Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png Sathyamargam https://sathyamargam.org 32 32 ആരാണ് പലസ്തീനികള്‍? അവര്‍ എവിടെ നിന്നും വന്നു? എന്തിന് വന്നു? https://sathyamargam.org/2021/05/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d/ https://sathyamargam.org/2021/05/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d/#comments Thu, 13 May 2021 15:19:43 +0000 http://sathyamargam.org/?p=1615 ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകളും കമ്മ്യൂണിസ്റ്റുകാരും ദശാബ്ദങ്ങളായി പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ‘നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന തദ്ദേശവാസികളായ പലസ്തീനികളെ ആട്ടിയോടിച്ചാണ് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിനെ അമേരിക്കയും മറ്റു സാമ്രാജ്യത്വ രാജ്യങ്ങളും ചേര്‍ന്ന് മധ്യപൂര്‍വ്വ ദേശത്ത് കുടിയിരുത്തിയത്’ എന്നുള്ള ആരോപണം. അവരുടെ ആ നുണയെ തുറന്നു കാണിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്.

ആദ്യം, നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന’ ആളുകള്‍ എന്നിവര്‍ പറയുന്നതിന്‍റെ പൊള്ളത്തരം നോക്കാം. ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യാസര്‍ അറഫാത്ത് ഇപ്രകാരം പ്രഖ്യാപിച്ചു:

“യഹൂദ അധിനിവേശം 1881-ൽ തുടങ്ങി… ജീവിതം കെട്ടിപ്പെടുത്തുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത മുഖ്യമായും അധിവസിച്ചിരുന്ന ഹരിതാഭമായ പ്രദേശമായിരുന്നു പലസ്തീൻ അന്ന്.” (As cited by Muawia E. Ibrahim, “Muslim world call for U.N. meeting on terrorim”, Khaleej Times Online, (October 11, 2001), pp.1-2)

യാസര്‍ അറഫാത്തിന്‍റെ ഈ പ്രസ്താവനയാണ് “തത്തമ്മേ പൂച്ച പൂച്ച” ശൈലിയില്‍ ലോകമെങ്ങുമുള്ള അന്തംകമ്മികളും ഇസ്ലാമിസ്റ്റുകളും പിന്നെ ചരിത്ര ബോധം ലവലേശം തൊട്ടു തെറിപ്പിച്ചിട്ടില്ലാത്ത ചില യുക്തന്മാരും ഇന്നും പാടിക്കൊണ്ട് നടക്കുന്നത്. യാസര്‍ അറഫാത്തിന്‍റെ ഈ പ്രസ്താവനയ്ക്ക് ചരിത്രപരമായി എന്തെങ്കിലും പിന്‍ബലമുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇവന്മാര്‍ ഒരിക്കലും തുനിഞ്ഞിട്ടില്ല. എന്തായാലും നമുക്കതൊന്നു പരിശോധിച്ച് നോക്കാം.

റോമന്‍ ചരിത്രകാരനായ ഡിയോ കാഷ്യസ് (മരണം: A.D. 235) എഴുതുന്ന സമയത്തു , യെഹൂദയുടെ നാശം മുതൽ ആ നാടിന്‍റെ അധഃപതനം വിവരിച്ചു തുടങ്ങി.

“അവരുടെ ബലമുള്ള 50 കോട്ടകൾ നിലം പരിശായി. ഏറ്റവും അറിയപ്പെടുന്ന  തൊള്ളായിരത്തി എൺപത്തിയഞ്ചു ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു…

യുദ്ധത്തിന് മുമ്പ് യെഹൂദരോട് പ്രവചിക്കപ്പെട്ട പോലെ തന്നെ യെഹൂദ പൂർണമായും മരുഭൂമിവല്കരിക്കപ്പെട്ടു. അവരുടെ വിശുദ്ധ ചടങ്ങുകളിൽ ആഘോഷിക്കപ്പെട്ട  സോളമന്‍റെ ശവകുടീരം ഛിന്നഭിന്നമാക്കപ്പെടുകയും, കുറുക്കനും കഴുതപ്പുലികളും അവരുടെ പട്ടണങ്ങളിൽ ചുറ്റി നടക്കാനും തുടങ്ങുകയും ചെയ്തു.” (Dio Cassius, History of the Romans, lxix, 12-14, cited by de Haas, History, pp. 55-56.)

“മാർപ്പായയുടെ  ഉത്തരവ്‌ പ്രകാരം , പാപ്പയുടെ അധികാര പരിധിയിൽ ഉള്ള രാജ്യങ്ങളിൽ നിന്നും യഹൂദർ ടൈബീരിയസിലേക്കു വീണ്ടും പ്രവേശിച്ച അവസരത്തിൽ  നസറത്ത് അതിന്‍റെ അധഃപതനത്തിൽ ആയിരുന്നു.”  ഒരു ഫ്രാൻസിസ്കൻ  തീര്‍ത്ഥാടകന്‍ ഒരു ലത്തീൻ കയ്യെഴുത്തു പ്രതി മൊഴിമാറ്റിയതിൽ ഇങ്ങനെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. “കൊള്ളക്കാരുടേയു കൊലപാതകികളുടെയും ഭവനം, താമസക്കാർ എല്ലാവരും തന്നെ അറബികൾ (മുസ്ലിം) ആയിരുന്നു. അങ്ങനെ ഒരു പട്ടണം കാണേണ്ടി വന്നത് ദുഃഖകരമായിരുന്നു. ഞങ്ങൾ കല്ലുകൾ നിറഞ്ഞതും, മുൾച്ചെടികൾ നിറഞ്ഞതുമായ  മരുഭൂമി മാത്രം ആണ് അവിടെ കണ്ടത്.” (De Haas, History, p. 337, citing Palestine Exploration Fund, Quarterly Statement, 1925, p. 197, translation of Latin manuscnpt by a Franciscan pilgrim.)

“നൂറു വർഷങ്ങൾക്കു ശേഷം 1697-ലും നസറത്ത്  ഒരു അപ്രധാനമായ ഗ്രാമം ആയിരുന്നു… എക്രയില്‍ കുറച്ചു ദരിദ്രമായ കുടിലുകൾ… വിപുലവും വിശാലവുമായ ജീര്‍ണ്ണതയല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല.” ബൈബിളില്‍ ശേഖേം എന്ന് അറിയപ്പെടുന്ന നബുലസ് കുറെ മനുഷ്യർ ഉള്ള രണ്ടു  തെരുവീഥി അടങ്ങിയതായിരുന്നു. യെരീഹോ ഒരു  അരോചകമായ ദരിദ്രമായ ഗ്രാമവും.” (Henry Maundrell, The Journal of Henry Maundrellfrom Aleppo to Jerusalem, 1697, Bohn’s edition (London, 1848), respectively pp. 477, 428, 450.)

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരനും ചരിത്രകാരനുമായ കൌണ്ട് കോൺസ്റ്റന്‍റൈന്‍ ഫ്രാങ്കോയിസ് വോൾനി പലസ്തീനെ കുറിച്ച് എഴുതുന്നത് “നശിപ്പിക്കപ്പെട്ടതും ശൂന്യമാക്കപ്പെട്ടതുമായ  പ്രദേശം”  എന്നാണ്.

പലസ്തീനും മറ്റു പ്രദേശങ്ങളും ഉൾപ്പെട്ട  ഗ്രെയ്റ്റർ സിറിയയിൽ, അതിന്‍റെ കാർഷികവൃത്തി ഏകദേശം പൂർണമായും തകർന്നു. സാമ്പത്തിക മാന്ദ്യം വളരെ വലുതായിരുന്നു പക്ഷെ എല്ലായിടത്തും ഇല്ലായിരുന്നു.” (Norman Lewis, “The Frontier of Settlement in Syria, 1800-19 50,” in Charles Issawi, ed., The Economic History of the Middle East (Chicago, 1966), p. 260.)

1867-ല്‍ ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സുപ്രസിദ്ധ സാഹിത്യകാരന്‍ മാര്‍ക്ക് ട്വൈന്‍ “THE INNOCENTS ABROAD” എന്ന പേരില്‍ 1869-ല്‍ യാത്രാവിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ നിന്നും ചില ഭാഗങ്ങള്‍ നല്‍കാം:

“ഞങ്ങൾ സുരക്ഷിതരായി താബോർ മലയിൽ എത്തി… ഞങ്ങൾ വഴിയിലെങ്ങും ഒരു മനുഷ്യ ജീവനെ കണ്ടില്ല, നിയമരഹിതരായ കുറച്ചു ബദൂവിയന്‍ നാടോടി ഗോത്രക്കാരെ ഒഴികെ… ഒരു മരമോ ഒരു ചെടിയോ എങ്ങും ഇല്ലായിരുന്നു. തരിശായ മണ്ണിന്‍റെ കൂട്ടുകാരായ ഒലിവും കള്ളിച്ചെടിയും പോലും ഏതാണ്ട് ഈ രാജ്യത്തെ ഉപേക്ഷിച്ചു… യിസ്രായേൽ ദേശം ദുഖത്തോടെ രട്ടിലും വെണ്ണീറും ഇരിക്കുന്നു. അവളുടെ നിലങ്ങളെ ബാധിച്ചതും അവളുടെ സത്തയെ ചങ്ങലകളാൽ ബന്ധിച്ചതുമായൊരു  ശാപമാണ് അവളുടെ മീതെയുള്ളത്. യിസ്രായേൽ ദേശം സ്നേഹിക്കപ്പെടാതെ നിര്‍ജ്ജനം ആയിരിക്കുന്നു. യിസ്രായേൽ ദേശം ഇപ്പോൾ ഈ കര്‍മ്മോത്സുക ലോകത്തിന്‍റെ ഭാഗമല്ല. കവിതയിലും പാരമ്പര്യ ആചാരങ്ങളിലും അവൾ മുഴുകിയിരിക്കുന്നു. അവൾ സ്വപ്നങ്ങളുടെ നാടായിരിക്കുന്നു…

നസ്രേത്ത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു…

യെരീഹോ ശപിക്കപ്പെട്ടിരിക്കുന്നു…

യെരൂശലേം ദുരിതം അനുഭവിക്കുന്നവരുടെ  ഗ്രാമമായിരിക്കുന്നു…”

“ധാരാളം അംഗഭംഗം വന്ന, വൈരൂപ്യം സംഭവിച്ച, രോഗദുരിതം പേറുന്ന മനുഷ്യകുലത്തെ  വിശുദ്ധ നാടുകളിൽ കാണുമ്പോൾ, പ്രവേശനകവാടങ്ങളെ തടസപ്പെടുത്തുമ്പോൾ ഒരാൾക്ക് സങ്കല്പിക്കാം പുരാതനകാലം ഒരിക്കൽ കൂടി തിരിച്ചെത്തി എന്ന്, ദൈവത്തിന്‍റെ ദൂതൻ എപ്പോൾ വേണമെങ്കിലും ഒരിക്കൽ കൂടി ബേത്ത് സേദയിൽ ഇറങ്ങി വെള്ളം  കലക്കാം എന്ന്. ജെറുസലം വിലപിക്കുന്ന, ഇരുണ്ട, നിര്‍ജ്ജീവമായ ഒരിടമാണ്. ഞാൻ ഒരിക്കലും ഇവിടെ താമസിയ്‌ക്കാൻ ആഗ്രഹിക്കുന്നില്ല…”

“ഇതൊരു പ്രതീക്ഷ നഷ്ടപ്പെട്ട, ഇരുണ്ട, ഭഗ്നഹൃദയമായ സ്ഥലമാണ്…”

“ജെറുസലേമിനെ സമീപിക്കുമ്പോൾ ഒരു പ്രകൃതിദൃശ്യവും ഇല്ലാതിരുന്ന അത് കണ്ണിനെ തളർത്തുന്നതായിരുന്നു. ഒരുപക്ഷെ ചുറ്റുപാടും ഉള്ള ഭൂപ്രദേശവും റോഡുകളും തമ്മിൽ ഉള്ള വെത്യാസം പാറകൾ കൂടുതലും ചുറ്റുപാടുകളെ അപേക്ഷിച്ചു റോഡിൽ ധാരാളമായിരുന്നു എന്നതാണ്…”

“ജറുസലേമിലെ ജനങ്ങൾ മുസ്ലീങ്ങൾ, യഹൂദർ, ഗ്രീക്കുകാർ, ലത്തീൻകാർ, അർമേനിയക്കാർ, സിറിയക്കാർ, കോപ്ടിക്സ്, അബിസാനിയന്‍സ്, ഗ്രീക്ക് കത്തോലിക്കർ, പിന്നെ കുറച്ചു പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനികളും ഉൾപ്പെട്ടതായിരുന്നു. ക്രൈസ്തവധര്‍മ്മത്തിന്‍റെ ജന്മസ്ഥലമായ ഇവിടെ നൂറോളം വരുന്ന അടുത്തകാലങ്ങളിലായി വന്ന അവാന്തര വിഭാഗങ്ങളും ഇപ്പോൾ താമസിക്കുന്നു. ഇതിന്‍റെ ഏറ്റവും ആകര്‍ഷകമായ വര്‍ണ്ണഭേദം എന്നള്ളത് ഇവരുടെ പൗരത്വം, ഭാഷ എല്ലാം തന്നെ പേരെടുത്തു പറയാൻ കഴിയാത്ത അത്ര അധികമാണ്.  ഭൂമിയിലെ എല്ലാ ജാതി, നിറം, ഭാഷ  എല്ലാം തന്നെ  പതിനാലായിരത്തോളം വരുന്ന ജറുസലേമിൽ ജീവിച്ചിരുന്നവരിൽ പ്രതിനിധീകരിച്ചിരുന്നു  എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  മുസ്ലിം ഭരണത്തിന്‍റെ  പ്രതീകമായ  കീറിയവസ്‌ത്രങ്ങള്‍, ദുരിതജീവിതം, ദാരിദ്യം, മാലിന്യം എല്ലാം തന്നെ ചന്ദ്രക്കല പതാക കൂടാതെ ധാരാളമായി ഉണ്ടായിരുന്നു..”

1869-ല്‍ മാര്‍ക്ക് ട്വൈന്‍ പ്രസിദ്ധീകരിച്ച “THE INNOCENTS ABROAD” എന്ന ഗ്രന്ഥം പൂര്‍ണ്ണ രൂപത്തില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് (http://www.gutenberg.org/files/3176/3176-h/3176-h.htm)

ഭൂമിശാസ്ത്രപരമായി ആ പ്രദേശം പ്രായേണ ശൂന്യമായിരുന്നു. പത്തൊന്‍പതാം നുറ്റാണ്ടിലെ സഞ്ചാരികള്‍ അതിനെ അങ്ങിനെയാണ് വിവരിച്ചത്. ഉദാഹരണമായി, ബ്രിട്ടീഷ്‌ കോണ്‍സുല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍, പ്രദേശം നിവാസികള്‍ ഇല്ലാതെ ശൂന്യമാണെന്ന് പരാതിപ്പെട്ടു:

“രാഷ്ട്രം നിവാസികള്‍ ഇല്ലാതെ തീര്‍ത്തും ശൂന്യമായി കിടക്കുന്നതിനാല്‍ ഇതിന്‍റെ ഏറ്റവും വലിയ ആവശ്യകത ജനസംഖ്യ ഉണ്ടാകുക എന്നുള്ളതാണ്.” (James Finn to the Earl of Clarendon, Jerusalem, September 15, 1857, F.O. 78/1294 (Pol. No. 36).

ഫിന്‍ പിന്നെയും എഴുതി:

“എന്‍റെ നിരീക്ഷണത്തിന്‍റെ ഫലമെന്തെന്നാല്‍, നമുക്കിവിടെ, അമേരിക്കന്‍ ഐക്യനാടുകളില്‍ യെഹൂദന്മാര്‍ ഉണ്ടായിരുന്നു. അവര്‍ അവരുടെ വിശുദ്ധ നാട്ടിലേക്ക് തിരിച്ചു വന്നിട്ടുമുണ്ട്. യെരുശലേമിലെ യെഹൂദന്മാര്‍ ആസ്ത്രേലിയയിലേക്ക് പോകുക. കാര്‍ഷികവും അനുബന്ധപരവുമായ വശീകരണത്തില്‍പ്പെട്ട് അവിടെ നില്‍ക്കുന്നതിനു പകരം തിരിച്ചു ഇങ്ങോട്ട് മടങ്ങി വരിക.” (James Finn to the Earl of Clarendon, Jerusalem, September 15, 1857, F.O. 78/1294 (Pol. No. 36) pp.249-252)

മാര്‍ക്ക്‌ ട്വൈന്‍ ഇവിടം സന്ദര്‍ശിച്ചപ്പോള്‍, ജസ്രീല്‍ താഴ്വരയില്‍, ചുറ്റുമുള്ള 30 മൈലിനുള്ളില്‍ ഒരു ഗ്രാമം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു:

“ഉദ്ദീപകമായ കാഴ്ചകള്‍ ജെസ്രീല്‍ താഴ്വരയില്‍ ഇനിയൊരിക്കലും സംഭവിക്കുകയില്ല. അതിന്‍റെ ഏതൊരു വശത്തേക്ക് നോക്കിയാലും മുപ്പത് മൈലുകള്‍ക്കുള്ളില്‍ ഒരു ഗ്രാമം പോലും കാണാനില്ല. രണ്ടോ മൂന്നോ ഇടങ്ങളിലെ  ബെദൂവിയന്‍ സത്രങ്ങള്‍ ഒഴികെ, സ്ഥിരമായ ഒരു പാര്‍പ്പിട സ്ഥലം പോലുമില്ല. ഒരാള്‍ ഇതിലെ ഒരു പത്തുമൈല്‍ ഓടിച്ചാലും പത്തു മനുഷ്യരെപ്പോലും കാണാന്‍ സാധിക്കില്ല.” (Mark Twain, The Innocents Abroad, p. 349)

നഗരങ്ങളും, കൊട്ടാരങ്ങളും നശിച്ചെന്നു അവിടം സന്ദര്‍ശിച്ച ഫ്രഞ്ച്‌ എഴുത്തുകാരന്‍ Pierre Loti എഴുതി:

“ശോകകരമായ ഗലീലയിലൂടെ ഞാന്‍ വസന്തകാലത്ത് യാത്ര ചെയ്തു. അത് ശോകമൂകമായി കാണപ്പെട്ടു… ബൈബിളിലെ ഗില്‍ബോവാ പര്‍വ്വതത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ എല്ലായിടത്തിലെയും പോലെ, പലസ്തീനില്‍ എല്ലായിടത്തെയും പോലെ, പട്ടണങ്ങളും കൊട്ടാരങ്ങളും പൊടിയിലേക്കു തിരികെ ചേര്‍ന്നിരിക്കുന്നു. ഈ പരിത്യാഗത്തിന്‍റെ ശോകമൂകത മുഴുവന്‍ വിശുദ്ധ ഭൂമിയുടെ അവസ്ഥാവിശേഷമാണ്.” (Pierre Loti, La Galilee (Paris, 1895), pp. 37-41, 69, 85-86, 69, cited by David Landes, “Palestine Before the Zionists,” Commentary, February 1976, pp. 48-49)

അറബി മുസ്ലിം കീഴടക്കലിന്‍റെ പരിണിതഫലമായാണ് പ്രദേശം ഇങ്ങനെ തകര്‍ന്നു പോയത് എന്ന് ഒരു ചരിത്ര പഠനത്തില്‍ Carl Hermann Voss വിശദീകരിക്കുന്നുണ്ട്:

“എഴാം നുറ്റാണ്ടിലെ അറബി കീഴടക്കലിനും 1880-കളിലെ യെഹൂദന്മാരുടെ മടങ്ങി വരവിന്‍റെ തുടക്കത്തിനും ഇടയിലെ പന്ത്രണ്ടര നൂറ്റാണ്ടുകളില്‍ ‘പലസ്തിന്‍’ പാഴായി കിടന്നു. അതിന്‍റെ പുരാതനമായ കനാലുകളും ജലസേചനത്തിനുള്ള സംവിധാനങ്ങളും നശിപ്പിക്കപ്പെടുകയും, ‘ഉത്കൃഷ്ടമായ ഫലഭുയിഷ്ടത’ എന്ന് ബൈബിള്‍ ഏതിനെക്കുറിച്ച് പറഞ്ഞുവോ അത് തരിശു ഭുമിയും ശുന്യവും ആയിത്തീരുകയും ചെയ്തു. മുന്‍കാലങ്ങളില്‍ എന്നപോലെ ഓട്ടോമന്‍ തുര്‍ക്കികളുടെ കാലത്തും ആവാസവ്യവസ്ഥയെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ള പ്രവണത തുടര്‍ന്നു. തല്‍ഫലമായി മലഞ്ചരുവുകള്‍ മൊട്ടക്കുന്നുകളും മേല്‍മണ്ണ് നഷ്ടപ്പെട്ട താഴ്വരകള്‍ തരിശു നിലങ്ങളും ആയിത്തീര്‍ന്നു.” (Carl Hermann Voss, “The Palestine Problem Today, Israel and Its Neighbors” (Boston, 1953), p. 13.)

1590-ല്‍ ഇവിടം സന്ദര്‍ശിച്ച ഒരാള്‍ എഴുതി:

“ഇപ്പോഴും അവശേഷിക്കുന്ന പഴയ മതിലുകളുടെ കുറച്ച് ഭാഗം ഒഴിച്ച് അവിടെ കാണാൻ മറ്റൊന്നും ഇല്ല. ബാക്കി എല്ലാം പുല്ലും, പായലും കളയും ആണ്. ദുർഗന്ധമുള്ള അല്ലെങ്കിൽ ഈർപ്പമുള്ള ഒരു കഷ്ണം ഭൂമി പോലെ.” (Gunner Edward Webbe, ‘Palestine Exploration Fund’, Quarterly Statement, p. 86, cited in de Haas, History, p. 338.)

1700-കളുടെ മധ്യത്തിൽ ബ്രിട്ടീഷ് പുരാവസ്‌തു ശാസ്‌ത്രജ്ഞന്‍ തോമസ് ഷോ എഴുതി: “പലസ്തീനിന്‍റെ ഭൂമിയിൽ അതിന്‍റെ സമ്പുഷ്ടമായ മണ്ണ് ഉഴുതു മറിക്കാനുള്ള ആളുകളുടെ അഭാവം വലിയതോതില്‍ ഉണ്ടായിരുന്നു” (Thomas Shaw, Travels and Observations Relating to Several Parts of Barbary and the Levant (London, 1767), p. 331)

ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ട് പോലും (തിബെര്യാസ്) തടാകത്തിൽ ഇല്ലായിരുന്നുവെന്ന് 1817-1818 ലെ ഒരു സന്ദർശനത്തിന് ശേഷം സഞ്ചാരികൾ വിവരണം നൽകി. (James Mangles and the Honorable C.L. Irby, ‘Travels in Egypt and Nubia’ (London, 1823) , p. 295.)

1827-ലെ ജര്‍മ്മന്‍ എന്‍സൈക്ലോപീഡിയ “നിർജ്ജനവും അറബി കൊള്ളസംഘങ്ങൾ വിഹരിക്കുന്ന സ്ഥലമായിട്ടുമാണ്” പലസ്തീനെ ചിത്രീകരിച്ചത്. (Brockhaus, Alig. deutsch Real-Encyklopaedie, 7th ed. (Leipzig, 1827), Vol. VIII, p. 206.)

മാര്‍ക്ക് ട്വൈന്‍ എഴുതി:

“നസ്രേത്ത് പരിത്യജിക്കപ്പെട്ടിരിക്കുന്നു… മൂവായിരം കൊല്ലങ്ങൾക്കു മുമ്പ് യോശുവയുടെ അത്ഭുതം അതിനെ വിട്ടതുപോലെ തന്നെ ശപിക്കപ്പെട്ട യെരീഹോ ഇന്ന് തകർന്നടിഞ്ഞു കിടക്കുന്നു… ദാരിദ്ര്യത്തിലും അപമാനത്തിലും ഇപ്പോൾ ആയിരിക്കുന്ന ബെത്‌ലെഹെമീനും ബെഥാനിക്കും അവർ ഒരിക്കൽ  രക്ഷകന്‍റെ സാന്നിധ്യത്താൽ  മാനിതരായവർ ആയിരുന്നുവെന്നത്  ഓർമ്മിപ്പിക്കാൻ ഒന്നും തന്നെ  അവരിൽ ഇല്ല; ആട്ടിടയന്മാർ രാത്രിയിൽ ആടുകളെ സൂക്ഷിച്ചിരുന്നതും ‘ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക്‌ സമാധാനം’ എന്ന് ദൂതന്മാർ പാടിയതുമായ ആ വിശുദ്ധ സ്ഥലത്ത് ഒരു ജീവിയും കുടിപാർക്കുന്നില്ല… ബെത്സയ്‌ദയും കോറസിനും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ഒരിക്കൽ രക്ഷകന്‍റെ ശബ്ദം ആയിരക്കണക്കിന് ആളുകൾ കേട്ടതും അത്ഭുതകരമായ അപ്പം തിന്നതുമായ അതിന് ചുറ്റുമുള്ള മരുപ്രദേശങ്ങൾ ഏകാന്തതയുടെ നിശബ്ദതയിൽ ഉറങ്ങുന്നു. ഹിംസ്ര പക്ഷികളും പതിയിരിക്കുന്ന കുറുനരികളും മാത്രം അവിടെ നിവസിക്കുന്നു.” (Mark Twain, The Innocents Abroad, pp.441,442)

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍, ഒരു ഫ്രഞ്ച് സഞ്ചാരി എഴുതി: “ജാഫ, ഇപ്പോഴും തകര്‍ന്നടിഞ്ഞു ജീര്‍ണ്ണിച്ചു കിടക്കുന്നു.” (Jules Hoche, Les Pays des croisades (Paris, n.d.), p. 10, cited by David Landes, “Palestine Before the Zionists,” Commentary, Feb., 1976, p. 49.)

മറ്റൊരു ഫ്രഞ്ച് എഴുത്തുകാരനും ‘ഹോളി ലാൻഡ് ഗൈഡ് ബുക്ക്’ എന്ന പുസ്തകത്തിന്‍റെ എഴുത്തുകാരനുമായ ലെയ്‌വിൻ ഡി ഹാമെ, ഇങ്ങനെ പറയുന്നു ”വടക്കുദിക്കായി സ്ഥിതിചെയ്യുന്ന ഹൈഫ എന്ന സ്ഥലത്തു 6000 ആൾക്കാർ ഉണ്ടായിരുന്നു; ‘അത് അസാമാന്യമായ ഒന്നും അല്ലായിരുന്നു”. അദ്ദേഹം ഹൈഫയെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചു ”എക്രെ (Acre) പട്ടണത്തിലേക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്ന ഹൈഫ (Haifa) ”അഞ്ചു മിനുട്ടു കൊണ്ട് മുറിച്ചു കടക്കാം” ഹൈഫ എന്ന മഹത്തായ തുറുമുഖം വാണിജ്യപരമായി പ്രവർത്തന രഹിതമായിരുന്നു (Brother Lievin de Hamme, Guide indicateur, Vol. Ill, pp. 163, 190.).

ഇന്നത്തെപ്പോലെ നൂറു കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വാഹനങ്ങളിലല്ല, കുണ്ടും കുഴിയും പാറക്കല്ലുകളും നിറഞ്ഞ പാതയിലൂടെ കുതിരവണ്ടിയില്‍ യാത്ര ചെയ്യുന്ന കാര്യമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ യാത്ര ചെയ്തു അഞ്ചു മിനുട്ടുകൊണ്ട് ഹൈഫ പട്ടണം മുറിച്ചു കടക്കാം എന്ന് പറയുമ്പോള്‍ ആ പട്ടണം എത്ര ചെറുതാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

റവ. സാമുവേൽ മാനിങ്ങിനെപ്പോലെയുള്ള അനേകം എഴുത്തുകാർ, തീരദേശ സമതലമായ ഷാരോൺ സമതലത്തിന്‍റെ മേധക്ഷയത്തെക്കുറിച്ച് വിലപിക്കുന്നു:

“മനോഹരമായ ഫലപുഷ്‌ടിയും ലാവണ്യവും എബ്രായരുടെ മനസ്സിൽ ഉണ്ടാക്കിയെടുത്ത സമൃദ്ധിയുടെ അടയാളങ്ങൾ ആയിരുന്നു…

പക്ഷെ എവിടെ ആണ് നിവാസികള്‍? വിശാലമായ ഒരു ജനസാഗരത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ സമ്പുഷ്ടമായ സമനിലം ഇപ്പോള്‍ ഏതാണ്ട് നിര്‍ജ്ജനമാക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസവും നമ്മൾ പുതിയ അദ്ധ്യായങ്ങൾ പഠിക്കാൻ നിർബന്ധിതരാകുന്നു പുരാതന പ്രവചനങ്ങൾ കൃത്യമായി അക്ഷരം പ്രതി നിറവേറിക്കൊണ്ടിരിക്കുന്നു. “ഈ പ്രദേശം പാഴായും, ശൂന്യമായും താമസിക്കാൻ ആൾക്കാർ ഇല്ലാതെയും ഇരിക്കുന്നു” (The Reverend Samuel Manning, Those Holy Fields (London, 1874, pp.14-17) https://archive.org/details/thoseholyfieldsp00mann_0

റവ മാനിങ്ങിന്‍റെ നിരീക്ഷണങ്ങൾ ഡബ്ല്യൂ എം തോംസൺ ആവർത്തിച്ചു: “എത്ര ദുഃഖകരമാണ് ഈ ശൂന്യത! ഈ വിരസതയിൽ നിന്ന് ലഘൂകരിക്കുന്ന ഒരു വീടോ, നിവാസികളുടെ ഒരു ലക്ഷണമോ, ആട്ടിടയന്മാർ പോലുമോ ഒരിടത്തും ദൃശ്യമല്ല… ഏശയ്യാ പറയുന്നു: ‘ഷാരോൺ ഒരു മരുഭൂമി ആക്കപ്പെടും’ അങ്ങനെ ആ പ്രവചനം ദുഃഖകരവും മനസ്സില്‍ പതിയുന്ന ഒരു യാഥാർഥ്യവുമായി മാറി.” (ഡബ്ല്യൂ എം തോംസൺ, ദി ലാൻഡ് ആൻഡ് ദി ബുക്ക് (ലണ്ടൻ: റ്റി നെൽസൺ & സൺസ്, 1866) പേജ് 84, പേജ് 94) https://archive.org/details/landandbookorbi04thomgoog

‘ഹേത്ത് ആൻഡ് മോവാബ്’ എന്ന ഗ്രന്ഥത്തിൽ കേണൽ സി.ആർ.കോണ്ടർ 1880-ലെ പലസ്തീനെ “ഒരു നശിക്കപ്പെട്ട പ്രദേശം” എന്നാണ് വിശേഷിപ്പിച്ചത് . അറബ് വംശത്തിനെ സംബദ്ധിച്ചിടത്തോളം അവരുടെ എണ്ണം കുറഞ്ഞുകൊണ്ടേ ഇരുന്നു. (Colonel C.R. Conder, Heth and Moab (London, 1883), pp. 380, 376)

കോണ്ടർ അതിനു മുമ്പും 1872-ൽ പലസ്തീൻ സന്ദർച്ചിരുന്നു, അദ്ദേഹത്തിന്‍റെ സന്ദർശനത്തിന് ഇടയിൽ ഉള്ള ഒൻപതു പത്തു വർഷങ്ങളിൽ ജനസംഖ്യ തുടച്ചയായി കുറഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ച് പരാമർശിച്ചിരിക്കുന്നു:

“ജനസംഖ്യയുടെ നട്ടെല്ലായിരുന്ന കാര്‍ഷിക തൊഴിലാളികളുടെയും മറ്റു ചെറുകിടക്കാരുടെയും അവസ്ഥ എണ്ണത്തിലും, സമ്പത്തിലും വളരെ അധികം ചുരുങ്ങിയിരിക്കുന്നു.” (Colonel C.R. Conder, Heth and Moab (London, 1883), pp. 366)

“ധാരാളം വീടുകള്‍…. ജീര്‍ണ്ണിച്ചതും നാശോന്മുഖവുമായ അവസ്ഥയില്‍” യെരുശലെമില്‍ കാണപ്പെട്ടു. “ജനസംഖ്യയില്‍ അധികവും യഥാര്‍ത്ഥത്തില്‍ സ്ഥിരമായ തൊഴിലുകള്‍ ഇല്ലാത്തവര്‍” ആയിരുന്നു. ജെറുസലേമിലെ നിവാസികളുടെ എണ്ണം പതിനയ്യായിരത്തില്‍ താഴെയായി കണക്കാക്കപ്പെട്ടു. അവരില്‍ പകുതിയിലേറെയും യെഹൂദന്മാരായിരുന്നു.” (No. 238, “Report of the Commerce of Jerusalem During the Year 1863,” F.O. 195/808, May 1864)

“1863-ലെ റിപ്പോർട്ട് പ്രകാരം, ജറുസലേം നഗരത്തിലെ ജനസംഖ്യ വെറും 15000 ആയിരുന്നു. അതിൽത്തന്നെ, 4500 മുസ്ലീങ്ങളും  8000 യെഹൂദന്മാരും ബാക്കി ഉള്ളവർ പല ക്രിസ്ത്യന്‍ വിഭാഗക്കാരും ആയിരുന്നു.” (“Report of the Commerce of Jerusalem During the Year 1863,” F.O. 195/808, May 1864; From A.H. Hyamson, ed., The British Consulate in Jerusalem, 2 vols. (London, 1939-1941), Vol. 2, p. 331.)

പലസ്ഥലങ്ങളിലും റിപോർട്ടർമാർ വ്യത്യസ്തരെങ്കിലും റിപ്പോർട്ടിന് മാറ്റമില്ല: J. S. ബക്കിങ്ഹാം 1816-ൽ ജാഫയിൽ നടത്തിയ സന്ദർശനം വിവരിച്ചിരിക്കുന്നത് ഇപ്രകാരം ആണ് “ഒരു ദരിദ്ര ഗ്രാമത്തിന്‍റെ ഭാവത്തോടെ എല്ലാ നീചത്വത്തോടും അത് യോജിച്ചിരിക്കുന്നു.” (J.S. Buckingham, Travels in Palestine (London, 1821), p. 146)

ബക്കിങ്ഹാം റാമള്ളയെ കുറിച്ച് പറയുന്നു “പലസ്തീന്‍റെ ഭൂരിഭാഗം ഇടങ്ങളിലും ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെക്കാൾ കൂടുതൽ വിശാലമായിരുന്നു തകര്‍ന്നടിഞ്ഞ പ്രദേശങ്ങൾ” (.J.S. Buckingham, Travels in Palestine (London, 1821), p. 162)

കൌണ്ട് കോണ്‍സ്റ്റന്‍റൈന്‍ വോൾനി റിപ്പോർട്ട് ചെയ്യുന്നു: “നികൃഷ്ടമായ ഗവർന്മെന്‍റിന്‍റെ പരിണതഫലമായി സാമ്രാജ്യത്തിലെ വളരെ വലിയ ഭാഗം പ്രവിശ്യകളും ദരിദ്രമായും പാഴായും ഇരിക്കുന്നു.” ഒരു പ്രവിശ്യയെ ഉദാഹരിച്ചു കൊണ്ട് വോൾനി ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു:

മൂവായിരത്തി ഇരുനൂറു വില്ലേജുകൾ ഉണ്ടെന്നു കരുതിയെങ്കിൽ ഇപ്പോൾ കളക്ടർക്കു നാനൂറു എണ്ണമേ കഷ്‌ടിച്ച്‌ കണ്ടെത്താൻ കഴിഞ്ഞൊള്ളൂ. നമ്മുടെ വ്യാപാരികള്‍ ഇരുപതു വര്‍ഷത്തോളം അവിടെ താമസിച്ചു അവിടത്തെ പരിതഃസ്ഥിതികൾ കണ്ടറിഞ്ഞ ആ പ്രദേശം ജനവാസം ഇല്ലാതെയായി. യാത്രികന്‍ കണ്ടുമുട്ടിയത് വീടുകളുടെ അവശിഷ്‌ടങ്ങളും, ഉപയോഗശൂന്യമായ കിണറുകളും, ഉപേക്ഷിക്കപ്പെട്ട വയലുകളും ആണ്. കൃഷി ചെയ്തിരുന്നവർ ഒഴിഞ്ഞു പോയിരുന്നു” (Count Constantine F. Volney, Travels Through Syria and Egypt in the Years 1783, 1784, 1785 (London, 1788), Vol. 2, p. 147.)

വോൾനിയുടെ അഭിപ്രായത്തിൽ: “ഞങ്ങൾക്ക് ജെറുസലേം തിരിച്ചറിയാൻ ബുദ്ധിമുട്ടേണ്ടി വന്നു. എല്ലാ വഴികളിൽ നിന്നും അത് അകന്നിരുന്നു. കച്ചവടത്തിന് യോജിച്ച ഒരു കമ്പോളമോ, ഒരു വലിയ ഉപഭോഗ കേന്ദ്രമോ അല്ലാത്തതായിരുന്നു അത്. അവിടത്തെ ജനസംഖ്യ പന്ത്രണ്ടായിരമോ പതിനാലായിരമോ ആയിരുന്നു…. രണ്ടാമതായി ശ്രദ്ധ പതിപ്പിച്ച സ്ഥലം ബേത്ലഹേം ആയിരുന്നു. ഇവിടുത്തെ മണ്ണ് മറ്റു ജില്ലകളെ അപേക്ഷിച്ചു നല്ലതായിരുന്നു പക്ഷെ എല്ലായിടത്തും ഉള്ളപോലെ ഇവിടെയും സംസ്കരണം ആവശ്യമായിരുന്നു. ഈ ഗ്രാമത്തിൽ അറുനൂറു പുരുഷന്മാർ ആയുധം ധരിക്കാൻ യോഗ്യത ഉള്ളവരായി ഉണ്ടായിരുന്നു… മൂന്നാമത്തെയും അവസാനമായും ശ്രദ്ധപതിഞ്ഞ സ്ഥലം ഹെബ്രോൻ ആയിരുന്നു. അത് ആയുധം വഹിക്കാൻ ശേഷിയുള്ള എണ്ണൂറു മുതൽ തൊള്ളായിരം വരെ പുരുഷന്മാർ ഉള്ള ഏറ്റവും ശക്തമായ വില്ലജ് ആയിരുന്നു. (Count Constantine F. Volney, Travels Through Syria and Egypt in the Years 1783, 1784, 1785 (London, 1788), Vol. 2, pp. 303-325)

1843-നും 6 വർഷങ്ങൾക്കു ശേഷം മറ്റൊരു എഴുത്തുകാരൻ സിറിയയെ (പലസ്തീനെയും) കുറിച്ച് വിവരിച്ചിരിക്കുന്നത് “ആ പ്രദേശം നാശത്തിന്‍റെയും നിര്‍ജ്ജനതയുടെയും പ്രവചനപരമായ അവസാന അവസ്ഥയിലേക്ക് പൂര്‍ണ്ണമായി എത്തിയിരുന്നില്ല” എന്നാണ്. (A. Keith, The Land of Israel (Edinburgh, 1843), p. 465.)

19-ാം നൂറ്റാണ്ടു മുഴുവനും ഭൂപ്രദേശത്തിന്‍റെ പരിത്യജിക്കപ്പെട്ടതും ഇരുണ്ടതുമായ അവസ്ഥ ദുഃഖകരമായി നിലനിന്നു. 1840-ൽ ഈ പ്രദേശത്തില്‍ കൂടി യാത്ര ചെയ്ത ഒരു നിരീക്ഷകന്‍ സിറിയക്കാരോടുള്ള ബഹുമാനാര്‍ത്ഥം ഇങ്ങനെ എഴുതി: “ശ്രേഷ്ഠമായ ജീവചൈതന്യത്തിനു ഉടമകളായ മനുഷ്യർ.” അവരുടെ “ജനസംഖ്യ കീഴ്‌പോട്ടു പോയിക്കൊണ്ടിരുന്നു”. (S. Olin, Travels in Egypt, Arabia Petraea and the Holy Land (New York, 1843), Vol. 2, pp. 438-439.)

യെഹൂദരുടെ കോളനിവല്‍ക്കരണത്തോടുള്ള വിദ്വേഷം മൂലം, ഒരു കാലത്ത് ജനനിബിഡമായിരുന്ന ഹെബ്രോണിനും ബെത്ലെഹെമിനും ഇടയിൽ ഉള്ള പ്രദേശം “ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടതും നിര്‍ജ്ജനവും ആയിരിക്കുന്ന ജീര്‍ണ്ണിച്ച നഗരങ്ങൾ ഉള്ളതും” എന്ന് എഴുത്തുകാരൻ നിരീക്ഷിച്ചു (S. Olin, Travels in Egypt, Arabia Petraea and the Holy Land (New York, 1843), Vol. 2, pp. 77,78)

ദേശവാസികൾ സങ്കോചിച്ചതിന്‍റെ കാരണങ്ങൾ ഡേവിഡ് ലാൻഡസ് ഇങ്ങനെ ചുരുക്കിപ്പറയുന്നു.

“മുമ്പ് ആക്രമിച്ചു കീഴടക്കിയവരുടെ കവർച്ചയും തുടന്ന് തുർക്കികളുടെ അവഗണനയും, ദുര്‍ഭരണവും മൂലം ഭൂമി മണലിനും, ചതുപ്പു നിലങ്ങൾക്കും, മലമ്പനിരോഗാണുക്കളെ വഹിക്കുന്ന കൊതുകൾക്കും, ഗോത്ര വിദ്വേഷത്തിനും, നാടോടി ഗോത്രങ്ങളുടെ കൊള്ളക്കും ഏല്പിക്കപെട്ടു. നിരവധി മില്യൺ ആൾക്കാരുടെ സ്ഥാനത്തു നിന്നും ജനസംഖ്യ കുറഞ്ഞു വന്നു 1800-ൽ അതിന്‍റെ പത്തിൽ ഒന്നായി, ഒരുപക്ഷെ ഒരു മില്യന്‍റെ കാല്‍ ഭാഗമായി. മധ്യ നൂറ്റാണ്ടിൽ അത് 300,000 വും.

പലസ്തീൻ ചാക്കുതുണിയും ചാരവും ആയി മാറി” (David Landes, “Palestine Before the Zionists,” Commentary, February 1976, p.49.)

സാമ്പത്തിക- ചരിത്ര വിശാരദനായ Professor Fred Gottheil പല പുസ്തകങ്ങളില്‍ നിന്നായി ഇസ്രായേല്‍ നാടിനെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു:

“ഒരു ശൂന്യമാക്കപ്പെട്ട രാജ്യം” (W.C. Prime, Tent Life in the Holy Land (New York, 1857), p. 240, cited by Fred Gottheil, “The Population of Palestine, Circa 1875,” Middle Eastern Studies, Vol. 15, no. 3, October 1979.)

“ഒന്നിനും ഉതകാത്തതും തിരസ്കരിക്കപ്പെട്ടതുമായ നിര്‍ജ്ജനപ്രദേശം” (S.C. Bartlett, From Egypt to Palestine (New York, 1879), p. 409, cited in ibid.)

“ഏറെക്കുറെ പരിത്യജിക്കപ്പെട്ട സ്ഥലം” S.C. Bartlett, From Egypt to Palestine (New York, 1879), p. 410)

“ആള്‍പ്പാര്‍പ്പില്ലാത്ത ദേശം” (W. Allen, The Dead Sea: A New Route to India (London, 1855), p. 113, cited in ibid. 62), p. 466)

“ഏറെക്കുറെ വിജനമായ രാജ്യം” (W.M. Thomson, The Land and the Book (New York: Harper Bros., 18 cited in ibid)

“വളരെ വളരെ കുറവ് നിവാസികളുള്ള പ്രദേശം” (E.L. Wilson, In Scripture Lands (New York, n.d.), p. 316, cited in ibid.)

പത്തൊമ്പതാം നൂറ്റാണ്ടിനും അതിനു മുന്‍പും ജീവിച്ചിരുന്ന ആളുകള്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാര്യങ്ങള്‍ അവര്‍ എഴുതി വെച്ചതില്‍ ചിലതാണ് ഈ ഉദ്ധരിച്ചത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം തുടങ്ങുന്നതു പോയിട്ട്, സിയോണിസത്തിന്‍റെ സ്ഥാപകനായ തിയോഡര്‍ ഹെര്‍സല്‍ ജനിക്കുന്നതിനും വളരെക്കാലം മുന്‍പേ എഴുതിയതാണ് ഇവിടെ ഉദ്ധരിക്കപ്പെട്ട പല പുസ്തങ്ങളും. അതുകൊണ്ടുതന്നെ, സിയോണിസത്തിനോട് അനുഭാവം പുലര്‍ത്തിക്കൊണ്ട് എഴുതിയതാണ് ഇത് എന്നുള്ള പതിവ് ന്യായം ഇവിടെ വിലപ്പോവില്ല. ആ പ്രദേശം സന്ദര്‍ശിച്ചവര്‍ കണ്ടതെന്തോ, അതവര്‍ രേഖപ്പെടുത്തി വെച്ചു, കൂടെ അവരുടെ അഭിപ്രായങ്ങളും. ഈ ചരിത്ര രേഖകള്‍ ഉള്ളിടത്തോളം കാലം യാസര്‍ അറഫാത്തിനെയും അയാളെപ്പോലുള്ള ഭൂലോക കള്ളന്മാരെയും താങ്ങി നടക്കുന്നവരുടെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ ചരിത്രത്തില്‍ അല്പമെങ്കിലും പരിജ്ഞാനമുള്ളവരുടെ അടുക്കല്‍ ചിലവാവില്ല.

അങ്ങനെയെങ്കില്‍, ഇന്ന് പലസ്തീനികള്‍ എന്ന് തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നവര്‍ ആരാണ്? അവര്‍ എവിടെ നിന്ന് വന്നവരാണ്? അവര്‍ എന്തിന് അവിടെയെത്തി? നമുക്കതൊന്നു പരിശോധിക്കാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന പാദം വരെ ഇസ്രായേല്‍ ഭൂപ്രദേശം പൊതുവേ നിര്‍ജ്ജനമായിരുന്നു എന്ന് നാം മുന്‍പ് കാണുകയുണ്ടായി. യെരുശലേം, തിബെര്യാസ്, സഫേദ്, നസ്രേത്ത്, ഹെബ്രോന്‍, ഹൈഫ, എക്ര തുടങ്ങി വിരലിലെണ്ണാവുന്ന ചിലയിടങ്ങളില്‍ മാത്രമേ ജനവാസമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിലേക്കും രണ്ടാം ദശകത്തിലേക്കും വരുമ്പോള്‍ ഊഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ഒരു ജനസംഖ്യാ വിസ്ഫോടനം ആ പ്രദേശത്ത് സംഭവിക്കുന്നതായിട്ടാണ് നാം കാണുന്നത്.

തരിശായി കിടന്നിരുന്ന ആ പ്രദേശത്തിന്‍റെ ബഹുഭൂരിഭാഗം സ്ഥലങ്ങളും സമ്പന്നരായ അറബികളുടെ കൈകളില്‍ ആയിരുന്നു. അവരുടെ കുടിയാന്മാരായി അവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന [കന്നുകാലി വളര്‍ത്തല്‍ ആണ് ഈ കുടിയാന്മാര്‍ പ്രധാനമായി ചെയ്തിരുന്ന ജോലി] കുറച്ച് അറബികള്‍ (മുസ്ലീങ്ങളും ദ്രൂസുകളും) ആ പ്രദേശത്ത് ഉണ്ടായിരുന്നു. ആ പ്രദേശത്തെ ഈ ജന്മി-കുടിയാന്‍ ബന്ധം തലമുറകളായി തുടര്‍ന്ന് പോരുന്നതുമാണ്. പിന്നെ ബാക്കിയുള്ള സ്ഥലങ്ങളില്‍ യെഹൂദന്മാരും ക്രിസ്ത്യാനികളും താമസിച്ചിരുന്നു (യെരുശലെമിലും നസ്രേത്തിലും ബെത്ലഹെമിലും ആണ് ഈ രണ്ട് കൂട്ടര്‍ അധികവും ഉണ്ടായിരുന്നത്).

ആ ഭൂപ്രഭുക്കന്മാരുടെ കയ്യില്‍ നിന്ന് പണം കൊടുത്താണ് യെഹൂദന്മാര്‍ തങ്ങളുടെ പിതാക്കന്മാരുടെ ഭൂമി വാങ്ങുന്നത്. അന്നത് തുര്‍ക്കി സുല്‍ത്താന്‍റെ കൈവശമായിരുന്നു. (പിന്നീടതില്‍ കുറെ ഭാഗം യോര്‍ദ്ദാന്‍ രാജാവിന്‍റെ കൈവശമായി) ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്ന് യെഹൂദന്മാര്‍ അവിടേക്ക് കുടിയേറി. ഈ കുടിയേറ്റക്കാര്‍ എല്ലവരും പണം കൊടുത്താണ് അവിടെ ഭൂമി വാങ്ങിയത്. യെഹൂദന്മാരുടെ കുടിയേറ്റം കൂടുന്നത് കണ്ടപ്പോള്‍ മുസ്ലീം ഭരണാധികാരികള്‍ പുതിയ ഉത്തരവിട്ടു: ‘പലസ്തീന്‍ പ്രദേശത്ത്‌ ആരും യെഹൂദന് ഭൂമി വിറ്റുകൂടാ’ എന്നും പറഞ്ഞു കൊണ്ട്. ഭൂമി കിട്ടാതായപ്പോള്‍ യെഹൂദന്മാര്‍ ഇരട്ടി വില കൊടുക്കാന്‍ തയ്യാറായി. ആര്‍ക്കും വേണ്ടാതെ തരിശായി കിടക്കുന്ന ആ പ്രദേശത്തിന് ഇരട്ടി വില കിട്ടും എന്ന് കണ്ടപ്പോള്‍ ഭൂവുടമകള്‍ സ്ഥലം വില്‍ക്കാന്‍ തയ്യാറായി. ഇങ്ങനെ ഇരട്ടി വില കൊടുത്ത് വാങ്ങിയ ആ സ്ഥലങ്ങളില്‍ യെഹൂദന്‍ അദ്ധ്വാനിച്ചു, അറബികള്‍ക്ക്‌ ആ പ്രദേശം വെറും ഭൂമി മാത്രമാണ്. അതുകൊണ്ടുതന്നെ അത് തരിശായി കിടന്നാല്‍ എന്ത്, മരുഭൂമിയായി മാറിയാല്‍ എന്ത്. എന്നാല്‍ യെഹൂദനെ സംബന്ധിച്ചിടത്തോളം അത് അവന്‍റെ പൂര്‍വ്വികര്‍ ഉറങ്ങുന്ന മണ്ണാണ്. അവന്‍റെ വാഗ്ദത്ത ദേശം. അവിടെ അവന്‍ കയ്യും മെയ്യും മറന്നു അദ്ധ്വാനിച്ചു.

വലിയ യെഹൂദാ ജനതതി യെരുശലെമിലും, ഹെബ്രോനിലും, സഫെധിലും, തിബിര്യാസിലും മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ ഗലീലി ഗ്രാമങ്ങളിലും, വലിയ അധിവാസ കേന്ദ്രങ്ങളിലും ചെറിയ യെഹൂദാ സമൂഹങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തില്‍ യെരുശലേമില്‍ യെഹൂദന്മാരായിരുന്നു ഭൂരിഭാഗവും. ബ്രിട്ടീഷ്‌ കോണ്‍സുലേറ്റില്‍ നിന്നുള്ള 1859-ലെ ഒരു ഡോക്യുമെന്‍റില്‍ ഇപ്രകാരം പറയുന്നു: “യെരുശലേമിലെ മുസ്ലിങ്ങള്‍, പുര്‍ണ്ണ ജനസംഖ്യയുടെ നാലില്‍ ഒന്ന് കവിയുകയില്ല.” 1878-ല്‍, സിയോനിസ്റ്റ് കുടിയേറ്റങ്ങള്‍ തുടങ്ങുന്നതിനു മുന്‍പ്‌, ഓട്ടോമന്‍ സുല്‍ത്താന്‍, വിദേശ മുസ്ലീങ്ങളെ, മുഖ്യമായും സിര്‍കെസിയന്‍സിനയും അല്‍ജിറിയക്കാരെയും കൊണ്ടുവരുന്നതിനുള്ള ഒരു പുനരധിവാസ പോളിസി തുടങ്ങി. ചരിത്രകാരനായ Arnold Blumberg ഇപ്രകാരം വിശദീകരിക്കുന്നു: “1880-നു ശേഷമുണ്ടായ  നവ യഹൂദ ദേശിയതയുടെ ശക്തികളും, തുര്‍ക്കികള്‍ പിന്താങ്ങിയ വിദേശ മുസ്ലിം കോളനിവത്കരണവും, പലസ്തിനിന്‍റെ സമൃദ്ധിയില്‍ ആകര്‍ഷിക്കപ്പെട്ടു നടന്ന സ്വാഭാവിക അറബ് കുടിയേറ്റവും പ്രദേശത്തിലെ ജനസംഖ്യയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു.” മേല്‍പ്പറഞ്ഞതുപോലെ, 1878 മുതല്‍, അക്ഷരാര്‍ത്ഥത്തില്‍ നിര്‍ജ്ജനമായ പ്രദേശത്തില്‍, മുസ്ലിം കുടിയേറ്റത്തിന്‍റെ ഭീമമായ അലകള്‍ വന്നു കൊണ്ടിരുന്നു. ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും താമസിച്ചിരിക്കുകയും ചെയ്തവനെന്നാണ്‌. ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തീരും. സിയോനിസ്റ്റുകളായ യെഹൂദര്‍, ആരും ഉപയോഗിക്കാതിരുന്ന തരിശു ഭുമികളില്‍ ആണ് സ്ഥിരവാസമാക്കിയത്‌ എന്നുള്ള കാര്യം ഇപ്പോള്‍ ഏവരും അംഗീകരിക്കുന്നു. 1948-ല്‍, നവമായുണ്ടായ യെഹുദ രാഷ്ട്രത്തെ നശിപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ പങ്കാളി ആയ ട്രാന്‍സ് ജോര്‍ദാനിലെ അബ്ദുള്ള രാജാവ് തന്നെ 1946-ല്‍ ഇങ്ങനെ എഴുതി: “യെഹൂദ അധിവാസ കേന്ദ്രങ്ങളിലെ കാഴ്ച കണ്ടു ഞാന്‍ അത്ഭുതപ്പെട്ടുപോയി. മണല്‍ക്കൂനകളെ അവര്‍ കോളനികള്‍ ആക്കി. അവയില്‍ നിന്ന് അവര്‍ വെള്ളം പുറത്തെടുത്തു. അവയെ ഒരു പറുദീസ ആക്കി രൂപാന്തരപ്പെടുത്തി.”

യെഹൂദന്മാര്‍ ഈ പ്രദേശത്തെ വീണ്ടെടുത്തപ്പോള്‍, അത് ഒരു സാമ്പത്തിക വിസ്ഫോടനം ഉണ്ടാക്കുകയും, മെച്ചമായൊരു ജീവിതം തേടിയിരുന്ന അയല്‍രാജ്യങ്ങളിലെ അറബികളെ അങ്ങോട്ട്‌ ആകര്‍ഷിക്കുകയും ചെയ്തു. ഇങ്ങനെ കുടിയേറിയവര്‍, തങ്ങളെ തന്നെ “പലസ്തിനികള്‍” എന്ന് വിളിക്കാന്‍ തുടങ്ങിയത് അവിടത്തെ “പലസ്തീനികളുടെ” എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കുടുതല്‍ പേരും വിശ്വസിക്കുന്നത്, സിയോനിസ്റ്റുകള്‍ ആയ യെഹൂദന്മാര്‍ ബലപ്രയോഗത്തിലൂടെ മോഷ്ടിച്ചെടുത്ത ഭുമികളില്‍ ആണ് സ്ഥിരവാസം ആക്കിയിരിക്കുന്നത് എന്നാണ്. അവര്‍ അങ്ങനെ ചെയ്തോ? ആ ചോദ്യത്തിനു ഉത്തരം നല്‍കിയത് പലസ്തിനിയന്‍ പ്രസ്ഥാനത്തിന്‍റെ പിതാവായ ഹജ് അമിന്‍ അല്‍ ഹുസ്സെനി ആണ്. 1936-ല്‍, യെരുശാലെമിലെ മുഫ്തി ആയിരുന്ന ഹുസ്സെനി, ബ്രിട്ടീഷ്‌ മാന്‍ഡേറ്റിലുള്ള യെഹൂദന്മാര്‍ക്കെതിരായി തന്‍റെ നാലാമത്തെ വലിയ തീവ്രവാദ ആക്രമണം സമാരംഭിച്ചു. ഇതിനെ അദേഹം അറബ് ലഹള എന്ന് വിളിച്ചു. ഈ ഹിംസ 1939 വരെ തുടര്‍ന്നു. 1937ല്‍, ബ്രിട്ടീഷ്‌ ഭരണകൂടം, ലോര്‍ഡ്‌ പീലിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അന്വേഷണത്തിനു അയച്ചു. അവിടെ സംഭവിക്കുന്നത്‌ എന്താണെന്നും, എന്തുകൊണ്ടാണെന്നും കണ്ടെത്തുക ആയിരുന്നു പീല്‍ കമ്മീഷന്‍റെ ദൗത്യം. തെളിവെടുപ്പില്‍ സാക്ഷിയായി ഹുസ്സെനിയെയും കമ്മീഷന്‍ വിളിച്ചു വരുത്തിയിരുന്നു. അറബ് ഭുമികള്‍ ബലപ്രയോഗത്തിളുടെ യെഹൂദന്മാര്‍ കൈവശപ്പെടുത്തിയിരിന്നു എന്നുള്ളതാണോ പ്രശ്നം എന്ന് സര്‍ Hammond ചോദിച്ചു. അല്ല എന്ന് മുഫ്തി ഹുസൈനി മറുപടി പറയുകയും ചെയ്തു. (ഈ തെളിവെടുപ്പിലെ ചോദ്യോത്തരങ്ങള്‍ ഈ ലേഖന പരമ്പരയിലെ അടുത്ത ഭാഗത്ത് പോസ്റ്റ്‌ ആയി ഇടാം എന്ന് വിചാരിക്കുന്നതിനാല്‍ കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല)

യെഹൂദന്മാര്‍ മരുഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്ത് കൃഷിയിറക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തിന്‍റെ മുഖച്ഛായ മാറാന്‍ തുടങ്ങിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം അറബി യജമാനനില്‍ നിന്നും യെഹൂദന്മാരിലേക്ക് മാറ്റപ്പെട്ടതില്‍ അവിടെയുള്ള കുടിയാന്മാര്‍ക്ക് യാതൊരു പ്രശ്നവും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കാരണം, യെഹൂദന്മാര്‍ ആ പ്രദേശത്ത്‌ വന്നതോടെ കൃഷി ആരംഭിക്കുകയും കുടിയാന്മാര്‍ക്ക് കൃഷിയിടങ്ങളില്‍ ജോലി ലഭിക്കുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ചെയ്തിരുന്നു. യെഹൂദന്മാരുടെ വരവോടുകൂടി ആ പ്രദേശത്ത്‌ ധാരാളം വിദ്യാലയങ്ങള്‍ ഉണ്ടായി എന്ന് യെരുശലേം ഗ്രാന്‍ഡ്‌ മുഫ്തി തന്നേ പീല്‍ കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ സമ്മതിക്കുന്നുണ്ട്. തരിശായി കിടന്നിരുന്ന ഭൂമി പൊന്നു വിളയുന്ന മണ്ണാക്കി യെഹൂദന്മാര്‍ മാറ്റിയപ്പോള്‍ തലമുറകളോളം ആ ഭൂമിയുടെ ഉടമസ്ഥന്മാരായിരുന്ന സമ്പന്ന അറബികള്‍ക്കു ഇരിക്കപ്പൊറുതി ഇല്ലാതായി. യെഹൂദന്മാര്‍ അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടവര്‍ ആണെന്നും അവരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവരോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും ഒക്കെയുള്ള മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അറിയാമായിരുന്ന ഇസ്ലാമിക പണ്ഡിതന്മാരും ഇടയില്‍ കേറി കളിക്കാന്‍ തുടങ്ങി. യെഹൂദന്മാരെ ഓടിപ്പിച്ചു വിട്ട് ആ ഭൂമി സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ ഭൂമിയുടെ പഴയ ഉടമസ്ഥന്മാരും മുഹമ്മദിന്‍റെ യെഹൂദ വിദ്വേഷം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും ഒരുമിച്ചു ഗൂഡാലോചന കഴിച്ചതിന്‍റെ അനന്തരഫലമാണ് പില്‍ക്കാലത്ത് ആ പ്രദേശത്തുണ്ടായ ലഹളകള്‍ക്കും ഇന്നുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. യെഹൂദന്മാര്‍ ഓടിപ്പോയാല്‍ അല്ലെങ്കില്‍ അവരെ ഓടിച്ചു വിട്ടാല്‍ പൊന്നു വിളയുന്ന ഈ മണ്ണ് തങ്ങള്‍ക്ക് കിട്ടും എന്നുള്ള അതിമോഹത്താല്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ലെബനോനില്‍ നിന്നും ഒക്കെ ധാരാളം ദരിദ്ര അറബികള്‍ ഈ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങി. യെഹൂദന്മാരുടെ കുടിയേറ്റത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്ലാ ദാവാക്കാരും കമ്യൂണിസ്റ്റുകാരും യുക്തന്മാരും പക്ഷേ അറബികളുടെ ഈ കുടിയേറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല. യെഹൂദന്‍ കുടിയേറിയത് ഓസിനല്ല, പണം കൊടുത്തു സ്ഥലം വാങ്ങിയിട്ടാണ് അവന്‍ കുടിയേറിയത്. എന്നാല്‍ ഈ അറബികള്‍ കുടിയേറിയത് ചക്കാത്തിനാണ്.

“ഹരിതാഭമായ പ്രദേശമായിരുന്ന പലസ്തീനില്‍ ജീവിതം കെട്ടിപ്പെടുക്കുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത അധിവസിച്ചിരുന്നു” എന്ന് യാസര്‍ അറഫാത്ത് പറയുന്നത്, ഇരുപതാം നൂറ്റാണ്ടില്‍ മാത്രം അങ്ങോട്ടേക്ക് ചക്കാത്തിന് കുടിയേറിയ ഈ അറബികളെ ഉദ്ദേശിച്ചാണ്!

ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ പോലും ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും-കൃത്യമായി പറഞ്ഞാല്‍- 1946 ജൂണ്‍  1 മുതല്‍ താമസിച്ചിരുന്നവനും ആയിരിക്കണം എന്നാണ്. (https://www.unrwa.org/palestine-refugees ) അതായത് 1946 മേയ് 31 മുതല്‍ ഇവിടെ താമസിച്ചിരുന്നവര്‍ എല്ലാം പലസ്തീന്‍ അഭയാര്‍ഥികളുടെ പട്ടികയില്‍ വരും. അവര്‍ ചിലപ്പോള്‍ സൗദിയില്‍ നിന്നോ ഇറാക്കില്‍ നിന്നോ ജോര്‍ദ്ദാനില്‍ നിന്നോ യെമനില്‍ നിന്നോ ഈജിപ്തില്‍ നിന്നോ 1946 മേയ് 31-ല്‍ അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയവരായാലും ശരി, യു.എന്‍. അവരെ കാണുന്നത് നൂറ്റാണ്ടുകളായി ആ പ്രദേശത്ത് താമസിച്ചിരുന്നവരുടെ പിന്‍ തലമുറക്കാരായിട്ടാണ് എന്നര്‍ത്ഥം! ഇങ്ങനെയൊരു നിര്‍വചനം ഇല്ലെങ്കില്‍, പലസ്തിന്‍ അഭയാര്‍ഥികള്‍ എന്ന് പറയപ്പെടുന്നവരുടെ ജനസംഖ്യ ചുരുങ്ങി ഒന്നും ഇല്ലാതായിത്തിരും. ഇന്നും, “1948-ല്‍ ആ പ്രദേശത്തെ ജനസംഖ്യ പത്തിരുപത് ലക്ഷത്തോളം ആയിരുന്നു, അതില്‍ തൊണ്ണൂറ് ശതമാനവും അറബി മുസ്ലീങ്ങളായിരുന്നു” എന്ന് പറഞ്ഞ് ഇവിടത്തെ പലസ്തീന്‍ നോക്കികള്‍ നമ്മളെ വഞ്ചിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മളറിയണം, ഇവരൊന്നും അവിടെ നൂറ്റാണ്ടുകളായി താമസിച്ചു വന്നവരുടെ പിന്മുറക്കാരല്ല. പോട്ടെ, ദശാബ്ദങ്ങളായി അവിടെ താമസിച്ചിരുന്നവരോ അവരുടെ പിന്‍ തലമുറയില്‍പ്പെട്ടവര്‍ പോലുമോ അല്ല. തരിശായി കിടന്നിരുന്ന പ്രദേശങ്ങളെ യെഹൂദന്‍ കഠിനാദ്ധ്വാനം കൊണ്ട് മലര്‍വാടിയാക്കി മാറ്റിയപ്പോള്‍ യെഹൂദനെ അവിടെ നിന്നും ഓടിച്ചു കളഞ്ഞ് അവന്‍റെ അദ്ധ്വാന ഫലം കൈക്കലാക്കാം എന്ന്  വ്യാമോഹിച്ച് ചുറ്റുമുള്ള അറബി രാജ്യങ്ങളില്‍ നിന്നും മുസ്ലീം രാജ്യങ്ങളില്‍ നിന്നും യെഹൂദന്‍റെ ഭൂമിയിലേക്ക് അധിനിവേശം ചെയ്ത് വന്നവരാണവര്‍. 1890–കള്‍ വരെ പ്രദേശത്തെ ജനസംഖ്യ വെറും രണ്ടര ലക്ഷത്തിനുള്ളില്‍ ആയിരുന്നെങ്കില്‍ വെറും അമ്പത് കൊല്ലത്തിനുള്ളില്‍, 1940-കളില്‍, പ്രദേശത്തെ ജനസംഖ്യ ഇരുപതു ലക്ഷത്തിനടുത്തായിരുന്നു എന്നോര്‍ക്കണം.

അറബികളും അല്ലാത്തവരുമായ മുസ്ലീങ്ങള്‍ ഈ പ്രദേശത്തേക്ക് അനധികൃതമായി കുടിയേറിക്കൊണ്ടിരിക്കുന്ന സമയത്ത്, നിയമവിധേയമായ മാര്‍ഗ്ഗങ്ങളിലൂടെ പോലും യെഹൂദന് ഇസ്രായേല്‍ പ്രദേശത്തേക്ക് കുടിയേറാനുള്ള അനുവാദം ബ്രിട്ടന്‍ നല്‍കിയിരുന്നില്ല എന്നതും നാം മറന്നു പോകരുത്. ലീഗ് ഓഫ് നേഷന്‍സിലുള്ള 51 രാഷ്ട്രങ്ങള്‍ 1922, Juy 24-ന് സാന്‍ റിമോയില്‍ സമ്മേളിച്ച് പലസ്തീനില്‍ ഒരു യെഹൂദ രാഷ്ട്രം സ്ഥാപിച്ചു കൊടുക്കുന്നതിനു (“Whereas recognition has been given to the historical connection of the Jewish people with Palestine and to the grounds for reconstituting their national home in that country.) ബ്രിട്ടന് മാന്‍ഡേറ്റ് കൊടുത്തുകൊണ്ട് അനുകൂലമായി വോട്ട് ചെയ്തു, പ്രമേയം പാസ്സാക്കിയിരുന്നു. (http://avalon.law.yale.edu/20th_century/palmanda.asp ) ആ മാന്‍ഡേറ്റനുസരിക്കാന്‍ താല്പര്യമില്ലാതിരുന്ന ബ്രിട്ടന്‍ 1939-ല്‍ അറബികളെയും മുസ്ലീങ്ങളെയും പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഒരു വൈറ്റ് പേപ്പര്‍ പ്രസിദ്ധം ചെയ്തു. അതിന്‍റെ സാരാംശം ഇപ്രകാരമായിരുന്നു:

അറബി മേല്‍ക്കോയ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ സംസ്ഥാനം രൂപീകരിക്കുക.

അതിന്‍റെ ആകെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ഭാഗം യെഹൂദന്മാരായിരിക്കണം.

അടുത്ത അഞ്ച് വര്‍ഷം (1944) വരെ പുറമേ നിന്ന് യെഹൂദന്മാരെ കുടിയേറാന്‍ അനുവദിക്കുകയുള്ളൂ. അഞ്ച് വര്‍ഷം കൊണ്ട് കുടിയേറാവുന്ന യെഹൂദന്മാരുടെ എണ്ണം 75,000 മാത്രമായിരിക്കണം.

അറബികളുടെ സമ്മതം കൂടാതെ കൂടുതല്‍ യെഹൂദന്മാരെ അധിവസിപ്പിക്കാന്‍ പാടില്ല.

യെഹൂദന്മാര്‍ പലസ്തീനില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ.

അറബികള്‍ക്ക് പലസ്തീനിലേക്കുള്ള കുടിയേറ്റത്തിയില്‍ യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കുന്നതല്ല.

മേല്‍പ്പറഞ്ഞ രീതിയില്‍ അറബികള്‍ക്ക്‌ മേല്‍ക്കോയ്മയുള്ള ഒരു സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിച്ച് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോകും.

(https://israeled.org/resources/documents/hmg-white-paper-statement-policy/ )

ഈ ‘വൈറ്റ് പേപ്പര്‍’ വിജ്ഞാപനം അനുസരിച്ച് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളും ആ പ്രദേശത്തേക്ക് കുടിയേറുകയുണ്ടായി. പലരും യെഹൂദന്മാരോടു ജിഹാദ് നടത്തുന്നതിനു വേണ്ടി കുടിയേറിയവരാണ്. (സോവിയറ്റ് യൂണിയനോട് ജിഹാദ് നടത്താന്‍ പണ്ട് അഫ്ഘാനിസ്ഥാനിലേക്ക് മുസ്ലീം തീവ്രവാദികള്‍ ഒഴുകിയെത്തിയത് ഓര്‍ക്കുക) യെഹൂദനെ കൊള്ളയടിക്കാന്‍ വേണ്ടി യോഗോസ്ലോവിയയില്‍ നിന്നും അല്‍ബേനിയയില്‍ നിന്നും ഒക്കെ മുസ്ലീങ്ങള്‍ പലസ്തീനിലേക്ക് വന്നിട്ടുണ്ട്: (http://www.freerepublic.com/focus/f-news/2014739/posts )

ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ മുസ്ലീങ്ങള്‍ പലസ്തീനിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് പലസ്തീനില്‍ ജനസംഖ്യ അവ്യാഖേയമായ വിധത്തില്‍ ഉയരാന്‍ തുടങ്ങിയത്. ഇന്നത്തെ പലസ്തീന്‍ നോക്കികള്‍ എപ്പോഴും ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്, ‘ഇസ്രായേല്‍ രാഷ്ട്രം രൂപം കൊള്ളുന്ന 1948-ല്‍ പലസ്തീനില്‍ 20 ലക്ഷം ജനങ്ങള്‍ ഉണ്ടായിരുന്നു, അതില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങളായിരുന്നു’ എന്നുള്ള വാദം. ശരിയാണ്, 1948-ല്‍ ഇന്നത്തെ ഇസ്രായേല്‍ ഭൂപ്രദേശത്ത്‌ ഇരുപത് ലക്ഷത്തിനടുത്ത് ആളുകള്‍ താമസിച്ചിരുന്നു, അവരില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങളും ആയിരുന്നു. പക്ഷേ ആ മുസ്ലീങ്ങളില്‍ 99 ശതമാനവും അന്നാട്ടുകാര്‍ ആയിരുന്നില്ല, വേറെ പ്രദേശങ്ങളില്‍ നിന്നും യെഹൂദനോടു ജിഹാദ് നടത്താന്‍ വേണ്ടി അങ്ങോട്ട്‌ കുടിയേറിയവരാണ് എന്ന് കൂടി പലസ്തീന്‍ നോക്കികള്‍ പറയണം. എങ്കിലേ അത് ചരിത്രത്തിനോട് നീതി പുലര്‍ത്തലാകൂ.

വൈറ്റ് പേപ്പര്‍ വിജ്ഞാപനത്തിന്‍റെ ബലത്തില്‍ യെഹൂദനോടു ജിഹാദ് നടത്തി അവനെ ഓടിപ്പിച്ചു കളയാന്‍ വേണ്ടി തീവ്രവാദ മുസ്ലീങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും പലസ്തീനിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കുടിയേറിക്കൊണ്ടിരിക്കുമ്പോള്‍, യൂറോപ്പിലെ നാസികളുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്ന യെഹൂദന്മാര്‍ക്ക്, Jewish National Fund-കാര്‍ തങ്ങള്‍ക്ക് വേണ്ടി വിലകൊടുത്തു വാങ്ങിച്ചു കൂട്ടിയ ഭൂമിയിലേക്ക്‌ പ്രവേശിക്കാന്‍ പോലും ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്നില്ല എന്നതും നാം മറന്നു പോകരുത്. കടല്‍മാര്‍ഗ്ഗം വന്നവരെയെല്ലാം ബ്രിട്ടീഷുകാര്‍ കരയിലിറങ്ങാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു കൊണ്ടിരുന്നു. അതില്‍ പല ബോട്ടുകളും കപ്പലുകളും നടുക്കടലില്‍ മുങ്ങുകയും പലരും മരിക്കുകയും ചെയ്തു. സ്ഥലപരിമിതി കൊണ്ട് ഒരു സംഭവം മാത്രം വിവരിക്കാം:

നാസികള്‍ പിടിച്ചെടുത്ത പോളണ്ടില്‍ യെഹൂദന്മാരെയെല്ലാം തിരഞ്ഞുപിടിച്ച് വാഴ്സോയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ശേഖരിച്ചതിന് ശേഷം അവിടെ നിന്ന് ട്രിബ്ലിന്‍ക്യാ ഡെത്ത് ക്യാമ്പിലേക്ക് മാറ്റിക്കൊണ്ടിരുന്ന സമയത്ത്, അവിടെനിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട കുറേ യെഹൂദന്മാര്‍ MV Struma എന്ന കപ്പലില്‍ കയറി പലസ്തീനിലേക്ക് തിരിച്ചു. 769 യെഹൂദ അഭയാര്‍ത്ഥികള്‍ ആ കപ്പലില്‍ ഉണ്ടായിരുന്നു. അവരെ പലസ്തീനില്‍ ഹെയ്ഫാ തുറമുഖത്തിറങ്ങുവാന്‍ ബ്രിട്ടീഷുകാര്‍ സമ്മതിച്ചില്ല. അവര്‍ ഇസ്താംബൂള്‍ എന്ന തുര്‍ക്കി തുറമുഖത്തേക്ക് കപ്പല്‍ തിരിച്ചുവിട്ടു. അവിടെ കരയിലിറങ്ങുവാന്‍ തുര്‍ക്കികള്‍ സമ്മതിച്ചില്ല. ആ കപ്പല്‍ കരിങ്കടല്‍ വഴി റുമേനിയയിലേക്ക് തിരിച്ചു. അടുത്ത രാത്രിയില്‍ സോവിയറ്റ് സബ്-മറൈന്‍ ആയ Shch-213 ആ കപ്പലിന് നേരെ ടോര്‍പിഡോ പ്രയോഗിക്കുകയും അതിനെ തകര്‍ക്കുകയും ചെയ്തു. ഡേവിഡ് സ്റ്റോളിയര്‍ എന്ന പത്തൊമ്പതുകാരനൊഴികെ ബാക്കി 768 പേരും കരിങ്കടലില്‍ മുങ്ങി മരിച്ചു. ( http://www.definitions.net/definition/STRUMA%20DISASTER )

പലസ്തീനിലെക്കുള്ള യെഹൂദ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും മുസ്ലീം കുടിയേറ്റത്തിനു വേണ്ട എല്ലാ ഒത്താശകളും ബ്രിട്ടന്‍ ചെയ്തു കൊടുക്കുകയും ചെയ്തത് കൊണ്ടാണ് 1948—ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുന്ന സമയത്ത് ആ പ്രദേശത്തെ ജനസംഖ്യ ഇരുപത് ലക്ഷത്തിനടുത്താവുകയും അതില്‍ തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ ആയിരിക്കുകയും ചെയ്തത്. ലോകത്തിനു മുന്നില്‍ പലസ്തീനികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനികള്‍ അല്ല, അവിടെയുണ്ടായിരുന്ന യെഹൂദന്മാരെ ഓടിച്ചു കളഞ്ഞ് അവരുടെ വസ്തുവകകളും സ്വത്തും പിടിച്ചെടുക്കാന്‍ വേണ്ടി അങ്ങോട്ട്‌ അധിനിവേശം നടത്തിയ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഉള്ള മുസ്ലീങ്ങള്‍ മാത്രമാണ് എന്നുള്ള സത്യം നാം കാണാതെ പോകരുത്.

“പലസ്തിനികള്‍” യഥാര്‍ത്ഥത്തില്‍ ആരാണെന്നു ഹമാസ് നേതാവ് പറയുന്ന ഒരു വീഡിയോയുടെ ലിങ്ക് ആണിത്: https://www.youtube.com/watch?v=XwBSWN4s9JU . അതിന്‍റെ പ്രധാന ഭാഗത്തിന്‍റെ മലയാള വിവര്‍ത്തനം:

“ഗാസയിലെ 2 മില്യനോളം വരുന്ന ജനങ്ങള്‍ക്ക്‌ ഇന്ധനം കൊടുക്കുവാന്‍ ഈജിപ്തിന് കഴിവില്ലേ? ഞങ്ങള്‍ ഞങ്ങളുടെ അറബ് സഹോദരന്മാരുടെ സഹായം ചോദിക്കുമ്പോള്‍, അത് തിന്നാനോ, കുടിക്കാനോ, ജീവിക്കാനോ, ഉടുക്കാനോ, സുഖസമൃദ്ധമായ ജീവിതം നയിക്കാനോ അല്ല. ഞങ്ങള്‍ അവരുടെ സഹായം തേടുന്നത്, ജിഹാദ് തുടരുന്നതിന് വേണ്ടി ആണ്. അള്ളാഹു വാഴ്ത്തപ്പെടട്ടെ, ഞങ്ങള്‍ക്കെല്ലാം അറബ് വേരുകള്‍ ഉണ്ട്. സൌദിയില്‍ നിന്ന് ആയിക്കോട്ടെ, യെമെനില്‍ നിന്ന് ആയിക്കോട്ടെ എവിടന്നാണെങ്കിലും ആയിക്കോട്ടെ, ഗാസയിലും, പലസ്തിനിലെങ്ങുമുള്ള ഓരോ പലസ്തിനിക്കും തന്‍റെ അറബ് വേരുകള്‍ തെളിയിക്കാന്‍ കഴിയും. ഞങ്ങള്‍ക്ക് രക്തബന്ധങ്ങള്‍ ഉണ്ട്. എങ്കില്‍ എവിടയാണ് നിങ്ങളുടെ സ്നേഹവും ആര്‍ദ്രതയും? വ്യക്തിപരമായി പറഞ്ഞാല്‍, എന്‍റെ പകുതി കുടുംബവും ഈജിപ്റ്റ് വേരുള്ളവരാണ്‌. ഞങ്ങള്‍ എല്ലാവരും അങ്ങനെ ആണ്. ഗാസ മുനമ്പില്‍ ഉള്ള മുപ്പതിലധികം കുടുംബങ്ങള്‍ “അല്‍-മസ്രി” എന്ന് വിളിക്കപ്പെടുന്നു. സഹോദരന്മാരെ, പലസ്തിനികളില്‍ പകുതി ഈജിപ്റ്റകാരും മറ്റേ പകുതി സൌദികളും ആണ്. ആരാണ് പലസ്തീനികള്‍? നമ്മള്‍ക്ക് ഈജിപ്റ്റ്‌ വേരുകള്‍ ഉള്ള അല്‍-മസ്രി എന്ന് വിളിക്കപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഉണ്ട്. ഈജിപ്റ്റകാര്‍! അവര്‍ അലെക്സന്ദ്രിയില്‍ നിന്നോ, കൈറോയില്‍ നിന്നോ, ഡാമിയേറ്റയില്‍ നിന്നോ, വടക്കുനിന്നോ, അസ്വാനില്‍ നിന്നോ, അപ്പര്‍ ഈജിപ്റ്റില്‍ നിന്നോ ആകാം. ഞങ്ങള്‍ ഈജിപ്റ്റുകാര്‍ ആണ്. ഞങ്ങള്‍ അറബികള്‍ ആണ്. ഞങ്ങള്‍ മുസ്ലീങ്ങള്‍ ആണ്. ഞങ്ങള്‍ നിങ്ങളുടെ ഭാഗം ആണ്. അള്ളാഹു അക്ബര്‍, എല്ലാ പുകഴ്ചയും അല്ലാഹുവിനു. അള്ളാഹു അക്ബര്‍. ഓ മുസ്ലീങ്ങളെ, ഗാസയിലെ ജനങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടു ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ മിണ്ടാതിരിക്കുവാന്‍ കഴിയും? തുച്ഛമായ വിലക്കു പാശ്ചാത്യര്‍ക്ക് നിങ്ങള്‍ കൊടുക്കന്ന നിസാര സാധനം പോലും അവര്‍ക്ക് കൊടുക്കാതെ നിങ്ങള്‍ കാഴ്ചക്കാര്‍ ആയിരിക്കുന്നു.”)

ഇതൊരു പലസ്തീന്‍ മന്ത്രിയുടെ രോദനവും തുറന്നു പറച്ചിലുമാണ്. ഇന്ന് പലസ്തീനികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ പലസ്തീനില്‍ ഉണ്ടായിരുന്ന തദ്ദേശവാസികള്‍ അല്ലെന്നും ഈജിപ്തില്‍ നിന്നും സൗദിയില്‍ നിന്നും യെമനില്‍ നിന്നും പലസ്തീനിലേക്ക് കുടിയേറിയവര്‍ ആണെന്നും പറയുന്നത് ഏതെങ്കിലും സിയോണിസ്റ്റ് ചരിത്രകാരന്‍ അല്ല, ഹമാസില്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചു കൊണ്ടിരുന്ന ആളാണ്‌ എന്നത് ശ്രദ്ധാര്‍ഹമാണ്. ഈ സത്യം മൂടി മറച്ചിട്ടാണ് ലോകമെമ്പാടുമുള്ള പലസ്തീന്‍ നോക്കികള്‍ ഇസ്രായേലിനെ കുറ്റം പറഞ്ഞുകൊണ്ട് പുസ്തകങ്ങളും ലേഖനങ്ങളും എഴുതുന്നത്‌. ഈ പോസ്റ്റിനു താഴെയും പലസ്തീന്‍ നോക്കികള്‍ വന്നിട്ട് പറയും, ഇത് ഞങ്ങടെ ഹമാസ് അല്ല, ഞങ്ങടെ ഹമാസ് ലീഡര്‍ ഇങ്ങനെയല്ല എന്ന്! രാജാവിനെക്കാള്‍ വലിയ രാജഭക്തിയുമായി നടക്കുന്നവരാണവര്‍ എന്നതുകൊണ്ട്‌ ഇതിലും വലിയ ഡയലോഗ് അവര്‍ അടിച്ചാലും അത്ഭുതപ്പെടേണ്ടതില്ല!!

ആരാണ് പലസ്തീനികള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ മറ്റൊരാള്‍ Palestine Authority എന്ന് ഇന്ന് അറിയപ്പെടുന്ന P.L.O.യുടെ ചീഫ് ഓഫ് മിലിട്ടറി ഓപ്പെറേഷന്‍സ് ആയിരുന്ന സാഹിര്‍ മുഹ്സിന്‍ ആണ്. ഡച്ച്‌ മാഗസിന്‍ ആയ “Trouw”-നു നല്‍കിയ അഭിമുഖത്തില്‍ മുഹ്സിന്‍ ഇങ്ങനെ വിശദീകരിച്ചു: “ഞങ്ങളെല്ലാം ഒരു ജനതയുടെ ഭാഗം ആണ്, അറബ് ദേശിയതയുടെ… ഞങ്ങള്‍ ഒരു ജനതയാണ്. കേവലം രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് ഞങ്ങള്‍ ഞങ്ങളുടെ പലസ്തീനിയന്‍ അനന്യത സുക്ഷ്മതയോടെ അംഗീകരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, സിയോണിസത്തെ പ്രതിരോധിക്കാന്‍ പലസ്തീനികളുടെ അസ്തിത്വം പ്രചരിപ്പിക്കുക എന്നത് അറബ് ദേശിയതയുടെ താല്പര്യം ആണ്. അതേ, പ്രത്യേകമായ പലസ്തീനിയന്‍ അസ്തിത്വം നിലനില്‍ക്കുന്നത് അടവ് സംമ്പന്ധമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ്. ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിനും  അറബ് ഐക്യം നിലനിര്‍ത്തുന്നതിനും ഉള്ള ഒരു പുതിയ ആയുധമാണ് ഒരു പലസ്തീനിയന്‍ രാജ്യം സ്ഥാപിക്കുക എന്നുള്ളത്.” (https://themuslimissue.wordpress.com/2013/03/31/palestinian-people-do-not-exist/)

“ഇസ്രായേലിനു എതിരായ പോരാട്ടം തുടരുന്നതിന് ഒരു പുതിയ ആയുധം” എന്ന് എന്തിനാണ് മുഹ്സിന്‍ പറഞ്ഞത്? ഒന്നിന് പുറകെ ഒന്നായി നടന്ന യുദ്ധങ്ങളില്‍, വിവിധ അറബി മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ ശ്രമങ്ങളെ ചെറിയ രാഷ്ട്രമായ ഇസ്രായേല്‍ പിന്നെയും പിന്നെയും പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ ഒരു പുതിയ ആയുധം ആവശ്യമായിരുന്നു. തുറന്ന യുദ്ധത്തിനു കഴിയാതിരുന്നതിനെ സാധിപ്പിക്കുവാന്‍, തീവ്രവാദവും നയതന്ത്ര സാമര്‍ത്ഥ്യവും കൂടിക്കലര്‍ത്തിയ ഒരു രാഷ്ട്രീയ യുദ്ധതന്ത്രം!!

ആ യുദ്ധതന്ത്രം മുഹ്സിന്‍ തന്നെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

“പലസ്തീൻ ജനത ഒരുകാലത്തും നിലനിന്നിരുന്നില്ല. പാലസ്തീനിന്‍റെ രൂപീകരണം യെഹൂദരുമായുള്ള പോരാട്ടം വഴി അറബികളുടെ ഐക്യം നിലനിർത്താൻ വേണ്ടി മാത്രം ഉള്ളതാണ്. യഥാർത്ഥത്തിൽ ഇന്ന് ജോർദാൻകാരും, പലസ്തീനിയക്കാരും, സിറിയക്കാരും, ലബനീസും ആയി യാതൊരു വ്യത്യാസവും ഇല്ല.

സയണിസ്റ്റുകളെ നേരിടാൻ അറബ് ദേശീയത അവശ്യമായതിനാൽ ആണ് പാലസ്തീനിന്‍റെ നിലനില്പിന് വേണ്ടി ഞങ്ങള്‍ വാദിക്കുന്നത്, അതിനുപുറകിൽ രാഷ്ട്രീയപരമായും, തന്ത്രപരമായും ഉള്ള കാരണം മാത്രമാണുള്ളത്.

തന്ത്രപരമായ കാരണം, ജോർദ്ദാൻ വ്യക്തമായ അതിരുകൾ ഉള്ള പരമാധികാര രാജ്യം ആണ്. അതുകൊണ്ട് ഹൈഫയും, ജാഫ്ഫയും അവകാശപ്പെടാൻ ജോര്‍ദ്ദാനു കഴിയില്ല. എന്നാൽ ഒരു പലസ്തീനിയൻ എന്ന നിലയിൽ എനിക്ക് ഹൈഫയും, ജാഫ്ഫയും, ബേര്‍ശേബയും, ജറുസലേമും അവകാശപ്പെടാൻ കഴിയും. എങ്കിലും, പലസ്തീനിലെ അവകാശം ഞങ്ങള്‍ക്ക്‌ മടക്കി കിട്ടുന്ന അടുത്ത നിമിഷം, ഞങ്ങൾ ഒരു മിനുട്ട് പോലും താമസിക്കില്ല പാലസ്തീനെ ജോര്‍ദ്ദാനുമായി സംയോജിപ്പിക്കാൻ” (PLO executive committee member Zahir Muhsein, in a 1977 interview with the Dutch newspaper Trouw.)

1937-ലെ പീല്‍ കമ്മീഷനില്‍ മൊഴി കൊടുത്ത ഒരു പലസ്തീന്‍ നേതാവ്‌ പറഞ്ഞത് ഇങ്ങനെയാണ്:

There is no such country [as Palestine]! ‘Palestine’ is a term the Zionists invented! There is no Palestine in the Bible. Our country was for centuries part of Syria.” (Auni Bey Abdul-Hadi, a local Arab leader, to the Peel Commission, 1937)

പത്തുകൊല്ലം കഴിഞ്ഞ് 1947-ല്‍ ഐക്യരാഷ്ട്രസഭയില്‍ അറബ് ഹയര്‍ കമ്മിറ്റി നല്‍കിയ പ്രസ്താവന കണ്ടോളൂ:

“Palestine was part of the Province of Syria… politically, the Arabs of Palestine were not independent in the sense of forming a separate political entity.” (The representative of the Arab Higher Committee to the United Nations submitted this in a statement to the General Assembly in May 1947)

“It is common knowledge that Palestine is nothing but southern Syria.” (Ahmed Shuqeiri, later the chairman of the PLO, to the UN Security Council)

ഇതാണ് ഇന്നത്തെ പലസ്തീനികളുടെ അസ്തിത്വം തേടിപ്പോകുമ്പോള്‍ നമുക്ക് കിട്ടുന്ന വസ്തുതകള്‍. ഈ വസ്തുതകളെ കണ്ണുമടച്ചു നിഷേധിച്ചു കൊണ്ടാണ്  മതഭ്രാന്ത്‌ മൂത്ത് വട്ടായ ഇസ്ലാമിസ്റ്റുകളും നാല് വോട്ടിനു വേണ്ടി ആരെയും താങ്ങാല്‍ നടക്കുന്ന അന്തം കമ്മികളും നമ്മുടെ മുന്നില്‍ ഓരോരോ കഥകളും കൊണ്ട് വരുന്നത്.

ഇനി നമുക്ക് വളരെ രസകരമായ ഒരു വസ്തുത കൂടി ശ്രദ്ധിക്കാം. ഇസ്രായേലിന്‍റെയും പലസ്തീനിന്‍റെയും നേതാക്കന്മാരുടെ ജന്മദേശങ്ങള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം. ആരാണ് അധിനിവേശക്കാരെന്നും ആരാണ് സ്വദേശികള്‍ എന്നും നമുക്കന്നേരം കൂടുതല്‍ വ്യക്തമാകും:

ബെഞ്ചമിന്‍ നെതന്യാഹു- ജനനം: 21 ഒക്ടോബര്‍ 1949, ടെല്‍ അവീവ്.

എഹൂദ് ബരാക്- ജനനം: 12 ഫെബ്രുവരി 1942, മിഷ്മര്‍ ഹഷാരോണ്‍, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

ഏരിയല്‍ ഷാരോണ്‍- ജനനം: 26 ഫെബ്രുവരി 1928 ക്ഫാര്‍ മലാല്‍, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

എഹൂദ് ഓള്‍മര്‍ട്ട് – ജനനം: 30 സെപ്റ്റംബര്‍ 1945 ബിന്യാമിന-ഗിവത് ആദ, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

യിസ്ഹാക് റാബീന്‍-ജനനം: 1 മാര്‍ച്ച് 1922 ജെറുസലേം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

ഇറ്റ്സാക് നാവോന്‍- (1977-1982 കാലത്തെ ഇസ്രായേല്‍ പ്രസിഡന്‍റ്) ജനനം: 9 ഏപ്രില്‍ 1921, ജെറുസലേം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

ഏസര്‍ വെയ്സ്മാന്‍- (1993-2000 കാലത്തെ ഇസ്രായേല്‍ പ്രസിഡന്‍റ്) ജനനം: 15 ജൂണ്‍ 1924, ടെല്‍ അവീവ്, ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് പലസ്തീന്‍.

ഇനി നമുക്ക് അറബ്-പലസ്തീന്‍ നേതാക്കളെ നോക്കാം:

യാസര്‍ അറഫാത്ത് – ജനനം: 24 ആഗസ്റ്റ്‌ 1929, കൈറോ, ഈജിപ്ത്.

സായേബ് ഏറെക്കറ്റ്- ജനനം: ഏപ്രില്‍-28, 1955, ജോര്‍ദ്ദാന്‍

ഫൈസല്‍ അബ്ദുല്‍ ഖാദര്‍ അല്‍-ഹുസൈനി- ജനനം: 1948, ബാഗ്ദാദ്, ഇറാഖ്

SARI NUSSEIBEH- ജനനം: 1949, ഡമാസ്കസ്, സിറിയ.

മഹ്മൂദ് അല്‍ സഹര്‍- ജനനം: 1945, കൈറോ, ഈജിപ്ത്.

ഇസ്രായേലില്‍ ജനിച്ചു വളര്‍ന്ന ഇസ്രായേല്‍ നേതാക്കളെല്ലാം അന്തം കമ്മികളുടെയും ഇസ്ലാമിസ്റ്റുകളുടെയും കണ്ണില്‍ അധിനിവേശക്കാരാണ്. പക്ഷേ, ഈജിപ്തിലും സിറിയയിലും ഇറാഖിലും ജോര്‍ദ്ദാനിലും ജനിച്ചു വളര്‍ന്ന പലസ്തീന്‍ നേതാക്കളെല്ലാം തന്നെ തദ്ദേശീയരായ പാവങ്ങളും. ഇതിനേക്കാള്‍ വലിയ ഇരട്ടത്താപ്പുണ്ടോ? പണ്ട് നിങ്ങളുടെയൊക്കെ ഇരട്ടത്താപ്പ് ഇവിടെ ചിലവായിട്ടുണ്ട്. പക്ഷേ ഇത് ഇന്‍റര്‍നെറ്റ് യുഗമാണ്. നിങ്ങളുടെ കള്ളപ്രചരണങ്ങളെല്ലാം തുറന്നു കാണിക്കാന്‍ വേണ്ടി ഞങ്ങള്‍ കുറേപ്പേര്‍ ഇവിടെ നിലകൊള്ളുന്നുണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ത്തിരിക്കുക.

1800-കളിലെ ഈ പ്രദേശത്തിന്‍റെ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.eretzyisroel.org/~dhershkowitz/index2.html

]]>
https://sathyamargam.org/2021/05/%e0%b4%86%e0%b4%b0%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d/feed/ 1
ബൈബിളിലെ അബ്രഹാം സ്വന്തം പെങ്ങളെയാണോ വിവാഹം കഴിച്ചത്? https://sathyamargam.org/2021/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/ https://sathyamargam.org/2021/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/#respond Fri, 12 Feb 2021 10:50:14 +0000 http://sathyamargam.org/?p=1609 ചോദ്യം: ബൈബിളിലെ അബ്രഹാം വിവാഹം കഴിച്ചത് തന്‍റെ സ്വന്തം പെങ്ങളെ(അപ്പന്‍റെ മകളെ)യാണെന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, രണ്ടു പ്രാവശ്യം അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ടല്ലോ. പ്രവാചകന്മാരെ അവഹേളിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ബൈബിളില്‍ തിരുകിക്കയറ്റിയതല്ലേ ഈ കഥകളെല്ലാം?

ഉത്തരം: ബൈബിള്‍ എന്ന് പറഞ്ഞാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്ന് ചോദിക്കുന്ന ആളുകള്‍ മാത്രമേ ബൈബിളിനെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുകയുള്ളൂ. കാരണം ഈ ആരോപണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ്, ബൈബിളില്‍ ഇല്ലാത്തതാണ്. അത് പരിശോധിക്കുന്നതിന് മുന്‍പേ പ്രവാചകന്മാരെ അവഹേളിച്ചത് കൊണ്ട് എന്ത് ലാഭമാണ് ഒരാള്‍ക്ക് കിട്ടാന്‍ പോകുന്നത് എന്നുള്ള കാര്യം ദാവാക്കാര്‍ വ്യക്തമാക്കണം. പ്രവാചകന്മാര്‍ ചെയ്യാത്ത കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നടന്നതായോ അവര്‍ പ്രവര്‍ത്തിച്ചതായോ എഴുതി ചേര്‍ക്കുന്നതിലൂടെ എന്തെങ്കിലും മെച്ചം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് മെച്ചമാണ് അവര്‍ക്ക് ലഭിച്ചത് എന്നുകൂടി ദാവാക്കാര്‍ വിശദീകരിക്കണം.

വാസ്തവത്തില്‍ ഇങ്ങനെയൊരു വാദം ദാവാക്കാര്‍ ഉന്നയിക്കുന്നതിനൊരു കാരണമുണ്ട്. മുഹമ്മദ്‌ മരിച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ ചെയ്തതും ചെയ്യാത്തതും പറഞ്ഞതും പറയാത്തതുമായ പല കഥകളും മുഹമ്മദിന്‍റെ അനുയായികള്‍ മുഹമ്മദിനെ കുറിച്ച് ചമയ്ക്കുകയുണ്ടായിട്ടുണ്ട് എന്ന് ഇസ്ലാമിക ചരിത്രം പഠിച്ചവര്‍ക്കറിയാം. അത്തരം ഹദീസുകളുടെ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാതെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്‌. ആ അനുഭവപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ബൈബിളിലെ പ്രവാചകന്മാരെക്കുറിച്ചും അനുയായികള്‍ ഇല്ലാക്കഥകള്‍ എഴുതി വെച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ ഇത്തരം വ്യാജാരോപണങ്ങള്‍ പടച്ചു വിടുന്നത്. എന്തായാലും ഖുര്‍ആന്‍ പോലെ മനുഷ്യനിര്‍മ്മിതമായ ഗ്രന്ഥമല്ല ബൈബിള്‍, മനുഷ്യന്‍ വിചാരിച്ചാല്‍ ഒരിക്കലും എഴുതാന്‍ പറ്റാത്ത ഒന്നാണ് ബൈബിള്‍ എന്നതുകൊണ്ട്‌ ഒരാള്‍ക്കും തന്‍റെ ഇഷ്ടത്തിനനുസരിച്ച് ബൈബിളില്‍ എന്തെങ്കിലും എഴുതി ചേര്‍ക്കാനോ എടുത്തു കളയാനോ സാധ്യമല്ല എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട് ആരോപണത്തിന്‍റെ മറുപടിയിലേക്ക് കടക്കുന്നു.

അബ്രഹാമിന്‍റെ ഭാര്യയുടെ പേര് സാറ എന്നാണ്. മുന്‍പ് അവര്‍ അബ്രാമും സാറായിയുമായിരുന്നു. ദൈവം പേര് മാറ്റിയിട്ടതോടെയാണ് അവര്‍ അബ്രഹാമും സാറയുമായി മാറുന്നത് (ഉല്‍പ്പത്തി.17:4,5,15).

ഉല്‍പ്പത്തി.20:12-ല്‍ അബ്രഹാം പറയുന്നത് ഇങ്ങനെയാണ്: “വാസ്തവത്തില്‍ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി.”

ഈയൊരു വാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അബ്രഹാം സ്വന്തം പെങ്ങളെ വിവാഹം കഴിച്ചു എന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. സത്യത്തില്‍, എബ്രായരുടെ സംഭാഷണ ശൈലികളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇമ്മാതിരി മണ്ടത്തരം പറയാന്‍ നില്‍ക്കുന്നത്. ഒരേ പൂര്‍വ്വ പിതാവില്‍ നിന്നും ഉള്ളവര്‍ പരസ്പരം സഹോദരന്മാര്‍ എന്ന് വിളിക്കുന്നതും ഒരേ അപ്പന്‍റെ മക്കള്‍ എന്ന് പറയുന്നതും അവരുടെ ശൈലിയായിരുന്നു. അത് മനസ്സിലാക്കാന്‍ ചില തെളിവുകള്‍ ബൈബിളില്‍ നിന്നും തരാം. അബ്രഹാം ലോത്തിനോട് പറയുന്നത് നാം സഹോദരന്മാരല്ലോ എന്നാണ്:

“അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്‍റെ ഇടയന്മാര്‍ക്കും നിന്‍റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ;നാം സഹോദരന്മാരല്ലോ.” (ഉല്‍പ്പത്തി. 13:8)

അബ്രഹാമിന്‍റെ സഹോദരനാണ് ലോത്ത് എന്ന് വേറെയും സ്ഥലങ്ങളില്‍ പറയുന്നുണ്ട്. വിസ്തര ഭയത്താല്‍ ഒരു തെളിവ് മാത്രം തരാം:

“അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.” (ഉല്‍പ്പത്തി. 14:16)

എന്നാല്‍ യഥാര്‍ത്ഥത്തില്‍, അബ്രഹാമിന്‍റെ സഹോദരന്‍റെ പുത്രനാണ് ലോത്ത്:

“അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.” (ഉല്‍പ്പത്തി. 12:5)

അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.” (ഉല്‍പ്പത്തി. 14:12)

നമ്മളാരും നമ്മുടെ സഹോദരന്‍റെ പുത്രനെ സഹോദരന്‍ എന്ന് വിളിക്കുകയില്ല. തന്‍റെ പിതാവിന്‍റെ സഹോദരനെയും ‘സഹോദരന്‍’ എന്ന് വിളിക്കുകയില്ല. പക്ഷെ എബ്രായര്‍ അങ്ങനെ വിളിച്ചിരുന്നു. ഇനി വേറൊരു തെളിവ് നോക്കാം. യിസ്ഹാക്കിന് ആകെ രണ്ടു മക്കളേ ഉണ്ടായിരുന്നുള്ളൂ, ഏശാവും യാക്കോബും. യാക്കോബ് ഉപായത്താല്‍ പിതാവിനെ പറ്റിച്ച് അനുഗ്രഹങ്ങളെല്ലാം കൈവശമാക്കി. പിന്നീട് എശാവ് വന്നപ്പോള്‍ അവനോട് യിസ്ഹാക്ക് പറയുന്നത് ഇങ്ങനെയാണ്:

“യിസ്ഹാക്‍ ഏശാവിനോടു: ഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്‍റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.” (ഉല്‍പ്പത്തി. 27:37)

ഇവിടെ യിസ്ഹാക് പറയുന്നത് യാക്കോബിന്‍റെ ‘സഹോദരന്മാരെ’ ഒക്കെയും അവന് ദാസന്മാരാക്കി എന്നാണ്. യാക്കോബിന് ആകെ ഒരു സഹോദരനെയുള്ളൂ, എശാവ്. എന്നിട്ടും സഹോദരന്മാരെ എന്ന ബഹുവചനം യിസ്ഹാക്ക് ഉപയോഗിച്ചതെന്താണ്? ഒരുത്തരമേയുള്ളൂ, എശാവിന്‍റെ മക്കളെയും പേരക്കുട്ടികളെയും എല്ലാം ചേര്‍ത്താണ് യാക്കോബിന്‍റെ സഹോദരന്മാര്‍ എന്ന് യിസ്ഹാക് പറയുന്നത്.

ഇനി വേറൊരു തെളിവ് കൂടി തരാം:

“തന്‍റെ അമ്മയുടെ സഹോദരനായ ലാബാന്‍റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തു ചെന്നു കണറ്റിന്‍റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകള്‍ക്കു വെള്ളം കൊടുത്തു” (ഉല്‍പ്പത്തി.29:10)

ഇവിടെ ലാബാനും യാക്കോബും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബിന്‍റെ അമ്മ റിബെക്കയുടെ സഹോദരനാണ്, അഥവാ യാക്കൊബിന്‍റെ അമ്മാവനാണ് ലാബാന്‍. എന്നാല്‍ റാഹേലിന് യാക്കോബ് തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് എങ്ങനെയെന്ന് തൊട്ടു താഴെ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:

താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു.  (ഉല്‍പ്പത്തി.29:12)

യാക്കോബ് റാഹേലിനോട് പറയുന്നത് താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ ആണെന്നാണ്‌! വാസ്തവത്തില്‍ അവളുടെ അപ്പന്‍റെ സഹോദരനല്ല, അനന്തിരവനാണ്‌ യാക്കോബ്. ലാബാന്‍ യാക്കോബിനെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം:

“ലാബാന്‍ അവനോടു: നീ എന്‍റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്‍റെ അടുക്കല്‍ പാര്‍ത്തു. പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.” (ഉല്‍പ്പത്തി.29:14,15)

നീ എന്‍റെ സഹോദരനാകകൊണ്ടു” എന്നാണ് ലാബാന്‍ യാക്കോബിനോടു പറയുന്നത്. വാസ്തവത്തില്‍ പറയേണ്ടത് നീ എന്‍റെ അനന്തരവനായത് കൊണ്ട് എന്നായിരിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെ സഹോദരന്‍ എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇവരുടെ പൂര്‍വ്വ പിതാവ് ഒരാളായത് കൊണ്ടാണ് എന്നുത്തരം കിട്ടും.

ഈ വസ്തുത മനസ്സില്‍ വെച്ചിട്ട് നമുക്ക് അബ്രഹാമും സാറയും സഹോദരീ സഹോദരന്മാര്‍ ആണോ എന്ന് നോക്കാം. അബ്രഹാമിന്‍റെയും സാറയുടെയും അമ്മമ്മാര്‍ ഒരാളല്ല, രണ്ടു പേര്‍ ആണെന്ന് അബ്രഹാം വ്യക്തമായി പറയുന്നുണ്ട്, എന്‍റെ അമ്മയുടെ മകളല്ല താനും” എന്ന് (ഉല്‍പ്പത്തി.20:12). അതുകൊണ്ട് ആ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. വിശദീകരണം വേണ്ടത് “ഇവള്‍ എന്‍റെ അപ്പന്‍റെ മകള്‍” എന്ന് അബ്രഹാം സാറയെ കുറിച്ച് പറഞ്ഞതിനാണ്. ഇവര്‍ രണ്ടു പേരും ഒരേ അപ്പന്‍റെ മക്കളായിരുന്നോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം. അബ്രഹാമിന്‍റെ പിതാവിന്‍റെ പേര് തേരഹ് എന്നാണ്:

“തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൌത്രന്‍ ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.” (ഉല്‍പ്പത്തി. 11:31)

എന്നാല്‍ സാറയുടെ അപ്പന്‍റെ പേര് തേരഹ് എന്നല്ല, ഹാരാന്‍ എന്നാണ്:

“അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്‍റെ ഭാര്യക്കു സാറായി എന്നും നാഹോരിന്‍റെ ഭാര്യക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ. (ഉല്‍പ്പത്തി.11:29)

തേരഹിന്‍റെ മകനാണ് അബ്രഹാം, ഹാരാന്‍റെ മകളാണ് സാറാ. എന്നിട്ടും അബ്രാം പറഞ്ഞത് സാറായി എന്‍റെ അപ്പന്‍റെ മകള്‍ ആണെന്നാണ്‌. അതെന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് ചോദിച്ചാല്‍ ഇവര്‍ രണ്ട് പേരും ഒരു പൊതു പൂര്‍വ്വികനില്‍ നിന്നും ഉണ്ടായവരാണ് എന്നുള്ള മറുപടി കിട്ടും. അത് അവരുടെ സംഭാഷണ ശൈലിയാണ്. അബ്രഹാമിന്‍റെ കാലശേഷം രണ്ടായിരം വര്‍ഷം കഴിഞ്ഞ് ജീവിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ കാലഘട്ടത്തിലെ ജനങ്ങള്‍ പോലും പറഞ്ഞത് ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതികള്‍ എന്നായിരുന്നു:

“അവര്‍ അവനോടുഃ ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല” (യോഹ.8:33)

“അവര്‍ അവനോടുഃ അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞു” (യോഹ.8:39)

അവരുടെയെല്ലാം പൊതു പൂര്‍വ്വികന്‍ അബ്രഹാം ആയിരുന്നതിനാലാണ് അബ്രഹാം ആണ് ഞങ്ങളുടെ പിതാവ് എന്നും ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതിയാണ് എന്നും അവര്‍ പറഞ്ഞത്. അല്ലാതെ നേരിട്ട് അബ്രഹാമില്‍ നിന്നും ജനിച്ചവരാണ് തങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. അതൊരിക്കലും സാധ്യമല്ലല്ലോ, കാരണം യേശുക്രിസ്തുവിന്‍റെ കാലത്തെ ജനങ്ങളും അബ്രഹാമും തമ്മില്‍ രണ്ടായിരത്തോളം വര്‍ഷത്തെ അന്തരമുണ്ട്. യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതി എന്ന് വിശേഷിപ്പിക്കുന്നുണ്ട്, അതിനര്‍ത്ഥം ദാവീദില്‍ നിന്ന് നേരിട്ട് ജനിച്ചവനാണ് യേശുക്രിസ്തു എന്നല്ല. യേശുക്രിസ്തുവും ദാവീദും തമ്മില്‍ ആയിരം വര്‍ഷത്തെ അന്തരമുണ്ട്.

എബ്രായരെ സംബന്ധിച്ചു, ചില തലമുറകള്‍ക്ക് മുന്‍പ് ഒരു പൂര്‍വ്വികനില്‍ നിന്നും ഉത്ഭവിച്ചവരെല്ലാം പരസ്പരം ഒരേ അപ്പന്‍റെ മക്കള്‍ എന്ന് വിശേഷിപ്പിക്കുന്ന പതിവുണ്ട് എന്നുള്ള കാര്യം അറിയാത്തതുകൊണ്ടാണ് അബ്രഹാം കല്യാണം കഴിച്ചത് തന്‍റെ അര്‍ദ്ധസഹോദരിയെ ആണെന്നും പറഞ്ഞ് വിമര്‍ശകര്‍ ബൈബിളിനു നേരെ കുതിര കേറാന്‍ വരുന്നത്.

ഇനി ഈ വിമര്‍ശനം ഉന്നയിക്കുന്ന ദാവാക്കാരോട് ഞങ്ങള്‍ ഒരു കാര്യം തിരിച്ചു ചോദിക്കട്ടെ. ഖുര്‍ആന്‍ അനുസരിച്ച് ആദമും അവന്‍റെ ഇണയും ഭൂമിയിലേക്ക്‌ വന്നപ്പോള്‍ ഭൂമിയില്‍ വേറെ മനുഷ്യര്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോപ്പിന്നെ എങ്ങനെയാണ് ഭൂമിയില്‍ ഇന്ന് കാണുന്ന മനുഷ്യവര്‍ഗ്ഗം എല്ലാം ഉണ്ടായത്? ആദമിന്‍റെ മക്കള്‍ വിവാഹം കഴിച്ചത് ആരെയായിരുന്നു? ഖുര്‍ആനും ഹദീസുകളും അനുസരിച്ച് ഒന്ന് പറയാമോ?

ഇനി, അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കി എന്ന ആരോപണവും നോക്കാം. ബൈബിള്‍ പ്രവാചകന്മാരെ അവഹേളിക്കുന്നത് ജീവിത വ്രതമാക്കിയവരാണ് ഇസ്ലാമിക ദാവാ പ്രവര്‍ത്തകര്‍ എന്നുള്ളതിന് ഉത്തമനിദര്‍ശനമാണ് ഈ ആരോപണം. കാരണം ബൈബിള്‍ ഒരുവട്ടം ഒന്ന് അലസമായി വായിച്ചു പോയവര്‍ക്ക് പോലും ഇത്തരം ഒരു ആരോപണം ആരെങ്കിലും ഉന്നയിക്കുന്നത് കേട്ടാല്‍ അതിന് മറുപടി പറയാന്‍ സാധിക്കും. അത്ര വ്യക്തമായിട്ടാണ് ബൈബിള്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത്.

അബ്രഹാമിന്‍റെ ജീവിതത്തില്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം ജീവാപായം ഉണ്ടാകുമെന്ന ഭയത്തില്‍ അബ്രഹാം രണ്ട് വട്ടം കള്ളം പറഞ്ഞിട്ടുണ്ട്, പില്‍ക്കാല തലമുറയിലുള്ളവര്‍ക്ക് ഭയനിര്‍ദ്ദേശത്തിന് വേണ്ടി അത് രണ്ടും ബൈബിളില്‍ രേഖയാക്കിയിട്ടുമുണ്ട്. ഇതാണ് ആ രണ്ട് വേദഭാഗങ്ങള്‍:

“അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നു പാര്‍പ്പാന്‍ അവിടേക്കു പോയി. മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്‍റെ ഭാര്യയെന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്‍റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും. അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു. ഫറവോന്‍റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്‍റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്‍റെ അരമനയില്‍ പോകേണ്ടിവന്നു. അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. അബ്രാമിന്‍റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്‍റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്‍റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? അവള്‍ എന്‍റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. ഫറവോന്‍ അവനെക്കുറിച്ചു തന്‍റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്‍റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു” (ഉല്‍പ്പത്തി.12:9-20)

ഇതാണ് ആദ്യത്തെ സംഭവം. അതിനുശേഷം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ സംഭവം ഉണ്ടാകുന്നത്:

“അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരില്‍ പരദേശിയായി പാര്‍ത്തു. അബ്രാഹാം തന്‍റെ ഭാര്യയായ സാറയെക്കുറിച്ചുഅവള്‍ എന്‍റെ  പെങ്ങള്‍ എന്നു പറഞ്ഞു. ഗെരാര്‍ രാജാവായ അബീമേലെക്‍ ആളയച്ചു സാറയെ കൊണ്ടുപോയി. എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്‍റെ അടുക്കല്‍ വന്നു അവനോടു നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്‍റെ ഭാര്യ എന്നു അരുളിച്ചെയ്തു. എന്നാല്‍ അബീമേലെക്‍ അവളുടെ അടുക്കല്‍ ചെന്നിരുന്നില്ല. ആകയാല്‍ അവന്‍: കര്‍ത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവള്‍ എന്‍റെ പെങ്ങളാകുന്നു എന്നു അവന്‍ എന്നോടു പറഞ്ഞുവല്ലോ. അവന്‍ എന്‍റെ  ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാര്‍ത്ഥതയോടും കയ്യുടെ നിര്‍മ്മലതയോടും കൂടെ ഞാന്‍ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ദൈവം സ്വപ്നത്തില്‍ അവനോടു: നീ ഇതു ഹൃദയ പരമാര്‍ത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നതു. ഇപ്പോള്‍ ആ പുരുഷന്നു അവന്‍റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന്‍ ഒരു പ്രവാചകന്‍ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്‍ക എന്നു അരുളിച്ചെയ്തു. അബീമേലെക്‍ അതികാലത്തു എഴുന്നേറ്റു തന്‍റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവര്‍ ഏറ്റവും ഭയപ്പെട്ടു. അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്‍റെ മേലും എന്‍റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്‍ അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു: ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്‍റെ ഭാര്യനിമിത്തം അവര്‍ എന്നെ കൊല്ലും എന്നു ഞാന്‍ നിരൂപിച്ചു. വാസ്തവത്തില്‍ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. ന്നാല്‍ ദൈവം എന്നെ എന്‍റെ  പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം. നാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെ അവന്‍ എന്‍റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു. അബീമേലെക്‍ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്‍റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു. ഇതാ, എന്‍റെ രാജ്യം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്നു അബീമേലെക്‍ പറഞ്ഞു. സാറയോടു അവന്‍ നിന്‍റെ ആങ്ങളെക്കു ഞാന്‍ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടു കൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവര്‍ക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോള്‍ ദൈവം അബീമേലെക്കിനെയും അവന്‍റെ ഭാര്യയെയും അവന്‍റെ ദാസിമാരെയും സൌഖ്യമാക്കി, അവര്‍ പ്രസവിച്ചു. ബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്‍റെ ഭവനത്തിലെ ഗര്‍ഭം ഒക്കെയും അടെച്ചിരുന്നു.” (ഉല്‍പ്പത്തി.20:1-18)

ഇതാണ് രണ്ടാമത്തെ സംഭവം. ഇത് രണ്ടും നടന്ന കാലം നാം നോക്കിയാല്‍ അബ്രഹാമിന്‍റെ വിശ്വാസജീവിതത്തിന്‍റെ ശൈശവദിശയിലാണ് ഇത് സംഭവിച്ചത് എന്ന് കാണാം. അബ്രഹാം ദൈവത്തിന്‍റെ വാക്ക് കേട്ട് അതും വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ടു എങ്കിലും ദൈവം തന്നെ എങ്ങനെയാണ് സംരക്ഷിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അബ്രഹാമിന് പ്രായോഗികാനുഭവം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വന്തബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഒരു ആശയം അബ്രഹാം നടപ്പാക്കി, സാറയെ തന്‍റെ പെങ്ങള്‍ എന്ന് പറഞ്ഞു. ഇത്രയുമാണ് അബ്രഹാം ചെയ്തത്, അത് ദൈവത്തിലുള്ള അവിശ്വാസവും അതുകൊണ്ടുതന്നെ തെറ്റുമായിരുന്നു. അതിന്‍റെ അനന്തര ഫലമായി അബ്രഹാമിന്‍റെ ജീവിതത്തില്‍ അപമാനകരമായ സംഭവങ്ങള്‍ നടന്നു.  

ബൈബിള്‍ ഒരിക്കലും അബ്രഹാമിന്‍റെ ഈ പ്രവൃത്തിയെ ന്യായീകരിക്കുകയോ അബ്രഹാം ചെയ്തത് ശരിയാണെന്ന് പറയുകയോ ചെയ്യുന്നില്ല. ദൈവത്തിന്‍റെ സംരക്ഷണത്തിലുള്ള അബ്രഹാമിന്‍റെ വിശ്വാസക്കുറവ് അവന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ ദോഷം എത്ര വലുതാണെന്ന് കാണിക്കാന്‍ വേണ്ടി ബൈബിള്‍ അക്കാര്യം അങ്ങനെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രം.

ഇനി ഇസ്ലാമിലെ ഇബ്രാഹീം നബിയുടെ കാര്യം നമുക്കൊന്ന് നോക്കാം. ഇബ്രാഹീം നബിയെക്കുറിച്ച് ഹദീസില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

അബു ഹുറയ്‌റ നിവേദനം: റസൂല്‍ പറഞ്ഞു: മൂന്നു കളവുകളല്ലാതെ ഇബ്രാഹീം നബി പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്‍റെ ദാത്തിന്‍റെ വിഷയത്തിലാണ്. ഞാന്‍ രോഗിയാണ് എന്ന് പറഞ്ഞ വാക്കും, അല്ല അത് ചെയ്തത് അവരിലെ വലിയവനാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. അത്, പോക്കിരിയായ ഒരു ഭരണകര്‍ത്താവിന്‍റെ പ്രദേശത്ത്‌ അദ്ദേഹം വന്നു. കൂടെ സാറയുമുണ്ടായിരുന്നു. അവര്‍ അതിസുന്ദരിയുമായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഇവന്‍ ഒരു പോക്കിരിയാണ്. നീയെന്‍റെ ഭാര്യയാണ് എന്ന് പറഞ്ഞാല്‍ ഇവനെന്നെ നിന്‍റെ കാര്യത്തില്‍ പരാജയപ്പെടുത്തും. നിന്നോടവന്‍ ചോദിച്ചാല്‍ നീയെന്‍റെ സഹോദരിയാണെന്ന് പറഞ്ഞേക്കണം. (യഥാര്‍ത്ഥത്തില്‍) നീ ഇസ്ലാമിലെ എന്‍റെ സഹോദരി തന്നെയാണല്ലോ. നീയും ഞാനുമല്ലാതെ ഭൂമിയിലൊരു മുസ്ലീമുള്ളതായി എനിക്കറിഞ്ഞുകൂടാ. അങ്ങനെ അയാളുടെ നാട്ടില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ ആ പോക്കിരിയുടെ ഒരു വക്താവ് അവരെ (സാറയെ) കണ്ടു. അവന്‍ അവന്‍റെയടുത്തു ചെന്ന് പറഞ്ഞു: ‘അങ്ങയുടെ ഈ നാട്ടില്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്. അവള്‍ അങ്ങേക്കല്ലാതെ മറ്റാര്‍ക്കും പറ്റുകയില്ല.’ അങ്ങനെ ആളെ അയച്ചു അവരെ വരുത്തി. അപ്പോള്‍ ഇബ്രാഹീം നബി നമസ്കരിക്കാനായി നിന്നു. സാറയുടെ അടുത്ത് അവന്‍ വന്നപ്പോള്‍ അവരുടെ നേരെ കൈനീട്ടിപ്പിടിക്കാന്‍ അവനു കഴിഞ്ഞില്ല. അവന്‍റെ കൈ ശക്തമായി ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ അവനോട് പറഞ്ഞു: ‘എന്‍റെ കൈ വിടുവിക്കാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നെ ഉപദ്രവിക്കുകയില്ല.’ അപ്പോള്‍ അവരങ്ങിനെ ചെയ്തു. എന്നാലവന്‍ വീണ്ടുമത് ചെയ്തു. അപ്പോള്‍ ആദ്യത്തെക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ ആദ്യത്തെപ്പോലെ അവന്‍ പറഞ്ഞു. അവരങ്ങിനെ (പ്രാര്‍ത്ഥിച്ചു). എന്നാല്‍ വീണ്ടും അവനതു ആവര്‍ത്തിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടു തവണത്തേക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്‍റെ കൈ നിവര്‍ത്തിക്കിട്ടാന്‍ നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവിനെത്തന്നെ നിന്നെ ഞാന്‍ ഉപദ്രവിക്കുകയില്ല.’ അപ്പോഴും അവരങ്ങിനെ ചെയ്തു. അവന്‍റെ കൈ നീട്ടപ്പെട്ടു. അവരെക്കൊണ്ടുവന്നവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: ‘നീ എനിക്ക് കൊണ്ടുവന്നു തന്നത് ഒരു പിശാചിനെയാണ്; ഒരു മനുഷ്യനെയല്ല എത്തിച്ചു തന്നത്. എന്‍റെ പ്രദേശത്ത്‌ നിന്ന് ഇവളെ പുറത്താക്കൂ. ഹാജറയെ അവള്‍ക്ക് കൊടുക്കുക.’

അബു ഹുറയ്‌റ പറയുന്നു: അങ്ങനെ അവള്‍ നടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇബ്രാഹീം നബി നമസ്കാരത്തില്‍ നിന്നു വിരമിച്ചു. എന്നിട്ട് അവരോടു ചോദിച്ചു: ‘എന്തുണ്ടായി?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം, ആ തെമ്മാടിയുടെ കരത്തെ അള്ളാഹു തടഞ്ഞു. അവന്‍റെ ഒരു അടിമ സ്ത്രീയെ തന്നു.’ അബു ഹുറയ്‌റ പറയുന്നു: ‘അറബികളെ, അവരാണ് നിങ്ങളുടെ ഉമ്മ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 154)

ബൈബിളിലെ അബ്രഹാമിനെ കുറ്റം പറയാന്‍ നടക്കുന്ന ദാവാക്കാര്‍ അവരുടെ സ്വന്തം കിത്താബിലുള്ളത് എന്താണെന്ന് വായിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടിയുമായി അവര്‍ വരുന്നത്. ഇനിയെങ്കിലും ബൈബിളിനെതിരെ ഒരു വാക്ക് പറയണമെന്നാഗ്രഹം വരുമ്പോള്‍ സ്വന്തം കിത്താബുകള്‍ ഒന്ന് പരിശോധിച്ച് നോക്കിയിട്ട് പറയാന്‍ നിന്നാല്‍ ദാവാക്കാര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം എന്ന് മാത്രമേ പറയുന്നുള്ളൂ.

]]>
https://sathyamargam.org/2021/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/feed/ 0
സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്ക് എം. എം. അക്ബര്‍ മൗലവിയെ വീണ്ടും സംവാദത്തിന് ക്ഷണിക്കുന്നു https://sathyamargam.org/2020/10/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8-2/ https://sathyamargam.org/2020/10/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8-2/#respond Mon, 19 Oct 2020 09:37:36 +0000 http://sathyamargam.org/?p=1604

അതുല്യനായ യേശുക്രിസ്തുവിന്‍റെ നിസ്തുല്യമായ നാമത്തിൽ ശ്രീ എം.എം. അക്ബർ മൗലവിക്ക് സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്കിന്‍റെ  സ്നേഹവന്ദനം.

ശ്രീ എം.എം. അക്ബർ മൗലവി 2020 ഒക്ടോബർ 14- ന് ശ്രീ ജബ്ബാർ മാഷുമായി സംവാദത്തിനു തയ്യാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് (https://www.facebook.com/mmakbarofficial/posts/1454143284771565) ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുണ്ടായി. താങ്കളുടെ ആ നീക്കം വളരെ സന്തോഷപൂർവ്വം ആണ് ഞങ്ങൾ കാണുന്നത്, ജബ്ബാര്‍ മാഷുമായി ഒരു ആശയ സംവാദത്തിന് താങ്കള്‍ തയ്യാറായതില്‍ ആദ്യമേ തന്നെ ഞങ്ങളുടെ അഭിനനന്ദനങ്ങള്‍ താങ്കളെ അറിയിക്കുന്നു. ശ്രീ ജബ്ബാര്‍ മാഷുമായി ഒരു ആശയ സംവാദത്തിനു താങ്കള്‍ തയ്യാറായതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷത്തിന്‍റെ കാരണം ആദ്യം പറയാം. ശ്രീ ജബ്ബാർ മാഷ്, കേരളത്തിൽ പൊതുവേ എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഇസ്ലാം മതം ഉപേക്ഷിച്ച്- ഇസ്ലാം വിശ്വാസത്തെ തിരസ്കരിച്ചു- നിരീശ്വരവാദിയായ ഒരു വ്യക്തിയാണ്. ഇസ്ലാം മതം ഉപേക്ഷിക്കുകയും നിരീശ്വരവാദി ആകുകയും മാത്രമല്ല ഇസ്ലാമിനെ അതിനിശിതമായ രീതിയിൽ വിമർശിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ജബ്ബാർമാഷ്. അങ്ങനെയുള്ള ഒരു വ്യക്തിയെ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങളുടെ പ്രമാണത്തില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ. ഇസ്ലാമിക പ്രമാണത്തിന്‍റെ അടിസ്ഥാനത്തിൽ, അതായത് നിങ്ങൾ വിശ്വസിക്കുന്ന അല്ലാഹുവിന്‍റെ കല്പനയുടെയും മുഹമ്മദിന്‍റെ ചര്യയുടെയും അടിസ്ഥാനത്തിൽ കൊന്നു കളയുകയാണ് ഒരു യഥാര്‍ത്ഥ മുസ്ലീം എന്ന നിലയില്‍ താങ്കള്‍ ചെയ്യേണ്ടിയിരുന്നത്. കാരണം, താങ്കളുടെ പ്രമാണങ്ങളില്‍ പറയുന്നത് ഇങ്ങനെയാണല്ലോ:

“അവര്‍ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്‌ നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌” (സൂറാ.4:89)

അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലേക്ക് വന്നവര്‍ പിന്തിരിഞ്ഞു കളഞ്ഞാല്‍ അവരെ പിടികൂടുകയും കണ്ടുമുട്ടുന്നേടത്ത് വെച്ച് കൊലപ്പെടുത്തുകയുമാണ് ചെയ്യേണ്ടത് എന്നാണ് ഖുര്‍ആന്‍ മുസ്ലീങ്ങളോട് കല്‍പ്പിക്കുന്നത്. മാത്രമല്ല, മതപരിത്യാഗം ചെയ്തവരെ എന്തു ചെയ്യണമെന്നാണ് താങ്കളുടെ പ്രവാചകന്‍ പറഞ്ഞത്‌ എന്ന് നോക്കാം:

അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍. 26.)

മതം ഉപേക്ഷിച്ച് ഇസ്ലാം സമൂഹത്തില്‍ നിന്ന് പുറത്തേക്ക് പോയവന്‍റെ രക്തം ചിന്തണം, അവനെ വ്യഭിചാരിയും കൊലപാതകിയും എന്ന നിലയിലാണ് പരിഗണിക്കേണ്ടത് എന്നാണല്ലോ മുഹമ്മദ്‌ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇസ്ലാം ഉപേക്ഷിച്ച് നിരീശ്വരവാദിയാകുന്നവരെ എന്ത് ചെയ്യണമെന്നാണ് മുഹമ്മദ്‌ നിങ്ങളോട് കല്പിച്ചിട്ടുള്ളത്‌ എന്നും ഞങ്ങള്‍ക്കറിയാം:

ഒരു സംഘം നിരീശ്വരവാദികളെ അലി തീയിലിട്ട് കൊന്നു കളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: അലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. “വല്ലവനും തന്‍റെ ദീന്‍ മാറ്റിയാല്‍ അവനെ കൊന്നു കളയുക” എന്ന് തിരുമേനി അരുളിയതനുസരിച്ചു അവരെ ഞാന്‍ മറ്റുവിധത്തില്‍ കൊലപ്പെടുത്തുകയാണ് ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരേയും ശിക്ഷിക്കരുതെന്ന് തിരുമേനി കല്പിച്ചിട്ടുണ്ട്. (Sahih al-Bukhari, Vol. 9, Book of Apostates (Book 84), Hadith 57)

മുസ്ലീമായ ഒരാള്‍ നിരീശ്വരവാദിയാകാതെ വേറെ ഏതെങ്കിലും മതത്തിലേക്ക് മാറിയാലും അയാളെ കൊന്നു കളയണം എന്നാണ് മുഹമ്മദ്‌ നിങ്ങളോട് കല്പ്പിച്ചിട്ടുള്ളത്‌ എന്ന് ഞങ്ങള്‍ക്കറിയാം:

അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന് കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല.  ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.

പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്കുകയും ഇരിക്കാന്‍ ഒരു തലയിണ നല്കുകയും അതിലിരിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി. മുആദ് പറഞ്ഞു: ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.‘ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (Sahih al-Bukhari Vol. 9, Book of Apostates (Book 84), Hadith 58)

ഇസ്ലാം ഉപേക്ഷിച്ച് പോകുന്നവരെ കൊന്നു കളയണം എന്ന് മുസ്ലീങ്ങളോട് കല്‍പ്പിക്കുന്ന ഇതുപോലത്തെ ഹദീസുകളും ആയത്തുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നിട്ടും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍, പരിഷ്കൃതലോകത്ത് ഈ ഹദീസുകളും ആയത്തുകളുമെല്ലാം അപ്രായോഗികവും അപരിഷ്കൃതവും അബദ്ധജഡിലവും അധാർമ്മികവും അസംബന്ധവുമാണെന്ന് മനസ്സിലാക്കി ആ പ്രമാണങ്ങളെയൊക്കെ തള്ളിക്കളയുകയും പകരം അല്ലാഹുവിനും മുഹമ്മദിനും തീര്‍ത്തും അപരിചിതമായ ആശയസംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ട് വരികയും ചെയ്യുന്നത് കാണുമ്പോള്‍ അതില്‍ സന്തോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടത് ആവശ്യമാണല്ലോ. പ്രത്യേകിച്ച് അല്ലാഹുവും മുഹമ്മദും പഠിപ്പിച്ച അപരിഷ്കൃത രീതി അങ്ങനെ തന്നെ പിന്തുടര്‍ന്ന ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഫ്രാന്‍സില്‍ ഒരു അദ്ധ്യാപകന്‍റെ തലയെടുത്തു കൊണ്ട് ഇസ്ലാമിക പ്രമാണങ്ങള്‍ അക്ഷരംപ്രതി പിന്‍പറ്റുന്നവര്‍ ഇന്നും ലോകത്തുണ്ട് എന്ന് രണ്ട് ദിവസം മുന്‍പ് കൂടി തെളിയിച്ചിരിക്കുന്ന സാഹചര്യത്തില്‍, താങ്കളുടെ ഈ നീക്കം സമാധാന കാംക്ഷികളായ എല്ലാ മനുഷ്യരെയും സന്തോഷിപ്പിക്കുന്നതാണ് എന്ന് പറയാതെ വയ്യ!

ജബ്ബാർ മാഷുമായുള്ള സംവാദത്തിന് താങ്കളുടെ മുൻ നിലപാട് മാറ്റിയെന്ന് താങ്കളുടെ കത്തിൽ പറഞ്ഞിരിക്കുന്നത് കണ്ടു. അതും വളരെ നല്ല കാര്യമാണ്. നിലപാട് മാറ്റാനായി താങ്കള്‍ നിരത്തിയ മൂന്നാമത്തെ കാരണം ഇതായിരുന്നല്ലോ:

“മൂന്ന്) അദ്ദേഹത്തിന്റെ വെല്ലുവിളി ഏറ്റെടുത്തവരോട് പലതരം ഒഴികഴിവുകൾ പറയുകയും ഞാൻ പരസ്യമായ സംവാദത്തിന് സന്നദ്ധമാണെങ്കിൽ അദ്ദേഹവും തയാറാണെന്ന് ആവർത്തിക്കുകയും ചെയ്യുമ്പോൾ ഞാൻ അതിന് സന്നദ്ധമാകാതിരുന്നാൽ ഇസ്‌ലാമിക പ്രബോധകരുടെ വിശ്വാസ്യതയെപ്പറ്റി പൊതുസമൂഹം സംശയിക്കാനിടയുണ്ട്. എന്റെ പഴയ തീരുമാനം അതിന് കാരണമായിക്കൂടാ എന്ന് എനിക്ക് നിർബന്ധമുണ്ട്.”

താങ്കള്‍ പറഞ്ഞ ഈ കാരണം വളരെ കൗതുകകരമായിട്ടാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. എന്തെന്നാല്‍, ഏകദേശം പത്ത് പന്ത്രണ്ട് വർഷത്തിലധികമായി നിച്ച് ഓഫ് ട്രൂത്ത് ഓഫീസ് സന്ദർശിക്കുകയും കൂടാതെ നിച്ചിന്‍റെ പ്രവർത്തകരെ കാണുകയും എം എം അക്ബർ മൗലവിക്ക് നേരിട്ട് കത്തുകൾ അയക്കുകയും ചെയ്തു കൊണ്ട് താങ്കളെ ആവര്‍ത്തിച്ച് സംവാദത്തിനു ക്ഷണിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയ കൂട്ടായ്മ ആണല്ലോ സാക്ഷി അപ്പോളജിസ്റ്റ് നെറ്റ്‌വർക്ക്. പലപ്പോഴും താങ്കള്‍ നടത്തിയ സംവാദ വേദികളിലും ഞങ്ങൾ താങ്കളെ സംവാദത്തിന്  ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇക്കാലമത്രയും ഞങ്ങളുടെ സംവാദ ക്ഷണത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. MM Akbar എന്ന താങ്കളുടെ യൂട്യൂബ് ചാനലില്‍ താങ്കള്‍ അപ്‌ലോഡ്‌ ചെയ്ത  വീഡിയോയുടെ (https://www.youtube.com/watch?v=7fQnzMzmIqo) 3:17 മുതല്‍ സാക്ഷിയുമായി സംവാദം നടത്താൻ തയ്യാറല്ല എന്നുള്ളതിനു താങ്കള്‍ പറയുന്ന ചില കാരണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ ചൂണ്ടിക്കാണിക്കുന്നു, കൂടെ അതിന്‍റെ പൊള്ളത്തരങ്ങളും:

MM അക്ബർ മൗലവി പറയുന്നത് സാക്ഷിയുടെ രീതി ശരിയല്ല എന്നാണ്.  എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നറിയില്ല എങ്കിലും ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. താങ്കള്‍ ഇപ്പോൾ ജബ്ബാർ മാഷുമായി സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞു ഇട്ട പോസ്റ്റിന്‍റെ ഒന്നാമത്തെ പാരഗ്രാഫില്‍ത്തന്നെ ജബ്ബാർ മാഷ് ഒരു നബിനിന്ദകനാണന്ന് പറയുകയുണ്ടായി. താങ്കളുടെ വാക്കുകള്‍ താഴെ കൊടുക്കുന്നു:

“എന്റെ ശരീരത്തെക്കാളധികം ഞാൻ സ്നേഹിക്കുന്ന മുഹമ്മദ് നബി(സ)യെ പരസ്യമായി നിന്ദിക്കുന്നവരുമായി വേദി പങ്കിടാനുള്ള വൈമനസ്യം കൊണ്ടും യുക്തിവാദികൾക്കിടയിൽ ഒരു നബിനിന്ദകന് സ്വീകാര്യത ലഭിക്കുന്നതിന് എന്റെ പ്രവർത്തനം നിമിത്തമാകരുതെന്ന് കരുതുന്നത് കൊണ്ടും അത്തരമൊരു സംവാദത്തിൽ നിന്ന് ഇതേവരെ ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വന്തമായി യാതൊരു പ്രത്യയശാസ്ത്രവുമില്ലാത്തവരും ഇസ്‌ലാംനിന്ദ വഴി സാമ്രാജ്യത്വത്തെയും….”

ജബ്ബാർ മാഷ് ഒരു നബിനിന്ദകനാണന്നും ഇസ്ലാം നിന്ദകനാണന്നും താങ്കളുടെ വാക്കിൽത്തന്നെ സമ്മതിച്ചിരിക്കെ, ആ ജബ്ബാർ മാഷുമായി പരസ്യ സംവാദത്തിന് തയ്യാറാകുന്ന താങ്കള്‍ എന്തടിസ്ഥാനത്തിലാണ് സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്കുമായി സംവാദത്തിന് തയ്യാറാകാത്തത്? നബി നിന്ദകരോടും ഇസ്ലാം നിന്ദകരോടും മാത്രമേ എം.എം.അക്ബര്‍ സംവാദത്തിന് തയ്യാറാകൂ, സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്കിനെപ്പോലെ പ്രമാണബദ്ധമായി വസ്തുതകള്‍ നിരത്തി മാന്യമായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് ആശയ സംവാദത്തിനു എം.എം.അക്ബര്‍ തയ്യാറാകില്ല എന്നാണോ കേരളീയ പൊതുസമൂഹം മനസ്സിലാക്കേണ്ടത്?

അടുത്തതായി ആ വീഡിയോയില്‍ 4:38 മുതല്‍– 5:04 വരെയുള്ള ഭാഗത്ത് താങ്കള്‍ പറയുന്നത് സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്കുമായി നിങ്ങൾ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്, അത് ഇന്നും നിങ്ങളുടെ കൈവശമുണ്ടെന്നാണല്ലോ. സാക്ഷി നിങ്ങളുമായി സൈൻ ചെയ്തിരിക്കുന്നു എന്ന് നിങ്ങൾ പറയുന്ന ആ കരാർ, നിങ്ങളുടെ കൈവശം ഉണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുന്നതായ ആ കരാര്‍, ദയവായി നിങ്ങള്‍ പ്രസിദ്ധീകരിക്കുക. അങ്ങനെ ഒരു കരാർ ഉണ്ടെങ്കിൽ, ആ കരാറിന്‍റെ അടിസ്ഥാനത്തിൽ സംവാദത്തിനു ഞങ്ങൾ തയ്യാറാണ്.

വാസ്തവത്തില്‍, മറ്റു പല കാരണങ്ങൾ കൊണ്ടാണ് താങ്കള്‍ സാക്ഷിയുമായി  സംവാദത്തിന് തയ്യാറാകാത്തത് എന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2012-ല്‍ തമിഴ്നാട് തൗഹിദ് ജമാഅത്ത് ഞങ്ങളുമായി ഒരു സംവാദത്തിനു തയ്യാറായി മുന്നോട്ട് വന്ന സമയത്ത്, കേരളത്തിൽ നിന്നും സാക്ഷിയുമായി സംവാദത്തിന്‍റെ കാര്യം ചർച്ച ചെയ്യുന്ന ഒരു മുസ്ലിം പണ്ഡിതന്‍റെ സംഘടനയില്‍നിന്ന് (അക്കാലത്ത് കേരളത്തില്‍ നിച്ച് ഓഫ് ട്രൂത്തുമായി മാത്രമേ സംവാദത്തിന്‍റെ കാര്യം ഞങ്ങള്‍ ചർച്ച ചെയ്തിട്ടുള്ളൂ, അപ്പോൾ ആ മുസ്ലീം പണ്ഡിതന്‍ താങ്കളാണ് എന്ന ന്യായമായി ഏതൊരാള്‍ക്കും അനുമാനിക്കാൻ കഴിയും) ചിലർ ചെല്ലുകയും “സാക്ഷി അപ്പോളജെറ്റിക്സിന്‍റെ കെണിയിൽ എങ്ങനെ നിങ്ങൾ അകപ്പെട്ടുപോയി” എന്നു അവരോട് ചോദിക്കുകയും ചെയ്തു എന്ന് അവർ പരസ്യമായി പറയുകയും ചെയ്യുന്ന വീഡിയോ ഞങ്ങളുടെ കൈവശം ഇപ്പോഴും ഉണ്ട്. (https://www.youtube.com/watch?v=9388xJ69YG0 ഈ വീഡിയോയുടെ 30:45 മുതല്‍ 32.00 വരെ) കേരളത്തില്‍ നിന്ന് ചെന്നവര്‍ പറഞ്ഞ കാരണം “മുലകുടി ഹദീസ് പോലെയുള്ളവ അതായത് പ്രായം തികഞ്ഞ ഒരു മുസ്ലിം പുരുഷന് പ്രായം തികഞ്ഞ അന്യയായ ഒരു മുസ്‌ലിം സ്ത്രീയുമായി ഇടപഴകണം എന്നുണ്ടങ്കിൽ  പ്രായം തികഞ്ഞ മുസ്ലിം സ്ത്രീ പ്രായം തികഞ്ഞ മുസ്ലിം പുരുഷനു മുല കൊടുക്കണം” എന്നുള്ള ഹദീസുകള്‍ സാക്ഷി പരസ്യമായി ഉദ്ധരിക്കും എന്നായിരുന്നല്ലോ-ആ ഹദീസുകള്‍ താഴെ കൊടുക്കാം-:

ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്‌ല ഒരിക്കല്‍  നബിയുടെ അരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫഃയുടെ (സഹ്‌ലയുടെ ഭര്‍ത്താവാണ് അബുഹുദൈഫ)  മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: അയാള്‍ക്ക് (സാലിമിന്) നീ മുല കൊടുക്കുക. അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുല കൊടുക്കും?’ അപ്പോള്‍  നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.’ (Sahih Muslim, The Book of Suckling (Book 8), Hadith 3424)

അബൂ സലമയുടെ പുത്രി സൈനബ് നിവേദനം: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍റെ ഭാര്യയായ ഉമ്മ സലമ, ആഇശയോട് പറഞ്ഞതായി ഞാന്‍ കേട്ടു: ‘ആഇശ, അല്ലാഹുവാണെ, വളർത്തു കാലഘട്ടം കടന്നുപോയ ഒരു ആൺകുട്ടി എന്നെ കാണുന്നത്  ഞാൻ ഇഷ്ടപ്പെടുന്നില്ല.’ അപ്പോള്‍ ആഇശ പറഞ്ഞു: ‘എന്തുകൊണ്ടാണങ്ങനെ? സുഹൈലിന്‍റെ മകളായ സഹ്‌ല അല്ലാഹുവിന്‍റെ റസൂലിന്‍റെ അടുത്ത് വന്ന് പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, സാലിം വീട്ടിനകത്ത് വരുമ്പോള്‍ അബൂ ഹുദൈഫയുടെ മുഖത്ത് (വെറുപ്പിന്‍റെ ലക്ഷണങ്ങൾ) ഞാൻ കാണുന്നുവെന്ന് ഞാൻ അല്ലാഹുവിന്‍റെ മേൽ സത്യം ചെയ്യുന്നു. അല്ലാഹുവിന്‍റെ ദൂതന്‍ പറഞ്ഞു: ‘അവനെ മുലയൂട്ടുക.’ അവൾ (സഹ്‌ല ബിന്ത് സുഹൈൽ) പറഞ്ഞു: അവന് താടിയുണ്ട്. എന്നാൽ അദ്ദേഹം (വീണ്ടും) പറഞ്ഞു: അവനെ മുലയൂട്ടുക, അത് അബു ഹുദൈഫയുടെ മുഖത്ത് ഉള്ളത് (വെറുപ്പ് പ്രകടിപ്പിക്കുന്നത്) നീക്കംചെയ്യും. അവൾ പറഞ്ഞു: (ഞാൻ അത് ചെയ്തു) അല്ലാഹുവാണെ, അതിനുശേഷം അബു ഹുദൈഫയുടെ മുഖത്ത് (വെറുപ്പിന്‍റെ ഒരു ലക്ഷണവും) ഞാൻ കണ്ടില്ല.’ (Sahih Muslim, The Book of Suckling (Book 8), Hadith 3428)

ഈ ഹദീസിൽ താടി വളർന്ന ഒരു പുരുഷന്‍റെ കാര്യമാണ്  പറഞ്ഞിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു അന്യപുരുഷന് മുലകൊടുത്തെങ്കില്‍ മാത്രമേ ഒരു മുസ്ലീം സ്ത്രീക്ക് അവനുമായി ഇടപെടാന്‍ പറ്റുകയുള്ളൂ എന്നാണ് മുഹമ്മദ്‌ മുസ്ലീങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള ഹദീസുകൾ സംവാദത്തില്‍ ഞങ്ങൾ എടുത്തു പറയുമെന്നും അത് കേള്‍ക്കുമ്പോള്‍ നിങ്ങൾ പരസ്യ വേദിയിൽ അസ്വസ്ഥരാകും എന്നും തമിഴ്നാട് തൗഹിദ് ജമാഅത്ത് നോട് പറഞ്ഞിരിക്കുന്നതായിട്ടാണ് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ആ ഹദീസുകൾ  നിങ്ങളെ അസ്വസ്ഥരാക്കുന്നു എന്ന് ബോധ്യം ഉണ്ടെങ്കിൽ അക്കാര്യം നിങ്ങളുടെ ഫേസ്ബുക്ക് പേജിൽ പറഞ്ഞാൽ മതി, ഞങ്ങൾ ആ ഹദീസുകളൊന്നും പരസ്യസംവാദത്തിന് എടുക്കുകയില്ല. മുലകുടി ഹദീസുകള്‍ മാത്രമല്ല, വേറെ ഏതൊക്കെ സ്വഹീഹ് ഹദീസുകളാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്ന് മുന്‍ കൂട്ടി നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞാല്‍ മതി, ഞങ്ങള്‍ അത്തരം ഹദീസുകളൊന്നും സംവാദത്തില്‍ എടുക്കുകയില്ല. സംവാദം നടക്കണം എന്ന അദമ്യമായ ആഗ്രഹം സാക്ഷിക്കുള്ളതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെയൊരു ഓഫര്‍ മുന്നോട്ടു വെക്കുന്നത്. നിങ്ങള്‍ക്ക് പ്രശ്നമുണ്ടാക്കും എന്ന് തോന്നുന്ന സ്വഹീഹായ ഹദീസുകള്‍ ഏതൊക്കെയാണ് എന്ന് പട്ടികയിട്ട് നിങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പ്രസിദ്ധീകരിക്കണം എന്ന് മാത്രമേയുള്ളൂ. നിങ്ങളെ അസ്വസ്ഥരാക്കുന്ന ഹദീസുകള്‍ ഏതൊക്കെയാണെന്ന് മുന്‍കൂട്ടി അറിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങളാ ഹദീസുകളൊക്കെ സംവാദവേദിയില്‍ ഉദ്ധരിക്കാന്‍ സാധ്യതയുണ്ടല്ലോ എന്നുള്ളത് കൊണ്ട് മാത്രമാണ് നിങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ നിങ്ങളെ അസ്വസ്ഥമാക്കുന്ന നിങ്ങളുടെ രണ്ടാം പ്രമാണത്തിലുള്ള സ്വഹീഹ്  ഹദീസുകളുടെ പട്ടിക നിരത്തണം എന്ന് ഞങ്ങള്‍ പറയുന്നത്.

എന്നാൽ ഈ സമയത്ത് ഒരു കാര്യം കൂടി താങ്കളെ ഓർമിപ്പിക്കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. താങ്കളുടെ പീസ് ഇന്‍റർനാഷണൽ സ്കൂൾ വർഗീയത പ്രചരിപ്പിച്ചതിന്, തീവ്രവാദം പ്രചരിപ്പിച്ചതിന്, അത് കേരള ഗവൺമെന്‍റ് അടച്ചിടുന്നതിനു മുമ്പ്, പീസ് ഇന്‍റര്‍നാഷണൽ സ്കൂളുമായി ബന്ധപ്പെട്ടവരെ ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള പൈശാചിക തീവ്രവാദ സംഘടനയിൽ ജോയിൻ ചെയ്യുന്നതിന് മുമ്പ്, താങ്കള്‍ ഇവിടെ നടത്തിയ പ്രവർത്തനങ്ങൾ താങ്കൾക്ക് തന്നെ വിനയാകുകയും അത് താങ്കളെ അലട്ടുകയും അതിനാൽ ഇവിടം വിട്ട് ഒളിച്ചോടി പോകുകയും അവസാനം ഹൈദരാബാദിൽ നിന്നും താങ്കളെ അറസ്റ്റ് ചെയ്യുന്നതിനും മുമ്പ്, ഞങ്ങൾ ഒരു പ്രസ്താവന പരസ്യമായി പ്രഖ്യാപിച്ചിരുന്നു, സാക്ഷിയുമായി സംവാദത്തിന് എം എം അക്ബറിനെ കൊണ്ടു വരുന്നവർക്ക് ഒരു ലക്ഷം രൂപ സാക്ഷി പാരിതോഷികമായി കൊടുക്കുമെന്നാണ് ഞങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. ആ പ്രഖ്യാപനം ഇന്നും നിലനില്‍ക്കുന്നുണ്ട്. താങ്കള്‍ നാട് വിട്ട് ഓടിപ്പോകുന്നതിനു മുന്‍പോ ഹൈദ്രാബാദ് പോലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷമോ താങ്കളെ സാക്ഷിയുമായി സംവാദത്തിനു കൊണ്ടുവരാന്‍ ആരും മുൻകൈ എടുത്തതും ഇല്ല. ഇനി വേറെ ആരുടെയും നിര്‍ബന്ധത്താലല്ലാതെ, താങ്കള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഹദീസുകള്‍ ഞങ്ങള്‍ സംവാദ വേദിയില്‍ പറയില്ല എന്ന് മനസ്സിലാക്കി ആ ധൈര്യത്തില്‍ താങ്കള്‍ സ്വയമേവ സാക്ഷിയുമായി സംവാദത്തിന് വരികയാണെങ്കില്‍ ആ സമ്മാനത്തുക താങ്കള്‍ക്ക് തന്നെ കിട്ടുന്നതായിരിക്കും എന്നറിയിക്കുന്നു.

എന്നാൽ സംവാദത്തിന് ഞങ്ങൾ ക്ഷണിക്കുമ്പോൾ താങ്കള്‍ ഇനിയും ഒഴിവു പറയാനാണ് ആഗ്രഹിക്കുന്നെങ്കില്‍ താങ്കളുടെ വീഡിയോകള്‍ക്ക് ഞങ്ങൾ മറുപടി പറഞ്ഞു തുടങ്ങും. ക്രൈസ്തവര്‍ക്കെതിരെ താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാത്രമായിരിക്കില്ല ഞങ്ങള്‍ മറുപടി പറയുക, താങ്കളുടെ എല്ലാ പ്രസംഗങ്ങള്‍ക്കും ഞങ്ങള്‍ മറുപടി പറയും. ഉദാഹരണത്തിന്, ജബ്ബാർ മാഷുമായിട്ടുള്ള താങ്കളുടെ സംവാദത്തിന്‍റെ കാര്യമെടുക്കാം, ആ സംവാദം നടക്കുകയാണെങ്കിൽ ആ സംവാദത്തില്‍ താങ്കള്‍ ഉയർത്തുന്ന കാര്യകാരണങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിക്കൊണ്ട് ഞങ്ങള്‍ വീഡിയോകള്‍ ഇറക്കും. ഞങ്ങള്‍ അങ്ങനെ ചെയ്യുമ്പോൾ അത് നിങ്ങൾക്ക് തന്നെ വിനയാകും എന്നു ഞങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

എന്ന് സ്നേഹത്തോടെ,

P.K. മുനീര്‍ അബ്ദുള്‍ ഖാദര്‍,

സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വർക്ക്,

കേരള ഘടകം.

]]>
https://sathyamargam.org/2020/10/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8-2/feed/ 0
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാര്‍ ജിഹാദിന്‍റെ നായകനോ അതോ വില്ലനോ?(ഭാഗം-1) Anilkumar Ayyappan https://sathyamargam.org/2020/10/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae/ https://sathyamargam.org/2020/10/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae/#respond Sat, 17 Oct 2020 23:51:28 +0000 http://sathyamargam.org/?p=1596 വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവാദം ഇടയ്ക്കിടയ്ക്ക് ഉയരുമ്പോള്‍ നാം ചോദിക്കേണ്ട ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്. എന്തുകൊണ്ടാണ് മാപ്പിള ലഹളയുടെ മറ്റ് നേതാക്കളെക്കുറിച്ചൊന്നും ഇതുപോലെയുള്ള വിവാദം ഉണ്ടാകാത്തത് എന്നുള്ളതാണ് ആ ചോദ്യം. 1921-ലെ മാപ്പിള ലഹളയുടെ ചരിത്രം നാം പരിശോധിച്ചാല്‍ പാലത്തുമൂലയില്‍ ഏരിക്കുന്നന്‍ ആലി മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍, കൊന്നാറ മുഹമ്മദ്‌ കോയ തങ്ങള്‍, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജി, സീതിക്കോയത്തങ്ങള്‍ ഇവരാണ് പ്രധാന ലഹള നേതാക്കള്‍ എന്ന് കാണാം. മാപ്പിള ലഹളയില്‍ ഇത്ര നേതാക്കന്മാര്‍ ഉണ്ടായിരുന്നിട്ടും ഇന്നത്തെ മുസ്ലീങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ഒരേയൊരു പേര് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെതാണ്. വല്ലപ്പോഴും ആലി മുസ്‌ലിയാരുടെ പേര് പരാമര്‍ശിക്കുന്നത് കേള്‍ക്കാം. പക്ഷേ അത് കുഞ്ഞഹമ്മദ് ഹാജിയുടെ അത്രയും വരാറില്ല. എന്തുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല മുസ്ലീങ്ങള്‍ ഈയൊരാളുടെ പേര് മാത്രം ഉയര്‍ത്തിപ്പിടിക്കുകയും മറ്റുള്ളവരെ മനഃപൂര്‍വ്വം മറവിയുടെ കയത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നത്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നതാണ് ഈ വിഷയത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ഒരു വിവാദം ഉണ്ടാകണമെങ്കില്‍ പരസ്പര വിരുദ്ധമായ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ ഉണ്ടാകണം. എല്ലാവര്‍ക്കും എകാഭിപ്രായമുള്ള സംഗതിയെക്കുറിച്ച് ഒരിക്കലും വിവാദം ഉണ്ടാകില്ലല്ലോ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് രണ്ടഭിപ്രായങ്ങളുണ്ട്‌. മാപ്പിള ലഹളയിലെ മറ്റ് നേതാക്കളെക്കുറിച്ച് അങ്ങനെയില്ല. ആ നേതാക്കളില്‍ ആലി മുസ്‌ലിയാര്‍ക്ക് ലഹള തുടങ്ങി ഒരാഴ്ചയോളം മാത്രമേ അധികാരത്തിലിരിക്കാന്‍ പറ്റിയുള്ളൂ എന്നതിനാല്‍ അധികം ക്രൂരതകള്‍ കാണിക്കാന്‍ അവസരം കിട്ടിയില്ല. മറ്റുള്ള നേതാക്കളെല്ലാം ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും അവരുടെ സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും അവരെ നിര്‍ബന്ധിത മതംമാറ്റത്തിനു വിധേയരാക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഏകാഭിപ്രായമാണ്. അതുകൊണ്ടുതന്നെ അവിടെ വിവാദത്തിന്‍റെ ആവശ്യം വരുന്നില്ല.

എന്നാല്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യം വ്യത്യസ്തമാണ്. അയാള്‍ മറ്റ് ലഹളക്കാരെപ്പോലെ ആയിരുന്നില്ല. മുഹമ്മദിന്‍റെ മാതൃക അക്ഷരം പ്രതി പിന്തുടര്‍ന്നിരുന്ന ഒരു വ്യക്തിയായിരുന്നു അയാളെന്നു നമുക്ക് കാണാന്‍ സാധിക്കും. ലഹളയുടെ ആരംഭത്തില്‍ തെക്കേ മലബാറിലുള്ള ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുന്നതിനും കൊള്ളയടിക്കുന്നതിനും അയാള്‍ എതിരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമാണ് അയാള്‍ തിരിഞ്ഞിരുന്നത്. വാസ്തവത്തില്‍, ഈ വീഡിയോ പരമ്പരയ്ക്ക് വേണ്ടി പല പുസ്തകങ്ങള്‍ പരിശോധിച്ച് നോക്കുന്നത് വരെ ഞാന്‍ കരുതിയിരുന്നത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടിസ്ഥാനപരമായി നല്ലൊരു മനുഷ്യനായിരുന്നെന്നും ഇസ്ലാമിക പ്രമാണങ്ങള്‍ അയാളെക്കൊണ്ട് കൊള്ളരുതായ്മകള്‍ പ്രവര്‍ത്തിപ്പിച്ചു എന്നുമാണ്. എന്നാല്‍ ഈ സിനിമാ വിവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മാപ്പിള കലാപങ്ങളെക്കുറിച്ച് എഴുതപ്പെട്ട കൂടുതല്‍ പുസ്തകങ്ങളും എഴുത്തുകളും ഞാന്‍ പരിശോധിക്കുകയുണ്ടായി. അപ്പോഴാണ്‌ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഞാന്‍ മനസ്സിലാക്കി വെച്ചിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് എനിക്ക് പിടികിട്ടിയത്. വാസ്തവത്തില്‍ ഈ ലഹളത്തലവന്മാരില്‍ ഏറ്റവും കുറുക്കന്‍ എന്ന് പറയാവുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്.

ലഹളയുടെ ആരംഭത്തില്‍ അയാള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലാതിരുന്നത് അയാള്‍ നല്ലവനായിരുന്നത് കൊണ്ടാണ് എന്ന് ചിന്തിക്കണ്ടാ, അതൊരു തന്ത്രമാണ്. മുഹമ്മദും ഇതേ തന്ത്രം പണ്ട് മദീനയില്‍ പയറ്റിയിട്ടുണ്ട്. മദീനയില്‍ ചെന്ന് ഖുറൈഷികളുടെ കച്ചവടസംഘങ്ങളെ കൊള്ളയടിക്കാന്‍ തുടങ്ങിയതോടെ ഖുറൈഷികളില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം തങ്ങള്‍ക്ക് നേരെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച മുഹമ്മദ്‌ മദീനയിലെ തദ്ദേശവാസികളായിരുന്ന യെഹൂദന്മാരോടു വളരെ സ്നേഹത്തിലും രഞ്ജിപ്പിലുമാണ് കഴിയാന്‍ തയ്യാറായത്. യെഹൂദന്മാരെ തന്‍റെ കൂട്ടത്തില്‍ കൂട്ടാന്‍ വേണ്ടി മുഹമ്മദ്‌ പല വിട്ടു വീഴ്ചകള്‍ക്കും വരെ തയ്യാറായി. യെഹൂദന്മാരെ പുകഴ്ത്തിക്കൊണ്ടുള്ള പല ആയത്തുകളും ആ സമയത്ത് മുഹമ്മദിന്‍റെ വായിലൂടെ പുറത്തു വന്നു. കഅബയ്ക്ക് നേരെ നോക്കി നിസ്കരിച്ചിരുന്ന മുസ്ലീങ്ങളോട് ഇനി മുതല്‍ ജെറുസലേമിനെ നോക്കിയാണ് നിങ്ങള്‍ നിസ്കരിക്കേണ്ടതെന്ന് വരെ മുഹമ്മദ്‌ പറഞ്ഞു. എന്നാല്‍ കാലം കുറെ കഴിഞ്ഞിട്ടും യെഹൂദന്മാര്‍ മുസ്ലീങ്ങളായി മുഹമ്മദിനോടൊപ്പം ചേരാന്‍ തയ്യാറാകുന്നില്ല എന്ന് കണ്ടതോടെ മുഹമ്മദ്‌ യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ശത്രുക്കളായി പ്രഖ്യാപിച്ചു. അവരെ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് എന്നന്നേക്കുമായി നാടു കടത്തുകയെന്നതാണ് തന്‍റെ ലക്ഷ്യമെന്ന് മുഹമ്മദ്‌ പറയാന്‍ തുടങ്ങി. അതിനുശേഷം മദീനയിലെ യെഹൂദന്മാര്‍ മുസ്ലീങ്ങളില്‍ നിന്നും നേരിട്ടത് ക്രൂരതയുടെ അദ്ധ്യായങ്ങളാണ്. അത് ഈ ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മുഹമ്മദിന്‍റെ ഇതേ തന്ത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും സ്വീകരിച്ചത് എന്ന് നമുക്ക് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

ഏതായാലും ലഹളയുടെ ആരംഭത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തെക്കേ മലബാറിലെ കാഫിറുകളെ ആക്രമിച്ചില്ല, പലപ്പോഴും സംരക്ഷിക്കുകയും ചെയ്തിരുന്നു എന്നുള്ളതു അയാള്‍ മതഭ്രാന്തനല്ലാത്തത് കൊണ്ടായിരുന്നില്ല, മറിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഈ കാഫിറുകളുടെ സഹായം തനിക്ക് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് എന്ന് വ്യക്തമാണ്. 

പക്ഷേ, പ്രതീക്ഷിച്ചത് പോലെ ഹിന്ദുക്കള്‍ കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ ചേര്‍ന്നില്ല എന്ന് മാത്രമല്ല, ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊള്ളയടിക്കാനും അവരുടെ സ്ത്രീകളെ പിടിച്ചെടുക്കാനും പറ്റുന്നില്ല എന്ന് കണ്ട് അയാളുടെ കൂടെയുണ്ടായിരുന്നവര്‍ അയാളെ വിട്ട് പോകാനും തുടങ്ങിയപ്പോള്‍ അയാള്‍ നേരെ 180 ഡിഗ്രി തിരിഞ്ഞു. പിന്നെ ഒരു മാപ്പിള ലഹളത്തലവന്‍റെ എല്ലാ ക്രൂരതയോടും കൂടിയാണ് അയാള്‍ പെരുമാറിയിരുന്നത്. കെ.മാധവന്‍ നായര്‍ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

“ലഹളയുടെ ആരംഭത്തില്‍ അയാള്‍ കൊള്ളക്കാരുടെ ആക്രമണങ്ങളില്‍നിന്ന് ഹിന്ദുക്കളെ രക്ഷിച്ച് കൊള്ള ചെയ്തിരുന്ന മാപ്പിളമാരെ ശിക്ഷിച്ചു. ഗവണ്മെന്‍റിന് സഹായകരമായ മാപ്പിളമാരെ അയാള്‍ ദ്രോഹിക്കുകയും കൊല്ലുകയും ചെയ്തു. അക്കാലങ്ങളില്‍ അയാള്‍ മതപരിവര്‍ത്തനത്തിന് വലിയ വിരോധിയായിരുന്നു.

പക്ഷെ പിന്നീട് ഈ വിധങ്ങളെല്ലാം മാറി. ഗവണ്മെന്‍റുമായുള്ള യുദ്ധത്തില്‍ ഹിന്ദുക്കള്‍ തന്‍റെ ശത്രുക്കളാണെന്ന് അനുഭവപ്പെട്ടതിനാലോ മറ്റോ അയാള്‍ ഹിന്ദുക്കളെ ദ്രോഹിപ്പാനും കൊല്ലുവാനും മതം മാറ്റുവാനും തുടങ്ങി. എങ്കിലും ലഹളയുടെ ആരംഭത്തില്‍ അയാളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് വലുതായ രക്ഷയുണ്ടായിരുന്നു എന്നതിന് സംശയമില്ല.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്.162)

“ലഹളയുടെ ആരംഭത്തില്‍ കൊള്ളയ്ക്കും മറ്റും വിരോധിയായിരുന്ന കുഞ്ഞഹമ്മദ് ഹാജി കാലക്രമേണ മറ്റ് ലഹളത്തലവന്മാരെപ്പോലെത്തന്നെ ഏതക്രമവും ചെയ്‌വാനും കൂസലില്ലാത്ത തരത്തിലായി പരിണമിച്ചിരുന്നു.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ്.236)

മാപ്പിള ലഹളത്തലവന്മാരില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രം വിവാദം ഉണ്ടാകാനുള്ള കാരണം ഇതാണ്. അയാളെ വെള്ളപൂശണം എന്നുള്ളവര്‍ക്ക് വെള്ള പൂശാനുള്ള സംഗതികള്‍ ചരിത്രത്തില്‍ നിന്ന് കിട്ടും. മാപ്പിള ലഹളയുടെ ആരംഭ കാലത്തുള്ള അയാളുടെ പ്രവൃത്തികള്‍ മാത്രം എടുത്തു കാണിച്ചാല്‍ അയാള്‍ തികഞ്ഞ മതേതരവാദിയും നല്ലവനും നീതിബോധമുള്ളവനും ധര്‍മ്മിഷ്ടനും ആണെന്ന് ആര്‍ക്കും തോന്നിപ്പോകും. അതാണ്‌ ഇന്ന് മുസ്ലീങ്ങള്‍ ചെയ്യുന്നതും. കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ മാത്രം വിവാദം ഉണ്ടാകുന്നതിന് കാരണം മറ്റ് ലഹളത്തലവന്മാരില്‍ നിന്നും വ്യത്യസ്തമായി ഇങ്ങനെയൊരു പശ്ചാത്തലം ഉള്ളത് കൊണ്ടാണ്. മറ്റ് ലഹളത്തലവന്മാരെല്ലാവരും മതഭ്രാന്ത് നിറഞ്ഞവരും കൊള്ളയും കൊലയും നിര്‍ബാധം നടത്തിയവരുമായിട്ടാണ് ചരിത്രത്തില്‍ നാം കാണുന്നത്. അവരെ ഒരുവിധത്തിലും വെള്ളപൂശാന്‍ പറ്റില്ല എന്ന് മുസ്ലീങ്ങള്‍ക്ക് തന്നെ അറിയാം. മറ്റു ലഹളത്തലവന്മാരെയൊക്കെ അവഗണിച്ചിട്ട്‌ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇക്കൂട്ടര്‍ പൊക്കിക്കൊണ്ട് നടക്കുന്നതിനു കാരണമിതാണ്.

സത്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്ത് പൊരുതാന്‍ മാപ്പിളമാരോടൊപ്പം ഹിന്ദുക്കള്‍ ചേരാതിരുന്നതുകൊണ്ടാണ് കേരളത്തില്‍ ഹിന്ദു സമൂഹം ഇന്നും നില നില്‍ക്കുന്നത്. ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദാഹരണം നമ്മുടെ മുന്‍പാകെയുണ്ട്.  ഷാ ഭരണകൂടത്തിനെതിരെ പൊരുതാന്‍ മുസ്ലീങ്ങള്‍ ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായം സ്വീകരിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്താല്‍ ഷാ ഭരണകൂടത്തെ പുറത്താക്കി അധികാരം പിടിച്ചതിന്‍റെ പിറ്റേന്ന് മുതല്‍ കമ്യൂണിസ്റ്റുകളെ വേട്ടയാടി ഇല്ലാതാക്കുകയാണ് മുസ്ലീങ്ങള്‍ ചെയ്തത്. 1921-ലെ ലഹളക്കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഹിന്ദുക്കള്‍ ആയുധവുമെടുത്തു മുസ്ലീങ്ങളോടൊപ്പം കൂടാതിരുന്നത് ഹിന്ദുക്കളുടെ ഭാഗ്യം എന്നേ പറയേണ്ടതുള്ളു. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ആത്യന്തികമായി അത് ഹിന്ദുക്കളുടെ വംശഹത്യയില്‍ കലാശിക്കുമായിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മാപ്പിള ലഹളയില്‍ ഹീറോയാണോ അതോ വില്ലനാണോ എന്ന് ചോദിച്ചാല്‍, യാതൊരു സംശയത്തിനും ഇടയില്ലാത്തവിധം, അര്‍ത്ഥശങ്കയില്ലാതെ ഞങ്ങള്‍ പറയും, അദ്ദേഹം പക്കാ വില്ലന്‍ തന്നെയായിരുന്നു എന്ന്. തുടക്കത്തില്‍ എങ്ങനെയാണ് എന്നുള്ളതല്ല, ഒടുക്കത്തില്‍ എവിടെ നില്‍ക്കുന്നു, എന്തു ചെയ്യുന്നു എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലാണ് ഹീറോയേയും വില്ലനെയും നമ്മള്‍ തിരിച്ചറിയുന്നത്‌. പല സസ്പെന്‍സ് ത്രില്ലര്‍ സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ട്, തുടക്കം മുതല്‍ ക്ലൈമാക്സിന് തൊട്ടു മുന്‍പ് വരെ നന്മ മരമായി നില്‍ക്കുന്ന കഥാപാത്രത്തിന്‍റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതും അയാളാണ് വില്ലനെന്നു വെളിപ്പെടുന്നതും. വേറെ ചില സിനിമകളില്‍ നായകന്‍റെ അടുത്ത സ്നേഹിതനായി നായകനോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന കഥാപാത്രം ഇടവേളയാകുമ്പോഴേക്കും നായകനുമായി തെറ്റുന്നു, പിന്നെ വില്ലനായി മാറുന്നു. ഇത്തരം പ്ലോട്ടുകളൊക്കെ നമുക്ക് സുപരിചിതമാണ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് സത്യസന്ധമായ വിധത്തില്‍ ചരിത്ര സിനിമയെടുക്കുമ്പോള്‍ ഇടവേളയാകുന്നത് വരെ പോലും കാത്തിരിക്കേണ്ട കാര്യമില്ല. രണ്ടര മണിക്കൂര്‍ ഉള്ള സിനിമയാണെങ്കില്‍ സിനിമ തുടങ്ങി ഒരു പത്തിരുപതു മിനുട്ട് കഴിയുമ്പോഴേക്കും കുഞ്ഞഹമ്മദ് ഹാജി വില്ലന്‍ റോളിലേക്ക് മാറുന്നത് കാണിക്കേണ്ടി വരും. പക്ഷേ പൃഥ്വിരാജ് സുകുമാരന്‍റെ വരാന്‍ പോകുന്ന സിനിമയില്‍ ക്ലൈമാക്സ് കഴിഞ്ഞാലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാകുകയില്ല എന്ന് നമുക്കെല്ലാം അറിയാം. കാരണം, ആ സിനിമയുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ റമീസ് മുഹമ്മദിനെ സോഷ്യല്‍ മീഡിയയില്‍ അഞ്ചെട്ട് വര്‍ഷമായി എനിക്ക് പരിചയമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഉഗ്രരൂപം പൂണ്ട് നിന്ന സമയത്ത് നിര്‍ല്ലജ്ജം ഇസ്ലാമിക് സ്റ്റേറ്റിനെ ന്യായീകരിച്ച ആളാണ്‌ റമീസ് മുഹമ്മദ്‌. അതേപോലെ തന്നെ താലിബാനേയും ഈ മാന്യന്‍ ന്യായീകരിച്ചിട്ടുണ്ട്. ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും പറഞ്ഞ് യഥാര്‍ത്ഥ ഇസ്ലാമിന്‍റെ ഉശിര് നഷ്ടപ്പെടുത്തി കളഞ്ഞവരാണ് ഇന്നത്തെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ എന്ന് വിലപിച്ചുകൊണ്ടു ഫേസ്ബുക്കില്‍ പോസ്റ്റിട്ടുള്ള ആളാണ്‌ റമീസ് മുഹമ്മദ്‌. ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഐ.എന്‍.എ. അറസ്റ്റ് ചെയ്ത കണ്ണൂര്‍ക്കാരന്‍ ഷാജഹാന്‍ സ്ഥിരമായി ചിലരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു, അതിലൊരാള്‍ ഈ മുഹമ്മദ്‌ റമീസ് ആയിരുന്നു.  ഇതൊക്കെ പോട്ടെ, സിനിമയെ ഇനി മുതല്‍ നമ്മള്‍ ഹറാം എന്ന് പറഞ്ഞു അകറ്റി നിര്‍ത്താതെ ഇസ്ലാമിക പ്രചാരണത്തിനുള്ള ടൂള്‍ ആയി ഉപയോഗിക്കണം എന്നും പറഞ്ഞിട്ടുള്ള ആളാണ്‌ വാരിയം കുന്നന്‍റെ രചയിതാക്കളില്‍ ഒരാളായ റമീസ് മുഹമ്മദ്‌. അങ്ങനെയുള്ള ഒരാളുടെ തൂലികയില്‍ നിന്നും വരുന്ന സിനിമാ തിരക്കഥ എങ്ങനെയുള്ളതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. വാരിയംകുന്നനില്‍ നിന്ന് റമീസ് സ്വയം ഒഴിയുന്നു എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്‌ ഞാന്‍ കണ്ടിരുന്നു. റമീസ് എഴുതിയ തിരക്കഥ ഒഴിവാക്കുകയല്ല, സിനിമ ഇറങ്ങുമ്പോള്‍ രചയിതാവിന്‍റെ സ്ഥാനത്ത് റമീസിന്‍റെ പേര് ഉണ്ടായിരിക്കില്ല എന്ന് മാത്രമേ അതിനര്‍ത്ഥമുള്ളു.

സിനിമയെ ഇസ്ലാമിക മതപ്രചാരണത്തിനുള്ള ടൂള്‍ ആയി ഉപയോഗിക്കണം എന്ന് റമീസ് മുഹമ്മദ്‌ ചുമ്മാ പറഞ്ഞതല്ല. ഒരു കാലത്ത് ഹറാം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയിരുന്ന സിനിമാ മേഖലയിലേക്ക് ഇന്നു മിഡില്‍ ഈസ്റ്റില്‍ നിന്നും ധാരാളം ഫണ്ടിംഗ് നടക്കുന്നുണ്ട്. ഹോളിവുഡിലെ പല സിനിമാക്കമ്പനികളുടെയും ഷെയര്‍ ഹോള്‍ഡേഴ്സ് അറബികളാണ്. നമ്മുടെ കേരളത്തിലേക്കും ആ ഫണ്ടിംഗ് നടക്കുന്നുണ്ട്. ഒരു കല്ലില്‍ രണ്ട് മാങ്ങയാണ്‌ അവര്‍ ലക്ഷ്യമിടുന്നത്. ഒന്ന്, കള്ളപ്പണം വെളുപ്പിച്ചെടുക്കാം. രണ്ട്, ചരിത്ര വസ്തുതകളെ വളച്ചൊടിച്ച് ഇസ്ലാമിനെയും വെളുപ്പിച്ചെടുക്കാം. സിനിമയെ ഇസ്ലാമിക പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുക എന്ന അജണ്ടയുടെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ ഉള്ളതെന്ന് പറയാം. ഒന്നാം ഘട്ടം, മലയാള സിനിമയില്‍ ഇസ്ലാമിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള സംവിധായകരെയും എഴുത്തുകാരെയുമൊക്കെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കുക എന്നുള്ളതായിരുന്നു. അതിലവര്‍ വിജയിച്ചു, മലയാള സിനിമയില്‍ കൊച്ചി കേന്ദ്രമാക്കി അങ്ങനെയൊരു കോക്കസ് ഉയര്‍ന്നു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ഇങ്ങനെ എസ്റ്റാബ്ലിഷ് ആയ ആള്‍ക്കാരെ ഉപയോഗിച്ചുകൊണ്ട് അവരുടെ ആശയ പ്രചാരണത്തിന് വേണ്ടുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കോടികളാണ് ഫണ്ടിംഗ്. ദി ഹിന്ദുവില്‍ വന്ന വാര്‍ത്തയനുസരിച്ച് 120 കോടി രൂപയുടെ പ്രോജക്റ്റ് ആണ് വാരിയന്‍ കുന്നന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ രണ്ട് സിനിമകള്‍ മാത്രമേ 100 കോടി നേടിയിട്ടുള്ളൂ എന്നിരിക്കെ 120 കോടിയൊക്കെ ഒരു സിനിമയ്ക്ക് വേണ്ടി മുടക്കുന്നു എന്ന് പറയുമ്പോള്‍ ബുദ്ധിയുള്ളവര്‍ക്ക് ഊഹിക്കാന്‍ കഴിയും, ഇങ്ങനെയൊരു ചൂതാട്ടത്തിന് ഇറങ്ങി പുറപ്പെടുന്നത് കേവലം പണം മാത്രം ലക്ഷ്യം വെച്ചല്ല എന്ന്. മുടക്ക് മുതല്‍ തിരിച്ചു കിട്ടിയില്ലെങ്കില്‍ പോലും ഫണ്ടിംഗ് നടത്തുന്നവര്‍ ഉദ്ദേശിക്കുന്നത്, ഭാവിയില്‍ അവര്‍ക്ക് അല്ലെങ്കില്‍ അവരുടെ മതത്തിന് പ്രയോജനം ചെയ്യുന്ന ചില കാര്യങ്ങള്‍ മലയാളികളുടെ മനസ്സില്‍ കുത്തി വെക്കുക എന്നുള്ളതാണ്.

ഇപ്പോഴത്തെ ഈ വിവാദത്തില്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നടക്കുന്ന പല ചര്‍ച്ചകളിലും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് വേണ്ടി സംസാരിക്കാന്‍ നില്‍ക്കുന്ന ന്യൂ ജനറേഷന്‍ പിള്ളേര്‍- ഹിന്ദുക്കളും ക്രിസ്ത്യാനികളും നാസ്തികരും ഒക്കെ ഉള്‍പ്പെടുന്നവരാണ് ഇവര്‍, അല്ലാതെ മുസ്ലീം ചെറുപ്പക്കാരുടെ കാര്യമല്ല പറയുന്നത്- എതിര്‍ പക്ഷത്തുള്ളവരോട് ഉന്നയിക്കുന്ന ഒരു വാദം ‘നിങ്ങളാദ്യം പോയി 1921 എന്ന സിനിമ കണ്ടിട്ട് വാ, എന്നിട്ട് നമുക്ക് സംസാരിക്കാം’ എന്നാണ്. ഇവരൊക്കെ ജനിക്കുന്നതിനും മുന്‍പേ ആ സിനിമ കണ്ടിട്ടുള്ളവരാണ് നമ്മള്‍. നമ്മളൊക്കെ ആ സിനിമ കാണുന്ന സമയത്ത് ഇവരുടെയൊക്കെ അപ്പന്മാര്‍ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു പോലും തുടങ്ങിയിട്ടുണ്ടാകില്ല.  ഈ ന്യൂ ജനറേഷന്‍ പിള്ളേരെ സംബന്ധിച്ചിടത്തോളം, ചരിത്രത്തെ വ്യഭിചരിച്ചു കൊണ്ട് സാമ്പത്തിക ലാഭത്തിനു വേണ്ടി എടുത്ത ഒരു പക്കാ കൊമേഴ്സ്യല്‍ സിനിമയുടെ തിരക്കഥാകൃത്തിന്‍റെ ഭാവനകള്‍ക്ക് കൊടുക്കുന്ന വില പോലും ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷികളായ ആളുകള്‍ സംഭവം കഴിഞ്ഞ ഉടനേ എഴുതി പ്രസിദ്ധീകരിച്ച ചരിത്ര രേഖകള്‍ക്ക്  ഇല്ല എന്നുള്ളതാണ്. ഇത് വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. ഇങ്ങനെയുള്ള ആളുകളെ ആര്‍ക്ക് വേണമെങ്കിലും സിനിമ ഇറക്കി പറ്റിക്കാം. ഇന്നു വാരിയംകുന്നനെ വെള്ളപൂശിക്കൊണ്ട് ഇറങ്ങുന്ന സിനിമയായിരിക്കും അടുത്ത തലമുറയിലെ പിള്ളേര്‍ക്ക് ചരിത്രരേഖകളേക്കാള്‍ വിശ്വസനീയമായിരിക്കുക. ഇത്തരം സിനിമകള്‍ക്ക് വേണ്ടി ഫണ്ട് ചെയ്യുന്നവര്‍ക്കും അതറിയാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ചരിത്രബോധമുള്ളവരുടെ കര്‍ത്തവ്യമാണ്.

ഞങ്ങള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത് ആ പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമെന്ന നിലയിലാണ്. മലബാര്‍ ലഹള- വാസ്തവത്തില്‍ ഇതിനെ ലഹള എന്ന് വിളിക്കാന്‍ പറ്റില്ല എന്ന് ഞാന്‍ മുന്‍പൊരു വീഡിയോയില്‍ പറഞ്ഞിരുന്നു. കാരണം, ലഹള എന്ന് പറഞ്ഞാല്‍ രണ്ട് കൂട്ടരും തമ്മില്‍ തമ്മില്‍ നടത്തുന്ന ആക്രമണമാണ്. ഇവിടെ അങ്ങനെ ഉണ്ടായിട്ടില്ല. ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. തെക്കന്‍ മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഏകപക്ഷീയമായി ആക്രമിക്കുകയും നിര്‍ബന്ധിതമായി മതം മാറ്റുകയും മതം മാറാന്‍ തയ്യാറാകാതിരുന്നവരെ നിഷ്ഠൂരമായി വധിക്കുകയും അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഒക്കെ ചെയ്തതിനെ എങ്ങനെയാണ് ലഹള എന്ന് വിളിക്കാന്‍ സാധിക്കുക? വാസ്തവത്തില്‍ ഇതിനെ വിളിക്കേണ്ടത് ജിഹാദ് എന്നാണ്, മലബാര്‍ ജിഹാദ്, ആ വാക്കാണ്‌ ഇതിനു ചേരുന്നത്. ഈ മലബാര്‍ ജിഹാദ് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടമായിരുന്നു എന്നൊക്കെയുള്ള തള്ളുകള്‍ കേള്‍ക്കാന്‍ നല്ല രസമാണെങ്കിലും യാഥാര്‍ത്ഥ്യം അങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. മലബാര്‍ ജിഹാദിനെ കുറിച്ചുള്ള വീഡിയോ പരമ്പര ദൈവം അനുവദിച്ചാല്‍ പുറകെ വരുന്നുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചാണ് പ്രധാനമായും നോക്കുന്നത്. ഈ വിഷയം പഠിക്കാന്‍ തുടങ്ങുമ്പോള്‍, നാം മലബാറിലെ അന്നത്തെ സാമൂഹിക പശ്ചാത്തലം കൂടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌. മലബാര്‍ ജിഹാദിനെക്കുറിച്ചുള്ള വീഡിയോ പരമ്പരയില്‍ ദൈവം അനുവദിച്ചാല്‍ ആ പശ്ചാത്തലം വിശദമായി വിവരിക്കുമെന്നുള്ളതുകൊണ്ട് ഇപ്പോള്‍ ചുരുക്കമായിട്ടു പറയാം.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തെ രണ്ട് ദശകങ്ങളിലും മലബാറില്‍ മാപ്പിളമാര്‍ ലഹളയുണ്ടാക്കുന്നത് സ്ഥിരം സംഭവമായിരുന്നു. ടിപ്പുവിന്‍റെ പടയോട്ടത്തിനു ശേഷമാണ് മലബാറില്‍ മാപ്പിള ലഹളകളെല്ലാം ഉണ്ടാകുന്നത്. ഈ ലഹളകളുടെ മൂര്‍ധന്യകാലം എന്ന് പറയുന്നത് 1836 മുതല്‍ 1853 വരെയുള്ള പതിനെട്ടു കൊല്ലമാണ്. ഈ പതിനെട്ടു കൊല്ലത്തിനുള്ളില്‍ ആകെ 22 ലഹളകള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ശ്രീ.കെ.മാധവന്‍ നായര്‍ തന്‍റെ മലബാര്‍ കലാപം എന്ന പുസ്തകത്തിന്‍റെ 37-ാമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്. ഓരോ ലഹളയിലും കൊല്ലപ്പെടുന്നത് ഹിന്ദുക്കളോ ക്രിസ്ത്യാനികളോ മാത്രമായിരുന്നു. പിന്നീട് പട്ടാളക്കാരുടെ കൈയാലാണ് ലഹളക്കാരായ മുസ്ലീങ്ങള്‍ കൊല്ലപ്പെടുന്നത്. ആകെ ഒരേയൊരു ലഹളയില്‍ മാത്രമേ ഹിന്ദുക്കളുടെ കൈയാല്‍ ലഹളക്കാര്‍ കൊല്ലപ്പെട്ടിട്ടുള്ളൂ എന്നാണ് കെ.മാധവന്‍ നായര്‍ പറയുന്നത്. അദ്ദേഹത്തിന്‍റെ പുസ്തകത്തില്‍ നിന്നും ഉദ്ധരിക്കാം:

“1851-ല്‍ വടക്കേ മലബാറില്‍ കോട്ടയം താലൂക്കില്‍ ഒരു മാപ്പിള ലഹള നടന്നു. കളത്തില്‍ കേശവന്‍ തങ്ങള്‍ എന്ന പ്രമാണിയായ ഒരു ഹിന്ദുജന്മിയുടെ വീടിനെ എട്ടൊമ്പത് ലഹളക്കാര്‍ കൂടി വളഞ്ഞു. ആ വീട്ടിലുണ്ടായിരുന്ന പതിനെട്ടുപേരെ ലഹളക്കാര്‍ കൊന്നു. അതിനുശേഷം ചില ക്ഷേത്രങ്ങളെ ലഹളക്കാര്‍ നശിപ്പിക്കുകയും വേറെയും ചിലരെ കൊല്ലുകയും ചെയ്തതിനുശേഷം കല്യാട്ട് ചാത്തുക്കുട്ടി നമ്പ്യാരുമായി ഏറ്റുമുട്ടി. അതിനിടയില്‍ ഇവരുടെ നേരെ യുദ്ധത്തിനായി കണ്ണൂരില്‍നിന്നു പട്ടാളം പുറപ്പെട്ടു. പക്ഷേ, പട്ടാളം എത്തുന്നതിനുമുമ്പായി കല്യാട്ടു നമ്പ്യാരുടെ ആള്‍ക്കാര്‍ ലഹളക്കാരെ കൊന്നു. ഹിന്ദുക്കള്‍ ലഹളക്കാരുമായി പൊരുതി ലഹളക്കാരെ നശിപ്പിച്ചതിന് ഈ ദൃഷ്ടാന്തം മാത്രമേ 1836-ന് ശേഷം മാപ്പിള ലഹളകളുടെ ചരിത്രത്തില്‍ കാണുകയുള്ളൂ. അതു വടക്കേ മലബാറില്‍ ആയിരുന്നു താനും.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പേജ് 40).

വടക്കേ മലബാറില്‍ എന്ന് എടുത്തു പറഞ്ഞിരിക്കുന്നതിന്‍റെ കാരണം പിടികിട്ടിയോ? അവിടെ ഹിന്ദുക്കള്‍ക്ക് അന്ന് കളരികള്‍ ഉണ്ടായിരുന്നു. കളരിയഭ്യാസികളായ വടക്കേ മലബാറിലെ ഹിന്ദുക്കള്‍ക്ക് ലഹളക്കാരെ നശിപ്പിക്കാന്‍ പട്ടാളത്തിന്‍റെ സഹായം ആവശ്യമില്ലായിരുന്നു. എന്നാല്‍ തെക്കേ മലബാറില്‍ അതായിരുന്നില്ല സ്ഥിതി. അവിടെ ബ്രിട്ടീഷ് പട്ടാളമെത്തിയാണ് ലഹളക്കാരെ അടിച്ചമര്‍ത്തിയിരുന്നത്. കൃത്യമായും ഇക്കാര്യം മനസ്സിലാക്കിയിരിക്കണം, ലഹള ഒരിക്കലും ബ്രിട്ടീഷ് പട്ടാളത്തിനു നേരെയായിരിക്കില്ല ആരംഭിക്കുന്നത്. അത് ഹിന്ദുക്കള്‍ക്ക് നേരെയായിരിക്കും. അതിനെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് പട്ടാളം വരുന്നത്. സ്വാഭാവികമായും ബ്രിട്ടീഷ് പട്ടാളവുമായും ലഹളക്കാര്‍ക്ക് പൊരുതേണ്ടി വരും. കാരണം കീഴടങ്ങിയാല്‍ ഒന്നുകില്‍ തൂക്കുകയറ് അല്ലെങ്കില്‍ നാടു കടത്തല്‍ ആയിരിക്കും ശിക്ഷ കിട്ടാന്‍ പോകുന്നത്. അതിനേക്കാള്‍ ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതി മരിക്കുന്നതാണ് നല്ലതെന്ന് ലഹളക്കാര്‍ തീരുമാനിച്ചിട്ടുണ്ടാകും. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ലിയാരുടെയുമൊക്കെ ചരിത്രം പറയുമ്പോള്‍ എല്ലാവരും മറക്കാതെ പറയുന്ന ഒരു കാര്യമുണ്ട്- എം.എന്‍.കാരശ്ശേരി മാഷടക്കം അത് പറയുന്നത് ഞാന്‍ കേട്ടു, ഇവരുടെ ബന്ധുക്കാരോ കുടുംബക്കാരോ ഒക്കെ ബ്രിട്ടീഷ് പട്ടാളത്തോട് പൊരുതിയിട്ടുള്ളവരാണ്, ആ പോരാട്ട വീര്യത്തിന്‍റെ പാരമ്പര്യമുള്ള കുടുംബത്തിലാണ് അവര്‍ ജനിച്ചത്‌ എന്നൊക്കെ.

കാരശ്ശേരി മാഷോടൊക്കെ എനിക്കൊരു ബഹുമാനം ഉണ്ടായിരുന്നതാണ്. മാഷ്‌ പറയുന്നത് കേട്ടാല്‍ തോന്നും സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഭഗത് സിംഗ് മോഡലിലോ സുഭാഷ് ചന്ദ്രബോസ് മോഡലിലോ ബ്രിട്ടീഷുകാര്‍ക്കെതിരെ ആയുധമെടുത്തു പോരാടിയവരാണ് മലബാറിലെ മാപ്പിളമാര്‍ പ്രത്യേകിച്ചു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബക്കാരെന്ന്. പക്ഷേ സത്യമെന്താണ്? മതഭ്രാന്ത് മൂത്ത് ഹിന്ദുവിനെയും ക്രിസ്ത്യാനികളെയും കൊല്ലാനിറങ്ങിയപ്പോള്‍ അത് തടയാന്‍ വന്ന ബ്രിട്ടീഷ് പട്ടാളത്തോടാണ് അവര്‍ പൊരുതിയത് എന്ന കാര്യം ഇവരൊക്കെ സമര്‍ത്ഥമായി മറച്ചു വെക്കും. ഇനി വേറൊരു കാര്യം ബ്രിട്ടീഷ് പട്ടാളം അല്ലെങ്കില്‍ ബ്രിട്ടീഷ് പോലീസ് എന്ന് പറഞ്ഞാല്‍ അതില്‍ വെള്ളക്കാര്‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുത്. തലപ്പത്തുള്ള ചിലര്‍ മാത്രമായിരിക്കും വെള്ളക്കാര്‍. വെടിവെക്കാനും വെടികൊള്ളാനും നടക്കുന്ന സാധാരണ പട്ടാളക്കാരില്‍ വെള്ളക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളൂ. ബാക്കിയുള്ളവരൊക്കെ ഇന്ത്യക്കാര്‍ തന്നെയാണ്. പോലീസിന്‍റെ കാര്യവും അങ്ങനെ തന്നെ. പോലീസ് സൂപ്രണ്ട് ചിലപ്പോള്‍ സായിപ്പായിരിക്കും. പക്ഷേ അതിന്‍റെ താഴെ ഇന്‍സ്പെക്ടറും സബ് ഇന്‍സ്പെക്ടറും ഒക്കെ നമ്മുടെ നാട്ടുകാരായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി എന്നൊക്കെ പറഞ്ഞാലും ഇവരുടെ കൈയാല്‍ ബ്രിട്ടീഷ് പക്ഷത്തു കൊല്ലപ്പെടുന്നതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു എന്നതാണ് വാസ്തവം.

എപ്പോഴാണ് ലഹള പൊട്ടിപ്പുറപ്പെടുക എന്ന് ഒരാള്‍ക്കും ഊഹിക്കാന്‍ സാധ്യമായിരുന്നില്ല. ഏതെങ്കിലും നിസ്സാര പ്രശ്നത്തിന്‍റെ പേരിലായിരിക്കും രണ്ടോ മൂന്നോ മാപ്പിളമാര്‍ എവിടെയെങ്കിലും ലഹള ആരംഭിക്കുന്നത്. ലഹള തുടങ്ങികഴിഞ്ഞാല്‍ ഉടനെ മറ്റ് മാപ്പിളമാരില്‍ പലരും അവരോടൊപ്പം ചേരുകയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയുമൊക്കെ ചെയ്യും. അവസാനം ലഹളയുടെ വിവരമറിഞ്ഞ് പട്ടാളമോ പോലീസോ വന്നാല്‍ ലഹളക്കാര്‍ ഓടി അമ്പലങ്ങളില്‍ കയറും. അമ്പലങ്ങളില്‍ കയറുന്നതിന്‍റെ കാരണവും മതപരം തന്നെയാണ്. അതിനെക്കുറിച്ച് വിശദമായി മാപ്പിള ലഹളയെക്കുറിച്ചുള്ള വീഡിയോ പരമ്പരയില്‍ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഇപ്പൊ ഇവിടെ പറയുന്നില്ല. ഏതായാലും അന്നത്തെ മലബാറിന്‍റെ ഈയൊരു പശ്ചാത്തലം നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരിക്കണം. നമുക്കിനി പ്രധാന വിഷയത്തിലേക്ക് കടക്കാം.

ചരിത്രകാരനായ എം ഗംഗാധരന്‍റെ “മലബാര്‍ കലാപം 1921-22” എന്ന ചരിത്രകൃതിയില്‍ പറയുന്നത് കിഴക്കന്‍ ഏറനാട്ടിലെ നെല്ലിക്കുത്തില്‍, ചക്കിപ്പറമ്പത്ത് വാരിയം കുന്നത്ത് മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂരിലെ സാമാന്യം സമ്പന്ന കുടുംബാംഗമായ പാറവെട്ടി ഉണ്ണിമമ്മദിന്‍റെ മകള്‍ കുഞ്ഞായിശുമ്മയുടെയും മൂത്ത മകനായാണ്‌ 1866-ല്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്‌ എന്നാണ്. ആലി മുസ്‌ലിയാര്‍ അയാളുടെ അയല്‍വാസിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അയല്‍ക്കാരനായിരുന്ന ആലി മുസ്ലിയാരുടെ മൂത്ത സഹോദരനും 1894-ലെ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ട വ്യക്തിയുമായ മമ്മദ് കുട്ടി മുസ്ല്യാരില്‍ നിന്ന് വാരിയം കുന്നന്‍ മതവിദ്യാഭ്യാസം നേടി.  ചെറുപ്പം മുതല്‍ക്കേ കുഞ്ഞഹമ്മദ് ഹാജി കൃഷിയിലും കച്ചവടത്തിലും ബാപ്പയെ സഹായിച്ചു പോന്നു. പിന്നീടയാള്‍ കിഴക്കന്‍ ഏറനാട്ടില്‍ നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പോത്തുവണ്ടിയില്‍ കോഴിക്കോട്ടേക്ക് എത്തിക്കുവാന്‍ തുടങ്ങുകയും വൈകാതെ തന്നെ ഈ തൊഴിലിലേര്‍പ്പെട്ട വണ്ടിക്കാരുടെ മൂപ്പനാകുകയും ചെയ്തു. ഇക്കാലത്ത് കുഞ്ഞഹമ്മദ് ഹാജി ഇസ്ലാമിന്‍റെ ശത്രുക്കളുമായുള്ള പോരാട്ടങ്ങളില്‍ വീരചരമം പ്രാപിച്ച മുസ്ലീങ്ങളുടെ ത്യാഗോദാത്തമായ വീരചരിത്രങ്ങള്‍ അനുസ്മരിക്കുന്ന ബദര്‍ പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് തുടങ്ങിയ പാട്ടുകളില്‍ തല്‍പരനായിരുന്നു. എം. ഗംഗാധരന്‍റെ “മലബാര്‍ കലാപം 1921-22” എന്ന പുസ്തത്തിന്‍റെ 272, 273 പേജുകളിലുള്ളതാണ് ഈ വിവരങ്ങളെല്ലാം.

ഇവിടെ പറഞ്ഞിരിക്കുന്ന ഈ പടപ്പാട്ടുകളുടെ കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ബദറില്‍ വെച്ച് മുഹമ്മദും അനുയായികളും നടത്തിയ യുദ്ധത്തിന്‍റെ ചരിത്രം പാട്ട് രൂപത്തില്‍ വര്‍ണ്ണിക്കുന്നതാണ് ബദര്‍ പടപ്പാട്ട്. അതുപോലെ തെക്കേ മലബാറില്‍ നടന്നിട്ടുള്ള മുന്‍കാല ലഹളയുടെ ചരിത്രങ്ങള്‍- പ്രത്യേകിച്ച് പാറനമ്പി എന്ന ഹിന്ദു നാടുവാഴിയുടെ സൈന്യവുമായി മലപ്പുറത്തെ മാപ്പിളമാര്‍ നടത്തിയ സായുധ സംഘട്ടനത്തിന്‍റെ ചരിത്രങ്ങള്‍- ജനങ്ങളുടെ ഇടയില്‍ പാട്ട് രൂപത്തില്‍ പ്രചരിപ്പിച്ചിരുന്നവയാണ് മലബാര്‍ പടപ്പാട്ടുകള്‍. എഴുത്തും വായനയും അറിയാത്ത ജനങ്ങള്‍ക്കിടയില്‍ എന്തെങ്കിലും ചരിത്രം നാട്ടുകാരെ അറിയിക്കണം എന്നുണ്ടെങ്കില്‍ അന്നത് പാട്ട് രൂപത്തിലായിരുന്നു കൈമാറ്റം ചെയ്തിരുന്നത്. പ്രത്യേകിച്ചു മലബാര്‍ മേഖലയില്‍ അത് സര്‍വ്വസാധാരണ സംഗതിയുമായിരുന്നു. വടക്കാന്‍ പാട്ടുകളൊക്കെ ആ ഗണത്തില്‍ വരുന്നതാണ്. മലബാര്‍ പടപ്പാട്ടെന്നത് 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍ പോരാട്ടവീര്യം നിലനിര്‍ത്താന്‍ ഇസ്ലാമിക നേതൃത്വം ഉപയോഗിച്ചിരുന്ന ഒരു ടൂളാണ്. ലഹളകളില്‍ അമുസ്ലീങ്ങള്‍ക്കെതിരെ ജിഹാദ് നടത്തിയ മുസ്ലീങ്ങളുടെ പരാക്രമങ്ങള്‍ പാട്ടെഴുത്തുകാരന്‍റെ ഭാവനയും കൂടിച്ചേര്‍ന്ന് പാട്ട് രൂപത്തില്‍ പുറത്തു വരുമ്പോള്‍ അത് കേട്ടിരിക്കുന്ന മുസ്ലീങ്ങളുടെ രക്തം തിളയ്ക്കും. തനിക്കും ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്തു ചരിത്രത്തില്‍ ഇടം പിടിക്കണം എന്നവന് തോന്നും. ഭാവിയില്‍ തന്‍റെ വീരകൃത്യങ്ങള്‍ മറ്റുള്ളവര്‍ പാടിക്കൊണ്ട് നടക്കുന്നതിനെപ്പറ്റി ചിന്തിച്ച് അവന്‍ രോമാഞ്ചം കൊള്ളും. അതുകൊണ്ടുതന്നെ, എപ്പോഴെങ്കിലും ഒരു ലഹള ഉണ്ടാവുകയാണെങ്കില്‍ മുന്നും പിന്നും ആലോചിക്കാതെ അവന്‍ ആ ലഹളയിലേക്കു ചാടി വീണ് അമുസ്ലീങ്ങളുടെ നേരെ പരാക്രമം കാണിച്ച് ബ്രിട്ടീഷ് പട്ടാളത്തിന്‍റെ കൈയാല്‍ ശഹീദായി മാറും. ഇങ്ങനെ ഏതു നിമിഷത്തിലും അമുസ്ലീങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിക്കാന്‍ പാകത്തിന് ഒരു മുസ്ലീമിനെ ഒരുക്കി നിര്‍ത്തുന്ന ധര്‍മ്മമാണ് പടപ്പാട്ടുകള്‍ നിര്‍വ്വഹിച്ചിരുന്നത്.

120 കോടി ചിലവാക്കി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് എടുക്കാന്‍ പോകുന്ന സിനിമയുടെ ധര്‍മ്മവും വാസ്തവത്തില്‍ ഇത് തന്നെയാണ്. വരാനിരിക്കുന്ന ആ സിനിമ ആധുനിക പടപ്പാട്ടാണ്. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നവരുടെ ഭാവനയില്‍ ഉരുത്തിരിയുന്ന, ചരിത്രരേഖകളിലുള്ള വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി പുലബന്ധം പോലുമില്ലാത്ത പുതിയ ഒരു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിച്ചുകൊണ്ടു ഇവര്‍ ഇവിടത്തെ അമുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കും, അയാളെന്തോ വലിയ സംഭവമായിരുന്നു എന്ന മട്ടില്‍. അതോടൊപ്പം തന്നെ, വാരിയംകുന്നനും കൂട്ടാളികളും സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത വിധത്തിലുള്ള ധീരകൃത്യങ്ങളും വീരകൃത്യങ്ങളും അവരുടെ മേല്‍ ചാര്‍ത്തിക്കൊടുത്തു കൊണ്ട് പുതിയ തലമുറയിലെ മുസ്ലീം ചെറുപ്പക്കാരെ ഇവര്‍ അമുസ്ലീങ്ങള്‍ക്ക് നേരെ ആക്രമാണോത്സുകരായി നിര്‍ത്തുകയും ചെയ്യും. 120 കോടി മുടക്കുന്നതിലൂടെ അവര്‍ പ്രതീക്ഷിക്കുന്ന ലാഭം പണമായിട്ട് മാത്രമല്ല, ഭാവിയില്‍ ഹിന്ദു മുസ്ലീം കലാപം ഉണ്ടാകുമ്പോള്‍ ഇവര്‍ ചാര്‍ത്തിക്കൊടുത്ത ധീര-വീര കൃത്യങ്ങള്‍ കണ്ട് രക്തം തിളച്ചു നില്‍ക്കുന്ന മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുടെ തലയെടുക്കാന്‍ തയ്യാറായി വരുമെന്നുള്ളത് കൂടിയാണ്. മാറാട് കലാപം ഉണ്ടായത് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്നോര്‍ക്കണം. മാറാട് സംഭവിച്ചത് പോലെയുള്ള കലാപം കേരളത്തില്‍ എവിടെയും സംഭവിക്കാം. കിത്താബുകള്‍ ഉള്ള കാലത്തോളം അമുസ്ലീങ്ങളുമായുള്ള കലാപം എപ്പോ വേണമെങ്കിലും ഉണ്ടാകാം. അങ്ങനെയാണ് ആ കിത്താബുകളുടെ ഉള്ളടക്കം. അതുകൊണ്ട് ഭാവിയില്‍ അങ്ങനെയൊരു കലാപം ഉണ്ടാകുമ്പോള്‍ മുസ്ലീം ചെറുപ്പക്കാര്‍ അമുസ്ലീങ്ങള്‍ക്ക് നേരെ ആയുധമെടുക്കാന്‍ അറച്ചു നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത് എന്ന് തിരശ്ശീലയ്ക്ക് പുറകില്‍ ചിലരൊക്കെ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ അറച്ചു നില്‍ക്കുന്ന മുസ്ലീം ചെറുപ്പക്കാരെ ആക്രമാണോത്സുകരാക്കി നിലനിര്‍ത്താന്‍ വേണ്ടുന്നത് അവരുടെ മനസ്സിലേക്ക് ഇട്ടു കൊടുക്കാനാണ് പലരും ശ്രമിക്കുന്നത്.

നമുക്ക് എം.ഗംഗാധരന്‍ പറയുന്നതിലേക്ക് തിരിച്ചു വരാം:

“1894-ലെ കലാപത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പല അടുത്ത ബന്ധുക്കളും മരിച്ചു. അയാളുടെ ബാപ്പയേയും മറ്റ് ചിലരെയും ആന്തമാന്‍ ദ്വീപുകളിലേക്ക് ജീവപര്യന്തം നാടുകടത്തുകയും ചെയ്തു. ബാപ്പ 1907-ല്‍ അവിടെ വച്ചു മരിച്ചു. 1909-ല്‍ കുഞ്ഞഹമ്മദ് ഹാജിക്കു തന്നെയും മലബാര്‍ വെടിഞ്ഞു മക്കയിലേക്കു പോകേണ്ടി വന്നു. മലബാര്‍ വിടുവാന്‍ അയാളെ നിര്‍ബന്ധിതനാക്കിയ സാഹചര്യങ്ങള്‍ വ്യക്തമല്ല. ഔദ്യോഗിക ഭാഷ്യം ഇപ്രകാരമാണ്: ‘ഈ മനുഷ്യന്‍ (കുഞ്ഞഹമ്മദ് ഹാജി) 1908 അവസാനത്തില്‍ മഞ്ചേരിയില്‍ വെച്ച് തപാല്‍ ഉരുപ്പടികള്‍ കൊള്ള ചെയ്ത സംഭവത്തില്‍ സംശയിക്കപ്പെടുന്ന ആളായിരുന്നു. ഇത് നന്നായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നു. വടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ വിലപ്പെട്ട യാതൊന്നും കിട്ടിയിരുന്നില്ല. 1909-ല്‍ രണ്ടു മൂത്താന്മാരെ കൊള്ള ചെയ്ത കേസിലും അയാള്‍ സംശയിക്കപ്പെട്ടിരുന്നു. ധാരാളം പൊന്നും വെള്ളിയുമായി ചന്തകള്‍ തോറും സഞ്ചരിക്കുന്ന പാലക്കാട്ടുകാരായ തട്ടാന്മാരായിരുന്നു ഇവര്‍. ഈ സംഭവത്തിലും വടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എന്നാല്‍ അക്രമം അതികഠിനമായിരുന്നതിനാല്‍ രണ്ടുപേരും കൊല്ലപ്പെടുകയും ഗണ്യമായ മുതല്‍ അവരില്‍നിന്ന് കൈക്കലാക്കുകയും ചെയ്തു. പോലീസ് ചില ചെറുപ്പക്കാരുടെ മേല്‍ കുറ്റം ചുമത്തിയിരുന്നുവെങ്കിലും കുഞ്ഞഹമ്മദ് ഹാജിയാണ് അത് ചെയ്തതെന്ന് പിന്നീടാണ് തെളിഞ്ഞത്. ഒരു മുന്‍ പട്ടാളക്കാരന്‍റെ കുറ്റസമ്മതത്തില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അയാള്‍ക്ക് തന്‍റെ പങ്കായി മൂന്നു രൂപ മാത്രമേ കിട്ടിയിരുന്നുള്ളൂ. അതിനെത്തുടര്‍ന്ന് ഹാജി മക്കയിലേക്കു പോകാന്‍ നിര്‍ബന്ധിതനായി. 1914 വരെ അയാള്‍ അവിടെത്തന്നെ തുടര്‍ന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി സംശയിക്കപ്പെടുന്ന കാലത്ത് കുഞ്ഞഹമ്മദ് ഹാജിയെ ‘എന്തുകൊണ്ടാണ് മക്കയിലേക്കു നിര്‍ബന്ധിച്ചു പറഞ്ഞയച്ചത്’ എന്ന കാര്യം അവ്യക്തമാണ്. കുഞ്ഞഹമ്മദ് ഹാജിയെ മലബാര്‍ വിടാന്‍ നിര്‍ബന്ധിതനാകിയ സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരു അനൗദ്യോഗിക ഭാഷ്യത്തിന് ഇത് അല്പം വിശ്വാസ്യത നല്‍കുന്നുണ്ട്. അതനുസരിച്ച് 1909-ല്‍ ബ്രിട്ടീഷുകാരോട് പൊരുതാന്‍ കുഞ്ഞഹമ്മദ് ഹാജി മാപ്പിളമാരെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, മതപണ്ഡിതന്മാരില്‍ നിന്ന് ‘ഫത്വ’കള്‍ സമ്പാദിച്ചുകൊണ്ടും മലപ്പുറം പടപ്പാട്ട് ആലപിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും അറിയുന്നു. അപ്പോള്‍ അയാളെ അറസ്റ്റ് ചെയാന്‍ അധികാരികള്‍ തയ്യാറെടുത്തു തുടങ്ങി. എന്നാല്‍ അവരുടെ കണ്ണുവെട്ടിച്ചു അയാള്‍ ബോംബെയിലെത്തുകയും ഒരു ചരക്കുകപ്പലില്‍ രഹസ്യമായി മക്കയിലേക്ക് ഒളിച്ചു കടക്കുകയും ചെയ്തു. 1913 അവസാനത്തിലോ 1914 ആദ്യത്തിലോ കുഞ്ഞഹമ്മദ് ഹാജി മലബാറില്‍ തിരിച്ചെത്തി. 1915-ല്‍ മലബാര്‍ ജില്ലാ മജിസ്ട്രേറ്റ് സി.എ.ഇന്നസ് ആ കൊല്ലം നടന്ന ഒരു മാപ്പിളകലാപത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. “വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്ന നിലയില്‍ അറിയപ്പെടുന്നു. അയാളത് അര്‍ഹിച്ചാലും ഇല്ലെങ്കിലും” എന്നാണ് ഇന്നസ് എഴുതിയിട്ടുള്ളത്.” (എം. ഗംഗാധരന്‍, “മലബാര്‍ കലാപം 1921-22” പേജ് 273)

മക്കയില്‍ നിന്ന് തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിക്ക് കൊണ്ടോട്ടിക്കടുത്ത് താമസിക്കാന്‍ അനുമതി കിട്ടി. പിന്നീട് 1919-ല്‍ തന്‍റെ ഉമ്മയുടെ നാടായ കിഴക്കന്‍ ഏറനാട്ടിലെ തുവ്വൂരിലേക്ക് മാറിത്താമസിക്കാന്‍ അനുവാദം വേണമെന്ന് അയാള്‍ അഭ്യര്‍ത്ഥിക്കുകയും അത് ലഭിക്കുകയും ചെയ്തു. കുഞ്ഞഹമ്മദ് ഹാജിയുടെ കാര്യത്തില്‍ ജില്ലാ അധികൃതര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. അവര്‍ അങ്ങനെയൊരു ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നു അറിയാവുന്നതിനാല്‍ കുഞ്ഞഹമ്മദ് ഹാജി പരസ്യമായി ഖിലാഫത്തിന് വേണ്ടി പ്രവര്‍ത്തനങ്ങളോ പ്രസംഗങ്ങളോ ഒന്നും നടത്തിയിരുന്നുമില്ല. 1921 ഫെബ്രുവരി 5-ന്  ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച നിരോധന ഉത്തരവില്‍ പേര് കാണുന്നത് വരെ കോഴിക്കോട്ടെ കോണ്‍ഗ്രസ്-ഖിലാഫത്ത് നേതാക്കള്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല എന്നാണ് അന്നത്തെ കോണ്‍ഗ്രസ് നേതാവും ഖിലാഫത്ത് പ്രസ്ഥാനവുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന കെ.മാധവന്‍ നായര്‍ മലബാര്‍ കലാപത്തിന്‍റെ 74-ാമത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്.

‘ആഗസ്റ്റ്‌ 21-ന് തിരൂരങ്ങാടിയില്‍ വെടിവെപ്പ് നടന്നതായും ‘പള്ളി തകര്‍ത്തതായും’ അറിഞ്ഞ കുഞ്ഞഹമ്മദ് ഹാജി പിറ്റേദിവസം പാണ്ടിക്കാട്ടേക്ക് പോവുകയും അവിടത്തെ പള്ളിയില്‍ നടന്ന മാപ്പിളമാരുടെ യോഗത്തിലും ലഹളകളിലും ഏര്‍പ്പെടുകയും ചെയ്തു. യോഗത്തില്‍ എന്തു സംഭവിച്ചു എന്ന് വ്യക്തമല്ല’ എന്നാണ് എം.ഗംഗാധരന്‍ ‘മലബാര്‍ കലാപം’ 275-മത്തെ പേജില്‍ പറഞ്ഞിരിക്കുന്നത്.

തിരൂരങ്ങാടി പള്ളി തകര്‍ത്തെന്നറിഞ്ഞപ്പോഴാണ് കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ ഏര്‍പ്പെടുന്നത്. ഇത് പ്രത്യേകം ശ്രദ്ധേയമായ ഒന്നാണ്. കാരണം, തിരൂരങ്ങാടിയിലെ പള്ളി ആരും തകര്‍ത്തിരുന്നില്ല. അത് അടങ്ങിയൊതുങ്ങി വീട്ടില്‍ കുത്തിയിരിക്കുന്ന മുസ്ലീങ്ങളെപ്പോലും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരിനിറക്കാന്‍ മുസ്ലീം മത നേതൃത്വം തന്നെ പടച്ചു വിട്ട കള്ളക്കഥയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം പാണ്ടിക്കാട്ടെ യോഗത്തിനെ കുറിച്ച് കുഞ്ഞഹമ്മദ് ഹാജി നല്‍കിയ മൊഴി ഇപ്രകാരമായിരുന്നു:

“ചെമ്പ്രശ്ശേരി തങ്ങള്‍ (പാണ്ടിക്കാട്ട്) വരികയും ഭരണം നടത്തേണ്ടവരെ വാക്കാല്‍ നിശ്ചയിക്കുകയും ചെയ്തു. എനിക്ക് സ്ഥാനമോ സനദോ കിട്ടിയിരുന്നില്ല… ഞാന്‍ ആദ്യം വിസമ്മതിക്കുകയാണ് ചെയ്തത്. കാര്യങ്ങള്‍ രൂപപ്പെടുത്താന്‍ എനിക്ക് സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ആലി മുസ്ല്യാരെയും സായ്വ്വിനെയും (ഹിച്ച്കോക്ക്) കൊന്നുവെന്ന് അവര്‍ പറഞ്ഞു.” (എം.ഗംഗാധരന്‍ ‘മലബാര്‍ കലാപം 1921-22’ പേജ് 275)

ആലി മുസ്ല്യാരെയോ ഹിച്ച്കോക്ക് സായിപ്പിനെയോ ആരും കൊന്നിരുന്നില്ല. കലാപത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ കുഞ്ഞഹമ്മദ് ഹാജി തയ്യാറാകാതിരുന്നപ്പോള്‍ അദ്ദേഹത്തെ അതിലേക്ക് തള്ളിവിടാന്‍ വേണ്ടി ആലി മുസ്ല്യാരെ കൊന്നു എന്നുള്ള കള്ളമാണ് അവര്‍ കുഞ്ഞഹമ്മദ് ഹാജിയോട് പറയുന്നത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞഹമ്മദ് ഹാജി ലഹളയില്‍ ഇറങ്ങുന്നത് തിരൂരങ്ങാടി പള്ളി ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു തകര്‍ത്തുകളഞ്ഞു എന്ന വാര്‍ത്ത കേട്ടപ്പോഴായിരുന്നു. ഈ വാര്‍ത്ത നുണയായിരുന്നു. കുഞ്ഞഹമ്മദ് ഹാജി ലഹളയുടെ നേതൃത്വം ഏറ്റെടുക്കുന്നത് ആലി മുസ്ല്യാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴാണ്. ആ വാര്‍ത്തയും നുണയായിരുന്നു. മലബാര്‍ ജിഹാദിന്‍റെ കാലത്ത് മുസ്ലീം മത നേതൃത്വം വ്യാപകമായി തഖിയ ഉപയോഗിച്ചിരുന്നു എന്നാണ് ഇതില്‍ നിന്ന് തെളിയുന്നത്. പഠിപ്പോ വിവരമോ ഇല്ലാത്ത ഏറനാടന്‍ മാപ്പിളമാരെ ഇതുപോലെ പല നുണകളും പറഞ്ഞാണ് മുസ്ലീം മത നേതൃത്വം വഞ്ചിച്ചത്. തുര്‍ക്കി ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷുകാരോട് അവര്‍ക്ക് പകയുണ്ടായിരുന്നു. ആ പക തീര്‍ക്കാനും മലബാര്‍ പ്രദേശത്തെ ബ്രിട്ടീഷുകാരില്‍ നിന്നും പിടിച്ചെടുത്ത് മുസ്ലീം രാജ്യമാക്കാനും അവര്‍ക്കാഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി അവര്‍ കുറെക്കാലമായി കാത്തിരിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു അഹിംസയെക്കുറിച്ച് പരസ്യവേദികളില്‍ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ രഹസ്യമായി വാളും കുന്തവും കഠാരയും പണിയുവാന്‍ അണികള്‍ക്ക് നിദ്ദേശവും നല്‍കിയിരുന്നു തെക്കന്‍ മലബാറിലെ ഖിലാഫത്ത് നേതാക്കള്‍.

ഈ മതനേതാക്കാളുടെ അധികാരക്കൊതിയും മതഭ്രാന്തും തെക്കന്‍ മലബാറിലെ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കുക മാത്രമല്ല ചെയ്തത്, എഴുത്തും വായനയും അറിയാത്ത, അന്ധവിശ്വാസികളും ലോകവിവരവുമില്ലാത്തവരുമായ അവിടത്തെ മാപ്പിളമാരുടെ ജീവിതവും കൂടി  നശിപ്പിക്കുകയാണുണ്ടായത്. സ്വന്തം അണികളെക്കൂടി വഞ്ചിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. അതിനുവേണ്ടി വ്യാജവാര്‍ത്തകള്‍ ചമച്ചു വിടുക മാത്രമല്ല, പല വിധത്തിലുള്ള തന്ത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു. വിസ്തരഭയം കാരണം ഒരെണ്ണം മാത്രം പറയാം. 1921-ലെ മലബാര്‍ ജിഹാദിനെക്കുറിച്ച് പഠിക്കുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി ശ്രദ്ധയില്‍പ്പെടും. 1921 ആഗസ്ത് 26- രാവിലെ 11 മണിക്ക് യന്തത്തോക്കുകളുമായി മാര്‍ച്ച് ചെയ്ത് പോകുകയായിരുന്ന ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് നേരെ വെറും വാളും കുന്തവും കത്തിയും നാടന്‍ തോക്കുകളുമായി മാപ്പിളമാര്‍ നടത്തിയ പൂക്കോട്ടൂര്‍ ആക്രമണമാണത്. ഈയാംപാറ്റകളെപ്പോലെയാണ് മാപ്പിളമാര്‍ യന്ത്രത്തോക്കുകള്‍ക്ക് മുന്നിലേക്ക്‌ ചാടി വീണ് കൊല്ലപ്പെട്ടു കൊണ്ടിരുന്നത്. യന്ത്രത്തോക്കുകളെയൊന്നും ഭയപ്പെടാതെ അതിന്‍റെ മുന്നിലേക്ക്‌ ചാടി വീഴാന്‍ ഏറനാടന്‍ മാപ്പിളമാരെ പ്രചോദിപ്പിച്ചതെന്താണ്? ഇന്നത്തെ മുസ്ലീങ്ങള്‍ അത് മാപ്പിളമാരുടെ ധീരതയാണെന്ന് പറഞ്ഞു വാഴ്ത്തുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുസ്ലീം നേതൃത്വം അവരെ വഞ്ചിക്കുകയാണ് ചെയ്തത്. മലബാർ ഡപ്യൂട്ടി കലക്‌ടർ ആയിരുന്ന ദിവാൻ ബഹദൂർ ഗോപാലൻ നായർ 1923 ൽ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് THE MOPLAH REBELLION, 1921. ഈ പുസ്തകത്തിന്‍റെ 79-മത്തെ പേജില്‍ സീതിക്കോയ തങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

“കുമരംപുത്തൂരിലെ സീതിക്കോയ തങ്ങൾ സ്വയം ഖിലാഫത്ത് ദേശ ഗവർണറായി. രാജ്യം തങ്ങളുടേത് ആയതിനാൽ അഥവാ തെക്കന്‍ മലബാര്‍ ഇസ്ലാമിക രാജ്യമായതിനാല്‍ കൊള്ളയ്ക്കും അതിക്രമങ്ങൾക്കും എതിരെ ഫത്വ ഇറക്കി. കൊള്ള നടത്തിയ എളംപ്ലാശ്ശേരിയിലെ മൂന്ന് കലാപകാരികളെ അയാൾ തന്നെ കോടതിയായി വിചാരണ ചെയ്തു. അവരെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു. ഉണ്ടയില്ലാത്ത തോക്ക് ഉപയോഗിച്ചു നിറയൊഴിച്ചു. ഞെട്ടിത്തരിച്ചു നിലത്തു വീണ അവർക്ക് മേൽ പരുക്കില്ലാത്തത് തന്‍റെ സിദ്ധി കൊണ്ടാണെന്ന് പ്രചരിപ്പിച്ചു. ഇങ്ങനെ ബ്രിട്ടീഷ് ആക്രമണത്തിൽ നിന്നും തന്‍റെ അനുയായികൾ ഇത് പോലെ സുരക്ഷിതർ ആയിരിക്കുമെന്ന് വിശ്വസിപ്പിച്ചു.”

ഉണ്ടയില്ലാ തോക്കുപയോഗിച്ച് വെടി വെച്ചപ്പോള്‍ വെടിയൊച്ചയും വന്നു, പുകയും വന്നു. പക്ഷേ വെടിയേറ്റില്ല. അതോടെ തങ്ങള്‍മാരുടെ അനുഗ്രഹമുണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ വെടിയേല്‍ക്കുകയില്ല എന്ന് പ്രചരിപ്പിച്ച് സാധാരണക്കാരായ മുസ്ലീങ്ങളെ വഞ്ചിച്ചു. അവരാണെങ്കില്‍ ഇത് അന്ധമായി വിശ്വസിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവര്‍ പോയി യന്ത്രത്തോക്കുകളുടെ മുന്നിലേക്ക്‌ ചെന്ന് ചാടി കൊടുത്തത്. അത് ധീരതയല്ല, മണ്ടത്തരവും വിവരമില്ലായ്മയുമാണ്. സുബോധമുള്ള ഒരാളും ആ കാര്യം പറഞ്ഞ് ഊറ്റം കൊള്ളുകയില്ല. അത് ധീരതയായിരുന്നെങ്കില്‍ ആ ധീരത പിന്നീടും മാപ്പിളമാര്‍ കാണിക്കണമായിരുന്നു. പക്ഷേ ഒരനുഭവത്തില്‍ നിന്ന് തന്നെ മാപ്പിളമാര്‍ പാഠം പഠിച്ചു. അവര്‍ പിന്നീട് ഒളിയുദ്ധം നടത്തിയതല്ലാതെ ഒരിക്കല്‍പ്പോലും ബ്രിട്ടീഷ് പട്ടാളത്തിനോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ നിന്നിട്ടില്ല. തങ്ങള്‍മാരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കുകളില്‍ നിന്ന് വരുന്ന വെടിയുണ്ട തന്‍റെ നെഞ്ചത്ത് എത്തുമ്പോഴേക്കും മുല്ലപ്പൂവായി നിലത്തു വീഴും എന്നുള്ള പ്രചാരണത്തില്‍ വിശ്വസിച്ച് പിന്നെയൊരിക്കലും അവന്‍ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കിന്മുനയിലേക്ക് നെഞ്ചു കാണിച്ച് കൊടുക്കാന്‍ പോയിട്ടില്ല.

മതഭ്രാന്ത് മൂത്തപ്പോള്‍ സ്വന്തം അണികളെ തന്നെ വഞ്ചിച്ചു കൊലയ്ക്ക് കൊടുത്ത നേതൃത്വമായിരുന്നു മാപ്പിള ലഹളയില്‍ ഉണ്ടായിരുന്നതെന്ന് ഇത്തരം സംഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അമുസ്ലീങ്ങള്‍ മാത്രമല്ല, സാധാരണക്കാരായ മുസ്ലീങ്ങളും തഖിയയെ ഭയപ്പെടേണ്ട ആവശ്യമുണ്ട് എന്നര്‍ത്ഥം. (തുടരും.)

[വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഞങ്ങള്‍ ചെയ്തിട്ടുള്ള വീഡിയോ പരമ്പരയിലെ ഒന്നാം ഭാഗത്തിന്‍റെ സ്ക്രിപ്റ്റ് ആണ് ഇത്. ആ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.youtube.com/watch?v=RES3S_jEUfY&t=1157s ]

]]>
https://sathyamargam.org/2020/10/%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b9%e0%b4%ae/feed/ 0
പൗലോസ്‌ അപ്പോസ്തലന് യേശുക്രിസ്തു പ്രത്യക്ഷപ്പെട്ട സംഭവവിവരണത്തില്‍ വൈരുദ്ധ്യമുണ്ടോ? https://sathyamargam.org/2019/03/%e0%b4%aa%e0%b5%97%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%8d%e2%80%8c-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/ https://sathyamargam.org/2019/03/%e0%b4%aa%e0%b5%97%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%8d%e2%80%8c-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comments Sun, 17 Mar 2019 17:23:51 +0000 http://sathyamargam.org/?p=1439 ചോദ്യം: പൗലോസ്‌ യേശുക്രിസ്തുവിനെ കണ്ടുമുട്ടിയതായി പറയുന്ന ബൈബിള്‍ വാക്യങ്ങള്‍ എല്ലാം പരസ്പരവൈരുദ്ധ്യം പുലര്‍ത്തുന്നതാകയാല്‍ യേശുവിനെ പൗലോസ്‌ കണ്ടുമുട്ടിയിട്ടുണ്ട് എന്നുള്ള പൗലോസിന്‍റെ അവകാശവാദം വെറും പൊള്ളയായ ഒന്നല്ലേ? ക്രിസ്ത്യാനിറ്റിയെ തകര്‍ക്കാന്‍ വേണ്ടി പൗലോസ്‌ ഇല്ലാക്കഥ പറഞ്ഞ് സഭയ്ക്കുള്ളില്‍ നുഴഞ്ഞുകയറിയതല്ലേ?

ഉത്തരം: ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക്‌ അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു:

“ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു. അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു. കര്‍ത്താവു അവനോടു: നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞ് ഞാന്‍ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. കര്‍ത്താവു അവനോടു: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെമേല്‍ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു, യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു. കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു. ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി” (അപ്പൊ.പ്രവൃ.9:1-22)

ഈ ചരിത്രവിവരണം വിശ്വാസയോഗ്യമല്ല എന്ന ആരോപണത്തിന് ബലം പകരാന്‍ ദാവാക്കാര്‍ കൊണ്ടുവരുന്നത് വേറൊരു വേദഭാഗമാണ്. പൗലോസ്‌ അപ്പോസ്തലന്‍ യെഹൂദന്മാരോട് തന്നെക്കുറിച്ച് പറയുന്ന ഒരു സാക്ഷ്യമാണത്:

“ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുവന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാന്‍ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. ഞാന്‍ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല. കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്‍റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈകൂ പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി. അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നുനിന്നു; സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.” (അപ്പൊ.പ്രവൃ.22:4-13)

രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.” (അപ്പൊ.പ്രവൃ.26:!3)

ഈ മൂന്ന് വിവരണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ദാവാക്കാരുടെ വാദം. വൈരുദ്ധ്യമുള്ളതായി അവര്‍ പറയുന്നത് ഇതാണ്:

“അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു” (പ്രവൃ.9:7)

“എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” (പ്രവൃ.22:9)

“ലൂക്കോസ് പറയുന്നത് പൗലോസിന്‍റെ കൂടെയുള്ളവര്‍ ശബ്ദം കേട്ടു എങ്കിലും വെളിച്ചം കണ്ടില്ല’ എന്നാണ്, എന്നാല്‍ പൗലോസ്‌ പറയുന്നത്, ‘തന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും ശബ്ദമൊന്നും കേട്ടില്ല’ എന്നുമാണ്. രണ്ടുപേരുടെയും വിവരണത്തിലുള്ള ഈ വൈരുദ്ധ്യം, ഈ വിവരണങ്ങളെ തള്ളിക്കളയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു” എന്നാണ് ദാവാക്കാര്‍ വാദിക്കുന്നത്. അവരുടെ ഈ വാദത്തിന്‍റെ പൊള്ളത്തരം നോക്കാം:

പൌലോസിന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടില്ല എന്ന് ലൂക്കോസ് പറഞ്ഞിട്ടില്ല, അത് ദാവാക്കാരുടെ പതിവ്‌ ദുര്‍വ്യാഖ്യാനം മാത്രമാണ്. ലൂക്കോസ് പറഞ്ഞിരിക്കുന്നത് ‘പൌലോസിനോട് കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു’ എന്നാണ്. വെളിച്ചമല്ല അവര്‍ കാണാതിരുന്നത്, മറിച്ച് ആ ശബ്ദം ഉണ്ടാക്കിയ വ്യക്തിയെ ആണ്. അതായത് പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ വെളിച്ചം കണ്ടു എന്ന കാര്യത്തില്‍ രണ്ട് പേരും യോജിക്കുന്നു. ശബ്ദം കേട്ടുവോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ എന്തെങ്കിലും തര്‍ക്കമുള്ളത്. അത് നമുക്ക്‌ പരിശോധിക്കാം.

‘കേട്ടു’ എന്നതിന് അവിടെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ακούω (ak-oo’-o, അകൂഓ) എന്നതാണ്. ഈ പദത്തിന് Strong’s Dictionary നല്‍കുന്ന അര്‍ത്ഥം ഇവയാണ്:
1) to be endowed with the faculty of hearing, not deaf
2) to hear
2b) to attend to, consider what is or has been said
2c) to understand, perceive the sense of what is said
3) to hear something
3a) to perceive by the ear what is announced in one’s presence
3b) to get by hearing learn
3c) a thing comes to one’s ears, to find out, learn
3e) to give ear to a teaching or a teacher
3f) to comprehend, to understand

വെറുതെ എന്തെങ്കിലും കേള്‍ക്കുക എന്ന് മാത്രമല്ല ആ പദത്തിന് അര്‍ത്ഥമുള്ളത്. ‘ഒരു കാര്യം ശ്രദ്ധാപൂര്‍വ്വം കേട്ട് അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുക’ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. നമ്മുടെ മലയാള ഭാഷയിലും ‘കേള്‍ക്കുക’ എന്നതിന് ‘അര്‍ത്ഥം ഗ്രഹിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുക’ എന്നൊരു അര്‍ത്ഥമുണ്ടല്ലോ. ‘ഇവനോട് എത്ര പറഞ്ഞാലും ഇവന്‍ ഒരക്ഷരം കേള്‍ക്കില്ല’ എന്ന് ഒരദ്ധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ വിദ്യാര്‍ത്ഥിക്ക് കാതു കേള്‍ക്കില്ല എന്നല്ലല്ലോ. മറിച്ച് കേട്ട കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം മലയാളത്തില്‍ അല്പമെങ്കിലും അറിവുള്ള ഏതൊരാള്‍ക്കും പിടികിട്ടും. ഇവിടെ, ലൂക്കോസും പൌലോസും ‘അകൂഓ’ എന്ന പദത്തെ വ്യത്യസ്തമായ ഈ രണ്ടുവിധ അര്‍ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. “എന്നോട് കൂടെയുള്ളവര്‍ എന്നോട് സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” എന്ന് പൗലോസ്‌ പറഞ്ഞതിനര്‍ത്ഥം, അവന്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ട് അര്‍ത്ഥം ഗ്രഹിക്കത്തക്ക നിലയില്‍ അവരത് മനസ്സിലാക്കിയില്ല” എന്നാണ്. എന്നാല്‍ ലൂക്കോസ് ആ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്, ‘പൌലോസിനോട് സംസാരിച്ചവന്‍റെ ശബ്ദം കൂടെയുള്ളവരുടെ ചെവികളില്‍ എത്തി’ എന്നുള്ള അര്‍ത്ഥത്തിലാണ്. ഒരു പക്ഷെ ബഹുഭാഷാപണ്ഡിതനായിരുന്ന പൗലോസിനോട്, അവനറിയാവുന്നതും എന്നാല്‍ കൂടെയുള്ളവര്‍ക്ക് അറിയാത്തതുമായ ഏതെങ്കിലും ഒരു ഭാഷയിലായിരിക്കാം യേശുക്രിസ്തു സംസാരിച്ചത് എന്നും വരാം. അങ്ങനെയാണെങ്കില്‍ കൂടെയുള്ളവര്‍ക്ക് ശബ്ദം കേള്‍ക്കാമെന്നല്ലാതെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ. ഏതായാലും പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ സംസാരിച്ചവന്‍റെ ശബ്ദം വ്യക്തമായി കേട്ടെങ്കിലും അവന്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് ഗ്രഹിക്കുകയുണ്ടായില്ല എന്നതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. അതുകൊണ്ടുതന്നെ അവരുടെ വാദം നിലനില്‍ക്കുന്നതല്ല.

]]>
https://sathyamargam.org/2019/03/%e0%b4%aa%e0%b5%97%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%8d%e2%80%8c-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a8%e0%b5%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/feed/ 1
ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-2) https://sathyamargam.org/2019/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d-2/ https://sathyamargam.org/2019/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d-2/#comments Thu, 07 Feb 2019 14:30:27 +0000 http://www.sathyamargam.org/?p=1093 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

]]>
https://sathyamargam.org/2019/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d-2/feed/ 2
മുഹമ്മദിന്‍റെ നിരക്ഷരത ഖുര്‍ആന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതെങ്ങനെ? https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/ https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/#respond Thu, 21 Dec 2017 06:38:13 +0000 http://sathyamargam.org/?p=1431 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നിരക്ഷരത ഒരു വലിയ കുറവായിട്ടാണ് ലോകം കണക്കാക്കുന്നത്. നിരക്ഷരതയെ ഒരു വലിയ കാര്യമായി ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന ഒരേയൊരു കൂട്ടരേ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ, അത് മുസ്ലീങ്ങളാണ്. തങ്ങളുടെ പ്രവാചകന്‍ നിരക്ഷരനായിരുന്നു എന്നവര്‍ പറയുന്നത് അടങ്ങാത്ത അഭിമാനത്തോടെയാണ്. അവരുടെ വര്‍ത്തമാനം കേട്ടാല്‍ അല്ലാഹുവിന്‍റെ പ്രവാചകനായിരിക്കാനുള്ള ഒന്നാമത്തെ യോഗ്യത എഴുത്തും വായനയും അറിയാതിരിക്കുന്നതാണ് എന്നൊരാള്‍ക്ക് തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. ആ വാദത്തിന്‍റെ പൊള്ളത്തരം മുസ്ലീങ്ങള്‍ക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം.

 

മുഹമ്മദിന് അറബി എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ വളരെയേറെയാണ്. അതില്‍ ഒരു പ്രശ്നം ഖുര്‍ആന്‍റെ മേലുള്ള വിശ്വാസ്യതയാണ്. അത് പരിഹരിക്കാന്‍ വേണ്ടി ഇറങ്ങിയതായി പറയപ്പെടുന്ന ആയത്താണ് സൂറാ.6:93:

 

“അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌ ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന്‌ നിങ്ങള്‍ക്ക്‌ ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. (എന്ന്‌ മലക്കുകള്‍ പറയും.)”

 

ഇങ്ങനെയൊരു ആയത്ത് ഇറങ്ങാന്‍ ഇടയായതിന്‍റെ പശ്ചാത്തലം വിവരിക്കാം:

 

മുഹമ്മദിന്‍റെ കൂടെ നടന്ന അബ്ദുള്ള ഇബ്നു അബിസാര്‍ഹ് എന്ന സ്വഹാബി മുഹമ്മദിന് ഉണ്ടാകുന്ന വെളിപ്പാടുകള്‍ എഴുതി വെക്കുമായിരുന്നു. പലപ്പോഴും അയാള്‍ ചില ആയത്തുകളെ തന്‍റെ ഇഷ്ടപ്രകാരം മുഹമ്മദ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചൊല്ലും. മുഹമ്മദ് അത് എഴുതിവെക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് പലപ്രാവശ്യം ആയപ്പോള്‍ മുഹമ്മദിനെ അബിസാറിന് സംശയമായി. “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് മാറ്റം ഇല്ല എന്നു പറഞ്ഞിട്ട് തന്‍റെ ഇഷ്ടത്തിനു മാറ്റിയ വചനങ്ങള്‍ അല്ലേ ഇപ്പോള്‍ ഖുര്‍ആനില്‍ പലയിടത്തും ഉള്ളത്” എന്നയാള്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ അയാള്‍ വെളിപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ ഇഷ്ടത്തിനു എഴുതുകയും എന്നാല്‍ മുഹമ്മദ് പറഞ്ഞത് പോലെ മുഹമ്മദിന് മുന്‍പില്‍ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. എഴുത്തും വായനയും അറിയാത്തത് കൊണ്ട് ഇവന്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് പരിശോധിച്ച് നോക്കാന്‍ കഴിയാത്ത മുഹമ്മദ് അവന്‍ എഴുതി വെച്ചതിനു അംഗീകാരം കൊടുക്കുകയും ചെയ്തു. അബിസാര്‍ഹ് എഴുതിവെച്ചത് പോലെ ജനത്തെ പഠിപ്പിക്കാനും തുടങ്ങി. പിന്നീട് ഒരിക്കല്‍ മുഹമ്മദിന്‍റെ മുന്‍പില്‍ വെച്ചു ഈ ആയത്ത് (താന്‍ തെറ്റായി എഴുതി വെച്ചത് പോലെ) അബിസാര്‍ഹ് ചൊല്ലിക്കേള്‍പ്പിച്ചു. മുഹമ്മദ് അത് തെറ്റാണെന്ന് പറയുകയുണ്ടായില്ല. അപ്പോള്‍ അബിസാറിന് മനസ്സിലായി മുഹമ്മദ് കള്ളപ്രവാചകനാണെന്ന്. അതോടെ അയാള്‍ ഇസ്ലാം വെടിഞ്ഞു തിരിച്ചു മക്കയിലേക്ക് പോയി. എന്നിട്ട് പറയുകയും ചെയ്തു, “മുഹമ്മദ്‌ പ്രവാചകനാണെങ്കില്‍ ഞാനും പ്രവാചകനാണ്‌. കാരണം, ഖുര്‍ആനില്‍ എന്‍റെ വചനങ്ങളും ഉണ്ട്. ഞാന്‍ കള്ളപ്രവാചകന്‍ ആണെങ്കില്‍ മുഹമ്മദും കള്ളപ്രവാചകനാണ്‌. കാരണം, ഖുര്‍ആനില്‍ എന്‍റെ കള്ളപ്രവചനങ്ങള്‍ ഇടം പിടിക്കുന്നത് തടയാന്‍ മുഹമ്മദിന് കഴിഞ്ഞില്ല” എന്നു. ഇത് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ആയത്തുകളില്‍ ഏതൊക്കെയാണ് ജിബ്രീലില്‍ നിന്നും അവതരിക്കപ്പെട്ടത്, ഏതൊക്കെയാണ് ഇബ്നു അബിസാര്‍ഹ് കടത്തിക്കൂട്ടിയത് എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആ സമയത്ത് ജിബ്രീല്‍ അവതരിപ്പിച്ച ആയത്താണ് സൂറാ.6:93.

 

മുഹമ്മദ് മക്ക പിടിച്ചെടുത്തപ്പോള്‍ ആരെയും ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും പത്തു പേരെ എവിടെവെച്ച് കണ്ടാലും (കഅബ ദേവാലയത്തിനകത്ത് വെച്ച് കണ്ടാലും) കൊന്നു കളയാന്‍ പ്രത്യേക ഉത്തരവിട്ടിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ അബ്ദുള്ള ഇബ്നു സഅ’ദ് ഇബ്നു അബിസാര്‍ഹ് ആയിരുന്നു! (എങ്കിലും ഇയാള്‍ അത്ഭുതകരമായി കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടുകയുണ്ടായി. അത് താഴെ വിവരിക്കുന്നുണ്ട്)

 

ഈ കാര്യം ഒറ്റ ഒരാളല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ധാരാളം ഇസ്ലാമിക പണ്ഡിതന്മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കുറച്ചു തെളിവുകള്‍ നല്‍കാം:

 

(Al-Baidawi commenting on the Qur’an, Sura al-An`am 6:93

 

“‘To me it has been revealed’, when naught has been revealed to him” refers to `Abdallah Ibn Sa`d Ibn Abi Sarh, who used to write for God’s messenger. The verse (23:12) that says, “We created man of an extraction of clay” was revealed, and when Muhammad reached the part that says, “… thereafter We produced him as another creature (23:14), `Abdallah said, “So blessed be God the fairest of creators!” in amazement at the details of man’s creation. The prophet said, “Write it down; for thus it has been revealed.”

 

`Abdallah doubted and said, “If Muhammad is truthful then I receive the revelation as much as he does, and if he is a liar, what I said is a good as what he said.” (Quoted from the famous Tafsir Anwar al-Tanzil wa Asrar al-Ta’wil by `Abdallah Ibn `Umar al-Baidawi.)

 

From Al-Sira by al-‘Iraqi

 

The scribes of Muhammad were 42 in number. `Abdallah Ibn Sarh al-`Amiri was one of them, and he was the first Quraishite among those who wrote in Mecca before he turned away from Islam. He started saying, “I used to direct Muhammad wherever I willed. He would dictate to me ‘Most High, All-Wise’, and I would write down ‘All-Wise’ only. Then he would say, ‘Yes it is all the same’. On a certain occasion he said, ‘Write such and such’, but I wrote ‘Write’ only, and he said, ‘Write whatever you like.'” So when this scribe exposed Muhammad, he wrote in the Qur’an, “And who does greater evil than he who forges against God a lie, or says, ‘To me it has been revealed’, when naught has been revealed to him.” So on the day Muhammad conquered Mecca, he commanded his scribe to be killed. But the scribe fled to `Uthman Ibn `Affan, because `Uthman was his foster brother (his mother suckled `Uthman). `Uthman, therefore, kept him away from Muhammad. After the people calmed down, `Uthman brought the scribe to Muhammad and sought protection for him. Muhammad kept silent for a long time, after which he said yes. When `Uthman had left, Muhammad said “I only kept silent so that you (the people) should kill him.” (Al-Iraqi refers to Sura 6:93 above. From Dawud’s translation Sura 6:93 reads:

 

Who is more wicked than the man who invents a falsehood about God, or says: “This was revealed to me”, when nothing was revealed to him? Or the man who says, “I can reveal the like of what God has revealed”?)

 

Quoting from “The Life of Muhammad”, A Guillaume’s a translation of Ibn Hisham’s “Sirat Rasul Allah”, from page 550:

 

The apostle had instructed his commanders when they entered Mecca only to fight those who resisted them except a small number who were to be killed even if they were found beneath the curtains of the Ka`ba. Among them was `Abdullah b. Sa`d, brother of the B. `Amir b. Lu’ayy. The reason he ordered him to be killed was that he had been a Muslim and used to write down revelation; then he apostatized and returned to Qurahysh [Mecca] and fled to `Uthman b. `Affan whose foster brother he was. [`Uthman was one of Muhammad’s closest friends, and later became the Caliph of Islam]. The latter hid him until he brought him to the apostle after the situation in Mecca was tranquil, and asked that he might be granted immunity. They allege that the apostle remained silent for a long time till finally he said yes, [granting `Abdullah immunity from the execution order]. When `Uthman had left he [Muhammad] said to his companions who were sitting around him, “I kept silent so that one of you might get up and strike off his head!” One of the Ansar [Muhammad’s helpers from Medina] said, then why didn’t you give me a sign, O apostle of God?” He [Muhammad] answered that a prophet does not kill by pointing.

 

Muhammad ordered the execution of 10 people when he took Mecca. Here is the list of names found in Ibn Sa`d “Tabaqat”, Vol 2, page 168.

 

The apostle of Allah entered through Adhakhir, [into Mecca], and prohibited fighting. He ordered six men and four women to be killed, they were (1) Ikrimah Ibn Abi Jahl, (2) Habbar Ibn al-Aswad, (3) Abd Allah Ibn Sa`d Ibn Abi Sarh, (4) Miqyas Ibn Sababah al-Laythi, (5) al-Huwayrith Ibn Nuqaydh, (6) Abd Abbah Ibn Hilal Ibn Khatal al-Adrami, (7) Hind Bint Utbah, (8) Sarah, the mawlat (enfranchised girl) of Amr Ibn Hashim, (9) Fartana and (10) Qaribah.

 

Occasionally, the Sirat, and the Tabaqat use a different name for the same person. #3 in the list given above is such a case. The differences in the name is due to the amount of family lineage given for the man’s name, and the english translation.

 

Ibn Sa`d corroborates Ibn Ishaq and says on page 174:

 

A person of al-Ansar had taken a vow to kill Ibn Abi Sarh [the already mentioned Abdallah] if he saw him. `Uthman whose foster brother he (Ibn Abi Sarh) was, came and interceded for him with the prophet. The Ansari was waiting for the signal of the prophet to kill him. `Uthman interceded and he [Muhammad] let him go. The the apostle of Allah said to the Ansari, “Why did you not fulfil your vow?” He said, “O apostle of Allah! I had my hand on the hilt of the sword waiting for your signal to kill him.” The prophet said signalling would have been a breach of faith. “It does not behave the prophet to make signal.”

 

മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ടാണ് അബ്ദുള്ളാ ഇബ്നു അബിസാറിന് ഇപ്രകാരം തന്‍റെ വാക്യങ്ങള്‍ ഖുര്‍ആനില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞത്. തന്‍റെ ഗ്രന്ഥം എഴുതി വെക്കാനുള്ള പ്രവാചകനായി എഴുത്തും വായനയും അറിയുന്ന ഒരാളെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കാനുള്ള ബോധം അല്ലാഹുവിനും ഇല്ലാതെ പോയി. തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അല്ലാഹു എന്ന അറേബ്യന്‍ ദേവന് ഒരു സാധാരണ മനുഷ്യന്‍റെ ബുദ്ധി പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം!

 

എനിക്ക് മലയാളം എഴുതാനും വായിക്കാനും പറയാനും അറിയാം. ആ ഒരു യോഗ്യത വെച്ചുകൊണ്ട് ഞാന്‍ നാളെ സിറാജ് പത്രത്തില്‍ ചെന്ന് എന്നെ അതിന്‍റെ പത്രാധിപരായി നിയമിക്കണം എന്ന് പറഞ്ഞാല്‍ അവര്‍ എന്നെ ആ സ്ഥാനത്ത് നിയമിക്കുകയൊന്നുമില്ല. എഴുത്തും വായനയും അറിയാമയിരുന്നിട്ടു പോലും ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങുന്ന പത്രത്തിന്‍റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് എന്നെ നിയമിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാനുള്ള ബോധം ആ പത്രത്തിന്‍റെ ഉടമകളായ മുസ്ലീങ്ങള്‍ക്കുണ്ട്. പക്ഷേ, മുഴു ലോകത്തിനും വേണ്ടിയുള്ള അല്ലാഹുവിന്‍റെ സന്ദേശം എന്ന് നിങ്ങള്‍ പറയുന്ന ഖുര്‍ആന്‍റെ കാര്യത്തില്‍, അത് ആരിലൂടെയാണോ അവതരിപ്പിക്കപ്പെട്ടതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നത്, ആ ആള്‍ക്ക് എഴുത്തും വായനയും അറിയേണ്ട ആവശ്യമേ ഇല്ല എന്നുള്ള നിങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം നിങ്ങള്‍ക്ക് ഇനിയും മനസ്സിലാകാത്തത് എന്താണ് മുസ്ലീങ്ങളേ? ഒരു മൂന്നാംകിട പ്രാദേശിക ഭാഷാപത്രം പുലര്‍ത്തുന്ന സ്റ്റാന്‍ഡേര്‍ഡ് പോലും അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന് ആവശ്യമില്ല എന്നാണോ മുസ്ലീങ്ങളൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്? കഷ്ടം എന്നേ പറയാനുള്ളൂ…

 

]]>
https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/feed/ 0
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-3) https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/ https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/#respond Tue, 24 Oct 2017 11:25:46 +0000 http://sathyamargam.org/?p=1423  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മറ്റ് അപ്പോസ്തലന്മാരെപ്പോലെ പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ഒരു അപ്പോസ്തലനല്ല എന്നുള്ളതിന് ദാവാക്കാര്‍ പറയുന്ന ഒരു ന്യായം പൗലോസിനെ യേശുക്രിസ്തു അപ്പൊസ്തലനായി നിയമിച്ചതിനു തെളിവുകള്‍ ഒന്നുമില്ല അഥവാ പൗലോസിനു അനുകൂലമായ സാക്ഷികള്‍ ആരും ഇല്ല എന്നാണ്. തിരുവെഴുത്തിലുള്ള അവരുടെ വിവരമില്ലായ്മ എന്നല്ലാതെ വേറെ എന്താണ് ഈ വാദത്തിനെ കുറിച്ച് പറയേണ്ടത്? ശൌല്‍ എന്ന മനുഷ്യന്‍ യേശുക്രിസ്തുവില്‍ നിന്നുള്ള ദര്‍ശനത്തിന് ശേഷം പൗലോസ്‌ ആയി മാറിയതോടെ ഉണ്ടായ ജീവിത രൂപാന്തരം മാത്രം പരിശോധിച്ചാല്‍ മതി, പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ശിഷ്യനാണോ അല്ലയോ എന്നറിയാന്‍. മതാന്ധത മൂത്ത് അജ്ഞാനബുദ്ധികളായി നടക്കുന്ന ദാവാക്കാര്‍ക്ക് അങ്ങനെയുള്ളതൊന്നും കണ്ണില്‍പ്പെടില്ല. ഏതായാലും പൗലോസ്‌ അപ്പൊസ്തലന്‍റെ സാക്ഷികളെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

പൗലോസ്‌ അപ്പോസ്തലന്‍റെ സാക്ഷികള്‍:

 1. ഡമാസ്കൊസില്‍ പാര്‍ക്കുന്ന എല്ലാവരാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന ശിഷ്യന് യേശുക്രിസ്തു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, “തന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിയ്ക്കാന്‍” പൌലോസിനെ താന്‍ തിരഞ്ഞെടുത്തായി അറിയിക്കുന്നു (അപ്പൊ.പ്രവൃ.9:8-18)

 

2. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവര്‍” എന്ന് പൌലോസിനും ബര്‍ന്നബാസിനും യെരുശലേം സഭ മുഴുവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു (അപ്പൊ.പ്രവൃ. 15:25)

 

3. പത്രോസ് അപ്പോസ്തലന്‍ പൌലോസിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു (2.പത്രോസ്.3:15,16)

 

4. പൌലൊസിന്‍റെ പ്രവൃത്തികള്‍ തന്‍റെ അപ്പോസ്തലത്വത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. (ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു. അപ്പൊ.പ്രവൃ.19:11,12)

 

5. അപ്പോസ്തലത്വം യുക്തിയുക്തമായ വിധത്തില്‍ പൗലോസ്‌ അവകാശപ്പെട്ടിരിക്കുന്നു: “ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ? മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ” (1.കൊരി.9:1,2)

 

ക്രിസ്ത്യാനിയായിത്തീര്‍ന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള ലാഭം പൗലോസിനുണ്ടായിട്ടുണ്ടോ?

 

ഭൌമികമായ യാതൊരു ലാഭവും പൗലോസിന് ഉണ്ടായിട്ടില്ല. നഷ്ടവും കഷ്ടവും അനവധി ഉണ്ടായിട്ടുണ്ട് താനും. അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ നോക്കാം:

 

“അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? – ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.” (2.കൊരി.11:22-28)

 

‘റബ്ബാന്‍ ഗമാലിയേലിന്‍റെ ശിഷ്യന്‍’ എന്ന നിലയില്‍ യെഹൂദന്മാരുടെ എല്ലാവരുടെയും ബഹുമാനവും ആദരവും ആവോളം ലഭിച്ചു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നാണ് പൗലോസ്‌ ഈ അവസ്ഥയില്‍ എത്തിയതെന്ന് ഓര്‍ക്കണം. ഭൌമികമായ നേട്ടം ഇല്ലങ്കില്‍ പിന്നെയുള്ളത് മരണാനന്തരജീവിതത്തിലുള്ള നേട്ടമാണ്. എന്നാല്‍ ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ പൗലോസിന് മരണാനന്തര ജീവിതത്തിലും യാതൊരു നേട്ടവും ഉണ്ടാവില്ല, കാരണം, ദൈവത്തിന്‍റെ സത്യസുവിശേഷം അട്ടിമറിച്ച് ഈ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളോളമായി ലോകത്തുള്ള കോടാനുകോടി ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ആളാണ്‌ പൗലോസ്‌. അങ്ങനെയുള്ള ഒരാള്‍ക്ക്‌ എങ്ങനെയാണ് സ്വര്‍ഗ്ഗം ലഭിക്കുക. ഫലത്തില്‍ മരണശേഷമുള്ള ജീവിതത്തിലും പൗലോസിന് യാതൊരു ലാഭവും ഇല്ല എന്ന് സാരം! ഇങ്ങനെ ഇഹത്തിലോ പരത്തിലോ യാതൊരു നേട്ടവും ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കാര്യം ചെയ്യണം എന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുണ്ടായിരിക്കണം.

 

പൗലോസ്‌ അപ്പോസ്തലന് ഭ്രാന്തുണ്ടായിരുന്നോ?

 

പൗലോസ്‌ അപ്പോസ്തലന് ഭ്രാന്തുണ്ട് എന്ന് നാടുവാഴിയായ ഫെസ്തോസ് ഒരിക്കല്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. പൗലോസ്‌ അപ്പൊസ്തലന്‍ അതിനു മറുപടിയും കൊടുത്തിട്ടുണ്ട്:

 

“ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൗലോസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൌലൊസിനോടു: ഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. – അതിന്നു പൌലൊസ്; നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു. ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.” (അപ്പൊ.പ്രവൃ.26:24-31) എന്ന് മറുപടിയും പറഞ്ഞു.

 

ഈ മറുപടിയിലെ ഒരു പദപ്രയോഗം പ്രത്യേകാല്‍ ശ്രദ്ധിക്കണം, “ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം” എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്. നാടുവാഴിയുടെ മുമ്പില്‍ തടവുകാരനായ പൗലോസ്‌ നില്‍ക്കുന്നത് ചങ്ങല ധരിച്ചു കൊണ്ടാണ്. അങ്ങനെ നിന്നുകൊണ്ട് “എന്‍റെ പ്രസംഗം കേള്‍ക്കുന്ന നിങ്ങളെല്ലാവരും എന്നെപ്പോലെ ആകണം” എന്ന് പൗലോസ്‌ പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും പൌലോസിന് ഭ്രാന്തുണ്ടെന്നു അവര്‍ പറയുമായിരുന്നു. “ഞങ്ങളെല്ലാവരും നിന്നെപ്പോലെ ചങ്ങല ധരിച്ചു തടവുകാരായി മാറണം എന്നാണ് നീ ആഗ്രഹിക്കുന്നത്, ഇത് തന്നെ നിനക്ക് ഭ്രാന്തുണ്ടെന്നതിന് തെളിവാണ്” എന്നവര്‍ പറഞ്ഞാല്‍ പൗലോസിന് മറുപടിയുണ്ടാകില്ല. അതുകൊണ്ടാണ് “ഈ ചങ്ങല ഒഴികെ” എന്ന് പൗലോസ്‌ അപ്പൊസ്തലന്‍ എടുത്തു പറഞ്ഞത്. ഒരു ഭ്രാന്തനായ വ്യക്തിക്ക് ഒരിക്കലും ഇത്ര സുബോധത്തോടെയും കാര്യകാരണവിചാരത്തോടെയും വരുംവരായ്കകളെക്കുറിച്ചുള്ള ബോധത്തോടെയും തനിക്ക് നേരെയുള്ള ആരോപണത്തിനു മറുപടി കൊടുക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പൗലോസ്‌ അപ്പൊസ്തലന് ഭ്രാന്തുണ്ടായിരുന്നില്ല എന്ന് തെളിയുന്നു.

 

പിന്നെയുള്ള ഏകവഴി, പൗലോസ്‌ അപ്പൊസ്തലന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് അംഗീകരിക്കുക മാത്രമാണ്. എന്നാല്‍ അങ്ങനെ അംഗീകരിച്ചാല്‍ ആ നിമിഷം ഒരു മുസ്ലീമിന് ഇസ്ലാം വിടേണ്ടി വരും എന്നതിനാലാണ് ദാവാക്കാര്‍ പൗലോസ്‌ അപ്പോസ്തലനെ കള്ളനാക്കാന്‍ വേണ്ടി പെടാപ്പാട്‌ പെടുന്നത്. പൗലോസ്‌ അപ്പൊസ്തലന്‍ മറ്റൊരു സുവിശേഷത്തെക്കുറിച്ചും മറ്റൊരു യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്:

 

“ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നതു ആശ്ചര്യം” (2. കൊരി.11:4)

 

“എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.” (ഗലാ.1:8,9)

 

‘സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന ജിബ്രീല്‍ എന്ന ദൂതന്‍ തനിക്ക് പ്രത്യക്ഷനായി’ എന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ പ്രവാചക ജീവിതം ആരംഭിക്കുന്നത്. പ്രവാചകനെന്നവകാശപ്പെട്ട മുഹമ്മദും ഒരു യേശുവിനെ അവതരിപ്പിക്കുന്നുണ്ട്, ഈസാ നബി എന്ന പേരില്‍. ആ യേശു ദൈവമല്ല, മനുഷ്യന്‍ മാത്രമാണ്; ആ യേശു ക്രൂശിക്കപ്പെടുകയോ മരിക്കുകയോ ഉയര്‍ത്തെഴുന്നെല്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. ആ യേശുവില്‍ വിശ്വസിച്ചത് കൊണ്ട് ഒരാള്‍ക്കും പാപമോചനം കിട്ടുകയുമില്ല! ചുരുക്കത്തില്‍, അപ്പോസ്തലന്മാര്‍ പ്രസംഗിക്കാത്ത യേശുവും അപ്പോസ്തലന്മാര്‍ പറയാത്ത സുവിശേഷവുമാണ് സ്വര്‍ഗ്ഗത്തിലെ (തള്ളപ്പെട്ട) ദൂതന്‍ വന്ന് മുഹമ്മദിന് അറിയിച്ചു കൊടുത്തത്. ബൈബിള്‍ അനുസരിച്ച് ഇങ്ങനെയുള്ളവര്‍ ശപിക്കപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ പൗലോസല്ല, മുഹമ്മദാണ് ദൈവത്തിന്‍റെ സന്ദേശം അട്ടിമറിക്കാന്‍ വേണ്ടി പുതിയൊരു മതവും കൊണ്ട് വന്നത്. എന്നിട്ട് ആ മതത്തിന്‍റെ അനുയായികള്‍ ഇന്ന് പറഞ്ഞു നടക്കുന്നത് അനുഗൃഹീത ദൈവഭൃത്യനായ പൗലോസ്‌ അപ്പൊസ്തലനല്ല, മുഹമ്മദാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി എന്നും,, പൗലോസ്‌ യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനങ്ങളെ അട്ടിമറിച്ച് പുതിയൊരു മതം സ്ഥാപിക്കുകയും ചെയ്തു എന്നുമത്രേ!!! (തുടരും…)

 

 

]]>
https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/feed/ 0
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-2) https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/ https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/#respond Sat, 21 Oct 2017 17:20:54 +0000 http://sathyamargam.org/?p=1421 അനില്‍കുമാര്‍ വി അയ്യപ്പന്‍

ആരാണ് അപ്പൊസ്തലന്‍?

 

apostolos (απόστολος) എന്ന ഗ്രീക്ക് വാക്കിന്‍റെ  മലയാളീകരണമാണ് അപ്പോസ്തലന്‍ എന്നത്.  ഈ വാക്കിന് ശിഷ്യന്‍ എന്നല്ല, പ്രേഷിതന്‍ അഥവാ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അയക്കുക എന്നര്‍ത്ഥമുള്ള ‘അപോസ്റ്റെല്ലോ’ എന്ന ഗ്രീക്ക് ധാതുവില്‍നിന്നാണ് ഈ പദം ഉണ്ടായിവന്നത്. സുവിശേഷങ്ങളില്‍ പത്തു പ്രാവശ്യവും അപ്പോസ്തല പ്രവൃത്തികളില്‍ 28 പ്രാവശ്യവും ലേഖനങ്ങളില്‍ 38 പ്രാവശ്യവും വെളിപ്പാടില്‍ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ 79 പ്രാവശ്യം ഈ പദം ബൈബിളില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവനാണ് അപ്പോസ്തലന്‍.  പൂര്‍ണ്ണ അധികാരത്തോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അയക്കപ്പെട്ടവനുണ്ട്. അയച്ച വ്യക്തിയോട് കണക്ക് ബോധിപ്പിക്കുവാന്‍ അയക്കപ്പെട്ടവന്‍ ബാധ്യസ്ഥനാണ്. അപ്പോസ്തലന്‍ എന്ന പ്രയോഗത്തിന്‍റെ വ്യക്തമായ ചിത്രം കര്‍ത്താവ് പറഞ്ഞ യോഹ.17:18-ല്‍ ഉണ്ട്. അവിടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു: “നീ എന്നെ ലോകത്തിലേക്കു അയച്ചതു പോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.”

 

അപ്പൊസ്തലന്മാരുടെ യോഗ്യതകള്‍:

 

ഒന്നാമതായി അപ്പോസ്തലന്മാര്‍ യേശുവിനെ കണ്ടവരും യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  സാക്ഷികളുമായിരിക്കണം. യോഹന്നാന്‍ അപ്പോസ്തലന്‍റെ വാക്കുകള്‍ നോക്കാം: “ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു” (1.യോഹ.1:1,2) എന്നാണ് അദ്ദേഹം പറയുന്നത്. പത്രോസ് അപ്പോസ്തലന്‍ പറയുന്നത് നോക്കാം: “ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” (അപ്പൊ.പ്രവൃ.1:22)  “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു” (അപ്പൊ.2:32). ഈ യോഗ്യത പൗലോസ്‌ അപ്പോസ്തലനുണ്ട്. യെരുശലേം നഗരത്തില്‍ വളര്‍ന്നവനാണ് താന്‍ എന്ന് അപ്പൊ.പ്രവൃ. 22:3-ല്‍ പൗലോസ്‌ അപ്പൊസ്തലന്‍ മഹാപുരോഹിതന്മാരെ സാക്ഷി നിര്‍ത്തി യെഹൂദാ ജനക്കൂട്ടത്തിനോട് പറയുന്നുണ്ട്. മൂന്നര വര്‍ഷക്കാലം യെരുശലേമിലും ചുറ്റുപാടും പരസ്യമായി പ്രവര്‍ത്തിച്ച യേശുക്രിസ്തുവിനെ തീര്‍ച്ചയായും പൗലോസ്‌ കണ്ടിട്ടുണ്ടെന്ന് താഴെയുള്ള അവകാശവാദത്തില്‍ നിന്ന് പിടികിട്ടും:

 

“ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?” (1.കൊരി.9:1)

 

ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു പൗലോസ്‌ അപ്പോസ്തലന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  സാക്ഷിയും കൂടിയാണ് വിശുദ്ധ പൗലോസ്‌ ശ്ലീഹാ.

 

അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട രണ്ടാമത്തെ യോഗ്യത പ്രവര്‍ത്തനങ്ങളാണ്. പ്രവര്‍ത്തനങ്ങള്‍ അത്ഭുതങ്ങളിലും അടയാളങ്ങളിലും പ്രത്യക്ഷമാകേണ്ടതാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിന്‍റെ വാക്കുകള്‍ നോക്കാം: “ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.  അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു വന്നുവല്ലോ” (2.കൊരി.12:11,12). രണ്ടാമത്തെ യോഗ്യതയും കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസിനുണ്ടെന്ന് ചുരുക്കം.

 

മൂന്നാമതായി, കര്‍ത്താവ് നേരിട്ട് വിളിച്ചു നിയമിച്ചവരാണ് അപ്പോസ്തലന്മാര്‍. “നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കു അപ്പൊസ്തലന്മാര്‍ എന്നു പേര്‍ വിളിച്ചു” (ലൂക്കോ.6:13). പൗലോസിനെ അപ്പോസ്തലനായി നിയോഗിച്ചത് ക്രിസ്തു നേരിട്ടാണ്. തനിക്ക് നേരിട്ട് ലഭിച്ച ദൈവവിളിയെ കുറിച്ച് പൗലോസപ്പോസ്തലന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്: (റോമ.1:1; 1.കൊരി.1:1; ഗലാത്യ.1:1, 15). അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട മൂന്നാമത്തെ യോഗ്യതയും പൗലോസ്‌ ശ്ലീഹക്കുണ്ടെന്ന് വ്യക്തം!

 

ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക്‌ അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു:

 

“ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

 

എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു. അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു. കര്‍ത്താവു അവനോടു: നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞ് ഞാന്‍ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. കര്‍ത്താവു അവനോടു: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെമേല്‍ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു, യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു. കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു. ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി” (അപ്പൊ.പ്രവൃ.9:1-22)

 

ഈ ചരിത്രവിവരണം വിശ്വാസയോഗ്യമല്ല എന്ന ആരോപണത്തിന് ബലം പകരാന്‍ ദാവാക്കാര്‍ കൊണ്ടുവരുന്നത് വേറൊരു വേദഭാഗമാണ്. പൗലോസ്‌ അപ്പോസ്തലന്‍ യെഹൂദന്മാരോട് തന്നെക്കുറിച്ച് പറയുന്ന ഒരു സാക്ഷ്യമാണത്:

 

“ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുവന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാന്‍ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. ഞാന്‍ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല. കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്‍റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി. അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നുനിന്നു; സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.” (അപ്പൊ.പ്രവൃ.22:4-13)

 

ഈ രണ്ട് വിവരണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ദാവാക്കാരുടെ വാദം. വൈരുദ്ധ്യമുള്ളതായി അവര്‍ പറയുന്നത് ഇതാണ്:

 

“അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു” (പ്രവൃ.9:7)

 

“എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” (പ്രവൃ.22:9)

 

“ലൂക്കോസ് പറയുന്നത് പൗലോസിന്‍റെ കൂടെയുള്ളവര്‍ ശബ്ദം കേട്ടു എങ്കിലും വെളിച്ചം കണ്ടില്ല’ എന്നാണ്, എന്നാല്‍ പൗലോസ്‌ പറയുന്നത്, ‘തന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും ശബ്ദമൊന്നും കേട്ടില്ല’ എന്നുമാണ്. രണ്ടുപേരുടെയും വിവരണത്തിലുള്ള ഈ വൈരുദ്ധ്യം, ഈ വിവരണങ്ങളെ തള്ളിക്കളയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു” എന്നാണ് ദാവാക്കാര്‍ വാദിക്കുന്നത്. അവരുടെ ഈ വാദത്തിന്‍റെ പൊള്ളത്തരം നോക്കാം:

 

പൌലോസിന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടില്ല എന്ന് ലൂക്കോസ് പറഞ്ഞിട്ടില്ല, അത് ദാവാക്കാരുടെ പതിവ്‌ ദുര്‍വ്യാഖ്യാനം മാത്രമാണ്. ലൂക്കോസ് പറഞ്ഞിരിക്കുന്നത് ‘പൌലോസിനോട് കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു’ എന്നാണ്. വെളിച്ചമല്ല അവര്‍ കാണാതിരുന്നത്, മറിച്ച് ആ ശബ്ദം ഉണ്ടാക്കിയ വ്യക്തിയെ ആണ്. അതായത് പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ വെളിച്ചം കണ്ടു എന്ന കാര്യത്തില്‍ രണ്ട് പേരും യോജിക്കുന്നു. ശബ്ദം കേട്ടുവോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ എന്തെങ്കിലും തര്‍ക്കമുള്ളത്. അത് നമുക്ക്‌ പരിശോധിക്കാം.

 

‘കേട്ടു’ എന്നതിന് അവിടെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ακούω (ak-oo’-o, അകൂഓ) എന്നതാണ്. ഈ പദത്തിന് Strong’s Dictionary നല്‍കുന്ന അര്‍ത്ഥം ഇവയാണ്:

 

 

1) to be endowed with the faculty of hearing, not deaf

 

2) to hear

 

2b) to attend to, consider what is or has been said

 

2c) to understand, perceive the sense of what is said

 

3) to hear something

 

3a) to perceive by the ear what is announced in one’s presence

 

3b) to get by hearing learn

 

3c) a thing comes to one’s ears, to find out, learn

 

3e) to give ear to a teaching or a teacher

 

3f) to comprehend, to understand

 

വെറുതെ എന്തെങ്കിലും കേള്‍ക്കുക എന്ന് മാത്രമല്ല ആ പദത്തിന് അര്‍ത്ഥമുള്ളത്. ‘ഒരു കാര്യം ശ്രദ്ധാപൂര്‍വ്വം കേട്ട് അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുക’ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. നമ്മുടെ മലയാള ഭാഷയിലും ‘കേള്‍ക്കുക’ എന്നതിന് ‘അര്‍ത്ഥം ഗ്രഹിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുക’ എന്നൊരു അര്‍ത്ഥമുണ്ടല്ലോ. ‘ഇവനോട് എത്ര പറഞ്ഞാലും ഇവന്‍ ഒരക്ഷരം കേള്‍ക്കില്ല’ എന്ന് ഒരദ്ധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ വിദ്യാര്‍ത്ഥിക്ക് കാതു കേള്‍ക്കില്ല എന്നല്ലല്ലോ. മറിച്ച് കേട്ട കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം മലയാളത്തില്‍ അല്പമെങ്കിലും അറിവുള്ള ഏതൊരാള്‍ക്കും പിടികിട്ടും. ഇവിടെ, ലൂക്കോസും പൌലോസും ‘അകൂഓ’ എന്ന പദത്തെ വ്യത്യസ്തമായ ഈ രണ്ടുവിധ അര്‍ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. “എന്നോട് കൂടെയുള്ളവര്‍ എന്നോട് സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” എന്ന് പൗലോസ്‌ പറഞ്ഞതിനര്‍ത്ഥം, അവന്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ട് അര്‍ത്ഥം ഗ്രഹിക്കത്തക്ക നിലയില്‍ അവരത് മനസ്സിലാക്കിയില്ല” എന്നാണ്. എന്നാല്‍ ലൂക്കോസ് ആ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്, ‘പൌലോസിനോട് സംസാരിച്ചവന്‍റെ ശബ്ദം കൂടെയുള്ളവരുടെ ചെവികളില്‍ എത്തി’ എന്നുള്ള അര്‍ത്ഥത്തിലാണ്. ഒരു പക്ഷെ ബഹുഭാഷാപണ്ഡിതനായിരുന്ന പൗലോസിനോട്, അവനറിയാവുന്നതും എന്നാല്‍ കൂടെയുള്ളവര്‍ക്ക് അറിയാത്തതുമായ ഏതെങ്കിലും ഒരു ഭാഷയിലായിരിക്കാം യേശുക്രിസ്തു സംസാരിച്ചത് എന്നും വരാം. അങ്ങനെയാണെങ്കില്‍ കൂടെയുള്ളവര്‍ക്ക് ശബ്ദം കേള്‍ക്കാമെന്നല്ലാതെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ. ഏതായാലും പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ സംസാരിച്ചവന്‍റെ ശബ്ദം വ്യക്തമായി കേട്ടെങ്കിലും അവന്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് ഗ്രഹിക്കുകയുണ്ടായില്ല എന്നതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. (തുടരും…)

]]>
https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/feed/ 0
ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/ https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/#respond Thu, 19 Oct 2017 06:53:04 +0000 http://sathyamargam.org/?p=1418 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:

 

ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ യേശുക്രിസ്തു. രണ്ട് ജീവിപ്പിക്കുന്ന വചനം അഥവാ എഴുതപ്പെട്ട ദൈവവചനമായ വിശുദ്ധ ബൈബിള്‍. രണ്ടും ദൈവവചനം ആണെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:

 

എഴുതപ്പെട്ട ദൈവവചനം ഒരു വ്യക്തിയല്ല, വസ്തുവാണ്. എന്നാല്‍ നിത്യമായ ദൈവവചനം ഒരു വ്യക്തിയാണ്. ദൈവത്വത്തില്‍ അവന്‍ പുത്രന്‍ എന്നറിയപ്പെടുന്നു. മനുഷ്യശരീരം ധരിച്ചു ഭൂമിയില്‍ വന്നതിനു ശേഷം അവന്‍ യേശുക്രിസ്തു എന്നറിയപ്പെടുന്നു.

 

എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഒരു സൃഷ്ടിയാണ്, സ്രഷ്ടാവല്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനമായ യേശുക്രിസ്തു സൃഷ്ടിയല്ല, സ്രഷ്ടാവാണ് (കൊളോ.1:14,15; റോമര്‍.9:5)

 

ബൈബിള്‍ നിത്യമായ ദൈവവചനമല്ല, അതിന് ആരംഭവും അവസാനവുമുണ്ട്. ഉല്‍പ്പത്തിയില്‍ ആരംഭിക്കുകയും വെളിപ്പാട് പുസ്തകത്തില്‍ അതവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവുമുള്ള ഒന്ന് നിത്യമായിരിക്കുകയില്ല. എന്നാല്‍ യേശുക്രിസ്തു നിത്യനായ ദൈവവചനമാണ്. (യോഹ.1:1)

 

ബൈബിള്‍ ഈ ലോകത്തിലേക്ക് വേണ്ടി മാത്രമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ വചനമാണ്.  അതായത്, പാപിയായ മനുഷ്യന് എങ്ങനെ പാപത്തിന്‍റെ ശിക്ഷയായ രണ്ടാം മരണത്തില്‍ നിന്ന് രക്ഷപ്രാപിക്കാമെന്നും അങ്ങനെ രക്ഷപ്രാപിച്ചവര്‍ പാപം നിറഞ്ഞ ലോകത്ത് പാപം വസിക്കുന്ന ജഡത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ പാപത്തിന്‍റെ സ്വാധീനതയില്‍ നിന്നും രക്ഷപ്പെട്ട് പാപത്തിന്‍റെ മേല്‍ വിജയം വരിച്ച് എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍ (2.തിമോ.3:15,16). മരണശേഷമോ കര്‍ത്താവിന്‍റെ രണ്ടാം വരവിനു ശേഷമോ തേജസ്കരിക്കപ്പെട്ട ശരീരത്തോടെ പാപമില്ലാത്ത ലോകത്തില്‍ വസിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകമായി ഈ വചനത്തിന്‍റെ ആവശ്യമില്ല.

 

എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവത്തിന്‍റെ നിത്യവചനമായ യേശുക്രിസ്തു ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവന്‍റെ സന്തോഷവിഷയമാണ്. യേശുക്രിസ്തുവിനെ കൂടാതെ ഒരു ജീവിതം ഈ ലോകത്തിലായാലും വരുവാനുള്ള ലോകത്തിലായാലും അവന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അവന്‍റെ പ്രത്യാശ തന്നെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് വരികയും തന്നെ അവന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയും എല്ലാ നാളും അവനോടുകൂടെ ഇരിക്കാന്‍ കഴിയും എന്നുള്ളതാണ് (1.തെസ്സ.4:16,17)

 

എഴുതപ്പെട്ട ദൈവവചനം ആര്‍ക്ക് വേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് (യിരെമ്യാ. 36:23). നാശത്തിന് വിധേയമാകുന്ന ഒന്ന് നിത്യമായതാവുകയില്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനം ഒരിക്കലും നാശത്തിന് വിധേയമാകുകയില്ല. അവന്‍റെ ജഡം ദ്രവത്വം കണ്ടില്ല എന്നാണ് നാം വായിക്കുന്നത് (അപ്പൊ.പ്രവൃ.2:30). അവന്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റവനാണ്.

 

ഇങ്ങനെ എഴുതപ്പെട്ട ദൈവവചനവും സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കുന്ന ദൈവവചനവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളവനാണ് ഒരു ക്രിസ്ത്യാനി.

 

എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുന്നത്‌?

 

യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.

 

മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.

 

ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ- ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.

 

ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടി മുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.

 

പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.

 

ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനംഎന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് ഞങ്ങള്‍ വ്യക്തമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

 

“യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു” (സങ്കീ.119:90) എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ദൈവിക വെളിപ്പടായ പുത്രനെക്കുറിച്ചാണ്, അല്ലാതെ എഴുതപ്പെട്ട ദൈവവചനത്തെക്കുറിച്ചല്ല.

 

എന്നാല്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഇല്ലായെങ്കില്‍ നിത്യദൈവവചനമായ യേശുക്രിസ്തുവിനെ കുറിച്ച് നമുക്ക് ഒന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ്. കാരണം എഴുതപ്പെട്ട വചനമാണ് ജീവിക്കുന്ന വചനത്തെ നമുക്ക് സാക്ഷിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല (യോഹ.5:38,39)

 

ബൈബിള്‍ യേശുക്രിസ്തുവിനെ സാക്ഷീകരിക്കുന്നു, യേശുക്രിസ്തു തന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കുകയും ചെയ്യുന്നു. ജീവിക്കുന്ന വചനമായ യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്ന ഒരാള്‍ക്ക് ആത്മീയമായി ജീവന്‍ പ്രാപിക്കാന്‍ സാധിക്കും. അത് അനുഭവത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്ന കാര്യമാണ്. ജീവന്‍ കൊടുക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവമായത് കൊണ്ടാണ് യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കാന്‍ അവനു കഴിയുന്നത്.

 

ഏതായാലും ക്രിസ്ത്യാനിറ്റിയില്‍ വചനത്തിന്‍റെ സ്ഥാനം ഇതാണ്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനം ഉണ്ട്. എഴുതപ്പെട്ട ദൈവവചനവും നിത്യനായ ദൈവവചനവും. നിത്യനായ ദൈവവചനം സ്രഷ്ടാവാണ്, ആദിയും അന്ത്യവും ഇല്ലാത്തവനാണ്. എന്നെന്നും നിലനില്‍ക്കുന്നവനാണ്. എഴുതപ്പെട്ട ദൈവവചനം സൃഷ്ടിയാണ്, അത് ഈ ലോകത്തിലേക്ക് മാത്രം ഉള്ളതാണ്.

 

ഇനി ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ് എന്ന് ഇവിടെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ പറഞ്ഞുതരണം.

 

അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ?

 

ആണെങ്കില്‍ ആ വചനം സൃഷ്ടിക്കപ്പെടുന്നതിന് തൊട്ടു മുന്‍പു വരെ അല്ലാഹു വചനം ഇല്ലാത്തവന്‍ അതായത് മിണ്ടാനും പറയാനും കഴിയാത്ത ഊമയായിരുന്നോ? മിണ്ടാനും പറയാനും പോലും കഴിയാത്ത ഒന്ന് ദൈവമാകുന്നതെങ്ങനെയാണ്? മിണ്ടാനും പറയാനും കഴിയാത്ത വിഗ്രഹങ്ങളെ ദൈവമായി കരുതി ആരാധിക്കുന്നവരും ഒരുകാലത്ത് മിണ്ടാനും പറയാനും കഴിയാതിരുന്ന അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്ന നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?

 

അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അത് സ്രഷ്ടാവായിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്നു ഈ പ്രപഞ്ചത്തിലില്ല. അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ലെങ്കില്‍ തീര്‍ച്ചയായും അത് സ്രഷ്ടാവായിരിക്കും. അങ്ങനെയെങ്കില്‍, സ്രഷ്ടാക്കളായി അല്ലാഹുവും അല്ലാഹുവിനോടൊപ്പം അല്ലാഹുവിന്‍റെ വചനവും ഉണ്ടെന്നു വരുന്നു. അപ്പോപ്പിന്നെ സ്രഷ്ടാവ് ഏകനാണ് എന്നുള്ള ഇസ്ലാമിക തൌഹീദിന് എന്ത് പ്രസക്തിയാണ് ഉള്ളത്?

 

മാന്യമായ ഭാഷയില്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറുപടി പ്രതീക്ഷിക്കുന്നു.

]]>
https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/feed/ 0
മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും (ഭാഗം-1) https://sathyamargam.org/2017/10/%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%96%e0%b4%be/ https://sathyamargam.org/2017/10/%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%96%e0%b4%be/#comments Thu, 19 Oct 2017 05:12:18 +0000 http://sathyamargam.org/?p=1416 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

അഹമ്മദീയ മതസ്ഥാപകനായ മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയെക്കുറിച്ച് ഒരു ലേഖനം ഇടാന്‍ വേണ്ടി റിസര്‍ച്ച് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ ഒറ്റ പോസ്റ്റുകൊണ്ട് തീരുന്ന മഹാനല്ല അദ്ദേഹം എന്ന് മനസ്സിലായതിനാല്‍ മുഹമ്മദിനെയും കടത്തിവെട്ടുന്ന കള്ളത്തരങ്ങള്‍ കാണിച്ചിട്ടുള്ള മിര്‍സാ ഗുലാം അഹമ്മദിന്‍റെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വിശദമാക്കുന്ന ഒരു തുടര്‍ ലേഖന പരമ്പര ആരംഭിക്കുകയാണ്. ആദ്യഭാഗത്തില്‍ അഹമ്മദ് തന്‍റെ വിവാഹത്തെക്കുറിച്ച് നടത്തിയ ഒരു പ്രവചനം എങ്ങനെ പൊട്ടിപ്പൊളിഞ്ഞു പാളീസായിപ്പോയെന്നും ആ പ്രവചനം എങ്ങനെയെങ്കിലും ഒന്ന് നിറവേറ്റാന്‍ വേണ്ടി നാണവും മാനവുമില്ലാത്ത മിര്‍സാ ഗുലാം അഹമ്മദ് കളിച്ച വൃത്തികേടുകളുമാണ് നാം പരിശോധിക്കാന്‍ പോകുന്നത്:

 

മിര്‍സാ ഗുലാം അഹമ്മദ് ഖാദിയാനിയുടെ ഒരു സുഹൃത്തും അടുത്ത ബന്ധുവുമായിരുന്നു അഹമ്മദ് ബേഗ്. അദ്ദേഹത്തിന് ഭൂമി സംബന്ധമായ ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ അത് പരിഹരിക്കാന്‍ മിര്‍സാ ഗുലാം അഹമ്മദിന്‍റെ സഹായം തേടേണ്ടി വന്നു. മിര്‍സാ ഗുലാം അഹമ്മദ്  പ്രശ്നം പരിഹരിച്ചു കൊടുക്കുകയും ചെയ്തു. അഹമ്മദ് ബേഗിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു, പേര് മുഹമ്മദീബീഗം. മിര്‍സാ ഗുലാം അഹമ്മദ് വിവാഹിതനും അമ്പത് വയസ്സ് കഴിഞ്ഞവനും പ്രായമുള്ള മക്കളുള്ളവനും ആയിരുന്നു. ബന്ധം നോക്കുകയാണെങ്കില്‍ മുഹമ്മദീ ബീഗത്തിന്‍റെ അമ്മാവനായി വരും മിര്‍സാ ഗുലാം അഹമ്മദ്! എന്നിട്ടും അവളെ വിവാഹം കഴിക്കാന്‍ അയാള്‍ ആഗ്രഹിച്ചു. മിര്‍സാ ഗുലാം അഹമ്മദ് തന്നെ പറഞ്ഞിട്ടുണ്ട്: “അവള്‍ ഒരു ബാലികയത്രേ. എനിക്ക് അമ്പതില്‍ കവിഞ്ഞ പ്രായമുണ്ട്.” (അയിന എ.കമാലാത്ത്. ഭാ.574) മിര്‍സാ അതിനായി ബാലികയുടെ പിതാവിന് അയച്ച സന്ദേശം അദ്ദേഹം തള്ളിക്കളഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അഹമ്മദിന് ലഭിച്ച ഇല്‍ഹാമിനെ കുറിച്ച്: “അള്ളാഹു എനിക്ക് ഇല്‍ഹാം അറിയിച്ചിരിക്കുന്നു. പെണ്‍കുട്ടിയെ അതിന് സമ്മതിക്കാതെ മറ്റു വല്ലവനും കെട്ടിക്കുന്ന പക്ഷം കെട്ടുന്നവന്‍ രണ്ടര കൊല്ലത്തിനിടയില്‍ മരണപ്പെടുന്നതും അവള്‍ വിധവയായി എന്‍റെ വിവാഹത്തില്‍ വരുന്നതുമാണ്. ഈ സംഗതികള്‍, ഇല്‍ഹാമും വിവാഹ വിവരവും നോട്ടീസായി നാടാകെ പ്രസിദ്ധപ്പെടുത്തുവാന്‍ തുടങ്ങി.”

 

ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്‍റെ സ്വന്തം പ്രസ്താവന ഇപ്രകാരമാണ്: “സര്‍വ്വശക്തനായ അള്ളാഹു എന്നോട് പറഞ്ഞു: അദ്ദേഹത്തിന്‍റെ മകളെ വിവാഹം ചെയ്യുന്നതിന് വേണ്ട ഏര്‍പ്പാടുകള്‍ തുടര്‍ന്ന് ചെയ്യുക… 1880 ഫെബ്രുവരി 20-ം തിയ്യതി പുറപ്പെടുവിച്ച നോട്ടീസില്‍ പറഞ്ഞിട്ടുള്ള എല്ലാവിധ സൗഭാഗ്യത്തിനും അനുഗ്രഹങ്ങള്‍ക്കും അവര്‍ പാത്രമായിത്തീരും. എന്നാല്‍ നിക്കാഹിന് സമ്മതിക്കാതിരിക്കുകയാണെങ്കില്‍ ഈ പെണ്‍കുട്ടിയുടെ പരിണാമം വളരെ ചീത്തയകുന്നതാണ്. മറ്റാരെങ്കിലും അവളെ വിവാഹം ചെയ്യുന്ന പക്ഷം അവന്‍ നിക്കാഹ് ദിവസം മുതല്‍ രണ്ടര കൊല്ലത്തിനിടയിലും അവളുടെ പിതാവ് മൂന്ന് കൊല്ലത്തിനിടയിലും മരണപ്പെട്ടുപോകും. മാത്രമല്ല, അവരുടെ വീട്ടില്‍ ഭിന്നിപ്പും ഞെരുക്കവും ഭയങ്കര നാശങ്ങളും നടമാടുകയും അതിനിടയില്‍ പെണ്‍കുട്ടിക്ക് വളരെ ദുഷ്പേരും ദുഃഖങ്ങളും അനുഭവമാകുകയും ചെയ്യുന്നതാണ്” (പരാജയസാക്ഷ്യങ്ങള്‍, പേജ് 17)

 

അഹമ്മദ് പ്രഖ്യാപിച്ചു: “മുഹമ്മദീബീഗം എന്ന പെണ്‍കുട്ടിയെ ആകാശത്തു നിന്ന് എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” (തതിന്‍ മേഹഖീത്തുല്‍ വഹ്യ്, പേജ് 182; ഇടമറുക്, ‘അഹമ്മദീയമതം’ പേജ് 89)

 

ഈ വിവാഹം നടക്കുന്നതിന് അഹമ്മദ് സകല അടവുകളും പയറ്റി. “വിവാഹം സംബന്ധിച്ച് ഇല്‍ഹാം അറിയിപ്പും പ്രവചന താക്കീതും ഭീഷണിയും കൊണ്ട് മാത്രം മതിയാക്കിയിരുന്നില്ലെന്നും സ്വന്ത നിലയില്‍ മറ്റുവിധ ലൗകിക ശ്രമങ്ങളും അദ്ദേഹം അതിന് ചെയ്തു നോക്കീട്ടുണ്ടെന്നുള്ള സംഗതിയാണ്. പ്രസ്തുത സ്ത്രീയുടെ പിതാവിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും മറ്റും പല കത്തുകളും അദ്ദേഹം അയയ്ക്കുകയും തന്‍റെ ആശയും ആവേശവും താക്കീതും ഭീഷണി മുറയ്ക്ക് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്” (പരാജയസാക്ഷ്യങ്ങള്‍, പേജ് 30)

 

അഹമ്മദ് ബേഗ് ഭീഷണിക്ക് വഴങ്ങാതെ, തന്‍റെ മകള്‍ മുഹമ്മദീബീഗത്തെ ലാഹോറിലെ പട്ടീ ദേശക്കാരനായ മിര്‍സാ സുല്‍ത്താന്‍ മുഹമ്മദിന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. 1892 ഏപ്രില്‍ 7 ന് വിവാഹം നടത്താന്‍ നിശ്ചയിച്ചു. അഹമ്മദാകട്ടെ ഇത് സംബന്ധിച്ച് അലി ബേഗിന് ആദ്യം ഒരു കത്തും, അനന്തരം മിര്‍സാ ഷേര്‍ അലി ബേഗിന്‍റെ (ഇദ്ദേഹം മുഹമ്മദീ ബീഗത്തിന്‍റെ പിതൃസഹോദരനാണ്) ഭാര്യയും  തന്‍റെ മകന്‍ ഫസ്ല്‍ അഹമ്മദിന്‍റെ ഭാര്യ ഇസ്സത്തുബീവിയുടെ മാതാവുമായ വ്യക്തിക്ക് രണ്ട് കത്തുകളും പിന്നീട് വീണ്ടും അഹമ്മദ് ബേഗിനും പിന്നെ വേറെ പല ബന്ധുക്കള്‍ക്കും ഒക്കെയായി പല കത്തുകളും അയച്ചിട്ടുണ്ടായിരുന്നു. അതില്‍ ചില കത്തുകള്‍ നമുക്ക് നോക്കാം.

 

രണ്ടാമത്തെ കത്ത്- മിര്‍സാ ഷേര്‍ അലി ബേഗിന്‍റെ ഭാര്യയ്ക്ക്- എഴുതിയതിന്‍റെ സംക്ഷിപ്ത രൂപം ഇതാണ്:

 

“ഇസ്സത്തു ബീവിയുടെ മാതാവ് അറിയുവാന്‍, അടുത്ത ദിവസം മിര്‍സാ അഹമ്മദ് ബേഗിന്‍റെ മകള്‍ മുഹമ്മദീ ബീഗ്ത്തിന്‍റെ നിക്കാഹ് നടക്കുന്നതാണെന്ന് എനിക്ക് വിവരം കിട്ടിയിരിക്കുന്നു. ഈ നിക്കാഹ് കാരണമായി ഞാന്‍ എല്ലാ ബന്ധങ്ങളും മുറിക്കുന്നതാണെന്ന് ഞാന്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തിട്ടുണ്ട്. യാതൊരു ബന്ധവും ബാക്കിയാക്കുന്നതല്ല. അതുകൊണ്ട് ഒരു സദുപദേശം എന്ന നിലയില്‍ ഞാന്‍ എഴുതിക്കൊള്ളട്ടെ. നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍ അഹമ്മദ് ബേഗിനെ പറഞ്ഞ് മനസ്സിലാക്കി ഈ ഉദ്ദേശ്യത്തില്‍ നിന്ന് വിരമിപ്പിക്കുക. നിങ്ങള്‍ക്ക് അദ്ദേഹത്തെ എത്രത്തോളം കാര്യം പറഞ്ഞു ഗ്രഹിപ്പിക്കുവാന്‍ സാധിക്കുമോ അത്രയും ഗ്രഹിപ്പിക്കുക. അങ്ങനെ നിങ്ങള്‍ ചെയ്യാതിരിക്കുന്ന പക്ഷം, ഫസ്ല്‍ അഹമ്മദ്, ഇസ്സത്തുബീവിയുടെ തലാഖ് എഴുതി അയക്കുവാന്‍ ഇന്ന് ഫസ്ല്‍ അഹമ്മദിനും മൗലവി നൂറുദ്ദീനും ഞാന്‍ കത്ത് എഴുതീട്ടുണ്ട്‌. ഫസ്ല്‍ അഹമ്മദ് തലാഖ് അയക്കാത്തപക്ഷം അവനെ മാതൃപിതൃബന്ധമറ്റവനാക്കി എന്‍റെ അനന്തരാവകാശത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നതാണ്. ഒരു മുക്കാല്‍ പോലും എന്‍റെ അനന്തരാവകാശമായി അവന് കിട്ടുകയില്ല. എന്നാല്‍ അവനില്‍ നിന്നും തലാഖ് നാമം എഴുതി വരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തലാഖ് വാചകം ഇപ്രകാരമായിരിക്കും: “മിര്‍സാ അഹമ്മദ് ബേഗ് മുഹമ്മദീബീഗത്തിന്‍റെ നിക്കാഹ് മറ്റൊരാളുമായി നടത്തുന്നതില്‍ നിന്ന് വിരമിക്കാത്ത പക്ഷം ആ നിക്കാഹ് നടക്കുന്ന ദിവസം ഇസ്സത്തുബീവിക്ക് എന്നില്‍നിന്ന് മൂന്ന് തലാഖ് ഉണ്ട്.” അങ്ങനെ എഴുതുന്നതായാല്‍ ഒരു ഭാഗത്ത് നിന്ന് മുഹമ്മദീബീഗത്തിന്‍റെ നിക്കാഹ് നടക്കുമ്പോള്‍ മറുഭാഗത്ത് നിന്ന് ഇസ്സത്തുബീവിയുടെ തലാഖും നടന്നുകഴിയും. ഇതിന് ‘ശര്‍ത്തീതലാഖ്’ എന്നാണ് പേര്‍. അല്ലാഹുവില്‍ സത്യം ചെയ്തു ഞാന്‍ പറയുന്നു, ഈ തീരുമാനം സ്വീകരിക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല…

 

…ഞാന്‍ എഴുതിയത് ഒന്നും തന്നെ ബലഹീനമായ വാക്കുകളല്ല. അല്ലാഹുവില്‍ സത്യം.  ഞാന്‍ അപ്രകാരം തന്നെ ചെയ്യുന്നതാണ്. അല്ലാഹു എന്നോട് കൂടെയുണ്ട്. നിക്കാഹ് നടക്കുമ്പോള്‍ ഇസ്സത്തുബീവിയുടെ തലാഖും നടന്നു തീരും. എഴുതുന്ന ആള്‍ മിര്‍സാ ഗുലാം അഹമ്മദ്, ലുധ്യാന, ഇഖ്ബാല്‍ഗഞ്ച്, 4 മെയ് 1891.”

 

മൂന്നാമത്തെ കത്ത്:

 

“ഇസ്സത്തുബീവിയില്‍ നിന്ന് മാതാവിന്, ഈ സമയം എന്‍റെ നാശത്തിന്‍റെയും അധഃപതനത്തിന്‍റെയും കാര്യത്തില്‍ ചിന്തിക്കുക. മിര്‍സാ സാഹിബ് ഇപ്പോള്‍ എന്നോട് വ്യത്യസ്തമായി യാതൊന്നും പെരുമാറിയിട്ടില്ല. എന്‍റെ അമ്മാവനായ നിങ്ങളുടെ സഹോദരനെ പറഞ്ഞു മനസ്സിലാക്കുകയാണെങ്കില്‍ അദ്ദേഹത്തിന് മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു. അല്ലാത്ത പക്ഷം, എന്‍റെ തലാഖ് നടക്കുകയും ആയിരക്കണക്കിന് അപകീര്‍ത്തിക്ക് കാരണമാവുകയും ചെയ്യും. ആകയാല്‍ എന്‍റെ ഈ അപേക്ഷ സ്വീകാര്യമല്ലെങ്കില്‍ പിന്നെ ഒട്ടും താമസിക്കാതെ എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ടു പോവുക. പിന്നീട് ഞാന്‍ ഇവിടെ താമസിക്കല്‍ ഉചിതമല്ല.” ഇത്രത്തോളം എഴുതിയശേഷം ചുവടെ മിര്‍സാ സാഹിബിന്‍റെ ഒരു നോട്ട് – കുറിപ്പ്- കൊടുത്തിട്ടുണ്ട്. അത് ഇപ്രകാരമാണ്: “ഇസ്സത്തുബീവി താക്കീത് ചെയ്തത് പോലെ നിക്കാഹ് നിറുത്തല്‍ ചെയ്യല്‍ സാധ്യമല്ലെങ്കില്‍ ഒട്ടും താമസിയാതെ ഇസ്സത്തുബീവിയെ കൂട്ടിക്കൊണ്ടുപോകുവാന്‍ ഖാദിയാനിലേക്ക് ആളെ അയച്ചുകൊള്ളുക” (പരാജയസാക്ഷ്യങ്ങള്‍, പേജ് 39, 40)

 

അടുത്ത കത്ത് മുഹമ്മദീബീഗത്തിന്‍റെ പിതാവും തന്‍റെ സ്നേഹിതനുമായ മിര്‍സാ അഹമ്മദ് ബേഗിനുള്ളതായിരുന്നു:

 

“പ്രിയപ്പെട്ട എന്‍റെ ആദരവുള്ള സഹോദരനായ മിര്‍സാ അഹമ്മദ് ബേഗ് സാഹിബ് അവര്‍കള്‍ക്ക്,

 

മാന്യരേ, അസ്സലാമു അലൈക്കും വറഃ വബറഃ

 

അങ്ങയുടെ പ്രിയ മകന്‍ മഹ്മൂദിന്‍റെ വ്യസനവാര്‍ത്ത ഖാദിയാനില്‍ അറിവുകിട്ടിയപ്പോള്‍ വളരെ വേദനയും വ്യസനവും ദുഃഖവുമുണ്ടായി. എന്തുചെയ്യട്ടെ, ഈയുള്ളവന്‍ സുഖക്കേടിലായിരുന്നതിനാല്‍ കത്തെഴുതുന്നതിന് സാധിച്ചില്ല. അതുകൊണ്ട് അനുശോചനത്തില്‍ പങ്കെടുക്കാന്‍ നിവൃത്തിയില്ലാതെ വന്നു. മക്കളുടെ വിയോഗം വാസ്തവത്തില്‍ ലോകത്തുള്ള മറ്റു സര്‍വ്വ ദുഃഖങ്ങളെക്കാളും വലിയ ദുഃഖമാണെന്ന് പറയാം. പ്രത്യേകിച്ച് മക്കളുടെ മാതാവിനത് അസഹ്യമായ മുസ്സീബത്താണ്… സര്‍വ്വ ശക്തനായ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു ഞാന്‍ പറയുന്നു: താഴെ എഴുതുന്ന സംഗതിയില്‍ ഞാന്‍ പരമ സത്യവാനാണ്. അതായത് താങ്കളുടെ കനിഷ്ഠ പുത്രിയുടെ വിവാഹം ഞാനുമായി നടത്തപ്പെടുമെന്ന് എനിക്ക് അല്ലാഹുവില്‍ നിന്ന് ഇല്‍ഹാം ഉണ്ടായിരിക്കുന്നു. ഇനി അവളുടെ നിക്കാഹ് മറ്റാരെങ്കിലുമായി നടത്തപ്പെടുകയാണെങ്കില്‍ അതിന് അല്ലാഹുവിന്‍റെ ശിക്ഷാ നടപടി ഉണ്ടാകുന്നതും അവസാനം അത് ഈയുള്ളവനുമായിത്തന്നെ നടത്തേണ്ടി വരുന്നതുമാണ്. താങ്കള്‍ എനിക്ക് സ്നേഹവും പ്രിയവുമുള്ള ആളായതുകൊണ്ട് അങ്ങയുടെ ഒരു ഗുണകാംക്ഷി എന്ന നിലയിലാണ് ഈ ബന്ധം മറ്റു സ്ഥലത്ത് നടത്തുന്നതായാല്‍ അത് ഗുണകരമായിരിക്കുകയില്ലെന്ന് ഞാന്‍ താങ്കളെ ഉണര്‍ത്തിയത്. ഇത് ഞാന്‍ താങ്കളില്‍ വെളിപ്പെടുത്താതിരുന്നാല്‍ ഞാന്‍ കടുത്ത അക്രമി ആകുമായിരുന്നു. ഇപ്പോഴും എനിക്ക് വളരെ താഴ്മയോടും വിനീതമായും താങ്കളോട് അപേക്ഷിക്കുവാനുള്ളത് താങ്കളുടെ മകള്‍ക്ക് ഏറ്റവും അനുഗ്രഹവും ഉത്തമ പദവിയും ഉണ്ടായിത്തീരുന്ന ഈയുള്ളവനുമായുള്ള വിവാഹത്തിന് താങ്കള്‍ വൈമനസ്യം പ്രകടിപ്പിക്കരുതെന്നാണ്. അങ്ങനെയായാല്‍ താങ്കള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അനുഗ്രഹങ്ങളുടെ വാതിലുകള്‍ അല്ലാഹു തുറന്നു തരുന്നതായിരിക്കും. യാതൊരു ദുഃഖത്തിനും ഫിക്റിനും ആവശ്യമില്ല. ആകാശഭൂമിയിലുള്ള സകലത്തിന്‍റെയും തക്കോല്‍ക്കാരനായ അല്ലാഹുവിന്‍റെ ഹുക്മാണിതെങ്കില്‍ പിന്നെ അതിലെന്ത് ചീത്തയാണ്‌ വരാനുള്ളത്. ആയിരക്കണക്കായ ആളുകളില്‍ ഈയുള്ളവന്‍റെ ഈ ഇല്‍ഹാം പ്രസിദ്ധപ്പെട്ടിട്ടുണ്ടെന്നുള്ളത് ഒരുപക്ഷെ താങ്കളും അറിഞ്ഞിരിക്കാം. എന്‍റെ അഭിപ്രായത്തില്‍ ഈ പ്രവചന വാര്‍ത്ത അറിഞ്ഞിട്ടുള്ളവര്‍ സുമാര്‍ 10 ലക്ഷത്തിലധികം ഉണ്ടാകുന്നതാണ്. ഒരു ലോകം തന്നെ ഇതിലേക്ക് ദൃഷ്ടി പതിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, ആയിരക്കണക്കായ പാതിരിമാര്‍ ഈ പ്രവചനം കളവായി പുലര്‍ന്ന് തങ്ങളുടെ ‘തട്ടിന്’ ഘനം കൂട്ടുവാന്‍ വിഡ്ഢിത്തത്തോടുകൂടി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അല്ലാഹു തീര്‍ച്ചയായും അവരെ അപമാനിക്കുകയും, അവന്‍റെ ദീനിനെ സഹായിക്കുകയും ചെയ്യും… ഇനി താങ്കളോട് വിനീതമായി അപേക്ഷിക്കാനുള്ളത് താങ്കളും താങ്കളുടെ ‘കൈ’ കൊണ്ട് ഈ ഇല്‍ഹാം കാര്യം പൂര്‍ത്തിയാകുവാന്‍ സഹായിക്കണമെന്നാണ്. എന്നുവരികില്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ താങ്കളില്‍ ചൊരിയുന്നതായിരിക്കും… ഉന്നതനായ അല്ലാഹു താങ്കള്‍ക്ക് ഐഹികവും പാരത്രികവുമായ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യട്ടെ. എന്‍റെ ഈ കത്തില്‍ ചേര്‍ച്ച കുറഞ്ഞ വല്ല പദങ്ങളും ഉണ്ടെങ്കില്‍ സദയം മാപ്പുതരണം. അങ്ങേയ്ക്ക് ഒന്നുകൂടി സലാം. എന്ന് അല്ലാഹുവിന്‍റെ അടിമകളില്‍ സാധുവായ വിധേയന്‍ ഗുലാം അഹമ്മദ്. 17 ജൂലായ്‌ 1891, വെള്ളിയാഴ്ച.” (കലിമ എഫസല്‍ റഹ്മാനി, പരാജയ സാക്ഷ്യങ്ങള്‍, പേജ് 40-44)

 

സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത, കൌമാരം കടന്നിട്ടില്ലാത്ത ഇളംദേഹം കണ്ടപ്പോള്‍ കാമം മൂത്ത് എന്തെങ്കിലും ഭ്രാന്ത ജല്പനം നടത്തുകയും അവ പ്രവചനമാണെന്നും ആ പ്രവചനം പൂര്‍ത്തീകരിക്കാന്‍ ഒരു ‘കൈ’ സഹായം ഇരക്കുകയും ചെയ്തവനെയൊക്കെ മശിഹയാണെന്നും മഹ്ദിയാണെന്നും പറഞ്ഞ് നടക്കുന്നവരെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി ചങ്ങലക്കിട്ടു പൂട്ടണം എന്നാണ് എന്‍റെ ഒരിത്.

 

ഭാര്യയും വിവാഹിതനായ പുത്രനും ഉള്ള ഇയാള്‍, കാമം  മൂത്ത് കൗമാരം കടന്നിട്ടില്ലാത്ത കൊച്ചു പെണ്‍കുട്ടിയില്‍ മോഹം മുഴുത്ത് അവളുടെ പിതാവിനെയും ബന്ധുക്കളെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും, ഇതുകൊണ്ടൊന്നും കാര്യമില്ലെന്ന് മനസ്സിലായപ്പോള്‍ അവളുടെ പിതാവിനോട്, ചെയ്ത തെറ്റുകള്‍ക്ക് “മാപ്പും പറഞ്ഞ്” തങ്ങളുടെ വിവാഹം നടത്തിത്തരണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ദയനീയമായി പരാജയപ്പെട്ട കഥകളൊന്നും പുറത്തു വരില്ലെന്നാണോ ഇവിടെയുള്ള അഹമ്മദീയാക്കള്‍ കരുതിയത്‌?

 

മിര്‍സാ ഗുലാം അഹമ്മദിന്‍റെ പ്രലോഭനവും ഭീഷണിയും മാപ്പിരക്കലും ഒന്നും അഹമ്മദ് ബേഗ് പരിഗണിച്ചില്ല. അദ്ദേഹം തന്‍റെ മകള്‍ മുഹമ്മദീബീഗവും സുല്‍ത്താന്‍ മുഹമ്മദും തമ്മിലുള്ള വിവാഹം ‘1892 ഏപ്രില്‍ 7-ന് തന്നെ സമംഗളം നടത്തി.

 

വിവാഹം കഴിഞ്ഞതും മിര്‍സാ ഗുലാം അഹമ്മദ് മുന്‍പ് പറഞ്ഞത് പോലെ തന്നെ പ്രവര്‍ത്തിച്ചു. മുഹമ്മദീബീഗവുമായുള്ള കല്യാണത്തിനെ എതിര്‍ത്തിരുന്ന, മുഹമ്മദീ ബീഗ്ത്തിന്‍റെ ബന്ധുവും കൂടി ആയിരുന്ന തന്‍റെ ഭാര്യയെ അയാള്‍ മൊഴി ചൊല്ലി. തന്‍റെ മകന്‍ ഫസ്ല്‍ അഹമ്മദിനെക്കൊണ്ട് അവന്‍റെ ഭാര്യ ഇസ്സത്തുബീവിയെ മൊഴി ചൊല്ലിച്ചു. തന്‍റെ വാക്കുകള്‍ കേള്‍ക്കാതിരുന്ന മറ്റൊരു മകന്‍ സുല്‍ത്താന്‍ അഹമ്മദിനെ തന്‍റെ എല്ലാ  അനന്തരാവകാശങ്ങളില്‍ നിന്നും നീക്കം ചെയ്തു. മുഹമ്മദീ ബീഗത്തിന്‍റെ കല്യാണത്തില്‍ പങ്കുകൊണ്ട തന്‍റെ എല്ലാ ബന്ധുക്കളുമായുള്ള കുടുംബബന്ധം അയാള്‍ വിച്ഛേദിച്ചു. (തബ്ലിഗെ ഇ രിസാലത് വോളിയം.11, p.9)

 

സുല്‍ത്താന്‍ മുഹമ്മദുമായുള്ള മുഹമ്മദീ ബീഗത്തിന്‍റെ കല്യാണം കഴിഞ്ഞപ്പോള്‍ മറ്റൊരു വഹ്യ്യ് സ്വര്‍ഗ്ഗത്തില്‍ നിന്ന് തനിക്ക് കിട്ടിയെന്ന് അഹമ്മദ് പ്രഖ്യാപിച്ചു: “അവള്‍ ഇപ്പോള്‍ വിവാഹിതയായാലും മറ്റൊരിക്കല്‍ നാം അവളെ നിനക്ക് വിവാഹം കഴിച്ചു തരും. ഇതാര്‍ക്കും തടുക്കാനാവില്ല. ഇത് അല്ലാഹുവിന്‍റെ കരാറാണ്” എന്നായിരുന്നത്രേ പുതിയ വഹ്യ്യ്!

 

പിന്നീട് ഇയാള്‍ പറഞ്ഞു: “ഈ സ്ത്രീയുമായി എന്‍റെ വിവാഹം ആകാശത്തില്‍ നിന്ന് നടന്നിരിക്കുന്നു എന്ന് ഇല്‍ഹാമില്‍ അറിയിച്ച കാര്യം സത്യമാണ്. എന്നാല്‍ ആകാശത്തു നടന്ന ആ വിവാഹത്തിനു അല്ലാഹുവില്‍ നിന്ന് ഒരു നിബന്ധന കൂടി ഉണ്ടായിരുന്നു. അത് അപ്പോള്‍ത്തന്നെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അതായത്, സ്ത്രീയേ, പശ്ചാത്തപിക്കുക, പശ്ചാത്തപിക്കുക, ആപത്തു നിന്നെ തുടരുന്നുണ്ട് എന്ന വാക്യമായിരുന്നു. അക്കൂട്ടര്‍ ഈ നിബന്ധന പൂര്‍ത്തിയാക്കിയപ്പോള്‍ നിക്കാഹ് ബന്ധം വേര്‍പ്പെടുത്തി. അല്ലെങ്കില്‍ കുറെക്കൂടെ പിന്നോട്ടേക്ക് നീട്ടിവെച്ചു.” (എഹഖീഖത്തുല്‍  വഹീ, 132, പരാജയ സാക്ഷ്യങ്ങള്‍,പേജ്.48)

 

 

പട്ടീ ദേശക്കാരനായ മിര്‍സാ സുല്‍ത്താന്‍ മുഹമ്മദ്‌, മുഹമ്മദീ ബീഗവുമായിട്ടുള്ള വിവാഹത്തില്‍ ഏര്‍പ്പെടുന്ന പക്ഷം രണ്ടരക്ക്കൊല്ലത്തിനിടയില്‍ മരിച്ചു പോകുമെന്നായിരുന്നു മറ്റൊരു ഇല്‍ഹാമിന്‍റെ തീരുമാനം. “1892 ഏപ്രില്‍ 7 ന് നിക്കാഹ് നടന്നു എന്ന് മിര്‍സാ സാഹിബ്‌ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു (രിസാല: അയിന എ കമാലത്തെ ഇസ്ലാം, ഭാ.280) ഈ കണക്കു പ്രകാരം 1894 ഒക്ടോബര്‍ ആറാം തിയ്യതിയാണ് സുല്‍ത്താന്‍ മുഹമ്മദിന്‍റെ ജീവിതം അവസാനിക്കേണ്ടത്. പക്ഷേ ഇന്ന് 1923 ഒക്ടോബര്‍ വരെയും – ഈ ഗ്രന്ഥം രചിച്ച കാലമാണത്- അതിന് ശേഷം 20 കൊല്ലത്തോളവും നീണ്ട കാലം അദ്ദേഹം ജീവിച്ചിരുന്നു. (പരാജയ സാക്ഷ്യങ്ങള്‍, പേജ്. 62, 63)

 

“സുല്‍ത്താന്‍ മുഹമ്മദ്‌ രണ്ടര വര്‍ഷത്തിനകം മരിക്കുമെന്നായിരുന്നല്ലോ മിര്‍സയുടെ പ്രവചനം. ആ കാലം അവസാനിക്കാറായ ഘട്ടത്തില്‍ അദ്ദേഹത്തെ വധിക്കുവാന്‍ ചില ശ്രമങ്ങള്‍ മിര്‍സയുടെ ആളുകള്‍ നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. മിര്‍സാ ഗുലാം അഹമ്മദ് മരിച്ചതിനു ശേഷവും സുല്‍ത്താന്‍ മുഹമ്മദും ഭാര്യയും വളരെക്കാലം ജീവിച്ചിരുന്നു.” ഇതിന് അഹമ്മദീയാക്കള്‍ പറയുന്ന സമാധാനം കൂടി അറിഞ്ഞാലേ തമാശ മനസ്സിലാകുകയുള്ളൂ. ഒന്നാമത്തെ ഖലീഫയായ നൂറുദ്ദീന്‍ പറയുന്നു: “മിര്‍സയുടെ സന്താനപരമ്പരകളില്‍ പെട്ട ഏതെങ്കിലും ഒരു യുവാവ് മുഹമ്മദീബീഗത്തിന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഏതെങ്കിലും ഒരു പെണ്ണിനെ വിവാഹം കഴിച്ചാലും വഹ്യ്യിന്‍റെ പുലര്‍ച്ചയായി“ (വഫാത്തുല്‍ മസീഹില്‍ മൌ ഊദ്- റിവ്യൂ ഓഫ് റിലീജിയന്‍സ്, പുസ്തകം 7, ലക്കം 6). എങ്ങനെയിരിക്കുന്നു വ്യഖ്യാനം? ലോകത്തില്‍ മറ്റാരെങ്കിലും ഇത്രയും നാണംകെട്ട ന്യായീകരണം കണ്ടെത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല” (ഇടമറുക്, അഹമ്മദീയമതം, പേജ്.91, 92)

 

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി എഴുതിയ “അഹമ്മദീയ മത ഖണ്ഡനം” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തതാണ് ഇതിലെ ബഹുഭൂരിപക്ഷം ഉദ്ധരണികളും. വാഗ്ദത്ത മശിഹയാണെന്നും  മഹ്ദിയാണെന്നും കൃഷ്ണന്‍ ആണെന്നും നബിയും റസൂലും ആണെന്നും അള്ളാഹു ആണെന്നും തരാതരം പോലെ അവകാശപ്പെട്ട ഒരു വ്യാജനായിരുന്നു മിര്‍സാ ഗുലാം അഹമ്മദ്. പോസ്റ്റില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളുടെ വിശദമായ വിവരണം ലഭിക്കാന്‍ ഈ ലിങ്കില്‍ നോക്കിയാല്‍ മതി:

http://alhafeez.org/rashid/mohammadi.htm

 

ഇയാളുടെ കള്ളപ്രവചനങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ നോക്കുക:

 

http://www.irshad.org/qadianism/propheca.php

]]>
https://sathyamargam.org/2017/10/%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b8%e0%b4%be-%e0%b4%97%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%96%e0%b4%be/feed/ 1
ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍… https://sathyamargam.org/2017/10/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%88/ https://sathyamargam.org/2017/10/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%88/#comments Sat, 07 Oct 2017 09:19:01 +0000 http://sathyamargam.org/?p=1414 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്‌താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള സത്യം വിശ്വാസത്താല്‍ അംഗീകരിക്കേണ്ടി വരും. ലോകത്തുള്ള ഏതൊരു കാര്യത്തിന്‍റെ പുറകിലും ഒരു കാരണമുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നും ഉണ്ടാകുന്നില്ല എന്ന സത്യം ശാസ്ത്രലോകം എന്നും അംഗീകരിക്കുന്നതാണ്. അങ്ങെനെയാണെങ്കില്‍ അനന്തവിസ്തൃതമായ ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്നും സ്വയമേവ രൂപം കൊണ്ടു എന്ന് ചിന്തിക്കുന്നത് അബദ്ധമാണ്. അതുപോലെതന്നെ, ജീവനുള്ളവയില്‍ നിന്ന് മാത്രമെ ജീവന്‍ ഉണ്ടാകൂ എന്നതും ശാസ്ത്രം എതിരഭിപ്രായം ഇല്ലാതെ അംഗീകരിക്കുന്ന കാര്യമാണ്. നിര്‍ജ്ജീവമായ ഒന്നില്‍ നിന്നും ജീവന്‍ ഉണ്ടാകുകയില്ല എന്നത് പ്രപഞ്ചസത്യമാണ്. ഈ ഭൂമിയില്‍ പല വിധത്തിലുള്ള ജീവന്‍റെ രൂപങ്ങള്‍ കാണപ്പെടുന്നു. സസ്യങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ ജീവന്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നു. ജീവനുള്ളവയില്‍ നിന്ന് മാത്രമേ ജീവനുണ്ടാകൂ എന്ന ശാസ്ത്രതത്വമനുസരിച്ച് ഭൂമിയിലെ ഈ ജീവന്‍ ഉണ്ടായത് മറ്റൊരു ജീവദാദാവില്‍ നിന്നായിരിക്കാനേ തരമുള്ളൂ എന്ന് നമ്മുടെ യുക്തിബോധം നമ്മളോട് പറയുന്നു. ഈ ജീവദാദാവിനെയാണ് മനുഷ്യര്‍ ദൈവം എന്ന് മനസ്സിലാക്കുന്നത്.

 

ലോകത്ത് ദൈവം എന്ന് അവകാശപ്പെടുന്നവര്‍ അനേകരുണ്ട്. ഓരോ മതത്തിലുമുള്ള ആളുകള്‍ തങ്ങള്‍ വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ ദൈവം എന്ന് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഏതാണ് സത്യദൈവം എന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്ന ഒരു വാക്യം ഇപ്രകാരമാണ്: “വൃക്ഷത്തെ അതിന്‍റെ ഫലംകൊണ്ട് തിരിച്ചറിയാം.” ഒരു വ്യക്തി പുറപ്പെടുവിക്കുന്ന ഫലം എന്നത് അയാളുടെ വാക്കുകളും പ്രവൃത്തികളുമാണ്. ദൈവമെന്ന് അവകാശപ്പെടുന്നവരുടെ വാക്കുകളും പ്രവൃത്തികളും നാം താരതമ്യപ്പെടുത്തി നോക്കിയാല്‍ സത്യദൈവത്തെ തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഒരു ഉദാഹരണം മാത്രം ഞാന്‍ തരാം:

 

മഹാഭാരത യുദ്ധത്തിന്‍റെ തൊട്ടു മുന്‍പ്‌ യുദ്ധത്തില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന തന്‍റെ ബന്ധുക്കളേയും ഗുരുക്കന്മാരെയും മറ്റും കണ്ടിട്ട് മധ്യപാണ്ഡവനായ അര്‍ജുനന്‍ തന്‍റെ തേരാളിയായ കൃഷ്ണനോട് പറഞ്ഞു, “എന്‍റെ പിതാമഹനെയും സഹോദരങ്ങളേയും ഗുരുജനങ്ങളെയും ബന്ധുമിത്രാദികളെയും വധിച്ചിട്ടു എനിക്കൊന്നും നേടേണ്ട. കുറച്ച് ഭൂമിക്ക് വേണ്ടി ഞാന്‍ ഇവരെയൊക്കെ വധിക്കണോ? എന്‍റെ സഹോദരഭാര്യമാരെ ഞാന്‍ വിധവകളാക്കണോ? വേണ്ട കൃഷ്ണാ, എനിക്ക് യുദ്ധം ചെയ്യാന്‍ താല്പര്യമില്ല.” ഹിന്ദു ദൈവമായ കൃഷ്ണന്‍  അതിനു മറുപടി പറയുന്നത് ഇപ്രകാരമാണ്: “ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക. കുലധര്‍മ്മം വെടിയരുത്. നീ ക്ഷത്രിയ വംശത്തില്‍പ്പെട്ടവനാണ്. ക്ഷത്രിയന്‍റെ കുലധര്‍മ്മം യുദ്ധം ചെയ്യുക എന്നതാണ്. അതിന്‍റെ ഫലം എന്താകും എന്ന് നീ വ്യാകുലപ്പെടേണ്ട. യുദ്ധത്തില്‍ ശത്രുപക്ഷത്തുള്ളത് ആരാണെന്ന് നീ നോക്കുകയും വേണ്ട!”

 

എന്നിട്ടും ആയുധമെടുക്കാന്‍ മടിച്ചു നിന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഭഗവദ്ഗീതയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

 

യഥാ യഥാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതാം

അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം

പരിത്രായാണാ സാധൂനാം വിനാശായ ച ദുഷ്കൃതാം

ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ!

 

ശ്ലോകത്തിന്‍റെ അര്‍ത്ഥം ഇപ്രകാരമാണ്: “എപ്പോഴെപ്പോഴൊക്കെ ഭാരതത്തില്‍ ധര്‍മ്മത്തിനു തകര്‍ച്ച നേരിടുകയും അധര്‍മ്മം അഭ്യുത്ഥാനം പ്രാപിക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ ഞാന്‍ അവതാരമെടുക്കും. എന്നിട്ട് ദുഷ്കര്‍മ്മികള്‍ക്ക് വിനാശം വരുത്തുകയും നല്ലവരെ എന്‍റെ അടുക്കല്‍ ചേര്‍ക്കുകയും ധര്‍മ്മത്തെ പുന:സ്ഥാപിക്കുകയും ചെയ്യും. ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയുള്ള ഈ അവതാരമെടുക്കല്‍ കാലാകാലങ്ങളില്‍ സംഭിച്ചു കൊണ്ടേയിരിക്കും.”

 

ഇനി നമ്മള്‍ ഖുര്‍ആന്‍ പരിശോധിക്കുകയാണെങ്കിലോ അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയൊക്കെ കൊന്നുകളയാന്‍ വരെയുള്ള കല്പനകള്‍ ആണ് അതിലെ ദൈവമായ അള്ളാഹു ആ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്. ആ കല്പനകള്‍ അനുസരിക്കാന്‍ തയ്യാറായി ധാരാളം പേര്‍ ഇപ്പോഴും ഭൂമിയിലുണ്ട് എന്നതിന് തെളിവ് ഓരോ ദിവസത്തേയും പത്രവാര്‍ത്തകളില്‍ നിന്നും നമുക്കറിയാന്‍ പറ്റുന്നതായത് കൊണ്ട് ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

 

ഇനി ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞ കാര്യം കൊടുക്കുന്നു: “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ” (മത്തായി.5:38-45)

 

കൃഷ്ണനും അല്ലാഹുവും പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ കാര്യമാണ് യേശുക്രിസ്തു പറഞ്ഞിക്കുന്നത്. ഈ താരതമ്യത്തില്‍ നിന്ന് തന്നെ ആരാണ് സ്രഷ്ടാവായ ദൈവം എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു മനുഷ്യന് രണ്ട് മക്കള്‍ ഉണ്ടെന്നു കരുതുക. ഈ രണ്ടു പേരും കുട്ടികളായിരിക്കുമ്പോള്‍ എന്തെങ്കിലും കാര്യത്തിനു വേണ്ടി വാശിപിടിച്ച് പരസ്പരം അടികൂടിയാല്‍ അവരുടെ പിതാവ്‌ ഏതെങ്കിലും ഒരാളുടെ പക്ഷം പിടിച്ച് മറ്റെയാളെ വധിക്കാന്‍ ആവശ്യപ്പെടുമോ? അങ്ങനെ ആവശ്യപ്പെട്ടാല്‍ അതില്‍നിന്നു തെളിയുന്നത് അയാള്‍ അവരുടെ പിതാവല്ല എന്ന സത്യമാണ്! അയാള്‍ അവരുടെ പിതാവാണെങ്കില്‍ പറയുക ഇപ്രകാരമായിരിക്കും: “നിങ്ങള്‍ പരസ്പരം അടികൂടരുത്. ഒരാളെ അടിച്ചാല്‍ മറ്റേയാള്‍ തിരിച്ചടിക്കരുത്, എന്നോട് വന്നു പറയുക. തെറ്റ് ചെയ്തയാളെ ഞാന്‍ ശിക്ഷിച്ചോളാം.” എന്നാല്‍ ഈ പിതാവ്‌ ദുഃഖിച്ചു കാണണം എന്നാഗ്രഹിക്കുന്ന, പിതാവിന്‍റെ ശത്രുവായ ഒരാള്‍ ആണ് ഇവരുടെ അടി കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഏതെങ്കിലും ഒരാളുടെ പക്ഷം ചേര്‍ന്ന് മറ്റെയാളെ കൂടുതല്‍ ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കും. കാരണം, ഈ മക്കളില്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും തന്‍റെ എതിരാളിയായ അവരുടെ പിതാവിനെ അത് ദുഃഖിപ്പിക്കും എന്നയാള്‍ക്ക്‌ അറിയാം.

 

അതുകൊണ്ടുതന്നെ, ഇവിടെ യേശുക്രിസ്തുവിന്‍റെ കല്പനയാണ് സ്രഷ്ടാവായ ദൈവത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടുള്ളത്. ഒരുത്തനെ ഞാന്‍ ശത്രുവായി വിചാരിച്ചാലും സ്രഷ്ടാവായ ദൈവത്തിന്‍റെ കണ്ണില്‍ അവനും ദൈവത്തിന്‍റെ സൃഷ്ടിയാണ്. എന്നെയും എന്‍റെ ശത്രുവിനേയും ദൈവം തന്നെ സൃഷ്ടിച്ചതായത് കൊണ്ട് ദൈവത്തിന് ഒരിക്കലും എന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് അവനെ കൊല്ലാന്‍ പറയാനോ അല്ലെങ്കില്‍ അവന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് എന്നെ കൊല്ലാന്‍ പറയാനോ കഴിയില്ല. ഇതില്‍നിന്നു യേശുക്രിസ്തു നല്‍കിയിരിക്കുന്ന ഉപദേശമാണ് സത്യദൈവത്തില്‍ നിന്നുള്ളത് എന്ന് തെളിയുന്നു. അല്ലാഹുവിന്‍റെയും കൃഷ്ണന്‍റെയും കല്പനകള്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ എതിരാളികള്‍ ആണ് അവര്‍ എന്ന സത്യം വിളിച്ചോതുന്നു. ബൈബിളിലെ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. (താഴെ കൊടുക്കുന്ന കാര്യങ്ങളില്‍ കുറച്ച് മാത്രമേ എന്‍റെ വകയായിട്ടുള്ളൂ. ജി.സുശീലന്‍ സാറിന്‍റെയും മറ്റും പുസ്തകങ്ങളില്‍ നിന്നെടുത്തിട്ടുള്ളതാണ് അധികവും.)

 

സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ഏകസത്തയാണ് ദൈവം. ദൈവത്തിന്‍റെ ആണ്മ അഥവാ അസ്തിത്വം അംഗീകരിക്കുന്നില്ലെങ്കില്‍ ദൈവത്തെക്കുറിച്ചുള്ള അറിവിനെപ്പറ്റി പ്രസ്താവിക്കുന്നത് അര്‍ത്ഥരഹിതമാണ്. ദൈവം ഉണ്ട്, ദൈവം ജ്ഞേയനാണ് എന്നിവയാണ് ആസ്തിക്യവാദത്തിന്‍റെ അടിസ്ഥാനം. ദൈവാസ്തിത്വം അംഗീകരിക്കുന്നത് വിശ്വാസത്താലാണ്, ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അത് തെളിയിക്കാവുന്നതല്ല. പ്രസ്തുത വിശ്വാസം അന്ധമല്ല; പ്രത്യുത, വിശ്വാസ്യമായ വസ്തുതകളിലും തെളിവുകളിലും അധിഷ്ഠിതമാണ്. ഈ തെളിവുകള്‍ ദൈവിക തിരുവെഴുത്തായ ബൈബിളില്‍ നിന്നും പ്രകൃതിയിലെ ദൈവിക വെളിപ്പാടുകളില്‍ നിന്നും ലഭിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അവബോധം എല്ലാ മനുഷ്യരുടെ ഉള്ളിലും പ്രാകൃത ഭാവത്തിലോ സംസ്കൃത ഭാവത്തിലോ അടിഞ്ഞു കിടപ്പുണ്ട്. ദൈവം ഉണ്ടെന്നും, ദൈവമാണ് തങ്ങളുടെ സ്രഷ്ടാവെന്നും തങ്ങള്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും അന്തരംഗം അവരെ ഓര്‍മ്മിപ്പിക്കുന്നു. അവിശ്വാസികള്‍ക്ക്‌ പോലും ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കു വെളിവായിരിക്കുന്നു; ദൈവം അവര്‍ക്കു വെളിവാക്കിയല്ലോ. അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢന്മാരായിപ്പോയി” (റോമ.1:19-22).

 

മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാനം അവന് ബാഹ്യമാണ്, എന്നാല്‍ ദൈവത്തിന്‍റെ അസ്തിത്വം ബാഹ്യമായ ഒന്നിനേയും ആശ്രയിക്കുന്നില്ല. തന്നില്‍ത്തന്നെയാണ് ദൈവത്തിന്‍റെ അസ്തിത്വത്തിന്‍റെ ആധാരം. ഈ ആശയത്തെയാണ് സ്വയംഭൂ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൈവത്തെ സ്വയംഭൂ എന്ന് പറയുന്നതും ശരിയല്ല, അങ്ങനെയൊരു ഭവിക്കല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ഇല്ല. അതുകൊണ്ട് സ്വയം സ്ഥിതന്‍ എന്നോ സ്വയാസ്തിക്യമുള്ളവന്‍ എന്നോ ദൈവത്തെ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. തന്‍റെ ഉണ്മ കാരണമായി ദൈവം സ്ഥിതി ചെയ്യുന്നു. ദൈവത്തിന്‍റെ സ്വയാസ്തിത്വം തന്‍റെ ദൃഢപ്രഖ്യാപനത്തില്‍ സൂചിതമാണ്: “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” (പുറ.3:14) എന്ന് ദൈവം മോശയോടു പറഞ്ഞു. അതായത് അവന്‍ എപ്പോഴും ആകുന്നവന്‍ ആണ്, ആയിരുന്നവനോ ആകാന്‍ പോകുന്നവനോ അല്ല. അവന് എല്ലാം വര്‍ത്തമാന കാലം മാത്രമാണ്.

 

ഹോരെബില്‍ വെച്ച് ദൈവം മോശെക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മുള്‍പ്പടര്‍പ്പ്‌ കത്തിയെങ്കിലും എരിഞ്ഞു ചാമ്പലായില്ല (പുറ.3:2). ആ അഗ്നി സ്വയം തൃപ്തമായിരുന്നു. മുള്‍പ്പടര്‍പ്പിനെ എരിക്കേണ്ട ആവശ്യം അതിനില്ലായിരുന്നു. ദൈവത്തിന്‍റെ അസ്തിത്വവും ഇതേ നിലയിലാണ്. ഏതിലാണോ ദൈവം വെളിപ്പെടുന്നത് അതില്‍നിന്നും ദൈവം സ്വതന്ത്രനാണ്. സ്വന്തം അസ്തിത്വത്തിനു ദൈവം കാരണം എന്ന് പറയുന്നതും ശരിയല്ല. അങ്ങനെയെങ്കില്‍ സ്വയം ഉന്മൂലനം ചെയ്യുന്നതിനും ദൈവത്തിനു കഴിവുണ്ടായിരിക്കണം. എന്നാല്‍ ദൈവത്തിനു തന്നത്താന്‍ ത്യജിക്കാന്‍ കഴിയുകയില്ല എന്ന് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു (2.തിമോ.2:13). ദൈവം തന്നില്‍ത്തന്നെ സ്വതന്ത്രനായിരിക്കുകയും മറ്റുള്ളവയെ എല്ലാം തന്നില്‍ ആശ്രയിക്കുമാറാക്കുകയും ചെയ്യുന്നു.

 

ദൈവം ജ്ഞേയനാണ് എന്ന് തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അപ്രാപ്യമല്ലെന്നും വെളിപ്പാടിലൂടെ മനുഷ്യന് അത് ലഭിക്കുന്നു എന്നും പഴയനിയമവും പുതിയ നിയമവും ഒരുപോലെ വ്യക്തമാക്കുന്നുണ്ട്.

 

“സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നതു പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂര്‍ണ്ണമായിരിക്കയാല്‍ എന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല” (യെശയ്യാ.11:9).

 

“ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്‍റെ നാമം യിസ്രായേലില്‍ വലിയതാകുന്നു” (സങ്കീ.76:1).

 

സ്വന്തം ശിഷ്യന്മാര്‍ക്ക് വേണ്ടി കഴിച്ച പ്രാര്‍ത്ഥനയില്‍ ക്രിസ്തു വ്യക്തമാക്കി: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു” (യോഹ.17:3).

 

“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു” (1.യോഹ.5:20).

 

ഇപ്പറഞ്ഞവയില്‍ നിന്ന് ദൈവത്തെ പൂര്‍ണ്ണമായി നമുക്ക്‌ ഗ്രഹിക്കാമെന്നു കരുതേണ്ടതില്ല. കാരണം, സ്രഷ്ടാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സൃഷ്ടിക്ക് ഒരിക്കലും കഴിയുകയില്ല. സ്രഷ്ടാവ് തന്നെക്കുറിച്ച് എത്രത്തോളം വെളിപ്പെടുത്തി തരാന്‍ ആഗ്രഹിക്കുന്നോ, അത്രത്തോളം മാത്രമേ സൃഷ്ടിക്ക് അവനെ അറിയാന്‍ കഴിയുകയുള്ളൂ. സ്രഷ്ടാവായ ദൈവം, അപരിമിതനും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ, അരിഞ്ഞിട്ടാല്‍ വെയിലില്ലെങ്കിലും വാടിപ്പോകുന്ന ഇളംപുല്ലിന് തുല്യനായ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിമണ്ഡലത്തില്‍ ഒതുങ്ങണം എന്ന് വാശിപിടിക്കുന്നതിലും വലിയ ഭോഷത്വം വേറെ ഏതാണുള്ളത്?

 

ദൈവം ജ്ഞേയനാണ് എന്ന് പറയുമ്പോള്‍ തന്നെ നാം മനസ്സിലാക്കേണ്ട കാര്യം, ദൈവം നമ്മുടെ അറിവിനും അതീതനാണ് എന്നുള്ള സത്യം കൂടിയാണ്. മനുഷ്യന് പൂര്‍ണ്ണമായി ആറിയുവാനോ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുവാനോ ഭാവന ചെയ്യുവാനോ കഴിയാത്ത വണ്ണം മഹത്വപൂര്‍ണ്ണനാണ് ദൈവം. ദൈവിക ഗുണങ്ങളിലൊന്നും തന്നെ മനുഷ്യന്‍റെ ബുദ്ധിക്ക് പ്രാപ്യമല്ല. നയമാത്യനായ സോഫര്‍ ചോദിക്കുന്നത് “ദൈവത്തിന്‍റെ ആഗാധത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?” (ഇയ്യോ.11:7,8) എന്നാണ്. പ്രവാചകന്‍ ചോദിക്കുന്നത് നോക്കുക: “ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?” (യെശയ്യാ.40:18). ദൈവത്തിന്‍റെ മഹിമ (സങ്കീ.145:3), വിവേകം (സങ്കീ.147:5), പരിപാലനം (സങ്കീ.139:6) വഴികള്‍ എല്ലാം മനുഷ്യന്‍റെ ബുദ്ധിക്കതീതമാണ് (റോമ.11:33-35). ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത് ദൈവാത്മാവാണ്. അതിനെ മനുഷ്യന് വെളിപ്പെടുത്തി കൊടുക്കുന്നതും ദൈവാത്മാവ് തന്നെയാണ് (1.കൊരി.2:10-12). ദൈവത്തെപ്പറ്റി സമ്പൂര്‍ണ്ണ അറിവ് മനുഷ്യന് ലഭിക്കാന്‍ സാധ്യമല്ല. ദൈവിക സ്വയം വെളിപ്പാടില്‍ നിന്നാണ് ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക്‌ ലഭിക്കുന്നത്. ദൈവത്തെക്കുറിച്ച് ഒരു വെളിപ്പാടും ലഭിച്ചില്ലെങ്കില്‍ മനുഷ്യന് ദൈവഭയമോ ഭക്തിയോ ഉണ്ടാവുകയില്ല. ആരാധന നിര്‍വ്വഹിക്കാനും മനുഷ്യന് സാധ്യമല്ല.

 

ദൈവം ആത്മസ്വരൂപനാണ്. ആളത്തമില്ലാത്ത ആത്മാവായി ദൈവത്തെ കണക്കാക്കുന്ന ദാര്‍ശനിക വീക്ഷണം ബൈബിള്‍ അംഗീകരിക്കുന്നില്ല. മനുഷ്യാത്മാവ് ആളത്തമായിരിക്കുന്നത് പോലെ ദൈവാത്മാവും ആളത്തമായിരിക്കുന്നു. ജീവിത കാലത്ത് മനുഷ്യനില്‍ ദേഹത്തവും ആളത്തവും എകീഭവിച്ചിരിക്കുന്നു. മരണത്തില്‍ ദേഹത്തം നശിക്കുകയും ആളത്തം നിലനില്‍ക്കുകയും ചെയ്യും. ദൈവത്തിന്‍റെ ആളത്തം ദേഹരഹിതമാണ്. ആളത്തമെന്നത് ആത്മബോധവും സ്വയം നിര്‍ണ്ണയവുമാണ്. ബൈബിള്‍ വെളിപ്പെടുത്തുന്നതനുസരിച്ചു ദൈവത്തിന് ആത്മബോധവും (പുറ.3:14; യെശയ്യാ.45:5; 1.കൊരി.2:10) സ്വയം നിര്‍ണ്ണയവും (ഇയ്യോ.23:13; റോമര്‍ . 9:11; എഫേസ്യ.1:9,11; എബ്രാ.6:17) ഉണ്ട്.

 

“ഞാന്‍” എന്നും “എന്നെ” എന്നും പറയാന്‍ കഴിവുള്ളവനാണ് ദൈവം (പുറ.20:2).

 

“നീ” എന്ന് സംബോധന ചെയ്യുമ്പോള്‍ പ്രതികരിക്കാനും ദൈവത്തിന് കഴിവുണ്ട് (സങ്കീ.90:1).

 

ആളത്തത്തിന്‍റെ മാനസിക സവിശേഷതകളായ ബുദ്ധി (ഉല്‍പ്പത്തി.18:19; പുറ.3:7; അപ്പൊ.പ്രവൃ.15:18) സംവേദനം (ഉല്പത്തി.6:6; സങ്കീ.103:8-14; യോഹ.3:16) ഇച്ഛാശക്തി (ഉല്‍പ്പത്തി.3:15; സങ്കീ.115:3; യോഹ. 6:38) എന്നിവ ദൈവത്തിനുണ്ട്.

 

ദൈവത്തിന്‍റെ ആളത്തലക്ഷണങ്ങളില്‍ പ്രഥമം ആത്മീയതയാണ് (Spirituality). ദൈവം സത്തയാണ്; ഭൌതിക സത്തയല്ല; മറിച്ച്, ആത്മീയ സത്തയാണ്. സൃഷ്ടിപ്പിന്‍റെ വിവരണത്തില്‍ അന്ധകാരത്തില്‍ നിന്ന് വെളിച്ചവും ക്രമരാഹിത്യത്തില്‍ നിന്ന് ക്രമവും സൃഷ്ടിക്കുന്ന ആത്മാവായി ദൈവത്തെ വെളിപ്പെടുത്തുന്നു (ഉല്പ.1:2,3). ആരാധനയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ ആത്മീയ സ്വരൂപത്തെ ക്രിസ്തു ശമര്യാ സ്ത്രീക്ക് വെളിപ്പെടുത്തി കൊടുത്തു. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” (യോഹ.4:24). ആത്മീയ സത്ത എന്ന നിലയില്‍ ദൈവം ഭൌതിക രൂപരഹിതനാണ്. വിഗ്രഹങ്ങളെ ഉണ്ടാക്കരുത് എന്ന ബൈബിള്‍ കല്പനയുടെ അടിസ്ഥാനം ദൈവത്തിന്‍റെ ദേഹരഹിത പ്രകൃതിയാണ് (പുറ.20:4,5).

 

ദൈവത്തിന്‍റെ ആത്മീയതയും ആത്മാവോട് കൂടിയ ദൈവ സൃഷ്ടികളും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ ഭാഗികമായി ദേഹവും ഭാഗികമായി ആത്മാവുമാണ്. ദൈവം അപ്രകാരമല്ല, രൂപമോ ഭാഗങ്ങളോ ഇല്ലാത്ത നിഷ്കലനായ കേവലാത്മാവാണ്. പ്രസ്തുത കാരണത്താല്‍ ദൈവത്തിന് ഭൌതിക സാന്നിധ്യമില്ല. ദൈവത്തെ ആത്മാവെന്നു പറയും, പക്ഷെ ദൈവത്തിന് ആത്മാവുണ്ടെന്നു പറയുകയില്ല. മനുഷ്യന് ആത്മാവുണ്ടെന്നു പറയും, പക്ഷെ മനുഷ്യന്‍ ആത്മാവാണെന്ന് പറയുകയില്ല! ദൈവത്തിന് ശരീര സാന്നിധ്യം ഇല്ലായെന്നു പറയുമ്പോള്‍ത്തന്നെ, തിരുവെഴുത്തുകളില്‍ പല സ്ഥലങ്ങളിലും കാണുന്ന ദൈവത്തിന്‍റെ ശരീരഭാഗങ്ങളുടെ വിവക്ഷയെന്തെന്ന് ചിന്തിക്കേണ്ടതുണ്ട്. കൈകള്‍ (യെശയ്യാ.65:2; എബ്രാ.1:10) കാലുകള്‍ (ഉല്പ.3:8; സങ്കീ.8:6) കണ്ണുകള്‍ (1.രാജാ.8:29; 2.ദിന.16:9) ചെവികള്‍ (നെഹ.1:6; സങ്കീ.34:15) ഇവയെല്ലാം ദൈവത്തെ സാക്ഷാത്കരിക്കുന്നതിനും ദൈവത്തിന്‍റെ വിഭിന്ന താല്പര്യങ്ങളും ശക്തികളും പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതിനും ഉള്ള മനുഷ്യത്വാരോപപരവും പ്രതീകാത്മവുമായ ചിത്രീകരണങ്ങള്‍ മാത്രമാണ്. ഇമ്മാതിരി ഭൌതിക പദാവലിയിലൂടെയല്ലാതെ നമുക്ക്‌ ദൈവത്തെക്കുറിച്ച് പറയുവാനേ കഴിയുകയില്ല, അത് മനുഷ്യന്‍റെ പരിമിതിയാണ്. ദൈവത്തിന്‍റെ ആത്മീയത പ്രദേയഗുണമാണ്, മനുഷ്യാത്മാവിനോട് സംസാരിക്കാനും ഇടപെടാനും ആത്മീയത സഹായിക്കുന്നു. ദൈവം നല്‍കിയ ആത്മാവിലാണ് അവിടത്തെ മക്കള്‍ ദൈവത്തെ ആരാധിക്കുന്നത് (സെഖര്യാ.12:1; യോഹ.4:24; 1.കൊരി.14:14; ഫിലി. 3:3).

 

ദൈവം അനന്തമായ ആത്മാവാണ്. സ്ഥലകാല ബദ്ധരായ മനുഷ്യര്‍ക്ക്‌ ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടുള്ള നിഗൂഢ സത്യമാണിത്. ദൈവത്തിന്‍റെ ഓരോ അംശവും അനന്തമാണ്. സ്ഥലം, കാലം, ജ്ഞാനം, ശക്തി എന്നിവയില്‍ ദൈവം അനന്തനാണ്. കാലത്തോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തതയെ നിത്യത (Eternity) എന്ന് വിളിക്കുന്നു. ദൈവത്തിന് ആരംഭവും അവസാനവുമില്ല. സ്വയാസ്തിക്യത്തിന്‍റെ അര്‍ത്ഥം അതാണ്‌. ദൈവത്തെ നിത്യ ദൈവമെന്നും (ഉല്പ.21:33) ശാശ്വതവാസിയെന്നും (സങ്കീ.90:2; യെശയ്യാ.57:15) അമര്‍ത്യതയുള്ളവനെന്നും (1.തിമോ.6:6) തിരുവെഴുത്തുകള്‍ വെളിപ്പെടുത്തുന്നു. സ്ഥലത്തോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തതയെ ‘അപ്രമേയത’ എന്നും പ്രപഞ്ചത്തിനുള്ളിലെ തന്‍റെ സാന്നിദ്ധ്യത്തെ സര്‍വ്വവ്യാപിത്വം എന്നും പറയുന്നു. (1.രാജാ.8:27; യെശയ്യാ.66:1; അപ്പൊ.7:48; 17:24; റോമര്‍ . 10:6-8). അതുകൊണ്ടാണ് ദൈവം ഇപ്രകാരം ചോദിക്കുന്നത് “ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു” (യിരമ്യാ.23:23,24). ദൈവം സ്വയം അറിയുന്നു (സങ്കീ.147:5; എബ്രാ.4:13; മത്താ.10:30). ദൈവത്തിന്‍റെ സര്‍വ്വവ്യാപിത്വം തന്‍റെ അസ്തിത്വത്തിന്‍റെ ആവശ്യ ഘടകമല്ല, പ്രത്യുത, സ്വന്തം ഇച്ഛാശക്തിയുടെ സ്വതന്ത്ര വ്യവഹാരം മാത്രമാണ്. ദൈവം പ്രപഞ്ചത്തെ ഇല്ലാതാക്കുകയാണെങ്കില്‍ തന്‍റെ സര്‍വ്വവ്യാപിത്വം നിലയ്ക്കും. എന്നാല്‍ ദൈവം സ്വയം ഇല്ലാതാവുകയില്ല.

 

`ജ്ഞാനത്തിലുള്ള ദൈവത്തിന്‍റെ അനന്തതയെ സര്‍വ്വജ്ഞാനം (omniscience) എന്ന് പറയുന്നു. ദൈവം സ്വയം അറിയുക മാത്രമല്ല, നിത്യതയില്‍ നിന്നുള്ള എല്ലാ കാര്യങ്ങളെയും ഏകമായി കാണുന്നു. ആദ്യമേതന്നെ അവസാനവും അവസാനത്തില്‍ നിന്ന് ആരംഭവും അവന്‍ കാണുന്നു: “ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്‍റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്‍റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു” (യെശയ്യാ.66:10). സൃഷ്ടിയിലുള്ള ഒരു വസ്തുവിനും ദൈവത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ല.

 

ശക്തിയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തത സര്‍വ്വശക്തി (omnipotence) എന്നറിയപ്പെടുന്നു. ദൈവം സര്‍വ്വ ശക്തനും ഇഷ്ടമുള്ളതൊക്കെയും ചെയ്യുവാന്‍ കഴിവുള്ളവനും ആണ്. “നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു” (സങ്കീ.115:3). “ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു” (സങ്കീ.135:6). “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവര്‍‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാ.55:10,11). ദൈവം സര്‍വ്വശക്തനാണെങ്കിലും തന്‍റെ സ്വഭാവത്തിനു എതിരായത് കൊണ്ട് ചില കാര്യങ്ങള്‍ അവന്‍ ചെയ്യുകയില്ല എന്നും ബൈബിള്‍ പറയുന്നു:

 

  1. നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവന്നു കഴികയില്ലല്ലോ” (2.തിമോ.2:13)

 

  1. ഭോഷ്ക് പറയുവാന്‍ ദൈവത്തിന് കഴിയുകയില്ല (തീത്തോ.1:2, എബ്രാ.6:18)

 

  1. പാപത്തിലെക്കുള്ള പ്രേരണ ചെലുത്താന്‍ ദൈവത്തിന് കഴിയുകയില്ല (യാക്കോ. 1:13)

 

ദൈവിക നിര്‍ണ്ണയങ്ങളുടെയും ആജ്ഞകളുടേയും അടിസ്ഥാനം ദൈവത്തിന്‍റെ പരമാധികാരമാണ്. സൃഷ്ടിയില്‍ എല്ലാറ്റിനും അതാതിന്‍റെ സ്ഥാനം നിശ്ചയിക്കുകയും മനുഷ്യരുടെ നിവാസത്തിനു കാലങ്ങളും അതിരുകളും നിര്‍ണ്ണയിക്കുകയും ചെയ്തത് ദൈവം തന്‍റെ പരമാധികാരത്തിലാണ്. ദൈവഹിതത്തിനു വിധേയപ്പെട്ടവര്‍ സമ്പൂര്‍ണ്ണമായ സമാധാനം അനുഭവിക്കുന്നു. ദൈവഹിതം അറിഞ്ഞിട്ടും അവഗണിക്കുന്നവരുടെ ഓഹരി വേദനയും വ്യാകുലതയുമാണ്. “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു; യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു” (1.ശമു.2:6-8). “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്‍റെ പ്രവൃത്തിയാകുന്നു. (1.ദിന.29:11,12). ദൈവത്തിന്‍റെ പരമാധികാരത്തെ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.

 

പരമാധികാരിയായ ദൈവത്തിന്‍റെ ഇച്ഛാശക്തി അനന്തമാണ്. സ്വന്തം നിര്‍ണ്ണയങ്ങള്‍ ദൈവം ആസൂത്രണം ചെയ്യുകയും തന്‍റെ സമയത്തിലും മാര്‍ഗ്ഗത്തിലും അവ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ദൈവം ഒരു കാര്യം ചെയ്യുകയോ ഉദാസീനമായി സംഭവിക്കാന്‍ അനുവദിക്കുകയോ ചെയ്യും. ഇതില്‍ ആദ്യത്തേതിനെ ദൈവത്തിന്‍റെ കര്‍തൃത്വഹിതമെന്നും രണ്ടാമത്തേതിനെ അനുവദനീയ ഹിതമെന്നും വിളിക്കുന്നു. ഭൂമിയില്‍ പാപം പ്രവേശിക്കുവാന്‍ ദൈവം അനുവദിച്ചത് തന്‍റെ അനുവദനീയ ഹിതത്താലാണ്. കാരണം, പാപം ദൈവിക നന്മയുടെയും വിശുദ്ധിയുടേയും വൈരുദ്ധ്യമാണ്. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും മേല്‍ ദൈവം ഇടപെടുന്നില്ല എന്നതാണ് അവിടത്തെ അനുവദനീയഹിതം കൊണ്ട് തെളിയുന്നത്. മനുഷ്യന്‍റെ അവിശ്വാസം കാരണമായി ദൈവഹിതം തടയപ്പെടുന്ന ഹൃദയ സ്പര്‍ശിയായ ഒരുദാഹരണം കര്‍ത്താവിന്‍റെ വാക്കുകളിലുണ്ട്: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കും പോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല” (മത്താ.23:37). ദൈവത്തിന് ഹിതമായിരുന്നെങ്കിലും യിസ്രായേലിന് മനസില്ലാതിരുന്നത് കൊണ്ട് ദൈവം പ്രവര്‍ത്തിക്കാതിരുന്ന കാര്യമാണ് കര്‍ത്താവ് ഇവിടെ യിസ്രായേലിനെ ഓര്‍മ്മിപ്പിക്കുന്നത്.

 

തിന്മയില്‍ നിന്നും പാപത്തില്‍നിന്നും വേര്‍പെട്ടവനാണ് ദൈവം. ഈ അവസ്ഥയെ ദൈവത്തിന്‍റെ വിശുദ്ധി എന്ന് വിളിക്കുന്നു. ഒരര്‍ത്ഥത്തില്‍ വിശുദ്ധി മറ്റു ദൈവിക ലക്ഷണങ്ങളോടു സഹബദ്ധമല്ല; എന്നാല്‍ അവയോട് സഹവ്യാപ്തമാണ്. ഒന്നാമതായി, ഇത് താന്‍ ആയിരിക്കുന്ന എല്ലാത്തിലുമുള്ള ദൈവത്തിന്‍റെ പൂര്‍ണ്ണത ആകുന്നു. രണ്ടാമതായി, തന്‍റെ ആണ്മയുടേയും ഇച്ഛാശക്തിയുടേയും നിത്യാനുരൂപം ആണത്. ദൈവത്തിന്‍റെ ഇച്ഛാശക്തി എന്നത് തന്‍റെ സ്വഭാവത്തിന്‍റെ പ്രകാശനം ആണ്, അത് വിശുദ്ധമാണ്.

 

ബൈബിളില്‍ വെളിപ്പെടുന്ന ദൈവത്തിന്‍റെ ഗുണങ്ങളില്‍ വിശുദ്ധിക്കാണ് പ്രഥമസ്ഥാനം. ദൈവത്തിന്‍റെ വിശുദ്ധി അസൃഷ്ടവും അകളങ്കിതവും ആണ്. തന്‍റെ എല്ലാ പ്രവൃത്തികളിലും അത് ദൃശ്യമാണ്. ദൈവത്തിന് നന്മയുടെ നേര്‍ക്കുള്ള ആഭിമുഖ്യത്തിനും തിന്മയുടെ നേര്‍ക്കുള്ള പരാങ്മുഖത്വത്തിനും അടിസ്ഥാനം ദൈവത്തിന്‍റെ മാറ്റമില്ലാത്ത വിശുദ്ധിയാണ്. പഴയ നിയമകാലത്ത് വിശുദ്ധിയിലാണ് ദൈവം അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നത്.

 

“ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:44),

 

“ആകയാല്‍ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു” (യെശയ്യാ.40:25),

 

“ഇങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധനാമം എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും” (യെഹ.39:7).

 

പുതിയ നിയമത്തിലും ദൈവത്തിന്‍റെ വിശുദ്ധി പരമ പ്രധാനമായ കാര്യമായി അവതരിപ്പിച്ചിട്ടുണ്ട്. “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ . “ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ” (1.പത്രോ.1:14-16).

 

ലോകത്തില്‍ ദൈവമെന്നവകാശപ്പെടുന്ന മറ്റുള്ളവരും ബൈബിളിലെ സത്യദൈവവും തമ്മിലുള്ള പരമപ്രധാനമായ വ്യത്യാസം വിശുദ്ധിയുടെ കാര്യത്തിലാണ്. ബൈബിളിലെ സത്യദൈവം തന്‍റെ ശക്തി വേണമെങ്കില്‍ താല്‍കാലികമായി മാറ്റി വെച്ചേക്കാം, പക്ഷെ തന്‍റെ വിശുദ്ധി ഒരിക്കലും അവന്‍ മാറ്റി വെക്കുകയില്ല. എന്നാല്‍ ദൈവമെന്നു അവകാശപ്പെടുന്ന ബാക്കിയുള്ളവരുടെ ഗ്രന്ഥങ്ങളില്‍ അവരെക്കുറിച്ചു പരിശോധിച്ചാല്‍ അവര്‍ തങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുത്തിക്കൊണ്ടും തങ്ങളുടെ ശക്തി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളാണ് കാണുന്നത്. ബഹുദൈവാരാധകരുടെ ഗ്രന്ഥങ്ങളില്‍ ദൈവമെന്നവകാശപ്പെടുന്നവര്‍ അന്യോന്യം പാരവെച്ചും യുദ്ധം ചെയ്തും തങ്ങളുടെ ശക്തിയും മേല്‍ക്കോയ്മയും നിലനിറുത്താന്‍ ശ്രമിക്കുന്നത് കാണാം. തങ്ങളുടെ ലക്‌ഷ്യം നിറവേറ്റുന്നതിനു വേണ്ടി അശുദ്ധവും മ്ലേച്ഛവുമായ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക്‌ മടിയില്ല. ഏകദൈവാരാധകരുടെ ഗ്രന്ഥത്തില്‍ കാണുന്നതു, തന്നെ ദൈവമെന്നു പ്രഖ്യാപിച്ച പ്രവാചകന് എന്ത് വൃത്തികേടുകളും ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുന്ന ഒന്നിനെയാണ്. പ്രവാചകന്‍ എന്ത് മ്ലേച്ഛത പ്രവര്‍ത്തിച്ചാലും അപ്പോള്‍ത്തന്നെ അതിനെ ന്യായീകരിച്ചുകൊണ്ട് വചനം ഇറക്കിക്കൊടുത്തു തന്‍റെ പ്രവാചകനെ സംരക്ഷിയ്ക്കാന്‍ ബദ്ധശ്രദ്ധനാണ് ആ ഗ്രന്ഥത്തില്‍ ദൈവമെന്നു അവകാശപ്പെടുന്നയാള്‍ ചെയ്യുന്നത്.

 

എന്നാല്‍ ബൈബിളിലെ ഏക സത്യദൈവമാകട്ടെ വിശുദ്ധിക്ക് ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ട് തെറ്റുകള്‍ക്ക് നേരെ മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്നവനാണ്. തന്‍റെ സ്നേഹിതനായ അബ്രഹാമിനേയും താന്‍ അഭിമുഖമായി സംസാരിച്ചിട്ടുള്ള മോശയെയും ദൈവത്തിന്‍റെ ഹൃദയ പ്രകാരമുള്ള മനുഷ്യന്‍ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ള ദാവീദിനെയും താന്‍ തിരഞ്ഞെടുത്ത തന്‍റെ സ്വന്ത ജനമായ യിസ്രായേലിനെയും അവരുടെ തെറ്റുകള്‍ക്ക് മുഖം നോക്കാതെ ശിക്ഷിച്ചിട്ടുണ്ട് യഹോവയായ ദൈവം.

 

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം അടിമ-ഉടമാ ബന്ധമല്ല, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പിതാവാകുന്നു. ദൈവത്തിന് മനുഷ്യരോടുള്ള ബന്ധത്തില്‍ ഏറ്റവും വാത്സല്യപൂര്‍ണ്ണമായ ഒന്നാകുന്നു പിതൃത്വം. പിതാവേ എന്നാണ് പുതിയ നിയമ വിശ്വാസികള്‍ ദൈവത്തെ സംബോധന ചെയ്യുന്നത്. ഈ പിതൃത്വം ആത്മീയ ബന്ധമാണ്. “നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?” (എബ്രാ.12:9). ഉടമ്പടി ബദ്ധജനമായ യിസ്രായേലിന് ദൈവം പിതാവാണ്, ഈ നിലയില്‍ യിസ്രായേല്യര്‍ ദൈവത്തെ പിതാവ്‌ എന്ന് പറയുമെങ്കിലും വ്യക്തിപരമായി ദൈവത്തെ പിതാവേ എന്ന് അവര്‍ വിളിക്കുമായിരുന്നില്ല. അഥവാ “എന്‍റെ” പിതാവേ എന്നല്ല, “ഞങ്ങളുടെ” പിതാവേ എന്നാണ് അവര്‍ വിളിക്കുന്നത്‌ (യെശയ്യാ.64:8). എന്നാല്‍ യേശുക്രിസ്തു മുഖാന്തരം ദൈവമക്കളായിത്തീര്‍ന്ന പുതിയ നിയമ വിശ്വാസികള്‍ക്ക്‌ വ്യക്തിപരമായി ‘എന്‍റെ പിതാവേ’ എന്ന് ദൈവത്തെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

 

സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു എന്നും ബൈബിള്‍ വെളിപ്പെടുത്തുന്നു. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം വ്യക്തിത്വമുള്ളവനാണ്, തന്മൂലം അവന്‍ ഒരു വ്യക്തിയാണ്. ദൈവം, ദൂതന്മാര്‍, മനുഷ്യര്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള വ്യക്തിഗത അവസ്ഥയെകുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. തന്നെത്തന്നെ വെളിപ്പെടുത്താനും തന്‍റെ ഇച്ഛയും വികാരവും പ്രകടിപ്പിക്കാനും ഉള്ള കഴിവാണ് വ്യക്തിത്വം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യക്തിത്വമില്ല, തന്മൂലം അവ വ്യക്തികളല്ല. ഒരു പൂച്ചക്ക് മറ്റുള്ള പൂച്ചകളുമായി തന്നെത്തന്നെ അപഗ്രഥനം ചെയ്തു ‘പൂച്ച വര്‍ഗ്ഗത്തിന്‍റെ നന്മക്കായി നമുക്ക്‌ പ്രവര്‍ത്തിക്കാം’ എന്ന് പറയാന്‍ സാധിക്കാത്തത് പൂച്ച ഒരു വ്യക്തിയല്ലാത്തതുകൊണ്ടാണ്.

 

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണ്ണമായും, മുഴുവനായും അടങ്ങിയിരിക്കുന്ന നിത്യമായ ഏക സത്തയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം. പിതാവ് പുത്രനാണെന്നോ, പുത്രന്‍ പരിശുദ്ധാത്മാവാണെന്നോ പരിശുദ്ധാത്മാവ് പിതാവണെന്നോ ബൈബിള്‍ പറയുന്നില്ല. യേശു ദൈവമാണ് എന്ന് പറയുമ്പോള്‍ പലരുടെയും ധാരണ യേശു പിതാവണെന്നു ഞങ്ങള്‍ പറയുന്നു എന്നാണ്. അത് അറിവില്ലായ്മ കൊണ്ട് ധരിക്കുന്നതാണ്.

 

ത്രിയേകത്വം സംബന്ധിച്ച് ബൈബിളില്‍ ഉള്ള മൂന്നു ഉപദേശങ്ങള്‍ ഇവയാണ്:

 

  1. നിത്യനും മാറ്റമില്ലാത്തവനുമായ ഏക ദൈവമേയുള്ളൂ.

 

  1. തിരുവെഴുത്തുകളില്‍ പറയപ്പെടുന്ന 3 നിത്യമായ വ്യക്തികളുണ്ട്- പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌

 

  1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പൂര്‍ണ്ണ ദൈവത്വം ബൈബിള്‍ വെളിവാക്കുന്നുണ്ട്. അതായത്, പിതാവിന്‍റെ ദൈവത്വവും യേശുവിന്‍റെ ദൈവത്വവും, പരിശുദ്ധാത്മാവിന്‍റെ ദൈവത്വവും ബൈബിള്‍ ഉപദേശങ്ങളാണ്.

 

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഏക അവബോധ കേന്ദ്രമുള്ള ഒരു അസ്തിത്വമാണ്. എന്‍റെ അസ്തിത്വം മനുഷ്യാസ്തിത്വമാണ്. ദൈവം ഒരു അസ്തിത്വമാണ്. ദൈവത്തിന്‍റെ സത്ത അഥവാ അസ്തിത്വം ദൈവാസ്തിത്വമാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ നിത്യമായ മൂന്നു അവബോധ കേന്ദ്രങ്ങളുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം സ്നേഹിക്കുകയും മഹത്വം കൊടുക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ നിഴല്‍ രൂപേണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ അറിവ് പുതിയ നിയമത്തില്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു.

 

ഇനി താത്വികമായി നോക്കിയാല്‍ ദൈവം ത്രിയേകനായിരിക്കണം എന്നതാണ് സത്യം. ത്രിയേകത്വമല്ലാത്ത ഒരു ദൈവദര്‍ശനം യുക്തിക്ക് നിരക്കുന്നതല്ല. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നു:

 

ദൈവം ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള (Morally Perfect) അസ്തിത്വമുള്ളവനായിരിക്കണം. ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള ദൈവം സ്നേഹവാനായിരിക്കണം. സ്നേഹമുള്ളതാണ് സ്നേഹമില്ലാത്തതിനേക്കാള്‍ മെച്ചമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ദൈവം പൂര്‍ണ്ണ സ്നേഹവാനായിരിക്കണം. സ്നേഹത്തിന് രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌. ഒന്ന് സ്നേഹിക്കുന്നവനും (കര്‍ത്താവ്‌) രണ്ടു സ്നേഹിക്കപ്പെടുന്നവനും (കര്‍മ്മം). ധാര്‍മ്മിക സമ്പൂര്‍ണ്ണതയുള്ള ദൈവം അപ്പോള്‍ത്തന്നെ സ്വയം പര്യാപ്തനുമായിരിക്കണം. സ്വയം പര്യാപ്തതയില്ലെങ്കില്‍ അവന്‍ എന്തെങ്കിലും കുറവുള്ളവനാണ് എന്ന് വരും. കുറവുള്ളവനാണെങ്കില്‍ അവന്‍ എന്തെങ്കിലും ആവശ്യമുള്ളവനാണ് എന്നര്‍ത്ഥം! ആവശ്യമുള്ളവന്‍ സ്വയം പര്യാപ്തനല്ല. സ്വയം പര്യാപ്തതയില്ലാത്തവന് ഒരിക്കലും ദൈവസ്ഥാനത്തിരിക്കാനുള്ള അര്‍ഹതിയുമില്ല. അതുകൊണ്ട് ദൈവം സ്നേഹവാനും സ്വയം പര്യാപ്തനുമായിരിക്കണം.

 

ദൈവം സ്നേഹമാകുന്നെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം ആരെ സ്നേഹിച്ചു? സ്നേഹത്തിന് ഒന്നാമത് ഒരു കര്‍ത്താവും രണ്ടാമത് ഒരു കര്‍മ്മവും ആവശ്യമാണല്ലോ. തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി എന്തിനെയെങ്കിലും സൃഷ്ടിക്കേണ്ടി വരുന്നെങ്കില്‍ ദൈവം സ്വയം പര്യാപ്തനല്ല എന്നാണര്‍ത്ഥം! അങ്ങനെ സ്നേഹം എന്ന തന്‍റെ സ്വഭാവം വെളിപ്പെടുത്തണമെങ്കില്‍ അതിനു സൃഷ്ടികള്‍ ആവശ്യമാണ്‌ എന്ന് വന്നാല്‍ ദൈവം സൃഷ്ടികളെ ആശ്രയിക്കുന്നു എന്ന് വരുന്നു. അതുകൊണ്ടുതന്നെ അവന്‍ ദൈവമല്ലാതായി മാറുന്നു.

 

ഇതുപോലെതന്നെയാണ് ആരാധനയുടെ കാര്യത്തിലും. ദൈവത്തിന്‍റെ ഒരു പേര് ആരാധ്യന്‍ എന്നാണ്. ആരാധനക്കും രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌, ആരാധിക്കുന്നവനും (കര്‍ത്താവ്) ആരാധിക്കപ്പെടുന്നവനും (കര്‍മ്മം). ദൈവം ആരാധ്യനാകുന്നുവെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം എങ്ങനെ ആരാധിക്കപ്പെട്ടു? ദൈവം ആരാധിക്കപ്പെടാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ആ സമയങ്ങളില്‍ ആരാധ്യന്‍ അല്ലായിരുന്നു എന്നാണ്. ആരാധ്യന്‍ അല്ലാത്ത ഒരാളെ ദൈവമായി പരിഗണിക്കുന്നത് എങ്ങനെയാണ്? താന്‍ ആരാധിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞു തന്നെ ആരാധിക്കേണ്ടതിനു വേണ്ടിയാണ് ദൈവം സൃഷ്ടി നടത്തിയതെങ്കില്‍ അപ്പോഴും ദൈവം തന്‍റെ സൃഷ്ടിയെ ആശ്രയിക്കുകയാണ്, അങ്ങനെയെങ്കില്‍ അവന്‍ സ്വയം പര്യാപ്തനല്ല എന്ന് വരുന്നു. അതോടെ ദൈവം എന്ന സ്ഥാനത്തിരിക്കാനുള്ള യോഗ്യതയും അവനില്ലാതാകുന്നു.

 

ഇന്ത്യയില്‍ ഉള്ളത് നാനാത്വത്തില്‍ ഏകത്വമാണ് എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ത്ഥമാക്കുന്നത് ഇന്ത്യയില്‍ ഒരു ഭാഷ സംസാരിക്കുന്ന, ഒരു നിറത്തിലുള്ള, ഒരു വിശ്വാസ സംഹിത പിന്‍പറ്റുന്ന, ഒരു സാംസ്കാരിക നിലവാരമുള്ള, ഒരു വിദ്യാഭ്യാസ നിലവാരമുള്ള, ഒരു സാമ്പത്തിക നിലവാരമുള്ള, ഒരു തൊഴില്‍ ചെയ്യുന്ന, ഒരു ദേശക്കാരനായ, ഒരു ലിംഗത്തില്‍ പെട്ട ഒരേയൊരു വ്യക്തിമാത്രമേ ഉള്ളൂ എന്നാണോ അതോ മുകളില്‍ പറഞ്ഞ എല്ലാ നിലവാരത്തിലും ഉള്ള ആളുകള്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഏകത്വം എന്ന അര്‍ത്ഥത്തില്‍ ആണോ? രണ്ടാമത് പറഞ്ഞതാണ് ശരിയെന്നു താങ്കള്‍ സമ്മതിക്കുകയാണെങ്കില്‍ ഏകത്വം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം താങ്കള്‍ക്ക് പിടികിട്ടി എന്നാണ് അര്‍ത്ഥം. ബൈബിള്‍ ഒരു ഒറ്റയാനായ ഒരു ദൈവത്തെയല്ല പരിചയപ്പെടുത്തുന്നത്.

 

സൃഷ്ടി സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സൃഷ്ടിയിലുള്ള ബഹുത്വം സ്രഷ്ടാവിലുള്ള ബഹുത്വത്തെ ചൂണ്ടിക്കാണിക്കുന്നു. തികച്ചും ഒറ്റയായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. നാം എന്തൊരു കാര്യം എടുത്താലും അതില്‍ ബഹുത്വം ഉണ്ട്.

 

ഉദാഹരണത്തിന് നാം കാണുന്നത് ത്രിമാനരൂപത്തില്‍ ആണ്. എന്തുകൊണ്ട് ത്രിമാനരൂപം? ദ്വിമാനരൂപമോ ചതുര്‍മാനരൂപമോ എന്തുകൊണ്ട് സൃഷ്ടിയില്‍ കാണപ്പെടുന്നില്ല?

 

സമയം നാം കണക്കാക്കുന്നതും ത്രിയേകത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സമയം കണക്കാക്കാന്‍ കഴിയൂ.

 

ഗണിതത്തിലും ഈ പ്രത്യേകത നാം കാണുന്നു. പോസിറ്റീവ് സംഖ്യ, നെഗറ്റീവ് സംഖ്യ, പൂജ്യം എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സംഖ്യകളെ മനസ്സിലാക്കാന്‍ പറ്റൂ.

 

മനുഷ്യ ജാതിയെ എടുത്താലും അതില്‍ മൂന്നിന്‍റെ കളി നമുക്ക്‌ കാണാം. പുരുഷന്‍, സ്ത്രീ, നപുംസകം എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ മാത്രമേ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്ളൂ.

 

ഒരു വസ്തുവിനെ എടുക്കുകയാണെങ്കില്‍ നീളം, ഉയരം, വീതി എന്ന നിലയില്‍ മാത്രമേ അതിനെ മനസ്സിലാക്കാന്‍ പറ്റൂ. ഒരു കുഴിയാണെങ്കില്‍ നീളം, വീതി ആഴം എന്നുള്ള വ്യത്യാസം ഉണ്ടാകും. എങ്കിലും അപ്പോഴും മൂന്നു അളവുകള്‍ മാത്രയുള്ളൂ.

 

ഇങ്ങനെ ബൈബിള്‍ പറയുന്ന ത്രിയേകത്വത്തിനു പ്രകൃതിയില്‍ ധാരാളം ഉദാഹരണങ്ങളെ കാണിച്ചു തരാന്‍ ഒരു ബൈബിള്‍ വിശ്വാസിക്ക് കഴിയും. ബൈബിളിലെ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ഏക ദൈവമാണ്.

]]>
https://sathyamargam.org/2017/10/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%88/feed/ 1
എന്തുകൊണ്ടാണ് മുഹമ്മദ്‌ രാത്രി നമസ്കാരവും ഖുര്‍ആന്‍ പാരായണവും ഉപേക്ഷിച്ചത്? https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/ https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/#respond Tue, 05 Sep 2017 09:42:52 +0000 http://sathyamargam.org/?p=1408 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ഇന്ന് ലോകത്തുള്ള സകല മുസ്ലീങ്ങളും സ്ഥല-കാല ഭേദമില്ലാതെ അവകാശപ്പെടുന്ന ഒരു കാര്യമാണ് “ഖുര്‍ആന്‍ മനഃപാഠമാക്കിയ അനേകം മുസ്ലീങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഉണ്ട്” എന്നുള്ളത്. ആ അവകാശവാദം പൂര്‍ണ്ണമായി തള്ളിക്കളയാന്‍ പറ്റുന്നതുമല്ല. പഴയ നിയമത്തിലെ വെറും അഞ്ച് പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള, അഥവാ പുതിയ നിയമത്തിലെ 12 പുസ്തകങ്ങളുടെ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ മനഃപാഠമാക്കിയ കുറെ ആളുകള്‍ ലോകത്തില്‍ ഉണ്ട് എന്നുള്ളതൊരു വസ്തുതതയാണ്.

 

ഹദീസുകളില്‍ കാണുന്നതനുസരിച്ചു മനുഷ്യന് വളരെ എളുപ്പം മറന്നു പോകാവുന്ന ഒന്നാണ് ഖുര്‍ആന്‍. അതുകൊണ്ടുതന്നെ, അങ്ങനെയുള്ളൊരു പുസ്തകത്തെ മനഃപാഠമാക്കാനും അത് ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഠിനാദ്ധ്വാനം ചെയ്യുന്ന മുസ്ലീം സുഹൃത്തുക്കളെ ഞാന്‍ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു.  ഖുര്‍ആന്‍ എളുപ്പം മറന്നു പോകാവുന്ന ഒന്നാണെന്നുള്ളതിന് ഞാന്‍ ചില ഹദീസുകള്‍ തരാം:

 

അബു മൂസാ നിവേദനം: നബി പറഞ്ഞു: ‘ഈ ഖുര്‍ആനിനെ സ്മരിക്കുക. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണെ സത്യം. ഒട്ടകം അതിന്‍റെ കയറില്‍ നിന്നും രക്ഷപ്പെട്ട് പോകുന്നതിനെക്കാള്‍ വേഗത്തില്‍ ഖുര്‍ആന്‍ പോകും (ഹൃദിസ്ഥമാക്കിയത് മറക്കും)’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 231 (791)

 

അബ്ദുല്ലാഹ് (അബ്ദുല്ലാഹിബ്നു മസ്ഊദ്) നിവേദനം: റസൂല്‍ പറഞ്ഞു: ‘അവരില്‍ (മനുഷ്യരില്‍) ഒരാള്‍ക്ക് ഞാന്‍ ഇന്ന ഇന്ന ആയത്തുകള്‍ മറന്നു എന്ന് പറയുന്നത് വളരെ മോശമാണ്. എന്നാല്‍ (മറന്നാല്‍) ഞാന്‍ മറവിക്ക് വിധേയനായി എന്ന് പറയാം. നിങ്ങള്‍ ഖുര്‍ആന്‍ ഓര്‍മ്മിച്ചു കൊണ്ടിരിക്കുക. (ഓര്‍മ്മയില്‍ നിലനിര്‍ത്തുക) ഒരു മൃഗം അതിനെ കെട്ടിയിട്ട കയറില്‍ നിന്നും ചാടിപ്പോകുന്നതിനേക്കാള്‍ വേഗതയില്‍ മനുഷ്യ ഹൃദയങ്ങളില്‍ നിന്നും അത് ഓടിപ്പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 228 (790)

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: നിശ്ചയമായും ഖുര്‍ആന്‍റെ ആള്‍ (ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവന്‍) കെട്ടിയിട്ട ഒട്ടകത്തെപ്പോലെയാകുന്നു. അതിനെ അവന്‍ ശ്രദ്ധിച്ചാല്‍ അതിനെ അവനു പിടിച്ചു നിര്‍ത്താം. അതിനെ അവന്‍ അഴിച്ചു വിട്ടാല്‍ അത് അതിന്‍റെ വഴിക്ക് പോകുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 226 (789)

 

മനഃപാഠമാക്കിയ ഖുര്‍ആന്‍ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ടുതന്നെ ഖുര്‍ആനില്‍ നിന്നും ധാരാളം ആയത്തുകളും സൂറകളും ആദ്യകാല മുസ്ലീങ്ങള്‍ മറന്നു പോയിട്ടുണ്ട്. ഇന്നത്തെ ഖുര്‍ആനില്‍ ആ സൂറകളും ആയത്തുകളും ഇല്ല എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്. മലക്ക് മുഹമ്മദിന് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന വലുപ്പമുള്ള രണ്ട് സൂറകള്‍ പില്‍ക്കാല മുസ്ലീങ്ങള്‍ മറന്നു പോയതായി നമുക്ക് താഴെയുള്ള ഹദീസില്‍ വായിക്കാം:

 

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മനഃപാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മനഃപാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

 

ഇങ്ങനെ ഖുര്‍ആന്‍ മനഃപാഠമാക്കിയ പലരില്‍ നിന്നും അത് നഷ്ടപ്പെടാന്‍ തുടങ്ങിയത് കൊണ്ടാണ് രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞത്:

 

`Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25)

 

(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

 

എന്തുകൊണ്ടാണ് കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ അത് ഹൃദിസ്ഥമാക്കിയവരുടെ മനസ്സുകളില്‍ നിന്നും ഓടിപ്പോകുന്നത് എന്നുള്ളതിന്‍റെ കാരണവും മുഹമ്മദ് പറഞ്ഞിട്ടുണ്ട്. ആ ഹദീസ് മുകളില്‍ നാം കണ്ട അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ്‌ നമ്പര്‍ 226 (789)-ന്‍റെ തുടര്‍ച്ചയായി വന്നിട്ടുള്ള ഹദീസാണ്. ആ ഹദീസില്‍ പറയുന്നത് ഇങ്ങനെയാണ്:

 

‘ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ (രാത്രി) നമസ്കരിക്കുകയും രാത്രിയും പകലും അത് പാരായണം ചെയ്കയും ചെയ്‌താല്‍ അത് ഓര്‍മ്മയില്‍ ഉണ്ടകും. അങ്ങനെ നമസ്കരിച്ച് (പാരായണം ചെയ്തിട്ടില്ലെങ്കില്‍) അത് (ഖുര്‍ആന്‍) മറന്നു പോകും.’ സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 227)

 

ആ ഹദീസിന്‍റെ ഇംഗ്ലീഷ് പരിഭാഷ കൂടി നല്‍കാം:

 

This hadith has been narrated by Ibn ‘Umar from the Messenger of Allah (ﷺ), but in the hadith transmited by Musa b. ‘Uqba, this addition is made:

 

“When one who had committed the Qur’an to memory (or who is familiar with it) gets up (for night prayer) and recites it night and day, it remains fresh in his mind, but if he does not get up (for prayer and thus does not recite it) he forgets it.” (Sahih Muslim Book 6, Hadith 268) ലിങ്ക്: https://www.sunnah.com/muslim/6

 

ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ എന്തുകൊണ്ട് ഖുര്‍ആന്‍ മറന്നു പോകുന്നു എന്നതിന്‍റെ കാരണമാണ് മുഹമ്മദ് ഇവിടെ പറഞ്ഞിരിക്കുന്നത്. രണ്ട് കാരണങ്ങളാണ് അതിനുള്ളത്:

 

1. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രി നിസ്കരിക്കുന്നില്ല

 

2. ഖുര്‍ആന്‍ മനഃപാഠമാക്കിയ ആള്‍ രാത്രിയും പകലും അത് പാരായണം ചെയ്യുന്നില്ല

 

ഈ രണ്ടു കാരണങ്ങളാലാണ് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരാള്‍ അത് മറന്നു പോകുന്നത് എന്നത്രേ മുഹമ്മദ്‌ പറഞ്ഞത്. ഇത് കേവലം പണ്ഡിതന്മാരുടെ അഭിപ്രായമല്ല, സാക്ഷാല്‍ മുഹമ്മദ്‌ തന്നെ നേരിട്ട് പറഞ്ഞതാണ്. പറഞ്ഞ ഹദീസ് ആണെങ്കില്‍ സ്വഹീഹുമാണ്.

 

ഇനി നമുക്ക് മുഹമ്മദിന്‍റെ കാര്യം ഒന്ന് നോക്കാം. ഹദീസുകള്‍ പരിശോധിച്ചാല്‍ കാണുന്നത് അദ്ദേഹം ഖുര്‍ആന്‍ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്നാണ്. തെളിവിനായി ചില ഹദീസുകള്‍ നല്‍കാം:

 

“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)

 

ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)

 

ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)

 

മുഹമ്മദ് ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയിരുന്നതിനെ കുറിച്ചുള്ള ഹദീസുകളാണ് നമ്മള്‍ ഇവിടെ കണ്ടത്. എന്തുകൊണ്ടാണ് ഒരാള്‍ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നത്? രണ്ട് കാരണങ്ങള്‍ മുഹമ്മദ് പറഞ്ഞിട്ടുണ്ട്, രാത്രി നിസ്കരിക്കാതിരിക്കലും രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാതിരിക്കലും. ഖുര്‍ആന്‍ മറന്നു പോകുന്നതിനു മൂന്നാമതൊരു കാരണം മുഹമ്മദ്‌ പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോകുന്നതിന് കാരണമായി മുഹമ്മദ്‌ പറഞ്ഞ രണ്ടു കാര്യങ്ങള്‍ മുഹമ്മദിന്‍റെ ജീവിതത്തിലുണ്ടായിരുന്നതുകൊണ്ടാണ് മുഹമ്മദ്‌ ഖുര്‍ആന്‍ ആയത്തുകള്‍ മറന്നു പോയത് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു! ഇസ്ലാമിന്‍റെ പ്രവാചകന്‍ പോലും രാത്രിയില്‍ നിസ്കരിക്കാനോ രാത്രിയും പകലും ഖുര്‍ആന്‍ പാരായണം ചെയ്യാനോ ശ്രമിച്ചിരുന്നില്ല എന്നുള്ളത് തികച്ചും അത്ഭുതമുളവാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് മുഹമ്മദിന് രാത്രിയില്‍ നിസ്കരിക്കാന്‍ കഴിയ്തിരുന്നത്? ഹദീസ് നോക്കാം:

 

അനസ് (റ) വില്‍ നിന്നു നിവേദനം. തിരുമേനി പത്നിമാരെയെല്ലാവരെയും രാത്രിയോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആ പത്നിമാര്‍ പതിനൊന്നു പേരുണ്ടായിരുന്നു. ഒരു റിപ്പോര്‍ട്ടില്‍ ഒമ്പത് എന്നും പറഞ്ഞിട്ടുണ്ട്. ‘അങ്ങനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനിക്ക് കഴിയുമോ’യെന്ന് അനസിനോട് ചിലര്‍ ചോദിച്ചു. ‘മുപ്പതുപേരുടെ ശക്തി തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു’ വെന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത്.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 187, പേജ് 248)

 

ഒരു മണിക്കൂറിനുള്ളില്‍ പത്തു പതിനൊന്നു ഭാര്യമാരോടൊപ്പം ശയിച്ചു കഴിഞ്ഞാല്‍ ഏതൊരാളായാലും ക്ഷീണിച്ചു തളര്‍ന്നു ചത്തത് പോലെ കിടന്നുറങ്ങിപ്പോകും, അത് സ്വാഭാവികമാണ്. അങ്ങനെയൊരവസ്ഥയില്‍ നിസ്കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമൊക്കെ ആര്‍ക്കാണ് സമയമുണ്ടാകുക? അതുകൊണ്ട് മുഹമ്മദ്‌ പലപ്പോഴും രാത്രിയില്‍ നിസ്കരിക്കുകയോ ഖുര്‍ആന്‍ പാരായണം ചെയ്യുകയോ ഉണ്ടായിരുന്നില്ല എന്ന വസ്തുത അത്ഭുതമുളവാക്കുന്ന ഒന്നല്ല. രാത്രി മാത്രമല്ല, പകലും മുഹമ്മദ്‌ ഒരു മണിക്കൂറിനുള്ളില്‍ ഭാര്യമാരെയെല്ലാം സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നതിനാല്‍ ഇതേ ക്ഷീണവും തളര്‍ച്ചയും പകലും കാണും. മാത്രമല്ല, യുദ്ധത്തിനു പോകാനും യുദ്ധ തന്ത്രങ്ങള്‍ മെനയുവാനും സ്വഹാബിമാരുടെ വഴക്കുകള്‍ തീര്‍ക്കാനും കൊള്ളമുതല്‍ പങ്കു വെക്കാനുമെല്ലാം പകലില്‍ സമയം കണ്ടെത്തുകയും വേണം. ഇതിനിടയില്‍ ഖുര്‍ആന്‍ ഓതാനൊക്കെ എവിടെയാണ് മുഹമ്മദിന് സമയം? അങ്ങനെയുള്ള ഒരാളുടെ മനസ്സില്‍ നിന്ന്, കെട്ടഴിച്ചു വിട്ട ഒട്ടകം ഓടിപ്പോകുന്നതു പോലെ ഖുര്‍ആന്‍ ഓടിപ്പോയില്ലെങ്കിലാണ് അത്ഭുതം!

