Comments on: മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ? https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/ Call to Speak Truth Wed, 03 Feb 2021 17:41:16 +0000 hourly 1 https://wordpress.org/?v=6.9 By: Sebastian https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-11722 Wed, 03 Feb 2021 17:41:16 +0000 http://www.sathyamargam.org/?p=228#comment-11722 നമ്മുടെ ചൊവ്വാഴ്ച സൂര്യാസ്തമയം മുതൽ ബുധനാഴ്ച സൂര്യാസ്തമയം വരെയുള്ള സമയത്ത് പെസഹായുടെ ഒരുക്ക നാൾ അന്ത്യഅത്താഴം ഒറ്റികൊടുക്കൽ ഗത്സമേനെയിലെ അനുഭവം, ബന്ധനം, വിസ്താരം, ഇവയെല്ലാം നടന്നു. പെസഹ കുഞ്ഞാടിനെ അർപ്പിക്കുന്ന സമയത്ത് തന്നെ അവൻ കൊല്ലപ്പെട്ടിരുന്നു 1കോരി 5:7
യോഹന്നാൻ 18 28 പുലർച്ചയ്ക്ക് അവർ യേശുവിനെ കയ്യാഫാവിന്റെ അടുക്കൽനിന്ന് ആസ്ഥാനത്തേക്ക് കൊണ്ടുപോയി തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിക്കുവാൻ തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.
യേശുവിന്റെ അവസാന ഭക്ഷണം ബുധനാഴ്ച രാത്രിയായിരുന്നു. എബ്രായ മാസം ആയ നിസ്സാൻ പതിനാലാം തീയതി വ്യാഴാഴ്ച അവനെ ക്രൂശിച്ചു. നിസ്സാൻ പതിനഞ്ചാം തീയതി ആരംഭിക്കുന്ന വ്യാഴാഴ്ച രാത്രി സമയത്ത് ജനം പെസഹ ഭക്ഷണം കഴിച്ചു. യേശു പെസഹ ഭക്ഷണം കഴിച്ചില്ല.വ്യാഴാഴ്ച മൂന്നുമണിയോടെ യേശു മരിച്ചു. ആ വാരാന്ത്യത്തിൽ കാലഗണന നേരെയാക്കുന്ന തിനാൽ യേശു മൂന്നു പകലും മൂന്നു രാത്രിയും ശവകുടീരത്തിൽ ഉണ്ടായിരുന്ന ആദ്യകാല പാരമ്പര്യവും അന്ത്യഅത്താഴം പെസഹാ എന്നിവയുടെ കാലക്രമവും ആ വർഷത്തെ ശബ്ബത്തും ഉത്സവ ദിനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ബദൽ കാലഗണന സിനോപ്സിസ് സുവിശേഷങ്ങൾ യോഹന്നാൻ പത്രോസിന്റെ ലേഖനം ഇവയിൽ പരാമർശിക്കുന്നു. ശബത്ത് അടുത്തിരുന്നതിനാൽ യേശുവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി സൂര്യോദയത്തിനു മുമ്പായി സംസ്കരിച്ചു എന്നു 4 സുവിശേഷങ്ങളും പറയുന്നതിനാലാണ് ആശയക്കുഴപ്പം ഉണ്ടായത്. ശബ്ബത്തിനെ പരാമർശിക്കുന്നത് ശനിയാഴ്ച ആയിരിക്കണമെന്ന് എല്ലാവരും ധരിച്ചു അതിനാൽ ക്രൂശീകരണം ഒരു വെള്ളിയാഴ്ച ആയിരിക്കണം എന്നിരുന്നാലും യഹൂദന്മാർക്ക് അറിയാവുന്നതുപോലെ ആ ദിവസം പെസഹ ഒരു ശബ്ബത്ത് അല്ലെങ്കിൽ വിശ്രമം ദിനം കൂടിയാണ്. എഡി 30 വെള്ളിയാഴ്ചയും യഹൂദ മാസമായ നിസ്സാൻ പതിനഞ്ചാം തീയതി ശനിയാഴ്ച ഒരു ശബ്ബത്ത് ആണ് അതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും രണ്ടു ശബ്ബത്തുകൾ സംഭവിച്ചു. യേശുവിന്റെ ശവകുടീരം സന്ദർശിച്ച് സ്ത്രീകൾ ഞായറാഴ്ച അതിരാവിലെ ശബത്തിന് ശേഷം വന്നതായി മത്തായി സുവിശേഷത്തിൽ പറയുന്നു.
മത്തായി മർക്കോസ് ലൂക്കോസ് എന്നീ സുവിശേഷങ്ങൾ വായിച്ചാൽ അവസാനത്തെ അത്താഴം പെസഹ ഭക്ഷണമായിരുന്നു എന്നു തോന്നും. യേശു ഒരു ദിവസം നേരത്തെ പെസഹാ ഭക്ഷണം കഴിച്ച് ഇരിക്കാം എന്ന് ചിലർ വാദിക്കുന്നു എ ഡി 30ൽ യേശു പെസഹ ഭക്ഷണം കഴിച്ചില്ല എന്നതാണ് വാസ്തവം. വ്യാഴാഴ്ച പെസഹാ ഭക്ഷണം തുടങ്ങിയപ്പോൾ യേശു മരിച്ചു. അഥവാ പെസഹ കുഞ്ഞാട് അറുക്കപ്പെട്ട സമയത്താണ് ജനം പെസഹ ആചരിച്ചത്. ലൂക്കോസ് 22 15 അവൻ അവരോട് ഞാൻ കഷ്ടം അനുഭവിക്കും മുമ്പേ ഈ പെസഹാ നിങ്ങളോടുകൂടെ കഴിക്കുവാൻ വാജ്ഞയോടെ ആഗ്രഹിച്ചു. അതു ദൈവരാജ്യത്തിൽ നിവർത്തി ആകു വോളം ഞാൻ ഇനി അത് കഴിക്കില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു എന്ന് പറഞ്ഞു. കയ്യെഴുത്തു പ്രതിയുടെ പിന്നീടുള്ള ഒരു പകർപ്പവകാശത്തിൽ ഞാൻ “വീണ്ടും” കഴിക്കില്ല എന്ന് വാക്ക് ചേർത്തു. അവസാന അത്താഴം എന്ന പൗലോസ് പരാമർശിക്കുമ്പോൾ പെസഹാ രാത്രി എന്നല്ല യേശുവിനെ ഒറ്റിക്കൊടുത്ത രാത്രി അല്ലെങ്കിൽ യേശുവിനെ കാണിച്ചുകൊടുത്ത രാത്രി എന്നാണ് പരാമർശിക്കുന്നത്.ഈ ഭക്ഷണം പെസഹ ആയിരുന്നെങ്കിൽ പൗലോസ് അപ്പോസ്തലൻ തീർച്ചയായും അത് പറയുമായിരുന്നു.

യേശുവിനെ ക്രൂശിച്ച ആ വർഷം രണ്ടു ശബ്ബത്തുകൾ ഉണ്ടായിരുന്നു എന്ന് നമുക്ക് കാണാൻ കഴിയും. വെള്ളിയാഴ്ചയും ശനിയാഴ്ചയും. വലിയ ശബത്ത് എന്ന ഒരു സൂചനയും കൂടെ വചനത്തിൽ നമുക്ക് ലഭിക്കും. അങ്ങനെയെങ്കിൽ യേശുവിനെ ക്രൂശിച്ചത് വ്യാഴാഴ്ച ആണ് എന്ന് നമുക്ക് വളരെ വ്യക്തമായിട്ട് മനസ്സിലാക്കാം. അങ്ങനെ നാം പഠിക്കുമ്പോൾ മനുഷ്യപുത്രൻ മൂന്ന് രാവും മൂന്നു പകലും കല്ലറയിൽ ആയിരുന്നു എന്നും വിശ്വസിക്കാം. നമ്മുടെ സമയക്രമം അല്ല യഹൂദാ സമയക്രമം എന്നും കൂടെ നാം പഠിക്കണം.

]]>
By: Smitha https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-10825 Fri, 02 Aug 2019 19:25:17 +0000 http://www.sathyamargam.org/?p=228#comment-10825 1 കോറിന്തോസ്‌ 15 : 3-4
എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ, ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-10589 Mon, 24 Sep 2018 03:30:36 +0000 http://www.sathyamargam.org/?p=228#comment-10589 സുഗന്ധദ്രവ്യം പൂശാന്‍ ഇന്ന ദിവസമാണ് പോകേണ്ടത് എന്നുള്ള നിബന്ധന യെഹൂദന്മാര്‍ക്കില്ല. സാധാരണഗതിയില്‍ ശവമടക്കുന്നതിനു മുന്‍പേ തന്നെ സുഗന്ധ ദ്രവ്യം പൂശുന്നതാണ് അവരുടെ രീതി. യേശുക്രിസ്തുവിന്‍റെ കാര്യത്തില്‍ വലിയ ശാബത്ത് വന്നതുകൊണ്ട് അവര്‍ക്ക് സുഗന്ധ ദ്രവ്യം പൂശാന്‍ സാധിച്ചില്ല എന്ന് മാത്രം.

]]>
By: Shelly https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-10564 Wed, 05 Sep 2018 06:45:54 +0000 http://www.sathyamargam.org/?p=228#comment-10564 ബുധനാഴ്ച മരിച്ചെങ്കില്‍ ഞായര്‍ ആകുമ്പോള്‍ നാല് ദിവസം ആകും. നാലാം ദിവസം സുഗന്ധദ്രവ്യം പൂശാന്‍ യഹൂദന്‍ പോകുമോ?

]]>
By: Carmel Apologetics https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-3857 Fri, 11 Apr 2014 04:08:37 +0000 http://www.sathyamargam.org/?p=228#comment-3857 Anil, ഇത് ഈ വിഷയത്തില്‍ കാര്‍മല്‍ ടീം നടത്തിയ ഒരു പഠനം. വായിച്ചു നോക്കുക. ഒരിക്കലും യേശു ബുധനാഴ്ച അല്ല ക്രൂശിക്കപ്പെട്ടത്‌. വെള്ളിയാഴ്ച തന്നെയാണ്.

യേശുവിന്റെ ക്രൂശീകരണം – ബുധനാഴ്ചയോ വെള്ളിയാഴ്ചയോ (Jesus’ Crucifixion – Wednesday or Friday)?

http://www.carmelapologetics.org/173285

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-1984 Fri, 22 Nov 2013 14:28:30 +0000 http://www.sathyamargam.org/?p=228#comment-1984 In reply to സണ്ണി.

ഏതു കണക്കിന്‍റെ പുറത്താണ് ഒമ്പതാം തിയ്യതി കിട്ടിയത് എന്ന് പറയാമോ? ഒമ്പതാം തിയ്യതിയെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതിരിക്കുമ്പോള്‍ അന്ന് മുതലാണ്‌ പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു തുടങ്ങേണ്ടത് എന്ന താങ്കളുടെ കണ്ടുപിടുത്തത്തിന് ബൈബിളില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളത്?

]]>
By: സണ്ണി https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-1892 Thu, 14 Nov 2013 11:54:19 +0000 http://www.sathyamargam.org/?p=228#comment-1892 “ആ മാസം (ഒന്നാം മാസം) പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹന യാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്”///// ഒന്‍പതാം തിയതി മുതല്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചു തുടങ്ങി പതിനഞ്ചാം ദിവസം( ഏഴാമത്തെ- അവസാനത്തെ ദിവസം) പെരുന്നാള്‍ എന്ന് മനസിലാക്കിയാല്‍ എല്ലാം ശേരിയാകും.

]]>
By: landys https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-1774 Tue, 29 Oct 2013 16:39:09 +0000 http://www.sathyamargam.org/?p=228#comment-1774 Jesus said in Mathew 12:40 about being in the grave for “Three days and three nights”. Where are the three days and three nights?

In today’s language three days and three nights mean three complete days and three nights. But for the Jews, who lived in the time of Christ, the same phrase meant different.
For a Jew, one day and one night meant either the full part of the 24-hour period, or a small part of the 24-hour period. (It is called “inclusive” reckoning).   You will notice this to be true when you see the words of Jesus in different places about His resurrection.

In the gospel of Mathew Jesus said: “For as Jonas was three days and three nights in the whale’s belly; so shall the Son of man be three days and three nights in the heart of the earth.” (Mathew12:40)
Here it says, “Three days and three nights”, Let us look at what Mark recorded:

“And he began to teach them, that the Son of man must suffer many things, and be rejected of the elders, and of the chief priests, and scribes, and be killed, and after three days rise again.” (Mark 8:31)
In Mark, Jesus says, “After three days”. Now let us go to Luke’s gospel: “And they shall scourge him, and put him to death: and the third day he shall rise again.” (Luke 18:33 
In Luke Jesus says, “The third day”. Let us see what John penned down: “Jesus answered and said unto them, Destroy this temple, and in three days I will raise it up. (John 2:19) In John Jesus says, “In three days.”
We have the same Jesus telling the Jewish people about His resurrection in four different ways. Obviously, it was not about four different resurrections, but about that one and the same resurrections! In fact they had no problem in understanding His statements because that was the way of speaking about days and time in the Jewish language and style.

Remember, if not the Jews would have accused Him of contradiction, but they understood what He said. There were always spies to see if He spoke anything contradictory for they wanted “To catch him in his word” (Mark 12:13). But they found none.  He boldly challenged them-“Which of you convinceth me of sin?” (John 8:46). And Peter who was all the time close to Jesus, and “Neither was guile found in this mouth”, (Peter 2:22).

We have four different ways of saying the same thing-“Three days and three nights”, “After three days”, “The third day”, “In three days”.  Please notice that the number is common in all the places-three/third.  It does not matter, in the Jewish language, which preposition precedes the number whether it was “in”, “after”, “on”, what mattered was the number.

