Comments on: സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങളുടെ ചില ചോദ്യങ്ങള്‍. https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/ Call to Speak Truth Thu, 07 Feb 2019 14:29:43 +0000 hourly 1 https://wordpress.org/?v=6.9 By: Sanoj Abraham https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comment-9337 Sun, 18 Sep 2016 10:04:05 +0000 http://sathyamargam.org/?p=1245#comment-9337 Great….. article
dear sir please give your mobile number

]]>
By: sathyasnehi https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comment-9179 Fri, 05 Aug 2016 06:28:32 +0000 http://sathyamargam.org/?p=1245#comment-9179 In reply to Shaji P..

അധികാരത്തര്‍ക്കത്തിന്‍റെ അനന്തരഫലമാണ്. പിന്നെ, ദുഷ്ടന്മാരുടെ തലമുറകളെപ്പോലും ശേഷിപ്പിക്കാത്ത നീതിമാനായ ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നുണ്ട് എന്ന് സത്യാന്വേഷകര്‍ക്ക് മനസ്സിലാക്കാനുള്ള ദൃഷ്ടാന്തത്തിന് വേണ്ടിയും കൂടി ആയിരിക്കും…

]]>
By: sathyasnehi https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comment-9175 Fri, 05 Aug 2016 06:21:34 +0000 http://sathyamargam.org/?p=1245#comment-9175 In reply to HARILAL V PP.

“(‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും”

ഒരു വാക്കിന് നാനാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു. അത് നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ഒരു വാക്കിന് വിപരീതമായ രണ്ടര്‍ത്ഥങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ഉള്ളതായി കാണിച്ചു തരാന്‍ കഴിയുമോ? നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരു പക്ഷേ ഒരു വാക്കിന് വിപരീത അര്‍ത്ഥം ഉണ്ടായേക്കാം, ഞങ്ങള്‍ സമ്മതിക്കുന്നു. ഉദാഹരണത്തിന് nice എന്ന ഇംഗ്ലീഷ്‌ വാക്കിന് ഷേക്സ്പീരിയന്‍ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന അര്‍ത്ഥം വിഡ്ഢി എന്നായിരുന്നു. he is a nice man എന്ന് പറഞ്ഞാല്‍ അന്ന് മനസ്സിലാക്കിയിരുന്നത് അവനൊരു വിഡ്ഢി ആണെന്നായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം he is a nice man എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ഇടപെടാന്‍ കൊള്ളാവുന്ന നല്ലൊരു മനുഷ്യനാണ് എന്നാണ്. ഇത് നൂറ്റാണ്ടുകള്‍ കൊണ്ട് ആ ഭാഷയില്‍ വന്ന മാറ്റമാണ്. അല്ലാതെ ഒരേ കാലഘട്ടത്തില്‍ ഈ വാക്കിന് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നിട്ടില്ല. എന്നാല്‍ ഇവിടെ ആണെങ്കില്‍, ഖുര്‍ആനിലെ ഒരു ആയത്തില്‍, അതിന്‍റെ സന്ദര്‍ഭം വ്യത്യസ്തമല്ല എന്നോര്‍ക്കണം, ആ ഒരേ സന്ദര്‍ഭത്തില്‍ അല്ലാഹുവും മലക്കുകളും ചെയ്യുന്നതായി പറയപ്പെട്ടിരിക്കുന്ന ഒരു വാക്കിനാണ് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ കൊടുക്കുന്നത്, അതുകൊണ്ടുതന്നെ നാനാര്‍ത്ഥങ്ങള്‍ എടുത്തുകൊണ്ടുള്ള മുസ്ലീങ്ങളുടെ വാദം നിലനില്‍ക്കുന്നതല്ല. മുസ്ലീങ്ങള്‍ പറയുന്ന വിധത്തിലുള്ള കാരുണ്യത്തിനും അനുഗ്രഹത്തിനും റഹ്മത്ത് എന്ന പദവും ബര്‍ക്കത്ത് എന്ന പദവും അറബിയില്‍ ഉള്ളപ്പോള്‍, അത് പലയിടങ്ങളിലും ഖുര്‍ആനില്‍ ഉപയോഗിക്കുകയും ചെയ്തിരിക്കെ എന്തിനാണ് ഇവിടെ മാത്രം സ്വലാത്ത്‌ എന്ന പദത്തിന് പുതിയൊരു അര്‍ത്ഥം കല്പിക്കുന്നത്?

