ഖാദിയാനിസം – Sathyamargam https://sathyamargam.org Call to Speak Truth Thu, 07 Feb 2019 14:42:02 +0000 en-US hourly 1 https://wordpress.org/?v=6.9 https://sathyamargam.org/wp-content/uploads/2012/08/cropped-logo-32x32.png ഖാദിയാനിസം – Sathyamargam https://sathyamargam.org 32 32 മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും (ഭാഗം-1) https://sathyamargam.org/2017/10/%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%96%e0%b4%be/ https://sathyamargam.org/2017/10/%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%96%e0%b4%be/#comments Thu, 19 Oct 2017 05:12:18 +0000 http://sathyamargam.org/?p=1416 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

അഹമ്മദീയ മതസ്ഥാപകനായ മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയെക്കുറിച്ച് ഒരു ലേഖനം ഇടാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഒറ്റ പോസ്റ്റുകൊണ്ട് തീരുന്ന മഹാനല്ല അദ്ദേഹം എന്ന് മനസ്സിലായതിനാല്‍ മുഹമ്മദിനെയും കടത്തിവെട്ടുന്ന കള്ളത്തരങ്ങള്‍ കാണിച്ചിട്ടുള്ള മിര്‍സാ ഗുലാം അഹമ്മദിന്‍റെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിശദമാക്കുന്ന ഒരു തുടര്‍ ലേഖന പരമ്പര ആരംഭിക്കുകയാണ്. ആദ്യഭാഗത്തില്‍ അഹമ്മദ് തന്‍റെ വിവാഹത്തെക്കുറിച്ച് നടത്തിയ ഒരു പ്രവചനം എങ്ങനെ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോയെന്നും ആ പ്രവചനം എങ്ങനെയെങ്കിലും ഒന്ന് നിറവേറ്റാന്‍ വേണ്ടി നാണവും മാനവുമില്ലാത്ത മിര്‍സാ ഗുലാം അഹമ്മദ് കളിച്ച വൃത്തികേടുകളുമാണ് നാം പരിശോധിക്കാന്‍ പോകുന്നത്:

 

മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയുടെ ഒരു സുഹൃത്തും അടുത്ത ബന്ധുവുമായിരുന്നു അഹമ്മദ് ബേഗ്. അദ്ദേഹത്തിന് ഭൂമി സംബന്ധമായ ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ അത് പരിഹരിക്കാന്‍ മിര്‍സാ ഗുലാം അഹമ്മദിന്‍റെ സഹായം തേടേണ്ടി വന്നു. മിര്‍സാ ഗുലാം അഹമ്മദ്  പ്രശ്നം പരിഹരിച്ചു കൊടുക്കുകയും ചെയ്തു. അഹമ്മദ് ബേഗിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു, പേര് മുഹമ്മദീബീഗം. മിര്‍സാ ഗുലാം അഹമ്മദ് വിവാഹിതനും അമ്പത് വയസ്സ് കഴിഞ്ഞവനും പ്രായമുള്ള മക്കളുള്ളവനും ആയിരുന്നു. ബന്ധം നോക്കുകയാണെങ്കില്‍ മുഹമ്മദീ ബീഗത്തിന്‍റെ അമ്മാവനായി വരും മിര്‍സാ ഗുലാം അഹമ്മദ്! എന്നിട്ടും അവളെ വിവാഹം കഴിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. മിര്‍സാ ഗുലാം അഹമ്മദ് തന്നെ പറഞ്ഞിട്ടുണ്ട്: “അവള്‍ ഒരു ബാലികയത്രേ. എനിക്ക് അമ്പതില്‍ കവിഞ്ഞ പ്രായമുണ്ട്.” (അയിന എ.കമാലാത്ത്. ഭാ.574) മിര്‍സാ അതിനായി ബാലികയുടെ പിതാവിന് അയച്ച സന്ദേശം അദ്ദേഹം തള്ളിക്കളഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അഹമ്മദിന് ലഭിച്ച ഇല്‍ഹാമിനെ കുറിച്ച്: “അള്ളാഹു എനിക്ക് ഇല്‍ഹാം അറിയിച്ചിരിക്കുന്നു. പെണ്‍കുട്ടിയെ അതിന് സമ്മതിക്കാതെ മറ്റു വല്ലവനും കെട്ടിക്കുന്ന പക്ഷം കെട്ടുന്നവന്‍ രണ്ടര കൊല്ലത്തിനിടയില്‍ മരണപ്പെടുന്നതും അവള്‍ വിധവയായി എന്‍റെ വിവാഹത്തില്‍ വരുന്നതുമാണ്. ഈ സംഗതികള്‍, ഇല്‍ഹാമും വിവാഹ വിവരവും നോട്ടീസായി നാടാകെ പ്രസിദ്ധപ്പെടുത്തുവാന്‍ തുടങ്ങി.”