Jesus died on Friday noon at 3 O’clock (See Mark 15:3-37); and rose on Sunday morning before sunrise (see Mark 16:2-6) Today, we have the names for each of the seven days of the week.  But during Jesus’ time it was just called first day, second day, third day, etc.  Today, according to the Roman system, a new day starts and 12 midnight.  But in the Bible a day starts at sunset (See Genesis 1:5,8; Leviticus 23:32).
When Jesus died it was still Friday-the 6th day of the week-3 p.m.   There were another 3 hours of Friday left (if the sunset was at 6 p.m.). At sunset Friday another day started (7th day-Saturday).  And from Saturday evening sunset the third day commenced (1st day-Sunday). Jesus was still in the grave till Sunday morning.

Thus we see that Jesus was in the grave on Friday (3 hours), Saturday (24 hours), and Sunday (10 hours or so).  As mentioned earlier, whether a small part of the day, or the complete part of the day, the inclusive reckoning of the Bible embraces both.  In the Jewish calculation it was perfectly right, whether Jesus said-“on the third day”, or “after three days”, or after three days and three nights”.  It all meant the same.  We who are not aware of their method of calculation find it hard.  But for the Jews and for the ones who know their method it is just simple.

As a day starts at sunset in the Bible, a Bible based person could wish you a happy new day at sunset, while you would wish someone after midnight (the Roman method).  Since the Bible is primarily a Jewish book, we have to use the Jewish method.

Let us look at an example to verify this time reckoning.  Look at the scene in Pilate’s palace after Jesus died. The chief priests and Pharisees requested Pilate to safeguard the tomb: “saying, Sir, we remember that that deceiver said while he was yet alive, After three days I rise again. (Mathew27:63)
They quoted what Jesus said-“After three days”.  After three days for us would mean the fourth day but to them it meant the third day itself!  Look at why they told Pilate about what to do, and till when. “Command therefore that the sepulchre be made sure until the third day.” (Mathew27:64)

They told Pilate to protect the tomb, “Until the third day”; that means, till the completion of the third day.  So they understood very well “After three days”, to mean, “Until the third day”!
Also we get to know from the two disciples on the road to Emmaus about the duration of time from the crucifixion to the resurrection day. In the evening of the resurrection day they said: “To day is the third day since these things were done. (Luke24:21) 

Sunday evening was still the 3rd day from His resurrection! Therefore “three days and three nights”, is  same as “the third day” in the Jewish manner of communication! 

]]>
By: Robin Mathew https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-478 Sun, 31 Mar 2013 08:43:36 +0000 http://www.sathyamargam.org/?p=228#comment-478 Im Sharing this article

]]>
By: Binu Thomas https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-468 Mon, 25 Mar 2013 12:00:27 +0000 http://www.sathyamargam.org/?p=228#comment-468 https://m.facebook.com/media/set/?set=oa.439975482728252&type=1&v&refid=18&_rdr#439975479394919

]]>
By: Shecou https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-250 Sat, 02 Feb 2013 05:21:19 +0000 http://www.sathyamargam.org/?p=228#comment-250 In reply to Mari.

Great article, thank you again for wtriing.

]]>
By: Erwien https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-246 Sat, 02 Feb 2013 02:41:56 +0000 http://www.sathyamargam.org/?p=228#comment-246 In reply to Eke.

It’s imperative that more pelpoe make this exact point.

]]>
By: Dry https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-237 Fri, 01 Feb 2013 14:41:39 +0000 http://www.sathyamargam.org/?p=228#comment-237 In reply to sajan_jcb.

You’ve rlealy captured all the essentials in this subject area, haven’t you?

]]>
By: Mari https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-126 Wed, 07 Nov 2012 00:01:41 +0000 http://www.sathyamargam.org/?p=228#comment-126 In reply to sajan_jcb.

That’s a sbulte way of thinking about it.

]]>
By: Hazem https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-122 Tue, 06 Nov 2012 20:26:57 +0000 http://www.sathyamargam.org/?p=228#comment-122 In reply to Thetya.

Stay with this guys, you’re hlepnig a lot of people.

]]>
By: Hillegonda https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-119 Tue, 06 Nov 2012 17:48:07 +0000 http://www.sathyamargam.org/?p=228#comment-119 In reply to Kosta.

Your honesty is like a baocen

]]>
By: Eke https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-115 Tue, 06 Nov 2012 15:28:15 +0000 http://www.sathyamargam.org/?p=228#comment-115 In reply to anil kumar.

It’s about time seomnoe wrote about this.

]]>
By: Nol https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-95 Mon, 15 Oct 2012 12:01:42 +0000 http://www.sathyamargam.org/?p=228#comment-95 In reply to sajan_jcb.

I guess finding useful, reliable information on the itnernet isn’t hopeless after all.

]]>
By: Kosta https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-88 Mon, 15 Oct 2012 05:20:22 +0000 http://www.sathyamargam.org/?p=228#comment-88 In reply to sebastian k v.

Surprisingly well-written and informative for a free onilne article.

]]>
By: Mab https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-85 Mon, 15 Oct 2012 03:18:06 +0000 http://www.sathyamargam.org/?p=228#comment-85 In reply to sathyasnehi.

I sppouse that sounds and smells just about right.

]]>
By: Thetya https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-81 Mon, 15 Oct 2012 00:59:47 +0000 http://www.sathyamargam.org/?p=228#comment-81 In reply to sajan_jcb.

Perfect answer! That rlelay gets to the heart of it!

]]>
By: Vidic https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-77 Sun, 14 Oct 2012 22:18:33 +0000 http://www.sathyamargam.org/?p=228#comment-77 In reply to sathyasnehi.

You saved me a lot of hsalse just now.

]]>
By: John https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-59 Fri, 24 Aug 2012 14:10:43 +0000 http://www.sathyamargam.org/?p=228#comment-59 In reply to John.

I am glad to say that i got rid of my confusion.I was a little confused over Exodus 12:6.I thought the evening mentioned was the end of 14th day of Nisan.But I now understand it as end of 13th day of Nisan.

]]>
By: John https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-58 Fri, 24 Aug 2012 13:13:27 +0000 http://www.sathyamargam.org/?p=228#comment-58 In reply to sathyasnehi.

So the preparation day is Nisan 14 and the night of 14th is the passover(i.e after sunset of 14) and after sun set of 14th is the beginning of Sabath which will last till the sun set of 15.And according to you Nisan 14 happens to be a wednesday. Am i right or wrong? But as per Mathew 26:17-20, the passover seems to be on the night of Nisan 13.I am confused.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-55 Thu, 16 Aug 2012 10:49:34 +0000 http://www.sathyamargam.org/?p=228#comment-55 >>> ശൈലി അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്ന് ആരാണ് പറഞ്ഞത്?

അക്ഷരാര്‍ത്ഥത്തില്‍ എടുക്കാത്ത അവസരങ്ങളില്‍ ആണ് “ശൈലി” ഉപയോഗിക്കുക.
മൂന്നു രാത്രിയും മൂന്നു പകലും അക്ഷരാര്‍ത്ഥത്തില്‍ എടുത്തിരുന്നെങ്കില്‍ എസ്തേര്‍ മൂന്നാം ദിനം രാജാവിന്റെ കാണുവാന്‍ പോകില്ലായിരുന്നു.
അതുകൊണ്ടാണ് അതിനെ ശൈലി എന്ന് പറയുന്നത്.

>>> ഇടയില്‍ ഒരു ദിവസം കിട്ടിയിട്ടും എന്തുകൊണ്ടാണ് സ്ത്രീകള്‍ ലേപനം പൂശേണ്ടതിനു പോകാന്‍ പറ്റാതെ ഇരുന്നത് എന്നത് ഞാന്‍ നേരത്തെ വിശദീകരിച്ചതാണ്. ഇനിയും അത് തന്നെ പറയുന്നതില്‍ കാര്യമില്ല.

ഒരു ദിവസം മുഴുവന്‍ ഇരുന്നു ലേപനം ഉണ്ടാക്കുകയായിരുന്നു എന്തു താങ്കളുടെ ഊഹം മാത്രമാണ്. നിക്കമോടെസിനു നൂറു റാത്തല്‍ ലേപനം കൊണ്ട് വരാന്‍ മൂന്നു മണിക്കൂര്‍ എടുത്തില്ല. (യോഹന്നാന്റെ സുവിശേഷം.) പിന്നെ ആ സ്ത്രീകള്‍ പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് എത്ര റാത്തല്‍ തൈലം ഉണ്ടാക്കി കാണും? നാനൂറു റാത്തല്‍ !?

>>>> ” വലിയ സാബത്തും സാധാരണ സാബത്തും ഒരു ദിവസം വരുവാന്‍ പാടില്ല” എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. എന്നാല്‍ ബൈബിളില്‍ നിന്നുള്ള തെളിവുകള്‍ പ്രകാരം ആ വര്‍ഷത്തെ വലിയ ശബ്ബത്തും സാധാരണ ശബ്ബത്തും രണ്ടു ദിവസങ്ങളിലായാണ് വന്നത്, ആ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തിന്‍റെ അകലവുമുണ്ട്!

പരിഭാഷയിലെ പോരായ്മയാണ് താങ്കള്‍ തെളിവായി കാണിച്ചത്. അല്ലാതെ ഒരു വ്യക്തതയും ആ രണ്ടു സാബത്തുകള്‍ക്ക് ഇല്ല. വലിയ സാബതും സാധാരണ സാബതും ഒരു ദിവസം വരുന്നതിനും തടസമില്ല എന്നതും അനില്‍ ഓര്‍ക്കുമല്ലോ. യോഹന്നാന്‍ പറയുന്നു അത് വലിയ സാബത്ത് ആണെന്ന്. മറ്റുള്ളവര്‍ പറയുന്നു ഒരുക്കത്തിന്റെ ദിനം എന്ന്. ഒരുക്കത്തിന്റെ ദിനം എന്ന് സാധാരണ വെള്ളിയാഴ്ച്ചയെ ആണ് പറയുക. വെളിയാഴ്ചയ്ക്ക് യഹൂദര്‍ പറയുന്നത് തന്നെ “പസുകെ” എന്നാണു. അതുകൊണ്ട് പ്രത്യക്ഷത്തില്‍ ആ രണ്ടു സാബതുകളും ഒരേ ദിനമായിരുന്നു എന്നതിലെക്കല്ലേ വിരല്‍ ചൂണ്ടുന്നത്?

>>>>ലൂക്ക പറഞ്ഞ തിരിച്ചു പോയ സ്ത്രീകളില്‍ മഗ്ദലേനമറിയവും മറ്റേ മറിയവും ഉള്‍പെട്ടിട്ടില്ല എന്ന് പറയുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്നാണ് ലൂക്കോസ് പറയുന്നത്. മഗ്ദലന എന്നത് ഗലീല തടാകത്തിന്‍റെ പടിഞ്ഞാറേ തീരത്തുള്ള ചെറിയ ഒരു പട്ടണമാണ്. അപ്പോള്‍ മഗ്ദലനക്കാരത്തി മറിയ ആ കൂട്ടത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്ന് ലൂക്കോസ് പറഞ്ഞത് തെറ്റാണെന്ന് വരും!

അതെങ്ങിനെയാണ് അനില്‍ ? “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്ന് പറഞ്ഞാല്‍ കൂടെ പോന്ന എല്ലാ സ്ത്രീകളും എന്ന് അര്‍ഥം വരുമോ? തിരിച്ചു പോയ “മറ്റു” സ്ത്രീകളും ഗലീലിയില്‍ നിന്നുള്ളവര്‍ തന്നെയല്ലേ? മഗ്ദലേന മറിയം കൂടെയുണ്ടായലേ മറ്റു സ്ത്രീകളും ഗലീലിയില്‍ നിന്നുള്ളവരാണ് എന്ന് പറയുകയുള്ളൂ.

>>>> അവര്‍ ശവകുടീരത്തിനഭിമുഖമായി ഇരുന്നിരുന്നു എന്ന് പറഞ്ഞാല്‍ തിരിച്ചു വരാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു എന്നാണോ അര്‍ത്ഥം?

പാതിരാത്രി മുഴുവന്‍ അവിടെ ഇരിക്കുകയായിരുന്നു എന്ന് ഒരര്‍ഥവും ഇല്ല. പക്ഷെ അവര്‍ അന്ന് അതില്‍ കൂടുതല്‍ ഒന്നും ചെയ്തിരിക്കാന്‍ വഴിയില്ല എന്നര്‍ത്ഥം വരും. അതുകൊണ്ടാണല്ലോ മാര്‍ക്കോസ് സൂചിച്ചപോലെ സാബതുകഴിഞ്ഞ ശേഷം ലേപനം വാങ്ങി വച്ച് പിറ്റേന്ന് അതിരാവിലെ കുടീരത്തിലേക്ക് പോയത്.

>>>> അസ്തമയം തുടങ്ങുന്നത് മുതല്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെയുള്ള സമയം പകലോ രാത്രിയോ അല്ല. ആ സമയത്താണ് ശരീരം കല്ലറയില്‍ വെച്ചത്. അതുകൊണ്ടാണ് ലൂക്കോസ് ഇപ്രകാരം രണ്ട്‌ ദിവസത്തേയും ചേര്‍ത്തു പറഞ്ഞിരിക്കുന്നത്.