വാസ്തവത്തില്‍, ഈ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തില്‍ യാതൊരു കാര്യവുമില്ല. കാരണം, ഖുര്‍ആനിലെ വാക്കുകള്‍ക്ക് ഓരോരോ കാലഘട്ടത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ തങ്ങളുടെ വാദഗതികള്‍ക്ക് അനുയോജ്യമായ പല വിധമായ അര്‍ത്ഥങ്ങള്‍ കൊടുത്തിട്ടുണ്ട്. അവരത് കൊടുക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ കഴിയുകയില്ല. എന്തുകൊണ്ടെന്നാല്‍, അറബി ഭാഷയില്‍ എഴുതപ്പെടുന്ന ആദ്യത്തെ ഗ്രന്ഥമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ എഴുതപ്പെടുന്ന കാലത്ത് അറബിയുടെ ലിഖിത ഭാഷ അതിന്‍റെ ശൈശവാവസ്ഥയിലാണ്. അന്നത്തെ അറബി ലിപിക്ക് (ഇത് കുഫിക്‌ ലിപി എന്നാണ് അറിയപ്പെടുന്നത്) സ്വരാക്ഷരങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. അപ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ ആ ഭാഷയുടെ അവസ്ഥ എന്താണെന്ന്. ഇംഗ്ലീഷ് ലിപിയില്‍ വവ്വല്‍സ് ഇല്ലെങ്കില്‍ ഇംഗ്ലീഷിന്‍റെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുര്‍ആന്‍ എഴുതപ്പെടുന്നതിനു മുന്‍പ്‌ കുഫിക്‌ ലിപിയില്‍ അഞ്ചോ ആറോ വരി കവിതകള്‍ എഴുതി കഅബയുടെ ചുമരിലും മറ്റും തൂക്കിയിടുന്ന പതിവ്‌ ഉണ്ടായിരുന്നു എന്നല്ലാതെ പുസ്തക രൂപത്തില്‍ യാതൊന്നും എഴുതപ്പെട്ടിരുന്നില്ല. വാമൊഴിയായി അവര്‍ കവിതകള്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്നു, പക്ഷേ വരമൊഴിയായി യാതൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ഖുര്‍ആനിലെ ഒരു വാക്ക് എടുത്ത് ആ വാക്കിന് ഇന്നതാണ് അര്‍ത്ഥം എന്ന് പറയുമ്പോള്‍, ഖുര്‍ആന്‍ വിശ്വാസികളല്ലാത്തവര്‍ക്ക് ആ വാക്കിന്‍റെ അര്‍ത്ഥം അത് തന്നെയാണോ എന്ന് പരിശോധിച്ച് നോക്കുവാന്‍ സമകാലീനമായ മറ്റ് യാതൊരു രേഖയുമില്ല.