 

ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ സ്വന്തം പ്രസ്താവന ഇപ്രകാരമാണ്: “സര്‍വ്വശക്തനായ അള്ളാഹു എന്നോട് പറഞ്ഞു: അദ്ദേഹത്തിന്‍റെ മകളെ വിവാഹം ചെയ്യുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ തുടര്‍ന്ന് ചെയ്യുക… 1880 ഫെബ്രുവരി 20-ം തിയ്യതി പുറപ്പെടുവിച്ച നോട്ടീസില്‍ പറഞ്ഞിട്ടുള്ള എല്ലാവിധ സൗഭാഗ്യത്തിനും അനുഗ്രഹങ്ങള്‍ക്കും അവര്‍ പാത്രമായിത്തീരും. എന്നാല്‍ നിക്കാഹിന് സമ്മതിക്കാതിരിക്കുകയാണെങ്കില്‍ ഈ പെണ്‍കുട്ടിയുടെ പരിണാമം വളരെ ചീത്തയകുന്നതാണ്. മറ്റാരെങ്കിലും അവളെ വിവാഹം ചെയ്യുന്ന പക്ഷം അവന്‍ നിക്കാഹ് ദിവസം മുതല്‍ രണ്ടര കൊല്ലത്തിനിടയിലും അവളുടെ പിതാവ് മൂന്ന് കൊല്ലത്തിനിടയിലും മരണപ്പെട്ടുപോകും. മാത്രമല്ല, അവരുടെ വീട്ടില്‍ ഭിന്നിപ്പും ഞെരുക്കവും ഭയങ്കര നാശങ്ങളും നടമാടുകയും അതിനിടയില്‍ പെണ്‍കുട്ടിക്ക് വളരെ ദുഷ്പേരും ദുഃഖങ്ങളും അനുഭവമാകുകയും ചെയ്യുന്നതാണ്” (പരാജയസാക്ഷ്യങ്ങള്‍, പേജ് 17)

 

അഹമ്മദ് പ്രഖ്യാപിച്ചു: “മുഹമ്മദീബീഗം എന്ന പെണ്‍കുട്ടിയെ ആകാശത്തു നിന്ന് എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” (തതിന്‍ മേഹഖീത്തുല്‍ വഹ്യ്, പേജ് 182; ഇടമറുക്, ‘അഹമ്മദീയമതം’ പേജ് 89)

 

ഈ വിവാഹം നടക്കുന്നതിന് അഹമ്മദ് സകല അടവുകളും പയറ്റി. “വിവാഹം സംബന്ധിച്ച് ഇല്‍ഹാം അറിയിപ്പും പ്രവചന താക്കീതും ഭീഷണിയും കൊണ്ട് മാത്രം മതിയാക്കിയിരുന്നില്ലെന്നും സ്വന്ത നിലയില്‍ മറ്റുവിധ ലൗകിക ശ്രമങ്ങളും അദ്ദേഹം അതിന് ചെയ്തു നോക്കീട്ടുണ്ടെന്നുള്ള സംഗതിയാണ്. പ്രസ്തുത സ്ത്രീയുടെ പിതാവിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും മറ്റും പല കത്തുകളും അദ്ദേഹം അയയ്ക്കുകയും തന്‍റെ ആശയും ആവേശവും താക്കീതും ഭീഷണി മുറയ്ക്ക് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്” (പരാജയസാക്ഷ്യങ്ങള്‍, പേജ് 30)

 