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, കഷ്ടപ്പെട്ട് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ നടക്കുന്ന എന്‍റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ വെറുതെ നിങ്ങളുടെ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം അതിനു വേണ്ടി കളയണ്ട. കാരണം നിങ്ങളുടെ പ്രവാചകന്‍ പോലും ഈ സാധനം മനഃപാഠമാക്കാന്‍ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ഉറക്കമൊഴിച്ച് രാത്രി നിസ്കാരത്തില്‍ ചിലവഴിക്കുന്നവരോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്. നിങ്ങളെ വളരെ സുന്ദരമായി നിങ്ങളുടെ പ്രവാചകന്‍ പറ്റിച്ചിരിക്കുകയാണ്. പുള്ളി രാത്രി  നിസ്കരിക്കുന്നതിന് അത്ര പ്രാധാന്യമൊന്നും കൊടുത്തിരുന്നില്ല, അതുകൊണ്ടാണ് മനഃപാഠമാക്കിയ ഖുര്‍ആന്‍ വചനങ്ങള്‍ അദ്ദേഹത്തിന് ഓര്‍മ്മയില്‍ നിലനിര്‍ത്താന്‍ കഴിയാതെ പോയത്. നിങ്ങളുടെ പ്രവാചകന്‍ പോലും വില കൊടുക്കാത്ത ഈ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെന്തിനാണ് നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുന്നത്?

 

ഇനിയെങ്കിലും നിങ്ങള്‍ സത്യം മനസ്സിലാക്കുക, സത്യത്താല്‍ സ്വതന്ത്രരാക്കപ്പെടുക. ദൈവം നിങ്ങളെ അതിനു സഹായിക്കട്ടെ.

]]>
https://sathyamargam.org/2017/09/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/feed/ 0
ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-2) https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/ https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/#comments Mon, 08 May 2017 03:07:25 +0000 http://sathyamargam.org/?p=1398 അനില്‍കുമാര്‍ വി അയ്യപ്പന്‍

മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ട് തങ്ങള്‍ എന്തൊക്കെ എഴുതി വെച്ചാലും അത് പരിശോധിച്ച് നോക്കി തെറ്റു കണ്ടുപിടിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല എന്നറിയാവുന്ന സ്വഹാബിമാര്‍ തങ്ങളുടെ മനോബോധപ്രകാരം സ്വന്തം ഇഷ്ടത്തിന് എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന യുദ്ധപ്പുസ്തകം. ഖുര്‍ആനിലെ ഓരോ എഴുത്തുകാരും തങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് ഖുര്‍ആനില്‍ ഓരോ കാര്യവും എഴുതി വെച്ചിരിക്കുന്നത് എന്നതിനുള്ള മറ്റൊരു തെളിവ് നാം ഇവിടെ പരിശോധിക്കാന്‍ പോകുകയാണ്. ആദമിന്‍റെ സൃഷ്ടിപ്പിന്‍റെ സമയത്ത് ഇബ്ലിസ്‌ ഇടങ്കോലിട്ടു എന്നൊരു കെട്ടുകഥ പണ്ട് അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. ആ കെട്ടുകഥ ഖുര്‍ആനില്‍ വന്നപ്പോള്‍ എങ്ങനെയാണ് ഓരോ എഴുത്തുകാരും അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് നമുക്ക്‌ നോക്കാം:

 

ഒരു എഴുത്തുകാരന്‍റെ അഭിപ്രായത്തില്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നതിനു മുന്‍പ്‌ അള്ളാ മലക്കുകളോട് അത് പറയുന്നുണ്ട്, മലക്കുകള്‍ അതിന് മറുപടി ഒന്നും പറയാതെ അള്ളാ പറഞ്ഞത് പോലെതന്നെ ചെയ്യുകയാണ്:

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്‍റെ ആത്മാവില്‍ നിന്ന്‌ അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന്‌ പ്രണമിക്കുന്നവരായിക്കൊണ്ട്‌ നിങ്ങള്‍ വീഴുവിന്‍. അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു. ഇബ്ലീസ്‌ ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന്‍ വിസമ്മതിച്ചു” (സൂറാ. ഹിജ്റ്. 15:28-31)

 

എന്നാല്‍ മറ്റൊരു എഴുത്തുകാരന്‍റെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന് തോന്നുന്നു. കാരണം, പുള്ളി എഴുതി വെച്ചിരിക്കുന്നത് മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യത്തില്‍ മലക്കുകള്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു എന്നാണ്!! ഈ ആയത്ത് നോക്കൂ:

 

“ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ്‌ എന്ന്‌ നിന്‍റെ നാഥന്‍ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്‌? ഞങ്ങളാകട്ടെ നിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ എനിക്കറിയാം. അവന്‍ (അല്ലാഹു) ആദമിന്‌ നാമങ്ങളെല്ലാം പഠിപ്പിച്ചു.  പിന്നീട്‌ ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക്‌ കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക്‌ പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക്‌ സ്തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ്‌ സര്‍വ്വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക്‌ അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക്‌ ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ? ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്ലീസ്‌ ഒഴികെ; അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു. ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു” (സൂറാ.പശു. 2:30-34)

 

ഈ കഥ വായിച്ചാല്‍ തോന്നുക മലക്കുകള്‍ക്ക് അല്ലഹുവിനേക്കാള്‍ ജ്ഞാനം ഉണ്ടെന്നാണ്! കാരണം, അവര്‍ ഭാവിയില്‍ മനുഷ്യന്‍ മുഖാന്തരം ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്ന കാര്യങ്ങള്‍ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്!! രണ്ട് കഥകളിലെയും വിവരങ്ങളിലുള്ള വ്യത്യാസം വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? ഒന്നാമത്തെ കഥയില്‍ ഭൂമിയിലെ ഖലീഫയെപ്പറ്റി അള്ളാ മിണ്ടുന്നതെയില്ല, രണ്ടാമത്തെ കഥയില്‍ കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തെ പറ്റി മിണ്ടാട്ടമേയില്ല!! രണ്ടാമത്തെ കഥയുടെ എഴുത്തുകാരന് ആദം മലക്കുകള്‍ക്ക് നാമങ്ങള്‍ പഠിപ്പിച്ചു കൊടുത്ത കഥ കൂടി കിട്ടിയിട്ടുണ്ട്. അതാണ്‌ മുന്‍പേ പറഞ്ഞത്, പുള്ളിയുടെ മാതാപിതാക്കള്‍ കൂടുതല്‍ ഭാവനാസമ്പന്നരായിരുന്നു എന്ന്. മറ്റാരും കേള്‍ക്കാത്ത കഥകള്‍ പുള്ളി കേട്ടിട്ടുണ്ട്! വേറൊരു പുള്ളിക്കാരന്‍ ഈ കഥ കേട്ടിട്ടുള്ളത് ഇങ്ങനെയാണ്:

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം: തീര്‍ച്ചയായും ഞാന്‍ കളിമണ്ണില്‍ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്‌. അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്‍റെ ആത്മാവില്‍ നിന്ന്‌ ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം. അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു; ഇബ്ലീസ്‌ ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു” (സൂറാ.സ്വാദ്‌. 38:71-74)

 

കളിമണ്ണില്‍ നിന്നും സംവിധാനം ചെയ്ത മനുഷ്യനില്‍ അല്ലാഹുവിന്‍റെ ആത്മാവില്‍ നിന്നും ഊതുന്ന കഥ വേറെ ആരും കേട്ടിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം മറ്റാരും അത് പറഞ്ഞ് കണ്ടില്ല! ആദമിനെ സൃഷ്ടിച്ചപ്പോള്‍ ഇബ്ലിസ്‌ ഉടക്കുണ്ടാക്കിയ കഥ മറ്റ് എഴുത്തുകാര്‍ എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:

 

“നാം മലക്കുകളോട്‌ നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ). അവര്‍ പ്രണാമം ചെയ്തു. ഇബ്ലീസ്‌ ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്‍റെ രക്ഷിതാവിന്‍റെ കല്‍പന അവന്‍ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും അവന്‍റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവര്‍ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികള്‍ക്ക്‌ (അല്ലാഹുവിന്‌) പകരം കിട്ടിയത്‌ വളരെ ചീത്ത തന്നെ” (സൂറാ.ഗുഹ.18:50)

 

ഇതിലെ തമാശ കണ്ടോ? ആദമിന് സുജൂദ്‌ ചെയ്യാന്‍ അള്ളാ കല്പിച്ചത് മലക്കുകളോട്, ഇബ്ലിസ്‌ ആണെങ്കില്‍ മലക്കല്ല, ജിന്ന്‍ ആണ്!! മലക്കുകളോട് ചെയ്യാന്‍ പറഞ്ഞ കാര്യം ജിന്ന് വര്‍ഗ്ഗത്തില്‍പെട്ട ഒരുത്തന്‍ ചെയ്തില്ല എന്ന് പറഞ്ഞ് അള്ളാ അവനെ ശപിക്കുകയാണ്, നല്ല തമാശ തന്നെ!! മാത്രമല്ല ഈ കഥ എഴുതിയ പുള്ളിയുടെ വിചാരം ഇബ്ലിസിന് ഭാര്യയുണ്ട് എന്നാണ്. കണ്ടില്ലേ അള്ളാ പറഞ്ഞതായി ആ പുള്ളി എഴുതി വെച്ചിരിക്കുന്നത്, നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും “അവന്‍റെ സന്തതികളെയും” രക്ഷാധികാരികളാക്കുകയാണോ? എന്ന്. ഖുര്‍ആന്‍റെ എഴുത്തുകാരുടെ വിശ്വാസപ്രകാരം ഇണയില്ലാതെ സന്തതി ഉണ്ടാകില്ലല്ലോ. (അല്ലാഹുവിന് ഒരു ഇണയില്ലാതിരിക്കെ എങ്ങനെയാണ് അല്ലാഹുവിന് മകനുണ്ടാകുക എന്ന് ഈസയുമായി ബന്ധപ്പെട്ട് ഈ എഴുത്തുകാര്‍ ചോദിക്കുന്നുമുണ്ട്). അപ്പോള്‍ ഇബ്ലിസിന് സന്തതി ഉണ്ടെന്ന് ഈ എഴുത്തുകാരന്‍ പറയുന്നതില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് കുറഞ്ഞ പക്ഷം ഈ പുള്ളിയെങ്കിലും വിചാരിച്ചിരിക്കുന്നത് ഇബ്ലിസിന് ഇണയുണ്ടെന്നാണ്!!

ഇനി വേറൊരു എഴുത്തുകാരന്‍ ഈ കഥയില്‍ ഇബ്ലിസിന്‍റെ മറുപടി എങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:

 

“തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്തു. പിന്നീട്‌ നാം മലക്കുകളോട്‌ പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട്‌ കല്‍പിച്ചപ്പോള്‍ സുജൂദ്‌ ചെയ്യാതിരിക്കാന്‍ നിനക്കെന്ത്‌ തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണില്‍ നിന്നും” (സൂറാ.ഉന്നതസ്ഥലങ്ങള്‍.7:11,12)

 

സൂറാ.18:50 എഴുതിയ പുള്ളിക്ക് ഈ കഥകള്‍ ഒന്നും അറിയില്ലായിരുന്നു എന്ന് തോന്നുന്നു, കാരണം അദ്ദേഹത്തിന്‍റെ വേര്‍ഷനില്‍ ഇതൊന്നും ഇല്ല. ഇനി അടുത്ത എഴുത്തുകാരന്‍റെ വേര്‍ഷന്‍ എങ്ങനെയായിരുന്നു എന്ന് നോക്കാം:

 

“അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ്‌ ന്യായം? അവന്‍ പറഞ്ഞു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല” (സൂറാ.ഹിജ്റ്. 15:32,33)

 

ഇനി വേറൊരാളുടെ വേര്‍ഷന്‍ നോക്കിയാല്‍ അത് ഇതിനേക്കാള്‍ രസകരമാണ്:

 

“നിങ്ങള്‍ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ നാം മലക്കുകളോട്‌ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അപ്പോള്‍ അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പറഞ്ഞു: നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” (സൂറാ. നിശായാത്ര. 17:61,62)

 

ഈ പുള്ളിക്ക് കഥയുടെ കൂടുതല്‍ വിവരങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കിട്ടിയിട്ടുണ്ട്. മറ്റ് രണ്ട് പേരും പറയാത്ത കാര്യങ്ങളാണ് ഈ പുള്ളിക്കാരന്‍ പറയുന്നത്. ഇനി അടുത്ത ആളുടെ വേര്‍ഷന്‍ നോക്കാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: ഇബ്ലീസേ, എന്‍റെ കൈകൊണ്ട്‌ ഞാന്‍ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തില്‍ പെട്ടിരിക്കുകയാണോ? അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” (സൂറാ.സ്വാദ്‌. 38: 75,76).

 

അള്ളാഹു ഇബ്ലിസിനോട് ഇങ്ങനെ ചോദിച്ച കാര്യം ഈ പുള്ളിക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ എന്ന് നമുക്ക്‌ മനസ്സിലാക്കാം. കാരണം അള്ളാ ഇങ്ങനെ ചോദിച്ചതായി വേറെ ആരും എഴുതി വെച്ചിട്ടില്ല!!

 

സത്യത്തില്‍ എന്താണ് അന്ന് ഇബ്ലിസ്‌ പറഞ്ഞത്? “ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണില്‍ നിന്നും” എന്നാണോ അതോ “കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന്‌ നീ സൃഷ്ടിച്ച മനുഷ്യന്‌ ഞാന്‍ പ്രണമിക്കേണ്ടവനല്ല” എന്നാണോ അതോ “നീ കളിമണ്ണിനാല്‍ സൃഷ്ടിച്ചവന്ന്‌ ഞാന്‍ പ്രണാമം ചെയ്യുകയോ? അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന്‌ നീ എനിക്ക്‌ പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നീ എനിക്ക്‌ അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്‍റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച്‌ എല്ലാവരെയും ഞാന്‍ കീഴ്പെടുത്തുക തന്നെ ചെയ്യും” എന്നാണോ അതോ “ഞാന്‍ അവനെ (മനുഷ്യനെ)ക്കാള്‍ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണില്‍ നിന്നും സൃഷ്ടിച്ചു” എന്നാണോ? ഒറ്റ ഒരു സന്ദര്‍ഭം ആണ് ഇത്. ആ ഒരു സന്ദര്‍ഭത്തില്‍ ഇബ്ലിസ്‌ പറഞ്ഞ മറുപടിയായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ എഴുതി വെച്ചിരിക്കുന്നത് പല മറുപടികളാണ്. ഓരോരോ എഴുത്തുകാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതാണ് ഖുര്‍ആന്‍ എന്ന് മനസ്സിലാക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ എന്തെങ്കിലും വേണോ?

 

ഇനി നമുക്ക്‌ ഈ കഥയില്‍ അല്ലാഹു പറഞ്ഞതായി ഓരോരുത്തര്‍ എഴുതി വെച്ചത് നോക്കാം. വിസ്തരഭയത്താല്‍ വിശദീകരണം നല്‍കുന്നില്ല, വ്യത്യാസങ്ങള്‍ വായനക്കാര്‍ തന്നെ മനസ്സിലാക്കിക്കോളൂ:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:13)

 

“അവന്‍ പറഞ്ഞു: നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌” (സൂറാ. ഹിജ്റ്.15:34,35)

 

“അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്‍റെ മേല്‍ എന്‍റെ ശാപം ഉണ്ടായിരിക്കുന്നതാണ്‌” (സൂറാ.സ്വാദ്‌. 38:77,78)

 

ഇതിനുള്ള ഇബ്ലിസിന്‍റെ മറുപടിയും അല്ലാഹുവിന്‍റെ പ്രതികരണവും എന്താണെന്ന് കാണണോ? അതും ഓരോരുത്തര്‍ താന്താങ്ങള്‍ക്ക് ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്:

 

“അവന്‍ പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി നല്‍കേണമേ. അവന്‍ ( അല്ലാഹു ) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:14,15)

 

“അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ. അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ” (സൂറാ. ഹിജ്റ്.15:36-38)

 

“അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എന്നാല്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ. (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ തന്നെയാകുന്നു. നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ” (സൂറാ.സ്വാദ്‌. 38:79-81)

 

വിവരണങ്ങളിലെ വ്യത്യാസം ശ്രദ്ധിച്ചു കാണുമല്ലോ. “മനുഷ്യര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റ് രണ്ടുപേര്‍ പറയുന്നത് “അവര്‍” ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ’ എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്. സത്യത്തില്‍ ഇബ്ലിസ്‌ മനുഷ്യര്‍ എന്നാണോ പറഞ്ഞത് അതോ അവര്‍ എന്നാണോ പറഞ്ഞത്? ആ, ആര്‍ക്കറിയാം! “നീ എനിക്ക്‌ അവധി നല്‍കേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നൊരാള്‍ പറയുമ്പോള്‍ മറ്റൊരാള്‍ പറയുന്നത് “എനിക്ക്‌ നീ അവധി നീട്ടിത്തരേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്. എന്നാല്‍ മൂന്നാമത്തെയാള്‍ പറയുന്നത് “നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ” എന്നാണ് ഇബ്ലിസ്‌ പറഞ്ഞത് എന്നാണ്!! ഇതില്‍ ഏതാണ് ഇബ്ലിസ്‌ പറഞ്ഞത് എന്ന് ആരും ചോദിക്കരുത്, കഥയില്‍ ചോദ്യമില്ല എന്ന് പണ്ട് കാര്‍ന്നോമ്മാര്‍ പറഞ്ഞിട്ടുള്ളത് വെറുതെയല്ല!! ഇതുപോലെത്തന്നെയാണ് അല്ലാഹുവിന്‍റെ മറുപടിയുടെ കാര്യത്തിലും, മൂന്ന് പേരും മൂന്ന് വിധത്തിലാണ് അക്കാര്യം പറയുന്നത്.

 

ഇനി അല്ലാഹുവിന്‍റെ മറുപടിയോടുള്ള ഇബ്ലിസിന്‍റെ പ്രതികരണം എങ്ങനെയുള്ളതാണെന്നാണ് ഓരോരുത്തര്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് നോക്കാം:

 

“അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. അവന്‍ (അല്ലാഹു) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ നീ ഇവിടെ നിന്ന്‌ പുറത്ത്‌ കടക്കൂ. അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ. ഉന്നതസ്ഥലങ്ങള്‍. 7:16,17)

 

“അവന്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത്‌ അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച. അവരുടെ കൂട്ടത്തില്‍ നിന്ന്‌ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: എന്നിലേക്ക്‌ നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്‌. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരുടെ മേല്‍ നിനക്ക്‌ യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ. തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു. അതിന്‌ ഏഴ്‌ കവാടങ്ങളുണ്ട്‌. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്‌. തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും. നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച്‌ കൊള്ളുക. (എന്ന്‌ അവര്‍ക്ക്‌ സ്വാഗതം ആശംസിക്കപ്പെടും.) അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത്‌ നീക്കം ചെയ്യുന്നതാണ്‌. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും. അവിടെവെച്ച്‌ യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന്‌ അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. (സൂറാ.ഹിജ്റ്. 15:39-48)

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍ നിന്ന്‌ വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ. അവരില്‍ നിന്ന്‌ നിനക്ക്‌ സാധ്യമായവരെ നിന്‍റെ ശബ്ദം മുഖേന നീ ഇളക്കിവിട്ട്‌ കൊള്ളുക. അവര്‍ക്കെതിരില്‍ നിന്‍റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്ത്‌ കൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്ക്‌ ചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച്‌ അവരോട്‌ ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു. തീര്‍ച്ചയായും എന്‍റെ ദാസന്‍മാരാരോ അവരുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. കൈകാര്യകര്‍ത്താവായി നിന്‍റെ രക്ഷിതാവ്‌ തന്നെ മതി” (സൂറാ. നിശായാത്ര. 18:63-65)

 

“അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നിന്‍റെ പ്രതാപമാണ സത്യം; അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്‍റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. അവന്‍ (അല്ലാഹു) പറഞ്ഞു: അപ്പോള്‍ സത്യം ഇതത്രെ- സത്യമേ ഞാന്‍ പറയുകയുള്ളൂ- നിന്നെയും അവരില്‍ നിന്ന്‌ നിന്നെ പിന്തുടര്‍ന്ന മുഴുവന്‍ പേരെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും” (സൂറാ.സ്വാദ്‌. 38:82-85)

 

വൈക്കോല്‍ തുറുവില്‍ സൂചി തപ്പുന്നത് പോലെയാണ് ഇതില്‍ ഇബ്ലിസ്‌ പറഞ്ഞതും അള്ളാഹു പറഞ്ഞതും തപ്പിയെടുക്കുക എന്ന് പറഞ്ഞാല്‍! യഥാര്‍ത്ഥത്തില്‍ ഇതില്‍ ഏതാണ് സത്യം? ഊഹത്തെ പിന്തുടരുകയല്ലാതെ ഒരു മുസ്ലീമിന് ഇക്കാര്യത്തില്‍ സത്യമറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല എന്നതാണ് സത്യം. തീര്‍ന്നിട്ടില്ല, ആദമിനെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറംതള്ളാന്‍ ഇടയായതായി ആരോപിക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഖുര്‍ആന്‍റെ എഴുത്തുകാര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്, അതുംകൂടി നമുക്കൊന്ന് നോക്കാം:

 

“ആദമേ, നീയും നിന്‍റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു. എന്നാല്‍ പിശാച്‌ അവരെ അതില്‍ നിന്ന്‌ വ്യതിചലിപ്പിച്ചു.  അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൌഭാഗ്യം) നിന്ന്‌ അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്‌) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ.  നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും. അനന്തരം ആദം തന്‍റെരക്ഷിതാവിങ്കല്‍ നിന്ന്‌ ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്തപിച്ച) ആദമിന്‌ അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ. നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. എന്നിട്ട്‌ എന്‍റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക്‌ വന്നെത്തുമ്പോള്‍ എന്‍റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.” (സൂറാ.പശു.2:35-38)

 

“ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളേടത്ത്‌ നിന്ന്‌ തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും എന്നും (അല്ലാഹു പറഞ്ഞു.) അവരില്‍ നിന്ന്‌ മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച്‌ അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ ഈ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത്‌ നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത്‌ കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത്‌ കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ്‌ എന്ന്‌ അവരോട്‌ അവന്‍ സത്യം ചെയ്ത്‌ പറയുകയും ചെയ്തു. അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച്‌ അവരുടെ രക്ഷിതാവ്‌ പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന്‌ നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന്‌ ഞാന്‍ നിങ്ങളോട്‌ പറഞ്ഞിട്ടുമില്ലേ? അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക്‌ ഭൂമിയില്‍ വാസസ്ഥലമുണ്ട്‌. ഒരു നിശ്ചിതസമയം വരെ ജീവിതസൌകര്യങ്ങളുമുണ്ട്‌. അവന്‍ പറഞ്ഞു: അതില്‍ (ഭൂമിയില്‍) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ നിങ്ങള്‍ മരിക്കും. അവിടെ നിന്ന്‌ തന്നെ നിങ്ങള്‍ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ചെയ്യും” (സൂറാ.ഉന്നതസ്ഥാനങ്ങള്‍. 7:19-25)

 

“അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്‍റെയും നിന്‍റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട്‌ പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന്‌ പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക്‌ ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന്‌ ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത്‌ തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്‍റെ രക്ഷിതാവിനോട്‌ അനുസരണക്കേട്‌ കാണിക്കുകയും, അങ്ങനെ പിഴച്ച്‌ പോകുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും, അദ്ദേഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ രണ്ട്‌ പേരും ഒന്നിച്ച്‌ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുകണിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്‌ ശത്രുക്കളാകുന്നു. എന്നാല്‍ എന്‍റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക്‌ വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച്‌ പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (സൂറാ.ത്വാഹാ.20:117-123)

 

ഈ വിവരണങ്ങളില്‍ ഉള്ള വൈരുദ്ധ്യം ഒറ്റ വായനയില്‍ തന്നെ ഏതൊരാള്‍ക്കും മനസ്സിലാകും എന്നത് കൊണ്ട് വിശദീകരിച്ച് സമയം കളയുന്നില്ല. ഇതാണ് ഖുര്‍ആന്‍റെ അവസ്ഥ!! ഓരോരുത്തര്‍ തനിക്ക്‌ തോന്നിയത് പോലെ ഓരോന്ന് എഴുതിയുണ്ടാക്കിയിട്ട് അത് മലക്കിന്‍റെ മേല്‍ ആരോപിക്കുകയാണ് ഖുര്‍ആന്‍റെ എഴുത്തുകാര്‍ ചെയ്തിരിക്കുന്നത്. ഈ ജാതി വൈരുദ്ധ്യങ്ങള്‍ ഉള്ള സാധനമാണ് പ്രപഞ്ചം ഉണ്ടാക്കുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണപ്പേന കൊണ്ട് സ്വര്‍ണ്ണഫലകത്തില്‍ എഴുതി ലൌഹ്ഫുല്‍ മഹ്ഫൂസില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് മുസ്ലീങ്ങള്‍ വമ്പ് പറയുന്നത്. മുഹമ്മദിന് എഴുതാനും വായിക്കാനുമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഇതൊക്കെയൊന്ന് നോക്കി എഡിറ്റ്‌ ചെയ്ത് ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഒക്കെ നീക്കി മനുഷ്യര്‍ക്ക്‌ ബോറടിക്കാതെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ആക്കുമായിരുന്നു. എന്ന് മാത്രമല്ല, അദ്ദേഹത്തിനു എഴുത്തും വായനയും അറിയുമായിരുന്നെങ്കില്‍ ഇതുപോലെയുള്ള വൈരുദ്ധ്യങ്ങള്‍ ഇതില്‍ എഴുതി വെക്കാന്‍ ഇതിന്‍റെ എഴുത്തുകാര്‍ ധൈര്യം കാണിക്കുകയും ഇല്ലായിരുന്നു. തെറ്റ് പറ്റിയത് മലക്കിനാണ്. ഒരു ഗ്രന്ഥം ഇറക്കുമ്പോള്‍ അത് എഴുതാനും വായിക്കാനും കഴിയുന്ന ഒരാളെക്കൊണ്ട് ചെയ്യിക്കണം എന്ന് ചിന്തിക്കാനുള്ള ബോധം ഇല്ലാതായിപ്പോയാല്‍ ഇങ്ങനെയിരിക്കും എന്ന് മലക്കിന് ഇപ്പോഴായിരിക്കും മനസ്സിലായിട്ടുണ്ടാവുക!!! (തുടരും…)

]]>
https://sathyamargam.org/2017/05/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-2/feed/ 7
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-4) https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/ https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/#comments Thu, 04 May 2017 04:30:06 +0000 http://sathyamargam.org/?p=1392 അനില്‍കുമാര്‍ വി. അയ്യപ്പന്‍

ഇനി നാം അല്ലാഹുവിന്‍റെ കാര്യം പരിശോധിച്ചാല്‍, യേശുക്രിസ്തുവിനെതിരെ ദാവാക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അല്ലാഹുവിനാണ് ബാധകമായത് എന്ന് കാണാം. അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ഇക്കാര്യം മാത്രമല്ല, ഒരക്ഷരം പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ല! ജിബ്രീല്‍ എന്ന മലക്ക് മുഖാന്തരമായിരുന്നു സംസാരമെല്ലാം എന്നാണ് കിത്താബില്‍ കാണുന്നത്. ഈ മലക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നതാണ് എന്ന് മലക്ക് തന്നെ അവകാശപ്പെട്ടതല്ലാതെ വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ അടുക്കല്‍ ഈ മലക്ക് വന്നിരുന്നു എന്നതിനും വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ വാക്കുകള്‍ മാത്രമാണ് മുസ്ലീങ്ങളുടെ തെളിവുകള്‍.

 

“ഞാന്‍ ദൈവമാകുന്നു എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് ഖുര്‍ആനില്‍ ഒരിടത്ത് പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അല്ലാഹു ദൈവമാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ഇത് അള്ളാഹു നേരിട്ട് പറഞ്ഞതല്ല, മലക്ക് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്‌ പറഞ്ഞത് കൊണ്ടുമാത്രം, അല്ലാഹുവിനെ ദൈവമായി കാണുന്നവരാണ് മുസ്ലീങ്ങള്‍. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. യേശുക്രിസ്തു ദൈവമാണെന്ന് ബൈബിളില്‍ പല സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അതൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല. യേശുക്രിസ്തു നേരിട്ട് ദൈവമാണെന്ന് പറഞ്ഞാല്‍ മാത്രമേ യേശുക്രിസ്തുവിനെ ദൈവമായി കരുതാന്‍ പാടുള്ളൂ എന്നവര്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍, ‘ഞാന്‍ ദൈവമാകുന്നു’ എന്ന് അല്ലാഹു നേരിട്ട് പറയണം എന്നില്ല, അല്ലാഹുവില്‍ നിന്നുള്ളതെന്നും പറഞ്ഞ് ഒരു മലക്ക് വന്നു മുഹമ്മദിനോട് പറഞ്ഞിട്ട്, മുഹമ്മദ്‌ അക്കാര്യം തന്‍റെ കൂടെയുള്ളവരോട്‌ പറഞ്ഞ്, കൂടെയുള്ളവര്‍ അക്കാര്യം എഴുതി വെച്ചതായാലും മതി, ഞങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണ്ടോളാം എന്നാണ് ഇവര്‍ പറയുന്നത്! ഇത്ര വലിയ ഇരട്ടത്താപ്പ് ലോകത്ത് വേറെ ഒരിടത്തും നാം കാണുകയില്ല.

 

തീര്‍ന്നിട്ടില്ല, ‘യേശുക്രിസ്തു ദൈവത്തിന്‍റെ ദാസനും പ്രവാചകനും മാത്രമാണ്’ എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. അതിനവര്‍ ബൈബിളില്‍ നിന്നുള്ള ചില വാക്യങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഈ വാക്യങ്ങളെല്ലാം യേശുക്രിസ്തുവിനെക്കുറിച്ച് അപ്പൊസ്തലന്മാര്‍ പറഞ്ഞിട്ടുള്ളതാണ്, അല്ലാതെ യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ളതല്ല! അതായത്, “ഞാന്‍ ദൈവത്തിന്‍റെ ദാസനാകുന്നു” എന്നോ “ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാകുന്നു” എന്നോ യേശുക്രിസ്തു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല, മറ്റുള്ളവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. അതെല്ലാം വിശ്വസിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം, യേശുക്രിസ്തു സ്വയം അവകാശപ്പെടണം “ഞാന്‍ ദൈവമാകുന്നു” എന്ന്. എങ്കില്‍ മാത്രമേ അത് വിശ്വസിക്കാന്‍ പാടൂ എന്നാണ് ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ ദാവക്കാര്‍ ക്രിസ്ത്യാനികളോട് പറയുന്നത്.

 

ഇനി, യേശുക്രിസ്തുവിന്‍റെയും അല്ലാഹുവിന്‍റെയും ചില അവകാശവാദങ്ങള്‍ നമുക്കൊന്ന് നോക്കാം:

 

1. ആദ്യനും അന്ത്യനും: പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).

 

യേശുക്രിസ്തുവും അതേ അവകാശവാദം ഉന്നയിക്കുന്നു:

 

“അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” (വെളിപ്പാട് 1:17,18)

 

അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കാം:

 

‘അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌’ (സൂറാ.57:3).

 

“ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്നുള്ളത് യേശുക്രിസ്തു സ്വയം അവകാശപ്പെട്ടതാണ്. എന്നാല്‍ “ഞാന്‍ ആദിയും അന്തിമനും ആകുന്നു” എന്ന് അല്ലാഹു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല. മറിച്ച്, “അല്ലാഹു ആദിയും അന്തിമനും ആകുന്നു” എന്ന് മലക്ക് അല്ലാഹുവിനെക്കുറിച്ച് ആരോപിക്കുകയും ആ ആരോപണം മുഹമ്മദ്‌ ആവര്‍ത്തിക്കുകയും അങ്ങനെ ആവര്‍ത്തിച്ച കാര്യം സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഇന്നത്തെ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

2. പാപമോചനം. ആരാണ് പാപങ്ങളെ മോചിക്കുന്നത്? പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9).

 

പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെട്ടു. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത്‌ മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.

 

“യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 2:5-7)  ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശുക്രിസ്തു അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

 

ഖുര്‍ആനില്‍ നോക്കിയാല്‍, “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135) എന്നാണ് അവിടെ കാണുന്നത്. ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. മലക്ക് മുഹമ്മദിനോട് പറഞ്ഞ്, മുഹമ്മദ്‌ സ്വഹാബിമാരോട് പറഞ്ഞ്, അവര്‍  ഖുര്‍ആനില്‍ എഴുതി വെച്ചതാണ് ഇക്കാര്യം. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

3. വെളിച്ചം: സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.”

 

യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

 

യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദത്തിന് ശേഷം നാം കാണുന്നത് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് യേശുക്രിസ്തു കാഴ്ച കൊടുക്കുന്നതാണ് (യോഹന്നാന്‍.9:1-7). ജന്മനാ കുരുടനായ ഒരു മനുഷ്യന്‍ എന്ന് പറഞ്ഞാല്‍, അവന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം അന്ധകാരത്തിലാണ്. വെളിച്ചം എന്നാല്‍ എന്താണെന്ന് അവന് അറിയുകയില്ല. വെളിച്ചം എന്താണെന്ന് അറിയാത്തവനെയാണ് യേശുക്രിസ്തു വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്ന തന്‍റെ അവകാശവാദം പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു, യേശുക്രിസ്തു.

 

ഖുര്‍ആന്‍ നാം പരിശോധിച്ചാല്‍, അവിടെ കാണുന്നത് ഇങ്ങനെയാണ്: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. പതിവുപോലെ ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

4. അന്ത്യന്യായവിധി: പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

 

“എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8).

 

യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34).

 

“പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതു പോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:21-23)

 

പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).

 

അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക്‌ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. “അന്നേ ദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌” (സൂറാ.22:56,57).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

5. സത്യം

 

പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5).

 

യേശുക്രിസ്തുവും താന്‍ തന്നെയാണ് സത്യമെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ? എന്നാല്‍ അങ്ങനെയല്ല യേശുക്രിസ്തു പറഞ്ഞത്, താന്‍ തന്നെ സത്യമാണെന്നായിരുന്നു.

 

അതുപോലെയുള്ള ഒരു അവകാശപ്രഖ്യാപനം നടത്താനുള്ള ധൈര്യം അല്ലാഹുവിനില്ലാത്തത് കൊണ്ട് അല്പം മയപ്പെടുത്തിയ ഒരു പ്രസ്താവനയാണ് ഖുര്‍ആനില്‍ നാം കാണുന്നത്:

 

തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു (സൂറാ.30:60)

 

ഞാന്‍ തന്നെയാണ് സത്യം എന്നുള്ള യേശുക്രിസ്തുവിന്‍റെ അവകാശ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ഈ അവകാശവാദം വെറും കുട്ടിക്കളിയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എങ്കിലും, ആ കുട്ടിക്കളിയായുള്ള അവകാശവാദം പോലും നേരിട്ട് നടത്താനുള്ള കെല്‍പ്പ് അല്ലാഹുവിനില്ലായിരുന്നു, അതും പതിവ് പോലെ മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുകയാണ് ചെയ്തത്!

 

ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

 

 6 പുനരുത്ഥാനം: മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിള്‍ സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

 

ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).

 

മരിച്ചു അടക്കം ചെയ്യപ്പെട്ട് നാല് നാള്‍ ആയ ലാസറിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് കൊണ്ട് തന്‍റെ അവകാശവാദത്തെ യേശുക്രിസ്തു സാധൂകരിച്ചു. ഖുര്‍ആനില്‍ നാം കാണുന്നത് ഇങ്ങനെയാണ്:

 

“അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുന്നതാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

7. ദൈവത്തിന്‍റെ മഹത്വം: പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

 

“എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ് തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).

 

അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:

 

“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?

 

ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച ആരോപണമാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

ഇവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. ഇത് ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

 

“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു” (1.യോഹ.5:20)

 

ചുരുക്കി പറഞ്ഞാല്‍, ക്രിസ്ത്യാനികള്‍ അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ള അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണക്കാക്കുന്നത് അല്ലാഹുവിന്‍റെ മേല്‍ മലക്ക് ആരോപിച്ചിട്ടുള്ള ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ദൈവത്തിനു അവശ്യം വേണ്ട ഗുണങ്ങള്‍ സ്വയമായി അവകാശപ്പെടാനുള്ള കെല്‍പ്പ് പോലും ഇല്ലാത്ത അല്ലാഹു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരാണ്  ഏക സത്യദൈവത്തിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത യേശുക്രിസ്തുവിന്‍റെ ദൈവത്വം ചോദ്യം ചെയ്യാന്‍ നടക്കുന്നത്. ദാവാക്കാര്‍ ആദ്യം അല്ലാഹുവിന് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കട്ടെ. അതുകഴിഞ്ഞ് യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന് നേരെ ആരോപണവുമായി വാ. അതാണ്‌ മാന്യത… (അവസാനിച്ചു)

 

]]>
https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/feed/ 6
തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം! https://sathyamargam.org/2017/03/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81/ https://sathyamargam.org/2017/03/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81/#comments Thu, 30 Mar 2017 22:26:03 +0000 http://sathyamargam.org/?p=1386  അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

“എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ഈ വാക്കുകള്‍ പുറത്തു വരൂമ്പോള്‍ കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരിയാണ്, തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സഭാവ്യത്യാസമെന്യേ സുവിശേഷത്തെ സ്നേഹിക്കുന്ന, ഭാഷയെ സ്നേഹിക്കുന്ന, പ്രസംഗങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും സ്വന്തമായിരുന്നു…

 

കന്യാകുമാരി ജില്ലയില്‍ കല്‍ക്കുളം താലൂക്കില്‍ തിരുവട്ടാര്‍ ദേശത്ത് കൊല്‍വേള്‍ എന്ന ഗ്രാമത്തിലെ ജന്മിയായ രാമന്‍പിള്ളയുടെയും മാളി വള്ളിയമ്മയുടെയും നാല് മക്കളില്‍ മൂത്തവനായി ജനിച്ച കൃഷ്ണന്‍കുട്ടി ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ആയിരത്തിലധികം ആടുകളും പാടത്ത് നിന്ന് നെല്ല് കൊണ്ടുവരുന്നതിനായി മാത്രം രണ്ടു കാളവണ്ടികളും ഉണ്ടായിരുന്ന, സ്ഥലം പാട്ടത്തിന് കൊടുത്ത വകയില്‍ തന്നെ ധാരാളം വരുമാനം ലഭിച്ചിരുന്ന ജന്മി കുടുംബത്തിലെ അംഗമായ കൃഷ്ണന്‍കുട്ടി ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നത് സര്‍.സി.പി.യുടെ ദുര്‍ഭരണത്തിനെതിരായും തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയിരുന്ന സമരത്തില്‍ പങ്കെടുത്തതോടെയാണ്‌. സരസമായ വാണീവിലാസത്തോടെ അദ്ദേഹം അക്കാര്യം ഇങ്ങനെ വിവരിക്കാറുണ്ടായിരുന്നു:

 

“തിരുവട്ടാര്‍ ക്ഷേത്രമൈതാനിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ പി.നീലകണ്‌ഠപ്പിള്ള പ്രസംഗിക്കുന്നു എന്നറിഞ്ഞ ഞാന്‍ അത് കേള്‍ക്കാന്‍ പോയി. എന്‍റെ ജീവിതത്തില്‍ ആദ്യമായി കേട്ട രാഷ്ട്രീയ പ്രസംഗം അതായിരുന്നു. ‘തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സര്‍.സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായും ബഹുജന മുന്നേറ്റം ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ ധൈര്യമായി സമരരംഗത്ത് വരണമെന്നും’ എല്ലും തോലുമായിരുന്ന നീലകണ്‌ഠപ്പിള്ള ആകാശത്തേക്ക് മുഷ്ടിചുരുട്ടി ആഹ്വാനം ചെയ്തു. അന്ന് ഞാന്‍ മലയാളം ഏഴാം ക്ലാസില്‍ പഠിക്കുന്നു. പ്രസംഗം കേട്ട് ചോര തിളച്ച് വര്‍ദ്ധിച്ച ആവേശത്തോടെ വീട്ടില്‍ പോയ ഞാന്‍ പിറ്റെന്നാള്‍ സ്കൂളില്‍ എത്തി എന്‍റെ സഹപാഠികളോട് നാഷണല്‍ കോണ്‍ഗ്രസ്സിനെ കുറിച്ചും പി.നീലകണ്‌ഠപ്പിള്ളയുടെ പ്രസംഗത്തെ കുറിച്ചും വിശദീകരിച്ച ശേഷം സി.പി.യുടെ ദുര്‍ഭരണത്തിനെതിരെ വിദ്യാര്‍ഥികളായ നമ്മള്‍ സംഘടിക്കേണ്ടതിനെപ്പറ്റിയും പറഞ്ഞു. ഞാന്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന വാര്‍ത്ത അധ്യാപകര്‍ക്ക് എങ്ങനെയോ ലഭിച്ചു. ഹെഡ്മാസ്റ്റര്‍ കുമാരപിള്ള സര്‍ എന്‍റെ പിതാവിന്‍റെ സ്നേഹിതനായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഈ ശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ തെല്ലും വഴങ്ങിയില്ല. തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങളും വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകണം എന്ന സഹായാഭ്യര്‍ത്ഥനയും നടത്തിയിട്ടാണ് ഞാന്‍ പോന്നത്.

 

പിറ്റേന്ന് അമ്മയുടെ അടുത്ത നിന്ന് സംഘടിപ്പിച്ച അര രൂപകൊണ്ട് ഒരു ഗാന്ധിത്തൊപ്പി വാങ്ങി. നീലകണ്ഠപ്പിള്ള ഗാന്ധിത്തൊപ്പി അല്പം ചെരിച്ചാണ് വെച്ചിരുന്നത്, ഞാനും അതുപോലെ തൊപ്പി ചെരിച്ചു വെച്ചു. നീലകണ്‌ഠപ്പിള്ള കീ ജയ്‌, നാഷണല്‍ കോണ്‍ഗ്രസ് കീ ജയ്‌, സ്റ്റേറ്റ് കോണ്‍ഗ്രസ് കീ ജയ്‌, പട്ടം താണുപിള്ള കീ ജയ്‌, എന്ന് ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു മാര്‍ച്ച് ചെയ്ത് സ്കൂളിലേക്ക് പോയി. ഞങ്ങള്‍ വരുന്നത് അധ്യാപകര്‍ ദൂരെ നിന്ന് കണ്ടു. അധ്യാപകരില്‍ ചിലര്‍ ഗെയ്റ്റിനു മുന്നില്‍ വന്നു നിന്ന് ഞങ്ങളെ തടഞ്ഞു. പത്മനാഭപ്പിള്ള സാര്‍ എന്‍റെ നേരെ രോഷം കൊണ്ടലറി, “എടുക്കെടാ തൊപ്പി”. “എടുക്കില്ല സാര്‍” ഉച്ചത്തില്‍ ഞാനും പ്രതികരിച്ചു. പത്മനാഭപ്പിള്ള സാറിന്‍റെ ശബ്ദം കൂടുതല്‍ കടുത്തു, “കടക്കെടാ പുറത്ത്”. രണ്ടടി പുറകോട്ടു മാറി നിന്ന് സര്‍വ്വ ശക്തിയും സംഭരിച്ച് ഞാന്‍ വിളിച്ചു പറഞ്ഞു,

 

“സി.പി.തന്നെ വന്നു നിന്ന് വലിയ തോക്ക് വെക്കിലും

അടികള്‍ ഇടികള്‍ വെടികള്‍ പൊടികള്‍ മേത്ത് തന്നെ വീഴിലും

സഹന സമര സജ്ജരായ് നമ്മള്‍ തന്നെ നില്‍ക്കണം”

ഞാന്‍ വിളിച്ചു പറഞ്ഞ മുദ്രാവാക്യത്തിന്‍റെ ഈരടിയില്‍ തന്നെ സുഹൃത്തുക്കളും അതേറ്റു വിളിച്ചു. അതോടെ എന്നെ സ്കൂളില്‍ നിന്ന് പുറത്താക്കി.”

 

ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും വായന അദ്ദേഹം അവസാനിപ്പിച്ചില്ല. വീടിനടുത്തുണ്ടായിരുന്ന രണ്ട് ലൈബ്രറികളില്‍ അംഗത്വമെടുത്ത തിരുവട്ടാര്‍ പരന്ന വായനയിലൂടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്തു. എങ്കിലും അമ്പലങ്ങളില്‍ പോകുന്നത് മുടക്കിയിരുന്നില്ല. തന്നെക്കാള്‍ മൂന്നു വയസ്സ് പ്രായക്കൂടുതലുള്ള യേശുദാസന്‍ എന്ന ബാല്യകാല സുഹൃത്ത് തിരുവട്ടാറിന്‍റെ പാട്ടക്കാരനായി മാറിയതോടെ അവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചു. യേശുദാസന്‍ ആണ് ക്രിസ്തുവിനെ കുറിച്ച് ആദ്യമായി തിരുവട്ടാറിനോട് പറയുന്നത്. യേശുദാസന്‍ ക്രിസ്തുവിനെ കുറിച്ച് പറയുമ്പോള്‍ തിരുവട്ടാര്‍ തന്‍റെ കുലത്തിന്‍റെ നാഥനായ കൃഷ്ണനെ കുറിച്ച് പറയും. പലപ്പോഴും അവര്‍ തമ്മിലുള്ള സംസാരം കനത്തിട്ടുണ്ടെങ്കിലും അവരുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. യേശു മാത്രമാണ് യഥാര്‍ത്ഥ ദൈവം എന്ന യേശുദാസന്‍റെ പ്രസ്താവനയോട് തിരുവട്ടാര്‍ ശക്തിയുക്തം എതിര്‍ത്തു നിന്നു.

 

കമ്യൂണിസം തലയ്ക്ക് പിടിച്ചിരുന്നത് കൊണ്ട് ജന്മിയായിരിക്കാതെ തൊഴിലാളിയായി മാറാന്‍ തിരുവട്ടാര്‍ തീരുമാനിച്ചു. പക്ഷെ തൊഴില്‍ ഒന്നും അറിഞ്ഞുകൂടാ. യേശുദാസന്‍ പറഞ്ഞു, ‘ഇഷ്ടംപോലെ ഭൂമി തരിശായി കിടക്കുകയല്ലേ, അതില്‍ കൃഷി ചെയ്യണം’ എന്ന്. കൃഷിയെപറ്റിയുള്ള അടിസ്ഥാന അറിവ് പോലും തനിക്കില്ലെന്ന് തിരുവട്ടാര്‍. കുറച്ചു ദിവസം കഴിഞ്ഞ് ഒരു കുട്ട വാഴക്കണ്ണുമായി യേശുദാസന്‍ തിരുവട്ടാറിന്‍റെ വീട്ടിലെത്തി. വാഴക്കണ്ണ്‍ നടുവാനുള്ള കുഴിയെടുത്ത് ഒരു വാഴക്കണ്ണ്‍ അതില്‍ നട്ടു. എന്നിട്ട് പറഞ്ഞു, ‘ഇതുപോലെ കുഴിയെടുത്ത് എല്ലാ കുഴികളിലും വാഴക്കണ്ണ്‍ നടുക.’ യേശുദാസന്‍ പറഞ്ഞതു പോലെ തിരുവട്ടാര്‍ ചെയ്തു. വാഴയ്ക്ക് വേണ്ട പരിചരണങ്ങള്‍ എല്ലാം യേശുദാസന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവട്ടാര്‍ നല്‍കിപ്പോന്നു. അവസാനം കുലവെട്ടുവാന്‍ പാകമായപ്പോള്‍ നന്നായി പാകമായ ഒരു കുല തിരുവട്ടാര്‍ തന്നെ വെട്ടി ഒരു പണിക്കാരന്‍റെ കൈവശം കുലശേഖരം ചന്തയില്‍ കൊണ്ടുപോയി വിറ്റു. അഞ്ചു രൂപ അമ്പത് പൈസയ്ക്ക് വാഴക്കുല വിറ്റ്‌ പണിക്കാരന്‍ തിരിച്ചെത്തി. അമ്പത് പൈസ പണിക്കാരന് നല്‍കി അഞ്ച് രൂപ തിരുവട്ടാര്‍ സൂക്ഷിച്ചു വെച്ചു. സ്വന്തമായി അദ്ധ്വാനിച്ചു നേടിയ ആദ്യത്തെ കാശ്! അതൊരിക്കലും ചിലവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ബൈബിള്‍ വായന തുടങ്ങിയപ്പോള്‍ ആ അഞ്ച് രൂപാ നോട്ട് ബൈബിളില്‍ എടുത്തു വെച്ചു. പിന്നീട് വിശ്വാസിയായി മാറിയപ്പോള്‍ വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ച് സഞ്ചാര സുവിശേഷകനായി അലഞ്ഞ കാലത്ത് പട്ടിണി കിടക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോഴും ആ അഞ്ച് രൂപാ നോട്ട് അദ്ദേഹം ചിലവാക്കിയില്ല. ഓര്‍മ്മ നഷ്ടപ്പെടുന്നതിനു കുറച്ചു നാള്‍ മുന്‍പ് വരെ ആ നോട്ട് അദ്ദേഹത്തിന്‍റെ ബൈബിളില്‍ ഉണ്ടായിരുന്നു.

 

കൃഷി ചെയ്യുന്നതിനിടയ്ക്കും യേശുദാസനും തിരുവട്ടാറും തമ്മിലുള്ള തര്‍ക്കം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. യേശുക്രിസ്തു മാത്രമാണ് ദൈവം എന്ന പ്രസ്താവനയോട് തിരുവട്ടാര്‍ ശക്തിയുക്തം എതിര്‍ത്തു നിന്നു. വൈകുന്നേരങ്ങളില്‍ പതിവായി ചന്തയുടെ ഒരു ഭാഗത്ത് യേശുദാസനും തിരുവാട്ടാറും സന്ധിച്ച് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. യേശുദാസനോടൊപ്പം ചില ക്രിസ്തീയ സുഹൃത്തുക്കളും ഈ ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നിരുന്നു. ആറാം ക്ലാസ്സില്‍ വെച്ച് പഠിച്ച ‘ഉണ്ണിയേശു’ എന്ന കവിതയില്‍ നിന്നും കിട്ടിയ പരിമിതമായ അറിവ് മാത്രമാണ് ക്രിസ്തുവിനെ എതിര്‍ക്കാന്‍ തിരുവട്ടാറിനുള്ള ഏക കൈമുതല്‍. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ “യേശു ഒരു വേശ്യാപുത്രനാണ്” എന്ന് തിരുവട്ടാര്‍ തട്ടിവിട്ടു. യേശുദാസനും കൂട്ടരും ഈ പ്രസ്താവനയെ നഖശിഖാന്തം എതിര്‍ത്തു. ഒടുവില്‍ തിരുവട്ടാര്‍ പറഞ്ഞു: ‘എനിക്ക് ഒരു ബൈബിള്‍ തരിക, അത് വായിച്ചു കഴിഞ്ഞിട്ട് ഞാന്‍ ഇനി നിങ്ങളോട് സംസാരിക്കാന്‍ വരാം.’ ഉടനെത്തന്നെ യേശുദാസന്‍ ഒരു തമിഴ് ബൈബിള്‍ സംഘടിപ്പിച്ചു കൊടുത്തു. ഈ സമയത്തെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു തിരുവട്ടാര്‍.

 

പുസ്തകപ്രേമിയായ തിരുവട്ടാര്‍ ബൈബിള്‍ സസൂക്ഷ്മം വായിക്കാനാരംഭിച്ചു. പഴയ നിയമം വായിച്ചപ്പോള്‍ ക്രിസ്ത്യാനിറ്റിയോട് അനുകൂലമനോഭാവമായിരുന്നില്ല ഉണ്ടായിരുന്നത്. മത്തായിയും മര്‍ക്കോസും ലൂക്കോസും വായിച്ചു കഴിഞ്ഞപ്പോഴും യേശു വേശ്യാപുത്രന്‍ തന്നെ എന്ന നിലപാടില്‍ ഉറച്ചു നിന്നു. പിന്നീട് യോഹന്നാനിലേക്ക് കയറി. അതിന്‍റെ മുഖവര തന്നെ ആകര്‍ഷകമായി തനിക്ക് തോന്നി. വായന തുടരും തോറും യേശുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറാന്‍ തുടങ്ങി. ആ സുവിശേഷം വായിച്ചു പൂര്‍ത്തിയായപ്പോഴേക്കും യേശുക്രിസ്തു സാക്ഷാല്‍ സത്യദൈവവും നിത്യജീവനും എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും യോഹന്നാന്‍ സുവിശേഷം വായിച്ചു. ഒടുവില്‍ 1959 ഡിസംബര്‍ 27 നു തിരുവട്ടാര്‍ തന്‍റെ ജീവിതം യേശുക്രിസ്തുവിന് അടിയറ വെച്ചു..

 

ബൈബിള്‍ വായന മുന്നോട്ടു പോകുന്തോറും സ്നാനപ്പെടണം എന്ന് തനിക്ക് മനസ്സിലായി. യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തിയത് യോഹന്നാന്‍ സ്നാപകന്‍ ആയതുപോലെ ഒരു ക്രിസ്ത്യന്‍ സന്ന്യാസി വേണം തന്നെ സ്നാനപ്പെടുത്താന്‍ എന്ന് തിരുവട്ടാര്‍ നിശ്ചയിച്ചു. ഇക്കാര്യം  യേശുദാസനോട് പറഞ്ഞപ്പോള്‍ അന്വേഷിച്ചു കണ്ടെത്താം എന്ന് അദ്ദേഹം വാക്ക് നല്‍കി. അതിനിടയില്‍ വേറൊരു കാര്യം കൂടി നടന്നിരുന്നു. അവിടെയുള്ള ഒരു പ്രബല നായര്‍ തറവാട്ടിലെ അംഗമായിരുന്നു വിഘ്നേശ്വരന്‍ നായര്‍. തികഞ്ഞ മദ്യപാനിയും ഏത് അക്രമത്തിനും കൂട്ട് നില്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്ന വിഘ്നേശ്വരന്‍ നായരെ ഭീതിയോടെയാണ് പലരും നോക്കിക്കണ്ടിരുന്നത്. സ്വന്തമായി ഒരു ചായക്കട നടത്തി വന്നിരുന്ന വിഘ്നേശ്വരന്‍ നായരുടെ പേരില്‍ ഒമ്പത് കേസുകള്‍ ഉണ്ടായിരുന്നു. യേശുദാസന്‍ പതിവായി വിഘ്നേശ്വരന്‍ നായരുടെ ചായക്കടയില്‍ ചെല്ലുകയും യേശുക്രിസ്തുവിനെ കുറിച്ച് പറയുകയും ചെയ്യും. ആത്മീയ വിഷയങ്ങളില്‍ അവര്‍ തമ്മില്‍ ഘോരയുദ്ധം തന്നെ നടന്നിരുന്നു. അവസാനം വിഘ്നേശ്വരന്‍ നായര്‍ ക്രിസ്തുവിനെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിച്ചു. തിരുവട്ടാറിന്‍റെ മാനസാന്തരത്തിനോടടുപ്പിച്ചു തന്നെയാണ് ഇതും നടക്കുന്നത്. വിഘ്നേശ്വരന്‍ നായരുടെ മാനസാന്തരം നാട്ടില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. വീട്ടുകാര്‍ മുഴുവന്‍ തനിക്കെതിരെ തിരിഞ്ഞു. ചായക്കട ഒരു മാസത്തിനകം പൂട്ടേണ്ടി വന്നു. വിഘ്നേശ്വരന്‍ നായരുമായി കൂടുതല്‍ അടുപ്പത്തിന് ഇഷ്ടപ്പെടാതിരുന്ന തിരുവട്ടാര്‍ ഈ സംഭവങ്ങള്‍ എല്ലാം അറിഞ്ഞപ്പോള്‍ വിഘ്നേശ്വരന്‍ നായരുടെ അടുക്കല്‍ ചെല്ലുന്നത് പതിവാക്കി.

 

യേശുദാസനും ഒരു കൊല്ലം മുന്‍പാണ് ക്രിസ്തുവിനെ സ്വീകരിച്ചത് എന്നുള്ളത് കൊണ്ട് അദ്ദേഹവും സ്നാനപ്പെട്ടിരുന്നില്ല.  അദ്ദേഹത്തിന്‍റെ അന്വേഷണത്തില്‍ സാധുദേവനേശ്വരന്‍ എന്ന ഒരു ക്രിസ്തീയ സന്യാസി മലവിള എന്ന സ്ഥലത്ത് ആശ്രമം പണിത് ശിഷ്യന്മാരോടൊപ്പം താമസിക്കുന്നുണ്ടെന്ന് അറിവായി. അദ്ദേഹത്തിന്‍റെ കൈക്കീഴില്‍ സ്നാനം സ്വീകരിക്കാം എന്നുള്ള ലക്ഷ്യത്തോടെ മൂവരും മലവിളയിലേക്ക് യാത്രയായി. ആശ്രമത്തിലെത്തി സാധുവിനെ കണ്ട് ആഗ്രഹം അറിയിച്ചു. തിരുവട്ടാറിന്‍റെ പിതാവ് രാമന്‍പിള്ളയുടെ പരിചയക്കാരനായിരുന്നു സാധു. മൂവരുടെയും തീരുമാനം വ്യക്തമായി കേട്ടതിന് ശേഷം സാധു പറഞ്ഞു: “നാളെ ഇവിടെ നടക്കുന്ന യോഗത്തില്‍ സംബന്ധിച്ച് സാക്ഷ്യം പറഞ്ഞെങ്കില്‍ മാത്രമേ സ്നാനപ്പെടുത്താനാവൂ.” സാക്ഷ്യം പറയേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് മൂന്നു പേര്‍ക്കും ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ സാധു തന്നെ അതും പറഞ്ഞു കൊടുത്തു. പിറ്റേദിവസത്തെ യോഗത്തിനിടയില്‍ മൂന്നു പേരും സ്നാനപ്പെടാനുള്ള തങ്ങളുടെ ആഗ്രഹം സാക്ഷ്യപ്പെടുത്തി. യോഗം കഴിഞ്ഞപ്പോള്‍ സാധുവും ശിഷ്യന്മാരും വിശ്വാസികളും അടങ്ങുന്ന ഒരു വലിയ ജനാവലിയോടു കൂടെ മൂവരും താമ്രപര്‍ണ്ണി നദിയിലേക്ക് പോയി. അവിടെ വെച്ച് സ്നാനമേറ്റു. സ്നാനം കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തിയപ്പോള്‍ തനിക്ക് പ്രസംഗിക്കാന്‍ അവസരം തരണമെന്ന് തിരുവട്ടാര്‍ സാധുവിനോട് പറഞ്ഞു. “നേരാം വണ്ണം സാക്ഷ്യം പോലും പറയാന്‍ അറിയാത്ത നീയെങ്ങനെയാണ് പ്രസംഗിക്കുന്നത്?” എന്നായിരുന്നു സാധുവിന്‍റെ പ്രതികരണം. എങ്കിലും തിരുവട്ടാര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ചു നിന്നു. നിര്‍ബന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അന്നത്തെ രാത്രിയോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കി. ഗലാത്യര്‍.6:4-നെ അടിസ്ഥാനമാക്കി തിരുവട്ടാര്‍ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കന്നി പ്രസംഗമായിരുന്നു അത്. അവിടന്നങ്ങോട്ട്, നീണ്ട അമ്പത് വര്‍ഷത്തിലധികം കാലം ആ മനുഷ്യന്‍ ദൈവം വാരിക്കോരി കനിഞ്ഞരുളിയ വാണീവിലാസത്താല്‍, മലയാളത്തിലും തമിഴിലുമായി യേശുക്രിസ്തുവിനെ പ്രസംഗിച്ചു നടന്നു. “വിദേശികള്‍ കടല്‍ കടന്നു കപ്പലില്‍ കയറ്റി കേരള മണ്ണിലേക്ക് കൊണ്ടുവന്ന യേശുവിനെ ഞങ്ങള്‍ അതേ കടലിലൂടെ കപ്പലില്‍ കയറ്റി വിദേശത്തേക്ക് തിരിച്ചയക്കും” എന്ന് ഒരുകാലത്ത് പറഞ്ഞു നടന്നിരുന്ന കൃഷ്ണന്‍കുട്ടി പിന്നീട് അതേ യേശുവിനെ പ്രസംഗിക്കാനായി കടല്‍ കടന്നു വിദേശങ്ങളിലേക്ക് പോയി! തിരിച്ചു വന്ന് നാട്ടിന്‍പുറത്തെ റോഡരികിലും തെരുവോരങ്ങളിലും കവലകളിലും നിന്ന് ആവേശം ഒട്ടും ചോരാതെ ക്രിസ്തുവിനെ പ്രസംഗിച്ചു. വിവാഹയാത്രയില്‍പ്പോലും ആ ആവേശം അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. വിവാഹത്തിന്‍റെ തലേദിവസം രാവിലെ തൃശ്ശൂര്‍ നിന്നും ആരംഭിച്ച യാത്ര രാത്രിയോടെ വധുവിന്‍റെ നാടായാ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നതിനിടയ്ക്ക് കാണുന്ന കവലകളിലെല്ലാം യേശുക്രിസ്തുവിനെ പ്രസംഗിച്ച വ്യക്തിയാണ് തിരുവട്ടാര്‍!

 

പ്രസംഗത്താല്‍ പ്രകോപിതരായ ശത്രുക്കള്‍ തന്നെയും കൂടെയുള്ളവരെയും ആക്രമിക്കാന്‍ അടുക്കുമ്പോള്‍

 

“ഞാൻ പറയുന്ന ഓരോ വാക്കിനും ഞാനാണ് ഉത്തരവാദി. അതുകൊണ്ട് ഈ പാവങ്ങളുടെ മേൽ ഒരു മൺതരിപോലും വീഴരുത്. എന്നെ എറിഞ്ഞോളൂ. എന്‍റെ മേൽ ഒരു കൽക്കുന്നാക്കിക്കോളൂ. എന്നാൽ ഒരുനാള്‍ എന്‍റെ കര്‍ത്താവിന്‍റെ കാഹളം ഈ ചക്രവാളങ്ങളില്‍ പ്രതിദ്ധ്വനിക്കുമ്പോള്‍ ഞാന്‍ പുനരുഥാനം ചെയ്തു വരും. നിങ്ങള്‍ക്ക് എന്നെ കൊല്ലാം, എന്നാല്‍ എന്‍റെ പുനരുത്ഥാനത്തെ തടയാനാവില്ല”

 

എന്നും

 

“എന്നെ കുത്തണോ? എങ്കിൽ അത് എന്‍റെ നെഞ്ചിലാവണം. ആ കഠാര എന്‍റെ ഹൃദയത്തിൽ ഇറങ്ങണം. അവിടുന്നു ചീറ്റിവരുന്ന രക്തവും യേശുവിനെ പ്രഘോഷിക്കുന്നതായിരിക്കും. ഓർത്തോളൂ, ആ ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം കൃഷ്ണൻകുട്ടിമാർ ഉയിർത്തുവന്നു ക്രിസ്തുവിനെ പ്രസംഗിക്കും!

 

എന്നും എതിരാളികളുടെ നേര്‍ക്കുനേരെ നിന്ന് മുഖത്ത് നോക്കി ചങ്കുറപ്പോടെ പറയാന്‍ ഒരുകാലത്ത് മലയാളക്കരയില്‍ ഒരേയൊരു തിരുവട്ടാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

കൃശഗാത്രനായ കൃഷ്ണന്‍കുട്ടി കേരളത്തിലെ പ്രസംഗകരുടെ പ്രഭുവും ക്രിസ്ത്യാനികളിലെ ഗര്‍ജ്ജിക്കുന്ന സിംഹവും, തൂലിക പടവാളാക്കിയ എഴുത്തുകാരനും, കനകം മൂലവും കാമിനിമൂലവും കറപുരളാത്തവനും, ദാവക്കാരുടെ തട്ടിപ്പുകളെ പരസ്യമായി തട്ടി താഴെയിട്ടവനും, സുവിശേഷ വിരോധികളെ അവരുടെ  മടയില്‍ ചെന്ന് വെല്ലുവിളിച്ചവനും, തര്‍ക്കിച്ചതിനു പലതിനും ചങ്കില്‍ കൈ ആഞ്ഞടിച്ച് അവസാന കുത്തിട്ടുറപ്പിച്ചവനും, ആരെയും വിശ്വസിക്കുന്ന നിഷ്കളങ്കനും, തെറ്റിനു നേരെ മുഖം നോക്കാതെ വിമര്‍ശനം ചൊരിഞ്ഞതിനാല്‍ പുറത്തുള്ളതിലും അധികം ശത്രുക്കളെ ക്രിസ്തീയ ഗോളത്തിനകത്ത് സമ്പാദിച്ചവനും  ശത്രുക്കളാല്‍ വളരെയധികം ഉപദ്രവിക്കപ്പെട്ടവനും, സുവിശേഷ തല്‍പര വിശ്വാസികളാല്‍ വേണ്ടും വണ്ണം സഹായിക്കപ്പെട്ടവനും ആണെന്ന് പറഞ്ഞാല്‍ ചരിത്രം എളുപ്പത്തില്‍ തീര്‍ക്കാം. ക്രിസ്തീയ ഗോളത്തിനകത്തും പുറത്തുമുള്ള ശത്രുക്കളാല്‍ ജീവിതത്തില്‍ ധാരാളം അടി കിട്ടിയിട്ടുള്ളയാളാണ് തിരുവട്ടാര്‍. പക്ഷെ അടിയേല്‍ക്കുന്തോറും പൊന്നിന്‍റെ മാറ്റ് കൂടിയതേ ഉള്ളൂ. ഇരുമ്പ് തൂണ് ഉറുമ്പരിക്കില്ല എന്ന ലളിത യാഥാര്‍ത്ഥ്യം ശത്രുക്കള്‍ക്ക് പിടികിട്ടാന്‍ കാലം കുറച്ച് പിടിച്ചു. പിടികിട്ടി വന്നപ്പോഴേക്കും തിരുവട്ടാര്‍ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് വാര്‍ദ്ധക്യം മൂലം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു താനും.

 

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ശുശ്രൂഷയിലെ അഗ്രഗാമിയാണ് തിരുവട്ടാര്‍. ഇസ്ലാമിക പണ്ഡിതലോകം വെളിപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാതെ മറച്ചു വെച്ചിരുന്ന ഖുര്‍ആനിലെയും ഹദീസുകളിലെയും പല കാര്യങ്ങള്‍ റോഡരികില്‍ നിന്ന് മലയാളികളോട് വിളിച്ചു പറഞ്ഞ കേരളക്കരയിലെ ആദ്യ വ്യക്തി തിരുവട്ടാര്‍ ആയിരുന്നു. ഒരു കാലത്ത്, അപ്രതിരോധ്യമാം ദുര്‍ഗ്ഗമായി നിലനിന്നിരുന്ന ഇസ്ലാമിക വിമര്‍ശന മണ്ഡലത്തിലേക്ക് നിര്‍ഭയം കാലെടുത്തു വെച്ച പോരാളിയായിരുന്നു തിരുവട്ടാര്‍. എം.എം.അക്ബറിന്‍റെ പ്രയാണത്തിനു കൂച്ചുവിലങ്ങിട്ട പെരുമ്പാവൂര്‍ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ മദയാന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെയാണ് കേള്‍വിക്കാര്‍ക്ക് അനുഭവപ്പെട്ടത്. അതിന്‍റെ പക അക്ബറിന്‍റെ ഉള്ളില്‍ കെടാതെ കിടന്നിരുന്നു എന്നുള്ളത് പിന്നീട് നമ്മള്‍ കണ്ടതാണ്. ‘ദാവാക്കാരെ വീട്ടിനകത്ത് കേറ്റാന്‍ കൊള്ളില്ല’ എന്ന് ക്രിസ്ത്യാനികളെക്കൊണ്ട് പറയിപ്പിച്ചു എന്നതല്ലാതെ വേറെ ഒന്നും ആ ചതി കൊണ്ട് ദാവക്കാര്‍ക്ക് നേടാനായില്ല.

 

നൂറ്റാണ്ടുകള്‍ക്കിടയില്‍ ദൈവം തന്‍റെ ജനത്തിന് നല്‍കുന്ന അമൂല്യ സമ്മാനമാണ് ഇതുപോലെയുള്ള ദൈവദാസന്മാര്‍. ക്രൈസ്തവ കൈരളിയില്‍ നിന്നും അതുവരെ ആരും കടന്നിട്ടില്ലാത്ത ഇസ്ലാം എന്ന വനാന്തരത്തിനകത്തെക്ക് ആരെയും കൂസാതെ ഒറ്റയാനെപ്പോലെ കടന്നു പോയ തിരുവട്ടാര്‍ സൃഷ്ടിച്ച ഒറ്റയടിപ്പാതയാണ് പുറകെ വരുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ വഴി വെട്ടി വിശാലമായ പാതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം അഭിമാനത്തോടെ സ്മരിക്കുന്നു.

 

പാരിലെ മനുഷ്യനെ പരത്തിലേക്കുയര്‍ത്തുവാന്‍ പരമ ദൈവം ആസൂത്രണം ചെയ്ത പവിത്രപദ്ധതിയുടെ വിശദീകരണമായ സുവിശേഷത്തിന്‍റെ കൊടിക്കൂറ പാരിടമെങ്ങും പാറിപ്പറപ്പിച്ച മികവുറ്റ വാഗ്മിയും കിടയറ്റ താര്‍ക്കികനും തികവുറ്റ ഗ്രന്ഥകാരനുമായ തിരുവട്ടാറിന് ഞങ്ങള്‍ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

‘നീതിമാന്‍റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടത്’ എന്ന ബൈബിള്‍ വാക്യം ഓര്‍ത്തു പോകുന്നു…

]]>
https://sathyamargam.org/2017/03/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81/feed/ 3
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5) https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/ https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/#comments Wed, 29 Mar 2017 07:39:29 +0000 http://sathyamargam.org/?p=1378 പഴയ നിയമത്തിലെ യഹോവയുടെ ദൂത പ്രത്യക്ഷതകളും ആ ദൂതന്‍റെ  ശുശ്രൂഷകളും പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളും നാം നിഷ്പക്ഷ ബുദ്ധിയോടുകൂടെ താരതമ്യം ചെയ്‌താല്‍, നമുക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്, യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണത്!! പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എക്കാലഘട്ടത്തിലും മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവമാണ്. യോഹ.1:18-ല്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ ഒരു വാക്യം ദൈവത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ പഠിക്കേണ്ട വാക്യമാണ്.

പഴയ നിയമ കാലത്തുള്ള സകല പ്രവാചകന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവദൂതന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തു ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തി എന്നല്ല പറഞ്ഞിരിക്കുന്നത്, മറിച്ച്, “ദൈവത്തെ” വെളിപ്പെടുത്തി എന്നാണ്. ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും ദൈവത്തെ വെളിപ്പെടുത്തുന്നതും തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. ദൈവത്തിനു മാത്രമേ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിയൂ.

ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സങ്കീ.91:9-ല്‍ പറഞ്ഞിരിക്കുന്ന അത്യുന്നതന്‍ ആരാണെന്ന് പരിശോധിക്കാം:

പുത്രനായ യഹോവ പിതാവായ യഹോവയെ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു എന്നാണ് ബൈബിളില്‍ നിന്നും മനസ്സിലാകുന്നത്. യോഹ.1:18 ഇത് വ്യക്തമാക്കുന്നുണ്ട്:

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.”

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് ഇവിടെ പറഞ്ഞിരിക്കെ, അബ്രഹാമും മോശയും യോശുവയും കണ്ട ദൈവം ആരായിരുന്നു?  അതിന്‍റെ ഉത്തരം ആ വാചകത്തില്‍ തന്നെയുണ്ട്. ‘തന്‍റെ ഏകജാതനായ പുത്രന്‍’ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. അതായതു ഏതൊരു കാലത്തും ദൈവത്തെ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്, അത് പുതിയ നിയമത്തിലായാലും പഴയ നിയമത്തിലായാലും.

ആ പുത്രന്‍ ഇരിക്കുന്നത് പിതാവിന്‍റെ മടിയില്‍ ആണ്. ഇവിടെ മടി എന്ന് തര്‍ജമ ചെയ്തിരിക്കുന്നത് κόλπος (kolpos) എന്ന ഗ്രീക്ക് വാക്കാണ്‌. ഈ വാക്കിന്‍റെ ആക്ഷരികമായ അര്‍ത്ഥം Lap area; Side; Bosom; Chest; Bay; Creek എന്നിങ്ങനെയാണ്. പുതിയ നിയമത്തില്‍ ഈ പദം ആറു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അബ്രഹാമിന്‍റെ മടി എന്ന് ലൂക്കൊസില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നിടത്തു ഈ വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്. യോഹന്നാന്‍ തന്നെ ഈ വാക്ക്‌ വേറെ ഒരിടത്ത്‌ ഉപയോഗിച്ചിരിക്കുന്നത് നോക്കുക:

“ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു” (യോഹ.13:23)

ഇവിടെ ‘മാര്‍വ്വിടം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് κόλπος (kolpos)  എന്ന വാക്കാണ്‌. യോഹന്നാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ നമ്മള്‍ 1:18 തര്‍ജ്ജമ ചെയ്യുകയാണെങ്കില്‍ “പിതാവിന്‍റെ മാര്‍വ്വിടത്തില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” എന്ന് കിട്ടും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘പിതാവിന്‍റെ ഉള്ളില്‍ ഇരിക്കുകയാണ് പുത്രന്‍’ എന്ന് മനസ്സിലാക്കാം.  ഇത് സങ്കീ.91:9-മായി വളരെ യോജിക്കുന്നുണ്ട്.

മാത്രമല്ല വേറെ ഒരിക്കല്‍ യേശുക്രിസ്തു വളരെ വ്യക്തമായി യെഹൂദന്മാരോടു പറഞ്ഞതുകൂടി നോക്കാം:

“അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല. ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും” (യോഹ.8:25-28)

ഇവിടെ യേശുക്രിസ്തു പറയുന്നത് ആദി മുതലേ താന്‍ അവരോടു സംസാരിച്ചു പോരുന്നു എന്നാണ്. ‘പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല’ എന്ന് യോഹന്നാന്‍ അപ്പോസ്തലന്‍ എടുത്തു പറയുന്നുമുണ്ട്. അതായത് ആദിമുതലേ സംസാരിച്ചു പോരുന്ന യഹോവ താന്‍ തന്നെയാണ് എന്നാണ് യേശുക്രിസ്തു ഇവിടെ അവകാശപ്പെടുന്നത്. എന്ന് മാത്രമല്ല, തന്നെ ഉയര്‍ത്തിയതിന് ശേഷം (അതായതു കുരിശു മരണത്തിനു ശേഷം) “ഞാന്‍ അഥവാ യേശുക്രിസ്തു തന്നേ അവന്‍ അഥവാ പിതാവ്” എന്ന് നിങ്ങള്‍ വ്യക്തമായി അറിയും എന്നും പറയുന്നു. ഇത് എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്?

എന്‍റെ ദേഹിയും എന്‍റെ ആത്മാവും എന്‍റെ ഉള്ളില്‍ വസിക്കുന്നത് പോലെ പുത്രനും പരിശുദ്ധാത്മാവും പിതാവില്‍ വസിക്കുന്നു. എന്‍റെ ആത്മാവ് ഞാന്‍ ആണ്, എന്‍റെ ദേഹിയും ഞാന്‍ ആണ്, എന്‍റെ ശരീരവും ഞാന്‍ ആണ്. അതുപോലെതന്നെ പിതാവും യഹോവയാണ്, പുത്രനും യഹോവയാണ്, പരിശുദ്ധാത്മാവും യഹോവയാണ്. മനുഷ്യന്‍ ഒരു സൃഷ്ടി ആയതുകൊണ്ടു അവന് തന്‍റെ ഉള്ളില്‍ നിന്ന് തന്‍റെ ആത്മാവിനെയും ദേഹിയെയും മാറ്റി നിര്‍ത്താനുള്ള കഴിവില്ല, അങ്ങനെ ഒരാള്‍ ചെയ്യുന്ന പക്ഷം ഈ ഭൂമിയിലെ അവന്‍റെ ന്‍റെ ജീവിതം അവസാനിക്കും, നിങ്ങള്‍ പറയും ‘അവന്‍ ആത്മഹത്യ ചെയ്തു’ എന്ന്.

എന്നാല്‍ ദൈവം സര്‍വ്വ ശക്തനയത് കൊണ്ട് ദൈവത്തിന് തന്‍റെ ആത്മാവിനെയും പുത്രനേയും തന്‍റെ ഉള്ളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയും. അങ്ങനെ മാറ്റിയത് കൊണ്ട് ദൈവത്തിന്‍റെ ദൈവത്വത്തില്‍ നിന്നും എന്തെങ്കിലും കുറയുന്നില്ല, പുത്രനും പരിശുദ്ധാത്മാവും തിരികെ പിതാവിലേക്ക് വരുമ്പോള്‍ ദൈവത്വത്തില്‍ എന്തെങ്കിലും കൂടുന്നുമില്ല. യേശുക്രിസ്തു പറഞ്ഞു:

“പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26)

പുത്രന്‍ പിതാവിന്‍റെ ഉള്ളില്‍ ആയിരുന്നു. യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരാളുടെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നില്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഇല്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല. ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരാം. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല. ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്നു വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്. ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. അവന്‍റെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. അതുകൊണ്ടാണ് വചനമായ ക്രിസ്തുവിനെ പുത്രനെന്നും ആ വചനത്തെ ഉളവാക്കിയ ദൈവത്തെ പിതാവെന്നും ബൈബിള്‍ വിളിക്കുന്നത്‌. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.

പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല.

ഇനി പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവ തന്നെയാണു എന്നുള്ള തെളിവുകള്‍ നോക്കാം:

“ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്‍റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു. അവര്‍ ആര്‍ക്കുന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവില്‍ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.  അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്‍റെ അടുക്കല്‍ പറന്നുവന്നു, അതു എന്‍റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ടുഅടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.” (യെശയ്യാ.6:1-10)

ഇവിടെ പ്രവാചകനായ യെശയ്യാവ് കാണുന്നത് യഹോവയുടെ മഹത്വമാണ്. യഹോവയുടെ സന്നിധിയില്‍ ആണ് അവന്‍ ചെന്നിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പുതിയ നിയമത്തില്‍ രണ്ടു സ്ഥലത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:

“ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാ പ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു. അവര്‍ക്കു വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: “അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (യെശയ്യാ.6:10). യെശയ്യാവു അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. എന്നിട്ടും പ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളി ഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.” (യോഹ.12:37-41)

ഇവിടെ യോഹന്നാന്‍ പറയുന്നത്: യെശയ്യാവ് അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇത് പറഞ്ഞത് എന്നാണ്. യോഹന്നാന്‍ പറയുന്ന “യെശയ്യാവ് കണ്ട അവന്‍” യേശുക്രിസ്തു ആണ്!! പഴയ നിയമത്തില്‍ അത് യഹോവ ആയിരുന്നു!!!

ഇനി ഇതേ കാര്യം വേറെ ഒരിടത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:

“ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.  അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല. അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍ ‘“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” (യെശയ്യാ.6:9,10) എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്കു അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.” (അപ്പൊ.പ്രവൃ.28:23-28)

ഇവിടെ പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നത് അന്ന് യെശയ്യാ പ്രവാചകനോട് സംസാരിച്ചത്‌ പരിശുദ്ധാത്മാവ് ആയിരുന്നു എന്നാണ്. ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്? ഞാന്‍ ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ എന്‍റെ ശരീരത്തിനും എന്‍റെ ആത്മാവിനും എന്‍റെ ദേഹിക്കും അതില്‍ പങ്കുണ്ട്. ആ വ്യക്തിയുമായി ആശയവിനിമയം നടത്തിയത് എന്‍റെ ശരീരമാണ് എന്ന് പറഞ്ഞാലും എന്‍റെ ദേഹിയാണ് എന്ന് പറഞ്ഞാലും എന്‍റെ ആത്മാവാണ് എന്ന് പറഞ്ഞാലും ബൈബിള്‍ അടിസ്ഥാനത്തില്‍ അത് ശരിയാണ്. അതുപോലെതന്നെയാണ് പഴയ നിയമത്തില്‍ നിന്നുള്ള ഈ വേദഭാഗത്തെ ഉദ്ധരിക്കുമ്പോള്‍ അത് പുത്രന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും പരിശുദ്ധാത്മാവിന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവദര്‍ശനത്തെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഇവിടെ യാതൊരു ആശയക്കുഴപ്പവുമില്ല. ഈ സത്യം പരിശുദ്ധാത്മസഹായത്താല്‍ മനസ്സിലാക്കിയത് കൊണ്ടാണ് സങ്കീര്ത്തനക്കാരന്‍ എഴുതിയത്, “യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” എന്ന്!! ദൈവം എന്ന് പറഞ്ഞാല്‍ ഒറ്റയനാനാണ് എന്ന് വിചാരിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇക്കാര്യം ഒരിക്കലും മനസ്സിലാക്കാന്‍ കഴിയുകയില്ല. അവരുടെ കണക്കില്‍ അല്ലാഹു പേരില്‍ മാത്രം ആരാധനയ്ക്കര്‍ഹനും എന്നാല്‍ ലോകസ സൃഷ്ടിപ്പിന് മുന്‍പ്‌ ആരാധന ലഭിക്കാതിരുന്നവനുമാണ്. ആ കുറവ് തീര്‍ന്നത് അള്ളാഹു സൃഷ്ടി നടത്തിയതിനു ശേഷം മാത്രമാണ്. അതുപോലെതന്നെ അല്ലാഹുവിനു സ്നേഹിക്കാന്‍ ആരും ഇല്ലാതെ ഒറ്റയാനായിരുന്നതിന്‍റെ വിഷമം മാറിയതും സൃഷ്ടി നടത്തിയതിനു ശേഷമാണ്. ചുരുക്കത്തില്‍ അവരുടെ വീക്ഷണമനുസരിച്ചു സൃഷ്ടിപ്പിനോട് കൂടിയാണ് അള്ളാഹു പൂര്‍ണ്ണനാകുന്നത്. അതിനു മുന്‍പുള്ള അള്ളാഹു സ്നേഹിക്കാന്‍ കഴിയാതെ, ആരാധിക്കപ്പെടാതെ ഇരുന്ന ഒന്നാണ്. എന്നാല്‍ ത്രിയേകത്വത്തില്‍ വിശ്വസിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു താത്വിക പ്രതിസന്ധിയില്ല. സൃഷ്ടിപ്പിന് മുന്‍പേ പിതാവും പുത്രനും പരിശുദ്ധാത്മാവും അന്യോന്യം സ്നേഹിച്ചിരുന്നതാണ്. അന്യോന്യം ആരാധനയും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ബൈബിളില്‍ വെളിപ്പെടുന്ന സത്യ ദൈവം തന്‍റെ ഏകാന്തത മാറ്റുവാനോ തനിക്ക്‌ ആരാധന കിട്ടാനോ തനിക്ക്‌ സ്നേഹിക്കാന്‍ ആരുമില്ലെന്നോ ഉള്ള ദുഃഖം അവസാനിപ്പിക്കാനോ വേണ്ടിയല്ല ലോക സൃഷ്ടി നടത്തിയത്. ഒറ്റയാന്‍ ദൈവവുമായി നടക്കുന്നവര്‍ക്ക് അവരുടെ വാദത്തിന്‍റെ ബലഹീനത ഇതുവരെ മനസ്സിലായിട്ടില്ല, മനസ്സിലാക്കുവാനുള്ള ബുദ്ധി അവര്‍ക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വേണ്ട!!  (ലേഖന പരമ്പര അവസാനിച്ചു)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/feed/ 3
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3) https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/ https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/#comments Sat, 18 Mar 2017 09:20:00 +0000 http://sathyamargam.org/?p=1347 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പ്രവചനങ്ങള്‍ നമുക്ക്‌ നോക്കാം:

 

  1. സ്നേഹിതന്‍ കാണിച്ചു കൊടുക്കും

 

“ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” (സങ്കീ.41:9)

 

“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ” (സങ്കീ.55:12-14)

 

നിവൃത്തി:

 

“നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു” (യോഹന്നാന്‍ . 13:18,19)

 

“ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു” (യോഹ.13:21)

 

“അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു കൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു” (മത്തായി.26:47-49)

 

  1. കാണിച്ചു കൊടുക്കുന്നവന് നാശം.

 

“അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ. അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ” (സങ്കീ.109:8,9)

 

“അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” (സങ്കീ.69:25)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു: ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. വന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു” (മത്തായി.27:3-5)

 

“സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു” (അപ്പൊ.പ്രവൃ.1:20)

 

  1. 30 വെള്ളിക്കാശിനു ഒറ്റിക്കൊടുക്കപ്പെടും.

 

“ഞാന്‍ അവരോടു: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോടു: അതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു” (സെഖര്യാ.11:12,13)

 

നിവൃത്തി:

 

“അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു. അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു” (മത്തായി.26:14,15)

 

  1. പണം ഭണ്ഡാരത്തില്‍ ഏറിയും.

 

“അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു” (സെഖര്യാ.11:13)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു. ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു.” (മത്തായി.27:3-5)

 

  1. ശിഷ്യന്മാര്‍ ഉപേക്ഷിക്കും:

 

“വാളേ, എന്‍റെ ഇടയന്‍റെ നേരെയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ” (മത്താ.26:30)

 

“ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി” (മര്‍ക്കോ.14:50)

 

  1. കള്ളസാക്ഷികള്‍ കുറ്റപ്പെടുത്തും

 

“കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്‍റെ പ്രാണന്നു അനാഥത്വം വരുത്തുന്നു” (സങ്കീ.35:11,12)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല. ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു” (മത്താ.26:58-60)

 

  1. കുറ്റാരോപകരുടെ മുന്‍പില്‍ മൌനം പാലിക്കും.

 

“തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു” (യെശയ്യാ.53:7)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല” (മത്താ.27:12)

 

  1. മുറിവേല്‍ക്കുകയും തകരുകയും ചെയ്യും.

 

“എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു” (യെശയ്യാ.53:5)

 

നിവൃത്തി:

 

“അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു” (മത്തായി.27:26)

 

  1. കരണത്തടിക്കും.

 

“അടിക്കുന്നവര്‍ക്കു ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

“യിസ്രായേലിന്‍റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു” (മീഖാ.5:1)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു” (മത്തായി.26:67)

 

“ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.” (മര്‍ക്കോ.14:66)

 

 

  1. മുഖത്ത് തുപ്പും.

 

“എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി” (മത്തായി.26:67)

 

  1. പരിഹസിക്കും.

 

“എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു” (സങ്കീ.22:7)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി” (മത്തായി.27:31)

 

  1. കാലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.

 

“എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്‍റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:24,25)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി. അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു” (മത്തായി.27:31,32)

 

  1. കൈകളും കാലുകളും തുളയ്ക്കും.

 

“അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളെച്ചു”  (സങ്കീ.22:10)

 

നിവൃത്തി:

 

“തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു” (ലൂക്കോ.23:33)

 

  1. കള്ളന്മാരോടൊപ്പം ക്രൂശിക്കും.

 

“അവന്‍ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:13)

 

നിവൃത്തി:

 

“അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി” (മര്‍ക്കോ.15:27,28)

 

  1. അതിക്രമക്കാര്‍ക്ക് വേണ്ടി ഇട നില്‍ക്കും.

 

“അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:12)

 

നിവൃത്തി:

 

“എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു” (ലൂക്കോ.23:34)

 

  1. സ്വന്തജനം ഉപേക്ഷിക്കും.

 

“അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല” (യെശയ്യാ.53:3)

 

“എന്‍റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്‍റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു” സങ്കീ.69:8)

 

നിവൃത്തി:

 

“അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല” (യോഹ.7:5)

 

“പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?” (യോഹ.7:48)

 

“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല” (യോഹ.1:11)

 

  1. കാരണം കൂടാതെ പകയ്ക്കും.

 

“കാരണം കൂടാതെ എന്നെ പകെക്കുന്നവര്‍ എന്‍റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു” (സങ്കീ.69:4)

 

“സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും” (യെശയ്യാ.49:7)

 

നിവൃത്തി:

 

“ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ” (യോഹ.15:24,25)

 

  1. അനുയായികള്‍ ദൂരെ നില്‍ക്കും.

 

“എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു” (സങ്കീ.38:11)

 

നിവൃത്തി:

 

“ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തു നിന്നു നോക്കിക്കൊണ്ടിരുന്നു” (മത്തായി.27:55)

 

“അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു” (ലൂക്കോ.23:49)

 

  1. കാണുന്നവര്‍ പരിഹാസത്തോടെ തലകുലുക്കും.

 

“ഞാന്‍ അവര്‍ക്കു ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:25)

 

നിവൃത്തി:

 

“കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു” (മത്തായി.27:39)

 

“കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു” (മര്‍ക്കോ.15:29,30)

 

  1. കാണുന്നവര്‍ ഉറ്റുനോക്കും.

 

“എന്‍റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു” (സങ്കീ.22:17)

 

നിവൃത്തി:

 

“ജനം നോക്കിക്കൊണ്ടു നിന്നു” (ലൂക്കോ.23:35)

 

  1. അങ്കിക്ക് വേണ്ടി ചീട്ടിടും.

 

“എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു” (സങ്കീ.22:18)

 

നിവൃത്തി:

 

“പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു ‘എന്‍റെ അങ്കിക്കായി ചീട്ടിട്ടു’ എന്നുള്ള തിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു” (യോഹ.19:23,24)

 

  1. ദാഹം അനുഭവിക്കും.

 

“എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

“എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു” (സങ്കീ.22:15)

 

നിവൃത്തി:

 

“അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം ‘എനിക്കു ദാഹിക്കുന്നു’ എന്നു പറഞ്ഞു” (യോഹ.19:28)

 

  1. കൈപ്പ് നീര്‍ കുടിക്കാന്‍ കൊടുക്കും.

 

“അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

നിവൃത്തി:

 

“അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല” (മത്തായി.27:34)

 

  1. പരിത്യക്തനായി നിലവിളിക്കും.

 

“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു” (സങ്കീ.22:1)

 

നിവൃത്തി:

 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്തായി.27:46)

 

  1. ആത്മാവിനെ ദൈവത്തിന്‍റെ കയ്യില്‍ ഏല്‍പ്പിക്കും.

 

“നിന്‍റെ കയ്യില്‍ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു” (സങ്കീ.31:5)

 

നിവൃത്തി:

 

“യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:46)

 

  1. അസ്ഥികള്‍ ഒടിക്കപ്പെടുകയില്ല.

 

“അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല” (സങ്കീ.34:20)

 

നിവൃത്തി:

 

“അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു” (യോഹ.19:31-34)

 

  1. അവനെ കുത്തും.

 

“തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും” (സെഖര്യാ.12:10)

 

നിവൃത്തി:

 

“ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചു പോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു” (യോഹ.19:32-35_

 

  1. ഹൃദയം തകരും.

 

“എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവെ ഉരുകിയിരിക്കുന്നു” (സങ്കീ.22:14)

 

നിവൃത്തി:

 

“എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ.19:34)

 

  1. ഇടയനെ വെട്ടും.

 

“ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മര്‍ക്കോ. 14:27)

 

  1. മശിഹ ഛേദിക്കപ്പെടും.

 

“അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും” (ദാനിയേ.9:26)

 

നിവൃത്തി:

 

“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (മര്‍ക്കോ.15:37)

 

  1. ഉച്ചക്ക് അന്ധകാരം വ്യാപിക്കും.

 

“അന്നാളില്‍ ഞാന്‍ ഉച്ചക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും” (ആമോസ്.8:9)

 

നിവൃത്തി:

 

“ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി” (മത്തായി.27:45)

 

(യെഹൂദന്മാര്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരേയും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുമാണ് സമയം കണക്കാക്കുന്നത്. അതിനാല്‍ ആറാം മണി നേരം എന്നത് 12.00 PM-ഉം ഒമ്പതാം മണി എന്നത് 3.00 PM-ഉം ആണ്.)

 

  1. ധനവാന്‍റെ കല്ലറയില്‍ അടക്കപ്പെടും.

 

“അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെ ആയിരുന്നു” (യെശയ്യാ.53:9)

 

നിവൃത്തി:

 

“സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്നു, പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചു കൊടുപ്പാന്‍ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു, താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി” (മത്തായി.27:57-60)

 

യേശുക്രിസ്തു ഭൂമിയില്‍ ജനിക്കുന്നതിനും ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ യേശുക്രിസ്തുവിന്‍റെ ജനനം എങ്ങനെയാണ് സംഭവിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രവാചകന്മാര്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. “അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു” എന്ന് ബി.സി.ആയിരത്തില്‍ ദാവീദ് എഴുതുമ്പോള്‍ ക്രൂശീകരണം എന്ന അതിക്രൂരമായ ശിക്ഷാവിധി മനുഷ്യര്‍ കണ്ടുപിടിച്ചിരുന്നില്ല. പിന്നീട്, ബി.സി.അറുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ ഫോയ്നീഷ്യക്കാരാണ് ജീവനുള്ള മനുഷ്യനെ പച്ച മരത്തില്‍ തറച്ചു കൊല്ലുന്ന വിദ്യ കണ്ടുപിടിക്കുന്നത്. ഫോയ്നീഷ്യക്കാരില്‍ നിന്ന് ഗ്രീക്കുകാരിലേക്കും ഗ്രീക്കുകാരില്‍ നിന്ന് റോമാക്കാരിലേക്കും എത്തിയ ഈ വിദ്യ, യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും കൊടും കുറ്റവാളികളുടെ മേല്‍ എങ്ങനെ പ്രയോഗിക്കണം എന്ന കാര്യത്തില്‍ റോമന്‍ പടയാളികള്‍ അതി നിപുണന്മാരായി മാറിയിരുന്നു. പ്രവചിക്കുന്ന സമയത്ത് നിലവിലില്ലാതിരുന്ന ഒരു ശിക്ഷാസമ്പ്രദായത്തിലൂടെയാണ് മിശിഹ കൊല്ലപ്പെടാന്‍ പോകുന്നത് എന്ന് ഈ ശിക്ഷാസമ്പ്രദായം ആവിര്‍ഭവിക്കുന്നതിനും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന് ചുരുക്കം. (തുടരും…)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/feed/ 1
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-4) https://sathyamargam.org/2017/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2/ https://sathyamargam.org/2017/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2/#comments Fri, 17 Mar 2017 02:59:53 +0000 http://sathyamargam.org/?p=1365 സ്വന്തം വാക്കുകള്‍ മാത്രമല്ല, ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ വാക്കുകളും കല്‍പനകളും മുഹമ്മദ്‌ ലഘിച്ചിരുന്നു എന്നതാണ് വാസ്തവം. അപ്രകാരമുള്ള ഒരു ‘കല്പനാലംഘനം’ നമുക്ക്‌ ഈ ഭാഗത്ത്‌ പരിശോധിക്കാം:

 

സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാഃ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു:

 

“നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചു കൊണ്ട്‌ മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്‌. എന്നിട്ട്‌ അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തിലവര്‍ മര്യാദയനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമൊന്നുമില്ല. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്‌. (ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന്‌ അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട്‌ മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട്‌ യാതൊരു നിശ്ചയവും ചെയ്തു പോകരുത്‌. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത്‌ വരെ (വിവാഹമുക്തകളുമായി) വിവാഹബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ തീരുമാനമെടുക്കരുത്‌. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു അറിയുന്നുണ്ടെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.”

 

ഇദ്ദഃയെക്കുറിച്ച് അമാനി മൌലവിയുടെ തഫ്സീറില്‍ പറയുന്നത് ഇങ്ങനെയാണ്:

 

“ഭര്‍ത്താവിന്‍റെ മരണത്തെത്തുടര്‍ന്നുള്ള ഇദ്ദ നാല് മാസവും പത്ത് ദിവസവുമാണെന്നുള്ളതില്‍ സ്ത്രീകളുടെ വലുപ്പച്ചെറുപ്പമോ, സംയോഗം നടന്നിട്ടുണ്ടോ ഇല്ലേ എന്നോ മറ്റോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നാണ് ആയത്തില്‍ നിന്ന് വരുന്നത്.  വിശദാംശങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടുതാനും. എന്നാല്‍ ഈ വിധിയില്‍ നിന്ന് ഗര്‍ഭിണികള്‍ ഒഴിവാണെന്നും, അവരുടെ ഇദ്ദ പ്രസവിക്കുന്നത് വരെ മാത്രമാണെന്നും സൂ.ത്വലാഖ് 4-ം വചനത്തില്‍ നിന്നും വ്യക്തമാണ്. സഅദുബ്നുഖൌലഃ (റ) മരണമടയുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ സുബൈഇയ്യഃ ഗര്‍ഭിണി ആയിരുന്നുവെന്നും അധികം താമസിയാതെ അവര്‍ പ്രസവിക്കുകയും അതോടെ അവരുടെ ഇദ്ദ അവസാനിച്ചതായും നബി (സ) വിധി കൊടുക്കുകയും ചെയ്തുവെന്നും ബുഖാരിയും, മുസ്ലീമും (റ) രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹ മോചനത്തിനും, ഭര്‍ത്താവിന്‍റെ മരണത്തിനും ശേഷം സ്ത്രീകള്‍ ഇദ്ദ ആചരിക്കുവാന്‍ നിയമിച്ചതില്‍ അടങ്ങിയ ഒരു പ്രധാന ഉദ്ദേശ്യം അവര്‍ക്ക്‌ ഗര്‍ഭമുണ്ടോ എന്നറിയുകയാണ്. അതാകട്ടെ, സാധാരണ ഗതിയില്‍ മൂന്നു നാല് മാസം കൊണ്ട് അറിയപ്പെടുകയും ചെയ്യും. എന്നിരിക്കെ, നാല് മാസവും പത്ത് ദിവസവുമെന്ന് ഇവിടെ ഇദ്ദ കാലം കൃത്യമായി നിയമിച്ചതിന്‍റെ രഹസ്യം എന്താണെന്ന് നമുക്ക്‌ അറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം എന്ന് മാത്രമേ നമുക്ക്‌ പറയാന്‍ സാധിക്കുകയുള്ളൂ. ഇതുപോലെ, നമസ്കാരത്തിന്‍റെ എണ്ണം, സക്കാത്തിന്‍റെ തോത്, ചില ദിക്കറകളുടെ എണ്ണം എന്നിങ്ങനെ പലതിന്‍റെയും നിര്‍ണ്ണയത്തിലടങ്ങിയ യുക്തി രഹസ്യം നമുക്കറിഞ്ഞുകൂടാത്തതായുണ്ട്. ചിലതില്‍ ചില തത്വങ്ങള്‍ അടങ്ങിയതായി ഊഹിക്കുവാന്‍ നമുക്ക്‌ കഴിയും എന്നല്ലാതെ വസ്തുനിഷ്ഠമായി അവയെപ്പറ്റി തീരുമാനിക്കാന്‍ നമുക്ക്‌ സാധ്യമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ക്ക് (‘തഅബൂദി’-അഥവാ ‘ആരാധനാപരമായ കാര്യം’) എന്ന് പറയപ്പെടുന്നു. ഈ ഇദ്ദയോട് ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അടുത്ത വചനത്തില്‍ അല്ലാഹു തുറന്നു പറയുന്നു:-

 

നിയമം കൊണ്ട് ഇവിടെ വിവക്ഷ ഇദ്ദയാകുന്നു. ഭര്‍ത്താക്കളുടെ മരണത്തെത്തുടര്‍ന്ന് ഇദ്ദയിലിരിക്കുന്ന സ്ത്രീകളുടെ നിശ്ചിത കാലം അവസാനിക്കും മുമ്പായി അവരോട് വിവാഹാഭ്യര്‍ഥന നടത്തുകയോ വിവാഹത്തെക്കുറിച്ച് രഹസ്യമായി വല്ല വാഗ്ദാനങ്ങള്‍ നടത്തുകയോ, ഇദ്ദ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് നിശ്ചയം ചെയ്യുകയോ പാടില്ലെന്ന് അല്ലാഹു ഈ വചനം മുഖേന കല്പിക്കുന്നു. എന്നാല്‍, സംഗതി തുറന്നു പറയാതെ വല്ല സൂചനാ വാക്കും പറയുകയോ, ഇദ്ദ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് മനസ്സില്‍ വെച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതിന് വിരോധമില്ലെന്നും പ്രസ്താവിക്കുന്നു. ഈ വിഷയത്തില്‍, മടക്കിയെടുക്കുവാന്‍ സാധ്യമല്ലാത്ത നിലയ്ക്കുള്ള വിവാഹമോചനത്തെ തുടര്‍ന്ന് ഇദ്ദ ആചരിക്കുന്നവരും, ഭര്‍ത്താവിന്‍റെ മരണശേഷം ഇദ്ദയിലിരിക്കുന്നവരും ഒരുപോലെയാകുന്നു. എന്നാല്‍ മടക്കിയെടുക്കുവാന്‍ സാധ്യതയുള്ള വിവാഹമോചനത്തിന്‍റെ ഇദ്ദയിലിരിക്കുന്ന സ്ത്രീകളോട് മേല്‍ പറഞ്ഞ പ്രകാരമുള്ള സൂചന പോലും പാടില്ല. കാരണം, അവളെ മടക്കിയെടുക്കുവാന്‍ അവളുടെ ഭര്‍ത്താവിന് എപ്പോഴും അവകാശമുള്ളത് കൊണ്ട് അവകാശത്തിന് നേരെയുള്ള ഒരു കയ്യേറ്റമായിരിക്കും അത്. അല്ലാഹുവിന്‍റെ നിയമാതിര്‍ത്തികളെ ലംഘിക്കാതെ കാത്തു സൂക്ഷിക്കുന്നത് സംബന്ധിച്ച താക്കീതുകളാണ് ആയത്തിന്‍റെ അവസാന ഭാഗത്തില്‍ കാണുന്നത്. (അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 1, പുറം.378, 379)

 

മൌദൂദി ഇദ്ദഃയെക്കുറിച്ച് തന്‍റെ തഫ്സീറില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്:

 

“ഭര്‍ത്താവ്‌ മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ‘ഇദ്ദ’ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍, ഗര്‍ഭിണി ഇതില്‍ നിന്നും ഒഴിവാകുന്നു. ഭര്‍ത്താവ്‌ മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നത് വരെയാണ്. പ്രസവം ഭര്‍ത്താവ്‌ മരിച്ച ഉടനെ സംഭവിക്കട്ടെ, പല മാസങ്ങള്‍ക്ക് ശേഷമായിക്കൊള്ളട്ടെ.

 

‘സ്വയം വിലക്കി നിര്‍ത്തേണ്ടതാകുന്നു’ എന്നതുകൊണ്ടുള്ള വിവക്ഷ, അക്കാലത്ത് മറ്റൊരു വിവാഹ ബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്ന് മാത്രമല്ല, അഴകും മോടിയും കൂട്ടുന്ന സകലതില്‍ നിന്നും വിരമിച്ചു നില്‍ക്കുക എന്ന് കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണ്ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം, സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസന ദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതുമെല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബി വചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്. എന്നാല്‍, സ്ത്രീക്ക് അക്കാലത്ത് വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്. ഉമര്‍, ഉസ്മാന്‍, ഇബ്നു ഉമര്‍, സൈദുബ്നു സാബിത്ത്, ഇബ്നു മസൂദ്‌, ഉമ്മുസല്‍മ, സയീദുബ്നു മുസ്വൈയ്യബ്, ഇബ്രാഹീം നഖ്‌ഇ, മുഹമ്മദുബ്നു സീരീം (റ), എന്നിവരും നാല് ഇമാമുകളും അഭിപ്രായപ്പെടുന്നത് സ്ത്രീ ഇദ്ദ കാലത്ത് ഭര്‍ത്താവ്‌ മരിച്ച വീട്ടില്‍ തന്നെ താമസിക്കണമെന്നും പകല്‍ സമയത്ത് എന്തെങ്കിലും ആവശ്യത്തിന് അവള്‍ക്ക് പുറത്തു പോകാമെങ്കിലും താമസം അതേ വീട്ടില്‍ തന്നെയായിരിക്കണം എന്നുമാണ്. എന്നാല്‍ ആഇശ, ഇബ്നു അബ്ബാസ്‌, അലി, ജാബിര്‍ ഇബ്നു അബ്ദില്ലാ, അതാഅ്, തഊസ്, ഹസന്‍ ബസരി, ഉമറുബ്നു അബ്ദില്‍ അസീസ്‌ (റ) എന്നിവരും എല്ലാ സാഹിരികളും പറയുന്നത് സ്ത്രീക്ക് ഇദ്ദ കാലം എവിടെ വേണമെങ്കിലും കഴിച്ചു കൂട്ടാം എന്നും അക്കാലത്തവള്‍ക്ക് യാത്ര പോലും ചെയ്യാമെന്നുമാണ്. (അബുല്‍ അഅലാ മൌദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാല്യം 1, പുറം 160-162)

 

എന്നാല്‍ മുഹമ്മദ്‌ ഈ കല്പനയെ ലംഘിച്ചത്‌ എങ്ങനെയാണ് എന്നറിയാണോ? ഇതാ ഹദീസ്‌ നോക്കിക്കോളൂ:

 

അനസ്‌ നിവേദനം: റസൂല്‍ ഖൈബര്‍ യുദ്ധം നടത്തിയ അവസരത്തില്‍ ഖൈബറിനടുത്തു വെച്ച് ഇരുട്ടുള്ള സമയത്ത് പ്രഭാത നമസ്കാരം നിര്‍വഹിച്ചു. ശേഷം നബി വാഹനം കയറി. അബൂത്വല്‍ഹയും വാഹനം കയറി. അബൂത്വല്‍ഹയുടെ വാഹനത്തിനു പിന്നില്‍ ഞാനും കയറി. എന്നിട്ട് നബി ഖൈബറിലെ ചില വഴികളിലൂടെ വാഹനത്തെ ഓടിച്ചു. അപ്പോള്‍ എന്‍റെ കാല്‍മുട്ട് നബിയുടെ തുടയില്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു.  അതുകാരണം നബിയുടെ തുടയുടെ വെളുപ്പ്‌ എനിക്ക് കാണാവുന്ന നിലയില്‍ തുടയില്‍ നിന്നും വസ്ത്രം നീങ്ങിയിരുന്നു.

 

അങ്ങനെ ആ ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടന്ന് ഇപ്രകാരം പറഞ്ഞു: ‘അല്ലാഹു ഏറ്റവും മഹാന്‍ തന്നെ. ഖൈബര്‍ (ശത്രുക്കള്‍ക്ക്) നഷ്ടമായി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു ജനതയുടെ മുറ്റത്ത് വന്നിറങ്ങിയാല്‍ മുന്നറിയിപ്പ്‌ നല്‍കപ്പെട്ടവരുടെ പ്രഭാതം വളരെ ചീത്ത തന്നെ.’ ഇപ്രകാരം മൂന്നു പ്രാവശ്യം പറഞ്ഞു. ജനങ്ങള്‍ അവരുടെ ജോലികളിലേക്ക് പുറപ്പെട്ടിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! ഇതാ മുഹമ്മദ്‌ (വന്നിരിക്കുന്നു).’  (നിവേദകരായ) അബ്ദുല്‍ അസീസും കൂട്ടുകാരും പറഞ്ഞു: ‘മുഹമ്മദും സൈന്യങ്ങളും’ എന്ന്.

 

അത് (ഖൈബര്‍) ശക്തിയിലൂടെ ഞങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നു. തടവുകാര്‍ ഒരുമിച്ചു കൂട്ടപ്പെട്ടു. അപ്പോള്‍ ദിഹിയത്ത് (എന്ന ആള്‍) വന്നു നബിയോട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, തടവുകാരില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ എനിക്ക് തരൂ.’ നബി പറഞ്ഞു: നീ പോയി ഒരാളെ എടുക്കുക. അയാള്‍ ഹുയയിന്‍റെ മകള്‍ സ്വഫിയയെ സ്വീകരിച്ചു. അപ്പോള്‍ വേറെ ഒരാള്‍ നബിയുടെ അടുത്തു വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഖുറയ്സാ-നദീര്‍ ഗോത്ര നേതാവായ ഹുയയിന്‍റെ മകളെ അയാള്‍ക്ക് നല്‍കുകയോ?! അവള്‍ താങ്കള്‍ക്കല്ലാതെ യോജിക്കുകയില്ല.’ നബി അയാളോട് അവളെയും കൊണ്ട് വരാന്‍ കല്‍പിച്ചു. അയാള്‍ അവളെയും കൊണ്ട് വന്നു. നബി അവളെ കണ്ടപ്പോള്‍ പറഞ്ഞു: ‘യുദ്ധത്തടവുകാരില്‍ നിന്നും നീ മറ്റൊരു സ്ത്രീയെ എടുക്കുക.’ ശേഷം നബി അവളെ സ്വതന്ത്രയാക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.

 

സാബിത് അനസിനോട് ചോദിച്ചു: ‘അബു ഹംസേ, എത്രയാണ് നബി അവള്‍ക്കു മഹ്റ് കൊടുത്തത്?’ അദ്ദേഹം പറഞ്ഞു: ‘അവളുടെ ശരീരം തന്നെ. അതായത് നബി അവളെ സ്വതന്ത്രയാക്കിയ ശേഷമാണ് വിവാഹം കഴിച്ചത്. അങ്ങനെ യാത്രാ മദ്ധ്യേ വഴിയില്‍ അവളെ നബിക്ക് വേണ്ടി ചമയിക്കുകയും, രാത്രി നബിയുടെ അടുത്തേക്ക്‌ അവളെ ആനയിപ്പിക്കുകയും ചെയ്തു. അങ്ങനെ നബി മണവാളനായി (മധുവിധു ആഘോഷിച്ചു). എന്നിട്ട് നബി ഒരു തോല്‍വിരിപ്പ് വിരിച്ചുകൊണ്ട് പറഞ്ഞു: ‘ആരുടെയെങ്കിലും പക്കല്‍ ഭക്ഷണ സാധനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ കൊണ്ടുവരിക. (എന്നിട്ട് ഇതില്‍ ഇടുക).’ അപ്പോള്‍ ഒരാള്‍ പാല്‍ക്കട്ടി കൊണ്ട് വന്നു. വേറെ ഒരാള്‍ നെയ്യും കൊണ്ടുവന്നു. അത് കൂട്ടിക്കലര്‍ത്തി അവര്‍ ഭക്ഷിക്കുകയും ചെയ്തു. അതായിരുന്നു നബിയുടെ വിവാഹസദ്യ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365).

 

ഒരു അംഗീകൃത ഇസ്ലാമിക്‌ വെബ്സൈറ്റില്‍ ഇബ്നു ഹിശാമിന്‍റെ സീറയില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് കാണുക:

 

Safiyah was born in Medinah. She belonged to the Jewish tribe of Banu ‘I-Nadir. When this tribe was expelled from Medinah in the year 4 A.H, Huyaiy was one of those who settled in the fertile colony of Khaibar together with Kinana ibn al-Rabi’ to whom Safiyah was married a little before the Muslims attacked Khaibar. She was then seventeen. She had formerly been the wife of Sallam ibn Mishkam, who divorced her.

 

On miles from Khaibar. Here the Prophet married Safiyah. She was groomed and made-up for the Prophet by Umm Sulaim, the mother of Anas ibn Malik. They spent the night there. Abu Ayyub al-Ansari guarded the tent of the Prophet the whole night. When, in the early dawn, the Prophet saw Abu Ayyub strolling up and down, he asked him what he meant by this sentry-go; he replied: “I was afraid for you with this young lady. You had killed her father, her husband and many of her relatives, and till recently she was an unbeliever. I was really afraid for you on her account”. The Prophet prayed for Abu Ayyub al-Ansari (Ibn Hisham, p. 766)

 

Safiyah had requested the Prophet to wait till he had gone a stage away from Khaibar. “Why?” asked the Prophet. “I was afraid for you on account of the Jews who still happened to be near at Khaibar!” (ലിങ്ക്: http://www.pbuh.us/prophetMuhammad.php?f=Re_Wives )

 

[വാളിന്‍റെ കാവലില്‍ ആദ്യരാത്രി ആഘോഷിക്കുന്നതിനെ മുസ്ലീം ചരിത്രകാരന്മാര്‍ ‘മധുവിധു ആഘോഷിക്കുക’ എന്നൊക്കെ രേഖപ്പെടുത്തി വെച്ചാലും ഞങ്ങള്‍ നാടന്‍ ഭാഷയില്‍ അതിനെ ‘ബലാത്സംഗം’ എന്നാണു വിളിക്കുക.]

 

ഇനി സ്വഫിയയുടെ ഭര്‍ത്താവിനെ എങ്ങനെയാണ് കൊന്നത് എന്നും സീറകളില്‍ കാണാം. മുഹമ്മദിന്‍റെ ആദ്യജീവചരിത്രമായ ‘സീറാ റസൂല്‍ അള്ളാ’യില്‍ (ആദ്യ ഹദീസു സമാഹരണമായ സ്വഹീഹ് അല്‍-ബുഖാരി പുസ്തക രൂപത്തില്‍ ശേഖരിക്കപ്പെടുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ) ഇബ്നു ഇഷാഖ്‌ നല്‍കുന്ന വിവരണം നോക്കുക:

 

“The Messenger of God had Kinana b. al-Rabi‘ brought to him; he was in charge of the Banu al-Nadir treasury. When asked about it, Kinana denied knowledge of its whereabouts. Then there was brought to the Messenger of God a Jew who said, ‘I saw Kinana circle around the treasure early every morning.’ The Messenger of God then said to Kinana, ‘Do you realize that I’ll kill you if we find it with you?’ ‘Yes,’ he replied. Then the Messenger of God ordered that their treasure be dug up and some of it was brought out. And so the Messenger of God ordered al-Zubayr b. al-‘Awam to go to him, saying, ‘Torture him until you root out what he has.’ Al-Zubayr then repeatedly struck fire on his chest until he was close to death. Finally, the Messenger of God pushed him over to Muhammad b. Maslama, who cut off his head in revenge for the loss of his brother, Mahmud b. Maslama.” (The Life of the Prophet Muhammad, translated by professor Trevor Le Gassick, reviewed by Dr. Muneer Fareed [published by Garnet Publishing Limited: First Edition, reprinted 2005], Volume III, p. 268)

 

നമുക്ക്‌ പോസ്റ്റിലെ വിഷയത്തിലേക്ക് മടങ്ങി വരാം. ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ മലക്ക്‌ വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. പെണ്ണിന്‍റെ കാര്യം വന്നാല്‍ മുഹമ്മദ്‌ അല്ലാഹുവിനെയും വില വച്ചിരുന്നില്ല എന്നൊരാള്‍ സംശയിച്ചു പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ? (തുടരും…)

]]>
https://sathyamargam.org/2017/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2/feed/ 1
സത്യമാര്‍ഗത്തിന്‍റെ വായനക്കാര്‍ക്കൊരു സന്തോഷ വാര്‍ത്ത!! https://sathyamargam.org/2017/02/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af/ https://sathyamargam.org/2017/02/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af/#comments Thu, 16 Feb 2017 08:39:19 +0000 http://sathyamargam.org/?p=1355  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

സത്യമാര്‍ഗം എന്ന ഈ കൊച്ചു വെബ്സൈറ്റ് തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പോള്‍ മുതലേ പലരും-പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍- ഞങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു വിഷയമുണ്ട്‌. “സത്യമാര്‍ഗ്ഗത്തില്‍ വരുന്ന ലേഖനങ്ങള്‍ എല്ലാം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും, ഞങ്ങളുടെ മക്കള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഈ ലേഖനങ്ങളൊന്നും ഞങ്ങളുടെ കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഈ ലേഖനങ്ങളെല്ലാം ഓഡിയോ ആയോ വീഡിയോ ആയോ യൂട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് അത് കേട്ട് മനസ്സിലാക്കാന്‍ കഴിയും. ഈ സത്യങ്ങളെല്ലാം അവര്‍ മനസ്സിലാക്കിയിരുന്നാല്‍ അവരുടെ ജീവിതത്തിനു അത് വളരെ പ്രയോജനം ചെയ്യും” എന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

ആവശ്യം തികച്ചും ന്യായമാണെങ്കിലും പിശാച് പലവിധമായ തടസ്സങ്ങള്‍ മുന്നില്‍ കൊണ്ടുവച്ചത് കൊണ്ട് ആ ആവശ്യം നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിയാതെ വന്നു. എന്നാല്‍, ഇപ്പോള്‍ ദൈവത്തിന്‍റെ സമയം വന്നപ്പോള്‍ ഒരു വീഡിയോ ചാനല്‍ യൂട്യൂബില്‍ തുടങ്ങുവാന്‍ കര്‍ത്താവ് സഹായിച്ചിരിക്കുന്നു. സത്യമാര്‍ഗത്തില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ മാത്രമല്ലാതെ ഇസ്ലാം സംബന്ധമായതും ബൈബിള്‍ സംബന്ധമായതുമായ മറ്റു വിഷയങ്ങളും വീഡിയോ രൂപത്തിലാക്കി നിങ്ങളുടെ മുന്‍പാകെ അവതരിപ്പിക്കുവാന്‍ സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തു ഞങ്ങളെ തിരഞ്ഞെടുത്ത് ബലം നല്‍കി നിര്‍ത്തിയിരിക്കുന്നു എന്നുള്ളത് ഞങ്ങള്‍ക്ക് ഏറെ സന്തോഷദായകമായ കാര്യമാണ്.

ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള “സത്യത്തിന്‍റെ പോരാളികള്‍” എന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഞങ്ങള്‍ക്കുണ്ട്‌. അവിടെ ക്രൈസ്തവ-ഇസ്ലാമിക വിഷയങ്ങളില്‍ ധാരാളം ചര്‍ച്ചകളും നടക്കുന്നുണ്ട്. സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാരില്‍ ആര്‍ക്കെങ്കിലും ചര്‍ച്ചകള്‍ വീക്ഷിക്കാനോ ചര്‍ച്ചകളില്‍ ഇടപെടാനോ ആഗ്രഹമുണ്ടെങ്കില്‍ ഗ്രൂപ്പിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു. Join request കൊടുത്താല്‍ ഗ്രൂപ്പില്‍ അംഗമാകാവുന്നതാണ്. കൂടാതെ സത്യത്തിന്‍റെ പോരാളികളുടെ ഒരു ഫേസ്ബുക്ക് പേജുമുണ്ട്. ഞങ്ങളുടെ യൂ ട്യൂബ് ചാനലും ഫേസ്ബുക്ക് പേജും Subscribe ചെയ്യുകയാണെങ്കില്‍ ഞങ്ങള്‍ ഇടുന്ന വീഡിയോകളുടേയും പോസ്റ്റുകളുടെയും Notification നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.

ലിങ്കുകള്‍ താഴെ കൊടുക്കുന്നു:

OUR YOUTUBE CHANNEL: https://www.youtube.com/c/TRUTHFIGHTERS

OUR FB GROUP: https://www.facebook.com/groups/sathyathinte.poralikal/

OUR FB PAGES : https://www.facebook.com/TRUTH.FIGHTERS/ and https://www.facebook.com/sakshiapologetics/

 

]]>
https://sathyamargam.org/2017/02/%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af/feed/ 7
യേശുക്രിസ്തുവിനെയും പൗലോസ്‌ അപ്പോസ്തലനെയും മുഹമ്മദ്‌ കണ്ടുമുട്ടിയിരുന്നെങ്കില്‍… https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/ https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/#respond Wed, 11 Jan 2017 12:49:11 +0000 http://sathyamargam.org/?p=1350 അനില്‍കുമാര്‍ വി അയ്യപ്പന്‍.

 

ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:

 

“അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു. അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങള്‍ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു. “പൊയ്ക്കൊള്‍വിന്‍” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു. മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.” (മത്തായി.8:28-33)

 

“അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു. അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു. നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.  അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:20-25)

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചു പോന്നു.” (മര്‍ക്കോ.3:10-12)

 

ഇവിടെയെല്ലാം നമ്മള്‍ പൊതുവായി കാണുന്ന ഒരു വസ്തുതയുണ്ട്. ഭൂതബാധിതരായ ആളുകളെല്ലാം യേശുക്രിസ്തുവിനെ കാണുമ്പോള്‍ യേശുക്രിസ്തുവിന്‍റെ മുമ്പാകെ വീണു നിലവിളിക്കുകയാണ്. “ദൈവപുത്രാ, ദൈവത്തിന്‍റെ പരിശുദ്ധാ, ഞങ്ങളെ ദണ്ഡിപ്പിക്കല്ലേ” എന്നും പറഞ്ഞുകൊണ്ട്. യേശുക്രിസ്തു ആരാണെന്ന് അവക്ക് വ്യക്തമായി അറിയാമായിരുന്നു.

 

ഇനി  പൗലോസ്‌ അപ്പൊസ്തലനും ഭൂതബാധിതരും തമ്മില്‍ നേരിട്ട് കണ്ടപ്പോള്‍ എന്തുണ്ടായെന്ന് നോക്കാം:

 

“ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.  അവള്‍ പൌലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.” (അപ്പൊ.പ്രവൃ.16:16-18)

 

പൗലോസ്‌ ആരാണെന്നുള്ള കാര്യം വളരെ വ്യക്തമായി ഭൂതങ്ങള്‍ക്ക് അറിയാം എന്ന് ഇതില്‍ നിന്ന് തെളിയുന്നു. അത് മാത്രമല്ല, ദുരാത്മാവ്‌ ബാധിച്ചവരുടെ മേല്‍ പൗലോസിന്‍റെ വസ്ത്രം ഇട്ടപ്പോള്‍ പോലും ദുരാത്മാക്കള്‍ അവരെ വിട്ടു പോയി എന്ന് വചനത്തില്‍ കാണാം:

 

“ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെ മേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.” (അപ്പൊ.പ്രവൃ.19:11,12)

 

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധ വേറെ ഒരാളിലേക്കു കൊണ്ടുപോകുകയാണ്. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് അദ്ദേഹത്തിനു മാരണം ബാധിച്ചിട്ടുണ്ട് എന്നാണ്:

 

 “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”(സൂറാ. 25:8)

നാട്ടുകാര്‍ ഇത് വെറുതെ പറഞ്ഞതല്ല, അദ്ദേഹത്തിനു മാരണം ബാധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:

 

“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു.’(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189) (Sahih Muslim, Book 26, Hadith 5428)

 

ഈ ഹദീസ്‌ ബുഖാരിയിലുമുണ്ട്.

 

ആയിഷ (റ) പറയുന്നു: തിരുമേനിക്ക്‌ മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത പ്രവൃത്തികള്‍ ചെയ്തതായി തിരുമേനിക്ക്‌ തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് (ആയിഷയോട്) ചോദിച്ചു: “എനിക്ക് സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ?” (തുടര്‍ന്ന് തിരുമേനി അരുളി:)  “രണ്ടാളുകള്‍ എന്‍റെ അടുക്കല്‍ വന്നു. ഒരാള്‍ എന്‍റെ തലക്ക്‌ സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോട് ചോദിച്ചു: “ഈ മനുഷ്യന്‍റെ രോഗമെന്താണ്?” “അദ്ദേഹത്തെ മാരണം ബാധിച്ചിരിക്കുകയാണ്” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെ മനുഷ്യന്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ്അസമയാ(ഒരു ജൂതന്‍ )ണത്”  മറ്റേയാള്‍ ചോദിച്ചു: സിഹ്റിന്ന്‍ എന്താണയാള്‍ ഉപയോഗിച്ചിരിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു: “ചീര്‍പ്പും മുടിയും (അല്ലെങ്കില്‍ പരുത്തി) ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാളയുമാണ് ഉപയോഗിച്ചിരിക്കുന്നത്.”  “എന്നിട്ടെവിടെയാണതുള്ളതെ”ന്ന് ഒന്നാമന്‍ ചോദിച്ചു. ‘ദര്‍വാന്‍’ കിണറ്റിലാണതുള്ളത് എന്ന് രണ്ടാമന്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി അങ്ങോട്ട്‌ പുറപ്പെട്ടു. മടങ്ങിവന്നപ്പോള്‍ ആയിഷ(റ)യോട് പറഞ്ഞു: “അവിടത്തെ ഈത്തപ്പനകള്‍ ശൈത്താന്‍മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അത് പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അത് പുറത്തേക്കെടുക്കുന്നപക്ഷം ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച കുഴപ്പത്തിനു കാരണമായേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1345, പേജ് 668)

 

ആയിഷ പറയുന്നു: തിരുമേനി(സ)ക്ക് മാരണം ബാധിച്ചു. എന്നിട്ട് താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങള്‍ ചെയ്തതായി അവിടുത്തേക്ക്‌ തോന്നിക്കൊണ്ടിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1305, പേജ് 656, സി.എന്‍.അഹമ്മദ്‌ മൌലവിയുടെ തര്‍ജ്ജമ)

 

ഇനി, നിങ്ങളുടെ ഭാവനയെ ഒന്ന് ചിറകു വിടര്‍ത്തി പരത്താന്‍ അനുവദിക്കൂ. മുഹമ്മദ്‌ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ആയിരുന്നു എന്ന് ചിന്തിക്കുക. മുഹമ്മദ്‌ ജീവിച്ചിരുന്നത് അറേബ്യയില്‍ അല്ല, ഇസ്രയേല്‍ ഭൂപ്രദേശത്തിലോ അതിന്‍റെ ചുറ്റുപാടോ ആയിരുന്നു എന്നും ചിന്തിക്കുക. മുഹമ്മദ്‌ മാരണം ബാധിച്ച് അലഞ്ഞ് നടക്കുന്ന സമയത്ത് ഒരിക്കല്‍ യേശുക്രിസ്തു മുഹമ്മദിന്‍റെ മുന്‍പാകെ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! തീര്‍ച്ചയായും മുഹമ്മദ്‌ ഓടിച്ചെന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാല്‍ക്കല്‍ വീണ്:

 

“യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അത്യുന്നതാനായ പരിശുദ്ധാ, സര്‍വ്വേശ്വരനായ തമ്പുരാനേ, എന്നെ ദണ്ഡിപ്പിക്കാതെ കടന്നു പോകണമേ എന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു”

 

എന്ന് കരഞ്ഞു പറയുമായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ ദാവാക്കാരടക്കമുള്ള സകല മുസ്ലീങ്ങളും യേശുക്രിസ്തുവിനെ ‘ആദരിക്കുന്നത്’ വ്യത്യസ്തമായ നിലയില്‍ ആയിരുന്നേനെ. നിച്ച് ഓഫ് ട്രൂത്തുകാര്‍ ആണെങ്കില്‍ “മുസ്ലീങ്ങള്‍ ആദരിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു” എന്ന പേരില്‍ ഇവിടെ കുറെ പ്രോഗ്രാമുകളും സംഘടിപ്പിച്ചേനെ!!

 

ഇനി, മാരണം ബാധിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന സമയത്ത് മുഹമ്മദിന്‍റെ മുന്‍പാകെ പൗലോസ്‌ എതിര്‍പെട്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? വിശ്വസ്തനായ ഒരു നായ് അതിന്‍റെ യജമാനന്‍റെ പുറകെ വാലാട്ടി നടക്കുന്നത് പോലെ പൗലോസിന്‍റെ പുറകേ നടന്ന് മുഹമ്മദ്‌ ഇപ്രകാരം വിളിച്ചു പറഞ്ഞേനെ, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവന്‍ തന്നെ” എന്ന്!! പൗലോസിന്‍റെ വസ്ത്രത്തിന്‍റെ അഗ്രമെങ്കിലും മുഹമ്മദിന്‍റെ ദേഹത്ത് സ്പര്‍ശിച്ചിരുന്നെങ്കില്‍, മുഹമ്മദിന്‍റെ ദേഹത്ത് കേറിക്കൂടിയ കോടാനുകോടി പിശാചുക്കള്‍ ഇറങ്ങിപ്പോകുകയും സുബോധം വന്ന മുഹമ്മദ്‌ വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍റെ ശിഷ്യനായി മാറി യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഉജ്ജ്വലസാക്ഷിയായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്നു!!! അങ്ങനെയായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ ഈ ലോകം കുറേക്കൂടി മെച്ചപ്പെട്ട ഒരവസ്ഥയില്‍ ആയിരുന്നേനെ. പക്ഷെ എന്ത് ചെയ്യാം, ഇവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ വ്യത്യസ്തമായിപ്പോയി. അതുകൊണ്ട് മാത്രം ഇതൊന്നും സംഭവിച്ചില്ല.

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അപ്പോസ്തലന്‍റെയും കാലത്തായിരുന്നു മുഹമ്മദ്‌ ജീവിച്ചിരുന്നതെങ്കില്‍ തീരാവുന്ന പ്രശ്നമേ ഇവിടത്തെ ദാവാക്കാര്‍ക്കുള്ളൂ…

 

 

 

]]>
https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/feed/ 0
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-2) https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/ https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/#respond Thu, 08 Dec 2016 13:56:21 +0000 http://sathyamargam.org/?p=1342 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വേദപണ്ഡിതന്മാര്‍ വിവക്ഷിക്കുന്ന തിരുവെഴുത്തിലെ അതിഗഹനവും അപ്പോള്‍ത്തന്നെ മാര്‍മ്മികവുമായ ഒരു വിഷയത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ യേശുക്രിസ്തു തന്‍റെ ഭൗമിക ജീവിത കാലത്ത് ‘ഞാന്‍ ദൈവമാകുന്നു’ എന്ന് നേരിട്ട് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുകയുള്ളൂ. നാല് സുവിശേഷങ്ങളും നാം പരിശോധിച്ചാല്‍, യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് പിടികിട്ടിയിരുന്നില്ലെന്നും എന്നാല്‍ പരിശുദ്ധാത്മാവ് അവരില്‍ വന്ന ശേഷം യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അവരെ ഓര്‍മ്മപ്പെടുത്തുകയും അതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഗ്രഹിപ്പിച്ചു കൊടുക്കുകയും ചെയ്തതായി നമുക്ക് കാണാം. ഒരു ഉദാഹരണം മാത്രം നോക്കാം:

 

“എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.  അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ.2:17-21)

 

“ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ദൈവാലയത്തെക്കുറിച്ചാണ് യേശുക്രിസ്തു പറയുന്നത് എന്നായിരുന്നു. എന്നാല്‍, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞതിനു ശേഷം, പരിശുദ്ധാത്മാവ് അവരില്‍ വന്നപ്പോള്‍ ദൈവാലയത്തെക്കുറിച്ചല്ല, തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായി. പരിശുദ്ധാത്മാവിന്‍റെ ഒരു ജോലി, ദൈവവചനം ശിഷ്യന്മാര്‍ക്ക് ഓര്‍മ്മപ്പെടുത്തിക്കൊടുക്കുക എന്നുള്ളതാണ് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്:

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26)

 

മെസ്സിയാനിക് സീക്രട്ടിനെക്കുറിച്ച് പഠിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഈ ശുശ്രൂഷയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. തന്‍റെ ഐഹിക ജീവിതകാലത്ത്, താന്‍ ആരാണ് എന്നുള്ള കാര്യം അല്‍പമെങ്കിലും മനസ്സിലാക്കിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് അത് പുറത്തു പറയരുതെന്ന് യേശുക്രിസ്തു നിഷ്കര്‍ഷിക്കുന്നതായി കാണാം:

 

“യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു. “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു. പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.” (മത്തായി.16:13-20)

 

ഈ സംഭവം മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്:

 

“പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.” (മര്‍ക്കോ.8:30)

 

“ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു.” (ലൂക്കോ.9:20)

 

യെഹൂദന്മാര്‍ നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന വാഗ്ദത്ത മശിഹ അഥവാ ക്രിസ്തു താനാണെന്നു ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ യേശുക്രിസ്തു അതിനെ നിഷേധിക്കുന്നില്ല, എങ്കിലും അക്കാര്യം മറ്റാരോടും പറയരുത് എന്ന് കല്പിക്കുകയാണ് ചെയ്തത്. മശിഹ അഥവാ ക്രിസ്തു എന്ന തന്‍റെ ഐഡന്‍റിറ്റി യെഹൂദന്മാരുടെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ യേശുക്രിസ്തുവിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് ഇവിടെ വ്യക്തമാകുകയാണ്.

 

എന്നാല്‍ യെഹൂദര്‍ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തിയിരുന്ന ശമര്യരുടെ അരികില്‍ യേശുക്രിസ്തു ചെന്നപ്പോള്‍ താന്‍ മശിഹയാണ് എന്നുള്ള കാര്യം അവിടെ വെളിപ്പെടുത്തിയതായി കാണാനും കഴിയും:

 

“സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു.” (യോഹ.4:23,24)

 

ഇതില്‍ നിന്നും യെഹൂദന്മാരുടെ മുന്‍പാകെ മാത്രമേ മശിഹ എന്ന തന്‍റെ ഐഡന്‍റിറ്റി മറച്ചു വെക്കാന്‍ യേശുക്രിസ്തു ശ്രമിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാം. ഈ സന്ദര്‍ഭത്തില്‍ മാത്രമല്ല, വേറെ പല സന്ദര്‍ഭങ്ങളിലും മിശിഹ എന്ന നിലയിലുള്ള തന്‍റെ ഐഡന്‍റിറ്റി യേശുക്രിസ്തു മറച്ചു വെക്കാനോ അല്ലെങ്കില്‍ വെളിപ്പെടുത്താതിരിക്കാന്‍ മറ്റുള്ളവരോട് കല്പിക്കുന്നതായോ സുവിശേഷങ്ങളില്‍ കാണാം:

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു. (മര്‍ക്കോ. 3:10-12)

 

“പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു. (മര്‍ക്കോ.5:37-43;)

 

“എന്നാല്‍ അവന്‍ അവളുടെ കൈക്ക് പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു. അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു. (ലൂക്കോ. 8:54-56)

 

“യേശു അവിടെ നിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു കൊണ്ടു പിന്തുടര്‍ന്നു. അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.  അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശുനോക്കുവിന്‍; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി.” (മത്തായി. 9:27-30)

 

“ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. യേശു അവനെ അമര്‍ച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; (മാര്‍ക്കോ.1:39-42)

 

“സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഓരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. പലരില്‍ നിന്നും ഭൂതങ്ങള്‍; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞു കൊണ്ടു പുറപ്പെട്ടു പോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.” (ലൂക്കോ.4:40,41)

 

“അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ നിലവിളിച്ചു: നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു. അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:22-25)

 

“അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു, അവന്‍റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്‍റെ നാവിനെ തൊട്ടു, സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടു: തുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്‍റെ ചെവി തുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി. അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.” (മര്‍ക്കോ.7:32-37)

 

ഇവിടെയെല്ലാം താന്‍ മശിഹ ആണെന്ന് യെഹൂദന്മാര്‍ തിരിച്ചറിയാന്‍ ഇടയാകരുത് എന്നാഗ്രഹിക്കുന്ന യേശുവിനെ നമ്മള്‍ കാണുന്നു. ജനങ്ങള്‍ എന്നേക്കും ഇത് തിരിച്ചറിയാതെ ഇരിക്കണം എന്നല്ല യേശുക്രിസ്തു ആഗ്രഹിച്ചത്‌. ഒരു നിശ്ചിത കാലം വരെ ജനങ്ങള്‍ ഇതറിയരുത് എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത് എന്ന് വേറെ വേദഭാഗത്തു നിന്നും നമുക്ക് കാണാന്‍ കഴിയും:

 

“അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു. മരിച്ചവരില്‍ നിന്നു എഴുന്നേല്‍ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു” (മര്‍ക്കോ.9:2-10)

 

“അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടുമനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു എന്നു കല്പിച്ചു.” (മത്തായി. 17:9)

 

തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലയളവ് വരെയ്ക്കുമാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു വെക്കാന്‍ യേശുക്രിസ്തു ആവശ്യപ്പെടുന്നത്. അതിനു ശേഷം ഇക്കാര്യങ്ങളെല്ലാം ലോകത്തോട്‌ വിളിച്ചു പറയേണ്ട ദൗത്യം ശിഷ്യന്മാര്‍ക്കാണ്. എന്തുകൊണ്ടാണ് തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലത്തേക്ക് താന്‍ ക്രിസ്തു ആണെന്നുള്ള സത്യം ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാന്‍ യേശുക്രിസ്തു ആഗ്രഹിച്ചത്‌? അത് പഴയ നിയമ പ്രവചനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. മശിഹയെക്കുറിച്ച് പഴയ നിയമത്തില്‍ ധാരാളം പ്രവചനങ്ങള്‍ ഉണ്ട്. ആ പ്രവചനങ്ങള്‍ എല്ലാം നിവൃത്തിയാകേണ്ടത് യേശുക്രിസ്തുവിലാണ്. അതുകൊണ്ടാണ് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞത്:

 

“ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്” (മത്തായി.5:17)

 

ഈ പഴയ നിയമ പ്രവചനങ്ങള്‍ തന്നില്‍ നിവൃത്തിയാകേണ്ടതിനു തടസ്സമായി വരാവുന്ന എല്ലാത്തിനേയും മറച്ചു വെക്കേണ്ടത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന് ആവശ്യമായിരുന്നു. പഴയ നിയമ പ്രവചനങ്ങളില്‍ മശിഹയെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രവചനങ്ങള്‍ കാണാവുന്നതാണ്.

 

ഒന്ന്, ജയാളിയായ ഒരു രാജാവ്. ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനത്തെ മോശ രക്ഷിച്ചുകൊണ്ടുവന്ന്‍ ഒരു രാഷ്ട്രമാക്കിയത് പോലെ, ചുറ്റുമുള്ള ശത്രുക്കളുടെ കൈയില്‍ നിന്നും ഇസ്രായേല്‍ രാഷ്ട്രത്തെ രക്ഷപ്പെടുത്തിയെടുത്ത്, എല്ലാ ശത്രുക്കളേയും കാല്‍ക്കീഴിലാക്കി, യെരുശലേമിനെ തലസ്ഥാന നഗരിയാക്കി ഭരണം നടത്തുന്ന ദാവീദിന്‍റെ സന്തതിയായ ഒരു രാജാവ്. (യേശുക്രിസ്തുവിന്‍റെ കാലത്തുള്ള യെഹൂദന്മാരുടെ ചിന്തയനുസരിച്ച് റോമാക്കാരുടെ അടിമനുകത്തില്‍ നിന്നും തങ്ങളെ വീണ്ടെടുക്കുന്നവനാണ് മശിഹ).

 

രണ്ട്, കഷ്ടം അനുഭവിക്കുന്ന, വേദന അനുഭവിക്കുന്ന, സങ്കടം അനുഭവിക്കുന്ന, തകര്‍ക്കപ്പെടുന്ന, കൈകാലുകള്‍ കുത്തിത്തുളയ്ക്കപ്പെടുന്ന, വിശപ്പും ദാഹവും അനുഭവിച്ച് ക്രൂരമായ വിധത്തില്‍ മരിക്കുകയും ഉത്ഥാനം പ്രാപിക്കുകയും ചെയ്യുന്ന യഹോവയുടെ ദാസനായ മശിഹ.

 

ഇത് രണ്ടും ഒരാളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ആണ് എന്ന് ഒന്നാം നൂറ്റാണ്ടിലെ യെഹൂദന്മാര്‍ ചിന്തിച്ചിരുന്നില്ല. പകരം രണ്ട് മശിഹമാര്‍ വരും എന്ന് വരെ പല റബ്ബിമാരും പഠിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും പൊതുവേ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന മിശിഹയുടെ ചിത്രമെന്നത്, ശത്രുക്കളെ ജയിച്ചടക്കി ഇസ്രായേലിന് സ്വസ്ഥതയും സമാധാനവും നല്‍കുന്ന വീരനായ രാജാവിന്‍റെ ആയിരുന്നു. ജനങ്ങള്‍ ഒരു സമയത്ത് യേശുവിനെ പിടിച്ച് രാജാവാക്കാന്‍ ഭാവിക്കുകയുമുണ്ടായി. എന്നാല്‍ യേശുക്രിസ്തു അവരെ വിട്ട് ഒഴിഞ്ഞു പോവുകയാണ് ഉണ്ടായത്:

 

“അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു. അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി” (യോഹ.6:14,15)

 

ക്രൂശീകരണത്തിനു തടസ്സമായി വരാവുന്ന എല്ലാത്തെയും യേശുക്രിസ്തു ഒഴിവാക്കുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് താന്‍ ആരാണെന്ന് മനസ്സിലായവരോട് തന്‍റെ മരണ പുനരുത്ഥാനം വരെ അത് വെളിപ്പെടുത്തരുതെന്നു യേശുക്രിസ്തു ആവശ്യപ്പെട്ടത്. ഇതിനെയാണ് മിശ്ശിഹയുടെ രഹസ്യം എന്ന് വേദപഠിതാക്കള്‍ വിളിക്കുന്നത്‌. ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആകുന്നു’ എന്ന് പത്രോസ് പറഞ്ഞപ്പോള്‍ ‘അതാരോടും പറയരുത്’ എന്ന് കല്‍പിച്ച യേശുക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ മറ്റൊരു ശിഷ്യനായ തോമസ്‌ വിളിക്കുന്നത്‌ “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ” (യോഹ.20:28) എന്നാണ്. തന്നെ ദൈവം എന്ന് നേരിട്ട് വിളിച്ചപ്പോള്‍ പോലും യേശുക്രിസ്തു തോമസിനെ തടഞ്ഞില്ല. അതിന്‍റെ കാരണം, യേശുക്രിസ്തുവിന്‍റെ മരണ-പുനരുത്ഥാനം കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ്. പരിശുദ്ധാത്മാവ് വന്നതിനു ശേഷമാണ് ശിഷ്യന്മാര്‍ക്ക് പോലും ഇക്കാര്യം ശരിക്കും മനസ്സിലായത്.

 

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, യേശുക്രിസ്തു സ്വയം “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് പറഞ്ഞിട്ടുണ്ടോ എന്നുള്ള ചോദ്യം ചോദിച്ചു വരുന്ന സകല ദാവാക്കാരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. (തുടരും…)

 

]]>
https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/feed/ 0
യേശുക്രിസ്തുവും അത്തിമരവും… https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/ https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comments Wed, 12 Oct 2016 08:18:17 +0000 http://sathyamargam.org/?p=1337 അനില്‍കുമാര്‍  വി.  അയ്യപ്പന്‍

 

ക്ഷമ എന്നത് തന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത മുഹമ്മദ്‌ നിസ്സാര കാര്യങ്ങള്‍ക്ക് പോലും അനുയായികളെ ശപിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത് എന്നും ഈ ശപിക്കുന്ന സ്വഭാവം നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് തന്‍റെ ശാപം അനുയായികള്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കണം എന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികെട്ട അവസ്ഥയും ഉണ്ടായിരുന്നു എന്ന് ഹദീസ്‌ തെളിവുകളോടെ ക്രൈസ്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ദാവാക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് യേശുക്രിസ്തു അത്തിമരത്തെ ശപിച്ച സംഭവം എടുത്തു കാട്ടിയിട്ടാണ്. “അത്തിപ്പഴത്തിന്‍റെ കാലമാല്ലാതിരുന്നിട്ടും” അത്തിപ്പഴം തേടി പോയ യേശുക്രിസ്തുവിന്‍റെ അജ്ഞതയില്‍ ചിലര്‍ സഹതപിക്കുന്നതും കാണാം. ബൈബിളില്‍  വൈരുദ്ധ്യങ്ങള്‍  ഉണ്ടെന്ന് പറയാനും ചിലര്‍ ഈ  വേദഭാഗം  എടുക്കാറുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ കുറിപ്പ്.

 

ദാവാക്കാര്‍ക്ക് ഈന്തപ്പഴവുമായി ബന്ധപ്പെട്ട കാര്യങ്ങളേ അറിയൂ എന്നതു കൊണ്ടാണ് അത്തിപ്പഴത്തിന്‍റെ  കാലമല്ലാതിരുന്നിട്ടും യേശുക്രിസ്തു അത്തിപ്പഴം അന്വേഷിച്ചു എന്ന് കുറ്റപ്പെടുത്താന്‍ നില്‍ക്കുന്നത്. പക്ഷേ അത് വായിക്കുന്ന ഒരു യെഹൂദന് അതില്‍ യാതൊരു അസ്വഭാവികതയും തോന്നില്ല. കാരണം അത്തിമരത്തിന് ഒരു പ്രത്യേകതയുണ്ട്. അത്തിപ്പഴത്തിന്‍റെ സീസണ്‍ ആകുന്നതിന് മുന്‍പ്‌ അതൊന്ന് ചെറുതായി കായ്ക്കും. ആ കായകള്‍ക്ക് തലക്കനി അല്ലെങ്കില്‍ തലപ്പഴം എന്നാണ് പറയുന്നത്. ഇത് കുറച്ചേ ഉണ്ടാകുകയുള്ളുവെങ്കിലും അത്തിപ്പഴത്തിന്‍റെ സീസണില്‍ ഉണ്ടാകുന്ന സാധാരണ അത്തിപ്പഴത്തെക്കാള്‍ സ്വാദുള്ളതായിരിക്കും ഇത്. അത്തിയുടെ തലപ്പഴത്തിനെക്കുറിച്ചുള്ള ബൈബിള്‍ റെഫറന്‍സ്‌ താഴെ കൊടുക്കുന്നു:

 

“മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനി പോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു” (ഹോശേയ. 9:10)

 

“അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനി” എന്ന് പറഞ്ഞിരിക്കുന്നത് കണ്ടോ? സീസണിന് മുന്‍പ്‌ ഉണ്ടാകുന്നതായത് കൊണ്ടാണ് ആദ്യം ഉണ്ടായ തലക്കനി എന്ന് പറഞ്ഞിരിക്കുന്നത്. ഇനിയും ഉണ്ട് ബൈബിളില്‍ തലപ്പഴത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍:

 

“ഒരു കൊട്ടയില്‍ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയില്‍ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു” (യിരമ്യാ. 24:2)

 

“എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതു പോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല” (മീഖാ. 7:1)

 

“നിന്‍റെ കോട്ടകള്‍ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍ പോലെയാകും; കുലുക്കിയാല്‍ അവ തിന്നുന്നവന്‍റെ വായില്‍തന്നേ വീഴും” (നഹൂം.3:11)

 

ഒരു വര്‍ഷത്തെ വിളവ് മോശമായാല്‍ അടുത്ത വര്‍ഷം ആ അത്തിമരത്തില്‍ തലപ്പഴം ഉണ്ടാകുകയില്ല. അതുപോലെതന്നെ തലക്കനി ഉണ്ടായില്ലെങ്കില്‍ വരുന്ന സീസണിലും അതില്‍ നിന്ന് നല്ല വിളവ് കിട്ടുകയില്ല. ഒരു അത്തിമരത്തില്‍ തലക്കനി കണ്ടാല്‍ അവര്‍ക്ക്‌ രണ്ട് കാര്യങ്ങള്‍ മനസ്സിലാകും.

 

1. കഴിഞ്ഞ വര്‍ഷം ആ അത്തിമരം നല്ല വിളവ് കൊടുത്തിരുന്നു.

 

2. ഈ വര്‍ഷവും നല്ല വിളവ് അതില്‍ നിന്നും കിട്ടും.

 

അത്തിപ്പഴത്തിന്‍റെ കാലം അല്ലാതിരുന്നിട്ടും യേശുക്രിസ്തു ആ മരത്തിന്‍റെ അടുക്കലേക്ക് ചെന്നത് തലക്കനി കിട്ടാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അതില്‍ തലപ്പഴം പോലും ഇല്ലാതിരുന്നതില്‍ നിന്നും തെളിയുന്നത് അത് മുന്‍വര്‍ഷങ്ങളില്‍ ഫലം കായ്ച്ചിരുന്നില്ല എന്നും, വരും വര്‍ഷവും ഫലം കായ്ക്കാന്‍ പോകുന്നില്ല എന്നുമാണ്. അതുകൊണ്ടാണ് അതിനെ ശപിച്ചത്.

 

ഇനി ഇതിന്‍റെ ബിബ്ലിക്കല്‍ വീക്ഷണവും കൂടി പറയാം. ബൈബിളില്‍ ഇസ്രയേലിന്‍റെ പ്രതിരൂപകമായിട്ടാണ് അത്തിയെ വര്‍ണ്ണിച്ചിരിക്കുന്നത്. കര്‍ത്താവ്‌ പറഞ്ഞ വാക്കുകള്‍ നോക്കുക:

 

“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (മത്തായി. 24:32)

 

“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (മര്‍ക്കോസ് 13:27)

 

ഇവിടെ കര്‍ത്താവ്‌ ഉപമിക്കുന്നത് അത്തിയെ യിസ്രായേലിനോടാണ്. ഭാവിയില്‍ യിസ്രായേല്‍ വീണ്ടും തളിര്‍ക്കും എന്നതാണ് കര്‍ത്താവ്‌ പറയുന്നതിന്‍റെ പൊരുള്‍. എന്നാല്‍ നിലവിലെ അവസ്ഥ എന്നത് ഇസ്രായേലിന്‍റെ ദൈവം മനുഷ്യനായി ഇസ്രായേലില്‍ വന്നപ്പോള്‍ ഇസ്രായേല്‍ ഫലം കായ്ക്കുന്നത് അവന്‍ കണ്ടില്ല എന്നുള്ളതാണ്. മുന്‍വര്‍ഷങ്ങളിലും അത് ഫലം കായ്ച്ചിരുന്നില്ല, ഇപ്പോഴും ഫലം കായ്ക്കുന്നില്ല, ഇനി വരാന്‍ പോകുന്ന സീസണിലും ഫലം കായ്ക്കുന്നില്ല. ഇക്കാര്യം കര്‍ത്താവ്‌ ഉപമയായി മുന്‍പ്‌ പഠിപ്പിച്ചിട്ടുമുണ്ട്:

 

“അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. അവന്‍ തോട്ടക്കാരനോടു: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. അതിന്നു അവന്‍: കര്‍ത്താവേ, ഞാന്‍ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. മേലാല്‍ കായിച്ചെങ്കിലോ – ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു” (ലൂക്കോ.13:5-8)

 

താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഫലം കായ്ക്കാത്തത് കൊണ്ട് യിസ്രായേലിനെ തത്സ്ഥാനത്തു നിന്ന് താന്‍ നീക്കിക്കളയാന്‍ പോകുന്നു എന്ന കാര്യം ശിഷ്യന്മാരെ പഠിപ്പിക്കേണ്ടതിനാണ് കര്‍ത്താവ്‌ അത്തിമരത്തെ ശപിച്ചത്. ഏതായാലും സീസണ്‍ അല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് യേശുക്രിസ്തു അത്തിമരത്തില്‍ ഫലം അന്വേഷിച്ചു ചെന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയല്ലോ. ഇനി “വൈരുദ്ധ്യം” എന്ന പേരില്‍ ആരോപിച്ചിരിക്കുന്ന വിഷയം കൂടി പരിശോധിക്കാം:

 

“രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു” (മത്തായി. 21:18-20)

 

“അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു. അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. അവര്‍ യെരൂശലേമില്‍ എത്തിയപ്പോള്‍ അവന്‍ ദൈവാലയത്തില്‍ കടന്നു, ദൈവാലയത്തില്‍ വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തില്‍കൂടി ഒരു വസ്തുവും കൊണ്ടു പോകുവാന്‍ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചുഎന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു. അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തില്‍ അതിശയിക്കയാല്‍ അവര്‍ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യായാകുമ്പോള്‍ അവന്‍ നഗരം വിട്ടു പോകും. രാവിലെ അവര്‍ കടന്നുപോരുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു” (മര്‍ക്കോ.11:13-20)

 

ഇതാണ് സംഭവം. “മത്തായി പറയുന്നത് അത്തിമരം ക്ഷണത്തില്‍ ഉണങ്ങിപ്പോയെന്നാണെങ്കില്‍ മര്‍ക്കോസ് പറയുന്നത് പിറ്റേന്നാള്‍ ഉണങ്ങിപ്പോയെന്നാണ്”. ബൈബിളില്‍ വൈരുദ്ധ്യം ഉണ്ട് എന്ന് ഇവര്‍ പറയുന്നത് ഈ രണ്ട് വിവരണങ്ങള്‍ വെച്ചിട്ടാണ്. എന്നാല്‍ പരാമര്‍ശിത വേദഭാഗം സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനത്തില്‍ കഴമ്പില്ല എന്ന് മനസ്സിലാകും. അത്തിമരം ക്ഷണത്തില്‍ ഉണങ്ങിപ്പോയി എന്ന് മത്തായി പറയുന്നു; മര്‍ക്കോസ് പറയുന്നത് പിറ്റേദിവസം അത് “വേരോടെ” ഉണങ്ങിപ്പോയി എന്നാണ്. കര്‍ത്താവ്‌ ശപിച്ച സമയത്ത് അത്തിവൃക്ഷം ഉണങ്ങിപ്പോയി, പക്ഷേ അത് വേരടക്കം ഉണങ്ങിപ്പോയത് പിറ്റേദിവസമാണ്! രണ്ട് സുവിശേഷകന്മാരും അത് രണ്ടും രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് മാത്രം. ഇതില്‍ യാതൊരു വൈരുദ്ധ്യവുമില്ല!!

]]>
https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/feed/ 5
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/ https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/#respond Wed, 05 Oct 2016 06:33:08 +0000 http://sathyamargam.org/?p=1332  

അനില്‍കുമാര്‍ വി.അയ്യപ്പന്‍

കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസ് അപ്പോസ്തലന് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമാക്കി മാറ്റിരിയിരിക്കുകയാണ് ഇന്നത്തെ ദാവാ പ്രവര്‍ത്തകര്‍. കര്‍ത്താവിന്‍റെ അനുഗൃഹീത അപ്പോസ്തലനായ പൗലോസ്‌, കര്‍ത്താവിന്‍റെ കല്പനകളെയെല്ലാം റദ്ദു ചെയ്തു തന്‍റെ ഇഷ്ടത്തിനനുസരിച്ച് പുതിയ മതം സ്ഥാപിക്കുകയായിരുന്നു, അതാണ്‌ ഇന്നത്തെ ക്രിസ്തു മതം എന്ന് പറഞ്ഞുകൊണ്ട് അന്ധകാരത്തിന്‍റെ ജാരസന്തതികളായ ദാവാക്കാര്‍ തിരുവചനത്തില്‍ വലിയ നിശ്ചയമില്ലാത്ത ക്രിസ്ത്യാനികളെ തങ്ങളുടെ കൂടെ കൂട്ടുവാന്‍ അക്ഷീണപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ത്താവിന്‍റെ അപ്പൊസ്തലനായ പൌലോസിനെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും തമ്മില്‍ താരതമ്യം ചെയ്തു ആരാണ് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ആള്‍ എന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. ഇസ്ലാമിക പക്ഷത്തും ക്രൈസ്തവ പക്ഷത്തുമുള്ള നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സഹായകരമാകട്ടെ എന്ന ചിന്തയിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിക്കുന്നത്.

ദൃക്സാക്ഷികളോ വേണ്ടത്ര തെളിവോ ഇല്ലാത്ത ഏതൊരു കുറ്റകൃത്യവും കോടതിയില്‍ തെളിയിക്കണമെങ്കില്‍ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. ഇവിടെ പൗലോസ്‌ അപ്പോസ്തലന് നേരെ കുറ്റാരോപണം ഉന്നയിക്കുന്ന ദാവാക്കാരും ഈ കാര്യം തെളിയിക്കാന്‍ ബാധ്യസ്ഥരാണ്. കാരണം, പൗലോസ്‌ അപ്പോസ്തലന്‍ ചെയ്തു എന്ന് ഇവര്‍ അവകാശപ്പെടുന്ന കുറ്റകൃത്യത്തിനു യാതൊരു ദൃക്സാക്ഷിയുമില്ല. തന്‍റെ കാലത്തോ അതിനു ശേഷമുള്ള പത്തു നൂറ്റാണ്ടു വരെയോ ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് തെളിയിച്ചാല്‍ മാത്രമേ അവരുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകൂ. കുറ്റം ചെയ്തയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലാഭം ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്തതിലൂടെ ലഭിച്ചിട്ടുണ്ടോ എന്നാണ് ‘കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്ത്?’ എന്നതിലൂടെ പരിശോധിക്കപ്പെടുന്നത്.  തനിക്ക്‌ യാതൊരുവിധത്തിലുള്ള ലാഭവും (ധനസമ്പാദനം, പ്രതികാരം, പ്രശസ്തി, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കോടതിയുടെ കണ്ണില്‍ ലാഭം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്) കിട്ടാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കുറ്റകൃത്യം നടത്തും എന്ന് ലോകത്തുള്ള ഒരു കോടതിയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ലോകത്തെ പല കേസുകളിലും കോടതി കുറ്റാരോപിതരെ വെറുതെ വിട്ടിട്ടുള്ളത്. ഇനി, അങ്ങനെ യാതൊരു ലാഭവുമില്ലാത്ത കാര്യത്തിനു വേണ്ടി ആരെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അയാള്‍ ബുദ്ധിസ്ഥിരത ഇല്ലാത്ത ഒരാളായിരിക്കണം. പൗലോസ്‌ അപ്പോസ്തലന്‍ അങ്ങനെയുള്ള ഒരാളായിരുന്നോ എന്നും നമുക്ക്‌ പരിശോധിക്കാം. മാത്രമല്ല, ഇതേ അളവുകോല്‍ വെച്ച് നാം മുഹമ്മദിനെയും അളക്കേണ്ടതാണ്. ബൈബിളില്‍ ഉള്ള കാര്യങ്ങള്‍ക്കെതിരായി ഇസ്ലാം എന്ന പുതിയൊരു മതം ഉണ്ടാക്കിയതിലൂടെ മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ലാഭം ഉണ്ടായിട്ടുണ്ടോ?  ഉണ്ടെങ്കില്‍ അത് എന്തൊക്കെയാണ്? ഇല്ല എന്നാണെങ്കില്‍ യാതൊരു ലാഭവുമില്ലാതെ ഇങ്ങനെ സത്യദൈവത്തിനെതിരായി ഒരു മതം ഉണ്ടാക്കാന്‍ തക്കവിധം ബുദ്ധിസ്ഥിരതയില്ലാത്ത ആളായിരുന്നോ അദ്ദേഹം തുടങ്ങിയ കാര്യങ്ങള്‍ നാം പഠന വിധേയമാക്കുന്നുണ്ട്.

 

ശൌല്‍ എന്ന പൗലോസ്‌ അപ്പോസ്തലന്‍

 

നമുക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍റെ സ്വന്ത വാക്കുകളില്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയാം:

 

“ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍”  (അപ്പൊ.പ്രവൃ.22:3-5).

 

ഇവിടെ അപ്പോസ്തലന്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:

 

1) കിലിക്യയിലെ തര്‍സോസ് ആണ് തന്‍റെ ജന്മദേശം

 

2) യെരുശലേം നഗരത്തില്‍ വളര്‍ന്ന ഒരു യെഹൂദനാണ്.

 

3) ഗമാലിയേലിന്‍റെ ശിഷ്യനാണ്.

 

4) ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനാണ്.

 

5) മറ്റു യെഹൂദന്മാരെപ്പോലെ ദൈവസേവയില്‍ എരിവുള്ളവനുമായിരുന്നു.

 

6) ക്രിസ്ത്യാനികളായ പുരുഷന്മാരെയും സ്ത്രീകളേയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

 

7) ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നതിന് മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികളാണ്.

 

‘ന്യായപ്രമാണത്തിന്‍റെ മനോഹരത്വം’ എന്ന് വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു റബ്ബാന്‍ ഗമാലിയേല്‍. യിസ്രായേലിന്‍റെ ചരിത്രത്തില്‍ ആകെ മൂന്നേ മൂന്നു പേര്‍ക്ക് മാത്രമേ റബ്ബാന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചിരുന്നുള്ളൂ. അതില്‍ മൂന്നാമത്തെ ആളാണ് ഗമാലിയേല്‍. അദ്ദേഹത്തിനു ശേഷം ഒരാളും ആ സ്ഥാനത്തിന് അര്‍ഹനായിട്ടില്ല എന്ന് പറയുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാമല്ലോ അദ്ദേഹത്തിന്‍റെ പാണ്ഡിത്യം! ‘റബ്ബാന്‍ ഗമാലിയേലിന്‍റെ മരണത്തോടെ ന്യായപ്രമാണത്തിന്‍റെ തേജസ്സ്‌ കെട്ടുപോയി’ എന്നാണു യെരുശലേം തല്‍മൂദ്‌ പറയുന്നത്. അദ്ദേഹം സന്‍ഹിദ്രീം സംഘത്തിന്‍റെ തലവനായിരുന്നു. ‘സര്‍വ്വജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലിയേല്‍’ എന്ന് അപ്പൊ.പ്രവൃ.5:34-ല്‍ കാണാം. ‘അവര്‍ അവനെ (ഗമാലിയേലിനെ) അനുസരിച്ചു’ എന്ന് അപ്പൊ.പ്രവൃ.5:40-ലും കാണാം. സന്‍ഹിദ്രീം സംഘം പോലും അനുസരിച്ചിരുന്ന ഈ ഗമാലിയേലിന്‍റെ ശിഷ്യനാണ് ശൌല്‍ എന്ന് പേരുണ്ടായിരുന്ന പൗലോസ്‌ എന്ന് പറയുമ്പോള്‍ ന്യായപ്രമാണത്തില്‍ എത്ര സൂക്ഷ്മമായ അറിവാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത് എന്നും യെഹൂദന്മാരുടെ ഇടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത എത്രമാത്രമായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

 

ന്യായപ്രമാണത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള വിദ്യാഭ്യാസത്തിലും അദ്ദേഹം ഔന്നത്യം നേടിയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാകും. അപ്പൊ.പ്രവൃ.17:28-ല്‍ തത്വചിന്തയുടെ വിളനിലമായ ഏതന്‍സില്‍ വെച്ച് പണ്ഡിത വരേണ്യരുമായി സംവദിക്കുമ്പോള്‍ “അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ ‘നാം അവന്‍റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു” എന്ന് പൗലോസ്‌ ഉദ്ധരിക്കുന്നത് ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആരാറ്റസ് എന്ന കവിയുടെ ‘ഫിനോമിനെന്‍’ എന്ന കവിതയിലെ അഞ്ചാം വരിയുടെ രണ്ടാം ഭാഗമാണ്. മാത്രമല്ല, അദ്ദേഹം തന്‍റെ ശിഷ്യനായ തീത്തോസിനു ലേഖനം എഴുതുമ്പോള്‍ ക്രേത്ത ദ്വീപിലുള്ളവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ’ എന്നു അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേര്‍ തന്നേ” (തീത്തോ.1:11). “അവരുടെ ഒരു വിദ്വാന്‍” എന്ന് പറഞ്ഞിരിക്കുന്നത് പൌരാണികകാലത്തു ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ ഗ്രീക്ക് കവിയും തത്വചിന്തകനും ക്രേത്ത ദ്വീപിലെ ഗ്നോസ്സസ് നഗരത്തില്‍ ജനിച്ചവനുമായ എപ്പിമെനിഡിസിനെ കുറിച്ചാണ്.

 

ഏതന്‍സിന്‍റെ തൊട്ടടുത്ത വലിയ നഗരമായ കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ ലേഖനം എഴുതുമ്പോള്‍ പൗലോസ്‌ അപ്പോസ്തലന്‍ മരണശേഷമുള്ള പുനരുത്ഥാനത്തിനു തെളിവായി കൊണ്ടുവരുന്ന വാദങ്ങളില്‍ ചിലത് ഇവയാണ്:

 

1)    സസ്യശാസ്ത്രം. 1.കൊരി.15:35-38

 

2)    ജന്തുശാസ്ത്രം. 1.കൊരി.15:39.

 

3)    വാനശാസ്ത്രം. 1.കൊരി.15:40,41

 

അദ്ദേഹത്തിനു ഈ വിഷയങ്ങളില്‍ ഉണ്ടായിരുന്ന ജ്ഞാനമാണ് ഇത് കാണിക്കുന്നത്. എതെന്‍സിനോട് തൊട്ടുകിടക്കുന്ന കൊരിന്തിലും തത്വചിന്തയും ശാസ്ത്രബോധവും വളരെ ഉയര്‍ന്ന നിലയില്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുന്ന ഈ ശാസ്ത്രത്തെളിവുകള്‍ തന്നെ അദ്ദേഹം ഉദാഹരണമായി കൊണ്ടുവരുന്നത്‌. ചുരുക്കത്തില്‍ ദൈവവചനത്തിലും ദൈവവചനത്തിനു പുറത്തും ആഴമായ അറിവുള്ള വ്യക്തിയായിരുന്നു പൗലോസ്‌. വീണ്ടും അദ്ദേഹം തന്നെപ്പറ്റി പറയുന്നത് നോക്കുക:

 

“പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യമീന്‍ ഗോത്രക്കാരന്‍; എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍.” (ഫിലി.3:4-6)

 

ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ പറയുന്നതനുസരിച്ച് പൌലോസിന്‍റെ കുടുംബത്തിന്‍റെ തൊഴില്‍ കപ്പല്‍ നിര്‍മ്മാണമായിരുന്നു എന്ന് മനസ്സിലാക്കാം. മാത്രമല്ല. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക്‌ റോമന്‍ പൌരത്വവും ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം റോമാ പൌരനായാണ് ജനിച്ചത്‌. അക്കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു. സഹസ്രാധിപന്‍ വന്നു: നീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നു: ‘ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു’ എന്നു പൌലൊസ് പറഞ്ഞു” (അപ്പൊ.പ്രവൃ.22:25-28)

 

മൂന്ന് വിധത്തിലായിരുന്നു അന്ന് ഒരാള്‍ക്ക് റോമാ പൗരത്വം ലഭിച്ചിരുന്നത്. ഒന്ന്, റോമന്‍ പൗരത്വമുള്ള മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നതിലൂടെ. രണ്ട്, റോമന്‍ സാമ്രാജ്യത്തിനു വേണ്ടി യുദ്ധരംഗത്തോ മറ്റു രംഗങ്ങളിലോ ചെയ്യുന്ന മഹത്തായ സേവനത്തിനുള്ള പ്രത്യുപകാരമായി. മൂന്ന്, ഏറിയ പണം കൊടുത്ത് റോമാ പൗരത്വം സമ്പാദിക്കുന്നതിലൂടെ. അക്കാലത്ത് റോമാ സാമ്രാജ്യത്തിനുള്ളില്‍ റോമന്‍ പൌരത്വമില്ലാത്തവര്‍ക്ക് അടിമകള്‍ക്കുള്ള പൌരാവകാശങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ റോമന്‍ പൌരത്വമുള്ളവര്‍ക്ക് പല വിശേഷാവകാശങ്ങളും ഉണ്ടായിരുന്നു. ചാട്ടവാര്‍ അടിക്ക് വിധേയനാക്കരുത്,  വാറുകൊണ്ട് കെട്ടരുത് എന്നൊക്കെയുള്ളത് ആ വിശേഷാവകാശങ്ങളില്‍പ്പെട്ടതായിരുന്നു. റോമന്‍ പൌരനല്ലാത്ത ഒരുവന്‍ റോമന്‍ പൌരത്വം അവകാശപ്പെട്ടാല്‍ അവനു ലഭിച്ചിരുന്ന ശിക്ഷ ക്രൂശീകരണം ആയിരുന്നു. അതുകൊണ്ടുതന്നെ റോമന്‍ പൌരനല്ലാത്ത ഒരാള്‍ അങ്ങനെയൊരു അവകാശവാദം ഉന്നയിക്കില്ലായിരുന്നു.

 

തര്‍സോസില്‍ ജനിച്ച യിസ്രായേല്‍ ജാതിക്കാരനായ,  ബെന്യാമീന്‍ ഗോത്രജനായ, എട്ടാം നാളില്‍ പരിച്ഛേദനയേറ്റ, മാതാവും പിതാവും യിസ്രായേല്യര്‍ ആയിരുന്നത് കൊണ്ട് ശുദ്ധമായ എബ്രായ രക്തം സിരകളിലൂടെ ഒഴുകുന്നു എന്നഭിമാനിച്ചിരുന്ന, യെരുശലേമില്‍ വളര്‍ന്ന, ഗമാലിയേലിന്‍റെ പാദപീഠത്തിലിരുന്നു ന്യായപ്രമാണം കാമ്പോട് കാമ്പ്‌ മനഃപാഠമാക്കിയ, ശാസ്ത്രത്തിലും ചരിത്രത്തിലും കവിതയിലും തത്വചിന്തയിലും അവഗാഹമുണ്ടായിരുന്ന, സമൂഹത്തില്‍ വളരെ വലിയ നിലയും വിലയും ഉണ്ടായിരുന്ന, ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ആര്‍ക്കും ഒരു കുറ്റവും പറയുവാനില്ലാതിരുന്ന, ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രം കൈവശമുണ്ടായിരുന്ന, റോമാ പൌരത്വം ജന്മാവകാശമായി ലഭിച്ച ശൌല്‍ എന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ദമാസ്കസില്‍ പാര്‍ക്കുന്ന യെഹൂദ ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി തടവില്‍ ഏല്‍പ്പിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവും വാങ്ങി പോകുമ്പോള്‍ നേര്‍വീഥി എന്ന തെരുവില്‍ വെച്ച് പെട്ടെന്നു ആകാശത്തുനിന്നു നട്ടുച്ചയിലെ സൂര്യനെ കവിയുന്നൊരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി അവന്‍ നിലത്തു വീണു. അവനോടു യേശുക്രിസ്തു ഇടപെട്ടു, തന്നെ ഉപദ്രവിക്കുന്നത് എന്തിന്? എന്ന് ചോദിച്ചു. അത്യുഗ്രമായ വെളിച്ചം കണ്ടതിന്‍റെ അനന്തരഫലമായി അവന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും ഭക്ഷണം കഴിക്കാതെയും ദമാസ്കസില്‍ പാര്‍ത്തു. അവിടെയുള്ള എല്ലാ വിശ്വാസികളാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന പുരുഷന് യേശുക്രിസ്തു ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് പ്രകാരം അനന്യാസ് ശൌലിന്‍റെ അരികില്‍ ചെന്ന് അവനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍റെ കണ്ണിന് കാഴ്ച തിരികെ ലഭിച്ചു.

 

അതോടെ ശൌലില്‍ അസാധാരണമായ മാറ്റം സംഭവിക്കുകയും താന്‍ അതുവരെ എതിര്‍ത്തു പോന്നിരുന്ന യേശു തന്നെയാണ് യെഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് പള്ളികളിലും തെരുവുകളിലും ന്യായാസനങ്ങളിലും രാജകൊട്ടാരത്തിലും ചന്തകളിലും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെ പ്രസംഗിച്ചു പോരുകയും ചെയ്തു. യെഹൂദന്മാര്‍ക്ക് ശൌലിനോട് അതികഠിനമായ വിരോധം ഉണ്ടാകുകയും പലവിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തു. ചിലപ്പോള്‍ കൊല്ലാനും അവര്‍ ശ്രമിച്ചു പോന്നു. ക്രിസ്തുവിനു വേണ്ടിയുള്ള തന്‍റെ ജീവിതത്തില്‍ അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് ധാരാളം പേരെ ക്രിസ്തുവിന്‍റെ അനുഗാമികള്‍ ആക്കുകയും അനേകം സ്ഥലത്ത് യേശുക്രിസ്തുവിന്‍റെ സഭകള്‍ രൂപീകരിക്കുകയും ചെയ്ത ശേഷം എ.ഡി.67-ല്‍ നീറോ ചക്രവര്‍ത്തിയുടെ കല്പനയാല്‍ റോമില്‍ വെച്ച് പൗലോസിനെ ശിരഃച്ഛേദം ചെയ്തു. അങ്ങനെ ആ മഹത്തായ ജീവിതത്തിന് ഭൌമികമായ അന്ത്യം സംഭവിച്ചു. താന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ്‌ തന്‍റെ ശിഷ്യനും പുത്രനിര്‍വ്വിശേഷനുമായ തിമോത്തിയോസിന് എഴുതിയത് പോലെ ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്ത്, നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ അദ്ദേഹം സമാധാനത്തോടും സംതൃപ്തിയോടും കൂടെ താന്‍ പ്രിയം വെച്ചിരുന്ന കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് യാത്രയായി. ഇതാണ് പൗലോസ്‌ അപ്പോസ്തലനെക്കുറിച്ചുള്ള ചെറു വിവരണം. (തുടരും…)

]]>
https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/feed/ 0
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം. (ഭാഗം-1) https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/ https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/#respond Mon, 26 Sep 2016 14:00:24 +0000 http://sathyamargam.org/?p=1314  

അനില്‍കുമാര്‍ വി അയ്യപ്പന്‍

 

യേശുക്രിസ്തു അത്ഭുതങ്ങള്‍ ചെയ്തതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് എന്നാണ് 99 ശതമാനം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. അതവരുടെ അറിവില്ലായ്മ മാത്രമാണ്. ദൈവികമായ അത്ഭുതങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും  കഴിയില്ലെങ്കിലും സാധാരണ അത്ഭുതങ്ങള്‍ ഏതു മനുഷ്യനും ചെയ്യാം. മാജിക് ആണെന്നറിഞ്ഞുകൊണ്ട് നമ്മള്‍ മുതുകാടിന്‍റെ ഒരു പ്രോഗ്രാം കാണുന്നു. അത് മാജിക് ആണെന്നുള്ള ബോധം നമ്മുടെ ഉള്ളില്‍ ഉള്ളതുകൊണ്ട് അദ്ദേഹം ചെയ്യുന്ന പരിപാടിയെ നാം വേറെ വിധത്തില്‍ കണക്കാക്കുന്നില്ല. എന്നാല്‍ അദ്ദേഹം ചെയ്ത അതേ ഐറ്റം ഡേവിഡ് കോപ്പര്‍ ഫീല്‍ഡിനേപ്പോലെയുള്ള ഒരു തെരുവ് മാന്ത്രികന്‍ വളരെ അപ്രതീക്ഷിതമായി നമ്മുടെ മുമ്പാകെ ചെയ്‌താല്‍, അതിന്‍റെ രഹസ്യം എന്താണെന്ന് അറിയുന്നത് വരേയ്ക്കും നമുക്ക് അതൊരു അത്ഭുതം തന്നെയായിരിക്കും, ഒരു സംശയവുമില്ല. ഞാനിത് പറഞ്ഞത്‌ എന്തിനാണെന്ന് വെച്ചാല്‍, അത്ഭുതങ്ങള്‍ ചെയ്തത് കൊണ്ട് ഒരാളെയും ദൈവമായി കണക്കാക്കാന്‍ കഴിയില്ല എന്നുള്ളതാണ് ക്രൈസ്തവ വിശ്വാസം എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നതു കൊണ്ടാണ്.

 

ബൈബിളില്‍ ദൈവത്തിന്‍റെ ഗുണങ്ങളും സ്വഭാവവും വിവരിച്ചിട്ടുണ്ട്. ആ ഗുണങ്ങളും സ്വഭാവവും തനിക്കുണ്ടെന്ന് ഒരാള്‍ അവകാശപ്പെടുകയും ആ അവകാശവാദത്തെ അയാള്‍ തന്‍റെ പ്രവൃത്തികള്‍ കൊണ്ട് സാധൂകരിക്കുകയും ചെയ്‌താല്‍, തീര്‍ച്ചയായും ആ വ്യക്തിയെ ഞങ്ങള്‍ ദൈവമായി അംഗീകരിക്കും. യേശുക്രിസ്തുവിനെ ഞങ്ങള്‍ ദൈവമായി കാണുന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളും ആ അവകാശവാദങ്ങളെ സാധൂകരിക്കുന്ന അദ്ദേഹത്തിന്‍റെ പ്രവൃത്തികളുമാണ്. ഈ ലേഖന പരമ്പരയില്‍ നാം പരിശോധിക്കാന്‍ പോകുന്നത് യഹോവയുടെ അവകാശവാദങ്ങള്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍, അല്ലാഹുവിനെക്കുറിച്ച് മലക്ക് പറഞ്ഞതായുള്ള മുഹമ്മദിന്‍റെ അവകാശവാദങ്ങള്‍ എന്നിവയാണ്. ഈ മൂന്നു കൂട്ടരുടെ അവകാശവാദങ്ങളെയും സസൂക്ഷ്മം വിലയിരുത്തി യേശുക്രിസ്തുവാണോ അതോ അല്ലാഹുവാണോ യഥാര്‍ത്ഥ ദൈവം എന്നുള്ള കാര്യം ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ സ്വയം മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

 

യേശുക്രിസ്തു സംസാരിച്ചതും ഇടപഴകിയതും നിരീശ്വരവാദികളോടോ, ദൈവത്തെ അറിയാത്ത ആളുകളോടോ അല്ല. യേശുക്രിസ്തുവിനും രണ്ടായിരം വര്‍ഷം മുന്‍പ്‌ ദൈവം വിളിച്ചു വേര്‍തിരിച്ച് തിരഞ്ഞെടുത്തു കൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതികളോടാണ്. ലോകത്ത്‌ ആദ്യമായി ഏക ദൈവ വിശ്വാസപ്രഖ്യാപനം നടത്തിയത് അവരുടെ എക്കാലത്തെയും വലിയ പ്രവാചകനായ മോശെയാണ്. ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടു ദൈവം എങ്ങനെയാണ് ഇടപെട്ടതെന്നും ഈജിപ്തില്‍ അടിമകളായി കിടന്നിരുന്ന അവരെ എങ്ങനെയാണ് തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഈ ഭൂപ്രദേശത്ത് കൊണ്ടുവന്നു ദൈവം കുടി പാര്‍പ്പിച്ചതെന്നും അവര്‍ക്ക്‌ വ്യക്തമായിട്ടറിയാം. തങ്ങളുടെ പിതാക്കന്മാര്‍ വഴി തെറ്റിപ്പോയ അവസ്ഥയില്‍ ദൈവം എങ്ങനെ അവരെ പ്രവാചകന്മാര്‍ മുഖാന്തരം നേര്‍വഴിക്ക് നടത്തിയെന്നും പിന്നെയും അനുസരണക്കേട്‌ കാണിച്ചപ്പോള്‍ ദൈവം എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ പിതാക്കന്മാരെ ശിക്ഷിപ്പിച്ചു എന്നും നന്നായിട്ടറിയാവുന്നവരാണവര്‍. അതൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന തോറയും നെബ്ബ്വീമും കെത്തുബീമും അടങ്ങിയ, ക്രിസ്ത്യാനികള്‍ പഴയനിയമം എന്ന് വിളിക്കുന്ന വിശുദ്ധ തിരുവെഴുത്ത് അവരുടെ കൈവശമുണ്ട്.

 

ചുരുക്കി പറഞ്ഞാല്‍, ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടുള്ള ബന്ധത്തില്‍ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഏതു വിധത്തിലുള്ളതാണ് എന്നതിനെക്കുറിച്ചും നല്ലവണ്ണം അറിയാവുന്ന ആളുകളോടാണ് യേശുക്രിസ്തു സംസാരിക്കുന്നത്. അങ്ങനെയുള്ള ആ ജനത യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നാണ് നാം പരിശോധിക്കേണ്ടത്. അല്ലാതെ യിസ്രായേല്‍ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത, മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകള്‍ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത, അറേബ്യന്‍ മരുഭൂമിയിലെ കഅബയ്ക്കകത്ത് ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളെ ആരാധിച്ചു നടന്നിരുന്ന എഴുത്തും വായനയും പോലും അറിയാതിരുന്ന ആളുകള്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നല്ല നാം പരിശോധിക്കേണ്ടത്. ഒരുദാഹരണത്തിലൂടെ ഞാനിത് ഒന്നുകൂടി വ്യക്തമാക്കാം:

 

ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലാസ്സിന്‍റെ മുന്നില്‍ യാദൃശ്ചികമായി ഒരു എല്‍.കെ.ജി വിദ്യാര്‍ഥി എത്തപ്പെട്ടു എന്ന് വിചാരിക്കുക. അവന്‍ അവിടെ നിന്ന് എത്ര സമയം ആ ക്ലാസ്സ്‌ കേട്ടാലും അവിടെ പഠിപ്പിക്കുന്ന വിഷയം അവന് മനസ്സിലാവുകയില്ല. ‘ഇയാളിതെന്തൊക്കെയാണ് പറയുന്നത്, മനുഷ്യന് മനസ്സിലാകുന്ന വിധത്തില്‍ ഇയാള്‍ക്കെന്തെങ്കിലും പറഞ്ഞുകൂടെ?’ എന്നേ അവന്‍ ചിന്തിക്കൂ. അവനങ്ങനെ ചിന്തിക്കാന്‍ കാരണം ക്ലാസ്സെടുക്കുന്ന അധ്യാപകന്‍റെ കുഴപ്പമല്ല, പഠിപ്പിക്കപ്പെടുന്ന വിഷയത്തിന്‍റെ ന്യൂനതയുമല്ല. മറിച്ച്, അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയം മനസ്സിലാക്കാന്‍ തക്കവിധം അവന്‍റെ ബുദ്ധിക്കും ചിന്താശേഷിക്കും വികാസം വന്നിട്ടില്ല എന്നത് കൊണ്ടാണ് അവനതു മനസ്സിലാക്കാന്‍ പറ്റാത്തത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ ഈ എല്‍.കെ.ജി വിദ്യാര്‍ഥിയെക്കാളും താഴ്ന്ന മനോനിലയിലാണ് ലോകമെമ്പാടും ഉള്ള സകല മുസ്ലീങ്ങളും ഉള്ളത്. അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന വികലമായ ഒരു ദൈവസങ്കല്‍പമുണ്ട്, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയുടെയും അയാളുടെ അനുയായികളുടെയും വികലമായൊരു ദൈവസങ്കല്പം! ആ ദൈവസങ്കല്പത്തിനോട് യോജിക്കുന്നവ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ, അല്ലാതെ സത്യദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ഗ്രഹിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. അവരുടെ ഈ താല്പര്യമില്ലായ്മ ബൈബിളിന് ഒരു വിഷയവുമല്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ മനസ്സിലാക്കണം എന്നല്ലാതെ, മനുഷ്യന്‍റെ തോന്നലുകള്‍ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ബൈബിളില്‍നിന്ന് കാണിച്ചു തരണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ താളത്തിനനുസരിച്ചു തുള്ളാന്‍ ബൈബിളിനോ ബൈബിളിലെ ദൈവത്തിനോ ആ ദൈവത്തിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തിലും വിശ്വസിക്കുന്ന ഞങ്ങള്‍ക്കോ യാതൊരു നിര്‍ബന്ധവുമില്ല!

 

യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ച് ബൈബിളെന്ത് പറയുന്നു? യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ കേട്ട യെഹൂദന്മാരായ ശിഷ്യന്മാര്‍ എന്ത് മനസ്സിലാക്കി എന്നുള്ളത് ആദ്യം നോക്കാം:

 

“അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു.” (യോഹ.5:18)

 

ഇത് യോഹന്നാന്‍ അപ്പൊസ്തലന്‍റെ പ്രസ്താവനയാണ്. യേശുക്രിസ്തുവിന്‍റെ  അവകാശവാദം കേട്ട ജനം എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് കര്‍ത്താവിന്‍റെ ശിഷ്യനായ യോഹന്നാന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. യേശുക്രിസ്തു ആരോടാണോ സംസാരിക്കുന്നത്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൃത്യമായി മനസ്സിലായി, “ദൈവം സ്വന്തപിതാവു” എന്നു പറഞ്ഞതിലൂടെ   യേശുക്രിസ്തു എന്താണ് അവകാശപ്പെട്ടതെന്ന്. തന്നെ പിതാവ് എന്ന് വിളിക്കാന്‍ ഒരു വിധത്തിലും സമ്മതിക്കാത്ത അല്ലാഹുവില്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്ക് ദൈവത്തെ സ്വന്ത പിതാവ് എന്ന് വിളിച്ചതിലൂടെ യേശുക്രിസ്തു എന്താണ് അര്‍ത്ഥമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. അതേപോലെ, ദൈവത്തിന് ഭാര്യയും മക്കളും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്ള ഹൈന്ദവ സ്നേഹിതന്മാര്‍ക്കും “ദൈവം സ്വന്തപിതാവു” എന്ന് പറഞ്ഞതിലൂടെ യേശുക്രിസ്തു സ്വയം ദൈവത്വമാണ് അവകാശപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍, യെഹൂദാ പശ്ചാത്തലത്തില്‍, ആ അവകാശവാദത്തിന്‍റെ അര്‍ഥം നമ്മള്‍ മനസ്സിലാക്കുന്നത്‌ പോലെയല്ല എന്നറിയാന്‍ യോഹന്നാന്‍ അപ്പോസ്തലന്‍റെ പ്രസ്താവന നോക്കിയാല്‍ മതി.

 

ബൈബിളില്‍ നിന്നും വേറൊരു ഭാഗം ഉദ്ധരിക്കാം. യേശുക്രിസ്തു യെഹൂദന്മാരോട് ഒരു വാചകം പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കാം:

 

“ഞാനും പിതാവും ഒന്നാകുന്നു.’  യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തി നിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു യേശു ചോദിച്ചു. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ,10:30-33)

 

യെഹൂദന്മാര്‍ക്ക് കൃത്യമായി മനസിലായി യേശു എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇവിടെ പറഞ്ഞിട്ടില്ല, പക്ഷേ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ അതാരോടാണോ പറഞ്ഞത്, അവര്‍ക്ക്‌ കാര്യം മനസ്സിലായി, ഇവന്‍ ദൈവത്വം ആണ് അവകാശപ്പെടുന്നത് എന്നുള്ളത്. ഇനി വേറൊരു ഭാഗം നോക്കാം:

 

“മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.” (മത്തായി.26:62-65)

 

ഇത് സാധാരണക്കാരായ യെഹൂദന്മാരല്ല, സന്‍ഹിദ്രീം സംഘമാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ടപ്പോള്‍, ന്യായപ്രമാണം കാമ്പോടുകാമ്പ് മനസ്സിലാക്കിയിരുന്ന, ന്യായപ്രമാണത്തിലെ ചട്ടങ്ങളെയും വിധികളെയും കല്പനകളെയും പ്രമാണങ്ങളെയും കുറിച്ച് അവഗാഹമായ ജ്ഞാനമുണ്ടായിരുന്ന ഈ സന്‍ഹിദ്രീം സംഘം ഒന്നടങ്കം പറഞ്ഞു, അവന്‍ മരണയോഗ്യന്‍ എന്ന്! അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മനുഷ്യന്‍, ഒരു തച്ചന്‍റെ മകന്‍, ഒരു തച്ചനായി ജോലി ചെയ്തിരുന്നവന്‍ ഇപ്പോഴിതാ ദൈവത്വം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, അവന്‍ മരണയോഗ്യനാണ്. ഇവിടെയും യേശുക്രിസ്തു “ഞാന്‍ ദൈവമാകുന്നു” എന്ന് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ കേട്ടവര്‍ക്ക് മനസ്സിലായി അതു തന്നെയാണ് യേശു അവകാശപ്പെട്ടത് എന്നുള്ള കാര്യം. ഇനി, ‘ദൈവത്വമല്ല ഇവിടെ യേശുക്രിസ്തു അവകാശപ്പെട്ടത്’ എന്ന വാദമുള്ള  ആരെങ്കിലും ഉണ്ടെങ്കില്‍, എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദം കേട്ടപ്പോള്‍ അവന്‍റെ മേല്‍ ദൈവദൂഷണം എന്ന കുറ്റം ആരോപിച്ച് അവനെ മരണ ശിക്ഷയ്ക്ക് വിധിച്ചത് എന്നുള്ള കാര്യം കൂടി വ്യക്തമാക്കണം.

 

ചുരുക്കത്തില്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട യോഹന്നാന്‍ അപ്പൊസ്തലന്‍ അടക്കമുള്ള ശിഷ്യന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്.

 

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട സാധാരണക്കാരായ യെഹൂദന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അവനെ എറിയാന്‍ കല്ലെടുത്തത്.

 

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട മഹാപുരോഹിതന്‍ അടക്കമുള്ള സന്‍ഹിദ്രീം സംഘത്തിന് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവന്‍ മരണ യോഗ്യന്‍ എന്ന് അവര്‍ ഏകമനസ്സോടെ ഉത്തരം പറഞ്ഞത്.

 

യേശുക്രിസ്തുവിന്‍റെ ശിഷ്യവൃന്ദത്തിന്, അന്നത്തെ സാധാരണക്കാരായ ജനത്തിന്, വേദപാരംഗതരായ സന്‍ഹിദ്രീം സംഘത്തിലുള്ളവര്‍ക്ക്, അവര്‍ക്കെല്ലാം മനസ്സിലായി യേശുക്രിസ്തു ദൈവത്വമാണ് അവകാശപ്പെടുന്നത് എന്നുള്ള കാര്യം. ഇനി ഇങ്ങനെയല്ലാതെ, യേശുക്രിസ്തു നേരിട്ട് പറയുന്നുണ്ട് താന്‍ ദൈവമാണെന്ന്. വെളിപ്പാട് പുസ്തകം 21:6,7 വാക്യങ്ങള്‍ നോക്കുക:

 

“പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചു തീര്‍ന്നു; ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.”

 

ഇത് യേശുക്രിസ്തു പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ അവന്ന്‍ ദൈവം ആയിരിക്കും എന്നാണ് കര്‍ത്താവ്‌ പറയുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ ജീവനോടെ ഇരുന്നപ്പോള്‍ “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇതുപോലെ സ്പഷ്ടമായും വ്യക്തമായും പറയാതിരുന്നത്? അതറിയണമെങ്കില്‍, തിയോളജിയന്മാര്‍ ‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വിവക്ഷിക്കുന്ന തിരുവെഴുത്തിലെ ഒരു പ്രധാനപ്പെട്ട മര്‍മ്മം നാം മനസ്സിലാക്കിയിരിക്കണം. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്ത് അതിനെക്കുറിച്ച് നമുക്ക് നോക്കാം.

 

യേശു ക്രിസ്തു ദൈവമാണെന്ന് ബൈബിള്‍ പറഞ്ഞിരിക്കെ, കര്‍ത്താവിന്‍റെ കാലശേഷം 600 വര്‍ഷം കഴിഞ്ഞ്, ബൈബിളിലെ ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, സത്യദൈവമായ യഹോവയുടെ പേര് പോലും അറിയാത്ത, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയും അയാളുടെ അനുയായികളും യേശുക്രിസ്തുവിനെ കുറിച്ച് എന്ത് മനസ്സിലാക്കിയോ അതേ നിങ്ങളും മനസ്സിലാക്കാന്‍ പാടുള്ളൂ, അവര്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള ബൈബിള്‍ വാക്യങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ, അങ്ങനെ മാത്രമേ നിങ്ങളും വ്യാഖ്യാനിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞ് വന്നാല്‍, അത് ചിലവാക്കാന്‍ അങ്ങാടി വേറെ നോക്കിക്കോ. ആ  മണ്ടത്തരം കേട്ട് തലയാട്ടാന്‍ മാത്രം തലയ്ക്ക് ഓളമുള്ളവരല്ല ഞങ്ങള്‍ എന്നുള്ള കാര്യം ആരംഭത്തില്‍ തന്നെ ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്. (തുടരും…)

 

]]>
https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/feed/ 0
ദീനി ബോധം കൂടുന്നവര്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നത് എന്തുകൊണ്ട്? https://sathyamargam.org/2016/09/%e0%b4%a6%e0%b5%80%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8/ https://sathyamargam.org/2016/09/%e0%b4%a6%e0%b5%80%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8/#respond Mon, 26 Sep 2016 03:49:43 +0000 http://sathyamargam.org/?p=1311 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ദാവക്കാരുടെ കപട വാദങ്ങളില്‍ ആകൃഷ്ടരായി ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ക്രൈസ്തവ-ഹൈന്ദവ സഹോദരനോ സഹോദരിയോ സത്യമാര്‍ഗത്തിന്‍റെ വായനക്കാരായി ഉണ്ടെങ്കില്‍ അവരെ ഉദ്ദേശിച്ചാണ് ഈ ലേഖനം ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്.  അസത്യ പ്രചാരകരായ ദാവാക്കാരുടെ വഞ്ചനയില്‍ കുടുങ്ങി നിങ്ങള്‍ ആട് മേയ്ക്കാന്‍ വേണ്ടി സിറിയയിലും ഇറാഖിലും യെമനിലും അഫ്ഗാനിസ്ഥാനിലും എത്തിപ്പെടരുത് എന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. നിങ്ങളുടെ ജീവനും ജീവിതവും നിങ്ങള്‍ നശിപ്പിച്ചു കളയരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നിങ്ങളാരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ വേണ്ടി ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാസേനയുടെ വെടികൊണ്ട് മരിക്കരുത്‌ എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ ഇത് പോസ്റ്റ്‌ ചെയ്യുന്നത്.

 

ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും അനുസരിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ധാരാളം ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ട്. ഇന്ത്യയില്‍ അത്തരം ഖുര്‍ആന്‍ വചനങ്ങള്‍ ആരെങ്കിലും അനുസരിക്കാന്‍ തയ്യാറായാല്‍ ഒന്നുകില്‍ തടവറയില്‍ കിടക്കേണ്ടി വരും, അതല്ലെങ്കില്‍ തൂക്കില്‍ കിടന്ന് ആടേണ്ടി വരും. അതുകൊണ്ട് ഖുര്‍ആനില്‍ ഉള്ള ഇത്തരം ആയത്തുകളെ കുറിച്ച് യാതൊരക്ഷരവും നിങ്ങളെ മതം മാറ്റാന്‍ നടക്കുന്ന ദാവാക്കാര്‍ നിങ്ങളോട് പറയുകയില്ല.

 

എന്നാല്‍, മതം മാറ്റിക്കഴിഞ്ഞതിന് ശേഷം, ഇസ്ലാമിക പ്രമാണങ്ങള്‍ അനുസരിക്കാന്‍ വ്യഗ്രതയുള്ള ആളാണ്‌ നിങ്ങള്‍ എന്ന് അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞാല്‍ അവര്‍ നിങ്ങള്‍ക്ക് ഇത്തരം ആയത്തുകളെ കുറിച്ചും അതിന്‍റെ വ്യാഖ്യാനങ്ങളെക്കുറിച്ചുമെല്ലാം വിശദീകരിച്ചു തരും. എന്നിട്ട് പറയും, ‘ഈ  ആയത്തുകളെല്ലാം പൂര്‍ണ്ണമായി അനുസരിച്ച് ജീവിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട്, ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് ഒരു യഥാര്‍ത്ഥ മുസ്ലീമായി ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അവസരം ലഭിക്കുന്ന ഒരു യഥാര്‍ത്ഥ ഇസ്ലാമിക രാഷ്ട്രത്തിലേക്ക് നിങ്ങള്‍ പോകണം. അവിടെ നിങ്ങള്‍ക്ക് ഈ ആയത്തുകള്‍ എല്ലാം പ്രാക്ടീസ് ചെയ്യാന്‍ സാധിക്കും’ എന്ന്.

 

ഇവരിത് വെറുതെയങ്ങ് പറയുകയല്ല, കൃത്യമായ ഖുര്‍ആന്‍ ആയത്തിന്‍റെ പിന്‍ബലത്തോടെയാണ് ഇക്കാര്യങ്ങള്‍ അവര്‍ പറയുക. ആ ആയത്ത് ഇതാണ്:

 

“(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട്‌ അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട്‌ ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക്‌ സ്വദേശം വിട്ട്‌ അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!” (സൂറാ.4:97)

 

ഖുര്‍ആനിലെ ആയത്തുകള്‍ പൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറാകാതെ, വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് അവിശ്വാസികളുടെ ഇടയില്‍ ജീവിച്ചു മരിച്ചു പോയ ആളുകളോട് മരണശേഷം മലക്കുകള്‍ ചോദിക്കും, ‘നിങ്ങള്‍ എന്താണ് ഇങ്ങനെയൊരു നിലപാട് എടുത്തത്? നിങ്ങള്‍ എന്തുകൊണ്ടാണ് ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി അനുസരിക്കാതിരുന്നത്?’ എന്ന്. അപ്പോള്‍ അവര്‍ പറയും, ‘ഞങ്ങള്‍ നാട്ടില്‍ ന്യൂനപക്ഷമായിരുന്നു, ഞങ്ങള്‍ അടിച്ചൊതുക്കപ്പെട്ട അവസ്ഥയിലായിരുന്നു, അതുകൊണ്ട് ഭൂരിപക്ഷത്തോട് സന്ധി ചെയ്ത്, ഞങ്ങളുടെ വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്ത് ഞങ്ങള്‍ക്ക് ജീവിക്കേണ്ടി വന്നു’ എന്ന്. അതിന് പ്രത്യുത്തരമായി മലക്കുകള്‍ ചോദിക്കും, “അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ വിശ്വാസത്തില്‍ വെള്ളം ചേര്‍ത്ത് നിങ്ങളുടെ സ്വദേശത്തു തന്നെ കിടന്നത്? നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്വദേശം വിട്ട്‌ അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ” എന്ന്.

 

മാത്രമല്ല, ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി അനുസരിക്കാന്‍ തയ്യാറാകാതെ, വിശ്വാസത്തില്‍ വിട്ടുവീഴ്ച ചെയ്ത് മരിക്കുന്നവരുടെ വാസസ്ഥലം നരകമാണ്, അത് ചീത്ത സങ്കേതമാണ് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. നരകശിക്ഷയെക്കുറിച്ചുള്ള ഭയം മൂലം, ഉറ്റവരെയും ഉടയവരേയും പിറന്ന നാടിനേയും വിട്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും അനുസരിക്കാന്‍ പറ്റുന്ന ഇസ്ലാമിക പ്രദേശത്തേക്ക് പോകാന്‍ അവര്‍ തയ്യാറാകും. അതിന്‍റെ തെളിവാണ് പത്രത്തിലൂടെ നാം വായിച്ചുകൊണ്ടിരിക്കുന്നത്.

 

ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുസരിച്ചുകൊണ്ട്, വിശ്വാസത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലാതെ ജീവിക്കുവാന്‍ പറ്റുന്ന പ്രദേശം ഏതാണ്? തീര്‍ച്ചയായും അത് ഖലീഫാ ഭരണം നടക്കുന്ന പ്രദേശമായിരിക്കും.

 

അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് ഇറാഖിന്‍റെയും സിറിയയുടെയും ചില ഭാഗങ്ങള്‍ പിടിച്ചെടുത്ത് “ഖിലാഫത്ത് പുനഃസ്ഥാപിച്ചു” എന്ന് പറഞ്ഞുകൊണ്ട് അബൂബക്കര്‍ അല്‍-ബാഗ്ദാദി എന്ന ഇസ്ലാമിക പണ്ഡിതന്‍ സ്വയം ഖലീഫയായി അവരോധിതനായപ്പോള്‍, ആ ഖലീഫക്ക് ബൈഅത്ത് ചെയ്യുവാന്‍ അഥവാ അനുസരണ പ്രതിജ്ഞ ചെയ്യുവാന്‍ വേണ്ടി നമ്മുടെ ഈ കൊച്ചു കേരളത്തില്‍ നിന്ന് വരെയുള്ള ആളുകള്‍-പ്രത്യേകിച്ച് പുതുതായി ഇസ്ലാം സ്വീകരിച്ച ആളുകള്‍- ഐ.എസില്‍ ചേരാന്‍ ഇവിടെ നിന്നും പോയതായി നാം പത്രങ്ങളില്‍ വായിച്ചറിഞ്ഞത്. പോയവരൊന്നും വെറുതെ ഒരാവേശത്തിനങ്ങ് പോയവരല്ല, കൃത്യമായി പ്രമാണങ്ങള്‍ പഠിച്ചു മനസ്സിലാക്കിയിട്ടു തന്നെ പോയവരാണ് അഥവാ, കൃത്യമായ പ്രമാണങ്ങളെ പഠിപ്പിച്ചു മനസ്സിലാക്കിച്ചു തന്നെയാണ് അവരെ ഇവിടെ നിന്നും കേറ്റി വിട്ടിരിക്കുന്നത്.

 

ഇന്ത്യയില്‍ ആയിരിക്കുമ്പോള്‍ ഒരു മുസ്ലീമിന് അനുസരിക്കാന്‍ പറ്റാത്തതായ ഖുര്‍ആന്‍ ആയത്തുകള്‍ ഏതൊക്കെയാണ്? ഇഷ്ടംപോലെയുണ്ട്. വിസ്തരഭയം കാരണം ഞങ്ങള്‍ വളരെ കുറച്ച് ആയത്തുകള്‍ മാത്രം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.

 

“സത്യവിശ്വാസികളേ, നിങ്ങളുടെ  അടുത്തു താമസിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അള്ളാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.9:123)

 

ഇവിടെ, സത്യനിഷേധികള്‍ എന്ന് പറഞ്ഞിരിക്കുന്നത്, അമുസ്ലീങ്ങളെയാണ്. അഥവാ, ഇസ്ലാം ആണ് സത്യം എന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കാന്‍ തയ്യാറാകാതെ അതിനെ നിഷേധിച്ചു കളയുന്നവരെയാണ്. അങ്ങനെയുള്ളവരോട് നിങ്ങള്‍ യുദ്ധം ചെയ്യണം, അവരോട് നിങ്ങള്‍ പരുഷമായി പെരുമാറണം, നിങ്ങളില്‍ അവര്‍ രൂക്ഷത കണ്ടെത്തണം എന്നൊക്കെയാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികളെ ഉദ്ബോധിപ്പിക്കുന്നത്. ഇന്ത്യപോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍, ഈ കല്പന അനുസരിക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഇല്ല എന്ന് നമുക്കറിയാം. ആരെങ്കിലും ധൈര്യപ്പെട്ടാല്‍, അവന്‍ ജയിലില്‍ കിടക്കേണ്ടി വരും. ഇനി വേറൊരു ആയത്ത് നോക്കാം:

 

“വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ” (സൂറാ.9:29).

 

“വേദം നല്കപ്പെട്ടവര്‍” എന്ന് പറഞ്ഞിരിക്കുന്നത് യഹൂദന്മാരേയും ക്രിസ്ത്യാനികളേയും ആണ്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അവര്‍ അല്ലാഹുവും മുഹമ്മദും നിഷേധിച്ച സംഗതികള്‍ നിഷേധിക്കുന്നില്ലെങ്കില്‍, അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ അവരോടു യുദ്ധം ചെയ്യാനാണ് ഖുര്‍ആന്‍റെ കല്പന. ഈ കല്പന ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ സാധ്യമല്ല എന്നതുകൊണ്ടാണ് ഈ കല്പന നടപ്പിലാക്കാന്‍ പറ്റുന്ന പ്രദേശത്തേക്ക് ഇവിടെ നിന്ന് ആളുകള്‍ പോകുന്നത്. വേറൊരു ആയത്ത് നോക്കാം:

 

“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറ പോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.9:5).

 

വിലക്കപ്പെട്ട മാസങ്ങള്‍ എന്ന് പറഞ്ഞാല്‍ യുദ്ധം നിഷിദ്ധമായ നാലു മാസങ്ങള്‍ ആണ്. അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു. ഈ നാല് മാസങ്ങളില്‍ യാതൊരു തരത്തിലുള്ള യുദ്ധങ്ങളും ചെയ്യാന്‍ പാടില്ല എന്നാണ് ഖുര്‍ആന്‍റെ കല്പന. അല്‍ഖ്വയ്ദ എന്ന ഇസ്ലാമിക ഭീകര സംഘടന ഈ കല്പന അങ്ങനെ തന്നെ പാലിക്കുന്നവരാണ്. (ദുൽഖദ്, ദുൽഹിജ്ജ, മുഹറം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍)

 

യുദ്ധം വിലക്കപ്പെട്ട ഈ നാല് മാസങ്ങള്‍ കഴിഞ്ഞാല്‍ ബഹുദൈവവിശ്വാസികളെ കണ്ടെടത്തു വെച്ച് കൊല്ലുവാന്‍ ആണ് ഖുര്‍ആന്‍റെ കല്പന. ബഹുദൈവ വിശ്വാസികള്‍ പശ്ചാത്തപിക്കുകയും നിസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യാത്ത പക്ഷം അഥവാ അവര്‍ മുസ്ലീങ്ങള്‍ ആകാത്ത പക്ഷം ഈ ആയത്ത് അനുസരിക്കാന്‍ മനസ്സ് വെക്കുന്ന ഒരു മുസല്‍മാന്‍ അവരെ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയണം. ഈ കല്പന ഇന്ത്യയില്‍വെച്ച് അനുസരിക്കാന്‍ ഒരാള്‍ തയ്യാറായാല്‍ എന്തായിരിക്കും അവന്‍റെ സ്ഥിതി?

 

ഇതൊക്കെ പ്രത്യേക സന്ദര്‍ഭത്തില്‍ ഇറങ്ങിയ ആയത്തുകള്‍ ആണെന്നും ഇപ്പോള്‍ പ്രസക്തമല്ലെന്നും വാദിക്കുന്ന ആളുകളെ ഞങ്ങള്‍ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ധാരാളം കണ്ടിട്ടുണ്ട്. ദാവാക്കാര്‍ മാത്രമല്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളും നിരീശ്വരവാദികളും ആയവര്‍ പോലും ഇങ്ങനെ വാദിക്കുന്നത് കണ്ടിട്ടുണ്ട്. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ വാദിക്കാന്‍ നില്‍ക്കുന്നത്. നമ്മുടെ പരിചിത വലയത്തിലുള്ള മുസ്ലീം സുഹൃത്തുക്കളുടെ പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ വിലയിരുത്തിക്കൊണ്ടാണ് അവര്‍ അങ്ങനെ വാദിക്കാന്‍ വരുന്നത്. പക്ഷെ ഇസ്ലാമിനെ വിലയിരുത്തേണ്ടത്, ദാവാക്കാര്‍ തന്നെ പറയുംപ്രകാരം, ഏതെങ്കിലും വ്യക്തിയുടെ പെരുമാറ്റം നോക്കിയിട്ടല്ല, മറിച്ചു പ്രമാണങ്ങള്‍ നോക്കിയിട്ടായിരിക്കണം. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, “ഇതൊക്കെ പ്രത്യേക സന്ദര്‍ഭത്തില്‍ ഇറങ്ങിയ ആയത്തുകള്‍ ആണെന്നും ഇപ്പോള്‍ പ്രസക്തമല്ലെന്നുമുള്ള” മതേതരവാദികളുടെ വാദത്തിന് യാതൊരു കഴമ്പുമില്ല. മുഹമ്മദ്‌ പറഞ്ഞ ഹദീസ് ഇങ്ങനെയാണ്:

 

‘അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമി ല്ലെന്നു സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരി ക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍നിന്ന് പിടിച്ചെടു ക്കുകയുള്ളൂ. അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 34)

 

മൂന്നു കാര്യങ്ങള്‍ അമുസ്ലീങ്ങള്‍ ചെയ്യുന്നത് വരെ അവരോട് യുദ്ധം ചെയ്യാനാണ് മുഹമ്മദിന് കല്പന കിട്ടിയിരിക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.

 

ഒന്ന്, അള്ളാഹു മാത്രം ഏക ദൈവം എന്ന് വിശ്വസിച്ച് അംഗീകരിക്കണം.

 

രണ്ട്, മുഹമ്മദില്‍ വിശ്വസിക്കണം

 

മൂന്ന്‍, മുഹമ്മദ്‌ കൊണ്ടുവന്നതില്‍ അതായത് ഖുര്‍ആനില്‍ വിശ്വസിക്കണം.

 

ഈ മൂന്നു കാര്യങ്ങള്‍ ചെയ്യാന്‍ ഒരുവന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവനോടു യുദ്ധം ചെയ്യാനാണ് തനിക്ക് കിട്ടിയ കല്പന എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. ഈ മൂന്ന് കാര്യങ്ങള്‍ ഒരുത്തന്‍ ചെയ്‌താല്‍, അതായത് ഒരുവന്‍ മുസ്ലീമായാല്‍, അവന്‍റെ രക്തവും ധനവും തന്നില്‍ നിന്ന് അവന്‍ സംരക്ഷിച്ചു എന്നാണ് മുഹമ്മദ്‌ പഠിപ്പിച്ചത്. എന്നുവെച്ചാല്‍ അവന്‍റെ രക്തം ചിന്തുകയോ അവന്‍റെ ധനം കൊള്ളയടിക്കുകയോ ചെയ്യില്ല. അല്ലാത്തപക്ഷം അവനെ കൊല്ലുകയും അവന്‍റെ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്യും.

 

ഈ കാര്യം ഇന്ത്യയില്‍ ഇന്നത്തെ സ്ഥിതിയില്‍ നടപ്പിലാക്കാന്‍ സാധ്യമല്ല. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭരണപ്രദേശങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയും. അത് ഇറാഖിലെ യാസീദികളുടെ കാര്യത്തില്‍ നാം കണ്ടതാണ്. അത് ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യാനികളുടെ കാര്യത്തിലും നാം കണ്ടതാണ്. രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ട് ഇറാക്കിലെ ക്രൈസ്തവര്‍ക്ക്. മൊസൂളിലും തിക്രിത്തിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്ക്, തലമുറ തലമുറയായി തങ്ങള്‍ വസിച്ചിരുന്ന നാടും വീടും വിട്ട് വെറുംകൈയോടെ ഓടിപ്പോകേണ്ടി വന്നത് ഇത്തരം ആയത്തുകള്‍ ഖുര്‍ആനില്‍ ഉള്ളത് കൊണ്ടായിരുന്നു.

 

യെഹൂദന്മാരെയും ക്രിസ്ത്യാനികളേയും സ്നേഹിതന്മാരായിപ്പോലും നിങ്ങള്‍ സ്വീകരിച്ചു പോകരുത് എന്നാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികള്‍ക്ക് നല്‍കുന്ന ഉപദേശം. സൂറാ.5:51-ല്‍ അത് പറയുന്നുണ്ട്:

 

“സത്യവിശ്വാസികളേ, യഹൂദരേയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ,  അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍പ്പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.” (സൂറാ.5:51)

 

ഈ ആയത്തിനെ പിന്താങ്ങുന്ന ഒരു ഹദീസ് നോക്കിക്കോളൂ:

 

അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

 

ഇതിനെയല്ലേ നമ്മള്‍ അന്ധമായ വര്‍ഗ്ഗീയത എന്ന് പറയുന്നത്? താന്‍ സ്ഥാപിച്ച മതത്തില്‍ വിശ്വസിക്കാത്ത ആളുകളോട് പരുഷമായി പെരുമാറണം എന്നും അവരെ ഉറ്റ മിത്രങ്ങളായി സ്വീകരിക്കാന്‍ പാടില്ല എന്നും മുഹമ്മദ്‌ പഠിപ്പിച്ചുവെങ്കിലും ആ പഠിപ്പിക്കല്‍ ഇന്ത്യയില്‍ നടപ്പിലാക്കാന്‍ പറ്റില്ല. പക്ഷേ ഇസ്ലാമിക് സ്റ്റേറ്റില്‍ അത് പറ്റും. അതുകൊണ്ടാണ് ഖുര്‍ആന്‍ ശരിയായി അനുസരിച്ച് ജീവിക്കാന്‍ വേണ്ടി ആളുകള്‍ ഐ.എസില്‍ ചേരാന്‍ പോകുന്നത്.

 

ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവരെ നാടുകടത്തിയത് വെറുതെയല്ല, കൃത്യമായി പ്രമാണങ്ങളില്‍ ഉള്ളത് കൊണ്ടാണ്. ഹദീസ് തരാം:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63)

 

ഇസ്ലാമിക ചരിത്രം നാം പരിശോധിച്ചാല്‍ കാണാനാവുന്നത് അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് യെഹൂദന്മാരെയും ക്രൈസ്തവരേയും പൂര്‍ണ്ണമായി നാടുകടത്തുവാന്‍ മുഹമ്മദിന് കഴിഞ്ഞില്ല. അദ്ദേഹത്തിന് ശേഷം ഭരണത്തിലേറിയ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദിഖിനും കഴിഞ്ഞില്ല. അതിനു ശേഷം വന്ന ഉമര്‍ ഇബ്നു ഖത്താബ് ആണ് യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ഹിജാസിന്‍റെ മണ്ണില്‍ നിന്ന് നാടുകടത്തിയത് എന്ന് കാണാം.

 

ഇതെല്ലാം തുറന്നു പറയുന്നവരെ ഇസ്ലാമോഫോബിയ ബാധിച്ചവരെന്നും വര്‍ഗ്ഗീയവാദികള്‍ എന്നും ചാപ്പ കുത്തി ഒറ്റപ്പെടുത്തുന്നതാണ് സാധാരണയായി നാം കണ്ടുവരുന്നത്‌. അത്തരം ചാപ്പ കുത്തലുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നവരാണ് ഞങ്ങള്‍. അതുകൊണ്ടാണ് ഇതൊക്കെ ഇങ്ങനെ പരസ്യമായി തന്നെ പറയുന്നത്.

 

ഇതൊന്നും ഇസ്ലാമോഫോബിയ അല്ല, ഇസ്ലാമിക പ്രമാണങ്ങള്‍ പഠിച്ചപ്പോള്‍ മനസ്സിലാക്കിയ സത്യങ്ങള്‍ മാത്രമാണ്. വാസ്തവത്തില്‍, മുസ്ലീങ്ങളോട് ഞങ്ങള്‍ക്ക് സഹതാപം മാത്രമേയുള്ളൂ. അര്‍ഥമറിയാത്ത അറബി ഭാഷയില്‍ കിത്താബ് ഓതി പോകുന്നതല്ലാതെ കിത്താബിനകത്ത് എഴുതി വെച്ചിരിക്കുന്ന കാര്യം എന്താണെന്ന് മനസ്സിലാക്കി അര്‍ത്ഥമറിഞ്ഞ് അത് വായിക്കുന്നവരല്ല 90 ശതമാനം മുസ്ലീങ്ങളും.

 

അതുകൊണ്ടുതന്നെ, അന്യമതസ്ഥരുമായി, ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ ആത്മാര്‍ഥമായ സൗഹൃദം അവര്‍ പുലര്‍ത്തുന്നുമുണ്ട്‌. അഞ്ചു നേരമുള്ള നിസ്കാരത്തിലും കൊല്ലത്തില്‍ ഒരു മാസമുള്ള നോമ്പ് എടുക്കുന്നതിലും അര്‍ത്ഥമറിയാത്ത അറബിയില്‍ ഖുര്‍ആന്‍ ഓതുന്നതിലും മാത്രം ഒതുങ്ങി നില്‍ക്കുന്നു അവരുടെ മത വിശ്വാസം.

 

എന്നാല്‍ ഇതൊക്കെ അര്‍ത്ഥമറിഞ്ഞ് പഠിക്കുന്നതോടെ സ്ഥിതി മാറുന്നു. പിറന്ന നാടും വീടും വിട്ട്, മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ട്, കുടുംബക്കാരെ വിട്ട്, കൂട്ടുകാരെ വിട്ട് സമ്പൂര്‍ണ്ണ ഇസ്ലാമിക ഭരണം നിലനില്‍ക്കുന്നതായി അവര്‍ക്ക് ബോധ്യപ്പെടുന്ന രാജ്യത്ത് ചെന്ന് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ കൊല്ലാനും കൊല്ലപ്പെടാനും അവര്‍ തയ്യാറാകുന്നു.

 

വാസ്തവത്തില്‍ അവര്‍ വഞ്ചിക്കപ്പെട്ടു കിടക്കുന്ന ജനതയാണ്. അസത്യമായ കാര്യങ്ങളെ സത്യമെന്ന് തോന്നിപ്പിച്ചുകൊണ്ട് മുഹമ്മദ്‌ അവരെ വഞ്ചിച്ചിരിക്കുകയാണ്. ഇനിയും ഇങ്ങനെയുള്ള വഞ്ചനയില്‍ കുടുങ്ങി മറ്റു മതസ്ഥരും നശിച്ചു പോകാതിരിക്കണമെങ്കില്‍ മറച്ചു വെച്ചിരിക്കുന്ന ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയേ മതിയാകുകയുള്ളൂ.

]]>
https://sathyamargam.org/2016/09/%e0%b4%a6%e0%b5%80%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b8/feed/ 0
ലൌ ജിഹാദിന്‍റെ കാണാപ്പുറങ്ങള്‍ https://sathyamargam.org/2016/09/%e0%b4%b2%e0%b5%8c-%e0%b4%9c%e0%b4%bf%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1/ https://sathyamargam.org/2016/09/%e0%b4%b2%e0%b5%8c-%e0%b4%9c%e0%b4%bf%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1/#comments Mon, 26 Sep 2016 03:36:09 +0000 http://sathyamargam.org/?p=1309 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന, ലൗവ്‌ ജിഹാദിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അടങ്ങിയ ഒരു ഫോണ്‍ സംഭാഷണത്തിന്‍റെ ക്ലിപ്പ് കേള്‍ക്കാന്‍ ഇടയായി. കേരളത്തിലും ഗള്‍ഫിലും അറിയപ്പെടുന്ന ദാവാസംഘടനയായ നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രഭാഷകനായ ശ്രീ.മുഹമ്മദ്‌ ഈസയാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. കേരളത്തില്‍ ലൗവ്‌ ജിഹാദ് ഇല്ല, ഇല്ല, ഇല്ല എന്ന് ശക്തിയുക്തം വാദിച്ചു കൊണ്ടിരുന്ന എല്ലാ മുസ്ലീം വിഭാഗങ്ങള്‍ക്കും അവരെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലും ടി വി ചാനലുകളിലും സംസാരിച്ചുകൊണ്ടിരുന്ന ഹിന്ദു- ക്രിസ്ത്യന്‍- യുക്തിവാദികളടങ്ങിയ  സകല മതേതറക്കാര്‍ക്കും മുഖമടച്ച് കിട്ടിയ അടിയാണ് മുഹമ്മദ്‌ ഈസയുടെ ഈ വെളിപ്പെടുത്തല്‍ എന്ന് പറയാതെ വയ്യ! ആ ക്ലിപ്പില്‍ മുഹമ്മദ്‌ ഈസ പറയുന്ന വാക്കുകള്‍ ഇവയാണ്:

 

“ആ പല തരത്തിലുളള ആള്‍ക്കാര്‍ ഉണ്ട്. ചില ദുര്‍ബല വിശ്വാസമുളള ആള്‍ക്കാര്‍ ഉണ്ട്. ഇപ്പോഴും എന്‍റെ ചില കൂട്ടുകാര് ക്രിസ്റ്റ്യന്‍ വീടുകളിലും‍ ഹൈന്ദവ വീടുകളിലും മുസ്ളീം ആയിട്ട് രഹസ്യമായ് ജീവിക്കുന്നവര്‍ ഉണ്ട്‌. അവരെ നമ്മള്‍ ഇറക്കേണ്ട സമയത്ത് ഇറക്കിയിരിക്കും. ഇന്‍ഷാ അളളാ.”

 

“എപ്പഴും ഇപ്പഴും ഓര്‍ത്തഡോക്സ് കുടുംബങ്ങളില്‍ നിന്നും (അവ്യക്തം) പെന്തക്കോസ്തല്‍ കുടുംബങ്ങളില്‍ നിന്നും (അവ്യക്തം) എന്‍റെ ധാരാളം ആള്‍ക്കാരെ എന്‍റെ മുസ്ളീം സഹോദരങ്ങള്‍ അവിടെ അവരെ രഹസ്യമായിട്ടാണ് അവരെ വിവാഹം ചെയ്ത് ജീവിക്കുന്നവരുണ്ട്. അത് അവരെ ഇറക്കേണ്ട സമയമാകുമ്പോള്‍ ഇന്‍ഷാ അളളാ സുഖമായിട്ടിങ്ങ് ഇറങ്ങിവരും. അവരുടെ വിശ്വാസം അവരുടെ നേര്‍മാര്‍ഗം അവര്‍ ആഗ്രഹിച്ച്. (അവ്യക്തം) പ്രായത്തില്‍ അവര്‍ക്ക് നേര്‍മാര്‍ഗം കിട്ടിയിട്ടുണ്ടെങ്കില്‍. സുഖമായിട്ടിങ്ങ് ലോകം മൊത്തം എതിര്‍ത്താലും. നടപടിക്കില്ല. സുഖമായിട്ടിങ്ങ് പോരും.”

 

“ആ ഉറപ്പില്‍ നിന്ന് തന്നെ അവര്‍ മരണപ്പെട്ട് പോയാല്‍ മുസ്ളീങ്ങളായിട്ട് തന്നെ അവര്‍ സ്വര്‍ഗത്തിലും പോകും. അവര് ഒരിക്കലും ക്രിസ്ത്യാനിയായിട്ട് പോകില്ല. മുസ്ളീങ്ങളായിട്ട് തന്നെ സ്വര്‍ഗ്ഗത്തിലും പോകും.”

 

“പെണ്‍കുട്ടിയുണ്ട് ആണ്‍കുട്ടിയുണ്ട് പ്രായമുളള രണ്ട് കൊച്ചിന്‍റെ തള്ളയുണ്ട്…”

 

“ഭായ്. ഞങ്ങള് വ്യക്തമായ് ഇവിടുത്തെ ലീഗല്‍ നിയമങ്ങള്‍ ഞങ്ങള്‍ വ്യക്തമായ് പഠിച്ച് വെച്ചതാ. കേരളത്തിലെ (അവ്യക്തം) ഇന്‍ഡ്യയിലെ നിയമങ്ങള്‍ വ്യക്തമാണ്. ഏത് ഭാഗത്തൂടെ പോയാലാണ് പ്രശ്നം,  ഏത് ഭാഗത്തൂടെ പോയാലാണ് ജിഹാദ് നമുക്ക് നടത്താന്‍ പറ്റുക. ആ ലീഗല്‍ വഴികളെല്ലാം ചെയ്തിട്ടേ നിക്കാഹിലേക്ക് ഞങ്ങള്‍ കേറത്തുളളൂ. ഇസ്ളാം സ്വീകരിക്കുന്നതിന് ഇതൊന്നും തടസ്സമല്ല. പക്ഷേ നിക്കാഹ് കഴിക്കുന്നതിന് മുമ്പ് ഞങ്ങള്‍ ലീഗലായി ചെയ്യേണ്ട കാര്യങ്ങള്‍ വളരെ വ്യക്തമായ് ചെയ്തിരിക്കും. അവരെ പിന്നെ ഈ കൊച്ച് സ്വയമായ് ഒഴിവായ് പോയെങ്കില്‍പ്പോലും ഹൈക്കോര്‍ട്ടില്‍ വന്നിട്ട് തളളിപ്പറയാതെ അങ്ങനെ ഒഴിയാന്‍ പറ്റില്ല. അതുവരെ ഞങ്ങള്‍ ലീഗലായി ചെയ്തിരിക്കും. കാരണം അവരാണ് പറയുന്നത് ഞാന്‍ ഇസ്ളാം സ്വീകരിച്ചു. എനിക്കിസ്ളാം എന്താണ് എന്നറിയാം നമ്മളവര്‍ക്കുളള സഹായം ചെയ്യണം. സഹായിക്കുന്നവര്‍ക്കൊരു കുഴപ്പവുമില്ലാത്ത രീതിയില്‍ സേയ്ഫായിട്ട് ലീഗല്‍ സൈഡ് ഞങ്ങള്‍ നോക്കിയിരിക്കും. വിഷമിക്കണ്ട ഞങ്ങളത് ക്ളിയറായിട്ട് ചെയ്തോളാം.

 

(അവ്യക്തം) “ആരെങ്കിലും ഇസ്ലാം വിട്ട് കഴിഞ്ഞാല്‍ അവരെ കൊണ്ട് മക്കയില്‍ കൊണ്ട് വിടുന്ന കാര്യം ഞങ്ങളേറ്റന്നാ പറഞ്ഞത്. ഇതിനേക്കുറിച്ച് … തയ്യാറാണോ. വീട്ടുകാര് മുഴുവന്‍ പോട്ടിയിട്ടാലും ഞങ്ങള് … ഇറക്കിക്കൊണ്ട് വരാം.”

 

”ഞങ്ങളല്ലല്ലോ പ്രതികരിക്കുന്നത്. ലീഗലായിട്ടെന്ന് വരുമ്പോള്‍ ഇന്‍ഡ്യന്‍ ഗവണ്‍മെന്‍റിന്‍റെ നിയമം വെച്ചിട്ട്. പോലീസിനെ വെച്ചിട്ട് ഇന്നയാള് ഇന്നയാളുടെ ഭാര്യയാണ് നിങ്ങള് തടയാന്‍ അവകാശമില്ലെന്ന് പറയും. ഒന്നാം സ്ഥാനം ഭര്‍ത്താവിനാ. അപ്പോള്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും അവര് ചിലപ്പോള്‍. ഇന്‍ഡ്യയുടെ നിയമമെന്താണെന്ന് നമുക്കറിയില്ല. എന്തായാലും ക്രിസ്തുമതത്തിന്‍റെ നിയമമല്ല. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും.”

 

“(അവ്യക്തം) ലീഗലായിട്ട് മുസ്ലീളുടെ കൈയ്യില്‍ കൊടുക്കൂല്ല. കോടതിയില്‍ കൊണ്ട് പോകും. കോടതിയില്‍ കൊണ്ട് പോയിട്ട് മജിസ്ട്രേറ്റ് ചോദിക്കും  നിനക്ക് എന്താ നിനക്ക് എന്താ പറയാനുളളതെന്ന് ചോദിക്കും. ജഡ്ജിയുടെ അടുത്ത് കസേരയിലേക്ക് വിളിക്കും വരെ.”

 

“ചോദിക്കുബോള്‍ ആ കൊച്ച് എന്ത് പറയുന്നോ ആ നിലപാട് വെച്ച് സ്വീകരിക്കും. നമുക്ക് കുഴപ്പമോന്നുമില്ലല്ലോ.”

 

“ദേ ഞാനും ഒരൊറ്റ ഒരാളൂടെ പോയിട്ട് പരസ്യമായിട്ട് അവരൊരു പത്തിരുപത് പേരുടെ ഇടയില്‍കൂടി ഞാന്‍ സുഖമായിട്ട് കൊച്ചിനെ ഇറക്കിക്കൊണ്ട് വരുവായിരുന്നു.”

 

ഇത്രയുമാണ് ആ ക്ലിപ്പില്‍ മുഹമ്മദ്‌ ഈസ പറയുന്നത്. ഇതില്‍ അവസാനം പറഞ്ഞിരിക്കുന്നത് മുഹമ്മദ്‌ ഈസയുടെ സ്വന്തം കാര്യമാണെന്ന് തോന്നുന്നു. അദ്ദേഹം വിവാഹം കഴിച്ചത് ക്രിസ്ത്യന്‍ കുടുംബത്തില്‍ ഉള്ള പെണ്‍കുട്ടിയെ മതം മാറ്റി മുസ്ലീമാക്കിയതിന് ശേഷം അവരുടെ വീട്ടുകാരുടെയും ബന്ധുക്കാരുടെയും ഇടയില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നാണ് എന്ന് അദ്ദേഹത്തിന്‍റെ പരിചയക്കാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ആ സംഭവമാണ് പൊങ്ങച്ചരൂപേണ മുഹമ്മദ്‌ ഈസ അവതരിപ്പിക്കുന്നതെന്ന് തോന്നുന്നു.

 

കേരളത്തില്‍ ലൗവ്‌ ജിഹാദ് ഉണ്ടെന്ന് ഞങ്ങള്‍ പലരും കൊല്ലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മത-മതരഹിത ഭേദമെന്യേ സകല മതേതറ വാദികളും ഞങ്ങള്‍ക്ക് നേരെ കുരച്ച് ചാടുകയായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചു ജീവിക്കാന്‍ മോഹിക്കുന്നവര്‍ രണ്ട് മതത്തില്‍പ്പെട്ടവരായിപ്പോയി എന്നതുകൊണ്ട്‌ അവരെ ഒരുമിപ്പിക്കാതിരിക്കാന്‍ വേണ്ടി ഇങ്ങനെ പച്ചക്കള്ളം പടച്ചു വിടണോ എന്നൊക്കെ എന്നോട് ചോദിച്ച ചില യുക്തിവാദി സുഹൃത്തുക്കള്‍ എനിക്ക് ഫ്രീ തിങ്കേഴ്സില്‍ ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പൊ എവിടെയാണോ എന്തോ…

 

എന്നോട് ഇങ്ങനെ പറഞ്ഞവരില്‍ പലരും ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം കഴിച്ചിട്ടുള്ളവരാണ്, ചിലര്‍ പ്രണയിച്ച് കൊണ്ടിരിക്കുന്നവരാണ്, ഇനിയും ചിലര്‍ പ്രണയിക്കാന്‍ വേണ്ടി നടക്കുന്നവരുമാണ്. അതുകൊണ്ടാണ് അവര്‍ ലൗ ജിഹാദ് ഇന്ത്യയില്‍ ഉണ്ടെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ നേരെ കുതിര കേറാന്‍ വന്നത്. ആ സുഹൃത്തുക്കള്‍ പറയുന്നത് പോലെയുള്ള പരിശുദ്ധ പ്രണയമാണ് ഇവരുടേതെങ്കില്‍ എന്തിനാണ് പ്രേമിച്ചു കെട്ടാന്‍ പോകുന്നതിന് മുന്‍പേ ലീഗല്‍ സൈഡ് ഒക്കെ ഇത്ര കൃത്യമായി പരിശോധിച്ച് വെക്കുന്നത്? പ്രേമിച്ചു കെട്ടിക്കഴിഞ്ഞതിനു ശേഷം പെണ്‍കുട്ടിക്ക് ആ ബന്ധത്തില്‍ താല്‍പര്യമില്ല, ഒഴിഞ്ഞു പോകണം എന്ന് വിചാരിച്ചാല്‍ ഹൈക്കോടതിയില്‍ ചെന്ന് തള്ളിപ്പറയേണ്ട വിധത്തില്‍ നൂലാമാലകള്‍ ഒക്കെ ഒപ്പിച്ചു വെക്കുന്നത് എന്തിനാണ്?

 

ലൗവ്‌ ജിഹാദിന്‍റെ പേരില്‍ ഞങ്ങളുടെ നെഞ്ചത്ത് കേറാന്‍ വന്നവരോടൊന്നു ചോദിക്കട്ടെ, നിങ്ങള്‍ പ്രേമിച്ചിട്ടുള്ളത് അല്ലെങ്കില്‍ പ്രേമിക്കാന്‍ നില്‍ക്കുന്നത് കൃത്യമായും അന്യമതത്തില്‍ തന്നെയുള്ള പെണ്‍കുട്ടി ആയിരിക്കണം എന്ന നിര്‍ബന്ധത്തോടെയാണോ? പ്രേമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് നിങ്ങള്‍ നിങ്ങളുടെ പ്രണയിനിയെ മതം മാറാന്‍ നിര്‍ബന്ധിക്കാറുണ്ടോ? നിങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി മതം മാറുന്ന കാമുകിയെ നിങ്ങള്‍ മതപഠനത്തിന് അയക്കുമോ? മതപഠനം കഴിഞ്ഞു വരുന്ന കാമുകിയോട് നിങ്ങള്‍ വേറെ ആരെയെങ്കിലും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ട്‌ പ്രണയത്തില്‍നിന്ന്  ഒഴിഞ്ഞു മാറുമോ? അതല്ല, അവളെത്തന്നെ കല്യാണം കഴിക്കുകയാണെങ്കില്‍ ഭാവിയില്‍ അവള്‍ക്ക് നിങ്ങളില്‍ നിന്ന് വിവാഹമോചനം വേണമെന്ന് പറഞ്ഞാല്‍ അവളെ ഹൈക്കോടതി കേറേണ്ടുന്ന സ്ഥിതിയില്‍ ആദ്യമേ തന്നെ ആക്കി വെക്കുമോ? ഇതിനൊക്കെ ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ ഇതൊക്കെ ചെയ്യുന്നവരെ എന്താണ് വിളിക്കേണ്ടത് എന്നുകൂടി നിങ്ങള്‍ പറഞ്ഞ് തരണം.

 

ലൗവ്‌ ജിഹാദ് കേരളത്തില്‍ ഉണ്ട്. എന്‍റെ അന്വേഷണത്തില്‍ ലൗവ്‌ ജിഹാദിനെ കുറിച്ച് ലഭിച്ച വിവരങ്ങള്‍ ഇവയാണ്: ഹിന്ദുവോ ക്രിസ്ത്യനോ ആയ ഒരു പെണ്‍കുട്ടിയെ പ്രേമിക്കുകയും പ്രേമിച്ചവളെ മതം മാറ്റുകയും മതം മാറിയവളെ മതപഠനത്തിനായി അയക്കുകയും ചെയ്യുന്നതോടെയാണ് ലൗവ്‌ ജിഹാദിന്‍റെ ഒന്നാംഘട്ടം ആരംഭിക്കുന്നത്. മതം തലയില്‍ കേറി കഴിഞ്ഞു മതപഠനസ്ഥാപനത്തില്‍ നിന്ന് തിരിച്ചു വരുന്നവര്‍ പലപ്പോഴും അസ്ഥിക്ക് പിടിച്ച പ്രണയം ഉപേക്ഷിച്ചിട്ടുണ്ടായിരിക്കും. പ്രണയത്തേക്കാളും കാമുകനെക്കാളും കുടുംബജീവിതത്തിനേക്കാളും അല്ലാഹുവിന്‍റെ മതത്തിലേക്ക് അവിശ്വാസികളെ നയിക്കുന്നതിനെ കുറിച്ചായിരിക്കും അവരുടെ മനസ്സിലെ ചിന്തകള്‍. അതിനാല്‍ ഇസ്ലാമിലേക്ക് തന്നെ കൊണ്ടുവന്ന കാമുകന്‍ ഉപേക്ഷിച്ച് പോകുന്നതില്‍ യതൊരു വിഷമവും അവര്‍ക്ക് ഉണ്ടാവുകയുമില്ല. ഇവര്‍ പഠനം അവസാനിപ്പിച്ച് വീട്ടിലേക്ക് തിരിച്ചു പോകേണ്ട സമയം ആകുമ്പോള്‍ ഏതെങ്കിലും ഒരു മുസ്ലീമുമായിട്ട് പേരിന് ഒരു രെജിസ്റ്റര്‍ മാര്യേജും നടത്തും. എന്നിട്ടാണ് വീട്ടിലേക്ക് വിടുന്നത്. വീട്ടിലെത്തിക്കഴിയുമ്പോള്‍ ഈ കുട്ടി എങ്ങനെയെങ്കിലും വീട്ടുകാരെ മതം മാറ്റാനുള്ള ശ്രമം തുടങ്ങും. അതിനായി ചോദിക്കേണ്ട ചോദ്യങ്ങള്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെ ചോദിക്കാനുള്ള പരിശീലനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടാകും. അങ്ങനെ വീട്ടുകാരെ ആകെ ആശയക്കുഴപ്പത്തിലാക്കിക്കഴിഞ്ഞാല്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ എന്ന പേരില്‍ രണ്ട് ദാവാക്കാര്‍ ആ വീട്ടില്‍ സന്ദര്‍ശനത്തിനെത്തും. അവരുടെ മനസ്സില്‍ സ്വന്തം മതത്തെക്കുറിച്ച് മകള്‍ ഉണ്ടാക്കിയെടുത്ത സംശയങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മറുപടി പറഞ്ഞുകൊണ്ട് വീട്ടുകാരുടെ വിശ്വാസം അവര്‍ പിടിച്ചു പറ്റും. പിന്നെ കുറച്ചു സന്ദര്‍ശനം കൂടി അവര്‍ നടത്തിക്കഴിയുന്നതോടെ വീട്ടുകാര്‍ ഇസ്ലാം സ്വീകരിക്കും.

 

ഇത് പ്ലാന്‍ A ആണ്. എല്ലായിടത്തും പ്ലാന്‍ A വിജയിക്കണം എന്നില്ല. ചിലയിടങ്ങളില്‍ മകളുടെ അതിരുകടന്ന “സംശയം ചോദിക്കല്‍” വീട്ടുകാരില്‍ സന്ദേഹമുണര്‍ത്തുകയും അവര്‍ മകളെ ചോദ്യം ചെയ്ത് അവള്‍ മുസ്ലീമായി മാറിയിട്ടുള്ള കാര്യം കണ്ടെത്തുകയും ചെയ്യും. അത് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കും. മതം മാറിയതിന് വഴക്ക് മാത്രമല്ല, ചിലപ്പോള്‍ അടിയും കിട്ടിയെന്ന് വരും. അങ്ങനെയുള്ള ഇടങ്ങളില്‍ ഇവര്‍ സ്വീകരിക്കുന്നത് പ്ലാന്‍ B ആയിരിക്കും. അതിങ്ങനെയാണ്: മതം മാറിയതിന്‍റെ പേരില്‍ വീട്ടില്‍ നിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ പെണ്‍കുട്ടി ദാവാക്കാര്‍ക്ക് ഫോണ്‍ ചെയ്ത് വിവരം അറിയിക്കും. അവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ വേണ്ടി വേഗം തന്നെ എത്തും. സ്വാഭാവികമായും വീട്ടുകാര്‍ എതിര്‍ക്കും. ഞങ്ങളുടെ മകളെ കൊണ്ടുപോകാന്‍ നിങ്ങളാരാണ്‌ എന്നൊക്കെ ചോദിച്ച് ആകെ ബഹളമയമാകും. അവസാനം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിനെ വിളിക്കും. പോലീസുകാര്‍ വരുമ്പോഴാണ് മുന്‍പ് രജിസ്റ്റര്‍ മാര്യേജ് ചെയ്ത പയ്യന്‍റെ രംഗപ്രവേശം. അവന്‍ പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നത് ഇങ്ങനെയായിരിക്കും: “സര്‍, ഇവളെന്‍റെ ഭാര്യയാണ്. ഞങ്ങള്‍ ഇത്ര നാള്‍ മുന്‍പ് വിവാഹം കഴിച്ചതാണ്. ഇതാ അതിനുള്ള രേഖകള്‍. ഞാന്‍ മുസ്ലീമായത് കൊണ്ട് ഇവളുടെ വീട്ടുകാര്‍ ഇവളെ എന്‍റെയൊപ്പം വിടാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് നിയമസംരക്ഷണം വേണം സര്‍. ദയവായി എന്‍റെ ഭാര്യയെ എന്‍റെയൊപ്പം വിട്ടയക്കാന്‍ സര്‍ നടപടി സ്വീകരിക്കണം” എന്ന്.

 

ഇവിടെ ഇന്ത്യയിലെ നിയമമനുസരിച്ച് പോലീസിന് വീട്ടുകാരുടെ ഒപ്പം നില്ക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല, പെണ്‍കുട്ടിയെ വീട്ടുകാരില്‍ നിന്നും മോചിപ്പിച്ച്‌ ‘ഭര്‍ത്താവിന്‍റെ’ കൂടെ അയക്കേണ്ട നിയമപരമായ ബാധ്യതയും പോലീസിന്‍റെ തലയില്‍ വരികയാണ് ചെയ്യുക. മുഹമ്മദ്‌ ഈസ ഓഡിയോ ക്ലിപ്പില്‍ പറയുന്ന ഒരു സംഭാഷണം ഇങ്ങനെയാണല്ലോ:

 

“ലീഗലായിട്ടെന്ന് വരുമ്പോള്‍ ഇന്‍ഡ്യന്‍ ഗവണ്‍മെന്‍റിന്‍റെ നിയമം വെച്ചിട്ട്. പോലീസിനെ വെച്ചിട്ട് ഇന്നയാള് ഇന്നയാളുടെ ഭാര്യയാണ് നിങ്ങള് തടയാന്‍ അവകാശമില്ലെന്ന് പറയും. ഒന്നാം സ്ഥാനം ഭര്‍ത്താവിനാ. അപ്പോള്‍ നിങ്ങളെ തടയാന്‍ ശ്രമിക്കും അവര് ചിലപ്പോള്‍. ഇന്‍ഡ്യയുടെ നിയമമെന്താണെന്ന് നമുക്കറിയില്ല. എന്തായാലും ക്രിസ്തുമതത്തിന്‍റെ നിയമമല്ല. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും. (അവ്യക്തം) അവര് പിടിച്ച് കൊണ്ട് പോകും.”

 

പ്ലാന്‍ B യെക്കുറിച്ചാണ് മുഹമ്മദ്‌ ഈസ ഈ പറയുന്നത്. അങ്ങനെ ‘ഭര്‍ത്താവിന്‍റെ കൂടെ’ വിട്ടയക്കപ്പെടുന്ന പെണ്‍കുട്ടിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ പൊതുവേ മാതാപിതാക്കള്‍ ശ്രമിക്കാറില്ല. കുടുംബത്തിന് നാണക്കേട്‌ ഉണ്ടാക്കിയവളെ പടിയടച്ചു പിണ്ഡം വെക്കുന്ന രീതിയാണ് പൊതുവേ എല്ലാ കുടുംബങ്ങളും സ്വീകരിക്കാറുള്ളത്. ‘ഭര്‍ത്താവിന്‍റെ കൂടെ’ പോകുന്ന പെണ്‍കുട്ടി നേരെ ചെല്ലുന്നത് ഏതെങ്കിലും യത്തീംഖാനയിലേക്കോ അല്ലെങ്കില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്കോ ആയിരിക്കും. ‘ഭര്‍ത്താവ്’ സ്വന്തം വീട്ടിലേക്കും പോകും. പെണ്‍കുട്ടിക്ക് അവളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ഇവര്‍ ശരിയാക്കിക്കൊടുക്കുകയും ചെയ്യും. ഇങ്ങനെ പല ജോലികള്‍ ചെയ്യുന്ന ധാരാളം പെണ്‍കുട്ടികള്‍ ഇവരുടെ കൈവശം ഉണ്ടാകും. ഇതിന്‍റെ ശേഷമാണ് ലൗവ്‌ ജിഹാദിന്‍റെ അവസാനഘട്ടം ആരംഭിക്കുന്നത്. അമുസ്ലീം ചെറുപ്പക്കാരെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കുന്നത് ഇത്തരം പെണ്‍കുട്ടികളെ കാണിച്ചാണ്. ‘നീ ഇസ്ലാം സ്വീകരിക്കുകയാണെങ്കില്‍ ഏതു പ്രൊഫഷനില്‍ ഉള്ള പെണ്‍കുട്ടിയെ നിനക്ക് ഭാര്യയിട്ട് വേണമെന്ന് പറ, ഞങ്ങള്‍ തരാം’ എന്നൊരു മോഹിപ്പിക്കുന്ന വാഗ്ദാനം ആയിരിക്കും ഇവര്‍ നല്‍കുന്നത്. (എനിക്കും എന്‍റെ ചില സ്നേഹിതന്മാര്‍ക്കും പത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു വാഗ്ദാനം ലഭിച്ചത് ഓര്‍ക്കുന്നു. ഞങ്ങളത് തമാശയായിട്ടെടുത്ത് തള്ളിക്കളയുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അന്ന് ഇതിന്‍റെ പിന്നാമ്പുറ വിശേഷങ്ങള്‍ എന്താണെന്ന് അന്വേഷിച്ച് പോയതുമില്ല). ‘ഏതു പ്രൊഫഷനില്‍ നിന്നുമുള്ള പെണ്‍കുട്ടി’ എന്നതു മാത്രമല്ല, ഹിന്ദു യുവാവിനോട് പറയുന്നത് ‘ഹിന്ദുമതത്തില്‍ നിന്ന് കണ്‍വേര്‍ട്ട് ചെയ്ത പെണ്‍കുട്ടിയെ തരാം’ എന്നുകൂടിയായിരിക്കും. ക്രിസ്ത്യന്‍ യുവാവിനോട് പറയുന്നത് ‘ക്രിസ്തു മതത്തില്‍ നിന്ന് മതം മാറിയ പെണ്‍കുട്ടിയെ തരാം’ എന്നും. കല്യാണം കഴിച്ചു വീട്ടില്‍ കൊണ്ടുവരുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് കുറയ്ക്കാനും വീട്ടുകാരോട് യോജിച്ചു പോകാനും സ്വമതത്തില്‍ നിന്നുള്ള കണ്‍വേര്‍ട്ടിന് കഴിയും എന്നുള്ള സൈക്കോളജിയാണ് ഇതിന്‍റെ പിന്നിലുള്ളത്. ആ വാഗ്ദാനത്തില്‍ കുടുങ്ങി ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറുള്ള കുറച്ച് ആള്‍ക്കാരെയെങ്കിലും ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.

 

ഈ വിവരങ്ങളൊക്കെ ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എനിക്ക് കിട്ടിയതാണ്. പക്ഷേ ഇത് സ്ഥാപിക്കാന്‍ കഴിയുന്ന രേഖാമൂലമുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലാതിരുന്നത് കൊണ്ട് പരസ്യമായി പറയാനും കഴിയുമായിരുന്നില്ല. ഇപ്പോള്‍, മുഹമ്മദ്‌ ഈസ തന്നെ ഇക്കാര്യങ്ങളൊക്കെ വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്ന സ്ഥിതിക്ക് പറയുന്നതിന് തെളിവ് കൊടുക്കാന്‍ ഞാന്‍ പ്രത്യേകിച്ച് കഷ്ടപ്പെടേണ്ട കാര്യമില്ല. കൂടാതെ, തിരുവനന്തപുരത്ത് നിന്ന് മതം മാറിയ നിമിഷയുടെ മാതാവിന്‍റെ വെളിപ്പെടുത്തലും ഇത് തുറന്നെഴുതാന്‍ എന്നെ  പ്രേരിപ്പിച്ചു എന്ന് തുറന്നു സമ്മതിക്കുന്നു. ഫ്ലവേഴ്സ് ടി.വി.യുടെ ‘ശ്രീകണ്ഠന്‍ നായര്‍ ഷോ’ എന്ന ചാനല്‍ ചര്‍ച്ചയുടെ ഷൂട്ടിംഗിലാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. (നിമിഷയുടെ കാര്യത്തില്‍ അവര്‍ പ്ലാന്‍ B യാണ് നടപ്പിലാക്കിയത്‌. മൂന്ന് നാല് വര്‍ഷത്തോളം നിമിഷയുടെ പുറകില്‍ നടന്ന് പ്രേമിച്ചു ഇസ്ലാമിലേക്ക് മതം മറ്റിയവനല്ല, വെറും നാല് ദിവസത്തെ പരിചയം മാത്രമുള്ള ഒരുത്തനാണ് നിമിഷ എന്ന ഫാത്തിമയെ വിവാഹം കഴിച്ചത്!) ആ ചര്‍ച്ചയില്‍ അവര്‍ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തുകയുണ്ടായി. മകളെ കണ്ടുപിടിക്കാന്‍ വേണ്ടി അവര്‍ നടത്തിയ അന്വേഷണത്തില്‍ അവര്‍ക്ക് ലഭിച്ച വിവരങ്ങള്‍. അതിലൊന്ന് മഞ്ചേരിക്കടുത്ത് സത്യസരണി എന്ന സ്ഥാപനത്തില്‍ 52 പെണ്‍കുട്ടികള്‍ ലൗവ്‌ ജിഹാദിന്‍റെ ഇരകളായി മതം മാറി വന്നു കിടക്കുന്നുണ്ട് എന്നായിരുന്നു. ഇത് ഒരു സത്യസരണിയുടെ കാര്യം. ഇതുപോലെ എത്രയെത്രെ സത്യസരണികള്‍, എത്രയെത്ര പെണ്‍കുട്ടികള്‍! ആ അമ്പത്തിരണ്ട് പെണ്‍കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ 52 അമ്മമാര്‍ എന്നെപ്പോലെ കരയേണ്ടി വരില്ല എന്നവര്‍ പറഞ്ഞത് തികച്ചും വികാര നിര്‍ഭരമായിട്ടായിരുന്നു. ഇങ്ങനെയുള്ള അമ്മമാരുടെ കണ്ണീര് വീണ് മുടിഞ്ഞു പോകുകയേയുള്ളൂ ലൗവ്‌ ജിഹാദ് നടത്തി മതത്തിലേക്ക് ആളെ ചേര്‍ക്കുന്ന ദാവാക്കാര്‍.

 

ലൗവ്‌ ജിഹാദ് വഴി അനേകം പേര്‍, അതും വിദ്യാര്‍ത്ഥീ-വിദ്യാര്‍ഥിനികളായ ചെറുപ്പക്കാര്‍- ഇസ്ലാമിന്‍റെ വഞ്ചനയില്‍ അകപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയതു കൊണ്ടാണ്‌ ഞങ്ങള്‍ കുറച്ചു പേര്‍ ഇസ്ലാമിനെ തുറന്നു കാണിക്കാന്‍ വേണ്ടി ഫെസ്ബുക്കിലും വാട്ട്സാപ്പിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും സജീവമായത്. ഇരകളാക്കപ്പെടുന്നവര്‍ എല്ലാംതന്നെ സോഷ്യല്‍ മീഡിയകളില്‍ സജീവമായവരായത് കൊണ്ട് അവര്‍ വീഴാന്‍ പോകുന്ന ചതിക്കുഴിയുടെ ആഴം അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഇതിലും നല്ലൊരു വേദി വേറെയില്ല.

 

‘മുസ്ലീം പെണ്‍കുട്ടികള്‍ ഹിന്ദു / ക്രിസ്ത്യന്‍ യുവാക്കളെ പ്രേമിച്ച് കല്യാണം കഴിക്കുന്ന സംഭവങ്ങളും കേരളത്തില്‍ ഉണ്ടല്ലോ, നിങ്ങള്‍ എന്തുകൊണ്ടാണ് അത്തരം വിവാഹങ്ങളെ ഹിന്ദു / ക്രിസ്ത്യന്‍ മതപ്രചാരണത്തിന് വേണ്ടിയുള്ള തന്ത്രമെന്ന് പറയാത്തത്’ എന്ന് ചിലര്‍ എന്നോട് ചോദിക്കുകയുണ്ടായി. അതിനുള്ള മറുപടി വളരെ സിമ്പിള്‍ ആണ്. ഒരു ഹിന്ദു / ക്രിസ്ത്യന്‍ യുവാവ് ഒരു മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കുകയും അവള്‍ അവന്‍റെ കൂടെ പോകാന്‍ തയ്യാറാകുകയും ചെയ്താല്‍ അവന്‍ തന്നെ അവളെ കെട്ടും. അവര്‍ ഒരുമിച്ച് തന്നെ ജീവിക്കുകയും ചെയ്യും. അല്ലാതെ അവളെ തന്‍റെ മതം പഠിപ്പിക്കാന്‍ വേണ്ടി ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലേക്ക് അവന്‍ അവളുടെ വീട്ടുകാര്‍ അറിയാതെ അയക്കുകയില്ല. മതപഠനം കഴിഞ്ഞ് തിരിച്ചു വരുന്നവളെ കല്യാണം കഴിക്കാതെ കൈയോഴിയുകയും പിന്നെ അവളെ കാണിച്ച് വേറെ ഏതെങ്കിലും ചെറുപ്പക്കാരനെ തന്‍റെ മതത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയുമില്ല. മാത്രമല്ല, മുസ്ലീം പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു കുടുംബമായി ജീവിക്കുന്ന ഹിന്ദു / ക്രിസ്ത്യന്‍ ചെറുപ്പക്കാരെ തേടി പോലീസിന് സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും അന്വേഷണം നടത്തേണ്ടി വരുന്നുമില്ല. അതുകൊണ്ട് സാദാ പ്രേമ വിവാഹത്തിനെയും ലൗ ജിഹാദിനെയും തമ്മില്‍ കൂട്ടിക്കുഴച്ചുകൊണ്ടു വെറുതെ ദാവാക്കാരെ വെള്ളപൂശി രക്ഷിച്ചെടുക്കാന്‍ ഒരാളും വരണ്ട എന്നാണ് മുന്‍കൂട്ടി പറയാനുള്ളത്.

]]>
https://sathyamargam.org/2016/09/%e0%b4%b2%e0%b5%8c-%e0%b4%9c%e0%b4%bf%e0%b4%b9%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1/feed/ 3
ഇസ്ലാമിക വിശ്വാസത്തിന്‍റെ കടയ്ക്കല്‍ കത്തി വെക്കുന്ന ഖുര്‍ആന്‍ ആയത്ത്!! https://sathyamargam.org/2016/09/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/ https://sathyamargam.org/2016/09/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/#comments Sat, 24 Sep 2016 03:27:19 +0000 http://sathyamargam.org/?p=1307 അനില്‍കുമാര്‍ വി.അയ്യപ്പന്‍

 

സുവ്യക്തവും ലളിതവും ഖണ്ഡിതവുമെന്ന് മുസ്ലീങ്ങള്‍ വമ്പ് പറയുന്ന ഖുര്‍ആനില്‍, മലക്ക് പറഞ്ഞതായി മുഹമ്മദ് പറഞ്ഞെന്നു അനുയായികള്‍ ആരോപിക്കുന്ന ഒരു വാക്യമാണ് താഴെ കൊടുക്കുന്നത്:

 

“(നബിയേ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?” (സൂറ.21:34)

 

വിശദീകരണം ആവശ്യമില്ലാത്തവിധം വളരെ ലളിതമാണ് ഈ  ആയത്ത്. മുഹമ്മദിന് മുന്‍പ് ജീവിച്ചിരുന്ന സകല മനുഷ്യരും മരിച്ചവരാണ്‌, ഒരാളും അനശ്വരത നേടിയിട്ടില്ല എന്ന് വളരെ വ്യക്തമായിത്തന്നെ ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നു. എങ്കിലും ലോകമെമ്പാടുമുള്ള സകല മുസ്ലീങ്ങളുടെയും തലയ്ക്കു മുകളില്‍ 1400 കൊല്ലമായി ഡമോക്ലീസിന്‍റെ വാളുപോലെ തൂങ്ങിക്കിടക്കുന്ന ഒന്നാണ് ഈ  ആയത്ത്. ഖുര്‍ആനിന്‍റെ പൊള്ളത്തരം ഒറ്റ ആയത്തുകൊണ്ട് മനസ്സിലാക്കാന്‍ പറ്റുമോ എന്നാരെങ്കിലും എന്നോട് ചോദിച്ചാല്‍ അവര്‍ക്ക് ഞാന്‍ കൊടുക്കുന്ന മറുപടി സൂറ.21:34 ആയിരിക്കും. എന്തുകൊണ്ടാണ് ഈ ആയത്ത് ഇവര്‍ക്ക് ഇത്രയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത് എന്ന് വിശദീകരിക്കാം:

 

ഇസ്ലാമിക വിശ്വാസമനുസരിച്ച് മുഹമ്മദിന് തൊട്ടു മുന്‍പ് വന്ന പ്രവാചകനാണ്‌ ഈസാനബി (ഈസാനബിക്കും ബൈബിളിലെ യേശുക്രിസ്തുവിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന്  ഊന്നിപ്പറയാന്‍ ഞങ്ങള്‍ ഈ സന്ദര്‍ഭം ഒരിക്കല്‍ക്കൂടി ഉപയോഗിക്കുകയാണ്). ഈസാ നബിയെക്കുറിച്ച് മുസ്ലീങ്ങളോട് നാം ചോദിച്ചാല്‍ അവര്‍ പറയുന്നത് ഈസാനബി മരിച്ചിട്ടില്ല എന്നാണ്! ഖുര്‍ആനില്‍  ആണെങ്കില്‍ ഈസാനബിയെക്കുറിച്ച് കാണുന്നത് “അവര്‍ അവനെ ക്രൂശിച്ചിട്ടില്ല, കൊന്നിട്ടുമില്ല’ എന്നാണ്. ഈസാനബിയെ ഒരാളും കൊന്നിട്ടുമില്ല, ഈസാനബി മരിച്ചിട്ടുമില്ല എന്നാണെങ്കില്‍ ഈസാ നബിക്ക് എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ ഇസ്ലാമിക പണ്ഡിതന്മാരോട് ചോദിച്ചാല്‍ അവര്‍ക്കും വ്യക്തമായ ഉത്തരമല്ല തരാനുണ്ടാകുക. പലരും പലവിധമായ മറുപടികളാണ് തരിക. ഊഹത്തെ പിന്‍പറ്റുകയല്ലാതെ അവര്‍ക്ക് വേറെ ഒന്നും ഇക്കാര്യത്തില്‍ ചെയ്യാനില്ല. എങ്കിലും ഈസാനബി മരിച്ചിട്ടില്ല എന്ന കാര്യത്തില്‍ അവരെല്ലാവരും ഏകാഭിപ്രായം പുലര്‍ത്തുന്നു, അഹമ്മദിയാക്കള്‍ ഒഴികെ. (അഹമ്മദിയാക്കളുടെ വിശ്വാസമനുസരിച്ച് ഈസാ നബി ക്രൂശിക്കപ്പെട്ടെങ്കിലും കുരിശില്‍ മരിക്കാതെ രക്ഷപ്പെട്ട് കാശ്മീരില്‍ വന്ന് അവിടെ പെണ്ണ് കെട്ടി ഭാര്യയും കുട്ടികളുമായി കഴിഞ്ഞ് 120-മത്തെ വയസ്സില്‍ മരിച്ചു പോവുകയാണ് ഉണ്ടായത്.)

 

ഏതായാലും മുഹമ്മദിന് മുന്‍പ് ഒറ്റ മനുഷ്യനെയും അനശ്വരനാക്കിയിട്ടില്ല, എല്ലാവരും മരിച്ചു പോവുകയാണ് ഉണ്ടായത് എന്നുള്ള സൂറാ. 21:34-ലെ ആയത്ത് “ഈസാ നബി മരിച്ചിട്ടില്ല, അല്ലാഹുവിന്‍റെ അടുക്കലേക്ക്‌ ജീവനോടെ കൊണ്ടുപോവുകയാണ്‌ ഉണ്ടായത്” എന്നുള്ള മുസ്ലീങ്ങളുടെ വിശ്വാസത്തിന്‍റെ കടക്കല്‍ കത്തി വെക്കുന്നതാണ്. അതല്ല, ഈസാ നബി മരിച്ചിട്ടില്ല എന്ന് ഹദീസുകളില്‍ മുഹമ്മദ്‌ പറഞ്ഞതാണ് സത്യമെങ്കില്‍, മുഹമ്മദിന് മുന്‍പ് ഒറ്റ മനുഷ്യനേയും അനശ്വരനാക്കിയിട്ടില്ല എന്ന ഖുര്‍ആന്‍ വാക്യം വെറും നുണയാണ്. ഒന്നുകില്‍ അവര്‍ക്ക് ഈസാനബിയെക്കുറിച്ച് ഇതുവരെ പുലര്‍ത്തിപോന്ന വിശ്വാസം തള്ളേണ്ടി വരും, അല്ലെങ്കില്‍ ഖുര്‍ആനിലെ ഒരു ആയത്ത് തള്ളേണ്ടിവരും! ഏതെങ്കിലും ഒന്ന് തള്ളാതെ അവര്‍ക്ക് രക്ഷയില്ല!

 

അതുകൊണ്ടാണ് ഈ  ആയത്ത് ഡെമോക്ലീസിന്‍റെ വാളുപോലെ അവരുടെ തലക്ക് മുകളില്‍ 1400 കൊല്ലമായി തൂങ്ങിക്കിടക്കുന്നു എന്ന് ഞങ്ങള്‍ പറഞ്ഞത്.

]]>
https://sathyamargam.org/2016/09/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/feed/ 6
ഇസ്ലാമിക സ്വര്‍ഗ്ഗം, മുഹമ്മദിന്‍റെ കച്ചവട തന്ത്രത്തിനൊരുദാത്ത മാതൃക! https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/#respond Wed, 31 Aug 2016 21:26:04 +0000 http://sathyamargam.org/?p=1303  

ഖദീജയുടെ കച്ചവടസംഘത്തിന്‍റെ മാനേജരും പിന്നീട് പ്രമോഷന്‍ ലഭിച്ച് ഭര്‍ത്താവും ആയി മാറിയ മുഹമ്മദിലൂടെ അവതരിപ്പിക്കപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്ന ഗ്രന്ഥമായ ഖുര്‍ആനിലും, ‘മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍’ എന്ന് ആരോപിക്കപ്പെടുന്ന ഹദീസുകളിലും കാണുന്ന സ്വര്‍ഗ്ഗത്തിന്‍റെ വിവരണം പരിശോധിച്ചാല്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് അതിബുദ്ധിശാലിയായ ഒരു കച്ചവടക്കാരനെയാണ്. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

എന്താണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

 

സ്വര്‍ഗ്ഗത്തില്‍ കിട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക്‌ നോക്കാം:

 

തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

 

സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

 

(ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

 

എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

 

അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

 

സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

 

മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

 

പാലിന്‍റെ അരുവികള്‍ : സൂറാ.47:15

 

തേനിന്‍റെ അരുവികള്‍ : സൂറാ.47:15

 

മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

 

സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

 

പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

 

സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

 

സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

 

ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

 

സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

 

സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

 

സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

 

സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

 

സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

 

ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

 

പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

 

സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

 

സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

 

സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും…’

 

സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

 

ഇനി ഹദീസില്‍ നിന്നുള്ള ചില കാര്യങ്ങള്‍ കൂടി നോക്കാം. മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി കുക്കിംഗ് ആണോ എന്നാരെങ്കിലും ഈ ഹദീസ്‌ വായിച്ചു സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല:
അബു ഹുറൈറ (റ) പറയുന്നു: തിരുമേനി അരുളി: ‘വല്ലവനും പ്രഭാതത്തില്‍ പള്ളിയിലേക്ക് പോയി, അല്ലെങ്കില്‍ സായാഹ്നത്തില്‍. അങ്ങനെ പള്ളിയിലേക്ക്‌ പൊയ്ക്കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു സത്കാര വിഭവങ്ങള്‍ ഒരുക്കി വെക്കും.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 380, പേജ് 318)
തീര്‍ന്നില്ല, മുഹമ്മദ്‌ പറഞ്ഞ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കൃഷിയും ഉണ്ടത്രേ:

 

അബൂഹുറൈറ (റ) പറയുന്നു: ഒരു ദിവസം തിരുമേനി (സ) സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അടുത്തു ഒരു ഗ്രാമീണന്‍ ഇരിക്കുന്നുണ്ടായിരുന്നു. തിരുമേനി അരുളി: “സ്വര്‍ഗ്ഗ വാസികളിലൊരാള്‍ തന്‍റെ നാഥനോട് കൃഷി ചെയ്യാനനുവാദം ചോദിച്ചു. “നീ ആശിക്കുന്ന ക്ഷേമൈശ്വര്യങ്ങളിലല്ലേ ഇപ്പോഴുള്ളത്?” എന്ന് അല്ലാഹു ചോദിച്ചു. “അതെ, പക്ഷെ കൃഷി ചെയ്യാനെനിക്ക് അതിയായ ആഗ്രഹം.” എന്നിട്ടവന്‍ വിത്തു വിതച്ചു. കണ്ണുചിമ്മിത്തുറക്കുന്നതിനകം ആ വിത്ത് മുളച്ചു വളര്‍ന്നു കൊയ്യാന്‍ പാകമായി. അവയുടെ ഫലങ്ങള്‍ പര്‍വ്വതങ്ങളോളം വളര്‍ന്നു. അന്നേരം അല്ലാഹു പറയും: “ഇതാ എടുത്തോളൂ മനുഷ്യപുത്രാ! നിനക്ക് എത്ര കിട്ടിയാലും മതിയാവുകയില്ല!” ഇതുകേട്ട് ഗ്രാമീണന്‍ പറഞ്ഞു: “അല്ലാഹുവാണെ, ഒന്നുകില്‍ ആ മനുഷ്യന്‍ ഖുറൈശിയായിരിക്കും, അല്ലെങ്കില്‍ അന്‍സാരി. അവരാണ് കൃഷിക്കാര്‍. ഞങ്ങള്‍ കൃഷിക്കാരൊന്നുമല്ല.”- തിരുമേനി ചിരിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 42, ഹദീസ്‌ 1051, പേജ് 542)

 

കൃഷി ചെയ്തതുകൊണ്ട് മാത്രമായില്ലല്ലോ, അത് വിറ്റഴിക്കാന്‍ ചന്തയും വേണ്ടേ? മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയും ഉണ്ട്!! ബ്യൂട്ടിപാര്‍ലര്‍ ഒക്കെയുള്ള ഒരു വെള്ളിയാഴ്ച ചന്ത!! ഇതാ ഹദീസ്‌:

 

“അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

 

ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌. മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

 

കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ കിട്ടുന്ന കാര്യങ്ങള്‍ തന്നെ മുഹമ്മദ്‌ അവതരിപ്പിച്ച സ്വര്‍ഗ്ഗത്തിലും ഇടംപിടിച്ചത്? അതന്വേഷിക്കുമ്പോഴാണ് മുഹമ്മദ്‌ എന്ന കച്ചവടക്കാരനെ മനസ്സാ നമിച്ചു പോകുന്നത്. താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് മുഹമ്മദ്‌ അവകാശപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതലേ ജനങ്ങള്‍ മുഹമ്മദിനോട്‌ അതിനു തെളിവ് ചോദിക്കുന്നുണ്ട്. ചില ആയത്തുകള്‍ തരാം:

 

“അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

 

“അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

ജനങ്ങള്‍ ചോദിച്ച ഒരു കാര്യവും ചെയ്തു കാണിക്കാന്‍ മുഹമ്മദിനായില്ല. എന്നാല്‍ കസ്റ്റമേഴ്സിന്‍റെ ആവശ്യം അറിഞ്ഞ് ചരക്ക്‌ എത്തിച്ചു കൊടുക്കുന്ന നല്ലൊരു വ്യാപാരിയായ മുഹമ്മദ്‌, ജനങ്ങള്‍ ചോദിച്ച കാര്യങ്ങളില്‍  അവര്‍ക്ക് ഇഷ്ടമുള്ളതെല്ലാം തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി. അതായത്, ‘ഇപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ഭൂമിയില്‍ വെച്ച് തരാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും നിങ്ങള്‍ എന്നെ വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുകയുമാണെങ്കില്‍ നിങ്ങളുടെ മരണശേഷം ഈ ചോദിച്ചതെല്ലാം നിങ്ങള്‍ക്ക്‌ കിട്ടും. ഇത് മാത്രമല്ല, ഇതില്‍ കൂടുതലും നിങ്ങള്‍ക്ക്‌ കിട്ടും!’ എന്ന കച്ചവട തന്ത്രമാണ് മുഹമ്മദ്‌ പുറത്തെടുത്തത്. തന്ത്രശാലികളായ  കച്ചവടക്കാരുടെ കെണികളില്‍ ഈ ആധുനിക കാലത്തും മനുഷ്യര്‍ വീഴുന്നത് പോലെ, അന്നുള്ള കാട്ടറബികളില്‍ പലരും മുഹമ്മദിന്‍റെ ഈ തന്ത്രത്തില്‍ വീഴുകയുണ്ടായി!! അന്ന് മാത്രമല്ല, ഇന്നും കോടിക്കണക്കിന് പേര്‍ മുഹമ്മദി’ന്‍റെ തന്ത്രത്തില്‍ വീണു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണല്ലോ ഹൂറിമാരെയും മദ്യപ്പുഴയും മോഹിച്ചു അല്ലാഹു അക്ബര്‍ വിളിച്ചു കൊണ്ട് ചിലര്‍ നിരപരാധികളുടെ കഴുത്ത് അറുത്ത് മാറ്റുന്നത് നാം വീഡിയോയിലൂടെ കാണുന്നത്!!!

]]>
https://sathyamargam.org/2016/08/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-2) https://sathyamargam.org/2016/08/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d-2/ https://sathyamargam.org/2016/08/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d-2/#comments Fri, 05 Aug 2016 06:38:17 +0000 http://sathyamargam.org/?p=1300 അനില്‍ കുമാര്‍ വി അയ്യപ്പന്‍

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സ്ത്രീ വിമോചകൻ” എന്നതാണ്.

 

ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ‘കോഴിയുടെ സംരക്ഷകനാണ് കുറുക്കന്‍’ എന്ന് പറയുന്നതായിരുന്നു! ആ പറഞ്ഞതിന് ചിന്താശേഷിയുള്ള മനുഷ്യര്‍ പിന്നെയും വില കൊടുക്കുമായിരുന്നു. ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും വിലയുണ്ടായിരുന്നു. മുഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജയുടെ കാര്യം തന്നെ നോക്കിയാല്‍ മതി. അവരുടെ പിതാവ് നോക്കി നടത്തിയിരുന്ന കുടുംബ ബിസിനസ് പിതാവിന്‍റെ മരണത്തോടെ ഖദീജയുടെ കൈവശമാണ് എത്തിച്ചേര്‍ന്നത്. അവര്‍ ആ ബിസിനസ് നല്ലരീതിയില്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ഇസ്ലാം രൂപം കൊണ്ടതിനു ശേഷമായിരുന്നു അവരുടെ പിതാവ് മരിക്കുന്നതെങ്കില്‍ ആ കുടുംബ  ബിസിനസ് ഒരിക്കലും അവരുടെ കൈകളില്‍ എത്തുകയില്ലായിരുന്നു. കാരണം ഇസ്ലാം വിഭാവനം ചെയ്യുന്ന അനന്തരാവകാശം അത്തരത്തില്‍ ഉള്ളതാണ്. മാത്രമല്ല, ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പ് സ്ത്രീകള്‍ക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഒരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നു. അതിനും തെളിവ് ഖദീജ തന്നെ. അവരുടെ മൂന്നാം ഭര്‍ത്താവാണ് മുഹമ്മദ്‌, അതും അവരെക്കാള്‍ പതിനഞ്ച് വയസ്സ് ഇളയത്. പോരാത്തതിന് അഞ്ച് പൈസക്ക് ഗതിയില്ലാത്ത ഒരു അനാഥനും. ഖദീജയാണെങ്കില്‍ അതിസമ്പന്നയും. ഓട്ടക്കാലണയ്ക്ക് പോലും ഗതിയില്ലാത്ത ഒരനാഥയുവാവിനെ വിവാഹം കഴിക്കണം എന്ന് ഖദീജ ആഗ്രഹിച്ചപ്പോള്‍ അത് നടന്നു. അതിന് കാരണം ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറബികള്‍ വിവാഹം കഴിച്ചിരുന്നത് വരനും വധുവും തമ്മിലുള്ള കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്. എന്നാല്‍ ഇസ്ലാമില്‍ വിവാഹകരാറില്‍ ഏര്‍പ്പെടുന്നത് വരനും വധുവും തമ്മിലല്ല, വരനും വധുവിന്‍റെ രക്ഷിതാവും തമ്മിലാണ്. അതിസമ്പന്നയായ ഖദീജയുടെ രക്ഷിതാവിന്‌ ഓട്ടക്കാലണയ്ക്ക് പോലും ഗതിയില്ലാത്ത മുഹമ്മദുമായുള്ള വിവാഹത്തിനു താല്പര്യം ഇല്ലായിരുന്നെങ്കില്‍ ഖദീജയുടെ ആഗ്രഹം നടക്കുകയേ ഇല്ലായിരുന്നു.

 

അത് മാത്രമല്ല, ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത്, അറേബ്യയിലെ സ്ത്രീകള്‍ കൊടും ചൂടില്‍ നിന്നും രക്ഷ നേടാന്‍ പറ്റുന്ന വിധത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. പക്ഷേ ഈ സ്ത്രീവിമോചകന്‍ വന്ന് അവരെയെല്ലാം കറുത്ത തുണിക്കെട്ടിനുള്ളിലേക്ക് കേറ്റി പഴുപ്പിക്കാന്‍ വെച്ചു. അതിന് കാരണം തന്‍റെ ഭാര്യമാരോട് (ഭാര്യമാര്‍ എന്ന് പറഞ്ഞാല്‍ പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍. ഒരാള്‍ക്ക് മാത്രം 25-ഓ അതിന് മുകളിലോ പ്രായം കാണും.) തന്‍റെ അനുയായികള്‍ സംസാരിക്കുന്നത് കണ്ടത് കൊണ്ടും. വാര്‍ധക്യത്തിലെത്തിയ ഒരാളുടെ കൗമാരപ്രായക്കാരായ ഭാര്യമാര്‍ വേറെ ആണുങ്ങളോട് ചിരിച്ചു വര്‍ത്തമാനം പറയുന്നത് കണ്ടപ്പോള്‍ ഉണ്ടാക്കിയ നിയമം 1400 കൊല്ലമായി ആ സമൂഹത്തിലുള്ള സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു പോരുന്നു. ഇതും സ്ത്രീ വിമോചനാണത്രേ.

 

ഇനി, ഈ സ്ത്രീ വിമോചകന്‍ സ്ത്രീകളെ കുറിച്ച് പറഞ്ഞിട്ടുള്ള ചില മൊഴിമുത്തുകള്‍ നമുക്ക് നോക്കാം:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: ‘ദുര്‍ലക്ഷണം (ദുഃശ്ശകുനം) വീട്ടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 115 (2225)

 

സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം , ഹദീസ്‌ നമ്പര്‍ 116-119 വരെയുള്ളത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്. ഇതില്‍ ‘ദു:ശ്ശകുനത്തില്‍ സത്യമുണ്ടെങ്കില്‍ അത് കുതിരയിലും, സ്ത്രീയിലും കുതിരയിലുമാകുന്നു’ എന്നാണുള്ളത്.

 

ഇബ്നു ഉമര്‍ (റ) പറയുന്നു: “കുതിര, സ്ത്രീ, വീട്- ഇവ മൂന്നിലുമാണ് ദുശ്ശകുനമെ”ന്നു തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1203, പേജ് 618)

 

“സ്ത്രീ ദുഃശ്ശകുനമാണ്” എന്ന് പറഞ്ഞ മാന്യനെയാണ് ഇവര്‍ സ്ത്രീവിമോചകനായി നമ്മുടെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ നോക്കുന്നത്. അല്പമെങ്കിലും സത്യസന്ധത ഇവരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ ഇജ്ജാതി പൈതൃകരഹിത പ്രവൃത്തി ചെയ്യുമോ? തീര്‍ന്നിട്ടില്ല, സ്ത്രീകളെ കുറിച്ച് ഈ മാന്യന്‍ പറഞ്ഞ വേറെയും കുറേ കാര്യങ്ങളുണ്ട്:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങളും പാപമോചനത്തിനുള്ള അര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക. നരകവാസികളില്‍ കൂടുതലായി ഞാന്‍ നിങ്ങളെ കാണുന്നു.’ അപ്പോള്‍ അവരുടെ കൂട്ടത്തിലെ തന്‍റേടിയായ ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളാകുന്നത്?’ നബി പറഞ്ഞു: ‘നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനോട്‌ നന്ദികേടു കാണിക്കുന്നു. നിങ്ങളേക്കാള്‍ ദീനും ബുദ്ധിയും കുറഞ്ഞവരും, കാര്യശേഷിയില്‍ മികച്ചു നില്‍ക്കുന്നവരെ (ബുദ്ധിമാനായ പുരുഷനെപ്പോലും) കീഴടക്കുന്നവരുമായ ആരെയും ആരേയും ഞാന്‍ കണ്ടിട്ടില്ല.’ അവള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്താണ് (ഞങ്ങളുടെ) ദീനിന്‍റെയും ബുദ്ധിയുടേയും കുറവ്? നബി പറഞ്ഞു: ‘രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സാക്ഷ്യത്തിന് തുല്യമാണ്. ഇത് ബുദ്ധിയുടെ കുറവാണ്. (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ അവള്‍ നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നു. ഇത് മതത്തിന്‍റെ കുറവാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 132 (79)

 

അബൂസഈദുല്‍ ഖുദ്രി (റ) പറയുന്നു: ഒരിക്കല്‍ തിരുമേനി വലിയ പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ചെറിയ പെരുന്നാള്‍ ദിവസം, നമസ്കാര മൈതാനത്ത് (നമസ്കാരാനന്തരം) സ്ത്രീകളുടെ അടുത്തേക്ക്‌ വന്നു. അവിടെ വെച്ച് അരുളി: “സ്ത്രീ സമൂഹമേ!നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.” “തിരുമേനി! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു, തിരുമേനി അരുളി: “അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചു കൊണ്ടും ശകാരിച്ചു കൊണ്ടുമിരിക്കും, മാത്രമല്ല ഭര്‍ത്താക്കന്മാരോട് നന്ദികേട്‌ കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല.” സ്ത്രീകള്‍ ചോദിച്ചു: “തിരുമേനി! ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ്?” തിരുമേനി അരുളി: “സ്ത്രീയുടെ സാക്ഷ്യത്തിന് അരപുരുഷന്‍റെ സാക്ഷ്യത്തിന്‍റെ സ്ഥാനമല്ലേ കല്പിക്കുന്നുള്ളൂ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “അവര്‍ക്ക്‌ ബുദ്ധി കുറവാണെന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “ദീന്‍ കുറവായതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 203, പേജ് 252)

 

മുസ്ലീം സ്ത്രീകള്‍ ബുദ്ധി കുറഞ്ഞവരാണെന്നാണ് ഈ ചെങ്ങാതി പറഞ്ഞിരിക്കുന്നത്. ആ പുള്ളിയാണ് ഇവരുടെ ദൃഷ്ടിയില്‍ സ്ത്രീ വിമോചകന്‍. അപ്പോപ്പിന്നെ ഇവരുടെ മതത്തിലുള്ള സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

 

സ്ത്രീ വിമോചനത്തിന് വേണ്ടി ഈ  മാന്യന്‍ കൊണ്ടുവന്ന വേറൊരു നിയമമാണ് താല്‍ക്കാലിക വിവാഹം:

 

ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)

 

ഒരു മുസല്‍മാന്‍ സ്വന്തം വീടും കുടുംബവും വിട്ടു ദൂരെ ആയിരിക്കുമ്പോള്‍ അവന് അവിടെ ഇഷ്ടമുള്ള സ്ത്രീയെ താല്‍ക്കാലിക വിവാഹം കഴിച്ച് സ്വന്തം ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാം. അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു മുസല്‍മാന്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി മുംബൈ വരെ പോകുന്നു, അവിടെ രണ്ട് ദിവസം താമസിക്കേണ്ടതുണ്ട്. ഈ രണ്ട് ദിവസവും തന്‍റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഒരുത്തിയെ മഹ്ര്‍ കൊടുത്ത് നിക്കാഹ് കഴിക്കാം. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വേണ്ടി ഞാന്‍ രണ്ട് ദിവസം എന്ന് പറഞ്ഞെന്നേയുള്ളൂ, അത് ഒരു ദിവസം ആകാം, അര ദിവസം ആകാം, വേണമെങ്കില്‍ ഒരു മണിക്കൂറും ആകാം. അതൊക്കെ കൊടുക്കുന്ന മഹറിന്‍റെ കനത്തിനെ ആശ്രയിച്ചിരിക്കും. ചില ഹദീസുകള്‍ കൂടി നല്‍കാം:

 

റബീഅ് ഇബ്നു സബ്റത്ത് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഞങ്ങള്‍ക്ക്‌ താല്‍കാലിക വിവാഹത്തിനു അനുവാദം നല്‍കി. അങ്ങനെ ഞാനും മറ്റൊരാളും കൂടി ബനൂ ആമീര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പോയി. അവള്‍ കഴുത്തു നീണ്ട ഒരു യുവതിയെപ്പോലെ ഉണ്ടായിരുന്നു. ഞങ്ങളെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അവള്‍ ചോദിച്ചു: ‘താങ്കള്‍ എന്ത് (മഹ്റായി) നല്‍കും?’. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം നല്‍കാം’. എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം (ഞാനും) തരാം’. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രം എന്‍റെതിനേക്കാള്‍ നല്ലതായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ യുവാവായിരുന്നു. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രത്തിലേക്ക് നോക്കുമ്പോള്‍ അത് (അതിന്‍റെ ഭംഗി) അവളെ ആശ്ചര്യപ്പെടുത്തി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ (എന്‍റെ സൌന്ദര്യവും) അവളെ ആശ്ച്ചര്യപ്പെടുത്തുന്നു. പിന്നെ അവള്‍ (എന്നോട് പറഞ്ഞു: ‘താങ്കളും (മഹ്റായി) താങ്കളുടെ മേല്‍വസ്ത്രവും എനിക്ക് മതി’. അങ്ങനെ ഞാന്‍ അവളുടെ കൂടെ മൂന്നു ദിവസം താമസിച്ചു. പിന്നീട് റസൂല്‍ പറഞ്ഞു: ‘വല്ലവന്‍റെയും പക്കല്‍ താല്‍കാലിക വിവാഹം കഴിച്ച സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവളെ ഒഴിവാക്കണം. (താല്‍കാലിക വിവാഹം നിരോധിച്ചിരിക്കുന്നു)’. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 19 (1406)

 

റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

 

താല്‍ക്കാലിക വിവാഹം മുഹമ്മദ്‌ നിരോധിച്ചെന്ന് പറയുന്ന ഹദീസുകള്‍ ഇവയാണ്:

 

നബി പറഞ്ഞു; ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്ത്രീകളെ താല്‍കാലിക വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ (ഇന്നുമുതല്‍) അന്ത്യനാള്‍ വരേയ്ക്കും അള്ളാഹു അത് നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവന്‍ ഒഴിവാക്കിക്കൊള്ളട്ടെ. അവര്‍ക്ക്‌ നല്കിയതില്‍നിന്നു ഒന്നും തന്നെ നിങ്ങള്‍ തിരിച്ചെടുക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 21)

 

അബ്ദുല്‍ മാലിക്‌ നിവേദനം: ‘മക്കാവിജയ ദിവസം ഞങ്ങള്‍ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ താല്‍കാലിക വിവാഹത്തിനു നബി ഞങ്ങളോട് കല്പിച്ചു. പിന്നീട് ഞങ്ങള്‍ മക്ക വിട്ടു വരുമ്പോഴേക്കും ഞങ്ങളോട് നിരോധിക്കുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 22)

 

മുഹമ്മദ്‌ നിരോധിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നെ ആ നിരോധനം പിന്‍വലിച്ചതായി നമുക്ക്‌ കാണാം. വേറൊരു ഹദീസ്‌ തരാം:

 

ഇയാസ്‌ ഇബ്നു സലമ തന്‍റെ പിതാവില്‍നിന്നും നിവേദനം: ‘റസൂല്‍ ഔത്വാസ് വര്‍ഷത്തില്‍ (മക്കാ വിജയ ദിവസം) താല്‍കാലിക വിവാഹത്തിനു മൂന്നു പ്രാവശ്യം അനുവദിച്ചു. പിന്നീടത് അവിടുന്ന് നിരോധിച്ചു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 18)

 

മൂന്നു പ്രാവശ്യം അനുവദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും നിരോധിക്കണം. ഓരോ പ്രാവശ്യവും മുഹമ്മദ്‌ നിരോധനം നീക്കുകയും അനുവാദം കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം അനുവദിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല, മുഹമ്മദിന് ശേഷമുള്ള ഖലീഫമാരുടെ കാലത്തും മുസ്ലീങ്ങള്‍ ഈ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഹദീസ്‌ തരാം:

 

അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15)

 

അബു സുബൈര്‍ നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന്‍ കേട്ടു: ‘നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങള്‍ താല്‍കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്‍റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്‍റെ കാര്യത്തില്‍ ഉമര്‍ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 16)

 

അബു നള്റത്ത് നിവേദനം: ഞാന്‍ ജാബിര്‍ ബ്നു അബ്ദുല്ലയുടെ അടുത്തായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: ‘ഇബ്നു അബ്ബാസും ഇബ്നു സുബൈറും രണ്ടു താല്‍കാലിക വിവാഹത്തില്‍ അഭിപ്രയ വ്യത്യാസത്തിലാണ്. അപ്പോള്‍ ജാബിര്‍ പറഞ്ഞു: ‘അത് രണ്ടും ഞങ്ങള്‍ റസൂല്‍ ഉള്ളപ്പോള്‍ ചെയ്തിരുന്നു. പിന്നീട് ഞങ്ങളെ ഉമര്‍ നിരോധിച്ചു. പിന്നീട് അത് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 17)

 

ഇസ്ലാമില്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതിനെ നിരോധിക്കാന്‍ ഉമര്‍ ആരാണ് എന്ന ചിന്ത ഉള്ളതു കൊണ്ടായിരിക്കും, പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഈ താല്‍ക്കാലിക വിവാഹം നടക്കുന്നുണ്ട്. അറബികള്‍ കോഴിക്കോടും ഹൈദരാബാദിലും ഒക്കെ വന്നു നടത്തിപ്പോകുന്ന താല്‍ക്കാലിക വിവാഹങ്ങള്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്. ഏതായാലും ഈ താല്‍കാലിക വിവാഹത്തെയാണ് സാധാരണക്കാര്‍ നാടന്‍ ഭാഷയില്‍ വ്യഭിചാരം എന്ന് പറയുന്നത്!! എന്തായാലും സ്ത്രീ വിമോചനത്തിന് വേണ്ടിയാണ് ഈ പുള്ളി ഇതും ഇസ്ലാമില്‍ അനുവദിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏക ആശ്വാസം. ഇനി ഭാര്യമാരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ഈ സ്ത്രീ വിമോചകന്‍ പറഞ്ഞിട്ടുണ്ട്:

 

“പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” (സൂറാ.4:34)

 

ഇതില്‍ ആദ്യഭാഗത്തിന് അമാനി മൌലവി നല്‍കിയ വ്യാഖ്യാനം നോക്കുക:

 

“സ്ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണ് ഉള്ളത്. ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ള ഏതൊരു രംഗത്തും അതിനു ആധികാരികമായ മേല്‍നോട്ടക്കാരനില്ലാത്ത പക്ഷം അവിടെ കുഴപ്പവും വ്യവസ്ഥയില്ലായ്മയും നടമാടുന്നതാണ്. ഗാര്‍ഹിക ജീവിതത്തില്‍ ഇതിന്‍റെ ആവശ്യം കൂടുതലായി കാണാം. ‘നാഥനില്ലാത്ത വീട് പോലെ’ എന്നൊരു പഴഞ്ചൊല്ല് പോലും ഉണ്ടായത് അതുകൊണ്ടാകുന്നു. ഇവിടെ ആ ആധികാരിക സ്ഥാനം പുരുഷനാണ് ഉള്ളത് എന്ന് അള്ളാഹു പ്രഖ്യാപിക്കുന്നു. പ്രകൃത്യാ ഉള്ളതും, സ്വാഭാവികമായുണ്ടാകുന്നതുമായ ഓരോ കാരണങ്ങളും അതിനു അല്ലാഹു ചൂണ്ടി കാട്ടുന്നു. രണ്ടില്‍ ഓരോന്നും തന്നെ, ആ സ്ഥാനത്തിനുള്ള അര്‍ഹത സ്ത്രീകള്‍ക്കല്ല ഉള്ളതെന്ന് കാണിക്കുന്നവയാകുന്നു.

 

1-മത്തേത്, ഒരു കൂട്ടര്‍ക്ക് മറ്റേ കൂട്ടരെക്കാള്‍ – അതേ, പുരുഷന്മാര്‍ക്ക്‌ സ്ത്രീകളേക്കാള്‍ – അള്ളാഹു നല്‍കിയിട്ടുള്ള ശ്രേഷ്ഠതയാണ്, അതായത്, ശാരീരികവും മാനസികവുമായ പുരുഷനുള്ള സവിശേഷത. വ്യക്തികളെ എടുത്തു പരിശോധിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ചില സ്ത്രീകള്‍ ചില പുരുഷരെ കവച്ചു വെക്കുന്നവരുണ്ടാകമെങ്കിലും രണ്ടു വര്‍ഗ്ഗം എന്ന നിലയ്ക്ക് നോക്കുമ്പോള്‍ പുരുഷനാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്ന് നിഷ്പക്ഷ ബുദ്ധി ഉള്ള ആര്‍ക്കും അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് സ്ത്രീകളില്‍ നിന്ന് പ്രവാചകന്മാരെ അള്ളാഹു നിയോഗിക്കാത്തതും, ‘ഭരണാധികാരം സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ എന്ന് ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (സ) പ്രസ്താവിച്ചിരിക്കുന്നതും.

 

2-മത്തേത്, പുരുഷന്‍മാരാണ് സ്ത്രീകള്‍ക്ക് വേണ്ടി ധനം ചിലവഴിക്കുന്നതെന്ന വസ്തുതയാകുന്നു. സ്ത്രീകളുടെ മഹര്‍, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകള്‍ എല്ലാം വഹിക്കുന്നത് പുരുഷന്മാര്‍ ആണല്ലോ. ഇതും പുരുഷന്മാരെ സ്ത്രീകളുടെ മേലുള്ള നേതൃത്വത്തിന് സ്വാഭാവികമായും അര്‍ഹരാക്കുന്നു. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 1, പുറം 661)

 

ഇങ്ങനെ പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകളില്‍ അനുസരണക്കേട്‌ കാണിക്കും എന്ന് ആശങ്കയുണ്ടായാല്‍ അവരെ എന്ത് ചെയ്യണം എന്നാണ് ഈ സ്ത്രീ വിമോചകന്‍ പറഞ്ഞത് എന്ന് കണ്ടോ?

 

“അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക”

 

ആഹാ, എന്ത് നല്ല ഉപദേശം!! ഭാര്യമാര്‍ അനുസരിക്കുന്നില്ലെന്നു കണ്ടാല്‍ അടിക്കാനാണ് ഈ സ്ത്രീവിമോചകന്‍ പറയുന്നത്. അമ്പത്തൊന്ന് വയസ്സുള്ളപ്പോള്‍ ആറുവയസ്സു തികയാത്ത പിഞ്ചുബാലികയെ കെട്ടി സ്ത്രീവിമോചനത്തിന്‍റെ അത്യുദാത്തവും നിസ്തുല്യവുമായ മാതൃക കാണിച്ചു തന്ന മഹാനും കൂടിയാണ് ഈ സ്ത്രീവിമോചകന്‍ എന്നുള്ള കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം:

 

ആഇശ നിവേദനം: ‘റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.’

 

അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

 

ഈ സ്ത്രീവിമോചന മാതൃക ഇന്നും പിന്‍പറ്റാന്‍ നടക്കുന്നവര്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും മറ്റു പല  ഇസ്ലാമിക രാജ്യങ്ങളിലും ഉണ്ടെന്നുള്ളത് നമ്മള്‍ മറന്ന് പോകരുത്.

 

യുദ്ധത്തില്‍ പിടിച്ചെടുത്ത് അടിമകളാക്കിയ സ്ത്രീകളുമായി വിവാഹം കഴിക്കാതെ തന്നെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഈ സ്ത്രീവിമോചകന്‍ അനുവാദം നല്‍കിയിട്ടുണ്ട് (സൂറാ.4:24) എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമത്രേ. ഇത് ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഐ.എസ്. ആങ്ങളമാരാണ്. യാസീദി-ക്രിസ്ത്യന്‍ സ്ത്രീകളേയും ബാലികമാരെയും അവര്‍ അടിമകളായി പിടിച്ചെടുത്തു ലൈംഗിക ശമനത്തിന് ഉപയോഗിച്ചതായി പത്രങ്ങളില്‍ നാം വായിച്ചറിഞ്ഞതാണല്ലോ. അവര്‍ക്ക്‌ ഇത് ചെയ്യാനുള്ള പ്രേരണ കിട്ടിയ ഹദീസ്‌ ഞാന്‍ താഴെ ഇടാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

 

ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ഇടക്ക് വെച്ച് ലിംഗം പുറത്തെടുത്ത്‌ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. . ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ ഡിമാന്‍ഡ് കുറവാണ് എന്നുള്ളത് കൊണ്ടാണ് അസ്ല്‍ ചെയ്യുന്നതിനെക്കുറിച്ച് ഈ സ്ത്രീ വിമോചകന്‍റെ അനുയായികള്‍ ആലോചിച്ചത്. എന്നാല്‍ അസ്ല്‍ ചെയ്യാനുള്ള അനുവാദം സ്ത്രീ വിമോചകന്‍ അനുയായികള്‍ക്ക് കൊടുത്തതുമില്ല.

 

ഇനിയും ഇങ്ങനെയുള്ള ധാരാളം വീരകൃത്യങ്ങള്‍ മഹാന്‍റെ സ്ത്രീവിമോചനത്തോടു ബന്ധപ്പെട്ട് പറയാനുണ്ടെങ്കിലും തല്‍കാലം ഞാന്‍ നിര്‍ത്തുകയാണ്. നമുക്ക് ഇദ്ദേഹത്തിനെക്കുറിച്ചുള്ള മറ്റ് അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ടല്ലോ. (തുടരും)

]]>
https://sathyamargam.org/2016/08/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d-2/feed/ 4
മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-1) https://sathyamargam.org/2016/06/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d/ https://sathyamargam.org/2016/06/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d/#respond Sat, 11 Jun 2016 08:09:00 +0000 http://sathyamargam.org/?p=1297 അനില്‍കുമാര്‍  വി  അയ്യപ്പന്‍

 

 

കഴിഞ്ഞ കുറച്ചു നാളുകളായി ഫെസ്ബുക്കിലും വാട്ട്സാപ്പിലും പല ദാവാക്കാരും ഒട്ടിച്ചുകൊണ്ടു നടക്കുന്ന ഒരു പോസ്റ്റ്‌ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. അത് തുടങ്ങുന്നത് ഇങ്ങനെയാണ്:

 

“മുഹമ്മദ്‌ നബി(സ:അ) എന്ന വ്യക്തിയെ ഇസ്ലാം മത പ്രവാചകനായതിന്റെ പേരിൽ മാത്രം ആക്ഷേപിക്കുകയും വിമർശ്ശിക്കുകയും ചെയ്യുന്നവരൊട്‌ ഒരു വാക്ക്‌.

നിങ്ങൾ മുഹമ്മദ്‌ എന്ന ഇസ്ലാം മതപ്രവാചകനെ മാറ്റി നിർത്തി താഴെ പറയുന്ന വ്യക്തിത്വങ്ങളെ ഒന്നു പരിശോധിച്ച്‌ നോക്കൂ….”

 

ഇങ്ങനെ പറഞ്ഞിട്ട് പിന്നെ കുറേ അവകാശവാദങ്ങളാണ്. ഖുര്‍ആനും ഹദീസുകളും തഫ്സീറുകളും മഘാസി ലിഖിതങ്ങളും സീറകളും വായിച്ചിട്ടുള്ള ഏതൊരു മനുഷ്യനെയും പൊട്ടിച്ചിരിപ്പിക്കുന്ന വിധത്തിലുള്ള അവകാശവാദങ്ങള്‍. ഇവര്‍ ഇങ്ങനെയൊക്കെ തള്ളാതെ ഇരുന്നാല്‍ വലിയ കുഴപ്പമില്ലാതെ ഇന്ത്യ പോലൊരു മതേതര രാജ്യത്ത് മുഹമ്മദിന് കഷ്ടിപിഷ്ടി പിടിച്ചു നിന്ന് പോകാം. പക്ഷേ ഇജ്ജാതി തള്ളുതള്ളിയിട്ട് മുഹമ്മദിനെ അലക്കി വെളുപ്പിച്ചെടുക്കാം എന്ന് ഏതെങ്കിലും മുസ്ലീങ്ങള്‍ വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. ഞങ്ങളെപ്പോലെ കുറച്ചു പേര്‍ ഇവിടെയുണ്ട്. പ്രമാണങ്ങള്‍ വെച്ച് തന്നെ ഇതൊക്കെ പൊളിച്ചടുക്കി കയ്യീത്തരും എന്ന് ഓര്‍ക്കേണ്ടതായിരുന്നു. ആ പോസ്റ്റില്‍ പറഞ്ഞ ഓരോ അവകാശവാദങ്ങളെയും പ്രമാണബദ്ധമായി നിരൂപണം ചെയ്യുന്ന ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കുന്നു. ഇത്, അതിന്‍റെ ഒന്നാം ഭാഗം.

 

  1. ഒന്നാമത്തെ അവകാശവാദം “മുഹമ്മദ്‌ എന്ന അനാഥ ബാലൻ” എന്നതാണ്.

 

ലോകത്ത് അനേകം അനാഥ ബാലന്മാര്‍ ഉണ്ടായിരുന്നിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. മനുഷ്യര്‍ക്ക് മാതൃകയാക്കാന്‍ തക്കവണ്ണം ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മുഹമ്മദ്‌ എന്ന അനാഥ ബാലനുണ്ടായിരുന്നത്? എന്തെങ്കിലും ഒന്ന്  പറയാനുണ്ടോ? മുഹമ്മദിന്‍റെ കുട്ടിക്കാലത്തെ ഒരു സംഭവത്തെക്കുറിച്ച് ഹദീസില്‍ വന്നിട്ടുണ്ട്, ഇനിയിപ്പോ അതെങ്ങാനുമാണോ ഇവര്‍ ഉദ്ദേശിച്ചത്? ഹദീസ് താഴെ കൊടുക്കാം:

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി ഒരിക്കല്‍ (ചെറുപ്പത്തില്‍) കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ജിബ്‌രീല്‍ വന്നു നബിയെ പിടിച്ചു കിടത്തി നെഞ്ചു കീറി ഹൃദയം പുറത്തെടുത്ത് അതില്‍ നിന്നു ഒരു രക്തക്കട്ടയെടുത്ത് കളയുകയും ‘ഇത് നിനില്‍ നിന്നുള്ള പിശാചിന്‍റെ അംശമാണ്’ എന്ന് പറയുകയും ചെയ്തു. അനന്തരം ഒരു സ്വര്‍ണ്ണപ്പാത്രം സംസം വെള്ളംകൊണ്ട് അത് കഴുകിയ ശേഷം യഥാസ്ഥാനത്ത് വെച്ച് കൂട്ടുകയും ചെയ്തു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ അവിടത്തെ മാതാവിന്‍റെ അഥവാ മുലകൊടുക്കുന്ന ഉമ്മയായ ഹലീമയുടെ അടുക്കല്‍ ഓടി വന്നു ‘മുഹമ്മദ്‌ കൊല്ലപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞു. ഉടനേ അവര്‍ നബിയുടെ അടുക്കല്‍ ഓടിച്ചെന്നു നോക്കിയപ്പോള്‍ അവിടുന്ന് (ഭയം മൂലം) വിവര്‍ണ്ണനായിരിക്കുന്നു. അനസ്‌ പറയുന്നു, നബിയുടെ നെഞ്ചില്‍ തുന്നിയ അടയാളം ഞാന്‍കാണാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം1, ഹദീസ്‌ നമ്പര്‍ 263 (163)

 

ഇതുവെച്ച് “ലോകത്തിലെ ആദ്യത്തെ ഹൃദയശസ്ത്രക്രിയ നടത്തിയത് അനാഥനായ ഞമ്മടെ മുത്തിന്‍റെ മേലാ” എന്നെങ്ങാനും ഇവര്‍  ചിന്തിച്ചു പോയതു കൊണ്ടാണോ ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചത്? മുഹമ്മദ്‌ എന്ന അനാഥ ബാലനില്‍ എന്ത് മാതൃകയാണ് ഉള്ളതെന്ന് പോസ്റ്റ്‌ ഒട്ടിപ്പുകാര്‍ ഒന്ന് വിശദീകരിച്ചു തന്നിരുന്നെങ്കില്‍ നന്നായിരുന്നു.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന ആട്ടിടയൻ” എന്നതാണ്.

 

മുഹമ്മദ്‌ എന്ന ആട്ടിടയനെ കുറിച്ച് എന്ത് വിവരങ്ങളാണ് മുസ്ലീങ്ങളുടെ കൈവശം ഉള്ളത്? ഒരെണ്ണം പറയാമോ? ബൈബിളിലെ പ്രവാചകനായ മോശെ ആട്ടിയനായി 40 കൊല്ലത്തോളം ജോലി ചെയ്ത കാര്യം ബൈബിള്‍ പറയുന്നുണ്ട്. മറ്റൊരു പ്രവാചകനായ ദാവീദിന്‍റെ ജീവിതം പഠിച്ചാല്‍ അദ്ദേഹം ചെറുപ്പത്തില്‍ ആട്ടിടയനായിരുന്നു എന്ന് കാണാം. തന്‍റെ സംരക്ഷണത്തിലുള്ള ആട്ടിന്‍പറ്റത്തെ എങ്ങനെയാണ് താന്‍ സിംഹത്തിന്‍റെയും കരടിയുടെയും വായില്‍ നിന്ന് രക്ഷിച്ചതെന്നും ഒക്കെ ദാവീദ് പറയുന്നുമുണ്ട്. അതുപോലെ എന്തെങ്കിലും കാര്യം മുഹമ്മദ്‌ എന്ന ആട്ടിടയനെ കുറിച്ച് പറയാനുണ്ടോ? ഒന്നും ഇല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഒരവകാശവാദം നടത്തിയത് എന്തിന് വേണ്ടിയാണ് എന്ന് ദാവാക്കാര്‍ പറയണം.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന യുവാവ്‌” എന്നതാണ്.

 

മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് എന്താണ് മുസ്ലീങ്ങള്‍ക്ക് ഇത്ര അഭിമാനത്തോടെ പറയാനുള്ളത്? അനാഥനായി, കാല്‍ക്കാശിനു വകയില്ലാതെ നടന്ന ഒരു ചെറുപ്പക്കാരന്‍ ആണെന്നോ? അതോ അഷ്ടിക്കു വകയില്ലാത്തത് കൊണ്ട് പട്ടിണി മാറ്റാന്‍ വേണ്ടി തന്നെക്കാള്‍ 15 വയസ്സ് മൂത്ത തന്‍റെ തൊഴിലുടമയും ധനാഢ്യയും വിധവയുമായ ഖദീജയുടെ മൂന്നാം ഭര്‍ത്താവായി തീര്‍ന്നുകൊണ്ട് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കാന്‍ നോക്കിയ ബുദ്ധിമാന്‍ ആണെന്നോ? എന്താണ് ഈ അവകാശവാദത്തിലൂടെ ഇവര്‍  സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന വ്യാപാരി” എന്നതാണ്.

 

മുഹമ്മദ്‌ നല്ലൊരു വ്യാപാരിയായിരുന്നു എന്നുള്ള അവകാശവാദത്തെ ഒരാളും എതിര്‍ക്കാന്‍ വരുമെന്ന് തോന്നുന്നില്ല. ഇസ്ലാമിലെ സ്വര്‍ഗ്ഗസങ്കല്‍പം മാത്രം എടുത്താല്‍ മതി, മുഹമ്മദ്‌ എന്ന കച്ചവടക്കാരന്‍റെ ബുദ്ധിവൈഭവം അറിയാന്‍. പ്രവാചകനാണെന്ന് അവകാശപ്പെട്ട മുഹമ്മദിനോട് ജനങ്ങള്‍ തെളിവ് ചോദിക്കുന്നുണ്ട്. മരുഭൂമിയില്‍ അരുവികള്‍ ഉണ്ടാക്കാനും സ്വര്‍ണ്ണം കൊണ്ടുള്ള കൊട്ടാരങ്ങള്‍ ഉണ്ടാക്കാനും ആകാശത്തു നിന്നും ആഹാരത്തളിക ഇറക്കികാണിക്കാനും, ഈന്തപ്പനയുടെയോ മുന്തിരിയുടെയോ തോട്ടങ്ങള്‍ ഉണ്ടാക്കാനും തുടങ്ങിയ പലവിധ അത്ഭുത കൃത്യങ്ങള്‍ ചെയ്തു കാണിക്കാനാണ് ജനങ്ങള്‍ മുഹമ്മദിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇങ്ങനെയുള്ള ഒറ്റൊരു അത്ഭുതം പോലും മുഹമ്മദ് ചെയ്തു കാണിച്ചതായി ഖുര്‍ആനിലില്ല. അത്ഭുതങ്ങള്‍ ചെയ്തുകാണിക്കാനുള്ള കഴിവ് അല്ലാഹുവിനു മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ ജനങ്ങളുടെ ഈ  ആവശ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. എന്നാല്‍, അല്ലാഹുവിന്‍റെ സ്വര്‍ഗ്ഗത്തെക്കുറിച്ച് മുഹമ്മദ്‌ പറഞ്ഞപ്പോള്‍ അതില്‍ ഇടംപിടിച്ചതെല്ലാം ജനങ്ങള്‍ ഇവിടെ മുഹമ്മദിനോട് ആവശ്യപ്പെട്ട കാര്യങ്ങളാണ്. ഒരു നല്ല കഴവടക്കാരന്‍ എപ്പോഴും ഇങ്ങനെയായിരിക്കും. തന്‍റെ കടയില്‍ ഉപഭോക്താവ് ആവശ്യപ്പെട്ട സാധനങ്ങള്‍ ഇല്ലെങ്കില്‍ അത് വേറെ എവിടെ നിന്നെങ്കിലും എത്തിച്ചു കൊടുക്കാമെന്നു ഉറപ്പു നല്‍കുന്നയാളാണ് നല്ലൊരു കച്ചവടക്കാരന്‍. ആ ഉറപ്പാണ് മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്നത്. ‘നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ തരാന്‍ എനിക്ക് കഴിയില്ല, പക്ഷേ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ ഇവിടെ ആവശ്യപ്പെട്ടതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ തരും’ എന്ന കച്ചവടക്കാരന്‍റെ ബുദ്ധിയാണ് മുഹമ്മദിന്‍റെ ഇസ്ലാമിക സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ നിന്നും ഏതൊരാള്‍ക്കും മനസിലാകുന്നത്.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന ഭർത്താവ്‌” എന്നതാണ്.

 

മുഹമ്മദ്‌ എന്ന ഭര്‍ത്താവില്‍ എന്ത് മാതൃകയാണ് ലോക മനുഷ്യര്‍ക്ക് ഉള്ളത്? പത്തുപതിനാലു ഭാര്യമാരും എണ്ണമില്ലാത്തത്ര വെപ്പാട്ടിമാരുമായി ജീവിച്ച ഒരു മനുഷ്യന്‍ പരിഷ്കൃത ലോകത്തിന് എങ്ങനെയാണ് നല്ലൊരു മാതൃകാ ഭര്‍ത്താവാകുന്നത്‌? പോട്ടെ, തന്‍റെ എല്ലാ ഭാര്യമാരെയും മുഹമ്മദ്‌ തുല്യരായി പരിഗണിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് മറുപടി. ഹദീസ് നല്‍കാം:

 

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’

 

അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

 

വാസ്തവത്തില്‍ മുഹമ്മദിന്‍റെ ഈ പ്രവൃത്തി ഖുര്‍ആനിലെ കല്പനക്ക് വിരുദ്ധമാണ്. സൂറാ.4:3-ല്‍ കാണുന്നത് ഇങ്ങനെയാണ്: “അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.”

 

ഈ കല്പനയെ പച്ചയ്ക്ക് ലംഘിച്ച മുഹമ്മദ്‌ മുസ്ലീങ്ങള്‍ക്ക് പോലും മാതൃകാപുരുഷനല്ല എന്നതാണ് സത്യം. മുഹമ്മദ്‌ എന്ന ഭര്‍ത്താവിനെക്കുറിച്ച് ഇന്നത്തെ മുസ്ലീങ്ങള്‍ എന്തെങ്കിലും അടിച്ചു വിടുന്നത് കൊണ്ടായില്ലല്ലോ, മുഹമ്മദിന്‍റെ ഭാര്യക്ക് എന്താണ് തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറയാനുള്ളത് എന്ന കാര്യമല്ലേ നമ്മള്‍ നോക്കേണ്ടത്. ആയിശയുടെ അഭിപ്രായം പരിശോധിക്കാം:

 

ആയിഷ (റ) പറയുന്നു: എന്നെ തലവേദന ബാധിച്ചപ്പോള്‍, ‘ഹാ! എന്‍റെ തല തകര്‍ന്നല്ലോ’ എന്ന് ഞാന്‍ വിലപിച്ചു. തിരുമേനി (സ) അരുളി: ‘ഞാന്‍ ജീവിച്ചിരിക്കുമ്പോഴാണ് നിനക്ക് മരണം സംഭവിച്ചതെങ്കില്‍ ഞാന്‍ നിനക്ക് പാപമോചനത്തിനപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.’ ഞാന്‍ സങ്കടപെട്ടു. ‘അഹോ! സങ്കടം. അല്ലാഹുവാണ, അങ്ങ് അന്ന് വൈകുന്നേരം തന്നെ അങ്ങയുടെ മറ്റൊരു ഭാര്യയുമായി കൂടി കഴിയും!’ തിരുമേനി അരുളി: ‘യഥാര്‍ത്ഥത്തില്‍ എന്‍റെ തലയ്ക്കാണ് കേട്. ആളുകള്‍ അതുമിതും പറയാതിരിക്കാനും അതിമോഹികള്‍ ഭരണകാര്യത്തില്‍ കണ്ണ് വെക്കാതിരിക്കാനും വേണ്ടി അബൂബക്കറിന്‍റെയും അദ്ദേഹത്തിന്‍റെ പുത്രന്‍റെയുമടുക്കലേക്ക് ആളെയയക്കുവാന്‍ പോലും ഞാനുദ്ദേശിച്ചു. പിന്നീട് എനിക്ക് തോന്നി, അല്ലാഹുവിന് സമ്മതമാവുകയില്ല; സത്യവിശ്വാസികള്‍ അത് നിരസിക്കുകയും ചെയ്തേക്കും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 74, ഹദീസ്‌ നമ്പര്‍ 1908)

 

താന്‍ മരിച്ചാല്‍ അന്ന് വൈകുന്നേരം തന്നെ മുഹമ്മദ്‌ വേറെ ഭാര്യയുടെ അടുത്തുപോകും എന്നാണ് തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് ആയിശ പറയുന്നത്. ഭാര്യമാരുടെ മനസ്സില്‍ മുഹമ്മദിനെ കുറിച്ചുള്ള ചിത്രം ഇതായിരിക്കെ ഇന്നത്തെ മുസ്ലീങ്ങള്‍ എങ്ങനെയൊക്കെ വെള്ളപൂശിയാലും ആ കരിമ്പുള്ളികളൊന്നും മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്ന് മാറാന്‍ പോകുന്നില്ല.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സത്യസന്ധൻ” എന്നതാണ്.

 

പ്രവാചകന്‍ ആണെന്ന് അവകാശപ്പെടുന്നത് വരെ മുഹമ്മദ്‌ സത്യസന്ധനായിരുന്നു എന്ന് വേണമെങ്കില്‍ സമ്മതിക്കാവുന്നതെയുള്ളൂ. പ്രവാചകന്‍ ആകുന്നതിന് മുന്‍പുള്ള മുഹമ്മദിന്‍റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല എന്നത് കൊണ്ടാണ് ഇത് സമ്മതിച്ചു തരുന്നത്. എന്നാല്‍ പ്രവാചകന്‍ ആയതിനു ശേഷം മുഹമ്മദ്‌ സത്യസന്ധന്‍ ആയിരുന്നു എന്ന് നിഷ്പക്ഷ മനസ്സോടെ മുഹമ്മദിന്‍റെ ജീവിതം പരിശോധിക്കുന്ന ഒരാളും  പറയില്ല.

 

ഖുറൈശികളുടെ മുന്‍പാകെ തന്‍റെ പുതിയ വിശ്വാസം പരസ്യമായി വെളിപ്പെടുത്തുവാനുള്ള ധൈര്യമില്ലാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്നുള്ള ആദ്യ വെളിപ്പാട് ലഭിച്ചുകഴിഞ്ഞു മൂന്നു വര്‍ഷത്തോളം മുഹമ്മദ്‌ രഹസ്യമായാണ് തന്‍റെ മതം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന കഅബയില്‍ ഖുറൈശികളുടെ കൂടെ നമസ്കരിച്ചു അവരില്‍ ഒരുവന്‍ തന്നെയാണ് താന്‍ എന്ന് ഖുറൈശികളെ വിശ്വസിപ്പിച്ചുകൊണ്ടു, പുറത്തു ബഹുദൈവ വിശ്വാസിയും അകത്ത് ഏകദൈവവിശ്വാസിയുമായി മുഹമ്മദ്‌ ഇരട്ടജീവിതം നയിച്ചത് ഏതാണ്ട് മൂന്നു വര്‍ഷക്കാലമാണ്. അല്ലാഹുവിന്‍റെ പ്രവാചകനായി നിയമിതനായപ്പോഴേ മുഹമ്മദ്‌ കള്ളത്തരം കാണിക്കാന്‍ തുടങ്ങി എന്ന് ചുരുക്കം! മൂന്നാം വര്‍ഷം ജിബ്രീലില്‍ നിന്ന് മുഹമ്മദിന് വെളിപ്പാടുണ്ടായത് ഖുര്‍ആനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:

 

“പ്രവാചകരേ, താങ്കള്‍ ആജ്ഞാപിക്കപ്പെടുന്നതെന്തോ, അത് പരസ്യമായി ഉദ്ഘോഷിച്ചു കൊള്ളുക. ബഹുദൈവാരാധകരെ ഒട്ടും സാരമാക്കേണ്ടതില്ല” (സൂറാ.15:94)

 

മൂന്നാം വര്‍ഷം മുഹമ്മദ്‌ തന്‍റെ യഥാര്‍ത്ഥ വിശ്വാസം പരസ്യമായി തന്‍റെ ബന്ധുക്കളുടേയും സ്നേഹിതരുടെയും മുന്‍പില്‍ വെളിപ്പെടുത്തി. അതുവരെ മുഹമ്മദ്‌ വ്യാജഭാവത്തോടെയാണ് ഖുറൈശികള്‍ക്കിടയില്‍ ജീവിച്ചത്. തീര്‍ന്നില്ല, തന്‍റെ അനുയായികള്‍ക്ക് മുഹമ്മദ്‌ കള്ളം പറയാന്‍ അനുവാദം കൊടുത്തിട്ടുണ്ട്:

 

ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

 

വാര്‍ത്തകള്‍ക്ക് രൂപവും സ്വഭാവവും നല്‍കുക എന്ന് പറഞ്ഞാല്‍ കൃത്രിമമായി വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നാണ് അര്‍ത്ഥം. കെട്ടിച്ചമച്ച വാര്‍ത്തകളെയാണ് വ്യാജവാര്‍ത്തകള്‍ എന്ന് പറയുന്നത്. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്ത ഒരാളെ സത്യസന്ധനായി തലയ്ക്ക് വെളിവുള്ളവര്‍ പരിഗണിക്കുമോ? തീര്‍ന്നിട്ടില്ല, വേറെയും ഹദീസ് ഉണ്ട്:

 

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

 

മൂന്ന് കാര്യത്തില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ്‌ അനുയായികളെ പഠിപ്പിച്ചത്. അനുയായികള്‍ മുഹമ്മദിനേക്കാള്‍ കേമന്മാര്‍ ആയതുകൊണ്ട് ഇന്ന് മൂന്നല്ല, മുപ്പത് കാര്യങ്ങളില്‍ കള്ളം പറയുന്നു എന്നത് വേറെ വിഷയം. മുഹമ്മദിനെ കുറിച്ച് അവര്‍ ഇടുന്ന ഇത്തരം പോസ്റ്റുകള്‍ തന്നെ കള്ളമാണ്.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന തത്വചിന്തകൻ” എന്നതാണ്.

 

താത്വിക മേഖലയില്‍ എന്ത് സംഭാവനയാണ് മുഹമ്മദ്‌ നല്‍കിയിട്ടുള്ളത്? പില്‍ക്കാലത്ത് വന്ന വ്യാഖ്യാതാക്കള്‍ അവരുടെ വ്യാഖ്യാന ഫാക്ടറി തുറന്ന്, പല അറബി വാക്കുകള്‍ക്കും പുതിയ പുതിയ അര്‍ത്ഥം നിശ്ചയിച്ചുകൊണ്ടും പല വാചകങ്ങള്‍ക്കും മുഹമ്മദോ മലക്കോ പോലും ചിന്തിക്കാത്ത വ്യാഖ്യാനം നല്‍കിക്കൊണ്ടും ഇസ്ലാമിക തത്വ ചിന്ത ഉണ്ടാക്കിയെടുത്തിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ അതില്‍ മുഹമ്മദിന്‍റെ സംഭാവന കാല്‍ കഴഞ്ചുപോലുമില്ല. ‘സൂര്യന്‍ രാത്രിയാകുമ്പോള്‍ അല്ലാഹുവിന്‍റെ സിംഹാസനത്തിന്‍റെ അടുത്തേക്ക് പോയി അല്ലാഹുവിന് സുജൂദ് ചെയ്യുന്നത് കൊണ്ടാണ് പിറ്റേ ദിവസം ഉദിക്കാനുള്ള അനുവാദം അല്ലാഹു കൊടുക്കുന്നത്’ എന്ന് പറഞ്ഞ മുഹമ്മദ്‌, ‘ഒരാളുടെ അകം ചലം കൊണ്ട് നിറഞ്ഞു നശിക്കുന്നതാണ് അത് കവിത കൊണ്ട് നിറയുന്നതിലേറെ നല്ലത്’ എന്ന് പറഞ്ഞ മുഹമ്മദ്‌, കണ്ണേറ് തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ പറഞ്ഞിട്ടുള്ള മുഹമ്മദ്‌, പിശാച് രാത്രി കഴിച്ചു കൂട്ടുന്നത്‌ മുസ്ലീങ്ങളുടെ മൂക്കിലാണ് എന്ന് പറഞ്ഞ മുഹമ്മദ്‌, പല്ലിയെ കൊന്നാല്‍ പുണ്യം കിട്ടുമെന്ന് അനുയായികളെ പഠിപ്പിച്ച മുഹമ്മദ്‌, ജംറയില്‍ കല്ലെറിയുമ്പോള്‍ ഏറു കൊള്ളുന്നത്‌ പിശാചിന്‍റെ മുഖത്താണെന്ന് അനുയായികളെ വിശ്വസിപ്പിച്ച മുഹമ്മദ്‌, കോട്ടുവായ് പിശാചിന്‍റെ പ്രവൃത്തികളില്‍ പെട്ടതാണെന്ന് പഠിപ്പിച്ച മുഹമ്മദ്‌, കരിഞ്ജീരകം മരണമൊഴിച്ചുള്ള എല്ലാ അസുഖങ്ങള്‍ക്കും ശമനൌഷധമാണെന്നും അജ്വ്വാ ഈന്തപ്പഴം ഏഴെണ്ണം കഴിച്ചാല്‍ ഒരു വിഷവും മനുഷ്യന് എല്ക്കില്ലെന്നും പറഞ്ഞ മുഹമ്മദ്‌, ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം ആളുകള്‍ രൂപം മാറിയതാണ് എലികള്‍ എന്നും അനുയായികളെ പഠിപ്പിച്ച മുഹമ്മദ്‌!! ഇങ്ങനെയുള്ള മുഹമ്മദ്‌ തത്വചിന്തയുടെ മറുകര കണ്ടവനാണ് എന്നൊക്കെ ഞങ്ങള്‍ വിശ്വസിക്കണമത്രേ.

 

  1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സാമൂഹ്യ പരിഷ്ക്കർത്താവ്‌” എന്നതാണ്.

 

ചിരിക്കാന്‍ വക നല്‍കുന്ന അവകാശവാദമാണിത്. മുഹമ്മദിന് മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങള്‍ പോലും മുഹമ്മദ്‌ ഇല്ലാതാക്കുകയാണ് ചെയ്തത്. അക്കാലത്തെ അറേബ്യയില്‍ കുടുംബ ബിസിനസ് നോക്കി നടത്താന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് പ്രവാചകത്വപ്പട്ടം ചൂടുന്നതിനും പതിനഞ്ചു കൊല്ലം മുന്‍പ് മുഹമ്മദ്‌ വിവാഹം കഴിച്ച ആദ്യ ഭാര്യ ഖദീജ തന്നെയാണ്. ഇസ്ലാം വന്നതിനു ശേഷം സ്വത്തവകാശത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നു. അത് മുഖാന്തരം പെണ്മക്കള്‍ക്ക്‌ പിതാവീന്‍റെ സ്വത്ത് പൂര്‍ണ്ണമായും ലഭിക്കുകയില്ല എന്ന് വന്നു. വളര്‍ത്തു മകന്‍റെ ഭാര്യയെ സ്വന്തം മരുമകളായിത്തന്നെയാണ് അക്കാലത്തെ അപരിഷ്കൃതരായ അറബികള്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ സാമൂഹ്യപരിഷകര്‍ത്താവായ മുഹമ്മദ്‌ അതിന് മാറ്റം വരുത്തി. വളര്‍ത്തു പുത്രന്‍റെ ഭാര്യയെ അവന്‍റെ ആവശ്യം കഴിഞ്ഞാല്‍ വളര്‍ത്തു പിതാവിന് വിവാഹം കഴിക്കാം എന്നുള്ള പുതിയ നിയമം കൊണ്ടുവന്നു. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടായപ്പോള്‍ ഇസ്ലാമില്‍ നിന്ന് ദത്ത് സമ്പ്രദായം തന്നെ എടുത്തു കളഞ്ഞു. അമ്പത്തൊന്നു വയസ്സുള്ളപ്പോള്‍ ആറുവയസ്സ് തികയാത്ത കുരുന്നിനെ വിവാഹം കഴിച്ച് സമുദായത്തിന് മാതൃക കാട്ടുകയും ചെയ്തിട്ടുണ്ട് ഈ സാമൂഹിക പരിഷ്കര്‍ത്താവ്‌!!

 

ഈ സാമൂഹിക പരിഷ്കര്‍ത്താവിന്‍റെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളിലെല്ലാം മാറ്റത്തിന്‍റെ മാറ്റൊലികള്‍ ഉണ്ടായി. മാറ്റം പക്ഷേ മുകളിലോട്ടായിരുന്നില്ല, കീഴ്പ്പോട്ടായിരുന്നു എന്ന് മാത്രം. ഇസ്ലാം ചെന്ന് ചേര്‍ന്ന രാജ്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. യൂറോപ്പില്‍ ഇസ്ലാമിന്‍റെ കീഴില്‍ വന്നത് രണ്ട് രാജ്യങ്ങളായിരുന്നു, സ്പെയിനും തുര്‍ക്കിയും. ഇതില്‍ സ്പെയിന്‍ ചില നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇസ്ലാമിക നുകം കുടഞ്ഞെറിഞ്ഞു കളഞ്ഞു. സ്പെയിന്‍ പിന്നീട് കലാകായിക രംഗങ്ങളില്‍ ലോകത്തിന്‍റെ നെറുകയിലേക്ക് രാജകീയ പ്രൌഢിയോടെ യാത്ര ചെയ്തപ്പോള്‍ തുര്‍ക്കി ഇന്നും ഇസ്ലാമിക രാഷ്ട്രമായി തുടരുന്നു, ‘യൂറോപ്പിലെ രോഗി’ എന്ന അപര നാമവുമായി!! ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നിവയൊക്കെ ഒരേ സാംസ്കാരിക പശ്ചാത്തലം ഉള്ള രാജ്യങ്ങളാണ്. മുഹമ്മദിന്‍റെ നിയമങ്ങള്‍ മുറുകെ പിടിച്ചു ജീവിക്കുന്ന മറ്റു മൂന്ന് രാജ്യങ്ങള്‍ എവിടെ കിടക്കുന്നു, ഈ സാമൂഹ്യ പരിഷ്കര്‍ത്താവിന്‍റെ നിയമങ്ങള്‍ ത്യജിച്ച ഇന്ത്യ എവിടെ എത്തിയിരിക്കുന്നു എന്ന് സാമാന്യബോധം ഉള്ള ഏതൊരാള്‍ക്കും മനസിലാകും. ഈ സാമൂഹ്യപരിഷ്കര്‍ത്താവിന്‍റെ സാമൂഹിക പരിഷ്കരണ നിയമങ്ങള്‍ മുറുകെ പിടിച്ചു ഭരണം നടത്തുന്ന രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല എന്നോര്‍ക്കണം! അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയിട്ട് പോലും ചില വര്‍ഷങ്ങളേ ആയിട്ടുള്ളൂ. എന്നിട്ടാണ് യാതൊരു ലജ്ജയുമില്ലാതെ “മുഹമ്മദ്‌ എന്ന സാമൂഹിക പരിഷ്കര്‍ത്താവ്‌” എന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്! (തുടരും)

]]>
https://sathyamargam.org/2016/06/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d/feed/ 0
ആരോ എഴുതിയ മണ്ടന്‍ ആയത്തുകള്‍ അഥവാ മലക്കിന്‍റെയും മുഹമ്മദിന്‍റെയും വെളിവുകേടുകള്‍ (ഭാഗം-1) https://sathyamargam.org/2016/06/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4/ https://sathyamargam.org/2016/06/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4/#respond Thu, 02 Jun 2016 13:49:47 +0000 http://sathyamargam.org/?p=1292 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ദാവാക്കാര്‍ എപ്പോഴും ബൈബിളിനെ ആക്ഷേപിക്കാറുള്ളത് ബൈബിളെന്നു പറഞ്ഞാല്‍ അത് മത്തായിയും മര്‍ക്കോസും ലൂക്കോസും പത്രോസും പൌലോസും യോഹന്നാനുമൊക്കെ എഴുതിയ പുസ്തകമല്ലേ എന്ന് ചോദിച്ചുകൊണ്ടാണ്. ശരിയാണ്, ബൈബിള്‍ മനുഷ്യര്‍ എഴുതിയ പുസ്തകമാണ്, ദൈവാത്മനിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ എഴുതിയ പുസ്തകം. പക്ഷേ ബൈബിളിനെ ഈ വിധം അധിക്ഷേപിക്കുന്ന ദാവാക്കാര്‍ സ്വന്തം കിത്താബിന്‍റെ കാര്യം വരുമ്പോള്‍ ഇതൊക്കെ മറന്നു പോകുന്നു എന്നതാണ് രസകരമായ വസ്തുത. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു മലക്കിന് ഓതിക്കൊടുക്കുകയും മലക്ക് ഭൂമിയില്‍ വന്ന് പ്രവാചകന് ഓതി കൊടുക്കുകയും പ്രവാചകന്‍ സ്വഹാബിമാര്‍ക്ക് ഓതി കൊടുക്കുകയും സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഖുര്‍ആന്‍ എന്നവര്‍ വാദിക്കുന്നു. ആ വാദം നമ്മള്‍ക്ക് തല്‍കാലം സമ്മതിച്ചു കൊടുക്കാം. അപ്പോഴും ഒരു കാര്യത്തില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഏതു സ്വഹാബിമാര്‍ ഖുര്‍ആന്‍റെ ഏതൊക്കെ ഭാഗങ്ങള്‍ എഴുതി? കുറേ സ്വഹാബിമാര്‍ ഉണ്ടായിരുന്നല്ലോ, ഇതില്‍ എഴുത്തും വായനയും അറിയാവുന്ന എത്ര സ്വഹാബിമാര്‍ ഉണ്ടായിരുന്നു? അതില്‍ ആരൊക്കെ ഖുര്‍ആന്‍ ആയത്തുകള്‍ രേഖപ്പെടുത്തി വെച്ചു? ഒരു സൂറ മുഴുവനും രേഖപ്പെടുത്തി വെച്ച ഏതെങ്കിലും സ്വഹാബി ഉണ്ടായിരുന്നോ? ഒന്നിലധികം സൂറകള്‍ രേഖപ്പെടുത്തിയ വല്ല സ്വഹാബിയും ഉണ്ടായിരുന്നോ? ഫാത്തിഹ രേഖപ്പെടുത്തി വെച്ചത് ഏതു സ്വഹാബിയാണ്? അല്‍ ബക്രയും ആലുഇമ്രാനും അന്നിസയുമെന്ന് വേണ്ട മൊത്തമുള്ള 114 സൂറകളും രേഖപ്പെടുത്തിയ സ്വഹാബികളുടെ പേരുകള്‍ ഒന്ന് പറയാമോ?

 

കൊടി കെട്ടി പറക്കുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ വന്നാലും ഈ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ കഴിയില്ല!!! ഓരോ ആയത്തും ആരൊക്കെയോ എഴുതി വെച്ചു എന്ന അഴകൊഴമ്പന്‍ മറുപടി മാത്രമെ അവര്‍ക്ക് പറയാനുള്ളൂ. പുതിയ നിയമത്തിനെ അവര്‍ പരിഹസിക്കുമ്പോള്‍, കുറഞ്ഞപക്ഷം ആ പുസ്തകങ്ങള്‍ ആരെഴുതി എന്നെങ്കിലും അവര്‍ തന്നെ സമ്മതിച്ചു കൊണ്ടാണ് പരിഹസിക്കുന്നത്. പക്ഷേ ആ പരിഹാസികളുടെ സ്വന്തം കിത്താബിന്‍റെ കാര്യത്തില്‍ ആരൊക്കെയാണ് അതെഴുതിയതെന്ന് ലോകത്ത്‌ ഒരാള്‍ക്കും നിശ്ചയമില്ല!! ഏതായാലും കണ്ടവര്‍ എഴുതി വെച്ച കിത്താബിനെ ദൈവവചനം എന്ന് പറഞ്ഞു ചുമന്നു കൊണ്ട് നടക്കേണ്ട ഗതികേട്‌ ക്രിസ്തു വിശ്വാസികള്‍ക്കില്ല എന്ന കാര്യം ഞാന്‍ ആമുഖമായി ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്…

 

ഖുര്‍ആന്‍ ആരാണ് എഴുതിയതെന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ലെന്ന് മാത്രമല്ല, അതില്‍ എഴുതി വെച്ചിരിക്കുന്നത് മുഴുവന്‍ മണ്ടത്തരങ്ങളാണ് താനും. ആ മണ്ടത്തരങ്ങള്‍ നമുക്ക്‌ ഓരോന്നോരോന്നായി പരിശോധിക്കാം:

 

സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍.

 

“അവര്‍ നിന്നോട്‌ ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക്‌ ഓതികേള്‍പിച്ച്‌ തരാം. തീര്‍ച്ചയായും നാം അദ്ദേഹത്തിന്‌ ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാകാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന്‌ സൌകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത്‌ ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്‌) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക്‌ ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക്‌ അവരില്‍ നന്‍മയുണ്ടാക്കാം” (സൂറാ.18:83-36)

 

ഈ മണ്ടത്തരത്തിന് ബൈളാവിയുടെ വ്യാഖ്യാന ഗ്രന്ഥമായ ‘അന്‍വാറുത്തന്‍സീല്‍ വഅസ്റാറുത്തഅ് വീലി’ല്‍ ഇങ്ങനെ പറയുന്നു: ജൂതര്‍ മുഹമ്മദിനോട്‌ ദുല്‍ഖര്‍നൈനിയെക്കുറിച്ച് (മഹാനായ അലക്സാണ്ടര്‍) ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘അള്ളാ അദ്ദേഹത്തെ ഭൂമിയുടെ അധിപനാക്കി. ആയതിനാല്‍ അദ്ദേഹത്തിനു സൂര്യന്‍ അസ്തമിക്കുന്നിടത്തു എത്തിച്ചേരാന്‍ സാധിച്ചു. സൂര്യന്‍ ഒരു ചെളിപ്പൊയ്കയില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു. അതിനു ചുറ്റും വിഗ്രഹാരാധകരായ ഒരു ഒരു കൂട്ടം ജനങ്ങളേയും അദ്ദേഹം കണ്ടു! സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തദ്ദേഹം നടന്നെത്തി. സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ സങ്കേതങ്ങളില്ലാത്ത ഒരു വിഭാഗം നഗ്നരായ ജനങ്ങളേയും അദ്ദേഹം അവിടെ കണ്ടു. പിന്നീട് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതിനിടയില്‍ വടക്കുഭാഗത്തുള്ള ഒരിടത്തെക്കദ്ദേഹം നടന്നു. ഇരുമ്പിന്‍റെയും പിച്ചളയുടേയും ഉരുക്കിയ മിശ്രിതം ഈ രണ്ടു പര്‍വ്വതങ്ങളിലും അദ്ദേഹം തൂകി. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുമാറ്‌ അങ്ങനെ ഒരതിര് അദ്ദേഹം അവിടെ പടുത്തിയര്‍ത്തി. ബൈളാവി ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. മുആവിയ ഇപ്രകാരം വായിക്കുന്നതായി ഇബ്നു അബ്ബാസ്‌ കേട്ടു: ‘ഐനിന്‍ഹാമിയ’ (ചൂടുറവ) എന്ന്. അദ്ദേഹം അയാളോട് പറഞ്ഞു: അത് ‘ഹമിഅ’(ചളിയുള്ള) എന്നാണെന്ന്. മുആവിയ കഅബ്അല്‍ ആഹ്ബാറിനോട് ചോദിച്ചു: “സൂര്യന്‍ അസ്തമിക്കുന്നത് അവിടെയാണെന്നാണ് നിങ്ങള്‍ കരുതുന്നത്?” അദ്ദേഹം പറഞ്ഞു: “വെള്ളത്തിലും ചെളിയിലും.”

 

ഞാന്‍ ബൈളാവിയുടെ വ്യാഖ്യാനം തന്നതിന് കാരണമുണ്ട്. ഭൂമി ഉരുണ്ടതാണെന്നും സൂര്യനല്ല, ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വെക്കുന്നത് എന്നും മനുഷ്യര്‍ മനസ്സിലാക്കുന്നതിനു മുന്‍പുള്ള കാലത്ത് ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതന്‍ ആണ് ബൈളാവി. അതുകൊണ്ടുതന്നെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ചു ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്ന ഇന്നത്തെ ആധുനിക ഖുര്‍ആന്‍ പണ്ഡിതരുടെ ദുര്‍വ്യാഖ്യാനമല്ല, മുഹമ്മദും സ്വഹാബിമാരും ആ ആയത്തില്‍ നിന്നും എന്ത് മനസ്സിലാക്കി എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലുള്ള തികച്ചും സ്വാഭാവികമായ വ്യാഖ്യാനമായിരിക്കും ബൈളാവി നല്‍കുക എന്നുള്ളത് കൊണ്ടാണ്. മുഹമ്മദും സ്വഹാബിമാരും ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കാളും ഈ ആയത്തിനെ മനസ്സിലാക്കിയിരുന്നത് എങ്ങനെയാണു എന്ന് മുകളില്‍ കണ്ടു. സൂര്യന്‍ ചെളിവെള്ളത്തില്‍ അസ്തമിക്കുകയും മറ്റൊരിടത്ത് ചെന്ന് ഉദിക്കുകയും ചെയ്യുന്നു എന്നാണ് അവര്‍ കരുതിയിരുന്നത്!!

 

ഇനി ഈ ദുല്‍ഖര്‍നൈനി ആരായിരുന്നു എന്നുള്ള കാര്യം കൂടി നോക്കാം. ബൈളാവി പറയുന്നത് അത് മഹാനായ അലക്സാണ്ടര്‍ ആണെന്നാണ്. അമാനി മൌലവിയുടെ തഫ്സീറില്‍ പറഞ്ഞിരിക്കുന്നത് നോക്കാം:

 

“ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും ചരിത്രകാരന്മാരിലും ഒരു വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നത് ഇദ്ദേഹം, റോമക്കാരനായ ഫിലിപ്പ് മകന്‍ അലക്സാണ്ടര്‍ രാജാവാകുന്നു എന്നാണ്. ഇദ്ദേഹം മഖ്ദൂനിയായിലെ (മാസിഡോണിയ) രാജാവായിരുന്നു. ക്രിസ്തുവിനു 330 കൊല്ലം മുമ്പാണ് ഇദ്ദേഹത്തിന്‍റെ കാലം. പേര്‍ഷ്യയിലെ രാജാവായ ഡേരിയൂസിനെ-അഥവാ ദാര്യാവേശിനെ- അദ്ദേഹം തോല്‍പ്പിച്ച് രാജ്യം കൈക്കലാക്കി. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അദ്ദേഹം ആക്രമണം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ഈജിപ്തില്‍ ചെന്ന് ഭരണം ഉറപ്പിച്ചു. അവിടെ, അദ്ദേഹത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന അലക്സാണ്ട്രിയ പട്ടണം സ്ഥാപിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അന്ന് അറിയപ്പെട്ടിരുന്ന ഭൂവിഭാഗം മിക്കവാറും ജയിച്ചു അധീനപ്പെടുത്തിയ ഒരു രാജാവായിരുന്നു, അലക്സാണ്ടര്‍.

 

പുരാതന അറബി ഗോത്രമായ ഹിംയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ഇഫ്‌രീഖശ്‌ മകന്‍ അബൂകര്‍ബൂ എന്ന രാജാവാണ്, ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാരും ഉണ്ട്. ഇദ്ദേഹം മദ്ധ്യധരണ്യാഴി പ്രദേശങ്ങളില്‍ പട എടുക്കുകയും തുനീസ്യാ, മൊറോക്കോ മുതലായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കുകയും, ആഫ്രിഖീയ പട്ടണം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ആഫ്രിക്ക വന്‍കര മുഴുവന്‍ ഈ പേരില്‍ അറിയപ്പെടുകയുണ്ടായി. ഹിംയര്‍ രാജാക്കളുടെ വാഴ്ചക്കാലം ക്രിസ്തുവിനു മുമ്പ് 115 മുതല്‍ ക്രിസ്താബ്ദം 552 വരെ നീണ്ടു നിന്നു. തുബ്ബഉ് എന്ന പേരിലാണ് ഈ രാജവംശം അറിയപ്പെടുന്നത്.

 

മീദിയാ (മേദ്യാ) യും, പേര്‍ഷ്യയും കൂട്ടിച്ചേര്‍ത്തു ഭരിച്ച ഒരു പേര്‍ഷ്യന്‍ രാജാവാണ് ദുല്‍ഖര്‍നൈനി എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ബൈബിളില്‍ ദാനിയേല്‍ പുസ്തകം എട്ടാം അദ്ധ്യായത്തില്‍, ഇത് സംബന്ധിച്ച് ദാനിയേലിനുണ്ടായ ഒരു ദര്‍ശനവും അതിന്‍റെ വ്യാഖ്യാനവും കാണാം. അതില്‍ ഇങ്ങനെ പറയുന്നു: “ഞാന്‍ ഊലായി നദീതീരത്തു നിലക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നിലക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു. ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്‍റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല” (ദാനിയേല്‍ 8:1-4). പ്രസ്തുത ദര്‍ശനത്തിന്‍റെ വ്യാഖ്യാനത്തില്‍ അതേ പുസ്തകം പറയുന്നു: ‘രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സി രാജാക്കന്മാരെ കുറിക്കുന്നു…’ (8:21). ഈ ദര്‍ശനത്തില്‍ ഉദ്ദേശിക്കപ്പെട്ടത് സൈറസ്സ് രാജാവാണെന്ന് കരുതപ്പെടുന്നു. ആധുനിക ചരിത്രകാരന്മാരില്‍ ചിലര്‍ ഈ അഭിപ്രായത്തിന് പ്രാധാന്യം നല്‍കുന്നു. ഇത് സൈറസ്സാകാന്‍ തരമില്ലെന്നും, ഡേരിയസ്സ് (ദാര്യാവേശ്) ഒന്നാമാനായിരിക്കണമെന്നും വേറെ ചിലര്‍ക്ക് അഭിപ്രായമുണ്ട്. (അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 3, പേജ് 1900).

 

ചുരുക്കത്തില്‍ ഖുര്‍ആനില്‍ പേര്‍ പറയപ്പെട്ട ഈ ദുല്‍ഖര്‍നൈനി ആരാണെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് തന്നെ യാതൊരു അറിവുമില്ല. ഇദ്ദേഹം കുറഞ്ഞ പുള്ളിയൊന്നുമല്ല, മുഹമ്മദിനേക്കാള്‍ കൂടിയ നബിയാണ്! കാരണം അള്ളാ ഒരിക്കലും മുഹമ്മദിനോട്‌ നേരിട്ട് സംസാരിച്ചിട്ടില്ല. എന്നാല്‍ ദുല്‍ഖര്‍നൈനിയോട് അള്ളാ നേരിട്ട് സംസാരിച്ചിട്ടുണ്ട് (സൂറാ.18:86). സൂര്യന്‍ അസ്തമിക്കുകയും ഉദിക്കുകയും ചെയ്യുന്ന സ്ഥലങ്ങള്‍ കാണാനുള്ള ഭാഗ്യവും ഈ പുള്ളിക്ക് കിട്ടിയിട്ടുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുന്ന ഒരതിര് പടുത്തിയര്‍ത്തിയിട്ടുള്ള ആളാണ്‌. അങ്ങനെയുള്ള ദുല്‍ഖര്‍നൈനി ആരാണെന്ന് മാത്രം ഇസ്ലാമിക പണ്ഡിതര്‍ക്കറിഞ്ഞുകൂടാ!!! ഇത് മഹാ കഷ്ടം തന്നെയാണ്. ബല്യ പ്രവാചകനാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഖുര്‍ആന്‍ എഴുതിയ ആള്‍ക്കാരെപ്പോലെത്തന്നെ അഡ്രസ്സ് ഇല്ലാത്ത ആളായിപ്പോയി ഈ ദുല്‍ഖര്‍നൈനി.

 

ഖുര്‍ആന്‍ വളരെ ലളിതമാണ്, സുവ്യക്തമാണ്, ഖണ്ഡിതമാണ് എന്നൊക്കെ നാഴികക്ക് നാല്പതു വട്ടം പറയുന്ന ഇവിടെയുള്ള ദാവാക്കാരോട് ഒരു വെല്ലുവിളി:

 

ആരാണ് ഈ ദുല്‍ഖര്‍നൈനി എന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ചുകൊണ്ട് ഒന്ന് സ്ഥാപിക്കാന്‍ കഴിയുമോ? സൂര്യന്‍ താണുപോയതായി ദുല്‍ഖര്‍നൈനി കണ്ട ആ ചെളിക്കുണ്ട് എവിടെയാണ് ഉള്ളതെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസും വെച്ചുകൊണ്ട് കാണിച്ചു തരാമോ? സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ സങ്കേതങ്ങളില്ലാത്ത ഒരു വിഭാഗം നഗ്നരായ ജനങ്ങളുള്ള, സൂര്യന്‍ ഉദിക്കുന്ന നാട് ഏതാണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസും വെച്ചുകൊണ്ട് കാണിച്ചു തരാമോ? ദുല്‍ഖര്‍നൈനി ഇരുമ്പിന്‍റെയും പിച്ചളയുടേയും ഉരുക്കിയ മിശ്രിതം ഒഴിച്ച രണ്ടു പര്‍വ്വതങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഏതു രാജ്യത്താണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ച് കാണിച്ചു തരാമോ? ദുല്‍ഖൈര്‍നൈനി ഉണ്ടാക്കിയ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ ദൈവത്തിനു മാത്രം ചെന്നെത്തുവാന്‍ കഴിയുന്ന ആ അതിര് എവിടെയാണെന്ന് ആരോ എഴുതിയ ഖുര്‍ആനും ഹദീസുകളും വെച്ച് കാണിച്ചു തരാമോ? അതിനു കഴിഞ്ഞില്ലെങ്കില്‍ ഇനി ആരോ എഴുതിയ “ഖുര്‍ആന്‍ സുവ്യക്തമായ ഗ്രന്ഥമാണ്” എന്നും പറഞ്ഞു ഒരു ദാവാക്കാരനും  ഈ വഴി വന്നേക്കരുത്… (തുടരും)

]]>
https://sathyamargam.org/2016/06/%e0%b4%86%e0%b4%b0%e0%b5%8b-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4/feed/ 0
മര്‍മ്മം: മഹതിയാം ബാബിലോണ്‍ (വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍) https://sathyamargam.org/2016/06/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8b/ https://sathyamargam.org/2016/06/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8b/#comments Thu, 02 Jun 2016 05:09:02 +0000 http://sathyamargam.org/?p=1288  

ഫിന്നി ടി. വര്‍ഗ്ഗീസ്‌, കാഞ്ഞങ്ങാട്‌

 

പ്രവചനങ്ങള്‍ ചുരുളഴിയുന്നു:

 

ഭാവിയെ കുറിച്ച് അറിയുക എന്നത് ഏതൊരു മനുഷ്യനെയും പ്രലോഭിപ്പിക്കുന്ന ഒരു കാര്യമാണ്. അത് സ്വന്തം ഭാവിയായാലും കുടുംബത്തിന്‍റെ ഭാവിയായാലും രാഷ്ട്രത്തിന്‍റെ ഭാവിയായാലും ലോകത്തിന്‍റെ ഭാവിയായാലും. സ്വന്തം ഭാവിയും കുടുംബത്തിന്‍റെ ഭാവിയും അറിയാന്‍ താല്പര്യമുള്ള മനുഷ്യര്‍ ജോതിഷികളുടെയും മറ്റും സഹായം തേടുന്നു. രാഷ്ട്രത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ലോകത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ ശാസ്ത്രത്തിന്‍റെ  വളര്‍ച്ചയിലേക്കും രാഷ്ട്ര നേതാക്കളുടെ പ്രസംഗങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. എന്നാല്‍ ദൈവജനം മാത്രം ഇക്കാര്യങ്ങള്‍ അറിയുവാന്‍ സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിളിലേക്ക് നോക്കുന്നു.

 

മഹതിയാം ബാബിലോണ്‍ ആരാണ്? ബൈബിള്‍ അത് ഇപ്രകാരം വെളിപ്പെടുത്തുന്നു:

 

“പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു. ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു. മര്‍മ്മം: മഹതിയാം ബാബിലോന്‍; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.” (വെളിപ്പാട്.17:1-6)

 

ഈ സ്ത്രീ ആരാണെന്ന് വെളി.17:18-ല്‍ വ്യക്തമാക്കിയിട്ടുണ്ട്:

 

“നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.”

 

ഈ മഹാനഗരത്തിന്‍റെ സവിശേഷതകള്‍:

 

1. ഭൂമിശാസ്ത്രപരമായ സ്ഥാനം:

 

a മരുഭൂമിയിലാണ് ഈ മഹാനഗരം (17:3)

 

b സമുദ്ര തീരത്താണ് ഈ മരുഭൂമി (വെളി. 18:16-19; also see യെശയ്യാ.21:1,7,9)

 

c ഏഴ് മലകളുടെ മുകളിലാണ് ഈ മഹാനഗരം സ്ഥിതി ചെയ്യുന്നത്‌ (വെളി.17:9)

 

2. ആലങ്കാരികമായ സ്ഥാനം:

 

a. പെരുവെള്ളത്തിന്‍ മീതെ ഇരിക്കുന്നു (വെളി.17:2). ഈ പെരുവെള്ളം “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” ആണ് (വെളി.17:15)

 

b ഏഴ് തലയും പത്തു കൊമ്പും ഉള്ള മൃഗത്തിന്‍റെ മുകളിലാണ് അവള്‍ ഇരിക്കുന്നത് (വെളി.17:7).

 

c സ്ത്രീ ഇരിക്കുന്ന ഏഴ് തലയും ഏഴ് മലയാകുന്നു, അവ ഏഴ് രാജാക്കന്മാരും ആകുന്നു (17:9,10)

 

3. ഈ സ്ത്രീയുടെ (നഗരത്തിന്‍റെ) പ്രത്യേകതകള്‍:

 

a ഭൂരാജാക്കന്മാരോട് വേശ്യാവൃത്തി ചെയ്യുന്നവള്‍ (വെളി.17:2). ഈ വേശ്യാവൃത്തി എന്ന് പറഞ്ഞിരിക്കുന്നത് വിഗ്രഹാരാധനയാണ്. ബൈബിളില്‍ വിഗ്രഹാരാധനയെ വേശ്യാവൃത്തിയോടു ഉപമിച്ചിരിക്കുന്നത്‌ പഴയ നിയമത്തിലുടനീളം കാണാം. ഉദാ: യിരെമ്യാ.3:2,6,9; യെഹസ്കേ.6:9; 16:1-63)

 

b വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കുന്നവള്‍ (വെളി.17:2)

 

c ആഡംബരജീവിതം നയിക്കുന്നവള്‍ (17:4)

 

d തന്നത്താന്‍ ഉയര്‍ത്തുന്നവള്‍ (വെളി.18:7)

 

e വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായവള്‍ (വെളി.17:6)

 

f കച്ചവടം ചെയ്യുന്നവള്‍ (വെളി.18:3, 10-16)

 

4 ഈ സ്ത്രീയുടെ (നഗരത്തിന്‍റെ) വിശേഷണങ്ങള്‍:

 

a മഹതിയാം ബാബിലോണ്‍

 

b വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്‌

 

c രാജ്ഞി

 

d മഹാവേശ്യ

 

ഇനി നമുക്കിതിന്‍റെ വിശദീകരണങ്ങളിലേക്ക് പോകാം. ഈ സ്ത്രീ ആരാണെന്ന് വേദപഠിതാക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. റോം, ഈസ്താംബൂള്‍, യെരുശലേം, ബാബിലോണ്‍ (ഇറാഖ്‌) ഇങ്ങനെ പോകുന്നു ആ പട്ടിക. നമ്മള്‍ ആദ്യമേ പറഞ്ഞ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പട്ടണങ്ങളോടൊന്നും ഒക്കുന്നില്ല. സമുദ്രതീരത്തോട് ചേര്‍ന്ന മരുഭൂമി ആണെന്നുള്ളത് വ്യക്തമാണല്ലോ. ഏഴ് മലകളുടെ മുകളിലുള്ള റോമാ നഗരം സമുദ്രത്തിന് സമീപമാണെങ്കിലും മരുഭൂമിയല്ല. മറ്റു പട്ടണങ്ങളുടെയൊക്കെ കാര്യവും ഇതുപോലെയോക്കെത്തന്നെ. ഏഴ് ദൂതന്മാരില്‍ ഒരുവന്‍ വന്നു ഈ മഹാവേശ്യയാകുന്ന നഗരത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടി യോഹന്നാനെ കൊണ്ടുപോകുന്നത് മരുഭൂമിയിലേക്കാണ്. ലോകത്ത് ഏഴ് മലമുകളിലുള്ള എഴുപത്തഞ്ചോളം പട്ടണങ്ങളുണ്ട്, ഈ കൊച്ചു കേരളത്തിന്‍റെ തലസ്ഥാനമായ അനന്തപുരി ഉള്‍പ്പെടെ. തിരുവനന്തപുരം സമുദ്ര തീരത്താണെങ്കിലും മരുഭൂമിയിലല്ല. എന്നാല്‍ ഈ മൂന്നു കാര്യങ്ങളും, അതിന്‍റെ വിശേഷണങ്ങളും സ്വഭാവങ്ങളും എല്ലാം ഒരുപോലെ യോജിക്കുന്ന ഒരു മഹാ നഗരമാണ് ഹിജാസ്. മക്ക മദീന പട്ടണങ്ങളെ ഒരുമിച്ചു ചേര്‍ത്ത്‌ വിളിക്കുന്ന പേരാണ് ഹിജാസ്. ഇതിന്‍റെ വടക്കു വശത്തായി 30 മുതല്‍ 100 അടി വരെ ഉയരം വരുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണല്‍ക്കുനകള്‍ നിറഞ്ഞ അന്‍-നഫൂദ്‌ മരുഭൂമിയും ലോകത്തിലെ ഏറ്റവും നീളം കൂടിയ (40 കിലോമീറ്റര്‍) അണമുറിയാത്ത മണല്‍കൂനകള്‍ (Linear sand dunes) നിറഞ്ഞ അര്‍-റബ്ബ് അല്‍ കാലി (empty quarter) മരുഭൂമി തെക്ക് ഭാഗത്തും കിടക്കുന്നു. ചെങ്കടല്‍ ഇതിന് അതിരിടുന്നു. ‘കടലില്‍ കപ്പലുള്ളവര്‍ക്കെല്ലാം തന്‍റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം’ എന്ന് വെളി. 18:19-ല്‍ ഈ നഗരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. യിരെമ്യാ.51:13-ല്‍ ‘വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളെന്നും വളരെ നിക്ഷേപങ്ങള്‍ ഉള്ളവളെന്നും ഈ നഗരത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ഈ നിക്ഷേപം അഥവാ ഐശ്വര്യം എണ്ണയാണെന്ന് കൂടുതല്‍ വ്യാഖ്യാനക്കസര്‍ത്ത് നടത്തി സമര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ.

 

ഇനി ഇവള്‍ ഇരിക്കുന്ന ഏഴ് മലകളെ കുറിച്ച് നോക്കാം: സൗദി അറേബ്യയെ ചുറ്റി ഏഴ് പര്‍വ്വത നിരകളുണ്ട്, മക്ക സ്ഥിതി ചെയ്യുന്നത് ഏഴ് മലകളുടെ മുകളിലുമായാണ്. അവ താഴെ കൊടുക്കുന്നു.

 

ഏഴ് പര്‍വ്വത നിരകള്‍:

 

1 ജബ്ബാല്‍ കുബ്ബ

 

2 ജബ്ബാല്‍ അല്‍-ഖ്വീനാ

 

3 ജബ്ബാല്‍ ലീ ആലി

 

4 ജബ്ബാല്‍ ജി ഫാന്‍

 

5 ജബ്ബാല്‍ ജി ജാദ്‌

 

6 ജബ്ബാല്‍ ഖുബൈസ്

 

7 ജബ്ബാല്‍ ഹിന്ദി

 

ഏഴ് കുന്നുകള്‍:

 

1 ജബ്ബാല്‍ അബു സിബ

 

2 ജബ്ബാല്‍ സഫ

 

3 ജബ്ബാല്‍ മര്‍വ

 

4 ജബ്ബാല്‍ അബൂ മില്‍ഹാഹ്

 

5 ജബ്ബാല്‍ അബൂ മായ

 

6 ജബ്ബാല്‍ അബൂ ഹുലായാഹ്

 

7 ജബ്ബാല്‍ അബൂ ഘുസ്ലാന്‍

 

മര്‍മ്മം എന്നത് കൊണ്ട് ഇത് കാലങ്ങളായി മറഞ്ഞിരുന്നു എന്നത് വ്യക്തം. ബാബിലോണും റോമും ഒരിക്കലും മറഞ്ഞിരുന്ന നഗരങ്ങളല്ല. അതുകൊണ്ടുതന്നെ ആ പട്ടണങ്ങളാകാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ കാലങ്ങളായി ഭാവികാല പഠിതാക്കള്‍ക്ക് മറഞ്ഞിരുന്ന ഒരു പട്ടണമാണ് മക്ക. ഈ പട്ടണത്തിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഇതൊരു പട്ടണമാണെങ്കിലും ആലങ്കാരികമായി ഇത് സ്ഥിതി ചെയ്യുന്നത് പെരുവെള്ളത്തിന്‍മീതെ അഥവാ വംശങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും മുകളിലാണ്. ഇത്, ഈ പട്ടണത്തിന് ഭൂമിയിലുള്ള പല ഭാഷകള്‍ സംസാരിക്കുന്ന അസംഖ്യമായ ജനങ്ങളുടെ മേലുള്ള സ്വാധീനത വിളിച്ചറിയിക്കുന്നു. ‘വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്‌’ എന്ന പ്രയോഗം സത്യാരാധനക്ക് എതിരായിട്ടുള്ള സാത്താന്യ ആരാധനയുടെ ആഴത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇവള്‍ ഇരിക്കുന്ന ഏഴ് മലകള്‍, മനുഷ്യന്‍റെ ഉത്ഭവം മുതലുള്ള ഏഴ് രാജാക്കന്മാരെയും ആ ഏഴ് രാജാക്കന്മാര്‍ ഏഴ് സാമ്രാജ്യങ്ങളെയും പ്രതിനിധികരിക്കുന്നു. അവ:

 

1 ഈജിപ്ഷ്യന്‍ സാമ്രാജ്യം (B.C.3100- B.C. 343)

 

2 അസ്സീറിയന്‍ സാമ്രാജ്യം (B.C.1300- B.C.1265)

 

3 ബാബേല്‍ സാമ്രാജ്യം (B.C.625-B.C.538)

 

4 മേദോ-പേര്‍ഷ്യന്‍ സാമ്രാജ്യം (B.C.538-B.C.330)

 

5 യവന സാമ്രാജ്യം (B.C.332-B.C-168)

 

6 റോമന്‍ സാമ്രാജ്യം (B.C.168-A.D.476 [Western Roman Empire], A.D.1453 [Eastern Roman])

 

ബൈബിള്‍ പ്രകാരവും ലോകചരിത്രപ്രകാരവുമുള്ള ആറ്‌ സാമ്രാജ്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എഴാമത്തവനെ കുറിച്ച് ബൈബിള്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” (വെളി.17:9,10). മുകളില്‍ പറഞ്ഞതില്‍ ഈജിപ്ത്, അസ്സീറിയ, ബാബേല്‍, മേദോ-പേര്‍ഷ്യ, യവന എന്നീ അഞ്ച് പേര്‍ വീണുപോയി, അര്‍ത്ഥാല്‍ കഴിഞ്ഞു പോയി. യോഹന്നാന്‍ 96 A.D.-യില്‍ വെളിപ്പാട് പുസ്തകം എഴുതുമ്പോള്‍ അന്നുള്ള റോമന്‍ സാമ്രാജ്യത്തെയാണ് “ഇപ്പോള്‍ ഒരുത്തനുണ്ട്” എന്ന് പറഞ്ഞതിന്‍റെ ലക്ഷ്യം. ‘മറ്റവന്‍ ഇതുവരെ വന്നിട്ടില്ല’ എന്നുള്ളത് വരുവാനിരിക്കുന്ന ഏഴാമത്തെ സാമ്രാജ്യത്തെ കുറിക്കുന്നു. അതുകൊണ്ട് ഇത് റോമാ സാമ്രജ്യമല്ലെന്നു പകല്‍ പോലെ വ്യക്തം. ചരിത്രപരമായി പരിധോധിക്കുമ്പോള്‍, റോമന്‍ സാമ്രാജ്യം A.D.364-ല്‍ പാശ്ചാത്യ റോമന്‍ സാമ്രാജ്യം എന്നും പൌരസ്ത്യ റോമാ സാമ്രാജ്യം എന്നും രണ്ടായി പിരിഞ്ഞു. ഇതില്‍ പാശ്ചാത്യ റോമാസാമ്രാജ്യം A.D.476 വരെയും പൌരസ്ത്യ റോമാ സാമ്രാജ്യം A.D.1453 വരെയും നിലനിന്നിരുന്നു. ഇവയില്‍ നിന്നും പിന്നീട് ഉടലെടുത്തത് പത്ത് ഇസ്ലാമിക രാജാക്കന്മാര്‍ അഥവാ ഭരണകൂടങ്ങള്‍ ആയിരുന്നു എന്ന് കാണാം. (വിശദീകരണം പിന്നാലെ.) ദാനിയേല്‍ പ്രവചനം 7, 8 അദ്ധ്യായങ്ങളിലെ വിവരണങ്ങളുമായും വെളിപ്പാട് പുസ്തകത്തിലെ 13-മധ്യായത്തിലെ വിവരണങ്ങളുമായും ഇത് ചേര്‍ത്ത് പഠിക്കണം. വരുവാനിരിക്കുന്ന ഏഴാമത്തെ സാമ്രാജ്യം ഇസ്ലാമിക സാമ്രാജ്യം (മൃഗം) ആയിരുന്നു എന്ന് അന്യത്ര പിന്നാലെ തെളിയിക്കുന്നതാണ്.

 

ഈ സ്ത്രീയുടെ ഏറ്റവും പ്രധാന പ്രത്യേകത അവളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയാണ്. ‘മ്ലേച്ഛതകളുടെ മാതാവ്‌’ എന്ന പ്രയോഗത്തില്‍നിന്നു ഇവള്‍ക്ക് കുറെ സന്താനങ്ങള്‍ ഉണ്ടെന്ന് വരുന്നു. ശിനാര്‍ സമതലത്തില്‍ ഉടലെടുത്ത ബാബിലോന്യ മതത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന സകല ജാതീയ മതങ്ങളും. നിമ്രോദിന്‍റെ ഭാര്യയായിരുന്ന സെമെരിമസ്, നിമ്രോദിന്‍റെ മരണശേഷം തനിക്ക് ജനിച്ച പുത്രന്‍ തമ്മൂസ്‌ ഉല്‍പ്പത്തി.3:15- ലെ സ്ത്രീയുടെ സന്തതിയാണെന്നു അവകാശപ്പെട്ടു. ഇത് സത്യദൈവത്തിനെതിരായ ഒരു പുതിയ മതത്തിന് തുടക്കം കുറിക്കലായിരുന്നു. ഇത് പിന്നെ ഫിന്നിഷ്യരുടെ ഇടയില്‍ അസ്തെരോത്ത്-തമ്മൂസ്‌ ആയും ഈജിപ്തില്‍ ഐസിസ്‌-ഹോരുസ്‌ ആയും അഫോഡൈറ്റ്-ഇറോസ് ആയി യവനന്മാരുടെ ഇടയിലും വീനസ്‌-കുപിഡ് ആയി റോമിലും ഷിങ്മൂ-ഹെഖിദ്‌ ആയി ചൈനയിലും ബെല്‍ത്തൂസ്-ബെല്‍റസ്‌ ആയി അസ്സീറിയയിലും നിലനിന്നിരുന്നു. ഈ രീതിയില്‍ മാത്രമല്ലാതെ, ചിലയിടങ്ങളില്‍ സൂര്യദേവനായും ചന്ദ്രദേവനായുമൊക്കെ ആരാധിക്കപ്പെട്ടും പോന്നു.  അങ്ങനെ നിലനിന്നിരുന്ന ഈ മത സമ്പ്രദായത്തിന്‍റെ പിന്തുടര്‍ച്ചയാണ് ഇസ്ലാം മതവും. ഏഴു മലകളുടെ മുകളിലും ഈ സ്ത്രീ ഇരിക്കുന്നു എന്നുള്ളത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏഴു തലയും പത്തു കൊമ്പുകളും ഉള്ള മൃഗമാണ് അവളെ ചുമക്കുന്നത്. പത്ത് കൊമ്പുകള്‍ എന്നുള്ളത് പത്ത് ഇസ്ലാമിക ഭരണകൂടങ്ങളാകുന്നു.

 

1. അബൂബക്കറിന്‍റെ ഖിലാഫത്ത് (A.D. 632-634)

 

2. ഉമറിന്‍റെ ഖിലാഫത്ത് (A.D. 634-644)

 

3. ഉസ്മാന്‍റെ ഖിലാഫത്ത് (A.D.644-

 

4. അലിയുടെ ഖിലാഫത്ത്

 

5. ഉമയ്യാദ്‌ രാജവംശം (A.D.661-750)

 

6. അബ്ബാസിദ് രാജവംശം (A.D.750-1258)

 

7. മാമൂല്‍ഖ് സാമ്രാജ്യം (A.D.1174-1811, ഈജിപ്തില്‍ )

 

8. സഫാവ്വിദ്‌ സാമ്രാജ്യം (A.D.1502-1722, ഇറാനില്‍ )

 

9. മുഗള്‍ സാമ്രാജ്യം (A.D.1526-1857, ഇന്ത്യയില്‍ )

 

10. ഓട്ടോമാന്‍ സാമ്രാജ്യം (A.D.1301-1922, തുര്‍ക്കിയില്‍ )

 

ദാനിയേല്‍ 7:8-ലും 23,24-ലും ഈ പത്ത് രാജാക്കന്മാരെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ അവയ്ക്ക് തലയില്‍ രാജമുടി ഇല്ല:

 

“ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.”

 

“അവന്‍ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും. ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.”

 

എന്നാല്‍ വെളിപ്പാട് 13:1-ല്‍ ഈ രാജാക്കന്മാരെ കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് രാജമുടി ഉണ്ട്:

 

“അപ്പോള്‍ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും സമുദ്രത്തില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു”

 

വെളി.17:12-ല്‍ പറയുന്നത്: “നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും” എന്നാണ്. ഏഴാമത്തെ മലയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ “എഴാമത്തെവന്‍ വന്നാല്‍ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” എന്നാണ് പറയുന്നത് (വെളി.17:10). റോമാസാമ്രാജ്യത്തില്‍ നിന്ന് ഉടലെടുക്കാന്‍ പോകുന്നത് യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങള്‍ അടങ്ങുന്ന ഒരു സഖ്യം ആണെന്നുള്ള ശക്തമായ പണ്ഡിതമതം നിലനില്‍ക്കുന്നുണ്ട്.   എന്നാല്‍, ചരിത്രപരമായി നമ്മള്‍ പരിശോധിക്കുമ്പോള്‍ റോമാ സാമ്രാജ്യത്തിന്‍റെ രണ്ട് കാലുകളില്‍ നിന്ന് വന്ന ഈ പത്ത് ഭരണകൂടങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ ആയിരുന്നു എന്ന് തെളിയുന്നു. വടക്ക് ബ്രിട്ടീഷ്‌ ദ്വീപുകളും വടക്ക് കിഴക്ക് കാസ്പിയന്‍ കടലും കിഴക്ക് മോസെപ്പോട്ടോമിയയും തെക്ക് കിഴക്ക് അറേബ്യന്‍ മരുഭൂമിയും ചെങ്കടലും തെക്ക് പ്രൊകോണ്‍സുലര്‍ ആഫ്രിക്കയും തെക്ക് പടിഞ്ഞാറ് മൌറിത്താനിയയും പടിഞ്ഞാറ് സ്പെയിനും വരെ നീണ്ടുകിടന്നിരുന്ന, ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി നിലകൊണ്ട ഒന്നായിരുന്നു റോമന്‍ സാമ്രാജ്യം. എ.ഡി.364-ല്‍ റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പാശ്ചാത്യ റോമാസാമ്രാജ്യം എന്നും പൌരസ്ത്യ റോമാസാമ്രാജ്യം എന്നും. ഇതാണ് ദാനിയേല്‍ കണ്ട സ്വപ്നത്തിലെ ബിംബത്തിന്‍റെ ഇരുമ്പും കളിമണ്ണും ഇടകലര്‍ന്ന രണ്ട് കാലുകള്‍. എ.ഡി.476-ല്‍ പാശ്ചാത്യ റോമാസാമ്രാജ്യം അധഃപതിച്ചപ്പോള്‍ അതിന്‍റെ കീഴില്‍ ആയിരുന്ന അറേബ്യന്‍ ഭൂപ്രദേശത്ത് എ.ഡി.630-കളോടെ മുഹമ്മദിന്‍റെ നേതൃത്വത്തില്‍ ഇസ്ലാമിക സാമ്രാജ്യം ഉദയം കൊണ്ടു. മുഹമ്മദിന് ശേഷം സാമ്രാജ്യത്തിന്‍റെ തലവന്മാരായ അബൂബക്കറും ഉസ്മാനും ഈ സാമ്രാജ്യത്തെ കൂടുതല്‍ വിസ്തൃതിയിലേക്ക് നയിച്ചു. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്‍റെ അധീനതയിലായിരുന്ന സിറിയ, ഇറാഖ്‌, ഈജിപ്ത്, യിസ്രായേല്‍, റഷ്യന്‍ പ്രദേശങ്ങള്‍, സ്പെയിന്‍ തുടങ്ങിയ പല പ്രദേശങ്ങളും ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ കീഴിലായി. പിന്നീട്, 1453-ല്‍ പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍ ഒട്ടോമാന്‍ തുര്‍ക്കികള്‍ ആക്രമിച്ചു കീഴടക്കി ഒട്ടോമാന്‍ സാമ്രാജ്യത്തിന് അടിത്തറയിട്ടു. ഇങ്ങനെ ദാനിയേല്‍ കണ്ട സ്വപ്നത്തിലെ ബിംബത്തിന്‍റെ രണ്ട് കാലുകളില്‍ നിന്നുമുള്ള പത്ത് വിരലുകളുടെ ആദ്യഘട്ടത്തിന് സമാരംഭമായി. 1923-ല്‍ കമാല്‍ അത്താത്തുര്‍ക്ക് ഖലീഫാ ഭരണം റദ്ദാക്കുന്നത് വരെ “അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” (വെളി.17:10) എന്നുള്ള ഏഴാമത്തെ മലയെക്കുറിച്ച് അഥവാ സാമ്രാജ്യത്തെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയായി. ഇനി അവസാന നാളുകളില്‍, എട്ടാമത്തെ സാമ്രാജ്യം ഉടലെടുക്കുന്ന ചിത്രമാണ് വെളി.13-മദ്ധ്യായത്തിലും വെളി.17:11,12-ലും പ്രതിപാദിച്ചിരിക്കുന്നത്.

 

ഇങ്ങനെ വെളിപ്പാട് പുസ്തകത്തില്‍ “മറ്റവന്‍ ഇതുവരെ വന്നിട്ടില്ലെ”ന്ന് പറഞ്ഞ ഏഴാമന്‍ ഈ മുകളില്‍ പറഞ്ഞ ഇസ്ലാമിക സാമ്രാജ്യമാണ് എന്ന് തെളിയുന്നു. 1923-ല്‍ കമാല്‍ അത്താത്തുര്‍ക്ക് നിര്‍ത്തലാക്കിയ ഈ ഖിലാഫത്ത് സാമ്രാജ്യത്തെ പുനര്‍ജ്ജീവിപ്പിക്കാനായിരുന്നു അബൂബക്കര്‍ അല്‍-ബാഗ്ദാദി കഴിഞ്ഞ റംസാനില്‍ ശ്രമിച്ചത്. ഇത് എട്ടാമതായി വരാനിരിക്കുന്ന അവസാന ജാതീയ സാമ്രാജ്യത്തിന്‍റെ കാലൊച്ചയാണെന്ന് എത്ര പേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്? “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു” (വെളി.17:11) എന്നാണ് ബൈബിള്‍ അവനെക്കുറിച്ച് പറയുന്നത്. ഈ എട്ടാമത്തെ സാമ്രാജ്യമാണ് വെളി.13-ല്‍ കാണുന്ന സമുദ്രത്തില്‍ നിന്ന് കയറി വരുന്ന മൃഗം. ഈ സാമ്രാജ്യത്തെ മൃഗം എന്ന് വിളിച്ചിരിക്കുമ്പോള്‍ തന്നെ, ഇതിന്‍റെ നേതാവിനേയും മൃഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (വെളി.19:19,20). ഈ നേതാവായിരിക്കും ബൈബിളില്‍ പറയുന്ന എതിര്‍ക്രിസ്തു. ക്രൈസ്തവര്‍ എതിര്‍ക്രിസ്തു എന്ന് പറയുന്നവനെ മുസ്ലീങ്ങള്‍ മഹ്ദി എന്ന് വിവക്ഷിക്കുന്നു. അന്ത്യകാലത്ത്, മുസ്ലീങ്ങളെയെല്ലാം ഒന്നിപ്പിച്ച്, ഇന്ന് ഇസ്ലാമില്‍ കാണുന്ന എല്ലാ വിഭാഗീയതകളും അവസാനിപ്പിച്ച് മുഴുവന്‍ മുസ്ലീം ലോകത്തിന്‍റെയും നേതൃത്വം വഹിക്കുന്ന ഖലീഫയായിരിക്കും മഹ്ദി എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നു. മുസ്ലീം ലോകത്തുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് അവരെ ഒറ്റക്കെട്ടാക്കി നിര്‍ത്തുന്ന ഈ മഹ്ദിയെയും അന്നത്തെ ഭരണാധികാരികളെയും കുറിച്ച് ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചു കൊടുക്കുന്നു” (വെളി.17:13). ഈ മൃഗം ചുമന്നു കൊണ്ടു നടക്കുന്ന സ്ത്രീയെക്കുറിച്ചാണ് നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

 

ഇനി ഈ സ്ത്രീയുടെ അഥവാ മക്കയുടെ വേശ്യാവൃത്തി എന്താണെന്ന് പരിശോധിക്കാം:

 

“അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു” (വെളി.18:3).

 

ഇതിനോട് ചേര്‍ന്ന് പഴയ നിയമത്തില്‍നിന്നു ഒരു വാക്യം കൂടി നോക്കാം:

 

“ബാബേല്‍ യഹോവയുടെ കയ്യില്‍ സര്‍വ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍ പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ടു അവര്‍ക്ക് ഭ്രാന്തു പിടിച്ചു” (യിരെമ്യാ.51:7)

 

ബൈബിളില്‍ വേശ്യാവൃത്തി പൊതുവേ വിഗ്രഹാരാധനയോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ ഒരു വിരോധാഭാസം  ഉണ്ട്. ഇസ്ലാം വിഗ്രഹാരാധനയെ ശക്തിയായി എതിര്‍ക്കുന്നു എന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ ലോകത്ത് നിര്‍ബന്ധപൂര്‍വ്വം അതിന്‍റെ അനുയായികളെക്കൊണ്ട് വിഗ്രഹാരാധന ചെയ്യിക്കുന്ന ഒരേയൊരു മതം ഇസ്ലാമാണ്. മക്കയിലുള്ള കഅബ എന്ന കെട്ടിടത്തിന്‍റെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജറുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിന്‍റെ നേരെ നോക്കിയാണ് ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും അഞ്ചു നേരം നിസ്കരിക്കുന്നത്. 24 സമയമേഖലകളില്‍ (Time zones) നിസ്കാര സമയമത്തിനനുസരിച്ച് ഈ ആരാധനാരീതി അണമുറിയാത്ത ഒരു മെക്സിക്കന്‍ അലമാല പോലെ തുടര്‍മാനമായി നടന്നു കൊണ്ടേയിരിക്കുന്ന ഒരു നിര്‍ബന്ധിത പ്രക്രിയയാണ്. ഈ കല്ലിനെ തൊടുവാനും ചുംബിക്കുവാനും വേണ്ടി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്ന ഈ വീഞ്ഞിന്‍റെ ലഹരി എത്രമാത്രമാണെന്നുള്ളതിന് ഒരു ചെറിയ ഉദാഹരണം പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശ്രീ.ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന്‍റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം:

 

“ഞങ്ങള്‍ നിശ്ചിത പ്രാര്‍ത്ഥന ഉരുവിട്ട് വലതു കാല്‍ എടുത്തു വെച്ച് മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചു. അല്പം മുന്നോട്ട് നീങ്ങിയതോടെ പ്രതീക്ഷാപൂര്‍വ്വം കാണാന്‍ കൊതിച്ച ദൃശ്യം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധ കഅബ കണ്ടതോടെ വിവരാണാതീതമായ വികാരങ്ങള്‍ മനസ്സിനെ മഥിച്ചു. അവാച്യമായ അനുഭൂതി. ആത്മാവ്‌ ഹര്‍ഷപുളകിതമായി. ശരീരം കോരിത്തരിച്ചു.” (ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്, ‘ഹജ്ജ്‌ കര്‍മ്മവും ചൈതന്യവും’, പുറം 61)

 

ഹജറുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിന് ഉള്ളതായി പറയപ്പെടുന്ന ശക്തികളും കഴിവുകളും അത്ഭുത സിദ്ധികളും ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും തന്‍റെ വിഗ്രഹത്തിന് ഉണ്ടെന്ന് അവകാശപ്പെടില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് വീണെന്നും മനുഷ്യന്‍റെ പാപങ്ങള്‍ വലിച്ചെടുക്കുന്നു എന്നും മനുഷ്യരുടെ ഹൃദയ വികാരങ്ങള്‍ അറിയാന്‍ കഴിയുന്നെന്നും അന്ത്യനാളില്‍ കാണാന്‍ കണ്ണുണ്ടാകുമെന്നും സംസാരിക്കാന്‍ നാവുണ്ടാകുമെന്നും മനുഷ്യന് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമെന്നും അല്ലാഹുവിന്‍റെ വലംകൈ ആണെന്നും ഒക്കെയാണ് ഈ കല്ലിനെ കുറിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നത്. ഇന്ന് വെറും കല്ല്‌ മാത്രമായി ഇരിക്കുന്ന ഇത് അന്ത്യകാലത്ത് ജീവന്‍ വെക്കുമെന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

 

സര്‍വ്വഭൂമിയെയും ലഹരി പിടിപ്പിക്കുന്ന പൊന്‍പാത്രം എന്ന പ്രയോഗം ഹിജാസിന് (മക്ക-മദീന പട്ടണങ്ങള്‍ക്ക്) എത്രമാത്രം യോജിക്കുന്നു എന്ന് നോക്കുക. ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു” എന്നത് സാധാരണക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭരണകൂടങ്ങളിലെ നേതാക്കന്മാരും പ്രമാണിമാരും കൂടി ഹിജാസിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനെയും ഇവളുടെ എണ്ണ കൊണ്ട് ലോകത്ത് നടക്കുന്ന വന്‍ വ്യാപാര-വ്യവസായങ്ങളെയും ചൂണ്ടിക്കാണിക്കുന്നതാണ്. ഇവള്‍ വാങ്ങുന്ന, അഥവാ ഇവള്‍ക്ക് വില്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ബൈബിളില്‍ കൊടുത്തിട്ടുണ്ട്:

 

“ഭൂമിയിലെ വ്യാപാരികള്‍ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങള്‍, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്‍മ്മരക്കല്ലും കൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവര്‍ഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍ എന്നീ ചരക്ക്‌ ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു” (വെളി.18:11-13)

 

ഈ ലിസ്റ്റൊന്നു സൂക്ഷിച്ചു നോക്കിയാല്‍ സുഖലോലുപ വസ്തുക്കളും ആഡംബര വാഹനങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും അവയവ കച്ചവടവും എല്ലാം ഉള്‍പ്പെടുന്നതായി കാണാം. ഈ ലിസ്റ്റ് യോജിക്കുന്നത് യൂറോപ്പിനെക്കാള്‍ അറേബ്യന്‍ ഉപദ്വീപിലെ ഉപഭോഗ സംസ്കാരത്തോടാണ്.

 

ഇവള്‍ തന്നത്താന്‍ ഉയര്‍ത്തുന്നവള്‍ ആണെന്ന് ബൈബിള്‍ പറയുന്നു. ആ ഉയര്‍ത്തല്‍ എപ്രകാരമാണ് എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്: “അവള്‍ തന്നെത്താല്‍ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്‍. രാജ്ഞിയായിട്ടു ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്നു അവള്‍ ഹൃദയംകൊണ്ടു പറയുന്നു” (വെളി.18:7).

 

“ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓര്‍ക്കാതെയും ഇരുന്നു. ആകയാല്‍ ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക: പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തില്‍ തന്നേ നിനക്കു ഭവിക്കും; നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്‍റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല. നീ നിന്‍റെ ദുഷ്ടതയില്‍ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്‍റെ ജ്ഞാനവും നിന്‍റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്‍റെ ഹൃദയത്തില്‍ പറഞ്ഞു.” (യെശയ്യാ.47:7-10)

 

യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ മുകളില്‍ തന്നത്താന്‍ ഉയര്‍ത്തുന്ന സ്വഭാവം ഉല്‍പത്തി പത്താം അദ്ധ്യായത്തിലെ നിമ്രോദിന്‍റെ ബാബേല്‍ സ്ഥാപനം മുതല്‍ മുകളില്‍ പറഞ്ഞ മിക്ക സാമ്രാജ്യത്തലവന്മാരിലും കണ്ടു വരുന്ന സ്വഭാവമാണ്. ഇത് മിസ്രയീമിലെ ഫറവോമാരുടെ സ്വഭാവമായിരുന്നു എന്ന് യെശയ്യാ.31:3ലും നെബുഖദ്‌നേസറിന്‍റെ സ്വഭാവമായിരുന്നു എന്ന് ദാനിയേല്‍.4:30-ലും സോര്‍ രാജാവിന്‍റെ സ്വഭാവമായിരുന്നു എന്ന് യെഹസ്കേല്‍.28:1,2 വാക്യങ്ങളിലും കാണാം. അവസാനത്തെ സാമ്രാജ്യമായ ഇസ്ലാമിക ഖിലാഫത്തിന്‍റെയും മുദ്രാവാക്യം “അല്ലാഹു അക്ബര്‍” (അല്ലാഹു ഏറ്റവും വലിയവന്‍) എന്നാണല്ലോ. അതുകൊണ്ട് തന്നെത്താന്‍ ഉയര്‍ത്തുന്ന ഈ പ്രവണത സാത്താന്‍റെ ആണെന്ന് വ്യക്തം (യെശയ്യാ.14:13,14).

 

താന്‍ വിധവയല്ല എന്നതാണ് ഇവളുടെ ധാര്‍ഷ്ട്യം. ദൈവം ഇസ്രായേലിനെ തള്ളിയെന്നും ഇപ്പോള്‍ ഇസ്രായേല്‍ വിധവയാണെന്നും അതുകൊണ്ട് രാജ്ഞി സ്ഥാനം തനിക്കാണെന്നുമാണ് ഇവളുടെ അവകാശവാദം. എന്നാല്‍ ഇവളുടെ ഈ മോഹം വ്യര്‍ത്ഥമാണെന്നും ഇസ്രായേലിനെയും യെഹൂദയയയൂം ദൈവം സ്ഥിരമായി തള്ളിക്കളിഞ്ഞിട്ടില്ലെന്ന് വ്യക്തമായിത്തന്നെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“യിസ്രായേലിന്‍റെയും യെഹൂദയുടെയും ദേശങ്ങള്‍ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യം കൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല” (യിരെമ്യാ.51:5)

 

“നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭര്‍‍ത്താവു;  സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടേടുപ്പുകാരന്‍‍; സര്‍‍വ്വഭൂമിയുടെയും ദൈവം എന്നു അവന്‍ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തില്‍ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തില്‍ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. അല്പനേരത്തെക്കു മാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും. ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്‍റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്‍റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു (യെശയ്യാ.54:6-8)

 

അതുകൊണ്ട് ധാര്‍ഷ്ട്യത്തോടെയുള്ള ഇവളുടെ അവകാശവാദങ്ങളും ആരോപണങ്ങളും ഇസ്രായേലിനോടുള്ള അസൂയയില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും ഉടലെടുത്തതാണ് എന്ന് കാണാം.