ബൈബിളില്‍ യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ പറഞ്ഞ ഏതെങ്കിലും വാക്കിന് ഞങ്ങള്‍ക്ക്‌ തോന്നുന്ന അര്‍ത്ഥം കൊടുക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയില്ല. കാരണം, പുതിയ നിയമം എഴുതപ്പെടുന്നതിനും ആയിരം വര്‍ഷം മുന്‍പേയുള്ള ഗ്രീക്ക് സാഹിത്യ കൃതികള്‍ ലഭ്യമാണ്. ബി.സി. 900-ന് മുന്‍പ്‌ ജീവിച്ചിരുന്ന ഹോമറിന്‍റെ ഇലിയഡും ഒഡീസിയും ലഭ്യമാണ്, ബി.സി.അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹെറോഡോട്ടസിന്‍റെ ചരിത്രഗ്രന്ഥം ലഭ്യമാണ്, ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്ലേറ്റോയുടെയും സെനോഫോന്‍റെയും അറിസ്റ്റോഫന്‍സിന്‍റെയും കൃതികള്‍ ലഭ്യമാണ്, ബി.സി.നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്‍റെ കൃതികള്‍ ലഭ്യമാണ്, ബി.സി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിസെറോയുടെ കൃതികള്‍ ലഭ്യമാണ്, എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അപ്പൊലൊനിയസിന്‍റെയും അപ്പിയാന്‍റെയും ആരിയന്‍റെയും ജോസീഫസിന്‍റെയും ലൂഷ്യന്‍റെയും ലൈസിയാസിന്‍റെയും മാർഷ്യലിന്‍റെയും പെർസിയുസിന്‍റെയും പെട്രോനിയുസിന്‍റെയും ഫിലോയുടെയും ഫ്ലെഗാന്‍റെയും ചെറിയ പ്ലിനിയുടെയും വലിയ പ്ലിനിയുടെയും പ്ലൂട്ടാർക്കിന്‍റെയും ടോളമിയുടെയും സെനെക്കയുടെയും ടാസിറ്റസിന്‍റെയും തുടങ്ങി അനേകരുടെ കൃതികള്‍ ലഭ്യമാണ്. ഇവരുടെയൊക്കെ കൃതികളില്‍ ഒരു ഗ്രീക്ക് വാക്കിന് ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥം എന്താണോ ആ അര്‍ത്ഥം മാത്രമേ ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്ന അതേ വാക്കിന് നല്‍കാന്‍ സാധിക്കുകയുള്ളൂ. അതല്ലാതെ ഞങ്ങള്‍ക്ക്‌ പുതിയ അര്‍ത്ഥം ഉണ്ടാക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഖുര്‍ആന്‍റെ കാര്യത്തില്‍ ഇങ്ങനെയൊരു പരിമിതി മുസ്ലീങ്ങള്‍ക്ക് ഇല്ല. ഖുര്‍ആന് മുന്‍പ്‌ അറബി ഭാഷയില്‍ എഴുതപ്പെട്ട യാതൊരു ഗ്രന്ഥവും ഇല്ലാത്തതുകൊണ്ട് ഖുര്‍ആനില്‍ ഉള്ള ഒരു വാക്കിന് എന്ത് അര്‍ത്ഥം വേണമെങ്കിലും അവര്‍ക്ക്‌ കൊടുക്കാം. ആ വാക്കിന്‍റെ അര്‍ത്ഥം അത് തന്നെയാണോ എന്ന് പരിശോധിച്ച് നോക്കാന്‍ സമകാലീനമായ യാതൊരു രേഖയും നിലവിലില്ല.

