Comments on: അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ? https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/ Call to Speak Truth Fri, 10 Nov 2017 15:57:18 +0000 hourly 1 https://wordpress.org/?v=6.9 By: Jinu https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-10189 Fri, 10 Nov 2017 15:57:18 +0000 http://www.sathyamargam.org/?p=208#comment-10189 ബൈബിളിലെ യഹോവയായ ദൈവം അല്ല ഖുറാനിലെ അള്ളാഹു.
ബൈബിളിലെ യേശുക്രിസ്തു അല്ല ഖുറാനിലെ ഊശാനബി.

ഖുറാനും 2000 വർഷങ്ങൾക്കു മുമ്പെ Allah എന്ന വാക്ക് ഹീബ്രു പഴയനിയമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം OAK TREE എന്നാണ്. ആ കാലത്ത് വിഗ്രഹാരാധികളായ യഹൂദന്മാർ OAK TREE യ്ക്കു കീഴിൽ വ്യാജദൈവത്തെ/ സാത്താനെ ആരാധിച്ചിരുന്നു. തുടർന്ന് അവർ സാത്താനെ വിളിച്ചിരുന്ന പേര് OAK TREE യ്ക്കു കിട്ടി.
Allah = OAK TREE
http://biblehub.com/hebrew/427.htm
https://www.blueletterbible.org/lang/lexicon/lexicon.cfm?t=kjv&strongs=h427
Alah = CURSE or OATH
http://biblehub.com/hebrew/423.htm
https://www.blueletterbible.org/lang/lexicon/lexicon.cfm?t=kjv&strongs=h423
Hosea 4:13 They offer sacrifices on the mountaintops, And burn incense on the hills, under OAKS, poplars, and terebinths, Because their shade is good. Therefore your daughters commit harlotry, And your brides commit adultery
Ezekiel 6:13 Then shall ye know that I am YHWH, when their slain men shall be among their idols round about their altars, upon every high hill, in all the tops of the mountains, and under every green tree, and under every thick OAK, the place where they did offer sweet savour to all their idols.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-4403 Mon, 02 Jun 2014 17:48:04 +0000 http://www.sathyamargam.org/?p=208#comment-4403 In reply to Afsal La.

ഏതാണാ കൂട്ടം എന്ന് അറിയണമെങ്കില്‍ അന്നത്തെ കഅബയില്‍ ഉണ്ടായിരുന്ന വിഗ്രഹങ്ങളെ കുറിച്ചറിയണം. അന്ന് അറേബ്യന്‍ ദേവീദേവന്മാരുടെ 360 വിഗ്രഹങ്ങള്‍ കഅബയ്ക്കകത്ത് ഉണ്ടായിരുന്നു. അതിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ‘അള്ളാഹു അഹദ്’ എന്നാല്‍ “അള്ളാഹു (360 പേരില്‍) ഒരുവന്‍ ആകുന്നു” എന്നാണ് മുഹമ്മദ്‌ പറഞ്ഞതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അഹദ് എന്ന പദം കൂട്ടത്തില്‍ ഒരുവനെ സൂചിപ്പിക്കാനായിട്ടാണ് അതുവരെയുള്ള അറബി ഭാഷയില്‍ ഉപയോഗിച്ചിട്ടുള്ളതും ഖുര്‍ആനിലും ഉപയോഗിച്ചിട്ടുള്ളതും. ചില ഉദാഹരണങ്ങള്‍ നല്‍കാം:

“തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ്‌ അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം” (2:285)

“അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍”-കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“നിങ്ങളുടെ മതത്തെ പിന്‍പറ്റിയവരെയല്ലാതെ നിങ്ങള്‍ വിശ്വസിച്ചു പോകരുത്‌- (നബിയേ,) പറയുക: (ശരിയായ) മാര്‍ഗദര്‍ശനം അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമത്രെ-(വേദക്കാരായ) നിങ്ങള്‍ക്ക്‌ നല്‍കപ്പെട്ടതു പോലുള്ളത്‌ (വേദഗ്രന്ഥം) മറ്റാര്‍ക്കെങ്കിലും നല്‍കപ്പെടുമെന്നോ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവരാരെങ്കിലും നിങ്ങളോട്‌ ന്യായവാദം നടത്തുമെന്നോ (നിങ്ങള്‍ വിശ്വസിക്കരുത്‌ എന്നും ആ വേദക്കാര്‍ പറഞ്ഞു) . (നബിയേ,) പറയുക: തീര്‍ച്ചയായും അനുഗ്രഹം അല്ലാഹുവിന്‍റെ കയ്യിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു” (3:73)

“അവരാരെങ്കിലും”-കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതി (ഖുര്‍ആന്‍) ലും, ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികള്‍ എന്നിവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട(ദിവ്യസന്ദേശം)തിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു പ്രവാചകന്‍മാര്‍ക്കും തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന്‌ കീഴ്പെട്ടവരാകുന്നു” (3:84)

“അവരില്‍ ആര്‍ക്കിടയിലും” – കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത്‌ സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല” (3:91)

“അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍” – കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“ദുര്‍വൃത്തികള്‍ ചെയ്തു കൊണ്ടിരിക്കുകയും അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം ആസന്നമാവുകയും ചെയ്‌താല്‍ ഞാനിതാ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു എന്ന് പറയുന്നവര്‍ക്കും സത്യ നിഷേധികളായിക്കൊണ്ട് മരണപ്പെടുന്നവര്‍ക്കും തൌബയില്ല. ഇക്കൂട്ടര്‍ക്ക്‌ വേദനാജനകമായ ശിക്ഷയാണ് നാം ഒരുക്കി വെച്ചിരിക്കുന്നത്” (4:18)

“അവരില്‍ ഒരാള്‍ക്ക്”- കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത്‌ മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവരില്‍ ഒരുവള്‍ക്ക്‌ നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന്‌ യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്‌. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം ചെയ്തുകൊണ്ടും നിങ്ങളത്‌ മേടിക്കുകയോ?” (4:20)

“അവരില്‍ ഒരുവള്‍ക്ക്” -കൂട്ടത്തില്‍ ഒരുവളെ കാണിക്കുന്നു.

“സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട്‌ നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌; നിങ്ങള്‍ പറയുന്നതെന്തെന്ന്‌ നിങ്ങള്‍ക്ക്‌ ബോധമുണ്ടാകുന്നത്‌ വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത്‌ വരെയും (നമസ്കാരത്തെ സമീപിക്കരുത്‌.) നിങ്ങള്‍ വഴി കടന്ന്‌ പോകുന്നവരായിക്കൊണ്ടല്ലാതെ. നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മല മൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ ചെയ്തുവെങ്കില്‍ -എന്നിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട്‌ നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു” (4:43)

“നിങ്ങളിലൊരാള്‍” – കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക്‌ അല്ലാഹു നല്‍കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (4:152)

‘അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ” -കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

“സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന്‌ ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത്‌ (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ ( കുളിച്ച്‌ ) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ്‌ വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങള്‍ക്ക്‌ വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (5:6)

“നിങ്ങളിലൊരാള്‍”- കൂട്ടത്തില്‍ ഒരുവനെ കാണിക്കുന്നു.

ഇനിയും ധാരാളം ഉണ്ട്. റെഫറന്‍സ്‌ മാത്രം നല്‍കുന്നു, പരിശോധിച്ച് നോക്കിക്കോളൂ: 5:106, 5:115; 6:61; 7:80; 8:7; 9:4, 6, 52, 84, 127; 11:81; 12:36, 41,78; 15:65; 16:58, 76; 17:23; 18:19, 19, 22, 26, 32, 38, 42, 47,49, 110; 19:26, 98; 23:99; 24:6,21, 28; 28:25, 26, 27; 29:28; 33:32.39, 40; 35:41, 42; 38:35; 43:17; 49:9, 12; 59:11; 63:10; 69:47; 72:2,7,18,20,22, 26; 74:35; 89:25,26; 90:5,7; 92:19; 112:1,4 തുടങ്ങിയവ അവയില്‍ ചിലതാണ്.

പിതാവും പുത്രനും പഴയ നിയമത്തിലില്ല എന്ന് താങ്കള്‍ പറഞ്ഞത് പഴയ നിയമത്തിലുള്ള താങ്കളുടെ അജ്ഞത മൂലമാണ്. പഴയ നിയമത്തില്‍ ദൈവത്തിനെ ‘പിതാവ്‌’ എന്ന് വളരെ വ്യക്തമായിത്തന്നെ വിളിക്കുന്നുണ്ട്:

“നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു” (മലാഖി.2:10)

ഇവിടെ മലാഖി പ്രവാചകന്‍ പറയുന്നത്, തന്നെയും ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് “നമുക്കെല്ലാവര്‍ക്കും ഒരു പിതാവ്” എന്നാണ്.

“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ” (യെശയ്യാ.64:8)

“നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം” (യെശയ്യാ.63:16)

ഇവിടെ പ്രവാചകനായ യെശയ്യാവ് തന്നെയും ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് പറയുന്നത് “നീ ഞങ്ങളുടെ പിതാവ്” എന്നാണ്.

ഇനി പുത്രന്‍ എന്ന് ഉപയോഗിച്ചിട്ടുള്ളത് നോക്കാം:

“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്‍റെ മകന്‍റെ പേര്‍ എന്തു? നിനക്കറിയാമോ?” (സദൃശ്യവാക്യങ്ങള്‍.30:4)

സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങുകയും ചെയ്തത് താന്‍ മാത്രമാണെന്ന് യേശുക്രിസ്തു വളരെ വ്യക്തമായി യോഹന്നാന്‍.3:13-ല്‍ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മനസ്സിലായല്ലോ പഴയ നിയമത്തിലും പിതാവും പുത്രനും ഉണ്ടായിരുന്നു എന്നുള്ള കാര്യം…

]]>
By: Afsal La https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-4377 Thu, 29 May 2014 15:21:10 +0000 http://www.sathyamargam.org/?p=208#comment-4377 കൂട്ടത്തി ല്‍ ഒരുവന്‍ എന്ന് വരണമെങ്കില്‍    ഒരു കൂട്ടം ഉണ്ടാവണം …അല്ലെ ..എങ്കിലല്ലേ കൂട്ടത്തില്‍ ഒരുവന്‍ എന്ന് പറയാനാകൂ …..ഏതാണാ കൂട്ടം ?

ഇവിടെ ദൈവം ഒന്നെയുള്ളൂവന്നും , അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും പറയുന്നു .എങ്കില്‍ അവനെങ്ങനെ കൂട്ടത്തില്‍ ഒരാളാകും ???

നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ.(2:163) 

പിന്നെ ,
പഴയ നിയമം പ്രകാരം ദൈവം ബുഹു – അല്ല . ഏകാന് ആണ് . പിതാവും പുത്രനും ഒന്നും പഴയ നിയമതിലില്ല . പുതിയ നിയമത്തിലും പിതാവായ ദൈവത്തിനു പുറമേ ദൈവമായി മറ്റാരും ഇല്ല . നിങ്ങളുടെ അവകാശ വാദങ്ങള്‍ ജൂതാരോ ..മുസ്ലിങ്ങലോ അംഗീകരിക്കില്ല ..സത്തയിലും ഗുണങ്ങളിലും പ്രവര്‍ത്തികളിലും ഏകനായ ..ദൈവത്തെയാണ് ആവര്‍ ഇരുവരും ആരാധിക്കുന്നത് . 