അഹമ്മദ് ബേഗ് ഭീഷണിക്ക് വഴങ്ങാതെ, തന്‍റെ മകള്‍ മുഹമ്മദീബീഗത്തെ ലാഹോറിലെ പട്ടീ ദേശക്കാരനായ മിര്‍സാ സുല്‍ത്താന്‍ മുഹമ്മദിന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. 1892 ഏപ്രില്‍ 7 ന് വിവാഹം നടത്താന്‍ നിശ്ചയിച്ചു. അഹമ്മദാകട്ടെ ഇത് സംബന്ധിച്ച് അലി ബേഗിന് ആദ്യം ഒരു കത്തും, അനന്തരം മിര്‍സാ ഷേര്‍ അലി ബേഗിന്‍റെ (ഇദ്ദേഹം മുഹമ്മദീ ബീഗത്തിന്‍റെ പിതൃസഹോദരനാണ്) ഭാര്യയും  തന്‍റെ മകന്‍ ഫസ്ല്‍ അഹമ്മദിന്‍റെ ഭാര്യ ഇസ്സത്തുബീവിയുടെ മാതാവുമായ വ്യക്തിക്ക് രണ്ട് കത്തുകളും പിന്നീട് വീണ്ടും അഹമ്മദ് ബേഗിനും പിന്നെ വേറെ പല ബന്ധുക്കള്‍ക്കും ഒക്കെയായി പല കത്തുകളും അയച്ചിട്ടുണ്ടായിരുന്നു. അതില്‍ ചില കത്തുകള്‍ നമുക്ക് നോക്കാം.

 

രണ്ടാമത്തെ കത്ത്- മിര്‍സാ ഷേര്‍ അലി ബേഗിന്‍റെ ഭാര്യയ്ക്ക്- എഴുതിയതിന്‍റെ സംക്ഷിപ്ത രൂപം ഇതാണ്:

 

“ഇസ്സത്തു ബീവിയുടെ മാതാവ് അറിയുവാന്‍, അടുത്ത ദിവസം മിര്‍സാ അഹമ്മദ് ബേഗിന്‍റെ മകള്‍ മുഹമ്മദീ ബീഗ്ത്തിന്‍റെ നിക്കാഹ് നടക്കുന്നതാണെന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു. ഈ നിക്കാഹ് കാരണമായി ഞാന്‍ എല്ലാ ബന്ധങ്ങളും മുറിക്കുന്നതാണെന്ന് ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തിട്ടുണ്ട്. യാതൊരു ബന്ധവും ബാക്കിയാക്കുന്നതല്ല. അതുകൊണ്ട് ഒരു സദുപദേശം എന്ന നിലയില്‍ ഞാന്‍ എഴുതിക്കൊള്ളട്ടെ. നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍ അഹമ്മദ് ബേഗിനെ പറഞ്ഞ് മനസ്സിലാക്കി ഈ ഉദ്ദേശ്യത്തില്‍ നിന്ന് വിരമിപ്പിക്കുക. നിങ്ങള്‍ക്ക് അദ്ദേഹത്തെ എത്രത്തോളം കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുവാന്‍ സാധിക്കുമോ അത്രയും ഗ്രഹിപ്പിക്കുക. അങ്ങനെ നിങ്ങള്‍ ചെയ്യാതിരിക്കുന്ന പക്ഷം, ഫസ്ല്‍ അഹമ്മദ്, ഇസ്സത്തുബീവിയുടെ തലാഖ് എഴുതി അയക്കുവാന്‍ ഇന്ന് ഫസ്ല്‍ അഹമ്മദിനും മൗലവി നൂറുദ്ദീനും ഞാന്‍ കത്ത് എഴുതീട്ടുണ്ട്‌. ഫസ്ല്‍ അഹമ്മദ് തലാഖ് അയക്കാത്തപക്ഷം അവനെ മാതൃപിതൃബന്ധമറ്റവനാക്കി എന്‍റെ അനന്തരാവകാശത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നതാണ്. ഒരു മുക്കാല്‍ പോലും എന്‍റെ അനന്തരാവകാശമായി അവന് കിട്ടുകയില്ല. എന്നാല്‍ അവനില്‍ നിന്നും തലാഖ് നാമം എഴുതി വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തലാഖ് വാചകം ഇപ്രകാരമായിരിക്കും: “മിര്‍സാ അഹമ്മദ് ബേഗ് മുഹമ്മദീബീഗത്തിന്‍റെ നിക്കാഹ് മറ്റൊരാളുമായി നടത്തുന്നതില്‍ നിന്ന് വിരമിക്കാത്ത പക്ഷം ആ നിക്കാഹ് നടക്കുന്ന ദിവസം ഇസ്സത്തുബീവിക്ക് എന്നില്‍നിന്ന് മൂന്ന് തലാഖ് ഉണ്ട്.” അങ്ങനെ എഴുതുന്നതായാല്‍ ഒരു ഭാഗത്ത് നിന്ന് മുഹമ്മദീബീഗത്തിന്‍റെ നിക്കാഹ് നടക്കുമ്പോള്‍ മറുഭാഗത്ത് നിന്ന് ഇസ്സത്തുബീവിയുടെ തലാഖും നടന്നുകഴിയും. ഇതിന് ‘ശര്‍ത്തീതലാഖ്’ എന്നാണ് പേര്‍. അല്ലാഹുവില്‍ സത്യം ചെയ്തു ഞാന്‍ പറയുന്നു, ഈ തീരുമാനം സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല…