 

“വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായവള്‍” എന്നാണല്ലോ ഇവളെ വിളിച്ചിരിക്കുന്നത്. ഇസ്ലാം ആരംഭം കുറിച്ച കാലം മുതല്‍ തന്നെ യെഹൂദന്മാരെയും ക്രൈസ്തവരെയും ഒരു പ്രത്യേക പകയോടെ കൊന്നൊടുക്കിയിട്ടുണ്ട്. ആദ്യകാലത്ത് മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ ബൈസാന്‍റിയന്‍ സാമ്രാജ്യത്തെ പിന്നീട് തുടച്ചു നീക്കി ഏഷ്യാമൈനര്‍ പ്രദേശങ്ങളും, എന്തിനേറെ, യെരുശലേ ദൈവാലയം സ്ഥിതിചെയ്തിരുന്ന നഗരവും ഇവര്‍ കൈവശമാക്കി തങ്ങളുടെ മോസ്ക് നിര്‍മ്മിച്ചിരിക്കുകയാണ്. ഇവര്‍ കൊല ചെയ്യുന്ന രീതി ഒന്നാം നൂറ്റാണ്ടില്‍ തന്നെ വളരെ കൃത്യമായി ബൈബിള്‍ പ്രവചിച്ചിട്ടുണ്ട്. യോഹ.16:2,3; വെളി.20:4 തുടങ്ങിയ വേദഭാഗങ്ങളില്‍ പിതാവിനെയും പുത്രനെയും അറിയായ്ക കൊണ്ട്, ദൈവത്തിന് വഴിപാട്‌ അര്‍പ്പിക്കുന്നു എന്ന നിലയില്‍ വിശുദ്ധന്മാരെ കഴുത്തറുത്തു കൊല്ലുന്നതിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഈ രീതി ഇന്ന് ആധുനിക കാലത്തും സിറിയയിലും ഇറാഖിലും നമ്മുടെ കണ്‍വെട്ടത്ത് അനുസ്യൂതം നടന്നു കൊണ്ടിരിക്കുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ.

 

ഇവളുടെ മറ്റൊരു അവകാശവാദം നോക്കാം. “ഞാന്‍ രാജ്ഞിയായി ഇരിക്കുന്നു” എന്നാണ് ഇവള്‍ പറയുന്നത്. എന്താണ് ഈ അവകാശവാദത്തിന്‍റെ അര്‍ത്ഥം? യെശയ്യാ.47-ലേക്ക് പോകാം:

 

“കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല” (47:5).

 

“ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓര്‍ക്കാതെയും ഇരുന്നു” (47:7)

 

ഞാന്‍ രാജ്യങ്ങളുടെ തമ്പുരാട്ടി ആണെന്ന് അവകാശവാദം ഉന്നയിക്കുന്ന നഗരം ഏതാണ്? ഖുര്‍ആന്‍ നമ്മള്‍ പരിശോധിച്ചാല്‍, സൂറാ.6:92-ല്‍ ഇങ്ങനെ കാണുന്നു:

 

“ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്”

 

ഇതില്‍ മാതൃനഗരി എന്നാണ് മക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീണ്ടും നമ്മള്‍ നോക്കിയാല്‍ സൂറാ.42:7-ല്‍ മാതൃനഗരി എന്നതിന്‍റെ മൂലഭാഷ ഉമ്മുല്‍ഖുറാ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

 

“നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും”

 

ഉമ്മുല്‍ ഖുറാ എന്ന വാക്കിന്‍റെ അര്‍ത്ഥം നഗരങ്ങളുടെ മാതാവ്‌ (Mother of Cities or Queen of Cities) എന്നാണ്. ലോകത്ത് വേറെ ഒരു നഗരത്തിനും ഇങ്ങനെ ഒരു അവകാശവാദമോ വിശേഷണമോ ഇല്ല. മക്കയുടെ ഈ അവകാശവാദത്തെ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമായി വേദപുസ്തകം പരിശോധിക്കുന്നവരില്‍ ഒട്ടും അത്ഭുതം ഉളവാക്കുന്നില്ല.

 

ഇത്രയും വിവരണങ്ങളില്‍ നിന്ന് “മര്‍മം: മഹതിയാം ബാബിലോണ്‍” എന്ന സ്ത്രീ ഹിജാസ് എന്ന മക്ക മദീനാ പട്ടണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം ആണെന്ന് വസ്തുനിഷ്ഠമായി തെളിയുന്നു. വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍ ഈ സ്ത്രീയുടെ നാശം അഥവാ ന്യായവിധി ആണല്ലോ വെളിപ്പെടുത്തുന്നത്. ഹിജാസ് എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്? ആരാണതിനെ നശിപ്പിക്കുന്നത്? നശിപ്പിക്കാനുള്ള കാരണമെന്ത്? വീണ്ടും നമുക്ക്‌ ബൈബിളിലേക്ക് തിരിയാം. യിരെമ്യാ 51:11-13 വാക്യങ്ങള്‍ താഴെ കൊടുക്കുന്നു:

 

“അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സുണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്‍റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ. ബാബേലിന്‍റെ മതിലുകള്‍ക്കു നേരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ഉറപ്പിപ്പിന്‍; കാവല്‍ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേല്‍നിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിര്‍ണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു. വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്‍റെ അവസാനം, നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.”

 

1. ഹിജാസ് എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്?

 

ഹിജാസ് സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. സൗദി അറേബ്യയെ ഭരിക്കുന്നത് സുല്‍ത്താന്മാര്‍ ആണ്. ഇവര്‍ വഹാബി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. സുന്നി വിഭാഗത്തിലെ ഒരു ന്യൂനപക്ഷമാണ് വഹാബികള്‍. ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് ഖലീഫയാണ് ഭരണം നടത്തേണ്ടത്, സുല്‍ത്താനല്ല. ഇസ്ലാമിന്‍റെ വിശുദ്ധ സ്ഥലം ഉള്‍ക്കൊള്ളുന്ന സൗദി അറേബ്യയിലെ ഭരണസംവിധാനത്തെ മറ്റു മുസ്ലീം രാഷ്ട്രങ്ങള്‍ അനിസ്ലാമിക ഭരണകൂടമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭരണകൂടത്തെ നീക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നുള്ളത് ഭൂരിപക്ഷം വരുന്ന സുന്നികളുടെയും ശിയാക്കളുടെയും ആവശ്യമാണ്‌. ഈ അപകടം മുന്‍ കണ്ടുകൊണ്ടാണ് സൗദി അറേബ്യ അമേരിക്കയുമായി സൈനിക സഖ്യം ചെയ്തിട്ടുള്ളത്. ഇസ്ലാമിക്‌ ബ്രദര്‍ഹുഡിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നുള്ളതാണ്. സൌദിയിലും മറ്റു രാജഭരണം ഉള്ളിടങ്ങളിലും ഈ അടുത്ത കാലത്ത് ഉണ്ടായ ജനപ്രക്ഷോഭങ്ങള്‍ ഇതിന്‍റെ സൂചനകളാണ്. ഹിജാസ് നശിപ്പിക്കപ്പെടുമെന്നു അവരുടെ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു മണിക്കൂര്‍ കൊണ്ട് നശിപ്പിക്കപ്പെടും എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്: “അതുനിമിത്തം മരണം ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍ തന്നേ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവു ശക്തനല്ലോ. അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചും കൊണ്ടു അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും” (വെളി.18:8-10). വഹാബികള്‍ക്കെതിരെ മറ്റു സുന്നി വിഭാഗങ്ങളും ഷിയാക്കളും കൂടിച്ചേര്‍ന്ന് ഹിജാസിനെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് നിറവേറും.

 

2. ആരാണതിനെ നശിപ്പിക്കുന്നത്?

 

യിരെമ്യാ.51:11-ല്‍ ദൈവം ഇത് ചെയ്യിപ്പിക്കുന്നത് മേദ്യ രാജാക്കന്മാരുടെ മനസ്സുണര്‍ത്തിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന് ചുരുക്കം. മേദ്യ (ഇറാന്‍) രാജാവായിരുന്ന കോരേശിനെക്കൊണ്ടാണ് പണ്ട് ദൈവം യെഹൂദ്യയുടെ ബാബേല്‍ പ്രവാസകാലത്ത് ദൈവാലയ നിര്‍മ്മാണത്തിന് ഉത്തരവിടുവിച്ചത്. ഇവിടെ വീണ്ടും യെഹൂദന്മാരുടെ ദൈവാലയ നിര്‍മ്മാണത്തിന് വേണ്ടി ഇറാന്‍റെ നേതൃത്വത്തില്‍ ഒരു നീക്കമുണ്ടാകും. പ്രാകാരം ജാതികള്‍ക്ക് ചവിട്ടാന്‍ വിട്ടേക്കുന്നു എന്ന് വെളി.11:2-ല്‍ പറഞ്ഞിരിക്കുന്നു. ഈ പ്രാകാരത്തിലാണ് അല്‍ അക്സാ മോസ്ക് സ്ഥിതി ചെയ്യുന്നത്. യെഹൂദാ റബ്ബിമാരുടെ അഭിപ്രായമനുസരിച്ച് പ്രാകാരം മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ദൈവാലയനിര്‍മ്മാണത്തിന് ഒരു സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ രൂപപ്പെട്ടു വരുന്ന അടുപ്പവും ആണവായുധ ശക്തിയായുള്ള ഇറാന്‍റെ വളര്‍ച്ചയും ഇറാനും സൌദിയും തമ്മിലുള്ള വിരോധവും കൂട്ടിവായിക്കുമ്പോള്‍ പ്രവചന പൂര്‍ത്തീകരണം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു.

 

3. നശിപ്പിക്കാനുള്ള കാരണമെന്ത്?

 

തന്‍റെ മന്ദിരത്തിന് വേണ്ടിയുള്ള പ്രതികാരം എന്നാണ് യഹോവ അരുളിച്ചെയ്തിരിക്കുന്നത്. യഹോവയുടെ മന്ദിരം നിന്ന സ്ഥാനത്ത് അബ്ദുല്‍ മാലിക്‌ ഇബ്ന്‍ മര്‍വ്വാന്‍ ഡോം ഓഫ് റോക്ക് എന്ന ഒരു പള്ളി പണികഴിപ്പിക്കുകയും പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഖുര്‍ആനിലെ വാക്യങ്ങള്‍ അകത്തും പുറത്തും ഉല്ലേഖനം ചെയ്തു വെക്കുകയും ചെയ്തു. ഇന്നുവരെയും യെരുശലേം ദൈവാലയം പുനഃസ്ഥാപിക്കപ്പെടാതിരിക്കുന്നതിന് കാരണം “ശൂന്യമാക്കുന്ന മ്ലേച്ഛത” വിശുദ്ധ സ്ഥലത്ത് നില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് ദൈവം തന്‍റെ  മന്ദിരത്തിന് വേണ്ടി പ്രതികാരം ചെയ്യാന്‍ പോകുകയാണ്.

 

മറ്റൊന്ന് ദൈവജനത്തിനു വേണ്ടിയുള്ള പ്രതികാരമാണ്: “സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന്‍” (വെളി.18:20). ഈ മതം ഉണ്ടായ കാലം മുതല്‍ ഇന്നുവരെ ദൈവജനത്തിനോട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ക്രൂരതകള്‍ക്കും ദൈവം പ്രതികാരം ചെയ്യുന്നത് തികച്ചും ന്യായമല്ലോ. അതുകൊണ്ട് ഇങ്ങനെയൊരു നീക്കം ആരംഭിക്കുന്നത് കാണുമ്പോഴേ സൌദിയില്‍ ഉള്ള ദൈവജനം അവളെ വിട്ട് ഓടുവാന്‍ തുടങ്ങുക. ഇത് ബൈബിളിന്‍റെ ആഹ്വാനമാണ്:

 

“ബാബേലിന്‍റെ നടുവില്‍നിന്നു ഓടി ഓരോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അതിന്‍റെ അകൃത്യത്തില്‍ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അവന്‍ അതിനോടു പകരം ചെയ്യും” (യിരെമ്യാ51:6)

 

“വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓര്‍ത്തിട്ടുമുണ്ടു.” (വെളി.18:4,5)

]]>
https://sathyamargam.org/2016/06/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8b/feed/ 8
യെശയ്യാ.29:12 -ല്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമുണ്ടോ? https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/ https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/#respond Wed, 01 Jun 2016 08:56:31 +0000 http://sathyamargam.org/?p=1286 ചോദ്യം: യെശയ്യാ.29:12-ല്‍ നിരക്ഷരനായ ഒരു പ്രവാചകനെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നുണ്ടല്ലോ. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ വേറെ ആരും ഉണ്ടായിട്ടില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് യെശയ്യാവ്.29:12-ല്‍ പറഞ്ഞിരിക്കുന്ന മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനത്തെ അവഗണിക്കുന്നത്?

 

ഉത്തരം: ഈ ദാവാക്കാര്‍ എന്ന് പറഞ്ഞാല്‍ അതൊരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഇവരെ പരീക്ഷണവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും ഇത്രമാത്രം ഇരട്ടത്താപ്പും സ്വായത്തമാക്കിയിട്ടുള്ള മറ്റൊരു ജനവിഭാഗം ലോകത്തിലില്ല. ‘ബൈബിള്‍ തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് പറഞ്ഞ് നാവ് വായിലിടുന്നതിനു മുന്‍പ്‌ തന്നെ അവര്‍ ‘ബൈബിളില്‍ ഞങ്ങളുടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്ന് വലിയ വായില്‍ കൂവാന്‍ തുടങ്ങും. അതുപോലെ തന്നെ ‘ഹൈന്ദവ ഗ്രന്ഥങ്ങള്‍ എല്ലാം തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അവയൊന്നും വിശ്വസിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പേ അവര്‍ ‘ഭവിഷ്യപുരാണത്തില്‍ ഞങ്ങടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്നും പറഞ്ഞ് വരും. മനഃശാസ്ത്രപരമായി അപഗ്രഥിച്ചാല്‍, സ്വന്തം മതഗ്രന്ഥങ്ങള്‍ ഒന്നും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവര്‍ മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ തങ്ങളുടെ പ്രവാചകനെ തിരയാന്‍ പോകുന്നത്!!

 

യെശയ്യാ.29:12-താഴെ കൊടുക്കുന്നു:

 

“അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.”

 

കുറഞ്ഞപക്ഷം ഈ ഒരദ്ധ്യായമെങ്കിലും മര്യാദയ്ക്ക് വായിച്ചിരുന്നെങ്കില്‍ ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമാണെന്ന് പറയാന്‍ ചിന്താശേഷിയുള്ള ഒറ്റ മുസ്ലീമും ധൈര്യപ്പെടുകയില്ലായിരുന്നു. സത്യത്തില്‍, ഈ വാക്യം മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഏറെ സന്തോഷിക്കുമായിരുന്ന മനുഷ്യനാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഒരുമാതിരിപ്പെട്ട എല്ലാ ക്രിസ്ത്യാനികളും. പക്ഷേ ഞങ്ങളുടെ ആഗ്രഹം കൊണ്ട് കാര്യമില്ലല്ലോ, ദൈവവചനത്തില്‍ ഉള്ളതല്ലേ പറയാന്‍ പറ്റൂ. ഏതായാലും നമുക്ക്‌ ഈ വാക്യം ആരെക്കുറിച്ചുള്ള പ്രവചനം ആണെന്ന് നോക്കാം.

 

യെശയ്യാ.29 ന്‍റെ പശ്ചാത്തലം എന്നത് യഹോവയെ വിട്ട് അകന്നു പോയ യെഹൂദാ ജനത്തിന് വരാന്‍ പോകുന്ന ന്യായവിധിയും പിന്നീടുള്ള അവരുടെ യാഥാസ്ഥനപ്പെടലും ആണ്. ആദ്യത്തെ മൂന്ന് വാക്യങ്ങളില്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന്‍; ഉത്സവങ്ങള്‍ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ. എന്നാല്‍ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും. ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാട കോരി നിന്നെ നിരോധിക്കയും നിന്‍റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.”

 

യെരുശലേമിന്‍റെ മറ്റൊരു പേരാണ് അരിയേല്‍. ‘ദൈവത്തിന്‍റെ സിംഹം’ എന്നാണ് വാക്കിന്‍റെ അര്‍ത്ഥം. യെരുശലേമിന് യോജിച്ച പേര് തന്നെ. ദൈവത്തിന് വിരോധമായി ജീവിക്കുന്ന യെരുശലേമിനെതിരെ വരാന്‍ പോകുന്ന ന്യായവിധിയില്‍ ഉള്‍പ്പെടുന്ന ശിക്ഷാവിധിയിലെ ഒരു ഭാഗമാണ് 10 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ യെശയ്യാ പ്രവാചകന്‍ പറയുന്നത്. അത് താഴെ കൊടുക്കാം:

 

“യഹോവ ഗാഢനിദ്ര നിങ്ങളുടെ മേല്‍ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ ‘അവന്‍ എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ’ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ അവന്‍ ‘എനിക്കു അക്ഷര വിദ്യയില്ല’ എന്നു പറയും. ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരം കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.”

 

ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം അല്ലെന്ന് മനസ്സിലാക്കാന്‍ ഈ 10 മുതല്‍ 14 വരെയുള്ള വാക്യങ്ങള്‍ മാത്രം മുസ്ലീങ്ങള്‍ വായിച്ചാല്‍ മതിയായിരുന്നു. പക്ഷേ അങ്ങനെ വായിക്കുന്ന ശീലം അവര്‍ക്കില്ലല്ലോ.

 

ദൈവത്തെ വിട്ടകന്നു പോയ യെരുശലേമിനെതിരെയുള്ള ശിക്ഷാവിധിയില്‍ ഒന്ന്, ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള അവരുടെ ജ്ഞാനം ദൈവം എടുത്തു കളയും എന്നുള്ളതായിരുന്നു. അങ്ങനെ എടുത്തു കളയാനുള്ള കാരണമാണ് പതിനാലാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ വെറുതെ വായ്‌ കൊണ്ട് ദൈവത്തെ പുകഴ്ത്തുന്നു, പക്ഷേ അവരുടെ ഹൃദയത്തില്‍ ദൈവമില്ല. അതുകൊണ്ട് യേശയ്യാവിലൂടെയും സമകാലീനരായ മറ്റു ദര്‍ശകന്മാരിലൂടെയും നല്‍കപ്പെട്ട ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള കഴിവിനെ ദൈവം അവരില്‍ നിന്നും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനെ ദൈവം ഉപമിച്ചിരിക്കുന്നത്‌ മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തോടാണ്. വായിക്കാന്‍ അറിയാവുന്നവന്‍റെ അടുക്കല്‍ അത് കൊണ്ട് കൊടുത്താല്‍ അവനത് വായിക്കാന്‍ കഴിയില്ല, കാരണം അത് മുദ്രയിട്ടതാണ്. വായിക്കാന്‍ അറിയാത്തവന്‍റെ കൈയില്‍ അത് കൊണ്ടുകൊടുത്താലും കാര്യമില്ല, കാരണം അവന് വായിക്കാന്‍ അറിയില്ലല്ലോ. എങ്ങനെ നോക്കിയാലും ശരി, ആ പുസ്തകത്തില്‍ ഉള്ളത് അറിയാന്‍ കഴിയില്ല. ഇതുപോലെ, എങ്ങനെ നോക്കിയാലും ശരി, ദൈവത്തിന്‍റെ വചനം യെഹൂദ്യയിലുള്ളവര്‍ക്ക്‌ മറവായിരിക്കുന്നു എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്.

 

കര്‍ത്താവായ യേശുക്രിസ്തു ഭൂമിയില്‍ ആയിരിക്കുമ്പോള്‍, ഈ പതിനാലാം വാക്യം ഉദ്ധരിച്ചു കൊണ്ട് പരീശന്മാരോടും ശാസ്ത്രിമാരോടും ഇപ്രകാരം പറഞ്ഞു:

 

“കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു” “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു” (മത്തായി.15:7-9).

 

‘യെശയ്യാ.29:12 മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുമായിരുന്നു’ എന്ന് മുന്‍പേ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. യെശയ്യാ.29:12-ല്‍ പറയപ്പെട്ടിരിക്കുന്ന ആള്‍ കപടഭക്തിക്കാരനും തന്മൂലം ദൈവത്താല്‍ അന്ധത ബാധിക്കപ്പെട്ട ഒരുവനുമാണ്. വായകൊണ്ട് മാത്രം ദൈവത്തെ പുകഴ്ത്തുകയും ഹൃദയത്തില്‍ ദൈവമില്ലാതിരിക്കുകയും ചെയ്യുന്ന ഒരുവനാണ്. നിങ്ങളുടെ പ്രവാചകന്‍ അങ്ങനെയുള്ള ഒരുവനാണ് എന്ന് നിങ്ങള്‍ തന്നെ ശക്തിയുക്തം വാദിക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? അത് സമ്മതിച്ചു തരാന്‍ ഞങ്ങള്‍ക്ക്‌ നൂറുവട്ടം സമ്മതമേയുള്ളൂ. പക്ഷേ, അത് യെരുശലേമിനെതിരെയുള്ള പ്രവചനമാണ്, അല്ലാതെ മരുഭൂമിയിലെ ഒരറബിയെക്കുറിച്ചുള്ള പ്രവചനം അല്ല എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ സമ്മതിച്ചു തരാത്തത്.

 

എന്തായലും ദാവാക്കാര്‍ വിഷമിക്കുകയൊന്നും വേണ്ട. ഇതേ യെശയ്യാ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് വളരെ വ്യക്തമായി പ്രവചിച്ചിട്ടുണ്ട്. യെശയ്യാ.32:5-ല്‍ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

 

“ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.”

 

ആരാണ് ഇവിടെ പറയപ്പെട്ടിരിക്കുന്ന ഭോഷനും ആഭാസനുമായ വ്യക്തി എന്നറിയണമെങ്കില്‍ താഴെയുള്ള വാക്യം വായിച്ചാല്‍ മതി:
“ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കു പാനം മുടക്കിയുംകൊണ്ടു അവന്‍റെ ഹൃദയം നീതികേടു പ്രവര്‍ത്തിക്കും” (യെശയ്യാ.32:6).

 

ഭോഷനും ആഭാസനുമായ ഈ വ്യക്തി യഹോവയ്ക്ക് വിരോധമായി അബദ്ധം സംസാരിക്കുക മാത്രമല്ല, വിശപ്പുള്ളവരെ പട്ടിണിക്കിടുകയും ദാഹമുള്ളവരുടെ പാനം മുടക്കുകയും ചെയ്യുന്ന ഒരു പുതിയ രീതികൂടി കൊണ്ടുവരും എന്നാണ് പ്രവാചകനായ യെശയ്യാവ് പറയുന്നത്. ഇവനെ തിരിച്ചറിയാനുള്ള അടയാളം അതാണ്‌. ഇതാരെക്കുറിച്ചുള്ള പ്രവചനമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങളുടെ വാക്കുകളല്ല, പ്രവാചകനായ യെശയ്യാവിന്‍റെ വാക്കുകളാണ്.

 

ബുദ്ധിയുറയ്ക്കാന്‍ പ്രായമാകുന്നതിന് മുന്‍പേ തന്നെ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതു കൊണ്ട് ഭോഷനും ആഭാസനുമായ ഒരു വ്യക്തിയെ, മനുഷ്യകുലത്തിലെ ഉത്തമനാണ്, മാനവരില്‍ മഹോന്നതനാണ്, കാരുണ്യത്തിന്‍റെ തിരുദൂതരാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്ന ജനം, ആ വിളികള്‍ നിര്‍ത്തുന്ന ഒരു കാലം വരുന്നു എന്നാണ് യെശയ്യാ പ്രവാചകന്‍ പ്രവചിക്കുന്നത്. എപ്പോഴാണ് ആ കാലം വരുന്നത്? അതറിയാന്‍ അതേ അദ്ധ്യായത്തിന്‍റെ ഒന്നാമത്തെ വാക്യം നോക്കിയാല്‍ മതി. യെശയ്യാ.32:1-

 

“ഒരു രാജാവ്‌ നീതിയോടെ വാഴും.”

 

ഈ ലോകം അനേകം രാജാക്കന്മാരുടെ വാഴ്ച കണ്ടിട്ടുള്ളതാണെങ്കിലും പരിപൂര്‍ണ്ണമായും നീതിയോടുകൂടെയുള്ള വാഴ്ച ഇന്നുവരെ ലോകം കണ്ടിട്ടില്ല. എന്നാല്‍, ഒരു രാജാവ്‌ വരുന്നു, നീതിയോടെ ഈ ഭൂതലത്തെ വാഴുവാന്‍ അതിശ്രേഷ്ടനായ ഒരു രാജാവ്‌ വരുന്നു. അവന്‍റെ പേര് യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല. ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു, ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നീതിയും ന്യായവും നിറഞ്ഞ ഒരു ഭരണം ഈ ഭൂമിയില്‍ നടപ്പാക്കാന്‍ വരുന്നു.

 

അവന്‍ നീതിയുള്ള രാജാവ്‌,

 

അവന്‍ ദയയുള്ള രാജാവ്‌,

 

അവന്‍ മഹത്വത്തിന്‍റെ രാജാവ്,

 

അവന്‍ സമാധാനത്തിന്‍റെ രാജാവ്‌,

 

അവന്‍ ആധിപത്യത്തിന്‍റെ രാജാവ്‌,

 

അവന്‍ സത്യത്തിന്‍റെ രാജാവ്‌,

 

അവന്‍ ന്യായത്തിന്‍റെ രാജാവ്‌,

 

അവന്‍ വിശ്വസ്തതയുടെ രാജാവ്‌,

 

അവന്‍ ഇസ്രായേലിന്‍റെ രാജാവ്‌,

 

അവന്‍ അബ്രഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും രാജാവ്‌,

 

അവന്‍ ദാവീദിന്‍റെ രാജാവ്‌,

 

അവന്‍ യെഹൂദന്മാരുടെ രാജാവ്‌,

 

അവന്‍ ജാതികളുടെ രാജാവ്‌,

 

അവന്‍, വചനം എന്ന ഇരു വായ്ത്തലയുള്ള വാള്‍ തന്‍റെ വായില്‍ നിന്നു പുറപ്പെടുവിക്കുന്ന രാജാവ്‌,

 

അവന്‍ ന്യായവിധി നടത്തുന്ന രാജാവ്‌,

 

അവന്‍ മഹാ രാജാവ്,

 

അവന്‍ രാജാധിരാജാവ്‌.

 

അവന്‍ ജീവദായകനായ രാജാവ്.

 

ആ മഹാ രാജാവിന്‍റെ നാമം യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല.

 

ഉയരം കൊണ്ട് മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമായ ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതത്തിലിരുന്ന് ഈ ഭൂതലത്തെ മുഴുവന്‍ അവന്‍ വാഴാന്‍ പോകുന്ന കാലം വരുന്നു. അവന്‍ അന്ന് പലരുടെയും കണ്ണും കാതും ഹൃദയവും തുറക്കും. ഈ ലോകത്തിന്‍റെ ദൈവമായ പിശാച് അടച്ചു വെച്ചിരിക്കുന്ന കണ്ണും കാതും ഹൃദയവും അവന്‍ തുറക്കുന്ന കാലം വരുന്നു. അങ്ങനെ കണ്ണും കാതും ഹൃദയവും തുറക്കപ്പെടുന്ന ഈ ജനം, അന്ന് മനസ്സിലാക്കും തങ്ങള്‍ മഹോന്നതെന്നും മഹാത്മാവെന്നും ഉത്തമനെന്നും പറഞ്ഞുകൊണ്ട് നടന്നിരുന്നവന്‍ യഥാര്‍ത്ഥത്തില്‍ വെറും ഭോഷനും ആഭാസനും ആയിരുന്നു എന്നുള്ള നഗ്നസത്യം. അതാണ്‌ യെശയ്യാ പ്രവാചകന്‍ ഇവിടെ പറയുന്നത്.

 

അതുകൊണ്ട് യെശയ്യാവ് മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടില്ല എന്ന് ഞങ്ങള്‍ ക്രൈസ്തവര്‍ ആരും പറയുന്നില്ല, വളരെ വ്യക്തമായി തന്നെ മുഹമ്മദിനെ കുറിച്ച് യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം യെശയ്യാ. 29:12-ലല്ല, മറിച്ച് 32:5,6 വാക്യങ്ങളില്‍ ആണെന്ന് മാത്രം!!

]]>
https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/feed/ 0
സാക്ഷിക്കെതിരെയുള്ള എം.എം.അക്ബറിന്‍റെ നുണകള്‍ക്ക് മറുപടി. https://sathyamargam.org/2016/05/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%8e%e0%b4%82-%e0%b4%8e/ https://sathyamargam.org/2016/05/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%8e%e0%b4%82-%e0%b4%8e/#respond Mon, 30 May 2016 06:09:32 +0000 http://sathyamargam.org/?p=1282 അനില്‍കുമാര്‍ വി. അയ്യപ്പന്‍

സുപ്രസിദ്ധ ക്രൈസ്തവ ന്യായവാദ സംഘടനയായ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്ഷണിച്ചിട്ടും സംവാദത്തിന് വരാതെ ഒളിച്ചു നടക്കുന്ന എം.എം. അക്ബര്‍ മൌലവിയെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി എം.എം.അക്ബര്‍ മൌലവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇട്ട പ്രതികരണ വീഡിയോ കാണുകയുണ്ടായി. അതിനോടുള്ള മറുപടിയാണ് ഈ കുറിപ്പ്.

 

  1. എം.എം.അക്ബര്‍ പറയുന്ന നുണ.

 

  1. അക്ബര്‍ ഭയപ്പെടുന്നത് സാക്ഷിയെയോ അതോ ഹദീസുകളെയോ?

 

  1. സാക്ഷിയും നിച്ചും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടോ?

 

  1. സംവാദത്തില്‍ ഉപയോഗിക്കേണ്ട പ്രമാണങ്ങളുടെ കാര്യത്തില്‍ സാക്ഷിയുടെ നിലപാട്‌ എന്താണ്?

 

  1. ഒരു കരാര്‍ നിലനില്‍ക്കെ പുതിയൊരു കരാര്‍ ഉണ്ടാക്കുന്നതില്‍ തെറ്റുണ്ടോ? ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു:

 

  1. ഹദീസ്‌ നിഷേധിക്കുന്ന കൂട്ടരുമായി സംവാദം നടത്താന്‍ സാക്ഷി ഭയപ്പെടുന്നോ?

 

  1. സംവാദം നടന്നാല്‍ മേല്‍വിലാസം ഉണ്ടാകുന്നത് സാക്ഷിക്കോ അതോ നിച്ചിനോ?

 

  1. അക്ബര്‍ പറയുന്ന നിബന്ധനയില്‍ സാക്ഷി സംവാദത്തിന് തയ്യാറാണ്!

 

എന്നിങ്ങനെ എട്ടു പോയിന്‍റുകളിലായിട്ടു ഞങ്ങള്‍ എം.എം. അക്ബറിന്‍റെ പ്രതികരണത്തിനുള്ള മറുപടി  ഇവിടെ നല്‍കുന്നു:

 

1 എം.എം.അക്ബര്‍ പറയുന്ന നുണ.

 

ഇപ്പോള്‍ മറുപടിയായി ഇട്ടിരിക്കുന്ന വീഡിയോ ക്ലിപ്പ്‌ അക്ബര്‍ മൌലവി തിരുവല്ലയില്‍ നടത്തിയ സ്നേഹസംവാദം എന്ന പ്രോഗ്രാമില്‍ പറഞ്ഞതിന്‍റെ ക്ലിപ്പ്‌ ആണ്. ആ വീഡിയോ ക്ളിപ്പില്‍ അക്ബര്‍ മൌലവി നുണ പറഞ്ഞു കൊണ്ടാണ് മറുപടി തുടങ്ങുന്നത് തന്നെ. അതില്‍ അക്ബര്‍ ഊന്നിപ്പറയുന്ന ഒന്നാണ് “ഇവിടെ ഒരു പ്രോഗ്രാം നടക്കുമ്പോള്‍, ആ പ്രോഗ്രാമിനകത്തു കൊണ്ടുവന്ന്, ആ പ്രോഗ്രാമിനകത്തു കൊണ്ടുവന്ന് അതിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു നോട്ടീസ്‌ വിതരണം ചെയ്യാന്‍ ഏതു മാന്യതയുടെ അളവുകോലാണ് സാക്ഷിക്കുള്ളത്” എന്ന്. അക്ബര്‍ ഈ പറഞ്ഞത് ശുദ്ധനുണയാണ്. കാരണം അദ്ദേഹം പറഞ്ഞ നോട്ടീസ്‌ വിതരണം നടത്തിയത്‌ അനില്‍ കുമാര്‍ വി അയ്യപ്പന്‍ എന്ന ഞാന്‍ തന്നെയാണ്. തിരുവല്ല ബസ്‌ സ്റ്റാന്‍ഡിന്‍റെ എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ ആണ് അക്ബറുടെ പ്രോഗ്രാം നടക്കുന്നത്. ബസ്‌ സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് ധാരാളം ആളുകള്‍ ബസ്‌ കാത്തു നില്‍ക്കുന്നുണ്ട്. അവര്‍ക്കാണ് ഞാന്‍ നോട്ടീസ്‌ കൊടുത്തത്. എന്നാല്‍ ഞാന്‍ നോട്ടീസ്‌ കൊടുക്കുന്നത് കണ്ടപ്പോള്‍ അക്ബറിന്‍റെ പരിപാടിക്കിടയില്‍ എഴുന്നേറ്റ്‌ പോയ ചിലര്‍ റോഡ്‌ ക്രോസ് ചെയ്ത് എന്‍റെ അരികില്‍ വന്ന് നോട്ടീസ്‌ വാങ്ങിക്കൊണ്ടു പോവുകയുണ്ടായി. ഞാന്‍ നോട്ടീസ്‌ വിതരണം നടത്തിക്കൊണ്ടിരുന്നത് അവിടെയുണ്ടായിരുന്ന പോലീസുകാര്‍ കണ്ടതാണ്,  ആരും ഒന്നും മിണ്ടിയില്ല. നോട്ടീസിന്‍റെ ഉള്ളടക്കം എന്നുള്ളത് നിച്ച് ഓഫ് ട്രൂത്തിന് മറുപടിയായി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നടത്താന്‍ പോകുന്ന മറുപടി പ്രസംഗത്തിന്‍റെ സ്ഥലവും തിയ്യതിയും ഒക്കെയായിരുന്നു, അല്ലാതെ അക്ബറിന്‍റെ പ്രോഗ്രാമിനെ വിമര്‍ശിക്കുന്ന ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

 

ഏതായാലും പത്തുനാല്പതു നോട്ടീസ്‌ ഞാന്‍ വിതരണം ചെയ്തു. അതില്‍ അഞ്ചാറെണ്ണം അക്ബറിന്‍റെ പരിപാടിക്ക്‌ വന്ന മുസ്ലീങ്ങള്‍ എന്‍റെ അടുക്കല്‍ വന്ന് വാങ്ങിക്കൊണ്ടു പോയതാണ്. ചിലര്‍ റോഡില്‍ നിന്നും ചിലര്‍ തിരിച്ചു ചെന്ന് തങ്ങള്‍ മുന്‍പേ ഇരുന്ന കസേരയില്‍ ചെന്നിരുന്നും നോട്ടീസ്‌ വായിക്കാന്‍ തുടങ്ങി. അതിനുശേഷം ആരോ ആ നോട്ടീസ്‌ കൊണ്ടുപോയി സ്റ്റേജില്‍ അക്ബറിന് കൊടുത്തു. അപ്പോള്‍ സുബൈര്‍ പീടിയേക്കല്‍ ആണ് വിഷയാവതരണം നടത്തിക്കൊണ്ടിരിക്കുന്നത്. അക്ബര്‍ ആ നോട്ടീസ്‌ ഒന്ന് ഓടിച്ചു വായിച്ചതിന് ശേഷം ആളെ വിട്ട് അവിടെയുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. അദ്ദേഹത്തിന്‍റെ ചെവിയില്‍ എന്തോ കുശുകുശുത്തു. അദ്ദേഹം തലകുലുക്കിയിട്ടു അവിടെ നിന്നും ഇറങ്ങിപ്പോന്നു. (ഇക്കാര്യങ്ങളൊക്കെ എനിക്ക് കിട്ടിയത് പ്രോഗ്രാം കാണാന്‍ ചെന്നിരുന്ന ഞങ്ങളുടെ സഹോദരന്മാരില്‍ നിന്നാണ്). കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ എന്‍റെ അടുത്ത് വന്നിട്ട് നോട്ടീസ്‌ വിതരണം നിര്‍ത്തി വെക്കാന്‍ പറഞ്ഞു. പറ്റില്ലെന്ന് ഞാന്‍ മറുപടിയും കൊടുത്തു. അയാള്‍ എന്‍റെ കൈക്ക് കേറി പിടിച്ചു, ഞാന്‍ കൈ കുടഞ്ഞു കളയുകയും ചെയ്തു. ഉടനെ അയാള്‍ എന്നോട് “ഞാന്‍ പോലീസ്‌ ആണ്” എന്ന് പറഞ്ഞു. എനിക്ക് വിശ്വാസം വന്നില്ല. അത് മനസ്സിലായതും അയാള്‍ ഐഡന്‍റിറ്റി കാര്‍ഡ്‌ എടുത്ത് കാണിച്ചു. അപ്പോഴേക്കും എസ്.ഐ. അങ്ങോട്ട്‌ വന്നു (അദ്ദേഹം യൂണിഫോമില്‍ ആയിരുന്നു) എന്താണ് പ്രശ്നമെന്ന് പോലീസുകാരനോട് ചോദിച്ചു. ഇവന്‍ നോട്ടീസ്‌ വിതരണം നിര്‍ത്തി വെക്കുന്നില്ലെന്ന് അയാള്‍ മറുപടി കൊടുത്തു. നോട്ടീസ്‌ വിതരണം ചെയ്യാന്‍ പറ്റില്ലെന്ന് എസ്.ഐ. എന്നോട് പറഞ്ഞു. കാരണം എന്താണെന്ന് ഞാന്‍ ചോദിച്ചു. ‘പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ‘ഞാന്‍ റോഡിന്‍റെ ഇങ്ങേപ്പുറത്ത് നിന്നല്ലേ സര്‍ കൊടുക്കുന്നത്, അവരുടെ പ്രോഗ്രാം നടക്കുന്ന സൈഡിലേക്ക് പോലും പോകുന്നില്ലല്ലോ, പിന്നെ എന്ത് പ്രശ്നമുണ്ടാകാനാണ്? ഇതിനകത്ത് പ്രകോപനപരമായി ഒന്നും തന്നെ ഇല്ലതാനും. ഞങ്ങള്‍ നടത്താന്‍ പോകുന്ന പരിപാടിയുടെ നോട്ടീസ്‌ വിതരണം ചെയ്തത് കൊണ്ട് എന്ത് പ്രശ്നം ഉണ്ടാകാനാണ് സര്‍?’ എന്ന് ഞാന്‍ ചോദിച്ചു. ഉടനേ അദ്ദേഹം എന്‍റെ പേരും ഫോണ്‍ നമ്പറും എഴുതിയെടുക്കാന്‍ പോലീസുകാരനോട് പറഞ്ഞു. അപ്പോഴേക്കും സഹോദരന്മാര്‍ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവരൊക്കെ അന്നാട്ടുകാര്‍ ആയിരുന്നു. കാര്യം അറിഞ്ഞപ്പോള്‍ അവര്‍ എന്നോട് നോട്ടീസ്‌ ഇനി വിതരണം ചെയ്യണ്ട എന്ന് പറഞ്ഞു. അങ്ങനെ ഭീരുവായ അക്ബര്‍ മൌലവി സാക്ഷിയുടെ നോട്ടീസ്‌ വിതരണം നിര്‍ത്തി വെപ്പിച്ചു.

 

ഞാന്‍ നോട്ടീസൊന്നും കൊടുക്കാതെ വെറുതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ മുന്‍പ്‌ എന്‍റെ കയ്യില്‍ നിന്ന് നോട്ടീസ്‌ വാങ്ങിക്കൊണ്ടു പോയ ചില മുസ്ലീം യുവാക്കള്‍ (അവര്‍ നിസ്കരിക്കാന്‍ വേണ്ടി പോയിട്ട് തിരിച്ചു വരികയായിരുന്നു)  എന്‍റെ അടുത്ത് വന്ന് ‘എന്താണ് നോട്ടീസ്‌ വിതരണം ചെയ്യാത്തത്’ എന്ന് ചോദിച്ചു.”നോട്ടീസ്‌ വിതരണം ചെയ്‌താല്‍ ഇവിടെ ക്രമസമാധാന പ്രശ്നം ഉണ്ടാകും’ എന്ന് പറഞ്ഞ് പോലീസ്‌ അത് വിതരണം ചെയ്യുന്നത് തടഞ്ഞു” എന്ന് ഞാന്‍ മറുപടി കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞത്, ‘ഇത് ഞങ്ങള്‍ക്ക്‌ മൊത്തം നാണക്കേടാണല്ലോ, നിങ്ങളുടെ പ്രോഗ്രാമിന്‍റെ നോട്ടീസ്‌ നിങ്ങള്‍ വിതരണം ചെയ്തത് കൊണ്ട് ഞങ്ങള്‍ നിങ്ങളെ ആക്രമിക്കും എന്നല്ലേ പോലീസ്‌ പറഞ്ഞതിനര്‍ത്ഥം. ഏതായാലും നമുക്ക്‌ പോലീസിനോട് സംസാരിക്കാം, ഞങ്ങള്‍ ആരെയെങ്കിലും ആക്രമിക്കുന്ന ആളുകളല്ല, അവരുടെ ആ തെറ്റിദ്ധാരണ ഒന്ന് മാറ്റിക്കൊടുക്കാം’ എന്നായിരുന്നു. അപ്പോള്‍ എന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു, അക്ബര്‍ പറഞ്ഞിട്ടാണ് പോലീസ്‌ തടഞ്ഞതെന്ന്. അതവര്‍ക്ക്‌ വിശ്വാസമായില്ല. അക്ബര്‍ സാഹിബ് അങ്ങനെ ചെയ്യുകയില്ല എന്നവര്‍ പറഞ്ഞു. നോട്ടീസ്‌ സ്റ്റേജില്‍ അക്ബറിന്‍റെ കൈയിലെത്തിയപ്പോള്‍ അയാള്‍ പോലീസ്‌ ഉദ്യോഗസ്ഥനെ വിളിച്ചതും ചെവിയില്‍ കുശുകുശുത്തതും പോലീസ്‌ ഉദ്യോഗസ്ഥന്‍ വന്ന് എന്നെ തടഞ്ഞതും അവര്‍ വിവരിച്ചു. അത് കേട്ടപ്പോള്‍ അവര്‍ പിന്നെ പ്രോഗ്രാമിന് നിന്നില്ല, തിരിച്ചു ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു.

 

ഇതുമാത്രമല്ലാതെ വേറൊരു കളിയും അക്ബര്‍ മൌലവി കളിച്ചു. അക്ബര്‍ മൌലവി പ്രോഗ്രാം നടത്തിയ അതേ മൈതാനത്ത് തന്നെയാണ് മറുപടി പ്രോഗ്രാം നടത്താന്‍ ഞങ്ങള്‍ നിശ്ചയിച്ചിരുന്നത്. അത് മുന്‍സിപ്പാലിറ്റിയുടെ സ്ഥലമായിരുന്നത് കൊണ്ട് ഞങ്ങള്‍ മുന്‍സിപ്പാലിറ്റിയില്‍ പണമടച്ചു അനുമതിയും വാങ്ങിയിരുന്നു. അതുപോലെ പോലീസ്‌ സ്റ്റേഷനില്‍ നിന്ന് മൈക്ക്‌ സാങ്ഷനും വാങ്ങിയിരുന്നു. ഒരു ഞായറാഴ്ചയാണ് ഞങ്ങള്‍ മറുപടി പ്രസംഗം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയായപ്പോള്‍ ഞങ്ങളുടെ ഒരു സഹോദരനെ മുന്‍സിപ്പാലിറ്റിയിലേക്ക് വിളിപ്പിച്ചിട്ടു പറയുകയാണ്‌, ‘നിങ്ങള്‍ക്ക് പരിപാടിക്കായി മുന്‍സിപ്പല്‍ മൈതാനം അനുവദിച്ച് തന്നത് ക്യാന്‍സല്‍ ചെയ്യുകയാണ്’ എന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ്‌ സ്റ്റേഷനില്‍ നിന്നും വിളിച്ച് പറയുകയാണ്‌, ‘നിങ്ങളുടെ മൈക്ക്‌ സാങ്ഷന്‍ ക്യാന്‍സല്‍ ചെയ്തു’ എന്ന്. അന്നും അതിന്‍റെ പിറ്റേന്നും ഞങ്ങള്‍ പോലീസ്‌ സ്റ്റേഷനിലും മുന്‍സിപ്പാലിറ്റി അധികൃതരുടെ അടുത്തും പലവട്ടം കേറിയിറങ്ങി, ഒരു രക്ഷയുമുണ്ടായില്ല. ഞങ്ങളുടെ അന്വേഷണത്തില്‍ ഒരു കേന്ദ്രമന്ത്രിയുടെ പി.എ.യെക്കൊണ്ട് അക്ബര്‍ മൌലവി വിളിച്ച് പറയിപ്പിച്ചാണ് ഞങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചത് എന്ന് മനസ്സിലായി. (അന്ന് രണ്ടാം യു.പി.എ. സര്‍ക്കാരാണ് ഭരിക്കുന്നത്). അവസാനം ഞങ്ങള്‍ക്ക് ഒരു ചര്‍ച്ച് ഹാളില്‍ ഞങ്ങളുടെ പ്രോഗ്രാം നടത്തേണ്ടി വന്നു.

 

ഏതായാലും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ള കാര്യം അക്ബര്‍ വൈകാതെ തന്നെ മനസ്സിലാക്കി. അടുത്ത പരിപാടി അവര്‍ നിശ്ചയിച്ചിരുന്നത് ഇരിങ്ങാലക്കുടയില്‍ ആയിരുന്നു. ഇരിങ്ങാലക്കുട ടൌണ്‍ മുഴുവന്‍ അവര്‍ പോസ്റ്ററുകള്‍ കൊണ്ട് നിറച്ചു. പക്ഷേ പരിപാടി നടത്താന്‍ പറ്റിയില്ല. മുന്‍സിപ്പല്‍ മൈതാനം (അയ്യങ്കാവ് മൈതാനി) വാടകക്ക് എടുത്തത് നിച്ച് ഓഫ് ട്രൂത്ത്‌ ആയിരുന്നില്ല, വേറെ ഒരു ഇസ്ലാമിക സംഘടനയായിരുന്നു. അവരുടെ ഒരാഴ്ചത്തെ പരിപാടിക്ക്‌ വേണ്ടി മുന്‍സിപ്പാലിറ്റിയില്‍ പണമടച്ച് വാടകയ്ക്ക് എടുത്ത മൈതാനം ഒരു ദിവസത്തേക്ക് അവര്‍ നിച്ചിനു വിട്ട് കൊടുക്കുകയാണ് ഉണ്ടായത്. മൈതാനം വാടകക്ക് എടുക്കുന്ന കൂട്ടര്‍ക്ക് മാത്രമേ മൈതാനത്ത്‌ പരിപാടി നടത്താന്‍ അനുവാദമുള്ളൂ, വേറെ ആര്‍ക്കും മൈതാനം കൈമാറരുത് എന്ന് വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ ലംഘിച്ചെന്നും പറഞ്ഞു മുന്‍സിപ്പാലിറ്റി മൈതാനം വാടകയ്ക്ക് കൊടുത്ത നടപടി റദ്ദു ചെയ്തു. അക്ബറും നിച്ചും പഠിച്ച പണി പതിനെട്ടും നോക്കി, പക്ഷേ കാര്യമുണ്ടായില്ല. ‘നിങ്ങള്‍ അപേക്ഷ വെക്ക്, ഞങ്ങള്‍ പരിഗണിക്കാം’ എന്നായിരുന്നു മുന്‍സിപ്പാലിറ്റി അധികൃതരുടെ പ്രതികരണം. അപേക്ഷ വെച്ചാലും കാര്യമില്ല, നോട്ടീസില്‍ പറഞ്ഞ തിയ്യതിയില്‍ മൈതാനം അനുവദിച്ച് കിട്ടില്ലെന്ന് നിച്ചിനു മനസ്സിലായി. അങ്ങനെ ഇരിങ്ങാലക്കുട പ്രോഗ്രാം അവര്‍ക്ക്‌ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. അതിനുശേഷം തിരുവനന്തപുരത്തും നിച്ചിന്‍റെ രണ്ട് പ്രോഗ്രാമുകള്‍ പോലീസ്‌ ഇടപെട്ടു അവസാന നിമിഷം തടഞ്ഞിരുന്നു. മതസൌഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ തലക്കെട്ട്‌ ആയിരുന്നു തങ്ങളുടെ പ്രോഗ്രാമിന് അവര്‍ നല്‍കിയിരുന്നത് എന്നത് കൊണ്ടായിരുന്നു പോലീസ്‌ ആ രണ്ട് പരിപാടിയും തടഞ്ഞത്. ഇനി തിരുവനന്തപുരത്ത് പോലീസ്‌ അനുമതിയോടെ ഒരു പരിപാടി നിച്ചിനു വെക്കാന്‍ കഴിയില്ലെന്ന് മനസ്സിലായത്‌ കൊണ്ട് നിച്ച് ഓഫ് ട്രൂത്തിന്‍റെ ജിന്ന് വിഭാഗക്കാര്‍ കാട്ടാക്കടയില്‍ റോഡരികില്‍ നിന്ന് ഒരു പരസ്യ യോഗം നടത്തിയിട്ട് പോയി. ഞങ്ങള്‍ അതിന് മറുപടി പ്രസംഗവും നടത്തി.

 

പോലീസിനെക്കൊണ്ട് ഞങ്ങളുടെ നോട്ടീസ്‌ വിതരണം നിര്‍ത്തി വെപ്പിച്ചതിനു ശേഷം ഒന്നുമറിയാത്തതു പോലെ തികച്ചും മാന്യനായി നിന്നുകൊണ്ട് അക്ബര്‍ പറയുന്നത് “ഈ മാന്യതയാണ് പലപ്പോഴും സംവാദവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും ഇവര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്” എന്നാണ്. വാസ്തവത്തില്‍ സ്വന്തം കാര്യമാണ് അക്ബര്‍ ആ പറയുന്നത്. ചെയ്യേണ്ടതെല്ലാം ചെയ്തതിനു ശേഷം ഒന്നുമറിയാത്തപോലെ ഡയലോഗടിക്കും.

 

2 അക്ബര്‍ ഭയപ്പെടുന്നത് സാക്ഷിയെയോ അതോ ഹദീസുകളെയോ?

 

“പിന്നെ സാക്ഷി വരുമ്പോള്‍ മാത്രം ഞങ്ങള്‍ പേടിച്ച് ആകെ… ഇവരുടെ അടുത്ത് എന്താ ഇള്ളത്? ഈ ബൈബിളല്ലേ, 66 പുസ്തകൊള്ള ബൈബിളല്ലേ, വേറൊന്നും പ്പ ഇങ്ങടടുത്തില്ലാലോ” എന്നാണ് അക്ബര്‍ പരിഹാസത്തോടെ പറയുന്നത്. ശരിയാണ്, ഞങ്ങളുടെ കയ്യിലുള്ള ബൈബിളിനെ അക്ബറിന് പേടിയുണ്ടാകില്ല, അത് സത്യമായിരിക്കും. പക്ഷേ അക്ബര്‍ പേടിക്കുന്ന വേറെ ചില സാധനങ്ങളുണ്ട്. അത് ഞങ്ങളുടെ കൈയിലുള്ളതല്ല, സ്വന്തം കൈയില്‍ ഉള്ളതാണ്. ഇസ്ലാമിക പണ്ഡിതന്മാര്‍ എഴുതി വെച്ചിട്ടുള്ള ഗ്രന്ഥങ്ങളെയും ഹദീസുകളെയുമോക്കെയാണ് അക്ബറിന് പേടി. ഞങ്ങള്‍ തമിഴ്നാട്ടില്‍ ഉള്ള ‘തമിഴ്നാട് തൗഹീദ് ജമാഅത്ത്’ (TNTJ) എന്നൊരു ജമാഅത്തിന്‍റെ തലവനുമായി  ‘ബൈബിള്‍ ദൈവചനം ആണോ?’, ‘ഖുര്‍ആന്‍ ദൈവവചനം ആണോ?’ എന്നിങ്ങനെ രണ്ട് വിഷയത്തില്‍ നാല് ദിവസമായി സംവാദം നടത്തുകയുണ്ടായി. TNTJ ക്കാരാണെങ്കില്‍ ബുഖാരിയിലും മുസ്ലീമിലും ഉള്ള ഹദീസുകള്‍ പോലും തങ്ങള്‍ക്കെതിരാണെന്നു കണ്ടാല്‍ നിഷേധിക്കുന്ന പുള്ളികളാണ്. അര്‍ദ്ധ ചേകന്നൂരികള്‍ എന്ന് വേണമെങ്കില്‍ TNTJ  യെ വിളിക്കാം. അവരുമായി ഞങ്ങള്‍ സംവാദക്കരാര്‍ ഒപ്പിട്ടു കഴിഞ്ഞതും കേരളത്തില്‍ നിന്ന് അക്ബറിന്‍റെ ആളുകള്‍ ചെന്നൈയില്‍ എത്തിയിട്ട് അവരോട് പറഞ്ഞു, “ഇങ്ങനെ ചെന്ന് കെണിയില്‍ വീഴാന്‍ പാടുണ്ടോ?  നിങ്ങള്‍ സാക്ഷിക്കാര്‍ക്ക് കൊണ്ടുപോയി തല വെച്ച് കൊടുത്തല്ലോ, അവര് പാല്‍ കുടി ഹദീസൊക്കെ എടുത്തു കൊണ്ടുവന്ന് നമ്മുടെ റസൂലിനെ പൊതുജനമദ്ധ്യത്തില്‍ അവഹേളിക്കുമല്ലോ. അതുകൊണ്ട് എങ്ങനെയെങ്കിലും സംവാദത്തില്‍ നിന്ന് പിന്മാറണം” എന്ന്! (TNTJ ക്കാര്‍ പാല്‍കുടി ഹദീസൊക്കെ തള്ളിക്കളയുന്നവരാണ്). TNTJ ക്കാര്‍ മറ്റു മുസ്ലീങ്ങളുമായി നടത്തിയ സംവാദത്തിലാണ് “ഇത്തരം ഹദീസുകള്‍ തള്ളിക്കളഞ്ഞില്ലെങ്കില്‍ ക്രിസ്ത്യാനികളുടെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ട് ഞങ്ങള്‍ തള്ളുന്നത് പോലെ നിങ്ങളും ഈ ഹദീസുകളൊക്കെ തള്ളണം” എന്ന് പറയാന്‍ വേണ്ടി ഇക്കാര്യം പറഞ്ഞത്. അതിന്‍റെ വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പല പ്രോഗ്രാമിലും ഇട്ടിട്ടുണ്ട്.

 

നിച്ച് ഓഫ് ട്രൂത്തിന്‍റെ ആള്‍ക്കാരാണ് തങ്ങളെ സമീപിച്ചത് എന്ന് TNTJ ക്കാര്‍ തുറന്നു പറഞ്ഞിട്ടില്ല. പക്ഷേ അവര് നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ നിച്ചിനു മാത്രമേ ചേരുകയുള്ളൂ. ‘കേരളത്തിലെ പ്രബലമായൊരു ദാവാ ഗ്രൂപ്പ്‌’, ‘സാക്ഷിയുമായി കരാര്‍ എഴുതിയവര്‍’ എന്നൊക്കെ TNTJ ക്കാര്‍ പറയുന്നുണ്ട്. അത് നിച്ച് ഓഫ് ട്രൂത്ത്‌ മാത്രമാണ്. വേറൊരു കൂട്ടരുമായും ഞങ്ങള്‍ ആ സമയത്ത് കരാറിന്‍റെ അടുത്തുവരെ എത്തിയിരുന്നില്ല. അക്ബര്‍ ഞങ്ങളുമായി സംവാദത്തിന് വരാന്‍ ഭയപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്. ഇത്രകാലം സാധാരണക്കാരായ മുസ്ലീങ്ങളില്‍ നിന്ന് മറച്ചു വെച്ചിരുന്ന ഹദീസുകള്‍ ഒക്കെ ഞങ്ങള്‍ എടുത്ത് പുറത്തിടും എന്ന് അക്ബറും നിച്ചും ഭയപ്പെടുന്നു. അതുകൊണ്ട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവര്‍ സംവാദത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. എന്നിട്ട് സ്റ്റേജില്‍ കേറി വന്നു വലിയ ആള് കളിക്കും.

 

3 സാക്ഷിയും നിച്ചും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടോ?

 

“നിലമ്പൂര്‍ വെച്ച് സാക്ഷിയുടെ ആളുകളും നിച്ചിന്‍റെ ആളുകളുമായി ഒരു കരാര്‍ ഒപ്പിട്ടു, ആ കരാര്‍ ഇപ്പോഴും ഞങ്ങളുടെ കൈയിലുണ്ട്, ആ കരാറില്‍ പറഞ്ഞത് പ്രകാരം സാക്ഷി സംവാദത്തിനു തയ്യാറാണോ?” എന്ന് അക്ബര്‍ ചോദിക്കുന്നു. അങ്ങനെ സാക്ഷിയുടെ ആളുകള്‍ ഒപ്പിട്ട ഒരു കരാര്‍ അവരുടെ കൈയില്‍ ഉണ്ടെന്നു പറയുന്നത് സത്യമാണെങ്കില്‍ ആ കരാര്‍ അവരുടെ വെബ്സൈറ്റില്‍ അവര്‍ പ്രസിദ്ധപ്പെടുത്തട്ടെ. ആ കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ എന്താണോ അതനുസരിച്ച് സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്! വാസ്തവത്തില്‍ അങ്ങനെ ഒരു കരാര്‍ ഒപ്പിടല്‍ ഉണ്ടായിട്ടില്ല. ഉണ്ടെന്നുള്ളത് അക്ബറിന്‍റെ നുണയാണ്. കരാറിന്‍റെ ഒരു നക്കല്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. ഇരുപക്ഷത്തു നിന്നുമുള്ള ഓരോ സംവാദ വിഷയങ്ങളും സംവാദകന്മാരും സ്ഥലവും തിയ്യതിയും സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തവും ആധികാരിക പ്രമാണങ്ങളില്‍ നിന്നു മാത്രമേ ഇരുപക്ഷവും ഉദ്ധരിക്കാവൂ എന്നൊക്കെയാണ് ആ നക്കലില്‍ ഉണ്ടായിരുന്നത്. സംവാദത്തിന് വേണ്ടിയുള്ള അന്തിമമായ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ്‌, ചര്‍ച്ച മുന്നോട്ടു പോകാന്‍ വേണ്ടിയാണ് പ്രാഥമിക കരാര്‍ അഥവാ അന്തിമ കരാറിന്‍റെ ഈ നക്കല്‍ ഒപ്പിട്ടത്.

 

4 സംവാദത്തില്‍ ഉപയോഗിക്കേണ്ട പ്രമാണങ്ങളുടെ കാര്യത്തില്‍ സാക്ഷിയുടെ നിലപാട്‌ എന്താണ്?

 

“അംഗീകരിക്കപ്പെട്ട പ്രമാണങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ മാത്രമേ സംവാദത്തില്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ’ എന്ന നിബന്ധന സാക്ഷിയുടെ നിര്‍ബന്ധ പ്രകാരം എഴുതി ചേര്‍ത്തതാണ്” എന്നുള്ള അക്ബര്‍ മൌലവിയുടെ വാദവും നുണയാണ്. സാക്ഷിയുടെ ആളുകള്‍ പറഞ്ഞത്: “ഞങ്ങളുടെ പ്രമാണം ബൈബിളാണ്. എന്നാല്‍ ഏതു പുസ്തകത്തില്‍ നിന്ന് ഉദ്ധരിക്കണം എന്നുള്ളത് സംവാദകരുടെ സ്വാതന്ത്ര്യമാണ്. ഇരുപക്ഷത്തെയും സംവാദകര്‍ക്ക് ഏതു ഗ്രന്ഥങ്ങളില്‍ നിന്ന് വേണമെങ്കിലും തെളിവുകള്‍ ഉദ്ധരിക്കാം. എന്നാല്‍ ബൈബിളിന് വിരുദ്ധമായ കാര്യങ്ങള്‍ ഏതെങ്കിലും ക്രൈസ്തവ ഗ്രന്ഥങ്ങളില്‍ നിന്നും നിങ്ങള്‍ ഉദ്ധരിക്കുകയാണെങ്കില്‍ എന്ത് കാരണം കൊണ്ട് ഞങ്ങള്‍ ആ ഗ്രന്ഥങ്ങള അംഗീകരിക്കുന്നില്ല എന്നത് വിശദീകരിച്ചിട്ട് ആ ഗ്രന്ഥങ്ങളില്‍ നിന്നും നിങ്ങള്‍ കൊണ്ടുവരുന്ന തെളിവുകളെ ഞങ്ങള്‍ തള്ളിക്കളയും. അതുപോലെത്തന്നെ ഞങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ഞങ്ങള്‍ ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കുമ്പോള്‍ ആ തെളിവ് സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്ത് കാരണം കൊണ്ട് ആ ഗ്രന്ഥത്തെ നിങ്ങള്‍ അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാക്കിയിട്ട് ഞങ്ങള്‍ കൊണ്ടുവന്ന തെളിവിനെ നിങ്ങള്‍ക്ക്‌ തള്ളിക്കളയാം. ഞങ്ങള്‍ക്കതില്‍ യാതൊരു എതിര്‍പ്പുമില്ല” എന്നാണ്. ഈ പോയിന്‍റിലാണ് ചര്‍ച്ച വഴി തിരിയുന്നത്. ഞങ്ങള്‍ മുന്നോട്ടു വെച്ച ഈ നിര്‍ദ്ദേശത്തിന്‍റെ അപകടം ശരിക്കും മനസ്സിലാക്കിയ നിച്ച് ഓഫ് ട്രൂത്തുകാര്‍ പിന്നെ എന്ത് വില കൊടുത്തും സംവാദം നടക്കാതിരിക്കാനുള്ള വഴികളാണ് നോക്കിയത്. ലോകമെമ്പാടുമുള്ള സുന്നി മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതനാണ് ഇബ്ന്‍ കത്തീര്‍. അദ്ദേഹത്തിന്‍റെ തഫ്സീറില്‍ നിന്ന് ഞങ്ങള്‍ ഒരു തെളിവ് ഉദ്ധരിച്ചാല്‍ എന്ത് കാരണം പറഞ്ഞ് ഇവര്‍ ഇബ്ന്‍ കത്തീറിന്‍റെ തഫ്സീര്‍ തള്ളിക്കളയും? അതുപോലെത്തന്നെ ലോകമെമ്പാടുമുള്ള സുന്നി മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന പണ്ഡിതനാണ് ത്വബരി. അദ്ദേഹത്തിന്‍റെ താരീഖില്‍ നിന്ന് ഞങ്ങള്‍ തെളിവുദ്ധരിച്ചാല്‍ എന്ത് കാരണം പറഞ്ഞ് അക്ബര്‍ താരിഖിനെ തള്ളിക്കളയും? ഇനി എങ്ങാനും അക്ബര്‍ ആ പുസ്തകങ്ങളെയൊക്കെ തള്ളാന്‍ ധൈര്യപ്പെട്ടാല്‍, നിച്ച് ഓഫ്‌ ട്രൂത്തിന്‍റെ പ്രവര്‍ത്തകര്‍ തന്നെ അക്ബറിന്‍റെയും നിച്ചിന്‍റെയും കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിക്കോളും. ഇതറിയാവുന്നത് കൊണ്ടാണ് അക്ബര്‍ സാക്ഷിയുമായി സംവാദത്തിന് വരാതെ ഒളിച്ചിരിക്കുന്നത്.

 

‘സ്നേഹസംവാദം’ മാസികയില്‍ എം.എം. അക്ബര്‍ എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും തന്‍റെ വാദങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ള്വയീഫ്‌ ആയിട്ടുള്ള ഹദീസുകള്‍ വരെ ഉദ്ധരിക്കാറുള്ള പുള്ളിയാണ്. അക്ബറിന് സ്വന്തം വാദം ന്യായീകരിക്കാന്‍ വേണ്ടി ള്വയീഫായ ഹദീസുകളും ഉദ്ധരിക്കാം. പക്ഷേ സംവാദത്തിന് വരുമ്പോള്‍ ലോക മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന ഗ്രന്ഥങ്ങളില്‍ നിന്ന് പോലും എതിരാളികള്‍ ഉദ്ധരിക്കാന്‍ പാടില്ല എന്ന് പറയുന്നത് സഹജമായ ഇരട്ടത്താപ്പല്ലാതെ വേറെ എന്താണ്? തിരുവല്ലയില്‍ ഞങ്ങള്‍ മറുപടി പറഞ്ഞ സമയത്ത്‌ വളരെ വ്യക്തമായിത്തന്നെ ബ്രദര്‍ ജെറി തോമസ്‌ അറിയിച്ചതാണ്, “ഞങ്ങളുടെ ആളുകള്‍ ഒപ്പിട്ട കരാര്‍ നിച്ചിന്‍റെ കൈവശം ഉണ്ടെങ്കില്‍ അതവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തട്ടെ. ആ കരാറില്‍ ഉള്ള വ്യവസ്ഥകള്‍ എന്താണോ ആ വ്യവസ്ഥകള്‍ അനുസരിച്ച് ഞങ്ങള്‍ സംവാദത്തിന് വരാന്‍ തയ്യാറാണ്” എന്ന്. കൊല്ലം ഒന്നര കഴിഞ്ഞില്ലേ, ഇതുവരെ തങ്ങളുടെ കൈവശം ഉണ്ടെന്ന് പറയപ്പെടുന്ന ആ കരാര്‍ തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ആ കരാറില്‍ ഉള്ള വ്യവസ്ഥകള്‍ക്കനുസരിച്ച് ഞങ്ങളുമായി സംവാദം നടത്താനും എന്താണ് അക്ബറിനും കൂട്ടര്‍ക്കും ഇത്ര മടി?

 

5 ഒരു കരാര്‍ നിലനില്‍ക്കെ പുതിയൊരു കരാര്‍ ഉണ്ടാക്കുന്നതില്‍ തെറ്റുണ്ടോ? ഇസ്ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു:

 

“ഒരു കരാര്‍ നിലനില്‍ക്കെ അതല്ലാത്ത വേറൊരു കരാറുണ്ടാക്കാന്‍ പറ്റൂല. ഒന്നുകില്‍ ആ കരാറ്‌ ദുര്‍ബ്ബലപ്പെടുത്തണം. എന്നിട്ടേ പുതിയൊരു കരാറുണ്ടാക്കാന്‍ പറ്റൂ. അതിസ്ലാമിലെ നിയമാ, ഞങ്ങളതനുസരിക്കണ്ടേ?” എന്നുള്ള അക്ബറിന്‍റെ വാദത്തെ ബ്രദര്‍ ജെറി തോമസ്‌ ഹദീസുകള്‍ വെച്ച് തന്നെ പൊളിച്ചടുക്കിയതാണ്. ആ ഹദീസുകള്‍ ഞാന്‍ താഴെ കൊടുക്കാം:

 

അബ്ദുര്‍റഹ്മാന്‍ (റ) പറയുന്നു: തിരുമേനി (സ) എന്നോടരുളി: ‘അബ്ദുര്‍റഹ്മാന്‍! നീ ഭരണാധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കത് കിട്ടിയാല്‍ അതിന്‍റെ ഉത്തരവാദിത്തം മുഴുവനും നിനക്കായിരിക്കും. (അപ്പോള്‍ അല്ലാഹുവിന്‍റെയൊ മനുഷ്യരുടെയോ സഹായം ലഭിക്കാതെ നീ ഒറ്റപ്പെട്ടുപോകും) ആവശ്യപ്പെടാതെ നിനക്കാസ്ഥാനം കൈവന്നാലോ, അധികാരസ്ഥാനത്ത് നിനക്ക് സഹായ സഹകരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കും. ഇപ്രകാരം തന്നെ നീ ഒരു പ്രതിജ്ഞ ചെയ്തു, ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനകരമെന്ന് നിനക്ക് തോന്നി; എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്‍റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തു കൊള്ളുക.’ (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 80, ഹദീസ്‌ നമ്പര്‍ 2060,  പേജ് 966)

 

അബൂമൂസ (റ) പറയുന്നു: ഞങ്ങള്‍ അഷ്അരീ ഗോത്രക്കാരുടെ ഒരു സംഘം തിരുമേനി(സ)യുടെ അടുക്കല്‍ ചെന്ന് വാഹനം ആവശ്യപ്പെട്ടു. തിരുമേനി വിസമ്മതിച്ചു. വീണ്ടും ഞങ്ങളാവശ്യപ്പെട്ടു. തരികയില്ലെന്നു തിരുമേനി ശപഥം ചെയ്തു. അങ്ങിനെയിരിക്കെ തിരുമേനിയുടെയടുക്കല്‍ ഗനീമത്ത് വക കുറേ ഒട്ടകങ്ങള്‍ എത്തി. അഞ്ച് ഒട്ടകങ്ങള്‍ ഞങ്ങള്‍ക്ക്‌ തിരുമേനി അനുവദിച്ചു. അവയെ ഏറ്റെടുത്ത ശേഷം ഞങ്ങള്‍ പറഞ്ഞു: “തിരുമേനിയുടെ ശപഥം അവിടുത്തെ നമ്മള്‍ ഓര്‍മ്മപ്പെടുത്താതിയില്ലെങ്കില്‍ നാം വിജയം പ്രാപിക്കുകയില്ല.” ഞാന്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: “ദൈവദൂതരേ! ഞങ്ങള്‍ക്ക്‌ വാഹനം തരികയില്ലെന്ന് അങ്ങ് ശപഥം ചെയ്തിരുന്നല്ലോ. ഇപ്പോള്‍ അങ്ങ് തരികയും ചെയ്തു.” തിരുമേനി അരുളി: “അതേ, ഞാന്‍ ശപഥം ചെയ്തിരുന്നു. പക്ഷെ ഒരു ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കാര്യം കണ്ടാല്‍ ആ മെച്ചപ്പെട്ട കാര്യം ഞാന്‍ ചെയ്യാതിരിക്കുകയില്ല.” മറ്റൊരു രിവായത്തില്‍ ഞാന്‍ ആ ശപഥം ലംഘിച്ചതിന് പ്രായശ്ചിത്തം നല്‍കികഴിഞ്ഞു എന്നും വന്നിട്ടുണ്ട്. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1646, പേജ് 806)

 

ഈ ഹദീസുകള്‍ ഉദ്ധരിച്ചതിനു ശേഷം ബ്രദര്‍ ജെറി തോമസ്‌ ചോദിച്ചു “കരാര്‍ ചെയ്തിട്ട് അത് ലംഘിച്ചാല്‍ പ്രായശ്ചിത്തം ചെയ്‌താല്‍ മതി” എന്ന പ്രമാണമല്ലാതെ ‘ഒരു കരാര്‍ നിലനില്‍ക്കെ വേറെ കരാര്‍ ഉണ്ടാക്കാന്‍ പറ്റില്ല, അത് ഇസ്ലാമിക നിയമമല്ല’ എന്ന് അക്ബര്‍ മൌലവി പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഏതു ഇസ്ലാമിക നിയമത്തെപ്പറ്റിയാണ് അക്ബര്‍ മൌലവി ഈ പറയുന്നത്?” എന്ന്. കൊല്ലം ഒന്നര കഴിഞ്ഞിട്ടും ഇതുവരെ അക്ബര്‍ മൌലവി അതിന് മറുപടി പറഞ്ഞിട്ടില്ല. ഇസ്ലാമിനെക്കുറിച്ച് വലിയ പിടിയില്ലാത്ത ക്രിസ്ത്യാനികളെയും ഈ ഹദീസുകള്‍ കണ്ടിട്ടില്ലാത്ത മുസ്ലീങ്ങളെയും പറ്റിക്കാന്‍ വേണ്ടി അക്ബര്‍ വലിയ വായില്‍ നുണ പറഞ്ഞപ്പോള്‍ ഒട്ടും ആലോചിച്ചു കാണില്ല, ഇതുപോലെ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ടുതന്നെ സാക്ഷി മറുപടി പറയുമെന്ന്!!

 

ഞങ്ങള്‍ വളരെ വ്യക്തമായിത്തന്നെ പറഞ്ഞു, “നിങ്ങള്‍ ഖുര്‍ആന്‍ മാത്രമാണ് നിച്ചിന്‍റെ പ്രമാണം എന്ന് പറഞ്ഞാലും ഞങ്ങള്‍ക്ക്‌ പ്രശ്നമില്ല, ഖുര്‍ആന്‍ മാത്രം വെച്ച് ഞങ്ങള്‍ നിങ്ങളുമായി സംവാദത്തിന് വരും. അതല്ല, ഖുര്‍ആനും പിന്നെ ബുഖാരിയിലും മുസ്ലീമിലുമുള്ള ചില ഹദീസുകള്‍ മാത്രമാണ് നിച്ചിന്‍റെ പ്രമാണം എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഞങ്ങള്‍ അതിനും ഓ.കെ.യാണ്. ഖുര്‍ആനും ചില ഹദീസുകളും മാത്രം വെച്ച് ഞങ്ങള്‍ നിങ്ങളുമായി സംവാദത്തിന് വരാം. ഇനി അതല്ല, ഖുര്‍ആനും ബുഖാരിയും മുസ്ലീമും മാത്രമാണ് ഞങ്ങളുടെ പ്രമാണം എന്ന വാദമാണ് നിച്ചിനുള്ളതെങ്കില്‍ ഞങ്ങള്‍ ആ രീതിയിലും സംവാദത്തിന് തയ്യാറാണ്. ഇനി അതുമല്ല, ഖുര്‍ആനും സ്വിഹാഹുസ്സിത്ത മുഴുവനും ഞങ്ങളുടെ പ്രമാണമാണെന്നാണ് നിച്ച് പറയുന്നതെങ്കില്‍ ആയിക്കോട്ടെ, ഞങ്ങള്‍ ആ പ്രമാണഗ്രന്ഥങ്ങള്‍ മാത്രം വെച്ച് കൊണ്ട് സംവാദത്തിന് വരാം. പക്ഷേ ഒരു കാര്യമുണ്ട്. നിങ്ങള്‍ പറയുന്ന ഈ പുസ്തകങ്ങള്‍ ഒഴികെ ബാക്കിയൊന്നും ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത്‌ അംഗീകരിക്കുന്നില്ല എന്ന് നിങ്ങള്‍ എഴുതി തരണം” എന്ന്. ഇത് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക്‌ മിണ്ടാട്ടം മുട്ടിപ്പോയി.

 

6 ഹദീസ്‌ നിഷേധിക്കുന്ന കൂട്ടരുമായി സംവാദം നടത്താന്‍ സാക്ഷി ഭയപ്പെടുന്നോ?

 

തമിഴ്‌നാട് തൌഹീദ്‌ ജമാഅത്ത് (TNTJ) തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരായി വരുന്ന ഒരു ഹദീസും അംഗീകരിക്കാത്തവരാണ്. അവരുമായി സാക്ഷി സംവാദം നടത്തിയിട്ടുണ്ട്. തങ്ങളുടെ പ്രമാണങ്ങളെ കുറിച്ചുള്ള നിലപാട്‌ അവര്‍ വ്യക്തമാക്കി. ആ നിലപാടില്‍ നിന്നുകൊണ്ടാണ് ദശാബ്ദങ്ങളായി TNTJ തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ആ നിലപാടിനെ അംഗീകരിച്ചു കൊണ്ടാണ് ഞങ്ങള്‍ സംവാദം നടത്തിയത്. നിച്ച് ഓഫ് ട്രൂത്ത്‌ എന്ന് പറയുന്നത് കേരളത്തിലെ മുസ്ലീങ്ങളില്‍ ഒരു ചെറിയ വിഭാഗമായ സലഫികളുടെ ഇടയിലുള്ള കാക്കത്തൊള്ളായിരം സംഘടനകളില്‍ ഒന്ന് മാത്രമാണ്. എന്നാല്‍ TNTJ എന്ന് പറഞ്ഞാല്‍ അതൊരു സംഘടനയല്ല, ഒരു ജമാഅത്ത് ആണ്. 25 ലക്ഷം അംഗങ്ങള്‍ TNTJ യ്ക്കുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തങ്ങളൊഴികെ ലോകത്തുള്ള ഒറ്റ ജമാഅത്തുകളും നേര്‍മാര്‍ഗത്തിലല്ല എന്നാണ് അവരുടെ വാദം. കഴിഞ്ഞ 25 കൊല്ലങ്ങളായി ഒട്ടേറെ ക്രിസ്ത്യാനികളെ അവര്‍ മുസ്ലീങ്ങളാക്കിയിട്ടുണ്ട്. അവര്‍ പറഞ്ഞ പ്രമാണം വെച്ച് ഞങ്ങള്‍ അവരുമായി സംവാദം നടത്തി. അതിന്‍റെ ഡി.വി.ഡി. വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലീങ്ങളായിപ്പോയ ഏകദേശം മുന്നൂറിലധികം പേര്‍ തിരിച്ചു ക്രിസ്ത്യാനികളായി. TNTJ യുമായി ഞങ്ങള്‍ നടത്തിയത് പാനല്‍ ഡിബേറ്റായിരുന്നു. സംവാദം കഴിഞ്ഞ് മൂന്നു മാസമായപ്പോഴേക്കും TNTJ യുടെ പാനലില്‍ ഉണ്ടായിരുന്ന ഒരാള്‍ ഇസ്ലാം ഉപേക്ഷിച്ച് യുക്തിവാദിയായി.  ശ്രീലങ്കയിലും മലേഷ്യയിലും സിങ്കപ്പൂരിലും ഉള്ള പല തമിഴ്‌ മുസ്ലീങ്ങളും ഈ ഡി.വി.ഡി. കണ്ട് ഞങ്ങളുമായി ഇപ്പോഴും ബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്നു.

 

ഇത് പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍, ഏതു പ്രമാണങ്ങളും വെച്ചുകൊണ്ട് ഏതു മുസ്ലീം സംഘടനകളുമായും സംവാദം നടത്താന്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എപ്പോഴും ഒരുക്കമാണ്. പക്ഷേ അവര്‍ എഴുതിത്തരണം, ഇന്നയിന്ന ഗ്രന്ഥങ്ങള്‍ മാത്രമേ ഇസ്ലാമിന്‍റെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുന്നുള്ളൂ, ബാക്കിയുള്ളതൊന്നും ഇസ്ലാമിന്‍റെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന്. അക്ബറിന് ഒരിക്കലും അങ്ങനെ എഴുതിത്തരാന്‍ പറ്റില്ല. കാരണം അങ്ങനെ എഴുതി തന്നതിന് ശേഷം സംവാദത്തിന് വരുമ്പോള്‍, ള്വയീഫായ ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട്, പലവിധ തഫ്സീറുകളില്‍ നിന്നും ഉദ്ധരിച്ച് കൊണ്ട്, പലവിധമായ ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നുമുദ്ധരിച്ചു കൊണ്ട് അക്ബര്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ അടങ്ങിയ സ്നേഹസംവാദം മാസികയുടെ കോപ്പികള്‍ എടുത്തു കാണിച്ചു കൊണ്ട് ഞങ്ങള്‍ ചോദിക്കും, “ഇതൊന്നും ഇസ്ലാമിന്‍റെ പ്രമാണമല്ലെന്ന് പറയുന്ന താങ്കള്‍ എന്തുകൊണ്ടാണ് ഈ പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വെച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതിയതെന്ന്. അതോടെ തീരും അക്ബറിന്‍റെ കത്തിക്കല്‍. അതറിയാവുന്നത് കൊണ്ട് അക്ബറിന് ഒരിക്കലും ഞങ്ങള്‍ പറഞ്ഞത് പോലെ എഴുതി തരാന്‍ കഴിയുകയില്ല.

 

“സീറകളും ത്വബരിയും തഫ്സീറുകളുമൊന്നും ഇസ്ലാമിന്‍റെ പ്രമാണമല്ല, വിവരങ്ങള്‍ ലഭിക്കാനുള്ള സോഴ്സാണ്” എന്ന് അക്ബര്‍ പറയുന്നു. വിവരങ്ങള്‍ ലഭിക്കാനുള്ള സോഴ്സായിട്ട് ഈ ഗ്രന്ഥങ്ങളെ അക്ബര്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍, എന്തുകൊണ്ടാണ് ഈ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഞങ്ങള്‍ സംവാദവേദിയില്‍ പറയുന്നതിനെ അക്ബര്‍ ഭയപ്പെടുന്നത്? അതിനെയല്ലേ നമ്മള്‍ ഇരട്ടത്താപ്പ്‌ എന്ന് പറയുന്നത്? ചര്‍ച്ച മുന്നോട്ടു പോകുംതോറും പല കാര്യങ്ങളിലുമുള്ള നിച്ചിന്‍റെ ഇരട്ടത്താപ്പ് നിലപാട്‌ സഹിക്കാന്‍ പറ്റാതായപ്പോള്‍ സാക്ഷിയുടെ ആളുകള്‍ പറഞ്ഞു, “ഒരു കാര്യം ചെയ്യാം, ഏതൊക്കെയാണ് ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ എന്ന വിഷയത്തില്‍ ആദ്യം തന്നെ നമുക്കൊരു സംവാദം നടത്താം. ആ സംവാദത്തില്‍ നിങ്ങളുടെ വാദമാണ് ശരിയെന്നു സ്ഥാപിച്ചാല്‍ നിങ്ങള്‍ പറയുന്ന പുസ്തകങ്ങള്‍ മാത്രം വെച്ചുകൊണ്ട് ക്രൈസ്തവ ഇസ്ലാം വിഷയത്തില്‍ സാക്ഷി സംവാദത്തിന് വരും. അതല്ല സാക്ഷി പറയുന്നതാണ് ശരിയെന്ന് സംവാദത്തില്‍ സ്ഥാപിക്കപ്പെട്ടാല്‍ ക്രൈസ്തവ ഇസ്ലാം സംവാദത്തില്‍ മുസ്ലീം ലോകം പൊതുവേ അംഗീകരിക്കുന്ന പുസ്തകങ്ങളില്‍ നിന്നും ഉദ്ധരിക്കാനുള്ള സ്വാതന്ത്ര്യം സാക്ഷിക്കുണ്ടെന്നു സമ്മതിച്ചു കൊണ്ട് നിങ്ങള്‍ സംവാദത്തിന് വരണം” എന്ന്. ഈ നിര്‍ദ്ദേശം ഞങ്ങള്‍ മുന്നോട്ടു വെച്ചതും ചര്‍ച്ചയ്ക്ക് വന്ന നിച്ചിന്‍റെ ആളുകള്‍ പലരും പേടിച്ച് പോയിട്ട് കുറേ നേരത്തേക്ക് വായ്‌ തുറന്നത് പോലുമില്ല.

 

7 സംവാദം നടന്നാല്‍ മേല്‍വിലാസം ഉണ്ടാകുന്നത് സാക്ഷിക്കോ അതോ നിച്ചിനോ?

 

“ക്രൈസ്തവസമൂഹത്തില്‍ ഒരു വിലാസവുമില്ലാത്ത ഒരു സംഘടനക്ക്‌ വിലാസമുണ്ടാക്കാന്‍ വേണ്ടിയാണ് നിച്ചുമായി സംവാദത്തിന് ഞങ്ങള്‍ ചെന്നത്” എന്നാണ് അക്ബറിന്‍റെ പുതിയ കണ്ടുപിടുത്തം. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്നത് ഒരു പ്രാദേശിക സംഘടനയല്ല, ദേശീയ സംഘടനയാണ്. ഹൈദ്രബാദില്‍ ആസിഫുദ്ദീനുമായും ഇമ്രാനുമായും തമിഴ്നാട്ടില്‍ TNTJ യുമായും സാക്ഷി ഡിബേറ്റ് നടത്തിയിട്ടുണ്ട്. കൂടാതെ സക്കീര്‍ നായിക്കിനെതിരെ (അക്ബറിനെപ്പോലെ തന്നെ ഞങ്ങളുമായി സംവാദത്തിന് വരാതെ മുങ്ങി നടക്കുന്ന മറ്റൊരു മാന്യനാണ് സക്കീര്‍ നായിക്‌) അദ്ദേഹത്തിന്‍റെ തട്ടകമായ മുംബയില്‍ പലവട്ടം ഖണ്ഡന പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലും ആന്ധ്രയിലും അതുപോലെ ധാരാളം ഖണ്ഡന പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്.

 

എന്നാല്‍ നിച്ച് ഓഫ് ട്രൂത്തോ? നിച്ച് ഓഫ് ട്രൂത്ത്‌ എന്ന് പറഞ്ഞാല്‍ ആകെ മലയാളി മുസ്ലീങ്ങള്‍ക്ക് മാത്രം അറിയാവുന്ന, സലഫികള്‍ക്കിടയിലെ കാക്കത്തൊള്ളായിരം സംഘടനകളില്‍ ഒന്ന് മാത്രമല്ലേ? ഇവരുടെ പ്രകോപനപരമായ പ്രസംഗത്തിന് ക്രൈസ്തവര്‍ (പ്രത്യേകിച്ച് ശ്രീ.തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടി) ഹദീസുകള്‍ ഉദ്ധരിച്ച് കൊണ്ട് മറുപടി പറയാന്‍ തുടങ്ങിയതോടെ പലയിടങ്ങളിലും സുന്നി യുവാക്കളില്‍നിന്നു നല്ല അടി നിച്ചിന്‍റെ പ്രവര്‍ത്തകര്‍ക്ക്‌ കിട്ടിയിട്ടുണ്ട്. “നിങ്ങള് ഇവിടെ വന്ന് ക്രിസ്ത്യാനികളെ കുറ്റം പറഞ്ഞിട്ട് പോകും. പിന്നെ അവന്മാര് ഇവിടെ വന്ന് മുത്തുനബിയെ ആക്ഷേപിക്കുമ്പോ അത് കേക്കാന്‍ നിങ്ങളാരും കാണില്ല, ഞങ്ങടെ നെഞ്ച് തകര്‍ന്നോണ്ട് ഞങ്ങള് കേക്കണം അതൊക്കെ. അതോണ്ട് മുത്തുനബീനെ ചീത്ത പറയിപ്പിക്കാന്‍ വേണ്ടി നിങ്ങള് ഇവിടെ പരിപാടി വെക്കണ്ട” എന്ന് പറഞ്ഞായിരുന്നു അടി. കസേര എടുത്ത്‌ നിച്ചിന്‍റെ പ്രവര്‍ത്തകരുടെ തലക്കടിച്ചു പറഞ്ഞു വിട്ടു സുന്നികള്‍. ഇപ്പോഴാണെങ്കില്‍ ഗവണ്‍മെന്‍റും ഇവരുടെ പരിപാടികള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിച്ച് ഓഫ് ട്രൂത്ത്‌ നടത്താനിരുന്ന പ്രോഗ്രാമിനെ ‘മതസ്പര്‍ദ്ദ ഉളവാക്കുന്ന പ്രോഗ്രാം’ എന്ന കാരണം പറഞ്ഞ് അവസാന നിമിഷം പോലീസ്‌ ഇടപെട്ട് നിരോധിച്ചത് മറന്നു കാണുകയില്ല എന്ന് വിശ്വസിക്കുന്നു.

 

ഈ കേരളത്തില്‍ ഇഷ്ടംപോലെ ക്രൈസ്തവ സഭകളുണ്ട്. അവരാരും ഇന്നുവരെ സാക്ഷിക്കെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. സാക്ഷി പ്രസംഗിക്കുന്നത് ക്രിസ്ത്യാനിറ്റി അല്ലെന്നോ സാക്ഷി ഒരു ക്രിസ്തീയ സംഘടന അല്ലെന്നോ നാളിതുവരെ ഇതിലുള്ള ഒരാളും പറഞ്ഞിട്ടില്ല. പക്ഷേ നിച്ചിന്‍റെ സ്ഥിതി എന്താണ്? എം.എം.അക്ബര്‍ പ്രസംഗിക്കുന്ന മുജാഹിദ്‌ മതം ഇസ്ലാമല്ലെന്നും എം.എം.അക്ബര്‍ മുസ്ലീമല്ലെന്നും എത്രയോ മുസ്ലീം പണ്ഡിതന്മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വെറുതെ ഒന്ന് യൂട്യൂബില്‍ സേര്‍ച്ച്‌ ചെയ്ത് നോക്കിയാല്‍ അമ്മാതിരി വീഡിയോസ് ഇഷ്ടംപോലെ കിട്ടും. ഈ സ്ഥിതിയില്‍ സാക്ഷിയുമായി നിച്ച് ഓഫ് ട്രൂത്ത്‌ സംവാദത്തിന് വന്നാല്‍ നിച്ചിനെ ഇന്ത്യയിലെ പല മുസ്ലീങ്ങളും ക്രിസ്ത്യാനികളും അറിയും എന്നല്ലാതെ സാക്ഷിക്ക് പ്രത്യേകിച്ച് അതുകൊണ്ട് ഒരു ഗുണവുമില്ല എന്ന കാര്യം അക്ബറിനു നന്നായിത്തന്നെ അറിയാം. അതായത് സംവാദം കൊണ്ട് മേല്‍വിലാസം ഉണ്ടാകാന്‍ പോകുന്നത് നിച്ചിനാണ്, സാക്ഷിക്കല്ല. എങ്കിലും ഈ വിഷയത്തില്‍ അറിവില്ലാത്ത ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പറ്റിക്കാന്‍ വേണ്ടി ഇങ്ങനയുള്ള ഡയലോഗുകള്‍ അടിക്കുകയാണ് പുള്ളി.

 

  1. അക്ബര്‍ പറയുന്ന നിബന്ധനയില്‍ സാക്ഷി സംവാദത്തിന് തയ്യാറാണ്!

 

സാക്ഷിയുമായുള്ള സംവാദത്തിനു എം.എം. അക്ബറിനെ ആര്  കൊണ്ടുവന്നാലും സംവാദം കഴിഞ്ഞ ഉടനെതന്നെ ഒരു ലക്ഷം രൂപ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് കൊണ്ടുവന്നവര്‍ക്ക്‌ സമ്മാനമായി നല്‍കും. (സക്കീര്‍ നായിക്കിനെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടുവന്നാല്‍ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും സംവാദം കഴിഞ്ഞ ഉടനേ തന്നെ സാക്ഷി കൊണ്ടുവന്നവര്‍ക്ക്‌ പാരിതോഷികമായി തരും.) ഇത് ഞങ്ങള്‍ പല വേദിയിലും പറഞ്ഞിട്ടുള്ളതാണ്. സാക്ഷിയുടെ ആളുകള്‍ എഴുതി ഒപ്പിട്ടു കൊടുത്തതും അക്ബറിന്‍റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്നതുമായ കരാര്‍ ആദ്യം നിച്ചിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുക. ആ കരാറിലെ വ്യവസ്ഥകള്‍ എന്തായാലും അതനുസരിച്ച് തന്നെ ഞങ്ങള്‍ സംവാദത്തിന് തയ്യാറാണ്. ഇനി അങ്ങനെയൊരു കരാര്‍ ഇല്ല, അത് വെറുതെ നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി അടിച്ച ഡയലോഗ് ആണെങ്കില്‍ അക്കാര്യം തുറന്നു സമ്മതിച്ചു കൊണ്ട് പുതിയൊരു കരാര്‍ സാക്ഷിയുമായി എഴുതിയിട്ട് ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സംവാദത്തിന് വരട്ടെ. അക്ബറിന്‍റെ സ്വഭാവം വെച്ച് നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി അടിച്ച ഡയലോഗ് ആണെന്ന് തുറന്ന് സമ്മതിക്കാന്‍ തയ്യാറാവില്ല എന്ന് സാക്ഷിക്കറിയാം. അതുകൊണ്ട് ഞങ്ങളുടെ ആ ആവശ്യത്തിലും ഞങ്ങള്‍ ഇളവ്‌ അനുവദിക്കുന്നു. പുതിയൊരു കരാര്‍ എഴുതണം എന്നുമില്ല, മറുപടി വീഡിയോയില്‍ അക്ബര്‍ പറയുന്ന നിബന്ധനയുണ്ടല്ലോ, ആ നിബന്ധനയനുസരിച്ച്, അതായത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ച് കൊണ്ട് അക്ബറുമായി സംവാദത്തിന് സാക്ഷി തയ്യാറാണ്!! സംവാദം നടത്താന്‍ വേണ്ടി ഇതില്‍ കൂടുതല്‍ എന്ത് വിട്ടുവീഴ്ചയാണ് സാക്ഷി ചെയ്യേണ്ടത്?

 

ഞങ്ങള്‍ ആകെ പറയുന്നത് ഇത്രയേയുള്ളൂ, ‘ഇന്നയിന്ന ഇസ്ലാമിക പുസ്തകങ്ങളില്‍ നിന്ന് മാത്രമേ സംവാദത്തില്‍ ഇരുപക്ഷവും തെളിവുകള്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ എന്ന് നിച്ച് പറയുന്നതിനെ സാക്ഷി അംഗീകരിക്കും. പകരം ആ പുസ്തകങ്ങള്‍ ഒഴികെയുള്ള വേറെ ഒറ്റ ഗ്രന്ഥവും ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത്‌ അംഗീകരിക്കുന്നില്ല’ എന്ന് കരാറില്‍ എഴുതണം. അതല്ലാതെ വേറെ ഒരു നിര്‍ബന്ധവും സാക്ഷിക്കില്ല. ഇനി, “ഞാന്‍ സംവാദത്തിന് വരണമെങ്കില്‍ കരാറില്‍ ഇപ്രകാരം എഴുതാന്‍ പറ്റില്ല” എന്നാണ് അക്ബര്‍ മൌലവി ശഠിക്കുന്നതെങ്കില്‍, ഞങ്ങള്‍ ഈ നിര്‍ബന്ധവും പിന്‍വലിക്കുന്നു!

 

ആര്‍ജ്ജവമുണ്ടെങ്കില്‍ അക്ബര്‍ മൌലവി സംവാദത്തിന് വരിക. ഇനി സാക്ഷിയുമായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള സംവാദത്തിന് വരാന്‍ അക്ബര്‍ മൌലവിക്ക് ഭയമുണ്ടെങ്കില്‍ പാനല്‍ ഡിബേറ്റിന് സാക്ഷി തയ്യാറാണ്. പാനലില്‍ എത്ര അംഗങ്ങള്‍ വേണമെന്ന് അക്ബര്‍ മൌലവി തന്നെ പറയട്ടെ, ഞങ്ങള്‍ അതും അംഗീകരിച്ചു തരാം. ഏതു ഫോര്‍മാറ്റില്‍ ഉള്ള ഡിബേറ്റിനും സാക്ഷി ഒരുക്കമാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് ഉള്ള ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ, അതല്ല പാനല്‍ ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ. ഓപ്പണ്‍ ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ, അതല്ല ഇന്‍ഡോര്‍ ഡിബേറ്റ് ആണെങ്കില്‍ അങ്ങനെ. എങ്ങനെയുള്ള ഫോര്‍മാറ്റ് ആണെങ്കിലും അതിന് സാക്ഷി തയ്യാറാണ്.

 

സംവാദത്തിന് വരാതെ ഭയന്നോടുന്നത് ആരാണെന്ന് എല്ലാവരും അറിയണം എന്നു നിര്‍ബന്ധമുള്ളത് കൊണ്ടാണ് അക്ബര്‍ പറഞ്ഞ മറുപടിയിലെ നിബന്ധനയെ ഏകപക്ഷീയമായി അംഗീകരിച്ചു കൊണ്ട്, ഇത്രമാത്രം വിട്ടുവീഴ്ചകള്‍ നടത്തിക്കൊണ്ട് സംവാദത്തിന് സാക്ഷി തയ്യാറാകുന്നത്. ഇത്രയേറെ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും ഞങ്ങളുമായി സംവാദത്തിന് വരാന്‍ അക്ബര്‍ മൌലവിക്ക് ധൈര്യമില്ലെങ്കില്‍ പിന്നെ നിച്ച് ഓഫ് ട്രൂത്തിന്‍റെ ഓഫീസ്‌ താഴിട്ടു പൂട്ടുന്നതാണ് അഭികാമ്യം.

 

NB: ഒരു ലക്ഷം രൂപ ഇനാം പ്രതീക്ഷിച്ച് അക്ബറിനെ സംവാദത്തിന് വിളിക്കാന്‍ പോകുന്നവരോട് ഒരു കാര്യം: “അക്ബര്‍ക്ക ഡിബേറ്റിന് വാ, എനിക്ക് ഒരു ലക്ഷം രൂപ ഇനാം കിട്ടുന്ന കാര്യമാണ്” എന്ന് അക്ബറിനോട് പറയുമ്പോള്‍: “ഞാന്‍ നിനക്ക് പത്ത് ലക്ഷം രൂപ തരാം. എന്നെ എങ്ങനെയെങ്കിലും സാക്ഷിയുടെ സംവാദ വെല്ലുവിളിയില്‍ നിന്നും രക്ഷിക്കണം” എന്ന് അക്ബര്‍ പറഞ്ഞാല്‍ മറുകണ്ടം ചാടരുത്.

 

സാക്ഷിയും നിച്ചും തമ്മില്‍ നടന്ന ഇ-മെയിലിലൂടെയുള്ള കത്തിടപാടുകള്‍ സാക്ഷിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ക്ക് അത് വായിക്കാവുന്നതാണ്:

 

http://www.sakshitimes.net/blog/2009/09/18/proposed-agreement-for-the-public-debate-why-is-the-niche-of-truth-refusing-to-sign-297/

 

http://www.sakshitimes.net/blog/2009/09/18/who-is-evading-the-debate-janab-akbar-or-sakshi-you-decide-650/

 

http://www.sakshitimes.net/blog/2010/04/11/we-accept-your-public-challenge-let-us-decide-topic-format-and-mutually-convenient-date-186/

 

http://www.sakshitimes.net/blog/2013/02/05/sakshi-reinvites-niche-of-truth-will-they-evade-again-day-1-no-reply/

 

http://www.sakshitimes.net/blog/2014/10/18/sakshi-re-re-re-re-re-invites-niche-of-truth-for-debate-malayalam-and-english-letter/

 

]]>
https://sathyamargam.org/2016/05/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%8e%e0%b4%82-%e0%b4%8e/feed/ 0
സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിനോടുള്ള മുഹമ്മദ്‌ ഈസയുടെ വെല്ലുവിളി സാക്ഷി ഏറ്റെടുത്തിരിക്കുന്നു! https://sathyamargam.org/2016/05/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d/ https://sathyamargam.org/2016/05/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d/#respond Mon, 30 May 2016 05:43:43 +0000 http://sathyamargam.org/?p=1280 സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സാക്ഷിയുമായി സംവാദത്തിനു വരാന്‍ ധൈര്യം കാണിക്കാത്ത നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടര്‍ ശ്രീ.എം.എം.അക്ബറിനെ സാക്ഷിയുമായുള്ള സംവാദത്തിന് കൊണ്ടുവരുന്ന ഏതൊരാള്‍ക്കും സംവാദം കഴിഞ്ഞ ഉടനെതന്നെ ഒരുലക്ഷം രൂപ സമ്മാനമായി നല്‍കുന്നതാണ് എന്നുള്ള ഞങ്ങളുടെ അറിയിപ്പ് ദാവാക്കാരെ ആകെ അങ്കലാപ്പിലാക്കിയിരിക്കുന്ന ഈ അവസ്ഥയില്‍, അതിന് മറുപടിയെന്നോണം നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) നടത്തിയ ഒരു വെല്ലുവിളി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഇങ്ങനെയാണ് ആ വെല്ലുവിളി:

 

“സാക്ഷി അപ്പോളജെറ്റിക്സ് സംവാദകനായ ജെറി തോമസ്‌ താങ്കള്‍ ക്രൈസ്തവര്‍ക്ക് ഒരു ദൈവമല്ല മൂന്ന് ദൈവങ്ങള്‍ ഉണ്ട് എന്ന മുഹമ്മദ്‌ ഈസയുടെ വാദത്തെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖണ്ഡിച്ചാല്‍ ആ നിമിഷം തരും രണ്ട് ലക്ഷം രൂപ സമ്മാനം…

കടന്നു വരൂ സമ്മാനം നേടൂ”

 

ഗ്രന്ഥകാരനും നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) പ്രഭാഷകനുമായ ശ്രീ.മുഹമ്മദ്‌ ഈസയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്. എം.എം.അക്ബറിനെ സാക്ഷിയുമായി സംവാദത്തിനു കൊണ്ടുവരുന്ന ആള്‍ക്ക് സംവാദം കഴിഞ്ഞ ഉടനെതന്നെ ഞങ്ങള്‍ ഒരു ലക്ഷം രൂപ പാരിതോഷികമായി നല്‍കും എന്നാണ് സാക്ഷി വാഗ്ദത്തം നല്‍കിയിരുന്നത്. സംവാദത്തില്‍ ആര് ജയിച്ചാലും തോറ്റാലും സാക്ഷി ഈ സമ്മാനത്തുക നല്‍കിയേ മതിയാകുകയുള്ളൂ. എന്നാല്‍ ശ്രീ.മുഹമ്മദ്‌ ഈസ നടത്തിയിരിക്കുന്ന വെല്ലുവിളി വളരെ കൌശലത്തോട് കൂടിയുള്ളതാണ്. ഇതിന് മുന്‍പ്‌ ഏറണാകുളത്തും എടക്കരയിലുമായി നടന്ന രണ്ട് പ്രോഗ്രാമുകളില്‍ ‘ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളുണ്ട്’ എന്ന ശ്രീ.മുഹമ്മദ്‌ ഈസയുടെ വ്യാജവാദത്തെ ബ്രദര്‍ ജെറി തോമസ്‌ നിശ്ശേഷം ഖണ്ഡിച്ചിട്ടുള്ളതാണ്. എന്നിട്ടും ഇങ്ങനെയൊരു വെല്ലുവിളി നടത്തിയിരിക്കുന്നതിന്‍റെ ഉദ്ദേശ്യം എം.എം.അക്ബറിനു നേരെയുള്ള സാക്ഷിയുടെ ചലഞ്ച് വഴിമാറി പോകാന്‍ വേണ്ടിയാണ് എന്ന് വ്യക്തം. കയ്യില്‍ നിന്ന് പണം നഷ്ടപ്പെടാത്ത വിധത്തിലാണ് ഈ വെല്ലുവിളി ശ്രീ.മുഹമ്മദ്‌ ഈസ നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

 

“ഇതുപോലൊരു ഗ്രന്ഥം കൊണ്ടുവരുവാന്‍ നിങ്ങള്‍ക്ക്‌ ആര്‍ക്കെങ്കിലും കഴിയുമോ?” എന്ന് 1400 കൊല്ലം മുന്‍പ്‌ ഒരാള്‍ വെല്ലുവിളിച്ചിട്ടുണ്ട്. അക്കാലത്തും അതിനുശേഷവും ലോകത്ത് എത്രയോ പേര്‍ ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. പക്ഷെ ഓരോ പ്രാവശ്യവും അതിന്‍റെ അനുയായികള്‍ പറയും, “ഇല്ല, ഇത് ഞങ്ങളുടെ കൈവശമുള്ള ഗ്രന്ഥം പോലെയല്ല” എന്ന്. അങ്ങനെ പറഞ്ഞു പറഞ്ഞ് രക്ഷപ്പെട്ടു പോവുകയാണവര്‍. (ആ വെല്ലുവിളി ഏറ്റെടുത്തവര്‍ ഉണ്ടാക്കിയ സൂറകള്‍ കാണണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി) ഇതുപോലെത്തന്നെ ബ്രദര്‍ ജെറി തോമസ്‌ എങ്ങനെയെയൊക്കെ ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദത്തെ ഖണ്ഡിച്ചാലും “എന്‍റെ വാദം ഖണ്ഡിക്കപ്പെട്ടിട്ടേ ഇല്ല, അതുകൊണ്ട് സമ്മാനം നല്‍കാന്‍ സാധ്യമല്ല” എന്ന് ശ്രീ.മുഹമ്മദ്‌ ഈസ പറയും. അതാണ്‌ ഇതിലെ തന്ത്രം.

 

എന്തായാലും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ധാരാളം സംവാദങ്ങള്‍ നടത്തിയിട്ടുള്ള ഒരു സംഘടനയാണ്. സാക്ഷിയുടെ ഏതെങ്കിലും ഒരു സംവാദകനെ സംവാദത്തിന് ക്ഷണിച്ചിട്ട് വരാന്‍ ധൈര്യം കാണിക്കാത്തത് കൊണ്ട് ‘അദ്ദേഹത്തെ സംവാദത്തിന് കൊണ്ടു വരുന്നവര്‍ക്ക് ഞങ്ങള്‍ ഇത്ര രൂപ സമ്മാനം തരും’ എന്ന് മറ്റുള്ളവരെക്കൊണ്ട് പ്രസ്താവന ഇറക്കിക്കേണ്ട ഗതികേട്‌ ഇന്നുവരെ സാക്ഷിക്കുണ്ടായിട്ടില്ല. അങ്ങനെയുള്ള സാക്ഷിയുടെ പ്രമുഖ സംവാദകനായ ബ്രദര്‍ ജെറി തോമസിനെ സമ്മാനം ഓഫര്‍ ചെയ്തുകൊണ്ട് വെല്ലുവിളിക്കേണ്ട ആവശ്യമൊന്നുമില്ല, സമ്മാനം ഇല്ലെങ്കിലും അദ്ദേഹം നിച്ച് ഓഫ് ട്രൂത്തിന്‍റെ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുക്കമുള്ള ആളാണ്‌. എന്നിരുന്നാലും നിങ്ങളുടെ വാദം ഞങ്ങള്‍ ഖണ്ഡിക്കുന്നതു കൊണ്ട് നിങ്ങള്‍ സമ്മാനം കൂടി തരും എന്നുള്ളത് ഞങ്ങള്‍ക്ക്‌ അത്യധികമായ സന്തോഷം പകരുന്നു എന്ന് സമ്മതിക്കാതെ തരമില്ല. “കരിമ്പ്‌ തിന്നുന്നതിന് കൂലി തരാം” എന്നാരെങ്കിലും ഞങ്ങളോട് പറഞ്ഞാല്‍ ആ ഓഫര്‍ നിരസിക്കാന്‍ മാത്രം വിഡ്ഢികളല്ല ഞങ്ങള്‍.

 

അതുകൊണ്ട് നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) നടത്തിയ ഈ വെല്ലുവിളി ഞങ്ങളുടെ ദൈവത്തിന്‍റെ അളവറ്റ കൃപയില്‍ ആശ്രയിച്ചു കൊണ്ട് ആര്‍ജ്ജവത്തോടും ആത്മവിശ്വാസത്തോടും ആണത്തത്തോടും ചങ്കൂറ്റത്തോടും കൂടി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഏറ്റെടുത്ത വിവരം സസന്തോഷം ശ്രീ.മുഹമ്മദ്‌ ഈസയെ അറിയിച്ചു കൊള്ളുന്നു. ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളുണ്ട് എന്ന ശ്രീ. മുഹമ്മദ്‌ ഈസയുടെ വാദം ഖണ്ഡിക്കുന്നതിനോടൊപ്പം തന്നെ, അല്ലാഹു ദൈവമാണ് എന്നുള്ള ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദവും ഞങ്ങള്‍ ഖണ്ഡിച്ചു തരാം. ഒരു പടി കൂടി കടന്ന്, അല്ലാഹു വെറും സാങ്കല്‍പിക സൃഷ്ടി മാത്രമാണെന്നും മുസ്ലീങ്ങളുടെ മനസ്സിന് പുറത്ത് ഒരു നിലനില്‍പ്പ്‌ അല്ലാഹുവിനില്ലെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ മാത്രം അടിസ്ഥാനമാക്കി ഞങ്ങള്‍ തെളിയിച്ചു തരാം. അതിന് നിങ്ങള്‍ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ച് സമ്മാനം ഒന്നും തരേണ്ടതില്ല, ഞങ്ങള്‍ ഫ്രീയായി ചെയ്തു തരാം. ഒരു ബോണസ്‌ ആയിട്ട് കൂട്ടിയാല്‍ മതി.

 

ഞങ്ങള്‍ മുന്‍പ്‌ സൂചിപ്പിച്ചത് പോലെ, ശ്രീ. മുഹമ്മദ്‌ ഈസയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ടു ‘ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളില്ല, ഏകദൈവമേയുള്ളൂ’ എന്ന് ബ്രദര്‍ ജെറി തോമസ്‌ സ്ഥാപിച്ചാലും ശ്രീ. മുഹമ്മദ്‌ ഈസ അതംഗീകരിക്കാന്‍ പോകുന്നില്ല എന്ന് ഞങ്ങള്‍ക്ക്‌ വ്യക്തമായ ബോധ്യം ഉള്ളതിനാല്‍ നിഷ്പക്ഷരായ രണ്ട് പേരുടെ മധ്യസ്ഥതയില്‍ ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദത്തെ ഖണ്ഡിക്കാന്‍ ആണ് ഞങ്ങള്‍ താല്‍പര്യപ്പെടുന്നത്. ഇരു കൂട്ടര്‍ക്കും സമ്മതരായ രണ്ട് മധ്യസ്ഥന്മാരെ ഓരോ പക്ഷത്തിനും നിര്‍ദ്ദേശിക്കാം. ശ്രീ.മുഹമ്മദ്‌ ഈസയുടെ വാദങ്ങളും ബ്രദര്‍ ജെറി തോമസിന്‍റെ ഖണ്ഡനങ്ങളും കേട്ടതിനു ശേഷം മധ്യസ്ഥന്മാര്‍ വിധിക്കട്ടെ, മുഹമ്മദ്‌ ഈസയുടെ വാദങ്ങളെ ജെറി തോമസ്‌ ഖണ്ഡിച്ചുവോ ഇല്ലയോ എന്ന്.

 

ശ്രീ.മുഹമ്മദ്‌ ഈസ പരസ്യമായി നടത്തിയ വെല്ലുവിളി ഞങ്ങള്‍ പരസ്യമായി ഏറ്റെടുക്കുക മാത്രമല്ല, പരസ്യമായിത്തന്നെ ശ്രീ.മുഹമ്മദ്‌ ഈസയുടെ അവകാശവാദങ്ങളെ ഖണ്ഡിക്കാനും തയ്യാറാണ് എന്നറിയിക്കുന്നു. വേണമെങ്കില്‍ സ്റ്റേഡിയം വാടകയ്ക്ക് എടുത്ത് വിപുലമായ രീതിയില്‍ നമുക്ക്‌ ഈ പരിപാടി നടത്താം, അതല്ല ഓഡിറ്റോറിയം മതി എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ ഓഡിറ്റോറിയത്തിനകത്ത് വെച്ച് നടത്താനും ഞങ്ങള്‍ തയ്യാറാണ്.

 

മുന്‍പ്‌ പലവട്ടം ശ്രീ.മുഹമ്മദ്‌ ഈസ ഞങ്ങളെ വെല്ലുവിളിക്കുകയും വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുത്തു എന്ന് കാണുമ്പോള്‍ മുങ്ങുകയും ചെയ്തത് പോലെ ഇപ്രാവശ്യം ഉണ്ടാകരുത് എന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമുള്ളതുകൊണ്ട് കരാര്‍ പത്രം കൂടി ഞങ്ങള്‍ ഇതോടൊപ്പം വെക്കുകയാണ്. കരാറില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പറഞ്ഞാല്‍ മതി, മാറ്റം വരുത്തിയതിന് ശേഷം നമുക്ക്‌ കരാര്‍ ഒപ്പിടാം:

 

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ, കേരള ഘടകം, നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) പ്രഭാഷകനായ ശ്രീ.മുഹമ്മദ്‌ ഈസയുമായി നടത്താന്‍ പോകുന്ന രണ്ട് ലക്ഷം രൂപ സമ്മാനത്തുകയുള്ള പ്രോഗ്രാമിന്‍റെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള കരാര്‍.

 

  1. പ്രോഗ്രാമിന്‍റെ വിഷയം: ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങള്‍ ഉണ്ടെന്നുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ ആരോപണത്തെ ബൈബിളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ ജെറി തോമസ്‌ ഖണ്ഡിക്കുക (ഇതിനുള്ള സമ്മാനത്തുകയായി രണ്ട് ലക്ഷം രൂപ നിച്ച് ഓഫ് ട്രൂത്ത്‌ [ജിന്ന് വിഭാഗം] സാക്ഷിക്ക് നല്‍കുന്നതാണ്). അള്ളാഹു ദൈവമാണെന്നുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ അവകാശവാദത്തെ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ബ്രദര്‍ ജെറി തോമസ്‌ ഖണ്ഡിക്കുകയും അല്ലാഹു അസ്തിത്വം പോലുമില്ലാത്ത ഒരു സാങ്കല്‍പിക സൃഷ്ടിയാണ് എന്ന് തെളിയിക്കുകയും ചെയ്യുക (ഇതിന് സമ്മാനം ഒന്നും നല്‍കപ്പെടുന്നതല്ല, ഒരു ബോണസ്‌ എന്ന നിലയില്‍ സാക്ഷി ചെയ്തു കൊടുക്കുന്നതാണ്).

II പ്രോഗ്രാമിന്‍റെ വേദി: (പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിക്കാം)
III പ്രഭാഷകര്‍:

സാക്ഷിയുടെ: ബ്രദര്‍ ജെറി തോമസ്‌

നിച്ച് ഓഫ് ട്രൂത്തിന്‍റെ: ശ്രീ.മുഹമ്മദ്‌ ഈസാ, പെരുമ്പാവൂര്‍

 

IV പ്രോഗ്രാമിന്‍റെ സമയം: (പരസ്പരം ചര്‍ച്ച ചെയ്തു തീരുമാനിക്കാം)

 

V മോഡറേറ്റര്‍:

  1. ക്രൈസ്തവപക്ഷം: (ക്രൈസ്തവപക്ഷം പക്ഷം ഒരാളെ നിര്‍ദ്ദേശിക്കും)
  2. ഇസ്ലാമിക പക്ഷം: (ഇസ്ലാമിക പക്ഷം ഒരാളെ നിര്‍ദ്ദേശിക്കുക)

 

പ്രോഗ്രാമിന്‍റെ നടപടിക്രമം.

 

VI വിഷയാവതരണം: (ഒരു മണിക്കൂര്‍ വീതം)

 

  1. ഇസ്ലാമിക പക്ഷം: (ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളുണ്ട് എന്ന് ശ്രീ. മുഹമ്മദ്‌ ഈസ സ്ഥാപിക്കണം)

 

  1. ക്രൈസ്തവപക്ഷം: (ക്രൈസ്തവര്‍ക്ക് മൂന്ന് ദൈവങ്ങളില്ല, ഏകദൈവമേയുള്ളൂ എന്ന് ബ്രദര്‍ ജെറി തോമസ്‌ സ്ഥാപിക്കണം)

 

 

VII ഖണ്ഡനം: (45 മിനുട്ട് വീതം)

 

  1. ഇസ്ലാമിക പക്ഷം: (ബ്രദര്‍ ജെറി തോമസ്‌ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കണം)

 

  1. ക്രൈസ്തവപക്ഷം: (ശ്രീ.മുഹമ്മദ്‌ ഈസ അവതരിപ്പിച്ചത് തെറ്റാണെന്ന് തെളിയിക്കണം)

 

VIII ഖണ്ഡനത്തിനുള്ള മറുപടി: (30 മിനുട്ട് വീതം)

 

  1. ഇസ്ലാമിക പക്ഷം: (ബ്രദര്‍ ജെറി തോമസിന്‍റെ ഖണ്ഡനം തെറ്റാണെന്ന് തെളിയിക്കണം)

 

  1. ക്രൈസ്തവപക്ഷം: (ശ്രീ.മുഹമ്മദ്‌ ഈസയുടെ ഖണ്ഡനം തെറ്റാണെന്ന് തെളിയിക്കണം)

 

IX ഉപസംഹാരം: (15 മിനുട്ട് വീതം)

 

  1. ഇസ്ലാമിക പക്ഷം:

 

  1. ക്രൈസ്തവപക്ഷം:

 

X മധ്യസ്ഥന്മാരുടെ വിധിതീര്‍പ്പ്‌:

 

  1. ഒന്നാമത്തെ മധ്യസ്ഥന്‍റെ വിധിതീര്‍പ്പ്‌:

 

  1. രണ്ടാമത്തെ മധ്യസ്ഥന്‍റെ വിധിതീര്‍പ്പ്‌:

 

  1. മറ്റു വിഷയങ്ങള്‍:

 

സ്റ്റേഡിയം/ഓഡിറ്റോറിയം ബുക്ക്‌ ചെയ്യാന്‍ ഇരുപക്ഷത്തു നിന്നും ഒന്നോ അതിലധികമോ ആളുകള്‍വീതം പോകേണ്ടതും ഇരുപക്ഷത്തുനിന്നുമുള്ള രണ്ടാളുകളുടെ പേരില്‍ ബുക്ക്‌ ചെയ്യേണ്ടതുമാണ്. പ്രോഗ്രാമിന്‍റെ ആവശ്യത്തിനായി പോലീസ്‌ സാംഗ്ഷന്‍ എടുക്കേണ്ട അവസ്ഥ വരികയാണെങ്കില്‍ ഇരുപക്ഷത്തു നിന്നുമുള്ള ആളുകള്‍ ചേര്‍ന്ന് പോയി വേണം പോലീസ്‌ അനുമതിക്കായി അപേക്ഷിക്കേണ്ടത്.

 

ഭക്ഷണം, വെള്ളം തുടങ്ങിയവയ്ക്കുള്ള ചിലവുകള്‍ അതത്‌ കൂട്ടര്‍ തന്നെ എടുക്കേണ്ടതാണ്. എന്നാല്‍ സ്റ്റേഡിയത്തിന്‍റെ / ഓഡിറ്റോറിയത്തിന്‍റെ വാടക, മൈക്ക്‌ സെറ്റ് തുടങ്ങിയവയുടെ ചിലവുകള്‍ ഇരുപക്ഷവും തുല്യമായി വഹിക്കേണ്ടതാകുന്നു. വീഡിയോ ആയിട്ടോ ഓഡിയോ ആയിട്ടോ പ്രോഗ്രാം ലൈവ് ടെലികാസ്റ്റിംഗ് നടത്താനുള്ള അവകാശം ഇരു പക്ഷത്തിനും ഉണ്ടായിരിക്കും. വീഡിയോ റെക്കോര്‍ഡിംഗ് ഇരുപക്ഷവും സ്വന്തം ചിലവില്‍ നടത്തേണ്ടതാണ്. പ്രോഗ്രാം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ പ്രോഗ്രാമിന്‍റെ എഡിറ്റ്‌ ചെയ്യാത്ത ഒരു വീഡിയോ കോപ്പി രണ്ടു കൂട്ടരും പരസ്പരം കൈമാറേണ്ടതാണ്.

 

പ്രോഗ്രാമില്‍ ഉന്നയിക്കപ്പെടുന്ന വാദങ്ങള്‍ക്കുള്ള തെളിവുകള്‍ പ്രമാണഗ്രന്ഥങ്ങളില്‍ നിന്നും ആയിരിക്കണം നല്‍കേണ്ടത്.

 

സ്റ്റേഡിയത്തിന്‍റെ/ഓഡിറ്റോറിയത്തിന്‍റെ ഉള്ളിലെ വേദിയിലും സദസ്സിലും ഉള്ള സ്ഥലം, മേശ, കസേരകള്‍, പോഡിയം എന്നിവ ഇരുപക്ഷത്തിനും തുല്യമായ വിധത്തില്‍ തന്നെ ഉണ്ടായിരിക്കേണ്ടതാണ്. ക്രൈസ്തവപക്ഷത്തുനിന്നും ഇസ്ലാമികപക്ഷത്തു നിന്നും ഉള്ള കാണികള്‍ക്ക് വെവ്വേറെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കണം. ക്രൈസ്തവ പക്ഷത്ത്‌ നിന്നുള്ള കാണികള്‍ ഇസ്ലാമികപക്ഷത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലോ ഇസ്ലാമികപക്ഷത്തു നിന്നുള്ള കാണികള്‍ ക്രൈസ്തവപക്ഷത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലോ ഇരിക്കാന്‍ പാടുള്ളതല്ല. പ്രോഗ്രാമിന് വരുന്ന കാണികളെ നിയന്ത്രിക്കേണ്ടത് അതത്‌ പക്ഷത്തുനിന്നുള്ള മോഡറേറ്റര്‍ ആണ് (ക്രൈസ്തവപക്ഷത്തു നിന്നുള്ള കാണികളെ ക്രൈസ്തവ പക്ഷത്തുള്ള മോഡറേറ്ററും ഇസ്ലാമിക പക്ഷത്തു നിന്നുള്ള കാണികളെ ഇസ്ലാമിക പക്ഷത്തു നിന്നുള്ള മോഡറേറ്ററും). പ്രോഗ്രാമിന് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ ഇടപെടുന്ന ആളുകളെ പുറത്താക്കേണ്ടതാണ്.

 

പ്രോഗ്രാമിന്‍റെ സമാധാനപരമായ നടത്തിപ്പിന് വേണ്ടി സര്‍വ്വശക്തനോട് പ്രാര്‍ഥിച്ചു കൊണ്ട്,

 

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി:

 

1) ബാലസുബ്രഹ്മണ്യന്‍ കെ.

 

2) അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നിച്ച് ഓഫ് ട്രൂത്തിന് (ജിന്ന് വിഭാഗം) വേണ്ടി:

 

1)

 

2)

 

സാക്ഷികള്‍ (ഇരു പക്ഷത്തു നിന്നും രണ്ട് പേര്‍ വീതം):

 

  1. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്:

 

1)

 

2)

 

  1. നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം):

 

1)

 

2)

 

N.B: പരിപാടിക്ക്‌ വരുമ്പോള്‍ നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) രണ്ട് ലക്ഷം രൂപയുടെ D.D. കൂടി കൊണ്ടുവരേണ്ടതാണ്. (വണ്ടിച്ചെക്കിനാല്‍ വഞ്ചിതരാകാന്‍ ഞങ്ങള്‍ക്ക്‌ താല്പര്യമില്ല.)

 

എന്ന്,

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി വിശ്വസ്തതയോടെ,

അനില്‍കുമാര്‍ വി. അയ്യപ്പന്‍

]]>
https://sathyamargam.org/2016/05/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b8%e0%b5%8d/feed/ 0
യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4) https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/ https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/#comments Sat, 21 May 2016 10:49:05 +0000 http://sathyamargam.org/?p=1277 അനില്‍കുമാര്‍ വി അയ്യപ്പന്‍

വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

 

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പരിശുദ്ധനാണ്, അശുദ്ധി അവന് സഹിക്കാന്‍ കഴിയുന്നതല്ല. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:45) എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവര്‍ത്തിച്ചു വരുന്ന കല്പനകളില്‍ ഒന്നാണ്. തന്‍റെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായ ഒരു പ്രവൃത്തിയും അവന്‍ ചെയ്യുകയില്ല. താന്‍ തെരഞ്ഞെടുത്ത ജനമായ യിസ്രായേല്‍ അശുദ്ധമായിപ്പോയപ്പോള്‍ അവരെ ശിക്ഷിക്കുന്നതിനും കൈവിട്ടുകളയുന്നതിനും താന്‍ വസിക്കുന്ന ആലയം ഇസ്രായേല്‍ രാജാക്കന്മാരാല്‍ അശുദ്ധമായപ്പോള്‍ അതിനെ കൈവിട്ടു കളയുന്നതിനും അവന്‍ ഒരു മടിയും വിചാരിച്ചിട്ടില്ല. ബൈബിളില്‍ നിന്നും നോക്കാം:

 

ഇസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച് കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുമ്പോള്‍ യഹോവയായ ദൈവം കനാന്യരുടെ മ്ലേച്ഛ കൃത്യങ്ങളെ യിസ്രായേല്‍ മക്കള്‍ക്ക് പട്ടികയിട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് ഇപ്രകാരമാണ്:

 

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.  ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യാ.18:24-30)

 

എന്നാല്‍ യിസ്രായേല്‍ യഹോവയുടെ വാക്ക് കേട്ടനുസരിച്ചില്ല. അവരുടെ പുരോഹിതന്മാരും രാജാക്കന്മാരും മൂപ്പന്മാരും പ്രമാണിമാരും ഒക്കെ താന്താങ്ങള്‍ക്ക് ബോധിച്ച വഴിയില്‍ നടന്ന് ദൈവത്തിന്‍റെ നാമത്തിനെയും ദൈവത്തിന്‍റെ ആലയത്തിനെയും അശുദ്ധമാക്കുകയുണ്ടായി. യെരുശലേമില്‍ ശലോമോന്‍ ദൈവാലയം പണിയുന്നതിനു മുന്‍പ്‌ ഇസ്രായേല്‍ ജനത്തിനുണ്ടായിരുന്നത് സമാഗമനകൂടാരമായിരുന്നു. അത് യഹോവയുടെ കല്പനപ്രകാരം (പുറ.25:8) മരുഭൂമിയില്‍ വെച്ച് ബെസലേലിന്‍റെയും ഒഹൊലിയാബിന്‍റെയും നേതൃത്വത്തില്‍ (പുറ.31:1-6) മോശയുടെ മേല്‍നോട്ടത്തില്‍ പണിതതുമായിരുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ പാളയമടിച്ചിരുന്നത് ഈ സമാഗമനകൂടാരത്തിനു ചുറ്റുമായിട്ടായിരുന്നു (സംഖ്യാ.2). യിസ്രായേല്‍ കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ സമാഗമനകൂടാരം ഉറപ്പിച്ചത് ശീലോവ്‌ എന്ന സ്ഥലത്തായിരുന്നു:

 

“അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു” (യോശുവ. 18:1)

 

മഹാപുരോഹിതനായ ഏലെയാസാരും നേതാവായ യോശുവയും ഗോത്രപിതാക്കന്മാരില്‍ പ്രമാണികളും കൂടി ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് കനാന്‍ ദേശം ചീട്ടിട്ട് വിഭാഗിച്ചു കൊടുത്തത് ശീലോവിലെ ഈ ആലയത്തിന് മുന്നില്‍ വെച്ചായിരുന്നു.

 

“ഇവ പുരോഹിതനായ ഏലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു” (യോശുവ. 19:50).

 

ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ ഇസ്രായേല്‍ യോദ്ധാക്കള്‍ എല്ലാം ഒരുമിച്ചു കൂടിയിരുന്നതും ശീലോവിലെ ഈ ആലയത്തിന് മുന്നിലായിരുന്നു:

 

“യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി” (യോശുവ. 22:12)

 

ഇങ്ങനെ ഇസ്രായേല്‍ മക്കളുടെ ജീവിതത്തില്‍ അവിഭാജ്യഘടകമായിരുന്ന ശീലോവിലെ ഈ ആലയം പിന്നീട് യഹോവ തന്നെ നശിപ്പിക്കുകയായിരുന്നു. നശിപ്പിച്ചതിന് കാരണമോ, തന്‍റെ ജനമായ ഇസ്രായേല്‍ ഈ ആലയത്തിലും യിസ്രായേല്‍ രാജ്യത്തിലും നടത്തിയിരുന്ന മ്ലേച്ഛ കൃത്യങ്ങളും. ന്യായാധിപന്മാരുടെ പുസ്തകത്തിലും ശമുവേലിന്‍റെ ഒന്നാം പുസ്തകത്തിലും ആ മ്ലേച്ഛ കൃത്യങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക്‌ കാണാവുന്നതാണ്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടത് എപ്രകാരമാണ് എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് സങ്കീര്‍ത്തനക്കാരനായ ആസാഫിലൂടെയും പ്രവാചകനായ യിരെമ്യാവിലൂടെയും നമുക്കതിനെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്:

 

“എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു. അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്വത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു” (സങ്കീ.78:56-62).

 

“എന്നാല്‍ ആദിയില്‍ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍! ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.7:12-15)

 

യഹോവയായ ദൈവം യിരെമ്യാ പ്രവാചകനിലൂടെ ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടതിനു ശേഷം, ദാവീദിന്‍റെ മകനായ ശലോമോന്‍റെ നേതൃത്വത്തില്‍ യെരുശലേം നഗരത്തില്‍ യഹോവയ്ക്കു ഒരാലയം പണിയുകയുണ്ടായി. മഹത്വം കൊണ്ട് സര്‍വ്വ ദേശത്തിലുമുള്ള എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു അത്. സ്വര്‍ണ്ണവും വെള്ളിയും മുത്തും രത്നവും പവിഴങ്ങളും കല്ലുകളും ദേവദാരു മരങ്ങളും കൊണ്ട് പണിതതായിരുന്നു ആ ദൈവാലയം. യിസ്രായേല്‍ രാജ്യത്തിന്‍റെ മഹത്വവും യിസ്രായേല്‍ ജനങ്ങളുടെ കണ്ണിന്‍റെ ആനന്ദവുമായിരുന്നു യെരുശലേമിലെ ആ കൂറ്റന്‍ ദൈവാലയം. എന്നാല്‍ പിന്നീട് തലമുറകള്‍ പലതു കഴിഞ്ഞപ്പോള്‍ യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്നകലുകയും ഈ ദൈവാലയത്തെ അവര്‍ തങ്ങളുടെ മ്ലേച്ഛകൃത്യങ്ങളാല്‍ അശുദ്ധമാക്കുകയും ചെയ്യുകയുണ്ടായി. ഈ സമയത്താണ് യഹോവയായ ദൈവം യിരെമ്യാ പ്രവാചകന്‍ മുഖാന്തിരം ഇപ്രകാരം ജനത്തോട് സംസാരിക്കുന്നത്:

 

“എന്നാല്‍ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കയില്ലെങ്കില്‍, ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും. യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു. എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി. ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്‍റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിന്‍റെ പ്രവേശനത്തിങ്കല്‍ ഇരുന്നു. പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യന്‍ മരണയോഗ്യന്‍; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു” (യിരെമ്യാ.26:4-11)

 

യെരുശലേം നഗരത്തിനും ദൈവാലയത്തിനും നേരെയുള്ള ദൈവത്തിന്‍റെ വചനം അറിയിച്ചതിന്‍റെ പേരില്‍ യിരെമ്യാ പ്രവാചകന്‍ മാത്രമല്ല, വേറെ പല പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്:

 

“അങ്ങനെ തന്നേ കിര്‍യ്യത്ത്-യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്‍റെ സകലവാക്കുകളെയും പോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു. യെഹോയാക്കീംരാജാവു അവന്‍റെ സകല യുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി. യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്‍റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു. അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്‍റെ ശവത്തെ സാമാന്യജനത്തിന്‍റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.” (യിരെമ്യാ.26:20-23)

 

ഇങ്ങനെ യെഹൂദാ രാജാക്കന്മാരും പുരോഹിതന്മാരും മൂപ്പന്മാരും പ്രമാണികളും സാമാന്യജനവും യഹോവയായ ദൈവത്തെ കോപിപ്പിക്കുന്ന വിധത്തില്‍ സകല മ്ലേച്ഛതകളും ചെയ്യുന്ന സമയത്താണ് സിദെക്കീയാവു രാജാവാകുന്നത്. അവന്‍ എങ്ങനെയുള്ളവന്‍ ആയിരുന്നെന്നും അവന്‍റെ ഭരണകാലത്ത് എന്ത് സംഭവിച്ചു എന്നും നമുക്ക്‌ നോക്കാം:

 

“അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു. ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി. അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.” (2.ദിന.36:12-19).

 

ഇതാണ് യഹോവയായ ദൈവം! അശുദ്ധിക്ക് നേരെ അവന്‍ കണ്ണടയ്ക്കുകയില്ല, അത് ചെയ്തവനെ ശിക്ഷിക്കാതെ വിടുകയുമില്ല. തന്‍റെ ആലയം പോലും അശുദ്ധമായിത്തീര്‍ന്നാല്‍ അതിനെ കൈവിടാന്‍ ഒരു മടിയും യഹോവയായ ദൈവത്തിനില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? അതും നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

മുഹമ്മദ്‌ മക്ക പിടിച്ചെടുക്കുന്നത് വരെ അല്ലാഹുവിന്‍റെ കറുത്ത കല്ലായ ഹജ്‌റുല്‍ അസ്വ്വദ് അടക്കം കഅബയില്‍ 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് യമനിലെ രാജാവായിരുന്ന അബ്രഹത്തിന്‍റെ നേതൃത്വത്തില്‍ ആനകള്‍ അടക്കമുള്ള ഒരു വമ്പിച്ച സൈന്യം കഅബയെ ആക്രമിക്കാന്‍ പുറപ്പെട്ടു വരുന്നത്. അതിനു കാരണം അബ്രഹത്ത് യമന്‍റെ തലസ്ഥാനമായിരുന്ന സനായില്‍ പണിത അല്‍ ഖലീസ്‌ എന്ന ഗംഭീരന്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കകത്ത് കടന്ന് ചില ഖുറൈശികള്‍ മല വിസര്‍ജ്ജനം നടത്തിയതാണ്. ‘അറബികളുടെ തീര്‍ത്ഥാടനം കഅബയില്‍ നിന്ന് അല്‍ ഖലീസ് എന്ന ക്രിസ്ത്യന്‍ പള്ളിയിലേക്ക് താന്‍ മാറ്റും’ എന്ന് അബ്രഹത്ത് വിളംബരപ്പെടുത്തിയിരുന്നതിനാലാണ് അറബികള്‍ അതില്‍ കയറി മലവിസര്‍ജ്ജനം നടത്തിയത്. ഇതറിഞ്ഞപ്പോള്‍ അബ്രഹത്ത് കോപാകുലനാകുകയും കഅബ തകര്‍ത്തുകളയാതെ ഇനി വിശ്രമിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

 

ശേഷം എ.ഡി.570-ലോ 71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്ന് ആനകളും അടങ്ങുന്ന ഒരു വമ്പന്‍ സൈന്യവുമായി അബ്രഹത്ത് മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യെയുള്ള അറബികളുടെ എല്ലാ എതിര്‍പ്പുകളും പരാജയപ്പെടുത്തിക്കൊണ്ട് ആ സൈന്യം മക്കയില്‍ പ്രവേശിക്കുന്നതിനായി എത്തി. അവരുടെ വരവറിഞ്ഞപ്പോള്‍ കഅബയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന മുഹമ്മദിന്‍റെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് പ്രാര്‍ത്ഥിച്ചത് ഇബ്നു ഹിശാമിന്‍റെ സീറയില്‍ ഇപ്രകാരമാണ് ഉദ്ധരിച്ചിരിക്കുന്നത്:

 

“ദൈവമേ, ദാസന്‍ സ്വന്തം വീട് കാക്കുന്നു. നീ നിന്‍റെ വീടും കാത്തു കൊള്ളേണമേ. നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്‍റെ തന്ത്രത്തെ അതിജയിക്കാതിരിക്കണമേ. അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ഇച്ഛിക്കുന്നത് പോലെ കല്പിച്ചു കൊള്ളുക.”

 

അബ്ദുല്‍ മുത്തലബിന്‍റെ പ്രാര്‍ത്ഥനയെ ഇബ്നു ജരീര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:

 

“നാഥാ, അവരെ നേരിടുന്നതിന് ഞാന്‍ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയര്‍പ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരില്‍ നിന്ന് നിന്‍റെ ഹറമിനെ രക്ഷിക്കേണമേ. ഈ മന്ദിരത്തിന്‍റെ ശത്രു നിന്‍റെ ശത്രുവാകുന്നു. നിന്‍റെ പട്ടണം തകര്‍ക്കുന്നവരില്‍ നിന്ന് അവരെ ചെറുക്കേണമേ.”

 

ഏതായാലും ഈ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞപ്പോള്‍, മക്കയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന അബ്രഹത്തിന്‍റെ മഹ്മൂദ്‌ എന്ന് പേരായ പടയാന പെട്ടെന്ന് ഇരുന്നു കളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചു നോക്കിയെങ്കിലും ആനയ്ക്ക് മുറിവേറ്റതല്ലാതെ അത് അനങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടോ വടക്കോട്ടോ തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാല്‍ മക്കയുടെ ദിശയിലേക്ക് തെളിച്ചാല്‍ ഇരുന്നു കളയും. എന്തു ചെയ്താലും നടക്കാന്‍ കൂട്ടാക്കില്ല. ഈ ഘട്ടത്തില്‍ പറവകള്‍ കൂട്ടം കൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരല്‍ക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകള്‍ ഈ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ആ കല്ല്‌ കൊണ്ടവരുടെയെല്ലാം ശരീരം അളിയാന്‍ തുടങ്ങി. മുഹമ്മദ്‌ ഇബ്നു ഇസ്ഹാഖും ഇക്രിമയും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടില്‍ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വര്‍ഷമായിരുന്നു. ഇബ്നു അബ്ബാസ്‌ പറയുന്നു: ആ കല്ല്‌ കൊള്ളുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞു ചൊറിഞ്ഞു ശരീരം പൊട്ടിപ്പൊളിഞ്ഞു ഉതിര്‍ന്നു പോയിത്തുടങ്ങുകയും ചെയ്തു. ഇബ്നു അബ്ബാസിന്‍റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്രഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷ്ണം കഷ്ണമായി വീഴുകയായിരുന്നു. അതിന്‍റെ കഷ്ണങ്ങള്‍ വീണിടത്ത് ദുര്‍നീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവര്‍ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാന്‍ തുടങ്ങി. വഴികാട്ടിയായി ഖശ്‌അമില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന നുഫൈലുബ്നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചു പോകാനുള്ള വഴി കാണിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അദ്ദേഹം അതിന് വിസമ്മതിച്ചു കൊണ്ട് ഇപ്രകാരം പാടുകയാണുണ്ടായത്:

 

“ദൈവം പിന്തുടര്‍ന്ന് കൊണ്ടിരിക്കെ ഇനി നിങ്ങള്‍ എങ്ങോട്ടോടാനാണ്. മുറിമൂക്കന്‍ (അബ്രഹത്ത്) ഇപ്പോള്‍ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല”

 

ഈ നെട്ടോട്ടത്തില്‍ അവര്‍ അവിടവിടെ വീണു മരിച്ചു കൊണ്ടിരുന്നു. അത്വാഉബ്നുയസാര്‍ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലര്‍ അവിടെത്തന്നെ മരിച്ചു. ചിലര്‍ ഓടിപ്പോകുമ്പോള്‍ വഴിയിലങ്ങ് മരിച്ചുവീണു. ഖശ്‌അം പ്രദേശത്തെത്തിയപ്പോള്‍ അബ്രഹത്തും മരിച്ചു. “അല്‍ഫീല്‍” (ആനപ്പട) എന്ന സൂറാ.105 ഈ കാര്യത്തെ സംബന്ധിച്ചുള്ളതാണ്. അബുല്‍ അ്അലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ അദ്ധ്യായത്തിന്‍റെ പശ്ചാത്തല വിവരണത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ ഉള്ളത്. അള്ളാഹു അവന്‍റെ മന്ദിരത്തെ സംരക്ഷിച്ചു എന്നാണ് ഒറ്റ ശ്വാസത്തില്‍ എല്ലാ മുസ്ലീങ്ങളും ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

 

ഇതെപ്പോഴാണ് അല്ലാഹു ഈ മന്ദിരത്തെ സംരക്ഷിച്ചത്? അതില്‍ 360 വിഗ്രഹങ്ങള്‍ ഉള്ളപ്പോള്‍, അതിലെ ചില ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക്‌ മനുഷ്യരെ തന്നെ ബലിയായി കൊടുത്തു കൊണ്ടിരുന്ന സമയത്ത്, വസ്ത്രം ധരിക്കാതെ പൂര്‍ണ്ണ നഗ്നരായി കഅബക്ക് ചുറ്റും ആളുകള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്,  എല്ലവിധമായ മ്ലേച്ഛതകളും കഅബയ്ക്കുള്ളില്‍ അരങ്ങു വാണുകോണ്ടിരുന്നപ്പോള്‍, അപ്പോഴാണ്‌ അല്ലാഹു അതിനൊരു കേടും പറ്റാതെ അക്രമികളില്‍ നിന്നും രക്ഷിച്ചത്!! എന്നാല്‍ കാലം കുറെ കഴിഞ്ഞു. സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ്‌ ചതിയിലൂടെ മക്ക പിടിച്ചെടുത്തു. ശേഷം എന്തുണ്ടായെന്ന് ബുഖാരിയില്‍ നിന്നും മുസ്ലീമില്‍ നിന്നും ഉദ്ധരിക്കാം:

 

ഇബ്നു മസ്ഊദ് പറയുന്നു: മക്കാ വിജയ ദിവസം തിരുമേനി (സ) അവിടെ പ്രവേശിക്കുമ്പോള്‍ കഅബക്ക്‌ ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു.  കയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് അവയെ കുത്തിക്കൊണ്ടു തിരുമേനി ഇങ്ങനെ അരുളിക്കൊണ്ടിരുന്നു: “സത്യം സമാഗതമായിക്കഴിഞ്ഞു; അസത്യത്തിന്‍റെ തല ചതഞ്ഞു പോയി. സത്യം സമാഗതമായിക്കഴിഞ്ഞു; ഇനി അസത്യം ഉടലെടുക്കുകയോ അതാവര്‍ത്തിക്കുകയോ ഇല്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1620, പേജ് 790)

 

അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുനഃസ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 87.)

 

മക്കയിലെ കഅബയില്‍ ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളില്‍ ഹജ്‌റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലോഴികെയുള്ള ഒരു വിഗ്രഹം ഒഴിച്ച് ബാക്കിയുള്ള 359 വിഗ്രഹങ്ങളും മുഹമ്മദ്‌ തകര്‍ത്ത് കളഞ്ഞു. അങ്ങനെ കഅബയെ ഒന്ന് ശുദ്ധീകരിച്ചു. കഅബയില്‍ നിന്നു വിഗ്രഹങ്ങള്‍ എല്ലാം നീക്കിക്കഴിഞ്ഞതിനു ശേഷം, വെറും അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഅബ രണ്ട് വട്ടം ആക്രമിക്കപ്പെട്ടുണ്ട്, അതും മുസ്ലീങ്ങളുടെ കയ്യാല്‍ത്തന്നെ. അതിന്‍റെ ഒരു ചെറിയ വിവരണം താഴെ കൊടുക്കാം:

 

“ഹുസൈന്‍റെ വധം അറിഞ്ഞപ്പോള്‍ ഹിജാസ് മൊത്തം ഇളകി. ഒന്നാം ഖലീഫ അബൂബക്കറിന്‍റെ പേരക്കുട്ടിയായ അബ്ദുല്ലാഹിബ്നു സുബൈര്‍ ഈ അനുകൂലാവസരം മുതലെടുത്ത്‌ സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. സ്വതവേ തന്നെ യാസിദിനോട്‌ വെറുപ്പുണ്ടായിരുന്ന മക്കയിലെയും മദീനയിലെയും ജനങ്ങള്‍ മക്കയിലും മദീനയിലും ഉണ്ടായിരുന്ന യാസിദിന്‍റെ ബന്ധുക്കളായ ഉമയ്യാദ്‌ വംശക്കാരെ തടഞ്ഞു വെച്ചു.  പ്രക്ഷോഭം ഈ ഒരു സന്ദര്‍ഭത്തിൽ എത്തിയപ്പോൾ ഹിജസിലെ ജനങ്ങളുടെ മേലുള്ള തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നു യാസിദിനു മനസിലായി.  പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ദമാസ്കസിൽ നിന്ന് ഒരു സൈന്യത്തെ യാസിദ്‌ നിയോഗിച്ചു. ആ സൈന്യത്തിന്‍റെ നായകനായി പ്രായം ചെന്ന നിഷ്‌ഠൂരനായ മുസ്ലിം ഇബ്ന്‍ ഉഖ്ബാ അൽ മുറി എന്ന മനുഷ്യനെ നിയോഗിച്ചു. പ്രായാധിക്യം ഉണ്ടെങ്കിലും മുസ്ലിം ആ പ്രക്ഷോഭം അടിച്ചമർത്താൻ ഉള്ള ചുമതല ഏറ്റെടുത്തു. യാസിന്‍റെ കൽപനയുമായി ഇരുപതിനായിരം പടയാളികൾ ദമാസ്കസിൽ നിന്ന് പുറപ്പെട്ടു. കൽപന ഇതായിരുന്നു. “പ്രക്ഷോഭത്തെ നിരാകരിക്കുകയും അവരുടെ അനുസരണം (യസീദിനോട്) പുതുക്കുകയും ചെയ്യുക. അതിനു അവർക്ക് 3 ദിവസം അനുവദിക്കുക. അവർ അവരുടെ എതിർപ്പിൽ തന്നെ തുടരുകയാണെങ്കിൽ സൈനികർക്ക് 3 ദിവസം സ്വേച്ഛയാ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം അനുവദിക്കുക. അവർ കൈ വയ്ക്കുന്ന പണമോ, ആയുധമോ, ഭക്ഷണമോ അവരുടേത് ആയിരിക്കും. 3 ദിവസം കഴിഞ്ഞാൽ ജനങ്ങളെ വിട്ടേക്കുക. അൽ-ഹുസൈന്‍റെ മകൻ അലിയെ ഒഴിവാക്കുക. അദ്ദേഹത്തോട് നല്ലത് പ്രവർത്തിക്കാനും ബഹുമാനം കാണിക്കാനും എല്ലാവരേയും ഉപദേശിക്കുക, കാരണം അദ്ദേഹം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലല്ലോ.” (at-Tabarit  on the first pages of Vol. 4 of his Tarikh (Beirut, Lebanon:Al-Amira Publishers, 1426 A.H./2005 A.D.)

 

യാസിദ്‌ നിയമിച്ച സൈന്യാധിപന്‍ മുസ്ലിം ഇബിൻ ഉഖ്ബ അൽ-മുറി അയാളുടെ മ്ലച്ഛേമായ പ്രവർത്തികളാല്‍ “അൽ-മുശ്രിഫ് ” (ദുഷ്‌ടത ചെയ്യുന്നതിൽ അങ്ങേയറ്റം പോകുന്നവൻ) എന്ന് വിളിക്കപ്പെട്ട ഒരുവനാണ്. അയാൾ ഹര്‍റത് വാകിമിൽ എത്തി. മദീനയിലെ ജനങ്ങള്‍ അയാളെ എതിരിടാൻ പുറപ്പെട്ടു. അയാൾ അവരെ അടിച്ചമർത്തി, 3500 മവാലി പുരുഷന്മാരെയും, 1400 അന്‍സരികളെയും വധിച്ചു. പക്ഷെ ചിലർ പറയുന്നത് 1700 ഉം, 1300 ഖുറൈശികളെയും എന്നാണ്. അയാളുടെ സൈന്യം മദീനയിൽ പ്രവേശിച്ചു. അവർ സമ്പത്ത് എല്ലാം കണ്ടുകെട്ടി, കുറച്ചു പേരെ പിടികൂടി, സ്ത്രീകളെ ബാലൽകാരം ചെയ്തു. 800 സ്ത്രീകൾ ഗർഭിണികൾ ആകുകയും പ്രസവിക്കുകയും ചെയ്തു. ആ കുട്ടികൾ ‘ഹര്‍റയുടെ സന്തതികൾ’ എന്ന് അറിയപ്പെട്ടു. അതിനു ശേഷം അയാൾ പ്രമുഖരായ ആൾക്കാരെ വരുത്തി യസീദ് ഇബ്ന്‍ മുആവിയയോടുള്ള അനുസരണ ശപഥം ചെയ്യിപ്പിക്കുകയും, അവരെല്ലാവരും യസീദ് ഇബ്ന്‍ മുഅവിയയുടെ അടിമകൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എതിർത്തവരെ കൊലപ്പെടുത്തി.

 

മദീനയിലെ ജനങ്ങളെ അമർച്ച ചെയ്ത ശേഷം മുസ്ലിം എന്ന പ്രായം ചെന്ന യാസിദിന്‍റെ പട്ടാള മേധാവി മെക്കയിലേക്ക് മാർച്ച് ചെയ്തു. പോകുന്ന വഴി അൽ-മുഷല്ലൽ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ വച്ച് മരണം തന്നെ സമീപിക്കുന്നതായി അയാൾക്ക് തോന്നി തുടങ്ങി. അതുകൊണ്ട് അയാൾ അൽ-ഹസീൻ ഇബിൻ നമീർ അസ്-സുകിനിയെ വിളിച്ചു വരുത്തി പറഞ്ഞു. “കഴുതയുടെ ജീനിയുടെ മകനെ, അള്ളാഹു ആണേ, മരണം എന്നെ സമീപിക്കുന്നു എന്ന് എനിക്ക് തോന്നിയില്ലായിരുന്നു എങ്കിൽ, ഒരിക്കലും സൈന്യത്തിന്‍റെ നിയന്ത്രണം നിനക്ക് ഞാൻ നൽകില്ലായിരുന്നു. പക്ഷെ വിശ്വസ്‌തന്‍റെ (യസീദ് എന്ന് വിവക്ഷ) പട്ടാള മേധാവി നിന്നെ അധികാരത്തിൽ രണ്ടാമൻ ആക്കുന്നു. ആരും അവന്‍റെ ഉത്തരവിനെ അസാധുവാക്കാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തീരുമാനം കേൾക്കുക, ഖുറൈശികളിൽ നിന്ന് ഒരാളുടെയും ഉത്തരവ് കേൾക്കരുത്‌. സിറിയക്കാർ അവരുടെ ശത്രുക്കളുടെ തലയറുക്കുന്നത് നിർത്തിക്കരുത്. ഇബിൻ അസ്-സുബൈർ എന്ന തെമ്മാടിയുടെ അവസാനം കാണുന്നത് വരെ മൂന്നു ദിവസത്തിൽ കൂടുതൽ അത് നിർത്തി വക്കരുത്.”

 

ഇത് അൽ-തബരിയുടെ അറബിയില്‍ ഉള്ള ബൃഹത്തായ ചരിത്ര പുസ്തകത്തിന്‍റെ വോളിയം 4 പേജ് 381-ൽ ആണ് അതിൽ അദ്ദേഹം ഈ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിം അവിടെ മരിക്കുകയും അടക്കം ചെയ്യപ്പെടുകയും ചെയ്തു. സിറിയൻ സൈന്യം അൽ-മുഷാൽ വിട്ട ഉടനെ, ജനങ്ങൾ അയാളുടെ ശവകുടീരം കുഴിച്ചു ശവം പുറത്തെടുത്തു ഒരു പന മരത്തിൽ തൂക്കി. ഈ സംഭവം അറിഞ്ഞ സൈന്യം, ഒരു ചെറിയ സൈനീക വ്യൂഹത്തെ അത് അന്വേഷിക്കാനും കുറ്റവാളികളെ പിടിച്ചു കൊന്നു കളയാനും വേണ്ടി അയക്കുകയും ചെയ്തു. അവർ ആ ശവശരീരം വീണ്ടും സംസ്കരിക്കുകയും സൈനീകരെ എപ്പോഴും അത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അൽ-യഖുബിയുടെ ചരിത്രം, വോളിയം 2, പേജ് 251-ൽ ഇതിന്‍റെ വിവരണങ്ങളും കൂടുതൽ കാര്യങ്ങളും പറയുന്നു

 

തെറ്റാലി(കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം)കൾ മക്കയിലും ഇസ്ലാമിന്‍റെ വിശുദ്ധസ്ഥലമായ കഅബയുടെ പരിസരങ്ങളിലും എല്ലാം സ്ഥാപിച്ചു. തീഗോളങ്ങൾ ചുഴറ്റി എറിയപ്പെട്ടു. കഅബ തീയിൽ അമർന്നു. അതിന്‍റെ മതിലുകൾ തകര്‍ന്നു വീണ് കത്തി അമർന്നു, മുകള്‍ത്തട്ട്‌ നിലംപതിച്ചു. അൽ-മസൂദിയുടെ ബൃഹത്തായ ‘മുറാജ് അൽ തഹബ്’ എന്ന പുസ്തകത്തിന്‍റെ വാല്യം 3, പുറം 71-72 പ്രകാരം, എ.ഡി 680 ഡിസംബർ 28-ആം തിയതി ഒരു ശനിയാഴ്ച യാസിദ്‌ മരിക്കുന്നതിനു 11 ദിവസം മുമ്പ് സിറിയൻ ആർമിയുടെ മേൽ ഇടിവെട്ടേറ്റു. 11 പേർക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. കഅബക്ക് സംഭവിച്ചത് വകവയ്‌ക്കാതെ, മുസ്ലിം പറഞ്ഞ 3 ദിവസം എന്ന അന്ത്യശാസനത്തിൽ കൂടുതൽ യുദ്ധം നീണ്ടു നിന്നു. യുദ്ധം മുഹറം മാസത്തിന്‍റെ അവസാന ദിവസങ്ങളിൽ തുടങ്ങി സഫാർ മാസം മുഴുവനായും നീണ്ടു നിന്നു. യാസിദ്‌ മരിച്ച വിരവം മെക്കയിൽ എത്തി. ഇബ്ന്‍ അസ്-സുബൈർ സിറിയക്കാരെ അഭിസംബോധന ചെയ്തു “നിങ്ങളുടെ സ്വേച്ഛാധിപതി ഇപ്പോള്‍ മരിച്ചു, നിങ്ങളിൽ താല്‍പര്യം ഉള്ളവർക്ക് ഈ ജനങ്ങളോട് ചേരാം, അല്ലാത്തവർക്ക് സിറിയയിലേക്ക് തിരിച്ചു പോകാം”. പക്ഷെ സിറിയക്കാർ അയാളെ ആക്രമിച്ചു. സിറിയൻ സൈനീകരുടെ ക്രൂരത കണ്ട മെക്കക്കാർ എല്ലാവരും ചേർന്ന് ഇബിൻ അസ്-സുബൈറിനെ പരിരക്ഷിക്കുകയും സൈന്യത്തെ പിന്‍വാങ്ങാനും താവളത്തിലേക്ക് പരിമിതപ്പെടുത്താനും ബലം പ്രയോഗിച്ചു. സാവധാനം സിറിയൻ സൈന്യം താവളം ഉപേക്ഷിക്കുകയും മക്കയിൽ ഉള്ള ഉമ്മയ്യാദും ആയി കൂടുകയും, അവർ സിറിയൻ സൈനികരെ ചെറിയ കൂട്ടങ്ങൾ ആയി സിറിയയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അൽ തബരി ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര പുസ്തകം, വോളിയം 7, പുറം 16,17-കളിൽ വിശദീകരിച്ചിട്ടുണ്ട്.

 

അബ്ദുള്ള ഇബിൻ അസ്-സുബൈർ സ്വയം ഖലീഫയായി പ്രഖ്യാപിച്ച് ഒരു പുതിയ ഗവർണറെ മെക്കയിലേക്ക് നിയോഗിച്ചു. ഹിജാസിലെ ജനങ്ങൾ അങ്ങനെ എ.ഡി.692 വരെ സ്വയം ഭരണം ആസ്വദിച്ചു. അൽ-ഹജ്ജാജ് ഇബിൻ യൂസഫ്‌ അത്-തഖാഫി, ഉമ്മയ്യാദ് ഖലിഫ ആയ അബ്ദുൾ മാലിക് ഇബ്ന്‍ മർവാന്‍റെ ഭരണത്തിൻ കീഴിലേക്ക് ഹിജാസിലെ ജനങ്ങളെ മടക്കി കൊണ്ട് വന്നു. അത് എ.ഡി.692 ഇൽ ഒരു തുൽ-ഖിദ്‌ മാസം ആയിരുന്നു, അന്ന് മെക്ക വീണ്ടും അക്രമിക്കപ്പെട്ടു. അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ തല ഹജ്ജാജ് ബ്നു യൂസുഫ്‌ വെട്ടിയെടുത്ത് ഡമാസ്കസിലേക്ക്‌, പുതിയ ഖലീഫ അബ്ദുല്‍ മാലിക്കിന്‍റെ അടുക്കലേക്ക് തന്നെ- അയച്ചു കൊടുക്കുകയും ഇബ്നു സുബൈറിന്‍റെ കബന്ധം കുരിശില്‍ തറയ്ക്കുകയും ചെയ്തു. ദിവസങ്ങളോളം ആ കബന്ധം മക്കയിലെ തെരുവീഥിയില്‍ തൂങ്ങിക്കിടന്നു. അവസാനം ഡമാസ്കസില്‍ നിന്ന് ഖലീഫയുടെ ഉത്തരവ്‌ വന്നപ്പോഴാണ് അത് താഴെയിറക്കി സംസ്കരിച്ചത്. മക്കയുടെ ഗവർണർ സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും  ഉമ്മയ്യാദിനോട് കൂറ് പുലർത്തുന്ന ഒരു പുതിയ ഗവർണർ അവരോധിക്കപ്പെടുകയും ചെയ്തു. തുലാബാൻ എന്ന് പേരായ സിറിയക്കാരൻ ആയിരുന്നു അയാൾ. ഇസ്ലാമിക സിദ്ധാന്തങ്ങളോടും ഹിജാസിലെ ജനങ്ങളോടും അങ്ങേയറ്റം അനാദരവും അവഹേളനവും പ്രകടിപ്പിച്ചു കൊണ്ടിരിക്കെത്തന്നെ ‘താന്‍ ഒരു മുസ്ലീം ആണെ’ന്ന് തുലാബാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു!!

 

ഇതിനെക്കുറിച്ച്‌ വേറൊരു ചരിത്രകാരന്‍ എഴുതിയിരിക്കുന്നു:

 

“കര്‍ബലായിലെ സംഭവം മുസ്ലീം ലോകത്തെ ആകമാനം ഞെട്ടിച്ചു കളഞ്ഞു. മക്കയിലെയും മദീനയിലെയും ജനങ്ങള്‍ പ്രവാചകന്‍റെ പൌത്രനോട് യസീദ് കാട്ടിയ ഈ ക്രൂരകൃത്യത്തില്‍ രോഷാകുലരായിത്തീര്‍ന്നു. യസീദിനെതിരായി മക്കയിലെ ജനങ്ങളുടെ, കോപാഗ്നിയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചു സ്വയം ഖലീഫയായി പ്രഖ്യാപിക്കുവാന്‍ അബ്ദുല്ലാഹിബ്നു സുബൈറിന് ഈ സംഭവവികാസങ്ങള്‍ അവസരം നല്‍കി. മദീനയിലെ ജനങ്ങള്‍ യസീദിന്‍റെ ക്രൂരകൃത്യത്തില്‍ രോഷാകുലരായി. അലിയുടെ കുടുംബം അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകള്‍ക്കു പരിഹാരം കാണുവാനായി ഒരു ദൌത്യ സംഘത്തെ അവര്‍ ഖലീഫയുടെ അടുക്കലേക്ക് അയച്ചു. യസീദാകട്ടെ അവരെ പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പ്രവൃത്തിയില്‍ കുപിതരായ മദീനാവാസികള്‍ യസീദിനെ ഖലീഫയായി ഇനിയും അംഗീകരിക്കുവാന്‍ തയ്യാറില്ല എന്ന് പ്രഖ്യാപിച്ചു. മദീനയിലെ ഗവര്‍ണ്ണറെ അവര്‍ ആട്ടിയോടിച്ചു. അവരെ അടിച്ചമര്‍ത്തുവാന്‍ മുസ്ലീം ഇബ്നു ഉഖ്ബയുടെ നേതൃത്വത്തില്‍ ഒരു സിറിയന്‍ സൈന്യം നിയോഗിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ ഘോരമായ സംഘട്ടനത്തില്‍ അനേകമാളുകള്‍ കൊല്ലപ്പെടുകയും മദീനാ നഗരം നാശമടയുകയും ചെയ്തു. ഒറ്റക്കണ്ണനായ ഉഖ്ബ മദീനയിലേക്ക്‌ സൈന്യത്തെ നയിച്ചു. അവര്‍ മക്കാ നഗരത്തെയും നശിപ്പിക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. യുഗങ്ങളോളം അറബികള്‍ പരിപാവനമായി കരുതിപ്പോന്നിരുന്ന കഅ്ബ കത്തിയെരിഞ്ഞു. അവിടെ സൂക്ഷിച്ചിരുന്ന കറുത്ത ശില പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. യസീദിന്‍റെ അപ്രതീക്ഷിതമായ മരണവാര്‍ത്തയാണ് സിറിയന്‍ സൈന്യത്തെ അതിന്‍റെ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത്. (ഡോ.ടി. ജമാല്‍ മുഹമ്മദ്‌, ‘അറബികളുടെ ചരിത്രം’, പുറം.157)

 

സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍ സി.എന്‍.അഹമ്മദ്‌ മൌലവി ഇപ്രകാരം എഴുതുന്നു:

 

തെറ്റുവില്ലുകൊണ്ടുള്ള  എറ്‌ നിമിത്തം കഅബക്ക് സാരമായ കേട് തട്ടിയിരുന്നു. തന്നിമിത്തം അത് പൊളിച്ചു പണിയേണ്ടി വന്നു. അങ്ങിനെ പണിതപ്പോള്‍ തിരുമേനി ആഗ്രഹിച്ചിരുന്ന ആ ഭേദഗതിയോടു കൂടിയാണ് പുതിക്കിപ്പണിതത്.

 

എന്നാല്‍ ആ ക്രൂരന്‍ ഹജ്ജാജ് എന്തു ചെയ്തുവെന്നറിയാമോ? രണ്ടു വാതിലും പൊളിച്ചു. ആദ്യത്തെ വാതില്‍ അജ്ഞാനകാലത്തെ ബഹുദൈവവിശ്വാസികള്‍ സ്ഥാപിച്ചിരുന്ന അതേ രൂപത്തില്‍ ഭൂമിയില്‍ നിന്ന് അഞ്ചാറടി ഉയര്‍ത്തി വെച്ചു. ഇന്നും അതങ്ങനെ തന്നെയാണുള്ളത്. അത് കാണുമ്പോള്‍ ഉത്ത്ബത്തിനെയും ശൈബത്തിനെയും ഹജ്ജാജിനെയും ഓര്‍മ്മ വരുന്നു. ബഹുദൈവവിശ്വാസികളുടെ കാലത്ത് മറുവശത്ത് വാതിലുണ്ടായിരുന്നില്ലല്ലോ. തന്നിമിത്തം ഹജ്ജാജ് ആ വാതില്‍ നീക്കി കെട്ടിയടപ്പിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ ആഗ്രഹം ധിക്കരിക്കുകയും ബഹുദൈവവിശ്വാസികളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു ഇന്ന് മക്കത്തു ചെല്ലുന്നവര്‍ക്ക് സൂക്ഷിച്ചു നോക്കിയാല്‍ മറുപുറത്തെ വാതില്‍ കെട്ടിയടച്ച അടയാളം വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. സ്വേച്ഛാധിപതികളുടെ ധിക്കാരം നോക്കുക! കഅബത്തിന്മേല്‍ പോലും അവര്‍ കൈവെക്കാതിരുന്നിട്ടില്ല. (സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുര, പുറം 80-81)

 

കഅബയില്‍ വിഗ്രഹങ്ങള്‍ നിറഞ്ഞിരുന്നപ്പോള്‍, അതില്‍ എല്ലാവിധ മ്ലേച്ഛ കൃത്യങ്ങളും നടമാടിയിരുന്നപ്പോള്‍ ആ ആലയത്തെ തൊടാന്‍ പോലും അല്ലാഹു ആരെയും അനുവദിച്ചില്ല. എന്നാല്‍ അതിലെ വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞതോടെ, അതിലെ മ്ലേച്ഛ കൃത്യങ്ങളെല്ലാം നിര്‍ത്തല്‍ ചെയ്തതോടെ അല്ലാഹു ആ മന്ദിരത്തെ കൈവിട്ടു, മുസ്ലീങ്ങള്‍ തന്നെ ആ മന്ദിരത്തെ രണ്ട് വട്ടം തകര്‍ത്ത് കളഞ്ഞു. അതിനെ സംരക്ഷിക്കാന്‍ അല്ലാഹു മിനക്കെട്ടതേയില്ല!!

 

യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു വിടുവിച്ചു കൊണ്ടുവരുമ്പോള്‍ മരുഭൂമിയില്‍ വെച്ച് ദൈവത്തിന്‍റെ കല്പനപ്രകാരം, ദൈവം കാണിച്ചു കൊടുത്ത മാതൃകപ്രകാരം തന്നെ ഇസ്രായേല്‍ മക്കള്‍ പണിതിരുന്ന സമാഗമനകൂടാരം എന്നും സാക്ഷ്യക്കൂടാരം എന്നും തിരുനിവാസം എന്നും ഒക്കെ വിളിച്ച് പോന്നിരുന്ന  ആലയത്തില്‍ മ്ലേച്ഛമായ കാര്യങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ യഹോവയായ ദൈവം തന്നെ ആ കൂടാരത്തെ തകര്‍ത്ത് കളഞ്ഞു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ദാവീദിന്‍റെ മകനായ ശലോമോനിലൂടെ ദൈവം യെരുശലേമില്‍ തനിക്കൊരു വലിയ ദൈവാലയം തന്നെ പണിയുന്നുണ്ട്. അന്ന് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ ദൈവാലയം എന്ന ഖ്യാതി അതിനുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ യെഹൂദാ രാജാക്കന്മാര്‍ പലരും ജാതീയ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും യഹോവയുടെ ആലയത്തില്‍ വിഗ്രഹങ്ങള്‍ കൊണ്ട് വെക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പ്രവാചകന്മാരിലൂടെ അരുളി ചെയ്തിരുന്നത് പോലെ ദൈവം ആ ആലയത്തെ സമ്പൂര്‍ണ്ണമായി നശിപ്പിച്ചു കളഞ്ഞു. ബാബേല്‍ രാജാവായ നെബുഖദ്‌നെസ്സര്‍ വന്ന് ദൈവാലയത്തെ ചുട്ടുകളയുകയും അതിലുണ്ടായിരുന്ന അതിമനോഹര വസ്തുക്കളെല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു. ഇതാണ് സത്യദൈവമായ യഹോവയുടെ രീതി. തന്‍റെ കല്പന പ്രകാരം പണിത ആലയം ആണെങ്കിലും ശരി, അത് അശുദ്ധമായാല്‍ അതിനെ പിന്നെ സംരക്ഷിക്കാന്‍ നോക്കില്ല, കൈവിട്ടു കളയും. എന്നാല്‍ അല്ലാഹു അങ്ങനെയല്ല, നേരെ എതിര്‍ സ്വഭാവമാണ്. വിഗ്രഹങ്ങള്‍ നിറഞ്ഞ് എല്ലാ മ്ലേച്ഛതകളും കൊടി കുത്തി വാഴുമ്പോള്‍ മാത്രമേ അല്ലാഹു തന്‍റെ മന്ദിരത്തെ സംരക്ഷിക്കുകയുള്ളൂ. വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞ് അതിനെ ശുദ്ധീകരിച്ചെന്നു കണ്ടാല്‍, അല്ലാഹു അതിനെ കൈവിട്ടു കളയും. അതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും തമ്മിലുള്ള വ്യത്യാസം. ഇനിയും, ഈ യഹോവയും അല്ലാഹുവും ഒരാള്‍ തന്നെയാണ് എന്ന് വാദിക്കുവാന്‍ ലജ്ജയില്ലേ ദാവാക്കാരെ? നാണം എന്നത് അല്പമെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും ഇങ്ങനെ പറയാന്‍ നില്‍ക്കരുത്. എന്ന് മാത്രമല്ല, സകല അശുദ്ധിയും മ്ലേച്ഛതയും പൈശാചികതയും നിറഞ്ഞ തന്‍റെ ആലയത്തിനെ സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അല്ലാഹുവിനെ വിട്ടുകളഞ്ഞിട്ട്‌ പരിശുദ്ധനും സത്യവാനും നീതിമാനും നിത്യനുമായ യഹോവയിങ്കലേക്കു തിരിയുവാന്‍ ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

 

]]>
https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/feed/ 1
ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്? https://sathyamargam.org/2016/05/%e0%b4%ab%e0%b4%b1%e0%b4%b5%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/ https://sathyamargam.org/2016/05/%e0%b4%ab%e0%b4%b1%e0%b4%b5%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/#comments Sat, 21 May 2016 05:00:30 +0000 http://sathyamargam.org/?p=1275 ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?

 

ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക്‌ പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:

 

  1. “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39)

 

  1. “………….അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത്‌ മനുഷ്യര്‍ക്ക്‌ ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല” (സൂറാ.74:31)

 

  1. “ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല” (സൂറാ.4:143)

 

  1. “ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു” (സൂറാ.6:125)

 

ഇനിയും ധാരാളം ആയത്തുകള്‍ ഇപ്രകാരമുള്ളവയുണ്ടെങ്കിലും വിസ്തരഭയത്താല്‍ ചേര്‍ക്കുന്നില്ല. ഈ ആയത്തുകള്‍ അനുസരിച്ച് അവിശ്വാസികളുടെ ഹൃദയങ്ങള്‍ അള്ളാഹു അടച്ചു മുദ്ര വെച്ചിരിക്കുകയാണ്. അള്ളാഹു അവരുടെ ഹൃദയങ്ങളെ കഠിനമാക്കിയത് കൊണ്ടാണ് അവര്‍ അവിശ്വാസികളായിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവരെ നരകത്തില്‍ അയക്കുന്നത് എന്തിനാണ്, അത് നീതിയാണോ? എന്ന് ക്രിസ്ത്യാനികള്‍ ചോദിക്കുന്നതിന് മറുചോദ്യമായിട്ടാണ്. ക്രിസ്ത്യാനികളുടെ ചോദ്യത്തിന് ഇതുവരെ മുസ്ലീങ്ങള്‍ മറുപടി തന്നിട്ടില്ലെങ്കിലും മുസ്ലീങ്ങളുടെ (മാത്രമല്ല, എല്ലാവരുടെയും ആത്മീയമായ കാര്യങ്ങളില്‍ ഉള്ള) ചോദ്യങ്ങള്‍ക്ക്‌ ദൈവത്തിന്‍റെ വചനത്തില്‍ മറുപടിയുള്ളതിനാല്‍ ഫറവോനെക്കുറിച്ചുള്ള ഈ ചോദ്യത്തിനും മറുപടിയുണ്ട്:

 

“ഫറവോയുടെ ഹൃദയം ഞാന്‍ കഠിനമാക്കും” എന്ന് യഹോവയായ ദൈവം പറയുന്നത് മോശയോടാണ്. ആ ഭാഗം താഴെ കൊടുക്കുന്നു:

 

“ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്‍റെ സഹോദരനായ അഹരോന്‍ യിസ്രായേല്‍മക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം. എന്നാല്‍ ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും. ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേല്‍ എന്‍റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല്‍ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേല്‍ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.” (പുറ.7:2-4)

 

ഫറവോയോട് മോശെ ഏറ്റുമുട്ടാന്‍ പോകുന്നതിനു മുന്‍പാണ് ഈ സംഭാഷണം നടക്കുന്നത്. “ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന” ദൈവമാണ് ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന യഹോവയായ ദൈവം. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യം യഹോവ മോശയോടു അറിയിക്കുന്നതാണ് ഇത്. ഈ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സംഭവിക്കുകയും യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കുകയും ചെയ്തതായി നാം വായിക്കുന്നുമുണ്ട്. എന്നാല്‍, എപ്പോഴാണ് യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കിയത് എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. അത് ശ്രദ്ധിച്ചെങ്കില്‍ മാത്രമേ യഹോവ ഈ പറഞ്ഞതിന്‍റെ പൊരുള്‍ നമുക്ക്‌ തിരിയുകയുള്ളൂ. മൊത്തം 11 പ്രാവശ്യം ഫറവോന്‍റെ ഹൃദയകാഠിന്യത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. അതൊരോന്നോരോന്നായി നമുക്ക്‌ നോക്കാം.  ആദ്യമായി ഫറവോയുടെ ഹൃദയം കഠിനമായ  സന്ദര്‍ഭം ഇതാണ്:

 

“യഹോവ മോശെയോടും അഹരോനോടും: ഫറവോന്‍ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാല്‍ നീ അഹരോനോടു: നിന്‍റെ വടി എടുത്തു ഫറവോന്‍റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്‍പ്പമായ്തീരും എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോന്‍ തന്‍റെ വടി ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു. അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു. അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്‍റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല. അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.” (പുറ.7:8-14)

 

ഇവിടെ യഹോവയല്ല ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തിയത്, ഫറവോ സ്വയം കഠിനപ്പെടുത്തുകയായിരുന്നു എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. “ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തി” എന്നല്ല, “ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു” എന്നാണ് യഹോവ പറയുന്നത്. ഇനി നമുക്ക് രണ്ടാമത്തെ സന്ദര്‍ഭം നോക്കാം:

 

യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍ നിന്‍റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്‍, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു. മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തില്‍ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്‍ന്നു. നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു. മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല. ഫറവോന്‍ തിരിഞ്ഞു തന്‍റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല” (പുറ.7:19-23)

 

ഇവിടെയും ഫറവോന്‍ തന്‍റെ ഹൃദയം സ്വയം കഠിനമാക്കുകയായിരുന്നു, അല്ലാതെ യഹോവ അവന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുകയായിരുന്നില്ല എന്ന് കാണാം. ഇനി നമുക്ക് മൂന്നാമത്തെ സന്ദര്‍ഭം നോക്കാം:

 

“യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്‍ മേലും പുഴകളിന്‍ മേലും കുളങ്ങളിന്‍ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്‍ മേല്‍ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്‍റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍. എന്നാല്‍ യഹോവക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു. മോശെ ഫറവോനോടു: തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില്‍ മാത്രം ഇരിക്കേണ്ടതിന്നു ഞാന്‍ നിനക്കും നിന്‍റെ ഭൃത്യന്മാര്‍ക്കും നിന്‍റെ ജനത്തിനും വേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്‍റെ വാക്കുപോലെ ആകട്ടെ; തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും നിന്‍റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില്‍ മാത്രം ഇരിക്കും എന്നു അവന്‍ പറഞ്ഞു. അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്‍റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു. മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്‍റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.”

 

ഇവിടെയും യഹോവയല്ല, ഫറവോന്‍ തന്നത്താന്‍ തന്‍റെ ഹൃദയം കഠിനമാക്കുകയായിരുന്നു എന്ന് കാണാം. ഇനി നമുക്ക് നാലാമത്തെ സന്ദര്‍ഭം നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: നിന്‍റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന്‍ ആയ്തീരും എന്നു കല്പിച്ചു. അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പേന്‍ ആയ്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയ്തീര്‍ന്നു. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ പേന്‍ ഉളവാക്കുവാന്‍ അതുപോലെ ചെയ്തു; അവര്‍ക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ ഉളവായതുകൊണ്ടു മന്ത്രവാദികള്‍ ഫറവോനോടു: ഇതു ദൈവത്തിന്‍റെ വിരല്‍ ആകുന്നു എന്നു പറഞ്ഞു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.” (പുറ.8:16-19)

 

ഇവിടെ ഫറവോന്‍റെ കൂടെയുള്ളവര്‍ വളരെ വ്യക്തമായിത്തന്നെ ഫറവോനോട് പറഞ്ഞു, മോശയും അഹരോനും കാണിക്കുന്നതെല്ലാം ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന്. എന്നിട്ടും ഫറവോ അവരുടെ വാക്ക് കേള്‍ക്കാതെ,  തന്‍റെ ഹൃദയം കഠിനമാക്കുകയായിരുന്നു എന്ന് കാണാം. ഇനി നമുക്ക് അഞ്ചാമത്തെ സന്ദര്‍ഭം നോക്കാം:

 

“പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്‍റെ മുമ്പാകെ നില്‍ക്ക; അവന്‍ വെള്ളത്തിന്‍റെ അടുക്കല്‍ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്‍: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക. നീ എന്‍റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെ മേലും നിന്‍റെ ജനത്തിന്‍ മേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും. എന്‍റെ ജനത്തിന്നും നിന്‍റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും. യഹോവ അങ്ങനെ തന്നേ ചെയ്തു. അനവധി നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല്‍ ദേശം നശിച്ചു. അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങള്‍ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിന്‍ എന്നു പറഞ്ഞു. അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്‍ക്കു അറെപ്പായുള്ളതു അവര്‍ കാണ്‍കെ ഞങ്ങള്‍ യാഗം കഴിച്ചാല്‍ അവര്‍ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയില്‍ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു. അപ്പോള്‍ ഫറവോന്‍: നിങ്ങളുടെ ദൈവമായ യഹോവക്കു മരുഭൂമിയില്‍വെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. അതിന്നു മോശെ: ഞാന്‍ നിന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവേക്കു യാഗം കഴിപ്പാന്‍ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാല്‍ ഫറവോന്‍ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മോശെയുടെ പ്രാര്‍ത്ഥന പ്രകാരം ചെയ്തു. നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി. എന്നാല്‍ ഫറവോന്‍ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.” (പുറ.9:20-32)

 

ഇപ്പോഴും യാഹോവയല്ല, പഴയത് പോലെത്തന്നെ ഫറവോയാണ് തന്‍റെ ഹൃദയം സ്വയം കഠിനമാക്കുന്നത് എന്നോര്‍ക്കണം. ഇനി നമുക്ക് ആറാമാത്തെ സന്ദര്‍ഭം നോക്കാം:

 

“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്‍റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക. വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍, യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും. യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വേക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല. നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു. അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു. മിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.” (പുറ.9:1-7)

 

ഇപ്പോഴും യഹോവയല്ല, ഫറവോന്‍ തന്നത്താന്‍ ആണ് തന്‍റെ ഹൃദയം കഠിനപ്പെടുത്തിയത് എന്ന് കാണാന്‍ കഴിയും. ആറ് അവസരങ്ങള്‍ യഹോവ ഫറവോന് നല്‍കി. ആറു പ്രാവശ്യവും അവന്‍ സ്വയം തന്‍റെ ഹൃദയം കഠിനമാക്കിക്കൊണ്ട് വാഗ്ദാന ലംഘനം നടത്തി. ഇനി നമുക്ക് ഏഴാമത്തെ സന്ദര്‍ഭം നോക്കാം:

 

“പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര്‍ കൈ നിറച്ചു വാരുവിന്‍; മോശെ അതു ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ. അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീം ദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു. അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്‍ന്നു. പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.” (പുറ.9:8-12)

 

ഈ ഏഴാം സന്ദര്‍ഭത്തിലാണ് യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കുന്നത്! “അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി” എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് ബൈബിളിലുള്ള ദൈവത്തിന്‍റെ പ്രത്യേകതയാണ്. അനേകം അവസരങ്ങള്‍ ഒരാള്‍ക്ക് കൊടുത്തിട്ടും ദൈവത്തെ അന്വേഷിക്കാനോ അനുസരിക്കാനോ ഒരാള്‍ മനസ്സ് വെക്കാതെ തുടര്‍ച്ചയായി ഹൃദയത്തെ കഠിനമാക്കുന്നുവെങ്കില്‍, പിന്നെ ദൈവം തന്നെ അയാളുടെ ഹൃദയത്തെ കഠിനമാക്കാന്‍ തുടങ്ങും. എന്നിരുന്നാലും ദൈവം വീണ്ടും ഒരവസരം കൂടി ഫറവോന് നല്‍കുന്നുണ്ട്:

 

“പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു. യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല. അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍.  യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു. മോശെ അവനോടു: ഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല. എന്നാല്‍ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു. എന്നാല്‍ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല. മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു, മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല. എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതു പോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.” (പുറ.9:22-35)

 

ദൈവം വീണ്ടും ഒരവസരം കൂടി ഫറവോന് നല്‍കിയെങ്കിലും അവന്‍ ഈ അവസരവും ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, ഇപ്രാവശ്യം അവന്‍ മാത്രമല്ലാതെ അവന്‍റെ ഭൃത്യന്മാരും കൂടി തങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തുകയാണ് ഉണ്ടായത്. അങ്ങനെ ദൈവം മൊത്തം ഏഴ് അവസരം ഫറവോന് നല്‍കുകയുണ്ടായി. എന്നാല്‍ ഏഴ് പ്രാവശ്യവും ഫറവോനും അവന്‍റെ ഭൃത്യന്മാരും തങ്ങളുടെ ഹൃദയം സ്വയം കഠിനപ്പെടുത്തുകയാണ് ചെയ്തത്. ബൈബിളില്‍ സംഖ്യകള്‍ക്ക് പ്രധാന്യതയും പ്രത്യേകതയുമുണ്ട്. ഏഴ് എന്ന സംഖ്യ പൂര്‍ണ്ണതയെ കാണിക്കുന്നതാണ്. ഫറവോന് മാനസാന്തരപ്പെടാനുള്ള പൂര്‍ണ്ണമായ അവസരങ്ങള്‍ യഹോവ നല്‍കി. എന്നാല്‍ എല്ലാ അവസരങ്ങളും അവന്‍ നിഷേധിച്ചു കളഞ്ഞു. അതിന് ശേഷമുള്ള മൂന്ന് സന്ദര്‍ഭങ്ങളിലും യഹോവയായ ദൈവം ഫറവോന്‍റെ  ഹൃദയത്തെ കഠിനപ്പെടുത്തുന്നതാണ് നമ്മള്‍ കാണുന്നത്. അതും നമുക്ക് നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: നിലത്തിലെ സകല സസ്യാദികളും കല്മഴയില്‍ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീം ദേശത്തു വരുവാന്‍ നിന്‍റെ കൈ ദേശത്തിന്മേല്‍ നീട്ടുക എന്നു പറഞ്ഞു. അങ്ങനെ മോശെ തന്‍റെ വടി മിസ്രയീംദേശത്തിന്മേല്‍ നീട്ടി; യഹോവ അന്നു പകല്‍ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു. വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്‍റെ അതിര്‍ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല്‍ ഇരുണ്ടുപോയി; കല്മഴയില്‍ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നു കളഞ്ഞു; മിസ്രയീം ദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോന്‍ മോശെയെയും അഹരോനെയും വേഗത്തില്‍ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന്‍ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്‍റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. അവന്‍ ഫറവോന്‍റെ അടുക്കല്‍ നിന്നു പറപ്പെട്ട് യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാല്‍ യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.” (പുറ.10:12-20)

 

“അപ്പോള്‍ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പര്‍ശിക്കത്തക്ക ഇരുള്‍ ഉണ്ടാകേണ്ടതിന്നു നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീം ദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്‍റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കു എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നു. അപ്പോള്‍ ഫറവോന്‍ മോശെയെ വിളിപ്പിച്ചു. നിങ്ങള്‍ പോയി യഹോവയെ ആരാധിപ്പിന്‍; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിന്നു മോശെ പറഞ്ഞതു: ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവക്കു അര്‍പ്പിക്കേണ്ടതിന്നു യാഗങ്ങള്‍ക്കും സര്‍വ്വാംഗഹോമങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്‍ക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പില്‍ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതില്‍നിന്നല്ലോ ഞങ്ങള്‍ എടുക്കേണ്ടതു; ഏതിനെ അര്‍പ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍ യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവന്നു മനസ്സായില്ല. ഫറവോന്‍ അവനോടു: എന്‍റെ അടുക്കല്‍ നിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്‍റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന്‍ ഇനി നിന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.” (പുറ.10:21-29)

 

“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്‍മക്കളോടു പറക; അതിന്‍റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള്‍ പാളയം ഇറങ്ങേണം. എന്നാല്‍ അവര്‍ ദേശത്തു ഉഴലുന്നു; മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേല്‍മക്കളെക്കുറിച്ചു പറയും. ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്‍റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും. അവര്‍ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു. പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി. യഹോവ മിസ്രയീംരാജാവായ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. ഫറവോന്‍റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു. ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.” (പുറ.14:1-10)

 

ഈ അവസാന ഭാഗത്ത് യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയത് അവന്‍റെ  നാശത്തിന്  വേണ്ടിയായിരുന്നു. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു കൊണ്ട് യഹോവ ഇസ്രായേല്‍ ജനത്തെ അക്കരെ കടത്തുകയും അവരെ പിന്തുടര്‍ന്ന ഫറവോനെയും  അവന്‍റെ  സൈന്യത്തെയും ചെങ്കടലിനെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ട് മുക്കിക്കളയുകയും ചെയ്തു. ഇത് ബൈബിളില്‍ ഉള്ള ദൈവത്തിന്‍റെ സ്വഭാവമാണ്. ഒരു മനുഷ്യന് ദൈവത്തെ അറിയുവാനുള്ള പൂര്‍ണ്ണമായ അവസരങ്ങള്‍ ധാരാളം കൊടുത്തു കഴിഞ്ഞിട്ടും അവന്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുന്നില്ലെങ്കില്‍, പിന്നെ ദൈവം തന്നെ അവന്‍റെ മനസ്സിനെ കട്ടിയാക്കാന്‍ തുടങ്ങും. പിന്നെ അവന്‍ സത്യം വിശ്വസിക്കുകയില്ല, അസത്യത്തിന്  മാത്രമേ ചെവി കൊടുക്കൂ, അസത്യം മാത്രമേ വിശ്വസിക്കൂ. ഇത് പുതിയ നിയമത്തിന്‍റെ ഉപദേശം കൂടിയാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

 

“അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവര്‍ക്കു ഭോഷ്ക്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയക്കുന്നു” (2.തെസ്സലൊനീക്യര്‍.2:10-12)

 

എന്നാണ് ദൈവവചനത്തില്‍ ഉള്ളത്. സത്യത്തില്‍ വിശ്വസിക്കാനുള്ള അവസരങ്ങള്‍ ഇഷ്ടംപോലെ തന്നിട്ടും, അനീതിയില്‍ രസിക്കേണ്ടതിന് വേണ്ടി സത്യത്തെ തിരസ്കരിക്കുന്നതു തുടര്‍ക്കഥയാക്കിയാല്‍, അവന് പിന്നെ സത്യം തിരിച്ചറിയാന്‍ കഴിയാതെ ഭോഷ്ക്ക് മാത്രം വിശ്വസിക്കുവാന്‍ കഴിയുന്ന വിധത്തില്‍ വ്യാജത്തിന്‍റെ  ശക്തി അവന്‍റെ മേല്‍ വ്യാപരിക്കുവാന്‍ ദൈവം ഇടയാക്കും! അത് തന്നെ  ഒരു ശിക്ഷയാണ്. ഒരിക്കലും സത്യം തിരിച്ചറിയാന്‍ ഇടയാകാതെ അസത്യത്തില്‍ തന്നെ  മരണം വരെ കഴിയേണ്ടി വരിക എന്നുള്ളത് ശിക്ഷയല്ലെങ്കില്‍ പിന്നെ വേറെ എന്താണ് ശിക്ഷ? ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഞങ്ങളുമായി തര്‍ക്കിക്കാന്‍ വരുന്ന എല്ലാ ദാവാക്കാരുടേയുംയും അപൂര്‍വ്വം ചില പരിണാമ വാദികളുടെയും നിരീശ്വരവാദികളുടെയും നിരീശ്വരവാദിക്കുപ്പായമിട്ട ഇസ്ലാമിസ്റ്റുകളുടെയും സ്ഥിതി ഇതാണ്. ഇവര്‍ക്ക് ഞങ്ങള്‍ പറയുന്ന സത്യം ഒരിക്കലും മനസ്സിലാകില്ലെന്നും ഭോഷ്ക്ക് കണ്ടാല്‍ ഇവര്‍  ചാടി വീണ് അതില്‍ വിശ്വസിക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ അവരോട് ചര്‍ച്ചയ്ക്ക് നില്‍ക്കുന്നതിന് കാരണം ഒന്ന് മാത്രം, സത്യാന്വേഷണ തല്പരതയോടെ ചര്‍ച്ച വായിക്കുന്ന അനേകര്‍ ഉണ്ടെന്നുള്ള കാരണം മാത്രം! ഞങ്ങള്‍ പറയുന്ന സത്യം ഞങ്ങളോട് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മനസ്സിലാകില്ലെങ്കിലും ചര്‍ച്ച വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കുന്നതിലേക്ക്‌ അതവരെ നയിക്കുമെന്നുമുള്ള തിരിച്ചറിവ് ഉള്ളത് കൊണ്ടുമാത്രമാണ് ഭീഷണി, നിന്ദ, പരിഹാസം, തെറിവിളി തുടങ്ങിയ കലാപരിപാടികള്‍ എതിരാളികളില്‍ നിന്നും അനുസ്യൂതം ഉണ്ടായിട്ടും ഉത്സാഹത്തില്‍ മടുപ്പില്ലാത്തവരായി തീക്ഷ്ണതതയില്‍ എരിവുള്ളവരായി ഇവിടെ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. അത്, എതിരാളികള്‍ ഇനിയെങ്കിലും ഒന്ന് ഓര്‍ത്ത്‌ വെച്ചോ.

]]>
https://sathyamargam.org/2016/05/%e0%b4%ab%e0%b4%b1%e0%b4%b5%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/feed/ 2
എന്തുകൊണ്ടാണ് ത്രിയേകത്വ ദൈവദര്‍ശനം മാത്രം യുക്തിക്ക് നിരക്കുന്നതായിരിക്കുന്നത്? https://sathyamargam.org/2016/05/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%87%e0%b4%95%e0%b4%a4%e0%b5%8d/ https://sathyamargam.org/2016/05/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%87%e0%b4%95%e0%b4%a4%e0%b5%8d/#comments Wed, 18 May 2016 05:21:30 +0000 http://sathyamargam.org/?p=1271 അനില്‍കുമാര്‍ വി അയ്യപ്പന്‍

ബൈബിള്‍ വെളിപ്പെടുത്തുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തിന്‍റെ  ഏകത്വം ബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റാത്തതും യുക്തിക്ക് നിരക്കാത്തതുമാണെന്ന് വിമര്‍ശകന്മാര്‍ ആരോപണമുന്നയിക്കുന്നത് പുതിയ കാര്യമല്ല. ത്രിയേകത്വം യുക്തിക്ക് നിരക്കുന്നതാണ്, അഥവാ ത്രിയേകത്വം മാത്രമേ യുക്തിക്ക് നിരക്കുന്ന ദൈവദര്‍ശനം ആകുന്നുള്ളൂ എന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ  പല ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞന്മാരും തെളിയിച്ചിട്ടുള്ളതാണ്. പക്ഷേ, വിമര്‍ശകന്‍മാരുടെ വളരെ താഴ്ന്ന ബൗദ്ധിക നിലവാരം കാരണം പലപ്പോഴും ഇത് മനസ്സിലാക്കി കൊടുക്കാന്‍ കഴിയാറില്ല എന്നത് വാസ്തവമാണ്. ത്രിയേകത്വം വിശദീകരിക്കുന്നതിന് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്  ഉപയോഗിച്ചിരുന്ന അതേ ഉദാഹരണങ്ങളും അതേ വാദങ്ങളും കോപ്പിയടിച്ചാണ് ആധുനിക ശാസ്ത്രജ്ഞന്മാര്‍ ഇന്ന് ഫോര്‍ത്ത്, ഫിഫ്ത്ത്, ഡൈമന്‍ഷനുകളെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. (ഇതിനെക്കുറിച്ച്‌ പുറകെ പറയാം). ആദ്യം നമുക്ക് ബൈബിള്‍ വെളിപ്പെടുത്തുന്ന ഏകത്വം എപ്രകാരമുള്ളതാണ് എന്ന് നോക്കാം:

സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു എന്നു ബൈബിള്‍ വെളിപ്പെടുത്തുന്നു. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം വ്യക്തിത്വമുള്ളവനാണ്, തന്മൂലം അവന്‍ ഒരു വ്യക്തിയാണ്. ദൈവം, ദൂതന്മാര്‍, മനുഷ്യര്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള വ്യക്തിഗത അവസ്ഥയെകുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. തന്നെത്തന്നെ വെളിപ്പെടുത്താനും തന്‍റെ ഇച്ഛയും വികാരവും പ്രകടിപ്പിക്കാനും ഉള്ള കഴിവാണ് വ്യക്തിത്വം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യക്തിത്വമില്ല, തന്മൂലം അവ വ്യക്തികളല്ല. ഒരു പൂച്ചക്ക് മറ്റുള്ള പൂച്ചകളുമായി തന്നെത്തന്നെ അപഗ്രഥനം ചെയ്തു ‘പൂച്ച വര്‍ഗ്ഗത്തിന്‍റെ നന്മക്കായി നമുക്ക്‌ പ്രവര്‍ത്തിക്കാം’ എന്ന് പറയാന്‍ സാധിക്കാത്തത് പൂച്ച ഒരു വ്യക്തിയല്ലാത്തതുകൊണ്ടാണ്.

എന്നാല്‍ നൈസര്‍ഗ്ഗികമായ ചില ചോദനകള്‍ അവയ്ക്കുണ്ട്. ഉദാഹരണത്തിന്, തേനീച്ചകളെ എടുക്കാം. ലോകത്ത് ഇതുവരെയുള്ള ഏതു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മനുഷ്യരെയും അമ്പരിപ്പിക്കുന്ന വിധത്തിലുള്ള എന്‍ജിനീയറിംഗ് വൈദഗ്ദ്യമുള്ളവയാണ് അവയുടെ കൂടുകള്‍. അത് ഒറ്റയ്ക്കൊരു തേനീച്ച നിര്‍മ്മിക്കുന്നതല്ല, ആയിരക്കണക്കിന് തേനീച്ചകള്‍ കൂടിച്ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ്. ഇതുപോലെത്തന്നെയുള്ള എന്‍ജിനീയറിംഗ് വൈദഗ്ദ്യത്തിനുദാഹരണമാണ് ആഫ്രിക്കയില്‍ കാണപ്പെടുന്ന ചിലയിനം ചിതലുകളുടെ പുറ്റുകള്‍. ഈ ചിതല്‍പുറ്റുകള്‍ക്ക് എട്ട്-പത്തടിയോളം ഉയരം വരും. കാറ്റും വെളിച്ചവും ആവശ്യമായ അനുപാതത്തില്‍ ഉള്ളിലേക്ക് എത്തുന്ന വിധത്തിലും മഴ പെയ്താല്‍ വെള്ളം ഒരിക്കലും അകത്ത് കയറാത്ത വിധത്തിലുമാണ്‌ പുറ്റുകളില്‍ പ്രവേശനദ്വാരങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരിക്കലും അതിനുള്ളിലെ ചൂട് അധികമാവുകയില്ല. ഉള്ളില്‍  എയര്‍കണ്ടീഷന്‍ സംവിധാനം ഉള്ളതുപോലെയാണ് പുറ്റിന്‍റെ നിര്‍മ്മിതി.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ജീവികള്‍ അത്യത്ഭുതകരമായ എന്‍ജിനീയറിംഗ് വൈദഗ്ദ്യത്തോടെയുള്ള കൂടുകള്‍ നിര്‍മ്മിച്ചു കൊണ്ട്‌ സസുഖം ജീവിക്കുന്ന സമയത്ത്, മനുഷ്യന്‍ താമസിച്ചിരുന്നത് ഗുഹകളിലായിരുന്നു എന്നോര്‍ക്കണം! കാലം കുറേ കടന്നതോടെ മനുഷ്യന്‍ ശൂന്യാകാശത്ത് വരെ താമസിക്കാന്‍ തുടങ്ങി. പക്ഷേ ആ ജീവികള്‍ ഇപ്പോഴും പഴയ കൂടുകളില്‍ തന്നെയാണ് ജീവിക്കുന്നത്, ഒരു മാറ്റവും അവയ്ക്കില്ല. മനുഷ്യന്‍ ഒരു വ്യക്തിയായതുകൊണ്ടാണ് ചിന്തിക്കാനും ഭാവന ചെയ്യുവാനും ഭാവനയിലെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും അവനു കഴിവുണ്ടായത്.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണ്ണമായും, മുഴുവനായും അടങ്ങിയിരിക്കുന്ന നിത്യമായ ഏക സത്തയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം. പിതാവ് പുത്രനാണെന്നോ, പുത്രന്‍ പരിശുദ്ധാത്മാവാണെന്നോ  പരിശുദ്ധാത്മാവ് പിതാവണെന്നോ ബൈബിള്‍ പറയുന്നില്ല. യേശു ദൈവമാണ് എന്ന് പറയുമ്പോള്‍ പലരുടെയും ധാരണ യേശു പിതാവണെന്നു ഞങ്ങള്‍ പറയുന്നു എന്നാണ്. അത് അറിവില്ലായ്മ കൊണ്ട് ധരിക്കുന്നതാണ്.

ത്രിയേകത്വം സംബന്ധിച്ച് ബൈബിളില്‍ ഉള്ള മൂന്നു ഉപദേശങ്ങള്‍ ഇവയാണ്:

  1. നിത്യനും മാറ്റമില്ലാത്തവനുമായ ഏക ദൈവമേയുള്ളൂ.
  1. തിരുവെഴുത്തുകളില്‍ പറയപ്പെടുന്ന 3 നിത്യമായ വ്യക്തികളുണ്ട്- പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌
  1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പൂര്‍ണ്ണ ദൈവത്വം ബൈബിള്‍ വെളിവാക്കുന്നുണ്ട്. അതായത്, പിതാവിന്‍റെ ദൈവത്വവും യേശുവിന്‍റെ ദൈവത്വവും, പരിശുദ്ധാത്മാവിന്‍റെ ദൈവത്വവും ബൈബിള്‍ ഉപദേശങ്ങളാണ്.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഏക അവബോധ കേന്ദ്രമുള്ള ഒരു അസ്തിത്വമാണ്. എന്‍റെ അസ്തിത്വം മനുഷ്യാസ്തിത്വമാണ്. ദൈവം ഒരു അസ്തിത്വമാണ്. ദൈവത്തിന്‍റെ സത്ത അഥവാ അസ്തിത്വം ദൈവാസ്തിത്വമാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ നിത്യമായ മൂന്നു അവബോധ കേന്ദ്രങ്ങളുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം സ്നേഹിക്കുകയും മഹത്വം കൊടുക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ നിഴല്‍ രൂപേണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള  ഈ അറിവ് പുതിയ നിയമത്തില്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു.

ദൈവം തന്‍റെ സാദൃശ്യത്തിലും സ്വരൂപത്തിലും മനുഷ്യരെ സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുമ്പോള്‍ സാദൃശ്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ ത്രിയേകത്വമാണ്. ആസ്തിക്യവാദികള്‍ സമ്മതിക്കുന്ന കാര്യമാണ് മനുഷ്യനിലുള്ള ആത്മാവ്, ജീവന്‍, ശരീരം എന്നീ മൂന്നു ഘടകങ്ങള്‍ . ബൈബിള്‍ അതിനെക്കുറിച്ച് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്: “സമാധാനത്തിന്‍റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1.തെസ്സ.5:23). മനുഷ്യനിലെ ഈ മൂന്നു ഘടകങ്ങള്‍ ഒരിക്കലും പരസ്പര വൈരുദ്ധ്യം പുലര്‍ത്തുന്നില്ല. ശരീരം ആത്മാവിനോ ജീവനോ എതിരായി പ്രവര്‍ത്തിക്കുന്നില്ല. അതുപോലെതന്നെ ആത്മാവോ ജീവനോ ശരീരത്തിനെതിരായി പ്രവര്‍ത്തിക്കുന്നതുമില്ല. ആത്മാവും ജീവനും ശരീരവും എന്ന മൂന്നു ഘടകങ്ങള്‍ ഉണ്ടെങ്കിലും അവനെ മൂന്നു പേരായിട്ടല്ല പരിഗണിക്കുന്നത്, ഒരാളായിട്ടാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മൂന്ന്‍ വ്യക്തികള്‍ ഉണ്ടെങ്കിലും ബൈബിള്‍ ദൈവത്തെ പരിചയപ്പെടുത്തുന്നത് മൂന്നു ദൈവങ്ങളായിട്ടല്ല, ഏക ദൈവമായിട്ടാണ്. ലോകത്ത്‌ ആദ്യമായി ഏകദൈവവിശ്വാസപ്രഖ്യാപനം നടത്തിയതായ പുസ്തകം ബൈബിള്‍ ആണ്.

താത്വികമായി നോക്കിയാല്‍ ദൈവം ത്രിയേകനായിരിക്കണം എന്നതാണ് സത്യം. ത്രിയേകത്വമല്ലാത്ത ഒരു ദൈവദര്‍ശനം യുക്തിക്ക് നിരക്കുന്നതല്ല. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നു:

ദൈവം ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള (Morally Perfect) അസ്തിത്വമുള്ളവനായിരിക്കണം. ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള ദൈവം സ്നേഹവാനായിരിക്കണം. സ്നേഹമുള്ളതാണ് സ്നേഹമില്ലാത്തതിനേക്കാള്‍ മെച്ചമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ദൈവം പൂര്‍ണ്ണ സ്നേഹവാനായിരിക്കണം. സ്നേഹത്തിന്‍റെ ഉപയോഗത്തിന് രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌. ഒന്ന്, സ്നേഹിക്കുന്നവനും (കര്‍ത്താവ്‌) രണ്ടു, സ്നേഹിക്കപ്പെടുന്നവനും (കര്‍മ്മം). ധാര്‍മ്മിക സമ്പൂര്‍ണ്ണതയുള്ള ദൈവം അപ്പോള്‍ത്തന്നെ സ്വയം പര്യാപ്തനുമായിരിക്കണം. സ്വയം പര്യാപ്തതയില്ലെങ്കില്‍ അവന്‍ എന്തെങ്കിലും കുറവുള്ളവനാണ് എന്ന് വരും. കുറവുള്ളവനാണെങ്കില്‍ അവന്‍ എന്തെങ്കിലും ആവശ്യമുള്ളവനാണ് എന്നര്‍ത്ഥം! ആവശ്യമുള്ളവന്‍ സ്വയം പര്യാപ്തനല്ല. സ്വയം പര്യാപ്തതയില്ലാത്തവന് ഒരിക്കലും ദൈവസ്ഥാനത്തിരിക്കാനുള്ള അര്‍ഹതയുമില്ല. അതുകൊണ്ട് ദൈവം സ്നേഹവാനും സ്വയം പര്യാപ്തനുമായിരിക്കണം. ഇത് സാധാരണ സ്നേഹത്തിന്‍റെ കാര്യമാണ്. പൂര്‍ണ്ണമായ സ്നേഹത്തിന് രണ്ടല്ല, മൂന്ന് വ്യക്തികള്‍ ആവശ്യമാണ്‌. (ഇത് പുറകെ വിവരിക്കാം.)

ദൈവം സ്നേഹമാകുന്നെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം ആരെ സ്നേഹിച്ചു? സ്നേഹത്തിന് ഒന്നാമത് ഒരു കര്‍ത്താവും രണ്ടാമത് ഒരു കര്‍മ്മവും ആവശ്യമാണല്ലോ. തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി എന്തിനെയെങ്കിലും സൃഷ്ടിക്കേണ്ടി വരുന്നെങ്കില്‍ ദൈവം സ്വയം പര്യാപ്തനല്ല എന്നാണര്‍ത്ഥം! അങ്ങനെ സ്നേഹം എന്ന തന്‍റെ സ്വഭാവം വെളിപ്പെടുത്തണമെങ്കില്‍ അതിനു സൃഷ്ടികള്‍ ആവശ്യമാണ്‌ എന്ന് വന്നാല്‍ ദൈവം സൃഷ്ടികളെ ആശ്രയിക്കുന്നു എന്ന് വരുന്നു. അതുകൊണ്ടുതന്നെ അവന്‍ ദൈവമല്ലാതായി മാറുന്നു.

ഒരാള്‍ക്ക് തന്നെത്താന്‍ സ്നേഹിക്കാന്‍ കഴിയില്ലേ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാണ്, ഒരാള്‍ക്ക് തന്നെത്തന്നെ സ്നേഹിക്കാന്‍ കഴിയും. പക്ഷേ അത് സ്വാര്‍ത്ഥതയില്‍ അടിസ്ഥാനപ്പെടുത്തിയ സ്നേഹമാണ്. അതിനെ ആരും നിര്‍വ്യാജ സ്നേഹം എന്ന് വിളിക്കുകയില്ല. രണ്ടുപേര്‍ തമ്മിലുള്ള സ്നേഹത്തിലും സ്വാര്‍ഥത കടന്നു വരാം. എന്നാല്‍ രണ്ട് പേര്‍ ഒരുമിച്ച് ചേര്‍ന്ന് മൂന്നാമതൊരാളെ സ്നേഹിക്കുന്നത് പങ്ക് വെക്കുന്ന സ്നേഹമാണ്. പങ്ക് വെക്കുന്ന സ്നേഹമാണ് യഥാര്‍ത്ഥ സ്നേഹം അഥവാ സ്നേഹത്തിന്‍റെ ഉദാത്തമായ തലം. മാതാവും പിതാവും ചേര്‍ന്ന് മക്കളെ സ്നേഹിക്കുന്നതും ചില വ്യക്തികള്‍ ചേര്‍ന്ന് സമൂഹത്തിലെ അവശരും ആലംബഹീനരുമായ ആളുകളെ സഹായിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതുമെല്ലാം പങ്ക് വെക്കുന്ന സ്നേഹത്തിനുദാഹരണമാണ്. സ്നേഹത്തിന്‍റെ ഉദാത്തമായ തലം പങ്ക് വെക്കുന്ന സ്നേഹത്തിലാണ് ഉള്ളത്. ഈ സ്നേഹത്തിന്‍റെ തലത്തിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത്‌ മൂന്ന് പേര്‍ ആവശ്യമാണ്‌.

ഇതുപോലെതന്നെയാണ് ആരാധനയുടെ കാര്യത്തിലും. ദൈവത്തിന്‍റെ ഒരു വിശേഷണം ആരാധ്യന്‍ എന്നാണ്. ആരാധനക്കും രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌, ആരാധിക്കുന്നവനും (കര്‍ത്താവ്) ആരാധിക്കപ്പെടുന്നവനും (കര്‍മ്മം). ദൈവം ആരാധ്യനാകുന്നുവെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം എങ്ങനെ ആരാധിക്കപ്പെട്ടു? ദൈവം ആരാധിക്കപ്പെടാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ആ സമയങ്ങളില്‍ ആരാധ്യന്‍ അല്ലായിരുന്നു എന്നാണ്. ആരാധ്യന്‍ അല്ലാത്ത ഒരാളെ ദൈവമായി പരിഗണിക്കുന്നത് എങ്ങനെയാണ്? താന്‍ ആരാധിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞു തന്നെ ആരാധിക്കേണ്ടതിനു വേണ്ടിയാണ് ദൈവം സൃഷ്ടി നടത്തിയതെങ്കില്‍ അപ്പോഴും ദൈവം തന്‍റെ സൃഷ്ടിയെ ആശ്രയിക്കുകയാണ്, അങ്ങനെയെങ്കില്‍ അവന്‍ സ്വയം പര്യാപ്തനല്ല എന്ന് വരുന്നു. അതോടെ ദൈവം എന്ന സ്ഥാനത്തിരിക്കാനുള്ള യോഗ്യതയും അവനില്ലാതാകുന്നു. പൂര്‍ണ്ണമായ ആരാധനക്ക് ഏറ്റവും കുറഞ്ഞത്‌ മൂന്ന് വ്യക്തികള്‍ ആവശ്യമാണ്‌.

ആരാധന എന്ന് പറയുന്നത് മഹത്വം കൊടുക്കലാണ്, പുകഴ്ത്തുന്നതാണ്. രണ്ട് പേര്‍ മാത്രമുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ പുകഴ്ത്തുന്നതും മൂന്നാമാതൊരുവന്‍റെ സാന്നിദ്ധ്യത്തില്‍ ഒരാള്‍ മറ്റൊരാളെ പുകഴ്ത്തുന്നതും തമ്മില്‍ അതിഭയങ്കരമായ വ്യത്യാസമുണ്ട്. “ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും” എന്ന് പഴയ നിയമത്തിലും പുതിയ നിയമത്തിലും പറയുന്നതിന് കാരണം ഈ വ്യത്യാസമാണ്. പഴയ,പുതിയ നിയമങ്ങളില്‍ ഈ വാചകം എഴുതിയ ആളുകള്‍ വ്യക്തിപരമായി, ഏകാന്തതയില്‍ ദൈവത്തെ ആരാധിച്ചിരുന്നവര്‍ തന്നെയാണ്. എന്നാല്‍ ആ ആരാധനയില്‍ ഒരപൂര്‍ണ്ണത അവര്‍ക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നതിനാലാണ് സഹോദരന്മാരുടെ മുന്‍പാകെ, സഭാമദ്ധ്യേ ദൈവത്തെ സ്തുതിച്ചുകൊണ്ട് പൂര്‍ണ്ണമായ ആരാധന തങ്ങള്‍ നടത്തും എന്ന് പറയാനിടയായത്. അതുകൊണ്ട് പൂര്‍ണ്ണമായ ആരാധനക്ക് ഏറ്റവും കുറഞ്ഞത്‌ മൂന്ന് പേര്‍ ആവശ്യമാണ്‌.

ഇപ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഒരു ചോദ്യം, എന്തുകൊണ്ട് മൂന്ന് എന്നുള്ളതായിരിക്കും. അത് നാലോ അഞ്ചോ പത്തോ നൂറോ ആയിരമോ മുപ്പത്തിമുക്കോടിയോ ആയിക്കൂടേ? ആകുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ വെറും മുപ്പത്തിമുക്കോടിയല്ല, മുന്നൂറ്റിമുപ്പത്തിമുക്കോടിയായാലും ഈ പറഞ്ഞ മൂന്ന്‍ പേര്‍ ചെയ്തപ്പോള്‍ ഉണ്ടാകുന്നതില്‍ കൂടുതല്‍ ഫലം ഒന്നും ഉണ്ടാകാനില്ല എന്നോര്‍ക്കണം. പങ്ക് വെക്കുന്ന സ്നേഹത്തിന് ഏറ്റവും കുറഞ്ഞത്‌ മൂന്ന് പേര്‍ വേണം. രണ്ട് പേര്‍ ഒരുമിച്ച് ചേര്‍ന്ന് മൂന്നാമതൊരാള്‍ക്ക് ഷെയര്‍ ചെയ്യുന്നു. ഇതില്‍ ഏതു വശത്ത്‌ ഇനിയും ആള്‍ക്കാര്‍ കൂടിയാലും ശരി, പങ്ക് വെക്കുന്ന സ്നേഹം എന്ന മൂന്നാമത്തെ തലത്തില്‍ നിന്ന് അത് സ്നേഹത്തിന്‍റെ നാലാമതൊരു തലത്തിലേക്ക് എത്തുന്നില്ല. ആരാധനയുടെ കാര്യത്തിലായാലും ഇത് തന്നെയാണ് സംഭവിക്കുന്നത്‌. ആയതിനാല്‍ പൂര്‍ണ്ണതയില്‍ എത്തുന്നതിനു വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം മൂന്നാണ് എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.

സൃഷ്ടി സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സൃഷ്ടിയിലുള്ള ബഹുത്വം സ്രഷ്ടാവിലുള്ള ബഹുത്വത്തെ ചൂണ്ടിക്കാണിക്കുന്നു. തികച്ചും ഒറ്റയായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. നാം എന്തൊരു കാര്യം എടുത്താലും അതില്‍ ബഹുത്വം ഉണ്ട്.

ഉദാഹരണത്തിന് നാം കാണുന്നത് ത്രിമാനരൂപത്തില്‍ ആണ്. എന്തുകൊണ്ട് ത്രിമാനരൂപം? ചതുര്‍മാനരൂപത്തില്‍ നമുക്ക് കാണാന്‍ കഴിയാത്തത് എന്തുകൊണ്ട്?

സമയം അഥവാ കാലം നാം കണക്കാക്കുന്നതും ത്രിയേകത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സമയം അഥവാ കാലം കണക്കാക്കാന്‍ കഴിയൂ. എന്തുകൊണ്ട് നാലാമതൊരു കാലം ഇല്ലേ?

ഗണിതത്തിലും ഈ പ്രത്യേകത നാം കാണുന്നു. പോസിറ്റീവ് സംഖ്യ, നെഗറ്റീവ് സംഖ്യ, പൂജ്യം എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സംഖ്യകളെ മനസ്സിലാക്കാന്‍ പറ്റൂ. എന്തുകൊണ്ട് നാലാമതൊരു ഗണം ഇല്ല?

ഇങ്ങനെ ബൈബിള്‍ പറയുന്ന ത്രിയേകത്വത്തിനു പ്രകൃതിയില്‍ ധാരാളം ഉദാഹരണങ്ങളെ കാണിച്ചു തരാന്‍ ഒരു ബൈബിള്‍ വിശ്വാസിക്ക് കഴിയും. പക്ഷേ മുസ്ലീങ്ങള്‍ പറയുന്നത് പോലെയുള്ള തികച്ചും ഒറ്റയായ ഒന്നിനെ പ്രകൃതിയില്‍ നിന്നും ഉദാഹരണമായി എടുത്തു കാണിച്ചു തരാന്‍ ആര്‍ക്ക് കഴിയും? അങ്ങനെയുള്ള ഏകത്വം യുക്തിക്ക് നിരക്കുന്നതല്ല, അങ്ങനെയൊരു ഏകത്വം ഇല്ല താനും.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ ത്രിത്വം വിശദീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഉദാഹരണമാണ് ക്യൂബ്. ഏകദേശം A.D.1500-കള്‍ മുതലേ ക്യൂബിന്‍റെ ഉദാഹരണം ഇക്കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ടെങ്കിലും ഏറ്റവും മനോഹരമായ വിധത്തില്‍ അതിനെ വിശദീകരിച്ചിട്ടുള്ളത് നിരീശ്വരവാദത്തില്‍ നിന്നും ക്രിസ്തുവിലേക്ക് വന്ന പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായ സി.എസ്.ലൂയിസ് ആണ്. അദ്ദേഹത്തിന്‍റെ വാദമുഖത്തിന്‍റെ സംഗ്രഹ രൂപം താഴെ കൊടുക്കുന്നു:

“നമുക്ക് ഈ ഭൂമിയില്‍ മൂന്ന് വിധത്തില്‍ മാത്രമേ ചലനം സാധ്യമാകൂ. ഇടത്തോട്ടോ വലത്തോട്ടോ, മുന്‍പോട്ടോ പുറകിലോട്ടോ, മുകളിലോട്ടോ താഴോട്ടോ. ഇതിനെയാണ് നാം മൂന്ന് ഡൈമന്‍ഷനുകള്‍ അഥവാ മൂന്ന് മാനങ്ങള്‍ എന്ന് പറയുന്നത്. ഇതില്‍ നിങ്ങള്‍ ഒരു ഡൈമന്‍ഷന്‍ മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ അഥവാ സിംഗിള്‍ ഡൈമന്‍ഷനിലാണ് (1D) നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് മുന്‍പോട്ടോ പുറകിലോട്ടോ മാത്രമേ ചലനം സാധ്യമാകൂ. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് വരയ്ക്കാന്‍ കഴിയുന്നത്‌ ഒരു നേര്‍ രേഖ മാത്രമാണ്. എന്നാല്‍ നിങ്ങള്‍ ടൂ ഡൈമന്‍ഷനിലാണ് (2D) ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് ഇടത്തോട്ടും വലത്തോട്ടും കൂടി ചലനം സാധ്യമാകും. ഈ സ്ഥിതിയില്‍ നിങ്ങള്‍ക്ക് മുന്‍പോട്ടും പുറകോട്ടുമുള്ള നേര്‍ രേഖകളും ഇടത്തോട്ടും വലത്തോട്ടുമുള്ള നേര്‍ രേഖകളും വരയ്ക്കാം. ഇത്തരം ഈരണ്ട് രേഖകളുപയോഗിച്ചു ഒരു ചതുരം നിങ്ങള്‍ക്ക് വരയ്ക്കാം. ഒരു രേഖയില്‍ നിങ്ങള്‍ക്കൊരു ചിത്രം വരയ്ക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ചതുരത്തിനകത്ത് നിങ്ങള്‍ക്കൊരു ചിത്രം വരയ്ക്കാം. രണ്ടാമത്തെ ഡൈമന്‍ഷനിലേക്ക് നിങ്ങള്‍ വന്നപ്പോള്‍ നിങ്ങളുടെ കപ്പാസിറ്റി കൂടിയിരിക്കുന്നു എന്നര്‍ത്ഥം. ഇനി, അടുത്ത ഡൈമന്‍ഷനിലേക്ക് വന്നാലോ, നിങ്ങള്‍ക്ക് മുകളിലോട്ടും താഴോട്ടുമുള്ള ചലനം കൂടി സാധ്യമാണ്. ആ ഡൈമന്‍ഷനില്‍ ആറു ചതുരങ്ങള്‍ ചേര്‍ത്ത് വെച്ചുകൊണ്ട് നിങ്ങള്‍ക്കൊരു ക്യൂബ് ഉണ്ടാക്കാം. ഒരു ചതുരത്തിനകത്ത് നിങ്ങള്‍ക്ക് ഒന്നും ഇട്ടു വെക്കാന്‍ കഴിയുകയില്ല, എന്നാല്‍ ഒരു ക്യൂബിനകത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും ഇട്ടു വെക്കാന്‍ കഴിയും. വീണ്ടും, ഡൈമന്‍ഷന്‍ കൂടിയപ്പോള്‍ സങ്കീര്‍ണ്ണതയും കപ്പാസിറ്റിയും കൂടിയിരിക്കുന്നു.

ഒരു സിംഗിള്‍ ഡൈമന്‍ഷന്‍ ലോകത്താണ് നിങ്ങള്‍ ജീവിന്നതെങ്കില്‍, നിങ്ങള്‍ക്ക് ആകെ മുന്‍പോട്ടും പുറകോട്ടുമുള്ള ഒരു നേര്‍ രേഖ വരയ്ക്കാന്‍ മാത്രമേ സാധിക്കൂ. ടൂ ഡൈമന്‍ഷന്‍ ലോകത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ അതേ നേര്‍ രേഖ ഇടത്തോട്ടും വലത്തോട്ടും വരയ്ക്കാനും ഒരു ചതുരം ഉണ്ടാക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നു. ത്രീ ഡൈമന്‍ഷന്‍ ലോകത്തിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇതേ ചതുരങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഒരു ക്യൂബ് ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, കൂടുതല്‍ സങ്കീര്‍ണ്ണമായ ഡൈമന്‍ഷനിലേക്ക് നിങ്ങള്‍ പുരോഗമിക്കുമ്പോള്‍, നിങ്ങളുടെ കൈവശമുള്ളത് ഉപേക്ഷിച്ചിട്ട് പുതിയതും അപരിചിതവുമായ ഒന്നിനെ അവിടെ കണ്ടെത്തുകയല്ല, മറിച്ച് നിങ്ങളുടെ കൈവശമുള്ള സംഗതിയുടെ പുതിയ ഉപയോഗം നിങ്ങളവിടെ കണ്ടെത്തുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും ഡൈമന്‍ഷനുകളില്‍ നിങ്ങള്‍ക്ക് ഒരിക്കലും, ഒരിക്കലും സങ്കല്‍പിക്കാന്‍ കഴിയാത്ത വിധത്തില്‍, നിങ്ങളുടെ കൈവശമുള്ള സംഗതി അവിടെ ഉപയോഗിക്കാന്‍ സാധിക്കുന്നു.”

തല്ക്കാലം നമുക്ക് സി.എസ്.ലൂയിസിനെ ഇവിടെ നിര്‍ത്തിയിട്ട് കേരളത്തിലെ ഒരു യുക്തിവാദിയുടെ വാക്കുകള്‍ നോക്കാം. ഡൈമന്‍ഷനുകളെക്കുറിച്ച് മലയാളത്തില്‍ എഴുതിയിട്ടുള്ള മനോഹരമായ ഒരു ലേഖനം യുക്തിവാദിയായ വൈശാഖന്‍ തമ്പിയുടെ ആണ്. അദ്ദേഹം അഞ്ചാം ഡൈമന്‍ഷനെക്കുറിച്ചാണ് ആ ലേഖനത്തില്‍ വിവരിക്കുന്നത്. സമയത്തിനെയും ഒരു ഡൈമന്‍ഷനായി പരിഗണിച്ചു കൊണ്ട് നാം ഇപ്പോള്‍ ജീവിക്കുന്നത് 4 ഡൈമന്‍ഷന്‍ ലോകത്താണ് എന്നദ്ദേഹം അതില്‍ വാദിക്കുന്നുണ്ട്. സൈദ്ധാന്തികപരമായി ആ വാദം ശരിയാണ്. എന്നാല്‍ സമയത്തിലൂടെ നമുക്ക് മുന്‍പോട്ടു മാത്രമേ യാത്ര ചെയ്യാന്‍ പറ്റൂ (മറ്റു ഡൈമന്‍ഷനുകളിലെല്ലാം രണ്ട് വിധത്തിലും അതായത്, മുന്നോട്ടും പുറകോട്ടും ഇടത്തോട്ടും വലത്തോട്ടും മുകളിലോട്ടും താഴോട്ടും ചലനം സാധ്യമാണ് എന്നോര്‍ക്കണം) എന്നുള്ളത് കൊണ്ട് പ്രായോഗിക തലത്തില്‍ സമയത്തിനെ ഒരു ഡൈമന്‍ഷനായി നമ്മള്‍ പരിഗണിക്കാറില്ല. ആ ലേഖനത്തില്‍ അദ്ദേഹം സീറോ ഡൈമന്‍ഷനെക്കുറിച്ചും പറയുന്നുണ്ട്. (ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ സീറോ ഡൈമന്‍ഷനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല) അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ നിന്ന്:

“സ്പെയ്സിലെ ഒരു കുത്തിന് (പോയിന്‍റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന യാഥാർത്ഥ്യം ആദ്യമേ തന്നെ ഉൾക്കൊള്ളേണ്ടതുണ്ട്.”

സീറോ ഡൈമന്‍ഷനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാദം ഞാന്‍ കടമെടുക്കുന്നു. സീറോ ഡൈമന്‍ഷനില്‍ നമുക്ക് ആകെ ചെയ്യാന്‍ പറ്റുന്നത് ഒരു കുത്തിടുക എന്നത് മാത്രമാണ്. സിംഗിള്‍ ഡൈമന്‍ഷനിലേക്ക് കടക്കുമ്പോള്‍ മുന്‍പോട്ടോ പുറകിലോട്ടോ ഈ കുത്തുകള്‍ തുടര്‍മാനമായി ഇടുന്നതിലൂടെ നമുക്കൊരു നേര്‍ രേഖ ഉണ്ടാക്കാന്‍ സാധിക്കുന്നു. ടൂ ഡൈമന്‍ഷനില്‍ ഇത്തരം നാല് നേര്‍ രേഖകള്‍ വെച്ചുകൊണ്ട് ഒരു ചതുരവും ത്രീ ഡൈമന്‍ഷനില്‍ ആറു ചതുരങ്ങള്‍ വെച്ചുകൊണ്ട് ഒരു ക്യൂബും നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്നു.

സീറോ ഡൈമന്‍ഷനില്‍ ജീവിക്കുന്ന ഒരാളോട് ഒന്നിലധികം കുത്തുകള്‍ ഇട്ടുകൊണ്ട്‌ ഒരു നേര്‍ രേഖ ഉണ്ടാക്കാന്‍ കഴിയും എന്ന് പറഞ്ഞാല്‍ അയാളത് ഒരിക്കലും സമ്മതിച്ചു തരില്ല. കാരണം അയാള്‍ക്ക് മുകളിലോട്ടോ താഴോട്ടോ, മുന്നോട്ടോ പുറകോട്ടോ, ഇടത്തോട്ടോ വലത്തോട്ടോ ചലനം സാധ്യമല്ല. അതുകൊണ്ടുതന്നെ ഒരു കുത്തിന്‍റെ അപ്പുറത്തോ ഇപ്പുറത്തോ ആയി മറ്റൊരു കുത്തിടുക എന്നുള്ള വാദം തന്നെ അയാളെ സംബന്ധിച്ച് അസംബന്ധമാണ്. ഇനി, “എങ്ങാനും വേറെ കുത്തുകള്‍ ഇടാന്‍ കഴിഞ്ഞാല്‍ തന്നെ അത് ‘കുറേ’ കുത്തുകള്‍ മാത്രമല്ലേ? ‘കുറേ’ കുത്തുകള്‍ ചേര്‍ന്നാല്‍ എങ്ങനെയാണ് ‘ഒരു’ നേര്‍ രേഖയുണ്ടാകുന്നത്? എന്താണീ നേര്‍ രേഖ എന്ന് പറഞ്ഞ സാധനം?” എന്നായിരിക്കും അയാള്‍ നമ്മളോട് ചോദിക്കുക.

സിംഗിള്‍ ഡൈമന്‍ഷനില്‍ ജീവിക്കുന്ന ഒരാളോട് മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമായി നാല് നേര്‍ രേഖകള്‍ ഉപയോഗിച്ച് ഒരു ചതുരം ഉണ്ടാക്കാം എന്ന് പറഞ്ഞാല്‍, അയാള്‍ ഒരിക്കലും അത് സമ്മതിച്ചു തരില്ല. കാരണം ഇടത്തോട്ടും വലത്തോട്ടുമുള്ള ചലനം തന്നെ അയാളെ സംബന്ധിച്ച് അസാധ്യമാണ്. “ഇടത്തോട്ടും വലത്തോട്ടുമുള്ള രേഖ വരയ്ക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഇനി എങ്ങാനും വരച്ചാല്‍ തന്നെ, അത് ‘നാല്’ നേര്‍ രേഖകള്‍ ആയിരിക്കും എന്നല്ലാതെ എങ്ങനെയാണ് അത് ‘ഒരു’ ചതുരമാകുന്നത്? എന്താണീ ചതുരം എന്ന് പറഞ്ഞ സംഗതി” എന്നല്ലാതെ വേറെ എന്തായിരിക്കും അയാള്‍ നമ്മളോട് ചോദിക്കുന്നത്?

ടൂ ഡൈമന്‍ഷനില്‍ ജീവിക്കുന്ന ഒരാളോട് ആറു ചതുരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഒരു ക്യൂബ് ഉണ്ടാക്കാം എന്ന് പറഞ്ഞാലും പ്രതികരണം ഇതുപോലെത്തന്നെയായിരിക്കും. അയാളെ സംബന്ധിച്ച് മുകളിലോട്ടുള്ള ചലനം അസാധ്യമാണ്. ഇനിയെങ്ങാനും അത് സാധിച്ചാല്‍ തന്നെ തീര്‍ച്ചയായും അവ ‘ആറു’ ചതുരങ്ങളായിരിക്കും, ഒരിക്കലും ‘ഒരു’ ക്യൂബ് ആയിരിക്കില്ല, എന്താണ് ഈ ക്യൂബ് എന്ന് പറഞ്ഞ വസ്തു? എന്നായിരിക്കും അയാള്‍ക്ക് നമ്മളോട് പറയാനുണ്ടാകുക.

ത്രീ ഡൈമന്‍ഷനില്‍ ജീവിക്കുന്ന നമുക്ക് ക്യൂബ് എന്താണെന്ന് മനസ്സിലാകും. എന്നാല്‍ ടെസ്സറാക്റ്റ് (Tesseract) എന്താണെന്ന് വല്ല പിടിയുമുണ്ടോ? ടെസ്സറാക്ടിനു എട്ട് വശങ്ങളുണ്ട്. ക്യൂബിന് ആറു വശങ്ങളാണ് ഉള്ളതെങ്കില്‍ ടെസ്സറാക്ടിനു എട്ട് വശങ്ങളുണ്ട്. ഒരു നേര്‍ രേഖയുടെ രണ്ടറ്റത്തും ഉള്ളത് ഓരോ കുത്തുകളാണെങ്കില്‍, ഒരു ചതുരത്തിന്‍റെ നാല് വശത്തും ഉള്ളത് ഓരോ നേര്‍ രേഖയാണെങ്കില്‍, ഒരു ക്യൂബിന്‍റെ ആറു വശത്തും ഉള്ളത് ഓരോ ചതുരങ്ങളാണെങ്കില്‍, ഒരു ടെസ്സറാക്ടിന്‍റെ എട്ട് വശത്തും ഉള്ളത് ഓരോ ക്യൂബുകളാണ്!! ത്രീ ഡൈമന്‍ഷനില്‍ ജീവിച്ചുപോരുന്ന നമുക്കിത് വിഭാവനം ചെയ്യാന്‍ എളുപ്പമല്ല. “എട്ട് ക്യൂബുകള്‍ ചേര്‍ന്നാല്‍ എട്ട് ക്യൂബുകളല്ലേ ഉണ്ടാവുക, അതെങ്ങനെ ‘ഒരു’ ടെസറാക്റ്റ് ആകും? എന്താണീ ടെസറാക്റ്റ്?” എന്നായിരിക്കും നമ്മള്‍ ചോദിക്കാന്‍ പോകുന്നത്. ആ ചോദ്യത്തില്‍ ഒരു തെറ്റുമില്ല. ത്രീ ഡൈമന്‍ഷന്‍ ലോകത്തുള്ള നമ്മുടെ സാമാന്യ ബുദ്ധിയനുസരിച്ച് നമുക്ക് വിഭാവനം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ടെസറാക്റ്റ്. ഇതാണ് ഡൈമന്‍ഷനുകളെ കുറിച്ചും ടെസറാക്റ്റിനെ കുറിച്ചും കാള്‍ സാഗന്‍ വിശദീകരിക്കുന്ന വീഡിയോ. 

സിംഗിള്‍ ഡൈമന്‍ഷനിലുള്ളവര്‍ക്ക് ചതുരം എന്ന വാക്ക് അപരിചിതമായിരിക്കും. അങ്ങനെയൊന്നിനെ ഭാവന ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. ടൂ ഡൈമന്‍ഷനിലുള്ളവര്‍ക്ക് ക്യൂബ് എന്ന വാക്ക് അപരിചിതമായിരിക്കും, ക്യൂബിനെ സങ്കല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. ത്രീ ഡൈമന്‍ഷനിലുള്ളവര്‍ക്ക് ടെസറാക്റ്റ് എന്ന വാക്ക് അപരിചിതമായിരിക്കും, അവര്‍ക്ക് അങ്ങനെയൊന്നിനെ വിഭാവനം ചെയ്യല്‍ അസാധ്യമാണ്. വിഭാവനം ചെയ്യാന്‍ കഴിയുന്നില്ല എന്നതുകൊണ്ട്‌ ഇതൊന്നും ഇല്ല എന്ന് പറയുന്നത് ഏറ്റവും വലിയ മണ്ടത്തരവുമാണ്. നിരീശ്വരവാദികളും മുസ്ലീങ്ങളും ചെയ്യുന്നത് അതാണ്‌. ഒരു കൂട്ടര്‍ ദൈവത്തെയാണ് നിഷേധിക്കുന്നതെങ്കില്‍ മറ്റെക്കൂട്ടര്‍ ത്രിയേകത്വത്തെയാണ്‌ നിഷേധിക്കുന്നത്.

സത്യം പറഞ്ഞാല്‍, നമ്മള്‍ ജീവിക്കുന്ന ഡൈമന്‍ഷനിന്‍റെ തൊട്ടടുത്ത ഡൈമന്‍ഷനില്‍ ഉള്ള ഒരു വസ്തുവിനെപ്പോലും കാണാനോ വിഭാവനം ചെയ്യാനോ നമുക്ക് കഴിയുന്നില്ല എന്നിരിക്കെ, എതു ഡൈമന്‍ഷനിലാണ് ഉള്ളത് എന്ന് പോലും അറിയാത്ത ദൈവത്തെ കാണണമെന്നും പൂര്‍ണ്ണമായി അറിയണമെന്നും വാശി പിടിക്കുന്നത്‌ വെറും അറിവില്ലായ്മയാണ്. അതറിവില്ലായ്മയാണ് എന്ന് മനസ്സിലാക്കാനുള്ള അറിവ് പോലും ഇല്ല എന്നിടത്താണ് ഒരു മുസ്ലീമിന്‍റെ, നിരീശ്വരവാദിയുടെ, യുക്തിവാദിയുടെയൊക്കെ ജീവിതം ദുരന്തമായി മാറുന്നത്. ജോണ്‍ വെസ്ലിയുടെ പ്രസിദ്ധമായ ഒരു വാചകം ഓര്‍ത്തുപോകുന്നു:

“മനുഷ്യനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പുഴുവിനെ നിങ്ങള്‍ എന്‍റെ മുന്‍പാകെ കൊണ്ടുവരിക, എങ്കില്‍, ത്രിയേകത്വം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മനുഷ്യനെ ഞാനും കൊണ്ടുവരാം.”

സി.എസ്.ലൂയിസിന്‍റെ വാക്കുകളിലേക്ക് തിരിച്ചു വരാം. ക്യൂബിന്‍റെ ഉദാഹരണം വിശദീകരിച്ചതിനു ശേഷം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

“ദൈവത്തെ സംബന്ധിച്ചുള്ള ക്രിസ്തീയ വിവരണത്തില്‍  അതെ പ്രമാണം തന്നെ ഉള്ളടങ്ങിയിരിക്കുന്നു. മാനുഷിക തലം ലളിതവും ഏറെക്കുറെ ശൂന്യവുമാണ്. ടൂ ഡൈമന്‍ഷനില്‍ (ഉദാഹരണത്തിന് ഒരു പരന്ന കടലാസില്‍)  ഒരു സമചതുരം ഒരു ചിത്രമാണന്നതുപോലെ, രണ്ടു സമചതുരങ്ങള്‍ രണ്ടു വ്യത്യസ്ത ചിത്രങ്ങളാണന്നതുപോലെ തന്നെ മാനുഷിക തലത്തില്‍ ഒരു വ്യക്തി ഒരു ആളാണ്. രണ്ടു വ്യക്തികള്‍ രണ്ടു വ്യത്യസ്ത ആളുകള്‍  ആണ്. ദൈവിക തലത്തിലും നിങ്ങള്‍ക്ക് വ്യക്തികളെ കാണാം. എന്നാല്‍ അവിടെ നിങ്ങള്‍ക്കവ പുതിയ രീതികളില്‍ സമന്വയിക്കുന്നതായി കാണാം. ആ തലത്തില്‍ ജീവിക്കാത്ത നമുക്ക് അത് സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല. ദൈവത്തിന്‍റെ ഡൈമന്‍ഷനില്‍, അങ്ങനെ പറയാമെങ്കില്‍, ഒരു ആളത്തമായി  ആയി നിലനില്‍ക്കുമ്പോള്‍ തന്നെ, മൂന്ന് വ്യക്തികളായ ഒരു ആളത്തത്തെ  നിങ്ങള്‍ക്ക് കാണാം. ഒരു ക്യുബായി നിലനില്‍ക്കുമ്പോള്‍ തന്നെ ഒരു ക്യുബ് ആറു സമചതുരമായി എങ്ങനെ ആയിരിക്കുന്നോ അങ്ങനെ. കേവലം രണ്ട് മാനങ്ങള്‍ മാത്രം അറിയാന്‍ ഉള്ള സംവേദന ക്ഷമത ഉള്ളവരായി  നാം സൃഷ്ടിക്കപ്പെട്ടാല്‍ നമുക്ക് ഒരിക്കലും  ഒരു ക്യൂബിനെ ശരിയായി സങ്കല്‍പ്പിക്കാന്‍ കഴിയാത്തതുപോലെ, അങ്ങനെ ഒരു ആളത്തത്തെ  നമുക്ക് പൂര്‍ണമായി സങ്കല്‍പ്പിക്കുക സാധ്യമല്ല. എന്നാല്‍ നമുക്ക് അതിന്‍റെ ഒരു  മങ്ങിയ ധാരണ കിട്ടുക സാധ്യമാണ്. അങ്ങനെ നമുക്ക് കിട്ടുമ്പോള്‍, നമ്മുടെ ജീവിതങ്ങളില്‍ ആദ്യമായി നമുക്ക് വ്യക്ത്യാതീതമായ അല്ലെങ്കില്‍ ഒരു വ്യക്തിക്കും ഉപരിയായ ഒന്നിനെക്കുറിച്ചുള്ള സകാരാത്മകമായ ആശയം, അത് എത്ര തന്നെ മങ്ങിയതായാലും, ലഭിക്കുകയാണ്. ഒരിക്കലും നമുക്ക് അനുമാനിക്കാവുന്ന ഒന്നായിരുന്നില്ല അത്. എന്നിട്ടും, നമ്മോടു അത് പറഞ്ഞു കഴിഞ്ഞപ്പോള്‍, നമ്മള്‍ അത് ഊഹിക്കേണ്ടാതായിരുന്നുവെന്ന് നമുക്ക് ഏറെക്കുറെ തോന്നുകയാണ്. എന്തുകൊണ്ടെന്നാല്‍ നമുക്ക് നിലവില്‍ അറിയാവുന്ന എല്ലാ കാര്യങ്ങളുമായി അത് വളരെയധികം യോജിക്കുന്നു.”

ഈ ആളത്തത്തെയാണ്‌ ക്രൈസ്തവര്‍ ത്രിയേക ദൈവം എന്ന് വിളിക്കുന്നത്‌. ബൈബിള്‍ ഒരു ഒറ്റയാനായ ദൈവത്തെയല്ല പരിചയപ്പെടുത്തുന്നത്. ദൈവം ഒറ്റയാനാകുന്നുവെങ്കില്‍ തന്‍റെ സൃഷ്ടികളെ ആശ്രയിക്കാതെ അവന് നിലനില്‍പ്പില്ല. അങ്ങനെയെങ്കില്‍ അവന്‍ ദൈവമല്ല. എന്നാല്‍ ബൈബിളിലെ ദൈവം ആരെയും ആശ്രയിക്കാത്തവനും തന്നില്‍ത്തന്നെ പൂര്‍ണ്ണനുമാണ്. അവനില്‍ ഉള്ള ബഹുത്വമാണ് അവനെ പരാശ്രയവിമുക്തനും പൂര്‍ണ്ണതയുള്ളവനുമാക്കി മാറ്റുന്നത് എന്ന കാര്യം കൂടെ നാം ഓര്‍ത്തിരിക്കണം.

അല്ലാഹു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ ഉതകുന്ന അനേകം തെളിവുകള്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും നമുക്ക് ലഭ്യമാണ്. എന്നാല്‍ ആ തെളിവുകളെയെല്ലാം മാറ്റിവെച്ചാല്‍പ്പോലും അല്ലാഹുവിനെ ദൈവമായി അംഗീകരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യം ഈ ആളത്തവുമായി ബന്ധപ്പെട്ടതാണ്. നാം മുന്‍പേ കണ്ടത് പോലെ, നമ്മുടെ ഡൈമന്‍ഷനിലോ നമ്മളെക്കാള്‍ താഴ്ന്ന ഡൈമന്‍ഷനിലോ ഉള്ള ഒന്നിനെ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ. നമ്മളേക്കാള്‍ ഉയര്‍ന്ന ഡൈമന്‍ഷനിലുള്ളതിനെ മനസ്സിലാക്കുന്നത് പോയിട്ട് അങ്ങനെയൊന്നിനെ സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല.  ബൈബിളിലെ ദൈവം മനുഷ്യന്‍റെ ബുദ്ധിയില്‍ ഉദിച്ച ഒരു ദൈവമല്ല. കാരണം ഇങ്ങനെയൊരു ദൈവത്തെ വിഭാവനം ചെയ്തെടുക്കാന്‍ മനുഷ്യന് കഴിയില്ല. എന്നാല്‍ അല്ലാഹു എങ്ങനെയുള്ളവനാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. എന്‍റെ ബുദ്ധിക്കുള്ളില്‍ ഒതുങ്ങുന്നവനാണ് അല്ലാഹു. അല്ലാഹു എന്‍റെ ഡൈമന്‍ഷനിലോ എന്നെക്കാള്‍ താഴ്ന്ന ഡൈമന്‍ഷനിലോ ഉള്ളവനാണെങ്കില്‍ അവനെ ദൈവമായി കാണേണ്ട കാര്യം എനിക്കില്ല. എനിക്കെന്ന് മാത്രമല്ല, ചിന്താശേഷി കൈമോശം വന്നിട്ടില്ലാത്ത, ഒറ്റ ആസ്തിക്യവാദിക്കും ഇല്ല!!

]]>
https://sathyamargam.org/2016/05/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%87%e0%b4%95%e0%b4%a4%e0%b5%8d/feed/ 4
മുഹമ്മദ്‌ ഒന്നാന്തരം കള്ളപ്രവാചകനാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍!! https://sathyamargam.org/2016/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%95%e0%b4%b3%e0%b5%8d/ https://sathyamargam.org/2016/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%95%e0%b4%b3%e0%b5%8d/#comments Mon, 09 May 2016 05:17:00 +0000 http://sathyamargam.org/?p=1260 മുഹമ്മദ്‌ കള്ളപ്രവാചകനാണ് എന്ന് ഞങ്ങള്‍  പറയുമ്പോള്‍ മുസ്ലീം സുഹൃത്തുക്കള്‍ ഞങ്ങളുടെ  നേരെ ദേഷ്യപ്പെടും. ഞങ്ങള്‍ അവരുടെ പ്രവാചകനെതിരെ വ്യാജാരോപണം ഉന്നയിക്കുകയാണ് എന്നാണ് അവരുടെ ചിന്ത. എന്നാല്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ച് കൊണ്ടുതന്നെ ഏതൊരാള്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നാണ് മുഹമ്മദ്‌ കള്ളപ്രവാചകന്‍ ആണെന്നുള്ള സത്യം. ഒരു പോയിന്‍റ് മാത്രം നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

“നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന്‌ (ശിക്ഷയെ) തടയാനാവില്ല” (സൂറാ.69:44-47)

 

ഇല്ലാക്കഥ കെട്ടിച്ചമച്ച്‌ പറയുന്ന കള്ളപ്രവാചകനാണ് മുഹമ്മദ്‌ എങ്കില്‍ ജീവനാഡി മുറിഞ്ഞായിരിക്കും അദ്ദേഹം മരിക്കുക എന്നാണ് ഇവിടെ  പറയുന്നത്. ഇനി അദ്ദേഹത്തിന്‍റെ മരണം എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:

 

ആയിഷ പറയുന്നു. അസുഖം മൂലം മരിക്കാൻ കിടന്ന പ്രവാചകൻ പറയുമായിരുന്നു. “ഓ ആയിഷ! ഞാൻ ഇപ്പോഴും ഖൈബറിൽ നിന്നും കഴിച്ച ഭക്ഷണം മൂലം ഉണ്ടായ വേദന അനുഭവിക്കുന്നു. ഇപ്പോഴാണെങ്കിൽ ആ വിഷം കാരണം എന്റെ ജീവനാഡി മുറിഞ്ഞു പോകുന്ന പോലെ അനുഭവപ്പെടുന്നു. (സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713)

 

കള്ളപ്രവാചകനെ കൊല്ലുന്നത് ജീവനാഡി മുറിച്ചായിരിക്കും എന്ന് ഖുര്‍ആനും ജീവനാഡി മുറിഞ്ഞത് പോലെയുള്ള വേദന താന്‍ അനുഭവിക്കുന്നു എന്ന് മരണ സമയത്ത് മുഹമ്മദും പറയുന്നു! രണ്ടും ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ ബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടികിട്ടും.

]]>
https://sathyamargam.org/2016/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%95%e0%b4%b3%e0%b5%8d/feed/ 4
മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/ https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/#comments Mon, 09 May 2016 04:59:56 +0000 http://sathyamargam.org/?p=1261 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം!

ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അതിലേക്ക് കടക്കുന്നതിനു മുന്‍പ്‌ നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

ന്യായപ്രമാണത്തിന്‍റെ ആകെത്തുക എന്നുള്ളത് ‘പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണആത്മാവോടും കൂടി ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെത്തന്നെ നിന്‍റെ കൂട്ടുകാരനെ സ്നേഹിക്കുക’ എന്നുള്ളതാണ്. നമ്മുടെ കര്‍ത്താവ്‌ അത് വ്യക്തമാക്കിയിട്ടുണ്ട്:

“യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി.22:37-40)

പൗലോസ്‌ അപ്പോസ്തലനും ഇക്കാര്യം പറയുന്നു:

“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാത്യര്‍. 5:14)

“അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. സ്നേഹം കൂട്ടുകാരന് ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നേ.” (റോമര്‍.13:8-10)

ന്യായപ്രമാണത്തിന്‍റെ ഈ സത്ത ആദാം മുതലുള്ള സകല മനുഷ്യരിലും ദൈവം നല്‍കിയിട്ടുണ്ട്:

“ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു” (റോമര്‍.2:14,15)

ദൈവവിശ്വാസമില്ലാത്തവരുടെ ഉള്ളില്‍പ്പോലും ന്യായപ്രമാണം ഉള്ളതായാണ് അപ്പൊസ്തലന്‍ പറയുന്നത്. നിഷ്പാപാവസ്ഥയില്‍, ‘ജീവന്‍റെ ആത്മാവിന്‍റെ ഈ ഒരു പ്രമാണം’ മാത്രമേ അവരുടെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പാപം പ്രവേശിച്ചതോടുകൂടി അവരില്‍ വേറൊരു പ്രമാണവും കൂടി ആധിപത്യം ചെലുത്താന്‍ തുടങ്ങി. അത് ‘പാപത്തിന്‍റെ പ്രമാണം’ അഥവാ ‘മരണത്തിന്‍റെ പ്രമാണം’ ആണ്. പൗലോസ്‌ അപ്പൊസ്തലന്‍ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്:

“എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍.7:17-22)

മനുഷ്യന്‍റെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണം മാത്രം ഉണ്ടായിരുന്നപ്പോള്‍, അവര്‍ ദൈവത്തെ അനുസരിക്കുന്നവരും ക്ഷയമില്ലാത്തവരും മരണമില്ലാത്തവരും ദൈവതേജസ് ഉള്ളവരും ആയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പാപം ചെയ്തപ്പോള്‍, ദൈവം അവരുടെ ഹൃദയത്തില്‍ നല്‍കിയതിന് എതിരായ ഒരു പ്രമാണം അവരുടെ ഉള്ളില്‍ പ്രവേശിച്ചു. ആ പ്രമാണം അവരെ നാശത്തിലേക്കും മരണത്തിലേക്കും എത്തിച്ചു. ഉദാഹരണസഹിതം പറയുകയാണെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാവ്‌ ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ അതിനകത്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ആ സോഫ്റ്റ്‌വെയറുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുറമേ നിന്ന് അതിനകത്തേക്ക് വൈറസുകള്‍ പ്രവേശിക്കുകയാണെങ്കില്‍, ശരിയായ വിധത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിന് നിര്‍മ്മാതാവ്‌ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയെല്ലാം അത് പ്രവര്‍ത്തനരഹിതമാക്കാന്‍ തുടങ്ങും. വൈറസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ കമ്പ്യൂട്ടര്‍ ചില തകരാറുകള്‍ കാണിക്കാന്‍ തുടങ്ങും. എന്നാല്‍ വൈറസുകള്‍ പൂര്‍ണ്ണമായി പിടി മുറുക്കിക്കഴിഞ്ഞാല്‍ അവസാനം ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായിത്തീരും. ഇത് നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പാപം മനുഷ്യരിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതാണ്ട് ഇപ്രകാരം തന്നെയാണ് മനുഷ്യന് സംഭവിച്ചത്. മനുഷ്യനെ സൃഷ്ടിച്ച സമയത്ത് ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരുന്ന ഒരു പ്രമാണം ഉണ്ടായിരുന്നു, അത് ജീവന്‍റെ ആത്മാവിന്‍റെ പ്രമാണമാണ്. എന്നാല്‍ പുറമേ നിന്ന് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍, ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്ന പ്രമാണത്തെ ഇല്ലാതാക്കുവനാണ് ആദ്യം തന്നെ ശ്രമിച്ചത്. നമുക്കൊരു വാക്യം നോക്കാം:

“ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല.” (റോമര്‍.8:7,8)

മനുഷ്യരില്‍ പാപം പ്രവേശിച്ചതിന് ശേഷമുള്ള തൊട്ടടുത്ത തലമുറയിലെ കായേന്‍റെ ജീവിതം നോക്കിയാല്‍ നമുക്കത് മനസ്സിലാകും. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചത് ഹാബേല്‍ ആയിരുന്നു, അതുകൊണ്ടാണ് ‘യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല’ എന്ന് എഴുതിയിരിക്കുന്നത്. ഹാബേലില്‍ പ്രസാദിച്ചതിന് ശേഷമാണ് ദൈവം അവന്‍റെ വഴിപാടില്‍ പ്രസാദിച്ചത്. കായേനില്‍ പ്രസാദിക്കാത്തതുകൊണ്ടാണ് അവന്‍റെ വഴിപാടിലും പ്രസാദിക്കാതിരുന്നത്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുവാന്‍ കായേന് കഴിയാതിരുന്നതിനാലാണ് തന്‍റെ സഹോദരനെ സ്നേഹിക്കുവാനും അവന് സാധിക്കാഞ്ഞതും അവനെ കൊന്നു കളഞ്ഞതും. ദൈവം മനുഷ്യരുടെ ഉള്ളില്‍ നല്‍കിയിരുന്ന പ്രമാണത്തിന്‍റെ മേല്‍ ലോകത്തില്‍നിന്നു അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം പിടിമുറുക്കുന്ന കാഴ്ച നാം അവിടെ കാണുന്നു. അതിനുശേഷമുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രം മുഴുവന്‍ നാം പരിശോധിച്ചാല്‍, മനുഷ്യരുടെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണത്തെ താറുമാറാക്കാന്‍ ശ്രമിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിന്‍റെ പ്രവൃത്തികള്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക്‌ കാണാന്‍ സാധിക്കും. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ തെറ്റിനെ ശരിയെന്നുപറഞ്ഞു ന്യായീകരിക്കുകയും ശരിയെ തെറ്റെന്നു പറഞ്ഞ് അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിപ്പെട്ടു.

ഈ സ്ഥിതിയിലാണ് ദൈവം തന്‍റെ പ്രമാണത്തെ രേഖയാക്കി നല്‍കുന്നത്. രേഖയായി നല്‍കുന്നതിന് മുന്‍പ്‌ അത് വാമൊഴിയായി ദൈവം തന്‍റെ ദാസനായ അബ്രഹാമിന് നല്‍കിയിരുന്നു:

“യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാല്‍: നീ മിസ്രയീമിലേക്കു പോകരുതു; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക. ഈ ദേശത്തു താമസിക്ക; ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും. അബ്രാഹാം എന്‍റെ വാക്കു കേട്ടു എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു നിന്‍റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‍പ്പത്തി.26:2-5)

അബ്രഹാമിന് ദൈവത്തിന്‍റെ ‘നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും’ ലഭിച്ചിരുന്നു എന്നും അവന്‍ അത് ആചരിച്ചിരുന്നു എന്നും ഇതില്‍ നിന്ന് നമുക്ക്‌ ഗ്രഹിക്കാം. എങ്കിലും യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍. അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

  1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍
  2. സൈനിക നിയമങ്ങള്‍
  3. പൌരത്വ നിയമങ്ങള്‍
  4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍
  5. കുടുംബ നിയമങ്ങള്‍
  6. അവകാശ നിയമങ്ങള്‍
  7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍
  8. സാമ്പത്തിക പ്രമാണങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍. ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ നോക്കുക.)

ന്യായപ്രമാണത്തിന് അതില്‍ത്തന്നെ എന്തെങ്കിലും കുഴപ്പമുള്ളതായി ബൈബിള്‍ പറയുന്നില്ല. നമുക്ക്‌ ചില വാക്യങ്ങള്‍ നോക്കാം:

“ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും” (റോമര്‍. 2:18)

‘ന്യായപ്രമാണത്തില്‍ നിന്ന് പഠിച്ചാല്‍ ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്നറിയാം’ എന്നാണ് ഇവിടെ അപ്പൊസ്തലന്‍ പറഞ്ഞിരിക്കുന്നത്.

“ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍” (റോമര്‍.2:19)

‘ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു ലഭിക്കും’ എന്നാണ് ഇവിടെ പൗലോസ്‌ പറയുന്നത്.

“ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?” (റോമര്‍.2:23)

‘ന്യായപ്രമാണത്തെ ലംഘിക്കുന്നവന്‍ ദൈവത്തെ അപമാനിക്കുന്നു’ എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്.

“ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.” (റോമര്‍. 7:7)

‘ന്യായപ്രമാണം പാപമല്ലെന്നു മാത്രമല്ല, ന്യായപ്രമാണത്താല്‍ മാത്രമേ ഒരുവന് പാപത്തെക്കുറിച്ചു സൂക്ഷ്മമായ അറിവ് ലഭിക്കുകയുള്ളൂ’ എന്നും അപ്പൊസ്തലന്‍ ഇവിടെ പറയുന്നു.

“ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ” (റോമര്‍. 7:11)

‘ന്യായപ്രമാണം വിശുദ്ധവും ന്യായവും നല്ലതും ആകുന്നു’ എന്നാണ് പൗലോസിലൂടെ ദൈവാത്മാവ്‌ പറയുന്നത്.

എങ്കിലും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല എന്ന് നാം അറിഞ്ഞിരിക്കണം.

“അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.” (റോമര്‍. 3:20; ഗലാത്യര്‍.2:15 കൂടി നോക്കുക)

ഇതിന് കാരണം, ന്യായപ്രമാണത്തിന്‍റെ തകരാറല്ല, ന്യായപ്രമാണത്തിന് വിരുദ്ധമായി നമ്മുടെ ഉള്ളില്‍ പ്രവേശിച്ചിരിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളുടെ പ്രവര്‍ത്തനമാണ്. ഈ പ്രമാണങ്ങള്‍ നമ്മെക്കൊണ്ട് ന്യായപ്രമാണത്തിന് വിരോധമായി പാപം ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ ഇങ്ങനെ പറഞ്ഞത്:

“ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍,7:13-22)

ഇതാണ് മനുഷ്യന്‍റെ അവസ്ഥ. അവന് നന്മ ചെയ്യണം എന്നും ന്യായപ്രമാണം അനുസരിക്കണം എന്നും ആഗ്രഹമുണ്ട്, പക്ഷേ സാധിക്കുന്നില്ല. അവന്‍റെ ജഡത്തിലുള്ള പാപപ്രമാണം അവനെ അതില്‍നിന്നു തടയുകയും ന്യായപ്രമാണത്തിന് വിരോധമായി അവനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തിലെ ഒരു കല്പന ഇപ്രകാരമാണ്:

“ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്നു പറയേണം.” (ആവ.27:26)

ന്യായപ്രമാണത്തെ അനുസരിക്കാതെ അതിനെ ലംഘിക്കുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാണ്. അതിപ്പോ ഒരു കല്പന ലംഘിച്ചാലും മൊത്തമുള്ള 613 കല്പന ലംഘിച്ചാലും ഒരു പോലെ ശപിക്കപ്പെട്ടവനാണ് (യാക്കോ.2:10). അതിനാലാണ് അപ്പൊസ്തലന്‍ ഇപ്രകാരം പറഞ്ഞത്:

“എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (ഗലാത്യ.3:10)

ന്യായപ്രമാണം ശാപം ആയതുകൊണ്ടല്ല ന്യായപ്രമാണത്തില്‍ ആശ്രയിക്കുന്നവന്‍ ശാപത്തിന്‍ കീഴാകുന്നത്. മറിച്ച് മനുഷ്യനിലുള്ള പാപത്തിന്‍റെയും ജഡത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങള്‍ അവനെക്കൊണ്ട് ന്യായപ്രമാണം ലംഘിപ്പിക്കുന്നതിനാലും, ന്യായപ്രമാണം ലംഘിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു എന്ന് ന്യായപ്രമാണത്തില്‍ പറഞ്ഞിട്ടുള്ളതിനാലുമത്രേ. ന്യായപ്രമാണം രക്ഷയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് ബൈബിള്‍ പറയുന്നത് ഇക്കാരണംകൊണ്ടാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). പാപപ്രമാണത്തിന്‍റെ പ്രവര്‍ത്തനം കാരണം മനുഷ്യര്‍ക്ക്‌ ന്യായപ്രമാണം ആചരിക്കാന്‍ സാധിക്കാത്തതുകൊണ്ട് “ന്യായപ്രമാണത്തിലെ വിധികളും ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും ജീവരക്ഷ പ്രാപിക്കാന്‍ മനുഷ്യര്‍ക്ക്‌ ഉതകുന്നതല്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

ന്യായപ്രമാണത്തില്‍ കൃപയുണ്ടെങ്കിലും കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” (സദൃ.17:15) എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി ദൈവസ്സന്നിധിയില്‍ അതിനെ ബലിയര്‍പ്പിച്ച് തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവര്‍ത്തിക്കാനാണ് വന്നത്” എന്ന്. ന്യായപ്രമാണം എന്നു കര്‍ത്താവ്‌ മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടാ”യ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:

“ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്ക് പിടിച്ചു മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കും ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാല്‍ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഔര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.31:31-34)

“ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും. ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും. ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” (യെഹസ്കേല്‍.36:25-27).

എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നു, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

(1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

(2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

(3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും. ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു. ഇതാണ് പൗലോസ്‌ അപ്പോസ്തലന്‍ പറയുന്ന ക്രിസ്തുവിന്‍റെ ന്യായപ്രമാണം (1.കൊരി.9:21). യാക്കോബ് ഇതിനെ വിളിക്കുന്നത്‌ “സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണം” (യാക്കോബ്.1:25, 2:12) എന്നും “രാജകീയന്യായപ്രമാണം” (യാക്കോ.2:8) എന്നുമാണ്.

നിഗമനം:

ന്യായപ്രമാണം ദൈവദത്തമാണെങ്കിലും മനുഷ്യന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളും ജഡത്തിന്‍റെ ചിന്തയും അവനെ ന്യായപ്രമാണം അനുസരിക്കാന്‍ അശക്തനാക്കുകയും ന്യായപ്രമാണത്തെ ലംഘിക്കുവാന്‍ എപ്പോഴും ഒരുക്കമുള്ളവനാക്കി നിര്‍ത്തുകയും ചെയ്യുന്നു. ന്യായപ്രമാണം അതില്‍ത്തന്നെ നല്ലതാണെങ്കിലും മനുഷ്യന്‍റെ ജഡത്തിന്‍റെ ബലഹീനതയാല്‍ മനുഷ്യനത് ശാപഹേതുവായിത്തീരുന്നു. ന്യായപ്രമാണത്തിന്‍റെ ഈ ശാപത്തില്‍ നിന്നും മനുഷ്യരെ രക്ഷിച്ചത് യേശുക്രിസ്തുവാണ്. ന്യായപ്രമാണം വാഗ്ദത്തം ആയിരുന്നു; ക്രിസ്തുവില്‍ വാഗ്ദത്തം നിറവേറിയിരിക്കുന്നു. ന്യായപ്രമാണം നിഴല്‍ ആയിരുന്നു; അതിന്‍റെ പൊരുള്‍ ക്രിസ്തുവിലാണ് ഉള്ളത്. ന്യായപ്രമാണം അപൂര്‍ണ്ണമാണ്, ക്രിസ്തു അത് പൂര്‍ത്തിയാക്കിയിരിക്കുന്നു. പൂര്‍ത്തിയായത് കൊണ്ട് ഇനിയത് പ്രയോജനമില്ല എന്നല്ല. ഉദാഹരണത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1947 ആഗ.15-ന് പൂര്‍ത്തിയായി. പൂര്‍ത്തിയായത് കൊണ്ട് ഇനിയാരും സ്വാതന്ത്ര്യ സമരം നടത്തേണ്ട ആവശ്യമില്ല, പകരം ലഭിച്ച സ്വാതന്ത്ര്യത്തിന് അനുസൃതമായി നടന്നാല്‍ മതി. സ്വതന്ത്രനായി നടക്കുക എന്ന് പറഞ്ഞാല്‍ തോന്നിയത് പോലെ നടക്കുക എന്നല്ലല്ലോ അര്‍ത്ഥം. നിയമം അനുസരിച്ച് തന്നെയാണ് നടക്കേണ്ടത്. അത് നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തരുവാന്‍ വേണ്ടി ജീവനും രക്തവും ഒഴുക്കിയ നിയമദാതാക്കളോടുള്ള ബഹുമാനത്തിന്‍റെയും അനുസരണത്തിന്‍റെയും പുറത്തായിരിക്കണം. ഒരു ക്രിസ്തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം, യേശുക്രിസ്തു അവന് പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ന്യായവിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തന്നിരിക്കുന്നു. അതോടൊപ്പം ക്രിസ്തു തന്‍റെ ന്യായപ്രമാണത്തെ കൂടുതല്‍ കര്‍ക്കശമാക്കി അവന് നല്‍കിയിരിക്കുന്നു. അവന്‍റെ ജഡത്തിലുള്ള പാപത്തിന്‍റെ പ്രമാണത്തിന് മേല്‍ വിജയം വരിക്കേണ്ടതിന്, അതിനെ കീഴടക്കേണ്ടതിന് യേശുക്രിസ്തു  തന്‍റെ പരിശുദ്ധാത്മാവിനെയും അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ,  അവന്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണം അനുസരിച്ച് നടക്കുന്നത് അത് ലംഘിച്ചാല്‍ ഉള്ള ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് അവന് വേണ്ടി ജീവന്‍ തന്നു അവനെ വീണ്ടെടുത്ത കര്‍ത്താവിന്‍റെ സ്നേഹം അവനെ നിര്‍ബന്ധിക്കുന്നത് കൊണ്ട് ആയിരിക്കണം. എങ്കില്‍ മാത്രമേ അത് പൂര്‍ണ്ണ  ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും  പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതായി മാറുകയുള്ളൂ.

]]>
https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/feed/ 4
കുരിശുയുദ്ധം,ഒരു വിഹഗ വീക്ഷണം. https://sathyamargam.org/2016/05/%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%97-%e0%b4%b5%e0%b5%80/ https://sathyamargam.org/2016/05/%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%97-%e0%b4%b5%e0%b5%80/#comments Fri, 06 May 2016 16:36:25 +0000 http://sathyamargam.org/?p=1250 ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചത് 1095-ലായിരുന്നു…

 

യെരുശലേം നഗരം മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 457 വര്‍ഷം കഴിഞ്ഞതിനു ശേഷം…

 

കോപ്റ്റിക്‌ ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്ത് മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 453 വര്‍ഷങ്ങള്‍ക്കു ശേഷം…

 

ഇറ്റലിയെ ആദ്യമായി മുസ്ലീം സൈന്യം ആക്രമിച്ച് കൊള്ളയടിച്ച് 443 വര്‍ഷങ്ങള്‍ക്ക് ശേഷം…

 

പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ കോണ്‍സ്റ്റാന്‍ഡിനോപ്പിളിന് നേരെയുള്ള ഒന്നാമത്തെ മുസ്ലീം ഉപരോധം നടന്ന് 427 വര്‍ഷങ്ങള്‍ക്ക് ശേഷം…

 

സ്പെയിന്‍ മുസ്ലീം ഭരണത്തിലമര്‍ന്നു 380 വര്‍ഷങ്ങള്‍ക്ക് ശേഷം…

 

മുസ്ലീം സൈന്യം ആദ്യമായി ഫ്രാന്‍സിനെ ആക്രമിച്ച് 363 വര്‍ഷങ്ങള്‍ക്ക് ശേഷം…

 

പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായിരുന്ന റോമാ നഗരം ആദ്യമായി മുസ്ലീം സൈന്യത്താല്‍ ആക്രമിക്കപ്പെട്ടു 249 വര്‍ഷങ്ങള്‍ക്ക് ശേഷം…

 

ആധുനിക യുഗത്തില്‍ ഐ.എസും ബോക്കോ ഹറാമും ചെയ്യുന്നത് പോലെയുള്ള കൂട്ടക്കൊലകളും അടിമപ്പെടുത്തലുകളും നിര്‍ബന്ധിത മതപരിവര്‍ത്തങ്ങളും ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കലും തകര്‍ക്കാത്തവ പിടിച്ചെടുത്തു മുസ്ലീം പള്ളികളാക്കലും നൂറ്റാണ്ടുകളോളം നിര്‍ബാധം നടന്നതിനു ശേഷം…

 

അന്നത്തെ ക്രിസ്ത്യന്‍ ഭൂപ്രദേശത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗങ്ങളും മുസ്ലീം സൈന്യത്തിന്‍റെ കയ്യിലായതിനു ശേഷം….

 

1095-ല്‍ ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചു!!!

]]>
https://sathyamargam.org/2016/05/%e0%b4%95%e0%b5%81%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b9%e0%b4%97-%e0%b4%b5%e0%b5%80/feed/ 4
സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങളുടെ ചില ചോദ്യങ്ങള്‍. https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/ https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comments Fri, 29 Apr 2016 01:22:55 +0000 http://sathyamargam.org/?p=1245 അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

ഇസ്ലാമിക പണ്ഡിതന്മാര്‍ക്ക് ഒരു വിധത്തിലും മറുപടി പറയാന്‍ കഴിയാതെ ആകെ വശക്കേടിലായിപ്പോകുന്ന നിരവധി ആയത്തുകള്‍ ഖുര്‍ആനിലുണ്ട്. അത്തരമൊരു ആയത്താണ് സ്വലാത്തിന്‍റെ ആയത്ത്. സൂറാ.33-ന്‍റെ 56-ല്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: “നിശ്ചയം, അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് സലാത്ത്‌ ചെയ്യുന്നു. വിശ്വസിച്ചവരേ! നിങ്ങള്‍ നബിക്ക് സലാത്തും സലാമും ചൊല്ലുവീന്‍.”

 

എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ നാം കാണുന്നില്ല, അതിന് നമ്മള്‍ ഹദീസിലേക്ക് പോകണം. എങ്ങനെയാണ് സ്വലാത്ത്‌ ചൊല്ലേണ്ടത് എന്ന് മുസ്ലീങ്ങളുടെ പ്രവാചകന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. ഹദീസുകള്‍ ഉദ്ധരിക്കാം:

 

ഇബ്നു അബീ ലൈല നിവേദനം: കഅ്ബ്നു ഹുജ്‌റ ഒരിക്കല്‍ എന്നെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ നിനക്ക് ഒരു സമ്മാനം തരട്ടെയെന്നു ചോദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഒരു ദിവസം നബി ഞങ്ങളുടെ അടുക്കലേക്ക് വന്നു. ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു: അങ്ങയുടെ മേല്‍ സലാം ചൊല്ലേണ്ടത് എങ്ങനെയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. എന്നാല്‍ എങ്ങനെയാണ് സ്വലാത്ത്‌ ചൊല്ലേണ്ടത്?’ നബി പറഞ്ഞു: ‘അല്ലാഹുവേ, ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ ഗുണം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നീ ഗുണം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ. ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും നീ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 4, ഹദീസ്‌ നമ്പര്‍ 66 (406)

 

അബുഹുമൈദി സാഇദി നിവേദനം: അവര്‍ (നബിയോട്) ചോദിച്ചു: റസൂലേ, അങ്ങേക്ക് ഞങ്ങള്‍ എങ്ങനെയാണ് സ്വലാത്ത് ചൊല്ലേണ്ടത്?’ നബി പറഞ്ഞു: ‘അല്ലാഹുവേ, ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ ഗുണം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും, സന്തതികള്‍ക്കും നീ ഗുണം ചൊരിയേണമേ. ഇബ്രാഹീമിന്‍റെ കുടുംബത്തിന് നീ അനുഗ്രഹം ചെയ്തത് പോലെ മുഹമ്മദിനും അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ക്കും, സന്തതികള്‍ക്കും നീ അനുഗ്രഹം ചൊരിയേണമേ. നിശ്ചയമായും നീ സ്തുത്യനും മഹാനുമത്രേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 4, ഹദീസ്‌ നമ്പര്‍ 69 (407)

 

ഇതാണ് സ്വലാത്ത്‌. കഴിഞ്ഞ 1400 വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ അവരുടെ അഞ്ച് നേര നിസ്കാരത്തിന്‍റെ ഒടുവില്‍ ഈ സ്വലാത്ത്‌ അറബിയില്‍ ചൊല്ലുന്നുമുണ്ട്. എന്നാല്‍ ഇവരുടെ ഈ സ്വലാത്ത്‌ കൊണ്ട് മുഹമ്മദിനോ കുടുംബത്തിനോ വല്ല ഗുണവുമുണ്ടായോ? അതുമില്ല! മുഹമ്മദിന് അനുഗ്രഹങ്ങള്‍ കിട്ടാന്‍ വേണ്ടി മുസ്ലീങ്ങള്‍ പ്രാര്‍ഥിക്കുകയും മുഹമ്മദിനെ സ്തുതിക്കുകയും ഒക്കെ ചെയ്യുന്നുവെങ്കിലും അതെല്ലാം പാഴിലാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള അനുഗ്രഹം കിട്ടിയോ? ഇല്ലേ ഇല്ല. മുഹമ്മദിന് ഒരു യെഹൂദ സ്ത്രീ വിഷം കൊടുത്തു കൊന്നു. സ്വഹീഹ് ബുഖാരി, വോള്യം 5, ബുക്ക്‌ 59, ഹദീസ്‌ നമ്പര്‍ 713-ല്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ആ വിഷത്തിന്‍റെ ശക്തി കാരണം ജീവനാഡി മുറിഞ്ഞു പോകുന്ന വേദന ഞാന്‍ അനുഭവിക്കുന്നു എന്ന് കരഞ്ഞുകൊണ്ടാണ് മുഹമ്മദ്‌ പറഞ്ഞത്. (ഖുര്‍ആനില്‍ പറയുന്നത് മുഹമ്മദ്‌ എന്‍റെ പേരില്‍ കള്ളം പറയുന്നവന്‍ ആണെങ്കില്‍ അവനെ നാം വലതു കൈ കൊണ്ട് പിടിച്ചു അവന്‍റെ ജീവനാഡി മുറിച്ചു കളയും എന്നാണ്. ജീവനാഡി മുറിഞ്ഞുള്ള മരണത്തോടെ താന്‍ കള്ളപ്രവാചകന്‍ ആണെന്ന് മുഹമ്മദ്‌ തെളിയിക്കുകയും ചെയ്തു!). അതോടെ സ്വലാത്തിലെ ആദ്യഭാഗം ഫ്ലോപ്പായി, മുഹമ്മദിന് അല്ലാഹു ഗുണം ചെയ്തില്ല. മുഹമ്മദ്‌ വിഷം അകത്ത് ചെന്ന് മരിച്ചതോടു കൂടി അദ്ദേഹത്തിന്‍റെ ഭാര്യമാര്‍ എല്ലാവരും വിധവകളായിത്തീര്‍ന്നു. മുഹമ്മദ്‌ മരിക്കുന്നതിനു മുന്‍പ്‌ തന്നെ മലക്ക് വന്ന് ഒരു കാര്യം പറഞ്ഞിരുന്നു, ‘മുഹമ്മദിന്‍റെ ഭാര്യമാര്‍ നിങ്ങളുടെ മാതാക്കള്‍ ആകുന്നു” (സൂറ.33:6) എന്ന്! മാതാക്കളെ വിവാഹം കഴിക്കാന്‍ പറ്റില്ല എന്നുള്ളത് കൊണ്ട് മുഹമ്മദിന്‍റെ ഭാര്യമാര്‍ എല്ലാവരും മരണം വരെ വിധവകളായി ജീവിക്കേണ്ടി വന്നു. അതോടെ സ്വലാത്തിലെ രണ്ടാം ഭാഗവും ഫ്ലോപ്പായി, അതും അല്ലാഹു കേട്ടില്ല! ഇനി സന്തതികളുടെ കാര്യം നോക്കാം. മുഹമ്മദിന് ആണ്‍മക്കള്‍ ഉണ്ടായിരുന്നില്ല, ഇബ്രാഹീം എന്നൊരു പുത്രന്‍ ഉണ്ടായിരുന്നെങ്കിലും വളരെ ചെറുപ്പത്തിലേ അവന്‍ രോഗം ബാധിച്ച് മരണമടഞ്ഞു. പിന്നെയുള്ളത് പെണ്മക്കള്‍ ആണ്. അതില്‍ ഫാത്വിമ എന്ന ഒരാളൊഴികെ ബാക്കി എല്ലാ പെണ്മക്കളും മുഹമ്മദിന്‍റെ ജീവിതകാലത്ത് തന്നെ മരണമടഞ്ഞിരുന്നു. അതുകൊണ്ട്, ഫാത്തിമയുടെ ഭര്‍ത്താവിനേയും രണ്ട് ആണ്‍മക്കളെയുമാണ് മുഹമ്മദ്‌ തന്‍റെ കുടുംബമായി പരിഗണിച്ചിരുന്നത്.

 

ഇതില്‍ ഫാത്വിമയുടെ മരണം സംഭവിച്ചത്, അബൂബക്കറിന്‍റെ സൈനികര്‍ തന്‍റെ ഭര്‍ത്താവായ അലിയെ വെട്ടിയപ്പോള്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ വേണ്ടി ഗര്‍ഭിണിയായ ഫാത്വിമ ഇടയില്‍ കയറി ആ വെട്ട് തന്‍റെ ശരീരത്തില്‍ ഏറ്റത് കൊണ്ടായിരുന്നു എന്ന് ശിയാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ സുന്നികള്‍ പറയുന്നത് ‘വെട്ട് കൊണ്ടില്ലെന്നും അലിയും ഫാത്വിമയും ഇരുന്ന വീടിനകത്ത് കടക്കാന്‍ വേണ്ടി വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ വാതില്‍ പാളി അടര്‍ന്ന് ഗര്‍ഭിണിയായ ഫാത്വിമയുടെ ദേഹത്ത് വീഴുകയും തന്മൂലം ചില ദിവസങ്ങള്‍ക്ക് ശേഷം അവര്‍ മരണപ്പെടുകയും ചെയ്തു’ എന്നാണ്. ജീവിച്ചിരിക്കുന്ന കാലത്ത്, ഫാത്വിമക്ക് ന്യായമായി ലഭിക്കേണ്ടിയിരുന്ന അവകാശങ്ങള്‍ നല്കാതെ കഷ്ടപ്പെടുത്തിയിട്ടുമുണ്ട് അബൂബക്കറും ഉമറും ഉസ്മാനും അടങ്ങുന്ന ഗ്രൂപ്പ്‌. ഏതായാലും “എന്‍റെ കരളിന്‍റെ കഷണമാണ് ഫാത്വിമ” എന്ന് മുഹമ്മദ്‌ ആരെക്കുറിച്ച് പറഞ്ഞുവോ, ആ ഫാത്വിമ മരിച്ച വിവരം പോലും അലി അന്നത്തെ ഖലീഫയായ അബൂബക്കറിനെ അറിയിച്ചില്ല. രാത്രിയില്‍ തന്നെ അലി അവരുടെ ശവസംസ്‌കാരം നടത്തി.

 

ഇനി അലിയുടെ കാര്യം നോക്കിയാലോ, മുസ്ലീങ്ങള്‍ തന്നെ അലിയെ കൊന്നു. പിന്നീട് അലിയുടെയും ഫാത്വിമയുടെയും മൂത്ത മകനായിരുന്ന ഹസ്സന്‍റെ ഭാര്യമാരില്‍ ഒരുവളെ സ്വാധീനിച്ച് മുആവിയ അവളെക്കൊണ്ട് ഹസ്സന് വിഷം കൊടുപ്പിച്ചു കൊന്നു എന്ന് ശിയാക്കള്‍ ആരോപിക്കുന്നു. ഏതായാലും ആയുസ്സെത്താതെയുള്ള മരണമായിരുന്നു ഹസ്സന്‍റെതെന്നതില്‍ സുന്നികള്‍ക്കും ശിയാക്കള്‍ക്കും തര്‍ക്കമില്ല. ഹുസ്സൈന്‍റെ കാര്യമായിരുന്നു ഏറ്റവും പരിതാപകരം. കര്‍ബല എന്ന സ്ഥലത്ത് വെച്ച് മുസ്ലീം സൈന്യത്താല്‍ വളയപ്പെട്ടപ്പോള്‍, പിടിക്കപ്പെട്ട് ക്രൂരപീഡനങ്ങള്‍ക്കിരയായി ഇഞ്ചിഞ്ചായി മരിക്കുന്നതിലും നല്ലത് പൊരുതി മരിക്കുന്നതാണ് എന്ന് തീരുമാനിച്ച ഹുസൈനും കൂട്ടരും മുസ്ലീം സൈന്യത്തോട് പൊരുതി മരിച്ചു. മുഹമ്മദിന്‍റെ പെരക്കുട്ടിയായ ഹുസൈന്‍റെ തല അറുത്തെടുത്ത് കൂഫയിലെ ഗവര്‍ണ്ണര്‍ ആയിരുന്ന സിയാദ്‌ ഇബ്നു ഉബൈദുള്ളക്ക് അയച്ചു കൊടുത്തു. ഒരു താലത്തില്‍ ഹുസൈന്‍റെ തല തന്‍റെ മുന്നിലെത്തിയപ്പോള്‍ സിയാദ്‌ തന്‍റെ കൈവശമിരുന്ന വടി കൊണ്ട് ആ തലയില്‍ തട്ടിക്കളിച്ചതായി ഹദീസുണ്ട്, സ്വഹീഹായ ഹദീസ്‌. പിന്നീട് ആ തല സിറിയില്‍ ഖലീഫയായിരുന്ന യാസീദ്‌ ഇബ്നു മുആവിയക്ക് അയച്ചു കൊടുക്കുകയാണ് ഉണ്ടായത്. ചുരുക്കത്തില്‍ സ്വലാത്തിന്‍റെ അവസാന ഭാഗവും ഒരു വലിയ ഫ്ലോപ്പ് ആയിത്തീര്‍ന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്നിട്ടും ഇന്നും മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുന്നു, മുഹമ്മദിനും ഭാര്യമാര്‍ക്കും സന്തതികള്‍ക്കും നന്മ ചെയ്യണേ എന്ന്…

 

ഏതായാലും സ്വലാത്തിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ചില ചോദ്യങ്ങള്‍ ഉണ്ട്. അവ താഴെ കൊടുക്കുന്നു:

 

സൂറാ.33:56-ല്‍ പറയുന്നത്, “അല്ലാഹുവും മലക്കുകളും നബിക്ക് സ്വലാത്ത്‌ ചെയ്യുന്നു” എന്നാണല്ലോ. ഇതല്ലാതെ വേറൊരു സ്വലാത്ത്‌ ഉള്ളതായി നാം ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. അപ്പോള്‍ തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും ചൊല്ലുന്ന സ്വലാത്ത്‌ ഇതല്ലാതെ വേറെ ഏതെങ്കിലും ആയിരിക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. മലക്കുകള്‍ സ്വലാത്ത് ചെയ്യുന്നത് ഞങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദിനും ഭാര്യമാര്‍ക്കും സന്തതികള്‍ക്കും നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ലഭിക്കാന്‍ വേണ്ടി അല്ലാഹുവിനോട് അവര്‍ പ്രാര്‍ത്ഥിക്കുകയാണ് എന്ന് വെക്കാം. പക്ഷേ, അല്ലാഹുവും ഇതേ സ്വലാത്ത്‌ തന്നെയാണ് ചൊല്ലുന്നത് എന്നു പറയുമ്പോള്‍ അത് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം, മുഹമ്മദിനും ഭാര്യമാര്‍ക്കും സന്തതികള്‍ക്കും നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ലഭിക്കാന്‍ വേണ്ടി അല്ലാഹു ആരോടാണ് പ്രാര്‍ത്ഥിക്കുന്നത്? പ്രമാണ ബദ്ധമായൊരു മറുപടി ഇസ്ലാമിക പക്ഷത്തുനിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങളൊരു കാര്യം ചെയ്‌താല്‍ മതി, ഇതാണ് അല്ലാഹു ചൊല്ലുന്ന സ്വലാത്ത്‌ എന്ന് പറഞ്ഞുകൊണ്ട് മുഹമ്മദിനെ അല്ലാഹു അനുഗ്രഹിക്കുന്നതായ ഒരു സ്വലാത്ത് നിങ്ങള്‍ ഖുര്‍ആനിലോ ഹദീസുകളിലോ കാണിച്ചു തരണം. അതല്ലെങ്കില്‍, അല്ലാഹുവിന്‍റെ സ്വലാത്ത്‌ എന്ന് പറഞ്ഞാല്‍ അത് മുഹമ്മദിനെയും കുടുംബത്തെയും അനുഗ്രഹിക്കുന്നതാണ് എന്ന് പറയുന്ന ഒരു ആയത്തോ ഹദീസോ കാണിച്ചു തരണം. അതല്ലെങ്കില്‍ മുന്‍പ്‌ ഞാന്‍ ഉദ്ധരിച്ച ഹദീസുകളില്‍ പറഞ്ഞിരിക്കുന്ന സ്വലാത്ത്‌ തന്നെയാണ് അല്ലാഹു ചൊല്ലുന്നത് എന്ന് നിങ്ങള്‍ സമ്മതിക്കേണ്ടി വരും.

 

സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ രണ്ടാമത്തെ ചോദ്യം ഇതാണ്: മുഹമ്മദിനും കുടുംബത്തിനും നന്മയും ഗുണവും അനുഗ്രഹവും സമാധാനവുമൊക്കെ കൊടുക്കാന്‍ അല്ലാഹുവിന് കഴിവുണ്ടായിരുന്നെങ്കില്‍ അതങ്ങ് കൊടുത്താല്‍ പോരായിരുന്നോ? എന്തിനാണ് ഇവര്‍ക്കത് കിട്ടാന്‍ വേണ്ടി വിശ്വാസികളോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നത്? ഞങ്ങള്‍ക്ക്‌ ഈ ആയത്തില്‍ നിന്നും മനസ്സിലായത്‌ പറയാം. മുഹമ്മദിനും കുടുംബത്തിനും സ്വസ്ഥതയും സമാധാനവും നന്മയും ഗുണവും അനുഗ്രഹവും കൊടുക്കാന്‍ എനിക്ക് കഴിയില്ല, അതുകൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനും അതൊക്കെ ലഭിക്കാന്‍ വേണ്ടി ഞാനും എന്‍റെ  മലക്കുകളും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു, മുസ്ലീങ്ങളേ, നിങ്ങളും പ്രാര്‍ത്ഥിക്ക്. അദ്ദേഹത്തിനും കുടുംബത്തിനും എവിടെ നിന്നെങ്കിലും നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ചിലപ്പോള്‍ കിട്ടിയെങ്കിലോ എന്ന് വ്യാമോഹിക്കുന്ന നിസ്സഹായനായ ഒരു അല്ലാഹുവിനെയാണ് ഞങ്ങള്‍ക്ക്‌ ഈ ആയത്തില്‍ കാണാന്‍ കഴിയുന്നത്. എന്തുകൊണ്ടാണ് തന്‍റെ പ്രവാചകനും കുടുംബത്തിനും സമാധാനവും ഗുണവും നന്മയും അനുഗ്രഹവും കിട്ടാന്‍ വേണ്ടി അല്ലാഹുവിന് ഇങ്ങനെ വിശ്വാസികളുടെ പ്രാര്‍ത്ഥന ചോദിക്കേണ്ട ഗതികേട്‌ വന്നത്?

 

സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ മൂന്നാമത്തെ ചോദ്യം ഇതാണ്: ഇസ്ലാമിന്‍റെ പ്രവാചകനായ മുഹമ്മദിന് തന്‍റെ 23 വര്‍ഷത്തെ പ്രവാചക ജീവിതത്തില്‍ ഒരിക്കലും സമാധാനം കിട്ടുകയുണ്ടായില്ല. അദ്ദേഹത്തിനങ്ങനെ സമാധാനം കിട്ടിയിരുന്നെങ്കില്‍ ഇപ്രകാരം ഒരു പ്രാര്‍ത്ഥന ചൊല്ലുവാന്‍ ഇസ്ലാമിക വിശ്വാസികളോട് ആവശ്യപ്പെടേണ്ട കാര്യമില്ലല്ലോ. കിട്ടാത്ത കാര്യം കിട്ടാന്‍ വേണ്ടിയാണല്ലോ നമ്മള്‍ പ്രാര്‍ത്ഥിക്കുക, അല്ലാതെ കിട്ടിയ കാര്യം കിട്ടാന്‍ വേണ്ടി ആരും പ്രാര്‍ത്ഥിക്കാറില്ല. കിട്ടിയ കാര്യത്തിന് നമ്മള്‍ നന്ദി പറയുകയാണ്‌ ചെയ്യുക. ബൈബിള്‍ അനുസരിച്ച് സമാധാനം കിട്ടാത്തത് ആര്‍ക്കാണെന്ന് പറയാന്‍ കൂടി  ഞാന്‍ ഈ അവസരത്തില്‍ താല്പര്യപ്പെടുന്നു. പ്രവാചകനായ യെശയ്യാവ് ഇപ്രകാരം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്: “ദുഷ്ടന്മാര്‍ക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” (യെശയ്യാ.48:22). തീര്‍ന്നില്ല, വീണ്ടും യെശയ്യാവ് പറയുന്നു: “ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍ പോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു. ദുഷ്ടന്മാര്‍‍ക്ക് സമാധാനമില്ല എന്നു എന്‍റെ ദൈവം അരുളിച്ചെയ്യുന്നു” (യെശയ്യാ.57:20,21) ബൈബിളിന്‍റെ വെളിച്ചത്തില്‍ സമാധാനം ലഭിക്കാത്ത ഒരാളെ ഞങ്ങള്‍ക്ക്‌ വിലയിരുത്താന്‍ കഴിയുന്നത് യെശയ്യാ പ്രവാചകന്‍ പറഞ്ഞത് പോലെ ദുഷ്ടനായി മാത്രമാണ്. ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും ഞങ്ങള്‍ക്ക്‌ ആ വിധത്തില്‍ മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളൂ എന്ന കാര്യം സാന്ദര്‍ഭികമായി ഒന്നോര്‍മ്മിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നു. ബൈബിളിലുള്ള ഒറ്റൊരു പ്രവാചകനും തനിക്ക് സമാധാനം കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. കാരണം അവരെല്ലാം സമാധാനം ലഭിച്ചവരായിരുന്നു. യേശുക്രിസ്തു ആണെങ്കില്‍ സമാധാനം നല്‍കുന്നവന്‍ ആണ്. യോഹ.14:27-ല്‍ യേശുക്രിസ്തു പറയുന്നത് ഇപ്രകാരമാണ്:

 

“സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നതു.”

 

യെശയ്യാവ്.9:6-ല്‍ പറയുന്നത് യേശുക്രിസ്തു സമാധാനപ്രഭു ആണെന്നാണ്‌. ആ സമാധാനപ്രഭുവില്‍ നിന്ന് സമാധാനം ലഭിച്ചവരാണ് ഞങ്ങളെല്ലാവരും തന്നെ. അതുകൊണ്ടാണ് പ്രവാചകന്മാര്‍ക്ക് ആര്‍ക്കെങ്കിലും സമാധാനം കിട്ടാന്‍ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാത്തതും ഞങ്ങള്‍ക്ക്‌ സമാധാനം കിട്ടാന്‍ വേണ്ടി ആരോടെങ്കിലും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാത്തതും. ഞങ്ങളുടെ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഈ 23 വര്‍ഷത്തിനിടയില്‍ തന്‍റെ പ്രവാചകനായ വ്യക്തിക്ക് സമാധാനം നല്‍കാന്‍ അല്ലാഹുവിന് കഴിയാതെ പോയത്?

 

സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ നാലാമത്തെ ചോദ്യം ഇതാണ്: മുഹമ്മദ്‌ മരിച്ച് 1400 വര്‍ഷങ്ങള്‍ക്കടുത്തായിട്ടും അദ്ദേഹത്തിന് സമാധാനം നല്‍കുവാന്‍ അല്ലാഹുവിന് കഴിഞ്ഞിട്ടില്ല! അതുകൊണ്ടാണ് ഇന്നും, ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങളും അദ്ദേഹത്തിന്‍റെ പേര് കേള്‍ക്കുന്ന മാത്രയില്‍ അദ്ദേഹത്തിന് സമാധാനം കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. മാത്രമല്ല, അഞ്ച് നേരമുള്ള നിസ്കാരത്തില്‍, അദ്ദേഹത്തിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും സമാധാനം കിട്ടാന്‍ വേണ്ടിയും അവര്‍ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിനും ഭാര്യമാര്‍ക്കും സന്താനങ്ങള്‍ക്കും മരണശേഷം സ്വസ്ഥതയും സമാധാനവും നന്മയും ഗുണവും അനുഗ്രഹവും കിട്ടിക്കഴിഞ്ഞിരുന്നെങ്കില്‍, അതൊക്കെ കിട്ടാന്‍ വേണ്ടി പിന്നേം പ്രാര്‍ത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ. അപ്പൊ ഞങ്ങളുടെ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് ഇസ്ലാമിക പ്രവാചകനായ മുഹമ്മദും ഭാര്യമാരും സന്താനങ്ങളും മരിച്ചു 1400 കൊല്ലങ്ങള്‍ക്കടുത്തായിട്ടും, ഈ 1400 കൊല്ലങ്ങള്‍ക്കിടയില്‍ ജീവിച്ച കോടാനുകോടി മുസ്ലീങ്ങള്‍ സ്വലാത്ത്‌ ചെയ്തിട്ടും മുഹമ്മദിനും തന്‍റെ കുടുംബത്തിനും സമാധാനവും ഗുണവും നന്മയുമൊന്നും കൊടുക്കുവാന്‍ അല്ലാഹുവിന് കഴിയാതെ പോയത്?

 

സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ അഞ്ചാമത്തെ പോയിന്‍റ് ഇതാണ്: മുന്‍പ്‌ ഉദ്ധരിച്ച ഹദീസുകള്‍ പ്രകാരം ഇബ്രാഹീമിനും കുടുംബത്തിനും നന്മയും ഗുണവും അനുഗ്രഹവും സമാധാനവും കിട്ടിയിട്ടുണ്ട്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഇബ്രാഹീം നബി എന്ന് പറയുന്നത് ബൈബിളില്‍ ഉള്ള അബ്രഹാം ആണല്ലോ. ആ അബ്രഹാമിന്‍റെ ജഡപ്രകാരമുള്ള മക്കള്‍ ആണ് ഇന്നത്തെ യെഹൂദന്മാര്‍. എന്നാല്‍ മുഹമ്മദിന് അനന്തരാവകാശികളായി ആണ്‍മക്കള്‍ ആരും ഉണ്ടായിരുന്നില്ല. ശൈശവ പ്രായത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ ആണ്‍മക്കള്‍ മരിച്ചു പോയിരുന്നു. പെണ്‍മക്കളുടെ കാര്യമാണെങ്കില്‍,  ഫാത്തിമ എന്ന ഒരാള്‍ ഒഴികെ, ബാക്കി എല്ലാ പെണ്‍മക്കളും മുഹമ്മദിന്‍റെ ജീവിതകാലത്ത് തന്നെ മരിച്ചു പോയിരുന്നു. ഫാത്തിമയാണെങ്കില്‍ മുഹമ്മദ്‌ മരിച്ച്‌ ആറ് മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടു. അബൂബക്കറിന്‍റെ സൈന്യത്തിന്‍റെ ആക്രമണത്താല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ശിയാക്കളും അല്ല, അബദ്ധത്തില്‍ ആക്രമിക്കപ്പെട്ടതാണ് എന്ന് സുന്നികളും പറയുന്നുണ്ട്. ഏതായാലും ഇസ്ലാമിക പ്രവാചകനായ മുഹമ്മദ്‌ ഇഹലോകവാസം വെടിഞ്ഞ് ആറ് മാസത്തിനുള്ളില്‍ അവശേഷിച്ച ഏകമകളും മരിച്ചു. ആ മകളില്‍ ഉണ്ടായ രണ്ട് ആണ്‍മക്കളും കൊല്ലപ്പെട്ടു. ചുരുക്കത്തില്‍ മുഹമ്മദിന്‍റെ കുടുംബത്തിന് അബ്രഹാമിന്‍റെ കുടുംബത്തിന് കിട്ടിയത് പോലെയുള്ള അനുഗ്രഹം ലഭിച്ചില്ല എന്ന് സാരം. എന്തുകൊണ്ടാണ് അബ്രഹാമിനും കുടുംബത്തിനും ലഭിച്ചത് പോലെയുള്ള അനുഗ്രഹം അന്ത്യപ്രവാചകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും അല്ലാഹുവില്‍ നിന്നും ലഭിക്കാതിരുന്നത്?

 

സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ ആറാമത്തെ ചോദ്യം ഇതാണ്: 1400 വര്‍ഷങ്ങള്‍ക്കുള്ളില്‍ കോടാനുകോടി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടും മുഹമ്മദിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടാത്ത നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ഇന്ന് ലോകത്തുള്ള ഏതെങ്കിലും മുസ്ലീമിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടും എന്ന് ലോകത്തുള്ള ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

 

സ്വലാത്തിനെ സംബന്ധിച്ച ഞങ്ങളുടെ എഴാമത്തെ ചോദ്യം: ഈ ഗ്രൂപ്പിലുള്ള ഏതെങ്കിലും ഒരു മുസ്ലീമിന്, ഞാന്‍ സമാധാനം അനുഭവിക്കുന്നവനാണ്, എനിക്ക് ദൈവത്തിന്‍റെ സമാധാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറയാന്‍ കഴിയുമോ? കഴിയുമെങ്കില്‍ അവരത് ഇവിടെ പറയേണ്ടതാണ്. വെറുതെ പറഞ്ഞാല്‍ പോരാ, 1400 കൊല്ലങ്ങളായി, കോടാനുകോടി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടും നിങ്ങളുടെ പ്രവാചകന് കിട്ടാത്ത സമാധാനം നിങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കണം.

 

ഞങ്ങളുടെ പോയിന്‍റുകള്‍ അക്കമിട്ട് ഞങ്ങള്‍ താഴെ കൊടുക്കുന്നു. ഓരോന്നോരോന്നായി മറുപടി തന്നാല്‍ നന്നായിരുന്നു.

 

1 തന്‍റെ പ്രവാചകന് നന്മയും ഗുണവും സമാധാനവും അനുഗ്രഹവും കിട്ടാന്‍ വേണ്ടി അല്ലാഹു ആരോടാണ് പ്രാര്‍ത്ഥിക്കുന്നത്?

 

  1. എന്തുകൊണ്ടാണ് തന്‍റെ പ്രവാചകന് നന്മയും ഗുണവും സമാധാനവും അനുഗ്രഹവും കൊടുക്കുവാന്‍ അല്ലാഹുവിന് കഴിയാതിരുന്നതും തന്‍റെ പ്രവാചകന് ഇതൊക്കെ ലഭിക്കാന്‍ വേണ്ടി തന്‍റെ സൃഷ്ടികളോട് പ്രാര്‍ത്ഥന ആവശ്യപ്പെടേണ്ട ഗതികേട്‌ വന്നതും?

 

  1. എന്തുകൊണ്ടാണ് 23 വര്‍ഷത്തെ തന്‍റെ പ്രവാചക ജീവിതത്തില്‍ മുഹമ്മദിന് നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ലഭിക്കാതിരുന്നത്?

 

  1. എന്തുകൊണ്ടാണ് ഇസ്ലാമിക പ്രവാചകനായ മുഹമ്മദും അദ്ദേഹത്തിന്‍റെ ഭാര്യമാരും സന്താനങ്ങളും മരിച്ചു 1400 കൊല്ലങ്ങള്‍ക്കടുത്തായിട്ടും, ഈ 1400 കൊല്ലങ്ങള്‍ക്കിടയില്‍ ജീവിച്ച കോടാനുകോടി മുസ്ലീങ്ങള്‍ സ്വലാത്ത്‌ ചെയ്തിട്ടും മുഹമ്മദിനും തന്‍റെ കുടുംബത്തിനും സമാധാനവും ഗുണവും നന്മയുമൊന്നും കൊടുക്കുവാന്‍ അല്ലാഹുവിന് കഴിയാതെ പോയത്?

 

  1. എന്തുകൊണ്ടാണ് അബ്രഹാമിനും കുടുംബത്തിനും ലഭിച്ചത് പോലെയുള്ള അനുഗ്രഹം അന്ത്യപ്രവാചകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുഹമ്മദിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും അല്ലാഹുവില്‍ നിന്നും ലഭിക്കാതിരുന്നത്?

 

  1. മുഹമ്മദിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടാത്ത നന്മയും ഗുണവും സമാധാനവും അനുഗ്രഹവും ഇന്ന് ലോകത്തുള്ള ഏതെങ്കിലും മുസ്ലീമിനോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ കിട്ടും എന്ന് ഇവിടെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ?

 

  1. ലോകത്തെ ഏതെങ്കിലും ഒരു മുസ്ലീമിന്, ഞാന്‍ സമാധാനം അനുഭവിക്കുന്നവനാണ്, എനിക്ക് ദൈവത്തിന്‍റെ സമാധാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പറയാന്‍ കഴിയുമോ? കഴിയുമെങ്കില്‍ 1400 കൊല്ലങ്ങളായി, കോടാനുകോടി മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടും നിങ്ങളുടെ പ്രവാചകന് കിട്ടാത്ത സമാധാനം നിങ്ങള്‍ക്ക് എങ്ങനെ കിട്ടി എന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കണം.
]]>
https://sathyamargam.org/2016/04/%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b4%82%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/feed/ 5
നിച്ച് ഓഫ് ട്രൂത്ത്‌ സാക്ഷിക്കയച്ച രണ്ടാം കത്തിനുള്ള മറുപടി https://sathyamargam.org/2016/04/%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%b8%e0%b4%be%e0%b4%95-2/ https://sathyamargam.org/2016/04/%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%b8%e0%b4%be%e0%b4%95-2/#comments Thu, 28 Apr 2016 02:29:56 +0000 http://sathyamargam.org/?p=1238 സുഹൃത്തേ,

ഒരു തീയതിയും വയ്ക്കാതെയുള്ള നിങ്ങളുടെ ലെറ്റര്‍ പാഡില്‍ “സ്വന്തമായി ഒഫിഷ്യല്‍ മേല്‍വിലാസമോ, ലെറ്റര്‍ ഹെഡോ, സീലോ ഇല്ലാത്തവരും സ്വന്തം കേന്ദ്രത്തില്‍ വെച്ച് തയ്യാറാക്കുകയും ഒപ്പിട്ട് കൈമാറുകയും ചെയ്ത കരാറിന്‍റെ ഒറിജിനല്‍ കോപ്പി സൂക്ഷിക്കാന്‍ പോലുമുള്ള സംവിധാനമില്ലാത്തവരും കൈമാറുന്ന കത്തില്‍ ഒപ്പുവെക്കാന്‍ മാത്രം നിരന്തരം പച്ചക്കള്ളങ്ങള്‍ അനുവര്‍ത്തിക്കുന്നവരുമായി ആരുമായും സംവാദങ്ങള്‍ നടത്തേണ്ടതില്ലെന്ന് നിച്ച് ഓഫ് ട്രൂത്ത്‌ തീരുമാനിച്ച വിവരം താങ്കളെ സസന്തോഷം അറിയിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട്, 2016 മാര്‍ച്ച് 21 തിങ്കളാഴ്ച നിച്ച് ഓഫ് ട്രൂത്തിന്‍റെ ഇ-മെയില്‍ ഐഡിയില്‍ (islam@nicheoftruth.org) നിന്ന്, ഒറ്റവരി മറുപടി മെയില്‍ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. അത്യന്തം രസത്തോടെയാണ് ഞങ്ങള്‍ നിങ്ങളുടെ മറുപടി വായിച്ചത്. സംവാദത്തിന് വരാത്തതിനുള്ള നിങ്ങളുടെ കാരണങ്ങള്‍ ഞങ്ങളെ ഒരേസമയം ആഹ്ലാദിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു. സാക്ഷിയുമായി സംവാദം നടത്താത്തതിനെ സംബന്ധിച്ച് വര്‍ഷങ്ങളായി നിങ്ങള്‍ പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകള്‍ ഈ മറുപടിയിലൂടെ നിങ്ങള്‍ തന്നെ ഖണ്‌ഡിച്ചതാണ് ഞങ്ങള്‍ക്ക് ആഹ്ലാദം പകര്‍ന്നത്. ഞങ്ങളെ നിരാശപ്പെടുത്തിയത്,

(a) സംവാദത്തില്‍ നിന്നും ഒഴിയാനുള്ള നിങ്ങളുടെ കാരണങ്ങള്‍ യുക്തിരഹിതമായവയാണ്.

(b) സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ നിങ്ങളുടെ വിശ്വാസജീവിതവുമായി ബന്ധപ്പെട്ട് പ്രയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇസ്ലാം മതം തന്നെ വിട്ടു പോകേണ്ടി വരും എന്നറിഞ്ഞിട്ടും എങ്ങനെയെങ്കിലും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ആ കാരണങ്ങള്‍ തന്നെ നിങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.

(c) ഇസ്ലാമിന്‍റെ പൊള്ളത്തരത്തിന്‍റെ വ്യാപ്തി എത്ര വലുതാണെന്ന് നേര്‍ക്കുനേരെയുള്ള ഒരു സംവാദത്തില്‍കൂടി തുറന്നു കാട്ടുവാനും അതു മുഖാന്തരം സമാധാനവും സത്യവും അന്വേഷിക്കുന്ന അനേകം മുസ്ലീങ്ങള്‍ക്ക് സത്യദൈവത്തെ തിരിച്ചറിയാനും ആ സത്യദൈവം ഒരുക്കിയിരിക്കുന്ന നിത്യരക്ഷയിലേക്ക് കടന്നു വരാനുമുള്ള അസുലഭാവസരം നഷ്ടമാവുകയും ചെയ്തിരിക്കുന്നു.

ഇതെല്ലാമാണ് ഞങ്ങളെ നിരാശപ്പെടുത്തിക്കളഞ്ഞത്.

എന്നിരുന്നാലും ഞങ്ങള്‍ പൂര്‍ണ്ണമായും നിരാശപ്പെട്ട് പോയിട്ടില്ല, സാക്ഷി അപ്പോളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കുമായി ഒരു സംവാദത്തിന് നിച്ച് ഓഫ് ട്രൂത്ത്‌ തയ്യാറാകും എന്ന് തന്നെയാണ് ഈ അവസാന നിമിഷത്തിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്രയും നാള്‍ കള്ളത്തരങ്ങള്‍ പറഞ്ഞുകൊണ്ട് അനുയായികളുടെ മുന്നില്‍ പിടിച്ചു നിന്നത് പോലെ ഇനി നിങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ നിങ്ങള്‍ അയച്ച ഈ ഒറ്റവരി കത്ത് നിങ്ങളുടെ ഇതുവരെയുള്ള കള്ളത്തരങ്ങളെ മാത്രമല്ല, നിങ്ങളുടെ സഹജമായ ഇരട്ടത്താപ്പുകളെയും തുറന്നു കാട്ടുന്നതാണ്. നിങ്ങളുടെ ഒറ്റവരി കത്തിന്‍റെ ഓരോ പോയിന്‍റും എടുത്ത് മറുപടി പറയാന്‍ ഞങ്ങള്‍ക്ക് അത്യധികമായ സന്തോഷമേയുള്ളൂ. ‘നമ്മള്‍ തമ്മിലുള്ള കത്തിടപാടുകള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്’ എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് വാക്ക് തന്നിട്ടുള്ളത് കൊണ്ടും, പറഞ്ഞ വാക്ക് പാലിക്കുന്നതില്‍ ദത്തശ്രദ്ധരാണ് ഞങ്ങള്‍ എന്നുള്ളത് കൊണ്ടും ‘സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി നിച്ച് ഓഫ് ട്രൂത്ത്‌ എന്ത് കള്ളത്തരവും കാണിക്കും’ എന്ന സത്യം നിഷ്പക്ഷ മനസ്സോടുകൂടെ ഈ കത്തിടപാടുകള്‍ വായിക്കുന്നവര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടി ഞങ്ങള്‍ നിങ്ങളുടെ ഒറ്റവരിക്കത്തിലെ ഓരോ പോയിന്‍റിനും വിശദമായിത്തന്നെ മറുപടി തരുന്നു.

I പോയിന്‍റ് ഒന്ന്, നിങ്ങളുടെ നുണകളെ സംബന്ധിച്ച്:

നിങ്ങള്‍ ആദ്യം പറഞ്ഞുകൊണ്ടിരുന്നത് ‘സംവാദത്തിനുപയോഗിക്കേണ്ട പ്രമാണഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന വിഷയത്തില്‍ നിച്ച് ഓഫ് ട്രൂത്തും സാക്ഷിയും തമ്മില്‍ ഏകാഭിപ്രായം ഇല്ലാത്തത് കൊണ്ടാണ് സംവാദം നടക്കാത്തത്’ എന്നായിരുന്നു. ‘ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ചുകൊണ്ട് ഞങ്ങള്‍ സംവാദത്തിന് തയ്യാറാണ്’ എന്ന് നിങ്ങള്‍ക്ക് എഴുതുക മാത്രമല്ല, പല വേദികളിലും ഞങ്ങള്‍ ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിട്ടും നിങ്ങള്‍ ഈ വ്യാജം തന്നെയാണ് കുറേക്കാലം പറഞ്ഞുകൊണ്ട് നടന്നത്. ‘ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം പ്രമാണമായി എടുത്തുകൊണ്ട് സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്, പക്ഷേ ഇസ്ലാമിന്‍റെ വികൃത മുഖം പൊതുജനമധ്യത്തില്‍ അനാവരണം ചെയ്യപ്പെടുമോ എന്ന ഭീതിയാല്‍ സംവാദത്തിന് വരാതെ ഒഴിഞ്ഞു മാറുന്നത് നിച്ച് ഓഫ് ട്രൂത്തുകാരാണ്’ എന്ന് പലവേദികളില്‍ സാക്ഷിയുടെ പ്രഭാഷകര്‍ പ്രസംഗിക്കാന്‍ തുടങ്ങിയതോടെ നിങ്ങള്‍ നിലപാട് മാറ്റി.

അടുത്തതായി നിങ്ങള്‍ പറഞ്ഞത് ‘സാക്ഷിയും നിച്ചും തമ്മില്‍ എഴുതി ഒപ്പിട്ട പഴയൊരു കരാര്‍ നിലനില്‍ക്കുന്നുണ്ട്, ഒരു കരാര്‍ നിലനില്‍ക്കുമ്പോള്‍ അത് റദ്ദ് ചെയ്യാതെ പുതിയൊരു കരാര്‍ എഴുതാന്‍ ഞങ്ങള്‍ക്ക് പ്രമാണമില്ല, അതുകൊണ്ട് നിച്ചുമായുള്ള പഴയ കരാര്‍ റദ്ദാക്കുന്നു എന്ന് സാക്ഷിയുടെ ആളുകള്‍ എഴുതി തരട്ടെ, പിന്നെ പുതിയൊരു കരാര്‍ എഴുതിയിട്ട് ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സംവാദം നടത്താം’ എന്നാണ്. ‘അങ്ങനെയൊരു കരാര്‍ ഞങ്ങള്‍ തമ്മില്‍ ഇല്ല, ഉണ്ടെന്ന് പറയുന്ന നിച്ച് ഓഫ് ട്രൂത്തുകാര്‍ ആ കരാറിന്‍റെ സ്കാന്‍ ചെയ്ത കോപ്പി അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തട്ടെ. അങ്ങനെ പ്രസിദ്ധപ്പെടുത്തിയാല്‍, ആ കരാറില്‍ എഴുതിയിരിക്കുന്ന വ്യവസ്ഥകള്‍ എന്തെല്ലാമാണോ, ആ വ്യവസ്ഥകള്‍ പ്രകാരം സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്’ എന്ന് സാക്ഷിയുടെ പ്രഭാഷകര്‍ അതിന് മറുപടി പറഞ്ഞെങ്കിലും ഇന്നുവരെ ആ കരാറിന്‍റെ കോപ്പി നിങ്ങളുടെ വെബ്സൈറ്റില്‍ നിങ്ങള്‍ ഇട്ടിട്ടില്ല. ഇല്ലാത്ത കരാര്‍ എങ്ങനെ ഇടാനാണ്, അല്ലേ?

നമ്മള്‍ തമ്മില്‍ എപ്പോഴാണ് ഒരു കരാര്‍ എഴുതി ഒപ്പിട്ടിരിക്കുന്നത്? കരാറിന്‍റെ ഒരു നക്കല്‍ എഴുതി ഒപ്പിട്ടിട്ടുണ്ട്. ഇരുപക്ഷത്തു നിന്നുമുള്ള ഓരോ സംവാദ വിഷയങ്ങളും സംവാദകന്മാരും സ്ഥലവും തിയ്യതിയും സാമ്പത്തിക കാര്യങ്ങളുടെ ഉത്തരവാദിത്തവും ആധികാരിക പ്രമാണങ്ങളില്‍ നിന്നു മാത്രമേ ഇരുപക്ഷവും ഉദ്ധരിക്കാവൂ എന്നൊക്കെയാണ് ആ നക്കലില്‍ ഉണ്ടായിരുന്നത്. സംവാദത്തിന് വേണ്ടിയുള്ള അന്തിമമായ കരാര്‍ ഒപ്പിടുന്നതിനു മുന്‍പ്‌, ചര്‍ച്ച മുന്നോട്ടു പോകാന്‍ വേണ്ടിയാണ് പ്രാഥമിക കരാര്‍ അഥവാ അന്തിമ കരാറിന്‍റെ ഈ നക്കല്‍ ഒപ്പിട്ടത്. അന്തിമ കരാര്‍ ഒപ്പിടുന്നതോടെ ഈ നക്കല്‍ അസാധുവായിത്തീരുകയും ചെയ്യും. വസ്തുത ഇതായിരിക്കെ നിങ്ങള്‍ ആ നക്കലിനെ തന്നെ ഒറിജിനല്‍ കരാറാക്കി മാറ്റിയത് ‘സാക്ഷിയാണ് സംവാദത്തിന് വരാതെ പേടിച്ച് ഒളിച്ചോടുന്നത്’ എന്ന് പറഞ്ഞ് പാവം മുസ്ലീങ്ങളെ പറ്റിക്കാനാണ് എന്ന് വ്യക്തം!

നമ്മള്‍ തമ്മില്‍ എഴുതി ഒപ്പിട്ട കരാര്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് നിങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതോടെ കരാറിന്‍റെ പേര് പറഞ്ഞ് സംവാദത്തില്‍ നിന്നും ഒഴിയാം എന്നുള്ള നിങ്ങളുടെ തന്ത്രം പൊളിഞ്ഞു. ഇപ്പോഴിതാ സംവാദത്തില്‍ നിന്നും ഒഴിയാന്‍ പുതിയൊരു ന്യായം നിങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നു, ലെറ്റര്‍ പാഡില്‍ എഴുതി, സീല്‍ വെച്ച കത്തിന്‍റെ സ്കാന്‍ ചെയ്ത കോപ്പി ആയിരിക്കണം ഇരു കൂട്ടരും അയക്കേണ്ടതെന്ന്. സാക്ഷിക്ക് ലെറ്റര്‍പാഡും സീലും ഇല്ലെന്ന് തൊടുന്യായം പറഞ്ഞ് സംവാദത്തില്‍ നിന്നും ഏകപക്ഷീയമായി നിച്ച് പിന്മാറുകയും ചെയ്തിരിക്കുന്നു. ഈയൊരൊറ്റ കാര്യത്തില്‍ നിന്ന് തന്നെ നിങ്ങളുടെ ഇരട്ടത്താപ്പ് വെളിവാകുന്നുണ്ട്‌. സാക്ഷിയുമായി നിങ്ങള്‍ മുന്‍പ് കരാര്‍ എഴുതിയിട്ടുണ്ട് എന്നാണല്ലോ നിങ്ങള്‍ ഇതുവരെ പറഞ്ഞ് നടന്നത്, ലെറ്റര്‍ പാഡും സീലും ഇല്ലാത്ത സംഘടനയാണ് സാക്ഷിയെങ്കില്‍, അങ്ങനെയുള്ള ഒരു സംഘടനയുമായി നിങ്ങള്‍ സംവാദത്തിനുള്ള കരാര്‍ ഒപ്പിട്ടത് എന്തിനാണ്? രണ്ട് സംഘടനകള്‍ തമ്മിലുള്ള കരാര്‍ പ്രാബല്യത്തില്‍ വരുന്നത്, സംഘടനകളുടെ ലെറ്റര്‍പാഡുകളില്‍ എഴുതി, രണ്ട് കൂട്ടരുടെയും സീലുകളും പതിപ്പിച്ച് അതിന് താഴെ ഇരു സംഘടനകളും ചുമതലപ്പെടുത്തിയ വ്യക്തികള്‍ ഒപ്പിടുമ്പോള്‍ മാത്രമാണ് എന്നുള്ള കാര്യം ഏതു കൊച്ചു കുട്ടിക്കും അറിയാവുന്നതാണ്. ലെറ്റര്‍പാഡും സീലും ഇല്ലാത്ത സംഘടനയെന്ന് നിങ്ങള്‍ സാക്ഷിയെ പരിഹസിക്കുകയും അപ്പോള്‍ത്തന്നെ, സാക്ഷിയുമായി ഞങ്ങള്‍ ഒപ്പിട്ട പഴയ കരാര്‍ നിലനില്‍ക്കുന്നുണ്ട് എന്ന് വാദിക്കുകയും ചെയ്യുന്നത് തികഞ്ഞ ഇരട്ടത്താപ്പല്ലാതെ വേറെ എന്താണ്? എന്തായാലും ഈ ഒന്നാം പോയിന്‍റിനോട് ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് നിങ്ങളോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ആര്‍ജ്ജവവും സത്യസന്ധതയും ലവലേശമെങ്കിലും നിങ്ങളില്‍ അവശേഷിക്കുന്നുണ്ട് എന്ന് നിങ്ങളുടെ അണികളെ ബോദ്ധ്യപ്പെടുത്താനെങ്കിലും നിങ്ങള്‍ ആ ചോദ്യങ്ങള്‍ക്ക് മറുപടി തരും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

(1) ആധികാരികമായ ഇസ്ലാമിക പ്രമാണങ്ങളെ സംബന്ധിച്ചുള്ള തര്‍ക്കം മൂലമാണ് സാക്ഷിയുമായി നിച്ച്‌ സംവാദം ചെയ്യാത്തത് എന്ന് നിങ്ങള്‍ നുണ പറഞ്ഞു കൊണ്ടിരിക്കുന്നു. ആധികാരികമായ പുസ്തകങ്ങള്‍ എന്ന് നിച്ച് പറയുന്ന ഖുര്‍ആന്‍റെയും സ്വഹീഹായ ഹദീസുകളുടെയും മാത്രം അടിസ്ഥാനത്തില്‍ സാക്ഷി നിച്ചുമായി സംവാദത്തിന് തയാറാണെന്ന് ഞങ്ങള്‍ സ്‌പഷ്‌ടമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതിനാല്‍ സംവാദത്തില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുമാറുന്നതിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയും സാധാരണ മുസ്ലീങ്ങളോട് അവരെ ഇത്രയും നാള്‍ നുണ പറഞ്ഞ് വഞ്ചിച്ചതിനു അവരോട് നിരുപാധികമായ ക്ഷമാപണം നടത്തുകയും ചെയ്യുമോ?

(2) ഞങ്ങളുമായി നിങ്ങള്‍ എഴുതിയെന്ന് പറയപ്പെടുന്ന (ഇല്ലാത്ത) കരാര്‍ പാലിക്കാന്‍ ഞങ്ങള്‍ തയാറാകാത്തതുകൊണ്ടായിരുന്നു നിച്ച് സാക്ഷിയുമായി സംവാദം ചെയ്യാത്തത് എന്ന് നിങ്ങള്‍ നുണ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞങ്ങളുമായി എഴുതിയെന്ന് പറയപ്പെടുന്ന കരാര്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സാക്ഷി നിച്ചുമായി സംവാദത്തിന് തയാറാണെന്ന് ഞങ്ങള്‍ സ്‌പഷ്‌ടമായി നിങ്ങള്‍ക്ക് എഴുതിയിട്ടുള്ളതിനാല്‍, നിങ്ങള്‍ ഞങ്ങളുമായി സംവാദം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന്‍റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയും സാധാരണ മുസ്ലീങ്ങളോട് അവരെ ഇത്രയും നാള്‍ നുണ പറഞ്ഞ് വഞ്ചിച്ചതിനു അവരോട് നിരുപാധികമായ ക്ഷമാപണം നടത്തുകയും ചെയ്യുമോ?

(3) താഴെ കൊടുക്കുന്ന മുലകുടി ഹദീസുകളും അതുപോലെ മറ്റ് നീചമായ ഹദീസുകളും മുഖേനെ ഞങ്ങള്‍ ഇസ്ലാമിനെ തുറന്നുകാട്ടും എന്നുള്ള ഭയമല്ലേ സാക്ഷിയുമായി സംവാദം നടത്തുന്നതില്‍ നിന്നും നിങ്ങളെ ഭയപ്പെടുത്തുന്നത്‌?

ആയിശ നിവേദനം: സുഹൈലിന്‍റെ മകള്‍ സഹ്ള ഒരിക്കല്‍ നബിയുടെ അരികില്‍ വന്നു പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലെ, സാലിം എന്‍റെ അടുത്തു പ്രവേശിക്കുന്നതില്‍ അബുഹുദൈഫ:യുടെ (സഹ്ളയുടെ ഭര്‍ത്താവാണ് അബുഹുദൈഫ:) മുഖത്ത് വെറുപ്പുള്ളതായി തോന്നുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘അയാള്‍ക്ക് നീ മുലപ്പാല്‍ കൊടുക്കുക.’ അവള്‍ ചോദിച്ചു: അയാള്‍ വലിയ മനുഷ്യനാണല്ലോ, എങ്ങനെ ഞാന്‍ മുലപ്പാല്‍ കൊടുക്കും?’ അപ്പോള്‍ നബി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: അയാള്‍ വലിയ മനുഷ്യനാണെന്ന് എനിക്കറിയാം.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 26)

മുലകുടി ബന്ധത്തിലൂടെ അവരെ അമ്മയും മകനും എന്ന ബന്ധത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് മുഹമ്മദ് ഈ തന്ത്രം പറഞ്ഞു കൊടുക്കുന്നത്. പക്ഷെ, ഇതിനേക്കാള്‍ വൃത്തികെട്ട ഒരു പരിപാടി വേറെ ഉണ്ടോ? തീര്‍ന്നില്ല, മുഹമ്മദിന്‍റെ സ്വന്തം ഭാര്യ ആയിശക്ക് മുലകുടി ബന്ധത്തില്‍ ഒരു സഹോദരന്‍ ഉണ്ടായിരുന്നു. അവന്‍ ആയിഷയെ കാണാനും വരുമായിരുന്നു. അപ്പോള്‍ എന്തുണ്ടായെന്നു ആയിശയുടെ വാക്കുകളില്‍ നിന്ന് കേള്‍ക്കാം:

“മസ്റൂഖ് നിവേദനം: ആഇശ പറഞ്ഞതായി അദ്ദേഹം പറഞ്ഞു: റസൂല്‍ എന്‍റെ അടുത്തു കടന്നു വന്നു. എന്‍റെ അരികെ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് നബിക്ക് അതിയായ പ്രയാസമുണ്ടാക്കി. നബിയുടെ മുഖത്ത് ഞാന്‍ കോപം കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, നിശ്ചയം ഇദ്ദേഹം മുലകുടി ബന്ധത്തില്‍ എന്‍റെ സഹോദരനാകുന്നു.’ അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ മുലകുടി ബന്ധത്തിലുള്ള സഹോദരന്മാരെ പറ്റി ശരിക്കും നോക്കണം. വിശപ്പടങ്ങുന്ന നിലക്ക് മുല കുടിച്ചെങ്കില്‍ മാത്രമേ മുലകുടി ബന്ധം ഉണ്ടാവുകയുള്ളൂ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ് നമ്പര്‍ 32).

ഇതിനെയല്ലേ നമ്മള്‍ ഇരട്ടത്താപ്പ് എന്ന് പറയുന്നത്? മറ്റൊരുത്തന്‍റെ ഭാര്യയോട് പറയുന്നു പ്രായപൂര്‍ത്തിയായ ഒരുവന് മുലപ്പാല്‍ കൊടുക്കാന്‍. സ്വന്ത ഭാര്യയും മറ്റൊരുത്തനും ശൈശവ പ്രായത്തില്‍ ഒരേ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നതിനാല്‍ ഉണ്ടായ മുലകുടി ബന്ധംനിലനില്ക്കുമോ ഇല്ലയോ എന്നുള്ളതിന് വേറെ ഒരു മാനദണ്ഡം.

ഇത്തരം ഹദീസുകള്‍ ഞങ്ങള്‍ പരസ്യമായി വിളിച്ചു പറയും എന്ന ഭയം കൊണ്ടല്ലേ തമിഴ്നാട്‌ തൌഹീദ് ജമഅത്തുമായി സാക്ഷി സംവാദം നടത്തുന്നു എന്നറിഞ്ഞതും നിങ്ങളുടെ സംഘത്തില്‍ ഉള്ളവര്‍ തമിഴ്നാട്ടില്‍ പോയി തമിഴ്നാട്‌ തൌഹീദ് ജമഅത്തിനോട് ഞങ്ങളുമായി സംവാദം ചെയ്യരുത് എന്ന് പറയാന്‍ പ്രേരിപ്പിച്ചത് എന്ന് നിങ്ങള്‍ ഇനിയെങ്കിലും തുറന്ന് സമ്മതിക്കുമോ?

(4) സത്യം പ്രസ്താവിക്കുവാനും നുണകള്‍ക്ക് ക്ഷമാപണം നടത്താനും നിങ്ങള്‍ തയറാകുന്നില്ലെങ്കില്‍, കള്ളം പറയാന്‍ നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അനുവാദത്തിന്‍റെ പുറത്താണ് നിങ്ങള്‍ ഇങ്ങനെ കള്ളങ്ങള്‍ പറഞ്ഞ് കൊണ്ട് പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത് എന്ന് ഞങ്ങള്‍ സംശയിക്കുന്നതില്‍ തെറ്റുണ്ടോ? ഹദീസ് ചുവടെ:

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ‘ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

ഹദീസ്‌ ശ്രദ്ധിച്ചു വായിച്ചോണേ, “ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല” എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മൂന്നു കാര്യങ്ങളില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ്‌ പഠിപ്പിച്ചത്. പക്ഷേ നിങ്ങളുടെ പോക്ക് കണ്ടിട്ട് നിങ്ങള്‍ നിങ്ങളുടെ പ്രവാചകനെയും കടത്തി വെട്ടുന്ന ലക്ഷണമാണല്ലോ. കള്ളം പറയാന്‍ നിങ്ങളുടെ പ്രവാചകന്‍ നിങ്ങള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത് മൂന്ന് കാര്യങ്ങളിലല്ലേ? ആ മൂന്ന് കാര്യങ്ങളില്‍ സംവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ കള്ളം പറയാം എന്നില്ലല്ലോ. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടി കള്ളങ്ങളുടെ മേല്‍ കള്ളങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.

II പോയിന്‍റ് രണ്ട്, ലെറ്റര്‍പാഡിനെയും സീലിനേയും സംബന്ധിച്ച വാദം:

ലെറ്റര്‍പാഡിനെയും സീലിനെയും സംബന്ധിച്ച് നിങ്ങള്‍ ബാലിശമായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു സീലോ ലെറ്റര്‍പാഡോ ഇല്ലാത്തതിനാല്‍ ഞങ്ങളുമായി സംവാദം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് നിങ്ങള്‍ പറയുന്നു. നിച്ച് ഓഫ് ട്രൂത്തിനെപ്പോലെ കേരളമെന്ന ഠാ വട്ടത്തിലൊതുങ്ങുന്ന പ്രാദേശിക സംഘടനയല്ല, ഇന്ത്യ മുഴുവനുമുള്ള ഒരു ദേശീയ സംഘടനയാണ് സാക്ഷി. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പല ഇസ്ലാമിക സംഘടനകളുമായും സാക്ഷി സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത് സീല് പതിപ്പിച്ച ലെറ്റര്‍പാഡില്‍ കരാര്‍ എഴുതാതെയാണ് എന്നാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്? അല്ല എന്ന് ഞങ്ങള്‍ക്ക് നല്ലവണ്ണമറിയാം. കാരണം, സാക്ഷിയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഞങ്ങള്‍ ഇതിന് മുന്‍പ് നിങ്ങള്‍ക്ക് കത്തയച്ചിട്ടുള്ളതാണ്. അത് നിങ്ങള്‍ അത്രപെട്ടെന്ന് മറന്ന് പോകാന്‍ സാധ്യതയില്ലല്ലോ. സത്യത്തില്‍ നിങ്ങളത് മനഃപൂര്‍വ്വം മറന്നതല്ല, സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ വേണ്ടിയുള്ള തൊടുന്യായം കണ്ടെത്താനുള്ള വെപ്രാളത്തില്‍ ഇക്കാര്യം ഓര്‍ക്കാതെ പോയതാണ് എന്ന് മനസ്സിലാക്കാനുള്ള ബോധം ഞങ്ങള്‍ക്കുണ്ട്‌. എന്തായാലും സീല്‍ ഉള്ള ലെറ്റര്‍പാഡില്‍ അന്തിമ കരാര്‍ ഒപ്പിടാം എന്ന് ഞങ്ങള്‍ മുന്‍പേതന്നെ പറഞ്ഞിട്ടുള്ളതിനാല്‍ നിങ്ങളുടെ ഈ തൊടുന്യായത്തിനും നിലനില്‍പ്പില്ല എന്ന് മനസ്സിലാക്കാനുള്ള പഠിപ്പ് തികഞ്ഞില്ലേ നിച്ചിന്‍റെ ആള്‍ക്കാര്‍ക്ക്?

എന്നാല്‍ നിങ്ങളുടെ യുക്തി അനുസരിച്ച് നോക്കുകയാണെങ്കില്‍ത്തന്നെ ലെറ്റര്‍ പാഡും സീലും എങ്ങനെ ഉപയോഗിക്കാമെന്ന് നിങ്ങള്‍ പഠിക്കുന്നതിന് മുന്‍പ് നിങ്ങള്‍ വേറെ ചില കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിങ്ങളുടെ യുക്തി പിന്തുടരാനും ചെറിയ കാര്യങ്ങള്‍ കുത്തിപ്പൊക്കാനും ഞങ്ങള്‍ക്ക് ഒട്ടും ആഗ്രഹമില്ല. എങ്കിലും നിങ്ങളെ പഠിപ്പിക്കേണ്ടതുകൊണ്ട് ഞങ്ങള്‍ ഈ കാര്യങ്ങള്‍ നിങ്ങളെ ചൂണ്ടിക്കാട്ടുകയാണ്. ഞങ്ങള്‍ വളരെ സൗമ്യതയോടെയും, നിങ്ങളെ അപമാനിക്കാതെയും നിങ്ങളുടെ ഫയലുകള്‍ pdf ഫോര്‍മാറ്റില്‍ അയച്ചു തരുവാന്‍ നിങ്ങളോട് എങ്ങനെ ചോദിച്ചോ അതുപോലെ ഞങ്ങള്‍ ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ്. (എന്നിട്ടും നിങ്ങള്‍, സ്കാന്‍ ചെയ്ത ഫയല്‍ വേര്‍ഡ്‌ ഫോര്‍മാറ്റില്‍ ആണ് സേവ് ചെയ്ത് ഞങ്ങള്‍ക്ക് അയച്ചുതന്നത് എന്നുള്ളത് വേറെ കാര്യം!!)

നിങ്ങളുടെ ലെറ്റര്‍ പാഡില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും എഴുതി അയക്കുമ്പോള്‍ ആദ്യം നിങ്ങള്‍ അതില്‍ ഒരു തീയതി ഇടുവാന്‍ പഠിക്കണം. ഇതൊക്കെ മദ്രസ്സാ വിദ്യാഭ്യാസം മാത്രം ലഭിച്ച, ശരിയായ സ്കൂള്‍ വിദ്യാഭ്യാസം കിട്ടാത്തതിന്‍റെ കുഴപ്പമാണ്. സ്കൂളില്‍ നിന്ന് കത്തെഴുതാന്‍ പഠിപ്പിക്കുമ്പോള്‍ ആദ്യംതന്നെ സ്ഥലവും തിയ്യതിയും വെക്കാനാണ് അധ്യാപകര്‍ പഠിപ്പിക്കുക. അത് കഴിഞ്ഞാണ് മാറ്റര്‍ എഴുതേണ്ടതിനെ കുറിച്ച് പഠിപ്പിക്കുന്നത്‌. മദ്രസ്സയില്‍ കത്തെഴുതാന്‍ പഠിപ്പിക്കുന്ന പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് മദ്രസ്സ വിദ്യഭ്യാസം മാത്രം കിട്ടിയിട്ടുള്ളവര്‍ കത്തെഴുതിയാല്‍ ഇങ്ങനെയിരിക്കും! ഏതായാലും ഇനിയെങ്കിലും സാക്ഷിയുമായി കത്തിടപാടുകള്‍ നടത്തുമ്പോള്‍ സ്കൂളില്‍ പോയിട്ടുള്ളവരെക്കൊണ്ട് ഞങ്ങള്‍ക്ക് മറുപടി എഴുതിക്കുന്നത് നന്നായിരിക്കും. കത്തെഴുത്തിന്‍റെ അടിസ്ഥാന പാഠങ്ങള്‍ നിങ്ങളെ പഠിപ്പിച്ചു തരാന്‍ വേണ്ടി ഞങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ഞങ്ങള്‍ക്കത് സഹായകരമായിരിക്കും.

ഇനി, വാദത്തിന് വേണ്ടി, ഞങ്ങള്‍ക്ക് ഒരു സീലോ ഒരു ലെറ്റര്‍പാഡോ ഇല്ലെന്നു ഞങ്ങള്‍ സമ്മതിക്കുകയാണ്. ഒരു സംവാദം ചെയ്യാതിരിക്കാനുള്ള കാരണമാണോ ഈ ഒരു വാദം? നിങ്ങള്‍ അങ്ങനെ കരുതുന്നതിനാല്‍ താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ദയവായി ഉത്തരം തരിക:

(5) എഴുതാനും വായിക്കാനും കഴിവില്ലാതിരുന്ന ഒരു വ്യക്തിയെ പ്രവാചകനെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് പിന്‍പറ്റാമെങ്കില്‍ (നിരക്ഷരനായൊരാള്‍ക്ക് ലെറ്റര്‍പാഡും സീലും കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ഞങ്ങള്‍ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ), ലെറ്റര്‍പാഡും സീലും ഇല്ലെന്നെ കാരണം പറഞ്ഞ് ഞങ്ങളുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്?

(6) ഞങ്ങള്‍ തന്നെയാണ് കത്ത് എഴുതിയത് അല്ലെങ്കില്‍ കരാര്‍ ഒപ്പിട്ടത് എന്നതിന് (സാക്ഷികള്‍ക്ക് ഉപരിയായി) ലെറ്റര്‍പാഡും സീലും ആധികാരികത നല്‍കുന്നുവെങ്കില്‍, അല്ലാഹുവില്‍ നിന്ന് വെളിപ്പാട് ലഭിച്ചതാണെന്ന് അവകാശപ്പെടുന്ന ഒരു ദൂതനെ കണ്ടുമുട്ടിയെന്നു അവകാശപ്പെടുന്ന മുഹമ്മദിന്‍റെ വാക്കുകള്‍ അല്ലാതെ ഒരു സാക്ഷി പോലും ഇല്ലാത്ത ഒരു പുസ്തകത്തെ -ഖുര്‍ആനിനെ – “വെളിപ്പാട്” എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് എങ്ങനെ പിന്തുടരാന്‍ കഴിയും?

(7) സാക്ഷിക്ക് ലെറ്റര്‍പാഡും സീലും ഇല്ലെന്ന് വാദത്തിന് വേണ്ടി ഞങ്ങള്‍ സമ്മതിച്ചെന്ന് വിചാരിക്കുക, അപ്പോഴും നിങ്ങള്‍ക്ക് സംവാദത്തില്‍ നിന്നും ഒളിച്ചോടാനുള്ള ന്യായീകരണം ആകുന്നില്ല അക്കാര്യം. നിങ്ങളുടെ പ്രവാചകന് പ്രവാചകത്വത്തിന്‍റെ മുദ്ര ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടല്ലോ. നിങ്ങളുടെ പ്രവാചകന്‍റെ പ്രവാചകത്വത്തിന്‍റെ മുദ്ര അദ്ദേഹത്തിന്‍റെ മുതുകില്‍ ഉണ്ടായിരുന്ന ഒരു തടിച്ച മറുക് ആയിരുന്നു:

ജാബിര്‍ ബ്നു സംറത്ത് നിവേദനം: റസൂല്‍ തിരുമേനിയുടെ മുതുകില്‍ പ്രവാചകത്വമുദ്ര ഞാന്‍ കണ്ടിട്ടുണ്ട്, മാടപ്രാവിന്‍റെ മുട്ട പോലെ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 110)

അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഞാന്‍ നബിയെ കണ്ടിട്ടുണ്ട്. നബിയോടൊപ്പം ഞാന്‍ മാംസവും റൊട്ടിയും ഭക്ഷിച്ചിട്ടുണ്ട്. അദ്ദേഹം (ആസിം) പറയുന്നു: അപ്പോള്‍ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു: ‘പ്രവാചകന്‍ നിങ്ങള്‍ക്ക് വേണ്ടി മാപ്പിരന്നുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ,നിനക്ക് വേണ്ടിയും.’ പിന്നെ അദ്ദേഹം ഈ വചനം ഓതി: നിന്‍റെ പാപമോചനത്തിന് വേണ്ടി നീ തേടുക; സത്യവിശ്വാസികളുടെയും സത്യവിശ്വാസിനികളുടെയും -(മുഹമ്മദ്‌:19). പിന്നെ ഞാന്‍ നബിയുടെ പുറകിലേക്ക് വന്നു. അപ്പോള്‍ അവിടുത്തെ ഇരു ചുമലുകള്‍ക്കിടയിലും പ്രവാചകത്വ മുദ്ര നോക്കിക്കണ്ടു. ഇടത്തേ ചുമലിന് മുകള്‍ ഭാഗത്തായി മുഷ്ടി ചുരുട്ടിപ്പിടിച്ചത് പോലെ പാലുണ്ണി പോലെ (ഉയര്‍ന്നു നില്‍ക്കുന്ന) ഒരടയാളം അതിന്മേലുണ്ടായിരുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ് നമ്പര്‍ 112 (2346)

പ്രവാചകത്വത്തിന്‍റെ മുദ്രയായി പാലുണ്ണി പോലെയുള്ള ഒരു മറുകിനെ നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ ഔദ്യോഗിക ഇമെയില്‍ ഐഡിയും വെബ്സൈറ്റും സാക്ഷിയുടെ ലെറ്റര്‍ പാഡായും സീലായും നിങ്ങള്‍ക്ക് അംഗീകരിച്ചു കൂടാ?

(8) “ഞങ്ങളുടെ പ്രവാചകനെ മുഴത്തിന് മുഴമായും ചാണിനു ചാണായും പിന്‍ പറ്റുന്നവരാണ് ഞങ്ങള്‍” എന്നല്ലേ നിങ്ങള്‍ എപ്പോഴും അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഈ കാര്യത്തില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ പ്രവാചകന്‍റെ മാതൃക പിന്തുടരുവാന്‍ ധൈര്യം കാണിക്കാത്തത്? ഹിജ്ര ഒമ്പതാം വര്‍ഷത്തില്‍ നജ്രാനില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ മുഹമ്മദിനെ സന്ദര്‍ശിച്ച് സംവാദത്തില്‍ ഏര്‍പ്പെട്ടതിന്‍റെ അനന്തരഫലമായിട്ടാണ് സൂറ ആലൂ ഇംറാന്‍റെ എണ്‍പതില്‍പരം ആയത്തുകള്‍ അവതരിപ്പിക്കപ്പെട്ടത് എന്നാണല്ലോ ഇസ്ലാമിക വിശ്വാസം. (കൂടുതല്‍ അറിയാന്‍ അമാനി മൌലവിയുടെ തഫ്സീര്‍ ആയ ‘വിശുദ്ധ ഖുര്‍ആന്‍ വിവരണം’ പേജ് 463, 464 കാണുക) നജ്രാനില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ മുഹമ്മദിനോട് സംവാദത്തിന് വന്നപ്പോള്‍, വന്നവര്‍ക്ക് ഓഫീസും ലെറ്റര്‍പാഡും സീലും ഉണ്ടോ എന്ന് നോക്കിയിട്ടാണോ മുഹമ്മദ്‌ അവരോട് സംവാദത്തില്‍ ഏര്‍പ്പെട്ടത്? പോട്ടെ, പേരിന് ഒരു കരാര്‍ എങ്കിലും എഴുതിയിട്ടാണോ മുഹമ്മദ്‌ ക്രിസ്ത്യാനികളോട് സംവാദത്തിന് തയ്യാറായത്? അല്ലല്ലോ, പിന്നെ എന്തിനാണ് ഞങ്ങള്‍ നിങ്ങളോട് സംവാദത്തിന് വരുമ്പോള്‍ ഇതൊക്കെ വേണമെന്നു നിര്‍ബന്ധം പിടിക്കുന്നത്‌? പ്രവാചക മാതൃക അനുകരിക്കാന്‍ കൊള്ളാത്തതാണ് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

(9) “നബിക്ക് എഴുത്തും വായനയുമോന്നും അറിയാത്തത് കൊണ്ട് ലെറ്റര്‍പാഡും സീലും ഉള്ളതും ഇല്ലാത്തതുമൊക്കെ കണക്കാണ്. കരാര്‍ എഴുതിയാലും ഇല്ലെങ്കിലും അദ്ദേഹത്തിന് അത് വായിച്ചു നോക്കാന്‍ അറിയാത്തത് കൊണ്ട് അതിലും വലിയ കഥയില്ല. പക്ഷേ ഞങ്ങള്‍ക്ക് എഴുത്തും വായനയും അറിയാവുന്നത് കൊണ്ട് സീല്‍ പതിപ്പിച്ച ലെറ്റര്‍പാഡില്‍ കരാര്‍ എഴുതിയാല്‍ മാത്രമേ ഞങ്ങള്‍ സംവാദത്തിന് വരൂ” എന്നാണോ നിങ്ങള്‍ പറയാന്‍ ശ്രമിക്കുന്നത്? അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്ന് മുതലാണ്‌ ഇസ്ലാമില്‍ മുഹമ്മദിനെക്കാളും വലിയ ആളുകളായത് എന്നറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.

(10) ഇനി അതല്ല, “പ്രവാചകന്‍ അങ്ങനെ പലതും ചെയ്തിട്ടുണ്ടാകും, അതൊക്കെ ഞങ്ങളും അനുകരിക്കാന്‍ പോയാല്‍ പണ്ട് പ്രവാചകന്‍ ക്രിസ്ത്യാനികളുടെ മുന്നില്‍ ഉത്തരംമുട്ടിയപ്പോള്‍ പരസ്പരം ശപിക്കാമെന്നു പറഞ്ഞ് വെല്ലുവിളിച്ചു തടി രക്ഷിച്ചത് പോലെ എന്തെങ്കിലും ട്രിക്കുകള്‍ ഉപയോഗിച്ച് സാക്ഷിയുടെ കൈയില്‍ നിന്ന് ഞങ്ങളുടെ തടി രക്ഷിച്ചെടുക്കേണ്ട ഗതികേട് വരും” എന്ന ഭയമാണോ നിങ്ങള്‍ക്കുള്ളത്? ആണെങ്കില്‍ കുറഞ്ഞപക്ഷം നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രവര്‍ത്തകരുടെ അടുത്തെങ്കിലും അക്കാര്യം തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക. കാരണം, ആ പാവങ്ങളൊക്കെ ഇപ്പോഴും ധരിച്ചു വെച്ചിരിക്കുന്നത് സാക്ഷിയാണ് സംവാദത്തില്‍ നിന്നും ഒളിച്ചോടുന്നത് എന്നാണ്.

III. പോയിന്‍റ് മൂന്ന്, ഓഫീസ് വിലാസം സംബന്ധിച്ച വാദം:

ഞങ്ങള്‍ക്ക് ഒരു ഔദ്യോഗിക ഓഫീസ് വിലാസം ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ ഞങ്ങളോട്‌ സംവാദം ചെയ്യാന്‍ നിങ്ങള്‍ആഗ്രഹിക്കുന്നില്ല. വാദത്തിന് വേണ്ടി ഞങ്ങള്‍ ഇത് അംഗീകരിക്കുന്നു. എന്നിരുന്നാല്‍ത്തന്നെയും, സംവാദം ചെയ്യാതിരിക്കാന്‍ ഇതൊരു കാരണമാണോ?

(11) ഒരു അന്ധനായ മനുഷ്യന്‍റെ അടുത്ത്, അവന്‍ അന്ധനും താഴ്ന്നവനും ആയതുകൊണ്ട്, മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞ നിങ്ങളുടെ പ്രവാചകനെ അല്ലാഹു താക്കീത് ചെയ്തതായി നിങ്ങളുടെ മുജാഹിദ്ദീന്‍ വ്യാഖ്യാനം പറയുന്നു (സുറാ അബസ 80:1-12). നിങ്ങളുടെ പോലെ എണ്ണപ്പണം ഞങ്ങള്‍ക്ക് ഇല്ലാത്തതിനാല്‍ നിങ്ങളും അതുപോലെ ഞങ്ങളുടെ നേരെ മുഖം ചുളിക്കുകയല്ലേ? നിങ്ങളുടെ പ്രവാചകനെ താക്കീത് ചെയ്തതുപോലെ നിങ്ങളെയും തിരുത്തേണ്ടതല്ലേ?

(12) ഈയൊരു യുക്തികൊണ്ട് നിങ്ങള്‍ നിങ്ങളുടെ തന്നെ പ്രവാചകനെ അപമാനിച്ചിരിക്കുകയാണ്. സുറാ 93-ല്‍ പറയുന്നു “നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും, എന്നിട്ട്‌ (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?” എന്ന്. എന്നാല്‍ ഞങ്ങളുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങളിപ്പോള്‍ പിടിച്ചു കൊണ്ടിരിക്കുന്ന യുക്തി അനുസരിച്ച്, നിങ്ങള്‍ നിങ്ങളുടെ പ്രവാചകനെ അനാഥനും ആശ്രയമില്ലത്തവനുമായി കണ്ടുമുട്ടിയിരുന്നുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുമായിരുന്നു, അല്ലേ? എങ്ങനെയെങ്കിലും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും രക്ഷപ്പെടാനുള്ള അതിവ്യഗ്രതയില്‍ സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിരത്തുന്ന ലൊട്ടുലൊടുക്ക് ന്യായീകരണങ്ങള്‍ സ്വന്തം വിശ്വാസത്തിന്‍റെ കടയ്ക്കല്‍ കത്തിവെക്കുന്നതാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കിത്തരേണ്ടി വന്നു, അല്ലേ?

(13) “എന്‍റെ ദൈവമേ, ഒരു ദാരിദ്ര്യ ജീവിതം എനിക്ക് പ്രദാനം ചെയ്യണമേ, ദരിദ്രനായി മരിക്കാന്‍ എനിക്ക് സംഗതി വരുത്തേണമേ, ദരിദ്രന്മാരുടെ കൂട്ടത്തിലേക്ക് എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കേണമേ” (അല്‍ തിര്‍മിദി,ഹദീസ് 1376) എന്ന് പറഞ്ഞ നിങ്ങളുടെ പ്രവാചകനെ നിങ്ങള്‍ അവഹേളിച്ചിരിക്കുന്നു. ഒരു ഔദ്യോഗിക വിലാസം ഞങ്ങള്‍ക്ക് ഇല്ല എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ ഞങ്ങളുമായി സംവാദം ചെയ്യാന്‍ വിസമ്മതിക്കുന്നു. നിങ്ങളുടെ പ്രവാചകന് തന്‍റെ ആത്മാര്‍ത്ഥമായ അല്ലെങ്കില്‍ ആത്മാര്‍ത്ഥതയില്ലാത്ത പ്രാര്‍ത്ഥന അനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തെ അംഗീകരിക്കുമായിരുന്നോ? അങ്ങനെയാണെങ്കില്‍ ഞങ്ങളുമായി സംവാദം ചെയ്യാന്‍ വിസമ്മതിക്കുന്നതിന്‍റെ കാരണം എന്ത്? കൊള്ള ചെയ്തും ഭീതി വിതച്ചുമായിരുന്നു നിങ്ങളുടെ പ്രവാചകന്‍ ധനവാന്‍ ആയത് എന്നത് വേറെ കാര്യം. എപ്പോഴത്തെയും പോലെ തന്നെത്താന്‍ നിഷേധിച്ചുകൊണ്ട് ഒരു അവസരവാദി എന്ന് അദ്ദേഹം സ്വയം തെളിയിച്ചു. ഇതേ അവസരവാദ നിലപാട് തന്നെയാണ് നിങ്ങളും പിന്തുടരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് തുറന്നു സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കുക.

എന്നാല്‍ ഞങ്ങളെ സംബന്ധിച്ച്, ഞങ്ങളുടെ കര്‍ത്താവായ യേശു ക്രിസ്തു ഞങ്ങള്‍ക്ക് വേണ്ടി ദരിദ്രനായി തീര്‍ന്നു. ഒരു ദരിദ്രനായി ഈ ഭൂമിയില്‍ ജീവിച്ചു. സമ്പന്നതയിലായാലും ദാരിദ്ര്യത്തിലായാലും സംതൃപ്‌തരായിരിപ്പാന്‍ ഞങ്ങളുടെ അപ്പൊസ്തലന്മാര്‍ ഞങ്ങളെ പഠിപ്പിച്ചു. അതുകൊണ്ടുതന്നെ, ഞങ്ങളുമായി സംവാദത്തിന് വരുന്നവര്‍ക്ക് ഓഫീസ് ഉണ്ടോ ഇല്ലയോ എന്നുള്ളത് ഞങ്ങളെ ഒരുതരത്തിലും ബാധിക്കുന്ന കാര്യമല്ല.

(14) നിങ്ങളുടെ യുക്തി ശരിയാണെങ്കില്‍, മതപരമായ പാണ്‌ഡിത്യത്തിന്‍റെ അളവുകോല്‍ ധനസമാഹരണം ആകേണ്ടതാണ്. അങ്ങനെയാണെങ്കില്‍ ദരിദ്രരായിരുന്ന പല ഇസ്ലാമിക പണ്ഡിതന്‍മാരെയും ഞങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഞങ്ങളുടെ നേരെ എടുക്കുന്ന അതേ യുക്തി നിങ്ങള്‍ അവരുടെ നേരെയും എടുത്തുകൊണ്ടു അവരെയെല്ലാം നിങ്ങള്‍ ഇസ്ലാമില്‍ നിന്നും പുറംതള്ളുമോ?

(15) ലെറ്റര്‍ പാഡിനെയും ഓഫീസ് വിലാസത്തെയും കുറിച്ച് ഒച്ചപ്പാടുണ്ടാക്കുന്ന നിങ്ങള്‍, നിങ്ങളുടെ ലെറ്റര്‍പാഡില്‍ ഓഫീസ് വിലാസം പോലും വച്ചിട്ടില്ല എന്നത് കൂടുതല്‍ രസകരമായിരിക്കുന്നു. നിങ്ങളുടെ ലെറ്റര്‍ പാഡില്‍ ഒരു ഓഫീസ് അഡ്രസ്സ് ഇല്ല. കേവലം ഒരു പോസ്റ്റ്‌ ബോക്സ്‌ നമ്പര്‍ ആണുള്ളത്. ഏതു കടലാസ് സംഘടനക്കും എളുപ്പം സംഘടിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ പോസ്റ്റ്‌ ബോക്സ് നമ്പര്‍. എറണാകുളത്ത് വൈറ്റിലയില്‍ നിങ്ങള്‍ക്ക് ഒരു ഓഫീസ് കെട്ടിടം ഉണ്ടായിരുന്നതായി ഞങ്ങള്‍ക്ക് അറിയാം. നിങ്ങളുടെ ക്ഷണപ്രകാരം സംവാദ കരാര്‍ എഴുതേണ്ടതിന് ഞങ്ങളുടെ പ്രതിനിധികള്‍ മുന്‍പ് ആ ഓഫീസില്‍ വന്നിട്ടുള്ളതും നിങ്ങള്‍ അവരെ അപമാനിച്ച് ഇറക്കി വിട്ടിട്ടുള്ളതുമാണല്ലോ. അതിന് ശേഷമാണ് നിച്ച് ഓഫ് ട്രൂത്ത്‌ പൊട്ടിപ്പൊളിഞ്ഞു പല കഷ്ണങ്ങളായത്. അങ്ങനെ പൊട്ടിപ്പൊളിഞ്ഞടര്‍ന്നുമുറിഞ്ഞ് പല കഷ്ണങ്ങളായിത്തീര്‍ന്ന നിച്ച് ഓഫ് ട്രൂത്തിലെ ഒരു പ്രബല വിഭാഗം (അതായത് മുഹമ്മദ്‌ ഈസയുടെ നേതൃത്വത്തിലുള്ള നിച്ച് ഓഫ് ട്രൂത്ത്‌ ജിന്ന് വിഭാഗം) നിങ്ങളുടെ ഓഫീസ് വിലാസം ഉപയോഗിക്കാതിരിക്കാന്‍വണ്ണം നിങ്ങളെ കീഴ്പ്പെടുത്തുകയും അടിമപ്പെടുത്തുകയും ചെയ്തുവോ? അതോ ആ കെട്ടിടത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചു കൊണ്ട് നിച്ച് ഓഫ് ട്രൂത്ത്‌ (ജിന്ന് വിഭാഗം) കോടതിയില്‍ വല്ല കേസും ഫയല്‍ ചെയ്യുകയും അന്തിമ വിധി വരും വരേയ്ക്കും ആ കെട്ടിടം തങ്ങളുടെ ഓഫീസ് ആയി ഇരു കക്ഷികളും ഉപയോഗിക്കാന്‍ പാടില്ല എന്ന വല്ല ഇടക്കാല വിധി നേടിയെടുക്കുകയും ചെയ്തിട്ടുണ്ടോ? വന്നു കയറിയവന്‍ അക്ബര്‍ മൌലവിയുടെ നേതൃത്വത്തിലുള്ള നിച്ച് ഓഫ് ട്രൂത്തിനെ ഒരു ദിമ്മി ആക്കിമാറ്റിയോ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? നിങ്ങളുടെ ലെറ്റര്‍ പാഡില്‍ കെട്ടിട നമ്പറിന് പകരം പോസ്റ്റ്‌ ബോക്സ് നമ്പര്‍ കണ്ടതുകൊണ്ടുണ്ടായ സംശയങ്ങളാണ് ഇതൊക്കെ. എന്തായാലും ഇത് വളരെ ദുഖകരം -എന്തൊരു വീഴ്ചയും- ആയി പോയി എം എം അക്ബര്‍ മൌലവിക്ക് എന്നോര്‍ത്ത് ഞങ്ങള്‍ ആത്മാര്‍ത്ഥമായി സഹതപിക്കുന്നു.

IV. പോയിന്‍റ് നാല്, “ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിയുന്നില്ല” എന്ന വാദം സംബന്ധിച്ച്:

ഒറിജിനല്‍ രേഖ സൂക്ഷിക്കാന്‍ കഴിയാത്തവരാണ് ഞങ്ങള്‍ എന്ന് നിങ്ങള്‍ ആരോപിച്ചു. ഞങ്ങളോട് സംവാദം ചെയ്യാത്തതിന്‍റെ കാരണങ്ങളില്‍ ഒന്നായി നിങ്ങള്‍ ഇത് പരാമര്‍ശിച്ചു. നിങ്ങളുടെ ആരോപണത്തിന്‍റെ അടിസ്ഥാനം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എങ്കിലും, വാദത്തിന് വേണ്ടി, ഇതും ഞങ്ങള്‍ സമ്മതിക്കാന്‍ പോവുകയാണ്. എന്നിരുന്നാല്‍ത്തന്നെയും സംവാദത്തില്‍ നിന്നും ഒഴിയാനുള്ള കാരണമാണോ ഇത്?

(16) നിങ്ങളുടെ പക്കല്‍ ഒറിജിനല്‍ രേഖ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് എന്തുകൊണ്ട് അത് പ്രസിദ്ധീകരിച്ചുകൂടാ? തുടര്‍ന്ന് ആ ‘ഒറിജിനല്‍ രേഖ’യില്‍ പറയപ്പെട്ടിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം നമുക്ക് സംവാദം ചെയ്യാമല്ലോ. അതിന് പകരം ഇങ്ങനെ ഒരു ഒഴികഴിവ് പറഞ്ഞ് സംവാദത്തില്‍ നിന്നും ഒളിച്ചോടണോ?
(17) ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിയാത്തവരാണ് ഞങ്ങള്‍ എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനു അത് ഒരു കാരണമാണോ? ആണെങ്കില്‍ ഇതേ കാരണം വെച്ചുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെ തള്ളേണ്ടി വരുമല്ലോ. ഞങ്ങള്‍ ചില ഹദീസുകള്‍ തരാം:

ഉമര്‍ (റ) പറഞ്ഞു: ‘അല്ലാഹു മുഹമ്മദ്‌ (സ) യെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക്‌ അല്ലാഹു ഖുര്‍ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്, അവിടുത്തേക്ക്‌ അല്ലാഹു അയച്ചു കൊടുത്ത ഖുര്‍ആനിലുണ്ടായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 93, ഹദീസ്‌ നമ്പര്‍ 2169, പേജ് 998, സി.എന്‍.അഹമ്മദ് മൌലവിയുടെ തര്‍ജ്ജമ)

അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).

മുഹമ്മദിന് അവതരിപ്പിക്കപ്പെട്ടതായി മുസ്ലീങ്ങള്‍ ആരോപിക്കുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ കല്ലെറിഞ്ഞു കൊല്ലുക എന്നതായിരുന്നു. എന്നാല്‍ ഇന്നത്തെ ഖുര്‍ആനില്‍ ഇങ്ങനെയൊരു വാക്യം കാണാനില്ല. ആ വാക്യത്തിന് എന്ത് സംഭവിച്ചു എന്ന് നിങ്ങളുടെ പ്രവാചക പത്നി ആയിശ പറയുന്നത് വായിച്ചോളൂ:

Narrated Aisha ‘The verse of stoning and of suckling an adult ten times were revealed, and they were (written) on a paper and kept under my bed. When the Messenger of Allah (SAWW.) expired and we were preoccupied with his death, a goat entered and ate away the paper.” (Sunan Ibn Majah, Book of Nikah, Hadith # 1934) http://www.sunnah.com/ibnmajah/9
English reference : Vol. 3, Book 9, Hadith 1944

ഈ വാക്യം ആട് തിന്നുപോയി എന്നാണ് ആയിശ പറയുന്നത്. കേവലം ഒരു ആടിന്‍റെ വായില്‍ നിന്നും ഒറിജിനല്‍ സംരക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ “സര്‍വ്വശക്തനായ ദൈവം” എന്ന് വിളിച്ച് ആര്‍ത്ത് നടക്കുന്ന നിച്ച് ഓഫ് ട്രൂത്തുകാരാണ് (ഇല്ലാത്ത) ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നും പറഞ്ഞ് ഞങ്ങളെ പരിഹസിക്കുന്നതും ഈ കാരണം പറഞ്ഞ് സംവാദത്തില്‍ നിന്നും പിന്മാറുന്നതും! നിങ്ങളുടെ വാദത്തില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിങ്ങള്‍ ആദ്യം തന്നെ “ഒറിജിനല്‍ സംരക്ഷിക്കാന്‍ കഴിയാത്ത” അല്ലാഹുവിനെ ഉപേക്ഷിക്കണം. അതാണ്‌ ധൈഷണികമായ സത്യസന്ധത. തീര്‍ന്നിട്ടില്ല, ഈ ആയത്തുകള്‍ മാത്രമല്ല, മുഹമ്മദിന് ലഭിച്ചതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്ന അദ്ധ്യായങ്ങള്‍ പോലും സൂക്ഷിക്കാന്‍ അല്ലാഹുവിന് കഴിഞ്ഞിട്ടില്ല:

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍. 119 (1050).

രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഒറിജിനലില്‍ ഉണ്ടായിരുന്ന ആ രണ്ട് സൂറകളെ സൂക്ഷിക്കാന്‍ കഴിയാതിരുന്ന അല്ലാഹുവില്‍ വിശ്വസിക്കുന്ന നിങ്ങളാണോ (ഇല്ലാത്ത) ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് ഞങ്ങളുടെ നേരെ ആരോപണം ഉന്നയിക്കുന്നത്? തീര്‍ച്ചയായും, ഒറിജിനല്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ അള്ളാഹുവിനെക്കാളും എന്തുകൊണ്ടും ഭേദമാണ്.

(18) ഖുര്‍ആനിലെ ആയത്തുകളുടെ എണ്ണം സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഉള്ള അഭിപ്രായങ്ങള്‍ ആണ് താഴെ കൊടുക്കുന്നത്. ഇന്നത്തെ ഖുര്‍ആനില്‍ 6236 ആയത്തുകള്‍ ആണ് ഉള്ളത്. എന്നാല്‍ ഈ ആദിമകാല ഇസ്ലാം പണ്ഡിതന്മാര്‍ പറയുന്ന കണക്ക് വ്യത്യസ്തമാണ്:

The number of the verses according to Scholars:
Ibn-i Abbas (ra): 6616,
Nafi (ra): 6217,
Shayba (ra): 6214,
Scholars of Egypt (ra): 6226,
Zamahshari (ra) (the genius Eloquence Scholar of the Arabic language and literature); 6666.
Bediuzzaman, mujaddid (the reformer) of the 13.century, also has the opinion of 6666 verses.
Ibn-i Huzeyme, one of the big imams, made the following explanations on “6666” issue while handling the “Quran’s miracle of number” topic of his book titled “An Nasih wa’l Mansuh”:
There are 1000 verses about promising (wa’ad);
1000 about threat (wa’id);
1000 command (amr) verses;
1000 forbiddance (nahy) verses;
1000 information and story verses;
1000 warning and example verses;
500 verses about ruling;
100 verses about invocation and glorification;
66 “nasih and mansuh” (“the abrogating and abrogated”) verses.
Totally there are 6666 verses in the Quran.
Consequently, the expression “Quran has 6666 verses.” is based on the mentioned points.
But today, accepting the opinion of Kufa, all Qurans consist of 6236 verses.

ഇനി ഇസ്ലാമിക്‌ ഇന്‍ഫോ എന്ന സൈറ്റില്‍നിന്നും കിട്ടിയത്:
How many total verses in the Holy Quran?
There are several answers given to us.
Majority would answer 6,666 verses.
Others would answer 6,240 verses, 6,226 verses or other answers in the range of 6,000-7,000 verses.
We read the the same Quran throughout the world so there should be one answer only.
It seem trivial but it is important to know the fact.
To put the debate to rest, I decided to calculate the number of verses in the Holy Quran using MS Excel spreadsheet.
The definite answer is 6236 verses
(http://www.islamic-info.com/2009/07/how-many-total-verses-in-holy-quran.html )

ഇനി വേറെ ഒരു ഇസ്ലാമിക് സൈറ്റില്‍നിന്നും കിട്ടിയത്:
Divisions of the Quran
Al-Quran is divided into thirty equal divisions, which are called juz in Arabic. There are 114 chapters, of varying length. The longest chapter is Al-Baqarah consisting of 286 verses and the shortest chapter is AlKawthar consisting of three verses only. The whole Quran has 6,666 verses containing 336,233 letters. (http://www.angelfire.com/me/anneesa/Quran.html )

ഈ കണക്കുകള്‍ പ്രകാരം ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ ഖുര്‍ആനില്‍ നിന്നും 430 ആയത്തുകള്‍ (6666-6236=430) നഷ്ടപ്പെട്ടിരിക്കുന്നു. ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്ന ഇത്രയധികം ആയത്തുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ തള്ളാന്‍ നിങ്ങള്‍ എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ല?

(19) മൂന്നാം ഖലീഫ ഉസ്മാന്‍ തന്നെ നിങ്ങളുടെ ഖുര്‍ആന്‍ മാറ്റിയെന്നും അതുകൊണ്ടാണ് മുഹമ്മദ്‌ തന്നെ നിയമിച്ച നാല് ഖുര്‍ആന്‍ അദ്ധ്യാപകരില്‍പ്പെട്ട ഉബയ് ബിന്‍ കഅബ്, ഇബ്നു മസ്ഊദ് തുടങ്ങിയവര്‍ ഉസ്മാന്‍റെ ഖുര്‍ആന് എതിരായിരുന്നതെന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഉസ്മാന്‍റെ കയ്യില്‍ നിന്നും ഒറിജിനല്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ നിങ്ങള്‍ക്ക് തള്ളിക്കൂടാ? ഉസ്മാന്‍ തിരുത്തിയ ഖുര്‍ആനെ ഉബയ് ബിന്‍ കഅബും ഇബ്നു മസൂദും തള്ളിയ പോലെ നിങ്ങള്‍ക്കും തള്ളിക്കൂടാ?

(20) തീര്‍ന്നില്ല, അതിനു ശേഷം ഹജ്ജാജ് ഇബ്നു യുസഫ് പിന്നെയും ഖുര്‍ആന്‍ തിരുത്തിയെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? ഒരു ചെറിയ ഉദാഹരണമെടുത്താല്‍, മുഹമ്മദിന് മലക്ക് ചൊല്ലിക്കൊടുത്തതായി ആരോപിക്കപ്പെടുന്ന ഒറിജിനല്‍ ഖുര്‍ആന്‍ എഴുതപ്പെട്ടത് സ്വരാക്ഷരങ്ങളില്ലാത്ത കുഫിക് ലിപിയില്‍ ആയിരുന്നല്ലോ. ആ ലിപിയില്‍ അല്‍ റജിമും അല്‍ രഹിമും ഒരേപോലെ എഴുതിയിരുന്നതു കൊണ്ടു ശപിക്കപ്പെട്ടവന്‍ എന്ന് കൂടി അല്ലാഹുവിന് അര്‍ത്ഥം കൊടുക്കുവാന്‍ കഴിയുമായിരുന്നു. അറബി ലിപിക്ക് സ്വരാക്ഷരങ്ങള്‍ കണ്ടുപിടിച്ച ഹജ്ജാജ് ഇബ്നു യുസഫ് ആണ് ആ തര്‍ക്കത്തിന് തീര്‍പ്പുണ്ടാക്കിയത്. അല്‍ റജിം എന്ന് എഴുതിയിരിക്കുന്നതിനെ അല്‍ റഹിം എന്ന് തിരുത്താനുള്ള അധികാരം ഹജ്ജാജിന് ആരു കൊടുത്തു? ഹജ്ജാജിന്‍റെ കൈയില്‍ നിന്നും ഒറിജിനല്‍ സൂക്ഷിക്കാന്‍ കഴിയാത്ത അല്ലാഹുവിനെ നിങ്ങള്‍ എന്തുകൊണ്ട് തള്ളുന്നില്ല? ഹജ്ജാജ് തിരുത്തിയ ഖുര്‍ആന്‍ നിങ്ങള്‍ എന്തുകൊണ്ട് തള്ളുന്നില്ല?

V. പോയിന്‍റ് അഞ്ച്, “എഴുത്തില്‍ ഒപ്പിടാന്‍ വേണ്ടി നുണ പറയുന്നു” എന്ന വാദത്തിനെ സംബന്ധിച്ച്:

കരാര്‍ ഒപ്പിടാന്‍ വേണ്ടി മാത്രം നുണ പറയുന്ന നുണയന്‍മാരാണ് ഞങ്ങള്‍ എന്ന് നിങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി എന്തെങ്കിലും തെറ്റുകള്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് വന്നിട്ടുണ്ടെങ്കില്‍ കൂടി (ഇത് വരെ അങ്ങനെ ഉണ്ടായിട്ടില്ല, എങ്കിലും മനുഷ്യര്‍ എന്ന നിലയില്‍ ഭാവിയില്‍ അത് സംഭവിക്കുകയാണെങ്കില്‍) ഞങ്ങളുടെ ദൈവം സത്യവാനായതിനാല്‍ അന്തരഫലത്തെ കുറിച്ച് ചിന്തിക്കാതെ ഞങ്ങള്‍ അത് തിരുത്തും. എന്നാല്‍ നിങ്ങളുടെ വാദം അനുസരിച്ച് നിങ്ങള്‍ ആദ്യം ഇസ്ലാം വിടേണ്ടതായിരുന്നു. അല്ലാത്തപക്ഷം, ദയവായി താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരിക:

(21) അല്‍ മകരി എന്ന് അറിയപ്പെടുന്ന അല്ലാഹുവിനെ നിങ്ങള്‍ക്ക് എങ്ങനെ പിന്തുടരാന്‍ കഴിയും?

(22) പ്രമാണഗ്രന്ഥങ്ങളുടെ കാര്യത്തില്‍ എകാഭിപ്രായത്തിലെത്താന്‍ കഴിയാഞ്ഞത് കൊണ്ടാണ് സാക്ഷിയുമായുള്ള സംവാദം നടക്കാതെ പോയതെന്ന് നിങ്ങള്‍ ആദ്യം നുണ പറഞ്ഞു. സാക്ഷിയുമായുള്ള പഴയ കരാര്‍ റദ്ദാക്കാതെ പുതിയൊരു കരാര്‍ എഴുതാന്‍ ഞങ്ങള്‍ക്ക് വകുപ്പില്ല, അതുകൊണ്ടാണ് സാക്ഷിയുമായുള്ള സംവാദം നടക്കാത്തതെന്ന് പിന്നീട് നിങ്ങള്‍ മറ്റൊരു നുണ പറഞ്ഞു. ഇങ്ങനെ നുണയുടെ മുകളില്‍ നുണകള്‍ മാത്രം പറഞ്ഞ് കൊണ്ട് നടക്കുന്ന നിങ്ങളാണോ സത്യത്തിന് വേണ്ടി, സത്യത്തോടെ നില്‍ക്കുന്ന ഞങ്ങളെ നുണയന്മാര്‍ എന്ന് വിളിക്കുന്നത്‌?

(23) നിലംബൂര്‍ ഞങ്ങളുടെ കേന്ദ്രം ആണെന്ന് നിങ്ങള്‍ നുണ പറഞ്ഞിരിക്കുന്നു. ആദരണീയനായ റവ.ഡോ.ജോണ്‍സണ്‍ തേക്കടയില്‍ ഉള്‍പ്പെടെ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ പലരും താമസിക്കുന്ന ഒരു സ്ഥലമാണ് നിലംബൂര്‍. നിങ്ങളോട് ആരാണ് അത് ഞങ്ങളുടെ കേന്ദ്രമാണെന്ന് പറഞ്ഞത്? “സാക്ഷിയുടെ കേന്ദ്രത്തില്‍” വച്ച് ഒരു കരാര്‍ ഒപ്പിട്ടപോലെ വരുത്തിത്തീര്‍ത്ത് മുസ്ലിമുകളെ വഞ്ചിക്കാന്‍ ഉള്ള നിങ്ങളുടെ ഒരു നുണയല്ലേ അത്?

നിങ്ങളുടെ ഒറ്റവരി കത്തിലെ എല്ലാ ആരോപണങ്ങള്‍ക്കും ഞങ്ങള്‍ മറുപടി നല്‍കി കഴിഞ്ഞിരിക്കുന്നു. സംവാദത്തില്‍ നിന്നും ഒഴിയാന്‍ വേണ്ടി നിങ്ങള്‍ പറഞ്ഞ കാരണത്തിന്‍റെ പൊള്ളത്തരങ്ങളും ഞങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങളില്‍ നിന്നും പൊട്ടിപ്പൊളിഞ്ഞടര്‍ന്നുമുറിഞ്ഞ് പല കഷ്ണങ്ങളായിത്തീര്‍ന്ന നിച്ച് ഓഫ് ട്രൂത്തിലെ ഒരു പ്രബല വിഭാഗമായ ജിന്ന് വിഭാഗം നിച്ച് ഓഫ് ട്രൂത്തിന് നേതൃത്വം നല്‍കുന്ന ശ്രീ.മുഹമ്മദ്‌ ഈസ ഞങ്ങള്‍ക്ക് നല്‍കിയ ഒന്‍പത് പേജുള്ള ഒരു കത്തിന് 153 പേജുള്ള ഒരു മറുപടി ഞങ്ങള്‍ നല്‍കിയത് വായിച്ചത് കൊണ്ടായിരിക്കും നിങ്ങള്‍ ഈ ഒറ്റവരിക്കത്തെഴുതിയത് എന്ന് ഞങ്ങള്‍ ന്യായമായും അനുമാനിക്കുന്നു. നിങ്ങളുടെ ഒറ്റവരിക്കത്തില്‍ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട എല്ലാ ആരോപണങ്ങള്‍ക്കും ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഏതായാലും ഇപ്രാവശ്യം നിങ്ങള്‍ ഞങ്ങളുടെ മുന്നില്‍ നിന്നും രക്ഷപ്പെടുന്നതിനു പറഞ്ഞ ന്യായീകരണം അത്യന്തം ബാലിശവും കേള്‍ക്കുന്നവര്‍ എല്ലാം നിങ്ങളെ പരിഹസിച്ചു ചിരിക്കുന്ന വിധത്തിലുള്ളതും ആയതിനാല്‍ നിങ്ങളെ ആ പരിഹാസ്യാവസ്ഥയില്‍ നിന്നും രക്ഷിക്കണം എന്ന ആഗ്രഹം ഞങ്ങള്‍ക്കുള്ളത് കൊണ്ട് ഈ മറുപടി സീല് പതിപ്പിച്ച ഞങ്ങളുടെ ലെറ്റര്‍പാഡില്‍ തന്നെ ഞങ്ങള്‍ നല്‍കുകയാണ്. അതുകൊണ്ട് ഇനി സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും ഒഴിയാന്‍ ഈ ബാലിശമായ കാരണം പറഞ്ഞ് നിങ്ങള്‍ക്ക് നാണംകെടേണ്ടി വരില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആയതിനാല്‍ ഈ കത്ത് കിട്ടിയ ഉടനെതന്നെ സാക്ഷിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു മറുപടി കത്ത് നിങ്ങളില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

എന്ന്

സാക്ഷി അപ്പൊളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി

വിശ്വസ്തതയോടെ

അനില്‍കുമാര്‍ വി അയ്യപ്പന്‍.

]]>
https://sathyamargam.org/2016/04/%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%b8%e0%b4%be%e0%b4%95-2/feed/ 1
നിച്ച് ഓഫ് ട്രൂത്ത്‌ സാക്ഷിക്കയച്ച കത്തിനുള്ള സാക്ഷിയുടെ ആദ്യ മറുപടി https://sathyamargam.org/2016/04/%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%b8%e0%b4%be%e0%b4%95/ https://sathyamargam.org/2016/04/%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%b8%e0%b4%be%e0%b4%95/#respond Thu, 28 Apr 2016 02:18:01 +0000 http://sathyamargam.org/?p=1237 എല്ലാ സത്യപ്രവാചകന്മാരും ഒരു പോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള യഹോവശുവ ക്രിസ്തുവിന്‍റെ നിസ്തുല്യമായ നാമം മാത്രം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.

സുഹൃത്തേ,

എല്ലാ കത്തിടപാടുകളും ലെറ്റര്‍ ഹെഡും സീലും സഹിതം മലയാളത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടു നിങ്ങള്‍ March 05 തിയ്യതി അയച്ച മറുപടി ഞങ്ങള്‍ക്ക് ലഭിച്ചു. മലയാളത്തില്‍ കത്തിടപാടുകള്‍ നടത്തണമെന്നവശ്യപ്പെട്ടു ചില ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഇംഗ്ലീഷിലുള്ള ഫോളോ അപ്പും ലഭിക്കുകയുണ്ടായി. സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് ഒരു ദേശീയ സംഘടന ആയതിനാല്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ തെലുങ്കിലോ തമിഴിലോ കന്നടത്തിലോ ഏതു ഭാഷയില്‍ വേണമെങ്കിലും കത്തിടപാടുകള്‍ നടത്താന്‍ ഞങ്ങള്‍ ഒരുക്കമാണ്. കാരണം, സംവാദം എങ്ങനെയെങ്കിലും നടക്കണം എന്ന് ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്. ഒപ്പും സീലുമൊക്കെ വെച്ച് നമുക്ക്‌ അന്തിമ കരാര്‍ എഴുതാം (മുന്‍പുള്ള ഏതെങ്കിലും കരാര്‍ നിങ്ങള്‍ക്ക് കാണിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍). അതുവരെയുള്ള കത്തിടപാടുകള്‍ മെയില്‍വഴി ആകുന്നതാണ് ഉത്തമം. ഞങ്ങള്‍ അയക്കുന്ന ഒരു മെയിലിന്‍റെയും പിതൃത്വം ഞങ്ങള്‍ തള്ളി പറയുകയില്ല. “കീ ബോര്‍ഡിനോ മോണിറ്ററിനോ ഒരു കൂട്ടുകാരി ഇല്ലല്ലോ, പിന്നെ എങ്ങനെ ഒരു മെയിലിന് പിതാവുണ്ടാകും” എന്നിങ്ങനെയുള്ള യുക്തിരഹിതവും മൌഢ്യവും ബാലിശവുമായ ഒഴിവു കഴിവുകള്‍ പറയുന്ന ശീലം ഞങ്ങള്‍ക്കില്ല. അതുകൊണ്ട് ഞങ്ങള്‍ അയക്കുന്ന ഒറ്റ മെയിലിന്‍റെയും പിതൃത്വം ഞങ്ങള്‍ തള്ളിപ്പറയില്ല. എന്നിരുന്നാലും നിങ്ങള്‍ക്കൊരു ഉറപ്പിനു വേണ്ടി ഞങ്ങളുടെ വെബ്സൈറ്റ് ആയ www.sakshitimes.net -ല്‍ (http://www.sakshitimes.net/blog/2016/03/11/niche-of-truth/) ഞങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്‍റെ ലിങ്ക് സഹിതം നമ്മള്‍ തമ്മില്‍ നടത്തുന്ന എല്ലാ മെയില്‍ ഇടപാടുകളും അതാത് സമയത്ത് പ്രസിദ്ധീകരിക്കുന്നതായിരിക്കും. ആയതിനാല്‍ ഒരു വലിയ പൊതുജനം തന്നെ നമ്മള്‍ എന്ത് എഴുതുന്നു എന്നുള്ളതിന് സാക്ഷികള്‍ ആയിട്ടുണ്ടാകും. അങ്ങനെയാകുമ്പോള്‍ ഞങ്ങള്‍ അയച്ച ഏതെങ്കിലും മെയില്‍ ഞങ്ങള്‍ തള്ളിപ്പറയും എന്ന് നിങ്ങള്‍ ആശങ്കിക്കേണ്ടതില്ല.

മാത്രമല്ല, കടലാസില്‍ എഴുതി ഒപ്പും സീലും വെച്ച് അയക്കാന്‍ ഇത് പഴയ ഏഴാം നൂറ്റാണ്ടല്ലല്ലോ, ഇന്‍റര്‍നെറ്റ് യുഗമല്ലേ. അപ്പൊ മെയില്‍ അയക്കുന്നതാണ് രണ്ടു കൂട്ടര്‍ക്കും എല്ലാം കൊണ്ടും സൌകര്യപ്രദം. “നിച്ച് ഓഫ് ട്രൂത്ത്‌ എന്ന പേരില്‍ കേരളത്തില്‍ വേറെയും ദാവാ സംഘടനകള്‍ ഉണ്ട്. അതുകൊണ്ട് ഞങ്ങള്‍ അയക്കുന്ന കത്ത് ഞങ്ങളുടെ തന്നെയാണ് എന്ന് തെളിയിക്കാന്‍ ഞങ്ങള്‍ക്ക് ഒപ്പും സീലും വെച്ചേ മതിയാകൂ” എന്നാണ് നിങ്ങള്‍ വാദിക്കുന്നതെങ്കില്‍, ആയിക്കോളൂ. പക്ഷേ, സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്നാ പേരില്‍ ഇന്ത്യയില്‍ ഒട്ടാകെ നോക്കിയാലും ആകെ ഞങ്ങള്‍ ഒരു കൂട്ടര്‍ മാത്രമേയുള്ളൂ എന്നുള്ളത് കൊണ്ട് ഞങ്ങള്‍ക്ക്‌ ആ പ്രശ്നമില്ല. ഞങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ നിന്നും വരുന്ന ഒറ്റ മെയിലിന്‍റെ പിതൃത്വവും ഞങ്ങള്‍ നിഷേധിക്കുകയുമില്ല.

നിങ്ങളുടെ കത്തില്‍ സൂചിപ്പിച്ച നിലമ്പൂര്‍ വച്ച് ഉണ്ടായ ചര്‍ച്ച ഞങ്ങള്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. അതിനു ശേഷം ഉണ്ടായ കാര്യങ്ങള്‍ നിങ്ങള്‍ മറന്ന് പോയത് കൊണ്ടായിരിക്കും കത്തില്‍ സൂചിപ്പിക്കാഞ്ഞത് എന്ന് ഞങ്ങള്‍ വിചാരിക്കുന്നു. അതുകൊണ്ട് അക്കാര്യം കൂടി ഒന്ന് ഓര്‍മ്മിപ്പിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിലമ്പൂര്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത് പോലെത്തന്നെ പ്രമാണഗ്രന്ഥങ്ങള്‍ ഏതൊക്കെ എന്നുറപ്പിക്കുന്നതിനും സംവാദക്കരാര്‍ ഒപ്പിടുന്നതിനും വേണ്ടി ഞങ്ങളുടെ പ്രതിനിധികള്‍ നിങ്ങളുടെ ഓഫീസ് സന്ദര്‍ശിച്ചത് ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രധിനിധികളെ നിങ്ങള്‍ ആക്ഷേപിച്ചതും കരാര്‍ ഒപ്പിടാതെ അവരെ തിരിച്ചയച്ചതും നിങ്ങള്‍ മറന്ന് കാണുമെങ്കിലും ഞങ്ങള്‍ മറന്നിട്ടില്ല. അതിനു ശേഷം ബൈബിളിനെതിരെ നിങ്ങള്‍ ഉന്നയിച്ച തെറ്റായ ആരോപണങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ടൌണ്‍ ഹാളില്‍ 2009 ല്‍ ഞങ്ങള്‍ പ്രോഗ്രാം നടത്തിയതും ഞങ്ങളുടെ മീറ്റിംഗ് ഹാളിനു പുറത്തു, ഗേറ്റിന്‍റെ മുന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ ലഘുലേഖ വിതരണം ചെയ്തതും ഞങ്ങള്‍ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു. തിരുവല്ലയില്‍ നിങ്ങള്‍ പ്രോഗ്രാം നടത്തുന്ന സമയം, തൊട്ടടുത്ത മാസം ഞങ്ങള്‍ നടത്താനിരുന്ന മറുപടി പ്രസംഗത്തിന്‍റെ നോട്ടീസ്‌ ഞങ്ങള്‍ റോഡിന്‍റെ മറുവശത്ത്‌ നിന്ന് വിതരണം ചെയ്തപ്പോള്‍ നിങ്ങള്‍ അത് പോലീസിനെ കൊണ്ട് തടയിപ്പിച്ചതും ഞങ്ങളുടെ പ്രവര്‍ത്തകരെ കുറ്റവാളികളെപോലെ അപമാനിതരാക്കിയതും ഞങ്ങള്‍ ഓര്‍ക്കുന്നു. എന്നിരുന്നാല്‍ തന്നെയും, ഈ അപമാനങ്ങളെല്ലാം ക്ഷമിച്ചുകൊണ്ട് അനേകം മുസ്ലീമുകളെ സത്യം അറിയിച്ച് നിത്യശിക്ഷയില്‍ നിന്ന് രക്ഷിക്കുവാന്‍ വേണ്ടി നിങ്ങളുമായി സംവാദം നടത്തുവാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അതിനു വേണ്ടി ഞങ്ങളുടെ മുന്‍പുള്ള കത്തുകളുടെ ഒരു ചുരുക്ക രൂപം താഴെ കൊടുക്കുന്നു:

സാക്ഷിയുടെ ആളുകള്‍ എഴുതി ഒപ്പിട്ടു കൊടുത്തതും നിച്ചിന്‍റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്നതുമായ കരാര്‍ ആദ്യം നിച്ചിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയോ ഞങ്ങള്‍ക്ക്‌ അയച്ച് തരികയോ ചെയ്യുക. ആ കരാറിലെ വ്യവസ്ഥകള്‍ എന്തായാലും അതനുസരിച്ച് തന്നെ സംവാദം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനി അങ്ങനെയൊരു കരാര്‍ ഇല്ല, അത് വെറുതെ പറഞ്ഞതാണെങ്കില്‍ അക്കാര്യം തുറന്നു സമ്മതിച്ചു കൊണ്ട് പുതിയൊരു കരാര്‍ സാക്ഷിയുമായി എഴുതിയിട്ട് ആ കരാറിന്‍റെ അടിസ്ഥാനത്തില്‍ സംവാദത്തിന് വരിക. ഇനി, അത് തുറന്നു സമ്മതിക്കാന്‍ മടിയാണെങ്കില്‍ പുതിയൊരു കരാര്‍ എഴുതണം എന്നുമില്ല, ഞങ്ങള്‍ക്കുള്ള മറുപടി വീഡിയോയില്‍ നിച്ചിന്‍റെ ഡയറക്ടര്‍ എം. എം. അക്ബര്‍ പറയുന്ന നിബന്ധനയുണ്ടല്ലോ, ആ നിബന്ധനയനുസരിച്ച്, അതായത് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ച് കൊണ്ട് നിച്ചുമായി സംവാദത്തിന് സാക്ഷി തയ്യാറാണ്!! സംവാദം നടത്താന്‍ വേണ്ടി ഇതില്‍ കൂടുതല്‍ എന്ത് വിട്ടുവീഴ്ചയാണ് സാക്ഷി ചെയ്യേണ്ടത്?

ഞങ്ങള്‍ ആകെ പറയുന്നത് ഇത്രയേയുള്ളൂ, ‘ഇന്നയിന്ന ഇസ്ലാമിക പുസ്തകങ്ങളില്‍ നിന്ന് മാത്രമേ സംവാദത്തില്‍ ഇരുപക്ഷവും തെളിവുകള്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ എന്ന് നിച്ച് പറയുന്നതിനെ സാക്ഷി അംഗീകരിക്കും. പകരം ആ പുസ്തകങ്ങള്‍ ഒഴികെയുള്ള വേറെ ഒറ്റ ഗ്രന്ഥവും ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത്‌ അംഗീകരിക്കുന്നില്ല’ എന്ന് കരാറില്‍ എഴുതണം. അതല്ലാതെ വേറെ ഒരു നിര്‍ബന്ധവും സാക്ഷിക്കില്ല. ഇനി, “ഞങ്ങള്‍ സംവാദത്തിന് വരണമെങ്കില്‍ കരാറില്‍ ഇപ്രകാരം എഴുതാന്‍ പറ്റില്ല” എന്നാണ് നിച്ച് ശഠിക്കുന്നതെങ്കില്‍, ഞങ്ങള്‍ ഈ നിര്‍ബന്ധവും പിന്‍വലിക്കുന്നു! സംവാദം നടക്കണം എന്ന കാര്യത്തില്‍ അത്രമാത്രം താല്പര്യം സാക്ഷിക്കുണ്ട്. അതുകൊണ്ടാണ് ഇത്രമാത്രം വിട്ടുവീഴ്ച ഞങ്ങള്‍ ചെയ്യുന്നത്.