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-1523 Thu, 26 Sep 2013 11:59:57 +0000 http://www.sathyamargam.org/?p=208#comment-1523 എല്ലാ മുസ്ലീങ്ങള്‍ക്കും ഉത്തരം മുട്ടുമ്പോള്‍ എതിരാളിയുടെ അപ്പന് വിളിച്ചു സംസാരിച്ചേ ശീലമുള്ളൂ, rickywaugh
എന്ന ഈ ചെങ്ങാതിയും ആ സംസ്കാരം തന്നെ പിന്തുടരുന്നു….

]]>
By: rickywaugh https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-389 Thu, 28 Feb 2013 18:40:11 +0000 http://www.sathyamargam.org/?p=208#comment-389 In reply to sathyasnehi.

http://www.youtube.com/watch?v=Lq0FUQhK8HA
ബൈബിളില്‍ ദൈവത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്നാണ് ദൈവം മോശെയോടു തന്‍റെ നാമം വെളിപ്പെടുത്തിയത്.
ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” എന്ന് പ്രസ്താവിക്കുന്ന യഹോവയും

എന്‍റെ അയ്യപ്പോ ആദ്യം ക്രിസ്ത്യന്‍സ് മനസ്സിലാക്ക് …. യേശു അന്ന് ജനങ്ങളോട് പറഞ്ഞ ദൈവത്തിന്റെ പേര് യഹോവ എന്നായിരുന്നു എന്ന് ഏതെങ്കിലും ക്രിസ്ത്യന്സിനു ഉറപ്പുണ്ടോ , ഇന്നും തര്‍ക്കങ്ങള്‍ നടക്കുകയല്ലേ …
അന്ന് യേശു ജനങ്ങളോട് സംസാരിച്ചിരുന്നത് അരാമിക് ഭാഷയില്‍ ആയിരുന്നില്ലേ , ബൈബിള്‍ എഴുതിയ ഭാഷയില്‍ അല്ലല്ലോ ..
പിന്നെ യേശു കുരിശില്‍ കിടന്നു നിലവിളിച്ചത് യഹോവ , യഹോവ എന്നാണോ ,,അതോ യഹോവയും പിതാവും പുത്രനും പരിസുദ്ദത്മവും ഒന്നുമല്ലാത്ത അത്യുന്നതനെപ്പോലെ വേറെ ആള്‍ ആണോ അയ്യപ്പ ഈ യേശു പറഞ്ഞ eli യും Eli Eli lema sabachthani (Ηλει Ηλει λεμα σαβαχθανει)

Main article: Sayings of Jesus on the cross

Matthew 27:46
Around the ninth hour, Jesus shouted in a loud voice, saying “Eli Eli lema sabachthani?” which is, “My God, my God, why have you forsaken me?”
Mark 15:34
And at the ninth hour, Jesus shouted in a loud voice, “Eloi Eloi lama sabachthani?” which is translated, “My God, my God, for what have you forsaken me?”
This phrase, shouted by Jesus from the cross, is given to us in these two versions. The Matthean version of the phrase is transliterated in Greek as ηλι ηλι λιμα σαβαχθανει. The Markan version is ελωι ελωι λιμα σαβαχθανει (elōi rather than il-ee and supposedly lama rather than lema).

Overall, both versions appear to be Aramaic rather than Hebrew because of the verb שבק (šbq) “abandon”, which is originally Aramaic.[8][11] The “pure” Biblical Hebrew counterpart to this word, עזב (`zb) is seen in the first line of Psalm 22, which the saying appears to quote. Thus, Jesus is not quoting the canonical Hebrew version (êlî êlî lâmâ `azabtânî); he may be quoting the version given in an Aramaic Targum (surviving Aramaic Targums do use šbq in their translations of the Psalm 22 [12]).

The Markan word for “my god”, ελωι, definitely corresponds to the Aramaic form אלהי, elāhî. The Matthean one, ηλι, fits in better with the אלי of the original Hebrew Psalm, as has been pointed out in the literature; however, it may also be Aramaic, because this form is attested abundantly in Aramaic as well.[11][13]

In the following verse, in both accounts, some who hear Jesus’ cry imagine that he is calling for help from Elijah (Ēlīyā in Aramaic).

Almost all ancient Greek manuscripts show signs of trying to normalize this text. For instance, the peculiar Codex Bezae renders both versions with ηλι ηλι λαμα ζαφθανι (ēli ēli lama zaphthani). The Alexandrian, Western and Caesarean textual families all reflect harmonization of the texts between Matthew and Mark. Only the Byzantine textual tradition preserves a distinction.

The Aramaic word form šəbaqtanî is based on the verb šəbaq/šābaq, ‘to allow, to permit, to forgive, and to forsake’, with the perfect tense ending -t (2nd person singular: ‘you’), and the object suffix -anî (1st person singular: ‘me’).

In Aramaic, it could be אלהי אלהי למא שבקתני.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-265 Sun, 03 Feb 2013 16:08:05 +0000 http://www.sathyamargam.org/?p=208#comment-265 In reply to New World.

നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ഗലീലിയോ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഒഴികെ ലോകത്തുള്ള സകല മനുഷ്യരും വിശ്വസിച്ചിരുന്നത് ഭൂമി പരന്നതാണെന്നായിരുന്നു. താങ്കള്‍ പറയുന്ന വിധത്തില്‍ ഭൂരിപക്ഷാഭിപ്രായം ശരിയും ന്യൂനപക്ഷത്തിന്‍റെ അഭിപ്രായം തെറ്റും എന്നാണെങ്കില്‍ അന്ന് ഗലീലിയോ പറഞ്ഞത് തെറ്റും ഭൂരിപക്ഷം വിശ്വസിച്ചിരുന്നത് ശരിയും ആകണമായിരുന്നു. (ഭൂമി പരന്നതാണ് എന്നാണ് ഖുര്‍ആന്‍റെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിക വിശ്വാസം എന്നെനിക്കറിയാം. സൗദി അറേബിയയിലെ ഗ്രാന്‍ഡ്‌ മുഫ്തി അതിനെ സംബന്ധിച്ച് ഒരു ഫത്വ പോലും പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ട് മുസ്ലീങ്ങളെ ഉദ്ദേശിച്ചല്ല ഞാന്‍ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞത്, ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചാണ്.) എന്നാല്‍ ഗലീലിയോ എന്ന ഒറ്റയാന്‍റെ അഭിപ്രായമായിരുന്നു ശരിയെന്നു പിന്നീട് തെളിയിക്കപ്പെട്ടു. അന്നത്തെ എല്ലാ വിജ്ഞാനകോശങ്ങളും പണ്ഡിതന്മാരും ഭൂരിപക്ഷാഭിപ്രായത്തോടൊപ്പമായിരുന്നു എന്നോര്‍ക്കണം! എന്നാല്‍ പില്‍ക്കാലത്ത് ആ പണ്ഡിതന്മാര്‍ അഭിപ്രായം മാറ്റുകയും വിജ്ഞാനകോശങ്ങള്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലും വിജ്ഞാനകോശങ്ങള്‍ തിരുത്തിയെഴുതപ്പെടുക തന്നെ ചെയ്യും. അല്ലാഹു എന്നുള്ളത് ബൈബിളിലെ ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ് അഥവാ പിശാചു തന്നെയാണ് എന്ന് ക്രൈസ്തവ ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇനിയും പിശാചിനെ ദൈവത്തിന്‍റെ സ്ഥാനത്ത് നിര്‍ത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല എന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കി വരുന്നുണ്ട് എന്നതൊരു നല്ല കാര്യമാണ്.

“ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നാണെന്ന് വേദക്കാരോട് പറയുവിന്‍ ” എന്നാവശ്യപ്പെടുന്ന അല്ലാഹുവും ” ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” എന്ന് പ്രസ്താവിക്കുന്ന യഹോവയും രണ്ടു വ്യക്തികളാണ്. അല്ലാഹുവാണ് ദൈവം എങ്കില്‍ യഹോവ ദൈവമല്ല, അതല്ല യഹോവയാണ് ദൈവം എന്ന് വരുകില്‍ അല്ലാഹു ദൈവമല്ല, യഹോവയുടെ എതിരാളിയാണ്. രണ്ടും ഒന്നാന്നെന്ന് പറഞ്ഞാല്‍ ബൈബിളും ഖുര്‍ആനും വായിച്ചിട്ടുള്ളവര്‍ അത് സമ്മതിച്ചു തരില്ല.

]]>
By: Lilia https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-252 Sat, 02 Feb 2013 06:08:07 +0000 http://www.sathyamargam.org/?p=208#comment-252 In reply to Bennie Haslip.

Superbly illuminating data here, thkans!

]]>
By: New World https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-242 Fri, 01 Feb 2013 20:02:38 +0000 http://www.sathyamargam.org/?p=208#comment-242 1) WIKIPEDIA വിടൂ. മറ്റു വിജ്ഞാന കോശങ്ങള്‍ എടുക്കൂ. അതിലെന്താണ് ‘അല്ലാഹു’ എന്നതിനെ കുറിച്ച് പറയുന്നതെന്ന് നോക്കൂ.
2) ബ്രിട്ടാനിക്ക എടുത്തു നോക്കിയപ്പോള്‍ കണ്ടത്, മുസ്‌ലിംകളെ പോലെ, അറബ് ക്രൈസ്തവരും ‘അല്ലാഹു’ എന്ന പദം തങ്ങളുടെ ദൈവത്തിന്റെ പേരായി ഉപയോഗിക്കാറുണ്ട് എന്നാണ്.
3) എല്ലാ ആധികാരിക ENCYCLOPEDIA കളും ഇതുതന്നെയാണ് പറഞ്ഞത്. അല്ലാ എന്നുണ്ടെങ്കില്‍ തെളിയിക്കുക.
4) ബൈബിളില്‍ അല്ലാഹു എന്ന് ഉപയോഗിച്ചതിനു കാരണം എന്തുമായിക്കോട്ടെ, ഇന്ന് നിലവിലുള്ള അറബി ബൈബിളിലെല്ലാം ദൈവത്തിനു അല്ലാഹു എന്ന് തന്നെയാണ് കൊടുത്തത്. യോഹന്നാന്‍ സുവിശേഷം ഉദ്ധരിച്ചതു ഓര്‍മയുണ്ടാവുമല്ലോ.
5) ഇന്ന് നിലവിലുള്ള അറബി സംസാരിക്കുന്ന ക്രൈസ്തവര്‍ അല്ലാഹു എന്ന പദമാണ് ദൈവത്തിനു ഉപയോഗിക്കുന്നത്.
6) ബ്രിട്ടാനിക്ക മറ്റൊന്ന് കൂടി പറയുന്നു, ഹിബ്രു ബൈബിബിളില്‍ (പഴയനിയമം) ദൈവത്തെ കുറിച്ച് പറയാന്‍ ഉപയോഗിച്ച el അല്ലെങ്കില്‍ il എന്ന പദത്തില്‍ നിന്നാവാം, അല്ലാഹു എന്ന പദവും ഉണ്ടായത്. എങ്കില്‍ ഒരു നിലക്കും അല്ലാഹു എന്ന പദത്തെ വിമര്‍ശിക്കാന്‍ പാടില്ല എന്നര്‍ത്ഥം.