ഖുര്‍ആനിലെ വാക്കുകള്‍ക്ക് മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള അര്‍ത്ഥം നല്‍കുന്നതിന് ഒരുത്തമ തെളിവ്‌ ഞാന്‍ തരാം. ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട സൂറാ അലഖ് എന്ന സൂറയാണ്. അത് ഇന്നത്തെ ഖുര്‍ആനില്‍ 96- മത്തെ സൂറയായിട്ടാണ് കിടക്കുന്നത്. ഈ അലഖ് എന്ന അറബി പദത്തിന് “ഒട്ടിപ്പിടിക്കുന്നത്” എന്നാണ് ആദ്യകാലത്ത് അര്‍ത്ഥം കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ, “അവന്‍ മനുഷ്യനെ ഒട്ടിപ്പിടിക്കുന്നതില്‍ നിന്ന് സൃഷ്ടിച്ചു” എന്നാണ് സൂറാ.96 ന്‍റെ രണ്ടാമത്തെ ആയത്തിനെ ആദ്യകാലങ്ങളില്‍ പരിഭാഷപ്പെടുത്തിയിരുന്നത്. എന്നാല്‍ കാലം കുറെ കഴിഞ്ഞപ്പോള്‍ ഈ വാക്കിന് അവര്‍ രക്തപിണ്ഡം എന്നും രക്തക്കട്ട എന്നുമൊക്കെ അര്‍ത്ഥം കൊടുത്തു. അക്കാലത്ത്‌ ഇറങ്ങിയ ഖുര്‍ആന്‍ പരിഭാഷകളില്‍ “അവന്‍ നിന്നെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു” എന്നും “അവന്‍ നിന്നെ രക്തക്കട്ടയില്‍ നിന്ന് സൃഷ്ടിച്ചു” എന്നുമൊക്കെയാണ് ഈ വാക്യം തര്‍ജ്ജമ ചെയ്തിരുന്നത്. എന്നാല്‍ മനുഷ്യന്‍ ഉണ്ടാകുന്ന രക്തക്കട്ടയില്‍ നിന്നല്ല, ആ ചിന്താഗതി ശാസ്ത്രവിരുദ്ധമാണ് എന്ന് മനസ്സിലായപ്പോള്‍ പണ്ഡിതന്മാര്‍ വീണ്ടും അര്‍ത്ഥം മാറ്റി. ഇപ്പോള്‍ ആ വാക്കിന് അവര്‍ കൊടുക്കുന്ന അര്‍ത്ഥം ഭ്രൂണം എന്നാണ്! നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷ എടുത്ത് നോക്കിയാല്‍ “മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു” എന്ന് ഈ ആയത്തിനെ തര്‍ജ്ജമ ചെയ്തിരിക്കുന്നത് കാണാം. തങ്ങള്‍ എങ്ങനെയൊക്കെ അര്‍ത്ഥം മാറ്റിയാലും അത് തെറ്റാണെന്ന് തെളിയിക്കാന്‍ സമകാലീനമായ യാതൊരു അറബി രേഖയും ഇല്ലാത്തത് കൊണ്ട് ഈ വാക്കിന് ഭാവിയില്‍ അവര്‍ വേറെ അര്‍ത്ഥവും കൊടുക്കും എന്ന് നമുക്ക്‌ വിചാരിക്കാം.