 

…ഞാന്‍ എഴുതിയത് ഒന്നും തന്നെ ബലഹീനമായ വാക്കുകളല്ല. അല്ലാഹുവില്‍ സത്യം.  ഞാന്‍ അപ്രകാരം തന്നെ ചെയ്യുന്നതാണ്. അല്ലാഹു എന്നോട് കൂടെയുണ്ട്. നിക്കാഹ് നടക്കുമ്പോള്‍ ഇസ്സത്തുബീവിയുടെ തലാഖും നടന്നു തീരും. എഴുതുന്ന ആള്‍ മിര്‍സാ ഗുലാം അഹമ്മദ്, ലുധ്യാന, ഇഖ്ബാല്‍ഗഞ്ച്, 4 മെയ് 1891.”

 

മൂന്നാമത്തെ കത്ത്:

 

“ഇസ്സത്തുബീവിയില്‍ നിന്ന് മാതാവിന്, ഈ സമയം എന്‍റെ നാശത്തിന്‍റെയും അധഃപതനത്തിന്‍റെയും കാര്യത്തില്‍ ചിന്തിക്കുക. മിര്‍സാ സാഹിബ് ഇപ്പോള്‍ എന്നോട് വ്യത്യസ്തമായി യാതൊന്നും പെരുമാറിയിട്ടില്ല. എന്‍റെ അമ്മാവനായ നിങ്ങളുടെ സഹോദരനെ പറഞ്ഞു മനസ്സിലാക്കുകയാണെങ്കില്‍ അദ്ദേഹത്തിന് മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. അല്ലാത്ത പക്ഷം, എന്‍റെ തലാഖ് നടക്കുകയും ആയിരക്കണക്കിന് അപകീര്‍ത്തിക്ക് കാരണമാവുകയും ചെയ്യും. ആകയാല്‍ എന്‍റെ ഈ അപേക്ഷ സ്വീകാര്യമല്ലെങ്കില്‍ പിന്നെ ഒട്ടും താമസിക്കാതെ എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോവുക. പിന്നീട് ഞാന്‍ ഇവിടെ താമസിക്കല്‍ ഉചിതമല്ല.” ഇത്രത്തോളം എഴുതിയശേഷം ചുവടെ മിര്‍സാ സാഹിബിന്‍റെ ഒരു നോട്ട് – കുറിപ്പ്- കൊടുത്തിട്ടുണ്ട്. അത് ഇപ്രകാരമാണ്: “ഇസ്സത്തുബീവി താക്കീത് ചെയ്തത് പോലെ നിക്കാഹ് നിറുത്തല്‍ ചെയ്യല്‍ സാധ്യമല്ലെങ്കില്‍ ഒട്ടും താമസിയാതെ ഇസ്സത്തുബീവിയെ കൂട്ടിക്കൊണ്ടുപോകുവാന്‍ ഖാദിയാനിലേക്ക് ആളെ അയച്ചുകൊള്ളുക” (പരാജയസാക്ഷ്യങ്ങള്‍, പേജ് 39, 40)

 

അടുത്ത കത്ത് മുഹമ്മദീബീഗത്തിന്‍റെ പിതാവും തന്‍റെ സ്നേഹിതനുമായ മിര്‍സാ അഹമ്മദ് ബേഗിനുള്ളതായിരുന്നു:

 

“പ്രിയപ്പെട്ട എന്‍റെ ആദരവുള്ള സഹോദരനായ മിര്‍സാ അഹമ്മദ് ബേഗ് സാഹിബ് അവര്‍കള്‍ക്ക്,

 

മാന്യരേ, അസ്സലാമു അലൈക്കും വറഃ വബറഃ

 