ലോകത്തിലെ കോടിക്കണക്കിനു വരുന്ന അറബി സംസാരിക്കുന്ന ക്രൈസ്തവരും, ലോകത്തിലെ എല്ലാ അറബി ബൈബിളുകളും, സകലമാന വിജ്ഞാനകോശങ്ങളും തിരുത്തുന്നതാണോ അതല്ല, ലേഖകന്‍ തിരുത്തുന്നതാണോ, ഏതാണ് എളുപ്പം എന്ന് ഇനി ലേഖകന്‍ തീരുമാനിക്കട്ടെ,

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-235 Fri, 01 Feb 2013 07:43:49 +0000 http://www.sathyamargam.org/?p=208#comment-235 In reply to New World.

താങ്കള്‍ ട്രാന്‍സ്‌ലേഷന്‍ ചെയ്യപ്പെട്ട ബൈബിളിലെ വാക്കിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ സംസാരിക്കുന്നത് എബ്രായ ഭാഷയില്‍ ഉള്ള ബൈബിളിലെ പേരിനെ കുറിച്ചാണ്. താങ്കള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ഹിന്ദുക്കളുടെ ശിവനും മുസ്ലീങ്ങളുടെ അല്ലാഹുവും ഒരാളാണെന്ന് ഞാന്‍ ഹിന്ദി ബൈബിള്‍ വെച്ച് തെളിയിക്കാം. ഹിന്ദി ബൈബിളില്‍ ദൈവം എന്നതിന് കൊടുത്തിരിക്കുന്ന വാക്ക് ‘പരമേശ്വര്‍’ എന്നാണ്. ‘പരത്തിന്‍റെ ഈശ്വരന്‍’ എന്ന അര്‍ത്ഥത്തിലാണ് അവര്‍ അത് ഉപയോഗിച്ചത്. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം പരമേശ്വര്‍ എന്ന് പറഞ്ഞാല്‍ അത് പരമശിവനാണ്. അതുകൊണ്ട് ‘ഞങ്ങളുടെ പരമേശ്വരനും ക്രിസ്ത്യാനികളുടെ ദൈവവും ഒന്നാണ്’ എന്ന് അവന്‍ പറയുകയാണെങ്കില്‍ ആരെങ്കിലും അത് അംഗീകരിക്കുമോ? മാത്രമല്ല, “അറബി ബൈബിളില്‍ പരമേശ്വരനെ അല്ലാഹു എന്നാണ് വിളിക്കുന്നത്‌ , അതുകൊണ്ട് മുസ്ലീങ്ങളുടെ അല്ലാഹുവും ഞങ്ങളുടെ പരമേശ്വരനും ഒരാള്‍ തന്നെയാണ്” എന്നും അവന്‍ അവകാശപ്പെട്ടാല്‍ താങ്കള്‍ എന്ത് പറയും? അതുകൊണ്ട് ഇക്കാര്യത്തില്‍ തര്‍ജ്ജമ വെച്ചുള്ള വാദത്തിനു പ്രസക്തിയില്ല. അറബി ബൈബിളിന്‍റെ പുതിയ പരിഭാഷകളില്‍ അല്ലാഹു എന്നത് മാറ്റി അല്‍ – ഇലാഹ് (the God) എന്ന് അച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്തുകൊണ്ടാണ് അറബിക് ബൈബിളില്‍ അല്ലാഹ് എന്ന വാക്ക്‌ ദൈവം എന്നതിന് പകരം ഉപയോഗിക്കപ്പെട്ടത് എന്നുള്ളതിന് ചെറിയ ഒരു വിശദീകരണം ഈ ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക്‌ ലഭിക്കും: http://www.danielpipes.org/comments/121182

ഈ ലിങ്കില്‍ ചെന്നാല്‍ അതിന്‍റെ റൂട്ട് വേര്‍ഡും മറ്റും ലഭിക്കും: http://www.arabbible.com/t-Allah.aspx

അല്ലാഹ് എന്ന വാക്ക് ബൈബിളില്‍ ഉള്ളതല്ല എന്നുള്ള കാര്യം മനസ്സിലാക്കുന്നതിന് ഈ ലിങ്ക് സഹായിക്കും: http://www.bible.ca/islam/islam-bible-allah.htm

ഇനി വിക്കിപ്പീഡിയ എഡിറ്റ്‌ ചെയ്യുന്നതിനെ കുറിച്ച് താങ്കള്‍ പറഞ്ഞ കാര്യം. ഞാന്‍ ആ സാധനത്തില്‍ നിന്ന് ഒരു ലിങ്കും എന്‍റെ ഒരു ലേഖനത്തിനും കൊടുക്കാറില്ല. അതുകൊണ്ടുതന്നെ അത് എഡിറ്റ് ചെയ്യാന്‍ പോകേണ്ട കാര്യം എനിക്കില്ല. ഒരു കാര്യം വിട്ടുപോയി, ഞാന്‍ പറഞ്ഞതല്ല താങ്കള്‍ എനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. താങ്കള്‍ പറഞ്ഞത് :

(ആര്‍ക്കു വേണമെങ്കിലും എളുപ്പം എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്നല്ലേ താങ്കളുടെ വിശ്വാസം?)