അനില്‍, ഒരു സംഭവം ഒരു ദിവസത്തിലെ നടക്കൂ. ഒന്നുങ്കില്‍ അത് ഒരുക്ക ദിനം. അല്ലെങ്കില്‍ അത് സാബത്തില്‍ . അല്ലാതെ രണ്ടിലും കൂടി നടക്കില്ല. എന്റെ നിഗമനത്തില്‍ സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പേ യേശുവിനെ അടക്കിയിട്ടുണ്ട്. മൂന്നു മണിക്ക് ഭൂകമ്പം ഉണ്ടായപ്പോള്‍ തന്നെ പടയാളികള്‍ അവനെ ഉപക്ഷിച്ചു പോകുവാന്‍ തുടങ്ങിയിട്ടുണ്ട്. മരിച്ചോ എന്ന് ഉറപ് വരുത്താന് കുന്തം കൊണ്ട് കുത്തുകയും ചെയ്യുന്നു. അടക്കിയ കല്ലറ സമീപത്തും ആയിരുന്നു. ഒരു മണികൂരിനുള്ളില്‍ പീലാത്തോസിന്റെ അനുവാദവും രണ്ടു മണിക്കൂറില്‍ അടക്കവും നടന്നിരിക്കാന്‍ സാധ്യതയുണ്ട്. എല്ലാം തിടുക്കത്തില്‍ ചെയ്തു എന്ന് മാത്രമാണ് സുവിശേഷത്തില്‍ പറയുന്നത്. കാരണം സാബത്തില്‍ ഇതൊന്നും ചെയ്യുവാന്‍ പാടുള്ളതല്ല.

ലൂക്ക 23:53. അവൻ അതു താഴെയിറക്കി ഒരു തുണിയിൽപൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വച്ചു.
54. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.

സംസകരിച്ച ദിവസം ഒരുക്ക ദിനമായിരുന്നു എന്ന് വ്യക്തമായി പറഞ്ഞിട്ടും താങ്കള്‍ എന്തുകൊണ്ടാണ് സംസ്കരിച്ചത് രണ്ടിലും കൂടിയുള്ള സമയത്താണ് എന്ന് പറയുന്നത്. “സാബത്ത് ആരംഭിച്ചിരുന്നു ” എന്നത് തെറ്റായ പരിഭാഷയാണ്. NIV യില്‍ അത് വ്യക്തവുമാണ്. about to start എന്നാണ്. ആരംഭിക്കുവാന്‍ പോകുന്നതേയുള്ളൂ. ആരംഭിച്ചിട്ടില്ല.

ഒക്കെ. എനിക്ക് മനസിലായത് ഞാന്‍ പറഞ്ഞു. ഒരു ശൈലിയെ അക്ഷരാര്‍ത്ഥത്തില്‍ മനസിലാക്കുവാന്‍ തുടങ്ങിയാല്‍ മൂന്നാം ദിനം ഉയിര്‍ക്കും എന്ന് പറഞ്ഞ വേദ ഭാഗം താങ്കള്‍ ഏതു ശൈലിയുടെ ഭാഗമാക്കും എന്നത് എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. ഒരു പക്ഷെ താങ്കളുടെ നിഗമനത്തില്‍ ശനിയാഴ്ച വൈകുന്നേരം ആറിന് മുമ്പ്‌ ഉയിര്‍ത്തു കാണണം. എന്നിടട്ട് യേശു സ്ത്രീകള്‍ വരുവാന്‍ കാത്തിരുന്നു കാണാനം. ഊഹങ്ങള്‍ മാത്രമാണ് അത്. ബൈബിളില്‍ അങ്ങിനെ സൂചന പോലും ഇല്ല. ശരി. ഇനി ഈ വിഷയത്തില്‍ എനിക്ക് എന്തെങ്കിലും പറയാനുണ്ട് എന്ന് കരുതുന്നില്ല.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-52 Tue, 07 Aug 2012 12:45:11 +0000 http://www.sathyamargam.org/?p=228#comment-52 In reply to sajan_jcb.

കര്‍ത്താവ് പറഞ്ഞത് ശരീരം കല്ലറയില്‍ ഇരിക്കുന്ന കാര്യമാണ്. ഞാന്‍ അതാണ്‌ ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുള്ളത്.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-51 Tue, 07 Aug 2012 12:39:43 +0000 http://www.sathyamargam.org/?p=228#comment-51 In reply to sajan_jcb.

വായിച്ചിരുന്നു, പക്ഷേ ഞാന്‍ അതിനു കൊടുത്ത മറുപടി താങ്കള്‍ വായിച്ചില്ലയോ എന്ന് ഞാന്‍ ഞാന്‍ സംശയിക്കുന്നു. താങ്കള്‍ക്കു വേണ്ടി ഞാന്‍ അത് ഒരിക്കല്‍ കൂടി പോസ്റ്റുന്നു:

ലൂക്ക പറഞ്ഞ തിരിച്ചു പോയ സ്ത്രീകളില്‍ മഗ്ദലേനമറിയവും മറ്റേ മറിയവും ഉള്‍പെട്ടിട്ടില്ല എന്ന് പറയുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്നാണ് ലൂക്കോസ് പറയുന്നത്. മഗ്ദലന എന്നത് ഗലീല തടാകത്തിന്‍റെ പടിഞ്ഞാറേ തീരത്തുള്ള ചെറിയ ഒരു പട്ടണമാണ്. അപ്പോള്‍ മഗ്ദലനക്കാരത്തി മറിയ ആ കൂട്ടത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്ന് ലൂക്കോസ് പറഞ്ഞത് തെറ്റാണെന്ന് വരും! അവര്‍ ശവകുടീരത്തിനഭിമുഖമായി ഇരുന്നിരുന്നു എന്ന് പറഞ്ഞാല്‍ തിരിച്ചു വരാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു എന്നാണോ അര്‍ത്ഥം?

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-50 Tue, 07 Aug 2012 12:37:41 +0000 http://www.sathyamargam.org/?p=228#comment-50 In reply to sajan_jcb.

ശൈലി അക്ഷരാര്‍ത്ഥത്തില്‍ എടുക്കരുതെന്ന് ആരാണ് പറഞ്ഞത്? പ്രത്യേകിച്ച് കര്‍ത്താവ് മൂന്നു രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നു എന്ന് ബൈബിളില്‍ നിന്ന് സ്ഫടിക സമാനം വ്യക്തമാകുമ്പോള്‍ . രണ്ടു ശബ്ബത്തിന്‍റെ ഇടയില്‍ ഒരു ദിവസം വരികയില്ല എന്ന താങ്കളുടെ വാദം എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്ര ഉറപ്പിച്ചു പറയാന്‍ എന്ത് തെളിവാണ് താങ്കളുടെ കയ്യില്‍ ഉള്ളത്? ഒന്നാം മാസം പതിനഞ്ചാം തിയ്യതിയാണ് പുളിപ്പില്ലാത്ത അപ്പത്തിനോട് ബന്ധപ്പെട്ടുള്ള വലിയ ശബത്ത്. അത് വ്യാഴാഴ്ച വരാന്‍ പാടില്ല എന്ന് താങ്കള്‍ക്ക് എങ്ങനെ നിര്‍ബന്ധം പിടിക്കാന്‍ പറ്റും?

ഇടയില്‍ ഒരു ദിവസം കിട്ടിയിട്ടും എന്തുകൊണ്ടാണ് സ്ത്രീകള്‍ ലേപനം പൂശേണ്ടതിനു പോകാന്‍ പറ്റാതെ ഇരുന്നത് എന്നത് ഞാന്‍ നേരത്തെ വിശദീകരിച്ചതാണ്. ഇനിയും അത് തന്നെ പറയുന്നതില്‍ കാര്യമില്ല.

” വലിയ സാബത്തും സാധാരണ സാബത്തും ഒരു ദിവസം വരുവാന്‍ പാടില്ല” എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. എന്നാല്‍ ബൈബിളില്‍ നിന്നുള്ള തെളിവുകള്‍ പ്രകാരം ആ വര്‍ഷത്തെ വലിയ ശബ്ബത്തും സാധാരണ ശബ്ബത്തും രണ്ടു ദിവസങ്ങളിലായാണ് വന്നത്, ആ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തിന്‍റെ അകലവുമുണ്ട്!

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-49 Tue, 07 Aug 2012 12:15:07 +0000 http://www.sathyamargam.org/?p=228#comment-49 In reply to sajan_jcb.

നമുക്ക് ഇന്ന് ഉള്ളതുപോലെ ഒരു നിശ്ചിത സമയത്തല്ല (രാത്രി.12 മണി) യഹൂദന് ദിവസം ആരംഭിക്കുന്നത്. യഹൂദനെ സംബന്ധിച്ച് സൂര്യന്‍ താഴാന്‍ തുടങ്ങുമ്പോള്‍ ദിവസം അവസാനിക്കുകയും പൂര്‍ണ്ണമായും മറഞ്ഞുകഴിയുമ്പോള്‍ അടുത്ത ദിവസം ആരംഭിക്കുകയും ചെയ്യുന്നു. അസ്തമയം തുടങ്ങുന്നത് മുതല്‍ പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെയുള്ള സമയം പകലോ രാത്രിയോ അല്ല. ആ സമയത്താണ് ശരീരം കല്ലറയില്‍ വെച്ചത്. അതുകൊണ്ടാണ് ലൂക്കോസ് ഇപ്രകാരം രണ്ട്‌ ദിവസത്തേയും ചേര്‍ത്തു പറഞ്ഞിരിക്കുന്നത്.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-48 Tue, 07 Aug 2012 11:02:17 +0000 http://www.sathyamargam.org/?p=228#comment-48 In reply to sajan_jcb.

>>> മൂന്നു രാവും മൂന്നു പകലും എന്നത് യഹൂദന്മാരുടെ ശൈലിയാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു എതിരഭിപ്രായവും ഇല്ല. എന്നാല്‍ കര്‍ത്താവിന്‍റെ ശരീരം ആക്ഷരികമായി മൂന്നു രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നു എന്നാണ് എനിക്ക് ദൈവവചനം വായിച്ചപ്പോള്‍ മനസ്സിലായിട്ടുള്ളത്. അതുകൊണ്ടാണ് ഞാന്‍ ഈ ലേഖനം എഴുതിയതും.

ശൈലിയാണെന്ന് മനസിലായാല്‍ പിന്നെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ട കാര്യം തന്നെയില്ല. രണ്ടു സാബത്തും അതിന്റെ ഇടയില്‍ ഒരു ദിനവും ഒരിക്കലും വരില്ല. അങ്ങിനെ ഒരു ദിനം ഇടയില്‍ ഉണ്ടെങ്കില്‍ സ്ത്രീകളുടെ ഞായര്‍ സന്ദര്സനതിനു ഒരു പ്രസക്തിയും ഇല്ല. കാരണം നേരത്തെ പറഞ്ഞു. ഒരു ദിവസം മുഴുവന്‍ കിട്ടിയിട്ടും അവര്‍ക്ക് ലേപനം പൂശുവാന്‍ കഴിഞ്ഞില്ല എന്ന് പറയുന്നത് വെറും ഭാവന മാത്രമാണ്.

കൂടാതെ വലിയ സാബത്തും സാധാരണ സാബത്തും ഒരു ദിവസം വരുവാന്‍ പാടില്ല എന്ന് നിര്‍ബന്ധം ഇല്ലല്ലോ.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-47 Tue, 07 Aug 2012 10:57:43 +0000 http://www.sathyamargam.org/?p=228#comment-47 In reply to sathyasnehi.

>>> ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.

ആദ്യം തന്നെ ഈ പരിഭാഷയില്‍ ഒരു വ്യക്തത വരണം. ആരംഭിച്ചു എന്നാണോ ആരംഭമായിരുന്നു എന്നായിരുന്നോ എന്ന് ഞാന്‍ മുമ്പ് ചോദിച്ചിരുന്നു. ഒരു സമയം രണ്ടു ദിവസത്തിന്റെ ഭാഗമായി വരില്ല എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഒന്നെങ്കില്‍ യേശുവിനെ ഒരുക്ക നാള്‍ അടക്കി. അല്ലെങ്കില്‍ സാബത്തില്‍ അടക്കി. സാബത്തില്‍ അടക്കുവാന്‍ പറ്റാത്തത് കൊണ്ട് സാബത്തില്‍ സരീരം കുരിശില്‍ കിടക്കാന്‍ താത്പര്യം ഇല്ലാത്തത് കൊണ്ടുമാണ് സരീരം ഒരുക്കത്തിന്റെ ദിനത്തില്‍ അടക്കിയത്. സാബത്ത് അപ്പോള്‍ ആരംഭിച്ചിട്ടില്ല. ആരംഭിക്കുവാന്‍ പോകുന്നതെയുള്ളൂ.
NIV യുടെ പരിഭാഷയടക്കം മുകളില്‍ ഞാന്‍ കൊടുത്തിരുന്നു.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-46 Tue, 07 Aug 2012 09:43:17 +0000 http://www.sathyamargam.org/?p=228#comment-46 In reply to sathyasnehi.

മൂന്നാം നാള്‍ ഉയിര്‍ക്കും എന്ന് മറ്റു സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ പിന്നെ അടക്കയത്തിനു ശേഷം അല്ലല്ലോ എണ്ണുക. മരിച്ചതിനു ശേഷമല്ലേ?

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-45 Tue, 07 Aug 2012 09:41:28 +0000 http://www.sathyamargam.org/?p=228#comment-45 In reply to sathyasnehi.

താഴെ പകര്‍ത്തിയത് താങ്കള്‍ വായിച്ചിരുന്നോ എന്ന് സംശയം തോന്നുന്നു.

യേശുവിനെ അടക്കുമ്പോള്‍ മഗ്ദലേനമറിയവും കൂട്ടരും എന്ന് ചെയ്തു എന്ന് മനസിലാക്കുവാന്‍ മത്തായി വായിച്ചാല്‍ മതി.
Matthew 27:60. പാറയിൽവെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവൻ പോയി. 61. മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നിരുന്നു.

ലൂക്ക പറഞ്ഞ തിരിച്ചു പോയ സ്ത്രീകളില്‍ മഗ്ദലേനമറിയവും മറ്റേ മറിയവും ഉള്‍പെട്ടിട്ടില്ല എന്ന് വ്യക്തം.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-44 Mon, 06 Aug 2012 20:29:04 +0000 http://www.sathyamargam.org/?p=228#comment-44 In reply to sajan_jcb.