ഇത് മാത്രമല്ല, വേറെയും തിരിമറികള്‍ ഇവര്‍ നടത്താറുണ്ട് എന്നതിന് അലഫി സഖാഫി കൊളത്തൂര്‍ എഴുതി എസ്.വൈ.എസ് ബുക്സ്‌ കോഴിക്കോട് പ്രസിദ്ധീകരിച്ച “മതഗ്രന്ഥങ്ങളിലെ തിരിമറികള്‍” എന്ന ഗ്രന്ഥം സാക്ഷി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്ത് കടുംകൈയും ചെയ്യാന്‍ ഇവര്‍ മടിക്കില്ല എന്നതിന് ആ ഗ്രന്ഥം നല്ലൊരു തെളിവാണ്.

മാത്രമല്ല, ഒരു ഭാഷയില്‍ ഒരു വാക്കിന് ഒരേ കാലത്ത് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ ഒരിക്കലും ഉണ്ടാകുകയില്ല. സൂറാ.33:56-ല്‍ മുസ്ലീങ്ങള്‍ ചൊല്ലുന്ന സ്വലാത്ത്‌ പ്രാര്‍ത്ഥനയും അല്ലാഹു ചൊല്ലുന്ന സ്വലാത്ത്‌ അനുഗ്രഹവും ആണെന്ന് പറയുന്നത് കേള്‍വിക്കാരെ വിഡ്ഢികളാക്കാന്‍ നടത്തുന്ന വ്യര്‍ത്ഥപരിശ്രമമാണ്. പ്രാര്‍ത്ഥന എന്ന് പറഞ്ഞാല്‍ ദൈവത്തോട് ചോദിക്കുന്നതും അനുഗ്രഹം എന്ന് പറഞ്ഞാല്‍ ദൈവം തരുന്നതുമാണ്. അതായാത് തികച്ചും വിരുദ്ധമായ രണ്ട് കാര്യങ്ങളാണ് പ്രാര്‍ത്ഥനയും അനുഗ്രഹവും. സ്വലാത്ത്‌ എന്ന പദത്തിന് തികച്ചും വിരുദ്ധമായ ഈ രണ്ട് അര്‍ത്ഥങ്ങളും ഉണ്ട് എന്ന് പറയുന്നതിന്‍റെ പൊള്ളത്തരം പറയുന്നവര്‍ക്ക്‌ മനസ്സിലാകില്ലെങ്കിലും കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകും. ഭാഷ ആശയവിനിമയത്തിന് വേണ്ടിയുള്ളതാണ്. ഒരാളുടെ മനസ്സിലെ ആശയം മറ്റൊരാള്‍ക്ക്‌ മനസ്സിലാകാന്‍ വേണ്ടി ഉപയോഗിക്കുന്ന മാധ്യമമാണ് ഭാഷ എന്നുള്ളത്. ഒരു വാക്കിന് വിപരീതമായ രണ്ട് അര്‍ത്ഥങ്ങള്‍ വന്നാല്‍ ആശയവിനിമയം അസാധ്യമാകും. ഉദാഹരണത്തിന്, “തൂക്കിലേറ്റുക” എന്ന വാക്കിന് “വെറുതെ വിടുക” എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് കരുതുക, ഒരാളെ തൂക്കിലേറ്റുക എന്ന് രാജാവ്‌ ഉത്തരവിട്ടാല്‍ അവനെ വെറുതെ വിടാനാണോ കല്പിച്ചത് അതോ കൊന്നുകളയാനാണോ കല്പിച്ചത് എന്നറിയാതെ ഭടന്മാര്‍ ആകെ ആശയക്കുഴപ്പത്തിലാകും. ഒരു വാക്കിന് വിരുദ്ധമായ രണ്ട് അര്‍ത്ഥങ്ങള്‍ വന്നാലുള്ള കുഴപ്പം ഇതാണ്. ആ ഭാഷ കൊണ്ട് യാതൊരു പ്രയോജനവുമില്ല. ലോകത്തിന് മുഴുവനുമായി അല്ലാഹു നല്‍കിയ സന്ദേശം രേഖപ്പെടുത്തിയ ഭാഷ ആശയവിനിമയത്തിന് കൊള്ളാത്തതാണ് എന്നാണ് മുസ്ലീങ്ങള്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല. എന്നാല്‍ അത് ആശയവിനിമയത്തിന് അനുയോജ്യമായ ഭാഷയാണ് എന്നാണ് ഇസ്ലാമിക പക്ഷം വാദിക്കുന്നതെങ്കില്‍, സ്വലാത്ത്‌ എന്ന വാക്കിന് പ്രാര്‍ത്ഥന എന്നും അനുഗ്രഹം എന്നും രണ്ട് വിരുദ്ധ അര്‍ത്ഥങ്ങള്‍ ഉണ്ടെന്നുള്ള ഇസ്ലാമിക പക്ഷത്തിന്‍റെ വാദം അസ്ഥാനത്താണ്. അല്ലാഹു സ്വലാത്ത് ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പലയിടത്തുനിന്നും ഉയര്‍ന്നപ്പോള്‍ പണ്ഡിതന്മാര്‍ പില്‍ക്കാലത്ത് ആ വാക്കിന് നല്‍കിയ പുതിയ അര്‍ത്ഥമാണ് അനുഗ്രഹം എന്നുള്ളത്. അണികളുടെ കണ്ണില്‍ പൊടിയിട്ട് ഇസ്ലാമില്‍ തന്നെ അവരെ പിടിച്ചു നിര്‍ത്താന്‍ വേണ്ടി നടത്തിയ വെറും തരികിട പരിപാടി.