യേശുക്രിസ്തുവില്‍ വിശ്വസ്തതയോടെ,

Anil Kumar Ayappan

സാക്ഷിയുടെ ഔദ്യോഗിക സൈറ്റില്‍ നിന്നും ഈ കത്തിടപാടുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

]]>
https://sathyamargam.org/2016/04/%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c-%e0%b4%b8%e0%b4%be%e0%b4%95/feed/ 0
സാക്ഷിയും നിച്ച് ഓഫ് ട്രൂത്തും തമ്മിലുള്ള സംവാദം എന്തുകൊണ്ട് നടക്കാതെ പോയി? https://sathyamargam.org/2016/04/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0/ https://sathyamargam.org/2016/04/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0/#respond Thu, 28 Apr 2016 02:03:38 +0000 http://sathyamargam.org/?p=1232 പണ്ഡിതമ്മന്യന്‍ ആയി നടക്കുന്ന എം.എം.അക്ബര്‍ മൌലവി സാക്ഷിയുമായി സംവാദത്തിന് വരാതെ മുങ്ങി നടക്കുന്നതും പോരാഞ്ഞിട്ട് ഇപ്പൊ കള്ളങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് തന്‍റെ ഇമേജ് സംരക്ഷിക്കാനുള്ള വ്യര്‍ത്ഥ പരിശ്രമത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഈ വേളയില്‍, 2009 നവംബര്‍ 1 ന് ഏറണാകുളം ടൌണ്‍ഹാളില്‍ വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നടത്തിയ “സ്നേഹസന്ദേശം 2009” എന്ന പ്രോഗ്രാമില്‍ വിതരം ചെയ്ത നോട്ടീസ്‌ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിടുന്നത് നിച്ചിന്‍റെ വ്യാജ പ്രചാരണത്തിന്‍റെ മുനയൊടിക്കും എന്നുള്ളത് കൊണ്ട് ഞങ്ങള്‍ അത് താഴെ കൊടുക്കുന്നു:

ഒക്ടോബര്‍ 3,4 തിയ്യതികളിലെ ക്രൈസ്തവ-ഇസ്ലാം സംവാദം എന്തുകൊണ്ട് നടക്കാതെ പോയി?
വായനക്കാര്‍ വിലയിരുത്തുക

കഴിഞ്ഞ ഫെബ്രുവരി 28-ം തിയ്യതി നിലമ്പൂരില്‍ വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന്‍റെയും നിച്ച് ഓഫ് ട്രൂത്തിന്‍റെയും പ്രതിനിധികള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ “ഖുര്‍ആനിലെ വഹിയ്യ് ദൈവികമോ?, ബൈബിള്‍ ദൈവനിശ്വാസ്യമോ?” എന്നീ വിഷയങ്ങളില്‍ ഒരു പരസ്യ സംവാദം നടത്താന്‍ ഒരു പ്രാരംഭ കരാര്‍ ഒപ്പുവെച്ച വിവരം സാക്ഷിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.sakshitimes.net) നൂറുല്‍ ഹയാത്ത് ത്രൈമാസികയിലും പ്രസിദ്ധീകരിച്ചിരുന്നല്ലോ. സ്ഥലം, സമയം, വിഷയാവതരകര്‍ എന്നീ വിഷയങ്ങളിലും തീരുമാനമായി. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടേയും ആധികാരിക പ്രമാണങ്ങളില്‍ നിന്നായിരിക്കണം (അവ ഏതെന്നു പ്രത്യേകം പറഞ്ഞിട്ടില്ല) തെളിവുകള്‍ ഉദ്ധരിക്കേണ്ടതെന്നും തീരുമാനിച്ചു.

ആഗസ്റ്റ്‌ 21,22 തിയ്യതികളില്‍ സംവാദം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിച്ച് ഓഫ് ട്രൂത്തിന്‍റെ രേഖാമൂലമുള്ള അഭ്യര്‍ത്ഥന പ്രകാരം ഒക്ടോബര്‍ 3,4 തിയ്യതികളിലേക്ക് സംവാദം മാറ്റി. സംവാദത്തെക്കുറിച്ച് വിപുലമായ രൂപരേഖ തയ്യാറാക്കാന്‍ ഓഗസ്റ്റ്‌ 15-നു കൂടിയ പ്രതിനിധി യോഗത്തില്‍ നിച്ച് ഓഫ് ട്രൂത്തിന്‍റെ ഭാഗത്ത് നിന്ന് ഖുര്‍ആനിലെ വഹിയ്‌ ദൈവികമോ എന്ന വിഷയത്തില്‍ ചില ഭേദഗതികള്‍ ആവശ്യപ്പെട്ടത് മൂലം ചര്‍ച്ച പൂര്‍ത്തിയായില്ല. തുടര്‍ന്ന് പതിനേഴാം തിയ്യതി അവര്‍ അയച്ചു തന്ന കരാര്‍ പത്രത്തില്‍ ഈ വിഷയം തന്നെ അംഗീകരിച്ചതായി സൂചിപ്പിച്ചു. തങ്ങളുടെ പ്രമാണരേഖകള്‍ ഖുര്‍-ആനും സഹീഹായ ഹദീസുകളും മാത്രമാണെന്നും അതില്‍ പറഞ്ഞിരുന്നു.

നിച്ചിന്‍റെ കത്തിനു മറുപടിയായി സാക്ഷി അയച്ച കരാര്‍ പത്രത്തില്‍ ക്രൈസ്തവരുടെ അംഗീകൃതപ്രമാണരേഖ ബൈബിള്‍ ആണെന്നും, എന്നാല്‍, ക്രൈസ്തവ-ഇസ്ലാം സംവാദത്തിന്‍റെ പശ്ചാത്തലത്തില്‍, ഇസ്ലാമിന്‍റെ ആദ്യ കാലം മുതല്‍ ആഗോള മുസ്ലീം സമൂഹം വ്യാപകമായി ഉപയോഗിച്ച് പോരുന്ന ഇസ്ലാമിക രേഖകളും (ഖുര്‍ആന്‍, സീറകള്‍, ഹദീസുകള്‍, തഫ്സീറുകള്‍, തബരി ഉള്‍പ്പെടെയുള്ള ചരിത്ര രേഖകള്‍, ഇസ്ലാമിക നിയമസംഹിത തുടങ്ങിയവ) അവതരണയോഗ്യമായി കരുതുന്നു എന്നും സൂചിപ്പിച്ചു. എന്നാല്‍, ഇതിനോട് നിച്ച് ഓഫ് ട്രൂത്ത്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.

ഓര്‍ഡിനറി മെയിലിലൂടെയും മറ്റുമുള്ള കത്തിടപാടുകള്‍ വലിയ സമയ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ (ചര്‍ച്ചകള്‍ക്കും സമഗ്ര കരാറിനും സംവാദത്തിനും ഇതര ക്രമീകരണങ്ങള്‍ക്കും വെറും ഒരു മാസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.) വേഗത്തില്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനായി ഇ-മെയില്‍ വഴി പരസ്പര ആശയ വിനിമയത്തിന് സാക്ഷി (SAN) താല്പര്യം പ്രകടിപ്പിച്ചു. പക്ഷെ ഇ-മെയിലിലൂടെ SAN നല്‍കിയ പല കത്തുകള്‍ക്കും നിച്ച് ഓഫ് ട്രൂത്ത്‌ മറുപടി നല്‍കിയില്ല. (ഇ-മെയിലിലൂടെയുള്ള കത്തിടപാടുകള്‍ക്ക് അവര്‍ക്കൊട്ടും താല്‍പര്യമില്ലത്രേ!) നിച്ച് ഓഫ് ട്രൂത്തിന്‍റെ ഈ നിലപാട്‌ മൂലം രണ്ടാഴ്ച കൂടി നഷ്ടപ്പെട്ടു.

എന്നാല്‍, സംവാദം നടക്കാതിരിക്കരുത് എന്നതുകൊണ്ട് ചര്‍ച്ചകള്‍ക്കും പൂര്‍ണ്ണ കരാര്‍ ഒപ്പുവെക്കുന്നതിനുമായി SAN പ്രതിനിധികള്‍ നിച്ച് ഓഫ് ട്രൂത്ത്‌ ഓഫീസില്‍ എത്താന്‍ തയ്യാറാണെന്ന് അവരെ അറിയിച്ചു. അതുപ്രകാരം (അവരുടെ അംഗീകാരത്തോടെ) SAN-നെ പ്രതിനിധീകരിച്ച് ഞങ്ങള്‍ മൂന്നു പേര്‍ 16-9-2009 ന് നിച്ച് ഓഫീസില്‍ എത്തി.

അന്നത്തെ ചര്‍ച്ചയില്‍, സംവാദത്തിന്‍റെ സമയക്രമീകരണം, അവതരണ ക്രമം എന്നിവയില്‍ ധാരണയായെങ്കിലും പ്രമാണരേഖകളുടെ കാര്യത്തില്‍ ചര്‍ച്ച ഉടക്കി. ഒരു പണ്ഡിതോചിത സംവാദത്തില്‍ (Scholarly Debate) തെളിവ് രേഖകള്‍ തിരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണ അധികാരം സ്കോളര്‍ക്ക് (പ്രഭാഷകന്) മാത്രമാണുള്ളതെന്നും അദ്ദേഹം അവതരിപ്പിക്കുന്ന രേഖകള്‍ക്ക് ആധികാരികതയില്ലെങ്കില്‍ മറുപക്ഷത്തിന് അതേ വേദിയില്‍ തന്നെ അത് തെളിവ് സഹിതം വ്യക്തമാക്കാവുന്നതാണെന്നും ഞങ്ങള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചത് നിച്ച് ഓഫ് ട്രൂത്ത്‌ അംഗീകരിച്ചില്ല. തങ്ങള്‍ പറയുന്നവ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണ രേഖകളെന്നും അവ മാത്രമേ വേദിയില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നുമുള്ള അവരുടെ അവകാശവാദം ആശ്ചര്യമുളവാക്കുന്നതായിരുന്നു.

ഒരു ‘സലഫി’ ഗ്രൂപ്പ്‌ മാത്രമായ നിച്ച് ഓഫ് ട്രൂത്തിന് ആഗോള മുസ്ലീം സമൂഹത്തിന്‍റെ മുഴുവന്‍ പ്രമാണരേഖകളുടേയും ആധികാരികത നിശ്ചയിക്കാന്‍ ഒരവകാശവുമില്ലെങ്കിലും അതാണവര്‍ നടത്തിയത്. നിച്ച് ഓഫ് ട്രൂത്ത്‌ ആധികാരികമെന്ന് പറയുന്ന ഹദീസുകളൊന്നും ആധികാരികമല്ലെന്ന് കരുതുന്ന മുസ്ലീങ്ങള്‍ ഈ കേരളത്തില്‍ തന്നെയുണ്ട്. നിച്ച് പറയുന്നവയേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ആധികാരികമെന്ന് കരുതുന്നവരുമുണ്ട്. മാത്രമല്ല, നിച്ചിന്‍റെ വാദം അതേപടി സ്വീകരിച്ചാല്‍ തബരിയും ഇബ്ന്‍ കത്തീറുമൊന്നും വേദിയില്‍ ഉദ്ധരിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ‘അസ്പര്‍ശ്യര്‍’ ആയിത്തീരുകയും ചെയ്യും. (ഇബ്ന്‍ ഇഷാഖിനെയും തബരിയെയും ഇബ്ന്‍ കത്തീറിനെയുമെല്ലാം എന്നാണാവോ ഇസ്ലാമില്‍ നിന്നും പുറം തള്ളിയത്?) ഞങ്ങള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റ് തിരുത്തുന്നതിനു പകരം കൂടുതല്‍ വിചിത്രമായ നിബന്ധനകള്‍ ഉന്നയിക്കുകയായിരുന്നു നിച്ചുകാര്‍ ചെയ്തത്. ഖുര്‍ആന്‍ എന്നാല്‍ ഉസ്മാന്‍ പകര്‍പ്പെടുത്ത് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥം- മാത്രമാണെന്ന് കരാറില്‍ പ്രത്യേകം ചേര്‍ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഉസ്മാന്‍റെ പ്രസിദ്ധീകരണത്തിനു വളരെ മുന്‍പ്‌ മുതലുള്ള ഖുര്‍ആന്‍റെ വ്യത്യസ്തങ്ങളായ ഒട്ടേറെ കയ്യെഴുത്തുപ്രതികള്‍, തെളിവ് സഹിതം ചൂണ്ടിക്കാട്ടി ഏക ഖുര്‍ആന്‍ എന്ന പരമ്പരാഗത ‘സലഫി’ വാദം സാക്ഷിയുടെ പ്രഭാഷകര്‍ പരസ്യമായി പൊളിച്ചെടുക്കുമെന്ന ഭീതിയും ഉത്കണ്ഠയുമാണ് ഒരു പാണ്ഡിത്യ സംവാദത്തില്‍ ഒരിക്കലും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത (ഉന്നയിക്കപ്പെടാന്‍ പാടില്ലാത്ത) അസാധാരണമായ ഈ ആവശ്യത്തിലേക്ക് നിച്ചിന്‍റെ പ്രതിനിധികളെ നയിച്ചതെന്ന് വ്യക്തം. മാത്രമല്ല, മുസ്ലീങ്ങളിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമായ സലഫി ഗ്രൂപ്പില്‍പ്പെട്ട അക്ബര്‍, പ്രമുഖ സുന്നി വിഭാഗങ്ങള്‍ അംഗീകരിച്ചാദരിക്കുന്ന ഏതെങ്കിലും മുസ്ലീം രേഖയെ പരസ്യമായി തള്ളിപ്പറഞ്ഞാല്‍ ശ്രോതാക്കളായ മുസ്ലീങ്ങള്‍ തന്നെ അദ്ദേഹത്തിനെതിരെ തിരിയുമെന്ന ഭയവും നിച്ചിനെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. പക്ഷെ അത് തുറന്നു സമ്മതിക്കാന്‍ തയ്യാറാകാതെ, ചില മുസ്ലീങ്ങളുടെ ‘ചവറു’ ഗ്രന്ഥങ്ങളില്‍ നിന്ന് SAN പ്രഭാഷകര്‍ തെളിവുകള്‍ നിരത്തിയേക്കാമെന്നും കരുതുന്നതിനാലാണ് ഖുര്‍ആനിലും ‘സ്വഹീഹായ’ ഹദീസുകളിലും ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നതെന്നായിരുന്നു അവരുടെ വാദം.

തബരിയും ഇബ്ന്‍ കത്തീറും മറ്റു തഫ്സീറുകളും അല്‍ അസ്ഹര്‍ പോലുള്ള പ്രമുഖ ഇസ്ലാമിക സര്‍വ്വകലാശാലകളുടെ മത വിധികളും ‘ചവറുകള്‍’ ആണെന്ന് വ്യക്തമായി എഴുതിത്തന്നാല്‍ അവയില്‍ നിന്ന് ഒരു വാക്യം പോലും സാക്ഷിയുടെ പ്രഭാഷകര്‍ ഉദ്ധരിക്കുകയില്ലെന്ന് തിരിച്ചടിച്ചപ്പോള്‍ ‘ചവറു’ വാദമുന്നയിച്ച തിരുവനന്തപുരംകാരന്‍ ഉരുണ്ടു കളിച്ച കാഴ്ച രസകരമായിരുന്നു.

തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പ്രമാണ രേഖകളുടെ കാര്യത്തില്‍പ്പോലും നിച്ച് ഓഫ് ട്രൂത്തുകാര്‍ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തം. അതുകൊണ്ടാണ് ഉസ്മാന് മുന്‍പുള്ള ഖുര്‍ആനുകളെ അവര്‍ തള്ളിപ്പറയുന്നത്. ‘സ്വഹീഹായ’ ഹദീസുകളുടെ കാര്യത്തിലും അവര്‍ക്ക്‌ വലിയ ജ്ഞാനമൊന്നുമില്ലെന്ന് അവരുടെ പരിപാടികള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. ഒരുദാഹരണം താഴെ നല്‍കുന്നു:

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ (12. 1. 2004) നിലമ്പൂരിനടുത്ത് കരുളായിയില്‍ നിച്ച് നടത്തിയ ‘ഹൈന്ദവത, ക്രൈസ്തവത, ഇസ്ലാം’ എന്ന സെമിനാറിലെ ചോദ്യോത്തര വേളയില്‍ ഞങ്ങളുടെ ജേഷ്ഠസഹോദരന്‍ ബഹു.സോളമന്‍ മാസ്റ്റര്‍, വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലുന്നതിനെ സംബന്ധിച്ച ആയത്ത് ഇന്നത്തെ ഖുര്‍ആനില്‍ നഷ്ടപ്പെട്ടു പോയതിനെ സംബന്ധിച്ച് ഉമറിനെ ഉദ്ധരിച്ച് ബുഖാരിയില്‍ നിന്ന് (സി.എന്‍.അഹമ്മദ്‌ മൌലവിയുടെ പരിഭാഷ, ഹദീസ്‌ 2169) ചോദ്യം ഉന്നയിച്ചു.

ഉത്തരം പറയാന്‍ എഴുന്നേറ്റ അക്ബര്‍ സോളമന്‍ മാസ്റ്ററിന്‍റെ ബുഖാരിയില്‍ ഉള്ള അറിവിനെ ആക്ഷേപിക്കത്തക്ക രീതിയില്‍ ‘മാഷ്‌ ചൂണ്ടിക്കാട്ടിയ ഹദീസ്‌ ബുഖാരിയിലല്ല, മുസ്ലീമിലാണ്’ എന്ന് ‘ആധികാരിക’ ഭാഷയില്‍ പ്രഖ്യാപിച്ചത്, ആ പരിപാടിയുടെ സി.ഡി. കൈവശമുള്ള ആര്‍ക്കും ഇന്നും കാണാവുന്നതാണ്. അപ്പോള്‍ത്തന്നെ സോളമന്‍ മാഷ്‌ തന്‍റെ കൈവശമിരുന്ന പുസ്തകം തുറന്ന് ഉദ്ധരണി സൂചിക സഹിതം വായിച്ചപ്പോള്‍ അക്ബര്‍ കേട്ടില്ലെന്ന് നടിച്ചു നിന്നത് നിച്ചുകാര്‍ ആ ഹദീസിന്‍റെ ‘പ്രാമാണികത’ എഴുതിത്തള്ളി ‘ചവറു’ ഗണത്തില്‍പ്പെടുത്തിയത് കൊണ്ടായിരിക്കണം.

ഒരു പൊതുപരിപാടിയില്‍ പ്രഭാഷകന് നാക്കുപിഴയോ ഓര്‍മ്മ പിശകോ പറ്റുന്നത് മഹാ അപരാധമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. തെറ്റ്‌ ആര്‍ക്കും സംഭവിക്കാവുന്നതാണ്. പക്ഷെ, തെറ്റ് തെറ്റാണെന്ന് തുറന്ന് സമ്മതിക്കുന്നതും തിരുത്തുന്നതുമാണ് മാന്യത. നിച്ച് ഓഫ് ട്രൂത്തിന് ആ മാന്യതയുണ്ടോ?

കരുളായി പരിപാടിയുടെ സി. ഡി. ഇറക്കിയപ്പോള്‍ നിച്ചുകാര്‍ സോളമന്‍ മാഷ്‌ അക്ബറിന്‍റെ അബദ്ധത്തെ തെളിവ് സഹിതം തുറന്ന് കാട്ടിയ ഭാഗം എഡിറ്റ്‌ ചെയ്തു മാറ്റിയതെന്തിന്? അതും പോട്ടെയെന്നു വെക്കാം. എന്നാല്‍, പരിപാടി കഴിഞ്ഞ് പല വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാളം ചാനലില്‍ (നിച്ച് ഓഫ് ട്രൂത്ത്‌ വാടകക്കെടുത്ത സമയത്ത്‌) പ്രസ്തുത ചോദ്യോത്തരം ഒരുളുപ്പും കൂടാതെ വീണ്ടും കാട്ടി അക്ബര്‍ ‘പണ്ഡിതവേഷം’ കെട്ടിയാടിയത് തികഞ്ഞ ശുംഭത്തരമല്ലേ?

നിച്ചിന്‍ ‘കെട്ടുകാഴ്ച’യുടെ ഇത്തരം ‘പാണ്ഡിത്യശുംഭത്തരങ്ങളുടെ’ ഉദാഹരണങ്ങള്‍ വേറെയും പലതുണ്ട്. പക്ഷെ അവ എണ്ണിഎണ്ണിപ്പറയാന്‍ ഇപ്പോള്‍ തുനിയുന്നില്ലെന്ന് മാത്രം.

നമുക്ക്‌ സംവാദത്തെക്കുറിച്ചുള്ള സെപ്റ്റംബര്‍ 16 ലെ ചര്‍ച്ചകളിലേക്ക് വരാം. സംവാദത്തില്‍ അവതരിപ്പിക്കേണ്ട തെളിവു രേഖകളെ സംബന്ധിച്ച നിച്ചിന്‍റെ ആവശ്യങ്ങളില്‍ ഒട്ടും ന്യായമോ യുക്തിയോ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവര്‍ക്ക്‌ വഴങ്ങിയില്ല. പ്രഭാഷകന്‍ അവതരിപ്പിക്കേണ്ട ഡിബേറ്റ് മെറ്റീരിയല്‍ മറുപക്ഷം തീരുമാനിക്കുന്നത് ആരാണംഗീകരിക്കുക? എം.എം.അക്ബര്‍ ഇതുവരെ നടത്തിയ മത സംവാദത്തില്‍ ഏതിലെങ്കിലും തന്‍റെ എതിര്‍പക്ഷം അനുവദിച്ച രേഖകള്‍ മാത്രമാണോ ഉദ്ധരിച്ചിരിക്കുന്നത്? 15-ം നൂറ്റാണ്ടോടെ തയ്യാറാക്കപ്പെട്ട മുസ്ലീം രചന എന്ന് നിസംശയം തെളിയിക്കപ്പെട്ട ബര്‍ണബാസിന്‍റെ സുവിശേഷം എന്ന വികടകൃതിയും അപ്പൊസ്തലിക കാലത്തിന് (ഒന്നാം നൂറ്റാണ്ട്) ശേഷം പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ക്രൈസ്തവ വിരുദ്ധ നോസ്റ്റിക്-പാഷാണ്ഡ സമൂഹങ്ങള്‍ പടച്ച കപട രചനകളും ക്രൈസ്തവ നാമധാരികളായ ചില ലിബറല്‍ എഴുത്തുകാരുടെ വികല സൃഷ്ടികളും ഉദ്ധരിച്ച് അക്ബര്‍ നടത്തുന്ന ‘പ്രകടനങ്ങള്‍’ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക്‌ നിച്ച് ഓഫ് ട്രൂത്തിന്‍റെ പ്രതിനിധികള്‍ ഉന്നയിച്ച നിബന്ധനകള്‍ പരിഹാസ ചിരി പടര്‍ത്തും എന്നത് തീര്‍ച്ചയാണ്.

പക്ഷെ, സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് ഒരു ഡിബേറ്റ് ജയിക്കാന്‍ മുസ്ലീം നാമധാരികളായ ലിബറല്‍ ഇസ്ലാമിക പണ്ഡിതരുടെയോ ഇസ്ലാം വിരുദ്ധ മുസ്ലീങ്ങളുടെയോ രചനകള്‍ ആവശ്യമില്ല. ഇറാനിലെ അലി സിനയുടെ www.faithfreedom.org പോലുള്ള സൈറ്റുകളില്‍ നിന്ന് അത്തരം നൂറുകണക്കിന് തെളിവുകള്‍ ഉദ്ധരിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയുമെങ്കിലും ഞങ്ങള്‍ അവയെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പരമ്പരാഗതമായി ഇസ്ലാമിക പണ്ഡിത ലോകം വ്യാപകമായി അംഗീകരിച്ച രേഖകളില്‍ നിന്ന് തന്നെ സംവാദത്തില്‍ വിഷയം സമര്‍ത്ഥമായി തെളിവുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ക്കുരപ്പുണ്ട്. വ്യാജകൃതികള്‍ തേടിപ്പോകുന്ന ‘ദീദാത്തിയന്‍’ സംവാദക്കാരുടെ പിഴച്ച മാര്‍ഗ്ഗങ്ങളല്ല ഞങ്ങളുടെ രീതി എന്നര്‍ത്ഥം. ഇക്കാര്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടി സാക്ഷിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.sakshitimes.net) വിശദമായ വിവരണങ്ങള്‍ 26-09-09 ല്‍ തന്നെ SAN പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും, ഇതെഴുതുന്ന ഒക്ടോബര്‍ 27 വരെ സംവാദ സന്നദ്ധത നിച്ച് ഓഫ് ട്രൂത്ത്‌ അറിയിച്ചിട്ടില്ല.

പക്ഷേ, ഞങ്ങള്‍ പ്രതീക്ഷ കൈവെടിയുന്നില്ല. എം.എം.അക്ബറുമായി ഒരു പരസ്യ സംവാദം ഞങ്ങള്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. സൂചിത വിഷയങ്ങളില്‍ (യുക്തിരഹിത) വ്യവസ്ഥകള്‍ കൂടാതെ സംവാദം നടത്താനുള്ള സന്നദ്ധത നിച്ച് ഓഫ് ട്രൂത്ത്‌ എന്നറിയിച്ചാലും ഇരുകൂട്ടര്‍ക്കും തൃപ്തികരമായ തൊട്ടടുത്ത തിയ്യതികളില്‍ അത് നടത്താന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇവിടെ വീണ്ടും അറിയിക്കട്ടെ.

വിശ്വസ്തതയോടെ,
സാക്ഷി അപ്പോളജറ്റിക്സ് നെറ്റ്‌വര്‍ക്കിന് വേണ്ടി,
ബ്ര.ജോര്‍ജ്ജ് ജോണ്‍ (ഹൈദരാബാദ്‌), മി.നോബിള്‍ വര്‍ഗ്ഗീസ്‌, മി. സെബാസ്റ്റ്യന്‍ കെ.വി.

NB: SAN ന്‍റെ ഔദ്യോഗിക പ്രതിനിധി സംഘം നിച്ച് ഓഫ് ട്രൂത്ത്‌ ഓഫീസ്‌ സന്ദര്‍ശിച്ചപ്പോള്‍ ഒട്ടും അഭിനന്ദനാര്‍ഹമായ രീതിയിലല്ല നിച്ചിന്‍റെ പ്രതിനിധികള്‍ പ്രതികരിച്ചത് എന്ന് ഖേദപൂര്‍വ്വം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. മാന്യതയുടെ അതിര്‍വരമ്പുകള്‍ അവരില്‍ ചിലരെങ്കിലും ലംഘിച്ചു. എന്നാല്‍ എല്ലാം ക്ഷമിക്കാന്‍ പഠിപ്പിച്ച ക്രിസ്തുയേശുവിനെ പ്രതി ഞങ്ങള്‍ അവ മറക്കുന്നു.

ഇതാണ് 2009 നവംബര്‍ 1-ന് എറണാകുളം ടൌണ്‍ ഹാളില്‍ വെച്ച് നടത്തിയ പ്രോഗ്രാമില്‍ സാക്ഷി അപ്പോളജെറ്റിക്സ് വിതരണം ചെയ്ത വിശദീകരണ നോട്ടീസിന്‍റെ ഉള്ളടക്കം. ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ “അംഗീകൃത പ്രമാണങ്ങളില്‍ നിന്ന് വേണം തെളിവുകള്‍ ഉദ്ധരിക്കാന്‍” എന്ന നിബന്ധനയെക്കുറിച്ചു ഇസ്ലാമിക പക്ഷം പലവിധ വ്യാജങ്ങളും പ്രചരിപ്പിക്കുന്നത് കൊണ്ട് അല്‍പം കൂടി വിശദീകരണം ആവശ്യമായ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നത് താഴെ നല്‍കുന്നു:

1 അംഗീകൃത പ്രമാണങ്ങള്‍ ഏതൊക്കെ എന്ന് പ്രാരംഭ കരാറില്‍ നിര്‍വ്വചിച്ചിട്ടില്ല.

2. സമഗ്ര കരാര്‍ തയ്യാറാക്കുന്നതിന് നിച്ച് അയച്ചു തന്ന നക്കലിലാണ് തങ്ങളുടെ അംഗീകൃത പ്രമാണങ്ങള്‍ ‘ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ്’ എന്ന വാദം ഉന്നയിച്ചത്.

3. ക്രൈസ്തവ പക്ഷത്തു നിന്ന് അംഗീകൃത പ്രമാണം ബൈബിള്‍ ആണെന്ന് സൂചിപ്പിച്ചെങ്കിലും ഒരു പണ്ഡിതോചിത സംവാദം (Scholarly Debate) എന്ന നിലയില്‍ ‘ആധികാരികമായ ഏതു രേഖയും ഇരുപക്ഷത്തിനും ഉപയോഗിക്കാം’ എന്ന നിലപാടാണ് ഉണ്ടായിരുന്നത്.

ഉദാ: ബൈബിളിലെ വിഷയം സംസാരിക്കുമ്പോള്‍ ആധികാരികമായ ബൈബിള്‍ വ്യാഖ്യാനങ്ങള്‍, ഡിക്ഷണറികള്‍, ലെക്സിക്കനുകള്‍, ബൈബിള്‍ പ്രയോഗങ്ങളുടെ അര്‍ത്ഥം വ്യക്തമാക്കുന്ന ബൈബിളേതര സമകാലിക രേഖകള്‍, ബൈബിള്‍ സംഭവങ്ങളുടെ ചരിത്രപരതയും പ്രവചന നിവൃത്തിയും വ്യക്തമാക്കുന്ന ചരിത്ര രേഖകള്‍, ഭാഷാ,സാമൂഹ്യ,രാഷ്ട്രീയ,സാംസ്കാരിക,ആധ്യാത്മിക വിഷയങ്ങളുടെ വിശകലനത്തിനുപയോഗിക്കുന്ന വിവിധ തെളിവുകള്‍, സഭാ പിതാക്കന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികളും അവരുടെയും ഇതര വിശുദ്ധരുടെയും വിശ്വാസജീവിതം എപ്രകാരം ബൈബിള്‍ നല്‍കുന്ന ആത്മീക നവീകരണം വെളിവാക്കുന്നുവെന്ന് വ്യക്തമാക്കുന്ന സംഭവ വിവരണങ്ങള്‍ എന്നിവയെല്ലാം സംവാദത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രേഖകള്‍ ആണ്.

എന്നാല്‍, ബര്‍ണബാസിന്‍റെ ‘സുവിശേഷം’ പോലുള്ള വ്യാജ കൃതികള്‍, ഗ്നോസ്റ്റിക്കുകളുടെ വ്യാജ സുവിശേഷങ്ങള്‍, വിശ്വാസ വിരുദ്ധരും ലിബറല്‍ ചിന്താഗതിക്കാരുമായവര്‍ തയ്യാറാക്കുന്ന ബൈബിള്‍ വിമര്‍ശന ഗ്രന്ഥങ്ങളെയും വ്യാഖ്യാന ഗ്രന്ഥങ്ങളെയുമൊന്നും ആധികാരിക രേഖകളായി അംഗീകരിക്കാന്‍ പറ്റുന്നതല്ല.

ഇതുപോലെത്തന്നെയാണ് മറുപക്ഷത്തിന്‍റെ രേഖകളെയും കുറിച്ചുള്ള സാക്ഷിയുടെ നിലപാട്‌. ആധികാരികമായ എല്ലാ ഇസ്ലാമിക-ഇസ്ലാമികേതര ചരിത്ര-മതപര-മതേതര രേഖകളും സംവാദത്തിനുപയുക്തമാണ്. എന്നാല്‍ ആധികാരികതയില്ലാത്ത രേഖകള്‍ സ്വീകാര്യമല്ല. ഇക്കാര്യം ഞങ്ങള്‍ എടുത്തു പറഞ്ഞതാണ്.

സംവാദത്തില്‍ ഉന്നയിക്കുന്ന ഏതെങ്കിലും തെളിവ് ആധികാരികമല്ലെന്ന് ഏതെങ്കിലും പക്ഷം തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാല്‍ വേദിയില്‍ വെച്ച് തന്നെ അത് തിരുത്തുവാന്‍ മറുപക്ഷം തയ്യാറാകേണ്ടതാണ്. അഥവാ കൂടുതല്‍ വ്യക്തമായ/ആധികാരികമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ തങ്ങളുടെ വാദം സമര്‍ത്ഥിക്കുവാന്‍ ഓരോ പക്ഷവും ശ്രമിക്കേണ്ടതാണ്.

പ്രാഥമിക കരാര്‍ തയ്യാറാക്കാന്‍ ചന്തക്കുന്നില്‍ കൂടിയ ഇരുപക്ഷത്തിന്‍റെയും യോഗത്തില്‍ ഇക്കാര്യം അംഗീകരിക്കപ്പെട്ടതാണ്. പിന്നീടാണ് അവര്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതും ക്രമേണ വിചിത്രങ്ങളായ വാദങ്ങള്‍ ഉന്നയിച്ച് സംവാദം തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതും.

എന്നാല്‍ സംവാദം നടക്കണം എന്നുള്ള ആഗ്രഹം സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിന് അദമ്യമായി ഉള്ളതുകൊണ്ട്, രണ്ട്‌ മൂന്ന്‍ വര്‍ഷം മുന്‍പ്‌ പ്രഖ്യാപിച്ച കാര്യം ഒരിക്കല്‍ക്കൂടി പറയുകയാണ്‌:

“ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണമായി നിച്ച് ഓഫ് ട്രൂത്ത് അംഗീകരിക്കുന്നതെന്ന എം.എം.അക്ബര്‍ മൌലവിയുടെ വാദം അംഗീകരിച്ചു കൊണ്ട് ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രം വെച്ച് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക്, നിച്ച് ഓഫ് ട്രൂത്ത്‌ ഡയറക്ടര്‍ എം.എം.അക്ബര്‍ മൌലവിയോടു സംവാദത്തിന് തയ്യാറാണ്. ഇനിയെങ്കിലും, പറഞ്ഞ വാക്ക്‌ പാലിച്ചു കൊണ്ട് സാക്ഷിയുമായി സംവാദത്തിന് വരാനുള്ള ധൈര്യം എം.എം.അക്ബര്‍ മൌലവി കാണിക്കുക…”

]]>
https://sathyamargam.org/2016/04/%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%93%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0/feed/ 0
അനുകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ (ഭാഗം-2) https://sathyamargam.org/2016/04/%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0-2/ https://sathyamargam.org/2016/04/%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0-2/#comments Thu, 28 Apr 2016 01:43:29 +0000 http://sathyamargam.org/?p=1233 അനില്‍കുമാര്‍ വി. അയ്യപ്പന്‍

ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ ഈസാനബിയും ഒരാളല്ല എന്നുള്ളതിന് തെളിവായി യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ നല്‍കുകയും ഈസാനബി അങ്ങനെയുള്ള അവകാശവാദങ്ങള്‍ നല്‍കിയിട്ടില്ല എന്നുള്ളതും ആയിരുന്നല്ലോ ആദ്യഭാഗത്ത് നാം ചര്‍ച്ച ചെയ്തത്. ഈ രണ്ടാം ഭാഗത്തില്‍ നാം ചിന്തിക്കാന്‍ പോകുന്നത് യേശുക്രിസ്തുവിന് ബൈബിള്‍ നല്‍കിയിരിക്കുന്ന വിവിധങ്ങളായ നാമങ്ങളും വിശേഷണങ്ങളും ഈസാനബിക്ക് ഖുര്‍ആന്‍ നല്‍കിയിട്ടുണ്ടോ എന്നുള്ളതാണ്. അങ്ങനെ നല്‍കിയിട്ടുണ്ടെങ്കില്‍ ബൈബിളിലെ യേശുക്രിസ്തുവിനെ കുറിച്ച് തന്നെയാണ് ഖുര്‍ആനില്‍ ഈസാനബി എന്ന് പറഞ്ഞിരിക്കുന്നത് എന്ന കാര്യം നാം അംഗീകരിക്കേണ്ടി വരും. അതല്ലെങ്കില്‍ ബൈബിളിലെ നിസ്തുല്യനായ യേശുക്രിസ്തുവിന്‍റെ ഒരു വികലമായ അനുകരണം മാത്രമാണ് ഖുര്‍ആനിലെ ഈസാനബി എന്ന് സമ്മതിക്കേണ്ടി വരും. നമുക്ക്‌ അതൊന്നു താരതമ്യം ചെയ്തു നോക്കാം:

1a. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (ലൂക്കോ. 1:32).

b. അല്ലാഹുവിന് കൂട്ടുകാരി ഇല്ലാത്തത് കൊണ്ട് എങ്ങനെ പുത്രനുണ്ടാകും എന്നാണ് ഖുര്‍ആനില്‍ ചോദിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈസാനബിയെ ദൈവപുത്രന്‍ എന്ന് വിളിച്ചിട്ടുമില്ല.

2a. അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതന്‍ എന്ന് യേശുക്രിസ്തുവിനെ വിശേഷിപ്പിച്ചിട്ടുണ്ട് (എബ്രാ.5:9)

b. ദൈവത്തിന് മാത്രമുള്ള ഈ വിശേഷണം ഈസാനബിക്കും ഉപയോഗിച്ചാല്‍ മുസ്ലീങ്ങളുടെ തൗഹീദ് വെള്ളത്തിലാകും. അതുകൊണ്ട് ഇങ്ങനെയൊരു വിശേഷണം ഈസാനബിക്ക് കൊടുക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ സാധ്യമല്ല.

3a. ആത്മ ഭര്‍ത്താവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിട്ടുണ്ട്. (2 .കൊരി.11:2)

b. ഈസാനബിയെ ഇങ്ങനെ വിളിച്ചിട്ടില്ല.

4a. ആദ്യനും അന്ത്യനും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിട്ടുണ്ട് (വെളി. 1:17; 2:8; 22:13)

b. ദൈവത്തിനു മാത്രമുള്ള ഈ വിശേഷണം ഈസാനബിക്ക് ഖുര്‍ആന്‍ നല്‍കിയിട്ടില്ല.

5a. ആമേന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.3:14)

b. ഖുര്‍ആനിലെ ഈസാനബിയെ ഇങ്ങനെ വിളിച്ചിട്ടില്ല.

6a. ആല്ഫയും ഒമേഗയും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (വെളി.1:8; 22:13)

b. ദൈവത്തിനു മാത്രമുള്ള ഈ വിശേഷണം ഈസാനബിക്ക് ഖുര്‍ആന്‍ നല്‍കിയിട്ടില്ല.

7a. ഇടയശ്രേഷ്ഠന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.പത്രോ.5:4)

b. ഈസാനബിക്ക് ഇങ്ങനെയൊരു വിശേഷണം ഇല്ല.

8a. ഇമ്മാനുവേല്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (മത്താ.1:23)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

9a. ഉദയ നക്ഷത്രം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.22:16)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

10a. എല്ലാവരുടെയും കര്‍ത്താവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (അപ്പൊ.പ്രവൃ.10:36)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

11a. ഏക മധ്യസ്ഥന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (1 .തിമോ.2:5)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

12a. ഒന്നാമത്തവനും ഒടുക്കത്തവനും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.22:13)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

13a. ഒടുക്കത്തെ ആദാം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.15:45)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

14a. കര്‍ത്താധി കര്‍ത്താവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.19:16)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

15a. കര്‍ത്താവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (2.പത്രോ.2:20)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

16a. കാര്യസ്ഥന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.യോഹ.2:1)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

17a. കുഞ്ഞാട് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.13:8)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

18a. ക്രിസ്തു എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.യോഹ.2:22)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

19a. ഗുരു എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.11:27 )

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

20a. ജീവന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.14:6; കൊളോ.3:4)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

21a. ജീവനായകന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (അപ്പൊ.പ്രവൃ.3:15)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

22a. ജീവനുള്ള കല്ല്‌ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.പത്രോ.2:4)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

23a. ജീവനുള്ളവന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.1:18)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

24a. ജീവന്‍റെ അപ്പം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.6:35; 6:48)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

25a. ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (അപ്പൊ.പ്രവൃ.10:42)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

26a. ഞാന്‍ ആകുന്നു എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.8:58)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

27a. ദാവീദിന്‍റെ പുത്രന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (ലൂക്കോ.18:39)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

28a. ദാവീദിന്‍റെ വേര് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.5:5; 22:16)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

29a. ദാവീദിന്‍റെ വംശം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.22:16)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

30a. ദൈവം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (യോഹ. 1:1; 20:28; എബ്രാ.1:8; റോമ.. 9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

31a. ദൈവത്തിന്‍റെ അപ്പം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ. 6:33)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

32a. ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:18; 1.യോഹ.4:9)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

33a. ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:29)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

34a. ദൈവജ്ഞാനം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.1:24)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

35a. ദൈവത്തിന്‍റെ പ്രതിമ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു. (2 .കൊരി.4:4)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

36a. ദൈവപുത്രന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:49; എബ്രാ.4:14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

37a. ദൈവവചനം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.19:13)

b. അല്ലാഹുവിന്‍റെ വചനം എന്ന് ഖുര്‍ആനിലെ ഈസാനബിയെ വിളിച്ചിട്ടുണ്ട്.

38a. ദൈവശക്തി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.1:24)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

39a. ദൈവസൃഷ്ടിയുടെ ആരംഭമായവന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.3:14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

40a. ധന്യനായ ഏകാധിപതി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.തിമോ.6:15)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

41a. നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.3:1)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

42a. നല്ല ഇടയന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.10:11,14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

43a. നമ്മുടെ നീതി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.1:30)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

44a. നമ്മുടെ പെസഹാക്കുഞ്ഞാട് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.5:7)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

45a. നമ്മുടെ വീണ്ടെടുപ്പ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.1:30)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

46a. നമ്മുടെ ശുദ്ധീകരണം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.1:30)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

47a. നമ്മുടെ സമാധാനം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എഫേ.2:14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

48a. നിത്യജീവന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.യോഹ.1:2; 5:20)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

49a. നിത്യ രാജാവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.തിമോ.1:17)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

50a. നീതിമാന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (അപ്പൊ.പ്രവൃ. 7:52; 1.യോഹ.2:1)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

51a. നീതിയുള്ള മുള എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യിരമ്യാ.23:5)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

52a. നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാട് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.പത്രോ.1:19)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

53a. പരിശുദ്ധന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (അപ്പൊ.പ്രവൃ.3:14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

54a. പാറ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.10:4)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

55a. പുതിയ നിയമത്തിന്‍റെ മധ്യസ്ഥന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.9:15)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

56a. പുനരുത്ഥാനവും ജീവനും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.11:25)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

57a. പ്രത്യാശ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.തിമോ.1:1)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

58a. പ്രധാന മൂലക്കല്ല് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എഫേ. 2:20)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

59a. പ്രവാചകന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (അപ്പൊ.പ്രവൃ.3:22)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

60a. ഭൂരാജാക്കന്മാര്‍ക്ക് അധിപതി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.1:5)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

61a. മണവാളന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (മത്താ. 9:15)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

62a. മനുഷ്യ പുത്രന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (മത്താ. 8:20)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

63a. മരിച്ചവരില്‍ നിന്നുള്ള ആദ്യജാതന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.1:5)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

64a. മഹത്വത്തിന്‍റെ കര്‍ത്താവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.2:8)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

65a. മഹത്വത്തിന്‍റെ പ്രത്യാശ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (കൊളോ. 1:27)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

66a. മഹാദൈവവും നമ്മുടെ രക്ഷിതാവും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (തീത്തോ.2:13)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

67a. മഹാ പുരോഹിതന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.2:17)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

68a. മാന്യമായ കല്ല്‌ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (അപ്പൊ.പ്രവൃ.4:11; 1.പത്രോ.2:7)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

69a. യജമാനന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (ലൂക്കോ.5:5; 8:24; 9:33)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

70a. യിസ്രായേലിന്‍റെ രാജാവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:49)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

71a. യെഹൂദന്മാരുടെ രാജാവ്‌ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (മത്താ. 27:11)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

72a. യെഹൂദാ ഗോത്രത്തിലെ സിംഹം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി. 5:5)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

73a. യേശു ക്രിസ്തു എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (മത്താ.1:18)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

74a. രക്ഷകന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എഫേ. 5:23; തീത്തോ.1:4; 3:6; 2.പത്രോ.2:20)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

75a. രക്ഷയുടെ കൊമ്പ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (ലൂക്കോ.1:69)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

76a. രക്ഷാനായകന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.2:10)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

77a. രാജാധിരാജാവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.തിമോ.6:15; വെളി.19:16)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

78a. ലോകത്തിന്‍റെ വെളിച്ചം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.8:12)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

79a. വലിയ ഇടയന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.13:20)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

80a. വചനം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:1)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

81a. വാതില്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.10:9)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

82a. വഴി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.14:6)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

83a. വിടുവിക്കുന്നവന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (റോമ.11:26)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

84a. വിലയേറിയ മൂലക്കല്ല് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.പത്രോ.2:6)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

85a. വിശുദ്ധനും സത്യവാനും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.3:7)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

86a. വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.12:2)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

87a. വിശ്വസ്തനും സത്യവാനും എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.19:11)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

88a. വിശ്വസ്തനും സത്യവാനുമായ സാക്ഷി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.3:14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

89a. വീടു പണിഞ്ഞവര്‍ തള്ളിക്കളഞ്ഞ കല്ല്‌ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (അപ്പൊ.പ്രവൃ.4:11)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

90a. വീരനാം ദൈവം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യെശയ്യാ.9:6)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

91a. ശ്രേഷ്ഠ മഹാപുരോഹിതന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.4:14)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

92a. സകലത്തിനും അവകാശി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എബ്രാ.1:2)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

93a. സത്യം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:14; 14:6)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

94a. സത്യവെളിച്ചം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:9)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

95a. സത്യസാക്ഷി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.1:5)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

96a. സഭയുടെ തല എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (എഫേ.1:22; 4:15; 5:23)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

97a. സര്‍വ്വ ജാതികളുടെയും രാജാവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.15:3)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

98a. സര്‍വ്വ ലോകത്തിന്‍റെയും പ്രായശ്ചിത്തം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.യോഹ. 2:2)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

99a. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (വെളി.. 1:8)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

100a. സര്‍വ്വ സൃഷ്ടിക്കും ആദ്യജാതന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (കൊളോ.1:15)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

101a. സാക്ഷാല്‍ അപ്പം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.6:32)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

102a. സാക്ഷാല്‍ മുന്തിരിവള്ളി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.15:1)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

103a. സ്രഷ്ടാവ് എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.1:3)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

104a. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (യോഹ.6:50)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

105a. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (1.കൊരി.15:48)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

106a. സംരക്ഷകന്‍ എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (2.തെസ്സ.3:3)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

107a. റബ്ബി എന്ന് യേശുക്രിസ്തുവിനെ വിളിച്ചിരിക്കുന്നു (മത്താ.26:25)

b. ഈസാനബിയെ ഇങ്ങനെ ഖുര്‍ആനില്‍ വിളിച്ചിട്ടില്ല.

ചുരുക്കി പറഞ്ഞാല്‍, യേശുക്രിസ്തുവിനുള്ളതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിശേഷണങ്ങളൊന്നും തന്നെ ഈസാ നബിക്ക് ഉള്ളതായി ഖുര്‍ആനില്‍ കാണുന്നില്ല. യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞ, ഇസ്രായേലില്‍ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കകലെ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍ തന്‍റെ ഭാവനയില്‍ നിന്നും ഉണ്ടാക്കിയെടുക്കാന്‍ നോക്കിയ യേശുക്രിസ്തുവിന്‍റെ ഒരു വികലാനുകരണം മാത്രമാണ് ഖുര്‍ആനിലെ ഈസാ നബി എന്ന് ഈ വ്യത്യാസങ്ങള്‍ തെളിയിക്കുന്നു. ബൈബിളിലെ യേശുക്രിസ്തു ആരാണെന്നും അവന്‍റെ മഹത്വം എന്താണെന്നും അവന്‍ എങ്ങനെ നിസ്തുല്യനായി വിരാജിക്കുന്നു എന്നും അവന്‍ എങ്ങനെ പാപത്തിന്‍റെ മേല്‍ ന്യായവിധി നടത്തി എന്നും മുഹമ്മദ്‌ ശരിയായി മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരിക്കലും ഇത്തരമൊരു കടുംകൈ ചെയ്യുമായിരുന്നില്ല. മറിച്ച് യേശുക്രിസ്തു സാക്ഷാല്‍ ലോക രക്ഷിതാവെന്നു മനസ്സിലാക്കി യേശുവിന്‍റെ മുന്‍പാകെ മുഹമ്മദ്‌ പഞ്ചപുച്ഛമടക്കി സാഷ്ടാംഗം വീണു നമസ്കരിച്ച് രക്ഷയ്ക്കായി കേണപേക്ഷിക്കുമായിരുന്നു. (തുടരും)

]]>
https://sathyamargam.org/2016/04/%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0-2/feed/ 1
അനുകരണങ്ങളില്‍ വഞ്ചിതരാകാതാരിക്കാന്‍ സൂക്ഷിച്ചു കൊള്‍വിന്‍! (ഭാഗം-1) https://sathyamargam.org/2016/04/%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be/ https://sathyamargam.org/2016/04/%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be/#comments Wed, 27 Apr 2016 02:38:20 +0000 http://sathyamargam.org/?p=1228 അനില്‍കുമാര്‍ വി. അയ്യപ്പന്‍

സത്യം പോലെ തോന്നിക്കുന്ന അസത്യങ്ങള്‍ മൂലമാണ് മനുഷ്യര്‍ വഞ്ചിക്കപ്പെടുന്നത്. നൂറ് ശതമാനവും അസത്യമായ കാര്യം ഒരിക്കലും ഒരാളും വിശ്വസിക്കുകയില്ല എന്ന് പിശാചിന് നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് നമ്മള്‍ മുപ്പതിന്‍റെയും നാല്പതിന്‍റെയും അറുപതിന്‍റെയും എഴുപതിന്‍റെയും കള്ളനോട്ടുകള്‍ കാണാത്തത്. ആ കള്ളനോട്ടുകള്‍ വിപണിയില്‍ ചിലവാകുകയില്ല എന്ന് കള്ളനോട്ടടിക്കാര്‍ക്ക് നല്ലവണ്ണം അറിയാം. ഇല്ലാത്ത ഒന്നിന്‍റെ വ്യാജനെ അവതരിപ്പിച്ചാല്‍ അത് വിറ്റു പോകുകയില്ല എന്ന് പിശാചിന് അറിയാവുന്നതിനാല്‍ അവന്‍ യേശുക്രിസ്തുവിന്‍റെ പല സ്വഭാവഗുണങ്ങളും സ്വാംശീകരിച്ചു കൊണ്ടാണ് ഈസാനബി എന്ന വ്യാജനെ ഉണ്ടാക്കിയത്. പൗലോസ്‌ അപ്പോസ്തലന്‍ മുന്നറിയിപ്പ്‌ തന്നത് പോലെ പിശാച് മറ്റൊരു യേശുവിനെ അവതരിപ്പിച്ചുകൊണ്ട് വചന പരിജ്ഞാനമില്ലാത്ത ക്രൈസ്തവരെ ആശയക്കുഴപ്പത്തിലാക്കാനും അതുവഴി രക്ഷയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് അകറ്റി കളയാനും ആഗ്രഹിക്കുന്നു.

ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ ഈസാനബിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തില്‍ ഒരു ലേഖന പരമ്പര പ്രസിദ്ധീകരിക്കാന്‍ താല്പര്യപ്പെടുന്നു. അതിന്‍റെ ഒന്നാം ഭാഗമാണ് ഇത്. ഖുര്‍ആനിലെ യേശുക്രിസ്തു ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങള്‍ ഈസാ നബി ഉന്നയിച്ചിട്ടുണ്ടോ എന്നാണ് ഈ ഒന്നാം ഭാഗത്തില്‍ പരിശോധനാ വിധേയമാക്കുന്നത്..

1a. “അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മാര്‍ക്കോസ് 2:3-7). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

b. ഖുര്‍ആനിലെ ഈസാനബി ഒരാളുടെയും പാപം മോചിച്ചു കൊടുക്കുന്നതായി അവകാശവാദം ഉന്നയിച്ചിട്ടില്ല.

2a. “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

b. ഇങ്ങനെ ഒരവകാശവാദം ഖുര്‍ആനിലെ ഈസാ നബി നടത്തിയിട്ടില്ല.

3a. “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6).

b. ഖുര്‍ആനിലെ ഈസാ നബി ഒരിക്കലും താന്‍ തന്നെയാണ് സത്യം എന്ന് അവകാശപ്പെട്ടിട്ടില്ല.

4a. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

b. ഖുര്‍ആനിലെ ഈസാനബി ന്യായവിധി നടത്തുന്നവനല്ല, മറിച്ച്, അല്ലാഹുവിനാല്‍ ന്യായം വിധിക്കപ്പെടുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്.

5a. “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ.11:24).

b. ഖുര്‍ആനിലെ ഈസാനബി ഇങ്ങനെ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.

6a. “ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5).

b. ഖുര്‍ആനിലെ ഈസാ നബി അല്ലാഹുവിനെ പിതാവേ എന്ന് പോലും വിളിക്കുന്നില്ല, പിന്നെയാണോ ലോകം ഉണ്ടാകും മുമ്പേ തനിക്ക്‌ പിതാവിന്‍റെ അടുക്കല്‍ മഹത്വം ഉണ്ടെന്ന് അവകാശപ്പെടുന്നത്.

7a. “അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു” എന്ന് ബൈബിളിലെ യേശുക്രിസ്തു അവകാശപ്പെടുന്നു (വെളിപ്പാട് 1:17,18).

b. ഇങ്ങനെ ഒരവകാശവാദം ഖുര്‍ആനിലെ ഈസാ നബി നടത്തിയിട്ടില്ല.

8a. മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.

b. ഖുര്‍ആനിലെ ഈസാ നബി ഇങ്ങനെ ഒരവകാശവാദം ഉന്നയിച്ചിട്ടില്ല.

9a. മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് തെളിയിക്കുന്നു.

b. ഖുര്‍ആനിലെ ഈസാനബിയും പ്രവാചകനായ ദാവീദും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് പോലും തെളിയിക്കാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വെച്ചുകൊണ്ട് സാധിക്കില്ല.

10a. യോഹന്നാന്‍ 10:30-ല്‍ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു

b ഖുര്‍ആനിലെ ഈസാനബി അല്ലാഹുവിന്‍റെ മുന്നില്‍ ഭയന്ന് വിറച്ച് നില്‍ക്കുന്ന ഒരു കഥാപാത്രമാണ്, അവനൊരിക്കലും ഇപ്രകാരം ഒരവകാശവാദം പുറപ്പെടുവിക്കാന്‍ കഴിയുകയില്ല.

11a. യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.

b. ഖുര്‍ആനിലെ ഈസാനബി ഇങ്ങനെ ഒരിടത്തും പറഞ്ഞിട്ടില്ല.

12a. മത്തായി.12:6-ല്‍ “ഞാന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണ്” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഇങ്ങനെയൊരു അവകാശവാദം ഖുര്‍ആനിലെ ഈസാ നബി നടത്തിയിട്ടില്ല.

13a. മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഇതും ഈസാ നബി നടത്തിയിട്ടില്ലാത്ത അവകാശവാദം ആണ്.

14a. യോഹന്നാന്‍ 4:24-ല്‍ “ഞാന്‍ മശിഹ ആകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഖുര്‍ആനിലെ ഈസാ നബി ഒരിടത്തും താന്‍ മശിഹ ആണെന്ന് അവകാശപ്പെട്ടിട്ടില്ല.

15a. യോഹന്നാന്‍ 7:37-ല്‍ “എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഖുര്‍ആനിലെ ഈസാ നബി ഒരിക്കലും ഇങ്ങനെയോരവകാശവാദം ഉന്നയിക്കുന്നില്ല.

16a. യോഹ.14:13,14-ല്‍ ‘തന്നോട് പ്രാര്‍ത്ഥിക്കണമെന്നും തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്നും യേശു അവകാശപ്പെടുന്നു..

b. തന്നോട് പ്രാര്‍ഥിക്കാന്‍ ഈസാ നബി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.

17a. മത്തായി.18:20-ല്‍ “എന്നെ അനുഗമിക്കുന്നവര്‍ എന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും ഞാന്‍ ഉണ്ട്” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഇങ്ങനെയൊരവകാശവാദം ഈസാനബിയില്‍ നിന്നും ഉണ്ടാകുമെന്ന് ചിന്തിക്കുന്നത് തന്നെ ഭോഷത്തമാണ്.

18a. മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഇങ്ങനെയൊരവകാശവാദം ഈസാനബിക്ക് അചിന്ത്യം!

19a. വെളി.22:12-ല്‍ യേശുക്രിസ്തു പ്രതിഫലം നല്‍കുവാന്‍ വരുന്നു എന്ന് പ്രഖ്യാപിക്കുന്നു.

b. ഇതും ഈസാനബി നടത്തിയിട്ടില്ലാത്ത ഒരവകാശവാദമാണ്.

20a. യോഹന്നാന്‍. 5:38-ല്‍ “നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു

b. മുന്‍പുള്ള തിരുവെഴുത്തുകളെ കുറിച്ചോ അവയില്‍ തന്നെക്കുറിച്ച് എന്തെങ്കിലും പരാമര്‍ശം ഉണ്ടെന്നതിനെ കുറിച്ചോ ഈസാനബി ഒരക്ഷരം മിണ്ടിയിട്ടില്ല.

21a. യോഹ. 5:45-ല്‍ “നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഈ അവകാശവാദവും ഖുര്‍ആനിലെ ഈസാനബി നടത്തിയിട്ടില്ല.

22a. യോഹ. 5:42-ല്‍ “ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു.

b. ഖുര്‍ആനിലെ ഈസാ നബിക്ക്‌ ഇങ്ങനെ ഒരവകാശവാദം നടത്താന്‍ മുട്ടിടിക്കും.

23a. യോഹ. 6:48-ല്‍ “ഞാന്‍ ജീവന്‍റെ അപ്പമാകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു.

b. ഖുര്‍ആനിലെ ഈസാ നബിക്ക്‌ സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര ഉന്നതമായ അവകാശവാദമാണിത്.

24a. യോഹ. 6:51-ല്‍ “സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു” എന്ന് യേശുക്രിസ്തു അവകാശപ്പെട്ടു.

b. ഈസാനബിയുടെ കാര്യം ഇതിലും തഥൈവ!

25a. യോഹ. 10:9-ല്‍ “ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപ്പെടും” എന്ന് യേശുക്രിസ്തു അവകാശപ്പെടുന്നു.

b. ഇങ്ങനെയൊരു അവകാശവാദം നടത്താനുള്ള കെല്‍പ്പ് ഖുര്‍ആനിലെ ഈസാനബിക്കില്ല എന്ന് മുസ്ലീങ്ങള്‍ തന്നെ സമ്മതിക്കും.

ഈ താരതമ്യത്തില്‍ നിന്നും നമുക്ക്‌ പിന്നെയും മനസ്സിലാകുന്നത് ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ ഈസാനബിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ല എന്നുള്ള സത്യമാണ്. ബൈബിളിലെ യേശുക്രിസ്തു നടത്തിയിരിക്കുന്ന ഓരോ അവകാശവാദങ്ങളും നാം സസൂക്ഷ്മം പരിശോധിച്ചാല്‍ അതൊക്കെയും തന്‍റെ ദൈവത്വാവകാശവാദങ്ങള്‍ ആണെന്ന് എളുപ്പം മനസ്സിലാകും. ദൈവത്തിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന കാര്യങ്ങളാണ് യേശുക്രിസ്തു അവകാശപ്പെട്ടത്. ദൈവത്തിന്‍റെ അരുളപ്പാടുകള്‍ രേഖയാക്കി കിട്ടിയിട്ടുള്ള യെഹൂദന്മാര്‍ക്ക് അത് മനസ്സിലാകുകയും ചെയ്തു. അതുകൊണ്ടാണ് അവര്‍ യേശുവിനെ കൊല്ലാന്‍ ശ്രമിച്ചത്.

യേശുക്രിസ്തു സംസാരിച്ചത് നിരീശ്വരവാദികളോടോ, ദൈവത്തെ അറിയാത്ത ആളുകളോടോ അല്ല. യേശുക്രിസ്തുവിനും രണ്ടായിരം വര്‍ഷം മുന്‍പ്‌ ദൈവം വിളിച്ചു വേര്‍തിരിച്ച് തിരഞ്ഞെടുത്തുകൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതികളോടാണ്. ലോകത്ത്‌ ആദ്യമായി ഏകദൈവവിശ്വാസപ്രഖ്യാപനം നടത്തിയത് അവരുടെ എക്കാലത്തെയും വലിയ പ്രവാചകനായ മോശെയാണ്. ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടു ദൈവം എങ്ങനെയാണ് ഇടപെട്ടതെന്നും ഈജിപ്തില്‍ അടിമകളായി കിടന്നിരുന്ന അവരെ എങ്ങനെയാണ് തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഈ ഭൂപ്രദേശത്ത് കൊണ്ടുവന്നു ദൈവം കുടി പാര്‍പ്പിച്ചതെന്നും അവര്‍ക്ക്‌ വ്യക്തമായിട്ടറിയാം. തങ്ങളുടെ പിതാക്കന്മാര്‍ വഴി തെറ്റിപ്പോയ അവസ്ഥയില്‍ ദൈവം എങ്ങനെ അവരെ പ്രവാചകന്മാര്‍ മുഖാന്തരം നേര്‍വഴിക്ക് നടത്തിയെന്നും പിന്നെയും അനുസരണക്കേട്‌ കാണിച്ചപ്പോള്‍ ദൈവം എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ പിതാക്കന്മാരെ ശിക്ഷിപ്പിച്ചു എന്നും അവര്‍ക്ക്‌ നല്ലവണ്ണം അറിയാം. അതൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന തോറയും നെബ്ബ്വീമും കെത്തുബീമും അടങ്ങിയ, ക്രിസ്ത്യാനികള്‍ പഴയ നിയമം എന്ന് വിളിക്കുന്ന വിശുദ്ധ തിരുവെഴുത്ത് അവരുടെ കൈവശമുണ്ട്.

ചുരുക്കി പറഞ്ഞാല്‍, ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടുള്ള ബന്ധത്തില്‍ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഏതു വിധത്തിലുള്ളതാണ് എന്നതിനെക്കുറിച്ചും നല്ലവണ്ണം അറിയാവുന്ന ആളുകളോടാണ് യേശുക്രിസ്തു സംസാരിക്കുന്നത്. അവര്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നാണ് നാം പരിശോധിക്കേണ്ടത്. അല്ലാതെ യിസ്രായേല്‍ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത, മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകള്‍ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത, അറേബ്യന്‍ മരുഭൂമിയിലെ കഅബയ്ക്കകത്ത് ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളെ ആരാധിച്ചു നടന്നിരുന്ന ആളുകള്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നല്ല നാം പരിശോധിക്കേണ്ടത്.

ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലാസ്സിലേക്ക് യാദൃശ്ചികമായി ഒരു എല്‍.കെ.ജി വിദ്യാര്‍ഥി എത്തപ്പെട്ടു എന്ന് വിചാരിക്കുക. അവന്‍ അവിടെ നിന്ന് എത്ര സമയം ആ ക്ലാസ്സ്‌ കേട്ടാലും അവിടെ പഠിപ്പിക്കുന്ന വിഷയം അവന് മനസ്സിലാവുകയില്ല. അത് ക്ലാസ്സെടുക്കുന്ന അധ്യാപകന്‍റെ കുഴപ്പമല്ല, പഠിപ്പിക്കപ്പെടുന്ന വിഷയത്തിന്‍റെ ന്യൂനതയുമല്ല. മറിച്ച്, അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയം മനസ്സിലാക്കാന്‍ തക്കവിധം ആ കുഞ്ഞിന്‍റെ ബുദ്ധിക്കും ചിന്താശേഷിക്കും വികാസം വന്നിട്ടില്ല എന്നത് കൊണ്ടാണ് അവനതു മനസ്സിലാക്കാന്‍ പറ്റാത്തത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ ഈ എല്‍.കെ.ജി വിദ്യാര്‍ഥിയെക്കാളും താഴ്ന്ന മനോനിലയിലാണ് ലോകമെമ്പാടും ഉള്ള സകല മുസ്ലീങ്ങളും ഉള്ളത്. അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന വികലമായ ഒരു ദൈവസങ്കല്‍പമുണ്ട്, ആ ദൈവസങ്കല്പത്തിനോട് യോജിക്കുന്നവ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ, അല്ലാതെ സത്യദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ഗ്രഹിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ കേട്ട യെഹൂദന്മാരുടെ പ്രതികരണം എങ്ങനെയുള്ളതായിരുന്നു എന്ന് നോക്കാം:
“അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു.” (യോഹ.5:18)

ഇത് യോഹന്നാന്‍ അപ്പൊസ്തലന്‍റെ പ്രസ്താവനയാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട ജനം എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് കര്‍ത്താവിന്‍റെ ശിഷ്യനായ യോഹന്നാന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. യേശുക്രിസ്തു ആരോടാണോ സംസാരിക്കുന്നത്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകുന്നുണ്ട്. ബൈബിളില്‍ നിന്നും വേറൊരു ഭാഗം ഉദ്ധരിക്കാം. യേശുക്രിസ്തു യെഹൂദന്മാരോട് പറഞ്ഞു:

“ഞാനും പിതാവും ഒന്നാകുന്നു.’ യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തി നിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ,10:30-33)

കണ്ടോ, യെഹൂദന്മാര്‍ക്ക് കൃത്യമായി മനസിലായി യേശു എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇവിടെ പറഞ്ഞിട്ടില്ല, പക്ഷേ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ അതാരോടാണോ പറഞ്ഞത്, അവര്‍ക്ക്‌ കാര്യം മനസ്സിലായി, ഇവന്‍ ദൈവത്വം ആണ് അവകാശപ്പെടുന്നത് എന്നുള്ളത്. ഇനി വേറൊരു ഭാഗം നോക്കാം:

“മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.” (മത്തായി.26:62-65)

ഇത് സാധാരണക്കാരായ യെഹൂദന്മാരല്ല, സന്‍ഹിദ്രീം സംഘമാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ടപ്പോള്‍, ന്യായപ്രമാണം കാമ്പോടുകാമ്പ് മനസ്സിലാക്കിയിരുന്ന, ന്യായപ്രമാണത്തിലെ ചട്ടങ്ങളെയും വിധികളെയും കല്പനകളെയും പ്രമാണങ്ങളെയും കുറിച്ച് അവഗാഹമായ ജ്ഞാനമുണ്ടായിരുന്ന ഈ സന്‍ഹിദ്രീം സംഘം ഒന്നടങ്കം പറഞ്ഞു, അവന്‍ മരണയോഗ്യന്‍ എന്ന്! അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മനുഷ്യന്‍, ഒരു തച്ചന്‍റെ മകന്‍, ഒരു തച്ചനായി ജോലി ചെയ്തിരുന്നവന്‍ ഇപ്പോഴിതാ ദൈവത്വം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, അവന്‍ മരണയോഗ്യനാണ്.

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട യോഹന്നാന്‍ അപ്പൊസ്തലന്‍ അടക്കമുള്ള ശിഷ്യന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്.

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട സാധാരണക്കാരായ യെഹൂദന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അവനെ എറിയാന്‍ കല്ലെടുത്തത്.

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട മഹാപുരോഹിതന്‍ അടക്കമുള്ള സന്‍ഹിദ്രീം സംഘത്തിന് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവന്‍ മരണ യോഗ്യന്‍ എന്ന് അവര്‍ ഏകമനസ്സോടെ ഉത്തരം പറഞ്ഞത്.

യേശുക്രിസ്തുവിന്‍റെ ശിഷ്യവൃന്ദത്തിന്, അന്നത്തെ സാധാരണക്കാരായ ജനത്തിന്, വേദപാരംഗതരായ സന്‍ഹിദ്രീം സംഘത്തിലുള്ളവര്‍ക്ക്, അവര്‍ക്കെല്ലാം മനസ്സിലായി യേശുക്രിസ്തു ദൈവത്വമാണ് അവകാശപ്പെടുന്നത് എന്നുള്ള കാര്യം. ഇനി ഇങ്ങനെയല്ലാതെ, യേശുക്രിസ്തു നേരിട്ട് പറയുന്നുണ്ട് താന്‍ ദൈവമാണെന്ന്. വെളിപ്പാട് പുസ്തകം 21:6,7 വാക്യങ്ങള്‍ നോക്കുക:

“പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചു തീര്‍ന്നു; ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.”

ഇത് യേശുക്രിസ്തു പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ അവന്ന്‍ ദൈവം ആയിരിക്കും എന്നാണ് കര്‍ത്താവ്‌ പറയുന്നത്. ഇത്രമാത്രം വ്യക്തമായി യേശു കര്‍ത്താവ്‌ പറഞ്ഞിരിക്കെ, കര്‍ത്താവിന്‍റെ കാലശേഷം, 600 വര്‍ഷം കഴിഞ്ഞ്, ബൈബിളിലെ ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, സത്യദൈവമായ യഹോവയുടെ പേര് പോലും അറിയാത്ത ഒരാള്‍ മരുഭൂമിയില്‍ വെച്ച് യേശുക്രിസ്തുവിനോട് സാമ്യമുള്ള ഒരു കഥാപാത്രത്തെ ചമച്ചുണ്ടാക്കി അതിന് ഈസാനബി എന്ന് പേരുമിട്ടിട്ടു പറയുകയാണ്‌, “ഈസാനബി ദൈവമല്ല” എന്ന്. ഞങ്ങളും ഇതിനോട് യോജിക്കുന്നു. ഈസാനബി ദൈവമല്ല. ദൈവം പോയിട്ട് ഒരു ചരിത്ര പുരുഷന്‍ പോലുമല്ല ഈസാനബി. അത് വെറുമൊരു സാങ്കല്‍പിക കഥാപാത്രം മാത്രമാണ്. അവനെ ദൈവം എന്ന് വിളിക്കാന്‍ മാത്രം ഞങ്ങളുടെ ബുദ്ധിക്ക് തകരാറൊന്നുമില്ല.

എന്നാല്‍…

യേശുക്രിസ്തു സര്‍വ്വത്തിനും മീതെ ദൈവമായി വാഴുന്നവനാണ്. ബൈബിള്‍ അത് പറയുന്നു. യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളില്‍ അത് വ്യക്തമാണ്, അപ്പോസ്തലന്മാര്‍ അത് രേഖപ്പെടുത്തിയിരിക്കുന്നു. അങ്ങനെയുള്ള യേശുക്രിസ്തുവിന് തുല്യന്‍ ആര്‍? കൂരിരുട്ടത്തു മിന്നാമിനുങ്ങിന്‍റെ വെട്ടം ചിലപ്പോള്‍ നമ്മുടെ കണ്ണില്‍പ്പെട്ടെന്നു വരാം. പക്ഷെ മേഘങ്ങളില്ലാത്ത മാനത്ത്, ഉച്ചക്കതിരവന്‍ ഉജ്ജ്വലശോഭയോടെ ജ്വലിച്ചു നില്‍ക്കുമ്പോള്‍ ആ മിന്നാമിനുങ്ങ് നമ്മുടെ കണ്‍മുന്നിലൂടെ പറന്നു പോയാലും നാം അതിന്‍റെ വെളിച്ചം കണ്ടെന്ന് വരില്ല. യേശുക്രിസ്തു ആ ഉച്ചക്കതിരവനേക്കാള്‍ ഉജ്ജ്വലമായി പ്രകാശിക്കുന്നവനാണ്. അവന് തുല്യം അവന്‍ മാത്രമാണ്. മരുഭൂമിയില്‍, മനസ്സിന് താളം തെറ്റിയ മനുഷ്യന്‍ എന്ന് തന്‍റെ സമകാലീനരായ ആളുകള്‍ തന്നെ പറഞ്ഞിട്ടുള്ള ഒരു വ്യക്തിയുടെ ഭ്രാന്തന്‍ ഭ്രമകല്പനയില്‍ ഉണ്ടായ ഈസാനബി എന്നൊരു വ്യാജനാണ് യേശുക്രിസ്തു എന്ന് പറയുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗ്ഗത്തിലാണ്. സ്വര്‍ണ്ണനൂലിനോട് ചേര്‍ത്ത്‌ വാഴനാരിനെ വിളക്കി ചേര്‍ക്കാന്‍ ശ്രമിക്കുന്ന വിഡ്ഢികളല്ല അവര്‍, മറിച്ച് വാഴനാര്‍ എടുത്തു കാണിച്ച് ‘ഇതാണ് സ്വര്‍ണ്ണനൂല്‍’ എന്ന് പറയുന്ന പമ്പര വിഡ്ഢികളാണവര്‍. (തുടരും…)

]]>
https://sathyamargam.org/2016/04/%e0%b4%85%e0%b4%a8%e0%b5%81%e0%b4%95%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be/feed/ 1
സുവിശേഷത്തിന് ബന്ധനമില്ല, സത്യമാര്‍ഗം തിരിച്ചു വന്നിരിക്കുന്നു!! https://sathyamargam.org/2016/04/%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d/ https://sathyamargam.org/2016/04/%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d/#comments Wed, 27 Apr 2016 02:20:59 +0000 http://sathyamargam.org/?p=1223 അനില്‍കുമാര്‍ വി.അയ്യപ്പന്‍

സത്യമാര്‍ഗം എന്ന ഈ കൊച്ചു മലയാളം വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസം തികയുന്നതിനു മുന്‍പ് തന്നെ യു.എ.ഇ. ഗവണ്മെന്‍റ് ഇതിന് നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി. സത്യമാര്‍ഗം മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്ക് വളരെയധികം ഊര്‍ജ്ജം പകര്‍ന്ന ഒന്നായിരുന്നു യു.എ.ഇ. ഗവണ്മെന്‍റിന്‍റെയാ നിരോധനം. തന്‍റെ എഴുത്തുകള്‍ ഫലം കാണുന്നുണ്ടെന്നും കേരളം എന്ന കൊച്ചു സംസ്ഥാനത്തിരുന്നു കൊണ്ട് താന്‍ എഴുതുന്ന കാര്യങ്ങള്‍ യു.എ.ഇ. ഗവണ്മെന്‍റിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നും അറിയുന്നത് തീര്‍ച്ചയായും എന്നെപ്പോലുള്ള ഒരു പുതുമുഖ എഴുത്തുകാരന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രോത്സാഹനമാണ്. അതുകൊണ്ടുതന്നെ സത്യമാര്‍ഗത്തില്‍ കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ എനിക്ക് വറ്റാത്ത ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിച്ചത് യു.എ.ഇ. ഗവണ്മെന്‍റിന്‍റെ നിരോധനമായിരുന്നു എന്ന് തുറന്നു സമ്മതിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.

2014 മുതല്‍ സത്യമാര്‍ഗ്ഗത്തിനെ ഹാക്ക് ചെയ്യാന്‍ മുസ്ലീങ്ങള്‍ തീവ്രമായി ശ്രമിച്ചു പോരുന്നുണ്ട്. 2016-ല്‍ അവര്‍ വിജയിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പുറകില്‍ എന്ന് ഹാക്ക് ചെയ്തതിനു ശേഷം അവര്‍ മാറ്റിയിട്ടു പോയ കവര്‍ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് പറഞ്ഞു കൊണ്ടുള്ള കവര്‍ ചിത്രമായിരുന്നു അവര്‍ ഇട്ടിട്ടു പോയത്. പാക്കിസ്ഥാനിലുള്ള ഹാക്കര്‍മാര്‍ക്ക് മലയാളം അറിയും എന്ന് ഞാന്‍ കരുതുന്നില്ലാത്തത് കൊണ്ട് മലയാളി മുസ്ലീങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഹാക്കിംഗ് നടന്നതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഈ ചെറിയ സൈറ്റ് മലയാളികളായ ദാവാക്കാരെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്ന് ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട ഹാക്കിംഗ് പരിശ്രമത്തില്‍ നിന്ന് മനസ്സിലാക്കാം. ഒരു പ്രാവശ്യം അത് ഹാക്കര്‍മരില്‍ നിന്നും തിരിച്ചെടുത്തു, രണ്ടാം ദിവസം വീണ്ടും ഹാക്ക്‌ ചെയ്തു. പിന്നെയും അത് തിരിച്ചെടുത്തു. വീണ്ടും അവര്‍ ഹാക്ക്‌ ചെയ്തു. മൂന്നാമതും തിരിച്ചെടുത്തു കഴിഞ്ഞപ്പോള്‍ ഹാക്കര്‍മാര്‍ ചെയ്തത് പുതിയൊരു അടവായിരുന്നു, സത്യമാര്‍ഗം ഡിസൈന്‍ ചെയ്തു തന്ന ആളുടെ നേരെ ആക്രമണം അഴിച്ചു വിടുക! അദ്ദേഹം ഇതുവരെ ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുള്ള എല്ലാ വെബ്സൈറ്റുകളെയും ഹാക്ക്‌ ചെയ്യുക എന്ന തന്ത്രമാണ് അവര്‍ പയറ്റിയത്. www.sathyadarsanam.org യും അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്തു തന്നതായതിനാല്‍ മൂന്നാം വട്ട ഹാക്കിംഗില്‍ മറ്റനേകം സൈറ്റുകളോടൊപ്പം അതും നഷ്ടപ്പെടുകയുണ്ടായി. ഈ സ്ഥിതിയില്‍ സത്യമാര്‍ഗം വീണ്ടും തിരിച്ചെടുക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ കാരണം ഒരാളുടെ ജോലിക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഹാക്കര്‍മാരില്‍ നിന്നും സംരക്ഷണം നല്‍കുന്ന ചില ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍ മാസം 165 ഡോളര്‍ ആണ് ഫീസായി അവര്‍ ചോദിക്കുന്നത്. അത്രയും പണം മുടക്കി സത്യമാര്‍ഗം നിലനിര്‍ത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല എന്ന് തോന്നിയതിനാലും സത്യമാര്‍ഗത്തിനെ കൊണ്ട് ദൈവത്തിന് ആവശ്യമുണ്ടെങ്കില്‍ അഞ്ച് പൈസയുടെ ചിലവില്ലാതെ ദൈവം ആ സൈറ്റ്‌ തിരിച്ചു കൊണ്ടുവരികയും അതിന്‍റെ സംരക്ഷണവും മറ്റു കാര്യങ്ങളും ഏര്‍പ്പാടാക്കി തരികയും ചെയ്യും എന്ന് പറഞ്ഞ് ഞാനത് വിടുകയും ചെയ്തു.

ഏതായാലും ദൈവത്തിന് സത്യമാര്‍ഗത്തിനെ ആവശ്യമുണ്ട് എന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മനസ്സിലായി. മുംബൈയില്‍ നിന്നുള്ള ഐ.ടി. വിദഗ്ദനായ ഒരു സഹോദരന്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിലെ ഒരു സജീവ പ്രവര്‍ത്തകനാണ്. കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക് ഓണ്‍ലൈന്‍ സംരക്ഷണം നല്‍കുന്ന ഐ.ടി.കമ്പനിയുടെ ഉടമയായ അദ്ദേഹം സത്യമാര്‍ഗം ഹാക്ക്‌ ചെയ്യപ്പെട്ട വിവരം അറിഞ്ഞത് അല്പം താമസിച്ചാണ്. അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം സത്യമാര്‍ഗത്തിന്‍റെ സംരക്ഷണം അവരുടെ കമ്പനി ഏറ്റെടുത്തു കൊള്ളാം എന്ന് പറയുകയും ചെയ്തു. പറഞ്ഞ വാക്ക് അവര്‍ പാലിച്ചു കൊണ്ട് സത്യമാര്‍ഗം അവര്‍ തിരിച്ചെടുത്ത് തന്നിരിക്കുകയാണ്. ഏതായാലും ദാവാക്കാര്‍ ഇനി അധികം സന്തോഷിക്കേണ്ട. ഞങ്ങള്‍ തിരിച്ചു വന്നിരിക്കുകയാണ്!

സത്യമാര്‍ഗം ഹാക്ക് ചെയ്യപ്പെട്ട് ചില മാസങ്ങള്‍ കഴിഞ്ഞ സമയത്താണ് മാതൃഭൂമിയില്‍ വന്ന വിവാദ കമന്‍റിന്‍റെ മറവില്‍ അനില്‍ അയ്യപ്പനെ നിശബ്ദമാക്കാം എന്ന് വ്യാമോഹിച്ച ചില മുസ്ലീങ്ങള്‍ ആ കമന്‍റ് അനിലയ്യപ്പന്‍ എഴുതിയതാണ് എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ ഫേസ്ബുക്കില്‍ വ്യാപകമായ പ്രചാരണം നടത്തുന്നതും തുടര്‍ന്ന് വധഭീഷണിയും ഉണ്ടായത്. ഉചിതമായ വിധത്തില്‍ അതിന്‌ മറുപടി കൊടുത്തുകഴിഞ്ഞപ്പോള്‍ ഭീഷണി കൊണ്ട് ഫലമില്ലെന്ന് മനസ്സിലാക്കിയ ദാവാക്കാര്‍ വ്യക്തിഹത്യയിലേക്ക് തിരിഞ്ഞു. ‘വധഭീഷണിയുടെ മുന്നില്‍ ഭയക്കുന്നില്ലെന്ന് അനില്‍ അയ്യപ്പന്‍ പറഞ്ഞത് വെറും നുണയാണെന്നും ഒന്ന് പേടിപ്പിച്ചപ്പോഴേക്കും അനില്‍ അയ്യപ്പന്‍ സത്യമാര്‍ഗം എന്ന വെബ്സൈറ്റ് അടച്ചു പൂട്ടി തന്‍റെ ഭയം വെളിപ്പെടുതിയെന്നും’ പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പിന്നത്തെ പ്രചരണം.

മുസ്ലീങ്ങളുടെ ഈ വ്യാജാരോപണത്തിന് ഇന്ധനം പകര്‍ന്നു കൊണ്ട് പല ക്രൈസ്തവ ഗ്രൂപ്പുകളിലും പേജുകളിലും എനിക്കെതിരെ വമ്പിച്ച പ്രചരണം കൊടുത്തത് ഞാന്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന ബ്രദറന്‍ സഭയിലെ ചില അപ്പോളജിസ്റ്റുകളും അവരുടെ ശിങ്കിടികളുമായിരുന്നു. സ്വന്തം പ്രൊഫൈലുകളില്‍ മാത്രമല്ലാതെ, ഫെയ്ക്ക് പ്രൊഫൈലുകളിലൂടെയും അവര്‍ ഈ ദുരാരോപണം ഉന്നയിച്ചു കൊണ്ടേയിരുന്നു. കളമശേരി ബ്രദറന്‍ അസംബ്ലിയിലെ ഡോ.ജോണ്‍സണ്‍ സി ഫിലിപ്പ്, ‘വേര്‍പാട്’ മാസികയുടെ എഡിറ്റര്‍ ആയ ഡോ.സനീഷ് ചെറിയാന്‍, ഇവരുടെ ചാവേറുകളുടെ തലവനായ റിജോയ് പൂമല തുടങ്ങിയവരായിരുന്നു ഈ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. (കളമശേരി ബ്രദറന്‍ അസംബ്ലിയില്‍ തന്നെയുള്ള ഒരാള്‍ കൂടി ഈ സംഘത്തിന് നേതൃത്വം കൊടുക്കാന്‍ ഉണ്ടെങ്കിലും അവരുടെ ഞാന്‍ പേര് പറയുന്നില്ല. അവിവാഹിതയായ സ്ത്രീയാണ് അവര്‍ എന്നതുകൊണ്ടാണ് ഞാന്‍ ഈ ഔദാര്യം കാണിക്കുന്നത്. വിവാഹാലോചനകള്‍ വരുമ്പോള്‍ ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടാകുന്നത് അവര്‍ക്ക് ദോഷകരമായി ഭവിക്കും എന്ന ബോധം അവര്‍ക്കും കൂടെയുള്ളവര്‍ക്കും ഇല്ലെങ്കിലും എനിക്കുണ്ട്.) ‘സത്യമാര്‍ഗം അടച്ചു പൂട്ടി അനില്‍ അയ്യപ്പന്‍ പേടിച്ച് മിണ്ടാതിരിക്കുകയാണ്’ എന്നായിരുന്നു ദാവാക്കാര്‍ എനിക്കെതിരെ പ്രചരിപ്പിച്ചതെങ്കില്‍ ഒരു പടികൂടി കടന്നു ‘അനില്‍ കുമാര്‍ മുസ്ലീങ്ങളെ ഭയന്ന് നാടും വീടും വിട്ട് വേറെ എവിടെക്കോ സ്ഥലം മാറിപ്പോയിരിക്കുന്നു’ എന്നാണ് ഇവര്‍ പറഞ്ഞത്. യേശുക്രിസ്തുവില്‍ ആശ്രയിച്ചു ജീവിക്കുന്ന എന്നെപ്പോലൊരാള്‍ ഓടിപ്പോകുകയില്ലെന്ന് നല്ലവണ്ണം അറിയാവുന്ന ആളുകള്‍ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് ഈ ആരോപണം വിലപ്പോകുന്നില്ല എന്ന് കണ്ടപ്പോള്‍ അവര്‍ അടുത്ത ആരോപണം ഉയര്‍ത്തി. അനില്‍കുമാറിന്‍റെ മോശം ഭാഷാപ്രയോഗങ്ങള്‍ കാരണം ഇന്ത്യാ ഗവണ്മെന്‍റ് സത്യമാര്‍ഗ്ഗത്തെ നിരോധിച്ചിരിക്കുകയാണ് എന്നതായിരുന്നു ആരോപണം. അവരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ കൊടുക്കുന്നു:

“മതംപ്രചരിപ്പിക്കാന്‍ഇന്ത്യയില്‍സ്വാതന്ത്ര്യംഉണ്ട്!!!!!!
പക്ഷെമതവികാരംവ്രണപ്പെടുത്താന്‍സ്വാതന്ത്ര്യമില്ല!!!!!!
മുസ്ലീം സഹോദരന്മാരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ വളരെ മോശം പദപ്രയോഗങ്ങള്‍ കൊണ്ട് അനില്‍കുമാര്‍ എഴുതിയ ലേഖനങ്ങള്‍ ഇന്ത്യാ രാജ്യം ബാന്‍ ചെയ്തിരിക്കുന്നു http://www.sathyamargam.org/”

ഇതാണ് അവരുടെ പോസ്റ്റ്‌. സത്യമാര്‍ഗത്തില്‍ ഞാന്‍ ഇന്നുവരെ എഴുതിയിട്ടുള്ളത് പൂര്‍ണ്ണമായും ഇന്ത്യാ മഹാരാജ്യത്തെ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ടു തന്നെയാണ്. ഭരണഘടന എനിക്ക് നല്‍കിയിരിക്കുന്ന എന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിക്കാത്ത വിധത്തില്‍ തന്നെയാണ് എന്‍റെ ലേഖനങ്ങള്‍ സത്യമാര്‍ഗ്ഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവിലെ ഭരണഘടനയനുസരിച്ച് ഇന്ത്യയില്‍ ഭരണം നടക്കുന്നിടത്തോളം കാലം സത്യമാര്‍ഗത്തിനെ ബാന്‍ ചെയ്യാന്‍ ഒരാള്‍ക്കും കഴിയില്ല. എത്ര വിവാദപരമായ കാര്യങ്ങള്‍ ഉള്ള ലേഖനമായാലും ശരി, അതിലെ ഓരോ പോയിന്‍റിനും പ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഹാജരാക്കിക്കൊണ്ടാണ് ഞങ്ങള്‍ എഴുതിയിട്ടുള്ളത്. സത്യമാര്‍ഗത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദാവാക്കാര്‍ക്ക് സാധിക്കാത്തതിന്‍റെ കാരണം അതാണ്‌. അള്ളാഹു സത്യദൈവമല്ലെന്നും മുഹമ്മദ്‌ സത്യദൈവത്തിന്‍റെ പ്രവാചകനല്ലെന്നും ഖുര്‍ആന്‍ ദൈവത്തിന്‍റെ വചനമല്ലെന്നും യേശുക്രിസ്തു സത്യദൈവമാണെന്നും പൗലോസ്‌ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്‍ ആണെന്നും ബൈബിള്‍ മാത്രമാണ് ദൈവനിശ്വാസീയമായ ഒരേയൊരു തിരുവെഴുത്ത് എന്നും ഞങ്ങള്‍ പറയുമ്പോള്‍ മുസ്ലീങ്ങളുടെ മതവിശ്വാസം വ്രണപ്പെടും എന്നുള്ളത് കൊണ്ട് ഞങ്ങള്‍ ആ സത്യം പറയാതിരിക്കുന്നതെങ്ങനെ?

ഡോ.ജോണ്‍സണ്‍ സി ഫിലിപ്പിന്‍റെയും ഡോ.സനീഷ് ചെറിയാന്‍റെയും ഉത്തമഗീത ദുരുപദേശത്തെ നഖശിഖാന്തം എതിര്‍ത്തത് കൊണ്ടും അച്ചടിക്കുന്ന കടലാസിന്‍റെ വിലപോലുമില്ലാത്ത വ്യാജ ഡിഗ്രികള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ തിയോളജി കോളേജുകള്‍ സ്ഥാപിച്ച് പാവപ്പെട്ട വിശ്വാസികളെ പറ്റിച്ച് പണം സമ്പാദിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ രണ്ട് ‘ഡോക്ടര്‍’മാരും എന്ന ഞെട്ടിക്കുന്ന സത്യം പലവട്ടം പല ബ്രദറന്‍ ഗ്രൂപ്പുകളിലെ ചര്‍ച്ചകളിലും ഞാന്‍ തെളിവുകള്‍ നിരത്തിക്കൊണ്ട്‌ സ്ഥാപിച്ചിട്ടുള്ളതുകൊണ്ടും എന്നോട് ഇവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പക കാണും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, വ്യഭിചാരാരോപണമടക്കം അത്യന്തം ഹീനമായ പല പ്രചരണങ്ങളും എനിക്കെതിരെ ഇവര്‍ നടത്തിയപ്പോഴും എനിക്കതില്‍ ഒട്ടും ആശ്ചര്യവുമുണ്ടായിരുന്നില്ല. പക്ഷേ സത്യമാര്‍ഗ്ഗത്തിനെതിരെ ഇവര്‍ തിരിഞ്ഞത് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിക്കളഞ്ഞു എന്ന് പറയാതെ വയ്യ!

ഇസ്ലാമിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക ക്രിസ്ത്യന്‍ വെബ്സൈറ്റ്‌ ആണ് സത്യമാര്‍ഗം. ദാവാക്കാര്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദാവാക്കാര്‍ക്ക്, അവരുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ള് പോലെയാണ് സത്യമാര്‍ഗത്തില്‍ വന്ന ലേഖനങ്ങളെല്ലാം തന്നെ. അവരുടെ പ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം ഉദ്ധരിക്കുന്ന ലേഖനങ്ങളെ വിഴുങ്ങാനും തുപ്പിക്കളയാനും പറ്റാത്ത സ്ഥിതിയിലാണ് അവര്‍ ഉണ്ടായിരുന്നത്. ഫോണില്‍ വിളിച്ചും മെയിലുകളിലൂടെയും ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള പല ക്രൈസ്തവ സഹോദരീ സഹോദരന്മാരും എന്നോട് ഇങ്ങനെയൊരു സൈറ്റ്‌ തുടങ്ങിയതില്‍ അകൈതവമായ നന്ദി രേഖപ്പെടുത്താറുണ്ട്. എം. എം. അക്ബറിന്‍റെയും മുഹമ്മദ്‌ ഈസയുടെയും പുസ്തകങ്ങള്‍ വായിച്ച് അതിലെ കപട വാദങ്ങള്‍ ഉന്നയിച്ചു ക്രിസ്ത്യാനികളെ മതം മാറ്റാന്‍ നടക്കുന്ന ഗള്‍ഫിലെ ദാവാക്കാരുടെ മുന്നില്‍ വിശ്വാസത്തില്‍ ഉറപ്പുള്ളവരായി നില്‍ക്കാന്‍ സഭാ വ്യത്യാസമെന്യേ മലയാളികളായ ദൈവമക്കളെ സഹായിച്ചിട്ടുള്ളതാണ് സത്യമാര്‍ഗ്ഗത്തിലെ ലേഖനങ്ങള്‍ എല്ലാം തന്നെ. സത്യമാര്‍ഗ്ഗത്തിലെ ലേഖനങ്ങള്‍ വായിച്ച് ക്രിസ്തുവിനെ സ്വീകരിച്ച പലരും എനിക്ക് മെസ്സേജ് അയക്കാറുണ്ട്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യന്‍ നാമധാരികളായ ആളുകള്‍ ഗള്‍ഫിലെ ദാവാക്കാരുടെ വലയില്‍ കുടുങ്ങി ഇസ്ലാമിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നതായി അറിയുമ്പോള്‍ തന്നെ സത്യമാര്‍ഗ്ഗത്തിന്‍റെ ലിങ്ക് അയച്ചു കൊടുത്ത് അവരെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുള്ള പല ഗള്‍ഫ്‌ മലയാളികളായ വിശ്വാസികളെയും എനിക്കറിയാം. അങ്ങനെ സഭകള്‍ക്കതീതമായി എല്ലാ ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സത്യമാര്‍ഗ്ഗത്തിനെതിരെ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത് എന്നോടുള്ള വിരോധത്തിനേക്കാള്‍ ഉപരിയായി സുവിശേഷത്തിനോടുള്ള വിരോധമായിട്ടാണ്‌ ഞാന്‍ കാണുന്നത്. ദൈവഭക്തി ആദായ സൂത്രമാണെന്ന് വിചാരിച്ച് സുവിശേഷത്തിനെ പണസമ്പാദനത്തിനുള്ള ഉപാധിയായി കാണുന്നവര്‍ക്ക്, സ്വന്തം ജീവനെ തൃണവത്ഗണിച്ചു കൊണ്ട് സുവിശേഷ രണാങ്കണത്തില്‍ പോര്‍ മുഖം തുറക്കുന്ന ക്രിസ്തുവിന്‍റെ വീരന്മാരോട് മാത്രമല്ല, അവര്‍ നടത്തുന്ന യുദ്ധങ്ങളോടും അസൂയയുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. അന്ന് ശൌലിലും ഇസ്കര്യാത്താ യൂദയിലും വ്യാപരിച്ചിരുന്ന അതേ ആത്മാവ് തന്നെയാണ് ഇന്ന് ഇക്കൂട്ടരിലും വ്യാപരിക്കുന്നത്. ശൌലിന്‍റെയും യൂദയുടെയും ശപിക്കപ്പെട്ട അന്ത്യം ഓര്‍ത്തിട്ടെങ്കിലും ഇക്കൂട്ടര്‍ മാനസാന്തരപ്പെട്ടാല്‍ അവര്‍ക്ക് കൊള്ളാം.

അതുകൊണ്ട്, അകത്തും പുറത്തുമുള്ള എല്ലാ സുവിശേഷ വിരോധികളോടും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷത്തിന് ബന്ധനമില്ല, രണ്ട് സഹസ്രാബ്ദത്തോളം കാലമായി സുവിശേഷത്തെ ബന്ധിക്കാന്‍ അനേകം സാമ്രാജ്യങ്ങള്‍, ചക്രവര്‍ത്തിമാര്‍, രാജാക്കന്മാര്‍, നാടുവാഴികള്‍, തത്വചിന്തകര്‍, നാസ്തികര്‍, മതമേധാവികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ടെങ്കിലും സുവിശേഷം ഇന്നും അനുസ്യൂതം പ്രസംഗിക്കപ്പെടുന്നു. ഇതിനെ എതിര്‍ത്തവരെല്ലാം കാലത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് മാറ്റപ്പെട്ടു. സുവിശേഷത്തിന്‍റെ കൊടിക്കൂറ ഇന്നും എല്ലാ മതതത്വസംഹിതകള്‍ക്കും മുകളില്‍ ഉയര്‍ന്നു തന്നെ പാറിപ്പറക്കുന്നു, മനുഷ്യജീവിതങ്ങളെ അത് രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ഭൂമിയിലുള്ളിടത്തോളം കാലം അവന് ഈ സുവിശേഷം ആവശ്യമാണ്‌, അവന് രക്ഷകനായ യേശുക്രിസ്തുവിനെ ആവശ്യമാണ്. അതുകൊണ്ട് സുവിശേഷത്തെ തളച്ചിടാം എന്ന് ഒരുത്തനും വ്യാമോഹിക്കണ്ട.

ചുരുക്കി പറഞ്ഞാല്‍, തിരിച്ചു വന്ന ഞങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെതന്നെ ഇവിടെ കാണും എന്ന് നിങ്ങള്‍ ഓര്‍ത്തിരുന്നോളൂ!!

]]>
https://sathyamargam.org/2016/04/%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d/feed/ 10
അബ്രഹാമും ഇബ്രാഹീം നബിയും-ഒരു ലഘുതാരതമ്യ പഠനം. https://sathyamargam.org/2015/12/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%ae%e0%b5%81%e0%b4%82-%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b5%80%e0%b4%82-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81/ https://sathyamargam.org/2015/12/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%ae%e0%b5%81%e0%b4%82-%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b5%80%e0%b4%82-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81/#comments Sun, 27 Dec 2015 11:42:08 +0000 http://www.sathyamargam.org/?p=1140 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

ബൈബിളില്‍ പറഞ്ഞിരിക്കുന്ന അബ്രഹാം തന്നെയാണ് ഖുര്‍ആനിലും ഹദീസുകളിലും പറഞ്ഞിരിക്കുന്ന ഇബ്രാഹീം നബി എന്ന് പല ദാവാക്കാരും പെരുമ്പറ മുഴക്കുന്നത് കാണാറുണ്ട്‌. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? അബ്രഹാമും ഇബ്രാഹീമും ഒരാള്‍ തന്നെയാണോ? അതോ ഒന്ന് ഒറിജിനലും മറ്റേത് വ്യാജനും ആണോ? നമുക്ക്‌ പ്രമാണങ്ങളില്‍ നിന്ന് പരിശോധിക്കാം.

 

1 ഖുര്‍ആനിലെ ഇബ്രാഹീമിന്‍റെ പിതാവിന്‍റെ പേര് ആസര്‍ എന്നാണ്:

 

ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്‌? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന്‌ ഞാന്‍ കാണുന്നു. (സൂറാ.6:74)

 

എന്നാല്‍ ബൈബിളിലെ അബ്രഹാമിന്‍റെ പിതാവിന്‍റെ പേര് തേരഹ് എന്നായിരുന്നു:

 

തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു. (ഉല്‍പ്പത്തി.11:26)

 

  1. ഇബ്രാഹീം ഒരു വ്യക്തി മാത്രമല്ല, ഒരു സമുദായവുമാണ്:

 

തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (സൂറാ.16:120)

 

എന്നാല്‍ ബൈബിളിലെ അബ്രഹാം ഒരു വ്യക്തി മാത്രമായിരുന്നു, ഒരിക്കലും ഒരു സമുദായമായി അബ്രഹാമിന്‍റെ പേര് പറയുന്നില്ല. എന്നാല്‍ അബ്രഹാമിന്‍റെ പേരക്കുട്ടിയായിരുന്ന യാക്കോബിനെ ദൈവം ഇസ്രായേല്‍ എന്ന് പേര് മാറ്റിയിട്ടതിനു ശേഷം ഇസ്രായേല്‍, യാക്കോബ് എന്നീ പേരുകളെ വ്യക്തിനാമമായിട്ടും സമുദായത്തിന്‍റെ നാമമായിട്ടും ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ അബ്രഹാമിനെ ഒരിക്കലും അങ്ങനെ വിളിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്തിട്ടില്ല.

 

  1. ഇബ്രാഹീം അല്ലാഹുവിന്‍റെ മതത്തില്‍ വിശ്വസിക്കുന്ന ഒരാളായിരുന്നു.

 

ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട്‌ ഇത്‌ (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്‍റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌. (ഇങ്ങനെയാണ്‌ അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌) (സൂറാ.2:132)

 

എന്നാല്‍ ബൈബിളിലെ അബ്രഹാം ഒരിക്കലും ഒരു മത വിശ്വാസിയായിരുന്നില്ല. അബ്രഹാം വിശ്വസിച്ചിരുന്നത് അല്ലാഹുവിലും ആയിരുന്നില്ല. അബ്രഹാം സ്രഷ്ടാവായ സത്യദൈവത്തില്‍ മാത്രമാണ് വിശ്വസിച്ചിരുന്നത്, ആ ദൈവത്തിന്‍റെ പേര് അല്ലാഹു എന്നായിരുന്നില്ല, യഹോവ എന്നാണ്.

 

  1. ഖുര്‍ആനിലെ ഇബ്രാഹീം നബി പുനരുത്ഥാനത്തിന്‍റെ കാര്യത്തില്‍ സംശയാലുവായപ്പോള്‍ അല്ലാഹു പറഞ്ഞു കൊടുത്തതനുസരിച്ചു നാല് പക്ഷികളെ കഷ്ണമാക്കി പല മലകളില്‍ വെച്ചിട്ട് വിളിച്ചപ്പോള്‍ അവ പാറിവന്നു എന്നാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്:

 

എന്‍റെനാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നു വെന്ന്‌ എനിക്ക്‌ നീ കാണിച്ചുതരേണമേ എന്ന്‌ ഇബ്രാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു.) അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ. പക്ഷെ, എന്‍റെമനസ്സിന്‌ സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു . അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക്‌ അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്‌) അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്‍റെഅടുക്കല്‍ ഓടിവരുന്നതാണ്‌. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ്‌ എന്ന്‌ നീ മനസ്സിലാക്കുകയും ചെയ്യുക. (സൂറാ.2:260)

 

എന്നാല്‍ ബൈബിളിലെ അബ്രഹാമിന് ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നതായോ ഇപ്രകാരം ഒരു പരീക്ഷണം നടത്തിയതായോ ബൈബിളില്‍ ഇല്ല. എന്നാല്‍ യഹോവയായ ദൈവം അബ്രഹാമുമായി ഉടമ്പടി ചെയ്യുമ്പോള്‍ അന്നത്തെ ആചാരമനുസരിച്ച് മൃഗങ്ങളെ കൊന്ന് ഉടല്‍ നടുവേ പിളര്‍ന്നതായി ഉല്‍പ്പത്തി 15:9,10 വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

 

  1. ഖുര്‍ആനിലെ ഇബ്രാഹീമിനെ അല്ലാഹു മനുഷ്യരുടെ നേതാവാക്കിയിട്ടുണ്ട്:

 

ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട്‌ പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക്‌ നേതാവാക്കുകയാണ്‌. ഇബ്രാഹീം പറഞ്ഞു: എന്‍റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്‍റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക്‌ ബാധകമായിരിക്കുകയില്ല (സൂറാ.2:120)

 

ബൈബിളിലെ അബ്രഹാമിനെ മനുഷ്യരുടെ നേതാവായി യഹോവ നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ‘ബഹുജാതികള്‍ക്ക് പിതാവ്‌’ എന്നൊരു സ്ഥാനപ്പേര് അബ്രഹാമിന് യഹോവ നല്‍കിയതായി ബൈബിളില്‍ ഉണ്ട് (ഉല്‍പ്പത്തി.17:3-5)

 

  1. മക്കയിലെ കഅബ പണിതത് ഖുര്‍ആനിലെ ഇബ്രാഹീമും മകന്‍ ഇസ്മാഈലും കൂടിയാണ്:

 

ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്‍റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (സൂറാ.2:127)

 

ബൈബിളിലെ അബ്രഹാം യാത്ര ചെയ്ത ദേശങ്ങളുടെ പേരുകള്‍ വളരെ വ്യക്തമായി ബൈബിളില്‍ കൊടുത്തിട്ടുണ്ട്. അതിലൊരിക്കലും മക്കയുടെയോ മക്കയ്ക്കടുത്ത പ്രദേശങ്ങളുടെയോ പേര്‍ വരുന്നില്ല. മാത്രമല്ല, അബ്രഹാം ദൈവത്തെ ആരാധിക്കാന്‍ വേണ്ടി പണിതത് മുഴുവന്‍ യാഗപീഠങ്ങളായിരുന്നു:

 

1. യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്‍റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവക്കു അവന്‍ അവിടെ ഒരു യാഗപീഠം പണിതു. (ഉല്‍പ്പത്തി.12:7)

2. അവന്‍ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല്‍ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില്‍ ആരാധിച്ചു. (ഉല്‍പ്പത്തി.12:8)

3. അവന്‍ തന്‍റെ യാത്രയില്‍ തെക്കുനിന്നു ബേഥേല്‍വരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയില്‍ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയില്‍ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. (ഉല്‍പ്പത്തി.13:3)

4. അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെ തോപ്പില്‍ വന്നു പാര്‍ത്തു; അവിടെ യഹോവക്കു ഒരു യാഗപീഠം പണിതു. (ഉല്‍പ്പത്തി.13:18)

5. ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്‍റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേല്‍ വിറകിന്മീതെ കിടത്തി. (ഉല്‍പ്പത്തി. 22:9)

 

ഇങ്ങനെ യാഗപീഠം പണിത്‌ അതില്‍ യാഗം കഴിച്ച് യഹോവയെ ആരാധിച്ചതല്ലാതെ ഒരിക്കല്‍പ്പോലും ആരാധനയ്ക്കായി അബ്രഹാം ഒരു കെട്ടിടം പണിതതായി ബൈബിള്‍ പറയുന്നില്ല. ആരാധനയ്ക്ക് വേണ്ടി മാത്രമല്ല, താമസിക്കാന്‍ വേണ്ടിയും അബ്രഹാം ഒരിടത്തും ഒരു കെട്ടിടവും പണിതിട്ടില്ല, കൂടാരങ്ങളിലായിരുന്നു അബ്രഹാം പാര്‍ത്തിരുന്നത് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നു (എബ്രായര്‍. 11:9)

 

  1. സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയുമെല്ലാം തന്‍റെ രക്ഷിതാക്കളായി സ്വീകരിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്ത ആളായിരുന്നു ഖുര്‍ആനിലെ ഇബ്രാഹീം:

 

അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ടു കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അത്‌ അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച്‌ പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! എന്നിട്ട്‌ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നേര്‍വഴി കാണിച്ചു തന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്‌! ഇതാണ്‌ ഏറ്റവും വലുത്‌!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (ദൈവത്തോട്‌) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. (സൂറാ.6:76-78)

 

എന്നാല്‍ ബൈബിളിലെ അബ്രഹാം ഇപ്രകാരമുള്ള മണ്ടത്തരങ്ങള്‍ കാണിച്ചിട്ടില്ല.

 

  1. ഖുര്‍ആനിലെ ഇബ്രാഹീമിനെ എരിയുന്ന അഗ്നികുണ്ഠത്തില്‍ ഇട്ടുവെങ്കിലും അല്ലാഹു അവനെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുവന്നു എന്നാണ് പറഞ്ഞിരിക്കുന്നത്:

 

അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക്‌ ( വല്ലതും ) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച്‌ കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന്‌ തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ്‌ നാം ചെയ്തത്‌. (സൂറാ.21:68-70)

 

ഹദീസിലും ഇക്കാര്യം പറയുന്നുണ്ട്:

 

പല്ലിയെ കൊല്ലാന്‍ തിരുമേനി (സ) കല്പിച്ചുവെന്നു കാണിക്കുന്ന ഉമ്മുശരീക്കിന്‍റെ ഹദീസ്‌ മുമ്പ് വന്നു കഴിഞ്ഞിട്ടുണ്ട്. (ഇബ്രാഹീം നബിയെ തീയിലിടുവാന്‍ തീ കത്തിച്ചൊരുക്കിക്കൊണ്ടിരുന്നപ്പോള്‍ ‘പല്ലി തീയില്‍ ഊതികൊണ്ടിരുന്നു’വെന്നു കൂടി തിരുമേനി അരുളിയതായി ഈ രിവായത്തില്‍ പറഞ്ഞിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1374, പേജ് 680)

 

ബൈബിളിലെ അബ്രഹാമിനെ ഇപ്രകാരം തീയിലിട്ടതായി പറയുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത്, യെഹൂദന്മാരുടെ ഇടയില്‍ ഇപ്രകാരം ഒരു കഥ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ‘അബ്രഹാമിനെ യഹോവയായ ദൈവം കല്ദയരുടെ പട്ടണമായ ഊരില്‍ നിന്ന് കൊണ്ടുവന്നു’ എന്ന വചനത്തെ അടിസ്ഥാനമാക്കി ഒരു യെഹൂദ റബ്ബി നല്‍കിയ വ്യാഖ്യാനമാണ് ഇപ്രകാരം ഒരു കഥ രൂപം കൊള്ളുവാന്‍ ഇടയായത്. ഊര്‍ എന്ന എബ്രായ പദത്തിന് അഗ്നി എന്നൊരു അര്‍ത്ഥമുണ്ട്. ‘അബ്രഹാമിനെ ഊരില്‍ നിന്ന് കൊണ്ടുവന്നു’ എന്നുള്ളതിനെ ‘അബ്രഹാമിനെ അഗ്നിയില്‍ നിന്ന് കൊണ്ടുവന്നു’ എന്ന് ഈ റബ്ബി വ്യാഖ്യാനിച്ചു. അങ്ങനെയാണ് ഈ കഥ യെഹൂദന്മാരുടെ ഇടയില്‍ രൂപം കൊണ്ടത്‌.

 

  1. ഖുര്‍ആനിലെ ഇബ്രാഹീമിന് പ്രപഞ്ചരഹസ്യങ്ങള്‍ അള്ളാഹു കാണിച്ചു കൊടുത്തിട്ടുണ്ട്:

 

അപ്രകാരം ഇബ്രാഹീമിന്‌ നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്‌. (സൂറാ.6:75)

 

എന്നാല്‍ ബൈബിളിലെ അബ്രഹാമിന് ഇപ്രകാരമുള്ള ആധിപത്യ രഹസ്യങ്ങള്‍ ഒന്നും തന്നെ യഹോവയായ ദൈവം കാണിച്ചു കൊടുത്തിട്ടില്ല.

 

  1. ഖുര്‍ആനിലെ ഇബ്രാഹീം നബി ചേലാകര്‍മ്മം നടത്തിയത് 80 വയസ്സായപ്പോഴാണ്:

 

അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘ഇബ്രാഹീം നബിക്ക്‌ ചേലാകര്‍മ്മം നടത്തിയത് 80 വയസ്സ് പ്രായമെത്തിയ ഘട്ടത്തിലാണ്. കോടാലി കൊണ്ടാണ് അത് നടത്തിയത്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1372, പേജ് 678)

 

എന്നാല്‍ ബൈബിളിലെ അബ്രഹാം പരിച്ഛേദനയേല്‍ക്കുന്നത് 99 വയസ്സായപ്പോള്‍ ആയിരുന്നു:

 

‘അബ്രാഹാം പരിച്ഛേദനയേറ്റപ്പോള്‍ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.’ (ഉല്‍പ്പത്തി.17:24)

 

  1. ഖുര്‍ആനിലെ ഇബ്രാഹീം നബി ഭയങ്കര ഉയരമുള്ള ആളായിരുന്നു. ഉയരം കാരണം അദ്ദേഹത്തിന്‍റെ തല കാണാന്‍ പറ്റില്ലായിരുന്നു എന്നാണ് മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്:

 

സമൂറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘കഴിഞ്ഞ രാത്രി ഉറക്കത്തില്‍ രണ്ടാളുകള്‍ എന്‍റെയടുക്കല്‍ വന്നു. ഞങ്ങള്‍ ദീര്‍ഘകായനായ ഒരാളുടെ അടുത്തു ചെന്നു. പൊക്കം കാരണം അദ്ദേഹത്തിന്‍റെ തല എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അത് ഇബ്രാഹീം ആയിരുന്നു.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1370, പേജ് 678)

 

എന്നാല്‍ ബൈബിളിലെ അബ്രഹാം സാധാരണ ഉയരമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിന്‍റെ തലയോ മുഖമോ കാണുന്നതിന് സമകാലീനരായ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.

 

  1. ഖുര്‍ആനിലെ ഇബ്രാഹീം നബി ബൈബിളിലെ ശലോമോന്‍റെ സമകാലീനനോ അല്ലെങ്കില്‍ ശലോമോനെക്കാള്‍ 40 വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്നവനോ ആണ്:

 

അബൂ ദര്‍റ്‌ (റ) പറയുന്നു: ഞാന്‍ ചോദിച്ചു: ദൈവദൂതരേ! ഒന്നാമതായി ഭൂമിയില്‍ സ്ഥാപിതമായ പള്ളി ഏതാണ്?’ തിരുമേനി (സ) അരുളി: ‘കഅബ.’ ‘പിന്നീട് ഏതു പള്ളിയാണ് സ്ഥാപിതമായത്?’ തിരുമേനി അരുളി: ‘ബൈത്തുല്‍ മുഖദ്ദസ്.’ എത്ര കൊല്ലം ഇടവിട്ടാണ് ഇവ രണ്ടും സ്ഥാപിതമായത്? തിരുമേനി അരുളി: ‘40 കൊല്ലം ഇടവിട്ട്‌.” തിരുമേനി തുടര്‍ന്നരുളി: ‘ഇനി എവിടെ വെച്ചാണോ നമസ്കാരസമയമായത്, അവിടെ വെച്ച് നമസ്കരിച്ചു കൊള്ളുക. അതിലാണ് പുണ്യമിരിക്കുന്നത്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1376, പേജ് 686)

 

ഇതില്‍ പറഞ്ഞിരിക്കുന്ന ‘ബൈത്തുല്‍ മുഖദ്ദസ്’ എന്നത് യെരുശലേമില്‍ ഉണ്ടായിരുന്ന ദൈവാലയമാണ്. അത് പണിതത് ദാവീദിന്‍റെ പുത്രനായ ശലോമോന്‍ ആയിരുന്നു. ഇബ്രാഹീം കഅബ പണിത്‌ വെറും 40 വര്‍ഷത്തിനുള്ളില്‍ ശലോമോന്‍ ‘ബൈത്തുല്‍ മുഖദ്ദസ്’ പണിയണം എന്നുണ്ടെങ്കില്‍ അവര്‍ സമകാലീനരോ തൊട്ടടുത്ത തലമുറയില്‍ ഉള്ളവരോ ആയിരിക്കണം.

 

എന്നാല്‍ ബൈബിളിലെ അബ്രഹാമും ശലോമോനും ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ തമ്മില്‍ ആയിരം വര്‍ഷത്തെ വ്യത്യാസം അഥവാ പതിനഞ്ചോ പതിനാറോ തലമുറകളുടെ ഇടവേളകള്‍ ഉണ്ടായിരുന്നു.

 

പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ട ഒരു ഡസന്‍ വ്യത്യാസങ്ങളാണ് മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളിലെ അബ്രഹാം ജീവിച്ചിരുന്ന ദേശം ഏതാണ് എന്നും ഏതൊക്കെ ദേശങ്ങളിലേക്ക് അദ്ദേഹം സഞ്ചാരം നടത്തി എന്നും ബൈബിള്‍ പറയുമ്പോള്‍ ഖുര്‍ആനിലെ ഇബ്രാഹീം ഏതു ദേശക്കാരന്‍ ആണെന്നോ എവിടെയൊക്കെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നോ പറയുന്നില്ല. അബ്രഹാമിന്‍റെ വംശപാരമ്പര്യത്തെക്കുറിച്ച് ബൈബിള്‍ വിശദമായി പറയുമ്പോള്‍ ഖുര്‍ആന്‍ ആകെ പറയുന്നത് ഇബ്രാഹീമിന്‍റെ പിതാവിന്‍റെ പേര് മാത്രമാണ്. അതാകട്ടെ, ബൈബിളിലെ അബ്രഹാമിന്‍റെ പിതാവിന്‍റെ പേരുമല്ല. അബ്രഹാം ജീവിച്ചിരുന്നത് ഏതൊക്കെ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് എന്ന് ബൈബിള്‍ വ്യക്തമായി പറയുമ്പോള്‍ ഇബ്രാഹീം ജീവിച്ചിരുന്ന കാലഘട്ടം ഏതാണെന്ന് ഖുര്‍ആന്‍ പറയുന്നില്ല. ഇനിയും ഇതുപോലെയുള്ള ധാരാളം വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. എങ്കിലും ഖുര്‍ആനിലെ ഇബ്രാഹീമും ബൈബിളിലെ അബ്രഹാമും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലെന്ന് ചിന്താശേഷിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ ഇത്രയും തെളിവുകള്‍ തന്നെ അധികമാണ് എന്നതിനാല്‍ കൂടുതല്‍ താരതമ്യ പഠനത്തിലേക്ക് പോകുന്നില്ല. ഇനിയും, “നിങ്ങളുടെ അബ്രഹാം തന്നെയാണ് ഞങ്ങളുടെ ഇബ്രാഹീം നബി” എന്ന് പറഞ്ഞു കൊണ്ട് ഒറ്റ ദാവാക്കാരനും ഞങ്ങളുടെ അടുത്തേക്ക്‌ വരാന്‍ നില്‍ക്കരുത് എന്നുള്ള കാര്യം ഓര്‍മ്മപ്പെടുത്തുന്നു.

]]>
https://sathyamargam.org/2015/12/%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%ae%e0%b5%81%e0%b4%82-%e0%b4%87%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b9%e0%b5%80%e0%b4%82-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81/feed/ 2
മോശെയും മൂസാ നബിയും- ഒരു ലഘുതാരതമ്യം https://sathyamargam.org/2015/12/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%b8%e0%b4%be-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2/ https://sathyamargam.org/2015/12/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%b8%e0%b4%be-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2/#respond Sun, 27 Dec 2015 11:10:11 +0000 http://www.sathyamargam.org/?p=1138 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ്‌ ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പേരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മുസ്ലീങ്ങളുടെ മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

  1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌ (പുറ.6:16-20).

 

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും മുസ്ലീങ്ങള്‍ ഉണ്ടോ? ഒരാളുമില്ല!!

 

  1. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

 

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

 

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

 

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

 

  1. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

 

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

 

  1. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

 

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.  മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

 

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

 

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

 

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

 

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

 

  1. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

 

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

 

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

 

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

 

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

 

  1. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

 

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

 

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

 

  1. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

 

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

 

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളിക്കാരന്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

 

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

 

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

 

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

 

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

 

  1. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

 

  1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)

 

  1. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)

 

  1. നിലത്തിലെ പൊടി പേനായി മാറി (8:16)

 

  1. ദേശത്ത് നായീച്ച നിറഞ്ഞു (8:21)

 

  1. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)

 

  1. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)

 

  1. കല്മഴയും തീയും ഉണ്ടായി (9:24)

 

  1. വെട്ടുക്കിളി ബാധ (10:14)

 

  1. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)

 

  1. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

 

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

 

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

 

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.”

 

  1. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

 

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

 

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാക്‌ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

 

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

 

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

 

  1. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

 

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

 

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

 

  1. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

 

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

 

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

 

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

 

  1. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു (യോശുവ.4:15).

 

മൂസാനബി  ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

 

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

 

  1. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

 

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

 

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനായിരുന്നു:

 

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്…’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)

 

അബുഹുറയ്റ നിവേദനം: മൂസാ നബിയുടെ അടുക്കലേക്ക് മലക്കുല്‍ മൌത്ത് അയക്കപ്പെട്ടു. മലക്ക്‌ അദ്ദേഹത്തിന്‍റെ അടുത്തു വന്നപ്പോള്‍ മുഖത്തേക്കടിക്കുകയും, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ മലക്ക്‌ അല്ലാഹുവിന്‍റെ അടുക്കലേക്ക് മടങ്ങിയിട്ട് പറഞ്ഞു:  ‘മരിക്കാന്‍ ഉദ്ദേശ്യമില്ലാത്ത ഒരു അടിമയുടെ അടുക്കലേക്കാണല്ലോ നീയെന്നെ അയച്ചത്.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ കണ്ണ് മടക്കിക്കൊടുത്തു. എന്നിട്ട് (ഇനിയും) അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെല്ലൂ. എന്നിട്ട് ഒരു കാളയുടെ പുറത്തു കൈ വെക്കാന്‍ പറയുക. അദ്ദേഹം കരം മൂടി വെച്ച എണ്ണത്തിന്‍റെ വര്‍ഷം അദ്ദേഹത്തിന് ജീവിക്കാം.’ മൂസാ നബി ചോദിച്ചു: ‘അല്ലാഹുവേ, പിന്നെയെന്ത്?.’ അല്ലാഹു പറഞ്ഞു: ‘പിന്നെ മരണം.’ അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിപ്പിക്കുക. എന്നെ വിശുദ്ധ ഭൂമിയിലേക്ക്‌ കല്ലെറിയുന്ന വേഗത്തില്‍ അടുപ്പിക്കേണമേ.’ റസൂല്‍ പറഞ്ഞു: ‘ഞാന്‍ ആ പ്രദേശത്തുണ്ടായിരുന്നെങ്കില്‍ ചുവന്ന മണ്‍ തിട്ടക്ക് കീഴെ വഴിയോരത്ത് അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചു തരുമായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 157 (2372) പുറം.2098)

 

  1. മോശെ മരിച്ചപ്പോള്‍ ശവം എവിടെയാണ് അടക്കം ചെയ്തതെന്ന് ആര്‍ക്കും അറിയില്ല, അവന്‍റെ കല്ലറയുടെ സ്ഥാനം അജ്ഞാതമാണ് എന്നാണ് ബൈബിള്‍ പറയുന്നത്:

 

“അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല” (ആവ.34:5,6)

 

മൂസയുടെ ശവക്കുഴി ചുവന്ന മണ്‍തിട്ടക്ക്‌ കീഴെ വഴിയോരത്ത് ആണെന്ന് മുകളിലെ ഹദീസുകളില്‍ കാണാം. വേറൊരു ഹദീസും അക്കാര്യം പറയുന്നുണ്ട്:

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: ‘റസൂല്‍ പറഞ്ഞു: ‘ഇസ്രാഅ് ഉണ്ടായ രാത്രി ചുവന്ന മണല്‍ത്തിട്ടക്ക് സമീപം മൂസാ നബിയുടെ ഖബറിനടുത്തുകൂടെ ഞാന്‍ നടന്നു; അല്ലെങ്കില്‍ ഖബറിനടുത്തേക്ക് ഞാന്‍ ചെന്നു. അദ്ദേഹം ആ അവസരത്തില്‍ ഖബറില്‍ നിന്ന് നമസ്കരിക്കുകയായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 164 (2375) പുറം.2100)

 

(ഇതിന് ശേഷം മുഹമ്മദ്‌ ബുറാഖ് എന്ന ജീവിയുടെ പുറത്തു കയറി സ്വര്‍ഗ്ഗത്തില്‍ എത്തിയപ്പോള്‍ അവിടെയും മൂസാ നബിയെ കാണുന്നതായി പറയുന്നുണ്ട്. ഭൂമിയില്‍ നിന്നും മുഹമ്മദ്‌ പുറപ്പെടാന്‍ നേരം ഖബറില്‍ നിന്ന് കൊണ്ട് നമസ്കരിക്കുന്ന മൂസാ നബി; മുഹമ്മദ്‌ സ്വര്‍ഗ്ഗത്തില്‍ എത്തിയപ്പോള്‍ അവിടെ സ്വര്‍ഗ്ഗസുഖങ്ങള്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്ന മൂസാ നബി!)

 

ഇനി നിങ്ങള്‍ പറയൂ, ബൈബിളില്‍ ഉള്ള മോശെയും ഖുര്‍ആന്‍ പറയുന്ന മൂസാ നബിയും ഒന്നാണോ?

]]>
https://sathyamargam.org/2015/12/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b5%82%e0%b4%b8%e0%b4%be-%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%b2/feed/ 0
ഇസ്ലാമിലെ വിവിധ തരം തൗഹീദുകള്‍ https://sathyamargam.org/2015/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%97%e0%b4%b9%e0%b5%80%e0%b4%a6/ https://sathyamargam.org/2015/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%97%e0%b4%b9%e0%b5%80%e0%b4%a6/#comments Fri, 23 Oct 2015 12:30:30 +0000 http://www.sathyamargam.org/?p=1129  

ഇസ്ലാമിന്‍റെ തൌഹീദ് ഒരൊന്നൊന്നര സംഭവം തന്നെയാണ്. വലിയ വായില്‍ തൗഹീദ്, തൗഹീദ് എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുമെങ്കിലും കാര്യം എന്താണെന്ന് ഇതുവരെ അതിലുള്ള ഒരുത്തനും പിടികിട്ടിയിട്ടില്ല. “തൂവല് കണ്ടപ്പോഴേ അത് ആമയാണെന്ന് എനിക്ക് മനസ്സിലായി” എന്ന് പറയുന്ന മഹാ പണ്ഡിതന്മാരാല്‍ സമ്പന്നമാണല്ലോ പൊതുവേ ഇസ്ലാമിക സമൂഹം. അതിനാല്‍, തൗഹീദ് എന്താണെന്ന് വളരെ ലളിതമായി വിശദീകരിക്കാന്‍ ഇഷ്ടംപോലെ പണ്ഡിതന്മാര്‍ ഇസ്ലാമിലുണ്ട്. അതുകൊണ്ട് എന്തുണ്ടായി, തൌഹീദിനെക്കുറിച്ചുള്ള ഓരോ പണ്ഡിതന്മാരുടെയും വിശദീകരണത്തിനനുസരിച്ചു ഇസ്ലാമില്‍ ഒരൊ ഗ്രൂപ്പ് വീതം കൂടുതല്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരുന്നു. ചില പണ്ഡിതന്മാര്‍ പറഞ്ഞു, ‘അല്ലാഹു മാത്രമല്ല, അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനും സൃഷ്ടിയല്ല’ എന്ന്. അതോടെ ‘തൗഹീദ് പൊളിഞ്ഞു’ എന്ന് പറഞ്ഞ് വേറെ ചില പണ്ഡിതന്മാര്‍ ബഹളം വെച്ചു. “സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ്‌ മാത്രമല്ലേയുള്ളൂ. ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ അത് സ്രഷ്ടാവായിരിക്കണം. സ്രഷ്ടാവ്‌ ഏകനാണ്, അല്ലാഹു മാത്രമാണ് ഏകനായ സ്രഷ്ടാവ്‌. ഏകനായ അല്ലാഹുവിനോടൊപ്പം അല്ലാഹുവിന്‍റെ വചനമായ ഖുര്‍ആനെക്കൂടി സ്രഷ്ടാവാക്കിയാല്‍ അതോടെ തീര്‍ന്നല്ലോ തൗഹീദ്’” എന്നവര്‍ വാദിച്ചപ്പോള്‍ കേട്ടുനിന്ന പലര്‍ക്കും തോന്നി ഈ പറഞ്ഞതാണല്ലോ ന്യായം എന്ന്.

 

എന്നാല്‍ ഈ വാദം കേട്ടപ്പോള്‍ മറ്റേക്കൂട്ടര്‍ പറഞ്ഞു, “അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണ് എന്ന് വന്നാല്‍, ആ വചനം സൃഷ്ടിക്കുന്നതിനു മുന്‍പ്‌ വരെ അല്ലാഹുവിന് വചനം ഉണ്ടായിരുന്നില്ല, അഥവാ വചിക്കുവാനുള്ള കഴിവ് ഉണ്ടായിരുന്നില്ല എന്നര്‍ത്ഥം. അതായത് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അല്ലാഹു ഊമനായിരുന്നു എന്ന് സാരം. വചിക്കുവാനുള്ള കഴിവ് ഇല്ലാതിരിക്കുന്നതു ഒരു കുറവാണ്. ദൈവത്തിന് അങ്ങനെയുള്ള കുറവുകള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ല. അങ്ങനെ കുറവുകള്‍ ഉണ്ടെങ്കില്‍ അവന്‍ ദൈവമല്ല എന്നാണ് അര്‍ത്ഥം. അപ്പോള്‍ അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണ് എന്ന് വാദിച്ചാല്‍ അല്ലാഹു ദൈവമല്ല എന്നാണ് നിങ്ങള്‍ വാദിക്കുന്നത്” എന്ന്. ഈ വാദം കേട്ടപ്പോള്‍ ഇതാണല്ലോ കൂടുതല്‍ ശരി എന്ന് കേട്ടുനിന്ന കുറേ മുസ്ലീങ്ങള്‍ക്ക് തോന്നി. ഏതായാലും ഈ രണ്ടു കൂട്ടരും കൂടി നല്ല അസ്സലായിട്ടാണ് ഇസ്ലാമിന്‍റെ കടയ്ക്കല്‍ കത്തി വെച്ചത്. ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ മുസ്ലീങ്ങളുടെ തൗഹീദ് പൊളിഞ്ഞു. ഖുര്‍ആന്‍ സൃഷ്ടിയാണെങ്കില്‍ അല്ലാഹു ദൈവമല്ല. എങ്ങനെ നോക്കിയാലും ഇത് എടങ്ങേറായ കാര്യം തന്നെ. അതുകൊണ്ട് പണ്ഡിതന്മാര്‍ പലരും ഇപ്പോള്‍ ബുദ്ധിപൂര്‍വ്വം ഈ വിഷയത്തില്‍ ഒരഭിപ്രായവും പറയാറില്ല. പറഞ്ഞാല്‍ പണി പാലും വെള്ളത്തില്‍ കിട്ടും എന്നവരെ ആരും പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ.

 

ഏതായാലും ഇപ്പോള്‍ തൌഹീദിന്‍റെ ചര്‍ച്ച വേറെ വിധത്തിലാണ്. ജിന്നുകളൊക്കെയാണ് ഇപ്പോള്‍ തൗഹീദ് ചര്‍ച്ചയിലെ പ്രസിദ്ധ താരങ്ങള്‍. ‘ജിന്നൂരികള്‍’ എന്നൊരു പുതിയ വിഭാഗം തന്നെ മുസ്ലീങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് തൗഹീദ് എന്ന കാര്യത്തില്‍ ഇവര്‍ക്കിടയില്‍ തന്നെ അഭിപ്രായൈക്യമില്ല. ക്രിസ്ത്യാനികളുടെ ത്രിത്വം ബുദ്ധിക്ക് നിരക്കാത്തതാണെന്നും മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ പറ്റാത്തതാണെന്നും എന്നാല്‍ ഞങ്ങള്‍ പറയുന്ന തൗഹീദ് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നതാണെന്നും വാചകമടിക്കുന്ന കൂട്ടരാണ് ഇവര്‍ എന്നുകൂടി ഓര്‍ക്കണം! ത്രിയേകത്വം ഒരു മര്‍മ്മമാണെന്നും ജഡരക്തങ്ങള്‍ കൊണ്ട് അത് മനസ്സിലാക്കാന്‍ കഴിയില്ലെന്നും പിതാവ്‌ വെളിപ്പെടുത്തിയാല്‍ മാത്രമേ അത് ശരിയായി മനസ്സിലാക്കാന്‍ സാധിക്കൂ എന്നുമാണ് ക്രൈസ്തവര്‍ പണ്ടു മുതലേ പറയുന്നത്. പക്ഷേ തൌഹീദിന് ഈ പ്രശ്നമൊന്നുമില്ലല്ലോ. അത് വളരെ ലളിതവും സുവ്യക്തവും ആര്‍ക്കും എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നതുമാണ് എന്നല്ലേ മുസ്ലീങ്ങളുടെ അവകാശവാദം. അങ്ങനെ അവകാശവാദം ഉന്നയിക്കുന്നവരാണ് തൌഹീദിന്‍റെ കാര്യത്തില്‍ പല തട്ടുകളായി പിരിഞ്ഞ് അന്യോന്യം ചീത്ത വിളിക്കുന്നത്.

 

മുഹമ്മദിന് തൌഹീദ് കിട്ടുന്നത് ഒരു യെഹൂദന്‍റെ കയ്യില്‍ നിന്നാണ്. തൌഹീദിന്‍റെ തെളിവായി ഇസ്ലാമിക പണ്ഡിതന്മാര്‍ അവതരിപ്പിക്കുന്ന ഒരായത്താണ് സൂറാ.39:67. ഈ ആയത്തിലുള്ള കാര്യങ്ങള്‍ മുഹമ്മദിന് ലഭിച്ചത് ഒരു യെഹൂദ പുരോഹിതനില്‍ നിന്നാണെന്ന് ബുഖാരിയുടെ ഹദീസ്‌ നോക്കിയാല്‍ നമുക്ക്‌ കാണാം:

 

“അബ്ദുല്ല നിവേദനം: ഒരു യെഹൂദ പുരോഹിതന്‍ നബിയുടെ അടുത്തുവന്ന് പറഞ്ഞു: പുനരുത്ഥാന നാളില്‍, അല്ലാഹു തീര്‍ച്ചയായും ആകാശങ്ങളെ ഒരു വിരലിലും ഭൂമിയെ ഒരു വിരലിലും നദികളെയും കരയേയും ഒരു വിരലിലും എല്ലാ സൃഷ്ടികളേയും ഒരു വിരലിലും വെയ്ക്കുന്നതാണ്. ശേഷം അവയെ കുലുക്കിക്കൊണ്ട് അവന്‍ പറയും: ‘ഞാനാണ് രാജാവ്‌, ഞാനാണ് രാജാവ്.’ അപ്പോള്‍ നബി അണപ്പല്ല് കാണുംവിധം പുഞ്ചിരിക്കുകയും “അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു” (സൂറാ.39:67.).” (സ്വഹീഹ് ബുഖാരി, വോള്യം 9, ബുക്ക്‌ 93. ഹദീസ്‌ നമ്പര്‍ 604)

 

യെഹൂദ പുരോഹിതന്‍ പറഞ്ഞ കാര്യങ്ങളെ കോപ്പിയടിച്ചതാണ് സൂറ.39:67 എന്ന് ഈ ഹദീസും ആ ആയത്തും വായിക്കുന്ന ചിന്താശേഷി പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ബോധ്യമാകും..

 

വാസ്തവത്തില്‍ എന്താണ് തൗഹീദ്? തൗഹീദ് യുക്തിക്ക് നിരക്കുന്നതാണോ? ഒറ്റയാനായ ഒരു ദൈവം എന്ന ആശയം എത്രത്തോളം യുക്തിഭദ്രമാണ്? എന്നൊക്കെ നാം അന്വേഷിച്ചു പോയാല്‍ നമുക്ക്‌ കിട്ടുന്ന ഉത്തരം മുസ്ലീങ്ങള്‍ പറയുന്ന തൗഹീദ് വെറും മണ്ടന്‍ സിദ്ധാന്തമാണ് എന്നുള്ളതാണ്. തികച്ചും ഒറ്റയായ ഒന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല, എല്ലാത്തിലും ഒരു ബഹുത്വം അടങ്ങിയിട്ടുണ്ട് എന്ന് കാണാം. അല്ലാഹുവിന്‍റെ കാര്യം തന്നെ എടുത്താല്‍, അല്ലാഹുവിന് സത്തയും ഉണ്ട്, ഗുണങ്ങളും ഉണ്ട് എന്ന് മുസ്ലീങ്ങള്‍ സമ്മതിക്കുന്നു. അല്ലാഹുവിന്‍റെ സത്ത അല്ലാഹുവിന്‍റെ ഗുണമല്ല, അതുപോലെ അല്ലാഹുവിന്‍റെ ഗുണം അല്ലാഹുവിന്‍റെ സത്തയുമല്ല. രണ്ടും തികച്ചും വ്യത്യസ്തമാണ്. ഇനി, അല്ലാഹുവിന്‍റെ ഗുണം എന്ന വിഷയം എടുത്താല്‍ അല്ലാഹുവിന് ധാരാളം ഗുണങ്ങള്‍ ഉണ്ട് എന്നാണ് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നത്. അതായതു ഗുണങ്ങളുടെ കാര്യത്തില്‍ ഒരു ബഹുത്വം അല്ലാഹുവിലുണ്ട്. അതുപോലെ അല്ലാഹുവും അല്ലാഹുവിന്‍റെ വചനവും രണ്ടാണെന്ന് മുസ്ലീങ്ങള്‍ പറയുന്നു. അപ്പോള്‍ത്തന്നെ അല്ലാഹുവിന്‍റെ വചനം നിത്യമായതാണ്, എന്നും നിലനില്‍ക്കുന്നതാണ് എന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. ചുരുക്കത്തില്‍, അല്ലാഹുവിന് സത്തയുണ്ട്, ഗുണങ്ങളുണ്ട്, വചനം ഉണ്ട്. ഇതൊന്നും അല്ലാഹുവല്ല, അല്ലാഹുവില്‍ നിന്ന് വ്യത്യസ്തമായതാണ്. എന്നാല്‍ നിത്യമായതുമാണ്. അതായത് അല്ലാഹുവില്‍ ബഹുത്വം ഉണ്ട് എന്നുതന്നെയാണ് ഇവര്‍ പറയുന്നത്, പക്ഷേ തങ്ങള്‍ പറയുന്നത് എന്താണെന്ന് സ്വയം മനസ്സിലാക്കാനുള്ള ബോധം ഇവര്‍ക്ക്‌ ഇതുവരെ ആയിട്ടില്ല!

 

തൗഹീദ് എന്ന പദം ഖുര്‍ആനില്‍ ഇല്ല, ആ വാക്ക് പില്‍ക്കാലത്തെ പണ്ഡിതന്മാരുടെ സൃഷ്ടിയാണ്. അല്ലാഹു ഏകനാണ് എന്നുള്ള ഒറ്റ പോയിന്‍റ് മാത്രമാണ് ഇന്നത്തെ ആളുകള്‍ തൗഹീദ് ആയി കരുതുന്നത്. എന്നാല്‍ ഇസ്ലാമിന്‍റെ രണ്ടാം പ്രമാണത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്വഹീഹ് ബുഖാരി പരിശോധിച്ചാല്‍, തൗഹീദ് എന്നാല്‍ ഇന്നത്തെ പണ്ഡിതന്മാര്‍ പറയുന്നവിധത്തിലുള്ളത് മാത്രമല്ല എന്ന് കാണാം. സ്വഹീഹ് ബുഖാരിയുടെ ഒമ്പതാം വോള്യം 93-മത്തെ പുസ്തകത്തിന്‍റെ തലക്കെട്ട്‌ തൗഹീദ് എന്നാണ്. Book of Thawheed എന്ന് ഇംഗ്ലീഷ്‌ പരിഭാഷയില്‍ കാണാം. മുസ്ലീങ്ങളുടെ തൗഹീദ് എന്താണെന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ പരിശോധിക്കേണ്ടത് ഇന്നത്തെ പണ്ഡിതന്മാര്‍ എഴുതി വിടുന്ന വാറോലകളല്ല, മറിച്ച് ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ആണ്. സ്ഥലപരിമിതി മൂലം സ്വഹീഹ് ബുഖാരിയിലെ Book of Thawheed-ല്‍ നിന്നു മാത്രമുള്ള വിവിധതരം തൗഹീദുകളെ കുറിച്ച് നമുക്കൊന്ന് നോക്കാം. Book of Thawheed-ല്‍ ബുഖാരി ഉള്‍പ്പെടുത്തിയിരിക്കുന്ന ഹദീസുകള്‍ എല്ലാം തന്നെ തൌഹീദുമായി ബന്ധപ്പെട്ടതാണെങ്കിലും ആ തൌഹീദിനെ അംഗീകരിക്കാന്‍ ഇന്നത്തെ മുസ്ലീങ്ങളില്‍ എത്ര പേര്‍ തയ്യാറാകും എന്ന കാര്യം സംശയമാണ്. ഏതായാലും ഇന്നുള്ള മുസ്ലീങ്ങള്‍ തയ്യാറായാലും ഇല്ലെങ്കിലും ബുഖാരിയുടെ കാലം വരെയുള്ള രണ്ടര നൂറ്റാണ്ടു കാലത്തെ മുസ്ലീങ്ങളെല്ലാം മനസ്സിലാക്കിയിരുന്ന തൗഹീദ് എന്താണെന്ന് നമുക്ക്‌ സ്വഹീഹ് ബുഖാരി, വോള്യം 9, ബുക്ക്‌ 93 (Book of Thawheed)-ല്‍ നിന്നും ഗ്രഹിക്കാനാകും എന്നതിനാല്‍ അതില്‍ നിന്നുള്ള ചില ഹദീസുകളുടെ സഹായത്താല്‍ വിവിധതരം തൗഹീദുകള്‍ താഴെ കൊടുക്കുന്നു:

 

 

അല്ലാഹുവിന്‍റെ 99 നാമങ്ങള്‍ ഓര്‍ത്ത്‌ വെക്കുന്നതു തൌഹീദില്‍ പെട്ടതാണ്:

 

Bukhari 9. 93. 489: Narrated Abu Huraira: Allah’s Apostle said, “Allah has ninety−nine Names, one−hundred less one; and he who memorized them all by heart will enter Paradise.” To count something means to know it by heart.

 

മുഹമ്മദ്‌ അല്ലാഹുവിനെ കണ്ടില്ല എന്ന് വിശ്വസിക്കുന്നതും മുഹമ്മദിന് അദൃശ്യകാര്യങ്ങള്‍ അറിയില്ല എന്ന് വിശ്വസിക്കുന്നതും തൌഹീദ് ആണ്:

 

Bukhari  9.93. 477: Narrated Masruq: `Aisha said, “If anyone tells you that Muhammad has seen his Lord, he is a liar, for Allah says: ‘No vision can grasp Him.’ (6.103) And if anyone tells you that Muhammad has seen the Unseen, he is a liar, for Allah says: “None has the knowledge of the Unseen but Allah.”

 

ഗബ്രിയേല്‍ മുഹമ്മദിനോട്‌ സംസാരിക്കുന്നതും തൌഹീദില്‍ വരുന്നതാണ്:

 

Bukhari  9.93. 486: Narrated `Aisha: The Prophet said, “Gabriel called me and said, ‘Allah has heard the statement of your people and what they replied to you.'”

 

ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ്‌ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് പിശാചിന്‍റെ ഉപദ്രവമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതും തൌഹീദ് ആണ്:

 

Bukhari  9.93. 493: Narrated Ibn `Abbas: Allah’s Apostle said, “If anyone of you, when intending to have a sexual relation (sleep) with his wife, says: Bismillah, Allahumma jannibna ashShaitan, wa Jannib ash−Shaitana ma razaqtana, Satan would never harm that child, should it be ordained that they will have one. (Because of that sleep).

 

പരിശീലനം നല്‍കപ്പെട്ടതും അല്ലാഹുവിന്‍റെ നാമം ഉച്ഛരിക്കപ്പെട്ടതുമായ വേട്ടനായ്ക്കളെക്കൊണ്ട് വേട്ടയാടിയ മാംസം തിന്നുതും തൌഹീദ് ആണ്:

 

Bukhari  9.93.494: Narrated `Adi bin Hatim: I asked the Prophet, “I send off (for a game) my trained hunting dogs; (what is your verdict concerning the game they hunt?” He said, “If you send off your trained hunting dogs and mention the Name of Allah, then, if they catch some game, eat (thereof). And if you hit the game with a mi’rad (a hunting tool) and it wounds it, you can eat (it).

 

സക്കാത്ത് ആയി കിട്ടിയ മാംസത്തില്‍ അല്ലാഹുവിന്‍റെ നാമം ഉച്ഛരിച്ചു കൊണ്ട് ഭക്ഷിക്കുന്നതും തൌഹീദിന്‍റെ പരിധിയില്‍ വരുന്നതാണ്:

 

Bukhari  9.93.495: Narrated `Aisha: The people said to the Prophet , “O Allah’s Apostle! Here are people who have recently embraced Islam and they bring meat, and we do not know whether they had mentioned Allah’s Name while slaughtering the animals or not.” The Prophet said, “You should mention Allah’s Name and eat.”

 

‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞുകൊണ്ട് മുട്ടനാടിനെ അറുക്കുന്നതും തൌഹീദ് ആണ്:

 

Bukhari  9.93.496: Narrated Anas: The Prophet slaughtered two rams as sacrifice and mentioned Allah’s Name and said, “Allahu−Akbar” while slaughtering).

 

പിതാക്കന്മാരുടെ നാമത്തില്‍ പ്രതിജ്ഞ ചെയ്യാതെ അല്ലാഹുവിന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നതും തൌഹീദ് ആണ്:

 

Bukhari  9.93. 498: Narrated Ibn `Umar: The Prophet said, “Do not swear by your fathers; and whoever wants to swear should swear by Allah.”

 

മുഹമ്മദിന്‍റെ ശത്രുക്കളെ കൊല്ലുന്നതും തൌഹീദ് ആണ്:

 

Bukhari  9.93.499: Narrated Abu Huraira: Allah’s Apostle sent ten persons to bring the enemy’s secrets and Khubaib Al−Ansari was one of them. ‘Ubaidullah bin ‘Iyad told me that the daughter of Al−Harith told him that when they gathered (to kill Khubaib Al Ansari) he asked for a razor to clean his pubic region, and when they had taken him outside the sanctuary of Mecca in order to kill him, he said in verse, “I don’t care if I am killed as a Muslim, on any side (of my body) I may be killed in Allah’s Cause; for that is for the sake of Allah’s very Self; and if He will, He will bestow His Blessings upon the torn pieces of my body.” Then Ibn Al−Harith killed him, and the Prophet informed his companions of the death of those (ten men) on the very day they were killed.

 

സൃഷ്ടിപ്പിന് മുന്‍പ്‌ അല്ലാഹു പുസ്തകം എഴുതി വെക്കുന്നതും തൌഹീദ് ആണ്:

 

Bukhari  9.93.501: Narrated Abu Huraira: The Prophet said, “When Allah created the Creation, He wrote in His Book−−and He wrote (that) about Himself, and it is placed with Him on the Throne−−’Verily My Mercy overcomes My Anger.'”

 

Bukhari  9.93.643: Narrated Abu Huraira: I heard Allah’s Apostle saying, “Before Allah created the creations, He wrote a Book (wherein He has written): My Mercy has preceded my Anger.” and that (Book) is written with Him over the Throne.”

 

ദജ്ജാലിനെക്കുറിച്ചു മുന്നറിയിപ്പ്‌ കൊടുക്കുന്നതും തൌഹീദാണ്:

 

Bukhari  9.93. 505: Narrated Anas: The Prophet said, “Allah did not send any prophet but that he warned his nation of the one−eyed liar (Ad−Dajjal). He is one−eyed while your Lord is not one−eyed, The word ‘Kafir’ (unbeliever) is written between his two eyes.”

 

യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന സ്ത്രീകളുമായി ലൈംഗിക വേഴ്ച നടത്തി ശുക്ലം പുറത്തൊഴിച്ചു കളയുന്നതും തൌഹീദ് തന്നെയാണ്:

 

Bukhari  9.93.506: Narrated Abu Sa`id Al−Khudri: That during the battle with Bani Al−Mustaliq they (Muslims) captured some females and intended to have sexual relation with them without impregnating them. So they asked the Prophet about coitus interrupt us. The Prophet said, “It is better that you should not do it, for Allah has written whom He is going to create till the Day of Resurrection.” Qaza’a said, “I heard Abu Sa`id saying that the Prophet said, ‘No soul is ordained to be created but Allah will create it.”

 

ഖുര്‍ആനില്‍ നിന്നു വല്ലതും കിട്ടുന്നതും തൌഹീദ് ആണത്രേ:

 

Bukhari  9.93. 513: Narrated Sahl bin Sa`d: The Prophet said to a man, “Have yougot anything of the Qur’an?” The man said, “Yes, such−and−such Sura, and such−and−such Sura,” naming the Suras.

 

വളര്‍ത്തുമകന്‍റെ ഭാര്യയെ മൊഴി ചൊല്ലിച്ചിട്ടു മുഹമ്മദിന് കെട്ടിച്ചു കൊടുത്തതും തൌഹീദിന്‍റെ ഗണത്തില്‍ തന്നെ വരും:

 

Bukhari  9.93.516: Narrated Anas: Zaid bin Haritha came to the Prophet complaining about his wife. The Prophet kept on saying (to him), “Be afraid of Allah and keep your wife.” Aisha said, “If Allah’s Apostle were to conceal anything (of the Qur’an he would have concealed this Verse.” Zainab used to boast before the wives of the Prophet and used to say, “You were given in marriage by your families, while I was married (to the Prophet) by Allah from over seven Heavens.” And Thabit recited, “The Verse:−− ‘But (O Muhammad) you did hide in your heart that which Allah was about to make manifest, you did fear the people,’ (33.37) was revealed in connection with Zainab and Zaid bin Haritha.”

 

അല്ലാഹുവാണ് തന്നെ പ്രവാചകന് വിവാഹം കഴിച്ചു കൊടുത്തത് എന്ന് പ്രവാചകന്‍റെ വളര്‍ത്തുമകന്‍റെ മുന്‍ ഭാര്യ പ്രവാചകന്‍റെ മറ്റു ഭാര്യമാരോടു അഹങ്കരിച്ച് പറയുന്നതും തൌഹീദ് തന്നെ:

 

Bukhari  9.93.517: Narrated Anas bin Malik: The Verse of Al−Hijab (veiling of women) was revealed in connection with Zainab bint Jahsh. (On the day of her marriage with him) the Prophet gave a wedding banquet with bread and meat; and she used to boast before other wives of the Prophet and used to say, “Allah married me (to the Prophet in the Heavens.”

 

അല്ലാഹു സിംഹാസനത്തില്‍ എഴുതുന്നതും തൌഹീദ് ആണ്:

 

Bukhari  9.93.518: Narrated Abu Huraira: The Prophet said, “When Allah had finished His creation, He wrote over his Throne: ‘My Mercy preceded My Anger.’

 

സൂര്യന്‍ അസ്തമിച്ചതിനു ശേഷം അല്ലാഹുവിന്‍റെ സിംഹാസനത്തിന്‍റെ മുന്നില്‍ പോയി സുജൂദ്‌ ചെയ്യുന്നതും പിറ്റേ ദിവസം ഉദിക്കാന്‍ വേണ്ടി അനുവാദം ചോദിക്കുന്നതും തൌഹീദ് തന്നെ:

 

Bukhari  9.93.520: Narrated Abu Dharr: I entered the mosque while Allah’s Apostle was sitting there. When the sun had set, the Prophet said, “O Abu Dharr! Do you know where this (sun) goes?” I said, “Allah and His Apostle know best.” He said, “It goes and asks permission to prostrate, and it is allowed, and (one day) it, as if being ordered to return whence it came, then it will rise from the west.” Then the Prophet recited, “That: “And the sun runs on its fixed course (for a term decreed),” (36.38) as it is recited by `Abdullah.

 

മറ്റാരുടെയും കൈവശമില്ലാത്ത ഖുര്‍ആന്‍ ഭാഗങ്ങള്‍ ശേഖരിക്കുന്നതും തൌഹീദില്‍ പെടും:

 

Bukhari  9.93.521: Narrated Zaid bin Thabit: Abu Bakr sent for me, so I collected the Qur’an till I found the last part of Surat−at−Tauba with Abi Khuza`ima Al−Ansari and did not find it with anybody else. (The Verses are): −− ‘Verily, there has come to you an Apostle (Muhammad) from amongst yourselves..(till the end of Surat Bara’a) (i.e., at−Tauba).’ (9.128−129)

 

പുനരുത്ഥാനനാളില്‍ ജനങ്ങളെല്ലാം അബോധാവസ്ഥയിലാകുമ്പോള്‍ മൂസാ നബി സിംഹാസനത്തിന്‍റെ തൂണുകളിലൊന്നില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതും തൌഹീദിന്‍റെ ഭാഗമാണ്:

 

Bukhari  9.93.524: Narrated Abu Sa`id Al−Khudri: The Prophet said, “The people will fall unconscious on the Day of Resurrection, then suddenly I will see Moses holding one of the pillars of the Throne.” Abu Huraira said: The Prophet said, “I will be the first person to be resurrected and will see Moses holding the Throne.”

 

അല്ലാഹു മലക്കുകളെ വിട്ട് ഭൂമിയിലുള്ള തന്‍റെ അടിമകളുടെ കാര്യാദികള്‍ അന്വേഷിച്ചറിയുന്നതും തൌഹീദില്‍ ഉള്‍പ്പെടും:

 

Bukhari  9.93.525.1: Narrated Abu Huraira: Allah’s Apostle said, “(A group of) angels stay with you at night and (another group of) angels by daytime, and both groups gather at the time of the `Asr and Fajr prayers. Then those angels who have stayed with you overnight, ascend (to Heaven) and Allah asks them (about you) −−−− and He knows everything about you. “In what state did you leave My slaves?’ The angels reply, ‘When we left them, they were praying, and when we reached them they were praying.’

 

കൊള്ളമുതല്‍ പങ്ക് വെക്കുമ്പോള്‍ മുഹമ്മദ്‌ എന്തെങ്കിലും അന്യായം കാണിച്ചാല്‍ അത് ചോദ്യം ചെയ്യുന്നവരെ കപടവിശ്വാസികള്‍ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതും ഈ പറഞ്ഞ തൗഹീദ് തന്നെയാണ്:

 

Bukhari  9.93.527: Narrated Abu Sa`id Al−Khudri: When `Ali was in Yemen, he sent some gold in its ore to the Prophet. The Prophet distributed it among Al−Aqra’ bin H`Abis Al−Hanzali who belonged to Bani Mujashi, ‘Uyaina bin Badr Al−Fazari, ‘Alqama bin ‘Ulatha Al−`Amiri, who belonged to the Bani Kilab tribe and Zaid AI−Khail at−Ta’i who belonged to Bani Nabhan. So the Quraish and the Ansar became angry and said, “He gives to the chiefs of Najd and leaves us!” The Prophet said, “I just wanted to attract and unite their hearts (make them firm in Islam).” Then there came a man with sunken eyes, bulging forehead, thick beard, fat raised cheeks, and clean−shaven head, and said, “O Muhammad! Be afraid of Allah! ” The Prophet said, “Who would obey Allah if I disobeyed Him? (Allah). He trusts me over the people of the earth, but you do not trust me?” A man from the people (present then), who, I think, was Khalid bin Al−Walid, asked for permission to kill him, but the Prophet prevented him. When the man went away, the Prophet said, “Out of the offspring of this man, there will be people who will recite the Qur’an but it will not go beyond their throats, and they will go out of Islam as an arrow goes out through the game, and they will kill the Muslims and leave the idolators. Should I live till they appear, I would kill them as the Killing of the nation of ‘Ad.”

 

സൂര്യന്‍ അല്ലാഹുവിന്‍റെ സിംഹാസനത്തിനടിയിലേക്ക് ഓടുന്നതും തൌഹീദിന്‍റെ ഭാഗമാണ്:

 

Bukhari  9.93.528: Narrated Abu Dharr: I asked the Prophet regarding the Verse:−−’And the sun runs on its fixed course for a term decreed for it.’ (36.28) He said, “Its fixed course is underneath Allah’s Throne.”

 

സ്വന്തം കണ്ണുകൊണ്ട് അല്ലാഹുവിനെ നേരിട്ട് കാണുന്നതും തൗഹീദ് തന്നെ:

 

Bukhari  9.93.530: Narrated Jarir bin `Abdullah: The Prophet said, “You will definitely see your Lord with your own eyes.”

 

ജിഹാദില്‍ പങ്കെടുക്കുന്നതും തൗഹീദ് ആണ്:

 

Bukhari  9.93.621: Narrated Al−Mughira: Our Prophet has informed us our Lord’s Message that whoever of us is martyred, will go to Paradise.

 

Bukhari  9.93.549: Narrated Abu Huraira: Allah’s Apostle said, “Allah guarantees to the person who carries out Jihad for His Cause and nothing compelled him to go out but the Jihad in His Cause, and belief in His Words, that He will either admit him into Paradise or return him with his reward or the booty he has earned to his residence from where he went out.”

 

ഒരാള്‍ ഇസ്ലാം ഉപേക്ഷിച്ചാല്‍ അവനെ അല്ലാഹു നശിപ്പിക്കുന്നതും തൗഹീദ് ആണ്:

 

Bukhari  9.93. 553: Narrated Ibn `Abbas: The Prophet stood before Musailama (the liar) who was sitting with his companions then, and said to him, “If you ask me for this piece (of palm−leaf stalk), even then I would not give it to you. You cannot avoid what Allah has ordained for you, and if you turn away from Islam, Allah will surely ruin you! ”

 

ദജ്ജാല്‍ മദീനയിലേക്ക് വരുമ്പോള്‍ മലക്കുകള്‍ മദീനയെ കാത്തുകൊണ്ടിരിക്കുന്നതും തൌഹീദില്‍ പെട്ടതാണ്:

 

Bukhari  9.93.565: Narrated Anas bin Malik: Allah’s Apostle said, “Ad−Dajjal will come to Medina and find the angels guarding it. If Allah will, neither Ad−Dajjal nor plague will be able to come near it.”

 

പുനരുത്ഥാന നാളില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി മുഹമ്മദ്‌ മധ്യസ്ഥം വഹിക്കുന്നതും തൗഹീദ് തന്നെയാണ്:

 

Bukhari  9.93.566: Narrated Abu Huraira: Allah’s Apostle said, “For every Prophet there is one invocation which is definitely fulfilled by Allah, and I wish, if Allah will, to keep my that (special) invocation as to be the intercession for my followers on the Day of Resurrection.”

 

ആയിശ മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയോടു അസൂയപ്പെടുന്നതും അല്ലാഹു ഖദീജക്ക് വേണ്ടി സുബര്‍ക്കത്തില്‍ കൊട്ടരമുണ്ടാക്കുന്നതും തൗഹീദ് തന്നെ:

 

Bukhari  9.93.576: Narrated `Aisha: I never felt so jealous of any woman as I felt of Khadija, for Allah ordered him (the Prophet ) to give Khadija the glad tidings of a palace in Paradise (for her).

 

അല്ലാഹു ഒരുത്തനെ സ്നേഹിച്ചാല്‍ സുബര്‍ക്കത്തിലുള്ള എല്ലാവരും അവനെ സ്നേഹിക്കുന്നതും തൌഹീദ്‌ ആണ്:

 

Bukhari  9.93.577: Narrated Abu Huraira: Allah’s Apostle said, “If Allah loves a person, He calls Gabriel, saying, ‘Allah loves so and so, O Gabriel love him’ So Gabriel would love him and then would make an announcement in the Heavens: ‘Allah has loved so and−so therefore you should love him also.’ So all the dwellers of the Heavens would love him, and then he is granted the pleasure of the people on the earth.”

 

ഒരുത്തന്‍ മോഷ്ടിചാലും വ്യഭിചാരം ചെയ്താലും കൊലപാതകം നടത്തിയാലും ശരി, ‘അല്ലാഹു ഏകന്‍’ എന്ന് വിശ്വസിച്ചു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും എന്ന് വിശ്വസിക്കുന്നതും തൗഹീദ് ആണ്:

 

Bukhari  9.93.579: Narrated Abu Dharr: The Prophet said, Gabriel came to me and gave me the glad tidings that anyone who died without worshipping anything besides Allah, would enter Paradise. I asked (Gabriel), ‘Even if he committed theft, and even if he committed illegal sexual intercourse?’ He said, ‘(Yes), even if he committed theft, and even if he Committed illegal sexual intercourse.”

 

ആദമിന്‍റെ സന്തതികള്‍ തന്നെ ദ്രോഹിക്കുന്നു എന്ന് പറഞ്ഞ് അല്ലാഹു പരിദേവനം ചെയ്യുന്നതും തൗഹീദ് തന്നെയാണ്:

 

Bukhari  9.93.583: Narrated Abu Huraira: The Prophet said, “Allah said: “The son of Adam hurts Me by abusing Time, for I am Time; in My Hands are all things and I cause the revolution of night and day.’ ”

 

പുനരുത്ഥാന നാളില്‍ മുസ്ലീങ്ങള്‍ ഒന്നാമതായിരിക്കും എന്ന് വിശ്വസിച്ചു കൊണ്ട് ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും തൗഹീദ് ആണ്:

 

Bukhari  9.93.587: Narrated Abu Huraira: Allah’s Apostle said, “We (Muslims) are the last (to come) but will be the foremost on the Day of Resurrection.” The narrators of this Hadith said: Allah said (to man), ‘Spend (in charity), for then I will compensate you (generously).’ ”

 

വ്യഭിചാരാരോപണം ഉന്നയിക്കപ്പെട്ട ആയിശക്ക് നേരെ സാക്ഷി പറഞ്ഞവരെ കുറ്റപ്പെടുത്തിക്കൊണ്ട് അല്ലാഹു ആയത്ത് അവതരിപ്പിക്കുന്നതും തൌഹീദില്‍ ഉള്‍പ്പെട്ടതാണ്:

 

Bukhari  9.93.591: Narrated `Urwa bin Az−Zubair: Sa`id bin Al−Musaiyab, ‘Alqama bin Waqqas and ‘Ubaidullah bin `Abdullah regarding the narrating of the forged statement against `Aisha, the wife of the Prophet, when the slanderers said what they said and Allah revealed her innocence. `Aisha said, “But by Allah, I did not think that Allah, (to confirm my innocence), would reveal Divine Inspiration which would be recited, for I consider myself too unimportant to be talked about by Allah through Divine Inspiration revealed for recitation, but I hoped that Allah’s Apostle might have a dream in which Allah would reveal my innocence. So Allah revealed:−− ‘Verily! Those who spread the slander are a gang among you…’ (The ten Verses in Surat−an−Nur) (24.11−20)

 

ആദമിനെ സൃഷ്ടിക്കുന്നതിനു മുന്‍പേ ആദമിനോട് പാപം ചെയ്യാന്‍ അല്ലാഹു കല്‍പ്പിച്ചിരുന്നു എന്ന് വിശ്വസിക്കുന്നതും തൗഹീദ് ആണ്:

 

Bukhari  9.93.606: Narrated Abu Huraira: The Prophet said, “Adam and Moses debated with each other and Moses said, ‘You are Adam who turned out your offspring from Paradise.’ Adam said, “You are Moses whom Allah chose for His Message and for His direct talk, yet you blame me for a matter which had been ordained for me even before my creation?’ Thus Adam overcame Moses.”

 

സ്വര്‍ഗ്ഗത്തില്‍ കൃഷി ചെയ്യാന്‍ വേണ്ടി അല്ലാഹുവിനോട് അനുവാദം ചോദിക്കലും കൃഷി ചെയ്യലും തൗഹീദ് ആണ്:

 

Bukhari  9.93.610: Narrated Abu Huraira: Once the Prophet was preaching while a bedouin was sitting there. The Prophet said, “A man from among the people of Paradise will request Allah to allow him to cultivate the land Allah will say to him, ‘Haven’t you got whatever you desire?’ He will reply, ‘yes, but I like to cultivate the land (Allah will permit him and) he will sow the seeds, and within seconds the plants will grow and ripen and (the yield) will be harvested and piled in heaps like mountains. On that Allah will say (to him), “Take, here you are, O son of Adam, for nothing satisfies you.’ “On that the bedouin said, “O Allah’s Apostle! Such man must be either from Quraish or from Ansar, for they are farmers while we are not.” On that Allah’s Apostle smiled.

 

മുഹമ്മദിന്‍റെ ഇഷ്ടപ്പടി സ്വത്തുക്കള്‍ പങ്ക് വെക്കുന്നതും തൗഹീദ് തന്നെ:

 

Bukhari  9.93.626: Narrated Al−Hasan: `Amr bin Taghlib said, “Some property was given to the Prophet and he gave it to some people and withheld it from some others. Then he came to know that they (the latter) were dissatisfied. So the Prophet said, ‘I give to one man and leave (do not give) another, and the one to whom I do not give is dearer to me than the one to whom I give. I give to some people because of the impatience and discontent present in their hearts, and leave other people because of the content and goodness Allah has bestowed on them, and one of them is `Amr bin Taghlib.” `Amr bin Taghlib said, “The sentence which Allah’s Apostle said in my favor is dearer to me than the possession of nice red camels.”

 

ഏതെങ്കിലും നഗരം പിടിച്ചെടുക്കുമ്പോള്‍ സൂറാ 48 ഓതുന്നത് തൌഹീദില്‍ പെടും:

 

Bukhari  9.93.631: Narrated Shu`ba: Mu’awiya bin Qurra reported that `Abdullah bin Al−Maghaffal Al−Muzani said, “I saw Allah’s Apostle on the day of the Conquest of Mecca, riding his she−camel and reciting Surat−al−Fath (48) or part of  Surat−al−Fath. He recited it in a vibrating and pleasant voice. Then Mu’awiya recited as `Abdullah bin Mughaffal had done and said, “Were I not afraid that the people would crowd around me, I would surely recite in a vibrating pleasant voice as Ibn Mughaffal did, imitating the Prophet.” I asked Muawiya, “How did he recite in that tone?” He said thrice, “A, A , A.”

 

നല്ല മധുരമായ ശബ്ദത്തില്‍, ഈണത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അല്ലാഹു അത് ശ്രദ്ധിച്ചു കേള്‍ക്കുന്നതും തൗഹീദ് ആണ്:

 

Bukhari  9.93.634: Narrated Abu Huraira: that he heard the Prophet saying, “Allah does not listen to anything as He listens to the recitation of the Qur’an by a Prophet who recites it in attractive audible sweet sounding voice.”

 

ഭാര്യമാര്‍ക്ക്‌ ആര്‍ത്തവം ഉള്ളപ്പോള്‍ അവരുടെ മടിയില്‍ തലവെച്ചു കിടന്നു ഖുര്‍ആന്‍ ഓതുന്നതും തൌഹീദ്‌ തന്നെയാണ്:

 

Bukhari  9.93.639: Narrated `Aisha: The Prophet used to recite the Qur’an with his head in my lap while I used to be in my periods (having menses).

 

അല്ലാഹുവിന്‍റെ പേരില്‍ ഒരു ശപഥം എടുത്തതിന് ശേഷം അതിനേക്കാള്‍ നല്ലത് കണ്ടാല്‍ ആ ശപഥം ലംഘിക്കുന്നതും ലംഘിച്ചതിന് പരിഹാരം ചെയ്യുന്നതും തൌഹീദില്‍ പെടുന്നതാണ്:

 

Bukhari  9.93.644: Narrated Zahdam: There were good relations and brotherhood between this tribe of Jurm and the Ash`ariyyin. Once, while we were sitting with Abu Musa Al−Ash`ari, there was brought to him a meal which contained chicken meat, and there was sitting beside him, a man from the tribe of Bani Taimul−lah who looked like one of the Mawali. Abu Musa invited the man to eat but the man said, “I have seen chicken eating some dirty things, and I have taken an oath not to eat chicken.” Abu Musa said to him, “Come along, let me tell you something in this regard. Once I went to the Prophet with a few men from Ash`ariyyin and we asked him for mounts. The Prophet said, By Allah, I will not mount you on anything; besides I do not have anything to mount you on.’ Then a few camels from the war booty were brought to the Prophet, and he asked about us, saying, ‘Where are the group of Ash`ariyyin?’ So he ordered for five fat camels to be given to us and then we set out. We said, ‘What have we done? Allah’s Apostle took an oath that he would not give us anything to ride and that he had nothing for us to ride, yet he provided us with mounts. We made Allah’s Apostle forget his oath! By Allah, we will never be successful.’ So we returned to him and reminded him of his oath. He said, ‘I have not provided you with the mount, but Allah has done so. By Allah, I may take an oath to do something, but on finding something else which is better, I do that which is better and make the expiation for my oath.’ ”

 

പടം വരയ്ക്കുന്നവരെ അന്ത്യനാളില്‍ ശിക്ഷിക്കുന്നതും പടത്തില്‍ വരച്ചിരിക്കുന്ന സാധനത്തിനെ അല്ലാഹു ജീവിപ്പിക്കുന്നതും തൗഹീദ് ആണ്:

 

Bukhari  9.93.646: Narrated Aisha: Allah’s Apostle said, “The painter of these pictures will be punished on the Day of Resurrection, and it will be said to them, Make alive what you have created.’ ”

 

Bukhari  9.93.647: Narrated Ibn `Umar: The Prophet said, “The painters of these pictures will be punished on the Day of Resurrection, and it will be said to them, ‘Make alive what you have created.”

 

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ ജിന്നുകള്‍ കട്ടുകൊണ്ടു വന്ന് ജോത്സ്യന്മാര്‍ക്ക് കൊടുക്കുന്നതും അവരതില്‍ നൂറായിരം നുണകള്‍ കൂട്ടിച്ചേര്‍ത്ത്‌ ജനങ്ങളോട് പറയുന്നതും തൌഹീദില്‍ ഉള്‍പ്പെടുന്നതാണ്:

 

Bukhari  9.93.650: Narrated `Aisha: Some people asked the Prophet regarding the soothsayers. He said, “They are nothing.” They said, “O Allah’s Apostle! Some of their talks come true.” The Prophet said, “That word which happens to be true is what a Jinn snatches away by stealth (from the Heaven) and pours it in the ears of his friend (the foreteller) with a sound like the cackling of a hen. The soothsayers then mix with that word, one hundred lies.”

 

ഇങ്ങനെ തൗഹീദുകള്‍ വിവിധ തരത്തില്‍ ഉള്ളതുകൊണ്ടാണ് തൌഹീദിന്‍റെ കാര്യത്തില്‍ ഇന്നും മുസ്ലീങ്ങള്‍ തമ്മിലുള്ള അടി നില്‍ക്കാത്തത്. ഓരോ ഇസ്ലാമിക വിഭാഗവും ശപിച്ചുകൊണ്ടും ഭര്‍ത്സിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും തൌഹീദിന്‍റെ പേരില്‍ അന്യോന്യം ചീത്ത വിളിക്കുന്നതിനു പ്രധാന കാരണം, തങ്ങള്‍ പറയുന്ന തൗഹീദ് മാത്രമാണ് ശരി എന്നുള്ള മിഥ്യാധാരണയിലാണ്. ആദ്യകാല മുസ്ലീങ്ങള്‍ വിശ്വസിച്ചിരുന്നത് പോലെ വിവിധ തരം തൗഹീദുകള്‍ ഉണ്ടെന്ന് അവര്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ അന്നേരം തീരാനുള്ളതെയുള്ളൂ ഈ പ്രശ്നം. പക്ഷേ അതംഗീകരിച്ചാല്‍, അതോടെ ഇതുവരെ കെട്ടിപ്പൊക്കി കൊണ്ടുവന്നതെല്ലാം തകര്‍ന്നു തവിടു പൊടിയാകും എന്ന തിരിച്ചറിവ് അവര്‍ക്കുള്ളത് കൊണ്ട് ഒരിക്കലും അവര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാവുകയില്ല. ഇത് ഞങ്ങളുടെ പ്രമാണമാണെന്ന് പറയുകയും അപ്പോള്‍ത്തന്നെ ആ പ്രമാണത്തെ അമ്ഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു വിഭാഗം ഇവര്‍ മാത്രമാണ്.

 

(NB: ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ വെച്ച് പ്രമുഖ ഇസ്ലാമിക പ്രഭാഷകനായ ശ്രീ.മുഹമ്മദ്‌ ഈസയ്ക്ക് എന്താണ് തൌഹീദ് എന്നും ഇസ്ലാമിലെ വിവധതരം തൗഹീദുകളെ കുറിച്ചും ഈ ഹദീസുകള്‍ വെച്ച് ഞങ്ങള്‍ ക്ലാസ്‌ എടുത്തു കൊണ്ടിരുന്നപ്പോള്‍ (മുഹമ്മദ്‌ ഈസ പുത്തന്‍ മുസല്‍മാനായത് കാരണം ഇസ്ലാമിനെ കുറിച്ച് ശരിക്കും പഠിച്ചു വരുന്നതേയുള്ളൂ എന്നാണ് ഞങ്ങളോട് പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹത്തിന് തൗഹീദിനെ കുറിച്ച് ഞങ്ങള്‍ ക്ലാസ്‌ എടുത്തത്) ഒരു ഇസ്ലാം നാമധാരി എന്‍റെ അപ്പന് വിളിച്ചു കൊണ്ട് പറയുകയുണ്ടായി, ‘ഇതൊന്നും തൌഹീദ് അല്ല’ എന്ന്. ‘അയ്യപ്പന്‍ എവിടെ നിന്നാണ് തൗഹീദിനെ കുറിച്ച് പഠിച്ചത്’ എന്നും അയാള്‍ എന്നോട് ചോദിച്ചു. “നീ എന്നു മുതലാണ് ഇസ്ലാമിന്‍റെ രണ്ടാം പ്രമാണം രേഖയാക്കിയ ഇമാം ബുഖാരിയേക്കാള്‍ വലിയ പുള്ളിയായത്? ഇസ്ലാമിന്‍റെ രണ്ടാം പ്രമാണം രേഖപ്പെടുത്തി വെക്കുമ്പോള്‍, Book of Thawheed എന്ന തലക്കെട്ട്‌ കൊടുത്തിട്ട് ബുഖാരി അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹദീസുകള്‍ തൗഹീദിനെ കുറിച്ചുള്ളതല്ല, പിള്ളേര് കഞ്ഞീം കുഞ്ഞീം വെച്ച് കളിക്കുന്ന ഹദീസുകള്‍ ആണെന്നാണോ നീ പറയുന്നത്? പ്രമാണം അനുസരിച്ച് നടക്കുന്നവന്‍ പ്രമാണം രേഖപ്പെടുത്തിയവന് തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ ആരാണ് അതിന് വില കൊടുക്കുന്നത്?” എന്ന് തിരിച്ചു ചോദിച്ചതോടെ കുറെ മണിക്കൂറുകള്‍ അവന്‍റെ പൊടി പോലും കണ്ടില്ല എന്ന് സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുകയാണ്. അതുകൊണ്ട് മുകളിലെ ഹദീസുകള്‍ ഒന്നും തൗഹീദിനെ സംബന്ധിച്ചുള്ളതല്ല എന്നാരെങ്കിലുംഇവിടെ വന്ന് കമന്‍റ് ഇടുന്നതിന് മുന്‍പ്‌, Book of Thawheed എന്ന് പുസ്തകത്തിന് തലക്കെട്ട്‌ കൊടുത്തിട്ട് എന്തുകൊണ്ടാണ് തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത ഹദീസുകള്‍ ഇമാം ബുഖാരി ആ തലക്കെട്ടുള്ള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന കാര്യം ആദ്യം തന്നെ വിശദീകരിക്കണം. അത് വിശദീകരിച്ചിട്ട് മതി, ഈ ഹദീസുകള്‍ തൗഹീദിനെ കുറിച്ചുള്ളതല്ല എന്ന് പറഞ്ഞ് എന്‍റെ നേരെ കുതിര കേറാന്‍ വരുന്നത്.)

 

തൌഹീദിന്‍റെ പേരിലുള്ള മുസ്ലീങ്ങളുടെ  തമ്മിലടി കാണാന്‍ താഴെയുള്ള ലിങ്കുകള്‍ ഓപ്പണ്‍ ചെയ്തു നോക്കുക:

 

മുജാഹിദുകള്‍ തമ്മിലടിച്ചു, തൌഹീദില്‍ തര്‍ക്കം: https://www.youtube.com/watch?v=PHUkklCHn8s

 

മുജാഹിദുകള്‍ തമ്മിലടിച്ചു, തൌഹീദില്‍ തര്‍ക്കം 3:

 

ബാലുശ്ശേരി അക്ബറിനെതിരെ: https://www.youtube.com/watch?v=Fg8uX6XlprE

 

ഹജ്ജിന് പോകുന്നവര്‍ മുശ്രിക്ക്‌: https://youtu.be/s4YWRTULPYk

 

തൌഹീദില്‍ ജിന്നുകളുടെ വിളയാട്ടം: https://www.youtube.com/watch?v=ut5aXLDm71w

]]>
https://sathyamargam.org/2015/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%a7-%e0%b4%a4%e0%b4%b0%e0%b4%82-%e0%b4%a4%e0%b5%97%e0%b4%b9%e0%b5%80%e0%b4%a6/feed/ 3
യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-3) https://sathyamargam.org/2015/10/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-3/ https://sathyamargam.org/2015/10/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-3/#respond Thu, 22 Oct 2015 00:44:33 +0000 http://www.sathyamargam.org/?p=1124  

ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആനില്‍ വെളിപ്പെടുന്ന അല്ലാഹുവും ഒരാള്‍ തന്നെയാണെന്ന് മുസ്ലീങ്ങള്‍ പെരുമ്പറ മുഴക്കുന്നു, ഖുര്‍ആനില്‍ മലക്കും അത് തന്നെ പറയുന്നു, പലരും അത് സത്യമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ബൈബിളും ഖുര്‍ആനും നിഷ്പക്ഷ മനസ്സോടുകൂടി പാരായണം ചെയ്യുന്ന ഏതൊരാള്‍ക്കും വളരെ വ്യക്തമായിത്തന്നെ മനസ്സിലാക്കാന്‍ കഴിയും യഹോവയും അല്ലാഹുവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുള്ള സത്യം! എത്രയൊക്കെ തെളിവുകള്‍ നല്‍കിയാലും ദാവാക്കാര്‍ പിന്നേം പിന്നേം ഞങ്ങളുടെ അല്ലാഹു തന്നെയാണ് നിങ്ങളുടെ യഹോവ എന്ന് പറഞ്ഞുകൊണ്ട് വരും. തൊലിക്കട്ടി പിന്നെ അവര്‍ക്ക്‌ ജന്മസിദ്ധമായി കിട്ടിയതാണല്ലോ. ഈ ലേഖനത്തില്‍ യഹോവയും അല്ലാഹുവും തമ്മിലുള്ള മറ്റൊരു വൈജാത്യം കൂടി നമുക്ക്‌ പരിശോധിച്ച് നോക്കാം:

 

യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ പത്തുകല്പനകളില്‍ ഒന്നാണ് കൊല ചെയ്യരുത് എന്നുള്ളത്. കൊല ചെയ്യരുത് എന്ന് പറഞ്ഞാല്‍, കുറ്റവാളിക്ക് വധശിക്ഷ നല്‍കരുത് എന്നോ യുദ്ധം ചെയ്യാന്‍ വരുന്നവരെ കൊല്ലരുത് എന്നോ അല്ല, നിരപരാധിയായ ഒരു മനുഷ്യനെ കാരണം കൂടാതെ കൊല്ലരുത് എന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയുള്ള കൊലപാതകം ആര് ചെയ്താലും അവരെ ശിക്ഷിക്കണം എന്നാണ് യാഹോവയായ ദൈവം ബൈബിളില്‍ പറഞ്ഞിട്ടുള്ളത്. ദൈവത്തിന് പ്രിയപ്പെട്ട ആളായിരുന്നാലും ശരി, അന്യായമായി അയാള്‍ ആരെയെങ്കിലും വധിച്ചിട്ടുണ്ടെങ്കില്‍ അതിനും ശിക്ഷ കൊടുക്കാതിരുന്നിട്ടില്ല യഹോവയായ ദൈവം. ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് പുതിയ നിയമത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ദാവീദ്‌ തന്നെ നല്ലൊരുദാഹരണമാണ്. ദാവീദിന്‍റെ പടയാളിയായ ഹിത്യനായ ഊരിയാവിന്‍റെ ഭാര്യ ബത്ത്-ശേബയെ കണ്ട് മോഹിച്ച ദാവീദ്‌ അവളെ അന്തപ്പുരത്തിലേക്ക് വിളിച്ചു വരുത്തി അവളുമായി ശയിക്കുന്നു. പിന്നീട് ബത്ത്-ശേബ ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ അവളുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദി ഊരിയാവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ദാവീദ്‌ രാജാവ്‌ ഊരിയാവിനെ പടക്കളത്തില്‍ നിന്നും തിരിച്ചു വിളിച്ച് യുദ്ധരംഗത്തെ വിശേഷങ്ങളൊക്കെ അന്വേഷിച്ച ശേഷം അവനെ തന്‍റെ സ്വന്തം വീട്ടിലേക്കു പറഞ്ഞയക്കുന്നു. എന്നാല്‍ ഊരിയാവ്‌ തന്‍റെ ഭാര്യയോട് കൂടെ ശയിക്കാന്‍ വേണ്ടി വീട്ടിലേക്ക്‌ പോകാതെ ദാവീദിന്‍റെ ഭൃത്യന്മാര്‍ക്കൊപ്പം കിടന്നുറങ്ങി. രാവിലെ ദാവീദ്‌ അവനെ വിളിച്ച് എന്തുകൊണ്ട് വീട്ടിലേക്ക്‌ പോയില്ല എന്നന്വേഷിച്ചപ്പോള്‍ അവന്‍റെ മറുപടി ഇപ്രകാരമായിരുന്നു:

 

“പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ഭൃത്യന്മാരും വെളിന്‍ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്‍റെ ഭാര്യയോടു കൂടെ ശയിപ്പാനും എന്‍റെ വീട്ടില്‍ കടക്കുമോ? നിന്നാണ, നിന്‍റെ ജിവനാണ, അതു ഞാന്‍ ചെയ്കയില്ല” (2.ശമു.11:11)

 

ദാവീദ്‌ അന്ന് രാത്രിയും ഊരിയാവിനെ തന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും അവന്‍ പോയില്ല, രാജാവിന്‍റെ ഭൃത്യന്മാരോടൊപ്പം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ സൈന്യാധിപനായ യോവാബിന് കൊടുക്കാന്‍ വേണ്ടി ദാവീദ്‌ ഊരിയാവിന്‍റെ കയ്യില്‍ ഒരു എഴുത്തും കൊടുത്ത് പടക്കളത്തിലേക്ക് പറഞ്ഞയച്ചു. ‘പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയില്‍ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്‍ മാറുവിന്‍’ എന്നായിരുന്നു എഴുത്തില്‍ ഉണ്ടായിരുന്നത്. യോവാബ് എഴുത്തിലുള്ളതു പോലെത്തന്നെ ചെയ്തു, ഊരിയാവ്‌ ശത്രുക്കളുടെ വെട്ടുകൊണ്ടു വീണു. അതിന് ശേഷം ഊരിയാവിന്‍റെ വിധവയായ ബത്ത്-ശേബയെ ദാവീദ്‌ വിവാഹം കഴിച്ചു, ബത്ത്-ശേബ ഒരു മകനെ പ്രസവിക്കുകയും ചെയ്തു. ദാവീദ്‌ ഊരിയാവിനോട് ഈ ചെയ്ത ചതി ഒരു കുഞ്ഞും അറിഞ്ഞില്ല. എന്നാല്‍ യഹോവയായ ദൈവം തന്‍റെ പ്രവാചകനായ നാഥാനെ ദാവീദിന്‍റെ അടുക്കലേക്ക് അയച്ചു. ധനവാനായ ഒരു മനുഷ്യന്‍ തന്‍റെ അയല്‍പക്കത്തുള്ള ഒരു ദരിദ്രനോട് കാണിച്ച അന്യായത്തിന്‍റെ കഥ ഒരു ഉപമയിലൂടെ നാഥാന്‍ പ്രവാചകന്‍ ദാവീദിനോടു പറയുന്നു. അത് കേട്ടതും ദാവീദിന്‍റെ പ്രതികരണം: “യഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍. അവന്‍ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നായിരുന്നു. “ആ മനുഷ്യന്‍ നീ തന്നെ” എന്നായിരുന്നു നാഥാന്‍ പ്രവാചകന്‍റെ മറുപടി. മാത്രമല്ല, ദാവീദ്‌ ഇത്ര വലിയൊരു ഹീനകൃത്യം ചെയ്തത് കൊണ്ട് ദാവീദിന് മാത്രമല്ല, ദാവീദിന്‍റെ സന്തതി പരമ്പരകള്‍ക്കും വരാന്‍ പോകുന്ന അനര്‍ത്ഥം എന്തൊക്കെയായിരിക്കും എന്ന് നാഥാന്‍ പ്രവാചകനിലൂടെ യഹോവയായ ദൈവം വെളിപ്പെടുത്തി. ‘നാലിരിട്ടി പകരം കൊടുക്കണം’ എന്ന ദാവീദിന്‍റെ വാക്കു പോലെത്തന്നെ സംഭവിച്ചു. ഊരിയാവിന്‍റെ ഭാര്യയില്‍ ദാവീദിന് ജനിച്ച കുഞ്ഞ് മരിച്ചു പോയി, അമ്നോന്‍ എന്നൊരു മകനെ മറ്റൊരു മകനായ അബ്ശാലോം അടിച്ചു കൊന്നു, ദാവീദിനോടു മത്സരിച്ച അബ്ശാലോമിനെ ദാവീദിന്‍റെ സേനാനായകനായിരുന്ന യോവാബ് കൊന്നുകളഞ്ഞു, ദാവീദിന്‍റെ കാലശേഷം അധികാരത്തിലെത്തിയ ശലോമോനെതിരെ മത്സരിച്ചതിന് അദോനീയാവ്‌ എന്ന മറ്റൊരു മകനെ ശലോമോന്‍റെ സേനാനായകനായ ബെനയാവ് കൊന്നുകളഞ്ഞു! ഇങ്ങനെ ദാവീദിന്‍റെ നാല് മക്കള്‍ അപമൃത്യുവിനിരയായി. ഊരിയാവിന്‍റെ ജീവന് പകരം നാല് ജീവന്‍ ദാവീദിന്‍റെ കുടുംബത്തില്‍ നിന്നും യഹോവ എടുത്തു. ഇതാണ് ബൈബിളിലെ സത്യദൈവമായ യഹോവയുടെ രീതി. നിഷ്കളങ്കന്‍റെ രക്തം ഇസ്രായേല്‍ ദേശത്ത് ചൊരിയപ്പെട്ടപ്പോഴൊന്നും അവനതിന് പകരം ചോദിക്കാതിരുന്നിട്ടില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? നിരപരാധിയായ മനുഷ്യരെ കാരണം കൂടാതെ വധിക്കുന്നത് കണ്ടപ്പോള്‍ അവന്‍ കൊലയാളിയെ ശിക്ഷിച്ചിട്ടുണ്ടോ? നമുക്കൊന്ന് നോക്കാം:

 

‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.” (സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754)

 

ഇതിന്‍റെ ഇംഗ്ലീഷ്‌ പരിഭാഷ കൂടി തരാം:

 

It has been reported by Salama b. al-Akwa’: We fought the Battle of Hawazin along with the Messenger of Allah (ﷺ). (One day) when we were having our breakfast with the Messenger of Allah (may peace he upon him), a man came riding a red camel. He made it kneel down, extracted a strip of leather from its girth and tethered the camel with it. Then he began to take food with the people and look (curiously around). We were in a poor condition as some of us were on foot (being without any riding animals). All of a sudden, he left us hurriedy, came to his camel, untethered it, made it kneel down, mounted it and urged the beast which ran off with him. A man on a brown rhe-camel chased him (taking him for a spy). Salama (the narrator) said: I followed on foot. I ran on until I was near the thigh of the she-camel. I advanced further until I was near the haunches of the camel. I advanced still further until I caught hold of the nosestring of the camel. I made it kneel down. As soon as it placed its knee on the ground, I drew my sword and struck at the head, of the rider who fell down. I brought the camel driving it along with the man’s baggage and weapons. The Messenger of Allah (ﷺ) came forward to meet me and the people were with him. He asked: Who has killed the man? The people said: Ibn Akwa’. He said: Everything of the man is for him (Ibn Akwa’). (Sahih Muslim, Book 19, Hadith 4344)

 

നിരപരാധിയായൊരു വഴിപോക്കനെ കാരണം കൂടാതെ (എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാവില്ല. ആ മനുഷ്യന്‍റെ കൈവശം ഒരൊട്ടകം ഉണ്ടായിരുന്നു, മുഹമ്മദിനും കൂട്ടര്‍ക്കും അയാളെ വധിക്കാന്‍ അതൊരു നല്ല കാരണമാണ്. പ്രത്യേകിച്ചും മുസ്ലീം സൈന്യത്തിന്‍റെ കയ്യില്‍ വാഹനം കുറവുള്ള സമയത്ത്) വധിച്ച് അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ എന്നവകാശപ്പെടുന്നയാള്‍ ചെയ്തത്. അതിനെതിരെ ദുര്‍ബ്ബലമായൊരു പ്രതിഷേധസ്വരം പോലും അല്ലാഹു ഉയര്‍ത്തിയില്ല. ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്. ഈ അല്ലാഹുവും ബൈബിളില്‍ വെളിപ്പെടുന്ന നീതിമാനായ യഹോവയും ഒരാള്‍ തന്നെയാണ് എന്ന് പറയണമെങ്കില്‍ ഒന്നുകില്‍ ഭ്രാന്തുണ്ടായിരിക്കണം, അല്ലെങ്കില്‍ തൊലിക്കട്ടി കാണ്ടാമൃഗത്തെയും അതിശയിപ്പിക്കുന്നതായിരിക്കണം.

 

ഇനി, ബൈബിളില്‍ നിന്ന് നാം ചിന്തിച്ച ദാവീദിന്‍റെ ക്രൂരകൃത്യത്തെക്കുറിച്ചുള്ള ഇസ്ലാമിക വേര്‍ഷന്‍ എങ്ങനെയാണ് മുസ്ലീം പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് കൂടി നമുക്കൊന്ന് നോക്കാം. “മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത്‌ ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക്‌ സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍ ആണ്. ആ ഗ്രന്ഥത്തില്‍ ദാവൂദ്‌ നബിയെക്കുറിച്ചുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു:

 

ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍

 

അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.

 

ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.

 

അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.

 

അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.

 

ദാവൂദ്‌: ഇല്ല

 

ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക’.

 

ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.

 

അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’

 

ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!

 

അദ്ദേഹം: ‘അതെന്താണ്?’

 

ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.

 

അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.

 

അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

 

ഇതാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്ന അല്ലാഹു. ദാവീദ്‌ ചെയ്ത തെറ്റിന് ദാവീദിനെകൊണ്ടുതന്നെ ശിക്ഷ വിധിപ്പിക്കുകയും മുഖം നോക്കാതെ ആ ശിക്ഷ നടപ്പിലാക്കുകയും ചെയ്ത യഹോവ എവിടെ, പരലോകത്ത് വെച്ച് ഊരിയാവിനോട് പറഞ്ഞ് ദാവൂദിന് മാപ്പ് കൊടുപ്പിക്കാം എന്ന് പറയുന്ന അല്ലാഹു എവിടെ? ഈയൊരു വിവരണത്തില്‍ നിന്ന് തന്നെ, യഹോവയും അല്ലാഹുവും രണ്ടാണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുമല്ലോ. മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകള്‍ക്ക് ചൂട്ടു പിടിക്കുന്ന, മുഹമ്മദിന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന, മുഹമ്മദിന്‍റെ ഭാര്യമാര്‍ മുഹമ്മദിനെതിരെ വഴക്കുണ്ടാക്കിയാല്‍ ആ ഭാര്യമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് മലക്കിന്‍റെ കയ്യില്‍ ആയത്തും കൊടുത്ത് വിടുന്ന, മുഹമ്മദിന്‍റെ വീട്ടുകാര്യസ്ഥന്‍റെ റോളില്‍ ഖുര്‍ആനില്‍ നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവല്ല പാപത്തിനു മുഖം നോക്കാതെ ശിക്ഷ വിധിക്കുന്ന ബൈബിളിലെ ഏക സത്യദൈവമായ യഹോവ! ഇനിയെങ്കിലും എന്‍റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ ഒന്നറിഞ്ഞിരുന്നോ. നിങ്ങളെ പിശാച് വഞ്ചിച്ചിരിക്കുകയാണ്. ദൈവമല്ലാത്ത ഒന്നിനെയാണ് നിങ്ങള്‍ ദൈവമെന്നു വിളിച്ച് നടക്കുന്നത്. യഥാര്‍ത്ഥ ദൈവത്തിനെ അനുകരിക്കുന്നവനായിട്ടാണ് അവന്‍ വന്നിരിക്കുന്നത്. നിങ്ങളെ അവന്‍ വഞ്ചിച്ചിരിക്കുകയാണ്. കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞു: “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു” (യോഹ.10:10). നിങ്ങളെ നശിപ്പിക്കുവാനും നിങ്ങളുടെ സന്തോഷവും സമാധാനവും നിങ്ങളില്‍ നിന്ന് മോഷ്ടിക്കുവാനുമാണ് അല്ലാഹു എന്ന പേരില്‍ പിശാച് വന്നിരിക്കുന്നത്. എന്നാല്‍ നിങ്ങളെ സ്നേഹിച്ച്, നിങ്ങളുടെ പാപത്തിന് പരിഹാരം വരുത്തുവാനും നിങ്ങള്‍ക്ക് നിത്യജീവന്‍ സമൃദ്ധിയായിട്ട് ഉണ്ടാകുവാനുമാണ് യേശുക്രിസ്തു വന്നിരിക്കുന്നത്. അതുകൊണ്ട് ദൈവമെന്ന് നടിക്കുന്ന അധര്‍മ്മമൂര്‍ത്തിയായ അല്ലാഹുവിനെ ഉപേക്ഷിച്ചിട്ട് സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തുവിനെ നിങ്ങളുടെ കര്‍ത്താവായി സ്വീകരിക്കാനും സ്വര്‍ഗ്ഗത്തിന്‍റെ അവകാശികളായിത്തീരാനും ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു…

]]>
https://sathyamargam.org/2015/10/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-3/feed/ 0
അല്ലാഹുവും യഹോവയും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-2) https://sathyamargam.org/2015/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/ https://sathyamargam.org/2015/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#respond Sun, 11 Oct 2015 08:42:46 +0000 http://www.sathyamargam.org/?p=1121 വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് മുസ്ലീങ്ങള്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. മുസ്ലീങ്ങളുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

 

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പരിശുദ്ധനാണ്, അശുദ്ധി അവന് സഹിക്കാന്‍ കഴിയുന്നതല്ല. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:45) എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവര്‍ത്തിച്ചു വരുന്ന കല്പനകളില്‍ ഒന്നാണ്. തന്‍റെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായ ഒരു പ്രവൃത്തിയും അവന്‍ ചെയ്യുകയില്ല. താന്‍ തെരഞ്ഞെടുത്ത ജനമായ യിസ്രായേല്‍ അശുദ്ധമായിപ്പോയപ്പോള്‍ അവരെ ശിക്ഷിക്കുന്നതിനും കൈവിട്ടുകളയുന്നതിനും താന്‍ വസിക്കുന്ന ആലയം ഇസ്രായേല്‍ രാജാക്കന്മാരാല്‍ അശുദ്ധമായപ്പോള്‍ അതിനെ കൈവിട്ടു കളയുന്നതിനും അവന്‍ ഒരു മടിയും വിചാരിച്ചിട്ടില്ല. ബൈബിളില്‍ നിന്നും നോക്കാം:

 

ഇസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച് കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുമ്പോള്‍ യഹോവയായ ദൈവം കനാന്യരുടെ മ്ലേച്ഛ കൃത്യങ്ങളെ യിസ്രായേല്‍ മക്കള്‍ക്ക് പട്ടികയിട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് ഇപ്രകാരമാണ്:

 

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.  ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യാ.18:24-30)

 

എന്നാല്‍ യിസ്രായേല്‍ യഹോവയുടെ വാക്ക് കേട്ടനുസരിച്ചില്ല. അവരുടെ പുരോഹിതന്മാരും രാജാക്കന്മാരും മൂപ്പന്മാരും പ്രമാണിമാരും ഒക്കെ താന്താങ്ങള്‍ക്ക് ബോധിച്ച വഴിയില്‍ നടന്ന് ദൈവത്തിന്‍റെ നാമത്തിനെയും ദൈവത്തിന്‍റെ ആലയത്തിനെയും അശുദ്ധമാക്കുകയുണ്ടായി. യെരുശലേമില്‍ ശലോമോന്‍ ദൈവാലയം പണിയുന്നതിനു മുന്‍പ്‌ ഇസ്രായേല്‍ ജനത്തിനുണ്ടായിരുന്നത് സമാഗമനകൂടാരമായിരുന്നു. അത് യഹോവയുടെ കല്പനപ്രകാരം (പുറ.25:8) മരുഭൂമിയില്‍ വെച്ച് ബെസലേലിന്‍റെയും ഒഹൊലിയാബിന്‍റെയും നേതൃത്വത്തില്‍ (പുറ.31:1-6) മോശയുടെ മേല്‍നോട്ടത്തില്‍ പണിതതുമായിരുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ പാളയമടിച്ചിരുന്നത് ഈ സമാഗമനകൂടാരത്തിനു ചുറ്റുമായിട്ടായിരുന്നു (സംഖ്യാ.2). യിസ്രായേല്‍ കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ സമാഗമനകൂടാരം ഉറപ്പിച്ചത് ശീലോവ്‌ എന്ന സ്ഥലത്തായിരുന്നു:

 

“അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു” (യോശുവ. 18:1)

 

മഹാപുരോഹിതനായ ഏലെയാസാരും നേതാവായ യോശുവയും ഗോത്രപിതാക്കന്മാരില്‍ പ്രമാണികളും കൂടി ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് കനാന്‍ ദേശം ചീട്ടിട്ട് വിഭാഗിച്ചു കൊടുത്തത് ശീലോവിലെ ഈ ആലയത്തിന് മുന്നില്‍ വെച്ചായിരുന്നു.

 

“ഇവ പുരോഹിതനായ ഏലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു” (യോശുവ. 19:50).

 

ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ ഇസ്രായേല്‍ യോദ്ധാക്കള്‍ എല്ലാം ഒരുമിച്ചു കൂടിയിരുന്നതും ശീലോവിലെ ഈ ആലയത്തിന് മുന്നിലായിരുന്നു:

 

“യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി” (യോശുവ. 22:12)

 

ഇങ്ങനെ ഇസ്രായേല്‍ മക്കളുടെ ജീവിതത്തില്‍ അവിഭാജ്യഘടകമായിരുന്ന ശീലോവിലെ ഈ ആലയം പിന്നീട് യഹോവ തന്നെ നശിപ്പിക്കുകയായിരുന്നു. നശിപ്പിച്ചതിന് കാരണമോ, തന്‍റെ ജനമായ ഇസ്രായേല്‍ ഈ ആലയത്തിലും യിസ്രായേല്‍ രാജ്യത്തിലും നടത്തിയിരുന്ന മ്ലേച്ഛ കൃത്യങ്ങളും. ന്യായാധിപന്മാരുടെ പുസ്തകത്തിലും ശമുവേലിന്‍റെ ഒന്നാം പുസ്തകത്തിലും ആ മ്ലേച്ഛ കൃത്യങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക്‌ കാണാവുന്നതാണ്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടത് എപ്രകാരമാണ് എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് സങ്കീര്‍ത്തനക്കാരനായ ആസാഫിലൂടെയും പ്രവാചകനായ യിരെമ്യാവിലൂടെയും നമുക്കതിനെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്:

 

“എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു. അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്വത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു” (സങ്കീ.78:56-62).

 

“എന്നാല്‍ ആദിയില്‍ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍! ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.7:12-15)

 

യഹോവയായ ദൈവം യിരെമ്യാ പ്രവാചകനിലൂടെ ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടതിനു ശേഷം, ദാവീദിന്‍റെ മകനായ ശലോമോന്‍റെ നേതൃത്വത്തില്‍ യെരുശലേം നഗരത്തില്‍ യഹോവയ്ക്കു ഒരാലയം പണിയുകയുണ്ടായി. മഹത്വം കൊണ്ട് സര്‍വ്വ ദേശത്തിലുമുള്ള എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു അത്. സ്വര്‍ണ്ണവും വെള്ളിയും മുത്തും രത്നവും പവിഴങ്ങളും കല്ലുകളും ദേവദാരു മരങ്ങളും കൊണ്ട് പണിതതായിരുന്നു ആ ദൈവാലയം. യിസ്രായേല്‍ രാജ്യത്തിന്‍റെ മഹത്വവും യിസ്രായേല്‍ ജനങ്ങളുടെ കണ്ണിന്‍റെ ആനന്ദവുമായിരുന്നു യെരുശലേമിലെ ആ കൂറ്റന്‍ ദൈവാലയം. എന്നാല്‍ പിന്നീട് തലമുറകള്‍ പലതു കഴിഞ്ഞപ്പോള്‍ യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്നകലുകയും ഈ ദൈവാലയത്തെ അവര്‍ തങ്ങളുടെ മ്ലേച്ഛകൃത്യങ്ങളാല്‍ അശുദ്ധമാക്കുകയും ചെയ്യുകയുണ്ടായി. ഈ സമയത്താണ് യഹോവയായ ദൈവം യിരെമ്യാ പ്രവാചകന്‍ മുഖാന്തിരം ഇപ്രകാരം ജനത്തോട് സംസാരിക്കുന്നത്:

 

“എന്നാല്‍ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കയില്ലെങ്കില്‍, ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും. യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു. എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി. ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്‍റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിന്‍റെ പ്രവേശനത്തിങ്കല്‍ ഇരുന്നു. പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യന്‍ മരണയോഗ്യന്‍; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു” (യിരെമ്യാ.26:4-11)

 

യെരുശലേം നഗരത്തിനും ദൈവാലയത്തിനും നേരെയുള്ള ദൈവത്തിന്‍റെ വചനം അറിയിച്ചതിന്‍റെ പേരില്‍ യിരെമ്യാ പ്രവാചകന്‍ മാത്രമല്ല, വേറെ പല പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്:

 

“അങ്ങനെ തന്നേ കിര്‍യ്യത്ത്-യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്‍റെ സകലവാക്കുകളെയും പോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു. യെഹോയാക്കീംരാജാവു അവന്‍റെ സകല യുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി. യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്‍റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു. അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്‍റെ ശവത്തെ സാമാന്യജനത്തിന്‍റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.” (യിരെമ്യാ.26:20-23)

 

ഇങ്ങനെ യെഹൂദാ രാജാക്കന്മാരും പുരോഹിതന്മാരും മൂപ്പന്മാരും പ്രമാണികളും സാമാന്യജനവും യഹോവയായ ദൈവത്തെ കോപിപ്പിക്കുന്ന വിധത്തില്‍ സകല മ്ലേച്ഛതകളും ചെയ്യുന്ന സമയത്താണ് സിദെക്കീയാവു രാജാവാകുന്നത്. അവന്‍ എങ്ങനെയുള്ളവന്‍ ആയിരുന്നെന്നും അവന്‍റെ ഭരണകാലത്ത് എന്ത് സംഭവിച്ചു എന്നും നമുക്ക്‌ നോക്കാം:

 

“അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു. ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി. അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.” (2.ദിന.36:12-19).

 

ഇതാണ് യഹോവയായ ദൈവം! അശുദ്ധിക്ക് നേരെ അവന്‍ കണ്ണടയ്ക്കുകയില്ല, അത് ചെയ്തവനെ ശിക്ഷിക്കാതെ വിടുകയുമില്ല. തന്‍റെ ആലയം പോലും അശുദ്ധമായിത്തീര്‍ന്നാല്‍ അതിനെ കൈവിടാന്‍ ഒരു മടിയും യഹോവയായ ദൈവത്തിനില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? അതും നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

മുഹമ്മദ്‌ മക്ക പിടിച്ചെടുക്കുന്നത് വരെ അല്ലാഹുവിന്‍റെ കറുത്ത കല്ലായ ഹജ്‌റുല്‍ അസ്വ്വദ് അടക്കം കഅബയില്‍ 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് യമനിലെ രാജാവായിരുന്ന അബ്രഹത്തിന്‍റെ നേതൃത്വത്തില്‍ ആനകള്‍ അടക്കമുള്ള ഒരു വമ്പിച്ച സൈന്യം കഅബയെ ആക്രമിക്കാന്‍ പുറപ്പെട്ടു വരുന്നത്. അതിനു കാരണം അബ്രഹത്ത് യമന്‍റെ തലസ്ഥാനമായിരുന്ന സനായില്‍ പണിത അല്‍ ഖലീസ്‌ എന്ന ഗംഭീരന്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കകത്ത് കടന്ന് ചില ഖുറൈശികള്‍ മല വിസര്‍ജ്ജനം നടത്തിയതാണ്. ‘അറബികളുടെ തീര്‍ത്ഥാടനം കഅബയില്‍ നിന്ന് അല്‍ ഖലീസ് എന്ന ക്രിസ്ത്യന്‍ പള്ളിയിലേക്ക് താന്‍ മാറ്റും’ എന്ന് അബ്രഹത്ത് വിളംബരപ്പെടുത്തിയിരുന്നതിനാലാണ് അറബികള്‍ അതില്‍ കയറി മലവിസര്‍ജ്ജനം നടത്തിയത്. ഇതറിഞ്ഞപ്പോള്‍ അബ്രഹത്ത് കോപാകുലനാകുകയും കഅബ തകര്‍ത്തുകളയാതെ ഇനി വിശ്രമിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

 

ശേഷം എ.ഡി.570-ലോ 71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്ന് ആനകളും അടങ്ങുന്ന ഒരു വമ്പന്‍ സൈന്യവുമായി അബ്രഹത്ത് മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യെയുള്ള അറബികളുടെ എല്ലാ എതിര്‍പ്പുകളും പരാജയപ്പെടുത്തിക്കൊണ്ട് ആ സൈന്യം മക്കയില്‍ പ്രവേശിക്കുന്നതിനായി എത്തി. അവരുടെ വരവറിഞ്ഞപ്പോള്‍ കഅബയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന മുഹമ്മദിന്‍റെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് പ്രാര്‍ത്ഥിച്ചത് ഇബ്നു ഹിശാമിന്‍റെ സൂറയില്‍ ഇപ്രകാരമാണ് ഉദ്ധരിച്ചിരിക്കുന്നത്:

 

“ദൈവമേ, ദാസന്‍ സ്വന്തം വീട് കാക്കുന്നു. നീ നിന്‍റെ വീടും കാത്തു കൊള്ളേണമേ. നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്‍റെ തന്ത്രത്തെ അതിജയിക്കാതിരിക്കണമേ. അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ഇച്ഛിക്കുന്നത് പോലെ കല്പിച്ചു കൊള്ളുക.”

 

അബ്ദുല്‍ മുത്തലബിന്‍റെ പ്രാര്‍ത്ഥനയെ ഇബ്നു ജരീര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:

 

“നാഥാ, അവരെ നേരിടുന്നതിന് ഞാന്‍ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയര്‍പ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരില്‍ നിന്ന് നിന്‍റെ ഹറമിനെ രക്ഷിക്കേണമേ. ഈ മന്ദിരത്തിന്‍റെ ശത്രു നിന്‍റെ ശത്രുവാകുന്നു. നിന്‍റെ പട്ടണം തകര്‍ക്കുന്നവരില്‍ നിന്ന് അവരെ ചെറുക്കേണമേ.”

 

ഏതായാലും ഈ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞപ്പോള്‍, മക്കയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന അബ്രഹത്തിന്‍റെ മഹ്മൂദ്‌ എന്ന് പേരായ പടയാന പെട്ടെന്ന് ഇരുന്നു കളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചു നോക്കിയെങ്കിലും ആനയ്ക്ക് മുറിവേറ്റതല്ലാതെ അത് അനങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടോ വടക്കോട്ടോ തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാല്‍ മക്കയുടെ ദിശയിലേക്ക് തെളിച്ചാല്‍ ഇരുന്നു കളയും. എന്തു ചെയ്താലും നടക്കാന്‍ കൂട്ടാക്കില്ല. ഈ ഘട്ടത്തില്‍ പറവകള്‍ കൂട്ടം കൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരല്‍ക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകള്‍ ഈ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ആ കല്ല്‌ കൊണ്ടവരുടെയെല്ലാം ശരീരം അളിയാന്‍ തുടങ്ങി. മുഹമ്മദ്‌ ഇബ്നു ഇസ്ഹാഖും ഇക്രിമയും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടില്‍ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വര്‍ഷമായിരുന്നു. ഇബ്നു അബ്ബാസ്‌ പറയുന്നു: ആ കല്ല്‌ കൊള്ളുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞു ചൊറിഞ്ഞു ശരീരം പൊട്ടിപ്പൊളിഞ്ഞു ഉതിര്‍ന്നു പോയിത്തുടങ്ങുകയും ചെയ്തു. ഇബ്നു അബ്ബാസിന്‍റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്രഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷ്ണം കഷ്ണമായി വീഴുകയായിരുന്നു. അതിന്‍റെ കഷ്ണങ്ങള്‍ വീണിടത്ത് ദുര്‍നീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവര്‍ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാന്‍ തുടങ്ങി. വഴികാട്ടിയായി ഖശ്‌അമില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന നുഫൈലുബ്നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചു പോകാനുള്ള വഴി കാണിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അദ്ദേഹം അതിന് വിസമ്മതിച്ചു കൊണ്ട് ഇപ്രകാരം പാടുകയാണുണ്ടായത്:

 

“ദൈവം പിന്തുടര്‍ന്ന് കൊണ്ടിരിക്കെ ഇനി നിങ്ങള്‍ എങ്ങോട്ടോടാനാണ്. മുറിമൂക്കന്‍ (അബ്രഹത്ത്) ഇപ്പോള്‍ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല”

 

ഈ നെട്ടോട്ടത്തില്‍ അവര്‍ അവിടവിടെ വീണു മരിച്ചു കൊണ്ടിരുന്നു. അത്വാഉബ്നുയസാര്‍ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലര്‍ അവിടെത്തന്നെ മരിച്ചു. ചിലര്‍ ഓടിപ്പോകുമ്പോള്‍ വഴിയിലങ്ങ് മരിച്ചുവീണു. ഖശ്‌അം പ്രദേശത്തെത്തിയപ്പോള്‍ അബ്രഹത്തും മരിച്ചു. “അല്‍ഫീല്‍” (ആനപ്പട) എന്ന സൂറാ.105 ഈ കാര്യത്തെ സംബന്ധിച്ചുള്ളതാണ്. അബുല്‍ അ്അലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ അദ്ധ്യായത്തിന്‍റെ പശ്ചാത്തല വിവരണത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ ഉള്ളത്. അള്ളാഹു അവന്‍റെ മന്ദിരത്തെ സംരക്ഷിച്ചു എന്നാണ് ഒറ്റ ശ്വാസത്തില്‍ എല്ലാ മുസ്ലീങ്ങളും ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

 

ഇതെപ്പോഴാണ് അല്ലാഹു ഈ മന്ദിരത്തെ സംരക്ഷിച്ചത്? അതില്‍ 360 വിഗ്രഹങ്ങള്‍ ഉള്ളപ്പോള്‍, അതിലെ ചില ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക്‌ മനുഷ്യരെ തന്നെ ബലിയായി കൊടുത്തു കൊണ്ടിരുന്ന സമയത്ത്, എല്ലവിധമായ മ്ലേച്ഛതകളും കഅബയ്ക്കുള്ളില്‍ അരങ്ങു വാണുകോണ്ടിരുന്നപ്പോള്‍, അപ്പോഴാണ്‌ അല്ലാഹു അതിനൊരു കേടും പറ്റാതെ അക്രമികളില്‍ നിന്നും രക്ഷിച്ചത്!! എന്നാല്‍ കാലം കുറെ കഴിഞ്ഞു. സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ്‌ ചതിയിലൂടെ മക്ക പിടിച്ചെടുത്തു. ശേഷം എന്തുണ്ടായെന്ന് ബുഖാരിയില്‍ നിന്നും മുസ്ലീമില്‍ നിന്നും ഉദ്ധരിക്കാം:

 

ഇബ്നു മസ്ഊദ് പറയുന്നു: മക്കാ വിജയ ദിവസം തിരുമേനി (സ) അവിടെ പ്രവേശിക്കുമ്പോള്‍ കഅബക്ക്‌ ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു.  കയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് അവയെ കുത്തിക്കൊണ്ടു തിരുമേനി ഇങ്ങനെ അരുളിക്കൊണ്ടിരുന്നു: “സത്യം സമാഗതമായിക്കഴിഞ്ഞു; അസത്യത്തിന്‍റെ തല ചതഞ്ഞു പോയി. സത്യം സമാഗതമായിക്കഴിഞ്ഞു; ഇനി അസത്യം ഉടലെടുക്കുകയോ അതാവര്‍ത്തിക്കുകയോ ഇല്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1620, പേജ് 790)

 

അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുനഃസ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 87.)

 

മക്കയിലെ കഅബയില്‍ ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളില്‍ ഹജ്‌റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലോഴികെയുള്ള ഒരു വിഗ്രഹം ഒഴിച്ച് ബാക്കിയുള്ള 359 വിഗ്രഹങ്ങളും മുഹമ്മദ്‌ തകര്‍ത്ത് കളഞ്ഞു. അങ്ങനെ കഅബയെ ഒന്ന് ശുദ്ധീകരിച്ചു. കഅബയില്‍ നിന്നു വിഗ്രഹങ്ങള്‍ എല്ലാം നീക്കിക്കഴിഞ്ഞതിനു ശേഷം, വെറും അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഅബ രണ്ട് വട്ടം ആക്രമിക്കപ്പെട്ടുണ്ട്, അതും മുസ്ലീങ്ങളുടെ കയ്യാല്‍ത്തന്നെ. അതിന്‍റെ ഒരു ചെറിയ വിവരണം താഴെ കൊടുക്കാം:

 

“ഹുസൈന്‍റെ വധം അറിഞ്ഞപ്പോള്‍ ഹിജാസ് മൊത്തം ഇളകി. ഒന്നാം ഖലീഫ അബൂബക്കറിന്‍റെ പേരക്കുട്ടിയായ അബ്ദുല്ലാഹിബ്നു സുബൈര്‍ ഈ അനുകൂലാവസരം മുതലെടുത്ത്‌ സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. സ്വതവേ തന്നെ യാസിദിനോട്‌ വെറുപ്പുണ്ടായിരുന്ന മക്കയിലെയും മദീനയിലെയും ജനങ്ങള്‍ മക്കയിലും മദീനയിലും ഉണ്ടായിരുന്ന യാസിദിന്‍റെ ബന്ധുക്കളായ ഉമയ്യാദ്‌ വംശക്കാരെ തടഞ്ഞു വെച്ചു.  പ്രക്ഷോഭം ഈ ഒരു സന്ദര്‍ഭത്തിൽ എത്തിയപ്പോൾ ഹിജസിലെ ജനങ്ങളുടെ മേലുള്ള തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നു യാസിദിനു മനസിലായി.  പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ദമാസ്കസിൽ നിന്ന് ഒരു സൈന്യത്തെ യാസിദ്‌ നിയോഗിച്ചു. ആ സൈന്യത്തിന്‍റെ നായകനായി പ്രായം ചെന്ന നിഷ്‌ഠൂരനായ മുസ്ലിം ഇബ്ന്‍ ഉഖ്ബാ അൽ മുറി എന്ന മനുഷ്യനെ നിയോഗിച്ചു. പ്രായാധിക്യം ഉണ്ടെങ്കിലും മുസ്ലിം ആ പ്രക്ഷോഭം അടിച്ചമർത്താൻ ഉള്ള ചുമതല ഏറ്റെടുത്തു. യാസിന്‍റെ കൽപനയുമായി ഇരുപതിനായിരം പടയാളികൾ ദമാസ്കസിൽ നിന്ന് പുറപ്പെട്ടു. കൽപന ഇതായിരുന്നു. “പ്രക്ഷോഭത്തെ നിരാകരിക്കുകയും അവരുടെ അനുസരണം (യസീദിനോട്) പുതുക്കുകയും ചെയ്യുക. അതിനു അവർക്ക് 3 ദിവസം അനുവദിക്കുക. അവർ അവരുടെ എതിർപ്പിൽ തന്നെ തുടരുകയാണെങ്കിൽ സൈനികർക്ക് 3 ദിവസം സ്വേച്ഛയാ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം അനുവദിക്കുക. അവർ കൈ വയ്ക്കുന്ന പണമോ, ആയുധമോ, ഭക്ഷണമോ അവരുടേത് ആയിരിക്കും. 3 ദിവസം കഴിഞ്ഞാൽ ജനങ്ങളെ വിട്ടേക്കുക. അൽ-ഹുസൈന്‍റെ മകൻ അലിയെ ഒഴിവാക്കുക. അദ്ദേഹത്തോട് നല്ലത് പ്രവർത്തിക്കാനും ബഹുമാനം കാണിക്കാനും എല്ലാവരേയും ഉപദേശിക്കുക, കാരണം അദ്ദേഹം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലല്ലോ.” (at-Tabarit  on the first pages of Vol. 4 of his Tarikh (Beirut, Lebanon:Al-Amira Publishers, 1426 A.H./2005 A.D.)

 

യാസിദ്‌ നിയമിച്ച സൈന്യാധിപന്‍ മുസ്ലിം ഇബിൻ ഉഖ്ബ അൽ-മുറി അയാളുടെ മ്ലച്ഛേമായ പ്രവർത്തികളാല്‍ “അൽ-മുശ്രിഫ് ” (ദുഷ്‌ടത ചെയ്യുന്നതിൽ അങ്ങേയറ്റം പോകുന്നവൻ) എന്ന് വിളിക്കപ്പെട്ട ഒരുവനാണ്. അയാൾ ഹര്‍റത് വാകിമിൽ എത്തി. മദീനയിലെ ജനങ്ങള്‍ അയാളെ എതിരിടാൻ പുറപ്പെട്ടു. അയാൾ അവരെ അടിച്ചമർത്തി, 3500 മവാലി പുരുഷന്മാരെയും, 1400 അന്‍സരികളെയും വധിച്ചു. പക്ഷെ ചിലർ പറയുന്നത് 1700 ഉം, 1300 ഖുറൈശികളെയും എന്നാണ്. അയാളുടെ സൈന്യം മദീനയിൽ പ്രവേശിച്ചു. അവർ സമ്പത്ത് എല്ലാം കണ്ടുകെട്ടി, കുറച്ചു പേരെ പിടികൂടി, സ്ത്രീകളെ ബാലൽകാരം ചെയ്തു. 800 സ്ത്രീകൾ ഗർഭിണികൾ ആകുകയും പ്രസവിക്കുകയും ചെയ്തു. ആ കുട്ടികൾ ‘ഹര്‍റയുടെ സന്തതികൾ’ എന്ന് അറിയപ്പെട്ടു. അതിനു ശേഷം അയാൾ പ്രമുഖരായ ആൾക്കാരെ വരുത്തി യസീദ് ഇബ്ന്‍ മുആവിയയോടുള്ള അനുസരണ ശപഥം ചെയ്യിപ്പിക്കുകയും, അവരെല്ലാവരും യസീദ് ഇബ്ന്‍ മുഅവിയയുടെ അടിമകൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എതിർത്തവരെ കൊലപ്പെടുത്തി.

 

മദീനയിലെ ജനങ്ങളെ അമർച്ച ചെയ്ത ശേഷം മുസ്ലിം എന്ന പ്രായം ചെന്ന യാസിദിന്‍റെ പട്ടാള മേധാവി മെക്കയിലേക്ക് മാർച്ച് ചെയ്തു. പോകുന്ന വഴി അൽ-മുഷല്ലൽ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ വച്ച് മരണം തന്നെ സമീപിക്കുന്നതായി അയാൾക്ക് തോന്നി തുടങ്ങി. അതുകൊണ്ട് അയാൾ അൽ-ഹസീൻ ഇബിൻ നമീർ അസ്-സുകിനിയെ വിളിച്ചു വരുത്തി പറഞ്ഞു. “കഴുതയുടെ ജീനിയുടെ മകനെ, അള്ളാഹു ആണേ, മരണം എന്നെ സമീപിക്കുന്നു എന്ന് എനിക്ക് തോന്നിയില്ലായിരുന്നു എങ്കിൽ, ഒരിക്കലും സൈന്യത്തിന്‍റെ നിയന്ത്രണം നിനക്ക് ഞാൻ നൽകില്ലായിരുന്നു. പക്ഷെ വിശ്വസ്‌തന്‍റെ (യസീദ് എന്ന് വിവക്ഷ) പട്ടാള മേധാവി നിന്നെ അധികാരത്തിൽ രണ്ടാമൻ ആക്കുന്നു. ആരും അവന്‍റെ ഉത്തരവിനെ അസാധുവാക്കാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തീരുമാനം കേൾക്കുക, ഖുറൈശികളിൽ നിന്ന് ഒരാളുടെയും ഉത്തരവ് കേൾക്കരുത്‌. സിറിയക്കാർ അവരുടെ ശത്രുക്കളുടെ തലയറുക്കുന്നത് നിർത്തിക്കരുത്. ഇബിൻ അസ്-സുബൈർ എന്ന തെമ്മാടിയുടെ അവസാനം കാണുന്നത് വരെ മൂന്നു ദിവസത്തിൽ കൂടുതൽ അത് നിർത്തി വക്കരുത്.”

 

ഇത് അൽ-തബരിയുടെ അറബിയില്‍ ഉള്ള ബൃഹത്തായ ചരിത്ര പുസ്തകത്തിന്‍റെ വോളിയം 4 പേജ് 381-ൽ ആണ് അതിൽ അദ്ദേഹം ഈ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിം അവിടെ മരിക്കുകയും അടക്കം ചെയ്യപ്പെടുകയും ചെയ്തു. സിറിയൻ സൈന്യം അൽ-മുഷാൽ വിട്ട ഉടനെ, ജനങ്ങൾ അയാളുടെ ശവകുടീരം കുഴിച്ചു ശവം പുറത്തെടുത്തു ഒരു പന മരത്തിൽ തൂക്കി. ഈ സംഭവം അറിഞ്ഞ സൈന്യം, ഒരു ചെറിയ സൈനീക വ്യൂഹത്തെ അത് അന്വേഷിക്കാനും കുറ്റവാളികളെ പിടിച്ചു കൊന്നു കളയാനും വേണ്ടി അയക്കുകയും ചെയ്തു. അവർ ആ ശവശരീരം വീണ്ടും സംസ്കരിക്കുകയും സൈനീകരെ എപ്പോഴും അത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അൽ-യഖുബിയുടെ ചരിത്രം, വോളിയം 2, പേജ് 251-ൽ ഇതിന്‍റെ വിവരണങ്ങളും കൂടുതൽ കാര്യങ്ങളും പറയുന്നു

 

തെറ്റാലി(കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം)കൾ മക്കയിലും ഇസ്ലാമിന്‍റെ വിശുദ്ധസ്ഥലമായ കഅബയുടെ പരിസരങ്ങളിലും എല്ലാം സ്ഥാപിച്ചു. തീഗോളങ്ങൾ ചുഴറ്റി എറിയപ്പെട്ടു. കഅബ തീയിൽ അമർന്നു. അതിന്‍റെ മതിലുകൾ തകര്‍ന്നു വീണ് കത്തി അമർന്നു, മുകള്‍ത്തട്ട്‌ നിലംപതിച്ചു. അൽ-മസൂദിയുടെ ബൃഹത്തായ ‘മുറാജ് അൽ തഹബ്’ എന്ന പുസ്തകത്തിന്‍റെ വാല്യം 3, പുറം 71-72 പ്രകാരം, എ.ഡി 680 ഡിസംബർ 28-ആം തിയതി ഒരു ശനിയാഴ്ച യാസിദ്‌ മരിക്കുന്നതിനു 11 ദിവസം മുമ്പ് സിറിയൻ ആർമിയുടെ മേൽ ഇടിവെട്ടേറ്റു. 11 പേർക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. കഅബക്ക് സംഭവിച്ചത് വകവയ്‌ക്കാതെ, മുസ്ലിം പറഞ്ഞ 3 ദിവസം എന്ന അന്ത്യശാസനത്തിൽ കൂടുതൽ യുദ്ധം നീണ്ടു നിന്നു. യുദ്ധം മുഹറം മാസത്തിന്‍റെ അവസാന ദിവസങ്ങളിൽ തുടങ്ങി സഫാർ മാസം മുഴുവനായും നീണ്ടു നിന്നു. യാസിദ്‌ മരിച്ച വിരവം മെക്കയിൽ എത്തി. ഇബ്ന്‍ അസ്-സുബൈർ സിറിയക്കാരെ അഭിസംബോധന ചെയ്തു “നിങ്ങളുടെ സ്വേച്ഛാധിപതി ഇപ്പോള്‍ മരിച്ചു, നിങ്ങളിൽ താല്‍പര്യം ഉള്ളവർക്ക് ഈ ജനങ്ങളോട് ചേരാം, അല്ലാത്തവർക്ക് സിറിയയിലേക്ക് തിരിച്ചു പോകാം”. പക്ഷെ സിറിയക്കാർ അയാളെ ആക്രമിച്ചു. സിറിയൻ സൈനീകരുടെ ക്രൂരത കണ്ട മെക്കക്കാർ എല്ലാവരും ചേർന്ന് ഇബിൻ അസ്-സുബൈറിനെ പരിരക്ഷിക്കുകയും സൈന്യത്തെ പിന്‍വാങ്ങാനും താവളത്തിലേക്ക് പരിമിതപ്പെടുത്താനും ബലം പ്രയോഗിച്ചു. സാവധാനം സിറിയൻ സൈന്യം താവളം ഉപേക്ഷിക്കുകയും മക്കയിൽ ഉള്ള ഉമ്മയ്യാദും ആയി കൂടുകയും, അവർ സിറിയൻ സൈനികരെ ചെറിയ കൂട്ടങ്ങൾ ആയി സിറിയയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അൽ തബരി ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര പുസ്തകം, വോളിയം 7, പുറം 16,17-കളിൽ വിശദീകരിച്ചിട്ടുണ്ട്.

 

അബ്ദുള്ള ഇബിൻ അസ്-സുബൈർ സ്വയം ഖലീഫയായി പ്രഖ്യാപിച്ച് ഒരു പുതിയ ഗവർണറെ മെക്കയിലേക്ക് നിയോഗിച്ചു. ഹിജാസിലെ ജനങ്ങൾ അങ്ങനെ എ.ഡി.692 വരെ സ്വയം ഭരണം ആസ്വദിച്ചു. അൽ-ഹജ്ജാജ് ഇബിൻ യൂസഫ്‌ അത്-തഖാഫി, ഉമ്മയ്യാദ് ഖലിഫ ആയ അബ്ദുൾ മാലിക് ഇബ്ന്‍ മർവാന്‍റെ ഭരണത്തിൻ കീഴിലേക്ക് ഹിജാസിലെ ജനങ്ങളെ മടക്കി കൊണ്ട് വന്നു. അത് എ.ഡി.692 ഇൽ ഒരു തുൽ-ഖിദ്‌ മാസം ആയിരുന്നു, അന്ന് മെക്ക വീണ്ടും അക്രമിക്കപ്പെട്ടു. അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ തല ഹജ്ജാജ് ബ്നു യൂസുഫ്‌ വെട്ടിയെടുത്ത് ഡമാസ്കസിലേക്ക്‌, പുതിയ ഖലീഫ അബ്ദുല്‍ മാലിക്കിന്‍റെ അടുക്കലേക്ക് തന്നെ- അയച്ചു കൊടുക്കുകയും ഇബ്നു സുബൈറിന്‍റെ കബന്ധം കുരിശില്‍ തറയ്ക്കുകയും ചെയ്തു. ദിവസങ്ങളോളം ആ കബന്ധം മക്കയിലെ തെരുവീഥിയില്‍ തൂങ്ങിക്കിടന്നു. അവസാനം ഡമാസ്കസില്‍ നിന്ന് ഖലീഫയുടെ ഉത്തരവ്‌ വന്നപ്പോഴാണ് അത് താഴെയിറക്കി സംസ്കരിച്ചത്. മക്കയുടെ ഗവർണർ സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും  ഉമ്മയ്യാദിനോട് കൂറ് പുലർത്തുന്ന ഒരു പുതിയ ഗവർണർ അവരോധിക്കപ്പെടുകയും ചെയ്തു. തുലാബാൻ എന്ന് പേരായ സിറിയക്കാരൻ ആയിരുന്നു അയാൾ. ഇസ്ലാമിക സിദ്ധാന്തങ്ങളോടും ഹിജാസിലെ ജനങ്ങളോടും അങ്ങേയറ്റം അനാദരവും അവഹേളനവും പ്രകടിപ്പിച്ചു കൊണ്ടിരിക്കെത്തന്നെ ‘താന്‍ ഒരു മുസ്ലീം ആണെ’ന്ന് തുലാബാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു!!

 

ഇതിനെക്കുറിച്ച്‌ വേറൊരു ചരിത്രകാരന്‍ എഴുതിയിരിക്കുന്നു:

 

“കര്‍ബലായിലെ സംഭവം മുസ്ലീം ലോകത്തെ ആകമാനം ഞെട്ടിച്ചു കളഞ്ഞു. മക്കയിലെയും മദീനയിലെയും ജനങ്ങള്‍ പ്രവാചകന്‍റെ പൌത്രനോട് യസീദ് കാട്ടിയ ഈ ക്രൂരകൃത്യത്തില്‍ രോഷാകുലരായിത്തീര്‍ന്നു. യസീദിനെതിരായി മക്കയിലെ ജനങ്ങളുടെ, കോപാഗ്നിയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചു സ്വയം ഖലീഫയായി പ്രഖ്യാപിക്കുവാന്‍ അബ്ദുല്ലാഹിബ്നു സുബൈറിന് ഈ സംഭവവികാസങ്ങള്‍ അവസരം നല്‍കി. മദീനയിലെ ജനങ്ങള്‍ യസീദിന്‍റെ ക്രൂരകൃത്യത്തില്‍ രോഷാകുലരായി. അലിയുടെ കുടുംബം അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകള്‍ക്കു പരിഹാരം കാണുവാനായി ഒരു ദൌത്യ സംഘത്തെ അവര്‍ ഖലീഫയുടെ അടുക്കലേക്ക് അയച്ചു. യസീദാകട്ടെ അവരെ പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പ്രവൃത്തിയില്‍ കുപിതരായ മദീനാവാസികള്‍ യസീദിനെ ഖലീഫയായി ഇനിയും അംഗീകരിക്കുവാന്‍ തയ്യാറില്ല എന്ന് പ്രഖ്യാപിച്ചു. മദീനയിലെ ഗവര്‍ണ്ണറെ അവര്‍ ആട്ടിയോടിച്ചു. അവരെ അടിച്ചമര്‍ത്തുവാന്‍ മുസ്ലീം ഇബ്നു ഉഖ്ബയുടെ നേതൃത്വത്തില്‍ ഒരു സിറിയന്‍ സൈന്യം നിയോഗിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ ഘോരമായ സംഘട്ടനത്തില്‍ അനേകമാളുകള്‍ കൊല്ലപ്പെടുകയും മദീനാ നഗരം നാശമടയുകയും ചെയ്തു. ഒറ്റക്കണ്ണനായ ഉഖ്ബ മദീനയിലേക്ക്‌ സൈന്യത്തെ നയിച്ചു. അവര്‍ മക്കാ നഗരത്തെയും നശിപ്പിക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. യുഗങ്ങളോളം അറബികള്‍ പരിപാവനമായി കരുതിപ്പോന്നിരുന്ന കഅ്ബ കത്തിയെരിഞ്ഞു. അവിടെ സൂക്ഷിച്ചിരുന്ന കറുത്ത ശില പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. യസീദിന്‍റെ അപ്രതീക്ഷിതമായ മരണവാര്‍ത്തയാണ് സിറിയന്‍ സൈന്യത്തെ അതിന്‍റെ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത്. (ഡോ.ടി. ജമാല്‍ മുഹമ്മദ്‌, ‘അറബികളുടെ ചരിത്രം’, പുറം.157)

 

സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍ സി.എന്‍.അഹമ്മദ്‌ മൌലവി ഇപ്രകാരം എഴുതുന്നു:

 

തെറ്റുവില്ലുകൊണ്ടുള്ള  എറ്‌ നിമിത്തം കഅബക്ക് സാരമായ കേട് തട്ടിയിരുന്നു. തന്നിമിത്തം അത് പൊളിച്ചു പണിയേണ്ടി വന്നു. അങ്ങിനെ പണിതപ്പോള്‍ തിരുമേനി ആഗ്രഹിച്ചിരുന്ന ആ ഭേദഗതിയോടു കൂടിയാണ് പുതിക്കിപ്പണിതത്.

 

എന്നാല്‍ ആ ക്രൂരന്‍ ഹജ്ജാജ് എന്തു ചെയ്തുവെന്നറിയാമോ? രണ്ടു വാതിലും പൊളിച്ചു. ആദ്യത്തെ വാതില്‍ അജ്ഞാനകാലത്തെ ബഹുദൈവവിശ്വാസികള്‍ സ്ഥാപിച്ചിരുന്ന അതേ രൂപത്തില്‍ ഭൂമിയില്‍ നിന്ന് അഞ്ചാറടി ഉയര്‍ത്തി വെച്ചു. ഇന്നും അതങ്ങനെ തന്നെയാണുള്ളത്. അത് കാണുമ്പോള്‍ ഉത്ത്ബത്തിനെയും ശൈബത്തിനെയും ഹജ്ജാജിനെയും ഓര്‍മ്മ വരുന്നു. ബഹുദൈവവിശ്വാസികളുടെ കാലത്ത് മറുവശത്ത് വാതിലുണ്ടായിരുന്നില്ലല്ലോ. തന്നിമിത്തം ഹജ്ജാജ് ആ വാതില്‍ നീക്കി കെട്ടിയടപ്പിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ ആഗ്രഹം ധിക്കരിക്കുകയും ബഹുദൈവവിശ്വാസികളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു ഇന്ന് മക്കത്തു ചെല്ലുന്നവര്‍ക്ക് സൂക്ഷിച്ചു നോക്കിയാല്‍ മറുപുറത്തെ വാതില്‍ കെട്ടിയടച്ച അടയാളം വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. സ്വേച്ഛാധിപതികളുടെ ധിക്കാരം നോക്കുക! കഅബത്തിന്മേല്‍ പോലും അവര്‍ കൈവെക്കാതിരുന്നിട്ടില്ല. (സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുര, പുറം 80-81)

 

കഅബയില്‍ വിഗ്രഹങ്ങള്‍ നിറഞ്ഞിരുന്നപ്പോള്‍, അതില്‍ എല്ലാവിധ മ്ലേച്ഛ കൃത്യങ്ങളും നടമാടിയിരുന്നപ്പോള്‍ ആ ആലയത്തെ തൊടാന്‍ പോലും അല്ലാഹു ആരെയും അനുവദിച്ചില്ല. എന്നാല്‍ അതിലെ വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞതോടെ, അതിലെ മ്ലേച്ഛ കൃത്യങ്ങളെല്ലാം നിര്‍ത്തല്‍ ചെയ്തതോടെ അല്ലാഹു ആ മന്ദിരത്തെ കൈവിട്ടു, മുസ്ലീങ്ങള്‍ തന്നെ ആ മന്ദിരത്തെ രണ്ട് വട്ടം തകര്‍ത്ത് കളഞ്ഞു. അതിനെ സംരക്ഷിക്കാന്‍ അല്ലാഹു മിനക്കെട്ടതേയില്ല!!

 

യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു വിടുവിച്ചു കൊണ്ടുവരുമ്പോള്‍ മരുഭൂമിയില്‍ വെച്ച് ദൈവത്തിന്‍റെ കല്പനപ്രകാരം, ദൈവം കാണിച്ചു കൊടുത്ത മാതൃകപ്രകാരം തന്നെ ഇസ്രായേല്‍ മക്കള്‍ പണിതിരുന്ന സമാഗമനകൂടാരം എന്നും സാക്ഷ്യക്കൂടാരം എന്നും തിരുനിവാസം എന്നും ഒക്കെ വിളിച്ച് പോന്നിരുന്ന  ആലയത്തില്‍ മ്ലേച്ഛമായ കാര്യങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ യഹോവയായ ദൈവം തന്നെ ആ കൂടാരത്തെ തകര്‍ത്ത് കളഞ്ഞു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ദാവീദിന്‍റെ മകനായ ശലോമോനിലൂടെ ദൈവം യെരുശലേമില്‍ തനിക്കൊരു വലിയ ദൈവാലയം തന്നെ പണിയുന്നുണ്ട്. അന്ന് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ ദൈവാലയം എന്ന ഖ്യാതി അതിനുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ യെഹൂദാ രാജാക്കന്മാര്‍ പലരും ജാതീയ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും യഹോവയുടെ ആലയത്തില്‍ വിഗ്രഹങ്ങള്‍ കൊണ്ട് വെക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പ്രവാചകന്മാരിലൂടെ അരുളി ചെയ്തിരുന്നത് പോലെ ദൈവം ആ ആലയത്തെ സമ്പൂര്‍ണ്ണമായി നശിപ്പിച്ചു കളഞ്ഞു. ബാബേല്‍ രാജാവായ നെബുഖദ്‌നെസ്സര്‍ വന്ന് ദൈവാലയത്തെ ചുട്ടുകളയുകയും അതിലുണ്ടായിരുന്ന അതിമനോഹര വസ്തുക്കളെല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു. ഇതാണ് സത്യദൈവമായ യഹോവയുടെ രീതി. തന്‍റെ കല്പന പ്രകാരം പണിത ആലയം ആണെങ്കിലും ശരി, അത് അശുദ്ധമായാല്‍ അതിനെ പിന്നെ സംരക്ഷിക്കാന്‍ നോക്കില്ല, കൈവിട്ടു കളയും. എന്നാല്‍ അല്ലാഹു അങ്ങനെയല്ല, നേരെ എതിര്‍ സ്വഭാവമാണ്. വിഗ്രഹങ്ങള്‍ നിറഞ്ഞ് എല്ലാ മ്ലേച്ഛതകളും കൊടി കുത്തി വാഴുമ്പോള്‍ മാത്രമേ അല്ലാഹു തന്‍റെ മന്ദിരത്തെ സംരക്ഷിക്കുകയുള്ളൂ. വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞ് അതിനെ ശുദ്ധീകരിച്ചെന്നു കണ്ടാല്‍, അല്ലാഹു അതിനെ കൈവിട്ടു കളയും. അതാണ്‌ ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും തമ്മിലുള്ള വ്യത്യാസം. ഇനിയും, ഈ യഹോവയും അല്ലാഹുവും ഒരാള്‍ തന്നെയാണ് എന്ന് വാദിക്കുവാന്‍ ലജ്ജയില്ലേ ദാവാക്കാരെ? നാണം എന്നത് അല്പമെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും ഇങ്ങനെ പറയാന്‍ നില്‍ക്കരുത്. എന്ന് മാത്രമല്ല, സകല അശുദ്ധിയും മ്ലേച്ഛതയും പൈശാചികതയും നിറഞ്ഞ തന്‍റെ ആലയത്തിനെ സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അല്ലാഹുവിനെ വിട്ടുകളഞ്ഞിട്ട്‌ പരിശുദ്ധനും സത്യവാനും നിത്യനുമായ യഹോവയിങ്കലേക്കു തിരിയുവാന്‍ ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

 

]]>
https://sathyamargam.org/2015/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/feed/ 0
തന്‍ കാര്യം നോക്കാന്‍ കൊതിച്ച പ്രവാചകന്‍… https://sathyamargam.org/2015/07/%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a/ https://sathyamargam.org/2015/07/%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a/#respond Thu, 02 Jul 2015 13:02:00 +0000 http://www.sathyamargam.org/?p=1116  

മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്ന താന്‍ അവസാനത്തെ പ്രവാചകനാണ് എന്ന് ഹദീസുകളില്‍ മുഹമ്മദ്‌ അവകാശവാദം ഉന്നയിക്കുന്നുണ്ട്. തനിക്ക് ശേഷം പ്രവാചകന്‍മാരില്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും മുന്‍ പ്രവാചകന്‍മാരുടെ തുടര്‍ച്ചയായി വന്നവനാണ് താന്‍ എന്നുള്ള മുഹമ്മദിന്‍റെ അവകാശവാദത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കാന്‍ പോകുന്നത്. അതിനായി നമുക്കൊരു ആയത്ത് നോക്കാം:

 

“(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന്‌ തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.” (സൂറാ.7:188)

 

ജനങ്ങളോട് പറയാന്‍ വേണ്ടി മലക്ക്‌ മുഹമ്മദിനോട്‌ ആവശ്യപ്പെടുന്ന ആയത്താണ് ഇത്. ഇതില്‍ പറഞ്ഞിരിക്കുന്ന രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം:

 

1. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു

 

2. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.

 

അദൃശ്യകാര്യങ്ങള്‍ അറിയാനുള്ള കഴിവ്, അഥവാ അമാനുഷികമായ കഴിവുകള്‍ തനിക്ക് ഉണ്ടായിരുന്നെങ്കില്‍ ആ കഴിവ്‌ വെച്ച് താന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു എന്നാണ് മുഹമ്മദ്‌ പറഞ്ഞത്, അഥവാ മുഹമ്മദിനോട്‌ പറയാന്‍ മലക്ക്‌ ആവശ്യപ്പെടുന്നത്. ഏതു മുന്‍പ്രവാചകനാണ് ഇപ്രകാരം ചെയ്തിട്ടുള്ളത്? ദൈവത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള അമാനുഷിക കഴിവുകള്‍ ഉപയോഗിച്ച് അവരില്‍ ആരും തനിക്കുതന്നെ ഗുണം ഉണ്ടാക്കിയിട്ടില്ല. ലഭിക്കുമായിരുന്ന ഗുണം അവര്‍ വേണ്ടെന്നു വെച്ചിട്ടുമുണ്ട്. പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും ഓരോ ഉദാഹരണങ്ങള്‍ നല്‍കാം:

 

അരാം രാജ്യത്തെ (ഇന്നത്തെ സിറിയ) സൈന്യാധിപനായിരുന്ന നയമാന് കുഷ്ഠരോഗം ബാധിച്ചപ്പോള്‍, ഇസ്രായേല്‍ ദേശത്ത് നിന്നും അവന്‍ അടിമയായി പിടിച്ചു കൊണ്ടുവന്നിരുന്ന ഒരു ചെറിയ പെണ്‍കുട്ടി അവന്‍റെ വീട്ടില്‍ ദാസിയായി ഉണ്ടായിരുന്നു. ഇസ്രായേലിലെ പ്രവാചകനായ എലീശയുടെ അടുക്കല്‍ ചെന്നാല്‍ യജമാനന്‍റെ കുഷ്ഠരോഗം മാറും എന്നുള്ള അവളുടെ വാക്ക് പ്രകാരം തന്‍റെ കുഷ്ഠരോഗം ഭേദമാകാന്‍ വേണ്ടി നയമാന്‍ ഇസ്രായേലില്‍ എലീശയുടെ അടുക്കലേക്ക് പോകുന്നു. വെറുംകൈയോടെയല്ല പോകുന്നത്, പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തുകൊണ്ടാണ് പോകുന്നത്. ഒരു താലന്ത് എന്ന് പറഞ്ഞാല്‍ മുപ്പത്തിമൂന്നര കിലോ ആണ്. ഒരു ശേക്കല്‍ എന്ന് പറഞ്ഞാല്‍ പതിനൊന്നര ഗ്രാമും. അതായത്, 335 കിലോ വെള്ളിയും 69 കിലോ സ്വര്‍ണ്ണവും പിന്നെ പത്തു കൂട്ടം വസ്ത്രവും! പത്തു വസ്ത്രം അല്ല, പത്തു കൂട്ടം വസ്ത്രം. എന്ന് വെച്ചാല്‍ പട്ടു വസ്ത്രങ്ങളുടെ ഒരു കൂട്ടം, ധൂമ്രവസ്ത്രങ്ങളുടെ ഒരു കൂട്ടം, രക്താംബരത്തിന്‍റെ ഒരു കൂട്ടം എന്നിങ്ങനെ പത്തു തരത്തിലുള്ള പത്തു കൂട്ടം വസ്ത്രങ്ങള്‍. ഇതൊക്കെയായിട്ടാണ് വരവ്. എലീശയുടെ അരികില്‍ എത്തിയപ്പോള്‍, ഒരു ശിഷ്യനെ വിട്ട് നയമാനോട് പറയിച്ചു: “യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്ന്. ഇത് കേട്ടപ്പോള്‍ നയമാന്‍ ആദ്യം ഒന്ന് ക്രൂദ്ധനായെങ്കിലും കൂടെയുള്ളവരുടെ ഉപദേശം കേട്ട് എലീശ പറഞ്ഞത് പോലെ ചെയ്തു. ഏഴാം പ്രാവശ്യം മുങ്ങി നിവര്‍ന്നപ്പോള്‍ അവന്‍റെ ദേഹത്ത്‌ നിന്ന് കുഷ്ഠം പൂര്‍ണ്ണമായി മാറുകയും അവന്‍റെ ചര്‍മ്മം ഒരു ചെറിയ ബാലന്‍റെ ദേഹം പോലെ മസൃണമായിത്തീരുകയും ചെയ്തു. നയമാന്‍ വളരെ സന്തോഷവാനായി, കൊണ്ട് വന്നിരുന്ന സമ്മാനങ്ങളെല്ലാം എലീശക്ക് നല്‍കാന്‍ പോയപ്പോള്‍ എലീശ പറഞ്ഞ മറുപടി എന്താണെന്ന് ബൈബിളില്‍ നിന്ന് തന്നെ നോക്കാം:

 

“അതിന്നു അവന്‍ ഞാന്‍ സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല” (2.രാജാ.5:16)

 

ഈ മറുപടി എലീശ പറയുന്ന സമയത്ത് അദ്ദേഹത്തിന്‍റെയും ശിഷ്യന്മാരുടെയും അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്നറിയണം എന്നുണ്ടെങ്കില്‍ അതിന് മുന്‍പും പിന്‍പും ഉള്ള ഓരോ അദ്ധ്യായങ്ങള്‍ നമ്മള്‍ വായിക്കണം:

 

“പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവു മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.” (2.രാജാ.4:1)

 

എലീശ അമാനുഷികമായ വിധത്തില്‍ ആ വിധവയെയും മക്കളേയും കടബാധ്യതയില്‍ നിന്നും വിടുവിക്കുന്നത് നമുക്ക്‌ താഴോട്ട് വായിച്ചാല്‍ കാണാന്‍ കഴിയും. എലീശയുടെയും ശിഷ്യന്മാരുടെയും അവസ്ഥ എങ്ങനെയുള്ളതായിരുന്നു എന്ന് നമുക്ക്‌ ഈയൊരു കാര്യത്തില്‍ നിന്നും അറിയാന്‍ കഴിയും. അവര്‍ വളരെ ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത്. വേറൊരു സംഭവം കൂടി നമുക്ക്‌ നോക്കാം:

 

“പ്രവാചകശിഷ്യന്മാര്‍ എലീശയോടു: ഞങ്ങള്‍ പാര്‍ക്കുന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ. ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്നു അവിടെ നിന്നു ഓരോരുത്തന്‍ ഓരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്നു അവന്‍ പറഞ്ഞു” (2.രാജാ.6:1,2)

 

മര്യാദയ്ക്ക് താമസിക്കാനുള്ള ഒരു വീട്‌ പോലും എലീശക്കും ശിഷ്യന്മാര്‍ക്കും ഉണ്ടായിരുന്നില്ല എന്ന് നമുക്ക്‌ ഗ്രഹിക്കാന്‍ കഴിയുന്നു. ഇങ്ങനെയുള്ള പരിതസ്ഥിതിയില്‍ ആണ് നയമാന്‍ തനിക്കു നല്‍കിയ 335 കിലോ വെള്ളിയും 69 കിലോ സ്വര്‍ണ്ണവും പിന്നെ പത്തു കൂട്ടം വസ്ത്രവും എലീശാ നിരസിക്കുന്നത്!! ബൈബിള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്മാരുടെ മാതൃക ഇങ്ങനെയുള്ളതാണ്.

 

ഇനി നമുക്ക്‌ പുതിയ നിയമത്തില്‍ നിന്ന് നോക്കാം. സഭ രൂപം കൊണ്ട് അഞ്ചെട്ട് വര്‍ഷം കഴിഞ്ഞ്, ശമര്യരുടെ ഇടയിലേക്ക് സുവിശേഷം എത്തിച്ചേരുന്നു. ആ പട്ടണത്തില്‍ ധാരാളം പേര്‍ സുവിശേഷത്തില്‍ വിശ്വസിച്ചു. ‍ ശിമോന്‍ എന്നു പേരുള്ളോരു പുരുഷന്‍ ശമര്യാ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യ ജാതിയെ ഭ്രമിപ്പിച്ചു പോരുന്നുണ്ടായിരുന്നു. ഇവനും സുവിശേഷത്തില്‍ വിശ്വസിച്ച് സുവിശേഷം അറിയിച്ച ഫിലിപ്പോസിനോട് ചേര്‍ന്ന് നില്‍ക്കുന്നു. ശമര്യര്‍ സുവിശേഷം കൈക്കൊണ്ടു ക്രിസ്തുവില്‍ വിശ്വസിച്ചു എന്നറിഞ്ഞപ്പോള്‍ യെരുശലേം സഭയില്‍ നിന്നും പത്രോസും യോഹന്നാനും ശമര്യയിലേക്ക് ചെല്ലുന്നു. പത്രോസും യോഹന്നാനും ശമര്യയില്‍ നിന്ന് സുവിശേഷം സ്വീകരിച്ചവരുടെ മേല്‍ കൈ വെച്ചപ്പോള്‍ അവര്‍ക്കും പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാര്‍ കൈ വെച്ചതിനാല്‍ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോന്‍ കണ്ടപ്പോള്‍ അവര്‍ക്കു ദ്രവ്യം കൊണ്ടു വന്നു: “ഞാന്‍ ഒരുത്തന്‍റെ മേല്‍ കൈ വെച്ചാല്‍ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്‍റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്‍റെ ഹൃദയം ദൈവ സന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ത്ഥിക്ക; പക്ഷെ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു. എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോന്‍ നിങ്ങള്‍ പറഞ്ഞതു: ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോടു എനിക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു ഉത്തരം പറഞ്ഞു.” (അപ്പൊ.പ്രവൃ.8)

 

യെരുശലേം സഭ പീഡനത്തിലൂടെയും ഉപദ്രവങ്ങളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്ന സമയമാണ് അതെന്നോര്‍ക്കണം! വിശ്വാസികളായ ധാരാളം പേര്‍ രക്തസാക്ഷികളാകുകയും വിധവമാരും അനാഥരും സഭയില്‍ പെരുകിക്കൊണ്ടിരിക്കുന്ന സമയം!! ആ സാഹചര്യത്തിലാണ് പത്രോസും യോഹന്നാനും തങ്ങള്‍ക്കു നേരെ നീട്ടിയ പണത്തെ പുറംകൈക്ക് തട്ടിക്കളഞ്ഞത്. ഇതാണ് ബൈബിളിന്‍റെ പഠിപ്പിക്കല്‍, ഇതാണ് മുന്‍ പ്രവാചകന്‍മാരുടെ രീതികള്‍.

 

പക്ഷേ, ഈ രീതിയെക്കുറിച്ചും ഈ പഠിപ്പിക്കലിനെ കുറിച്ചും മലക്കിന് ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. അതുകൊണ്ടാണല്ലോ “എനിക്ക്‌ അദൃശ്യ കാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു” എന്ന് മുഹമ്മദിനോട്‌ പറയാന്‍ മലക്ക്‌ ആവശ്യപ്പെട്ടത്.

 

രണ്ടാമത്തെ പോയിന്‍റ് കൂടി ഒന്ന് നോക്കാം:

 

“എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു” എന്നാണല്ലോ മുഹമ്മദിനോട്‌ പറയാന്‍ മലക്ക്‌ ആവശ്യപ്പെടുന്നത്. ഇതില്‍ നിന്നും വളരെ വ്യക്തമാണ് തിന്മ മുഹമ്മദിനെ വളരെയധികം ബാധിച്ചിരുന്നു എന്നുള്ളത്. അദ്ദേഹത്തിന് മാരണം ബാധിച്ചതായി നമ്മള്‍ വായിക്കുന്നുണ്ട്, ഉഹ്ദ്‌ യുദ്ധത്തില്‍ ഒരാള്‍ കല്ലെടുത്തെറിഞ്ഞതിന്‍റെ ഫലമായി മുന്‍ വരിയിലെ പല്ലുകള്‍ എല്ലാം നഷ്ടപ്പെട്ടു പോയത് നാം വായിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ഭാര്യമാരില്‍ ചിലരെ കുറിച്ച് അപവാദം പരന്നത് നാം വായിക്കുന്നുണ്ട്, ഭാര്യമാര്‍ എല്ലാവരും കൂടി ചേര്‍ന്ന് അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തിയത് നാം വായിക്കുന്നുണ്ട്, അദ്ദേഹത്തിന്‍റെ ആണ്‍മക്കളെല്ലാവരും ശൈശവ പ്രായത്തില്‍ തന്നെ മരിച്ചു പോയത് തുടങ്ങി അനേകം തിന്മകള്‍ അദ്ദേഹത്തിന് വന്നത് നാം വായിക്കുന്നുണ്ട്. അമാനുഷികമായ കഴിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ തിന്മകള്‍ ഒന്നും തനിക്ക്‌ വരാതെ താന്‍ നോക്കുമായിരുന്നു എന്നാണ് മലക്ക്‌ മുഹമ്മദിനോട്‌ പറയാന്‍ പറയുന്നത്.

 

ഏതു മുന്‍ പ്രവാചകനാണ് ദൈവികമായി തനിക്ക്‌ ലഭിച്ച കഴിവുകള്‍ തന്‍റെ സ്വകാര്യജീവിതത്തില്‍ നഷ്ടം വരാതിരിക്കാന്‍ വേണ്ടി ഉപയോഗിച്ചിട്ടുള്ളത്? ഒരാളെയെങ്കിലും ചൂണ്ടിക്കാണിക്കാനുണ്ടോ ദാവാക്കാരെ?

 

ഏതായാലും ഭയങ്കര തമാശ തന്നെ! അമാനുഷികമായ കഴിവില്ലാത്ത ഒരു പ്രവാചകന്‍!! എങ്ങാനും അമാനുഷികമായ കഴിവുകള്‍ വല്ലതും ലഭിച്ചാല്‍ അത് തന്‍റെ നേട്ടത്തിനായി ഉപയോഗപ്പെടുത്തിയേനെ എന്ന് പറയാന്‍ പറയുന്ന മലക്കും!!! നല്ല കോമ്പിനേഷന്‍ തന്നെ ഈ മലക്കും മുത്തുനബിയും….

]]>
https://sathyamargam.org/2015/07/%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a/feed/ 0
യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ? https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/#respond Fri, 12 Jun 2015 09:55:10 +0000 http://www.sathyamargam.org/?p=1109  

ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?

 

ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ്‌ എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ ഒരിടത്ത് പോലും ആ വാക്ക് ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ദാവാക്കാര്‍ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, “മതപ്രചാരണത്തിനു വേണ്ടിയുള്ള അവരുടെ സ്വതസിദ്ധമായ കള്ളത്തരം” എന്നേ മറുപടി പറയാനുള്ളൂ. കള്ളം കാണിക്കാനും പറയാനും മലക്കും മുഹമ്മദും അവര്‍ക്ക്‌ അനുവാദം കൊടുത്തിട്ടുള്ളത് കൊണ്ട് ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പുതുമ ഒന്നും ഇക്കാര്യത്തില്‍ ഇല്ല. മതം പ്രചരിപ്പിക്കാന്‍ വേണ്ടി നുണ പറയുക എന്നത് ദാവാക്കാര്‍ക്ക് പുത്തരിയായ കാര്യവുമല്ല!

 

പെറിക്ലിറ്റോസ് എന്നൊരു പദം ബൈബിളില്‍ ഇല്ലെങ്കിലും ഉച്ചാരണത്തില്‍ അതിനോട് സാമ്യമുള്ള മറ്റൊരു പദം ബൈബിളില്‍ ഉണ്ട്. അത് പറക്ലിറ്റോസ് (παράκλητος) എന്ന പദമാണ്. ഈ വാക്കിന്‍റെ  അര്‍ത്ഥം കാര്യസ്ഥന്‍, ആശ്വാസപ്രദന്‍ എന്നൊക്കെയാണ്. പുതിയ നിയമത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ ഈ വാക്ക് വന്നിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

 

“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ.14:16,17)

 

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ.14:26)

 

“ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും” (യോഹ.15:26)

 

“എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും” (യോഹ.16:7,8)

 

“എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു.” (1.യോഹ.2:1)

 

ഇതിലെ അവസാനം പറഞ്ഞത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതുകൊണ്ട് ആ വേദഭാഗം നമുക്ക്‌ പരിശോധനക്ക് എടുക്കേണ്ട ആവശ്യമില്ല. ബാക്കി നാല് വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ ആരാണ് എന്ന് നമുക്ക് പരിശോധിക്കാം.

 

മേല്‍ ഉദ്ധരിച്ച നാല് വാക്യങ്ങളിലും കാണുന്ന സത്യത്തിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ്‌ എന്നീ വാക്കുകള്‍ വേര്‍പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ ഓരോ സന്ദര്‍ഭത്തിലും യേശുക്രിസ്തു ആ ഒരേ വ്യക്തിയെ പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. കാര്യസ്ഥന്‍ “ആത്മാവാണ്” എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യേശുക്രിസ്തു ആത്മാവിനെ പുല്ലിംഗരൂപത്തില്‍ സംബോധന ചെയ്യുന്നതിനാല്‍, “കാര്യസ്ഥന്‍” ഒരു മനുഷ്യനായിരിക്കും എന്നുള്ള ചില മുസ്ലീങ്ങളുടെ അഭിപ്രായം ഒരിക്കലും ശരിയല്ല. ഖുര്‍ആനിലും ബൈബിളിലും ദൈവത്തെ പുല്ലിംഗ രൂപത്തിലാണ് സംബോധന ചെയ്യുന്നത്; അതേസമയം ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുപോലെ യേശുക്രിസ്തു എപ്പോഴും കാര്യസ്ഥനെ ആത്മാവ് എന്ന് വിളിക്കുന്നു. അതുകൊണ്ട് അവന്‍ ഒരു മനുഷ്യനല്ല.

 

യോഹ.14.16,17 എന്നീ വാക്കുകള്‍ക്കു ശരിയായ ഒരു വ്യാഖ്യാനം നാം നല്‍കുമെങ്കില്‍ കാര്യസ്ഥന്‍ ഒരിക്കലും മുഹമ്മദ്‌ ആയിരിക്കില്ല എന്നുള്ളതിന് എട്ടില്‍ കുറയാത്ത കാരണങ്ങള്‍ നമുക്ക്‌ കണ്ടെത്താന്‍ കഴിയും.

 

1. “അവന്‍ നിങ്ങള്‍ക്ക് ഒരു കാര്യസ്ഥനെ തരും”

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം “അവര്‍ക്ക്” ഒരു കാര്യസ്ഥനെ അയക്കുമെന്നാണ്. ആ സത്യത്തിന്‍റെ ആത്മാവിനെ പത്രോസിനും യോഹന്നാനും മറ്റു ശിഷ്യന്മാര്‍ക്കും അയക്കാം എന്നാണ് യേശു പറഞ്ഞത്; അല്ലാതെ, മെക്കാ നിവാസികള്‍ക്കോ മദീനാ നിവാസികള്‍ക്കോ അറേബ്യാ നിവാസികള്‍ക്കോ അയക്കുമെന്നല്ല.

 

2. “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും”

 

മുസ്ലീങ്ങള്‍ ആരോപിക്കുന്നത് പോലെ പെരിക്ലൂറ്റോസ് എന്ന വാക്കിന് പകരമായി ക്രിസ്ത്യാനികള്‍ പറക്ലീറ്റോസ് എന്ന് തിരുത്തിയതാണെങ്കില്‍, ആ വാക്യം ഇപ്രകാരം വായിക്കേണ്ടിയിരിക്കുന്നു: “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു സ്തുത്യര്‍ഹനായ വ്യക്തിയെ തരും. പക്ഷേ ആ പ്രസ്താവന സന്ദര്‍ഭത്തിന് നിരക്കാത്തതും ബൈബിളില്‍ മറ്റെങ്ങും തെളിവില്ലാത്തതും ആയിരിക്കും. യേശുവിനെ പെരിക്ലൂറ്റോസ് എന്ന പേരില്‍ ബൈബിളില്‍ എങ്ങും വിളിച്ചിട്ടില്ല. ഈ വാക്ക് ബൈബിളില്‍ ഒരിടത്തും കാണുന്നുമില്ല. അതുകൊണ്ട് “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു പെരിക്ലൂറ്റോസിനെ തരും” എന്ന് പറയുന്നത് കേവലം അസ്ഥാനത്തായ പ്രയോഗമാണ്. കാരണം, ക്രിസ്തു ഒരിക്കലും തന്നെപ്പറ്റി അപ്രകാരം ഒരു വാക്ക് പ്രയോഗിച്ചിട്ടില്ല.

 

യോഹ.16:12,13 വാക്യങ്ങളില്‍ നിന്നും പറക്ലീറ്റോസ് എന്ന വാക്കാണ്‌ ശരിയായിട്ടുള്ളത് എന്നുള്ളത് വ്യക്തമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “ഞാന്‍ പറക്ലീറ്റോസ് അഥവാ ആശ്വാസപ്രദനാണ്. ഇനിയും അനേക കാര്യങ്ങള്‍ നിങ്ങളോട് പറവാനുണ്ട്‌. എന്നാല്‍ ഞാന്‍ സത്യത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് അയച്ചു തരും. അവന്‍ മറ്റൊരു പറക്ലീറ്റോസ് അഥവാ മറ്റൊരു കാര്യസ്ഥനാണ്. 1.യോഹ.2:1-ല്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ സന്നിധിയില്‍ ഒരു കാര്യസ്ഥന്‍ ഉള്ളതായി വായിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍”. അതായത് യേശുക്രിസ്തു നമ്മുടെ പറക്ലീറ്റോസ്, നമ്മുടെ കാര്യസ്ഥന്‍ ആണ്. പരിശുദ്ധാത്മാവ്‌ മറ്റൊരു കാര്യസ്ഥനും.

 

3. “എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിന്”

 

മുഹമ്മദ്‌ വന്നപ്പോള്‍ അവന്‍ തന്‍റെ ജനത്തോടുകൂടി എന്നേക്കും വസിച്ചില്ല. അദ്ദേഹം എ.ഡി.632-ല്‍ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്ത ശവകുടീരം കഴിഞ്ഞ 1300-ല്‍ പരം വര്‍ഷങ്ങളായി മദീനയിലുണ്ട്. പക്ഷേ യേശു പറഞ്ഞത്, കാര്യസ്ഥന്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തന്‍റെ ശിഷ്യന്മാരെ വിട്ടുപിരികയില്ല എന്നും എന്നേക്കും അവരോടുകൂടെ വസിക്കും എന്നുമാണ്.

 

4. “സത്യത്തിന്‍റെ ആത്മാവിനെ ലഭിക്കാന്‍ ലോകത്തിന് കഴിയുകയില്ല”

 

ഖുര്‍ആന്‍ പറയുന്നത് മനുഷ്യരാശിക് മുഴുവനും വേണ്ടിയുള്ള സന്ദേശവാഹകനായിട്ടാണ് മുഹമ്മദിനെ അയച്ചത് എന്നാണ് (സൂറ.34:28). അങ്ങനെയെങ്കില്‍ യേശു സൂചിപ്പിക്കുന്നത് മുഹമ്മദിനെയല്ല എന്നത് വ്യക്തമാണ്. കാരണം മനുഷ്യരാശിക്ക് മുഴുവനായി സത്യത്തിന്‍റെ ആത്മാവായ ആശ്വാസപ്രദനെ ലഭിപ്പാന്‍ കഴിയുകയില്ല.

 

5. “നിങ്ങള്‍ അവനെ അറിയുന്നു”

 

ഈ പ്രസ്താവനയില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാവുന്നത് യേശുവിന്‍റെ ശിഷ്യന്മാര്‍ സത്യത്തിന്‍റെ ആത്മാവിനെ അറിഞ്ഞിരുന്നു എന്നതാണ്. പക്ഷേ മുഹമ്മദ്‌ ജനിച്ചത്‌ പിന്നെയും 500 വര്‍ഷങ്ങള്‍ക്ക് ശേഷമാകയാല്‍ അത് അവനായിരിക്കാന്‍ സാദ്ധ്യമല്ല. ശിഷ്യന്മാര്‍ അവനെ എങ്ങനെ അറിഞ്ഞു എന്നുള്ളതാണ് അടുത്ത പ്രശ്നം. കാര്യസ്ഥന്‍ ആത്മാവായതിനാല്‍ അവന്‍ എപ്പോഴും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു എന്ന് നമുക്ക്‌ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.

 

6. “അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു”

 

കാര്യസ്ഥന്‍ അവരോടുകൂടെ എവിടെയാണ് വസിച്ചത്? അനേക വാക്യങ്ങളുടെ വെളിച്ചത്തിലും, വിശിഷ്യാ യോഹ.1:32-ന്‍റെ വെളിച്ചത്തിലും “ആത്മാവ് യേശുവിന്മേല്‍ വസിച്ചതായി” നാം കാണുന്നു. ആകയാല്‍ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരോട് കൂടെ വസിച്ചിരുന്നു.

 

7. “അവന്‍ നിങ്ങളില്‍ ഇരിക്കുന്നു”

 

സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദ്‌ ആണെന്നുള്ള ചിന്താഗതിക്ക് ശക്തമായ ഒരു തിരിച്ചടിയാണ് ഇവിടെ ലഭിക്കുന്നത്. ആത്മാവ് യേശുവില്‍ വസിച്ചതുപോലെ അവന്‍ ശിഷ്യന്മാരിലും വസിക്കും എന്നാണ് യേശു പറഞ്ഞത്. ഇവിടെ പറയുന്ന ഗ്രീക്ക് വാക്കിന്‍റെ ആശയം, “നേരെ ഉള്ളില്‍” തന്നെയെന്നാണ്. ആകയാല്‍ “ആത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കും” എന്നാണ് യേശു വാസ്തവത്തില്‍ പറഞ്ഞത്. പക്ഷേ മുഹമ്മദിന് ഇത് എങ്ങനെ സാധിക്കും?

 

എട്ടാമത്തേത് ആദ്യം പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നതാണ്. കാര്യസ്ഥന്‍റെ സ്വാധീനവലയത്തെക്കുറിച്ച് യേശു പറയുമ്പോഴൊക്കെയും അവന്‍ തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? “നിങ്ങള്‍ അവനെ അറിയുന്നു… അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു… അവന്‍ നിങ്ങളില്‍ ഇരിക്കും…” മേല്‍ പറഞ്ഞ വാക്കുകളില്‍ നിന്നെല്ലാം ശിഷ്യന്മാര്‍ക്ക് ഊഹിക്കുവാന്‍ കഴിയുന്ന കാര്യം വരുവാനുള്ള കാര്യസ്ഥന്‍ ഒരു ആത്മാവ് ആയിരിക്കുമെന്നും യേശു തങ്ങളെ വിട്ടുപിരിഞ്ഞാല്‍ ഉടന്‍ അവന്‍ വരുമെന്നും മാത്രമാണ്. ഈ വേദ ഭാഗത്തില്‍ നിന്നും ന്യായമായ വേറൊരു വ്യാഖ്യാനം നല്‍കുവാന്‍ കഴിയുന്നതല്ല.

 

ആത്മാവ് യേശുവിന്‍റെ മേല്‍ വന്നത് എങ്ങനെയാണെന്ന് നോക്കാം: “പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെ മേല്‍ ഇറങ്ങിവന്നു.” യേശു നേരത്തെ പറഞ്ഞിരുന്നതുപോലെ, അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അധികം താമസിയാതെ കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരുടെ മേലും യേശുവില്‍ വന്നതുപോലെ ഇറങ്ങി വന്നു; “അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക്‌ പ്രത്യക്ഷമായി. അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി” (അപ്പൊ.പ്രവൃ.2:3,4). യേശു ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നപ്പോള്‍ പരിശുദ്ധാത്മാവ്‌ യേശുവില്‍ വസിച്ചുകൊണ്ട് ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു. എന്നാല്‍, പെന്തക്കോസ്ത് നാള്‍ മുതല്‍ ആത്മാവ്‌ ശിഷ്യന്മാരുടെ ഉള്ളില്‍ വാസം ചെയ്യുകയാണ്.

 

യേശു വാഗ്ദത്തം ചെയ്തിരുന്നത് പോലെ അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്തു ദിവസങ്ങള്‍ക്കകം കാര്യസ്ഥനെ ശിഷ്യന്മാര്‍ക്ക് ലഭിച്ചു. കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ വരുന്നത് വരെ യെരുശലേമില്‍ കാത്തിരിക്കണമെന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്പിച്ചിരുന്നു (അപ്പൊ.പ്രവൃ.1:4-8-). അങ്ങനെ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തിന് വേണ്ടി അവര്‍ നഗരത്തില്‍ കാത്തിരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ യേശുവിന്‍റെ വാഗ്ദത്തം നിറവേറി. ഈ ഭാഗത്തോന്നും മുഹമ്മദിന്‍റെ ചിത്രം വരുവാന്‍ ഒരു വിധത്തിലും കഴിയുന്നതല്ല.

 

നമ്മള്‍ നേരത്തെ ഉദ്ധരിച്ച യോഹ.167-ലേക്ക് വീണ്ടും തിരിഞ്ഞാല്‍, ഈ വാക്യത്തിന്‍റെ ആശയം മുഴുവന്‍ യേശുവിന്‍റെ താഴെ പറയുന്ന പ്രസ്താവനയില്‍ നിന്നും വ്യക്തമാകും: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല” (യോഹ.16:12). കൂടാതെ, യേശു ഇപ്രകാരം പറഞ്ഞു: “ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം”. ശിഷ്യന്മാര്‍ കേവലം സാധാരണ മനുഷ്യര്‍ ആയിരുന്നതിനാലും, യേശു പറഞ്ഞതിനെ മുഴുവനായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് ശക്തിയില്ലാതിരുന്നതിനാലും, അവന്‍റെ ഉപദേശങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. സത്യത്തിന്‍റെ ആത്മാവ് യേശുവില്‍ വസിച്ചിരുന്നുവെങ്കിലും അവന്‍റെ ശിഷ്യന്മാരില്‍ അതുവരെയും വാസം തുടങ്ങിയിരുന്നില്ല എന്നതിനാല്‍, യേശുവിന്‍റെ ഉപദേശങ്ങളുടെ ആത്മീയ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ അശക്തരായിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാര്‍ക്ക് ആത്മാവിനെ ലഭിച്ചതിനാല്‍, അവന്‍റെ ഉപദേശങ്ങളെ മനസ്സിലാക്കുവാനും അക്കാര്യം മറ്റുള്ളവരെ അറിയിക്കുവാനും അവര്‍ പ്രാപ്തരായിത്തീര്‍ന്നു. അതുകൊണ്ടാണ് യേശു പറഞ്ഞത്‌, “ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക്‌ പ്രയോജനം” എന്ന്. പൌലോസും ഇക്കാര്യം ഇതേ നിലയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:

 

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കു ആത്മികമായതു തെളിയിക്കുന്നു” (1കൊരി.2:9-13).

 

ആത്മാവിനെ നേരത്തെ തന്നെ നല്‍കി കഴിഞ്ഞിരുന്നു എന്നാണ് പൗലോസ്‌ വ്യക്തമാക്കുന്നത്. അവനെ നല്കിയില്ലായിരുന്നുവെങ്കില്‍ യേശുവിനെ കൂടാതെയുള്ള ശിഷ്യന്മാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകയില്ലായിരുന്നു.

 

ആകയാല്‍ യേശു പ്രവചിച്ച സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദല്ല എന്നത് വ്യക്തമാണല്ലോ. പിന്നെ ആരാണ് കാര്യസ്ഥന്‍? നാം നേരത്തെ ഉദ്ധരിച്ച വാക്യങ്ങളില്‍ കാണുന്നത് പോലെ ദൈവത്തിന്‍റെ ആത്മാവാണ് അവന്‍. കാര്യസ്ഥന്‍ ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ അവന്‍റെ അവരോഹണം, “കൊടിയ കാറ്റടിക്കുന്നത് പോലെയുള്ള മുഴക്കത്തോടെ” ആയിരുന്നു (അപ്പൊ.പ്രവൃ.2:2). യെഹൂദന്മാര്‍ അത് കേട്ടപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാനായി ഓടിക്കൂടി. ഒരുമിച്ചു ഓടിക്കൂടി വന്നവരോട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍ “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും” (അപ്പൊ.പ്രവൃ.2:16,17).

 

യേശുക്രിസ്തു വാഗ്ദത്തം ചെയ്തത് പോലെ കാര്യസ്ഥനായ ദൈവത്തിന്‍റെ ആത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നു. മാത്രമല്ല, സൂര്യന് കീഴെ എല്ലാ രാജ്യത്തുമുള്ള യേശുവില്‍ വിശ്വസിക്കുന്ന സകല സ്ത്രീ പുരുഷന്മാര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കുവാനും വേണ്ടിയാണ് അവന്‍ ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം കാര്യസ്ഥനായ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തെക്കുറിച്ച് പത്രോസ് എത്ര പെട്ടെന്നാണ് സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കുക: “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു. അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു” (അപ്പൊ.പ്രവൃ.2:32,33).

 

ഉയര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹണം ചെയ്ത്, ഉന്നതങ്ങളില്‍ സ്വര്‍ഗ്ഗം അംഗീകരിക്കുന്ന നിലയില്‍ മഹത്വീകരിക്കപ്പെട്ട യേശുവിനോട് വേര്‍ പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ ബന്ധപ്പെട്ടാണ് ആ കാര്യസ്ഥന്‍റെ അവരോഹണം തീര്‍ച്ചയായും ഇരിക്കുന്നത്. ആശ്വാസപ്രദനെ “ക്രിസ്തുവിന്‍റെ ആത്മാവ്” എന്നും സംബോധന ചെയ്തിട്ടുണ്ട് (റോമര്‍.8:9). അതിന്‍റെ കാരണം, യേശുവിന്‍റെ താഴെ പറയുന്ന വാക്കുകളില്‍ നിന്നും വ്യക്തമാണ്:

 

1 ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹ.16:14)

 

2. ‘അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും’ (യോഹ. 15:26)

 

3. ‘അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ട് അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും’ (യോഹ. 16:8,9)

 

4. ‘അവന്‍ എനിക്കുള്ളതില്‍ നിന്നും എടുത്തു നിങ്ങള്‍ക്ക്‌ അറിയിച്ചു തരും’ (യോഹ.16:14)

 

5. ‘ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും അവന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും’ (യോഹ. 14:26)

 

ഇവയില്‍ ഏതെങ്കിലും ഒന്ന് മുഹമ്മദിന് യോജിക്കുമോ?

 

ജനത്തെ യേശുവിങ്കലേക്ക് ആനയിക്കുകയും അവനെ രക്ഷിതാവും കര്‍ത്താവുമായി മനസ്സിലാക്കിയ നിലയില്‍ അവന്‍ അവരെ അവങ്കലേക്ക് ആകര്‍ഷിക്കുകയുമാണ്, കാര്യസ്ഥന്‍റെ പരമ പ്രധാനമായ വേല എന്നത് വളരെ വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ മഹത്വം മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്താന്‍ വേണ്ടിയാണ് കാര്യസ്ഥനെ നല്‍കിയത്. ഈ ബന്ധത്തില്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ വളരെ മനോഹരമായ ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കുന്നുണ്ട്: “ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല. യേശുവിനു തേജസ്കരണം വന്ന ശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന് ഇങ്ങനെ ചെയ്തു എന്നും ഓര്‍മ്മ വന്നു” (യോഹ.12:16)

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് കാര്യസ്ഥന്‍റെ വരവിനെ കുറിച്ച് പറയുവാനുള്ള കാരണം, ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ സത്യവിശ്വാസികളേയും ആശ്വസിപ്പിക്കുവാനും വീണ്ടും ജനിപ്പിക്കുവാനും വേണ്ടിയാണ്. ആശ്വാസപ്രദനെ കുറിച്ചുള്ള യേശുവിന്‍റെ ഉപദേശങ്ങളുടെ സുപ്രധാനവും സുസ്ഥിരവുമായ ഘടകങ്ങളില്‍ ഒന്നാണിത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം വളരെ വേഗം കാര്യസ്ഥനെ അയച്ചതിന്‍റെ പരമപ്രധാനമായ കാരണം, മനുഷ്യരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാനും കാര്യസ്ഥന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വാധീനതയാല്‍ അവര്‍ ക്രിസ്തുവിന്‍റെ അനുയായികളായി തീരുവാനും വേണ്ടിയാണ്. ആകയാല്‍ ബൈബിളില്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ഉണ്ടെന്നുള്ളതിന് വിദൂരമായ ലാഞ്ചന പോലും നമുക്ക്‌ കാണുവാന്‍ കഴിയുകയില്ല. (കടപ്പാട്: ‘ഇസ്ലാം സംവാദം’, ജോഷ്‌ മക്‌ഡവല്‍)

]]>
https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-3) https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%aa%e0%b5%8d/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%aa%e0%b5%8d/#comments Sat, 30 May 2015 11:29:24 +0000 http://www.sathyamargam.org/?p=1104 ഒരു മുസ്ലീമിന് ഒരേ സമയം പരമാവധി നാല് പേരെ മാത്രമേ ഭാര്യയാക്കി വെക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് വ്യക്തമായിത്തന്നെ ഖുര്‍ആനില്‍ മലക്ക് പറഞ്ഞിട്ടുമുണ്ട്:

 

‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.’ (സൂറാ.4:3)

 

എന്നാല്‍ മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:

 

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’

 

അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

 

ഇവിടേയും മുഹമ്മദ്‌ ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഭാര്യമാര്‍ക്കിടയില്‍ തുല്യ നീതി പുലര്‍ത്തണം എന്ന ഖുര്‍ആന്‍ വചനം അദ്ദേഹം പാലിച്ചിരുന്നില്ല എന്ന് മനസ്സിലാക്കാം.

 

ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:

 

അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’

 

(ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക്‌ ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ്‌ സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 41(1409)

 

ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ്‌ അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 46(1410) .

 

അതായത് പെണ്ണിന്‍റെ കാര്യമാണെങ്കില്‍ അല്ലാഹുവിന്‍റെ വാക്കായാലും തന്‍റെ സ്വന്തം വാക്കായാലും മുഹമ്മദിന് പുല്ലു വില എന്നല്ലേ ഇതില്‍ നിന്ന് നിഷ്പക്ഷനായ ഒരാള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക? (തുടരും…)

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b4%be%e0%b4%aa%e0%b5%8d/feed/ 2
മോശെ മിദ്യാന്യരെ കൊല്ലാന്‍ കല്പിച്ചത് എന്തുകൊണ്ട്? https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/#comments Sat, 30 May 2015 11:12:55 +0000 http://www.sathyamargam.org/?p=1101  

അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ചോദ്യം: യഹോവയില്‍ വിശ്വസിക്കാത്ത കാരണം കൊണ്ട് മിദ്യാന്യര്‍ എന്ന് പറയുന്ന ഒരു ജനതയോട് യുദ്ധം ചെയ്യാനും പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകള്‍ ഒഴികെ ബാക്കി എല്ലാവരെയും ഒന്നടങ്കം കൊല്ലാനും മോശെയുടെ കാലത്ത് യഹോവ കല്‍പ്പിച്ചിട്ടുള്ളത് ബൈബിളില്‍ ഉള്ളപ്പോള്‍ ഇതേ കാര്യം അല്ലാഹുവിന്‍റെ കല്പനയാല്‍ ചെയ്ത മുഹമ്മദ്‌ നബിയെ എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ എതിര്‍ക്കുന്നത്?

 

ഉത്തരം: മ്ലേച്ഛതയും വഷളത്വവും വേണ്ടുവോളം പ്രവര്‍ത്തിച്ചിട്ടുള്ള, അസാന്മാര്‍ഗ്ഗികത ജീവിത വ്രതമാക്കിയിരുന്ന മുഹമ്മദ്‌ അറേബ്യന്‍ മണലാരണ്യത്തിലെ പാവപ്പെട്ട യെഹൂദന്മാരെയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരെയും കൊന്നു മുടിച്ചതും അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്ത് അടിമകളായും വെപ്പാട്ടിമാരായും കൊണ്ടുനടന്നതും ഇസ്ലാമിക പ്രമാണങ്ങളില്‍ രേഖപ്പെടുത്തി വെച്ചത് ഏതെങ്കിലും ക്രിസ്ത്യാനി ചൂണ്ടിക്കാട്ടിയാല്‍, അതിനു മറുപടി ഒന്നും പറയാനില്ലാത്തത് കൊണ്ട് ദാവാക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടി എടുക്കുന്ന ഒരു കപട ന്യായം മാത്രമാണിത്. “ബൈബിളിലെ പ്രവാചകന്മാരും ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത്?” എന്നാണ് അവരുടെ മുട്ടുന്യായം. അതിനു തെളിവായി അവര്‍ കൊണ്ടുവരുന്നത് സംഖ്യാ പുസ്തകത്തിലെ മുപ്പത്തിയൊന്നാം അദ്ധ്യായത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളാണ്. മോശെ മിദ്യാന്യരുമായി നടത്തിയ യുദ്ധമാണ് അവിടത്തെ പശ്ചാത്തലം. മുഹമ്മദിനെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ വേണ്ടിയുള്ള അവരുടെ ഈ കപട വാദത്തിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കാന്‍ വേണ്ടിയുള്ളതാണ് ഈ ലേഖനം.

 

സംഖ്യാ. 31-ം അദ്ധ്യായത്തില്‍ നടന്ന കാര്യങ്ങള്‍ അതിനു മുന്‍പു നടന്ന സംഭവങ്ങളുടെ അനന്തരഫലമാണ്. അതുകൊണ്ടുതന്നെ, സംഖ്യാ പുസ്തകം 31-ലെ കാര്യം വായിക്കുന്നതിനു മുന്‍പ്‌ അതിനു മുന്‍പുള്ള അദ്ധ്യായങ്ങള്‍ വായിക്കുന്നത് നല്ലതാണ്, കാര്യം എന്താണെന്ന് പിടികിട്ടാന്‍. സംഭവം ഞാന്‍ ചുരുക്കിപ്പറയാം:

 

ഇസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും വിമോചിതരായി കനാന്‍ ദേശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത്, അവര്‍ യോര്‍ദ്ദാനക്കരെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി (സംഖ്യാ.22:1). മോവാബിനെ ആക്രമിക്കരുത് എന്ന് ദൈവം വളരെ വ്യക്തമായിത്തന്നെ ഇസ്രായേല്‍ ജനത്തോടു കല്‍പിച്ചിരുന്നു (ആവര്‍.2:9). അതുകൊണ്ട് മോവാബിനെ ആക്രമിക്കണം എന്ന ഉദ്ദേശ്യം ഇസ്രായേലിന് ഇല്ലായിരുന്നെങ്കിലും സിപ്പോരിന്‍റെ മകനായ ബാലാക് എന്ന മോവാബ് രാജാവ് എണ്ണത്തില്‍ വളരെയേറെ ഉണ്ടായിരുന്ന ഇസ്രായേലിനെ ഭയപ്പെട്ടു. മോവാബ് രാജാവ് മിദ്യാന മൂപ്പന്മാരെ വിളിച്ചു വരുത്തി അവരോടു പറയുന്നത് “കാള വയലിലെ പുല്ല് നക്കിക്കളയുന്നത് പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും” എന്നാണ് (സംഖ്യാ.22:4). ഭയം കൊണ്ട് ആധികയറിയ ബാലാക് ഇസ്രായേല്‍ ജനത്തിനെ ശപിക്കുവാന്‍ വേണ്ടി വന്‍ തുക വാഗ്ദാനം നല്‍കി ബെയോരിന്‍റെ മകനായ ബിലെയാം എന്ന ആളെ കൂട്ടിക്കൊണ്ടുവന്നു. ബിലെയാം ഇസ്രായേലിനെ ശപിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അവന്‍റെ വായില്‍ നിന്ന് പുറപ്പെട്ടത് മുഴുവന്‍ അനുഗ്രഹത്തിന്‍റെ വാക്കുകളായിരുന്നു. ഇസ്രായേല്‍ ജനത്തിനിടയില്‍ ദൈവത്തിന്‍റെ കൂടാരം ഉണ്ടെന്നുള്ളതിനാലാണ് ഇസ്രായേലിന് നേരെ ശാപവും ആഭിചാരവും ഫലിക്കാത്തതെന്ന് ബിലെയാമിന് മനസ്സിലായി (സംഖ്യാ.23:21-23).

 

ഇസ്രായേലിനെ നശിപ്പിക്കണം എന്നുണ്ടെങ്കില്‍ ഇസ്രായേലിനെക്കൊണ്ട് ദൈവത്തിനു വിരോധമായി പാപം ചെയ്യിപ്പിക്കുകയും ദൈവം അവരെ വിട്ടു പോവുകയും വേണം എന്നവന്‍ മനസ്സിലാക്കി. ബാലാക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ ലഭിക്കേണ്ടതിന് അവന്‍ മോവാബ് രാജാവിന് ഒരു തന്ത്രം ഉപദേശിച്ചു കൊടുത്തു. കനാന്‍ നാട്ടില്‍ നിലനിന്നിരുന്ന വിഗ്രഹാരാധനയിലേക്കും അതിന്‍റെ മ്ലേച്ഛതയിലേക്കും ഇസ്രായേല്‍ ജനത്തിനെ കൊണ്ടുവരിക എന്നുള്ളതായിരുന്നു ആ തന്ത്രം. വിഗ്രഹാരാധന എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്നത്, ഈ ആധുനിക കാലത്ത് പല മതങ്ങളിലും ഉള്ള വിഗ്രഹാരാധനയായിരിക്കും. മറ്റുള്ളവര്‍ക്ക് ഒരു ദോഷവും ചെയ്യാതെ ജീവനില്ലാത്ത വസ്തുക്കളെ ദൈവമായി കണ്ട് ആരാധിക്കുന്നതാണ് ഇക്കാലത്തെ വിഗ്രഹാരധകര്‍ ചെയ്യുന്നത്. എന്നാല്‍ കനാന്‍ നാട്ടിലെ അഥവാ പുരാതന കാലത്തെ വിഗ്രഹാരാധന അപ്രകാരമായിരുന്നില്ല. തങ്ങളുടെ ദേവന്‍റെ / ദേവിയുടെ പ്രീതിക്കായി ഈ വിഗ്രഹങ്ങളുടെ മുന്‍പാകെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് മുതല്‍ ആ വിഗ്രഹങ്ങള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളെ ബലിയര്‍പ്പിക്കുന്നത് വരെ അക്കാലത്തെ വിഗ്രഹാരാധകരുടെ ജീവിതത്തില്‍ സര്‍വ്വ സാധാരണമായിരുന്നു. ലൈംഗിക വേഴ്ച സ്ത്രീയും പുരുഷനും മാത്രമായിരുന്നില്ല, സ്ത്രീയും സ്ത്രീയും തമ്മിലും പുരുഷനും പുരുഷനും തമ്മിലും പിന്നെ മൃഗങ്ങളോടൊത്തും തങ്ങളുടെ ദേവന്‍റെ പ്രീതിക്കായി വിഗ്രഹങ്ങളുടെ മുന്‍പാകെ ഇവര്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിരുന്നു.

 

ഇസ്രായേല്‍ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യരുത് എന്ന് ദൈവം വളരെ വ്യക്തമായി അവര്‍ക്ക് കല്പന നല്‍കിയിരുന്നു:

 

“നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം. ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുംന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യാ.18:21-30)

 

ഈ കല്പന ഇസ്രായേല്‍ അനുസരിച്ചു പോരുന്നതാണ് അവരുടെ വിജയ രഹസ്യം എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ബിലെയാം തന്‍റെ കുടില തന്ത്രം ബാലാക്കിന് ഉപദേശിച്ചു കൊടുക്കുന്നത്. ബിലെയാമിന്‍റെ ഉപദേശം ബാലാക്ക് അങ്ങനെ തന്നെ നടപ്പിലാക്കി. അതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് ബൈബിള്‍ ഇപ്രകാരം വിവരിക്കുന്നു.

 

“യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു. എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചു പോയവര്‍ ഇരുപത്തിനാലായിരം പേര്‍.” (സംഖ്യാ.25:1-9).

 

ഇസ്രയേല്‍ ജനം ദൈവ കല്പന ലംഘിച്ച്, ദൈവവചനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചപ്പോള്‍ യഹോവയായ ദൈവം അവരെ ശിക്ഷിക്കുന്നു. അതിനുശേഷമാണ് ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവരെ –  അതായത് മിദ്യാന്യരെ- ശിക്ഷിക്കുന്നത്. ദൈവത്തിന്‍റെ ജനത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിനാലായിരം പേര്‍ എന്ന് ദൈവവചനത്തില്‍ കാണുന്നു. സംഖ്യാപുസ്തകം 31-ലെ വിഷയം ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച മിദ്യാന്യരെ ശിക്ഷിക്കുന്നതാണ്. ആ അദ്ധ്യായം തുടങ്ങുന്നത് ഇപ്രകാരമാണ്:

 

“അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: യിസ്രായേല്‍മക്കള്‍ക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്‍റെ ശേഷം നീ നിന്‍റെ ജനത്തോടു ചേരും.”

 

ഇസ്രായേലിലെ ഇരുപത്തിനാലായിരം പേര്‍ കൊല്ലപ്പെട്ടതിന്‍റെ കാരണക്കാര്‍ മിദ്യാന്യര്‍ ആണ്. ആ പാപത്തിന് അവര്‍ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. സംഖ്യാ.31:4,5-ല്‍ നാം വായിക്കുന്നത്: “നിങ്ങള്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഓരോന്നില്‍നിന്ന് ആയിരം പേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്യ സഹസ്രങ്ങളില്‍നിന്ന് ഓരോ ഗോത്രത്തില്‍ ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു” എന്നാണ്. ഇവര്‍ സത്യത്തില്‍ പരിശീലനം സിദ്ധിച്ച യോദ്ധാക്കളല്ല, ഈജിപ്തില്‍ അടിമപ്പണി ചെയ്തിരുന്ന ആളുകളായിരുന്നു എന്നോര്‍ക്കണം. മിദ്യാനില്‍ ഉള്ളത് യുദ്ധം ചെയ്ത് പരിചയമുള്ളവരാണ്. എന്നിട്ടും മിദ്യാന്യരുമായുള്ള യുദ്ധത്തില്‍, ഇസ്രയേല്‍ പക്ഷത്തുള്ള ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല (സംഖ്യാ.31:49).

 

മിദ്യാന്യര്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപത്തില്‍ പങ്കാളികളാകുകയും ചെയ്തു. യിസ്രായേല്‍ പാപം ചെയ്തു. ഇരട്ടി ശിക്ഷ കിട്ടേണ്ടത് മിദ്യാന്യര്‍ക്കാണ്. പക്ഷേ, ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്‍റെ ജനത്തെ മിദ്യാന്യര്‍ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചു പാപം ചെയ്യിച്ചപ്പോള്‍ ദൈവം ആദ്യം ശിക്ഷിച്ചത് തന്‍റെ സ്വന്തം ജനത്തെയാണ്!! അതിനു ശേഷമാണ് അവരെക്കൊണ്ട് പാപം ചെയ്യിപ്പിക്കാന്‍ ഇടയാക്കിയ ജനത്തെ ശിക്ഷിക്കുന്നത്. ആ ശിക്ഷിക്കുന്ന വിവരണമാണ് സംഖ്യാ.31-മധ്യായത്തില്‍ കാണുന്നത്. യിസ്രായേല്‍ പുരുഷന്മാരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് യിസ്രായെലില്‍ ന്യായവിധി വരാന്‍ കാരണക്കാരായവരെ കൊല്ലാനാണ് ദൈവം കല്പിച്ചത്. ന്യായവിധി ദൈവഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന നീതിമാനായ ദൈവമാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവ. അല്ലാഹു ഈ വിധമാണോ ശിക്ഷ നടപ്പാക്കുന്നത്? ഹദീസില് നിന്ന് നമുക്ക് നോക്കാം:

 

“അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ഉയിര്‍ത്തെഴുന്നെല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അല്ലാഹു അവര്‍ക്ക്  പൊറുത്തുകൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ മേല്‍ വെക്കും” (സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍.  51 (2767).

 

ഇതെന്ത് നീതിബോധമാണ്? മുസ്ലീങ്ങളുടെ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങള്‍ അല്ലാഹു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മേല്‍ വെച്ചിട്ട് മുസ്ലീങ്ങള്‍ക്ക് പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിന്‍റെ നൈതികത എന്താണ്? ഈ നീതിബോധവുമായി ജീവിക്കുന്ന മുസ്ലീമിന് പാപത്തിനു നേരെ മുഖപക്ഷം കൂടാതെ ശിക്ഷ വിധിക്കുകയും അത് തന്‍റെ ജനത്തില്‍ നിന്ന് തന്നെ ആരംഭിക്കുകയും ചെയ്ത യഹോവയെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?

 

പിന്നെ ഇവരുടെ ആരോപണം, പുരുഷനോട് കൂടെ ശയിക്കാത്ത സ്ത്രീകളെ –അതായത് കന്യകകളെ ഒഴിച്ച് ബാക്കിയുള്ള സ്ത്രീകളെ മുഴുവന്‍ കൊന്നു കളയാന്‍ മോശെ കല്പിച്ചു എന്നുള്ളതാണ്. അങ്ങനെ കല്പിച്ചതിന്‍റെ കാരണം മോശെ തന്നെ അവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നത് കാണാനുള്ള കണ്ണ് ദാവക്കാര്‍ക്കില്ല. “ഇവരത്രേ പെയോരിന്‍റെ സംഗതിയില്‍ ബിലെയാമിന്‍റെ ഉപദേശത്താല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയില്‍ ബാധ ഉണ്ടാവാനും ഹേതുവായതു” (സംഖ്യാ.31:15) എന്നാണ് മോശെ പറയുന്നത്. യിസ്രായേല്‍ പുരുഷന്മാരെ വശീകരിച്ച് അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട് ദുര്‍ന്നടപ്പ് ആചരിക്കാനും തല്‍ഫലമായി ഇസ്രായേലില്‍ 24000 പേര്‍ കൊല്ലപ്പെടുവാനും കാരണക്കാരായ സ്ത്രീകളെ വധിക്കാനാണ് മോശെ കല്പിക്കുന്നത്. “പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊള്‍വിന്‍” എന്ന് മോശെ പറയുന്നത് “ഇസ്രായേല്‍ പുരുഷനോട് കൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ” ഉദ്ദേശിച്ചാണ്. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കാത്ത സ്ത്രീകളെ കൊല്ലരുത് എന്ന് മോശെ പറയുന്നതില്‍ തെറ്റ് കാണാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ കഴിയൂ. കാരണം, ബഹുദൈവാരാധകരായിപ്പോയി എന്നുള്ള ഏക കാരണത്താല്‍ സ്ത്രീകളെയും കുട്ടികളെയും കൊല്ലാന്‍ മുസ്ലീങ്ങള്‍ക്ക് അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദ് ആണ് അവരുടെ മാതൃകാ പുരുഷന്‍:

 

“സഅബു(റ) പറയുന്നു: തിരുമേനി (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ  സ്ത്രീകളും കുട്ടികളും ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1254, പേജ് 634)

 

“സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)

 

ബഹുദൈവാരാധകരായിപ്പോയി എന്നുള്ളത് കൊണ്ട് മാത്രം അവരുടെ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടേണ്ടവരാണ് എന്ന് വിശ്വസിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് “ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചിട്ടില്ലാത്ത സ്ത്രീകളെ കൊന്നുകളയണ്ട” എന്ന മോശെയുടെ കല്പന തെറ്റായി തോന്നിയില്ലെങ്കിലാണ് അത്ഭുതം!

 

പിന്നെ ഇവരുടെ ആരോപണം, പുരുഷനോട് കൂടെ ശയിച്ചിട്ടില്ലാത്ത സ്ത്രീകളെ കൊല്ലാതെ വെക്കാന്‍ പറഞ്ഞത് ഇസ്രായേലില്‍ ഉള്ളവര്‍ക്ക് ഭോഗിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. അവരങ്ങനെ ചിന്തിക്കാന്‍ കാരണം അമുസ്ലീം സ്ത്രീകളെ അടിമകളായി പിടിച്ച് ഭോഗിക്കാന്‍ ഉള്ള അനുമതി ഖുര്‍ആനും ഹദീസും മുസ്ലീങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നുള്ളതിനാലാണ്. ഇന്ത്യ പോലെ മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്നിടത്ത് ആ കല്പനകള്‍ അനുസരിക്കാന്‍ പോയാല്‍ പൊടി കാണില്ല എന്നറിയാവുന്നതു കൊണ്ട് ഇവരത് അനുസരിക്കുന്നില്ല. മറ്റു രാജ്യക്കാരുടെ ബുദ്ധിയും അദ്ധ്വാനവും കൊണ്ട് വളര്‍ന്നു വന്നതായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളും ഈ കല്പന അനുസരിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ഇറാക്ക് പോലെയുള്ള രാജ്യങ്ങളിലെ മുസ്ലീങ്ങള്‍ ഈ കല്പന ഇപ്പോഴും പാലിച്ചു പോരാറുണ്ട് എന്ന് അവിടെ നിന്നുള്ള പത്രവാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം.

 

അടിമ സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ബൈബിള്‍ അതിന്‍റെ അനുയായികള്‍ക്ക് അനുവാദം നല്‍കുന്നില്ല. അങ്ങനെയൊരു കാര്യത്തിന് കാല് കുത്താനുള്ള വകുപ്പ് പോലും ബൈബിളിലില്ല. ബൈബിള്‍ പറയുന്നത്, അടിമ സ്ത്രീയോട് ഇഷ്ടം തോന്നിയാല്‍ അവളെ നിന്‍റെ “ഭാര്യയായി” എടുക്കണം എന്നാണ് (ആവര്‍. 21:13). അല്ലാതെ അവളെ ലൈംഗിക ഉപകരണമായി കൊണ്ട് നടക്കാം എന്നല്ല. പക്ഷെ അതല്ല ഇസ്ലാമിലെ സ്ഥിതി. ഖുര്‍ആന്‍ എന്തുപറയുന്നു എന്ന് നോക്കാം:

 

“തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല” (സൂറാ.23:6)

 

അടിമസ്ത്രീകളെ ഭാര്യയായി സ്വീകരിക്കുന്ന കാര്യമാണ് ഇതെന്നാണ് വ്യാഖ്യാന ഫാക്ടറി നടത്തുന്നവര്‍ പറയുക, പക്ഷെ ഭാര്യയായി സ്വീകരിക്കുന്ന കാര്യമല്ല, അടിമ സ്ത്രീകളുമായി ബന്ധപ്പെടുന്നതിനെ കുറിച്ചാണ് അവിടെ പറഞ്ഞിരിക്കുന്നത്. സൂറാ.24:31-ല്‍ പറയുന്നത് “അടിമസ്ത്രീകളെ കൊണ്ട് വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. ഇനി ആരെങ്കിലും അങ്ങനെ തന്‍റെ അടിമയെക്കൊണ്ട് വേശ്യാവൃത്തി ചെയ്യിച്ചെന്നു വെച്ച് അതൊരു കുറ്റമായി അല്ലാഹു കാണുന്നില്ല, അല്ലാഹു അതൊക്കെ പൊറുത്തു കൊടുക്കും” എന്നാണ്! ഇനി നമുക്ക് ഹദീസുകളില്‍ നിന്ന് നോക്കാം:

 

“അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്.  അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

 

ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. അടിമച്ചന്തയില്‍ കൊണ്ടുപോയി വില്‍ക്കുമ്പോള്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വില കുറവായിരിക്കും എന്നത് കൊണ്ടാണ് ഇവര്‍ അസ്ല്‍ ചെയ്യാന്‍ ആഗ്രഹിച്ചത്‌. എന്നാല്‍ “അസ്ല്‍ ചെയ്യേണ്ട കാര്യമൊന്നുമില്ല, നിങ്ങളുടെ ബീജം സ്ത്രീയുടെ യോനിയിലേക്ക് തന്നെ നിക്ഷേപിച്ചോ” എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. ഈ പഠിപ്പിക്കലൊക്കെ മദ്രസ്സയില്‍ നിന്ന് കിട്ടിയിട്ടുള്ളത് കൊണ്ട് ഇവരുടെയൊക്കെ വിചാരം അടിമ എന്ന് പറഞ്ഞാല്‍ കാശ് കൊടുക്കാതെ ഭോഗിക്കാന്‍ വേണ്ടി ഉള്ള വസ്തു ആണെന്നാണ്‌. സ്വന്തം കിത്താബുകളില്‍ നിന്ന് കിട്ടിയ ആ അബദ്ധ ധാരണയുടെ പുറത്താണ് ഇമ്മാതിരി വിവരക്കേടുകള്‍ അവര്‍ വിളിച്ചു പറയുന്നത്.

 

ഇനി, മിദ്യാന്യരെ മുഴുവന്‍ നശിപ്പിച്ചുവോ എന്ന് നോക്കിയാല്‍ ഇല്ല എന്നാണ് നമുക്ക് കിട്ടുന്ന ഉത്തരം. പില്‍ക്കാലത്ത്, മിദ്യാന്യര്‍ ഇസ്രായേലിനോട് യുദ്ധത്തിന് വരുന്നതായി നാം കാണുന്നുണ്ട്:

 

“യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കയ്യില്‍ ഏല്പിച്ചു. മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.” (ന്യായാധിപന്മാര്‍.6:1-6)

 

ഇസ്രായേലിന്‍റെ മേല്‍ ആധിപത്യം നടത്താന്‍ കഴിയുന്ന ഒരു ശക്തിയായി മിദ്യാന്യര്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷവും നിലനിന്നിരുന്നു. അതായത്, മിദ്യാന്യരെ മുഴുവനും കൊല്ലുകയല്ല, യിസ്രായേലിനെ കൊണ്ട് പാപം ചെയ്യിപ്പിച്ച മിദ്യാന്യരിലെ ഒരു വിഭാഗത്തിനെ മാത്രമാണ് മോശെയുടെ കല്പനയാല്‍ ഇസ്രായേല്‍ ജനം കൊന്നത്. അത് തികച്ചും ന്യായമായ കാര്യമാണ്. പാപം ചെയ്ത ഇസ്രായേല്‍ ജനത്തെയും അവരെക്കൊണ്ടു പാപം ചെയ്യിച്ച മിദ്യാന്യരെയും ഒരുപോലെ മുഖപക്ഷം കൂടാതെ ശിക്ഷിക്കുന്നതില്‍ അനീതി കാണാന്‍ കഴിയുന്നത് മുസ്ലീങ്ങള്‍ക്ക് മാത്രമാണ്.

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b0%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8/feed/ 2
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-2) https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-3/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-3/#respond Sat, 30 May 2015 11:08:38 +0000 http://www.sathyamargam.org/?p=1098  

മുഹമ്മദിന്‍റെ വാക്കും പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഉതകുന്ന ചില ഹദീസുകളാണ് താഴെ കൊടുക്കുന്നത്:

 

അനസ്‌ നിവേദനം: ‘നബി നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുണ്ട്.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 112 (2024)

 

അനസ്‌ നബിയില്‍ നിന്നും നിവേദനം: അവിടുന്ന് മനുഷ്യന്‍ നിന്നു കുടിക്കുന്നത് നിരോധിച്ചു. ഖത്താദ: പറഞ്ഞു: ഞങ്ങള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കലോ?’ നബി പറഞ്ഞു: ‘അത് ഏറ്റവും ചീത്തയും മോശവും ആകുന്നു.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 113)

 

അബുഗത്ഫാനുല്‍ മുരിയ്യ്‌ നിവേദനം: അബു ഹുറയ്റ പറയുന്നതായി അദ്ദേഹം കേട്ടു: റസൂല്‍ പറഞ്ഞു: വല്ലവനും മറന്ന് (അങ്ങനെ കുടിച്ചാല്‍ ) അവന്‍ ഛര്‍ദ്ദിപ്പിക്കട്ടെ.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 116 (2026)

 

ഇതിനും പ്രത്യേക വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ല. ഒരുത്തന്‍ അബദ്ധവശാല്‍ നിന്നുകൊണ്ട് വെള്ളം കുടിച്ചു പോയാല്‍ അവനതു ഛര്‍ദ്ദിപ്പിപ്പിച്ചു കളയാന്‍ ബാധ്യസ്ഥനാണ് എന്നാണ് മുഹമ്മദ്‌ പറഞ്ഞത്. എന്നാല്‍ മുഹമ്മദ്‌ പ്രവൃത്തിയിലൂടെ കാണിച്ചു കൊടുത്തത് എന്താണെന്ന് താഴെ കൊടുക്കുന്നു:

 

ഇബ്നു അബ്ബാസ്‌ നിവേദനം: ഞാന്‍ റസൂല്‍ തിരുമേനിക്ക്‌ അല്പം സംസം വെള്ളം കുടിക്കാന്‍ കൊടുത്തു. അപ്പോള്‍ അത് നബി നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 117 (2027)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി അവിടെയുള്ള ഒരു ബക്കറ്റില്‍ നിന്നു സംസം വെള്ളം എടുത്തു നിന്നു കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 118)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി കഅ്ബത്തിന്‍റെ അടുത്തുവെച്ചു വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ സംസം വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ നിന്നു കൊണ്ട് കുടിച്ചു. (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 120)

 

മുഹമ്മദിന് ദാഹം വന്നപ്പോ മുഹമ്മദ്‌ പണ്ട് താന്‍ പറഞ്ഞ സകല കാര്യങ്ങളും മറന്നു പോയി, നിന്ന നില്‍പ്പില്‍ത്തന്നെ വെള്ളം കുടിച്ചു ദാഹം തീര്‍ത്തതിനു ശേഷമാണു മുഹമ്മദ്‌ പാത്രം താഴെ വെച്ചത്!! ഇരട്ടത്താപ്പ്‌ കൈമുതലായുള്ള, ഓന്തിനെപ്പോലെ തരാതരം പോലെ നിറം മാറുന്ന മനുഷ്യനാണ് മുഹമ്മദ്‌ എന്നാരെങ്കിലും ചിന്തിച്ചു പോയാല്‍ അവരെ കുറ്റപ്പെടുത്താനൊക്കുമോ? (തുടരും…)

 

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-3/feed/ 0
മുസ്ലീങ്ങളെ ശിര്‍ക്ക്‌ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഖുര്‍ആന്‍!! https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/ https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/#comments Fri, 29 May 2015 09:03:17 +0000 http://www.sathyamargam.org/?p=1094

 

ഇസ്ലാമിക വിശ്വാസമനുസരിച്ച് ക്ഷമിക്കപ്പെടാത്ത പാപമാണ് ശിര്‍ക്ക്‌ എന്നുള്ളത്. അല്ലാഹുവിന് പങ്കാളിയെ ചേര്‍ക്കലാണത്. അതായത് ഏകനായ അല്ലാഹുവിനോടൊപ്പം വേറെ ഏതെങ്കിലും വ്യക്തിയെയോ വസ്തുക്കളെയോ ചേര്‍ത്തുപറയുന്നതാണ് ശിര്‍ക്ക്‌. അല്ലാഹുവിനു പങ്കാളിയെ വെക്കുന്നത് ഏറ്റവും വലിയ പാപമാണ് എന്ന് നാഴികയ്ക്ക് നാല്പതു വട്ടം ഉച്ചത്തില്‍ ഒച്ചവെക്കുന്ന മുസ്ലീങ്ങള്‍ പക്ഷേ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്, തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥമായ ഖുര്‍ആന്‍ അല്ലാഹുവിനോട് മറ്റൊരാളെ പങ്കു ചേര്‍ക്കുന്നുണ്ട് എന്നുള്ളത്. താഴെയുള്ള ചില ആയത്തുകള്‍ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

1. “അവരുടെ അടുക്കലേക്ക്‌ ( യുദ്ധം കഴിഞ്ഞ്‌ ) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. ( കാരണം ) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക്‌ അറിയിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌. പിന്നീട്‌ അദൃശ്യവും ദൃശ്യവും അറിയുന്നവന്‍റെ അടുത്തേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌. നിങ്ങള്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക്‌ വിവരം നല്‍കുന്നതാണ്‌.” (സൂറാ.9:94)

““““നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്‍റെ ദൂതനും കാണുന്നതുമാണ്‌””” രണ്ടു പേരും സര്‍വ്വജ്ഞാനികള്‍

 

2. “നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍ തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്‌.” (സൂറാ.9:62)

അല്ലാഹുവിനേയും അവന്‍റെ ദൂതനേയും തൃപ്തിപ്പെടുത്തണം! രണ്ടു പേരും തുല്യര്‍…

 

3. “വല്ലവനും അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്ത്‌ നില്‍ക്കുന്ന പക്ഷം അവന്ന്‌ നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതില്‍ നിത്യവാസിയായിരിക്കുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അതാണ്‌ വമ്പിച്ച അപമാനം” (സൂറാ.9:63)

അല്ലാഹുവിനേയും അവന്‍റെ ദൂതനേയും എതിര്‍ക്കുന്നവര്‍ക്ക്‌ നരകാഗ്നി പ്രതിഫലം. രണ്ടു പേരും ദൈവങ്ങള്‍ ആണോ എന്നൊരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനാകില്ല.

 

4. “സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌” (സൂറാ.9:71)

“““അവര്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു”””” രണ്ടു പേരും തുല്യര്‍

 

5. “സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത്‌ അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട്‌ വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ്‌ പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക്‌ വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.” (സൂറാ.33:22)

രണ്ടു പേരും സമന്മാര്‍

 

6. “അല്ലാഹുവെയും അവന്‍റെ ദൂതനെയും പരലോകഭവനത്തെയുമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്‌വൃത്തകളായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌.” (സൂറാ.33:29)

ഇവര്‍ തുല്യരല്ല എന്ന് ആരെങ്കിലും പറയുമോ?

 

7. “നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്‍റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക്‌ അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്‌. അവള്‍ക്ക്‌ വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു” (സൂറാ.33:31)

അല്ലാഹുവിനോടും മുഹമ്മദിനോടും താഴ്മ കാണിക്കണം എന്ന് പറയുമ്പോള്‍ രണ്ടു പേരും സമന്മാര്‍ ആണെന്നാണ്‌ ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുക.

 

8. “നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌” (സൂറാ.33:33)

“““അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുക””” രണ്ട് ദൈവങ്ങള്‍!!!

 

9. “അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല.” (സൂറാ.33:36a)

രണ്ട് തുല്യ വിധികര്‍ത്താക്കള്‍

 

10. “വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (സൂറാ.33:36b)

രണ്ട് പേരെയും ഒരു പോലെ ഭയപ്പെടണം!!

 

11. “അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌” (സൂറാ.33:57)

ഇവരെങ്ങനെ തുല്യപങ്കാളികളല്ലാതാകും?

 

12. “അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!” (സൂറാ.33:66)

ഇവരെങ്ങനെ തുല്യരല്ലാത്തവരാകും?

 

13. “അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു” (സൂറാ.33:71b)

ഇവര്‍ തുല്യരല്ലെങ്കില്‍ പിന്നെ വേറെ ആരാണ് തുല്യര്‍?

 

അല്ലാഹു ഏകനാണ് എന്ന് ഖുര്‍ആനില്‍ മലക്ക് വാചകമടിക്കുന്നുണ്ടെങ്കിലും നമുക്ക്‌ കാണാന്‍ കഴിയുന്നത്, ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ഒരു അല്ലാഹുവിനെയാണ്. ‘തന്‍റെ പ്രവാചകനോടൊപ്പം നിന്നില്ലെങ്കില്‍ തന്‍റെ ശക്തിയെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്ന് അല്ലാഹു ഭയപ്പെടുന്നത് പോലെയുണ്ട്, മുകളിലെ ആയത്തുകള്‍’ എന്നൊരാള്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയുമോ? ഏതായാലും അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നത് ക്ഷമിക്കപ്പെടാത്ത പാപമാണ് എന്ന് പറയുന്ന മുസ്ലീങ്ങള്‍ ഇനിയെങ്കിലും ഈ ആയത്തുകള്‍ വായിച്ചു മനസ്സിലാക്കുകയും തങ്ങളുടെ നിലപാടുകള്‍ തിരുത്തുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…

]]>
https://sathyamargam.org/2015/05/%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b2%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c-%e0%b4%9a/feed/ 4
ആയിശയുടെ വിവാഹവും ഞങ്ങളുടെ ചില ചോദ്യങ്ങളും… https://sathyamargam.org/2015/04/%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81/ https://sathyamargam.org/2015/04/%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81/#comments Wed, 08 Apr 2015 06:13:12 +0000 http://www.sathyamargam.org/?p=1079  

ഇസ്ലാമിക ലോകം ആദരിക്കുന്ന  പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദ്വ്വി രചിച്ച ‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ എന്ന ഗ്രന്ഥം എം.പി.അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും ഇസ്ലാമിക്‌ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:

 

“പ്രവാചകത്വലബ്ധിയുടെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ആഇശയുടെ ജനനവും 10-ം വര്‍ഷത്തില്‍- ആറാം വയസ്സില്‍- വിവാഹവും നടന്നുവെന്നു ചരിത്രകാരനായ ഇബ്നു സഅ്ദ് അഭിപ്രായപ്പെടുന്നു. അദ്ദേഹത്തെ അനുകരിച്ച് മറ്റ് ചില ചരിത്രകാരന്മാരും ഇതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചിരിക്കുന്നു. പക്ഷേ, ഒരു വിധത്തിലും ഇത് ശരിയാവാന്‍ സാധ്യത കാണുന്നില്ല. എന്തുകൊണ്ടെന്നാല്‍ നുബുവ്വത്തിന്‍റെ നാലാം വര്‍ഷത്തിന്‍റെ ആരംഭത്തില്‍ ജനിച്ചുവെന്ന് അംഗീകരിച്ചാല്‍ നുബുവ്വത്തിന്‍റെ 10-ം വര്‍ഷത്തില്‍ അവരുടെ വയസ്സ് ആറല്ല, എഴായിരിക്കും. ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ്, ആറാം വയസ്സിലാണ് അവരുടെ വിവാഹം നടന്നത്. ഹി.ഒന്നാം വര്‍ഷം ശവ്വാലില്‍ മധുവിധുവും നടന്നു. 18-ം വയസ്സില്‍, അതായത് ഹിജ്റ 11 റബീ ഉല്‍ അവ്വലില്‍ വിധവയുമായി. സര്‍വ്വാംഗീകൃതങ്ങളായ ചരിത്ര വസ്തുതകളാണിവ. ഇബ്നു സഅ്ദിന്‍റെ അഭിപ്രായം ഈ ചരിത്ര വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. തദടിസ്ഥാനത്തില്‍ നുബ്ബുവത്തിന്‍റെ അഞ്ചാം വര്‍ഷത്തിന്‍റെ അന്ത്യം, അതായത് ഹിജ്റയുടെ ഒന്‍പത് വര്‍ഷം മുന്‍പ്‌ ശവ്വാല്‍ (ക്രി.വ.614 ജൂലൈ) ആയിരിക്കും അവരുടെ ശരിയായ ജനനകാലം”  (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 30,31)

 

ഇനി എന്നാണ് ആഇശയുടെ വിവാഹം നടന്നതെന്ന് നോക്കാം:

 

“ആഇശയുടെ വിവാഹം ഹിജ്റയുടെ രണ്ടു വര്‍ഷം മുമ്പാണെന്നും മൂന്നു വര്‍ഷം മുമ്പാണെന്നും രണ്ടര വര്‍ഷം മുമ്പാണെന്നും ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമുണ്ട്. ഖദീജയുടെ നിര്യാണം നടന്ന അതേ വര്‍ഷം തന്നെയാണെന്നും അതല്ല, അതിനുശേഷം മൂന്നു വര്‍ഷം കഴിഞ്ഞാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകളുമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതത്രേ:

 

ഖദീജ നുബുവ്വത്തിന്‍റെ പത്താം വര്‍ഷം ഹിജ്റയുടെ ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ്‌ റമദാനില്‍ അന്തരിച്ചു. അതേ വര്‍ഷം ഒരു മാസം കഴിഞ്ഞ് ശവ്വാലില്‍ ആഇശയെ നബി വിവാഹം കഴിക്കുകയും ചെയ്തു. അന്ന് ആഇശക്ക് ആറ്‌ വയസ്സ് പ്രായമായിരുന്നു. ഇതനുസരിച്ച് ക്രി. 620 മേയിലാണ്- ഹിജ്റയുടെ മൂന്നു വര്‍ഷം മുമ്പ് ശവ്വാലില്‍- ആഇശയുടെ വിവാഹം. വിവാഹം അന്ന് നടന്നിരുന്നെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം ഒന്‍പതാം വയസ്സിലാണ് ഭാര്യാഭര്‍തൃബന്ധങ്ങള്‍ ഉണ്ടായത്.” (‘ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ’ പുറം 36,37)

 

ഈ പുസ്തകത്തിന്‍റെ 35-മത്തെ പേജില്‍ ഇപ്രകാരം ഒരു അടിക്കുറിപ്പ്‌ നല്‍കിയിട്ടുമുണ്ട്:

 

“ഈ ബാല്യകാലവിവാഹം നബിയുടെ വ്യക്തിത്വത്തിന് ചേര്‍ന്നതല്ലെന്നു ധരിച്ച സൂക്ഷ്മദൃക്കുകളല്ലാത്ത ചിലയാളുകള്‍ വിവാഹ സമയത്ത്‌ ആഇശയുടെ പ്രായം 16 ആയിരുന്നുവെന്ന് സ്ഥാപിക്കാന്‍ വൃഥാശ്രമം നടത്തിയിട്ടുണ്ട്. പക്ഷേ അവരുടെ വാദത്തിന് ഒരു തെളിവുമില്ല. ഹദീസ്‌ ചരിത്രകൃതികളിലൊന്നിനും ഈ വാദത്തിന് പിന്‍ബലം നല്‍കുന്ന ഒരക്ഷരം പോലും ലഭ്യമല്ല. (വിശദീകരണത്തിനു മുആരിഫിന്‍റെ 1928 ജൂലൈ ലക്കവും ’29 ജനുവരി ലക്കവും നോക്കുക.)”

 

ഈ വിവരണം അനുസരിച്ച് വിവാഹസമയത്തെ ആഇശയുടെ പ്രായം ആറ്‌ വയസ്സല്ല, അഞ്ച് വയസ്സും പത്ത് മാസവും ആണ്! (A.D.614 ജൂലൈ – A.D.620 മെയ്‌). മുഹമ്മദിന്‍റെ പ്രായം 50 വയസ്സും.  മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചു എന്ന് പറയുന്നു. അതായത് ദാമ്പത്യജീവിതം ആരംഭിക്കുമ്പോള്‍ ആഇശയുടെ പ്രായം എട്ടു വയസ്സും പത്ത് മാസവും ആണ്. മുഹമ്മദിന്‍റെ പ്രായം 53 വയസ്സും.

 

ഇനി ഇവിടെയുള്ള മുസ്ലീങ്ങളോട് ചില ചോദ്യങ്ങള്‍:

 

1. മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട് (സൂറാ.33:21) എന്ന് ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിട്ടുണ്ടല്ലോ. മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക ഇന്ന് ഏതെങ്കിലും മുസ്ലീം പിന്‍പറ്റിയാല്‍ അവന്‍ ബാലപീഡനത്തിന് അഴിയെണ്ണേണ്ടി വരും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. അനുകരിക്കാന്‍ പറ്റാത്ത ഒരു മാതൃക എന്തുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ അനുയായികള്‍ക്കായി നല്‍കിയത്?

 

2. അനുയായികള്‍ക്ക് അനുകരിക്കാന്‍ പറ്റാത്ത മാതൃക നല്‍കിയ മുഹമ്മദിനെത്തന്നെ ഉത്തമ മാതൃകാ പുരുഷനായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് എന്തുകൊണ്ട്?

 

3. കുറഞ്ഞപക്ഷം ഇസ്ലാമിക രാജ്യങ്ങളെങ്കിലും തങ്ങളുടെ നബിയുടെ മാതൃക പിന്‍പറ്റാന്‍ ഉദ്ദേശിച്ചു കൊണ്ട് ആ രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം അഞ്ച് വയസ്സും പത്ത് മാസവും എന്ന് നിജപ്പെടുത്തേണ്ടതല്ലേ?

 

4. ഹദീസ്‌-ചരിത്രഗ്രന്ഥങ്ങളില്‍ ഒന്നിലും ഒരക്ഷരത്തിന്‍റെ പോലും പിന്‍ബലമില്ലെങ്കിലും വിവാഹസമയത്ത് ആഇശയുടെ പ്രായം 16 വയസ്സായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ചില മുസ്ലീങ്ങള്‍ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പുറകിലെ ചേതോവികാരം എന്താണ്?

 

5. അമ്പത് വയസ്സുള്ള ഒരാള്‍ അഞ്ചു വയസ്സും പത്ത്‌  മാസവും പ്രായമുള്ള ഒരു കുരുന്നിനെ വിവാഹം കഴിക്കുന്നതിലെ മ്ലേച്ഛതയല്ലാതെ വേറെ എന്തെങ്കിലും കാരണം ഉണ്ടോ, വിവാഹസമയത്തെ ആഇശയുടെ പ്രായം തിരുത്താന്‍ ശ്രമിക്കുന്നതിന്‍റെ പിന്നില്‍?

 

6. മനുഷ്യന്‍ പരിഷ്കൃതനാകുന്നതനുസരിച്ച് തിരുത്തപ്പെടേണ്ട ഒന്നാണോ സര്‍വ്വലോകത്തിനും മാതൃകയായി പടച്ച തമ്പുരാന്‍ അയച്ച നബിയുടെ ചര്യകള്‍?

]]>
https://sathyamargam.org/2015/04/%e0%b4%86%e0%b4%af%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81/feed/ 4
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-11) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/#respond Fri, 03 Apr 2015 11:51:14 +0000 http://www.sathyamargam.org/?p=1073  

അനില്‍കുമാര്‍ വി.  അയ്യപ്പന്‍

 

3.) ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

 

“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.  ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.  ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം. രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം. അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്‍റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും” (ലേവ്യ.15:19-28)

 

മുഹമ്മദ്‌ ആര്‍ത്തവ സ്ത്രീകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്ന് നോക്കാം:

 

ആയിഷാബീവി (റ) യില്‍ നിന്നുള്ള മറ്റൊരു രിവായത്തില്‍, അവര്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: “ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി, അവളോടൊപ്പം കിടക്കുവാന്‍ തിരുമേനി ഉദ്ദേശിച്ചു എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്‍റെ ഘട്ടത്തില്‍ത്തന്നെ വസ്ത്രം ധരിക്കുവാന്‍ തിരുമേനി ഉപദേശിക്കും; അവളോടൊപ്പം തിരുമേനി കിടക്കും. തിരുമേനിക്ക്‌ കഴിഞ്ഞിരുന്നത് പോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കഴിയുമോ?” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 202, പേജ് 252)

 

ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ്‌ ഇരുന്നു. അവര്‍ക്ക്‌ അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 204, പേജ് 254)

 

ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 210, പേജ് 256)

 

മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും,  തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ്‌ ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 215, പേജ് 256)

 

ഇബ്നു അബ്ബാസ്‌ സ്വതന്ത്രനാക്കിയ അടിമ കുറൈബ് നിവേദനം: പ്രവാചക പത്നി മൈമുന പറയുന്നത് ഞാന്‍ കേട്ടു: ‘ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ നബി എന്‍റെ കൂടെ കിടക്കാറുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനും ഇടയില്‍ ഒരു വസ്ത്രം ഉണ്ടായിരിക്കും. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 4 (295)

 

ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട്‌ ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക്‌ അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 2)

 

മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 3(294)

 

4.) ന്യായപ്രമാണം പറയുന്നത് നോക്കുക:

 

“നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍ ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു” (ആവ.21:10-14)

 

ഇനി മുഹമ്മദ്‌ എന്താണ് പഠിപ്പിച്ചത് എന്ന് നോക്കാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്)

 

5.) ന്യായപ്രമാണം പറയുന്നത് നോക്കുക:

 

“ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?” (ആവ.20:19)

 

മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് നോക്കാം:

 

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി (സ) ബനുനളീര്‍ ഗോത്രക്കാരുടെ വക ഈത്തപ്പനത്തോട്ടം തീ വെച്ച് നശിപ്പിച്ചു. ബുവൈറായിലുണ്ടായിരുന്ന ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞു. അപ്പോഴാണ്‌ ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചത്: “നിങ്ങള്‍ (മുസ്ലീങ്ങള്‍ ) ചില ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളയുകയോ അല്ലെങ്കില്‍ ചിലത് മുറിക്കാതെ വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുമതിയനുസരിച്ച് മാത്രമാണ് അങ്ങനെ ചെയ്തത്. ധിക്കാരികളെ നിന്ദ്യരാക്കിത്തീര്‍ക്കാന്‍ വേണ്ടിയും” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1570, പേജ് 764)

 

ഈ ആയത്ത് ഇറങ്ങാന്‍ കാരണമുണ്ട്. മരുഭൂമിയില്‍ ഭക്ഷണം ഏറ്റവും ദൌര്‍ലഭ്യമുള്ള ഒരു വസ്തുവായത് കൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുക്കളുടെ തോട്ടങ്ങള്‍ പിടിച്ചെടുക്കും എന്നല്ലാതെ ഒരിക്കലും ശത്രുക്കളുടെ തോട്ടങ്ങള്‍ നശിപ്പിച്ചു കളയുകയില്ല. പാരമ്പര്യമായി തുടര്‍ന്ന് വന്നിരുന്ന ഒരു യുദ്ധ മര്യാദ ആയിരുന്നു അത്. എന്നാല്‍ ബനുനളീര്‍ എന്ന്‍ യെഹൂദ ഗോത്രക്കാരെ അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ചെന്ന മുഹമ്മദിന് കാണാന്‍ കഴിഞ്ഞത് അവര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളില്‍ കയറി ഒളിച്ചിരിക്കുന്നതാണ്. മുഹമ്മദും സൈന്യവും ഉപരോധം ഏര്‍പ്പെടുത്തി നോക്കി. പക്ഷെ ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നത് കൊണ്ട് ഉപരോധം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. എന്ന് മാത്രമല്ല, മറ്റു പല ഗോത്രക്കാരോടും ചെയ്തിട്ടുള്ളത് പോലെ അപ്രതീക്ഷിതമായി ആക്രമണം നടത്തി ആ ഗോത്രക്കാരെ അടിമകളായി പിടിക്കാമെന്നും അവരെ കൊള്ളയിടാം എന്നും ധരിച്ചു വന്നത് കൊണ്ട് മുസ്ലീം സൈന്യത്തിന് ആവശ്യത്തിന് ആഹാരം ഇല്ലാത്ത അവസ്ഥ വന്നു. ഫലത്തില്‍ ഉപരോധം കൊണ്ട് കഷ്ടപ്പെട്ടത് മുഹമ്മദും സംഘവും തന്നെയാണ്. അവസാനം ബനുനളീര്‍ ഗോത്രക്കാരെ കോട്ടയില്‍ നിന്നും പുറത്തിറക്കാന്‍ മുഹമ്മദ്‌ ചെയ്ത തന്ത്രമാണ് അവരുടെ ഈന്തപ്പന തോട്ടങ്ങള്‍ക്ക് തീ കൊടുക്കുക എന്നുള്ളത്. തോട്ടങ്ങള്‍ക്ക് തീ കൊടുത്തപ്പോള്‍ ബനുനളീര്‍ ഗോത്രക്കാര്‍ കീഴടങ്ങാന്‍ തയ്യാറായി. എന്നാല്‍ ഈ കാര്യം ഇസ്ലാമിക സൈന്യത്തില്‍ തന്നെ ഭിന്നിപ്പുണ്ടാക്കി. ആഹാരം തരുന്ന വൃക്ഷങ്ങളെ കത്തിച്ചു കളഞ്ഞത് ശരിയായില്ല എന്ന് ഒരു വിഭാഗം മുസ്ലീം സൈനികര്‍ പിറുപിറുത്തു. ഇത് മുഹമ്മദ്‌ കേട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും മലക്ക്‌ വെളിപ്പാടും കൊണ്ട് വന്നു, “ഞാന്‍ പറഞ്ഞിട്ടാണ് ഈന്തപ്പന തോട്ടങ്ങള്‍ കത്തിച്ചു കളഞ്ഞത്” എന്നും പറഞ്ഞുകൊണ്ട്. അതോടെ പിറുപിറുത്ത മുസ്ലീങ്ങള്‍ നിശ്ശബ്ദരായി. (തുടരും…)

 

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-10) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-5/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-5/#comments Fri, 03 Apr 2015 10:07:58 +0000 http://www.sathyamargam.org/?p=1065  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

‘പൗലോസ്‌ അപ്പോസ്തലനാല്‍ അട്ടിമറിക്കപ്പെട്ട മോശെയുടെ ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വന്ന പ്രവാചകന്‍ ആണ് മുഹമ്മദ്‌’ എന്നുള്ള ഇസ്ലാമികാവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ ഈ ലേഖനപരമ്പരയുടെ മുന്‍ ഭാഗങ്ങളില്‍ നാം കാണുകയുണ്ടായി. പ്രത്യേകിച്ച് ന്യായപ്രമാണത്തിലെ പത്ത് കല്പനകള്‍ മുഹമ്മദ്‌ എങ്ങനെയൊക്കെയാണ് ലംഘിച്ചത് എന്നകാര്യം ഖുര്‍ആന്‍ ആയത്തുകളുടെയും വിശദമായ ഹദീസുകളുടെയും സഹായത്താല്‍ നാം ശരിക്കും ഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ പത്ത് കല്പനകള്‍ മാത്രമല്ല, അനുബന്ധമായി നല്‍കിയിരുന്ന നിയമങ്ങളില്‍ പലതും മുഹമ്മദ്‌ ലംഘിക്കുകയുണ്ടായി. ഈ ലേഖനപരമ്പരയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നമുക്ക്‌ അക്കാര്യം കൂടി പരിശോധിക്കാം.

 

1.) ന്യായപ്രമാണം അനുസരിച്ച് ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടു വേറെ വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ആദ്യത്തെ ഭര്‍ത്താവിന് അവള്‍ ഭാര്യയാകാന്‍ പാടില്ല:

 

“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)

 

എന്നാല്‍ ഖുര്‍ആനും ഹദീസും എന്താണ് പറയുന്നത് എന്ന് നോക്കാം:

 

“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെനിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചു തരുന്നു” (സൂറ.2:230)

 

ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും അദ്ദേഹം ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ നമ്പര്‍ 1827, പേജ്. 904)

 

ഈ ഹദീസിന്‍റെ വിശദീകരണത്തില്‍ ശ്രീ. സി.എന്‍.അഹമ്മദ്‌ മൌലവി എഴുതിയിരിക്കുന്നത് നോക്കുക:

 

‘ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ്‌ ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ്‌ മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)

 

2.) വ്യഭിചാരം ചെയ്ത പുരുഷനേയും സ്ത്രീയേയും കൊന്നുകളയണം എന്നുള്ളത് ന്യായപ്രമാണത്തിലെ നിയമം ആണ്:

 

“ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം” (ലേവ്യ.20:10)

 

എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്നറിയാന്‍ ഈ ഹദീസ്‌ വായിച്ചു നോക്കൂ:

 

അബൂ ഹുറൈറ (റ), സൈദിബ്നു ഖാലിദ്‌ എന്നിവര്‍ പറയുന്നു: ഒരു ഗ്രാമീണന്‍ തിരുമേനിയുടെ അടുക്കല്‍ വന്നു ഇങ്ങനെ പറഞ്ഞു: “ദൈവദൂതരേ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് എന്‍റെ കാര്യത്തില്‍ വിധി കല്പിക്കുവാന്‍, അല്ലാഹുവിനെ മുന്‍ നിര്‍ത്തി ഞാനിതാ അങ്ങയോടപേക്ഷിക്കുന്നു.” മറ്റേ പ്രതി പറഞ്ഞു: – അയാള്‍ ഇയാളേക്കാള്‍ ബോധവാനായിരുന്നു- “അതെ, അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുകയും രണ്ട് വാക്ക് സംസാരിക്കാന്‍ എന്നെ അനുവദിക്കുകയും ചെയ്താലും.” “പറയൂ” – തിരുമേനി അരുളി. അയാള്‍ പറഞ്ഞു: “എന്‍റെ മകന്‍ ഈയാളുടെ ഒരു കൂലിക്കാരനായിരുന്നു. അയാള്‍ ഇയാളുടെ ഭാര്യയെ വ്യഭിചരിച്ചു. എന്‍റെ മകനുള്ള ശിക്ഷ എറിഞ്ഞു കൊല്ലലാണെന്നു ഒരാളെന്നോട് പറഞ്ഞു. അപ്പോള്‍ 100 ആടുകളേയും ഒരു അടിമപ്പെണ്ണിനേയും പ്രായശ്ചിത്തം നല്‍കി ഞാനെന്‍റെ മകനെ മോചിപ്പിച്ചു. വിജ്ഞാനികളോട് അതിനെപ്പറ്റി ചോദിച്ചപ്പോള്‍ എന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ഇവന്‍റെ ഭാര്യക്ക് എറിഞ്ഞുകൊല്ലലും ആണ് ശിക്ഷയെന്നു അവരെന്നോട് പറഞ്ഞു.” തിരുമേനി അരുളി: “എന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം. അല്ലാഹുവിന്‍റെ നിയമമനുസരിച്ച് ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. അടിമപ്പെണ്ണും ആടും നീ തിരിച്ചെടുത്തു കൊള്ളുക. നിന്‍റെ മകന് 100 അടിയും ഒരു വര്‍ഷത്തെ നാടുകടത്തലും ആണ് ശിക്ഷ. അനസ്‌! നീ ഇവന്‍റെ ഭാര്യയുടെ അടുത്തു പോയി അന്വേഷിക്കൂ. അവള്‍ കുറ്റം സമ്മതിക്കുകയാണെങ്കില്‍ അവളെ എറിഞ്ഞു കൊല്ലുക.” അബുഹുറൈറ പറയുന്നു: അങ്ങനെ അനസ്‌ പോയി. അപ്പോഴവള്‍ സമ്മതിച്ചു. അതനുസരിച്ച് അവളെ എറിഞ്ഞു കൊല്ലാന്‍ തിരുമേനി കല്പിക്കുകയും എറിഞ്ഞു കൊല്ലുകയും ചെയ്തു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 55, ഹദീസ്‌ നമ്പര്‍ 1153, പേജ് 588)

 

കള്ളപ്രവാചകന്‍ എന്നല്ലാതെ വേറെ എന്താണ് വിളിക്കേണ്ടത്?!! (തുടരും…)

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-5/feed/ 1
ഇസ്ലാമിലെ വിഗ്രഹാരാധന… https://sathyamargam.org/2015/04/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8/ https://sathyamargam.org/2015/04/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8/#comments Thu, 02 Apr 2015 23:16:49 +0000 http://www.sathyamargam.org/?p=1061 ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരായാലും ഏറ്റവും അഭിമാനത്തോടെ പറയുന്ന രണ്ട് കാര്യങ്ങളാണ്, തങ്ങള്‍ വിഗ്രഹാരാധികള്‍ അല്ല എന്നതും ഇസ്ലാം വിഗ്രഹാരാധനയെ ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും. ഒറ്റ നോട്ടത്തില്‍ ഇവര്‍ പറയുന്നത് ശരിയാണെന്ന് നമുക്ക്‌ തോന്നിപ്പോകാം. എന്നാല്‍ ഇസ്ലാമിക പ്രമാണങ്ങളെ സൂക്ഷ്മമായി നാം പഠിക്കുകയാണെങ്കില്‍, ലോകത്ത് ഇസ്ലാം എന്ന ഒരേയൊരു മതം മാത്രമേ അതിന്‍റെ അനുയായികളെ വിഗ്രഹാരാധന ചെയ്യുവാന്‍ നിര്‍ബന്ധിക്കുന്നുള്ളൂ എന്ന് കാണാം. മക്കയിലെ കഅബയിലെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജ്റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിനെക്കുറിച്ച് സാധാരണ മുസ്ലീങ്ങള്‍ പറയാറുള്ളത്, ‘അത് വെറും കല്ല്‌ മാത്രമാണ്, അതിന് യാതൊരു പ്രാധാന്യവും പ്രത്യേകതയും ഇസ്ലാമില്‍ ഇല്ല’ എന്നാണ്. എന്നാലത് വെറും കല്ലുവെച്ച നുണ മാത്രമാണ്. ഈ കല്ലിന്‍റെ പ്രാധാന്യവും പ്രത്യേകതയും നമ്മളോട് പറഞ്ഞാല്‍ നാം അവരെ വിഗ്രഹാരാധികള്‍ എന്ന് വിളിക്കും എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവരീ കല്ലുവെച്ച നുണ നമ്മളോട് തട്ടിവിടുന്നത്. ഈ കല്ലിന്‍റെ പ്രത്യേകതകള്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

1). ‘ഹജ്റുല്‍ അസ്വ്വദ്’ പറുദീസയില്‍ നിന്നും ഭൂമിയില്‍ വീണ കല്ല്‌ ആണ്. Ibn Abbas narrated that: The Messenger of Allah said: “The Black Stone descended from the Paradise, and it was more white than milk, then it was blacked by the sins of the children of Adam.” (Jami` at-Tirmidhi,  Vol. 2, Book 4, Hadith 877 and classified as authentic hadith by Sheikh Al-Albaani in his book Sahih At-Tirmidthi, hadith no. 695 )

 

2). ഈ കല്ല്‌ പാലിനേക്കാള്‍ വെളുത്തതായിരുന്നെങ്കിലും മനുഷ്യരുടെ പാപങ്ങള്‍ ആഗിരണം ചെയ്തതുകൊണ്ട് ഇന്ന് കാണുന്ന വിധം കറുത്ത് പോയതാണ്. (Jami` at-Tirmidhi,  Vol. 2, Book 4, Hadith 877)

 

3). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ കാണുവാന്‍ രണ്ടു കണ്ണുകളുണ്ടായിരിക്കും.( Ibn Abbas narrated that: The Messenger of Allah said about the (Black) Stone: “By Allah! Allah will raise it on the Day of Resurrection with two eyes by which it sees and a tongue that it speaks with, testifying to whoever touched it in truth.” al-Tirmidhi, Vol. 2, Book 4, Hadith 961;

 

It was narrated that Sa’eed bin Jubair said: I heard Ibn ‘Abbas say: The Messenger of Allah (ﷺ) said: “This Stone will be brought on the Day of Resurrection, and it will be given two eyes with which to see, and a tongue with which to speak, and it will bear witness for those who touched it in sincerity.” Ibn Maajah, Vol. 4, Book 25, Hadith 2944).

 

4). ഈ കല്ലിനു പുനരുത്ഥാന ദിവസത്തില്‍ സംസാരിക്കുവാന്‍ നാവ്‌ ഉണ്ടായിരിക്കും.(Narrated by al-Tirmidhi, 961; Ibn Maajah, 2944).

 

5). ഈ കല്ലിനു മനുഷ്യന്‍റെ മനസിനെയും ആത്മാവിനെയും വിവേചിച്ചു മനസിലാക്കുവാനും, ഹൃദയ ശുദ്ധിയോടെ ആണോ മുസ്ലിങ്ങള്‍ ഈ കല്ലിനെ തൊട്ടതു എന്ന് മനസിലാക്കുവാനും അത് പ്രസ്താവിക്കുവാനും ഉള്ള ദൈവിക ശക്തി ഉണ്ട്. (Narrated by al-Tirmidhi, 961; Ibn Maajah, 2944

 

6). ഈ കല്ലിനു അതിനെ തൊടുന്നവരുടെ പാപങ്ങളെ തന്നിലേക്ക് ആഗിരണം ചെയ്ത് പാപങ്ങളെ പരിഹരിക്കുവാനുള്ള ശക്തി സ്വയമേ ഉണ്ട്. Ibn `Abbas (may Allah be pleased with him) also narrated that the Prophet (peace and blessings be upon him) said: “When the Black Stone came down from Paradise, it was whiter than milk, but the sins of the sons of Adam made it black.” (At-Tirmidhi, Sunan). Ibn `Umar (may Allah be pleased with him) quoted the Prophet (peace and blessings be upon him) as saying: “Touching them both (the Black Stone and Ar-Rukn Al-Yamani) is an expiation for one’s sins.” (At-Tirmidhi, Sunan, hadith no. 959. This hadith is classified as hasan by At-Tirmidhi and as Sahih by Al-Hakim (1/664), and Adh-Dhahabi agreed with him.).

 

7). ഈ കല്ല്‌ അല്ലാഹുവിന്‍റെ വലതു കരം ആണ്. “The Black Stone is the right hand of Allah Most High.” Ibn Qutayba in Ta’ wil Mukhtalif al-Hadith (1972 ed. p. 215=1995 ed. p. 198, 262) said that it was a saying of Ibn ‘Abbas and relates a saying of ‘A’isha that the Black Stone is the depository of the covenant of human souls with Allah on the Day of Promise (alastu bi rabbikum). He interprets the Black Stone as representing the place where one declares one’s pledge of fidelity to the Sovereign. Ibn Hajar in Fath al-Bari (1959 ed. 3:463 #1520) cites al-Khattabi’s and al-Muhibb al-Tabari’s similar interpretations. Al-Qurtubi said in al-Asna fi Sharh Asma’ Allah al-Husna (2:90-91): “It means that the Black Stone has the standing (manzila) of the Right Hand of Allah. metaphorically speaking.”

 

ഇസ്ലാമിക ലോകത്ത്‌ ഏറെ ആദരിക്കപ്പെടുന്ന ഇമാം ഗസ്സാലിയുടെ ഇഹ്യ്യാ ഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഈ കല്ലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം:

 

പരിശുദ്ധ കഅബ:യുടെയും മക്കയുടെയും ശ്രേഷ്ടത:

 

“തീര്‍ച്ചയായും വര്‍ഷം തോറും ആറു ലക്ഷം ആളുകള്‍ വീതം പരിശുദ്ധ കഅ്ബയെ ഹജ്ജ്‌ ചെയ്യുമെന്നും, ആളുകളുടെ എണ്ണം കുറവായാല്‍ അല്ലാഹു മലക്കുകളെ അയച്ചുകൊണ്ട് ആ എണ്ണം പൂര്‍ത്തിയാക്കുമെന്നും അവന്‍ വാഗ്ദത്തം ചെയ്തിട്ടുണ്ട്. അന്ത്യനാളില്‍ കഅ്ബത്തെ വരന്‍റെ അടുത്തേക്ക്‌ നയിക്കപ്പെടുന്ന വധുവിനെപ്പോലെ (പുതുപ്പെണ്ണ്‍) കൊണ്ടുവരും. അതിനെ ഹജ്ജ്‌ ചെയ്തിട്ടുള്ള സര്‍വ്വ ജനങ്ങളും അതിന്‍റെ ചുറ്റുപാടുമുള്ള അതിന്‍റെ വരികളില്‍ പിടിച്ചു നില്‍ക്കും. പിന്നീട് ആ ജനങ്ങളോട് കൂടി അതിനെ സ്വര്‍ഗ്ഗത്തിലേക്ക്‌ അയക്കപ്പെടും എന്ന് നബി (സ) പറഞ്ഞിരിക്കുന്നു.

 

തീര്‍ച്ചയായും ‘ഹജറുല്‍ അസ്വ്വദ്‌’ സ്വര്‍ഗ്ഗത്തിലെ മാണിക്യങ്ങളില്‍ നിന്നുള്ള മാണിക്യമാണ്. അന്ത്യനാളില്‍ അതിനെ കൊണ്ടുവരും. അപ്പോള്‍ അതിനു രണ്ടു കണ്ണും സംസാരിക്കുന്ന നിലയിലുള്ള നാവും ഉണ്ടായിരിക്കും. യഥാര്‍ത്ഥമായ വിശ്വാസത്തില്‍ അതിനെ തൊട്ടു ചുംബിച്ചവര്‍ക്കെല്ലാം അത് സാക്ഷി നില്‍ക്കുമെന്ന് ഒരു ഹദീസില്‍ വന്നിട്ടുണ്ട്. നബി (സ) അധികപ്രാവശ്യവും അതിനെ ചുംബിക്കാറുണ്ടായിരുന്നു. നബി (സ) അതിന്മേല്‍ സുജൂദ്‌ ചെയ്തിട്ടുണ്ടെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നബി (സ) ഒട്ടകപ്പുറത്തിരുന്നു ത്വവാഫ്‌ ചെയ്യുമ്പോള്‍ വിഹ്ജന് (തല വളഞ്ഞ വടി) അതിന്മേല്‍ വെച്ചെടുത്ത് ആ വടിയുടെ തല ചുംബിക്കാറുണ്ടായിരുന്നു. ഉമര്‍ (റ) അതിനെ ചുംബിച്ച ശേഷം പറയുകയുണ്ടായി. തീര്‍ച്ചയായും നീ ഉപകാരം ചെയ്യാനോ ഉപദ്രവിക്കുവാനോ കഴിവില്ലാത്ത ഒരു കല്ലാണെന്ന് എനിക്കറിയാം. നബി (സ) നിന്നെ ചുംബിക്കുന്നതായി ഞാന്‍ കണ്ടിരുന്നില്ലായെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല. എന്നിട്ട് ഉമര്‍ (റ) തന്‍റെ ശബ്ദം ഉയരുന്നത് വരെ തേങ്ങിക്കരഞ്ഞ് തന്‍റെ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോള്‍ അലിയ്യ് (റ) നെ കണ്ടു. അപ്പോള്‍ ഉമര്‍ (റ) അലിയ്യ് (റ) നെ വിളിച്ചുകൊണ്ട് അബുല്‍ഹസനേ! ഇത് കണ്ണീര്‍ ചൊരിക്കേണ്ടതും ദുആക്ക് ഉത്തരം ലഭിക്കേണ്ടതുമായ സ്ഥലമാണെന്ന് പറഞ്ഞു.  അപ്പോള്‍ അലിയ്യ് (റ) ഇപ്രകാരം പറഞ്ഞു: ‘അമിറുല്‍ മുഅ്മിനീനേ! ഇത് ഉപകാരം ചെയ്യുന്നതും ഉപദ്രവിക്കുന്നതുമാണ്.’ ഉമര്‍ (റ) അതെങ്ങനെയാണെന്ന് ചോദിച്ചു. അലിയ്യ് (റ) പറഞ്ഞു: ‘തീര്‍ച്ചയായും അല്ലാഹു മനുഷ്യ സന്താനങ്ങളില്‍ നിന്ന് കരാര്‍ വാങ്ങിയപ്പോള്‍ അത് എഴുതി വെക്കുകയുണ്ടായി. എന്നിട്ട് ഈ കല്ലിനെക്കൊണ്ട് അതിനെ വിഴുങ്ങിച്ചു. അതിനാല്‍ ഈ കല്ല്‌ സത്യവിശ്വാസികള്‍ക്ക്‌ അവര്‍ അവരുടെ കരാര്‍ പൂര്‍ത്തിയാക്കിയതായും സത്യനിഷേധികള്‍ക്ക്‌ അവര്‍ കരാര്‍ ലംഘിച്ചതായും സാക്ഷി നില്‍ക്കും.’ ‘ഹജറുല്‍ അസ്വ്വദി’നെ തൊട്ടുമുത്തുമ്പോള്‍ ‘അല്ലാഹുവേ! നിന്നെ വിശ്വസിച്ചു കൊണ്ടും നിന്‍റെ ഗ്രന്ഥത്തില്‍ വിശ്വസിച്ചു കൊണ്ടും, നിന്നോടുള്ള കരാര്‍ നിറവേറ്റിക്കൊണ്ടുമാണ് ഞാന്‍ ഇതിനെ ചുംബിക്കുന്നതെ’ന്ന് ജനങ്ങള്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണെന്ന് പറയപ്പെട്ടിരിക്കുന്നു.”

 

ഹജറുല്‍ അസ്വ്വദിനെ തൊട്ടു മുത്തുമ്പോള്‍:

 

അത് അല്ലാഹുവിനോടുള്ള അനുസരണക്ക് അവനോട് ഉടമ്പടി ചെയ്യലാണെന്നു കരുതണം. നിന്‍റെ ആ ഉടമ്പടി തികച്ചും പാലിക്കണമെന്നും മനസ്സില്‍ ഉറപ്പിക്കുകയും വേണം. ആരെങ്കിലും അല്ലാഹുവിനോടുള്ള കരാര്‍ ലംഘിച്ചാല്‍ അവന്‍ അല്ലാഹുവിന്‍റെ കോപത്തിന് അര്‍ഹനായിത്തീരും. ഹജറുല്‍ അസ്വ്വദ് അല്ലാഹുവിന്‍റെ ഭൂമിയിലുള്ള വലതുകൈ ആണെന്നും മനുഷ്യന്‍ തന്‍റെ സഹോദരനുമായി ഹസ്തദാനം ചെയ്യുന്നത് പോലെ അല്ലാഹുവിന്‍റെ സൃഷ്ടികള്‍ അതില്‍ തൊട്ടുകൊണ്ട് അല്ലാഹുവിനോട് ഹസ്തദാനം ചെയ്യുന്നു എന്നും നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ്‌ (റ) നിവേദനം ചെയ്തിട്ടുണ്ട്. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 6, പുറം 63, 64)

 

ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും താന്‍ ആരാധിക്കുന്ന വിഗ്രഹത്തിനു ഇത്രയധികം ശക്തികളും കഴിവുകളും ഉണ്ടെന്നു പറയുകയില്ല. അവന്‍ പോലും പറയാന്‍ മടിക്കുന്ന അവകാശവാദങ്ങളാണ് ഈ കല്ലിനെക്കുറിച്ച് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നത്. ഈ കല്ലിരിക്കുന്ന കഅബയുടെ നേരെ തിരിഞ്ഞാണ് ദിവസവും അഞ്ച് നേരം മുസ്ലീങ്ങള്‍ നിസ്കരിക്കുന്നത് എന്ന് കൂടി അറിയുമ്പോഴാണ് ഒരു വ്യത്യാസവുമില്ലാതെ ലോക മുസ്ലീങ്ങളെല്ലാം ഈ കല്ലിനെ ലക്ഷ്യം വെച്ച് നമസ്കരിക്കുന്നവരാണ് എന്ന സത്യം മനസിലാകുകയുള്ളൂ. മാത്രമല്ല, ഇസ്ലാമില്‍ നിസ്കാരം നിര്‍ബന്ധമായതിനാല്‍, ലോകത്ത് ഇസ്ലാം ഒഴികെ വേറെ ഒരു മതത്തിലും നിര്‍ബന്ധപൂര്‍വ്വമായ വിഗ്രഹാരാധനയില്ല എന്ന് കൂടി നമുക്ക്‌ മനസ്സിലാകും. ഇങ്ങനെയുള്ള മുസ്ലീങ്ങളാണ് നമ്മളോട് പറയുന്നത്, അവര്‍ വിഗ്രഹാരാധികള്‍ അല്ലെന്ന്!! ഇവര്‍ വിചാരിച്ചത് ഇവരുടെ പ്രാമാണ ഗ്രന്ഥങ്ങള്‍ ഒന്നും നമ്മള്‍ വായിച്ചു നോക്കുകയില്ല എന്നായിരിക്കും!!!

]]>
https://sathyamargam.org/2015/04/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%a7%e0%b4%a8/feed/ 3
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-9) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/#respond Thu, 02 Apr 2015 12:21:08 +0000 http://www.sathyamargam.org/?p=1056  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

മോഹിക്കരുത് (പുറ.20:17).

ദുര്‍മോഹത്തെയാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നതെന്ന് ഈ കല്പനയുടെ വിശദീകരണത്തില്‍ നിന്ന് നമുക്ക്‌ പിടികിട്ടും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” എന്നാണ് കല്പനയുടെ പൂര്‍ണ്ണ രൂപം. മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കല്പനയ്ക്കുണ്ട്. മറ്റു കല്പനകളെല്ലാം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമേ ആ കല്പനകള്‍ അനുസരിക്കുകയായിരുന്നോ അതോ ലംഘിക്കുകയായിരുന്നോ എന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഈ കല്പന ഒരാള്‍ ലംഘിച്ചാല്‍ അത് മനുഷ്യന് മനസ്സിലാക്കാന്‍ കഴിയില്ല, ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവത്തിനു മാത്രമേ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളൂ. എല്ലാ പാപവും ഹൃദയത്തിലാണ് ആരംഭിക്കുന്നതെങ്കിലും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നത് ശരീരമാണ്. എന്നാല്‍ ശരീരത്തിന്‍റെ സഹായം ആവശ്യമില്ലാതെ, മനസ്സുകൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന പാപമാണ് അവസാന കല്പനയുടെ ലംഘനം. ഒരാള്‍ ഈ കല്പന ലംഘിച്ചോ ഇല്ലയോ എന്ന കാര്യം മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ദുഷ്കരമാണ് എന്ന് വരികിലും അയാളുടെ പ്രവൃത്തി ചിലപ്പോള്‍ അത് വെളിപ്പെടുത്തിയെക്കാം. മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പരിശോധിച്ച് കൊണ്ട് ഈ കല്പന മുഹമ്മദ്‌ ലംഘിച്ചുവോ ഇല്ലയോ എന്ന് നമുക്ക്‌പരിശോധിച്ച് നോക്കാം.

 

മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ മുഹമ്മദ്‌ ഒരിക്കല്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:

 

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപ്പോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

 

ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ  പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു.  അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ  അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു,   അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു  “ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ്‌ മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്‌?! താങ്കള്‍ക്ക് അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)

 

‘സൈദ്‌ അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ  വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത‍?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട്  ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)

 

തന്‍റെ വളര്‍ത്തു പിതാവ്‌ തന്‍റെ ഭാര്യയെ മോഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ മുഹമ്മദിന് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദ്‌ പോകുന്നുണ്ട്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’

 

“സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ്‌ അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുര്‍മോഹം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചിരുന്ന ആളായിരുന്നു മുഹമ്മദ്‌ എന്ന് പറയുമ്പോള്‍, ബാക്കിയുള്ളവരുടെ ഭാര്യമാരെയൊന്നും മുഹമ്മദ്‌ മോഹിച്ചിരുന്നില്ല എന്ന് പറയാന്‍ ആര്‍ക്കു കഴിയും? എന്തായാലും മുഹമ്മദിന്‍റെ ഈ നീച പ്രവൃത്തിയെ “കാട്ടറബികള്‍” എന്ന് ഇന്നുള്ള മുസ്ലീങ്ങള്‍ പരിഹസിക്കുന്ന ഖുറൈശികളും മറ്റും അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. ദത്തുപുത്രന്‍ സ്വന്തം പുത്രന് തുല്യമാണെന്നും അവന്‍റെ ഭാര്യയെ സ്വന്തം മരുമകളെപ്പോലെയാണ് കാണേണ്ടത് എന്നും പറഞ്ഞായിരുന്നു മുഹമ്മദിന്‍റെ എതിരാളികള്‍ ഇക്കാര്യത്തില്‍ മുഹമ്മദിനെ വിമര്‍ശിച്ചത്. എന്നാല്‍, മുഹമ്മദിന്‍റെ ശത്രുക്കളുടെ വിമര്‍ശനത്തിന്‍റെ മുനയൊടിക്കാന്‍ അല്ലാഹു തന്നെ സഹായഹസ്തവുമായി മലക്കിനെ പറഞ്ഞു വിടുന്നതാണ് പിന്നെ നാം കാണുന്നത്. ഈ ആയത്തുകള്‍ ഒന്ന് നോക്കൂ:

 

“യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.” (സൂറാ.33:4)

 

ദത്തു പുത്രന്മാര്‍ സ്വന്തം പുത്രന്മാരെപ്പോലെയല്ല, അതൊക്കെ നിങ്ങളുടെ വെറും വാക്ക് മാത്രമാണ് എന്നാണ് മലക്കിന്‍റെ വര്‍ത്തമാനം! അപരിഷ്കൃതരെന്നും കാട്ടറബികളെന്നും ഇന്നത്തെ ദാവാക്കാര്‍ പറയുന്ന ജാഹ് ലിയാ കാലഘട്ടത്തിലെ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം. ജാഹ് ലിയാ എന്ന അറബി വാക്കിന് അന്ധകാരം എന്നും അജ്ഞത എന്നുമോക്കെയാണ് അര്‍ത്ഥം.) അറബികള്‍ക്ക്‌ ഉണ്ടായിരുന്ന സംസ്കാരം പോലും അറേബ്യന്‍ ഗോത്ര ദൈവമായ അല്ലാഹുവിനും അല്ലാഹുവിന്‍റെ പ്രവാചകനും ഉണ്ടായിരുന്നില്ല എന്ന് ഇതില്‍ നിന്ന് തെളിയുന്നു. ഈ വിഷയത്തിന്‍റെ പേരില്‍ പിന്നെയും ഖുര്‍ആന്‍ ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. ഒരെണ്ണം കൂടി നോക്കാം:

 

“നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (സൂറാ.33:37)

 

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയെ കേവലം ‘ആവശ്യം നിറവേറ്റല്‍’ ആയിട്ടാണ് അല്ലാഹു പരിഗണിക്കുന്നത് എന്നത് പോകട്ടെ, ഭര്‍ത്താവിന്‍റെ ആ ‘ആവശ്യം നിറവേറ്റല്‍’ കഴിഞ്ഞാല്‍ പിന്നെ അവന്‍റെ ഭാര്യയെ വളര്‍ത്തു പിതാവിനു വിവാഹം കഴിച്ചു തന്‍റെ ‘ആവശ്യം നിറവേറ്റാം’ എന്ന തികച്ചും സ്ത്രീ വിരുദ്ധമായ നിയമമാണ് അല്ലാഹു മുസ്ലീങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നത്. ഇനിയങ്ങനെ ‘ആവശ്യം നിറവേറ്റുന്ന കാര്യത്തില്‍’ ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും മനഃപ്രയാസം ഉണ്ടെങ്കിലോ? അങ്ങനെയുള്ളവരുടെ ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് ‘ലോകര്‍ക്കാകെ മാതൃകയുമായി അയക്കപ്പെട്ട’ മുഹമ്മദിന്‍റെ വളര്‍ത്തുമകന്‍റെ ഭാര്യയെ മുഹമ്മദിന് ഭാര്യയായി കൊടുത്തു കൊണ്ട് അല്ലാഹു പുതിയൊരു മാതൃക ഇസ്ലാമികലോകത്ത് അവതരിപ്പിച്ചത്‌!!

 

വേറൊരു ഒരു ഹദീസ്‌ കൂടി നോക്കാം:

 

ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി – അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403)

 

സുന്ദരിയായ ഒരു സ്ത്രീ വഴിയിലൂടെ നടന്നു പോയപ്പോള്‍ അവളെ കണ്ട മാത്രയില്‍ തന്നെ മുഹമ്മദ്‌ അവളെ മോഹിച്ചു എന്ന കാര്യം ഈ ഹദീസില്‍ നിന്നും പിടികിട്ടും. എന്തായാലും ന്യായപ്രമാണത്തിലെ പത്താം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന് അവകാശമുണ്ടാകയില്ല. ‘പ്രവാചകനായ മോശെ മുഖാന്തരം ഏക സത്യദൈവം നല്‍കിയ ന്യായപ്രമാണം പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞപ്പോള്‍ അതിനെ പുനഃസ്ഥാപിക്കാന്‍ വേണ്ടി അതേ ഏകസത്യദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകന്‍ ആണ് മുഹമ്മദ്‌ റസൂല്‍’ എന്ന് മുസ്ലീങ്ങള്‍ ആരെക്കുറിച്ചു പെരുമ്പറ മുഴക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ച് തന്നെയാണ് നാം ഇതുവരെ പരിശോധിച്ചത്. ന്യായപ്രമാണത്തിന്‍റെ നട്ടെല്ലായ പത്ത് കല്പനകള്‍ പോലും അനുസരിക്കാന്‍ മനസ്സ് വെച്ചില്ലെന്നു മാത്രമല്ല, (മാതാപിതാക്കള്‍ മുന്‍പേ തന്നെ മരിച്ചു പോയിരുന്നതിനാല്‍ ഒരു കല്പനയുടെ കാര്യത്തില്‍ മാത്രം ഒഴിവുണ്ട്) അതൊക്കെ ലംഘിക്കാന്‍ അത്യുത്സാഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാകും. ‘ഈ വ്യക്തിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ അല്ലാഹുവിന് ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കാന്‍’ എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും മുഹമ്മദിന്‍റെ അനുയായികള്‍ക്കില്ല എന്നത് വ്യസനകരം തന്നെ!! (തുടരും… )

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-8) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-3/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-3/#respond Thu, 02 Apr 2015 12:06:52 +0000 http://www.sathyamargam.org/?p=1052 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മോഷ്ടിക്കരുത് (പുറ.20:15): ഇത് എട്ടാം കല്പന. മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള ജീവനുള്ളതോ അല്ലാത്തതോ ആയ വസ്തുക്കളെ അയാളുടെ സമ്മതം കൂടാതെ കൈവശപ്പെടുത്തുന്നതിനെയാണ് മോഷണം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മോഷണത്തെ മാത്രമല്ല, ചതിച്ചോ വഞ്ചിച്ചോ മറ്റൊരാളുടെ മുതല്‍ കൈവശപ്പെടുത്തുന്നതിനെയും ഈ കല്പനയിലൂടെ ദൈവം വിരോധിച്ചിരിക്കുന്നു.

 

എന്നാല്‍ മക്കയില്‍ നിന്നും കച്ചവടത്തിന് പോയിരുന്ന ഖുറൈശികളുടെ കച്ചവട സംഘങ്ങളെ മദീനയില്‍ നിന്ന് വന്നു മുഹമ്മദും കൂട്ടരും കൊള്ളയടിക്കുമായിരുന്നു എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നു. ഇസ്ലാമിലെ ഒന്നാമത്തെ യുദ്ധമായി അറിയപ്പെടുന്ന ബദര്‍ യുദ്ധത്തിന്‍റെ കാരണം തന്നെ ഖുറൈശി നേതാവായ അബൂ സുഫ്‌യാന്‍റെ നേതൃത്വത്തില്‍ മക്കയിലേക്ക് ചരക്കുമായി വരികയായിരുന്ന കച്ചവട സംഘത്തെ ആക്രമിക്കാന്‍ മുഹമ്മദ്‌ മദീനയില്‍ നിന്നുള്ള കൊള്ളസംഘവുമായി വന്നതാണ്. ഇതല്ലാതെ ബനൂ ഖുറൈദ, ബനൂ മുസ്തലഖ്, ബനൂ നദീര്‍ എന്നീ യെഹൂദ താവളങ്ങളെ മുഹമ്മദ്‌ ആക്രമിക്കുകയും അവരുടെ സമ്പത്തു കൊള്ളയടിക്കുകയും സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുക്കുകയും ചെയ്ത കാര്യങ്ങള്‍ ഹദീസുകളിലുണ്ട്. ഇത് മാത്രമല്ലാതെ, ദൂരദേശത്തുള്ള രാജ്യങ്ങളെയും ആക്രമിച്ചു കൊള്ളയടിക്കാനും ഇസ്ലാം മതം പ്രചരിപ്പിക്കാനും മുഹമ്മദ്‌ ആജ്ഞ കൊടുത്തിട്ടുണ്ട്. ചില ഹദീസുകള്‍ താഴെ കൊടുക്കാം:

 

അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ‘കിസ്രാ’ ഇതാ നശിച്ചു കഴിഞ്ഞു. ഇനി ഒരിക്കലും ‘കിസ്രാ’ ഉണ്ടാവുകയില്ല. കൈസറും നാശമടയുക തന്നെ ചെയ്യും. ഇനി ഒരിക്കലും ഒരു കൈസര്‍ ഉണ്ടാകുകയില്ല. അവര്‍ രണ്ടു പേരുടെയും ഖജാനകള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ പങ്കിട്ടു പോകും. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1259, പേജ് 636)

 

കിസ്രാ പര്‍വേഷ്‌ എന്നത് മുഹമ്മദിന്‍റെ സമകാലീനനായിരുന്ന ഒരു പേര്‍ഷ്യന്‍ രാജാവാണ്. ഇന്നത്തെ കണക്ക്‌ പ്രകാരം 700 മില്ല്യണ്‍ ഡോളര്‍ വാര്‍ഷികവരുമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളായിരുന്നു കിസ്രാ പര്‍വേഷ്‌. മുഹമ്മദ്‌ അയാളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ആഗ്രഹിച്ചു!!

 

അബൂഹുറൈറ (റ) പറയുന്നു: തിരുമേനി (സ) അരുളി: ഉന്നതതത്വങ്ങഉളുള്‍ക്കൊള്ളുന്ന വാക്യങ്ങളോട് കൂടിയാണ് അല്ലാഹു എന്നെ അയച്ചിരിക്കുന്നത്. അപ്രകാരം തന്നെ ശത്രു ഹൃദയങ്ങളില്‍ മുസ്ലീംകളെക്കുറിച്ച് ഉടലെടുത്ത ഭയം എനിക്ക് സഹായകമായിത്തീര്‍ന്നിട്ടുണ്ട്. ഞാനൊരിക്കല്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭൂലോകത്തെ ഖജാനകളുടെയെല്ലാം താക്കോലുകള്‍ ഒരാള്‍ കൊണ്ടുവന്നു എന്‍റെ കയ്യില്‍ തന്നു.” “തിരുമേനി പോയ്ക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ ആ ഖജാനകളില്‍ നിന്ന് ധനം വാരിയെടുത്തുകൊണ്ടിരിക്കുകയാണ്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1241, പേജ് 630)

 

മുഹമ്മദ്‌ ആഗ്രഹിച്ച കാര്യങ്ങള്‍ പില്‍ക്കാലത്ത് അനുയായികള്‍ ആണ് നിറവേറ്റിയത്. സമ്പത്തിന് വേണ്ടി അവര്‍ ലോകം മുഴുവന്‍ ആക്രമിക്കാന്‍ തയ്യാറായി!!

 

ഉമ്മുഹറാം (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് അവര്‍ കേട്ടു. “എന്‍റെ അനുയായികളില്‍, സമുദ്രത്തില്‍ പ്രവേശിച്ചു ഏറ്റവുമാദ്യം യുദ്ധം ചെയ്യുന്നവര്‍ക്ക്‌ സ്വര്‍ഗ്ഗം നിശ്ചയമാണ്.” ഉമ്മുഹറാം ചോദിച്ചു: “ദൈവദൂതരേ! അക്കൂട്ടത്തില്‍ ഞാനുള്‍പ്പെടുമോ?” തിരുമേനി അരുളി: “അതേ, നീയും അവരിലുള്‍പ്പെടും.” ഉമ്മുഹറാം പറയുന്നു, തിരുമേനി തുടര്‍ന്നരുളി: “എന്‍റെ അനുയായികളില്‍ കൈസറിന്‍റെ പട്ടണത്തെ (റോം) ഏറ്റവുമാദ്യം ആക്രമിക്കുന്ന പട്ടാളത്തിന്‍റെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും.” “ഞാനക്കൂട്ടത്തിലുണ്ടായിരിക്കുമോ?” എന്ന് തിരുമേനിയോട് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് അവിടുന്ന് അരുളിയത്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1222, പേജ് 624)

 

കടല്‍ കടന്നും ഭൂഖണ്ഡങ്ങള്‍ കടന്നും യുദ്ധം ചെയ്യാന്‍ വേണ്ടി തന്‍റെ അനുയായികള്‍ പോകണം എന്നുള്ള ആഗ്രഹം മുഹമ്മദില്‍ എത്രമാത്രം രൂഢമൂലമായിരുന്നു എന്നറിയാന്‍ ഈ ഹദീസുകള്‍ മതി. ആക്രമണങ്ങള്‍ അപ്രതീക്ഷിതമായിരുന്നു എന്ന് ഈ ഹദീസുകളില്‍ നിന്നും മനസ്സിലാക്കാം:

 

ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

 

ഇബ്നു ഉമര്‍ (റ) പറയുന്നു: “ബനൂ മുസ്തലഖ് ഗോത്രക്കാര്‍  അശ്രദ്ധരായി കഴിഞ്ഞു കൂടിയിരുന്ന സന്ദര്‍ഭത്തില്‍ തിരുമേനി (സ) അവരെ ആക്രമിച്ചു. അവരുടെ ഒട്ടകങ്ങള്‍ അരുവികളില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.  അവരുടെ കൂട്ടത്തിലെ യോദ്ധാക്കളെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും ബന്ധനസ്ഥരാക്കുകയും ചെയ്തു. അന്നാണ് ജുവൈരിയ (റ) തിരുമേനിയുടെ അധീനത്തില്‍ വന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 49, ഹദീസ്‌ നമ്പര്‍ 1108, പേജ് 564)

 

അങ്ങനെ യഹോവയായ ദൈവം നല്‍കിയ ന്യായപ്രമാണത്തിലെ എട്ടാം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു.

 

കള്ളസാക്ഷ്യം പറയരുത് (പുറ.20:16). ഇത് ഒമ്പതാം കല്പന. കോടതിയില്‍ സാക്ഷ്യം പറയുമ്പോള്‍ അതില്‍ കള്ളം ഉണ്ടാകരുത് എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് എല്ലാത്തരത്തിലുള്ള കള്ളങ്ങളും നിരോധിക്കുകയാണ് ഇവിടെ ദൈവം ചെയ്തിരിക്കുന്നത്. കള്ളം മാത്രമല്ല, മറ്റൊരാളുടെ നേരെയുള്ള ചതിയെയും വഞ്ചനയേയും ഈ കല്പനയിലൂടെ ദൈവം നിരോധിക്കുന്നു. “വിശ്വസ്തസാക്ഷി ഭോഷ്കു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്കു നിശ്വസിക്കുന്നു” എന്നാണ് സദൃശവാക്യങ്ങള്‍ 14:5-ല്‍ പറഞ്ഞിരിക്കുന്നത്. മുഹമ്മദ്‌ ഈ കല്പനയും തെറ്റിച്ചു എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം:

 

ഉമ്മുകുല്‍സൂം (റ) പറയുന്നു: “ജനങ്ങള്‍ക്കിടയില്‍ സന്ധിയുണ്ടാക്കാനുള്ള സദുദ്ദേശ്യത്തോടെ വാര്‍ത്തകള്‍ക്ക്‌ രൂപവും സ്വഭാവവും നല്‍കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുന്നവന്‍ കള്ളം പറയുന്നവനല്ല” എന്ന് തിരുമേനി അരുളിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)

 

വേറൊരു ഹദീസ്‌ നോക്കാം:

 

ഹുമൈദ്‌ ബ്നു അബ്ദുര്‍റഹ്മാന്‍ ബ്നു ഔഫ്‌ നിവേദനം: അദ്ദേഹത്തിന്‍റെ മാതാവ്‌ ഉമ്മു കുല്‍സും, ആദ്യമായി ഹിജ്റ ചെയ്ത് നബിയോട് ഉടമ്പടി ചെയ്തവരില്‍ പെട്ടവരായിരുന്നു. അവര്‍ നബി പറയുന്നത് കേട്ടു. ‘ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നവന്‍ കള്ളം പറയുന്നവനല്ല. അവന്‍ നന്മ പറയുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്നു.’ ഇബ്നു ശിഹാബ്‌ പറയുന്നു: ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. യുദ്ധം, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍, ഒരാള്‍ തന്‍റെ ഭാര്യയോടോ, ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനോടോ പറയുന്നത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 45, ഹദീസ്‌ നമ്പര്‍ 101 (2605)

 

ഹദീസ്‌ ശ്രദ്ധിച്ചു വായിക്കണേ, “ജനങ്ങള്‍ പറയുന്ന കളവില്‍ മൂന്ന് കാര്യത്തിലല്ലാതെ ഇളവ്‌ അനുവദിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല” എന്ന് പറഞ്ഞാല്‍ എന്താണ് സംഭവം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും. മൂന്നു കാര്യങ്ങളില്‍ കള്ളം പറയാം എന്നാണ് മുഹമ്മദ്‌ പഠിപ്പിച്ചത്. വേറൊരു ഹദീസ്‌ നോക്കാം:

 

“ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: ‘ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?’ നബി പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.’ നബി പറഞ്ഞു: ‘പറഞ്ഞുകൊള്ളുക.’ അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: ‘ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ അവന്‍ ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?’ അദ്ദേഹം ചോദിച്ചു: ‘എന്ത് പണയം തരണം?’ അവന്‍ പറഞ്ഞു: ‘നിങ്ങളുടെ സ്ത്രീകളെ പണയം തരണം.’ അദ്ദേഹം പറഞ്ഞു: ‘നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?’ അപ്പോള്‍ അവന്‍ ചോദിച്ചു: ‘എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ ഞങ്ങളില് ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.’ അവന്‍ പറഞ്ഞു: ‘ശരി, അങ്ങനെയാകട്ടെ.’ ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

 

ജാബിര്‍ പറയുന്നു: ‘അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: ‘രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.’ അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.’ മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. ‘നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.’ അവന്‍ പറഞ്ഞു: ‘അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.’ അദ്ദേഹം ചോദിച്ചു: ‘അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?’ അവന്‍ പറഞ്ഞു: ‘ഓ, മണത്തോളൂ.’ അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: ‘ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.’ അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍.119 (1801).

 

ഇവിടെ, ഇരുട്ടിന്‍റെ മറവില്‍ ഒരാളെ കൊല്ലാന്‍ പോകുന്ന അനുയായികള്‍ക്ക് എന്ത് നുണയും പറയാനുള്ള അനുവാദവും കൂടി മുഹമ്മദ്‌ നല്‍കിയിരുന്നു എന്ന് ഈ ഹദീസുകള്‍ വായിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. കള്ളം പറയാനുള്ള അനുവാദം തന്‍റെ അനുയായികള്‍ക്ക് നല്‍കിക്കൊണ്ട് മുഹമ്മദ്‌ ഒമ്പതാം കല്പനയും ലംഘിക്കുകയാണ് ഉണ്ടായതു എന്ന് ചുരുക്കം. (തുടരും..)

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-3/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-7) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-2/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-2/#respond Thu, 02 Apr 2015 11:54:30 +0000 http://www.sathyamargam.org/?p=1047  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

8) വ്യഭിചാരം ചെയ്യരുത് (പുറ.20:14)

വ്യഭിചാരം എന്ന ക്രിയയെ ബൈബിളും ഖുര്‍ആനും വ്യത്യസ്തമായ വിധത്തിലാണ് അവതരിപ്പിക്കുന്നത്‌. വിവാഹം ചെയ്ത വ്യക്തിയുമായല്ലാതെ നടത്തുന്ന ലൈംഗിക ബന്ധത്തിനാണ് ബൈബിള്‍ വ്യഭിചാരം എന്ന് പറയുന്നത്. (വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് പരസംഗം എന്നാണു ബൈബിള്‍ പറയുന്നത്.) വിവാഹം എന്ന വിഷയത്തില്‍ ബൈബിളും ഖുര്‍ആനും വ്യത്യസ്ത വീക്ഷണകോണുകള്‍ പുലര്‍ത്തുന്നതിനാല്‍ വ്യഭിചാരത്തെ സംബന്ധിച്ച നിര്‍വ്വചനത്തിലും ഈ രണ്ടു ഗ്രന്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ബഹുഭാര്യാ സമ്പ്രദായത്തെ ബൈബിള്‍ അനുകൂലിക്കുന്നില്ല. ആദാമിന് ദൈവം ഒരു ഹവ്വയെ മാത്രമേ നല്‍കിയുള്ളൂ. അബ്രഹാം, യാക്കോബ്, തുടങ്ങിയ പ്രവാചകന്മാരും ദാവീദ്‌, ശലോമോന്‍ മുതലായ രാജാക്കന്മാരും ഒന്നിലധികം ഭാര്യമാരെ എടുത്ത ചരിത്രം ബൈബിളിലുണ്ട്. അങ്ങനെ ബഹു ഭാര്യമാരെ എടുത്തവരെല്ലാം അതിന്‍റെ പേരില്‍ കഷ്ടപ്പെട്ടിട്ടുമുണ്ട്. വിവാഹമോചനത്തേയും ബൈബിള്‍ അനുകൂലിക്കുന്നില്ല. ‘ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത്’ എന്നാണു ഇത് സംബന്ധമായി വാഴ്ത്തപെട്ട കര്‍ത്താവ് പറഞ്ഞിട്ടുള്ളത്.

 

പഴയനിയമത്തില്‍ യിസ്രായേലിന്‍റെ ഹൃദയ കാഠിന്യം നിമിത്തം ഉപേക്ഷണപത്രം നല്‍കി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ മുഖാന്തരം ദൈവം അനുവാദം നല്‍കിയിരുന്നു. എങ്കിലും അത് ദൈവത്തിന്‍റെ ഹിതമായിരുന്നില്ല, യിസ്രായേലിന്‍റെ ഹൃദയ കാഠിന്യം നിമിത്തമായിരുന്നു (മര്‍ക്കോസ്. 10:5). ‘തന്‍റെ യൗവ്വനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്, ഞാന്‍ ഉപേക്ഷണം വെറുക്കുന്നു’ (മലാഖി.2:15,16) എന്നാണു യഹോവ അരുളിചെയ്യുന്നത്.

 

ഈ വിഷയത്തോട് ബന്ധപ്പെട്ടു നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കാം: അവന്‍ അവരോടു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു. സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു  മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്ന് പറഞ്ഞു” (മര്‍ക്കോസ്. 10:11,12) ലൂക്കോസ് 16:18-ലും യേശു കര്‍ത്താവ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വിവാഹത്തേയും വിവാഹമോചനത്തേയും സംബന്ധിച്ച് ഇതാണ് ബൈബിളിന്‍റെ നിലപാട്. എന്നാല്‍ ഖുര്‍ആന്‍ ബഹുഭാര്യാ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമാണ്.

 

ബൈബിളിന്‍റെ ഈ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ട് നമുക്ക്‌ മുഹമ്മദിന്‍റെ വിവാഹ ജീവിതത്തെ ഒന്നപഗ്രഥിച്ചു നോക്കാം. മുഹമ്മദിന്‍റെ ഭാര്യമാരുടെ പേരുകള്‍ ഇവയാണ്:

 

1. ഖദീജാ ബിന്‍ത് ഖുവൈലിദ്

2. സൌദാ ബിന്‍ത് സുമ്ആ

3. ആയിശാ ബിന്‍ത് അബൂബക്കര്‍

4. ഹഫ്സാ ബിന്‍ത് ഉമര്‍

5. സൈനാബ്‌ ബിന്‍ത് ഖുസൈമ

6. ഉമ്മ് സലമാ ഹിന്ദ്‌ ബിന്‍ത് ഉമയ്യാ

7. സൈനാബ്‌ ബിന്‍ത് ജഹ്ശ്

8. ജുവൈരിയ ബിന്‍ത് അല്‍-ഹാരിത്‌

9. സഫിയ്യാ ബിന്‍ത് ഹുയൈയ്യ്‌

10. ഉമ്മ് ഹബീബാ റംലാ ബിന്‍ത് അബുസുഫ്‌യാന്‍

11. മൈമുനാ ബിന്‍ത് അല്‍-ഹാരിത്‌

(The Wives of the Prophet Muhammad, Their Strives and Their Lives. Muhammad Fathi Mus’ad, Islamic INC, Publishing and Distribution 8 As-Sayeda Zainab Sq. Cairo, Egypt)

 

ഇത് മുഹമ്മദ്‌ ഫാതി മുസ’ആദിന്‍റെ കണക്കാണ്. മാരിയത്തുല്‍ ഖ്വിബ്തിയ, റെയ്ഹാന തുടങ്ങിയ പ്രവാചക പത്നിമാര്‍ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നോര്‍ക്കുക. വേറെ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ പ്രവാചക പത്നിമാരുടെ എണ്ണം 20-നു മേലെയാണ്.

 

മാത്രമല്ല, യുദ്ധത്തില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ വ്യഭിചരിക്കാന്‍ മുഹമ്മദ്‌ അനുവദിച്ചിരുന്നത് ഹദീസുകളില്‍ കാണാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

 

(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. യുദ്ധത്തില്‍ പിടിച്ചെടുത്ത ഈ സ്ത്രീകളെ അടിമച്ചന്തയില്‍ വില്‍ക്കാനുള്ളതാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ വില കുറവായിരിക്കും എന്നതിനാലാണ് മുസ്ലീം സൈനികര്‍ തങ്ങളുടെ ഓഹരിയായി കിട്ടിയ സ്ത്രീകളുമായി വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ “അസ്ല്‍” ചെയ്യാന്‍ ആഗ്രഹിച്ചത്‌-ലേഖകന്‍)

 

ഇതുകൂടാതെ, വ്യഭിചാരത്തെ പ്രോത്സാഹിപ്പിക്കുന്ന ചില കാര്യങ്ങള്‍ മുഹമ്മദ്‌ അനുവദിച്ചിട്ടുണ്ട്. അതിലൊന്നാണ് താല്‍കാലിക വിവാഹം:

 

ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)

 

അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15)

 

റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാ വിജയ യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റേത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

 

ഇതിനെ ബൈബിളിന്‍റെ ഭാഷയില്‍ വ്യഭിചാരം എന്നല്ലാതെ വേറെ എന്ത് പറയാനാണ്? (തുടരും…)

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-2/feed/ 0
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി (ഭാഗം-6) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-2/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-2/#respond Wed, 01 Apr 2015 12:16:47 +0000 http://www.sathyamargam.org/?p=1042 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

മുഹമ്മദ്‌ ചെയ്ത ദുഷ്കൃത്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി മുഹമ്മദ്‌ ഈസാ എഴുതിയിരിക്കുന്നത് നോക്കുക:

 

അല്ലാഹുവിനെ രക്തദാഹിയായി ചിത്രീകരിക്കുന്നതില്‍ വെമ്പല്‍ കൊളളുന്ന ക്രൈസ്തവ സുഹൃത്തുക്കള്‍ തങ്ങളുടെ ദൈവമായ യേശു, ഭൂമിയില്‍ അവതരിക്കുന്നതിന് മുമ്പുളള യഹോ വയായി നിലകൊളളുമ്പോള്‍ സ്വയം പരിചയപ്പെടുത്തിയത് കേട്ടോളു. “ഇതാ ഞാന്‍, ഞാനാകുന്നു. എന്ന് ഇപ്പോള്‍ കേട്ടുകൊള്‍വിന്‍. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. ഞാന്‍ കൊല്ലുന്നു, ഞാന്‍ ജീവിപ്പിക്കുന്നു. ഞാന്‍ മുറിപ്പെടുത്തുന്നു. ഞാന്‍ സൌഖ്യമാക്കുന്നു. എന്റെ കയ്യില്‍ നിന്ന് രക്ഷിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. എന്റെ കരം സ്വര്‍ഗത്തിലേക്കുയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു: എന്നേക്കും ജീവിച്ചിരിക്കുന്ന എന്നെ തന്നെ സത്യം. എന്റെ മിന്നുന്ന വാളിന് ഞാന്‍ മൂര്‍ച്ചകൂട്ടി, ന്യായവിധി കൈകളില്‍ എടുത്തു. എന്റെ എതിരാളികളോട് ഞാന്‍ പ്രതികാരം ചെയ്യും. എന്നെ ദ്വേഷിക്കുന്നവര്‍ക്ക് ഞാന്‍ പകരം ചെയ്യും. എന്റെ അമ്പുകളെ രക്തം കുടിപ്പിച്ച് ലഹരി പിടിപ്പിക്കും, അപ്പോള്‍ എന്റെ വാള്‍ മാംസം വിഴുങ്ങും, കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം, ശത്രുനായകന്മാരുടെ തലകള്‍.” (ആവര്‍ത്തനം 32:39-42)

 

ഈ വണ്ണം ധാരാളം സംഭവങ്ങള്‍ ദൈവത്തെ കുറിച്ച് ബൈബിളില്‍ കാണാം.”  (മുഹമ്മദ്‌ ഈസാ, ‘ഇസ്ലാം വിമര്‍ശനം: മിഷണറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’)

 

മുസ്ലീങ്ങള്‍ സാധാരണയായി ഉന്നയിക്കുന്ന ഒരാരോപണമാണ് ‘ഇസ്ലാമിന്‍റെ വിമര്‍ശകര്‍ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും സന്ദര്‍ഭം നോക്കാതെ ഓരോ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത്‌ ഉദ്ധരിക്കുക വഴി കേള്‍വിക്കാരെ/വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു’ എന്നുള്ളത്. ‘എങ്കില്‍, ആ സന്ദര്‍ഭം വിശദീകരിച്ചുകൊണ്ട് നിങ്ങള്‍ ആ ഭാഗം മുഴുവന്‍ ഇവിടെ ഉദ്ധരിക്കൂ’ എന്ന് പറഞ്ഞാല്‍ അവരതൊട്ടു ചെയ്യുകയുമില്ല. സത്യത്തില്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തങ്ങള്‍ക്ക്‌ തോന്നുന്നത് പോലെ മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നത് മുസ്ലീങ്ങള്‍ തന്നെയാണ്. അതിന്‍റെ ഉത്തമ ഉദാഹരമാണ് മുകളിലുള്ള ഈസായുടെ പ്രവൃത്തി.