മത്തായി അങ്ങനെ എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഇത്
താങ്കളുടെ ഭാവനയാണ് എന്നുള്ളതല്ലേ ശരി…

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-43 Mon, 06 Aug 2012 13:59:28 +0000 http://www.sathyamargam.org/?p=228#comment-43 In reply to sajan_jcb.

ഒന്ന്)

വൈകുന്നേരം ആറുമണിക്ക് മുമ്പല്ല, സംസ്കാരം നടക്കുന്ന സമയത്ത് സൂര്യാസ്തമയം ആയിരുന്നു എന്നാണ് ലൂക്കോസിന്‍റെ വിവരണത്തില്‍ നിന്നും മനസ്സിലാകുന്നത്. സൂര്യന്‍ അസ്തമിച്ചു കൊണ്ടിരിക്കുന്ന സമയം പകലിലോ രാത്രിയിലോ ഉള്‍പ്പെടുന്നതല്ല.

രണ്ട്‌ )

ആദ്യ ഭാഗം താങ്കളുടെ ഊഹം മാത്രമാണ്, തെളിവുകള്‍ ഇല്ല. നീണ്ട പകലില്‍ രാവിലെ മുതല്‍ സുഗന്ധ വര്‍ഗ്ഗങ്ങളും പരിമിള തൈലവും ഒരുക്കുകയായിരുന്നു എന്ന് ആരാണ് പറഞ്ഞത്? “അവര്‍ സുഗന്ധ വര്‍ഗ്ഗം വാങ്ങി” എന്ന് മര്‍ക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്. യെരുശലേമിലെ ചന്തയില്‍ അതിരാവിലെ ചെന്നാലും കടകള്‍ തുറക്കാതെ അതൊന്നും വാങ്ങാന്‍ കഴിയില്ലല്ലോ. സുഗന്ധ വര്‍ഗ്ഗത്തിലും പരിമിള തൈലത്തിലും ചേര്‍ക്കുന്ന അസംസ്കൃത വസ്തുക്കള്‍ വ്യത്യസ്തങ്ങളായതുകൊണ്ട് പല കടകളില്‍ നിന്നായിരിക്കും അവ വാങ്ങേണ്ടി വരുന്നത്. അവയെല്ലാം വാങ്ങിക്കൊണ്ടു വന്നു ഒരുക്കിക്കഴിഞ്ഞു ഒന്നോ രണ്ടോ മണിക്കൂര്‍ സമയം പിന്നേയും സൂര്യന്‍ അസ്തമിക്കാന്‍ ഉണ്ടായാലും അവര്‍ പോയി അത് പൂശുവാനുള്ള സാധ്യതയില്ല. എന്തെന്നാല്‍ പിറ്റെന്നാള്‍ ശബ്ബത്ത് ആണ്. സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. സൂര്യാസ്തമയത്തിനു മുന്‍പ്‌ സുഗന്ധ വര്‍ഗ്ഗം പൂശുന്നത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാതിയില്‍ നിര്‍ത്തേണ്ടി വരും. അങ്ങനെയെങ്കില്‍ അത് ശവശരീരത്തെ അപമാനിക്കുന്നതാണ്. അതിനു അവര്‍ ഒരിക്കലും തുനിയില്ല. അതുകൊണ്ടാണ് അവര്‍ ശബ്ബത്തില്‍ സ്വസ്ഥമായി ഇരുന്നു ശബ്ബത്തു കഴിഞ്ഞതിനു ശേഷം സുഗന്ധ വര്‍ഗ്ഗം പൂശേണ്ടതിനു കല്ലറക്കല്‍ ചെന്നത്.

മൂന്നു)

വസ്തുതകളെ വിലയിരുത്തതെയാണ് ഈ അഭിപ്രായം താങ്കള്‍ പറഞ്ഞിരിക്കുന്നത്. ലൂക്കോസ് പറയുന്നത് നോക്കുക: “അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്‍റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു (ലൂക്കോ.23:53-55).

ശരീരം കല്ലറയില്‍ വെക്കുമ്പോള്‍ ശബ്ബത്ത് ആരംഭിച്ചുകഴിഞ്ഞു എന്ന് പറയുന്നുണ്ട്. സ്ത്രീകള്‍ കല്ലറയും കല്ലറയ്ക്കുള്ളില്‍ കടന്നു ശരീരം വെച്ച വിധവും കാണുകയും ചെയ്തു, എന്നിട്ടാണ് മടങ്ങിപ്പോകുന്നത്. ഗോല്‍ഗോഥ മലയില്‍ നിന്ന് അവര്‍ യെരുശലെമിലേക്ക് ചെല്ലാന്‍ എടുത്ത സമയം കൂടി കണക്കില്‍പ്പെടുത്തണം. അപ്പോഴേക്കും സമയം ഇരുട്ടായിത്തുടങ്ങിയിട്ടുണ്ടാകും. ശബ്ബത്ത് തുടങ്ങിയ സമയത്ത് തന്നെ കടകള്‍ എല്ലാം അടക്കപ്പെടും. പിന്നെ അവര്‍ എങ്ങനെയാണ് ഈ സാധനങ്ങള്‍ എല്ലാം വാങ്ങി ഒരുക്കി ശബ്ബത്തില്‍ സ്വസ്ഥമായിരിക്കുന്നത്?

നാല്)

ലൂക്ക പറഞ്ഞ തിരിച്ചു പോയ സ്ത്രീകളില്‍ മഗ്ദലേനമറിയവും മറ്റേ മറിയവും ഉള്‍പെട്ടിട്ടില്ല എന്ന് പറയുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്നാണ് ലൂക്കോസ് പറയുന്നത്. മഗ്ദലന എന്നത് ഗലീല തടാകത്തിന്‍റെ പടിഞ്ഞാറേ തീരത്തുള്ള ചെറിയ ഒരു പട്ടണമാണ്. അപ്പോള്‍ മഗ്ദലനക്കാരത്തി മറിയ ആ കൂട്ടത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും” എന്ന് ലൂക്കോസ് പറഞ്ഞത് തെറ്റാണെന്ന് വരും! അവര്‍ ശവകുടീരത്തിനഭിമുഖമായി ഇരുന്നിരുന്നു എന്ന് പറഞ്ഞാല്‍ തിരിച്ചു വരാതെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു എന്നാണോ അര്‍ത്ഥം?

അഞ്ച്)

മൂന്നു മണിക്ക് മരണം സംഭവിച്ചു കഴിഞ്ഞു, അരിമഥ്യയിലെ യോസേഫ് പിലാത്തോസിന്‍റെ അരികിലേക്ക് പോകുകയാണ്,ശരീരം വിട്ടു തരണം എന്ന് പറയാന്‍ വേണ്ടി. കാല്‍വരി മലയില്‍ നിന്ന് യെരുശലേം നഗരത്തില്‍ എത്തി പിലാത്തോസിനെ കണ്ടു കാര്യം പറഞ്ഞപ്പോള്‍ പിലാത്തോസ് ശതാധിപനെ വിളിച്ചു മരണവിവരം അന്വേഷിച്ചു ഉറപ്പു വരുത്തിയിട്ടാണ് ശരീരം വിട്ടുകൊടുക്കുന്നത് (മര്‍ക്കോസ്.15:41,42). പിന്നീട് തിരിച്ചു കാല്‍വരിയില്‍ എത്തി ശരീരം ഇറക്കിയപ്പോഴേക്കും സമയം ഒരു മണിക്കൂറിലധികം എടുത്തിട്ടുണ്ടാകും. പിന്നെയുള്ള സമയത്തിനുള്ളില്‍ ശരീരം അടക്കം ചെയ്യണം. ധൃതഗതിയില്‍ ആണ് പിന്നീടുള്ളകാര്യങ്ങള്‍ എല്ലാം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശരിയായ വിധത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതുകൊണ്ടാണ് സ്ത്രീകള്‍ അത് ചെയ്യാന്‍ മുതിര്‍ന്നത്. അല്ലാതെ, പേരിനു സുഗന്ധവര്‍ഗ്ഗം പൂശാന്‍ വേണ്ടി ഒരു റാത്തല്‍ സുഗന്ധവര്‍ഗ്ഗവും കൊണ്ട് വരുകയായിരുന്നില്ല.

മൂന്നു രാവും മൂന്നു പകലും എന്നത് യഹൂദന്മാരുടെ ശൈലിയാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു എതിരഭിപ്രായവും ഇല്ല. എന്നാല്‍ കര്‍ത്താവിന്‍റെ ശരീരം ആക്ഷരികമായി മൂന്നു രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നു എന്നാണ് എനിക്ക് ദൈവവചനം വായിച്ചപ്പോള്‍ മനസ്സിലായിട്ടുള്ളത്. അതുകൊണ്ടാണ് ഞാന്‍ ഈ ലേഖനം എഴുതിയതും.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-42 Mon, 06 Aug 2012 13:43:26 +0000 http://www.sathyamargam.org/?p=228#comment-42 In reply to sajan_jcb.

അതെങ്ങനെയാണ് വൈകുന്നേരം മൂന്നു മുതല്‍ എണ്ണുന്നത്? കര്‍ത്താവ് പറഞ്ഞത് “മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്നാണ്. കര്‍ത്താവിന്‍റെ ശരീരം അടക്കിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന് ലൂക്കോസ്.23:54-ല്‍ നിന്ന് മനസ്സിലാക്കാം. അപ്പോള്‍ മരണം നടന്ന മൂന്നു മണി മുതല്‍ സൂര്യാസ്തമയം വരെയുള്ള സമയം ശരീരം കിടന്നത് ഭൂമിക്കുള്ളിലല്ല, ഭൂമിക്ക് മുകളില്‍ ആണ്. അതിനെ ഈ പ്രവചനത്തോട് ബന്ധപ്പെടുത്തി എണ്ണാന്‍ പറ്റില്ല.

]]>
By: sebastian k v https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-36 Thu, 02 Aug 2012 16:29:39 +0000 http://www.sathyamargam.org/?p=228#comment-36 http://www.alnoorgospelministry.org/images/2010-APR_MAY_JUNE.pdf

]]>
By: sebastian k v https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-35 Thu, 02 Aug 2012 13:12:19 +0000 http://www.sathyamargam.org/?p=228#comment-35 Anil
The Jewish custom and their usages must be in our mind when we interpret the Biblical passages. ‘Three days and three nights’ is a Jewish method of reckoning time. The Jewish commentaries such as Babylonian Talmud and Jerusalem Talmud haveg explained it. Josh Mcdowell in his ‘Resurrection
Factor’ has given an explanation on the subject matter based on these interpretations, (pp 121-123)
Also see, Br. Jerry Thomas’ article on Crucifixion in Noor Ul Hayath (2010 April May). It is written form of his speech made in Calicut.
The theory you proposed was mainly originated by some heretic groups and propagated in ‘The Plain Truth’ magazine. Why should you follow it?

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-34 Wed, 01 Aug 2012 04:52:54 +0000 http://www.sathyamargam.org/?p=228#comment-34 >>>> അങ്ങനെയാനെണെങ്കില്‍ മര്‍ക്കോ.16:1-നേയും ലൂക്കോ.23:55-നേയും എങ്ങനെ വ്യാഖ്യാനിക്കും?

രണ്ടും രണ്ടു കൂട്ടം സ്ത്രീകള്‍ ചെയ്ത പ്രവര്ത്തിയായിരുന്നു എന്ന് മത്തായി സാക്ഷി.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-33 Wed, 01 Aug 2012 04:49:26 +0000 http://www.sathyamargam.org/?p=228#comment-33 അനില്‍ ,

ഇനി ഓരോന്നായി ക്രമത്തില്‍ പരിശോധിക്കാം.

ഒന്ന്)
സാബത്തില്‍ ഒരു ജോലിയും യഹൂദര്‍ ചെയ്യില്ല എന്ന് താങ്കള്‍ക്ക് തര്‍ക്കമില്ലാത്ത നിലയ്ക്ക് വൈകുന്നേരം 6 മണിക്ക് മുമ്പേ യേശുവിനെ സംസ്കരിച്ചു എന്നതില്‍ തര്‍ക്കമുണ്ടോ? അപ്പോള്‍ ഒരു പകലിന്റെ ചെറിയ അംശം യേശു കല്ലറയില്‍ കിടന്നു. ഒരു പകലായി അത് കണക്ക് കൂട്ടി കഴിഞ്ഞു. തുടര്‍ന്ന് അങ്ങോട്ട്‌ കൂട്ടിയാല്‍ താങ്കളുടെ കണക്ക് ശരിയാകുമോ എന്ന് പരിശോധിക്കുക. wed 1, thur 1, fri 1, sat 1 (നാല് പകലുകള്‍ )

രണ്ട്) ഈജിപ്തുക്കാര്‍ ശരീരം കേടുകൂടാതെ സൂക്ഷിക്കാന്‍ വേണ്ടിയാണു സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് മൂടുന്നത്.
യഹൂദര്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത് മൃതദേഹത്തില്‍ നിന്നുള്ള രൂക്ഷമായ ഗന്ധം ഇല്ലാതാക്കുവാനും മരിച്ചയാളോട് ആദരവ്‌ കാട്ടുവാനും ആണ്. (പാപിനിയാ സ്ത്രീ യേശുവിന്റെ പാദങ്ങള്‍ കഴുകിയ സന്ദര്‍ഭം ഓര്‍ക്കുക.)
അതുകൊണ്ട് ഈജിപ്തുകാര്‍ എടുക്കുന്ന സമയം യഹൂദര്‍ എടുക്കില്ല എന്നാണു ഞാന്‍ മനസിലാക്കിയത്.
കൂടി വന്നാല്‍ ഒന്നോ രണ്ടോ മണിക്കൂറില്‍ കൂടുതല്‍ ഇത് ചെയ്യുവാന്‍ ഒരു കൂട്ടം സ്ത്രീകള്‍ക്ക് കഴിയില്ല എന്ന് കരുതുവാന്‍ ബുദ്ധിമുട്ടുണ്ട്.
യേശുവിനെ സംസ്കരിക്കാന്‍ കാണിച്ച തിടുക്കം ഒരു ലേപനം ഉണ്ടാക്കുവാന്‍ അനുയായികള്‍ കാണിച്ചില്ല എന്ന് എങ്ങിനെ കരുതും ?
ഒരു നീണ്ട പകലില്‍ 9 മണിക്കൂര്‍ ലേപനം ഉണ്ടാക്കുവാം എടുത്തു എന്ന് കരുതുക. മൂന്നു മണിക്കൂര്‍ കൊണ്ട് മൃതശരീരം ലേപനം ചെയ്യുവാന്‍ പറ്റില്ല എന്ന് കരുതുന്നത് വെറും അതിശയോക്തിയയെ എനിക്ക് തോന്നുന്നുള്ളൂ. പ്രത്യേകിച്ച് പിറ്റേന്ന് സാബത്ത് ആണ് എന്ന് അവര്‍ക്ക് അറിവുണ്ടായിരുന്നെന്കില്‍ അവര്‍ ലഭിക്കുന്ന ആദ്യ നിമിഷത്തില്‍ പോയി മൃതദേഹം ലേപനം പൂശും. തിടുക്കത്തില്‍ അടക്കം ചെയ്തത് പിറ്റേന്ന് അത് ചെയ്യുവാന്‍ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ടാണ്.കൂടാതെ അതിരാവിലെ തന്നെ ശവകുടീരത്തില്‍ പോകുവാന്‍ കാണിച്ച തിടുക്കം നോക്കുക.