അങ്ങയുടെ പ്രിയ മകന്‍ മഹ്മൂദിന്‍റെ വ്യസനവാര്‍ത്ത ഖാദിയാനില്‍ അറിവുകിട്ടിയപ്പോള്‍ വളരെ വേദനയും വ്യസനവും ദുഃഖവുമുണ്ടായി. എന്തുചെയ്യട്ടെ, ഈയുള്ളവന്‍ സുഖക്കേടിലായിരുന്നതിനാല്‍ കത്തെഴുതുന്നതിന് സാധിച്ചില്ല. അതുകൊണ്ട് അനുശോചനത്തില്‍ പങ്കെടുക്കാന്‍ നിവൃത്തിയില്ലാതെ വന്നു. മക്കളുടെ വിയോഗം വാസ്തവത്തില്‍ ലോകത്തുള്ള മറ്റു സര്‍വ്വ ദുഃഖങ്ങളെക്കാളും വലിയ ദുഃഖമാണെന്ന് പറയാം. പ്രത്യേകിച്ച് മക്കളുടെ മാതാവിനത് അസഹ്യമായ മുസ്സീബത്താണ്… സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു ഞാന്‍ പറയുന്നു: താഴെ എഴുതുന്ന സംഗതിയില്‍ ഞാന്‍ പരമ സത്യവാനാണ്. അതായത് താങ്കളുടെ കനിഷ്ഠ പുത്രിയുടെ വിവാഹം ഞാനുമായി നടത്തപ്പെടുമെന്ന് എനിക്ക് അല്ലാഹുവില്‍ നിന്ന് ഇല്‍ഹാം ഉണ്ടായിരിക്കുന്നു. ഇനി അവളുടെ നിക്കാഹ് മറ്റാരെങ്കിലുമായി നടത്തപ്പെടുകയാണെങ്കില്‍ അതിന് അല്ലാഹുവിന്‍റെ ശിക്ഷാ നടപടി ഉണ്ടാകുന്നതും അവസാനം അത് ഈയുള്ളവനുമായിത്തന്നെ നടത്തേണ്ടി വരുന്നതുമാണ്. താങ്കള്‍ എനിക്ക് സ്നേഹവും പ്രിയവുമുള്ള ആളായതുകൊണ്ട് അങ്ങയുടെ ഒരു ഗുണകാംക്ഷി എന്ന നിലയിലാണ് ഈ ബന്ധം മറ്റു സ്ഥലത്ത് നടത്തുന്നതായാല്‍ അത് ഗുണകരമായിരിക്കുകയില്ലെന്ന് ഞാന്‍ താങ്കളെ ഉണര്‍ത്തിയത്. ഇത് ഞാന്‍ താങ്കളില്‍ വെളിപ്പെടുത്താതിരുന്നാല്‍ ഞാന്‍ കടുത്ത അക്രമി ആകുമായിരുന്നു. ഇപ്പോഴും എനിക്ക് വളരെ താഴ്മയോടും വിനീതമായും താങ്കളോട് അപേക്ഷിക്കുവാനുള്ളത് താങ്കളുടെ മകള്‍ക്ക് ഏറ്റവും അനുഗ്രഹവും ഉത്തമ പദവിയും ഉണ്ടായിത്തീരുന്ന ഈയുള്ളവനുമായുള്ള വിവാഹത്തിന് താങ്കള്‍ വൈമനസ്യം പ്രകടിപ്പിക്കരുതെന്നാണ്. അങ്ങനെയായാല്‍ താങ്കള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അനുഗ്രഹങ്ങളുടെ വാതിലുകള്‍ അല്ലാഹു തുറന്നു തരുന്നതായിരിക്കും. യാതൊരു ദുഃഖത്തിനും ഫിക്റിനും ആവശ്യമില്ല. ആകാശഭൂമിയിലുള്ള സകലത്തിന്‍റെയും തക്കോല്‍ക്കാരനായ അല്ലാഹുവിന്‍റെ ഹുക്മാണിതെങ്കില്‍ പിന്നെ അതിലെന്ത് ചീത്തയാണ്‌ വരാനുള്ളത്. ആയിരക്കണക്കായ ആളുകളില്‍ ഈയുള്ളവന്‍റെ ഈ ഇല്‍ഹാം പ്രസിദ്ധപ്പെട്ടിട്ടുണ്ടെന്നുള്ളത് ഒരുപക്ഷെ താങ്കളും അറിഞ്ഞിരിക്കാം. എന്‍റെ അഭിപ്രായത്തില്‍ ഈ പ്രവചന വാര്‍ത്ത അറിഞ്ഞിട്ടുള്ളവര്‍ സുമാര്‍ 10 ലക്ഷത്തിലധികം ഉണ്ടാകുന്നതാണ്. ഒരു ലോകം തന്നെ ഇതിലേക്ക് ദൃഷ്ടി പതിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, ആയിരക്കണക്കായ പാതിരിമാര്‍ ഈ പ്രവചനം കളവായി പുലര്‍ന്ന് തങ്ങളുടെ ‘തട്ടിന്’ ഘനം കൂട്ടുവാന്‍ വിഡ്ഢിത്തത്തോടുകൂടി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അല്ലാഹു തീര്‍ച്ചയായും അവരെ അപമാനിക്കുകയും, അവന്‍റെ ദീനിനെ സഹായിക്കുകയും ചെയ്യും… ഇനി താങ്കളോട് വിനീതമായി അപേക്ഷിക്കാനുള്ളത് താങ്കളും താങ്കളുടെ ‘കൈ’ കൊണ്ട് ഈ ഇല്‍ഹാം കാര്യം പൂര്‍ത്തിയാകുവാന്‍ സഹായിക്കണമെന്നാണ്. എന്നുവരികില്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ താങ്കളില്‍ ചൊരിയുന്നതായിരിക്കും… ഉന്നതനായ അല്ലാഹു താങ്കള്‍ക്ക് ഐഹികവും പാരത്രികവുമായ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യട്ടെ. എന്‍റെ ഈ കത്തില്‍ ചേര്‍ച്ച കുറഞ്ഞ വല്ല പദങ്ങളും ഉണ്ടെങ്കില്‍ സദയം മാപ്പുതരണം. അങ്ങേയ്ക്ക് ഒന്നുകൂടി സലാം. എന്ന് അല്ലാഹുവിന്‍റെ അടിമകളില്‍ സാധുവായ വിധേയന്‍ ഗുലാം അഹമ്മദ്. 17 ജൂലായ്‌ 1891, വെള്ളിയാഴ്ച.” (കലിമ എഫസല്‍ റഹ്മാനി, പരാജയ സാക്ഷ്യങ്ങള്‍, പേജ് 40-44)