 

ആവര്‍ത്തന പുസ്തകം 32-മദ്ധ്യായത്തിലെ ഈ ഭാഗം ഒരു പാട്ടാണ്. യിസ്രായേല്‍ ജനത്തിന് യഹോവയുടെ കല്പനയാല്‍ മോശെ പഠിപ്പിച്ചു കൊടുക്കുന്ന ഒരു പാട്ട്. അതിന്‍റെ സന്ദര്‍ഭം ബൈബിളില്‍ നിന്നും ഉദ്ധരിക്കാം:

 

“യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍: നീ നിന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാല്‍ ഈ ജനം പാര്‍പ്പാന്‍ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍ ചെന്നു പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ചു ഞാന്‍ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കയും ചെയ്യും. എന്‍റെ കോപം അവരുടെ നേരെ ജ്വലിച്ചിട്ടു ഞാന്‍ അവരെ ഉപേക്ഷിക്കയും എന്‍റെ മുഖം അവര്‍ക്കും മറെക്കയും ചെയ്യും; അവര്‍ നാശത്തിന്നിരയായ്തീരും; അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കും; ‘നമ്മുടെ ദൈവം നമ്മുടെ ഇടയില്‍ ഇല്ലായ്കകൊണ്ടല്ലയോ ഈ അനത്ഥങ്ങള്‍ നമുക്കു ഭവിച്ചതു’ എന്നു അവര്‍ അന്നു പറയും. എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു ചെയ്തിട്ടുള്ള സകലദോഷവും നിമിത്തം ഞാന്‍ അന്നു എന്‍റെ മുഖം മറെച്ചുകളയും. ആകയാല്‍ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്ക; യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ടു എനിക്കു സാക്ഷിയായിരിക്കേണ്ടതിന്നു അതു അവര്‍ക്കു വായ്പാഠമാക്കിക്കൊടുക്കുക. ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്‍റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും. എന്നാല്‍ അനേകം അനര്‍ത്ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കുമ്പോള്‍ അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ടു അവരുടെ നേരെ സാക്ഷ്യം പറയും; ഞാന്‍ സത്യംചെയ്ത ദേശത്തു അവരെ എത്തിക്കുമ്മുമ്പേ ഇന്നു തന്നേ അവര്‍ക്കുള്ള നിരൂപണങ്ങളെ ഞാന്‍ അറിയുന്നു. ആകയാല്‍ മോശെ അന്നു തന്നേ ഈ പാട്ടു എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിച്ചു.” (ആവ.31:16-22)

 

ആ അദ്ധ്യായം അവസാനിക്കുന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്:

 

“അങ്ങനെ മോശെ യിസ്രായേലിന്‍റെ സര്‍വ്വസഭയെയും ഈ പാട്ടിന്‍റെ വചനങ്ങളൊക്കെയും ചൊല്ലിക്കേള്‍പ്പിച്ചു” (ആവ.31:30)

 

അത് കഴിഞ്ഞ് അടുത്ത അദ്ധ്യായം തുടങ്ങുന്നത് മോശെ ചൊല്ലിക്കേള്‍പ്പിച്ച ആ പാട്ടോടുകൂടിയാണ്:

 

“ആകാശമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്‍റെ വായിന്‍ വാക്കുകളെ കേള്‍ക്കട്ടെ. മഴപോലെ എന്‍റെ ഉപദേശം പൊഴിയും; എന്‍റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേല്‍ പൊടിമഴപോലെയും സസ്യത്തിന്മേല്‍ മാരിപോലെയും ചൊരിയും. ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിന്‍. അവന്‍ പാറ; അവന്‍റെ പ്രവൃത്തി അത്യുത്തമം. അവന്‍റെ വഴികള്‍ ഒക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍ ; നീതിയും നേരുമുള്ളവന്‍ തന്നേ. അവര്‍ അവനോടു വഷളത്വം കാണിച്ചുഅവര്‍ അവന്‍റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ; ഭോഷത്വവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവക്കു പകരം കൊടുക്കുന്നതു? അവനല്ലോ നിന്‍റെ പിതാവു, നിന്‍റെ ഉടയവന്‍. അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവന്‍. പൂര്‍വ്വദിവസങ്ങളെ ഓര്‍ക്കുക; മുന്തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്‍റെ പിതാവിനോടു ചോദിക്ക, അവന്‍ അറിയിച്ചുതരും; നിന്‍റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍ പറഞ്ഞുതരും…..” (ആവ.32:1-7)

 

ഇങ്ങനെ പാട്ട് പുരോഗമിച്ചു വരുമ്പോഴാണ് ദാവാക്കാര്‍ സാധാരണ ഉദ്ധരിക്കാറുള്ള ആ ഭാഗം വരുന്നത്:

 

“അവരുടെ കാല്‍ വഴുതുങ്കാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്‍റെ പക്കല്‍ ഉണ്ടു; അവരുടെ അനര്‍ത്ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു. യഹോവ തന്‍റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായി കണ്ടിട്ടു അവന്‍ സ്വദാസന്മാരെക്കുറിച്ചു അനുതപിക്കും. അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍ ആശ്രയിച്ച പാറയും എവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്നു അവന്‍ അരുളിച്ചെയ്യും. ഞാന്‍, ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്‍റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.” (ആവ.32:35-39)

 

സ്വന്ത ജനത്തേയും ന്യായം വിധിക്കുന്നവനാണ് ബൈബിളിലെ യഹോവ. മധ്യപൂര്‍വ്വേഷ്യയില്‍ പ്രാചീന കാലം മുതലേ ശിശുബലിയും നരബലിയും നിലനിന്നിരുന്നതായി പുരാവസ്തു ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അത് മാത്രമല്ലാതെ, അതില്‍ക്കൂടുതല്‍ മ്ലേച്ഛതകള്‍ അവിടെ ഉണ്ടായിരുന്നതായി ബൈബിളും പറയുന്നുണ്ട്. ഇതെല്ലാം വിഗ്രഹാരാധനയോട് ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്. ന്യായപ്രമാണത്തില്‍ ഇത്തരം മ്ലേച്ഛതകളെയെല്ലാം യഹോവ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇസ്രായേല്‍ ജനം യഹോവയുടെ ന്യായപ്രമാണത്തെ പുറകില്‍ എറിഞ്ഞുകളഞ്ഞുകൊണ്ട് അന്യദൈവങ്ങളെ ആരാധിച്ച് ജാതികളുടെ മ്ലേച്ഛതകളില്‍ നടന്നപ്പോള്‍ ദൈവം അവരെ കൈവിട്ടുകളഞ്ഞു. യഹോവയാല്‍ കൈവിടപ്പെട്ടപ്പോള്‍ അവരെ ശത്രുക്കള്‍ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തു. ഇത് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. ന്യായാധിപന്മാരുടെ പുസ്തകം മുതലേ നമുക്കിത് കാണാവുന്നതാണ്. യഹോവയുടെ ജനം എന്നാല്‍ യിസ്രായേല്‍ മുഴുവനുമാണ്. നീതിമാന്മാരും ദുഷ്ടന്മാരും യിസ്രായേലില്‍ ഉണ്ട്. അതില്‍ ദുഷ്ടന്മാരെ യഹോവ അന്യജാതിക്കാരെക്കൊണ്ട് ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. ശേഷം നീതിമാന്മാരായ സ്വദാസന്മാരോട് അവന്‍ അനുകമ്പ കാണിക്കും. സ്വന്ത ബലത്തിലുള്ള വിശ്വാസവും തങ്ങള്‍ ആശ്രയം വെച്ചിട്ടുള്ള അന്യദൈവങ്ങളിലുള്ള വിശ്വാസവും ഉപേക്ഷിക്കുന്നതുവരേയും യഹോവയുടെ അനുകമ്പ അനുഭവിക്കാന്‍ യിസ്രായേലിന് കഴിയുകയില്ല.

 

ദൈവത്തെ തള്ളിക്കളഞ്ഞ യിസ്രായേലിലെ ദുഷ്ടന്മാരുടെ നാശത്തിന് ശേഷം സ്വദാസന്മാരെ ശത്രുക്കളുടെ കയ്യില്‍ നിന്ന് വിടുവിക്കേണ്ടതിന് യഹോവ ഒരു യോദ്ധാവായി വെളിപ്പെടുന്നതാണ് പാട്ടിന്‍റെ അടുത്ത ഭാഗം. ഈ ഭാഗം എടുത്തിട്ടാണ് ഈസയും മറ്റു ദാവാക്കാരും ബൈബിളിലെ ദൈവം യുദ്ധക്കൊതിയനാണ് എന്ന് വാദിക്കുന്നത്! അല്ലാഹു രക്തദാഹിയാണ് എന്നും മുഹമ്മദ്‌ മനുഷ്യ ചരിത്രം കണ്ട ഏറ്റവും ക്രൂരനായ മനുഷ്യനായിരുന്നു എന്നും ഞങ്ങള്‍ പറയുന്നത് ആരുടെയെങ്കിലും പാട്ടിലോ കവിതയിലോ ഉള്ള രണ്ടോമൂന്നോ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉദ്ധരിച്ചു കൊണ്ടല്ല, മറിച്ച്, മുഹമ്മദ്‌ ചെയ്തിട്ടുള്ള ക്രൂരകൃത്യങ്ങളെയും ആ ക്രൂരകൃത്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന അല്ലാഹുവിന്‍റെ ആയത്തുകളെയും മുസ്ലീങ്ങള്‍ തന്നെ എഴുതി വെച്ചിട്ടുള്ള അവരുടെ പ്രമാണഗ്രന്ഥങ്ങളില്‍ നിന്നും എടുത്ത് കാണിച്ചു കൊണ്ടാണ്!! അതിന് തക്കവിധത്തില്‍ മറുപടി പറയാന്‍ കഴിയാത്തതിനാല്‍ ഇവര്‍ അവസാനം കൊണ്ടുവരുന്നതോ, യിസ്രായേല്‍ മക്കള്‍ക്ക് പാടാന്‍ വേണ്ടി മോശെ പഠിപ്പിച്ചു കൊടുത്ത പാട്ടിലെ രണ്ടുമൂന്നു വരികള്‍!! ഒരു പാട്ടാകുമ്പോള്‍ അതില്‍ വര്‍ണ്ണനകള്‍ അനവധിയുണ്ടാകും എന്ന് ഏതു കണ്ണുപൊട്ടനും അറിയാം. ആ വര്‍ണ്ണനകളെയാണ് ഇവരിവിടെ വലിയ കാര്യമായി അവതരിപ്പിക്കുന്നത്‌. ഒരു ചരിത്ര സംഭവത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന കാര്യങ്ങളും ഒരു പാട്ടിലെ കാവ്യഭാഷയിലുള്ള വര്‍ണ്ണനകളും തമ്മില്‍ യാതൊരു വിധത്തിലുള്ള താരതമ്യവും അര്‍ഹിക്കുന്നില്ല എന്നിരിക്കെ ഇവര്‍ എന്തിനാണ് ഇങ്ങനെ ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നത്? ആര്‍ക്കും ഇത് മനസ്സിലാകില്ല എന്നിവര്‍ കരുതിയോ?

 

ഇനി, തന്‍റെ ജനത്തെ വിടുവിക്കുകയും അവരെ ഉപദ്രവിച്ചവരെ ശിക്ഷിക്കുകയും ചെയ്യേണ്ടതിന് ദൈവം ഒരു യോദ്ധാവിനെപ്പോലെ വരുന്നത് പുതിയ നിയമത്തിന് അന്യമായ ഉപദേശമാണോ? അല്ലേ അല്ല എന്നതാണ് ഉത്തരം. അനുഗൃഹീത അപ്പോസ്തലനായ വിശുദ്ധ പൗലോസിലൂടെ ദൈവാത്മാവ്‌ ഇക്കാര്യം പറഞ്ഞിരിക്കുന്നത് നോക്കുക:

 

“അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്‍റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു. അതു നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്‍റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു. കര്‍ത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നു അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി, ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍ നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്‍കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ” (2.തെസ്സലോനി.2:4-8)

 

യേശുക്രിസ്തു ഇപ്പോള്‍ നിങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്ന അഡ്വക്കേറ്റ്‌ ആണെങ്കില്‍, അനതിവിദൂരഭാവിയില്‍ അവന്‍ വരുന്നത് നിങ്ങളെ ന്യായം വിധിക്കാനുള്ള ജഡ്ജി ആയിട്ടായിരിക്കും. ഇപ്പോള്‍, നിങ്ങളുടെ പക്ഷത്ത് നിന്നുകൊണ്ട് കരുണയോടെ നിങ്ങള്‍ക്ക്‌ വേണ്ടി വാദിക്കുന്നവന്‍, അപ്പോള്‍ നിങ്ങള്‍ക്ക്‌ എതിരായി കര്‍ക്കശതയോടെ ന്യായം വിധിക്കുന്നവനായിരിക്കും! ഈ സത്യം അറിയാത്തവരല്ല ക്രൈസ്തവര്‍! ദൈവം സ്നേഹമാകുന്നു എന്ന് ഞങ്ങള്‍ പറയുമ്പോള്‍, അത് ഭൂമിയിലെ ഈ ജീവിതത്തോട് ബന്ധപ്പെട്ടാണ് ഞങ്ങള്‍ പറയുന്നത്. മരണശേഷം, ന്യായവിധിയുടെ സമയത്ത് സ്നേഹത്തിനും കരുണയ്ക്കുമല്ല, നീതിക്കും ന്യായത്തിനുമാണ് ദൈവസന്നിധിയില്‍ മുന്‍തൂക്കമുള്ളത്.

 

ബൈബിളിലെ ദൈവം, ന്യായം വിധിക്കാനും ശിക്ഷിക്കാനും കഴിവും ശക്തിയുമുള്ളവന്‍ ആയതുകൊണ്ട്, തന്‍റെ ജനത്തെ ഉപദ്രവിക്കുന്നവര്‍ക്ക് അവന്‍ പകരം കൊടുത്തുകൊള്ളും. അതുകൊണ്ടാണ് അനുഗൃഹീത അപ്പോസ്തലനിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്തത്:

 

“പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളതു; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു, എന്നാല്‍ “നിന്‍റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക” (റോമ.12:10-21)

 

ആരെയും ന്യായം വിധിക്കാനും ശിക്ഷിക്കാനും തക്കവിധം ബൈബിളിലെ ദൈവം സര്‍വ്വശക്തനായത് കൊണ്ട് ഞങ്ങളോട് അവന്‍ ഇപ്രകാരം കല്പിച്ചിരിക്കുന്നു. ഞങ്ങളുടെ  ശത്രുക്കളോട് പ്രതികാരം ചെയ്യുവാനുള്ള കഴിവും ശക്തിയും അവനുണ്ട് എന്നറിയാവുന്നതിനാല്‍ ഞങ്ങള്‍ ആരോടും പ്രതികാരം ചെയ്യാതെ ഈ വചനം അനുസരിക്കുകയും ചെയ്യുന്നു. എന്നാല്‍ അതല്ല, ഇസ്ലാമിലെ സ്ഥിതി. മുസ്ലീങ്ങളെ ഉപദ്രവിക്കുന്നത് പോട്ടെ, അല്ലാഹുവിനെയോ അല്ലാഹുവിന്‍റെ ഗ്രന്ഥത്തെയോ അല്ലാഹുവിന്‍റെ പ്രവാചകനെയോ വിമര്‍ശിക്കുന്നവരെപ്പോലും ശിക്ഷിക്കാനുള്ള ത്രാണി പോലും അല്ലാഹുവിന് ഇല്ലാത്തത് കൊണ്ട് ആ വിമര്‍ശകന്മാരോട് പ്രതികാരം ചെയ്യാനുള്ള ഉത്തരവാദിത്തം അവന്‍ മുസ്ലീങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ്! തങ്ങളുടെ ദൈവമായി തങ്ങള്‍ കൊണ്ടാടുന്ന അല്ലാഹുവിന് അവന്‍റെ വിമര്‍ശകന്മാരെ ന്യായം വിധിക്കാനും ശിക്ഷിക്കാനുമുള്ള കഴിവും ശക്തിയും ഇല്ല എന്ന് പണ്ടേക്കു പണ്ടേ തിരിച്ചറിഞ്ഞിട്ടുള്ള മുസ്ലീങ്ങളാകട്ടെ, ഈ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നുമുണ്ട്. അങ്ങനെയെങ്കിലും തങ്ങളുടെ ‘ദൈവത്തെ’ വിമര്‍ശകരുടെ കയ്യില്‍ നിന്ന് രക്ഷിച്ചെടുക്കാം എന്നാണ് ഈസയടക്കമുള്ള ആ പാവങ്ങള്‍ വ്യാമോഹിക്കുന്നത്!!! (തുടരും…)

 

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-2/feed/ 0
ബനൂഖുറൈളയിലെ കൂട്ടക്കൊല, മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്നും ഒരേട്… https://sathyamargam.org/2015/03/%e0%b4%ac%e0%b4%a8%e0%b5%82%e0%b4%96%e0%b5%81%e0%b4%b1%e0%b5%88%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2/ https://sathyamargam.org/2015/03/%e0%b4%ac%e0%b4%a8%e0%b5%82%e0%b4%96%e0%b5%81%e0%b4%b1%e0%b5%88%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2/#comments Tue, 31 Mar 2015 14:28:23 +0000 http://www.sathyamargam.org/?p=1036 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ഖുര്‍ആനില്‍ ഉള്ള ഒരായത്താണ് താഴെ കൊടുക്കുന്നത്:

 

“വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.” (സൂറാ.33:26)

 

ഇതില്‍ രണ്ട് വിഭാഗത്തെ കുറിച്ച് പറയുന്നുണ്ട്.

 

1. മുസ്ലീങ്ങള്‍ കൊന്ന ഒരു വിഭാഗം

 

2. മുസ്ലീങ്ങള്‍ തടവിലാക്കിയ മറ്റൊരു വിഭാഗം

 

ഏതാണ് ഈ രണ്ട് വിഭാഗങ്ങള്‍? എന്തിനാണ് ഇവരെ കൊല്ലുകയും തടവിലാക്കുകയും ചെയ്തത്? അത് അറിയാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ബനൂ ഖുറൈള എന്ന യെഹൂദ ഗോത്രക്കാരോട് മുഹമ്മദും മുസ്ലീം സൈന്യവും ചെയ്ത കാര്യമാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് എല്ലാ ഇസ്ലാമിക പണ്ഡിതന്‍മാരും അംഗീകരിക്കുന്നു. ഇസ്ലാമിക ചരിത്രം നാം പരിശോധിച്ചാല്‍, മുഹമ്മദിന്‍റെ ഭീഭത്സ സ്വഭാവം അതിന്‍റെ  എല്ലാ സീമകളും ലംഘിച്ചു പുറത്തു വന്ന ഒരു സംഭവമായിട്ട്‌ നമുക്ക്‌ കാണാന്‍ കഴിയുന്ന ഒന്നാണ് ബനൂ ഖുറൈളയിലെ യെഹൂദന്മാരുടെ നേരെയുള്ള മുസ്ലീങ്ങളുടെ ആക്രമണം. ഖുര്‍ആനിലും പല ഹദീസുകളിലും സീറകളിലും മഗാസി ലിഖിതങ്ങളിലും താരീഖുകളിലും തഫ്സീറുകളിലും ഒക്കെയായി പറഞ്ഞിട്ടുള്ള ഈ കാര്യത്തിന്‍റെ ഒരു സംഗ്രഹരൂപം തൃശ്ശൂര്‍ ആമിനാ ബുക്ക്‌ സ്റ്റാള്‍ പുറത്തിറക്കിയ ‘താരീഖുല്‍ ഇസ്ലാം, സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു:

 

“ആഇശ: (റ) പറയുന്നു: ‘ഖന്തഖില്‍ നിന്ന് വിരമിച്ചു തിരുമേനി (സ) എന്‍റെ വീട്ടില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടി. തിരുമേനി (സ) ഉടനെ വാതില്‍ക്കല്‍ ചെന്നു. ഞാന്‍ തിരുമേനി (സ) യെ അനുഗമിച്ചു. അപ്പോള്‍ കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ഒരാള്‍ തിരുമേനി (സ) യോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ തിരിച്ചു പോന്നു. അയാളെ പറഞ്ഞുവിട്ട് തിരുമേനി (സ) എന്‍റെ അടുത്തു വന്നപ്പോള്‍ ആ വന്ന ആള്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു.’നിങ്ങള്‍ അയാളെ കണ്ടുവോ’എന്ന് തിരുമേനി (സ) എന്നോട് ചോദിച്ചപ്പോള്‍ ‘കണ്ടു’ എന്ന് ഞാന്‍ ഉത്തരം നല്‍കി. ‘അയാള്‍ ആരെപ്പോലെ ഇരിക്കുന്നു’വെന്നു തിരുമേനി (സ) ചോദിച്ചു. ‘ദഹിയ്യതുല്‍കല്‍ബിയെപ്പോലെ ഇരിക്കുന്നു’വെന്നു ഞാന്‍ ഉത്തരം നല്‍കി. അപ്പോള്‍ ‘ശരി, അത് ജിബ്രീലാണ്; ബനൂ ഖുറൈളക്കാരുമായി യുദ്ധത്തിന് പുറപ്പെടാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടിരിക്കുന്നു’വെന്നു തിരുമേനി (സ) എന്നെ അറിയിച്ചു. യുദ്ധത്തിന് പുറപ്പെടുവാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുവാനായി തിരുമേനി (സ)  ബിലാല്‍ (റ) വോട്‌ നിര്‍ദ്ദേശിച്ചു. “നിങ്ങളുടെ കൂട്ടത്തില്‍ ഈ ആഹ്വാനത്തിന് വഴിപ്പെടുന്നവരുണ്ടെങ്കില്‍, ബനൂഖുറൈള:ത്തില്‍ വെച്ചല്ലാതെ അസ്ര്‍ നിസ്കരിക്കേണ്ട’ എന്ന് ബിലാല്‍ (റ) വിളിച്ചു പറഞ്ഞു. [തിരുമേനി (സ) ഒരു സഹാബിയോടു ജനങ്ങളെ യുദ്ധത്തിന് വിളിക്കുവാന്‍ കല്‍പ്പിച്ചുവെന്നും, അദ്ദേഹം ആഹ്വാനം നല്‍കിയപ്പോള്‍ സഹാബിമാര്‍ യുദ്ധത്തിന് ഒരുങ്ങി വന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്.] സഹാബിമാര്‍ തിരുമേനി (സ) യുടെ സന്നിധിയില്‍ ഹാജരായി. അലീ (ക.വ.) യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. ‘തിരുമേനി (സ) ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പ് നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തുകയറി ആയുധധാരികളായ മുവ്വായിരം സഹാബിമാരോട് കൂടി തിരുമേനി (സ) പുറപ്പെട്ടു. തിരുമേനി (സ) യുടെ മൂന്ന് കുതിരകളടക്കം മുപ്പത്താറ് കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. ആ സേന മുന്നോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി (സ) കണ്ടു. ‘കുറച്ചു മുമ്പ് വല്ലവരും ഈ വഴി പോകുന്നത് നിങ്ങള്‍ കണ്ടുവോ’എന്ന് തിരുമേനി (സ) അവരോടന്വേഷിച്ചു. ‘ദഹിയതുല്‍കല്ബി അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു’വെന്ന് അവര്‍ പറഞ്ഞപ്പോള്‍ “അത് ജിബ്രീലാണ്; ഉടനേ പുറപ്പെട്ടുകൊള്ളുക” എന്ന് തിരുമേനി (സ) അവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

 

അലീ (ക.വ.) യുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂ ഖുറൈളഃക്കാരുടെ കോട്ടക്കകത്തെത്തി കോട്ടയുടെ അടിത്തറയ്ക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലീം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനി (സ) യെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും’ എന്ന് മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും, തിരുമേനി (സ) യും സേനയും അകലെ നിന്ന് വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരി (റ) വിനെ ഭരമേല്പിച്ചു കൊണ്ട്, അലീ (ക.വ.) തിരുമേനി (സ) യുടെ അടുക്കലേക്ക് ഓടി. ‘യാ റസൂലള്ളാ, താങ്കള്‍ ആ നീചന്മാരുടെ അടുത്തു ചെല്ലാതിരിക്കണം’ എന്ന് അലീ (ക.വ.) അഭ്യര്‍ത്ഥിച്ചു. ‘അവര്‍ എന്നെ പുലഭ്യം പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ശരി, ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയുകയില്ല’ എന്ന് തിരുമേനി (സ) പ്രതിവചിച്ചു. തിരുമേനി (സ) ബനൂ ഖുറൈള:ക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്‍റെ വംശമേ, അല്ലാഹു നിങ്ങളെ അപമാനിച്ചില്ലെ’ എന്ന് തിരുമേനി (സ) അവരോട് വിളിച്ചുചോദിച്ചു. ‘യാ അബുല്‍ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ’ എന്ന് അവര്‍ മറുപടി പറഞ്ഞു. [തിരുമേനി (സ) ബനൂഖുറൈള:ക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:- ‘കുരങ്ങിന്‍റെയും പന്നിയുടെയും വംശക്കാരെ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ? പിശാചിനെ ആരാധിക്കുന്നവരെ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലെ?’ ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല” എന്നു അവര്‍ ആണയിട്ടു. ഇത് കേട്ടപ്പോള്‍ ഉസൈദിബ്നുഹളിര്‍ (റ) പറഞ്ഞു:- ‘അല്ലാഹുവിന്‍റെ ശത്രുക്കളെ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ, നിങ്ങള്‍ കോട്ടക്കകത്തുകിടന്ന് ചത്തുകൊള്ളുക.’ ഇത് കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു: ‘യാഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരാണല്ലോ.’ ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു ഉദംബടിയുമില്ല’ എന്നു അദ്ദേഹം അതിന്നു മറുപടി നല്‍കി. ഈ സംഭവത്തെക്കുറിച്ച് ഇപ്രകാരവും പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്]

 

ഈജിപ്ത്, മിദ്യ എന്നീ രണ്ടുനാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അയ് ലത്  എന്ന നാട്ടിലെ യെഹൂദികള്‍ ഉടമ്പടിക്കെതിരായി ഒരു ശനിയാഴ്ച മത്സ്യനായാട്ട് നടത്തുകയും ഉടമ്പടി ലംഘിക്കുകയും ചെയ്കയാല്‍, ദാവൂദ്‌ നബി പ്രാര്‍ത്ഥിച്ചതുമൂലം അവര്‍ കുരങ്ങുകളായി രൂപാന്തരപ്പെട്ടു. ഈസാ നബിയുടെ അനുയായികള്‍ തെറ്റായി പ്രവര്‍ത്തിച്ചപ്പോള്‍, ഈസാനബി പ്രാര്‍ത്ഥിച്ചതുമൂലം അവിവാഹിതരായ അയ്യായിരം പുരുഷന്മാര്‍ പന്നികളായി രൂപാന്തരപ്പെട്ടു. മൂന്ന് ദിവസം അവര്‍ ഭക്ഷണമോ പാനീയമോ കിട്ടാതെ കഷ്ടപ്പെട്ടു. അനന്തരം കൂട്ടത്തോടെ ചാവുകയും ചെയ്തു. ഈ വസ്തുതകളെ അനുസ്മരിച്ചു കൊണ്ടാണ് ‘കുരങ്ങന്മാരുടെ വംശമേ’, ‘പന്നികളുടെ വംശമേ,’ എന്നിപ്രകാരം തിരുമേനി അവരെ ആഹ്വാനം ചെയ്തത്.

 

യെഹൂദികളുടെ കോട്ടയെ ഇരുപത്തഞ്ചു ദിവസക്കാലം മുസ്ലിംസേന ഉപരോധിച്ചു. [പതിനഞ്ചുദിവസമെന്നും ഒരു മാസമെന്നും പറയപ്പെട്ടിട്ടുണ്ട്.] ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. ‘കാരക്ക ഉത്തമമായ ഭക്ഷണമാകുന്നു’വെന്നു ആ അവസരത്തില്‍ തിരുമേനി (സ) അരുളുകയുണ്ടായി.

 

കോട്ടക്കകത്ത് കെണിഞ്ഞ യെഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ഖന്തഖ് യുദ്ധത്തിന് വിത്തിറക്കിയ ഹുയ്യയിബ്നു അഖ്തബും അക്കൂട്ടത്തിലുണ്ടായിരുന്നു. ഖന്തഖ് യുദ്ധത്തില്‍ നിന്നും ഓടിയ ആ മുസ്ലീം ശത്രു ബനൂഖുറൈള:ക്കാരുടെ കോട്ടയിലാണ് എത്തിച്ചേര്‍ന്നിരുന്നത്. യഹൂദികളുടെ കൂട്ടത്തിലെ അബൂജഹലായിരുന്നു ഹുയയ്യ്‌.

 

ബനൂഖുറൈള:ക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു കഅ്ബിബ്ഉസൈദ്‌- സംഭവം ഗൌരവാവഹമായ ആപത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍, അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു: “യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍ നിന്ന് രക്ഷ നേടുവാന്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഞാന്‍ കാണുന്നത്. ആ മൂന്ന് മാര്‍ഗ്ഗങ്ങളും ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. അവയില്‍ നിന്ന് യുക്തമെന്നുതോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ സ്വീകരിക്കുക. (1) മുഹമ്മദ്‌ മുര്‍സലായ നബിയാണെന്നുള്ളത് വ്യക്തമാണല്ലോ. തൌറാത്തില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദില്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് മുഹമ്മദിനെ തുടര്‍ന്നു ജീവിക്കുകയാണാവശ്യം. മുഹമ്മദില്‍ വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത് ബനീ ഇസ്റാഈലല്ലാത്ത അറബികളാണല്ലോ. മുഹമ്മദിനോടുള്ള അസൂയയും പകയും കൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്യുന്നത്. മുഹമ്മദുമായുള്ള ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുന്നത് എനിക്കിഷ്ടമാല്ലായിരുന്നു. (ഹുയയ്യിനെ ചൂണ്ടിക്കൊണ്ട്) ഈ ഇരിക്കുന്ന മാന്യനാണ് ആ അനര്‍ത്ഥം ഉണ്ടാക്കിയത്. ഈ നാട്ടില്‍ ഒരു നബി വരുമെന്നും, ആ നബിയെ നിങ്ങള്‍ തുണക്കണമെന്നും, ആദ്യത്തെ കിതാബിലും അവസാനത്തെ കിതാബിലും നിങ്ങള്‍ വിശ്വസിക്കേണമെന്നും അവ തൌറാത്തും ഫുര്‍ഖാനുമാണെന്നും ഇബ്നു ഖറാശ് നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അതുകൊണ്ട് നമുക്ക്‌ മുഹമ്മദ്‌ നബിയെ തുടരാം.’

 

കഅ്ബിന്‍റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു അവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍, കഅ്ബ് രണ്ടാമത്തെ മാര്‍ഗ്ഗം ഇപ്രകാരം അവതരിപ്പിച്ചു:- ‘നമ്മുടെ സ്ത്രീകളേയും കുട്ടികളേയും നമ്മുടെ വാളുകള്‍ക്ക് തന്നെ ഇരയാക്കാം. അങ്ങനെ ആദ്യം കുടുംബഭാരം ഇല്ലാതാക്കാം. അതിന്നുശേഷം മൂര്‍ച്ചയുള്ള വാളുകളേന്തിക്കൊണ്ട് അവരെ നമുക്ക്‌ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ. അഥവാ ജയിക്കുകയാണെങ്കില്‍ ഭാര്യമാരെയും മക്കളെയും വീണ്ടും ഉണ്ടാക്കാമല്ലോ.’

 

ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്ക്‌ പ്രിയപ്പെട്ടവരെ കൊന്നശേഷം നാമെന്തിന് ജീവിക്കുന്നുവെന്ന ഒരു ചോദ്യമായിരുന്നു അവരില്‍ നിന്നുണ്ടായ പ്രതികരണം. കഅ്ബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുമ്പില്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു:- ‘നാളെ ശനിയാഴ്ചയാണ്: ശനിയാഴ്ച നാം യുദ്ധത്തിനിറങ്ങുമെന്നു അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് യാദൃശ്ചികമായി യുദ്ധരംഗത്തിറങ്ങി നമുക്ക്‌ ഒരു മിന്നല്‍ യുദ്ധം നടത്താം. അങ്ങിനെ ചെയ്‌താല്‍ മിക്കവാറും അവരെ തുരത്തുവാന്‍ നമുക്ക്‌ സാധിച്ചേക്കും.

 

ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. ‘ശനിയാഴ്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. ഞങ്ങള്‍ അതിന് തയ്യാറില്ല.’ എന്നു അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അംറിബ്നു സഅ്ദീ എന്ന യെഹൂദി മറ്റൊരഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. ‘അവര്‍ക്കു ജസ്‌യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്ക്‌ ജീവിക്കാം. ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്നു എനിക്കറിഞ്ഞുകൂടാ’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ ‘അവര്‍ക്ക്‌ കപ്പം കൊടുത്തു ജീവിക്കുന്നതിനേക്കാള്‍ ഉത്തമം മരിക്കലാണെ’ന്നു അവര്‍ മറുപടി നല്‍കി.

 

ഈ അംറു് അന്ന് രാത്രി വളരെ ഗൂഢമായി കോട്ടയില്‍ നിന്ന് രക്ഷപ്പെട്ടു.സഹാബിമാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ടുമുട്ടി. താന്‍ ആരാണെന്ന് മുഹമ്മദിബ്നു മസ്ലമത് (റ) ചോദിച്ചപ്പോള്‍, ‘ഞാന്‍ അംറിബ്നു സഅ്ദീ’ ആണെന്ന് അദ്ദേഹം മറുപടി നല്‍കി. ആ സഹാബി അംറിനെ പിടിക്കുവാന്‍ ഒരുങ്ങിയപ്പോള്‍, അദ്ദേഹം വസ്തുതകള്‍ അദ്ദേഹത്തെ അറിയിക്കുകയും തന്നെ വിട്ടയക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മുഹമ്മദിബ്നു മസ്ലമത് (റ) അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം രാത്രിയുടെ കൂരിരുട്ടില്‍ തിരോധാനം ചെയ്തു. അദ്ദേഹം എവിടേക്കാണ് പോയതെന്ന് പിന്നീട് അറിയുകയുണ്ടായില്ല.

 

ഉപരോധം കൊണ്ട് പൊറുതിമുട്ടിയ യഹൂദികള്‍ ഇരുപത്തഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നുഖുവൈസീ എന്ന ആളെ മദ്ധ്യസ്ഥനെന്ന നിലക്ക്, തിരുമേനി (സ)യുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ബനുന്നളൈര്‍ ഗോത്രം ചെയ്തതു പോലെ, പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ചു, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിനു ചുമക്കാവുന്ന സാമാനങ്ങളെടുത്തു നാടുവിട്ടുകൊള്ളാമെന്നും, അതിന് തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനി (സ)യോടഭ്യര്‍ത്ഥിച്ചു. തിരുമേനി (സ) ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ചു വെറുംകൈയോടെ നാടുവിടാന്‍ അനുവദിക്കേണമെന്ന് നബ്ബാശ് വീണ്ടും അഭ്യര്‍ത്ഥിച്ചു. അല്ലാഹുവിന്‍റെ റസൂലിന്‍റെ വിധിക്ക് വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍ നിന്ന് പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി (സ) മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.

 

യെഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്നു അവര്‍ക്ക്‌ തോന്നിത്തുടങ്ങി. അപ്പോഴാണ്‌ ഔസ്‌ ഗോത്രക്കാരനായ രിഫാ അതുബ്നുല്‍ മുന്‍ദിറുല്‍ അന്‍സാരീ (റ) വെക്കുറിച്ചു അവര്‍ക്ക്‌ ഓര്‍മ്മ വന്നത്. ഈ രിഫാ അത് (റ)വിനെ അബൂലുബാബത് എന്നാണ് പൊതുവേ വിളിച്ചു വന്നിരുന്നത്. അദ്ദേഹം ബനൂ ഖുറൈള:ക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അബൂലുബാബത്തിനെ തങ്ങളുടെ അടുക്കല്‍ അയച്ചു കൊടുക്കാനായി യെഹൂദികള്‍ അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് തിരുമേനി (സ) അദ്ദേഹത്തെ കോട്ടക്കകത്തേക്ക് അയച്ചു കൊടുത്തു. അദ്ദേഹം കോട്ടക്കകത്തെത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം യെഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കഅ്ബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘സ്നേഹിതാ, ഞങ്ങള്‍ കനത്ത അപകടത്തില്‍ അകപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ്‌ ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടുവിട്ട് പൊയ്ക്കൊള്ളാമെന്നും, വെറുംകയ്യോടെ പൊയ്ക്കൊള്ളാം എന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ്‌ അനുവദിച്ചില്ല. മുഹമ്മദിന്‍റെ ആജ്ഞക്ക് വഴങ്ങി കോട്ടയില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ് മുഹമ്മദ്‌ പറയുന്നത്. അങ്ങനെ ഇറങ്ങുവാന്‍ ഞങ്ങള്‍ക്ക്‌ ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? ഞങ്ങള്‍ ഇറങ്ങട്ടെയോ? ‘ഇറങ്ങിക്കൊള്ളുക’ എന്നു അബൂലബാബത് (റ) അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്നും ആംഗ്യം കൊണ്ട് സൂചന നല്‍കുകയും ചെയ്തു. അബൂലബാബത് (റ) പറയുന്നു:- ‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി. അപരാധബോധത്തിന് ഞാന്‍ അടിമപ്പെട്ടു. ഞാന്‍ ഖേദിച്ചു; പശ്ചാത്തപിച്ചു. അല്ലാഹുവോടും റസൂലോടും തെറ്റ്‌ ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍ നിന്ന് പുറത്തിറങ്ങി.” അദ്ദേഹം തിരുമേനി (സ) യെ കാണാതെ, നേരെ പള്ളിയിലേക്കാണ് നടന്നത്. പള്ളിയുടെ മതിലോട് ചേര്‍ന്ന് തന്‍റെ ശരീരത്തെ അദ്ദേഹം ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ‘ഞാന്‍ മരിക്കുന്നത് വരെ ഈ ശരീരത്തിന് ഞാന്‍ ഭക്ഷണമോ വെള്ളമോ കൊടുക്കുകയില്ലെ’ന്നു അദ്ദേഹം ശപഥം ചെയ്തു. ആഹാരമോ വെള്ളമോ കഴിക്കാതെ ആറ്‌ ദിവസങ്ങള്‍ അദ്ദേഹം തള്ളിനീക്കി. [പത്തു ദിവസം തള്ളിനീക്കിയെന്നും പറയപ്പെട്ടിട്ടുണ്ട്.] നിസ്കാരസമയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തെ അഴിച്ചു വിടുകയും നിസ്കരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ബന്ധിക്കുകയും ചെയ്തുവന്നു. അതിലിടക്ക് അദ്ദേഹം ചെയ്ത അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഃഖഭാരത്താല്‍ പരിക്ഷീണിതനായ അബൂലുബാബത് (റ) അവസാനം ബോധം കെട്ടുവീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്ത വാര്‍ത്തയെ ഉദ്ഘോഷിക്കുന്ന ആയത്തിറങ്ങുകയും, ആ സന്തോഷവാര്‍ത്ത തിരുമേനി (സ) അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ അഴിച്ചു വിടാന്‍ തിരുമേനി (സ) കല്പിച്ചു. അദ്ദേഹത്തെ അഴിച്ചുവിടാന്‍ ചെന്നവരെ അദ്ദേഹം തിരിച്ചയച്ചു. തിരുമേനി (സ) യുടെ തൃക്കയ്യാല്‍ തന്നെ എന്നെ അഴിച്ചുവിടേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിമിത്തം തിരുമേനി (സ) തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നാടും എന്‍റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതീട്ടുണ്ടെന്നു അദ്ദേഹം തിരുമേനി (സ)യെ അറിയിച്ചപ്പോള്‍, നിങ്ങളുടെ സ്വത്തിന്‍റെ മൂന്നിലൊന്ന് ദാനം ചെയ്‌താല്‍ മതിയാകുമെന്ന് തിരുമേനി (സ) അദ്ദേഹത്തെ ഉപദേശിച്ചു.

 

ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനി (സ)യുടെ വിധിക്ക്‌ വഴങ്ങിക്കൊണ്ട് ബനൂഖുറൈള:ക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം എഴുന്നൂറ്റമ്പതായിരുന്നെന്നും, എണ്ണൂറായിരുന്നെന്നും, തൊള്ളായിരമായിരുന്നെന്നും, ആയിരമായിരുന്നെന്നും പക്ഷാന്തരങ്ങളുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാഅ് ഗോത്രക്കാരുമായി സൗഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്റജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാടുവിട്ടുപോയ്ക്കൊള്ളുവാന്‍ ഖൈനുഖാഅ് ഗോത്രക്കാര്‍ക്ക് താങ്കള്‍ അനുമതി നല്‍കിയത് പോലെ, ഞങ്ങളുമായി സൗഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടുവിട്ടുപോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കണമെന്ന് ഔസ്‌ ഗോത്രകാര്‍ തിരുമേനി (സ)യോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി (സ)  ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. ബനൂഖുറൈള: ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നത് നിങ്ങള്‍ക്ക്‌ സമ്മതമാണോ’ എന്നു തിരുമേനി (സ) ഔസ്‌ ഗോത്രക്കാരോട് ചോദിച്ചു. അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ക്ക്‌ സമ്മതമാണെന്ന് അവര്‍ ബോധിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ തന്നെ ഒരാളെ തിരഞ്ഞെടുക്കുക എന്നു തിരുമേനി (സ) നിര്‍ദ്ദേശിച്ചപ്പോള്‍, ഔസ്‌ ഗോത്രത്തലവനായ സഅ്ദുബ്നുമആദ് (റ) വിനെ അവര്‍ തിരഞ്ഞെടുത്തു. [സഅ്ദുബ്നുമആദ് (റ)വിന്‍റെ പേര്‍ തിരുമേനി (സ) യാണ് നിര്‍ദ്ദേശിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്.] ഖന്തഖില്‍നിന്ന് അമ്പുകൊണ്ടു തനിക്ക് പറ്റിയ മുറിക്കു ചികിത്സ നടത്തിക്കൊണ്ട് സഅ്ദ് (റ) ആ അവസരത്തില്‍ റഖീദ; (റ) യുടെ വീട്ടില്‍ കിടപ്പിലായിരുന്നു. ഔസ്‌ ഗോത്രക്കാര്‍ ആ വീട്ടില്‍ച്ചെന്ന് സഅദ്(റ)വിനെ കണ്ടു വിവരങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. ബനൂന്നുളൈര്‍ ഗോത്രക്കാര്‍ക്കും ഖൈനൂഖാഅ് ഗോത്രക്കാര്‍ക്കും മുമ്പ് തിരുമേനി (സ) നല്‍കിയ ആനുകൂല്യങ്ങള്‍ അദ്ദേഹത്തെ അനുസ്മരിപ്പിക്കുകയും ബനൂഖുറൈള:ക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെ പ്രകടമാക്കുകയും ചെയ്തു. സഅദ് (റ) മറുപടിയൊന്നും പറഞ്ഞില്ല. ഒരു കുതിരപ്പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം തിരുമേനി (സ) യുടെ സന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍, എഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹത്തെ ആദരിക്കുവാന്‍ തിരുമേനി (സ) സഹാബിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അപ്പോള്‍ മുഹാജിര്‍കളും അന്‍സാര്‍കളുമായ എല്ലാ സഹാബികളും എഴുന്നേറ്റു നിന്നു. ‘ബനൂഖുറൈള:ക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ താങ്കളെ തിരുമേനി (സ) നിശ്ചയിച്ചിരിക്കുന്നു’വെന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി (സ) അദ്ദേഹത്തോടാവശ്യപ്പെട്ടു. ‘വിധി നല്‍കുവാനുള്ള അര്‍ഹത അല്ലാഹുവിനും റസൂലിന്നുമാകുന്നു’വെന്നു സഅദ് (റ) പറഞ്ഞപ്പോള്‍, “ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്‍റെ കല്പന’ എന്നു തിരുമേനി (സ) അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചു കൊണ്ട് സഅദ് (റ) ചോദിച്ചു:- അല്ലാഹുവിന്‍റെ കല്പനയെ ആദരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക്‌ സ്വീകാര്യമാണോ?’ ‘അതെ’ എന്നു സഹാബിമാര്‍ ഒത്തുപറഞ്ഞു. പിന്നീട് തിരുമേനി (സ) ഇരിക്കുന്ന ഭാഗത്ത് തിരിഞ്ഞു തിരുമേനി (സ) യെ വന്ദിച്ചുകൊണ്ട് തിരുമേനി (സ)യുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ഇവരെസ്സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത്‌ ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു തിരുമേനി (സ) പ്രതിവചിച്ചു. അനന്തരം ബനൂഖുറൈള:ക്കാരെ അഭിമുഖീകരിച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചു:- ‘എന്‍റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു അവരും സമ്മതിച്ചു. സഅദ് (റ) വിന്‍റെ വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അവരോട് ഉറപ്പ് വാങ്ങുകയും ചെയ്തു. അതിന്നുശേഷം സഅ്ദുബ്നുമആദ് (റ) ഇപ്രകാരം വിധി പറഞ്ഞു:- ‘ഇവരില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാ പുരുഷന്മാരെയും വധിക്കുക. സ്ത്രീകളേയും കുട്ടികളേയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക. ഇവരുടെ സ്വത്തുക്കള്‍ യുദ്ധമുതലുകളായി കണ്ടെടുക്കുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.’ ‘അല്ലാഹുവിന്‍റെ വിധി തന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക്‌ ഇതാണ് അല്ലാഹുവിന്‍റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി (സ) സഅ്ദ് (റ) വോട്‌ പറയുകയുണ്ടായി.

 

പിന്നീട് ബനൂഖുറൈള:ക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്പിച്ചു. ആയിരത്തഞ്ഞൂറ് വാളുകള്‍, മുന്നൂറ് പടയങ്കികള്‍ മുന്നൂറു പടയങ്കികള്‍, രണ്ടായിരം ചവളകള്‍, അഞ്ഞൂറ് പരിചകള്‍, അനേകം വീട്ടുപാത്രങ്ങള്‍, ധാരാളം മറ്റുസാധനങ്ങള്‍ എന്നിവയും, കുതിരകള്‍, ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഈ സാധനങ്ങളോടൊപ്പം യെഹൂദരുടെ വകയായുള്ള ഈന്തപ്പനകളും പിടിച്ചെടുത്തു. ഈ വസ്തുക്കളെയും ബന്ധനസ്ഥരാക്കപ്പെട്ട ആളുകളേയും ആദ്യം അഞ്ചോഹരിയായി ഭാഗിച്ചു. അതില്‍ തിരുമേനി (സ) യുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്ക്‌ പങ്കിട്ടുകൊടുത്തു. പ്രസ്തുത നാലോഹരികള്‍ വീണ്ടും മൂവ്വായിരത്തെഴുപത്തിരണ്ടു ഓഹരികളായി വിഭജിച്ചുകൊണ്ടാണ് സഹാബിമാര്‍ക്ക്‌ വിതരണം ചെയ്യപ്പെട്ടത്. മുസ്ലീം സേനയുടെ ആകെ എണ്ണം മുവ്വായിരമായിരുന്നു. അവരില്‍ ആറുപേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യതിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്ക് മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിത നിശ്ചയം.

 

അതിന്നുശേഷം തിരുമേനി (സ) മദീനയിലേക്ക് തിരിച്ചു.മദീനയുടെ ഹൃദയഭാഗത്ത് കുറെ കുഴികള്‍ കുഴിച്ചുണ്ടാക്കുവാന്‍ തിരുമേനി (സ) കല്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചിടുവാനാണ് ആ കുഴികള്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്ക്‌ ഹാജരാക്കപ്പെട്ടു. ഹുയ്യയിബ്നുഅഖ്തബിനെ വധിപ്പാനായി കുഴിക്കരികെ കൊണ്ടുവന്നപ്പോള്‍, അയാളോട് തിരുമേനി (സ) ചോദിച്ചു:- ‘ഹേ, അല്ലാഹുവിന്‍റെ ശത്രോ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്ക് വിധേയനാക്കിത്തന്നില്ലേ?’ ഹുയയ്യ്‌ പറഞ്ഞു:- ‘പക്ഷേ താങ്കള്‍ അക്കാര്യത്തില്‍ എന്നെ ഇനി കുറ്റപ്പെടുത്തേണ്ടതില്ല. അല്ലാഹു ഒരാളെ തരംതാഴ്ത്തിയാല്‍ അവന്‍ തരംതാണതുതന്നെ. അല്ലാഹുവിന്‍റെ വിധി നടത്തപ്പെടുന്നതില്‍ എനിക്ക് വ്യസനമില്ല.’ ബനൂഖുറൈള:ക്കാരുടെ നേതാവായ കഅബുബ്നുഉസൈദിനെ കൊല്ലുവാന്‍ കൊണ്ടുവന്നപ്പോള്‍ അയാളോട് തിരുമേനി (സ) ഇപ്രകാരം ചോദിച്ചു:- ‘കഅ്ബേ, ഖറാശിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിച്ചില്ലല്ലോ. അദ്ദേഹം എന്നില്‍ വിശ്വസിച്ച ആളായിരുന്നു. എന്നെ അനുകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പിച്ചിരുന്നില്ലേ? കഅബ് പറഞ്ഞു:- ‘തൌറാത്താണെ സത്യം, അദ്ദേഹം ഇപ്രകാരമെല്ലാം ഉപദേശിക്കുകയും താങ്കള്‍ക്ക് അദ്ദേഹത്തിന്‍റെ സലാം പറവാന്‍ എന്നെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ വാളിനെ ഭയന്നതുകൊണ്ടാണ് ഇസ്ലാം മതം വിശ്വസിച്ചതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുമെന്ന അപമാനഭീതിയാലാണ് ഞാന്‍ അദ്ദേഹം ഉപദേശിച്ചത് പോലെ പ്രവര്‍ത്തിക്കാതിരുന്നത്.’ വധശിക്ഷ നല്‍കപ്പെട്ടവരെ വധിക്കുവാന്‍ അലിയ്യിബ്നു അബീതാലിബ് (ക.വ.), സുബൈറിബ്നുല്‍ അവാം (റ) എന്നിവരെയും, ഔസ്‌ ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. ബനൂഖുറൈളക്കാരില്‍ വധശിക്ഷ നടത്തുന്ന കാര്യത്തില്‍ ഔസ്‌ ഗോത്രക്കാര്‍ക്ക് ഭിന്നാഭിപ്രായമില്ലെന്നു തെളിയിപ്പാനാണ് ’അവരില്‍നിന്നു ചിലര്‍ വധം നടത്തുവാന്‍ നിയോഗിക്കപ്പെട്ടത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം അറുന്നൂറിനും എഴുന്നൂറിനുമിടയിലായിരുന്നു. അവരുടെ ശവങ്ങള്‍ കൊണ്ട് നിറഞ്ഞ കുഴികള്‍ മണ്ണിട്ട്‌ മൂടി. ബയാന: എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 392-399)

 

തല്‍ക്കാലം ചരിത്രവിവരണം ഇവിടെ നിര്‍ത്തി അല്പം വിശകലനം നടത്തിയിട്ട് നമുക്ക്‌ ഈ സംഭവത്തിലേക്ക് തിരിച്ചു വരാം. ഈ നടപടിയെ അനുകൂലിച്ചു കൊണ്ടുള്ള ആയത്താണ് ആദ്യം തന്നെ ഞാന്‍ എഴുതിയിരുന്നത്. അതില്‍ ഒരു വിഭാഗമെന്നു പറയുന്നത് മുസ്ലീങ്ങള്‍ കൊന്ന ബനൂഖുറൈള:യിലെ പുരുഷന്മാരാണ്. മറുവിഭാഗമെന്നു പറയുന്നത് മുസ്ലീങ്ങള്‍ അടിമകളാക്കിയ ബനൂഖുറൈള:യിലെ സ്ത്രീകളും കുട്ടികളും. ഇവരുടെ ഈ നിഷ്ഠൂരപ്രവൃത്തിക്ക് അല്ലാഹുവിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു എന്നാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നതിനര്‍ത്ഥം. ഈ വിവരണത്തില്‍ കുറെ ഭാഗങ്ങള്‍ അവര്‍ വിട്ടുകളഞ്ഞിട്ടുണ്ട്, അത് മറ്റു പുസ്തകങ്ങള്‍ വായിച്ചാലേ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കൂ. ഉദാ: ബനൂഖുറൈള:യിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരെയൊക്കെ കൊല്ലണം എന്നാണല്ലോ സഅദ് വിധി പ്രഖ്യാപിച്ചത്. എങ്ങനെയാണ് പ്രായപൂര്‍ത്തിയായ ആളുകളെ കണ്ടെത്തിയത് എന്ന കാര്യം ഇവര്‍ എഴുതിയിട്ടില്ല. അത് എഴുതുന്നത്‌ നാണക്കേട് ആയതുകൊണ്ടായിരിക്കും അവര്‍ വിട്ടുകളഞ്ഞത്. ഏതായാലും ഹദീസില്‍ ഉള്ളത് ഞാന്‍ താഴെ കൊടുക്കാം:

 

“Narrated Atiyyah al-Qurazi: I was among the captives of Banu Qurayzah. They (the Companions) examined us, and those who had begun to grow hair (pubes) were killed, and those who had not were not killed. I was among those who had not grown hair. (Sunan Abu-Dawud Book 39, Hadith 4390)

 

(അത്തിയ അൽ ഖുറാസിയിൽ നിന്ന് നിവേദനം: ബനൂഖുറൈസയിൽ അടിമയാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അവർ (സഹാബികള്‍) ഞങ്ങളെ പരിശോധിച്ച് (ഗുഹ്യഭാഗത്തെ) മുടി വളർന്നവരെ എല്ലാം കൊന്നു, അല്ലാത്തവരെ കൊന്നില്ല. ഞാൻ മുടിവളരാത്തവരുടെ കൂട്ടത്തിൽ ആയിരുന്നു)

 

The tradition mentioned above has also been transmitted by ‘Abd al- Malik b. ‘Umar through a different chain of narrators. This version has: They uncovered my private parts, and when they found that the hair had not begun to grow they put me among the captives. (Book 39, Hadith 4391)

 

(മുകളിൽ പറഞ്ഞ ഹദീസ് അബ്ദ് അൽ-മാലിക്ക് ബ്നു ഉമറിൽ നിന്നും വ്യത്യസ്തർ ആയ നിവേദകർ വഴി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇങ്ങനെ ആണ്: അവർ എന്‍റെ വസ്ത്രങ്ങൾ മാറ്റി, എനിക്ക് മുടി വളർച്ച ഇല്ലെന്നു കണ്ടു എന്നെ അവർ അടിമളുടെ കൂട്ടത്തിൽ ആക്കി.)

 

ഇനി ഈ ഹദീസുകള്‍ തള്ളാന്‍ നില്‍ക്കണ്ട, ഹദീസുകള്‍ രണ്ടും സ്വഹീഹ് ആണെന്ന് ഈ ലിങ്കില്‍ ചെന്നു പരിശോധിച്ചാല്‍ മനസ്സിലാകും: http://www.sunnah.com/abudawud/40

 

ഏതായാലും ഇവരുടെ ഈ ചരിത്രം വായിക്കുമ്പോഴാണ് ഐ.എസ് എവിടെ നിന്നാണ് തങ്ങളുടെ കിരാത പ്രവൃത്തികള്‍ക്ക്‌ വേണ്ട ഊര്‍ജ്ജം സംഭരിക്കുന്നത് എന്ന കാര്യം നമുക്ക്‌ മനസിലാകുന്നത്. ഈ ചരിത്രം ഒന്നും അറിയാത്ത പൊട്ടന്മാര്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും, “ഐ.എസ്. എന്നാല്‍ അത് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സൃഷ്ടിയാണ്” എന്ന്. ആ പൊട്ടന്മാരോട് സംസാരിച്ചു സമയം കളയാതിരിക്കുന്നതാണ് നല്ലത്.

 

ഇനി, എന്തുകൊണ്ടാണ് മുഹമ്മദ്‌ ഈ ഗോത്രത്തെ ആക്രമിച്ചത് എന്ന് ചോദിച്ചാല്‍ ജിബ്രീല്‍ കല്പിച്ചത് കൊണ്ടാണ് എന്നുള്ള ഉത്തരമേ മുസ്ലീങ്ങള്‍ക്കുള്ളൂ. മുസ്ലീങ്ങളെ ആക്രമിക്കാന്‍ ഖുറൈശികള്‍ വന്നപ്പോള്‍ ബനൂഖുറൈള:ക്കാര്‍ മുസ്ലീങ്ങളോടൊപ്പം ചേര്‍ന്ന് ഖുറൈശികള്‍ക്കെതിരെ യുദ്ധം ചെയ്തില്ല എന്നതാണ് ജിബ്രീല്‍ ബനൂഖുറൈള:ക്കാരില്‍ കണ്ട കുറ്റം. ഈ ചരിത്ര വിവരണം എല്ലാം ഇസ്ലാമിക പക്ഷത്ത് നിന്നുകൊണ്ടുള്ളതാണ് എന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കണം. മുഹമ്മദ്‌ അവരെ കൊല്ലുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്നുള്ളത് വ്യക്തമാണ്. അബുലുബാബ യെഹൂദരുടെ കോട്ടയില്‍ എത്തിയപ്പോള്‍ ഉണ്ടായ സംഭാഷണം ‘നബിചരിത്ര’ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“അബൂലുബാബ ചെന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ചെന്നു. സ്ത്രീകളും കുട്ടികളും കരയാന്‍ തുടങ്ങി. എല്ലാം കണ്ട അദ്ദേഹത്തിന്‍റെ മനസ്സലിഞ്ഞു. അവര്‍ ചോദിച്ചു: അബൂലുബാബ, ഞങ്ങള്‍ മുഹമ്മദിന്‍റെ വിധി സ്വീകരിക്കണമെന്നാണോ താങ്കളുടെ അഭിപ്രായം? അദ്ദേഹം പറഞ്ഞു: അതെ, കഴുത്തിലേക്ക് കൈ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അറവായിരിക്കുമെന്നു സൂചന” (‘നബിചരിത്രം’, പുറം 320)

 

‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി’ എന്നു അബുലുബാബ്‌ പറഞ്ഞതായാണ് താരീഖുല്‍ ഇസ്ലാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കാണ് അപകടം? അബുലുബാബിന് തന്നെ, വേറെ ആര്‍ക്ക്? മുഹമ്മദില്‍ നിന്നുള്ള അപകടം ശരിക്കും മനസ്സിലായത്‌ കൊണ്ടാണ് അദ്ദേഹം പിന്നെ പള്ളിയില്‍ പോയി ചങ്ങലയെടുത്ത് തന്‍റെ ശരീരം ബന്ധിച്ച് ഓരോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയത്. മരണ ഭയം വന്നാല്‍ മനുഷ്യര്‍ അതല്ല, അതിലപ്പുറവും ചെയ്യും.

 

എന്നാല്‍ യെഹൂദര്‍ മരണഭയമുള്ളവരാണെന്ന അല്ലാഹുവിന്‍റെ സാക്ഷ്യം നുണയാണ് എന്ന് ഇസ്ലാമിക ഗ്രന്ഥകാരന്മാരുടെ എഴുത്തുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിച്ച് മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും അകെ നാലേനാല് പേര്‍ മാത്രമേ ബനൂഖുറൈള:ക്കാരില്‍ നിന്നു ഇസ്ലാം സ്വീകരിച്ച് തങ്ങളുടെ ജീവന്‍ രക്ഷിച്ചുള്ളൂ എന്ന് മുഹമ്മദ്‌ എന്ന ഗ്രന്ഥത്തില്‍ കാണുന്നു (മുഹമ്മദ്‌, പുറം 382) മാത്രമല്ല, അതേ ഗ്രന്ഥത്തില്‍ യെഹൂദന്മാര്‍ തന്നെ കൊലക്കളത്തിലേക്ക് നടന്നു പോയത് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“തികഞ്ഞ മനോദാര്‍ഢ്യത്തോടെയാണ് ജൂതന്മാര്‍ വിധി നേരിട്ടത്. ഗളഛേദത്തിന് ആനയിക്കപ്പെട്ട ഹുയയ്യ്‌ ബ്നു അഖ്തബിന്‍റെ വാക്കുകളില്‍ അത് പ്രതിഫലിച്ചു കാണാം. അല്ലാഹു നിന്നെ നിന്ദ്യനാക്കിയില്ലേ ഹുയയ്യ്‌ എന്ന് മുഹമ്മദ്‌ പ്രവാചകന്‍ ചോദിച്ചു. അതിന് മറുപടിയായി എല്ലാ ആത്മാക്കളും മരണം രുചിക്കേണ്ടി വരും. എനിക്ക് ഒരു അവധിയുണ്ട്, അതിനപ്പുറം ഞാന്‍ പോകില്ല, താങ്കളോടുള്ള വെറുപ്പില്‍ ആക്ഷേപാര്‍ഹമായി ഒന്നും ഞാന്‍ കാണുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ജനങ്ങളുടെ നേരെ തിരിഞ്ഞ് അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളേ, ദൈവീക കല്പന ശിരസ്സാവഹിക്കുന്നതില്‍ വിഷമിക്കേണ്ടതില്ല. ദൈവം ഇസ്റായേല്‍ സന്തതിക്കു വേണ്ടി വിധിച്ച ദുര്‍വ്വിധിയാണിത്.” (‘മുഹമ്മദ്‌’, പുറം 382)

 

വാസ്തവത്തില്‍ ഇന്നത്തെ മുസ്ലീങ്ങള്‍ വാദിക്കുന്നത് പോലെ ബനൂഖുറൈള:ക്കാര്‍ മുഹമ്മദിനോടോ മുസ്ലീങ്ങളോടോ എന്തെങ്കിലും വഞ്ചന ചെയ്തിരുന്നെങ്കില്‍, മുഹമ്മദും കൂട്ടരും പ്രതികാരം ചെയ്യും എന്നറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളാണോ ‘ഭയങ്കര തന്ത്രശാലികള്‍’ എന്ന് ഇസ്ലാം മതസ്ഥര്‍ എപ്പോഴും ആക്ഷേപിക്കുന്ന ഈ യെഹൂദന്മാര്‍? സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ഈ കാര്യം അവര്‍ മാത്രം ഊഹിച്ചില്ല എന്ന് പറയുന്നവനെ തിരണ്ടി വാല് കൊണ്ടടിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. അവര്‍ ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും ചതിയോ വഞ്ചനയോ മുഹമ്മദിനോടും കൂട്ടരോടും കാണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അതിനുള്ള പ്രതിവിധിയും കൂടി അവര്‍ നോക്കി വെക്കുമായിരുന്നു. എന്നാല്‍ ഇവരുടെ തന്നെ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്ന വിവരണങ്ങളില്‍ നിന്നു നമുക്ക്‌ മനസ്സിലാകുന്നത്, മുസ്ലീങ്ങളില്‍ നിന്നുള്ള യാതൊരു ആക്രമണത്തെക്കുറിച്ചും ഭയപ്പെടാതെ മറ്റേതൊരു ദിവസത്തെയും പോലെ അവര്‍ തങ്ങളുടെ ജീവിതവൃത്തിയില്‍ മുഴുകി ഇരിക്കുകയായിരുന്നു എന്നാണ്. ഈ ഒരൊറ്റ കാര്യം തന്നെ ഇന്നത്തെ മുസ്ലീങ്ങളുടെ വാദം നിശ്ശേഷം ഖണ്ഡിക്കാന്‍ പോന്നതാണ്.

 

യുദ്ധത്തടവുകാരെ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് നബി ചരിത്രത്തില്‍ എഴുതിയിരിക്കുന്നത് നമുക്കൊന്ന് നോക്കാം:

 

“ബനൂക്വുറയ്ദയുടെ സ്വത്തുക്കള്‍ അഞ്ചിലൊന്ന് തിരുമേനിയെടുത്തശേഷം ബാക്കി സൈനികര്‍ക്ക്‌ ഭാഗിച്ചു. കുതിരപടയാളികള്‍ക്ക് മൂന്നോഹരി, കാലാള്‍ പടയാളികളിലെ ഓരോരുത്തര്‍ക്കും ഒരോഹരി. തടവുകാരെ സഅ്ദുബ്നുസൈദില്‍ അന്‍സാരിയുടെ മേല്‍ നോട്ടത്തില്‍ നജ്ദിലേക്ക് അയച്ചു. അവിടെ വിറ്റ് പകരം കുതിരകളും ആയുധങ്ങളും വാങ്ങി.” (‘നബിചരിത്രം’ പുറം 323)

 

പിഞ്ചു കുഞ്ഞുങ്ങളെ അടിമകളാക്കി വിറ്റുകിട്ടിയ പണം കൊണ്ട് കൊള്ളയ്ക്കും കൊലക്കും വേണ്ടുന്ന യുദ്ധായുധങ്ങള്‍ വാങ്ങിക്കൂട്ടിയ പ്രവാചകന്‍റെ അനുയായികളാണ് ഇന്ന് നമ്മളോട് കാരുണ്യത്തെയും സാഹോദര്യത്തെയും സമാധാനത്തെയും കുറിച്ച് പറയാന്‍ വരുന്നത്!! ഇവരെന്ത് വിചാരിച്ചു, നമ്മളിവരുടെ പുസ്തകങ്ങളൊന്നും വായിച്ചു നോക്കില്ലെന്നോ? ഏതായാലും നമുക്ക്‌ ചരിത്രവിവരണത്തിലേക്ക് മടങ്ങിപ്പോകാം. ഇതിന്‍റെ ബാക്കി താരീഖുല്‍ ഇസ്ലാമില്‍ എന്താണ് പറയുന്നതെന്ന് നോക്കാം:

 

“ആഇശ: (റ) പറയുന്നു:- ഞാന്‍ എന്‍റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ ബനൂഖുറൈള:ക്കാരായ പുരുഷന്മാരെ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്‍റെ വീട്ടില്‍ കയറി വന്നു ഉല്ലാസപൂര്‍വ്വം ചിരിച്ചു കൊണ്ട് എന്നോട് സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംഭാഷണത്തിലും സന്തോഷം മുറ്റിനിന്നു. അപ്പോള്‍ പുറത്തുനിന്നു ‘ബയാനാ, ബയാനാ’ എന്ന് വിളിക്കുന്നത്‌ കേട്ടു. ‘എന്നെയാണ് വിളിക്കുന്നത്‌; കൊല്ലുവാന്‍ വേണ്ടി’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ പുറത്തേക്ക് പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലപ്പെടുമെന്നു ഉറപ്പായിട്ടും അവള്‍ക്ക് സന്തോഷത്തോടുകൂടി ചിരിപ്പാനും സംസാരിപ്പാനും കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു.’

 

ജാഹിലിയ്യാ കാലത്ത്, അതായത് ഇസ്ലാമിന്നുമുമ്പ് ഔസ്‌ ഗോത്രക്കാരും ബസ്‌റജ് ഗോത്രക്കാരും തമ്മില്‍ നടന്ന ബുആസ് യുദ്ധത്തില്‍ സാബിത്ബ്നുഖൈസ് (റ) വിനെ കൊലയില്‍ നിന്നു മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈള: ഗോത്രക്കാരോടൊപ്പമുണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈറുബ്നുബതാ എന്നായിരുന്നു. മുസ്ലിംകളുടെ അണിയില്‍ സാബിത് (റ)വിനെ കണ്ടപ്പോള്‍ സുബൈര്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ താന്‍ സാബിത് (റ) വിന്‍റെ ജീവനെ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുവാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത് (റ) ഈ വിവരം തിരുമേനി (സ)യെ അറിയിച്ചപ്പോള്‍, സുബൈറിനെ കൊലയില്‍ നിന്നു ഒഴിവാക്കിയതായി തിരുമേനി (സ) പ്രഖ്യാപിച്ചു. സാബിത് (റ) പറയുന്നു: ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍, ഭാര്യയേയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനി (സ) യെ അറിയിച്ചപ്പോള്‍, അയാളുടെ ഭാര്യയേയും മക്കളേയും നിങ്ങളുടെ ഓഹരിക്ക് വിട്ടുതന്നുവെന്ന് തിരുമേനി (സ) പ്രഖ്യാപിച്ചു. അവരെ മോചിപ്പിച്ചു സുബൈറിന് നല്‍കുവാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം അയാളെ അറിയിച്ചപ്പോള്‍, ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ്. അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം ഞാന്‍ തിരുമേനി (സ) യെ അറിയിച്ചപ്പോള്‍, സുബൈറിന്‍റെ മുതലും എന്‍റെ ഓഹരിക്ക് തിരുമേനി (സ) വിട്ടുതന്നു. എന്‍റെ ഓഹരിക്ക് ലഭിച്ച മുതലും ഞാന്‍ സുബൈറിന് വിട്ടുകൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോട് ചോദിച്ചു:- ‘സാബിതെ, ബനൂഖുറൈള:ക്കാരുടെ ഇഷ്ടനേതാവായ കഅ്ബിബ്നുഅസൈദ് എവിടെയുണ്ട്?’ ‘അയാള്‍ കൊല്ലപ്പെട്ടു’വെന്ന് ഞാന്‍ പറഞ്ഞു. നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യുബ്നു അഖ്തബ് എവിടെ?’ എന്ന് അയാള്‍ ചോദിച്ചു. ‘അയാളും കൊല്ലപ്പെട്ടു’വെന്നു ഞാന്‍ പറഞ്ഞു. ‘ആര്‍ത്തത്രാണതല്പരനും നേതാവുമായ അസ്സാലുബ്നുസമൂഅല്‍ എവിടെ?’ എന്ന് അയാള്‍ ചോദിച്ചു. ‘അയാളും കൊല്ലപ്പെട്ടു’വെന്നു ഞാന്‍ പറഞ്ഞു. ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ കഅ്ബിബ്നുഖുറൈളത്തും അംറുബ്നു ഫരീളത്തും എവിടെ?’ എന്ന് വീണ്ടും അയാള്‍ ചോദിച്ചു. ‘അവരെല്ലാം കൊല്ലപ്പെട്ടു’വെന്നു ഞാന്‍ മറുപടി നല്‍കി. ‘അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍, എന്നെയും അവരുടെ കൂടെ നിങ്ങള്‍ ഉടനേ അയച്ചു തരേണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും നിങ്ങളില്‍നിന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല. ഒരു നിമിഷം പോലും വിളംബിക്കാതെ എന്നെ നിങ്ങള്‍ കൊല്ലുക’ എന്ന് സുബൈര്‍ എന്നോടാവശ്യപ്പെട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല’ എന്ന് ഞാന്‍ മറുപടി നല്‍കി. ‘എന്നെ ആര്‍ കൊന്നാലും തരക്കേടില്ല. എന്‍റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഇനി ഒരു നിമിഷം പോലും ഞാന്‍ ഇഹ ലോകത്ത് നില്‍ക്കുകയില്ല; എന്ന് അയാള്‍ ശഠിച്ചു പറഞ്ഞു. ‘സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിക്കുകയില്ല’ എന്നയാള്‍ പറഞ്ഞതുകേട്ടപ്പോള്‍, അബൂബക്കര്‍ സിദ്ദിഖ്‌ (റ) സുബൈറിനെ കൊല്ലുകയും, നരകത്തില്‍ അയാള്‍ തന്‍റെ സ്നേഹിതന്മാരെ കണ്ടെത്തുമെന്ന് പറയുകയും ചെയ്തു. സുബൈറിന്‍റെ ഭാര്യാമക്കളും മുതലും സാബിത് (റ) വിന്‍റെ ഓഹരിക്കുള്ളതാണെന്ന് തിരുമേനി (സ) പ്രഖ്യാപിച്ചു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 399,400)

 

ഇതൊക്കെ വായിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഐ.എസ്. നെ കുറ്റം പറയാന്‍ കഴിയുക? മുഹമ്മദില്‍ ഉത്തമമാതൃകയുണ്ട് എന്ന ഖുര്‍ആന്‍ വചനം അനുസരിക്കുക മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളൂ? മുഹമ്മദ്‌ കാണിച്ചു കൊടുത്ത മാതൃകകള്‍ ഇതൊക്കെയാണ്. മുഹമ്മദ്‌ ചെയ്ത ഇക്കാര്യങ്ങളെല്ലാം മുസ്ലീങ്ങള്‍ക്ക് മാതൃകയുള്ളതാകുന്നതും എന്നാല്‍ യാസിദികള്‍ എന്ന ജനവിഭാഗത്തോട് ഇതിന്‍റെ പത്തിലൊന്ന് ക്രൂരത കാണിച്ചതിന്‍റെ പേരില്‍ ഐ.എസ്. എന്ന സംഘടന മുസ്ലീങ്ങള്‍ക്ക് വെറുക്കപ്പെടുന്നതാകുന്നതും എന്തുകൊണ്ടാണ് എന്നൊന്ന് പറയാമോ? മുഹമ്മദിനെ പിന്തുടരുന്നു എന്നതല്ലാതെ ഐ.എസ്. ചെയ്യുന്ന തെറ്റെന്താണ്? ഏതായാലും ഇന്നുള്ള മുസ്ലീങ്ങള്‍ എത്രയൊക്കെ നിഷേധിച്ചാലും ഇസ്ലാമിക പ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന മുഹമ്മദിന്‍റെയും അനുചരന്‍മാരുടെയും സ്വഭാവങ്ങള്‍ ഇപ്രകാരമുള്ളതായിരുന്നു. അവരുടെ ആ സ്വഭാവത്തിനനുയോജ്യമായി ഇന്ന് പെരുമാറുന്നവര്‍ ഐ.എസ്. മാത്രമാണ് താനും..

]]>
https://sathyamargam.org/2015/03/%e0%b4%ac%e0%b4%a8%e0%b5%82%e0%b4%96%e0%b5%81%e0%b4%b1%e0%b5%88%e0%b4%b3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2/feed/ 1
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി (ഭാഗം- 5) https://sathyamargam.org/2015/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-3/ https://sathyamargam.org/2015/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-3/#respond Mon, 30 Mar 2015 19:06:44 +0000 http://www.sathyamargam.org/?p=1031 അനില്‍കുമാര്‍ വി അയ്യപ്പന്‍

(ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു: http://samvadammonthly.com/article.php?a=10

 

ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

ഇസ്ലാമിന്റെ ജിഹാദ്

മേല്‍ തലക്കെട്ടിനെ നേര്‍ക്കുനേര്‍ പരിഭാഷപ്പെടുത്തിയാല്‍ സമാധാനത്തിന്റെ യുദ്ധംഎന്നാണ് അര്‍ഥം വരിക. തികച്ചും വ്യത്യസ്തമായ പ്രസ്തുത രണ്ട് വാക്കുകള്‍ തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കുന്നത് സ്വാഭാവികം.

ശ്രീ.മുഹമ്മദ്‌ ഈസാക്ക് താന്‍ ഉപേക്ഷിച്ചു പോയ വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് മാത്രമേ അറിവില്ലാത്തതുള്ളൂ, അദ്ദേഹം ഇപ്പോള്‍ ചെന്നു പെട്ടിരിക്കുന്ന മതത്തെക്കുറിച്ച് അത്യാവശ്യം അറിവുണ്ടായിരിക്കും എന്നാണു ഈ വാചകങ്ങള്‍ വായിക്കുന്നതുവരെ ഈയുള്ളവന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിനു ഇസ്ലാമിനെക്കുറിച്ചും വലിയ പിടിപാടില്ലെന്നു ഇപ്പോള്‍ മനസ്സിലായി. ‘ഇസ്ലാമിന്‍റെ ജിഹാദ്‌’ എന്നുപറഞ്ഞാല്‍ ‘സമാധാനത്തിന്‍റെ യുദ്ധം’ എന്നാണ് അര്‍ത്ഥമത്രേ! എവിടുന്നു കിട്ടി ഈ വിവരക്കേട്? അറബിയില്‍ അത്യാവശ്യം അറിവുള്ള ഏതൊരു പണ്ഡിതനോടും നിങ്ങള്‍ ചോദിച്ചു നോക്കുക, എന്താണ് ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥമെന്നു. അവര്‍ പറയും കീഴടങ്ങുക എന്നതാണ് ആ വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം, വിശാലമായ അര്‍ത്ഥത്തില്‍ ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങുക എന്നാണ് ഇസ്ലാം എന്നതിന്‍റെ അര്‍ത്ഥം’ എന്നുകൂടി അവര്‍ പറഞ്ഞു തരും. ജിഹാദ്‌ എന്ന് പറഞ്ഞാല്‍ ‘പോരാടുക’ അഥവാ ‘യുദ്ധം ചെയ്യുക’ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ‘ഇസ്ലാമിക ജിഹാദ്‌’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിനും അവന്‍റെ ദൂതനും വേണ്ടി അവിശ്വാസികളെ യുദ്ധം ചെയ്തു കീഴടക്കുക’ അല്ലെങ്കില്‍ ‘അല്ലാഹുവിലും മുഹമ്മദിലും വിശ്വസിക്കാത്തവരോട് യുദ്ധം ചെയ്യുക’ എന്ന അര്‍ത്ഥമല്ലാതെ വേറെ ഒരര്‍ത്ഥവും കിട്ടുകയില്ല. (ഇസ്ലാം സമാധാനമാണ് എന്ന ദാവാ പ്രവര്‍ത്തകരുടെ വ്യാജാവകാശവാദത്തിന്‍റെ പൊള്ളത്തരം അറിയാന്‍ ഈ ലേഖനം വായിക്കുക) അങ്ങനെയിരിക്കെ ഇസ്ലാമിന്‍റെ ജിഹാദ്‌ എന്നതിനെ നേര്‍ക്കുനേര്‍ പരിഭാഷപ്പെടുത്തിയാല്‍ സമാധാനത്തിന്‍റെ യുദ്ധം എന്നര്‍ത്ഥം കിട്ടുമെന്ന് ശ്രീ.മുഹമ്മദ്‌ ഈസാക്ക് എവിടുന്നാണ് വെളിപ്പാടു കിട്ടിയത്? ഖുര്‍ആന്‍ എഴുതപ്പെട്ട കാലത്തുള്ള ഏതെങ്കിലും അറബി കൃതിയില്‍ ഇസ്ലാം എന്ന പദം സമാധാനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായി ശ്രീ.മുഹമ്മദ്‌ ഈസാക്ക് കാണിച്ചു തരാന്‍ കഴിയുമോ? കാണിച്ചുതരാന്‍ കഴിയുമെങ്കില്‍ ശ്രീ.മുഹമ്മദ്‌ ഈസാ പറഞ്ഞ ഈ നേര്‍ക്കുനേര്‍ പരിഭാഷ ഞങ്ങള്‍ അംഗീകരിക്കാം. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു തെളിവ് കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുകയില്ല. എം.എം.അക്ബറിനെപ്പോലെയുള്ള മൂത്ത ദാവാ പ്രസംഗകര്‍ പറയുന്നത് കണ്ണടച്ച് വിഴുങ്ങന്നുത് കൊണ്ടാണ് ഇസ്ലാം എന്ന പദത്തിന് സമാധാനം എന്ന അര്‍ത്ഥമുണ്ടെന്ന് പാവം മുഹമ്മദ്‌ ഈസാ തെറ്റിദ്ധരിച്ചത്!

 

വീണ്ടും ശ്രീ.മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

ഈ സംശയം നീങ്ങുന്നതിന് ക്രൈസ്തവര്‍ക്ക് നല്‍കാനുള്ള ഏക നിര്‍ദേശം, യേശു ദേവാലയത്തില്‍ വായിച്ച മോശെയുടെ ന്യായപ്രമാണം ദയവായി നിങ്ങളും വായിക്കണം എന്ന് മാത്രമാണ്. മോശെയുടെ പഞ്ചഗ്രന്ഥത്തിലെ അവസാനത്തേതായ ആവര്‍ത്തനപുസ്തകം പറയുന്നത് ഇങ്ങനെയാണ്. “നിങ്ങള്‍ ഒരു നഗരം അക്രമിക്കാന്‍ പോകുമ്പോള്‍, അവിടെയുളള ജനങ്ങളോട് സമാധാനംഎന്ന് വിളിച്ച് പറയണം. അപ്പോള്‍ സമാധാനം എന്ന മറുപടി പറഞ്ഞ് അവര്‍ വാതില്‍ തുറന്നാല്‍ അവിടെയുള്ള ജനം എല്ലാം നിങ്ങള്‍ക്ക് അടിമയായി ജോലി ചെയ്യണം. എന്നാല്‍ അവര്‍ സമാധാനം നിരസിച്ച് യുദ്ധത്തിന് ഒരുങ്ങിയാല്‍ നീ അതിനെ പ്രതിരോധിക്കണം. നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അതിലുള്ള സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിനക്ക് കൊള്ള മുതലായി (ഗനീമത്ത്) എടുക്കാം. നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളില്‍ നിന്നും നല്‍കിയ കൊള്ള വസ്തുക്കള്‍ നിനക്ക് അനുഭവിക്കാം.” “നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നല്‍കുന്ന നഗരങ്ങളിലെ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ ബാക്കിയാക്കരുത്. അല്ലാത്തപക്ഷം അവര്‍ തങ്ങളുടെ അന്യദേവാരാധനയില്‍ ചെയ്യുന്ന മ്ളേച്ഛതകള്‍ പിന്തുടരുവാന്‍ നിങ്ങളെ പഠിപ്പിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി നിങ്ങള്‍ പാപം ചെയ്യുകയും ചെയ്യും.” (ആവര്‍ത്തനം പുസ്തകം 20: 10-18)

 

ഇവിടെ ദൈവത്തെ അനുസരിക്കുന്ന ജനങ്ങളുടെ ഒരു സൈന്യം ഒരു പട്ടണത്തില്‍ചെന്ന് അവരെ സമാധാനത്തിലേക്ക് ക്ഷണിക്കണം. അവര്‍ അത് സ്വീകരിച്ചാല്‍ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ഇവരുടെ വ്യവസ്ഥയനുസരിച്ച് ഭരിക്കുകയും ചെയ്യണം. എന്നാല്‍ ദൈവത്തിന്റെ സമാധാനത്തെ നിഷേധിച്ചാല്‍ അതിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണമെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്വമില്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും സമരാര്‍ജ്ജിത സമ്പത്തായി ജേതാക്കള്‍ക്ക് ഉപയോഗിക്കാമെന്നും നിയമം വ്യക്തമാക്കുന്നു. ശത്രുക്കളായ പുരുഷന്മാരെ ജീവിക്കാന്‍ വിട്ടാല്‍ അവര്‍ നിങ്ങളെ വഴികേടിലാക്കുമെന്നതിനാല്‍ നിര്‍ബന്ധമായി തന്നെ അവരെ കൊല്ലണമെന്നും യേശു വായിച്ചിരുന്ന മോശെയുടെ നിയമം അനുശാസിക്കുന്നു.

 

അതിവിദഗ്ദമായി ആടിനെ പട്ടിയാക്കുന്ന കലാപരിപാടിയാണ് ശ്രീ.മുഹമ്മദ്‌ ഈസാ ഇവിടെ നടത്തിയിരിക്കുന്നത്. യിസ്രായേല്‍ ജനത്തിനു യഹോവയായ ദൈവം നല്‍കിയ കല്പനയെ അതിന്‍റെ സാഹചര്യവും അര്‍ത്ഥവുമറിയാതെ ശ്രീ.മുഹമ്മദ്‌ ഈസാ ദുര്‍വ്യാഖ്യാനിച്ച് അല്ലാഹുവും മുഹമ്മദും നടത്തിയിട്ടുള്ള നരനായാട്ടുകളെയും അനീതികളെയും മ്ലേച്ഛപ്രവൃത്തികളേയും അല്പമെങ്കിലും വെള്ളപൂശാം എന്നുകരുതി വ്യര്‍ത്ഥ പരിശ്രമം നടത്തുകയാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ പരിശ്രമം പാഴായിപ്പോകുന്നത് എങ്ങനെയാണെന്ന് ബൈബിള്‍ വെളിച്ചത്തില്‍ ഈ ഭാഗം പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും. നമുക്കതൊന്നു പരിശോധിക്കാം:

 

യഹോവയായ ദൈവത്തിനു ഭൂമിയില്‍ തന്‍റെ നിയമങ്ങളും ചട്ടങ്ങളും കല്പനകളും പ്രമാണങ്ങളും നടപ്പിലാക്കാന്‍ വേണ്ടിയുള്ള ഏക രാജ്യം കിഴക്ക് യോര്‍ദ്ദാന്‍ നദിയും പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും (meditarenian sea) തെക്ക് മിസ്രയീം തോടും വടക്ക് ദാനും അതിരായിട്ടുള്ള യിസ്രായേല്‍ രാജ്യമായിരുന്നു. പഴയനിയമകാലത്ത് ദൈവത്തിന്‍റെ സ്വന്തജനം എന്ന അതിമഹത്തായ പദവിയോടെ തികച്ചും ഭൌതികമായ ഈ രാജ്യം ശത്രുക്കളുടെ മദ്ധ്യേ നീണ്ട ആയിരത്തിലധികം വര്‍ഷം അജയ്യമായി നിലനിന്നു. ഇവര്‍ ഒരു ജനതയായി രൂപം കൊള്ളുന്നത്‌ ഈജിപ്ത് എന്ന ഇരുമ്പുലയില്‍ അടിമത്തത്തില്‍ ഇരിക്കുമ്പോഴാണ്. അവിടെനിന്നും യഹോവയായ ദൈവം തന്‍റെ ശക്തിയാലും ഭുജവീര്യത്താലും അവരെ വിമോചിപ്പിച്ചു കൊണ്ടുവന്നു കുടിപ്പാര്‍പ്പിച്ചത് പില്‍ക്കാലത്ത് യിസ്രായേല്‍ എന്ന് വിളിക്കപ്പെട്ട കനാന്‍ നാട്ടിലാണ്. ദൈവം തന്‍റെ നീതി വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ് ആ കാര്യം ചെയ്തത്. അങ്ങനെ ശത്രുക്കളുടെ മദ്ധ്യേ യിസ്രായേല്‍ രാജ്യം സ്ഥിതി ചെയ്യുമ്പോള്‍ അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ട അവസ്ഥയില്‍ അനുവര്‍ത്തിക്കേണ്ട നിയമമായിട്ടാണ് ആവ.20:1-20 വരെയുള്ള വാക്യങ്ങളില്‍ കാണുന്നത്. (ശ്രീ. മുഹമ്മദ്‌ ഈസാ 18 വരെയുള്ള വാക്യങ്ങളേ ഉദ്ധരിച്ചുള്ളൂ. എന്തുകൊണ്ടാണ് അദ്ദേഹം 19,20 വാക്യങ്ങള്‍ ഉദ്ധരിക്കാതിരുന്നതെന്ന് ഞാന്‍ പിന്നാലെ പറയാം.)

 

ഇന്നത്തേതുപോലെ ജനാധിപത്യവും ഐക്യരാഷ്ട്രസഭയും ഇല്ലാതിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. രാജാക്കന്മാരുടെ സിംഹാസനങ്ങള്‍ക്കും ധനവാന്മാരുടെ ധനത്തിനും സുഖിമാന്മാരുടെ സുഖലോലുപതക്കും പൌരന്‍മാരുടെ സ്വാതന്ത്ര്യത്തിനും യാതൊരുവിധ ഉറപ്പും ഇല്ലാതിരുന്ന കാലം. എപ്പോള്‍ വേണമെങ്കിലും അയല്‍രാജ്യത്തുനിന്ന് ശത്രു സൈന്യം വന്നു ആക്രമിക്കാം. പ്രത്യേകിച്ചും യിസ്രായേല്‍ ദൈവത്തിന്‍റെ സ്വന്തജനമായിരുന്നത് കൊണ്ട് പിശാചിന്‍റെ അധീനതയില്‍ കിടക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെ അവന്‍ യിസ്രായെലിനെതിരെ എപ്പോഴും യുദ്ധത്തിനു ഉദ്യമിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ യിസ്രായേലിന് സമാധാനം വേണമെങ്കില്‍ ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യിസ്രായേലിന് കീഴടങ്ങിയിരിക്കേണ്ടതുണ്ട്, അതല്ലെങ്കില്‍ യിസ്രായേല്‍ അവര്‍ക്ക് കീഴടങ്ങിയിരിക്കേണ്ടി വരും. അതിനാലാണ് യഹോവയായ ദൈവം ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളോട് യുദ്ധം ചെയ്യുവാന്‍ യിസ്രായേലിന് അനുവാദം കൊടുത്തത്. എന്നാല്‍ ആ യുദ്ധം യിസ്രായേലിന് തോന്നിയപോലെ ആകരുത്, യഹോവയായ ദൈവം നല്‍കിയ കല്പനകള്‍ക്കനുസരിച്ചായിരിക്കണം എന്നുള്ളതിനാലാണ് ആവ.20-മധ്യായത്തില്‍ യുദ്ധസംബന്ധമായ കല്പനകള്‍ കൊടുത്തത്.

 

എന്നാല്‍ ദൈവം പറഞ്ഞതനുസരിച്ച് യിസ്രായേല്‍ ജനം കനാന്‍ നാട്ടിലുള്ള ജനതകളെ മുഴുവനുമായി നീക്കം ചെയ്യുകയോ ചുറ്റുപാടുമുള്ള രാജ്യങ്ങളെ തങ്ങളുടെ അധീനതയില്‍ ആക്കുകയോ ചെയ്തില്ല. ഇതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് നോക്കാം:

 

“യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു” (യോശു.15:63)

 

“എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു” (യോശു.16:10)

 

“എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു” (യോശു.17:12,13)

 

“ബെന്യാമീന്‍ മക്കള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍ മക്കളോടു കൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു” (ന്യായാ.1:21)

 

“മനശ്ശെ ബേത്ത്-ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.

 

“എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

 

“എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.

 

“സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.

 

“ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു.

 

“നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു” (ന്യായാ.1:27-33)

 

ദൈവം പറഞ്ഞതുപോലെ യിസ്രായേല്‍ ജനം പ്രവര്‍ത്തിക്കാതിരുന്നതാണ് ഇതുവരെ വായിച്ചത്. ഇനി ദൈവകല്പന ലംഘിച്ചതിന് യിസ്രായേല്‍ ജനം അനുഭവിച്ചത് എന്തായിരുന്നു എന്ന് നോക്കാം:

 

“അമോര്‍യ്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല” (ന്യായാ.1:34)

 

ദൈവം കൊടുത്ത വാഗ്ദത്ത ഭൂമിയില്‍ ജീവിക്കേണ്ട ദാന്‍ മക്കള്‍ ഇപ്പോള്‍ താഴ്വരയിലേക്ക് ഇറങ്ങാന്‍ കഴിയാതെ ശത്രുവിനെ പേടിച്ചു മലമുകളില്‍  ജീവിക്കേണ്ട അവസ്ഥയിലാണ്! തീര്‍ന്നില്ല, ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യിസ്രായേലിനെ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തതായും ബൈബിള്‍ പറയുന്നുണ്ട്:

 

“മെസോപൊത്തോമ്യനായ കൂശന്‍ രിശാഥായീമിന് യിസ്രായേല്‍ ജനം എട്ടു സംവത്സരം അടിമകളായിരുന്നു” (ന്യായാ.3:8)

 

“അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി. അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു” (ന്യായാ.3:13,14)

 

“കനാന്യ രാജാവായ യാബീന്‍ ഇരുപതു സംവത്സരം യിസ്രായേലിനെ കഠിനമായി ഞെരുക്കി” (ന്യായാ.4:2,3)

 

“മിദ്യാന്യര്‍ ഏഴു വര്‍ഷം യിസ്രായേലിനെ അടിമകളാക്കി” (ന്യായാ.6:1)

 

“ഫെലിസ്ത്യരും അമ്മോന്യരും 18 വര്‍ഷം യിസ്രായേലിനെ ഉപദ്രവിച്ചു ഞെരുക്കി” (ന്യായാ.10:7,8)

 

“നാല്‍പ്പതു സംവത്സരം ഫെലിസ്ത്യര്‍ യിസ്രായേലിനെ അടിമകളാക്കി” (ന്യായാ.13:1)

 

ഇത് ന്യായാധിപന്മാരുടെ കാലത്ത് മാത്രമുള്ള സംഭവങ്ങളാണ്. അത് കഴിഞ്ഞുള്ള കാലങ്ങളിലും യിസ്രായേല്‍ ചുറ്റുപാടുമുള്ള ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് നോക്കുക:

 

“ഇതാ, നിന്‍റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു. അവര്‍ നിന്‍റെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു. അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ, ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും; അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്കു സഹായമായിരുന്നു” (സങ്കീ.83:2-8)

 

യിസ്രായേലിന് ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങളും ഒത്തൊരുമിച്ചു യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം മുടിച്ചു കളയാന്‍ നടത്തിയ പരിശ്രമത്തെയാണ് ആസാഫ്‌ ഇവിടെ വിവരിക്കുന്നത്. ഇവര്‍ എങ്ങനെയാണ് ആക്രമിക്കാന്‍ വരുന്നത് എന്ന് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്:

 

“മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു” (ന്യായാ.6:2-6)

 

യിസ്രായേലിന്‍റെ വിളവെടുപ്പുകാലത്താണ് ഇവര്‍ ആക്രമണവുമായി വരുന്നത്. വന്നു വിള നശിപ്പിക്കുകയാണ്. അതിന്‍റെ അനന്തരഫലം യുദ്ധം തീര്‍ന്നാലും ഭക്ഷണം ലഭിക്കാതെ യിസ്രായേലിലെ ആബാലവൃദ്ധം ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും എന്നതാണ്. ഇങ്ങനെയുള്ള അവസ്ഥയിലേക്ക് ദൈവത്തിന്‍റെ ജനം എത്തിപ്പെടരുത് എന്നുള്ളതിനാലാണ് യഹോവയായ ദൈവം ചുറ്റുമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ യിസ്രായേലിന് അനുവാദം നല്‍കിയത്. അല്ലാതെ ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നതുപോലെ ഇവിടെ ദൈവത്തെ അനുസരിക്കുന്ന ജനങ്ങളുടെ ഒരു സൈന്യം ഒരു പട്ടണത്തില്‍ചെന്ന് അവരെ സമാധാനത്തിലേക്ക് ക്ഷണിക്കണം. അവര്‍ അത് സ്വീകരിച്ചാല്‍ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ഇവരുടെ വ്യവസ്ഥയനുസരിച്ച് ഭരിക്കുകയും ചെയ്യണം” എന്ന് യഹോവയായ ദൈവം പറഞ്ഞിട്ടില്ല. ആ രാജ്യക്കാര്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല എന്നതുകൊണ്ട് അവരെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ യഹോവയുടെ മതവും നിയമവും സ്ഥാപിക്കാന്‍ യഹോവ കല്പിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ശ്രീ.മുഹമ്മദ്‌ ഈസായുടെ ഈദൃശമായ ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ നാം പ്രത്യേകം ജാഗ്രതയുള്ളവരായിരിക്കണം. ഇനി എന്തുകൊണ്ടാണ് ശ്രീ. മുഹമ്മദ്‌ ഈസാ ആവ.20:18 വരെ മാത്രം ഉദ്ധരിച്ചിട്ടു നിറുത്തിക്കളഞ്ഞത്, ബാക്കി രണ്ടു വാക്യങ്ങള്‍ ഉദ്ധരിക്കാതിരുന്നതെന്തു എന്നൊക്കെയുള്ള കാര്യം നോക്കാം:

 

ആവ.20:19,20 ഞാന്‍ താഴെ ഉദ്ധരിക്കുന്നു:

 

“ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ? തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങും വരെ അതിന്‍റെ നേരെ കൊത്തളം പണികയും ചെയ്യാം”

 

ഇവിടെ യഹോവയായ ദൈവം യിസ്രായേല്‍ മക്കള്‍ യുദ്ധത്തിനു പോകുമ്പോള്‍ ആ പ്രദേശത്തുള്ള ഫലവൃക്ഷങ്ങളോട് അനുവര്‍ത്തിക്കേണ്ട യുദ്ധനിയമം നല്‍കുകയാണ്. ഫലവൃക്ഷങ്ങളെ വെട്ടിക്കളയാന്‍ പാടില്ല എന്ന കര്‍ശനമായ കല്പനയാണ് കൊടുക്കുന്നത്. ഇത് ആരും അംഗീകരിക്കുന്ന യുദ്ധനിയമമാണ് എന്നുള്ളതിന് രണ്ടു പക്ഷമില്ല. ഇനി നമുക്ക് ഖുര്‍ആനില്‍ നിന്നുള്ള ഒരു ആയത്ത് നോക്കാം:

 

“നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌” (സൂറാ.59:5).

 

ബനൂ നദീര്‍ ഗോത്രക്കാരുടെ (മദീനക്കടുത്തുണ്ടായിരുന്ന അതിസമ്പന്നരായിരുന്ന ഒരു അറബി യഹൂദ ഗോത്രം) കോട്ടകള്‍ ഉപരോധിച്ച ഘട്ടത്തില്‍ അവരെ പുറത്തുകൊണ്ടുവരാന്‍ അവരുടെ ഈത്തപ്പനകള്‍ മുറിക്കാന്‍ മുഹമ്മദ്‌ കല്പനയിട്ടിരുന്നു. മരുഭൂമിയില്‍ ഭക്ഷ്യവസ്തുക്കള്‍ വളരെ വിലയേറിയതായതുകൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുവിന്‍റെ തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്നല്ലാതെ അത് നശിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. മുഹമ്മദ്‌ അറബികളുടെ ഈ യുദ്ധമര്യാദ ലംഘിച്ചപ്പോള്‍ മുസ്ലീം സൈന്യത്തില്‍ത്തന്നെ അതിനെതിരെ മുറുമുറുപ്പ് ഉണ്ടായി. പല സ്വഹാബിമാരും രഹസ്യമായും പരസ്യമായും ഈ യുദ്ധതന്ത്രത്തെ വിമര്‍ശിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്തിറക്കുന്നത്. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1746-ല്‍ ഇപ്രകാരം കാണുന്നു: “ഇബ്നു ഉമര്‍ നിവേദനം: റസൂല്‍ ബനൂ നദീര്‍ ഗോത്രത്തിന്‍റെ ഈത്തപ്പനകള്‍ മുറിക്കുകയും അത് കത്തിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടു ഹസ്സാന്‍ പാടി: ബുവൈറത്തു പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഈന്തപ്പനകള്‍ കത്തിക്കരിഞ്ഞതിനാല്‍ ബനൂലൂഅയ്യ്‌ ഗോത്രത്തിലെ നായകന്മാര്‍ നിന്ദ്യരായി.” ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ വചനം (സൂറാ.59:5) ഇറങ്ങിയത്. ‘ശത്രുവിന്‍റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്‍റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്. ഇതില്‍ ഏതു പ്രമാണമാണ് നീതിയുക്തമായത് എന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക്‌ ഊഹിക്കാമല്ലോ. ഇസ്ലാമിക ജിഹാദില്‍ ജയിക്കാന്‍ വേണ്ടി ഇപ്രകാരമുള്ള എന്ത് കാര്യങ്ങളും ചെയ്യാന്‍ അല്ലാഹു മുസ്ലീങ്ങള്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട് എന്ന കാര്യം ശ്രീ.മുഹമ്മദ്‌ ഈസാക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ബൈബിളില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ ആവ.20:19,20 ഉദ്ധരിക്കാതെ വിട്ടു കളഞ്ഞത്. കാരണം, അത് ഉദ്ധരിച്ചാല്‍ പിന്നെ വേറെ ഒന്നും ഉദ്ധരിച്ചിട്ടു കാര്യമില്ല എന്ന കാര്യം അദ്ദേഹത്തിനറിയാം.

 

ഇതുമാത്രമല്ല, യിസ്രായേലിന് യഹോവയായ ദൈവം യുദ്ധത്തില്‍ നിഷിദ്ധമാക്കിയിരുന്ന പലതും ഇസ്ലാമിക ജിഹാദില്‍ അല്ലാഹു അനുവദനീയമാക്കിയിട്ടുണ്ട്. ഹദീസുകള്‍ ഓരോന്നോരോന്നായി നാം പരിശോധിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകുന്നത്ര കൊള്ളരുതായ്മകള്‍ കാണിക്കാനാണ് അല്ലാഹുവും മുഹമ്മദും മുസ്ലീങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്. ശ്രീ. മുഹമ്മദ്‌ ഈസാ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ട് നമ്മള്‍ കുറച്ചു ഹദീസുകള്‍ എങ്കിലും ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ് എന്ന് തോന്നിയതിനാല്‍ ആ ഹദീസുകളില്‍ ചിലത് ഞാന്‍ താഴെ കൊടുക്കുന്നു:

 

ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

 

നിങ്ങള്‍ ഒരു പട്ടണത്തെ ആക്രമിക്കാന്‍ ചെല്ലുമ്പോള്‍ അതിനോട് സമാധാനം എന്ന് വിളിച്ചു പറയണം, അവര്‍ സമാധാനം എന്ന് പറഞ്ഞു പട്ടണവാതില്‍ തുറന്നു തന്നാല്‍ അവരെ ആക്രമിക്കാതെ അവരെ കീഴടക്കണം എന്ന് ബൈബിളിലെ ദൈവം യുദ്ധത്തിനു പോകുന്ന യിസ്രായേലിന് കല്പന കൊടുത്തെങ്കില്‍ ഇവിടെ അല്ലാഹു പറയുന്നത് അശ്രദ്ധയിലായിരിക്കുന്ന ജനങ്ങളെ ആക്രമിക്കണം എന്നാണ്. ഇസ്ലാമിന്‍റെ ആരംഭത്തില്‍ യുദ്ധത്തിനു പോയിരുന്നപ്പോള്‍ കുറഞ്ഞത് അവിടെയുള്ള ജനങ്ങളെ ഇസ്ലാം മതം സ്വീകരിക്കാന്‍ പറഞ്ഞു അവര്‍ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയെങ്കിലും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാം പ്രബലപ്പെട്ടപ്പോള്‍ അതും ഇല്ലാതായി. അതിന്‍റെ കാരണം സാമ്പത്തികമാണ് എന്നു സൂക്ഷ്മ പരിശോധനയില്‍ കാണാം. ഒരു ജനവിഭാഗത്തെ ആക്രമിച്ചു കീഴടക്കിയാല്‍ അവരുടെ സ്വത്തുക്കളും സ്ത്രീകളും എല്ലാം ഇസ്ലാമിക സൈനികര്‍ക്കും മുഹമ്മദിനും ഉള്ളതാണ്. എന്നാല്‍ ആരെങ്കിലും ഒരാള്‍ ഇസ്ലാം സ്വീകരിച്ചാല്‍ പിന്നെ അവനെ ഉപദ്രവിക്കുകയോ അവന്‍റെ സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്യരുത് എന്ന് അല്ലാഹുവിന്‍റെ കല്പനയുണ്ട്. ഇസ്ലാമിന്‍റെ ആരംഭത്തില്‍ തങ്ങളുടെ പക്ഷത്തു ആള്‍ബലം കൂടുതല്‍ ഉണ്ടാകണം എന്നുള്ളതിനാല്‍ മുഹമ്മദും കൂട്ടരും ആക്രമണത്തിനു പോകുമ്പോള്‍ അവരോടു തങ്ങള്‍ പറയുന്ന പുതിയ മതമായ ഇസ്ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലക്രമേണ ഇസ്ലാമിക സൈന്യം വികസിച്ചപ്പോള്‍ അവര്‍ക്കാവശ്യം ആള്‍ബലം അല്ല, ആയുധബലമായിരുന്നു. പിന്നെ സൈനികരുടെ ശാരീരികാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സ്ത്രീകളും. അതിനു മറ്റു സ്ഥലങ്ങള്‍ ആക്രമിച്ചു അവരുടെ സ്വത്തും സ്ത്രീകളേയും പിടിച്ചെടുത്താലെ മതിയാകുകയുള്ളൂ. അതുകൊണ്ടാണ് ആദ്യകാലത്ത് ചെയ്തുവന്നിരുന്ന, യുദ്ധത്തിനു മുന്‍പ്‌ ശത്രുവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന പരിപാടി അവര്‍ നിറുത്തലാക്കിയത്. എങ്ങാനും അവര്‍ ഇസ്ലാമിലേക്കുള്ള ക്ഷണം സ്വീകരിച്ചു മുസ്ലീമായാല്‍ പിന്നെ അവരെ ആക്രമിക്കാന്‍ കഴിയില്ല. അതൊഴിവാക്കാന്‍ വേണ്ടി മുഹമ്മദും കൂട്ടരും അവലംബിച്ച തന്ത്രമാണ് യുദ്ധത്തിനു ചെല്ലുമ്പോള്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാതെ അപ്രതീക്ഷിതമായി ആക്രമിക്കുക എന്നുള്ളത്. ഇന്ത്യയില്‍ ഇന്ന് സമാധാനം പ്രസ്താവിച്ചു നടക്കുന്ന ദാവാ പ്രസംഗകര്‍ തങ്ങളുടെ സമാധാനത്തിന്‍റെ മുഖംമൂടി വലിച്ചു മാറ്റാന്‍ അധികം സമയം ഒന്നും വേണ്ട.

 

ശ്രീ.മുഹമ്മദ്‌ ഈസാ എഴുതുന്നത്‌ നോക്കുക:

 

ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട്. ഇപ്രകാരം യുദ്ധത്തിലൂടെ സ്ഥാപിക്കപ്പെടുന്ന സമാധാനം ഏതാണ്? സാധാരണയായി നമ്മള്‍ നല്‍കുന്ന അര്‍ഥം ഇവിടെ അനുയോജ്യമല്ല? കാരണം വ്യഭിചാരിയ്ക്ക് സമാധാനത്തോടെ വ്യഭിചരിക്കാനും മോഷ്ടാവിന് സമാധാനത്തോടെ മോഷ്ടിക്കാനും മദ്യപാനിയ്ക്ക് സമാധാനമായി മദ്യപിക്കാനും കൊലപാതകിക്ക് സമാധാനമായി ഒരാളെ കൊല്ലാനും സ്വാതന്ത്യ്രം നല്‍കുന്ന ശുദ്ധതോന്ന്യാസത്തിന്റെ സമാധാനമല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച്, അക്രമവും അഴിമതിയും മ്ളേച്ഛതയും കൊലപാതകവും ഇല്ലായ്മ ചെയ്യുകയും, പകരം എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുകയും ദൈവികസന്ദേശം എല്ലാവര്‍ക്കും എത്തിക്കാന്‍ ഉതകുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ദൈവിക സമാധാനം എന്ന അര്‍ഥം മാത്രമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഇപ്രകാരം സ്ഥാപിക്കാന്‍ ദൈവജനമായ യിസ്രയേലിന് സാധിക്കുമെങ്കില്‍ മോശെയുടെ ഐഹിക നിയമം അനുസരിച്ച് വേണം പ്രസ്തുത പ്രക്രിയ പൂര്‍ത്തിയാക്കേണ്ടത്.

 

ബൈബിള്‍ അറിയാത്ത മുസ്ലീങ്ങളെയും ഖുര്‍ആനും ഹദീസുകളും അറിയാത്ത ക്രിസ്ത്യാനികളേയും സമര്‍ത്ഥമായി പറ്റിക്കാനുള്ള ശ്രമമാണ് ഇവിടെ ശ്രീ.മുഹമ്മദ്‌ ഈസാ നടത്തിയിരിക്കുന്നത്. ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട് എന്ന പ്രസ്താവന ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവത്തെ ഉദ്ദേശിച്ചാണ് നടത്തിയിരിക്കുന്നതെങ്കില്‍ അത് ശുദ്ധനുണയാണ്. ബൈബിളിലെ ദൈവം ഒരു കാര്യവും ആരുടെ മേലും അടിച്ചേല്പ്പിക്കുന്ന ദൈവമല്ല. യഹോവയായ ദൈവം യിസ്രായേലിന് ന്യായപ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും ഒക്കെ കൊടുത്തു കഴിഞ്ഞതിന് ശേഷം മോശെ മുഖാന്തരം നല്‍കുന്ന ആഹ്വാനം ഇപ്രകാരമാണ്:

 

“നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്താല്‍ യഹോവ നിന്‍റെ പിതാക്കന്മാരില്‍ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും. ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല. ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗ്ഗത്തിലല്ല; ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല; നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. ഇതാ, ഞാന്‍ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു.  എങ്ങനെയെന്നാല്‍ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്‍റെ വഴികളില്‍ നടപ്പാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു. എന്നാല്‍ നീ അനുസരിക്കാതെ നിന്‍റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താല്‍ നീ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്നദേശത്തു ദീര്‍ഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിന്നു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു” (ആവ.30:10-20)

 

യഹോവയായ ദൈവം, താന്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള സ്വതന്ത്ര ഇച്ഛയെ ആദരിക്കുന്ന ദൈവമാണ്. സ്വതന്ത്ര ഇച്ഛയോടു കൂടെ തിരഞ്ഞെടുപ്പിനുള്ള അവസരം യിസ്രായേല്‍മക്കള്‍ക്ക് വിട്ടുകൊടുക്കുന്ന ഭാഗമാണ് ഇവിടെ നാം വായിച്ചത്. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നാണു ദൈവം പറയുന്നത്. നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്യണം എന്നും യഹോവ യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നു. പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ എന്ന് പറഞ്ഞാല്‍ ‘ബാഹ്യമായ യാതൊരു ബലപ്രയോഗവും ഇല്ലാതെ, ഒരുവന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും സ്വയമായി വരുന്ന തീരുമാനത്തോട് കൂടെ’ എന്നാണ് അതിനര്‍ത്ഥം! ‘ജീവന്‍റെയും മരണത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ശാപത്തിന്‍റെയും ഗുണത്തിന്‍റെയും ദോഷത്തിന്‍റെയും’ വചനങ്ങള്‍ ഒരു യിസ്രായേല്യന്‍റെ മുന്‍പാകെ വെച്ചിട്ട് തിരഞ്ഞെടുക്കാനുള്ള അവസരം അവനുതന്നെ വിട്ടുകൊടുക്കുകയാണ് യഹോവ ചെയ്യുന്നത്. ജീവനെ തിരഞ്ഞെടുത്തുകൊള്ളാന്‍ യഹോവ ബുദ്ധി ഉപദേശിക്കുന്നുണ്ട്, പക്ഷേ നിര്‍ബന്ധം ചെലുത്തുന്നില്ല! ജീവനെ തിരഞ്ഞെടുത്താല്‍ അവനു ജീവനും ദീര്‍ഘായുസ്സും ഉണ്ടാകും, ജീവനെ തിരഞ്ഞെടുക്കുന്നില്ലെങ്കിലോ അതിന്‍റെ കഷ്ടവും ബുദ്ധിമുട്ടും നിറഞ്ഞ അനന്തരഫലം അവന്‍ തന്നെ അനുഭവിക്കേണ്ടി വരികയും ചെയ്യും. വാസ്തവം ഇതായിരിക്കേ, എങ്ങനെയാണ് ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട് എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്നതുപോലെ ബൈബിളിലെ ദൈവത്തിനെ കുറിച്ച് പറയാന്‍ കഴിയുക?

 

മാത്രമല്ല, സമാധാനം ഒരിക്കലും അടിച്ചേല്‍പിക്കാന്‍ പറ്റുന്ന ഒന്നല്ല; അത് ആന്തരികമായി ഉണ്ടാകേണ്ട ഒന്നാണ്. ഒരുവന്‍റെ ഉള്ളില്‍ സമാധാനം ഉണ്ടായിരുന്നാല്‍ മാത്രമേ അകത്ത് നിറഞ്ഞു കവിയുന്ന സമാധാനം അവന്‍റെ ഉള്ളില്‍ നിന്നും പുറത്തേക്ക് കവിഞ്ഞ് ഒഴുകുകയുള്ളൂ. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്ന ഒരു മനുഷ്യനും ഒരിക്കലും ഇപ്രകാരമുള്ള സമാധാനം ഉണ്ടാകുകയില്ല. ഖുര്‍ആനിന് മാത്രമല്ല, ഒരു മതത്തിനും ലോകത്തുള്ള ഒരാള്‍ക്കും സമാധാനം നല്‍കാന്‍ കഴിയുകയില്ല. കാരണം ഒരു മതവും ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് സ്വര്‍ഗ്ഗപ്രാപ്തി ഉറപ്പു നല്‍കുന്നില്ല. മരണാനന്തരമുള്ള ന്യായവിധിക്ക് ശേഷമേ സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ മനുഷ്യന്‍ പോകുക എന്ന കാര്യം പറയാന്‍ പറ്റൂ എന്നാണ് മതങ്ങളുടെ പഠിപ്പിക്കല്‍. ഇസ്ലാം മതവും അതില്‍ നിന്ന് ഭിന്നമല്ല. ഇങ്ങനെയുള്ള വിശ്വാസവുമായി നടക്കുന്ന മനുഷ്യര്‍ക്ക്‌ ഒരിക്കലുമൊരിക്കലും സമാധാനം ഉണ്ടാകുകയില്ല എന്ന കാര്യം നൂറുശതമാനവും ഉറപ്പാണ്. (തുടരും…)

 

]]>
https://sathyamargam.org/2015/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-3/feed/ 0
ഇസ്ലാമിലെ പലിശ നിരോധനവും മുഹമ്മദിന്‍റെ കുടുംബജീവിതവും!! https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/ https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/#comments Thu, 12 Mar 2015 14:34:55 +0000 http://www.sathyamargam.org/?p=1017  

മുസ്ലീങ്ങള്‍ എപ്പോഴും വലിയ കാര്യമായി പറയാറുള്ള ഒരു സംഭവമാണ് ഇസ്ലാമില്‍ പലിശ നിരോധനം ഉണ്ട് എന്നുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ചുള്ള ഏഴ് വന്‍ പാപങ്ങളില്‍ ഒന്നാണ് പലിശ വാങ്ങല്‍. എന്തുകൊണ്ടാണ് ഇസ്ലാമില്‍ പലിശ ഹറാമായത് എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

 

മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വിരലിലെണ്ണാന്‍ പറ്റാത്തത്ര വെപ്പാട്ടിമാരും ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ഇവരുടെയൊക്കെ ചിലവുകള്‍ നടത്താനും പിന്നെ യുദ്ധച്ചിലവുകള്‍ക്കും മുഹമ്മദിന് പണം ആവശ്യമായിരുന്നു. സ്വഹീഹുല്‍ ബുഖാരിയില്‍ ഇപ്രകാരം കാണുന്നു:

 

ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

 

‘അല്ലാഹു ഇരട്ടിയായി പണം നല്‍കും’ എന്ന് പറഞ്ഞ് മുസ്ലീങ്ങളില്‍ നിന്നും മുഹമ്മദ്‌ പണം കടമായി വാങ്ങുമായിരുന്നു. അവര്‍ക്ക്‌ പണം തിരികെ നല്‍കിയിരുന്നത് കൊള്ള മുതല്‍ ഭാഗിച്ചായിരുന്നു. മുഹമ്മദ്‌ അനുയായികളില്‍ നിന്നും പണം കടമായി വാങ്ങുമായിരുന്നു എന്ന് പല ഹദീസുകളുമുണ്ട്. അദ്ദേഹത്തിന്‍റെ മരണസമയത്ത് തന്‍റെ പടയങ്കി ഒരു യെഹൂദന്‍റെ അടുക്കല്‍ പണയപ്പെടുത്തിയിരിക്കുകയായിരുന്നു എന്നൊരു ഹദീസിലുണ്ട്. മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന്‍ കൂടുതല്‍ സംസാരിക്കുകയും കള്ളം പറയുകയും വാഗ്ദാനം ലംഘിക്കുകയും ചെയ്യും എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുമുണ്ട്:

 

“ആയിഷ(റ) പറയുന്നു: തിരുമേനി നമസ്കാരത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ! ഖബ്റിലെ പരീക്ഷണങ്ങളില്‍ നിന്നും ദജ്ജാലിന്‍റെ പരീക്ഷണങ്ങളില്‍ നിന്നും ജീവിതത്തിലും മരണത്തിലും അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളില്‍നിന്നും കാത്തുരക്ഷിക്കുവാനും ഞാനിതാ നിന്നെ അഭയം പ്രാപിച്ചു കൊള്ളുന്നു.” “കടബാദ്ധ്യതയില്‍ നിന്നു മുക്തനാകുവാന്‍ അങ്ങുന്ന് ഇങ്ങനെ കൂടുതല്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത് എന്തിനാണെ”ന്ന് ഒരാള്‍ തിരുമേനിയോട് ചോദിച്ചു. തിരുമേനി അരുളി: “മനുഷ്യന്‍ കടബാധ്യതയില്‍പ്പെട്ടാല്‍ അവന് കൂടുതല്‍ സംസാരിക്കേണ്ടി വരും. അപ്പോള്‍ അവന്‍ കള്ളം പറയും. വാഗ്ദാനം ചെയ്താലോ ലംഘിക്കുകയും ചെയ്യും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 10, ഹദീസ്‌ നമ്പര്‍ 453, പേജ് 344)

 

കടബാധ്യതയുള്ള മനുഷ്യന് പലിശ നിരോധിക്കാനുള്ള അധികാരം ലഭിച്ചാല്‍ അവന്‍ ആദ്യം ചെയ്യുന്നതും അത് തന്നെയായിരിക്കും. മുഹമ്മദും താന്‍ കടക്കാരനായത് കൊണ്ട് ഇസ്ലാമില്‍ പലിശ നിരോധിച്ചു. മുഹമ്മദ്‌ പലിശ നിരോധിച്ചത് കാരണം കടബാദ്ധ്യതയുള്ളവരും ഇസ്ലാം സ്വീകരിച്ചു. കടബാദ്ധ്യതയുള്ളവരെ സംരക്ഷിക്കുവാനും ആയത്ത് അവതരിപ്പിച്ചു:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ ( യഥാര്‍ത്ഥ ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പക്ഷത്തു നിന്ന്‌ ( നിങ്ങള്‍ക്കെതിരിലുള്ള ) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. ഇനി ( കടം വാങ്ങിയവരില്‍ ) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ ( അവന്ന്‌ ) ആശ്വാസമുണ്ടാകുന്നത്‌ വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി ( വിട്ടു ) കൊടുക്കുന്നതാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (സൂറാ.2:278-280)

 

മുസ്ലീങ്ങളില്‍ നിന്നും പണം കടമായി വാങ്ങുന്നതിന് മുഹമ്മദ്‌ പല ആയത്തുകളും അവതരിപ്പിച്ചു. ചില ഉദാഹരണങ്ങള്‍:

 

“തീര്‍ച്ചയായും ധര്‍മ്മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന്‌ നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത്‌ ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.” (സൂറാ.57:18)

 

“നിങ്ങള്‍ അല്ലാഹുവിന്‌ ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത്‌ നിങ്ങള്‍ക്ക്‌ ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.” (സൂറാ.64:17)

 

മുന്‍ വേദഗ്രന്ഥങ്ങളില്‍ സത്യദൈവത്തിന്‍റെ പ്രവാചകരാരും ഇപ്രകാരമുള്ള വചനങ്ങള്‍ അവതരിപ്പിച്ച് വിശ്വാസികളില്‍ നിന്ന് പണം തട്ടിയിട്ടില്ല. അതുകൊണ്ട് അല്ലാഹു എന്ന നാമത്തില്‍ വെളിപ്പെട്ടിരിക്കുന്നവന്‍ ദരിദ്രന്‍ ആണെന്ന് യെഹൂദന്മാര്‍ പരിഹസിച്ചു. ഉടനെതന്നെ അവര്‍ക്കെതിരെ ശാപവാക്കുകള്‍ പറഞ്ഞുകൊണ്ട് ആയത്ത് അവതരിപ്പിച്ചു:

 

“അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ്‌ എന്ന്‌ പറഞ്ഞവരുടെ വാക്ക്‌ അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ ആ പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വെക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന്‌ നാം ( അവരോട്‌ ) പറയുകയും ചെയ്യും.” (സൂറാ.3:181)

 

എന്തായാലും അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചത് അന്യനെ കൊള്ള ചെയ്‌താല്‍ മാത്രമേ തിരികെ കിട്ടുകയുള്ളൂ എന്ന് മുസ്ലീങ്ങള്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയപ്പോള്‍ അവര്‍ മുഹമ്മദിനെ ശല്യം ചെയ്യാന്‍ തുടങ്ങി. അപ്പോഴും പതിവുപോലെ ആയത്ത് അവതരിപ്പിച്ചു:

 

“അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്‌, ചെലവ്‌ ചെയ്തത്‌ എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന്‌ മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌ നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, ( കൊടുത്തത്‌ ) എടുത്തുപറഞ്ഞ്‌ കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ്‌ ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത്‌ മുകളില്‍ അല്‍പം മണ്ണ്‌ മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്‍റെയാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക്‌ കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല. അല്ലാഹുവിന്‍റെപ്രീതി തേടിക്കൊണ്ടും, തങ്ങളുടെ മനസ്സുകളില്‍ ( സത്യവിശ്വാസം ) ഉറപ്പിച്ചു കൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ഉയര്‍ന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത്‌ രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന്‌ കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.” (സൂറാ.2:262-265)

 

ഈ ആയത്തുകള്‍ ഇറങ്ങിയതോടുകൂടി മുസ്ലീങ്ങള്‍ മുഹമ്മദിനെ ശല്യം ചെയ്യുന്നത് നിര്‍ത്തിയിട്ട് കൊള്ളമുതലില്‍ തന്നെ ആശ്രയിക്കാന്‍ തുടങ്ങി. തന്ത്രശാലിയായ മുഹമ്മദ്‌ അതിലും കുറവ് വരുത്തുവാന്‍ നോക്കി:

 

“അല്ലാഹുവും അവന്‍റെ റസൂലും കൊടുത്തതില്‍ അവര്‍ തൃപ്തിയടയുകയും, ഞങ്ങള്‍ക്ക്‌ അല്ലാഹു മതി, അല്ലാഹുവിന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവനും അവന്‍റെ റസൂലും ഞങ്ങള്‍ക്ക്‌ തന്നുകൊള്ളും. തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിങ്കലേക്കാണ്‌ ആഗ്രഹങ്ങള്‍ തിരിക്കുന്നത്‌ എന്ന്‌ അവര്‍ പറയുകയും ചെയ്തിരുന്നെങ്കില്‍ ( എത്ര നന്നായിരുന്നേനെ! ) (സൂറാ.9:59)

 

കൊള്ളമുതലില്‍ പോലും മുഹമ്മദ്‌ വഞ്ചിക്കുകയാണ് എന്ന് പറഞ്ഞ് മുസ്ലീങ്ങള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ അവരെ ശാന്തരാക്കുവാന്‍ വേണ്ടിയും ആയത്ത് അവതരിപ്പിച്ചു:

 

“ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത്‌ ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്‌. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട്‌ ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല.” (സൂറാ.3:161)

 

ഈ ആയത്തനുസരിച്ചു ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ നാളില്‍ മുഹമ്മദ്‌ എന്ത് കൊണ്ടുവന്നു തന്നിട്ടും ഇപ്പോഴത്തെ ജീവിതത്തില്‍ തങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല എന്ന് മനസ്സിലാക്കിയ മുസ്ലീങ്ങള്‍ക്ക് ശാന്തരാകുവാന്‍ സാധിച്ചില്ല. പതിവ്‌ പോലെ ആയത്ത് അവതരിപ്പിച്ചു:

 

“( നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.” (സൂറാ.8:1)

 

ഈ ആയത്ത് പ്രകാരം കൊള്ളമുതല്‍ അല്ലാഹുവിനും റസൂലിനും മാത്രമുള്ളതാണ് എന്ന് മനസ്സിലായപ്പോള്‍ മുസ്ലീങ്ങളുടെ മനഃസമാധാനം പിന്നെയും നഷ്ടപ്പെട്ടു. നിവൃത്തിയില്ലാതായപ്പോള്‍, തനിക്ക് കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മതിയെന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ്‌ ആയത്ത് അവതരിപ്പിച്ചു:

 

“നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ( റസൂലിന്‍റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്‍മാര്‍ക്കും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്‍റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്‍റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (സൂറാ.8:41)

 

രഹസ്യമായി ദാനങ്ങള്‍ മുഹമ്മദിന് നല്‍കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടും ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ ( ദാനം ചെയ്യാന്‍ ) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (സൂറാ.58:12)

 

ഈ ആയത്തുകൊണ്ട് പ്രതീക്ഷിച്ച ഫലമൊന്നും ഉണ്ടായില്ല. വിചാരിച്ചത്ര രഹസ്യദാനങ്ങള്‍ കിട്ടുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ഈ ആയത്തിനെ ഭേദഗതി ചെയ്തുകൊണ്ട് അടുത്ത ആയത്തും അവതരിപ്പിച്ചു:

 

“നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (സൂറാ.58:13)

 

യുദ്ധം ചെയ്യാതെ ഉപരോധത്താല്‍ കീഴടങ്ങിയവരില്‍ നിന്നും കിട്ടിയ സമ്പത്ത് അനുയായികള്‍ക്കിടയില്‍ വീതം വെക്കാതിരിക്കാനും ആയത്ത് അവതരിപ്പിച്ചിട്ടുണ്ട്:

 

“അവരില്‍ നിന്ന്‌ ( യഹൂദരില്‍ നിന്ന്‌ ) അല്ലാഹു അവന്‍റെ റസൂലിന്‌ കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല. പക്ഷെ, അല്ലാഹു അവന്‍റെ ദൂതന്‍മാരെ അവന്‍ ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക്‌ അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (സൂറാ.59:6)

 

ബനൂ നളീര്‍ ഗോത്രക്കാരെ ഉപരോധത്താല്‍ കീഴടക്കിയതിനെ കുറിച്ചാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ ഗോത്രക്കാരില്‍ നിന്നും പിടിച്ചെടുത്ത ധനം മുഹമ്മദ്‌ എന്താണ് ചെയ്തതെന്നുള്ള ഹദീസ്‌ ഒരിക്കല്‍ കൂടി ഇടുന്നു:

 

ഉമര്‍ (റ) പറയുന്നു: തിരുമേനി ബനൂ നളിര്‍ ഗോത്രക്കാരുടെ (പക്കല്‍ നിന്ന് ഗനീമത്തായി പിടിച്ചെടുത്ത) തോട്ടം (അതിലെ ഉല്‍പ്പന്നങ്ങള്‍) വില്‍ക്കുകയും തന്‍റെ കുടുംബത്തിന്‍റെ ഒരു കൊല്ലത്തെ ചിലവിലേക്ക് നീക്കി വെക്കുകയും പതിവായിരുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 68, ഹദീസ്‌ നമ്പര്‍ 1837, പേജ് 908)

 

ഇതൊന്നും കൂടാതെ മുസ്ലീങ്ങളില്‍ നിന്നും പണം കടമായി വാങ്ങുകയും ചെയ്തിരുന്ന മുഹമ്മദിന് പലിശ നിരോധിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. മാത്രമല്ല, മുസ്ലീങ്ങളുടെ ധനം യുദ്ധത്തിനു വേണ്ടി ചിലവഴിക്കുകയും ചെയ്യണമായിരുന്നു. ഇങ്ങനെ മുഹമ്മദിന് കടം കൊടുത്തതിനാലും യുദ്ധത്തിനു വേണ്ടി ചെലവ് ചെയ്തതിനാലും ആണ് മുസ്ലീങ്ങള്‍ കൊള്ളമുതലിന് വേണ്ടി ബഹളമുണ്ടാക്കിക്കൊണ്ടിരുന്നത്. മുസ്ലീങ്ങള്‍ ചിലവഴിച്ച തുകയ്ക്ക് പലിശ കൂടി ഉണ്ടായിരുന്നെങ്കില്‍ ബഹളം പിന്നെയും വര്‍ദ്ധിക്കുമായിരുന്നു എന്ന് നല്ലൊരു കച്ചവടക്കാരനായ മുഹമ്മദിനറിയാം. അപ്പോപ്പിന്നെ പലിശ ഇല്ലാതാക്കുകയാണ് ബഹളം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ വഴി! ഇങ്ങനെ ധനമിറക്കി യുദ്ധം ചെയ്ത് കൊലയും കൊള്ളയും നടത്തുന്നതിനു പ്രതിഫലമായി അവര്‍ക്ക്‌ വാഗ്ദാനം ചെയ്തതാണ് ഖുര്‍ആനിലെ സ്വര്‍ഗ്ഗം:

 

“തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്‌, അവര്‍ക്ക്‌ സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.” (സൂറാ.9:111)

 

കൊല്ലപ്പെടുന്നത് പണമിറക്കിയവരാണ്, മുഹമ്മദല്ല!! ഇങ്ങനെ അനുയായികളുടെ കയ്യില്‍ നിന്ന് കാശിറക്കി യുദ്ധം നടത്തി അന്യന്‍റെ ഭാര്യയടക്കം സകലവും പിടിച്ചെടുത്ത് അനുഭവിച്ച ഒരു പ്രവാചകനും ലോകചരിത്രത്തില്‍ ഇന്നയോളം ഉണ്ടായിട്ടില്ല. മുടക്കിയ പണത്തിനു പലിശ വാങ്ങുന്നത് ഹറാം ആണെങ്കില്‍ കച്ചവടത്തില്‍ ലാഭമെടുക്കുന്നതും പലിശ പോലെ തന്നെയാണ് എന്ന് ചിലര്‍ വാദിച്ചപ്പോള്‍ അതിന് ന്യായീകരണം പറയാന്‍ കഴിയാതെ അവരെ ശപിച്ചുകൊണ്ട് ആയത്ത് അവതരിപ്പിക്കുകയാണ് ഉണ്ടായത്:

 

“പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്‍റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ്‌ ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്‍റെഉപദേശം വന്നുകിട്ടിയിട്ട്‌ ( അതനുസരിച്ച്‌ ) വല്ലവനും ( പലിശയില്‍ നിന്ന്‌ ) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവന്നുള്ളത്‌ തന്നെ. അവന്‍റെകാര്യം അല്ലാഹുവിന്‍റെ തീരുമാനത്തിന്ന്‌ വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും ( പലിശയിടപാടുകളിലേക്ക്‌ തന്നെ ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (സൂറാ.2:275)

 

ഏതായാലും മുസ്ലീങ്ങള്‍ വലിയ കാര്യമായി പറയുന്ന ഇസ്ലാമിലെ പലിശ നിരോധനത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ ഇങ്ങനെയൊക്കെയാണ്. മുഹമ്മദ്‌ ഏക ഭാര്യാവ്രതനായി ജീവിക്കുകയായിരുന്നെങ്കില്‍ കടം വാങ്ങാതെ മാന്യമായി കുടുംബം പോറ്റാന്‍ കഴിയുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ പലിശ നിരോധനം എന്നൊരു സംഗതിയേ ഇസ്ലാമില്‍ ഉണ്ടാകുമായിരുന്നില്ല!!

]]>
https://sathyamargam.org/2015/03/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82/feed/ 20
ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/ https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/#comments Thu, 29 Jan 2015 09:23:42 +0000 http://www.sathyamargam.org/?p=1014 ബൈബിളിലെ പ്രവാചകന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ്‌ ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പെരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മുസ്ലീങ്ങളുടെ മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌ (പുറ.6:16-20).

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും മുസ്ലീങ്ങള്‍ ഉണ്ടോ? ഒരാളുമില്ല!!

 

2. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

 

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

 

3. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

 

4. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.  മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

 

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

 

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

 

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

 

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

 

കുട്ടിക്കാലത്ത്, പൂര്‍വ്വികന്മാര്‍ കഥ പറഞ്ഞുകൊടുക്കുന്ന സമയത്ത് കഥ കേട്ടുകൊണ്ടിരുന്ന സ്വഹാബി ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും, അങ്ങനെ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോയതാണ് സംഭവം എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ്  യാക്കോബിന്‍റെ ജീവിതത്തില്‍ നടന്ന കാര്യം മൂസയുടെ കഥയില്‍ വന്നിരിക്കുന്നത്. കേട്ടത് പോലെ എഴുതി വെക്കാനല്ലേ അവര്‍ക്ക്‌ പറ്റൂ…)

 

5. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

 

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

 

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

 

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

 

6. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

 

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

 

7. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

 

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളിക്കാരന്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

 

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

 

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

 

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

 

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

 

8. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

 

1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)

2. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)

3. നിലത്തിലെ പൊടി പേനായി മാറി (8:16)

4. ദേശത്ത് നായീച്ച നിറഞ്ഞു (8:21)

5. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)

6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)

7. കല്മഴയും തീയും ഉണ്ടായി (9:24)

8. വെട്ടുക്കിളി ബാധ (10:14)

9. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)

10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

 

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

 

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

 

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.”

 

9. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

 

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

 

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

 

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

 

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

 

10. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

 

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

 

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

 

11. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

 

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

 

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

 

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

 

12. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു (യോശുവ.4:15).

 

മൂസാനബി  ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

 

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

 

13. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

 

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

 

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനായിരുന്നു:

 

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്…’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)

 

അബുഹുറയ്റ നിവേദനം: മൂസാ നബിയുടെ അടുക്കലേക്ക് മലക്കുല്‍ മൌത്ത് അയക്കപ്പെട്ടു. മലക്ക്‌ അദ്ദേഹത്തിന്‍റെ അടുത്തു വന്നപ്പോള്‍ മുഖത്തേക്കടിക്കുകയും, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ മലക്ക്‌ അല്ലാഹുവിന്‍റെ അടുക്കലേക്ക് മടങ്ങിയിട്ട് പറഞ്ഞു:  ‘മരിക്കാന്‍ ഉദ്ദേശ്യമില്ലാത്ത ഒരു അടിമയുടെ അടുക്കലേക്കാണല്ലോ നീയെന്നെ അയച്ചത്.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ കണ്ണ് മടക്കിക്കൊടുത്തു. എന്നിട്ട് (ഇനിയും) അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെല്ലൂ. എന്നിട്ട് ഒരു കാളയുടെ പുറത്തു കൈ വെക്കാന്‍ പറയുക. അദ്ദേഹം കരം മൂടി വെച്ച എണ്ണത്തിന്‍റെ വര്‍ഷം അദ്ദേഹത്തിന് ജീവിക്കാം.’ മൂസാ നബി ചോദിച്ചു: ‘അല്ലാഹുവേ, പിന്നെയെന്ത്?.’ അല്ലാഹു പറഞ്ഞു: ‘പിന്നെ മരണം.’ അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിപ്പിക്കുക. എന്നെ വിശുദ്ധ ഭൂമിയിലേക്ക്‌ കല്ലെറിയുന്ന വേഗത്തില്‍ അടുപ്പിക്കേണമേ.’ റസൂല്‍ പറഞ്ഞു: ‘ഞാന്‍ ആ പ്രദേശത്തുണ്ടായിരുന്നെങ്കില്‍ ചുവന്ന മണ്‍ തിട്ടക്ക് കീഴെ വഴിയോരത്ത് അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചു തരുമായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 157 (2372) പുറം.2098)

 

14. മോശെ മരിച്ചപ്പോള്‍ ശവം എവിടെയാണ് അടക്കം ചെയ്തതെന്ന് ആര്‍ക്കും അറിയില്ല, അവന്‍റെ കല്ലറയുടെ സ്ഥാനം അജ്ഞാതമാണ് എന്നാണ് ബൈബിള്‍ പറയുന്നത്:

 

“അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല” (ആവ.34:5,6)

 

മൂസയുടെ ശവക്കുഴി ചുവന്ന മണ്‍തിട്ടക്ക്‌ കീഴെ വഴിയോരത്ത് ആണെന്ന് മുകളിലെ ഹദീസുകളില്‍ കാണാം. വേറൊരു ഹദീസും അക്കാര്യം പറയുന്നുണ്ട്:

അനസ്‌ ബ്നു മാലിക്‌ നിവേദനം: ‘റസൂല്‍ പറഞ്ഞു: ‘ഇസ്രാഅ് ഉണ്ടായ രാത്രി ചുവന്ന മണല്‍ത്തിട്ടക്ക് സമീപം മൂസാ നബിയുടെ ഖബറിനടുത്തുകൂടെ ഞാന്‍ നടന്നു; അല്ലെങ്കില്‍ ഖബറിനടുത്തേക്ക് ഞാന്‍ ചെന്നു. അദ്ദേഹം ആ അവസരത്തില്‍ ഖബറില്‍ നിന്ന് നമസ്കരിക്കുകയായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 164 (2375) പുറം.2100)

 

ഇനി നിങ്ങള്‍ പറയൂ, ബൈബിളില്‍ ഉള്ള മോശെയും ഖുര്‍ആന്‍ പറയുന്ന മൂസാ നബിയും ഒന്നാണോ?

]]>
https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/feed/ 3
ഇസ്രായേല്‍ ഒരു കൊളോണിയല്‍ സൃഷ്ടിയല്ല… https://sathyamargam.org/2015/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d/ https://sathyamargam.org/2015/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d/#respond Wed, 28 Jan 2015 15:22:37 +0000 http://www.sathyamargam.org/?p=1008  

യിസ്രെയേലിന്‍റെ സ്ഥാപനത്തിന് “holocaust” ഉത്തരവാദിയാണോ?

 

യെഹൂദാ ജനത്തെ ഭൂമുഖത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ നാസി ജര്‍മ്മനിയും അതിന്‍റെ കൂട്ടാളികളും രണ്ടാം ലോകമഹായുദ്ധത്തില്‍ നടത്തിയ ശ്രമത്തെയാണ് “holocaust” എന്ന വാക്കിനാല്‍ ഉദേശിക്കുന്നത്. 1945ല്‍ അതിന്‍റെ അവസാനത്തില്‍, ആറു മില്യണ്‍ യെഹൂദന്മാര്‍ (ലോകത്തുണ്ടായിരുന്ന യെഹൂദാ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന്) ഉന്മൂലനം ചെയ്യപ്പെട്ടു. “holocaust” ന്‍റെ കൊടിയ ഭീതികള്‍ കുറെ ആളുകളെ യെഹൂദന്‍റെ അവസ്ഥയോട്‌ അനുഭാവം ഉള്ളവരാക്കി എന്നുള്ളത് ശരിയാണെങ്കിലും, “യൂറോപ്യന്‍ മനഃസാക്ഷിക്കുത്ത്” ആയിരുന്നു യെഹൂദാ രാഷ്ട്ര സ്ഥാപനത്തിനുള്ള മുഖ്യ കാരണം എന്ന് പറഞ്ഞാല്‍ അത് തെറ്റാണ്‌. എന്നാല്‍, മുന്‍പേ തന്നെ ആരംഭിച്ചിരുന്ന രാഷ്ട്ര സ്ഥാപനത്തിന്‍റെ പക്രിയയെ വേഗത്തില്‍ ആക്കിയ ഒന്നായി  ഹോളോകാസ്റ്റിനെ കണക്കാക്കാം. സിയോനിസ്റ്റ് മൂവ്മെന്‍റ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിച്ചു. 1880-കളോടെ ആദ്യത്തെ സംഘടിത യെഹൂദാ കുടിയേറ്റങ്ങള്‍ ഇസ്രായേല്‍ ദേശത്ത് ആരംഭിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യെഹൂദന്മാര്‍ ഫാമുകളും, ടൌണുകളും നഗരങ്ങളും സ്ഥാപിച്ചെന്നു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകേണ്ട രാഷ്ട്രത്തിന്‍റെ അടിസ്ഥാനങ്ങളും ഇട്ടിരുന്നു. പുഷ്ടിപ്പെട്ടുകൊണ്ടിരുന്ന ഒരു സമൂഹം, വിവിധ സമാധാന പദ്ധതികളാല്‍ അതിനു നല്‍കപ്പെട്ട പ്രദേശങ്ങളില്‍ സര്‍വാധികാരം സ്ഥാപിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. യെഹൂദന്മാര്‍ക്ക് യിസ്രായേല്‍ ദേശത്തില്‍ ഒരു പാര്‍പ്പിടം എന്ന സിയോനിസ്റ്റു മൂവ്മെന്‍റിന്‍റെ ലക്‌ഷ്യത്തിനു രണ്ടാം ലോക മഹായുദ്ധത്തിനു  വളരെ മുന്‍പ് തന്നെ അന്താരാഷ്‌ട്ര പിന്തുണ ലഭിച്ചു തുടങ്ങിയിരുന്നു. സത്യത്തില്‍, യെഹൂദാ രാഷ്ട്രത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്‌, ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അനന്തരഫലമായി 1922 ജൂലൈയില്‍ ലീഗ് ഓഫ് നേഷന്‍സ്‌ ഗ്രേറ്റ്‌ ബ്രിട്ടനു പലസ്തിനിന്‍റെ mandate നല്കിയതിലൂടെയാണ് തുടങ്ങിയത്. ലീഗിലെ 52 രാജ്യങ്ങള്‍ അംഗീകരിച്ച ഒരു തീരുമാനത്തിലൂടെ,  യെഹൂദന്മാര്‍ക്ക്  യിസ്രായേല്‍  ദേശത്ത് ഒരു ദേശിയ ഭവന സ്ഥാപനത്തിന് വഴിയൊരുക്കുവാന്‍ യു.എന്‍. ബ്രിട്ടനെ നിയോഗിക്കുകയായിരുന്നു.

 

Mandate-ന്‍റെ ഭൂമിയെ  യെഹൂദാ  രാഷ്ട്രമെന്നും അറബ് രാഷ്ട്രമെന്നും രണ്ടായി വിഭജിച്ച്‌ കൊണ്ടുള്ള 1947ലെ united nations general assembly resolutions 181 ആയിരുന്നു അടുത്ത നിര്‍ണായകമായ ചുവടുവെപ്പ്‌. 1947 നടന്ന UN വോട്ടെടുപ്പിനെ വിശദികരിക്കാന്‍ “യൂറോപ്യന്‍ മനഃസാക്ഷിക്കുത്ത്” പര്യാപ്തം അല്ല. U.N.-ല്‍ അംഗം ആയ ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും resolution 181-നു അനുകൂലമായി വോട്ട് ചെയ്തെങ്കിലും അതുപോലെ തന്നെ ഹോളോകാസ്റ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും, ആഫ്രിക്കന്‍ രാജ്യങ്ങളും ഇസ്രായേലിനു അനുകൂലമായി വോട്ടു ചെയ്തിരുന്നു.

 

അതുകുടാതെ, U.N. വിഭജന പദ്ധതി ഒരു ഒറ്റെപ്പെട്ട സംഭവം അല്ലായിരുന്നു. ബ്രിട്ടീഷ്സാമ്രാജ്യം മുന്‍പേ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു എന്ന് മാത്രമല്ല ആ വര്‍ഷം തന്നെ  ഇന്ത്യ ഒരു വിഭജനത്തിലൂടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു. മുസ്ലിം മേഖലകള്‍ പാക്കിസ്ഥാന്‍ എന്ന പേരില്‍ രൂപവല്ക്കരിക്കപ്പെട്ടുകയുണ്ടായല്ലോ. “Decolonialization” പക്രിയ ലോകത്തില്‍ പലയിടത്തും ആരംഭിച്ചിരുന്നു. അതുപോലെ, ഇതിനകം തന്നെ യെഹൂദ രാഷ്ട്രവും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍ ആയിരുന്നു. ഒരു നിഴല്‍ ഭരണകൂടവും അതുപോലെ തന്നെ രാഷ്ട്രിയ പാര്‍ട്ടികള്‍, ആതുര വിദ്യാഭ്യാസ വ്യവസ്ഥിതികള്‍, ലേബര്‍ മുവ്മെന്‍റുകള്‍, സാമുഹിക സ്ഥാപനങ്ങള്‍, സാംസ്‌കാരിക വേദികള്‍, ഒളി പ്രതിരോധ സൈന്യം തുടങ്ങി ഒരു രാജ്യത്തിന്‌ ആവശ്യം ആയ സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ സിയോനിസ്റ്റ് മൂവ്മെന്‍റ് സഹായിച്ചിരുന്നു. മുകളില്‍ പറഞ്ഞ വസ്തുതകള്‍ ഉള്ളപ്പോള്‍, യിസ്രെയേലിന്‍റെ സ്ഥാപനത്തിന് യൂറോപ്യന്‍ മനഃസാക്ഷിക്കുത്തു കാരണമാണോ എന്ന ചോദ്യം അല്ല വേണ്ടത്, മറിച്ച് യിസ്രായേല്‍ നേരെത്തെ തന്നെ സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കില്‍ ഹോളോകോസ്റ്റ് നടക്കുമായിരുന്നോ എന്ന ചോദ്യമാണ് വേണ്ടത്. എന്നാല്‍, യൂറോപ്യന്‍ മനഃസാക്ഷിക്കുത്തിന്‍റെ ചുവടു പിടിക്കുന്നവര്‍ ഈ കാര്യം പാടെ അവഗണിക്കുകയാണ് ചെയ്യുന്നത്. കാരണം, യിസ്രായേല്‍ ഒരു രാഷ്ട്രമായി നിലനില്‍ക്കുന്നന്നതിന്‍റെ നിയമസാധുത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ തുരുപ്പുചീട്ടാണ് ഈ അവകാശവാദം.

 

യിസ്രായേല്‍ ഒരു കൊളോണിയല്‍ സൃഷ്ടിയാണോ?

 

യിസ്രയേല്‍ വിരുദ്ധ ശക്തികള്‍ രണ്ടു പരിപൂരകമായ വിവരണങ്ങളാണ് യിസ്രായേലിനെ ഒരു കൊളോണിയല്‍ സൃഷ്ടി എന്ന് മുദ്രകുത്താന്‍ വിന്യസിക്കുന്നത്. യിസ്രായേലിന്‍റെ സ്ഥാപനം ഒരു കൊളോണിയല്‍ പ്രവര്‍ത്തിയായിരുന്നു എന്നാണ് ഇതില്‍ ആദ്യത്തേത്‌. യിസ്രായേല്‍ തന്നെ മദ്ധ്യപൂര്‍വദേശത്തില്‍ ഒരു വിദേശ ശക്തി ആണെന്നും, അതിനാല്‍ അതിന്‍റെ അവിരാമമായ അസ്തിത്വം കോളനിവല്‍ക്കരണം ആണെന്നുമാണ് രണ്ടാമത്തേത്. യെഹൂദാ ജനത്തിന്‍റെ യിസ്രായേല്‍ ദേശവുമായിട്ടുള്ള ചരിത്രപരമായ ബന്ധത്തിന്‍റെയും, അവരുടെ അവകാശങ്ങളുടെയും, ദേശത്തിന്മേല്‍ അവര്‍ക്കുള്ള അവകാശങ്ങളുടെയുമൊക്കെ നിഷേധം ആണ് ഈ രണ്ടു വിവരണങ്ങളുടെയും അടിസ്ഥാനം. പൗരാണിക കാലത്തെ യെഹൂദാ ജിവിതത്തിന്‍റെ പുരാവസ്തു ശാസ്ത്രത്തില്‍ നിന്നുള്ള തെളിവുകള്‍, യിസ്രായേല്‍ ദേശത്ത് എല്ലാ കാലത്തും ഉണ്ടായിരുന്ന യെഹൂദാ സാന്നിദ്ധ്യം, യിസ്രായേല്‍ ദേശത്തില്‍ മാത്രം ബാധകമായ യെഹൂദാ നിയമങ്ങള്‍, യിസ്രായേല്‍ ദേശത്തുണ്ടായിരുന്ന പുരാതന യെഹുദന്മാരെ കുറിച്ചുള്ള ബൈബിള്‍ വിവരണങ്ങള്‍ ഇവയൊക്കെ പലസ്തിനികളും അവരെ പിന്തുണക്കുന്നവരും അവഗണിക്കുകയാണ് ചെയ്യുന്നത്. ദൈവാലയം ഒരിക്കലും സ്ഥിതി ചെയ്തിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ബൈബിളിനെയും പുതിയ നിയമത്തെയും നിരാകരിക്കുന്നടത്തോളം യാസര്‍ അറഫാത്ത് പോയി. യെഹുദന്മാര്‍ ഒരു രാഷ്ട്രം അല്ലെന്നും, അവര്‍ കേവലം ഒരു മത വിശ്വാസത്തെ പങ്കിടുന്നവരാണെന്നും അതിനാല്‍ മറ്റു ജനങ്ങള്‍ക്ക്‌ കൊടുത്തിട്ടുള്ളതുപോലെ ദേശിയത സംബന്ധിച്ചുള്ള താല്പര്യങ്ങള്‍ക്കും സ്വയം നിര്‍ണ്ണയാവകാശത്തിനും  അവര്‍ അനര്‍ഹര്‍ ആണെന്നും പലസ്തിനിയന്‍ പ്രചാരകര്‍ ഇപ്പോഴും വാദിക്കുന്നു.

 

യിസ്രായേല്‍ രാഷ്ട്ര സ്ഥാപനം ഒരു കൊളോണിയല്‍ സൃഷ്ടി ആണെന്ന വാദത്തെ പിന്താങ്ങുന്നവര്‍ സാധാരണ തെളിവിനായി ചൂണ്ടിക്കാണിക്കാറുള്ളത് ബ്രിട്ടന്‍റെ ബാല്ഫര്‍ ഡിക്ലറേഷന്‍ ആണ്. ബാല്‍ഫര്‍ ഡിക്ലറേഷന്‍ നടപ്പിലാക്കി  യെഹുദന്മാര്‍ക്ക്  ഒരു ദേശിയ ഭവനം സ്ഥാപിക്കാനുള്ള ബ്രിട്ടീഷ് മാന്‍ഡേറ്റ് ഉണ്ടാക്കിയത് U.N.-ന്‍റെ മുന്‍ഗാമി ആയ ലീഗ് ഓഫ് നേഷന്‍സ് ആയിരുന്നു എന്ന വസ്തുത അവര്‍ പൂര്‍ണമായി അവഗണിക്കുകയാണ് ചെയ്യുന്നത്. 1922ലെ മാന്‍ഡേറ്റ് യെഹൂദന്മാര്‍ക്ക് ഒരു പുതിയ മാതൃഭൂമി ഉണ്ടാക്കാനല്ല ഇച്ഛിച്ചത്. എന്നാല്‍ അതില്‍ ഇപ്രകാരം പറയുന്നു: “യെഹൂദാ ജനത്തിന് പലസ്തിനുമായുള്ള ചരിത്രപരമായ ബന്ധത്തിനും അവരുടെ ദേശിയ ഭവനം അവിടെ പുനസ്ഥാപിക്കുന്നതിനുള്ള കാരണങ്ങള്‍ക്കും ഇതിനാല്‍ അംഗീകാരം കൊടുത്തിരിക്കുന്നു.” ഒരു പൂര്‍വ്വഭവമായ അവകാശത്തെ അംഗീകരിക്കാനും അതോടൊപ്പം പൂര്‍വ്വഭവമായ ഒരു തെറ്റിനെ തിരുത്തുവാനും ആയിരുന്നു  രാജ്യാന്തര സമൂഹത്തിന്‍റെ ഇച്ഛ. 1948ലെ യിസ്രായേല്‍ സ്ഥാപനത്തിന് കോളനിവല്‍ക്കരണവുമായി യാതൊരു ബന്ധവുമില്ല. വാസ്തവത്തില്‍, നേരെ വിപരീതമായ കാര്യമാണ് സത്യം: “യിസ്രായേലിന്‍റെ സ്വാതന്ത്യം മദ്ധ്യ പൂര്‍വ ദേശത്ത് ബ്രിട്ടന്‍റെ സാന്നിദ്ധ്യം ഇല്ലാതാക്കുവാന്‍ സഹായിച്ചു. യിസ്രായേലിലെ യെഹൂദാ നിവാസികള്‍ കഠിനയത്നം ചെയ്തിട്ടാണ് തങ്ങളുടെ കൊളോണിയല്‍ ഭരണാധികാരികള്‍ നിന്ന് സ്വാതന്ത്യം നേടിയത്. ആ കാലത്തുള്ള മറ്റു ദേശിയ വിമോചന മൂവ്മെന്‍റുകളെ പോലെ തന്നെയാണ് സിയോനിസ്റ്റുകളും പ്രവര്‍ത്തിച്ചിരുന്നത്. യെഹൂദാ ജനത്തിന്‍റെ സ്വയം നിര്‍ണ്ണയാവകാശം പുനഃസ്ഥാപിക്കുവാനും അവരുടെ മാതൃഭൂമിയില്‍ യെഹൂദാ മേല്‍ക്കോയ്‌മ പുനരാരംഭിക്കാനും അവര്‍ യത്നിച്ചുകൊണ്ടിരുന്നു. മറുഭാഗത്ത്, അറബ് രാജ്യങ്ങള്‍, ആയുധങ്ങളും പരിശീലനവും സ്വീകരിച്ചുകൊണ്ട്, സ്വാതന്ത്ര്യ യുദ്ധത്തില്‍ കൊളോണിയല്‍ ശക്തികളുടെ സഹായം അനുഭവിച്ചിരുന്നു. യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ച അറബ് ലീജിയനെ നയിച്ചിരുന്നത് ഒരു ബ്രിട്ടീഷ്‌ ഓഫീസര്‍ ആയിരുന്നു എന്ന് മാത്രമല്ല, അതിന്‍റെ നിരകളില്‍ ഓഫീസര്‍മാരായി ബ്രിട്ടീഷുകാരും  അറബികളും ഉണ്ടായിരുന്നു. അറബ് രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ ലഭിച്ചിരുന്നത് പ്രദേശത്തെ കൊളോണിയല്‍ ശക്തികളായ ബ്രിട്ടീഷുകാരില്‍ നിന്നും ഫ്രെഞ്ച്കാരില്‍ നിന്നുമാണ്. അതേസമയം യിസ്രായേലിനുള്ള മിക്ക ആയുധങ്ങളും വന്നത് പ്രദേശത്തിനു വെളിയില്‍ ഉള്ള ശക്തികളില്‍ നിന്നാണ്, മുഖ്യമായും ചെക്കൊസ്ലോവാക്കിയ വഴിയായി.

 

മിക്ക അറബ് രാജ്യങ്ങളും സ്ഥാപിതമായത് യൂറോപ്യന്‍ ശക്തികളുടെ കീഴില്‍ ഇരുന്നതിനു ശേഷമായിരുന്നുവെന്നും അവ സ്വാതന്ത്ര്യമായത് യൂറോപ്യന്‍ ശക്തികളുടെ ഇടപെടല്‍ മൂലമായിരുന്നു എന്നുമുള്ള വസ്തുതയെ  പലപ്പോഴും സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. യെഹൂദന്മാരെ വിദേശ നുഴഞ്ഞുകയറ്റക്കാരായും പലസ്തിനികളെ തദ്ദേശിയര്‍ ആയും ചിത്രികരിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കുന്ന ഒരു കാര്യം ഉണ്ട്. യെഹൂദന്മാര്‍  സ്ഥാപിച്ച  വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌ഘടനയാലും വിശുദ്ധ നാട്ടിലെ മെച്ചപ്പെട്ട സാഹചര്യങ്ങളാലും ആകര്‍ഷിക്കപ്പെട്ടു പുറത്തും നിന്നും മാന്‍ഡേറ്റ് ഭൂമിയിലേക്കു പ്രവഹിച്ച വലിയ അറബി കടന്നുകയറ്റങ്ങള്‍. ഈ പ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലേക്കുള്ള ചരിത്രം പറയാനുള്ള യെഹൂദാ ജനത്തെ വിദേശ കൊളോണിയലിസ്റ്റുകളായി ചിലര്‍ കണക്കാക്കുന്നതും, യെഹൂദാ ജനത്തിന്‍റെ ദേശിയ വിമോചന മൂവ്മെന്‍റ് ആയ സിയോനിസത്തെ ഒരു കൊളോണിയലിസ്റ്റു മൂവ്മെന്‍റ് ആയി തരം താഴ്ത്തുന്നതും ഏറ്റവും ദുഃഖകരവും വിരോധാഭാസവും ആണ്. എന്നുവരുകിലും, U.N.-ന്‍റെ പ്രത്യേകമായ അനുമതിയോടെ സ്ഥാപിക്കപ്പെട്ട ഒരു രാജ്യത്തെ  കൊളോണിയലിസ്റ്റ് ആയി കണക്കാക്കാന്‍ കഴികയില്ല. തങ്ങളുടെ ചരിത്രപരമായ മാതൃഭൂമിയിലേക്ക് മടങ്ങി വരുന്ന ഒരു ജനത്തെ കൊളോണിയലിസ്റ്റുകളായും കരുതുവാന്‍ സാധ്യമല്ല.

]]>
https://sathyamargam.org/2015/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8a%e0%b4%b3%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%b2%e0%b5%8d/feed/ 0
മുഹമ്മദിന്‍റെ അത്ഭുത ജനനം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… https://sathyamargam.org/2015/01/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%a8/ https://sathyamargam.org/2015/01/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%a8/#comments Sat, 10 Jan 2015 16:28:12 +0000 http://www.sathyamargam.org/?p=1003 1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം. തന്‍റെ മകന്‍ അബ്ദുള്ളക്ക്, വാഹിബിന്‍റെ വീട്ടില്‍ വളര്‍ന്ന വാഹിബിന്‍റെ അനന്തരവളായ ആമിനയെ കരം പിടിക്കാന്‍ വേണ്ടിയാണ് അബ്ദ് അല്‍ മുത്തലിബ് മകനെയും കൂട്ടി പോകുന്നത്. അങ്ങനെ അവര്‍ വാഹിബിന്‍റെ വീട്ടിലെത്തി. അവിടെ വെച്ച് വാഹിബിന്‍റെ മകള്‍ ഹലയെ കണ്ടപ്പോള്‍ അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബിന് അവളുടെ കരം പിടിക്കണം എന്ന് മോഹമുദിച്ചു. അദ്ദേഹം അക്കാര്യം വാഹിബിനോട് പറഞ്ഞു, വാഹിബിനും തടസ്സം ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരേ ദിവസത്തില്‍ തന്നെ ആമിനയുടെ കരം അബ്ദുള്ളയും ആമിനയുടെ കസിന്‍ ഹലയുടെ കരം അബ്ദുള്ളയുടെ പിതാവ്‌ അബ്ദ് അല്‍ മുത്തലിബും പിടിക്കാനിടയായി. ഇത് ഇബ്ന്‍ ഹിശാമിന്‍റെ സീറയില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ (The Book of Major classes) വാല്യം.1, പേജ് 94,95-ലും അല്‍ ഹലബിയുടെ ‘അല്‍ സിറാത്ത് അല്‍ ഹലബിയ’, വാല്യം 1, പേജ് 51-ലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ എന്താണ് ഇത്ര പ്രശ്നമുള്ളത് എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പ്രശ്നം ഇവിടെയല്ല, ഇനിയാണ് വരാന്‍ പോകുന്നത്.

 

പ്രത്യേകം ശ്രദ്ധിക്കണം, അബ്ദ് അല്‍ മുത്തലിബിന്‍റെയും ഹലയുടെയും വിവാഹവും അബ്ദുള്ളയുടെയും ആമിനയുടെയും വിവാഹവും ഒരേ ദിവസം തന്നെയായിരുന്നു. പ്രസിദ്ധ ഇസ്ലാമിക ചരിത്രകാരന്‍ ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍’ പറയുന്നതനുസരിച്ച്, തന്‍റെ വിവാഹം കഴിഞ്ഞു ചില മാസങ്ങള്‍ക്കകം ഇരുപത്തഞ്ചാം വയസ്സില്‍ അബ്ദുള്ള മരണപ്പെട്ടു. അദ്ദേഹം മരണപ്പെടുമ്പോള്‍ ആമിന മുഹമ്മദിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. മുഹമ്മദിന്‍റെ മൂത്താപ്പയായ അബ്ദ് അല്‍ മുത്തലിബിന്‍റെ ചെറുപ്പക്കാരിയായ പുതു ഭാര്യ ഹല അബ്ദ് അല്‍ മുത്തലിബിന് ഹംസ എന്ന ഒരു മകനെ പ്രസവിച്ചു, ഈ ഹംസ മുഹമ്മദിന്‍റെ പിതൃവ്യനായിരുന്നു. പിന്നീട് ആമിന മുഹമ്മദിനെ പ്രസവിച്ചു. കാര്യങ്ങള്‍ ഒന്ന് ക്രമപ്പെടുത്തിയാല്‍ ഇങ്ങനെയിരിക്കും:

 

1. അബ്ദ് അല്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം രണ്ട് സ്ത്രീകളെ വിവാഹം കഴിക്കുന്നു.

 

2. വിവാഹശേഷം ചില മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അബ്ദുള്ള മരണപ്പെടുന്നു.

 

3. പിന്നീട് അബ്ദുല്‍ മുത്തലിബിന്‍റെ ഭാര്യയും അബ്ദുള്ളയുടെ വിധവയും ഓരോ ആണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.

 

ഇനിയാണ് പ്രശ്നം നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത്.

 

ഹലയും ആമിനയും ഒരേ ദിവസം വിവാഹിതരായവര്‍. അതില്‍ ആമിനയുടെ ഭര്‍ത്താവ്‌ വിവാഹശേഷം ചില മാസങ്ങള്‍ക്കകം മരണപ്പെടുന്നു. രണ്ട് സ്ത്രീകള്‍ക്കും മക്കളുണ്ടാകുന്നു. ഈ മക്കള്‍ തമ്മിലുള്ള പ്രായവ്യത്യാസം എങ്ങനെയുള്ളതായിരിക്കും? രണ്ട് സാധ്യതകളാണുള്ളത്.

 

1. ഹലയും ആമിനയും ഒരേ സമയത്താണ് ഗര്‍ഭിണികള്‍ ആകുന്നതെങ്കില്‍ ഹംസയും മുഹമ്മദും ചില മാസങ്ങളുടെ വ്യത്യാസമുള്ള സമപ്രായക്കാര്‍ ആകാം.

 

2. ഹല പിന്നീടാണ് ഗര്‍ഭിണിയാകുന്നതെങ്കില്‍ മുഹമ്മദ്‌ ഹംസയേക്കാള്‍ മൂത്തയാള്‍ ആകും.

 

എങ്ങനെ വന്നാലും മുഹമ്മദ്‌ ഒരിക്കലും ഹംസയേക്കാള്‍ ആറ് മാസമോ അതില്‍ കൂടുതല്‍ പ്രായത്തിനോ ഇളയതാകില്ല. കാരണം വിവാഹം കഴിഞ്ഞ് ചില മാസങ്ങള്‍ക്കകം തന്നെ മുഹമ്മദിന്‍റെ പിതാവ്‌ ഇഹലോകവാസം വെടിഞ്ഞിരുന്നു. അതിനാല്‍ ഹല ഗര്‍ഭിണി ആയി ഒന്നോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം ആമിന ഗര്‍ഭിണിയാകാന്‍ യാതൊരു വകുപ്പും ഇല്ലല്ലോ. അതുകൊണ്ടാണ് ഒന്നുകില്‍ ഹംസയും മുഹമ്മദും സമപ്രായക്കാര്‍ ആകണം അതല്ലെങ്കില്‍ ഹംസയേക്കാള്‍ മൂത്തതാകണം മുഹമ്മദ്‌ എന്ന് പറഞ്ഞത്.

 

എന്നാല്‍….

 

അത്ഭുതകരം എന്ന് പറയട്ടെ, ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്, ഹംസയേക്കാള്‍ നാല് വയസ്സിന് ഇളയതാണ് മുഹമ്മദ്‌ എന്നാണ്!! ഇബ്ന്‍ ഹജാറിന്‍റെ ‘അല്‍-ഇസാബ-ഫി-തംയിസ്‌-അള്‍-ഷഹാബ’ വാല്യം 2, പേജ് 121-ല്‍ പറയുന്നത് പ്രകാരം അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ ഹംസ മുഹമ്മദിനേക്കാള്‍ രണ്ട് അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പേ ജനിച്ചവനാണ്. ഇബ്ന്‍  സഅദിന്‍റെ കിത്താബ് അല്‍ തബാഖത്ത് അല്‍ കബീര്‍, വാല്യം 3, പേജ് 10-ല്‍ പറയുന്നത് ‘ഹംസ പ്രവാചകനേക്കാള്‍ നാല് വയസ്സ് മൂത്തവനായിരുന്നു’ എന്നാണ്.

 

ഇനിയാണ് ഉത്തരം കിട്ടേണ്ട ചോദ്യം. അബ്ദുള്‍ മുത്തലിബും മകന്‍ അബ്ദുള്ളയും ഒരേ ദിവസം വിവാഹം കഴിക്കുകയും വിവാഹശേഷം ചില മാസങ്ങള്‍ക്കകം അബ്ദുള്ള മരിക്കുകയും ചെയ്‌താല്‍ എങ്ങനെയാണ് അബ്ദുള്‍ മുത്തലിബിന് ആ വിവാഹത്തില്‍ ഉണ്ടായ മകന് അബ്ദുള്ളയുടെ മകനേക്കാള്‍ നാല് വയസ്സ് മൂപ്പ് കൂടുതലുണ്ടാകുക? മറ്റൊരുതരത്തില്‍ ചോദിക്കുകയാണെങ്കില്‍ അബ്ദുള്ള മരിച്ചു നാല് കൊല്ലത്തിനു ശേഷം എങ്ങനെയാണ് അബ്ദുള്ളക്ക് ആമിനയില്‍ ഒരു കുഞ്ഞുണ്ടാകുന്നത്? ഒരാള്‍ മരിച്ചു നാല് കൊല്ലം കഴിഞ്ഞതിനുശേഷം അയാളുടെ ഭാര്യ പ്രസവിച്ചാല്‍ നാട്ടുകാര്‍ ആ കുഞ്ഞിനെ എന്തായിരിക്കും വിളിക്കുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ. ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം! ആ തെളിവുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

 

‘അല്‍- സിറാത്ത് അല്‍ ഹലബിയ’, വാല്യം 2, പേജ് 215-ല്‍ അല്‍ ഹലബി പറയുന്നത് മാലിക്‌ എന്നൊരു പുള്ളി തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം ഇരുന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന് “ഓര്‍മ്മിക്കുന്നുണ്ടത്രേ’. അതുപോലെ അല്‍-ധഹക് എന്നൊരാളും താന്‍ തന്‍റെ ഉമ്മയുടെ വയറ്റില്‍ രണ്ട് വര്‍ഷം കിടന്നതിന് ശേഷമാണ് പുറത്തു വന്നത് എന്ന കാര്യം അനുസ്മരിക്കുകയുണ്ടായി എന്നും അല്‍ ഹലബിയ പറയുന്നു. എന്നാല്‍ അല്‍-സുയൂഥിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറയാറുള്ളത് മാലിക്‌ തന്‍റെ ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ മൂന്നു വര്‍ഷം കഴിച്ചു കൂട്ടിയതിനു ശേഷമാണ് പുറത്തു വന്നത് എന്നത്രേ! മാത്രമല്ല, മാലിക്‌ വേറൊരു ശാസ്ത്രസത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്, അദ്ദേഹത്തിന്‍റെ അയല്‍ക്കാരന്‍ മൂന്നു കുട്ടികളുണ്ട്. ഓരോ കുട്ടിയും നാല് വര്‍ഷം വീതമാണ് ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരുന്നത്, അങ്ങനെ 12 വര്‍ഷം കൊണ്ടാണ് ആ മൂന്നു കുട്ടികളും ഉണ്ടായത്! അല്‍-ഖുര്‍ത്തുബിയുടെ തഫ്സീറില്‍ വാല്യം 18, പേജ് 165-ല്‍ അല്‍-ഖുര്‍ത്തുബി പറയുന്നത്, ‘ഗര്‍ഭധാരണത്തിന്‍റെ കാലം നാല് വര്‍ഷമോ അഞ്ച് വര്‍ഷമോ ഏഴ് വര്‍ഷമോ ആകാം’ എന്നാണ്. ഇങ്ങനെ പല രീതിയിലും ഇസ്ലാമിക പണ്ഡിതന്മാര്‍ “ശാസ്ത്രീയ തെളിവുകള്‍” കൊണ്ടുവന്ന് അബ്ദുള്ള മരിച്ചു നാലാം കൊല്ലമുള്ള മുഹമ്മദിന്‍റെ ജനനത്തെ ന്യായീകരിക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്.

 

മുഹമ്മദിന്‍റെ കാലത്ത് തന്നെ പലര്‍ക്കും മുഹമ്മദിന്‍റെ ജനനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം. “Dalail al-Nubuwwah” എന്ന ഗ്രന്ഥത്തില്‍ Abu Naim al-Isbahani എഴുതുന്നത്: “ചില ഖുറൈശികള്‍ തങ്ങളുടെ പിതാമഹന്മാരെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഹമ്മദിനെ ‘കുന്നിന്‍ ചെരുവില്‍ വളര്‍ന്നു വന്ന ഈന്തപ്പനമരം’ എന്ന് വിശേഷിപ്പിച്ചത് ഇബ്നു അബ്ബാസ്‌ കേള്‍ക്കുകയുണ്ടായി. അക്കാര്യം ഇബ്നു അബ്ബാസ്‌ മുഹമ്മദിനോട് പറഞ്ഞപ്പോള്‍ മുഹമ്മദ്‌ വളരെ കോപിഷ്ടനായി” എന്നാണ്. (In his book “Dalail al-Nubuwwah”, Abu Naim al-Isbahani wrote that Ibn Abbas told Muhammad that the Quraysh were talking about their ancestors and described Muhammad as “a palm tree growing on the hillside”. When Muhammad heard that, he became angry.)

 

എന്താണ് ‘കുന്നിന്‍ ചെരുവിലെ ഈന്തപ്പനമരം’ എന്ന് മനസ്സിലായോ? അത് ഈന്തപ്പനത്തോട്ടത്തില്‍ ആരെങ്കിലും നട്ടുവളര്‍ത്തിയ മരമല്ല, തോട്ടത്തിനു പുറത്ത് ഒറ്റയ്ക്ക് വളര്‍ന്നു വന്ന മരമാണ്. ആരാണ് അതിന്‍റെ വിത്ത്‌ അവിടെ നട്ടത് എന്ന് ആര്‍ക്കും അറിയില്ല. അത് തോട്ടത്തില്‍ ഉള്‍പ്പെട്ടതുമല്ല. ചുരുക്കത്തില്‍ ‘ഖുറൈശി ഗോത്രം എന്ന തോട്ടത്തില്‍ ഉള്‍പ്പെട്ടവനല്ല മുഹമ്മദ്‌, മുഹമ്മദിന്‍റെ പിതാവാരാണ് എന്ന് ആര്‍ക്കും അറിയുകയില്ല’ എന്നാണ് അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം. ഇത് മനസ്സിലായത്‌ കൊണ്ടാണ് മുഹമ്മദ്‌ അത്യന്തം കോപിഷ്ടനായത്!

 

എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല!!

]]>
https://sathyamargam.org/2015/01/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%ad%e0%b5%81%e0%b4%a4-%e0%b4%9c%e0%b4%a8%e0%b4%a8/feed/ 6
അല്ലാഹുവിനെയും മലക്കിനെയും മുഹമ്മദിനെയും തിരുത്തിയ മുസ്ലീങ്ങള്‍ !! https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/ https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comments Sat, 13 Dec 2014 12:25:11 +0000 http://www.sathyamargam.org/?p=999  

‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം/അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു/മലക്ക്‌ അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:

 

1. “തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)

 

2. “അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌ ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)

 

3. “(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)

 

4. “ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

5. “അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)

 

6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

 

7. “അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ?” (സൂറാ.20:133)

 

8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ്‌ നബി മുഖേന) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)

 

9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

മുഹമ്മദ്‌ മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ്‌ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:

 

“സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌ . എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌ . ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌ . ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)

 

എന്തുകൊണ്ടാണ് താന്‍ ദൃഷ്ടാന്തം അയക്കാത്തത് എന്നും ഖുര്‍ആനില്‍ അല്ലാഹു /മലക്ക്‌) പറയുന്നുണ്ട്:

 

“നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌ . നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട്‌ അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌.” (സൂറാ.17:59)

 

“പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു” എന്ന കാരണത്താലാണ് അല്ലാഹു മുഹമ്മദിന് ദൃഷ്ടാന്തം ഒന്നും നല്‍കാതിരുന്നത് എന്ന് മലക്ക്‌ വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. ഏതായാലും മുഹമ്മദ്‌, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ്‌ ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നു.

 

ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:

 

“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).

 

ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ്‌ പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ്‌ ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ്‌ ആകാശത്തേക്ക്‌ കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ്‌ ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!

 

ഇതെങ്ങനെയാണ് മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.

 

വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി’ താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ്‌ മടുത്തു പോകാതിരിക്കാന്‍ മലക്ക്‌ ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ്‌ ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത് എന്നൊന്നും ചോദിച്ചേക്കരുത്!!

 

ഖുര്‍ആന്‍ അല്ലാതെ വേറെ ദൃഷ്ടാന്തങ്ങള്‍ ഒന്നും മുഹമ്മദില്‍ നിന്നും വന്നിട്ടില്ല എന്നതിന് തെളിവായി ഒരു ഹദീസും ഉണ്ട്:

 

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ യാതൊരാള്‍ക്കും ജനങ്ങള്‍ വിശ്വസിച്ചത് പോലെയുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്കപ്പെടാതിരുന്നിട്ടില്ല. എനിക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തം അള്ളാഹു എനിക്ക് നല്‍കിയ ദിവ്യസന്ദേശം ആണ്. അതിനാല്‍ പുനരുത്ഥാന ദിവസം അവരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനാകണമെന്നാണ് എന്‍റെ ആഗ്രഹം. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 239 (152)

 

ഇത്രയും ഖുര്‍ആന്‍ ആയത്തുകളില്‍ നിന്നും പിന്നെ ഈ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് മുഹമ്മദിന് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ ഉണ്ടായിരുന്നില്ലെന്നും ഖുര്‍ആന്‍ മാത്രമാണ് മുഹമ്മദിന്‍റെ ഏക ദൃഷ്ടാന്തം എന്നും.

 

എന്നാല്‍ കഥയുടെ ട്വിസ്റ്റ്‌ ഇനിയാണ് വരാന്‍ പോകുന്നത്. മുഹമ്മദ്‌ മരിച്ചു, കാലം കുറെ കഴിഞ്ഞു. ഇസ്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളിലും പരക്കാന്‍ തുടങ്ങി. പല മതക്കാരുമായും മുസ്ലീങ്ങള്‍ക്ക് ഇടപഴകേണ്ടി വന്നു. തങ്ങളുടെ പ്രവാചകന്‍ യാതൊരു അത്ഭുതവും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ് മുസ്ലീങ്ങളില്‍ സ്വതവേയുള്ള അപകര്‍ഷതയെ ആളിക്കത്തിക്കാന്‍ തുടങ്ങി. ‘മുഹമ്മദിന്‍റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ മാത്രം മതി’ എന്നുള്ള മലക്കിന്‍റെ വാക്കുകളോ മുഹമ്മദിന്‍റെ വാക്കുകളോ മുസ്ലീങ്ങളുടെ ആളിക്കത്തിയ അപകര്‍ഷതയെ കെടുത്താന്‍ പോരായിരുന്നു! പിന്നെ എന്തുണ്ടായി എന്നറിയാമോ? മുഹമ്മദ്‌ ഇഷ്ടംപോലെ അത്ഭുതങ്ങള്‍ ചെയ്തതായി മുസ്ലീങ്ങള്‍ ഹദീസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി!! മുഹമ്മദിനെ കണ്ടാല്‍ തലകുനിക്കുന്ന ഈന്തപ്പന വൃക്ഷങ്ങളുടെ കഥകള്‍ മുതല്‍ മുഹമ്മദ്‌ വെളിക്കിരിക്കാന്‍ പോകുമ്പോള്‍ മരങ്ങള്‍ വന്ന് ചുറ്റും നിന്ന് മറവുണ്ടാക്കുന്നതും കല്ല്‌ മുഹമ്മദിനോട്‌ സലാം പറയുന്നതും വാള്‍ കൊണ്ടുള്ള വെട്ടേറ്റ് മുറിവേറ്റയാളുടെ മുറിവില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ ആ മുറിവ് പൊറുത്തുപോയതും വെള്ളമില്ലാത്ത കിണറ്റില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ കിണറ്റില്‍ നിറച്ചും വെള്ളം ഉണ്ടായതും യാത്രയില്‍ ഒരിടത്ത് വെള്ളമില്ലാതെ മുഹമ്മദും സംഘവും ദാഹിച്ചു വലഞ്ഞതും അന്നേരം മുഹമ്മദിന്‍റെ കൈ വിരലുകള്‍ക്കിടയില്‍ നിന്നും ഉറവുകള്‍ ഉണ്ടായി എല്ലാവരുടെയും ദാഹം തീര്‍ക്കാന്‍ മതിയായാത്ര വെള്ളം പുറത്തു വന്നതും എന്ന് തുടങ്ങി ചന്ദ്രനെ പിളര്‍ത്തിയത് വരെയുള്ള കഥകള്‍ അവര്‍ മെനഞ്ഞുണ്ടാക്കി!!

 

തമാശ ഇതൊന്നുമല്ല, ഖുര്‍ആന്‍ ആയത്തുകള്‍ക്ക് വിരോധമായ ഈ കഥകളില്‍ പലതും ബുഖാരിയും മുസ്ലീമും എടുത്തു “സ്വഹീഹ്” ആയ തങ്ങളുടെ ഹദീസ്‌ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണത്!! “പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നതുകൊണ്ട് നാം ദൃഷ്ടാന്തം അയക്കുന്നില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടും “എനിക്ക് ഉള്ള ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടും മുസ്ലീങ്ങള്‍ക്ക് അതൊന്നും പോരാ. യാതൊരു ദൃഷ്ടാന്തവും പ്രവര്‍ത്തിക്കാത്തവന്‍ ദൈവദൂതന്‍ എന്ന പദവിക്കര്‍ഹനല്ല എന്ന തോന്നലും മറ്റുള്ളവരുടെ പ്രവാചകന്മാര്‍ പല അത്ഭുതങ്ങളും ചെയ്തതായി അവര്‍ അവകാശപ്പെടുകയും ചെയ്തതാണ് അല്ലാഹുവിനെയും മുഹമ്മദിനെയും തിരുത്താന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട!! എന്തായാലും “മുഹമ്മദിന്‍റെ ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് പറഞ്ഞ അല്ലാഹുവും മലക്കും മുഹമ്മദും അവസാനം ശശികളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ…

]]>
https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/feed/ 10
ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… https://sathyamargam.org/2014/12/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4/ https://sathyamargam.org/2014/12/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4/#comments Fri, 12 Dec 2014 17:20:30 +0000 http://www.sathyamargam.org/?p=995  

ഖുര്‍ആന്‍ അമാനുഷിക കൃതിയാണെന്നും അള്ളാഹു ആണ് അത് അവതരിപ്പിച്ചത്, അല്ലാഹു അത് അവസാനം വരെ കാത്തു സൂക്ഷിക്കും എന്നും മുസ്ലീങ്ങള്‍ എപ്പോഴും അവകാശവാദമുന്നയിക്കാറുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആന്‍ ക്രോഡീകരണചരിത്രം നമുക്ക്‌ ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പരിശോധിച്ച് നോക്കാം:

 

മുഹമ്മദിന്‍റെ കാലത്ത് ഖുര്‍ആന്‍ ഒറ്റ പ്രതിയായി നിലനിന്നിരുന്നില്ല എന്ന്‍ സൈദ്‌ ഇബ്ന്‍ താബിത് പറഞ്ഞതായി പ്രസിദ്ധ പണ്ഡിതന്‍ ഇബ്ന്‍ ഹജാര്‍ അസ്ഖലാനി ഹദീസ്‌ ഉദ്ധരിച്ചു പറയുന്നുണ്ട്:

 

സൈദ്‌ ബിന്‍ താബിത് പറഞ്ഞു: ‘പ്രവാചകന്‍ മരിച്ചു; എന്നാല്‍ ഖുര്‍ആന്‍ ഏകകൃതിയായി സമാഹരിക്കപ്പെട്ടിരുന്നില്ല” (p. 118, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 9)

 

പിന്നെ എപ്പോഴാണ് ഇതൊക്കെ തട്ടിക്കൂട്ടി ഒറ്റ പുസ്തകമാക്കിയത്? അതിനും ഹദീസ്‌ ഉണ്ട്, തരാം…

 

സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍ ) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം.

 

ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “;അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.”

 

അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍ തന്നെ. ഇപ്രകാരം സെയ്ദ്‌ തയ്യാറാക്കിയ താളുകള്‍ (സുഹൂഫ്‌) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍ അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍ അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.” (സ്വഹീഹ് ബുഖാരി,  വാല്യം 6, ബുക്ക്‌ 61, ഹദീസ്‌ 509,510)

 

ഇബ്ന്‍ ഹജാര്‍ അസ്ഖലാനി എന്ന പ്രസിദ്ധ പണ്ഡിതന്‍ തന്‍റെ ‘ഫത്‌ അല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക: “സുഹ്റി പറയുന്നു: ‘ഖുര്‍ആനിന്‍റെ പല ഭാഗങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ അത് മന:പാഠമാക്കിയിരുന്നവര്‍ യമാമ യുദ്ധത്തില്‍ മരിച്ചു പോയി. അവ അറിഞ്ഞിരുന്നവരുടെ മരണത്തോടെ അവ നശിച്ചു. അബൂബക്കറോ ഉമറോ ഉസ്മാനോ ഖുര്‍ആനിന്‍റെ പാഠങ്ങള്‍ അന്ന് ശേഖരിച്ചിട്ടുമില്ലായിരുന്നു. അവ ഹൃദിസ്ഥമാക്കിയിരുന്നവരുടെ മരണത്തിനു ശേഷം, നഷ്ടപ്പെട്ട ആ ഭാഗങ്ങള്‍ ആരുടെ പക്കലും ഉണ്ടായിരുന്നില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റു യുദ്ധരംഗങ്ങളിലും ഇതുപോലെ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ മരണപ്പെടുകയും അവരുടെ മരണത്തോടെ ആ വാക്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് അബൂബക്കറുടെ വാഴ്ചക്കാലത്ത് ഖുര്‍ആന്‍ പാഠങ്ങള്‍ താളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചത് എന്നാണ്.” (p. 120, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

 

ഖുര്‍ആനിലെ പല ആയത്തുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നു ഈ വിവരണത്തില്‍ നിന്നും മനസിലാക്കാം. “നാമാണ് ഇത് അവതരിപ്പിച്ചത്, നാം തന്നെ അതിനെ കാത്തു സൂക്ഷിക്കും” എന്ന് ഖുര്‍ആനിനെക്കുറിച്ച് മലക്ക്‌ പറയുന്നുണ്ടെങ്കിലും ആ വാക്കുകളോട് നീതി പുലര്‍ത്താന്‍ മലക്കിന് കഴിഞ്ഞിട്ടില്ല എന്ന് ഇതില്‍ നിന്ന് ആര്‍ക്കും പിടികിട്ടും.

 

വേറെ ഹദീസുകള്‍ കൂടി തരാം ഖുറാനില്‍ നിന്നും ആയത്തുകള്‍ നഷ്ടമായിട്ടുണ്ട് എന്നതിന്:

 

അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).

 

ഈ ആയത്ത് എങ്ങനെയാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആയിശ പറയുന്ന ഹദീസ്‌ ഇതാ:

 

Narrated Aisha ‘The verse of stoning and of suckling an adult ten times were revealed, and they were (written) on a paper and kept under my bed. When the Messenger of Allah (SAWW.) expired and we were preoccupied with his death, a goat entered and ate away the paper.” (Sunan Ibn Majah, Book of Nikah, Hadith # 1934)

 

ആട് തിന്നു പോയി എന്നാണ് ആയിശ പറയുന്നത്. ഒരാടിന്‍റെ കയ്യില്‍ നിന്ന് പോലും തന്‍റെ വചനം കാത്തു സൂക്ഷിക്കാന്‍ പറ്റാത്തയാളാണ് ഈ മലഖ്‌ എന്ന് മനസ്സിലായല്ലോ. ഇത് പിന്നെ ഒരായത്ത് മാത്രമല്ലേ പോയുള്ളൂ എന്ന് വെക്കാം, എന്നാല്‍ വേറെ ഒരു ഹദീസ്‌ പരിശോധിച്ചാല്‍ കാണുന്നത് രണ്ടു അധ്യായങ്ങള്‍ തന്നെ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു:

 

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’

(സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

 

രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്ത ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഇങ്ങനെ ഖുര്‍ആനിലെ സൂറകള്‍ തന്നെ എടുത്തു മാറ്റിയവര്‍ അതിലെ വാക്യങ്ങള്‍ തിരുത്തിയിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാം???

 

അലി പറഞ്ഞതായുള്ള രണ്ടു പ്രസ്താവനകള്‍ ഇങ്ങനെയാണ്:

 

“അലി പറഞ്ഞു: ‘ദൈവം അബൂബക്കറെ അനുഗ്രഹിക്കട്ടെ, അവനാണല്ലോ രണ്ടു ചട്ടകള്‍ക്കകത്ത് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 6)

 

മറ്റൊന്ന്

 

“മുസ്ഹഫിനെ സംബന്ധിക്കുന്ന ഏറ്റവും മഹനീയമായ പ്രതിഫലം അബൂബക്കര്‍ക്ക് ലഭിക്കും. എന്തെന്നാല്‍ ആദ്യമായി രണ്ട് ചട്ടകള്‍ക്കകത്ത് പാഠങ്ങള്‍ സമാഹരിച്ചത് അവനാകുന്നു” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 5)

 

തന്‍റെ പിതാവ്‌ ഇപ്രകാരം പറഞ്ഞതായി ഹിശാം ഇബ്നു ഉര്‍വ്വ രേഖപ്പെടുത്തിയിരിക്കുന്നു: “പ്രവാചകന്‍റെ മരണത്തിനു ശേഷം അബൂബക്കര്‍ ഖുര്‍ആന്‍ സമാഹരിച്ചു” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 6)

 

ഉമറിനോടും സൈദിനോടും അബൂബക്കര്‍ കല്പിച്ചത്, പള്ളിപ്പടിയില്‍ ഇരുന്നു രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നത് മാത്രം മുസ്ഹഫില്‍ ചേര്‍ക്കുവാനായിരുന്നു. (p. 125, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 11).

 

“മറ്റിടങ്ങളില്‍നിന്ന് നമുക്ക്‌ കിട്ടുന്ന വിവരം, അബൂബക്കറിനുവേണ്ടി തോലിലും പനയോലയിലും സെയ്ദ്‌ ആദ്യമായി ഖുര്‍ആന്‍ എഴുതി എന്നാകുന്നു. അബൂബക്കറുടെ മരണത്തിനു ശേഷം സെയ്ദ്‌ ശേഖരിച്ച വസ്തുതകള്‍ സാഹീഫായി എഴുതുന്നതിനു ഉമര്‍ നിയോഗിക്കുകയും, ഉമര്‍ അത് തന്‍റെ കൈവശം വെക്കുകയും ചെയ്തു എന്നാണ്” (p. 123, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

 

എന്നാല്‍ ജലാലുദ്ദീന്‍ സുയൂഥിയുടെ ‘അല്‍- ഇത്ഖാന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതനുസരിച്ച് അബൂബക്കര്‍ അല്ല, സാലിം ആണ് ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചത്! സുയൂഥിയുടെ പുസ്തകത്തില്‍ നിന്ന്: “എന്നാല്‍ ഖുര്‍ആനിനെ ഒരു ഗ്രന്ഥമായി സലിം സമാഹരിച്ചു കഴിഞ്ഞിരുന്നത് കൊണ്ട് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത് അവനാകുന്നു. എത്യോപ്യയില്‍ അവന്‍ കേട്ട വാക്കായ ‘മുസ്ഹഫ്’ (Mushaf) എന്നവന്‍ അതിനു പേര് നല്‍കി” (p. 121, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 58)

 

എന്നാല്‍ വേറെ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ അബൂബക്കാറോ സലിമോ അല്ല, ഉമറാണ് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്!!

 

“ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഒരു വാക്യത്തെപ്പറ്റി ഉമര്‍ ബിന്‍ അല്‍ ഖത്താബ് അന്വേഷണം നടത്തി. യെമാമ യുദ്ധത്തില്‍ മരണപ്പെട്ട ഒരാളുടെ കൈവശത്തിലായിരുന്നു അതെന്ന് അറിവ് കിട്ടിയപ്പോള്‍, കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള മന്ത്രം ഉമര്‍ ജപിച്ചു. ‘നാമെല്ലാം ദൈവത്തിന്‍റേതും നാം തിരികെ ചെല്ലുന്നത് അവനിലേക്കുമാണ്.’ ഉമര്‍ കല്പിക്കുകയും ഖുര്‍ആന്‍ ശേഖരിക്കപ്പെടുകയും ചെയ്തു. അവനായിരുന്നു ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്.” (p. 120, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

 

“ഒറ്റ പുസ്തകമായി ഖുര്‍ആന്‍ (മുസ്ഹഫ്) പ്രഥമമായി ശേഖരിച്ചത് ഉമര്‍ ആയിരുന്നു. ഖുര്‍ആന്‍ ശേഖരിക്കുവാന്‍ ഉമര്‍ ആഗ്രഹിച്ചു. അവന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു: ‘നിങ്ങളില്‍ ആരെങ്കിലും ഖുര്‍ആനിന്‍റെ ഏതെങ്കിലും ഭാഗം പ്രവാചകന്‍റെ വായില്‍ നിന്ന് നേരിട്ട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

 

“ഖുര്‍ആന്‍ ശേഖരിക്കാന്‍ ഉമര്‍ തീരുമാനിച്ചു. അവന്‍ പൊതുജനങ്ങളെ ഉദ്ബോധിപ്പിച്ചു: “പ്രവാചകന്‍റെ വായില്‍ നിന്ന് നേരിട്ട് ഖുര്‍ആനിന്‍റെ ഏതെങ്കിലും ഭാഗം സ്വീകരിച്ചിട്ടുള്ളവര്‍ ഇവിടെ അത് കൊണ്ടുവരട്ടെ.” താളുകളിലും കല്പലകകളിലും പനയോലകളിലും, കേട്ടതെല്ലാം അവര്‍ എഴുതി വെച്ചിരുന്നു. രണ്ടു പേര്‍ സാക്ഷ്യപ്പെടുത്താത്തതൊന്നും ഉമര്‍ സ്വീകരിച്ചിരുന്നില്ല. ഈ ശേഖരണത്തില്‍ വ്യാപൃതനായിരിക്കുമ്പോള്‍ അവന്‍ കൊല്ലപ്പെട്ടു. അവന്‍റെ പിന്‍ഗാമിയായ ഉഥ്മാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു: “ദൈവത്തിന്‍റെ ഗ്രന്ഥത്തിന്‍റെ ഏതെങ്കിലും ഭാഗം കൈവശമുള്ളവര്‍ ഇവിടെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരട്ടെ.” രണ്ടു പേര്‍ സാക്ഷ്യപ്പെടുത്താതൊന്നും തന്നെ ഉഥ്മാന്‍ ആരില്‍ നിന്നും സ്വീകരിച്ചില്ല. ഖുസൈമാ ബിന്‍ താബിത് പറഞ്ഞു: “നിങ്ങള്‍ രണ്ടു വാക്യങ്ങള്‍ വിട്ടു പോയതായി ഞാന്‍ കാണുന്നു. നിങ്ങള്‍ അവ എഴുതിയിട്ടില്ല.” അവ ഏതാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: “എനിക്ക് പ്രവാചകനില്‍ നിന്ന് നേരിട്ട് കിട്ടിയതാണ്: ‘നിങ്ങള്‍ക്ക്‌ സമയമായിരിക്കുന്നു…’ ഉഥ്മാന്‍ പറഞ്ഞു: “ഈ വാക്യങ്ങള്‍ ദൈവത്തില്‍ നിന്നാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.” അവ എവിടെയാണ് ചേര്‍ക്കേണ്ടതെന്ന് അവന്‍ ഖുസൈമയോട് ചോദിച്ചു. അവന്‍ മറുപടി നല്‍കി: “ഖുര്‍ആനിന്‍റെ വെളിപ്പാടിന്‍റെ അവസാനത്തേതായി ചേര്‍ക്കുക.” അപ്രകാരമാണ് ഈ വാക്കുകളാല്‍ ബറാ’അയായി മുദ്ര വെച്ചത്.” (p. 123, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

 

ഇത് മാത്രമല്ലാതെ, അലിയും ഇബ്നു ഉബയ്യും ഇബ്നു മസ്ഊദും ഖുര്‍ആന്‍ ക്രോഡീകരിച്ചതായി രേഖകള്‍ ഉണ്ട്, വിസ്തരഭയത്താല്‍ ഞാന്‍ അതൊന്നും ഉദ്ധരിക്കുന്നില്ല എന്നേയുള്ളൂ. ഇതിന്‍റെയൊക്കെ അനന്തരഫലം എന്തായിരുന്നു എന്ന് വെച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ ഖുര്‍ആന്‍ എന്നതായി ഇസ്ലാമിക സാമ്രാജ്യത്തിലെ അവസ്ഥ! അതോരോന്നും ഓരോ വിധത്തില്‍ ഉള്ളതുമായിരുന്നു. ഉസ്മാന്‍ ഇബ്നു അഫ്ഫാന്‍ ഖലീഫയായി ഇരിക്കുന്ന സമയത്ത് വ്യത്യസ്ത ഖുര്‍ആനുകളുടെ എണ്ണം കൊണ്ട് പല വിധത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടുണ്ട്. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോള്‍ ഉസ്മാന്‍ ഒരു പണി കാണിച്ചു, പുതിയ ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു ബാക്കിയുള്ള എല്ലാ ഖുര്‍ആനുകളും കത്തിച്ചു കളഞ്ഞു!! ഉസ്മാന്‍ ഖുര്‍ആന്‍ കത്തിച്ചതോടെ ഖുര്‍ആന്‍റെ വിശ്വാസ്യത എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം!!!

 

“മൂസാ അബ് ബിന്‍ സഅദ് പറയുന്നു: ഉഥ്മാന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: “നിങ്ങളുടെ പ്രവാചകന്‍ നിങ്ങളെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്നു കൊല്ലമായി. എന്നിട്ടും ഖുര്‍ആനിന്‍റെ കാര്യത്തില്‍ നിങ്ങള്‍ യോജിപ്പിലെത്തിയിട്ടില്ല. നിങ്ങള്‍ ഉബയ്യായുടെ പാരായണത്തെപ്പറ്റിയും അബ്ദുല്ലായുടെ പാരായണത്തെപ്പറ്റിയും സംസാരിക്കുന്നു. ചിലര്‍ പറയുകയാണ്‌, ‘ദൈവത്തെയാണെ എന്‍റെ പാരായണം ശരിയും നിങ്ങളുടേത് തെറ്റുമാണ്.’ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് കല്പിക്കുന്നത് ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് ഇവിടെ കൊണ്ടുവരാനാണ്. ഒരുവന്‍ പനയോലയും, മറ്റൊരുവന്‍ ഖുര്‍ആന്‍ വാക്യമടങ്ങിയ തോല്‍ചട്ടയും (ഫീഹി അല്‍ ഖുര്‍ആന്‍ ) കൊണ്ടുവന്ന് വലിയ ശേഖരണം തന്നെയുണ്ടായി. ഓരോരുത്തരോടായി ഉഥ്മാന്‍ ആണയിട്ടു ചോദിച്ചു, “നിങ്ങള്‍ ഇത് പ്രവാചകന്‍ ചെല്ലുന്നത് കേട്ടിട്ടുണ്ടോ?” അത് ശരിയാണെന്ന് അവര്‍ മറുപടി നല്‍കി. അതിനു ശേഷം ഉസ്മാന്‍ ചോദിച്ചു, “ഗ്രന്ഥവുമായി ഏറ്റവും അടുത്ത ബന്ധമാര്‍ക്കാണുള്ളത്?” അവര്‍ മറുപടി നല്‍കി, “പ്രവാചകന് വേണ്ടി അവ എഴുതിയെടുത്തവന് തന്നെ.” അവന്‍ ചോദിച്ചു, “ആരുടെ അറബി ഭാഷയാണ്‌ ഏറ്റവും ശുദ്ധം?” അവര്‍ പറഞ്ഞു. ‘സെയ്ദിന്‍റെ (Said’s).” ഉഥ്മാന്‍ പറഞ്ഞു, സെയ്ദ്‌ (Said) ചൊല്ലിക്കൊടുക്കുകയും സൈദ് (Zaid) എഴുതുകയും ചെയ്യട്ടെ…” മുസാ അബ് കൂട്ടിച്ചേര്‍ക്കുന്നു: പ്രവാചകന്‍റെ ചില സഹായികള്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു, “ഉഥ്മാന്‍ ഇത് ഏറ്റെടുത്തത് വളരെ നന്നായി.” (pp. 145-146, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 23-4)

 

അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ്‌ ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍ ) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്‌” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ്‌ ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത്‌ ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”

 

എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.

 

“സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ്‌ ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ്‌ എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത്‌ അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 18)

 

“”മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ”” എന്നത് ശ്രദ്ധിച്ചു കാണുമല്ലോ?

 

മറ്റൊരു ഹദീസ്‌ പ്രകാരം ഇറാഖും സിറിയയും തമ്മില്‍ മാത്രമല്ല, ഇറാഖിലെ വിഭിന്ന ഗോത്രങ്ങളുടെ ഇടയിലും പാഠഭേദങ്ങളില്‍ വ്യത്യാസം കണ്ടതായി ഹുദൈഫാ പറയുന്നുണ്ട്.

 

“ഞങ്ങളെല്ലാവരും പള്ളിയില്‍ ഇരിക്കുകയായിരുന്നു. അബ്ദുല്ല ഖുര്‍ആന്‍ ചൊല്ലിയിരുന്നപ്പോള്‍ ഹുദൈഫാ കയറി വന്നു പറഞ്ഞു: “ഇബ്നു ഉമ് അബ്ദിന്‍റെ വായന! അബു മൂസയുടെ വായന! എന്‍റെ ദൈവമേ! വിശ്വാസികളുടെ നേതാവിനെ കാണുവാന്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ ഏകമായ ഖുര്‍ആന്‍ വായന കല്പിക്കുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യും!”

 

അബ്ദുള്ള അത്യന്തം ക്ഷോഭിച്ച് ഹുദൈഫയോട് കര്‍ശനമായി സംസാരിച്ചു. അവന്‍ നിശബ്ദനായി ഇരുന്നു.” (p. 142, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

 

“ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ്‌ ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ്‌ കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്.” അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

“ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: “എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 21)

 

“ഹുദൈഫാ പറഞ്ഞു: “അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പ;പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

 

“അബ്ദുള്ളയും ഹുദൈഫയും അബു മൂസയും അബു മൂസയുടെ വീടിന്‍റെ മട്ടുപ്പാവില്‍ ഇരിക്കുകയായിരുന്നു. അബ്ദുള്ള പറഞ്ഞു, “നിങ്ങള്‍ അതുമിതും പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.” ഹുദൈഫ പറഞ്ഞു, “ശരി, ഒരുവന്‍റെ പാരായണത്തെപ്പറ്റിയും മറ്റൊരുവന്‍റെ പാരായണത്തെപ്പറ്റിയും ജനങ്ങള്‍ സംസാരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവര്‍ അമുസ്ലീംകളെപ്പോലെ യോജിപ്പില്ലാത്തവരായിത്തീരുന്നു.” ഹുദൈഫാ തുടര്‍ന്നു, “അബ്ദുള്ളാ ബിന്‍ ക്വയിസേ, ബസ്രാനുകളുടെ ഗവര്‍ണ്ണരും ഉപദേശകനുമായ നിങ്ങളെ അയച്ചു. അവര്‍ നിങ്ങളുടെ അദബും (adab) ഭാഷയും പാഠവും ഏറ്റെടുത്തിരിക്കുന്നു.”

 

ഇബ്നു മസ്ഊദിനോട്‌ അവന്‍ പറഞ്ഞു: “നിങ്ങളെ കുഫാനുകളുടെ ഉപദേശകനായി അയച്ചു. അവരാകട്ടെ നിങ്ങളുടെ അദബും (adab) ഭാഷയും പാഠവും ഏറ്റെടുത്തിരിക്കുന്നു.”

 

ഇബ്നു മസ്ഊദ് പ്രതിവദിച്ചു: “അങ്ങനെയാണെങ്കില്‍ ഞാനവരെ വഴി തെറ്റിച്ചിട്ടില്ല. ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഓരോ വാക്യവും എവിടെ വെച്ച് ഏതു സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തപ്പെട്ടു എന്നെനിക്കറിയാം. ഈ വിഷയത്തില്‍ എന്നേക്കാള്‍ അറിവുള്ളവനായി ആരെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അവന്‍റെ അടുത്തു ചെല്ലും.” (p. 147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

 

ഈ അടിപിടി കാരണമാണ് ഉസ്മാന്‍ നിലവിലെ എല്ലാ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു പുതിയ ഖുര്‍ആന്‍ ഉണ്ടാക്കിയത്. ഉച്ചാരണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ എന്നുള്ള മുസ്ലീങ്ങളുടെ വാദം പോളിയുന്നത് ഇവിടെയാണ്‌. കാരണം എല്ലാ ഖുര്‍ആനിലെയും എഴുത്ത് ഒന്നുതന്നെയായിരുന്നു, ഉച്ചാരണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ എങ്കില്‍ ഉസ്മാന്‍ ഉണ്ടാക്കിയെടുത്ത പുതിയ ഖുര്‍ആനും ഓരോര്‍ത്തര്‍ തങ്ങള്‍ മുന്‍പ്‌ വായിച്ചിരുന്നത് പോലെതന്നെയായിരിക്കും വായിക്കുക. ഫലം, വീണ്ടും പഴയത് പോലെ ഖുര്‍ആന്‍ ഒതുന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, “ഖുര്‍ആന്‍റെ ഏക പാഠത്തിന്മേല്‍ ഉഥ്മാന്‍ മുസ്ലീങ്ങളെ യോജിപ്പിച്ചു” (p. 143, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 15) എന്നാണ് ഇബ്ന്‍ ഹജാര്‍ അസ്ഖലാനി പറയുന്നത്! അതായത്, അതുവരെ ഉണ്ടായിരുന്ന ഒരു ഖുര്‍ആന്‍ അല്ല, പുതിയ ഒരു ഖുര്‍ആന്‍ ആണ് ഉസ്മാന്‍ ഉണ്ടാക്കിയെടുത്തതെന്നു സാരം!!

 

ഇനി ഇങ്ങനെ പല വിധത്തില്‍ ഖുര്‍ആന്‍ ചൊല്ലിയാല്‍ അത് നിരോധിക്കാനുള്ള വകുപ്പ്‌ ഉണ്ടോ എന്ന് നമ്മള്‍ പരിശോധിച്ചാല്‍ ഇല്ല എന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദാ, തെളിവ്:

 

“ഉമറിന്‍റെ മുമ്പാകെ ഒരുവന്‍ പാരായണം ചെയ്യുകയും ഉമര്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ അവന്‍ ക്ഷുഭിതനായി, താന്‍ പ്രവാചകന് വേണ്ടി ചൊല്ലിയിട്ടുണ്ടെന്നും പ്രവാചകന്‍ തിരുത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. അവരുടെ തര്‍ക്കം മുഹമ്മദിന്‍റെ മുമ്പാകെ അവര്‍ എത്തിച്ചു.മുഹമ്മദ്‌ തന്നെ നേരിട്ട് ഉപദേശിച്ചിട്ടുണ്ടെന്ന അവകാശവാദത്തെ പ്രവാചകന്‍ ശരിവെച്ചപ്പോള്‍ ഉമറിന്‍റെ മനസ്സില്‍ സംശയം ഉദിച്ചു. ഉമറിന്‍റെ മുഖഭാവം മനസ്സിലാക്കി പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തടവി പറഞ്ഞു, “പിശാചേ,പുറത്ത്!” മുഹമ്മദ്‌ പിന്നെ വിശദീകരിച്ചു. “കൃപയുടെ വചനം ക്രോധത്തിന്‍റെയെന്നോ, നേരെ മറിച്ചോ നിങ്ങള്‍ മാറ്റാത്തതുവരെ എല്ലാ തരം പാരായണങ്ങളും ശരിതന്നെയാണ്.” (p. 148, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 3, p. 507)

 

“ഉബയ്യ്‌ പള്ളിയില്‍ ചെന്ന് ഒരുവന്‍ ചെല്ലുന്നത് കേട്ട് ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചു. തന്നെ പ്രവാചകനാണ് ഉപദേശിച്ചതെന്ന് അവന്‍ മറുപടി നല്‍കി. ഉബയ്യ്‌ പ്രവാചകനെ അന്വേഷിച്ചു പോയി. ആ മനുഷ്യന്‍ ചൊല്ലിയപ്പോള്‍ മുഹമ്മദ് പറഞ്ഞു, “അത് ശരിയാണ്.” ഉബയ്യ്‌ പ്രതിഷേധിച്ചു, “താങ്കള്‍ എന്നെ മറ്റുവിധത്തില്‍ ചൊല്ലാനാണല്ലോ ഉപദേശിച്ചത്.”

 

ഉബയ്യിയുടെ ചൊല്ലും ശരിയാണെന്ന് പ്രവാചകന്‍ പറഞ്ഞു. അത്ഭുതത്തോടെ ഉബയ്യ്‌ പറഞ്ഞു, “ശരിയോ?” പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തലോടി പ്രാര്‍ത്ഥിച്ചു, “ദൈവമേ! സംശയം ദുരീകരിക്കേണമേ!” ഉബയ്യിയുടെ ഹൃദയത്തില്‍ ഭീതി ബാധിച്ച് അവന്‍ വിയര്‍ത്തു. രണ്ടു ദൈവദൂതന്മാര്‍ തന്നെ സമീപിച്ചതായി മുഹമ്മദ്‌ വെളിപ്പെടുത്തി. ഒരുവന്‍ പറഞ്ഞു, “ഖുര്‍ആന്‍ ഒരു രീതിയില്‍ ചൊല്ലൂ.” അതില്‍ കൂടുതല്‍ ചോദിക്കുവാന്‍ ഇതരന്‍ മുഹമ്മദിനെ ഉപദേശിച്ചു. ഒന്നാമത്തെ ദൈവദൂതന്‍ ഒടുവില്‍ ഇപ്രകാരം പറയുന്നത് വരെ അതാവര്‍ത്തിക്കപ്പെട്ടു, “ശരി, അത് ഏഴു രീതിയില്‍ ചൊല്ലൂ!” പ്രവാചകന്‍ പറഞ്ഞു, “ശിക്ഷാവിധിയുള്ള വാക്യം കാരുണ്യപരമായി സമാപിക്കുകയോ അതല്ല, നേരെ മറിച്ചാവുകയോ ചെയ്യുന്നത് വരെ ഏതൊരു രീതിയും കൃപാദായകവും സംരക്ഷണാത്മകവുമാണ്.” (p. 148-149, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, p. 32)

 

“ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ്‌ ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ്‌ ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, “തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു.” (p. 150, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“ഉമര്‍ പറഞ്ഞു: ‘ഹിശാം ബിന്‍ ഹുക്കെയിം സൂറത്ത് അല്‍ ഫുര്‍ഖാന്‍ ചെല്ലുന്നത് ഞാന്‍ കേട്ട് കൊണ്ടിരുന്നു. പ്രവാചകന്‍ എന്നെ ഉപദേശിക്കാത്തത് അവന്‍ ചെല്ലുന്നത് കേട്ട് അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ നേര്‍ക്ക് ഓടി അടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. എന്നാല്‍ അവന്‍ തുടര്‍ന്നപ്പോള്‍ ക്ഷമയോടെ ഇരുന്നു; അവന്‍ വായന അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ സൂറ ചൊല്ലാന്‍ നിന്നെ ആരാണ് പഠിപ്പിച്ചത്?” പ്രവാചകനാണ് തന്നെ പഠിപ്പിച്ചത് എന്നവന്‍ അവകാശപ്പെട്ടു. ഞാന്‍ പറഞ്ഞു, “ദൈവത്തെയാണെ, നീ നുണ പറയുകയാണ്‌.” ഞാനവനെ പ്രവാചകന്‍റെ അരികിലേക്ക്‌ വലിച്ചിഴച്ച് കൊണ്ടുപോയി. പ്രവാചകന്‍ തന്നെ പഠിപ്പിക്കാത്ത വിധത്തില്‍ ഹിശാം ചൊല്ലുന്നതിനെപ്പറ്റി ആക്ഷേപം പറഞ്ഞു. പ്രവാചകന്‍ മൊഴിഞ്ഞു. “അവനെ വിടൂ, ഹിശാം ചൊല്ലൂ.”അവന്‍ ചൊല്ലുന്നതായി ഞാന്‍ കേട്ട വിധത്തില്‍ തന്നെ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അപ്രകാരമാണ് അത് വെളിപ്പെട്ടത്.” അവിടുന്ന് പിന്നീട് പറഞ്ഞു, “ഉമര്‍ ചൊല്ലട്ടെ.” പ്രവാചകന്‍ എന്നെ പഠിപ്പിച്ച വിധത്തില്‍ ഞാന്‍ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അത് ശരിയാണ്, അപ്രകാരമാണ് അത് വെളിപ്പെട്ടത്. ഈ ഖുര്‍ആന്‍ ഏഴു വിധങ്ങളിലാണ് വെളിപ്പെട്ടത്. അതുകൊണ്ട് ഏറ്റവും എളുപ്പമായത് ചൊല്ലിക്കോളൂ.” (p. 150-151, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“പലരും വിവിധ രൂപങ്ങളെ ഭാഷാപരമായ അവസ്ഥയോട് ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. തല്‍ഫലമായി അറബി രാഷ്ട്രത്തിന്‍റെ മുഖ്യ ശാഖയായ മുദാറിലാണ് പ്രവാചകന്‍ ഉദയം ചെയ്തതെന്ന വസ്തുത കണക്കിലെടുത്ത് മുദാറിന്‍റെ ഏഴു ഗ്രാമ്യഭാഷകളിലാണ് ഖുര്‍ആന്‍ വെളിപ്പെട്ടതെന്ന് ആരോപിക്കപ്പെട്ടു.” (p. 152, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 47; Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

ഈ ഗ്രാമ്യ ഭാഷകള്‍ ഹുദൈന്‍, കിനാന, ക്വയിസ്‌, ദബ്ബാ, നയിം-അല്‍ – റബ്ബാബ്, ആസാദ്‌ ബി ഖുസൈമ, ഖുറൈസ് എന്നിവയായിരുന്നു.

 

“ഇബ്നു അബ്ബാസിന്‍റെ വിവരണ രീതി ഇപ്രകാരമാണ്: അഞ്ചു ഹവാസിന്‍ ഗ്രാമ്യഭാഷകളും ഖുറൈസും ഖുസായയും (Khuza’a)” (p. 152, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 66)

 

“എഴുതുവാന്‍ ഉമര്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ഒരു സംഘം സഹപ്രവര്‍ത്തകരെ നിയോഗിച്ച് അവരെ ഉപദേശിച്ചത്, ഭാഷാപരമായി അവര്‍ യോജിക്കാതെ വരുമ്പോള്‍ മുദാറുടെ ഭാഷയില്‍ എഴുതണമെന്നായിരുന്നു. എന്തുകൊണ്ടെന്നാല്‍ അത് (ഖുര്‍ആന്‍ ) വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് മുദാറിലെ ഒരു മനുഷ്യനാകുന്നു.” (p. 153, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

“അറബി ഭാഷയുടെ ഉച്ചാരണ വിഷമം കണക്കിലെടുത്ത് അറബിയല്ലാത്ത ഒരുവന് ഉച്ചരിക്കുവാന്‍ അസാധ്യമായ പദത്തിന് പകരമായി മറ്റൊരു പദം ഉപയോഗിക്കുവാന്‍ അനുവാദം അബ്ദുള്ളാ ഇബ്നു മസ്ഊദ് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാരുണ്യവാക്യം ശിക്ഷാവിധി വാക്യമായോ, നേരെ മറിച്ചോ ചൊല്ലുന്നതിലും ദൈവത്തിന്‍റെ ഗ്രന്ഥത്തില്‍ ഇല്ലാത്തത് അതില്‍ ചേര്‍ക്കുന്നതിലും മാത്രമേ തെറ്റുള്ളൂ എന്നാണ് അബ്ദുള്ള വിശദീകരിച്ചിരിക്കുന്നത്.” (p. 151, Ya`qub b. Ibrahim al Kufi, Abu Yusuf, “K. al athar”, Haiderabad, 1355, p. 44; Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 47)

 

“ഉമര്‍, അബ്ദുള്ളയോടു കല്പിച്ചതായി പറയുന്നത്, ഖുര്‍ആന്‍ ഹുദൈലിയുടെ ഭാഷയില്‍ ഉപദേശിക്കുവാനായിരുന്നു. അത് വെളിപ്പെടുത്തിയത് ഖുറൈഷി ഭാഷയിലായത് കൊണ്ട് പഠിപ്പിക്കേണ്ടത് ആ ഭാഷയില്‍ തന്നെയാണ്” (p. 154, 200-201, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 7)

 

ഇങ്ങനെ ഏഴു വിധത്തില്‍ ഖുര്‍ആന്‍ ചൊല്ലാം എന്ന് മുഹമ്മദ്‌ തന്നെ പറഞ്ഞിരിക്കെ, അതിനു വിരുദ്ധമായി ഒറ്റ വിധത്തില്‍ ചൊല്ലുന്ന സമ്പ്രദായം കൊണ്ടുവന്നത് ഉസ്മാന്‍ ആണ്. ഉസ്മാന്‍റെ ഖുര്‍ആന്‍ പല എതിര്‍പ്പുകളും വിളിച്ചു വരുത്തിയിട്ടുള്ളതാണ്. പല സ്വഹാബികളും അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഭാഷാപരമായ പല വൈകല്യങ്ങളും അതില്‍ ഉണ്ടെന്നു ഉസ്മാന് തന്നെ അറിയാമായിരുന്നു:

 

“പൂര്‍ത്തിയാക്കപ്പെട്ട മുസ്ഹഫ് തനിക്ക്‌ കിട്ടിയപ്പോള്‍ അതില്‍ ഭാഷാപരമായ ക്രമക്കേടുകള്‍ ഉഥ്മാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഉഥ്മാന്‍ ഇപ്രകാരം പറഞ്ഞത്: “ചൊല്ലിക്കൊടുക്കുന്നവന്‍ ഹുദൈല്‍കാരനും എഴുതിക്കൊടുക്കുന്നവന്‍ താക്വിഫ്‌ (Thaqif) കാരനും ആയിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ല.” (p. 169, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 33).

 

ഭാഷാപരമായ ക്രമക്കേടുകള്‍ മാത്രമല്ല, മറ്റുള്ളവരുടെ ഖുര്‍ആനില്‍ ഇല്ലാത്തത് പലതും അതില്‍ ഉണ്ടായിരുന്നു, മറ്റുള്ളവരുടെ ഖുര്‍ആനില്‍ ഉള്ളത് പലതും അതില്‍ ഇല്ലായിരുന്നു:

 

“ഞാന്‍ അബു മൂസയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് അബ്ദുള്ളയേയും ഹുദൈഫയേയും കണ്ടു. ഞാന്‍ അവരുടെ കൂടെ ഇരുന്നു. തങ്ങളുടെ ഖുര്‍ആന്‍ അതോടൊപ്പിച്ചു കൊടുക്കുന്നതിനായി ഉഥ്മാന്‍ അവര്‍ക്കയച്ചു കൊടുത്ത ഒരു മുസ്ഹഫ് അവരുടെ പക്കലുണ്ടായിരുന്നു. തന്‍റെ മുസ്ഹഫില്‍ ഉള്ളതും ഉഥ്മാന്‍റേതിലില്ലാത്തതും അംഗീകരിക്കില്ലായെന്നു അബു മൂസ പ്രഖ്യാപിച്ചു. ഉഥ്മാന്‍റേതിലില്ലാത്തതും തന്‍റേതിലുള്ളതും കൂട്ടിച്ചേര്‍ക്കാം. ഹുദൈഫാ ചോദിച്ചു, “നമ്മള്‍ ചെയ്യുന്നതിന്‍റെ ഉപയോഗം എന്താണ്? ഈ പ്രദേശത്തുള്ളവരാരും ഇതിന്‍റെ പാരായണം വേണ്ടെന്നു വെക്കുകയില്ല. സൈഖും (അബ്ദുള്ള എന്നര്‍ത്ഥം) യെമേനി വംശജരാരും തന്നെ അബു മൂസയുടെ പാഠം ഉപേക്ഷിക്കുകയില്ല.” ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വ മുസ്ഹഫുകളെയും യോജിപ്പിക്കുവാന്‍ ഉഥ്മാനെ ഉപദേശിച്ചത് ഹുദൈഫയായിരുന്നു.” (p. 167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 35)

 

നിങ്ങള്‍ നാല് പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്. ആ നാല് പേരില്‍ ഒരാള്‍ ഇബ്നു മസ്ഊദ് ആണ്. അദ്ദേഹം ഉസ്മാന്‍റെ ഖുര്‍ആന് എതിരായിരുന്നു:

 

ഇബ്നു മസ്ഊദ് പറഞ്ഞു: സെയ്ദ്‌ കുഞ്ഞുവളകളുമിട്ടു കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്നപ്പോള്‍ പ്രവാചകന്‍റെ വായില്‍ നിന്ന് തന്നെ എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടവനാണ്” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

 

ഇബ്നു മസ്ഊദ് പറയുന്നു: “സെയ്ദ്‌ ഒരു മുസ്ലീം ആകുന്നതിനു മുമ്പ് തന്നെ പ്രവാചകന്‍ എനിക്കുപദേശിച്ച എഴുപതു സൂറകള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

“മുസ്ഹഫുകള്‍ പകര്‍ത്തുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ ജോലി ഞാന്‍ ആദ്യം മുസ്ലീമായ സമയത്ത്, തന്‍റെ പിതാവിന്‍റെ നിയന്ത്രണത്തില്‍ ഒരു അവിശ്വാസിയായിരുന്നവന് (അതായത് സെയ്ദിന്) കൊടുക്കാവുന്നതാണോ?” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

അബ്ദുള്ള തന്‍റെ അനുയായികളെ ഇപ്രകാരം ആഹ്വാനം ചെയ്തതായി അനുമാനിക്കപ്പെടുന്നു: “നിങ്ങളുടെ ഖുര്‍ആനുകള്‍ താഴെ വെക്കുക! പ്രവാചകന്‍റെ വായില്‍ നിന്ന് എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടിരിക്കെ സൈദിന്‍റെ പാഠങ്ങള്‍ ചൊല്ലുവാന്‍ എങ്ങനെ എന്നോട് ആജ്ഞാപിക്കും?”

 

അബ്ദുള്ള ചോദിക്കുന്നു- “പ്രവാചകന്‍റെ ചുണ്ടുകളില്‍ നിന്ന് നേരിട്ട് ആര്‍ജ്ജിച്ചിട്ടുള്ളവ ഞാന്‍ തള്ളിക്കളയണമോ?” (pp. 166-167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 15)

 

സൂറ.2:282 പ്രകാരം ഗൗരവമുള്ള ഒരു രേഖ എഴുതുമ്പോള്‍ അതിനു രണ്ടു ആണ്‍ സാക്ഷികള്‍ വേണം. അതുകൊണ്ടാണ് അബൂബക്കര്‍ ഇങ്ങനെ കല്പിച്ചത്:

 

ഉമറിനോടും സൈദിനോടും അബൂബക്കര്‍ കല്പിച്ചത്, പള്ളിപ്പടിയില്‍ ഇരുന്നു രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നത് മാത്രം മുസ്ഹഫില്‍ ചേര്‍ക്കുവാനായിരുന്നു. (p. 125, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 11).

 

എന്നാല്‍ സെയ്ദ്‌ പായുന്നതനുസരിച്ചു (ഹദീസ്‌ ഞാന്‍ മുകളില്‍ കൊടുത്തിരുന്നു) സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ മാത്രമേ അത് കണ്ടുള്ളൂ. അതായത് രണ്ടു സാക്ഷികളുടെ മൊഴി പ്രകാരം ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയ ആയത്ത് അല്ല അത്!! ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിനു തന്നെ വിരുദ്ധമാണ് ഇത്.

 

ഇനി ഒന്നാം ഖലീഫ അബൂബക്കറുടെ കാലത്ത് ഉണ്ടാക്കിയ ആദ്യത്തെ (എന്ന് പലരും പറയുന്ന) ഖുര്‍ആന്‍ പ്രതിക്ക്‌ എന്ത് സംഭവിച്ചു എന്നറിയാമോ? കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കാം:

 

“പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

 

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.” (പേജ്.68-70)

 

ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

 

സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. പക്ഷേ ഖുര്‍ആന്‍ തിരുത്തപ്പെട്ടു എന്നതിന് ഞങ്ങള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഇഷ്ടംപോലെ ഹാജരാക്കും!!!

 

ഇത്ര വിശദമായി ഞാന്‍ ഇത് പറഞ്ഞത് ഖുര്‍ആന്‍ നൂലില്‍ കെട്ടി ഇറക്കിയതാണ് എന്നൊക്കെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ദാവാക്കാര്‍ക്കുണ്ട്, പക്ഷേ ഞങ്ങളോട് സംസാരിക്കുമ്പോള്‍, ഖുര്‍ആന്‍റെ ചരിത്രം വ്യക്തമായിട്ടറിയാവുന്ന ആള്‍ക്കാരോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന ബോധം ദാവാക്കാര്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് !!

]]>
https://sathyamargam.org/2014/12/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4/feed/ 3
ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക!! https://sathyamargam.org/2014/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d/ https://sathyamargam.org/2014/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d/#comments Mon, 06 Oct 2014 12:51:22 +0000 http://www.sathyamargam.org/?p=989  

യെഹൂദന്‍റെ  ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പലരും ആഹ്വാനം ചെയ്യുന്നത് കാണുകയുണ്ടായി. എന്നാപ്പിന്നെ അങ്ങനെ ആഹ്വാനം ചെയ്യുന്നവരെ ഒന്ന് സഹായിക്കാം എന്ന് വെച്ച് ബഹിഷ്കരിക്കേണ്ട സാധനങ്ങളുടെ ഒരു ചെറിയ ലിസ്റ്റ് താഴെ കൊടുക്കുന്നു. യെഹൂദ വിരോധികളായ എല്ലാവരും ഇന്ന് മുതല്‍ ഈ സാധനങ്ങള്‍ ഒന്നും ഉപയോഗിക്കാതിരിക്കാനും അവയെ തങ്ങളുടെ വീടുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും ബഹിഷ്കരിക്കാനും പ്രത്യേകം ശ്രദ്ധിക്കുമല്ലോ. ഈ ലിസ്റ്റില്‍ ഞാന്‍ വിട്ടുപോയിട്ടുള്ള ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. യെഹൂദ വിരോധികളെ സഹായിക്കാന്‍ ആഗ്രഹമുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത യെഹൂദന്‍റെ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ താഴെ കമന്‍റ് ആയി ഇട്ടുകൊണ്ട് അവരെ അതൊക്കെ ബഹിഷ്കരിക്കാന്‍ സഹായിക്കേണ്ടതാണ്…

സിഫിലീസ് ഉള്ള ഇസ്രയേല്‍ വിരോധികള്‍, സിഫിലീസിനുള്ള “Salvarsan” എന്ന മരുന്നുപയോഗിക്കരുത്. കാരണം, അതു കണ്ടുപിടിച്ചത് Dr.Ehrlich എന്ന യെഹൂദനാണ്. മാത്രമല്ല സിഫിലീസ് ടെസ്റ്റ്‌ (Wassarmaan test) കണ്ടുപിടിച്ചതും ഒരു യെഹൂദനാണ്.

 

Gonorrhea ഉള്ള യെഹൂദവിരോധികള്‍ അതു ടെസ്റ്റ്‌ ചെയ്ത് കണ്ടുപിടിക്കരുത് കാരണം Neissner  എന്ന യെഹൂദനാണ് അതും കണ്ടുപിടിച്ചത്.

 

ഹൃദ്രോഗമുള്ള  യെഹൂദ വിരോധികള്‍  Digitails (scientific basis to digitalis therapy) ഒന്നും ഉപയോഗിക്കരുത് കാരണം അതും കണ്ടുപിടിച്ചത്  Dr.Ludwig Traube  എന്ന ജുതനാണ്.
യെഹൂദന്മാരായ Widal ഉം Weil ഉം ആണ് പല്ലുവേദനയ്ക്കുള്ള Novocaine കണ്ടുപിടിച്ചത്, അതുകൊണ്ടു അതും യെഹൂദ വിരോധികള്‍  ഉപയോഗിക്കരുത്

 

പ്രമേഹമുള്ള യെഹൂദ വിരോധികള്‍ ഒരിക്കലും ഇന്‍സുലിന്‍ ഉപയോഗിക്കരിത് കാരണം അതു കണ്ടുപിടിച്ചത് Minkowsky എന്ന യെഹൂദനാണ്.
തല വേദന ഉള്ള യെഹൂദ വിരോധികള്‍ Pyramidon-ഉം  Antypyrin-ഉം ഉപയോഗിക്കരുത് കാരണം ഇത് കണ്ടുപിടിച്ച Spiro and Ellege എന്നിവര്‍  യെഹൂദന്മാരാണ്

 

കോച്ചിവലിക്കല്‍ (convulsions)  ഉള്ള യെഹൂദ വിരോധികള്‍ ഒരിക്കലും Chloral Hydrate ഉപയോഗിക്കരുതേ, കാരണം അതു നിര്‍ദേശിച്ചത് Oscar Leibreich എന്ന യെഹൂദനാണ്

 

യെഹൂദവിരോധികള്‍ മാനസിക രോഗങ്ങള്‍ക്ക് ഒരിക്കലും ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കരുത് കാരണം ആധുനിക മനശാസ്ത്രത്തിന്‍റെ പിതാവ് ഫ്രോയിഡ് യെഹൂദനാണല്ലോ ( father of psycho analysis)
Bella Schick എന്ന യെഹൂദന്‍റെ കണ്ടുപിടുത്തമാണ് Schick reaction ടെസ്റ്റ്‌, ഡിഫ്തീരിയ ഉള്ള യെഹൂദ വിരോധികള്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കണേ…

 

നോബല്‍ സമ്മാന ജേതാവായ Robert Baram എന്ന യെഹൂദന്‍റെ കണ്ടുപിടുത്തമാണ് ഇന്ന് ear and brain damage ട്രീറ്റ്മെന്‍റിലെ പല ആധുനിക കാര്യങ്ങളും, അതുകൊണ്ടു തല ചെവി മുതലായവയ്ക്ക് എന്തെങ്കിലും പറ്റിയാല്‍ യെഹൂദവിരോധികള്‍ അങ്ങ് സഹിച്ചേക്കണം.
anti-polio vaccine കണ്ടുപിടിച്ചത് Jonas Salk എന്ന യെഹൂദനാണ് അതുകൊണ്ടു യെഹൂദ വിരോധികള്‍ Infantile Paralysis വന്നു ചത്താലും മേല്പറഞ്ഞ വാക്സിന്‍ ഉപയോഗിക്കരുതേ…
Zalman Waxman എന്ന യെഹൂദനാണ് മാരക രോഗമായിരുന്ന ക്ഷയ (Tuberculosis) രോഗത്തിന് Streptomycin എന്ന അത്ഭുത മരുന്ന് കണ്ടുപിടിച്ചത്. അതു കൊണ്ടു ഒറ്റ ഒരു യെഹൂദ വിരോധിയും ലോകത്തെങ്ങും അതുപയോഗിക്കരുതേ. അനേക കോടി ജനങ്ങളെ രക്ഷിച്ച ആ മരുന്ന് കണ്ടുപിടിച്ചയാളെ ഏതെങ്കിലും മുസ്ലിം രാജ്യത്തിന്‌ കൊടുത്തേക്കണം.. അവര്‍ ആ തല അറുത്തെടുത്തു സൂക്ഷിച്ചോളും.

 

യെഹൂദ വിരോധികളായ ഡോക്ടര്‍മാര്‍  ദയവായി, അനേകം യെഹൂദന്മാരായ ശാസ്‌ത്രജ്ഞര്‍ (ഉദാഹരണത്തിന് dermatologist Judas, Sehn Benedict, or the lung specialist, Frawnkel പോലുള്ളവര്‍) കണ്ടുപിടിച്ച എല്ലാ ആധുനിക കണ്ടുപിടുത്തങ്ങളും ഉപേക്ഷിച്ച് ചികല്‍സ ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ.

 

അപ്പോള്‍ നിങ്ങള്‍ പറയുന്ന “ഇസ്രയേല്‍ ഉത്പന്ന ബഹിഷ്കരണ തന്ത്രം”  അനുസരിച്ച് ലോക മുസ്ലിങ്ങളും, യെഹൂദ വിരോധികളും  ഏറ്റവും കുറഞ്ഞത്‌ Syphilis, Gonorrhea, Heart Disease, Headaches, Typhus, Diabetes, Mental Disorders, Polio Convulsions and Tuberculosis ഇത്രയും അസുഖങ്ങള്‍ക്ക് എങ്കിലും മരുന്നുകളും ചികിത്സയും എടുക്കാതെ സധൈര്യം മരിക്കാനും അങ്ങനെ ധീരരക്തസാക്ഷികളാവാനും തയ്യാറാകണം.

 

അയ്യോ ഡോക്ടറെ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതേ.. അതും ഒരു യെഹൂദ എന്‍ജിനീയര്‍ കണ്ടുപിടിച്ചതല്ലേ?????
ഒരു ചെറിയ ചോദ്യം…. ഈ ഇസ്രയേല്‍ ഉത്പന്ന ബഹിഷ്കരണ തന്ത്രം  നടത്തുവാന്‍ പ്രചരണം നടത്തുന്ന മുസ്ലിം ലോകം എന്തു മരുന്നാണാവോ കണ്ടുപിടിച്ചത്? മിക്കവാറും ഒറ്റമൂലി എന്തെങ്ങിലും കാണും… ചുരുങ്ങിയ പക്ഷം അത്തറെങ്ങിലും……അല്ലെ? (അജ്വാ ഈന്തപ്പഴവും ഒട്ടകമൂത്രവും കരിംജീരകവും മറന്നു കൊണ്ടല്ല ഇത് പറയുന്നത്, കേട്ടോ…)

 

പിന്നെ ഇറാഖിലെ യസീധി എന്ന പാവം ന്യൂനപക്ഷസമൂഹത്തെ അവിടുത്തെ മുസ്ലിങ്ങള്‍ പച്ചക്ക് കുഴിച്ചിടുന്നു എന്നു വാര്‍ത്ത കേട്ടു… നിങ്ങള്‍ ന്യൂന പക്ഷമാണെങ്കില്‍ സൂക്ഷിച്ചോ… അവസരം വന്നാല്‍ അവര്‍ നിങ്ങളേയും ഒരുപക്ഷെ????

 

ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക എന്നത് ലോക മുസ്ലിം രാജ്യങ്ങളുടെ മനപൂര്‍വമായുള്ള ഒരു പദ്ധതിയാണ്… അറിവില്ലായ്മ കൊണ്ടു നിങ്ങളും അവരെ  സഹായിച്ചു എന്നു മാത്രം… ആരെങ്കിലും എന്തെങ്കിലും പൊട്ടത്തരം വിളിച്ചു പറഞ്ഞാല്‍ അതിനു പിന്തുണ കൊടുക്കുന്നതിനു മുന്‍പ്‌ ഒന്ന് പഠിക്കുന്നത് നല്ലതാണ്….

]]>
https://sathyamargam.org/2014/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d/feed/ 12
യാസര്‍ അറഫാത്തിന്‍റെ നാസി അമ്മാവന്‍ 1937-ല്‍ നല്‍കിയ മൊഴിയുടെ മലയാള പരിഭാഷ. https://sathyamargam.org/2014/08/%e0%b4%af%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b8/ https://sathyamargam.org/2014/08/%e0%b4%af%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b8/#comments Sun, 17 Aug 2014 01:55:33 +0000 http://www.sathyamargam.org/?p=976  

പലസ്തീന്‍ എന്ന്  പറയുന്ന സ്ഥലം 1937-ല്‍ British Mandate-ന്‍റെ കീഴില്‍ ആയിരുന്നു. Peel Commission (അഥവാ ഔദ്യോഗികമായി Palestine Royal Commission) എന്ന് അറിയപ്പെട്ടിരുന്നത് ഇന്നത്തെ ഇസ്രായേല്‍-പലസ്തീന്‍ പ്രദേശങ്ങളില്‍ തെളിവെടുപ്പ് നടത്തിയ ഒരു ബ്രിട്ടീഷ്‌ റോയല്‍ കമ്മീഷന്‍ ആയിരുന്നു. ഈ കമ്മീഷന് നേതൃത്വം കൊടുത്തിരുന്നത് ലോര്‍ഡ്‌ ഏള്‍ വില്യം റോബര്‍ട്ട്‌ വെല്ലെസ്ളി പീല്‍ (Lord Earl William Robert Wellesley Peel) ആയിരുന്നു. Arab General Strike (1936 April-October)- നെ തുടര്‍ന്ന് ഈ പ്രദേശത്ത് ഉണ്ടായ അശാന്തിയുടെ  കാരണങ്ങള്‍ അന്വേഷിക്കുവാന്‍ 1936-ല്‍ നിയമിച്ചതാണ് ഈ കമ്മീഷനെ. ഈ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്‌ 1937 July 7-ന് പ്രസിദ്ധീകരിച്ചു.  തെളിവെടുപ്പിന്‍റെ ഭാഗമായി  അന്നത്തെ ജെറുസലേമിന്‍റെ Grand Mufti ആയിരുന്ന Hajj Amin al-Husseini കമ്മീഷന്‍റെ മുന്‍പാകെ തെളിവ് കൊടുക്കാന്‍ വന്നിരുന്നു. ഈ തെളിവെടുപ്പ് കമ്മീഷന്‍റെ ഫുള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗം ആയിത്തീര്‍ന്നില്ലെങ്കിലും അത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് (Chapter 5). ഈ തെളിവെടുപ്പ് കമ്മീഷന്‍റെ നോട്ടുകളില്‍ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. സയണിസ്റ്റുകള്‍  അറബികളുടെ ഭൂമികള്‍ മോഷ്ടിക്കുന്നുവെന്നും കര്‍ഷകരെ നിവാസമില്ലാത്തവര്‍ ആക്കിത്തീര്‍ക്കുന്നുവെന്നുമുള്ള മുഫ്തിയുടെ ആരോപണത്തോട് ബന്ധപ്പെട്ടാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്. ഒരു ദ്വിഭാഷി മുഖേനയാണ് തെളിവെടുപ്പ് നടന്നത്.

 

ഇസ്ലാമിസ്റ്റുകള്‍ ഉന്നയിക്കുന ഒരു ആരോപണം ആണ് സയണിസ്റ്റുകള്‍ വന്നു അറബികളുട ഭൂമി മോഷ്ടിച്ച് അതില്‍ കുടിയേറി എന്നത്. ഈ ആരോപണത്തിന്‍റെ മുന ഒടിക്കാന്‍ സഹായിക്കുന്നതാണ് മുഫ്തിയില്‍ നിന്നുള്ള ഈ തെളിവെടുപ്പ്.

 

(ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നത്‌ ലേഖകന്‍റെ നിഗമനങ്ങള്‍ ആണ്. അത് ന്യായമായ നിഗമനങ്ങള്‍ ആണെന്ന് ഞാന്‍ കരുതുന്നു.)

 

കടപ്പാട്: http://www.sullivan-county.com/x/1937.htm

 

(പരിഭാഷകന്‍: Rijo Samuel, B.E)

ജെറുസലേമിലെ മുഫ്തി ആയിരുന്ന ഹജ് അമിന്‍ ഹുസ്സൈനി, നാസി പ്രോപഗണ്ടയും ഇസ്ലാമും കൂടി കലര്‍ത്തിയിരുന്ന ഒരു നാസി ആയിരുന്നു. യുദ്ധ കുറ്റങ്ങള്‍ക്ക് യുഗോസ്ലാവിയ ഇദ്ദേഹത്തെ തേടിയിരുന്നു. ഇദ്ദേഹം അവലംബിച്ച സമരോത്സുകമായ ഇസ്ലാം യാസ്സര്‍ അരഫതിനും സദ്ദാം ഹുസ്സെനും ഒരു പ്രചോദനം ആയിരുന്നു. അരാഫത്ത് ഇദ്ദേഹത്തിന്‍റെ ഒരു അടുത്ത ബന്ധു ആയിരുന്നു. അരാഫത്തിന്‍റെ ശരിയായ പേര്  അബ്ദ് അല്‍-റഹ്മാന്‍ അബ്ദ് അല്‍-ബുഫ് അരാഫത്ത് അല്‍-ഖുദ് അല്‍-ഹുസ്സേനി എന്നാണ്. (അരാഫത്ത് ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഈജിപ്തിലാണ്. ഈജിപ്തിന് വേണ്ടി കാശിനു തിവ്രവാദം ചെയ്ത വ്യക്തിയാണ് അരാഫത്ത്.) അരാഫത്ത്‌ ഇതു രഹസ്യമായി സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ അമ്മാവനായ ഖയ്റല്ലാഹ് തുല്‍ഫഹിന്‍റെ വീട്ടിലാണ്‌ സദ്ദാം ഹുസെന്‍ വളര്‍ന്നത്‌. ഖയ്റല്ലാഹ് തുല്‍ഫഹ് 1941 മെയ്‌ മാസത്തില്‍ ഹജ് അമിന്‍ ഹുസ്സൈനിയുടെ നേതൃത്വത്തില്‍ ഇറാക്കില്‍ നടന്ന പ്രൊ നാസി പട്ടാള അട്ടിമറിയില്‍ പങ്കാളി  ആയിരുന്നു.

 

റോയല്‍ കമ്മീഷനു മുമ്പാകെ ഹജ് അമിന്‍ അല്‍ ഹുസ്സൈനിയില്‍ നിന്നുള്ള തെളിവെടുപ്പ് (ജനുവരി 12, 1937)

 

പീല്‍ പ്രഭു: …..എന്നാല്‍ ഒരു ചോദ്യം. യെഹൂദ കുടിയേറ്റം പൂര്‍ണമായി നിറുത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇവിടെ ഉള്ള നാല് ലക്ഷം (400,000) യെഹൂദന്മാരെ സംബന്ധിച്ച് എന്ത് ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?

 

മുഫ്തി: മുന്‍പ്‌ അവര്‍ അറബ് രാജ്യങ്ങളില്‍ എങ്ങനെ ജീവിച്ചിരുന്നോ അതുപോലെ ജീവിക്കും. പൂര്‍ണ സ്വതന്ത്ര്യത്തോടും നൈസര്‍ഗ്ഗികാവകാശത്തോടും, രാജ്യത്ത് തന്നാട്ടുകാരന്‍ എന്ന നിലയില്‍. മുസ്ലിം ഭരണം സഹിഷ്ണതയുടെ കാര്യത്തില്‍ എപ്പോഴും അറിയപ്പെട്ടിരുന്നു എന്നുള്ളത് ഒരു വസ്തുതയാണ് എന്ന് മാത്രമല്ല യൂറോപ്പിലെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ യെഹൂദന്മാര്‍ അറബ് ഭരണത്തിന്‍ കീഴിലുള്ള കിഴക്കന്‍ രാജ്യങ്ങളിലേക്ക് വന്നിരുന്നു. ചരിത്രം അനുസരിച്ച് യെഹൂദന്മാര്‍ക്ക് ഏറ്റവും സ്വസ്ഥവും സമാധാനപരമായ നിവാസം അറബ് ഭരണത്തിന്‍ കീഴിലുണ്ടായിരുന്നു.

 

(ഈ പ്രദേശം നൂറ്റാണ്ടുകളായി അറബ് ഭരണത്തിന്‍ കീഴിലല്ല, തുര്‍ക്കി ഭരണത്തിന്‍ കീഴിലായിരുന്നു. മിക്ക അറബികളെയും അപേക്ഷിച്ച് തുര്‍ക്കികള്‍ യെഹൂദന്മാരോട് കുടുതല്‍ സഹിഷ്ണത ഉള്ളവരും  ന്യായമായി  ഇടപെട്ടിരുന്നവരുമായിരുന്നു. നൂറ്റാണ്ടുകളായി   തുര്‍ക്കികള്‍  യൂറോപ്പിലെ ക്രിസ്ത്യന്‍ പീഡനങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന യെഹൂദന്മാര്‍ക്കും മറ്റുള്ളവര്‍ക്കും അഭയം കൊടുത്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ അവര്‍ യെഹൂദന്മാര്‍ക്ക് ഔപചാരിക നിയമ സംരക്ഷണം കൊടുക്കുകയും (അറബികള്‍ ഇന്നും ചെയ്യാന്‍ മടിക്കുന്ന ഒന്ന്!) യെഹൂദ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശം  മുഴുവന്‍ നിര്‍ജ്ജനമായ പാഴ്  സ്ഥലം ആയതുകൊണ്ടും, തകര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിനു യെഹൂദകുടിയേറ്റം മൂലം സമൃദ്ധി ഉണ്ടാവും എന്ന പ്രതീക്ഷയിലുമാണ് തുര്‍ക്കികള്‍ ശക്തമായി സയണിസത്തെ അംഗീകരിച്ചത്.)

 

മുഫ്തി: എണ്ണത്തില്‍ ആയിരങ്ങള്‍ ആയ യെഹൂദന്മാര്‍ ഇറാഖിലും സിറിയയിലും  അറബ് ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്നു. അവര്‍ക്ക് ആ രാജ്യങ്ങളിലെ മറ്റു നിവാസികള്‍ക്ക് ഉള്ള തുല്യ അവകാശങ്ങളും സ്ഥാനങ്ങളും ഉണ്ട്.

 

(മുസ്ലിം ലോകത്ത് വലിയ യെഹൂദ സമുഹങ്ങള്‍ നില നിന്നിരുന്നുവെന്ന് ഇവിടെ മുഫ്തി സമ്മതിക്കുന്നു. 1948-നു ശേഷം ഈ എട്ടുലക്ഷത്തിയെഴുപതിനായിരം (870,000) അറബ് യെഹൂദന്മാര്‍ക്ക് അവരുടെ വസ്തുവകകള്‍ നഷ്ടമായി, അവരുടെ പൌരത്വം നീക്കപ്പെട്ടു എന്ന് മാത്രമല്ല, അവരുടെ ജന്മദേശം വിടാന്‍ നിര്‍ബന്ധിതരും ആയിത്തീര്‍ന്നു. അവരില്‍ മിക്കവരും ഇസ്രായേലില്‍ കുടിയേറി. അവരും അവരുടെ മക്കളും ആണ് അവിടെയുള്ള ഇന്നത്തെ യെഹൂദന്മാരില്‍ ഭുരിപക്ഷവും. യാസര്‍ അറഫാത്തും അദേഹത്തിന്‍റെ നാസി അമ്മാവനും എത്രയോ “അറബ്” ആണോ അത്രയും തന്നെ “അറബ് “ആണ് അവരും.)

 

സര്‍ എല്‍ ഹംമോണ്ട്: താങ്കള്‍ ഒരുപ്രാവശ്യം കു‌ടി എനിക്ക് ഭൂമിയുടെ കണക്കു തരാമോ. അധിവാസത്തിനു മുന്പ് യെഹൂദന്മാര്‍ എത്രത്തോളം ഭൂമി കൈവശം വച്ചിട്ടുണ്ട് എന്നാണ് എനിക്ക് അറിയേണ്ടത്.

 

മുഫ്തി: ഞങ്ങളുടെ കമ്മറ്റിയില്‍ (അറബ് ഹയര്‍ കമ്മറ്റി)  ഉള്ള ഒരു അംഗം ഭൂമി സംബന്ധമായ പ്രശ്നത്തില്‍ പിന്നീടു ഇടപെടുമെന്ന് ഞാന്‍ ആദ്യമായി പറയാന്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും ഞാന്‍ കണക്കുകള്‍ തരാം. അധിവാസത്തിന്‍റെ സമയത്ത് യെഹൂദന്മാര്‍ ഏകദേശം ഒരു ലക്ഷം ദുനം ഭൂമി കൈവശം വച്ചിരുന്നു.

 

(ദുനം എന്നത് ഒട്ടോമന്‍ തുര്‍ക്കിയിലും അതിന്‍റെ അധീനതയിലും ഇരുന്ന പ്രദേശങ്ങളില്‍ നിലവിലുണ്ടായിരുന്ന അളവാണ്. നമ്മുടെ അളവില്‍ നോക്കിയാല്‍ 25 സെന്‍റ് ആണ് ഒരു ദുനം. ലിങ്ക്: http://middleeast.about.com/od/glossary/g/dunum-dunam.htm – പരിഭാഷകന്‍)

 

സര്‍ എല്‍ ഹംമോണ്ട്:  എതു വര്‍ഷം ആണത്?

 

മുഫ്തി: ബ്രിട്ടീഷ്‌ അധിവാസത്തിന്‍റെ തിയ്യതിയില്‍

 

സര്‍ എല്‍ ഹംമോണ്ട്: ഇപ്പോള്‍ അവര്‍ എത്ര കൈവശം വച്ചിട്ടുണ്ട്?

 

മുഫ്തി: ഏകദേശം 15 ലക്ഷം (1,500,000) ദുനം. 12 ലക്ഷം (1,200,000) ദുനം യെഹൂദ കൈവശക്കാരുടെ  പേരില്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ,  കരാര്‍ ആക്കിയതും എന്നാല്‍ ഭൂമി രെജിസ്ട്രിയില്‍ ഇത് വരെ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതായ മൂന്ന് ലക്ഷം (300,000) ദുനം ഉണ്ട്. ഇതില്‍ അവകാശം കൈമാറിയ ഏകദേശം ഒരു ലക്ഷം (100,000) ദുനം ഭൂമി ഉള്‍പ്പെടുന്നില്ല.

 

സര്‍ എല്‍ ഹംമോണ്ട്: എതു ഒരു ലക്ഷം ദുനം ആണ് കൈമാറ്റം നടത്തപ്പെട്ടത്. അതു ആ പന്ത്രണ്ട് ലക്ഷം ദുനത്തില്‍ ഉള്‍പ്പെടുന്നില്ലേ? വാദം ഇതാണ്: 1920-ല്‍ യെഹൂദ അധിവാസത്തിന്‍റെ സമയത്ത് യെഹൂദന്മാര്‍ ഒരു ലക്ഷം ദുനം മാത്രമാണ് കൈവശം വച്ചിരുന്നത് എന്ന് അദ്ദേഹം പറയുന്നു. അതങ്ങനെയാണോ?  ഭൂമി രജിജിസ്ട്രിയില്‍ ഉള്ള കണക്കു പ്രകാരം യെഹൂദ അധിവാസത്തിന്‍റെ സമയത്ത് യെഹൂദന്മാരുടെ ഉടമസ്ഥതയിലുള്ള ഭൂമി എത്ര ഉണ്ടന്നാണ് ഞാന്‍ ചോദിച്ചത്. ആ കണക്ക് ഒരു ലക്ഷം ദുനം അല്ല, ആറര ലക്ഷം (650,000) ദുനം ആണെന്ന് കേട്ടാല്‍ അദേഹത്തിന് ആശ്ചര്യം ആവുമോ?

 

മുഫ്തി: ഒത്തിരി ഭൂമി റെജിസ്റ്റര്‍ ചെയ്യപ്പെടാത്ത കരാറിലൂടെ വാങ്ങിയതാണെന്ന വസ്തുതയാണ് ഒരു പക്ഷെ ഈ അന്തരത്തിന് കാരണം.

 

സര്‍ എല്‍ ഹംമോണ്ട്: ഒരു ലക്ഷവും (100,000) ആറര ലക്ഷവും (650,000) തമ്മില്‍ വലിയ അന്തരമുണ്ട്!

 

മുഫ്തി: ഒരു സംഭവത്തില്‍ അവര്‍ ഏകദേശം  നാല് ലക്ഷം (400,000) ദുനം ഭൂമി ഒരുമിച്ചു വിറ്റിരുന്നു.

 

സര്‍ എല്‍ ഹംമോണ്ട്: ആര്? ഒരു അറബി?

 

മുഫ്തി: സാര്‍സൂക്, ബെയ്റൂട്ടില്‍ നിന്നുള്ള ഒരു അറബി.

 

സര്‍ എല്‍ ഹംമോണ്ട്: അറബികള്‍ അവരുടെ  ഭൂമിമിയില്‍ നിന്ന് കുടിയിറക്കപ്പെടുന്നതിന്‍റെയും അവരുടെ ഗ്രാമങ്ങള്‍ തുടച്ചു മാറ്റപ്പെടുന്നതിന്‍റെയും  ഒരു ചിത്രമാണ് ശ്രേഷ്ഠ മുഫ്തി അദേഹം നമുക്ക്‌ മുമ്പാകെ വരച്ചു കാട്ടിയത്. എനിക്ക് അറിയേണ്ടത് പലസ്തീനിലെ ഭരണകുടം ഭൂമി കൈവശപ്പെടുത്തി അത് പിന്നീടു യെഹൂദന്മാര്‍ക്ക് കൊടുക്കുകയായിരുന്നോ എന്നാണ്.

 

മുഫ്തി: മിക്ക സന്ദര്‍ഭങ്ങളിലും ഭൂമി കൈവശപ്പെടുത്തുകയായിരുന്നു.

 

സര്‍ എല്‍ ഹംമോണ്ട്: ഞാന്‍ ഉദ്ദേശിച്ചത് ഭൂമി പൊതുപ്രയോജനത്തിനു കൈവശപ്പെടുത്തുന്നത് പോലെ ബലമായി അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ആണോ അത് ചെയ്തെതെന്നാണ്.

 

മുഫ്തി: അല്ല, അങ്ങനെ ആയിരുന്നില്ല.

 

സര്‍ എല്‍ ഹംമോണ്ട്:  നിര്‍ബന്ധപുരവം എടുക്കുകയായിരുന്നില്ല?

 

മുഫ്തി: ആയിരുന്നില്ല.

 

(ഭൂമി മോഷ്ടിക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ അല്ല, മറിച്ച് മര്യാദ പ്രകാരം വില കൊടുത്ത് വാങ്ങപ്പെടുകയായിരുന്നു എന്ന് മുഫ്തി സമ്മതിക്കുന്നു)

 

സര്‍ എല്‍ ഹംമോണ്ട്: എന്നാല്‍ ഏതാണ്ട് ഏഴ് ലക്ഷം (700,000) ദുനം വരുന്ന ഭൂമി വാസ്തവത്തില്‍ വിറ്റത് ആണോ?

 

മുഫ്തി: അതെ, അവ വിറ്റതാണ്. എന്നാല്‍ ഈ വക വില കൊടുത്തു വാങ്ങല്‍ സുഗമമാക്കുന്ന രീതിയില്‍ ആയിരുന്നു രാജ്യത്തിന്‍റെ സ്ഥിതി.

 

സര്‍ എല്‍ ഹംമോണ്ട്: നിങ്ങള്‍ ആ പറഞ്ഞതിലുടെ  എന്താണ് ഉദേശിക്കുന്നത് എന്ന്  എനിക്കങ്ങോട്ട് ശരിക്കു മനസിലാകുന്നില്ല. അവ വിറ്റത് ആണ്. ആരാണ് അവ വിറ്റത്?

 

മുഫ്തി: ഭൂവുടമകള്‍.

 

സര്‍ എല്‍ ഹംമോണ്ട്: അറബികള്‍?

 

മുഫ്തി: മിക്ക സന്ദര്‍ഭങ്ങളിലും അവര്‍ അറബികള്‍ ആയിരുന്നു.

 

സര്‍ എല്‍ ഹംമോണ്ട്: അവ വില്‍ക്കാന്‍ അവരുടെ മേല്‍ എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ? അങ്ങനെ ആണെങ്കില്‍ ആര് മൂലം?

 

(ആ ഭൂമികളെല്ലാം അറബികള്‍ മനസ്സോടെ വിറ്റതാണ്. മുഫ്തി അത് സമ്മതിക്കുന്നു, എന്നാല്‍…)

 

മുഫ്തി: മറ്റു രാജ്യങ്ങളില്‍ ഉള്ളത് പോലെ, സാഹചര്യങ്ങളുടെ തള്ളല്‍ മൂലവും സാമ്പത്തിക തള്ളല്‍ മൂലവും സ്വന്തം ഭൂമി വില്‍ക്കുന്നവര്‍ ഇവിടയും ഉണ്ട്.

 

സര്‍ എല്‍ ഹംമോണ്ട്: ഇതു മാത്രമാണോ അദേഹം പറഞ്ഞത്?

 

മുഫ്തി: ഭൂമി വില്‍ക്കുന്നതില്‍ നിന്ന് ആരും അവരെ തടഞ്ഞില്ല. വില്‍പ്പന സുഗമമാക്കുന്ന രീതിയില്‍ ആയിരുന്നു അധികവും രാജ്യത്തിന്‍റെ സ്ഥിതി. ഭരണകുടം ഈ ദരിദ്ര ജനതയുടെ താല്പര്യം മുന്‍ നിറുത്തിയിരുന്നെങ്കില്‍ അവര്‍ ഈ വില്പനകള്‍ തടയുകയും ഈ മനുഷ്യര്‍ അവരുടെ ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെടുകയും ചെയ്യുകയില്ലായിരുന്നു. ഈ ഭൂമികളുടെ വലിയ ഭാഗം കൈവശമുള്ളവര്‍  വസ്തുവില്‍ നിന്ന് ദൂരെക്കിടക്കുന്ന ഭൂപ്രഭുക്കളാണ്. അവര്‍ ഈ ഭൂമികള്‍ കുടികിടപ്പുകാരുടെ തലയ്ക്കു മീതെ കുടി വില്കുകയും അങ്ങനെ കുടികിടപ്പുകാര്‍  കുടിയിറക്കപ്പെടുവാന്‍  നിര്‍ബന്ധിതരാവുകയും ചെയ്യുകയാണ്. വസ്തുവില്‍ നിന്ന് അകന്നിരിക്കുന്ന ഈ ജന്മികള്‍ പലസ്തീനികള്‍ അല്ല മറിച്ചു ലബനോനികള്‍ ആണ്.

 

(സാമ്പത്തിക ചുറ്റുപാടുകളാണ് ഈ വസ്തുക്കളുടെ ഉടമസ്ഥരെ അവ വില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന്  മുഫ്തി ഒരു വശത്ത് അവകാശപ്പെടുകയും എന്നാല്‍  തിരിഞ്ഞു പിന്നീടു ഈ ഉടമസ്ഥര്‍,  കുടികിടപ്പുകാര്‍ ഉള്ള, വസ്തുവില്‍ നിന്ന് അകന്നിരിക്കുന്ന സമ്പന്ന ജന്മികള്‍ ആണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. എന്നാല്‍…)

 

സര്‍ എല്‍ ഹംമോണ്ട്: വസ്തുവില്‍ നിന്ന് അകന്നിരിക്കുന്ന ജന്മികള്‍ കുടാതെ, ഭൂമി വിറ്റ അറബികളുടെ ഒരു പട്ടിക കമ്മിഷന്  തരുവാന്‍ ഉള്ള ഒരു സ്ഥിതിയില്‍ ആണോ ശ്രേഷ്ട്ട മുഫ്തി അദേഹം?

 

മുഫ്തി: അങ്ങനെ ഒരു പട്ടിക തരുവാന്‍ ഭൂമി വകുപ്പിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

സര്‍ എല്‍ ഹംമോണ്ട്: എവിടെ നിന്ന് ആ വിവരം കിട്ടുമെന്നല്ല ഞാന്‍ അദേഹത്തിനോട്  ചോദിച്ചത്. ആ വിവരം എനിക്ക് തരുവാനുള്ള സ്ഥിതിയില്‍ ആണോ അദേഹം എന്നാണ് ഞാന്‍ ചോദിച്ചതു.

 

മുഫ്തി: അങ്ങനെ ഒരു പട്ടിക തരുവാന്‍ എനിക്ക് കഴിയും.

 

സര്‍ എല്‍ ഹംമോണ്ട്: ഞാന്‍ ഇത് ഇപ്പോള്‍ ചോദിക്കുന്നു: തുര്‍ക്കികളുടെ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന ഫെല്ലഹിനുകളുടെ(മധ്യ പുര്‍വ്വ ദേശത്തില്‍ ഉള്ള കര്‍ഷകര്‍) ജീവിത നിലവാരം കൂടിയിട്ടുണ്ടോ അതോ താഴ്ന്നിട്ടുണ്ടോ എന്നാണ് അദേഹം കരുതുന്നത്?

 

മുഫ്തി: പൊതുവായി പറഞ്ഞാല്‍ ഞാന്‍ കരുതുന്നത് അവരുടെ അവസ്ഥ കൂടുതല്‍ മോശം ആയെന്നാണ്‌.

 

സര്‍ എല്‍ ഹംമോണ്ട്: നികുതി ചുമത്തല്‍ ഭാരിച്ചതാണോ അതോ  ലഘുവാണോ?

 

മുഫ്തി: അന്ന് നികുതി ചുമത്തല്‍ ഭാരിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റു ഭാരങ്ങള്‍ ഉണ്ട്.

 

സര്‍ എല്‍ ഹംമോണ്ട്: ഞാന്‍ അദേഹത്തോട് ഇപ്പോള്‍, ഇന്ന് നമ്മള്‍ ഇവിടെ കുടിയിരിക്കുമ്പോള്‍ ചോദിക്കുന്നു: ഫെല്ലഹിനുകള്‍ക്ക് തുര്‍ക്കി  ഭരണത്തിന്‍ കിഴില്‍ ഉണ്ടായിരുന്നതിനെക്കാള്‍ വളരെ ലഘുവായ നികുതി ആണ് ഇപ്പോള്‍ ഉള്ളത് എന്നത് ഒരു വസ്തുത അല്ലേ? അതോ അവരില്‍  നിന്ന് ഭരിച്ച നികുതി ഇടാക്കുന്നുവോ?

 

മുഫ്തി: ഇപ്പോളത്തെ നികുതി ചുമത്തല്‍ ലഘുവാണ്. എന്നാല്‍ അറബികള്‍ക്ക് മറ്റു നികുതികള്‍ ഉണ്ട്, ഉദാഹരണത്തിന് തീരുവകള്‍. ഈ വിഷയത്തില്‍ അറബ് കമ്മറ്റിയിലെ ഒരംഗം ഇടപെടും.

 

പീല്‍ പ്രഭു: നികുതി ചുമത്തല്‍  എന്ന ഭാരത്തെ സംബന്ധിച്ച്?

 

മുഫ്തി: അതേ.

 

പീല്‍ പ്രഭു: ഫെല്ലഹിനുകളുടെ അവസ്ഥ എന്താണ്. ഉദാഹരണത്തിന് അവരുടെ വിദ്യാഭ്യാസം. ഇപ്പോള്‍ കുടുതല്‍ വിദ്യാലയങ്ങള്‍ ഉണ്ടോ അതോ അവ കുറവാണോ?

 

മുഫ്തി: തുലനം ചെയ്താല്‍ അവര്‍ക്ക് കുടുതല്‍ വിദ്യാലയങ്ങള്‍ കാണാം. അതേസമയം അവരുടെ എണ്ണത്തില്‍ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട്.

 

(“എണ്ണത്തില്‍ ഉള്ള വര്‍ധനവ്‌”, അതാണ് സത്യം. യെഹൂദന്മാരുടെ കുടിയേറ്റം തടയുമ്പോള്‍ തന്നെ ബ്രിട്ടീഷുകാര്‍ അറബികളെ ചുറ്റുമുള്ള രാജ്യങ്ങളില്‍ നിന്ന് കുടിയേറാന്‍ അനുവദിക്കുകയും, അത് വഴി അറബ് ജനസംഖ്യ പെരുകുവാന്‍  ഇടയാക്കുകയും ചെയ്തു. 1921-ല്‍  മൊത്തം പ്രദേശത്ത് ആകെ ഏഴ് ലക്ഷം (700,000) ജനങ്ങളെ ഉണ്ടായിരുന്നുള്ളു. ഇതു വളരെ മോശം ആയിരുന്നെങ്കില്‍ എന്തിനാണ് വളരെ അധികം പേര്‍ കുടിയേറിയത്?)

 

സര്‍ എല്‍ ഹംമോണ്ട്: ഇപ്പോള്‍ നിര്‍ബന്ധിത സൈനിക സേവനം ഉണ്ടോ?

 

മുഫ്തി: ഇല്ല.

 

(മുസ്ലിം ഭരണത്തില്‍ നിന്ന് മാറിയപ്പോള്‍ അറബികള്‍ക്ക് ഭാരിച്ച നികുതികള്‍ ഇല്ലന്നും, നിര്‍ബന്ധിത സൈനിക സേവനം ഇല്ലെന്നും, വിദ്യാലയങ്ങള്‍ ഉണ്ടെന്നും മുഫ്തി സമ്മതിക്കുന്നു. എന്നാല്‍..)

 

സര്‍ എല്‍ ഹംമോണ്ട്: ജനങ്ങള്‍ അത് തിരികെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?

 

മുഫ്തി: അതേ, ഞങ്ങള്‍ക്ക് ഞങ്ങളുടെ തന്നെ ഭരണകുടം ഉണ്ടാകുന്ന പക്ഷം.

 

(ശരിക്കും അദേഹം അര്‍ത്ഥമാക്കുന്നത്‌ അദ്ദേഹത്തിന്‍റെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും ഭരണം എന്നാണ്. അതിലുടെ അദേഹത്തിന് കിട്ടാവുന്നതെല്ലാം മോഷ്ടിക്കാമല്ലോ. ഇപ്പോഴത്തെ മുസ്ലിം പ്രദേശങ്ങള്‍ എങ്ങനെ ഇരിക്കുന്നുവോ അത് പോലെ തന്നെ, ഒന്നാം ലോക മഹാ യുദ്ധത്തില്‍ നിന്നുള്ള ബ്രിട്ടീഷുകാരുടെ സൃഷ്ടിയായ പലസ്തീനും, ഒരു പാഴ് ഭൂമിയും സ്വന്തമായി കാര്യശേഷി ഇല്ലാത്തതുമായിരുന്നു. മൊത്തം പ്രദേശത്ത് നടന്ന ഒരേയൊരു വികസനം, അത് യെഹൂദന്മാര്‍ ചെയ്തതായിരുന്നു. അദേഹത്തിന് അത് മുഴുവന്‍ വേണമെന്ന് മാത്രമല്ല, അദേഹത്തിന്‍റെ കുടംബം ഇന്നുവരെയും ദരിദ്രനായ ഒരു അറബിക്ക് പോലും ഒന്നും ചെയ്തട്ടില്ല. ഫോര്‍ബ്സ് മാഗസിന്‍റെ കണക്ക്‌ പ്രകാരം അറഫാത്തിന്‍റെ സമ്പാദ്യം 300 മില്യന്‍ ഡോളര്‍ ആണ്. അപ്പോള്‍ തന്നെ അദേഹത്തിന്‍റെ ജനത പട്ടിണി കിടക്കുകയും ചെയ്യുന്നു. ആരാണ് പറഞ്ഞത് സ്വന്തം ജനതയില്‍ നിന്ന് മോഷ്ടിക്കുന്നത് ലാഭകരമല്ലെന്ന്?)

 

സര്‍ എല്‍ ഹംമോണ്ട്: ജനസംഖ്യയുടെ  അറബ് ഭാഗത്തിന് കുടുതല്‍ സന്തോഷം ഇപ്പോഴുള്ള  ബ്രിട്ടീഷ്‌ മാന്‍ഡേറ്ററി ഭരണത്തിന്‍ കീഴില്‍ ഇരിക്കുന്നതിനേക്കാള്‍ മടങ്ങി തുര്‍ക്കികളുടെ  ഭരണത്തിന്‍ കീഴില്‍ ഇരിക്കുന്നതാണ്. ഇതാണ് അദ്ദേഹം  കരുതുന്നതെന്ന് അദ്ദേഹത്തില്‍ നിന്നുള്ള തെളിവെടുപ്പില്‍ നിന്ന് എനിക്ക് എടുക്കാമോ?

 

മുഫ്തി: അതൊരു സത്യം ആണ്.

 

(അതെ. തീര്‍ച്ചയായും.)

 

ഇതാണ് പീല്‍ കമ്മീഷന് മുന്‍പാകെ യെഹൂദ വിരോധിയും ഹിറ്റ്ലറുടെ നാസിസത്തിന്‍റെ  അനുകൂലിയുമായ ജെറുസലേം ഗ്രാന്‍ഡ്‌ മുഫ്തി ഹജ്ജ്‌ അമിന്‍ അല്‍-ഹുസ്സൈനി നല്‍കിയ മൊഴി. അദ്ദേഹം വ്യക്തമായി സമ്മതിക്കുന്നു, യാതൊരു അറബിയുടെയും ഒരിഞ്ചു ഭൂമി പോലും യെഹൂദന്മാര്‍ മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്തിട്ടില്ല, യെഹൂദന്മാര്‍ ഏതെങ്കിലും അറബികളെ ആ നാട്ടില്‍ നിന്ന് അടിച്ചോടിക്കുകയോ (ഇറാക്കിലെ ആങ്ങളമാര്‍ മൊസൂളിലും മറ്റുമുള്ള ക്രിസ്ത്യാനികളോടു ചെയ്തത് പോലെ) ഏതെങ്കിലും അറബ് ഗ്രാമങ്ങള്‍ തകര്‍ക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ഭൂമി വില്‍ക്കാന്‍ മനസ്സുള്ളവരില്‍ നിന്ന് ദശലക്ഷക്കണക്കിന് ദുനം (ഒരു ലക്ഷം ദുനം എന്നാല്‍ 25 ലക്ഷം സെന്‍റ് അഥവാ ഇരുപത്തയ്യായിരം ഏക്കര്‍ ആണ്. ഇത് എത്ര കിലോമീറ്റര്‍ വരും എന്ന് കണക്ക് കൂട്ടി നോക്കുക) ഭൂമി പണം കൊടുത്ത് വാങ്ങുകയായിരുന്നു എന്ന് മുഫ്തി സമ്മതിക്കുകയും ചെയ്യുന്നു. എന്ന് മാത്രമല്ല, സയണിസ്റ്റുകളും ബ്രിട്ടീഷുകാരും ആ പ്രദേശത്ത്‌ വന്നതിലൂടെ പലസ്തീനികളുടെ ജീവിത നിലവാരം ഉയരുകയാണ് ഉണ്ടായത് എന്ന് (ലഘുവായ നികുതി, നിര്‍ബന്ധിത സൈനിക സേവനം ഇല്ല, വിദ്യാലയങ്ങള്‍ കൂടുതലായി പണി കഴിപ്പിച്ചു, അറബ് ജനസംഖ്യയുടെ വര്‍ദ്ധനവ്‌ തുടങ്ങിയവ) മുഫ്തിക്ക് അംഗീകരിക്കേണ്ടിയും വന്നു!

 

വസ്തുത ഇതാണ്, തരിശായി കിടന്നിരുന്ന ആ പ്രദേശം മുഴുവന്‍ സമ്പന്നരായ അറബികളുടെ കൈകളില്‍ ആയിരുന്നു. അവരുടെ കുടിയാന്മാരായി അവര്‍ക്ക് വേണ്ടി ജോലി ചെയ്തിരുന്ന [കന്നുകാലി വളര്‍ത്തല്‍ ആണ് ഈ കുടിയാന്മാര്‍ പ്രധാനമായി ചെയ്തിരുന്ന ജോലി] കുറച്ച് അറബികളും ഉണ്ടായിരുന്നു. ആ പ്രദേശത്തെ ഈ ജന്മി-കുടിയാന്‍ ബന്ധം തലമുറകളായി തുടര്‍ന്ന് പോരുന്നതുമാണ്. അപ്പോഴാണ്‌ യെഹൂദന്മാര്‍ അവിടെ ചെന്ന് ഭൂമി വാങ്ങുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം അറബി യജമാനനില്‍ നിന്നും യെഹൂദന്മാരിലേക്ക് മാറ്റപ്പെട്ടതില്‍ ഈ കുടിയാന്മാര്‍ക്ക് യാതൊരു പ്രശ്നവും ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. കാരണം, യെഹൂദന്മാര്‍ ആ പ്രദേശത്ത്‌ വന്നതോടെ കൃഷി ആരംഭിക്കുകയും കുടിയാന്മാര്‍ക്ക് കൃഷിയിടങ്ങളില്‍ ജോലി ലഭിക്കുകയും അവരുടെ ജീവിത നിലവാരം ഉയരുകയും ചെയ്തിരുന്നു. ആ പ്രദേശത്ത്‌ ധാരാളം വിദ്യാലയങ്ങള്‍ ഉണ്ടായി എന്ന് മുഫ്തി തന്നേ തെളിവെടുപ്പില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ യെഹൂദന്മാര്‍ അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടവര്‍ ആണെന്നും അവരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവരോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും ഒക്കെയുള്ള മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അറിയാമായിരുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ ആണ് ഈ കുടിയാന്മാരെ യെഹൂദന്മാര്‍ക്കെതിരെ തിരിച്ചു വിടുന്നത്. തരിശായി കിടന്നിരുന്ന ഭൂമി പൊന്നു വിളയുന്ന മണ്ണാക്കി യെഹൂദന്മാര്‍ മാറ്റിയപ്പോള്‍ തലമുറകളോളം ആ ഭൂമിയുടെ ഉടമസ്ഥന്മാരായിരുന്ന സമ്പന്ന അറബികള്‍ക്കും അവിടെ താമസിച്ചിരുന്ന കുടിയാന്മാര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. യെഹൂദന്മാരെ ഓടിപ്പിച്ചു വിട്ട് ആ ഭൂമി സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ അവരും മുഹമ്മദിന്‍റെ യെഹൂദ വിദ്വേഷം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും ഒരുമിച്ചു ഗൂഡാലോചന കഴിച്ചതിന്‍റെ അനന്തരഫലമാണ് പില്‍ക്കാലത്ത് ആ പ്രദേശത്തുണ്ടായ ലഹളകള്‍ക്കും ഇന്നുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. യെഹൂദന്മാര്‍ ഓടിപ്പോയാല്‍ അല്ലെങ്കില്‍ അവരെ ഓടിച്ചു വിട്ടാല്‍ പൊന്നു വിളയുന്ന ഈ മണ്ണ് തങ്ങള്‍ക്ക് കിട്ടും എന്നുള്ള അതിമോഹത്താല്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ലെബനോനില്‍ നിന്നും ഒക്കെ ധാരാളം ദരിദ്ര അറബികള്‍ ഈ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങി. തരിശായി കിടന്നിരുന്ന സ്ഥലം വാങ്ങി അത് പോന്നു വിളയുന്ന മണ്ണാക്കി മാറ്റാന്‍ യെഹൂദന് അറിയാമെങ്കില്‍, അതിനെ സംരക്ഷിക്കാനും യെഹൂദന് അറിയാം എന്നുള്ള കാര്യം മാത്രം മന്ദബുദ്ധികളായ അറബികള്‍ക്ക് മനസ്സിലായില്ല! യെഹൂദന്മാരുടെ കുടിയേറ്റത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്ലാ ദാവാക്കാരും കമ്യൂണിസ്റ്റുകാരും യുക്തന്മാരും പക്ഷേ അറബികളുടെ കുടിയേറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല. യെഹൂദന്‍ കുടിയേറിയത് ഓസിനല്ല, പണം കൊടുത്തു സ്ഥലം വാങ്ങിയിട്ടാണ് അവന്‍ കുടിയേറിയത്. എന്നാല്‍ ഈ അറബികള്‍ കുടിയേറിയത് ചക്കാത്തിനാണ്. ലിങ്ക്: http://www.jewishvirtuallibrary.org/jsource/History/mandate.html )

 

ഏതായാലും പിന്നീട് ആ പ്രദേശത്ത്‌ നടന്നത് യെഹൂദന്മാര്‍ക്ക് നേരെയുള്ള അറബികളുടെ കൂട്ടായ ആക്രമണമാണ്. രാജ്യത്തുടനീളം യെഹൂദന്മാര്‍ക്കെതിരെ ലഹളകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ബ്രിട്ടീഷ്‌ പട്ടാളം യെഹൂദന്മാരോട് ഒരനുഭാവവും കാണിച്ചില്ല. അവസാനം സഹികെട്ട യെഹൂദന്മാര്‍ അറബികളുടെ അക്രമത്തെ ആയുധമെടുത്ത് നേരിടുവാന്‍ തന്നെ തീരുമാനിച്ചു. 1920 ജൂണ്‍ മാസത്തില്‍ ഹാഗ്ന ഡിഫന്‍സ്‌ ഫോഴ്സ്‌ (Hagna Defence Force) എന്ന പേരില്‍ ഒരു ഒളിപ്പോര്‍ സംഘടന അവര്‍ രൂപീകരിച്ചു. 1921-മെയ്‌ മാസത്തില്‍ യെഹൂദന്മാര്‍ക്കെതിരെ സംഘടിതമായ അറബി വിപ്ലവം ആരംഭിച്ചു. അവര്‍ സംഘം ചേര്‍ന്ന് Haifa, Petach, Tikva, Jaffa എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന യെഹൂദന്മാരെ ആക്രമിച്ചു. ജാഫയിലെ ലഹളയില്‍ മാത്രം നാല്പത്തിയേഴു യെഹൂദന്മാര്‍ കൊല്ലപ്പെട്ടു. അറബികളുമായി നല്ല ബന്ധത്തില്‍ കഴിയുവാന്‍ യെഹൂദന്മാര്‍ ആഗ്രഹിച്ചു എങ്കിലും ‘യെഹൂദരെ പലസ്തീനില്‍ കാല്‍ കുത്തുവാന്‍ സമ്മതിക്കില്ല’ എന്ന തീരുമാനത്തില്‍ അറബികള്‍ ഉറച്ചു നിന്നതിനാല്‍ യാതൊരു ഒത്തുതീര്‍പ്പുകളും വിജയിച്ചില്ല. ചില എഴുത്തുകാര്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കൂ:

 

“From late 1919, Arab attacks on Jewish settlements became more frequent and relentless, particularly in the Jordan Valley and the Galilee.” (Teveth, Shabtai. Ben-Gurion and the Palestinian Arabs: From Peace to War. Oxford [Oxfordshire]: Oxford University Press, 1985. 47.)

 

“As early as 1920, Palestine Arab opposition to Zionism and desire for self-government led to a threat to public security. … three days of rioting in Jerusalem, in which Arab mobs fell upon Jews with sticks, stones and knives. The Arab Police either adopted a passive attitude or joined in the riots. British troops were called out, the police were disarmed and order was finally reestablished. As a result of these disturbances, five Jews and four Arabs were killed and 211 Jews and 21 Arabs were wounded.” ( Anglo-American Committee of Inquiry on Jewish Problems in Palestine and EuropeReport to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

 

 

“1 March 1920 In an attack by large numbers of Arabs from the village of Halsa, eight Jews were killed …” (Gilbert, Martin, and Martin Gilbert. The Routledge Atlas of the Arab-Israeli Conflict. London: Routledge, 2002. 10.)

 

 

In April 1920 Arabs rioted against Jews during the Nebi Musa festival.

 

On May 1st, 1921 “Arabs of Jaffa murderously attacked Jewish inhabitants of the town and Arab raids were made on five Jewish rural settlements; the disorders were suppressed by the police and military forces. Forty-seven Jews were killed and 146 wounded, mostly by Arabs … The hostility shown towards the Jews during the riots was shared by Arabs of all classes; Moslem and Christian Arabs …”( A Survey of Palestine Prepared in December 1948 and January 1946 for the Information of the Anglo-American Committee of Inquiry. Vol. 2. 1946. 18-19.)

 

 

“On May Day, 1921, Arab mobs attacked Jewish residents of Jaffa and stormed the Zionist Immigration Center, killing 13 persons. Again the military forces had to be summoned to replace the unreliable Arab police. The disorders, however, spread. On the 3rd May Hebrew colonies at Kafr Saba and Ain Hal were looted. On the 5th May the village of Petah Tiqvah was attacked by several thousand armed Arabs in semi-military formation, and was saved from destruction only by the arrival of several squadrons of cavalry. On the 6th May Arabs besieged Haderah and attempted an attack on Rehovoth. In these disorders 47 Jews were killed and 146 wounded, mostly by Arabs, and 48 Arabs were killed and 73 wounded, mostly by police and military action.” (Anglo-American Committee of Inquiry on Jewish Problems in Palestine and EuropeReport to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

 

In 1929 general anti-Jewish riots spread throughout Palestine. From August 23rd to the 29th, “murderous attacks were made on the Jews in various parts of the country. The most violent attacks were those against the old established Jewish communities at Hebron and Safed; there were also attacks in Jerusalem and Jaffa and against several Jewish rural settlements. There was little retaliation by Jews, of whom 133 were killed and 339 wounded.” (A Survey of Palestine Prepared in December 1948 and January 1946 for the Information of the Anglo-American Committee of Inquiry. Vol. 2. 1946. 24.)

 

Britain had to rush troops up from Egypt to restore order. The survivors of the Hebron massacre fled the city having their property and land confiscated by Arabs. Another account reads, “… Arabs armed with knives and clubs invaded the new city of Jerusalem and began a massacre of the Jews. On the following day more than 60 Jews were killed at Hebron, and in the succeeding days a number of Jewish colonies were attacked. The police had to open fire to prevent outrages in Nablus and Jaffa, and Arabs attacked the Jewish quarter in Safed, killing or wounding 45 persons. In all, 133 Jews were killed and 339 wounded, and six Jewish colonies were destroyed. There were 116 reported Arab deaths, many of them as a result of police and military activities.” (Anglo-American Committee of Inquiry on Jewish Problems in Palestine and Europe. Report to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

 

“The period between 1929 and 1936 was marked by periodic violence. In August 1930, there was a minor Arab outbreak at Nablus. The years 1930 and 1931 saw a series of terrorist murders of Jews. Agrarian crime was endemic and the Arabs attempted to take into their own hands the prevention of illegal Jewish immigration. In October 1931, Arab demonstrations and riots directed against the Government, as well as against the Jews, took place in Jerusalem, Jaffa, Haifa and Babes. In the course of these and related incidents, 24 civilians were killed and 204 wounded.” (Anglo-American Committee of Inquiry on Jewish Problems in Palestine and EuropeReport to the United States Government and His Majesty’s Government in the United Kingdom, Lausanne, Switzerland, April 20, 1946. Washington: U.S. Govt. Print. Off, 1946.)

 

“By July [1938] the Arab gangs had become thoroughly organized and their activities co-ordinated. Rebel courts were set up by which many loyal Arabs and a number of Jews who had been abducted were tried and executed in the following months … the Old City of Jerusalem became a rallying point of bandits from which acts of violence, murder, and intimidation were organized and perpetrated freely and with impunity.” (A Survey of Palestine Prepared in December 1948 and January 1946 for the Information of the Anglo-American Committee of Inquiry. Vol. 2. 1946. 45.

 

For almost three years (1936-39) there was a general Arab uprising protesting Jewish immigration which resulted in many Jews being murdered and beaten including yet another massacre of 20 Jews in Tiberius.

 

“The revolt enjoyed popular support throughout the Arab Middle East. Even before its outbreak, the Arab world had been smoldering with the idea of a jihad (holy war) against the Yishuv. The speaker of the Iraqi parliament, Sa’id al-Haj Thabit, on a visit to Palestine in March 1936, repeatedly called for such a jihad.” (Morris, Benny. 1948: A History of the First Arab-Israeli War. New Haven [Conn.]: Yale University Press, 2008. 16)

“‘Every Arab in Palestine will do everything in his power to crush down Zionism, because Zionism and Arabism can never be united together’ – Awni Bey Abdulhadi to the Peel Commission 13 January 1937” (Gilbert, Martin, and Martin Gilbert. The Routledge Atlas of the Arab-Israeli Conflict. London: Routledge, 2002. 23)

 

കൂടുതല്‍ അറിയാന്‍ ഈ ലിങ്കില്‍ പോയാല്‍ മതി: http://www.middleeastpiece.com/palestinianviolence.html#12

 

ഐക്യരാഷ്ട്രസഭ വിഭജന പദ്ധതി പാസ്സാക്കിയതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പലസ്തീനിലുള്ള 62 യെഹൂദന്മാര്‍ അറബികളാല്‍ കൊല ചെയ്യപ്പെട്ടു. വിഭജന പദ്ധതി പാസ്സാക്കിയത് മുതല്‍ 1948 മെയ്‌ മാസം വരെയുള്ള അഞ്ച് മാസം കൊണ്ട് 1256 യെഹൂദന്മാര്‍ കൊല ചെയ്യപ്പെട്ടു. ഇതൊന്നും ദാവാക്കാരുടെയും കമ്മ്യൂണിസ്റ്റുകാരുടെയും യുക്തിവാദികളുടെയും കണ്ണില്‍ പെടില്ല. അവരുടെ കണ്ണില്‍ പെടുന്നത് 1948 ഏപ്രിലില്‍ യെഹൂദന്മാര്‍ ഒരു അറബ് ഗ്രാമത്തെ ആക്രമിക്കുകയും ഏകദേശം നൂറോളം അറബികളെ വധിച്ചതുമാണ്!  1948 ഏപ്രിലില്‍ ആദ്യമായി അറബി ഗ്രാമങ്ങള്‍ യെഹൂദന്മാര്‍ പിടിച്ചെടുക്കുന്നതിനും മുന്‍പ്‌ 924 യെഹൂദന്മാര്‍, അതിനു മുന്‍പുള്ള നാല് മാസങ്ങളില്‍ അറബികളുടെ കയ്യാല്‍ കൊല്ലപ്പെട്ടിരുന്നു. പക്ഷേ ഇക്കാര്യം ഇവരാരും മിണ്ടുകയില്ല! ഇരട്ടത്താപ്പ് ഇവരുടെ സഹജ സ്വഭാവമാണല്ലോ…

 

ഇന്നത്തെ ദാവാക്കാരെക്കാളും, വോട്ടിനു വേണ്ടി എന്തന്യായത്തിനും കൂട്ടുനില്‍ക്കുന്ന കക്ഷിഭേദമില്ലാത്ത രാഷ്ട്രീയക്കോമരങ്ങളെക്കാളും, ഫേസ്ബുക്ക് ബുജികളെക്കാളും പലസ്തീന്‍ വിഷയത്തില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ കഴിവുള്ള ആളാണ്‌ 1937-ലെ ജെറുസലേം ഗ്രാന്‍ഡ്‌ മുഫ്തി എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുകയില്ലല്ലോ. അതുകൊണ്ടുതന്നെ, “ബ്രിട്ടീഷുകാരും സയണിസ്റ്റുകളും പാവപ്പെട്ട അറബികളെ അവരുടെ ജന്മദേശത്ത് നിന്നും ബലപ്രയോഗത്തിലൂടെ കുടിയിറക്കി ഉണ്ടാക്കിയെടുത്തതാണ് ഇസ്രായേല്‍ രാഷ്ട്രം” എന്നുള്ള ഇവരുടെ വ്യാജവാദങ്ങള്‍ എപ്പോഴെങ്കിലും നിങ്ങള്‍ കേള്‍ക്കാന്‍ ഇടയാകുമ്പോള്‍ ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ ലിങ്ക് കൊടുത്ത് അവരെ ഒന്ന് ചരിത്രം പഠിപ്പിക്കണം എന്ന് എല്ലാ ചരിത്രപ്രേമികളേയും ഓര്‍മ്മിപ്പിക്കുന്നു.

]]>
https://sathyamargam.org/2014/08/%e0%b4%af%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%ab%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%be%e0%b4%b8/feed/ 3
ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-3) https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-3/ https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-3/#comments Sun, 17 Aug 2014 01:50:35 +0000 http://www.sathyamargam.org/?p=978  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

 

കെ.മാധവന്‍ നായരുടെ ‘മലബാര്‍ കലാപം’ എന്ന ഗ്രന്ഥത്തില്‍ നിന്നും വീണ്ടും:

 

“അബ്ദുള്ളക്കുട്ടിയും കുഞ്ഞലവിയും കണ്ണമംഗലം അംശത്തില്‍ താമസമുറപ്പിച്ചതിനു ശേഷം അടുത്ത പ്രദേശങ്ങളില്‍ അവര്‍ ചെയ്തിരുന്ന പ്രവൃത്തിയുടെ സ്വഭാവം താഴെ ചേര്‍ത്ത വാങ്മൊഴിയില്‍ നിന്ന് ഏതാണ്ട് മനസ്സിലാക്കാവുന്നതാണ്:

 

വേങ്ങര അംശം കുറ്റൂര്‍ ദേശത്ത് പറാട കുട്ടന്‍ (കോണ്‍ഗ്രസ്‌ ഓഫീസില്‍ കൊടുത്ത വാങ്മൊഴി)

 

“കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും കണ്ണമംഗലം അംശത്തില്‍ താമസമാക്കിയതിനു ശേഷം അവര്‍ ഹിന്ദുക്കളെ മാര്‍ഗ്ഗത്തില്‍ കൂട്ടുവാനും കൊല്ലുവാനും തുടങ്ങി. മാര്‍ഗ്ഗത്തില്‍ കൂടുന്നില്ല എന്ന് പറഞ്ഞിരുന്നവരെയാണ് കൊന്നിരുന്നത്. ഹിന്ദുക്കള്‍ കന്നിമാസം ഒടു, തുലാമാസം ആദ്യമായി അവിടെ നിന്നൊഴിച്ചു. കന്നിമാസം ഇരുപത്തഞ്ചാം തിയ്യതി ഞാനും കുടിക്കാരും വീട്ടില്‍ നിന്നും പോന്നു. വഴിക്ക്‌ വേങ്ങര പറമ്പില്‍ വെച്ച് രണ്ട് മാപ്പിളമാര്‍ തടുത്തു. വീട്ടിലേക്ക് തന്നെ പോണം എന്ന് പറഞ്ഞു. അവരുടെ രണ്ടാളുടെ കയ്യിലും വാളുണ്ടായിരുന്നു. വീട്ടിലേക്ക് പോകുന്നില്ലെങ്കില്‍ ശരിയാക്കിക്കളയുമെന്ന് പറഞ്ഞു. അപ്പോള്‍ പേടിച്ചു ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. പിന്നെ ഞങ്ങള്‍ക്ക്‌ രാത്രി കാവല്‍ അടുത്ത പുരക്കാര്‍ ആയിരുന്നു. ആദ്യം പോകുമ്പോള്‍ മാപ്പിളമാര്‍ വിരോധമാകുവാന്‍ കാരണം അവരുടെ പേരില്‍ ഹര്‍ജി കൊടുക്കുമെന്ന് ഭയപ്പെട്ടിട്ടായിരുന്നു. വീട്ടില്‍ മടങ്ങി വന്ന ശേഷം മാപ്പിളമാര്‍ ഉപദ്രവിച്ചിരുന്നില്ല. തുലാമാസം ഇരുപതാം തിയ്യതിയോടു കൂടി മാപ്പിളമാര്‍ പറഞ്ഞു: “നിങ്ങള്‍ കുഞ്ഞലവിയുടെയും മറ്റും അടുക്കല്‍ പോയി മാര്‍ഗ്ഗത്തില്‍ കൂടുന്നതാണ് നല്ലത്. അല്ലെങ്കില്‍ കൊന്ന് കളയും, അന്യരാജ്യക്കാര്‍ ഏതായാലും വന്നു കൊല്ലും. അതിനുമുന്‍പ്‌ ഞങ്ങള്‍ തന്നെ കൊന്നു കളയാം, ഞങ്ങള്‍ക്കതിന് കൂലി കിട്ടും.” അതാണ്‌ അവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മതത്തില്‍ കൂടിക്കൊള്ളാം എന്ന് ഞാന്‍ പറഞ്ഞു. കൂടുവാന്‍ ഞങ്ങള്‍ക്കാര്‍ക്കും മനസ്സുണ്ടായിരുന്നില്ല. കണ്ണില്‍ നിന്ന് കണ്ണീരൊഴുകിയിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: “കണ്ണില്‍ നിന്ന് കണ്ണീരൊഴുകുന്നത് കണ്ടാല്‍ നിങ്ങള്‍ മനസ്സില്ലാതെ വന്നതാണെന്ന് കരുതി കൊന്നു കളയും. അതുകൊണ്ട് നല്ലവണ്ണം ഉറപ്പിച്ചു കളയിന്‍.” ഞങ്ങള്‍ പിന്നെ കരഞ്ഞില്ല. ഞാനും വീട്ടിലുള്ളവര്‍ ഒമ്പതാളും കൂടി പോയി. പടപ്പറമ്പില്‍ ചെന്നപ്പോള്‍ കുഞ്ഞലവിയും അബ്ദുള്ളക്കുട്ടിയും അവിടെയുണ്ട്. കുഞ്ഞലവി ചോദിച്ചു: ‘എവിടെയാടാ നിങ്ങള്‍ ഇത്രകാലവും ഒളിച്ചിരുന്നത്?’ എന്ന്. അവിടെ നിന്ന് തങ്ങളെ വിളിച്ചു. അയാളോട് ഞങ്ങള്‍ക്ക്‌ ഉടുപുടവ തരാന്‍ പറഞ്ഞു. ഇപ്പോള്‍ ഇവിടെ കോടിയൊന്നും ഇല്ലല്ലോ എന്ന് തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ക്ക്‌ എന്താണ് ഇത്ര വേദന, എവിടെയെങ്കിലും പോയി പണം ഞാന്‍ കൊണ്ടുവരും എന്ന് കുഞ്ഞലവി പറഞ്ഞു. പോയി കുളിച്ചു വരാന്‍ ഞങ്ങളോട് പറഞ്ഞു. കുളിച്ചു വന്നതിനു ശേഷം മുമ്പുള്ള വസ്ത്രങ്ങളെല്ലാം വാങ്ങി. അവരുടെ വസ്ത്രം തന്നു. അതിനുശേഷം മുടി കളയിച്ചു. പിന്നെ അവര്‍ എന്തോ ചൊല്ലിത്തന്നു പേരുമിട്ടു. ഇനി വീട്ടില്‍ പോയ്ക്കൊളിന്‍ എന്ന് പറഞ്ഞു. മൊല്ലയെ വിളിച്ചു വൈകുന്നേരം ഓതിക്കളയോണ്ടൂ എന്ന് പറഞ്ഞു. ചെത്ത്‌ പ്രവര്‍ത്തി എടുക്കാന്‍ എനി പാടുണ്ടോ എന്ന് ചോദിച്ചു. ‘കയ്പ്പക്കള്ള് ചെത്തരുത്‌. മരം കയറുന്നത് കൊണ്ട് വിരോധമില്ല’ എന്ന് പറഞ്ഞു. അവിടെ നിന്ന് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്‍റെ വീടിനടുത്തുള്ള ഒസ്സാന്‍ ‘ഇവര്‍ പോയ്ക്കളയും, അതുകൊണ്ട് അവരുടെ മാര്‍ക്കകല്യാണം കഴിക്കണം’ എന്ന് തങ്ങളോട് പറഞ്ഞു. മാപ്പിളമാര്‍ എല്ലാം കൂടി എന്‍റെ കുടിയില്‍ വെച്ച് എന്‍റെയും എന്‍റെ അനുജന്‍റെയും എന്‍റെ ഏട്ടന്‍റെ മകന്‍ അയ്യപ്പന്‍റെയും മാര്‍ക്കകല്യാണം കഴിച്ചു. പിന്നെ ഒന്നരയിട്ട് മുറി കെട്ടാന്‍ വരും. മൂന്ന് കുറി മാത്രമേ കെട്ടാന്‍ വന്നുള്ളൂ. ‘ഏഴ് കെട്ടേണ്ടതാണ്. വേഗം ഉണങ്ങിയാല്‍ അവര്‍ ചാടിപ്പോവാനും മതി’ എന്ന് പറഞ്ഞിട്ടാണ് ഉണക്കാതിരുന്നത്. പിന്നെ ഞങ്ങളെ ആരും ഉപദ്രവിച്ചിരുന്നില്ല.”

 

ചേറൂര് ഉണ്ടായ ഒരു സംഭവത്തെപ്പറ്റി നടുത്തുടിയില്‍ കുഞ്ചുപണിക്കര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊടുത്ത ഒരു വായ്‌മൊഴിയുടെ ഏതാനും ഭാഗങ്ങള്‍ കൂടി ഇവിടെ ഉദ്ദരിച്ച് ഈ ചരിത്രത്തെ തുടര്‍ന്നുകൊള്ളാം.

 

നടുത്തൊടിയില്‍ കുഞ്ചുപണിക്കര്‍ (20-12-21-ന് പറഞ്ഞത്).

 

“ഞാന്‍ കന്നി 26-ന് ഒക്ടോബര്‍ 12-മിന് വയമ്പുറം അംശം അധികാരിയുടെ വീട്ടില്‍ താമസിച്ചിരുന്നു. അന്ന് രാവിലെ പത്ത് മണിക്ക് കുഞ്ഞലവിയും ലവക്കുട്ടിയും ഏകദേശം മുന്നൂറ് ആളുകളോട് കൂടി അവിടെ വന്നു. വന്ന ഉടനെ കിഴക്കേ വഴിക്കല്‍ ഒരു തോക്കുകാരന്‍ മാപ്പിള കാവലായി പോയി നിന്നു. ബാക്കിയുള്ളവര്‍ കോലായില്‍ അതത് സ്ഥലത്തായി ഇരുന്നു. ഇവരുടെ വരവ് കണ്ട് സ്ത്രീകളെല്ലാം പാഞ്ഞൊളിച്ചു. ഞാനും കാറോല കോരു എന്ന ഒരു തിയ്യനും മാത്രമേ അവിടെ നിന്നിട്ടുണ്ടായിരുന്നുള്ളൂ. അധികാരിയും കുടുംബങ്ങളും ഇരുപതു ദിവസം മുമ്പ് പോയിരുന്നു. വയമ്പുറത്ത് ഒഴികെ ബാക്കി എല്ലാ ദിക്കിലും കവര്‍ച്ച കഴിഞ്ഞിരുന്നു. അടുത്ത് നായന്മാര്‍ സകല സാമാനങ്ങളും വയമ്പുറത്തു കൊണ്ട് സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മാപ്പിളമാര്‍ വന്ന് ആരും പേടിക്കേണ്ട, പായേണ്ട എന്ന് പറഞ്ഞു. ഞാന്‍ ഉമ്മറത്തേക്ക് ചെന്നു. കുഞ്ഞലവി എന്നേ വിളിച്ച് കുറേ ദൂരം കൊണ്ടുപോയി. മുതലുകള്‍ എത്രയുണ്ടെന്നും അത് എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നും ചോദിച്ചു. കുഞ്ഞലവി ഒരു കാലുറയും ബൂട്ട്സും ഇട്ടിട്ടുണ്ട്. തലയ്ക്കു സായ്‌വിന്‍റെ ഒരു തൊപ്പിയാണ്. തോലുകൊണ്ട് ഒരു ബെല്‍റ്റും മേലിട്ടിട്ടുണ്ട്. അതിന്ന് മരുന്നിടുവാന്‍ ഒരു തോലുറയുണ്ട്. ലവക്കുട്ടിയുടെ കയ്യില്‍ പിച്ചളപ്പിടുത്തമുള്ള ഒരു വാളുണ്ടായിരുന്നു. ഞാന്‍ മുതലിന്‍റെ വിവരം കൊടുത്തു. കൈയിലുള്ള താക്കോലുകളും എടുക്കുന്നതിനു വിരോധമില്ല എന്ന് പറഞ്ഞു. എന്നെ ഉപദ്രവിച്ചില്ല. പിന്നെ തിയ്യനെ വിളിച്ചുകൊണ്ടുപോയി. ആ തരം നോക്കി ഞാന്‍ മടങ്ങി. മൂന്നുനാലാളുകള്‍ എന്‍റെ പിന്നാലെ മടങ്ങി. എന്നെ കണ്ടില്ല. ഒളിച്ചിരുന്ന സ്ത്രീകളെ കണ്ടുപിടിച്ചു കൊണ്ടുവന്നു. അന്ന് അവരെ ഒന്നും ചെയ്തില്ല. ഞാന്‍ മടങ്ങി വന്നാല്‍ വെയ്ക്കാന്‍ ഒരു ചെമ്പും ചെമ്പുകുടവും ഒരു ചുമട് കൂട്ടാന്‍ വെക്കുവാനും ഊരകത്ത് മലയുടെ മുകളിലേക്ക് കൊണ്ടുവരുവാന്‍ പറഞ്ഞ് അവര്‍ പോയി. ഞാന്‍ മടങ്ങി വന്നു അവര്‍ പറഞ്ഞപ്രകാരം ചെയ്യുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നു. അരി അളക്കുന്ന സമയത്ത് അനവധി ആളുകളോടുകൂടി വേറെ ഒരു കൂട്ടം അവിടെ എത്തി. (ഇത് അബ്ദുള്ളക്കുട്ടിയുടെ സംഘമായിരിക്കാനും മതി) വരുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഓടി. ഓടിയത് ഞാനും നാല് പെണ്ണുങ്ങളും ഒരു എമ്പ്രാന്തിരിയുമായിരുന്നു. നെല്ല് കുത്തുന്ന സ്ത്രീകള്‍ക്ക് പായാന്‍ സാധിച്ചില്ല. വന്ന ഉടനെ ഒരു സ്ത്രീയെ വെട്ടി. മൂന്നു വെട്ടു വെട്ടി. പൊലിയേടത്തു കുമ്മിണിയമ്മയെയാണ് വെട്ടിയത്. മടങ്ങിപ്പോകുമ്പോള്‍ വേറൊരു സ്ത്രീയേയും വെട്ടി. അത് പുത്തന്‍വീട്ടില്‍ കാളിയമ്മയായിരുന്നു. പള്ളിയില്‍ ഗോപാലന്‍ നായരെ വാതില്‍ ചവുട്ടിപ്പൊളിച്ചു പിടിച്ച് വലിച്ചു കൊണ്ടുപോയി വെട്ടി. ഞാന്‍ കാട്ടില്‍ ഒളിച്ചിരുന്നു. വേറെയും ചിലര്‍ കാട്ടില്‍ ഒളിച്ചിരുന്നു. സന്ധ്യക്ക് കാടു വന്നു തിരഞ്ഞു. ഞാനൊഴികെ ബാക്കിയുള്ളവരെ തിരഞ്ഞു പിടിച്ചു. ആലിങ്ങല്‍ അയമ്മതിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. പുരുഷന്മാരോട് തൊപ്പിയിടാന്‍ പറഞ്ഞ പ്രകാരം അവര്‍ സമ്മതിച്ചു. സ്ത്രീകളെ അവിടെ ഇരുത്തി പുരുഷന്മാരെ പുറത്തേക്ക് കൊണ്ടുപോയി. വഴിക്കല്‍ നിന്ന് ശങ്കരപ്പണിക്കരെയും വെളുത്തേടത്ത് കൃഷ്ണന്‍കുട്ടിയേയും വെട്ടിക്കൊന്നു. പെണ്ണുങ്ങളൊക്കെ രാവിലെ കുപ്പായമിടുവാന്‍ ഏര്‍പ്പെടുത്തി അവിടെ കിടന്നു. രാത്രി പട്ടാളക്കാര്‍ വരുമെന്ന് കേട്ട് മാപ്പിളമാര്‍ ഓടി. ആ തരം നോക്കി പെണ്ണുങ്ങള്‍ ഓടി. മലകയറി ഒളകര വഴിക്ക്‌ അലിയല്ലൂര്‍ വന്നു വണ്ടി കയറി കോഴിക്കോട്ട് എത്തി. ഞാനും ആ വഴിക്ക് വന്നു അരിയല്ലൂര്‍ നിന്ന് വണ്ടി കയറി.” (കെ.മാധവന്‍ നായര്‍, ‘മലബാര്‍ കലാപം’ പുറം.222-224)

 

ഇനി മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയ വേറൊരു പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം കൂടി നോക്കാം. ഇത് തൃശ്ശൂര്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യോഗക്ഷേമം, പുസ്തകം 12, ലക്കം 6-ല്‍ ഉണ്ടായ വാര്‍ത്ത മോഴികുന്നത്തിന്‍റെ “ഖിലാഫത്ത് സ്മരണകള്‍” എന്ന ഗ്രന്ഥത്തിന്‍റെ പുറം 174, 175-ല്‍ എടുത്ത് ചേര്‍ത്തിട്ടുള്ളതാണ്:

 

“ത്രികോണ മത്സരം:മര്‍ദ്ദന നടപടികള്‍ മുറുകിയപ്പോള്‍

 

വേങ്ങര ഉണ്ണിക്കുട്ടി എന്ന ആള്‍ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി അയാള്‍ “മിതവാദി”യില്‍ എഴുതിയതിന്‍റെ ചുരുക്കം:

 

‘ഏറനാട്ടില്‍ വേങ്ങര അംശക്കാര്‍ വലിയ കഷ്ടപ്പാടുകള്‍ സഹിച്ചവരാണ്. ലഹളയുടെ ആദ്യഘട്ടങ്ങളില്‍ ഒരിളക്കം ഇവിടങ്ങളിലുണ്ടായി. പിന്നീട് കുറെ ദിവസം ശാന്തമായിരുന്നു.ഈ നവംബര്‍ ആദ്യം മുതല്‍ ലഹള വീണ്ടും തുടങ്ങി. 6-ംനു ആയപ്പോഴേക്കും പരസ്യമായി വെട്ടിക്കൊല്ലാന്‍ തുടങ്ങി. 7-ംനുരാത്രി അടുത്തുള്ള അനേകം കുടുംബക്കാര്‍ – കുട്ടികളും, വൃദ്ധന്മാരും, സ്ത്രീകളും, പുരുഷന്മാരും മറ്റും കൂടി നൂറ്റിഇരുപത്തഞ്ചോളം പേര്‍ ചേര്‍ന്ന് ഒരു സംഘമായി അറിയല്ലൂര്‍ക്ക് പുറപ്പെട്ടു. മാപ്പിളമാര്‍ കണ്ടെങ്കിലോ എന്നായിരുന്നു വലിയ ഭയം. കുട്ടികള്‍ വല്ലാതെ കരയുന്നുമുണ്ട്. ആ സമയത്ത് ഇരുട്ടത്ത് പോകുന്നതിനേക്കാള്‍ ഭയമായിരുന്നു മാപ്പിളമാരെ. എടുക്കാവുന്ന സാധനങ്ങളെല്ലാം എടുത്തിട്ടുമുണ്ട്. അങ്ങനെ കുറെ പോയി പനമ്പുഴ കടവ് വരെ എത്തി. അപ്പോള്‍ മുന്‍ഭാഗത്തുള്ളവരില്‍ നിന്നും, ‘അയ്യോ കൊല്ലരുതേ! കൊല്ലരുതേ!! എന്ന നിലവിളി കേള്‍ക്കുന്നു. ഞാന്‍ ഏകദേശം സംഘത്തിന്‍റെ മധ്യത്തിലായിരുന്നു. ഇതുകേട്ടപ്പോഴാണ് നൂറ്റിഅന്‍പതോളം മാപ്പിളമാര്‍ മുന്‍വശത്ത് നിന്നു ആക്രമണം തുടങ്ങിയിരിക്കുന്നുവെന്നറിഞ്ഞത്. ഞങ്ങള്‍ പിന്തിരിഞ്ഞു ഓട്ടം തുടങ്ങി. അപ്പോഴേക്കും പിന്‍വശത്തു നിന്നും ആക്രമണം തുടങ്ങി. സ്ത്രീയെന്നോ വൃദ്ധനെന്നോ കുട്ടിയെന്നോ ഭേദമില്ലാതെ വെട്ടിത്തുണ്ടമാക്കിയിരുന്നു. വെട്ടുകൊണ്ടു ചാവാനാവാതെ നിലവിളിക്കുന്നവരുടെ നിലവിളി കേള്‍ക്ക വയ്യ. ‘നായിന്‍റെ മക്കളെ, എങ്ങോട്ടാ പോകുന്നത്,വെട്ടിക്കളയിനെടാ’ എന്ന് അട്ടഹസിക്കുന്നു. വെട്ടുന്ന കൂട്ടത്തില്‍ തലയ്ക്കും കഴുത്തിനും കൈപ്പടത്തിനും ഓരോ വെട്ട് എനിക്കും കിട്ടി. അതോടുകൂടി ഞാനും ഓടി. കുട്ടികളുടേയും സ്ത്രീകളുടെയുമൊക്കെ മൃതദേഹങ്ങളില്‍ക്കൂടിയാണ് ഞാന്‍ ഓടിയത്. നൂറുപേരില്‍ കുറയാതെ ചത്തു വീണു. എല്ലാവരുടെയും പണ്ടവും പാത്രവും പണവും കൊണ്ടുപോയി. മരിക്കാത്തവ്ര്‍ പിടഞ്ഞു കരയുന്നു. നിരത്തില്‍ ചോരപ്രളയം തന്നെ. ഓടുമ്പോള്‍ എനിക്ക് ബോധമില്ല. ഞാന്‍ അടുത്തുള്ള പുഴയില്‍ ചാടി ചാവാനൊരുങ്ങി. ഞാന്‍ ഭ്രാന്ത് പിടിച്ചു ഒരു ചാട്ടം ചാടി. പക്ഷേ വീണ ദിക്കില്‍ നിലയുണ്ട്. തണുപ്പ് കിട്ടിയപ്പോള്‍ എനിക്ക് കുറച്ച് തന്‍റേടം വന്നു. ഉടനെ ഞാന്‍ കരപറ്റി. ആ വഴി ഞാന്‍ പരപ്പനങ്ങാടി വന്നു. ഞാന്‍ അവിടെ കിടന്നു. നാട്ടുകാരനായ കാവല്‍ക്കാരന്‍ എന്നെ കോഴിക്കോട്ട് ആസ്പത്രിയില്‍ കൊണ്ടുവന്നു. ഇപ്പോള്‍ ആശുപത്രിയിലാണ്.”

 

“ഇസ്ലാം എന്നാല്‍ സമാധാനം ആണ്” എന്ന് നമ്മളോട് ഇന്ന് പറയുന്ന ആളുകളുടെ പൂര്‍വ്വികര്‍ക്ക് കുറച്ചു നാളത്തേക്ക്‌ അധികാരം കിട്ടിയപ്പോള്‍ അവര്‍ തങ്ങളുടെ നാട്ടിലുണ്ടായിരുന്ന അന്യമതസ്ഥരോട് കാണിച്ചു കൂട്ടിയ കാര്യങ്ങളാണ് മുകളില്‍ വിവരിച്ചത്. ഏകദേശം ഒരു നൂറ്റാണ്ടിനടുത്തു അവര്‍ ചെയ്ത അതേ കാര്യങ്ങള്‍ തതങ്ങളുടെ മതത്തിന്‍റെ പ്രമാണങ്ങള്‍ ശരിയായി പഠിച്ചിട്ടില്ല എന്നര്‍ത്ഥം. ന്നെയാണ് ഇന്ന് ഇറാക്കിലും സിറിയയിലും മുസ്ലീങ്ങള്‍ ചെയ്യുന്നത്!! ലോകത്തില്‍ എവിടെയായാലും ഏതു കാലത്തില്‍ ആയാലും അല്ലാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുന്ന യഥാര്‍ത്ഥ മുസ്ലീങ്ങള്‍ക്ക്‌ ഇങ്ങനെ മാത്രമേ മറ്റു മതവിഭാഗങ്ങളോട് ഇടപെടാന്‍ കഴിയൂ. അതല്ലാതെയുള്ള ഇടപെടല്‍ എല്ലാം അവരുടെ വെറും അഭിനയം മാത്രമാണ്. അതല്ലെങ്കില്‍ അവര്‍ തങ്ങളുടെ പ്രമാണങ്ങള്‍ പഠിച്ചിട്ടുണ്ടാകില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ നോക്കാം:

 

“സത്യവിശ്വാസികളേ, നിങ്ങളുടെ  അടുത്തു താമസിക്കുന്ന സത്യനിഷേധികളോട് യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അള്ളാഹു സൂക്ഷ്മത പാലിക്കുന്നവരോടോപ്പമാണെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.9:123)

 

“വേദം നല്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്തു കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ” (സൂറാ.9:29).

 

“വേദം നല്കപ്പെട്ടവര്‍” എന്ന് പറഞ്ഞിരിക്കുന്നത് യഹൂദന്മാരേയും ക്രിസ്ത്യാനികളേയും ആണ്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അവര്‍ അല്ലാഹുവും മുഹമ്മദും നിഷേധിച്ച സംഗതികള്‍ നിഷേധിക്കുന്നില്ലെങ്കില്‍, അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നില്ലെങ്കില്‍ അവരോടു യുദ്ധം ചെയ്യാനാണ് അള്ളാഹു കല്പിച്ചിരിക്കുന്നത്. ഇത് മുഹമ്മദും അനുയായികളും അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തിട്ടുണ്ട്, ഹദീസ് തെളിവ് പുറകെ തരാം.

 

“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറ പോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്കുകയും ചെയ്യുന്നപക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.9:5).

 

ഹിന്ദുക്കള്‍ ബഹുദൈവവിശ്വാസികള്‍ ആണ്. ഹിന്ദുക്കള്‍ പശ്ചാത്തപിക്കുകയും നിസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്ത് കൊടുക്കുകയും ചെയ്യാത്ത പക്ഷം അഥവാ അവര്‍ മുസ്ലീങ്ങള്‍ ആകാത്ത പക്ഷം ഈ ആയത്ത് അനുസരിക്കാന്‍ മനസ്സ് വെക്കുന്ന ഒരു മുസല്‍മാന്‍ അവരെ കണ്ടെത്തിയേടത്തു വെച്ച് കൊന്നുകളയണം.

 

“മര്‍ദ്ദനം ഇല്ലാതെയാകുകയും മതം മുഴുവനും അല്ലാഹുവിനു വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല” (സൂറാ.2:193).

 

മുഹമ്മദ് യഹൂദന്മാരേയും ക്രിസ്ത്യാനികളേയും എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാകും: “ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര് 63.)

 

അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

 

മരണം വരെ മുഹമ്മദ്‌ ഈ രണ്ടു കൂട്ടരോടും വിരോധം വെച്ചു പുലര്‍ത്തിയാണ് ജീവിച്ചത്. മരണാസന്നനായ അവസ്ഥയില്‍ നഷ്ടപ്പെട്ട ബോധം ഇടക്ക് തിരിച്ചു കിട്ടികൊണ്ടിരുന്ന സമയത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതാ അപ്രകാരമുള്ള ഒരു ഹദീസ്‌. മരണക്കിടക്കയിലും മുഹമ്മദ്‌ യെഹൂദരോടും ക്രൈസ്തവരോടും അടങ്ങാത്ത വിദ്വേഷം ഉള്ളവനായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നു മനസ്സിലാകും:

 

ആഇശ, അബ്ദുല്ലാഹിബ്നു അബ്ബാസ്‌ എന്നിവര്‍ നിവേദനം: നബി തന്‍റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും, വിഷമം തോന്നുമ്പോള്‍ അത് മുഖത്ത് നിന്നു നീക്കം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അന്നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്കും യെഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്‍റെ ശാപം. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 5, ഹദീസ്‌ നമ്പര്‍ 22 (531)

 

വാസ്തവത്തില്‍ ഒറ്റൊരു യെഹൂദനും ക്രിസ്ത്യാനിയും അവരുടെ പ്രവാചകന്മാരുടെ ശവകുടീരങ്ങളെ പള്ളികളാക്കിയിട്ടില്ല!! അങ്ങനെ പള്ളികള്‍ ആക്കിയിട്ടുള്ളത് മുസ്ലീങ്ങളാണ്. മുഹമ്മദിന്‍റെ ശവം അടക്കം ചെയ്തത് ആയിശയുടെ വീട്ടില്‍ ആയിശയും മുഹമ്മദും കിടന്ന കട്ടിലിന്‍റെ താഴെയാണ്. അബൂബക്കറിനെയും ഉമറിനെയും അടക്കം ചെയ്തതും ആ വീട്ടില്‍ തന്നെ. ഇപ്പോള്‍ ആ വീട് ഇല്ല, പകരം പള്ളിയാണ് ഉള്ളത്!! മുഹമ്മദിന്‍റെ ഖബര്‍ മുസ്ലീങ്ങളുടെ പള്ളിയായി മാറി. മുഹമ്മദിന്‍റെ മാത്രമല്ല, മുഹമ്മദിന്‍റെ ഭാര്യമാരുടെ ഖബറിടങ്ങളും ഓരോ പള്ളികളാണ് ഇപ്പോള്‍. തീര്‍ന്നില്ല, ഇസ്ലാമില്‍ ഓരോ കാലത്ത് ഉണ്ടായ ഓരോ സിദ്ധന്മാരുടെ ഖബറിടങ്ങളും പള്ളികള്‍ ആണ്. കേരളത്തില്‍ തന്നെ ജാറങ്ങള്‍ ഇഷ്ടംപോലെ ഉണ്ട്. ഉത്തരേന്ത്യയില്‍ അജ്മീര്‍ പോലെയുള്ള സ്ഥലങ്ങളിലും കാണാം സിദ്ധന്മാരുടെ ഖബറിടങ്ങളെ പള്ളികളാക്കിയത്. അവിടെക്കൊക്കെ കേരളത്തില്‍ നിന്ന് തീര്‍ഥാടകര്‍ പോകുന്നുമുണ്ട്. ചുരുക്കത്തില്‍, മുഹമ്മദ്‌ അടിസ്ഥാനരഹിതമായി ക്രിസ്ത്യാനികളുടെയും യെഹൂദന്‍മാരുടെയും നേരെ ഉന്നയിച്ച ആരോപണം മുഹമ്മദിന്‍റെ അനുയായികള്‍ മുഹമ്മദിന്‍റെയും ഭാര്യമാരുടെയും പ്രബലരായ അനുയായികളുടെയും കാര്യത്തില്‍ അച്ചട്ടായി നടപ്പിലാക്കി!!

 

മാപ്പിളലഹളക്കാലത്ത് സ്ത്രീകളെയും കുട്ടികളെയും ഒക്കെ ആക്രമിക്കാന്‍ മുസ്ലീങ്ങള്‍ക്ക് പ്രേരകമായിരുന്നത് മുകളിലെ ആയത്തുകള്‍ മാത്രമല്ല, ഈ ഹദീസുകളും കൂട്ടിനുണ്ടായിരുന്നു:

 

സഅബു(റ) പറയുന്നു: തിരുമേനി (സ) ‘അബവാഇ’ല്‍ (അല്ലെങ്കില്‍ ‘വദ്ദാനി’ല്‍) വെച്ച് എന്‍റെ അരികിലൂടെ കടന്നു പോയി. അന്നേരം ഒരു വിഷയത്തെക്കുറിച്ച് തിരുമേനിയോട് ചോദിച്ചു. രാത്രി സമയങ്ങളില്‍ ബഹുദൈവവിശ്വാസികളുടെ ഒരു വീട് ആക്രമിക്കപ്പെടുന്നു. അവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആപത്ത് സംഭവിക്കുവാന്‍ ഇട വരുന്നു. അതിനെക്കുറിച്ച് എന്താണവിടുന്നു നിര്‍ദ്ദേശിക്കുന്നത്? തിരുമേനി അരുളി: “ആ  സ്ത്രീകളും കുട്ടികളും ബഹുദൈവവിശ്വാസികളില്‍പ്പെട്ടവര്‍ തന്നെയാണല്ലോ.” “അല്ലാഹുവിനും അവന്‍റെ ദൂതനുമല്ലാതെ മേച്ചില്‍സ്ഥലം സ്ഥാപിക്കാന്‍ അധികാരമില്ലെ”ന്ന് തിരുമേനി അരുളുന്നതും ഞാന്‍ കേട്ടു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1254, പേജ് 634)

 

“സ്വഅബ് ബ്നു ജസാമത്ത് നിവേദനം: ഞാന്‍ നബിയോട് ചോദിച്ചു: ‘അല്ലാഹുവിന്‍റെ തിരുദൂതരേ, ഞങ്ങള്‍ രാത്രിയില്‍ ബഹുദൈവവിശ്വാസികളുടെ കുട്ടികളെ വധിച്ചു പോകാറുണ്ട്.’ നബി പറഞ്ഞു: ‘അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 26 (1745)

 

“അവരും അവരില്‍പ്പെട്ടവര്‍ തന്നെയല്ലേ” എന്ന് പറഞ്ഞ് മുഹമ്മദ്‌ സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാനുള്ള അനുവാദം മുസ്ലീങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത് കൊണ്ടാണ് ലഹളക്കാലത്ത് സ്ത്രീകളേയും കുട്ടികളേയും വധിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ഒരു മടിയും ഇല്ലാതിരുന്നത്!! (തുടരും… )

]]>
https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-3/feed/ 5
ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനേയും മുസ്ലീങ്ങളെയും (ഭാഗം-2) https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-2/ https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-2/#respond Fri, 15 Aug 2014 15:14:10 +0000 http://www.sathyamargam.org/?p=971  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഇസ്ലാം എന്നാല്‍ സമാധാനമാണ് എന്ന് ഇന്ന് പറയുന്ന ദാവാക്കാര്‍ അധികാരം കയ്യില്‍ കിട്ടിയാല്‍ പറയാന്‍ പോകുന്നത് “ഇസ്ലാം എന്നാല്‍ കീഴടങ്ങല്‍” ആണെന്നായിരിക്കും എന്ന് ഈ ലേഖന പരമ്പരയുടെ ആദ്യ ഭാഗത്ത് ചരിത്ര വസ്തുതകളും ഹദീസുകളും അവതരിപ്പിച്ചു കൊണ്ട് വ്യക്തമാക്കുകയുണ്ടായല്ലോ. എല്ലാ ദാവാക്കാരുടെ ഉള്ളിലും ഓരോ ഭീകരന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും അനുകൂല സാഹചര്യം വരുമ്പോള്‍ അവന്‍ പുറത്തു ചാടുകയും ചെയ്യും എന്നും മലബാര്‍ കലാപത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി വിവരിക്കുകയുമുണ്ടായി. അതിന്‍റെ തുടര്‍ച്ചയാണ് ഈ ഭാഗം. കെ.മാധവന്‍ നായര്‍ എഴുതിയ ‘മലബാര്‍ കലാപം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു സംഭവ വിവരണം താഴെ കൊടുക്കുന്നു:

 

“രാജ്യം മുഴുവന്‍ തങ്ങള്‍ക്കധീനമായി. പോലീസുകാര്‍ ഓടിയൊളിച്ചു. ഉദ്യോഗസ്ഥന്മാരെ എങ്ങും കാണുന്നില്ല. ഗവണ്‍മെന്‍റിന്‍റെ ശക്തി തീരെ അസ്തമിച്ചു. മാപ്പിളമാര്‍ക്ക് എന്തും പ്രവര്‍ത്തിക്കാം എന്ന് തീര്‍ച്ചയായി. ഇപ്രകാരം ഇസ്ലാമിന്‍റെ അധികാരം ഉറച്ചതോടുകൂടി മതഭ്രാന്തരായ പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് ഒരു ബുദ്ധി തോന്നി. മേലാല്‍ ഹിന്ദുവെന്നും ഇസ്ലാമെന്നും രണ്ട് മതം വേണ്ട എന്നവര്‍ തീര്‍ച്ചപ്പെടുത്തി. ലഹള തുടങ്ങിയതിന്‍റെ ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു ആഗസ്ത് 26-)ം തിയ്യതി വെള്ളിയാഴ്ച. ആ ശുഭദിവസത്തില്‍ പൂക്കോട്ടൂരിന്നടുത്തുള്ള മഞ്ചേരി, മലപ്പുറം മുതലായ എല്ലാ പ്രദേശങ്ങളിലെ ഹിന്ദുക്കളെയും മുസല്‍മാന്മാരാക്കുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തി. ആ ലിസ്റ്റില്‍ എന്നെയും ഉള്‍പ്പെടുത്തിയിരുന്നുവത്രേ. ഈ വര്‍ത്തമാനം നാടെങ്ങും പരന്നു. ഹിന്ദുക്കള്‍ അമ്പരന്നു. രണ്ട് മൂന്ന് ദിവസത്തെ കൊള്ളകള്‍ കഴിഞ്ഞതിനുശേഷം രാത്രി പാറാവിന് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സംഘത്തില്‍ ചില മാപ്പിളമാരും ഉണ്ടായിരുന്നു. ഈ ഊഹവര്‍ത്തമാനത്തെക്കുറിച്ച് അവരോട് ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വര്‍ത്തമാനമുണ്ടെന്നു അവരും സമ്മതിച്ചു. മതപരിവര്‍ത്തനത്തിനായി അന്യദിക്കില്‍ നിന്നും മാപ്പിളമാര്‍ വരുന്നപക്ഷം, ഞങ്ങളെ സഹായിപ്പാന്‍ ഏറ്റ അവരുടെ നില എന്തായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ തടസ്സം ചെയ്യാന്‍ മതം തങ്ങളെ അനുവദിക്കുന്നില്ലെന്ന് അവര്‍ തുറന്നു പറഞ്ഞു. ഇതിനിടയില്‍ കുഞ്ഞഹമ്മദാജിയുടെ ആളാണെന്ന് പറഞ്ഞ് ഒരു മാപ്പിള എന്‍റെ അടുക്കല്‍ വന്നു. യു.ഗോപാലമേനോന്‍ മുതലായവരെല്ലാം ഇസ്ലാം മതത്തില്‍ ചേര്‍ന്നിരിക്കുന്നുവെന്നും കൊണ്ടോട്ടിക്കോ തിരൂരങ്ങാടിക്കോ പോയിരിക്കുന്നുവെന്നും ഞാന്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എന്നോട് ചോദിച്ചു. എന്തുവന്നാലും, മറ്റുള്ളവരെന്തുചെയ്താലും ഞാന്‍ എന്‍റെ മതം ഉപേക്ഷിക്കാന്‍ ഒരുക്കമില്ലെന്നും ഞാന്‍ മറുപടി പറയുകയും ചെയ്തു.

 

പൂക്കോട്ടൂരില്‍ വെള്ളിയാഴ്ചക്ക് മുമ്പായിതന്നെ മതംമാറ്റം ആരംഭിച്ചിരുന്നു. ആഗസ്ത് 23-)ം തിയ്യതി മുതല്‍ക്കുതന്നെ അവര്‍ ഹിന്ദുക്കളെ മതംമാറ്റുവാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. മേല്‍മുറി അംശത്തിലെ ഒരംശം ഉദ്യോഗസ്ഥനോട് കെ.പി.കേശവമേനോന്‍ വാങ്ങിയ ഒരു സ്റ്റേറ്റ്മെന്‍റില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ആഗസ്ത് മാസം 23-)ം തിയ്യതി ഉച്ചക്ക് ശേഷം ചില ലഹളക്കാര്‍ ഞാന്‍ നിരത്തിലേക്ക് പോകുന്ന സമയം ……… എന്ന മാപ്പിളയുടെ വീട്ടില്‍ വെച്ച് എന്നെ വളഞ്ഞു. മുഹമ്മദ്‌ മതത്തില്‍ ചേര്‍ന്ന് അവരുടെ ഒന്നിച്ചു പോകണം എന്ന് എന്നോടാവശ്യപ്പെട്ടു. എല്ലാ ഹിന്ദുക്കളും ചേരുന്ന പക്ഷം ഞാനും ചേര്‍ന്നോളാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരെ ചേര്‍ക്കുന്നത് വരെ എന്നെ അവരുടെ ബന്ധനത്തില്‍ പാര്‍പ്പിക്കണം എന്ന് പറഞ്ഞ് എന്നെ ……. എന്ന മാപ്പിളയുടെ വീട്ടില്‍ താമസിപ്പിച്ച്, ആ വീട് വിട്ടു പോകുവാന്‍ പാടില്ല, പോയാല്‍ വെടിവെക്കുമെന്ന് എന്നെ ഭയപ്പെടുത്തി. 24-)ം തിയ്യതി രാത്രി വരെ ഞാനവിടെ പാര്‍ത്തു. രാത്രി വാതില്‍ തുറന്ന് ഓടി മലയില്‍ കയറി. ആ വഴിക്ക് വന്നു കോഴികോട് താലൂക്കില്‍ കൊടല അംശത്തിലെത്തി രക്ഷപ്പെട്ടു.”

 

മേല്‍ കഴിച്ച സ്റ്റേറ്റ്മെന്‍റില്‍ നിന്ന് പൂക്കോട്ടൂര്‍ മാപ്പിളമാര്‍ തുടങ്ങിയ മതംമാറ്റത്തിന് തങ്ങളുടെ സൈന്യത്തില്‍ ആളെ വര്‍ദ്ധിപ്പിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഉള്ളതായി കാണുന്നുണ്ട്. പൂക്കോട്ടൂരില്‍ സുമാര്‍ 75 പേരെ അവര്‍ നിര്‍ബന്ധിച്ചു മതം മാറ്റി. അങ്ങനെ മതംമാറ്റപ്പെട്ടവരില്‍ അധികം പേരും താണജാതിക്കാരായിരുന്നു എങ്കിലും സുമാര്‍ മുപ്പതോളം പേര്‍ ആ പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു നായര്‍ കുടുംബത്തില്‍പെട്ട പോന്നുണിക്കാട്ട് വീട്ടുകരായിരുന്നു. ആ വീട് സാള്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറായി ഉദ്യോഗത്തില്‍ നിന്നും പെന്‍ഷനായി പിരിയുന്ന പുലാത്തോട്ടത്തില്‍ കോമന്‍ മേനവനും അദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും താമസിച്ചിരുന്ന വീടാണ്. കോമന്‍ മേനോന് അക്കാലത്ത്‌ 76 വയസ് പ്രായമാണ്. മാപ്പിളമാരെ അദ്ദേഹത്തിനു വലിയ വിശ്വാസമായിരുന്നു. അദ്ദേഹത്തോട് മാപ്പിളമാരും വളരെ ഭക്തി ബഹുമാനത്തോടുകൂടിയാണ് പെരുമാറിയിരുന്നത്. ബഹുമാനസൂചകമായി മാപ്പിളമാര്‍ അദ്ദേഹത്തെ ‘തങ്ങള്‍’ എന്നാണ് വിളിച്ച് വന്നിരുന്നത്. ലഹള തുടങ്ങിയപ്പോള്‍ അവരുടെ സ്നേഹവും ബഹുമാനവും മറ്റൊരു രൂപത്തിലാണ് പ്രകാശിച്ചത്.

 

ആഗസ്ത് 22-)ം തിയ്യതി മാപ്പിളമാര്‍ ഹിന്ദുക്കളുടെ വീട് കൊള്ള ചെയ്യുന്നുണ്ടെന്ന് കോമന്‍ മേനോന്‍ കേട്ടപ്പോള്‍ അടുത്തുള്ള ആലത്തൂര്‍ പള്ളിയിലെ മുസല്യാരോട് അദ്ദേഹം സഹായത്തിന് അര്‍ത്ഥിച്ചു. ഇസ്ലാം മതത്തില്‍ ചേരാത്ത പക്ഷം യാതൊരു സഹായവും ചെയ്യുവാന്‍ തന്നാല്‍ സാധിക്കുകയില്ലെന്ന് അതിനു മനസ്സുണ്ടെങ്കില്‍ അറിയിക്കണമെന്നും മുസല്യാര്‍ മറുപടി അയച്ചു.

 

24-)ം തിയ്യതി ഉച്ചതിരിഞ്ഞ് ഏകദേശം മൂന്ന് മണിക്ക് സുമാര്‍ അഞ്ഞൂറോളം മാപ്പിളമാര്‍ കോമന്‍ മേനോന്‍റെ വീട് വളഞ്ഞു. അവരുടെ കയ്യില്‍ തോക്ക്, വാള്‍ മുതലായ ആയുധങ്ങളുണ്ടായിരുന്നു. അവരധികം പേരും അദ്ദേഹത്തിന്‍റെ കുടിയാന്മാര്‍ തന്നെയായിരുന്നു. അവര്‍ കോമന്‍ മേനോനോട് ഇസ്ലാമില്‍ ചേരുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹമത് കൂട്ടാക്കിയില്ല. വീട്ടിലുള്ള സകല ആളുകളേയും കൊലപ്പെടുത്തുമെന്ന് മാപ്പിളമാര്‍ ഭയപ്പെടുത്തി. അവരെല്ലാവരും നിലവിളി തുടങ്ങി. മുടി കളയുന്ന ഒസ്സാന്മാര്‍ അവരുടെ പ്രവൃത്തി ആരംഭിച്ചു. പുരുഷന്മാരുടെ മുടി കളഞ്ഞും അവരെ മാപ്പിളത്തൊപ്പി ധരിപ്പിച്ചും മുസല്‍മാന്‍ പേരുകള്‍ നല്‍കി. സ്ത്രീകള്‍ക്ക് ഉമ്മമാരുടെ വസ്ത്രങ്ങള്‍ കൊടുത്തു. കോമന്‍ മേനോന്‍റെ മുടി അവര്‍ കളഞ്ഞില്ല. അദ്ദേഹത്തിനൊരു തൊപ്പി കൊടുത്തു. അതദ്ദേഹം ധരിച്ചില്ല. യാതൊരാളും അവിടെ കൊള്ള ചെയ്യരുതെന്ന് വിളംബരവും ചെയ്ത് ലഹളക്കാര്‍ പോയി. രാത്രി കാവലിന് മാപ്പിളമാര്‍ അവരുടെ ആളുകളെ തന്നെ നിര്‍ത്തി. പിറ്റേന്ന് യാതൊരു തകരാറും ഉണ്ടായില്ല. 26-)ം തിയ്യതി രാവിലെ പിന്നെയും കൂട്ടത്തോടുകൂടി മാപ്പിളമാര്‍ വന്നു. കോമന്‍ മേനോനെ മാപ്പിളയാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിയായിരുന്നു അവരുടെ വരവ്. അവര്‍ വന്നു പത്ത് മിനുട്ട് കഴിയുന്നതിനു മുമ്പായി വളരെ ഉച്ചത്തില്‍ ‘നകാരം’ അടി കേട്ട് തുടങ്ങി. പട്ടാളക്കാര്‍ പൂക്കോട്ടൂരില്‍ എത്തിയ വിവരം മാപ്പിളമാരെ അറിയിക്കുന്ന ‘നകാര’മടിയായിരുന്നു അത്. ഇത് കേട്ടതോടുകൂടി അവിടെ കൂടിയിരുന്ന മാപ്പിളമാരെല്ലാം ഓടി. കോമന്‍ മേനോന്‍ രക്ഷപ്പെടുകയും ചെയ്തു.” (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പുറം 166-168)

 

ഖുര്‍ആനിലും മുഹമ്മദിലും വിശ്വസിക്കുന്ന ഏതൊരു മുസ്ലീമും ഉള്ളിന്‍റെയുള്ളില്‍ എത്രമാത്രം അപകടകാരിയാണ് എന്ന് തെളിയിക്കാന്‍ ഉതകുന്നതാണ് ഈ സംഭവ വിവരണം. അത്രയും നാള്‍ മുസ്ലീങ്ങള്‍ കോമന്‍ മേനോനെ ആദരിച്ചിരുന്നതായി അഭിനയിക്കുകയായിരുന്നു. ഇന്ത്യ പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ മുസ്ലീങ്ങള്‍ എത്ര വിദഗ്ദമായാണ് ‘തഖിയ’ ഉപയോഗിക്കുന്നത് എന്ന് നോക്കുക. മുസ്ലീങ്ങള്‍ ഈ വിധം തഖിയ ഉപയോഗിക്കുന്നതു ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിട്ടാണ്. ഖുര്‍ആനില്‍ നിന്നുള്ള  ഈ ആയത്ത് നമുക്ക് നോക്കാം:

 

“സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌” (സൂറാ.3:28).

 

ഖുര്‍ആന്‍ അനുസരിച്ച് ഒരു മുസല്‍മാന്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കി വെക്കരുത്. ആരെങ്കിലും അങ്ങനെ അമുസ്ലീങ്ങളെ സ്നേഹിതരാക്കിയാല്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കാന്‍ വേറെ ഒരു ഉപാധി മലക്ക്‌ പറയുന്നത് അതേ ആയത്തില്‍ തന്നെയുണ്ട്, “നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ” എന്ന മലക്കിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചോ? ഈ ആയത്തിന്‍റെ ഇംഗ്ലീഷ്‌ തര്‍ജ്ജമ താഴെ കൊടുക്കുന്നു:

 

Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself. Unto Allah is the journeying. (S. 3:28, Pickthall)

 

“Allah unless (it be) that ye but guard yourselves against them, taking (as it were) security” എന്നാണു മലക്ക്‌ പറയുന്നത്. അതായത് ഒരു മുസല്‍മാന് മറ്റേതെങ്കിലും മതത്തിലുള്‍പ്പെട്ട ഒരു വ്യക്തിയോട് ഒരിക്കലും ആത്മാര്‍ത്ഥതയുള്ള സ്നേഹബന്ധം ഉണ്ടാകരുതെന്നാണ് ഖുര്‍ആന്‍ കല്പിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വഞ്ചനയാണ്. പുറമേക്ക് എത്രയൊക്കെ സ്നേഹം കാണിച്ചാലും അകത്ത്, അവനെ അവിശ്വസിക്കുകയും അവനെതിരെ കരുതലോടെ ഇരിക്കുകയും വേണം. ഇതു തഖിയ ആണ്. കാരണം, മറ്റവന്‍ ഇവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കുന്നുണ്ടാകും. അവന്‍ ഇവനെ അന്ധമായി വിശ്വസിക്കുന്നുമുണ്ടാകും. പക്ഷേ, ഖുര്‍ആന്‍റെ ഈ കല്പനയെക്കുറിച്ചു അറിയാവുന്ന ഒരു മുസ്ലീമിന് ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കമെന്നല്ലാതെ ഒരിക്കലും അവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കാന്‍ സാധിക്കില്ല. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുള്ള പല മുസ്ലീങ്ങള്‍ക്കും ഇങ്ങനെയൊരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടെന്നു അറിയാത്തതിനാല്‍ അവര്‍ അന്യമതത്തില്‍പ്പെട്ട ആളുകളുമായി ആത്മാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നുണ്ട്! എന്നാല്‍ ഈ ആയത്തിനെപ്പറ്റി അറിയാവുന്ന മുസ്ലീങ്ങള്‍ ഇപ്പോഴും അല്ലാഹുവിന്‍റെ കല്പന അക്ഷരംപ്രതി നടപ്പാക്കുന്നുമുണ്ട്!! ഈയൊരു സ്ഥലത്ത് മാത്രമല്ല അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വേറെ ചില ആയത്തുകള്‍ കൂടി നോക്കാം:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” (സൂറാ.4:144)

 

ഇവിടെ സത്യവിശ്വാസികള്‍ എന്ന് പറഞ്ഞിരിക്കുന്നത് മുസ്ലീങ്ങളെയാണ്. മുസ്ലീങ്ങള്‍ മുസ്ലീങ്ങളെ മാത്രമേ ഉറ്റമിത്രങ്ങളായി സ്വീകരിക്കാന്‍ പാടുള്ളൂ എന്നാണ് ഖുര്‍ആന്‍ അതിന്‍റെ അനുയായികളോട് കല്പിക്കുന്നത്. ഈ കല്പന അനുസരിക്കാന്‍ തയ്യാറാകുന്ന ഒരു മുസ്ലീമിന് എങ്ങനെയാണ് ഒരു ഹിന്ദുവിനെയോ ക്രിസ്ത്യനിയെയോ മറ്റ് ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവനെയോ യഥാര്‍ത്ഥ സുഹൃത്തായി സ്വീകരിക്കാന്‍ കഴിയുന്നത്? ഒരിക്കലും അവനത് കഴിയുകയില്ല!! അവരുടെ സുഹൃത്തായി നടിക്കാന്‍ മാത്രമേ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് കഴിയുകയുള്ളൂ. അതല്ലെങ്കില്‍ അവന്‍ ഖുര്‍ആന്‍ അനുസരിക്കാത്തവനായിരിക്കണം. അങ്ങനെയാണെങ്കില്‍ അവനെ മുസല്‍മാന്‍ എന്ന് പറയാന്‍ കഴിയുകയുമില്ല. വേറെ ഒരു ആയത്ത് നോക്കാം:

 

“സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സൂറാ.5:51).

 

യെഹൂദരെയോ ക്രിസ്ത്യാനികളേയൊ ആത്മാര്‍ത്ഥ സുഹൃത്തുക്കളാക്കാന്‍ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും കഴിയുകയില്ല എന്ന് ഈ ആയത്ത് തെളിവാണ്. ഏതെങ്കിലും ഒരു മുസ്ലീം ഇക്കൂട്ടരുമായി സൌഹൃദത്തിലായാല്‍ പിന്നെ അതോടെ അവന്‍ മുസ്ലീമല്ല, യെഹൂദനോ ക്രിസ്ത്യാനിയൊ ആയി മാറുകയാണ്!! സുബര്‍ക്കത്തില്‍ മദ്യപ്പുഴയും ഹൂറികളും സ്വപ്നം കണ്ട് നടക്കുന്ന ഏതെങ്കിലും മുസല്‍മാന്‍ ഇങ്ങനെയൊരു നഷ്ടക്കച്ചവടത്തിന് തയ്യാറാകുമോ? ഇല്ലേ ഇല്ല എന്ന് ഏതൊരുവനും മനസ്സിലാകും.

 

ഇത്രയും വ്യക്തമായ ആയത്തുകള്‍ ഉണ്ടായിട്ടും മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതിന് പുറകില്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്:

 

1. ഖുര്‍ആന്‍ മാതൃഭാഷയില്‍ വായിക്കാതെ അറബിയില്‍ മാത്രം ഓതുന്നതുകൊണ്ട് അതില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്തതിനാല്‍ അമുസ്ലീങ്ങളുമായി മുസ്ലീങ്ങള്‍ യഥാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നു.

 

2. അല്ലാഹു കല്പിച്ചതുപോലെത്തന്നെ അകത്ത് കത്തിയും പുറത്തു പത്തിയുമായുള്ള സൗഹൃദം അഥവാ വഞ്ചനാത്മകമായ സൗഹൃദം.

 

കള്ളം കാണിക്കാനും നുണ പറയാനും മലക്ക്‌ തന്നെ അനുവദിച്ചിരിക്കുന്നതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കു കള്ളത്തരങ്ങള്‍ കാണിക്കാന്‍ യാതൊരു മടിയും മന:സാക്ഷിക്കുത്തും ഇല്ല. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം സമാധാനം എന്നാണെന്ന് നുണ പറഞ്ഞ് ഭൂരിപക്ഷത്തെ വഞ്ചിക്കുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തില്‍ ഉള്ളവരുമായി കപട സൌഹൃദം പുലര്‍ത്തുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ മതേതരവാദികളായി രൂപാന്തരം പ്രാപിക്കുന്നത്. അതുകൊണ്ടാണവര്‍ തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ഇടങ്ങളില്‍ ഭൂരിപക്ഷ സമൂഹത്തിലെ പ്രമാണിമാരെ ബഹുമാനിക്കുന്നതായി അഭിനയിക്കുന്നത്. ഇതെല്ലാം അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുന്ന നിമിഷം വരെ മാത്രമേയുണ്ടാകൂ. എന്നെങ്കിലും അവര്‍ ഭൂരിപക്ഷമായി മാറിയാല്‍ അന്ന് പുറത്തു വരും അവരുടെ യഥാര്‍ത്ഥ മുഖം, വര്‍ഗ്ഗീയതയുടെ ഭീഭത്സതയാല്‍ നിറഞ്ഞ വികൃത മുഖം! (തുടരും…)

]]>
https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0-2/feed/ 0
ചരിത്രത്തില്‍ നിന്ന് പഠിക്കുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും (ഭാഗം-1) https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%bf/ https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%bf/#respond Thu, 14 Aug 2014 13:08:25 +0000 http://www.sathyamargam.org/?p=966  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

ഇറാഖിലെ ഇസ്ലാമിക പോരാളികളായ ISIS നിലവിലുള്ള സര്‍ക്കാറിനെതിരെ പടയൊരുക്കം നടത്തുകയും ഇറാഖിന്‍റെയും സിറിയയുടെയും പല ഭാഗങ്ങളും പിടിച്ചെടുക്കുകയും ആ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിക്‌ ഖിലാഫത്ത് പുന:സ്ഥാപിക്കുകയും ചെയ്തതാണല്ലോ ഇപ്പോള്‍ എല്ലാ പത്രമാധ്യമങ്ങളിലും ചൂടുള്ള വാര്‍ത്തയായി നിറഞ്ഞു നില്‍ക്കുന്നത്. ഐസിസ്‌ പോരാളികള്‍ക്ക് മുന്നില്‍ കീഴടങ്ങിയ ഇറാഖി സൈനികരേയും ശിയാ മുസ്ലീങ്ങളെയും പച്ചക്കറി അരിഞ്ഞുതള്ളുന്നതു പോലെ കൊന്ന് തള്ളുന്ന വീഡിയോകളും ധാരാളമായി പ്രചരിക്കുന്നുണ്ട്. ഐസിസിന്‍റെ നേതൃനിരയിലെ ചില ആളുകള്‍ ഒഴിച്ചാല്‍, ബാക്കിയുള്ളവരെല്ലാം മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സാധാരണക്കാരായി ജീവിച്ചിരുന്നവരാണ് എന്ന കാര്യം കൂടി ഓര്‍ക്കണം! സാധാരണക്കാരായി ജീവിച്ചിരുന്ന ഈ ആളുകള്‍ എങ്ങനെയാണ് ഇത്രപെട്ടെന്ന് ഇത്രമാത്രം ക്രൂരത കാട്ടാന്‍ തയ്യാറുള്ള കൊടും ഭീകരന്മാരായി രൂപാന്തരം പ്രാപിച്ചത് എന്നന്വേഷിച്ചാല്‍ നമുക്ക്‌ കിട്ടുന്ന ഉത്തരം ഖുര്‍ആനും ഹദീസുകളും അവരില്‍ വരുത്തിയ മാറ്റമാണത് എന്നുള്ളതാണ്. ഖുര്‍ആനും ഹദീസുകളും മറ്റു ഇസ്ലാമിക പ്രമാണങ്ങളും പഠിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഓരോ മുസ്ലീമും യഥാര്‍ത്ഥത്തില്‍ ഓരോ ഭീകരന്മാരാണ്. അനുകൂലസാഹചര്യം വരുമ്പോള്‍ മാത്രമേ അവരുടെ ഉള്ളിലെ ഭീകരത പുറത്ത് വരികയുള്ളൂ. ഇന്ത്യ പോലെയുള്ള മുസ്ലീം ന്യൂനപക്ഷ രാജ്യങ്ങളില്‍ ഒരുപക്ഷെ മരണം വരെ ഈ ഭീകരത പുറത്ത് വന്നില്ലെന്നും വരാം. എന്നാല്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ തീര്‍ച്ചയായും ഇവരുടെ ഉള്ളിലെ ഇസ്ലാമിക ഭീകരന്‍ പുറത്ത് ചാടുക തന്നെ ചെയ്യും! ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ മുസ്ലീങ്ങളില്‍ 90 ശതമാനം പേരും ഖുര്‍ആന്‍ മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിട്ടുള്ളവരല്ല. അര്‍ത്ഥമറിയാതെ അറബിയില്‍ ഓതുകയാണവര്‍ ചെയ്യുന്നത്. ഹദീസുകള്‍ 95 ശതമാനത്തോളം മുസ്ലീങ്ങള്‍ കണ്ടിട്ട് പോലുമില്ല. അതുകൊണ്ടാണ് അവര്‍ക്ക്‌ ഹിന്ദുക്കളെയോ ക്രിസ്ത്യാനികളെയോ സ്നേഹിതന്മാരാക്കാന്‍ ഒട്ടും മടിയില്ലാത്തത്. 5 മുതല്‍ 10 ശതമാനത്തോളം വരുന്ന മുസ്ലീങ്ങളേ ഇസ്ലാമിക പ്രമാണഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ച് യഥാര്‍ത്ഥ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളൂ. അവരുടെ ഉള്ളിലാണ് ഓരോ ഭീകരന്മാര്‍ ഉറങ്ങിക്കിടക്കുന്നത്. എന്നാല്‍ ഈ 5 മുതല്‍ 10 ശതമാനം വരുന്ന മുസ്ലീങ്ങള്‍ക്ക് ബാക്കിയുള്ള മുസ്ലീങ്ങളെയെല്ലാം ഇസ്ലാമിക പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിയും എന്നൊരു ഭയങ്കരത അവശേഷിക്കുന്നുണ്ട് എന്ന കാര്യം മറക്കാനും പാടില്ലാത്തതാണ്.

 

ബാഗ്ദാദിയും കൂട്ടരും ഇറാഖില്‍ ഖിലാഫത്ത് സ്ഥാപിച്ച ഈ സമയത്ത്, 93 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വടക്കന്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരായി ജീവിക്കുന്ന മുസ്ലീങ്ങള്‍ എങ്ങനെയാണ് അധികാരം കയ്യില്‍ കിട്ടിയാല്‍ ഖുര്‍ആന്‍ അക്ഷരംപ്രതി അനുസരിക്കുന്ന മതഭ്രാന്തന്മാരായി രൂപാന്തരപ്പെടുന്നതെന്ന് 1921-ലെ മാപ്പിള ലഹളയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാതിരിക്കുന്നവര്‍ വിഡ്ഢികളും ഭ്രാന്തന്മാരും മാത്രമാണ്. മാപ്പിള ലഹളക്കാലത്ത് നിര്‍ബന്ധ മതംമാറ്റത്തിന് വിധേയരാകേണ്ടി വന്ന ചിലര്‍ പിന്നീട് നല്‍കിയ വായ്മൊഴികളില്‍ ചിലത് താഴെ കൊടുക്കുന്നു. ഇത് കെ.മാധവന്‍നായര്‍ എഴുതിയ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്:

 

‘കുറ്റീരി നൊട്ടുണ്ണി പണിക്കര്‍ (കേരളപത്രിക-26.11.21)

 

“തുലാമാസം 11-)ം തിയ്യതി ഉച്ചതിരിഞ്ഞ് രണ്ടു നാഴിക പകലെ ഞാന്‍ പൈക്കളെ ആട്ടിക്കൊണ്ട് എന്‍റെ വീട്ടിലേക്ക് വരുമ്പോള്‍ ചില മാപ്പിളമാര്‍ എന്നെയും പാലപ്പുറ അറുമുഖനെയും പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ആയുധപാണികളായി കൊന്നാറെ മുഹമ്മദ്‌ കോയ തങ്ങള്‍ സുമാര്‍ അമ്പതോളം ആളുകളോട് കൂടി അവിടെ വന്നു ഞങ്ങളെ പിടിച്ചു കൈ കൂട്ടി ഒന്നിച്ചുകെട്ടി വാഴക്കാട്ട് പള്ളിക്ക് കൊണ്ടുപോയി. അപ്പോള്‍ 10 നാഴിക രാച്ചെന്നിരുന്നു. അവിടെ കൊണ്ടുപോയി ഞങ്ങളെ മറ്റു ചിലരുടെ കൂട്ടത്തിലിട്ടു പൂട്ടി. ഞങ്ങളെ മുറിയിലാക്കാന്‍ മുഹമ്മദ്‌ കോയ തങ്ങളാണ് പറഞ്ഞത്. ദിവസേന ഒരുനേരം ഭക്ഷണം തന്നുവന്നു. പത്തു ദിവസം ഈ മുറിയില്‍ കിടന്നു, പിന്നെ എന്നെ മതത്തില്‍ ചേര്‍ത്ത് തൊപ്പിയിടീച്ചത് മുഹമ്മദ്‌ കോയ തങ്ങളാണ്. “നിനക്ക് ദീന്‍ വിശ്വസിപ്പാന്‍ മനസ്സുണ്ടോ?” എന്ന് രണ്ടു പ്രാവശ്യം എന്നോട് ചോദിച്ചു. ഇത് ചോദിക്കുന്ന അവസരത്തില്‍ എന്‍റെ അടുത്ത് വാള്‍ ധരിച്ച ഒരാളുണ്ടായിരുന്നു. ദീന്‍ വിശ്വസിക്കാന്‍ മനസ്സില്ലെങ്കില്‍ വെട്ടുമെന്ന് പറഞ്ഞതിനാലും വേറെ 18 പേരെ ഇതിന്ന് സമ്മതിക്കാത്തതിനാല്‍ വെട്ടിക്കൊന്നതായി കണ്ടതിനാലും ഞാന്‍ അതിനു സമ്മതിച്ചു. പിന്നെ ഒരു ഒസ്സാന്‍ വന്ന് തല ചിരക്കുകയും തങ്ങള്‍ തൊപ്പി വെച്ച് കലിമ ചൊല്ലിക്കുകയും ചെയ്തു. എനിക്ക് അബ്ദുര്‍റഹിമാന്‍ എന്നാണ് പേരിട്ടത്. പിന്നെ തങ്ങള്‍ എനിക്ക് ഉടുക്കുവാന്‍ ഒരു കട്ടിമുണ്ടും തോര്‍ത്തും തന്നു. കുറച്ച് ദിവസം കഴിഞ്ഞു കൊണ്ടോട്ടിക്കു എന്നെ കൊണ്ടുപോയി. 18-)ം തിയ്യതി രാവിലെ ഞാന്‍ വേറൊരു മാപ്പിളയുടെ പാറാവോടുകൂടി കുളിക്കുവാന്‍ പോകുമ്പോള്‍ പട്ടാളക്കാരുടെ സാമാനങ്ങള്‍ കൊണ്ടുവരുന്ന ചിലരെക്കണ്ട് മാപ്പിള ഓടിയതിനാല്‍ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.”

 

ചെറുവായൂര്‍ ചാലിയപ്രം പ്രദേശത്ത്‌ തെക്കേടത്ത് കോലോത്ത് ചെറൂട്ടി (കോണ്‍ഗ്രസാഫീസില്‍ കൊടുത്ത മൊഴി):

 

“എന്‍റെ വീട്ടില്‍ ഞാനും വേറെ 3 പേരും മാത്രമേയുള്ളൂ. തുലാമാസം 9-)ം തിയ്യതി നന്നെ രാവിലെ സുമാര്‍ 100 പേരോളം മാപ്പിളമാര്‍ എന്‍റെ വീട്ടില്‍ വന്നു. ഇതിനു രണ്ടു ദിവസം മുമ്പുതന്നെ എന്‍റെ വീട്ടിലുണ്ടായിരുന്ന ഏറ്റുകത്തിയും കൊടുവാളും മാപ്പിളമാര്‍ വാങ്ങിക്കൊണ്ടുപോയിരുന്നു. ഇവര്‍ 12 ,മണിക്ക് എന്നോട് ചുന്നച്ചി പറമ്പില്‍ പള്ളിയില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പള്ളിയിലേക്ക് പോയി. ഞാന്‍ അവിടെ നിന്ന് കുളിച്ചു. അവര്‍ എന്നെ തൊപ്പി ഇടീക്കുകയും ചെയ്തു. അവിടെ വെച്ച് എന്നോടുകൂടി 16 പേരെ തൊപ്പി ഇടുവിച്ചിട്ടുണ്ട്. പിന്നെ കൊന്നാറെ മുഹമ്മദ്‌കോയത്തങ്ങളുടെ പാസ്സോടുകൂടി ഞാന്‍ എന്‍റെ മകളേയും മരുമകനെയും മതത്തില്‍ ചേര്‍ക്കാന്‍ കൂട്ടിക്കൊണ്ടുവരാമെന്ന് പറഞ്ഞ് പുറപ്പെട്ടു. അവരെ തിരഞ്ഞ് 17-)ം തിയ്യതി കോഴിക്കോട്ട് എത്തുകയും ചെയ്തു.”

 

തങ്ങളുടെ അധികാരാതിര്‍ത്തിയില്‍ നിന്ന് ഹിന്ദുക്കള്‍ക്ക്‌ പുറത്തുപോവണമെങ്കില്‍ തങ്ങളുടെ പാസ് കൂടാതെ പാടില്ല. തങ്ങള്‍ കൊടുത്ത ഒരു പാസ്സിന്‍റെ പകര്‍പ്പാണ് താഴെ ചേര്‍ക്കുന്നത്.

“ഈ പാലപ്പുറ അറമുഖനെ അച്ചാരം വാങ്ങി വിട്ടിരിക്കുന്നു. നാളെ പത്തുമണി വരെ വരുവാനും പോകുവാനും അനുവദിച്ചിരിക്കുന്നു.

കൊന്നാറെ കാസിം മുഹമ്മദ്കോയ തങ്ങള്‍”

 

കരിപ്പത്തില്ലത്തുവെച്ച് മൊയ്തീന്‍കുട്ടി ഹാജി നടത്തിയിരുന്ന മതംമാറ്റങ്ങളെ പറ്റിയുള്ള വായ്മൊഴികളുടെ ഒരു ചുരുക്കമാണ് താഴെ ചേര്‍ക്കുന്നത്.

 

കൊളങ്ങറെ കണാരന്‍ നായര്‍ (കേരളപത്രിക 26.11.21)

 

“ഞാന്‍ കണ്ണന്തൊടി വീട്ടിലായിരുന്നു. അവിടം കുറെയധികം മാപ്പിളമാര്‍ വീട് വളഞ്ഞു. അവര്‍ വാതില്‍ തുറക്കുവാന്‍ പറഞ്ഞു. തുറന്നിട്ടില്ലെങ്കില്‍ വാതില്‍ വെട്ടിപ്പൊളിച്ച് കടക്കുമെന്ന് പറഞ്ഞു. ഞാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. അപ്പോള്‍ എന്‍റെ കൈ പിടിച്ചു കെട്ടി. അവിടെവെച്ച് എന്നോട് ഒരു മാപ്പിള, ‘ദീന്‍’ വിശ്വസിക്കുന്നുവോ എന്ന് ചോദിച്ചു. വിശ്വസിക്കുന്നില്ല എന്ന് ഞാന്‍ പറഞ്ഞു. മറ്റൊരുത്തന്‍ ‘നമ്മുടെ എജമാനന്‍റെ’ അടുത്ത് കൊണ്ടുപോയി തീര്‍ച്ചയാക്കാമെന്ന് പറഞ്ഞു. എന്നെ അരീക്കോട്ട് കൊണ്ടുപോയി. അവിടെ എന്നെ കരിപ്പത്ത് ഇല്ലത്ത് കൊണ്ടുചെന്നു. അറവന്‍കരക്കാരന്‍ (പൂക്കോട്ടൂര്‍) ഒരു മൊയ്തീന്‍കുട്ടി ഹാജിയാണത്രേ ഇവരുടെ അന്നത്തെ യജമാനന്‍. അയാള്‍ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ ഉണ്ടായിരുന്ന മാപ്പിളമാര്‍ ‘ദീന്‍’ വിശ്വസിക്കുന്നുവോ എന്ന് ചോദിച്ചു. അപ്പോള്‍ അതില്‍ ഒരുത്തന്‍ എന്നെ വെട്ടാന്‍ പറഞ്ഞു. നിങ്ങളുടെ യജമാനനെ കണ്ടതിനുശേഷം വേണ്ടത് പോലെയാവാമെന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ അകത്താക്കി വാതിലടച്ചു. അന്ന് രാത്രി മൊയ്തീന്‍കുട്ടി ഹാജി വന്നു. പിറ്റേദിവസം രാവിലെ എന്നെ വിളിച്ച് ‘ദീന്‍ വിശ്വസിക്കാന്‍ മനസ്സില്ലേ’ എന്ന് ചോദിക്കുകയും കൂട്ടാക്കിയില്ലെങ്കില്‍ വെട്ടുമെന്ന് പറയുകയും ചെയ്തു. മരണഭയത്താല്‍ ഞാന്‍ സമ്മതിച്ചു. പിന്നെ മൂന്ന് ദിവസം നിര്‍ത്തിയതിന് ശേഷം എന്നെ കൊന്നാറെക്ക് അയച്ചു. അവിടെ വെച്ച് കൊന്നാറെ തങ്ങള്‍ എനിക്ക് തൊപ്പിയും മുണ്ടും തന്നു. പിന്നെ ചില മാപ്പിളമാരുടെ കൂടെ എന്നെ ചെറുവായൂര്‍ക്കയച്ചു. അവിടെ പട്ടാളം വന്നപ്പോള്‍ കാവല്‍ക്കാര്‍ ഓടി. ഞാന്‍ രക്ഷപ്പെട്ട് കോഴിക്കോട്ടേക്ക് പോന്നു.”

 

കണ്ണംതൊടിയില്‍ ചാത്തു നായര്‍ (കേരളപത്രിക 19-11-1921)

 

“1921 ഒക്ടോബര്‍ 14-)ം തിയ്യതി 4 നാഴിക പുലരാനുള്ളപ്പോള്‍ ആ ദേശക്കാരായ 75 മാപ്പിളമാര്‍ എന്‍റെ വീട് വളഞ്ഞു. എന്നെയും കണാരന്‍ എന്ന ആളേയും പിടിച്ചു കെട്ടി. ഞങ്ങളെ കരിപ്പത്ത് ഇല്ലത്തേക്ക് കൊണ്ടുപോയി. മൊയ്തീന്‍കുട്ടി ഹാജി അവിടെ ഇല്ലായിരുന്നു. കരിപ്പത്ത് നമ്പൂതിരിയുടെ ഇല്ലത്ത് ഒരു മുറിയില്‍ വെച്ച് ഞങ്ങളോട് അവര്‍ ഇസ്ലാം മതത്തില്‍ ചേരുവാന്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അപ്പോള്‍ എന്നെയും കണാരന്‍ നായരെയും കൊല്ലുവാന്‍ പറഞ്ഞു. ഞങ്ങളെ ഇല്ലത്തെ കുളത്തിലേക്ക് കൊണ്ടുപോയി. പിന്നെ ഞങ്ങള്‍ മതം മാറ്റുവാന്‍ സമ്മതിച്ചു. അപ്പോള്‍ ഞങ്ങളെ ഇല്ലത്തേക്ക് തന്നെ കൊണ്ടുപോയി. ഞങ്ങളുടെ കുടുമ മുറിച്ച് ഒരു തൊപ്പിയും മുണ്ടും തന്നു. 10 ദിവസത്തോളം ഞങ്ങളെ തടവുകാരാക്കി വെച്ചു. ആ സമയത്ത് 45 ഹിന്ദുക്കളെ – നായന്മാരെയും തിയ്യരെയും- കുളത്തിന്‍റെ വക്കത്ത് കൊണ്ടുപോയി കൊല്ലുന്നത് ജനവാതിലില്‍ കൂടി നോക്കി ഞങ്ങള്‍ കണ്ടു. മൊയ്തീന്‍കുട്ടി ഹാജിയുടെ കല്പനപ്രകാരം ശവങ്ങള്‍ കണക്കന്മാര്‍ പുഴവക്കത്തേക്ക് കൊണ്ടുപോകുന്നത് ഞങ്ങള്‍ കണ്ടു. 10 ദിവസത്തിനുശേഷം ഞങ്ങളെ ഞങ്ങളുടെ അംശത്തിലേക്ക് വിട്ടയച്ചു. അവിടെവെച്ച് ലഹളത്തലവന്മാരുടെ കല്പനപ്രകാരം ഞങ്ങളുടെ തല ക്ഷൌരം ചെയ്യുകയും സുന്നത്ത് ചെയ്യുകയും ചെയ്തു. എന്‍റെ മുതലില്‍ കുറേഭാഗം എനിക്ക് തന്നു. ബാക്കി ആയുധക്കത്തികള്‍ ഉണ്ടാക്കിയിരുന്ന ചിലവിലേക്കായി എടുത്തു. എന്നെ കരിപ്പത്ത് ഇല്ലത്ത് വെച്ച കാലത്ത് വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ്‌ ഹാജിയും ഇരുന്നൂറു മാപ്പിളമാരും അവിടെ വന്നു മൂന്നുനാല് മാസം താമസിച്ചു.”

 

കൊന്നാറെ തങ്ങളും കാരാടന്‍ മൊയ്തീന്‍കുട്ടി ഹാജിയും നടത്തിയ അക്രമങ്ങളുടെ മുഴുവന്‍ വിവരവും കൊടുപ്പാന്‍ സാധിക്കാത്തതുകൊണ്ടാണ്, അവയുടെ മാതൃകകള്‍ കാണിപ്പാനായി മേല്‍പ്പറഞ്ഞവരുടെ വായ്‌മൊഴികളുടെ ചുരുക്കം ഇവിടെ ചേര്‍ത്തത്. ഇവരുടെ അവസാനം ഏതു വിധത്തിലായിരുന്നുവെന്നു മറ്റൊരവസരത്തില്‍ പ്രസ്താവിക്കുന്നതാണ്.’ (കെ.മാധവന്‍ നായര്‍, മലബാര്‍ കലാപം, പുറം.217-220)

 

ഞങ്ങളോട് വാദിക്കാന്‍ നില്‍ക്കുന്ന മലബാര്‍ പ്രദേശത്ത്‌ നിന്നുമുള്ള എല്ലാ ദാവാക്കാരുടെയും പാരമ്പര്യം ഇതാണ്! നിസ്സഹായരായ ജനങ്ങളെ കത്തി കഴുത്തില്‍ വെച്ചു മതംമാറ്റിച്ചവര്‍, അതല്ലെങ്കില്‍ കഴുത്ത് കണ്ടിക്കപ്പെടുന്നതിലും ഭേദം മറ്റൊരവയവത്തിന്‍റെ തുമ്പ് കണ്ടിച്ചു കഴുത്തിനൊന്നും പറ്റാതെ നോക്കുന്നതാണ് എന്ന് ചിന്തിച്ച് മതം മാറി ജീവന്‍ രക്ഷിച്ചവര്‍. ഈ രണ്ടു കൂട്ടരില്‍ ഏതെങ്കിലും ഒന്നിന്‍റെ പിന്മുറക്കാരാണ് മലബാര്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദാവാക്കാര്‍ എല്ലാം. അവരാണ് ഇന്ന് ഫേസ്ബുക്കിലൂടെ നമ്മളോട് ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്ന് വാചാടോപമടിക്കുന്നത്, മുടിഞ്ഞ കോമഡി തന്നെ!! ഈ ലഹളക്കാര്‍ എല്ലാവരും അതുവരെയ്ക്കും തങ്ങളുടെ ചുറ്റുമുള്ളവ അമുസ്ലീങ്ങളോട് സമാധാനത്തില്‍ വര്‍ത്തിച്ചിരുന്നവരാണ്. എന്നാല്‍ ലഹള പൊട്ടിപ്പുറപ്പെട്ടു പോലീസുകാരെല്ലാം ജീവനും കൊണ്ടോടി രക്ഷപ്പെട്ട് കഴിഞ്ഞപ്പോള്‍, ഓരോ പ്രദേശത്തിന്‍റെയും അധികാരം മുസ്ലീങ്ങളുടെ കയ്യിലേക്ക് വന്നപ്പോള്‍, അവര്‍ അതുവരെ ധരിച്ചിരുന്ന മതേതരത്വത്തിന്‍റെ മുഖംമൂടി എടുത്തു മാറ്റുകയും യഥാര്‍ത്ഥ മുസല്‍മാന്‍റെ മുഖം വെളിപ്പെടുത്തുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ സമാധാനം സമാധാനം എന്ന് പറഞ്ഞു നടക്കുന്ന എല്ലാ ദാവാക്കാരും മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ പറയാന്‍ പോകുന്നത് മതേതരത്വവും സമാധാനവും ആയിരിക്കിക്കില്ല. അവിടെ ഈ ദാവാക്കാര്‍ പറയുന്നതായിരിക്കും നിയമം. അനുസരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് മരണത്തെ പുല്‍കാം. ഖുര്‍ആനും ഹദീസും പരിശോധിച്ചാല്‍ കാണുന്ന കാര്യങ്ങള്‍ ആണ് മലബാര്‍ ലഹളക്കാലത്ത് മാപ്പിളമാര്‍ ചെയ്തിട്ടുള്ള എല്ലാ ദുഷ്കൃത്യങ്ങളുടെയും അടിസ്ഥാനം. മുഹമ്മദ്‌ കാണിച്ചു കൊടുത്തിട്ടുള്ള മാതൃകകള്‍ എല്ലാം കണ്ണുമടച്ച് അനുസരിക്കുകയായിരുന്നു വാസ്തവത്തില്‍ ലഹളക്കാര്‍ ചെയ്തത്. ചില ഹദീസുകള്‍ ഞാന്‍ താഴെ കൊടുക്കാം:

 

അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 34)

 

“അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു”

 

അങ്ങനെ അവര്‍ ചെയ്തില്ലെങ്കില്‍ അവരുടെ രക്തം ഞമ്മള് ഒഴുക്കും, അവരുടെ ധനവും ഞമ്മള് പിടിച്ചെടുക്കും, അള്ളാന്‍റെ കല്പനയാണ്, ഒരാളും ചോദ്യം ചെയ്യാന്‍ വരണ്ട എന്നാണു ആ പറഞ്ഞതിന്‍റെ അര്‍ത്ഥം…

 

“അബു ഹുറൈയ്റ നിവേദനം: നബി മരണപ്പെടുകയും അനന്തരം അബൂബക്കര്‍ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുകയും, ധാരാളം അറബികള്‍ (ഇസ്ലാം സ്വീകരിച്ചതിനു ശേഷം) നിഷേധികളാവുകയും (അബൂബക്കര്‍ അവരോടു യുദ്ധത്തിനു ഒരുങ്ങുകയും) ചെയ്തപ്പോള്‍ ഉമര്‍, അബൂബക്കറിനോട് ഇങ്ങനെ ചോദിച്ചു: ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നത് വരെ അവരോടു യുദ്ധം ചെയ്യുവാനാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നുവോ അവന്‍റെ ജീവനും ധനവും ആ പ്രഖ്യാപനം മൂലം ഉണ്ടാകുന്ന ബാധ്യതകളുമൊഴികെ അവന്‍ എന്നില്‍നിന്നും സംരക്ഷിച്ചിരിക്കുന്നു. അവനെ അല്ലാഹുവാണ് വിചാരണ ചെയ്യുക എന്ന് നബി പറഞ്ഞിരിക്കെ താങ്കള്‍ എങ്ങനെയാണ് (സകാത്ത്‌) നല്‍കാത്ത ഈ ജനങ്ങളോട് യുദ്ധം ചെയ്യുക?. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! നമസ്കാരവും സക്കാത്തും തമ്മില്‍ വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. കാരണം, സക്കാത്ത് ധനത്തിന്‍റെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവാണ് സത്യം! നബിക്ക്‌ അവര്‍ നല്‍കിയിരുന്ന ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്. അന്നേരം ഉമര്‍ പറഞ്ഞു: “അല്ലാഹുവാണ് സത്യം! അല്ലാഹു അബൂബക്കറിന്‍റെ ഹൃദയത്തില്‍ യുദ്ധം തോന്നിപ്പിച്ചതാണെന്നും അതാണ്‌ സത്യമെന്നും എനിക്കിപ്പോള്‍ ബോദ്ധ്യമായി.”  (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 32)

 

അബു മാലിക്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു: ‘ഏതൊരാള്‍ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കുകയും, ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ അവന്‍റെ സ്വത്ത്‌ പിടിച്ചെടുക്കലും രക്തം ചിന്തലും (വധിക്കലും) നിഷിദ്ധമാണ്. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവാണ് നിര്‍വ്വഹിക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 37)

 

“ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ”

 

അതായത് അല്ലാഹുവല്ലാത്ത അന്യദൈവങ്ങളെ നിഷേധിക്കുന്നവന്‍റെ അഥവാ അല്ലാഹുവിനെ അംഗീകരിക്കുന്നവന്‍റെ സ്വത്ത് പിടിച്ചെടുക്കാനോ അവനെ വധിക്കാനോ അള്ളാഹു അനുവദിക്കുന്നില്ല എന്ന്. അങ്ങനെ അല്ലാഹുവല്ലാത്തവരെ നിഷേധിക്കാന്‍ തയ്യാറല്ലാത്തവരുടെ (അതായത്, ഞങ്ങളെപ്പോലുള്ളവരുടെ) സ്വത്ത് പിടിച്ചെടുക്കാനോ ഞങ്ങളുടെ രക്തം ഒഴുക്കാനോ മുസ്ലീങ്ങള്‍ ഒട്ടും മടിക്കേണ്ടതില്ല എന്നാണു ഈ ഹദീസിലൂടെ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്. ആടിനെ പട്ടിയാക്കുന്ന വൈദഗ്ധ്യത്തോടെ ദാവാക്കാര്‍ ഈ ജാതി ഹദീസുകളെ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്. ഈ ദാവാക്കാരെയൊക്കെ മറ്റുള്ളവര്‍ ഭയപ്പെടാനും സംശയിക്കാനും കാരണം അവരുടെ ഈ ആടിനെ പട്ടിയാക്കുന്ന കലാപരിപാടിയാണ്. മുസ്ലീങ്ങള്‍ക്ക്‌ അധികാരം ഇല്ലാതിരിക്കുന്ന സമയത്ത് നിങ്ങള്‍ നിങ്ങളുടെ പ്രവാചകന്‍റെ വചനത്തെ ഞങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്‌ ഞങ്ങള്‍ക്ക്‌ യാതൊരു സംശയവും ഇല്ലാത്ത വിധത്തിലാണ്. പക്ഷേ, നിങ്ങള്‍ക്ക്‌ ഭൂരിപക്ഷം ആയിക്കഴിയുമ്പോള്‍ നിങ്ങള്‍ പ്രവാചകന്‍ എന്താണോ പറഞ്ഞത്, അത് ഞങ്ങളുടെ നേരെ പ്രയോഗിക്കുകയും ചെയ്യും. അപ്പോപ്പിന്നെ ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുന്നതെങ്ങനെ? (തുടരും…)

]]>
https://sathyamargam.org/2014/08/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%bf/feed/ 0
അല്ലാഹുവും മലക്കും മുഹമ്മദും ഖുര്‍ആനും പലസ്തീനികള്‍ക്കെതിര്, എന്നാല്‍ മുസ്ലീങ്ങളോ? https://sathyamargam.org/2014/08/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d/ https://sathyamargam.org/2014/08/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d/#respond Thu, 14 Aug 2014 12:58:38 +0000 http://www.sathyamargam.org/?p=962 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളെല്ലാം ഏകപക്ഷീയമായി ഇസ്രായേലിനെതിരെയും പലസ്തീന് അനുകൂലമായും ആണല്ലോ നില്‍ക്കുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ തികഞ്ഞ മതേതരവാദികള്‍ ആയതുകൊണ്ടായിരിക്കാം ഇങ്ങനെ പലസ്തീനികളെ പിന്തുണയ്ക്കുന്നത് എന്നാണ് തോന്നുന്നത്. കാരണം ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ പലസ്തീനില്‍ ഉള്ളവര്‍ മുസ്ലീങ്ങളല്ല; ഖുര്‍ആനിന്‍റെയും മുഹമ്മദിന്‍റെയും കല്പന തുടര്‍ച്ചയായി ലംഘിക്കുകയും അല്ലാഹുവിന്‍റെ അധികാരത്തില്‍ കേറി കൈ വെക്കുകയും ചെയ്യുന്ന മുസ്ലീം നാമധാരികള്‍ മാത്രമാണ്. അങ്ങനെയുള്ള ഒരു ജനതയെ പിന്തുണക്കാന്‍ നിന്നാല്‍ അല്ലാഹുവിന്‍റെ ശിക്ഷയാണ് തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്നത് എന്നറിഞ്ഞിട്ടും അല്ലാഹുവിന്‍റെ ശിക്ഷയ്ക്ക് പുല്ല് വില കല്പിച്ചുകൊണ്ട് പലസ്തീനില്‍ ഉള്ളവരെ പിന്തുണയ്ക്കണമെങ്കില്‍ അങ്ങേയറ്റത്തെ മതേതരബോധം ഉണ്ടാകണം. പ്രത്യേകിച്ചും സ്വന്തം മതക്കാര്‍ സിറിയയിലും ഈജിപ്തിലും ഇറാഖിലും നൈജീരിയയിലും ഒക്കെ കൊല്ലപ്പെടുമ്പോള്‍ അതിനെതിരെ യാതൊരു പ്രതിഷേധവുമില്ലാതെ മിണ്ടാതിരിക്കുകയും എന്നാല്‍ വെറും മുസ്ലീം നാമധാരികളായ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി മുറവിളി കൂട്ടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ തീവ്രമതേതരബോധത്തെ അംഗീകരിക്കാതിരിക്കാന്‍ വയ്യ. എന്തായാലും ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ചുകൊണ്ട് പരിശോധിച്ചാല്‍ മലക്കും മുഹമ്മദും അല്ലാഹുവും ഖുര്‍ആനും എല്ലാം പലസ്തീനിനെതിരാണ് എന്ന് കാണാന്‍ കഴിയും. ആ പ്രമാണരേഖകള്‍ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

 

ഖുര്‍ആന്‍ അനുസരിച്ച് ഇസ്രായേല്‍ പ്രദേശം എന്നത് അള്ളാഹു ഇസ്രായീലികള്‍ക്ക്‌ നല്‍കിയിരിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ ഇതൊരു അമുസ്ലീം രാജ്യമാണ്:

 

“മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന്‌ മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്ത്കൊണ്ട്‌ അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത്‌ നിങ്ങള്‍ ഓര്‍ക്കുക. എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.” (സൂറാ.ഭക്ഷണത്തളിക.5:20,21)

 

“അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു” (സൂറാ.കവികള്‍.26:57-59)

 

ഇവിടെ ഖുര്‍ആന്‍ വളരെ വ്യക്തമായാണ് പറയുന്നത്, ‘ആ പവിത്രഭൂമി ഇസ്രായേലിന് വിധിച്ചതാണ്, അവിടെയുണ്ടായിരുന്ന ജനങ്ങളെയൊക്കെ പുറത്തിറക്കിയിട്ടു അല്ലാഹു അത് ഇസ്രായീല്‍ സന്തതികള്‍ക്ക്‌ അവകാശപ്പെടുത്തി കൊടുത്തതാണ്’ എന്ന്. ഇസ്രായേലികള്‍ മുസ്ലീങ്ങളാണ് എന്ന് സക്കീര്‍ നായിക്ക് പോലും പറയുകയില്ല എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ഇസ്രായേല്‍ ഒരു മുസ്ലീം രാജ്യമല്ല, മറിച്ച് ഒരു അമുസ്ലീം രാജ്യമാണ് എന്ന് വ്യക്തമായും തെളിയുന്നു. ഇനി ഇസ്രായേലിന് കിട്ടിയ സ്ഥലത്ത് ആരെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാല്‍ ഇസ്രായേല്‍ എങ്ങനെ ഇടപെടണം എന്നാണ് അവര്‍ക്ക്‌ വിധി കല്പ്പിക്കപ്പെട്ടിരിക്കുന്നത്? അതും നമുക്ക്‌ ഖുര്‍ആനില്‍ നിന്ന് നോക്കാം:

 

“അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധി നല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത്‌ ചെന്നിട്ടുണ്ട്‌. എന്നിട്ട്‌ അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌.” (സൂറാ.ഭക്ഷണത്തളിക, 5:32)

 

“ഇസ്രായീല്‍ സന്തതികള്‍ക്ക്‌” നല്‍കപ്പെട്ട വിധിയില്‍ പറയുന്നത്, ‘മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു’  എന്നാണ്. ഹമാസ്‌ പിടിച്ചു കൊണ്ടുപോയി നിഷ്കരുണം കൊലചെയ്ത ആ മൂന്ന് യിസ്രായേലി ബാല്യക്കാരും ഭൂമിയില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കിയതായിട്ടോ മറ്റാരെയെങ്കിലും കൊന്നതായിട്ടോ മുസ്ലീങ്ങള്‍ പോലും പറയുന്നില്ല. തികച്ചും നിരപരാധികളായ ആ മൂന്ന് ബാല്യക്കാരെ ഹമാസ്‌ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞു. അല്ലാഹു ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നല്‍കിയ വിധിയനുസരിച്ച് ഭൂമിയിലെ മനുഷ്യരെ മുഴുവന്‍ മൂന്ന് വട്ടം കൊന്ന കൊലയാളികള്‍ക്ക്‌ തുല്യരാണ് ഹമാസ്‌! അങ്ങനെയുള്ള മഹാ ക്രൂരത കാണിച്ചവരെ ഇസ്രായേല്‍ ശിക്ഷിക്കുന്നതില്‍ എന്ത് തെറ്റുണ്ടെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്? അതുകൊണ്ടുതന്നെ ഹമാസിനെതിരെയുള്ള ഇസ്രായേല്‍ സൈനിക നീക്കത്തിനെ എതിര്‍ക്കാന്‍ ഖുര്‍ആന്‍ അനുസരിക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും കഴിയില്ല.

 

പക്ഷേ വേറൊരു ചോദ്യം വരാം, ‘ഇസ്രായേല്‍ ഹമാസിനെ എതിര്‍ക്കുമ്പോള്‍ അവിടെയുള്ള സാധാരണക്കാര്‍ക്കും അപകടം സംഭവിക്കുന്നുണ്ടല്ലോ, പ്രത്യേകിച്ചും ഹമാസ്‌ അവരെ മനുഷ്യമറയായി ഉപയോഗിച്ച് കൊണ്ട് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ അയച്ചു കൊണ്ടിരിക്കുമ്പോള്‍. അങ്ങനെ നിരപരാധികളായ ആളുകള്‍ കൊല്ലപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതല്ലേ’ എന്ന ചോദ്യം. നിരപരാധികളായ ആളുകള്‍ ഇസ്രയേലില്‍ ആയാലും പലസ്തീനില്‍ ആയാലും ഇറാഖിലായാലും സിറിയയിലായാലും ഈജിപ്തിലായാലും നൈജീരിയയിലയാലും കാശ്മീരിലായാലും പാക്കിസ്ഥാനിലായാലും കൊല്ലപ്പെടുന്നത് തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്, അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍, ഇസ്ലാമിക പ്രമാണമായ ഖുര്‍ആന്‍ വെച്ച് പരിശോധിച്ചാല്‍, പലസ്തീനില്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ക്ക് അല്ലാഹുവിന്‍റെ സഹായം പോലും ഉണ്ടാകില്ല എന്ന് മാത്രമല്ല, അവരെ അല്ലാഹു ഇടാന്‍ പോകുന്നത് നരകത്തിലുമാണ് എന്ന് കാണാം! കാരണം, ഒരു അമുസ്ലീം രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള കുഴപ്പം ഉണ്ടാകുമ്പോള്‍ അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ഖുര്‍ആനും ഹദീസുകളും വളരെ വ്യക്തമായിത്തന്നെ വരച്ചു കാണിക്കുന്നുണ്ട്. അവര്‍ അവിടെ തന്നെ താമസിച്ചു കൊണ്ട് ആ അമുസ്ലീം ഭരണാധികാരികളെ എതിര്‍ക്കണമെന്നല്ല, ആ പ്രദേശം വിട്ടു ഇസ്ലാമിക അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിന് സ്വാതന്ത്ര്യമുള്ള മുസ്ലീം രാജ്യങ്ങളിലേക്കോ മുസ്ലീം സൌഹാര്‍ദ്ദ രാജ്യങ്ങളിലേക്കോ പോകണമെന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്! ആയത്ത് നോക്കാം:

 

“(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌) സ്വന്തത്തോട്‌ അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട്‌ ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക്‌ സ്വദേശം വിട്ട്‌ അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!” (സൂറാ.സ്ത്രീകള്‍.4:97)

 

കണ്ടോ? “അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക്‌ സ്വദേശം വിട്ട്‌ അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ” എന്നാണ് മലക്കുകള്‍ ചോദിക്കുക! എന്ന് മാത്രമല്ല, അവരുടെ വാസസ്ഥലം ചീത്ത സങ്കേതമായ നരകം ആണ് താനും!! ചിലരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതാരൊക്കെയാണ് എന്ന് താഴെ കൊടുക്കുന്നു:

 

“എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു. അത്തരക്കാര്‍ക്ക്‌ അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ്‌ നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു” (സൂറാ.സ്ത്രീകള്‍.4:98,99)

 

ഈ വിധത്തിലുള്ള ആരും ഇന്ന് പലസ്തീനിലില്ല. അവിടെയുള്ള പുരുഷന്മാര്‍ എല്ലാം ഖുര്‍ആനിലെ മലക്കിന്‍റെ കല്പന ലംഘിച്ചു കൊണ്ട് റോക്കറ്റ് വിട്ടും സ്ത്രീകളും കുട്ടികളും ഇസ്രായേല്‍ പട്ടാളക്കാരെ കല്ലെറിഞ്ഞും ഇസ്രായേലിനെ ആക്രമിക്കാന്‍ നില്‍ക്കുന്നതല്ലാതെ ഒരാള്‍ പോലും ഖുര്‍ആന്‍ അനുസരിച്ച് കുഴപ്പമുള്ള രാജ്യത്ത് നിന്ന് മറ്റു ഇസ്ലാമിക രാജ്യത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ല, ഇത് വിചിത്രം തന്നെ. ഇങ്ങനെ നഗ്നമായി ഖുര്‍ആന്‍റെ കല്പന ലംഘിച്ചു കൊണ്ട് നരകത്തിലേക്ക് പോകാന്‍ തയ്യാറായി ധൃതി കൂട്ടുന്ന മുസ്ലീം നാമധാരികളായ പലസ്തീനികള്‍ക്ക് അന്ധമായ പിന്തുണ നല്‍കുന്ന ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്‍റെ പ്രവൃത്തി അതിനേക്കാള്‍ വിചിത്രം തന്നെ!!

 

ഇനി, ഖുര്‍ആനിലെ ഈ കല്പന മുഹമ്മദ്‌ അനുസരിച്ചുകൊണ്ട് മുസ്ലീങ്ങള്‍ക്ക് മാതൃക കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ ‘ഉണ്ട്’ എന്ന ഉത്തരമാണ് ലഭിക്കുന്നത്. ഇസ്ലാമിന്‍റെ ആദ്യകാലത്ത്, ബഹുദൈവാരാധകരായ മക്കാ നിവാസികളുടെ ഇടയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമായപ്പോള്‍ – മക്കാ നിവാസികള്‍ മുസ്ലീങ്ങളില്‍ ആരെയും കൊന്നിരുന്നില്ല എന്നോര്‍ക്കണം- മുഹമ്മദ്‌ അവരെ അബിസീനിയ എന്ന ഇസ്ലാമിക സൌഹാര്‍ദ്ദ രാജ്യത്തേക്ക്‌ അയക്കുകയാണ് ഉണ്ടായത്. അവസാനം മുഹമ്മദിനും മക്കയില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ അദ്ദേഹവും തന്‍റെ സ്വദേശം വിട്ടു മദീനയിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്.