മൂന്നു)

Luke 23:53. അവൻ അതു താഴെയിറക്കി ഒരു തുണിയിൽപൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ വച്ചു. 54. അന്ന് ഒരുക്കത്തിന്റെ ദിവസമായിരുന്നു; സാബത്തിന്റെ ആരംഭവുമായിരുന്നു.
55. ഗലീലിയിൽനിന്ന് യേശുവിനോടൊപ്പം വന്നിരുന്ന സ്ത്രീകൾ അവനോടൊപ്പംപോയി കല്ലറ കണ്ടു. അവന്റെ ശരീരം എങ്ങനെ സംസ് കരിച്ചു എന്നും കണ്ടു. 56. അവർ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി. സാബത്തിൽ അവർ നിയമാനുസൃതം വിശ്രമിച്ചു.

ഇത് വായിക്കുമ്പോള്‍ ആദ്യം പറയുന്ന സാബത്തിന്റെ മുമ്പ് തന്നെയാണ് സ്ത്രീകള്‍ ലേപനം തയ്യാറാക്കിയത് എന്ന് കാണാം.കാരണം തിരിച്ചു ചെന്ന് അവര്‍ ചെയ്തത് അത് തയ്യാറാക്കുകയായിരുന്നു. എന്നിട്ടാണ് സാബത്തില്‍ വിശ്രമിച്ചത്. അല്ലാത്ത സാബതില്‍ വിശ്രമിച്ചതിനു ശേഷമല്ല അവര്‍ സുഗന്ധ ദ്രവ്യങ്ങള്‍ തയ്യാറാക്കിയത്. അതായത് രണ്ടു സാബത്തും അതിന്റെ ഇടയില്‍ ഒരു ദിവസവും വരും എന്ന് പറയുന്നത് വെറും ഊഹം മാത്രമല്ലേ?

നാല്)
മുകളില്‍ പറഞ്ഞ സ്ത്രീകളില്‍ മഗ്ദലേന മറിയവും ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമില്ല. കാരണം തീവ്രദുഃഖത്തില്‍ ഉള്ള അവര്‍ക്ക് കരയുകയല്ലാതെ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞു എന്ന് വരില്ല.

യേശുവിനെ അടക്കുമ്പോള്‍ മഗ്ദലേനമറിയവും കൂട്ടരും എന്ന് ചെയ്തു എന്ന് മനസിലാക്കുവാന്‍ മത്തായി വായിച്ചാല്‍ മതി.
Matthew 27:60. പാറയിൽവെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവൻ പോയി. 61. മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നിരുന്നു.

ലൂക്ക പറഞ്ഞ തിരിച്ചു പോയ സ്ത്രീകളില്‍ മഗ്ദലേനമറിയവും മറ്റേ മറിയവും ഉള്‍പെട്ടിട്ടില്ല എന്ന് വ്യക്തം.
അപ്പോള്‍ പിന്നെ അന്ന് ലേപനം തയ്യാറാക്കുവാന്‍ അവര്‍ക്ക് സാധിക്കില്ല എന്ന് മാര്‍ക്ക്‌ പറഞ്ഞത് അക്ഷരം പ്രതി ശരി തന്നെ.

Mark 15:46. ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതിൽ പൊതിഞ്ഞു പാറയിൽ വെട്ടിയൊരുക്കിയ കല്ലറയിൽ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതിൽക്കൽ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു. 47. അവനെ സംസ്കരിച്ച സ്ഥലം മഗ്ദലേനമറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു. Mark 16:1. സാബത്ത് കഴിഞ്ഞപ്പോൾ മഗ്ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങൾ വാങ്ങി. 2. ആഴ്ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോൾത്തന്നെ, അവർ ശവകുടീരത്തിങ്കലേക്കു പോയി.

മാര്‍ക്കോസ് എടുത്തു പറയുന്ന സ്ത്രീകളെ ശ്രദ്ധിക്കുക. യേശുവിന്റെ അടുത്ത അനുയായികള്‍. പേരെടുത്തു പറയാവുന്ന അനുയായികള്‍ ! ചിലര്‍ ബന്ധുക്കള്‍ കൂടിയാണ് . അവര്‍ ചെയ്ത പ്രവര്‍ത്തിയാണ് മാര്‍ക്കോസ് പറഞ്ഞിരിക്കുന്നത്.

മാത്രവുമല്ല. അര്‍ത്ഥ സങ്കയ്ക്ക് ഇടയില്ലാത്ത വിധം ഒരു സാബത്ത് മാത്രമേ അവിടെ പറഞ്ഞിട്ടുള്ളൂ. ലേപനം വാങ്ങിയതിന്റെയും സന്ദശനം നടത്തിയതിന്റെ ഇടയില്‍ മറ്റൊരു സാബതിന്റെ സൂചന പോലും ഇല്ല.

ഇവര്‍ യേശു മരിച്ച ദിവസം തന്നെ തൈലം ഒരുക്കുവാന്‍ പോയില്ല എന്ന് അതില്‍ നിന്ന് അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?
മറ്റു സ്ത്രീകള്‍ തിരിച്ചു പോയി തൈലം ഒരുക്കി കാണും. പക്ഷെ ഈ എടുത്ത പറഞ്ഞ സ്ത്രീകള്‍ക്ക് അതിനു കഴിഞ്ഞു കാണില്ല.

അഞ്ച് )
ഈജിപ്ത് കാരെ പോലെ ശരീരം ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്ന പതിവ്‌ യഹൂദര്‍ക്കില്ല എന്ന് താങ്കള്‍ക്ക് അറിയാമല്ലോ.
യോഹന്നാന്‍ യേശുവിന്റെ സംസ്കാരം വിവരിച്ചത് നോക്കുക.

John 19:39. യേശുവിനെ ആദ്യം രാത്രിയിൽ ചെന്നുകണ്ട നിക്കോദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവുംചേർന്ന ഏകദേശം നൂറു റാത്തൽ സുഗന്ധദ്രവ്യവും അവൻ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. 40. അവർ യേശുവിന്റെ ശരീരമെടുത്തു യഹൂദരുടെ ശവസംസ്കാരരീതിയനുസരിച്ചു സുഗന്ധദ്രവ്യങ്ങളോടുകൂടെ കച്ചയിൽ പൊതിഞ്ഞു.

നൂറു റാത്തല്‍ ലേപനം ചെയ്തു വച്ചിട്ടുണ്ട്. രൂക്ഷ സന്ധം ഒഴിവാക്കുവാന്‍ അത് ധാരാളം. അതിന്റെ അര്‍ത്ഥം മറ്റു സ്ത്രീകളും എടുത്തു പറഞ്ഞ മറിയമാരും തയ്യാറാക്കിയ ലേപനം വെറും സ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമാണ്. കൂടി വന്നാല്‍ ഒരു റാത്തല്‍ . നിക്കോദേമോസിനു നൂറു റാത്തല്‍ ഒരുക്കുവാന്‍ മൂന്നു മണിക്കൂറില്‍ കുറവ് മതിയെങ്കില്‍ ഈ സ്ത്രീകള്‍ക്ക് ഒരു റാത്തല്‍ ഉണ്ടാക്കുവാന്‍ എത്ര സമയം വേണം? അത് കൊണ്ട് ഒരു വെള്ളിയാഴ്ച പകല്‍ മുഴുവന്‍ ഇരുന്നു സ്ത്രീകള്‍ ലേപനം തയ്യാറാക്കുകയായിരുന്നു എന്ന് കരുതുവാന്‍ ഒരു കാരണവും കാണുന്നില്ല.
ഇനി ഉണ്ടാക്കുവാനെന്കില്‍ തന്നെ മൂന്നു മണിക്കൂര്‍ അതിനു വേണ്ടി വരില്ല എന്നും വെള്ളിയാഴ്ച തന്നെ അവര്‍ ലേപനം പുരട്ടുമായിരുന്നു എന്ന് മനസിലാക്കാവുന്നതാണ്. ഒരു ഞായര്‍ സന്ദര്സനതിനു പിന്നെ അവിടെ പ്രസക്തിയേയില്ല.

അനില്‍ ,
യേശു ബുധനാഴ്ച മരിച്ചാലും വെള്ളിയാഴ്ച മരിച്ചാലും നമ്മുടെ വിശ്വാസത്തിനു മാറ്റം വരില്ല.
മൂന്നു പകലും മൂന്നു രാത്രിയും വാചികാര്‍ത്ഥത്തില്‍ എടുത്തു കൂട്ടി മുട്ടിക്കാന്‍ ശ്രമിച്ചാല്‍ “മൂന്നാം നാള്‍ ” എന്ന് മറ്റു സ്ഥലങ്ങളില്‍ ഉള്ളത് താന്കള്‍ എങ്ങിനെ കൂട്ടി മുട്ടിക്കും?

യോഹന്നാന്‍ 2:18 എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.
2:19 യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം(in 3 days) അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
2:20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം(in 3 days) അതിനെ പണിയുമോ എന്നു ചോദിച്ചു.

ബുധനാഴ്‌ച പകല്‍ മരിച്ചെങ്കില്‍ ബുധന്‍ ,വ്യാഴം , വെള്ളി പകല്‍ ആറു മണിക്ക് മൂന്നു ദിവസത്തിനകം ഉയിര്‍ക്കണം. നാലാം ദിവസമായ ശനിയിലേക്ക് കടക്കുവാന്‍ പോലും കഴിയില്ല. മുകളില്‍ പറഞ്ഞത് ഒരു സന്ദര്‍ഭം മാത്രം.

മൂന്നു രാത്രിയും മൂന്നു പകലും എന്നത് യഹൂദരുടെ ഒരു ശൈലി മാത്രമാണ് എന്നതിന് എസ്തേറിന്റെ പുസ്തകം വ്യക്തമാക്കുന്നു.
താങ്കള്‍ തന്നെ പറയുന്നു രണ്ടായിരം വര്ഷം പഴക്കമുള്ള പുസ്തകം വായിക്കുമ്പോള്‍ ആ ശൈലിയും സംസ്കാരവും ജീവിതരീതിയും മനസിലാക്കണം എന്ന്. എന്നിട്ടും എന്താണ് എസ്തേറിന്റെ പുസ്തകത്തില്‍ ഉള്ള ശൈലി താങ്കള്‍ കാണാതെ പോലുന്നത്?

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-32 Wed, 01 Aug 2012 04:45:39 +0000 http://www.sathyamargam.org/?p=228#comment-32 >>>72 മണിക്കൂര്‍ (24x 3) ഉള്‍ക്കൊള്ളുന്ന സമയത്തെ അവര്‍ മൂന്നു ദിവസം എന്നു വിളിക്കുമായിരുന്നു, അതേപോലെത്തന്നെ, 24 മണിക്കൂറും ചില മിനുട്ടുകളും മാത്രം അടങ്ങിയ സമയത്തെയും അവര്‍ മൂന്നു ദിവസം എന്നു വിളിക്കുമായിരുന്നു.

അപ്പോള്‍ പിന്നെ വെള്ളി വൈകുന്നേരം മൂന്നിനു ദിവസം എണ്ണി തുടങ്ങിയാല്‍ ഞായര്‍ പുലര്‍ച്ച അഞ്ചു വരെയുള്ള സമയം മൂന്നാം നാളില്‍ എന്ന് പറയുന്നതും മൂന്നു ദിവസം എന്ന് പറയുന്നതും തെറ്റല്ല എന്നതില്‍ താങ്കള്‍ക്ക് തര്‍ക്കം ഉണ്ടാകുവാന്‍ വഴിയില്ലാതതാണ്.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-31 Wed, 01 Aug 2012 04:29:03 +0000 http://www.sathyamargam.org/?p=228#comment-31 In reply to sathyasnehi.

“അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ”

ആരംഭിച്ചു എന്നാണോ ആരംഭമായിരുന്നു എന്നായിരുന്നോ?

NIV
23:54 It was the day of preparation and the Sabbath was beginning.

അത് ഒരുക്കത്തിന്റെ ദിനത്തില്‍ ആയിരുന്നു എന്ന് വ്യക്തമായി പറയുന്നുണ്ട്. സാബത്ത് ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ. ആരംഭിച്ചു എന്ന പരിഭാഷ തെറ്റല്ലേ?

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-29 Tue, 31 Jul 2012 13:50:46 +0000 http://www.sathyamargam.org/?p=228#comment-29 In reply to sajan_jcb.