‘എളുപ്പം’ എന്നൊരു വാക്ക്‌ ഞാന്‍ അതില്‍ ഉപയോഗിച്ചിട്ടില്ല, അത് താങ്കളുടെ മുന്‍വിധിയാണ്. വിക്കി എഡിറ്റ് ചെയ്യാനെടുക്കുന്ന പ്രൊസീജഴ്സ് എങ്ങനെയുള്ളതാണ് എന്ന് എനിക്ക് നല്ലവണ്ണം അറിയാം. കുറെ ബുദ്ധിമുട്ടിയാല്‍ മാത്രമേ അത് എഡിറ്റ്‌ ചെയ്യാന്‍ കഴിയൂ. പക്ഷേ വേണമെങ്കില്‍ എനിക്ക് എന്‍റെ കാഴ്ച്ചപ്പാടുകള്‍ക്കനുസൃതമായി അത് എഡിറ്റ് ചെയ്യാം. മറ്റൊരാള്‍ അത് കണ്ടുപിടിച്ചു തിരുത്തി ശരിയാക്കുന്നത് വരെ അങ്ങനെ തന്നെ എന്‍റെ കാഴ്ചപ്പാടുകള്‍ അവിടെ കിടക്കും. അതിനിടയില്‍ അവിടെ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് ലഭിക്കുന്നത് എന്‍റെ കാഴ്ച്ചപ്പാടുകള്‍ക്കനുസരണമുള്ള വിവരങ്ങള്‍ ആയിരിക്കും. ഇതാണ് വിക്കിയുടെ പോരായ്മ. അതുകൊണ്ടുതന്നെയാണ് ഞാന്‍ അതിനെ വിശ്വസത്തിലെടുക്കാത്തതും.

]]>
By: New World https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-234 Fri, 01 Feb 2013 02:45:00 +0000 http://www.sathyamargam.org/?p=208#comment-234 In reply to sathyasnehi.

WIKIPEDIA വിടൂ. മറ്റു വിജ്ഞാന കോശങ്ങള്‍ എടുക്കൂ. അതിലെന്താണ് ‘അല്ലാഹു’ എന്നതിനെ കുറിച്ച് പറയുന്നതെന്ന് നോക്കൂ.

WIKIPEDIA എളുപ്പം എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്നുണ്ടെങ്കില്‍ താങ്കള്‍ തന്നെ അതിലെ അല്ലാഹു എന്ന ലേഖനം തിരുത്തൂ. താങ്കളുടെ അഭിപ്രായത്തില്‍ വലിയ തെറ്റിദ്ധരിപ്പിക്കലല്ലേ WIKIPEDIA നടത്തുന്നത്. അതുകൊണ്ട്, ഇത്തരമൊരു ലേഖനം എഴുതുന്നതിനു മുമ്പ് താങ്കള്‍ ചെയ്യേണ്ട വലിയ കാര്യം, ഇന്ന് ലോകത്തെ ഏറ്റവും അധികം ആളുകള്‍ വിവരത്തിനായി ആശ്രയിക്കുന്ന WIKIPEDIA തിരുത്തുക എന്നുള്ളത് തന്നെയാണ്. താങ്കള്‍ തിരുത്തിയത് എന്നുമുതലാണ് ഞങ്ങള്‍ക്ക് WIKIPEDIA യില്‍ കാണാനാവുക? (ആര്‍ക്കു വേണമെങ്കിലും എളുപ്പം എഡിറ്റ്‌ ചെയ്യാന്‍ കഴിയും എന്നല്ലേ താങ്കളുടെ വിശ്വാസം?)

മുസ്‌ലിംകളുടെ ദൈവത്തിന്റെ പേര് അല്ലാഹു എന്ന് തന്നെയാണ്. അതേ പേരാണ് ലോകത്തുള്ള അറബി സംസാരിക്കുന്ന മുഴുവന്‍ ക്രൈസ്തവരും അറബി ബൈബിളും ഉപയോഗിക്കുന്നത്. സുഹൃത്തെ, താങ്കള്‍ മുസ്‌ലിംകളെ വിമര്‍ശിക്കാനായി അല്ലാഹുവിനെ കുറ്റം പറയുന്നതിന് മുമ്പ് ലോകത്തുള്ള അറബി സംസാരിക്കുന്ന മുഴുവന്‍ ക്രൈസ്തവരോടും ഇനി മുതല്‍ അല്ലാഹു എന്ന് ഉപയോഗിക്കരുതെന്ന് പറയണം. അതുപോലെ, ലോകത്തുള്ള മുഴുവന്‍ അറബി ബൈബിളും താങ്കള്‍ തിരുത്തുകയും വേണം. ഇതിനു താങ്കള്‍ക്കു മലേഷ്യയിലെ മുസ്‌ലിം പണ്ഡിതരെ കൂട്ട് പിടിക്കാവുന്നതാണ്. എന്നിട്ട് മതി താങ്കളുടെ ഈ വിമര്‍ശനങ്ങള്‍.

ലോകത്തുള്ള അറബി സംസാരിക്കുന്ന സകല ക്രൈസ്തവരുടെയും മലേഷ്യ, ഇന്തോനേഷ്യ, മാള്‍ട്ട തുടങ്ങിയ നാടുകളിലെ ക്രൈസ്തവരുടെയും അതിനെക്കാളുപരി അറബി ബൈബിളിന്റെയും അഭിപ്രായത്തില്‍ താങ്കളുടെ ഈ ലേഖനം തീര്‍ത്തും ദൈവ നിന്ദയാണ്. ഉടന്‍ ലേഖനം തിരുത്തുക. തെറ്റ് സമ്മതിക്കുക.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-232 Thu, 31 Jan 2013 12:23:05 +0000 http://www.sathyamargam.org/?p=208#comment-232 In reply to New World.