 

വേറെ സ്വഹാബിമാര്‍ ആരെങ്കിലും ഇതനുസരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. ഈ ഹദീസ്‌ നോക്കിക്കോളൂ:

 

സലമ (റ) പറയുന്നു: അദ്ദേഹം ഒരിക്കല്‍ ഹജ്ജാജിന്‍റെയടുക്കല്‍ ചെന്നപ്പോള്‍ ഹജ്ജാജ് ചോദിച്ചു: “അക്വഇന്‍റെ പുത്രാ! നിങ്ങള്‍ ഹജ്ജ്‌ ചെയ്തു മദീനയില്‍ ചെന്നശേഷം പിന്നോട്ട് തിരിച്ചു പോയി ഗ്രാമത്തില്‍ താമസമാക്കിയല്ലോ!” സലമ പറഞ്ഞു: “ഇല്ല. (ഞാന്‍ ഇസ്ലാം മതം വിട്ടുകളഞ്ഞിട്ടില്ല) തിരുമേനി(സ) അനുവാദം നല്‍കിയതനുസരിച്ചു ഞാനങ്ങനെ ഗ്രാമത്തില്‍ താമസിച്ചുവെന്നേയുള്ളൂ.” (തിരുമേനിയുടെ നിര്‍ദ്ദേശാനുസരണം, കുഴപ്പങ്ങള്‍ തലപൊക്കിയപ്പോള്‍ ഞാന്‍ ഗ്രാമത്തിലേക്ക് താമസം മാറ്റിയതാണ്.) (സഹീഹുല്‍ ബുഖാരി, അധ്യായം 88, ഹദീസ്‌ നമ്പര്‍ 2112)

 

ചുരുക്കത്തില്‍ ഇത് ഖുര്‍ആനിലെ കല്പനയാണ്, മുഹമ്മദിന്‍റെ മാതൃകയുമാണ്! ‘അല്ലാഹുവിന്‍റെ ദൂതനില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട്’ (സൂറാ.സംഘടിത കക്ഷികള്‍.33:21) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അതനുസരിക്കാന്‍ തയ്യാറാകാത്ത ആളുകള്‍ എങ്ങനെ മുസ്ലീങ്ങളാകും? അവര്‍ മുസ്ലീം നാമധാരികള്‍ മാത്രമല്ലേ? അല്ലാഹുവിന്‍റെ ശിക്ഷയെപ്പോലും ഭയപ്പെടാതെ, അങ്ങനെയുള്ള മുസ്ലീം നമധാരികള്‍ക്ക് വേണ്ടി വാദിക്കുന്ന ഇന്ത്യയിലെ മുസ്ലീങ്ങള്‍ തീര്‍ച്ചയായും മതേതരവാദികള്‍ തന്നെ!

 

എന്നാല്‍ ഈ മതേതരത്വം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേയുള്ളൂ എന്നതാണ് ഏറെ ദുഃഖകരം. പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായ, എം.എം.അക്ബറൊക്കെ ഇടക്കിടക്ക് എടുത്തുദ്ധരിക്കാറുള്ള ഷെയ്ഖ്‌ അല്‍-അല്‍ബാനി, സുനാന്‍ അബൂ ദാവൂദിലുള്ള ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഫത്ത്വയില്‍ പറയുന്നത് പലസ്തീനികള്‍ ആ പ്രദേശത്ത്‌ തുടരുന്നത് തെറ്റാണെന്നും അവര്‍ അവിടം വിട്ടു വേറെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തേക്ക് പോകണം എന്നുമാണ്. എന്നാല്‍ മതേതരവാദികളായ മുസ്ലീങ്ങള്‍ ആ പണ്ഡിതന്‍റെ ഫത്വക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഷെയ്ഖ്‌ അല്‍ബാനിയുടെ ഫത്വയും അതിനെതിരെയുള്ള മതേതരവാദികളായ മുസ്ലീങ്ങളുടെ എതിര്‍പ്പും കാണണമെങ്കില്‍ ഈ ലിങ്കില്‍ പോയാല്‍ മതി: http://www.alsunna.org/Wahhabi-Albani-Fatwa-Against-Palestinians.html

 

ഇവിടെയുള്ള ദാവാക്കാരുടെ കുലഗുരുവായ എം.എം.അക്ബര്‍ പോലും തന്‍റെ പ്രസംഗങ്ങളില്‍ ഉദ്ധരിക്കാറുള്ള പണ്ഡിതനാണ് ഷെയ്ഖ്‌ അല്‍ബാനി. അദ്ദേഹത്തിനെതിരെ മതേതരവാദികളായ മുസ്ലീങ്ങള്‍ രംഗത്ത് വന്നതില്‍ ഒട്ടും ആശ്ചര്യപ്പെടേണ്ടതില്ല, കാരണം അതിനും മുന്‍പേ അവര്‍ ഖുര്‍ആനിനേയും മുഹമ്മദിനേയും തള്ളിക്കളഞ്ഞവരാണ്!

 

അല്‍ബാനി മാത്രമല്ല ഇത് പറഞ്ഞിരിക്കുന്നത്. കുഴപ്പമുള്ള അമുസ്ലീം രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ താമസിക്കരുത്, അവര്‍ ആ രാജ്യം വിട്ട് കുഴപ്പമില്ലാത്ത ഇസ്ലാമിക രാജ്യങ്ങളിലേക്ക്‌ പോകണം എന്നതാണ് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ മുസ്ലീങ്ങള്‍ ചെയ്യേണ്ടത് എന്ന് മറ്റു പണ്ഡിതന്മാരും പറയുന്നുണ്ട്. ഈ സൈറ്റില്‍ ചെന്നാല്‍ നിങ്ങള്‍ക്കത് കാണാം: http://islamqa.info/en/13363

 

ഈ സൈറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വായിച്ചപ്പോള്‍ എനിക്കൊരു സംശയം തോന്നി. ഇന്ത്യ ഒരു അമുസ്ലീം രാജ്യമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മുസ്ലീങ്ങള്‍ക്ക് കുഴപ്പം ഉണ്ടാകുന്നതായി മുസ്ലീങ്ങള്‍ പരാതി പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ മുസ്ലീങ്ങള്‍ ഖുര്‍ആനും നബിചര്യയും അനുസരിച്ച് ആ പ്രദേശം വിട്ട് പോകുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഖുര്‍ആനും നബിചര്യയും നഗ്നമായി ലംഘിച്ചു കൊണ്ട് പലസ്തീനികളെപ്പോലെ ആ പ്രദേശങ്ങളില്‍ തന്നെ താമസിക്കുകയും തിരിച്ചടിക്കുകയുമാണ്. അത് കലാപങ്ങള്‍ക്ക്‌ വഴി വെക്കുന്നു. അപ്പോള്‍ ഇന്ത്യയിലുള്ളത് ഖുര്‍ആനും നബിചര്യയും പിന്തുടരുന്ന യഥാര്‍ത്ഥ മുസ്ലീങ്ങളല്ല, വെറും മുസ്ലീം നാമധാരികള്‍ മാത്രമല്ലേ എന്നതാണ് എന്‍റെ സംശയം. യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആയിരുന്നെങ്കില്‍ അവരുടെ പ്രമാണങ്ങള്‍ പറയുന്നതനുസരിച്ചും അവരുടെ പ്രവാചകന്‍ കാണിച്ചു കൊടുത്ത മാതൃകയനുസരിച്ചും അവര്‍ ഇന്ത്യയെന്ന അമുസ്ലീം രാജ്യം വിട്ട് ഏതെങ്കിലും മുസ്ലീം രാജ്യത്തേക്ക് പോകണം. ഇത് ഞാന്‍ പറയുന്നതല്ല, എന്‍റെ ആഗ്രഹം മുസ്ലീങ്ങള്‍ പോകരുത് എന്നാണ്. കാരണം, മുസ്ലീം രാജ്യങ്ങളില്‍ ചെന്നാല്‍ നിങ്ങളോട് സുവിശേഷം അറിയിക്കാന്‍ ഇപ്പോഴുള്ളത്ര സ്വാതന്ത്ര്യം ഉണ്ടാകുകയില്ല. ഇവിടെയാണെങ്കില്‍ നിങ്ങളോട് സുവിശേഷം അറിയിക്കാനും രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനും സുവിശേഷത്തില്‍ വിശ്വസിക്കുന്ന മുസ്ലീങ്ങള്‍ക്ക് തല പോകും എന്നുള്ള ഭയമില്ലാതെ ക്രിസ്തുവിനെ സ്വീകരിക്കാനും ഒക്കെ കഴിയും. എന്നാല്‍ നിങ്ങള്‍ സുഡാനിലേക്കോ മറ്റോ പോകുകയാണെങ്കില്‍ നിങ്ങളോട് സുവിശേഷം അറിയിച്ചിട്ടു നിങ്ങള്‍ക്കത് ഗ്രഹിക്കാന്‍ സാധിച്ചാലും ഇസ്ലാം മതം ഉപേക്ഷിച്ചു എന്ന കുറ്റത്തിന് തല പോകുമോ എന്ന് പേടിക്കേണ്ട അവസ്ഥ ഉള്ളതിനാല്‍ നിങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചു എന്ന് വരികയില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ ഇവിടം വിട്ട് പോകരുത് എന്നാണ് എന്‍റെ ആഗ്രഹം. പക്ഷേ നിങ്ങളുടെ അല്ലാഹുവും മലക്കും മുഹമ്മദും ഖുര്‍ആനും പറയുന്നത് എന്‍റെ ആഗ്രഹത്തിന് വിപരീതമായ കാര്യമാണ്. നിങ്ങള്‍ യഥാര്‍ത്ഥ മുസ്ലീങ്ങള്‍ ആണെങ്കില്‍ എന്തുകൊണ്ട് ഖുര്‍ആനും നബിചര്യയും അനുസരിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് ചോദ്യം.

 

ഇനി ഇസ്രായേലിലേക്ക് റോക്കറ്റ് വിടുകയും ഇസ്രയേലില്‍ ചെന്ന് മനുഷ്യബോംബുകളായി പൊട്ടിത്തെറിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്‍റെ അധികാരത്തിലാണ് കൈ വെച്ചിരിക്കുന്നത് എന്ന കാര്യം ഏതെങ്കിലും മുസ്ലീമിനറിയാമോ? ബോംബും റോക്കറ്റും ഗ്രനേഡുകളും എല്ലാം സ്ഫോടനത്താല്‍ അഗ്നിബാധ ഉണ്ടാക്കുന്നതാണ് എന്ന് നമുക്കറിയാം. അഗ്നി കൊണ്ട് ആരെയെങ്കിലും ശിക്ഷിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമുള്ളതാണ് എന്നാണ് മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്. ഒരു സംഘം മുസ്ലീങ്ങള്‍ ഇസ്ലാം മതം ഉപേക്ഷിച്ച് നിരീശ്വരവാദികളായി തീര്‍ന്നപ്പോള്‍ നാലാം ഖലീഫ അലി അവരെ തീയിലിട്ടു കൊന്നു കളഞ്ഞു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞത് എന്താണെന്ന് നോക്കാം:

 

Narrated Ikrima, “Some atheists were brought to Ali and he burnt them. The news of this event, reached Ibn Abbas who said, “If I had been in his place, I would not have burnt them, as Allah’s messenger forbade it, saying, “Do not punish anybody with Allah’s punishment (fire).” I would have killed them according to the statement of Allah’s Messenger, “Whoever changed his Islamic religion, then kill him.” (Bukhari, volume 9, #57)

 

ഇബ്നു അബ്ബാസ്‌ (റ) പറയുന്നു: ഒരു സംഘം ആളുകളെ അലി (റ) തീയിലിട്ട് കൊന്നു കളഞ്ഞ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞു: അലിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവരെ തീയിലിട്ടു കൊല്ലുകയില്ലായിരുന്നു. “വല്ലവനും തന്‍റെ ദീന്‍ മാറ്റിയാല്‍ അവനെ കൊന്നുകളയുക” എന്ന് തിരുമേനി അരുളിയതനുസരിച്ചു അവരെ ഞാന്‍ മറ്റുവിധത്തില്‍ കൊലപ്പെടുത്തുകയാണ് ചെയ്യുക. അല്ലാഹു ശിക്ഷിക്കും പോലെ തീ കൊണ്ട് ആരേയും ശിക്ഷിക്കരുതെന്ന് തിരുമേനി കല്പിച്ചിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1256, പേജ് 634)

 

ഇനി ഈ ലിങ്കില്‍ ചെന്നാല്‍ തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന കാര്യം ധാരാളം ഹദീസുകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചിരിക്കുന്നത് കാണാം: (http://www.bakkah.net/en/hadeeth-study-only-allaah-punishes-with-fire.htm )

 

തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ എന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കെ, അതിനെ നഗ്നമായി ലംഘിച്ചു കൊണ്ടാണ് മുസ്ലീം നാമധാരികളായ പലസ്തീന്‍ തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഇടവിടാതെ റോക്കറ്റ്‌ അയച്ചു കൊണ്ടിരിക്കുന്നത്. റോക്കറ്റ് മാത്രമല്ല, ചില്ല് കുപ്പിയില്‍ പെട്രോള്‍ നിറച്ച് അതിന്‍റെ അടപ്പില്‍ ഓട്ട കുത്തി തിരിയുമിട്ട് ആ തിരിക്ക് തീയും കൊളുത്തി ഇസ്രായേല്‍ സൈനിക പോസ്റ്റുകളിലേക്ക് എറിയുന്ന പരിപാടിയും ഇവര്‍ക്കുണ്ട്. ഇതൊക്കെ അല്ലാഹുവിന്‍റെ തീ കൊണ്ട് ശിക്ഷയ്ക്കാനുള്ള അല്ലാഹുവിന്‍റെ അധികാരത്തിന്മേല്‍ ഉള്ള കയ്യേറ്റം ആണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇങ്ങനെയുള്ളവരെ അല്ലാഹു വെറുതെ വിടും എന്നാണോ മുസ്ലീങ്ങള്‍ കരുതുന്നത്? ഇങ്ങനെയുള്ളവരെ പിന്തുണക്കുന്നവരെ അല്ലാഹുവും മലക്കുകളും വെറുതെ വിടും എന്നാണോ മുസ്ലീങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്? ഒരിക്കലുമല്ല! തീര്‍ച്ചയായും ശിക്ഷ കിട്ടും എന്ന് ഇവര്‍ക്ക്‌ അറിയാം. എന്നിട്ടും അല്ലാഹുവിന്‍റെയും മലക്കുകളുടെയും ശിക്ഷയെ ഭയപ്പെടാതെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ മുസ്ലീം നാമധാരികളായ പലസ്തീനികള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് കാണുമ്പോഴാണ് അവരുടെ മതേതരബോധം എത്ര വലുതാണെന്ന് മനസ്സിലാകുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വരസമൂഹത്തില്‍ വളര്‍ന്നത്‌ കൊണ്ടായിരിക്കണം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഈ മതേതര ബോധം ഉണ്ടായത് എന്ന് മനസ്സിലാക്കാം. പക്ഷേ പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ബംഗ്ലാദേശിലും ഒക്കെയുള്ള മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയുള്ള മതേതരബോധം ഉണ്ടായത് എങ്ങനെയാണെന്നാണ് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടാത്തത്!!

]]>
https://sathyamargam.org/2014/08/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d/feed/ 0
എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം??? https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/ https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/#comments Mon, 09 Jun 2014 10:53:31 +0000 http://www.sathyamargam.org/?p=957  

നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ്‌ കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി.  എന്നിട്ടും ഉത്തരം നാസ്തി!!!

 

അതുകൊണ്ട് ആ ചോദ്യത്തിന് ഒരു ഉദാഹരണത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ തന്നെ ഉത്തരം നല്കാമെന്ന് വിചാരിക്കുന്നു.

 

A യും B യും വളരെ ധനവാന്മാരായ സ്നേഹിതന്മാരാണ്. അവരുടെ നാട്ടില്‍ തന്നെ താമസിക്കുന്ന സുന്ദരിയും വിദ്യാസമ്പന്നയും ബുദ്ധിശാലിയുമായ യുവതിയാണ് C. ഒരിക്കല്‍ C യുടെ വീട്ടിലെത്തിയ A അവളെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നറിയിച്ചു.

 

C ചോദിച്ചു: “എന്തുകൊണ്ടാണ് ദരിദ്രയായ എന്നെ അതിസമ്പന്നനായ താങ്കള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നത്?”

 

A യുടെ മറുപടി ഇങ്ങനെയായിരുന്നു: “നിനക്ക് നല്ല വിദ്യാഭാസവും ബുദ്ധിയും സൌന്ദര്യവും ഒക്കെയുണ്ടെങ്കിലും നീ വളരെ ദാരിദ്രയായി കഴിയുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് വളരെ കരുണ തോന്നുന്നു. ഞാന്‍ വളരെ കരുണയുള്ളവനാണ്. എന്‍റെ കാരുണ്യം നിന്നെ  അനുഭവിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നോടുള്ള എന്‍റെ കരുണ എത്ര വലിയതെന്നു കാണിക്കേണ്ടതിന് ഞാന്‍ നിന്നെ വിവാഹം കഴിക്കാം.”

 

താന്‍ ആലോചിച്ചിട്ടു പിന്നെ തീരുമാനം അറിയിക്കാം എന്ന് അവള്‍ പറഞ്ഞു. പിറ്റേദിവസം B അവളുടെ വീട്ടിലെത്തി താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. A യോട് ചോദിച്ച ചോദ്യം തന്നെ അവള്‍ B യോടും ചോദിച്ചു.

 

B യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.”

 

എന്‍റെ പ്രിയപ്പെട്ടവരേ, C ആരെയായിരിക്കും വിവാഹം കഴിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്നെനിക്കറിയാം.

 

ഇതാണ് കരുണയും സ്നേഹവും തമ്മിലുള്ള വ്യത്യാസം. കാരുണ്യം എന്നത് സഹതാപത്തില്‍ നിന്നുളവാകുന്ന, ഒരു വ്യക്തിയുടെ ബലഹീനതയില്‍ നമുക്കുണ്ടാകുന്ന വികാരമാണ്. എല്ലാവരോടും നമുക്ക് കാരുണ്യം ഉണ്ടാവുകയില്ല. അതിനു അര്‍ഹതയുള്ളവരോട് മാത്രമേ നമുക്ക് ആ വികാരമുണ്ടാകൂ. എന്നാല്‍ സ്നേഹം എന്നത് അങ്ങനെയുള്ള ഒന്നല്ല. അത് നമ്മില്‍നിന്ന് വരുന്നത് അന്യന്‍റെ അവസ്ഥ നോക്കിയിട്ടല്ല. നമ്മുടെ സ്നേഹിതന്മാരെ നാം സ്നേഹിക്കുന്നു. പക്ഷെ അവരോടു നാം കാരുണ്യം കാണിക്കുകയാണ് എന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണം എപ്രകാരം ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. നാം സ്നേഹിക്കുന്ന ആള്‍ ഏതു അവസ്ഥയിലാണെങ്കിലും നമുക്ക് അയാളെ സ്നേഹിക്കാന്‍ കഴിയും. പക്ഷെ നാം കരുണ കാണിക്കുന്ന ആളുടെ സഹതാപാര്‍ഹമായ അവസ്ഥക്ക് ഭേദം വന്നാല്‍ പിന്നെ നാം അയാളോട് കരുണ കാണിക്കേണ്ടതില്ല, അയാള്‍ക്കതിന്‍റെ ആവശ്യവുമില്ല. എന്നാല്‍ അതുപോലെയല്ല സ്നേഹം. സ്നേഹത്തില്‍ നിന്ന് കരുണയുണ്ടാകാം, പക്ഷേ കരുണയില്‍ നിന്ന് സ്നേഹം ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം പ്രിയപ്പെട്ട മുസ്ലീം സുഹൃത്തുക്കള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

 

ബൈബിളിലെ ദൈവം സ്നേഹമാകുന്നു. അവന്‍ മനുഷ്യരോട് തന്‍റെ ദയയും കരുണയും എല്ലാം കാണിക്കുന്നു എങ്കിലും അതിലെല്ലാം മീതെയാണ് അവന്‍റെ സ്നേഹം. “നിത്യസ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു” എന്നാണു ബൈബിളിലെ ദൈവം മനുഷ്യനോട് പറയുന്നത്. നാം ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ അവന്‍ നമ്മെ യേശുക്രിസ്തു മുഖാന്തരം സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു” എന്നും ബൈബിള്‍ പറയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള ദൈവത്തിന്‍റെ സ്നേഹം തള്ളിക്കളയാതെ നിങ്ങളെ സ്നേഹിച്ചു നിങ്ങള്‍ക്ക് വേണ്ടി ക്രൂശില്‍ സ്വയം യാഗമായി തീര്‍ന്ന യേശുക്രിസ്തുവിന്‍റെ ചാരത്തേക്ക്  വരിക. നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചിവപ്പായിരുന്നാലും അവനത് ഹിമം പോലെ വെളുപ്പിച്ചു തരും. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” എന്നാണ് ബൈബിള്‍ പറയുന്നത്. ആകയാല്‍ ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ചറിയാന്‍ യേശുക്രിസ്തുവിന്‍റെ സന്നിധിയിലേക്ക് കടന്നു വന്നു യേശുവിനോടു പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിക്കൂ… വരാനുള്ള ന്യായവിധിയില്‍ നിന്നും നിത്യ നരകത്തില്‍ നിന്നും രക്ഷ നേടൂ…

]]>
https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/feed/ 11
ഇസ്ലാമിക നിയമങ്ങളുടെ അപ്രയോഗികതയും മുസ്ലീങ്ങളുടെ പൊള്ളത്തരം കലര്‍ന്ന ഇരട്ടത്താപ്പും. https://sathyamargam.org/2014/05/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d/ https://sathyamargam.org/2014/05/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d/#comments Thu, 22 May 2014 14:36:19 +0000 http://www.sathyamargam.org/?p=954 “മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത്‌ ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക്‌ സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍ ആണ്. ഒരു മുസ്ലീമിന് ഹറാമായ കാര്യങ്ങള്‍ എന്തൊക്കെ എന്നതുമായി ബന്ധപ്പെട്ടു ആ ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

 

അബൂബക്കര്‍ സിദ്ദിഖ്‌ (റ) ഒരിക്കല്‍ തന്‍റെ ഒരു അടിമയുടെ സമ്പാദ്യത്തില്‍പ്പെട്ടതായ അല്പം പാല്‍ കുടിക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹം അടിമയോട് ആ പാല്‍ എവിടെ നിന്ന് ലഭിച്ചതാണെന്ന് അന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ‘ഞാന്‍ കുറേ ആളുകള്‍ക്ക് പ്രശ്നം വെച്ചു നോക്കി ഗണിച്ചു പറയുകയുണ്ടായി. അപ്പോള്‍ അവര്‍ എനിക്ക് പ്രതിഫലമായി തന്നതാണ് ആ പാല്‍’. ഇതു കേട്ടയുടനെ സിദ്ദിഖ്‌ (റ) തന്‍റെ വായിലേക്ക് കൈ കടത്തി ശക്തിയായി ഛര്‍ദ്ദിക്കുവാന്‍ തുടങ്ങി. അദ്ദേഹത്തിന്‍റെ ജീവന്‍ പിരിയുമോ എന്ന് കണ്ടു നില്‍ക്കുന്നവര്‍ സംശയിച്ചു പോയി. അതിനുശേഷം അദ്ദേഹം ഇപ്രകാരം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ! ആ പാലില്‍ നിന്ന് എന്‍റെ ഞരമ്പുകള്‍ വലിച്ചെടുക്കുകയും ആമാശയത്തില്‍ കലരുകയും ചെയ്തതിനു വേണ്ടി ഞാന്‍ നിന്നോട് ക്ഷമായാചനം ചെയ്യുന്നു’. ഈ വിവരം നബി (സ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ‘സിദ്ദിഖിന്‍റെ വയറ്റിലേക്ക് നല്ലതല്ലാതെ (അനുവദനീയമായതല്ലാതെ) കഴിക്കുകയില്ലെന്നു നിങ്ങള്‍ അറിഞ്ഞില്ലയോ?’

 

ഇപ്രകാരം തന്നെ ഉമര്‍ (റ) ഒരിക്കല്‍ അറിയാതെ സക്കാത്തിന്‍റെ ഒട്ടകത്തെ കറന്നെടുത്ത പാല്‍ കുടിക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം അതറിഞ്ഞപ്പോള്‍ ഉടനെ വായിലേക്ക് വിരല്‍ കടത്തി അത് മുഴുവന്‍ ഛര്‍ദ്ദിച്ചു കളഞ്ഞു. (ഇഹ്യാ ഉലൂമിദ്ദീന്‍, part 10, പുറം.167,168)

 

ആരെങ്കിലും പത്ത് ദിര്‍ഹമിന് (ഒരു ഉദാ: ) ഒരു വസ്ത്രം വാങ്ങുകയും, അതില്‍ ഒരു ദിര്‍ഹം നിഷിദ്ധമായ മാര്‍ഗ്ഗത്തില്‍ കൂടി സമ്പാദിച്ചതുമാണെങ്കില്‍ അവന്‍ ആ വസ്ത്രം ധരിക്കുന്ന കാലത്തോളം അവന്‍റെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ലെന്ന് നബി (സ: അ: ) പറഞ്ഞിരിക്കുന്നു. (ഇഹ്യാ ഉലൂമിദ്ദീന്‍, part 10, പുറം.164)

 

തെറ്റായ മാര്‍ഗ്ഗത്തില്‍ കൂടി ആരെങ്കിലും ധനം സമ്പാദിക്കുകയും, എന്നിട്ട് അതുകൊണ്ട് അവന്‍റെ കുടുംബത്തെ സഹായിക്കുകയോ, സദഖാ ചെയ്യുകയോ, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുകയോ ചെയ്‌താല്‍ തന്നെയും അല്ലാഹു അതെല്ലാം ഒരുമിച്ചു കൂട്ടി അവനെ നരകത്തിലേക്ക് എറിഞ്ഞു കളയും (ഇഹ്യാ ഉലൂമിദ്ദീന്‍, part 10, പുറം.165)

 

ഇത് വായിക്കുമ്പോള്‍ സംഗതി കൊള്ളാമല്ലോ എന്ന് ആര്‍ക്കും തോന്നിപ്പോകും. നേരായ വഴിയിലൂടെ, നേരായ രീതിയില്‍ മാത്രം നേടിയെടുത്ത സമ്പാദ്യം മാത്രം അനുഭവിക്കുകയും അല്ലാത്തവ പാടെ വര്‍ജ്ജിക്കുകയും ചെയ്യുന്നത് എപ്പോഴും നല്ല കാര്യമാണ്. എന്നാല്‍ ഇന്ത്യയില്‍ അത് പ്രായോഗികമാക്കാന്‍ ഒറ്റ ഒരു മുസ്ലീമിനും കഴിയുകയില്ല എന്നതാണ് അവസ്ഥ! അവനെങ്ങാനും അത് പ്രായോഗികമാക്കാന്‍ തുടങ്ങിയാല്‍ പിന്നെ സ്വന്തം വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ വീട്ടില്‍ത്തന്നെ കുത്തിയിരിക്കേണ്ടി വരും!! എങ്ങനെയാണെന്നല്ലേ? പറയാം…

 

കേരള സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന വരുമാനമാര്‍ഗ്ഗം മദ്യവില്പനയാണ്. ബിവറേജസ് വഴി കോടികള്‍ ലഭിക്കുന്നത് കൊണ്ടാണ് ട്രഷറി പൂട്ടാതെ ഗവണ്മെന്‍റ് പിടിച്ചു നില്‍ക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ റോഡുകള്‍ക്ക് വേണ്ടി ഗവണ്‍മെന്‍റ് ചിലവഴിച്ച പണത്തില്‍ ഒരു നല്ല ശതമാനം ഇങ്ങനെ മദ്യവരുമാനം വഴി കിട്ടിയതാണ്. ഇസ്ലാമിക നിയമപ്രകാരം മദ്യം ഹറാമാണ്! അതുകൊണ്ടുതന്നെ മദ്യം വിറ്റ് കിട്ടിയ പണം കൊണ്ട് പണിത റോഡിലൂടെ നടക്കുന്ന ഒരു മുസ്ലീം ഹറാമായ പണം കൊണ്ട് പണിത റോഡിലൂടെയാണ് നടക്കുന്നത്!!

 

കേരള സര്‍ക്കാറിന്‍റെ മറ്റൊരു വരുമാനമാര്‍ഗ്ഗമാണ് ലോട്ടറി. ഇത് ചൂതാട്ടത്തിന്‍റെ മറ്റൊരു വകഭേദമാണ്. ചൂതാട്ടം ഇസ്ലാമില്‍ ഹറാമാണ്! സര്‍ക്കാര്‍ റോഡിന്‍റെ നിര്‍മ്മാണത്തില്‍ ലോട്ടറി വിറ്റ് കിട്ടുന്ന പണവും ഉള്‍പ്പെടുന്നുണ്ട്!! സര്‍ക്കാര്‍ നിയന്ത്രണങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം, സര്‍ക്കാര്‍ നിയന്ത്രണങ്ങളിലുള്ള ബാങ്കുകളില്‍ നിന്നുള്ള വരുമാനം തുടങ്ങി ഇസ്ലാമിന് ഹറാമായ പല വഴികളിലൂടെയും സര്‍ക്കാര്‍ പണം ഉണ്ടാക്കുന്നുണ്ട്. ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കണം എന്ന് കേരളത്തിലെ ഒരു മുസ്ലീം തീരുമാനിച്ചാല്‍ അവന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ല എന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ നിങ്ങള്‍ക്ക്‌ പിടികിട്ടിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

 

ഇനി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ നോക്കാം. ഗോവയില്‍ ചൂതാട്ടം നിയമവിധേയമാണ്. മഹാരാഷ്ട്രയിലും ബംഗാളിലും വേശ്യാവൃത്തി നിയമവിധേയമാണ്. ഇതുപോലെ ഓരോ സംസ്ഥാനത്തും മുസ്ലീങ്ങള്‍ക്ക് ഹറാമായ എന്തെങ്കിലും കാര്യങ്ങള്‍ അവിടത്തെ സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന് കാണാം. സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഒറ്റ റോഡും ഒരു യഥാര്‍ത്ഥ മുസ്ലീമിന് ഉപയോഗിക്കാന്‍ കഴിയില്ല. ഇസ്ലാമിക നിയമങ്ങള്‍ എത്രത്തോളം അപ്രായോഗികമാണ് എന്ന് മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ വിവരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.

 

ഇനി ഇസ്ലാമിക നിയമങ്ങളുടെ നേരെയുള്ള മുസ്ലീങ്ങളുടെ പൊള്ളത്തരം കലര്‍ന്ന മനോഭാവം കൂടി നമുക്ക്‌ പരിശോധിക്കാം:

 

മദ്രസ്സ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും കൊടുക്കുന്നുണ്ട്, അവരത് രണ്ടു കയ്യും നീട്ടി വാങ്ങുന്നുമുണ്ട്! സര്‍ക്കാരില്‍ നിന്നും അവരുടെ കയ്യിലെത്തുന്ന പണം ഏതു തരത്തിലുള്ളതാണ്? മദ്യം വിറ്റും ലോട്ടറി വിറ്റും ചൂതാട്ടം നടത്തിയും വേശ്യാവൃത്തി നടത്തിയും സര്‍ക്കാര്‍ ഉണ്ടാക്കുന്ന പണത്തിന്‍റെ ഒരു ഭാഗമാണ് ഈ മദ്രസ്സ അധ്യാപകര്‍ക്ക്‌ കിട്ടുന്നത്!! ഈ സത്യം ഇവര്‍ക്ക് അറിയാത്തതൊന്നുമല്ല, പക്ഷേ അറിഞ്ഞതായി ഭാവിക്കില്ല!! പണം കിട്ടുന്ന കാര്യം വരുമ്പോള്‍ അല്ലാഹുവും ദീനും മുത്തുനബിയും കിത്താബുകളും ഒക്കെ ഇവര്‍ മാറ്റി വെക്കും. അതൊക്കെ നോക്കാന്‍ നിന്നാല്‍ കുടുംബം പട്ടിണിയാകും എന്ന കാര്യം മൊയ്‌ലിയാര്‍ക്ക് നന്നായിട്ട് അറിയാം. അപ്പോപ്പിന്നെ ഇതല്ലാതെ വേറെ വഴിയില്ലല്ലോ. എന്നാലും ഇസ്ലാം പ്രായോഗികമായ മതമാണ്‌ എന്ന് പറയാന്‍ ഈ മൊയ്‌ലിയാന്മാരെ കഴിഞ്ഞേ വേറെ ആള്‍ക്കാരുള്ളൂ, അത് വേറെ കാര്യം!!

 

ഇത് മാത്രമല്ല, ഖുര്‍ആനും ഹദീസും അനുസരിച്ച് ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരു മുസ്ലീം അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ പാടില്ല, അവിടുന്ന് കിട്ടുന്ന മരുന്നുകളും മറ്റു സേവനങ്ങളും, അവിടത്തെ പാലും മുട്ടയും ബ്രെഡും കിടക്കയും ഒക്കെ സര്‍ക്കാറിന്‍റെ ഹറാമായ പണം കൊണ്ട് വാങ്ങിയതാണ്!! അതേപോലെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്നാഗ്രഹിക്കുന്ന ഒരു മുസ്ലീം ഇന്ത്യയില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ പാടില്ല. കാരണം, സര്‍ക്കാര്‍ തരുന്ന ശമ്പളം ഹറാമായ പണമാണ്!! ‘ഇന്ത്യയില്‍ നിന്ന്‍ ഹജ്ജിനു പോയവര്‍ക്കെല്ലാം സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ടല്ലോ, അപ്പൊ ഹജ്ജിനു പോയവരുടെ അവസ്ഥയോ?’ എന്ന് ചോദിക്കുന്ന ചില മുഖങ്ങളെയും ഞാന്‍ കാണുന്നു. “ഇന്ത്യയില്‍ നിന്ന് ഹജ്ജിനു പോയവരെല്ലാം ശശിയായി” എന്ന് മാത്രമേ പറയാനുള്ളൂ…

]]>
https://sathyamargam.org/2014/05/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d/feed/ 7
അറബികളും മുഹമ്മദും പിന്നെ ഒട്ടകത്തിന്‍റെ കുടല്‍ മാലയും… https://sathyamargam.org/2014/05/%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8/ https://sathyamargam.org/2014/05/%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8/#comments Wed, 21 May 2014 15:01:37 +0000 http://www.sathyamargam.org/?p=951  

ദാവാക്കാര്‍ എപ്പോഴും കള്ളം പറഞ്ഞ് മറ്റുള്ളവരെ വഞ്ചിക്കാന്‍ യാതൊരു മന:സാക്ഷിക്കുത്തും ഇല്ലാത്തവരാണ്. പറയുന്ന കള്ളങ്ങള്‍ മുഹമ്മദിനെ കുറിച്ചാകുമ്പോള്‍ അത് സകല സീമകളെയും ലംഘിക്കുകയും ചെയ്യും. അതില്‍പ്പെട്ട ഒന്നാണ് മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ഒട്ടകത്തിന്‍റെ കുടല്‍മാല സംഭവം. മുഹമ്മദ്‌ നിസ്കരിച്ചു കൊണ്ടിരുന്നപ്പോള്‍ എതിരാളികളായ അറബികള്‍ മുഹമ്മദിനെ കളിയാക്കുകയും ഒട്ടകത്തിന്‍റെ കുടല്‍ മാല എടുത്തു അദ്ദേഹത്തിന്‍റെ കഴുത്തിലണിയിക്കുകയും അദ്ദേഹം അവരോടു ദേഷ്യപ്പെടാതെ ശാന്തനായി ചിരിച്ചു കൊണ്ട് അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും പോകുകയും ചെയ്തു എന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ച് ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഈ കാര്യം പിന്നെയും പിന്നെയും അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാല്‍ ഇവര്‍ ഈ പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക്‌ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിച്ചു നോക്കാം:

 

ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബുജഹല്‍ പറഞ്ഞു: ‘ഇന്ന് ഗോത്രത്തില്‍ (അറുക്കപ്പെട്ട) ഒട്ടകത്തിന്‍റെ കുടല്‍ എടുത്തു കൊണ്ടുവന്നു മുഹമ്മദ്‌ സുജൂദ്‌ ചെയ്യുമ്പോള്‍ അവന്‍റെ ചുമലിലിടുവാന്‍ (ധൈര്യമുള്ളവന്‍) നിങ്ങളില്‍ ആരാണ്?’ ആ കൂട്ടത്തിലെ അതിനീചന്‍ പോയി അതെടുത്തു. നബി സുജൂദിലായപ്പോള്‍ അവിടുത്തെ ഇരു ചുമലിലും ഇട്ടു. ഇബ്നു മസ്ഊദ് പറയുന്നു: അപ്പോള്‍ അവരൊക്കെ ചിരിച്ചു, ഇടത്തോട്ടും വലത്തോട്ടും ആടാന്‍ തുടങ്ങി. ഞാന്‍ ആ സ്ഥിതി നോക്കിക്കൊണ്ടിരിക്കുന്നു. എനിക്ക് പ്രതിരോധശക്തി ഉണ്ടായിരുന്നെങ്കില്‍ റസൂലിന്‍റെ പുറത്തു നിന്ന് ഞാനതെടുത്തു മാറ്റുമായിരുന്നു. ആ സമയത്തും നബി സുജൂദില്‍ തന്നെയാണ്; അവിടുന്ന് തല ഉയര്‍ത്തിയിട്ടില്ല. അങ്ങനെ ഒരാള്‍ പോയി ഫാത്വിമയോട് വിവരം പറഞ്ഞു. കൊച്ചു കുട്ടിയായ അവര്‍ വന്നു അതെടുത്തു മാറ്റി. പിന്നെ അവരുടെ നേരെ ചീത്ത പറഞ്ഞു ചെന്നു. നബി നമസ്കാരം അവസാനിച്ചപ്പോള്‍ അവര്‍ക്കെതിരായി പ്രാര്‍ത്ഥിച്ചു. നബി പ്രാര്‍ത്ഥിക്കുമ്പോള്‍ മൂന്നു തവണ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു; ചോദിച്ചാല്‍ മൂന്നു തവണ ചോദിക്കും. എന്നിട്ട് നബി പറഞ്ഞു: ‘അല്ലാഹുവേ, ഖുറൈശികളെ ശിക്ഷിക്കല്‍ നിന്‍റെ ബാധ്യതയാണ്.’ നബിയുടെ ശബ്ദം കേട്ടപ്പോള്‍ അവരുടെ ചിരി പോയി. പ്രവാചകന്‍റെ പ്രാര്‍ത്ഥനയെ അവര്‍ ഭയപ്പെട്ടു. അവിടുന്ന് പിന്നെയും പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ, അബുജഹലുബ്നു ഹിശാമിനെയും,  ഉത്ബത്ത് ബ്നുറബീഅത്തിനേയും, ശൈബത്ത് ബ്നുറബിഅത്തിനേയും, വാലിദ് ബ്നു ഉഖ്ബത്തിനെയും, ഉമയ്യദ് ബ്നു ഖലഫിനെയും, ഉഖ്ബത്ത് ബ്നു അബീമുഈത്വിനെയും (ഏഴാമത് പറഞ്ഞവനെ ഞാന്‍ ഓര്‍ക്കുന്നില്ല) നീ ശിക്ഷിക്കണമേ.’ ഇബ്നു മസ്ഊദ് പറയുന്നു: ‘അല്ലാഹുവിനെ തന്നെ സത്യം! നബി പേരെടുത്തു പറഞ്ഞവരുടെ പതന സ്ഥലം ബദര്‍ ദിനത്തില്‍ ഞാന്‍ കാണുകയുണ്ടായി. പിന്നെ അവര്‍ ബദ്റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ടു.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 107 (1794)

 

ഇതാണ് മുഹമ്മദിന്‍റെ ചരിത്ര പ്രസിദ്ധമായ കുടല്‍ മാല സംഭവത്തിലെ ക്ഷമിക്കല്‍. ഇതിനെയും ക്ഷമ എന്ന് പറയാന്‍ പറ്റുമെങ്കില്‍ ക്ഷമ എന്ന വാക്കിന്‍റെ അര്‍ത്ഥം മാറ്റി നിര്‍വ്വചിക്കേണ്ടി വരും. തങ്ങള്‍ക്കു ആളും അര്‍ത്ഥവും ഇല്ലാതിരിക്കുന്നതിനാല്‍ എതിരാളികളുടെ പരിഹാസത്തിന് മറുപടി പറയാന്‍ നിന്നാല്‍ തടി കേടാകും എന്നറിഞ്ഞു നേരിട്ട് ഒന്നും ചെയ്യാതെ അവരെ ശപിച്ചു പ്രാര്‍ത്ഥിച്ച ഈ സംഭവമാണ് ഇവര്‍ വളച്ചൊടിച്ചു നമ്മുടെയൊക്കെ മുമ്പില്‍ അവതരിപ്പിക്കുന്നത്‌. മാത്രമല്ല, ഈ സംഭവം കഴിഞ്ഞു ഒരു ദശാബ്ദത്തിനു ശേഷമാണ് ബദ്റ് യുദ്ധം നടക്കുന്നത്. ആ യുദ്ധത്തില്‍ മുഹമ്മദ്‌ ഇവരെയൊക്കെ കൊന്നു കളഞ്ഞു എന്ന് പറയുമ്പോള്‍ കാലം ആ മനുഷ്യന്‍റെ മനസ്സിലെ പകയ്ക്കു ഒരു കുറവും വരുത്തിയിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം നാമറിയുന്നു. ഈ കുടല്‍ മാല സംഭവത്തിലെ നേതാവായിരുന്ന അബുജഹല്‍ വധിക്കപ്പെട്ടത് ഹദീസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹദീസ്‌ താഴെ ഇടാം:

 

“അനസ്‌ ബ്നു മാലിക്‌ നിവേദനം: റസൂല്‍ പറഞ്ഞു: അബുജഹ്ല്‍ എന്ത് ചെയ്യുന്നുവെന്നു ആര് വീക്ഷിക്കും?’ അപ്പോള്‍ ഇബ്നു മസ്ഊദ് പോയി. അപ്പോള്‍ അഫ്റാഇന്‍റെ രണ്ടു മക്കള്‍ അവനെ വെട്ടുന്നതാണ് കണ്ടത്. അങ്ങനെ അവനെ വീഴ്ത്തി. അവന്‍റെ താടിക്ക് പിടിച്ചു. എന്നിട്ട് ചോദിച്ചു: ‘നീയാണോ അബുജഹ്ല്‍ ?’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്നെ നിങ്ങള്‍ വധിക്കുന്നതില്‍ എനിക്ക് ഒരു മാനക്കേടുമില്ല.’ (പിന്നീട്) അബുജഹ്ല്‍ ഇങ്ങനെയും പറഞ്ഞു: ‘ഒരു കര്‍ഷകനല്ലാത്തവന്‍ എന്നെ കൊന്നിരുന്നുവെങ്കില്‍.’ (സ്വീഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 118 (1800).

 

അത് മാത്രമല്ല, അന്ന് തന്‍റെ കഴുത്തില്‍ ഒട്ടകത്തിന്‍റെ കുടല്‍ മാലയിട്ട് പരിഹസിച്ചവരെ കൊല്ലുക മാത്രമല്ല, ഒരു ദശാബ്ദമായി താന്‍ കൊണ്ട് നടന്നിരുന്ന പക തീര്‍ക്കാന്‍ വേണ്ടി അവരുടെ ശവശരീരങ്ങളെ മുഹമ്മദും പരിഹസിച്ചു എന്നറിയുമ്പോഴാണ് ദാവാക്കാരുടെ വ്യാജപ്രചാരണത്തിന്‍റെ ഭീകരത നമുക്ക്‌ മനസ്സിലാകുന്നത്. ഹദീസ്‌ താഴെ കൊടുക്കുന്നു:

 

അബൂതല്‍ഹാ (റ) പറയുന്നു: “ബദര്‍ യുദ്ധ ദിവസം 24 ഖുറൈശി നേതാക്കളുടെ ശവങ്ങള്‍ അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ തിരുമേനി (സ) കല്പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ കീഴടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക തിരുമേനിയുടെ പതിവായിരുന്നു. അതനുസരിച്ച് ബദ്റില്‍ താമസിച്ച മൂന്നാം ദിവസം യാത്രക്ക് വേണ്ടി ഒട്ടകപ്പുറത്തു ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ തിരുമേനി ഉപദേശിച്ചു. അതുകെട്ടി, അനന്തരം തിരുമേനി നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ അനുഗമിച്ചു. (തിരുമേനി വാഹനത്തിലേറാതെ നടക്കുന്നത് കണ്ടപ്പോള്‍) അവിടുന്ന് മലമൂത്ര വിസര്‍ജ്ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കുമെന്നു അനുചരന്മാര്‍ക്ക് തോന്നി. ഖുറൈശീ നേതാക്കളെ അടക്കം ചെയ്തിരുന്ന കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ ആ നേതാക്കളേയും അവരുടെ പിതാക്കളെയും പേരെടുത്തു വിളിച്ചുകൊണ്ട്, ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ! ഇന്നവന്‍റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്‍റെ ദൂതനേയും അനുസരിച്ചുകൊണ്ട് ജീവിച്ചെങ്കില്‍ നന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്ദാനം ചെയ്തത് സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു കഴിഞ്ഞു. അതേപ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‍കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ?” ഉമര്‍ (റ) ചോദിച്ചു: “ദൈവദൂതരേ! നിര്‍ജ്ജീവശരീരങ്ങളോട് അവിടുന്ന് സംസാരിച്ചിട്ടെന്തു ഫലം?” തിരുമേനി അരുളി: “മുഹമ്മദിന്‍റെ ആത്മാവിനെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട് സത്യം, എന്‍റെ സംസാരം കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ് നിങ്ങള്‍ക്ക്‌ പോലുമില്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1559, പേജ് 760)

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി ബദറില്‍ കൊല്ലപ്പെട്ടവരെ മൂന്നു ദിവസം ഉപേക്ഷിച്ചു. പിന്നീട് അവരുടെ അടുക്കല്‍ ചെന്നിട്ട് അവരെ വിളിച്ചുകൊണ്ട് പറഞ്ഞു: ‘അല്ലയോ അബുജഹ്ല്‍ ബിന്‍ ഹിശാം, അല്ലയോ ഉമയ്യത്ത് ബിന്‍ ഖലഫ്, അല്ലയോ ഉത്ബത്ത് ബിന്‍ റബിഅ, അല്ലയോ ശൈബത്ത് ബിന്‍ റബിഅ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് വാഗ്ദാനം ചെയ്തത് നിങ്ങള്‍ സത്യമായി കണ്ടില്ലേ? എനിക്ക് എന്‍റെ രക്ഷിതാവ് വാഗ്ദാനം ചെയ്തത് ഞാന്‍ സത്യമായി കണ്ടു.’ അപ്പോള്‍ ഉമര്‍ പ്രവാചകന്‍റെ വാക്ക്‌ കേട്ടു. അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എങ്ങനെയാണ് അവര്‍ ഉത്തരം നല്‍കുക. അവര്‍ ശവങ്ങളായി തീര്‍ന്നിട്ടുണ്ടല്ലോ?’ നബി പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. നിങ്ങള്‍ ഞാന്‍ പറയുന്നത് അവരെക്കാള്‍ കേള്‍ക്കുന്നവരല്ല. പക്ഷേ അവര്‍ക്ക്‌ ഉത്തരം നല്‍കാന്‍ സാധിക്കുകയില്ല.’ പിന്നീട് അവരെ വലിച്ചു ബദറിലെ പൊട്ടക്കിണറ്റിലിടാന്‍ കല്പിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 77 (2874)

 

ദാവാക്കാരുടെ വ്യാജപ്രചരണത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് കുടല്‍മാല സംഭവത്തില്‍ മുഹമ്മദ്‌ തന്‍റെ ശത്രുക്കളോട് ക്ഷമിച്ചു എന്നുള്ളത്!!

]]>
https://sathyamargam.org/2014/05/%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8/feed/ 1
ക്രൈസ്തവ രക്തസാക്ഷികള്‍ (ഭാഗം-1) https://sathyamargam.org/2014/05/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/ https://sathyamargam.org/2014/05/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/#comments Tue, 13 May 2014 13:23:32 +0000 http://www.sathyamargam.org/?p=939  

ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ നല്‍കിയ ആദ്യകാല രക്തസാക്ഷികളുടെ വീരോചിത മാതൃക ഏതൊരു കാലത്തുമുള്ള വിശ്വാസികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ക്രൈസ്തവ സഭാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സഭ വിവരണാതീതമായ പീഡനങ്ങളുടെ മധ്യേ കടന്നു പോയ ആ കാലത്ത് കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച്, തങ്ങള്‍ വിശ്വസിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി സ്വന്തം ജീവന്‍ തൃണസമാനം പരിഗണിച്ചു കൊണ്ട് വിചാരണക്കോടതികളുടെ മുമ്പാകെ അതിധൈര്യത്തോടെ തങ്ങളുടെ രക്ഷകന് സാക്ഷ്യം വഹിച്ചവരായിരുന്നു ആ രക്തസാക്ഷികള്‍. രക്തസാക്ഷികളെ കോടതിയില്‍ വിചാരണ ചെയ്ത രംഗം റോമന്‍ ഓഫീസുകളില്‍ രേഖപ്പെടുത്തിയിരുന്നവ “ആക്ട മാര്‍ത്തിരും” (Acta Martyrum) എന്ന പേരില്‍ അറിയപ്പെടുന്നു. അവയില്‍ ചിലതിന്‍റെ കോപ്പികള്‍ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ജസ്റ്റിന്‍, ഷില്ലയിലെ രക്തസാക്ഷികള്‍, വിശുദ്ധ സിപ്രിയന്‍ എന്നിവരുടെ രക്തസാക്ഷി വിവരണങ്ങള്‍ ഇവയില്‍പ്പെടുന്നു.

 

ഈ ചരിത്ര വസ്തുതകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിന്‍റെ ഉദ്ദേശ്യം നിഷ്പക്ഷരായ വായനക്കാര്‍ ഇസ്ലാമിനേയും ക്രൈസ്തവ മാര്‍ഗ്ഗത്തെയും തമ്മില്‍ ഒരു താരതമ്യം നടത്തും എന്നുള്ള പ്രതീക്ഷയിലാണ്. ഇസ്ലാമിന്‍റെ പ്രചാരണത്തിന് യുദ്ധങ്ങളും കൊള്ളകളും ആവശ്യമായി വന്നപ്പോള്‍ ക്രിസ്തുമാര്‍ഗ്ഗം പ്രചരിച്ചത് പീഡനങ്ങളിലൂടെയയിരുന്നു എന്ന് ചരിത്രം പഠിക്കുന്ന ഏതൊരുവനും ബോധ്യമാകും. “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്” എന്ന് ഒരു സഭാ പിതാവ്‌ പറഞ്ഞിട്ടുണ്ട്. എത്രയോ അന്വര്‍ത്ഥമായ പ്രസ്താവന! കൊന്നു കൊന്നു ഇസ്ലാം വളര്‍ന്നു വന്നപ്പോള്‍ ചത്തു ചത്താണ് ക്രിസ്തുമാര്‍ഗ്ഗം വളര്‍ന്നത്‌. ആദിമ സഭയിലെ രക്തസാക്ഷികളുടെ വിവരണത്തിന്‍റെ ഒന്നാം ഭാഗമാണിത്. ബാക്കി ഭാഗങ്ങള്‍ പുറകെ വരുന്നതാണ്. ആദ്യഭാഗത്തില്‍ വിശുദ്ധ ജസ്റ്റിന്‍റെ വിചാരണയും രക്തസാക്ഷിത്വവുമാണ് വിവരിക്കുന്നത്.

 

വിശുദ്ധ ജസ്റ്റിന്‍റെ രക്തസാക്ഷിത്വം

 

“വിഗ്രഹാരാധനയെ ന്യായീകരിച്ച ദുഷ്ടമനുഷ്യര്‍ വ്യര്‍ത്ഥവിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പണം നടത്താന്‍ ഭക്തക്രിസ്ത്യാനികളെ നിര്‍ബന്ധിക്കുന്നതിന് നഗരത്തിലും നാട്ടുമ്പുറത്തും അവര്‍ക്കെതിരായി ഭക്തിരഹിതമായി ഡിക്രികള്‍ പുറപ്പെടുവിച്ചു. അതിന്‍റെ ഫലമായി വിശുദ്ധരെ പിടിച്ച് റുസ്തിക്കൂസ്‌ എന്ന് പേരുള്ള റോമന്‍ പ്രീഫെക്ടിന്‍റെ മുന്നില്‍ ഹാജരാക്കി.

 

അവരെ ന്യായാസനത്തിന്‍റെ മുമ്പാകെ ഹാജരാക്കിയപ്പോള്‍ പ്രീഫെക്ട് റുസ്തിക്കൂസ്‌ ജസ്റ്റിനോട് കല്പിച്ചു: “ഒന്നാമതായി, ദേവന്മാരെ അനുസരിക്കൂ; രാജാക്കന്മാര്‍ക്ക്‌ വിധേയരായിരിക്കൂ”.

 

ജസ്റ്റിന്‍ പ്രത്യുത്തരിച്ചു: “ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹായുടെ കല്പനകള്‍ അനുസരിക്കുന്നത് ആക്ഷേപാര്‍ഹമോ കുറ്റകരമോ അല്ല”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “എന്ത് തത്വങ്ങളാണ് നീ മുറുകെ പിടിച്ചിരിക്കുന്നത്?”

 

ജസ്റ്റിന്‍ പറഞ്ഞു: “ഞാന്‍ എല്ലാ തത്വങ്ങളും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ക്രിസ്ത്യാനികളുടെ സത്യപ്രബോധനങ്ങള്‍ ഞാന്‍ സ്വീകരിച്ചു.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “നികൃഷ്ട മനുഷ്യാ, ഈ പ്രബോധനങ്ങള്‍ നിന്നെ സന്തുഷ്ടനാക്കുന്നുണ്ടോ?”

 

ജസ്റ്റിന്‍: “അതേ. കാരണം, ഈ വിശ്വാസം ശരിയായിട്ടുള്ളതാണ്. വിശ്വാസമനുസരിച്ച് ഞാന്‍ അതിനെ പിന്‍ചെല്ലണം.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “എന്ത് വിശ്വാസമാണ് നീ അര്‍ത്ഥമാക്കുന്നത്?”

 

ജസ്റ്റിന്‍: “ക്രിസ്ത്യാനികളുടെ ദൈവത്തെ സംബന്ധിച്ച് ഭക്തിപൂര്‍വം ഞങ്ങള്‍ ഏറ്റുപറയുന്ന കാര്യം: ദൃശ്യാസദൃശ്യങ്ങളായ സൃഷ്ടി മുഴുവന്‍റെയും നിര്‍മ്മാതാവും പണിക്കാരനും ആരംഭം മുതലേ സ്ഥിതി ചെയ്യുന്നവനുമായ ഏകദൈവമായ അവനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അതുപോലെ ദൈവപുത്രനായ നമ്മുടെ കര്‍ത്താവീശോമിശിഹായെ സംബന്ധിച്ച്, യഥാര്‍ത്ഥ ശിഷ്യരുടെ ഗുരുവായും രക്ഷയുടെ അറിയിപ്പുകാരനായും മനുഷ്യകുലത്തിന്‍റെ പക്കലേക്ക് വരാനിരിക്കുന്നവന്‍ എന്ന് പ്രവാചകന്മാര്‍ അവിടത്തെപ്പറ്റി മുന്‍കൂട്ടി പ്രഘോഷിച്ചിരുന്നു. അവിടത്തെ അനന്തമായ ദൈവത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വെറുമൊരു മനുഷ്യനായ ഞാന്‍ പറയുന്നത് നിസ്സാരമാണ്. എന്നാല്‍ പ്രവചനത്തിന് ശക്തിയുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. ദൈവപുത്രനെന്നു ഞാന്‍ ഇപ്പോള്‍ പറഞ്ഞ ആളെപ്പറ്റി നേരത്തെതന്നെ പ്രവചനം നടന്നിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ മനുഷ്യരുടെ ഇടയിലേക്കുള്ള അവിടത്തെ വരവിനെ സംബന്ധിച്ച്‌ ആരംഭം മുതലേ പ്രവാചകന്മാര്‍ പ്രവചിച്ചിരുന്നു എന്ന് എനിക്കറിയാം.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: എവിടെയാണ് നിങ്ങള്‍ ഒന്നിച്ചു കൂടുന്നത്?”

 

ജസ്റ്റിന്‍: “തിമോതിയുടെ കടവിനടുത്തു മാര്‍ട്ടിന്‍റെ വീടിനു മുകളിലാണ് ഞാന്‍ താമസിക്കുന്നത്: റോമിലെ എന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്; ഇക്കാലമെല്ലാം അവന്‍റെ വീടല്ലാതെ മറ്റൊരു സമ്മേളനസ്ഥലത്തെപ്പറ്റി എനിക്കറിവില്ല. എന്‍റെ പക്കല്‍ ആരെങ്കിലും വരാനാഗ്രഹിച്ചാല്‍, സത്യവചനം ഞാന്‍ അവന് പകര്‍ന്നു കൊടുത്തിരുന്നു”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “കാര്യത്തിലേക്ക് കടക്കാം; നീയൊരു ക്രിസ്ത്യാനിയാണോ?”

 

ജസ്റ്റിന്‍: “അതെ, ഞാനൊരു ക്രിസ്ത്യാനിയാണ്.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ കരിതോനോട്‌: “കരിതോന്‍, നീയെന്ത് പറയുന്നു?”

 

കരിതോന്‍ പറഞ്ഞു: “ദൈവകൃപയാല്‍ ഞാനൊരു ക്രിസ്ത്യാനിയാണ്”.

 

റുസ്തിക്കൂസ്‌ എവുഎല്‍പിസ്തൂസിനോട് ചോദിച്ചു: “നീ ആരാണ്?”

 

സീസറിന്‍റെ ഭൃത്യനായ എവുഎല്‍പിസ്തുസ്‌ മറുപടി പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്; മശിഹാ എന്നെ സ്വതന്ത്രനാക്കി; മശിഹയുടെ കൃപയാല്‍ അതേ പ്രത്യാശയില്‍ ഞാന്‍ പങ്കുകാരനായി”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ഹിയെരാക്സിനോട് ചോദിച്ചു: “നീയും ഒരു ക്രിസ്ത്യാനിയാണോ?”

 

ഹിയെരാക്സ്‌ പറഞ്ഞു: “അതേ, ഞാന്‍ ക്രിസ്ത്യാനിയാണ്; കാരണം, അതേ ദൈവത്തെ ഞാന്‍ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “ജസ്റ്റിന്‍ നിങ്ങളെ ക്രിസ്ത്യാനികളാക്കിയോ?”

 

ഹിയെരാക്സ്‌ പറഞ്ഞു: “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്; എന്നും ആയിരിക്കുകയും ചെയ്യും”.

 

പേയോന്‍ എന്ന് പേരുള്ള ഒരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “ആര് നിന്നെ പഠിപ്പിച്ചു?”

 

പേയോന്‍ പറഞ്ഞു: എന്‍റെ മാതാപിതാക്കളില്‍ നിന്ന് ഈ നല്ല വിശ്വാസം എനിക്ക് കിട്ടി”.

 

എവുഎല്‍പിസ്തുസ്‌ പറഞ്ഞു: “ഞാന്‍ സന്തോഷപൂര്‍വ്വം ജസ്റ്റിന്‍റെ വാക്കുകള്‍ ശ്രവിച്ചിട്ടുണ്ട്; എന്നാല്‍ എന്‍റെ മാതാപിതാക്കളില്‍ നിന്നാണ് ഞാന്‍ ക്രിസ്തുമതം സ്വീകരിച്ചത്”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “എവിടെയാണ് നിന്‍റെ മാതാപിതാക്കള്‍?”

 

എവുഎല്‍പിസ്തുസ്‌ പറഞ്ഞു: “കപ്പദോഷ്യയില്‍”.

 

റുസ്തിക്കൂസ്‌ ഹിയെരാക്സിനോട് ചോദിച്ചു: “എവിടെയാണ് നിന്‍റെ മാതാപിതാക്കള്‍?”

 

അവന്‍ ഉത്തരമായി പറഞ്ഞത്: “ഞങ്ങളുടെ യഥാര്‍ത്ഥ പിതാവ് ക്രിസ്തുവും ഞങ്ങളുടെ മാതാവ് അവനിലുള്ള ഞങ്ങളുടെ വിശ്വാസവുമാണ്. എന്‍റെ ഭൌമിക മാതാപിതാക്കള്‍ മരിച്ചു പോയി; ഇവിടെ വരുന്നതിനു മുന്‍പ്‌ ഫ്രീജിയായിലെ ഇക്കോണിയത്തില്‍ നിന്ന് ഞാന്‍ വലിച്ചിഴക്കപ്പെട്ടു”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ലിബേരിയനോട് ചോദിച്ചു: “നീയെന്തു പറയുന്നു? നീ ക്രിസ്ത്യാനിയാണോ? മറ്റുള്ളവരെപ്പോലെ നീയും അവിശ്വാസിയാണോ?”

 

ലിബേരിയന്‍ പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്. കാരണം ഞാന്‍ വിശ്വാസിയാണ്; ഏകസത്യദൈവത്തെ ഞാന്‍ ആരാധിക്കുന്നു”.

 

പ്രീഫെക്ട് ജസ്റ്റിനോട് പറഞ്ഞു: “പണ്ഡിതനെന്നു കരുതപ്പെടുകയും സത്യപ്രബോധനം ലഭിച്ചവനെന്നു കരുതപ്പെടുകയും ചെയ്യുന്ന മനുഷ്യാ, കേള്‍ക്കുക: നിന്നെ പ്രഹരിച്ച ശേഷം തലവെട്ടിയാല്‍ നീ സ്വര്‍ഗ്ഗത്തിലേക്ക് കയറുമെന്ന് നീ കരുതുന്നുണ്ടോ?”

 

ജസ്റ്റിന്‍ പറഞ്ഞു: “ഞാന്‍ ഈ കാര്യങ്ങള്‍ സഹിച്ചാല്‍ അവന്‍റെ ദാനങ്ങള്‍ എനിക്ക് കിട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അപ്രകാരം ജീവിക്കുന്ന എല്ലാവര്‍ക്കും സര്‍വ്വലോകത്തിന്‍റെയും അവസാനം വരെ ദൈവത്തിന്‍റെ സൌജന്യദാനം ലഭിക്കുമെന്ന് എനിക്കറിയാം”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “അപ്പോള്‍ ഏതോ പ്രതിഫലം വാങ്ങാന്‍ നീ സ്വര്‍ഗ്ഗത്തിലേക്ക്‌ കയറുമെന്ന് നീ ചിന്തിക്കുന്നുണ്ടോ?”

 

ജസ്റ്റിന്‍: “ഞാന്‍ ചിന്തിക്കുകയല്ലാ, പിന്നെയോ എനിക്കറിയാം, എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ പറഞ്ഞു: “നമുക്ക്‌ ഇപ്പോള്‍ ചെയ്യേണ്ട അത്യാവശ്യ കാര്യത്തിലേക്ക് കടക്കാം. നിങ്ങള്‍ യോജിച്ച്, ഏകയോഗമായി ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുക”.

 

ജസ്റ്റിന്‍ പറഞ്ഞു: “സുബുദ്ധിയുള്ളവരാരും സത്യവിശ്വാസത്തില്‍നിന്ന് തെറ്റായ വിശ്വാസത്തിലേക്ക്‌ പിന്തിരിയാറില്ല”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ പറഞ്ഞു: നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, ദയാരഹിതമായി നിങ്ങള്‍ ശിക്ഷിക്കപ്പെടും”.

 

ജസ്റ്റിന്‍ പറഞ്ഞു: “ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍, രക്ഷിക്കപ്പെടുമെന്നു ഞങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്.; കാരണം, ലോകത്തെ മുഴുവന്‍ വിധിക്കുന്ന ഞങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായ അവിടുത്തെ ഭയങ്കര ന്യായാസനത്തിന്‍ മുമ്പാകെ ഇതായിരിക്കും ഞങ്ങളുടെ രക്ഷയും ആത്മധൈര്യവും”.

 

മറ്റു രക്തസാക്ഷികളും അപ്രകാരം തന്നെ പറഞ്ഞു: “നിനക്കിഷ്ടമുള്ളത് ചെയ്യുക. ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക്‌ ബലിയര്‍പ്പിക്കുകയില്ല”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ വിധി പ്രസ്താവിച്ചു: “ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുകയും ചക്രവര്‍ത്തിയുടെ കല്പനക്ക് വിധേയരാകുകയും ചെയ്യാത്തവരെ ദണ്ഡിപ്പിച്ച് നിയമമനുസരിച്ച് തലവെട്ടിക്കൊല്ലാനായി കൊണ്ടുപോകട്ടെ”.

 

വിശുദ്ധ രക്തസാക്ഷികള്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് കൊലക്കളത്തിലേക്ക്‌ പോയി. തങ്ങളുടെ രക്ഷകനെ ഏറ്റുപറഞ്ഞുകൊണ്ട് അവര്‍ സാക്ഷ്യം പൂര്‍ത്തിയാക്കി. വിശ്വാസികളില്‍ ചിലര്‍ രഹസ്യമായി അവരുടെ ശരീരമെടുത്ത് സൌകര്യപ്രദമായ സ്ഥലത്ത് മറവു ചെയ്തു; നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ അവരോടുകൂടെ പ്രവര്‍ത്തിച്ചിരുന്നു; അവിടുത്തേക്ക് എന്നുമെന്നും മഹത്വമുണ്ടായിരിക്കട്ടെ, ആമേന്‍.

 

(ജി.ചേടിയത്ത്. ആദിമസഭയുടെ സന്ദേശം, OIRSI, കോട്ടയം, 1994, പേജ് 316-326; ഈ പുസ്തകത്തില്‍ നിന്നും പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴ, തിരുസ്സഭാചരിത്രം, പേജ് 159-162 എന്നിവടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.)

]]>
https://sathyamargam.org/2014/05/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/feed/ 1
ശ്രീ. മുഹമ്മദ്‌ ഈസായുടെ രണ്ടാം കത്തിനുള്ള സാക്ഷിയുടെ മറുപടി https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0/ https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0/#comments Mon, 12 May 2014 10:39:16 +0000 http://www.sathyamargam.org/?p=932  

ഇസ്ലാമിക ദാവാ പ്രവര്‍ത്തകനായ ശ്രീ. മുഹമ്മദ്‌ ഈസയുമായി സാക്ഷി അപ്പോളജെറ്റിക്സ് കേരള ഘടകം നടത്തിയ കത്തിടപാടുകള്‍ മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ.  സാക്ഷി നല്‍കിയ കത്തിനുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ മറുപടിയും ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയുണ്ടായി. മുഹമ്മദ്‌ ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടി അദ്ദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് അത് മെയില്‍ ചെയ്യുകയാണ് ഉണ്ടായത്. സാക്ഷിയുടെ മറുപടി സ്വീകരിക്കാതിരിക്കുന്നതിനു മുഹമ്മദ്‌ ഈസ പറഞ്ഞ ന്യായീകരണം സാക്ഷിയുടെ ആ മറുപടിക്കത്ത് എഴുതിയത് ‘അനില്‍കുമാര്‍ വി.അയ്യപ്പന്‍ ആണ്, അനില്‍കുമാര്‍ ഒരു വര്‍ഗ്ഗീയ വാദിയാണ്, വര്‍ഗ്ഗീയവാദിയുമായി ചര്‍ച്ച നടത്താന്‍ എനിക്ക് താല്പര്യം ഇല്ല” എന്നായിരുന്നു. മുഹമ്മദ്‌ ഈസാ എഴുത്തുകുത്തുകള്‍ നടത്തിയത് സാക്ഷി അപ്പോളജെറ്റിക്സ് എന്ന ക്രൈസ്തവ സംഘടനയുമായിട്ടാണ്, അല്ലാതെ അനില്‍കുമാര്‍ എന്ന വ്യക്തിയുമായിട്ടല്ല എന്ന കാര്യം സംവാദം തുടങ്ങും മുന്‍പേയുള്ള പരാജയ ഭീതിയാല്‍ മുഹമ്മദ്‌ ഈസാ മറന്നു പോയിരിക്കുന്നു എന്നല്ലാതെ വേറെ ഒന്നും ആ ആരോപണത്തെക്കുറിച്ച് പറയാന്‍ ഇല്ല. മുഹമ്മദ്‌ ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടിയാണ് താഴെ കൊടുക്കുന്നത്:

 

ശ്രീ.മുഹമ്മദ്‌ ഈസയ്ക്ക് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നല്‍കുന്ന മറുപടി

 

പ്രിയപ്പെട്ട ശ്രീ.മുഹമ്മദ്‌ ഈസയ്ക്ക്,

 

എല്ലാ സത്യപ്രവാചകന്മാരും ഒരുപോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള ഏക സത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ പരിശുദ്ധവും നിസ്തുല്യവും അധികാരവും ഉള്ള നാമത്തില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിന്‍റെ സ്നേഹ വന്ദനങ്ങള്‍!

 

താങ്കള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനായ ബഹു: പാസ്റ്റര്‍ നെബുവിന്‍റെ കൈവശം ഞങ്ങള്‍ക്ക്‌ നല്‍കിയ മറുപടി കാണുകയുണ്ടായി. 15 ദിവസത്തെ കാലാവധിക്കുള്ളില്‍ മറുപടി തരണം എന്ന് പറഞ്ഞായിരുന്നല്ലോ താങ്കളുടെ ആദ്യ കത്തിനുള്ള ഞങ്ങളുടെ പ്രതികരണം അറിയിച്ചിരുന്നത്. എന്നാല്‍ താങ്കള്‍ പലപ്പോഴും സഹോദരന്‍ സിജോയെ വിളിച്ച് സമയം നീട്ടിക്കിട്ടണം എന്ന് ആവശ്യപ്പെട്ട് മറുപടി തരുന്നത് ദീര്‍ഘിച്ചു ദീര്‍ഘിച്ചു പതിനഞ്ചല്ല, മുപ്പതു ദിവസം കഴിഞ്ഞിട്ടും താങ്കളില്‍ നിന്ന് മറുപടി കിട്ടാതായപ്പോള്‍ സാക്ഷി വിചാരിച്ചത് മുന്‍പ്‌ പലപ്പോഴും ഉണ്ടായിട്ടുള്ളത് പോലെ ഇപ്പോഴും താങ്കള്‍ ഞങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ കുറെ വൈകിയാണെങ്കിലും താങ്കള്‍ മറുപടി നല്‍കാന്‍ തയ്യാറായതില്‍ സാക്ഷിക്കുള്ള ഹൃദയംഗമമായ സന്തോഷം ആദ്യം തന്നെ താങ്കളെ അറിയിച്ചു കൊള്ളുന്നു.

 

എന്നാല്‍ താങ്കള്‍ നല്‍കിയ കത്ത് വായിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായത് അമ്പരപ്പും നിരാശയും മാത്രമാണ് എന്ന് തുറന്നു പറയട്ടെ. താങ്കളുടെ മറുപടിയില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വസ്തുതാപരമായ പിഴവുകളും ഇസ്ലാമിക വിഷയത്തിലുള്ള താങ്കളുടെ അജ്ഞതയും മാത്രമാണ് ഞങ്ങള്‍ക്ക്‌ കാണാനായത്. കള്ളം പറഞ്ഞതിലല്ല, ഇരുപക്ഷക്കാരുടെയും കൈവശം വ്യക്തമായ രേഖകളും തെളിവുകളും ഉള്ള വിഷയങ്ങളില്‍ കള്ളം പറഞ്ഞാല്‍ അത് പിടിക്കപ്പെടും എന്ന് തിരിച്ചറിയാനുള്ള സുബോധം പോലും താങ്കള്‍ക്കുണ്ടാകാഞ്ഞതാണ് ഞങ്ങളെ അമ്പരപ്പെടുത്തിയത്. പെരുമ്പാവൂര്‍ വെച്ച് നടന്ന സാക്ഷിയുടെ ഒരു പരിപാടിക്കിടയില്‍ ഈസാ ഇസ്ലാമിനെ പ്രതിനിധീകരിച്ച് സാക്ഷിയുമായി ഒരു സംവാദത്തിന് അപ്പോള്‍ത്തന്നെ തയ്യാറാണെന്ന് ഞങ്ങളെ വെല്ലുവിളിച്ച ആളാണല്ലോ. പക്ഷേ സാക്ഷിയുമായി സംവാദത്തിന് തയ്യാറായി വന്ന ഈസ, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ഏതൊക്കെയെന്നു പോലും അറിയില്ലാത്ത വ്യക്തിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ നിരാശയും താങ്കളുടെ മറുപടി വായിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന കാര്യം ഞങ്ങള്‍ മറച്ചു വെക്കുന്നില്ല.

 

എന്നാല്‍ താങ്കളുടെ കത്തിലെ ചില കാര്യങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു എന്ന് തുറന്നു പറയട്ടെ. ഞങ്ങളുടെ ആദ്യത്തെ കത്തില്‍ ഞങ്ങള്‍ താങ്കളുടെ പുസ്തകങ്ങളില്‍ നിന്നും 66 ഉദ്ധരണികള്‍ നല്കിയിട്ടു ചോദിച്ച കാര്യം താഴെ കൊടുക്കുന്നു:

 

“ഇതൊക്കെ താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ നടത്തിയിട്ടുള്ള അവകാശവാദങ്ങള്‍ ആണ്. ഇതൊക്കെ സത്യമാണ് എന്ന് ഇപ്പോള്‍ താങ്കള്‍ വാദിക്കുന്നില്ലേ? മുഹമ്മദ്‌ മാനവരില്‍ മഹോന്നതന്‍ ആണെന്ന് താങ്കള്‍ക്ക് ഇപ്പോള്‍ വാദമില്ലേ? ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? അബ്രഹാമിന്‍റെ ദൈവമാണ് അള്ളാഹു എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല എന്നും ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നും താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം എന്ന വാദം താങ്കള്‍ക്കിപ്പോഴില്ലേ?

 

ഒരു പക്ഷേ, ആ പുസ്തകങ്ങള്‍ രചിച്ചതിന് ശേഷമുള്ള ഇത്രയും വര്‍ഷങ്ങളില്‍ താങ്കള്‍ കൂടുതല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളും ചരിത്ര പുസ്തകങ്ങളും വായിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് വാദിക്കുന്നില്ലായിരിക്കും എന്ന് സാക്ഷി സംശയിക്കുന്നു.”

 

ഞങ്ങള്‍ പറഞ്ഞ ഈ കാര്യത്തിനെതിരായി ഒരക്ഷരം പോലും താങ്കള്‍ താങ്കളുടെ മറുപടിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് താങ്കള്‍ വാദിക്കുന്നില്ലായിരിക്കും എന്ന ഞങ്ങളുടെ സംശയം ശരിയാണെന്ന് തെളിയുന്നു. അത് ഞങ്ങളെ ഏറെ സന്തോഷപ്പെടുത്തുന്നു. അതുപോലെതന്നെ മുഹമ്മദിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് അദ്ദേഹം പ്രവാചകന്‍ എന്നത് പോയിട്ട് അനുകരിക്കത്തക്ക മാതൃകയുള്ള ഒരു മനുഷ്യന്‍ പോലുമല്ല എന്നും ഖുര്‍ആനില്‍ നിന്നുള്ള അനേകം ഉദ്ധരണികളുടെ സഹായത്താല്‍ ഖുര്‍ആന്‍ അബദ്ധങ്ങളുടെ ഘോഷയാത്ര നിറഞ്ഞ ഒരു പുസ്തകമാണെന്നും അസ്തിത്വം തെളിയിക്കാന്‍ കഴിയാതെ മുഹമ്മദിന്‍റെ മനസ്സിലെ സങ്കല്‍പ സൃഷ്ടി മാത്രമാണ് അല്ലാഹു എന്നുമുള്ള സാക്ഷിയുടെ വാദത്തിന് താങ്കളുടെ മറുപടി മൌനം മാത്രമായതിനാല്‍ ഞങ്ങള്‍ മുന്നോട്ടു വെച്ച തെളിവുകള്‍ എല്ലാം സത്യമാണെന്നും അതിനെ ഖണ്ഡിക്കാന്‍ സാധ്യമല്ല എന്നും താങ്കള്‍ക്കു ബോധ്യമായി എന്ന് ഈ വിഷയത്തിലുള്ള താങ്കളുടെ മൌനത്തില്‍ നിന്ന് സാക്ഷി മനസ്സിലാക്കുന്നു. അതും ഞങ്ങള്‍ക്ക്‌ അനല്പമായ സന്തോഷം തരുന്ന കാര്യമാണ്.

 

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് താങ്കള്‍ നല്‍കിയ മറുപടിയിലെ പൊള്ളത്തരങ്ങള്‍ ഒന്ന് വിശകലനം ചെയ്തു നോക്കാം. ഈസ എഴുതിയിരിക്കുന്നു:

“പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്ക് മുഹമ്മദ്‌ ഈസാ നല്‍കുന്ന മറുപടി.”

 

താങ്കള്‍ ഞങ്ങള്‍ക്ക്‌ നല്‍കിയ കത്തിന്‍റെ തലക്കെട്ടാണിത്. പെരുമ്പാവൂരിലെ പരിപാടിക്കിടയില്‍ രാത്രി ഒമ്പത് മണിക്ക് ‘ഞാന്‍ ഇപ്പോള്‍ സംവാദത്തിന് തയ്യാറാണ്’ എന്ന് താങ്കള്‍ വെല്ലുവിളിച്ചത് സാക്ഷിയെ ആണ്. താങ്കളുടെ കത്തിന് മറുപടി നല്‍കിയത്‌ ആരാണെന്ന് അവസാന ഭാഗത്ത് രേഖപ്പെടുത്തിയിരുന്നത് താങ്കള്‍ കണ്ടു കാണുമല്ലോ?

 

“എന്ന്,

അഡ്മിനിസ്ട്രേറ്റര്‍,

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌, കേരള ഘടകം.”

 

എന്ന് വ്യക്തമായി ഞങ്ങള്‍ എഴുതിയിരുന്നു. ആ കത്ത് കിട്ടിയതിനു ശേഷം താങ്കള്‍ പെരുമ്പാവൂരുള്ള ക്രൈസ്തവ സഹോദരങ്ങളില്‍ ചിലരോട്: ‘സാക്ഷിയെ ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്തിന്? നമ്മള്‍ പെരുമ്പാവൂര്‍ ഉള്ള ആളുകള്‍ തന്നെ ഉള്‍പ്പെട്ടുകൊണ്ടുള്ള ഒരു സംവാദം നടത്തിയാല്‍ പോരെ?’ എന്ന് പറഞ്ഞതായി അറിഞ്ഞിരുന്നു. സാക്ഷിയുമായി സംവാദം നടത്താന്‍ മറ്റ് ദാവാക്കാരെപ്പോലെതന്നെ മുഹമ്മദ്‌ ഈസക്കും പേടിയാണ് എന്നുള്ള കാര്യം ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് എങ്ങനെയെങ്കിലും ഈ സംവാദത്തില്‍ നിന്ന് സാക്ഷിയെ ഒഴിവാക്കാന്‍ ഈസ ശ്രമിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആ വാര്‍ത്ത ഞങ്ങളില്‍ വലിയ അമ്പരപ്പ് ഉളവാക്കിയില്ല. എന്നാല്‍ താങ്കളുടെ ആ ഭയം പരസ്യമായി സമ്മതിക്കുന്ന വിധത്തില്‍ ഇങ്ങനെ രേഖാമൂലം ഞങ്ങളുടെ കയ്യില്‍ തരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറയട്ടെ!! മുഹമ്മദ്‌ ഈസയുമായി കത്തിടപാട് നടത്തുന്നത് സാക്ഷിയുടെ കേരള ഘടകം ആണെന്ന് വ്യക്തമായി എഴുതി തന്നിട്ടും സാക്ഷി നല്‍കിയ കത്തിന് മുഹമ്മദ്‌ ഈസാ മറുപടി തരുന്നത് സാക്ഷിക്കല്ല, പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്കാണ്!! സാക്ഷി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദാവാക്കാരുടെ ഇടനെഞ്ചില്‍ ഇടിവാള്‍ മിന്നുന്നുണ്ട് എന്ന് ഇത്ര പച്ചയ്ക്ക് സമ്മതിക്കാന്‍ തയ്യാറായ താങ്കളുടെ സമീപനം ഞങ്ങള്‍ക്ക്‌ വളരെ സന്തോഷം നല്‍കുന്നുണ്ട് എന്ന് പറയാതെ വയ്യ. അതിനു ശേഷം താങ്കള്‍ എഴുതിയിരിക്കുന്നു:

 

“യേശുക്രിസ്തുവിന്‍റെ ദൈവീകത, ക്രൈസ്തവ വിശ്വാസപ്രകാരമുള്ള യേശുവിന്‍റെ ദൈവപുത്രത്വം, ത്രിത്വവിശ്വാസം, കുരിശുമരണത്തെ അടിസ്ഥാനമാക്കിയുള്ള നിത്യജീവന്‍, യേശുവിനോടുള്ള പ്രാര്‍ത്ഥന എന്ന് തുടങ്ങിയ ക്രിസ്തുമതത്തിന്‍റെ പ്രധാന ആദര്‍ശങ്ങളൊന്നും ദൈവനിയോഗിതനായ യേശുക്രിസ്തു പഠിപ്പിച്ചതല്ല, മറിച്ച് പില്‍ക്കാലക്കാര്‍ പുതിയതായി നിര്‍മ്മിച്ചവ ആണെന്നതാണ് എന്‍റെ വാദം. ഇക്കാര്യം തെളിവുകള്‍ ഉദ്ധരിച്ച് കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിയുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പൗലോസിന്‍റെയും യേശുവിന്‍റെയും അദ്ധ്യാപനം തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന പുസ്തകവും പ്രസംഗവും മുന്‍പ്‌ തന്നെ ഞാന്‍ പൊതു സമൂഹം മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്. (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1)

 

ഈ പറഞ്ഞ കാര്യം ചെറിയ വ്യത്യാസത്തോടെ താങ്കള്‍ മുന്‍പ്‌ അവതരിപ്പിച്ചിരുന്നു. അതിന് മറുപടി സാക്ഷി മുന്‍ കത്തില്‍ മറുപടി നല്‍കിയിട്ടുള്ളതുമാണ്. താങ്കള്‍ ഒരു പക്ഷേ അത് ശ്രദ്ധിച്ചു വായിച്ചു കാണുകയില്ല എന്ന ധാരണയില്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടി അത് താഴെ കൊടുക്കുന്നു:

 

“ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. (മുഹമ്മദ്‌ ഈസയുടെ ഒന്നാം കത്ത്, പേജ് 1)

 

ഇതിനുള്ള ഞങ്ങളുടെ മറുപടി:

 

“താങ്കളുടെ വാദം ഇത്രമാത്രമേയുള്ളുവോ? താങ്കളുടെ പുസ്തകങ്ങള്‍ ഒന്നോടിച്ചു വായിച്ചു നോക്കിയപ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടത് ക്രിസ്ത്യാനികളുടെ ഇന്നത്തെ വിശ്വാസാചാരങ്ങള്‍ മുഴുവന്‍ യേശു പഠിപ്പിച്ചതല്ല എന്ന് മാത്രമല്ല, യേശു പഠിപ്പിച്ചതും പില്‍ക്കാലത്ത് പൗലോസ്‌ അപ്പോസ്തലനാല്‍ കുഴിച്ചു മൂടിയതുമായ കാര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ നബി(സ) വന്നത് എന്നും കൂടി ആയിരുന്നല്ലോ. ഇസ്ലാം ആണ് സത്യം എന്നും ഖുര്‍ആന്‍ പരിശുദ്ധമാണെന്നും അള്ളാഹു ആണ് ദൈവം എന്നുമൊക്കെ താങ്കള്‍ ആ പുസ്തകങ്ങളില്‍ എഴുതിയിരുന്നല്ലോ. താങ്കള്‍ ഇപ്പോള്‍ ആ വാദങ്ങളില്‍ നിന്നൊക്കെ പുറകോട്ടു പോയോ?

 

ഈ ചോദ്യത്തിനു താങ്കള്‍ ഇപ്പോള്‍ നല്‍കിയ മറുപടിയിലെ ഒരു വാചകം മാത്രമാണ് ഉത്തരമായിട്ടുള്ളത്. “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്”  എന്നു താങ്കള്‍ പറയുന്നു. അപ്പോള്‍ ഈ വിഷയം താങ്കള്‍ക്ക് വസ്തുതാപരമായി സ്ഥാപിക്കുക്കുവാന്‍ ബൈബിള്‍ മാത്രം പോരാ, ബൈബിളിലുള്ളത് താരതമ്യപ്പെടുത്തി താങ്കളുടെ വാദം സത്യമാണെന്ന് തെളിയിക്കുവാന്‍ ഖുര്‍ആനും കൂടി വേണം എന്നാണ് വാദിക്കുന്നത്. സാക്ഷിക്ക് ആ കാര്യത്തില്‍ ആക്ഷേപം ഒന്നുമില്ല. അല്ലെങ്കിലും  താങ്കളുടെ വാദം സത്യമാണെന്ന് തെളിയിക്കാന്‍ താങ്കള്‍ ഖുര്‍ആന്‍ ഉപയോഗിക്കണം എന്ന് തന്നെയാണ് സാക്ഷി ആവശ്യപ്പെടുന്നതും. എന്നാല്‍ താങ്കള്‍ പറഞ്ഞ അടുത്ത ഖണ്ഡികയുണ്ടല്ലോ, അതില്‍ താങ്കളുടെ വ്യാജഭാവം നിറഞ്ഞു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ! ആ ഖണ്ഡിക താഴെ കൊടുക്കുന്നു:

 

“അപ്പോള്‍ സംവാദ രൂപരേഖയില്‍ ഞാന്‍ എഴുതിയ വാദവും അംഗീകരിച്ച പ്രമാണവും വളരെ കൃത്യമാണ്. പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്. ഇങ്ങനെ നടക്കേണ്ട ചര്‍ച്ച നമ്മള്‍ തമ്മിലല്ല മറിച്ചു ക്രൈസ്തവര്‍ തമ്മിലാണ്. കാരണം എല്ലാ ക്രൈസ്തവരും ബൈബിള്‍ ദൈവീകം ആണെന്ന് വിശ്വസിക്കുന്നു. പക്ഷേ നമ്മള്‍ തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഞങ്ങളുടെ വാദപ്രകാരം ക്രിസ്തുമതത്തിന്‍റെ ആദര്‍ശങ്ങളും യേശുക്രിസ്തുവിന്‍റെ വാക്കുകളും വിരുദ്ധമാണെന്ന് ഉള്ളതാകുമ്പോള്‍, ഈ വാദത്തിന് എതിര്‍വാദം ക്രൈസ്തവ പക്ഷത്തിന് ഉണ്ടെങ്കിലാണ് ചര്‍ച്ചയും സംവാദവും അനിവാര്യമാകുന്നുള്ളൂ.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1)

 

ഇതിലെ ആദ്യ വാചകം താങ്കള്‍ എഴുതിയത് നുണയാണ്. കാരണം, ഈസ മുന്‍പ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയ സംവാദ രൂപരേഖ ഒന്ന് വായിച്ചു നോക്കൂ, അതില്‍ താങ്കള്‍ അംഗീകരിച്ച പ്രമാണത്തില്‍ ഖുര്‍ആന്‍ ഉണ്ടായിരുന്നില്ല!! താങ്കള്‍ അന്ന് പറഞ്ഞത് ഇപ്രകാരമാണ്:

 

3. സംവാദത്തിന്‍റെ പ്രമാണമായി സ്വീകരിക്കേണ്ടത് ക്രിസ്തുയേശുവിന്‍റെയും മുഹമ്മദ്‌ നബി(സ)യുടേയും ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ആയിരിക്കണം.” (മുഹമ്മദ്‌ ഈസയുടെ ഒന്നാം കത്ത്, പേജ് 1)

 

ഇതിലെവിടെയാണ് ഖുര്‍ആന്‍ ഉള്ളത്? അതോ ഖുര്‍ആന്‍ എന്ന് വെച്ചാല്‍ മുഹമ്മദിന്‍റെ ജീവിത അധ്യാപനങ്ങള്‍ ആണെന്ന് ധരിച്ചു വെച്ചിരിക്കുകയാണോ താങ്കള്‍? അങ്ങനെയാണെങ്കില്‍ താങ്കള്‍ നുണ പറഞ്ഞതല്ല, പുതുതായി ഇസ്ലാം സ്വീകരിച്ച ഒരാളുടെ അറിവില്ലായ്മ മാത്രമാണത് എന്ന് കരുതി സാക്ഷി അതവഗണിക്കുന്നു. അതല്ലെങ്കില്‍ ഈ ഖണ്ഡികയുടെ ഒന്നാം വരി തന്നെ നുണ പറഞ്ഞു കൊണ്ടാണ് താങ്കള്‍ തുടങ്ങുന്നത് എന്ന് വ്യക്തം!

 

അടുത്ത വരിയാണ് അതിനേക്കാള്‍ രസകരം: “പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്” എന്നാണ് ഈസാ ഞങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്!! ക്രൈസ്തവ മാര്‍ഗ്ഗം ആരംഭിക്കുകയും ഭൂമിയിലെമ്പാടും പരക്കാന്‍ തുടങ്ങുകയും ചെയ്തിട്ട് 2000 വര്‍ഷങ്ങള്‍ക്കടുത്തായി. ആ നാള്‍ മുതല്‍ ഇന്നുവരെയും പല കൂട്ടരുമായും ക്രൈസ്തവര്‍ സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്നും ഇന്നും ക്രൈസ്തവരുടെ ഏക പ്രമാണം ബൈബിള്‍ മാത്രമാണ്. ലോകത്ത് ഇസ്ലാം മതം സ്ഥാപിതമായിട്ട് 1400 വര്‍ഷത്തിനടുത്തായി. മുഹമ്മദിന്‍റെ കാലം മുതല്‍ ഇന്നുവരെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ക്രൈസ്തവ-ഇസ്ലാം സംവാദങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഈ സംവാദങ്ങളിലും ക്രൈസ്തവരുടെ പ്രമാണം ബൈബിള്‍ മാത്രമാണ്. ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ പല സംവാദങ്ങളിലും മാറി മറിഞ്ഞു വന്നിട്ടുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും അതല്ല, ഖുര്‍ആനും എല്ലാ ഹദീസുകളും ഇസ്ലാമിന്‍റെ പ്രമാണമാണ് എന്ന് പറഞ്ഞവരുമായും ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും പിന്നെ ബുഖാരിയും മുസ്ലീമും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും പിന്നെ ബുഖാരിയിലും മുസ്ലീമിലും ഉള്ള ചില ഹദീസുകള്‍ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും ഹദീസുകളും ഇബ്ന്‍ കത്തീറും ഇമാം ഗസ്സാലിയും ഒക്കെ ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ആണെന്ന് പറഞ്ഞവരുമായും ക്രിസ്ത്യാനികള്‍ സംവാദം നടത്തിയിട്ടുണ്ട്. അന്നും ഇന്നും ക്രിസ്ത്യാനികള്‍ക്ക് ഒരു പ്രമാണം മാത്രമേ ഉണ്ടായിട്ടുള്ളൂ, അത് ഏക സത്യദൈവത്തിന്‍റെ സമ്പൂര്‍ണ്ണ വെളിപ്പാടായ ബൈബിള്‍ ആണ്. എന്നാല്‍ കഴിഞ്ഞ 1400 വര്‍ഷങ്ങളായി നടന്ന സംവാദങ്ങളില്‍ ഇന്നുവരെ ഒരു മുസ്ലീം വിഭാഗവും ഉന്നയിക്കാത്ത ആവശ്യമാണ്‌ ഇപ്പോള്‍ മുഹമ്മദ്‌ ഈസാ ഉന്നയിച്ചിരിക്കുന്നത്. ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും സംവാദത്തിന് ക്രൈസ്തവരുടെ പ്രമാണമായി അംഗീകരിക്കാന്‍ പാടില്ല എന്നാണ് മുഹമ്മദ്‌ ഈസാ ആവശ്യപ്പെടുന്നത്!! അല്പം സുബോധമെങ്കിലും അവശേഷിച്ചിട്ടുള്ള ആരെങ്കിലും ആവശ്യപ്പെടുന്ന കാര്യമാണോ ഇത്? ഏതെങ്കിലും ക്രിസ്ത്യാനികള്‍ ഇത് സമ്മതിച്ചു കൊടുക്കുമോ? ഇല്ല എന്ന് മുഹമ്മദ്‌ ഈസക്കും വ്യക്തമായി അറിയാം! അതുകൊണ്ടാണ് ഇങ്ങനെ ഒരു ആവശ്യം താങ്കള്‍ മുന്നോട്ടു വെച്ചത് എന്ന് മനസ്സിലാക്കാനുള്ള ബോധം സാക്ഷിക്കുണ്ട്.

 

താങ്കള്‍ ക്രൈസ്തവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുകൊണ്ട് എഴുതിയ രണ്ടു പുസ്തകങ്ങളും പരിശോധിച്ചാല്‍, അതില്‍ നാല് സുവിശേഷങ്ങളെയും അപ്പോസ്തലപ്രവൃത്തികളേയും റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍, യാക്കോബ് മുതലായ ലേഖനങ്ങളെയും പിന്നെ പഴയ നിയമത്തെയുമാണ് ഉദ്ധരിച്ചിരിക്കുന്നത്, അല്ലാതെ യേശുക്രിസ്തുവിന്‍റെ വചനങ്ങളെ മാത്രമായിരുന്നില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണല്ലോ. ആ പുസ്തകങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, താങ്കള്‍ സാക്ഷിക്ക് നല്‍കിയ കത്തില്‍ തന്നെ പറഞ്ഞത്, “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്” എന്നാണ്. അതായത്, സംവാദത്തില്‍ താങ്കള്‍ ഞങ്ങളുടെ നേരെ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും, പക്ഷേ ഞങ്ങള്‍ അതിന് മറുപടി പറയേണ്ടത് ബൈബിളിലെ ചില പ്രത്യേക വചനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം, അല്ലേ? താങ്കള്‍ക്ക് ക്രിസ്ത്യാനികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ എന്ത് ആരോപണങ്ങള്‍ ഉന്നയിക്കാനും ബൈബിളിലെ ഏതു പുസ്തകവും ഉപയോഗിക്കാം, പക്ഷേ ക്രിസ്ത്യാനികള്‍ അതിന് മറുപടി പറയാന്‍ വരുമ്പോള്‍ ബൈബിളിലെ മറ്റു പുസ്തകങ്ങള്‍ ഒന്നും ഉപയോഗിച്ച് കൂടാ, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ, അല്ലേ? ഇങ്ങനെ ശഠിക്കുന്നതിനെയല്ലേ മുഹമ്മദ്‌ ഈസാ നമ്മള്‍ പച്ചമലയാളത്തില്‍ ഇരട്ടത്താപ്പ് എന്ന് പറയുന്നത്? ഒരു ദാവാക്കാരനെ സംബന്ധിച്ചിടത്തോളം ഇരട്ടത്താപ്പ് കാണിക്കുന്നത് വലിയ പ്രശ്നമല്ല എന്ന് ഞങ്ങള്‍ക്കറിയാം. കാരണം അല്ലാഹുവും മുഹമ്മദും അതിനുള്ള അനുവാദം അവനു നല്‍കുന്നുണ്ട് എന്നത് തന്നെ. എന്നാല്‍ സാക്ഷിയുമായി ചര്‍ച്ചക്ക്‌ വരുമ്പോള്‍ ഇതുപോലെയുള്ള ഇരട്ടാത്താപ്പുകള്‍ ഒഴിവാക്കിയിട്ടു വരുന്നതായിരിക്കും നല്ലത് എന്ന് സ്നേഹബുദ്ധിയാല്‍ ഓര്‍മ്മിപ്പിക്കുന്നു.

 

താങ്കളടക്കമുള്ള ദാവാ പ്രവര്‍ത്തകരുടെ വ്യാജ വാദമുഖങ്ങളെ ഒന്നൊന്നായി വലിച്ചു കീറിയ, 2013 ഡിസംബര്‍ ഒന്നാം തിയ്യതി പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെയും ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി പെരുമ്പാവൂരിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന സ്നേഹസന്ദേശം 2013 എന്ന പരിപാടിക്കിടയില്‍ പൊതുജനത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് അനില്‍കുമാര്‍ അയ്യപ്പനുമായി അന്ന് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ടു വന്നത് ക്രിസ്ത്യാനികളുടെ പ്രമാണം മുഴു ബൈബിളും ആണെന്ന് അറിയാതെയാണോ? രാത്രി ഒമ്പത് മണിക്ക് ഒരു സംവാദം പ്രായോഗികമല്ല എന്ന ബോദ്ധ്യമുള്ളതിനാല്‍ സാക്ഷി താങ്കളുടെ ആവശ്യം അംഗീകരിക്കുകയില്ലെന്നു താങ്കള്‍ക്കറിയാം. എന്നാല്‍ “ഞാന്‍ സാക്ഷിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് അവരുടെ പരിപാടിയില്‍ എല്ലാവരും കേള്‍ക്കെ വെല്ലുവിളിച്ചതാണ്, പക്ഷേ എന്‍റെ വെല്ലുവിളി സ്വീകരിക്കാനുള്ള ധൈര്യം സാക്ഷിക്ക് ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞ് അന്നത്തെ പെരുമ്പാവൂര്‍ പ്രോഗ്രാം മുഖാന്തരം താങ്കള്‍ക്കുണ്ടായ മാനക്കേട് കുറക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ വെറും നാലാംകിട തന്ത്രം മാത്രമായിരുന്നു രാത്രി ഒമ്പത് മണിക്ക് സംവാദത്തിന് തയ്യാറാണെന്ന വ്യാജേന നടത്തിയ ആ നാടകം. “സംവാദത്തിന് ക്രൈസ്തവരുടെ പ്രമാണമായി മുഴുവന്‍ ബൈബിളും ഉപയോഗിക്കാന്‍ പാടില്ല” എന്ന ഈ ആവശ്യം ഉന്നയിച്ചതില്‍ നിന്നും അത് വളരെ വ്യക്തമാണ്. മുഹമ്മദ്‌ ഈസായുടെ ഈ ആവശ്യം അംഗീകാരയോഗ്യമല്ല എന്ന് സാക്ഷി പറഞ്ഞാല്‍ അതിന്‍റെ പേരില്‍ സംവാദത്തില്‍ നിന്നും തലയൂരാം എന്നാണ് മുഹമ്മദ്‌ ഈസാ വ്യാമോഹിക്കുന്നത്. ഇതിനു മുന്‍പ്‌ സംവാദത്തിന് വേണ്ടി ഈസയുമായി നടത്തിയ ഇടപാടുകളുടെ വെളിച്ചത്തില്‍ അക്കാര്യം മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, ഇതിനു മുന്‍പ്‌ ഈസാ പലവട്ടം ഒഴിഞ്ഞുമാറിപ്പോയത് പോലെ ഇപ്രാവശ്യവും ഒഴിഞ്ഞു മാറിപ്പോകരുത് എന്ന് ഞങ്ങള്‍ക്ക്‌ ആഗ്രഹമുള്ളത് കൊണ്ട് ഈസായുടെ ഈ ആവശ്യം ഞങ്ങള്‍ അംഗീകരിക്കുന്നു എന്നറിയിച്ചു കൊള്ളുന്നു!! ഈസാ ആവശ്യപ്പെട്ടത് പോലെ മുഴുവന്‍ ബൈബിളും അല്ല, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രം ഞങ്ങളുടെ പ്രമാണമായി സ്വീകരിച്ചു കൊണ്ട് മുഹമ്മദ്‌ ഈസയുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്!!

 

സംവാദത്തിനുള്ള ഈസയുടെ ഇസ്ലാമിക പ്രമാണങ്ങളില്‍ ഒന്ന് ഖുര്‍ആന്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്”  എന്നു താങ്കള്‍ മുകളില്‍ പറഞ്ഞല്ലോ, സംവാദത്തില്‍ ആ ഖുര്‍ആന്‍റെ കാര്യത്തിലും ഇതേ നിലപാട്‌ തന്നെ താങ്കള്‍ സ്വീകരിക്കണം എന്നൊരു നിബന്ധന മാത്രമേ താങ്കളുടെ ആവശ്യം അംഗീകരിക്കാനായി ഞങ്ങള്‍ മുന്നോട്ടു വെക്കുന്നുള്ളൂ. അതിലുള്ള അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമേ താങ്കളുടെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുകയുള്ളൂ! മലക്കിന്‍റെ വചനങ്ങള്‍ ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ല!! അള്ളാഹു മുഹമ്മദിന് നേരിട്ട് പറഞ്ഞു കൊടുത്ത വചനങ്ങള്‍ മാത്രമേ ഞങ്ങള്‍ താങ്കളുടെ പ്രമാണമായി സ്വീകരിക്കുകയുള്ളൂ, അല്ലാത്തവ തള്ളിക്കളയും. അള്ളാഹു മുഹമ്മദിന് ഈ വാക്കുകള്‍ പറഞ്ഞു കൊടുത്തതിനു രണ്ട് സാക്ഷികള്‍ ഉണ്ടാകുകയും വേണം. സാക്ഷികളുടെ കാര്യം ഖുര്‍ആനില്‍ തന്നെ വേണം എന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമില്ല, ഹദീസുകളില്‍ കാണിച്ചു തന്നാലും മതി, ഞങ്ങള്‍ അംഗീകരിച്ചോളാം.

 

യേശുക്രിസ്തു പറഞ്ഞ വചനങ്ങള്‍ക്ക് സാക്ഷികള്‍ ഉണ്ട്. ബൈബിളിലെ ഒരു ഭാഗം ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്: “മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.  അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു” (യോഹ.18:19-21). ഇവിടെ യേശുക്രിസ്തു പറയുന്നത് “താന്‍ ജനങ്ങളെ ഉപദേശിച്ചത് പരസ്യമായിട്ടായിരുന്നു, തന്‍റെ ഉപദേശങ്ങള്‍ കേട്ട അനേകര്‍ ഉണ്ട്, താന്‍ എന്താണ് പഠിപ്പിച്ചത് എന്ന് അവരോടു പോയി ചോദിക്കുവിന്‍” എന്നാണ്. ഇതില്‍ നിന്നും നമുക്ക്‌ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം യേശുക്രിസ്തു പറയാത്തതോ പഠിപ്പിക്കാത്തതോ ആയ കാര്യങ്ങള്‍ ഒന്നും ശിഷ്യന്മാര്‍ക്ക് യേശുക്രിസ്തുവിന്‍റെ പേരില്‍ എഴുതി വെക്കാന്‍ പറ്റില്ല എന്നാണ്. ഉപദേശം കേട്ടിട്ടുള്ള അനേകര്‍ ഉണ്ട്, ശിഷ്യന്മാര്‍ യേശുക്രിസ്തുവിന്‍റെ പേരില്‍ ഇല്ലാക്കഥകള്‍ എഴുതിയാല്‍ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകള്‍ കേട്ടിട്ടുള്ള സാമാന്യ ജനം ശിഷ്യന്മാര്‍ക്കെതിരെ രംഗത്ത് വരും എന്നുറപ്പാണ്. അങ്ങനെ ആരെങ്കിലും രംഗത്ത് വന്നതായി ബൈബിളിലോ ചരിത്രത്തിലോ യാതൊരു വിധമായ രേഖകളും ഇല്ലാത്തതുകൊണ്ട് ശിഷ്യന്മാര്‍ എഴുതിയ സുവിശേഷങ്ങളും ലേഖനങ്ങളും അവിശ്വസിക്കേണ്ട കാര്യമില്ല. അത് മാത്രമല്ലാതെ, പരിശുദ്ധാത്മാവ്‌ വരുമ്പോള്‍ ശിഷ്യന്മാരെ സകല സത്യത്തിലും വഴി നടത്തേണ്ടതിന് പരിശുദ്ധാത്മാവ്‌ കൂടുതല്‍ കാര്യങ്ങള്‍ ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കും എന്ന് യേശുക്രിസ്തു വാഗ്ദത്തം ചെയ്തിട്ടുമുണ്ടായിരുന്നു. ആ വാഗ്ദത്ത പൂര്‍ത്തീകരണം കൂടിയാണ് പൗലോസ്‌ അടക്കമുള്ള ശിഷ്യന്മാര്‍ എഴുതിയ ലേഖനങ്ങള്‍. അതുകൊണ്ടു, യേശുക്രിസ്തുവിന്‍റെ വചനപ്രകാരം പരിശോധിച്ചാല്‍ തന്നെ, മത്തായി മുതല്‍ വെളിപ്പാട് വരെയുള്ള പുസ്തകങ്ങള്‍ എല്ലാം തന്നെ ക്രിസ്ത്യാനികളുടെ ആധികാരിക പ്രമാണമാണ് എന്ന് തെളിയുന്നു.

 

എന്നാല്‍ ഖുര്‍ആന്‍റെ കാര്യത്തിലേക്ക് വന്നാലോ, അവിടെ ഈ ആധികാരികത കാണാന്‍ കഴിയുമോ? ഇല്ല എന്നതാണ് വസ്തുത. മുഹമ്മദിന് ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടെന്നു മുഹമ്മദ്‌ പറയുന്നു, ആരെങ്കിലും കണ്ടിട്ടുണ്ടോ ജിബ്രീല്‍ മുഹമ്മദിന് പ്രത്യക്ഷപ്പെടുന്നത്? ഇല്ല, ഒരാളും കണ്ടിട്ടില്ല! ഒരു ഹദീസ്‌ ഞങ്ങള്‍ തരാം, അപ്പോള്‍ മനസ്സിലാകും, ജിബ്രീലിനെ വേറെ ആരും കണ്ടിട്ടില്ല എന്ന്:

 

“ആയിഷ(റ) പറയുന്നു: ഒരിക്കല്‍ തിരുമേനി എന്നോടിങ്ങനെ അരുളി: “ആയിഷ! ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. അപ്പോള്‍, ‘വഅലൈ ഹിസ്സലാം-വറഹ്മത്തുല്ലാഹി-വബറക്കാത്തുഹു’ എന്ന് പറഞ്ഞ് അവര്‍ സലാമിന് മറുപടി നല്‍കി. തുടര്‍ന്ന് കൊണ്ട് ആയിഷ പറഞ്ഞു: നബി കാണുന്നത് എനിക്ക് കാണാന്‍ കഴികയില്ലല്ലോ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1322, പേജ് 662).

 

ഇതില്‍ നിന്ന് വളരെ വ്യക്തമാണ് ജിബ്രീലിനെ ആയിശ പോലും കണ്ടിട്ടില്ല എന്ന കാര്യം. ഇനി ഈ ജിബ്രീല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നാണ് വരുന്നതെന്നതിനോ ജിബ്രീല്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നതിനോ വല്ല തെളിവുമുണ്ടോ? ഇല്ലേ ഇല്ല! ഇനി മുഹമ്മദ്‌ അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നതിന് വല്ല സാക്ഷികളുമുണ്ടോ? അതിനും ഇല്ലേ ഇല്ല എന്ന് തന്നെ ഉത്തരം!! ഒരു ഹദീസ്‌ ഞങ്ങള്‍ തരുന്നു:

 

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്. നിവേദകന്‍ പറയുന്നു: ഞാന്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ശരിക്ക് ഇരുന്നിട്ട് പറഞ്ഞു: ‘സത്യവിശ്വാസികളുടെ മാതാവേ, അവിടുന്ന് എനിക്ക് അല്പം സാവകാശം തരണം. ധൃതിപ്പെടരുത് (എനിക്ക് ചില സംശയങ്ങളുണ്ട്.) നിശ്ചയമായും നബി അവനെ (അല്ലാഹുവിനെ) തെളിഞ്ഞ മണ്ഡലത്തില്‍ (ചക്രവാളത്തില്‍) വെച്ച് കണ്ടിരിക്കുന്നുവെന്നും നിശ്ചയമായും മറ്റൊരുപ്രാവശ്യവും നബി അവനെ കണ്ടിരിക്കുന്നുവെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ ആഇശ പറഞ്ഞു: ‘അതിനെക്കുറിച്ച് ഈ സമുദായത്തില്‍ നിന്ന് ആദ്യമായി നബിയോട് ചോദിച്ചത് ഞാനാണ്. അന്നേരം നബി പറഞ്ഞത് അത് ജിബ്‌രീല്‍ ആണെന്നാണ്‌. ‘ഈ രണ്ട് പ്രാവശ്യമല്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ ഞാന്‍ (നബി_ അദ്ദേഹത്തെ കണ്ടിട്ടില്ല. (ഈ രണ്ട് പ്രാവശ്യവും) ആകാശഭൂമികളുടെ ഇടയെ മുഴുവനും മറയത്തക്കവണ്ണം അദ്ദേഹത്തിന്‍റെ ഭയങ്കര രൂപത്തില്‍ അദ്ദേഹം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു.’ അവര്‍ (ആഇശ) തുടര്‍ന്ന് പറഞ്ഞു: കണ്ണുകള്‍ക്ക്‌ അവനെ കാണാന്‍ കഴിയുകയില്ല, അവന്‍ കണ്ണുകളെ കാണും. അവന്‍ സൂക്ഷ്മമായ ജ്ഞാനമുള്ളവനും ശരിക്ക് അറിയുന്നവനുമാണ് എന്ന് പ്രതാപശാലിയായ അല്ലാഹു പറയുന്നത് നീ കേട്ടിട്ടില്ലേ? (മാത്രമല്ല) സന്ദേശം അറിയിക്കുക അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നില്‍ നിന്നും (സംസാരിക്കുക) അല്ലെങ്കില്‍ ദൂതനെ അയക്കുക എന്നീ രൂപങ്ങളിലല്ലാതെ യാതൊരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല. അവന്‍ ഉന്നതനും തത്വജ്ഞാനിയുമാണ് എന്നതുവരെ അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ?’ (അവര്‍ തുടര്‍ന്നു): ‘അതുപോലെ നബി അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് വല്ലതും മറച്ചു വെച്ചിരിക്കുന്നുവെന്ന് പറയുന്നവനും അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. (കാരണം) അല്ലാഹു പറയുന്നു: ഹേ നബിയേ, താങ്കളുടെ റബ്ബില്‍ നിന്ന് ഇറക്കപ്പെട്ടത്‌ (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അത് താങ്കള്‍ ചെയ്തിട്ടില്ലെങ്കില്‍ താങ്കള്‍ ദൌത്യം പൂര്‍ത്തിയാക്കിയിട്ടില്ല.’ (ആഇശ തുടര്‍ന്നു) ‘നബിക്ക്‌ അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് വല്ലവനും പറയുകയാണെങ്കില്‍ അവനും അല്ലാഹുവിന്‍റെ പേരില്‍ വമ്പിച്ച ഒരു കളവ്‌ ആരോപിച്ചവനാണ്. (കാരണം) ‘അല്ലാഹു പറയുന്നു: അല്ലാഹു ഒഴികെ ആകാശഭൂമികളിലുള്ള യാതൊരാളും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

 

“ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്” എന്നത്രേ ആഇശ പറയുന്നത്. മാത്രമല്ല, യാതൊരു മനുഷ്യനോടും നേരിട്ട് അല്ലാഹു സംസാരിക്കുകയില്ല എന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനില്‍ ഉള്ളത് അല്ലാഹു മുഹമ്മദിനോട്‌ പറഞ്ഞ വചനങ്ങള്‍ അല്ല, മലക്ക്‌ മുഹമ്മദിനോട്‌ പറഞ്ഞതായി ആരോപിക്കപ്പെടുന്ന വചനങ്ങള്‍ ആണെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പ്രകാരം വ്യക്തം. മലക്കിന്‍റെ വചനങ്ങള്‍ ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ല, അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമേ ഞങ്ങള്‍ മുഹമ്മദ്‌ ഈസായുടെ പ്രമാണമായി അംഗീകരിക്കുകയുള്ളൂ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അല്ലാഹുവിന്‍റെ വചനങ്ങള്‍ ഈസ എവിടുന്നെടുത്തു കൊണ്ടുവന്ന് തന്‍റെ വാദമുഖങ്ങള്‍ സ്ഥാപിക്കും എന്നറിയാന്‍ ഞങ്ങള്‍ക്ക്‌ അനല്പമായ ആകാംക്ഷയുണ്ട്. ഏതായാലും സംവാദത്തിന് മലക്കിന്‍റെ വചനങ്ങള്‍ അല്ലാതെ അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമുള്ള ഖുര്‍ആന്‍ എടുക്കാന്‍ മുഹമ്മദ്‌ ഈസാ തയ്യാറാണെങ്കില്‍ യേശുക്രിസ്തുവിന്‍റെ വചനങ്ങള്‍ മാത്രം എടുത്തു കൊണ്ടുള്ള സംവാദത്തിന് സാക്ഷിയും തയ്യാറാണ് എന്നറിയിക്കുന്നു!

 

മാത്രമല്ല, ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വെറും വട്ടപ്പൂജ്യമാണ് എന്ന കാര്യം താങ്കളെപ്പോലെ തന്നെ സാക്ഷിക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഖുര്‍ആനില്‍ നിന്നും തെളിവുകള്‍ ഉദ്ധരിക്കുമ്പോള്‍ അതിന് ഹദീസിന്‍റെ പിന്‍ബലം വേണമല്ലോ, അങ്ങനെ ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ എല്ലാം തന്നെ മുഹമ്മദ്‌ നേരിട്ട് പറഞ്ഞതായിരിക്കണം. ‘മുഹമ്മദ്‌ ഇങ്ങനെ പറഞ്ഞു’ എന്ന നിലയിലുള്ള സ്വഹാബിമാരുടെ വാക്കുകള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല! ഹദീസ്‌ രചയിതാവിനോട് മുഹമ്മദ്‌ നേരിട്ട് പറഞ്ഞ ഹദീസുകള്‍ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളൂ. ഇസ്ലാമിലെ രണ്ടാം പ്രമാണമായി നിങ്ങള്‍ കൊണ്ട് നടക്കുന്ന പ്രമുഖ ഹദീസ്‌ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി പോലും എഴുതപ്പെടുന്നത് മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നുള്ളതിനാല്‍ ഈസ എങ്ങനെയാണ് മുഹമ്മദ്‌ നേരിട്ട് പറഞ്ഞ ഹദീസുകള്‍ കൊണ്ട് വരിക എന്നറിയാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്. സ്വഹാബിമാര്‍ മുഹമ്മദില്‍ നിന്നും നേരിട്ട് ഹദീസ് രേഖപ്പെടുത്തി വെച്ചു എന്നു വാദിക്കാന്‍ നിന്നിട്ട് കാര്യമില്ല, അത് സ്വഹാബിമാര്‍ക്ക് നേരെ ഉന്നയിക്കുന്ന കടുത്ത ആരോപണമാണ്. അവര്‍ മുഹമ്മദിനെ അനുസരിക്കാത്തവര്‍ ആണെന്നുള്ള ആരോപണം!! ഇതാ, ഈ ഹദീസ് നോക്കൂ:

 

“അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ് പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍- ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ് നമ്പര്‍.17).

 

ഈ ഹദീസ് പ്രകാരം അവര്‍ ഖുര്‍ആന്‍ അല്ലാതെ വേറെ ഒന്നും മുഹമ്മദില്‍ നിന്ന് രേഖപ്പെടുത്തിവെക്കാന്‍ പാടില്ല. ഇനി അങ്ങനെ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കില്‍ത്തന്നെ, “അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” എന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാണത്!! മുഹമ്മദ്‌ പറഞ്ഞത് അനുസരിക്കാന്‍ മടിക്കാത്തവരായിരുന്നു സ്വഹാബിമാര്‍ എങ്കില്‍ അവര്‍ക്ക് മുഹമ്മദിന്‍റെ പേരില്‍ കഥകള്‍ ഉണ്ടാക്കുന്നതിനും മടിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഒരു ഹദീസും വിശ്വസിക്കാന്‍ പറ്റില്ല. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

“നേരെ മറിച്ച്, മുസ്ലീങ്ങളുടെ ഈ വാദത്തിന് ഞങ്ങള്‍ക്ക്‌ എതിര്‍വാദം ഇല്ലെന്നും യേശുക്രിസ്തു പഠിപ്പിച്ചതായി ആരോപണ വിധേയമായ ആദര്‍ശങ്ങളെ ഞങ്ങളും കാണുന്നില്ല എന്ന് ക്രൈസ്തവരും സമ്മതിച്ചാല്‍ എന്‍റെ വാദം നിങ്ങള്‍ക്ക്‌ സ്വീകാര്യമാണെന്ന് വരുകയാണ് എങ്കില്‍ പരസ്പരം ഉള്ള ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് സ്നേഹപൂര്‍വ്വം നമുക്ക്‌ ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. എന്നാല്‍ ക്രൈസ്തവ പക്ഷം അതിന്‍റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് എന്‍റെ വാദത്തിനു എതിര്‍വാദം നടത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ദൈവനിയോഗിതനായ യേശുക്രിസ്തു, ക്രിസ്തുമതത്തിന്‍റെ ആദര്‍ശ രൂപീകരണത്തില്‍ പങ്കു വഹിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിക്കലായിരിക്കും ഫലം. ഇത് നിഷ്കളങ്കരായ ക്രിസ്തു സ്നേഹികളെ ഒരു പുനര്‍ ചിന്തക്ക് പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1)

 

ഇതിലെ ആദ്യവരിയില്‍ താങ്കള്‍ പറയുന്നത് പോലെ ഇത് മുസ്ലീങ്ങളുടെ വാദമാണോ? ലോകത്ത് ഇന്നുവരെ ഏതെങ്കിലും മുസ്ലീങ്ങള്‍ ക്രിസ്ത്യാനികളുമായി നടത്തിയിട്ടുള്ളതോ ഇപ്പോള്‍ നടത്താന്‍ പോകുന്നതോ ആയ ഒരു സംവാദത്തില്‍ “ക്രിസ്ത്യാനികളുടെ പ്രമാണമായി മുഴു ബൈബിളും അംഗീകരിക്കാന്‍ പറ്റില്ല, യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ” എന്നൊരു വാദം മുന്നോട്ടു വെച്ചത് കാണിച്ചു തരാന്‍ കഴിയുമോ? സൃഗാല ബുദ്ധിയോടുകൂടെ താങ്കള്‍ ഉന്നയിച്ച വിഡ്ഢിത്തരത്തിന് എന്തിനാണ് പാവപ്പെട്ട മുസ്ലീം സമൂഹത്തെ മുഴുവന്‍ ഉത്തരവാദികളാക്കുന്നത്? ഏതായാലും താങ്കള്‍ ഉന്നയിച്ച ഈ ദുര്‍ബല വാദത്തിനുള്ള സാക്ഷിയുടെ മറുപടി മുകളില്‍ നല്‍കിയിട്ടുള്ളത് കൊണ്ട് ഇനിയും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ.

 

സംവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറി രക്ഷപ്പെടാനുള്ള താങ്കളുടെ വ്യഗ്രത താഴെയുള്ള ഖണ്ഡിക വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും:

 

“എന്‍റെ വാദത്തിനു എതിര്‍വാദം ഇല്ലെന്ന് സമ്മതിച്ചതിനുശേഷം, യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനത്തോടൊപ്പം പൗലോസിന്‍റെ ലേഖനങ്ങളും ആരെഴുതിയത് എന്ന് വ്യക്തതയില്ലാത്ത എബ്രായ ലേഖനവും കാനോനികമായി സ്വീകരിക്കണോ എന്ന് സംശയിച്ച് ക്രൈസ്തവര്‍ തന്നെ നൂറ്റാണ്ടുകളോളം അകറ്റി നിര്‍ത്തിയിരുന്ന പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം. യേശുവിന്‍റെ ദിവ്യത്വത്തെ സംബന്ധിച്ച് ബൈബിള്‍ മുഴുവനും മാനദണ്ഡമാക്കി നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് യഹോവ സാക്ഷികളുമായാണ്. എന്നാല്‍ അവര്‍ക്കായി തയ്യാറാക്കിയിട്ടുള്ള കുറിപ്പ് ഉപയോഗിച്ച് ഇസ്ലാമിക പക്ഷവുമായി സംവാദം നടത്തുവാന്‍ ആഗ്രഹിക്കുന്നത്, നന്നേ ചുരുങ്ങിയപക്ഷം ഇസ്ലാമിക വാദത്തെ സംബന്ധിച്ചുള്ള അറിവിന്‍റെ അഭാവമാണ് പ്രകടമാക്കുന്നത്.’ (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1,2)

 

സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും തലയൂരി രക്ഷപ്പെടണം എന്നതാണ് താങ്കളുടെ മനസ്സിലെ വ്യാമോഹമെന്ന് വളരെ വ്യക്തമാക്കുന്ന വരിയാണ് “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്നുള്ളത്. സാക്ഷി ഇന്നുവരെ ഏതൊരു സംവാദത്തിലും തങ്ങളുടെ പ്രമാണമായി അംഗീകരിച്ചിട്ടുള്ളത് ഉല്‍പ്പത്തി മുതല്‍ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങള്‍ അടങ്ങിയ മുഴുബൈബിളിനെയാണ്. അത് മുഹമ്മദ്‌ ഈസക്കും അറിയാവുന്ന കാര്യമാണ്. സാക്ഷിയുടെ പെരുമ്പാവൂര്‍ പ്രോഗ്രാമിനിടയില്‍ വെച്ച് രാത്രി 9 മണിക്ക്, “ഇപ്പോള്‍ത്തന്നെ സംവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്” എന്ന് പറഞ്ഞ് മുഹമ്മദ്‌ ഈസ മുന്നോട്ടു വന്നത് സാക്ഷിയുടെ പ്രമാണം മുഴു ബൈബിളും ആണെന്ന് അറിയാതെയാണോ? ഈ വിധത്തിലുള്ള തന്ത്രങ്ങളിലൂടെ താങ്കള്‍ ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത്? ക്രൈസ്തവരെ ഏതായാലും ഇത് പറഞ്ഞ് പറ്റിക്കാന്‍ പറ്റില്ല. പിന്നെയുള്ളത് സംവാദത്തിന് താങ്കള്‍ തയ്യാറാണ് എന്ന് തെറ്റിദ്ധരിച്ച് താങ്കളെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന മുസ്ലീങ്ങളാണ്. അവര്‍ക്ക്‌ താങ്കള്‍ മുന്നോട്ടു വെച്ച ഈ വാദത്തിന്‍റെ മണ്ടത്തരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സാക്ഷിക്കുള്ള താങ്കളുടെ മറുപടിക്കത്ത് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നുണ്ട്. ഏതായാലും താങ്കള്‍ എഴുതിയ ആ വരിയിലെ അവസാന ഭാഗത്തോട് സാക്ഷിയും യോജിക്കുന്നു, നമ്മള്‍ തമ്മിലുള്ള സംവാദ വിഷയം അതല്ല. സാക്ഷിയും മുഹമ്മദ്‌ ഈസയും തമ്മിലുള്ള സംവാദ വിഷയം എന്താണെന്ന് കഴിഞ്ഞ കത്തില്‍ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു, താങ്കള്‍ ഒരു പക്ഷേ അത് ശ്രദ്ധിച്ചു വായിച്ചു കാണില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ഒരിക്കല്‍ കൂടി അത് കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമേയുള്ളൂ. അത് താഴെ കൊടുക്കാം:

 

“ഇനി, ഇസ്ലാമിക വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാത്തത് കൊണ്ട് മുഹമ്മദിന്‍റെ പ്രവാചകത്വം എന്ന വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ വിഷയാവതരണം കേട്ടതിനു ശേഷം ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ മുഹമ്മദ്‌ ഈസാക്ക് കഴിവില്ലാത്തത് കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാരുടെ അടുക്കല്‍ ചെന്ന് ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ കൊടുത്ത് അവയ്ക്കൊക്കെ ഉത്തരം വാങ്ങി വന്ന് പിന്നെ മറുപടി പറഞ്ഞ് ഇസ്ലാമിക വിഷയത്തില്‍ താങ്കള്‍ക്ക് നല്ല അറിവുണ്ട് എന്ന് കാണിച്ചു മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇപ്രകാരമുള്ള ക്രമീകരണം താങ്കള്‍ നടത്തുന്നതെങ്കില്‍, സാക്ഷി മറ്റൊരു പോംവഴി മുന്നോട്ടു വെക്കുന്നു. സാക്ഷിയുമായുള്ള ഏതൊരു സംവാദത്തിലും ഇരു പക്ഷത്തുനിന്നും തത്തുല്യമായ ഓരോ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് സാക്ഷിയുടെ പ്രഖ്യാപിത നിലപാടെങ്കിലും, “ശ്രീ.മുഹമ്മദ്‌ ഈസായുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്എന്ന് പെരുമ്പാവൂരില്‍ വെച്ച് പൊതുജനം കേള്‍ക്കേ പരസ്യമായി ഞങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍, ഞങ്ങളുടെ ആ പ്രസ്താവന സത്യസന്ധവും ആത്മാര്‍ഥതയും നിറഞ്ഞതായത് കൊണ്ട് എങ്ങിനേയും ഈ സംവാദം നടത്തുവാന്‍ സാക്ഷി താല്പര്യപ്പെടുന്നു. ആയതിലേക്ക്, സാക്ഷിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് മുഹമ്മദ്‌ ഈസയുമായി ഒറ്റ ഒരു വിഷയത്തില്‍ മാത്രം സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണെന്ന് അറിയിക്കുന്നു. പൌലോസിന്‍റെ അപ്പോസ്തലത്വം, മുഹമ്മദിന്‍റെ പ്രവാചകത്വംഎന്നിങ്ങനെ രണ്ടു വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനു പകരം, ശ്രീ.മുഹമ്മദ്‌ ഈസ എഴുതിയ യേശുമിശിഹാ ഏതു പക്ഷത്ത്? ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്‌?” എന്നീ രണ്ടു പുസ്തകങ്ങളില്‍ ഉള്ള വിഷയത്തില്‍ മാത്രമായി സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണ്. അതാകുമ്പോള്‍, ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ ഉത്തരമന്വേഷിച്ചു താങ്കള്‍ ഇസ്ലാമിക പണ്ഡിതരുടെ അടുത്തേക്ക്‌ പോകേണ്ട കാര്യമില്ലല്ലോ. കാരണം, താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങളായിരിക്കുമല്ലോ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. (താങ്കള്‍ എഴുതിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ് എന്ന കാര്യം സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.)

 

സാക്ഷി മുന്നോട്ടു വെക്കുന്ന ഈ ഓഫര്‍ താങ്കള്‍ ആര്‍ജ്ജവത്തോടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ജനാബ് എം.എം.അക്ബര്‍ മൌലവി ആദ്യകാലത്ത് മറ്റു മതങ്ങളെ വിമര്‍ശിച്ചു പുസ്തകമെഴുതിയത് പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മുന്‍ നിലപാടുകളില്‍ പലതിനും താന്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നു തുറന്നു സമ്മതിക്കുന്നതും, അങ്ങനെ പഠിക്കാത്തവന്‍ പുസ്തകമെഴുതുന്നതിന്‍റെ പൊള്ളത്തരം ശ്രീ.പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തോട് കൂടി തുറന്നു കാണിക്കുന്നതുമായ ഒരു വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിച്ചത് താങ്കളും കാണുകയുണ്ടായല്ലോ. താങ്കള്‍ എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകം എഴുതിയ ഒരാളാണെന്ന് സാക്ഷി കരുതുന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒരു സംവാദം നടത്താന്‍ സാക്ഷി തയ്യാറാകുമ്പോള്‍ താങ്കള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യും എന്നാണ് സാക്ഷി പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ ഓഫറും സ്വീകരിക്കാതെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെങ്കില്‍, എം.എം.അക്ബര്‍ മൌലവിയെപ്പോലെ കാര്യങ്ങള്‍ പ്രമാണരേഖകളുടെ വെളിച്ചത്തില്‍ പഠിക്കാതെ മനസ്സില്‍ തോന്നിയതൊക്കെ തന്‍റെ ഭാവനക്കൊത്തവിധം എഴുതി പ്രസിദ്ധീകരിച്ചതാണ് ആ രണ്ടു പുസ്തകങ്ങളെന്നും, ഭാവിയില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ താങ്കള്‍ സത്യം ഗ്രഹിച്ച് എം.എം.അക്ബര്‍ മൌലവിയെപ്പോലെ നിലപാട് തിരുത്താന്‍ തയ്യാറാകുകയും ജീവനില്‍ കൊതിയില്ലാത്ത വ്യക്തിയാണെങ്കില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ സത്യത്തിന് അനുസൃതമായി ജീവിക്കുവാന്‍ വേണ്ടി ഇസ്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനും ദൈവവുമായി അംഗീകരിച്ചു ദൈവത്തിങ്കലേക്ക് വരികയും ചെയ്യും എന്ന സത്യം പൊതുജനത്തിനു മനസ്സിലാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് ലോകത്ത് നിലവിലുള്ള സംവാദ രീതിയില്‍ തന്നെ സംവാദം നടത്തുവാന്‍ താങ്കള്‍ തയ്യാറാകണം എന്ന് സാക്ഷി ആവശ്യപ്പെടുന്നു.”

 

മുകളില്‍ എഴുതിയത് താങ്കള്‍ ഇപ്പോള്‍ ശ്രദ്ധിച്ചു വായിച്ചിട്ടുണ്ടാകും എന്ന് ഞങ്ങള്‍ കരുതുന്നു. രൂപീകൃതമായ കാലം മുതല്‍ ഇന്നുവരെ ഒറ്റ വിഷയത്തില്‍ മാത്രമായി സംവാദം നടത്തിയ ചരിത്രം സാക്ഷിക്കില്ല! ‘ക്രൈസ്തവ പക്ഷത്തു നിന്ന് ഒരു വിഷയം, തത്തുല്യമായ ഒരു വിഷയം എതിര്‍പക്ഷത്ത് നിന്നും’ എന്നുള്ളതാണ് സംവാദത്തെ സംബന്ധിച്ച് എന്നും സാക്ഷിയുടെ പ്രഖ്യാപിത നിലപാട്‌. ആ നിലപാടില്‍ ആദ്യമായാണ്‌ ഒരു മാറ്റം വരുത്തി ഒറ്റ വിഷയത്തില്‍ മാത്രം സംവാദം നടത്താന്‍ സാക്ഷി തയ്യാറായിരിക്കുന്നത്. അതിന് കാരണം, ‘മുഹമ്മദ്‌ ഈസയുമായി സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്’ എന്ന് പൊതുജന മധ്യത്തില്‍ വെച്ച് സാക്ഷി നല്‍കിയ വാക്ക്‌ പാലിക്കപ്പെടണം എന്ന അദമ്യമായ ആഗ്രഹം ഒന്ന് മാത്രമാണ്. ‘പൌലോസിന്‍റെ അപ്പോസ്തലത്വം’, ‘മുഹമ്മദിന്‍റെ പ്രവാചകത്വംഎന്നീ രണ്ട് വിഷയങ്ങളില്‍ സംവാദം നടത്താനുള്ള പരിജ്ഞാനം മുഹമ്മദ്‌ ഈസക്കില്ല എന്ന യാഥാര്‍ത്ഥ്യം സാക്ഷി അംഗീകരിക്കുന്നു. പക്ഷേ താന്‍ എഴുതിയ പുസ്തകങ്ങളെ കുറിച്ച് സംവാദം നടത്താനുള്ള അറിവും മുഹമ്മദ്‌ ഈസക്കില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാണ്. എന്തൊക്കെയായാലും താങ്കള്‍ ഒരു മുന്‍ ക്രൈസ്തവന്‍ ആയിരുന്നല്ലോ, എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകമെഴുതാന്‍ മാത്രമുള്ള ബുദ്ധിശൂന്യത ഒരു മുന്‍ ക്രൈസ്തവന്‍ എന്ന നിലയില്‍ താങ്കള്‍ കാണിക്കില്ല എന്നാണ് സാക്ഷി പ്രതീക്ഷിക്കുന്നത്. അതല്ല, “അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് ഞാനും പഠിക്കാതെയാണ് ആ രണ്ട് പുസ്തകങ്ങള്‍ എഴുതിയത്, എന്‍റെ ആ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ മാത്രം അറിവ് എനിക്കില്ല” എന്നാണോ മുഹമ്മദ്‌ ഈസ വാദിക്കുന്നത്? എങ്കില്‍ ‘താങ്കള്‍ എന്തുകൊണ്ട് ക്രിസ്റ്റ്യാനിറ്റി ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു’ എന്ന ചോദ്യത്തിന് ഉത്തരം തേടി വേറെ എങ്ങും പോകേണ്ട കാര്യമില്ല, അറിവില്ലായ്മ കൊണ്ട് ഇതിനു മുന്‍പും പലര്‍ ഇതുപോലെ എടുത്തു ചാടുകയും പിന്നീട് ദുഃഖിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്.

 

ഏതായാലും ഇതിനു ശേഷം താങ്കള്‍ എഴുതിയത് താങ്കളുടെ കത്തിലെ ഏറ്റവും രസകരമായ ഭാഗമാണ്. ഞങ്ങള്‍ക്ക്‌ ആ ഭാഗം ധാരാളം ചിരിക്കാനുള്ള വക ഉണ്ടാക്കിത്തന്നു എന്ന് പറയാന്‍ സന്തോഷമേയുള്ളൂ. ഇതാണ് ആ ഭാഗം:

 

“യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവവചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്. യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പൊസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നും പിന്നീട് ഉടനെ നടന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അഥവാ റോമന്‍ ആക്രമണത്തില്‍ യഹൂദരും യഹൂദ ക്രൈസ്തവരും ചിന്നഭിന്നമാവുകയും കൂടുതല്‍ അപ്പൊസ്തലന്മാര്‍ രക്തസാക്ഷിയാവുകയും ചെയ്തിരിക്കെ, ഇവയൊക്കെ എഴുതിയത് ആരാണെന്നും, ആര്‍ക്കു ലഭിച്ചുവെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2)

 

എന്താണ് ബൈബിള്‍ എന്നറിയാതെയാണ് മുഹമ്മദ്‌ ഈസാ ജീവിക്കുന്നത് എന്ന് മനസ്സിലായത്‌ ഈ ഖണ്ഡിക വായിച്ചപ്പോഴാണ്. നാല് സുവിശേഷങ്ങളെക്കുറിച്ച് പറഞ്ഞിട്ട് പിന്നെ മുഹമ്മദ്‌ ഈസാ ചോദിക്കുന്നത് “യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പൊസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നു” ആണ്!! നാല് സുവിശേഷങ്ങളെ മാത്രമായി ആരെങ്കിലും ബൈബിള്‍ എന്ന് വിളിക്കുമോ? ഇത് പോലും അറിയാതെയാണോ ക്രൈസ്തവതയ്ക്കെതിരെ താങ്കള്‍ പുസ്തകങ്ങള്‍ എഴുതിയത്? ലൂക്കൊസിന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ തന്നെ പറയുന്നത് ഇപ്രകാരമാണ്: “ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു” (ലൂക്കോ.1:1-4). മാര്‍ക്കോസിന്‍റെയും മത്തായിയുടേയും സുവിശേഷങ്ങളെ കുറിച്ചല്ല ലൂക്കോസ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്നുള്ളതിന് എന്ത് തെളിവാണ് ഈസായുടെ കയ്യിലുള്ളത്?

 

ഇനി, താങ്കള്‍ എഴുതിയ പുസ്തകങ്ങള്‍ പരിശോധിച്ചാലോ, അതില്‍ ഈ നാല് പുസ്തകങ്ങളില്‍ നിന്ന് താങ്കളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി താങ്കള്‍ ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ഉദ്ധരിച്ച പലതിനും താങ്കള്‍ ബ്രാക്കറ്റില്‍ റഫറന്‍സ്‌ നല്‍കിയിട്ടില്ല. ബ്രാക്കറ്റില്‍ റഫറന്‍സ്‌ നല്‍കിയിട്ടുള്ളവ എത്രയെണ്ണം ഉണ്ടെന്ന് താങ്കള്‍ക്ക് വല്ല ബോധ്യവുമുണ്ടോ? ഞങ്ങളുടെ കണ്ണില്‍ പെട്ടത് ഇത്രയാണ്:

 

‘യേശുമിശിഹ ഏതു പക്ഷത്ത്?’ എന്ന താങ്കളുടെ ആദ്യ പുസ്തകത്തില്‍ മത്തായിയില്‍ നിന്ന് 21 ഉദ്ധരണികളും മര്‍ക്കൊസില്‍ നിന്ന് 3 ഉദ്ധരണികളും ലൂക്കൊസില്‍ നിന്ന് 2 ഉദ്ധരണികളും യോഹന്നാനില്‍ നിന്ന് 7 ഉദ്ധരണികളും ഉണ്ട്. ‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന താങ്കളുടെ രണ്ടാം പുസ്തകത്തില്‍ മത്തായിയില്‍ നിന്ന് 31 ഉദ്ധരണികളും (ഇതില്‍ രണ്ടെണ്ണം അവതാരിക എഴുതിയ എം.എം.അക്ബര്‍ മൌലവിയുടെ സംഭാവനയാണ്) മര്‍ക്കൊസില്‍ നിന്ന് 4 ഉദ്ധരണികളും ലൂക്കൊസില്‍ നിന്ന് 7 ഉദ്ധരണികളും യോഹന്നാനില്‍ നിന്ന് 16 ഉദ്ധരണികളും അടക്കം ആകെ 91 ഉദ്ധരണികള്‍ ഉണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷം ഉദ്ധരണികളും കുറഞ്ഞത് അഞ്ചോ ആറോ വാക്യങ്ങള്‍ അടങ്ങുന്നതാണ്. മത്തായിയില്‍ നിന്നും യോഹന്നാനില്‍ നിന്നും ഇഷ്ടപോലെ വചനങ്ങള്‍ ഉദ്ധരിച്ചിട്ടാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി മുഹമ്മദ്‌ ആണെന്നും യേശുക്രിസ്തു മുഹമ്മദിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടെന്നും ഈസാ ദുര്‍വ്യാഖ്യാനം നടത്തിയിരിക്കുന്നത്. കൂടാതെ ‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന പുസ്തകത്തിന്‍റെ അന്ത്യഭാഗത്ത്  യോഹ.1:1-18 വരെയുള്ള വേദഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഇസ്ലാം ആണ് ശരി എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിഷ്ഫലമായ ഒരു പൊറാട്ടുനാടകവും എഴുതി വെച്ചിട്ടുണ്ട്!! “യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്” എന്ന് ഞങ്ങളോട് നിബന്ധന വെക്കുന്ന മുഹമ്മദ്‌ ഈസാ, താങ്കള്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇസ്ലാം ആണ് ശരിയെന്നും യേശുക്രിസ്തു മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാനും വേണ്ടി ഈ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിച്ചത് ഈ ഗ്രന്ഥങ്ങളുടെ ആധികാരികത ബോദ്ധ്യപ്പെട്ടിട്ടോ ബോദ്ധ്യപ്പെടാതെയോ? ആ 4 സുവിശേഷങ്ങളുടെയും ആധികാരികത ബോദ്ധ്യപ്പെട്ടിട്ടാണ് താങ്കള്‍ അതില്‍ നിന്ന് ഉദ്ധരിച്ചതെങ്കില്‍ ഇപ്പോള്‍ ഞങ്ങളോട് അവയുടെ ആധികാരികത ബോദ്ധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നതിന്‍റെ  നൈതികത എന്ത്? അതല്ല, അവയുടെ ആധികാരികത ബോദ്ധ്യപ്പെടാതെയാണ് താങ്കള്‍ അവയില്‍ നിന്ന് ഉദ്ധരിച്ചതെങ്കില്‍, ഇസ്ലാമും മുഹമ്മദും ശരിയാണ് എന്ന് തെളിയിക്കാന്‍ ആധികാരികമാണോ അല്ലയോ എന്ന് താങ്കള്‍ക്ക് പോലും ബോധ്യമില്ലാത്ത ഗ്രന്ഥങ്ങളില്‍ നിന്ന് ഉദ്ധരണികള്‍ കൊണ്ടുവന്ന് വാദിക്കേണ്ട സഹതാപാര്‍ഹമായ ഗതികെട്ട അവസ്ഥയാണല്ലോ പ്രിയ മുഹമ്മദ്‌ ഈസാ, താങ്കള്‍ക്കുണ്ടായത്!

 

ഇത് നാല് സുവിശേഷങ്ങളുടെ കാര്യം മാത്രമേ ആയിട്ടുള്ളൂ. താങ്കളുടെ രണ്ട് പുസ്തകങ്ങളിലും പഴയ നിയമത്തില്‍ ഉല്പത്തി മുതല്‍ യോശുവ വരെയുള്ള പുസ്തകങ്ങളില്‍ നിന്നും ശമുവേലിന്‍റെ പുസ്തകത്തില്‍ നിന്നും സങ്കീര്‍ത്തനത്തില്‍ നിന്നും യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നും താങ്കളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ നിയമത്തില്‍ നിന്നാണെങ്കില്‍ നാല് സുവിശേഷങ്ങളില്‍ നിന്നും അപ്പൊസ്തലപ്രവൃത്തിയില്‍ നിന്നും റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍, യാക്കോബ് എന്നീ ലേഖനങ്ങളില്‍ നിന്ന് ഇഷ്ടംപോലെ ഉദ്ധരിച്ചിട്ടുണ്ട്! പക്ഷേ ഇതിന് ഞങ്ങള്‍ മറുപടി പറയാന്‍ വരുമ്പോള്‍ നാല് സുവിശേഷങ്ങളില്‍ ഉള്ള, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രമേ ഞങ്ങളുടെ വാദം സ്ഥാപിക്കാനുള്ള പ്രമാണമായി കൊണ്ടുവരാന്‍ പാടുള്ളൂ, അല്ലേ?! അതുപോലെ തന്നെ, ഇസ്ലാമും മുഹമ്മദും ആണ് ശരി എന്ന് വാദിക്കാന്‍ മുഹമ്മദ്‌ ഈസാ നാല് സുവിശേഷങ്ങളില്‍ നിന്നും ഉദ്ധരിക്കുമ്പോള്‍ അവയുടെ ആധികാരികത സംശയിക്കേണ്ട കാര്യമില്ല, പക്ഷേ ഈസായുടെ ആരോപണങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയാന്‍ വരുമ്പോള്‍ ആദ്യം തന്നെ ഈ നാല് സുവിശേഷങ്ങളുടെയും ആധികാരികത തെളിയിക്കണം!! ഒരു ദാവാക്കാരന് മാത്രമേ ഈ വിധം മലക്കം മറിയാന്‍ പറ്റുകയുള്ളൂ. ഏതായാലും താങ്കളുടെ വക്രബുദ്ധി ഇപ്രകാരം വെളിപ്പെടുത്തിയതില്‍ സന്തോഷം! എന്തെങ്കിലും കാരണം പറഞ്ഞ് സംവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ നോക്കുകയാണ് മുഹമ്മദ്‌ ഈസാ എന്ന സത്യം താങ്കളുടെ കൂടെയുള്ളവര്‍ക്കു മനസ്സിലാകാന്‍ താങ്കളുടെ ഈ ഇരട്ടത്താപ്പ് ഒരു അവസരമായല്ലോ.

 

മുകളില്‍ പറഞ്ഞ 91 ഉദ്ധരണികള്‍ കൂടാതെ ബ്രാക്കറ്റില്‍ റെഫറന്‍സ്‌ നല്‍കാത്ത ഉദ്ധരണികള്‍ ഇഷ്ടംപോലെ വേറെയുമുണ്ട്. അവയില്‍ പലതും ശുദ്ധ വിഡ്ഢിത്തരമാണ്. സണ്ടേസ്കൂളില്‍ രണ്ടാം ക്ലാസ്‌ വരെ പോയിട്ടുള്ളൊരാള്‍ പോലും പറയാത്ത വിധം വിഡ്ഢിത്തരങ്ങളാണ് ബൈബിളില്‍ നിന്നുള്ളതെന്ന വ്യാജേന ഈസാ എഴുതി വെച്ചിരിക്കുന്നത്! ഈ ജാതി വിഡ്ഢിത്തരങ്ങള്‍ താങ്കളുടെ രണ്ട് പുസ്തകത്തിലും ധാരാളം ഉണ്ടെങ്കിലും വിസ്തരഭയത്താല്‍ ഒരെണ്ണം മാത്രം തെളിവിനായി നല്‍കുന്നു:

 

എന്താണ് ഇവിടെ നടന്നത്? യേശുവില്‍ നിന്ന് സുവിശേഷം സ്വീകരിക്കുകയും അത്ഭുതങ്ങളും അടയാളങ്ങളും തന്നിലൂടെ നടക്കുന്നത് മനസ്സിലാക്കുകയും, നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്, പുതുവിശ്വാസിയും ദൈവസഭക്ക് ഉപദ്രവകാരിയുമായ പൗലോസിന്‍റെ വാക്ക്‌ കേട്ട് ജാതികളുടെ കൂടെ ജീവിച്ചു എന്ന്‍ മനസ്സിലാക്കാന്‍ പാടില്ല.” (‘യേശുമിശിഹ ഏതു പക്ഷത്ത്?’ പുറം.34)

 

നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്”  എന്നാണ് മുഹമ്മദ്‌ ഈസ എഴുതിയിരിക്കുന്നത്! വാസ്തവത്തില്‍ ഇങ്ങനെ ഒരു കാര്യം ബൈബിളില്‍ ഉണ്ടോ? യേശുക്രിസ്തു പറഞ്ഞത് നമുക്ക്‌ പരിശോധിക്കാം: “യേശു അവനോടു: ”ബര്‍യോനാ ശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു” (മത്തായി.16:17,18). ഇതാണ് യേശുക്രിസ്തു പറഞ്ഞത്. “നീ പത്രൊസ് ആകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞതിനെ “നീ പാറയാകുന്നു” എന്നും “ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” എന്നുള്ളതിനെ “നിന്‍റെ മേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” എന്നും തന്‍റെ വാദം സ്ഥാപിക്കാന്‍ വേണ്ടി എഴുതുന്നതിനു മുന്‍പ്‌ ഒരു പ്രാവശ്യമെങ്കിലും ബൈബിളില്‍ ആ ഭാഗം ഈസാ ഒന്ന് ഓടിച്ചു വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ബൈബിള്‍ കൈകൊണ്ട്‌ തോട്ടുപോലും നോക്കിയിട്ടില്ലാത്ത പാവം മുസ്ലീങ്ങളെ പറ്റിക്കാന്‍ ഇതുകൊണ്ട് പറ്റുമായിരിക്കും, പക്ഷേ തിരുവെഴുത്തുകളില്‍ പ്രാഥമിക അറിവെങ്കിലും ഉള്ള ഒരാള്‍ ഇത് കാണുമ്പോള്‍ തന്നെ താങ്കളുടെ പുസ്തകത്തെ അവഗണിച്ചു കളയുകയേ ഉള്ളൂ. എന്തുകൊണ്ടാണ് താങ്കളുടെ പുസ്തകങ്ങള്‍ക്ക് മറുപടിയായി ക്രിസ്ത്യാനികള്‍ ഒരു പുസ്തകം എഴുതാത്തത് എന്ന് ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു!

 

ബൈബിളില്‍ നിന്ന് മാത്രമല്ല, ഖുര്‍ആന്‍റെ കാര്യത്തിലും താങ്കള്‍ക്ക് ഒരറിവും ഇല്ലെന്ന് താങ്കളുടെ രണ്ടാം ഗ്രന്ഥത്തിന്‍റെ ആമുഖം വായിക്കുമ്പോള്‍ തന്നെ പിടികിട്ടും. അതില്‍ താങ്കള്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

 

“ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാനല്ല, നിവര്‍ത്തിക്കുവാനാണ് ഞാന്‍ വന്നത്” (മത്തായി.5:17) എന്ന യേശുവിന്‍റെ വാക്യത്തിന് ഇരുകൂട്ടരും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാറുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് പോലെ, മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ലെന്ന് ഖുര്‍ആനിക ഭൂമികയില്‍ നിന്ന് കൊണ്ട് മുസ്ലീം പ്രബോധകരും, പൂര്‍ത്തീകരിക്കുകയെന്നാല്‍ യേശുവിന്‍റെ പാപപരിഹാര ബലിയിലൂടെയുള്ള ന്യായപ്രമാണത്തിന്‍റെ എന്നന്നേക്കുമുള്ള പൂര്‍ത്തീകരണം അഥവാ അവസാനമാണെന്ന് ബൈബിള്‍ ഭൂമികയില്‍ നിന്ന് കൊണ്ട് ക്രൈസ്തവരും വ്യാഖ്യാനിക്കുമ്പോള്‍, കുഴങ്ങിപ്പോകുന്നത് സത്യാന്വേഷകരായ സാധാരണക്കാരാണ്” (‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’, പുറം.22).

 

ഖുര്‍ആന്‍റെ ഭൂമികയില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ല എന്ന് വാദിക്കാന്‍ കഴിയുക? ഖുര്‍ആന്‍ ഒരുവട്ടമെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിട്ടുള്ള ഒരാള്‍ അങ്ങനെ വാദിക്കാന്‍ തയ്യാറാകുമോ? ഖുര്‍ആന്‍ ഈസാനബിയുടെ നിയോഗത്തെ കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം: “എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍” (സൂറാ.3:50).

 

നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു” ഈസാ നബി ആഗതനായത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു! തൌറാത്തിനെ അങ്ങനെ തന്നെ പിന്‍പറ്റാന്‍ വേണ്ടിയാണ് ഈസാ നബി നിയോഗിക്കപ്പെട്ടതെങ്കില്‍ ഈസാ നബിക്കെങ്ങനെയാണ് തൌറാത്തില്‍ പറഞ്ഞിരിക്കുന്ന നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളെ ജനങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ കഴിയുക? അപ്പോള്‍ തൌറാത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണ് ഈസാ നബി വന്നത് എന്ന് ഖുര്‍ആന്‍ പ്രകാരം വ്യക്തം! ഇക്കാര്യം അറിയാവുന്ന ഒരു മുസ്ലീം പ്രബോധകനും ഖുര്‍ആന്‍റെ ഭൂമികയില്‍ നിന്ന് കൊണ്ട് താങ്കള്‍ പറഞ്ഞത് പോലെ ഒരു വാദം ഒരിക്കലും മുന്നോട്ട് വെക്കുകയില്ല. താങ്കള്‍ ബൈബിള്‍ വായിച്ചു മനസ്സിലാക്കാത്തത് കൊണ്ടാണ് ഇസ്ലാമിലേക്ക് പോയത്. അവിടെ ചെന്ന സ്ഥിതിക്ക് കുറഞ്ഞപക്ഷം ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങളില്‍ ഒന്നാമത്തേതായ ഖുര്‍ആന്‍ എങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചു പഠിക്കാന്‍ ശ്രമിച്ചു കൂടേ? എന്നിട്ട് പോരെ യേശുക്രിസ്തുവിനും ബൈബിളിനും ക്രൈസ്തവതയ്ക്കും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? ഖുര്‍ആന്‍റെ ഭൂമിക എന്താണെന്ന് പിടിയില്ലാത്ത താങ്കളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളൊക്കെ എന്തിനാണ് വെറുതെ മുസ്ലീം പ്രബോധകരുടെ മേല്‍ ആരോപിച്ച് അവരെ നാണംകെടുത്തുന്നത്?

 

ഏതായാലും ഞങ്ങളോട് “യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവവചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്” എന്ന് നിബന്ധന വെക്കുന്ന താങ്കള്‍ ഇതേ മാനദണ്ഡം ഇസ്ലാമിക പ്രമാണങ്ങളുടെ കാര്യത്തിലും ഉപയോഗിക്കാന്‍ തയ്യാറാകണ്ടേ? ഇസ്ലാം ആണ് ശരി, മുഹമ്മദ്‌ ആണ് ശരി എന്ന് വാദിക്കുന്ന താങ്കള്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ കൊണ്ടുവരുന്ന ഖുര്‍ആനെയും ഹദീസുകളെയും ഇതേ അളവു കോല്‍ വെച്ച് അളക്കാന്‍ ബാധ്യസ്ഥനല്ലേ? താങ്കളുടെ രണ്ട് പുസ്തകങ്ങളിലും ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവയുടെ ആധികാരികത ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കില്ലേ? ഖുര്‍ആന്‍റെ ഭൂമിക എന്താണെന്ന് പോലും താങ്കള്‍ക്ക് ശരിക്കും പിടികിട്ടിയിട്ടില്ലത്ത സ്ഥിതിക്ക് ഖുര്‍ആന്‍റെ ചരിത്രത്തെക്കുറിച്ചും ഒന്നും മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയില്ല എന്ന് കരുതുന്നു. അതുകൊണ്ട് താങ്കളുടെ ഒന്നാം പ്രമാണമായ ഖുര്‍ആന്‍റെ ചരിത്രം ഞങ്ങള്‍ താങ്കള്‍ക്ക് പഠിപ്പിച്ചു തരാം.

 

എഴുത്തും വായനയും ഒന്നുമറിയാത്ത നിരക്ഷരനായിരുന്നു മുഹമ്മദ്‌ എന്ന് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ നാട്ടുകാരാരും കാണാതെ പാത്തും പതുങ്ങിയും വന്നു അല്ലാഹുവിന്‍റെതെന്ന വ്യാജേന മലക്ക്‌ പറഞ്ഞിട്ട് പോയതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു സൂക്ഷിക്കാനും മുഹമ്മദിന് കഴിയുമായിരുന്നില്ല. പിന്നെ ആരാണ് ഇതൊക്കെ എഴുതി വെച്ചത് എന്ന് ചോദിച്ചാല്‍ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്ന അനുയായികള്‍ ആയിരുന്നു ഇതിന്‍റെ എഴുത്തുകാര്‍ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. തങ്ങള്‍ എഴുതി വെക്കുന്നത് വായിച്ചു നോക്കി ഉറപ്പു വരുത്തുവാന്‍ മുഹമ്മദിന് കഴിയില്ല എന്ന്‍ ഉറപ്പുള്ളത് കൊണ്ട് ഈ അനുയായികള്‍ ഓരോരുത്തരും മുഹമ്മദ്‌ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെയാണ് എഴുതി വെച്ചത് എന്നതിന് ഖുര്‍ആന്‍ ആയത്തുകള്‍ തന്നെ സാക്ഷി!! ഒരു സംഭവം മലക്ക്‌ ഒരിക്കല്‍ വന്നു പറഞ്ഞിട്ട് പോകുന്നു, മുഹമ്മദില്‍ നിന്ന് അത് കേട്ട അനുയായി തനിക്ക്‌ ബോധിച്ചതുപോലെ അത് എഴുതി വെക്കുന്നു, കുറെ നാള്‍ക്കു ശേഷം അതേ സംഭവം പിന്നെയും പറഞ്ഞിട്ട് പോകുന്നു, ആ സമയത്ത് മുഹമ്മദിന്‍റെ കൂടെയുള്ള അനുയായി മുഹമ്മദില്‍ നിന്ന് അത് കേട്ട് തന്‍റെ ഇഷ്ടംപോലെ എഴുതി വെക്കുന്നു, കുറേ നാള്‍ക്ക് ശേഷം പിന്നെയും മലക്ക്‌ വന്നു അതേ സംഭവം വിവരിച്ചിട്ടു പോകുന്നു, അന്നേരം മുഹമ്മദിന്‍റെ കൂടെയുള്ള സ്വഹാബി തനിക്ക്‌ ബോധിച്ചത് പോലെ അതെഴുതി വെക്കുന്നു! ഞങ്ങള്‍ ഈ പറഞ്ഞത് താങ്കള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ ഞങ്ങള്‍ തെളിവ് തരാം:

 

“ലൂത്തിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുന്‍പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി (സൂറാ.7:80-82).

 

സൂറാ.7:80-82 എഴുതിയ ആളോട് വിയോജിക്കുന്ന നിലപാടാണ് സൂറാ.27:56 എഴുതിയ ആള്‍ക്കുള്ളത്. നോക്കൂ:

 

“ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട്‌ നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്തിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറേ ആളുകളാകുന്നു” എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി. (സൂറാ.27:56)

 

രണ്ടു വിവരണങ്ങളിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതില്‍ ഏതാണ് ശരി? ആ നാട്ടുകാര്‍ പറഞ്ഞ വാക്കുകള്‍ ഏതാണ്? ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞതാണോ? തീര്‍ന്നില്ല, ഇതേ സംഭവം ഇനി മലക്ക്‌ വേറെ ഒരിടത്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മൂന്നാമത്തെ എഴുത്തുകാരന്‍ മറ്റു രണ്ട് എഴുത്തുകാരോടും വിയോജിക്കുന്നത് കാണുക:

 

“ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്‍റെ പേരില്‍ ‍നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ ‍നിന്ന്‌ ആണുങ്ങളുടെ അടുക്കല്‍ ‍ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്നു) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (സൂറാ.26:160-167).

 

സത്യത്തില്‍ അവര്‍ എന്താണ് ലൂത്തിനോട് പറഞ്ഞ വാക്കുകള്‍? ആദ്യം പറഞ്ഞതാണോ രണ്ടാമത് പറഞ്ഞതാണോ അതോ മൂന്നാമത് പറഞ്ഞതാണോ? താങ്കള്‍ക്ക് വല്ല പിടിയും കിട്ടിയോ? തീര്‍ന്നിട്ടില്ല, ഇനി ഇതേ സംഭവം നാലാമത്തെ എഴുത്തുകാരന്‍ വേറെ ഒരു സ്ഥലത്ത് എഴുതി വെച്ചിരിക്കുന്നത് മുകളില്‍ പറഞ്ഞവയുമായി പുലബന്ധം പോലുമില്ലാത്ത വിധത്തിലാണ്:

 

“ലൂത്വിനെയും (ദൂതനായി അയച്ചു) തന്‍റെ ജനതയോട്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌. നിങ്ങള്‍ക്കു മുമ്പ്‌ ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാഎന്ന് പറഞ്ഞതല്ലാതെ. (സൂറാ.29:29)

 

മലക്ക്‌ പറഞ്ഞു കൊടുത്തു ഏന്നു ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ഓരോ എഴുത്തുകാരനും തനിക്ക്‌ ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്! എന്നിട്ട് പറയുന്നതോ, “ഇത് മാത്രമായിരുന്നു ഈ ജനതയുടെ മറുപടി” എന്നും. മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഇവര്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് മുഹമ്മദിന് അറിയാനും നിവൃത്തിയില്ലല്ലോ. ഇതിങ്ങനെ ഒരൊറ്റ സംഭവം മാത്രമല്ല, ഇഷ്ടം പോലെയുണ്ട് ഖുര്‍ആനില്‍. കേട്ടെഴുത്തുകാരന്‍റെ സ്വഭാവവും മാനസിക നിലയും അനുസരിച്ചാണ് ഓരോ ആയത്തുകളും ഖുര്‍ആനില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. സമാധാനമായും സ്വസ്ഥമായും ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് മുഹമ്മദിന്‍റെ കേട്ടെഴുത്തുകാരനാകുന്നതെങ്കില്‍ അവന്‍ ആ രീതിയിലുള്ള കാര്യങ്ങള്‍ എഴുതി വെക്കും. അതല്ല, മറ്റുള്ളവരെ കൊള്ളയടിച്ച് അവരുടെ പണം കൊണ്ട് ജീവിതം സുഭിക്ഷമായി ജീവിച്ചു തീര്‍ക്കാം എന്നാഗ്രഹിക്കുന്ന ആക്രമണ മനോഭാവമുള്ളവര്‍ എഴുത്തുകാരായിരുന്നപ്പോള്‍ അവരുടെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ അവര്‍ ഖുര്‍ആനില്‍ എഴുതി വെച്ചു! ഇത് ഖുര്‍ആനില്‍ എമ്പാടും കാണാവുന്നതാണ്. ഞങ്ങള്‍ ചില തെളിവുകള്‍ തരാം:

 

“(നബിയേ,) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക്‌ അവര്‍ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌” (സൂറാ.45:14)

 

സൂറാ.45:14 എഴുതിയ ആള്‍ ഒരു സമാധാനപ്രിയനാണ് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. എന്നാല്‍ സൂറാ.8:60 എഴുതിയ ആള്‍ ഇയാളോട് യോജിക്കുന്നില്ല. അയാള്‍ എഴുതി വെച്ചിരിക്കുന്നത് നോക്കൂ:

 

“അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക്‌ പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട്‌ അനീതി കാണിക്കപ്പെടുന്നതല്ല” (സൂറാ.8:60)

 

സൂറാ.45:14-ല്‍ പറയുന്നത് സത്യനിഷേധികള്‍ക്ക്‌ മാപ്പ് ചെയ്തു കൊടുക്കാനാണെങ്കില്‍ സൂറാ.8:60-ല്‍ പറയുന്നത് സത്യനിഷേധികളെ ഭയപ്പെടുത്താനാണ്. രണ്ട് എഴുത്തുകാരുടേയും സ്വഭാവം എത്ര വ്യത്യസ്തം! അടുത്തത്‌ നോക്കാം:

 

“എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന്‌ അദ്ദേഹം (പ്രവാചകന്‍) പറയുന്നതും (അല്ലാഹു അറിയും.) അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം! എന്ന്‌ പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞു കൊള്ളും” (സൂറാ.43:88,89)

 

സൂറാ.43:88,89 എഴുതിയ ആളുടെ നിലപാട്‌, ‘വിശ്വസിക്കാത്തവരെ അല്ലാഹു വേണമെങ്കില്‍ ശിക്ഷിച്ചു കൊള്ളട്ടെ, നമ്മള്‍ അവരോടു സലാം (സമാധാനം) പറഞ്ഞാല്‍ മതി’ എന്നതാണ്. എന്നാല്‍ സൂറാ. 47:4 എഴുതിയ ആള്‍ക്ക്, മുസ്ലീങ്ങള്‍ തന്നെ അവിശ്വാസികളുടെ കഴുത്ത് വെട്ടണം എന്ന ക്രൂര നിലപാടാണ് ഉണ്ടായിരുന്നത് എന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

 

“ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല” (സൂറാ.47:4)

 

മുഹമ്മദിന്‍റെ സ്വേച്ഛാധികാരത്തില്‍ താല്പര്യമില്ലാത്ത, ഖുര്‍ആന്‍ കൊണ്ട് മാത്രം മതി മതപ്രബോധനം എന്ന് വിചാരിച്ചിരുന്ന ഒരാളാണ് സൂറാ.50:45 എഴുതിയത്:

 

“അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത്‌ ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക” (സൂറാ.50:45)

 

എന്നാല്‍ സൂറാ.8:65 എഴുതിയ ആള്‍ മുഹമ്മദ്‌ യുദ്ധപ്രഭു ആയിരുന്ന്‍ മറ്റുള്ളവരെ കീഴടക്കി വാള്‍ കൊണ്ട് മതം പ്രചരിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ്:

 

“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌” (സൂറാ.8:65)

 

സൂറാ.29:46 എഴുതിയ ആള്‍ യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും കയ്യില്‍ നിന്ന് നന്മ അനുഭവിച്ച ആളാണ്‌ എന്ന് പകല്‍പോലെ വ്യക്തം!

 

“വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌  പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു” (സൂറാ.29:46)

 

എന്നാല്‍ സൂറാ.9:29 എഴുതി വെച്ച ആള്‍ക്ക് ക്രിസ്ത്യാനികളെയും യെഹൂദരെയും കണ്ണിനു നേരെ കണ്ടുകൂടായിരുന്നു എന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും. ഒരു പക്ഷേ അയാളുടെ ശത്രുക്കള്‍ ആരെങ്കിലും യെഹൂദരില്‍ നിന്നോ ക്രിസ്ത്യാനികളില്‍ നിന്നോ നന്മ അനുഭവിക്കുന്നത് കണ്ടിട്ട് അസൂയ മുഴുത്ത് എഴുതി വെച്ചതാകാനും മതി! ആയത്ത് നോക്കൂ;

 

“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ” (സൂറാ.9:29)

 

സൂറാ.2:256 എഴുതി വെച്ച ആള്‍ അല്പം ഉദാരമനസ്കനാണ് എന്ന് വ്യക്തം. മതത്തില്‍ ബലപ്രയോഗം ഒന്നും പാടില്ല എന്ന് ചിന്തിക്കാനുള്ള ബോധം അയാള്‍ക്കുണ്ടായിരുന്നു:

 

“മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (സൂറാ.2:256)

 

പക്ഷേ സൂറാ.4:84 എഴുതിയ പുള്ളിക്കാരന് അത്രയും ഉദാരമനസ്സും ചിന്താശേഷിയും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാം:

 

“എന്നാല്‍ (നബിയേ,) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്‍റെ സ്വന്തം കാര്യമല്ലാതെ നിന്നോട്‌ ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു” (സൂറാ.4:84)

 

ഈ കാര്യത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് ഇതുപോലത്തെ സംഗതികള്‍ ഇഷ്ടംപോലെ! മദ്യത്തെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയത് നോക്കിയാല്‍ എഴുത്തുകാരുടെ മദ്യത്തിനോടുള്ള വീക്ഷണ വ്യതിയാനം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ചില ആയത്തുകള്‍ നോക്കാം:

 

“പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (സൂറാ.5:91)

 

സൂറാ.5:91 എഴുതിയ ആള്‍ വെള്ളമടിയില്‍ താല്പര്യമില്ലാത്ത ആളാണ്‌ എന്ന് മനസിലാകും. എന്ന് മാത്രമല്ല, അത് സമൂഹത്തിനു ദോഷം ചെയ്യുന്നതാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തെ നിഷേധിച്ച് എന്തെങ്കിലും എഴുതി വെച്ചാല്‍ മദ്യത്തില്‍ മുഴുകി ജീവിക്കുന്ന അറബികള്‍ അതനുസരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സൂറാ.5:91 എഴുതിയ ആള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവസാനത്തെ വരി വായിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടാണ് ‘നിങ്ങള്‍ മദ്യവും ചൂതാട്ടവും നിര്‍ത്തണം’ എന്ന് കല്പിക്കുന്നതിന് പകരം ‘നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന് വായനക്കാരോട് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നത്!

 

എന്നാല്‍ സൂറാ.2:291-ന്‍റെ എഴുത്തുകാരന്‍ മദ്യവും ചൂതാട്ടവും അങ്ങനെയങ്ങ് മോശമാണ് എന്ന അഭിപ്രായം ഉള്ള ആളല്ല! ആയത്ത് നോക്കൂ:

 

“(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ്‌ പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്‌) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു” (സൂറാ.2:291)

 

ഇദ്ദേഹം പറയുന്നത് മദ്യവും ചൂതാട്ടവും ഗുരുതരമായ ദോഷം ആണെങ്കിലും ചില പ്രയോജനങ്ങളും ഇതില്‍ നിന്ന് ഉണ്ടെന്നാണ്. ചിലപ്പോള്‍ ഈ ആയത്തിന്‍റെ എഴുത്തുകാരന്‍ മദ്യ വ്യാപാരി ആയിരുന്നിരിക്കണം. മാത്രമല്ല, വല്ല ചൂതാട്ട കേന്ദ്രവും നടത്തിയിട്ടുണ്ടായിരിക്കണം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും പ്രയോജനം കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്‌ മാത്രമാണല്ലോ. ഏതായാലും ഈ രണ്ട് കൂട്ടരില്‍ നിന്നും വളരെ വ്യത്യസ്തമായ വീക്ഷണമാണ് സൂറാ.47:15-ന്‍റെ എഴുത്തുകാരനുണ്ടായിരുന്നത്. ‘മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടേയും വെള്ളമടിച്ച് ജീവിക്കണം’ എന്ന അഭിപ്രായക്കാരനാണ് ആ ഭാഗം എഴുതിയതെന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

 

“സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (സൂറാ.47:15)

 

ഇദ്ദേഹം തന്നെയാണ് സൂറാ.83:25,26 എഴുതിയത് എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന ആ വിശിഷ്ടമായ മദ്യത്തിന് വേണ്ടി വാശി കാണിക്കാന്‍ വരെ അദ്ദേഹം എഴുതി ചേര്‍ത്തിട്ടുണ്ട്:

 

“മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ” (സൂറാ.83:25,26)

 

എന്നാല്‍ സൂറാ.37:45-47 വരെയുള്ള ഭാഗങ്ങള്‍ എഴുതിയ ആളുടെ അഭിപ്രായത്തില്‍ ഇത് മദ്യമല്ല, കാരണം ഇത് കുടിച്ചാല്‍ ലഹരി പിടിക്കില്ലത്രേ! നോക്കൂ:

 

“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല” (സൂറാ.37:45-47)

 

ഇനിയും ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഉണ്ട്. ഒരെണ്ണം കൂടി പറഞ്ഞു കൊണ്ട് നിര്‍ത്താം:

 

സൂറാ.52:20 എഴുതിയ ആള്‍ക്ക് ആത്മീയത എന്താണെന്ന് അറിയില്ലെന്ന് മാത്രമല്ല, ലൈംഗികത മാത്രമാണ് ജീവിതം എന്ന് വിചാരിച്ചു നടന്ന ആളായിരുന്നെന്നും ഗ്രഹിക്കാം. മാത്രമല്ല, പുള്ളി കന്നുകാലികളെ ഇണ ചേര്‍ത്തു കൊടുത്തു ശീലമുള്ള ആളുമായിരിക്കണം. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഇങ്ങനെ ഇണ ചേര്‍ത്തു കൊടുക്കുന്നത് സ്വപ്നം കണ്ടാണ് സൂറാ.52:20-ന്‍റെ എഴുത്തുകാരന്‍ ജീവിതം തള്ളി നീക്കിയതെന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

 

“വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും” (സൂറാ.52:20)

 

സുബോധം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാള്‍ ഇങ്ങനെ എഴുതി വെക്കുമോ? “വരുന്നവരേയെല്ലാം വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരുത്തി വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ ഇണ ചേര്‍ത്ത് കൊടുക്കുന്നതാണ് സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി” എന്നൊരാള്‍ എഴുതി വെക്കണമെങ്കില്‍ ആ മനുഷ്യന്‍റെ സ്ഥിരബുദ്ധിക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നല്ലേ അര്‍ത്ഥം? അവിശ്വാസികള്‍ ആരെങ്കിലും ആണ് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെങ്കില്‍ ‘മതനിന്ദ’ എന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകള്‍ ലോകത്ത് രക്തപ്പുഴ ഒഴുക്കിയേനെ. ഇതു പക്ഷേ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ എഴുതി വെച്ചതായത് കൊണ്ട്‌ വ്യാഖ്യാനക്കസര്‍ത്ത് നടത്തി രക്ഷപ്പെടാനുള്ള വഴികളേ അവര്‍ക്ക്‌ നോക്കാന്‍ പറ്റൂ.

 

അത് മാത്രമോ? ഒരാള്‍ക്ക് മുസ്ലീമായി ജീവിക്കാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ കാണുകയില്ല. മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവരുടെ ഭാര്യമാരെ, കുട്ടികളെ, സ്വത്തുക്കളെയൊക്കെ പിടിച്ചെടുക്കാനും മുഹമ്മദിനെ പ്രീതിപ്പെടുത്താനും ഉള്ള ആയത്തുകള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ ഉത്സാഹം കാണിച്ച ഖുര്‍ആന്‍റെ എഴുത്തുകാര്‍ പക്ഷെ ഒരുത്തന് മുസ്ലീമാകാനുള്ള ആദ്യ പടിയായ ശഹാദത്ത് കലിമ പോലും ഖുര്‍ആനില്‍ എഴുതി വെക്കാന്‍ താല്പര്യം കാണിച്ചില്ല!! ആദ്യകാല മുസ്ലീങ്ങള്‍ക്ക് ഖുര്‍ആന്‍ എന്ന് പറഞ്ഞാല്‍ മുഹമ്മദിനെ സുഖിപ്പിക്കാനും പിന്നെ അല്ലാഹുവിന്‍റെ പേരില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്കാരെ കൊന്നൊടുക്കാനും അവരുടെ ഭാര്യമാരെ വെപ്പാട്ടികളായും അവരുടെ മക്കളെ അടിമകളായും പിടിച്ചെടുക്കാനും പിന്നെ അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിക്കാനും ഉള്ള യുദ്ധപ്പുസ്തകമായിരുന്നു എന്ന് ഇതില്‍ നിന്ന് തന്നെ തെളിയുന്നുണ്ടല്ലോ. ചില കാര്യങ്ങള്‍ നോക്കാം:

 

അഞ്ചു നേരം നിസ്കരിക്കണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ ഖുര്‍ആന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

നിസ്കരിക്കുമ്പോള്‍ കൈ കെട്ടേണ്ടത് എങ്ങനെയാണ് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

ശഹാദത്ത് കലിമ എങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

ചേലാകര്‍മ്മം ചെയ്യണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

ഹജ്ജ്‌ എങ്ങനെ നിര്‍വ്വഹിക്കണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

സക്കാത്ത് എത്ര ശതമാനമാണ് കൊടുക്കേണ്ടത് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി…

 

പക്ഷേ…

 

മുഹമ്മദിന് ആരെയൊക്കെ കെട്ടാം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:50),

 

മുഹമ്മദിന് ഭാര്യമാരോട് എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.33:51)

 

മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:30-33)

 

മുഹമ്മദിന്‍റെ ഭാര്യമാരെ മുഹമ്മദ്‌ മൊഴി ചൊല്ലിയാല്‍ പകരം അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു മുഹമ്മദിന് കൊടുക്കും എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിച്ചു തന്‍റെ ഭാര്യമാരെ പേടിപ്പിച്ചു നിര്‍ത്താനും മുഹമ്മദ്‌ മറന്നില്ല (സൂറാ.66:5)

 

മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:53)

 

മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യപുരുഷന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കേണ്ടത് എങ്ങനെയുള്ള വസ്ത്രമാണ് എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:59)

 

അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ മുഹമ്മദിനെയും അനുസരിക്കണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല. (സൂറാ.64:12)

 

യുദ്ധത്തില്‍ നേടിയെടുക്കുന്ന കൊള്ളമുതലുകള്‍ അല്ലാഹുവിനും മുഹമ്മദിനും മാത്രമുള്ളതാണ് എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.8:1)

 

കൊള്ളമുതലില്‍ പങ്ക് കൊടുത്തില്ലെങ്കില്‍ കൊള്ളയടിക്കാന്‍ ആള്‍ക്കാര്‍ കൂടെ വരില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ യുദ്ധമുതലിന്‍റെ അഞ്ചിലൊന്ന് മാത്രം അല്ലാഹുവിനും മുഹമ്മദിനും കൊടുത്താല്‍ മതി എന്നൊരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.8:41)

 

മുഹമ്മദിനെ കാണാന്‍ ചെല്ലുമ്പോള്‍ തിരുമുല്‍ക്കാഴ്ചയും കൊണ്ടേ ചെല്ലാവൂ എന്നെഴുതിവെപ്പിക്കാനും മുഹമ്മദ്‌ മറന്നില്ല. (സൂറാ.58:12)

 

ആരും തിരുമുല്‍ക്കാഴ്ചയും കൊണ്ട് മുഹമ്മദിനെ കാണാന്‍ വരുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ‘നമസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്തു കൊടുക്കുകയും അല്ലാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുകയും ചെയ്‌താല്‍ മതി’ എന്ന വിട്ടുവീഴ്ച ചെയ്യാനും മുഹമ്മദ്‌ മറന്നില്ല (സൂറാ.58:13)

 

മുഹമ്മദിനെതിരെ ഗൂഡാലോചന നടത്തരുത് എന്ന് ഖുര്‍ആനില്‍ എഴുതി വെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.58:9)

 

മുഹമ്മദിന് വഴിതെറ്റിയിട്ടില്ല എന്നും മുഹമ്മദ്‌ ദുര്‍മ്മാര്‍ഗ്ഗിയല്ല എന്നും ഖുര്‍ആനില്‍ എഴുതിവെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല. (സൂറാ.53:2)

 

മുഹമ്മദിന് ഭ്രാന്തില്ല എന്നെഴുതിവെപ്പിക്കാനും മുഹമ്മദ്‌ മറന്നില്ല (സൂറാ.52:29)

 

മുഹമ്മദ്‌ എന്ന പേര് കേട്ടാല്‍ ഉടന്‍ തന്നെ മുഹമ്മദിന് സമാധാനം കിട്ടാന്‍ വേണ്ടി സ്വലാത്ത്‌ ചൊല്ലണം എന്നെഴുതി വെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.33:56)

 

മുഹമ്മദിന് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത്‌ ചൊല്ലുന്നുണ്ട് എന്നെഴുതി വെപ്പിക്കാനും മുഹമ്മദ്‌ മടിച്ചില്ല!! (സൂറാ.33:56)

 

ചുരുക്കി പറഞ്ഞാല്‍ ഒരുത്തന് മുസ്ലീമാകാനും മുസ്ലീമായി ജീവിക്കാനും വേണ്ട കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയെങ്കിലും മുഹമ്മദിന് വേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി ലഭിക്കാന്‍ ആവശ്യമായ സംഗതികള്‍ ഒന്നുപോലും നഷ്ടപ്പെടാതെ എഴുതി വെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല!!! മുഹമ്മദിനെ വിഗ്രഹവല്‍ക്കരിക്കുവാന്‍ വേണ്ടി മുഹമ്മദിന്‍റെ ഇഷ്ടത്തിന് രചിക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതിന് വേറെ തെളിവന്വേഷിച്ചു പോകേണ്ട കാര്യമുണ്ടോ?

 

ഏതായാലും ഓരോരോ കവിവരന്മാര്‍ താന്താങ്ങളുടെ മനോബോധത്തിനൊത്തവണ്ണം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ തുടങ്ങിയപ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പങ്ങള്‍ വരാനും പലരും മുഹമ്മദിന്‍റെ പ്രവാചകത്വത്തെ സന്ദേഹിക്കാനും തുടങ്ങി. കൂടുതല്‍ പ്രശ്നത്തിലേക്ക് കടക്കുന്നതിനു മുന്‍പ്‌ ഖുര്‍ആന്‍റെ എഴുത്തുകാര്‍ ഒരു ബുദ്ധി പ്രയോഗിച്ചു. തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം ഓരോ സമയത്ത് ഓരോ കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെച്ചത് മുഴുവന്‍ അവര്‍ മലക്കിന്‍റെ മേല്‍ ആരോപിച്ചു കൊണ്ട് വേറെ ചില വരികള്‍ കൂടി ഖുര്‍ആനില്‍ എഴുതിച്ചേര്‍ത്തു! ഇതാണ് ആ വരികള്‍:

 

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?” (സൂറാ.2:106)

 

“ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101.

 

ഇതോടെ ഖുര്‍ആനിലുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങളുടെ എല്ലാ ഉത്തരവാദിത്തവും അല്ലാഹുവിന്‍റെയും മലക്കിന്‍റെയും ചുമലില്‍ വെച്ച് ഖുര്‍ആന്‍റെ എഴുത്തുകാര്‍ കൈകഴുകി! അബ്ദുള്ളാ ഇബ്നു അബിസാര്‍ഹ് എന്ന സ്വഹാബി ചെയ്തത് ഇതിനെക്കാള്‍ വലിയ കാര്യമാണ്!  മുഹമ്മദിന്‍റെ കൂടെ നടന്ന അബ്ദുള്ളാ ഇബ്നു അബിസാര്‍ഹ് മുഹമ്മദിന് ഉണ്ടാകുന്ന വെളിപ്പാടുകള്‍ എഴുതി വെക്കുമായിരുന്നു. പലപ്പോഴും അയാള്‍ ചില ആയത്തുകളെ തന്‍റെ ഇഷ്ടപ്രകാരം മുഹമ്മദ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചൊല്ലും. മുഹമ്മദ് അത് അനുവദിക്കുകയും ചെയ്തിരുന്നു. ഇത് പലപ്രാവശ്യം ആയപ്പോള്‍ മുഹമ്മദിനെ അബിസാറിന് സംശയമായി. “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് മാറ്റം ഇല്ല എന്നു പറഞ്ഞിട്ട് തന്‍റെ ഇഷ്ടത്തിനു മാറ്റിയ വചനങ്ങള്‍ അല്ലേ ഇപ്പോള്‍ ഖുര്‍ആനില്‍ പലയിടത്തും ഉള്ളത്” എന്നയാള്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ അയാള്‍ വെളിപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ ഇഷ്ടത്തിനു എഴുതുകയും എന്നാല്‍ മുഹമ്മദ് പറഞ്ഞത് പോലെ മുഹമ്മദിന് മുന്‍പില്‍ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. അബിസാര്‍ഹ് എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്നറിയാത്ത മുഹമ്മദ് അവന്‍ എഴുതി വെച്ചതിനു അംഗീകാരം കൊടുക്കുകയും ചെയ്തു. പിന്നീട് അബിസാര്‍ഹ് താന്‍ എഴുതിവെച്ചത് പോലെ ജനത്തെ പഠിപ്പിക്കാനും തുടങ്ങി. അതിനുശേഷം ഒരിക്കല്‍ മുഹമ്മദിന്‍റെ മുന്‍പില്‍ വെച്ചു ഈ ആയത്ത് (താന്‍ തെറ്റായി എഴുതി വെച്ചത് പോലെ) അബിസാര്‍ഹ് ചൊല്ലിക്കേള്‍പ്പിച്ചു. മുഹമ്മദ് അത് തെറ്റാണെന്ന് പറയുകയുണ്ടായില്ല. അപ്പോള്‍ അബിസാറിന് മനസ്സിലായി മുഹമ്മദ് കള്ളപ്രവാചകനാണെന്ന്. അതോടെ അയാള്‍ ഇസ്ലാം വെടിഞ്ഞു തിരിച്ചു മക്കയിലേക്ക് പോയി. എന്നിട്ട് പറയുകയും ചെയ്തു, “മുഹമ്മദ്‌ പ്രവാചകന്‍ ആണെങ്കില്‍ ഞാനും പ്രവാചകന്‍ ആണ്. കാരണം, എനിക്കും വഹിയ് ലഭിച്ചിരിക്കുന്നു. ഞാന്‍ കള്ളപ്രവാചകന്‍ ആണെങ്കില്‍ മുഹമ്മദും കള്ളപ്രവാചകന്‍ ആണ്. കാരണം, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് മുഹമ്മദ്‌ അംഗീകരിച്ചിട്ടുണ്ട്, എന്‍റെ വചനങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്” എന്ന്!

 

(മുഹമ്മദ് മക്ക പിടിച്ചെടുത്തപ്പോള്‍ ആരെയും ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും പത്തു പേരെ എവിടെവെച്ച് കണ്ടാലും (കഅബ ദേവാലയത്തിനകത്ത് വെച്ച് കണ്ടാലും) കൊന്നു കളയാന്‍ പ്രത്യേക ഉത്തരവിട്ടിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ അബ്ദുള്ള ഇബ്നു സഅ’ദ് ഇബ്നു അബിസാര്‍ഹ് ആയിരുന്നു!! എങ്കിലും ഇയാള്‍ അത്ഭുതകരമായി കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെട്ടു!!!)

 

അബിസാര്‍ഹ് ഇങ്ങനെ അവകാശവാദം ഉന്നയിച്ചത് വേറെ ചില സ്വഹാബിമാര്‍ക്ക് പിടിച്ചില്ല. അവന്‍ മക്കയിലേക്ക് പോയത് കൊണ്ട് അവനെ കൊല്ലാനും കഴിഞ്ഞില്ല. അവന് നരകത്തില്‍ അതികഠിനമായ ശിക്ഷയുണ്ട് എന്ന് പറഞ്ഞ് സ്വയം സമാധാനിക്കാന്‍ വേണ്ടി ഏതോ ഒരു സ്വഹാബി ഖുര്‍ആനില്‍ ഇപ്രകാരം എഴുതി വെച്ചു:

 

“അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന്‌ നിങ്ങള്‍ക്ക്‌ ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. (എന്ന്‌ മലക്കുകള്‍ പറയും.)” (സൂറാ.6:93)

 

ബൈളാവിയുടെ പ്രശസ്തമായ Anwar al-Tanzil wa Asrar al-Ta’wil എന്ന തഫ്സീര്‍ ഗ്രന്ഥത്തില്‍ സൂറാ.6:93 ന്‍റെ വ്യാഖ്യാനം നോക്കിയാല്‍ ഈ ആയത്ത് ഖുര്‍ആനില്‍ വന്നതിന്‍റെ പശ്ചാത്തലം പിടി കിട്ടും. അബിസാര്‍ഹ് ചെയ്ത “വഞ്ചന”യെക്കുറിച്ച് ബൈളാവി അവിടെ പറയുന്നുണ്ട്. ഇതു കൂടാതെ ഖുര്‍ആനൊപ്പം തന്നെ വേറെ ഒരു ഗ്രന്ഥം കൂടി ആ കവിവരന്മാര്‍ എഴുതി ഉണ്ടാക്കിയിരുന്നു എന്ന് സൂറാ.27:1 വായിച്ചാല്‍ മനസ്സിലാകും:

 

“ത്വാ-സീന്‍. ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു (വചനങ്ങളാകുന്നു)” (സൂറാ.27:1)

 

ഈ ആയത്ത് പതിവ്‌ പോലെ അക്ബര്‍ മൌലവിയുടെ നിച്ച് ഓഫ് ട്രൂത്ത്‌ തര്‍ജ്ജമ ചെയ്ത് ഇറക്കിയത് തട്ടിപ്പ്‌ കാണിച്ചു കൊണ്ടാണ്. “ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ” എന്നാണ് അക്ബര്‍ മൌലവിയുടെ ആളുകള്‍ ഈ ആയത്തിന് പരിഭാഷ കൊടുത്തിരിക്കുന്നത്. വാസ്തവത്തില്‍ “അഥവാ” എന്ന വാക്ക്‌ മൂലഭാഷയില്‍ ഇല്ല എന്നറിയാന്‍ അമാനി മൌലവിയുടെ തഫ്സീറില്‍ നോക്കിയാല്‍ മതി. വാക്യപ്രതിവാക്യമായ അര്‍ത്ഥം അതില്‍ കൊടുത്തിട്ടുണ്ട്. “ത്വാ-സീന്‍ അവ, ഇവ ഖുര്‍ആന്‍റെ ആയത്തുകളാണ്, വേദഗ്രന്ഥത്തിന്‍റെയും, സ്പഷ്ടമായ, സുവ്യക്തമായ” എന്നാണ് അമാനി മൌലവി വാക്യപ്രതിവാക്യമായ അര്‍ത്ഥം കൊടുത്തിരിക്കുന്നത്. മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ ആയത്ത് തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്: “ത്വാ-സീന്‍. ഇതു ഖുര്‍ആന്‍റെയും സുവ്യക്തമായ വേദത്തിന്‍റെയും ലിഖിതങ്ങളത്രേ.” ഖുര്‍ആന്‍ മാത്രമല്ലാതെ മറ്റൊരു വേദഗ്രന്ഥത്തെക്കുറിച്ചും ഇവിടെ പറഞ്ഞിരിക്കുന്നത് കാണാം. അത് സുവ്യക്തമായ, സ്പഷ്ടമായ വേദഗ്രന്ഥം ആണെന്നും കവിവരന്മാര്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ സുവ്യക്തമായ ഗ്രന്ഥം അല്ല എന്ന് ഏതൊരു കുഞ്ഞിനും അറിയാവുന്നതാണ്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെക്കാന്‍ തുടങ്ങിയത് കൊണ്ട് ആദിയും അന്തവുമില്ലാതെ, അലകും പിടിയും തിരിയാത്ത വിധത്തില്‍ ക്രമരഹിതമായി കിടക്കുന്ന വിവരണങ്ങളാല്‍ സമ്പന്നമായ ഗ്രന്ഥമാണ് ഖുര്‍ആന്‍. ആ ഖുര്‍ആന്‍ മനസ്സിലാക്കണമെങ്കില്‍ മുഹമ്മദ്‌ മരിച്ചു 240 വര്‍ഷങ്ങള്‍ക്ക് ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തു നിന്ന് വന്ന ഇമാം ബുഖാരി എഴുതിയ ഹദീസ്‌ ഗ്രന്ഥവും 280 വര്‍ഷങ്ങള്‍ക്ക് ശേഷം ഇമാം മുസ്ലീമിനാല്‍ എഴുതപ്പെട്ട ഹദീസ് ഗ്രന്ഥവും 300 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റു പലരാലും എഴുതപ്പെട്ട ഹദീസ്‌ ഗ്രന്ഥങ്ങളും കൂടി വേണം. ഇതുകൊണ്ട് മാത്രം കാര്യമില്ല, ഈ ഹദീസ് ഗ്രന്ഥങ്ങള്‍ മനസ്സിലാക്കാന്‍ അവയുടെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ കൂടി വേണം. ഈ ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പരിശോധിക്കുകയാണെങ്കിലോ ഓരോരുത്തരുടെ വ്യാഖ്യാനവും ഓരോ രീതിയിലാണ്. നാല് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എടുത്താല്‍ ഒരു വിഷയത്തെ സംബന്ധിച്ച് മാത്രം പതിനാറ് അഭിപ്രായങ്ങള്‍ കാണാം! ഇങ്ങനെയുള്ള ഖുര്‍ആന്‍ സുവ്യക്തമല്ലെന്നു പറയേണ്ടതില്ലല്ലോ. അപ്പോള്‍ സൂറാ.27:1-ല്‍ പറഞ്ഞിരിക്കുന്ന സുവ്യക്തമായ, സ്പഷ്ടമായ വേദഗ്രന്ഥം വേറെയാണ്. ഈ വേദഗ്രന്ഥം എവിടെപ്പോയി? മുസ്ലീങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ല. ഉസ്മാന്‍ പണ്ട് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു നിലവിലുണ്ടായിരുന്ന എല്ലാ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു കളഞ്ഞ കൂട്ടത്തില്‍ ഈ സുവ്യക്തമായ വേദഗ്രന്ഥവും കത്തിച്ചു കളഞ്ഞിരിക്കാനാണ് സകല സാധ്യതയും!

 

ഇത് മാത്രമല്ല, ഓരോരുത്തര്‍ ഓരോന്ന് തന്നിഷ്ടപ്രകാരം ഖുര്‍ആനില്‍ എഴുതി വെച്ചത് എന്തൊക്കെയാണെന്ന് മുഹമ്മദിന് വലിയ പിടിയുണ്ടാകാതിരുന്നതിന് പ്രധാന കാരണം, പല ആയത്തുകളും അദ്ദേഹം മറന്നു പോകുമായിരുന്നു എന്നതാണ്. ഹദീസുകള്‍ പരിശോധിച്ചാല്‍ അതിനും തെളിവുകളുണ്ട്:

 

“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)

 

ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)

 

ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)

 

മുഹമ്മദിന്‍റെ കാലത്തുള്ള ആളുകള്‍ ഖുര്‍ആന്‍ മന:പാഠം ആക്കിയിരുന്നു എന്നൊക്കെ ഹദീസുകളില്‍ വലിയ അറിവില്ലാത്ത ആളുകള്‍ വാദിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഹദീസുകള്‍ വായിച്ചാല്‍ സുവ്യക്തമായി മനസ്സിലാക്കാം, മുഹമ്മദ്‌ തന്നെ ഈ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്ന്! മുഹമ്മദ്‌ മറന്നു പോയ ഈ ആയത്തുകള്‍ മുഹമ്മദിനെ ഓര്‍മ്മിപ്പിക്കുവാന്‍ ഒരു മലക്കും വന്നില്ല എന്നതാണ് ഏറെ രസകരം!! വേറൊരാള്‍ പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതുന്നത് കേട്ടപ്പോഴാണ് അദ്ദേഹത്തിന് അങ്ങനേയും ചില ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് ഓര്‍മ്മ വന്നത്. അദ്ദേഹത്തെയും പറഞ്ഞിട്ട് കാര്യമില്ല, ഓരോരോ സ്വഹാബിമാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതല്ലേ എല്ലാം, മറ്റുള്ളവര്‍ തന്നിഷ്ടംപോലെ എഴുതി വെച്ചതെല്ലാം ഒരാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ കഴിയണം എന്നില്ല, അത് എത്ര വലിയ സ്വയം പ്രഖ്യാപിത പ്രവാചകനായാലും!!

 

ചില ആയത്തുകള്‍ മറന്ന് പോയെങ്കില്‍ വേറെ ചില ആയത്തുകള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുമുണ്ട്. ഇതാ തെളിവ്:

 

“അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍  ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ്(സ)യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍  15 (1691).

 

ഉമര്‍ (റ) പറഞ്ഞു: ‘അല്ലാഹു മുഹമ്മദ്‌ (സ) യെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക്‌ അല്ലാഹു ഖുര്‍ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്, അവിടുത്തേക്ക്‌ അല്ലാഹു അയച്ചു കൊടുത്ത ഖുര്‍ആനിലുണ്ടായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 93, ഹദീസ്‌ നമ്പര്‍ 2169, പേജ് 998)

 

ഇന്നത്തെ ഖുര്‍ആനില്‍ ഒരിടത്തും വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ പറയുന്ന ഒറ്റ ആയത്ത് പോലുമില്ല. എന്നാല്‍ മുഹമ്മദിന്‍റെ കാലത്ത് ജനങ്ങള്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്ന ഖുര്‍ആനില്‍ ഈ ആയത്ത് ഉണ്ടായിരുന്നു.

 

മുഹമ്മദ്‌ ചില ആയത്തുകളാണ് മറന്നു പോയതെങ്കില്‍ മുഹമ്മദിന്‍റെ കാലശേഷം സ്വഹാബിമാര്‍ ഖുര്‍ആനില്‍ നിന്ന് ചില അദ്ധ്യായങ്ങള്‍ തന്നെ മറന്നു പോയിരുന്നു എന്നതാണ് ഏറെ ദയനീയം! ഈ ഹദീസ്‌ ഒന്ന് നോക്കൂ:

 

“അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട്  ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍. 119 (1050).

 

രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മുഹമ്മദിന്‍റെ കാലത്തെ ജനങ്ങള്‍ ഓതിയിരുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? വ്യഭിചാരത്തിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലാന്‍ കല്പിക്കുന്ന ആയത്ത് ഇന്നത്തെ ഖുര്‍ആനില്‍ കാണാത്തതെന്തേ? ഇസ്ലാമിക ലോകത്തിനു ഇന്നും ഉത്തരമില്ല. അവര്‍ വ്യാഖ്യാനക്കസര്‍ത്തു നടത്തി പിടിച്ചു നില്‍ക്കാന്‍ നോക്കുന്നുണ്ട്, പക്ഷേ അത് ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നത് പോലെ വെറും വ്യര്‍ത്ഥപരിശ്രമം മാത്രമാണ്!!

 

ഇനി ഇന്നത്തെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷം പേരും പിന്തുടരുന്നത് പോലെ ഖുര്‍ആന്‍റെ ഒറ്റ രീതിയിലുള്ള ഓത്തു മാത്രമാണോ അന്നുണ്ടായിരുന്നത്? അല്ല എന്നാണുത്തരം! ഓരോ കവിവരന്മാര്‍ തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം എഴുതി വെച്ചത് ഓരോരുത്തര്‍ തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം ചൊല്ലിക്കൊണ്ട് നടക്കുന്ന രീതിയായിരുന്നു മുഹമ്മദിന്‍റെ കാലത്തും അതിന് ശേഷമുള്ള ഒന്നും രണ്ടും ഖലീഫമാരുടെ കാലത്തും ഉണ്ടായിരുന്നത്. മുഹമ്മദ്‌ ഈസാ, താങ്കള്‍ ഈ ഇസ്ലാമിക പണ്ഡിതന്‍മാരുടെ വ്യാഖ്യാനം നോക്കൂ:

 

“ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ്‌ ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ്‌ ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു. (p. 150, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“ഉമര്‍ പറഞ്ഞു: ‘ഹിശാം ബിന്‍ ഹുക്കെയിം സൂറത്ത് അല്‍ ഫുര്‍ഖാന്‍ ചെല്ലുന്നത് ഞാന്‍ കേട്ട് കൊണ്ടിരുന്നു. പ്രവാചകന്‍ എന്നെ ഉപദേശിക്കാത്തത് അവന്‍ ചെല്ലുന്നത് കേട്ട് അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ നേര്‍ക്ക് ഓടി അടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. എന്നാല്‍ അവന്‍ തുടര്‍ന്നപ്പോള്‍ ക്ഷമയോടെ ഇരുന്നു; അവന്‍ വായന അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ സൂറ ചൊല്ലാന്‍ നിന്നെ ആരാണ് പഠിപ്പിച്ചത്?” പ്രവാചകനാണ് തന്നെ പഠിപ്പിച്ചത് എന്നവന്‍ അവകാശപ്പെട്ടു. ഞാന്‍ പറഞ്ഞു, “ദൈവത്തെയാണെ, നീ നുണ പറയുകയാണ്‌.” ഞാനവനെ പ്രവാചകന്‍റെ അരികിലേക്ക്‌ വലിച്ചിഴച്ച് കൊണ്ടുപോയി. പ്രവാചകന്‍ തന്നെ പഠിപ്പിക്കാത്ത വിധത്തില്‍ ഹിശാം ചൊല്ലുന്നതിനെപ്പറ്റി ആക്ഷേപം പറഞ്ഞു. പ്രവാചകന്‍ മൊഴിഞ്ഞു. “അവനെ വിടൂ, ഹിശാം ചൊല്ലൂ.”അവന്‍ ചൊല്ലുന്നതായി ഞാന്‍ കേട്ട വിധത്തില്‍ തന്നെ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അപ്രകാരമാണ് അത് വെളിപ്പെട്ടത്.” അവിടുന്ന് പിന്നീട് പറഞ്ഞു, “ഉമര്‍ ചൊല്ലട്ടെ.” പ്രവാചകന്‍ എന്നെ പഠിപ്പിച്ച വിധത്തില്‍ ഞാന്‍ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അത് ശരിയാണ്, അപ്രകാരമാണ് അത് വെളിപ്പെട്ടത്. ഈ ഖുര്‍ആന്‍ ഏഴു വിധങ്ങളിലാണ് വെളിപ്പെട്ടത്. അതുകൊണ്ട് ഏറ്റവും എളുപ്പമായത് ചൊല്ലിക്കോളൂ.” (p. 150-151, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“ഉബയ്യ്‌ പള്ളിയില്‍ ചെന്ന് ഒരുവന്‍ ചെല്ലുന്നത് കേട്ട് ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചു. തന്നെ പ്രവാചകനാണ് ഉപദേശിച്ചതെന്ന് അവന്‍ മറുപടി നല്‍കി. ഉബയ്യ്‌ പ്രവാചകനെ അന്വേഷിച്ചു പോയി. ആ മനുഷ്യന്‍ ചൊല്ലിയപ്പോള്‍ മുഹമ്മദ് പറഞ്ഞു, “അത് ശരിയാണ്.” ഉബയ്യ്‌ പ്രതിഷേധിച്ചു, “താങ്കള്‍ എന്നെ മറ്റുവിധത്തില്‍ ചൊല്ലാനാണല്ലോ ഉപദേശിച്ചത്.”

 

ഉബയ്യിയുടെ ചൊല്ലും ശരിയാണെന്ന് പ്രവാചകന്‍ പറഞ്ഞു. അത്ഭുതത്തോടെ ഉബയ്യ്‌ പറഞ്ഞു, “ശരിയോ?” പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തലോടി പ്രാര്‍ത്ഥിച്ചു, “ദൈവമേ! സംശയം ദുരീകരിക്കേണമേ!” ഉബയ്യിയുടെ ഹൃദയത്തില്‍ ഭീതി ബാധിച്ച് അവന്‍ വിയര്‍ത്തു. രണ്ടു ദൈവദൂതന്മാര്‍ തന്നെ സമീപിച്ചതായി മുഹമ്മദ്‌ വെളിപ്പെടുത്തി. ഒരുവന്‍ പറഞ്ഞു, “ഖുര്‍ആന്‍ ഒരു രീതിയില്‍ ചൊല്ലൂ.” അതില്‍ കൂടുതല്‍ ചോദിക്കുവാന്‍ ഇതരന്‍ മുഹമ്മദിനെ ഉപദേശിച്ചു. ഒന്നാമത്തെ ദൈവദൂതന്‍ ഒടുവില്‍ ഇപ്രകാരം പറയുന്നത് വരെ അതാവര്‍ത്തിക്കപ്പെട്ടു, “ശരി, അത് ഏഴു രീതിയില്‍ ചൊല്ലൂ!” പ്രവാചകന്‍ പറഞ്ഞു, “ശിക്ഷാവിധിയുള്ള വാക്യം കാരുണ്യപരമായി സമാപിക്കുകയോ അതല്ല, നേരെ മറിച്ചാവുകയോ ചെയ്യുന്നത് വരെ ഏതൊരു രീതിയും കൃപാദായകവും സംരക്ഷണാത്മകവുമാണ്.” (p. 148-149, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, p. 32)

 

“ഉമറിന്‍റെ മുമ്പാകെ ഒരുവന്‍ പാരായണം ചെയ്യുകയും ഉമര്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ അവന്‍ ക്ഷുഭിതനായി, താന്‍ പ്രവാചകന് വേണ്ടി ചൊല്ലിയിട്ടുണ്ടെന്നും പ്രവാചകന്‍ തിരുത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. അവരുടെ തര്‍ക്കം മുഹമ്മദിന്‍റെ മുമ്പാകെ അവര്‍ എത്തിച്ചു. മുഹമ്മദ്‌ തന്നെ നേരിട്ട് ഉപദേശിച്ചിട്ടുണ്ടെന്ന അവകാശവാദത്തെ പ്രവാചകന്‍ ശരിവെച്ചപ്പോള്‍ ഉമറിന്‍റെ മനസ്സില്‍ സംശയം ഉദിച്ചു. ഉമറിന്‍റെ മുഖഭാവം മനസ്സിലാക്കി പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തടവി പറഞ്ഞു, “പിശാചേ, പുറത്ത്!” മുഹമ്മദ്‌ പിന്നെ വിശദീകരിച്ചു. “കൃപയുടെ വചനം ക്രോധത്തിന്‍റെയെന്നോ, നേരെ മറിച്ചോ നിങ്ങള്‍ മാറ്റാത്തതുവരെ എല്ലാ തരം പാരായണങ്ങളും ശരിതന്നെയാണ്.” (p. 148, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 3, p. 507)

 

ഇങ്ങനെ പലരും പലവിധത്തിലാണ് അക്കാലങ്ങളില്‍ ഖുര്‍ആന്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്നത്. ഇത് പില്‍ക്കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തില്‍ ആഭ്യന്തരക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ ഇടയായിത്തീര്‍ന്നു. അതിനെക്കുറിച്ച് പുറകേ പറയാം. ഏതായാലും മുഹമ്മദിന്‍റെ കാലത്ത് ഇന്ന് കാണുന്ന ഖുര്‍ആന്‍ ഉണ്ടായിരുന്നില്ല എന്നത് സുവിദിതമാണ്. എഴുതാന്‍ അറിയാവുന്ന മുഹമ്മദിന്‍റെ അനുയായികള്‍ കണ്ട കല്ലിലും എല്ലിലും തോലിലും മടലിലും ഈന്തപ്പനയോലയിലും മറ്റു കണ്ടം തുണ്ടം വസ്തുക്കളിലും തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചത് വായിക്കാന്‍ അറിയാവുന്ന മുഹമ്മദിന്‍റെ അനുയായികള്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ വായിച്ചുകൊണ്ട് നടന്നിരുന്നതാണ് അക്കാലത്തെ ഖുര്‍ആന്‍. എപ്പോഴാണ് ഇതെല്ലാം കുത്തിക്കെട്ടി ഒറ്റ പുസ്തകമാക്കി മാറ്റിയത്? മുഹമ്മദിന്‍റെ കാലത്താണോ? കുറഞ്ഞ പക്ഷം മുഹമ്മദിന്‍റെ അനുവാദമെങ്കിലും അതിന് ഉണ്ടായിരുന്നോ? ഇല്ല എന്നതാണ് വാസ്തവം! ഈ ഹദീസ്‌ നോക്കിക്കോളൂ:

 

“സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം. ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.” അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍ തന്നെ. ഇപ്രകാരം സെയ്ദ്‌ തയ്യാറാക്കിയ താളുകള്‍ (സുഹൂഫ്‌) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍ അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍ അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.” (സ്വഹീഹ് ബുഖാരി വാല്യം 6, ബുക്ക്‌ 61, ഹദീസ്‌ 509,510)

 

ഈ ഹദീസില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. മുഹമ്മദ്‌ പഠിപ്പിക്കാത്ത കാര്യമാണ് ഖുര്‍ആന്‍ ഒരു പുസ്തകമായി ക്രോഡീകരിക്കുക എന്നത്. അതാണിവിടെ അബൂബക്കറും ഉമറും സെയ്ദും കൂടി ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്ന് ഇബ്ന്‍ ഹജാര്‍ അസ്ഖലാനി എന്ന പ്രസിദ്ധ പണ്ഡിതന്‍ തന്‍റെ ‘ഫത്‌ അല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക: “സുഹ്റി പറയുന്നു: ഖുര്‍ആനിന്‍റെ പല ഭാഗങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ അത് മന:പാഠമാക്കിയിരുന്നവര്‍ യമാമ യുദ്ധത്തില്‍ മരിച്ചു പോയി. അവ അറിഞ്ഞിരുന്നവരുടെ മരണത്തോടെ അവ നശിച്ചു. അബൂബക്കറോ ഉമറോ ഉസ്മാനോ ഖുര്‍ആനിന്‍റെ പാഠങ്ങള്‍ അന്ന് ശേഖരിച്ചിട്ടുമില്ലായിരുന്നു. അവ ഹൃദിസ്ഥമാക്കിയിരുന്നവരുടെ മരണത്തിനു ശേഷം, നഷ്ടപ്പെട്ട ആ ഭാഗങ്ങള്‍ ആരുടെ പക്കലും ഉണ്ടായിരുന്നില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റു യുദ്ധരംഗങ്ങളിലും ഇതുപോലെ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ മരണപ്പെടുകയും അവരുടെ മരണത്തോടെ ആ വാക്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് അബൂബക്കറുടെ വാഴ്ചക്കാലത്ത് ഖുര്‍ആന്‍ പാഠങ്ങള്‍ താളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചത് എന്നാണ്.” (p. 120, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

 

ഏതൊരു സന്ദേശവും രേഖയാക്കിയില്ലെങ്കില്‍ അത് നശിക്കാനും അതില്‍ പുതിയ പല കാര്യങ്ങളും കാലക്രമേണ കടന്നുകൂടാനും ഇടയുണ്ട് എന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണെങ്കിലും അല്ലാഹുവിനും മലക്കിനും മുഹമ്മദിനും അതറിയില്ലായിരുന്നു. അല്ലാഹുവിനും മലക്കിനും മുഹമ്മദിനും തോന്നാത്ത ബുദ്ധിയാണ് ഉമറിനുണ്ടായത് എന്ന് പറയാതെ വയ്യ! ഏതായാലും ഇങ്ങനെ ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയത് സെയ്ദ്‌ മാത്രമല്ല, മറ്റു പലരും ഖുര്‍ആന്‍ പുസ്തക രൂപത്തിലാക്കിയിരുന്നു. ഖുര്‍ആന്‍റെ എഴുത്തുകാര്‍ ഓരോരുത്തരും തങ്ങള്‍ക്ക് ബോധിച്ചത് പോലെ ഓരോന്ന് എഴുതി വെച്ച് അത് മലക്കിന്‍റെ പേരില്‍ ആരോപിക്കുകയായിരുന്നു എന്ന് നാം മുന്‍പേ കണ്ടുവല്ലോ. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങളും പിന്നേ ഏഴു വിധത്തില്‍ ഖുര്‍ആന്‍ ഓതാമെന്നുള്ള മുഹമ്മദിന്‍റെ അനുവാദവും കാരണം ഓരോരുത്തരും പുസ്തകരൂപത്തിലാക്കിയ ഖുര്‍ആനുകള്‍ തമ്മില്‍ യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. ഇത് മുഖാന്തരം മുസ്ലീങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. തങ്ങളുടെ കൈവശം ഇരിക്കുന്നതാണ് ഒറിജിനല്‍ ഖുര്‍ആന്‍, മറ്റുള്ളവരുടെ കൈവശം ഉള്ള ഖുര്‍ആനുകള്‍ എല്ലാം തെറ്റാണെന്ന് ഓരോ കൂട്ടരും വാദിക്കാന്‍ തുടങ്ങി. വികസിക്കാന്‍ തുടങ്ങിയ ഇസ്ലാമിക സാമ്രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക്‌ തള്ളിയിടാന്‍ തക്കവണ്ണം ഗൌരവമേറിയ വിഷയമായി ഇത് മാറി. അപ്പോള്‍ മുസ്ലീങ്ങളെയെല്ലാം ഒന്നിപ്പിക്കാന്‍ വേണ്ടി എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുതിയൊരു ഖുര്‍ആന്‍ ആവശ്യമാണെന്നു അന്നത്തെ ഖലീഫയായിരുന്ന ഉസ്മാന് ബോധ്യം വന്നു. അദ്ദേഹം സെയ്ദ്‌ ഇബ്ന്‍ താബിത്തിനെ വിളിച്ചു വരുത്തി എല്ലാ മുസ്ലീങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുതിയൊരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ സെയ്ദിന്‍റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയുണ്ടാക്കിയിട്ട് വീണ്ടും ഖുര്‍ആന്‍ നിര്‍മ്മാണം ആരംഭിച്ചു. സെയ്ദ്‌ നേതൃത്വം നല്‍കി പുതിയ ഖുര്‍ആന്‍ എഴുതിയുണ്ടാക്കി കഴിഞ്ഞപ്പോള്‍ അതില്‍നിന്നു കുറച്ചു കോപ്പികള്‍ എടുത്ത് സാമ്രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും അയച്ചു കൊടുത്ത് ഈ പുതിയ ഖുര്‍ആനില്‍ നിന്നു പകര്‍ത്തിയുണ്ടാക്കുന്ന കോപ്പികള്‍ മാത്രമേ ഇനി മുതല്‍ ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആന്‍ ആയി അംഗീകരിക്കാന്‍ പാടുള്ളൂ എന്നും നിലവിലുള്ള ഖുര്‍ആന്‍റെ ഭാഗങ്ങള്‍ എഴുതി വെച്ചിരിക്കുന്നതെല്ലാം (പൂര്‍ണ്ണ ഖുര്‍ആന്‍ ആയാലും കുറച്ചു സൂറകള്‍ മാത്രമായാലും കുറച്ചു ആയത്തുകള്‍ മാത്രമായാലും) കത്തിച്ചു കളയാനും ഖലീഫാ ഉസ്മാന്‍ ഉത്തരവിട്ടു! അങ്ങനെ ഏക ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ഉസ്മാന്‍ ഇസ്ലാമിക സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ നോക്കി. (അന്ന് ഉസ്മാന്‍റെ സൈനികരുടെ കയ്യില്‍പ്പെടാതെ സംരക്ഷിക്കപ്പെട്ട ഖുര്‍ആനുകള്‍ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെടുകയും അതില്‍ നിന്ന് അനേകം കോപ്പികള്‍ എടുത്ത് പലയിടങ്ങളിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ഉസ്മാനിയ്യാ ഖുര്‍ആനില്‍ നിന്ന് വളരെ വ്യത്യാസമുള്ളതാണ് ഈ ഖുര്‍ആനുകള്‍.) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ താഴെ കൊടുക്കാം:

 

“ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ്‌ ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ്‌ കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്. അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 21)

 

“ഹുദൈഫാ പറഞ്ഞു: അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

 

“ദൈവത്താണെ ഞങ്ങളോടെല്ലാം അന്വേഷിച്ചതിനു ശേഷമല്ലാതെ അദ്ദേഹം മുസ്ഹഫിനെ കൈകാര്യം ചെയ്തിട്ടില്ല. എന്തെന്നാല്‍ അദ്ദേഹം ചോദിച്ചു, “പാരായണത്തെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായമെന്താണ്?” ചിലര്‍ ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്, “എന്‍റെ പാരായണം നിങ്ങളുടെതിനേക്കാള്‍ മഹത്താണ്.” അത് വേദവിപരീതത്തിനു തുല്യമാണ്. ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു, “താങ്കള്‍ എന്ത് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു?” അദ്ദേഹം മറുപടി നല്‍കി, എന്‍റെ അഭിപ്രായത്തില്‍ ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ നാം മുസ്ലീംകളെയെല്ലാം യോജിപ്പിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മേലാല്‍ യാതൊരു അഭിപ്രായ ഭിന്നതയും വിഘടനയും ഉണ്ടാകയില്ല. ഞങ്ങള്‍ പ്രതിവചിച്ചു, “അത്യുത്തമമായ ആശയം!” ഒരുവന്‍ കയറി ചോദിച്ചു, “ആരുടെതാണ് ഏറ്റവും സംശുദ്ധമായ്‌ അറബി ഭാഷ? ഖുര്‍ആന്‍ പാരായണവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നവന്‍ ആരാണ്?” സംശുദ്ധമായ അറബി ഭാഷ സെയ്ദ്‌ ബിന്‍ അല്‍ ആസിന്‍റേതും ഖുര്‍ആന്‍ പാരയണവുമായി ഏറ്റവും ബന്ധപ്പെട്ടവാന്‍ സെയ്ദ്‌ ബിന്‍ താബിത്തുമാണ്.

 

ഉഥ്മാന്‍ പറഞ്ഞു, “ഒരുവന്‍ എഴുതട്ടെ, അപരന്‍ ചൊല്ലിക്കൊടുക്കട്ടെ.” അവര്‍ ഇരുവരും അപ്രകാരം ജോലി ആരംഭിച്ചു. അങ്ങനെ ഏക പാഠത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഥ്മാന്‍ മുസ്ലീംകളെയെല്ലാം യോജിപ്പിച്ചു.

 

തന്‍റെ വിവരണം അലി ഈ പ്രഖ്യാപനത്തോടെ ഉപസംഹരിക്കുന്നു: “ഞാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഉഥ്മാന്‍ ചെയ്തതെല്ലാം ഞാനും ചെയ്യുമായിരുന്നു” (p. 144, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 22)

 

അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ്‌ ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്‌” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ്‌ ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത്‌ ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”

 

എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും, അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.

 

“സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ്‌ ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ്‌ എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത്‌ അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 18)

 

ഈ ഖുര്‍ആനിനെതിരെ ആരെങ്കിലും രംഗത്ത് വരികയുണ്ടായോ എന്ന് അന്വേഷിച്ചാല്‍, അന്നത്തെ പ്രമുഖ സ്വഹാബികള്‍ ഈ പുതിയ ഖുര്‍ആനിനെ അംഗീകരിച്ചിരുന്നില്ല എന്ന് കാണാം. ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ നിന്ന് ഇബ്നു മസ്ഊദിനെ ഉസ്മാന്‍ ഒഴിവാക്കിയിരുന്നു. അതിലുള്ള ഇബ്നു മസ്ഊദിന്‍റെ അമര്‍ഷം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ വായിക്കൂ:

 

ഇബ്നു മസ്ഊദ് പറയുന്നു: മുസ്ഹഫുകള്‍ പകര്‍ത്തുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ ജോലി ഞാന്‍ ആദ്യം മുസ്ലീമായ സമയത്ത്, തന്‍റെ പിതാവിന്‍റെ നിയന്ത്രണത്തില്‍ ഒരു അവിശ്വാസിയായിരുന്നവന് (അതായത് സെയ്ദിന്) കൊടുക്കാവുന്നതാണോ?” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

ഇബ്നു മസ്ഊദ് പറഞ്ഞു: സെയ്ദ്‌ കുഞ്ഞുവളകളുമിട്ടു കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്നപ്പോള്‍ പ്രവാചകന്‍റെ വായില്‍ നിന്ന് തന്നെ എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടവനാണ്.” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

 

ഇബ്നു മസ്ഊദ് പറയുന്നു: “സെയ്ദ്‌ ഒരു മുസ്ലീം ആകുന്നതിനു മുമ്പ് തന്നെ പ്രവാചകന്‍ എനിക്കുപദേശിച്ച എഴുപതു സൂറകള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

അബ്ദുള്ള തന്‍റെ അനുയായികളെ ഇപ്രകാരം ആഹ്വാനം ചെയ്തതായി അനുമാനിക്കപ്പെടുന്നു: “നിങ്ങളുടെ ഖുര്‍ആനുകള്‍ താഴെ വെക്കുക! പ്രവാചകന്‍റെ വായില്‍ നിന്ന് എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടിരിക്കെ സൈദിന്‍റെ പാഠങ്ങള്‍ ചൊല്ലുവാന്‍ എങ്ങനെ എന്നോട് ആജ്ഞാപിക്കും?”

അബ്ദുള്ള ചോദിക്കുന്നു- പ്രവാചകന്‍റെ ചുണ്ടുകളില്‍ നിന്ന് നേരിട്ട് ആര്‍ജ്ജിച്ചിട്ടുള്ളവ ഞാന്‍ തള്ളിക്കളയണമോ?” (pp. 166-167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 15)

 

“ഞാന്‍ അബു മൂസയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് അബ്ദുള്ളയേയും ഹുദൈഫയേയും കണ്ടു. ഞാന്‍ അവരുടെ കൂടെ ഇരുന്നു. തങ്ങളുടെ ഖുര്‍ആന്‍ അതോടൊപ്പിച്ചു കൊടുക്കുന്നതിനായി ഉഥ്മാന്‍ അവര്‍ക്കയച്ചു കൊടുത്ത ഒരു മുസ്ഹഫ് അവരുടെ പക്കലുണ്ടായിരുന്നു. തന്‍റെ മുസ്ഹഫില്‍ ഉള്ളതും ഉഥ്മാന്‍റേതിലില്ലാത്തതും അംഗീകരിക്കില്ലായെന്നു അബു മൂസ പ്രഖ്യാപിച്ചു. ഉഥ്മാന്‍റേതിലില്ലാത്തതും തന്‍റേതിലില്ലാത്തതും കൂട്ടിച്ചേര്‍ക്കാം. ഹുദൈഫാ ചോദിച്ചു, “നമ്മള്‍ ചെയ്യുന്നതിന്‍റെ ഉപയോഗം എന്താണ്? ഈ പ്രദേശത്തുള്ളവരാരും ഇതിന്‍റെ പാരായണം വേണ്ടെന്നു വെക്കുകയില്ല. സൈഖും (അബ്ദുള്ള എന്നര്‍ത്ഥം) യെമനി വംശജരാരും തന്നെ അബു മൂസയുടെ പാഠം ഉപേക്ഷിക്കുകയില്ല.” ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വ മുസ്ലീങ്ങളെയും യോജിപ്പിക്കുവാന്‍ ഉഥ്മാനെ ഉപദേശിച്ചത് ഹുദൈഫയായിരുന്നു.” (p. 167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 35)

 

ഈ ഇബ്നു മസ്ഊദ് കുറഞ്ഞ പുള്ളിയൊന്നുമല്ല എന്നോര്‍ക്കണം! നിങ്ങള്‍ നാല് പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചു കൊള്ളുക എന്ന് മുഹമ്മദ്‌ ഉത്തരവിട്ടപ്പോള്‍ ആ നാല് പേരില്‍ ഒന്നാമത്തെ ആള്‍ ഇബ്നു മസ്ഊദ് ആയിരുന്നു. വൈപരീത്യം എന്ന് പറയട്ടെ, ആ നാല് പേരില്‍ സെയ്ദ്‌ ഇല്ലായിരുന്നു!! ഇതാ ഹദീസ്:

 

“ഇബ്നു ഉമര്‍ (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ഇബ്നു മസ്ഊദ്, അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിം, ഉബയ്യിബ്നുകഅബ്, മുആദിബ്നുജബല്‍ (റ) എന്നീ നാലുപേരില്‍ നിന്നും നിങ്ങള്‍ ഖുര്‍ആന്‍ പാരായണം പഠിച്ചു കൊള്ളുക. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 61, ഹദീസ്‌ നമ്പര്‍ 1511, പേജ് 732)

 

ഇനി അബൂബക്കറിന്‍റെ കാലത്ത് എഴുതിയുണ്ടാക്കിയ ഒന്നാമത്തെ ഖുര്‍ആന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാമോ? വായിച്ചോളൂ:

 

“പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

 

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു:” ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.” (‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ പേജ്. 70, ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്തത്)

 

ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍ക്കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അവര്‍ പറയുന്നത് മര്‍വാന്‍ നശിപ്പിച്ചു കളഞ്ഞ ഖുര്‍ആനും ഇന്നുള്ള ഖുര്‍ആനും തമ്മില്‍ ഓതുന്നതില്‍ ഉള്ള വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ വാക്കുകളിലോ അക്ഷരങ്ങളിലോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നാണ്. തലയറഞ്ഞു ചിരിക്കാന്‍ കഴിയുന്ന വിശദീകരണമാണിത്.

 

ഓതുന്നതില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എന്തിനാണ് അത് നശിപ്പിച്ചു കളയേണ്ട കാര്യം? നശിപ്പിച്ചു കളഞ്ഞാലും എന്ത് പ്രയോജനമാണുള്ളത്? കാരണം, നശിപ്പിക്കപ്പെട്ട ഖുര്‍ആനില്‍ നിന്നും വള്ളിക്കോ പുള്ളിക്കോ യാതൊരു വ്യത്യാസവുമില്ലാത്തതായിരുന്നു പുതിയ ഖുര്‍ആനും എങ്കില്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ കൈവശം വെച്ചിരുന്ന ആളുകള്‍ പുതിയ ഖുര്‍ആന്‍ ഓതുന്നത് പഴയ രീതിയില്‍ തന്നെ ആകുമായിരുന്നല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ലോകത്ത് അനേകം വിധത്തില്‍ ഖുര്‍ആന്‍ ഓതല്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ലോകത്ത് ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ഖുര്‍ആന്‍ ഓതുന്നത് ഒരേ വിധത്തില്‍ തന്നെയാണ്. ഈ ഒറ്റ കാരണം കൊണ്ടുതന്നെ മര്‍വാന്‍ ഖുര്‍ആന്‍ നശിപ്പിച്ചതിനെക്കുറിച്ചു മുസ്ലീങ്ങള്‍ പറയുന്ന ന്യായവാദം സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല എന്ന് മനസ്സിലാക്കാം.

 

മാത്രമല്ല, ഇന്ത്യയില്‍ ഉളള ഹഫ്സ് ഖുര്‍ആനില്‍ നിന്നും വ്യത്യസ്തമായ ഖുര്‍ആന്‍ ആഫ്രിക്കയിലും മറ്റു ചില മുസ്ലീം രാഷ്ട്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അത് വര്‍ഷ് ഖുര്‍ആന്‍ എന്നറിയപ്പെടുന്നു. സൗദി അറേബ്യയില്‍ വര്‍ഷ് ഖുര്‍ആന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വര്‍ഷ് ഖുര്‍ആന്‍ മാത്രമല്ല, നമ്മുടെ കേരളത്തില്‍ അച്ചടിച്ച അറബി ഹഫ്സ് ഖുര്‍ആനും അവിടെ അംഗീകരിക്കപ്പെടുകയില്ല. കേരളത്തില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകള്‍ ഹറമില്‍ കണ്ടാല്‍ നശിപ്പിക്കപ്പെടുകയാണ് പതിവ്എന്ന് ‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ എന്ന പുസ്തകത്തിന്‍റെ പുറം 142–ല്‍ അബുല്‍ വഫാ കെ.വി.അബ്ദുള്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു. ‘ഹറം’ എന്ന് പറയുന്നത് മക്കയെ ആണ്. കേരളത്തിലെ മുസ്ലീങ്ങള്‍ വലിയ കാര്യമായി ബഹുമാനിച്ചു കൊണ്ട് നടക്കുന്ന അവരുടെ ഖുര്‍ആന് സൗദി അറേബ്യയില്‍ കിട്ടുന്ന പരിഗണന നശിപ്പിക്കപ്പെടുക എന്നുള്ളത് മാത്രമാണ്. കേരളത്തിലെ ഏതെങ്കിലും അമുസ്ലീങ്ങള്‍ ആണ് അവരുടെ ഖുര്‍ആന്‍ നശിപ്പിച്ചതെങ്കില്‍ ഇവിടെ രക്തപ്പുഴ ഒഴുകാന്‍ വേറെ യാതൊരു കാരണവും വേണ്ട. എന്നാല്‍ അതേ കാര്യം സൗദി അറേബ്യന്‍ അധികൃതര്‍ ചെയ്‌താല്‍ കേരള മുസ്ലീങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല, അവര്‍ അതിനു അനുകൂലവുമാണ്. മാത്രമല്ല, അത് വലിയ കാര്യമായി അഭിമാനത്തോടെ പുസ്തകത്തില്‍ എഴുതുകയും ചെയ്യും. ഇതിനെ ബൌദ്ധിക അടിമത്തം എന്നല്ലാതെ എന്താണ് വിളിക്കുക? തങ്ങള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല എന്നുള്ള കുറ്റസമ്മതം കൂടി കേരള മുസ്ലീങ്ങളുടെ ഈ നിലപാടില്‍ നിന്നും ഒരാള്‍ ഊഹിച്ചെടുത്താല്‍ അയാളെ കുറ്റം പറയാന്‍ സാധിക്കില്ല.

 

ഏതായാലും ഉസ്മാനും സെയ്ദും മറ്റുള്ളവരും ഉണ്ടാക്കിയെടുത്ത ഖുര്‍ആന്‍ ഏതു വിധത്തില്‍ ഉള്ളതാണ് എന്ന് അറിയണമെങ്കില്‍ രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതായി ഇമാം സുയൂഥി തന്‍റെ ‘അല്‍ ഇത്ഖാന്‍ ഫി ഉലൂം അല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ വാചകങ്ങള്‍ നോക്കിയാല്‍ മതി:

 

`Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25)

 

(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

 

ആടു തിന്നു പോയതും ഓര്‍മ്മയില്‍ നിന്ന് മാറിപ്പോയതും ഓര്‍ത്ത്‌ വെച്ചവരുടെ മരണത്തോടെ നഷ്ടപ്പെട്ടതും എല്ലാം കഴിഞ്ഞു അവശേഷിച്ച ഖുര്‍ആന്‍ ആയത്തുകള്‍ മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളൂ എന്നാണു രണ്ടാം ഖലീഫയുടെ മകനും മുഹമ്മദിന്‍റെ അളിയനും ആയിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതിന്‍റെ സാരം! സ്വന്തം കിത്താബ് സംരക്ഷിക്കും എന്ന് ഖുര്‍ആനില്‍ അതിന്‍റെ എഴുത്തുകാര്‍ വാചകമടിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്നതാണ് ചരിത്ര സത്യം. അത് കൊണ്ടാണ് അവശേഷിച്ചത് വെച്ച് തട്ടിക്കൂട്ടി ഖുര്‍ആന്‍ ഉണ്ടാക്കേണ്ട ഗതികേട്‌ മുസ്ലീങ്ങള്‍ക്ക് വന്നു പെട്ടത്. സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. തിരുത്തപ്പെട്ട ഉസ്മാനിയ്യാ ഖുര്‍ആനുമായി നടക്കുന്ന മുഹമ്മദ്‌ ഈസയാണ് സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തില്‍ നിന്നും ഞങ്ങള്‍ തെളിവുദ്ധരിക്കുമ്പോള്‍ അതിന്‍റെ ആധികാരികത തെളിയിക്കണം എന്ന് വാശി പിടിക്കുന്നത്‌, കഷ്ടം തന്നെ!!

 

തീര്‍ന്നിട്ടില്ല, മുഹമ്മദിന്‍റെ കാലത്തുള്ള അറബി ലിപിയില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വരാക്ഷരങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഓരോരുത്തരും തനിക്ക്‌ ബോധിച്ചത് പോലെ വായിക്കാന്‍ തുടങ്ങിയത്. ഇന്നത്തെ ഖുര്‍ആനില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ട്! ആരാണ് ഖുര്‍ആനിലെ വാക്കുകള്‍ക്ക് സ്വരാക്ഷരങ്ങള്‍ ഇട്ടത് എന്നറിയാമോ? കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിച്ചോളൂ:

 

“40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

 

ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.

 

മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന് ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.

 

എന്നാല്‍ സിയാദ് ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ് അയാള്‍  ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന്  അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത് എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)

 

ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.

 

അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ് എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

 

ഇപ്രകാരം ‘ഫാതിഹ’ മുതല്‍  ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ  റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.

 

അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ് എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)

 

“കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍  പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം, പുറം 187).

 

“ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം, പുറം 190).

 

ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍  മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് ഖുര്‍ആന്‍റെ കര്‍തൃത്വം ആരോപിക്കപ്പെടുന്ന അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? മുഹമ്മദിന് കിട്ടി എന്ന് ആരോപിക്കപ്പെടുന്നത് പോലെ ജിബ്രീല്‍ വഴി ഇവര്‍ക്കും വഹിയ് കിട്ടിയോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ ആ ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

 

ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

 

ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാര്‍ മാറ്റം വരുത്തിയ ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ടാണ്? (ഇസ്ലാമിക വിഷയങ്ങളില്‍ താങ്കള്‍ക്ക് അറിവില്ലാത്തത് കൊണ്ട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം താങ്കളില്‍ നിന്ന് കിട്ടും എന്ന് ഞങ്ങള്‍ക്ക്‌ പ്രതീക്ഷയൊന്നുമില്ല. എങ്കിലും താങ്കള്‍ ചിന്തിക്കാന്‍ വേണ്ടി ചോദിച്ചതാണ്.)

 

ഖുര്‍ആന്‍റെ ഈ ചരിത്രം സാക്ഷിക്ക് അറിയാമായിരുന്നിട്ടും സംവാദത്തിന് ‘നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നതിനു മുന്‍പ്‌ ഖുര്‍ആന്‍റെ ആധികാരികത തെളിയിക്കണം’ എന്ന് സാക്ഷി ആവശ്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന് ഈസക്ക് അറിയാമോ? “ബൈബിളിന്‍റെ ദൈവികതയും ഖുര്‍ആന്‍റെ ദൈവികതയും” എന്നതല്ല സംവാദ വിഷയം എന്നത് തന്നെ!! ആ ടോപ്പിക്കില്‍ ആണ് സംവാദം എങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഈ പോയിന്‍റുകളെല്ലാം സംവാദത്തില്‍ ഉന്നയിക്കും. എന്നാല്‍ ഇവിടെ വിഷയം ഖുര്‍ആന്‍റെ ആധികാരികതയല്ല, ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുടെ ആധികാരികതയാണ്. ആ വിഷയത്തില്‍ തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങളായി ഖുര്‍ആനെയും ഹദീസുകളെയും തഫ്സീറുകളെയും ഇസ്ലാമിക പക്ഷം അംഗീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ യാതൊരുവിധ എതിര്‍പ്പും ഇല്ല. ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടു കാര്യവുമില്ല, കാരണം ലോകമെമ്പാടും ഉള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങളായി അംഗീകരിക്കുന്നവയാണ് ഈ ഗ്രന്ഥങ്ങള്‍. സംവാദത്തില്‍ ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണങ്ങളായി ഈ ഗ്രന്ഥങ്ങളെ അംഗീകരിക്കാന്‍ സാക്ഷിക്ക് കഴിയില്ലെന്നും ഇസ്ലാമിക പക്ഷം ഈ ഗ്രന്ഥങ്ങളെ തങ്ങളുടെ പ്രമാണങ്ങളായി കൊണ്ടുവരികയാണെങ്കില്‍ സാക്ഷി സംവാദത്തില്‍ നിന്ന് പിന്മാറും എന്നു ഭീഷണി മുഴക്കുകയും ചെയ്‌താല്‍ പ്രബുദ്ധരായ കേള്‍വിക്കാര്‍ക്ക് കാര്യം മനസ്സിലാകും, ഈസക്ക് ഈ സംവാദത്തില്‍ താല്‍പര്യമില്ലെന്നും എങ്ങനെയെങ്കിലും സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നോക്കുകയാണെന്നും. “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്ന് മുഹമ്മദ്‌ ഈസാ പറയുമ്പോഴും കേള്‍വിക്കാര്‍ക്ക് കാര്യം മനസ്സിലാകും, സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനുള്ള ഈസായുടെ തന്ത്രം മാത്രമാണ് ഇത് എന്നുള്ള സത്യം!

 

എന്നാല്‍ ഈ സത്യം ആരും മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയും വായനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയും താന്‍ മഹാമാനസ്കനാണെന്ന് കാണിക്കാന്‍ വേണ്ടിയും ആണ് താങ്കള്‍ അടുത്ത ഖണ്ഡിക എഴുതിയത് എന്ന് ആര്‍ക്കും പിടികിട്ടും:

 

“പക്ഷെ ഇന്ന് ബൈബിളില്‍ യേശു ക്രിസ്തുവിനെ കുറിച്ച് വിവരിച്ചിട്ടുള്ള നാല് സുവിശേഷങ്ങളും അപ്പോസ്തോല പ്രവൃത്തിയുടെ തുടക്കവും സൂക്ഷമായി പരിശോധിച്ചപ്പോള്‍ ഏതെങ്കിലും കാതലായ ക്രൈസ്തവ ആദര്‍ശം സ്ഥാപിക്കാന്‍ ഉപോല്‍ബലകമായ ഒരു വാക്യം പോലും ഇന്ന് ബൈബിളിലുള്ള യേശു ക്രിസ്തുവില്‍ നിന്നും ക്രിസ്തുമതസ്ഥര്‍ക്ക് ലഭ്യമല്ല എന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഇസ്ലാമിക ആദര്‍ശങ്ങളാണെന്നും നല്ല ബോധ്യമുണ്ട്. ത്രിത്വം, യേശുക്രിസ്തുവിന്റെ ദിവ്യത്വം, യേശുവിനോടുള്ള പ്രാര്‍ത്ഥന, ദൈവ പുത്രാ സങ്കല്പം, കുരിശുമരണത്തിലൂടെ ഉള്ള നിത്യജീവന്‍ മുതലായവ പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് ഏതുവിധേനയും സംവാദം നടക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍, യേശു ക്രിസ്തുവിന്‍റെതായി ബൈബിളില്‍ ഉള്ള സുവിശേഷ വിവരണങ്ങളുടെ ആധികാരികത പരിശോധിക്കണം എന്ന പ്രധാനപ്പെട്ട ആവശ്യം ഉന്നയിക്കാതെ തന്നെ, അവയെ ചര്‍ച്ചയുടെ മാനദണ്ഡമാക്കുവാന്‍ ഞാന്‍ പൂര്‍ണ്ണ സമ്മതം തന്നിരിക്കുന്നു.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2)

 

പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍” എന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ പക്ഷേ പറയുന്നത് “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്നാണ്!! ഇത്ര വലിയ ഇരട്ടത്താപ്പ്‌ അക്ബര്‍ മൌലവി പോലും നടത്തിയതായി ഞങ്ങളുടെ ഓര്‍മ്മയിലില്ല. ഒന്നുകില്‍ “ഞാന്‍ അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് പഠിക്കാതെയാണ് ആ പുസ്തകങ്ങള്‍ രണ്ടും എഴുതിയത്, അതുകൊണ്ട് ആ പുസ്തകങ്ങളെ ആസ്പദമാക്കി സംവാദം നടത്താനുള്ള ജ്ഞാനമോ കെല്‍പ്പോ എനിക്കില്ല, അതുകൊണ്ട് ഞാന്‍ സംവാദത്തില്‍ നിന്ന് പിന്മാറുന്നു” എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാണിക്കണം. അതല്ലെങ്കില്‍ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന ഇസ്ലാമിക വിഷയങ്ങള്‍ ഖുര്‍ആന്‍റെയും ഹദീസുകളുടെയും തഫ്സീറുകളുടെയും അടിസ്ഥാനത്തിലും ക്രൈസ്തവ വിഷയങ്ങള്‍ ബൈബിളിന്‍റെ അടിസ്ഥാനത്തിലും സംവദിക്കാനുള്ള ധൈര്യം താങ്കള്‍ പ്രദര്‍ശിപ്പിക്കണം എന്ന് സാക്ഷി താങ്കളെ ബുദ്ധിയുപദേശിക്കുന്നു, മുഹമ്മദ്‌ ഈസാ. താങ്കളുടെ അടുത്ത ഖണ്ഡിക ആദ്യം പറഞ്ഞ കാര്യങ്ങളുടെ ചര്‍വ്വിത ചര്‍വ്വണം തന്നെയാണ്:

 

“എന്നാല്‍ ഇതുപോരാ, പൌലോസിന്‍റെയും മറ്റുള്ളവരുടെയും ലേഖനങ്ങളും ഉദ്ധരിച്ചു സംവദിക്കാനുള്ള അവസരം നല്‍കണമെന്നു പറയുന്ന ക്രിസ്തുപക്ഷം, എതിര്‍കക്ഷികളുടെ വാദം ഗ്രഹിക്കാതിരുന്നതാണോ, അതോ സംവാദം ഒഴിവാക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാത്രമല്ല, എന്‍റെ ജോലി അല്ലെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിനു ശേഷം ആരാണ് ഈ പുത്തന്‍ ആശയം പ്രചരിപ്പിച്ചതെന്നും ഇതിനോടുള്ള അപ്പൊസ്തല നിലപാട് എന്താണെന്നും, ഇതെങ്ങിനെ ലോകത്ത് ശക്തിപ്പെട്ടെന്നും കൂടിയുള്ള കൃത്യമായ വിവരണം സുവിശേഷങ്ങള്‍ക്ക് ശേഷമുള്ള മറ്റു പുസ്തകങ്ങളും ക്രൈസ്തവ ചരിത്ര രേഖകളും അടിസ്ഥാനമാക്കി ഞാന്‍ പൂര്‍ത്തികരിക്കാം. പക്ഷെ ആദ്യം യേശുക്രിസ്തുവിന്‍റെ മാത്രം അധ്യാപനത്തെ ആശ്രയിച്ചിട്ടുള്ള സംവാദം നടക്കണം. ഇത് ക്രിസ്തുമതക്കാരെയും ക്രിസ്തു സ്നേഹികളെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അത് ക്രൈസ്തവ ഇസ്ലാം സംവാദം അല്ല, മറിച്ച് ക്രൈസ്തവരും മുന്‍ ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ്. അതിനും ഞാന്‍ ഒരുക്കമാണ്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2)

 

മുന്‍ ക്രൈസ്തവനായ ലാസര്‍ യോഹന്നാന്‍ അല്ല, വര്‍ത്തമാനകാല മുസ്ലീം ആയ മുഹമ്മദ്‌ ഈസയാണ് “യേശുമശിഹ ഏതു പക്ഷത്ത്?”, “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങള്‍ രചിച്ചത്. അതുകൊണ്ടുതന്നെ സാക്ഷി സംവാദം നടത്താന്‍ വിളിക്കുന്നത്‌ ആ ഗ്രന്ഥങ്ങളുടെ രചയിതാവായ മുഹമ്മദ്‌ ഈസാ എന്ന ഇപ്പോഴത്തെ മുസ്ലീമിനെയാണ്, അല്ലാതെ മുന്‍ ക്രൈസ്തവനായ ലാസര്‍ യോഹന്നാനെ അല്ല!! മുന്‍ ക്രൈസ്തവന്‍ എന്ന നിലയിലോ ഇപ്പോഴത്തെ മുസ്ലീം എന്ന നിലയിലോ താങ്കളുമായി സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്. പക്ഷേ “യേശുമശിഹ ഏതു പക്ഷത്ത്?”, “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങളിലെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കളുമായി സംവാദം നടത്തുമ്പോള്‍ സാക്ഷി താങ്കളെ കാണുന്നത് മുന്‍ ക്രൈസ്തവന്‍ എന്ന നിലയിലല്ല, ഇന്നത്തെ മുസ്ലീം എന്ന നിലയിലാണ് എന്നോര്‍മ്മിപ്പിക്കുന്നു. സംവാദം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് താങ്കളുടെ കത്ത് വായിക്കുന്ന ഏതൊരാള്‍ക്കും പിടികിട്ടുന്ന കാര്യമാണ് എന്നുള്ളതിനാല്‍ ആ ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. എന്നാല്‍ താങ്കള്‍ പിന്നീട് പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചെറുതായ ഒരു വിശദീകരണം ആവശ്യമാണ്‌. ഇതാണല്ലോ താങ്കള്‍ പറഞ്ഞത്:

 

ഇസ്ലാമിക വിഷയത്തിലുള്ള സംവാദം

 

ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിനുള്ള വാദം പരിശോധിച്ചതിന് ശേഷമാണ് ഞാന്‍ എതിര്‍വാദം സമര്‍പ്പിക്കേണ്ടത്‌. ഒരു പക്ഷെ, നിസ്കാരത്തിന്റെ രൂപം, ശുദ്ധിയാകേണ്ടതെങ്ങിനെ, നോമ്പിന്റെ വിവരണം, ഹജ്ജിലെ മുഴുവന്‍ കര്‍മ്മങ്ങള്‍, സക്കാത്തിന്റെ മുഴുവന്‍ വിവരണം തുടങ്ങിയവ ഒന്നും ഖുറാനില്‍ ഇല്ലായെന്നാണ് ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കുന്നതെങ്കില്‍ (മുമ്പ് സാക്ഷി തമിഴ്നാട്ടില്‍ നടന്ന സംവാദത്തില്‍ വലിയ കാര്യമായി പറഞ്ഞത് പോലെ) നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും സത്യമാണ് എന്ന് ഞാന്‍ എഴുതി തരും. ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിക്കുന്നതിനു പകരം ഇസ്ലാമിക വിഷയത്തെ എതിര്‍ത്ത് കൊണ്ട് നിങ്ങള്‍ വാദം അവതരിപ്പിച്ചാല്‍ തീര്‍ച്ചയായും എതിര്‍വാദം എന്താണെന്ന് വ്യക്തമാക്കി കൊണ്ട് വ്യവസ്ഥ തയ്യാറാക്കാവുന്നതാണ്.

 

പക്ഷെ, ഞാൻ എഴുതി തന്ന വ്യവസ്ഥയിൽ ഇസ്ലാമിക വിഷയം ഇല്ലായെന്ന് പരാതി പറയുകയാണ് ക്രൈസ്തവ പക്ഷം. യഥാർത്ഥത്തിൽ ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല മറിച്ച് ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദങ്ങൾക്ക് ഈ സംവാദത്തിൽ മറുപടി പറയുകയാണ് എന്‍റെ ജോലി എന്ന് നിങ്ങള്ക്ക് അറിയില്ലെങ്കിലും എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് കൈമാറുന്ന വ്യവസ്ഥയിൽ ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദം നൽകുമ്പോഴാണ് ഞാൻ എതിർവാദം സമർപ്പിക്കെണ്ടതുള്ളൂ. പക്ഷെ ഇതൊന്നും ഗ്രഹിക്കാതെ അധിക പ്രസംഗം നടത്തി സമയം കളഞ്ഞിരിക്കുകയാണ് അനിൽ എന്ന ക്രൈസ്തവ എഴുത്തുകാരൻ . (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2,3)

 

ഇസ്ലാമിക വിഷയത്തില്‍ ഒരു സംവാദം നടത്തുവാന്‍ തക്കവണ്ണമുള്ള ജ്ഞാനം താങ്കള്‍ക്കുണ്ടെന്ന് താങ്കളോടൊപ്പം നടക്കുന്നവര്‍ പോലും സമ്മതിച്ച് തരികയില്ല എന്ന കാര്യം താങ്കള്‍ക്ക് തന്നെ ബോദ്ധ്യമുള്ളതാണല്ലോ. സാക്ഷിയുടെ പ്രവര്‍ത്തകരുടെ മുമ്പാകെ താങ്കള്‍ പലവട്ടം സമ്മതിച്ചിട്ടുള്ളതുമാണ് ‘ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഞാന്‍ ശരിക്ക് പഠിച്ചിട്ടില്ല’ എന്ന കാര്യം. അങ്ങനെയുള്ള ഒരാളോട് ഇസ്ലാമിക വിഷയത്തില്‍ സംവാദം നടത്തിയാല്‍ സമയം നഷ്ടപ്പെടുത്താം എന്നല്ലാതെ വേറെ പ്രയോജനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്ന കാര്യം സാക്ഷിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് സാക്ഷി അതിന്‍റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ഒരു ഇളവ്‌ അനുവദിച്ചു കൊണ്ട് ഒറ്റ വിഷയത്തില്‍ മാത്രം സംവാദം നടത്താം എന്ന് താങ്കളോട് പറഞ്ഞത്. താങ്കളുടെ രണ്ടു പുസ്തകത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു സംവാദം നടത്താം എന്നാണ് സാക്ഷി നിര്‍ദ്ദേശിക്കുന്നത്. ആ പുസ്തകത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന വാദങ്ങള്‍ക്ക് ഞങ്ങള്‍ എതിര്‍ വാദം ഉന്നയിക്കുമ്പോള്‍ അതിന് മറുപടി പറയാനുള്ള പ്രാപ്തി താങ്കള്‍ക്കില്ലേ? ഇല്ല എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ “അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് പഠിക്കാതെയാണ് ഞാന്‍ ആ രണ്ടു പുസ്തകങ്ങളും എഴുതിയത്. ഭാവിയില്‍ പ്രമാണരേഖകള്‍ വെച്ച് കൊണ്ട് ഞാന്‍ ഈ വിഷയം പഠിക്കുമ്പോള്‍ ഇപ്പോഴുള്ള എന്‍റെ അഭിപ്രായം ഞാന്‍ മാറ്റാന്‍ സാധ്യതയുണ്ട്” എന്ന് തുറന്ന് സമ്മതിക്കുക. അങ്ങനെയാണെങ്കില്‍ താങ്കളുടെ ആഗ്രഹം പോലെ സാക്ഷി താങ്കളുമായുള്ള സംവാദ ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമാണ്. അതല്ല, അങ്ങനെ ഒരു തുറന്ന സമ്മതം താങ്കളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാത്തിടത്തോളം കാലം, താങ്കളുടെ ആ രണ്ടു പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ അനില്‍ കുമാര്‍ അയ്യപ്പനുമായി സംവാദം നടത്താന്‍ താങ്കള്‍ ധൈര്യം കാണിക്കണം എന്നാണ് സാക്ഷി താങ്കളോട് ആവശ്യപ്പെടുന്നത്.

 

സാക്ഷി തമിഴ്നാട്ടില്‍ നടത്തിയ സംവാദത്തെ കുറിച്ച് താങ്കള്‍ സാക്ഷിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശിച്ചത് കൊണ്ട് അക്കാര്യം കൂടി പറയാം. തമിഴ്നാട് തൌഹീദ് ജമാഅത്ത് (TNTJ)  പ്രതിനിധികളുമായി സംവാദക്കരാര്‍ എഴുതാന്‍ ചെന്നപ്പോള്‍ സാക്ഷിയുടെ പ്രതിനിധികള്‍ പിന്നേയും പിന്നേയും അവരോട് പറഞ്ഞു, ‘ഇസ്ലാമിന്‍റെ പ്രമാണരേഖകള്‍ ആയി ഖുര്‍ആന്‍ മാത്രമല്ല, ഹദീസുകളും കൂടി ഉള്‍പ്പെടുത്തണം’ എന്ന്. അവര്‍ സമ്മതിച്ചില്ല. ‘ഞങ്ങള്‍ക്ക്‌ ഖുര്‍ആന്‍ മതി. ഖുര്‍ആനില്‍ ഞങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഉണ്ട്’ എന്ന് അവര്‍ വമ്പ് പറഞ്ഞു. ‘ശരി, നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ’ എന്ന് ഞങ്ങളും പറഞ്ഞു. സംവാദം തുടങ്ങിയപ്പോഴാണ് താങ്കള്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത് പോലെയുള്ള ഒരു ഊരാക്കുടുക്കിലാണ് തങ്ങള്‍ വന്നു പെട്ടത് എന്ന് TNTJ ക്കു മനസ്സിലായത്‌. താങ്കള്‍ ഒരു മുന്‍ ക്രൈസ്തവന്‍ ആയത് കൊണ്ടായിരിക്കണം, സംവാദം തുടങ്ങുന്നതിനു മുന്‍പേ ആ ഊരാക്കുടുക്ക് താങ്കള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു. അവര്‍ക്ക്‌ പക്ഷേ സംവാദം തുടങ്ങിയപ്പോഴേ അത് മനസ്സിലായുള്ളൂ എന്നൊരു വ്യത്യാസം മാത്രമേ നിങ്ങള്‍ തമ്മിലുള്ളൂ. ‘ഞങ്ങള്‍ക്ക്‌ ഖുര്‍ആന്‍ മതി. ഖുര്‍ആനില്‍ ഞങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഉണ്ട്’ എന്ന് പറഞ്ഞവരോട് ഒരുവന് മുസ്ലീമായി ജീവിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഖുര്‍ആനില്‍ നിന്ന് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക്‌ അപ്പോള്‍ ഹദീസുകളിലേക്ക് ഓടേണ്ടി വന്നു. അങ്ങനെ മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ഓരോരുത്തര്‍ തങ്ങളുടെ ഭാവനക്കും മനോബോധത്തിനും ഒത്തവണ്ണം എഴുതിയുണ്ടാക്കിയ ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വെറും വട്ടപ്പൂജ്യം ആണെന്നും ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന് നിലനില്‍പ്പില്ലെന്നും ഒരുവന് മുസ്ലീമായി ജീവിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ ഇല്ലെന്നുമുള്ള സാക്ഷിയുടെ വാദം സത്യമാണെന്ന് TNTJ തങ്ങളുടെ പ്രവൃത്തിയാല്‍ അംഗീകരിച്ചു! ഇങ്ങനെ അവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങളെ കുറിച്ചാണ് താങ്കള്‍ പറയുന്നത് ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിച്ചു” എന്ന്! കഥയറിയാതെ ആട്ടം കാണുക എന്ന് പറഞ്ഞാല്‍ അത് ഇതാണ്! ഏതായാലും ഖുര്‍ആനില്‍ പറയുന്ന സംഭവങ്ങള്‍ നടന്നു രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഓരോരുത്തര്‍ തങ്ങളുടെ മനോബോധത്തിനൊപ്പിച്ചു എഴുതി വെച്ച ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന് നിലനില്‍പ്പില്ല എന്ന് സമ്മതിക്കുന്ന വ്യക്തിയാണ് മുഹമ്മദ്‌ ഈസാ എന്നതിനാല്‍ താങ്കള്‍ കത്തില്‍ പറഞ്ഞിരിക്കുന്ന പോലത്തെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക്‌ താങ്കളോട് ചോദിക്കേണ്ട കാര്യമില്ല.

 

താങ്കള്‍ എഴുതി തന്ന വ്യവസ്ഥയില്‍ ഇസ്ലാമിക വിഷയം ഇല്ല എന്ന് പരാതി പറയുകയല്ല, ആ വസ്തുത ചൂണ്ടിക്കാട്ടുക മാത്രമാണ് ക്രൈസ്തവ പക്ഷം ചെയ്തിരിക്കുന്നത്. ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല” ക്രൈസ്തവ ഇസ്ലാം സംവാദം എന്ന് ഇന്ത്യയില്‍ പലയിടങ്ങളില്‍ മുസ്ലീങ്ങളുമായി സംവാദം നടത്തിയിട്ടുള്ള സാക്ഷിയെ താങ്കള്‍ പഠിപ്പിക്കേണ്ടതില്ല! താങ്കളുടെ രണ്ടു പുസ്തകങ്ങളിലും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഇസ്ലാമാണ് ശരി എന്ന് സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ നിന്നും പല ഭാഗങ്ങളും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തിട്ട് ഇപ്പോള്‍ ക്രൈസ്തവര്‍ അതിന് മറുപടി പറയാന്‍ വരുമ്പോള്‍ ‘ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ ഞാന്‍ സംവാദത്തിന് വരൂ, ഇസ്ലാമിക വിഷയത്തെക്കുറിച്ച് ഞാന്‍ ഒന്നും മിണ്ടാന്‍ ഇല്ല’ എന്ന രീതിയിലുള്ള നിലപാട്‌ എടുക്കുന്നത് ശരിയാണോ മുഹമ്മദ്‌ ഈസാ?

 

താങ്കള്‍ അതിന് ശേഷം എഴുതിയിരിക്കുന്നത് വായിച്ചാല്‍ നേരമ്പോക്കിനുള്ള വകയുണ്ട്. ഇതാണ് താങ്കള്‍ എഴുതിയിരിക്കുന്നത്:

 

“മറ്റൊന്നു ഇസ്ലാമിക വിഷയത്തിൽ ഇരുപക്ഷവും പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ആവണമെന്ന് ഞാൻ അറിയിച്ചിരുന്നു. ഇതിലും ക്രൈസ്തവ പക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നു. യദാർത്ഥത്തിൽ മുഹമ്മദ് നബി (സ) യുടെ പൂർതികരിക്കപെട്ട ഇസ്ലാമിൽ, അദ്ദേഹത്തിന്‍റെ പ്രവാചക കാലഘട്ടത്തിനു മുൻപ് ധാരാളം പ്രവാചകന്മാർ ഉണ്ടെങ്കിലും അദ്ദേഹത്തെ അന്ത്യപ്രവാചകനായി തിരഞ്ഞെടുത്തതിനു ശേഷം അദ്ധേഹത്തിന്‍റെ കുടുംബക്കാരിലോ അനുയായികളിലോ ആര്‍ക്കും തന്നെ ദൈവിക വെളിപാട് ലഭിച്ചുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. നമ്മൾ ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിലെ ആധികാരികമായ ഏക സ്രോതസ്സ് മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളാണ്. ആ അദ്ധ്യാപനത്തിൽ, ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുർ ആനും അതിന്‍റെ വിവരണമായ പ്രവാചക ജീവിതവും ഉൾക്കൊള്ളുന്നുണ്ട്. മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3)

 

സംവാദത്തില്‍ ഉപയോഗിക്കുന്ന പ്രമാണരേഖകള്‍ ഏതൊക്കെ ആയിരിക്കണം എന്ന് മുഹമ്മദ്‌ ഈസാ ഏകപക്ഷീയമായി തീരുമാനിക്കും, സാക്ഷി അത് അംഗീകരിക്കും എന്നാണ് താങ്കള്‍ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ക്രൈസ്തവ വിഷയത്തില്‍ പ്രമാണമായി അംഗീകരിക്കേണ്ടത് മുഴു ബൈബിളും അല്ല, യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രമാണ് എന്ന് മുഹമ്മദ്‌ ഈസ പറഞ്ഞാല്‍ ക്രൈസ്തവ പക്ഷം അതിന് ആമേന്‍ പറയണം. ഇസ്ലാമിക വിഷയത്തില്‍ പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ മാത്രമായിരിക്കണം എന്ന് മുഹമ്മദ്‌ പറയും, ക്രൈസ്തവ പക്ഷം അതിനും ആമേന്‍ പറയണം, അല്ലേ? എന്തിനാണ് മുഹമ്മദ്‌ ഈസാ, താങ്കള്‍ ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം അപഹാസ്യനാകുന്നത്? “മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്” എന്ന് താങ്കള്‍ പറയുന്നു. ഏതൊക്കെയാണ് ആ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് താങ്കള്‍ പറയുന്നുമില്ല! സാക്ഷിക്ക് ഒറ്റ പ്രമാണമേയുള്ളൂ, അത് ഉല്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള 66 പുസ്തകങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍ ആണ് എന്ന് സാക്ഷി എവിടേയും പറയാന്‍ തയ്യാറാണ്! അത് പോലെ മുഹമ്മദ്‌ ഈസയും തുറന്ന് പറയണം, ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണം എന്ന്. ഖുര്‍ആന്‍ മുഹമ്മദ്‌ ഈസാ അംഗീകരിക്കുന്നുണ്ട് എന്ന് പറഞ്ഞതില്‍ സന്തോഷം. പിന്നേയും കിടക്കുന്നുണ്ടല്ലോ മുഹമ്മദിന്‍റെ അദ്ധ്യാപനങ്ങള്‍ ഇഷ്ടം പോലെ. ഇതില്‍ ഏതൊക്കെയാണ് മുഹമ്മദ്‌ ഈസാ അംഗീകരിക്കുന്നത് എന്ന് പറയൂ. പിന്നെ ഒരു കാര്യമുള്ളത്, ഏതെങ്കിലും ഒരു ഹദീസ്‌ ഗ്രന്ഥത്തില്‍ നിന്ന് ഏതെങ്കിലും ഒരു ഹദീസ്‌ മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനം ആണെന്ന് അംഗീകരിക്കാന്‍ മുഹമ്മദ്‌ ഈസാ തയ്യാറായാല്‍ ആ ഹദീസ്‌ ഗ്രന്ഥത്തില്‍ ഉള്ള മുഴുവന്‍ ഹദീസുകളും മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനം ആണെന്ന് അംഗീകരിക്കണം! ഏതെങ്കിലും ഒരു ഹദീസ്‌ ഗ്രന്ഥത്തിലെ ഒരു ഹദീസ്‌ മുഹമ്മദ്‌ ഈസ തള്ളുകയാണെങ്കില്‍ ആ ഹദീസ്‌ സമാഹാരത്തിലെ മുഴുവന്‍ ഹദീസുകളും തള്ളണം! അതല്ലാതെ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി വരുന്ന ഹദീസുകള്‍ മാത്രം അംഗീകരിക്കുകയും എതിരായി വരുന്ന ഹദീസുകളെ തള്ളിക്കളയുകയും ചെയ്യുന്ന ദാവാക്കാരുടെ സ്ഥിരം കലാപരിപാടി സാക്ഷിയുടെ അടുത്തു നടക്കുകയില്ല എന്ന് ആദ്യമേ ഓര്‍മ്മിപ്പിക്കുന്നു.

 

സാക്ഷി ഇത് വെറുതെ പറയുന്നതല്ല, ഇസ്ലാമിക പ്രമാണ രേഖകളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. “കളവ്‌ പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന ഹദീസ്‌ നോക്കുക:

 

“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ്‌ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 60,621)

 

ഈ ഹദീസ്‌ അനുസരിച്ച് ബുഖാരിയില്‍ പെട്ട ഒരു ഹദീസ്‌ കള്ളമാണ് എന്ന് പറഞ്ഞു നിങ്ങള്‍ തള്ളിയാല്‍, ആ കള്ള ഹദീസ്‌ റിപ്പോര്‍ട്ട് ചെയ്ത ബുഖാരിയും കള്ളന്മാരില്‍പ്പെട്ടവനാണ്. കള്ളന്മാരില്‍പ്പെട്ട ഒരാള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു ഹദീസുകളും കള്ളമായിരിക്കും, അത് വിശ്വാസത്തില്‍ എടുക്കാന്‍ പാടില്ല. ഇത് ഹദീസ്‌ നിദാന ശാസ്ത്രത്തില്‍ ഉള്ളതാണ്, അല്ലാതെ സാക്ഷിയുടെ കണ്ടുപിടുത്തമൊന്നുമല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു ഹദീസ്‌ സമാഹാരത്തില്‍ നിന്നും ഒരു ഹദീസ്‌ മുഹമ്മദ്‌ ഈസാ ഉദ്ധരിച്ചാല്‍, ആ ഹദീസ്‌ സമാഹാരത്തിലെ ബാക്കി ഹദീസുകളില്‍ ഏതില്‍ നിന്ന് വേണമങ്കിലും ഞങ്ങള്‍ ഉദ്ധരിക്കുന്നതായിരിക്കും എന്ന് മറക്കാതിരിക്കുക. ഈ ഒരു ബോധ്യത്തോട് കൂടെ സംവാദത്തില്‍ മുഹമ്മദ്‌ ഈസായുടെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമായി വെളിപ്പെടുത്തുക. മുഹമ്മദ്‌ ഈസാ എത്ര ഗ്രന്ഥങ്ങളുടെ പേരുകള്‍ വേണമെങ്കിലും പറഞ്ഞോളൂ, സാക്ഷിക്ക് അതില്‍ യാതൊരു വിരോധവും ഇല്ല, ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ആണ് അതൊക്കെയെന്നു ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്!!

 

വീണ്ടും താങ്കള്‍ പറയുന്ന അബദ്ധങ്ങള്‍ ഇവയാണ്:

 

“പ്രവാചകന്‍റെ ആദ്ധ്യാപനത്തെയും ജീവിതത്തെയും പഠനവിധേയമാക്കി ധാരാളം പണ്ഡിത ശ്രേഷ്ഠന്മാർ ക്വുർ ആനിനു വ്യാഖ്യാനം എഴുതുകയും ചിലർ ചരിത്രം രചിക്കുകയും ചിലർ കർമശാസ്ത്രം രൂപികരിക്കുകയും മറ്റു ചിലർ ഗവേഷണങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ പഠനങ്ങൾക്കെല്ലാം അവ ഓരോന്നും അർഹിക്കുന്ന സ്ഥാനങ്ങൾ മുസ്ലിങ്ങൾ നല്കുന്നുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന പ്രമാണമായി ആരും കരുതുന്നില്ല. ഈ പണ്ഡിതന്മാര്ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അന്ഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല. നേരെ മറിച്ചു തങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും തങ്ങൾ എത്തി ചേർന്ന നിഗമനങ്ങൾക്ക് തെളിവാക്കിയിട്ടുള്ളത് മുഹമ്മദ് (സ) യുടെ അദ്ധ്യാപനം ആണെന്നും ആ അദ്ധ്യാപനം തങ്ങൾക്കു ലഭിച്ചത് ഈ പരമ്പരയിലൂടെ ആണെന്നും തങ്ങൾ സ്വീകരിച്ച ഈ തെളിവുകളിൽ ദൗർബല്യം കണ്ടെത്തുകയോ ഇതിനേക്കാൾ തെളിവോടു കൂടി മറ്റൊന്നു ലഭിക്കുകയോ ചെയ്താൽ ഞങ്ങളുടെ നിഗമനങ്ങളെ നിങ്ങൾ ഒഴിവാക്കുകയും സ്ഥിരപ്പെട്ടത് സ്വീകരിക്കുകയും ചെയ്യണമെന്നും ഇവർ നിബന്ധന വെച്ചിട്ടുണ്ട്.

 

ഇങ്ങനെ തുടർന്ന് വന്ന ഗവേഷണങ്ങളും ഫലങ്ങളും അതിന്റെ വഴികളും ഒക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളെ മാത്രം പ്രമാണമാക്കണം എന്നത് ഈ സംവാദത്തിനു വേണ്ടി മാത്രം ഞാൻ പറയുന്ന നിബന്ധനയല്ല. മറിച്ച് ഇതല്ലാതെയുള്ള ഒന്നും പ്രമാണമായി സ്വീകരിക്കുന്ന രീതി ഒരു വിഷയത്തിലും മുസ്ലിങ്ങൾക്ക് ഇല്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3)

 

താങ്കള്‍ പറഞ്ഞ ഈ വിഡ്ഢിത്തരത്തിന് മറുപടി ഞങ്ങള്‍ പറയുന്നതിനേക്കാള്‍ കേരളക്കരയില്‍ ജീവിച്ചിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനായ അമാനി മൌലവി പറയുന്നതായിരിക്കും നല്ലത് എന്നുള്ളതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ താഴെ കൊടുക്കുന്നു:

 

“ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍, ഓരോ വാക്കിനും, ഓരോ ആയത്തിനും മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നല്‍കാവൂ എന്നോ, അവരില്‍ നിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേല്‍ വിവരിച്ചതില്‍ നിന്ന് ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:

 

1)         മുന്‍ഗാമികള്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്.

2)         അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്‌ഷ്യം കൂടാതെ ഒന്നിന് മറ്റേതിനേക്കാള്‍ മുന്‍ഗണന നല്‍കരുത്.

3)         ഖുര്‍ആന്‍റെ ഭാഷാ സാഹിത്യത്തില്‍ നിന്നും, മഹാ വിജ്ഞാനങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ട്. എന്നാലവ മുന്‍ഗാമികള്‍ സ്വീകരിച്ചതിനു വിരുദ്ധമാകരുത്.

4)         മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (സ) യുടെ സുന്നത്തിനാണ് വില കല്പിക്കേണ്ടത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകള്‍ക്കും.

5)         അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത കാര്യങ്ങളില്‍ ഖുര്‍ആന്‍റെ പ്രസ്താവനകളില്‍ നിന്ന് നേര്‍ക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചു കൂടാത്തതാണ്.

6)         നബി (സ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളില്‍, നബി(സ)യില്‍ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളില്‍ മാത്രമാണ് മേല്‍ ചൂണ്ടിക്കാട്ടിയ തത്വങ്ങള്‍ സ്വീകരിക്കേണ്ടത്.

7)         ഈ അടിസ്ഥാനത്തിലല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.

 

(മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 68)

 

ഒരാള്‍ക്ക്‌ ഒരു ആദര്‍ശമോ, അഭിപ്രായമോ ഉണ്ടായിരിക്കുക- അത് മതപരമോ, ഭൌതികമോ, ശാസ്ത്രീയമോ, എതെങ്കിലുമാകട്ടെ- അത് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്നോ, പ്രോത്സാഹിപ്പിക്കുന്നുവെന്നോ, വരുന്നതില്‍ അയാള്‍ക്ക്‌ താത്പര്യവും ഉണ്ടായിരിക്കുക, എന്നിട്ട് വല്ല പഴുതും കാണുമ്പോള്‍ അതനുസരിച്ച് ഖുര്‍ആന്‍റെ വചനങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക, ഇതാണ് സ്വന്തം അഭിപ്രായമനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്ന് പറയുന്നത്. ഇതാണ് ആക്ഷേപാര്‍ഹവും കുറ്റകരവും. ആ ആദര്‍ശം- അല്ലെങ്കില്‍ അഭിപ്രായം- യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ചിട്ടില്ലാത്തതായിരിക്കണമെന്നോ, അത് മൌനം അവലംബിച്ചതായിരിക്കനമെന്നോ ഇല്ല. ഖുര്‍ആന്‍ പൊതുവില്‍ അതംഗീകരിച്ചിട്ടുള്ള തത്വമാണെന്നു വന്നാല്‍പ്പോലും ആ വിഷയത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നതല്ലാത്ത ആയത്തുകളുടെ വിവരണത്തില്‍ അതുള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതും ആക്ഷേപാര്‍ഹം തന്നെയാണ്. പലര്‍ക്കും പിണയാറുള്ള ഒരമളിയും, അബദ്ധവുമാണിത്. ചിലപ്പോള്‍ സദുദ്ദേശ്യത്തോടുകൂടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ഓരോ ആയത്തിലേയും പ്രതിപാദ്യ വിഷയങ്ങള്‍ ഏതാണോ അതില്‍ ഏറ്റക്കുറവ് വരുത്താതെ അത് വിവരിക്കുകയും വ്യാഖ്യാനിക്കുകയാണ് വ്യാഖ്യാതാക്കള്‍ ചെയ്യേണ്ടത്. വാചകങ്ങളുടെ ഘടനാവിശേഷതകളോ, മുന്‍ഗാമികളില്‍ നിന്ന് അവയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രസ്താവനകളോ ഗൌനിക്കാതെ-അല്ലെങ്കില്‍ മനസ്സിലാക്കാതെ- വാക്കുകളുടെ ഭാഷാര്‍ത്ഥം മാത്രം ആസ്പദമാക്കി അര്‍ത്ഥവ്യാഖ്യാനം നല്‍കുന്നതും ഭീമമായ അബദ്ധമാകുന്നു. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 68)

 

യഹൂദരില്‍ നിന്നോ, ക്രിസ്ത്യാനികളില്‍ നിന്നോ, അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നതെല്ലാം “ഇസ്രാഈലിയ്യാത്തി”ല്‍ ഉള്‍പ്പെടുന്നു. സത്യാസത്യമോ, ന്യായാന്യായമോ നോക്കാതെ കണ്ടമാനം ഇസ്രാഈലിയ്യാത്ത് ഉദ്ധരിക്കുകയും അവയെ അടിസ്ഥാനമാക്കി ഖുര്‍ആന്‍റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുക വഴി ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അനേകം അബദ്ധങ്ങള്‍ ചെയ്യുകയുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍റെ മൂലതത്വങ്ങള്‍ക്ക് പോലും വിരുദ്ധമായ-അബദ്ധപൂര്‍ണ്ണമായ- പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവ മുഖേന പൊതുജനമദ്ധ്യേ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരെ മറിച്ച്, ഇസ്രാഈലിയ്യാത്തില്‍ പെട്ടതാണെന്നോ ഇസ്രാഈലിയ്യാത്ത് ഉദ്ധരിക്കാറുള്ള ആളുകള്‍ ഉദ്ധരിച്ചതാണെന്നോ ഉള്ള ഏക കാരണത്താല്‍ – സത്യാസത്യമോ, ബാലാബലമോ ഗൌനിക്കാതെ- എല്ലാം അങ്ങ് തള്ളിക്കളയുന്ന ചില ആളുകളെയും കാണാം. ഈ ഭ്രമം പിടിപെട്ടവര്‍ക്ക് ചിലപ്പോള്‍ ഖുര്‍ആന്‍റെയോ ഹദീസിന്‍റെയോ പ്രസ്താവനകളാല്‍ സ്ഥാപിതമായ യാഥാര്‍ത്ഥ്യങ്ങളെപ്പോലും നിരസിക്കേണ്ടതായി നേരിടുന്നതും അപൂര്‍വമല്ല. മുന്‍പറഞ്ഞ പോലെ ഇസ്രാഈലിയ്യാത്തുകള്‍ മുഴുവനും സ്വീകാര്യമോ മുഴുവനും തള്ളിക്കളയേണ്ടതോ അല്ല. രണ്ടിനും നിര്‍വ്വാഹമില്ലാത്ത ഒരു വിഭാഗം കൂടി അതിലുണ്ട് എന്നാലോചിക്കേണ്ടതാകുന്നു. അതുകൊണ്ടാണ് ‘വേദക്കാരെ നിങ്ങള്‍ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യരുത്’ എന്നും മറ്റും നബി (സ) അരുളിച്ചെയ്തിരിക്കുന്നതും. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 69)

 

മുന്‍ഗാമികള്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്” എന്നാണ് അമാനി മൌലവി പറയുന്നത്. പക്ഷേ മുഹമ്മദ്‌ ഈസാ പറയുന്നത്ഈ പണ്ഡിതന്മാര്‍ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അന്ഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല” എന്നാണ്. ഇതില്‍ ആര് പറയുന്നതാണ് ശരി? മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത് എന്ന് പറഞ്ഞ മുഹമ്മദ്‌ അമാനി മൌലവി പറയുന്നതോ അതോ ‘ഈ പണ്ഡിതന്മാരെ മുസ്ലീങ്ങള്‍ നിര്‍ബന്ധമായി അംഗീകരിക്കേണ്ട കാര്യമില്ല’ എന്ന് പറയുന്ന മുഹമ്മദ്‌ ഈസാ പറയുന്നതോ ശരി? ഏതു മുഹമ്മദ്‌ ആണ് ശരി എന്ന് താങ്കള്‍ ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

“ഇസ്ലാമിനെ സംബന്ധിച്ച് ഉപരിപ്ലവമായ ധാരണ ഉള്ളവർക്ക് പോലും ഞാൻ മേൽ പറഞ്ഞത് അസ്വീകാര്യമാവേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞുതരാമോ എന്നാണ് ക്രൈസ്തവപക്ഷം ചോദിക്കുന്നത്. ഞങ്ങൾ സീറയോ, ത്വാരിഖൊ, ഹദീസൊ ഉദ്ധരിക്കുമ്പോൾ ഇതൊന്നും സ്ഥിരപ്പെട്ടതല്ല എന്ന് നിങ്ങൾ പറഞ്ഞാലോ എന്നാണ് ക്രൈസ്തവ ആകുലത. ഇങ്ങനെ ഞങ്ങൾ എന്തെങ്കിലും കാര്യം സ്വീകാര്യമല്ലെന്ന് തെളിവുകൾ സഹിതം പറയുമ്പോൾ ഞങ്ങൾ പറയുന്നത് ഖണ്ഡിക്കാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും ആവശ്യമായ കാര്യങ്ങൾ ക്രൈസ്തവപക്ഷം പഠിച്ചുവരണമെന്നാണ് എനിക്ക് പറയുവാനുള്ളത്. ഏതായാലും മുഹമ്മദ് നബി (സ)യുടെ പേരിൽ പറയപ്പെട്ട ഒരു കാര്യം പോലും ഇസ്ലാമിക പണ്ഡിതന്മാർ സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കാതിരുന്നിട്ടില്ല. ഇവയെല്ലാം കൃത്യമായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ പഠിച്ചു തങ്ങൾക്കു അനുകൂലമായി എന്തെങ്കിലും ലഭിക്കുമെങ്കിൽ സംവാദ വേളയിൽ ഉപയോഗിക്കുകയാണ് വേണ്ടത്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3)

 

ക്രൈസ്തവ പക്ഷത്തിന്‍റെ ആകുലതയെക്കുറിച്ച് മുഹമ്മദ്‌ ഈസാ വ്യാകുലപ്പെടേണ്ട കാര്യമില്ല. ഞങ്ങളുടെ ചോദ്യത്തിന് ഈസാ ഇപ്പോഴും ഉത്തരം നല്‍കിയിട്ടില്ല. മുഹമ്മദ്‌ നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് പറയുന്നതല്ലാതെ ഏതൊക്കെയാണ് ആ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് പറയാന്‍ മുഹമ്മദ്‌ ഈസക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന കാര്യം ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ലോകത്തുള്ള ഒറ്റ മുസ്ലീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല, ഏതൊക്കെയാണ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് തെളിയിക്കാന്‍. അങ്ങനെയിരിക്കെ മുഹമ്മദ്‌ ഈസാ എന്ത് മാര്‍ഗ്ഗം ഉപയോഗിച്ചാണ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചത് എന്നറിയാന്‍ സാക്ഷിക്ക് ആഗ്രഹമുണ്ട്. ഒരു സംവാദത്തില്‍ ഏര്‍പ്പെടും മുന്‍പേ എന്തൊക്കെയായിരിക്കും സംവാദത്തില്‍ ഉപയോഗിക്കുന്ന പ്രമാണരേഖകള്‍ എന്ന് ഇരു പക്ഷവും വ്യക്തമാക്കേണ്ടതുണ്ട്. ക്രൈസ്തവപക്ഷത്തിന്‍റെ പ്രമാണ രേഖ ബൈബിള്‍ ആയിരിക്കും എന്ന് ഞങ്ങള്‍ പറയുന്നു. അത് പോലെ ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണ രേഖ ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആയിരിക്കും എന്ന് തുറന്ന് പറയാന്‍ മുഹമ്മദ്‌ ഈസക്ക് എന്താണ് ഇത്ര നാണം? ‘മുഹമ്മദ്‌ നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍’ എന്ന അഴകൊഴമ്പന്‍ മറുപടി വിട്ടിട്ട് ധൈര്യപൂര്‍വ്വം പറയണം മുഹമ്മദ്‌ ഈസാ, “ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണ രേഖകള്‍” എന്ന്!!

 

താങ്കള്‍ വീണ്ടും എഴുതിയിരിക്കുന്നു:

 

“പക്ഷെ ഇത്ര ഗഹനമായ പഠനം ഇല്ലെന്നു മാത്രമല്ല, തങ്ങൾ ഉദ്ധരിക്കുന്ന വിഷയത്തിന്‍റെ മുന്‍പും പിന്‍പും പോലും ഈ കൂട്ടർക്ക് അറിയില്ല എന്നതാണ് ഇവരുമായി നടത്തിയ പല ചർച്ചയിലൂടെയും ഞാൻ മനസിലാക്കിയത്. ഇന്‍റർനെറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കുറേ വിമർശനങ്ങളും അമുസ്ലിങ്ങൾ വിവർത്തനം ചെയ്ത പുസ്തകങ്ങളും ഇസ്ലാമിക സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഉന്നയിക്കുന്ന തർക്ക വിഷയങ്ങളും നിരീശ്വര വാദികൾ ഉന്നയിക്കുന്ന ആരോപണങ്ങളും ഒക്കെ തലയും വാലും പരിശോധിക്കാതെ ശേഖരിച്ചു വയ്ക്കുക മാത്രമാണ് സാക്ഷി ചെയ്യുന്നത്. ഇങ്ങനെയുള്ള അസംബന്ധങ്ങളുമായി ഇസ്ലാമിക പണ്ഡിതന്മാരുടെ മുമ്പിൽ ഇവർ വിഷയാവതരണം നടത്തിയാൽ തെളിവില്ലാതെ ദുരാരോപണം പറഞ്ഞതിന്‍റെ പേരിൽ ഏത്തമിടെണ്ടിവരും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മാത്രവുമല്ല അവർ വായിക്കുന്ന ഭാഗത്ത് എഴുതിയിരിക്കുന്നതിന്‍റെ അർഥം പോലും ആവില്ല പലപ്പോഴും പറയുന്നത്.

 

ത്വരിഖ്, ഫത്വ, തഫ്സീർ എന്ന് തുടങ്ങി ഏതു നിങ്ങൾ ഉദ്ധരിച്ചാലും അവയുടെ ഒക്കെ അവലംബം മുഹമ്മദ് നബി (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനം മാത്രം ആവണമെന്നും, അല്ലാത്ത പക്ഷം ഞങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾകുള്ള പ്രമാണം വിഷയാവതരണ ദിവസം തന്നെ ക്രൈസ്തവ പക്ഷം വ്യക്തമാക്കുവാൻ ബാദ്ധ്യസ്തരാണ്. അതിനു പരാജയപ്പെടുന്ന പക്ഷം ഉന്നയിച്ച ആരോപണം പരസ്യമായി മൈക്കിലൂടെ ക്രൈസ്തവ പക്ഷം പിൻവലിക്കെണ്ടാതാണെന്നും അവശേഷിക്കുന്ന ആരോപണങ്ങൾക്ക് മാത്രമേ ഇസ്ലാമിക പക്ഷത്തിന് മറുപടി പറയേണ്ട ബാദ്ധ്യതയുള്ളൂ എന്നും ഓർമപ്പെടുത്തുന്നു.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3,4)

 

സാക്ഷിയെക്കൊണ്ട് ഏത്തമിടീക്കാന്‍ മുഹമ്മദ്‌ ഈസക്ക് കഴിയില്ല എന്നറിഞ്ഞിട്ടാണോ ഇവിടെ ഇസ്ലാമിക പണ്ഡിതന്മാരുടെ കാര്യം പറഞ്ഞിരിക്കുന്നത്? ഇന്ത്യയിലെ പല ഇസ്ലാമിക പണ്ഡിതന്മാരുമായി സാക്ഷി സംവാദം നടത്തിയിട്ടുണ്ട്, ഒരാള്‍ക്കും സാക്ഷിയെ ഏത്തമിടീക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സംവാദങ്ങളില്‍ മുന്നോട്ടു വെച്ച ഒറ്റ ഒരു വാദം പോലും സാക്ഷിക്ക് പിന്‍വലിക്കേണ്ടി വന്നിട്ടില്ല, ഒരാളും ആ വാദങ്ങളെ ഖണ്ഡിച്ചിട്ടുമില്ല! ഇവിടത്തെ വിഷയം ഇസ്ലാമിക പണ്ഡിതന്മാരുമായി സാക്ഷി നടത്താന്‍ പോകുന്ന സംവാദമല്ല, മുഹമ്മദ്‌ ഈസായുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുഹമ്മദ്‌ ഈസയുമായി സാക്ഷി നടത്താന്‍ പോകുന്ന സംവാദമാണ്. താങ്കളുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ക്ക് നേരെ ചോദ്യം വരുമ്പോള്‍ മറുപടി പറയേണ്ടത് ഗ്രന്ഥകര്‍ത്താവായ താങ്കളോ അതോ വായനക്കാരായ ഏതോ ചില ഇസ്ലാമിക പണ്ഡിതന്മാരോ? എന്താണ് മുഹമ്മദ്‌ ഈസാ താങ്കളുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന വിഷയങ്ങള്‍ക്ക് നേരെ ചോദ്യം വരുമ്പോള്‍ ഉത്തരം പറയാതെ ഓടിയൊളിക്കാന്‍ നോക്കുന്നത്? എം.എം.അക്ബര്‍ മൌലവിയെപ്പോലെ തന്നെ താങ്കളും പഠിക്കാതെയാണോ പുസ്തകമെഴുതിയത്? ബൈബിളിനെക്കുറിച്ച് അറിവില്ലാത്ത പാവം മുസ്ലീങ്ങളുടെ മുന്നില്‍ താങ്കള്‍ കെട്ടിപ്പൊക്കിയെടുക്കാന്‍ ശ്രമിക്കുന്ന പണ്ഡിതന്‍ എന്ന ഇമേജ് ചില്ലുകൊട്ടാരം പോലെ തകര്‍ന്നു വീഴും എന്ന തിരിച്ചറിവാണോ അതോ ഇസ്ലാമിക വിഷയങ്ങളില്‍ അടിസ്ഥാന അറിവ് പോലും താങ്കള്‍ക്കില്ല എന്ന സത്യം പൊതുജനങ്ങളുടെ മുമ്പാകെ വെളിപ്പെടും എന്ന ഭീതിയാണോ, ഏതാണ് മുഹമ്മദ്‌ ഈസാ താങ്കളുടെ പുസ്തകങ്ങളില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തില്‍ സാക്ഷിയുമായി ഒരു സംവാദം നടത്തുന്നതില്‍ നിന്നും താങ്കളെ പുറകോട്ടു വലിക്കുന്നത്?

 

സാക്ഷിക്ക് ഇസ്ലാമിക വിഷയത്തില്‍ ഗഹനമായ പഠനം പോയിട്ട് ഉന്നയിക്കുന്ന വിഷയങ്ങളുടെ തലയും വാലും പോലും അറിയില്ലെന്ന് വെറുതെ ആരോപണം ഉന്നയിക്കുന്നതിന് പകരം മുഹമ്മദ്‌ ഈസ ചെയ്യേണ്ടത്‌ സാക്ഷിയുമായി സംവാദം നടത്തി ഈ ആരോപണം തെളിയിക്കുന്നതല്ലേ? അതോ ‘ഉന്നയിക്കുന്ന വിഷയങ്ങളുടെ തലയും വാലും പോലും അറിയാത്ത അസംബന്ധങ്ങള്‍ പറയുന്ന കൂട്ടരുമായിപ്പോലും ഒരു സംവാദത്തില്‍ പിടിച്ചു നില്‍ക്കാനുള്ള കഴിവ് എനിക്കില്ലേ’ എന്നുള്ള കുറ്റസമ്മതമൊഴിയാണോ മുകളില്‍ മുഹമ്മദ്‌ ഈസാ നല്‍കിയിരിക്കുന്നത്? സാക്ഷി ഇന്ത്യയില്‍ പലയിടങ്ങളില്‍ മുസ്ലീങ്ങളുമായി സംവാദം നടത്തിയിട്ടുണ്ട്, തെളിവ്‌ ഇല്ലാത്ത ഒറ്റ വാദം പോലും സാക്ഷി ഒരിടത്തും മുന്നോട്ടു വെച്ചിട്ടില്ല. സാക്ഷി മുന്നോട്ടു വെച്ച വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയാതെ സ്വഹീഹ് ബുഖാരിയടക്കമുള്ള തങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെ വരെ തള്ളിപ്പറയേണ്ട പരിതാപകാരവും സഹതാപാര്‍ഹവുമായ ഗതികെട്ട അവസ്ഥയിലേക്ക് ഇസ്ലാമിക പക്ഷം വന്നിട്ടുണ്ട് എന്നല്ലാതെ ഒരിക്കല്‍പ്പോലും ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ വാദങ്ങള്‍ പിന്‍വലിക്കേണ്ടി വന്നിട്ടില്ല. ഈ സത്യം അറിയാവുന്നത് കൊണ്ടാണ് മുഹമ്മദ്‌ ഈസാ സാക്ഷിയുമായി സംവാദത്തിന് വരാതെ ഭയന്ന് പിന്മാറി നില്‍ക്കുന്നത് എന്നും ഞങ്ങള്‍ക്കറിയാം!

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

ഇങ്ങനെ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ എന്ന ഏക പ്രമാണം മാത്രമേ ഇസ്ലാമിന് ഉള്ളൂ എന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് അത്ഭുതപ്പെടുക ഒന്നും വേണ്ട. ഇസ്ലാമിക വിഷയത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഖണ്ഡന പ്രസംഗങ്ങളിലും ഇരുപക്ഷവും അംഗീകരിക്കുന്നത് ഞാൻ നിങ്ങള്‍ക്ക് മുൻപിൽ വച്ച ഏക പ്രമാണമായ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണെന്ന് ഇന്‍റെർനെറ്റും മറ്റു സൌകര്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ചുരുക്കത്തിൽ ഇസ്ലാമിക ചർച്ചയ്ക്കായി ഞാൻ മുൻപിൽ വച്ച ഏക പ്രമാണം എന്നത് അപ്രാപ്യമായതും ലോകത്ത് നിലവിൽ ഇല്ലാത്തതുമായ ഒരു സംഗതിയല്ല. പക്ഷെ ഇസ്ലാമിലെ തെളിവ് ഏതെന്നു വേര്‍തിരിച്ച് ഗ്രഹിക്കുവാനുള്ള സാക്ഷിയുടെ പോരായ്മ മറച്ചു വെക്കുവാനുള്ള അനാവശ്യ വാചക കസർത്ത് മാത്രമാണ് സംവാദത്തിനു വിഘാതമാവുന്നത്.(മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 4)

 

ഇവിടെയും താങ്കള്‍ “മുഹമ്മദ്(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ” എന്ന് പറയുന്നതല്ലാതെ ഏതൊക്കെയാണ് ആ അദ്ധ്യാപനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങള്‍ എന്ന് പറയുന്നതേയില്ലല്ലോ. ആ ഗ്രന്ഥങ്ങളുടെ പേര് പറയാന്‍ താങ്കള്‍ എന്താണ് ഇത്രയധികം നാണിക്കുന്നത്? അതോ ആ ഗ്രന്ഥങ്ങളുടെ പേരുകള്‍ ഒന്നും മുഹമ്മദ്‌ ഈസക്ക് അറിയില്ലേ? അറിയില്ലെങ്കില്‍ താങ്കള്‍ ഏതെങ്കിലും കൊള്ളാവുന്ന ഇസ്ലാമിക പണ്ഡിതനെ കണ്ട് ഈ ഗ്രന്ഥങ്ങളുടെ പേര് ചോദിച്ച് മനസ്സിലാക്കിയിട്ട് ഈ കത്തിനു മറുപടി തരുമ്പോള്‍ അതില്‍ എഴുതുക, ‘ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണ രേഖകള്‍’ എന്ന്. ഏറ്റവും കുറഞ്ഞത് അതെങ്കിലും ചെയ്യുക.

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

“സംവാദ വ്യവസ്ഥ പൂർണ്ണമാണ്

 

ചുരുക്കത്തിൽ ക്രൈസ്തവ വിഷയവുമായി ബന്ധപ്പെട്ടു നടക്കേണ്ട സംവാദത്തിൽ ഞാൻ മുന്നോട്ടു വെക്കുന്ന വാദവും അംഗീകരിച്ച പ്രമാണവും ഉൾകൊള്ളിച്ചു ഞാൻ നല്കിയ വ്യവസ്ഥ പൂർണവും യുക്തി സഹജവുമാണ്. അതേ പോലെ ഇസ്ലാമിക വിഷയത്തിൽ നിങ്ങളുടെ വാദം ലഭ്യമല്ലാത്ത സന്ദർഭത്തിൽ എതിർവാദം എഴുതാതിരുന്നതും സംവാദത്തിനു പ്രമാണമായി നിബന്ധനയാക്കിയ മുഹമ്മദ് (സ) നബി സ്ഥിരപ്പെട്ട അദ്ധ്യാപനം എന്നതും തിരുത്തൽ ആവശ്യമില്ലാത്ത വിധം കൃത്യമാണ്. എന്തുകൊണ്ട് ഞാൻ ഇപ്രകാരം എഴുതി എന്ന് ക്രൈസ്തവ പക്ഷം ഗ്രഹിക്കാത്തതിനാൽ ഓരോന്നും വിശദീകരിച്ചു എന്ന് മാത്രം. സംവാദത്തിന്‍റെ സമയഘടന, തീരുമാനിക്കാനുള്ള അവകാശം ആരോപണത്തിന് മറുപടി പറയുന്ന കക്ഷിക്ക് നല്കണം എന്നതിലും ഞാൻ ഉറച്ചു നില്കുന്നു. ഏതായാലും സമയവും വേദിയും നിശ്ചയിക്കുന്നതിന് മുൻപ് തീരുമാനമാകേണ്ട വിഷയങ്ങൾ ബാക്കി നിൽകുന്നതിനാൽ ഇപ്പോൾ അവ ചർച്ച ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 4)

 

ഈ ഒരു പാരഗ്രാഫില്‍ താങ്കള്‍ ചുരുക്കി പറഞ്ഞ കാര്യമാണ് മുകളില്‍ താങ്കള്‍ വിശദമായി എഴുതിയിട്ടുള്ളതും അതിലും വിശദമായി ഞങ്ങള്‍ മറുപടി തന്നിട്ടുള്ളതും. സംവാദത്തില്‍ തന്‍റെ വിഷയം സ്ഥാപിക്കേണ്ടതിന് താന്‍ ഉപയോഗിക്കാന്‍ പോകുന്ന പ്രമാണഗ്രന്ഥങ്ങളുടെ പേര് പോലും പറയാന്‍ കഴിയാത്ത മുഹമ്മദ്‌ ഈസയാണ് ഇപ്പോള്‍ പറയുന്നത് സംവാദ വ്യവസ്ഥ പൂര്‍ണ്ണമാണ് എന്ന്!! ഇസ്ലാമിക വിഷയത്തില്‍ സംവാദം നടത്താനുള്ള പ്രാപ്തി മുഹമ്മദ്‌ ഈസക്കില്ല എന്ന് മുഹമ്മദ്‌ ഈസ തന്നെ മുന്‍പ്‌ സമ്മതിച്ചിട്ടുള്ളതിനാലും സാക്ഷിക്ക് അക്കാര്യം പൂര്‍ണ്ണ ബോധ്യമുള്ളതിനാലും ഇസ്ലാമിക വിഷയത്തില്‍ മുഹമ്മദ്‌ ഈസയുമായി ഒരു സംവാദം നടത്തണം എന്ന ആഗ്രഹം സാക്ഷിക്കില്ല എന്ന് മുന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നതാണല്ലോ. ഒറ്റ വിഷയത്തില്‍ സംവാദം നടത്തിയാല്‍ മതി, അത് മുഹമ്മദ്‌ ഈസായുടെ രണ്ടു പുസ്തകങ്ങളില്‍ മുഹമ്മദ്‌ ഈസാ ഉന്നയിച്ച ആരോപണങ്ങളെയും അവകാശവാദങ്ങളെയും കുറിച്ചായിരിക്കണം എന്ന ന്യായയുക്തവും യുക്തിസഹവുമായ ആവശ്യം മാത്രമേ സാക്ഷി മുന്നോട്ടു വെക്കുന്നുള്ളൂ. ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ പ്രമാണം എന്നത്തെയും പോലെത്തന്നെ ഇപ്പോഴും ബൈബിള്‍ ആയിരിക്കും എന്നു സാക്ഷി അറിയിക്കുന്നു. മുഹമ്മദ്‌ ഈസായുടെ രണ്ടു പുസ്തകങ്ങളില്‍ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചും പറഞ്ഞിരിക്കുന്ന അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് മുഹമ്മദ്‌ ഈസാ വ്യക്തമാക്കണം. എത്ര ഗ്രന്ഥങ്ങള്‍ വേണമെങ്കിലും മുഹമ്മദ്‌ ഈസക്ക് ഉപയോഗിക്കാം, സാക്ഷിക്ക് അതില്‍ യാതൊരുവിധ എതിര്‍പ്പുമില്ല. ആ ഗ്രന്ഥങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി പറഞ്ഞിരിക്കണം എന്ന് മാത്രം. ആ ഗ്രന്ഥങ്ങളില്‍ നിന്നല്ലാതെ വേറെ ഒറ്റ ഗ്രന്ഥത്തില്‍ നിന്നും ഒരു വാചകം പോലും ഉദ്ധരിക്കാനും പാടില്ല. ഇസ്ലാമിന്‍റെ പ്രമാണമായി അംഗീകരിക്കുന്ന ഗ്രന്ഥങ്ങളിലെ എല്ലാ ഭാഗവും അംഗീകരിക്കണം. ഒരു ഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ക്ക്‌ അനുകൂലമായത് എടുക്കുകയും നിങ്ങള്‍ക്ക്‌ പ്രതികൂലമായത്‌ തള്ളിക്കളയുകയും ചെയ്യുന്ന ദാവാക്കാരുടെ പതിവ് ഇരട്ടത്താപ്പ്‌ നയം പാടില്ല. ഇത്രമാത്രമേ സാക്ഷിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളൂ.

 

ഇതിനു ശേഷം താങ്കള്‍ എഴുതിയിരിക്കുന്നത് സംവാദവുമായി ബന്ധമില്ലാത്തതും തികച്ചും വ്യക്തിഹത്യാപരവുമാണ് എന്നതിനാല്‍ മറുപടി പറയേണ്ട എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചതെങ്കിലും മറുപടി പറയാതിരുന്നാല്‍ താങ്കള്‍ പറഞ്ഞ നുണകള്‍ സത്യമാണ് എന്ന് പൊതുജനം തെറ്റിദ്ധരിക്കും എന്നുള്ളത് കൊണ്ട് മാത്രം മറുപടി പറയുന്നു. കത്ത് ഇനിയും ദീര്‍ഘിപ്പിക്കാന്‍ തല്പര്യമില്ലാത്തതിനാല്‍ ഇതുവരെ ചെയ്തു വന്നത് പോലെ ഖണ്ഡിക, ഖണ്ഡികയായി എടുത്ത് മറുപടി പറയുന്നില്ല. താങ്കളുടെ നുണകളെ തുറന്ന് കാണിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന് മറുപടി പറയുന്നതെയുള്ളൂ. താങ്കളുടെ ആദ്യത്തെ നുണ ഇതാണല്ലോ:

 

“ഞാൻ അറിയുന്ന സാക്ഷി

 

സംവാദ വെല്ലുവിളികളുമായി പുകമറ സൃഷ്ടിക്കുന്ന സാക്ഷിയെക്കുറിച്ചു ചിലത് പറയാതെ വയ്യ. പല തവണ ഞാനുമായി സാക്ഷി പ്രവർത്തകർ ചർച്ച നടത്തി. ഒരിക്കൽ പോലും എന്‍റെ വിഷയത്തെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും സംവാദ ചര്ച്ചക്കു വരികയും ഇസ്ലാമിക വിഷയത്തിൽ പ്രമാണത്തിന്‍റെയും സമയ ഘടനയുടെയും വിഷയത്തിൽ തെറ്റിപിരിയുകയും ചെയ്യും. ക്രിസ്തുമത വിഷയം മാത്രമായി ചർച്ച ചെയ്യുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപെടും. എന്നാൽ ക്രൈസ്തവ വിഷയം ഒഴിവാക്കി ഇസ്ലാമിക വിഷയം മാത്രം നിങ്ങൾ അവതരിപ്പിക്കുക, ഒരു സമയം നിശ്ചയിച്ച് ഓരോന്നിനും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞാൽ സാക്ഷി അതിൽ നിന്ന് പിന്മാറും. പറയുന്ന വിഷയത്തിൽ ഒരു ആത്മാർഥതയും സാക്ഷി പുലർത്താറില്ല.

 

സ്വാഭാവികമായും എന്‍റെ ആരോപണങ്ങൾക്ക് ഒരു മറുപടിയും നാളിതുവരെ സാക്ഷി പ്രവർത്തകർ പറയാത്തതിനാൽ ഞാൻ അവരെ പരിഗണിക്കാറില്ല എന്നതാണ് വസ്തുത. എന്നാൽ സാക്ഷിയുടെ പരിപാടികൾ ഞാൻ ശ്രദ്ധിക്കുകയും കൃത്യമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ അബദ്ധങ്ങളും ആശയ ദാരിദ്ര്യവും വളരെയധികമാണ്. അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു. അത്രമാത്രം അബദ്ധങ്ങൾ നിറഞ്ഞതാണ് ജെറി തോമസിന്‍റെ ഇത് വരെ നടന്ന പ്രസംഗങ്ങൾ. ഇക്കാര്യം എന്‍റെ മുൻപിൽ വന്ന സാക്ഷി പ്രവർത്തകർക്കും മുസ്ലിങ്ങൾക്കും ഇപ്പോൾ പെരുമ്പാവൂർ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവർത്തകനായ പാസ്റ്റർ നെബുവിനോടും ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ കൈകാര്യം ചെയ്യുന്ന ക്രിസ്തുമതം, പൗലോസ് തുടങ്ങിയ ആശയപരമായ വലിയ വിഷയങ്ങൾ ഒഴിവാക്കി, സാക്ഷി ജെറി തോമസ് എന്നിവരുടെ അബദ്ധങ്ങള്‍ എന്ന തികച്ചും വ്യക്തി കേന്ദ്രീകൃതവും താരതമ്യേന ലഖുവായ മേഖലയിലേക്കും സമയം നല്‍കുവാനുള്ള സാഹചര്യം ഇപ്പോഴില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 4,5)

 

ഈ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ? പോട്ടെ, സത്യത്തിന്‍റെ കണികയെങ്കിലുമുണ്ടോ? മുഹമ്മദ്‌ ഈസയുമായി സാക്ഷിയുടെ പ്രവര്‍ത്തകര്‍ സംവാദം നടത്താന്‍ വേണ്ടി ചര്‍ച്ചകള്‍ നടത്തി എന്നത് സത്യമാണ്. എന്നാല്‍ ഓരോ തവണയും ചര്‍ച്ച കഴിഞ്ഞ് പോയിട്ട് ചര്‍ച്ചയില്‍ ഇരുകൂട്ടരും അംഗീകരിച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ വേണ്ടി പലപല നിബന്ധനകള്‍ കൊണ്ടുവന്ന് സംവാദത്തില്‍ നിന്നും ഒളിച്ചോടി പോയിട്ടുള്ളത് മുഹമ്മദ്‌ ഈസാ തന്നെയല്ലേ? ഇപ്പോള്‍ ഇങ്ങനെ കത്തെഴുതേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തിയത് ഈസയുടെ ഈ ഇരട്ട നിലപാട് കാരണമല്ലേ? പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെ പ്രോഗ്രാമിനിടയില്‍ രാത്രി ഒമ്പത് മണിക്ക് “സംവാദത്തിന് ഞാന്‍ ഇപ്പോള്‍ തയ്യാറാണ്” എന്ന് പറഞ്ഞ് വന്ന മുഹമ്മദ്‌ ഈസാ പിന്നെ എന്തേ നിലപാട്‌ മാറ്റി? മുഴു ബൈബിളില്‍ നിന്നും വാക്യങ്ങളും സംഭവങ്ങളും പാരഗ്രാഫ്‌ കണക്കിന് ഉദ്ധരിച്ച് ഇസ്ലാമും മുഹമ്മദും ആണ് ശരി എന്ന് വാദിച്ചു കൊണ്ട് പുസ്തകമെഴുതിയ മുഹമ്മദ്‌ ഈസാ ഇപ്പോള്‍ അതിന് മറുപടി പറയാന്‍ വരുന്നവരോട് പറയുന്നത് “നിങ്ങള്‍ മറുപടി പറയേണ്ടത് മുഴു ബൈബിളും ഉപയോഗിച്ചായിരിക്കരുത്, നാല് സുവിശേഷങ്ങളില്‍ ഉള്ള യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രം ഉപയോഗിച്ചായിരിക്കണം, മുഴു ബൈബിളും നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഞാന്‍ സംവാദത്തിനില്ല, സംവാദത്തില്‍ നിന്നും പിന്മാറും” എന്നാണ്. ഇതുപോലെ തന്നെയുള്ള കാര്യങ്ങളല്ലേ ഈസാ ഇതിന് മുന്‍പും പലവട്ടം താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്? അന്ന് പക്ഷേ അതെല്ലാം ഫോണിലൂടെയുള്ള സംസാരം ആയിരുന്നതിനാല്‍ നമ്മള്‍ ഇരുകൂട്ടരും മാത്രമേ കാര്യം അറിഞ്ഞിരുന്നുള്ളൂ. ഈസയാണ് മുങ്ങിയത് എന്ന് തെളിയിക്കാന്‍ ഞങ്ങളുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്ന് താങ്കള്‍ എഴുതി തന്നിട്ടുള്ളത് കൊണ്ട്, ആരാണ് ഓരോ പ്രാവശ്യവും അനാവശ്യ നിബന്ധനകള്‍ മുന്നോട്ടു വെച്ച് സംവാദത്തില്‍ നിന്നും ഓടിയൊളിക്കുന്നത് എന്ന കാര്യം വായനക്കാര്‍ക്ക്‌ മനസ്സിലാകും. “ക്രൈസ്തവ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ വരാം, ഇസ്ലാമിക വിഷയം നിങ്ങള്‍ ഇസ്ലാമിക പണ്ഡിതരുമായി ചര്‍ച്ച ചെയ്തോ” എന്നല്ലേ ഈസാ ഓരോ പ്രാവശ്യവും ഞങ്ങളോട് പറഞ്ഞിട്ടുള്ളത്? ‘യേശു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ ഞാന്‍ വരാം, പക്ഷേ അല്ലാഹു ദൈവമാണ് എന്ന് സ്ഥാപിക്കാന്‍ ഞാന്‍ വരില്ല’ എന്നുള്ള താങ്കളുടെ ഈ നിലപാട്‌ ശരിയാണോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴൊക്കെ ഈസാ ഉത്തരം പറയാതെ തല താഴ്ത്തി ഇരുന്നിട്ടേ ഉള്ളൂ എന്നത് മറക്കരുത്. താങ്കള്‍ ഒരു ദശാബ്ദത്തില്‍ അധികമായല്ലോ ഇസ്ലാം മതത്തില്‍ ചേര്‍ന്നിട്ട്, ഇത്ര നാളായിട്ടും അള്ളാഹു മാത്രമാണ് ദൈവം എന്നും മുഹമ്മദ്‌ പ്രവാചകന്‍ ആണെന്നും ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് വെറുതെ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ കുറ്റം പറയാനും കര്‍ത്താവിന്‍റെ അപ്പോസ്തലന്മാരെ പരിഹസിക്കാനും നിന്ന് സ്വയം അപഹാസ്യനാകുന്നത്?

 

“അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു” എന്ന് താങ്കളുടെ മനസ്സിലിരിപ്പ്‌ തുറന്ന് പറഞ്ഞത് നന്നായി. ഇപ്പോള്‍ ഞങ്ങള്‍ സംവാദത്തിന് വിളിക്കുമ്പോള്‍ ഓടിയൊളിക്കുകയും പിന്നീട് സാക്ഷിയുടെ സംവാദകര്‍ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഓര്‍മ്മക്കുറവും മറ്റ് ശാരീരിക അസ്വസ്ഥകളും അവരെ ബുദ്ധിമുട്ടിക്കുന്ന സമയത്ത് സൗഹൃദ സംഭാഷണം എന്ന വ്യാജേന അവരുമായി സംസാരിച്ച് അതവരറിയാതെ റെക്കോര്‍ഡ് ചെയ്ത് അവരുടെ വാക്കുകളിലെന്തെങ്കിലും ഒന്ന് നിങ്ങള്‍ക്ക്‌ അനുകൂലമായി വ്യാഖ്യാനിക്കാന്‍ പറ്റും എന്ന് കണ്ടാല്‍ ‘സാക്ഷിയുടെ ആളുകള്‍ ബൈബിള്‍ തള്ളിപ്പറയുന്നു’ എന്നും പറഞ്ഞ് ആ വാക്കുകളെ വളച്ചൊടിച്ച് ലേഖനരൂപത്തിലാക്കി പ്രസിദ്ധീകരിക്കുന്ന കാര്യമല്ലേ മുകളില്‍ പറഞ്ഞ ഈസയുടെ ‘കൈകാര്യം’ ചെയ്യല്‍? ഏതായാലും ആ കാര്യമോര്‍ത്ത് മുഹമ്മദ്‌ ഈസ വെറുതെ മന:പായസമുണ്ണണ്ട!

 

ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ പ്രസംഗവേദികളെ പ്രകമ്പനം കൊള്ളിച്ചു നടന്നിരുന്ന സമയത്ത് ശ്രീ. തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സാറിന്‍റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ ഓടിയൊളിച്ചവരാണ് എം.എം.അക്ബര്‍ മൌലവി അടക്കമുള്ള മലയാളക്കരയിലെ എല്ലാ ദാവാക്കാരും! പിന്നീട് അദ്ദേഹം വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവിനാലും മറ്റു ശാരീരിക അവശതകളാലും പ്രസംഗ വേദികളില്‍ നിന്ന് സ്വയം വിരമിച്ചു വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന സമയത്ത്, താങ്കളുടെ നേതൃത്വത്തില്‍ ചില ദാവാക്കാര്‍ സൗഹൃദ സംഭാഷണമെന്ന വ്യാജേന അദ്ദേഹത്തോട് സംസാരിക്കുകയും അത് അദ്ദേഹമറിയാതെ റെക്കോര്‍ഡ്‌ ചെയ്യുകയും അദ്ദേഹത്തിന്‍റെ ചിതറിയ ഓര്‍മ്മകളില്‍ നിന്നും വന്ന വാക്കുകളെ വളച്ചൊടിച്ച് “തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി ബൈബിള്‍ തള്ളിപ്പറയുന്നു” എന്ന ലേബലില്‍ അക്ബര്‍ മൌലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറക്കുന്ന ഒരു ക്ഷുദ്ര മാസികയില്‍ മുഹമ്മദ്‌ ഈസയുടെ പേരിലുള്ള ഒരു ലേഖനപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടതും ഞങ്ങള്‍ മറന്നിട്ടില്ല. ആരോഗ്യത്തോടെ വിരാജിച്ചിരുന്ന സമയത്ത് തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കളുടെ ഏഴയലത്ത് പോലും വരാന്‍ ധൈര്യം കാണിക്കാതിരുന്നവര്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യത്തില്‍ നിന്നും മുതലെടുത്തത് അറിഞ്ഞപ്പോള്‍ സഭാവ്യത്യാസമെന്യേ എല്ലാ ക്രൈസ്തവരും കുറ്റപ്പെടുത്തിയത് ദാവാക്കാരെയല്ല, തിരുവട്ടാറിനെത്തന്നെയായിരുന്നു! ‘ഈ ദാവാക്കാരെയൊക്കെ എന്തിനാണ് വിളിച്ച് കുടുംബത്ത് കയറ്റിയത്?’ എന്നാണ് ചിലര്‍ ചോദിച്ചത്. വേറെ ചില ക്രൈസ്തവര്‍ പറഞ്ഞത് ‘ഇതില്‍ നിന്നും നമ്മള്‍ ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും ദാവാക്കാരെ വീട്ടില്‍ കയറ്റരുത് എന്ന് മനസ്സിലായല്ലോ’ എന്നാണ്. ഏതായാലും ആ സംഭവം കൊണ്ട് മുഹമ്മദ്‌ ഈസയും അക്ബര്‍ മൌലവിയുമൊക്കെ വ്യാമോഹിച്ചത് പോലെ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ ഒറ്റപ്പെട്ടില്ല എന്ന് മാത്രമല്ല, അദ്ദേഹം ഉള്‍പ്പെട്ടു നില്‍ക്കുന്ന ബ്രദറണ്‍ സഭക്കാര്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ വേണ്ടി പെരുമ്പാവൂര്‍ വെച്ച് ഒരു വലിയ പ്രോഗ്രാം സംഘടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ബാല്യകാല സ്നേഹിതരെ വരെ ഇന്‍റര്‍വ്യൂ ചെയ്തും അദ്ദേഹത്തിന്‍റെ 50 വര്‍ഷത്തിലധികമുള്ള പ്രസംഗ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയും പല സഭാവിഭാഗങ്ങളില്‍ ഉള്ളവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി “തിരുവട്ടാര്‍” എന്ന പേരില്‍ ഒരു വലിയ സ്മരണിക പുറത്തിറക്കിയതും മുഹമ്മദ്‌ ഈസയും അറിഞ്ഞു കാണുമല്ലോ. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എന്തിനേറെ, അമേരിക്കയില്‍ നിന്നുമുള്ള ചില മലയാളി ക്രൈസ്തവര്‍ വരെ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു എന്ന് പറയുമ്പോള്‍ അറിയാമല്ലോ, നിങ്ങളുടെ കൌടില്യ ബുദ്ധി കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതിലും ഉന്നതമായ സ്ഥാനമാണ് ക്രൈസ്തവ വിശ്വാസികളുടെ മനസ്സില്‍ തിരുവട്ടാറിനുള്ളതെന്ന്! നിങ്ങളുടെ ആ ഉപായം കൊണ്ട് കേരള ക്രൈസ്തവരുടെ മനസ്സില്‍ ദാവാക്കാരുടെ തനിസ്വഭാവം എത്രമാത്രം ഹീനമായതാണ് എന്ന് തെളിയിക്കപ്പെട്ടു എന്നതല്ലാതെ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നുമുണ്ടായിട്ടില്ല എന്ന് മനസ്സിലാക്കുക.

ബ്രദര്‍. ജെറി തോമസിന്‍റെ പ്രസംഗങ്ങള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണ് എന്ന് പറയുവാന്‍ തക്ക ബൈബിള്‍ പാണ്ഡിത്യം മുഹമ്മദ്‌ ഈസാക്ക് ഉണ്ടെന്ന് “നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്”  എന്ന് താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ തന്നെ ഏതൊരു ക്രൈസ്തവനും പിടികിട്ടും! മാത്രമല്ല, ന്യായപ്രമാണത്തിലും മുഹമ്മദ്‌ ഈസാക്ക് ‘നല്ല അറിവുണ്ടെന്ന്’ താങ്കളുടെ ആദ്യപുസ്തകത്തില്‍ താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ മനസ്സിലാകും. താങ്കള്‍ അതില്‍ എഴുതി: “മുഹമ്മദ്‌ (സ), മോശെ (അ), ശരീഅത്തുകള്‍ ഒരേ സ്രോതസ്സില്‍ നിന്ന്” (യേശുമിശിഹാ ഏത്‌ പക്ഷത്ത്? പുറം.128) എന്ന്. ‘അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന പഴഞ്ചൊല്ലിനു ഉത്തമോദാഹരണമാണ് മുകളില്‍ കൊടുത്ത താങ്കളുടെ ഈ വാക്കുകള്‍. ശരീഅത്ത്‌ എന്താണെന്നും മോശയുടെ ന്യായപ്രമാണം എന്താണെന്നും മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന് വിരുദ്ധമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ബൈബിളും ഖുര്‍ആനും ഹദീസുകളും ഒരുവട്ടമെങ്കിലും വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അടിസ്ഥാനപരമായ ഈ കാര്യങ്ങളെ കുറിച്ച് പോലും മനസ്സിലാക്കിയിട്ടില്ലാത്ത മുഹമ്മദ്‌ ഈസയാണ് ബ്രദര്‍. ജെറി തോമസിന്‍റെ പ്രസംഗങ്ങള്‍ എല്ലാം അബദ്ധങ്ങള്‍ നിറഞ്ഞതാണ് എന്ന് ആരോപണം ഉന്നയിക്കുന്നത്! മോശയുടെ ന്യായപ്രമാണത്തിന് വിരുദ്ധമാണ് മുഹമ്മദിന്‍റെ സുന്നയും പില്‍ക്കാല പണ്ഡിതന്‍മാരുടെ ചിന്തയില്‍ രൂപം കൊണ്ട ശരീഅത്തും എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില തെളിവുകള്‍ താഴെ കൊടുക്കുന്നു:

 

ന്യായപ്രമാണം അനുസരിച്ച് ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടു വേറെ വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ആദ്യത്തെ ഭര്‍ത്താവിന് അവള്‍ ഭാര്യയാകാന്‍ പാടില്ല:

 

“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)

 

ഇനി പ്രവാചകന്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത് എന്ന് നോക്കുക:

 

“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).

 

“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു”  എന്നും “ദേശം മലിനമായ് പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യത്തെക്കുറിച്ച് ഖുര്‍ആന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം:

 

“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചു തരുന്നു” (സൂറ.2:230)

 

ഈ ദുഷ്കര്‍മ്മം ചെയ്യുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്! ഇനി മുഹമ്മദ്‌ എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ നമ്പര്‍ 1827, പേജ്. 904)

 

ഈ ഹദീസിന് വ്യാഖ്യാനമെന്ന നിലയില്‍ സി.എന്‍.അഹമ്മദ്‌ മൌലവി തന്‍റെ സ്വഹീഹ് ബുഖാരിയുടെ പരിഭാഷയില്‍ അടിക്കുറിപ്പ്‌ നല്‍കിയിട്ടുണ്ട്. അത് താഴെ നല്‍കുന്നു:

 

‘ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ്‌ ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ്‌ മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)

 

ഇത് വായിച്ചിട്ടുള്ള തലയ്ക്കു സുബോധമുള്ള ഏതെങ്കിലും ഒരാള്‍ പറയുമോ, ഇതൊക്കെ ഒരേ സ്രോതസ്സില്‍ നിന്നുള്ളതാണ് എന്ന്? ഇതൊന്നു മാത്രമല്ല, ഖുര്‍ആനും മുഹമ്മദും ന്യായപ്രമാണത്തിനെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളത് ഇനിയും ധാരാളമുണ്ട്. ന്യായപ്രമാണത്തിലെ നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയാണോ മുഹമ്മദ്‌ ജീവിച്ചത് എന്ന് ഏതൊരാളെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മുഹമ്മദിന്‍റെ ജീവിതം എന്നതിന് ഹദീസുകളില്‍ ഇഷ്ടംപോലെ തെളിവുകളുണ്ടെങ്കിലും വിസ്തരഭയത്താല്‍ ഞങ്ങള്‍ അതൊക്കെ ഒഴിവാക്കുകയാണ്. ഏതായാലും ബൈബിളിലും ഖുര്‍ആനിലും  ഹദീസുകളിലും മുഹമ്മദ്‌ ഈസായ്ക്ക് ‘പാണ്ഡിത്യം’ ഉണ്ടെന്ന് വായനക്കാര്‍ക്ക്‌ പിടികിട്ടുന്നതാണ് “മുഹമ്മദ്‌ (സ), മോശെ (അ), ശരീഅത്തുകള്‍ ഒരേ സ്രോതസ്സില്‍ നിന്ന്” എന്ന പ്രസ്താവന!!

 

“ഞാന്‍ അറിയുന്ന സാക്ഷി” എന്ന് താങ്കള്‍ തലക്കെട്ട്‌ നല്‍കിയിരിക്കുന്നത് പോലെ “സാക്ഷി അറിയുന്ന മുഹമ്മദ്‌ ഈസാ” എന്ന് തലക്കെട്ടോട് കൂടി ഞങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഇത് കത്തല്ല, ഒരു പുസ്തകം ആയി മാറും! അത്ര മാത്രം ഞങ്ങള്‍ക്ക്‌ എഴുതാനുണ്ട്. എങ്കിലും വിസ്തരഭയത്താല്‍ ഒരെണ്ണം മാത്രം എഴുതുന്നു: ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍ക്ക് നേരെ അതിനിന്ദ്യമായ വിധത്തില്‍ വ്യാജാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്നേഹസംവാദം എന്ന പേരില്‍ എം.എം. അക്ബര്‍ മൌലവിയുടെ നേതൃത്വത്തില്‍ പ്രസംഗാഭാസം നടന്നു കൊണ്ടിരുന്നത് ഈസക്ക് ഓര്‍മ്മ കാണുമല്ലോ. ഒറ്റ ഒരിടത്ത് പോലും ഏതെങ്കിലും ക്രൈസ്തവര്‍ ചെന്ന് അക്ബര്‍ മൌലവിയുടെ പരിപാടി നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അവരുടെ ആ പരിപാടിക്കിടയില്‍ യാതൊരുവിധ അലങ്കോലവും ഒരു ക്രിസ്ത്യാനിയും ഉണ്ടാക്കിയിട്ടില്ല. അവര്‍ പരിപാടി നടത്തി പോയതിനു ശേഷം ക്രൈസ്തവര്‍ മറുപടി പ്രസംഗം നടത്തി തങ്ങളുടെ വിശ്വാസത്തിന്‍റെ ശ്രേഷ്ഠത എന്താണെന്ന് ലോകര്‍ക്ക്‌ വെളിപ്പെടുത്തി കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ക്രൈസ്തവര്‍ മറുപടി പറഞ്ഞ ഇടങ്ങളില്‍ പിന്നീട് അക്ബര്‍ മൌലവി സ്നേഹസംവാദം എന്ന പേരിലുള്ള പരമതനിന്ദ നടത്താന്‍ വന്നപ്പോള്‍ അവിടങ്ങളിലെ സുന്നി യുവാക്കാള്‍ അത് തടഞ്ഞിട്ടുണ്ട് എന്നല്ലാതെ ക്രിസ്ത്യാനികള്‍ ഒരിടത്തും അക്ബര്‍ മൌലവിയുടെ പ്രോഗ്രാമിനെ തടസ്സപ്പെടുത്തിയിട്ടില്ല. എന്നാല്‍, സാക്ഷി നിലമ്പൂരില്‍ വെച്ച് അക്ബര്‍ മൌലവിയുടെ ആരോപണങ്ങള്‍ക്ക് ഒരു മറുപടി പ്രസംഗം നടത്തിയപ്പോള്‍, ബ്രദര്‍.ജെറി തോമസ്‌ അക്കമിട്ടക്കമിട്ട് അക്ബര്‍ മൌലവിയുടെ വ്യാജാരോപണങ്ങളെ പ്രമാണ രേഖകളുടെ പിന്‍ബലത്തോട് കൂടി ഖണ്ഡിച്ചു കൊണ്ടിരുന്ന സമയത്ത്, അത് കേട്ട് സഹിക്കാന്‍ കഴിയാതെ ആ പ്രസംഗം അലങ്കോലമാക്കാന്‍ വേണ്ടി സദസ്സിലിരുന്നു ഒച്ച വെക്കുകയും എന്നിട്ടും പ്രസംഗം നില്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ സദസ്സില്‍ ഓടി നടന്നു ബഹളം വെക്കുകയും ചെയ്ത ആളുടെ പേര് മുഹമ്മദ്‌ ഈസാ എന്നായിരുന്നു! ‘പുത്തനച്ചി പുരപ്പുറം തൂക്കും’ എന്ന പഴഞ്ചൊല്ല് പോലെയാണ് ഈസ അന്ന് പ്രവര്‍ത്തിച്ചത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പരിപാടിക്ക്‌ വന്ന മറ്റു മുസ്ലീങ്ങള്‍ എല്ലാം നിശ്ശബ്ദരായിരുന്നു പ്രസംഗം ശ്രവിച്ചു കൊണ്ടിരുന്നപ്പോള്‍ താങ്കള്‍ മാത്രം അവിടെക്കിടന്നു ഒച്ച വെച്ചുകൊണ്ടിരുന്നു. താങ്കളുടെ കൂടെ ഉണ്ടായിരുന്ന മുസ്ലീം സ്നേഹിതര്‍ പോലും താങ്കളുടെ ‘പ്രകടനം’ കണ്ട് ലജ്ജയാല്‍ തല കുനിച്ച് ഇരിക്കുന്നത് ആ പരിപാടിയുടെ സി.ഡി.യില്‍ വളരെ വ്യക്തമായി കാണാവുന്നതാണ്. അവസാനം താങ്കളെ അവിടെ കൊണ്ടുവന്ന ആളുകള്‍ തന്നെ താങ്കളെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നല്ലോ.

 

പരിപാടി കഴിഞ്ഞതിന് ശേഷം സാക്ഷി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം, ‘നിലമ്പൂരുള്ള മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കാന്‍ നോക്കുന്ന ഇവനെ ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് മുന്‍പ്‌ നിങ്ങള്‍ വിളിച്ച് കൊണ്ട് പോ’ എന്ന് തദ്ദേശവാസികളായ ചില മുസ്ലീം സുഹൃത്തുക്കള്‍ താങ്കളെ അവിടെ കൊണ്ടുവന്ന ആളുകളോട് പറഞ്ഞതിന്‍റെ ഫലമായിട്ടാണ് അവര്‍ താങ്കളെ പെട്ടെന്ന് തന്നെ കൂട്ടിക്കൊണ്ടുപോയത് എന്നത്ര. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്, സാക്ഷി അറിയുന്ന ഈസ എന്ന തലക്കെട്ടില്‍ ഞങ്ങളെഴുതാന്‍ തുടങ്ങിയാല്‍ ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഞങ്ങള്‍ക്കെഴുതാനുണ്ട്. വിസ്തരഭയം ഞങ്ങളെ അതൊക്കെ ഇവിടെ എഴുതുന്നതില്‍ നിന്നും തടയുന്നു. ഏതായാലും മറ്റുള്ളവരുടെ പാണ്ഡിത്യം അളക്കാന്‍ നടക്കുന്നതിനു മുന്‍പേ, എതിര്‍ പക്ഷത്തിന്‍റെ ഒരു പരിപാടി നടക്കുമ്പോള്‍ പെരുമാറേണ്ടത് എങ്ങനെയെന്നുള്ള സുജനമര്യാദ എങ്കിലും താങ്കള്‍ കൈവശമാക്കിയാല്‍ നന്നായിരുന്നു എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു!

 

താങ്കളുടെ കത്തില്‍ അല്പം വിശദമായ മറുപടി അര്‍ഹിക്കുന്ന ഖണ്ഡികയാണ് താഴെ കൊടുക്കുന്നത്:

 

“യേശു മിശിഹ ഏതു പക്ഷത്ത്, ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യം എന്ത് എന്ന എന്‍റെ രണ്ടു പുസ്തകങ്ങളിലൂടെ യേശുക്രിസ്തുവും ന്യായപ്രമാണവും തമ്മിലുള്ള ബന്ധം എന്താണെന്നും, പൌലോസിന്‍റെ ഗലാത്യ ലേഖനത്തിലെ എതിര്‍ സുവിശേഷകര്‍ ആരാണെന്നും യേശുവിന്‍റെ കാല ശേഷം അപ്പോസ്തോലന്മാര്‍ ന്യായപ്രമാണവും പരിച്ഛേദനയും അനുഷ്ടിച്ചിരുന്നു എന്നും, യാഗങ്ങളും പാപപരിഹാര ബലികളും യേശുവിന്‍റെ കുരിശു മരണത്തിലൂടെ അവസാനിച്ചില്ലെന്നും അപ്പോസ്തോലന്മാര്‍ പൌലോസിനെ അംഗീകരിചിരുന്നില്ലായെന്നും ഞാന്‍ സമര്‍ഥിച്ചിരുന്നു. ആദ്യ പുസ്തകം ഇറങ്ങിയ ദിവസം നേരിട്ട് വന്നു എന്‍റെ കയ്യില്‍ നിന്നും പത്ത്‌ പുസ്തകം വാങ്ങി ഉടന്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ സാക്ഷി പ്രവര്‍ത്തകര്‍ നാളിതുവരെ ആയിട്ടും ഒരു മറുപടിയും പറഞ്ഞിട്ടില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 5)

 

ഇതില്‍ അവസാനത്തെ വരി താങ്കളുടെ തെറ്റിദ്ധാരണയൊ അല്ലെങ്കില്‍ പതിവ്‌ പോലെയുള്ള താങ്കളുടെ തെറ്റിദ്ധരിപ്പിക്കലോ ആകാം. കാരണം, താങ്കളുടെ ആദ്യ പുസ്തകം പുറത്തിറങ്ങി ചില മാസങ്ങള്‍ക്ക്‌ ശേഷമാണ് സാക്ഷിയുടെ കേരള ഘടകം രൂപീകൃതമാകുന്നത് തന്നെ! അന്ന് കേരളത്തില്‍ ഇല്ലാത്ത സാക്ഷിയുടെ പ്രവര്‍ത്തകര്‍ പിന്നെങ്ങനെയാണ് താങ്കളുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയ ദിവസം തന്നെ താങ്കളുടെ കയ്യില്‍ നിന്നും നേരിട്ട് പത്ത് പുസ്തകം വാങ്ങുന്നത്? താങ്കളുടെ പരിചയത്തിലുള്ള ഏതെങ്കിലും ക്രൈസ്തവ സുഹൃത്ത് ഒരുപക്ഷേ താങ്കളില്‍ നിന്നും ആ പുസ്തകം വാങ്ങിയിട്ടുണ്ടായിരിക്കാം, ആ ക്രൈസ്തവ സുഹൃത്ത് പില്‍ക്കാലത്ത് സാക്ഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും വന്നേക്കാം. അതിനുള്ള സാധ്യത സാക്ഷി തള്ളിക്കളയുന്നില്ല. എന്ന് വെച്ച് അദ്ദേഹം പുസ്തകം വാങ്ങിക്കൊണ്ടുപോയത് അന്ന് കേരളത്തില്‍ ഇല്ലാത്ത സാക്ഷിക്ക് വേണ്ടിയാണെന്നു പറഞ്ഞാല്‍ അത് ശുദ്ധ വിവരക്കേട് ആണ് എന്ന് മാത്രമേ പറയാനുള്ളൂ. താങ്കള്‍ കോഴിക്കോട് വെച്ച് സഹോദരന്മാരായ ഫിന്നി വര്‍ഗ്ഗീസും അനില്‍ കുമാറും ഉള്‍പ്പെട്ട ക്രൈസ്തവപക്ഷത്തിനോട് പറഞ്ഞത് ‘എന്‍റെ ആദ്യ പുസ്തകം ഇറങ്ങിയതിന്‍റെ പിറ്റേദിവസം നിങ്ങളുടെ ചില ആളുകള്‍ വന്നു കുറച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു പോയി’ എന്നായിരുന്നല്ലോ. ഇപ്പൊ ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അത് ‘പുസ്തം ഇറങ്ങിയ അന്ന് തന്നെ’ ആയോ? അന്ന് സാക്ഷിയുടെ പേരേ പറഞ്ഞിരുന്നില്ല ഈസ. ഇപ്പോള്‍ ആ വന്നവര്‍ സാക്ഷിയുടെ പ്രവര്‍ത്തകര്‍ ആയോ? കോഴിക്കോട്ടെ പ്രോഗ്രാമിന്‍റെ സി.ഡി. ഞങ്ങളുടെ കൈവശം ഇരിപ്പുണ്ട് ഈസാ.

 

താങ്കളുടെ പുസ്തകങ്ങള്‍ക്ക് ക്രൈസ്തവര്‍ ആരും മറുപടി പറഞ്ഞിട്ടില്ല എന്ന ആരോപണം താങ്കളുടെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. പുസ്തക രൂപത്തില്‍ മറുപടി പറയാന്‍ തക്കവിധമുള്ള ഘനമേറിയ ഒന്നും താങ്കളുടെ പുസ്തകങ്ങളില്‍ ഇല്ല എന്ന് ഒറ്റ വായനയില്‍ തന്നെ ഏതൊരു ക്രിസ്ത്യാനിക്കും ബോദ്ധ്യപ്പെടും. വസ്തുതകളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും മാത്രമേ ആ പുസ്തകങ്ങളില്‍ താങ്കള്‍ ചെയ്തിട്ടുള്ളൂ. പിന്നെ “നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്”  എന്ന രീതിയിലുള്ള അറിവുകേടുകളും വിളമ്പി വെച്ചിട്ടുണ്ട്. അങ്ങനെയുള്ള പുസ്തകങ്ങള്‍ അര്‍ഹിക്കുന്ന മറുപടി എന്നത് അവജ്ഞയോടുകൂടിയ അവഗണന മാത്രമാണ്. എന്നിട്ടും, പല ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും തങ്ങളുടെ വിലപ്പെട്ട രണ്ടോ മൂന്നോ പേജുകള്‍ അവഗണന മാത്രം അര്‍ഹിക്കുന്ന താങ്കളുടെ പുസ്തകങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടി നീക്കി വെച്ചിരുന്നു എന്നുള്ളത് തന്നെ താങ്കളെ സന്തോഷിപ്പിക്കേണ്ടതാണല്ലോ. അതില്‍ക്കൂടുതലുള്ള മറുപടി താങ്കളുടെ പുസ്തകങ്ങള്‍ക്ക് ലഭിക്കണം എന്ന ആഗ്രഹം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അതിമോഹമല്ലേ മുഹമ്മദ്‌ ഈസാ?

 

ഏതായാലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് പൗലോസ്‌ അപ്പോസ്തലനോടു ഇത്ര വിരോധം എന്നും ഗലാത്യ ലേഖനത്തെ എന്തുകൊണ്ടാണ് ഇങ്ങനെ വിമര്‍ശന വിധേയമാക്കുന്നത് എന്നും പ്രമാണ രേഖകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇവിടെ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരിക്കലും താങ്കള്‍ സാക്ഷിയുടെ മുന്‍പാകെ ‘എന്‍റെ പുസ്തകത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല’ എന്ന് പറയാന്‍ നില്‍ക്കരുത് എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചു ഇങ്ങനെ മറുപടി പറയാന്‍ നില്‍ക്കുന്നത്.

 

മുഹമ്മദ്‌ മാനവരില്‍ മഹോന്നതന്‍ ആണെന്ന് മുസ്ലീങ്ങള്‍ വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ടെങ്കിലും ഹദീസുകളും സീറകളും പരിശോധിച്ചാല്‍ കാണുന്ന യഥാര്‍ത്ഥ മുഹമ്മദിന്‍റെ ചിത്രം വ്യത്യസ്തമാണ്. മഹോന്നതന്‍ എന്നത് പോയിട്ട് ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കാനുള്ള യോഗ്യത പോലും മുഹമ്മദിനുണ്ടോ എന്ന് ഹദീസുകളും സീറകളും വായിക്കുന്ന ഒരാള്‍ സംശയിച്ചു പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റാത്ത വിധത്തിലാണ് അദ്ദേഹത്തിന്‍റെ ജീവിതം ഈ ഗ്രന്ഥങ്ങളില്‍ വരച്ച് വെച്ചിരിക്കുന്നത്. പൗലോസ്‌ അപ്പൊസ്തലന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജഡത്തിന്‍റെ പ്രവൃത്തികള്‍ മാത്രം വെളിപ്പെടുത്തുകയും ആത്മാവിന്‍റെ ഫലം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്ത മനുഷ്യനാണ് മുഹമ്മദ്‌! ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുഹമ്മദ്‌ ഈസ അവകാശപ്പെടുന്ന മുഹമ്മദ്‌ ന്യായപ്രമാണം ലംഘിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന മനുഷ്യനായിരുന്നു. ജഡത്തിന്‍റെ പ്രവൃത്തികളും ആത്മാവിന്‍റെ ഫലവും എന്താണെന്ന് അറിയാവുന്ന ഒരു ക്രൈസ്തവന് മുഹമ്മദിന്‍റെ ജീവിതം പരിശോധിച്ചാല്‍ പെട്ടെന്ന് തന്നെ മനസ്സിലാകും മുഹമ്മദ്‌ ഏതു തരക്കാരന്‍ ആയിരുന്നു എന്ന്. ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്താണെന്നും ആത്മാവിന്‍റെ ഫലമെന്താണെന്നും രേഖപ്പെടുത്തിയത് ഗലാത്യലേഖനത്തില്‍ ആയിരിക്കുന്നത് കൊണ്ടാണ് ദാവാക്കാര്‍ക്ക് ഗലാത്യ ലേഖനത്തോട് ഇത്ര വിരോധം. ഗലാത്യലേഖനം ദൈവത്മാവ് എഴുതിയത് പൗലോസ്‌ അപ്പൊസ്തലനിലൂടെ ആയതിനാല്‍ സ്വാഭാവികമായും ആ വിരോധം അപ്പോസ്തലന് നേരെ തിരിയുകയും ചെയ്യുന്നു. ഒരു ക്രൈസ്തവന് എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയാണിത്. മുഹമ്മദിലൂടെ വന്ന ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്തൊക്കെയാണ് പരിശോധിക്കുന്നതിന് മുന്‍പ്‌ എന്താണ് ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്നറിയണം. അതുകൊണ്ട് ബൈബിളില്‍ നിന്നും ആ ഭാഗം താഴെ കൊടുക്കുന്നു:

 

“ജഡത്തിന്‍റെ പ്രവൃത്തികളോ: ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു. (ഗലാത്യ.5:19-21)

 

15 കൂട്ടം കാര്യങ്ങളാണ് അപ്പൊസ്തലനിലൂടെ ദൈവാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ 15 കൂട്ടം കാര്യങ്ങളില്‍ മുഹമ്മദ്‌ ചെയ്യാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിച്ചാല്‍ ഇല്ല എന്നാണ് നമുക്ക്‌ കിട്ടുന്ന ഉത്തരം!! നമുക്കത് ഓരോന്നോരോന്നായി പരിശോധിച്ച് നോക്കാം:

 

1. ദുര്‍ന്നടപ്പ്: അല്ലാഹു നിനക്ക്‌ (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (സൂറ 33:50)

 

മുഹമ്മദിന് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി അള്ളാഹു അനുവദിച്ചു കൊടുത്തു എന്ന് മലക്ക് പറഞ്ഞതായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ ആരോപിക്കുന്ന ആയത്താണിത്. അള്ളാഹു ദൈവമാണോ അതോ മുഹമ്മദിന്‍റെ വീട്ടു കാര്യസ്ഥനാണോ എന്ന് ഇത് വായിക്കുന്നയാള്‍ക്ക് സംശയം തോന്നിപ്പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ? യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന അടിമസ്ത്രീകളെ, പിതാവിന്‍റെ സഹോദരന്മാരുടെ പുത്രിമാരെ, പിതാവിന്‍റെ സഹോദരിമാരുടെ പുത്രിമാരെ, മാതാവിന്‍റെ സഹോദരന്മാരുടെ പുത്രിമാരെ, മാതാവിന്‍റെ സഹോദരിമാരുടെ പുത്രിമാരെ, പിന്നെ സ്വന്തം ദേഹം മുഹമ്മദിന് ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളേയും മുഹമ്മദിന് വിവാഹം ചെയ്യാം!! പരിഷ്കൃത ലോകത്ത് സഹോദരിമാരായി കണക്കാക്കപ്പെടുന്ന ആളുകളെ വരെ വിവാഹം ചെയ്യാനുള്ള അനുവാദമാണ് മുഹമ്മദിന് അല്ലാഹുവില്‍ നിന്ന് കിട്ടിയിരിക്കുന്നതായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ പറയുന്നത്! അന്നത്തെ അറബികളുടെ ധാര്‍മ്മിക സംസ്കാരത്തില്‍ നിന്നും അല്പം പോലും ഉയര്‍ച്ച അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധത്തിനില്ല എന്ന് തെളിയിക്കുന്ന ആയത്താണിത്. എന്തായാലും സഹോദരിമാരായി പരിഗണിക്കപ്പെടേണ്ട സ്ത്രീകളെ വരെ വിവാഹം ചെയ്ത് നടക്കുന്ന ആളെ ദുര്‍ന്നടപ്പുകാരനായി മാത്രമേ പരിഷ്കൃത മനുഷ്യര്‍ക്ക്‌ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

 

2. അശുദ്ധി: ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട്‌ ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക്‌ അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 2)

 

മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 3(294)

 

ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ്‌ ഇരുന്നു. അവര്‍ക്ക്‌ അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 204, പേജ് 254)

 

ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 210, പേജ് 256)

 

മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും,  തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ്‌ ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 215, പേജ് 256)

 

ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

 

“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.  ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും. (ലേവ്യ.15:19-24)

 

ന്യായപ്രമാണമനുസരിച്ചു മുഹമ്മദ്‌ അശുദ്ധിയില്‍ അഭിരമിച്ചിരുന്ന ഒരുവനായിരുന്നു എന്ന് ഈ ഹദീസുകള്‍ നമുക്ക്‌ തെളിവ് തരുന്നു.

 

3. ദുഷ്കാമം: മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ ഒരിക്കല്‍ മുഹമ്മദ്‌ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:

 

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

 

ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ  പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു.  അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ  അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു,   അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു  “ഹൃദയങ്ങളെ തിരിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ്‌ മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്‌?! താങ്കളുടെ അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)

 

‘സൈദ്‌ അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ  വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത‍?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33 ) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട്  ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)

 

സൈദ്‌ വിവാഹമോചനം നടത്തിക്കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ അവളെ തനിക്ക് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദിനെ തന്നെയാണ് അയക്കുന്നത്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’

 

“സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ്‌ അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുഷ്കാമം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അപരിഷ്കൃതരായിരുന്ന അറബികള്‍ പോലും തങ്ങളുടെ വളര്‍ത്തു മകന്‍റെ ഭാര്യയുടെ നേരെ ദുഷ്കാമത്തോടെ നോക്കുകയില്ല എന്ന് ഇതിന് ശേഷമുണ്ടായ അവരുടെ പ്രതികരണങ്ങളില്‍ നിന്നും അറിയാം. മുഹമ്മദിന് തന്‍റെ ഭാര്യയോട് ആഗ്രഹം തോന്നി എന്ന് മനസ്സിലായതും സെയ്ദ്‌ അവളെ വിവാഹമോചനം ചെയ്ത് വിവാഹാലോചന നടത്തിയതിന് കാരണം മുഹമ്മദിന് അല്ലാഹു നല്‍കിയിരുന്ന പ്രത്യേകമായ 16 പദവികളില്‍ ഒന്ന് കാരണമാണ്. ഇതാണ് ആ പദവി:

 

“മുഹമ്മദ്‌ ഒരു സ്ത്രീയെ നോക്കിയാൽ, ആ സ്ത്രീയിൽ ആഗ്രഹം തോന്നിയാൽ മുഹമ്മദിനു അവളെ വിവാഹം ചെയ്യുന്നതിന് വേണ്ടി അവളുടെ ഭര്‍ത്താവ്‌ അവളെ വിവാഹ ബന്ധം വേർപെടുത്തി നല്കേണ്ടത് ആണ്.” (source: http://quran.al-islam.com/Loader.aspx?pageid=215 )

 

4. വിഗ്രഹാരാധന: മുഹമ്മദ്‌ വിഗ്രഹാരാധന നടത്തുകയോ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നായിരിക്കും ഒരുപക്ഷേ മുഹമ്മദ്‌ ഈസാ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് നോക്കുമ്പോള്‍ മുഹമ്മദ്‌ വിഗ്രഹാരാധന നടത്തുക മാത്രമല്ല, അതിന് ശേഷം ഇന്നുവരെ കോടാനുകോടി മനുഷ്യരെക്കൊണ്ട് വിഗ്രഹാരാധന നടത്തിക്കുകയും ചെയ്ത വ്യക്തിയാണ്. തെളിവുകള്‍ ഇതാ:

 

a) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

 

b) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: ‘അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.’

 

c) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

 

d) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ‘അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.’

 

e) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് ‘സീറാ റസൂല്‍ അള്ളാ’യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി ‘അത് വിഗ്രഹാരാധന തന്നെയാണ്’ എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു ‘അള്ളാഹു ഭൂമിയിലേക്ക്‌ ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്’എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല്‌ അല്ലാഹുവിന്‍റെ അടുത്തുനിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ്‌ അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:

 

2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്: “എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.”

 

യഹോവ പറയുന്ന പദപ്രയോഗം ശ്രദ്ധിക്കുക, ‘ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍’ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ്‌ ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍  കോടിക്കണക്കിനു പേര്‍ മുഹമ്മദ്‌ ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.

 

5. ആഭിചാരം: ആഭിചാരം ചെയ്യാന്‍ തന്‍റെ അനുയായികള്‍ക്ക് അനുവാദം കൊടുത്ത വ്യക്തിയാണ് മുഹമ്മദ്‌. ഇതാ ഹദീസില്‍ നിന്നുള്ള തെളിവുകള്‍:

 

“ആയിഷ (റ) പറയുന്നു: കണ്ണേറ് തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ തിരുമേനി (സ) ഉപദേശിച്ചിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ്‌ നമ്പര്‍ 1925)

 

ഉമ്മു സലമ (റ) പറയുന്നു: മുഖത്ത് പാടുള്ള ഒരു പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ തിരുമേനി (സ) അരുളി: ‘അവളെ നിങ്ങള്‍ മന്ത്രിച്ചൂതിക്കൊള്ളുക. അവള്‍ക്ക് കണ്ണേറ് തട്ടിയിരിക്കുന്നു.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ്‌ നമ്പര്‍ 1926)

 

ആയിഷ (റ) പറയുന്നു:  ‘വിഷമുള്ള ഏതു ജന്തു കടിച്ചാലും മന്ത്രിക്കുവാന്‍ തിരുമേനി (സ) അരുളിയിട്ടുണ്ട്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ്‌ നമ്പര്‍ 1928)

 

ഇങ്ങനെ മന്ത്രിച്ചൂതാന്‍ കല്പിച്ച മുഹമ്മദ് പക്ഷേ മന്ത്രവാദത്തിന് വിധേയനായി ജീവിക്കേണ്ടി വന്നു എന്നുള്ളതാണ് രസകരം. ഹദീസ്‌ നോക്കാം:

 

‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)

 

ബൈബിള്‍ അനുസരിച്ചുളള പ്രവാചകന്മാര്‍ ദുരാത്മാക്കളെ കീഴടക്കുമ്പോള്‍ മുഹമ്മദ്‌ ദുരാത്മാക്കള്‍ക്ക് കീഴടങ്ങുകയാണ്.

 

6. പക: ഏതൊരു മനുഷ്യനേയും അമ്പരപ്പിക്കുന്ന വിധത്തില്‍ പകയുടെ കനലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടന്ന വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം:

 

ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബു

]]>
https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0/feed/ 2
ശ്രീ. മുഹമ്മദ്‌ ഈസാ സാക്ഷിയുടെ കത്തിന് നല്‍കിയ മറുപടി https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7/ https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7/#respond Mon, 12 May 2014 09:41:59 +0000 http://www.sathyamargam.org/?p=929  

ഇസ്ലാമിക ദാവാ പ്രവര്‍ത്തകനും “യേശു മിശിഹ ഏതു പക്ഷത്ത്?”, “ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങളുടെ രചയിതാവും ആയ ശ്രീ.മുഹമ്മദ്‌ ഈസ യുമായി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് കേരള ഘടകം നടത്തിയ കത്തിടപാടുകളുടെ ആദ്യ ഭാഗം  വായിച്ചു കാണുമല്ലോ. സാക്ഷി നല്‍കിയ ആ കത്തിനുള്ള ശ്രീ.മുഹമ്മദ്‌ ഈസായുടെ മറുപടിയാണ് താഴെ കൊടുക്കുന്നത്:

 

പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്ക്

മുഹമ്മദ്‌ ഈസാ നല്‍കുന്ന മറുപടി.

 

ഇസ്ലാമിക പ്രബോധകരുടെ നിരന്തരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മറുപടി നല്‍കുവാന്‍ “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്ന തലക്കെട്ടില്‍ സാക്ഷിയുമായി ചേര്‍ന്ന് നിങ്ങള്‍ പരിപാടി സംഘടിപ്പിക്കുകയും തുടര്‍ന്ന് രൂപപ്പെട്ട സംവാദ ചര്‍ച്ചകളുമാണ് നമ്മുടെ വിഷയം.

 

ക്രൈസ്തവ വിശ്വാസത്തിന് എതിരേ ഞങ്ങള്‍ ഉയര്‍ത്തുന്ന വാദങ്ങളും പ്രമാണമായി അംഗീകരിക്കുന്ന ക്രൈസ്തവ ഇസ്ലാം രേഖകളും സംവാദ ഘടനയുടെ ഒരു രൂപവും ഉള്‍ക്കൊള്ളിച്ച് രണ്ടു പുരങ്ങളിലായി ഒരു വ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്ക്‌ കൈമാറിയിരുന്നു. സംവാദത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിക്കുകയും മാന്യമായ സംസ്കാരം പുലര്‍ത്തുകയും ചുരുക്കം വാക്കുകളില്‍ ഒതുക്കുകയും ചെയ്തായിരുന്നു ഞാന്‍ വ്യവസ്ഥ നിങ്ങള്‍ക്ക്‌ ഒപ്പിട്ട് നല്‍കിയത്.

 

എന്നാല്‍ ഖേദകരമെന്ന് പറയട്ട, ഞാന്‍ സ്വീകരിച്ച മാന്യമായ നിലപാടിനു തികച്ചും വിരുദ്ധമായതും ഞാന്‍ പരിചയിച്ചിട്ടുള്ള ക്രൈസ്തവ മാന്യതക്ക് ഒട്ടും ചേരാത്ത വിധം പ്രകോപനപരവും അനാവശ്യ പദകൊഴുപ്പും ഒക്കെ ചേര്‍ത്ത് പതിനഞ്ചു പുറം വരുന്ന ഒരു മറുപടിയാണ്, പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകന്‍ പാസ്റ്റര്‍ നെബു എനിക്ക് ഒപ്പിട്ട് നല്‍കിയത്. ഇത് എഴുതിയത് അനില്‍ എന്ന വ്യക്തിയാണെന്ന് ആ ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

 

സംവാദ വ്യവസ്ഥയുടെ വിശദീകരണം.

 

ക്രൈസ്തവ വിഷയത്തിലുള്ള സംവാദം

 

യേശുക്രിസ്തുവിന്‍റെ ദൈവീകത, ക്രൈസ്തവ വിശ്വാസപ്രകാരമുള്ള യേശുവിന്‍റെ ദൈവപുത്രത്വം, ത്രിത്വവിശ്വാസം, കുരിശുമരണത്തെ അടിസ്ഥാനമാക്കിയുള്ള നിത്യജീവന്‍, യേശുവിനോടുള്ള പ്രാര്‍ത്ഥന എന്ന് തുടങ്ങിയ ക്രിസ്തുമതത്തിന്‍റെ പ്രധാന ആദര്‍ശങ്ങളൊന്നും ദൈവനിയോഗിതനായ യേശുക്രിസ്തു പഠിപ്പിച്ചതല്ല, മറിച്ച് പില്‍ക്കാലക്കാര്‍ പുതിയതായി നിര്‍മ്മിച്ചവ ആണെന്നതാണ് എന്‍റെ വാദം. ഇക്കാര്യം തെളിവുകള്‍ ഉദ്ധരിച്ച് കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിയുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പൗലോസിന്‍റെയും യേശുവിന്‍റെയും അദ്ധ്യാപനം തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന പുസ്തകവും പ്രസംഗവും മുന്‍പ്‌ തന്നെ ഞാന്‍ പൊതു സമൂഹം മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉണയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്.

 

അപ്പോള്‍ സംവാദ രൂപരേഖയില്‍ ഞാന്‍ എഴുതിയ വാദവും അംഗീകരിച്ച പ്രമാണവും വളരെ കൃത്യമാണ്. പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്. ഇങ്ങനെ നടക്കേണ്ട ചര്‍ച്ച നമ്മള്‍ തമ്മിലല്ല മറിച്ചു ക്രൈസ്തവര്‍ തമ്മിലാണ്. കാരണം എല്ലാ ക്രൈസ്തവരും ബൈബിള്‍ ദൈവീകം ആണെന്ന് വിശ്വസിക്കുന്നു. പക്ഷേ നമ്മള്‍ തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഞങ്ങളുടെ വാദപ്രകാരം ക്രിസ്തുമതത്തിന്‍റെ ആദര്‍ശങ്ങളും യേശുക്രിസ്തുവിന്‍റെ വാക്കുകളും വിരുദ്ധമാണെന്ന് ഉള്ളതാകുമ്പോള്‍, ഈ വാദത്തിന് എതിര്‍വാദം ക്രൈസ്തവ പക്ഷത്തിന് ഉണ്ടെങ്കിലാണ് ചര്‍ച്ചയും സംവാദവു അനിവാര്യമാകുന്നുള്ളൂ.

 

നേരെ മറിച്ച്, മുസ്ലീങ്ങളുടെ ഈ വാദത്തിന് ഞങ്ങള്‍ക്ക്‌ എതിര്‍വാദം ഇല്ലെന്നും യേശുക്രിസ്തു പഠിപ്പിച്ചതായി ആരോപണ വിധേയമായ ആദര്‍ശങ്ങളെ ഞങ്ങളും കാണുന്നില്ല എന്ന് ക്രൈസ്തവരും സമ്മതിച്ചാല്‍ എന്‍റെ വാദം നിങ്ങള്‍ക്ക്‌ സ്വീകാര്യമാണെന്ന് വരുകയാണ് എങ്കില്‍ പരസ്പരം ഉള്ള ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് സ്നേഹപൂര്‍വ്വം നമുക്ക്‌ ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. എന്നാല്‍ ക്രൈസ്തവ പക്ഷം അതിന്‍റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് എന്‍റെ വാദത്തിനു എതിര്‍വാദം നടത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ദൈവനിയോഗിതനായ യേശുക്രിസ്തു, ക്രിസ്തുമതത്തിന്‍റെ ആദര്‍ശ രൂപീകരണത്തില്‍ പങ്കു വഹിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിക്കലായിരിക്കും ഫലം. ഇത് നിഷ്കളങ്കരായ ക്രിസ്തു സ്നേഹികളെ ഒരു പുനര്‍ ചിന്തക്ക് പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.

 

എന്‍റെ വാദത്തിനു എതിര്‍വാദം ഇല്ലെന്ന് സമ്മതിച്ചതിനുശേഷം, യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനത്തോടൊപ്പം പൗലോസിന്‍റെ ലേഖനങ്ങളും ആരെഴുതിയത് എന്ന് വ്യക്തതയില്ലാത്ത എബ്രായ ലേഖനവും കാനോനികമായി സ്വീകരിക്കണോ എന്ന് സംശയിച്ച് ക്രൈസ്തവര്‍ തന്നെ നൂറ്റാണ്ടുകളോളം അകറ്റി നിര്‍ത്തിയിരുന്ന പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം. യേശുവിന്‍റെ ദിവ്യത്വത്തെ സംബന്ധിച്ച് ബൈബിള്‍ മുഴുവനും മാനദണ്ഡമാക്കി നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് യഹോവ സാക്ഷികളുമായാണ്. എന്നാല്‍ അവര്‍ക്കായി തയ്യാറാക്കിയിട്ടുള്ള കുറിപ്പ് ഉപയോഗിച്ച് ഇസ്ലാമിക പക്ഷവുമായി സംവാദം നടത്തുവാന്‍ ആഗ്രഹിക്കുന്നത് , നന്നേ ചുരുങ്ങിയപക്ഷം ഇസ്ലാമിക വാദത്തെ സംബന്ധിച്ചുള്ള അറിവിന്‍റെ അഭാവമാണ് പ്രകടമാക്കുന്നത്.

 

യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവ വചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്. യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പോസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നും പിന്നീട് ഉടനെ നടന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അഥവാ റോമന്‍ ആക്രമണത്തില്‍ യഹൂദരും യഹൂദ ക്രൈസ്തവരും ചിന്ന ഭിന്നമാവുകയും കൂടുതല്‍ അപ്പോസ്തലന്മാര്‍ രക്തസാക്ഷിയാവുകയും ചെയ്തിരിക്കെ, ഇവയൊക്കെ എഴുതിയത് ആരാണെന്നും, ആര്‍ക്കു ലഭിച്ചുവെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.

 

പക്ഷെ ഇന്ന് ബൈബിളില്‍ യേശുക്രിസ്തുവിനെ കുറിച്ച് വിവരിച്ചിട്ടുള്ള നാല് സുവിശേഷങ്ങളും അപ്പൊസ്തോല പ്രവൃത്തിയുടെ തുടക്കവും സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഏതെങ്കിലും കാതലായ ക്രൈസ്തവ ആദര്‍ശം സ്ഥാപിക്കാന്‍ ഉപോല്‍ബലകമായ ഒരു വാക്യം പോലും ഇന്ന് ബൈബിളിലുള്ള യേശു ക്രിസ്തുവില്‍ നിന്നും ക്രിസ്തുമതസ്ഥര്‍ക്ക് ലഭ്യമല്ല എന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, അദ്ദേഹത്തിന്‍റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഇസ്ലാമിക ആദര്‍ശങ്ങളാണെന്നും നല്ല ബോധ്യമുണ്ട്. ത്രിത്വം, യേശുക്രിസ്തുവിന്‍റെ ദിവ്യത്വം, യേശുവിനോടുള്ള പ്രാര്‍ത്ഥന, ദൈവ പുത്ര സങ്കല്പം, കുരിശുമരണത്തിലൂടെ ഉള്ള നിത്യജീവന്‍ മുതലായവ പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് ഏതുവിധേനയും സംവാദം നടക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍, യേശു ക്രിസ്തുവിന്‍റേതായി ബൈബിളില്‍ ഉള്ള സുവിശേഷ വിവരണങ്ങളുടെ ആധികാരികത പരിശോധിക്കണം എന്ന പ്രധാനപ്പെട്ട ആവശ്യം ഉന്നയിക്കാതെ തന്നെ, അവയെ ചര്‍ച്ചയുടെ മാനദണ്ഡമാക്കുവാന്‍ ഞാന്‍ പൂര്‍ണ്ണ സമ്മതം തന്നിരിക്കുന്നു.

 

എന്നാല്‍ ഇതുപോരാ, പൌലോസിന്‍റ]യും മറ്റുള്ളവരുടെയും ലേഖനങ്ങളും ഉദ്ധരിച്ചു സംവദിക്കാനുള്ള അവസരം നല്‍കണമെന്നു പറയുന്ന ക്രൈസ്തവപക്ഷം, എതിര്‍കക്ഷികളുടെ വാദം ഗ്രഹിക്കാതിരുന്നതാണോ, അതോ സംവാദം ഒഴിവാക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാത്രമല്ല, എന്‍റെ ജോലി അല്ലെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിനു ശേഷം ആരാണ് ഈ പുത്തന്‍ ആശയം പ്രചരിപ്പിച്ചതെന്നും ഇതിനോടുള്ള അപ്പോസ്തോലനിലപ്പാട് എന്താണെന്നും, ഇതെങ്ങിനെ ലോകത്ത് ശക്തിപ്പെട്ടെന്നും കൂടിയുള്ള കൃത്യമായ വിവരണം സുവിശേഷങ്ങള്‍ക്ക് ശേഷമുള്ള മറ്റു പുസ്തകങ്ങളും ക്രൈസ്തവ ചരിത്ര രേഖകളും അടിസ്ഥാനമാക്കി ഞാന്‍ പൂര്‍ത്തികരിക്കാം. പക്ഷെ ആദ്യം യേശുക്രിസ്തുവിന്‍റെ മാത്രം അധ്യാപനത്തെ ആശ്രയിച്ചിട്ടുള്ള സംവാദം നടക്കണം. ഇത് ക്രിസ്തുമതക്കാരെയും ക്രിസ്തു സ്നേഹികളെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അത് ക്രൈസ്തവ ഇസ്ലാം സംവാദം അല്ല, മറിച്ച് ക്രൈസ്തവരും മുന്‍ ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ്. അതിനും ഞാന്‍ ഒരുക്കമാണ്.

 

മറ്റൊന്ന് സമയക്രമം ആണ്. ക്രിസ്തുമതവുമായി ബന്ധപ്പെട്ട നടക്കുന്ന ചര്‍ച്ചയില്‍ മറുപടി പറയേണ്ട ക്രൈസ്തവ പക്ഷത്തിനു ആ സംവാദത്തിന്‍റെ സമയഘടന തീരുമാനിക്കാനുള്ള അവസരം ഞാന്‍ നല്‍കിയിരുന്നു. ഇരുപക്ഷത്തിനും ആവശ്യമായ സമയം ലഭിക്കണമെന്നു മാത്രമേ നിബന്ധനയുള്ളൂ.

 

ഇസ്ലാമിക വിഷയത്തിലുള്ള സംവാദം

 

ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിനുള്ള വാദം പരിശോധിച്ചതിന് ശേഷമാണ് ഞാന്‍ എതിര്‍വാദം സമര്‍പ്പിക്കേണ്ടത്‌. ഒരു പക്ഷെ, നിസ്കാരത്തിന്‍റെ രൂപം, ശുദ്ധിയാകേണ്ടതെങ്ങിനെ, നോമ്പിന്‍റെ വിവരണം, ഹജ്ജിലെ മുഴുവന്‍ കര്‍മ്മങ്ങള്‍, സക്കാത്തിന്‍റെ മുഴുവന്‍ വിവരണം തുടങ്ങിയവ ഒന്നും ഖുറാനില്‍ ഇല്ലായെന്നാണ് ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കുന്നതെങ്കില്‍ (മുമ്പ് സാക്ഷി തമിഴ്നാട്ടില്‍ നടന്ന സംവാദത്തില്‍ വലിയ കാര്യമായി പറഞ്ഞത് പോലെ) നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും സത്യമാണ് എന്ന് ഞാന്‍ എഴുതി തരും. ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിക്കുന്നതിനു പകരം ഇസ്ലാമിക വിഷയത്തെ എതിര്‍ത്ത് കൊണ്ട് നിങ്ങള്‍ വാദം അവതരിപ്പിച്ചാല്‍ തീര്‍ച്ചയായും എതിര്‍വാദം എന്താണെന്ന് വ്യക്തമാക്കി കൊണ്ട് വ്യവസ്ഥ തയ്യാറാക്കാവുന്നതാണ്.

 

പക്ഷെ, ഞാൻ എഴുതി തന്ന വ്യവസ്ഥയിൽ ഇസ്ലാമിക വിഷയം ഇല്ലായെന്ന് പരാതി പറയുകയാണ് ക്രൈസ്തവ പക്ഷം. യഥാർത്ഥത്തിൽ ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല മറിച്ച് ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദങ്ങൾക്ക് ഈ സംവാദത്തിൽ മറുപടി പറയുകയാണ് എന്‍റെ ജോലി എന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കിലും എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് കൈമാറുന്ന വ്യവസ്ഥയിൽ ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദം നൽകുമ്പോഴാണ് ഞാൻ എതിർവാദം സമർപ്പിക്കെണ്ടതുള്ളൂ . പക്ഷെ ഇതൊന്നും ഗ്രഹിക്കാതെ അധിക പ്രസംഗം നടത്തി സമയം കളഞ്ഞിരിക്കുകയാണ് അനിൽ എന്ന ക്രൈസ്തവ എഴുത്തുകാരൻ.

 

മറ്റൊന്നു ഇസ്ലാമിക വിഷയത്തിൽ ഇരുപക്ഷവും പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ആവണമെന്ന് ഞാൻ അറിയിച്ചിരുന്നു. ഇതിലും ക്രൈസ്തവ പക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നു. യഥാർത്ഥത്തിൽ മുഹമ്മദ് നബി (സ) യുടെ പൂർത്തീകരിക്കപ്പെട്ട ഇസ്ലാമിൽ, അദ്ദേഹത്തിന്‍റെ പ്രവാചക കാലഘട്ടത്തിനു മുൻപ് ധാരാളം പ്രവാചകന്മാർ ഉണ്ടെങ്കിലും അദ്ദേഹത്തെ അന്ത്യപ്രവാചകനായി തിരഞ്ഞെടുത്തതിനു ശേഷം അദ്ദേഹത്തിന്‍റെ കുടുംബക്കാരിലോ അനുയായികളിലോ ആര്‍ക്കും തന്നെ ദൈവിക വെളിപാട് ലഭിച്ചുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. നമ്മൾ ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിലെ ആധികാരികമായ ഏക സ്രോതസ്സ് മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളാണ്. ആ അദ്ധ്യാപനത്തിൽ, ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുർ ആനും അതിന്‍റെ വിവരണമായ പ്രവാചക ജീവിതവും ഉൾക്കൊള്ളുന്നുണ്ട്. മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്.

 

പ്രവാചകന്‍റെ ആദ്ധ്യാപനത്തെയും ജീവിതത്തെയും പഠനവിധേയമാക്കി ധാരാളം പണ്ഡിത ശ്രേഷ്ഠന്മാർ ക്വുർ ആനിനു വ്യാഖ്യാനം എഴുതുകയും ചിലർ ചരിത്രം രചിക്കുകയും ചിലർ കർമശാസ്ത്രം രൂപികരിക്കുകയും മറ്റു ചിലർ ഗവേഷണങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ പഠനങ്ങൾക്കെല്ലാം അവ ഓരോന്നും അർഹിക്കുന്ന സ്ഥാനങ്ങൾ മുസ്ലിങ്ങൾ നല്കുന്നുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന പ്രമാണമായി ആരും കരുതുന്നില്ല. ഈ പണ്ഡിതന്മാര്ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അംഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല. നേരെ മറിച്ചു തങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും തങ്ങൾ എത്തി ചേർന്ന നിഗമനങ്ങൾക്ക് തെളിവാക്കിയിട്ടുള്ളത് മുഹമ്മദ് (സ) യുടെ അദ്ധ്യാപനം ആണെന്നും ആ അദ്ധ്യാപനം തങ്ങൾക്കു ലഭിച്ചത് ഈ പരമ്പരയിലൂടെ ആണെന്നും തങ്ങൾ സ്വീകരിച്ച ഈ തെളിവുകളിൽ ദൗർബല്യം കണ്ടെത്തുകയോ ഇതിനേക്കാൾ തെളിവോടു കൂടി മറ്റൊന്നു ലഭിക്കുകയോ ചെയ്താൽ ഞങ്ങളുടെ നിഗമനങ്ങളെ നിങ്ങൾ ഒഴിവാക്കുകയും സ്ഥിരപ്പെട്ടത് സ്വീകരിക്കുകയും ചെയ്യണമെന്നും ഇവർ നിബന്ധന വെച്ചിട്ടുണ്ട്.

 

ഇങ്ങനെ തുടർന്ന് വന്ന ഗവേഷണങ്ങളും ഫലങ്ങളും അതിന്‍റെ വഴികളും ഒക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളെ മാത്രം പ്രമാണമാക്കണം എന്നത് ഈ സംവാദത്തിനു വേണ്ടി മാത്രം ഞാൻ പറയുന്ന നിബന്ധനയല്ല. മറിച്ച് ഇതല്ലാതെയുള്ള ഒന്നും പ്രമാണമായി സ്വീകരിക്കുന്ന രീതി ഒരു വിഷയത്തിലും മുസ്ലിങ്ങൾക്ക് ഇല്ല.

 

ഇസ്ലാമിനെ സംബന്ധിച്ച് ഉപരിപ്ലവമായ ധാരണ ഉള്ളവർക്ക് പോലും ഞാൻ മേൽ പറഞ്ഞത് അസ്വീകാര്യമാവേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞുതരാമോ എന്നാണ് ക്രൈസ്തവപക്ഷം ചോദിക്കുന്നത്. ഞങ്ങൾ സീറയോ, ത്വാരിഖൊ, ഹദീസൊ ഉദ്ധരിക്കുമ്പോൾ ഇതൊന്നും സ്ഥിരപ്പെട്ടതല്ല എന്ന് നിങ്ങൾ പറഞ്ഞാലോ എന്നാണ് ക്രൈസ്തവ ആകുലത. ഇങ്ങനെ ഞങ്ങൾ എന്തെങ്കിലും കാര്യം സ്വീകാര്യമല്ലെന്ന് തെളിവുകൾ സഹിതം പറയുമ്പോൾ ഞങ്ങൾ പറയുന്നത് ഖണ്ഡിക്കാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും ആവശ്യമായ കാര്യങ്ങൾ ക്രൈസ്തവപക്ഷം പഠിച്ചുവരണമെന്നാണ് എനിക്ക് പറയുവാനുള്ളത്. ഏതായാലും മുഹമ്മദ് നബി (സ)യുടെ പേരിൽ പറയപ്പെട്ട ഒരു കാര്യം പോലും ഇസ്ലാമിക പണ്ഡിതന്മാർ സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കാതിരുന്നിട്ടില്ല. ഇവയെല്ലാം കൃത്യമായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ പഠിച്ചു തങ്ങൾക്കു അനുകൂലമായി എന്തെങ്കിലും ലഭിക്കുമെങ്കിൽ സംവാദ വേളയിൽ ഉപയോഗിക്കുകയാണ് വേണ്ടത്.

 

പക്ഷെ ഇത്ര ഗഹനമായ പഠനം ഇല്ലെന്നു മാത്രമല്ല, തങ്ങൾ ഉദ്ധരിക്കുന്ന വിഷയത്തിന്‍റെ മുന്‍പും പിന്‍പും പോലും ഈ കൂട്ടർക്ക് അറിയില്ല എന്നതാണ് ഇവരുമായി നടത്തിയ പല ചർച്ചയിലൂടെയും ഞാൻ മനസിലാക്കിയത്. ഇന്റെർനെറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കുറേ വിമർശനങ്ങളും അമുസ്ലിങ്ങൾ വിവർത്തനം ചെയ്ത പുസ്തകങ്ങളും ഇസ്ലാമിക സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഉന്നയിക്കുന്ന തർക്ക വിഷയങ്ങളും നിരീശ്വര വാദികൾ ഉന്നയിക്കുന്ന ആരോപണങ്ങളും ഒക്കെ തലയും വാലും പരിശോധിക്കാതെ ശേഖരിച്ചു വയ്ക്കുക മാത്രമാണ് സാക്ഷി ചെയ്യുന്നത്. ഇങ്ങനെയുള്ള അസംബന്ധങ്ങളുമായി ഇസ്ലാമിക പണ്ഡിതന്മാരുടെ മുമ്പിൽ ഇവർ വിഷയാവതരണം നടത്തിയാൽ തെളിവില്ലാതെ ദുരാരോപണം പറഞ്ഞതിന്‍റെ പേരിൽ ഏത്തമിടെണ്ടിവരും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മാത്രവുമല്ല അവർ വായിക്കുന്ന ഭാഗത്ത് എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം  പോലും ആവില്ല പലപ്പോഴും പറയുന്നത്.

 

ത്വരിഖ്, ഫത്വ, തഫ്സീർ എന്ന് തുടങ്ങി ഏതു നിങ്ങൾ ഉദ്ധരിച്ചാലും അവയുടെ ഒക്കെ അവലംബം മുഹമ്മദ് നബി (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനം മാത്രം ആവണമെന്നും, അല്ലാത്ത പക്ഷം ഞങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള പ്രമാണം വിഷയാവതരണ ദിവസം തന്നെ ക്രൈസ്തവ പക്ഷം വ്യക്തമാക്കുവാൻ ബാദ്ധ്യസ്ഥരാണ്. അതിനു പരാജയപ്പെടുന്ന പക്ഷം ഉന്നയിച്ച ആരോപണം പരസ്യമായി മൈക്കിലൂടെ ക്രൈസ്തവ പക്ഷം പിൻവലിക്കെണ്ടാതാണെന്നും അവശേഷിക്കുന്ന ആരോപണങ്ങൾക്ക് മാത്രമേ ഇസ്ലാമിക പക്ഷത്തിന് മറുപടി പറയേണ്ട ബാദ്ധ്യതയുള്ളൂ എന്നും ഓർമപ്പെടുത്തുന്നു.

 

ഇങ്ങനെ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ എന്ന ഏക പ്രമാണം മാത്രമേ ഇസ്ലാമിന് ഉള്ളൂ എന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് അത്ഭുതപ്പെടുക ഒന്നും വേണ്ട. ഇസ്ലാമിക വിഷയത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഖണ്ഡന പ്രസംഗങ്ങളിലും ഇരുപക്ഷവും അംഗീകരിക്കുന്നത് ഞാൻ നിങ്ങള്‍ക്ക് മുൻപിൽ വച്ച ഏക പ്രമാണമായ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണെന്ന് ഇന്‍റെർനെറ്റും മറ്റു സൌകര്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ചുരുക്കത്തിൽ ഇസ്ലാമിക ചർച്ചയ്ക്കായി ഞാൻ മുൻപിൽ വച്ച ഏക പ്രമാണം എന്നത് അപ്രാപ്യമായതും ലോകത്ത് നിലവിൽ ഇല്ലാത്തതുമായ ഒരു സംഗതിയല്ല. പക്ഷെ ഇസ്ലാമിലെ തെളിവ് ഏതെന്നു വേര്‍തിരിച്ച് ഗ്രഹിക്കുവാനുള്ള സാക്ഷിയുടെ പോരായ്മ മറച്ചു വെക്കുവാനുള്ള അനാവശ്യ വാചക കസർത്ത് മാത്രമാണ് സംവാദത്തിനു വിഘാതമാവുന്നതു.

 

സംവാദ വ്യവസ്ഥ പൂർണ്ണമാണ്

 

ചുരുക്കത്തിൽ ക്രൈസ്തവ വിഷയവുമായി ബന്ധപ്പെട്ടു നടക്കേണ്ട സംവാദത്തിൽ ഞാൻ മുന്നോട്ടു വെക്കുന്ന വാദവും അംഗീകരിച്ച പ്രമാണവും ഉൾകൊള്ളിച്ചു ഞാൻ നല്കിയ വ്യവസ്ഥ പൂർണവും യുക്തി സഹവുമാണ്. അതേ പോലെ ഇസ്ലാമിക വിഷയത്തിൽ നിങ്ങളുടെ വാദം ലഭ്യമല്ലാത്ത സന്ദർഭത്തിൽ എതിർവാദം എഴുതാതിരുന്നതും സംവാദത്തിനു പ്രമാണമായി നിബന്ധനയാക്കിയ മുഹമ്മദ് (സ) നബി സ്ഥിരപ്പെട്ട അദ്ധ്യാപനം എന്നതും തിരുത്തൽ ആവശ്യമില്ലാത്ത വിധം കൃത്യമാണ്. എന്തുകൊണ്ട് ഞാൻ ഇപ്രകാരം എഴുതി എന്ന് ക്രൈസ്തവ പക്ഷം ഗ്രഹിക്കാത്തതിനാൽ ഓരോന്നും വിശദീകരിച്ചു എന്ന് മാത്രം. സംവാദത്തിന്‍റെ സമയഘടന, തീരുമാനിക്കാനുള്ള അവകാശം ആരോപണത്തിന് മറുപടി പറയുന്ന കക്ഷിക്ക് നല്കണം എന്നതിലും ഞാൻ ഉറച്ചു നില്കുന്നു. ഏതായാലും സമയവും വേദിയും നിശ്ചയിക്കുന്നതിന് മുൻപ് തീരുമാനമാകേണ്ട വിഷയങ്ങൾ ബാക്കി നിൽകുന്നതിനാൽ ഇപ്പോൾ അവ ചർച്ച ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ല.

 

ഞാൻ അറിയുന്ന സാക്ഷി

 

സംവാദ വെല്ലുവിളികളുമായി പുകമറ സൃഷ്ടിക്കുന്ന സാക്ഷിയെക്കുറിച്ചു ചിലത് പറയാതെ വയ്യ. പല തവണ ഞാനുമായി സാക്ഷി പ്രവർത്തകർ ചർച്ച നടത്തി. ഒരിക്കൽ പോലും എന്‍റെ വിഷയത്തെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും സംവാദ ചര്ച്ചക്കു വരികയും ഇസ്ലാമിക വിഷയത്തിൽ പ്രമാണത്തിന്‍റെയും സമയ ഘടനയുടെയും വിഷയത്തിൽ തെറ്റിപ്പിരിയുകയും ചെയ്യും. ക്രിസ്തുമത വിഷയം മാത്രമായി ചർച്ച ചെയ്യുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപ്പെടും. എന്നാൽ ക്രൈസ്തവ വിഷയം ഒഴിവാക്കി ഇസ്ലാമിക വിഷയം മാത്രം നിങ്ങൾ അവതരിപ്പിക്കുക, ഒരു സമയം നിശ്ചയിച്ച് ഓരോന്നിനും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞാൽ സാക്ഷി അതിൽ നിന്ന് പിന്മാറും. പറയുന്ന വിഷയത്തിൽ ഒരു ആത്മാർഥതയും സാക്ഷി പുലർത്താറില്ല.

 

സ്വാഭാവികമായും എന്‍റെ ആരോപണങ്ങൾക്ക് ഒരു മറുപടിയും നാളിതുവരെ സാക്ഷി പ്രവർത്തകർ പറയാത്തതിനാൽ ഞാൻ അവരെ പരിഗണിക്കാറില്ല എന്നതാണ് വസ്തുത. എന്നാൽ സാക്ഷിയുടെ പരിപാടികൾ ഞാൻ ശ്രദ്ധിക്കുകയും കൃത്യമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ അബദ്ധങ്ങളും ആശയ ദാരിദ്ര്യവും വളരെയധികമാണ്. അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു. അത്രമാത്രം അബദ്ധങ്ങൾ നിറഞ്ഞതാണ് ജെറി തോമസിന്‍റെ ഇത് വരെ നടന്ന പ്രസംഗങ്ങൾ. ഇക്കാര്യം എന്‍റെ മുൻപിൽ വന്ന സാക്ഷി പ്രവർത്തകർക്കും മുസ്ലിങ്ങൾക്കും ഇപ്പോൾ പെരുമ്പാവൂർ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവർത്തകനായ പാസ്റ്റർ നെബുവിനോടും ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ കൈകാര്യം ചെയ്യുന്ന ക്രിസ്തുമതം, പൗലോസ് തുടങ്ങിയ ആശയപരമായ വലിയ വിഷയങ്ങൾ ഒഴിവാക്കി, സാക്ഷി ജെറി തോമസ് എന്നിവരുടെ അബദ്ധങ്ങള്‍ എന്നാ തികച്ചും വ്യക്തി കേന്ദ്രീകൃതവും താരതമ്യേന ലഖുവായ മേഖലയിലേക്കും സമയം നല്‍കുവാനുള്ള സാഹചര്യം ഇപ്പോഴില്ല.

 

യേശു മിശിഹ ഏതു പക്ഷത്ത്, ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യം എന്ത് എന്ന എന്‍റെ രണ്ടു പുസ്തകങ്ങളിലൂടെ യേശുക്രിസ്തുവും ന്യായപ്രമാണവും തമ്മിലുള്ള ബന്ധം എന്താണെന്നും, പൌലോസിന്‍റെ ഗലാത്യ ലേഖനത്തിലെ എതിര്‍ സുവിശേഷകര്‍ ആരാണെന്നും യേശുവിന്‍റെ കാലശേഷം അപ്പോസ്തോലന്മാര്‍ ന്യായപ്രമാണവും പരിച്ഛേദനയും അനുഷ്ടിച്ചിരുന്നു എന്നും, യാഗങ്ങളും പാപപരിഹാര ബലികളും യേശുവിന്‍റെ കുരിശു മരണത്തിലൂടെ അവസാനിച്ചില്ലെന്നും അപ്പോസ്തോലന്മാര്‍ പൌലോസിനെ അംഗീകരിച്ചിരുന്നില്ലായെന്നും ഞാന്‍ സമര്‍ഥിച്ചിരുന്നു. ആദ്യ പുസ്തകം ഇറങ്ങിയ ദിവസം നേരിട്ട് വന്നു എന്‍റെ കയ്യില്‍ നിന്നും പത്ത്‌ പുസ്തകം വാങ്ങി ഉടന്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ സാക്ഷി പ്രവര്‍ത്തകര്‍ നാളിതുവരെ ആയിട്ടും ഒരു മറുപടിയും പറഞ്ഞിട്ടില്ല.

 

ആരംഭ സമയത്ത്‌ മറുപടി പലര്‍ എഴുതുന്നുണ്ടെന്നും ചിലത് പ്രസ്സില്‍ കൊടുത്തിട്ടുണ്ടെന്നും വരെ എന്നെ അറിയിച്ച സാക്ഷി പ്രവര്‍ത്തകര്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും ഒരു മറുപടിയും എന്‍റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയാതെ മുങ്ങി നടക്കുകയാണ്. ഇവരില്‍ പെട്ട പലരും പുതിയ ഗലാത്യ ലേഖന വ്യാഖ്യാനങ്ങള്‍ രഹസ്യമായി പറഞ്ഞു നോക്കുന്നുണ്ട്. ചില സാക്ഷി പ്രഭാഷകര്‍ ഗലാത്യയിലെ എതിര്‍ സുവിശേഷകര്‍ മുസ്ലിങ്ങള്‍ ആണെന്നും പൌലോസിന്‍റെ പ്രവാചക പുസ്തകമാണ് ഗലാത്യയെന്നും പറയുന്നു. മറ്റു ചിലര്‍ അപ്പോസ്തോലന്മാര്‍ക്ക് വെറും പ്ലസ്‌ ടു വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നും പൌലോസ് പി എച്ച് ഡി ഉള്ളവനാനെന്നും അതുകൊണ്ട് അപ്പോസ്തോലന്മാര്‍ക്ക് സുവിശേഷത്തെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാലാണ് പൌലോസുമായി വഴക്കുണ്ടാക്കിയതെന്നും പറയുന്നു. ഇപ്പോള്‍ ജെറി തോമസും വന്നു വിരലില്‍ എണ്ണാന്‍ കഴിയാത്ത അബദ്ധങ്ങളും പറഞ്ഞിട്ട് എന്‍റെ ചോദ്യത്തിന് മുഖം നല്‍കാതെ കടന്നു കളയുന്നു. സാധാരണ സദസ്സിനെ നോക്കി വെല്ലുവിളി ഉയര്‍ത്തുന്നവര്‍ ഞാന്‍ മുന്‍പില്‍ മുഴുവന്‍ സമയം ഇരുന്നിട്ടും ചോദ്യത്തിന് അവസരം അനുവദിക്കാതെ ഒഴിഞ്ഞു മാറുന്നു. ചുരുക്കത്തില്‍ ഞാന്‍ സമര്‍പ്പിച്ച വിഷയങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നു സാക്ഷിക്ക് അറിയില്ല എന്നതാണ് വാസ്തവം.

 

ഈ ചമ്മല്‍ ഒഴിവാക്കാനുള്ള ഒരു ഉപായമാണ് സാക്ഷിയുടെ സംവാദ വെല്ലുവിളി. അത് എനിക്കും അവര്‍ക്കും അറിയാവുന്ന ഒരു രഹസ്യമാണ്. എന്‍റെ വിഷയത്തെ കുറിച്ച് ചോദിക്കുന്നവരോടെല്ലാം ഞങ്ങള്‍ ഈസയെ സംവാദത്തിനു വെല്ലുവിളിച്ചു എന്ന് പറഞ്ഞു നടക്കാമല്ലോ. മാത്രമല്ല, അവരോടൊപ്പമുള്ള കൂടുതല്‍ പേര്‍ക്കും സുവിശേഷ പ്രവര്‍ത്തനം മാത്രമാണ് ഉപജീവനമായിട്ടു ഉള്ളതും. അതും ഞാന്‍ പരിഗണിക്കണമല്ലോ.

 

രണ്ടു പുസ്തകം രചിച്ചതിന് ശേഷം ഞാന്‍ ചെയ്ത ശ്രദ്ധേയമായ കാര്യം, തിരുവട്ടാറുമായി നടത്തിയ ചര്‍ച്ചയാണ്. അതിന്‍റെ വിശദാംശങ്ങള്‍ എഴുതി ഞാന്‍ ആരെയും മുറിപ്പെടുത്തുന്നില്ല. എന്നാല്‍ ഈ വിഷയത്തിലും തിരുവട്ടാറിനെ സഹായിക്കാന്‍ ശ്രമിച്ച സാക്ഷിയുടെ പ്രവര്‍ത്തകര്‍ അവസാനം അദ്ദേഹത്തിന്‍റെ… കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. അല്ലാഹുവും മുഹമ്മദും കൊന്നിട്ടുണ്ട്, യേശു മാത്രം കൊന്നിട്ടില്ല എന്ന് പറഞ്ഞ തിരുവട്ടാറിനോട് യഹോവ കൊന്നുവെന്ന് പറയുമ്പോള്‍ യേശു കൊന്നുവെന്ന് മനസിലാക്കാമോ എന്ന് ചോദിക്കേണ്ടി വന്നത് എന്‍റെ കുറ്റമല്ല. ഈ ആദര്‍ശപരമായ ചോദ്യത്തിന് നാളിതുവരെ ഒരാളും മറുപടി പറഞ്ഞിട്ടില്ല.

 

ഈ വിഷയത്തില്‍ സാക്ഷിയുടെ പ്രവര്‍ത്തകരെ മറുപടിക്ക് ഞാന്‍ സ്നേഹസംവാദം മാസികയിലൂടെയും ഇന്‍റെര്‍നെറ്റില്‍ അവതരിപ്പിച്ചു സംഭാഷണത്തിലൂടെയും പരസ്യമായി ക്ഷണിച്ചിട്ടും സാക്ഷി വന്നിട്ടില്ല. തിരുവട്ടാറിന്‍റെ സംഭവത്തിനു ഞാന്‍ പോലും പ്രതീക്ഷിക്കാതിരുന്ന പരസ്യം നല്‍കി ജനശ്രദ്ധയാകര്‍ഷിച്ച സാക്ഷി, ക്രൈസ്തവ സമൂഹത്തിനു ഏല്പിച്ച ക്ഷീണം ചില്ലറ അല്ല. ഇപ്പോഴും ആയിരക്കണക്കിനുള്ള ആളുകള്‍ ഇത് കണ്ട് സത്യം തിരിച്ചറിയുവാന്‍ സാക്ഷിയുടെ പ്രവര്‍ത്തനം കാരണമായിട്ടുണ്ട്. ഇങ്ങനെ സ്വയം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പോലും സാക്ഷിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ല എന്നതാണ് എനിക്കുള്ള അനുഭവം. ഈ സാക്ഷികളുമായി കൂട്ടുചേര്‍ന്നു പെരുമ്പാവൂര്‍ വിശ്വാസികള്‍ പരിപാടി നടത്തിയതിലും അബദ്ധങ്ങള്‍ നിരവധിയാണ്.

 

ഏദന്‍ തോട്ടത്തെയും സമാഗമന കൂടാരത്തെയും താരതമ്യം ചെയ്യുന്നതിന് ഭാവന അല്ലാതെ ജെറിയുടെ പക്കല്‍ ഒന്നും ഇല്ല. ന്യായപ്രമാണം വഴി ആരും രക്ഷപ്പെടുക ഇല്ലായെന്നു യെഹോവ പറഞ്ഞു എന്ന് പറയുക വഴി യെഹോവയെകുരിച്ചും ബൈബിളിനെ കുറിച്ചും ഗുരുതരമായ വ്യാജ ആരോപണം ആണ് ജെറി നടത്തിയിരിക്കുന്നത്. ജന്മപാപം, പൌലോസിനു മുന്‍പ്‌ ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ട് എങ്ങുമെത്താതെ നിര്‍ത്തി ഭൌതീക നേട്ടം ഉണ്ടാകുമ്പോള്‍ മാത്രമാണ് പരിച്ഛേദന ചെയ്യേണ്ടതുള്ളൂ എന്ന ജെറിയുടെ വാദം എത്രയോ അബദ്ധമാണ്. യാഗം നടത്താന്‍ ദേവാലയം ഇല്ലെങ്കില്‍ ന്യായപ്രമാണം ഉള്ള മതം എന്ത് മതമാണെന്ന് പറഞ്ഞ് യഹോവയെ പരിഹസിച്ചു. ഗലാത്യ ലേഖനത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാതെ എളുപ്പത്തില്‍ പറഞ്ഞ് തീര്‍ത്തു. ഇങ്ങനെ ന്യായപ്രമാണ നിയമങ്ങളെ സംബന്ധിച്ചും ഇസ്ലാമിക വിഷയങ്ങളെ സംബന്ധിച്ചും തന്‍റെ തെറ്റിധാരണകള്‍ ഞങ്ങളെ അറിയിച്ചു. പതിവ്‌ പോലെ പരിഹസിച്ചും ആവേശം കാണിച്ചും പ്രസംഗം അവസാനിപ്പിച്ചു. ഈ നടത്തിയ പരിപാടി കൊണ്ട് പെരുമ്പാവൂരിലെ ക്രൈസ്തവര്‍ക്ക് എന്‍റെ വിഷയത്തിനുള്ള മറുപടി കിട്ടിയോ എന്ന് നിങ്ങള്‍ വിലയിരുത്തുക.