യേശുക്രിസ്തുവിന്‍റെ ശരീരം കല്ലറയില്‍ വെച്ച സമയം ലൂക്കോസ് പറയുന്നുണ്ട്: “അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു” (ലൂക്കോ.23:53).

ഒരുക്കനാള്‍ എന്നത് പെസഹയും ശബ്ബത്ത് എന്നത് പെസഹയുടെ പിറ്റേന്നാളും ആണ്. എന്നാല്‍ ആ ഒരു വാക്യത്തില്‍ ഈ രണ്ടു ദിവസത്തെയും ഒരുമിച്ചു പറഞ്ഞിരിക്കുന്നു. അതില്‍നിന്നു സൂര്യന്‍ അസ്തമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ശരീരം അടക്കം ചെയ്യപ്പെട്ടതെന്നു മനസ്സിലാക്കാം. ഇതേപോലെതന്നെ ശനിയാഴ്ച സൂര്യാസ്തമയത്തിന്‍റെ സമയത്ത് കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റാല്‍ “മൂന്നു രാവും മൂന്നു പകലും” പൂര്‍ത്തിയാകുമല്ലോ.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-28 Tue, 31 Jul 2012 13:43:39 +0000 http://www.sathyamargam.org/?p=228#comment-28 In reply to sajan_jcb.

ഇതിനുത്തരം ഞാന്‍ മുന്‍പേ തന്നിട്ടുള്ളതാണ്. 72 മണിക്കൂര്‍ (24x 3) ഉള്‍ക്കൊള്ളുന്ന സമയത്തെ യഹൂദന്മാര്‍ മൂന്നു ദിവസം എന്നു വിളിക്കുമായിരുന്നു, അതേപോലെത്തന്നെ, 24 മണിക്കൂറും ചില മിനുട്ടുകളും മാത്രം അടങ്ങിയ സമയത്തെയും അവര്‍ മൂന്നു ദിവസം എന്നു വിളിക്കുമായിരുന്നു. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു പത്തു മിനുട്ട് മുന്‍പ് നടന്ന സംഭവത്തെപ്പറ്റി ചൊവ്വാഴ്ച സൂര്യാസ്തമയം കഴിഞ്ഞു പത്തു മിനുട്ടിനുള്ളില്‍ ആരെങ്കിലോടും പറയേണ്ടി വരുമ്പോള്‍ ‘സംഭവം നടന്നു ഇന്നേക്ക് മൂന്നു ദിവസമായി’ എന്നവര്‍ പറയും. എന്നാല്‍ ചിലര്‍ ‘സംഭവം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞതേയുള്ളൂ’ എന്നും പറയും. ഇതിനു കാരണം രണ്ടാമത്തെ കൂട്ടര്‍ 24 മണിക്കൂര്‍ എന്ന അളവുകോലിന്‍റെ അടിസ്ഥാനത്തില്‍ ദിവസം കണക്കാക്കി എന്നതാണ്.

എന്നാല്‍ ഇവിടെ അക്ഷരാര്‍ഥത്തില്‍ മൂന്നു ദിവസം ലഭിക്കുന്നുണ്ട്. ലൂക്കോസ് രണ്ടു ശബ്ബത്തുകളെപ്പറ്റി പറയുന്നത് ശ്രദ്ധിക്കുക: “അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു” (ലൂക്കോ.23:53-55).

ശബ്ബത്ത് ആരംഭിച്ചു കഴിഞ്ഞാല്‍ യാതൊന്നും വാങ്ങാന്‍ കഴിയുകയില്ല, ശബ്ബത്ത് കഴിഞ്ഞിട്ടേ വാങ്ങാന്‍ പറ്റൂ. എന്നാല്‍ ലൂക്കോസ് 23:55-ല്‍ പറയുന്നത് “മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു” എന്നാണ്. അതായത്, ശബ്ബത്തിന് മുന്‍പ്‌ സുഗന്ധ വര്‍ഗ്ഗവും പരിമള തൈലവും ഒരുക്കിക്കഴിഞ്ഞു എന്ന് സാരം! ഇവിടെ ആകെ ഒരു ശബ്ബത്തേ ഉള്ളുവെങ്കില്‍ യേശുക്രിസ്തുവിനെ കല്ലറയില്‍ വെക്കുന്ന സമയത്ത്‌ ആരംഭിച്ച ശബ്ബത്തിന് മുന്‍പേ ഇവര്‍ ഇതെല്ലാം വാങ്ങുകയും ഒരുക്കുകയും ചെയ്തിരിക്കണം. അത് സാധ്യമാണോ? കര്‍ത്താവിനെ ക്രൂശിക്കാന്‍ വേണ്ടി കൊണ്ടുപോകുമ്പോള്‍ അവര്‍ സുഗന്ധ വര്‍ഗ്ഗവും പരിമളതൈലവും വാങ്ങാനും ഒരുക്കാനും വേണ്ടിയാണോ പോയത്? അതോ കര്‍ത്താവിനെ കാല്‍വരി ക്രൂശോളം പിന്‍ചെല്ലുകയായിരുന്നോ? ബൈബിള്‍ ഒരു വട്ടം അലസമായി വായിച്ചു നോക്കിയിട്ടുള്ളവര്‍ പോലും പറയും അവര്‍ കര്‍ത്താവിനെ പിന്‍ചെല്ലുകയായിരുന്നു എന്ന്. അപ്പോള്‍ ഇവര്‍ ഏതു ശബ്ബത്തിന് മുന്‍പാണ് സുഗന്ധവര്‍ഗ്ഗവും പരിമള തൈലവും ഒരുക്കിയത്?

മാത്രമല്ല, ഒരു ശബ്ബത്ത് മാത്രമേ അവിടെ ഉള്ളുവെങ്കില്‍ “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി” എന്ന് മര്‍ക്കോസ് പറയുന്നതു എങ്ങനെ ശരിയാകും? അവര്‍ ശബ്ബത്തിന് മുന്‍പാണ് ഇതെല്ലാം വാങ്ങുകയും ഒരുക്കുകയും ചെയ്തത് എന്ന് ലൂക്കോസ് പറയുന്നുണ്ടല്ലോ….

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-27 Tue, 31 Jul 2012 13:20:57 +0000 http://www.sathyamargam.org/?p=228#comment-27 In reply to sajan_jcb.

യെഹൂദന്മാരുടെ സംസ്കാരത്തെക്കുറിച്ച് അറിയണം എന്ന് എന്നോട് പറയുന്നവര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. “സ്ത്രീകള്‍ സുഗന്ധദ്രവ്യം വാങ്ങി” എന്ന് മാത്രമേ അവിടെ പറഞ്ഞിട്ടുള്ളോ? ആ വാക്യങ്ങള്‍ ഞാന്‍ അങ്ങനെ തന്നെ താഴെ കൊടുക്കുന്നു: “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവര്‍ഗ്ഗം വാങ്ങി.” (മര്‍ക്കോ.16:1) “മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.” (ലൂക്കോ.23:56). സുഗന്ധവര്‍ഗ്ഗം വാങ്ങുക മാത്രമല്ല, ഒരുക്കുകയും ചെയ്തു എന്ന് രണ്ടു സുവിശേഷങ്ങളില്‍ നിന്നുള്ള വിവരണങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു. വ്യാഴാഴ്ച വലിയ ശബ്ബത്തും ശനിയാഴാഴ്ച സാധാരാണ ശബ്ബത്തും ആണ്. അതിനിടയിലുള്ള വെള്ളിയാഴ്ചയാണ് അവര്‍ സുഗന്ധവര്‍ഗ്ഗം വാങ്ങുകയും സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് മര്‍ക്കോസ് “ശബ്ബത്തു കഴിഞ്ഞ ശേഷം സുഗന്ധവര്‍ഗ്ഗം വാങ്ങി” എന്ന് പറഞ്ഞിരിക്കുന്നത്.

ഇനി സുഗന്ധവര്‍ഗ്ഗവും പരിമള തൈലവും ഒരുക്കുന്നതിനെക്കുറിച്ചാണ് മനസ്സിലാക്കേണ്ടത്. ഒലിവെണ്ണയാണ് പരിമള തൈലത്തിലെ പ്രധാന ഘടകം. ഒലിവെണ്ണയോടുകൂടി പൊടിയാക്കിയ ധാതുക്കളും സസ്യ എണ്ണയും സത്തും മൃഗക്കൊഴുപ്പും മറ്റു സുഗന്ധദ്രവ്യങ്ങളും ചേര്‍ത്താണ് പരിമള തൈലം നിര്‍മ്മിക്കുന്നത്. പരിമിള തൈലം നിര്‍മ്മിക്കുന്നതിന് അസംസ്കൃത വസ്തുക്കള്‍ ചതച്ചു പൊടിച്ചു എണ്ണയിലിട്ടു തിളപ്പിക്കും. ഇതിന്‍റെ ഒരു സൂചന ഇയ്യോബ്‌ . 41:31-ല്‍ ഉണ്ട്: “കലത്തെപ്പോലെ അതു ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുന്നു.” ഇത് തയ്യാറാക്കുന്നതിന് വളരെ സമയം ആവശ്യമാണ്‌ .

ഇനി സുഗന്ധവര്‍ഗ്ഗം ഇടുക എന്നത് എന്താണെന്ന് പരിശോധിച്ചാല്‍, ശവശരീരങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സുഗന്ധവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് കാണാം. ഈജിപ്തുകാര്‍ക്ക് ഈ പതിവ് ഉണ്ടായിരുന്നെങ്കിലും യിസ്രായേലില്‍ സാധാരണക്കാര്‍ക്കിടയില്‍ ഇങ്ങനെയൊരു പതിവുണ്ടായിരുന്നില്ല. എന്നാല്‍ ധനവാന്മാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവത്തെ വിലയേറിയ തൈലം കൊണ്ട് അഭിഷേകം ചെയ്യുകയും (യോഹ.12:7) സുഗന്ധവര്‍ഗ്ഗങ്ങള്‍ ഇട്ടു ലിനന്‍ (നിര്‍മ്മലശീല) കൊണ്ട് പൊതിയുകയും ചെയ്യുന്നത് സാധാരണയായിരുന്നു.

വെള്ളിയാഴ്ച നേരം വെളുത്തു ചന്തയില്‍ ചെന്ന് ഈ സാധനങ്ങള്‍ എല്ലാം വാങ്ങുകയും പിന്നെ അതെല്ലാം ഒരുക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ സമയം വൈകുന്നേരമായി സൂര്യന്‍ അസ്തമിച്ചു പുതിയ ദിവസം ആരംഭിച്ചതുകൊണ്ടാണ് “ശബ്ബത്തില്‍ അവര്‍ സ്വസ്ഥമായിരുന്നു” എന്ന് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെക്കാലത്ത് കടകളില്‍ ചെന്ന് നമ്മള്‍ റെഡിമെയ്ഡ് ആയി സാധനങ്ങള്‍ വാങ്ങുന്നതുപോലെയാണ് അവരും സാധനങ്ങള്‍ വാങ്ങിയത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് താങ്കള്‍ ഈ ചോദ്യം ചോദിച്ചത്. പഴയകാലത്തെ ഒരു കൃതി വായിക്കുമ്പോള്‍ അക്കാലത്തെ സാമൂഹ്യ ജീവിതവും ചുറ്റുപാടുകളും അവരുടെ സംസ്കാരവും അനുസരിച്ച് വേണം അതിനെ വ്യാഖ്യാനിക്കാന്‍ .

]]>
By: jerry https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-25 Mon, 30 Jul 2012 21:18:21 +0000 http://www.sathyamargam.org/?p=228#comment-25 മേൽ പറഞ വ്യാഖ്യാനം തന്നെ…യഹൂദ സംസ്കാരത്തെ മനസിലാക്കിയാലേ ബൈബിളിൽ പറയുന്ന പല കാര്യങളുടെയും അർത്തം മനസിലാക്കാൻ സാദിക്കൂ.

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-24 Mon, 30 Jul 2012 18:30:19 +0000 http://www.sathyamargam.org/?p=228#comment-24 In reply to sajan_jcb.

ഒരു സംശയം കൂടി അനില്‍ .

ശനി 6 pm നു തൊട്ടു മുമ്പ് ഈശോ ഉയിര്‍ത്തെഴുന്നേറ്റുവോ?
കാരണം ശനി 6 pm നു ശേഷം കല്ലറയില്‍ യേശു കിടന്നിരുന്നുവെങ്കില്‍ മൂന്നു പകലും നാല് രാത്രിയും എന്ന കണക്കാണ് വരിക. യോനാ വെറും മൂന്നു രാവും മൂന്നു പകലും മാത്രമേ മത്സ്യത്തിന്റെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് കൂടി ഓര്‍ക്കണം. യേശു ഒരു രാത്രി കൂടി ഭൂമ്മിക്കടിയില്‍ ഇരുന്നാലും അനില്‍ പറയുന്ന കണക്ക് തെറ്റും. അപ്പോള്‍ താങ്കളുടെ കണക്ക് പ്രകാരം എപ്പോഴാണ് യേശു ഉയിര്‍ത്തത്?

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-23 Mon, 30 Jul 2012 17:22:55 +0000 http://www.sathyamargam.org/?p=228#comment-23 In reply to sathyasnehi.

എസ്തേറിന്റെ പുസ്തകത്തില്‍ എന്താണ് മൂന്നു രാവും മൂന്നു പകലും എന്നതിന് വ്യക്തമായ ഉത്തരം ഉണ്ടല്ലോ അനില്‍ .

എസ്തേര്‍ 4:16 നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും
5:1 മൂന്നാം ദിവസം എസ്തേർ രാജവസ്ത്രം ധരിച്ചുംകൊണ്ടു രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്നു രാജഗൃഹത്തിന്റെ നേരെ നിന്നു.