 

സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത, കൌമാരം കടന്നിട്ടില്ലാത്ത ഇളംദേഹം കണ്ടപ്പോള്‍ കാമം മൂത്ത് എന്തെങ്കിലും ഭ്രാന്ത ജല്പനം നടത്തുകയും അവ പ്രവചനമാണെന്നും ആ പ്രവചനം പൂര്‍ത്തീകരിക്കാന്‍ ഒരു ‘കൈ’ സഹായം ഇരക്കുകയും ചെയ്തവനെയൊക്കെ മശിഹയാണെന്നും മഹ്ദിയാണെന്നും പറഞ്ഞ് നടക്കുന്നവരെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി ചങ്ങലക്കിട്ടു പൂട്ടണം എന്നാണ് എന്‍റെ ഒരിത്.

 

ഭാര്യയും വിവാഹിതനായ പുത്രനും ഉള്ള ഇയാള്‍, കാമം  മൂത്ത് കൗമാരം കടന്നിട്ടില്ലാത്ത കൊച്ചു പെണ്‍കുട്ടിയില്‍ മോഹം മുഴുത്ത് അവളുടെ പിതാവിനെയും ബന്ധുക്കളെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും, ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായപ്പോള്‍ അവളുടെ പിതാവിനോട്, ചെയ്ത തെറ്റുകള്‍ക്ക് “മാപ്പും പറഞ്ഞ്” തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ദയനീയമായി പരാജയപ്പെട്ട കഥകളൊന്നും പുറത്തു വരില്ലെന്നാണോ ഇവിടെയുള്ള അഹമ്മദീയാക്കള്‍ കരുതിയത്‌?

 

മിര്‍സാ ഗുലാം അഹമ്മദിന്‍റെ പ്രലോഭനവും ഭീഷണിയും മാപ്പിരക്കലും ഒന്നും അഹമ്മദ് ബേഗ് പരിഗണിച്ചില്ല. അദ്ദേഹം തന്‍റെ മകള്‍ മുഹമ്മദീബീഗവും സുല്‍ത്താന്‍ മുഹമ്മദും തമ്മിലുള്ള വിവാഹം ‘1892 ഏപ്രില്‍ 7-ന് തന്നെ സമംഗളം നടത്തി.