വിക്കീപീഡിയ ഒഎല്ലാവരാലും അംഗീകരിക്കപ്പെടുന്ന ഒരു വിജ്ഞാനകോശം അല്ല. എനിക്കോ താങ്കള്‍ക്കോ വേണമെങ്കില്‍ അത് എഡിറ്റ്‌ ചെയ്യാവുന്നതാണ്. താങ്കള്‍ക്ക് ഇഷ്ടമുള്ള വിധത്തില്‍ താങ്കള്‍ക്കും എനിക്ക് ഇഷ്ടമുള്ള വിധത്തില്‍ എനിക്കും ഡാറ്റ അതില്‍ ചേര്‍ക്കാം.അതുകൊണ്ട് അവര്‍ എന്ത് പറയുന്നു എന്നുള്ളത് പ്രസക്തമല്ല. ക്രിസ്ത്യാനികള്‍ അപ്പീലിനു പോയോ ഇല്ലയോ എന്നതല്ല വിഷയം. ആ പണ്ഡിതന്മാര്‍ക്ക് കാര്യം മനസ്സിലായി എന്നുള്ളതാണ്,

താങ്കള്‍ എന്‍റെ ചോദ്യത്തിനുള്ള മറുപടി നല്‍കിയിട്ടില്ല ഇതുവരെ. അല്ലാഹു എന്നത് അറബിയില്‍ ദൈവം എന്നതിന് ഉപയോഗിക്കുന്ന വാക്കാണെങ്കില്‍ ഇസ്ലാമിലെ ദൈവത്തിന്‍റെ പേരെന്താണ്? ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞാല്‍ ‘അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല’ എന്നാണര്‍ത്ഥം. താങ്കള്‍ പറയുന്നതനുസരിച്ചാണെങ്കില്‍ അതിന്‍റെ അര്‍ത്ഥം ‘ദൈവം അല്ലാതെ വേറെ ദൈവം ഇല്ല’ എന്ന് വരും. ഇത് യുക്തിക്ക് നിരക്കുന്ന കാര്യമാണോ?

]]>
By: New World https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-228 Thu, 31 Jan 2013 09:18:31 +0000 http://www.sathyamargam.org/?p=208#comment-228 In reply to sathyasnehi.

സുഹൃത്തെ, WIKIPEDIA അല്ലാഹുവിനെ കുറിച്ച് എന്ത് പറയുന്നു എന്നാണു ഞാന്‍ കൊടുത്തത്. ഇതുപോലെ എല്ലാവരാലും അംഗീകരിക്കപ്പെട്ട ഏതു വിജ്ഞാന കോശം എടുത്താലും ഇതുതന്നെ കാണാം. ഇനി അതില്‍ നിന്ന് വത്യസ്തമായ അഭിപ്രായം താങ്കള്‍ക്കോ മലേഷ്യയിലെ മുസ്‌ലിം പണ്ഡിതര്‍ക്കോ ഉണ്ടെങ്കില്‍ അതിവിടെ പരിഗണിക്കേണ്ടതില്ല. കാരണം, മലേഷ്യയിലെ ക്രൈസ്തവര്‍ ഈ ഫത് വക്കെതിരെ കോടതി കയറിയിട്ടുണ്ട്. (താങ്കള്‍ തന്ന Indian Express ന്റെ ലിങ്ക് മുഴുവന്‍ നോക്കുക). മാത്രവുമല്ല അറബി ഭാഷയിലുള്ള ബൈബിളില്‍ ഇന്നും ദൈവത്തിനു ഉപയോഗിക്കുന്നത് അല്ലാഹു എന്നാണ്. അതിനാല്‍ അല്ലാഹുവിനെതിരെയുള്ള താങ്കളുടെ ലേഖനം, മുസ്‌ലിംകളുടെ ദൈവസങ്കല്പത്തിനെതിരെയാക്കി മാറ്റി എഴുതുക.

]]>
By: sathyasnehi https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-221 Wed, 30 Jan 2013 06:27:18 +0000 http://www.sathyamargam.org/?p=208#comment-221 In reply to New World.

allഅല്ലാഹു എന്നുള്ളത് അറബിയില്‍ ദൈവം എന്നതിന് ഉപയോഗിക്കുന്ന വാക്കാണെങ്കില്‍ ഇസ്ലാമിലെ ദൈവത്തിന്‍റെ പേര് എന്താണ്? ബൈബിളില്‍ ദൈവത്തിന്‍റെ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്നാണ് ദൈവം മോശെയോടു തന്‍റെ നാമം വെളിപ്പെടുത്തിയത്. അങ്ങനെയെന്തെങ്കിലും നാമം ഖുര്‍ആനിലെ ദൈവം വെളിപ്പെടുത്തിയിട്ടുണ്ടോ? അതൊന്നു പറയുമല്ലോ.

ഏതായാലും താങ്കള്‍ എന്നോട് പറഞ്ഞ ഈ കാര്യം മലേഷ്യയിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കും കൂടി ഒന്ന് പറഞ്ഞു കൊടുക്കണം. കാരണം ഇക്കാര്യത്തില്‍ താങ്കളുടെ അത്രയും അറിവില്ലാത്ത ആ പണ്ഡിതന്‍മാര്‍ എന്താണ് ചെയ്തതെന്ന് കണ്ടോ? അല്ലാഹു എന്നത് മുസ്ലീങ്ങളുടെ ദൈവത്തിന്‍റെ പേരാണ്,അത് അമുസ്ലീങ്ങള്‍ (ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ് ) അവരുടെ ദൈവത്തിന്‍റെ നാമമായി ഉപയോഗിക്കാന്‍ പാടില്ല എന്ന് പറഞ്ഞു ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ്. സംശയമുണ്ടെങ്കില്‍ ഈ ലിങ്കില്‍ നോക്കിയാല്‍ കാണാം: http://www.indianexpress.com/news/allah-cannot-be-used-by-nonmuslims-malaysia/431301/

ഇനി മലയാളത്തില്‍ തന്നെ വേണമെന്നുണ്ടെങ്കില്‍ ഇതാ മലയാളത്തില്‍ ഉള്ള ലിങ്ക്: http://marunadanmalayali.com/index.php?page=newsDetail&id=8439

എന്തായാലും താങ്കള്‍ എത്രയും വേഗം അവരുമായി ബന്ധപ്പെട്ട് അവരുടെ അജ്ഞത നീക്കാന്‍ വേണ്ടത് ചെയ്യുമല്ലോ.