എസ്തേര്‍ ആ ക്രിട്ടികല്‍ സമയത്ത് ഒരു ദിവസം വെട്ടി ചുരുക്കിയതാണ് എന്ന് അനിലിന് അഭിപ്രായമുണ്ടോ?

മൂന്നു രാവും മൂന്നു പകലും എന്ന് പറയുന്നതും മൂന്നാം ദിവസം എന്ന് പറയുന്നതും തുല്യമാണ് എന്ന് തന്നെയല്ലേ എസ്തേറിന്റെ പുസ്തകം പറയുന്നത്?

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-22 Mon, 30 Jul 2012 17:15:49 +0000 http://www.sathyamargam.org/?p=228#comment-22 In reply to sathyasnehi.

അനില്‍ ,
ആ പകല്‍ ആ സ്ത്രീകള്‍ സുഗന്ധദ്രവ്യം വാങ്ങി അടുത്ത ഞായരിനു വേണ്ടി കാതിരുന്നുവോ? എന്തുകൊണ്ടാണ് വെള്ളിയാഴ്ച പകല്‍ അവര്‍ യേശുവിന്റെ കല്ലറയില്‍ പോയി സുഗന്ധദ്രവ്യം പൂശിയില്ല ? മൃതദേഹം ഒന്നുകൂടി അഴുകട്ടെ എന്ന് കരുതി കാണുമോ?

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-21 Mon, 30 Jul 2012 14:41:03 +0000 http://www.sathyamargam.org/?p=228#comment-21 In reply to jerry.

അങ്ങനെയാനെണെങ്കില്‍ മര്‍ക്കോ.16:1-നേയും ലൂക്കോ.23:55-നേയും എങ്ങനെ വ്യാഖ്യാനിക്കും?

മാത്രമല്ല,

“മനുഷ്യപുത്രന്‍ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണം എന്ന് അവരെ ഉപദേശിച്ചു തുടങ്ങി” [മര്‍ക്കോസ്.8:31].

“അവന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ എല്പ്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ട് മൂന്നു നാള്‍ കഴിഞ്ഞ ശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് പറഞ്ഞു” [മര്‍ക്കോസ്.9:31].

“ഇതാ നാം യെരുശലേമിലേക്ക് പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ എല്‍പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും. അവര്‍ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും എന്നിങ്ങനെ തനിക്ക് സംഭവിപ്പാനുള്ളത് പറഞ്ഞു തുടങ്ങി” [മര്‍ക്കോസ്.10:33,34].

എന്നീ വചനങ്ങള്‍ക്ക്‌ എന്ത് വ്യാഖ്യാനം നല്‍കും?

]]>
By: jerry https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-20 Mon, 30 Jul 2012 13:38:46 +0000 http://www.sathyamargam.org/?p=228#comment-20 മൂന്നു രാവും മൂന്നു പകലും യെന്നതു ജൂതൻ മാരുടെ ഒരു പ്രയൊഗമാണു.. അതിന്റെ അർത്തം മൂന്നു ദിനങൾ യെന്നേ യുള്ളൂ…ജൂതൻ മാർ ഒരു ദിനം കണക്കാക്കുന്നതു സൂര്യാസ്തമയം മുതൽ സൂര്യാസ്തമയം വരെ യാണു.. അതു ദിവസത്തിന്റെ യെതു യാമത്തിൽ സംഭവിച്കാലും വൈകുന്നെരമായൽ തലെന്നത്തെ പ്രവർത്തിയാണു ..ഒരു ദിനമായി യെന്നവർ കണക്കാക്കും. അതു പ്രകാരം വെള്ളിയാഴ്ച വൈകുന്നെരം മൂന്നു മണിക്കു നടന്ന ക്രൂശീകരണം വൈകുന്നെരമായാൽ ഒരു ദിനമായി കണക്കക്കും. പിന്നെ വെള്ളി വൈകുന്നേരം മുതൽ ശനി വൈകുന്നേരം വരെ യാകുംബൊൾ രണ്ടാം ദിനം , ശനി വൈകുന്നേരം മുതൽ ഞായർ വൈകുന്നേരം വരെ മൂന്നാം ദിനം…ഞായറിൽ യെതു സമയത്തും ഉയർത്താലും അവർ മൂന്നാം ദിനം ഉയർത്തതായി കണക്കാക്കും. ബൈബിളിലെ കാര്യങൾ മനസിലാക്കണമെങ്കിൽ ജൂത സംസ്ക്ജാരം യെന്താണേന്നു അറിയണം…അല്ലാതെ അക്ഷരാർത്തതിൽ വ്യാഖ്യാനിക്കുന്നതു ശരിയല്ല…

http://www.catholic.com/quickquestions/was-christ-really-in-the-tomb-for-three-days

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-19 Mon, 30 Jul 2012 11:52:03 +0000 http://www.sathyamargam.org/?p=228#comment-19 In reply to sajan_jcb.

വെള്ളി 6 am മുതല്‍ വെള്ളി 6 pm ഒരു പകല്‍

]]>
By: sajan_jcb https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-18 Mon, 30 Jul 2012 11:32:57 +0000 http://www.sathyamargam.org/?p=228#comment-18 കണ്ഫ്യൂശന്‍ ആയല്ലോ അനില്‍ ,

താങ്കളുടെ വിശദീകരണം പ്രകാരം മര്‍ക്കോസ്.16:1 പറയുന്ന സുഗന്ധ തൈലം എന്നാണു വാങ്ങിയത്?

താഴെ പറയുന്നവയില്‍ ഏതു സമയത്ത്?
ദിവസം : 1
ബുധന്‍ 6 pm മുതല്‍ വ്യാഴം 6 am ഒരു രാത്രി
വ്യാഴം 6 am മുതല്‍ വ്യാഴം 6 pm ഒരു പകല്‍
ദിവസം : 2
വ്യാഴം 6 pm മുതല്‍ വെള്ളി 6 am ഒരു രാത്രി
വെള്ളി 6 am മുതല്‍ വെള്ളി 6 pm ഒരു പകല്‍
ദിവസം : 3
വെള്ളി 6 pm മുതല്‍ ശനി 6 am ഒരു രാത്രി
ശനി 6 am മുതല്‍ ശനി 6 pm ഒരു പകല്‍

]]>
By: anil kumar https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-12 Wed, 18 Jul 2012 09:01:05 +0000 http://www.sathyamargam.org/?p=228#comment-12 എന്തിനാണ് നാലാം നാള്‍ എന്ന് പറയേണ്ടത്? യേശുക്രിസ്തു മത്തായി.12:40-ല്‍ പറഞ്ഞിരിക്കുന്നത് “യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്നാണു.

‘ഭൂമിയുടെ ഉള്ളില്‍ ഇരിക്കുക’ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം കല്ലറയ്ക്കുള്ളില്‍ ഇരിക്കുക എന്നതാണല്ലോ. യേശുക്രിസ്തു ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മരിച്ചു. ശരീരം കല്ലറയ്ക്കുള്ളില്‍ വെക്കുന്നത് സൂര്യാസ്തമയത്തിന്‍റെ സമയത്താണ്. ഇതിനിടയിലുള്ള സമയം (ഏകദേശം മൂന്ന് മണിക്കൂര്‍) ശരീരം കിടന്നത് ഭൂമിക്കുള്ളിലല്ല, ഭൂമിക്ക് പുറത്താണ്. അതുകൊണ്ട് ആ കാര്യം മത്തായി.12:40-ല്‍ പറയുന്ന പ്രവചനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. 

മൂന്നാം നാള്‍ എന്നത് യഹൂദരുടെ ഇടയില്‍ നടപ്പുണ്ടായിരുന്ന ഒരു എബ്രായ ശൈലി ആയിരുന്നു എന്നതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ഭാഗത്ത്‌ മൂന്നാം നാള്‍ എന്ന ശൈലിയല്ല, “മൂന്നു രാവും മൂന്നു പകലും” എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ ആണ് പരിശോധിക്കുന്നത്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ “മൂന്നാം നാള്‍” എന്നല്ല, “മൂന്നുനാള്‍ കഴിഞ്ഞിട്ട്” എന്നാണു പറയുന്നത്. നമുക്ക് നോക്കാം:

“മനുഷ്യപുത്രന്‍ പലതും സഹിക്കുകയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും വേണം എന്ന് അവരെ ഉപദേശിച്ചു തുടങ്ങി” [മര്‍ക്കോസ്.8:31].

“അവന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ എല്പ്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ട് മൂന്നു നാള്‍ കഴിഞ്ഞ ശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് പറഞ്ഞു” [മര്‍ക്കോസ്.9:31].

“ഇതാ നാം യെരുശലേമിലേക്ക് പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ എല്‍പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും. അവര്‍ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും എന്നിങ്ങനെ തനിക്ക് സംഭവിപ്പാനുള്ളത് പറഞ്ഞു തുടങ്ങി” [മര്‍ക്കോസ്.10:33,34].

‘മൂന്നുനാള്‍ കഴിഞ്ഞ ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുക’ എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥമെന്ന് നമുക്കറിയാം. വെള്ളിയാഴ്ച മരിച്ചയാള്‍ ഞായറാഴ്ച (അത് യെഹൂദന്‍റെ കണക്കനുസരിച്ചാണ്, നമ്മുടെ കണക്കനുസരിച്ച് ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം) ഉയിര്‍ത്തെഴുന്നേറ്റാല്‍ അത് മൂന്നുദിവസം കഴിഞ്ഞശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണോ? മൂന്നുദിവസം കഴിഞ്ഞിട്ടാണ് യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതു എന്ന് തെളിയിക്കാന്‍ ആണ് മര്‍ക്കോസ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി വലിയ ശബ്ബത്ത് കഴിഞ്ഞശേഷമുള്ള കാര്യം പറഞ്ഞിരിക്കുന്നത്.

രണ്ടു സുവിശേഷകന്മാര്‍ ‘മൂന്നാം നാള്‍’ എന്നും മര്‍ക്കോസ് ‘മൂന്നു നാള്‍ കഴിഞ്ഞിട്ട്’ എന്നും രേഖപ്പെടുത്തിയിട്ടുള്ളതാണല്ലോ പ്രശ്നം. യെഹൂദന്‍റെ വീക്ഷണത്തില്‍ ഇത് രണ്ടും തമ്മില്‍ പൊരുത്തപ്പെടും എന്നതാണ് രസകരമായ സംഗതി. കാരണം, 72 മണിക്കൂര്‍ (24x 3) ഉള്‍ക്കൊള്ളുന്ന സമയത്തെ അവര്‍ മൂന്നു ദിവസം എന്നു വിളിക്കുമായിരുന്നു, അതേപോലെത്തന്നെ, 24 മണിക്കൂറും ചില മിനുട്ടുകളും മാത്രം അടങ്ങിയ സമയത്തെയും അവര്‍ മൂന്നു ദിവസം എന്നു വിളിക്കുമായിരുന്നു. തിങ്കളാഴ്ച സൂര്യാസ്തമയത്തിനു പത്തു മിനുട്ട് മുന്‍പ് നടന്ന സംഭവത്തെപ്പറ്റി ചൊവ്വാഴ്ച സൂര്യാസ്തമയം കഴിഞ്ഞു പത്തു മിനുട്ടിനുള്ളില്‍ ആരെങ്കിലോടും പറയേണ്ടി വരുമ്പോള്‍ ‘സംഭവം നടന്നു ഇന്നേക്ക് മൂന്നു ദിവസമായി’ എന്നവര്‍ പറയും. എന്നാല്‍ ചിലര്‍ ‘സംഭവം നടന്നിട്ട് ഒരു ദിവസം കഴിഞ്ഞതേയുള്ളൂ’ എന്നും പറയും. ഇതിനു കാരണം രണ്ടാമത്തെ കൂട്ടര്‍ 24 മണിക്കൂര്‍ എന്ന അളവുകോലിന്‍റെ അടിസ്ഥാനത്തില്‍ ദിവസം കണക്കാക്കി എന്നതാണ്.

ഇവിടെ മര്‍ക്കോസ് പറഞ്ഞതാണ് നാം അക്ഷരാര്‍ഥത്തില്‍ എടുക്കേണ്ടത് എന്നതിന് തെളിവ് മത്തായിയില്‍ ഉള്ള ഒരു വാക്യമാണ്, മത്താ.12:40. ‘മൂന്നു രാവും മൂന്നു പകലും’ എന്നു മത്തായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ‘മൂന്നു നാള്‍ കഴിഞ്ഞിട്ട് ഉയിര്‍ത്തെഴുന്നേല്‍ക്കും’ എന്ന മര്‍ക്കോസിന്‍റെ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുകയാണ്.