 

അനിലുമായി സംവാദം

 

ഏറ്റവും കുറഞ്ഞത് ഒരു നാല് തവണയെങ്കിലും എന്‍റെ വിഷയാവതരണത്തിനു മുന്‍പില്‍ കൃത്യമായ മറുപടി ഒന്നും പറയാതിരുന്ന വ്യക്തിയാണ് അനില്‍. ഇപ്പോഴും എന്തെങ്കിലും മറുപടി ഉണ്ടോ എന്ന് നിങ്ങള്‍ അനിലിനോട് ചോദിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ ഞാന്‍ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെടും. ഇനിയും സംശയം അവശേഷിക്കുന്നു എങ്കില്‍, എന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കി കോഴിക്കോട് വെച്ച് ഞാനും അനിലുമായി നടന്ന റെക്കോര്‍ഡ്‌ ചെയ്ത സംവാദം ഞാന്‍ നിങ്ങള്‍ക്ക്‌ നല്‍കാം.

 

ഒരു സാധാരണ ബൈബിള്‍ വായനക്കാരന്‍ പോലും പ്രകടിപ്പിക്കാത്ത അമ്പരപ്പിലായിരുന്നു പലപ്പോഴും അനില്‍. “ജീവനുള്ള പിതാവ്‌ എന്നെ അയച്ചിട്ട് ഞാന്‍ പിതാവിനാല്‍ ജീവിക്കുന്നത് പോലെ നിങ്ങളും ജീവിക്കേണ്ടതിനു എന്നെ ഭക്ഷിക്കണം” (യോഹ. 6:57) എന്ന യേശുവിന്‍റെ സുപ്രസിദ്ധമായ ബൈബിള്‍ വാക്യം സംവാദ മദ്ധ്യേ ഞാന്‍ ഉദ്ധരിച്ചപ്പോള്‍ ഇങ്ങനെ ഒരു വാക്യം ബൈബിളില്‍ ഇല്ല എന്നായിരുന്നു അനിലും ഫെന്നിയും അടങ്ങുന്ന ക്രൈസ്തവ പക്ഷം വാദിച്ചത്.

 

ഞാന്‍ ബൈബിളില്‍ ഇല്ലാത്ത വാക്യങ്ങള്‍ സ്വയം ഉണ്ടാക്കുന്നു എന്നും ഇത് കാണിക്കാതെ സംവാദം നടക്കില്ലെന്ന് വരെ അന്ന് ഇവര്‍ പറഞ്ഞിരുന്നു. അവസാനം ഞാന്‍ ബൈബിള്‍ തുറന്ന് വായിക്കുന്നത് വരെ ഈ തര്‍ക്കം തുടര്‍ന്നു. ഈ രണ്ടു പേരുമാണ് എനിക്ക് മറുപടി പറയുവാനായി സാക്ഷി പെരുമ്പാവൂരില്‍ ഒരുക്കി നിര്‍ത്തിയത്‌. എന്‍റെ ഒരു ഗതികേട് എന്നല്ലാതെ ഞാന്‍ ഇതിനു എന്താണ് പറയുക?

 

മാത്രമല്ല, ഗലാത്യ ലേഖന ചര്‍ച്ചയില്‍ യാക്കോബിന്‍റെ അടുക്കല്‍ നിന്നും വന്നവര്‍ പത്രോസിനെക്കൊണ്ട് പുതിയ നിലപാട് സ്വീകരിച്ചു എന്ന് പറയുന്ന സന്ദര്‍ഭത്തില്‍ ആ യാക്കോബ് എന്നാല്‍ ഇസ്രായേല്‍ ജനം ആണെന്ന് അനില്‍ വാദമുയര്‍ത്തി. യെരുശലേം സഭയുടെ അധ്യക്ഷനായ യാക്കോബ് എന്ന് സമ്മതിക്കാതിരിക്കുവാനുള്ള ഒരു വൃഥാ ശ്രമം. ആര്‍ക്കും തര്‍ക്കമില്ലാത്ത ഈ വിഷയം, പരിഹരിക്കാനായി ഫിലിപ്പ്‌ സാറിന്‍റെ പുസ്തകം കാണിച്ചെങ്കിലും അനില്‍ തര്‍ക്കം തുടര്‍ന്നു.

 

അപ്പൊ പ്രവൃത്തി 21-ആം അധ്യായത്തില്‍ പൌലോസ് ചെലവ്‌ വഹിച്ച നേര്‍ച്ച, നാസീര്‍ വ്രതമാണെന്നു എല്ലാ വിഭാഗം ക്രൈസ്തവ ബൈബിള്‍ അടിക്കുറുപ്പും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളും ഏകോപിച്ചു പറഞ്ഞിട്ടുള്ളത്‌ ചൂണ്ടി കാണിച്ചപ്പോഴും അനില്‍ കണ്ണടച്ച് ഇരുട്ടാക്കുക മാത്രമാണ് ചെയ്തത്.

 

ബൈബിളിന്‍റെ കാര്യത്തില്‍ ഇതാണ് അവസ്ഥ. അപ്പോള്‍ ഇസ്ലാം വിഷയം എങ്ങനെ ഉണ്ടാകും? അനിലിന്‍റെ ആദ്യ വിഷയാവതരണത്തില്‍ ഇബ്നു ഹിഷാം എന്ന ചരിത്രകാരന്‍ പൌലോസിനെക്കുറിച്ചു അപ്പോസ്തോലന്‍ എന്ന് പറഞ്ഞിട്ടുണ്ട് എന്ന ഭാഗം ഉദ്ധരിച്ചിട്ടു അനില്‍ ചോദിച്ചു ഇനി മുസ്ലീങ്ങള്‍ പറയുക, നിങ്ങള്‍ക്ക്‌ പ്രവാചകനായ മുഹമ്മദ്‌ പറയുന്നത് വിശ്വസിക്കണോ, അതോ മുഹമ്മദ്‌ ഈസാ പറഞ്ഞത്‌ വിശ്വസിക്കണോ? ഈ രണ്ടു മുഹമ്മദില്‍ നിങ്ങള്‍ക്ക്‌ ആരെയാണ് സ്വീകരിക്കാന്‍ കഴിയുന്നത്?

 

അനിലിന്‍റെ തെളിവും ചോദ്യവും തമ്മില്‍ എന്ത് ബന്ധമെന്ന് ആര്‍ക്കും മനസിലായില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഇബ്നു ഹിഷാം സ്വന്തമായി പറഞ്ഞതാണോ, പൌലോസിനെ അംഗീകരിച്ചിരിക്കുന്നു എന്ന് മുഹമ്മദ്‌ നബി പറഞ്ഞത്‌ ഇബ്നു ഹിഷാം ഉധരിച്ചതാണോ?

 

ഇതിനു അനില്‍ പറഞ്ഞത്‌ ഇങ്ങനെ, ‘അങ്ങനെ പറയാന്‍ എനിക്ക് അറിയില്ല’. അതായത്‌ അതുവരെയും അനില്‍ ധരിച്ചുവെച്ചത് ഇബ്നു ഹിശാമിന്റെ ചരിത്രം എന്ന് വെച്ചാല്‍, മുഹമ്മദ്‌ നബി പറഞ്ഞു കൊടുത്ത ചരിത്രമെന്നോ, മുഹമ്മദ്‌ നബി എഴുതിയ ചരിത്രമെന്നോ ആയിരുന്നു. ഈ തെറ്റിധാരണ ഞാന്‍ തിരുത്തിയപ്പോള്‍ അനില്‍ നിശബ്ദമായി ഇരുന്നു.

 

ഇങ്ങനെ കുറെ അബദ്ധങ്ങള്‍ പുറത്തിറക്കിയ അനിലിന് ആ ചര്‍ച്ച കൊണ്ട് ഒരു നേട്ടവും ഉണ്ടായില്ല. പിന്നീടും ഞങ്ങള്‍ പലവട്ടം കാണുമ്പോഴും അനിലിന് ഞാന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഒരു പ്രതീക്ഷയും അവശേഷിച്ചിരുന്നില്ല. ഈ സംവാദം കഴിഞ്ഞപ്പോള്‍ ക്രൈസ്തവ മിഷനറിമാര്‍ എന്നോട് പറഞ്ഞത്‌ അനില്‍ ഹിന്ദു മതത്തില്‍ നിന്നും വന്ന ആളല്ലേ, ബൈബിള്‍ പണ്ഡിതന്‍ ഒന്നും അല്ലല്ലോ? അദ്ദേഹം തുടക്കക്കാരന്‍ ആണ് എന്നൊക്കെ ആയിരുന്നു. ഇങ്ങനെയൊക്കെ ഉള്ള അനിലുമായി ആ വിഷയത്തില്‍ തന്നെ വീണ്ടും ഞാന്‍ സംവദിക്കണമോ? മാത്രമല്ല, മുഹമ്മദ്‌ ഈസാക്ക് മറുപടി എന്ന പേരില്‍ സ്വന്തം ബ്ലോഗിലും ചില ക്രൈസ്തവ മാഗസിനുകളിലും അനില്‍ ലേഖനം എഴുതുന്നുണ്ട്. എന്‍റെ ലേഖനവും അനിലിന്‍റെ മറുപടിയും പരിശോധിക്കുന്ന ബൈബിള്‍ പരിജ്ഞാനമുള്ള ആര്‍ക്കും ആ മറുപടി തൃപ്തികരമാവില്ല എന്നതാണ് വസ്തുത. വെറുതെ എന്തൊക്കെയോ എഴുതി കോളം നിറയ്ക്കും എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പ്രീതിക്കായി ഭരണിപ്പാട്ട് പാടുന്ന ഭക്തരുണ്ട്. അതുപോലെ യേശു ക്രിസ്തുവിനു ഇഷ്ടപ്പെടും എന്ന് കരുതി കുറെയധികം ഭരണിപ്പാട്ടുകള്‍ അനില്‍ ലേഖനത്തില്‍ ചേര്‍ക്കുന്നത് മാത്രമാണ് പ്രത്യേകത. ഏതായാലും മുഹമ്മദു ഈസായുടെ ലേഖനം ഉള്ളത് കൊണ്ട് അനിലിനും ചില ലേഖനങ്ങള്‍ എഴുതാന്‍ അവസരം ലഭിക്കുന്നുണ്ട്.

 

അനിലിന്‍റെ ദൈവങ്ങള്‍

 

അനിലിന്‍റെ ബ്ലോഗ്‌ പരിശോധിച്ചപ്പോള്‍ ചില അത്ഭുത കാഴ്ചകള്‍ കണ്ടു. അതില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത ഒരു പഴയ നിയമ വ്യാഖ്യാനവും ഒരു പുതിയ നിയമ വ്യാഖ്യാനവും കാണുക.

 

1. സങ്കീര്‍ത്തനം 92:1-4

 

“യഹോവേ നീ എന്‍റെ സങ്കേതമാകുന്നു. അത്യുന്നതനെ നീ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” ഈ ബൈബിള്‍ പരിഭാഷ വായിച്ച അനില്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഇവിടെ യഹോവ എന്ന ദൈവം ആശ്രയിച്ചിരിക്കുന്നത് മറ്റൊരു അത്യുന്നതനിലാണ്. അപ്പോള്‍, യഹോവയേക്കാള്‍ ശക്തനും ഉന്നതനുമായ മറ്റൊരു ദൈവം ഉണ്ട്. ആ അത്യുന്നതനെ ദൈവം എന്ന് യഹോവ വിളിക്കുന്നു. വേട്ടക്കാരന്‍റെ കെണിയില്‍ നിന്നും വിനാശകരമായ പകര്‍ച്ചവ്യാധിയില്‍ നിന്നും യഹോവയെ രക്ഷിക്കുന്നത് അത്യുന്നതനാണ്. ആ അത്യുന്നതന്‍റെ തൂവലുകൊണ്ട്‌ യഹോവയെ മറച്ചുപിടിക്കും. അത്യുന്നതന്‍റെ ചിറകിന്‍റെ കീഴില്‍ യഹോവ ശരണം പ്രാപിക്കും. യഹോവയുടെ കാലില്‍ കല്ല്‌ തട്ടാതിരിക്കാന്‍ അത്യുന്നതന്‍ സംരക്ഷിക്കും.യഹോവ അത്യുന്നതനെ വിളിച്ചു പ്രാര്‍ത്ഥിക്കും. അത്യുന്നതന്‍ യാഹോവയ്ക്ക് ഉത്തരം നല്‍കും. ഇങ്ങനെ പോകുന്നു അനിലിന്‍റെ ബൈബിള്‍ പാണ്ഡിത്യം

 

യഹോവയെകുറിച്ച് ഇത്ര അധികം ദൈവദൂഷണം പറയണമെങ്കില്‍ ഇവര്‍ക്ക് എന്ത് ബോധമാണ് ഉള്ളതെന്ന് ചിന്തിക്കണം. യഥാര്‍ത്ഥത്തില്‍ യഹോവയെ ആശ്രയിക്കുന്ന വ്യക്തി യഹോവയുടെ മഹത്വത്തെക്കുറിച്ച് വര്‍ണ്ണിച്ച ഭാഗമാണ് ഇത്. ചില ബൈബിള്‍ പരിഭാഷകള്‍ കൂടുതല്‍ വ്യക്തത വരുത്താതെ എഴുതിയെന്ന പ്രശ്നം മാത്രെമേ ഉള്ളൂ. ഇവിടെ അത്യുന്നതന്‍ , സര്‍വ്വ ശക്തന്‍ എന്നൊക്കെ യഹോവയെക്കുറിച്ച് തന്നെയാണ്. മറ്റു പരിഭാഷകള്‍ കാണുക.

 

“അത്യുന്നതന്‍റെ സങ്കേതത്തില്‍ വസിക്കുന്നവന്‍ സര്‍വ്വശക്തന്‍റെ നിഴലില്‍ വിശ്രമിക്കും.ഞാന്‍ യഹോവയോടു അവിടുന്ന് എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന ദൈവവുമത്രേ എന്ന് പറയും.” New India Bible Version

 

“അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും സര്‍വ്വ ശക്തന്‍റെ തണലില്‍ കഴിയുന്നവനും കര്‍ത്താവിനോട് എന്‍റെ സങ്കേതവും എന്‍റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്ന് പറയും” റോമന്‍ കത്തോലിക്ക ബൈബിള്‍ .

 

ഇനി ഇതൊന്നും പരിശോധിക്കാതെ തന്നെ ബൈബിള്‍ പറയുന്ന യഹോവ ആരാണെന്നുള്ള വ്യക്തമായ ധാരണ ഒരാള്‍ക്ക് ഉണ്ടാവുക സ്വാഭാവികമല്ലേ? പക്ഷെ ഇത് പോലും അനിലിനു ഇല്ല. ത്രിത്വം സ്ഥാപിക്കാനായി യഹോവയുടെ ചുറ്റുപരിസരത്ത് മറ്റു ഏതെങ്കിലും ദൈവങ്ങളുണ്ടോ എന്ന് ഗവേഷണം നടത്തുമ്പോഴാണ് ഈ വാക്യം അനില്‍ കണ്ടത്. ഇസ്ലാമിക വിഷയം കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ മുമ്പും പിമ്പും ഒന്നും പരിശോധിക്കാതെ യഹോവ ഒരു ദുര്‍ബലനാണെന്നും യഹോവയെ സംരക്ഷിക്കുന്നത് ചിറകും തൂവലും ഒക്കെയുള്ള മറ്റൊരു അത്യുന്നതന്‍ ആണെന്നും അനില്‍ പ്രഖ്യാപിച്ചു. ആ അത്യുന്നതന്‍റെ പേര് അനില്‍ പറഞ്ഞില്ലെങ്കിലും, പഴയ ഗരുഡന്‍ ആണോ മനസ്സില്‍ ഉള്ളതെന്ന് സംശയമുണ്ട്. യഹോവ അധാര്‍മ്മികന്‍ ആണെന്ന് പറഞ്ഞ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയും യഹോവ ദുര്‍ബലനാണെന്ന് പറയുന്ന അനില്‍ കുമാര്‍ അയ്യപ്പനുമൊക്കെ ചേര്‍ന്ന് സുവിശേഷ നേതൃത്വം കൈകാര്യം ചെയ്‌താല്‍ ഭരണിപ്പാട്ടില്‍ മാത്രമല്ല, ആദര്‍ശത്തിലും അഗ്രചര്‍മ്മം അധികരിക്കാന്‍ സാധ്യതയുണ്ട്.

 

പക്ഷെ ഈ വിഷയത്തില്‍ ഞാന്‍ സാധുവായ അനിലിനെ കുറ്റം പറയുന്നില്ല. കാരണം അദ്ദേഹം ഹിന്ദു മതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് വന്ന തുടക്കക്കാരന്‍ അല്ലേ? തന്‍റെ മുന്‍ വിശ്വാസവുമായി യോജിക്കുന്ന ചില ഗവേഷണങ്ങള്‍ ക്രൈസ്തവ നേതാക്കള്‍ തങ്ങളുടെ ആദര്‍ശത്തിലും നടത്തിയത് അദ്ദേഹം എങ്ങിനെ തിരിച്ചറിയും? ത്രിത്വം സ്ഥാപിക്കാനായി യഹോവ സാക്ഷികളുമായി ജീവിതം മുഴുവന്‍ അങ്കം വെട്ടിയ എം.എം. സഖറിയയും ബ്രദറണ്‍ ബൈബിള്‍ കോളേജിലെ പ്രന്‍സിപ്പലായ പ്രഗത്ഭപണ്ഡിതന്‍ ഒ.എം.സാമുവേലും, പ്രഭാഷകരായ ജോസ് മാങ്കുടിയും, പി.എസ്. തമ്പാനും, ഡോ.സി.പി.വടവനയും, കുഞ്ഞുമോന്‍ തോട്ടപ്പിള്ളിയും, ജെയിംസ് തേങ്ങിലും തുടങ്ങിയ പ്രഗത്ഭന്‍മാര്‍ അവതാരികയും അനുമോദനവും നല്‍കി കൊണ്ട് പ്രസദ്ധീകരിക്കപ്പെട്ട ബ്രദര്‍ റെജി ഈട്ടിമൂട്ടില്‍ എഴുതിയ ‘പുത്രന്‍ പിതാവിനോട് സാമ്യാനോ, സമനോ ‘ എന്ന ഗ്രന്ഥത്തില്‍ പോലും ഈ വങ്കത്തരം എഴുതിയിട്ടുണ്ട്. ഇതും പതിവ് പോലെ തൊണ്ട തൊടാതെ വിഴുങ്ങുക എന്ന താരതമ്യേനെ ചെറിയ അപരാധം മാത്രമാണ് അനില്‍ ചെയ്തിട്ടുള്ളൂ. പക്ഷെ, യഹോവയെ നിസാരനാക്കി ഇതൊക്കെ എഴുതുമ്പോള്‍ ഇവരുടെ കൈ വിറയ്ക്കുന്നില്ലല്ലോ എന്നതിലാണ് എനിക്ക് അത്ഭുതം . എത്ര ദൈവ ദൂഷണം പറഞ്ഞാലും ഭയമില്ലാത്തവിധം ഇവരുടെ ഹൃദയത്തെ ദൈവം കഠിനമാക്കിയിരിക്കുന്നു എന്നതാണ് സത്യം.

 

2. മുഖ്യകല്‍പ്പനയിലും തിരിമറി.

 

“യിസ്രായെലേ കേള്‍ക്ക, നമ്മുടെ ദൈവമായ കര്‍ത്താവ് നിങ്ങള്‍ അവനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ആത്മാവോടും സ്നേഹിക്കണം . ഇതാകുന്നു മുഖ്യമായ കല്പന. ”

 

മോശയും യേശുക്രിസ്തുവും പഠിപ്പിച്ച ഈ മുഖ്യകല്‍പ്പനക്ക് അനിലും സാക്ഷിയും നല്‍കുന്ന പരിഭാഷ ഇങ്ങനെയാണ്. “യിസ്രായെലേ കേള്‍ക്ക, നമ്മുടെ ദൈവങ്ങള്‍ അവര്‍ ഏകം തന്നെ.” ദൈവം ഒന്നിലധികം ഉണ്ടെന്നും അവര്‍ ഐക്യത്തില്‍ ഒന്നായി നില്‍ക്കുന്നുവെന്നും അനിലും സാക്ഷിയും പഠിപ്പിക്കുന്നു. ഇവര്‍ ഇവിടെ പറയുന്ന ഏക ദൈവത്വം ഈ അര്‍ത്ഥത്തിലാണ്.

 

എന്നിട്ട് അനിലും സാക്ഷിയും ഞങ്ങളോട് ചോദിക്കുന്നു “എന്താണ് ഏകത്വം” ശേഷം മലയാള നിഘണ്ടുകള്‍ ഉദ്ധരിച്ച് ഏകത്വം എന്നാല്‍ ഒന്നിലധികം ഉള്ളത് ഐക്യത്തില്‍ നില്‍ക്കുക ആണെന്ന് സമര്‍ത്ഥിക്കുന്നു. നാനാത്വത്തിലുള്ള ഏകത്വം എന്ന പ്രയോഗം അവര്‍ ഉദാഹരണമായി പറയുന്നു. എന്നിട്ട് അവര്‍ പറയുന്നത്, ഇസ്ലാമിക വിശ്വാസം ഏകദൈവവിശ്വാസം അല്ല; കാരണം അല്ലാഹു തീര്‍ത്തും ഏകനാണ്. പക്ഷെ ക്രൈസ്തവവിശ്വാസം ഏക ദൈവ വിശ്വാസമാണ്. കാരണം ഞങ്ങള്‍ക്ക് മൂന്നു ദൈവങ്ങള്‍ ഐക്യത്തില്‍ ഒന്നായി നില്‍ക്കുന്നു.

 

സത്യത്തില്‍ ഇതാണോ ഏകദൈവവിശ്വാസം എന്ന് പറയുന്നത്? ഒരിക്കലും അല്ല. ഏകത എന്ന അര്‍ത്ഥത്തില്‍ തികച്ചും ഒന്ന് എന്ന് പറയുന്ന പദമാണ്‌, ഏകദൈവ വിശ്വാസം എന്ന് പറയുമ്പോള്‍ ഒരു അബ്രാഹമിന്‍റെ യഥാര്‍ത്ഥ പിന്‍മുറക്കാരന്‍റെ മനസ്സില്‍ ഉണ്ടാകേണ്ടത്. അല്ലാതെ, ഇവര്‍ പറയുന്ന ഏക ദൈവത്വം ബഹുദൈവത്വമാണ്. ഇത് വ്യക്തമാക്കുന്നതിന് ഒരു ഉദാഹരണം പറയാം.

 

ഒരാള്‍ക്ക് മൂന്നു ഭാര്യമാര്‍ ഉണ്ടെന്നു സങ്കല്‍പ്പിക്കുക. ആ ഭാര്യമാര്‍ തമ്മില്‍ ഒരു പിണക്കവും കൂടാതെ വളരെ സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുന്നവരാണ്. എങ്കില്‍ അനിലിന്‍റെ വീക്ഷണത്തില്‍ ആ മനുഷ്യന്‍റെ വിവാഹ സമ്പ്രദായം ഏക ഭാര്യത്വമാണോ? ബഹു ഭാര്യത്വമാണോ? ഇതിന്‍റെ മറുപടി ബഹുഭാര്യത്വം എന്നാണെങ്കില്‍ അനിലിന്‍റെ വിശ്വസവും ബഹു ദൈവ വിശ്വാസമാണ്. മൂന്നു ദൈവങ്ങള്‍ ഉണ്ടെങ്കിലും അവര്‍ തമ്മില്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്ന് മാത്രമേ അനില്‍ വാദിക്കുന്നുള്ളൂ.ഇതാണോ കൂട്ടരേ, മോശയും യേശുവും പഠിപ്പിച്ച ഏക ദൈവ വിശ്വാസം?

 

എന്നാല്‍ അനില്‍ ഇങ്ങനെയൊക്കെ എഴുതിയതിന്‍റെ പേരില്‍ ആരും അനിലിനെ വിമര്‍ശിക്കാനോ പുറത്താക്കുവാനോ ശ്രമിക്കേണ്ടതില്ല. ഇങ്ങനെ ആദ്യമായി പറഞ്ഞത് അനില്‍ എന്ന തുടക്കക്കാരനല്ല. മറിച്ചു ത്രിത്വം വിശദീകരിക്കുന്ന ഒട്ടുമിക്ക സ്പെഷ്യലിസ്റ്റുകളും ഇങ്ങനെ പറയുന്നവരാണ്. ഇപ്രകാരമുള്ള ഒരു പുസ്തക ശേഖരണം തന്നെ എന്‍റെ കൈവശം ഉണ്ട്. ഇതൊന്നും പരിശോധിക്കാതെ തന്‍റെ വാദമായി അവതരിപ്പിക്കുക എന്ന ദൌര്‍ബല്യം മാത്രമേ ഞാന്‍ അനിലിലും കാണുന്നുള്ളൂ.

 

മാത്രമല്ല, പഴയ നിയമ കാലത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്മാര്‍ മുഴുവനും യേശുക്രിസ്തു ആണെന്നും ഇവര്‍ വാദിക്കുന്നു. യക്കൊബുമായി ഗുസ്തിപിടിച്ചതും അബ്രാഹാമിന്‍റെ വീട്ടില്‍ പോയി ഇറച്ചി കഴിച്ചതും ഒക്കെ യേശു ക്രിസ്തു ആയിരുന്നത്രെ. ഇങ്ങനെ മറിയയുടെ ഉദരത്തില്‍ നിന്ന് ജനിക്കുന്നതിനും മുമ്പും യേശുക്രിസ്തു ഭൂമിയില്‍ ജഡവതാരം എടുക്കുമായിരുന്നു അത്രെ. പക്ഷെ ഇതൊന്നും ആര്‍ക്കും മനസിലായിട്ടില്ലായിരുന്നുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കണം പോലും.

 

എനിക്ക് ആവശ്യം ക്രൈസ്തവ വിഷയത്തില്‍ പാണ്ഡിത്യമുള്ളതായി ക്രൈസ്തവര്‍ അംഗീകരിക്കുന്നവരെ ആണ്. അങ്ങനെയുള്ള ഒരാളെ എന്‍റെ മുമ്പിലേക്ക് തരുവാന്‍ ക്രൈസ്തവ പക്ഷം എന്ന് തയ്യാറാകുന്നുവോ അന്ന് വരെ ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. എനിക്ക് ആരോടും വൈരാഗ്യമോ ധൃതിയോ ഇല്ല. എനിക്ക് എന്‍റെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ധാരാളം മാധ്യമങ്ങള്‍ ഉണ്ട്. അതില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനുമാണ്.

 

സമാപനം.

 

ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത് എന്ന ശീര്‍ഷകത്തില്‍ ഒരു പരിപാടി പെരുമ്പാവൂരില്‍ സംഘടിപ്പിച്ചത് യാദൃശ്ചികം അല്ല. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന ക്രൈസ്തവ വിമര്‍ശനങ്ങള്‍ക്ക് ഒരു മറുപടി ആയിരുന്നു നിങ്ങള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വിഷയാവതാരകനായ ജെറി തോമസ്‌ ഞാന്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. മാത്രമല്ല, അദ്ദേഹത്തിന്‍റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിനു വരും നാളുകളില്‍ ബേദ്ധ്യതയായി മാറും എന്നതിലും സംശയം വേണ്ട.

 

യേശുക്രിസ്തുവിനെ അടിസ്ഥാനമാക്കി ഞങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ സ്വാഗതം ചെയ്യുവാന്‍ എന്തിനാണ് ക്രൈസ്തവര്‍ മടിക്കുന്നത്? ഇതിനു പ്രതികാരമെന്നോണം ഇസ്ലാമിനെതിരെ ആക്ഷേപം ഉന്നയിച്ചാല്‍ മാത്രം മതിയോ? യേശു ദൈവമാണോ, ദൈവപുത്രനാണോ , ത്രിത്വം യേശു പഠിപ്പിച്ചോ , യേശു പഠിപ്പിച്ച നിത്യജീവന്‍ എന്താണ്, ന്യായപ്രമാണം എനിക്ക് ശേഷം അനുഷ്ടിക്കാന്‍ പാടില്ല എന്ന് യേശു പഠിപ്പിച്ചുവോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ക്രിസ്തു സ്നേഹികള്‍ സ്വീകരിക്കേണ്ടത് ഇങ്ങനെ ആണോ? യേശുവിന്‍റെ അധ്യാപനത്തില്‍ നിങ്ങൾ നില കൊള്ളുന്നുവെന്ന് ഏവരെയും ബോധ്യപ്പെടുത്താനുള്ള സുവർണ്ണ അവസ്സരമായി ഞങ്ങളുടെ ചോദ്യത്തെ പരിഗണിക്കേണ്ടതല്ലേ.

 

പരിശുദ്ധ ക്വുർആനോ മുഹമ്മദു(സ) യുടെ അധ്യപനങ്ങളോ ഒന്നും ഉപയോഗിക്കാതെ തന്നെ, ബൈബിളിലുള്ള യേശുവിനെ അടിസ്ഥാനമാക്കി ഇതൊക്കെ വിശദീകരിക്കാൻ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബൈബിളിലെ യേശു മുസ്ലിങ്ങൾക്ക് അനുകൂലമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇസ്ലാമിനെ ആക്ഷേപിച്ചു സംസാരിച്ചാൽ മുസ്ലിങ്ങൾ ബൈബിളിലെ യേശുവിനെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കും എന്ന് കരുതുന്നത് മൌഡ്യമാണ്. ഇങ്ങനെ എത്ര നാൾ നിങ്ങൾ ക്രൈസ്തവരുടെ മുമ്പിൽ നിന്നും ബൈബിളിലെ യേശുവിന്‍റെ അധ്യാപനത്തെ ഒളിപ്പിച്ചു നിർത്തും ?

 

ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ ബൈബിളിലെ യേശുവിനു പറയാനുള്ള ചിലത് നിങ്ങൾക്ക് മറച്ചു വയ്ക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് പകരം ഒരു ക്രിസ്ത്യാനി ഈ ചോദ്യം നിങ്ങളോട് ചോദിച്ചാൽ ഇസ്ലാമിന് എതിരെയുള്ള ആക്ഷേപം തന്നെയാണോ മറുപടിയായി പറയുന്നത്. ചുരുക്കത്തിൽ ഇസ്ലാമിക വിമർശനമല്ലാതെ യേശു ക്രിസ്തുവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ ഒരു മറുപടി നിങ്ങൾ കണ്ടുപിടിച്ചേ പറ്റൂ.

 

രണ്ടാമത്, നിങ്ങൾക്ക് ഇസ്ലാമിനെക്കുറിച്ച് ചോദിക്കണോ, മറുപടി ഇസ്ലാമികമായി തന്നെ ഞങ്ങൾ പറയാം. നിങ്ങൾ ചോദ്യകർത്താക്കളെ തയ്യാറാക്കുക. നിങ്ങളുടെ ഓരോ ചോദ്യത്തിനും കൃത്യമായ തെളിവുകൾ സഹിതം ഞങ്ങൾ മറുപടി തരാം. ചോദ്യം വിലയിരുത്താനും തെളിവുകൾ പരിശോധിക്കാനുമുള്ള സമയം നല്കണമെന്ന് മാത്രം. അങ്ങിനെയുള്ള ഏതു ചർച്ചയ്ക്കും ഞങ്ങൾ തയ്യാറാണ്. ഒരു ആവശ്യവും ഇല്ലാതെ ഈ രണ്ടു വിഷയങ്ങളും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് ചുരുക്കം. ഇക്കാര്യത്തിൽ എനിക്ക് വിശദീകരിക്കാൻ കഴിയുന്ന പരാമാവധി നിങ്ങൾക്ക് വേണ്ടി ഞാൻ എഴുതിയിട്ടുണ്ട്. ഇനിയും അനാവശ്യമായി സമയം കളയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

 

അതുകൊണ്ട് വിഷയത്തെ സത്യസന്ധമായി സമീപിക്കാനും ആത്മാർത്ഥമായി പഠിക്കുവാനും നമുക്ക് ഇരുകൂട്ടർക്കും സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. സത്യത്തിന്റെ പ്രചാരകരായി ജീവിക്കുന്ന നമുക്ക് മറച്ചു വെക്കാനും കുതന്ത്രം പ്രയോഗിക്കുവാനും ഒന്നും ഇല്ല. ചിലപ്പോൾ ഗ്രഹിച്ചതിലോ, പഠിച്ചതിലോ നമുക്ക് വീഴ്ചകൾ സംഭവിക്കാം. എന്നാൽ ഒരിക്കലും നമ്മുടെ സത്യസന്ധതയും ആ വിഷയത്തോടുള്ള ആത്മാർത്ഥതയും സ്വന്തത്തോടും മറ്റുള്ളവരോടും ഉള്ള ഗുണകാംക്ഷയിലും അല്പം പോലും കുറവ് വരാതെ നമുക്ക് ശ്രദ്ധിക്കാം. സർവ്വലോക രക്ഷിതാവ് നമ്മെയെല്ലാം സന്മാർഗതിലേക്ക് നയിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.

സ്നേഹപൂർവ്വം,

മുഹമ്മദ് ഈസാ.

]]>
https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7/feed/ 0
ശ്രീ.എം.എം.അക്ബര്‍ മൌലവിയുടെ കപടവാദങ്ങള്‍ക്ക് മറുപടി (ഭാഗം-1) https://sathyamargam.org/2014/04/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af/ https://sathyamargam.org/2014/04/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af/#comments Fri, 18 Apr 2014 11:38:49 +0000 http://www.sathyamargam.org/?p=924 അനില്‍കുമാര്‍ വി.അയ്യപ്പന്‍

 

കേരളത്തിലെ അറിയപ്പെടുന്ന ദാവാ പ്രവര്‍ത്തകനായ ശ്രീ.എം.എം.അക്ബര്‍ മൌലവി ലോകമെമ്പാടുമുള്ള മറ്റു ദാവാക്കാരെപ്പോലെ തന്നെ തന്‍റെ മതം പ്രചരിപ്പിക്കേണ്ടതിനു വേണ്ടി മറ്റുള്ളവരുടെ-പ്രത്യേകാല്‍ ക്രൈസ്തവരുടെ- വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയാണ് എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ പരിപാടികള്‍ വീക്ഷിക്കുന്നവര്‍ക്ക്‌ അറിയാവുന്ന കാര്യമാണല്ലോ. വിമര്‍ശനം എന്ന പേരില്‍ എം.എം.അക്ബര്‍ എഴുതി നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഒരു ക്ഷുദ്രകൃതിയാണ് “ബൈബിളിന്‍റെ ദൈവീകത” എന്ന പുസ്തകം. അസത്യജഡിലമായ ആരോപണങ്ങളും സഭ്യമല്ലാത്ത ഭാഷയും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. പ്രകോപനപരമായ തലക്കെട്ടുകള്‍ ഈ പുസ്തകത്തിന്‍റെ മുഖമുദ്രയാണ്. യേശുക്രിസ്തുവിനെ കുറിച്ചു അക്ബര്‍ മൌലവി ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ചില തലക്കെട്ടുകള്‍:

 

  1. മാതൃബഹുമാനമില്ലാത്ത യേശു
  2. മദ്യം വിളമ്പുന്ന ക്രിസ്തു
  3. അസഹിഷ്ണുവായ പ്രബോധകന്‍
  4. ക്ഷിപ്രകോപിയായ മിശിഹ

 

തുടങ്ങിയവയാണ്. കേരളത്തില്‍ വര്‍ഗ്ഗീയലഹളകള്‍ ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് നിച്ച് ഓഫ് ട്രൂത്ത്‌ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ ഈ തലക്കെട്ടുകള്‍ മാത്രം വായിച്ചു നോക്കിയാല്‍ മതിയാകും. ക്രൈസ്തവര്‍ സമാധാനപ്രേമികളായതുകൊണ്ട് മാത്രം അക്ബര്‍ മൌലവിയുടെ മോഹം നടന്നില്ല എന്നേ പറയാന്‍ പറ്റൂ.

 

അക്ബര്‍ മൌലവി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പല കാര്യങ്ങളും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും ഖുര്‍ആനും എതിരായതാണ് എന്നതത്രേ ഏറ്റവും രസകരം! മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനു മുന്‍പായി അക്ബര്‍ മൌലവി ആദ്യം ചെയ്യേണ്ടത് സ്വന്തം മത ഗ്രന്ഥങ്ങള്‍ ഒരുവട്ടമെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ ഒന്ന് വായിച്ചു നോക്കുകയായിരുന്നു എന്നതാണ് ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്. ഏതായാലും അക്ബര്‍ മൌലവി തന്‍റെ ക്ഷുദ്രകൃതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് പരിശോധിക്കുകയും മറുപടി കൊടുക്കുകയുമാണ് ഈ പഠന പരമ്പരയില്‍ ചെയ്യുന്നത്. ആദ്യം ദാവീദ്‌ രാജാവിനെക്കുറിച്ച് “ദാവീദിന്‍റെ ദുര്‍വൃത്തികള്‍” എന്ന തലക്കെട്ടില്‍ അക്ബര്‍ മൌലവി എഴുതിയിരിക്കുന്നത് നോക്കാം:

 

യഹോവയുടെ കല്പന പ്രകാരം ശമുവേല്‍ പ്രവാചകന്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തവനെന്നും (1.ശമുവേല്‍ 16:1-13) ഗോലിയാത്തിനോട് പൊരുതി അവനെ വധിച്ചുകൊണ്ട് ഇസ്രായീല്യരില്‍ ഏറ്റവും ശ്രേഷ്ഠനായി മാറിയവനെന്നും (1.ശമുവേല്‍ 17:1-58) പഴയ നിയമത്തില്‍ വിവരിക്കപ്പെടുന്ന ദാവീദിന്‍റെ ചരിത്രത്തേയും യെഹൂദ റബ്ബിമാര്‍ വെറുതെ വിട്ടിട്ടില്ല. ഏറ്റവും ശ്രേഷ്ഠനായി വ്യവഹരിക്കപ്പെടുന്ന വ്യക്തിയില്‍ തന്നെ തങ്ങളുടെ ദുഷ്ചെയ്തികള്‍ ആരോപിച്ചുകൊണ്ട് അവയ്ക്ക് ന്യായീകരണം കണ്ടെത്താനാണ് യെഹൂദാപുരോഹിതന്മാര്‍ ശ്രമിച്ചിരിക്കുന്നത്. എബ്രായര്‍ക്കിടയില്‍ ജീവിച്ച കവി സാമ്രാട്ടായിരുന്ന ദാവീദ്‌ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്ന സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന ആശയങ്ങളില്‍ മിക്കവയും അതിമഹത്താണെന്ന കാര്യത്തില്‍ സംശയമില്ല. പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വ്യക്തി തന്നെയാണ് ശമുവേലിന്‍റെ പുസ്തകങ്ങളില്‍ കാണുന്ന അധാര്‍മ്മികതകള്‍ ചെയ്തതെന്ന് വിശ്വസിക്കാന്‍ ബൈബിള്‍ അപ്പടി പ്രമാദമുക്തമാണെന്ന് പറയുന്നവര്‍ക്ക്‌ പോലും കഴിയുമെന്ന് തോന്നുന്നില്ല. രാജാധികാരമുപയോഗിച്ച് ദാവീദ്‌ ചെയ്തുവെന്ന് പറയപ്പെടുന്ന അസാന്മാര്‍ഗ്ഗിക വൃത്തികളെപ്പറ്റി ശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള വിവരണമാണ് ശമുവേലിന്‍റെ രണ്ടാം പുസ്തകത്തില്‍ കാണപ്പെടുന്നത്.

 

അന്യസ്ത്രീ ദാവീദിന്‍റെ കിടപ്പറയില്‍.

 

ദാവീദില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു സംഭവവിവരണം കാണുക. (2.ശാമുവേല്‍ 11-ം അദ്ധ്യായം) ഒരു ദിവസം ദാവീദ്‌ തന്‍റെ കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ്‌ ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്‍റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ്‌ അവളെ തന്‍റെ കിടപ്പറയിലേക്ക് വരുത്തി. ദാവീദ്‌ അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു.

 

ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ്‌ കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്‍റെ കുഞ്ഞിന്‍റെ പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ ഊറിയാ തന്‍റെ വീട്ടില്‍ പോകുവാന്‍ തയ്യാറായില്ല. ദേശസ്നേഹിയായ അദ്ദേഹം പറഞ്ഞ വരികള്‍ ശ്രദ്ധേയമാണ്, ‘പേടകവും ഇസ്രായീലും യഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ദാസരും മൈതാനത്തില്‍ പാളയമടിച്ചിരിക്കുന്നു. ആ നിലക്ക് തിന്നാനും കുടിക്കാനും ഭാര്യയോടൊപ്പം ശയിക്കാനും ഞാന്‍ വീട്ടില്‍ പോകുമോ? അങ്ങാണ്, അങ്ങയുടെ ജീവനാണ് ഇത് ഞാന്‍ ചെയ്കയില്ല’ (2.ശമുവേല്‍. 11:11). അങ്ങനെ, തന്‍റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ പിതൃത്വം ഊറിയായില്‍ കെട്ടിവെക്കാനുള്ള ദാവീദിന്‍റെ ശ്രമം പരാജയപ്പെട്ടു.

 

ചതിയനായ ദാവീദ്‌

പിറ്റേന്നു പ്രഭാതത്തില്‍ദാവീദ്‌ ഊറിയായെ യുദ്ധഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാനായകനായ യോവാബിന് ഒരു കത്തും കൊടുത്തു വിട്ടു. കത്തില്‍ ദാവീദ്‌ ഇപ്രകാരമെഴുതി ‘പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക; അയാള്‍ വെട്ടേറ്റ് വീണു മരിക്കണം’ (2.ശമുവേല്‍.11:15). രാജാവ്‌ കല്പിച്ചത് പ്രകാരം സേനാനായകന്‍ പ്രവര്‍ത്തിച്ചു. പാവം പടയാളി ഊറിയാ യുദ്ധക്കളത്തില്‍ വെച്ച് കൊല്ലപ്പെട്ടു. ഊറിയാവിന്‍റെ ഭാര്യയായ ബത്ശേബയെ വിലാപകാലത്തിനു ശേഷം ദാവീദ്‌ തന്‍റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അയാളുടെ ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. (എം.എം.അക്ബര്‍, ബൈബിളിന്‍റെ ദൈവികത, വിമര്‍ശനങ്ങള്‍ വസ്തുതകള്‍, പുറം 170-172)

 

ഇതാണ് ബൈബിളിനെതിരെ അക്ബര്‍ മൌലവി തന്‍റെ പുസ്തകത്തില്‍ ഉന്നയിക്കുന്ന ഒരു ആരോപണം. അക്ബര്‍ മൌലവിയുടെ പ്രവാചകനായ മുഹമ്മദ്‌ തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ നഗ്നത കണ്ട് മോഹിച്ച് അവളെ വിവാഹം കഴിച്ചപ്പോള്‍ അതിന്‍റെ നൃശംസത ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ എതിര്‍ത്ത നാട്ടുകാരുടെ മുന്നില്‍നിന്നു തന്‍റെ ദാസനെ രക്ഷിക്കാന്‍ വേണ്ടി മലക്കിന്‍റെ കൈവശം ആയത്ത് കൊടുത്തയച്ച ഖുര്‍ആനിലെ അല്ലാഹുവിനെപ്പോലെയാണ് ബൈബിളിലെ ഏകസത്യദൈവവും എന്ന തെറ്റിദ്ധാരണയില്‍ നിന്നായിരിക്കണം അക്ബര്‍ മൌലവി ഇക്കാര്യം ബൈബിളിനു നേരെയുള്ള ഒരാരോപണമായി ഉന്നയിക്കുന്നത്. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പാപത്തെ പാപമെന്നും ദോഷത്തെ ദോഷമെന്നും വിളിക്കുന്നവനാണ്! പാപത്തിന്‍റെ മേല്‍ ശിക്ഷ വിധിക്കുന്നവനുമാണ് അവിടുന്ന്! തന്‍റെ പ്രവാചകനായാലും അല്ലെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അതിനെ തെറ്റ് എന്ന് തന്നെ വിളിക്കാന്‍ ഒരു മടിയും ഈ ദൈവത്തിനില്ല. പുരോഹിതന്മാരായാലും രാജാക്കന്മാരായാലും പ്രവാചകന്മാരായാലും സാമാന്യ ജനമായാലും ശരി, എല്ലാവരും ഒരു പോലെ പാപം ചെയ്ത് ദൈവതേജസ് ഇല്ലാത്തവരായിത്തീര്‍ന്നു എന്നത് ബൈബിളിന്‍റെ അതിപ്രാധാന്യമുള്ള സന്ദേശമാണ്. അതുകൊണ്ടുതന്നെ, മനുഷ്യരാരും പാപം ചെയ്യാതെ ജീവിക്കും എന്ന് ബൈബിള്‍ പറയുന്നില്ല. എന്നുമാത്രമല്ല, അവരുടെ ജീവിതത്തില്‍ സംഭവിച്ച പാപങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. എന്തിനാണ് അത് രേഖപ്പെടുത്തി വെച്ചത് എന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരം പുതിയ നിയമത്തില്‍ നമുക്ക്‌ കാണുകയും ചെയ്യാം:

 

“ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു” (1.കൊരി.10:11)

 

എന്നാണ് ബൈബിള്‍ പറയുന്നത്. ദൈവത്തിന്‍റെ അഭിഷിക്തന്മാരായിരുന്നവര്‍ക്ക് പോലും ഇതുപോലെയുള്ള പരാജയം സംഭവിച്ചു എങ്കില്‍, നമ്മള്‍ എത്രമാത്രം കരുതലോടും ഭയത്തോടും ജാഗ്രതയോടും കൂടി വേണം ഇന്ന് ഈ ലോകത്ത് ജീവിക്കാന്‍ എന്ന് ഇവരുടെ വീഴ്ചകള്‍ നമ്മളെ ബുദ്ധിയുപദേശിക്കുന്നു. ആ ലക്ഷ്യത്തിന് വേണ്ടിയാണ് ബൈബിള്‍ ഇക്കാര്യങ്ങളെല്ലാം രേഖയാക്കിവെച്ചിരിക്കുന്നത്. അത് മനസ്സിലാക്കുവാന്‍ ഉള്ള ബോധം അക്ബര്‍ മൌലവിക്ക് ഇല്ലാതെ പോയതില്‍ അത്ഭുതത്തിന് അവകാശമില്ല. കാരണം, മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകളെയും കൊടുംക്രൂരതകളെയും വെള്ളപൂശുന്ന അല്ലാഹുവിനെയാണല്ലോ അക്ബര്‍ മൌലവിക്ക് പരിചയമുള്ളത്!!

 

അക്ബര്‍ മൌലവിയുടെ മറ്റൊരു ആരോപണം, ബൈബിള്‍ എഴുത്തുകാര്‍ ഇതൊക്കെ എഴുതി വെച്ചത് “തങ്ങളുടെ ദുഷ്ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടിയാണ്” എന്നാണ്. അങ്ങനെയൊരു ഉദ്ദേശ്യത്തോടുകൂടെയാണ് അവരത് രേഖപ്പെടുത്തിയതെങ്കില്‍, ദാവീദ്‌ ചെയ്തത് മ്ലേച്ഛമായ കാര്യമാണെന്നും ഈ പ്രവൃത്തിക്ക് ദൈവത്തില്‍ നിന്നുള്ള ശിക്ഷ ദാവീദിന്‍റെയും കുടുംബത്തിന്‍റെയും മേല്‍ വന്നു എന്നും അവര്‍ എഴുതാന്‍ പാടില്ലായിരുന്നല്ലോ. ദാവീദിന്‍റെ ഈ ദുഷ്പ്രവൃത്തിക്ക് ദൈവം എങ്ങനെയാണ് ദാവീദിനോടു ഇടപെട്ടതെന്ന് ബൈബിളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്:

 

“നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്‍റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്‍റെ ഭാര്യമാരെ എടുത്തു നിന്‍റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്‍റെ വെട്ടത്തു തന്നേ നിന്‍റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്‍റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടു: യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയില്‍ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍ തന്‍റെ വീട്ടിലേക്കു പോയി” (2.ശമുവേല്‍.12:9-14).

 

“തങ്ങളുടെ ദുഷ്പ്രവൃത്തിക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടി” ദാവീദ്‌ ചെയ്യാത്ത കാര്യം ദാവീദിന്‍റെ മേല്‍ ആരോപിച്ചുകൊണ്ട് യെഹൂദ റബ്ബിമാര്‍ എഴുതിച്ചേര്‍ത്തതാണ് ഊരിയാവിന്‍റെ ഭാര്യയുമായുള്ള ദാവീദിന്‍റെ ബന്ധം എന്ന് അക്ബര്‍ മൌലവി ആരോപിക്കുന്നു. അങ്ങനെയാണെങ്കില്‍ ദാവീദിന് കിട്ടിയ ഈ ശിക്ഷ അവര്‍ രേഖപ്പെടുത്തി വെച്ചത് എന്തിനാണ് എന്ന് കൂടി അക്ബര്‍ മൌലവി പറയണം!

 

വാസ്തവത്തില്‍ ആരാണ് തങ്ങളുടെ ദുഷ്പ്രവൃത്തിക്ക് ന്യായീകരണം കിട്ടാന്‍ വേണ്ടി ഓരോന്ന് എഴുതി വെച്ചിട്ട് അത് മലക്കിന്‍റെ മേല്‍ ആരോപിക്കുന്നത് എന്ന് ഖുര്‍ആനും ഹദീസുകളും വായിക്കുന്നവര്‍ക്ക് മനസ്സിലാകും. തന്‍റെ സ്നേഹിതനും തന്നെക്കാള്‍ ഇളയവനുമായ അബൂബക്കറിന്‍റെ ആറ്‌ വയസ്സുള്ള മകളെ അമ്പത്തിരണ്ടാം വയസ്സില്‍ മുഹമ്മദ്‌ വിവാഹം കഴിച്ചതും ഖൈബര്‍ ഗോത്രത്തെ ആക്രമിച്ച് അവിടത്തെ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളേയും യുദ്ധത്തടവുകാരായി പിടിച്ചെടുക്കുകയും ചെയ്തതും ഖൈബര്‍ ഗോത്രനേതാവിന്‍റെ മകളുമായി, അവളുടെ ഭര്‍ത്താവിനെയും പിതാവിനെയും വധിച്ചതിന് ശേഷം തിരിച്ചുള്ള യാത്രയില്‍ മുഹമ്മദ്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും ഒക്കെ നമുക്ക്‌ ഹദീസുകളില്‍ കാണാവുന്ന കാര്യങ്ങളാണ്. “മുഹമ്മദില്‍ ഞങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്” എന്ന് പറഞ്ഞ്, മുഹമ്മദ്‌ ചെയ്ത ഈ പ്രവൃത്തികള്‍ ഒക്കെ ഇന്നും പല ഇസ്ലാമിക രാജ്യങ്ങളിലും അരങ്ങേറുന്നത് പത്രമാധ്യമങ്ങള്‍ മുഖേന അറിയാവുന്നതുമാണല്ലോ.

 

ഇനി, ദാവീദ്‌ ഊരിയാവിനോട് ചെയ്തതായി ബൈബിള്‍ പറയുന്ന കാര്യം യെഹൂദ റബ്ബിമാര്‍ “തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക്‌ ന്യായീകരണം കണ്ടെത്താന്‍ വേണ്ടി കൂട്ടിച്ചേര്‍ത്തതാണെ”ന്നുള്ള അക്ബര്‍ മൌലവിയുടെ വാദം, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനാ വിധേയമാക്കിയാല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം.

 

“മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത്‌ ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക്‌ സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍ ആണ്. ആ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു:

 

ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍

 

അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.

 

ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.

 

അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.

 

അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.

 

ദാവൂദ്‌: ഇല്ല

 

ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക.’

 

ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.

 

അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’

 

ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!

 

അദ്ദേഹം: ‘അതെന്താണ്?’

 

ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.

 

അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.

 

അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

 

ഈ കാര്യങ്ങളൊന്നും അക്ബര്‍ മൌലവി വായിച്ചിട്ടില്ല എന്ന് തോന്നുന്നു! അതല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ കാര്യങ്ങളൊന്നും വയിക്കുകയില്ല എന്ന വ്യാമോഹമായിരുന്നു അക്ബര്‍ മൌലവിക്കു ഉണ്ടായിരുന്നത് എന്നും വരാം. എങ്ങനെയായാലും ഈ സംഭവത്തെക്കുറിച്ചുള്ള ഇസ്ലാമിക വ്യാഖ്യാനം ഒരിക്കലും പരിഷ്കൃത മനുഷ്യന് അംഗീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല. ദാവീദ്‌ തെറ്റ് ചെയ്തപ്പോള്‍ അതിന് മുഖം നോക്കാതെ ശിക്ഷ വിധിച്ച ബൈബിളിലെ ദൈവം ചെയ്തത് തെറ്റാണെന്ന് വാദിക്കുന്ന അക്ബര്‍ മൌലവി പക്ഷേ, ദാവൂദില്‍ നിന്നു അന്യായം അനുഭവിച്ചവനെക്കൊണ്ട് പരലോകത്ത് വെച്ച് പൊരുത്തപ്പെടീക്കാം എന്ന് വാഗ്ദത്തം കൊടുക്കുന്ന അള്ളാഹുവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് അള്ളാഹു ഊരിയാവിനെ ‘ശശി’യാക്കുന്ന ആ മഹനീയ മുഹൂര്‍ത്തം കാണാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!!

 

ഏതായാലും, മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകള്‍ക്ക് ചൂട്ടു പിടിക്കുന്ന, മുഹമ്മദിന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന, മുഹമ്മദിന്‍റെ ഭാര്യമാര്‍ മുഹമ്മദിനെതിരെ വഴക്കുണ്ടാക്കിയാല്‍ ആ ഭാര്യമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് മലക്കിന്‍റെ കയ്യില്‍ ആയത്തും കൊടുത്ത് വിടുന്ന, മുഹമ്മദിന്‍റെ വീട്ടുകാര്യസ്ഥന്‍റെ റോളില്‍ ഖുര്‍ആനില്‍ നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവിനെപ്പോലെയല്ല പാപത്തിനു മുഖം നോക്കാതെ ശിക്ഷ വിധിക്കുന്ന ബൈബിളിലെ ഏക സത്യദൈവം! അക്കാര്യം ഒന്ന് ഓര്‍ത്തിരുന്നിട്ടു മതിയായിരുന്നു ബൈബിളിനെതിരെയുള്ള ഈ വിമര്‍ശനാഭാസം എന്ന് അക്ബര്‍ മൌലവിയും മറ്റു ദാവാക്കാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

]]>
https://sathyamargam.org/2014/04/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af/feed/ 2
മൂലപാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ? https://sathyamargam.org/2014/04/%e0%b4%ae%e0%b5%82%e0%b4%b2%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2/ https://sathyamargam.org/2014/04/%e0%b4%ae%e0%b5%82%e0%b4%b2%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2/#comments Wed, 16 Apr 2014 07:40:44 +0000 http://www.sathyamargam.org/?p=919  

എല്ലാ മുസ്ലീം സഹോദരന്മാരും സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നതിലൂടെ എങ്ങനെയാണ് ഒരുവന്‍റെ പാപം മോചിക്കപ്പെടുക എന്നത്. അതിനുള്ള ചെറിയൊരു വിശദീകരണമാണ് ഈ ലേഖനം.

 

ബൈബിള്‍ പറയുന്നത് ആദാം പാപം ചെയ്തതോട് കൂടി ദൈവവും മനുഷ്യരും തമ്മില്‍ ശത്രുതയിലായി എന്നാണ്. നമ്മോട് ഒരാള്‍ അനുസരണക്കേട്‌ കാണിച്ചതുകൊണ്ടു അയാള്‍ നമ്മുടെ ശത്രുവാകുമോ? ഒരാളുടെ ഭാര്യ അയാള്‍ പറഞ്ഞത് അനുസരിച്ചില്ല എന്നുള്ളതുകൊണ്ട് അയാള്‍ തന്‍റെ ഭാര്യയെ ശത്രുവായി കണക്കാക്കുമോ? സുബോധമുള്ള ഒരാളും അത് ചെയ്യുകയില്ല എന്ന് നമുക്കറിയാം. എന്നാല്‍ ആ ഭാര്യ അയാളോട് വിശ്വാസ വഞ്ചന കാണിച്ചു മറ്റൊരാളെ ഭര്‍ത്താവിനു തുല്യമായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അവള്‍ക്ക് ശത്രുവായി മാറും, അത് സാധാരണ സംഭവം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ആദാമിന്‍റെയും ഹവ്വയുടെയും അനുസരണക്കേട്‌ അല്ല, പാപമായിത്തീര്‍ന്നത്‌ . അതിനും മുന്‍പേ ഒരു കാര്യം അവരുടെ ഉള്ളില്‍ നടന്നിട്ടുണ്ട്, അതാണ്‌ പാപമായിത്തീര്‍ന്നത്‌ . ഉള്ളില്‍ നടന്ന കാര്യത്തിന്‍റെ ബാഹ്യമായ ഒരു പ്രദര്‍ശനം മാത്രമാണ് നന്മതിന്മകളെ കുറിച്ചുള്ള അറിവിന്‍റെ പഴം പറിച്ചു തിന്നല്‍ അഥവാ അവര്‍ കാണിച്ച അനുസരണക്കേട്‌!

 

യാഹോവയായ ദൈവം അവരെ ഏദന്‍ തോട്ടത്തില്‍ ആക്കിയതിന് ശേഷം പറഞ്ഞത് ഇങ്ങനെയാണ്: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!”

 

പിന്നീട് പിശാചു വന്നു പറയുന്നത് ഇങ്ങനെയാണ്: “പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു”

 

ഇതില്‍ ഒന്ന് സത്യമാണെങ്കില്‍ മറ്റേതു കള്ളമാണ്. രണ്ടും ഒരു പോലെ സത്യമാവുകയില്ലല്ലോ. പിശാച് പറഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ നോക്കാം.

 

1. നിങ്ങള്‍ മരിക്കുകയില്ല, നിശ്ചയം- ദൈവം പറഞ്ഞത് (തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!) നുണയാണ്. അതു വിശ്വസിക്കേണ്ട കാര്യമില്ല.

 

2. നിങ്ങള്‍ ദൈവത്തെപ്പോലെ ആകും- (ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉന്നതമായ ഒരു അവസ്ഥയിലേക്ക് പ്രവേശിക്കാം. എന്നാല്‍ നിങ്ങള്‍ക്ക്‌ അങ്ങനെ ഒരു അവസ്ഥ വരുന്നത് ദൈവത്തിനു താല്പര്യമില്ല. അതുകൊണ്ടാണ് ഇത് തിന്നരുതെന്ന് പറഞ്ഞത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ നന്മയില്‍ ദൈവത്തിനു താല്പര്യമില്ല എന്നര്‍ത്ഥം.)

 

ആദാമിനെയും ഹവ്വയെയും സംബന്ധിച്ച് ഇത് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമാണ്. ഒന്നുകില്‍ പിശാചിനോട് പറയാം, ‘ഞങ്ങള്‍ കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ദൈവത്തെയാണ്. ഇന്നുവരെ ഈ ദൈവം ഞങ്ങള്‍ക്ക്‌ ഒരു ദ്രോഹവും ചെയ്തിട്ടില്ല. അതുകൊണ്ട് നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, നീ നിന്‍റെ പാട്ടിനു പോ’ എന്ന്.

 

അതല്ലെങ്കില്‍ പിശാച് പറഞ്ഞത് മുഴുവന്‍ സത്യമാണ്, ദൈവത്തിനു ഞങ്ങളുടെ നന്മയില്‍ താല്പര്യമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മരിക്കും എന്ന് നുണ പറഞ്ഞു ഞങ്ങളെ പറ്റിക്കാന്‍ നോക്കുകയാണ് എന്നും വിശ്വസിക്കാം. ഏതു വിശ്വസിച്ചാലും മറ്റേതിനെ അവിശ്വസിക്കുകയും തള്ളിക്കളയുകയും വേണം. രണ്ടും ഒരേപോലെ വിശ്വസിക്കാനും അംഗീകരിക്കാനും പറ്റില്ല.

 

ഇവിടെ ആദാം ദൈവത്തെ അവിശ്വസിക്കുകയും പിശാചിനെ വിശ്വസിക്കുകയും ചെയ്തു. ദൈവത്തെ തള്ളിക്കളയുകയും പിശാചിനെ സ്വീകരിക്കുകയും ചെയ്തു. അവന്‍ ഹൃദയത്തില്‍ ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്തു. അതാണ്‌ ആദ്യത്തെ പാപമായി മാറിയത്. രണ്ടു കാര്യങ്ങള്‍ ആണ് അന്ന് ആദം ചെയ്തത്.

 

1. ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്തു.

 

2. പിശാചിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു.

 

ഹൃദയത്തില്‍ നടന്ന ഈ സംഭവങ്ങളുടെ ബാഹ്യപ്രകടനമാണ് പഴം പറിച്ചു തിന്നതില്‍ അഥവാ അനുസരണക്കേടില്‍ ഉള്ളത്. ആദ്യത്തെ പാപം എന്നത് അവിശ്വാസവും നിരാകരിക്കലും ആണ് എന്ന് ചുരുക്കം. അതിന്‍റെ പരിഹാരം വിശ്വാസവും സ്വീകരിക്കലും ആണ്!

 

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഭൂമിയെ എല്ലാം അവനു കീഴാക്കി കൊടുക്കുകയാണ് ചെയ്തത്. “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവ ജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു” (ഉല്‍പ്പത്തി 1:28)

 

മനുഷ്യന്‍ ഈ അധികാരം എല്ലാം പിശാചിന്‍റെ കാല്‍ക്കീഴില്‍ കൊണ്ടുവെച്ചു. അതുകൊണ്ടാണ് കര്‍ത്താവിനെ പരീക്ഷിക്കാന്‍ വന്നപ്പോള്‍ പിശാചു പറയുന്നത് “ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം; അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാന്‍ കൊടുക്കുന്നു” (ലൂക്കോ.4:6)

 

“””” അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു”””” എന്നത് ശ്രദ്ധിച്ചോ? ആദാം ആണ് ഇത് അവനു ഏല്‍പ്പിച്ചു കൊടുത്തത്.

 

നമ്മള്‍ എല്ലാവരും ആദാമില്‍ വെച്ചേ പാപികളാണ് എന്ന് ബൈബിള്‍ പറയുന്നു. പഴയ നിയമത്തില്‍ പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: “എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്നാണ് (ഹോശേയ 6:7) പി.ഓ.സി തര്‍ജമയില്‍ കാണുന്നത് “അവര്‍ ആദാമില്‍ വെച്ച് എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു” എന്നാണ്. ഇവിടെ “അവര്‍ ” എന്ന് പറയുന്നത് സകല മനുഷ്യവര്‍ഗ്ഗത്തെയും ഉദ്ദേശിച്ചാണ്. ഇന്നുള്ള സകല മനുഷ്യരും ആദാമില്‍ അടങ്ങിയിരുന്നു. ബൈബിള്‍ പറയുന്നത് “അവന്‍ ഭൂതലത്തില്‍ എങ്ങും കുടിയിരിക്കാന്‍ ഒരുവനില്‍ നിന്നും മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” (അപ്പോ.പ്രവൃ.17:26) എന്നാണ്. ഒരു വിത്തിന് കേടുവരുത്തിയാല്‍ ആ വിത്തില്‍നിന്നുള്ള സകല സസ്യവും കേടുള്ളതായിരിക്കും എന്ന് നമുക്കറിയാം. ഇന്നുള്ള സകല മനുഷ്യരുടെയും വിത്ത്‌ ആദാം ആയിരുന്നു. ഹവ്വയടക്കമുള്ള സകല മനുഷ്യരും ഉണ്ടായത് ആദാമില്‍ നിന്നാണ്. ആദാമിന് കേടു സംഭവിച്ചപ്പോള്‍ അഥവാ പാപം ചെയ്തു മരണത്തിനു അധീനനായപ്പോള്‍ ആ കേട് എല്ലാ മനുഷ്യരിലും പ്രവേശിച്ചതായി നമുക്ക്‌ കാണാന്‍ കഴിയും. കേടില്ലാത്ത ഒരു വിത്തില്‍ നിന്ന് വീണ്ടും ജനിച്ചാല്‍ മാത്രമേ മനുഷ്യര്‍ക്ക്‌ ഇപ്പോഴുള്ള ഈ കേട് പരിഹരിക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.

 

ഏതായാലും നമ്മള്‍ ആദാമില്‍ ഉണ്ടായിരുന്നത് കൊണ്ട് ആദാം ചെയ്ത

 

1. ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും

 

2. പിശാചിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും

 

എന്ന പാപത്തിനു നമ്മളും ഓഹരിക്കാരാണ്. അതിനാണ് നമ്മള്‍ പരിഹാരം ഉണ്ടാക്കേണ്ടത്. അത് ചെയ്യാതെ വേറെ എന്ത് ചെയ്തിട്ടും കാര്യമില്ല. കാരണം, ഇവിടെ പാപം ചെയ്തിരിക്കുന്നത് ദൈവത്തിനു നേരെയാണ്.

 

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഞാന്‍ ഒരാളോട് എന്തെങ്കിലും കടുത്ത അപരാധം ചെയ്തിട്ട് അതിനു പരിഹാരം വരുത്താതെ എന്‍റെ അയല്‍പക്കത്തുള്ളവര്‍ക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തുള്ളവര്‍ക്കോ ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്താല്‍ പ്രയോജനം ഉണ്ടോ? അവര്‍ക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുന്നു എന്നുള്ളത് കൊണ്ട് ആദ്യത്തെയാളോട് ഞാന്‍ ചെയ്ത കുറ്റം പരിഹരിക്കപ്പെടുമോ, അയാള്‍ എന്നോട് ക്ഷമിക്കുമോ? ഇന്ന് ലോകം മുഴുവന്‍ ചെയ്യുന്നത് ഇങ്ങനെയാണ്. ദൈവത്തിനോട് ആദാമില്‍ വെച്ച് ചെയ്ത കുറ്റത്തിന് പരിഹാരം വരുത്താതെ ഭൂമിയില്‍ ഉള്ള മനുഷ്യര്‍ക്ക്‌ ദാനധര്‍മ്മങ്ങളോ സത്പ്രവൃത്തികളോ ചെയ്‌താല്‍ മതി, ദൈവം പ്രസാദിക്കും എന്നാണു അവരുടെ വിചാരം. അതുകൊണ്ട് യാതൊരു കാര്യവുമില്ല. ദൈവത്തിനോട് ചെയ്ത കുറ്റത്തിന് ദൈവത്തോട് തന്നെ പരിഹാരം ചെയ്യണം. (ദാനധര്‍മ്മങ്ങളോ സത്പ്രവൃത്തികളോ വേണ്ട എന്ന അര്‍ത്ഥത്തിലല്ല ഇത് പറയുന്നത് എന്ന് പ്രത്യേകാല്‍ ഓര്‍ക്കണം. ദാനധര്‍മ്മങ്ങളും സത്പ്രവൃത്തികളും അതില്‍ത്തന്നെ നല്ലതാണ്. എന്നാല്‍ പാപമോചനത്തിന് അത് പര്യാപ്തമല്ല എന്നാണ് പറഞ്ഞത്.)

 

ദൈവത്തെ അവിശ്വസിച്ചു എന്നുള്ളതിന് പരിഹാരം ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്. ദൈവത്തെ തള്ളിക്കളഞ്ഞു എന്നുള്ളതിന് പരിഹാരം ദൈവത്തെ സ്വീകരിക്കുക എന്നതാണ്.

 

ഇവിടെയാണ്‌ യേശുക്രിസ്തു കടന്നു വരുന്നത്. ദൈവം നീതിമാന്‍ ആയതുകൊണ്ട് തെറ്റിന് ശിക്ഷ കൊടുക്കാതെ വിടാന്‍ പറ്റില്ല. അപ്പോള്‍ തന്നെ ദൈവം സ്നേഹം ആയതുകൊണ്ട് ദൈവത്തിനു നമ്മളെ നാശത്തിലേക്ക്‌ വിടാനും കഴിയില്ല. ദൈവം അതിനു ഒരുക്കിയ പരിഹാരമാണ് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം. പാപം ചെയ്ത മനുഷ്യന്‍ മരിക്കണം എന്ന ദൈവനീതി നിറവേറ്റാനാണ് യേശുക്രിസ്തു വന്നത്. അവന്‍ പാപം ചെയ്തിട്ടില്ല, അവന്‍റെ മേല്‍ നമ്മുടെ പാപങ്ങളെ ചുമത്തുകയായിരുന്നു. അവന്‍ നമുക്ക് വേണ്ടി മരിക്കുക മാത്രമായിരുന്നില്ല, നമ്മുടെ നീതീകരണത്തിനു വേണ്ടി അവന്‍ ഉയര്‍ത്തെഴുന്നെല്‍ക്കുകയും ചെയ്തു. അങ്ങനെ നമ്മുടെ പാപത്തെ അവന്‍ ക്രൂശില്‍ ശിക്ഷിച്ചു.

 

പാപം ചെയ്യുന്നവന്‍ ഏവനും പിശാചിന്‍റെ മകനാകുന്നു എന്ന് 1.യോഹ.3:8-ല്‍ പറയുന്നുണ്ട്. ഇത് ഏദനില്‍ വെച്ച് സംഭവിച്ചതാണ്. ആദ്യമനുഷ്യനായ ആദാം പിശാചിനെ തന്‍റെ യജമാനനായി സ്വീകരിച്ചതോടെ ആദാമില്‍ നിന്നും ജനിക്കുന്ന സകലരും അവന്‍റെ അധീനതയിലാണ് ജനിക്കുന്നത്. ഇങ്ങനെ പിശാചിന്‍റെ മകനായിരിക്കുന്ന മനുഷ്യന്‍ എന്തൊക്കെ പുണ്യ കര്‍മ്മങ്ങള്‍ ചെയ്താലും ദൈവത്തിന്‍റെ മകനായി മാറുകയില്ല. ഒരാള്‍ എത്ര പരിശ്രമിച്ചാലും അയാള്‍ക്ക് അംബാനിയുടെ മകനാകാന്‍ കഴിയുമോ? എന്നാല്‍ അംബാനി വിചാരിച്ചാല്‍ അയാള്‍ക്ക് അംബാനിയുടെ മകനാകാം. അംബാനി അയാളെ ദത്ത് എടുത്താല്‍ മതി.

 

ദൈവം നമ്മെ യേശുക്രിസ്തുവില്‍ ദത്ത് എടുക്കുകയാണ് ചെയ്യുന്നത് (എഫേസ്യ.1:4). അതിനു നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം. യേശുക്രിസ്തു എന്‍റെ പാപത്തിനു പരിഹാരം വരുത്താന്‍ വേണ്ടിയാണ് മരിച്ചത് എന്ന് വിശ്വസിക്കുകയും യേശുവിനെ സ്വന്തം കര്‍ത്താവായി സ്വീകരിക്കുകയും ചെയ്യുക.

 

ഇത് ചെയ്യുമ്പോള്‍ എങ്ങനെയാണ് നമ്മുടെ പാപത്തിനു പരിഹാരം ലഭിക്കുന്നത് എന്ന് നോക്കാം:

 

നമ്മള്‍ ദൈവത്തോട് പറയുന്നതു ഇങ്ങനെയാണ്: ദൈവമേ ഞാന്‍ ഒരു പാപിയാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ എന്നെ സ്നേഹിച്ചു എന്‍റെ പാപത്തിനു പരിഹാരം വരുത്തുവാന്‍ യേശുക്രിസ്തു എനിക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേറ്റു. ഞാന്‍ ഇത് പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു. എനിക്ക് വേണ്ടി മരിച്ച യേശുവിനെ ഞാന്‍ എന്‍റെ കര്‍ത്താവായി സ്വീകരിക്കുന്നു.”

 

1. ഞാന്‍ ഒരു പാപിയാണ്- അന്ന് ആദാമിനോട് ‘നിങ്ങള്‍ മരിക്കുകയില്ല’ എന്ന് പിശാച് പറഞ്ഞതു കളവാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു.  ഞാന്‍ ഒരു പാപിയായതുകൊണ്ട് പാപത്തിന്‍റെ ശമ്പളമായ മരണത്തിനു ഞാന്‍ അധീനനാണ്. അതുകൊണ്ട് ദൈവമേ, അന്ന് ഏദന്‍ തോട്ടത്തില്‍ അങ്ങ് പറഞ്ഞതാണ് സത്യം എന്ന് ഞാന്‍ ഏറ്റുപറയുന്നു.

 

2. യേശുക്രിസ്തു എന്‍റെ പാപത്തിന്‍റെ പരിഹാരത്തിന് വേണ്ടി മരിച്ചു- “നിങ്ങളുടെ നന്മയില്‍ ദൈവത്തിനു താല്പര്യമില്ല” എന്ന് പിശാച് പറഞ്ഞത് നുണയാണ്. കാരണം എന്‍റെ നന്മയില്‍ താല്പര്യമില്ലാത്ത ഒരാള്‍ എനിക്ക് വേണ്ടി മരിക്കുമോ? യേശുക്രിസ്തു ദൈവമാണ്, അവന്‍ മനുഷ്യനായി ഭൂമിയില്‍ വന്ന് എനിക്ക് വേണ്ടി മരിച്ചു. അതിലൂടെ ദൈവത്തിനു എന്‍റെ നന്മയില്‍ താല്പര്യമുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. ആകയാല്‍ ദൈവമേ, ആദാം പിശാചിന്‍റെ വാക്ക് കേട്ട് വിശ്വസിച്ചത് തെറ്റാണെന്ന് ഞാന്‍ ഇവിടെ തിരുത്തുന്നു.

 

3. എനിക്ക് വേണ്ടി മരിച്ച യേശുവിനെ ഞാന്‍ കര്‍ത്താവായി സ്വീകരിക്കുന്നു- ആദാം അന്ന് ദൈവത്തെ അവിശ്വസിച്ചു പിശാചിനെ വിശ്വസിക്കുകയും ദൈവത്തെ തള്ളിക്കളഞ്ഞു പിശാചിനെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ ഇവിടെ അത് തിരുത്തുന്നു. ഞാന്‍ പിശാചിനെ തള്ളിക്കളഞ്ഞു യേശുവിനെ എന്‍റെ ഏക കര്‍ത്താവായി സ്വീകരിക്കുന്നു.

 

ദൈവത്തോട് ഇങ്ങനെയുള്ള ഒരു ഏറ്റുപറച്ചിലിലൂടെ മാത്രമേ പാപത്തിനു പരിഹാരം ഉണ്ടാവുകയുള്ളൂ. നമ്മള്‍ ഇങ്ങനെ ഏറ്റു പറയുമ്പോള്‍ ദൈവം നമ്മെ തന്‍റെ മകനായിട്ടോ മകളായിട്ടോ സ്വീകരിക്കും. അതാണ്‌ യോഹ.1:12,13-ല്‍ നമ്മള്‍ വായിക്കുന്നത്: “അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.”

 

ഇതാണ് ആത്മാവിനാലുള്ള ജനനം. ആദ്യത്തെ ജനനം മാതാപിതാക്കളില്‍ നിന്നുള്ള ജനനം അഥവാ ശാരീരികമായ ജനനം. എന്നാല്‍ രണ്ടാമത്തേത് ദൈവത്തില്‍ നിന്നുള്ള ജനനം അഥവാ ആത്മാവില്‍നിന്നുള്ള ജനനം.

 

ഇത് പാപത്തെക്കുറിച്ചു ബോധ്യം വന്നതിനു ശേഷം ദൈവത്തോട് ചെയ്യുന്ന ഉടമ്പടിയാണ്. പാപത്തെക്കുറിച്ചു മാത്രമല്ല, പാപത്തില്‍ നിന്നും രക്ഷിക്കാന്‍ ദൈവം എന്താണ് യേശുക്രിസ്തുവില്‍ കൂടി ചെയ്തിരിക്കുന്നത് എന്നും തിരിച്ചറിഞ്ഞതിനു ശേഷം ചെയ്യുന്ന ഉടമ്പടി. ഈ ഉടമ്പടിയിലൂടെ മാത്രമേ വീണ്ടും ജനനം നടക്കുന്നുള്ളൂ. അത് അപ്പോസ്തലന്‍ വിവാഹത്തോടു ബന്ധപ്പെടുത്തി എഫെസ്യ.5:32-ല്‍ പറയുന്നുണ്ട്. ഉടമ്പടിയിലൂടെ അല്ലേ വിവാഹം നടക്കുന്നത്? അല്ലാതെ വിവാഹം നടന്നു കാലം കുറേ കഴിഞ്ഞല്ലല്ലോ ഉടമ്പടി. അല്ലെങ്കില്‍ ഉടമ്പടി ചെയ്തു കുറേ നാള്‍ കഴിഞ്ഞല്ലല്ലോ ഭാര്യയാകുന്നത്. ഉടമ്പടി നടന്ന അടുത്ത നിമിഷം മുതല്‍ അവള്‍ അവന്‍റെ സകല സ്വത്തുക്കളുടെയും അവകാശിയായി മാറുന്നു. അതുവരെ തന്‍റെ മാതാപിതാക്കള്‍ക്ക് കീഴടങ്ങിയിരുന്ന അവള്‍ ഇനിമുതല്‍ മാതാപിതാക്കളുടെ ഇഷ്ടമല്ല അനുസരിക്കാന്‍ പോകുന്നത്, ഭര്‍ത്താവിന്‍റെ ഇഷ്ടമാണ്. അവളുടെ വിധേയത്വം ഇനിമുതല്‍ മാതാപിതാക്കളോടോ സഹോദരങ്ങളോടോ അല്ല, ഭര്‍ത്തവിനോടാണ്. വിവാഹത്തിനു വേണ്ടി സ്വന്തം വീട്ടില്‍ നിന്നും വരുന്ന അവള്‍ വിവാഹം കഴിഞ്ഞാല്‍ പോകുന്നത് ഭര്‍ത്താവിന്‍റെ വീട്ടിലേക്കാണ്. അതാണ്‌ അവളുടെ വീട്!

 

ബൈബിള്‍ അനുസരിച്ച് ഒരാള്‍ യേശുക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിക്കുന്നതിനു മുന്‍പ്‌ പിശാചിന്‍റെ മകനാണ്. അവനെ നിയന്ത്രിക്കുന്നത്‌ പിശാചും പാപവും ലോകവും ഒക്കെയാണ്. അവന്‍ പിശാചിന്‍റെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലാണ്. എന്നാല്‍ അവന്‍ യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് കഴിഞ്ഞാല്‍ പിന്നെ അവനെ നിയന്ത്രിക്കുന്നത്‌ യേശുക്രിസ്തുവും പരിശുദ്ധാത്മാവും ദൈവവചനവും ആണ്. അവന്‍ പിശാചില്‍ നിന്നും പാപത്തില്‍ നിന്നും മരണഭീതിയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവനായി തീരുന്നു. അതേ, ബൈബിള്‍ പറയുന്നത് പോലെത്തന്നെ “ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു” (2.കൊരി.5:17)

 

ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതരേയും യേശുക്രിസ്തുവിനെ നിങ്ങളുടെ സ്വന്തം കര്‍ത്താവായി സ്വീകരിച്ച് അടിമത്തത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്ക്‌ പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നിര്‍ത്തുന്നു.

]]>
https://sathyamargam.org/2014/04/%e0%b4%ae%e0%b5%82%e0%b4%b2%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2/feed/ 5
ഹദീസ്‌ ക്രോഡീകരണം യൂറോപ്യന്‍റെ സംഭാവന!! https://sathyamargam.org/2014/03/%e0%b4%b9%e0%b4%a6%e0%b5%80%e0%b4%b8%e0%b5%8d%e2%80%8c-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d/ https://sathyamargam.org/2014/03/%e0%b4%b9%e0%b4%a6%e0%b5%80%e0%b4%b8%e0%b5%8d%e2%80%8c-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d/#comments Mon, 10 Mar 2014 12:03:49 +0000 http://www.sathyamargam.org/?p=914 യൂറോപ്യന്മാര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നും അറിയില്ല എന്ന് ഇപ്പോള്‍ ചില ദാവാ പണ്ഡിതര്‍ അഭിപ്രായപ്പെടാന്‍ തുടങ്ങിയിരിക്കുന്നത് കാണുകയുണ്ടായി. അവരുടെ ഉസ്താദുമാര്‍ അങ്ങനെയാണ് അവരെ പഠിപ്പിച്ചത് എന്ന് തോന്നുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ചക്കക്കൂട്ടാന്‍ പോലെ അഴകൊഴമ്പായി കിടന്നിരുന്ന ഹദീസുകളെ മനുഷ്യര്‍ക്ക്‌ മടുപ്പില്ലാത്ത വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ക്രമീകരിച്ചു കൊടുത്തത് പോലും ഒരു യൂറോപ്യനാണ് എന്നതത്രേ വസ്തുത! ഇപ്പോള്‍ ആ കാര്യം പറയാന്‍ ദാവാക്കാര്‍ക്ക് നാണം കാണുമായിരിക്കും. എന്നാല്‍ കഴിഞ്ഞ തലമുറയിലെ മുസ്ലീങ്ങള്‍ക്ക് വരെ അക്കാര്യം സമ്മതിക്കുന്നതില്‍ യാതൊരു നാണക്കേടും വിചാരിച്ചിരുന്നില്ല. എന്തായാലും ഇവര്‍ ഇങ്ങനെ നിഷേധിച്ചാലും ചരിത്രം ചരിത്രമല്ലാതാകുകയില്ലല്ലോ. യൂറോപ്യനായ ഫിന്‍സിങ്കാണ് ഹദീസുകളെ മനുഷ്യന് മടുപ്പില്ലാതെ വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ക്രോഡീകരിച്ചത് എന്ന് സി.എന്‍. അഹമ്മദ്‌ മൌലവി തന്‍റെ ബുഖാരി പരിഭാഷയില്‍ പറയുന്നത് താഴെ കൊടുക്കുന്നു:

 

 

“പില്‍ക്കാലങ്ങളില്‍ പരിഷ്കാരങ്ങള്‍ ഓരോന്നായി നടപ്പില്‍ വരാന്‍ തുടങ്ങി. അദ്ധ്യായങ്ങളാക്കി വേര്‍തിരിച്ചു കൊണ്ട് ഹദീസുകള്‍ ക്രോഡീകരിക്കാനാരംഭിച്ചു. മറ്റു ചിലര്‍ ഒരേ അധ്യായത്തില്‍ തന്നെ പ്രാബല്യം നോക്കിയിട്ട് ഹദീസുകള്‍ രണ്ടു മൂന്നു വകുപ്പുകളാക്കിത്തിരിക്കാന്‍ തുടങ്ങി. ഉദാഹരണം: മിശ്കാത്ത്. അപ്പോഴേക്ക് ഈ ഹദീസുകള്‍ക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമാണെന്ന് കണ്ടുചിലര്‍ അതിലേക്ക് തിരിഞ്ഞു. അങ്ങിനെ നൂറു കണക്കിന് വ്യാഖ്യാന പുസ്തകങ്ങള്‍ ഉടലെടുത്തു. ചിലര്‍ ഓരോ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള ഹദീസുകളാകെ പരിശോധിച്ചെടുത്തു ശേഖരിച്ച് പുസ്തകരൂപത്തിലാക്കാന്‍ തുടങ്ങി. പലരും ഒരേ ഗ്രന്ഥത്തില്‍ തന്നെ പല ഹദീസുകളും എട്ടും പത്തും പ്രാവശ്യം ആവര്‍ത്തിച്ചെഴുതാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ചുരുക്കമായിട്ടും ചിലയിടങ്ങളില്‍ വിസ്തരിച്ചും. ഉദാഹരണം: സഹീഹുല്‍ ബുഖാരി. ഒരു ഹദീസില്‍ പല വിഷയങ്ങള്‍ക്കും തെളിവുണ്ടായിരിക്കുമല്ലോ. അപ്പോള്‍ ആ അധ്യായങ്ങളിലെല്ലാം ആ ഹദീസുദ്ധരിക്കും. അങ്ങനെയാണാവര്‍ത്തനം വന്നത്. ഒരേ ഹദീസ്‌ പല റാവികളും രിവായത്തു ചെയ്യുമ്പോഴും ആവര്‍ത്തനം വരും. അവസാനം ഒരു വിഷയത്തെക്കുറിച്ചുള്ള മുഴുവന്‍ ഹദീസുകളും ഒരു കൊല്ലമിരുന്നു തിരഞ്ഞാല്‍ പോലും കിട്ടാത്ത മട്ടിലാണ് ഹദീസ്‌ ഗ്രന്ഥങ്ങള്‍ എത്തിച്ചേര്‍ന്നത്. അങ്ങനെ വന്നപ്പോള്‍ ഏതെങ്കിലുമൊരു വിഷയം സംബന്ധിച്ച് ഹദീസില്‍ വ്യക്തമായ വിധിയുണ്ട്; അല്ലെങ്കില്‍ ഇല്ല എന്ന് പെട്ടെന്ന് തീര്‍ത്തു പറയുവാന്‍ മഹാപണ്ഡിതന്‍മാര്‍ക്ക് പോലും സാധിക്കാത്ത ഒരു ചുറ്റുപാടെത്തി. ഈ വിഷമാവസ്ഥ കണ്ടു മനസ്സിലാക്കിയിട്ട്, ഇതിനു പരിഹാരമുണ്ടാക്കാന്‍ ദൃഢനിശ്ചയം ചെയ്തുകൊണ്ട് മുമ്പോട്ടിറങ്ങിയത് ഇസ്ലാമിക വിദ്യാപ്രേമിയും മഹാപണ്ഡിതനുമായ ഇംഗ്ലീഷുകാരന്‍ ഫിന്‍സിങ്കാണ്. അദ്ദേഹം ഹദീസുകളുടെ ഇന്‍ഡെക്സ് എന്ന നിലക്ക് ഒരു വലിയ ഗ്രന്ഥം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അത് തയ്യാറാക്കാന്‍ അദ്ദേഹം എത്ര കൊല്ലം ആഹോരാത്രം പാടുപെട്ടിട്ടുണ്ടായിരിക്കും, അദ്ദേഹത്തിനു എന്തെല്ലാം വിഷമങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരിക്കും എന്നെല്ലാം ആ ഗ്രന്ഥം, ആ ഇന്‍ഡകസ്, പരിശോധിക്കുന്നവര്‍ക്ക് ഊഹിച്ചു മനസ്സിലാക്കുവാന്‍ കഴിയും. ഇംഗ്ലീഷിലുള്ള ഈ അമൂല്യ ഗ്രന്ഥം കണ്ടപ്പോഴാണ് മുസ്ലീംകള്‍ കണ്ണ് തുറന്നത്. അവരത് അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്തിട്ട് ‘മിഫ്താഹുകുനൂസ്സുസ്സിന്ന’ എന്ന പേരില്‍ 1934-ല്‍ ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിച്ചു. അല്ലാമാ സയ്യിദ്‌ റശീദുരിളാ (മര്‍ഹൂം) അവര്‍കള്‍ ആ ഗ്രന്ഥത്തിന് ഒരവതാരിക എഴുതിയിട്ടുണ്ട്.അതിലദ്ദേഹം എഴുതിയ ഒരു വാചകത്തില്‍നിന്ന്, ഹദീസിനെക്കുറിച്ച് അറബികള്‍ക്ക്‌ എത്രകണ്ടു പരിജ്ഞാനക്കുറവുണ്ടെന്നു നമുക്ക്‌ ഗ്രഹിക്കാം. അല്ലാമാ റശീദുരിളാ പറയുന്നു: “ഹദീസുകളെക്കുറിച്ച് അറിവുള്ള നമ്മുടെ സഹോദരന്മാരായ ഇന്ത്യന്‍ പണ്ഡിതന്‍മാരുണ്ടായിരുന്നില്ലെങ്കില്‍, പൌരസ്ത്യ നാടുകളില്‍ നിന്ന് ഇന്ന് ഹദീസ്‌ പരിജ്ഞാനം മാഞ്ഞുപോകുമായിരുന്നു. ഹദീസിനെക്കുറിച്ചുള്ള ജ്ഞാനം ഈജിപ്ത്, സിറിയ, ഇറാക്ക്, ഹിജാസ്, എന്നീ നാടുകളില്‍ നിന്ന് ഹിജ്റ പത്താം നൂറ്റാണ്ടു മുതല്‍ക്കു തന്നെ ക്ഷയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

 

 

ഈ ഗ്രന്ഥം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് മുഹമ്മദ്‌ ഫുആദ് അബ്ദുല്‍ബാകീ ആണ്. പരിഭാഷക്ക് അനുമതി നല്‍കിക്കൊണ്ട് ഗ്രന്ഥകര്‍ത്താവ്‌ ഫിന്‍സിങ്ക് 5-3-1934-ല്‍ ലീഡനില്‍നിന്നു അറബിയില്‍ എഴുതിയിട്ടുള്ള കത്ത് ഈ പുസ്തകത്തോടൊപ്പം ചേര്‍ത്തു അച്ചടിച്ചിട്ടുണ്ട്. അത് കാണേണ്ടതാണ്. സുനനു അബൂദാവൂദ്‌ ആദ്യം അച്ചടിച്ചത് ഇന്ന കൊല്ലത്തിലല്ലേ? എന്ന് സംശയം പ്രകടിപ്പിച്ചു കൊണ്ട് പരിഭാഷകന്‍ ഗ്രന്ഥകര്‍ത്താവിന് എഴുതിയിട്ടുണ്ടായിരുന്നു. അക്കൊല്ലമല്ല, ഇന്ന കൊല്ലമാണ് അതൊന്നാമതായി അച്ചടിച്ചതെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് ഫിന്‍സിങ്ക് മുഹമ്മദ്‌ ഫുആദിനെ തിരുത്തിയിരിക്കുന്നതു ആ കത്തില്‍ കാണാം. ഹദീസിന്‍റെ ചരിത്രത്തെക്കുറിച്ച് മുസ്ലീം പണ്ഡിതന് അജ്ഞാനവും അമുസ്ലീം പണ്ഡിതന് ജ്ഞാനവും! (സി.എന്‍. അഹമ്മദ്‌ മൌലവി, സഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍, പേജ് 143,144)

 

സ്വന്തം മത ഗ്രന്ഥങ്ങള്‍ പോലും അടുക്കിപ്പെറുക്കി വെക്കാന്‍ കഴിയാതെ യൂറോപ്പുകാരുടെ സഹായം ആവശ്യമായി വന്നവരാണ് ഇപ്പോള്‍ യൂറോപ്പുകാര്‍ക്ക്‌ ഇസ്ലാം അറിയില്ല എന്ന് കുറ്റം പറയാന്‍ നടക്കുന്നത്, നല്ല തമാശ തന്നെ!!

]]>
https://sathyamargam.org/2014/03/%e0%b4%b9%e0%b4%a6%e0%b5%80%e0%b4%b8%e0%b5%8d%e2%80%8c-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d/feed/ 1
യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരി വെക്കുന്ന ഗ്രന്ഥം എത്‌? https://sathyamargam.org/2014/03/%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a4/ https://sathyamargam.org/2014/03/%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a4/#comments Mon, 03 Mar 2014 14:56:00 +0000 http://www.sathyamargam.org/?p=908  

അനില്‍ കുമാര്‍ വി അയ്യപ്പന്‍

 

ഖുര്‍ആനിലെ ഈ ആയത്ത് ഒന്ന് നോക്കൂ:

 

“അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന്‌ അവര്‍ക്ക്‌ വന്നുകിട്ടിയപ്പോള്‍ (അവരത്‌ തള്ളിക്കളയുകയാണ്‌ ചെയ്തത്‌). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടി കൊടുക്കുവാന്‍ വേണ്ടി മുമ്പ്‌ (അല്ലാഹുവിനോട്‌) പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക്‌ സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്‍റെ ശാപം.” (സൂറാ.2:89)

 

ഇതില്‍ ബ്രാക്കറ്റില്‍ ഉള്ള കാര്യങ്ങള്‍ മൂലഭാഷയില്‍ ഇല്ലാത്തതാണ്. ഇതില്‍ പറഞ്ഞിരിക്കുന്ന “അവര്‍” എന്നത് യെഹൂദന്മാര്‍ ആണ്. “അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം” എന്ന് മാത്രമേ മൂലഭാഷയില്‍ ഉള്ളൂ, അല്ലാതെ അത് ഖുര്‍ആന്‍ ആണെന്ന് മൂലഭാഷയില്‍ പറഞ്ഞിട്ടില്ല. അത് പരിഭാഷകരുടെ കൈകടത്തല്‍ ആണ്. എന്നുമാത്രമല്ല ഖുര്‍ആന്‍ ഒരിക്കലും യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്നതുമല്ല. ഖുര്‍ആനും യെഹൂദരുടെ വേദഗ്രന്ഥമായ തൌറാത്ത്‌ അഥവാ പഴയ നിയമവും തമ്മില്‍ നമ്മള്‍ താരതമ്യ പഠനം നടത്തിയാല്‍ ഖുര്‍ആന്‍ ഒരിടത്ത് പോലും പഴയ നിയമവുമായി യോജിക്കുന്നില്ല എന്ന് കാണാം. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:

 

“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.” (ആവ.24:1-4)

 

ഇത് ന്യായപ്രമാണത്തിലെ കാര്യം. ഇനി പ്രവാചകന്‍ എന്ത് പറയുന്നു എന്ന് നോക്കാം:

 

“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).

 

ഇനി ഖുര്‍ആനില്‍ എന്താണ് ഈ വിഷയവുമായി ബന്ധപ്പെട്ടു പറഞ്ഞിട്ടുള്ളത് എന്ന് നോക്കാം:

 

“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനു ശേഷം ബന്ധപ്പെടല്‍ അവനു അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേയ്ക്കും. എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചു പോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമപരിധികള്‍ പാലിക്കാമെന്നു അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമപരിധികളത്രേ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചു തരുന്നു” (സൂറാ.2:230)

 

വിവാഹ മോചനം കഴിഞ്ഞ ഒരു സ്ത്രീ വേറെ വിവാഹം കഴിച്ചു ആ ഭര്‍ത്താവില്‍നിന്നും വിവാഹ മോചിതയായാല്‍ ആദ്യഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു ചെല്ലാം എന്നാണു ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞിരിക്കുന്നത്. ഈ ഹദീസ്‌ വായിച്ചാല്‍ മുഹമ്മദും അത് തന്നെയാണ് പറഞ്ഞിരിക്കുന്നത് എന്ന് ബോധ്യമാകും:

 

ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും അദ്ദേഹം ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ നമ്പര്‍ 1827, പേജ്. 904)

 

കേരളത്തില്‍ ജീവിച്ചിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന ശ്രീ.സി.എന്‍.അഹമ്മദ്‌ മൌലവി തന്‍റെ സഹീഹുല്‍ ബുഖാരിയുടെ മലയാള പരിഭാഷയില്‍ ഈ ഹദീസിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത് നോക്കുക:

 

“ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ്‌ ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ്‌ മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)

 

“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു”  എന്നും “ദേശം മലിനമായ് പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യം ഖുര്‍ആന് അനുവദനീയമാണ്! ഇതില്‍ നിന്ന് തന്നെ തെളിയുന്നു, യെഹൂദന്മാരുടെ കൈവശമിരിക്കുന്ന ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറക്കിയ ഗ്രന്ഥം ഖുര്‍ആന്‍ അല്ല എന്ന കാര്യം!!

 

അടുത്തതായി ബലിയര്‍പ്പിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് നോക്കാം:

 

“അത്‌ (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത്‌ ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ. അവയില്‍ നിന്ന്‌ ഒരു നിശ്ചിത അവധിവരെ നിങ്ങള്‍ക്ക്‌ പ്രയോജനങ്ങളെടുക്കാം. പിന്നെ അവയെ ബലികഴിക്കേണ്ട സ്ഥലം ആ പുരാതന ഭവന (കഅ്ബഃ) ത്തിങ്കലാകുന്നു.” (സൂറാ.22:32,33)

 

“ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട്‌ ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.” (സൂറാ.22:36)

 

രണ്ടു കാര്യങ്ങള്‍ നാം ഇവിടെ കാണുന്നു:

 

1 മക്കയിലെ കഅബയില്‍ ബലിയര്‍പ്പിക്കണം.

 

2. ഒട്ടകങ്ങളെ ബലിയര്‍പ്പിക്കാം.

 

ന്യായപ്രമാണം എന്ത് പറയുന്നു എന്ന് നോക്കാം:

 

“നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. യഹോവ നിന്‍റെ ഗോത്രങ്ങളില്‍ ഒന്നില്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീ നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കേണം; ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.” (ആവ.12:13,14)

 

യഹോവയായ ദൈവം തന്‍റെ നാമം സ്ഥാപിക്കാന്‍ സകല യിസ്രായേല്‍ ഗോത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സ്ഥലം യെരുശലേം ആയിരുന്നു എന്ന് 1.രാജാ.14:21-ല്‍ കാണാം. ദൈവാലയം സ്ഥിതി ചെയ്തിരുന്നത് യെരുശലേമില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ബലി അര്‍പ്പിക്കേണ്ടതും യിസ്രായേലിലെ യെരുശലേമില്‍ ഉള്ള ദൈവാലയത്തിലെ യാഗപീഠത്തിലാണ്. മക്കയിലുള്ള കഅബയില്‍ യാഗം അര്‍പ്പിക്കണം എന്ന് ഖുര്‍ആനില്‍ കല്പനയിട്ട അല്ലാഹുവിനു ഈ ന്യായപ്രമാണ വചനത്തെക്കുറിച്ച് യാതൊരു പിടിപാടുമില്ല എന്ന് വ്യക്തം. മാത്രമല്ല, ഒട്ടകങ്ങളെ ബലിയര്‍പ്പിക്കാം എന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ന്യായപ്രമാണമനുസരിച്ച് ഒട്ടകം അശുദ്ധ മൃഗമാണ്!! ലേവ്യാ പുസ്തകത്തില്‍ നിന്നും നോക്കാം:

 

“എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യാ.11:4)

 

“എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാല്‍: ഒട്ടകം, മുയല്‍, കുഴി മുയല്‍; അവ അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്കു അശുദ്ധം.” (ആവ.14:7)

 

ന്യായപ്രമാണത്തില്‍ ഭക്ഷിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന അശുദ്ധമൃഗമായ ഒട്ടകത്തിനെ ബലിയര്‍പ്പിക്കാനാണ് ഖുര്‍ആനില്‍ മലക്ക്‌ പറയുന്നത്! യെഹൂദരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവച്ചുകൊണ്ട് വന്ന ഗ്രന്ഥം ഖുര്‍ആന്‍ അല്ല എന്ന കാര്യം ഒന്നുകൂടി വ്യക്തമാകുകയാണ് ഇവിടെ.

 

ഇനി യെഹൂദരുടെ കൈവശമുള്ള പഴയ നിയമത്തില്‍ ദൈവത്തെ പിതാവേ എന്ന് വിളിച്ചിട്ടുണ്ടോ എന്ന് നോക്കാം:

 

“നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു” (മലാഖി.2:10)

 

ഇവിടെ മലാഖി പ്രവാചകന്‍ പറയുന്നത്, തന്നെയും ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് “നമുക്കെല്ലാവര്‍ക്കും ഒരു പിതാവ്” എന്നാണ്.

 

“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ” (യെശയ്യാ.64:8)

 

“നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം” (യെശയ്യാ.63:16)

 

ഇവിടെ പ്രവാചകനായ യെശയ്യാവ് തന്നെയും ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് പറയുന്നത് “നീ ഞങ്ങളുടെ പിതാവ്” എന്നാണ്.

 

യെഹൂദന്മാരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറങ്ങിയതാണ് ഖുര്‍ആന്‍ എങ്കില്‍, ഖുര്‍ആനില്‍ ദൈവമെന്നു അവകാശപ്പെട്ടുകൊണ്ട് വെളിപ്പെടുന്ന അല്ലാഹുവിനെയും ‘പിതാവ്’ എന്ന് വിളിക്കണം. എന്നാല്‍ എന്താണ് ഖുര്‍ആനില്‍ കാണുന്നത്?

 

“നീ പറയുക: അല്ലാഹുവാണ് ഏകന്‍. അള്ളാഹു ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല). ഇല്ല അവനു തുല്യനായി  ആരും.” (സൂറാ.112)

 

അള്ളാഹു ആരെയും ജനിപ്പിച്ചിട്ടില്ല എന്നാണ് മലക്ക്‌ പറയുന്നത്. അതിനര്‍ത്ഥം അല്ലാഹുവിനെ കേറി ഒരാളും പിതാവേ എന്ന് വിളിക്കേണ്ട എന്നാണ്. യെഹൂദന്മാരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ചു കൊണ്ട് ഇറങ്ങിയ ഗ്രന്ഥമല്ല ഖുര്‍ആന്‍ എന്ന് ഒന്നുകൂടി വ്യക്തമാകുകയാണ് ഇവിടെ. സൂറാ.2:89-ല്‍ പറഞ്ഞ, യെഹൂദരുടെ കൈവശമുള്ള വേദത്തെ ശരി വെച്ചുകൊണ്ട് ഇറങ്ങിയ ഗ്രന്ഥം ഖുര്‍ആന്‍ അല്ല എന്ന് ഇവിടെ സ്ഫടികസമാനം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അപ്പോള്‍പ്പിന്നെ ആ ഗ്രന്ഥം ഏതാണ്? അങ്ങനെ ഒരു ഗ്രന്ഥം ഇല്ലേ? ഇല്ല എന്നാണെങ്കില്‍ സൂറ.2:89-ല്‍ മലക്ക്‌ പറഞ്ഞത് നുണയാണ്. അതല്ല, മലക്ക്‌ പറഞ്ഞത് സത്യമാണ് എന്നുണ്ടെങ്കില്‍ ആ ഗ്രന്ഥം ഏതാണ് എന്ന് മുസ്ലീം സുഹൃത്തുക്കള്‍ വ്യക്തമാക്കണം. 

]]>
https://sathyamargam.org/2014/03/%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b6%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a4/feed/ 2
പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം. https://sathyamargam.org/2014/03/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa/ https://sathyamargam.org/2014/03/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa/#comments Mon, 03 Mar 2014 14:37:14 +0000 http://www.sathyamargam.org/?p=904  

പഴയ നിയമം യെഹൂദന്മാര്‍ എങ്ങനെയാണ് പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നത് എന്ന് യെഹൂദ തല്മൂദുകളില്‍ കാണാം:

 

1. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ മാത്രമേ സിനഗോഗ് ചുരുളുകള്‍ എഴുതാവൂ

 

2. പ്രസ്തുത തോല്‍ സിനഗോഗിലെ ഉപയോഗത്തിനായി ഒരു യെഹൂദന്‍ തയ്യാറാക്കിയതായിരിക്കണം.

 

3. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ നിന്നെടുത്ത ചരടുകള്‍ മാത്രമേ ഇവ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കാവൂ.

 

4. ഓരോ തോലിലും ഒരു പ്രത്യേക എണ്ണം ഖണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവ ഗ്രന്ഥം മുഴുവന്‍ തുല്യമായിരിക്കുകയും വേണം.

 

5. ഓരോ ഖണ്ഡത്തിന്‍റെയും നീളം 48 വരിയില്‍ കുറയാനോ 60 വരിയില്‍ കൂടാനോ പാടില്ല. വീതി വശം 30 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളണം.

 

6. പ്രതി മുഴുവന്‍ ആദ്യരേഖിതമായിരിക്കനം. വര കൂടാതെ മൂന്ന് വാക്കുകള്‍ എഴുതിയാല്‍ അത് ഉപയോഗശൂന്യമാണ്.

 

7. ഒരു പ്രത്യേക വിധിയില്‍ തയ്യാറാക്കിയ കറുത്ത മഷിയായിരിക്കണം ഉപയോഗിക്കേണ്ടത്. ചെമപ്പോ പച്ചയോ മറ്റേതെങ്കിലും നിറമോ ഉപയോഗിക്കരുത്.

 

8. ഒരധികൃത പ്രതിയായിരിക്കണം മാതൃക. മാതൃകാ പ്രതിയില്‍ നിന്ന് പകര്‍പ്പെഴുത്തുകാരന്‍ അല്‍പവും വ്യതിചലിക്കരുത്.

 

9. മുന്‍പിലിരിക്കുന്ന ഗ്രന്ഥത്തെ നോക്കാതെ ഓര്‍മ്മയില്‍നിന്നു ഒരു വാക്കോ, അക്ഷരമോ, യോദ് (ഒരു പുള്ളി) പോലുമോ എഴുതരുത്.

 

10. ഓരോ വ്യഞ്ജനാക്ഷരത്തിനുമിടയില്‍ ഒരു നാരിടയോ, മുടിയിടയോ സ്ഥലം വിടരുത്.

 

11. ഓരോ പുതിയ ഖണ്ഡത്തിനുമിടയില്‍ ഒമ്പത് വ്യഞ്ജനാക്ഷരങ്ങളുടെ സ്ഥലം വിടണം.

 

12. ഓരോ പുസ്തകത്തിനുമിടയില്‍ മൂന്ന് വരികളുടെ സ്ഥലം വിട്ടിരിക്കനം.

 

13. മോശയുടെ അഞ്ചാം പുസ്തകം ഒരു പൂര്‍ണ്ണവരിയില്‍ അവസാനിക്കണം; മറ്റുള്ളവ അങ്ങനെ ആയിരിക്കണമെന്നില്ല.

 

14. ഇവ കൂടാതെ പകര്‍പ്പെഴുത്തുകാരന്‍ പൂര്‍ണ്ണമായ യെഹൂദവേഷത്തില്‍ ഇരിക്കേണ്ടതാണ്.

 

15. ശരീരമാസകലം കഴുകണം.

 

16. ഉടന്‍ മഷിയില്‍ മുക്കിയ പേന കൊണ്ട് ദൈവത്തിന്‍റെ പേര് എഴുതാന്‍ തുടങ്ങരുത്.

 

17. ആ പേര് (ദൈവത്തിന്‍റെ) എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ചക്രവര്‍ത്തി വിളിച്ചാല്‍പ്പോലും ശ്രദ്ധിക്കരുത്.

 

ഈ ചിട്ടകള്‍ പാലിക്കാതെ എഴുതപ്പെടുന്ന പ്രതികളെ കുഴിച്ചു മൂടുകയോ ചുട്ടുകളയുകയോ ചെയ്തിരുന്നു. അല്ലെങ്കില്‍ പാഠശാലകള്‍ക്ക് പാരായണ ഗ്രന്ഥങ്ങളായി അവ നല്‍കിയിരുന്നു. ഈ നിബന്ധനകള്‍ക്ക് വിധേയമായി എഴുതിക്കഴിയുമ്പോള്‍ മൂലഗ്രന്ഥത്തിന് തുല്യമായി ഒരു വൈകല്യവുമില്ലാത്ത പ്രതി നമുക്ക്‌ ലഭിക്കുകയാണ്. പകര്‍പ്പെഴുതുന്നതില്‍ ഇത്രയും നിഷ്കര്‍ഷ പാലിച്ചിരുന്നത് കൊണ്ട് പഴമ ഒരു വിധത്തിലും ഒരു പ്രതിയുടെയും മാറ്റ് കൂട്ടുന്നില്ല എന്നത് വ്യക്തമാണ്‌. ഓരോ സിനഗോഗിലും വികലമായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിക്കാനുള്ള ഗെനിസ അഥവാ ചെറിയ അലമാരകള്‍ ഉണ്ടായിരുന്നു. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, പുറം 64,65)

]]>
https://sathyamargam.org/2014/03/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa/feed/ 2
ആവ.18:18-ലെ മോശയെപ്പോലുള്ള പ്രവാചകന്‍ ആര്? https://sathyamargam.org/2014/02/%e0%b4%86%e0%b4%b5-1818-%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0/ https://sathyamargam.org/2014/02/%e0%b4%86%e0%b4%b5-1818-%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0/#comments Mon, 17 Feb 2014 15:32:53 +0000 http://www.sathyamargam.org/?p=899 മുഹമ്മദിനെക്കുറിച്ചു ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് പറയാന്‍ ദാവാക്കാര്‍ സ്ഥിരം ഉപയോഗിക്കുന്ന ഒരു വേദഭാഗമാണ് ആവ.18:15,18,19 എന്നീ വചനങ്ങള്‍. അവ താഴെ കൊടുക്കുന്നു:

“നിന്‍റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മദ്ധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” (ആവ.18:15)

 

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. അവന്‍ എന്‍റെ നാമത്തില്‍ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും” (ആവ.18:18,19)

ഇതാണ് ദാവാക്കാര്‍ പറയുന്ന പഴയ നിയമത്തില്‍ നിന്നുള്ള വാക്യങ്ങള്‍. അവ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് പരിശോധിച്ച് നോക്കാം:

 

“എന്നെപ്പോലെ” എന്ന് മോശ പറയുന്നതിന്‍റെ വിവരണം ആവ.18:16,18 വാക്യങ്ങളില്‍ കാണാം. സീനായിയില്‍ വെച്ച് യഹോവ ജനത്തോട് അഗ്നിയില്‍ നിന്നുകൊണ്ട് പത്തു കല്പന അരുളിച്ചെയ്തു. അതുകേട്ട ജനത്തിനു മാരകമായ ഭീതി പിടിച്ചു. യാഹോവക്കും ജനത്തിനും മദ്ധ്യേ മദ്ധ്യസ്ഥനായിരിക്കുവാന്‍ ജനം മോശെയോടു അപേക്ഷിച്ചു. ദൈവം ഇനി നേരിട്ട് ഞങ്ങളോട് അരുളിച്ചെയ്യേണ്ട, മോശയിലൂടെ അരുളിച്ചെയ്താല്‍ മതി എന്ന് അവര്‍ അപേക്ഷിച്ചു. ആ സമയത്ത് താനൊരു പ്രവാചകനെ എഴുന്നെല്‍പ്പിക്കുമെന്നും തന്‍റെ വാക്കുകള്‍ അവന്‍റെ നാവില്‍ നല്‍കുമെന്നും താന്‍ കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയുമെന്നും യഹോവ വാഗ്ദാനം നല്‍കി. ദൈവം എഴുന്നെല്‍പ്പിക്കുന്ന ഓരോ പ്രവാചകനും യിസ്രായേല്യനായിരിക്കും. യഥാര്‍ത്ഥ പ്രവാചകന്‍ ദൈവത്തിന്‍റെ വചനം മാത്രം സംസാരിക്കുന്നത് കൊണ്ട് ജനം അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടനുസരിക്കേണ്ടതാണ്. മോശെയുടെ വാക്കുകള്‍ ഒരു പ്രവാചക നിരയെക്കുറിച്ചുള്ള പ്രവചനമായിരുന്നു. മോശെയുടെ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നതിനു നിലകൊള്ളുന്നതിനാല്‍ ഏതൊരു പ്രവാചകനും മോശേയെപ്പോലെയുള്ള പ്രവാചകനാണ്. രാജാക്കന്മാരുടെ മാനദണ്ഡം ദാവീദ്‌ ആയിരിക്കുന്നത് പോലെ പ്രവാചകന്മാരുടെ മാനദണ്ഡമാണ് മോശെ.

 

 

ഇനി ഈ പ്രവചനത്തിന്‍റെ മറ്റൊരു വശം കൂടി നോക്കാം. ആവ.34:10-12 പ്രകാരം ഒരു അസാധാരണ പ്രവാചകനാണ് മോശെ. ആവ.18:15,18 അനുസരിച്ച് മോശെയെപ്പോലെയുള്ള പ്രവാചകന്‍ മശിഹയാണെന്നുള്ളതിനു ഇത് വ്യക്തമായ തെളിവ് നല്‍കുന്നു. ഒരു പ്രവാചകനിലോ അല്ലെങ്കില്‍ പ്രവാചകന്മാരിലെല്ലാം കൂടിയോ ഈ പ്രവചനം നിറവേറിയിട്ടില്ല. ഈ പ്രവാചകന്‍ ദൈവത്തിന്‍റെ വചനം സംസാരിക്കുകയും തന്‍റെ ജനത്തിനു വിടുതല്‍ നല്‍കുകയും ചെയ്യും. യോശുവയെപ്പോലും മോശേയുമായി താരതമ്യപ്പെടുത്തുവാന്‍ കഴിയുകയില്ല, കാരണം, യഹോവയെ മുഖാമുഖമായി അറിഞ്ഞ മോശയെപ്പോലുള്ള ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല. യിസ്രായേലിലെ ഭാവി പ്രവാചകന്മാരുടെ പ്രവര്‍ത്തനം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത് പുതിയ നിയമത്തിന്‍റെ മധ്യസ്ഥനായ ക്രിസ്തു വരുന്നത് വരെ മോശയെപ്പോലെ ഒരു പ്രവാചകന്‍ ഉണ്ടായിട്ടില്ല എന്നാണ്‌. മോശയെപ്പോലെ എന്നത് മോശയുടെ ആളത്തവും പ്രവര്‍ത്തനവും ഉള്ള ഒരു പ്രവാചകനെയാണ് സൂചിപ്പിക്കുന്നത്. അവനെ ഹോരെബിലെ മോശയുമായിട്ടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്:

 

 

“ഞാന്‍ മരിക്കാതിരിക്കേണ്ടതിന്നു ഇനി എന്‍റെ ദൈവമായ യഹോവയുടെ ശബ്ദം കേള്‍പ്പാനും ഈ മഹത്തായ തീ കാണ്മാനും എനിക്കു ഇടവരരുതേ എന്നിങ്ങനെ ഹോരേബില്‍വെച്ചു മഹായോഗം കൂടിയ നാളില്‍ നിന്‍റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെ തന്നേ” (അവ.18:15)

ഈ സാദൃശ്യം പഴയ നിയമ പ്രവാചകന്മാരില്‍ ആരിലും നിറവേറിയിട്ടില്ല. ഹോരെബില്‍ മോശയായിരുന്നു നിയമത്തിന്‍റെ മധ്യസ്ഥന്‍; പിന്നീടുണ്ടായ എല്ലാ പ്രവാചകന്മാരും ആ നിയമത്തിന്‍റെ പ്രചാരകര്‍ മാത്രമായിരുന്നു. മോശയോടു കൂടി യിസ്രായേല്യമതം ഒരു പുതിയ ഘട്ടത്തില്‍ പ്രവേശിച്ചു. പ്രവാചകന്മാര്‍ അതിനുവേണ്ടി പോരാടുകയും പ്രതീക്ഷയിലുള്ള അടുത്ത ഘട്ടത്തിന് വഴിയൊരുക്കുകയും ചെയ്തു. തന്മൂലം ആവ.18:15,16 വാക്യങ്ങള്‍ ക്രിസ്തുവില്‍ മാത്രമേ നിറവേറൂ…

ഈ പ്രവചനം ക്രിസ്തുവില്‍ നിറവേറിയതായി പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു. ഈ പ്രവചനം തന്നെക്കുറിച്ചുള്ളതാണെന്നു യേശുക്രിസ്തു വ്യക്തമാക്കി: “നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു. എന്നാല്‍ അവന്‍റെ എഴുത്തു നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്കു എങ്ങനെ വിശ്വസിക്കും?” (യോഹ.5:45,46)

 

 

“നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കു അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും” (ആവ.18:18) എന്നുള്ള പ്രവചനം യേശുവില്‍ മാത്രമേ നിറവേറുകയുള്ളൂ എന്ന് യേശുകര്‍ത്താവിന്‍റെ വാക്കുകള്‍ തന്നെ സാക്ഷി:

“ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നേ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു. അവന്‍റെ കല്പന നിത്യജീവന്‍ എന്നു ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു” (യോഹ.12:49,50)

ഈ വിധമുള്ള ഒരു അവകാശവാദം ക്രിസ്തുവിനു മുന്‍പോ പിന്‍പോ ഉള്ള ഒരു പ്രവാചകനും നടത്തിയിട്ടില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ആവ.18:15-ല്‍ അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കണം” എന്നുള്ള കല്പനയുണ്ട്. ഈ കല്പന പുതിയ നിയമത്തില്‍ പിതാവായ ദൈവം നേരിട്ട് നല്‍കുന്നുണ്ട്: “അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നു: ഇവന്‍ എന്‍റെ പ്രിയ പുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നുഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി. ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു” (മത്തായി.17:5,6).

ഇതുപോലെ സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യമുള്ള ഒരു പ്രവാചകന്‍ ക്രിസ്തുവിനു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.

 

 

“ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ” എന്നു ഫിലിപ്പോസ് നഥനയേലിനോട് പറഞ്ഞപ്പോഴും (യോഹ.1:45) ഈ പ്രവചനമാണ് ഫിലിപ്പോസിന്‍റെ മനസ്സിലുണ്ടായിരുന്നത്. സ്തെഫാനോസ്‌ ഈ പ്രവചനത്തിന്‍റെ നിറവേറല്‍ ക്രിസ്തുവില്‍ ദര്‍ശിച്ചു: “ദൈവം നിങ്ങളുടെ സഹോദരന്മാരില്‍ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല്‍ മക്കളോടു പറഞ്ഞ മോശെ അവന്‍ തന്നേ” (അപ്പൊ.പ്രവൃ.7:37)

ഈ വാക്യങ്ങള്‍ ക്രിസ്തുവില്‍ നിറവേറിയതായി അപ്പോസ്തലനായ പത്രോസ് തെളിയിച്ചു കൊണ്ട് പ്രസ്തുത പ്രവചനത്തെ പദാനുപദം ഉദ്ധരിച്ചു: “ദൈവമായ കര്‍ത്താവു നിങ്ങളുടെ സഹോദരന്മാരില്‍നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്കു എഴുന്നേല്പിച്ചുതരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്കു കേള്‍ക്കേണം.” ആ പ്രവാചകന്‍റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്‍റെ ഇടയില്‍ നിന്നു ഛേദിക്കപ്പെടും.” എന്നു മോശെ പറഞ്ഞുവല്ലോ” (അപ്പോ.പ്രവൃ.3:22,23).

ഒരു പ്രവാചകനും നിയമദാതാവും എന്ന നിലയില്‍ മോശയുടെ സ്ഥാനം അദ്വിതീയമാണ്. പഴയ നിയമത്തില്‍ അവനു തുല്യനായി ഒരു പ്രവാചകനുമില്ല! ദൈവത്തിന്‍റെ സാക്ഷ്യം ഇത്ര വ്യക്തമായും സ്പഷ്ടമായും അവതരിപ്പിച്ച മറ്റൊരു പ്രവാചകനില്ല. ദൈവം മോശക്ക് നേരിട്ട് വെളിപ്പെട്ടു വിളിച്ചു ദൌത്യം ഏല്പ്പിക്കുകയാണ് ചെയ്തത് എന്ന് പുറ.3:1-4:17 വരെയുള്ള ഭാഗങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാം. യേശുക്രിസ്തുവിനെ പിതാവ് വിശുദ്ധീകരിച്ചു ലോകത്തിലേക്ക് അയക്കുകയാണ് ഉണ്ടായത് എന്ന് യോഹ.10:36-ല്‍ കാണാം. എന്നാല്‍ അള്ളാഹു മുഹമ്മദിന് മുന്നില്‍ വെളിപ്പെടുന്നത് പോയിട്ട് മുഹമ്മദിനോട്‌ സ്വപ്നത്തില്‍ പോലും അരുളപ്പാട് നല്‍കിയതായി ഖുര്‍ആനിലോ ഹദീസുകളിലോ നമുക്ക്‌ കാണാന്‍ കഴിയുകയില്ല. അല്ലാഹു എങ്ങനെയാണ് സന്ദേശം കൊടുക്കുന്നത് എന്ന് താഴെയുള്ള ഹദീസില്‍ നിന്ന് നമുക്ക്‌ ഗ്രഹിക്കാവുന്നതാണ്:

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്. നിവേദകന്‍ പറയുന്നു: ഞാന്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ശരിക്ക് ഇരുന്നിട്ട് പറഞ്ഞു: ‘സത്യവിശ്വാസികളുടെ മാതാവേ, അവിടുന്ന് എനിക്ക് അല്പം സാവകാശം തരണം. ധൃതിപ്പെടരുത് (എനിക്ക് ചില സംശയങ്ങളുണ്ട്.) നിശ്ചയമായും നബി അവനെ (അല്ലാഹുവിനെ) തെളിഞ്ഞ മണ്ഡലത്തില്‍ (ചക്രവാളത്തില്‍) വെച്ച് കണ്ടിരിക്കുന്നുവെന്നും നിശ്ചയമായും മറ്റൊരുപ്രാവശ്യവും നബി അവനെ കണ്ടിരിക്കുന്നുവെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ ആഇശ പറഞ്ഞു: ‘അതിനെക്കുറിച്ച് ഈ സമുദായത്തില്‍ നിന്ന് ആദ്യമായി നബിയോട് ചോദിച്ചത് ഞാനാണ്. അന്നേരം നബി പറഞ്ഞത് അത് ജിബ്‌രീല്‍ ആണെന്നാണ്‌. ‘ഈ രണ്ട് പ്രാവശ്യമല്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ ഞാന്‍ (നബി) അദ്ദേഹത്തെ കണ്ടിട്ടില്ല. (ഈ രണ്ട് പ്രാവശ്യവും) ആകാശഭൂമികളുടെ ഇടയെ മുഴുവനും മറയത്തക്കവണ്ണം അദ്ദേഹത്തിന്‍റെ ഭയങ്കര രൂപത്തില്‍ അദ്ദേഹം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു.’ അവര്‍ (ആഇശ) തുടര്‍ന്ന് പറഞ്ഞു: കണ്ണുകള്‍ക്ക്‌ അവനെ കാണാന്‍ കഴിയുകയില്ല, അവന്‍ കണ്ണുകളെ കാണും. അവന്‍ സൂക്ഷ്മമായ ജ്ഞാനമുള്ളവനും ശരിക്ക് അറിയുന്നവനുമാണ് എന്ന് പ്രതാപശാലിയായ അല്ലാഹു പറയുന്നത് നീ കേട്ടിട്ടില്ലേ? (മാത്രമല്ല) സന്ദേശം അറിയിക്കുക അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നില്‍ നിന്നും (സംസാരിക്കുക) അല്ലെങ്കില്‍ ദൂതനെ അയക്കുക എന്നീ രൂപങ്ങളിലല്ലാതെ യാതൊരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല. അവന്‍ ഉന്നതനും തത്വജ്ഞാനിയുമാണ് എന്നതുവരെ അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ?’ (അവര്‍ തുടര്‍ന്നു): ‘അതുപോലെ നബി അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് വല്ലതും മറച്ചു വെച്ചിരിക്കുന്നുവെന്ന് പറയുന്നവനും അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. (കാരണം) അല്ലാഹു പറയുന്നു: ഹേ നബിയേ, താങ്കളുടെ റബ്ബില്‍ നിന്ന് ഇറക്കപ്പെട്ടത്‌ (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അത് താങ്കള്‍ ചെയ്തിട്ടില്ലെങ്കില്‍ താങ്കള്‍ ദൌത്യം പൂര്‍ത്തിയാക്കിയിട്ടില്ല.’ (ആഇശ തുടര്‍ന്നു) ‘നബിക്ക്‌ അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് വല്ലവനും പറയുകയാണെങ്കില്‍ അവനും അല്ലാഹുവിന്‍റെ പേരില്‍ വമ്പിച്ച ഒരു കളവ്‌ ആരോപിച്ചവനാണ്. (കാരണം) ‘അല്ലാഹു പറയുന്നു: അല്ലാഹു ഒഴികെ ആകാശഭൂമികളിലുള്ള യാതൊരാളും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

ഇതില്‍ നിന്ന് മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിന്‍റെ വചനം നേരിട്ട് കേള്‍ക്കുകയോ അള്ളാഹു മുഹമ്മദിനെ നേരിട്ട് വിളിച്ചു എന്തെങ്കിലും ദൌത്യം ഏല്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സുതരാം വ്യക്തമാണ്.

ആവ.18:18-ലെ മോശെയുടെ പ്രവചനം മുഹമ്മദിനെക്കുറിച്ചുള്ളതാണ് എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? മുഹമ്മദ്‌ യിസ്രായേല്യനല്ല എന്ന് മാത്രമല്ല, യിസ്രായെലുമായി യാതൊരു സംബന്ധവുമില്ലാതെ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ ഒരു മരുഭൂമിയില്‍ ജീവിച്ചിരുന്ന വ്യക്തിയാണ്മുഹമ്മദ്‌ എപ്പോഴെങ്കിലും മോശ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ടോ? മുഹമ്മദ്‌ പ്രത്യേകമായ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല, മുഹമ്മദ്‌ ഏതു ദൈവത്തിന്‍റെ പ്രവാചകനാണെന്നാണോ അവകാശപ്പെട്ടത്, ആ അള്ളാഹു ഒരിക്കലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടില്ല, മുഹമ്മദിനു വേണ്ടി സാക്ഷ്യം പറയാന്‍ ഒരിക്കലും സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ശബ്ദം ഉണ്ടായിട്ടില്ല, മുഹമ്മദിന്‍റെ അനുയായികളായ സ്വഹാബിമാര്‍ ഒരിക്കലും മോശ പ്രവചിച്ച പ്രവാചകനാണ് മുഹമ്മദ്‌ എന്ന് അവകാശപ്പെട്ടിട്ടില്ല.

മാത്രമല്ല, ബൈബിളില്‍ മോശ എഴുതിയ ആവര്‍ത്തന പുസ്തകത്തിലെ തന്നെ ചില വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മുഹമ്മദ്‌ കള്ളപ്രവാചകനാണ് എന്ന് ഏതൊരാള്‍ക്കും മനസ്സിലാകും:

 

 

“എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്‍റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. അതു യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്നു നിന്‍റെ ഹൃദയത്തില്‍ പറഞ്ഞാല്‍ ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തില്‍ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാല്‍ അതു യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അതു സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുതു” (ആവ.18:20-22)

ദൈവത്തിന്‍റെ പ്രവാചകന്‍ പറയുന്ന വചനം ജനം ചോദ്യം ചെയ്യാതെ അനുസരിക്കണം. അതുകൊണ്ട് കള്ളപ്രവചനം നടത്തുന്നവന്‍ ദൈവത്തിന്‍റെ സ്ഥാനം കവരുകയാണ്. തന്മൂലം ഒരു പ്രവാചകന്‍ യഹോവ കല്പിക്കാത്ത വചനം യഹോവയുടെ നാമത്തില്‍ പ്രസ്താവിക്കുകയോ, അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ അവന്‍ മരണ ശിക്ഷ അനുഭവിക്കണം. പ്രവാചകന്‍ ദൈവത്തിന്‍റെ വചനമാണോ സംസാരിച്ചതെന്നറിയാന്‍ രണ്ടു പരീക്ഷകളുണ്ട്.

1. പ്രവാചകന്‍റെ സന്ദേശം ദൈവത്തേയും അവന്‍റെ വചനത്തെയും അനുസരിച്ചായിരിക്കണം. അവന്‍ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുകയാണെങ്കില്‍ ദൈവം വെളിപ്പെടുത്തിയ വചനമല്ല അവന്‍ സംസാരിക്കുന്നത്. അതുകൊണ്ട് അവന്‍ കള്ളപ്രവാചകനാണ്. മുഹമ്മദ്‌ ഒരിക്കലും സത്യദൈവമായ യഹോവയുടെ നാമത്തില്‍ സംസാരിച്ചിട്ടില്ല, മറിച്ച്, അറേബ്യന്‍ ഗോത്രദൈവമായ അല്ലാഹുവിന്‍റെ നാമത്തിലാണ് സംസാരിച്ചിരുന്നത്. ആവ. 13:1-6 വരെയുള്ള ഭാഗവും കൂടി നാം ഇതോടുള്ള ബന്ധത്തില്‍ പരിശോധിക്കണം:

“ഞാന്‍നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍; അതിനോടു കൂട്ടരുതു; അതില്‍നിന്നു കുറെക്കയും അരുതു. നിങ്ങളുടെ ഇടയില്‍ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍ ആ പ്രവാചകന്‍റെയോ സ്വപ്നക്കാരന്‍റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ നിങ്ങള്‍സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു. നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്‍റെ കല്പന പ്രമാണിച്ചു അവന്‍റെ വാക്കു കേള്‍ക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയും വേണം. ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം..”

യഹോവയുടെ നാമത്തിലല്ലാതെ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കുന്നവന്‍ പ്രവചിച്ച പ്രവചനം നിറവേറിയാല്‍ പോലും അവന്‍റെ വാക്ക് വിശ്വസിക്കരുത് എന്ന് ബൈബിള്‍ വളരെ വ്യക്തമായി മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്.

 

 

2. അവന്‍റെ പ്രവചനം നിറവേറണം. അത് നിറവേറിയില്ലെങ്കില്‍ പ്രവാചകനത് സ്വയംകൃതമായി സംസാരിച്ചതാണ്. അവന്‍റെ വചനം യഹോവ അരുളിച്ചെയ്തതല്ല. അവനെ ജനം പേടിക്കരുത്.

മുഹമ്മദ്‌ പറഞ്ഞ കാര്യം എന്തെങ്കിലും നിറവേറിയിട്ടുണ്ടോ? റോമാക്കാരും പേര്‍ഷ്യക്കാരും തമ്മിലുള്ള യുദ്ധത്തില്‍ ആര് ജയിക്കും എന്ന് മുഹമ്മദ്‌ പ്രവചിച്ചു, അത് സത്യമായി ഭവിച്ചു എന്ന് മുസ്ലീങ്ങള്‍ പറയുമായിരിക്കും. ആ പ്രവചനം ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് പറയുകയാണെങ്കില്‍ ഇന്നത്തെ യുദ്ധകാര്യ ലേഖകന്മാര്‍ എല്ലാം ദൈവത്തിന്‍റെ പ്രവാചകന്മാരാണ് എന്ന് പറയേണ്ടി വരും. അമേരിക്കയും അഫ്ഘാനിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും അമേരിക്കയും ഇറാക്കും തമ്മിലുള്ള യുദ്ധത്തിലും ഈ യുദ്ധകാര്യ ലേഖകന്മാര്‍ ആരാണ് വിജയിക്കാന്‍ പോകുന്നത് എന്ന് മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ഒരു യുദ്ധത്തില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മലക്കിന്‍റെ കയ്യില്‍ ദൂതും കൊടുത്ത് അയക്കപ്പെട്ട ഒരു പ്രവാചകന്‍ ഈ ഭൂമിയില്‍ ആവശ്യമുണ്ടോ? ഈ പ്രവചനത്തില്‍ നിന്നും എന്ത് ആത്മീയ ഗുണപാഠമാണ് ലഭിക്കുന്നത്?

ചുരുക്കിപ്പറഞ്ഞാല്‍ യേശുക്രിസ്തു മോശ പ്രവചിച്ച പ്രവാചകനും മുഹമ്മദ്‌ കല്ലെറിഞ്ഞു കൊല്ലപ്പെടെണ്ട ഒരു കള്ളപ്രവാചകനും മാത്രമാകുന്നു എന്നാണ് നിഷ്പക്ഷബുദ്ധിയോടെ ബൈബിളും ഖുര്‍ആനും പഠിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം!!!

മോശയും യേശുവും തമ്മിലുള്ള സാമ്യവും മോശയും മുഹമ്മദും തമ്മിലുള്ള വൈരുദ്ധ്യവും കൂടെ താഴെ കൊടുക്കുന്നു:

 

 

മോശയും യേശുവുംഒരു താരതമ്യപഠനം

1. മോശെയും യേശുവും യിസ്രായേല്യരായിരുന്നു. മോശ ലേവ്യാ ഗോത്രം, യേശു യെഹൂദാ ഗോത്രം (പുറ.2:1-എബ്രാ.7:14)

2. മോശയും യേശുവും ഈജിപ്ത് വിട്ടവരാണ് (എബ്രാ.11:27- മത്താ.2:15)

3. തങ്ങളുടെ ജനത്തിന്‍റെ ദാരിദ്ര്യത്തില്‍ പങ്കാളികളാകാന്‍ വേണ്ടി മോശയും യേശുവും വലിയ ധനം ഉപേക്ഷിച്ചവരാണ് (എബ്രാ.11:24,25,26- 2.കൊരി.8:9)

4. ഇരുവരുടെയും ജനനത്തിങ്കല്‍ ശിശുഹത്യ നടന്നു (പുറ.1:18-മത്താ.2:16)

5. ശൈശവത്തില്‍ രണ്ടു പേരെയും ഒളിപ്പിച്ചു വെച്ചു (പുറ.2:2-10- മത്താ.2:14,15)

 

6. ഇരുവരും പിശാചുമായി പോരാടി (പുറ.7:10,11,12- മത്താ.4:1)

7. ഇരുവരും നാല്പതു ദിവസം ഉപവസിച്ചു (പുറ.3:18- മത്താ.4:2)

8. ഇരുവരും സമുദ്രത്തെ കീഴ്പ്പെടുത്തി (പുറ.14:21- മത്താ.8:26)

9. ഇരുവരും പുരുഷാരത്തെ തീറ്റിപ്പോറ്റി (പുറ.16:15- മത്താ.14:20,21)

10. ഇരുവരുടെയും മുഖം പ്രകാശിച്ചു തിളങ്ങി (പുറ.34:35- മത്താ.17:2)

11. ഇരുവരേയും വീട്ടുകാര്‍ വെറുത്തു (സംഖ്യ.12:1- യോഹ.7:5)

12. ഇരുവരും പിറുപിറുപ്പു സഹിച്ചു (പുറ.15:2- മര്‍ക്കോസ്.7:2)

13. ഇരുവരും അനുയായികള്‍ക്ക് വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി (പുറ.32:32- യോഹ.17:9)

14. ഇരുവരും 70 പേരെ തിരഞ്ഞെടുത്തു (സംഖ്യ.11:16,17- ലൂക്കോ.10:1)

15. ഇരുവരും മരിച്ചതിനു ശേഷം പ്രത്യക്ഷപ്പെട്ടു (മത്താ.17:3- അപ്പൊ.പ്രവൃ.1:3)

16. ഇരുവരും ഓര്‍മ്മക്കായി ഉത്സവങ്ങള്‍ സ്ഥാപിച്ചു (പുറ.12:14- ലൂക്കോ.22:19)

17. ഇരുവരും അത്ഭുതങ്ങള്‍ ചെയ്തവരാണ് (റെഫറന്‍സുകള്‍ നല്‍കാന്‍ നിന്നാല്‍ കുറെയധികം നല്‍കണം. അതുകൊണ്ട് നല്‍കുന്നില്ല. മോശ ചെയ്ത അത്ഭുതങ്ങള്‍ അറിയുവാന്‍ പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തന പുസ്തകം വരെയുള്ളതും യേശുക്രിസ്തു ചെയ്ത അത്ഭുതങ്ങള്‍ അറിയാന്‍ നാല് സുവിശേഷങ്ങളും വായിച്ചു നോക്കുക)

18. ഇരുവരും ദൈവത്തോട് അഭിമുഖമായി സംസാരിച്ചവരാണ് (ആവ.34:11,12- മത്താ.17:2)

19. ഇരുവരും സൌമ്യതയുടെ ആള്‍രൂപങ്ങളായിരുന്നെങ്കിലും ദൈവീക കാര്യങ്ങളില്‍ കോപിച്ചവരാണ് (പുറ.32:19- യോഹ.2:13-16)

 

20. ഇരുവരും തങ്ങളുടെ മരണ വിവരം നേരത്തേ അറിഞ്ഞവരാണ് (ആവ.34- മത്താ.26:1,2)

 

21. ഇരുവരും നിയമം നല്‍കിയവരാണ് (പുറ.24:4- മത്താ.26:28)

 

22. മോശ ഭൂമിയിലായിരുന്നപ്പോള്‍ യിസ്രായേല്‍ രാഷ്ട്രത്തെ നയിച്ചത് പോലെ യേശുക്രിസ്തു ഇന്ന് സ്വര്‍ഗ്ഗത്തിലെ തന്‍റെ സിംഹാസനത്തിലിരുന്നുകൊണ്ട് ദൈവസഭയെ ഭരിക്കുന്നു. ആകയാല്‍ ഈ ബന്ധത്തില്‍ യേശു മോശയെപ്പോലുള്ള പ്രവാചകനാണ്.

 

ഇത്രയധികം സാമ്യങ്ങള്‍ മോശയും യേശുക്രിസ്തുവും തമ്മില്‍ ഉണ്ടെങ്കിലും ദാവാക്കാര്‍ അതൊന്നും കണ്ടമട്ടുകാണിക്കാറില്ല. ഇനി മുഹമ്മദും മോശയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പരിശോധിക്കാം. 

മോശയും മുഹമ്മദും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍:

1. മോശ സ്വമാതാവിന്‍റെ മാത്രം മുലപ്പാല്‍ കുടിച്ചു വളര്‍ന്നു. (പുറ.2:9)- മുഹമ്മദ്‌ ഒമ്പത് സ്ത്രീകളുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു (താരീഖുല്‍ ഇസ്ലാം, പേജ് 47)

2. മോശ ഏകഭാര്യയുടെ ഭര്‍ത്താവായിരുന്നു (പുറ.2:21)- മുഹമ്മദിന് പത്തിലധികം ഭാര്യമാരും പിന്നെ വെപ്പാട്ടികളും ഉണ്ടായിരുന്നു (ഖുര്‍ആന്‍, പേജ് 620, അദ്ധ്യായം.33:52-ന്‍റെ അടിക്കുറിപ്പ്, മാലിക്‌ ഫഹദ്‌ ഖുര്‍ആന്‍ പ്രിന്‍റിംഗ് പ്രസ്‌ )

3. മോശയുടെ ജനനം മാതാപിതാക്കള്‍ക്ക്‌ അനുഗ്രഹമായിരുന്നു- മുഹമ്മദിന്‍റെ ജനനത്തിന് മുന്‍പ്‌ പിതാവും ശൈശവത്തില്‍ മാതാവും മരിച്ചു. മുഹമ്മദിന്‍റെ ആണ്‍മക്കള്‍ ശൈശവത്തിലും പെണ്‍മക്കള്‍ യൗവ്വനത്തിലും മരിച്ചു.

4. മോശെ വിശന്ന ജനത്തിന് ആകാശത്തുനിന്നു മന്ന വര്‍ഷിപ്പിച്ചു നല്‍കി (പുറ.16). അഹ്സബ് യുദ്ധത്തിനു വേണ്ടി വിശന്നിരുന്നു കിടങ്ങ്‌ കുഴിക്കേണ്ട ഗതികേട് മുഹമ്മദിനും അനുയായികള്‍ക്കും ഉണ്ടായി (നബിചരിത്രം, പേജ് 310)

5. മോശ പ്രവാചകനാണെന്ന് അത്ഭുതങ്ങളാല്‍ വെളിപ്പെടുത്തി- മുഹമ്മദ്‌ ഒരു അടയാളവും ചെയ്തിട്ടില്ല.

6. മോശ ഒറ്റയ്ക്ക് ശത്രുവിന് നേരെ ചെന്നവനാണ്- മുഹമ്മദ്‌ അനുയായികളുടെ സൈന്യത്തെ ഉണ്ടാക്കി ശത്രുക്കളോട് പൊരുതി.

7. മോശയുടെ മുഖം ദൈവീക സമ്പര്‍ക്കത്താല്‍ ശോഭിച്ചു- മുഹമ്മദിന് വെളിപ്പാട് കിട്ടുമ്പോള്‍ കൂര്‍ക്കം വലി, മണിയടിയുടെ ശബ്ദം ഇവയുണ്ടാകും (ബുഖാരി, 1.1.2) ജിന്ന് ബാധയാണോ എന്ന് പോലും ആദ്യകാലങ്ങളില്‍ മുഹമ്മദ്‌ സംശയിച്ചിരുന്നു.

8. മരണശേഷം മോശ പ്രത്യക്ഷപ്പെട്ടതായി വചനം പറയുന്നു- മുഹമ്മദിന്‍റെ മരണശേഷം ഒന്നും പറയുന്നില്ല.

9. അന്യന്‍റെ ഭാര്യയെ മോഹിക്കരുത് എന്ന് ദൈവം മോശയിലൂടെ കല്പന നല്‍കി- മുഹമ്മദ്‌ തന്‍റെ വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചു. അനേകം സ്ത്രീകളെ ഭാര്യമാരായി വയ്ക്കാം എന്ന രീതി മുഹമ്മദിലൂടെ അള്ളാഹു നല്‍കി. മുഹമ്മദ്‌ പത്തിലധികം ഭാര്യമാരെ എടുത്തു മാതൃകയും കാട്ടി.

 

 

10. ദൈവത്തെ കാണുന്നതിനു മുന്‍പ്‌ മോശ വലിയ ധൈര്യശാലിയല്ലായിരുന്നു (പുറ.2:15). ദൈവിക ദര്‍ശനം കിട്ടിയ മോശ മിസ്രയീമിലേക്കു പോകാന്‍ ധൈര്യം കാണിച്ചു (പുറ.3)- എന്നാല്‍ മുഹമ്മദിന് അല്ലാഹുവിന്‍റെ വെളിപ്പാട് കിട്ടിയ അന്ന് മുഹമ്മദ്‌ പേടിച്ചു വിറച്ച് പനിപിടിച്ചു കിടന്നു (സൂറാ.73:1, 74:1)

11. മോശ മന്ത്രവാദികളെ ജയിച്ചു (പുറ.7:10-13, സംഖ്യാ.23:23)- മുഹമ്മദ്‌ മന്ത്രവാദത്തിനു അടിമപ്പെട്ടു (സഹിഹ് ബുഖാരി, വോളിയം 7, ബുക്ക്‌ 71, ഹദീസ്‌ നമ്പര്‍ 660-661)

12. മോശ ജനത്തിന് നിയമം നല്‍കി- മുഹമ്മദ്‌ പ്രത്യേകിച്ച് ഒരു നിയമവും നല്‍കിയില്ല. പണ്ട് മുതലേയുള്ള പ്രവാചകന്മാര്‍ പ്രബോധിപ്പിച്ചതല്ലാതെ പുതിയതൊന്നും താന്‍ പ്രബോധിപ്പിച്ചിട്ടില്ല എന്നാണു പറഞ്ഞത്.

 

 

13. മോശക്ക് ആണ്മക്കള്‍ ഉണ്ടായിരുന്നു. (പുറ.2:22) – മുഹമ്മദിന് ഉണ്ടായ ഏക ആണ്‍തരി ശൈശവപ്രായത്തില്‍ തന്നെ മരിച്ചു. ജനങ്ങള്‍ മുഹമ്മദിനെ കുറ്റിയറ്റവന്‍ എന്ന് പരിഹസിച്ചു.

 

 

14. മോശയെ ജനങ്ങള്‍ പ്രവാചകന്‍ എന്ന് വിശ്വസിച്ചു (പുറ.14:31) – മുഹമ്മദിനെ ജനങ്ങള്‍ ഭ്രാന്തന്‍ എന്ന് വിളിച്ചു (സൂറാ.15:6; 44:14; 37:36)

 

 

15. ജനം മോശയെ വിശ്വസിക്കേണ്ടതിന് യഹോവ സീനായ്‌ പര്‍വ്വതത്തിന്‍റെ മുകളില്‍ ഇറങ്ങി (പുറ.19:9) – ജനങ്ങള്‍ മുഹമ്മദില്‍ വിശ്വസിക്കേണ്ടതിന് അല്ലാഹു ഒരടയാളം പോലും കാണിച്ചതായി ഖുര്‍ആനില്‍ ഇല്ല.

 

 

ഇത്രയധികം വൈരുദ്ധ്യങ്ങള്‍ മോശയും മുഹമ്മദും തമ്മില്‍ ഉണ്ട്. എന്നാല്‍ ദാവാക്കാര്‍ ആരും ഈ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഒരക്ഷരം പറയുകയില്ല. എന്നിട്ട് “മോശ  മാതാപിതാക്കളില്‍ നിന്ന് ജനിച്ചു, മുഹമ്മദും മാതാപിതാക്കളില്‍ നിന്ന് ജനിച്ചു; മോശ വിവാഹം കഴിച്ചു, മുഹമ്മദും വിവാഹം കഴിച്ചു; മോശ സാധാരണ രീതിയില്‍ മരിച്ചു, മുഹമ്മദും സാധാരണ രീതിയില്‍ മരിച്ചു” എന്ന് ചില സാമ്യങ്ങള്‍ നിരത്തും. വാസ്തവത്തില്‍ ഈ സാമ്യങ്ങള്‍ മുഹമ്മദിന് മാത്രമല്ല, ലോകത്ത് വിവാഹിതരായ ഏതു പുരുഷനും യോജിക്കുന്ന സാമ്യമാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും മാതാപിതാക്കളില്‍ നിന്നാണ് ജനിച്ചിട്ടുള്ളത്, ഭൂരിഭാഗം പേരും വിവാഹം കഴിച്ചിട്ടുണ്ട്, മരിക്കുകയും ചെയ്യും. ഇതാണോ സാമ്യം എന്ന് പറയുന്നത്? ദാവാക്കാര്‍ ഇത്രമാത്രം ബുദ്ധി ഇല്ലാത്തവരായിപ്പോയല്ലോ…

 

(ലേഖനത്തിലെ വിവരങ്ങള്‍ക്ക് കടപ്പാട്: ജി.സുശീലന്‍ സാര്‍, പാസ്റ്റര്‍. വര്‍ഗ്ഗീസ്‌ എം. സാമുവേല്‍)

 

]]>
https://sathyamargam.org/2014/02/%e0%b4%86%e0%b4%b5-1818-%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%b6%e0%b4%af%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b5%8d%e0%b4%b0/feed/ 1
അല്ലാഹു എലിയാകുന്നു! (ഇനി മുതല്‍ ഡിങ്കനും രക്ഷയില്ല!!) https://sathyamargam.org/2014/02/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf/ https://sathyamargam.org/2014/02/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf/#comments Mon, 17 Feb 2014 08:15:06 +0000 http://www.sathyamargam.org/?p=892  

മുഹമ്മദിനെ കുറിച്ച് ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് ദാവാക്കാര്‍ എപ്പോഴും വാദിക്കാറുള്ളതാണ്. മുഹമ്മദ്‌ എന്ന വാക്ക് പോലും ബൈബിളില്‍ ഉണ്ടെന്ന് അവര്‍ പറയും!! ഉത്തമഗീതം 5:16-ല്‍ ഉള്ള “മുഹമ്മദീം” എന്ന വാക്ക്‌ ആണ് അവര്‍ അതിന് വേണ്ടി കൊണ്ടുവരുന്നത്‌. എന്നാല്‍ ഉത്തമഗീതത്തില്‍ മാത്രമല്ല, പഴയ നിയമത്തിലെ മറ്റു പല വേദഭാഗങ്ങളിലും ഈ പദമുണ്ട്. “മനോഹരമായത്” എന്നാണ് ആ വാക്കിനര്‍ത്ഥം. (ഉത്തമഗീതത്തില്‍ മുഹമ്മദ്‌ ഉണ്ടെന്നുള്ള ഇസ്ലാമിക വ്യാജ വാദങ്ങള്‍ക്കുള്ള ക്രൈസ്തവ മറുപടി കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.sathyamargam.org/?p=530 )

ഇനി മുസ്ലീങ്ങള്‍ വാദിക്കുന്നത് പോലെ ബൈബിളില്‍ ഉള്ള ‘മുഹമ്മദീം’ എന്ന ഹീബ്രു പദം മുഹമ്മദിനെ കുറിക്കുന്നതാണെങ്കില്‍ വേറെ ചില ഹീബ്രു വാക്കുകള്‍ കൂടി നമ്മള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. മുസ്ലീങ്ങള്‍ എപ്പോഴും ആര്‍ത്തട്ടഹസിക്കുന്നത് “അല്ലാഹു അക്ബര്‍” എന്ന് വിളിച്ചു കൊണ്ടാണല്ലോ. ഈ ‘അക്ബര്‍’ എന്ന വാക്കും ബൈബിളില്‍ ഉണ്ട്. എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്നറിയാമോ? ഹീബ്രു ഭാഷയില്‍ “എലി” എന്നാണ് അക്ബര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം!!! (അര്‍ത്ഥം അറിയാന്‍ ഈ ലിങ്കില്‍ പോയി നോക്കുക: http://www.bibleasia.com/hebrew/5909.htm ) അപ്പോള്‍ “അല്ലാഹു അക്ബര്‍” എന്ന് പറഞ്ഞാല്‍ “അള്ളാഹു എലിയാകുന്നു” എന്നാണ് അര്‍ത്ഥം.

 

ഇതുവരെ ബൈബിളിലും ഭവിഷ്യപുരാണത്തിലും ഒക്കെ ദാവാക്കാര്‍ മുഹമ്മദിനെ അന്വേഷിച്ചു നടന്നു. ഇനി ഡിങ്കമതക്കാര്‍ക്കും രക്ഷയില്ല, അല്ലാഹു എലിയാണ് എന്ന് മനസ്സിലായ സ്ഥിതിക്ക് അവര്‍ ബാലമംഗളത്തിലും മുഹമ്മദിനെ തപ്പാന്‍ തുടങ്ങും! പാവം ഡിങ്ക മതക്കാര്‍!!!

]]>
https://sathyamargam.org/2014/02/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf/feed/ 15
ജനങ്ങളില്‍ നിന്നും ദൂത് മറച്ചു വെച്ച അല്ലാഹുവിന്‍റെ ദൂതന്‍!! https://sathyamargam.org/2014/01/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%82%e0%b4%a4%e0%b5%8d/ https://sathyamargam.org/2014/01/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%82%e0%b4%a4%e0%b5%8d/#comments Thu, 30 Jan 2014 04:34:23 +0000 http://www.sathyamargam.org/?p=884  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

പ്രവൃത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം രക്ഷ എന്ന ബൈബിള്‍ ഉപദേശം പൗലോസ്‌ അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ആണെന്നു വാദിക്കുന്നവരാണല്ലോ ദാവാക്കാര്‍. എന്നാല്‍  മുസ്ലീങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇസ്ലാമിന്‍റെ ഉപദേശവും അത് തന്നെയായിരുന്നു. മലക്ക്‌ അങ്ങനെയാണ് മുഹമ്മദിന് സന്ദേശം കൊടുത്തിരുന്നത്. എന്നാല്‍ മറ്റു പലതിലും എന്നപോലെ ഇക്കാര്യത്തിലും ഉമര്‍ ഇടങ്കോലിട്ടതു കൊണ്ട് മുഹമ്മദ്‌ ആ സന്ദേശം ജനങ്ങളില്‍ എത്തിക്കാതെ മറച്ചു വെക്കുകയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. പൗലോസ്‌ അപ്പോസ്തലന്‍ തനിക്ക് കിട്ടിയ ദൈവിക വെളിപ്പാടുകള്‍ ആരുടേയും മുഖം നോക്കാതെ വ്യക്തമായി രേഖപ്പെടുത്തുകയും പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്തപ്പോള്‍, മുഹമ്മദ്‌ ആകട്ടെ, തനിക്ക്‌ മലക്കില്‍ നിന്ന് കിട്ടിയ സന്ദേശം തന്‍റെ അനുയായിയുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാന്‍ വേണ്ടി ഒളിച്ചു വെക്കുകയായിരുന്നു എന്ന നഗ്നസത്യം പല മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. അറിയുന്ന ദാവാക്കാര്‍ ആണെങ്കില്‍ ഇത് പുറത്തു പറയുകയുമില്ല. അതുകൊണ്ട് മുസ്ലീം സഹോദരങ്ങള്‍ക്ക്‌ ഇക്കാര്യം വ്യക്തമാകാന്‍ വേണ്ടി ഞങ്ങള്‍ തന്നെ ആ ഹദീസുകള്‍ ഇവിടെ നല്‍കുന്നു. വായിച്ചു മനസ്സിലാക്കുക, പാപമോചനം സത്പ്രവൃത്തികളാല്‍ അല്ല, വിശ്വാസത്താല്‍ മാത്രമാണ് ലഭ്യമാകുക എന്ന ബൈബിള്‍ ഉപദേശത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്ന മലക്കിന്‍റെ സന്ദേശത്തെ എങ്ങനെയാണ് ഉമറും കൂട്ടരും അട്ടിമറിച്ചു കളഞ്ഞത് എന്ന്.

 

“അബു ഹുറൈറ നിവേദനം: ഒരിക്കല്‍ ഞങ്ങള്‍, അബൂബക്കര്‍, ഉമര്‍ എന്നീ പ്രമുഖരെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംഘം നബിക്ക്‌ ചുറ്റും ഇരിക്കുകയായിരുന്നു. ആ അവസരത്തില്‍ പ്രവാചകന്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോയി. കുറെ സമയം പിന്നിട്ടു. ഞങ്ങളെക്കൂടാതെ അദ്ദേഹത്തിനെന്തെങ്കിലും അപകടം പിണഞ്ഞോ എന്ന് ഞങ്ങള്‍ക്ക്‌ ഭയമാവുകയും, (അത്) ഞങ്ങള്‍ക്ക്‌ വളരെ ഗുരുതരമായി തോന്നുകയും, അങ്ങനെ ഞങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. അത് വളരെ ഗൌരവത്തിലെടുത്തത് ആദ്യമായി ഞാനായിരുന്നു. അങ്ങനെ ഞാന്‍ പ്രവാചകനെ അന്വേഷിച്ച് ഇറങ്ങുകയും അന്‍സാരികളില്‍പ്പെട്ട ബനൂ നജ്ജാര്‍ ഗോത്രക്കാരുടെ ഒരു തോട്ടത്തിലെത്തുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റുമ വല്ല പ്രവേശനകവാടവുമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ (ഒന്നും തന്നെ) കണ്ടില്ല. അപ്പോള്‍ തോട്ടത്തിനു പുറത്തുള്ള ഒരു കിണറ്റില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു കൈത്തോട് എന്റെ തോട്ടത്തിന്‍റെ ഉള്ളിലേക്ക് ഒഴുകിപ്പോകുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കുറുക്കന്‍ പ്രവേശിക്കുന്നത് പോലെ ഞാന്‍ അതിലൂടെ പതുങ്ങിക്കടന്നു. അനന്തരം ഞാന്‍ (അതിനകത്ത് പ്രവേശിക്കുകയും, അവിടെ പ്രവാചകനെ കാണുകയും) പ്രവാചകന്‍റെ അടുത്തെത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ‘ആരിത്‌ അബൂ ഹുറയ്റയോ?’ ‘അതെ പ്രവാചകരേ!’- ഞാന്‍ പറഞ്ഞു. ‘എന്താണ് പ്രശ്നം?’ അവിടുന്ന് ചോദിച്ചു: ഞാന്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആയിരുന്നല്ലോ. അങ്ങനെ താങ്കള്‍ എഴുന്നേറ്റു പോന്ന ശേഷം ഒരുപാടു സമയമായിട്ടും താങ്കളെ കാണാത്തപ്പോള്‍ ഞങ്ങള്‍ അറിയാതെ അങ്ങേക്ക് വല്ലതും സംഭവിച്ചോ എന്ന് ഭയന്നു. ആദ്യമായി എന്നെയാണ് ആ ഭയം പിടികൂടിയത്. അങ്ങനെ ഞാന്‍ (താങ്കളെ അന്വേഷിച്ച്) ഈ തോട്ടത്തില്‍ വന്നതാണ്. ഒരു കുറുക്കന്‍ കടക്കുന്നത് പോലെ ഞാന്‍ ഇങ്ങോട്ട് കടന്നു. എനിക്കപ്പുറം മറ്റുള്ളവരോക്കെയുണ്ട്.’

 

അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഓ അബുഹുറയ്റ!’ അദ്ദേഹത്തിന്‍റെ രണ്ട് പാദുകങ്ങളും എന്‍റെ കയ്യില്‍ തന്നുകൊണ്ട് അവിടുന്ന് തുടര്‍ന്നു: ‘എന്‍റെ ഇരു പാദുകങ്ങളുമായി നീ പോവുക. ഹൃദയത്തില്‍ ഉറച്ച വിശ്വാസത്തോടുകൂടി അള്ളാഹു അല്ലാതെ ആരാധ്യനില്ലെന്നു സാക്ഷ്യം വഹിക്കുന്ന ഏതൊരാള്‍ക്കും സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്തയുണ്ടെന്നു ഈ തോട്ടത്തിനപ്പുറം ആരെ കണ്ടാലും നീ അവരെ അറിയിക്കുക.’ അങ്ങനെ ആദ്യം ഞാന്‍ കണ്ടുമുട്ടിയത് ഉമറിനെയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘എന്താണ് അബുഹുറയ്റ, രണ്ട് ചെരുപ്പുകള്‍!!’ ഞാന്‍ പറഞ്ഞു: ‘ഇത് രണ്ടും പ്രവാചക തിരുമേനിയുടെതാണ്.’ (തുടര്‍ന്ന് പറഞ്ഞു:) ‘ഹൃദയത്തില്‍ ഉറച്ച് വിശ്വസിച്ചു കൊണ്ട് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കുന്ന ആരെ കണ്ടാലും അവനു സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കാനായി എന്നെ അവിടുന്ന് ഇതുമായി പറഞ്ഞയച്ചതാണ്.’ ഉടനെ ഉമര്‍ തന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്‍ഭാഗം കുത്തി വീണുപോയി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ‘അബുഹുറയ്റാ, നീ തിരിച്ചു പോകണം,’ അങ്ങനെ പ്രവാചകന്‍റെ സമീപത്തേക്ക് തിരിച്ചു പോയി. ഞാന്‍ കരയുന്നുണ്ടായിരുന്നു. ഉമര്‍ ആകട്ടെ നേരെ പിന്നില്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

 

പ്രവാചക തിരുമേനി എന്നോട് ചോദിച്ചു: ‘അബുഹുറയ്റ! നിനക്കെന്തു പറ്റി?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ ഉമറിനെ കണ്ടുമുട്ടി. താങ്കളെന്നെ അയച്ച സംഗതി കേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്നിലേക്ക്‌ മറിഞ്ഞു വീണു. നീ തിരിച്ചു പോകണം എന്ന് പറയുകയും ചെയ്തു.’ ഉടനെ അവിടുന്ന് ഉമറിനോട് ചോദിച്ചു: ‘ഓ! ഉമര്‍, ഇങ്ങനെ ചെയ്യാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്?’ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അങ്ങേക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ സന്നദ്ധനാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഹൃദയത്തില്‍ ഉറപ്പിച്ച് ഒരാള്‍ സാക്ഷ്യം വഹിച്ചാല്‍ അവന് സ്വര്‍ഗ്ഗമുണ്ടെന്നു സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അബുഹുറയ്റയെ രണ്ട് പാദുകങ്ങളുമായി താങ്കള്‍ അയച്ചിട്ടുണ്ടോ?’ ‘അതെ’ അവിടുന്ന് പറഞ്ഞു. ഉമര്‍ പറഞ്ഞു: ‘അങ്ങ് അങ്ങനെ ചെയ്യാതിരുന്നാലും. ജനങ്ങള്‍ (പിന്നെ) അതില്‍ ഭാരമേല്‍പ്പിച്ചു (ഒന്നും പ്രവര്‍ത്തിക്കാതെ) ഇരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടി അവരെ വിട്ടേക്കുക.’ തിരുമേനി പറഞ്ഞു: ‘എങ്കില്‍ നീ അവരെ വിട്ടേക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 52(31)

 

സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 53(32) ല്‍ ഈ ഹദീസ്‌ ആവര്‍ത്തിക്കുന്നു. മുആദിന്‍റെ സംഭവം (ഹദീസ്‌ നമ്പര്‍ 48 ) അനസ്‌ ബ്നു മാലിക്‌ നിവേദനം ചെയ്യുന്നത്. ഇതില്‍ ‘മുആദ് മരണവേളയില്‍ (വിജ്ഞാനം മറച്ചു വെച്ചു) എന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകുവാനായി ഇക്കാര്യം അറിയിക്കുകയുണ്ടായി’ എന്ന് കൂടിയുണ്ട്.

 

ഹദീസ്‌ നമ്പര്‍ 48 താഴെ കൊടുക്കുന്നു:

 

മുആദ്ബ്നു ജബല്‍ നിവേദനം: ഒരിക്കല്‍ നബി മുന്നിലും, ഞാന്‍ പിന്നിലുമായി ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ഒട്ടകക്കട്ടിലിന്‍റെ പിന്‍വശം മാത്രമേ എന്‍റെയും അദ്ദേഹത്തിന്‍റെയും ഇടയ്ക്കു മറയായുണ്ടായിരുന്നുള്ളൂ. ‘ഓ! മുആദ് ബ്നു ജബല്‍!’ അവിടുന്ന് വിളിച്ചു. ഞാന്‍ ഉത്തരം കൊടുത്തു: അതെ പ്രവാചകരേ, ഞാനിതാ. അങ്ങേയ്ക്ക് സദാ സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ പിന്നെയും അല്പം മുമ്പോട്ടു പോയി. ‘ഓ മുആദ്’ പിന്നെയും അവിടുന്ന് വിളിച്ചു. ‘അതെ പ്രവാചകരേ, ഞാനിതാ. അങ്ങേയ്ക്ക് സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ പിന്നെയും അല്പം മുമ്പോട്ടു പോയി. ‘ഓ മുആദ്’ പിന്നെയും അവിടുന്ന് വിളിച്ചു. ‘അതെ പ്രവാചകരേ, ഞാനിതാ.. അങ്ങേയ്ക്ക് സദാസൌഭാഗ്യമുണ്ടായിരിക്കട്ടെ.’ ഞാന്‍ പറഞ്ഞു. അവിടുന്നു ചോദിച്ചു: ‘ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള കടമ എന്താണെന്ന് നിനക്കറിയുമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് ഏറ്റവും അറിവുള്ളവര്‍.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യത അവനെ ആരാധിക്കുക, അവനോട് ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക എന്നതാണ്.’ തുടര്‍ന്ന്‍ അല്പംകൂടി സഞ്ചരിച്ചിട്ട് അവിടുന്ന് വിളിച്ചു: ‘ഓ മുആദ് ബ്നു ജബല്‍!’ അല്ലാഹുവിന്‍റെ ദൂതരേ, ഞാനിതാ… അങ്ങേയ്ക്ക് സദാ സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ ഞാന്‍ പറഞ്ഞു. തിരുമേനി ചോദിച്ചു: ‘അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതായാല്‍ അല്ലാഹുവിന് അടിമകളോടുള്ള ബാധ്യതയെക്കുറിച്ച് നിനക്കറിയുമോ?’ ‘അല്ലാഹുവും അവന്‍റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്.’ ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവരെ ശിക്ഷിക്കാതിരിക്കലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 48(30)

 

സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 49,50.51 എന്നിവ ഈ ഹദീസിന്‍റെ ആവര്‍ത്തനങ്ങളാണ്. ഒരു നിവേദനത്തില്‍ ഹദീസിന്‍റെ അവസാനഭാഗത്ത് ഇങ്ങനെ കൂടി വന്നിട്ടുണ്ട്: ഞാന്‍ (മുആദ്) ചോദിച്ചു: ‘ഞാന്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ?’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കണ്ട. കാരണം അവര്‍ ഒന്നും പ്രവര്‍ത്തിക്കാതെ അതിനെ ആഗ്രഹിക്കും.’

 

ഉമര്‍ ഇത് മറച്ചു വെക്കാന്‍ നോക്കിയെങ്കിലും ഉസ്മാന്‍ പക്ഷേ അതംഗീകരിച്ചില്ല എന്ന് തോന്നുന്നു. കാരണം ഉസ്മാന്‍ ആ കാര്യം വെട്ടിത്തുറന്നു പറഞ്ഞ ഹദീസ്‌ കാണൂ:

 

ഉസ്മാന്‍ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു അറിഞ്ഞുകൊണ്ട് മരിച്ചവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 43(26)

 

ഇനി ഹൃദയത്തില്‍ വിശ്വസിച്ചില്ലെങ്കിലും വായ്‌ കൊണ്ട് ചുമ്മാ പറഞ്ഞാലും അവന് നരകശിക്ഷയില്‍ നിന്നു മോചനവും സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശനവുമുണ്ട്. (ഈ പഠിപ്പിക്കല്‍ ബൈബിളില്‍ ഇല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ) ഈ ഹദീസ്‌ ശ്രദ്ധിച്ചോളൂ:

 

മഹ്മൂദ്‌ ബ്നുല്‍ റബീഅ് നിവേദനം: ഞാന്‍ ഒരിക്കല്‍ മദീനയില്‍ വന്നപ്പോള്‍ ഉത്ബാനെ കണ്ടു. ഞാന്‍ പറഞ്ഞു: ‘നിങ്ങളെക്കുറിച്ച് ചില വര്‍ത്തമാനങ്ങളെല്ലാം എനിക്ക് ലഭിച്ചിട്ടുണ്ടല്ലോ.’ ഉത്ബാന്‍ പറയുന്നു: ‘എന്‍റെ കണ്ണിന് രോഗം ബാധിച്ചു. അപ്പോള്‍ ഞാന്‍ നബിയുടെ അടുത്തേക്ക്‌ ആളെ അയച്ചു: താങ്കള്‍ എന്‍റെ അടുത്തു വരികയും എന്‍റെ വീട്ടില്‍ വെച്ചു നമസ്കരിക്കുകയും ചെയ്യുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എനിക്ക് ആ സ്ഥലം നമസ്കാരസ്ഥലമാക്കാമായിരുന്നു. അങ്ങനെ നബിയും അല്ലാഹു ഉദ്ദേശിച്ച തന്‍റെ അനുചരന്മാരും കൂടി വീട്ടില്‍ വരികയും, പ്രവേശിച്ച ഉടനെ അവിടുന്ന് നമസ്കരിക്കുകയും, അനുചരന്മാര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പിന്നെ (കപടവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളുടെ) പ്രധാന ഉത്തരവാദിത്തവും വലിയ പങ്കും അവര്‍ മാലിക്‌ ബ്നു ദുഖ്‌ശമിലേക്ക് ചേര്‍ത്തി പറഞ്ഞു. തിരുമേനി അയാള്‍ക്കെതിരില്‍ നാശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, അത് മുഖേന അയാള്‍ക്ക് നാശം ബാധിക്കുമല്ലോ എന്ന് അവര്‍ ആശിച്ചു. അങ്ങനെ നബി നമസ്കാരം നിര്‍വ്വഹിച്ച ശേഷം ഇങ്ങനെ ചോദിച്ചു: ‘അയാള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നില്ലേ?’ ‘അതെ, അയാള്‍ അത് പറയുന്നു. (പക്ഷെ) അയാളുടെ ഉള്ളില്‍ അതില്ല’ എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ആര്‍ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നുവോ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലെങ്കില്‍ നരകം അവനെ ഭക്ഷിക്കുകയില്ല.’ അനസ്‌ പറയുന്നു: ഈ ഹദീസ്‌ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്‍റെ മകനോട്‌ ഇതെഴുതുക എന്ന് കല്‍പ്പിക്കുകയും അവന്‍ എഴുതി വെക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 54(33)

 

എങ്ങനെയുണ്ട് എന്ന് നോക്കൂ. ഹൃദയത്തില്‍ വിശ്വസിച്ചില്ലെങ്കിലും വായ്‌ കൊണ്ട് ഏറ്റുപറഞ്ഞാല്‍ മതി, അവന്‍ നരകത്തില്‍ പോകില്ല എന്നാണ് മുഹമ്മദ്‌ പറയുന്നത്. എന്നാല്‍ ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷക്കായി ഏറ്റുപറകയും ചെയ്യുന്നു” (റോമര്‍.10:9,10).

 

ഉമറിനും കൂട്ടര്‍ക്കും മുഹമ്മദിന്‍റെ മേല്‍ ഉണ്ടായിരുന്ന സ്വാധീനം എത്ര വലുതായിരുന്നു എന്ന് ഈ ഹദീസുകള്‍ നമ്മളോട് പറയുന്നു. അല്ലാഹുവിനെക്കാളും മലക്കിനെക്കാളും മുഹമ്മദ്‌ അനുസരിച്ചിരുന്നത് ഉമറിനെ ആണെന്നുള്ള സത്യവും ഈ ഹദീസുകള്‍ വായിക്കുന്നവര്‍ക്ക് പിടി കിട്ടും. മലക്കിന്‍റെ സന്ദേശത്തെ ഉമര്‍ അട്ടിമറിച്ചത് കൊണ്ട് ഇന്നും പാവം മുസ്ലീങ്ങള്‍ തെറ്റായ കാര്യം വിശ്വസിച്ചുകൊണ്ട് നാശത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്!!

]]>
https://sathyamargam.org/2014/01/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a6%e0%b5%82%e0%b4%a4%e0%b5%8d/feed/ 1
എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? https://sathyamargam.org/2014/01/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87/ https://sathyamargam.org/2014/01/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87/#respond Mon, 13 Jan 2014 21:49:32 +0000 http://www.sathyamargam.org/?p=879 ചോദ്യം: എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? മാത്രമല്ല, തന്നോട് സഹായം ചോദിച്ചു വന്ന പുറജാതിക്കാരിയായ സ്ത്രീയെ യേശുക്രിസ്തു നായ്‌ എന്നും വിളിച്ചല്ലോ. ഇതൊരു പ്രവാചകന് ചേര്‍ന്നതാണോ?

 

മറുപടി: ദാവാക്കാരുടെ പ്രവാചകനായ മുഹമ്മദ്‌ ധാരാളം കൊള്ളയും കൊലയും നടത്തുകയും എതിരാളികളോടും വിമര്‍ശകരോടും ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുകയും തന്‍റെ സ്വന്തം അനുയായികളെപ്പോലും കാരണമില്ലാതെ ശപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട്, മുഹമ്മദിനെ വെള്ളപൂശാന്‍ വേണ്ടിയാണ് യേശുക്രിസ്തു കനാന്യ സ്ത്രീയെ നായ എന്ന് വിളിച്ചു എന്നുള്ള ആരോപണം ദാവാക്കാര്‍ ഉന്നയിക്കുന്നത്. ഈ ആരോപണം ഉന്നയിക്കുവാന്‍ ദാവാക്കാര്‍ എടുക്കുന്ന വേദഭാഗം അതിന്‍റെ ചരിത്ര പശ്ചാത്തലത്തില്‍ നമുക്കൊന്ന് പരിശോധിക്കാം:

 

“യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടു: കര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ, വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിന്നു അവന്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ അവള്‍ വന്നു: കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ“മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു. അതിന്നു അവള്‍:  അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു:സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയതു; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.” (മത്തായി 15:21-28)

 

ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കര്‍ത്താവ്‌ അവളുടെ മകളെ സൌഖ്യമാക്കാന്‍ പാടില്ലായിരുന്നു. കാരണം, യേശുക്രിസ്തു വന്നത് യിസ്രായേലിലേക്ക് മാത്രമാണ്, അവളാണെങ്കില്‍ യിസ്രായേലില്‍ ഉള്‍പ്പെട്ടവളുമല്ല! അവളെ മാത്രമല്ല, യിസ്രായേലിനു പുറത്തുള്ള ഒരാളേയും യേശുക്രിസ്തു സൌഖ്യമാക്കാനോ അവര്‍ക്ക്‌ എന്തെങ്കിലും തരത്തിലുള്ള ഉപദേശം കൊടുക്കാനോ പാടുള്ളതല്ല. യിസ്രായേല്‍ ഗൃഹത്തിലുള്ളവര്‍ക്ക്‌ വേണ്ടി മാത്രമുള്ളതാമായിരിക്കണം യേശുക്രിസ്തുവിന്‍റെ ശുശ്രൂഷ. എന്നാല്‍ ബൈബിള്‍ പരിശോധിച്ചാല്‍ നാം അങ്ങനെയല്ല കാണുന്നത്. യേശുക്രിസ്തുവിന്‍റെ കാലത്ത് മൂന്നു വിഭാഗം ജനങ്ങള്‍ ലോകത്ത് ഉണ്ടായിരുന്നു.

 

1. ദൈവത്തിന്‍റെ ജനമായ യിസ്രായേല്‍

 

2. ദൈവത്തെ അറിയാത്ത ജാതികള്‍

 

3. യിസ്രായേലും ജാതികളും തമ്മില്‍ ഇടകലര്‍ന്നുണ്ടായ ശമര്യര്‍

 

യേശുക്രിസ്തു ഈ മൂന്നു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വേണ്ടി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചില തെളിവുകള്‍ നോക്കാം:

 

“അവന്‍ മലയില്‍നിന്നു ഇറങ്ങിവന്നപ്പോള്‍ വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു. അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു. അവന്‍ കൈ നീട്ടി അവനെ തൊട്ടു “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി. യേശു അവനോടു “നോക്കൂ, ആരോടും പറയരുതു; അവര്‍ക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു. അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു: കര്‍ത്താവേ, എന്‍റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. അവന്‍ അവനോടു “ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.” അതിന്നു ശതാധിപന്‍: കര്‍ത്താവേ, നീ എന്‍റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരന്നു സൌഖ്യം വരും. ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടു: പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.  അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു “യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും. രാജ്യത്തിന്‍റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില്‍ തന്നേ അവന്‍റെ ബാല്യക്കാരന്നു സൌഖ്യം വന്നു. യേശു പത്രോസിന്‍റെ വീട്ടില്‍ വന്നപ്പോള്‍ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്‍ക്കും സൌഖ്യം വരുത്തി. (മത്തായി.8:1-16)

 

ഇതില്‍ ആദ്യം സൌഖ്യമാക്കപ്പെട്ട കുഷ്ഠരോഗിയും മൂന്നാമത്‌ സൌഖ്യമാക്കപ്പെട്ട പത്രോസിന്‍റെ അമ്മാവിയമ്മയും യിസ്രായേല്‍ക്കാരാണ്. എന്നാല്‍ രണ്ടാമത് പറയപ്പെട്ടിരിക്കുന്ന ശതാധിപന്‍ ജാതീയനാണ്. അതുകൊണ്ടാണ് “യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്. അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്ന “പല ഭൂതഗ്രസ്തരും” എന്നുള്ളതില്‍ യിസ്രായേല്‍ സന്തതികളും ജാതികളും ഉള്‍പ്പെടുന്നു.

 

ഇനി ശമര്യാക്കാരുമായി ഇടപെട്ട സംഭവങ്ങള്‍ നോക്കാം:

 

“അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍ ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. അവന്‍ അവരെ കണ്ടിട്ടു: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു. അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യം വന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്‍റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരന്‍ ആയിരുന്നു. പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. (ലൂക്കോ.17:11-19)

 

“ഞാന്‍ ചെയ്തതു ഒക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു.  അങ്ങനെ ശമര്യര്‍ അവന്‍റെ അടുക്കല്‍ വന്നു തങ്ങളോടു കൂടെ പാര്‍ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു. ഏറ്റവും അധികംപേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു ‘ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നതു; ഞങ്ങള്‍ തന്നേ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു’ എന്നു സ്ത്രീയോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി” (യോഹ.4:37-41).

 

ദാവാക്കാര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയാത്തതല്ല, മന:പൂര്‍വ്വം പറയാത്തതാണ്! ഇതൊക്കെ പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു മുഹമ്മദ്‌ യേശുവിനെക്കാള്‍ ഉന്നതനാണെന്ന് കള്ളപ്രചരണം നടത്താന്‍ കഴിയുന്നത്?

 

യേശുക്രിസ്തു ഇസ്രായേലിലുള്ളവരോടും ജാതികളോടും ശമര്യരോടും ഇടപെടുന്നതില്‍ യാതൊരു വൈമനസ്യവും കാണിക്കാത്തവന്‍ ആണെങ്കിലും എന്തുകൊണ്ടാണ് ആ കനാന്യ സ്ത്രീയുടെ അപേക്ഷ കേട്ടപ്പോള്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു നിഷേധാത്മകമായി മറുപടി പറഞ്ഞത്? ഇതിന്‍റെ  ഉത്തരം കിട്ടണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോയി ഇതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി പഠിക്കേണ്ടിയിരിക്കുന്നു.

 

യേശുക്രിസ്തു അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും വംശാവലിയില്‍ ഉള്ളവനാണ്. ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്‌ യഹോവയായ ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തിന്‍റെ നിറവേറലായാണ് യേശുക്രിസ്തു അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഭൂജാതനാകുന്നത്. ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനം രണ്ട് വിധത്തിലുള്ളതായിരുന്നു.

 

“യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്‍പത്തി.12:1-3)

 

രണ്ട് വാഗ്ദാനങ്ങള്‍ നമുക്കിവിടെ കാണാം:

 

1. അബ്രാഹാമും അബ്രഹാമിന്‍റെ വംശവും അനുഗ്രഹിക്കപ്പെടും

 

2. അബ്രഹാം മുഖാന്തിരം ഭൂമിയിലെ സകല ജനങ്ങളും അനുഗ്രഹിക്കപ്പെടും.

 

ഇക്കാര്യം അപ്പോസ്തലന്മാരായ പത്രോസിലൂടെയും പൗലോസിലൂടെയും ദൈവാത്മാവ് പുതിയ നിയമത്തിലും പറയുന്നുണ്ട്:

 

“ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ. നിങ്ങള്‍ക്കു ആദ്യമേ ദൈവം തന്‍റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്‍റെ അകൃത്യങ്ങളില്‍ നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” (അപ്പോ.പ്രവൃ.3:25,26)

 

“എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു “നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു” (ഗലാ.3:8)

 

“അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ” (ഗലാ.3:14)

 

യേശുക്രിസ്തു ശമര്യാക്കാരി സ്ത്രീയോട് സംസാരിക്കുമ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:

 

“രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നതു” (യോഹ.4:20b)

 

യഹോവയായ ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തില്‍ ദൈവം തിരഞ്ഞെടുത്ത അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേലും ദൈവത്തെ അറിയാത്ത ജാതികളും ഒരു പോലെ അനുഗ്രഹിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിലെ ഭക്തന്മാരായ ആളുകള്‍ക്ക് ഈ കാര്യം അറിയാമായിരുന്നു. പല സങ്കീര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ജാതികള്‍ അനുഗ്രഹിക്കപ്പെടുന്നതും രക്ഷിക്കപ്പെടുന്നതുമായ വചനങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും. മാത്രമല്ല, പുതിയ നിയമത്തില്‍ ശിശുവായ യേശുവിനെ ദൈവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ശിമെയോന്‍ എന്ന ഭക്തനായ മനുഷ്യന്‍ യേശുവിനെ കൈകളില്‍ ഏന്തി പരിശുദ്ധാത്മ നിറവില്‍ പ്രവചിച്ചു പറഞ്ഞത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു” (ലൂക്കോ.2:29-32)

 

യേശുക്രിസ്തുവിന്‍റെ ഐഹിക ശുശ്രൂഷ അബ്രഹാമിലൂടെ നല്‍കിയ ഈ രണ്ട് വാഗ്ദത്തങ്ങളും നിറവേറ്റാന്‍ വേണ്ടിയുള്ളതായിരുന്നു എന്ന സത്യമാണ് ഈ വചനങ്ങളില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം. ആദ്യം അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേല്‍ഗൃഹത്തിനും പിന്നെ യിസ്രായേല്‍ ജനം മുഖാന്തിരം ജാതികള്‍ക്കും അനുഗ്രഹം വരേണ്ടതിനാണ് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്:

 

പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്‍റെ സത്യം നിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണ നിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു” (റോമര്‍ . 15:8)

 

ദൈവത്തിന്‍റെ പക്കല്‍നിന്നുള്ള രക്ഷയായാലും ശിക്ഷയായാലും ആദ്യം യെഹൂദനും പിന്നെ യവനനും (ജാതികള്‍ക്കും) വരും എന്നുള്ളതാണ് ദൈവിക നീതി. ബൈബിള്‍ പറയുന്നത് നോക്കുക:

 

“തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ” (റോമ.2:9-11)

 

ഈ ദൈവിക നീതിയനുസരിച്ചു യേശുക്രിസ്തു യിസ്രായേലിലേക്ക് വന്നു. യിസ്രായേല്‍ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ അംഗീകരിക്കുകയും പിന്നെ യിസ്രായേല്‍ മുഖാന്തരം ആ രക്ഷ ലോകത്തുള്ള സകല ജനതകളിലേക്കും വിളംബരം ചെയ്യപ്പെടുകയും ചെയ്യുക എന്നുള്ളതായിരുന്നു ദൈവിക പദ്ധതി. എന്നാല്‍ യിസ്രായേല്‍ യേശുക്രിസ്തുവിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്നെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന യിസ്രായേല്‍ പട്ടണങ്ങളെ യേശുക്രിസ്തു ശാസിക്കുന്നുമുണ്ട്:

 

“പിന്നെ അവന്‍ തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി: “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു. എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ.11:20-24).

 

മാത്രമല്ല, ദൈവിക വാഗ്ദത്തത്തിന്‍റെ നിറവേറലനുസരിച്ചു ആദ്യം യെഹൂദന്‍ എന്ന ക്രമത്തില്‍ അതുവരെ യിസ്രായേല്‍ മക്കളോട് മാത്രം പ്രസംഗിച്ചിരുന്ന യേശുക്രിസ്തു പിന്നീട് എല്ലാവരോടും തന്‍റെ അടുക്കല്‍ വരാന്‍ ആവശ്യപ്പെടുകയാണ്:

 

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു” (മത്താ.11:28-30)

 

യോഹന്നാന്‍ അപ്പോസ്തലന്‍ തന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ഇക്കാര്യം വളരെ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്:

 

“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു” (യോഹ.1:11,12)

 

ഈ ചരിത്ര പശ്ചാത്തലത്തിന്‍റെയും വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വേണം നാം കനാന്യ സ്ത്രീയോട് യേശുക്രിസ്തു ഇടപെട്ട വിധം മനസ്സിലാക്കേണ്ടത്. മൂന്നു കാര്യങ്ങളാണ് യേശുക്രിസ്തു അവിടെ ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്:

 

1. ദൈവിക വാഗ്ദാനത്തിന്‍റെ നിറവേറല്‍

 

2. ദൈവത്തിലുള്ള യിസ്രായേലിന്‍റെ അവിശ്വാസം

 

3. ദൈവത്തിലുള്ള ജാതികളുടെ വിശ്വാസം.

 

“യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നുള്ള യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ യെഹസ്കേല്‍ 34:16-ലെ ദൈവിക വാഗ്ദാനത്തിന്‍റെ നിറവേറലാണ്. ദൈവം യിസ്രായേലിനോടുള്ള തന്‍റെ വാഗ്ദത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവിശ്വസ്തത കാണിച്ചിട്ടുള്ളവനല്ല. പക്ഷേ, യിസ്രായേല്‍ ജനം ദൈവത്തോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതിനു പകരം എപ്പോഴും അവിശ്വസ്തതയുള്ളവരായിരുന്നു. യേശുക്രിസ്തുവിന്‍റെ വീര്യപ്രവൃത്തികള്‍ കാണുകയും അവന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടും അവര്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവില്‍ വിശ്വസിച്ചില്ല. എന്നാല്‍ പുറജാതിക്കാരിയായ ആ കനാന്യ സ്ത്രീയാകട്ടെ, യേശുക്രിസ്തുവില്‍ അടിയുറച്ച വിശ്വാസമുള്ളവളായിരുന്നു. അവളുടെ ആ വിശ്വാസം മറ്റുള്ളവരുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതിനാണ് യേശുക്രിസ്തു യിസ്രായേലിനെ മക്കളോടും അവരെ നായ്ക്കുട്ടികളോടും ഉപമിച്ചത്. അവളാകട്ടെ, തങ്ങളുടെ അവസ്ഥ ദൈവമുമ്പാകെ എന്തെങ്കിലും ലഭിക്കാന്‍ തക്കവിധം യോഗ്യതയുള്ളതല്ല എന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. അവളുടെ താഴ്മയേയും വലിയ വിശ്വാസത്തേയും യേശുക്രിസ്തു പ്രകീര്‍ത്തിക്കുകയും അവള്‍ ആവശ്യപ്പെട്ട കാര്യം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍റെ താഴ്ചയെ കുറിക്കുവാന്‍ നായ്‌ എന്ന് പ്രയോഗിക്കുന്നത് ബൈബിള്‍ നാടുകളില്‍ പരക്കെ പ്രചാരത്തിലിരുന്ന ശൈലിയാണ്. ചില ഉദാഹരണങ്ങള്‍ പഴയ നിയമത്തില്‍ നിന്നും പരിശോധിക്കാം:

 

ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാ: ‘നീ അരാമില്‍ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു” (2.രാജാ.8:13)

 

അരാം രാജാവായ ബെന്‍ ഹദദിന്‍റെ സേനാപതിയായ ഹാസയേല്‍ എലീശാ പ്രവാചകന്‍റെ മുമ്പാകെ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “നായ്‌” എന്നാണ്.

 

ആരെ തേടിയാകുന്നു യിസ്രായേല്‍രാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?” (1.ശമുവേല്‍.24:14)

 

യിസ്രായേല്‍ രാജാവായ ശൌലിന്‍റെ മുമ്പില്‍ ദാവീദ്‌ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “ചത്ത നായ്‌” എന്നാണ്.

 

“അവന്‍ നമസ്കരിച്ചുംകൊണ്ടു: ‘ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളു’ എന്നു പറഞ്ഞു”  (2.ശമുവേല്‍.9:8)

 

ശൌലിന്‍റെ മകന്‍ യോനാഥാന്‍റെ മകന്‍ മേഫീബോശേത്ത് ദാവീദ്‌ രാജാവിന്‍റെ മുന്‍പില്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “ചത്ത നായ്‌” എന്നാണ്. ഇതേ ആശയത്തില്‍ തന്നെയാണ് “നായ്‌ത്തല” എന്ന പ്രയോഗവും:

 

അബ്നേര്‍ ഈശ്-ബോശെത്തിന്‍റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്‍റെ അപ്പനായ ശൌലിന്‍റെ ഗൃഹത്തോടും അവന്‍റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്‍റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?” (2.ശമു.3:8)

 

യിസ്രായേലില്‍ ഉള്ളവരും യിസ്രായേലിന് പുറത്തുള്ളവരും ഒരുപോലെ തങ്ങളുടെ താഴ്ചയെ കുറിക്കുവാന്‍ നായ്‌ എന്ന് വിളിച്ചിരുന്നു എന്ന് ഇതില്‍നിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ദൈവിക വാഗ്ദത്തം ലഭിച്ച, തന്മൂലം അഹങ്കാരികളായിത്തീര്‍ന്ന യിസ്രായേല്‍ ജനം തങ്ങളെ രക്ഷിക്കാന്‍ വന്ന മശിഹയെ തള്ളിക്കളഞ്ഞപ്പോള്‍ വാഗ്ദത്ത നിയമങ്ങള്‍ക്ക് അന്യരായിരുന്ന പുറജാതികാരിയായിരുന്ന ആ സ്ത്രീ തന്നെത്തന്നെ ദൈവമുമ്പാകെ  താഴ്ത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്ക്‌ ദൈവത്തില്‍ നിന്ന് രക്ഷയും ആശ്വാസവും ലഭിച്ചു. അവര്‍ക്ക്‌ മാത്രമല്ല, ദൈവമുമ്പാകെ തങ്ങളെത്തന്നെ താഴ്ത്താനും സ്വന്തപാപങ്ങള്‍ ഏറ്റുപറഞ്ഞ്, തങ്ങളെ പാപത്തില്‍ നിന്നും വീണ്ടെടുക്കാന്‍ വന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവായി സ്വീകരിക്കുന്ന ആര്‍ക്കും ജാതിമതഭേദമന്യേ ഈ രക്ഷ കരസ്ഥമാക്കാന്‍ കഴിയുന്നതാണ്. ദാവാക്കാരുടെ കുപ്രചരണങ്ങളില്‍ വീണു കിടക്കുന്ന മുസ്ലീം സ്നേഹിതര്‍ക്കും യേശുക്രിസ്തുവിനെ കര്‍ത്താവും ദൈവവുമായി അംഗീകരിക്കുന്നത് വഴി ഈ രക്ഷയ്ക്ക്‌ അവകാശികളായി തീരാം, നസ്രായനായ യേശു അതിന് നിങ്ങളെ സഹായിക്കട്ടെ… 

]]>
https://sathyamargam.org/2014/01/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87/feed/ 0
ഒരാളുടെ പാപത്തിന്‍റെ ശിക്ഷ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാമോ? ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു? https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/ https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/#comments Tue, 07 Jan 2014 11:57:12 +0000 http://www.sathyamargam.org/?p=872  

അനില്‍കുമാര്‍ വി. അയ്യപ്പന്‍.

 

ഒരാള്‍ക്ക് മറ്റൊരാളുടെയും പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നു എന്നും അതുകൊണ്ടുതന്നെ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കുരിശില്‍ കയറി എന്നുള്ള ബൈബിള്‍ ഉപദേശം ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ഒരു മുസ്ലീമിന് കഴിയുകയില്ല എന്നും ഇക്കാലത്തെ ദാവാപ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍ എന്താണ് സത്യം? ഖുര്‍ആനിലും ഹദീസിലും വേണ്ടത്ര അറിവ് നേടിയിട്ടില്ലാത്തവരാണ് ഈ ദാവാക്കാര്‍ എന്ന് അവരുടെ ഈ വാദങ്ങള്‍ തന്നെ തെളിവ് തരുന്നു. നമുക്ക്‌ ചില ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും പരിശോധിക്കാം:

 

“തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.” (സൂറ.29:13)

 

ഈ ആയത്തില്‍ മലക്ക്‌ പറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? “സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും” എന്നാണ് മലക്ക്‌ പറയുന്നത്. വേറെയും പാപഭാരങ്ങള്‍ എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ ഭാരം എന്നാണ് അര്‍ത്ഥം എന്ന കാര്യം ഈ ദാവാക്കാര്‍ക്ക് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല! പാപികളായ ഈ മനുഷ്യര്‍ക്ക്‌ പോലും മറ്റുള്ളവരുടെ പാപപാരം വഹിക്കാന്‍ കഴിയും എന്ന് ഖുര്‍ആനില്‍ മലക്ക്‌ തന്നെ സാക്ഷ്യപെടുത്തുമ്പോള്‍ ഇവര്‍ പറയുന്നത് ‘പാപമില്ലാത്ത യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ കഴിയുകയില്ല’ എന്നാണ്. ആര് പറയുന്നതാണ് ഒരു മുസല്‍മാന്‍ വിശ്വാസത്തിലെടുക്കേണ്ടത്? ഖുര്‍ആനില്‍ മലക്ക്‌ പറയുന്നതോ അതോ ഇന്നത്തെ ദാവാക്കാര്‍ പറയുന്നതോ? ദാവാക്കാര്‍ പറയുന്നതാണ് മുസ്ലീമിന് പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയില്ല എന്നവന് വിശ്വസിക്കാം. എന്നാല്‍ ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞതാണ് അവന്‍റെ പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയും എന്നവന് വിശ്വസിക്കാം! ഏതു വേണമെന്ന് അവന്‍ തീരുമാനിച്ചുകൊള്ളട്ടെ!!

 

ഇനി മറ്റൊരു ഹദീസ്‌ നോക്കാം:

 

“തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ (അത്‌ ഇടയാക്കുക.) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!” (സൂറാ.16:25)

 

ഇവിടെ മലക്ക്‌ പറയുന്നത് ‘പാപിയായ ഒരുവന്‍ സ്വന്തം പാപഭാരം മുഴുവന്‍ വഹിക്കണം, അതുപോലെതന്നെ അവന്‍ മുഖാന്തരം എത്ര പേര്‍ പാപം ചെയ്തിട്ടുണ്ടോ, അവരുടെ പാപങ്ങളില്‍ ഒരു ഭാഗവും അവന്‍ വഹിക്കണം’ എന്നാണ്. പാപിയായ ഒരുത്തന് മറ്റുള്ളവരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയും എന്ന് ഇവിടെയും മലക്ക്‌ പ്രഖ്യാപിച്ചിരിക്കെ പാപരഹിതനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയില്ല എന്ന് ഈ ദാവാക്കാര്‍ പറയുന്നത് എങ്ങനെയാണ്? ഇവര്‍ ഖുര്‍ആന്‍ ആയത്തുകളെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിരുന്നെങ്കില്‍ ഈ ജാതി അബദ്ധങ്ങള്‍ എഴുന്നുള്ളിക്കുകയില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു.

 

ഇനി മറ്റൊരു ആയത്ത് നോക്കാം:

 

“ഒരു പരീക്ഷണം (ശിക്ഷ) വരുന്നത്‌ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക്‌ പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.8:25)

 

ഇവിടെ മലക്ക്‌ പറയുന്നത്, അക്രമികളായ കുറച്ച് ആളുകള്‍ ചെയ്യുന്ന തെറ്റിന് അല്ലാഹു ശിക്ഷ അയയ്ക്കുമ്പോള്‍ ആ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് ആ തെറ്റ് ചെയ്ത അക്രമികള്‍ മാത്രമായിരിക്കില്ല എന്നാണ്. ഉദാഹരണത്തിന്, ഒരു നഗരത്തിലെ കുറച്ച് അക്രമികള്‍ ചെയ്ത തെറ്റിന് ശിക്ഷയായി അല്ലാഹു ആ നഗരത്തില്‍ കൊടുങ്കാറ്റ് അല്ലെങ്കില്‍ ചുഴലിക്കാറ്റ്‌ അടിപ്പിച്ചു എന്ന് വെക്കുക. അതല്ലെങ്കില്‍ ആ നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി എന്ന് വെക്കുക. അതുമല്ലെങ്കില്‍ ഒരു സുനാമി അടിപ്പിച്ചു എന്ന് വെക്കുക. ഈ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് അക്രമം പ്രവര്‍ത്തിച്ച ആ കുറച്ച് പേര്‍ മാത്രമല്ലല്ലോ, മുഴുവന്‍ നഗരവാസികളുമാണ്! അതായത്, ആ കുറച്ച് പേര്‍ ചെയ്ത പാപത്തിന്‍റെ ഭാരം മറ്റുള്ള ഭൂരിപക്ഷം പേരും വഹിക്കേണ്ടി വന്നു എന്ന് സാരം! ഇവിടെയും മലക്ക്‌ പറയുന്നത് പാപികളായ മനുഷ്യര്‍ക്ക്‌ മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ സാധിക്കും എന്ന് തന്നെയാണ്! എന്നിട്ടും അന്ധമായ ക്രിസ്തുവിരോധം പുലര്‍ത്തുന്ന ഇന്നത്തെ ദാവാക്കാര്‍ പറയുന്നത് പാപം ചെയ്തിട്ടില്ലാത്ത, പാപം അറിഞ്ഞിട്ടില്ലാത്ത, പാപമേ ഇല്ലാത്ത യേശുക്രിസ്തുവിന് പാപികളായ മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല എന്നാണ്. ഇവരൊക്കെ ഇനി എന്നാണ് ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ത്ഥം ശരിക്കും ഗ്രഹിക്കാന്‍ പോകുന്നത്?

 

ഇനി നമുക്ക്‌ ചില ഹദീസുകള്‍ പരിശോധിക്കാം:

 

ഇബ്നു ഉമര്‍(റ) പറയുന്നു: തിരുമേനി(സ) അരുളി: “അള്ളാഹു ഒരു ജനതയെ ശിക്ഷിക്കുന്ന പക്ഷം ആ ശിക്ഷ അവരിലുള്ള (സദ്‌വൃത്തരും ദുര്‍വൃത്തരുമായ) എല്ലാവരെയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും തങ്ങളുടെ കര്‍മ്മങ്ങളോടെ പുനരുത്ഥാന ദിവസം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 88, ഹദീസ്‌ നമ്പര്‍ 2113, പേജ് 980)

 

ഈ ഹദീസ്‌ നമ്മള്‍ നേരത്തെ പരിശോധിച്ച സൂറ.8:25-നെ വിശദീകരിക്കുന്നത് ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കുന്നില്ല. വേറെ ഒരു ഹദീസ്‌ നോക്കാം:

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ പോലും ഏറ്റെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും കഴിയും എന്നാണ് ഈ ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികളും യെഹൂദന്മാരും ഒരിക്കലും വാദിക്കുന്നില്ല, ‘തങ്ങള്‍ പാപികളല്ല’ എന്ന്. പാപികളായ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും മഹാപാപികളായ മുസ്ലീങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ പിന്നെ പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ സാധ്യമല്ല എന്ന നുണ എന്തിനാണ് ഈ ദാവാക്കാര്‍ പിന്നെയും പിന്നെയും പ്രചരിപ്പിക്കുന്നത്? മറ്റു മനുഷ്യരേയും തങ്ങളോടുകൂടെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകുകയെന്നല്ലാതെ വേറെ എന്തെങ്കിലും ഉദ്ദേശ്യം ഇവര്‍ക്കുണ്ടോ? ഇങ്ങനെയുള്ളവരുടെ കള്ളപ്രചരണങ്ങള്‍ മനസ്സിലാക്കി ഇവരെയൊക്കെ ഒഴിഞ്ഞിരിക്കാന്‍ ഞങ്ങള്‍ ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതന്മാരെയും ബുദ്ധിയുപദേശിക്കുന്നു.

 

ഇനി വേറെ ചില ഹദീസുകള്‍ നോക്കാം:

 

ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636, പേജ് 402, 404)

 

ആഇശ നിവേദനം: സൈദ്‌ ബ്നുഹാരിസ്‌, ജഅ്ഫര്‍ ബ്നു അബീത്വാലിബ്‌, അബ്ദുല്ലാഹി ബ്നുറവാഹ എന്നിവരുടെ മരണവൃത്താന്തം നബിക്ക്‌ എത്തിയപ്പോള്‍ അദ്ദേഹം ദുഃഖിതനായി ഇരിക്കുകയുണ്ടായി. ആഇശ പറയുന്നു: ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നുകൊണ്ട് ‘അല്ലാഹുവിന്‍റെ ദൂതരേ, ജഅ്ഫറിന്‍റെ സ്ത്രീകള്‍ കരയുന്നുണ്ട്’ എന്ന വിവരം പറഞ്ഞു. അപ്പോള്‍ നബി അദ്ദേഹത്തോട് പോകുവാനും അവരെ അതില്‍ നിന്ന് തടയുവാനും കല്പിച്ചു. ഉടനെ അദ്ദേഹം പോയി. വീണ്ടും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു കൊണ്ട് അവര്‍ അദ്ദേഹത്തെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ രണ്ടാമതും അദ്ദേഹത്തോട്‌ ‘നീ പോയി അവരെ തടയുക’ എന്ന് നബി കല്പിച്ചു. അപ്പോഴും അദ്ദേഹം പോയി. പിന്നെയും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹുവാണ് സത്യം! തീര്‍ച്ചയായും അവര്‍ എന്നെ പരാജയപ്പെടുത്തിയിരിക്കുകയാണ് (അവര്‍ കരച്ചില്‍ നിര്‍ത്തുന്നില്ല). ആഇശ പറയുന്നു: അപ്പോള്‍ നബി പറഞ്ഞു: നീ പോയി അവരുടെ വായില്‍ മണ്ണ് വാരിയിടുക.’ ആഇശ പറയുന്നു: “അപ്പോള്‍ ഞാന്‍ (നബി അയച്ച ആ മനുഷ്യനോട്) പറഞ്ഞു: ‘നീ കൊള്ളരുതാത്തവാന്‍ തന്നെ, അല്ലാഹുവാണ് സത്യം! നബി നിന്നോട് കല്പിച്ച കാര്യം വേണ്ടവണ്ണം ചെയ്യാതെ അവിടത്തെ നീ വിഷമിപ്പിച്ചിരിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 30 (935)

 

എന്തുകൊണ്ടാണ് മരിച്ചവരുടെ മയ്യിത്തിനു മുന്നില്‍ കരയുന്നവരുടെ വായില്‍ മണ്ണ് വാരിയിടുവാന്‍ മുഹമ്മദ്‌ കല്പിച്ചത് എന്നറിയാന്‍ വേറെ ചില ഹദീസുകള്‍ കൂടി നോക്കേണ്ടി വരും. നമുക്ക്‌ ആ ഹദീസുകളും പരിശോധിക്കാം:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: ഉമറിന്‍റെ പേരില്‍ ഹഫ്സ കരഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുഞ്ഞു മകളേ നിര്‍ത്ത്‌! ബന്ധുക്കള്‍ കരഞ്ഞതിന്‍റെ  പേരില്‍ മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 16(927)

 

ഉമര്‍ നിവേദനം: നബി പറഞ്ഞു: (കുടുംബത്തിന്‍റെയും മറ്റും) വിലപിച്ചുള്ള കരച്ചില്‍ കാരണം മയ്യത്ത് ഖബറില്‍ വെച്ച് ശിക്ഷിക്കപ്പെടുന്നതാണ്. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 17)

 

ഇബ്നു ഉമര്‍ നിവേദനം: ഉമറിനു കഠാരി കൊണ്ടുള്ള കുത്തേറ്റ് ബോധരഹിതനായപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അദ്ദേഹത്തിന്‍റെ പേരില്‍ ഉച്ചത്തില്‍ അട്ടഹസിച്ചു കരഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവര്‍ കരയുന്നത് നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 18)

 

അബു ബുര്‍ദഃ തന്‍റെ പിതാവില്‍ നിന്നും നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (കുത്തേറ്റപ്പോള്‍) സുഹൈബ് ‘ഹാ… സഹോദരാ’ എന്ന് പറഞ്ഞുകൊണ്ട് വിലപിക്കാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സുഹൈബ്. ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് താങ്കള്‍ക്കറിയില്ലേ? (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 19)

 

അബു മൂസാ നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (അബൂലുഅ് ലുഅഃ കഠാരി കൊണ്ട് കുത്തിയപ്പോള്‍) സുഹൈബ് തന്‍റെ വീട്ടില്‍ നിന്നും വന്നു ഉമറിന്‍റെ അരികില്‍ ചെന്ന് കരയാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ ചോദിച്ചു: ‘ആരുടെ പേരിലാണ് നീ കരയുന്നത്? എന്‍റെ പേരിലാണോ?’ അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം! സത്യവിശ്വാസികളുടെ നേതാവേ, അങ്ങയുടെ പേരില്‍ തന്നെയാണ് ഞാന്‍ കരയുന്നത്.’ അപ്പോള്‍ ഉടനേ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഏതൊരു മയ്യത്തിന്‍റെ പേരില്‍ ആളുകള്‍ കരയുന്നുവോ, അത് നിമിത്തം തീര്‍ച്ചയായും മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞതു നിങ്ങള്‍ക്കറിയാം. (എന്നിട്ട് നീ എന്‍റെ പേരില്‍ കരയുകയാണോ?’ നിവേദകന്‍ പറയുന്നു: ഈ കാര്യം ഞാന്‍ മൂസ ബ്നു ത്വല്‍ഹത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജൂതന്മാരുടെ കാര്യത്തിലാണ് ആ പറഞ്ഞത് എന്ന് ആഇശ പറയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 20)

 

അനസ്‌ നിവേദനം: ഉമര്‍ ബ്നുല്‍ ഖത്താബിന് കുത്തേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഹഫ്സ വിലപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലയോ ഹഫ്സാ, ആര്‍ക്കുവേണ്ടി വിലപിക്കപ്പെട്ടുവോ അയാള്‍ (അതിന്‍റെ പേരില്‍) ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ കേട്ടിട്ടില്ലേ? സുഹൈബും അദ്ദേഹത്തിന്‍റെ പേരില്‍ വിലപിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു: ‘ഹേ! സുഹൈബ്, വിലപിക്കപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെന്ന് നിനക്കറിയില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 21)

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ കാരണം മയ്യത്ത്‌ ഖബറില്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 24)

 

അലിയ്യ് ബ്നു റബീഅ് നിവേദനം: കൂഫയില്‍ ആദ്യമായി വിലപിച്ചു കരഞ്ഞത് ഖറളത് ബ്നു കഅ്ബിന്‍റെ പേരിലാണ്. അപ്പോള്‍ മുഗീറത് ബ്നുശുഅ്ബഃ പറഞ്ഞു: ‘നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആര്‍ക്ക് വേണ്ടിയെങ്കിലും വിലപിക്കപ്പെട്ടാല്‍ വിലപിക്കപ്പെട്ടതിന്‍റെ പേരില്‍ പുനരുത്ഥാന നാളില്‍ അവന്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 28 (933)

 

ഒരാള്‍ മരിച്ചു പോയാല്‍ ജീവനോടെ ഇരിക്കുന്ന ബന്ധുക്കള്‍ അയാള്‍ക്ക് വേണ്ടി കരയുന്നത് മലക്കിന്‍റെ ദൃഷ്ടിയില്‍ പാപമാണ്. പക്ഷേ ആ പാപത്തിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതോ, മരിച്ചു പോയ മനുഷ്യരാണ്! ജീവിച്ചിരിക്കുന്നവര്‍ ചെയ്ത പാപം ഏറ്റെടുക്കാന്‍ മരിച്ചുപോയവര്‍ക്ക് പോലും കഴിയും എന്ന് മുഹമ്മദ്‌ വളരെ വ്യക്തമായി പറഞ്ഞ ഹദീസുകള്‍ ഉണ്ടായിരിക്കേ, അതിനെയെല്ലാം നിഷേധിച്ചു കൊണ്ട് ഒരാളുടെ പാപം മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ദാവാക്കാര്‍ പ്രസംഗിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്താണ്? ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മുസ്ലീങ്ങളെ അകറ്റാനുള്ള ഗൂഢതന്ത്രമാണോ ദാവാക്കാര്‍ക്ക് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!

 

ഇനി വേറെ ഒരു ഹദീസ്‌ കൂടി നോക്കാം:

 

ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനി അരുളി: ഏതൊരു മനുഷ്യന്‍ അക്രമമായി വധിക്കപ്പെടുമ്പോഴും (ആ കുറ്റം ആദ്യം നടപ്പില്‍ വരുത്തിയ) ആദാമിന്‍റെ ആദ്യസന്താനത്തിനു ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതെ പോവുകയില്ല. കാരണം, ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത് അവനാണ്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1364, പേജ് 676)

 

ഈ ഹദീസിലും മുഹമ്മദ്‌ പറയുന്നത് ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഉപദേശസത്യം തന്നെയാണ്. ഭൂമിയില്‍ ആര് കൊലപാതകം എന്ന പാപം ചെയ്താലും അതിന്‍റെ ഒരു പങ്ക് ആദമിന്‍റെ ആദ്യത്തെ സന്താനത്തിനുണ്ട് എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം എന്ന് ചിന്താശേഷിയുള്ളവര്‍ക്ക്‌ മനസ്സിലാകും. ആ കൊലപാതകികളുടെ പാപഭാരം ആദമിന്‍റെ ആദ്യസന്താനം ഏറ്റെടുക്കുകയാണ് ചെയ്യുന്നത് എന്നത്രേ ആ പറഞ്ഞതിന്‍റെ സാരം!

 

പാപിയായ ഒരുത്തന്‍റെ പാപഭാരം പാപിയായ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയും എന്നുള്ളതിന് ഇത്രമാത്രം തെളിവുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഉള്ളപ്പോഴാണ് ഈ ദാവാക്കാര്‍ പറയുന്നത്, ‘പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് പാപികളായ മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല, അത് ഖുര്‍ആന്‍റെയും ഹദീസുകളുടെയും അദ്ധ്യാപനത്തിന് വിരുദ്ധമാണ്, അതുകൊണ്ടുതന്നെ ഒരു മുസ്ലീമിന് അത് അംഗീകരിക്കാന്‍ കഴിയുകയില്ല’ എന്ന്!! മനസ്സിലാകാത്ത അറബി ഭാഷയില്‍ ഇവന്മാര്‍ ഈ ഖുര്‍ആനും ഹദീസുകളും വായിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഒരു പ്രാവശ്യമെങ്കിലും മനസ്സിലാകുന്ന മാതൃഭാഷയില്‍ ഈ പുസ്തകങ്ങള്‍ ഇവര്‍ ഒന്ന് വെറുതെ ഓടിച്ചു വായിച്ചിരുന്നെങ്കില്‍ പോലും ഇവര്‍ ഈ ജാതി വിഡ്ഢിത്തരം പറയില്ലായിരുന്നു!!

]]>
https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/feed/ 15
ന്യായപ്രമാണത്തിലെ 613 കല്പനകള്‍ https://sathyamargam.org/2013/12/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-613-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa/ https://sathyamargam.org/2013/12/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-613-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa/#comments Mon, 30 Dec 2013 17:21:32 +0000 http://www.sathyamargam.org/?p=865 (ഇത് മുഴുവനും ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” ഒന്നാം വാല്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)

 

റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ന്യായപ്രമാണ കല്പനകള്‍ രണ്ടു ഗണത്തില്‍പ്പെടുന്നു; വിധികളും നിഷേധങ്ങളും. 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.

 

വിധികള്‍:

 

I. ദൈവം

 

1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. പുറ.20:2

 

2. ദൈവത്തിന്‍റെ ഏകത്വം ഏറ്റു പറയണം. ആവ.6:4

 

3. ദൈവത്തെ സ്നേഹിക്കണം. ആവ.6:5

 

4. ദൈവത്തെ ഭയപ്പെടണം. ആവ.6:13

 

5. ദൈവത്തെ സേവിക്കണം. പുറ.23:25; ആവ.11:13

 

6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. ആവ.10:20

 

7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. ആവ.10:20

 

8. അവന്‍റെ വഴികളില്‍ നടക്കണം. ആവ.28:9

 

9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. ലേവ്യാ.22:32

 

II. ന്യായപ്രമാണം.

 

10. രാവിലേയും വൈകുന്നേരവും ഷേമ ഉരുവിടണം. ആവ. 6:7

 

11. ന്യായപ്രമാണം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. ആവ. 6:7

 

12. നെറ്റിയില്‍ മന്ത്രപ്പട്ട കെട്ടണം: ആവ 6:8

 

13. ഭുജത്തിലും അത് കെട്ടണം. ആവ. 6:8

 

14. വസ്ത്രത്തിന്‍റെ കോണ്‍ തലയ്ക്കല്‍ പൊടിപ്പു ഉണ്ടാക്കണം: സംഖ്യാ. 15:38

 

15. അതിനെ കട്ടിളകളിന്മേല്‍ ഉറപ്പിക്കണം: ആവ.6:9

 

16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം. ആവ.31:11

 

17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ്‌ എഴുതിയെടുക്കേണ്ടതാണ്: ആവ.17:18

 

18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. ആവ.31:19

 

19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. ആവ. 8:10

 

III. ദൈവാലയവും പുരോഹിതനും.

 

20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: പുറ. 25:8

 

21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം: ലേവ്യ. 19:30

 

22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: സംഖ്യാ. 18:4

 

23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23

 

24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ്‌ പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: പുറ. 30:19

 

25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക്‌ കത്തിക്കണം: പുറ. 27:20,221

 

26. പുരോഹിതന്മാര്‍ യിസ്രായേലിനെ അനുഗ്രഹിക്കണം: സംഖ്യാ. 6:23

 

27. പുരോഹിതന്മാര്‍ ധൂപപീഠത്തിന്‍റെ മുന്‍പില്‍ കാഴ്ചയപ്പവും കുന്തുരുക്കവും വെക്കണം: പുറ. 25:30

 

28. സ്വര്‍ണ്ണധൂപ പീഠത്തില്‍ ദിവസം രണ്ടു പ്രാവശ്യം സുഗന്ധ ധൂപം കത്തിക്കണം: പുറ. 30:7,8

 

29. യാഗപീഠത്തില്‍ തീ നിരന്തരം കത്തിക്കൊണ്ടിരിക്കണം: ലേവ്യ. 6:13

 

30. വെണ്ണീര്‍ ദിവസവും മാറ്റണം: ലേവ്യ. 6:10,11

 

31. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവരെ വിശുദ്ധ മന്ദിരത്തിനു പുറത്താക്കണം: സംഖ്യാ. 5:2

 

32. യിസ്രായേല്‍ മക്കള്‍ പുരോഹിതന്മാരെ ബഹുമാനിക്കണം: ലേവ്യ.21:8

 

33. പുരോഹിതന്മാര്‍ വിശേഷ പൌരോഹിത്യ വസ്ത്രം ധരിക്കണം: പുറ.28:2

 

34. പുരോഹിതന്മാര്‍ നിയമപ്പെട്ടകം തോളില്‍ ചുമക്കണം: സംഖ്യാ. 7:9

 

35. അഭിഷേക തൈലം പ്രത്യേക വിധിയനുസരിച്ച് തയ്യാറാക്കണം: പുറ. 30:31

 

36. പുരോഹിത കുടുംബങ്ങള്‍ ക്രമം അനുസരിച്ച് പൌരോഹിത്യ ശുശ്രൂഷ ചെയ്യണം: ആവ. 18:6-8

 

37. മരിച്ചു പോയ ഉറ്റ ചാര്‍ച്ചക്കാര്‍ക്ക് വേണ്ടി പുരോഹിതന്മാര്‍ക്ക് കാര്‍മ്മികമായി അശുദ്ധരാകാം: ലേവ്യ.21:2,3

 

38. മഹാപുരോഹിതന്‍ കന്യകയെ മാത്രമേ വിവാഹം ചെയ്യാവൂ: ലേവ്യ. 21:13

 

IV. യാഗങ്ങള്‍

 

39. ദിവസവും രണ്ടു പ്രാവശ്യം നിരന്തര ഹോമയാഗം അര്‍പ്പിക്കണം: സംഖ്യാ. 28:3

 

40. മഹാപുരോഹിതന്‍ ദിവസവും രണ്ടു പ്രാവശ്യം ഭോജനയാഗം അര്‍പ്പിക്കണം: ലേവ്യ.6:14

 

41. ശബ്ബത്തു തോറും മറ്റൊരു ഹോമയാഗം കൂടെ കഴിക്കേണ്ടതാണ്: സംഖ്യാ. 28:9

 

42. മാസാരംഭങ്ങളില്‍ ഒരു ഹോമയാഗം കൂടെ അര്‍പ്പിക്കേണ്ടതാണ്: സംഖ്യാ. 28:11

 

43. പെസഹയുടെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ദഹനയാഗം അര്‍പ്പിക്കണം: ലേവ്യ. 23:36

 

44. പെസഹയുടെ രണ്ടാം ദിവസം ആദ്യത്തെ യവം കൊണ്ടുള്ള ഭോജനയാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.23:10

 

45. ആദ്യഫല ദിവസത്തില്‍ ഹോമയാഗം അര്‍പ്പിക്കണം: സംഖ്യാ. 28:26,27

 

46. നീരാജനാര്‍പ്പണമായി പുളിപ്പുള്ള രണ്ടു അപ്പങ്ങളെ അര്‍പ്പിക്കണം. ലേവ്യ.23:17

 

47. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) ഒരു ഹോമയാഗം കൂടുതലായി അര്‍പ്പിക്കണം. സംഖ്യാ.29:1,2

 

48. പാപപരിഹാരദിവസത്തില്‍ ഒരു പ്രത്യേക യാഗം അര്‍പ്പിക്കേണ്ടതാണ്. സംഖ്യാ.29:7,8

 

49. പാപപരിഹാര ദിവസത്തില്‍ ദഹനയാഗം അര്‍പ്പിക്കേണം. ലേവ്യ.16:3

 

50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. സംഖ്യാ.29:13

 

51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. സംഖ്യാ.29:36

 

52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. പുറ.23:14

 

53. മൂന്നു തീര്‍ത്ഥാടകോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍, വാരോത്സവം, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് തീര്‍ത്ഥാടനോത്സവങ്ങള്‍.)

 

54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. ആവ.16:14

 

55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: പുറ.12:6

 

56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: പുറ.12:8

 

57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: സംഖ്യാ.9:11

 

58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: സംഖ്യാ.9:11

 

59. ഉത്സവയാഗങ്ങളിലും ഉപദ്രവകാലത്തും കാഹളം ധ്വനിപ്പിക്കേണ്ടതാണ്: സംഖ്യാ. 10:10

 

60. യാഗമായി അര്‍പ്പിക്കപ്പെടുന്ന കന്നുകാലികള്‍ക്ക് കുറഞ്ഞത് എട്ടു ദിവസം പ്രായമുണ്ടായിരിക്കണം: ലേവ്യ.22:27

 

61. ആവ ഊനമില്ലാത്തവ ആയിരിക്കണം: ലേവ്യ.22:21

 

62. എല്ലാ വഴിപാടുകളിലും ഉപ്പ് ചേര്‍ക്കണം: ലേവ്യ.2:13

 

63. ഹോമയാഗാര്‍പ്പണം ഒരു കല്പനയാണ്: ലേവ്യ.1:2

 

64. പാപയാഗവും കല്പനയാണ്: ലേവ്യ.6:8

 

65. അകൃത്യയാഗവും കല്പനയാണ്: ലേവ്യ.7:1

 

66. സമാധാനയാഗവും കല്പനയാണ്: ലേവ്യ.3:1

 

67. ഭോജനയാഗവും കല്പനയാണ്: ലേവ്യ.2:1; 6:7

 

68. ന്യായാധിപ സഭ ഏതെങ്കിലും തീരുമാനത്തില്‍ തെറ്റിയാല്‍ അതിലെ അംഗങ്ങള്‍ പാപയാഗം കൊണ്ടുവരണം: ലേവ്യ.4:13

 

69. ഒരു സാധാരണക്കാരന്‍ അറിയാതെ ലംഘനം ചെയ്‌താല്‍ അവനും ഈ യാഗം അര്‍പ്പിക്കണം: ലേവ്യ.4:27

 

70. ഏതെങ്കിലും വിലക്കുകളെ അറിയാതെ ലംഘിച്ചാലും അറിയുമ്പോള്‍ അവന്‍ അകൃത്യയാഗം അര്‍പ്പിക്കണം: ലേവ്യ.5:17,18

 

71. മോഷ്ടിക്കുകയോ, കള്ളസത്യം ചെയ്യുകയോ, അതുപോലുള്ള മറ്റു പാപങ്ങള്‍ ചെയ്കയോ ചെയ്‌താല്‍ അകൃത്യയാഗം അര്‍പ്പിക്കണം: ലേവ്യ.5:15; 19:20; 21:21-25

 

72. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ശേഷി അനുസരിച്ച് പാപയാഗം ചെയ്യേണ്ടതാണ്: ലേവ്യ.5:1-11

 

73. പാപം ദൈവസന്നിധിയില്‍ ഏറ്റുപറയുകയും അനുതപിക്കുകയും വേണം: സംഖ്യാ.5:6,7

 

74. സ്രവക്കാരന്‍ യാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.15:13-15

 

75. സ്രവക്കാരി യാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.15:28,29

 

76. പ്രസവത്തിനു ശേഷം സ്ത്രീ യാഗം അര്‍പ്പിക്കണം: ലേവ്യ.12:6

 

77. കുഷ്ഠരോഗി ശുദ്ധനായ ശേഷം യാഗം അര്‍പ്പിക്കണം: ലേവ്യ.14:10

 

78. കന്നുകാലികളുടെ ദശാംശം കൊടുക്കണം: ലേവ്യ.27:32

 

79. ശുദ്ധിയുള്ള കന്നുകാലികളില്‍ കടിഞ്ഞൂലുകളെ യാഗം കഴിക്കണം: പുറ.13:2

 

80. മനുഷ്യരിലെ ആദ്യജാതന്മാരെ വീണ്ടെടുക്കേണ്ടാതാണ്: പുറ.22:28; സംഖ്യാ. 18:15

 

81. കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കേണം: പുറ.34:20

 

82. അല്ലെങ്കില്‍ അതിന്‍റെ കഴുത്തു ഒടിച്ചു കളയണം: പുറ.13:13

 

83. യാഗത്തിനായി വേര്‍തിരിച്ച മൃഗങ്ങളെ വൈകാതെ യെരുശലേമില്‍ കൊണ്ടുവരേണ്ടതാണ്: ആവ.12:5,6

 

84. അവയെ വിശുദ്ധ മന്ദിരത്തില്‍ മാത്രമേ യാഗം അര്‍പ്പിക്കാവൂ: ആവ.12:14

 

85. യിസ്രായേല്‍ ദേശത്തിന് വെളിയിലുള്ള വഴിപാടുകളും വിശുദ്ധ മന്ദിരത്തിലേക്ക് കൊണ്ടുവരേണ്ടതാണ്: ആവ.12:26

 

86. വിശുദ്ധീകരിക്കപ്പെട്ട മൃഗങ്ങള്‍ക്ക് ഊനമുണ്ടായാല്‍ അവയെ വീണ്ടെടുക്കേണ്ടതാണ്: ആവ.12:15

 

87. വഴിപാടായി വെച്ചു മാറിയ മൃഗവും വിശുദ്ധമാണ്: ലേവ്യ.27:33

 

88. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുരോഹിതന്മാര്‍ ഭക്ഷിക്കേണം: ലേവ്യ.6:16

 

89. പാപ, അകൃത്യ യാഗങ്ങളുടെ മാംസവും അവര്‍ ഭക്ഷിക്കണം: പുറ.29:33

 

90. വിശുദ്ധീകരിക്കപ്പെട്ട മാംസം കാര്‍മ്മികമായി അശുദ്ധമായാല്‍ അതിനെ ദഹിപ്പിക്കേണ്ടതാണ്: ലേവ്യ.7:19

 

91. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷിക്കാത്ത മാംസത്തെ ചുട്ടുകളയണം: ലേവ്യ.7:17

 

V. നേര്‍ച്ചകള്‍

 

92. നാസീര്‍ വ്രതസ്ഥന്‍ വ്രതകാലം മുഴുവന്‍ തലമുടി വളര്‍ത്തണം: സംഖ്യാ.6:5

 

93. വ്രതകാലം പൂര്‍ത്തിയാകുമ്പോള്‍ അവന്‍ തല ക്ഷൌരം ചെയ്കയും വഴിപാടു കൊണ്ടുവരികയും ചെയ്യണം: സംഖ്യാ.6:18

 

94. നേര്‍ച്ചകളും ആണകളും നിവര്‍ത്തിക്കേണ്ടതാണ്: ആവ.23:21-32

 

95. നിയമാനുസൃതമായി മാത്രമേ ഇവ റദ്ദാക്കാവൂ: സംഖ്യാ.30:3

 

VI. കാര്‍മ്മികമായ വിശുദ്ധി

 

96. പിണം തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.11:8,24

 

97. എട്ടിനം ഇഴ ജന്തുക്കളെ തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.11:29-31

 

98. അശുദ്ധവസ്തുവിന്‍റെ സ്പര്‍ശനം കൊണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അശുദ്ധമാകും: ലേവ്യ.11:34

 

99. ഋതുവായ സ്ത്രീ കാര്‍മ്മികമായി അശുദ്ധയാണ്: ലേവ്യ.15:19

 

100. പ്രസവത്തിനു ശേഷം ഏഴു ദിവസത്തേക്ക് സ്ത്രീകള്‍ കാര്‍മ്മികമായി അശുദ്ധകളാണ്: ലേവ്യ.12:2

 

101. കുഷ്ഠരോഗി കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.13:3

 

102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: ലേവ്യ.13:51

 

103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: ലേവ്യ.14:44

 

104. സ്രവക്കാരന്‍ അശുദ്ധനാണ്: ലേവ്യ.15:2

 

105. ബീജം അശുദ്ധമാണ്: ലേവ്യ.15:16

 

106. രക്തസ്രവക്കാരി അശുദ്ധയാണ്: ലേവ്യ.15:19

 

107. മനുഷ്യശവം അശുദ്ധമാണ്: സംഖ്യാ.19:14.

 

108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: സംഖ്യാ.19:13,21

 

109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: ലേവ്യ.15:16

 

110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: ലേവ്യ.14:2

 

111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: ലേവ്യ.14:9

 

112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: ലേവ്യ.13:45

 

113. കാര്‍മ്മികമായ  ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: സംഖ്യാ.19:2-9

 

VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകള്‍:

 

114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: ലേവ്യ.27:2-8

 

115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ്‌ അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: ലേവ്യ.27:11,12

 

116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: ലേവ്യ.27:14

 

117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: ലേവ്യ.27:16,22,23

 

118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: ലേവ്യ.5:16

 

119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: ലേവ്യ.19:24

 

120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക്‌ വേണ്ടി കൊയ്യാതെ വിടണം: ലേവ്യ.19:9

 

121. കൊയ്ത്തിന്‍റെ കാലായും വിടേണ്ടതാണ്: ലേവ്യ.19:9

 

122. വയലില്‍ മറന്നു പോയ കറ്റയും ദരിദ്രന് വേണ്ടി ഉപേക്ഷിക്കണം: ആവ.24:19

 

123. വീണു കിടക്കുന്ന മുന്തിരിപ്പഴവും വിട്ടു കളയണം: ലേവ്യ.19:10

 

124. മുന്തിരിത്തോട്ടത്തിലെ കാലായും വിട്ടുകളയണം: ലേവ്യ.19:10

 

125. ആദ്യഫലം വേര്‍തിരിച്ചു ആലയത്തില്‍ കൊണ്ടുവരണം: പുറ.23:19

 

126. ഉദച്ചാര്‍പ്പണം വിശുദ്ധീകരിച്ച് ആലയത്തില്‍ കൊണ്ടുവരണം: ആവ.18:3,4

 

127. ഉല്‍പ്പന്നങ്ങളുടെ ദശാംശം ലേവ്യര്‍ക്ക് നല്‍കണം: ലേവ്യ.27:30; സംഖ്യാ.18:24

 

128. രണ്ടാമത്തെ ദശാംശം വേര്‍തിരിച്ച് യെരുശലേമില്‍ മാത്രം വെച്ചു ഭക്ഷിക്കേണ്ടതാണ്: ആവ.14:22,23

 

129. ലേവ്യര്‍ തങ്ങളുടെ ദശാംശത്തിന്‍റെ ദശാംശം പുരോഹിതന്മാര്‍ക്ക് നല്‍കണം: സംഖ്യാ.18:26

 

130. സപ്തവത്സരചക്രത്തില്‍ മൂന്നും ആറും വര്‍ഷങ്ങളില്‍ ദരിദ്രന്മാര്‍ക്ക് വേണ്ടി രണ്ടാമതൊരു ദശാംശം കൂടി വേര്‍തിരിക്കേണ്ടതാണ്: ആവ.14:28

 

131. ദശാംശങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ ഒരു പ്രഖ്യാപനം ഉരുവിടേണ്ടതാണ്: ആവ.26:13

 

132. ആദ്യഫലം ആലയത്തില്‍ കൊണ്ടുവരുമ്പോഴും ഇത് ചെയ്യണം: ആവ.26:5

 

133. ആദ്യത്തെ തിരിമാവുകൊണ്ടുള്ള വട പുരോഹിതന് കൊടുക്കണം: സംഖ്യാ.15:20

 

VIII. ശബ്ബത്താണ്ട്

 

134. ഏഴാം വര്‍ഷം വളരുന്നവയ്ക്ക് ഉടമസ്ഥരില്ല, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്: പുറ.23:11

 

135. ഏഴാം വര്‍ഷം നിലം കൃഷി ചെയ്യാതെ തരിശിടേണ്ടതാണ്: പുറ.34:21

 

136. യോബേല്‍ സംവത്സരത്തെ (50-ം വര്‍ഷം) വിശുദ്ധീകരിക്കണം: ലേവ്യ.25:10

 

137. പാപപരിഹാര ദിവസത്തില്‍ കാഹളം ഊതി എബ്രായ അടിമകളെ സ്വതന്ത്രമാക്കണം: ലേവ്യ.25:9

 

138. യോബേല്‍ സംവത്സരത്തില്‍ മുഴുവന്‍ ഭൂമിയും ഉടമസ്ഥര്‍ക്ക് മടക്കികൊടുക്കണം: ലേവ്യ.25:24

 

139. മതിലുള്ള പട്ടണത്തില്‍ ഒരു വീട് വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് വീണ്ടെടുക്കണം: ലേവ്യ.25:29,30

 

140. യിസ്രായേല്‍ ദേശത്ത് പ്രവേശിക്കുന്നതു മുതല്‍ യോബേല്‍ സംവത്സരം എണ്ണി വിളംബരം ചെയ്യണം: ലേവ്യ.25:8

 

141. ഏഴാം വര്‍ഷം എല്ലാ കടവും റദ്ദാക്കണം: ആവ.15:3

 

142. എന്നിരുന്നാലും അന്യ\ജാതിക്കാരനോട് കടം മടക്കി വാങ്ങാം: ആവ.15:3

 

IX. ഭക്ഷണത്തിനുള്ള മൃഗങ്ങളെ സംബന്ധിച്ച്

 

143. അറുക്കപ്പെട്ട മൃഗത്തിന്‍റെ ഓഹരി പുരോഹിതന് കൊടുക്കണം: ആവ.18:3

 

144. ആടുകളെ കത്രിക്കുന്ന ആദ്യരോമവും അവനു കൊടുക്കണം: ആവ.18:4

 

145. ശപഥാര്‍പ്പിതത്തില്‍ വിശുദ്ധ മന്ദിരത്തിനുള്ളതും പുരോഹിതന്മാര്‍ക്കുള്ളതും തമ്മില്‍ വേര്‍പെടുത്തണം: ലേവ്യ.27:21,28

 

146. ഭക്ഷ്യയോഗ്യമാകേണ്ടതിനു മൃഗവും പറവയും നിയമാനുസൃതം അറുക്കപ്പെടണം: ആവ.12:21

 

147. അവ ഗാര്‍ഹിക ജന്തുക്കള്‍ അല്ലെങ്കില്‍ കൊന്നതിനു ശേഷം അവയുടെ രക്തം മണ്ണിട്ട്‌ മൂടേണ്ടതാണ്: ലേവ്യ.17:13

 

148. പക്ഷിക്കൂടില്‍ നിന്ന് കുഞ്ഞുങ്ങളെ എടുത്താല്‍ തള്ളയെ വിടണം: ആവ.22:7

 

149. മൃഗങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്: ലേവ്യ.11:2

 

150. പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ആവ.14:11

 

151. വെട്ടുക്കിളികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ലേവ്യ.11:21

 

152. മത്സ്യങ്ങളെ പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ലേവ്യ.11:9

 

153. ന്യായാധിപ സഭ മാസത്തിലെ ആദ്യദിവസം വിശുദ്ധീകരിച്ച് വര്‍ഷങ്ങളേയും കാലങ്ങളെയും കണക്ക് കൂട്ടേണ്ടതാണ്: പുറ.12:2; ആവ.16:1

 

X. ഉത്സവങ്ങള്‍

 

154. ശബ്ബത്തുനാളില്‍ സ്വസ്ഥമായിരിക്കണം: പുറ.23:12

 

155. ശബ്ബത്തു നാളിന്‍റെ ആരംഭവും അവസാനവും വിശുദ്ധം എന്ന് പ്രഖ്യാപിക്കണം: പുറ.20:8

 

156. നീസാന്‍ മാസം 14-ം തിയ്യതി പുളിച്ച മാവ് വീടുകളില്‍ നിന്ന് മാറ്റണം: പുറ.12:15

 

157. നീസാന്‍ മാസം 15-ം തിയ്യതി പുറപ്പാടിന്‍റെ വിവരണം നല്‍കണം: പുറ.13:8

 

158. 15-ം തിയ്യതി പുളിപ്പില്ലാത്ത അപ്പം തിന്നണം: പുറ.12:18

 

159. പെസഹയുടെ ആദ്യ നാളില്‍ വിശ്രമിക്കണം: പുറ.12:16

 

160. പെസഹയുടെ ഏഴാം നാളിലും വിശ്രമിക്കണം: പുറ.12:16

 

161. കൊയ്ത്തിലെ ആദ്യത്തെ കറ്റ (നീരാജനക്കറ്റ) കൊണ്ടുവന്ന ദിവസം മുതല്‍ (നീസാന്‍ 16-ം തിയ്യതി) 49 ദിവസം എണ്ണണം: ലേവ്യ.23:15

 

162. സഭായോഗം കൂടുന്ന നാളില്‍ വിശ്രമിക്കണം: ലേവ്യ.23

 

163. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന=പുതുവത്സരം) വിശ്രമിക്കണം: ലേവ്യ.23:24

 

164. പാപപരിഹാര ദിവസത്തില്‍ ആത്മതപനം ചെയ്യണം: ലേവ്യ.16:29

 

165. പാപപരിഹാരദിവസത്തില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.16:29,31

 

166. കൂടാരപ്പെരുന്നാളിന്‍റെ ആദ്യ ദിവസത്തില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.23:35

 

167. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം നാളില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.23:36

 

168. കൂടാരപ്പെരുന്നാളിന്‍റെ കാലത്ത് യിസ്രായേല്‍ കൂടാരങ്ങളില്‍ പാര്‍ക്കണം: ലേവ്യ.23:43

 

169. കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് നാല് തരത്തിലുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തണം: ലേവ്യ.23:40

 

170. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) കാഹളം ഊതണം: സംഖ്യാ.29:1

 

XI. സാമുദായിക നിയമങ്ങള്‍

 

171. ഓരോ പുരുഷനും വര്‍ഷം തോറും അര ശേക്കല്‍ ആലയത്തില്‍ കൊടുക്കണം: പുറ.30:12,13

 

172. ഒരു പ്രവാചകനെ അനുസരിക്കണം: ആവ.18:15

 

173. ഒരു രാജാവിനെ നിയമിക്കണം: ആവ.17:15

 

174. ന്യായാധിപസഭയെ (സന്‍ഹെദ്രീം) അനുസരിക്കണം: ആവ.17:11

 

175. അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കണം: പുറ.23:2

 

176. ഓരോ പട്ടണത്തിലും ന്യായാധിപതിമാരേയും പ്രമാണികളെയും നിയമിക്കേണം: ആവ.16:18

 

177. അവര്‍ നിഷ്പക്ഷമായി ന്യായം വിധിക്കണം: ലേവ്യ.19:15

 

178. ഒരു സംഭവത്തിനു സാക്ഷിയായവന്‍ കോടതിയില്‍ നിന്ന് സാക്ഷ്യം പറയണം: ലേവ്യ.5:1

 

179. സാക്ഷികളെ സൂക്ഷ്മമായി പരിശോധിക്കണം: ആവ.13:15

 

180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19. കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)

 

181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: ആവ.21:4

 

182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: ആവ.19:3

 

183. ലേവ്യര്‍ക്ക് വസിക്കുന്നതിന് പട്ടണങ്ങള്‍ നല്‍കണം: സംഖ്യാ.35:2

 

184. അപകടം ഒഴിവാക്കുവാന്‍ വീടിന്‍റെ മുകളില്‍ കൈമത്തില്‍ നിര്‍മ്മിക്കണം: ആവ.22:8

 

XII. വിഗ്രഹാരാധന

 

185. വിഗ്രഹാരാധനയും അതുമായി ബന്ധപ്പെട്ടവയും നശിപ്പിച്ചു കളയണം: ആവ.7:5; 12:2

 

186. വിഗ്രഹാരാധനയിലേക്ക് മറിക്കപ്പെട്ട പട്ടണത്തോടു നിയമാനുസൃതം പ്രവര്‍ത്തിക്കണം: ആവ.13:17

 

187. ഏഴു കനാന്യജാതികളെ സംഹരിക്കണം: ആവ.20:17

 

188. അമാലേക്കിന്‍റെ ഓര്‍മ്മയെ മായിച്ചു കളയണം: ആവ.25:19

 

189. അമാലേക്കിന്‍റെ പ്രവൃത്തികളെ മായിച്ചു കളയണം: ആവ.25:17

 

XIII. യുദ്ധം

 

190. യുദ്ധത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ എല്ലാം അനുസരിക്കണം: ആവ.20:10-12

 

191. യുദ്ധകാലത്ത് പ്രത്യേക ചുമതലകള്‍ നല്‍കി ഒരു പുരോഹിതനെ നിയമിക്കണം: ആവ.20:2

 

192. സൈനിക പാളയം ശുചിയായി സൂക്ഷിക്കണം: ആവ.23:14,15

 

193. ഓരോ പടയാളിക്കും അതിനു ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം: ആവ.23:13

 

XIV. സാമൂഹിക നിയമങ്ങള്‍

 

194. മോഷ്ടിച്ച വസ്തു ഉടമസ്ഥന് മടക്കിക്കൊടുക്കണം: ലേവ്യ.6:4

 

195. ദരിദ്രനോട് ഔദാര്യം കാണിക്കണം: ലേവ്യ.25:35,36; ആവ.15:8

 

196. ഒരു എബ്രായ അടിമയെ സ്വതന്ത്രമാക്കുമ്പോള്‍ ഔദാര്യ ദാനങ്ങള്‍ കൊടുക്കേണ്ടതാണ്: ആവ.15:14

 

197. പലിശ കൂടാതെ ദരിദ്രന് വായ്പ കൊടുക്കണം: പുറ.22:25

 

198. അന്യന് പലിശക്ക് കടം കൊടുക്കാം: ആവ.23:30

 

199. ഉടമസ്ഥന് ആവശ്യമാണെങ്കില്‍ പണയവസ്തു മടക്കിക്കൊടുക്കണം: പുറ. 22:26; ആവ.24:13

 

200. കൂലിക്കാരന് കൂലി യഥാസമയം കൊടുക്കണം: ആവ.24:15

 

201. വേലക്കാരന് ഉത്പന്നങ്ങളില്‍ നിന്ന് ഭക്ഷിക്കാം: ആവ.23:24,25

 

202. ആവശ്യസമയത്തു മൃഗത്തിന്‍റെ ചുമലിലുള്ള ചുമട് മാറ്റുന്നതിന് സഹായിക്കേണ്ടതാണ്. പുറ.23:5

 

203. ആവശ്യപ്പെട്ടാല്‍ ചുമടില്‍ സഹോദരനെ സഹായിക്കണം: ആവ.22:4

 

204. നഷ്ടപ്പെട്ട വസ്തുവിനെ യജമാനന്‍റെ പക്കല്‍ എത്തിച്ചു കൊടുക്കേണ്ടതാണ്: പുറ.23:4; ആവ.22:1

 

205. പാപിയെ ശാസിക്കണം: ലേവ്യ.19:17

 

206. കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണം: ലേവ്യ.19:18

 

207. പരദേശിയെ സ്നേഹിക്കണം: ആവ.10:19

 

208. അളവുകളും തൂക്കങ്ങളും കൃത്യമായിരിക്കണം: ലേവ്യ.19:36

 

XV. കുടുംബം

 

209. ജ്ഞാനിയെ ബഹുമാനിക്കണം: ലേവ്യ.19:32

 

210. അപ്പനേയും അമ്മയേയും ബഹുമാനിക്കണം: പുറ.20:12

 

211. അമ്മയേയും അപ്പനേയും ഭയപ്പെടണം: ലേവ്യ.19:3

 

212. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വിവാഹം കഴിക്കണം: ഉത്പ.1:28

 

213. വിവാഹം നിയമാനുസരണം ആയിരിക്കണം: ആവ.24:1

 

214. വരന്‍ വധുവിനോടൊപ്പം ഒരു വര്‍ഷം സന്തോഷിക്കേണ്ടതാണ്: ആവ.24:5

 

215. ആണ്‍മക്കളെ പരിച്ഛേദനം ചെയ്യേണ്ടതാണ്: ഉല്പ.17:10; ലേവ്യ.12:3

 

216. ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ മരിച്ചവന്‍റെ വിധവയെ വിധവയെ വിവാഹം കഴിക്കണം: ആവ.25:5

 

217. ദേവരന്‍ വിവാഹം ചെയ്തില്ലെങ്കില്‍ അവന്‍ അവളെ സ്വതന്ത്രയായി വിടേണ്ടതാണ്: ആവ.25:9

 

218. ഒരു കന്യകയെ വഷളാക്കുന്നവന്‍ അവളെ വിവാഹം കഴിക്കുകയും പിന്നീട് ഒരിക്കലും അവളെ വിവാഹമോചനം ചെയ്യാതിരിക്കുകയും വേണം: ആവ.22:29

 

219. ഭാര്യയില്‍ അന്യായമായി വിവാഹ പൂര്‍വ്വ ദൂഷ്യം ആരോപിക്കുന്നവനെ ദണ്ഡിക്കണം; അവന്‍ ഒരിക്കലും അവളെ വിവാഹമോചനം ചെയ്യുവാന്‍ പാടില്ല: ആവ.22:18,19

 

220. കന്യകയെ വശീകരിക്കുന്നവനെ നിയമാനുസൃതം ശിക്ഷിക്കണം: പുറ.22:16

 

221. ഒരു ബദ്ധയോട് പ്രത്യേക നിയമം അനുസരിച്ച് പെരുമാറേണ്ടതാണ്: ആവ.21:11

 

222. ഉപേക്ഷണപത്രം മുഖേന മാത്രമേ വിവാഹമോചനം ചെയ്യാവൂ: സംഖ്യാ.24:1

 

223. വ്യഭിചാരം സംശയിക്കപ്പെട്ട സ്ത്രീയെ നിയമാനുസൃതമുള്ള പരിശോധനക്ക് വിധേയമാക്കണം: സംഖ്യാ.5:15-27

 

XVI. ശിക്ഷാസംബന്ധമായ നിയമങ്ങള്‍

 

224. ദണ്ഡനം നല്‍കേണ്ടത് നിയമാനുസരണം ആയിരിക്കണം: ആവ.25:2

 

225. യാദൃശ്ചികമായി കൊലപാതകം ചെയ്തവനെ സാങ്കേതനഗരത്തില്‍ ഒളിപ്പിക്കണം: സംഖ്യാ.35:25

 

226. വധശിക്ഷ വാളാല്‍ ആകാം: പുറ.21:20

 

227. അത് കഴുത്തു ഞെരിച്ചും ആകാം: പുറ..21:16

 

228. അത് അഗ്നിയില്‍ ദഹിപ്പിച്ചും ആകാം: ലേവ്യ.20:14

 

229. അത് കല്ലെറിഞ്ഞും ആകാം: ആവ.22:24

 

230. ചില കുറ്റങ്ങളില്‍ വധത്താല്‍ ശിക്ഷിക്കപ്പെട്ടവന്‍റെ ശവത്തെ മരത്തില്‍ തൂക്കാം: ആവ.21:22

 

231. മരത്തില്‍ തൂക്കപ്പെട്ട ശരീരം അന്ന് തന്നെ കുഴിച്ചിടണം: ആവ.21:23

 

XVII. അടിമകള്‍

 

232. എബ്രായ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: പുറ.21:2

 

233. എബ്രായ ദാസിയെ യജമാനന് വിവാഹം ചെയ്യാം: പുറ.21:8

 

234. അല്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കണം: പുറ.21:8

 

235. അന്യ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: ലേവ്യ.25:46

 

XVIII. നഷ്ടപരിഹാരം

 

236. ഒരു മനുഷ്യന്‍ ദോഷം സംഭവിച്ചവന് നഷ്ടപരിഹാരം അനുയോജ്യമായ നിയമം അനുസരിച്ച് ചെയ്യണം: പുറ.21:18

 

237. മൃഗത്താല്‍ ദോഷം സംഭവിച്ചാലും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.21:28

 

238. കുഴിയില്‍ വീണു ദോഷം സംഭവിച്ചാലും നഷ്ടപരിഹാരം ചെയ്യേണ്ടതാണ്: പുറ.21:33,34

 

239. കള്ളന്മാരെ ശിക്ഷിക്കണം: പുറ.22:1-4

 

240. കന്നുകാലികള്‍ അതിക്രമിച്ചു കയറി ദോഷം വരുത്തിയാല്‍ പകരം കൊടുക്കേണ്ടതാണ്: പുറ.22:5

 

241. തീവെയ്പ്പു നിമിത്തം നഷ്ടം സംഭവിച്ചു എങ്കില്‍ തീ കത്തിച്ചവന്‍ നഷ്ടപരിഹാരം ചെയ്യണം: പുറ.22:6

 

242. കൂലി കൂടാതെ സൂക്ഷിപ്പാന്‍ ഏല്പിച്ച മുതല്‍ നഷ്ടപ്പെട്ടാല്‍ നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:7-9

 

243. കൂലിക്ക് അല്ലാതെ സൂക്ഷിക്കാന്‍ ഏല്പിച്ച മുതലിനെ സംബന്ധിച്ചും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:10-13

 

244. കൂലിക്ക് വാങ്ങിയവയുടെയും കടം വാങ്ങിയവയുടെയും മേലുള്ള അവകാശവാദത്തിന്‍മേലും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:14

 

245. ക്രയവിക്രയം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കും ഈ നിയമം ബാധകമാണ്: ലേവ്യാ.25:14

 

246. അവകാശത്തര്‍ക്കങ്ങള്‍ക്കും ഇത് ബാധകമാണ്: പുറ.22:9

 

247. ഇതുപോലുള്ള മറ്റെല്ലാ വ്യവഹാരങ്ങള്‍ക്കും ഇത് ബാധകമാണ്: ആവ.25:12

 

248. പീഡകനെ കൊന്നാണെങ്കില്‍ പോലും പീഡിതരെ രക്ഷിക്കെണ്ടാതാണ്.

 

നിഷേധ കല്പനകള്‍.

 

I വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ

 

1. ഏകസത്യദൈവത്തെയല്ലാതെ അന്യദൈവങ്ങളെ ആരാധിക്കരുത്: പുറ.20:13

 

2. നിനക്ക് വേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്: പുറ.20:4

 

3. മറ്റുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടി വിഗ്രഹം ഉണ്ടാക്കരുത്: ലേവ്യാ.19:4

 

4. എന്തുദ്ദേശ്യത്തിനും വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്: പുറ.20:23

 

5. ഒരു വിഗ്രഹത്തെയും നമസ്കരിക്കരുത്: പുറ.20:5

 

6. ഒരു വിഗ്രഹത്തെയും സേവിക്കരുത്: പുറ.20:5

 

7. മോലെക്കിനു കുഞ്ഞുങ്ങളെ ബലി കഴിക്കരുത്: ലേവ്യാ.18:21

 

8. വെളിച്ചപ്പാടന്മാരുടെ അടുക്കല്‍ പോകരുത്: ലേവ്യാ. 19:31

 

9. മന്ത്രവാദികളുടെ അടുക്കല്‍ പോകരുത്: ലേവ്യാ.19:31

 

10. വിഗ്രഹപുരാണങ്ങളെ ഗൌരവമായി കണക്കാക്കരുത്: ലേവ്യാ.19:4

 

11. ദൈവത്തെ ആരാധിക്കാന്‍ പോലും ശിലാസ്തംഭം നാട്ടരുത്: ആവ.16:22

 

12. അതേ ഉദ്ദേശ്യത്തിനായി വേദി നിര്‍മ്മിക്കരുത്‌: ആവ.16:22

 

13. വിശുദ്ധ മന്ദിരത്തില്‍ അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കരുത്: ആവ.16:21

 

14. വിഗ്രഹങ്ങളുടെ പേരില്‍ സത്യം ചെയ്യുകയോ, ഒരു വിഗ്രഹാരാധിയെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുത്: പുറ.23:13

 

15. യിസ്രായേല്യരല്ലാത്തവരെപ്പോലും വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കരുത്: പുറ.23:13

 

16. യിസ്രായേല്യരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കരുത്: ആവ.13:13

 

17. വിഗ്രഹാരാധനയ്ക്ക് ഉപദേഷിക്കുന്നവന്‍റെ വാക്ക് കേള്‍ക്കരുത്: ആവ.13:8

 

18. അവനെ വെറുക്കാതിരിക്കരുത്: ആവ.13:9

 

19. അവനോടു കനിവ്‌ തോന്നരുത്: ആവ.13:9

 

20. അവനെ ഒളിപ്പിക്കരുത്: ആവ.13:9

 

21. അവന്‍റെ കുറ്റം മറയ്ക്കരുത്: ആവ.13:9

 

22. വിഗ്രഹങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് ഒന്നും എടുക്കരുത്: ആവ.7:25

 

23. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളെ വീണ്ടും പണിയരുത്: ആവ.13:17

 

24. അതിന്‍റെ സമ്പത്തില്‍\നിന്ന് ഒന്നും അനുഭവിക്കരുത്: ആവ.13:18

 

25. വിഗ്രഹവും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ ഒന്നും ഉപയോഗിക്കരുത്: ആവ.7:26

 

26. വിഗ്രഹങ്ങളുടെ നാമത്തില്‍ പ്രവചിക്കരുത്: ആവ.18:20

 

27. ദൈവത്തിന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കരുത്: ആവ.18:20

 

28. വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടി പ്രവചിക്കുന്നവനെ കേള്‍ക്കരുത്: ആവ.13:3

 

29. കള്ളപ്രവാചകനെ ഭയപ്പെടുകയോ അവന്‍റെ വധശിക്ഷയെ തടയുകയോ ചെയ്യരുത്. ആവ.18:22

 

30. വിഗ്രഹാരാധികളുടെ വഴികളെ അനുകരിക്കുകയോ, അവരുടെ മര്യാദകളെ പിന്തുടരുകയോ ചെയ്യരുത്: ലേവ്യാ.20:23

 

31. അവരുടെ ആചാര\മര്യാദകള്‍ അനുസരിക്കരുത്: ലേവ്യാ.19:26

 

32. പ്രശ്നം നോക്കരുത്: ആവ.18:10

 

33. മുഹൂര്‍ത്തം നോക്കരുത്: ആവ.18:10

 

34. ആഭിചാരം നോക്കരുത്: ആവ.18:10

 

35. മന്ത്രവാദം ചെയ്യരുത്: ആവ.18:10,11

 

36. ക്ഷുദ്രം പ്രവര്‍ത്തിക്കരുത്: ആവ.18:10

 

37. ലക്ഷണം നോക്കരുത്: ആവ.18:11

 

38. അഞ്ജനം നോക്കരുത് (മരിച്ചവരോട് ചോദിക്കരുത്) ആവ.18:11

 

39. പുരുഷന്‍റെ വസ്ത്രം സ്ത്രീ ധരിക്കരുത്: ആവ.22:5

 

40. സ്ത്രീയുടെ വസ്ത്രം പുരുഷന്‍ ധരിക്കരുത്: ആവ.22:5

 

41. വിഗ്രഹാരാധികളെപ്പോലെ ശരീരത്തില്‍ പച്ച കുത്തരുത്: ലേവ്യാ.19:28

 

42. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്: ആവ.22:11

 

43. തലമുടി ചുറ്റും വിളുമ്പ് വടിക്കരുത്: ലേവ്യാ.19:27

 

44. താടിയുടെ അറ്റം വിരൂപമാക്കരുത്: ലേവ്യാ.19:27

 

45. മരിച്ചവന് വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്: ലേവ്യാ.19:28; ആവ.14:1

 

II. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട വിലക്കുകള്‍

 

46. മിസ്രായീമിലേക്ക് മടങ്ങിച്ചെന്നു അവിടെ സ്ഥിരമായി പാര്‍ക്കരുത്: ആവ.17:16

 

47. അശുദ്ധചിന്തകളിലും കാഴ്ച്ചകളിലും മുഴുകരുത്. സംഖ്യാ.15:39

 

48. കനാനിലെ ഏഴു ജാതികളോടു ഉടമ്പടി ചെയ്യരുത്. പുറ.23:32

 

49. അവരില്‍ ആരേയും ജീവനോടെ വെച്ചേക്കരുത്: ആവ.20:16

 

50. വിഗ്രഹാരാധികളോട് കൃപ കാണിക്കരുത്: ആവ.7:2

 

51. അവരെ യിസ്രായേലില്‍ പാര്‍ക്കുവാന്‍ അനുവദിക്കരുത്: പുറ.23:33

 

52. അവരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടരുത്: ആവ.7:3

 

53. യെഹൂദാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍പ്പോലും ഒരു അമ്മോന്യനേയോ, മോവാബ്യനേയോ യെഹൂദാ സ്ത്രീ വിവാഹം കഴിക്കരുത്: ആവ.23:4

 

54. വംശപാരമ്പര്യം നിമിത്തം എശാവിന്‍റെ സന്തതിയെ വെറുക്കരുത്: ആവ.23:7

 

55. വംശപാരമ്പര്യം നിമിത്തം മിസ്രായീമ്യനെ വെറുക്കരുത്: ആവ.23:8

 

56. അമ്മോന്യ, മോവാബ്യ ജാതികളുമായി ഉടമ്പടി ചെയ്യരുത്: ആവ.23:3

 

57. യുദ്ധകാലത്ത് പോലും ഫല വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കരുത്: ആവ.20:19

 

58. ശത്രുവിനെ ഭയപ്പെടരുത്: ആവ.7:21

 

59. അമാലേക്ക് ചെയ്ത ദോഷം മറക്കരുത്: ആവ.25:19

 

III. ദൈവദൂഷണം

 

60. തിരുനാമാത്തെ ദുഷിക്കരുത്: ലേവ്യാ.24:16

 

61. യഹോവയുടെ നാമത്തെക്കൊണ്ട് കള്ളസത്യം ചെയ്യരുത്: ലേവ്യാ.19:12

 

62. യഹോവയുടെ നാമം വൃഥാ എടുക്കരുത്: പുറ.20:7

 

63. യഹോവയുടെ നാമം അശുദ്ധമാക്കരുത്: ലേവ്യാ.22:32

 

64. ദൈവമായ യഹോവയെ പരീക്ഷിക്കരുത്: ആവ.6:12

 

65. വിശുദ്ധ തിരുവെഴുത്തുകളില്‍നിന്ന് യഹോവയുടെ നാമത്തെ അഴിക്കുകയോ, അവന്‍റെ ആരാധനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയോ ചെയ്യരുത്: ആവ.12:4

 

66. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍റെ ശവം മരത്തില്‍ രാത്രി മുഴുവന്‍ ഇരിക്കരുത്: ആവ.21:22

 

IV. ദൈവാലയം

 

67. ദൈവാലയം സൂക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്: സംഖ്യാ.18:5

 

68. മഹാപുരോഹിതന്‍ തോന്നുമ്പോഴൊക്കെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യാ.16:2

 

69. അംഗഹീനനായ പുരോഹിതന്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യാ.21:23

 

70. താല്‍കാലികമായ അംഗഹീനത ബാധിച്ചാലും ദൈവാലയത്തിനകത്ത് വരരുത്: ലേവ്യാ.21:17

 

71. അംഗഹീനത നഷ്ടപ്പെടുന്നത് വരെ ശുശ്രൂഷയില്‍ പങ്കെടുക്കരുത്. ലേവ്യാ.21:18

 

72. ലേവ്യരും പുരോഹിതന്മാരും തങ്ങളുടെ പ്രവൃത്തി പരസ്പരം മാറ്റിച്ചെയ്യരുത്: സംഖ്യാ.18:3

 

73. മദ്യപന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുകയോ, ന്യായപ്രമാണം പഠിപ്പിക്കുകയോ ചെയ്യരുത്: ലേവ്യാ.10:9-11

 

74. പുരോഹിതന്മാര്‍ അല്ലാത്തവര്‍ വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: സംഖ്യാ.18:4

 

75. അശുദ്ധരായ പുരോഹിതന്മാരും വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: ലേവ്യാ.22:2

 

76. അശുദ്ധരായ പുരോഹിതന്മാര്‍ ആവശ്യമായ ശുദ്ധീകരണം കഴിഞ്ഞാലും അവരുടെ അശുദ്ധിയുടെ കാലത്ത് വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്. ലേവ്യാ.21:6

 

77. അശുദ്ധര്‍ ആലയത്തില്‍ പ്രവേശിക്കരുത്: സംഖ്യാ.5:3

 

78. അശുദ്ധന്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന മലയില്‍ പ്രവേശിക്കരുത്. ആവ.23:11

 

79. ചെത്തിയ കല്ലുകൊണ്ട് യാഗപീഠം നിര്‍മ്മിക്കരുത്‌: പുറ.20:25

 

80. യാഗപീഠത്തിന്മേല്‍ പടികളാല്‍ കയറരുത്: പുറ.20:26

 

81. യാഗപീഠത്തിലെ തീ അണയരുത്: ലേവ്യാ.6:9

 

82. നിയമാനുസൃതമായ സുഗന്ധധൂപം അല്ലാതെ മറ്റൊന്നും സ്വര്‍ണ്ണധൂപ പീഠത്തില്‍ കത്തിക്കരുത്: പുറ.30:9

 

83. അഭിഷേക തൈലം നിര്‍മ്മിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിത്യോപയോഗത്തിനുള്ള തൈലം നിര്‍മ്മിക്കരുത്‌: പുറ.30:32

 

84. അഭിഷേക തൈലം മനുഷ്യന്‍റെ ദേഹത്തില്‍ ഒഴിക്കരുത്: പുറ.30:32

 

85. സ്വര്‍ണ്ണധൂപപീഠത്തില്‍ സാധാരണ സുഗന്ധവര്‍ഗ്ഗം ഉപയോഗിക്കരുത്: പുറ.30:37

 

86. തണ്ടുകള്‍ പെട്ടകത്തില്‍ നിന്ന് മാറ്റരുത്: പുറ.25:15

 

87. പതക്കം ഏഫോദില്‍ നിന്ന് മാറ്റരുത്: പുറ.28:28

 

88. മഹാപുരോഹിതന്‍റെ അങ്കി കീറരുത്: പുറ.28:32

 

V. യാഗങ്ങള്‍

 

89. ആലയത്തിന് പുറത്തു യാഗങ്ങള്‍ അര്‍പ്പിക്കരുത്: ആവ.12:13

 

90. വിശുദ്ധീകരിക്കപ്പട്ട മൃഗങ്ങളെ സമാഗമന കൂടാരത്തിന് പുറത്തു വെച്ച് അറുക്കരുത്: ലേവ്യാ.17:3,4

 

91. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കരുത്: ലേവ്യാ.22:20

 

92. ഊനമുള്ള മൃഗത്തെ അറുക്കരുത്: ലേവ്യാ.22:22

 

93. ഊനമുള്ള മൃഗത്തിന്‍റെ രക്തം തളിക്കരുത്: ലേവ്യാ.22:24

 

94. ഊനമുള്ള മൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കരുത്: ആവ.22:23

 

95. ഊനം താത്കാലികമായിരുന്നാല്‍പ്പോലും മേല്‍പ്പറഞ്ഞവ ഒന്നും ചെയ്യരുതു: ആവ.17:1

 

96. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കുവാന്‍ അന്യനെപ്പോലും അനുവദിക്കരുത്: ലേവ്യാ.22:25

 

97. യാഗത്തിന് വിശുദ്ധീകരിക്കപ്പെട്ട മൃഗത്തിനു ഒരു ഊനവും വരുത്തരുത്: ലേവ്യാ.22:21

 

98. പുളിപ്പും തേനും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: ലേവ്യാ.2:11

 

99. ഉപ്പ് ചേര്‍ക്കാത്തതൊന്നും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: ലേവ്യാ.2:13

 

100. വേശ്യയുടെ കൂലിയായോ, നായയുടെ വിലയായോ ലഭിച്ച ഒരു മൃഗത്തേയും ആലയത്തില്‍ കൊണ്ടുവരരുത്: ആവ.23:19

 

101. ഒരു മൃഗത്തേയും അതിന്‍റെ കുട്ടിയേയും ഒരു ദിവസത്തില്‍ അറുക്കരുത്: ലേവ്യാ.22:28

 

102. പാപയാഗത്തില്‍ ഒലിവെണ്ണ ഒഴിക്കരുത്: ലേവ്യാ.5:11

 

103. അതില്‍ കുന്തുരുക്കവും ഇടരുത്: ലേവ്യാ.5:11

 

104. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ ഒലിവെണ്ണ ഉപയോഗിക്കരുത്: സംഖ്യാ.5:15

 

105. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ കുന്തുരുക്കം ഇടരുത്: സംഖ്യാ.5:15

 

106. യാഗമൃഗങ്ങളെ വെച്ചുമാറരുത്: ലേവ്യാ.27:10

 

107. ഒരു ഗണത്തിലുള്ളതിനെ മറ്റൊരു ഗണത്തിലേക്ക് മാറ്റരുത്: ലേവ്യാ.27:26

 

108. വിശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്: സംഖ്യാ.18:17

 

109. കന്നുകാലികളുടെ ദശാംശത്തെ വില്‍ക്കരുത്‌: ലേവ്യാ.27:32

 

110. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വില്‍ക്കരുത്‌: ലേവ്യാ.27:28

 

111. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വീണ്ടെടുക്കരുത്: ലേവ്യാ.27:28

 

112. പാപയാഗമായി അര്‍പ്പിക്കുന്ന പക്ഷിയെ കൊല്ലുമ്പോള്‍ അതിന്‍റെ തല രണ്ടായി പിളര്‍ക്കരുത്: ലേവ്യ.5:8

 

113. മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്: ആവ.15:19

 

114. ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കരുത്: ആവ.15:19

 

115. പുളിപ്പുള്ളപ്പോള്‍ പെസഹാക്കുഞ്ഞാടിനെ അറുക്കരുത്: പുറ.34:25

 

116. അര്‍പ്പിക്കേണ്ട ഭാഗങ്ങളെ പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: പുറ.12:10

 

117. പെസഹാക്കുഞ്ഞാടിന്‍റെ ഭക്ഷിക്കേണ്ട ഭാഗങ്ങളേയും പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: പുറ.12:10

 

118. ഉത്സവാര്‍പ്പണത്തിലെ യാതൊരംശവും മൂന്നാം ദിവസം വരെ വെച്ചേക്കരുത്: ലേവ്യ.7:17,18; 19:6

 

119. രണ്ടാം പെസഹയിലെ യാതൊന്നും ശേഷിപ്പിക്കരുത്: സംഖ്യാ.9:12

 

120. സ്തോത്രയാഗത്തെ പിറ്റേന്നാളത്തേക്ക് ശേഷിപ്പിക്കരുത്: ലേവ്യ.22:29,30

 

121. പെസഹക്കുഞ്ഞാടിന്‍റെ അസ്ഥി ഒന്നും ഒടിക്കരുത്: പുറ.12:46

 

122. രണ്ടാം പെസഹാക്കുഞ്ഞാടിന്‍റെയും അസ്ഥി ഒന്നും ഒടിക്കരുത്: സംഖ്യാ9:12.

 

123. പെസഹാമാംസം ഭക്ഷിക്കുന്ന വീട്ടില്‍നിന്നു ആ മാംസം ഒട്ടും പുറത്തുകൊണ്ടുപോകരുത്: പുറ.12:46

 

124. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുളിക്കുവാന്‍ അനുവദിക്കരുത്: ലേവ്യ.2:11

 

125. പെസഹാക്കുഞ്ഞാടിനെ പച്ചയായോ, വെള്ളത്തില്‍ പുഴുങ്ങിയോ തിന്നരുത്: പുറ.12:9

 

126. പരദേശിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:45

 

127. പരിച്ഛേദന ഏല്ക്കാത്തവനെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:48

 

128. വിശ്വാസത്യാഗിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:43

 

129. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവന്‍ യാതൊരു വിശുദ്ധ വസ്തുവും ഭക്ഷിക്കരുത്: ലേവ്യ.12:4

 

130. അശുദ്ധമായിത്തീര്‍ന്ന വിശുദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍ പാടില്ല: ലേവ്യ.7:19

 

131. കാലാവധി കഴിഞ്ഞു ശേഷിക്കുന്ന യാഗമാംസം ഭക്ഷിക്കരുത്: ലേവ്യ.19:6-8

 

132. ദുരുദ്ദേശ്യത്തോടുകൂടി അറുക്കപ്പെട്ട മാംസം ഭക്ഷിക്കരുത്: ലേവ്യ.7:18

 

133. പുരോഹിതനല്ലാത്തവന്‍ ഉദര്‍ച്ചാര്‍പ്പണം ഭക്ഷിക്കരുത്: ലേവ്യ.22:10

 

134. പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും അത് ഭക്ഷിക്കരുത്: ലേവ്യ.22:10

 

135. പരിച്ഛേദന ഏല്ക്കാത്തവന്‍ അത് ഭക്ഷിക്കരുത്: ലേവ്യ.22:10

 

136. അശുദ്ധനായ പുരോഹിതന്‍ അത് ഭക്ഷിക്കരുത്: ലേവ്യ.22:4

 

137. പുരോഹിതന്‍ അല്ലാത്ത ഒരുവനെ വിവാഹം കഴിച്ച പുരോഹിത പുത്രി വിശുദ്ധ സാധനങ്ങള്‍ ഭക്ഷിക്കരുത്: ലേവ്യ.22:12

 

138. പുരോഹിതന്‍റെ ഭോജനയാഗം ഭക്ഷിക്കരുത്: ലേവ്യ.6:23

 

139. പാപയഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്: ലേവ്യ.6:30

 

140. വിശുദ്ധീകരിക്കപ്പെട്ട മൃഗം ഊനമുള്ളതായിത്തീര്‍ന്നാല്‍ ഭക്ഷിക്കരുത്: ആവ.14:3

 

141. ധാന്യത്തിന്‍റെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.12:17

 

142. വീഞ്ഞിന്‍റെ രണ്ടാമത്തെ ദശാംശം കുടിക്കരുത്: ആവ.12:17

 

143. എണ്ണയുടെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.12:17

 

144. ഊനമില്ലാത്ത കടിഞ്ഞൂലുകളെ യെരുശലേമിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: ആവ.12:17

 

145. പുരോഹിതന്മാര്‍ പാപയാഗത്തേയും അകൃത്യയാഗത്തേയും പ്രാകാരത്തിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: ആവ.12:17

 

146. ഹോമയാഗത്തിന്‍റെ മാംസം ഭക്ഷിക്കുകയേ അരുത്: ആവ. 12:17

 

147. രക്തം തളിക്കുന്നതിനു മുന്‍പ്‌ മറ്റു യാഗങ്ങളെയും ഭക്ഷിക്കരുത്: ആവ.12:17

 

148. വിശുദ്ധ യാഗങ്ങളെ പുരോഹിതന്‍ അല്ലാത്തവര്‍ ഭക്ഷിക്കരുത്: ആവ.12:7

 

149. പുരോഹിതന്‍ പ്രാകാരത്തിന് പുറത്തു വെച്ചു ആദ്യഫലം ഭക്ഷിക്കരുത്: പുറ.19:32

 

150. അശുദ്ധനായിരിക്കുമ്പോള്‍ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.26:14

 

151. വിലാപത്തില്‍ ആയിരിക്കുമ്പോഴും അത് ചെയ്യരുത്‌: ആവ.26:14

 

152. അതിന്‍റെ വീണ്ടെടുപ്പ് വില ഭക്ഷണപാനീയങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല: ആവ.26:14

 

153. ദശാംശം വേര്‍തിരിക്കാത്ത ഉത്പന്നങ്ങള്‍ ഒന്നും ഭക്ഷിക്കരുത്: പുറ.22:28

 

154. വിവിധ ദശാംശങ്ങള്‍ വേര്‍തിരിക്കുന്ന ക്രമം മാറ്റരുത്: പുറ.22:28

 

155. സ്വമേധാദാനമോ, അല്ലാത്തതോ ആയ വഴിപാടുകളുടെ വില നല്‍കുവാന്‍ താമസിക്കരുത്: ആവ.23:23

 

156. തീര്‍ഥാടനോത്സവങ്ങളില്‍ ദൈവാലയത്തില്‍ വെറും കൈയായി വരരുത്: പുറ.23:15-17

 

157. നേര്‍ച്ച ലംഘിക്കരുത്: സംഖ്യാ.30:3

 

VI. പുരോഹിതന്മാര്‍

 

158. പുരോഹിതന്‍ വേശ്യയെ വിവാഹം കഴിക്കരുത്: ലേവ്യാ.21:7

 

159. അവന്‍ ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്: ലേവ്യ.21:7

 

160. വിവാഹമോചനം കഴിഞ്ഞവളെ അവന്‍ വിവാഹം കഴിക്കരുത്: ലേവ്യ.21:7

 

161. മഹാപുരോഹിതന്‍ വിധവയെ വിവാഹം കഴിക്കരുത്: ലേവ്യ.21:14

 

162. അവന്‍ ഒരു വെപ്പാട്ടിയെ എടുക്കരുത്: ലേവ്യ.21:14

 

163. തലമുടി നീട്ടിവളര്‍ത്തി പുരോഹിതന്മാര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യ.10:6

 

164. കീറിയ വസ്ത്രത്തോട് കൂടെ അവര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യ.10:6

 

165. ദൈവാലയെ ശുശ്രൂഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുരോഹിതന്മാര്‍ പ്രാകാരം വിട്ടു പോകരുത്: ലേവ്യ.10:7

 

166. പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ബന്ധുക്കളാലല്ലാതെ ഒരു സാധാരണ പുരോഹിതന്‍ അശുദ്ധനാകരുത്: ലേവ്യ.21:1-3

 

167. മഹാപുരോഹിതന്‍ ആരാലും അശുദ്ധനാകാന്‍ പാടില്ല: ലേവ്യ.21:11

 

168. ഏതു കാരണത്താലും അവന്‍ അശുദ്ധനാകരുത്: ലേവ്യ.21:11

 

169. ലേവി ഗോത്രത്തിന് യിസ്രായേല്‍ ദേശത്തിന്‍റെ വിഭജനത്തില്‍ ഓഹരി ഉണ്ടായിരിക്കരുത്: ആവ.18:1

 

170. യുദ്ധത്തിലെ കൊള്ളയുടെ വിഭജനത്തില്‍ അവര്‍ക്ക്‌ പങ്കുണ്ടാകരുത്: ആവ.18:1

 

171. മൃതവിലാപത്തിന്‍റെ അടയാളമായി കഷണ്ടി ഉണ്ടാക്കുവാന്‍ പാടില്ല: ആവ.14:1

 

VII. ഭോജനനിയമങ്ങള്‍

 

172. യെഹൂദന്‍ അശുദ്ധമൃഗങ്ങളെ ഭക്ഷിക്കരുത്: ആവ.14:7

 

173. അവന്‍ അശുദ്ധ മത്സ്യം ഭക്ഷിക്കരുത്: ലേവ്യ.11:9,10

 

174. അശുദ്ധപക്ഷികളെ അവന്‍ ഭക്ഷിക്കരുത്: ലേവ്യ.11:13

 

175. പറക്കുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കരുത്: ആവ.14:19

 

176. നിലത്ത് ഇഴയുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കുവാന്‍ പാടില്ല: ലേവ്യ.11:41

 

177. അവന്‍ ഇഴജന്തുക്കളെ തിന്നരുത്: ലേവ്യ.11:44

 

178. ഫലങ്ങളിലോ ഉത്പ്പന്നങ്ങളിലോ കാണപ്പെടുന്ന പുഴുക്കളെ ഭക്ഷിക്കരുത്: ലേവ്യ.11:42

 

179. അറപ്പായ ജന്തുക്കളെ ഭക്ഷിക്കരുത്: ലേവ്യ.11:43

 

180. താനേ ചത്തവയെ തിന്നരുത്: ആവ.14:21

 

181. പറിച്ചു കീറിപ്പോയതിനെ ഭക്ഷിക്കരുത്: പുറ.22:31

 

182. ജീവനുള്ള മൃഗത്തില്‍ നിന്നെടുത്ത യാതൊരു അവയവവും തിന്നരുത്: ആവ.12:23

 

183. തുടയുടെ തരത്തിലെ ഞരമ്പ്‌ തിന്നരുത്: ഉത്പത്തി.32:32

 

184. രക്തം ഭക്ഷിക്കരുത്: ലേവ്യ.7:26

 

185. ഒരു പ്രത്യേക തരം മേദസ്സ് തിന്നാന്‍ പാടില്ല: ലേവ്യ.7:23

 

186. മാംസത്തെ പാലിനോടൊപ്പം പാകം ചെയ്യരുത്: പുറ.23:19

 

187. അങ്ങനെ പാകം ചെയ്തതിനെ ഭക്ഷിക്കരുത്: പുറ.34:26

 

188. കല്ലെറിഞ്ഞു കൊല്ലപ്പെട്ട കാളയുടെ മാംസം ഭക്ഷിക്കരുത്: പുറ.21:28

 

189. നീസാന്‍ മാസം പതിനാറാം തിയ്യതി വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ പുതിയ ധാന്യം കൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരുത്: ലേവ്യ.23:14

 

190. വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ മലര്‍ ഭക്ഷിക്കരുത്: ലേവ്യ.23:14

 

191. കതിര്‍ ഭക്ഷിക്കരുത്: ലേവ്യ.23:14

 

192. ആദ്യത്തെ മൂന്നു വര്‍ഷത്തെ ഫലം ഭക്ഷിക്കരുത്: ലേവ്യ.19:23

 

193. മുന്തിരിത്തോട്ടത്തില്‍ വേറൊരു വിത്ത്‌ നട്ടാല്‍ അതിന്‍റെ ഫലം ഭക്ഷിക്കരുത്: ആവ.22:9

 

194. വിഗ്രഹങ്ങള്‍ക്ക്‌ പാനീയ ബലി അര്‍പ്പിക്കരുത്: ആവ.32:37

 

195. അമിതഭക്ഷണവും മദ്യപാനവും അരുത്: ആവ.21:20

 

196. പാപപരിഹാര ദിവസത്തില്‍ ഭക്ഷണം കഴിക്കരുത്: ലേവ്യ.23:29

 

197. പെസഹയ്ക്ക് പുളിപ്പ്‌ ഭക്ഷിക്കരുത്: പുറ.13:3

 

198. പെസഹയ്ക്ക് പുളിപ്പുള്ള യാതൊന്നും ഭക്ഷിക്കരുത്: പുറ.13:7

 

199. പെസഹയുടെ തലേ ദിവസം പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്” ആവ.16:3

 

200. പെസഹായ്ക്ക് ആരുടേയും കൈവശം പുളിപ്പൊന്നും കാണരുത്: പുറ.13:7

 

201. പെസഹയുടെ ഏഴു ദിവസങ്ങളിലും പുളിച്ച മാവ് കാണരുത്: പുറ.12:19

 

VIII. നാസീര്‍ വ്രതം

202. നാസീര്‍ വ്രതസ്ഥന്‍ വീഞ്ഞും മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്: സംഖ്യാ.6:3

 

203. പഴുത്ത മുന്തിരിങ്ങാ തിന്നരുത്: സംഖ്യാ.6:3

 

204. ഉണങ്ങിയ മുന്തിരിങ്ങാ തിന്നരുത്: സംഖ്യാ.6:3

 

205. മുന്തിരിയുടെ കുരു തിന്നരുത്: സംഖ്യാ.6:4

 

206. മുന്തിരിങ്ങയുടെ തൊലി തിന്നരുത്: സംഖ്യാ.6:4

 

207. ബന്ധുക്കളുടെ മരണം നിമിത്തം അവന്‍ കാര്‍മ്മികമായി സ്വയം അശുദ്ധനാകരുത്: സംഖ്യാ.6:7

 

208. ശവമുള്ള കൂടാരത്തില്‍ അവന്‍ പ്രവേശിക്കരുത്: ലേവ്യ.21:11

 

209. തല ക്ഷൌരം ചെയ്യരുത്: സംഖ്യാ.6:5

 

IX. കൃഷി

 

210. സാധുക്കള്‍ക്ക് വിടാതെ വയലിന്‍റെ അരിക് തീര്‍ത്ത്‌ കൊയ്യരുത്: ലേവ്യ.23:22

 

211. കൊയ്ത്തു സമയത്ത് വീണ കാലാ പെറുക്കരുത്: ലേവ്യ.19:9

 

212. മുന്തിരിത്തോട്ടത്തിലെ കാലാ പെറുക്കരുത്: ലേവ്യ.19:10

 

213. മുന്തിരിത്തോട്ടത്തില്‍ വീണു കിടക്കുന്ന പഴം പെറുക്കരുത്: ലേവ്യ.19:10

 

214. മറന്നു പോയ കറ്റ എടുക്കാന്‍ മടങ്ങിപ്പോകരുത്: ആവ.24:19

 

215. വയലില്‍ കൂട്ടുവിത്തു വിതയ്ക്കരുത്: ലേവ്യ.10:19

 

216. മുന്തിരിത്തോട്ടത്തില്‍ ധാന്യം വിതയ്ക്കരുത്: ആവ.22:9

 

217. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്: ലേവ്യ.19:19

 

218. രണ്ടുതരം മൃഗങ്ങളെ ഒന്നിച്ചു പൂട്ടി ഉഴരുത്: ആവ.22:10

 

219. മെതിയ്ക്കുമ്പോള്‍ അത് ഭക്ഷിക്കാതിരിക്കുന്നതിനു കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്: ആവ.25:4

 

220. ഏഴാം വര്‍ഷത്തില്‍ നിലം വിതയ്ക്കരുത്: ലേവ്യ.25:4

 

221. ഏഴാം വര്‍ഷത്തില്‍ മുന്തിരിത്തോട്ടത്തില്‍ വള്ളിത്തല മുറിക്കരുത്: ലേവ്യ.25:4

 

222. ഏഴാം വര്‍ഷം (പതിവ് പോലെ) കൊയ്യരുത്: ലേവ്യ.25:5

 

223. ഏഴാം വര്‍ഷം പഴം പറിക്കരുത്: ലേവ്യ.25:5

 

224. യോബേല്‍ സംവത്സരത്തില്‍ വിതയ്ക്കുകയോ, വള്ളിത്തല മുറിക്കുകയോ ചെയ്യരുത്: ലേവ്യ.25:11

 

225. യോബേല്‍ സംവത്സരത്തില്‍ കൊയ്യരുതു: ലേവ്യ.25:11

 

226. യോബേല്‍ സംവത്സരത്തില്‍ പഴം പറിക്കരുത്: ലേവ്യ.25:11

 

227. യിസ്രായേല്‍ ദേശത്തു നിലം ജന്മം വില്‍ക്കരുത്‌: ലേവ്യ.25:23

 

228. ലേവ്യരുടെ ഭൂമി മാറ്റരുത്: ലേവ്യ.25:33

 

229. ലേവ്യനു ഉപജീവനം നല്‍കാതെ ഉപേക്ഷിക്കരുത്: ആവ.12:19

 

X. വായ്പ, വ്യാപാരം, അടിമകളോടുള്ള പെരുമാറ്റം

 

230. ഏഴാം വര്‍ഷത്തിനു ശേഷം വായ്പ മടക്കിച്ചോദിക്കാന്‍ പാടില്ല: ആവ.15:2

 

231. വിമോചന സംവത്സരം അടുത്തു എന്ന് പറഞ്ഞ് ദരിദ്രന് വായ്പ നിഷേധിക്കരുത്: ആവ.15:9

 

232. ദരിദ്രന് ഔദാര്യം നിഷേധിക്കരുത്: ആവ.15:7

 

233. സേവനകാലം പൂര്‍ത്തിയാകുമ്പോള്‍ എബ്രായ അടിമയെ വെറുങ്കയ്യായി അയച്ചു കളയരുത്: ആവ.15:13

 

234. മടക്കിക്കൊടുക്കുവാന്‍ നിവൃത്തി ഇല്ലാത്തവന്‍ എന്നറിഞ്ഞ് ഒരു കടക്കാരനെ ഉപേക്ഷിക്കരുത്: പുറ.22:25

 

235. മറ്റൊരു യെഹൂദന് പലിശക്ക്‌ പണം കടം കൊടുക്കരുത്: ലേവ്യ.25:37

 

236. മറ്റൊരു യെഹൂദനില്‍ നിന്ന് പലിശക്ക്‌ പണം കടം വാങ്ങരുത്: ലേവ്യ.23:20

 

237. ജാമ്യക്കാരനായോ, സാക്ഷിയായോ, ഉടമ്പടിയുടെ എഴുത്തുകാരനായോ പലിശയുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയില്‍ പങ്കാളിയാകരുത്: പുറ.22:25

 

238. കൂലിക്കാരന്‍റെ കൂലി വൈകിപ്പിക്കരുത്: ലേവ്യ.19:13

 

239. കടക്കാരനില്‍നിന്ന് പണയം ബലം പ്രയോഗിച്ചു വാങ്ങരുത്: ആവ.24:10

 

240. ദരിദ്രന്‍റെ പണയവസ്തു അവന് ആവശ്യമുള്ളപ്പോള്‍ നിന്‍റെ കൈവശം വയ്ക്കരുത്: ആവ.24:12

 

241. വിധവയുടെ കയ്യില്‍ നിന്ന് പണയം വാങ്ങരുത്: ആവ.24:17

 

242. ജീവനോപാധിയായ വസ്തുവിനെ കടക്കാരനില്‍ നിന്ന് പണയമായി വാങ്ങരുത്: ആവ.24:6

 

243. യെഹൂദനെ തട്ടിക്കൊണ്ട് പോകരുത്: പുറ.21:16

 

244. മോഷ്ടിക്കരുത്: ലേവ്യ.19:11

 

245. കൂട്ടുകാരന്‍റെ വസ്തു കവര്‍ച്ച ചെയ്യരുത്: ലേവ്യ.19:13

 

246. കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്: ആവ.19:14

 

247. ചതിക്കരുത്: ലേവ്യ.19:11

 

248. കടമോ, നിക്ഷേപമോ ആയി വാങ്ങിയതിനെ നിഷേധിക്കരുത്: ലേവ്യ.19:11

 

249. മറ്റൊരുവന്‍റെ വസ്തു സംബന്ധിച്ച് കള്ളസത്യം ചെയ്യരുത്: ലേവ്യ.19:11

 

250. വ്യാപാരത്തില്‍ ആരെയും വഞ്ചിക്കരുത്: ലേവ്യ.25:14

 

251. വാക്കാല്‍പ്പോലും ഒരുവനെ തെറ്റിദ്ധരിപ്പിക്കരുത്: ലേവ്യ.25:17

 

252. അന്യനെ വാക്കാല്‍പ്പോലും പീഡിപ്പിക്കരുത്: പുറ.22:21

 

253. കച്ചവടത്തില്‍ അവന് ദോഷം വരുത്തരുത്: പുറ.22:20

 

254. ഒളിച്ചോടി യിസ്രായേല്‍ ദേശത്തെത്തിയ അടിമയെ അവന്‍റെ യജമാനന്‍റെ കയ്യിലേല്‍പ്പിക്കരുത്: ആവ.23:15

 

255. ഇപ്രകാരമുള്ള അടിമയെ സ്വാര്‍ത്ഥത്തിനായി ഉപയോഗിക്കരുത്: ആവ.23:16

 

256. വിധവയെയും അനാഥനേയും ക്ലേശിപ്പിക്കരുത്: പുറ.22:22

 

257. എബ്രായ അടിമയെ പീഡിപ്പിക്കരുത്: ലേവ്യ.25:39

 

258. എബ്രായ അടിമയെ വില്‍ക്കരുത്‌: ലേവ്യ.25:42

 

259. അവരോടു കഠിനമായി പെരുമാറരുത്: ലേവ്യ.25:43

 

260. എബ്രായ അടിമയോടു കഠിനമായി പെരുമാറാന്‍ ഒരു വിജാതീയനെ അനുവദിക്കരുത്: ലേവ്യ.25:53

 

261. എബ്രായ ദാസിയെ വില്‍ക്കരുത്‌: പുറ.21:8

 

262. അവളെ വിവാഹം കഴിച്ചാല്‍ അവളുടെ ഉപജീവനം, ഉടുപ്പ്, വിവാഹമുറ എന്നിവ കുറയ്ക്കരുത്: പുറ.21:10

 

263. വിവാഹിതയായ ബദ്ധയെ വില്‍ക്കരുത്‌: ആവ.21:14

 

264. അവളോട്‌ അടിമയോടെന്നപോലെ പെരുമാറരുത്: ആവ.21:14

 

265. കൂട്ടുകാരനുള്ള യാതൊന്നും  മോഹിക്കരുത്: പുറ.20:17

 

266. വഷളത്തം പ്രവര്‍ത്തിക്കരുത്: ആവ.5:18

 

267. കൂട്ടുകാരന്‍റെ വിളവില്‍ അരിവാള്‍ വെയ്ക്കരുത്: ആവ.23:25

 

268. ഭക്ഷിക്കാവുന്നതിലധികം മുന്തിരിപ്പഴം പറിക്കരുത്: ആവ.23:24

 

269. കളഞ്ഞു കിട്ടിയ വസ്തു കയ്യില്‍ വച്ചേക്കരുത്: ആവ.22:3

 

270. ഭാരത്തിന്‍ കീഴെ കഷ്ടപ്പെടുന്ന മനുഷ്യനായാലും മൃഗത്തിനായാലും സഹായം നിഷേധിക്കരുത്: പുറ.23:5

 

271. അളവിലും തൂക്കത്തിലും അന്യായം ചെയ്യരുത്: ലേവ്യ.19:35

 

272. കൃത്യമല്ലാത്ത പടി സൂക്ഷിക്കരുത്: ആവ.25:13

 

XI. ന്യായപാലനം

 

273. ഒരു ന്യായാധിപതി അന്യായം ചെയ്യരുത്: ലേവ്യ.19:15

 

274. അവന്‍ സമ്മാനം വാങ്ങരുത്: പുറ.23:8

 

275. അവന്‍ പക്ഷാപാതം കാണിക്കരുത്: ലേവ്യ.19:15

 

276. അവന്‍ മനുഷ്യനെ ഭയപ്പെടരുത്: ആവ.1:17

 

277. ദരിദ്രനോട് പക്ഷാപാതം കാണിക്കരുത്: പുറ.23:3; ലേവ്യ.19:15

 

278. ദുഷ്ടനെ നീതീകരിക്കരുത്: പുറ.23:7

 

279. കുറ്റക്കാരനോട് കനിവ് കാണിക്കരുത്: ആവ.19:13

 

280. പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചു കളയരുത്: ആവ.24:17

 

281. അപരന്‍റെ അസാന്നിധ്യത്തില്‍ ഒരു വ്യവഹാരക്കാരന്‍റെ വാക്ക് കേള്‍ക്കരുത്: പുറ.23:2

 

282. ഒന്നിന്‍റെ ഭൂരിപക്ഷത്തില്‍ കൊലപാതകക്കുറ്റം വിധിക്കരുത്: പുറ.23:2

 

283. സത്യം എന്ന് ബോധ്യം ഇല്ലെങ്കില്‍ മറ്റൊരു ന്യായാധിപന്‍റെ അഭിപ്രായം ന്യായാധിപന്‍ സ്വീകരിക്കരുത്: പുറ.23:2

 

284. നിയമം അറിഞ്ഞുകൂടാത്തവനെ ന്യായാധിപനായി നിയമിക്കരുത്: ആവ.1:17

 

285. കള്ളസാക്ഷ്യം പറയരുത്: പുറ.20:16

 

286. ദുഷ്ടന്‍റെ സാക്ഷ്യം സ്വീകരിക്കരുത്: പുറ.23:1

 

287. വ്യവഹാരത്തില്‍ ഉള്‍പ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്ന് സാക്ഷ്യം സ്വീകരിക്കരുത്: ആവ.24:16

 

288. ഏക സാക്ഷിയുടെ വാമൊഴിയില്‍ വിധി പുറപ്പെടുവിക്കരുത്: ആവ.19:15

 

289. കൊല ചെയ്യരുത്: പുറ.20:13

 

290. സാഹചര്യത്തെളിവിനെ മാത്രം അടിസ്ഥാനമാക്കി കുറ്റം വിധിക്കരുത്: പുറ.23:7

 

291. വധശിക്ഷ അര്‍ഹിക്കുന്ന വ്യവഹാരങ്ങളില്‍ സാക്ഷി ന്യായാധിപനായിരിക്കുവാന്‍ പാടില്ല: സംഖ്യാ.35:30

 

292. ശരിയായ വിസ്താരവും കുറ്റസമ്മതവും കൂടാതെ ആരെയും വിധിക്കരുത്: സംഖ്യാ.35:12

 

293. പിന്നില്‍ നിന്നുപദ്രവിക്കുന്ന വ്യക്തിയോട് കനിവ് കാണിക്കുകയോ, ആ വ്യക്തിയുടെ ശിക്ഷയില്‍നിന്നൊഴിവാക്കുകയോ ചെയ്യരുത്: ആവ.25:12

 

294. ഭീഷണിമേല്‍ സംഭവിച്ച കുറ്റത്തിന് ശിക്ഷ നല്‍കരുത്: ആവ.22:26

 

295. മരണയോഗ്യനായ കൊലപാതകന്‍റെ ജീവന് വേണ്ടി വീണ്ടെടുപ്പുവില വാങ്ങരുത്: സംഖ്യാ.35:31

 

296. സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ കാലത്തിനു മുമ്പ് മടങ്ങി വരേണ്ടതിന് അവന്‍റെ വീണ്ടെടുപ്പുവില വാങ്ങരുത്: സംഖ്യാ.35:32

 

297. അപകടത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ സംശയിക്കരുത്: ലേവ്യ.19:16

 

298. വഴിയില്‍ ഇടര്‍ച്ച വെക്കരുത്: ലേവ്യ.19:14

 

299. അബദ്ധോപദേശം നല്‍കി ആരേയും വഴി തെറ്റിക്കരുത്: ലേവ്യ.19:14

 

300. കുറ്റക്കാരനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടിപ്പിക്കരുത്: ആവ.25:2,3

 

301. ഏഷണി പറഞ്ഞ് നടക്കരുത്: ലേവ്യ.19:16

 

302. ഹൃദയത്തില്‍ സഹോദരനെ ദ്വേഷിക്കരുത്: ലേവ്യ.19:17

 

303. യെഹൂദനെ അപമാനിക്കരുത്: ലേവ്യ.19:17

 

304. പക വെയ്ക്കരുത്: ലേവ്യ.19:18

 

305. പ്രതികാരം ചെയ്യരുത്: ലേവ്യ.19:18

 

306. പക്ഷിക്കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തള്ളയെ എടുക്കരുത്: ആവ.22:6

 

307. പുറ്റില്‍ ക്ഷൌരം ചെയ്യരുത്: ലേവ്യ.13:33

 

308. കുഷ്ഠരോഗത്തിന്‍റെ മറ്റു അടയാളങ്ങളെ മാറ്റിക്കളയരുത്: ആവ.24:8

 

309. വധിക്കപ്പെട്ട ശരീരം കണ്ടെടുത്ത താഴ്വരയില്‍ കൃഷി ചെയ്യരുത്: ആവ.21:4

 

310. ക്ഷുദ്രക്കാരത്തിയെ ജീവനോടെ വെച്ചേക്കരുത്: പുറ.22:18

 

311. പുതുതായി വിവാഹിതനായവനെ ഒരു വര്‍ഷം സൈന്യസേവനത്തിനു നിര്‍ബന്ധിക്കരുത്: ആവ.24:5

 

312. ന്യായപ്രമാണത്തിന്‍റെ പാരമ്പര്യം സംപ്രേഷണം ചെയ്യുന്നവരോട് മത്സരിക്കരുത്: ആവ.17:11

 

313. ന്യായപ്രമാണത്തിലെ കല്പനകളോട് ഒന്നും കൂട്ടരുത്: ആവ.13:1

 

314.  ന്യായപ്രമാണത്തിലെ കല്പനകളില്‍നിന്ന് ഒന്നും കുറയ്ക്കരുത്: ആവ.13:1

 

315. ന്യായാധിപതിയെ ശപിക്കരുത്: പുറ.22:28

 

316. അധിപതിയെ ശപിക്കരുത്: പുറ.22:27

 

317. യെഹൂദനെ ശപിക്കരുത്: ലേവ്യ.19:14

 

318. അപ്പനെയോ, അമ്മയേയോ ശപിക്കരുത്: പുറ.21:17

 

319. അപ്പനെയോ, അമ്മയേയോ അടിക്കരുത്: പുറ.21:15

 

320. ശബ്ബത്തു നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.20:10

 

321. അന്ന് നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറം നടക്കരുത്: പുറ.16:29

 

322. ശബ്ബത്തു നാളില്‍ ശിക്ഷിക്കരുത്: പുറ.35:3

 

323. പെസഹയുടെ ഒന്നാം നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.12:16

 

324. പെസഹയുടെ ഏഴാം നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.12:16

 

325. ആദ്യഫലാര്‍പ്പണദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:21

 

326. കാഹളനാദോത്സവത്തില്‍ സാമാന്യ വേല യാതൊന്നും ചെയ്യരുത്: ലേവ്യ.23:25

 

327. കൂടാരപ്പെരുന്നാളിന്‍റെ ഒന്നാം ദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:25

 

328. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം ദിവസം വേല ഒന്നും ചെയ്യരുത്: ലേവ്യ.23:36

 

329. പാപപരിഹാരദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:28

 

XII. അഗമ്യഗമനവും മറ്റു വിലക്കപ്പെട്ട ബന്ധങ്ങളും

 

330. അമ്മയോട് ലൈംഗിക ബന്ധം അരുത്: ലേവ്യ.18:7

 

331. അപ്പന്‍റെ ഭാര്യയോടൊപ്പവും അരുത്: ലേവ്യ.18:8

 

332. സഹോദരിയോടൊപ്പവും അരുത്: ലേവ്യ.18:9

 

333. അര്‍ദ്ധസഹോദരിയുമായി അരുത്: ലേവ്യ.18:11

 

334. മകന്‍റെ മകളുമായി അരുത്: ലേവ്യ.18:10

 

335. ചെറുമകളുമായും അരുത്: ലേവ്യ.18:10

 

336. മകളുമായും അരുത്: ലേവ്യ.18:10

 

337. ഒരു സ്ത്രീയോടും അവളുടെ മകളോടും ലൈംഗികബന്ധം അരുത്: ലേവ്യ.18:17

 

338. ഒരു സ്ത്രീയോടും അവളുടെ മരുമകളോടും ബന്ധം അരുത്: ലേവ്യ.18:17

 

339. അമ്മൂമ്മയോടും അവളുടെ ചെറുമകളോടും ബന്ധം അരുത്: ലേവ്യ.18:17

 

340. മരുമകനും അമ്മായിയമ്മയും തമ്മിലും ബന്ധം അരുത്: ലേവ്യ.18:12

 

341. അമ്മയുടെ സഹോദരിയുമായി അരുത്: ലേവ്യ.18:13

 

342. ഇളയമ്മയോടും ബന്ധം അരുത്: ലേവ്യ.18:14

 

343. മരുമകളോട് ബന്ധം അരുത്: ലേവ്യ.18:15

 

344. സഹോദരന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം അരുത്: ലേവ്യ.18:16

 

345. ഭാര്യയുടെ സഹോദരിയുമായി ലൈംഗികബന്ധം അരുത്: ലേവ്യ.18:18

 

346. ഋതുവായ സ്ത്രീയോടു ലൈംഗിക ബന്ധം അരുത്: ലേവ്യ.18:19

 

347. വ്യഭിചാരം ചെയ്യരുത്: ലേവ്യ.18:20

 

348. പുരുഷന്‍ മൃഗസംഗം ചെയ്യരുത്: ലേവ്യ.18:23

 

349. സ്ത്രീ മൃഗസംഗം ചെയ്യരുത്: ലേവ്യ.18:23

 

350. സ്വവര്‍ഗ്ഗസംഭോഗം അരുത്: ലേവ്യ.18:22

 

351. പിതാവിനോടൊപ്പം സ്വവര്‍ഗ്ഗസംഭോഗം അരുത്: ലേവ്യ.18:17

 

352. അപ്പന്‍റെ സഹോദരനോടും സ്വവര്‍ഗ്ഗ സംഭോഗം അരുത്: ലേവ്യ.18:14

 

353. സ്വന്തം ഭാര്യയോടല്ലാതെ മറ്റാരോടും അടുത്ത ശാരീരിക ബന്ധം പുലര്‍ത്തരുത്: ലേവ്യ.18:6

 

354. യെഹൂദന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്യരുത്: ആവ.23:3

 

355. വേശ്യാവൃത്തി ചെയ്യരുത്: ആവ.23:18

 

356. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മറ്റൊരുവനെ വിവാഹം ചെയ്തു എങ്കില്‍ വീണ്ടും ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യരുത്: ആവ.24:4

 

357. പുത്രനില്ലാത്ത വിധവ ദേവരനെ (=ഭര്‍ത്താവിന്‍റെ സഹോദരന്‍) അല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുത്: ആവ.25:5

 

358. ബലാത്സംഗം ചെയ്തശേഷം വിവാഹം ചെയ്ത സ്ത്രീയെ അവന്‍ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: ആവ.22:29

 

359. വിവാഹം കഴിച്ച കന്യകയെ അപവാദം പറഞ്ഞുണ്ടാക്കിയവനും അവളെ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: ആവ.22:19

 

360. ഷണ്ഡന്‍ യെഹൂദസ്ത്രീയെ വിവാഹം കഴിക്കരുത്: ആവ.23:2

 

361. വൃഷണഛേദനം അരുത്: ലേവ്യ.22:24

 

XIII രാജവാഴ്ച

 

362. തിരഞ്ഞെടുക്കപ്പെട്ട രാജാവ് യിസ്രായേല്‍ സന്തതി ആയിരിക്കണം: ആവ.17:15

 

363. അവന് കുതിര അനവധി ഉണ്ടാകരുത്: ആവ. 17:16

 

364. അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്: ആവ. 17:17

 

365. അവന്‍ അധികം സമ്പാദിക്കരുത്: ആവ.17:17

]]>
https://sathyamargam.org/2013/12/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-613-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa/feed/ 1
പന്നിയിറച്ചിയും ദാവാക്കാരും ക്രിസ്ത്യാനികളും പിന്നെ മുഹമ്മദും https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/ https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/#comments Mon, 30 Dec 2013 12:04:05 +0000 http://www.sathyamargam.org/?p=861  

അനില്‍കുമാര്‍ വി.  അയ്യപ്പന്‍

 

എല്ലാ ദാവാക്കാരും ഒരുപോലെ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്ന കാര്യമാണ് “ക്രിസ്ത്യാനികള്‍ പന്നിയിറച്ചി കഴിക്കുന്നു’ എന്നുള്ളത്. ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിട്ടുള്ള കല്പനയാണ് പന്നിയെ തിന്നരുതെന്നുള്ളത്, എന്നാല്‍ ന്യായപ്രമാണമേ വേണ്ട എന്ന് പറയുന്ന പൗലോസിന്‍റെ ഉപദേശമനുസരിച്ചു ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ കല്പനയായ പന്നിയിറച്ചി നിരോധനം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടംപോലെ പന്നിയെ വളര്‍ത്തുകയും തിന്നുകയും ചെയ്യുന്നു എന്നും പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞ ന്യായപ്രമാണത്തിലെ ഇപ്രകാരമുള്ള കാര്യങ്ങളും നിയമങ്ങളും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് അന്ത്യപ്രവാചകനായി മുഹമ്മദ്‌ വന്നത് എന്നും ദാവാക്കാര്‍ വാദിക്കുന്നു. ഇവരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നമുക്കൊന്ന് നോക്കാം:

 

യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ മക്കള്‍ക്ക് നല്‍കിയ ന്യായപ്രമാണത്തിലെ ഭക്ഷണനിയമത്തില്‍ പന്നിയെ ഭക്ഷിക്കരുത് എന്ന് വളരെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, അക്കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ പന്നിയെ ഭക്ഷിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ബൈബിള്‍ നല്‍കുന്നുണ്ട്. യിസ്രായേല്‍ ഒരു ഭൌതികമായ രാജ്യമായിരുന്നു, അവര്‍ക്കുള്ള നിയമങ്ങളും ഭൌതികമായിരുന്നു. എന്നാല്‍ പുതിയ നിയമ യിസ്രായേല്‍ എന്നത് ഒരു ഭൌതിക ജനതയല്ല, ആത്മീയ ജനതയാണ്. യേശുക്രിസ്തുവിനെ വിസ്തരിക്കുന്ന സമയത്ത് കര്‍ത്താവ് പറഞ്ഞിട്ടുള്ള ഒരു വാചകം ഇതാണ്: “എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല” (യോഹ.18:36). യേശുക്രിസ്തുവിന്‍റെ രാജ്യം ഐഹികമല്ല, ആത്മീയമാണ് എന്നുള്ളതിനാല്‍ ആ രാജ്യത്തിലെ പ്രജകള്‍ക്ക് നല്‍കിയിരിക്കുന്ന നിയങ്ങളും ആത്മീയമായതാണ്. പഴയനിയമത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ഓരോ കല്പനക്കും ആക്ഷരികമായതും ആത്മീകമായതും എന്നിങ്ങനെ രണ്ടു വശങ്ങള്‍ ഉണ്ട്. ഭക്ഷണനിയമത്തിന്‍റെ ആത്മീക വശം ആ കല്പന കൊടുത്ത് കഴിഞ്ഞിട്ട് അവസാനം ദൈവം പറയുന്നുണ്ട്. അത് ഇതാണ്:

 

“ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു. ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു” (ലേവ്യാ.11:44-47)

 

“ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു. നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു” (ലേവ്യാ.20:25,26)

 

യിസ്രായേലിന് ചുറ്റുപാടുമുള്ള ജനം തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ട് തോന്നിയത് പോലെ ജീവിക്കുമ്പോള്‍, ദൈവത്തിന്‍റെ സ്വന്തജനം എന്ന പദവിയിലിരിക്കുന്ന യിസ്രായേല്‍, ഭക്ഷണകാര്യത്തിലടക്കം സകലത്തിലും അവരില്‍ നിന്നും വേര്‍പെട്ടുകൊണ്ടു വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുകയും അങ്ങനെ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണെന്നു വെളിപ്പെടുത്തുകയും വേണം എന്നതായിരുന്നു ഈ കല്പനയുടെ ആത്മിക വശം. ഇതിന്‍റെ ഭൌതിക വശം എന്നുള്ളത് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. പഴയ നിയമത്തില്‍ ദൈവം തിന്നരുതെന്ന് കല്പിച്ചിട്ടുള്ള ജീവികളെ തിന്നാതിരിക്കുകയാണെങ്കില്‍ പലവിധമായ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്. ആ ഉദ്ദേശ്യത്തോടുകൂടി ഈ ജീവികളെ തിന്നാതിരിക്കുന്ന ധാരാളം ക്രിസ്ത്യാനികള്‍ ഇന്ന് ലോകത്തുണ്ട് എന്നത് മറ്റൊരു വശം.

 

ക്രിസ്തുവിന്‍റെ ആത്മിക രാജ്യത്തിലെ പൌരന്മാരായിരിക്കുന്ന പുതിയ നിയമ വിശ്വാസികള്‍ വിശുദ്ധിയും വേര്‍പാടും പാലിക്കേണ്ടത് എന്തെങ്കിലും ജീവികളെ തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്തു കൊണ്ടല്ല, മറിച്ചു അവരുടെ ജീവിതത്തിലെ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. അത് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ട്:

 

“പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ . പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു (കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു. അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. അവന്‍ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അതു അവന്‍റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു” (മര്‍ക്കോ.7:14-23)

 

ഇതുമാത്രമല്ലാതെ, അപ്പോസ്തലനായ പത്രോസിനു ദൈവം നല്‍കിയ ഒരു ദശനത്തിലൂടെയും ദൈവം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്:

 

“പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി. അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു. അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു” (അപ്പൊ.പ്രവൃത്തി.10:9-16)

 

ന്യായപ്രമാണം അനുസരിച്ച് ജീവിച്ചിരുന്ന പത്രോസ് അതുവരെ അശുദ്ധമൃഗങ്ങളെ ഒന്നിനേയും തിന്നിട്ടുള്ളവനല്ല. എന്നാല്‍, പുതിയ നിയമവിശ്വാസികള്‍ക്ക്‌ ഈ കല്പന ബാധകമല്ലെന്നും, അവരുടെ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കപ്പെടുന്നത് വയറിനകത്തേക്ക് ചെല്ലുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിമിത്തല്ലെന്നും പത്രോസിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ദൈവം ഈ ദര്‍ശനം നല്‍കിയത്. ഈ കല്പനയുടെ ആത്മീയ സത്യം ഗ്രഹിക്കാനുള്ള കഴിവ് പരിശുദ്ധാത്മാവ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും വേര്‍തിരിവ് കാണിക്കാത്തത്. അല്ലാതെ ഇത് പൗലോസ്‌ അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ഒന്നുമല്ല.

 

ഇനി നമുക്ക്‌ ഈ വിഷയത്തിലുള്ള ദാവാക്കാരുടെ ഇരട്ടത്താപ്പ് കൂടി ഒന്ന് പരിശോധിച്ച് നോക്കാം. പഴയ നിയമത്തില്‍ യഹോവയായ ദൈവം പന്നിയെ മാത്രമേ തിന്നരുതെന്ന് കല്പിച്ചിട്ടുള്ളോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം:

 

“യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ: മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം. കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യാ.11:1-8)

 

“നിലത്തു ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്കു അശുദ്ധമായവ ഇവ: പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവന്‍ . എല്ലാ ഇഴജാതിയിലും വെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം” (ലേവ്യാ.11:29-31)

 

വെള്ളത്തിലെ ജീവികളില്‍ ഏതൊക്കെയാണ് യെഹൂദന് ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്നത് എന്ന് നോക്കാം:

 

“വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം” (ലേവ്യാ.11:9-12)

 

നിലത്തിഴയുന്ന ജീവികള്‍ ഒന്നും തന്നെ യെഹൂദന് തിന്നാന്‍ അനുവാദമുണ്ടായിരുന്നില്ല:

 

“നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു. ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു. യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു” (ലേവ്യാ.11:41-43)

 

ഇനി യിസ്രായേല്യനു കഴിക്കാന്‍ അനുവാദം ഉണ്ടായിരുന്ന മൃഗങ്ങള്‍ ഏതോക്കെയായിരുന്നു എന്ന് നോക്കാം:

 

“നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു: കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ . മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം” (ആവ.14:4-6)

 

കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവയല്ലാതെ വേറെ ഒറ്റ മൃഗത്തേയും ഭക്ഷിക്കുവാന്‍ ന്യായപ്രമാണം ഒരു യിസ്രായേല്യനെ അനുവദിക്കുന്നില്ല! ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നു എന്ന് ദാവാക്കാര്‍ അവകാശപ്പെടുന്ന മുഹമ്മദും ഈ മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാവൂ, ഭക്ഷിക്കാന്‍ അനുവാദം കൊടുക്കാവൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ മുഹമ്മദ്‌ തന്‍റെയും അനുയായികളുടേയും ഭക്ഷണക്കാര്യത്തില്‍ ന്യായപ്രമാണത്തിലെ ഈ നിയമം തന്നെയാണോ അനുവര്‍ത്തിച്ചത്? നമുക്ക്‌ പരിശോധിക്കാം. ആദ്യം ഖുര്‍ആനില്‍ എന്താണ് മലക്ക്‌ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

 

“ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ചുകൊണ്ട്‌ ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു” (സൂറാ.22:36)

 

ഇവിടെ മലക്ക്‌ പറയുന്നത് ഒട്ടകമാംസം ഭക്ഷിക്കാം എന്നാണ്. എന്നാല്‍ ന്യായപ്രമാണം പറയുന്നതെന്താണ്? “എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്!! പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് പറയപ്പെടുന്ന മുഹമ്മദിനോ മുഹമ്മദിന് സന്ദേശങ്ങള്‍ കൊണ്ടുവന്നു കൊടുത്തു എന്ന് പറയപ്പെടുന്ന മലക്കിനോ ന്യായപ്രമാണത്തില്‍ ഒട്ടകമാംസം ഭക്ഷിക്കുന്നതിനു എതിരെ ഇങ്ങനെ ഒരു കല്പന നല്‍കിയിട്ടുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു!!! കഷ്ടംതന്നെ!

 

ഇനി ഹദീസുകള്‍ പരിശോധിച്ചാലോ? ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് അവിടെ കാണാന്‍ കിട്ടുന്നത്:

 

അനസ്‌ (റ) പറയുന്നു: മര്‍റുള്ളഹ്റാന്‍ എന്ന സ്ഥലത്ത് വെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ പിന്നാലെ ഓടിയോടി ക്ഷീണിച്ചു പോയി. അവസാനം ഓടിയെത്തിയിട്ട് അതിനെപിടിച്ചു അബൂതല്‍ഹ(റ) യുടെയടുക്കല്‍ കൊണ്ടുവന്നു. അദ്ദേഹം അതിനെ അറുത്തു. തുട രണ്ടും തിരുമേനി (സ) ക്ക് കൊടുത്തയച്ചു. തിരുമേനി അത് സ്വീകരിച്ചു. മറ്റൊരു രിവായത്തില്‍, അവിടുന്ന് അതില്‍നിന്നും അല്പം തിന്നുവെന്നും വന്നിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ്‌ നമ്പര്‍ 1117, പേജ് 568)

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: ഞങ്ങള്‍ ദഹ്റാനിലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലര്‍ ഒരു മുയലിന്‍റെ പിന്നാലെ കൂടി അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും അവസാനം ക്ഷീണിതരാകുന്നതും കണ്ടു. അപ്പോള്‍ ഞാന്‍ അതിനുവേണ്ടി ശ്രമിക്കുകയും എനിക്ക് അതിനെ പിടികൂടാന്‍ സാധിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ അതുമായി അബൂത്വല്‍ഹയുടെ അടുക്കല്‍ ചെന്നു. അദ്ദേഹം അതിനെ അറുത്തു. അങ്ങനെ അതിന്‍റെ ചണ്ണകളും തുടകളും നബിക്ക്‌ മാറ്റി വെച്ചു. അങ്ങനെ ഞാന്‍ അതുമായി നബിയുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് അത് സ്വീകരിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 53 (1953)

 

മുഹമ്മദ്‌ മുയലിനെ തിന്നതായിട്ടാണ് ഹദീസില്‍ കാണുന്നത്. എന്നാല്‍ ന്യായപ്രമാണത്തില്‍ പറയുന്നതോ? “മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്! ഇക്കാര്യവും മുഹമ്മദിനും മലക്കിനും അറിയില്ലായിരുന്നു…

 

ഇനി ഉടുമ്പ് മാംസം നോക്കാം:

 

ഇബ്നു അബ്ബാസ്‌ പറയുന്നു: എന്‍റെ മാതൃസഹോദരി ഉമ്മുഹുഫൈദ് തിരുമേനി (സ) ക്ക് കുറച്ചു പാല്‍ക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും കൊടുത്തയച്ചു. തിരുമേനി പാല്‍ക്കട്ടിയും നെയ്യും കഴിച്ചു. അറപ്പുകാരണം ഉടുമ്പ് മാംസം കഴിച്ചില്ല. പക്ഷേ തിരുമേനിയുടെ മുമ്പിലുള്ള സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ അത് തിന്നു. അത് ഹറാമാണെങ്കില്‍ തിരുമേനിയുടെ സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ തിന്നുകയില്ലായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ്‌ നമ്പര്‍ 1118, പേജ് 568)

 

ഇബ്നു ഉമര്‍ നിവേദനം: നബിയോട് ഉടുമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അത് തിന്നുന്നവനല്ല, അത് നിഷേധിക്കുന്നവനുമല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 39 (1943)

 

ഇബ്നു ഉമര്‍ നിവേദനം: നബി തന്‍റെ അനുചരന്മാരില്‍പ്പെട്ട കുറച്ചു പേരുടെ കൂടെയായിരുന്നു. അവരില്‍ സഅ്ദും ഉണ്ടായിരുന്നു. ഉടുമ്പിന്‍റെ മാംസം കൊണ്ടുവരപ്പെട്ടു. അപ്പോള്‍ നബിയുടെ ഭാര്യമാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘അത് ഉടുമ്പിന്‍റെ മാംസമാണ്.’ അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘നിങ്ങള്‍ തിന്നുക; അത് അനുവദനീയമാണ്. പക്ഷേ എന്‍റെ ഭക്ഷണത്തില്‍ പെട്ടതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 42 (1944)

 

ഉടുമ്പ് മാംസം അനുവദനീയമാണ് എന്നാണ് മുഹമ്മദ്‌ പറയുന്നത്. പക്ഷേ ന്യായപ്രമാണം പറയുന്നത് ഉടുമ്പിനെ തിന്നരുതെന്നും!!

 

ഇനി കുതിര മാംസം നോക്കാം:

 

ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ ദിവസം നാടന്‍ കഴുതകളുടെ മാംസം കഴിക്കുന്നത്‌ നിരോധിച്ചു. കുതിരയുടെ മാംസത്തിനു അനുമതി നല്‍കി. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 36 (1941)

 

അസ്മാഅ് നിവേദനം: നബിയുടെ കാലത്ത് ഞങ്ങള്‍ ഒരു കുതിരയെ അറുത്തു. എന്നിട്ട് അതിനെ തിന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 38 (1942)

 

ന്യായപ്രമാണമനുസരിച്ചു കഴിക്കാന്‍ പാടുള്ള ജീവികള്‍ കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവ മാത്രമാണ്. കുതിര ഈ ലിസ്റ്റില്‍ ഇല്ലാത്തതുകൊണ്ട് അത് യെഹൂദന് നിഷിദ്ധമാണ്. ഇക്കാര്യമൊന്നും മലക്കിനോ മുഹമ്മദിനോ അറിഞ്ഞുകൂടായിരുന്നു.

 

ഇനി മുഹമ്മദ്‌ കഴുതകളുടെ മാംസം കഴിച്ചിരുന്നോ എന്ന് നോക്കാം:

 

ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ സമയത്ത് ഞങ്ങള്‍ കുതിരയേയും കാട്ടുകഴുതയേയും ഭക്ഷിച്ചു. നാടന്‍ കഴുതയെ ഞങ്ങളോട് നിരോധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 37)

 

ന്യായപ്രമാണത്തില്‍ കാണുന്ന ലിസ്റ്റില്‍ നാടന്‍ കഴുത മാത്രമല്ല, കാട്ടുകഴുതയും ഇല്ല എന്നുള്ള സത്യം മുഹമ്മദിനും മലക്കിനും അറിഞ്ഞുകൂടായിരുന്നു എന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോ?

 

ഇനി സമുദ്ര ജീവികളുടെ കാര്യം നോക്കാം:

 

ജാബിര്‍ (റ) പറയുന്നു: തിരുമേനി (സ) കടല്‍ത്തീരത്തേക്ക് ഒരു സേനയെ അയച്ചു. നായകനായി അബൂഉബൈദയെ നിയമിച്ചു. അവര്‍ മുന്നൂറു പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറപ്പെട്ട് കുറെ ദൂരമെത്തിയപ്പോഴേക്കും ആഹാര പദാര്‍ത്ഥങ്ങള്‍ തീര്‍ന്നു പോയി. സൈനികരുടെ പക്കല്‍ അവശേഷിച്ച ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അബൂഉബൈദ കല്പിച്ചു. അവയെല്ലാം ശേഖരിച്ചു. ആകെ രണ്ടു ചാക്കിലൊതുങ്ങുന്ന ഈത്തപ്പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്നു ഞങ്ങള്‍ക്കദ്ദേഹം എല്ലാ ദിവസവും കുറേശ്ശെ തന്നുകൊണ്ടിരുന്നു. അവസാനം അതും തീരാറായി. ഓരോ ഈത്തപ്പഴമാണ് ഒരു നേരം ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്നത്. ഇത് കേട്ടപ്പോള്‍ ഒരാള്‍ ജാബിറിനോട് ചോദിച്ചു: “ഒരു ഈത്തപ്പഴം കൊണ്ട് ഞങ്ങള്‍ക്കെന്താകാനാണ്!” അദ്ദേഹം പറഞ്ഞു: “എല്ലാം തീര്‍ന്ന്, അവസാനം അതും കിട്ടാതെ വന്നപ്പോഴാണ് ആ ഓരോ ഈത്തപ്പഴത്തിന്‍റെ വില ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌.  ഒടുവില്‍ ഞങ്ങള്‍ കടല്‍ത്തീരത്തെത്തിയപ്പോഴതാ, അവിടെ കുന്നുപോലുള്ള മത്സ്യം കിടക്കുന്നു! ഞങ്ങള്‍ അത് പതിനെട്ടു ദിവസം ഭക്ഷിച്ചു. പിന്നീട് അതിന്‍റെ രണ്ടു വാരിയെല്ലുകള്‍ ഭൂമിയില്‍ നാട്ടാന്‍ അബൂഉബൈദ കല്‍പിച്ചു. ഉടനെ അത് നാട്ടി. ഒരു ഒട്ടകപ്പുറത്ത് കയറിയിരുന്നുകൊണ്ട് ആ നാട്ടിയ എല്ലിന്‍റെ താഴ്ഭാഗത്ത് കൂടെ കടന്നു പോകാന്‍ ഒരാളോട് അബൂഉബൈദ കല്‍പിച്ചു. ആ എല്ലിന്മേല്‍ തട്ടാതെ അയാള്‍ ഭദ്രമായി കടന്നു പോയി. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1639, പേജ് 802)

 

ജാബിര്‍ (റ) തന്നെ പറയുന്നു: “സമുദ്രതീരത്ത്‌ തിമിംഗിലം എന്ന് വിളിക്കുന്ന ഒരു ജീവി ഞങ്ങള്‍ക്ക്‌ അടിഞ്ഞുകിട്ടി. അരമാസക്കാലം ഞങ്ങള്‍ അതില്‍നിന്ന് ഭക്ഷിച്ചു. അതിന്‍റെ കൊഴുപ്പെടുത്തു ഉരുക്കി ശരീരത്തില്‍ പുരട്ടി. അങ്ങനെ ഞങ്ങളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങളെല്ലാം പൂര്‍വ്വ സ്ഥിതി പ്രാപിച്ചു.” മറ്റൊരു രിവായത്തില്‍ ഇപ്രകാരമാണുള്ളത്: “നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക”യെന്ന് അബൂഉബൈദ പറഞ്ഞു. മദീനയിലെത്തിയപ്പോള്‍ ഈ വിവരം ഞങ്ങള്‍ തിരുമേനിയെ ഉണര്‍ത്തി. അവിടുന്ന് അരുളി: “അള്ളാഹു പ്രധാനം ചെയ്ത ആഹാരം നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം. വല്ലതും ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌.” അവരിലൊരാള്‍ ഒരു കഷ്ണം തിരുമേനിക്കും കൊടുത്തു. അവിടുന്ന് അത് ഭക്ഷിച്ചു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1640, പേജ് 802)

 

സമുദ്രജീവികളില്‍ ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നതായി ന്യായപ്രമാണം പറയുന്നത് “കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു” എന്നാണ്. തിമിംഗിലത്തിനു ചിറകുണ്ടെങ്കിലും ചെതുമ്പലില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. യിസ്രായേല്യനെ സംബന്ധിച്ചിടത്തോളം ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്ന അശുദ്ധജീവിയായിരുന്നു തിമിംഗിലം. പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന മുഹമ്മദിന് ന്യായപ്രമാണത്തില്‍ ഇങ്ങനെ ഒരു കല്പന ഉണ്ടെന്നുള്ള കാര്യം അജ്ഞാതമായിരുന്നു!!

 

പന്നിയിറച്ചി തിന്നുന്നു എന്ന് ക്രിസ്ത്യാനികളെ കുറ്റം പറയുന്ന മുസ്ലീം സ്നേഹിതര്‍ക്ക് ഇതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്? ന്യായപ്രമാണം പുനസ്ഥാപിക്കാന്‍ വന്നയാള്‍ തന്നെ അത് ലംഘിക്കുകയായിരുന്നു ചെയ്തത് എന്ന കാര്യം ഇവിടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കേ അദ്ദേഹം സത്യദൈവത്തില്‍നിന്നുള്ള പ്രവാചകനല്ല, പിശാചില്‍ നിന്നുള്ള കള്ളപ്രവാചകന്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക്‌ ഇനി എന്താണ് തടസ്സം???!!!

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/feed/ 5
ശ്രീ.മുഹമ്മദ്‌ ഈസാ സാക്ഷിക്ക് നല്‍കിയ കത്തും സാക്ഷി അതിന് നല്‍കിയ മറുപടിയും. https://sathyamargam.org/2013/12/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7-2/ https://sathyamargam.org/2013/12/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7-2/#respond Fri, 27 Dec 2013 11:02:01 +0000 http://www.sathyamargam.org/?p=854  

ഈ മാസം (ഡിസംബര്‍) ഒന്നാം തിയ്യതി പെരുമ്പാവൂര്‍ നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി, പെരുമ്പാവൂരും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കും ചേര്‍ന്ന് നടത്തിയ ‘സ്നേഹസന്ദേശം 2013’ എന്ന പരിപാടിക്കിടയില്‍ “യേശു മിശിഹ ഏതു പക്ഷത്ത്?”, “ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ ക്രൈസ്തവ വിമര്‍ശന ഗ്രന്ഥങ്ങളുടെ രചയിതാവായ ശ്രീ. മുഹമ്മദ്‌ ഈസാ, പെരുമ്പാവൂര്‍ എന്ന വ്യക്തി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിലെ സഹോദരന്‍ അനില്‍ കുമാര്‍ വി. അയ്യപ്പനുമായി അപ്പോള്‍ത്തന്നെ (രാത്രി ഏകദേശം ഒമ്പത് മണിക്ക്) സംവാദത്തിനു തയ്യാറാണെന്ന് പറഞ്ഞു മുന്‍ വരികയുണ്ടായെങ്കിലും സമയത്തിന്‍റെ പരിമിതി മൂലം അപ്പോള്‍ സംവാദം നടത്തുവാന്‍ സാക്ഷിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് പിറ്റേദിവസം തന്നേ “ഞങ്ങള്‍ സംവാദത്തിനു തയ്യാറാണ്” എന്ന് പറഞ്ഞു സാക്ഷിയുടെ പ്രതിനിധികള്‍ ശ്രീ.മുഹമ്മദ്‌ ഈസായുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 14-നു സംവാദത്തിന്‍റെ ഫോര്‍മാറ്റിനെ സംബന്ധിച്ച് അദ്ദേഹം ഒരു കത്ത് സാക്ഷിയ്ക്ക് നല്‍കുകയും സാക്ഷി ആ കത്തിനു ഡിസംബര്‍ 24-നു മറുപടി നല്‍കുകയുമുണ്ടായി. അതിന്‍റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു:

 

 

മുസ്ലീം ക്രിസ്ത്യന്‍ സംവാദ വ്യവസ്ഥ.

 

2009 കാലഘട്ടത്തില്‍ ഞാനും ക്രൈസ്തവ സുഹൃത്തുക്കളുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് യേശു മിശിഹ ഏതു പക്ഷത്ത്? ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്? എന്ന രണ്ട് പുസ്തകങ്ങള്‍ ഞാന്‍ രചിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌ എന്ന സംഘം ഞാനുമായി സംവാദത്തിന് തയ്യാറാണ് എന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടക്കുകയും, എന്നാല്‍ ഈ വിഷയം മാത്രമല്ല ഇതിനു തത്തുല്യമായ ഇസ്ലാമിക വിഷയവും സംവാദത്തില്‍ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇസ്ലാമിക വിഷയം സംവദിക്കേണ്ട വ്യവസ്ഥ ഞാന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ അന്ന് ആ നിബന്ധന അംഗീകരിക്കാതെ ‘സാക്ഷി’ സംവാദത്തില്‍ നിന്നു പിന്മാറുകയാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പെരുമ്പാവൂരിലുള്ള ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ ഉത്തരവാദിത്തമുള്ള നെബു പാസ്റ്റര്‍ ‘എന്‍റെ മേല്‍’ നിബന്ധനകള്‍ പരിഗണിച്ചു കൊണ്ടു സംവാദത്തിന്‍റെ വ്യവസ്ഥ ചര്‍ച്ച ചെയ്യുവാനായി ഒന്നിച്ചിരിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എന്‍റെ വാദവും വ്യവസ്ഥയും താഴെ വിവരിക്കുന്നു.

 

വാദം

 

ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

 

സംവാദ വ്യവസ്ഥകള്‍

 

ഒന്നാം ഘട്ടം- വിഷയാവതരണം.

 

1. ഇരുപക്ഷത്തു നിന്നും ഉന്നയിക്കുന്ന വാദങ്ങള്‍ അഞ്ചായി തിരിച്ച് മറുകക്ഷിക്ക് നല്‍കുകയും അതില്‍നിന്നും മറുകക്ഷിക്ക് സമ്മതമായ ഒരു വിഷയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം വിഷയാവതരണം.

 

2. വിഷയ അവതരണം മേല്‍ പറഞ്ഞ വിഷയങ്ങളില്‍ നിന്നും മറുപക്ഷം അംഗീകരിച്ച വിഷയത്തില്‍ ഒതുങ്ങി നിന്നായിരിക്കണം.

 

3. സംവാദത്തിന്‍റെ പ്രമാണമായി സ്വീകരിക്കേണ്ടത് ക്രിസ്തുയേശുവിന്‍റെയും മുഹമ്മദ്‌ നബി(സ)യുടേയും ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ആയിരിക്കണം.

 

4. സംവാദ വിഷയ അവതരണം ഇരുപക്ഷത്തിനും യോജിച്ച ഒരു ദിവസം 1.1/2 മണിക്കൂര്‍ ഒതുക്കി അവതരിപ്പിക്കണം.

 

5. വിഷയ അവതരണത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപക്ഷം തെളിവ് ചോദിച്ചാല്‍ ടി കക്ഷി നല്‍കാന്‍ ബാധ്യസ്ഥനാണ്.

 

5. ഞാന്‍ തന്നെ (ഈസ) സംവാദത്തിനു വരണമെങ്കില്‍ സാക്ഷിയുടെ വക്താക്കളായ ജെറി തോമസോ കെ.ഒ.തോമസോ മറുപക്ഷത്ത് ഉണ്ടായിരിക്കണം.

 

6. ഇരു കക്ഷികളുടെയും വിഷയാവതരണത്തിനു ശേഷം സംവാദത്തിന് ഉതകുന്ന യുക്തമായ ദിവസം അവിടെ വെച്ചു തീരുമാനിക്കാവുന്നതാണ്.

 

സംവാദം- രണ്ടാം ഘട്ടം

 

1. വിഷയാവതരണ ദിവസം ഇരുകക്ഷികളും അവതരിപ്പിച്ച വിഷയത്തിന് സംവാദ ദിവസം മറുപടി പറയാന്‍ 1.1/2 മണിക്കൂര്‍ സമയം ലഭിക്കേണ്ടതാണ്. ഇതിനു മറുപടി പറയാന്‍ ഇരുപക്ഷത്തിനും 20 മിനുട്ട് സമയം അനുവദിക്കണം.

 

2. ഇതിനു ശേഷം ഇരു പക്ഷത്തിനും ഓരോ ചോദ്യങ്ങള്‍ വീതം അഞ്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാകും. ചോദ്യം രണ്ട് മിനിറ്റിലും ഉത്തരം പത്തു മിനിറ്റിലും ഒതുങ്ങി നില്‍ക്കണം.

 

3. ചോദ്യോത്തരത്തിനു ശേഷം ഇരുപക്ഷത്തിനും 10 മിനിറ്റ്‌ അവലോകനം ചെയ്യാന്‍ സമയം അനുവദിക്കണം.

 

4. സംവാദ വ്യവസ്ഥ തയ്യാറാക്കല്‍ ഇരുപക്ഷത്തു നിന്നും അഞ്ചു പേര്‍ വീതം പങ്കെടുക്കാം. സംവാദത്തിനു ഇരുപക്ഷത്തു 25 പേര് വീതം പങ്കെടുക്കാന്‍ അനുവദിക്കണം.

 

5. ഇരുകക്ഷികളില്‍ പെട്ട ഓരോ മധ്യസ്ഥന്മാരായിരിക്കും സംവാദം, വ്യവസ്ഥക്ക് അനുസൃതമായി നിയന്ത്രിക്കേണ്ടത്.

 

6. ഏതു കക്ഷി ആദ്യം സംസാരിക്കണം എന്നത് ടോസ്‌ ചെയ്തു തീരുമാനിക്കുന്നതായിരിക്കണം.

 

7. സംവാദത്തിനു ക്യാമറ ഇരുപക്ഷവും സ്വന്തമായി എടുക്കുകയും, മറ്റു പൊതുചെലവുകള്‍ ഇരുപക്ഷവും തുല്യമായി എടുക്കേണ്ടതാണ്.

 

8. വ്യവസ്ഥയുടെയും സംവാദത്തിന്‍റെയും വീഡിയോയും ശബ്ദരേഖയും പ്രാദേശിക ടെലിവിഷനിലോ ഇന്‍റര്‍നെറ്റിലോ തത്സമയത്തോ പിന്നീടോ പ്രദര്‍ശിപ്പിപ്പിക്കാന്‍ ഇരുകക്ഷിക്കും അനുവാദമുണ്ടായിരിക്കണം.

 

9. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ അംഗീകരിക്കുന്നുവെങ്കിലോ ഭേതഗതിയുണ്ടെങ്കിലോ 10 ദിവസത്തിനകം രേഖാ മൂലം അറിയിക്കേണ്ടതാണ്.

എന്ന്,

പെരുമ്പാവൂര്‍                                                വിശ്വസ്തതയോടെ,

14/12/2013                                             മുഹമ്മദ്‌ ഈസ

 

 

 

ഈ കത്തിനുള്ള സാക്ഷിയുടെ മറുപടി

 

 

ശ്രീ. മുഹമ്മദ്‌ ഈസക്ക്,

 

എല്ലാ സത്യപ്രവാചകന്മാരും ഒരുപോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള ഏക സത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ പരിശുദ്ധവും നിസ്തുല്യവും അധികാരവും ഉള്ള നാമത്തില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിന്‍റെ സ്നേഹ വന്ദനങ്ങള്‍!

 

രേഖാമൂലമുള്ള ഒരു മറുപടി താങ്കളുടെ കയ്യില്‍ നിന്ന് ലഭിച്ചതില്‍ ഞങ്ങള്‍ക്ക്‌ അതിയായ സന്തോഷമുണ്ട്, ഇങ്ങനെ രേഖാമൂലമുള്ള ഒരു മറുപടി താങ്കളുടെ കയ്യില്‍ നിന്ന് കിട്ടും എന്ന പ്രതീക്ഷ ഞങ്ങള്‍ക്ക്‌ ഒട്ടുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കാരണം, താങ്കളുമായി സാക്ഷി ഇതിനു മുന്‍പ്‌ നടത്തിയിട്ടുള്ള ചര്‍ച്ചകളില്‍ എല്ലാം തന്നെ, ചര്‍ച്ചയില്‍ നമ്മള്‍ പറഞ്ഞുറപ്പിച്ച് കരാര്‍ എഴുതാം എന്ന് തീരുമാനിച്ചു പിരിഞ്ഞു കഴിഞ്ഞതിനു ശേഷം താങ്കള്‍ പിന്നെ ഫോണ്‍ വിളിച്ചു പറയാറുള്ളത് “നമ്മളിന്നു പറഞ്ഞുറപ്പിച്ച കാരാറിലെ ഇന്നയിന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല, അത് മാറ്റണം” എന്നായിരുന്നല്ലോ. ചര്‍ച്ചയില്‍ നമ്മള്‍ ഇരുകൂട്ടരും പറഞ്ഞുറപ്പിച്ച കാര്യങ്ങള്‍ രേഖയാക്കിയിട്ടില്ലാത്തതുകൊണ്ട് താങ്കള്‍ക്ക് ഇങ്ങനെ വാക്ക് വ്യത്യാസം കാണിച്ചു ഒഴിഞ്ഞു പോകാന്‍ എളുപ്പം കഴിഞ്ഞിരുന്നു.

 

ഏറ്റവും ഒടുവിലായി, കളമശ്ശേരിയില്‍ വെച്ച് സാക്ഷിയുടെ പ്രതിനിധികളുമായി മുഹമ്മദ്‌ ഈസയും കൂട്ടരും നടത്തിയ ചര്‍ച്ച ഓര്‍മ്മയുണ്ടല്ലോ? ഇസ്ലാമിക പക്ഷത്ത് നിന്നും ക്രൈസ്തവ പക്ഷത്ത് നിന്നും പൌലോസിനേയും മുഹമ്മദിനെയും സംബന്ധിച്ച ഓരോ വിഷയം വീതമുള്ള സംവാദത്തിന് ബ്രദര്‍ അനില്‍കുമാര്‍ അയ്യപ്പനുമായി മുഹമ്മദ്‌ ഈസ തയ്യാറാണെന്ന് അറിയിക്കുകയും ക്രൈസ്തവര്‍ക്ക് ആകെ ഒരേയൊരു പ്രമാണമായി ബൈബിള്‍ മാത്രം ഉള്ളതിനാല്‍, ഞങ്ങളുടെ പ്രമാണം ബൈബിള്‍ മാത്രമായിരിക്കും എന്നും ഇസ്ലാമില്‍ പ്രമാണ ഗ്രന്ഥങ്ങള്‍ ഇഷ്ടംപോലെ ഉള്ളതിനാല്‍ ഏതു ഇസ്ലാമിക പ്രമാണ ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ മുഹമ്മദ്‌ ഈസയ്ക്ക് എതിര്‍പ്പില്ല എന്നും എന്നാല്‍ ഉദ്ധരിക്കപ്പെടുന്ന വാചകങ്ങള്‍ ഉള്ള പേജുകളുടെ ഫോട്ടോസ്റ്റാറ്റ്‌ ഇസ്ലാമിക പക്ഷം ആവശ്യപ്പെട്ടാല്‍ ക്രൈസ്തവ പക്ഷം കൊടുക്കണം എന്നും നിബന്ധന വെക്കുകയും ആ നിബന്ധന ക്രൈസ്തവ പക്ഷം സസന്തോഷം സമ്മതിക്കുകയും ചെയ്തതാണല്ലോ. ആ ചര്‍ച്ചയില്‍ കരാര്‍ ഒപ്പിടുന്നതിനും മറ്റും ഇരു പക്ഷവും ഓരോ മധ്യസ്ഥന്മാരെ നിയമിച്ചിരുന്നു.

 

എന്നാല്‍ ഇസ്ലമിക പക്ഷത്തുനിന്നും അതിനുശേഷം പ്രോത്സാഹജനകമായ നീക്കങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായില്ല. സാക്ഷിയുടെ അഡ്മിനിസ്ട്രേറ്റര്‍ പലവട്ടം ഈസക്കു ഫോണ്‍ ചെയ്യുകയുമുണ്ടായി. അവസാനം ഒരിക്കല്‍ മുഹമ്മദ്‌ ഈസ സാക്ഷിയുടെ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഫോണ്‍ ചെയ്യുകയും “ഇസ്ലാമില്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഉണ്ട്, നിങ്ങള്‍ ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങള്‍ ഒക്കെ ആ സമയത്ത് പരിശോധിച്ച് നോക്കുക എന്നത് പ്രായോഗികമല്ല, അതിനാല്‍ നിങ്ങള്‍ ഉദ്ധരിക്കാന്‍ പോകുന്ന പുസ്തകങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി ഞങ്ങളോട് പറയണം, ആ പുസ്തകങ്ങളില്‍ നിന്ന് മാത്രമേ സംവാദത്തില്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ” എന്ന് പറഞ്ഞതും അതിനു മറുപടിയായി “ഇസ്ലാമില്‍ അത്രയും പുസ്തകങ്ങള്‍ ഉണ്ടായതിനു ക്രിസ്ത്യാനികള്‍ അല്ലല്ലോ ഉത്തരവാദികള്‍. ഞങ്ങളുടെ ദൈവം ഞങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണമായ ഒരു ഗ്രന്ഥം തന്നതുപോലെ നിങ്ങളുടെ അല്ലാഹു നിങ്ങള്‍ക്കും ഒരു പരിപൂര്‍ണ്ണമായ ഗ്രന്ഥം തന്നിരുന്നെങ്കില്‍ ഈ ഗതികേട്‌ ഉണ്ടാകുമായിരുന്നോ? ഏതായാലും ഞങ്ങള്‍ ഉദ്ധരിക്കുന്ന പുസ്തകങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി പറയേണ്ട യാതൊരു കാര്യവും ഇല്ല” എന്ന് അഡ്മിനിസ്ട്രേറ്റര്‍ മറുപടി പറഞ്ഞതും ഓര്‍മ്മ കാണുമല്ലോ.

 

അതിനുശേഷം താങ്കള്‍ ആവശ്യപ്പെട്ടത്, “സംവാദത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന പേപ്പര്‍ മുന്‍കൂട്ടി ഇരു പക്ഷവും അങ്ങോട്ടുമിങ്ങോട്ടും കൈമാറണം” എന്നായിരുന്നല്ലോ. “പരീക്ഷക്ക്‌ മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുക്കുന്ന ശീലം സാക്ഷിക്കില്ല” എന്ന് പറഞ്ഞു കൊണ്ട് താങ്കളുടെ ആ ആവശ്യത്തേയും സാക്ഷി നിരാകരിച്ചു. അപ്പോള്‍ താങ്കള്‍ പറഞ്ഞത്, “അങ്ങനെയെങ്കില്‍ ഖുര്‍ആനും ഹദീസും മാത്രം ഉപയോഗിച്ച് സംവാദം നടത്താം” എന്നാണ്. “അത് നമ്മള്‍ തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥക്ക് വിരുദ്ധമാണ്, മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന ഏതു ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കാം എന്നായിരുന്നല്ലോ ഈസ മുന്‍പ്‌ പറഞ്ഞത്, ആ പറഞ്ഞ കാര്യത്തില്‍ തന്നെ താങ്കള്‍ ഉറച്ചു നില്‍ക്കണം” എന്ന് സാക്ഷി ആവശ്യപെട്ടപ്പോള്‍ താങ്കള്‍ക്ക് മറുപടിയൊന്നും ഉണ്ടായില്ല. പിന്നീട് താങ്കള്‍ പറഞ്ഞത്, “ഇസ്ലാമിക വിഷയം സംസാരിക്കാന്‍ ഞാന്‍ ഇസ്ലാമിക പണ്ഡിതന്മാരെ കൊണ്ടുവരാം, അവരുമായി നിങ്ങള്‍ സംവാദം നടത്തുക, ക്രൈസ്തവ വിഷയം സംബന്ധിച്ചുള്ള സംവാദത്തിന് ഞാന്‍ തയ്യാറാണ്” എന്നുമായിരുന്നല്ലോ. “ഇസ്ലാമിക പണ്ഡിതന്മാര്‍ അല്ലല്ലോ പൗലോസിന്‍റെ അപ്പോസ്തലത്വത്തെ നിഷേധിച്ചു കൊണ്ട് ‘യേശു മിശിഹ ഏതു പക്ഷത്ത്? ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന രണ്ട് പുസ്തകങ്ങള്‍ എഴുതിയത്, ഞങ്ങള്‍ക്ക്‌ ചോദ്യം ചോദിക്കാനുള്ളത് ആ പുസ്തകത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ്, ഇസ്ലാമിക പണ്ഡിതന്മാരുമായുള്ള സംവാദം വേറെ നടത്താം, മുഹമ്മദ്‌ ഈസയുമായുള്ള സംവാദവും ഇസ്ലാമിക പണ്ഡിതന്മാരുമായി നടത്താനുള്ള സംവാദവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. എതായാലും താങ്കള്‍ ഇസ്ലാം സ്വീകരിച്ച് ഇത്രനാള്‍ കഴിഞ്ഞിട്ടും ക്രൈസ്തവതയെ ആക്രമിക്കാന്‍ പഠിച്ചതല്ലാതെ ഇസ്ലാമിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാനൊന്നും പഠിച്ചില്ലേ?” എന്ന സാക്ഷിയുടെ ചോദ്യത്തിന് മുന്‍പില്‍ താങ്കള്‍ നിശ്ശബ്ദനായതും ഞങ്ങള്‍ മറന്നിട്ടില്ല.

 

ഏറ്റവും അവസാനം താങ്കള്‍ പറഞ്ഞത്, “നിങ്ങള്‍ ക്രൈസ്തവ പണ്ഡിതന്മാരെ കൊണ്ടുവരിക, എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഞാന്‍ അവരോടു ചോദിക്കാം, എന്‍റെ സംശയങ്ങള്‍ക്ക്‌ അവര്‍ ഉത്തരം തരട്ടെ, അതുപോലെതന്നെ ഞാന്‍ ഇസ്ലാമിക പണ്ഡിതന്മാരെ കൊണ്ടുവരാം, അനില്‍കുമാറിന് ചോദിക്കാനുള്ള ചോദ്യങ്ങള്‍ അവരോട് ചോദിക്കാം, അനിലിന്‍റെ സംശയത്തിന് അവര്‍ ഉത്തരം പറയും” എന്നായിരുന്നല്ലോ. എന്നാല്‍ “അങ്ങനെയാണെങ്കില്‍ ഇടയില്‍ നിങ്ങള്‍ രണ്ടു പേര്‍ എന്തിനാണ്? ക്രൈസ്തവ പണ്ഡിതന്മാരും ഇസ്ലാമിക പണ്ഡിതന്മാരും നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ പറയുകയും ചെയ്യട്ടെ, ക്രൈസ്തവ പണ്ഡിതന്മാരെ ഞങ്ങള്‍ കൊണ്ടുവരാം, ഇസ്ലാമിക പണ്ഡിതന്മാരെ മുഹമ്മദ്‌ ഈസ കൊണ്ടുവരണം, അത് കഴിഞ്ഞിട്ടോ അതിനു മുന്‍പോ മുഹമ്മദ്‌ ഈസയും അനില്‍ കുമാര്‍ അയ്യപ്പനും തമ്മിലുള്ള സംവാദം നമുക്ക്‌ വേറെ നടത്തുകയും ചെയ്യാം” എന്നായിരുന്നല്ലോ സാക്ഷി ആ നിര്‍ദ്ദേശത്തിന് മറുപടി പറഞ്ഞത്. അതിനോടും താങ്കള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. താങ്കള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളില്‍ എല്ലാം സാക്ഷിക്ക് വ്യക്തവും യുക്തവുമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് കൊണ്ടാണ് സാക്ഷി ആ ഭേദഗതികള്‍ അവതരിപ്പിച്ചത്. അതോടെ “സാക്ഷിയുമായി സംവാദത്തിന് താല്പര്യമില്ല” എന്ന് പറഞ്ഞു താങ്കള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

 

വാക്കിനു സ്ഥിരതയില്ലാത്ത ഒരാളുമായി സംവാദം നടത്തുവാൻ സാക്ഷിക്കും താല്പര്യം ഇല്ലാതിരുന്നത് കൊണ്ടാണ് പിന്നെ താങ്കളുമായി സംവാദം നടത്താന്‍ സാക്ഷി മുന്‍കൈ എടുക്കാതിരുന്നത്. വാക്ക് പറഞ്ഞിട്ട് മാറുന്നവര്‍ വാക്ക്‌ ലംഘിച്ചതിന് പകരം പ്രായിശ്ചിത്തം നല്‍കിയാല്‍ മതി എന്ന് മുഹമ്മദ്‌ പഠിപ്പിക്കുകയും കാണിച്ചു തരികയും ചെയ്തിട്ടുള്ളത് കൊണ്ട് (തിരുമേനി അരുളി: “അതേ, ഞാന്‍ ശപഥം ചെയ്തിരുന്നു. പക്ഷെ ഒരു ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കാര്യം കണ്ടാല്‍ ആ മെച്ചപ്പെട്ട കാര്യം ഞാന്‍ ചെയ്യാതിരിക്കുകയില്ല.” മറ്റൊരു രിവായത്തില്‍ ഞാന്‍ ആ ശപഥം ലംഘിച്ചതിന് പ്രായശ്ചിത്തം നല്‍കികഴിഞ്ഞു എന്നും വന്നിട്ടുണ്ട്. [സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1646, പേജ് 806]) താങ്കളും അതേ പാത പിന്തുടര്‍ന്ന് എന്തെങ്കിലും പ്രായശ്ചിത്തം ചെയ്ത് ഞങ്ങളോട് വാക്ക് വ്യത്യാസം കാണിച്ചതിനുള്ള ശിക്ഷയായ മന:സാക്ഷിക്കുത്തില്‍ നിന്ന് അല്‍പമെങ്കിലും രക്ഷപ്പെട്ടു നടക്കുകയായിരിക്കും എന്നുമാണ് സാക്ഷി ഇതുവരെ വിചാരിച്ചിരുന്നത്.

 

അതുകൊണ്ടുതന്നെ, ഡിസംബര്‍ ഒന്നാം തിയ്യതി പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെയും ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി, പെരുമ്പാവൂരിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന സ്നേഹസന്ദേശം 2013 എന്ന പരിപാടിയില്‍ വെച്ച്, പൊതുജനത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് അനില്‍കുമാര്‍ അയ്യപ്പനുമായി അന്ന് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ടു വന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ അത്യധികമായ സന്തോഷമാണ് ഉണ്ടായത്. എങ്കിലും സമയത്തിന്‍റെ പരിമിതി ഒരു പ്രശ്നമായതിനാല്‍ അന്ന് രാത്രി ഒമ്പത് മണിക്ക് സംവാദം നടത്തുക എന്നത് പ്രയോഗികമായിരുന്നില്ല എന്ന കാര്യം താങ്കള്‍ക്ക് തന്നെ അറിയാവുന്നതാണല്ലോ. എങ്കിലും അവിടെ വെച്ച് തന്നെ ഒരു തിയ്യതി നിശ്ചയിക്കാമെന്നും ആ തിയ്യതിയില്‍ നമുക്ക്‌ സംവാദം നടത്താമെന്നും സാക്ഷി പറഞ്ഞിരുന്നെങ്കിലും പ്രോഗ്രാം തീര്‍ന്നപ്പോള്‍ മുഹമ്മദ്‌ ഈസയോ ഈസായുടെ പ്രതിനിധികളോ ആരുംതന്നെ അവിടെ ഉണ്ടായിരുന്നില്ല, സംവാദ ദിവസത്തെക്കുറിച്ച് ഒന്ന് സംസാരിക്കാന്‍ പോലും തയ്യാറാകാതെ മുഹമ്മദ്‌ ഈസയും കൂട്ടരും സ്ഥലംവിടുകയാണ് ഉണ്ടായത്.

 

പൊതുജനങ്ങളുടെ മുന്‍പാകെ വെച്ച് സാക്ഷി നല്‍കിയ വാഗ്ദാനം പാലിക്കപ്പെടണം എന്ന അത്യുല്‍ക്കടമായ വാഞ്ഛ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് കൊണ്ട് പിറ്റേന്ന് തന്നെ ഞങ്ങള്‍ മുഹമ്മദ്‌ ഈസയെ ബന്ധപ്പെട്ട് ‘സംവാദം എപ്പോള്‍ വെക്കാം എന്നുള്ള കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാക്ഷി എപ്പോഴാണ് വരേണ്ടത്’ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ 10-12-2013 ചൊവ്വാഴ്ച ദിവസം ഫ്രീ ആണെന്നു പറയുകയും സാക്ഷിയുടെ പ്രതിനിധികളോട് അന്ന് ചര്‍ച്ചക്ക്‌ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മുന്‍പ് താങ്കളുമായി ചര്‍ച്ചകള്‍ നടത്തി തീരുമാനത്തില്‍ എത്തിയതിനു ശേഷം കരാര്‍ എഴുതുന്നതിനു മുന്‍പ്‌ താങ്കള്‍ വാക്ക് മാറ്റിയിട്ടുള്ള അനുഭവങ്ങള്‍ ക്രൈസ്തവര്‍ക്കുള്ളതിനാല്‍ ചര്‍ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക്‌ ഒരു രേഖ വേണം എന്ന് വെച്ചുകൊണ്ട് “ചര്‍ച്ച മുഴുവന്‍ ഇരുപക്ഷത്തിനും വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാം” എന്ന നിര്‍ദ്ദേശം സാക്ഷി മുന്നോട്ടു വെക്കുകയും താങ്കള്‍ അംഗീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും, അതിന്‍റെ തലേ ദിവസം താങ്കള്‍ ഫോണ്‍ വിളിച്ചു പറഞ്ഞത് “നാളെ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്, വേറെ ദിവസത്തേക്ക് ചര്‍ച്ച മാറ്റി വെച്ചാലോ”  എന്നായിരുന്നു. അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ്ടാകുന്നത് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തത് കൊണ്ട് ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ തടസ്സമില്ല എന്നറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും താങ്കള്‍ക്ക് സൌകര്യമാണ് എന്ന് താങ്കള്‍ പറഞ്ഞതിനാല്‍ 14-12-2013 ശനിയാഴ്ച രാവിലെ ചര്‍ച്ച വെക്കാം എന്ന് ഇരുപക്ഷവും സമ്മതിക്കുകയുണ്ടായല്ലോ. എന്നാല്‍ പിന്നീട് താങ്കള്‍ പറഞ്ഞു, “പകല്‍ ഞാന്‍ ഫ്രീ അല്ലാത്തത് കൊണ്ട് വൈകുന്നേരം ആറ്‌ മണിക്ക് മാത്രമേ ചര്‍ച്ച നടത്താന്‍ കഴിയുകയുള്ളൂ” എന്ന്. എറണാകുളത്തും മറ്റു ജില്ലകളിലും ഉള്ള സാക്ഷിയുടെ പ്രതിനിധികള്‍ക്ക്‌ ആ സമയത്തു പെരുമ്പാവൂര്‍ വന്നു ചര്‍ച്ച നടത്തുക എന്നത് സൌകര്യപ്രദം ആയിരുന്നില്ലെങ്കിലും സംവാദം നടക്കണം എന്നുള്ള അദമ്യമായ ആഗ്രഹം ഉള്ളതിനാല്‍ ഞങ്ങള്‍ താങ്കളുടെ ആ ആവശ്യവും അംഗീകരിച്ചു തരികയും ക്യാമറയും മറ്റും ഏര്‍പ്പാട്‌ ചെയ്യുകയുമുണ്ടായി.

 

എന്നാല്‍ നിര്‍ദ്ദിഷ്ട ദിവസത്തിന്‍റെ തലേന്നാള്‍ രാത്രി താങ്കള്‍ ഫോണ്‍ ചെയ്യുകയും “നാളെ വൈകുന്നേരം എനിക്ക് കോഴിക്കോട്‌ എത്തണം, അതുകൊണ്ട് നിങ്ങള്‍ രാവിലെ വരികയാണെങ്കില്‍ നമുക്ക്‌ ചര്‍ച്ച നടത്താം” എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഞങ്ങള്‍ക്ക്‌ അതംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. കാരണം, ക്യാമറാമാനോടു വൈകുന്നേരം എത്തണം എന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നത്. മറ്റു സഹോദരങ്ങളും വൈകുന്നേരം അവിടെ എത്തത്തക്ക വിധമാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഏതായാലും രണ്ടാം പ്രാവശ്യമുള്ള താങ്കളുടെ ഒഴിഞ്ഞു മാറല്‍ കണ്ടപ്പോള്‍ താങ്കളുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന കാര്യം സാക്ഷിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ, താങ്കള്‍ ഞങ്ങള്‍ക്ക്‌ ഒരു കത്ത് തരാം എന്ന് പിന്നീട് പറഞ്ഞപ്പോള്‍ മുന്‍പ്‌ പലവട്ടം സംഭവിച്ചതുപോലെ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ് താങ്കള്‍ കത്ത് തരാതെ ഒഴിഞ്ഞു മാറും എന്നായിരുന്നു സാക്ഷി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്രാവശ്യമെങ്കിലും പറഞ്ഞ വാക്ക് പാലിച്ചു ഒരു കത്ത് തരാന്‍ താങ്കള്‍ തയ്യാറായത് വളരെ നല്ല കാര്യമാണ്, സാക്ഷിക്കതില്‍ വളരെ സന്തോഷമുണ്ട്.

 

ഇക്കാര്യങ്ങള്‍ എല്ലാം ഇത്ര വിശദമായി എഴുതാന്‍ കാരണം, എന്നാല്‍ ഈ വിഷയം മാത്രമല്ല ഇതിനു തത്തുല്യമായ ഇസ്ലാമിക വിഷയവും സംവാദത്തില്‍ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇസ്ലാമിക വിഷയം സംവദിക്കേണ്ട വ്യവസ്ഥ ഞാന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ അന്ന് ആ നിബന്ധന അംഗീകരിക്കാതെ സാക്ഷിസംവാദത്തില്‍ നിന്നു പിന്മാറുകയാണ് ഉണ്ടായത് എന്ന് താങ്കള്‍ പറഞ്ഞല്ലോ, ആ പ്രസ്താവന ശരിയല്ലെന്നും സാക്ഷിയല്ല, താങ്കളാണ് സംവാദത്തില്‍ നിന്ന് പിന്മാറിയത് എന്ന സത്യാവസ്ഥ താങ്കളെ ഒന്ന് ഓര്‍മ്മപ്പെടുത്തുന്നത് യുക്തമായിരിക്കും എന്നുള്ളതിനാലുമാണ്.  താങ്കള്‍ ഞങ്ങള്‍ക്ക്‌ നല്‍കിയ കത്തും അതിനുള്ള ഞങ്ങളുടെ മറുപടിയും ഞങ്ങളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍, ഇത് വായിക്കുന്ന ആള്‍ക്കാര്‍ക്ക് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം പിടികിട്ടുകയും വേണമല്ലോ!

 

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് താങ്കള്‍ നല്‍കിയ കത്തിനുള്ള സാക്ഷിയുടെ മറുപടിയിലേക്ക് കടക്കുന്നു. താങ്കള്‍ താങ്കളുടെ വാദമായി പറഞ്ഞത് ഇങ്ങനെ ആയിരുന്നല്ലോ:

 

“ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

 

താങ്കളുടെ വാദം ഇത്രമാത്രമേയുള്ളുവോ? താങ്കളുടെ പുസ്തകങ്ങള്‍ ഒന്നോടിച്ചു വായിച്ചു നോക്കിയപ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടത് ക്രിസ്ത്യാനികളുടെ ഇന്നത്തെ വിശ്വാസാചാരങ്ങള്‍ മുഴുവന്‍ യേശു പഠിപ്പിച്ചതല്ല എന്ന് മാത്രമല്ല, യേശു പഠിപ്പിച്ചതും പില്‍ക്കാലത്ത് പൗലോസ്‌ അപ്പോസ്തലനാല്‍ കുഴിച്ചു മൂടിയതുമായ കാര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ നബി(സ) വന്നത് എന്നും കൂടി ആയിരുന്നല്ലോ. ഇസ്ലാം ആണ് സത്യം എന്നും ഖുര്‍ആന്‍ പരിശുദ്ധമാണെന്നും അള്ളാഹു ആണ് ദൈവം എന്നുമൊക്കെ താങ്കള്‍ ആ പുസ്തകങ്ങളില്‍ എഴുതിയിരുന്നതായി കണ്ടു. താങ്കള്‍ ഇപ്പോള്‍ ആ വാദങ്ങളില്‍ നിന്നൊക്കെ പുറകോട്ടു പോയോ? എഴുതിയിട്ട് കാലം കുറെ ആയതുകൊണ്ട് ഒരു പക്ഷേ താങ്കള്‍ മറന്നു പോയിരിക്കാന്‍ സാധ്യതയുണ്ട് എന്ന് സാക്ഷി സംശയിക്കുന്നതിനാല്‍, താങ്കളുടെ പുസ്തകങ്ങളില്‍ കണ്ട താങ്കളുടെ ചില അവകാശവാദങ്ങള്‍ താഴെ കൊടുക്കുന്നു. ആ വാദങ്ങളില്‍ ഏതെല്ലാമാണ് താങ്കള്‍ ഇപ്പോള്‍ വിട്ടുകളഞ്ഞത് എന്നൊന്ന് വ്യക്തമാക്കിയാല്‍ അത് കഴിച്ചു ബാക്കിയുള്ള കാര്യങ്ങളില്‍ എങ്കിലും താങ്കള്‍ ദൃഢമായ നിലപാട്‌ എടുത്തു സംവാദത്തിന് വരും എന്ന് സാക്ഷി പ്രതീക്ഷിക്കുന്നു.

 

1. മുഹമ്മദ്‌ (സ) എന്ന പ്രവാചകന്‍, യേശുവിനു മുമ്പുള്ള ന്യായപ്രമാണ കാലഘട്ടത്തിലായിരുന്നു വന്നിരുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെയോ, കൊണ്ടുവന്ന നിയമത്തിന്‍റെയോ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ പ്രവാചകത്വം നിഷേധിക്കാന്‍ കഴിയുകയില്ല (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.10)

 

2. ഇസ്ലാമിക നിയമത്തില്‍ വന്നിരിക്കുന്ന ഏതാണ്ട് എല്ലാ നിയമങ്ങളും ന്യായപ്രമാണത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.10)

 

3. മുഹമ്മദ്‌ പഴയ ന്യായപ്രമാണ കാലഘട്ടത്തിലെപ്പോലെ ഒരു പ്രവാചകന്‍ (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.11)

 

4. സ്രഷ്ടാവിന്‍റെ മുന്‍പില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന സമാധാനം എന്നതാണ് ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.123)

 

5. ഇസ്രയേലിന്‍റെ സഹോദര സമൂഹവും യിശ്മായേലിന്‍റെ വംശവുമാണ് അറബികള്‍ (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.123,124)

 

6. പ്രവാചകന്‍റെ സമൂഹം ലോകം മുഴുവന്‍ വളര്‍ന്ന് ദൈവിക വ്യവസ്ഥിതി നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നത് യിസ്രായേല്‍ മക്കളുടെ മാത്സര്യത്തിനുള്ള ശിക്ഷയാണ് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124)

 

7. നിരക്ഷരനെങ്കിലും താരതമ്യമില്ലാത്ത സ്വഭാവ വൈഷിഷ്ട്യത്താല്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്ന സംസ്കാര സമ്പന്നനായിരുന്നു മുഹമ്മദ്‌ (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124)

 

8. മുഹമ്മദ്‌ മൂന്നു വര്‍ഷം രഹസ്യമായി പ്രബോധനം നടത്തി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124)

 

9. മുഹമ്മദിന്‍റെ മക്കയിലെ കാലം യേശുവിനെപ്പോലെ ക്ഷമയുടെയും സഹനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും മൂര്‍ദ്ധന്യ ഭാവത്തിന്‍റെ മഹിമ മാതൃകയുടെ കാലം. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124, 125)

 

10. പ്രവാചകനെ മക്കയിലെ ജനങ്ങള്‍ നിരാകരിക്കാനുള്ള കാരണം ഏകദൈവാരാധനയോടുള്ള കടുത്ത എതിര്‍പ്പ് മാത്രമായിരുന്നു, (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

 

11. ഇസ്ലാമിക സമൂഹം മദീനയില്‍ ശക്തി പ്രാപിച്ചപ്പോള്‍ മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി മക്കയിലെ ജനങ്ങള്‍ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ മദീനയിലേക്ക്‌ യുദ്ധത്തിന് നീങ്ങി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

 

12. തങ്ങളുടെ സത്യവിശ്വാസ സംരക്ഷണത്തിന് വേണ്ടി, സ്വന്തം നാടും സ്വത്തുക്കളും വീടുമെല്ലാം ശത്രുക്കളായ സത്യനിഷേധികള്‍ക്ക്‌ മുമ്പില്‍ ഉപേക്ഷിച്ചു വിദൂരമായ മദീനയില്‍ പുതിയ ജീവിതം തുടങ്ങിയവരെ എങ്ങനെയും സമ്പൂര്‍ണ്ണ നാശം വരുത്തുമെന്ന് ദൃഡപ്രതിജ്ഞ ചെയ്ത ശത്രുക്കളോട്, സത്യത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വാളെടുത്തു യുദ്ധം ചെയ്യാന്‍ സ്രഷ്ടാവ്‌ അനുവാദം കൊടുത്തു (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

 

13. മുസ്ലീങ്ങള്‍ ശത്രുക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടു കൂടി മുഹമ്മദിന്‍റെ ജീവിതം മോശ പ്രവാചകന്‍റെ ജീവിതത്തിനെ പോലെയായി മാറി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

 

14. മദീനയിലെത്തിയതിനു ശേഷമാണ് മുസ്ലീങ്ങള്‍ക്ക് നമസ്കാരവും നോമ്പും സക്കാത്തും തുടങ്ങിയിട്ടുള്ള ആരാധനാ നിയമങ്ങള്‍ നല്‍കപ്പെട്ടത് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125, 126)

 

15. യുദ്ധം അനിവാര്യമായപ്പോള്‍, അതിനുള്ള നിയമങ്ങള്‍, അതില്‍ പിടിക്കപ്പെടുന്ന ശത്രുക്കളോടുള്ള സമീപനം, അടിമ സ്ത്രീകളോടുള്ള സമീപനം, യുദ്ധത്തില്‍ കൊല്ലാന്‍ അനുവദിക്കപ്പെടാത്തവരെ കുറിച്ചുള്ള നിയമങ്ങള്‍ എല്ലാം നല്‍കപ്പെട്ടു. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)  16. മദീനയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായപ്പോള്‍ ഏക സ്രഷ്ടാവിനെ കുറിച്ചുള്ള സന്ദേശം എല്ലാ രാജ്യങ്ങിളിലേക്കും എത്തിക്കാന്‍ സത്യ വിശ്വാസികളുടെ സംഘം ഓരോ രാജങ്ങളിലേക്ക് പ്രബോധന പ്രവര്‍ത്തനവുമായി നീങ്ങി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)

 

17. ഈ പ്രബോധക സംഘത്തിന് രണ്ടു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമത്തെ ലക്ഷ്യമെന്നത്, അവര്‍ പ്രവേശിക്കുന്ന രാജ്യത്തെ ജനങ്ങളെ സത്യവിശ്വാസികളാക്കി ഇഹലോകത്തും പരലോകത്തും വിജയികളാക്കുക എന്നതാണ്. ഇതിനു വേണ്ടി ആയുധം എടുക്കാലോ നിര്‍ബന്ധിക്കലോ അനുവദനീയമല്ല (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)

 

18. രണ്ടാമത്തെ ലക്ഷ്യമെന്നത്, ആ രാജ്യത്തെ മ്ലേച്ഛതയില്‍ നിന്നും, അധാര്‍മ്മികതയില്‍ നിന്നും വിശുദ്ധീകരിക്കാന്‍ വേണ്ടി ഇസ്ലാമിക രാജ്യ നിയമങ്ങള്‍ നടപ്പിലാക്കുക. ഇവിടെ സത്യവിശ്വാസം സ്വീകരിക്കാത്തത് കുഴപ്പമില്ല; എന്നാല്‍ ഇസ്ലാമിക രാജ്യ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ അധാര്‍മ്മികത തുടരാനാണ് തീരുമാനമെങ്കില്‍, അവരെ നിര്‍ബന്ധമായി അനുസരിപ്പിക്കല്‍ ഈ സംഘത്തിന്‍റെ ചുമതലയാണ്. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)

 

19. മുഹമ്മദ്‌ (സ), മാനവരില്‍ മഹോന്നതന്‍ (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.129)

 

20. ഇതുവരെ പറഞ്ഞ ഏതെങ്കിലും ഒരു നിയമം മോശെയുടെ രാജ്യനിയമത്തില്‍ (ശരീഅത്ത്‌) ഇല്ലെന്ന് പഴയ നിയമം വായിച്ചവര്‍ പറയില്ല. യെഹൂദന്മാര്‍ ഇന്നും അങ്ങനെ തന്നെ വിശ്വസിക്കുന്നവരാണ്. പൌലോസിന്‍റെ വിജാതീയ സഭയ്ക്ക് ഇത് ശരിയായിട്ടു തോന്നുന്നില്ല. മറിച്ച് ഇതൊക്കെ വെറും കൊലപാതകവും കൊള്ളയുമാണ് കരുതുന്നതെങ്കില്‍, മോശെ പ്രവാചകനിലൂടെ വെട്ടിപ്പിടിച്ചു നടപ്പിലാക്കിയ ന്യായപ്രമാണ നിയമവും അതിനെ അംഗീകരിച്ച് ആ സ്ഥലത്ത് താമസിച്ച യേശു ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവാചകന്‍മാരേയും നിഷേധിച്ചതിന് ശേഷം ഇസ്ലാമിനെ വിമര്‍ശിക്കുന്നത് അല്ലേ ശരി? യുദ്ധത്തിന്‍റെ പേരില്‍ ഒരു പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ എങ്ങനെയാണ്, യുദ്ധത്തെ ന്യായീകരിച്ച യഹോവയെയും, അവന്‍റെ പേരില്‍ വംശങ്ങളെത്തന്നെ വാള്‍ത്തലക്കിരയാക്കി ഉന്മൂലനാശം ചെയ്ത നൂറുകണക്കിന് യിസ്രായേല്‍ പ്രവാചകന്മാരെ സ്നേഹിക്കും? യേശുക്രിസ്തു എന്ന മഹാനായ പ്രവാചകന്‍ തനിക്ക്‌ മുമ്പ് വന്ന മോശെ പ്രവാചകന്‍റെ നിയമം അനുസരിക്കാന്‍ ജനങ്ങളെ ഉപദേശിക്കുമ്പോള്‍, എങ്ങനെയാണ് ഈ യേശുവിനെ നമ്മള്‍ സ്നേഹിക്കുക? ത്രിയേകത്വമെന്ന പുതിയ നിര്‍വ്വചനം വഴി, യേശു എന്നത് മനുഷ്യനായി വന്ന യഹോവ ആയിരുന്നു എന്ന് വിശ്വസിക്കുന്നവര്‍, ന്യായപ്രമാണവും യുദ്ധവും തുടങ്ങിയ നിയമങ്ങള്‍ മോശക്ക് നല്‍കിയത് യേശു തന്നെ ആണെന്നല്ല വിശ്വസിക്കുന്നത്. അപ്പോള്‍, ഈ നിയമങ്ങള്‍ ഒക്കെ പ്രാകൃതം എന്ന് കരുതിയാല്‍, യേശു തന്‍റെ യഥാര്‍ത്ഥ മഹത്വത്തില്‍ യഹോവ ആയിരുന്നപ്പോള്‍ പ്രാകൃതനായിരുന്നു എന്നല്ലേ ആരോപിക്കുന്നത്?

 

യഥാര്‍ത്ഥത്തില്‍ പ്രവാചക സമൂഹമായ യെഹൂദന്‍മാരും യേശുവും, ശിഷ്യന്മാരും, മുഹമ്മദ്‌ (സ) യുടെ അനുയായികളും, നന്മയാണെന്നു കരുതുന്ന ഈ നിയമത്തെ വെറുക്കണമെങ്കില്‍, മ്ലേച്ഛത കണ്ടാല്‍ തടയാന്‍ മനസ്സ് അനുവദിക്കാത്ത പഴയ വിജാതീയരുടെ സ്വഭാവവും, ഉള്ളില്‍ ബഹുദൈവവിശ്വാസവും, ശരീരത്തില്‍ ആഗ്രചര്‍മ്മവുമായി നടക്കുന്നവര്‍ക്കേ കഴിയുകയുള്ളൂ. ഈ നിയമങ്ങളെ വെറുക്കുന്നത് നിയമത്തിന്‍റെ പോരായ്മ അല്ല, മറിച്ച് നമ്മുടെ മനസ്സിന്‍റെ വികലത ആണെന്ന് തിരിച്ചറിഞ്ഞ്, ജീവിതം ദൈവിക മാര്‍ഗ്ഗത്തിലാക്കാന്‍ പരിശ്രമിക്കണം. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.128,129)

 

21. പ്രവാചകന്‍ മുഹമ്മദ്‌ (സ) സൃഷ്ടാവിന്‍റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കുന്നതിനു വേണ്ടി സത്യവിശ്വാസികളെ അയച്ച്, ലോകം മുഴുവന്‍ ഏക ദൈവവിശ്വാസവും അതിന്‍റെ നിയമങ്ങളും എല്ലാ മനുഷ്യരുടെ മുമ്പിലും എത്തിച്ചിട്ടുണ്ട് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.129)

 

22. വ്യക്തിപരവും, രാജ്യപരവും, രാജ്യാന്തരപരവുമായ മുഴുവന്‍ വിഷയങ്ങള്‍, വേദഗ്രന്ഥത്തിലും പ്രവാചകന്‍റെ അധ്യാപനത്തിലും കണ്ടെത്താം. ഇവിടെ വ്യക്തിപരമായി ഉണ്ടാകുന്ന ശത്രുവിനോടുള്ള സമീപനവും, രാജ്യശത്രുവിനോടുള്ള നിയമവും, ദൈവശത്രുവിനോടുള്ള നിയമവും പ്രവാചകന്‍റെ വാക്കുകളിലും ഖുര്‍ആനിലും കണ്ടെത്താം. ഇവിടെ വിമര്‍ശകര്‍ ശത്രുവെന്ന് പറയുമ്പോള്‍, വ്യക്തിപരമായ വിഷയത്തിലുണ്ടാകുന്ന ശത്രുവിനെയാണ് കാണുന്നത്. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.130)

 

23. പൗലോസ്‌ ചെയ്തത് പോലെ വിജാതീയരുടെ അവരുടെ ഇഷ്ടത്തിനു പറ്റുന്ന ഒരു നിയമമില്ലാത്ത മതമുണ്ടാക്കുക അല്ല, മറിച്ച്, വിജാതീയരായ മുഴുവന്‍ ജനങ്ങളേയും ദിവം ഇഷ്ടപ്പെട്ടു നല്‍കിയ ജീവിത വ്യവസ്ഥയിലേക്ക്, പരിച്ഛേദനയും നിയമവും സംസ്കാരവുമുള്ള ഒരു ഉത്തമ സമുദായമായി പരിവര്‍ത്തിക്കുകയായിരുന്നു പ്രവാചകന്‍. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.122)

 

24. യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 19)

 

25. മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ലെന്നു മുസ്ലീം പ്രബോധകര്‍ വ്യാഖ്യാനിക്കുന്നു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 22)

 

26. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 154)

 

27. ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 154)

 

28. ശ്രേഷ്ഠരായ ഈ രണ്ടു പ്രവാചകന്മാരുടെയും (യേശുക്രിസ്തു, മോശ) ദൌത്യം കൃത്യമായ അനുപാതത്തില്‍ സമ്മേളിച്ച പ്രവാചക പ്രഭുവാണ് മുഹമ്മദ്‌. കുറ്റമറ്റതും കാലികവും പ്രായോഗികവുമായ ഐഹിക നിയമങ്ങള്‍ലോകത്തിനു സമ്മാനിക്കുന്നതിലും പ്രവാചകന്‍ പൂര്‍ണ്ണവിജയം നേടുകയുണ്ടായി. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 155)

 

29. രണ്ടു നിയമ സംഹിതകള്‍ (ശരീഅത്തും മോശൈക ന്യായപ്രമാണവും) കാതലായ ഒരു വിഷയത്തിലും വൈരുദ്ധ്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 156)

 

30. എന്നാല്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തോടെ യെരുശലേമിന് പുറത്തൊരു പ്രവാചകന്‍ വരികയും സത്യവിശ്വാസികളുടെ കേന്ദ്രമായി മക്കയും മദീനയും സ്ഥാനം പിടിക്കുകയും ചെയ്തു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 159)

 

31. ഈ സ്ഥാനത്തേക്ക്‌ (സ്വര്‍ഗ്ഗീയ വിരുന്നിനു) പരിഗണിക്കാന്‍ യോഗ്യരായ സമൂഹം ഒന്ന് മാത്രമേയുള്ളൂ…… മുഹമ്മദ്‌ നബിയുടെ അനുയായികള്‍ മാത്രം. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 160)

 

32. ചുരുക്കത്തില്‍ പാരക്ലീറ്റ്‌ എന്നാല്‍, യേശുവിനെ മഹത്വീകരിക്കുകയും പ്രവാചകന്മാരുടെ മതം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന അന്ത്യപ്രവാചകനാണെന്ന് നിസ്സംശയം വ്യക്തമാകുന്നതാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 102)

 

33. യേശു പറഞ്ഞതും അപ്പോസ്തലന്മാര്‍ പ്രതീക്ഷിച്ചതുമായ ഈ വിപുല ദൌത്യം പൂര്‍ത്തീകരിച്ച പ്രവാചകനെ അംഗീകരിക്കാന്‍ തീര്‍ച്ചയായും ബൈബിള്‍ വായനക്കാര്‍ തയ്യാറാകേണ്ടതാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 163)

 

34. മേല്‍ പറയപ്പെട്ട പ്രവചനങ്ങളെല്ലാം യോജിച്ച ഒരേയൊരു വ്യക്തിത്വം മാത്രമേ ലോകചരിത്രത്തില്‍ യേശുവിനു ശേഷം ആഗാതനായിട്ടുള്ളൂ. മനുഷ്യരാശിയുടെ മുന്നില്‍ ഖുര്‍ആന്‍ എന്ന അന്തിമ വേദഗ്രന്ഥം സമര്‍പ്പിച്ച പ്രവാചകനായ മുഹമ്മദ്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 163)

 

35. അബ്രഹാമിന്‍റെ ദൈവത്തില്‍ വിശ്വസിക്കുകയും (?)

 

36. മോശൈകന്യായപ്രമാണത്തെപ്പോലെ ജീവിതത്തിന്‍റെ സമസ്ത മേഖലക്ക്‌ അനിവാര്യമായ ന്യായപ്രമാണം കൊണ്ടുവരികയും (?)

 

37. പരിച്ഛേദന കല്പിക്കുകയും (?)

 

38. യേശുവിന്‍റെ ക്രിസ്തുസ്ഥാനം അംഗീകരിക്കുകയും (?)

 

39. തന്നിഷ്ടം പറയാതെ ദൈവിക വെളിപ്പാടുകള്‍ പിന്‍പറ്റുകയും (?)

 

40. പാപം,നീതി,ന്യായവിധി എന്നിവയെ കുറിച്ച് ലോകത്തിനു ബോധ്യം വരുത്തി(?)

 

41. തന്നിലൂടെ സത്യമതം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് അവകാശപ്പെടുകയും(?)

 

42. അദ്ദേഹത്തിന്‍റെ ആഹ്വാനം ലോകത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള ജനങ്ങള്‍ സ്വീകരിക്കുകയും(?)

 

43. യേശുവിനെ രണ്ടാം വരവില്‍ സ്വീകരിക്കാനുള്ള സംഘത്തെ തയ്യാറാക്കുകയും ചെയ്ത ഏക വ്യക്തിത്വമാണ് മുഹമ്മദ്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 163-164)

 

44. വിശ്വാസികളുടെ പിതാവായ അബ്രഹാം, ഭാര്യയായ ഹാഗാര്‍, മകനായ യിശ്മായേല്‍ എന്നിവരുള്‍പ്പെട്ട ശ്രേഷ്ഠ പ്രവാചക കുടുംബം താമസിച്ചിരുന്ന നാടാണ് മക്ക. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 166)

 

45. സഫാ-മര്‍വ എന്ന രണ്ടു കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം അവര്‍ (ഹാഗാര്‍) ഓടുകയുണ്ടായി. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 167)

 

46. ആദ്യത്തെ ആരാധനാലയമാണ് കഅബ (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 168.)

 

47. ഏകദൈവാരാധനയുടെ ആദ്യത്തെ ഭവനമാണ് കഅബ (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 168)

 

48. ഖുര്‍ആന്‍ പരിശുദ്ധമാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 168)

 

49. മ്ലേച്ഛത കൈവെടിയാനും അബ്രഹാമിന്‍റെ ദൈവത്തെ മാത്രം ആരാധിക്കാനും പ്രവാചകന്‍ അനുയായികളെ ഉദ്ബോധിപ്പിച്ചു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 169)

 

50. അബ്രഹാമിന്‍റെയും യിസ്മായെലിന്‍റെയും യിസ്ഹാഖിന്‍റെയും യാക്കോബിന്‍റെയും ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന പ്രവാചകന്‍റെ ആഹ്വാനം… (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 169)

 

51. ഇന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും യാതൊരു പഴുതുമില്ലാത്ത വ്യക്തിജീവിതമായിരുന്നു ഇക്കാലത്ത് (മക്കാകാലഘട്ടം) എന്ന് ഏവരും സമ്മതിക്കും. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 170)

 

52. വിവാഹങ്ങളുടെ എണ്ണവും യുദ്ധത്തിന്‍റെ നിറംപിടിപ്പിച്ച കഥകളും മാത്രം കൈമുതലായുള്ള വിമര്‍ശകര്‍ ഈ 13 വര്‍ഷത്തെക്കുറിച്ച് മൌനം പാലിക്കുകയാണ് പതിവ്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 170)

 

53. യേശുവിന്‍റെ ജീവിതത്തെ ഉപയോഗിച്ച് മാത്രം താരതമ്യം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണ് മദീനയില്‍ പ്രവാചകനെ കാത്തിരുന്നത്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 170)

 

54. യോഹന്നാന്‍ സ്നാപകന്‍, യേശുക്രിസ്തു തുടങ്ങിയവരെപ്പോലെ ആത്മീയ മേഖല കൈകാര്യം ചെയ്യുന്നതോടൊപ്പം മോശ, യോശുവ, ദാവീദ്‌ തുടങ്ങിയവരെപ്പോലെ ഐഹിക മേഖലയും സംസ്കരിക്കേണ്ട ഉത്തരവാദിത്തം അന്ത്യപ്രവാചകനായ മുഹമ്മദിന് ദൈവം നല്‍കിയിരുന്നു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 171)

 

55. ആത്മിക-ഐഹിക മേഖലകളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ മുഴുവന്‍ മാനവരാശിയുടെ മുന്നില്‍ ദൈവിക മതത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കുക എന്ന വിപുലമായ കര്‍ത്തവ്യം പ്രവാചകനുണ്ട്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 171)

 

56. ഇതരമതസ്ഥരുടെ അവസ്ഥക്കനുസരിച്ച് ദൈവിക മതത്തെ മിനുക്കിയെടുക്കുക എന്ന പൌലോസിയന്‍ “പ്രായോഗിക ബുദ്ധി” പ്രവാചകന്‍ സ്വീകരിച്ചില്ല. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 171)

 

57. ദൈവത്തെ പാടി പുകഴ്ത്തുന്ന ദാവീദിന്‍റെ സങ്കീര്‍ത്തനവും (സബൂറും) സ്വസമുദായത്തില്‍ ആത്മസംസ്കരത്തിന് വേണ്ടി നല്‍കപ്പെട്ട സുവിശേഷവും (ഇഞ്ചീല്‍) ഐഹിക രാജ്യ സംസ്ഥാപത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മോശൈക ന്യായപ്രമാണവും (തൌറാത്ത്) തുടങ്ങിയ എല്ലാ മുന്‍വേദഗ്രന്ഥങ്ങളുടെയും സാരാംശം ഉള്‍ക്കൊണ്ട വിശുദ്ധ വേദമാണ് ഖുര്‍ആന്‍ (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 176)

 

58. ദൈവത്തെക്കാള്‍ അധികമായി ഒന്നിനേയും സ്നേഹിക്കാതിരിക്കുക, പ്രവാചക മാതൃക പിന്‍പറ്റുക, മരണം വരെ വിശ്വസ്തനായിരിക്കുക. ഇങ്ങനെയുള്ളവരുടെ കര്‍മ്മഫലം സ്വര്‍ഗ്ഗമാണ്.

 

59. 1947 ല്‍ ചാവുകടല്‍ തീരത്തുള്ള ഖുംറാന്‍ പ്രദേശത്തു നിന്നും കണ്ടെടുത്ത തുകല്‍ ലിഖിതങ്ങളാണ് ചാവുകടല്‍ ചുരുളുകള്‍ എന്നറിയപ്പെടുന്നത്. ഇവ മുഴുവന്‍ ക്രിസ്തീയ സഭാ വക്താക്കളുടെ കൈവശമായിരുന്നു ആകെയുള്ള അഞ്ഞൂറ് ചുരുളുകളില്‍ നൂറെണ്ണം മാത്രമാണ് സഭാ വക്താക്കള്‍ പുറത്തു വിട്ടത് (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 179)

 

60. ദൈവശാസ്ത്ര രൂപീകരണത്തിനു ക്രൈസ്തവര്‍ ഏറ്റവും അധികം ആശ്രയിച്ചിട്ടുള്ളത് യോഹന്നാന്‍ സുവിശേഷം ഒന്നാം അദ്ധ്യായം 1:1-8 വരെയുള്ള ഭാഗങ്ങളാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 181)

 

61. . അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ആരാധ്യന്‍റെ നാമത്തില്‍ വരികയും, പരിച്ഛേദനയും ന്യായപ്രമാണത്തിന്‍റെ പുനരവതരണമായ നിയമ വ്യവസ്ഥയും സംസ്ഥാപിക്കുകയും ചെയ്ത മഹാനായ പ്രവാചകന്‍ മഹാനായ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സ) അല്ലാതെ വേറെ ഒരാള്‍ ലോകത്ത് വന്നിട്ടില്ല. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.122)

 

62. ദൈവം സൃഷ്ടിയല്ലാത്തത് പോലെ അവന്‍റെ വചനവും സൃഷ്ടിയല്ല…. ഇതേ പോലെ അന്ത്യപ്രവാചകനായ മുഹമ്മദിന് ലഭിച്ച പരിശുദ്ധ ഖുര്‍ആനും സൃഷ്ടിയല്ല. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 184,185)

 

63. ദൈവിക വചനമായ ഖുര്‍ആന്‍ സൃഷ്ടിയല്ല, എന്നാല്‍ ഗ്രന്ഥരൂപത്തില്‍ എന്‍റെ കയ്യിലിരിക്കുന്നത് ഖുര്‍ആന്‍റെ ജഡാവതാരമാണെന്ന് പറയാം. ഇന്ന് മോശൈക ന്യായപ്രമാണവും ഖുര്‍ആനുമൊക്കെ പുസ്തകമായും സി.ഡി.യായും കാസറ്റായും കൊണ്ടാടപ്പെടുന്നതെല്ലാം വചനത്തിന്‍റെ ജഡാവതാരങ്ങളാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 191)

 

64. ബൈബിളില്‍ യിസ്രായേല്‍ എന്‍റെ ഏകജാതന്‍, എഫ്രയീം എന്‍റെ ഏക ജാതന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം തിരഞ്ഞെടുത്തവന്‍ എന്ന അര്‍ത്ഥമാണ് പ്രസ്തുത പദത്തിന് കൂടുതല്‍ അനുയോജ്യമാകുന്നത്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 193)

 

65. എന്നാല്‍ പാര്‍ക്കലീത്ത വരുമ്പോള്‍ അവിടുന്ന് സ്വയം സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് മാത്രം പറയുകയും വരുവാനുള്ളത് നിങ്ങള്‍ക്ക്‌ അറിയിച്ചു തരികയും ചെയ്യും. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.119-120)

 

66. യേശു പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും പ്രവാചകന്‍ മുഹമ്മദ്‌(സ) സമ്മേളിച്ചിരിക്കുന്നത് ഒരിക്കലും യാദൃശ്ചികമല്ല. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.120)

 

ഇതൊക്കെ താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ നടത്തിയിട്ടുള്ള അവകാശവാദങ്ങള്‍ ആണ്. ഇതൊക്കെ സത്യമാണ് എന്ന് ഇപ്പോള്‍ താങ്കള്‍ വാദിക്കുന്നില്ലേ? മുഹമ്മദ്‌ മാനവരില്‍ മഹോന്നതന്‍ ആണെന്ന് താങ്കള്‍ക്ക് ഇപ്പോള്‍ വാദമില്ലേ? ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന വാദം താങ്കള്‍ ഇപ്പോള്‍ കൈവെടിഞ്ഞോ? അബ്രഹാമിന്‍റെ ദൈവമാണ് അള്ളാഹു എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? മുഹമ്മദ്‌ നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല എന്നും ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നും താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം എന്ന വാദം താങ്കള്‍ക്കിപ്പോഴില്ലേ?