]]>
By: Thinking Man https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-219 Wed, 30 Jan 2013 02:24:00 +0000 http://www.sathyamargam.org/?p=208#comment-219 വളരെയേറെ ചിന്തിക്കാനുള്ള ലേഖനം. നമ്മുടെ മുസ്‌ലിം സുഹൃത്തുക്കള്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍.

]]>
By: New World https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-217 Tue, 29 Jan 2013 03:48:38 +0000 http://www.sathyamargam.org/?p=208#comment-217 സുഹൃത്തെ, മുസലിംകളോടുള്ള വിദ്വേഷം ദൈവത്തോട് തീര്‍ക്കുന്നത് എന്തിന്?
1) മുസ്‌ലിംകള്‍ സാധാരണ അള്ളാഹു എന്നെഴുതാറില്ല. അല്ലാഹു എന്നെ എഴുതാറുള്ളൂ. താങ്കള്‍ക്ക് ഗുണകാംക്ഷയാണ് ഉള്ളതെങ്കില്‍ താങ്കളും അല്ലാഹു എന്ന് തന്നെ ഉപയോഗിക്കുക.
2) അല്ലാഹുവിനെ കുറിച്ച് WIKIPEDIA എന്ത് പറയുന്നു എന്ന് നോക്കാം:
Allah (English pronunciation: /ˈælə/ or /ˈɑːlə/; Arabic: الله‎ Allāh, IPA: [ʔɑlˈlɑː] ( listen), [ʔalˤˈlˤɑː]) is the Arabic word for God (literally “the God”, as the initial “Al-” is the definite article). It is used mainly by Muslims, Arab Christians, and often, albeit not exclusively, by Bahá’ís, Arabic-speakers, Indonesian, Malaysian and Maltese Christians, and Mizrahi Jews.
അതായത് അല്ലാഹു എന്നത് മുസ്‌ലിംകള്‍ മാത്രം ദൈവത്തെ വിളിക്കുന്ന പേരല്ല. മറിച്ചു അറബി മാതൃഭാഷയായ ക്രൈസ്തവരടക്കമുള്ള എല്ലാ ദൈവ വിശ്വാസികളും അറബി സംസാരിക്കാത്ത ഇന്തോനേഷ്യ, മലേഷ്യ, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരും ബഹായികളും ചില ജൂതന്മാരും എല്ലാം ദൈവത്തെ വിളിക്കുന്ന പേരാണ്.
3) അറബി ഭാഷയിലുള്ള ബൈബിള്‍ എടുത്താല്‍ അതില്‍ ദൈവത്തെ പറയാന്‍ അല്ലാഹു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഉദാഹരണത്തിന് യോഹന്നാന്‍ സുവിശേഷത്തിന്റെ ഈ ലിങ്ക് നോക്കുക: http://www.copticchurch.net/cgibin/bible/index.php?version=SVD&r=John+1
യോഹന്നാന്‍ 1 മുതല്‍ 3 വരെയുള്ള വചനങ്ങള്‍ ഇങ്ങനെയാണ്: فِي الْبَدْءِ كَانَ الْكَلِمَةُ وَالْكَلِمَةُ كَانَ عِنْدَ اللَّهِ وَكَانَ الْكَلِمَةُ اللَّهَ ഇതില്‍ اللَّهَ എന്നതാണ് അല്ലാഹു എന്നതിന്റെ അറബി പദം. അപ്പോള്‍ അല്ലാഹു എന്ന പ്രയോഗത്തെ വിമര്‍ശിക്കുന്നത് മലയാളത്തില്‍ ദൈവം എന്ന പ്രയോഗത്തെ വിമര്‍ശിക്കുന്നതിനു തുല്യമാണ്.
4) അല്ലാഹു എന്ന പ്രയോഗത്തോടുള്ള താങ്കളുടെ ഈ അമര്‍ഷം അറബി സംസാരിക്കുന്ന ക്രൈസ്തവരും സാക്ഷാല്‍ ദൈവം തന്നെയും എങ്ങനെ നോക്കി കാണും എന്ന് ഒരു നിമിഷം ചിന്തിക്കുക.
5) അല്ലാഹുവിനെ വിമര്‍ശിക്കുന്നതിനു പകരം താങ്കള്‍ക്കു മുസ്‌ലിംകളുടെ ദൈവ സങ്കല്പത്തെ വിമര്‍ശിക്കാം.

ഒരു ജനതയോടുള്ള വിദ്വേഷം അവരോടു അതിക്രമം ചെയ്യാന്‍ താങ്കളെ പ്രേരിപ്പിക്കാതിരിക്കട്ടെ. സത്യം സത്യമായി മനസ്സിലാക്കാനും അതംഗീകരിക്കാനും തെറ്റ് തെറ്റായി മനസ്സിലാക്കാനും അതില്‍നിന്നു വിട്ടു നില്‍ക്കാനും ദൈവം നമ്മെ സഹായിക്കട്ടെ!

]]>
By: Bennie Haslip https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comment-188 Wed, 02 Jan 2013 17:40:06 +0000 http://www.sathyamargam.org/?p=208#comment-188 Aw, this was a really nice post. In concept I want to put in writing like this moreover – taking time and precise effort to make an excellent article… but what can I say… I procrastinate alot and under no circumstances seem to get one thing done.

]]>