ഇനി ഉയിര്‍ത്തെഴുന്നേറ്റ സമയം ആണ് പരിശോധിക്കേണ്ടത്. ഭൂരിഭാഗം പേരും ധരിച്ചു വെച്ചിരിക്കുന്നത് (നമ്മുടെ കണക്ക് പ്രകാരം) ഞായറാഴ്ച രാവിലെയാണ് യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റതെന്നാണ്. ഈ ചിന്താഗതിക്ക് യാതൊരു തെളിവും ബൈബിളില്‍ ഇല്ല. കാരണം ഉയര്‍ത്തെഴുന്നേറ്റ കൃത്യ സമയം ബൈബിളില്‍ പറഞ്ഞിട്ടില്ല എന്നത് തന്നെ. നമ്മള്‍ തെറ്റിദ്ധരിക്കാന്‍ ഇടയുള്ള ഒരു പ്രയോഗം മര്‍ക്കോസ്.16:9-ല്‍ കാണുന്നുമുണ്ട്: “അവന്‍ ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി” എന്നാണു മലയാളം ബൈബിളില്‍ അവിടെയുള്ളത്. എന്നാല്‍ ഈ വാക്യത്തിലുള്ള “രാവിലെ” എന്ന പദം ഗ്രീക്കില്‍ ഇല്ലാത്തതാണ്. ‘ദിവസത്തിന്‍റെ തുടക്കത്തില്‍’ എന്നാണ് മൂല ഭാഷയില്‍. ഞാന്‍ ചില ഇംഗ്ലീഷ്‌ പരിഭാഷകള്‍ നല്‍കാം:

Now when he had risen very early, the first day of the week, he appeared first to Mary of Magdala, out of whom he had cast seven demons. DARBY

Now when he was risen early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. ASV

Now Jesus, having risen [from death] early on the first day of the week, appeared first to Mary Magdalene, from whom He had driven out seven demons. AMP

Now Jesus, having risen from death] early on the first day of the week, appeared first to Mary Magdalene, from whom He had driven out seven demons. Amplified New Testament

Now when he came back from the dead early on the first day of the week, he went first to Mary Magdalene, from whom he had sent out seven evil spirits. BBE

Ἀναστὰς δὲ πρωῒ πρώτῃ σαββάτου ἐφάνη πρῶτον Μαρίᾳ τῇ Μαγδαληνῇ, ἀφ’ ἧς ἐκβεβλήκει ἑπτὰ δαιμόνια. BYZ

Now when Jesus was risen early the first day of the week, he appeared first to Mary Magdalene, out of whom he had cast seven devils. AV 1873

Very early on the first day of the week, after Jesus had risen to life, he appeared to Mary Magdalene. Earlier he had forced seven demons out of her. CEV

Now when he rose early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. ESV

Now when he rose early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. ESV NT Rev. Int.

And when Iesus was risen againe, early the first day of the weeke, he appeared first to Marie Magdalene, out of whom he had cast seuen deuils: Geneva

After Jesus came back to life early on Sunday, he appeared first to Mary from Magdala, from whom he had forced out seven demons. God’s Word

After Jesus rose from death early on Sunday, he appeared first to Mary Magdalene, from whom he had driven out seven demons.GNT

Early on the first day of the week, after He had risen, He appeared first to Mary Magdalene, out of whom He had driven seven demons. HCSB

Αναστας δε πρωΐ πρωτη σαββατου εφανη πρωτον Μαρια τη Μαγδαληνη αφ ης εκβεβληκει επτα δαιμονια. Newberry Interlinear

After Jesus rose early on the first day of the week, he appeared first to Mary Magdalene, from whom he had driven out seven demons. ISV

When Yeshua rose early Sunday, he appeared first to Miryam of Magdala, from whom he had expelled seven demons. JNT
Now when Jesus was risen early the first day of the week, he appeared first to Mary Magdalene, out of whom he had cast seven devils. KJV

It was early on Sunday morning when Jesus came back to life, and the first person who saw him was Mary Magdalene—the woman from whom he had cast out seven demons. The Living Bible

After rising from the dead, Jesus appeared early on Sunday morning to Mary Magdalene, whom he had delivered from seven demons. The Message

Early on the first day of the week, after he arose, he appeared first to Mary Magdalene, from whom he had driven out seven demons. NET

When he had risen, early on the first day of the week, he appeared first to Mary Magdalene, out of whom he had driven seven demons. NABWRNT

Now after He had risen early on the first day of the week, He first appeared to Mary Magdalene, from whom He had cast out seven demons. NASB95

Now after He had risen early on the first day of the week, He first appeared to Mary Magdalene, from whom He had cast out seven demons. NASB

After Jesus rose from the dead early on the first day of the week, he showed himself first to Mary Magdalene. One time in the past, he had forced seven demons out of her. NCV

When Jesus rose early on the first day of the week, he appeared first to Mary Magdalene, out of whom he had driven seven demons. NIV

Having risen in the morning on the first day of the week, he appeared first to Mary of Magdala from whom he had cast out seven devils. NJB

Now when He rose early on the first day of the week, He appeared first to Mary Magdalene, out of whom He had cast seven demons. NKJV

After Jesus rose from the dead early on Sunday morning, the first person who saw him was Mary Magdalene, the woman from whom he had cast out seven demons. NLT

Now after he rose early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. NRSV

Now, having risen early, on the first day of the week, He appeared first to Mary, the Magdalene, from whom He had cast seven demons. WUESTNT

Now after he rose early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. NRSV NT Rev. Int.

ἀναστὰς πρωῒ πρώτῃ σαββάτου δὲ ἐφάνη πρῶτον Μαρίᾳ τῇ Μαγδαληνῇ παρ᾽ ἧς ἐκβεβλήκει ἑπτὰ δαιμόνια OpenText.org GNT

Now when he rose early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. RSV

Now when he rose early on the first day of the week, he appeared first to Mary Magdalene, from whom he had cast out seven demons. RSVCE

Now when [Jesus] was risen early the first [day] of the week, he appeared first to Mary Magdalene, out of whom he had cast seven demons. Revised Websters

When Jesus rose early on the first day of the week, he appeared first to Mary Magdalene, out of whom he had driven seven demons. TNIV

But He rose to life early on the first day of the week, and appeared first to Mary of Magdala from whom He had expelled seven demons. WNT

And he, having risen in the morning of the first of the sabbaths, did appear first to Mary the Magdalene, out of whom he had cast seven demons; YLT

early എന്നതിന് മൂലഭാഷയില്‍ ഉള്ളത് “πρωῒ” (proi) എന്ന ഗ്രീക്ക് വാക്കാണ്‌. അതിന്‍റെ അര്‍ത്ഥം താഴെ കൊടുക്കുന്നു:

1 a : near the beginning of a period of time 〈awoke early in the morning〉

b : near the beginning of a course, process, or series 〈early in his senatorial career〉

2 a : before the usual or expected time 〈the train arrived early〉

b archaic : soon c : sooner than related forms 〈these apples bear early〉

(Merriam-Webster, Inc: Merriam-Webster’s Collegiate Dictionary. Eleventh ed. Springfield, Mass. : Merriam-Webster, Inc., 2003)

യെഹൂദന്‍റെ ദിവസം ആരംഭിക്കുന്നത് സൂര്യന്‍ അസ്തമിച്ചു കഴിയുമ്പോഴാണ് എന്നത് മറക്കാതിരിക്കുക. “ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം ആരംഭത്തില്‍ അവന്‍ ഉയര്‍ത്തെഴുന്നേറ്റു” എന്ന് പറഞ്ഞാല്‍ യഹൂദ വീക്ഷണത്തില്‍ അതിനര്‍ത്ഥം “ശനിയാഴ്ച സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞതിനു ശേഷം അവന്‍ ഉയര്‍ത്തെഴുന്നേറ്റു” എന്നാണു. ബുധനാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെയുള്ള സമയം കണക്ക് കൂട്ടി നോക്കുക, മൂന്നു രാവും മൂന്നു പകലും തന്നെ കിട്ടുന്നുണ്ടോ എന്ന് അപ്പോഴറിയാം!!

]]>
By: Thomas TKR https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-10 Sun, 15 Jul 2012 17:01:31 +0000 http://www.sathyamargam.org/?p=228#comment-10 “മൂന്നാം നാള്‍” എന്ന് പുതിയ നിയമത്തില്‍ പതിമൂന്നു സ്ഥലങ്ങളില്‍ എഴുതിയിരിക്കുന്നതിനെ കുറിച്ച് അനില്‍ എന്ത് പറയുന്നു??കുറഞ്ഞ പക്ഷം ഒരു സ്ഥലത്ത് …ഒരേ ഒരു സ്ഥലത്ത് എങ്കിലും നാലാം നാള്‍ എന്ന് പറയേണ്ടതല്ലേ….

അനിലിന്റെ വാദം ശരി വയ്ക്കുകയാണെങ്കില്‍

ബുധനാഴ്ച യേശു മരിച്ചു ..

വ്യാഴം – രണ്ടാം ദിനം
വെള്ളി – മൂന്നാം ദിനം
ശനി – നാലാം ദിനം

ഇനി വ്യാഴം മുതല്‍ എണ്ണാന്‍ തുടങ്ങിയാല്‍ പോലും ശനിയാഴ്ച ആണ് മൂന്നാം ദിനം വരുന്നത്..എന്നാല്‍ ഉയിര്തെഴുന്നെട്ടത്‌ ഞായര്‍ ആണ് എന്നതിന് ആര്‍ക്കും തര്‍ക്കം ഇല്ല ..

അന്ന് വൈകുന്നേരം എമ്മവോസിലേക്ക് പോയ ശിഷ്യന്മാര്‍ അന്നത്തെ ദിവസത്തെ കുറിച്ച് പറഞ്ഞത് “ഇത് സംഭവിച്ചിട്ടു ഇന്നേക്ക് മൂന്നാം നാള്‍” എന്നാണ് …

ഞായര്‍ ദിനത്തിന്റെ ആദ്യമണിക്കൂറില്‍ ആയിരുന്നു ഈ സംഭാഷണം എങ്കില്‍ പോലും ഈ വാക്യത്തെ വ്യക്യനിക്കാന്‍ കഴിയില്ല…

ഇനി 72 മണിക്കൂര്‍ സമയം ആണ് അക്ഷരികമായി വ്യാക്യാനിക്കാന്‍ ഉള്ളത് എങ്കില്‍ കര്‍ത്താവു ശനിയാഴ്ച വൈകുന്നേരം തന്നെ ഉയര്തെഴുനെല്‍ക്കണം..കാരണം ബുധന്‍ വൈകിട്ട് സൂര്യസ്തമാനതിനു മുന്‍പേ അടക്കം കഴിഞ്ഞു..

യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.(ഉല്പത്തി 19:10-11)

മൂന്നാം ദിവസം എങ്ങനെ ആണ് എണ്ണുന്നത് എന്നുള്ളത് ഈ വാക്യം വായിച്ചാല്‍ വെക്തം ആണ് ..

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-9 Sat, 14 Jul 2012 04:30:46 +0000 http://www.sathyamargam.org/?p=228#comment-9 In reply to njaan thanne.

യേശുക്രിസ്തുവിനെ ക്രൂശിക്കുന്നത് കണ്ട ആയിരങ്ങള്‍, അവന്‍റെ ക്രൂശീകരണത്തെപ്പറ്റി പിലാത്തോസ് നല്‍കിയ മരണ റിപ്പോര്‍ട്ട്, ദൃക്സാക്ഷികളായ ശിഷ്യന്മാരുടെ സാക്ഷ്യം, ഒന്നാം നൂറ്റാണ്ടിലെ യെഹൂദ ചരിത്രകാരനായ ജോസീഫസിന്‍റെ വിവരണം, യേശുക്രിസ്തുവിന്‍റെ മരണത്തെപ്പറ്റിയുള്ള അപ്പോസ്തലിക പിതാക്കന്മാരുടെ എഴുത്തുകള്‍, രണ്ടാം നൂറ്റാണ്ടിലെ ചരിത്രകാരനായ ടാസിറ്റസിന്‍റെ എഴുത്തുകള്‍, സഭാ പിതാക്കന്മാരുടെ ക്രൂശീകരണത്തെക്കുറിച്ചുള്ള എഴുത്തുകള്‍, യെഹൂദ തല്മൂദുകളില്‍ ഉള്ള സാക്ഷ്യം ഇങ്ങനെ ഒട്ടനവധി ചരിത്രത്തെളിവുകളുടെ പിന്‍ബലമുണ്ട് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം ഒരു യാഥാര്‍ത്ഥ്യമാണെന്നതിന്. എന്നാല്‍ സഭവം നടന്നു പത്തറുന്നൂറു വര്‍ഷം കഴിഞ്ഞു സഭവം നടന്ന സ്ഥലത്ത് നിന്നും ആയിരത്തിലധികം കിലോമീറ്റര്‍ ദൂരെ, എഴുത്തും വായനയും അറിയാത്ത ഒരാള്‍ വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പറയുകയാണ്‌, “യേശുക്രിസ്തുവിനെ കൊന്നിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല” എന്ന്. എന്ത് തെളിവിന്‍റെ പുറത്താണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, “തെളിവൊന്നും ഇല്ല, ഞാന്‍ ഉറങ്ങുമ്പോ ഒരു മലക്ക്‌ സ്വപ്നത്തില്‍ വന്നു പറഞ്ഞതാണ്, ഞാന്‍ നുണ പറയത്തവന്‍ ആയതുകൊണ്ട് നിങ്ങള്‍ ഇതെല്ലാം വിശ്വസിക്കണം” എന്നാണ് അയാളുടെ മറുപടി. ഇത്രമാത്രം ചരിത്രത്തെളിവുകളെ നിഷേധിച്ചു കൊണ്ട് ആ നിരക്ഷരനായ അറബി പറയുന്നത് വിശ്വസിക്കാനും തലച്ചോറ് പണയപ്പെടുത്തിയവര്‍ ഉണ്ടല്ലോ എന്നാലോചിക്കുമ്പോഴാണു “സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവര്‍ക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയക്കുന്നു” (2.തെസ്സലോനിക്യര്‍ . 2:11,12) എന്ന വാക്യത്തിന്‍റെ അര്‍ത്ഥം മനസ്സിലാകുന്നത്.

]]>
By: njaan thanne https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-8 Fri, 13 Jul 2012 14:28:53 +0000 http://www.sathyamargam.org/?p=228#comment-8 وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ الَّذِينَ اخْتَلَفُوا فِيهِ لَفِي شَكٍّ مِّنْهُ ۚ مَا لَهُم بِهِ مِنْ عِلْمٍ إِلَّا اتِّبَاعَ الظَّنِّ ۚ وَمَا قَتَلُوهُ يَقِينًا﴿١٥٧﴾

And saying We killed Christ Jesus the son of Mary, the Messenger of Allah and killed him and crucified him, but they almost but those who differed concerning it, is in doubt of it as they have no knowledge, but likely to follow and what killed him for sure. (sura. 4:157)

]]>
By: jollyjacob https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comment-7 Fri, 13 Jul 2012 08:44:07 +0000 http://www.sathyamargam.org/?p=228#comment-7 congratulations………………..

]]>