 

വിവാഹം കഴിഞ്ഞതും മിര്‍സാ ഗുലാം അഹമ്മദ് മുന്‍പ് പറഞ്ഞത് പോലെ തന്നെ പ്രവര്‍ത്തിച്ചു. മുഹമ്മദീബീഗവുമായുള്ള കല്യാണത്തിനെ എതിര്‍ത്തിരുന്ന, മുഹമ്മദീ ബീഗ്ത്തിന്‍റെ ബന്ധുവും കൂടി ആയിരുന്ന തന്‍റെ ഭാര്യയെ അയാള്‍ മൊഴി ചൊല്ലി. തന്‍റെ മകന്‍ ഫസ്ല്‍ അഹമ്മദിനെക്കൊണ്ട് അവന്‍റെ ഭാര്യ ഇസ്സത്തുബീവിയെ മൊഴി ചൊല്ലിച്ചു. തന്‍റെ വാക്കുകള്‍ കേള്‍ക്കാതിരുന്ന മറ്റൊരു മകന്‍ സുല്‍ത്താന്‍ അഹമ്മദിനെ തന്‍റെ എല്ലാ  അനന്തരാവകാശങ്ങളില്‍ നിന്നും നീക്കം ചെയ്തു. മുഹമ്മദീ ബീഗത്തിന്‍റെ കല്യാണത്തില്‍ പങ്കുകൊണ്ട തന്‍റെ എല്ലാ ബന്ധുക്കളുമായുള്ള കുടുംബബന്ധം അയാള്‍ വിച്ഛേദിച്ചു. (തബ്ലിഗെ ഇ രിസാലത് വോളിയം.11, p.9)

 

സുല്‍ത്താന്‍ മുഹമ്മദുമായുള്ള മുഹമ്മദീ ബീഗത്തിന്‍റെ കല്യാണം കഴിഞ്ഞപ്പോള്‍ മറ്റൊരു വഹ്യ്യ് സ്വര്‍ഗ്ഗത്തില്‍ നിന്ന് തനിക്ക് കിട്ടിയെന്ന് അഹമ്മദ് പ്രഖ്യാപിച്ചു: “അവള്‍ ഇപ്പോള്‍ വിവാഹിതയായാലും മറ്റൊരിക്കല്‍ നാം അവളെ നിനക്ക് വിവാഹം കഴിച്ചു തരും. ഇതാര്‍ക്കും തടുക്കാനാവില്ല. ഇത് അല്ലാഹുവിന്‍റെ കരാറാണ്” എന്നായിരുന്നത്രേ പുതിയ വഹ്യ്യ്!

 

പിന്നീട് ഇയാള്‍ പറഞ്ഞു: “ഈ സ്ത്രീയുമായി എന്‍റെ വിവാഹം ആകാശത്തില്‍ നിന്ന് നടന്നിരിക്കുന്നു എന്ന് ഇല്‍ഹാമില്‍ അറിയിച്ച കാര്യം സത്യമാണ്. എന്നാല്‍ ആകാശത്തു നടന്ന ആ വിവാഹത്തിനു അല്ലാഹുവില്‍ നിന്ന് ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. അത് അപ്പോള്‍ത്തന്നെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതായത്, സ്ത്രീയേ, പശ്ചാത്തപിക്കുക, പശ്ചാത്തപിക്കുക, ആപത്തു നിന്നെ തുടരുന്നുണ്ട് എന്ന വാക്യമായിരുന്നു. അക്കൂട്ടര്‍ ഈ നിബന്ധന പൂര്‍ത്തിയാക്കിയപ്പോള്‍ നിക്കാഹ് ബന്ധം വേര്‍പ്പെടുത്തി. അല്ലെങ്കില്‍ കുറെക്കൂടെ പിന്നോട്ടേക്ക് നീട്ടിവെച്ചു.” (എഹഖീഖത്തുല്‍  വഹീ, 132, പരാജയ സാക്ഷ്യങ്ങള്‍,പേജ്.48)

 

 