]]>
By: Shaji P. https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comment-9139 Sat, 23 Jul 2016 04:53:26 +0000 http://sathyamargam.org/?p=1245#comment-9139 മുഹമ്മദിന്റെ കുടുംബക്കാരായ അലിയും, ഹുസൈനും, ഹസ്സനും ഒക്കെ മുസ്ലിങ്ങൾക്ക് അനിഷ്ടരായി തീർന്നത് എന്തുകൊണ്ടാണ്?

]]>
By: HARILAL V PP https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comment-9123 Mon, 18 Jul 2016 12:29:37 +0000 http://sathyamargam.org/?p=1245#comment-9123 എന്‍റെ ഒരു സുഹൃത്ത് തന്ന മറുപടി

[18/07 11:03 am] ‪+91 90611 23558‬: إِنَّ ٱللَّهَ وَمَلَٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِىِّ ۚ يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ صَلُّوا۟ عَلَيْهِ وَسَلِّمُوا۟ تَسْلِيمًا ﴾٥٦﴿
നിശ്ചയമായും, അല്ലാഹുവും, അവന്‍റെ മലക്കുകളും നബിയുടെമേല്‍ ‘സ്വലാത്ത്’ [അനുഗ്രഹം] നേരുന്നു. ഹേ, വിശ്വസിച്ചവരേ, അദ്ദേഹത്തിന്‍റെ മേല്‍ നിങ്ങള്‍ ‘സ്വലാത്ത്’ [അനുഗ്രഹം] നേരുകയും, (ശരിയാംവണ്ണം) ‘സലാം’ [ശാന്തി] നേരുകയും ചെയ്യുവിന്‍.
[18/07 11:04 am] ‪+91 90611 23558‬: صلوة (‘സ്വലാത്ത്’) എന്ന വാക്കിന് ‘അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന’ എന്നൊക്കെ അര്‍ത്ഥം വരും. سلام (‘സലാം’) എന്ന വാക്കിനു ‘ശാന്തി, സമാധാനം, രക്ഷ’ എന്നിങ്ങനെയും അര്‍ത്ഥം വരും. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സ്വലാത്തു’ കൊണ്ടുദ്ദേശ്യം അവന്‍റെ അനുഗ്രഹവും കാരുണ്യവും കൊടുത്തരുളുക എന്നത്രെ. മലക്കുകളെ സംബന്ധിച്ചാകുമ്പോള്‍ പാപമോചനത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചാകുമ്പോള്‍ അനുഗ്രഹത്തിനും നന്മക്കും വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും, ഉദ്ദേശ്യമായിരിക്കും. ഇതുപോലെത്തന്നെ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ‘സലാമിന്‍റെ ഉദ്ദേശ്യം സമാധാനവും, ശാന്തിയും, രക്ഷയും നല്‍കുക എന്നും, നമ്മെ സംബന്ധിച്ചിടത്തോളം അതിനായി പ്രാര്‍ത്ഥിക്കുക എന്നും താല്‍പര്യമാകുന്നു. നബി(സ്വ)യുടെ പേരില്‍ ‘സ്വലാത്ത്’ ചൊല്ലുക, അഥവാ അനുഗ്രഹം നേരുക എന്നു പറയുന്നതിന്‍റെയും, ‘സലാം’ ചൊല്ലുക അഥവാ ശാന്തി – അല്ലെങ്കില്‍ സമാധാനം – നേരുക എന്നു പറയുന്നതിന്‍റെയും ഉദ്ദേശ്യം ഇതില്‍ നിന്നും വ്യക്തമാണല്ലോ.
[18/07 11:05 am] ‪+91 90611 23558‬: നബി(സ്വ)യുടെ പേരില്‍ ‘സ്വലാത്തും സലാമും’ നേരുന്നതിന്‍റെ പ്രാധാന്യം ഈ തിരുവചനത്തില്‍ നിന്നു ഗ്രഹിക്കാം. നബി(സ്വ)ക്കു അല്ലാഹുവില്‍നിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ സമുദായത്തിനു കൂടി ലഭിക്കുന്ന ഭാഗ്യമായിരിക്കുന്നതാണ്.
നബി(സ്വ) പറഞ്ഞതായി അലി(റ) നിവേദനം ചെയ്യുന്നു: ‘യാതൊരുവന്‍റെ അടുക്കല്‍ വെച്ച് എന്നെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ അവന്‍ എന്‍റെ മേല്‍ ‘സ്വലാത്തു’ നേര്‍ന്നില്ലയോ അവനെത്ര ലുബ്ധന്‍. (തി.). മറ്റൊരു നബിവചനം ഇബ്നുമസ്ഊദു (റ) ഉദ്ധരിക്കുന്നു: ‘ജനങ്ങളില്‍ വെച്ച് ഖിയാമത്തു നാളില്‍ എന്നോടു ഏറ്റവും ബന്ധപ്പെട്ടവന്‍, അവരില്‍വെച്ചു എന്‍റെ മേല്‍ കൂടുതല്‍ ‘സ്വലാത്തു’ നടത്തുന്നവനാകുന്നു.’ (തി). തിരുമേനി(സ്വ) പറഞ്ഞു കേട്ടതായി അബ്ദുല്ലാഹിബ്നു അംറും (റ) അബൂഹുറൈറ (റ)യും ഉദ്ധരിക്കുന്നു: ‘എന്‍റെ മേല്‍ ആരെങ്കിലും ഒരു പ്രാവശ്യം ‘സ്വലാത്തു’ നേര്‍ന്നാല്‍, അല്ലാഹു അവന്‍റെ മേല്‍ അതിന് പത്തു പ്രാവശ്യം സ്വലാത്തു നേരുന്നതാണ്.(മുസ്ലിം)
[18/07 11:10 am] ‪+91 90611 23558‬: ഭൗതിലാകത്തെ നന്മയെ ഉദ്ധേശിച്ച് ഒര് മുസ് ലിം മതപരമായ കർമങ്ങൾ ചെയ്യാറില്ല അവൻ പരലോക മോക്ഷത്തിനായും അവിടെയുളള നന്മ ലഭിക്കുന്നതിനും വേണ്ടിയാണ് കർമങ്ങൾ ചെയ്യുന്നത്

]]>