പട്ടീ ദേശക്കാരനായ മിര്‍സാ സുല്‍ത്താന്‍ മുഹമ്മദ്‌, മുഹമ്മദീ ബീഗവുമായിട്ടുള്ള വിവാഹത്തില്‍ ഏര്‍പ്പെടുന്ന പക്ഷം രണ്ടരക്ക്കൊല്ലത്തിനിടയില്‍ മരിച്ചു പോകുമെന്നായിരുന്നു മറ്റൊരു ഇല്‍ഹാമിന്‍റെ തീരുമാനം. “1892 ഏപ്രില്‍ 7 ന് നിക്കാഹ് നടന്നു എന്ന് മിര്‍സാ സാഹിബ്‌ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു (രിസാല: അയിന എ കമാലത്തെ ഇസ്ലാം, ഭാ.280) ഈ കണക്കു പ്രകാരം 1894 ഒക്ടോബര്‍ ആറാം തിയ്യതിയാണ് സുല്‍ത്താന്‍ മുഹമ്മദിന്‍റെ ജീവിതം അവസാനിക്കേണ്ടത്. പക്ഷേ ഇന്ന് 1923 ഒക്ടോബര്‍ വരെയും – ഈ ഗ്രന്ഥം രചിച്ച കാലമാണത്- അതിന് ശേഷം 20 കൊല്ലത്തോളവും നീണ്ട കാലം അദ്ദേഹം ജീവിച്ചിരുന്നു. (പരാജയ സാക്ഷ്യങ്ങള്‍, പേജ്. 62, 63)

 

“സുല്‍ത്താന്‍ മുഹമ്മദ്‌ രണ്ടര വര്‍ഷത്തിനകം മരിക്കുമെന്നായിരുന്നല്ലോ മിര്‍സയുടെ പ്രവചനം. ആ കാലം അവസാനിക്കാറായ ഘട്ടത്തില്‍ അദ്ദേഹത്തെ വധിക്കുവാന്‍ ചില ശ്രമങ്ങള്‍ മിര്‍സയുടെ ആളുകള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. മിര്‍സാ ഗുലാം അഹമ്മദ് മരിച്ചതിനു ശേഷവും സുല്‍ത്താന്‍ മുഹമ്മദും ഭാര്യയും വളരെക്കാലം ജീവിച്ചിരുന്നു.” ഇതിന് അഹമ്മദീയാക്കള്‍ പറയുന്ന സമാധാനം കൂടി അറിഞ്ഞാലേ തമാശ മനസ്സിലാകുകയുള്ളൂ. ഒന്നാമത്തെ ഖലീഫയായ നൂറുദ്ദീന്‍ പറയുന്നു: “മിര്‍സയുടെ സന്താനപരമ്പരകളില്‍ പെട്ട ഏതെങ്കിലും ഒരു യുവാവ് മുഹമ്മദീബീഗത്തിന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഏതെങ്കിലും ഒരു പെണ്ണിനെ വിവാഹം കഴിച്ചാലും വഹ്യ്യിന്‍റെ പുലര്‍ച്ചയായി“ (വഫാത്തുല്‍ മസീഹില്‍ മൌ ഊദ്- റിവ്യൂ ഓഫ് റിലീജിയന്‍സ്, പുസ്തകം 7, ലക്കം 6). എങ്ങനെയിരിക്കുന്നു വ്യഖ്യാനം? ലോകത്തില്‍ മറ്റാരെങ്കിലും ഇത്രയും നാണംകെട്ട ന്യായീകരണം കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല” (ഇടമറുക്, അഹമ്മദീയമതം, പേജ്.91, 92)

 

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി എഴുതിയ “അഹമ്മദീയ മത ഖണ്ഡനം” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ് ഇതിലെ ബഹുഭൂരിപക്ഷം ഉദ്ധരണികളും. വാഗ്ദത്ത മശിഹയാണെന്നും  മഹ്ദിയാണെന്നും കൃഷ്ണന്‍ ആണെന്നും നബിയും റസൂലും ആണെന്നും അള്ളാഹു ആണെന്നും തരാതരം പോലെ അവകാശപ്പെട്ട ഒരു വ്യാജനായിരുന്നു മിര്‍സാ ഗുലാം അഹമ്മദ്. പോസ്റ്റില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളുടെ വിശദമായ വിവരണം ലഭിക്കാന്‍ ഈ ലിങ്കില്‍ നോക്കിയാല്‍ മതി:

http://alhafeez.org/rashid/mohammadi.htm

 

ഇയാളുടെ കള്ളപ്രവചനങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ നോക്കുക:

 

http://www.irshad.org/qadianism/propheca.php

]]>
https://sathyamargam.org/2017/10/%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%96%e0%b4%be/feed/ 1