 

ഒരു പക്ഷേ, ആ പുസ്തകങ്ങള്‍ രചിച്ചതിന് ശേഷമുള്ള ഇത്രയും വര്‍ഷങ്ങളില്‍ താങ്കള്‍ കൂടുതല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളും ചരിത്ര പുസ്തകങ്ങളും വായിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് വാദിക്കുന്നില്ലായിരിക്കും എന്ന് സാക്ഷി സംശയിക്കുന്നു. ഖുര്‍ആനും സെന്‍സര്‍ ചെയ്യാത്ത സ്വിഹാഹുസ്സിത്തയും മാലിക്‌ മുആത്ത പോലെയുള്ള ആദ്യകാല ഹദീസുകളും ഇബ്നു ഇഷാഖിന്‍റെയും ഇബ്നു ഹിശാമിന്‍റെയും അല്‍-തബരിയുടെയും സീറകളും അല്‍-തബരിയുടെ തന്നെ ഇസ്ലാമിക ചരിത്രവുമൊക്കെ വായിച്ചു മനസ്സിലാക്കിയ, തലച്ചോറ് പണയം വെക്കാത്ത ഒരാള്‍ക്ക്‌ എങ്ങനെയാണ് മുഹമ്മദ്‌ മാനവരില്‍ മഹോന്നതനാണ് എന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കുക? തനിക്ക്‌ അന്‍പത്തിരണ്ട് വയസ്സുള്ളപ്പോള്‍ തന്‍റെ സ്നേഹിതന്‍റെ ആറ്‌ വയസ്സുള്ള പിഞ്ചു മകളെ വിവാഹം കഴിച്ച മുഹമ്മദ്‌, തന്‍റെ വളര്‍ത്തു മകന്‍റെ ഭാര്യയെ ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ടപ്പോള്‍ മനസ്സിനുണ്ടായ ചാഞ്ചല്യം കാരണം വളര്‍ത്തു മകന്‍റെ കുടുംബജീവിതം താറുമാറായതും അവന്‍റെ ഭാര്യയെ അവന്‍ വിവാഹമോചനം ചെയ്തതും വിവാഹമോചനം ചെയ്ത ഉടനെതന്നെ ഖുര്‍ആനില്‍ കല്പിച്ചിരിക്കുന്ന ഇദ്ദാ കാലയളവോ അവളുടെ സമ്മതമോ പരിഗണിക്കാതെ അവളെ വിവാഹം കഴിക്കുകയും അവളുമായി വീടുകൂടുകയും ചെയ്ത മുഹമ്മദ്‌, അപ്രതീക്ഷിതമായി ഖൈബര്‍ എന്ന പ്രദേശത്തുള്ള യഹൂദന്മാരെ ആക്രമിച്ചു പലരെയും വധിക്കുകയും അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്തു തിരികെയുള്ള യാത്രയില്‍ പിതാവും ഭര്‍ത്താവും മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ട സ്വഫിയ എന്ന സ്ത്രീയുമായി വഴിയില്‍ വെച്ചുതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മുഹമ്മദ്‌, ബനൂ ഖുറൈദ എന്ന മറ്റൊരു യെഹൂദ ഗോത്രത്തെ ആക്രമിച്ചു കീഴടക്കി അതിലെ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള സകല ആണുങ്ങളെ കൊന്നുകളയുകയും അവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും പിടിച്ചെടുത്തു അവരില്‍ പലരേയും അടിമകളും വെപ്പാട്ടികളുമായി വെക്കുകയും ചെയ്ത മുഹമ്മദ്‌, ഒരു ജനതയെ യുദ്ധത്തില്‍ ജയിച്ചടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക പതിവാക്കിയിരുന്ന മുഹമ്മദ്‌, ബദര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 24 ഖുറൈഷി നേതാക്കളുടെ ശവശരീരം പൊട്ടക്കിണറ്റില്‍ വലിച്ചെറിഞ്ഞു മൂന്നാം ദിവസം കിണറ്റിന്‍ വക്കത്ത് ചെന്ന് നിന്ന് ഓരോരോ ശവശരീരങ്ങളിലേക്ക് നോക്കി ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ, ഇന്നവന്‍റെ മകന്‍ ഇന്നവനേ!’ എന്ന് പേരെടുത്തു വിളിച്ചു ചീഞ്ഞു തുടങ്ങിയ മൃതദേഹങ്ങളോട്: ‘ഇപ്പോള്‍ നിങ്ങള്‍ക്ക്‌ എന്ത് തോന്നുന്നു?’ എന്ന് പറഞ്ഞ് അഴുകിത്തുടങ്ങിയ ശവശരീരങ്ങളെപ്പോലും പരിഹസിച്ച മുഹമ്മദ്‌, തന്‍റെ ഇടയന്മാരെ വധിച്ച് ഒട്ടകങ്ങളെ മോഷ്ടിച്ച് കൊണ്ടുപോയ ആളുകളെ പിടിച്ചു കൊണ്ടുവന്നു കയ്യും കാലും വെട്ടിക്കളഞ്ഞു കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു പൊരിവെയിലത്ത് മണലിലിട്ടു വെള്ളം പോലും കൊടുക്കാതെ അവരെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞ മുഹമ്മദ്‌, നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അവന്‍റെ വസ്തുവകകള്‍ മോഷ്ടിച്ച തന്‍റെ അനുയായിക്ക്‌ ശിക്ഷ കൊടുക്കാതെ കൊല്ലപ്പെട്ടവനില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ അനുയായിക്ക്‌ കൊടുത്തു അവനെ സന്തോഷിപ്പിച്ച മുഹമ്മദ്‌, ഇല്ലാ വാര്‍ത്തകള്‍ കെട്ടിച്ചമക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്ത മുഹമ്മദ്‌, കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അനുയായികളെ അടിക്കുകയും ശപിക്കുകയും ചെയ്ത മുഹമ്മദ്‌, തന്നിലൂടെ വന്ന അല്ലാഹുവിന്‍റെ  വചനം എന്ന് താന്‍തന്നെ അവകാശപ്പെട്ട ഖുര്‍ആനിലെ പല കല്പനകള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിട്ടുള്ള മുഹമ്മദ്‌, താന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതിരുന്ന മുഹമ്മദ്‌, ഒരു യെഹൂദന്‍ ചെയ്ത കൂടോത്രത്തിന്‍റെ ഫലമായി മാരണം ബാധിച്ചു നടന്ന മുഹമ്മദ്‌, ജിബ്രീലില്‍ നിന്നുള്ള സന്ദേശം വരുന്നത് നിലച്ചു പോയപ്പോള്‍ പല പ്രാവശ്യം മലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ട മുഹമ്മദ്‌, തന്‍റെ ഭാര്യമാരില്‍ ഒരുവളുമായി രഹസ്യ ബന്ധം ഉണ്ടെന്നു സംശയിച്ചു നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാന്‍ കല്പനയിട്ട മുഹമ്മദ്‌, സമാധാനമില്ലാത്തതുകൊണ്ട് അനുയായികളുടെ കാവലില്ലാതെ രാത്രി ഉറങ്ങുവാന്‍ ബുദ്ധിമുട്ടിയിരുന്ന മുഹമ്മദ്‌, യുദ്ധത്തില്‍ സ്ത്രീകളേയും കുട്ടികളേയും കൊല്ലാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദ്‌, മരണക്കിടക്കയില്‍ വെച്ചുപോലും ക്രിസ്ത്യാനികളെയും യെഹൂദരെയും ശപിച്ചു കൊണ്ടിരുന്ന മുഹമ്മദ്‌!! ആ മുഹമ്മദ്‌ മാനവരില്‍ മഹോന്നതനാണ് എന്നത് പോയിട്ട് സ്വഭാവഗുണമുള്ള ഉള്ള ഒരു മനുഷ്യന്‍ പോലും ആണെന്നത് അംഗീകരിച്ചു തരാന്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും കഴിയുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ ചരിതങ്ങള്‍ എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ താങ്കളും ഇങ്ങനെ ഒരു നിലപാടില്‍ എത്തിച്ചേര്‍ന്നു മുന്‍പ്‌ പുസ്തകത്തില്‍ എഴുതിയ വാദങ്ങളില്‍ നിന്നെല്ലാം പിന്മാറിയിട്ടുണ്ടാകും എന്ന് സാക്ഷി ന്യായമായും സംശയിക്കുന്നു.

 

അതുപോലെത്തന്നെ ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന വാദത്തില്‍ നിന്നും താങ്കള്‍ പിന്മാറിയിട്ടുണ്ടാകും എന്ന് സാക്ഷി വിചാരിക്കുന്നു. കാരണം, ഇന്നും ലോകമെമ്പാടും അനേക നിരപരാധികളുടെ രക്തം ദിനംപ്രതി ഒഴുക്കുന്നതിനു മുസ്ലീം തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നത് ഖുര്‍ആന്‍ ആണല്ലോ! യെഹൂദനേയും ക്രിസ്ത്യാനിയേയും ബഹുദൈവാരാധകനെയും മിത്രങ്ങളാക്കി വെക്കരുതെന്നു അതിന്‍റെ അനുയായികള്‍ക്ക് കല്പന കൊടുത്തിട്ടുള്ള ഖുര്‍ആന്‍, മുഹമ്മദിനെ എതിര്‍ക്കുന്നവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്നും മുറിച്ചു കളയണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ള ഖുര്‍ആന്‍, അമുസ്ലീങ്ങളുടെ പൌരാവകാശം നിഷേധിച്ചിട്ടുള്ള ഖുര്‍ആന്‍, സമൂഹത്തില്‍ അക്രമത്തിന് ബീജാവാപം ചെയ്തിട്ടുള്ള ഖുര്‍ആന്‍!! മാത്രമല്ല, മൂന്നാം ഖലീഫ ഉസ്മാന്‍റെ കാലത്ത് സാമ്രാജ്യത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു നിലവിലുള്ള എല്ലാ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികളും  കത്തിച്ചു കളഞ്ഞതും താങ്കള്‍ ഇസ്ലാമിക പ്രമാണ രേഖകളില്‍ വായിച്ചിട്ടുണ്ടായിരിക്കുമല്ലോ? ഇങ്ങനെയുള്ള ഖുര്‍ആന്‍ എങ്ങനെ പരിശുദ്ധമാകും? ഇനി ചരിത്രത്തിലേക്ക് നോക്കിയാലോ, ഈ ഖുര്‍ആന്‍ എവിടെയെല്ലാം എത്തിയിട്ടുണ്ടോ, അവിടെയെല്ലാം മനുഷ്യരുടെ സ്വതന്ത്ര ചിന്തയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു അത് അടക്കം ചെയ്തിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാം എത്തിയോ അവിടെയുള്ള മനുഷ്യരുടെ ശാസ്ത്ര ബോധത്തെ അത് നൂറ്റാണ്ടുകളോളം പുറകോട്ടടിച്ചു കളഞ്ഞിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാം എത്തിയോ അവിടെയെല്ലാമുള്ള മനുഷ്യരെ ഇസ്ലാം മതം തീര്‍ത്ത അടിമത്തത്തിന്‍റെ കുഴിമാടത്തിലേക്ക് വലിച്ചിട്ട് ഇത് മൂടിക്കളഞ്ഞിട്ടുണ്ട്‌; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ, അവിടെയുള്ള മനുഷ്യരുടെ യുക്തിബോധത്തെ ഇത് ഇല്ലാതാക്കിയിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള ജനതയുടെ ജനാധിപത്യമോഹത്തെ ഇത് തകര്‍ത്ത് കളഞ്ഞിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരെ അന്ധവിശ്വാസത്തിന്‍റെ അടിത്തട്ടിലമര്‍ത്താന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരില്‍ അന്യോന്യം സംശയവും വിദ്വേഷവും ഉളവാക്കുവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്!! അങ്ങനെയുള്ള ഒരു പുസ്തകത്തെ പരിശുദ്ധം എന്ന് വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയുകയില്ല!!!

 

ഇനി ഇതിന്‍റെ അമാനുഷികതയെ കുറിച്ച് ചിന്തിച്ചാലോ? മാനുഷികമായ നിലയില്‍ പരിഗണിച്ചാല്‍ പോലും ഇതിനേക്കാള്‍ നൂറു മടങ്ങ്‌ ഭേദമുള്ള പുസ്തകങ്ങള്‍ ഇന്ന് ലോകത്തില്‍ കാണാന്‍ കഴിയും. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണ ഫലകത്തില്‍ (ളൌഫുല്‍ മഹ്ഫൂസ്‌) രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് അതിന്‍റെ അനുയായികള്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെങ്കിലും ഖുര്‍ആന്‍റെ ഉള്ളടക്കം പരിശോധിച്ചാല്‍ അതില്‍ മനുഷ്യരുടെയും മറ്റും വാക്കുകളാണ് കൂടുതലും കാണുന്നത് എന്ന് മാത്രമല്ല, അതിന്‍റെ ആകെത്തുക ശരാശരിയിലും താഴെയാണ്. ചില കാര്യങ്ങള്‍ പരിശോധിക്കാം:

 

സൂറാ.18:83-86. സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍

 

സൂറാ.31:10; 16:15; 21:31. ഭൂമി നിശ്ചലമാണെന്നു മാത്രമല്ല, ഭൂമി കുലുങ്ങിപ്പോകാതിരിക്കാന്‍ അതില്‍ കനത്ത പര്‍വ്വതങ്ങളെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു.

 

സൂറാ.67:5; 37:6-10; 15:16-18. നക്ഷത്രങ്ങള്‍ പിശാചുക്കളെ എറിയാനുള്ളവയാണ്.

 

സൂറാ.36:39,40. ചന്ദ്രന്‍ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ട് പോലെയാണ്

 

സൂറാ.28:8,38; 40:36. ഹാമാന്‍ ഫറവോയുടെ മന്ത്രിയാകുന്നു

 

സൂറാ.29:39; 40:23-25. ഹാമാനും ഖാറൂനും ഈജിപ്തുകാരായിരുന്നു.

 

സൂറാ.11:42,43. നോഹയുടെ മകന്‍ മുങ്ങി മരിക്കുന്നു

 

സൂറാ.2:125-127. അബ്രഹാം അറേബ്യയിലെ (വിഗ്രഹാരാധനയുടെ കേന്ദ്രമായ) കഅബ പണിതു (അബ്രഹാം അറേബ്യയില്‍ പോയിട്ട് പോലുമില്ല)

 

സൂറാ.9:29,41,73,111; 47:4-6,35; 2:216,224:8:12,13,39,60,67; 3:121; അമുസ്ലീങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ മുസ്ലീങ്ങളാക്കുവാനോ അതല്ലെങ്കില്‍ കൊന്നു കളയുവാനോ ആവശ്യപ്പെടുന്നു

 

സൂറാ.2:194. പകരത്തിനു പകരം ചെയ്യാന്‍ ആവശ്യപ്പെടുന്നു

 

സൂറാ.4:3. ബഹുഭാര്യാത്വം നിയമവിധേയമാക്കുന്നു

 

സൂറാ.5:116. വിശുദ്ധ ത്രിത്വത്തില്‍ മറിയവും ഉള്‍പ്പെടുന്നു

 

സൂറാ.4:171;5:73. ക്രിസ്ത്യാനികള്‍ മൂന്നു ദൈവങ്ങളില്‍ വിശ്വസിക്കുന്നു

 

സൂറാ.17:16. അല്ലാഹു ജനങ്ങളെക്കൊണ്ട് ധിക്കാരം പ്രവര്‍ത്തിപ്പിക്കുന്നു

 

സൂറാ.2:30. മാലാഖമാരുടെ അഭിപ്രായം ആരായുന്ന അല്ലാഹു

സൂറാ.2:31-34. മനുഷ്യന് സുജൂദ്‌ ചെയ്യാന്‍ അല്ലാഹു ആവശ്യപ്പെടുന്നു

 

സൂറാ.5:38. കള്ളന്‍റെ കൈവെട്ടാന്‍ കല്‍പ്പിക്കുന്നു

 

സൂറാ.4:3;33:50. വെപ്പാട്ടി സമ്പ്രദായം നിയമവിധേയമാക്കുന്നു

 

സൂറാ.4:89. ഇസ്ലാം മതപരിത്യാഗിയെ വധിക്കല്‍ അനുവദനീയം

 

സൂറാ.2:282. സ്ത്രീയുടെ സാക്ഷ്യം പുരുഷന്‍റെ സാക്ഷ്യത്തിന്‍റെ പകുതി

 

സൂറാ.4:11. സ്ത്രീക്ക് പുരുഷന്‍റെ പാതി പിന്തുടര്‍ച്ചാവകാശം

 

സൂറാ.4:34. അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യമാരെ കിടപ്പറയില്‍ കെട്ടിയിട്ടടിക്കുക

 

സൂറാ.8:41. കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മുഹമ്മദിന്

 

സൂറാ.9:29. മുസ്ലീം രാജ്യങ്ങളില്‍ ജീവിക്കുന്ന അമുസ്ലീങ്ങളില്‍ നിന്നും മതനികുതി വാങ്ങുക

 

സൂറാ.24:33. അടിമപ്പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു വ്യഭിചാരം ചെയ്യിപ്പിക്കുന്നതില്‍ കുറ്റമില്ല

 

സൂറാ. 7:148;20:87-95. ജീവനില്ലാത്ത പ്രതിമ മുക്രയിടുന്നു

 

സൂറാ.16:68,69. പഴങ്ങളുടെ സത്ത് വലിച്ചെടുത്തിട്ടാണ് തേനീച്ച തേന്‍ ഉണ്ടാക്കുന്നത്‌. (പൂവുകളില്‍ നിന്നുമാണ് അല്ലാതെ പഴങ്ങളില്‍ നിന്നല്ല തേനീച്ച തേന്‍ സംഭരിക്കുന്നത് എന്ന്‍ മലക്കിന് അറിയില്ലായിരുന്നു എന്ന് തോന്നുന്നു.)

 

സൂറാ.4:154; 7:171. പര്‍വ്വതങ്ങളെ ഇളക്കിയെടുത്ത് കുട പോലെ പിടിച്ചു

 

സൂറാ.34:10,11. ഇരുമ്പ് മെഴുക് പരുവത്തില്‍

 

സൂറാ.105:1-5. ആകാശത്തിലെ പറവകള്‍ കല്ലുപയോഗിച്ചു യുദ്ധം ചെയ്യുന്നു

 

സൂറാ.13:13. ഇടിമിന്നലും ഒരു മലക്ക്‌ ആകുന്നു

 

സൂറാ.33:37,38. വളര്‍ത്തു മകന്‍റെ ഭാര്യയെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നു

 

ഇനിയും വളരെയധികം കാര്യങ്ങള്‍ ഖുര്‍ആനെക്കുറിച്ച് പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ നീട്ടുന്നില്ല. ഇങ്ങനെയുള്ള ഒരു പുസ്തകം അമാനുഷികമാണ് എന്ന് പറയാന്‍ സുബോധമുള്ള ഒരാള്‍ക്കും കഴിയുകയില്ല എന്ന കാര്യം സാക്ഷിക്കറിയാം. അതുകൊണ്ടുതന്നെ, പില്‍ക്കാലത്ത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഖുര്‍ആനെ കൂടുതലായി പഠിച്ചു കഴിഞ്ഞപ്പോള്‍ താങ്കള്‍ താങ്കളുടെ പുസ്തകങ്ങളില്‍ ഖുര്‍ആനെക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് സാക്ഷി സംശയിക്കുന്നു.

 

ഇപ്രകാരം തന്നെ അല്ലാഹുവിനെ കുറിച്ച് താങ്കള്‍ താങ്കളുടെ പുസ്തകത്തില്‍ പറഞ്ഞ അവകാശവാദങ്ങളില്‍ നിന്ന് പിന്മാറിക്കാണും എന്ന് സാക്ഷി ചിന്തിക്കുന്നു. കാരണം, മുഹമ്മദ്‌ ഒഴികെ മറ്റാരും കണ്ടിട്ടില്ലാത്ത ജിബ്രീല്‍ എന്ന മലക്കിനോട് മാത്രം ഇടപെടുന്ന അല്ലാഹുവിന്‍റെ അസ്തിത്വം ഖുര്‍ആന്‍റെയും ഹദീസുകളുടെ അടിസ്ഥാനത്തില്‍ പരിശോധനാ വിധേയമാക്കിയാല്‍ അസ്തിത്വം തെളിയിക്കാന്‍ കഴിയാതെ മുഹമ്മദിന്‍റെ മനസ്സിലെ സങ്കല്‍പ സൃഷ്ടി മാത്രമാണ് അല്ലാഹു എന്ന് ഏതൊരാള്‍ക്കും സമ്മതിക്കേണ്ടി വരും എന്നത് പകല്‍പോലെ സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെ, അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ താങ്കള്‍ താങ്കളുടെ പുസ്തകത്തില്‍ പറഞ്ഞ വാദങ്ങള്‍ പില്‍ക്കാലത്ത് ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന് സാക്ഷി കരുതുന്നു. ഇപ്രകാരം തന്നെ താങ്കളുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഇസ്ലാം സംബന്ധമായ മറ്റ് അവകാശവാദങ്ങളില്‍ നിന്നും താങ്കള്‍ പിന്മാറിക്കാണും എന്ന് താങ്കള്‍ ഞങ്ങള്‍ക്ക്‌ നല്‍കിയ കത്തില്‍ നിന്ന് ഞങ്ങള്‍ ഊഹിക്കുന്നു. കാരണം, സംവാദത്തിനുള്ള താങ്കളുടെ വാദമായി ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് മാത്രമാണല്ലോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതായാലും താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ ഇസ്ലാമിക വിഷയമായി പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്‍ വാദിക്കുന്നില്ല എന്നാണെങ്കില്‍ അതൊക്കെ താങ്കളുടെ പുസ്തകങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകുന്നതാണ് മാന്യത.

 

അതല്ല, ഇതൊക്കെ സത്യമാണ് എന്ന് താങ്കള്‍ ഇപ്പോഴും വാദിക്കുന്നു എങ്കില്‍ ഈ കാര്യങ്ങള്‍ കൂടി (അതായത്, ഇസ്ലാമിക നിലപാടുകള്‍ ആണ് ശരി എന്ന വാദം കൂടി) താങ്കളുടെ വാദത്തില്‍ ഉള്‍പ്പെടുത്തണം. അതാണ്‌ യുക്തമായിട്ടുള്ളത്. കാരണം, ഒരു സംവാദം നടക്കേണ്ടത് തെറ്റായ കാര്യങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തുന്നതിനേക്കാള്‍ ഏതാണ് ശരിയായ കാര്യം എന്ന് കണ്ടെത്താന്‍ വേണ്ടിയായിരിക്കണം എന്നതാണ് സാക്ഷിയുടെ എക്കാലത്തെയും നിലപാട്‌. ഇസ്ലാം മുഴുവനും തെറ്റാണ് എന്ന് സാക്ഷി വാദിക്കുകയും അത് തെളിയിക്കുകയും ചെയ്താലും (ഞങ്ങള്‍ക്കത് തെളിയിക്കാന്‍ കഴിയുകയും ചെയ്യും!) ക്രൈസ്തവ മാര്‍ഗ്ഗമാണ് ശരി എന്ന് തെളിയിച്ചില്ലെങ്കില്‍ സംവാദം കണ്ട ആള്‍ക്ക് ആത്മികമായി യാതൊരു പ്രയോജനവും ഇല്ല എന്ന സത്യം സാക്ഷി വിശ്വസിക്കുന്നു. (ഭൌതികമായി വളരെയധികം പ്രയോജനം ഉണ്ടാകും, കുറഞ്ഞ പക്ഷം അവന്‍ ഇസ്ലാമിലേക്ക് മതം മാറി കാശ്മീരില്‍ അതിര്‍ത്തി രക്ഷാ സേനയുടെ വെടി കൊണ്ട് മരണപ്പെടുന്നതില്‍ നിന്നെങ്കിലും രക്ഷപ്പെടും!) അതുകൊണ്ടാണ് ഒരു സംവാദം വെക്കുമ്പോള്‍ ഇരു പക്ഷത്ത് നിന്നും തത്തുല്യമായ ഓരോ വിഷയം എടുക്കണം എന്ന് സാക്ഷി നിര്‍ബന്ധം പിടിക്കുന്നത്‌. അന്ന് പെരുമ്പാവൂരില്‍ സ്നേഹസന്ദേശത്തിന്‍റെ വേദിയില്‍ വെച്ച് അനില്‍കുമാര്‍ അക്കാര്യം വളരെ വ്യക്തമായി പറയുകയും ചെയ്തതാണ്. പൗലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും എന്ന രണ്ടു വിഷയങ്ങള്‍ ആയിരിക്കണം സംവാദത്തിന് എടുക്കേണ്ടത് എന്ന് വളരെ വ്യക്തമായി അനൌണ്‍സ് ചെയ്തതും താങ്കള്‍ അപ്പോള്‍ത്തന്നെ സംവാദത്തിന് തയ്യാറായതുമാണ്. താങ്കളുടെ കത്തില്‍ താങ്കള്‍ മുന്നോട്ടു വെച്ചിട്ടുള്ള ഇപ്പോഴത്തെ നിബന്ധനകള്‍ കാണുമ്പോള്‍, താങ്കള്‍ അന്നങ്ങനെ തയ്യാറായത് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് എന്നുള്ള സംശയം സാക്ഷിക്കുണ്ടാകുന്നു.

 

ലോകത്തെവിടെയെങ്കിലും കേട്ടിട്ടുള്ളതാണോ ഒരു ദിവസം ഇരുപക്ഷവും വന്നു വിഷയം അവതരിപ്പിച്ചതിനുശേഷം രണ്ട് കൂട്ടരും വീട്ടില്‍ പോയി പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് വേറൊരു ദിവസം വന്നു വിഷയാവതരണത്തിനു മറുപടി കൊടുത്ത് സംവാദം പൂര്‍ത്തിയാക്കുക എന്നുള്ളത്? ഇതിനേയും സംവാദം എന്ന് പറയുമോ? പെരുമ്പാവൂരില്‍ പൊതുജനങ്ങളുടെ മുമ്പാകെ വെച്ച്, “ഞാന്‍ ഇപ്പോള്‍ സംവാദത്തിന് തയ്യാറാണ്” എന്ന് പറഞ്ഞ് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദം നടത്താന്‍ തയ്യാറായ താങ്കള്‍ ഇപ്പോള്‍ സംവാദം നടക്കും എന്നായപ്പോള്‍ സംവാദത്തെ കുറിച്ച് പ്രാഥമികമായ അറിവെങ്കിലുമുള്ള ഒരാളും അംഗീകരിക്കാന്‍ നിര്‍വ്വഹമില്ലാത്ത ഈ വിധമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയതിന്‍റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം ഇതിനു മുന്‍പ്‌ താങ്കള്‍ പലവട്ടം ചെയ്തിട്ടുള്ളത് പോലെ എന്തെങ്കിലും കാരണം പറഞ്ഞ് സംവാദത്തില്‍ നിന്നും ഒളിച്ചോടുക എന്നത് മാത്രമാണ് എന്ന് ആര്‍ക്കും മനസ്സിലാകും. സംവാദം ഒറ്റയടിക്ക് തന്നെ നടക്കണം. ഇസ്ലാമിക പക്ഷത്ത് നിന്നും ക്രൈസ്തവ പക്ഷത്ത് നിന്നും ഓരോ വിഷയങ്ങളെ കുറിച്ചുള്ള സംവാദം ആയത് കൊണ്ട് അടുത്തടുത്തുള്ള രണ്ടു ദിവസങ്ങളില്‍ സംവാദം നടത്തുന്നതിനും സാക്ഷി ഒരുക്കമാണ്. ആദ്യ ദിവസം ഇസ്ലാമിക വിഷയവും പിറ്റേദിവസം ക്രൈസ്തവ വിഷയവും. അല്ലെങ്കില്‍ ആദ്യ ദിവസം ക്രൈസ്തവ വിഷയവും പിറ്റേദിവസം ഇസ്ലാമിക വിഷയവും. അങ്ങനെയല്ലാതെ ഇരുപക്ഷവും ഒരു ദിവസം വന്നു ഒന്നര മണിക്കൂര്‍ വീതം വിഷയാവതരണം നടത്തി വീട്ടില്‍ പോയി കുറച്ചു നാള്‍ക്കു ശേഷം മറ്റൊരു ദിവസം വന്നു വിഷയാവതരണത്തിനു മറുപടി പറയുന്നതിനെ സംവാദം എന്നൊക്കെ പറയാന്‍ പറ്റുമോ എന്ന്, സംവാദം നടത്തിയിട്ടുള്ള, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍മാരോട് ചോദിച്ച് നോക്കുക.

 

ഇനി, ഇസ്ലാമിക വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാത്തത് കൊണ്ട് മുഹമ്മദിന്‍റെ പ്രവാചകത്വം എന്ന വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ വിഷയാവതരണം കേട്ടതിനു ശേഷം ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ മുഹമ്മദ്‌ ഈസാക്ക് കഴിവില്ലാത്തത് കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാരുടെ അടുക്കല്‍ ചെന്ന് ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ കൊടുത്ത് അവയ്ക്കൊക്കെ ഉത്തരം വാങ്ങി വന്ന് പിന്നെ മറുപടി പറഞ്ഞ് ഇസ്ലാമിക വിഷയത്തില്‍ താങ്കള്‍ക്ക് നല്ല അറിവുണ്ട് എന്ന് കാണിച്ചു മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇപ്രകാരമുള്ള ക്രമീകരണം താങ്കള്‍ നടത്തുന്നതെങ്കില്‍, സാക്ഷി മറ്റൊരു പോംവഴി മുന്നോട്ടു വെക്കുന്നു. സാക്ഷിയുമായുള്ള ഏതൊരു സംവാദത്തിലും ഇരു പക്ഷത്തുനിന്നും തത്തുല്യമായ ഓരോ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് സാക്ഷിയുടെ പ്രഖ്യാപിത നിലപാടെങ്കിലും, “ശ്രീ.മുഹമ്മദ്‌ ഈസായുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്” എന്ന് പെരുമ്പാവൂരില്‍ വെച്ച് പൊതുജനം കേള്‍ക്കേ പരസ്യമായി ഞങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍, ഞങ്ങളുടെ ആ പ്രസ്താവന സത്യസന്ധവും ആത്മാര്‍ഥതയും നിറഞ്ഞതായത് കൊണ്ട് എങ്ങിനേയും ഈ സംവാദം നടത്തുവാന്‍ സാക്ഷി താല്പര്യപ്പെടുന്നു. ആയതിലേക്ക്, സാക്ഷിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് മുഹമ്മദ്‌ ഈസയുമായി ഒറ്റ ഒരു വിഷയത്തില്‍ മാത്രം സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണെന്ന് അറിയിക്കുന്നു. ‘പൌലോസിന്‍റെ അപ്പോസ്തലത്വം, മുഹമ്മദിന്‍റെ പ്രവാചകത്വം’ എന്നിങ്ങനെ രണ്ടു വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനു പകരം, ശ്രീ.മുഹമ്മദ്‌ ഈസ എഴുതിയ “യേശുമിശിഹാ ഏതു പക്ഷത്ത്? ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്‌?” എന്നീ രണ്ടു പുസ്തകങ്ങളില്‍ ഉള്ള വിഷയത്തില്‍ മാത്രമായി സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണ്. അതാകുമ്പോള്‍, ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ ഉത്തരമന്വേഷിച്ചു താങ്കള്‍ ഇസ്ലാമിക പണ്ഡിതരുടെ അടുത്തേക്ക്‌ പോകേണ്ട കാര്യമില്ലല്ലോ. കാരണം, താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങളായിരിക്കുമല്ലോ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. (താങ്കള്‍ എഴുതിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനുമാണ് എന്ന കാര്യം സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുന്നു.)

 

സാക്ഷി മുന്നോട്ടു വെക്കുന്ന ഈ ഓഫര്‍ താങ്കള്‍ ആര്‍ജ്ജവത്തോടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ജനാബ് എം.എം.അക്ബര്‍ മൌലവി ആദ്യകാലത്ത് മറ്റു മതങ്ങളെ വിമര്‍ശിച്ചു പുസ്തകമെഴുതിയത് പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മുന്‍ നിലപാടുകളില്‍ പലതിനും താന്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നു തുറന്നു സമ്മതിക്കുന്നതും, അങ്ങനെ പഠിക്കാത്തവന്‍ പുസ്തകമെഴുതുന്നതിന്‍റെ പൊള്ളത്തരം ശ്രീ.പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തോട് കൂടി തുറന്നു കാണിക്കുന്നതുമായ ഒരു വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിച്ചത് താങ്കളും കാണുകയുണ്ടായല്ലോ. താങ്കള്‍ എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകം എഴുതിയ ഒരാളാണെന്ന് സാക്ഷി കരുതുന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒരു സംവാദം നടത്താന്‍ സാക്ഷി തയ്യാറാകുമ്പോള്‍ താങ്കള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യും എന്നാണ് ഞങ്ങല്‍ പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ ഓഫറും സ്വീകരിക്കാതെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെങ്കില്‍, എം.എം.അക്ബര്‍ മൌലവിയെപ്പോലെ കാര്യങ്ങള്‍ പ്രമാണരേഖകളുടെ വെളിച്ചത്തില്‍ പഠിക്കാതെ മനസ്സില്‍ തോന്നിയതൊക്കെ തന്‍റെ ഭാവനക്കൊത്തവിധം എഴുതി പ്രസിദ്ധീകരിച്ചതാണ് ആ രണ്ടു പുസ്തകങ്ങളെന്നും, ഭാവിയില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ താങ്കള്‍ സത്യം ഗ്രഹിച്ച് എം.എം.അക്ബര്‍ മൌലവിയെപ്പോലെ നിലപാട് തിരുത്താന്‍ തയ്യാറാകുകയും, ജീവനില്‍ കൊതിയില്ലാത്ത വ്യക്തിയാണെങ്കില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ സത്യത്തിന് അനുസൃതമായി ജീവിക്കുവാന്‍ വേണ്ടി ഇസ്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനും ദൈവവുമായി അംഗീകരിച്ചു ദൈവത്തിങ്കലേക്ക് വരികയും ചെയ്യും എന്ന സത്യം പൊതുജനത്തിനു മനസ്സിലാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് ലോകത്ത് നിലവിലുള്ള സംവാദ രീതിയില്‍ തന്നെ സംവാദം നടത്തുവാന്‍ താങ്കള്‍ തയ്യാറാകണം എന്നാണ് സാക്ഷി താങ്കളോട് ആവശ്യപ്പെടുന്നത്.

 

അതേപോലെതന്നെ, മുഹമ്മദ്‌ ഈസ എന്ന ഞാന്‍ തന്നെ സംവാദത്തിന് വരണമെങ്കില്‍ ജെറി തോമസോ, കെ. ഒ. തോമസോ സാക്ഷിയെ പ്രതിനിധീകരിച്ചു സംവാദത്തിനു വരണം എന്നുള്ള താങ്കളുടെ ആവശ്യവും ചിരിയോടു കൂടിയല്ലാതെ വായിക്കാന്‍ ഞങ്ങള്‍ക്കാകുന്നില്ല. പൊതുജനത്തിനു മുമ്പിൽ അനിൽകുമാറുമായി സംവാദം നടത്താൻ സമ്മതിച്ചു പോയ  താങ്കൾ ഇപ്പോൾ ഇങ്ങനെ ഒരു നിലപാട്‌ എടുക്കുന്നതിനെ സാക്ഷി ഒരുവിധത്തിലും അംഗീകരിക്കുകയില്ല എന്നുറപ്പുള്ളത് കൊണ്ട്, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ മുന്നോട്ടു വെച്ച് സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടുവാന്‍ കാണിക്കുന്ന വ്യഗ്രതയായി മാത്രമേ ഈ ആവശ്യത്തെ പരിഗണിക്കാനാവൂ. ജെറി തോമസുമായോ കെ.ഒ തോമസുമായോ സംവാദം നടത്താനല്ല അന്നത്തെ മീറ്റിംഗിൽ താങ്കൾ മുന്നോട്ടു വന്നത്, അനിൽകുമാറുമായുള്ള സംവാദത്തിനാണ്. അന്നേ ദിവസം സമയമില്ലാത്തതിനാൽ മറ്റൊരു ദിവസമാകാമെന്നു  അനിൽകുമാർ പൊതുജനത്തിനു മുമ്പിൽ പറയുകയും ചെയ്തു. വാസ്തവത്തില്‍ താങ്കളുടെ പുസ്തകങ്ങളിലുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുവാന്‍ ഞങ്ങളുടെ സഡേസ്‌കൂൾ കുട്ടികള്‍ മതിയെങ്കിലും,  അനില്‍കുമാറിനെ പോലുള്ള ഒരു സംവാദകനുമായി സംവാദിക്കാനുള്ള യോഗ്യത താങ്കൾക്കില്ലാതിരുന്നിട്ടും   അനിൽകുമാർ പൊതുവേദിയിൽ പറഞ്ഞതാണ് എന്ന  ഒറ്റക്കാരണത്താലാണ് താങ്കളുമായുള്ള സംവാദത്തിനു സാക്ഷി തയ്യാറാകുന്നത്. ഇസ്ലാമിക പണ്ഡിതനായ നിച്ച് ഓഫ് ട്രൂത്തിലെ ശ്രീ. മുഹമ്മദലി മാസ്റ്ററുമായി ഡിബേറ്റും സുന്നി പണ്ഡിതനായ സജീര്‍ ബുഖാരിയുമായി ഡയലോഗും നടത്തിയിട്ടുള്ള  വ്യക്തിയാണ് ശ്രീ. അനിൽകുമാർ വി. അയ്യപ്പൻ. അത് സി.ഡി.ആയി പുറത്തിറക്കിയതും ലൈവായി സംപ്രേഷണം ചെയ്തതും താങ്കള്‍ക്കറിയാവുന്നതാണല്ലോ. എന്നാല്‍, ഇത്രകാലത്തിനുള്ളില്‍ എതെങ്കിലുമൊരു ക്രൈസ്തവ പണ്ഡിതനുമായി താങ്കൾ ഒരു റെക്കോഡഡ് ഡിബേറ്റ് നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ സി.ഡി. ഹാജരാക്കാമോ?

 

വാസ്തവത്തിൽ, അനിലുമായി സംവാദം നടത്താനുള്ള ആർജ്ജവമില്ലാത്തതിനാൽ സംവാദത്തിൽ നിന്നും  ഒഴിവാകാനുള്ള ഒരു തന്ത്രമായി മാത്രമെ, ജെറി തോമസോ, കെ. ഒ. തോമസോ സാക്ഷിയെ പ്രതിനിധീകരിക്കുകയാണെങ്കിലേ ഞാന്‍ സംവാദത്തിന് വരികയുള്ളു എന്ന  താങ്കളുടെ ആവശ്യത്തെ സാക്ഷിക്ക് കാണാനാകൂ. ജെറി തോമസുമായോ കെ. ഒ. തോമസുമായോ സംവാദം നടത്തത്തക്കവിധം എന്ത് യോഗ്യതയാണ് മുഹമ്മദ്‌ ഈസാക്കുള്ളത്? പിന്നെ രണ്ടു  പുസ്തകങ്ങളെഴുതിയതാണ് യോഗ്യതയായി താങ്കൾ കാണുന്നതെങ്കിൽ (ഒന്നിന് അല്പം മോടി പിടിപ്പിച്ച് രണ്ടാക്കിയെന്നല്ലാതെ രണ്ടിന്‍റെയും ഉള്ളടക്കം ഒന്ന് തന്നെയാണല്ലോ), പഴയവീഞ്ഞു പുതിയ കുപ്പിയിലാക്കി എന്നതൊഴിച്ചാൽ എന്തു മറുപടിയാണ് ആ പുസ്തകങ്ങൾ അർഹിക്കുന്നത്? അപ്പോഴപ്പോൾ വാക്കു മാറുന്ന (അഭിപ്രായ സ്ഥിരതയില്ലാത്ത) താങ്കളോടു വാസ്തവത്തിൽ സഹതാപമാണു തോന്നുന്നത്. തോന്നുമ്പോൾ തോന്നുന്നതു പറയുന്ന  താങ്കളുടെ രീതിയോടു പൊരുത്തപ്പെടാനാകാത്തതിനെ സാക്ഷിയുടെ ഒഴിഞ്ഞുമാറലായി വ്യാഖ്യാനിക്കുന്നത്  താങ്കളുടെ വക്രബുദ്ധിയെന്നല്ലാതെ എന്തു പറയാൻ?

 

ഇനി താങ്കള്‍ മുന്നോട്ടു വെച്ച സംവാദ വ്യവസ്ഥകളോടുള്ള സാക്ഷിയുടെ മറുപടി താഴെ കൊടുക്കുന്നു:

 

1. താങ്കളുടെ പുസ്തകത്തിലെ വിഷയങ്ങളിലാണ് സംവാദമെങ്കിൽ അതു സംബന്ധിച്ചായിരിക്കും ഞങ്ങളും സംവാദം നടത്തുക. സംവാദം എകദിവസമായി ക്രമീകരിക്കുന്നതായിരിക്കണം. അതല്ലെങ്കില്‍ “മുഹമ്മദിന്‍റെ പ്രവാചകത്വം, പൌലോസിന്‍റെ അപ്പോസ്തലത്വം” എന്നീ രണ്ട് വിഷയങ്ങളില്‍ ഓരോ ദിവസം ഓരോ വിഷയം എന്ന ക്രമത്തില്‍ രണ്ട് ദിവസമായി സംവാദം നടത്താം.

 

2. വിഷയാവതരണം.

 

താങ്കളുടെ പുസ്തകം സംബന്ധിച്ചുള്ള സംവാദത്തിൽ വിഷയം അഞ്ചായി തിരിച്ചു തരേണ്ട  കാര്യമില്ലല്ലോ. സംവാദ വേദിയിൽ ഞങ്ങൾ അവതരിപ്പിക്കുന്ന വിഷയങ്ങൾ മുന്നമേ ഹാജരാക്കാനാണെങ്കിൽ പിന്നെ  സംവാദം എന്തിനാണ്?  മുൻകൂട്ടി ചോദ്യം ലഭിച്ചാൽ ഏതു കൊച്ചു കുട്ടിക്കും എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ സാധിക്കും. അതുകൊണ്ട്  അതിനോടു യോജിപ്പില്ല. ഞങ്ങൾ മുന്നോട്ടു വെക്കുന്ന  വിഷയങ്ങളിൽ നിങ്ങൾക്കു വിയോജിപ്പോ മറുപടിയോ ഉണ്ടെങ്കില്‍  അവരവർക്കു ലഭിക്കുന്ന സമയപരിധിയിൽ അതിനവസരം കണ്ടെത്താവുന്നതാണ്. ഇത് ഞങ്ങള്‍ക്കും ബാധകമാണല്ലോ.

 

3. ഖുര്‍ആനില്‍ ഉള്‍പ്പെടുത്താവുന്ന അല്ലാഹുവിന്‍റെ വചനങ്ങള്‍ എന്നും ഖുര്‍ആനില്‍ അല്ലാതെ ഹദീസുകളില്‍ മാത്രം ഉള്‍പ്പെടുത്താവുന്ന അല്ലാഹുവിന്‍റെ വചനങ്ങള്‍ എന്നും മുഹമ്മദിന്‍റെ വചനങ്ങള്‍ എന്നും ഇതിന്‍റെയൊക്കെ വ്യാഖ്യാനമായിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും എന്ന് ഇസ്ലാമില്‍ പ്രമാണങ്ങളെ പലതായി വിഭാഗിച്ചിട്ടുള്ളത് പോലെയല്ല ക്രൈസ്തവര്‍ക്ക് പ്രമാണങ്ങള്‍ ഉള്ളത് എന്ന കാര്യം കുറേക്കാലം പേരിലെങ്കിലും ക്രൈസ്തവനായി ജീവിച്ച താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഞങ്ങള്‍ക്ക്‌ യേശുക്രിസ്തുവിന്‍റെ വചനങ്ങള്‍ എന്നും അപ്പൊസ്തലന്മാരുടെ വചനങ്ങള്‍ എന്നും മാലാഖമാരുടെ വചനങ്ങള്‍, പ്രവാചകന്മാരുടെ വചനങ്ങള്‍ എന്നും പ്രമാണങ്ങള്‍ പലതില്ല, പരിശുദ്ധ ബൈബിള്‍ എന്ന ഒരേയൊരു പ്രമാണം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. ഉല്‍പ്പത്തി മുതല്‍ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങളെ ഞങ്ങള്‍ ദൈവനിശ്വാസിത തിരുവെഴുത്തായി അംഗീകരിക്കുന്നു. ഖുര്‍ആനിലെ പോലെ ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു റദ്ദ്‌ ചെയ്യപ്പെടുകയോ പകരം പുതിയത് കൊണ്ടുവന്നു ആദ്യത്തേതിന് പകരം വെക്കുകയോ ചെയ്തുണ്ടായതല്ല ബൈബിള്‍. അതുകൊണ്ടുതന്നെ ആരുമായും സാക്ഷി സംവാദം നടത്തുമ്പോള്‍ മുഴു ബൈബിളും ആണ് എടുക്കുന്നത്, അല്ലാതെ യേശുവിന്‍റെ വചനങ്ങള്‍, അപ്പൊസ്തലന്മാരുടെ വചനങ്ങള്‍, മാലാഖമാരുടെ വചനങ്ങള്‍, പ്രവാചകന്മാരുടെ വചനങ്ങള്‍ എന്ന് തരംതിരിച്ചല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു.

 

എന്നാല്‍ ഇസ്ലാമിക വിഷയത്തില്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവആയിരിക്കണം പ്രമാണമായി സ്വീകരിക്കേണ്ടത് എന്ന് താങ്കള്‍ പറയുന്നു. വര്‍ഷം 1400 കഴിഞ്ഞിട്ടും മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ ഇന്നും ലോകത്തുള്ള മുസ്ലീങ്ങള്‍ക്ക് നൂറുകണക്കിന് അഭിപ്രായങ്ങളാണ് ഉള്ളത് എന്നിരിക്കെ താങ്കള്‍ എങ്ങനെയാണ് ‘മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ട’ പ്രമാണങ്ങള്‍ കൊണ്ടുവരിക എന്നറിയാന്‍ സാക്ഷിക്ക് താല്പര്യമുണ്ട്. മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ക്കു ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ടില്‍ നിന്നുള്ളവനായ, അറബി മാതൃഭാഷയല്ലാത്ത അബു അബ്ദ് അല്ലാഹ് മുഹമ്മദ്‌ ഇബ്ന്‍ ഇസ്മയില്‍ ഇബ്ന്‍ ഇബ്രാഹിം ഇബ്ന്‍ അല്‍-മുഗീറ ഇബ്ന്‍ ബര്‍ദിസ്ബാഹ് അല്‍-ജുഫി അല്‍-ബുഖാരി (A.D.817-879) എന്ന ഇമാം ബുഖാരിയാല്‍ രചിക്കപ്പെട്ട ഹദീസ്‌ സമാഹരത്തെ അംഗീകരിക്കാത്തവര്‍ ഇസ്ലാമിലുണ്ട്. ബുഖാരിയിലുള്ള ചില ഹദീസുകള്‍ മാത്രം അംഗീകരിക്കാം, മറ്റുള്ളതെല്ലാം തള്ളിക്കളയണം എന്ന് വാദിക്കുന്നവരും ഉണ്ട്, ബുഖാരിയിലുള്ള മുഴുവന്‍ ഹദീസുകളും അംഗീകാരയോഗ്യമാണ് എന്ന് വാദിക്കുന്ന എം.എം.അക്ബര്‍ മൌലവിയെ പോലെ ഉള്ളവരും ഇസ്ലാമില്‍ ഉണ്ട്.

 

ബുഖാരിയുടെ ഹദീസ്‌ സമാഹാരത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ അതിനു ശേഷം വന്ന മറ്റു ഹദീസ്‌ സമാഹാരങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ? ഇങ്ങനെയൊരു സ്ഥിതിയില്‍ എങ്ങനെയാണ് ‘മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ’ആയിരിക്കണം സംവാദത്തിന് പ്രമാണമായി സ്വീകരിക്കേണ്ടത് എന്ന് താങ്കള്‍ക്ക് നിര്‍ബന്ധം പിടിക്കാനാവുക? എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് താങ്കള്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടപ്രമാണങ്ങള്‍ തിരഞ്ഞെടുക്കുന്നത്? താങ്കളുടെ ആ മാനദണ്ഡം മറ്റു മുസ്ലീങ്ങള്‍ അംഗീകരിക്കുന്നതാണോ? ആണെങ്കില്‍ ആ മാനദണ്ഡം അവര്‍ക്കൊന്നു പറഞ്ഞ് കൊടുത്താല്‍ കഴിഞ്ഞ 1400 വര്‍ഷമായി ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയും എന്നകാര്യം ഞങ്ങള്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇനി മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ട പ്രമാണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് താങ്കള്‍ ഉപയോഗിക്കുന്ന മാനദണ്ഡം മറ്റു മുസ്ലീങ്ങള്‍ അംഗീകരിക്കുന്നതല്ല എന്നാണെങ്കില്‍, മുസ്ലീങ്ങള്‍ പോലും അംഗീകരിക്കാത്ത ഒരു മാനദണ്ഡം സാക്ഷി അംഗീകരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതിലെ അര്‍ത്ഥഹീനതയും യുക്തിരാഹിത്യവും താങ്കള്‍ക്ക് മനസ്സിലാകും എന്ന് കരുതുന്നു.

 

നിച്ച് ഓഫ് ട്രൂത്തുമായി സാക്ഷി സംവാദം നടത്തേണ്ടതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ സംവാദത്തില്‍ ഉദ്ധരിക്കാവുന്ന ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂപം കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ അവരോട് പറഞ്ഞു: ‘ഇനി ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ വേണമെങ്കിലും സാക്ഷി നിങ്ങളുമായി ഒരു സംവാദത്തിനു തയ്യാറാണ്. ആ സംവാദഫലമായി ഇരു പക്ഷത്തിനും ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ ആയി അംഗീകരിക്കാവുന്ന ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്നൊരു തീരുമാനത്തില്‍ എത്തിയതിനു ശേഷം ആ ഗ്രന്ഥങ്ങളില്‍ നിന്ന് മാത്രം ഉദ്ധരിച്ചു കൊള്ളാം എന്ന വ്യവസ്ഥയില്‍ നമുക്ക്‌ ക്രൈസ്തവ ഇസ്ലാം സംവാദം നടത്താം’ എന്ന്! നിച്ച് ഓഫ്ഞങ്ങള്‍ക്ക്‌  ട്രൂത്ത് പോലെയുള്ള ഒരു ദാവാ സംഘടനയോട് ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന വിഷയത്തില്‍ സംവാദം നടത്താന്‍ തയ്യാറാണ് എന്ന് പറഞ്ഞ സാക്ഷി താങ്കളെപ്പോലുള്ള ഒരാളോട് അങ്ങനെ പറയാതിരിക്കും എന്ന് തോന്നുന്നുണ്ടോ? ഏതായാലും താങ്കള്‍ ഈ വിഷയത്തില്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, പ്രധാന സംവാദം നടത്തുന്നതിനു മുന്‍പേ മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ട പ്രമാണങ്ങള്‍ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ താങ്കളുമായി ഒരു സംവാദം നടത്തി കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താനും സാക്ഷി ഒരുക്കമാണ് എന്നറിയിക്കുന്നു.

 

(എല്ലാ ദാവക്കാരും എന്തുകൊണ്ടാണ് സംവാദത്തിന് തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങള്‍ എടുക്കാന്‍ പാടില്ല എന്ന് ഇത്ര വാശി പിടിക്കുന്നത്‌ എന്ന്‍ ആദ്യ നാളുകളില്‍ ഞങ്ങള്‍ക്ക്‌ ശരിക്കും മനസ്സിലായിരുന്നില്ല. പിന്നീട് സെന്‍സര്‍ ചെയ്യാത്ത നിങ്ങളുടെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയത്. ആ ഗ്രന്ഥങ്ങളില്‍ ഉള്ള കാര്യങ്ങളെല്ലാം പൊതുജനങ്ങളുടെ മുന്‍പാകെ വെളിപ്പെടുത്തപ്പെട്ടാല്‍ ഇസ്ലാമിന് ഉണ്ടാകാവുന്ന നാണക്കേട് എത്ര വലുതായിരിക്കും എന്ന് ഞങ്ങളെപ്പോലെ തന്നെ നിങ്ങള്‍ക്കും അറിയാം. അതുകൊണ്ടാണല്ലോ ആ പുസ്തകങ്ങള്‍ ഒന്നും എടുക്കാന്‍ പാടില്ല എന്ന് നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത്‌. എന്തായാലും വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമായിരിക്കുന്ന ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ എത്ര നാള്‍ ഒളിച്ചു വെക്കും?)

 

4. സംവാദത്തിനു താങ്കൾ പുസ്തകമെഴുതാൻ ഉപയോഗിച്ച രീതിയായിരിക്കും സ്വീകരിക്കുക.

 

5. സംവാദ ദിവസം വിഷയാവതരണം ഒന്നരമണിക്കൂറിൽ പരിമിതപ്പെടുത്താവുന്നതാണ്. ആവശ്യമായ തെളിവുകൾ ഇരുപക്ഷവും ഹാജരാക്കാൻ സന്നദ്ധരുമായിരിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ക്ക്‌ തെളിവ് കൊടുക്കുക എന്ന് പറഞ്ഞതിലൂടെ താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടില്ല എന്നറിയിക്കുന്നു. ആരോപണങ്ങള്‍ക്ക് തെളിവ് കൊടുക്കേണ്ട ബാധ്യത ഇരുപക്ഷത്തിനുമുണ്ട്. തെളിവ് കയ്യിലുണ്ടെങ്കില്‍ സംസാരിക്കുന്ന വിഷയത്തെ കുറിച്ച് ഉറപ്പുണ്ട് എന്നാണു അര്‍ത്ഥം. ഉറപ്പുള്ള ഒരു കാര്യത്തെ കുറിച്ച് ചോദ്യം ചോദിക്കേണ്ട ആവശ്യമില്ലല്ലോ. ഉറപ്പില്ലാത്തതും സംശയം ഉള്ളതുമായ കാര്യങ്ങളില്‍ ആണ് ചോദ്യങ്ങള്‍ ചോദിക്കാറുള്ളത്. അതിന് തെളിവ് ഹാജരാക്കണം എന്ന് പറഞ്ഞതിലൂടെ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കിയത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. (താങ്കളുടെ ലറ്ററിൽ 5ാമത്തെയും 6ാമത്തെയും വിഷയങ്ങൾ 5 എന്നു രണ്ടു  തവണയായിയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട്  അതു രണ്ടിനും ചേർത്താണ് ഈ മറുപടി. അതിനാൽ താഴെ കൊടുക്കുന്ന ക്രമനമ്പറിൽ ആ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.)

 

6. പെരുമ്പാവൂരിൽ വെച്ച് അനിൽകുമാറുമായി സംവാദം നടത്താനാണ് താങ്കൾ സന്നദ്ധനായത്. അതുകൊണ്ട്  അത് ആദ്യം നടക്കട്ടെ. ബ്രദര്‍. ജെറി തോമസുമായോ, പാസ്റ്റര്‍. കെ. ഒ. തോമസുമായോ സംവാദം നടത്താനുള്ള യോഗ്യത താങ്കൾക്കുണ്ടെന്ന് തെളിയിച്ചാൽ ശേഷം അക്കാര്യം ആലോചിക്കാവുന്നതാണ്.

 

7. ആദ്യം വിഷയമവതരിപ്പിച്ചു ചോദ്യോത്തരവും കഴിഞ്ഞു ആവശ്യമായ തെളിവുകളും കൈമാറിയ ശേഷം പിന്നിട്   ഒരു സംവാദമോ? എന്തിന്? സംവാദത്തിനു തയ്യാറാണെങ്കിൽ ഏതു വിഷയം സംബന്ധിച്ചാണെന്ന ധാരണ ഉണ്ടായശേഷം അവതരിപ്പിക്കുന്ന  ദിവസത്തെ ക്രമീകരണവും നിയമ വ്യവസ്ഥയും കൈമാറി എഗ്രിമെന്‍റ് ഒപ്പിടുകയാണ് യുക്തമായ രീതി. അല്ലാതെ, ഒരു സംവാദം നടന്ന ശേഷം ചോദ്യവും ചോദിച്ചു രേഖകളും കൈമാറി, അറിയാൻ വയ്യാത്ത വസ്തുതകളും ജയപരാജയ കാരണങ്ങളും സമയം പോലെ കണ്ടത്താന്‍  അവസരവും നല്‍കിയിട്ട് വിണ്ടും  മറ്റൊരു സംവാദം നടത്തുന്നതിനോടു വിയോജിപ്പാണുള്ളത്. സംവാദത്തിനു തയ്യാറാണെങ്കിൽ  ഇരുകൂട്ടരും  ചേർന്നു  വിഷയം തീരുമാനിച്ച ശേഷം സംവാദ നിബന്ധനകൾ കൈമാറി കരാറിലേർപ്പെടുകയാണ് വേണ്ടത്.

 

ഇനി രണ്ടാം  പേജിലെ വിഷയങ്ങൾ.

 

1.                   മുമ്പുകൂട്ടി  വിഷയം അവതരിപ്പിച്ചതിനു മറുപടിയാണ് സംവാദ ദിവസം നല്കുന്നതെന്നാണ്  ഇവിടെ താങ്കൾ സൂചിപ്പിച്ചിരിക്കുന്നത്. അതിനാണ് സമയവും ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്. മുൻകൂട്ടി  ചോദ്യം ലഭിച്ചാൽ ഏതു കൊച്ചു കുട്ടിക്കും എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് ഉരുണ്ടു കളിക്കാന്‍ സാധിക്കും. അതുകൊണ്ട് അതിനോടു യോജിപ്പില്ല.

 

2. ചോദ്യത്തിനു രണ്ടു  മിനിറ്റും  ഉത്തരത്തിനു 15 മിനിറ്റും അംഗീകാരയോഗ്യമാണ്.  ചോദ്യങ്ങൾ ഇരുകൂട്ടര്‍ക്കും  തുല്യമായി നിജപ്പെടുത്തണം. സമയമനുസരിച്ചു ചോദ്യത്തിന്‍റെ എണ്ണത്തിൽ വ്യത്യാസം വരുത്താവുന്നതാണ്.

 

3. ഈ അവലോകനം എങ്ങനെയുള്ളതാണ് എന്ന് വ്യക്തമാക്കണം. സംവാദകനും കൂടെയുള്ളവരും തമ്മില്‍ തമ്മില്‍ ചര്‍ച്ച ചെയ്തു അവലോകനം നടത്താന്‍ 10 മിനുറ്റ് അനുവദിക്കണം എന്നാണോ അതോ അതുവരെ നടന്ന സംവാദത്തെ അവലോകനം ചെയ്ത് കണ്‍ക്ലൂഷന്‍ നടത്താന്‍ വേണ്ടി 10 മിനിട്ട് അനുവദിക്കണം എന്നാണോ എന്ന് താങ്കളുടെ കത്തില്‍ നിന്ന് വ്യക്തമാകുന്നില്ല. അതൊന്ന് വ്യക്തമാക്കിയാല്‍ സാക്ഷിയുടെ നിലപാട്‌ അറിയിക്കാം.

 

4. സംവാദവ്യവസ്ഥ കൈമാറാൻ 5 പേര് ധാരാളം മതി. സംവാദ ദിവസം ഇത്ര പേരെന്ന്  നിജപ്പെടുത്തേണ്ടതില്ല. സാക്ഷി പരസ്യ വേദിയില്‍ വെച്ചാണ് സംവാദത്തിന് തയ്യാറാണ് എന്നറിയിച്ചത്. അതുകൊണ്ടുതന്നെ, ഒരു പരസ്യ സംവാദം നടത്തുന്നതിനാണ് സാക്ഷിക്ക് താല്പര്യം. എന്നാല്‍ താങ്കള്‍ക്ക് അതിനോട് യോജിപ്പില്ലെങ്കില്‍ ഇന്‍ഡോര്‍ ഡിബേറ്റിനും സാക്ഷി തയ്യാറാണ് എന്നറിയിക്കുന്നു. പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാൻ കാരണമായേക്കാവുന്നവരെ ഒഴിവാക്കേണ്ടതാണ്. അങ്ങനെ ആരെങ്കിലും വന്നാൽ  അവരെ കൊണ്ട് വരുന്ന  വിഭാഗത്തിനായിരിക്കും അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം.

 

5. സംവാദം വ്യവസ്ഥയ്ക്കനുസൃതമായി നടത്തുവാൻ ഇരുവിഭാഗത്തിന്‍റെയും മദ്ധ്യസ്ഥർ ബാദ്ധ്യസ്ഥരാണ്.

 

6. ആദ്യ വിഷയാവതാരകന്‍റെ അവസരം ടോസു ചെയ്ത് തീരുമാനിക്കുന്നതിൽ കുഴപ്പമില്ല.

 

7. ചിലവുകൾ തുല്യമാക്കുന്ന  പക്ഷം ഇരുകുട്ടരും  വീഡിയോ പിടിക്കുന്നതിൽ വിരോധമില്ല.

 

8. ഇരുകൂട്ടര്‍ക്കും  തത്‌സമയസംപ്രേഷണമോ സി.ഡി.യോ ആകാം.

 

9. താങ്കൾ പറഞ്ഞവയിൽ അംഗീകരിക്കാവുന്നവ അംഗീകരിച്ചിട്ടുണ്ട് വിയോജിക്കുന്നവയും അതിന്‍റെ കാരണവും  വ്യക്തമാക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ അംഗീകരിക്കുന്നുവെങ്കിലോ ഭേദഗതിയുണ്ടെങ്കിലോ 15 ദിവസത്തിനകം രേഖാ മൂലം അറിയിക്കേണ്ടതാണ്.

 

എന്ന്,

അഡ്മിനിസ്ട്രേറ്റര്‍

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌, കേരള ഘടകം.

]]>
https://sathyamargam.org/2013/12/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7-2/feed/ 0
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-4) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-4/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-4/#respond Tue, 24 Dec 2013 12:22:19 +0000 http://www.sathyamargam.org/?p=846  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനിലെ മര്‍യമിനെ കുറിച്ചുള്ള മറ്റൊരു ആയത്ത് ഇതാണ്:

 

“അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ! ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ (ഒരാള്‍ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു. നീ ഈന്തപ്പനമരം നിന്‍റെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌” (സൂറാ.19:23-25)

 

ഈ കഥ മുഹമ്മദിന് എവിടെനിന്ന് കിട്ടിയതാണ്? “മത്തായിയുടെ വ്യാജ സുവിശേഷം” എന്ന കൃതിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെറിയൊരു വ്യത്യാസമുള്ളത് പ്രസവ വേദനയോട് ബന്ധപ്പെട്ടല്ല, മറിയയും യോസേഫും ശിശുവായ യേശുവും കൂടി മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത്രേ മത്തായിയുടെ വ്യാജ സുവിശേഷത്തില്‍ കാണുന്നത്. അത് ഞാന്‍ താഴെ ഉദ്ധരിക്കാം:

 

“അവരുടെ യാത്രയുടെ മൂന്നാം ദിവസം, മരുഭൂമിയിലൂടെ ഉള്ള യാത്രയിൽ, സൂര്യന്‍റെ വർധിച്ച ചൂട് മൂലം മറിയം തളർന്നു; അപ്പോൾ മറിയം ഒരു ഈന്തപ്പന കണ്ടു ജോസെഫിനോടു പറഞ്ഞു; എന്നെ ഈ മരത്തിന്‍റെ തണലിൽ വിശ്രമിക്കാൻ അനുവദിക്കുക. ജോസഫ്‌ വളരെ വേഗം മറിയത്തെ ആ മരത്തിന്‍റെ ചുവട്ടിലേക്ക് ആനയിച്ച്, മൃഗത്തിന്‍റെ പുറത്തു നിന്നും അവളെ ഇറക്കി. അനുഗൃഹീതയായ മറിയം മരത്തിനു ചുവട്ടിൽ ഇരിക്കുമ്പോൾ ഈന്തപ്പന ഓലകളുടെ ഇടയിലൂടെ നിറയെ പഴങ്ങൾ കിടക്കുന്നത് കണ്ടു, ജോസെഫിനോട് പറഞ്ഞു: “ഈ ഈന്തപ്പനയുടെ കുറച്ചു പഴങ്ങൾ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.” ജോസഫ്‌ അവളോട് പറഞ്ഞു: “നീ ഈ മരത്തിന്‍റെ വലിയ ഉയരം കണ്ടിട്ടും, അതിന്‍റെ പഴം തിന്നണം എന്ന് പറഞ്ഞതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. ഞാൻ ഇപ്പോൾ കൂടുതൽ ആയി ചിന്തിക്കുന്നത് വെള്ളത്തെക്കുറിച്ച് ആണ്. കാരണം നമ്മുടെ തുകൽ സഞ്ചിയില്‍ വെള്ളം എല്ലാം വറ്റിയിരിക്കുന്നു, നമുക്കോ നമ്മുടെ മൃഗങ്ങൾക്കോ വെള്ളം തരാൻ നമ്മുടെ കൂടെ ആരും ഇല്ല. അപ്പോൾ ശിശുവായ യേശു, മറിയത്തിന്‍റെ മടിയിൽ കിടന്നുകൊണ്ട്, സന്തോഷം നിറഞ്ഞ മുഖഭാവത്തോടെ പനയോട് പറഞ്ഞു: “ഓ വൃക്ഷമേ, നിന്‍റെ ശിഖിരങ്ങളെ താഴ്ത്തി എന്‍റെ അമ്മയെ നിന്‍റെ പഴങ്ങൾ ഭക്ഷിക്കാൻ അനുവദിക്കുക. ഇത് പറഞ്ഞതും, മരത്തിന്‍റെ ശിഖിരങ്ങൾ അനുഗൃഹീതയായ മറിയത്തിന്‍റെ കാൽക്കീഴിലെക്കു കുനിഞ്ഞു വന്നു; അവർ അതിൽ നിന്നും പഴങ്ങൾ ശേഖരിച്ച് അത് ഭക്ഷിച്ചു. അവർ അതിൽനിന്നും പഴങ്ങൾ എല്ലാം ശേഖരിച്ചതിനു ശേഷവും, അത് കുനിയാൻ ആജ്ഞാപിച്ചവന്‍റെ നിവരുവാനുള്ള കല്പനക്കു കാതോർത്തു കുനിഞ്ഞു തന്നെ അവിടെ നിലകൊണ്ടു. അപ്പോൾ യേശു പറഞ്ഞു, ഓ വൃക്ഷമേ, നീ നിന്നെ ഉയർത്തുക, ശക്തൻ ആയിരിക്കുക, എന്‍റെ പിതാവിന്‍റെ പറുദീസയില്‍ ഉള്ള എന്‍റെ മറ്റു വൃക്ഷങ്ങളുടെ കൂടെ ആയിരിക്കുക. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന നിന്‍റെ വേരുകളില്‍ നിന്ന് ഒരു ഉറവ് തുറന്നു വെള്ളം ഒഴുക്കുക, അങ്ങനെ ഞങ്ങൾ നിന്നില്‍ നിന്നും സംതൃപ്തരാകട്ടെ. ഉടനെ ആ വൃക്ഷം ഉയർന്നു പൊങ്ങി, അതിന്‍റെ വേരുകളിൽ ഒന്ന് തുറന്നു, അത്യധികം ശുദ്ധവും, തണുത്തതും, ഉന്മേഷവത്തായതുമായ ജലം നിർഗളിക്കാൻ തുടങ്ങി. അവര്‍ വെളളത്തിന്‍റെ ആ ഉറവ കണ്ടപ്പോള്‍ അത്യധികം സന്തോഷിക്കുകയും, അതിൽ നിന്നു അവരും അവരുടെ കന്നുകാലികളും മറ്റു മൃഗങ്ങളും കുടിച്ചു സംതൃപ്തരാകുകയും ചെയ്തു. അങ്ങനെ അവർ ദൈവത്തെ സ്തുതിച്ചു.” (മത്തായിയുടെ വ്യാജ സുവിശേഷം, അദ്ധ്യായം 20)

 

അറേബ്യയിലെ പാഷാണ്ഡ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ കഥയാണ് ചെറിയൊരു മാറ്റം വരുത്തിക്കൊണ്ട് , “തനിക്ക്‌ ജിബ്രീല്‍ അറിയിച്ചു തന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാണ് ഇതൊക്കെ” എന്ന മേമ്പൊടിയോട് കൂടി മുഹമ്മദ്‌ അറബികള്‍ക്കിടയില്‍ പറഞ്ഞതും തന്‍റെ ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയതും. ജനങ്ങള്‍ മുഹമ്മദ്‌ പറഞ്ഞ ഈ കാര്യങ്ങള്‍ വിശ്വസിക്കാതിരുന്നതിനു വേറെ കാരണം ഒന്നും പറയേണ്ടല്ലോ…

 

ബാലനായ യേശു കളിമണ്ണ് കൊണ്ട് പക്ഷികളെ ഉണ്ടാക്കി പറത്തിവിട്ടു കളിച്ചിരുന്ന കാര്യം ഖുര്‍ആനില്‍ പറയുന്നുണ്ട്:

 

“ഇസ്രായീല്‍ സന്തതികളിലേക്ക്‌ ( അവനെ ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട്‌ പറയും: ) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. ” (സൂറാ.3:49)

 

“(ഈസായോട്‌ ) അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട്‌ സംസാരിക്കവെ, പരിശുദ്ധാത്മാവ്‌ മുഖേന നിനക്ക്‌ ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും, ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും നിനക്ക്‌ ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ്‌ കൊണ്ട്‌ നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട്‌ നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത്‌ വ്യക്തമായ തെളിവുകളുമായി ചെന്നിട്ട്‌ അവരിലെ സത്യനിഷേധികള്‍ ഇത്‌ പ്രത്യക്ഷമായ മാരണം മാത്രമാകുന്നു. എന്ന്‌ പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന്‌ അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത്‌ തന്ന അനുഗ്രഹം ഓര്‍ക്കുക” (സൂറാ.5:110)

 

ഈ കഥ മുഹമ്മദിന് കിട്ടിയിരിക്കുന്നത് എവിടെ നിന്നാണ്? നമുക്ക്‌ നോക്കാം:

 

“ബാലനായ യേശുവിന് അഞ്ചു വയസ്സുണ്ടായിരുന്നപ്പോള്‍ കുതിച്ചൊഴുകുന്ന ഒരരുവിയുടെ ഭാഗത്ത് അവന്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒഴുകുന്ന വെള്ളം നീര്‍ക്കുണ്ടുകളില്‍ ശേഖരിക്കുകയായിരുന്നു അവന്‍ . പെട്ടെന്ന് തന്നെ അവ വൃത്തിയായി. ഒറ്റ വചനം കൊണ്ട് അവന്‍ ഇക്കാര്യങ്ങള്‍ക്ക് ആജ്ഞ നല്‍കി. കളിമണ്ണ് ഉണ്ടാക്കിയ ശേഷം പന്ത്രണ്ട് കുരുവികളെ അവന്‍ അതില്‍നിന്നു രൂപപ്പെടുത്തിയെടുത്തു. അവനിക്കാര്യം ചെയ്യുമ്പോള്‍ സാബത്ത് ആയിരുന്നു. എന്നാല്‍ മറ്റു ധാരാളം കുട്ടികളും അവനോടൊപ്പം കളിച്ചു കൊണ്ടിരുന്നു. അനന്തരം, സാബത്ത് ദിനത്തില്‍ കളിച്ചു കൊണ്ടിരുന്ന യേശു ചെയ്തുകൊണ്ടിരിക്കുന്നത് എന്താണെന്ന് ഒരു യെഹൂദന്‍ കണ്ടു. പെട്ടെന്ന് അയാള്‍ അവിടെ നിന്ന് പോയി, യേശുവിന്‍റെ അപ്പനായ ജോസേഫിനെ അറിയിച്ചു: “നോക്കൂ, നിങ്ങളുടെ കുട്ടി അരുവിയിലുണ്ട്. അവന്‍ കളിമണ്ണെടുത്തു പന്ത്രണ്ട് കുരുവികളെയുണ്ടാക്കി സാബത്തിനെ നിന്ദിച്ചിരിക്കുന്നു.” ജോസഫ്‌ ആ ഭാഗത്തേക്ക്‌ ചെന്നു. അവനെ കണ്ടപ്പോള്‍ അയാള്‍ ഒച്ചയിട്ടു ചോദിച്ചു: “സാബത്ത് നാളില്‍ അനുവദിക്കപ്പെട്ടിട്ടില്ലാത്ത ഇക്കാര്യങ്ങള്‍ നീ ചെയ്യുന്നത് എന്തിനാണ്? എന്നാല്‍ യേശു കൈകൊട്ടി കുരുവികളോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: “വിട്ടു പിരിയൂ, പറക്കൂ. നിങ്ങള്‍ക്കിപ്പോള്‍ ജീവനുള്ള സ്ഥിതിക്ക് എന്നെ ഓര്‍ക്കൂ.” കുരുവികള്‍ ചീറിക്കൊണ്ട് പറന്നകന്നു. ഇത് കണ്ടപ്പോള്‍ യെഹൂദര്‍ ആശ്ചര്യപ്പെട്ടു. അവന്‍ അവിടെനിന്നു പോയതിനു ശേഷം, യേശു എന്ത് ചെയ്തുവെന്നു നേതാക്കന്മാര്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു.” (തോമസിന്‍റെ ശൈശവ സുവിശേഷം, 2:1-7)

 

തങ്ങള്‍ക്ക് മുന്‍പേ അറിയാവുന്ന ഈ കഥകള്‍ മുഹമ്മദ്‌ അല്ലാഹുവിന്‍റെ ആയത്താണ് എന്ന് പറഞ്ഞ് അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ എന്താണ് പറഞ്ഞത് എന്ന് ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു” (സൂറാ.25:5)

 

“നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌.” (സൂറ.68:15)

 

അവന്ന്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌” (സൂറ.83:13)

 

മുഹമ്മദിന്‍റെ സമകാലീനരായ മനുഷ്യര്‍ക്ക്‌ കൃത്യമായി അറിയാമായിരുന്നു, മുഹമ്മദ്‌ പറയുന്ന ഈ കഥകള്‍ എല്ലാം അവര്‍ക്ക്‌ പരിചയമുള്ള (ജ്ഞാനവാദികളായ) ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരത്തില്‍ ഉള്ളതാണ് എന്ന്. ആ കഥകളൊക്കെ ജിബ്രീലിന്‍റെ പേരില്‍  അവതരിപ്പിച്ചു പ്രവാചകന്‍ ചമയുന്ന ഒരാളെ അവര്‍ അംഗീകരിക്കും എന്ന് തോന്നുന്നുണ്ടോ? അവര്‍ പിന്നെ പറയുന്നത് മുഹമ്മദിന് ഭ്രാന്ത്‌ ഉണ്ടെന്നാണ്:

 

നീ ഒരു ഭ്രാന്തന്‍ തന്നെ” (സൂറാ. 15:6)

 

മുഹമ്മദിന് ഭ്രാന്തുണ്ട് എന്ന് ജനങ്ങള്‍ ധരിച്ചതില്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.  നാട്ടില്‍ പ്രചാരത്തിലുള്ള കഥകള്‍ അല്പം ചില രൂപമാറ്റം വരുത്തി ജിബ്രീല്‍ വിളിപ്പെടുത്തി തന്നതാണ് എന്ന് പറഞ്ഞാല്‍ അതിനെ ഭ്രാന്തായിട്ടു മാത്രമേ പൊതുജനത്തിനു കാണാന്‍ പറ്റൂ. കാരണം ആ നാട്ടുകാര്‍ക്ക്‌ ഇതേ കഥകള്‍ ഒരു മലക്കിന്‍റെയും സഹായമില്ലാതെ തന്നെ എത്രയോ തലമുറകളായി അറിയാവുന്നതാണ്! (അവസാനിച്ചു)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-4/feed/ 0
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-3) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-3/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-3/#comments Mon, 02 Dec 2013 05:22:02 +0000 http://www.sathyamargam.org/?p=842  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഈ പുസ്തകങ്ങളില്‍ നിന്നാണ് മുഹമ്മദ്‌ തന്‍റെ ഖുര്‍ആനില്‍ ചേര്‍ക്കാന്‍ വേണ്ടി മര്‍യത്തിന്‍റെയും ഈസയുടെയും കഥകള്‍ എടുത്തിട്ടുള്ളത് എന്ന് കൂടി അറിയുമ്പോഴാണ്, ഈ പുസ്തകങ്ങള്‍ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ഇസ്ലാമിക വാദത്തിന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം നമുക്ക്‌ പിടി കിട്ടുന്നത്!! ഈ പൊട്ടക്കഥകള്‍ അവരുടെ ഗ്രന്ഥമായ ഖുര്‍ആനില്‍ കോപ്പിയടിച്ചു വെച്ചിരിക്കുന്നത് നമുക്ക്‌ ഒന്ന് പരിശോധിച്ച് നോക്കാം:

 

ഈസായുടെ മാതാവായ മര്‍യം എന്ന സ്ത്രീയെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കുക:

 

“ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. – എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ – ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (സൂറാ.3:35,36)

 

ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? ഖുര്‍ആനില്‍ അവകാശപ്പെടുന്നത് പോലെ ‘അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്ന’ മലക്കില്‍ നിന്നും കിട്ടിയതാണോ അതോ വേറെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ? നമുക്ക്‌ പരിശോധിക്കാം:

 

എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു അപ്പോക്രിഫാ പുസ്തകമാണ് ‘യാക്കോബിന്‍റെ ആദ്യ സുവിശേഷം’ എന്ന കൃതി. ഈ കൃതിയുടെ അവസാന വാക്യത്തില്‍ ‘യാക്കോബ് എന്ന ഞാന്‍ യെരുശലേമില്‍ വെച്ച് ഈ പുസ്തകം എഴുതി’ എന്ന് പറയുന്നുണ്ടെങ്കിലും പണ്ഡിതന്മാര്‍ അത് അംഗീകരിച്ചിട്ടില്ല. കാരണം, ഇതിന്‍റെ എഴുത്തുകാരന് യെഹൂദ പാരമ്പര്യങ്ങളെക്കുറിച്ചും യെഹൂദാചാരങ്ങളെക്കുറിച്ചും വലിയ പിടിപാടില്ല എന്ന് പുസ്തകം വായിച്ചാല്‍ പിടികിട്ടും. യെരുശലേമില്‍ ജീവിച്ചിരുന്ന യെഹൂദനായ യാക്കോബ്  ഒരിക്കലും ഈ വക കാര്യങ്ങളില്‍ അജ്ഞനായിരിക്കില്ലല്ലോ. അതുകൊണ്ടുതന്നെ യെഹൂദനല്ലാത്ത ഏതോ ഒരാള്‍ എഴുതി യാക്കോബിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത ഗ്രന്ഥം എന്ന് ആര്‍ക്കും  ഗ്രഹിക്കാവുന്നതേയുള്ളൂ. ക്രിസ്തുവിജ്ഞാനീയവുമായി ബന്ധപ്പെടുത്താതെ, നസറേത്തിലെ മറിയം എന്ന വ്യക്തിയില്‍ മാത്രമായി താല്‍പര്യമെടുക്കുന്ന ആദ്യ ക്രൈസ്തവ ഗ്രന്ഥമാണ് ‘യാക്കോബിന്‍റെ ആദ്യസുവിശേഷം’ എന്ന് ഫാ.ജോസ്‌ മാണിപ്പറമ്പില്‍ എഴുതിയ ‘പുതിയ നിയമത്തിലെ മറിയം’ എന്ന കൃതിയില്‍ പറയുന്നുണ്ട്.

 

ഈ പുസ്തകത്തില്‍ പറയുന്നതനുസരിച്ച്, മക്കളില്ലാതിരുന്ന യോവാക്കിം-അന്ന ദമ്പതിമാര്‍ക്ക്‌ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ഉണ്ടായ പുത്രിയാണ് മറിയം. ആ പുസ്തകത്തില്‍നിന്നും ഉദ്ധരിക്കാം:

 

“അപ്പോള്‍ അതാ, കര്‍ത്താവിന്‍റെ ഒരു മാലാഖ അരികില്‍ നിന്ന് കൊണ്ട് പറഞ്ഞു: “അന്നാ, അന്നാ, കര്‍ത്താവ്‌ നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നീ ഗര്‍ഭം ധരിക്കും. പ്രസവിക്കുകയും ചെയ്യും. നിന്‍റെ സന്തതി പരമ്പര ലോകം മുഴുവന്‍ സംസാര വിഷയമാകും”.

 

അപ്പോള്‍ അന്ന പറഞ്ഞു: “എന്‍റെ ദൈവമായ കര്‍ത്താവ്‌ ജീവിക്കുന്നതിനാല്‍, ഞാന്‍ പ്രസവിക്കുന്നത് ആണായാലും പെണ്ണായാലും, അതിനെ എന്‍റെ ദൈവമായ കര്‍ത്താവിനുള്ള ഉപഹാരമായി വളര്‍ത്തും. അതിന്‍റെ ജീവിത കാലം മുഴുവന്‍ വിശുദ്ധമായ കാര്യങ്ങളില്‍ അത് ദൈവത്തെ സഹായിക്കും”.

 

അതാ നോക്കൂ, അപ്പോള്‍ അതാ രണ്ടു മാലാഖമാര്‍ വന്നു. അവര്‍ അവളോട്‌ പറഞ്ഞു: “നോക്കൂ, നിന്‍റെ ഭര്‍ത്താവ് യോവാക്കീം കന്നുകാലിക്കൂട്ടത്തോടൊപ്പം വരുന്നുണ്ട്.” എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ഒരു മാലാഖ അവന്‍റെ അടുത്തേക്ക്‌ ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു: “യൊവാക്കിം, യൊവാക്കിം, കര്‍ത്താവായ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. ഇവിടെ നിന്ന് പോകൂ. എന്തുകൊണ്ടെന്നാല്‍, നോക്കൂ, നിന്‍റെ ഭാര്യ അന്ന ഗര്‍ഭം ധരിക്കും.” അപ്പോള്‍ യൊവാക്കിം താഴെ പോയി തന്‍റെ ആട്ടിടയന്മാരെ വിളിച്ചു കൊണ്ട് പറഞ്ഞു: “പുള്ളിക്കുത്തോ, കളങ്കമോ ഇല്ലാത്ത പത്തു പെണ്ണാടുകളെ ഇവിടെ എന്‍റെ അടുത്തേക്ക്‌ കൊണ്ടുവരൂ. അവ പുരോഹിതന്മാര്‍ക്കും കാരണവന്മാര്‍ക്കും ഉള്ളതായിരിക്കും. പിന്നെ ജനങ്ങള്‍ക്കെല്ലാവര്‍ക്കുമായി നൂറു ആടുകളേയും.” അതാ നോക്കൂ, യോവാക്കിം തന്‍റെ കന്നുകാലിക്കൂട്ടങ്ങളുമായി വന്നു. അന്ന പടിവാതില്‍ക്കല്‍ നിന്നു. യോവാക്കിം വരുന്നത് കണ്ടു അവാളോടിച്ചെന്ന് അവന്‍റെ കഴുത്തില്‍ തൂങ്ങിക്കൊണ്ട് പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവായ ദൈവം എന്നെ അതിയായി അനുഗ്രഹിച്ചിരിക്കുന്നു എന്ന്. എന്തുകൊണ്ടെന്നാല്‍, നോക്കൂ, ഈ വിധവ മേലാല്‍ വിധവയല്ല. വന്ധ്യയായ ഞാന്‍ മേലാല്‍ ഗര്‍ഭം ധരിക്കും.” യോവാക്കിം ആ ദിവസം തന്‍റെ വീട്ടില്‍ വിശ്രമിച്ചു.

 

അടുത്ത ദിവസം അവന്‍ വഴിപാടുകള്‍ കൊണ്ടുവന്നു സ്വയം പറഞ്ഞു: “കര്‍ത്താവായ ദൈവം എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെങ്കില്‍ പുരോഹിതന്‍റെ നെറ്റിത്തടത്തിലെ തകിട് അതെനിക്ക് വെളിപ്പെടുത്തിത്തരും.” യോവാക്കിം തന്‍റെ വഴിപാടുകള്‍ കൊണ്ടുവന്നു. എന്നിട്ട് കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്ക് കയറുമ്പോള്‍, പുരോഹിതന്‍റെ തകിട് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു. അവന്‍ തന്നിലൊരു പാപവും കണ്ടില്ല.

 

യോവാക്കിം പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവ്‌ എന്നോട് കരുണയുള്ളവനാണെന്ന്; എന്‍റെ എല്ലാ പാപങ്ങളും പൊറുത്തിരിക്കുന്നു എന്നു.” എന്നിട്ട് സംതൃപ്തിയോടെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നിറങ്ങി സ്വന്ത വീട്ടിലേക്ക്‌ തിരിച്ചു. അവളുടെ മാസങ്ങള്‍ നിറവേറ്റപ്പെട്ടു. ഒമ്പതാം മാസം അന്ന പ്രസവിച്ചു.

 

അവള്‍ വയറ്റാട്ടിയോട് ചോദിച്ചു: “ഞാന്‍ എന്തിനെയാണ് പ്രസവിച്ചിട്ടുള്ളത്?” അപ്പോള്‍ വയറ്റാട്ടി പറഞ്ഞു: “ഒരു പെണ്‍കുട്ടി.” അന്ന പറഞ്ഞു: “ഈ ദിവസം എന്‍റെ ആത്മാവ് വലുതാക്കപ്പെട്ടിരിക്കുന്നു.” എന്നിട്ടവള്‍ കുഞ്ഞിനെ കിടത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അന്ന ശുദ്ധീകരിക്കപ്പെട്ടു. അവള്‍ കുഞ്ഞിനെ മുലയൂട്ടി. അവളെ മറിയം എന്ന് പേര് വിളിച്ചു. (യാക്കോബിന്‍റെ ആദ്യ സുവിശേഷം. വാക്യം.4,5)

 

ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഈ കഥ വായിക്കുമ്പോള്‍ മനസ്സിലാകും ഖുര്‍ആനില്‍ പറയുന്ന മര്‍യത്തിന്‍റെ കഥ എവിടെ നിന്നാണ് വന്നിട്ടുള്ളതെന്ന്. അപ്പോക്രിഫാ പുസ്തക രചയിതാവ്‌ വിശദീകരിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ് ഖുര്‍ആനില്‍ മലക്ക്‌ ചുരുക്കി പറഞ്ഞിരിക്കുന്നത് എന്ന് കാണാന്‍ വിഷമമില്ല. വയറ്റിലുള്ള കുഞ്ഞിനെ അതിന്‍റെ അമ്മ ദൈവത്തിനായി നേരുന്നു, ജനിക്കുന്ന കുഞ്ഞു പെണ്ണാണ്. ആ കുട്ടിക്ക്‌ മറിയം എന്ന് പേരിടുന്നു. ഇക്കാര്യങ്ങള്‍ രണ്ടു ഗ്രന്ഥത്തിലും കാണാം. സംശയലേശമെന്യേ ഏതൊരാള്‍ക്കും പറയാന്‍ കഴിയും, ആദ്യം എഴുതപ്പെട്ട ഗ്രന്ഥത്തില്‍നിന്നും (അതായത് യാക്കോബിന്‍റെ ആദ്യസുവിശേഷത്തില്‍ നിന്നും) കോപ്പിയടിച്ചതാണ് രണ്ടാം പുസ്തകത്തില്‍ (അതായത് ഖുര്‍ആനില്‍ ) ഉള്ള വിവരണം എന്ന കാര്യം. മലക്കിന്‍റെ കോപ്പിയടി തീര്‍ന്നിട്ടില്ല, ഇനിയും കുറെ ഉണ്ട്. നമുക്ക്‌ ഓരോന്നോരോന്നായി പരിശോധിക്കാം. മര്‍യത്തെ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും സഖര്യാവ്‌ പുരോഹിതന്‍ മര്‍യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അള്ളാഹു മര്‍യത്തിനു ആഹാരം കൊടുക്കുകയും ചെയ്തിരുന്നു എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്, നോക്കുക:

 

“അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു” (സൂറാ.3:37)

 

ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? യാക്കോബിന്‍റെ ആദ്യ സുവിശേഷത്തില്‍ പറയുന്നതനുസരിച്ചു മറിയയുടെ മാതാപിതാക്കള്‍ അവളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുന്നു. സഖരിയാ പുരോഹിതനാണ് ദൈവാലയത്തിലെ അവളുടെ ചുമതല ഏറ്റെടുക്കുന്നത്. ആ ഭാഗം ഞാന്‍ താഴെ കൊടുക്കുന്നു:

 

“അവളുടേതിനൊപ്പം കുഞ്ഞിന്‍റെ മാസങ്ങളും കടന്നു പോയി. കുഞ്ഞിനു രണ്ടു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “നാം കൈക്കൊണ്ട ശപഥം നിറവേറ്റാനായി കര്‍ത്താവിന്‍റെ ദൈവാലയത്തിലേക്ക് അവളെ കൊണ്ടുപോകാം. അല്ലാത്തപക്ഷം നമ്മുടെ പ്രാര്‍ത്ഥന കര്‍ത്താവ് സ്വീകരിക്കുകയില്ല.” അപ്പോള്‍ അന്ന പറഞ്ഞു: “നമുക്ക്‌ മൂന്നാമത്തെ കൊല്ലത്തിനു വേണ്ടി കാത്തിരിക്കാം. അങ്ങനെയാകുമ്പോള്‍ കുട്ടി അപ്പനെയോ അമ്മയെയോ അന്വേഷിച്ചേക്കില്ല.” യൊവാക്കിം പറഞ്ഞു: “അങ്ങനെയെങ്കില്‍ നമുക്ക്‌ കാക്കാം.” അങ്ങനെ കുട്ടിക്ക് മൂന്നു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “മലിനപ്പെടാത്ത യെഹൂദപുത്രിമാരെ ക്ഷണിക്കൂ, അവര്‍ ഓരോ വിളക്കേന്തട്ടെ. കുഞ്ഞു തിരിഞ്ഞു നോക്കാത്ത വിധത്തില്‍, കര്‍ത്താവിന്‍റെ ദേവാലയത്തില്‍നിന്ന് അവളുടെ ഹൃദയം വശീകരിക്കും വിധത്തില്‍, വിളക്കുകള്‍ കത്തിക്കൊണ്ട് നില്‍ക്കട്ടെ.” കര്‍ത്താവിന്‍റെ ദേവാലയത്തിലേക്ക് കയറിപ്പോകും വരെ അപ്രകാരം അവര്‍ ചെയ്തു.

 

പുരോഹിതന്‍ കുഞ്ഞിനെ സ്വീകരിച്ച്, ചുംബിച്ച്, അനുഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു: “എല്ലാ തലമുറകളിലും നിന്‍റെ നാമം കര്‍ത്താവ്‌ മഹത്വവത്കരിച്ചിരിക്കുന്നു. ദിവസങ്ങളുടെ അന്ത്യത്തില്‍, ഇസ്രായേല്‍ പുത്രന്മാര്‍ക്കുള്ള പാപവിമോചനം അവന്‍ നിന്നില്‍ വെളിപ്പെടുത്തും.” പുരോഹിതന്‍ കുഞ്ഞിനെ അള്‍ത്താരയുടെ മൂന്നാമത്തെ പടിയില്‍ വെച്ചു. കര്‍ത്താവായ ദൈവം അവളില്‍ അനുഗ്രഹം ചൊരിഞ്ഞു. അവള്‍ പാദങ്ങള്‍ കൊണ്ട് നൃത്തമാടി. ഇസ്രായേലിലെ എല്ലാ വീടുകളും അവളെ സ്നേഹിച്ചു.

 

അവളുടെ രക്ഷിതാക്കള്‍ ആശ്ചര്യപ്പെട്ടുകൊണ്ടും കര്‍ത്താവായ ദൈവത്തെ സ്തുതിച്ചു കൊണ്ടും പടിയിറങ്ങി. എന്തുകൊണ്ടെന്നാല്‍ കുഞ്ഞു പിന്‍തിരിഞ്ഞു നോക്കിയിരുന്നില്ല. കര്‍ത്താവിന്‍റെ ദേവാലയത്തില്‍ വസിക്കുന്ന ഒരു മാടപ്രാവ് എന്ന പോലെയായിരുന്നു മറിയം. ഒരു മാലാഖയുടെ കയ്യില്‍ നിന്ന് അവള്‍ ആഹാരം സ്വീകരിക്കുകയും ചെയ്തു.

 

അവള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോള്‍ പുരോഹിതന്മാരുടെ ഒരു ആലോചനാ സമിതി കൂടി. അവര്‍ പറഞ്ഞു: “നോക്കൂ, കര്‍ത്താവിന്‍റെ ദേവാലയത്തില്‍ മറിയത്തിനു പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. നാമിനി അവളെ എന്ത് ചെയ്യണം? അവള്‍ കര്‍ത്താവിന്‍റെ ശ്രീകോവില്‍ കളങ്കപ്പെടുത്തുമെങ്കിലോ?” അവര്‍ മുഖ്യപുരോഹിതനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ അള്‍ത്താരക്കരികിലാണല്ലോ അങ്ങ് നില്‍ക്കുന്നത്. അകത്തേക്ക് പോയി അവളെച്ചൊല്ലി പ്രാര്‍ത്ഥിക്കൂ.  കര്‍ത്താവ് അങ്ങേയ്ക്ക് എന്ത് വെളിപ്പെടുത്തിത്തരുന്നുവോ അത് ഞങ്ങള്‍ ചെയ്യും.”

 

ശ്രീകോവിലിന്‍റെ ഉള്ളറയിലേക്ക് പന്ത്രണ്ട് മണികളുള്ള മേലങ്കിയെടുത്തു കൊണ്ട് മുഖ്യപുരോഹിതന്‍ കടന്നു. അവളെച്ചൊല്ലി അയാള്‍ പ്രാര്‍ത്ഥിച്ചു. അതാ നോക്കൂ, കര്‍ത്താവിന്‍റെ ഒരു മാലാഖ അയാള്‍ക്കരികില്‍ നിന്ന് കൊണ്ട് അയാളോടായി പറഞ്ഞു: “സെഖറിയാസ്‌, സെഖറിയാസ്, പുറത്തു പോയി ജനങ്ങള്‍ക്കിടയിലെ വിഭാര്യന്മാരെ വിളിച്ചു കൂട്ടു. അവര്‍ ഓരോരുത്തരും തങ്ങളുടെ സ്ഥാനദണ്ഡ് കൊണ്ടുവരട്ടെ. കര്‍ത്താവ് ആര്‍ക്കാണോ അടയാളം കാണിക്കുന്നത് ആ ആളുടെ ഭാര്യയായിരിക്കും ഇവള്‍.”

 

ഇസ്രായേലില്‍ എല്ലായിടത്തും വിളംബരക്കാര്‍ സഞ്ചരിച്ചു. കര്‍ത്താവിന്‍റെ കാഹളവാദ്യം മുഴങ്ങി. എല്ലാവരും ഓടിക്കൂടി.” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.7,8)

 

ഈ കഥയില്‍ മര്‍യത്തിന്‍റെ മാതാപിതാക്കള്‍ തങ്ങള്‍ക്ക്  ജനിച്ചതു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോള്‍ അവളെ സന്തോഷത്തോടെ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. പിന്നീട് അവളെ ദേവാലയത്തിലാക്കുന്നു. അവളുടെ സംരക്ഷണച്ചുമതല സഖറിയാസ് ഏറ്റെടുക്കുന്നു. അവള്‍ക്ക് ഒരു മാലാഖ ആഹാരം കൊണ്ട് കൊടുക്കുന്നു! ഇതെല്ലാം ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ കഥയിലും ഉണ്ട്!! മാത്രമല്ല, മറിയയുടെ വിവാഹം നടത്താന്‍ വേണ്ടി പുരോഹിതര്‍ നടത്തുന്ന ഒരുക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതും ഖുര്‍ആനിലെ മലക്ക്‌ കോപ്പിയടിച്ചിട്ടുണ്ട്!!

 

(ഈ പുസ്തകത്തിന്‍റെ രചയിതാവ് യെരുശലേമിലെ യാക്കോബ് അല്ല എന്നത് പോയിട്ട് ഒരു യെഹൂദന്‍ പോലുമല്ല എന്നതിന് തെളിവാണ് ദൈവാലയത്തിന്‍റെ ശ്രീകോവിലിലേക്ക് മറിയയുടെ വിവാഹത്തിന്‍റെ കാര്യം ചോദിക്കാന്‍ വേണ്ടി മഹാപുരോഹിതന്‍ കടന്നു ചെന്നതായി പറയപ്പെടുന്ന ഭാഗം. യിസ്രായേലിലെ ദൈവാലയത്തെ കുറിച്ച് യാതൊരു അറിവും എഴുത്തുകാരനില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. കാരണം, തോന്നുമ്പോള്‍ കടന്നു ചെല്ലാന്‍ പറ്റുന്ന സ്ഥലമല്ല ദൈവാലയത്തിലെ അതിവിശുദ്ധ മന്ദിരം. സംവത്സരത്തില്‍ ഒരിക്കല്‍ മാത്രമേ മഹാപുരോഹിതന് ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തേക്ക്‌ പ്രവേശനം ഉണ്ടായിരുന്നുള്ളൂ (ലേവ്യാ.16) എന്ന കാര്യം യിസ്രായേലിലെ ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും. അങ്ങനെ പ്രവേശിക്കുന്നത് ഏതെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയുമല്ല, യിസ്രായേലിനെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നു. ബൈബിള്‍ പറയുന്നത് നോക്കുക: “ഇവ ഇങ്ങനെ തീര്‍ന്ന ശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍ കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും. രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും” (എബ്രാ.9:6,7)

 

ഇങ്ങനെ ആണ്ടിലൊരിക്കല്‍ (ഏഴാം മാസം പത്താം തിയ്യതി) മാത്രം മഹാപുരോഹിതന് കടന്നു ചെല്ലാന്‍ കഴിയുന്ന അതിവിശുദ്ധ സ്ഥലത്തേക്കാണ് ഈ കഥയിലെ മഹാപുരോഹിതന്‍ ഒരു തയ്യാറെടുപ്പും കൂടാതെ കടന്നു ചെല്ലുന്നത്. അത് അസംഭവ്യമായ കാര്യമാണെന്ന് യെഹൂദന് അറിയാമെങ്കിലും പുറജാതിക്കാരന് അറിയണം എന്നില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം എഴുതിയത് യെഹൂദനല്ലെന്ന കാര്യം വളരെ വ്യക്തമാണ്.)

 

മറിയയുടെ വിവാഹത്തിനു വേണ്ടി അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നുള്ളത് ഈ കഥയുടെ ഒരു അറേബ്യന്‍ വേര്‍ഷന്‍ മാത്രമാണ്. കാരണം അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തുന്ന ശീലം അറബികളുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു. യിസ്രായേലില്‍ ഒരിടത്തും ഇങ്ങനെ ഒരാചാരം നിലവിലുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ആയത്ത് താഴെ കൊടുക്കുന്നു:

 

“(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)

 

“ജോസഫ്‌ തന്‍റെ കോടാലി വലിച്ചെറിഞ്ഞു അവരോടൊപ്പം ചേരാനായി പുറത്തിറങ്ങി. എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ തങ്ങളുടെ ദണ്ഡുകളുമേന്തി അവര്‍ മുഖ്യപുരോഹിതന്‍റെ അടുത്തേക്ക്‌ പോയി. പുരോഹിതന്‍ അവരുടെ എല്ലാവരുടെയും ഊന്നു ദണ്ഡുകള്‍ എടുത്തുകൊണ്ട് ദേവാലയത്തിനകത്തെക്ക് കടന്നു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന അവസാനിച്ച ശേഷം അയാള്‍ ദണ്ഡുകള്‍ എടുത്തു പുറത്തേക്ക് വന്നു അവ അവര്‍ക്ക്‌ കൊടുത്തു. എന്നാല്‍ അവയില്‍ അടയാളമൊന്നും ഉണ്ടായിരുന്നില്ല. അവസാനം ദണ്ഡെടുത്തത് ജോസഫ്‌ ആയിരുന്നു. അതാ നോക്കൂ, ഒരു മാടപ്രാവ്‌ ദണ്ഡില്‍ നിന്ന് പുറത്തേക്ക് വന്നു ജോസഫിന്‍റെ തലക്ക്‌ മീതെ പറന്നു. പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ കന്യകയെ നിന്‍റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ നറുക്കെടുപ്പിനാല്‍ നീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.”

 

എന്നാല്‍, ജോസഫ്‌ നിരസിച്ചു കണ്ട് പറഞ്ഞു: “എനിക്ക് കുട്ടികളുണ്ട്. ഞാനൊരു വൃദ്ധനാണ്. അവളൊരു കൊച്ചു പെണ്‍കുട്ടിയാണ്. ഇസ്രായേലിന്‍റെ പുത്രന്മാര്‍ക്ക് ഞാനൊരു പരിഹാസപാത്രമായി തീര്‍ന്നെക്കുമെന്നു ഭയപ്പെടുന്നു.” അപ്പോള്‍ പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടൂ. ദാത്താന്‍, അബീരാം, കൊരഹ് എന്നിവരോട് കര്‍ത്താവ്‌ ചെയ്തത് എന്താണെന്നും അവരുടെ എതിര്‍പ്പ് മൂലം ഭൂമി പിളര്‍ന്നു അവരെ വിഴുങ്ങിയത് എപ്രകാരമാണെന്നും ഓര്‍ക്കൂ. അല്ലയോ ജോസഫ്‌, ഭയപ്പെടൂ. അല്ലാത്തപക്ഷം ഇതേ സംഗതികള്‍ നിന്‍റെ വീട്ടിലും സംഭവിച്ചേക്കും.” ജോസഫ്‌ ഭയപ്പെടുക തന്നെ ചെയ്തു. അവളെ തന്‍റെ സംരക്ഷണത്തിന്‍ കീഴിലെടുത്തു. ജോസഫ്‌ മറിയത്തോട് പറഞ്ഞു: “നോക്കൂ, ഞാന്‍ നിന്നെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാ, ഇപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ വീട്ടിലേക്ക്‌ കൊണ്ട് പോകുന്നു. ഞാന്‍ കെട്ടിടം പണിയാന്‍ അകലെ പോകുകയാണ്. ഞാന്‍ നിന്‍റെ അടുത്തേക്ക്‌ വന്നു കൊള്ളാം. കര്‍ത്താവ്‌ നിന്നെ രക്ഷിക്കും!” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.9)

 

എന്തൊരു സാമ്യം, അല്ലേ? (തുടരും…)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-3/feed/ 2
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-2) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-2/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-2/#respond Mon, 02 Dec 2013 05:14:50 +0000 http://www.sathyamargam.org/?p=839  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

എന്തുകൊണ്ടാണ് ഇന്ന് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ പുസ്തകങ്ങള്‍ തങ്ങളുടെ വിശുദ്ധ ലിഖിതങ്ങളായി ക്രൈസ്തവര്‍ അംഗീകരിക്കാതിരുന്നത്? അതിനു ഒറ്റ ഉത്തരമേ നല്‍കാനുള്ളൂ, ‘അവ ദൈവവചനം ആയിരുന്നില്ല’ എന്നത് തന്നെ. അവയൊന്നും അപ്പോസ്തലന്മാര്‍ എഴുതിയതല്ല, അപ്പൊസ്തലന്മാരുടെ പേരുകള്‍ വെച്ചുകൊണ്ട് ആരൊക്കെയോ പില്‍ക്കാലങ്ങളില്‍ എഴുതിക്കൂട്ടിയതാണ്. അവയിലുള്ള അബദ്ധങ്ങള്‍ ആണെങ്കിലോ, ആര്‍ക്കും ചിരിക്കാന്‍ വക നല്കുന്നുവയാണ് താനും. ചില ഉദാഹരണങ്ങള്‍ നല്‍കുന്നു:

 

“യേശു പറഞ്ഞു: മനുഷ്യന്‍ തിന്നുന്ന സിംഹം ഭാഗ്യമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ സിംഹം മനുഷ്യനായിത്തീരുന്നു. സിംഹം ഏതെങ്കിലും മനുഷ്യനെ തിന്നാല്‍, ആ മനുഷ്യന്‍ നിന്ദ്യനായിത്തീരുന്നു. അപ്പോഴും സിംഹം മനുഷ്യനായിത്തീരുന്നു” (തോമസിന്‍റെ സുവിശേഷം. വാക്യം.7)

 

“ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു: “നീ ഞങ്ങളെ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ആരായിരിക്കും ഞങ്ങളുടെ നേതാവ്?”

 

യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എവിടെയായിരുന്നാലും പ്രശ്നമില്ല, നീതിമാനായ യാക്കോബിന്‍റെ അടുത്തേക്ക് പോകേണ്ടവരാണ് നിങ്ങള്‍. അവനു വേണ്ടിയാണ് സ്വര്‍ഗ്ഗവും ഭൂമിയും നിലവില്‍ വന്നത്” (തോമസിന്‍റെ സുവിശേഷം. വാക്യം.12)

 

“ശിമയോന്‍ പത്രോസ് അവനോടു പറഞ്ഞു: “മറിയത്തെ നമ്മില്‍ നിന്ന് വിടുവിപ്പിക്കൂ. എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ ജീവിതം അര്‍ഹിക്കുന്നില്ല.”

 

യേശു പറഞ്ഞു: “നോക്കൂ, പുരുഷനാകാനായി ഞാന്‍ അവള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ പുരുഷന്മാരോട് സാദൃശ്യമുള്ള ഒരു സചേതന ആത്മാവായി അവളും ആയിത്തീര്‍ന്നേക്കാം. എന്തുകൊണ്ടെന്നാല്‍ സ്വയം പുരുഷനാകുന്ന ഓരോ സ്ത്രീയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും.” (തോമസിന്‍റെ സുവിശേഷം. വാക്യം.114)

 

ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന ഒരു പുസ്തകം ദൈവവചനമായി അംഗീകരിക്കണം എന്ന് സുബോധമുള്ള ആരെങ്കിലും ആവശ്യപ്പെടുമോ? പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഏതെങ്കിലും ഒരു സഭ ഈ പുസ്തകത്തെ ദൈവവചനമായി അംഗീകരിക്കുമോ? ഇത്തരം പുസ്തകങ്ങള്‍ സ്വയമേവ തള്ളപ്പെട്ടു പോകും എന്ന് ബുദ്ധിക്ക് ഭ്രംശം സംഭവിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മറ്റു പുസ്തകങ്ങളുടെയും അവസ്ഥ ഇപ്രകാരം തന്നെയാണ്. ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്നല്ല, ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം മരിച്ചു എന്നാണ് ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ കാണുന്നത്:

 

“ക്രിസ്തു ആദ്യം മരിച്ചുവെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റുവെന്നും പറയുന്നവര്‍ ആശയക്കുഴപ്പത്തിലാണ് നിലനില്‍ക്കുന്നത്. കാരണം, അവന്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുകയും (പിന്നീട്) മരിക്കുകയുമാണ് ചെയ്തത്. ഒരുവന്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍പ്പ് കൈവരിക്കുന്നുവെങ്കില്‍ അവന്‍ മരിക്കുകയില്ല. ദൈവം ജീവിച്ചിരിക്കവേ, അവന്‍ (മരിക്കുകയില്ല…)” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.22)

 

മറ്റൊരു വാക്യം നോക്കാം:

 

“രണ്ടു വൃക്ഷങ്ങള്‍ പറുദീസയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഒന്ന് മൃഗങ്ങളെ ഉത്പാദിപ്പിക്കുന്നു. മറ്റൊന്ന് മനുഷ്യരെ ഉത്പാദിപ്പിക്കുന്നു. മൃഗങ്ങളെ ഉത്പാദിപ്പിക്കുന്ന വൃക്ഷത്തില്‍ നിന്ന് ആദാം ഭക്ഷിച്ചു. അവനൊരു മൃഗമായിത്തീരുകയും മൃഗങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് ആദാമിന്‍റെ മക്കള്‍ മൃഗങ്ങളെ ആരാധിക്കുന്നത്. വൃക്ഷം (…) ഫലം ആണ് (…) വര്‍ദ്ധിച്ചു (…) ഭക്ഷിച്ചു (…) അതിന്‍റെ കനി (…) മനുഷ്യരെ ഉല്പാദിപ്പിക്കുന്നു, (…) മനുഷ്യന്‍ (…).” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.91)

 

ഈ കൃതികളില്‍ പാഷാണ്ഡത വളരെ വ്യക്തമായിത്തന്നെ നമുക്ക്‌ കാണാവുന്നതാണ്. നന്മയേയും തിന്മയേയും നിരാകരിക്കുന്ന ഒരു വചനം കാണുക:

 

“വെളിച്ചവും ഇരുട്ടും, ജീവിതവും മരണവും, വലത്തും ഇടത്തും പരസ്പരം സഹോദരരാണ്. അവര്‍ അവിഭാജ്യരാണ്. തന്മൂലം നന്മ നന്മയല്ല, തിന്മ തിന്മയല്ല, ജീവിതം ജീവിതമല്ല, മരണം മരണമല്ല. ഇക്കാരണത്താല്‍, ഓരോരുത്തരും അതിന്‍റെ ആദ്യകാല ഉറവിടത്തില്‍ വിലയിക്കും. എന്നാല്‍, ലോകത്തിലുപരി ഉയര്‍ത്തപ്പെട്ടവര്‍ ലയിക്കാത്തവരാണ്, നിത്യരാണ്.” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.9)

 

ഇനിയും ഇപ്രകാരമുള്ള ധാരാളം കാര്യങ്ങള്‍ ഈ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. വിസ്തരഭയത്താല്‍ അതൊന്നും ഉദ്ധരിക്കുന്നില്ല എന്ന് മാത്രം. ഇങ്ങനെയുള്ള പൊട്ടത്തരങ്ങള്‍ ദൈവവചനമായ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ സാത്താന്‍റെ അനുയായികള്‍ അല്ലാതെ വേറെ ആരും ആയിരിക്കില്ലല്ലോ.

 

ഇങ്ങനെയുള്ള പുസ്തകങ്ങള്‍ ദൈവവചനമായി അംഗീകരിക്കണം എന്ന് വാദിക്കാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ, കാരണം എന്തൊക്കെയായാലും ഇവ ഖുര്‍ആനേക്കാള്‍ ഭേദമാണ് എന്നവര്‍ക്കറിയാം. “ഇതിലും മോശമായ ഖുര്‍ആനെ ഞങ്ങള്‍ ദൈവവചനമായി അംഗീകരിക്കുന്നുണ്ടല്ലോ, പിന്നെന്താ നിങ്ങള്‍ക്ക്‌ ഈ പുസ്തകങ്ങളെ ദൈവവചനം ആയി അംഗീകരിച്ചാല്‍?” എന്നായിരിക്കണം അവരുടെ ഉള്ളിലിരുപ്പ്. പക്ഷേ അത് ക്രിസ്ത്യാനികളുടെ അടുത്ത് ചിലവാക്കാന്‍ നോക്കണ്ട എന്നേ ഞങ്ങള്‍ക്ക്‌ പറയാനുള്ളൂ… (തുടരും…)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-2/feed/ 0
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-1) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3%e0%b5%81/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3%e0%b5%81/#comments Mon, 02 Dec 2013 05:09:54 +0000 http://www.sathyamargam.org/?p=835  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

 

ഈസാനബിയേയും തന്‍റെ മാതാവായ മറിയം എന്ന സ്ത്രീയേയും കുറിച്ച് പല കാര്യങ്ങളും നമുക്ക്‌ ഖുര്‍ആനില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇസ്ലാമിക വിശ്വാസപ്രകാരം ഖുര്‍ആനില്‍ പറയപ്പെടുന്ന ഈസാനബി എന്നത് ബൈബിളില്‍ ഉള്ള യേശുക്രിസ്തു ആണ്. അങ്ങനെയെങ്കില്‍, സ്വാഭാവികമായും ഈസാ നബിയുടെ മാതാവായ മറിയം എന്നത് യേശുക്രിസ്തുവിന്‍റെ മാതാവായ മറിയ ആയിരിക്കുമല്ലോ. മുസ്ലീങ്ങള്‍ അത് അങ്ങനെതന്നെയാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. നിഷ്പക്ഷ മനസ്സോടെ ഇരുഗ്രന്ഥങ്ങളും പരിശോധിക്കുന്ന ഏതൊരാളും സമ്മതിക്കും ഈസാ നബിയും യേശുക്രിസ്തുവും ഒരാളല്ല, തികച്ചും വ്യത്യസ്തരായ രണ്ടു വ്യക്തികള്‍ ആണെന്ന്! യേശുക്രിസ്തുവിനെയും മറിയയെയും കുറിച്ച് ബൈബിളില്‍ ഒരിടത്തും കാണാന്‍ കഴിയാത്ത ധാരാളം കാര്യങ്ങള്‍ ഈസാ നബിയേയും മറിയം ബീവിയേയും കുറിച്ച് ഖുര്‍ആനില്‍ പറയുന്നുണ്ട്. ഖുര്‍ആനില്‍ കാണുന്ന ഈ സംഭവങ്ങള്‍ യേശുക്രിസ്തുവിന്‍റെയും മറിയയുടെയും ജീവിതത്തില്‍ സംഭവിച്ചവയാണെന്നും, എന്നാല്‍ പുതിയ നിയമ എഴുത്തുകാര്‍ അഥവാ സുവിശേഷ രചയിതാക്കള്‍ മന:പൂര്‍വ്വം ഇക്കാര്യങ്ങള്‍ എഴുതാതെ മറച്ചു വെക്കുകയും പിന്നീട് അല്ലാഹു തന്‍റെ മലക്ക്‌ ആയ ജിബ്രീല്‍ മുഖാന്തിരം മുഹമ്മദ്‌ നബിക്ക്‌ വെളിപ്പെടുത്തിക്കൊടുത്തതോടെയാണ് ഈ വിവരങ്ങള്‍ ലോകത്തിന് ലഭിച്ചത് എന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു.

 

മുസ്ലീങ്ങള്‍ ഈ അവകാശവാദം ഉന്നയിക്കുന്നത് വെറുതെയല്ല, ഒരു ഖുര്‍ആന്‍ ആയത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതാണ് ആ ആയത്ത്:

 

“(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)

 

ഈ ആയത്തിനെക്കുറിച്ച് നാം പുറകെ ചര്‍ച്ച ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ഈ ആയത്തിലെ ഒരു പ്രത്യേക പരാമര്‍ശം മാത്രമേ നാം പരിശോധനാ വിഷയമാക്കുന്നുള്ളൂ. മുഹമ്മദിനും 600 വര്‍ഷം മുന്‍പ്‌. മറിയയുടെ ജീവിതത്തില്‍ നടന്നതായി ഖുര്‍ആന്‍ പറയുന്ന ഒരു പ്രത്യേക സംഭവത്തെക്കുറിച്ച് അവിടെ സന്നിഹിതനല്ലാതിരുന്ന മുഹമ്മദിന് അറിവ് കിട്ടിയത് ജിബ്രീലില്‍ നിന്നുള്ള അദൃശ്യ വാര്‍ത്തകളുടെ സഹായത്താലാണ് എന്നത്രേ ഖുര്‍ആന്‍ അവകാശപ്പെടുന്നത്. മുഹമ്മദ്‌ നിരക്ഷരനായിരുന്നു എന്നുള്ള മുസ്ലീങ്ങളുടെ അവകാശവാദം കൂടി നാം ശ്രദ്ധിക്കണം. എഴുത്തും വായനയും അറിയാതിരുന്നത് കൊണ്ട് മുഹമ്മദ്‌ നബിക്ക്‌ ബൈബിള്‍ വായിക്കാന്‍ കഴിയുകയില്ലായിരുന്നു എന്നും ഇനി ആരെങ്കിലും വായിച്ചു കൊടുത്താല്‍ തന്നെ ഇക്കാര്യങ്ങള്‍ ഒന്നും ബൈബിളില്‍ ഇല്ലാത്ത സംഗതികള്‍ ആയതിനാല്‍ അദ്ദേഹത്തിനു ഇക്കാര്യങ്ങള്‍ അറിയാന്‍ യാതൊരു നിര്‍വ്വാഹവും ഇല്ലായിരുന്നു എന്നും അവര്‍ വാദിക്കുന്നു.

 

എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആനില്‍ കാണപ്പെടുന്ന ഈ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുഹമ്മദിന് ലഭിച്ചത് ജിബ്രീല്‍ എന്ന മലക്ക്‌ മുഖാന്തരം തന്നെയാണോ? അതോ വേറെ എവിടെയെങ്കിലും ഇക്കാര്യങ്ങള്‍ മുഹമ്മദിന് മുന്‍പേ ആരെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടോ? ഉണ്ട് എന്നതാണ് അമ്പരപ്പുളവാക്കുന്ന യാഥാര്‍ത്ഥ്യം!! രഹസ്യ സുവിശേഷങ്ങള്‍ അഥവാ പുതിയ നിയമ അപ്പോക്രിഫാ ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന പുസ്തകങ്ങളില്‍ ഉള്ള കഥകളാണ് ഖുര്‍ആനില്‍ ഈസയുടേയും മറിയത്തിന്‍റെയും പേരില്‍ നാം കാണുന്നത്. എ.ഡി. രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ ഓരോ പാഷാണ്ഡ വിഭാഗക്കാര്‍ തങ്ങളുടെ പാഷാണ്ഡോപദേശങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ വേണ്ടി അപ്പോസ്തലന്മാരുടെയും പ്രബലരായ ശിഷ്യന്മാരുടെയും പേരില്‍ എഴുതിയുണ്ടാക്കിയതാണ് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ ക്ഷുദ്ര കൃതികള്‍. യേശുക്രിസ്തുവിനെ ഒറ്റുകൊടുത്ത ഇസ്കര്യാത്തോ യൂദായുടെ പേരില്‍ പോലും ഈ പാഷാണ്ഡ മതക്കാര്‍ സുവിശേഷം എഴുതിയുണ്ടാക്കിയിട്ടുണ്ട് എന്നറിയുമ്പോഴാണ് സാത്താന്‍ ഏതൊക്കെ വിധത്തിലാണ് യേശുക്രിസ്തുവിന്‍റെ നിര്‍മ്മല സുവിശേഷത്തെ തകര്‍ക്കാന്‍ ശ്രമിച്ചത് എന്ന കാര്യം പിടികിട്ടുകയുള്ളൂ.

 

ഈ സുവിശേഷങ്ങള്‍ എന്തുകൊണ്ട് പിന്തള്ളപ്പെട്ടുപോയി എന്ന് പലരും ചോദിക്കാറുണ്ട്. മുസ്ലീങ്ങള്‍ ഈ ചോദ്യം ചോദിക്കുക മാത്രമല്ല, ഉത്തരം കൂടി പറയുകയും ചെയ്യും. അവര്‍ പറയുന്ന ഉത്തരത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്: “ഈ സുവിശേഷങ്ങള്‍ യേശുക്രിസ്തുവിനെ യഥാര്‍ത്ഥ രൂപത്തില്‍ അതായത് പ്രവാചകനായി മാത്രം അവതരിപ്പിക്കുന്ന സുവിശേഷങ്ങളാണ്. പില്‍ക്കാലത്ത് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതം സ്വീകരിച്ചതോട് കൂടിയാണ് ക്രിസ്തുവിനെ ദൈവമാക്കാനുള്ള ആഗ്രഹം ചക്രവര്‍ത്തിയുടെ പ്രേരണയാല്‍ സഭക്ക്‌ ഉണ്ടായത്. യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ ചൊല്ലി ക്രിസ്ത്യാനികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അത് തന്‍റെ സാമ്രാജ്യത്തില്‍ ആഭ്യന്തര കലഹത്തിനിടയാക്കും എന്നതുകൊണ്ടാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി യേശുക്രിസ്തുവിനെ ദൈവമാക്കാന്‍ പദ്ധതിയിട്ടത്. അതിനു വേണ്ടി ചക്രവര്‍ത്തിയുടെ നിര്‍ബന്ധം മൂലം നിഖ്യാ എന്ന സ്ഥലത്ത് വെച്ച് നടന്ന സുനഹദോസില്‍ ആണ് വോട്ടെടുപ്പിലൂടെ യേശുക്രിസ്തുവിന്‍റെ ദൈവത്വം സഭ അംഗീകരിച്ചത്. നിഖ്യാ സുനഹദോസിനു മുന്‍പ്‌ യേശുക്രിസ്തുവിനെ ദൈവമായി ക്രിസ്ത്യാനികള്‍ ആരും അംഗീകരിച്ചിരുന്നില്ല. ഏതായാലും യേശുക്രിസ്തുവിനെ ദൈവമാക്കിയതോടു കൂടി യേശുക്രിസ്തുവിനെ പ്രവാചകനായി മാത്രം അവതരിപ്പിച്ചിരുന്ന യഥാര്‍ത്ഥ സുവിശേഷങ്ങള്‍ നശിപ്പിച്ചു കളയാനും നാല് സുവിശേഷങ്ങളില്‍ തങ്ങളാഗ്രഹിക്കുന്ന വിധം തിരുത്തലുകള്‍ വരുത്തി യേശുക്രിസ്തുവിനെ ദൈവമായി അവതരിപ്പിക്കാനും നിഖ്യാ സുനഹദോസ് തീരുമാനമെടുത്തു. അതിന്‍റെ ഫലമായിട്ടാണ് ഈ സുവിശേഷങ്ങള്‍ ബൈബിളില്‍ ഇടംപിടിക്കാതെ പോയതും പ്രവാചകന്‍ മാത്രമായിരുന്ന യേശുക്രിസ്തു ദൈവമായി മാറിയതും.” വ്യത്യസ്ത മുസ്ലീം വിഭാഗങ്ങളില്‍പ്പെട്ട ആളുകളുമായി ഫേസ്ബുക്കില്‍ നടത്തിയ ചര്‍ച്ചകളില്‍ എല്ലാ കൂട്ടരും ഒരു പോലെ പറഞ്ഞ കാര്യമാണ് മുകളില്‍ കൊടുത്തത്.

 

വിവര സാങ്കേതിക വിദ്യ ഇത്രമാത്രം അഭിവൃദ്ധി പ്രാപിച്ച ഈ കാലയളവില്‍ വിവരങ്ങള്‍ മൂടി വെക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. നിഖ്യാ സുനഹദോസിന്‍റെ ആരംഭം മുതല്‍ അവസാനം വരെയുള്ള ഓരോ ദിവസത്തെ ചര്‍ച്ചകളുടേയും രേഖകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. അതിലൊന്നിലും നമുക്ക്‌ ഇവര്‍ പറയുന്ന വിധത്തിലുള്ള യാതൊരു കാര്യവും കാണാന്‍ കഴിയുകയില്ല. യഥാര്‍ത്ഥത്തില്‍ നിഖ്യാ സുനഹദോസിലെ ചര്‍ച്ചാ വിഷയം യേശുക്രിസ്തു ദൈവമാണോ അല്ലയോ എന്നത് പോലും ആയിരുന്നില്ല എന്നകാര്യം ഇവര്‍ക്കറിഞ്ഞുകൂടാ!! ബ്രദര്‍. ജെ.സി.ദേവ് എഴുതിയ ‘ക്രൈസ്തവ സഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ’ എന്ന ഗ്രന്ഥത്തില്‍ നിഖ്യാ സുനഹദോസ് നടക്കാനിടയായ സാഹചര്യങ്ങളും സുനഹദോസ് തീരുമാനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത് വായനക്കാരുടെ അറിവിലേക്കായി താഴെ കൊടുക്കുന്നു:

 

നിഖ്യാ സുനഹദോസ്

 

അറിയൂസ്‌ (എ.ഡി.256-336)

 

യേശുക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിച്ച അറിയൂസ്‌ (ആരിയൂസ്) ഒരു പുതിയ ദുരുപദേശത്തിന്‍റെ വക്താവായി. അലക്സാണ്ട്രിയയിലെ ഒരു വൈദികനായിരുന്നു അദ്ദേഹം. പുത്രന്‍ (യേശുക്രിസ്തു) പിതാവിന് സമനല്ല, പുത്രന്‍ (യേശുക്രിസ്തു) സൃഷ്ടിയാണ് എന്നതാണ് അറിയൂസിന്‍റെ പ്രധാന വാദം. ഇത് ത്രിത്വ നിഷേധമാണ്. ഈ ദുരുപദേശം പലരേയും സ്വാധീനിച്ചു. പല പ്രമുഖ സഭാനേതാക്കന്മാര്‍ പോലും ഈ ത്രിത്വ നിഷേധത്തിന്‍റെ വക്താക്കളും പ്രചാരകരുമായി. ആരിയനിസം (Arianism) എന്ന പേരില്‍ ഇതറിയപ്പെട്ടു. സഭയില്‍ ആശയപരമായി ശക്തമായ ഭിന്നാഭിപ്രായങ്ങള്‍ നിലവില്‍ വന്നു. എ.ഡി.318–ല്‍ അലക്സാണ്ടര്‍ മെത്രാന്‍ അലക്സാണ്ട്രിയയില്‍ വിളിച്ചു കൂട്ടിയ സിനഡ്‌ അറിയൂസിനെ ശാസിക്കുകയും മുടക്കുകയും ചെയ്തു. പക്ഷേ, അറിയൂസ്‌ കൂടുതല്‍ ശക്തനാവുകയായിരുന്നു. അവസാനം കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി എ.ഡി.325-ല്‍ ‘അറിയൂസ്‌ പ്രശ്നത്തില്‍ ഇടപെട്ടു.’

 

ഓസിയോ

 

എ.ഡി.313 മുതല്‍ 325 വരെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ ഉപദേഷ്ടാവും മതകാര്യനിരീക്ഷകനുമായിരുന്നു ഓസിയോ (ഹോസിയൂസ്‌). ഓസിയോ സ്പെയിനിലെ കൊര്‍ദോവയിലെ ബിഷപ്പ്‌ ആയിരുന്നു. വേദപണ്ഡിതനായ അദ്ദേഹത്തെ അറിയൂസിന്‍റെ ദുരുപദേശത്തെപ്പറ്റി അന്വേഷിക്കുവാനും മനസ്സിലാക്കുവാനും ചക്രവര്‍ത്തി അലക്സാണ്ട്രിയയിലേക്ക്‌ അയച്ചു. തിരിച്ചെത്തിയ ഓസിയോ നല്‍കിയ വിശദീകരണങ്ങള്‍ വിലയിരുത്തിയതോടെ കോണ്‍സ്റ്റന്‍റൈന്‍ അറിയൂസിനെതിരെ പ്രതികരിക്കുവാന്‍ നിര്‍ബന്ധിതനായി.

 

നിഖ്യാ സുനഹദോസ്

ഓസിയോ നല്‍കിയ വിശദീകരണങ്ങളും നിര്‍ദ്ദേശങ്ങളും അറിയോസിന്‍റെ ദുരുപദേശത്തിനെതിരെ ഉടനെ ഒരു സുനഹദോസ് വിളിച്ചുകൂട്ടുന്നതിനു കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചു. സഭയിലുണ്ടായ അഭിപ്രായ ഭിന്നതയും ചേരിതിരിവും അവസാനിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ബിതുന്യയിലെ നിഖ്യാ(ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം)യില്‍ എ.ഡി.325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഈ സുനഹദോസ് ‘നിഖ്യാ സുനഹദോസ്’ എന്ന പേരില്‍ പ്രസിദ്ധമാണ്. ഇതാണ് സഭാചരിത്രത്തിലെ ആദ്യത്തെ സാര്‍വ്വത്രിക സുനഹദോസ്. വിവിധ രാജ്യങ്ങളില്‍ നിന്നും ഏകദേശം 318 ബിഷപ്പുമാര്‍ പ്രതിനിധികളായി പങ്കെടുത്തു. ഇവരില്‍ ഇരുപത്തിരണ്ടോളം ബിഷപ്പുമാര്‍ അറിയൂസ്‌ പക്ഷക്കാരായിരുന്നു. അന്നത്തെ മാര്‍പ്പാപ്പ സില്‍വസ്റ്റര്‍ (314-335) സുനഹദോസില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന്‍റെ പ്രതിനിധികളായി മീത്തൂസ്, വിന്‍സെന്‍റ് എന്നീ രണ്ടു വൈദികര്‍ സംബന്ധിച്ചു. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി സംഘടിപ്പിച്ച സുനഹദോസില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യവും നേതൃത്വവും പ്രത്യേകം ശ്രദ്ധേയമായിരുന്നു. സുനഹദോസില്‍ പങ്കെടുക്കുന്നതിനു ബിഷപ്പുമാര്‍ക്കും വേദശാസ്ത്രികള്‍ക്കും രാജകീയമായ യാത്രാസൗകര്യങ്ങളും താമസ ക്രമീകരണങ്ങളുമാണ് ചക്രവര്‍ത്തി ഏര്‍പ്പെടുത്തിയത്.

 

സുനഹദോസില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് ക്രിസ്തുവിന്‍റെ ദൈവത്വത്തെ നിഷേധിച്ച അറിയൂസിന്‍റെ ദുരുപദേശത്തിനുള്ള മറുപടിയായിരുന്നു. ‘സാരാംശത്തില്‍ പിതാവിനോട് തുല്യന്‍’ (Homo Ousios) എന്നതായിരുന്നു ചിന്താവിഷയം. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ആമുഖ പ്രഭാഷണം നടത്തി. ഓസിയോ അധ്യക്ഷത വഹിച്ചു. ചില സമ്മേളനങ്ങളില്‍ അന്ത്യോക്കിയായിലെ ഒസ്തിയോസ് അധ്യക്ഷനായിരുന്നു. കോണ്‍സ്റ്റന്‍റൈന്‍ ആദിയോടന്തം സുനഹദോസില്‍ പങ്കെടുത്തു. അറിയൂസിനു വേണ്ടി സംസാരിച്ചത് നിക്കോമീദിയായിലെ യൗസേബിയോസ് ബിഷപ്പായിരുന്നു. അദ്ദേഹത്തിന്‍റെ ആശയങ്ങളെ സുനഹദോസ് ശക്തമായി നിഷേധിച്ചു പുറംതള്ളി. കൈസര്യായിലെ യൂസേബിയോസ്‌ ത്രിത്വം, ക്രിസ്തുവിന്‍റെ ദൈവത്വം എന്നീ വിഷയങ്ങള്‍ സമര്‍ഥിച്ചു സംസാരിച്ചു. അറിയൂസിന്‍റെയും അത്താനാസിയോസിന്‍റെയും പ്രസംഗങ്ങള്‍ക്ക് ശേഷം ‘പുത്രനായ ക്രിസ്തു ദൈവത്വത്തില്‍ പിതാവുമായി തുല്യനാണെ’ന്ന് അംഗീകരിച്ച സുനഹദോസ് അറിയൂസിന്‍റെ ദുരുപദേശങ്ങളെ തള്ളിക്കളയുകയും അറിയൂസിനെ ശപിക്കുകയും ചെയ്തു.

 

(മൂന്നും നാലും നൂറ്റാണ്ടുകളില്‍ വളരെ ശക്തിപ്പെട്ട ഒരു ദുരുപദേശമാണ് ആരിയനിസം. നിക്കൊമീദിയായിലെ യൗസേബിയോസ്‌ ബിഷപ്പും ചില ചക്രവര്‍ത്തിമാരും ആരിയനിസത്തെ പിന്തുണച്ചിരുന്നു. ചില കാലഘട്ടങ്ങളില്‍ സഭാനേതൃത്വത്തില്‍ വന്നവരില്‍ ചിലരും ആരിയനിസത്തിന്‍റെ വക്താക്കളായിരുന്നു. എ.ഡി. 381-ലെ ഒന്നാം കോണ്‍സ്റ്റാന്‍റിനോപ്പിള്‍ സുനഹദോസ് ആരിയനിസത്തെ പൂര്‍ണ്ണമായി എതിര്‍ത്തുവെങ്കിലും ഏഴാം നൂറ്റാണ്ടുവരെ ഈ ദുരുപദേശം ചില സ്ഥലങ്ങളില്‍ നിലനിന്നിരുന്നു.)

 

ചര്‍ച്ചകളുടെ ഒരു ഘട്ടത്തില്‍ അറിയൂസിനോട് ആഭിമുഖ്യമുള്ള ബിഷപ്പുമാരില്‍ ഇരുപതുപേരും അവരുടെ നിലപാടില്‍ മാറ്റം വരുത്തി സുനഹദോസിന്‍റെ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. നിഖ്യാ സുനഹദോസില്‍ ഓസിയോയുടെ നേതൃത്വവും പങ്കാളിത്തവും വിസ്മരിക്കാനാകില്ല.

 

നിഖ്യാ സുനഹദോസില്‍ അറിയൂസിന്‍റെ ദുരുപദേശങ്ങള്‍ക്കെതിരെ കൊടുങ്കാറ്റുപോലെ ശക്തമായി പ്രതികരിച്ച ദൈവശാസ്ത്രജ്ഞനാണ് അലക്സാണ്ട്രിയയിലെ അത്തനാസിയോസ് (അത്തനേഷ്യസ്). ബിഷപ്പ്‌ അലക്സാന്ദ്രിയോസിന്‍റെ സെക്രട്ടറിയായിട്ടാണ് യുവാവായ അദ്ദേഹം സുനഹദോസില്‍ പങ്കെടുത്തത്. അറിയൂസ്‌ തന്‍റെ വാദഗതികള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് അത്തനാസിയോസ് എഴുന്നേറ്റു അതിനെ യുക്തിയുക്തമായി ഖണ്ഡിച്ചു സംസാരിച്ചു. ദൈവവചനവും അപ്പോസ്തലിക പ്രബോധനങ്ങളും അവസരോചിതമായി ഉദ്ധരിച്ച് അറിയൂസിന്‍റെ ദുരുപദേശത്തിനെതിരെ പ്രതികരിച്ച അത്തനാസിയോസ് നിഖ്യാ സുനഹദോസിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറി. അത്തനാസിയോസ് ക്രിസ്തുവിന്‍റെ ദൈവത്വവും; ത്രിത്വവും ആധികാരികമായി തെളിയിച്ചു. അത്തനാസിയോസിന് വളരെ എതിര്‍പ്പുകള്‍ അറിയൂസ്‌ പക്ഷത്തു നിന്നും പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. “ലോകം മുഴുവന്‍ അങ്ങേക്ക്‌ എതിരാണെന്ന സത്യം അങ്ങ് അറിയുന്നില്ലേ?” എന്ന് ഒരു സംഭാഷണത്തിനിടയില്‍ അനുഭാവമുള്ള ഒരാള്‍ ചോദിച്ചതിനു അത്തനാസിയോസ് നല്‍കിയ മറുപടി ഇതാണ്: “ലോകം മുഴുവന്‍ എനിക്കെതിരാണെങ്കില്‍ ഞാന്‍ ഏകനായി ആ ലോകത്തിന് എതിരെ നിലകൊള്ളും.” എത്ര ധീരമായ തീരുമാനം!

 

നിഖ്യാ സുനഹദോസില്‍ പങ്കെടുത്ത പ്രതിനിധികളുടെ സംഖ്യയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ‘318’ പ്രതിനിധികള്‍ എന്നത് ഒരു ആലങ്കാരിക പ്രയോഗം മാത്രമാണെന്ന് പറയുന്നവരുണ്ട്. 318 എന്ന സംഖ്യ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസിദ്ധീകരിച്ചു കണ്ട രണ്ടു ലിസ്റ്റുകളില്‍ ഒന്നില്‍ 194 പ്രതിനിധികളുടെ പേരും മറ്റൊന്നില്‍ 203 പ്രതിനിധികളുടെ പേരും ഉണ്ട്. കൊര്‍ദോവയിലെ ഓസിയോ, കാര്‍ത്തെജിലെ ചെച്ചീലിയന്‍, കലാഗ്രിയയിലെ മര്‍ക്കോസ്, പന്നോണിയ(സ്തീദോ)യിലെ ദൊമ്നൂസ്, ദീയോനിലെ നിക്കോസിയൂസ്, റോമിലെ വൈദികരായ വിത്തൂസ്, (വിക്ടര്‍, ബിക്തോന്‍), വിന്‍സെന്‍റ് (ബിക്കന്‍ തിയോസ്) എന്നിവര്‍ പാശ്ചാത്യരായ പ്രതിനിധികള്‍ ആണ്. ബാക്കിയുള്ളവരെല്ലാം പൌരസ്ത്യരും. ഈ സമ്മേളനത്തില്‍ മുന്നൂറിലേറെ ബിഷപ്പുമാര്‍ പങ്കെടുത്തു എന്നാണു സൊക്രാട്ടസ് സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സുനഹദോസ് സമാപിച്ചത് ഓഗസ്റ്റ്‌ 25-നാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

 

എന്നാല്‍ പീഡിത സഭയുടെ പ്രതിനിധികളായിരുന്നു പങ്കെടുത്തവരില്‍ പലരും. പീഡനങ്ങള്‍ ഏല്പിച്ച മുറിപ്പാടുകള്‍ അവരുടെ ശരീരങ്ങളിലുണ്ടായിരുന്നു. ചിലര്‍ അംഗവൈകല്യം സംഭവിച്ചവരുമായിരുന്നു. പീഡനങ്ങളില്‍ രണ്ടു കൈകള്‍ നഷ്ടപ്പെട്ടവരും വലതു കണ്ണ് നഷ്ടപ്പെട്ടവരും വലതുകരം ഛേദിക്കപ്പെട്ടവരുമുണ്ടായിരുന്നു. ജീവിക്കുന്ന രക്തസാക്ഷികളുടെ സുനഹദോസ് ആയിരുന്നു ഇത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. പീഡനങ്ങള്‍ക്കിടയിലും സത്യവിശ്വാസം സംരക്ഷിക്കുന്നതിന് ധീരതകാട്ടിയവര്‍, ആ മുറിപ്പാടുകളോടെ നിഖ്യാ സുനഹദോസില്‍ ദുരുപദേശത്തിനെതിരെ പൊരുതി ജയിച്ചു. ക്രിസ്തു സൃഷ്ടി അല്ലെന്നും, പുത്രനായ ക്രിസ്തു ദൈവത്വത്തില്‍ പിതാവുമായി തുല്യനാണെന്നും സുനഹദോസ് അംഗീകരിച്ചു. നിഖ്യാ സുനഹദോസിന്‍റെ തീരുമാനരേഖയില്‍ അറിയൂസിന്‍റെ വക്താക്കളായ രണ്ടു ബിഷപ്പുമാര്‍ ഒഴികെ എല്ലാ പ്രതിനിധികളും ഒപ്പ് വെച്ചു. രേഖയില്‍ ആദ്യം ഒപ്പിട്ടത് ഓസിയോ (ഹോസിയൂസ്‌) ആണ്. രേഖയില്‍ ഒപ്പ് വെക്കാത്ത രണ്ടു ബിഷപ്പുമാരെ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി, അവരുടെ ബിഷപ്പ് സ്ഥാനം റദ്ദാക്കി, നാടുകടത്തി ശിക്ഷിച്ചു. മറ്റു ചില പ്രാദേശിക പ്രശ്നങ്ങളും സുനഹദോസ് ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തി. സഭക്ക് സമാധാനമുണ്ടായി.

 

നിഖ്യാ വിശ്വാസപ്രമാണം.

 

എ.ഡി. 325-ലെ നിഖ്യാ സുനഹദോസിന്‍റെ തീരുമാനമാണ് നിഖ്യാ വിശ്വാസപ്രമാണം എന്ന പേരില്‍ അറിയപ്പെട്ടത്. ക്രൈസ്തവ പ്രബോധനത്തിന്‍റെ അടിത്തറയായ ഈ വിശ്വാസ രേഖ ക്രിസ്തുവിജ്ഞാനീയ(Christology)ത്തിന്‍റെ തേജസ് കൂടിയാണ്. പ്രസ്തുത വിശ്വാസപ്രമാണം ഇതാണ്: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും, ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ പുറം തള്ളുന്നു.” (ജെ.സി.ദേവ്, ക്രൈസ്തവസഭ ഇരുപതു നൂറ്റാണ്ടുകളിലൂടെ, പുറം 227-229,246)

 

ഇതാണ് നിഖ്യാസുനഹദോസിനെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം. ആ സുനഹദോസിന്‍റെ തീരുമാനത്തില്‍ ഒരിടത്തും ‘എല്ലാവര്‍ക്കും ഒരുപോലെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു ബൈബിളിന്‍റെ നിര്‍മ്മിതിയെ കുറിച്ചോ ആവശ്യകത’യെപ്പറ്റിയോ പറയുന്നില്ല. ആ സുനഹദോസ് സംഘടിപ്പിക്കാനുള്ള നേതൃത്വവും സുനഹദോസില്‍ ആമുഖ പ്രഭാഷണവും നടത്തിയതുമൊഴിച്ചാല്‍ കോണ്‍സ്റ്റന്‍റൈന്‍ ഒരു നിരീക്ഷകന്‍ മാത്രമായിരുന്നു. അദ്ദേഹം ക്രിസ്ത്യാനിത്വത്തോട് അനുഭാവം പുലര്‍ത്താന്‍ തുടങ്ങിയത് എ.ഡി.320-ലാണ്. സുനഹദോസ് നടന്നത് എ.ഡി.325-ലും. അപ്പോള്‍ ക്രൈസ്തവ ദൈവശാസ്ത്രപരമായ ഒരു തര്‍ക്കത്തില്‍ ബൈബിള്‍ അനുസരിച്ചോ അപ്പോസ്തലിക പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ചോ എന്തെങ്കിലും പറയാനുള്ള പണ്ഡിതോചിതമായ ജ്ഞാനമൊന്നും അയാള്‍ക്കുണ്ടാവുകയില്ല എന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. പിന്നെ എങ്ങനെയാണ് അയാള്‍ ആ സുനഹദോസിനെ നിയന്ത്രിച്ചു എന്നും അയാളുടെ ഇഷ്ടമനുസരിച്ച് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ബൈബിള്‍ കൂട്ടിച്ചേര്‍ത്തു എന്നും വാദിക്കുന്നത്? ഇനി ഈ വാദത്തിനെ സാധൂകരിക്കുന്ന എന്ത് തെളിവാണ് മുസ്ലീങ്ങള്‍ക്ക്‌ കൊണ്ടുവരാന്‍ ഉള്ളത്? കാരണം നാലാം നൂറ്റാണ്ടില്‍ ഈ സുനഹദോസ് നടക്കുന്നതിനും മുന്‍പേ നിലവില്‍ ഉള്ള രണ്ടാം നൂറ്റാണ്ടിലെയും മൂന്നാം നൂറ്റാണ്ടിലെയും നാലാം നൂറ്റാണ്ടിലെയും ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ ഇന്ന് നിലവിലുണ്ട്. ആ പ്രതികള്‍ അയാള്‍ക്കെങ്ങനെയാണ് തന്‍റെ ഇഷ്ടത്തിനൊത്തവണ്ണം കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നത്?

 

ഇനി ഈ സുനഹദോസ് സംഘടിപ്പിക്കേണ്ടത് രാഷ്ട്രീയപരമായി കോണ്‍സ്റ്റന്‍റൈന് ആവശ്യമായിരുന്നു എന്നുള്ള വാദം നോക്കാം. മതം ഒരുവിധത്തിലും രാഷ്ട്രീയത്തില്‍ ഇടപെടാത്ത കാലമായിരുന്നു അത്. നാലാം നൂറ്റാണ്ടിന്‍റെ പകുതിയോടെയാണ് റോമിലെ ബിഷപ്പു ചക്രവര്‍ത്തിയെ നിയന്ത്രിക്കുവാനുള്ള ശ്രമം തുടങ്ങുന്നത്. പിന്നേയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനം റോം ആയിരിക്കുന്നത് പോലെ റോമാ സാമ്രാജ്യത്തിലെ എല്ലാ സഭകളുടെയും ആസ്ഥാനം റോമിലെ സഭ ആയിരിക്കും എന്ന് റോമിലെ ബിഷപ്പ്‌ ചക്രവര്‍ത്തിയെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുന്നത്. അതിനും എത്രയോ കാലങ്ങള്‍ക്കു ശേഷമാണ് റോമിലെ ബിഷപ്പ്‌ (മാര്‍പ്പാപ്പ) സാമ്രാജ്യത്തിന്‍റെ ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങുന്നത്. ഇതെല്ലാം ഏതു ചരിത്ര പുസ്തകങ്ങളില്‍ നിന്നും കിട്ടുന്ന കാര്യങ്ങളാണ്.

 

അലക്സാണ്ട്രിയയിലെ ഒരു വൈദികന്‍റെ ദുരുപദേശം എങ്ങനെയാണ് കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷക്ക്‌ ഭീഷണിയാകുന്നത്? ക്രൈസ്തവര്‍ അധികാരത്തില്‍ ഇടപെടാന്‍ തുടങ്ങാത്ത ആ കാലത്ത്, ക്രിസ്ത്യാനികള്‍ തങ്ങളുടെ ഉപദേശമാണ് ശരി എന്ന് പറഞ്ഞു ആയുധമെടുത്തു തെരുവില്‍ പോരാടും എന്ന് ഉത്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവുമില്ലാത്ത കാലഘട്ടത്തില്‍, ഇങ്ങനെ ഒരു സുനഹദോസ് വിളിച്ചു കൂട്ടേണ്ടത് ചക്രവര്‍ത്തിക്ക് രാഷ്ട്രീയമായ കാരണങ്ങളാല്‍ ആവശ്യമായിരുന്നു എന്ന് പറയുന്നത് പരിഹാസത്തോടെ തള്ളിക്കളയേണ്ട വാദമാണ്. മൂവായിരത്തിയഞ്ഞൂറിലേറെ സഭകള്‍ക്ക് ക്ഷണക്കത്തയച്ചിട്ടും വന്നത് വെറും 318 പേര്‍! ( എത്ര പേര്‍ പങ്കെടുത്തു എന്നതിനെ ച്ചൊല്ലിയും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്. 194 പേരുടെ ലിസ്റ്റും 203 പേരുടെ ലിസ്റ്റും കാണുന്നുണ്ട്.) അതിലും അറിയൂസിനെ അനുകൂലിക്കുന്നവര്‍ ആകെ ഇരുപത്തിരണ്ടു പേര്‍ മാത്രമായിരുന്നു എന്നോര്‍ക്കണം. അതായത് അറിയൂസിനു അധികം അനുയായികളെ നേടാന്‍ കഴിഞ്ഞിരുന്നില്ല എന്നര്‍ത്ഥം. അപ്പോള്‍പ്പിന്നെ അയാളുടെ ഈ ദുരുപദേശം കാരണം സാമ്രാജ്യത്തില്‍ ആഭ്യന്തരക്കുഴപ്പം ഉണ്ടാകും എന്ന് ചക്രവര്‍ത്തി പേടിച്ചതുകൊണ്ടാണ് ഈ സുനഹദോസ് വിളിച്ചു കൂട്ടിയത് എന്നൊക്കെ വാദത്തിനു വേണ്ടി വാദിക്കാം എന്നല്ലാതെ എതിരാളിയെ ബോധ്യപ്പെടുത്താന്‍ കഴിയും എന്ന് വിചാരിക്കുന്നത് അല്പം കടന്ന കൈയാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു. (തുടരും…)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3%e0%b5%81/feed/ 2
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-6) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/#comments Fri, 22 Nov 2013 19:39:42 +0000 http://www.sathyamargam.org/?p=830  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

VI. അല്ലാഹുവിന്‍റെ നീതിബോധം അപലപനീയമാണ്.

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

ഇതെന്ത് നീതിബോധമാണ്? പാപം ചെയ്തവരെ ശിക്ഷിക്കുക എന്നതല്ലാതെ മുസ്ലീങ്ങളുടെ പാപങ്ങള്‍ എന്തിനാണ് യെഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മേല്‍ ചുമത്തുന്നത്? അങ്ങനെ ചുമത്തുക മാത്രമല്ല, പര്‍വ്വതം പോലുള്ള പാപങ്ങള്‍ ചെയ്ത മുസ്ലീങ്ങള്‍ക്ക് പൊറുത്തു കൊടുത്ത് സ്വര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യുന്നു. മറ്റൊരു ഹദീസ്‌ നമ്മള്‍ പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോടും യെഹൂദന്‍മാരോടും അല്ലാഹുവിന് ഇത്ര വെറുപ്പ്‌ ഉണ്ടായത് എന്ന് കാണാം:

 

‘ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2 , ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

 

അന്ധമായ വര്‍ഗ്ഗീയതയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇപ്രകാരം ചിന്തിക്കാന്‍ കഴിയൂ. മുഹമ്മദിന് യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പ്‌ ഉണ്ടായിരുന്നതുകൊണ്ട് അല്ലാഹുവിനും യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പായി. കാരണം, മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലാഹുവിന് ഒരിക്കലും മുഹമ്മദിന്‍റെ ഇഷ്ടങ്ങള്‍ക്കെതിരായി ചിന്തിക്കാന്‍ കഴിയില്ലല്ലോ. മരണക്കിടക്കയില്‍ പോലും മുഹമ്മദിന് യെഹൂദരോടും ക്രിസ്ത്യനികളോടും കൊടുംവിരോധമായിരുന്നു എന്നും അസഹനീയമായ വേദനയ്ക്കിടയിലും അവരെ ശപിച്ചിരുന്നു എന്നും ഈ ഹദീസില്‍ നിന്ന് കാണാം:

 

ആഇശ, അബ്ദുല്ലാഹിബ്നു അബ്ബാസ്‌ എന്നിവര്‍ നിവേദനം: നബി തന്‍റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും, വിഷമം തോന്നുമ്പോള്‍ അത് മുഖത്ത് നിന്നു നീക്കം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അന്നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്കും യെഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്‍റെ ശാപം. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 5, ഹദീസ്‌ നമ്പര്‍ 22 (531)

 

VII. അള്ളാഹുവിന് സമൂഹത്തിന്‍റെ ഉന്നമനത്തില്‍ താല്പര്യമില്ല.

 

“മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (സൂറാ.5:38).

 

കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

 

A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

 

B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

 

ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

 

മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

 

വാസ്തവത്തില്‍ മുഹമ്മദിന്‍റെ മനസ്സിലെ ശിക്ഷാസമ്പ്രദായം ആണ് അല്ലാഹുവിന്‍റെ പേരില്‍ മലക്കിലൂടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

 

VIII. അല്ലാഹുവിന് വ്യാകരണവും അറിയില്ല.

 

“അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക്‌ സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക്‌ വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.” (സൂറാ.10:22)

 

ഇവിടെ സംഭാഷണം ആരംഭിക്കുന്നത് ‘നിങ്ങള്‍ക്ക്‌ സഞ്ചാര സൌകര്യം നല്‍കുന്നത്’, ‘നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും’ എന്നൊക്കെ പറഞ്ഞു കൊണ്ടാണെങ്കിലും പെട്ടെന്ന് ‘അവര്‍’ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം മാറുകയാണ്. ഭാഷാവ്യാകരണം അനുസരിച്ച് ഇതൊരിക്കലും വരാന്‍ പാടില്ലാത്തതാണ്. ‘നിങ്ങള്‍’ എന്ന മധ്യമ പുരുഷനെ വാക്യത്തിലുടനീളം നിലനിര്‍ത്തുകയാണ് വേണ്ടിയിരുന്നത് എന്ന് വ്യാകരണം അറിയാവുന്ന ആരും പറയും. എന്നാല്‍ എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് വ്യാകരണത്തില്‍ ഉള്ള അറിവില്ലായ്മ മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലഹുവിലേക്കും ബാധിച്ചു എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകും! (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/feed/ 3
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-5) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/#respond Fri, 22 Nov 2013 18:16:23 +0000 http://www.sathyamargam.org/?p=826 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

IV. അള്ളാഹു ഗണിതശാസ്ത്രത്തില്‍ യാതൊരു അറിവുമില്ലാത്തവനാണ്.

 

ഖുര്‍ആനില്‍ നിന്നുള്ള ഈ കണക്ക്‌ പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത് എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് ഗണിത ശാസ്ത്രത്തില്‍ എത്രമാത്രം അറിവുണ്ടായിരുന്നോ അത്രമാത്രം അറിവേ അല്ലാഹുവിനും ഉള്ളൂ എന്ന സത്യമാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്:

 

“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

 

നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).

 

ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???

 

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു:  Rs.3,00,000

ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000

ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000

പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000

 

ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000

മാതാവിന്: 1/6 = Rs.50,000

പിതാവിന് 1/6 = Rs.50,000

 

മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000

 

ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല! സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!! ഒരിക്കലും ദൈവത്തിനു ഇങ്ങനെ ഒരു അബദ്ധം പിണയുകയില്ല എന്ന് ആര്‍ക്കും അറിയാം. എന്നാല്‍ അല്ലാഹുവിനു പിണയാം, കാരണം അള്ളാഹു എന്നത് മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണല്ലോ. അതുകൊണ്ടാണ് ഗണിതത്തില്‍ മുഹമ്മദിനുള്ള അറിവ് മാത്രം അല്ലാഹുവിനും ഉള്ളത്.

 

V. അല്ലാഹുവിനു ഭാവിയെ കുറിച്ച് അറിവില്ല.

 

ഈ ആയത്തുകള്‍ പരിശോധിച്ചാല്‍ ഭാവിയെ കുറിച്ചുള്ള അല്ലാഹുവിന്‍റെ അജ്ഞത നമുക്ക്‌ മനസ്സിലാക്കാം:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം” (സൂറാ.3:130)

 

””നിങ്ങള്‍ വിജയികളായേക്കാം”” എന്നാണ് അള്ളാഹു പറയുന്നത്. അല്ലാഹുവിനു യാതൊരു ഉറപ്പുമില്ല, വിജയിക്കുമോ ഇല്ലയോ എന്ന്. വെറും പ്രതീക്ഷ മാത്രം…

 

““നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.” (സൂറാ.3:132)

 

തന്നെയും തന്‍റെ റസൂലിനേയും അനുസരിച്ചാല്‍ അനുയായികള്‍ അനുഗൃഹീതരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല. പറയുന്നത് കണ്ടില്ലേ, ”’നിങ്ങള്‍ അനുഗൃഹീതരായേക്കാം”” എന്ന്.  ഇവിടേയും അല്ലാഹുവിന് പ്രതീക്ഷ മാത്രം, ഉറപ്പില്ല.

 

“എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം” (സൂറാ.20:44)

 

ഇവിടേയും അല്ലാഹുവിന്‍റെ അവസ്ഥ തഥൈവ!!

 

“(നബിയേ,) നിനക്ക്‌ എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.” (സൂറാ.80:2,3)

 

ഇവിടേയും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല.

 

“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന്‌ രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.” (സൂറാ.3:140)

 

“”””””വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും”’’”””

 

വിശ്വസിച്ചവരെ തിരിച്ചറിയണമെങ്കിലും സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന് യുദ്ധം നടത്തേണ്ട ഗതികേടാണ്……

 

“അതല്ല, നിങ്ങളില്‍ നിന്ന്‌ ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന്‌ നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?” (സൂറാ.3:142)

 

വെറുതെയല്ല, ഇന്ന് ധാരാളം മുസ്ലീങ്ങള്‍ ആത്മഹത്യാസ്ഫോടനങ്ങള്‍ നടത്തുന്നത്. തങ്ങള്‍ വിശ്വാസിച്ചവരാണെന്നു അല്ലാഹു തിരിച്ചറിയാന്‍ വേണ്ടി അവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് അടിസ്ഥാനം ഇങ്ങനെയുള്ള ആയത്തുകളാണ്.

 

“രണ്ട്‌ സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന്‌ അവന്‌ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌.” (സൂറാ.3:166)

 

അല്ലാഹുവിനു സത്യവിശ്വാസികളെ തിരിച്ചറിയാന്‍ വേണ്ടി യുദ്ധത്തിനിടക്ക് മുസ്ലീങ്ങള്‍ക്ക് തന്നെ പണി കൊടുത്ത കാര്യമാണ് ഈ പറഞ്ഞിരിക്കുന്നത് !!!!

 

“നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത്‌ നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.” (സൂറാ.3:167)

 

“””’””കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു””””” കാപട്യക്കാരെ തിരിച്ചറിയണമെങ്കിലും അല്ലാഹുവിനു അവരുടെ വാക്കുകള്‍ കേള്‍ക്കണം!! അവരുടെ ഹൃദയത്തില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്ന് സമ്മതിക്കുകയാണ് ഇവിടെ.

 

“സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌. വല്ലവനും അതിന്‌ ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.” (സൂറാ.5:94)

 

”””””അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌””””””

 

പരീക്ഷയില്ലാതെ ഒന്നും അറിയാന്‍ അല്ലാഹുവിന് കഴിയില്ല.

 

“അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (സൂറാ.29:3)

 

പരീക്ഷ നടത്തി മാത്രമേ അല്ലാഹുവിന് കാര്യങ്ങള്‍ അറിയാന്‍ പറ്റൂ.

 

“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (സൂറാ.67:2)

 

അല്ലാഹുവിന്‍റെ പരീക്ഷണ വസ്തുക്കളാണ് മനുഷ്യര്‍….

 

ഇനി തന്‍റെ പ്രവാചകന്‍റെ കാര്യത്തിലും അല്ലാഹിവിനു ഉറപ്പില്ല. നോക്കാം:

 

“ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു.” (സൂറാ.11:12)

 

”””””’നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം””””””” അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല!!!!

 

“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6).

 

””””നീ ജീവനൊടുക്കുന്നവനായേക്കാം””””” തന്‍റെ പ്രവാചകന്‍ ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്ന് അല്ലാഹുവിന് ഒരു പിടിയുമില്ല!!

 

“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” (സൂറാ.26:3)

 

ഇവിടേയും കാര്യങ്ങള്‍ തഥൈവ!!

 

ഭാവിയെ കുറിച്ച് മുഹമ്മദിന് അറിവുള്ള കാര്യങ്ങള്‍ മാത്രമേ അല്ലാഹുവിനും അറിയൂ എന്ന്‍ ഈ ആയത്തുകള്‍ നമ്മളോട് പറയുന്നുണ്ട്. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടി മാത്രമാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ ആയത്തുകള്‍ . (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-4) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/#comments Mon, 04 Nov 2013 10:59:26 +0000 http://www.sathyamargam.org/?p=821  

അനില്‍ കുമാര്‍ വി.അയ്യപ്പന്‍

 

III. ഖുര്‍ആനിലെ മന്‍സൂഖും നസ്ഖും (അള്ളാഹുവിന്‍റെ വാക്കിന് വിലയില്ല!)

 

തനിക്ക്‌ ജിബ്രീലില്‍ നിന്ന് ആദ്യവെളിപ്പാട് ലഭിച്ചു എന്നവകാശപ്പെട്ടതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ മുഹമ്മദ്‌ രഹസ്യമായാണ് പ്രബോധനം നിര്‍വ്വഹിച്ചിരുന്നത്. അടുത്ത ബന്ധുക്കളോടും ഏറ്റവുമടുത്ത സുഹൃത്തുക്കളോടും മാത്രം അദ്ദേഹം അള്ളാഹുവിനെപ്പറ്റി പറഞ്ഞു.  ആദ്യത്തെ മൂന്ന്‍ വര്‍ഷത്തിനു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍ പരസ്യ പ്രബോധന കാലമായിരുന്നു. അങ്ങനെ മൊത്തം 13 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മുഹമ്മദിന് മക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത് നൂറില്‍ താഴെ അനുയായികളെ മാത്രമായിരുന്നു. അതും സാമൂഹ്യശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ . പ്രമാണിമാരായ അനുയായികള്‍ എന്ന് പറയാനുള്ളത് അബൂബക്കര്‍, ഉമര്‍ ഇബ്നു ഖത്താബ്, ഉസ്മാന്‍, അലി തുടങ്ങി ഒരു കയ്യിലെ വിരല്‍ കൊണ്ട് എണ്ണാന്‍ പറ്റുന്നത്ര ചുരുക്കം പേര്‍ !

 

ഇങ്ങനെ മക്കയിലെ ബഹുദൈവാരാധകര്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായി മുസ്ലീങ്ങള്‍ ജീവിക്കുന്ന കാലത്ത് മലക്ക്‌ മുഹമ്മദിന് ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും പില്‍ക്കാലത്ത് മുഹമ്മദ്‌ മദീനയിലേക്ക്‌ പലായനം ചെയ്തു മദീന കേന്ദ്രമാക്കിക്കൊണ്ട് ഒരു ഇസ്ലാമിക രാഷ്ട്രം വാളിന്‍റെ വായ്ത്തലയുടെ ബലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം മലക്ക്‌ ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും തമ്മില്‍ ഉള്ളടക്കത്തില്‍ വളരെ വലിയ വ്യത്യാസമാണുള്ളത്. കാലാനുക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചാല്‍ ഈ വൈരുദ്ധ്യം എളുപ്പം കണ്ണില്‍പ്പെടും എന്നുള്ളതിനാലാണ് ഇന്നത്തെ നിലയില്‍ അടുക്കും ചിട്ടയുമില്ലാത്ത വിധം ഖുര്‍ആന്‍ ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. തന്‍റെ അനുയായികള്‍ ദുര്‍ബ്ബലരായിരിക്കുമ്പോള്‍ സമാധാന മാര്‍ഗ്ഗം ഉപദേശിക്കുകയും അനുയായികള്‍ക്ക് അധികാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ സമാധാന മാര്‍ഗ്ഗം തള്ളിക്കളഞ്ഞു അക്രമത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇരുവാക്കുകാരനാണ് അള്ളാഹു എന്ന് മറ്റുള്ളവര്‍ പറയാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ ഇന്നത്തെ നിലയില്‍ കുഴഞ്ഞു മറിഞ്ഞു തന്നെ കിടക്കണം.

 

ആദ്യം താന്‍ പറഞ്ഞ വാക്യങ്ങള്‍ക്കെതിരായി പുതിയ വാക്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവതരിപ്പിക്കുമ്പോള്‍ അതിനും മലക്കിന് ന്യായീകരണമുണ്ട്. സൂറാ,2:106 നോക്കാം. (ഖുര്‍ആന്‍ കാലാനുക്രമമായിട്ടാണ് ക്രോഡീകരിച്ചിരുന്നതെങ്കില്‍ ഈ ആയത്ത് സൂറാ.87- ല്‍ ആണ് വരേണ്ടിയിരുന്നത്):

 

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?“

 

“ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101. കാലനുക്രമത്തിലാണെങ്കില്‍ സൂറാ 70-ലായിരുന്നു ഈ ആയത്ത് ഉണ്ടാകുക)

 

ഖുര്‍ആനിലെ ആയത്തുകളെ ദുര്‍ബ്ബലപ്പെടുത്തുകയോ റദ്ദ്‌ ചെയ്യുകയോ ചെയ്യുന്ന ഈ കലാപരിപാടിക്ക് മുസ്ലീം പണ്ഡിതര്‍ പറയുന്ന പേരാണ് ‘മന്‍സൂഖ്’ എന്നത്. ദുര്‍ബ്ബലപ്പെടുത്തുകയോ റദ്ദു ചെയ്യുകയോ ചെയ്തിട്ട് പകരം മലക്ക്‌ ഓതിക്കൊടുത്തെന്നു പറയപ്പെടുന്ന ആയത്തുകള്‍ക്ക് പറയുന്ന പേര് ‘നസ്ഖ്‌’ എന്നാണ്. ഖുര്‍ആനിലെ ഏതെല്ലാം ആയത്തുകളാണ് ‘മന്‍സൂഖ്’, ഏതെല്ലാം ആയത്തുകളാണ് ‘നസ്ഖ്‌’ എന്ന കാര്യത്തില്‍ മുസ്ലീം പണ്ഡിതര്‍ക്കിടയില്‍ എകാഭിപ്രായമല്ല ഉള്ളത്. മന്‍സൂഖായതെന്നു ചിലര്‍ കരുതുന്ന ആയത്തുകള്‍ മറ്റുചിലരുടെ ദൃഷ്ടിയില്‍ മന്‍സൂഖ് അല്ല. ചിലര്‍ വാദിക്കുന്നത് മന്‍സൂഖ് ആയ ആയത്തുകള്‍ മുസ്ലീങ്ങള്‍ അനുസരിക്കേണ്ട ആവശ്യമില്ലെന്നാണ്. മറുഭാഗത്തുള്ളവര്‍ വാദിക്കുന്നത് ഖുര്‍ആനിലെ എല്ലാ ആയത്തുകളും ഒരു ഇസ്ലാം മതവിശ്വാസി അനുസരിക്കാന്‍ കടപ്പെട്ടവനാണ് എന്നത്രേ. ചുരുക്കത്തില്‍, മലക്ക്‌ അല്ലെങ്കില്‍ മുഹമ്മദ്‌ റദ്ദ്‌  ചെയ്ത ആയത്തുകള്‍ ഏതു, സ്ഥിരപ്പെടുത്തിയ ആയത്തുകള്‍ ഏതു എന്നറിയാതെ പാവം മുസ്ലീം പണ്ഡിതര്‍ അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഇരുട്ടില്‍ തപ്പുകയാണ്.

 

ഇതിലെ തമാശ ഇതൊന്നുമല്ല. ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ (സൂറാ.10:64), “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല” (സൂറാ.18:27) “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌” (സൂറാ.15:9) എന്ന് ഇതേ ഖുര്‍ആനില്‍ ഇതേ മലക്ക്‌ പ്രസ്താവിച്ചിട്ടുമുണ്ട് എന്നതാണത്. ഇതില്‍ ഏതാണ് ഒരു മുസ്ലീം വിശ്വാസത്തിലെടുക്കേണ്ടത്? ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ എന്നത് സത്യമാണെന്ന് വിശ്വസിച്ചാല്‍, ‘അള്ളാഹു തന്‍റെ തന്നെ വചനങ്ങളെ ദുര്‍ബ്ബലപ്പെടുത്തി പകരം അതിനേക്കാള്‍ മെച്ചമായവ കൊണ്ടുവരും’ എന്ന് പറഞ്ഞിരിക്കുന്ന ആയത്തുകള്‍ എല്ലാം നുണയാണ്, അത് അല്ലാഹുവിന്‍റെ വചനമാണെന്ന് ഒരു മുസ്ലീം വിശ്വസിക്കരുത്. അതല്ല, ‘അള്ളാഹു അടിക്കടി തന്‍റെ വചനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ആളാണെങ്കില്‍ ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ എന്ന മട്ടിലുള്ള ആയത്തുകളെല്ലാം നുണയാണ്, അത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള വചനമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. ഏതായാലും ഇത് രണ്ടും ഒരുമിച്ചു സത്യമാവുകയില്ല എന്ന കാര്യം ചിന്താശേഷിയുള്ള ഏതൊരാളും രണ്ടാമതൊരുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുമെന്ന കാര്യത്തില്‍ വായനക്കാര്‍ക്ക്‌ സംശയമുണ്ടാവുകയില്ലല്ലോ! മാത്രമല്ല, വെറും 23 കൊല്ലത്തിനിടയിലാണ് ഈ മാറ്റം മറിച്ചലുകള്‍ വന്നിരിക്കുന്നതെന്നും ഓര്‍ക്കണം.

 

ഭാവികാണാന്‍ കഴിവില്ലാത്ത മനുഷ്യനാണ് ഓരോ കാലഘട്ടത്തിലും ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രമാണങ്ങള്‍ കൊണ്ടുവന്നു സമൂഹത്തെയും ജീവിതത്തേയും പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെല്ലാം ഒരുപോലെ അറിയുന്ന സര്‍വ്വജ്ഞാനിയെന്നു മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹുവിന് “ഓരോ കാലഘട്ടത്തിനും ഓരോ പ്രമാണഗ്രന്ഥമുണ്ട്” (സൂറാ.13:38) എന്നും “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌” (സൂറാ.2:106) എന്നും പറയേണ്ടി വരുന്നതിലൂടെ തെളിയുന്നത് മനുഷ്യന്‍റെ പരിമിതമായ ബുദ്ധിശക്തിക്ക് തുല്യമായ ബുദ്ധിശക്തി മാത്രമേ ഖുര്‍ആനിലെ അല്ലാഹുവിന് ഉള്ളൂ എന്നതല്ലേ? മുസ്ലീങ്ങള്‍ പറയുന്ന അള്ളാഹു സര്‍വ്വജ്ഞാനി ആയിരുന്നെങ്കില്‍, ‘ആദ്യത്തേതിനേക്കാള്‍ ഉത്തമമായത്’ എന്ന് പറഞ്ഞു തന്ന ഈ ആയത്തുകളെല്ലാം ആദ്യം തന്നെ തന്നാല്‍ മതിയായിരുന്നല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ താന്‍ പറഞ്ഞത് വിഴുങ്ങേണ്ടി വരുന്ന സഹതാപാര്‍ഹമായ ദുര്‍ഗതി ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇതില്‍നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ പറ്റുന്നത്‌ ഭാവി അറിയാന്‍ കഴിവില്ലാത്ത സാധാരണ മനുഷ്യന്‍ മാത്രമായ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമാണ് അള്ളാഹു എന്നതാണ്.

 

ഇനി നമുക്ക്‌ ‘മന്‍സൂഖ്’ (റദ്ദ്‌ ചെയ്യപ്പെട്ടത്) ആയതും ‘നസ്ഖ്‌’ (റദ്ദ്‌ ചെയ്യപ്പെട്ടതിനു പകരം കൊണ്ടുവന്നത്‌ ) ആയതുമായ ഖുര്‍ആന്‍ വചനങ്ങളില്‍ ചിലത് പരിശോധിക്കാം. കാലനുക്രമത്തിലാണ് ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ആ സൂറയുടെ സ്ഥാനം എത്രാമത്തെ ആയിരിക്കും എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു:

 

A . അപവാദത്തോടുള്ള സമീപനം

 

“അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക” സൂറാ. 3:10 (സൂറാ.73:10)

 

(“സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാന്‍ ഒരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറി നില്ക്കാന്‍ അല്ലാഹു നബി(സ)യെ ഉദ്ബോധിപ്പിക്കുന്നു” എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുമുണ്ട്.)

 

ഖുര്‍ആനില്‍ ഈ വാക്യം 73ം അധ്യായത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ മക്കയില്‍ വെച്ച് താന്‍ പ്രവാചകനാണെന്ന് അരസ്യപ്പെടുത്തിയ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കാലക്രമമനുസരിച്ചു ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളും ക്രമീകരിച്ചിരുന്നെങ്കില്‍ മൂന്നാം അധ്യായത്തിലായിരിക്കും ഈ ആയത്ത് സ്ഥിതി ചെയ്യുമായിരുന്നത്. ഈ ആയത്ത് അവതരിച്ച പശ്ചാത്തലം നാം മനസ്സിലാക്കണം. മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയല്ലാതെ മറ്റാരും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവനും പരിഹസിക്കുന്നു. അവരോടു എതിരിടാനുള്ള ശേഷിയും ശേമുഷിയും മുഹമ്മദിനില്ല. അവരോട് എതിരിടാന്‍ നിന്നാല്‍ മുഹമ്മദിന്‍റെ തടി കേടാകും എന്ന് മനസ്സിലാക്കിയ മലക്ക്‌ ബുദ്ധിപൂര്‍വ്വം ഉപദേശം കൊടുക്കുകയാണിവിടെ, ‘നീയങ്ങ് ക്ഷമിക്ക്, എന്നിട്ട് ഭംഗിയായ വിധത്തില്‍ (തടി കേടാകാത്ത വിധത്തില്‍’ എന്ന് പച്ച മലയാളം) അവരില്‍ നിന്ന് മാറിപ്പോയ്ക്കോ’ എന്ന്. ഈ ഉപദേശത്തെ കുറ്റം പറയാന്‍ പറ്റില്ല. ക്ഷമിക്കുന്നതെപ്പോഴും നല്ല കാര്യമാണ്. ‘ക്ഷമ ആട്ടിന്‍ സൂപ്പിന്‍റെ ഫലം ചെയ്യും’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ.

 

എന്നാല്‍ കാലം കുറെ കഴിഞ്ഞു, മുഹമ്മദ്‌ മദീനയിലെത്തി. മദീനക്ക് സമീപത്തുകൂടി പോയിരുന്ന വാണിജ്യസംഘങ്ങളെ കൊള്ളയടിച്ചു മുഹമ്മദും സംഘവും സമ്പത്തുണ്ടാക്കുകയും ആ സമ്പത്തുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നെ മദീനയിലും ചുറ്റുപാടുമുള്ള യെഹൂദ ഗോത്രങ്ങളെ ആക്രമിച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും ചെയ്തു. ഇങ്ങനെ മദീന കേന്ദ്രമാക്കി ഒരു മുസ്ലീം രാഷ്ട്രം രൂപീകരിക്കപ്പെടുകയും മുഹമ്മദിന്‍റെ കീഴില്‍ സുശക്തമായ മുസ്ലീം സൈന്യം നില കൊള്ളുകയും ചെയ്തപ്പോള്‍ അതാ വരുന്നു മലക്കിന്‍റെ ആയത്ത്, സൂറാ. 8:12 (88:12) ന്‍റെ രൂപത്തില്‍ :

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.”

 

കുറച്ചു നാള്‍ മുന്‍പേ മലക്ക്‌ വേറെ ഒരു ആയത്തും കൂടി കൊണ്ടുവന്നു കൊടുത്തിരുന്നു:

 

“അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (സൂറാ.2:191 (87:91)

 

എങ്ങനെയുണ്ട് കാര്യം? മുഹമ്മദും കൂട്ടരും മക്കയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായി ജീവിച്ചിരുന്ന കാലത്ത് സത്യനിഷേധികളുടെ മനസ്സില്‍ ഭയം ഇട്ടുകൊടുക്കാനുള്ള കഴിവ് അല്ലാഹുവിനുണ്ടായിരുന്നില്ലേ? അനുയായികള്‍ ദുര്‍ബ്ബലരയിരിക്കുമ്പോള്‍ അല്ലാഹു ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലന്‍; അനുയായികള്‍ ശക്തരായിക്കുമ്പോള്‍ അല്ലാഹുവും ശക്തരില്‍ ശക്തന്‍ !!തീര്‍ന്നില്ല, മുഹമ്മദും കൂട്ടരും മക്കയും കീഴടക്കി ശക്തി പ്രാപിച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു മലക്ക്‌, പുതിയൊരു ആയത്തും കൊണ്ട്:

 

“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും” സൂറാ.5:33 (112:33)

 

പോരേ പൂരം! മക്കയില്‍ വെച്ച് അല്ലാഹുവിനെയും മുഹമ്മദിനേയും എതിര്‍ത്തവരോട് ക്ഷമിക്കാന്‍ പറഞ്ഞ മലക്ക്‌ തന്നെയാണ് പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റിയത് എന്നോര്‍ക്കണം. യഥാര്‍ത്ഥ ദൈവം ഇങ്ങനെ വാക്ക് മാറ്റുന്നവനല്ല എന്ന് ക്രിസ്ത്യാനികളായ ഞങ്ങള്‍ക്കറിയാം.

 

ഇവിടെ ആശയക്കുഴപ്പത്തിലകപ്പെടുന്നത് ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസല്‍മാനാണ്. മുഹമ്മദിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഖുര്‍ആന്‍ 73:10 പ്രകാരം അവരോട് ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണമോ അതോ ഖുര്‍ആന്‍ 5:33 പ്രകാരം അവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്ന് വെട്ടിക്കളഞ്ഞു പിന്നെ അവരെ കൊല്ലണമോ? ഏതെങ്കിലും ഒന്ന് അനുസരിച്ചാല്‍ മറുഭാഗത്തുള്ള ആയത്ത് ലംഘിക്കുകയാണ്. ലംഘിക്കുന്നതും അല്ലാഹുവിന്‍റെ ആയത്ത് തന്നെയാണ്, ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം എന്നോര്‍ക്കണം!!

 

B. വിശ്വാസം

 

അല്ലാഹുവിലുള്ള വിശ്വാസത്തേയും അവിശ്വാസത്തെയും പറ്റി ഖുര്‍ആനിലുള്ള വിരുദ്ധ ആയത്തുകള്‍ കാണുക:

 

“നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.” സൂറാ.10:99,100 (സൂറാ.51:99,100)

 

യാതൊരു വ്യാഖ്യാനത്തിനും ആവശ്യമില്ലാത്ത വിധം വളരെ വ്യക്തമായ വാക്യങ്ങളാണ് മുകളില്‍ ഉള്ളത്. ഭൂമിയിലുള്ളവരെല്ലാം സത്യവിശ്വാസികളാകാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങളെ സത്യവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അല്ലാഹു വ്യക്തമാക്കുന്നു. എന്നാല്‍ മുഹമ്മദ്‌ ശക്തി പ്രാപിച്ചതിനു ശേഷം മലക്ക്‌ കൊണ്ടുവന്നു കൊടുത്ത ആയത്തുകള്‍ നോക്കുക, മുകളില്‍ പറഞ്ഞതിന് കടകവിരുദ്ധമാണത്:

 

“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല” സൂറാ.2:193 (സൂറാ.87:193)

 

“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌” സൂറാ.8:39 (സൂറാ.88:39)

 

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” സൂറാ.9:123 (സൂറാ.113:123)

 

മതം മാറാന്‍ ആരേയും നിര്‍ബന്ധിക്കരുത് എന്ന് സൂറ.10:99,100- ല്‍ പറഞ്ഞിട്ടുള്ള മലക്ക്‌, മുസ്ലീങ്ങള്‍ സംഘടിത ശക്തിയായിത്തീര്‍ന്നതിന് ശേഷം കല്‍പ്പിക്കുന്നത് ‘മതം മുഴുവന്‍ അല്ലാഹുവിന്‍റെ കീഴിലാകുന്നത് വരെ സത്യനിഷേധികളോട് യുദ്ധം ചെയ്യണം’ എന്നാണ്. ഇത് രണ്ടും മലക്ക്‌ കൊടുത്തു എന്ന്‍ പറയപ്പെടുന്ന ഇന്നത്തെ ഖുര്‍ആനില്‍ ഉള്ള ആയത്തുകളാണ്. ഖുര്‍ആന്‍ അക്ഷരംപ്രതി അനുസരിക്കണം എന്ന് ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയുള്ള വൈരുദ്ധ്യം നിറഞ്ഞ ആയത്തുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ അനുസരിക്കാന്‍ പറ്റൂ.

 

C. ശത്രുക്കളോടുള്ള സമീപനം.

 

മറ്റു പല വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഖുര്‍ആനില്‍ ഉള്ള വൈരുദ്ധ്യ നിലപാട്‌ നോക്കുക:

 

“തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക” സൂറാ.15:85 (സൂറാ.54:85)

 

ഈ ആയത്തിന് നിച്ച് ഓഫ് ട്രൂത്ത്‌ പുറത്തിറക്കിയ ഖുര്‍ആനില്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്‌ ഇങ്ങനെയാണ്: “സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി വ്യാകുലപ്പെടെണ്ടതില്ല. ന്യായവിധിയുടെ നാള്‍ വരുമെന്ന് ഉറപ്പാണ്. അതിനാല്‍ അവരുടെ ദുഷ്ടതകള്‍ക്ക് മാപ്പ് നല്കിയേക്കുക. അല്ലാഹു അവരെ കൈകാര്യം ചെയ്തു കൊള്ളും.” തീര്‍ച്ചയായും ഈ വിധമുള്ള ചിന്താഗതി യുക്തിഭദ്രമാണ്. പരലോകത്ത് നരകശിക്ഷാവിധി സത്യനിഷേധികള്‍ക്കുണ്ട് എന്നറിഞ്ഞ്, അജ്ഞത മൂലം തെറ്റുകള്‍ ചെയ്യുന്ന സത്യനിഷേധിക്ക് മാപ്പ് കൊടുക്കേണ്ടത് ഒരു സത്യ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കുന്നവരെക്കുറിച്ചുള്ള ഒരു ആയത്ത് നോക്കുക:

 

“അവര്‍ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്‌ നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌” സൂറാ.4:89 (സൂറാ.92:89).

 

പരമകാരുണികനെന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹു, ഇസ്ലാം സ്വീകരിച്ചതിന് ശേഷം പിന്മാറിപ്പോയവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഇവിടെ വെളിപ്പെടുത്തുകയാണ്. നരകശിക്ഷയുമില്ല, മാപ്പ് കൊടുക്കലുമില്ല, കണ്ടുമുട്ടിയാല്‍ തട്ടിക്കളയുക, അത്രതന്നെ! ഇത് മുഹമ്മദിന്‍റെ കാലത്ത് നടന്നത് എങ്ങനെയെന്ന് അറിയുവാന്‍ രണ്ട് ഹദീസുകള്‍ നല്‍കാം:

 

“അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍ . 26.)

 

അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന് കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല.  ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.

 

പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്കുകയും ഇരിക്കാന്‍ ഒരു തലയിണ നല്കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.’ മുആദ് പറഞ്ഞു: ‘ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.’ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.’ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ . 15)

 

ഇത് ഇസ്ലാം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ പഴയ മതത്തിലേക്ക്‌ തിരിച്ചു പോയ ആളുകളെ കൈകാര്യം ചെയ്യേണ്ട വിധമാണ്. ഇനി നമുക്ക്‌ ഇസ്ലാം സ്വീകരിക്കാത്ത ‘സത്യനിഷേധികളെ’ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് മലക്ക്‌ കല്‍പിച്ചിട്ടുള്ളത്‌ എന്ന് നോക്കാം:

 

“അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” സൂറാ.2:191 (സൂറാ.87:191)

 

എവിടെപ്പോയി മാപ്പ് കൊടുക്കലും നരകശിക്ഷാവിധിയുമൊക്കെ എന്ന് ആരും ആശ്ചര്യപ്പെടും ഈ ആയത്തുകള്‍ വായിക്കുമ്പോള്‍. മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷാവിധിയുള്ളതിനാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മാപ്പ് കൊടുക്കുക എന്ന് പറഞ്ഞ മലക്ക്‌ മുസ്ലീങ്ങള്‍ ഭൂരിപക്ഷമായിത്തീര്‍ന്നപ്പോള്‍ പറയുന്നത് സത്യനിഷേധികളോട് യുദ്ധം ചെയ്യാനും അവരെ കൊല്ലാനുമാണ്. തീര്‍ന്നില്ല, സത്യനിഷേധികള്‍ക്ക് സഹായം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മലക്ക്‌ പറയുന്നുണ്ട്:

 

“വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു” സൂറാ.33:26,27 (സൂറാ.90:26,27)

 

സത്യനിഷേധികള്‍ക്ക്‌ ആരെങ്കിലും പിന്തുണ കൊടുത്താല്‍ അവരുടെ ഭവനങ്ങളില്‍ നിന്ന് അവരെ ഇറക്കി വിടുക, അവരിലെ പുരുഷന്മാരെ കൊല്ലുക, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിക്കുക, അവരുടെ വീടും സ്വത്തുക്കളും പിടിച്ചടക്കുക! ഇങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്, അല്ലാതെ സൂറാ.15:85-ല്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു പരലോകത്ത് നരകശിക്ഷാവിധിയുണ്ടെന്നു വിചാരിച്ചു അവര്‍ക്ക്‌ മാപ്പ് കൊടുത്തുകൊണ്ടല്ല!! (26-മത്തെ ആയത് ബനുഖുറൈദയിലെ യെഹൂദന്മാരോടും 27-മത്തെ ആയത് ഖൈബറിലെ യെഹൂദന്‍മാരോടും മുഹമ്മദും കൂട്ടരും ഇടപെട്ട രീതിയെപ്പറ്റിയാണ്‌ സൂചിപ്പിക്കുന്നത്.)

 

ഖുര്‍ആനിലെ പല വിഷയങ്ങളും ഇതുപോലെ അടുക്കും ചിട്ടയുമില്ലാതെ ക്രമരഹിതമായി കിടക്കുകയാണ്. ഖുര്‍ആന്‍ കാലാനുക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഈ വൈരുധ്യങ്ങള്‍ വായനക്കാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞേനെ. റദ്ദ്‌ ചെയ്യപ്പെട്ടവയോ ദുര്‍ബ്ബലപ്പെടുത്തപ്പെട്ടവയോ ആയിട്ടുള്ള ആയത്തുകളും ഒട്ടേറെ വൈരുധ്യങ്ങളും ശ്രദ്ധയില്‍ പെടാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ കുഴഞ്ഞു മറിഞ്ഞ രൂപത്തില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന്‍ ക്രോഡീകരിച്ചവര്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നും വിധമാണ് ഖുര്‍ആന്‍റെ ഇപ്പോഴത്തെ അവസ്ഥ!

 

‘മന്‍സൂഖ്, നസ്ഖ്’ എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്താശേഷിയുള്ള ഏതൊരാളുടെയും നിലപാട്‌ താഴെ പറയുന്നവയായിരിക്കും:

 

A ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്‍റെ വചനമായിരുന്നെങ്കില്‍, അത് ഒരു വിധത്തിലുള്ള മാറ്റവും ആര്‍ക്കും വരുത്താന്‍ കഴിയാത്തതായിരിക്കണം.

 

B. ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്‍റെ വചനമായിരുന്നെങ്കില്‍, അത് പൂര്‍ണ്ണതയുള്ളതായിരിക്കണം. അതില്‍ ഒരു വാക്യം പോലും മറ്റേതെങ്കിലും വാക്യത്തിന്‍റെ മുകളിലോ താഴെയോ ആയിരിക്കരുത്, മറിച്ച്, തുല്യമായിരിക്കണം.

 

ദയനീയമെന്നു പറയട്ടെ, ഈ രണ്ടു കാഴ്ചപ്പാടുകള്‍ക്കൊത്തവിധമല്ല ഖുര്‍ആന്‍ ഉള്ളത്. 23 വര്‍ഷത്തിനുള്ളില്‍ തന്നെ അതില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അതും സാഹചര്യങ്ങള്‍ക്കൊത്ത വിധം. അതിലെ ചില വാചകങ്ങള്‍ നീക്കിക്കളഞ്ഞിട്ടു പകരം അതിനേക്കാള്‍ മെച്ചമായ വാക്യങ്ങള്‍ കൊണ്ടുവരും എന്ന് പറഞ്ഞിട്ടുള്ളത് വേറെ ആരുമല്ല, മലക്ക്‌ തന്നെയാണ് (സൂറാ.2:106).

 

ഇതില്‍നിന്നും തെളിയുന്നത് സര്‍വ്വജ്ഞാനിയായ ദൈവത്തില്‍ നിന്നുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നത് വെറും മിഥ്യാധാരാണ മാത്രമാണെന്നും ആ ഖുര്‍ആനില്‍ സര്‍വ്വജ്ഞാനിയായി പ്രത്യക്ഷപ്പെടുന്ന അള്ളാഹുവിന് മുഹമ്മദിനുള്ള ജ്ഞാനം മാത്രമേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണെന്നുമാണ്.  (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/feed/ 2
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-3) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-3/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-3/#comments Thu, 31 Oct 2013 08:51:19 +0000 http://www.sathyamargam.org/?p=817  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

II. അമാനുഷികമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹുവിനില്ല.

 

നാം ഖുര്‍ആന്‍ പരിശോധിച്ചാല്‍ കാണുന്ന ഒരു പ്രധാന വസ്തുത, ഏതെങ്കിലും തരത്തിലുള്ള ഒരു അത്ഭുതമോ അമാനുഷികമായ കാര്യങ്ങളോ ചെയ്യാന്‍ അല്ലാഹുവിനു കഴിഞ്ഞിട്ടില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണ്. നമുക്ക്‌ ചില ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കാം:

 

ഖുര്‍ആനിലെ അള്ളാഹു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലാത്തയാളാണ്. ‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം / അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട്‌ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:

 

1. “തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)

 

ഇതെന്തൊരു ന്യായീകരണമാണ്?  ‘തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌’ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുമ്പോള്‍ ഒരു ദൃഷ്ടാന്തമെങ്കിലും ഇറക്കികൊടുക്കേണ്ട ബാധ്യത അള്ളാഹുവിനുണ്ടായിരുന്നില്ലേ? അത് ചെയ്യാതെ ‘ദൃഷ്ടാന്തം വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല’ എന്ന് പറഞ്ഞു പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുകയാണ് അള്ളാഹു ചെയ്തത്.

 

2. “അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ ( നബിക്ക്‌ ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ ( നേരിട്ട്‌ ) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? ( നബിയേ, ) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)

ഇവിടേയും ജനം തന്‍റെ ദാസനില്‍ വിശ്വസിക്കെണ്ടതിനു അള്ളാഹു യാതൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

 

3. “(നബിയെ പരിഹസിച്ചുകൊണ്ട്‌ ) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)

 

ഇതിനും അല്ലാഹുവിന്‍റെ മറുപടി തഥൈവ!!

 

4. “ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

എല്ലാ കാര്യത്തിന്‍റെയും സംരക്ഷണം ഏറ്റിട്ടുള്ള അള്ളാഹു തന്‍റെ ദാസനെ ബഹുദൈവാരാധകരുടെ പരിഹാസശരങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട കാര്യം മാത്രം ഏറ്റിരുന്നില്ല എന്ന് തോന്നുന്നു.

 

5. “അവിശ്വസിച്ചവര്‍ ( നബിയെപറ്റി ) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? ( നബിയേ, ) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)

 

വിശ്വസിക്കേണ്ടതിന് തെളിവ് ചോദിച്ചവരെ അള്ളാഹു വഴികേടിലാക്കിയിരിക്കുന്നു എന്നാണ് പറയുന്നത്. ഇത് ശരിയായ ഒരു മറുപടിയാണോ എന്ന് വായനക്കാര്‍ ചിന്തിക്കുക.

 

6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല.” (സൂറാ.17:90-93)

 

ഇതിന് അള്ളാഹു പറയുന്ന മറുപടി നോക്കുക:

 

“(നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:93)

 

തീര്‍ച്ചയായും മുഹമ്മദ്‌ ഒരു മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ നാമോര്‍ക്കേണ്ടത് മുന്‍ പ്രവാചകന്മാര്‍ എല്ലാവരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു എന്നതാണ്. എന്നിട്ടും അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, മരിച്ചവരെ ജീവിപ്പിച്ചത് അടക്കമുള്ള അത്ഭുതങ്ങള്‍ !! ഇവരെയെല്ലാം ഭൂമിയിലേക്ക് സന്ദേശവുമായി വിട്ടത് അല്ലാഹുവാണെന്നാണ് ഖുര്‍ആന്‍ പറയുന്നത് (സൂറാ.2:136; 3:3,4). യഥാര്‍ത്ഥത്തില്‍ ഇവരെയെല്ലാം ഭൂമിയിലേക്ക് അയച്ചത് അള്ളാഹു ആയിരുന്നുവെങ്കില്‍ ഇവര്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ അല്ലേ തന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ അള്ളാഹു ചെയ്യേണ്ടിയിരുന്നത്? അവര്‍ ചെയ്തതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ വേണമെന്നില്ല, അവര്‍ ചെയ്ത അത്രയും വേണമെന്നുമില്ല, അതിന്‍റെ പതിനായിരത്തിലൊരംശം വരുന്ന ഒരത്ഭുതം മുഹമ്മദിലൂടെ അള്ളാഹു ചെയ്യിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷേ, അങ്ങനെയോന്നുണ്ടായില്ല. ‘ഈ പ്രവാചകന്മാരെയൊക്കെ അയക്കുന്ന സമയത്ത് അല്ലാഹു യുവാവായിരുന്നു, പിന്നീട് നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം മുഹമ്മദിനെ അറബികള്‍ക്കിടയിലേക്ക് പ്രവാചകനായി അയക്കുന്ന സമയം ആയപ്പോഴേക്കും വാര്‍ദ്ധക്യത്തിലെത്തിയ അല്ലാഹുവിന്‍റെ ശക്തിയൊക്കെയും ക്ഷയിച്ചു പോയിട്ടുണ്ടാകും. അതുകൊണ്ടാണ് മുഹമ്മദിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അല്ലാഹുവിനു കഴിയാതിരുന്നത്’ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല എന്ന് മാത്രം പറയട്ടെ.

 

ഇനി സൂറാ.17:90-93 വരെയുള്ള ആയത്തുകള്‍ അവതരിക്കുവാന്‍ ഇടയാക്കിയ സാഹചര്യം കൂടി പരിശോധിച്ച് നോക്കുക. സൂറാ.17:1-ല്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന്‍റെ അനുബന്ധമായുള്ള ചോദ്യങ്ങളാണ് സൂറാ.17:90-93 വരെയുള്ള ഭാഗത്തുള്ളത്. സൂറാ.17:1 ഇപ്രകാരമാണ്:

 

‘തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.”

 

ഈ ആയത്തിന് ശ്രീ.എം.എം.അക്ബറിന്‍റെ നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടിക്കുറിപ്പ്‌ കൊടുത്തിട്ടുണ്ട്:

 

‘അള്ളാഹു മുഹമ്മദ്‌ നബി(സ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്നും പലസ്തീനിലെ മസ്ജിദുല്‍ അക്സാ (അല്‍ ബൈത്തുല്‍ മുഖദ്ദസ് )യിലേക്കും പിന്നീട് അവിടെനിന്നു ആകാശങ്ങളിലെക്കും കൊണ്ടുപോകുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു ‘മുഅ്ജിസത്ത്’ (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുന്‍പ്‌ റബ്ബീ ഉല്‍ അവ്വല്‍ 17-ം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.’

 

മുഹമ്മദ്‌ ഒരൊറ്റ രാത്രികൊണ്ട് മക്കയില്‍ നിന്ന് യെരുശലേമിലെത്തി അവിടത്തെ പള്ളിയിലെത്തി രണ്ടു റകഅ്ത്ത് നിസ്കാരവും കഴിഞ്ഞ് ഏഴാം സ്വര്‍ഗ്ഗത്തിലെത്തി അല്ലാഹുവുമായി അഭിമുഖ സംഭാഷണവും കഴിഞ്ഞ് നേരം വെളുക്കുന്നതിനു മുന്‍പ്‌ തിരിച്ച് മക്കയിലെ ഭവനത്തില്‍, തന്‍റെ കിടക്കയില്‍ തന്നെ വന്ന കാര്യം മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ സ്വാഭാവികമായും അവര്‍ അത് അവിശ്വസിച്ചു. മുഹമ്മദ്‌ സ്വപ്നം കണ്ടിരിക്കാനാണ് സാധ്യത എന്ന് മുസ്ലീങ്ങളില്‍ തന്നെ പലരും സംശയിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. ഈ സംഭവം അറിഞ്ഞപ്പോള്‍ അമുസ്ലീങ്ങള്‍ മുഹമ്മദിനോട്‌ തെളിവ് ആവശ്യപ്പെട്ട കാര്യമാണ് സൂറാ.17:90-93 വരെയുള്ള ഭാഗത്ത് നാം കണ്ടത്.

 

മുഹമ്മദിന്‍റെ ആകാശയാത്രയ്ക്ക് ഖുറൈശികള്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ടെയിരുന്നപ്പോള്‍ അവരുടെ ശല്യത്തില്‍ നിന്ന് തന്‍റെ ദാസനെ രക്ഷിക്കാന്‍ മലക്ക്‌ അവതരിപ്പിച്ച ആയത്താണ് സൂറാ.17:1. (ഖുര്‍ആനില്‍ ഓരോ അധ്യായത്തിലെയും ആയത്തുകള്‍ പോലും കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത് എന്നതിന് തെളിവാണ് 17:90-93-ല്‍ സംശയാലുക്കള്‍ ഉന്നയിക്കുന്ന പ്രശ്നത്തിന് 17:1-ല്‍ മലക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന വിചിത്ര രീതി). ഈ ആയത്തിറങ്ങിയതോടെ മുഹമ്മദിന്‍റെ ആകാശ യാത്രയില്‍ സംശയാലുക്കളായിരുന്ന മുസ്ലീങ്ങള്‍ സംശയം ഉപേക്ഷിച്ചു. എങ്കിലും ഖുറൈശികള്‍ മുഹമ്മദ്‌ പറഞ്ഞത് വിശ്വസിച്ചില്ല. അന്നത്തെ പ്രശ്നത്തില്‍ തന്‍റെ ദാസനെ രക്ഷിക്കാന്‍ അള്ളാഹു ആയത്ത് ഇറക്കിയെങ്കിലും ഇന്നത്തെ ചിന്താ ശേഷിയുള്ള മുസ്ലീങ്ങള്‍ക്ക് ഈ ആയത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. മുഹമ്മദിന്‍റെ കാലത്ത് നിലവിലില്ലാതിരുന്ന ഒരു പള്ളിയാണ് മസ്ജിദുല്‍ അഖ്സാ. (എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ യെരുശലേം ദേവാലയം തകര്‍ക്കപ്പെട്ടിരുന്നു) ‘അതിലേക്ക് മുഹമ്മദിനെ നാം കൊണ്ടുപോയി’ എന്നും ഇല്ലാത്ത ‘പള്ളിയുടെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു എന്നും മലക്ക്‌ പറയുന്നത് ശുദ്ധ നുണയാണ്. കള്ളം പറഞ്ഞുകൊണ്ട് വേണം അല്ലാഹുവിനു തന്‍റെ ദാസനെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എന്നര്‍ത്ഥം!  എന്തായാലും ജനങ്ങള്‍ മുഹമ്മദ്‌ പറഞ്ഞത് വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെട്ടപ്പോള്‍ ‘സര്‍വ്വശക്തനായ’ അള്ളാഹു ഒന്നും പ്രവര്‍ത്തിക്കാതെ ഇരുന്നത് വളരെ മോശമായിപ്പോയി എന്ന് പറയാതെ വയ്യ!!!

 

7. “അവര്‍ പറഞ്ഞു: അദ്ദേഹം ( പ്രവാചകന്‍ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ?” (സൂറാ.20:133)

 

പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ പല തെളിവുകളുമുണ്ട്, അതില്‍ തര്‍ക്കമില്ല. എന്നാല്‍ ആ പൂര്‍വ്വ ഗ്രന്ഥങ്ങള്‍ക്കും അല്ലാഹുവിനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടെന്നു ചിന്താശേഷിയുള്ള ആരും പറയില്ല.  തെളിവുകള്‍ ആവശ്യപ്പെടുന്ന ജനത്തോട് ജീവനുള്ള സത്യദൈവത്തിന്‍റെ വചനത്തില്‍ (അതും വേദക്കാര്‍ കൈകടത്തി, കാല്‍ കടത്തി എന്നൊക്കെ ഇന്നത്തെ മുസ്ലീങ്ങള്‍ നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടക്കുന്ന അതേ പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ ) തെളിവുകള്‍ ഉണ്ട് എന്ന് പറഞ്ഞു അള്ളാഹു രക്ഷപ്പെടുന്നത് കാണാന്‍ നല്ല രസമുണ്ട്.

 

8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ്‌ നബി മുഖേന ) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)

 

പ്രവാചകന്മാര്‍ അത്ഭുതങ്ങള്‍ കാണിച്ചതും അത് കണ്ട ജനത്തിന്‍റെ പ്രതികരണവും മുന്‍ വേദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനം മോശയോടു മറുതലിച്ചതായും അനുസരണക്കേട്‌ കാണിച്ചതായും പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും ‘മോശ യഹോവയുടെ പ്രവാചകനല്ല’ എന്ന് ജനം പറഞ്ഞിട്ടില്ല. (താങ്കള്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ അത് നല്‍കാം)

 

വസ്തുത ഇതായിരിക്കെ, സൂറാ.28:48-ന്‍റെ അവസാന ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശുദ്ധ നുണയാണ്. മുന്‍പ്രവാചകന്മാര്‍ക്ക് നല്‍കിയത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ മുഹമ്മദിന് നല്‍കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്നതിനാല്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മോശയുടെ കാലത്തെ ജനങ്ങളില്‍ കുറ്റം ആരോപിച്ചു മലക്ക്‌ ആയത്തിറക്കിയത്‌ എന്നാത്രേ ഇത് വായിക്കുമ്പോള്‍ ഒരാള്‍ക്ക് മനസ്സിലാകുന്നത്.

 

9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ ( കായ്കനികള്‍ ) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

 

മുഹമ്മദ്‌ മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ്‌ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:

 

“സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌. ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)

 

മുഹമ്മദ്‌, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ്‌ ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നു.

 

ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:

 

“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).

 

ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ്‌ പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ്‌ ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ്‌ ആകാശത്തേക്ക്‌ കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ്‌ ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!

 

ഇതെങ്ങനെയാണ് മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.

 

വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ്‌ മടുത്തു പോകാതിരിക്കാന്‍ മലക്ക്‌ ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ്‌ ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത്!!

 

 

വാസ്തവത്തില്‍ അള്ളാഹു അത്ഭുതം കാണിച്ചതായി അവകാശപ്പെടുന്നത് മുഴുവന്‍ പൂര്‍വ്വ ഗ്രന്ഥങ്ങളിലെ പ്രവാചകന്മാരുടെ കാര്യത്തില്‍ മാത്രമാണ്. പൂര്‍വ്വ വേദങ്ങളിലെ പ്രവാചകന്മാരുടെ അത്ഭുതങ്ങളെ കുറിച്ച് പല വിവരങ്ങളും നല്‍കുന്ന ഖുര്‍ആനില്‍ പൂര്‍വ്വ വേദങ്ങളിളില്ലാത്ത പ്രവാചകന്മാരുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ ചിരി വരും. അള്ളാഹു സലിഹ് എന്ന ദൂതനെ ‘ഥമൂദ്‌’ എന്ന സമുദായത്തിലേക്ക് നിയോഗിച്ചതായി ഖുര്‍ആനില്‍ പറയുന്നുണ്ട്. (ഥമൂദ്‌ എന്ന സമുദായം നിലവിലുണ്ടായിരുന്നോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് പുരാവസ്തു ഗവേഷകര്‍ക്ക് കൃത്യമായ ഉറപ്പൊന്നുമില്ല.) സൂറാ.26:151-158 വരെയുള്ള ഭാഗത്ത് ആ വിവരണം കാണാം. സ്ഥലപരിമിതി മൂലം 153-158 വരെയുള്ള ഭാഗങ്ങള്‍ മാത്രമേ താഴെ കൊടുക്കുന്നുള്ളൂ:

 

“അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു; നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌ അതിനാല്‍ ‍നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍വല്ല ദൃഷ്ടാന്തവും കൊണ്ട്‌ വരൂ. അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന്‌ വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്‌ നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്‌; ഒരു നിശ്ചിത ദിവസത്തില്‍ നിങ്ങള്‍ അതിന്‌ യാതൊരു ദ്രോഹവും ഏല്‍പിക്കരുത്‌ (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും. എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു. ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.”

 

ഇവിടെ അല്ലാഹുവിന്‍റെ ദൂതനെന്നു മലക്ക്‌ പറയുന്ന സാലിഹില്‍ വിശ്വസിക്കേണ്ടതിന് ജനം ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോള്‍ സാലിഹ് കൊണ്ടുക്കൊടുക്കുന്നത് ഒരു ഒട്ടകത്തെയാണ്. ആ ഒട്ടകത്തില്‍ തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌ ഒരു ദൃഷ്ടാന്തമുണ്ടെന്നും സലിഹ് പറയുകയും ചെയ്യുന്നു. തലയ്ക്കു വെളിവുള്ള ആരെങ്കിലും ആ പ്രസ്താവനയെ അംഗീകരിക്കുമോ? ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാണെന്ന് നിങ്ങളോട് അവകാശപ്പെടുകയും പ്രവാചകത്വത്തിന്‍റെ തെളിവ് നിങ്ങള്‍ എന്നോട് ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഒരു പശുവിനെയോ എരുമയെയോ കാളയെയോ പോത്തിനെയോ അതുമല്ലെങ്കില്‍ ഒരു ആനയേയോ കൊണ്ടുവന്നു നിങ്ങളുടെ മുന്‍പാകെ നിര്‍ത്തി, “ഇതാണ് എന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവ്, ഇതില്‍ നിങ്ങള്‍ക്ക്‌ വേണ്ടുന്ന ദൃഷ്ടാന്തമുണ്ട് എന്ന് പറയുകയും ചെയ്‌താല്‍ നിങ്ങള്‍ എന്നെ പ്രവാചകനായി വിശ്വസിച്ചു അംഗീകരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ സാലിഹില്‍ വിശ്വസിക്കാതിരുന്നവരെ കുറ്റം പറയാന്‍ എങ്ങനെ സാധിക്കും? ജനത്തിനു വേണ്ടുന്ന തെളിവ്, മനുഷ്യര്‍ക്ക്‌ ഒരിക്കലും ചെയ്യാന്‍ കഴിയാത്തതും ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്നതുമായിരിക്കണം. അപ്രകാരമുള്ള യാതൊരു വിധ അത്ഭുതങ്ങളും അള്ളാഹു ഒരിക്കല്‍പ്പോലും അറബികളുടെ മുന്‍പാകെ മുഹമ്മദിലൂടെ ചെയ്തു കാണിച്ചതായി ഖുര്‍ആനില്‍ ഇല്ല!!

 

ചുരുക്കത്തില്‍ ‘അള്ളാഹു പലതും ചെയ്തിട്ടുണ്ട്’ എന്ന് മലക്ക്‌ അവകാശപ്പെടുന്നതല്ലാതെ അല്ലാഹു എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ഖുര്‍ആന്‍ ഉപയോഗിച്ച് തെളിയിക്കാന്‍ കഴിയില്ല. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണ് എന്നതിന് ഇക്കാര്യം നല്ലൊരു തെളിവാണ്.

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-3/feed/ 1
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-2) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/#respond Mon, 28 Oct 2013 12:17:34 +0000 http://www.sathyamargam.org/?p=812 അനില്‍ കുമാര്‍ വി അയ്യപ്പന്‍ 

 

I. താന്‍ ദൈവമാണെന്ന് അള്ളാഹു ഒരിക്കലും മുഹമ്മദിനോട്‌ അവകാശപ്പെട്ടിട്ടില്ല.

 

ഇസ്ലാം ലോകാരംഭം മുതലേ ഉണ്ടായിരുന്നു എന്നും മുന്‍കാല പ്രവാചകന്മാര്‍ എല്ലാവരും അല്ലഹുവിനാല്‍ അയക്കപ്പെട്ടവര്‍ ആണെന്നും അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കാനാണ് പ്രബോധിപ്പിച്ചിരുന്നതെന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്ര വസ്തുതകള്‍ ഈ അവകാശവാദങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നതാണ് സത്യം. മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ ഒരു മുസ്ലീമാണ് എന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ പോലുമില്ല. മുഹമ്മദിന് മുന്‍പുള്ള ഒരാള്‍ പോലും താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ നമുക്ക്‌ കാണാന്‍ കഴിയില്ല. അല്‍ – ആഥ് എന്നൊരു ദൈവം അറബികള്‍ക്കിടയില്‍ ഉള്ളതായി ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആ അല്ലാഹുവിന്‍റെ പ്രവാചകന്‍ എന്ന അവകാശവാദം ആദ്യമായി ഉന്നയിച്ച ആള്‍ മുഹമ്മദാണ്. മുഹമ്മദിന്‍റെ കാലത്തും അതിനു ശേഷവും പലരും അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍ എന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസൈലിമത്തും മിര്‍സാ ഗുലാം അഹമ്മദ്‌ ഖാദിയാനിയും അവരില്‍ ചിലരാണ്. എന്നാല്‍ മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടതായി നമുക്ക്‌ ചരിത്ര രേഖകള്‍ പ്രകാരം കാണാന്‍ കഴിയില്ല.

 

ഇനി ‘താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നിട്ടുള്ള പ്രവാചകനാണ്’ എന്ന മുഹമ്മദിന്‍റെ അവകാശവാദത്തിന് സാക്ഷികളായി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്ന ദയനീയമായ ഉത്തരമാണ് ഇസ്ലാമിക പക്ഷത്തു നിന്നും കിട്ടുക. മുഹമ്മദിന് അള്ളാഹു പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശങ്ങളോ കല്പനകളോ ഉപദേശങ്ങളോ കൊടുത്തിട്ടുണ്ടോ എന്ന് നാം ഇസ്ലാമിക പ്രമാണങ്ങളില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് അങ്ങനെയൊരു സംഭവം ഒരിക്കലും ഇല്ലായിരുന്നു എന്നാണ്. ഹദീസില്‍ നിന്നും നോക്കാം:

 

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: “ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

 

ഇതില്‍നിന്നും വളരെ വ്യക്തമായി നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത് മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല എന്ന സത്യമാണ്. പിന്നെ മുഹമ്മദ്‌ ആരെയാണ് കണ്ടിട്ടുള്ളത്? ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുന്നത് ജിബ്രീല്‍ എന്ന് പേരുള്ള ഒരു മലക്ക്‌ മുഹമ്മദിന് പ്രത്യക്ഷപ്പെട്ടതായിട്ടാണ്. ഈ മലക്കിനെ മുഹമ്മദ്‌ ഒഴികെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വീണ്ടും നമുക്ക്‌ കിട്ടുന്നത് “ഇല്ല” എന്ന ആ പഴയ ദയനീയമായ മറുപടി തന്നെയാണ്. മുഹമ്മദിന്‍റെ അടുത്തു വന്ന ഒരു മനുഷ്യന്‍ മുഹമ്മദിനോട്‌ ചില ചോദ്യങ്ങള്‍ ചോദിച്ചു പോയതിനു ശേഷം ‘അത് ജിബ്രീല്‍ മലക്ക്‌ ആയിരുന്നു’ എന്ന് മുഹമ്മദ്‌ പറയുന്നതായി ചില ഹദീസുകളില്‍ കാണാന്‍ കഴിയും. എന്നാല്‍ അവിടേയും മുഹമ്മദിന്‍റെ ആ അവകാശവാദത്തിന് ഒരു രണ്ടാം സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും കിട്ടുന്നത് ആ പഴയ ദയനീയമായ “ഇല്ല” എന്ന മറുപടി തന്നെയാണ്. വന്ന മനുഷ്യന്‍ ഒരിക്കലും അവകാശപ്പെട്ടില്ല ‘ഞാന്‍ ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ ഉള്ളപ്പോഴല്ല മുഹമ്മദ്‌ പറയുന്നത് ‘ഇദ്ദേഹം ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ പോയതിനു ശേഷമാണ്. അയാളുടെ സാന്നിധ്യത്തില്‍ മുഹമ്മദ്‌ ‘ഈ വന്നിരിക്കുന്നത് ജിബ്രീല്‍ ആണ്’ എന്ന് പറയുകയും അയാള്‍ അത് നിഷേധിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അയാളെ നമുക്ക്‌ രണ്ടാം സാക്ഷിയായി പരിഗണിക്കാമായിരുന്നു. എന്നാല്‍ ഇവിടെ അതിനും നിവൃത്തിയില്ല.

 

ഇനി, ജിബ്രീല്‍ അള്ളാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന മലക്ക്‌ ആണെന്നുള്ള വിശ്വാസത്തിനു ആധാരമായി എന്തെങ്കിലും വസ്തുതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും നമുക്ക്‌ കിട്ടുന്ന ഉത്തരം ആ അതിദയനീയമായ “ഇല്ല” എന്നത് തന്നെയാണ്. ജിബ്രീല്‍ പറയുന്നു, താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന സന്ദേശവാഹകനാണെന്ന്, അതിന് ആരെങ്കിലും സാക്ഷികള്‍ ഉണ്ടോ? വീണ്ടും ദയനീയതയുടെ അങ്ങേയറ്റമായ “ഇല്ല” എന്ന ആ പഴമ്പുരാണം തന്നെ ആവര്‍ത്തിക്കണം. മുഹമ്മദ്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത, മുഹമ്മദിനോട് ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്നു എന്നവകാശപ്പെടുന്ന ജിബ്രീല്‍ എന്ന മലക്കിനെ മാത്രമേ മുഹമ്മദിനറിയൂ. ഫലത്തില്‍, സാക്ഷികളില്ലാത്ത ഒരു കാര്യത്തില്‍ അന്ധമായി വിശ്വസിക്കാനാണ് ഇസ്ലാം നമ്മോട് ആവശ്യപ്പെടുന്നത്. നിഷ്പക്ഷ ബുദ്ധിയോടുകൂടെ വസ്തുതകളെ വിലയിരുത്തുന്ന ഒരാള്‍ക്കു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണിത്, അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതുമാണ്.

 

മുഹമ്മദ്‌ ജിബ്രീലിനെ കണ്ടിരുന്നു എന്ന വാദവും ഇപ്രകാരം തന്നെ സാക്ഷികളുടെ അഭാവത്താല്‍ തള്ളിക്കളയേണ്ട അവകാശവാദമാണ്. മുഹമ്മദിന്‍റെ കാലത്തെ ആളുകള്‍ മുഹമ്മദിനോട്‌ ഇക്കാര്യം പറയുന്നത് നമുക്ക്‌ ഖുര്‍ആനില്‍ കാണാന്‍ കഴിയും:

 

“ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ ( നിന്നെപറ്റി ) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

മുഹമ്മദിന് ദൈവത്തില്‍നിന്നുള്ള സന്ദേശം കിട്ടുന്നുണ്ടെന്നുള്ള അവകാശവാദത്തിന് ഇവിടെ ജനങ്ങള്‍ ആവശ്യപ്പെടുന്ന തെളിവുകളിലൊന്ന് “ഇയാളോടൊപ്പം ഒരു മലക്ക്‌ വരാത്തതെന്ത്‌?” എന്നാണ്. അതായത് മുഹമ്മദിന്‍റെ അടുക്കല്‍ മലക്ക്‌ വന്നിരുന്നു എന്നുള്ള കഥ അക്കാലത്തെ മക്കയിലെ ജനങ്ങള്‍, മുഹമ്മദിന്‍റെ സമകാലീനരായ ജനങ്ങള്‍ തന്നെ വിശ്വസിച്ചിരുന്നില്ല എന്ന് നമുക്ക്‌ ഖുര്‍ആനില്‍ നിന്ന് തന്നെ കാണാന്‍ കഴിയും. ജനങ്ങളുടെ മുന്നില്‍ ഒരിക്കല്‍പ്പോലും പ്രത്യക്ഷപ്പെടാത്ത ഈ മലക്ക്‌ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ മുഹമ്മദിന്‍റെ മനസ്സിലെ മിഥ്യാഭ്രമം മാത്രമാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

 

ഏതായാലും അള്ളാഹു ഒരിക്കലും മുഹമ്മദിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയോ “ഞാന്‍ അല്ലാഹുവാകുന്നു, എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് പറയുകയോ ചെയ്തിട്ടില്ല എന്ന് ഇസ്ലാമിക പ്രമാണരേഖകള്‍ വെച്ച് കൊണ്ട് നിസംശയം നമുക്ക്‌ പറയാവുന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്‍റെ അസ്തിത്വം ഇസ്ലാമിക പ്രമാണ രേഖകള്‍ വെച്ചുകൊണ്ട് തെളിയിക്കാന്‍ ലോകത്ത് ഒരൊറ്റ മുസല്‍മാനും സാധിക്കുകയില്ല. അള്ളാഹു നിലനില്‍ക്കുന്നത് മുസ്ലീങ്ങളുടെ മനസ്സില്‍ മാത്രമാണ്, അതിന് പുറത്ത് ഒരു നിലനില്‍പ്പ്‌ അല്ലാഹുവിനില്ല… (തുടരും…)

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-1) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/#respond Mon, 28 Oct 2013 11:39:02 +0000 http://www.sathyamargam.org/?p=808  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

മുസ്ലീങ്ങള്‍ ദൈവമായി ആരാധിക്കുന്ന അല്ലാഹുവിന്‍റെ ദൈവത്വവും അതിനു മുന്‍പ്‌ അല്ലാഹുവിന്‍റെ അസ്തിത്വവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പേപ്പറിലൂടെ ഞാന്‍ ചെയ്യുന്നത്. ( ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം എന്ന വിഷയം ഞാന്‍ വേറെ ഒരു പോസ്റ്റ്‌ ആയി മുന്‍പേ ഇട്ടിട്ടുള്ളതാണ് ) അള്ളാഹു മാത്രമാണ് ഏകസത്യദൈവമെന്നു കുട്ടിക്കാലം മുതലേ കേട്ടു വളര്‍ന്നിട്ടുള്ള എന്‍റെ മുസ്ലീം സ്നേഹിതന്മാര്‍ ആ കാര്യം അന്ധമായി വിശ്വസിച്ചു പോരുന്നതല്ലാതെ നിരൂപണ ബുദ്ധ്യാ ഇക്കാര്യം പരിശോധിക്കാന്‍ മിനക്കെടാറില്ല. എന്ന് മാത്രമല്ല, അങ്ങനെ അല്ലാഹുവിന്‍റെ അസ്തിത്വത്തെയോ ദൈവത്വത്തെയോ പരിശോധിച്ച് നോക്കുന്നത് ദൈവനിന്ദയാകും എന്ന് കരുതി ഭയപ്പെടുന്നവരുമാണ്. വാസ്തവത്തില്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ലെങ്കില്‍ അവനത് പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാനാകില്ല. കാരണം, ഒരുത്തന്‍റെ തലച്ചോറിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യം അവന്‍റെ ഹൃദയത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാണ് എല്ലാ മനുഷ്യര്‍ക്കും തങ്ങള്‍ വിശ്വസിക്കുന്ന വിഷയത്തില്‍ വസ്തുതകളുടെ പിന്‍ബലം അത്യാവശ്യമായിരിക്കുന്നത്. വസ്തുതകളുടെ പിന്‍ബലം എന്നുള്ളത് അവന്‍ അന്വേഷിച്ച് പരിശോധിച്ച് കണ്ടെത്തേണ്ട, അവന്‍റെ മാത്രം ഉത്തരവാദിത്തമാണ്. ഈ അന്വേഷണത്തില്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക്  അനുകൂലമായത് മാത്രമല്ല,  പ്രതികൂലമായ തെളിവുകളും നിഷ്പക്ഷബുദ്ധിയോടെ ഒരുവന്‍  പരിശോധിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ തന്‍റെ വിശ്വാസത്തിനു എതിരായി വരുന്ന വസ്തുതകളെയും തെളിവുകളെയുമെല്ലാം നിഷ്പക്ഷ ബുദ്ധിയോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധനാഫലം അവന്‍റെ വിശ്വാസത്തിനു അനുകൂലവും ആണെങ്കില്‍, അവന്‍റെ വിശ്വാസം അചഞ്ചലമായിരിക്കും.

 

ഇങ്ങനെ ഒരു അന്വേഷണമോ പരിശോധനയോ നടത്താതെ അന്ധമായി വിശ്വാസ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ സ്വാഭാവികമായും ദുര്‍ബല വിശ്വാസികളാണ്. തങ്ങള്‍ വിശ്വസിക്കുന്ന കാര്യം തങ്ങളുടെ തലച്ചോറിനെ തന്നെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക്‌ പല സൂത്രപ്പണികളും ചെയ്യേണ്ടി വരുന്നു. ഇങ്ങനെയുള്ള സൂത്രപ്പണികളില്‍ പ്രധാനപ്പെട്ട ഒന്ന് ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ശാസ്ത്രജ്ഞര്‍ തങ്ങളുടെ വര്‍ഷങ്ങളോളമുള്ള അദ്ധ്വാനത്തിന്‍റെ ഫലമായി ഒരു കണ്ടുപിടുത്തം നടത്തിയാല്‍, ഈ ദുര്‍ബ്ബല വിശ്വാസികള്‍ ഉടനെ തന്നെ അതിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തിന് ചാര്‍ത്തിക്കൊടുക്കും. ഇതെല്ലാം വളരെക്കാലം മുന്‍പേ ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ള സംഗതികളാണ് എന്ന് നിര്‍ല്ലജ്ജം തട്ടിവിടും. പിന്നെ ചിലര്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥം തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുക എന്ന് നോക്കാതെ ലോകത്തെ പ്രശസ്തരായ ആളുകള്‍ തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ വായില്‍ ഘോഷിച്ചു നടക്കും. വേറെ ചിലര്‍ മറ്റുള്ളവരുടെ മതഗ്രന്ഥങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് പ്രവചനം ഉണ്ടെന്നായിരിക്കും പറയുക. അല്പം ആഴത്തില്‍ ചിന്തിച്ചാല്‍, തങ്ങളുടെ ഉള്ളിലുള്ള അപകര്‍ഷത കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസ്സിലാക്കാം. മറ്റു വിശ്വാസങ്ങളിലുള്ളവരെ പറ്റിക്കുക എന്നതിനേക്കാള്‍ ഉപരിയായി തങ്ങളുടെ തന്നെ മന:സാക്ഷിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഈ പാവങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് വാസ്തവം. സത്യത്തില്‍ മറ്റുള്ളവരെയല്ല, തങ്ങളെതന്നെയാണ് തങ്ങള്‍ വഞ്ചിക്കുന്നത് എന്ന കാര്യം ഇവര്‍ക്ക്‌ ഒരിക്കലും മനസ്സിലാകുകയുമില്ല എന്നതാണ്‌ ഏറ്റവും വലിയ ദുര്യോഗം. എന്നാല്‍ നാം നേരത്തേ ചിന്തിച്ചത് പോലെയുള്ള ഒരു ദൃഡവിശ്വാസി ഒരിക്കലും ഇങ്ങനെയുള്ള ഗിമ്മിക്കുകളുടെ പുറകെ പോകുകയില്ല. ശാസ്ത്രജ്ഞന്മാര്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തിയാല്‍ അവന്‍റെ വിശ്വാസം വര്‍ദ്ധിക്കുകയോ കണ്ടെത്തിയില്ലെങ്കില്‍ അവന്‍റെ വിശ്വാസത്തിനു ഇടിവ് സംഭവിക്കുകയോ ചെയ്യുകയില്ല. ആരെങ്കിലും തന്‍റെ പുണ്യപുരുഷന്മാരെ കുറിച്ച് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക്‌ സന്തോഷം ഉണ്ടാകും എന്നല്ലാതെ വിശ്വാസത്തില്‍ വര്‍ദ്ധനയുണ്ടാകില്ല. അതുപോലെതന്നെ എതിരായി എന്തെങ്കിലും പറഞ്ഞെന്നു കരുതി അവരുടെ വിശ്വാസം തീര്‍ന്നു പോകുകയുമില്ല. ഉറപ്പേറിയ വസ്തുതകളുടെ പിന്‍ബലത്തോടെ തന്‍റെ വിശ്വാസം ആരിലാണോ അര്‍പ്പിച്ചിരിക്കുന്നത്, ആ ദൈവത്തെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അവന്‍റെ മനസ്സ്‌ ചഞ്ചലപ്പെടുകയില്ല, അവന്‍ പ്രകോപിതനാകുകയുമില്ല.

 

എന്നാല്‍ പുറമേക്ക് വലിയ വിശ്വാസിയാണെന്ന് കാണിക്കുകയും അതേസമയം, അകമേ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബല വിശ്വാസികള്‍ പെട്ടെന്ന് പ്രകോപിതരാകുകയും തന്‍റെ വിശ്വാസത്തിന് എതിരായി വരുന്ന തെളിവുകള്‍ എടുത്തു കാണിക്കുന്നവനെ ആക്രമിച്ചു നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ ഭയപ്പെടുന്നത് എതിരാളിയെ അല്ല, മറിച്ച് തങ്ങളെത്തന്നെയാണ്. തന്‍റെ വിശ്വാസത്തിനെതിരായി എതിരാളി ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ക്ക് തന്‍റെ പക്കല്‍ മറുപടിയില്ലാത്തതിനാല്‍ തന്‍റെ വിശ്വാസം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയമാണ് അവരെ ഇപ്രകാരം പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉറപ്പും ബോധ്യവുമുള്ള ഒരുത്തന്‍ എതിരാളി കൊണ്ടുവരുന്ന തെളിവുകള്‍ക്കെതിരായി താന്‍ മുന്‍പേ അന്വേഷിച്ച് പരിശോധിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്ന വസ്തുതകളെ ഉയര്‍ത്തിക്കാട്ടുകയും അങ്ങനെ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യും. ദുര്‍ബ്ബല വിശ്വാസികള്‍ എതിരാളിയെ നിശ്ശബ്ദനാക്കുമ്പോള്‍ അചഞ്ചല വിശ്വാസികള്‍ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കും. ഇത് വളരെ വലിയൊരു വ്യത്യാസമാണ്.

 

ആമുഖമായി ഇത്രയും പറഞ്ഞതിന് കാരണം എന്താണെന്ന് വച്ചാല്‍, ഈ പേപ്പറില്‍ ഞാന്‍ മുന്നോട്ടു വെയ്ക്കുന്ന തെളിവുകള്‍ക്കും വാദമുഖങ്ങള്‍ക്കും എതിരായി വസ്തുതകളില്‍ അധിഷ്ഠിതമായ തെളിവുകള്‍ വെച്ചുകൊണ്ടുള്ള ഒരു മറുവാദം ആയിരിക്കണം എതിര്‍പക്ഷത്തു നിന്നും ഉണ്ടാകേണ്ടത് എന്ന ആഗ്രഹമുള്ളതിനാലാണ്. ഇനി നമുക്ക്‌ അല്ലാഹുവിന്‍റെ അസ്തിത്വവും ദൈവത്വവും ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിക്കാം. (തുടരും…)

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/feed/ 0
മാര്‍ക്കോസ് 16:17,18 അനുസരിച്ച് ഇന്നത്തെ ക്രിസ്ത്യാനികള്‍ വിശ്വാസികള്‍ ആണോ? https://sathyamargam.org/2013/10/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-161718-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/ https://sathyamargam.org/2013/10/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-161718-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comments Wed, 23 Oct 2013 17:15:39 +0000 http://www.sathyamargam.org/?p=801  

ചോദ്യം: മര്‍ക്കോസ്.16:17,18 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്നത്തെ വിശ്വാസികളില്‍ എന്ത് കൊണ്ട് നടക്കുന്നില്ല? “വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നല്ലേ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്? നിങ്ങള്‍ വിശ്വാസികള്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ന് നിങ്ങളിലൂടെ നടക്കേണ്ടതല്ലേ?
ഉത്തരം: ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൗഖ്യം വരും എന്ന് പറഞ്ഞു” (മര്‍ക്കോ.16:17,18).

 

ഇത് കര്‍ത്താവ് പറഞ്ഞ വാക്കാണ്. യേശു കര്‍ത്താവ് നുണ പറഞ്ഞിട്ടില്ല എന്ന് ലോകത്തുള്ള ഏതൊരു മതവിശ്വാസിയും സമ്മതിക്കും. ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും’ എന്നുള്ളത് നാം തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്നതാണ് പ്രശ്നം. യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും ഈ അടയാളങ്ങള്‍ ഒന്നും ചെയ്തു കാട്ടാന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അവനെ വിശ്വാസി എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് പല ദാവാക്കാരും ചോദിക്കാറുണ്ട്. വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും എന്ന് പറഞ്ഞത് സത്യമാണ്. അതേസമയം ഈ അടയാളങ്ങള്‍ നടത്തിക്കാണിച്ചാലേ ഒരുവന്‍ വിശ്വാസിയാകൂ എന്ന് പറഞ്ഞാല്‍ സഹതാപമര്‍ഹിക്കുന്ന പമ്പര വിഡ്ഢിത്തമാണത്.

 

ഒരു ഉദാഹരണത്തിലൂടെ അതു ബോധ്യപ്പെടുത്താം: “മനുഷ്യനാല്‍ ശൂന്യാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാന്‍ കഴിയും” എന്ന് ഒരാള്‍ പറഞ്ഞാല്‍ നമ്മള്‍ അത് അംഗീകരിക്കും. എന്നാല്‍ “ശൂന്യാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചെങ്കിലേ ഒരുവന്‍ മനുഷ്യനാകൂ” എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം? ഏതാണ്ട് ഇതുപോലെയുള്ള ഒരു കാര്യമാണ് “ഈ അടയാളങ്ങള്‍ ചെയ്തു കാണിച്ചെങ്കിലേ ഒരുവന്‍ വിശ്വാസിയാകൂ” എന്ന് പറയുന്നതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ആമുഖമായി പറഞ്ഞതാണ്, ഈ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് കാണിക്കാന്‍ വേണ്ടി മാത്രം! ഇനി പരാമര്‍ശിതമായ വേദഭാഗം പരിശോധിക്കാം:

 

“വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നാണു കര്‍ത്താവ് പറഞ്ഞത്. അത്ഭുതങ്ങള്‍ എന്നല്ല, അടയാളങ്ങള്‍ എന്നാണ് കര്‍ത്താവ് പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അടയാളം എന്തിനു വേണ്ടിയുള്ളതാണ്? വഴിയാത്രയില്‍ നാം അടയാളപ്പലകകള്‍ (sign board) ധാരാളമായി കാണാറുണ്ട്‌. ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പരിചിതമല്ലാത്ത വഴിയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ നാം വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന അടയാളപ്പലകകളിലെ അമ്പടയാളങ്ങള്‍ (arrow mark) നോക്കി അതനുസരിച്ചാണ് വാഹനം ഓടിക്കാറുള്ളത്. ലക്ഷ്യത്തില്‍ എത്തുന്നതുവരേയ്ക്കും ഈ അമ്പടയാളങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. എന്നാല്‍, ഈ അടയാളങ്ങള്‍ അല്ല നമ്മുടെ ലക്‌ഷ്യം. അവ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടി മാത്രമാണ്. ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഈ അടയാളങ്ങളുടെ ആവശ്യം നമുക്കില്ല. ഇക്കാര്യം മനസ്സില്‍ വെച്ചിട്ട് വേണം ഈ വേദഭാഗത്തെ നാം പരിശോധനക്ക് വിധേയമാക്കേണ്ടത്.

 

‘ലക്ഷ്യത്തിലെത്തിക്കാനുള്ള സൂചനകള്‍ മാത്രമാണ് അടയാളങ്ങള്‍’ എങ്കില്‍, ഇവിടെ കര്‍ത്താവ് അടയാളങ്ങള്‍ എന്ന് പറഞ്ഞത് ഏതു ലക്ഷ്യത്തെ ഉദ്ദേശിച്ചായിരിക്കും? ദൈവകൃപയാല്‍ ഇതിനുള്ള ഉത്തരം അതേ അധ്യായത്തിന്‍റെ അവസാനത്തെ വാക്യത്തില്‍ ദൈവാത്മാവു നല്‍കിയിട്ടുണ്ട്: “അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു” (മര്‍ക്കോ.16:20). “വചനത്തെ ഉറപ്പിക്കുക” എന്ന ലക്‌ഷ്യം നിറവേറാന്‍ വേണ്ടിയായിരുന്നു ഈ പറഞ്ഞ അടയാളങ്ങള്‍ വിശ്വസിക്കുന്നവരിലൂടെ നടക്കും എന്ന് കര്‍ത്താവ് പറഞ്ഞത്. അന്ന് ദൈവവചനം എന്ന് പറയുന്നത് പഴയ നിയമത്തെ മാത്രമായിരുന്നു. പുതിയ നിയമം എഴുതപ്പെട്ടിരുന്നില്ല. അപ്പോസ്തലന്മാര്‍ ചെന്ന് ദൈവവചനം അറിയിക്കുമ്പോള്‍ അത് ദൈവത്തിന്‍റെ വചനമാണെന്ന് കേള്‍വിക്കാര്‍ക്ക് തിരിച്ചറിയാനുള്ള അടയാളമാണ് കര്‍ത്താവ് മുകളില്‍ പറഞ്ഞ വാക്യത്തില്‍ ഉള്ളത്. അല്ലാതെ ഒരുത്തന്‍ വിശ്വാസിയാണോ എന്ന് തിരിച്ചറിയാന്‍ ഉള്ള അടയാളങ്ങള്‍ അല്ല.

 

ഇതേ കാര്യം എബ്രായ ലേഖനകാരനും എഴുതുന്നുണ്ട്: “കര്‍ത്താവു താന്‍  പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്‍റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടു സാക്ഷി നിന്നതും കേട്ടവര്‍ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?” (എബ്രാ.2:3,4). ഈ രക്ഷാവചനം കര്‍ത്താവാണ് പറഞ്ഞു തുടങ്ങിയത്, ദൈവമാണ് അതിനു സാക്ഷി നിന്നത്, പരിശുദ്ധാത്മാവിലൂടെ അടയാളങ്ങളും അത്ഭുതങ്ങളും വിവിധ വീര്യപ്രവൃത്തികളും നടത്തിക്കൊണ്ട് ഈ രക്ഷാ വചനത്തെ ഉറപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഇത്ര വലിയ രക്ഷ മനുഷ്യര്‍ ഗണ്യമാക്കാതെ പോയാല്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് അവര്‍ എങ്ങനെതെറ്റി ഒഴിയും എന്നാണു ദൈവാത്മാവു ചോദിക്കുന്നത്.

 

ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന സത്യദൈവത്തിന്‍റെ ഒരു വലിയ പ്രത്യേകത അവന്‍ മനുഷ്യന്‍റെ ന്യായമായ സംശയങ്ങള്‍ക്ക്‌ നിവാരണം വരുത്തുന്ന ദൈവമാണ് എന്നുള്ളതാണ്. അവന്‍റെ പ്രവാചകന്മാര്‍ അവന്‍റെ വചനം സംസാരിക്കുമ്പോള്‍ അതിന്‍റെ ആധികാരികത തെളിയിക്കുവാന്‍ അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദൈവനാമത്തില്‍ സംസാരിക്കാന്‍ വന്നിട്ടുള്ള ഒരു പ്രവാചകനും ചോദ്യകര്‍ത്താക്കളുടെ മുന്‍പില്‍ വിയര്‍ക്കേണ്ടി വന്നിട്ടില്ല. “നീ ദൈവദൂതനാണെങ്കില്‍ ഒരു അത്ഭുതം ചെയ്തു കാണിക്ക്” എന്ന് ആവശ്യപ്പെട്ടിട്ടുള്ളവരോട് “ഞാന്‍ നിങ്ങളെപ്പോലെ വെറും ഒരു മനുഷ്യന്‍ മാത്രമാണ്, അത്ഭുതങ്ങള്‍ എല്ലാം അവന്‍റെ കയ്യിലാണ് ഇരിക്കുന്നത്” എന്ന് പറഞ്ഞു ഉരുണ്ടു കളിക്കേണ്ട ഗതികേട് സത്യദൈവത്തിന്‍റെ പ്രവാചകന്മാര്‍ക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല, സത്യം!!

 

പരാമര്‍ശിത വേദഭാഗത്ത്‌ “വിശ്വസിക്കുന്നവരാല്‍” എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ് എന്ന് പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തില്‍നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പതിനൊന്ന് അപ്പോസ്തലന്മാരോടാണ് ഈ കാര്യം പറയുന്നത്. അവരാണെങ്കില്‍ “യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു” എന്ന മറ്റുള്ളവരുടെ സാക്ഷ്യം വിശ്വസിക്കാന്‍ വിമുഖത കാണിച്ചു നില്‍ക്കുകയുമാണ്. അപ്പോഴാണ്‌ കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷമായി താന്‍ ഉയര്‍ത്തെഴുന്നേറ്റു എന്ന് കാണിച്ചു കൊടുക്കുന്നത്. ആ ഭാഗം നമുക്ക്‌ താഴെ വായിക്കാം:

 

“അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരുന്നവരോടു അറിയിച്ചു. അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍  അവര്‍ക്കു  പ്രത്യക്ഷനായി. അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല. പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്ക് പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു  വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു (മര്‍ക്കോ.16:10-14).

 

ദൈവവചനം പറയേണ്ടത് അപ്പൊസ്തലന്മാരും അടയാളങ്ങളുടെ പിന്‍ബലത്തോടെ അതിനെ ഉറപ്പിക്കേണ്ടത് ദൈവവുമാണ്. എന്നാല്‍ ഇവിടെ അപ്പോസ്തലന്മാര്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തിയെ അവിശ്വസിച്ചു നില്‍ക്കുകയാണ്. അവര്‍ ഇത് വിശ്വസിച്ചെങ്കില്‍ മാത്രമേ ഇക്കാര്യം അവര്‍ പരസ്യമായി പ്രസംഗിക്കുകയുള്ളൂ, അവര്‍ അത് പ്രസംഗിച്ചാല്‍ മാത്രമേ ദൈവം അത്ഭുങ്ങളും വീര്യപ്രവൃത്തികളുമാകുന്ന അടയാളങ്ങളോടെ ആ വചനത്തെ ഉറപ്പിക്കുകയുള്ളൂ. അതാണ്‌ കര്‍ത്താവ് അവിടെ പറഞ്ഞത്. അവര്‍ ഇത് വിശ്വസിക്കുകയാണെങ്കില്‍ അവരാല്‍ ഈ അടയാളങ്ങള്‍ നടക്കും. അവര്‍ ഇത് വിശ്വസിക്കുന്നില്ലെങ്കില്‍ അവരാല്‍ ഈ അടയാളങ്ങള്‍ നടക്കുകയില്ല. ഇതാണ് സന്ദര്‍ഭത്തിന്‍റെ അടിസ്ഥാനത്തില്‍ ആ വേദഭാഗം വായിക്കുമ്പോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യം.

 

ഇന്ന് ദൈവവചനം ഉറപ്പിക്കപ്പെട്ടു കിട്ടിയിരിക്കുന്ന ഒന്നാണ്. അതിനെ ഒന്നുകൂടി ഉറപ്പിക്കേണ്ടതിനു വീണ്ടും അടയാളങ്ങളുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ വിശ്വാസികളാല്‍ ഇക്കാര്യം നടക്കണം എന്ന് വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇന്നും ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നുണ്ട്, അത് അവന്‍ എക്കാലവും ചെയ്യും. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം അസാധ്യ കാര്യങ്ങളെ സാധ്യമാക്കിത്തീര്‍ക്കുന്ന അത്ഭുതങ്ങളുടെ തമ്പുരാനാണ്!!! എന്നാല്‍ ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ചെയ്ത അടയാളങ്ങള്‍ ആ ലക്‌ഷ്യം നിറവേറിയതിനു ശേഷവും തുടരണം എന്ന് വാദിക്കുന്നത് ബൈബിളില്‍ തെറ്റുകളുണ്ട് എന്ന് സ്ഥാപിക്കാനുള്ള ദാവാക്കാരുടെ കുതന്ത്രം മാത്രമാകുന്നു.

 

മാത്രമല്ല, ഇതൊരു വാഗ്ദത്തം ആയിട്ടാണ് ദൈവം നല്‍കിയിരിക്കുന്നത്, അല്ലാതെ കല്പനയായിട്ടല്ല എന്നതും ശ്രദ്ധിക്കണം. ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റുന്ന ദൈവമാണ്. പൗലോസ്‌ അപ്പോസ്തലന്‍ സര്‍പ്പത്തെ പിടിച്ചടക്കിയതായി ബൈബിളില്‍ കാണാം:

 

“പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്ക് പറ്റി. ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ ‘ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല’ എന്നു തമ്മില്‍ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവന്‍ വീര്‍ക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.” (അപ്പൊ.പ്രവൃ.28:3-6)

 

ദൈവം തന്‍റെ വാഗ്ദത്തം നിവര്‍ത്തിക്കുന്നതും ദൈവം തന്‍റെ വാഗ്ദത്തം പോലെ ചെയ്യുമോ ഇല്ലയോ എന്നറിയാന്‍ വേണ്ടി ദൈവത്തെ പരീക്ഷിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. യേശുക്രിസ്തുവിനെ പരീക്ഷിക്കാന്‍ വേണ്ടി സാത്താന്‍ വന്നപ്പോള്‍ അവന്‍ കര്‍ത്താവിനോട് പറഞ്ഞ ഒരു കാര്യം ദൈവത്തിന്‍റെ വാഗ്ദത്തവുമായി ബന്ധപ്പെട്ടതാണ്. ആ ഭാഗം താഴെ കൊടുക്കുന്നു:

 

“പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു: നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു” (മത്തായി. 4:5-7)

 

കര്‍ത്താവ് അന്ന് പിശാചിനോട് പറഞ്ഞ അതേ മറുപടി തന്നെയാണ് ഇന്ന് ഞങ്ങളോട് വിഷം കുടിച്ചു കാണിക്കാന്‍ ആവശ്യപ്പെടുന്ന ദാവാക്കാരോട് ഞങ്ങള്‍ക്കും പറയാനുള്ളത്! ദൈവത്തെ പരീക്ഷിക്കരുത്!! അതൊരു കല്പനയാണ്, വാഗ്ദത്തമല്ല. വാഗ്ദത്തം ദൈവം ചെയ്യേണ്ടതാണ്, പക്ഷേ കല്പന ഞങ്ങള്‍ അനുസരിക്കേണ്ടാതാണ്!! അതുകൊണ്ടുതന്നെ “ദൈവത്തെ പരീക്ഷിക്കരുത്” എന്ന ദൈവകല്പന ഞങ്ങള്‍ അനുസരിക്കുന്നു.

 

ഈ വിഷയത്തില്‍ ഇത്ര താല്പര്യം കാണിക്കുന്ന മുസ്ലീം സുഹൃത്തുക്കളോട് ഞങ്ങള്‍ക്കൊരു ചോദ്യം തിരിച്ചു ചോദിക്കാനുണ്ട്. ഇസ്ലാമിന്‍റെ പ്രവാചകനായ മുഹമ്മദ്‌ പറഞ്ഞ ഒരു കാര്യം ഇങ്ങനെയാണ്”

 

Narrated Saud: The Prophet said, “If somebody takes some ‘Ajwa dates every morning, he will not be effected by poison or magic on that day till night.” (Another narrator said seven dates). (Sahih Bukhari, Volume 7, Book 71, Number 663)

 

Narrated Saud: I heard Allah’s Apostle saying, “If Somebody takes seven ‘Ajwa dates in the morning, neither magic nor poison will hurt him that day.” (Sahih Bukhari, Volume 7, Book 71, Number 664)

 

“ആമിര്‍ തന്‍റെ പിതാവില്‍നിന്ന് നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയിലെ അതിന്‍റെ രണ്ടു അതിര്‍ത്തിക്കുള്ള കാരക്കയില്‍ നിന്നും ഏഴെണ്ണം രാവിലെ തിന്നാല്‍ വൈകുന്നേരം വരെയും അവനെ ഒരു വിഷവും ബുദ്ധിമുട്ടാക്കുകയില്ല.” (സ്വഹീഹ് മുസ്ലീം, വാള്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 154 (2047)

 

സഅ്ദ് നിവേദനം: റസൂല്‍ പറഞ്ഞു: ‘ഒരാള്‍ രാവിലെ കുഴച്ചു ഉരുളകളാക്കിയ ഏഴു കാരക്ക തിന്നാല്‍ അന്നേ ദിവസം അവനെ എന്തെങ്കിലും വിഷമോ സിഹ്റോ ബാധിക്കയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 155 (2048)

 

ഇത് ഒരു വാഗ്ദത്തമായിട്ടല്ല, മരുന്നായിട്ടാണ് മുഹമ്മദ്‌ പറഞ്ഞത്. മരുന്ന് എപ്പോഴും പരീക്ഷിച്ചു നോക്കിയിട്ട് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതുകൊണ്ട് നിങ്ങള്‍ ആരെങ്കിലും അല്പം വിഷം കുടിച്ചിട്ട് ഒറ്റ സംഖ്യയില്‍ (ഒന്ന്, മൂന്നു, അഞ്ചു, ഏഴ്, ഒമ്പത്… തുടങ്ങിയ) ഉള്ള ഈന്തപ്പഴം കഴിച്ചു നിങ്ങള്‍ക്ക്‌ വിഷം എല്ക്കുന്നില്ല എന്നും മുഹമ്മദ്‌ വൈദ്യന്മാരുടെ വൈദ്യന്‍ ആണെന്നും സ്ഥാപിച്ചു തന്നാല്‍ വളരെ നന്നായിരുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദ്‌ ലോകം കണ്ട ഏറ്റവും വലിയ വൈദ്യനാണ് എന്ന് ഞങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചു തരുന്നതാണ്!!

 

(NB: വിഷം കഴിച്ചതിനു ശേഷം ഉണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് യാതൊരു വിധത്തിലും സത്യമാര്‍ഗ്ഗം ഉത്തരവാദിയായിരിക്കുന്നതല്ല എന്ന കാര്യം ആദ്യമേ അറിയിച്ചു കൊള്ളുന്നു!) 

]]>
https://sathyamargam.org/2013/10/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-161718-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/feed/ 1
ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം. https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/ https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/#respond Sat, 05 Oct 2013 06:26:27 +0000 http://www.sathyamargam.org/?p=794 അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 

 

യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു” (യോഹ.20:30,31)

 

“ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു” (യോഹ.19:33)

 

“ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു. യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു” (യോഹ.21:24,25)

 

“ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — (1യോഹ.1:1,2)

 

മറ്റൊരു ശിഷ്യനായ പത്രോസ് പറയുന്നത് ഇപ്രകാരമാണ്:

“ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു” (2.പത്രോസ് . 1:16-18)

 

ചുരുക്കത്തില്‍ യേശുക്രിസ്തു ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ക്ക് അനേകം ദൃക്സാക്ഷികള്‍ ഉണ്ട്. ഇനി പഴയ നിയമത്തിലേക്ക് പോയാലോ, അവിടെയും ദൈവം ചെയ്ത പ്രവൃത്തികള്‍ക്ക് ദൃക്സാക്ഷികള്‍ ഉണ്ട്. നമുക്ക്‌ നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന്‍ മേലും കുതിരപ്പടയുടെ മേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല്‍ കൈനീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്‍റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവില്‍ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല. യിസ്രായേല്‍മക്കള്‍ കടലിന്‍റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്‍ക്കരയില്‍ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:26-31)

 

ദൈവം ചെങ്കടലിനെ വിഭാഗിച്ചു ഉണങ്ങിയ നിലത്തുകൂടി യിസ്രായേല്‍ മക്കളെ മറുകര കടത്തുകയും യിസ്രായേല്‍ മക്കളെ പിന്തുടര്‍ന്ന ഫറവോനേയും സൈന്യത്തെയും ചെങ്കടലില്‍ മുക്കിക്കല്ലുകയും ചെയ്തപ്പോള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരുന്നത് ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം ആയിരുന്നു. ആ അത്ഭുതപ്രവൃത്തിയുടെ അനന്തരഫലം എന്തായിരുന്നു എന്ന് അവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്: “ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” എന്നാണ് പറഞ്ഞിരിക്കുന്നത്.

 

ഇനി യഹോവയായ ദൈവം മോശെക്ക് തന്‍റെ ന്യായപ്രമാണം നല്‍കുന്നതിനോട് അനുബന്ധിച്ച് നടന്ന ഒരു സംഭവം നോക്കാം:

 

“യഹോവ മോശെയോടു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന്‍ ഇതാ, മേഘതമസ്സില്‍ നിന്‍റെ അടുക്കല്‍ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്‍റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വ്വത്തില്‍ ഇറങ്ങും. ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ. മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്‍റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു. അവന്‍ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു. മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്‍റെ അടിവാരത്തു നിന്നു. യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി. യഹോവ സീനായി പര്‍വ്വതത്തില്‍ പര്‍വ്വതത്തിന്‍റെ കൊടുമുടിയില്‍ ഇറങ്ങി; യഹോവ മോശെയെ പര്‍വ്വതത്തിന്‍റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു” (പുറ.19:9-20)

 

ഈ സംഭവത്തിനും ജനം ദൃക്സാക്ഷികളാണ്. പര്‍വ്വതത്തില്‍ അവര്‍ കണ്ട കാര്യങ്ങള്‍ ഒരിക്കലും മോശെയുടെ മാന്ത്രിക വിദ്യകളല്ല, സര്‍വ്വശക്തനായ ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ ആണെന്ന് ജനത്തിനു മനസ്സിലായി. അതുകൊണ്ട് പിന്നെ അവര്‍ മോശെയോടു പറയുന്നത് ഇപ്രകാരമാണ്:

 

“ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. അവര്‍ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടുഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ അവങ്കലുള്ള ഭയം നിങ്ങള്‍ക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു” (പുറ.20:18-21)

 

ഇവിടെ ജനം വളരെ വ്യക്തമായി മനസ്സിലാക്കി, ദൈവം ആണ് തങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്ന്. എന്തിനാണ് ദൈവം അവരുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നത് എന്നു മോശ അവരോടു പറയുകയും ചെയ്തു.

 

മാത്രമല്ല, ദൈവവുമായി മോശെ നാല്പതു രാവും നാല്പതു പകലും സീനായ്‌ പര്‍വ്വതത്തില്‍ ഇരുന്ന ശേഷം താഴെ ഇറങ്ങിവന്നപ്പോള്‍ അവന്‍റെ മുഖത്തിനു വന്ന മാറ്റം എന്തായിരുന്നു എന്ന് ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു. അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്‍റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല. അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്‍റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിച്ചു. അതിന്‍റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്‍റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും. യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്‍റെ മുഖത്തു ഇട്ടുകൊള്ളും” (പുറ.34:27-35)

 

ഇവിടെയും ജനത്തിനു മനസ്സിലായി മോശെയോടു സംസാരിക്കുന്നത് ദൈവമാണ്, അതുകൊണ്ടാണ് മോശയുടെ മുഖത്തെ ത്വക്ക്‌ പ്രകാശിക്കുന്നത് എന്ന്.

 

ഇനി യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം യോര്‍ദ്ദാന്‍ നദി വിഭജിച്ചു വാഗ്ദത്ത ദേശത്ത് പ്രവേശിപ്പിച്ച സംഭവം നോക്കാം:

 

“ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്‍റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു. ആകയാല്‍ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ . സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും. അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു. കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്‍റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു; സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി” (യോശുവ.3:11-17)

 

അവര്‍ അക്കരെ കടന്നതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നത് നോക്കുക:

 

“അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി; അവര്‍ മോശെയെ ബഹുമാനിച്ചതു പോലെ അവനെയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കി വെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്‍റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി. ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്‍റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി” (യോശുവ.4:14-19)

 

ഈ സംഭവത്തിലൂടെ ജനത്തിനു മനസ്സിലായി ദൈവം മോശയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തത് പോലെ തന്നെ യോശുവയേയും തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു എന്ന്. അതുകൊണ്ടാണ് അവര്‍ മോശയെ ബഹുമാനിച്ചത് പോലെ യോശുവയേയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചത്.

 

ഈ സംഭവങ്ങള്‍ ഒന്നും ഒരാള്‍ക്ക്‌ മാത്രം അനുഭവവേദ്യമായ കാര്യങ്ങളല്ല, ലക്ഷക്കണക്കിന് വരുന്ന ഒരു ജനതതി ദൃക്സാക്ഷികള്‍ ആയ കാര്യമാണ്. അതുകൊണ്ടുതന്നെ യഹോവ മോശയുടെയോ യോശുവയുടെയോ മനസ്സില്‍ ഉടലെടുത്ത ഒരു സാങ്കല്പിക ദൈവം ആണ് എന്ന് വാദിക്കാന്‍ കഴിയുകയില്ല. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയ അനേകര്‍ യഹോവയുടെ ദൈവത്വത്തിനു തെളിവായി ഉണ്ടാകും.

 

ഭാവിയില്‍ ആരെങ്കിലും യിസ്രായെലില്‍ ദൈവത്തെ നിഷേധിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാന്‍ ദൈവം ഒരു കാര്യം ചെയ്യാന്‍ യോശുവയോടു പറയുന്നുണ്ട്:

 

“ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍ : നിങ്ങള്‍ ഓരോ ഗോത്രത്തില്‍ നിന്നു ഓരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു യോര്‍ദ്ദാന്‍റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ . അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞതു: യോര്‍ദ്ദാന്‍റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യയ്ക്ക് ഒത്തവണ്ണം നിങ്ങളില്‍ ഓരോരുത്തന്‍ ഓരോ കല്ലു ചുമലില്‍ എടുക്കേണം. ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം. യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോര്‍ദ്ദാന്‍റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു” (യോശുവ.4:1-9).

 

യിസ്രായേലിലെ വരും തലമുറയ്ക്ക് യഹോവ ആരാണെന്ന് മനസ്സിലാക്കാന്‍ വണ്ടിയുള്ള തെളിവ് ആയിട്ടാണ് യോര്‍ദ്ദാന്‍ നദിയുടെ ആഴത്തിലുള്ള കല്ലുകള്‍ എടുക്കാന്‍ യഹോവ കല്പിച്ചത്.

 

ചുരുക്കത്തില്‍, യഹോവ ജീവനുള്ള സത്യദൈവം എന്ന് വ്യക്തമായി ബൈബിളില്‍ ദൈവം മനസ്സിലാക്കി തരുന്നുണ്ട്. മാത്രമല്ല, ആ സത്യദൈവമായ യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു എന്നും അവരുടെ സ്വഭാവങ്ങളിലൂടെയും അവര്‍ക്ക്‌ നല്‍കിയിട്ടുള്ള പദവി നാമങ്ങളിലൂടെയും ബൈബിള്‍ വെളിപ്പെടുത്തുന്നു.

 

ഈ വിധം അല്ലാഹു കേവലം മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക ദൈവം അല്ല, അസ്തിത്വം ഉള്ളവനാണ് എന്ന് മുസ്ലീങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിട്ടു വേണം അല്ലാഹു ദൈവമാണ് എന്ന് പറയേണ്ടത്. ഖുര്‍ആനിലോ ഹദീസുകളിലോ എവിടെയെങ്കിലും അല്ലാഹു മുഹമ്മദിനോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സമകാലീനര്‍ക്കോ പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ടോ? അതല്ലെങ്കില്‍ മുഹമ്മദിനോ അല്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കെങ്കിലുമോ ചെയ്യാന്‍ കഴിയാത്ത ഒരു അമാനുഷിക കൃത്യം മുഹമ്മദിന്‍റെ സമകാലീനരും ദൃക്സാക്ഷികളുമായ ആളുകള്‍ ഉള്ളപ്പോള്‍ അല്ലാഹു ചെയ്തിട്ടുണ്ടോ? അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടുണ്ടോ? ഇതിനൊക്കെയുള്ള ഉത്തരം ഇല്ല എന്നാണെങ്കില്‍ ഖുര്‍ആനിലെ അല്ലാഹു മുഹമ്മദിന്‍റെ മനസ്സില്‍ രൂപം കൊണ്ട ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ് എന്ന് ഏതു ബുദ്ധിയില്ലാത്തവനും മനസിലാകും!!

]]>
https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/feed/ 0
ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4/#comments Sat, 05 Oct 2013 06:18:18 +0000 http://www.sathyamargam.org/?p=791  

ചോദ്യം: ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?

 

മറുപടി: ഖുര്‍ആന്‍ എവിടെയാണ് പറയുന്നത് ബൈബിളില്‍ മാനുഷിക കൈകടത്തല്‍  നടന്നിട്ടുണ്ട് എന്ന്? പോട്ടെ, ഖുര്‍ആന്‍ മാറ്റിവെച്ചു ഹദീസുകള്‍ പരിശോധിക്കാം. ഏതെങ്കിലും ഹദീസുകളില്‍ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ടോ ബൈബിള്‍ മാനുഷിക കൈകടത്തല്‍ മൂലം വികൃതമായി എന്ന്? മുഹമ്മദും പോട്ടെ, സ്വഹാബിമാര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന്? സ്വഹാബിമാരും പോകട്ടെ, ഹിജ്റ നാലാം നൂറ്റാണ്ടു വരെയുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞിട്ടുണ്ടോ ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? ഉണ്ടെങ്കില്‍ അതിന്‍റെ തെളിവുകള്‍ ഒന്ന് ഹാജരാക്കിയാല്‍ കൊള്ളാം.

 

മുഹമ്മദും സ്വഹാബിമാരും ബൈബിള്‍  അല്ലാഹുവിന്‍റെ വചനം ആണ് എന്നും അത് മനുഷ്യര്‍ക്ക് കൈകടത്തലുകള്‍ നടത്താന്‍ പറ്റാത്തതുമാണ് എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു. മുഹമ്മദിന് ശേഷം ആദ്യ നാല് നൂറ്റാണ്ടുകളില്‍ (A.D.633 – A.D.1000) സുവിശേഷത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ഒരു മുസ്ലീം പണ്ഡിതനും ഇല്ലായിരുന്നു. ബൈബിള്‍ തിരുത്തപ്പെട്ടു എന്ന ആശയം ആദ്യമായി മുന്നോട്ട്‌ വെച്ചത് ഇബ്നു ഖാസിം (A.D.1064-ല്‍ കൊര്‍ദോബയില്‍ അന്തരിച്ചു) ആണ്.

 

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇസ്ലാം സംവാദത്തിനു ഖുര്‍ആനും സുവിശേഷങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഇബ്നു ഖാസിം ഉയര്‍ത്തിക്കാട്ടി. ഇത്തരത്തിലുള്ള വൈരുദ്ധ്യത്തിന് വ്യക്തമായ ഒരു ഉദാഹരണമാണ് “അവര്‍ അവനെ ക്രൂശിച്ചിട്ടില്ല, കൊന്നിട്ടുമില്ല” (സൂറാ.4:156) എന്ന ഖുര്‍ആന്‍ വചനം. “ഇന്‍ജീലിനെ ബഹുമാനിക്കണം എന്ന് മുഹമ്മദു നബി പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഖുര്‍ആനില്‍ നിന്ന് ഇന്‍ജീല്‍ വ്യത്യസ്തത പുലര്‍ത്തുകയും ചെയ്യുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനം ആണ്, അത് ആര്‍ക്കും മാറ്റാന്‍ കഴിയുന്നതല്ല. അപ്പോള്‍ നബിക്ക് ശേഷമുള്ള ക്രിസ്ത്യാനികള്‍ ഇന്‍ജീല്‍ മാറ്റിത്തിരുത്തിയിരിക്കുന്നു” എന്നയാള്‍ വാദിച്ചു.
ഈ വാദം ഒരിക്കലും ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ചു, ഖുര്‍ആന്‍ സത്യമായിരിക്കണമെന്നുള്ള തന്‍റെ താല്പര്യത്തിന്‍റെ പുറത്തു തന്‍റെ തന്നെ ചിന്താഗതികള്‍ക്കനുസൃതവും ഖുര്‍ആന്‍റെ സംരക്ഷണാര്‍ത്ഥവും ആയിരുന്നു. ഈ വാദഗതി ഉയര്‍ത്തിയ അദ്ദേഹത്തെ ഈ ആരോപണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യാതൊരു നിര്‍വ്വാഹവും ഉണ്ടായിരുന്നില്ല. കാരണം, ഇന്നത്തേതുപോലെ കയ്യെഴുത്ത് പ്രതികളുടെ പഴക്കം കണക്കാക്കുന്ന സംവിധാനം അന്നില്ലാതിരുന്നതിനാല്‍ മുഹമ്മദിന് മുന്‍പുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ കൊണ്ടുവന്നാലും കാര്യമില്ലായിരുന്നു.  തന്‍റെ എതിരാളികളെ ആക്രമിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം ഇതാണെന്ന് അദ്ദേഹത്തിനു പെട്ടെന്ന് തന്നെ മനസ്സിലായി. ‘അവരുടെ ഗ്രന്ഥം തന്നെ തെറ്റാണെന്ന് തെളിയിച്ചാല്‍ അതിനിന്നും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് പിന്നെ വിലയുണ്ടാകില്ലല്ലോ’ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്താഗതി. ഇത് ആത്യന്തികമായി അദ്ദേഹത്തെ ഏറ്റവും നിന്ദ്യാവഹമായ ഈ പ്രസ്താവനയിലേക്ക് നയിച്ചു: “ക്രിസ്ത്യാനികള്‍ക്ക് വെളിപ്പെട്ട ഇന്‍ജീലിലെ ചുരുക്കം ചിലത് ഒഴിച്ച് മറ്റുള്ളവയൊക്കെ നഷ്ടപ്പെട്ടു. നിലനിര്‍ത്തപ്പെട്ടവയാകട്ടെ, ദൈവം അവര്‍ക്കെതിരായ തെളിവുകളായി വെച്ചുമിരിക്കുന്നു.” (http://www.answering-islam.org/Bible/jrwhy.html)

 

പിന്നീട് വന്ന എഴുത്തുകാര്‍ ഇതേ വാദഗതി പിന്തുടര്‍ന്നു പൊടിപ്പും തൊങ്ങലും വെച്ച് ഈ ചിന്താഗതി വികസിപ്പിച്ചു. ഇങ്ങനെ ബൈബിള്‍ തിരുത്തപ്പെട്ടു എന്ന ആരോപണം ഉയര്‍ത്തിയവര്‍: സാലിഹ് ഇബ്ന്‍ അല്‍-ഖുസൈന്‍ (മരണം.A.D.1200), അഹമ്മദ്‌ അദ് ഖുറാഫി (മരണം.A.D.1285), സയ്യിദ്‌ ഇബ്ന്‍ ഖസാന്‍ (മരണം.A.D.1320), മുഹമ്മദ്‌ ഇബ്ന്‍ അബി-താലിബ് (മരണം.A.D.1327), ഇബ്നു തയ്മിജ (മരണം.A.D.1378) തുടങ്ങിയ പലരുമാണ്. തുടര്‍ന്ന് ഈ ആരോപണം മുസ്ലീം പണ്ഡിതന്മാരുടെ ബൈബിള്‍  വിമര്‍ശനത്തിന്‍റെ ഒരു അവിഭാജ്യഘടകമായി മാറി. ഇങ്ങനെയുള്ള കള്ളന്മാരെക്കുറിച്ച് മുഹമ്മദ്‌ മുന്‍പേ തന്നെ പറഞ്ഞിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ഈ ഹദീസുകള്‍ നോക്കൂ:

 

ആഇശ നിവേദനം: ഏതു ആളുകളാണ് ഉത്തമരെന്നു പ്രവാചകനോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ ജീവിക്കുന്ന നൂറ്റാണ്ട്, പിന്നെ രണ്ടാമത്തേത്, പിന്നെ മൂന്നാമത്തേത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 216 (2536)

 

അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: എന്‍റെ സമുദായത്തില്‍ നിന്ന് ഏറ്റവും ഉത്തമരായവര്‍ എന്നോട് ചേര്‍ന്ന നൂറ്റാണ്ടിലുള്ളവരാണ്. പിന്നെ അവരോടടുത്തുള്ളവര്‍, പിന്നെ അവരോടടുത്തുള്ളവര്‍. പിന്നെ ഒരു വിഭാഗമാളുകള്‍ വരും. അവരുടെ സാക്ഷ്യം ശപഥത്തെ മറികടക്കും. ശപഥത്തെ സാക്ഷ്യവും മറികടക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 210 (2533)

 

അബുഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ‘നിയുക്തനാക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ് എന്‍റെ സമുദായത്തിലെ ഉത്തമര്‍ . പിന്നെ അവരോടടുത്ത നൂറ്റാണ്ടിലുള്ളവര്‍ .’ മൂന്നാമത്തേത് പറഞ്ഞോ, ഇല്ലയോ എന്ന് അല്ലാഹുവിനറിയാം. അവിടുന്ന് പറഞ്ഞു: ‘പിന്നെ ഒരു വിഭാഗമാളുകള്‍ പുറകെ വരും. അവര്‍ പെരുപ്പം ആഗ്രഹിക്കുന്നവരും അത് പറയാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സാക്ഷിത്വത്തിനു ആവശ്യപ്പെടുന്നതിന് മുന്‍പേ ആവര്‍ സാക്ഷി നില്‍ക്കും. അവര്‍ വഞ്ചിക്കും, നന്മ ആഗ്രഹിക്കുകയില്ല, നേര്‍ച്ച നേരും, അത് വീട്ടുകയില്ല. അവരില്‍ പെരുപ്പിച്ചു പറയല്‍ പ്രകടമാകും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 214, 215 (2535)

 

ഹിജ്റ നാലാം നൂറ്റാണ്ടിനു ശേഷമാണ് ഇബ്നു ഖാസിം ജീവിച്ചിരുന്നത് എന്നോര്‍ക്കണം. അതിനു മുന്‍പുള്ള ഒറ്റ ഇസ്ലാമിക പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത വിധം ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് കള്ളം പറഞ്ഞവനാണ് ഇബ്നു ഖാസിം. ഈ ഹദീസ്‌ അനുസരിച്ച് വഞ്ചിക്കുന്ന ആളുകള്‍ വരും എന്ന് മുഹമ്മദ്‌ പറഞ്ഞ നൂറ്റാണ്ടില്‍ വന്നു ഈ കല്ലുവെച്ച നുണ പറഞ്ഞ ഇബ്നു ഖാസിമിന് യാതൊരു വിലയും കൊടുക്കാതെ, ഇബ്നു ഖാസിം കള്ളനാണ് എന്ന് പറഞ്ഞു അയാള്‍ പറഞ്ഞതിനെ നിഷേധിക്കുകയായിരുന്നു മുസ്ലീങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എല്ലാ കാര്യത്തിലും ഞങ്ങടെ മാതൃക മുഹമ്മദാണെന്നു പറയുന്ന മുസ്ലീങ്ങള്‍ പക്ഷേ, ഈ കാര്യത്തില്‍ മാത്രം അനുകരിക്കുന്നത് മുഹമ്മദിനെയല്ല. തന്‍റെ വാദം ജയിക്കേണ്ടതിനു ഏതു വളഞ്ഞ വഴിയും സ്വീകരിക്കുവാന്‍ മനസുണ്ടായിരുന്ന ഒരു വക്രബുദ്ധിക്കാരനും തന്‍റെ ആത്മാവിനെ നരകത്തിലേക്ക് വിറ്റുകളഞ്ഞവനുമായിരുന്ന ഇബ്ന്‍ ഖാസിമിനെയാണ്. ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്ര ബോധമില്ലാത്ത ഒരുത്തനെയാണ് അവര്‍ക്ക് പ്രിയം. അന്ധമായ ബൈബിള്‍ വിരോധം മൂലം ചിന്താശേഷി പണ്ടേയില്ലാത്ത മുസ്ലീങ്ങള്‍ കേട്ടത് പാതി കേള്‍ക്കാത്ത പാതി ഇബ്ന്‍ ഖാസിം പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങിയിരിക്കുകയാണ്. അല്ല എന്ന് പറയാന്‍ ധൈര്യമുള്ള ഏതെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍ അവന്‍ ഞാന്‍ പറഞ്ഞതിനെതിരായ തെളിവ് കൊണ്ടുവരട്ടെ. മുഹമ്മദോ സ്വഹാബിമാരോ ആദ്യകാല ഖുര്‍ആന്‍ പണ്ഡിതന്മാരോ ആരെങ്കിലും, ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് പറഞ്ഞതായ ഒരു രേഖ കൊണ്ടുവരട്ടെ!!

]]>
https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4/feed/ 2
അല്ലാഹുവിനെക്കാള്‍ ശക്തന്‍ പൗലോസ്‌ അഥവാ പൌലോസിനു മുന്നില്‍ മുട്ടുമടക്കിയ അല്ലാഹു!!! https://sathyamargam.org/2013/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4/#comments Thu, 03 Oct 2013 10:22:09 +0000 http://www.sathyamargam.org/?p=785 അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

 

അനുഗൃഹീത അപ്പോസ്തലനായ പൗലോസിനു നേരെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കുകന്നത് ദാവാക്കാര്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുകയാണല്ലോ. അവരുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം:

 

1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക്‌ ഈസാ നബിയെ അയച്ചു. (ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക്‌ അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത്‌ കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിനു മുമ്പോ പിമ്പോ ഒരാളും ജനിച്ചിട്ടില്ല. പ്രസവിച്ച്‌ തൊട്ടിലില്‍ കിടത്തിയിരിക്കുന്ന സമയത്ത്‌ ഈസാ സംസാരിച്ചതു പോലെ (സൂറാ.19:27-33) അതിനു മുമ്പോ പിമ്പോ ഒരു ശിശുവും സംസാരിച്ചിട്ടില്ല. “ഈസാ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്‌ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അള്ളാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അള്ളാഹുവിന്‍റെ അനുവാദപ്രകാരം ജന്മനാ കാഴ്‌ചയില്ലാത്തവരേയും പാണ്ടുരോഗിയേയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍” (സൂറാ.3:49). ഈസയുടെ കുട്ടിക്കാലത്ത്‌ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണു കൊണ്ട്‌ പ്രാവുകളെ ഉണ്ടാക്കി അവയില്‍ ഊതി അവക്ക്‌ ജീവന്‍ കൊടുത്തതു പോലെ അതിനു മുമ്പോ പിമ്പോ ഒരാളും ചെയ്‌തിട്ടില്ല. ‘റൂഹള്ളാ’ (അള്ളാഹുവിന്‍റെ ആത്മാവ്‌, സൂറാ.4:171) എന്ന്‌ അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. ‘കലിമത്തുള്ളാ’ (അള്ളാഹുവിന്‍റെ വചനം, സൂറാ.3:45) എന്നും അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. “വ്യക്തമായ അടയാളങ്ങളുമായി മര്‍യമിന്‍റെ മകനായ ഈസായെ നാം അയയ്‌ക്കുകയും പരിശുദ്ധാത്മാവിനാല്‍ അവന്‌ പിന്‍ബലം കൊടുക്കുകയും ചെയ്‌തു” (സൂറാ.2:253) എന്ന്‌ അള്ളാഹു പറഞ്ഞിട്ടുള്ളത്‌ ഈസാ നബിയെപ്പറ്റി മാത്രമാണ്‌, മുഹമ്മദിനു പോലും അള്ളാഹു അങ്ങനെയൊരു പിന്‍ബലം നല്‍കിയതായി ഖുര്‍ ആനിലില്ല!! ഈസാ അള്ളാഹുവിന്‍റെ പക്കല്‍നിന്നുള്ള അനേകം ദൃഷ്‌ടാന്തങ്ങളും കൊണ്ടാണ്‌ യിസ്രായീല്യരുടെ അടുക്കല്‍ വന്നത്‌. കുരുടന്മാര്‍ക്ക്‌ കാഴ്‌ച കൊടുത്തത്‌, മുടന്തരെ നടത്തിയത്‌, ഊമര്‍ക്ക്‌ സംസാരശേഷി കൊടുത്തത്‌, കുഷ്‌ഠരോഗികള്‍ക്ക്‌ സൗഖ്യം കൊടുത്തത്‌, ഭക്ഷണം അനേകായിരമിരട്ടി വര്‍ദ്ധിപ്പിച്ച്‌ കൊടുത്തത്‌, മരിച്ചവരെ ഉയിര്‍പ്പിച്ചത്‌ തുടങ്ങി അനേകമനേകം ദൃഷ്‌ടാന്തങ്ങള്‍ ഈസാ നബി കാണിച്ചപ്പോള്‍ മരുന്നിനു പോലും ഒരു ദൃഷ്‌ടാന്തം കാണിക്കാന്‍ മുഹമ്മദിഌ കഴിഞ്ഞില്ല എന്നതും മറക്കരുത്‌.)

 

2) ഈസാ നബി യെഹൂദന്മാരെ അള്ളാഹുവില്‍ നിന്ന്‌ ഇറക്കിക്കിട്ടിയ ഇഞ്ചീല്‍ പഠിപ്പിച്ചു.

 

3) അതിനു ശേഷം ഈസാ നബി സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു.

 

4) ഈസാ നബി ഭൂമിയില്‍ നിന്ന്‌ മാറ്റപ്പെട്ടതിനു ശേഷം പൗലോസ്‌ രംഗപ്രവേശം ചെയ്യുന്നു.

 

5) പൗലോസ്‌ ഈസാ നബിയുടെ സന്ദേശത്തേയും പഠിപ്പിക്കലുകളെയുമെല്ലാം മാറ്റിത്തിരുത്തുകയും അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിക്കുകയും ചെയ്യുന്നു. (അള്ളാഹുവിന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിന്‌ ഒരൊറ്റ അത്ഭുതം പോലും ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍, ഈസാനബി ചെയ്‌തതു പോലെത്തന്നെ മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‌പിച്ചും രോഗികളെ സൗഖ്യമാക്കിയും ഭൂതങ്ങളെ പുറത്താക്കിയുമാണ്‌ (പൗലോസിന്‍റെ വസ്‌ത്രവും തോള്‍മുണ്ടും രോഗികളുടെ മേല്‍ കൊണ്ടുവന്ന്‌ ഇടുമ്പോള്‍ വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ വിട്ടുപോവുകയും ചെയ്‌തു-അപ്പോ.പ്രവൃ.19:11,12) പൗലോസ്‌ അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിച്ചത്‌!!)

 

6) ഈ കാര്യങ്ങളെല്ലാം ചെയ്‌തതിനു ശേഷം ‘ക്രിസ്‌ത്യാനിത്വത്തിനു വേണ്ടി റോമാക്കാരുടെ കയ്യാല്‍’ പൗലോസ്‌ ക്രിസ്തുവിന്‍റെ രക്തസാക്ഷിയാകുന്നു!!

 

6) അള്ളാഹുവിന്‍റെ സന്ദേശത്തിനെതിരായി പൗലോസ്‌ പറഞ്ഞ കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറി.

 

7) അള്ളാഹുവില്‍ നിന്ന്‌ ഈസാനബി അറിയിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ നിഷ്‌കരുണം ചവിട്ടി മെതിക്കപ്പെടുകയും കാലക്രമേണ വിസ്‌മൃതമാക്കപ്പെടുകയും ചെയ്‌തു!!!

 

ഇതാണ്‌ ഇവിടെയുള്ള കുറെ മുസ്ലീങ്ങള്‍ പറയുന്നതിന്‍റെ ചുരുക്കം. അള്ളാഹു എത്രമാത്രം ബലഹീനനാണെന്ന്‌ നോക്കുക. ‘മല പോലെ വന്നത്‌ എലി പോലെ പോയി’ എന്ന പഴഞ്ചൊല്ലു പോലെ അതിനു മുമ്പോ പിമ്പോ ഉള്ള ഒരാള്‍ക്കും കൊടുക്കാത്ത അത്യത്ഭുത ദൃഷ്‌ടാന്തങ്ങള്‍ കൊടുത്തുകൊണ്ട്‌ ഈസാ നബിയിലൂടെ അള്ളാഹു അവതരിപ്പിച്ച ഇഞ്ചീല്‍ വെറും ഗ്യാസ്‌ പോലെ ആയിത്തീര്‍ന്നു!! തന്‍റെ പ്രവാചകനായ ഈസാ നബിയിലൂടെ താന്‍ അവതരിപ്പിച്ച തന്‍റെ സന്ദേശത്തെ സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാത്ത വെറുമൊരു ദുര്‍ബ്ബലനാണ്‌ അള്ളാഹു എന്നത്ര ഈ മുസ്ലീങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി അവരുടെ വാദങ്ങള്‍ വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌ . ഇതുപോലൊരു ഗതികേട്‌ അള്ളാഹുവിനെന്നല്ല, ഞങ്ങളോട്‌ കഠിനവിരോധം പുലര്‍ത്തുന്നവര്‍ക്ക്‌ പോലും ഉണ്ടാകരുതെന്നാണ്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്‌ . പൌലോസിനെതിരെ പ്രചരണം നടത്തുന്ന മുസ്ലീങ്ങളുടെ ഈ അഭിപ്രായങ്ങള്‍ തന്നെയാണോ തങ്ങളുടെ ദേവനായ അള്ളാഹുവിനെക്കുറിച്ച്‌ ബാക്കിയുള്ള മുസ്ലീങ്ങള്‍ക്കും ഉള്ളത്? അള്ളാഹു ഇത്രത്തോളം ദുര്‍ബ്ബലനല്ല എന്നാണ്‌ അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, അവര്‍ പൗലോസ്‌ അപ്പോസ്തലനെതിരെ പറഞ്ഞത് പിന്‍വലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യേണ്ടതായിരുന്നില്ല? അവര്‍ അങ്ങനെ ചെയ്യാത്തതുകൊണ്ട്‌ അവരുടേയും വിശ്വാസം ഇതുപോലെയൊക്കെത്തന്നെയാണെന്ന്‌ ഒരാള്‍ ധരിച്ചുപോയാല്‍, അയാളെ കുറ്റം പറയാനൊക്കുമോ? അള്ളാഹുവിന്‍റെ സന്ദേശത്തേയും പദ്ധതികളേയും ഒറ്റക്ക്‌ നിന്ന്‌ അട്ടിമറിച്ച പൗലോസിന്‌ അള്ളാഹുവിനേക്കാള്‍ ശക്തിയുണ്ട്‌ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ ഞങ്ങള്‍ പൗലോസിനെ അള്ളാഹുവിനേക്കാള്‍ വളരെ ഉയര്‍ന്നവനായി പരിഗണിക്കുകയും പൗലോസ്‌ പറഞ്ഞതെല്ലാം അതേപടി വിശ്വസിക്കുകയും ചെയ്യുന്നു. മറുവശത്ത്‌, സര്‍വ്വശക്തനെന്നവകാശപ്പെടുകയും എന്നാല്‍ (ഇവിടെയുള്ള ചില മുസീങ്ങള്‍ വാദിക്കുന്നത് പ്രകാരം) തന്‍റെ സ്വന്തം സന്ദേശം പോലും സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബലനായ അള്ളാഹുവിന്‍റെ ദയനീയാവസ്ഥയില്‍ ഞങ്ങള്‍ക്ക്‌ സഹതാപമല്ലാതെ വേറെ യാതൊന്നുമില്ല!

 

ഇവരുടെ ഈ വാദമുഖം ഒരു ഇസ്ലാം മതവിശ്വാസിയുടെ മുമ്പാകെ അവന്‍റെ ആത്മരക്ഷയോടുള്ള ബന്ധത്തില്‍ വളരെ താത്വികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. അവയ്‌ക്ക്‌ വ്യക്തമായ ഉത്തരം കിട്ടിയില്ലെങ്കില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്ക്‌ ഇസ്ലാം മതവിശ്വാസിയായി തുടരാന്‍ സ്വന്തം മനഃസാക്ഷിയെ കുഴിവെട്ടി മൂടേണ്ടി വരും. അഭിമാനിയായ ഒരു മനുഷ്യന്‍ തന്‍റെ വാക്ക്‌ സംരക്ഷിക്കേണ്ടതിന്‌ സ്വന്തം ജീവനും ബലി കഴിക്കാന്‍ തയ്യാറാകും എന്ന്‌ നമുക്കറിയാം. വാക്കിന്‌ ജീവനേക്കാള്‍ വിലയുണ്ട്‌ എന്നര്‍ത്ഥം. എന്നാല്‍ അതേ മനുഷ്യന്‍ തന്‍റെ അടിമയുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ തന്റെ ജീവന്‍ നഷ്‌ടപ്പെടുത്തുമോ? ഒരു നാളും ഇല്ല. മറിച്ച്‌ അടിമയാണ്‌ തന്‍റെ യജമാനനു വേണ്ടി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തേണ്ടത്‌. എന്നാല്‍ തന്‍റെ[ മക്കളുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ ആ യജമാനന്‍ തന്‍റെ ജീവനും ന്‌ടപ്പെടുത്താന്‍ തയ്യാറാകും. ഒരു അടിമക്ക്‌ സ്വന്തം ജീവനല്ല, തന്‍റെ യജമാനന്‍റെ ജീവനാണ്‌ വലുത്‌. യജമാനന്‌ താന്‍ കൊടുക്കുന്ന വാക്ക്‌ ആണ്‌ തന്‍റെ സ്വന്തം ജീവനേക്കാള്‍ വലുത്‌.

 

ഇവിടെ അടിമ എന്നത്‌ ഇസ്ലാം മത വിശ്വാസിയാണ്‌ . യജമാനന്‍ അള്ളാഹുവാണ്‌ . യജമാനന്‍റെ വാക്കുകള്‍ എന്നത്‌ താന്‍ ഈസാ നബിയ്‌ക്ക്‌ കൊടുത്ത ഇഞ്‌ജീല്‍ ആണ്‌ . തന്‍റെ സ്വന്തം വാക്കുകളെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത അള്ളാഹുവിന്‌ തന്‍റെ അടിമകളുടെ ജീവന്‍ സംരക്ഷിക്കാഌള്ള താല്‍പര്യം എത്രമാത്രമുണ്ടാകും? എന്ത്‌ ധൈര്യത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഭരമേല്‍പിക്കേണ്ടത്‌? തന്‍റെ വാക്കുകള്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയില്ലാത്ത ഒരാള്‍ക്ക്‌ തന്‍റെ അടിമകളുടെ ജീവന്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയുണ്ടാകുമോ? മനുഷ്യനേക്കാള്‍ എത്രയോ ശക്തിയുള്ളവനാണ്‌ ഇബിലീസ്‌ . അരിഞ്ഞിട്ടാല്‍ വാടിപ്പോകുന്ന ഇളം പുല്ലിന്‌ തുല്യനായ ഒരു മനുഷ്യന്‍റെ (പൗലോസിന്‍റെ) കയ്യില്‍ നിന്ന്‌ സ്വന്തം സന്ദേശം രക്ഷിച്ചെടുക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെയാണ്‌ ഇബിലീസിന്‍റെ കയ്യില്‍ നിന്ന്‌ തന്‍റെ അടിമകളുടെ ആത്മാക്കളെ മോചിപ്പിക്കുക? എന്തു വിശ്വാസത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഏല്‍പ്പിക്കേണ്ടത്‌? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ. യുക്തിബോധവും ചിന്താശേഷിയുമുള്ള ഏത്‌ കൊച്ചു കുട്ടിക്കും എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ഈ ചോദ്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാതെ അനുഗൃഹീത അപ്പൊസ്തലനായ പൌലോസിനു എതിരെ പ്രചരണം നടത്തുന്ന ദാവാക്കാരുടെ ബൗദ്ധിക പാപ്പരത്തവും യുക്തിഹീനതയും എത്രത്തോളമുണ്ടെന്ന്‌ വായനക്കാര്‍ ചിന്തിച്ചു കൊള്ളുക.

 

ബൈബിളിലെ സത്യദൈവം ഈ വിധം ദുര്‍ബ്ബലനല്ലെന്ന്‌ മാത്രമല്ല, സര്‍വ്വശക്തഌം സര്‍വ്വജ്ഞാനിയും അത്യുന്നതനുമാകയാല്‍, പണ്ട്‌ പിതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ഭാഗം ഭാഗമായും വിവിധമായും നല്‍കപ്പെട്ട തന്‍റെ സന്ദേശങ്ങളുടെ പൂര്‍ണ്ണതയായി, അന്ത്യകാലത്ത്‌ തന്‍റെ ഏകജാതനായ പുത്രനിലൂടെ നല്‍കപ്പെട്ട സമ്പൂര്‍ണ്ണ വെളിപ്പാടിന്‌ ഒരു ഗ്ലാനിയും സംഭവിക്കുവാന്‍- അതിലെ ഒരു വള്ളിയോ പുള്ളിയോ മാറിപ്പോകുവാന്‍ പോലും- അവന്‍ അഌവദിക്കുന്നതല്ല! തന്‍റെ ശരീരമായ സഭയെ ഉപദ്രവിച്ചു മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്ന ശൗല്‍ എന്ന പരീശപ്രമാണിയെ തന്‍റെ ശക്തിയുള്ള കരത്താല്‍ പിടിച്ചതും, അവനെ തന്‍റെ നാമത്തിഌ വേണ്ടി ഉപദ്രവങ്ങളും കഷ്‌ടങ്ങളും പീഢകളും ത്യാഗങ്ങളും സഹിപ്പാനുള്ള പൗലോസ്‌ എന്ന ഒരു പാത്രമാക്കിത്തീര്‍ത്തതും യെഹൂദന്മാരുടേയും ജാതികളുടേയും ഇടയില്‍ തന്‍റെ മാറ്റമില്ലാത്ത സുവിശേഷ സന്ദേശം എത്തിക്കേണ്ടതിന്‌ അവനെ അപ്പൊസ്‌തലനായി അഭിഷേകം ചെയ്‌തതും ഇതേ സര്‍വ്വശക്തിയുള്ള ദൈവമായ യേശുക്രിസ്‌തു തന്നെ!! അവന്‍റെ സന്ദേശങ്ങള്‍ മാറ്റിമറിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല…

]]>
https://sathyamargam.org/2013/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4/feed/ 3
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4) https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/ https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/#comments Thu, 19 Sep 2013 11:52:12 +0000 http://www.sathyamargam.org/?p=777 എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് ഓരോന്നായി പരിശോധിക്കാം.

 

1. പിതാവിന്‍റെ നാമം വെളിപ്പെടുത്തിക്കൊടുക്കുന്നു.

പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്ന നാമം വെളിപ്പെടുത്തിക്കൊടുത്തത് യഹോവയുടെ ദൂതനാണ്. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ യേശുക്രിസ്തു പറയുന്നത് “നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.17:6) “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും” (യോഹ.17:26) എന്നാണ്. ഇതു പറഞ്ഞിട്ട് കര്‍ത്താവ് ശിഷ്യന്മാരുമായി കിദ്രോന്‍ തോടിനക്കരേക്ക് പോയി. അവിടെയുള്ള തോട്ടത്തില്‍ ആയിരിക്കുമ്പോഴാണ് മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരും പട്ടാളക്കാരും ഇസ്കര്യാത്തോ യൂദയുടെ നേതൃത്വത്തില്‍ കര്‍ത്താവിനെ പിടിക്കാന്‍ വരുന്നത്. അവര്‍ വന്നപ്പോള്‍ കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു’ എന്ന്. അവര്‍പറഞ്ഞു: ‘നസറായനായ യേശുവിനെ’ എന്ന്. അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: ‘അത് ഞാന്‍ ആകുന്നു’ എന്ന്. അതുകേട്ടതും അവര്‍ പിന്‍വാങ്ങി നിലത്തുവീണു. വീണ്ടും കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു?’ എന്ന്. നസറായനായ യേശുവിനെ എന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ “ഞാന്‍ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ’ എന്നു യേശു ഉത്തരം പറഞ്ഞു.

 

ഇവിടെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുള്ളത് ‘നിന്‍റെ നാമം ഞാന്‍ ഇനിയും വെളിപ്പെടുത്തും’ എന്ന് പിതാവിനോട് പറഞ്ഞിട്ട് പിന്നെ യേശു ക്രിസ്തു പറയുഞ്ഞ ‘ഞാന്‍ ആകുന്നു’ എന്ന വാക്കാണ്‌. പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതും ‘ഞാന്‍ ആകുന്നു’ എന്ന വാക്കു തന്നെയാണ്. പുറപ്പാടില്‍ മോശെക്കു പ്രത്യക്ഷപ്പെട്ട് തന്‍റെ നാമം വെളിപ്പെടുത്തിയ യഹോവയുടെ ദൂതനും യേശുക്രിസ്തുവും ഒരേ ആളത്വമാണ് എന്ന് ഇതില്‍നിന്നും തെളിയുന്നു.

 

2. നിയോഗിച്ചയക്കുന്നു.

പുറ.3:7-10 വരെയുള്ള ഭാഗത്ത് യഹോവയുടെ ദൂതന്‍ മിസ്രയീമില്‍ അടിമത്തത്തിലിരിക്കുന്ന യിസ്രായേല്‍ ജനത്തെ മോചിപ്പിക്കാന്‍ വേണ്ടി മോശെയെ നിയോഗിച്ചയക്കുന്നത് കാണാം. ന്യായാ.6:14-ല്‍ യഹോവയുടെ ദൂതന്‍ മിദ്യാന്യ അടിമത്തത്തില്‍ കഴിയുന്ന യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ഗിദേയോനെ നിയോഗിച്ചയക്കുന്നത് കാണാം: “അപ്പോള്‍ യഹോവ അവനെ നോക്കി: “നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.” ന്യായാ.13:1-21 വരെയുള്ള ഭാഗത്ത് ഫെലിസ്ത്യരുടെ അടിമത്തത്തില്‍ നിന്ന് യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ശിംശോനെ ജനനത്തിനു മുന്‍പേ നിയോഗിക്കുന്നത് കാണാന്‍ കഴിയും. അപ്രകാരം തന്നെ പുതിയ നിയമത്തില്‍ യേശുക്രിസ്തു സാത്താന്‍റെ അധീനതയില്‍ നിന്ന് ലോകത്തെ വിടുവിക്കേണ്ടതിനു തന്‍റെ ശിഷ്യന്മാരെ സുവിശേഷവുമായി നിയോഗിച്ചയക്കുന്നത് കാണാം: “യേശു അടുത്തുചെന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു” (മത്തായി.28:18-20)

 

3.         ബന്ധനത്തിലിരിക്കുന്നവരെ മോചിപ്പിക്കുന്നു

സങ്കീ.34:7-ല്‍ പറയുന്നത് “യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്നാണ്. ഇതിനുള്ള നല്ലൊരു ഉദാഹരണം 2.രാജാ.19:35-ല്‍ കാണാം. ഹിസ്കിയാ രാജാവിനെതിരെ പടയുമായി വന്നു യിസ്രായെലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന അശ്ശൂര്യസൈന്യത്തിന്‍റെ പാളയത്തില്‍ യഹോവയുടെ ദൂതന്‍ രാത്രിയില്‍ കടന്നു ചെന്ന് ഒരുലക്ഷത്തിഎണ്‍പത്തയ്യായിരം സൈനികരെ കൊന്നു യിസ്രായേലിനെ വിടുവിച്ചതായി പറയുന്നുണ്ട്. ഇനി പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെ നോക്കിയാലോ? എബ്രായ ലേഖനകാരന്‍ പറയുന്നു: “മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രാ.2:14,15). യേശുക്രിസ്തുവിന്‍റെ അരികില്‍ കടന്നു ചെന്ന് ജീവരക്ഷ പ്രാപിച്ച അനേകരെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി അവന്‍ മരണ ഭീതിയില്‍ നിന്നും വിടുവിച്ചു നിത്യസമാധാനത്തിലാക്കി വെക്കുന്നു.

 

4.         പക്ഷവാദം ചെയ്യുന്നു.

സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ യഹോവയുടെ ദൂതന്‍ യെരുശലേമിനും യെഹൂദ്യപട്ടണങ്ങള്‍ക്കും വേണ്ടി യഹോവയോടു പക്ഷവാദം ചെയ്യുന്നത് നാം കാണുന്നുണ്ട് (സെഖര്യാ.1:12). പുതിയനിയമത്തില്‍ 1.യോഹ.2:1,2-ല്‍ പറയുന്നത് ഇപ്രകാരമാണ്: “എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്‍റെ പാപത്തിന്നും തന്നേ.”

 

5.         ആശ്വസിപ്പിക്കുന്നു.

ഉല്‍പത്തി.16:7-13 വരെയുള്ള ഭാഗത്ത് സാറായിയുടെ മുന്നില്‍നിന്നു ഓടിപ്പോകുന്ന ഹാഗാറിനെ യഹോവയുടെ ദൂതന്‍ ആശ്വസിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഇനി പുതിയ നിയമത്തിലേക്ക് വന്നാല്‍ ഇതേ ശുശ്രൂഷ കര്‍ത്താവായ യേശുക്രിസ്തു നിര്‍വ്വഹിക്കുന്നതായി കാണാം:

 

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്റെ ആത്മാവു എന്‍റെമേല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല്‍ പതിഞ്ഞിരുന്നു. അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി” (ലൂക്കോ.4:18-21).

 

മറ്റൊരു വേദഭാഗം കൂടി നോക്കാം:

 

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും” (മത്തായി.11:28,29)

 

അതേ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഭൌമിക ശുശ്രൂഷകളില്‍ അതിപ്രധാനമായ ഒന്നായിരുന്നു ആശ്വാസം വേണ്ടവര്‍ക്ക് ആശ്വാസം കൊടുക്കല്‍ . പഴയനിയമകാലത്ത് യഹോവയുടെ ദൂതന്‍ നിര്‍വ്വഹിച്ചിരുന്ന ഈ ശുശ്രൂഷ പുതിയ നിയമത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവാണ് നിര്‍വ്വഹിക്കുന്നത്.

 

6.         ഉടമ്പടി ഉറപ്പിക്കുന്നു.

 

ഉല്‍പ്പത്തി.22:15-19 വരെയുള്ള ഭാഗത്ത് നാം വായിക്കുന്നത് ഇപ്രകാരമാണ്: “യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍-ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.”

 

ഉല്‍പ്പത്തി.12,15 എന്നീ അദ്ധ്യായങ്ങളില്‍ യഹോവ അബ്രാഹാമിനോടു ഉടമ്പടി ചെയ്തിട്ടുള്ളതായി നാം വായിക്കുന്നുണ്ട്. ഇപ്പോള്‍ അതേ ഉടമ്പടി ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇവിടെ യഹോവയുടെ ദൂതന്‍ . പഴയനിയമത്തില്‍ മറ്റൊരു സ്ഥലത്തും യഹോവയുടെ ദൂതന്‍ ജനങ്ങളുമായി ഉടമ്പടി  ചെയ്തതായി പറയുന്നുണ്ട്:

 

“അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്‍റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു? അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.” (ന്യായാ.2:1-3)

 

ഇവിടെ യഹോവയുടെ ദൂതന്‍ പറയുന്നത് “നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല” എന്ന് താന്‍ പറഞ്ഞിരുന്ന കാര്യമാണ് വിഷയത്തോടുള്ള ബന്ധത്തില്‍ നാം ചിന്തിക്കുന്നത്. വാസ്തവത്തില്‍ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോട് നിയമം ചെയ്യുന്നത് (പുറ.24:8) യഹോവയായ ദൈവമാണ്! എന്നാല്‍ ഇവിടെ യഹോവയുടെ ദൂതന്‍ അവകാശപ്പെടുന്നത് ‘താനാണ് നിയമം ചെയ്തത്’ എന്നത്രേ!!

 

ഇനി പുതിയ നിയമത്തിലേക്ക് വന്നാലോ? യേശുക്രിസ്തു ജനവുമായി എന്തെങ്കിലും നിയമം ചെയ്തിട്ടുണ്ടോ? നമുക്ക്‌ നോക്കാം:

 

“അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു. “വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്‍റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: “എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്താ.26:26-28)

 

യേശുക്രിസ്തു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചിട്ടുണ്ട്! യഹോവയായ ദൈവം മോശ മുഖാന്തരം ചെയ്ത ഉടമ്പടി യിസ്രായേല്‍ ജനത്തോട് മാത്രമായിരുന്നെങ്കില്‍ യേശുക്രിസ്തു ചെയ്ത ഉടമ്പടി മുഴു ലോകത്തിനും ബാധകമാകുന്ന ഉടമ്പടിയാണ്. യിസ്രായേല്‍ ജനവും യഹോവയും തമ്മിലുള്ള ഉടമ്പടിയുടെ മധ്യസ്ഥനായ മോശ മരണത്തിനു വിധേയനായിരുന്നെങ്കില്‍ പുതിയ ഉടമ്പടിയുടെ മധ്യസ്ഥന്‍ മരണത്തെ ജയിച്ചു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്. മോശൈക ഉടമ്പടി ഉറപ്പിക്കപ്പെട്ടത്‌ കാളക്കിടാങ്ങളുടെ രക്തത്താലായിരുന്നുവെങ്കില്‍ മനുഷ്യവര്‍ഗ്ഗവുമായുള്ള ദൈവത്തിന്‍റെ പുതിയ ഉടമ്പടി ഉറപ്പിക്കപ്പെടുന്നത് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത പരിശുദ്ധമായ രക്തത്താലാണ്. അതേ, എന്തുകൊണ്ടും പഴയ നിയമത്തെക്കാള്‍ എത്രയോ ഉന്നതമായതാണ് പുതിയ നിയമം!

 

വേറൊരു വേദഭാഗം കൂടി നോക്കാം:

 

“അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്കു ലഭിക്കേണ്ടതിന്നു അവന്‍ പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥന്‍ ആകുന്നു. നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു  “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം. ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല” (എബ്രാ.9:15-25)

 

7.         ന്യായവിധി നടപ്പിലാക്കുന്നു.

 

പഴയനിയമത്തില്‍ യഹോവയുടെ ദൂതന്‍ ന്യായവിധി നടപ്പാക്കിയിരുന്നതായി നമുക്ക്‌ കാണാന്‍ കഴിയും. ചില വേദഭാഗങ്ങള്‍ നാം മുന്‍പേ ചിന്തിച്ചതുമാണ്. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു” (1.ദിന.21:15,16)

 

“അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്‍പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു” (2.രാജാ.19:35)

 

ഇവിടെ മാത്രമല്ല, മറ്റു പലയിടങ്ങളിലും ന്യായവിധി നടത്തുന്നത് യഹോവയുടെ ദൂതന്‍ ആണെന്ന് പഴയ നിയമം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സംഹാരകന്‍ എന്ന പേരില്‍ ഇതേ ദൂതന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, പഴനിയമത്തിന്‍റെ താളുകളില്‍ ! പുതിയ നിയമത്തിലേക്ക് വന്നാലോ? പുതിയ നിയമത്തില്‍ ആരാണ് ന്യായവിധി നടത്തുന്നത്? നമുക്ക്‌ നോക്കാം:

 

“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” (യോഹ.5:22)

 

പുതിയനിയമമനുസരിച്ച് ന്യായവിധി നടത്തുന്നത് യേശുക്രിസ്തുവാണ്!! അതിനുള്ള കാരണവും കര്‍ത്താവ് പറയുന്നുണ്ട്, “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു” എന്നതാണ് ആ കാരണം. പിതാവിനെ എങ്ങനെയാണോ ബഹുമാനിക്കേണ്ടത്, അങ്ങനെ തന്നെ പുത്രനേയും ബഹുമാനിക്കേണ്ടതുണ്ട്! പിതാവിനെ സ്രഷ്ടാവ്‌ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സ്രഷ്ടാവ്‌ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം! പിതാവിനെ ദൈവം എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും ദൈവം എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!! പിതാവിനെ സര്‍വ്വശക്തന്‍ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സര്‍വ്വ ശക്തന്‍ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!!! (തുടരും..)

]]>
https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/feed/ 4
യഹോവയുടെ ദൂത പ്രത്യക്ഷതകള്‍ (ഭാഗം-3) https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/ https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/#respond Thu, 19 Sep 2013 04:44:50 +0000 http://www.sathyamargam.org/?p=772 യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്.

നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം:

  1. “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു. എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും. എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും” (പുറ.23:20-23)

യഹോവയായ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോട് പറഞ്ഞ വചനമാണ് മുകളില്‍ ഉള്ളത്. അവിടെ യഹോവ പറയുന്നത് ‘ഒരു ദൂതനെ നിന്‍റെ മുന്‍പില്‍ അയക്കുന്നു’ എന്നാണ്. ഇത് കേവലം ഒരു സന്ദേശ വാഹകനായ ദൂതനല്ല, കാരണം ഈ ദൂതനില്‍ യഹോവയുടെ നാമം ഉണ്ട്. ദൈവത്തിന്‍റെ നാമം ദൈവത്തില്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, അവന്‍റെ സൃഷ്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. യഹോവ എന്ന നാമം യഹോവയ്ക്കു മാത്രമല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് ന്യായപ്രമാണത്തില്‍ കല്പന ഉള്ളപ്പോള്‍ അവന്‍റെ സൃഷ്ടികളായ ദൂതന്മാര്‍ ആ നാമം തങ്ങള്‍ക്കായി എടുക്കും എന്ന് ചിന്തിക്കുന്നത് ഭോഷത്വമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ ദൂതനല്ല എന്ന് വ്യക്തം. ഇവിടെ യഹോവയും യഹോവയുടെ ദൂതനും എന്ന ഭിന്നരായ രണ്ടു വ്യക്തികളെ നാം കാണുന്നു.

  1. “ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്‍റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു” (പുറ.32:34)

“അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നീയും മിസ്രയീം ദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു” (പുറ.33:1-3)

മോശെ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ ഹോരെബ്‌ പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് യിസ്രായേല്‍ ജനം മോശെയെ കാണാതിരുന്നപ്പോള്‍ അഹരോനോടു പറഞ്ഞു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി അതാണ്‌ തങ്ങളെ മിസ്രയീം ദേശത്ത് നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം എന്ന് പറഞ്ഞു. ഈ സംഭവത്തിനുശേഷം ദൈവം മോശെയോടു പറയുന്ന കാര്യമാണ് ഈ രണ്ടു വചനങ്ങളും. യഹോവ പറയുന്നത് ‘നീ ദുശ്ശാഠ്യമുള്ള ജനമായതിനാല്‍ ഞാന്‍ നിന്‍റെ നടുവില്‍ നടക്കുകയില്ല, എന്‍റെ ദൂതനെ ഞാന്‍ നിനക്ക് മുമ്പായി അയക്കും’ എന്നാണ്. ഇവിടേയും യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ് എന്ന് നമുക്ക്‌ കാണാം.

  1. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: ‘മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു” (1.ദിന.21:15)

ഈ ഭാഗം നാം മുന്‍പ്‌ വിചിന്തനം ചെയ്തിട്ടുള്ളതാണ് എന്നതിനാല്‍ സന്ദര്‍ഭം വിശദീകരിക്കുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്ന ദൂതന്‍ യഹോവയാണെന്നു നാം നേരത്തെ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ ദൂതനെ യഹോവ അയച്ചതാണെന്ന് ദൈവവചനം പറയുന്നു. അര്‍ത്ഥാല്‍ യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ്.

  1. “എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു” (സെഖര്യാ.1”12)

ഇവിടെ യഹോവയുടെ ദൂതന്‍ യഹോവയുടെ മുന്‍പാകെ യെരുശലേമിനും യഹൂദ്യ രാജ്യത്തിനും വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയാണ്. ഇവിടേയും തെളിയുന്നത് യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ് എന്ന സത്യമത്രേ.

യഹോവയുടെ ദൂതന്‍ എന്ന പേരില്‍ മാത്രമല്ലാതെ വേറെ ചില പേരുകളിലും ഈ ദൂതന്‍റെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാവുന്നതാണ്. നമുക്ക്‌ അതും പരിശോധിക്കാം:

  1. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി എന്ന നിലയിലുള്ള പ്രത്യക്ഷത:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15)

യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു നാല്പതു വര്‍ഷത്തെ  മരുഭൂമി വാസവും കഴിഞ്ഞു യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചു വാഗ്ദത്ത കനാന്‍ നാട്ടില്‍ കടന്നു ഗില്‍ഗാലില്‍ പാളയമിറങ്ങിയിരിക്കുകയാണ്. ഗില്‍ഗാലില്‍ വെച്ച് യോശുവ ജനത്തെ പരിഛേദന കഴിപ്പിച്ചു. അത് വരെ ലഭിച്ചു കൊണ്ടിരുന്ന മന്ന നിന്നുപോയി. കനാന്‍ നാട്ടിലെ ജനങ്ങള്‍ അതിശക്തരാണ്. അനാക്യമല്ലന്മാര്‍ ഉള്ള രാജ്യം. പരിഛേദന കഴിഞ്ഞ പുരുഷപ്രജകള്‍ എല്ലാം വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി കനാന്‍ നാട്ടിലുള്ളവര്‍ യിസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ യിസ്രായേല്‍ സൈന്യാധിപനും നായകനുമായ യോശുവ ചിന്താകുലനായി യെരീഹോവിനു സമീപത്തുള്ള വെളിമ്പ്രദേശത്തു ഇരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി കയ്യില്‍ വാള്‍ ഊരിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നത് കാണുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ വായിച്ചത്. “യഹോവയുടെ സൈന്യത്തിന്‍റെ അധിപതി” എന്നാണു വന്നയാള്‍ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. ‘സൈന്യങ്ങളുടെ യഹോവ’ തന്നെയാണ് ‘യഹോവയുടെ സൈന്യത്തിന്‍റെ അധിപതി’ എന്ന് തിരിച്ചറിഞ്ഞ യോശുവ സാഷ്ടാംഗം നമസ്കരിക്കുകയാണ്. വന്നിരിക്കുന്നത് യഹോവ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ യോശുവയ്ക്ക് കഴിഞ്ഞു. യോശുവ ഈ വ്യക്തിയെ വിളിക്കുന്നത്‌ ‘കര്‍ത്താവ്’ എന്നാണ്. മാത്രമല്ല, മോശെക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവയുടെ ദൂതന്‍ പറഞ്ഞ “നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന അതേ വാചകങ്ങള്‍ തന്നെയാണ് യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും പറഞ്ഞത്. ഇതില്‍നിന്നും യഹോവയുടെ ദൂതനും യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും ഒരേ ആള്‍ തന്നെയാണ് എന്ന് തെളിയുന്നു.

  1. ദൈവപുത്രന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“അപ്പോള്‍ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു. അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു. രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു. നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.  അതിന്നു അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു” (ദാനി.3:19-26)

ബാബിലോണ്‍ സാമ്രാജ്യസ്ഥാപകനായ നെബുഖദ്‌നേസ്സര്‍ ചക്രവര്‍ത്തി ദൂരാ സമഭൂമിയില്‍ സ്ഥാപിച്ച കൂറ്റന്‍ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കാതിരുന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു യെഹൂദാ പുരുഷന്മാരെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞപ്പോള്‍ അഗ്നിജ്വാലയില്‍നിന്നു അവരെ വിടുവിച്ചു അവരോടൊപ്പം എരിയുന്ന തീച്ചൂളയില്‍ നടക്കുന്ന ദൈവപുത്രനെ ഇവിടെ നാം കാണുന്നു.  ദൈവത്തിനു ഒരു പുത്രനുണ്ട് എന്ന് പഴയ നിയമകാലത്തുള്ളവര്‍ മനസ്സിലാക്കിയിരുന്നു. തെളിവിനായി ഒരു വാക്യം ഉദ്ധരിക്കാം:

“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്ത്? അവന്‍റെ മകന്‍റെ പേര്‍ എന്ത്? നിനക്കറിയാമോ?” (സദൃ.30:4)

മനുഷ്യപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണ്, അല്ലാതെ പട്ടിയോ പൂച്ചയോ ആടോ കടുവയോ ഒന്നുമല്ല എന്ന് നാം അര്‍ത്ഥം കൊടുക്കുന്നതുപോലെ ദൈവപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് ദൈവമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് ചിലര്‍ ചോദിക്കുന്നത് ദൈവത്തിനു ഭാര്യയില്ലാതിരിക്കെ എങ്ങനെ ഒരു പുത്രനുണ്ടാകും എന്നാണ്. എന്തും ഏതും ജഡികേച്ഛയോടെ മാത്രം നോക്കിക്കാണുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ‘ഉണ്ടാകട്ടെ’ എന്നുള്ള ഒരൊറ്റ വചനത്താല്‍ ഒന്നുമില്ലായ്മയില്‍ നിന്നും സകലതും ഉളവാക്കാന്‍ കഴിയുന്ന ദൈവത്തിനു ഒരു പുത്രന്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭാര്യയുടെ സഹായം കൂടിയേ തീരൂ എന്ന് വിചാരിച്ച് ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന മന്ദബുദ്ധികള്‍ ഇക്കാലത്തും ഉണ്ടല്ലോ എന്നോര്‍ത്ത്‌ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക്‌ കഴിയുകയില്ല. എന്തായാലും ദൈവപുത്രന്‍ എന്ന നിലയിലും പഴയനിയമത്തില്‍ ദൈവത്തിന്‍റെ പ്രത്യക്ഷത നമുക്ക്‌ കാണാന്‍ കഴിയുന്നു.

  1. സംഹാരകന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല” (പുറ.12:23)

മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് യഹോവയാണ് എന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ പറയുന്നത് ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് സംഹാരകന്‍ ആണെന്നാണ്. സംഹാരദൂതന്‍ പലപ്പോഴും യിസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യിസ്രായേലിനെതിരെ ശത്രുക്കള്‍ പ്രബലപ്പെട്ടപ്പോള്‍ അവരെ സംഹരിക്കാന്‍ ഈ ദൂതന്‍ വന്നിട്ടുണ്ട്. അശ്ശൂര്‍ പാളയത്തില്‍ കയറി ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്‍ സൈനികരെ കൊന്നുകളഞ്ഞ സമയത്തു ഈ ദൂതന്‍ സംഹാരകനായിരുന്നു. ദൈവത്തിന്‍റെ കല്പന നിരസിച്ച സമയങ്ങളില്‍ യിസ്രായേലിനെ ശിക്ഷിക്കാനും ഈ സംഹാര ദൂതന്‍ വന്നിട്ടുണ്ട്. ദാന്‍ മുതല്‍ ബേര്‍ശേബ വരെ എഴുപതിനായിരം പേരെ കൊന്നുകളഞ്ഞ സമയത്ത് അവന്‍ സംഹാരകനായിരുന്നു. ഈ സംഹാര ദൂതന്‍റെ വാളിനെ പേടിച്ചിട്ടു യഹോവയോടു അരുളപ്പാട് ചോദിക്കാന്‍ വേണ്ടി യഹോവയുടെ സന്നിധിയിലേക്ക് പോകുവാന്‍ പോലും യഹോവയുടെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ്‌ ഭയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ യഹോവയുടെ ദൂതന്‍, യഹോവയുടെ സൈന്യത്തിന്‍റെ അധിപതി, ദൈവപുത്രന്‍, സംഹാരകന്‍ എന്നീ നിലകളില്‍ യഹോവയുടെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ വിചിന്തനം ചെയ്യുന്നത് യഹോവയുടെ ദൂതപ്രത്യക്ഷത മാത്രമാണ്. ഈ യഹോവയുടെ ദൂതനെ നാം പുതിയ നിയമത്തില്‍ എവിടെയും കാണുന്നില്ല. കര്‍ത്താവിന്‍റെ ദൂതന്‍ എന്ന പേരില്‍ പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്‍ ഉണ്ട്. എന്നാല്‍ ആ ദൂതന്‍ കേവലം സന്ദേശ വാഹകനോ അല്ലെങ്കില്‍ ഏതെങ്കിലും ദൌത്യനിര്‍വ്വഹണത്തിനു അയക്കപ്പെട്ടവനോ മാത്രമാണ്. യഹോവയുടെ ദൂതന്‍ പഴയനിയമത്തില്‍ നടത്തിയതുപോലുള്ള യാതൊരുവിധ അവകാശപ്രസ്താവനയും പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ നടത്തുന്നില്ല. മാത്രമല്ല, പുതിയ നിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതനെ കണ്ട ആരുംതന്നെ ആ ദൂതന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. ഇതില്‍നിന്നും പഴയ നിയമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്‍ അല്ല പുതിയനിയമത്തില്‍ കാണുന്ന കര്‍ത്താവിന്‍റെ ദൂതന്‍ എന്ന് മനസ്സിലാക്കാം. (തുടരും…)

]]>
https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/feed/ 0
ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/ https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/#respond Tue, 06 Aug 2013 14:21:00 +0000 http://www.sathyamargam.org/?p=764  

1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)

 

2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)

 

3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)

 

4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)

 

5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)

 

6. ആമേന്‍  (വെളി.3:14)

 

7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)

 

8. ഇമ്മാനുവേല്‍ (മത്താ.1:23)

 

9. ഉദയ നക്ഷത്രം  (വെളി.22:16)

 

10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)

 

11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)

 

12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)

 

13. ഒടുക്കത്തെ ആദാം (1.കൊരി.15:45)

 

14. കര്‍ത്താധി കര്‍ത്താവ് (വെളി.19:16)

 

15. കര്‍ത്താവ് (2.പത്രോ.2:20)

 

16. കാര്യസ്ഥന്‍  (1.യോഹ.2:1)

 

17. കുഞ്ഞാട് (വെളി.13:8)

 

18. ക്രിസ്തു  (1.യോഹ.2:22)

 

19. ഗുരു  (യോഹ.11:27 )

 

20. ജീവന്‍ (യോഹ.14:6; കൊളോ.3:4)

 

21. ജീവനായകന്‍  (അപ്പൊ.പ്രവൃ.3:15)

 

22. ജീവനുള്ള കല്ല്‌ (1.പത്രോ.2:4)

 

23. ജീവനുള്ളവന്‍ (വെളി.1:18)

 

24. ജീവന്‍റെ അപ്പം  (യോഹ.6:35; 6:48)

 

25. ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി (അപ്പൊ.പ്രവൃ.10:42)

 

26. ഞാന്‍ ആകുന്നു (യോഹ.8:58)

 

27. ദാവീദിന്‍റെ പുത്രന്‍  (ലൂക്കോ.18:39)

 

28. ദാവീദിന്‍റെ വേര് (വെളി.5:5; 22:16)

 

29. ദാവീദിന്‍റെ വംശം (വെളി.22:16)

 

30. ദൈവം (യോഹ. 1:1; 20:28; എബ്രാ.1:8; റോമ.. 9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7)

 

31. ദൈവത്തിന്‍റെ അപ്പം  (യോഹ. 6:33)

 

32. ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ (യോഹ.1:18; 1.യോഹ.4:9)
33. ദൈവത്തിന്‍റെ കുഞ്ഞാട് (യോഹ.1:29)

 

34. ദൈവജ്ഞാനം (1.കൊരി.1:24)

 

35. ദൈവത്തിന്‍റെ പ്രതിമ (2 .കൊരി.4:4)

 

36. ദൈവപുത്രന്‍ (യോഹ.1:49; എബ്രാ.4:14)

 

37. ദൈവവചനം (വെളി.19:13)

 

38. ദൈവശക്തി (1.കൊരി.1:24)

 

39. ദൈവസൃഷ്ടിയുടെ ആരംഭമായവന്‍ (വെളി.3:14)

 

40. ധന്യനായ ഏകാധിപതി  (1.തിമോ.6:15)

 

41. നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലന്‍  (എബ്രാ.3:1)

 

42. നല്ല ഇടയന്‍ (യോഹ.10:11,14)

 

43. നമ്മുടെ നീതി (1.കൊരി.1:30)

 

44. നമ്മുടെ പെസഹാക്കുഞ്ഞാട് (1.കൊരി.5:7)

 

45. നമ്മുടെ വീണ്ടെടുപ്പ് (1.കൊരി.1:30)

 

46. നമ്മുടെ ശുദ്ധീകരണം (1.കൊരി.1:30)

 

47. നമ്മുടെ സമാധാനം (എഫേ.2:14)

 

48. നിത്യജീവന്‍ (1.യോഹ.1:2; 5:20)

 

49. നിത്യ രാജാവ് (1.തിമോ.1:17)

 

50. നീതിമാന്‍ (അപ്പൊ.പ്രവൃ. 7:52; 1.യോഹ.2:1)

 

51. നീതിയുള്ള മുള (യിരമ്യാ.23:5)

 

52. നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാട് (1.പത്രോ.1:19)

 

53. പരിശുദ്ധന്‍ (അപ്പൊ.പ്രവൃ.3:14)

 

54. പാറ (1.കൊരി.10:4)

 

55. പുതിയ നിയമത്തിന്‍റെ മധ്യസ്ഥന്‍ (എബ്രാ.9:15)

 

56. പുനരുത്ഥാനവും ജീവനും (യോഹ.11:25)

 

57. പ്രത്യാശ (1.തിമോ.1:1)

 

58.  പ്രധാന മൂലക്കല്ല് (എഫേ. 2:20)

 

59. പ്രവാചകന്‍ (അപ്പൊ.പ്രവൃ.3:22)

 

60. ഭൂരാജാക്കന്മാര്‍ക്ക് അധിപതി (വെളി.1:5)

 

61. മണവാളന്‍ (മത്താ. 9:15)

 

62. മനുഷ്യ പുത്രന്‍ (മത്താ. 8:20)

 

63. മരിച്ചവരില്‍ നിന്നുള്ള ആദ്യജാതന്‍ (വെളി.1:5)

 

64. മഹത്വത്തിന്‍റെ കര്‍ത്താവ് (1.കൊരി.2:8)

 

65. മഹത്വത്തിന്‍റെ പ്രത്യാശ (കൊളോ. 1:27)

 

66. മഹാദൈവവും നമ്മുടെ രക്ഷിതാവും (തീത്തോ.2:13)

 

67. മഹാ പുരോഹിതന്‍ (എബ്രാ.2:17)

 

68. മാന്യമായ കല്ല്‌ (അപ്പൊ.പ്രവൃ.4:11; 1.പത്രോ.2:7)

 

69. യജമാനന്‍ (ലൂക്കോ.5:5; 8:24; 9:33)

 

70. യിസ്രായേലിന്‍റെ രാജാവ് (യോഹ.1:49)

 

71. യെഹൂദന്മാരുടെ രാജാവ്‌ (മത്താ. 27:11)

 

72. യെഹൂദാ ഗോത്രത്തിലെ സിംഹം (വെളി. 5:5)

 

73. യേശു ക്രിസ്തു (മത്താ.1:18)

 

74. രക്ഷകന്‍ (എഫേ. 5:23; തീത്തോ.1:4; 3:6; 2.പത്രോ.2:20)

 

75. രക്ഷയുടെ കൊമ്പ് (ലൂക്കോ.1:69)

 

76. രക്ഷാനായകന്‍  (എബ്രാ.2:10)

 

77. രാജാധിരാജാവ് (1.തിമോ.6:15; വെളി.19:16)

 

78. ലോകത്തിന്‍റെ വെളിച്ചം  (യോഹ.8:12)

 

79. വലിയ ഇടയന്‍ (എബ്രാ.13:20)

 

80. വചനം (യോഹ.1:1)

 

81. വാതില്‍ (യോഹ.10:9)

 

82. വഴി  (യോഹ.14:6)

 

83. വിടുവിക്കുന്നവന്‍ (റോമ.11:26)

 

84. വിലയേറിയ മൂലക്കല്ല് (1.പത്രോ.2:6)

 

85. വിശുദ്ധനും സത്യവാനും (വെളി.3:7)

 

86. വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനും (എബ്രാ.12:2)

 

87. വിശ്വസ്തനും സത്യവാനും (വെളി.19:11)

 

88. വിശ്വസ്തനും സത്യവാനുമായ സാക്ഷി (വെളി.3:14)

 

89. വീടു പണിഞ്ഞവര്‍ തള്ളിക്കളഞ്ഞ കല്ല്‌ (അപ്പൊ.പ്രവൃ.4:11)

 

90. വീരനാം ദൈവം (യെശയ്യാ.9:6)

 

91. ശ്രേഷ്ഠ മഹാപുരോഹിതന്‍ (എബ്രാ.4:14)

 

92. സകലത്തിനും അവകാശി (എബ്രാ.1:2)

 

93. സത്യം  (യോഹ.1:14; 14:6)

 

94. സത്യവെളിച്ചം (യോഹ.1:9)

 

95. സത്യസാക്ഷി (വെളി.1:5)

 

96. സഭയുടെ തല (എഫേ.1:22; 4:15; 5:23)

 

97. സര്‍വ്വ ജാതികളുടെയും രാജാവ് (വെളി.15:3)

 

98. സര്‍വ്വ ലോകത്തിന്‍റെയും പ്രായശ്ചിത്തം (1.യോഹ. 2:2)

 

99. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ്  (വെളി.. 1:8)

 

100. സര്‍വ്വ സൃഷ്ടിക്കും ആദ്യജാതന്‍ (കൊളോ.1:15)

 

101. സാക്ഷാല്‍ അപ്പം (യോഹ.6:32)

 

102. സാക്ഷാല്‍ മുന്തിരിവള്ളി  (യോഹ.15:1)

 

103. സ്രഷ്ടാവ് (യോഹ.1:3)

 

104. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം (യോഹ.6:50)

 

105. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍ (1.കൊരി.15:48)

 

106. സംരക്ഷകന്‍ (2.തെസ്സ.3:3)

 

107. റബ്ബി (മത്താ.26:25)

]]>
https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/feed/ 0
യേശുക്രിസ്തുവും പൌലോസും ശേഷം അപ്പൊസ്തലന്മാരും-ഒരു താരതമ്യം. https://sathyamargam.org/2013/08/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82/ https://sathyamargam.org/2013/08/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82/#comments Sat, 03 Aug 2013 03:51:39 +0000 http://www.sathyamargam.org/?p=758 അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ബൈബിളിനും യേശുക്രിസ്തുവിനും അപ്പോസ്തലന്മാര്‍ക്കും എതിരെ ഉന്നയിക്കുന്നത് ദാവാ പ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയാണ്. അവരുടെ വേദഗ്രന്ഥങ്ങളില്‍ സത്യം അല്പം പോലും ഇല്ല എന്ന തിരിച്ചറിവാണ് ഇപ്രകാരം ക്രിസ്ത്യാനികള്‍ക്കും അവരുടെ വിശുദ്ധ ഗ്രന്ഥത്തിനും നേരെ ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പൗലോസ്‌ അപ്പോസ്തലന്‍ യേശുക്രിസ്തുവിനും മറ്റു അപ്പോസ്തലന്മാര്‍ക്കും എതിരായ സുവിശേഷമാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഇസ്ലാമിക വ്യാജവാദം ബൈബിള്‍ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണോ എന്ന് ഈ ലേഖനത്തില്‍ പരിശോധിക്കുകയാണ്.

 

പൗലോസ്‌ അപ്പോസ്തലനോട് ഇതേപ്പറ്റി ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി എന്തായിരിക്കും? തീര്‍ച്ചയായും അദ്ദേഹം പറയുന്ന മറുപടി 1.കൊരി.15:3-5 വരെയുള്ള വാക്യങ്ങളായിരിക്കും. അവിടെ നാം ഇപ്രകാരം വായിക്കുന്നു:

 

“ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.”

 

ഇവിടെ അപ്പോസ്തലന്‍ പറയുന്നത് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും  ഉയര്‍ത്തെഴുന്നേറ്റതും എല്ലാം തിരുവെഴുത്തുകളിന്‍ പ്രകാരമായിരുന്നു എന്നാണെന്നാണ്. അതിന്‍റെ അര്‍ത്ഥം ‘ഇത് എന്‍റെ സ്വന്തം കണ്ടുപിടുത്തമല്ല, ഞാന്‍ ജനിക്കുന്നതിനും ഒന്നര സഹസ്രാബ്ദം മുന്‍പേ എഴുതാന്‍ തുടങ്ങുകയും എന്‍റെ ജനനത്തിനു അര സഹസ്രാബ്ദം മുന്‍പേ എഴുതി പൂര്‍ത്തിയാക്കുകയും ചെയ്ത പഴയ നിയമ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയതനുസരിച്ചാണ് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും  ഉയര്‍ത്തെഴുന്നേറ്റതും’ എന്നാണ്. മാത്രമല്ല, ‘ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നെല്‍പ്പിനു അപ്പോസ്തലന്മാരെല്ലാവരും സാക്ഷികളും ആയിരുന്നു, ഞാന്‍ ഈ കാര്യങ്ങള്‍ അപ്പോസ്തലന്മാരില്‍ നിന്ന് ഗ്രഹിച്ചതുമാണ്’ എന്നത്രേ പൗലോസ്‌ തുടര്‍ന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പൗലോസ്‌ അപ്പോസ്തലനെതിരെ ഇക്കൂട്ടര്‍ ഉന്നയിക്കുന്ന ദുരാരോപണങ്ങളെല്ലാം കടല്‍ത്തീരത്തെ പാറക്കെട്ടില്‍ വന്നടിച്ചു ചിതറി ഇല്ലാതായിപ്പോകുന്ന തിരമാലകളെപ്പോലെ നിഷ്പ്രഭമായിപ്പോകുന്നു, ഈ വാക്യത്തിന്‍റെ മുന്‍പില്‍ . ഏതായാലും ഈ ലേഖനത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്ത് നമുക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍ പഠിപ്പിച്ചതും യേശുക്രിസ്തു പഠിപ്പിച്ചതും അപ്പോസ്തലന്മാര്‍ പഠിപ്പിച്ചതും ഒന്നു താരതമ്യം ചെയ്യാം. ഇവരുടെ പഠിപ്പിക്കലുകളില്‍ വ്യത്യാസം വല്ലതും ഉണ്ടോ എന്ന് അറിയാമല്ലോ.

 

ആദ്യം നമുക്ക്‌ എന്തായിരുന്നു പൗലോസ് അപ്പൊസ്തലന്‍റെ സുവിശേഷം എന്ന് നോക്കാം. പൗലോസ് അപ്പൊസ്തലൻ തന്നെ പറയുന്നത് കേൾക്കുക: “ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തു കൊൾക. അത് ആകുന്നു എന്‍റെ സുവിശേഷം” (2.തിമൊ.2:8).  ഇവിടെ പൗലോസ് അപ്പൊസ്തലൻ മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട് :

 

1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയായി ജനിച്ചവനാണ്.

 

2) യേശുക്രിസ്തു മരിച്ചു.

 

3) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു.

 

പൗലോസ് അപ്പൊസ്തലൻ പറയാൻ തുടങ്ങുന്നതിനു മുമ്പേ, ഇക്കാര്യം യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ വേറെ ആരെങ്കിലുമോ പറഞ്ഞിട്ടുണ്ടോ? നമുക്ക് നോക്കാം:

 

1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതി.

 

a) എന്ന് മത്തായി പറയുന്നു (മത്തായി.1:1)

 

b) എന്ന് ഗബ്രിയേൽ ദൂതൻ പറയുന്നു (ലൂക്കോസ്.1:32)

 

c) എന്ന് രണ്ടു കുരുടന്മാർ പറയുന്നു (മത്താ.9:27)

 

d) എന്ന് പുരുഷാരം പറയുന്നു (മത്താ.12:23)

 

e) എന്ന് കനാന്യ സ്ത്രീ വിളിക്കുന്നു (മത്താ. 15:22)

 

f) എന്ന് വേറെ രണ്ടു കുരുടന്മാർ പറയുന്നു (മത്താ. 20:30,31)

 

g) എന്ന് പുരുഷാരം പറയുന്നു (മത്താ.21:9)

 

h) എന്ന് ബാലന്മാർ പറയുന്നു (മത്താ. 21:15)

 

i) എന്ന് പരീശന്മാർ പറയുന്നു (മത്താ. 22:42)

 

j) എന്ന് ബർതിമായി പറയുന്നു (മർക്കോസ്. 10:47,48; ലൂക്കോസ്. 18:38,39)

 

k) എന്ന് വേറെ പുരുഷാരം പറയുന്നു (യോഹന്നാൻ. 7:42)

 

l) എന്ന് സ്വർഗ്ഗത്തിലെ മൂപ്പന്മാരിൽ ഒരാൾ പറയുന്നു (വെളി.5:5)

 

m) എന്ന് യേശുക്രിസ്തു പറയുന്നു (വെളി. 22:16)

 

ഇത്രയധികം ഭാഗത്ത് യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതിയെന്നോ, ദാവിദിന്‍റെ പുത്രനെന്നോ, ദാവീദിന്‍റെ വേര് എന്നോ, ദാവീദിന്‍റെ വംശമെന്നോ ഒക്കെ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് പൗലോസും പറഞ്ഞത്. ഇതിലെന്തു വ്യത്യാസമാണുള്ളത്?

 

2) യേശുക്രിസ്തു മരിച്ചു

 

a) എന്ന് മത്തായി പറയുന്നു (മത്താ. 27:50)

 

b) എന്ന് മർക്കോസ് പറയുന്നു (മർ.15:37)

 

c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ. 23:46)

 

d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.19:30,33; 20:9; 21:14)

 

e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ.2:23,36; 4:10; 10:39; 1.പത്രോ.1:3,21; 2:24)

 

f) എന്ന് പത്രോസും ശേഷം അപ്പൊസ്തന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)

 

g) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർ.16:6; ലൂക്കോ.24:7)

 

h) എന്ന് ക്ലെയോപ്പാവും സ്നേഹിതനും പറയുന്നു (ലൂക്കോ.24:20)

 

i) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ മരണം പ്രവചിച്ചിരിക്കുന്നു (മത്താ.20:19; 26:2; മർക്കോ.8:31; 9:31; 10:34; യോഹ.2:18-22)

 

j) പിലാത്തോസിന് ശതാധിപൻ യേശുക്രിസ്തുവിന്‍റെ മരണ സർട്ടിഫിക്കറ്റ് നൽകുന്നു (മർക്കോ.15:44,45)

 

k) താൻ മരിച്ചു എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നു (വെളി.1:18;2:8; ലൂക്കോ.24:46)

 

l) യേശു മരിച്ചു എന്ന് ദൈവം പറയുന്നു (വെളി.11:8)

 

ഇതും പൗലോസിന്‍റെ സ്വന്ത കണ്ടുപിടുത്തമല്ല എന്നു വ്യക്തമാകുന്നു, ഇത്രയധികം തെളിവുകളിലൂടെ! ഇനി നമുക്ക് മൂന്നാമത്തെ കാര്യം കൂടി പരിശോധിക്കാം:

 

3) യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നു.

 

a) എന്ന് മത്തായി പറയുന്നു (മത്താ.27:53)

 

b) എന്ന് മർക്കോസ് പറയുന്നു (മർക്കോ.16:9,13,14)

 

c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ.24:15)

 

d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.2:22;21:14)

 

e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ2:32; 4:10; 10:40)

 

f) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർക്കോ.16:6; ലൂക്കോ.24:6)

 

g) എന്ന് മഗ്ദലന മറിയ പറയുന്നു (മർക്കോ.16:9-11)

 

h) എന്ന് മഗ്ദലനക്കാരി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയയും അവരോട് കൂടെയുള്ള സ്ത്രീകളും പറയുന്നു (ലൂക്കോ.24:10)

 

i) എന്ന് പതിനൊരുവർ പറയുന്നു (ലൂക്കോ.24:34)

 

j) എന്ന് പത്രോസും ശേഷം അപ്പൊസ്തലന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)

 

k) എന്ന് രണ്ടു പേർ പറയുന്നു (മർക്കോ.16:12,13)

 

l) എന്ന് അപ്പൊസ്തലനായ തോമസ് പറയുന്നു (യോഹ.20:24-29)

 

m) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ പുനരുത്ഥാനം പ്രവചിച്ചിട്ടുണ്ട്. (മത്താ.17:9; 26:32; 20:19; 27:63; മർക്കോ.8:31; 9:31; 10:34; 14:28; ലൂക്കോ.18:33; 24:7,46)

 

പൗലോസ് ക്രിസ്ത്യാനിയാകുന്നതിനും മുൻപേ ഇത്രയധികം പേർ യേശുക്രിസ്തു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതിന് ദൃക്സാക്ഷികളാണ്. എന്നിട്ടും യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം പൗലോസിന്‍റെ കണ്ടുപി’ടുത്തമാണെന്ന് പറയണമെങ്കിൽ കാണ്ടാമൃഗം തോറ്റുപോകുന്ന വിധത്തിലുള്ള തൊലിക്കട്ടി തന്നെ വേണം!! ഇത്രയധികം തെളിവുകളുണ്ടായാലും ചിന്താശേഷി പണയം വെച്ച മുസ്ലീങ്ങള്‍ പറയുന്നത് പൗലോസ്‌ പഠിപ്പിച്ചത് യേശുക്രിസ്തുവും ശിഷ്യന്മാരും പഠിപ്പിച്ചതിനെതിരായ കാര്യങ്ങള്‍ ആണെന്നാണ്‌.

 

കഴിഞ്ഞിട്ടില്ല സുഹൃത്തുക്കളേ, പൗലോസ് പ്രസംഗിച്ചതും എഴുതിയതുമായ ഓരോ കാര്യങ്ങളും യേശുക്രിസ്തുവോ അപ്പൊസ്തലന്മാരോ പറഞ്ഞിട്ടുള്ളതു തന്നെയാണെന്ന് ബൈബിളിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ തെളിയിക്കാം. വിസ്തര ഭയത്താൽ ഇനിയുള്ള തെളിവു വാക്യങ്ങൾക്ക് ഞങ്ങൾ വിശദീകരണം തരുന്നില്ല. റഫറൻസുകൾ തരുന്നു, ബൈബിൾ എടുത്തു വെച്ച് നിങ്ങൾ പരിശോധിച്ചു നോക്കുക:

 

4) യേശു തന്നെയാണ് മിശിഹാ അഥവാ ക്രിസ്തു.

 

a) യോഹന്നാൻ 4:26-ൽ യേശുക്രിസ്തു പറയുന്നു

 

b) മത്തായി 16:15-17 – ൽ പത്രോസ് അപ്പൊസ്തലൻ പറയുന്നു

 

c) അപ്പൊ.പ്രവൃ 18:5- ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

5) യേശു ദൈവപുത്രൻ ആകുന്നു

 

a) യോഹന്നാൻ.9:35-37;5:25; മത്താ.26:63,64 എന്നീ ഭാഗങ്ങളിൽ യേശുക്രിസ്തു പറയുന്നു

 

b) ലൂക്കോ.1:35-ൽ ഗബ്രിയേൽ ദൂതൻ പറയുന്നു

 

c) മത്തായി 16:15-17 – ൽ പത്രോസ് അപ്പൊസ്തലൻ പറയുന്നു

 

d) 1.യോഹന്നാൻ. 5:20-ൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു

 

e) മർക്കോസ് 3:11- ൽ അശുദ്ധാത്മാക്കൾ പറയുന്നു

 

f) മത്തായി 27:54-ൽ ശതാധിപൻ പറയുന്നു

 

g) അപ്പൊ.പ്രവൃ.9:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

6) യേശുക്രിസ്തു കർത്താവ് ആകുന്നു

 

a) യോഹന്നാൻ 13:13-ൽ യേശുക്രിസ്തു പറയുന്നു

 

b) മത്തായി 17:4-ൽ പത്രോസ് പറയുന്നു

 

c) യോഹന്നാൻ 9:38-ൽ ജന്മനാ കുരുടനായ മനുഷ്യൻ പറയുന്നു

 

d) 1.കൊരിന്ത്യർ. 8:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

7) യേശുക്രിസ്തു ദൈവം ആകുന്നു

 

a) യോഹന്നാൻ 20:28,29-ൽ തോമസ് അപ്പൊസ്തലൻ പറയുന്നു

 

b) 1.യോഹന്നാൻ. 5:20-ൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു

 

c) റോമർ. 9:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

8) യേശുക്രിസ്തു മനുഷ്യൻ ആകുന്നു

 

a) യോഹന്നാൻ 8:40-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ. 2:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

9) യേശു ക്രിസ്തു സ്ത്രീയുടെ സന്തതി ആകുന്നു

 

a) ലൂക്കോ. 1:30,31-ൽ ദൂതൻ പറയുന്നു

 

b) ഗലാത്യർ 4:4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

10) ദൈവം യേശു ക്രിസ്തുവിനെ അയച്ചു

 

a) യോഹന്നാൻ 8:42-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) റോമർ 8:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

11) യേശു ക്രിസ്തു ആണ് പിതാവിലേക്കുള്ള വഴി

 

a) യോഹന്നാൻ 14:6-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേസ്യർ 2:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

12) യേശു ക്രിസ്തു വെളിച്ചം ആകുന്നു

 

a) യോഹന്നാൻ 8:12-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.കൊരി. 6:14,15-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

13) യേശു ക്രിസ്തു ജീവൻ ആകുന്നു

 

a) യോഹ.14:6-ൽ യേശുക്രിസ്തു പറയുന്നു

 

b) കൊലോസ്യ.3:4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

14) യേശുക്രിസ്തു ആരംഭം ആകുന്നു

 

a) വെളിപ്പാട് 22:13-ൽ യേശുക്രിസ്തു പറയുന്നു

 

b) കൊലോസ്യർ 1:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

15) യേശുക്രിസ്തു ആദ്യൻ ആകുന്നു

 

a) വെളിപ്പാട് 1:17,18-ൽ യേശുക്രിസ്തു പറയുന്നു

 

b) കൊലോ.1:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

16) യേശുക്രിസ്തു മണവാളൻ ആകുന്നു

 

a) മർക്കോ.2:19,20-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.കൊരി.11:2-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

17) യേശുക്രിസ്തു രക്ഷകൻ ആകുന്നു

 

a) യോഹ.3:17-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ.1:15-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

18) യേശു സത്യം ആകുന്നു

 

a) യോഹ.14:6-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.4:21-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

19) യേശുക്രിസ്തു ദരിദ്രൻ ആയിരുന്നു

 

a) മത്താ.8:20-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.കൊരി.8:9-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

20) യേശുക്രിസ്തു രാജാവ് ആകുന്നു

 

a) യോഹ.18:36,37-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.5:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

21) യേശു സ്വർഗ്ഗത്തിൽ കയറിയവൻ

 

a) യോഹ.3:13-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.4:9- ല്‍ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

22) ദൈവത്തിന്‍റെ മഹത്വം യേശുവിന്‍റെ മുഖത്ത് പ്രകാശിക്കുന്നു

 

a) മത്താ.17:1,2-ൽ മത്തായി പറയുന്നു

 

b) 2.കൊരി.4:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

23) യേശുക്രിസ്തു പിതാവിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുന്നവൻ

 

a) മർക്കോ.14:61,62-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേസ്യർ.1:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

24) യേശുക്രിസ്തു കർതൃമേശ സ്ഥാപിച്ചു

 

a) മത്താ.26:26-28 വരെ മത്തായി പറയുന്നു

 

b) 1.കൊരി.11:23-25 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

25) യേശു ക്രിസ്തു പൊന്തിയാസ് പിലാത്തോസിന്‍റെ മുന്നിൽ വിസ്തരിക്കപ്പെട്ടു

 

a) യോഹ.18:33-37 വരെ യോഹന്നാൻ പറയുന്നു

 

b) 1.തിമൊ.6:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

26) യേശുക്രിസ്തുവിനെ ക്രൂശിച്ചു

 

a) യോഹ.19:18-ൽ യോഹന്നാൻ പറയുന്നു

 

b) 1.കൊരി.1:23-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

27) യേശുക്രിസ്തു ത്യാഗം സഹിച്ചു

 

a) മത്താ.16:21-ൽ യേശുക്രിസ്തു പ്രവചിക്കുന്നു

 

b) 2.കൊരി.1:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

28) യേശുക്രിസ്തു അടക്കപ്പെട്ടു

 

a) മത്താ.27:59,60-ൽ മത്തായി പറയുന്നു

 

b) റോമ.6:4; 1.കൊരി.15;3,4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

29) യേശുക്രിസ്തു വീണ്ടും വരും

 

a) മത്താ24:30-ൽ യേശുക്രിസ്തു പറഞ്ഞു

 

b) 1.തെസ്സ.4:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

30) യേശു ആടുകൾക്കു വേണ്ടി മരിച്ചു

 

a) യോഹ.10:15-ൽ യേശുക്രിസ്തു പറയുന്നു

 

b) അപ്പൊ.പ്രവൃ.20:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

31) യേശു നമ്മോടുള്ള സ്നേഹം കാരണം മരിച്ചു

 

a) യോഹ.15:12,13-ൽ യേശുക്രിസ്തു പറയുന്നു

 

b) ഗലാ.2:20-ല്‍ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

32) യശുവിന്‍റെ മരണം ദൈവസ്നേഹത്തിന്‍റെ പ്രദർശനം

 

a) യോഹ.3:16-ൽ യോഹന്നാൻ പറയുന്നു

 

b) റോമ.5:8-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

33) യേശു മറുവിലയായി തന്നെത്താൻ കൊടുത്തു

 

a) മത്താ.20:28; മർക്കോ.10:45 എന്നീ ഭാഗങ്ങളിൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ.2:5,6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

34) യേശുവിനെ ക്രൂശിച്ചവർ അറിവില്ലാതെയാണ് അത് ചെയ്തത്

 

a) ലൂക്കോ.23:34-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.കൊരി.2:7,8-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

35) യേശുവിന്‍റെ മരണവും അടക്കവും പുനരുത്ഥാനവും തിരുവെഴുത്തുകളിൻ പ്രകാരം

 

a) ലൂക്കോ.24:44-46 വരെ യേശുക്രിസ്തു പറയുന്നു

 

b) 1.കൊരി.15:3,4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

36) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിനു ശേഷം പത്രോസിനും മറ്റ് അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു

 

a) ലൂക്കോ.24:33-36 ൽ ലൂക്കോസ് പറയുന്നു

 

b) 1.കൊരി.15:4,5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

37) കർത്താവിന്‍റെ ദിവസം കള്ളനെപ്പോലെ വരും

 

a) മത്താ.24:42-44 ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തെസ്സ.5:2-4 ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

38) യേശുക്രിസ്തുവിന്‍റെ വരവിനു വേണ്ടി വിശ്വാസികൾ ഒരുങ്ങിയിരിക്കണം, ഉണർന്നിരിക്കണം, കുടിയന്മാരായിരിക്കരുത്.

 

a) മത്താ. 24:42,44,48-50 എന്നിവിടങ്ങളില്‍ യേശുക്രിസ്തു പറയുന്നു

 

b) 1.തെസ്സ.5:4-7 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

39) കർത്താവിന്‍റെ ദിവസത്തെപ്പറ്റിപ്പറയുമ്പോൾ പ്രസവവേദനയോട് അതിനെ ഉപമിച്ചിരിക്കുന്നു

 

a) മത്താ.24:7,8-ൽ യേശുക്രിസ്തു ഉപമിച്ചിരിക്കുന്നു

 

b) 1.തെസ്സ. 5:2,3 -ൽ പൗലോസ് അപ്പൊസ്തലൻ ഉപമിച്ചിരിക്കുന്നു

 

40) യേശു ദൂതന്മാരോടൊപ്പം വരും

 

a) മത്താ.25:31-ൽ യേശു കർത്താവ് പറഞ്ഞിരിക്കുന്നു

 

b) 2.തെസ്സ.1:6,7-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

41) കർത്താവിന്‍റെ വീണ്ടും വരവിൽ കാഹളധ്വനിയുണ്ടാകും

 

a) മത്താ.24:30,31-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 1.തെസ്സ.4:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

42) നാം യേശുവിനെ തള്ളിപ്പറഞ്ഞാൽ യേശു നമ്മെയും തള്ളിപ്പറയും

 

a) മത്താ.10:33-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 2.തിമൊ.2:12-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

43) യേശുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു

 

a) യോഹ.11:25,26-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ.1:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

44) യേശു വിശ്വാസികളിൽ വസിക്കുന്നു

 

a) യോഹ.17:26 ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) ഗലാ.2:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

45) മാലാഖമാർ യേശുവിനു കീഴിലുള്ളവർ

 

a) മത്താ.13:41-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.തെസ്സ.1:7-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

46) യേശുക്രിസ്തു ന്യായാധിപതി

 

a) യോഹ.5:22-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) അപ്പൊ.പ്രവൃ.17:31-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

47) യേശു തനിക്കുള്ള എല്ലാവരേയും ഒരുമിച്ചു കൂട്ടും

 

a) യോഹ.10:16; 12:32,33-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) എഫേ.2:13-16 ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

48) യേശു വിശ്വാസികളോടൊപ്പം ലോകത്തിൽ എല്ലാനാളും ഉണ്ട്

 

a) മത്താ.28:20-ൽ യേശുക്രിസ്തു പറയുന്നു

 

b) റോമ. 8:35-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

49) വിശ്വാസികൾ യേശുവിനോടൊപ്പം സ്വർഗ്ഗത്തിലായിരിക്കും

 

a) യോഹ.14:2,3-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തെസ്സ.4:16,17-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

50) യേശുക്രിസ്തു മൂലക്കല്ല്

 

a) മത്താ.21:37-42 വരെ യേശുക്രിസ്തു പറയുന്നു

 

b) എഫേ.2:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

51) വിശ്വാസികൾ താന്താന്‍റെ ക്രൂശ് ചുമക്കണം

 

a) മത്താ. 16:24 ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) ഗലാ. 6:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

52) യേശുവിനു വേണ്ടി ജീവൻ കൊടുത്താൽ യേശുവിനോടൊപ്പം ജീവിക്കും

 

a) മത്താ.16:25 ൽ യേശുക്രിസ്തു പറയുന്നു

 

b) 2.തിമൊ.2:11-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

53) ഏകദൈവമേയുള്ളൂ

 

a) മർക്കോ.12:29 ൽ യേശുക്രിസ്തു പറയുന്നു

 

b) റോമ.3:30-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

54) ദൈവത്തിനു എല്ലാം സാധ്യം

 

a) മർക്കോ.10:27 ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.1:18,19-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

55) ദൈവം പിതാവാകുന്നു

 

a) യോഹ.8:54 ൽ കർത്താവ് പറയുന്നു

 

b) എഫേ.1:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

56) പരിശുദ്ധാത്മാവിനെപ്പറ്റി

 

a) യോഹ.20:22 ൽ യേശുക്രിസ്തു പറയുന്നു

 

b) റോമ.15:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

57) പരിശുദ്ധാത്മാവ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു

 

a) എന്ന് അപ്പൊ.പ്രവൃ.1:4,5 ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് എഫേ.1:14-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

58) പിതാവ് പരിശുദ്ധാത്മാവിനെ അയക്കുന്നു

 

a) എന്ന് യോഹ.14:26 ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് ഗലാ.4:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

59) പരിശുദ്ധാത്മാവ് വിശ്വാസികളിൽ വസിക്കുന്നു

 

a) എന്ന് യോഹ.14:17-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് 1.കൊരി.6:19-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

60) ദൈവത്തിന്‍റെ സന്ദേശം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്

 

a) എന്ന് യോഹ.16:12,13-ൽ കർത്താവ് പറയുന്നു

 

b) എന്ന് 1.കൊരി.2:10,12-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

61) പരിശുദ്ധാത്മാവ് യേശുവിന് സാക്ഷ്യം വഹിക്കും

 

a) എന്ന് യോഹ.15:26; 16:14 എന്നീ ഭാഗങ്ങളിൽ കര്‍ത്താവ് പറയുന്നു

 

b) എന്ന് 1.കൊരി.12:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

62) പരിശുദ്ധാത്മാവ് നമ്മുടെ സഹായകനാണ്

 

a) എന്ന് യോഹ.14:16,17-ൽ കർത്താവ് പറയുന്നു

 

b) എന്ന് റോമ.8:26,27-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

63) പരിശുദ്ധാത്മാവ് പ്രവാചകന്മാരിലൂടെ സംസാരിച്ചു

 

a) എന്ന് മർക്കോ.12:36-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് അപ്പൊ.പ്രവൃ.28:25-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

64) ക്ഷമിക്കുക, എന്നാൽ ദൈവം നമ്മോടും ക്ഷമിക്കും

 

a) എന്ന് മത്താ. 18:32-35 ൽ കർത്താവ് പറയുന്നു

 

b) എന്ന് കൊലോ.3:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

65) ദൈവത്തെ സ്നേഹിക്കുന്നതിന്‍റെ പ്രാധാന്യം

 

a) മത്താ.22:37,38-ൽ യേശുകർത്താവ് പറയുന്നു

 

b) റോമ.8:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

66) ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിൽ മനുഷ്യബുദ്ധിക്കും ജ്ഞാനത്തിനും ഒരു പ്രാധാന്യവുമില്ല

 

a) എന്ന് മത്താ.11:25-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് 1.കൊരി.1:27-29 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

67) നിന്നെപ്പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക-ന്യായപ്രമാണത്തിന്‍റെ സംഗ്രഹം

 

a) എന്ന് മത്താ.22:39,40-ൽ കർത്താവ് പറയുന്നു

 

b) എന്ന് റോമ. 13:9-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

68) ദൈവിക സന്ദേശം അവഗണിക്കുന്നവരുടെ നേരെ കാലിലെ പൊടി തട്ടിക്കളയുക.

 

a) ലൂക്കോ.10:10,11-ൽ യേശുക്രിസ്തു പറയുന്നു

 

b) പ്രവൃ. 13:50,51-ൽ പൗലോസ് അപ്പൊസ്തലനും കൂട്ടരും അത് ചെയ്യുന്നു

 

69) വേലക്കാരൻ തന്‍റെ കൂലിക്ക് യോഗ്യൻ

 

a) എന്ന് ലൂക്കോ.10:7-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് 1.തിമൊ.5:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

70) നിങ്ങൾക്ക് തരുന്നതെന്തും ഭക്ഷിക്കുക

 

a) എന്ന് ലൂക്കോ.10:8-ൽ ക്രിസ്തു പറയുന്നു

 

b) എന്ന് 1.കൊരി.10:27-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

71) നേതാക്കൾ ഇടയന്മാരും വിശ്വാസികൾ ആട്ടിൻ കൂട്ടവുമാണ്

 

a) എന്ന് യോഹ.21:15-17 വരെ കർത്താവ് പറയുന്നു

 

b) എന്ന് പ്രവൃ.20:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

72) വിശ്വാസികൾ പാമ്പിനെ പിടിച്ചടക്കും

 

a) എന്ന് മർക്കോ.16:18-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.28:3-5 വരെ പൗലോസ് അത് ചെയ്യുന്നു

 

73) രോഗികളുടെ മേൽ കൈവെച്ചാൽ സൗഖ്യം

 

a) മർക്കോ.16:18-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.28:9 വരെ പൗലോസ് അത് ചെയ്യുന്നു

 

74) ഭൂതങ്ങളെ പുറത്താക്കൽ

 

a) മർക്കോ.16:17-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.19:11-ൽ പൗലോസ് അത് ചെയ്യുന്നു

 

75) ‘അതെ’ എന്നും ‘അല്ല’ എന്നും ഒരേ സമയം പറയരുത്

 

a) മത്താ. 5:37-ൽ കർത്താവ് പറഞ്ഞിരിക്കുന്നു

 

b) 2.കൊരി.1:17-20 വരെ പൗലോസ് പറയുന്നു

 

76) ഉപേക്ഷണവും പുനർവിവാഹവും വ്യഭിചാരമാണ്

 

a) എന്ന് മർക്കോ.10:11,12-ൽ കർത്താവ് പറഞ്ഞിരിക്കുന്നു

 

b) എന്ന് റോമ.7:2,3-ൽ പൗലോസ് പറയുന്നു

 

77) കർത്താവിനു വേണ്ടിയുള്ള ബ്രഹ്മചര്യത്തെപ്പറ്റി

 

a) മത്താ.19:10-12 വരെ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 1.കൊരി.7:32-35 വരെ പൗലോസ് പറയുന്നു

 

78) വിതയ്ക്കപ്പെടുന്നതിന്‍റെ മരണവും വീണ്ടുമുള്ള ജീവനും

 

a) യോഹ.12:24-ൽ കർത്താവ് പറയുന്നു

 

b) 1.കൊരി.15:36-ൽ പൗലോസ് പറയുന്നു

 

79) പ്രധാന പ്രശ്നങ്ങൾ സ്വത്തുമായി ബന്ധപ്പെട്ടതാണ്

 

a) എന്ന് മത്താ.19:21-24 വരെ കർത്താവ് പറയുന്നു

 

b) എന്ന് 1.തിമൊ.6:9,10-ൽ പൗലോസ് പറയുന്നു

 

80) സ്നാനത്തെപ്പറ്റി

 

a) മത്താ.28:19-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.16:29-33 വരെയുള്ള ഭാഗത്ത് പൗലോസ് സ്നാനപ്പെടുത്തുന്നു

 

81) പിശാചിനെപ്പറ്റി

 

a) യോഹ.8:44-ൽ കർത്താവ് പറയുന്നു

 

b) എഫേ. 6:11-ൽ പൗലോസ് പറയുന്നു

 

82) വിശ്വാസികളുടെ മഹത്വീകരണത്തെപ്പറ്റി

 

a) യോഹ.17:22-ൽ യേശുകർത്താവ് പറയുന്നു

 

b) റോമ.8:17-ൽ പൗലോസ് പറയുന്നു

 

83) സുവിശേഷം പ്രസംഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി

 

a) മർക്കോ.16:15-ൽ കർത്താവ് പറയുന്നു

 

b) റോമ.10:13-15 വരെയുള്ള ഭാഗത്ത് പൗലോസ് പറയുന്നു

 

84) അന്യഭാഷയെപ്പറ്റി

 

a) മർക്കോ.16:17-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 1.കൊരി.12:7,8,10-ൽ പൗലോസ് പറയുന്നു

 

85) യെഹൂദന് ആദ്യം

 

a) എന്ന് ലൂക്കോസ് 24:47-ൽ കർത്താവ് പറയുന്നു

 

b) എന്ന് പ്രവൃ.13:45,46-ൽ പൗലോസ് പറയുന്നു

 

86) മരിച്ചവരെ ജീവിപ്പിക്കുന്നത്

 

a) മത്താ.9:18,19,23-26 വരെയുള്ള ഭാഗത്ത് യേശുക്രിസ്തു പെൺകുട്ടിയെ ജീവിപ്പിക്കുന്നു

 

b) പ്രവൃ.20:7-12 വരെയുള്ള ഭാഗത്ത് പൗലോസ്‌ യൂത്തിക്കോസിനെ ജീവിപ്പിക്കുന്നു

 

87) ജീവിതത്തിലെ നന്മയുടേയും തിന്മയുടേയും ഫലം

 

a) യോഹ.5:28,29-ൽ കർത്താവ് പറയുന്നു

 

b) റോമ.2:6-8 വരെ പൗലോസ് പറയുന്നു

 

88) ഉപദ്രവിക്കുന്നവർക്ക് നന്മ ചെയ്യുക

 

a) മത്താ.5:44,45-ൽ യേശുകർത്താവ് പറയുന്നു

 

b) റോമ.12:14-ൽ പൗലോസ് പറയുന്നു

 

89) യേശുവും പൗലോസും യെഹൂദന്മാർ

 

a) യോഹ.4:7-9 വരെ യേശു യെഹൂദനെന്ന് ശമര്യാ സ്ത്രീ പറയുന്നു

 

b) ഫിലി.3:5-ൽ പൗലോസ് പറയുന്നു

 

90) പരിഛേദനയേറ്റവർ

 

a) ലൂക്കോ.2:21-ൽ യേശു പരിഛേദനയേൽക്കുന്നു

 

b) ഫിലി.3:4-ൽ എട്ടാം നാളിൽ പരിഛേദനയേറ്റ കാര്യം പൗലോസ് പറയുന്നു

 

91) യേശുവും പൗലോസും സഹനത്തിന്‍റെ സമയത്ത് 3 പ്രാവശ്യം പ്രാർത്ഥിച്ചു

 

a) മത്താ.26:39,42,44 എന്നിവിടങ്ങളില്‍ കർത്താവിന്‍റെ പ്രാർത്ഥന

 

b) 2.കൊരി.12:7-9 വരെ, പൗലോസിന്‍റെ പ്രാർത്ഥന

 

92) തങ്ങളുടെ ദൗത്യത്തിന്‍റെ ഭാഗമായുള്ള യെരുശലേം യാത്ര

 

a) ലൂക്കോ.9:51-53 വരെ, കർത്താവ് യെരുശലേമിലേക്ക് പോകുന്നു

 

b) അപ്പൊ.പ്രവൃ.20:22-24 വരെ, പൗലോസ് യെരുശലേമിലേക്ക് പോകുന്നു

 

93) യെരുശലേമിൽ സംഭവിപ്പാനുള്ള കഷ്ടപ്പാടുകൾ യേശുവും പൗലോസും മുമ്പേ അറിഞ്ഞിരുന്നു

 

a) മർക്കോ. 10:32-34 വരെ, യേശുക്രിസ്തുവിന്‍റെ വാക്കുകൾ

 

b) പ്രവൃ.20:22-24 വരെ, പൗലോസിന്‍റെ വാക്കുകൾ

 

94) യേശുവിനേയും പൗലോസിനേയും സന്നിഹിദ്രീം സംഘം വിചാരണ ചെയ്തു

 

a) ലൂക്കോ.22:66-ൽ യേശുക്രിസ്തുവിനെ വിചാരണ ചെയ്യുന്നു

 

b) പ്രവൃ.20:30-ൽ പൗലോസിനെ വിചാരണ ചെയ്യുന്നു

 

95) അധികാരികളുടെ മുന്നിൽ വെച്ച് യേശുവും പൗലോസും അന്യായമായി മുഖത്തടിയേറ്റു

 

a) യോഹ.18:19-23 യേശുക്രിസ്തു അടിയേൽക്കുന്നു

 

b) പ്രവൃ.23:1-3 വരെ, പൗലോസ് അടിയേൽക്കുന്നു

 

96) യേശുവും പൗലോസും റോമാ ഗവർണ്ണർമാർക്കു മുൻപിൽ കൊണ്ടുവരപ്പെട്ടു

 

a) മത്താ.27:1,2-ൽ യേശുവിനെ കൊണ്ടു വരുന്നു

 

b) പ്രവൃ.23:33-24:2 വരെ, പൗലോസിനെ കൊണ്ടു വരുന്നു

 

97) യേശുവും പൗലോസും യെശയ്യാവിന്‍റെ വാക്കുകൾ ഉദ്ധരിക്കുന്നു

 

a) മത്താ.13:14,15-ല്‍ യേശുക്രിസ്തു ഉദ്ധരിക്കുന്നു

 

b) പ്രവൃ.28:25-27 വരെ, പൗലോസ് ഉദ്ധരിക്കുന്നു

 

98) കഷ്ടം സഹിക്കുന്നത്

 

a) 1.പത്രോസ്.1:21, യേശുക്രിസ്തു നമുക്ക് വേണ്ടി കഷ്ടം അനുഭവിച്ചു

 

b) പ്രവൃ.9:16; 2.കൊരി.11:23-28 വരെ, പൗലോസ് യേശുവിനു വേണ്ടി കഷ്ടം സഹിക്കുന്നു

 

99) യെഹൂദന്മാരുടേയും ജാതികളുടേയും രാജാക്കന്മാരുടേയും മുൻപിൽ പൗലോസ് യേശുവിനെ പ്രസംഗിക്കും

 

a) എന്ന് അപ്പൊ.പ്രവൃ.9:15-ൽ കർത്താവ് പ്രവചിക്കുന്നു

 

b) പ്രവൃ.9:19-22; 21:40-22:21 വരെ, യെഹൂദന്മാരുടെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

c) പ്രവൃ.15:12-ല്‍ ജാതികളുടെ ഇടയിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

d) പ്രവൃ. 13:7-12 ദേശാധിപതി സെർഗ്ഗ്യൊസ് പൗലോസിന്‍റെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

e) പ്രവൃ. 24:10-26 വരെ, രാജശ്രീ ഫെലിക്സിന്‍റെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

f) പ്രവൃ. 26:1-29 വരെ, രാജശ്രീ ഫെസ്തോസിന്‍റെയും അഗ്രിപ്പാ രാജാവിന്‍റെയും മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

100) രക്ഷ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം

 

a) യോഹ.8:24; 6:40; 3:16; ലൂക്കോ.18:42; മർക്കോ.1:15- എന്നിവിടങ്ങളില്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) എഫേ.2:8; റോമ.3:221-25; ഗലാ.2:16; 1.തിമൊ.1:15,16 എന്നിവിടങ്ങളില്‍ പൗലോസ് പറയുന്നു

 

101) യിസ്രായേലിനുള്ള മുൻഗണനയെപ്പറ്റി

 

a) യോഹ.4:22-ൽ കർത്താവ് പറയുന്നു

 

b) റോമ.3:1,2; 11:1,2, 11-28; എഫേ.2:12 എന്നിവിടങ്ങളിൽ പൗലോസ് പറയുന്നു

 

102) ദൈവരാജ്യത്തെപ്പറ്റി

 

a) യോഹ.3:3-5; മർക്കോ.1:14,15; ലൂക്കോ.6:20 യേശുകർത്താവ് പറഞ്ഞിരിക്കുന്നു

 

b) പ്രവൃ. 28:30; റോമ.14:17 പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

103) അബ്രഹാമിനോടുള്ള വാഗ്ദത്തത്തെപ്പറ്റി

 

a) ഉല്പ.12:1-3,7; 13:13-17; 15:4-6, 13-21; 17:7,8; 22:16-18 എന്നീ ഭാഗങ്ങളില്‍ യഹോവയായ ദൈവം അബ്രഹാമിനു സന്തതിയെ വാഗ്ദത്തം ചെയ്യുന്നു

 

b) ഗലാ.3:16 ൽ ആ സന്തതി യേശുക്രിസ്തു ആണെന്ന് പൗലോസ് പറയുന്നു

 

104) യേശുക്രിസ്തു ദൈവമാകുന്നു

 

a) എന്ന് വെളി.21:7-ല്‍ യേശുക്രിസ്തു പറയുന്നു

 

b) 1.യോഹ.5:20-ല്‍ യോഹന്നാന്‍ അപ്പോസ്തലന്‍ പറയുന്നു.

 

c) റോമ.9:5; തീത്തോ.2:12 എന്നിവിടങ്ങളില്‍ പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നു.

 

നൂറിലധികം തെളിവുകളാണ് ഞങ്ങൾ നിങ്ങളുടെ മുമ്പാകെ ബൈബിളിൽ നിന്നെടുത്ത് കാണിച്ചിരിക്കുന്നത്. മുപ്പത്തഞ്ചോളം തെളിവുകൾ ഇനിയുമുണ്ടെങ്കിലും വിസ്താരഭയത്താൽ ഞങ്ങൾ ഇവിടം കൊണ്ട് നിർത്തുന്നു. ഇപ്രകാരം തെളിവുകളുടെ വെറുമൊരു കൂമ്പാരമല്ല, ഒരു മഹാ പർവ്വതം തന്നെ ഉള്ളപ്പോഴാണ് ഈ നാണമില്ലാത്ത ദാവാക്കാര്‍ പറയുന്നത് “പൗലോസ് പ്രസംഗിച്ച സുവിശേഷവും പഠിപ്പിക്കലുകളും യേശുക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും അന്യമായിരുന്നു” എന്ന്!! ഇങ്ങനെ കല്ലുവെച്ച നുണ പറഞ്ഞുകൊണ്ട് ആളുകളെ തന്‍റെ മതത്തിൽ ചേർക്കുന്നതിലൂടെ ഈ ദാവാക്കാര്‍ക്കോ അല്ലെങ്കിൽ ഇവരുടെ ഭോഷ്ക് വിശ്വസിക്കുന്നവർക്കോ എന്ത് നന്മയാണ് ഉണ്ടാകാൻ പോകുന്നത്? ‘സ്വന്തം മന:സാക്ഷിയോടെങ്കിലും സത്യസന്ധത പുലർത്തുക’ എന്ന സാമാന്യ സദാചാര ബോധം പോലും ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നതോടു കൂടി ദാവാക്കാര്‍ക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു! ഇങ്ങനെയുള്ളഅവര്‍ക്ക്‌ അയ്യോ, കഷ്ടം!!

]]>
https://sathyamargam.org/2013/08/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82/feed/ 2
മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-1) https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/ https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/#comments Fri, 19 Jul 2013 17:27:26 +0000 http://www.sathyamargam.org/?p=754 മുസ്ലീങ്ങള്‍ അവരുടെ പ്രവാചകനായ മുഹമ്മദിനെ എപ്പോഴും പൊക്കിപ്പറയുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഖുര്‍ആനും ഹദീസുകളും നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ ഇവരീപ്പറയുന്ന മുഹമ്മദിന്‍റെ ചിത്രമല്ല നമുക്ക്‌ അതില്‍ നിന്ന് കിട്ടുന്നത്. അല്ലാഹുവിനെപ്പോലെ തന്നെ മുഹമ്മദും സ്വന്തം വാക്കുകള്‍ക്ക് പോലും യാതൊരു വിലയും കല്പിക്കാതിരുന്ന ആളായിരുന്നോ എന്ന സന്ദേഹമാണ് ഹദീസുകള്‍ വായിക്കുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്നത്. ചില ഹദീസുകള്‍ നമുക്ക്‌ പരിശോധിക്കാം:

 

സൈദ്‌ ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 90 (351)

 

അബ്ദുല്ലാഹിബ്നു ഇബ്രാഹിം ബ്നു ഖാരിള് നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ പള്ളിയില്‍ നിന്നു വുദു എടുക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം (അബുഹുറയ്റ) പറഞ്ഞു: ഒരു കഷ്ണം പാല്‍ക്കട്ടി തിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ വുദു എടുക്കുന്നത്. കാരണം നബി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത്) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 352)

 

സഈദ്‌ ബ്നുഖാലിദ്‌ നിവേദനം: വേവിച്ച ആഹാരം കഴിച്ചവന്‍റെ വുദുവിനെ സംബന്ധിച്ച് അദ്ദേഹം ഉര്‍വ്വത് ബ്നു സുബൈറിനോട് ചോദിച്ചു. അപ്പോള്‍ ഉര്‍വ്വത് പറഞ്ഞു: റസൂലിന്‍റെ പത്നി ആഇശ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. റസൂല്‍ പറഞ്ഞിരിക്കുന്നു: അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 353)

 

ഇതിന് പ്രത്യകിച്ചു ഒരു വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലല്ലോ. എന്നാല്‍ അനുയായികള്‍ക്ക്‌ ഇങ്ങനെയുള്ള കല്പന നല്‍കിയ മുഹമ്മദ്‌ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തത് എന്ന് നോക്കാം:

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി അല്പം മാംസമുള്ള ഒരു എല്ല്- അല്ലെങ്കില്‍ മാംസം ഭക്ഷിക്കുകയും- എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു എടുക്കാതെ, വെള്ളം തൊടുക പോലും ചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 92)

 

ജഅ്ഫര്‍ ബ്നു അംറ്‌ നിവേദനം: നബി ഒരാടിന്‍റെ തോള്‍കൈ കഷ്ണിക്കുന്നതും അതില്‍ നിന്നു ഭക്ഷിക്കുന്നതും ഞാന്‍ കണ്ടു. ഉടനേ നമസ്കാരത്തിന് വിളിക്കപ്പെട്ടപ്പോള്‍ കത്തി താഴെയിട്ടു അദ്ദേഹം എഴുന്നേറ്റു പോകുകയും നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു ചെയ്തിരുന്നില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 93)

 

ഇതില്‍ നിന്നും മനസ്സിലാകുന്നത്, ഒന്നുകില്‍ മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ച മാംസം ആണ് തിന്നത്, അല്ലെങ്കില്‍ വിശപ്പ്‌ വന്നപ്പോള്‍ വേവിച്ച ഇറച്ചി വിഴുങ്ങുന്നതിനു മുന്‍പേ മുഹമ്മദ്‌ സ്വന്തം വാക്കുകള്‍ തന്നെ വിഴുങ്ങി എന്നതാണ്. മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ചമാംസം ആണ് തിന്നത് എന്ന് പറഞ്ഞു ആരെങ്കിലും മുഹമ്മദ്‌ വാക്കിന് വ്യവസ്ഥയുള്ളവാനാണ് എന്ന് വാദിക്കാന്‍ വരികയാണെങ്കില്‍ താഴെയുള്ള ഹദീസുകള്‍ ആ വാദത്തെയും നിരാകരിക്കുന്നു:

 

അബുറാഫിഅ് നിവേദനം: ഞാന്‍ നബിക്ക്‌ ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തിരുന്നു. അനന്തരം അദ്ദേഹം വുദു എടുക്കാതെ തന്നെ നമസ്കരിച്ചുവെന്നതിനു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 94(357)

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരിക്കല്‍ വസ്ത്രം ധരിച്ചു നമസ്കരിക്കാനായി പുറപ്പെട്ടു. അപ്പോള്‍ കുറച്ചു റൊട്ടിയും മാംസവും പാരിതോഷികമായി കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്നു മൂന്നു പിടി ഭക്ഷിക്കുകയും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വെള്ളം തൊട്ടിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 96 (359)

 

എങ്ങനെയുണ്ട് കാര്യം? “ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തു” എന്നാണ് പറഞ്ഞിരിക്കുന്നത്. മുഹമ്മദിന്‍റെ കാലത്ത് മൈക്രോവേവ് ഒവ്നോന്നും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആടിന്‍റെ കരള്‍ വേവിച്ചതും പിന്നെ റൊട്ടി വേവിച്ചതും അഗ്നി ഉപയോഗിച്ച് തന്നെയാണ് എന്ന് മുസ്ലീങ്ങളും വിശ്വസിക്കുമല്ലോ. ഓരോ സമയത്ത് ഓരോന്ന് പറയുകയും പിന്നീട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മുഹമ്മദിന്‍റെ ജന്മസിദ്ധമായ കഴിവാണ് എന്ന് ഒരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കുമോ? ഈ ഹദീസുകള്‍ക്ക് ചില ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുന്ന ന്യായീകരണം “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു” എന്നാണ്. ഈ വിശദീകരണം ചെലവാക്കാന്‍ അങ്ങാടി വേറെ നോക്കണം, ചിന്താശേഷിയുള്ള ആളുകളുടെ അടുത്തു ഇത് ചിലവാകില്ല.

 

“വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം” എന്ന നിയമം ആരുടെയാണ്? മലക്കിന്‍റെയോ അതോ മുഹമ്മദിന്‍റെയോ? മലക്ക്‌ കൊണ്ടുവന്ന നിയമം ആയിരുന്നെങ്കില്‍ അത് ഖുര്‍ആനില്‍ കാണുമായിരുന്നു. എന്നാല്‍ ഖുര്‍ആനില്‍ അല്ല, ഹദീസുകളില്‍ ആണ് ഈ നിയമം കാണുന്നത് എന്നതിനാല്‍ മലക്കിലൂടെയല്ല, മുഹമ്മദിലൂടെയാണ് ഈ നിയമം വന്നത് എന്ന് മനസ്സിലാക്കാം. മുഹമ്മദ്‌ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന്? ഒന്ന് കാണിച്ചു തരാമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ പിന്നെ എന്ത് തെളിവിന്‍റെ പുറത്താണ് “ആ നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന് നിങ്ങള്‍ പറയുന്നത്? ഇനി “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന് മുഹമ്മദ്‌ വേറെ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങള്‍ തെളിവ് കൊണ്ടുവരികയാണെങ്കില്‍ ഞങ്ങളുടെ ചോദ്യം, “എന്തിനാണ് ആദ്യം ഇങ്ങനെ ഒരു നിയമം കൊടുത്തത്?” എന്നുള്ളതാണ്. “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുത്തില്ലെങ്കിലും കുഴപ്പമില്ല” എന്ന് പില്‍ക്കാലത്ത് സ്വന്തം പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ നിയമം മാറ്റുന്നതിനേക്കാള്‍ മുഹമ്മദിന് നല്ലതായിരുന്നില്ലേ, അങ്ങനെയൊരു നിയമം കൊടുക്കാതെ ഇരിക്കുന്നത്?

]]>
https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be/feed/ 3
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-6 https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-6/ https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-6/#respond Tue, 09 Jul 2013 18:32:55 +0000 http://www.sathyamargam.org/?p=746 IX. ദൈവത്തില്‍ നിന്നുള്ള പ്രവാചകന്‍ തന്‍റെ പ്രവാചകത്വത്തിന് തെളിവായി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മുഹമ്മദിന് അമാനുഷിക കൃത്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു.

 

മുഹമ്മദ്‌ അത്ഭുത പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് ഭൂരിഭാഗം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നു. നമുക്ക്‌ ചില ആയത്തുകള്‍ നോക്കാം:

 

സൂറാ.10:20, സൂറാ.13:7, സൂറാ.6:37,109; സൂറാ.11:12, സൂറാ.13:27, സൂറാ.17:90-92, സൂറാ.20:133, സൂറാ.21:5, സൂറാ.25:7,8

 

എന്നീ ഭാഗങ്ങളില്‍ എല്ലാം ജനങ്ങള്‍ മുഹമ്മദിനോട്‌ പ്രവാചകത്വത്തിന് അടയാളം ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്‍റെ മറുപടി “ദൃഷ്ടാന്തം അല്ലാഹുവിന്‍റെ പക്കലാണുള്ളത്; ഞാന്‍ നിങ്ങളെപ്പോലെ വെറുമൊരു മനുഷ്യന്‍ മാത്രമല്ലേ” എന്നാണു. ബൈബിളില്‍ യേശുക്രിസ്തു ഒഴികെയുള്ള സകല പ്രവാചകരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു. അവര്‍ക്കെല്ലാം അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവ് ദൈവം കൊടുത്തപ്പോള്‍ ഇവിടെയിതാ പ്രവാചകത്വം അവകാശപ്പെടുന്ന മുഹമ്മദിന് ഒരത്ഭുതം പോലും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അടയാളങ്ങളുടെ പിന്‍ബലമില്ലാതെ നടത്തിയ പ്രവാചകത്വ അവകാശവാദത്തിന് യാതൊരു വിലയും കല്പിക്കാന്‍ നമുക്ക്‌ കഴിയുകയില്ല.

 

X. അന്നത്തെ സമകാലീനരായ മനുഷ്യര്‍ക്ക്‌ മുഹമ്മദിനെക്കുറിച്ചും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെക്കുറിച്ചും ഉണ്ടായിരുന്ന അഭിപ്രായപ്രകടനങ്ങള്‍ എന്തൊക്കെയായിരുന്നു?

 

സൂറാ. 21:5- പാഴ്കിനാവുകള്‍ കണ്ട വിവരമാണ് മുഹമ്മദ്‌ പറയുന്നത്. അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.

 

സൂറാ. 15:6 – “നീ ഒരു ഭ്രാന്തന്‍ തന്നെ

 

സൂറാ. 23:25- “ഇവന്‍ ഭ്രാന്ത ബാധിച്ച മനുഷ്യന്‍ മാത്രമാകുന്നു”

 

സൂറാ. 25:4- “ഖുര്‍ആന്‍ അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു, വേറെ ചില ആളുകള്‍ അവനെ അതിനു സഹായിച്ചിട്ടുമുണ്ട്”

 

സൂറാ. 25:5- “ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു”

 

സൂറാ. 25:8- “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”

 

സൂറാ.68:15 “പൂര്‍വ്വികന്മാരുടെ പുരാണ കഥകള്‍”

 

സൂറാ.83:13- “പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങള്‍ ആകുന്നു ഇത്”

 

ഇതാണ് നാട്ടുകാര്‍ അദ്ദേഹത്തെപ്പറ്റിയും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെപ്പറ്റിയും പറഞ്ഞത്. നാട്ടുകാര്‍ അത് വെറുതെ പറഞ്ഞതല്ല എന്ന് നമുക്ക്‌ ഹദീസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വിസ്തരഭയത്താല്‍ രണ്ടു ഹദീസുകള്‍ മാത്രം നല്‍കുന്നു:

 

അബുസഈദുല്‍ ഖുദ്രി നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയില്‍ ഒരു കൂട്ടം ജിന്നുകളുണ്ട്. അവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഈ പാമ്പുകളെ വല്ലവരും കണ്ടാല്‍ മൂന്നു ദിവസം അവര്‍ക്ക്‌ സാവകാശം നല്‍കണം. അതിനു ശേഷം അവയെ കണ്ടാല്‍ കൊല്ലണം. അത് പിശാചാകുന്നു.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 141)

 

“അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 146 (2240)

 

പാമ്പിനെയും പല്ലിയേയും കൊല്ലാന്‍ പറഞ്ഞ ആള്‍ പൂച്ചയുടെ കാര്യത്തില്‍ എന്താണ് പറഞ്ഞത് എന്നറിയണ്ടേ? ഇതാ ഹദീസ്‌:

 

“അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: ഒരു പൂച്ച കാരണമായി ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അതിനെ അവള്‍ ബന്ധനത്തിലാക്കി. അങ്ങനെ അത് ചത്തു. അതുകാരണം അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലാക്കിയപ്പോള്‍ അവള്‍ അതിനു ഭക്ഷണവും വെള്ളവും കൊടുത്തില്ല. ഭൂമിയില്‍ നിന്ന് വല്ല പ്രാണികളെയും പിടിച്ചു തിന്നാന്‍ അതിനെ വിട്ടയച്ചതുമില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 151)

 

ജിന്നുകള്‍ ഇസ്ലാം സ്വീകരിച്ചു അത് പാമ്പായി മാറി മദീനയുടെ തെരുവിലൂടെ ഇഴഞ്ഞു നടക്കുന്നുണ്ടെന്നും പല്ലിയെ ഒറ്റയടിക്ക് കൊല്ലുന്നവന് കൂടുതല്‍ പ്രതിഫലം ഉണ്ടെന്നും പൂച്ചയെ കൊന്നാല്‍ നരകത്തില്‍ പോകും എന്നുമൊക്കെ ഒരാള്‍ ഇന്ന് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമോ, അത് മാത്രമേ മുഹമ്മദിന്‍റെ സമകാലീനരായ ആളുകള്‍ അന്ന് പറഞ്ഞുള്ളൂ, അദ്ദേഹത്തിനു ഭ്രാന്തായിരുന്നുവെന്നു.

 

നാട്ടുകാര്‍ അദ്ദേഹത്തിന് ഭ്രാന്താണ് എന്ന് പരഞ്ഞുവെങ്കില്‍ അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇല്ലെന്നുമൊക്കെ തോന്നുന്നത് മാരണം ബാധിച്ച അവസ്ഥയില്‍ സാധാരണമാണ്. അങ്ങനെ അദ്ദേഹത്തിനു തോന്നിയ കാര്യങ്ങളാണ് ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളത്. എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്‌?

 

യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,

യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,

യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,

ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,

താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,

അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.

 

ഇങ്ങനെയുള്ള എണ്ണിയാലൊടുങ്ങാത്ത തോന്നലുകളാണ് അദ്ദേഹം കൊണ്ടുവന്ന സന്ദേശം! അത് സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല. നിങ്ങളും അത് മാരണം ബാധിച്ച ആളുടെ തോന്നലുകളായി മാത്രം വിചാരിച്ചാല്‍ മതി. അതിനു കൂടുതല്‍ വിലകൊടുക്കേണ്ടതില്ല. ദുരാത്മാക്കളുടെ ശക്തിക്ക് കീഴ്പ്പെട്ട ഒരു വ്യക്തി പറയുന്ന വാക്കുകളെ എങ്ങനെയാണ് നിത്യജീവനിലേക്ക് പ്രവേശിക്കേണ്ടതിനു ഉറപ്പുള്ള അടിസ്ഥാനമായി ഒരാള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്? മാത്രമല്ല,

 

സൂറാ. 46:9 –ല്‍ വായിക്കുന്നത് ഇങ്ങനെയാണ്: “(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയുമില്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്‌. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.”

 

“എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത്‌ ചെയ്യപ്പെടും എന്ന്‌ എനിക്ക്‌ അറിയുകയില്ല” എന്ന് ഏറ്റു പറഞ്ഞ ഒരു വ്യക്തിക്ക് അഥവാ സ്വന്തം ഭാവി എന്തായിരിക്കും എന്നുറപ്പിക്കാന്‍ കഴിയാത്ത ബഹുമാന്യനായ മുഹമ്മദിന് എങ്ങനെ തന്‍റെ അനുയായികള്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യാന്‍ കഴിയും? അദ്ദേഹത്തെ അനുഗമിച്ചത് കൊണ്ട് സ്വര്‍ഗ്ഗം ലഭിക്കും എന്നുള്ള വിശ്വാസത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്ന് ഈ ആയത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

നിഗമനം:

 

നാം ധാരാളം തെളിവുകള്‍ പരിശോധിച്ച് നോക്കുകയുണ്ടായി. ആ തെളിവുകള്‍ എല്ലാം തന്നെ മുഹമ്മദിന്‍റെ പ്രവാചകത്വാവകാശത്തെ നിരസിക്കുന്നതാണ് എന്നും നാം കാണുകയുണ്ടായി. യാതൊരു വിധത്തിലും അദ്ദേഹത്തെ സത്യദൈവത്തില്‍ നിന്നുള്ള പ്രവാചകനായി അംഗീകരിക്കുവാന്‍ ചിന്താശേഷിയുള ആര്‍ക്കും കഴിയുകയില്ല എന്നും നാം മനസ്സിലാക്കി. ധാര്‍മ്മികതയുട കാര്യത്തിലായാലും ദൈവിക ബന്ധത്തിന്‍റെ കാര്യത്തിലായാലും ഒരു പ്രവാചകനുണ്ടായിരിക്കേണ്ട  യാതൊരു യോഗ്യതയും മുഹമ്മദിനില്ല എന്നത് സുവ്യക്തമായ കാര്യങ്ങളാണ്. അത് കൊണ്ട് മുസ്ലീം സ്നേഹിതര്‍ വസ്തുതകളെ വിശകലനം ചെയ്തു കൊണ്ട് ഒരു പുനര്‍ വിചിന്തിനത്തിനു തയ്യാറാകുക. ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ചുകൊണ്ട് നോക്കിയാല്‍പ്പോലും ഒരു പ്രവാചകനാകാനുള്ള യോഗ്യതയില്ലാത്ത മുഹമ്മദിനെ ഇനിയും അനുഗമിക്കുന്നതെന്തിനു? തനിക്ക്‌ എന്ത് ഭവിക്കാന്‍ പോകുന്നു എന്നറിയാത്ത ഒരാളെ അനുഗമിച്ചത് കൊണ്ട് നിങ്ങള്‍ക്ക്‌ എന്താണ് കിട്ടാന്‍ പോകുന്നത് എന്ന് നിങ്ങള്‍ക്കെങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും? എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ആ ക്ഷണം തന്നെ നിത്യജീവന്‍  ലഭിക്കും എന്ന് ബൈബിള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. നിങ്ങള്‍ക്ക്‌ വേണ്ടി കാല്‍വരി ക്രൂശില്‍ സ്വയം യാഗമായിത്തീര്‍ന്ന യേശുക്രിസ്തുവിനെ ഇന്ന് തന്നെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിച്ചു ആത്യന്തികമായ നരകശിക്ഷയില്‍ നിന്നും വിടുതല്‍ നേടി കര്‍ത്താവിന്‍റെ രാജ്യത്തില്‍ പ്രവേശിക്കാന്‍ തയ്യാറാവുക…                      (അവസാനിച്ചു)

]]>
https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-6/feed/ 0
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-5 https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-5/ https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-5/#respond Tue, 09 Jul 2013 18:14:54 +0000 http://www.sathyamargam.org/?p=740 VII. പ്രവാചകന്മാര്‍ക്ക് ദുരാത്മാക്കളുടെ മേല്‍ അധികാരവും അവയെ കീഴടക്കാനുള്ള ശക്തിയും ദൈവം നല്‍കിയിട്ടുണ്ട്.

 

 

ബൈബിളിലെ ദൈവം പ്രവാചകന്മാര്‍ക്ക് മാത്രമല്ല, പ്രവാചകന്മാരെ അനുഗമിക്കുന്ന സാധാരണ വിശ്വാസികള്‍ക്കും ദുരാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തിട്ടുണ്ട്. എന്നാല്‍ മുഹമ്മദിന് ദുരാത്മാക്കളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹം അവയ്ക്ക് വിധേയനായി ജീവിക്കുകയും ചെയ്തു എന്നുള്ളതാണ് സത്യം. ഹദീസ്‌ നോക്കാം:

 

‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)

 

ബൈബിള്‍ അനുസരിച്ചുളള പ്രവാചകന്മാര്‍ ദുരാത്മാക്കളെ കീഴടക്കുമ്പോള്‍ മുഹമ്മദ്‌ ദുരാത്മാക്കള്‍ക്ക് കീഴടങ്ങുകയാണ്. അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കാന്‍ ബൈബിള്‍ വിശ്വാസികള്‍ക്ക്‌ കഴിയാത്തതില്‍ ഈ കാരണവും ഉള്‍പ്പെട്ടിട്ടുണ്ട്.

 

VIII. പ്രവാചകന്‍, താന്‍ പറയുന്ന ദൈവിക സന്ദേശം എല്ലാവരും അറിയണം എന്ന ആഗ്രഹമുള്ളയാളായിരിക്കണം.

എന്നാല്‍ ഈ കാര്യത്തിലും മുഹമ്മദ്‌ പരാജയമായിരുന്നു എന്ന് ഹദീസുകളില്‍ കാണാം:

 

‘സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍  ഖുര്‍ആന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ദൈവത്തിന്‍റെ സന്ദേശം ലോകം മുഴുവന്‍ എത്തണം എന്നുള്ളതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നത്. എന്നാല്‍ മുഹമ്മദ്‌ തന്‍റെ സന്ദേശം ശത്രുക്കളുടെ കൈവശം എത്തിപ്പെടരുതെന്നു ആഗ്രഹിച്ച വ്യക്തിയാണ്. ഇതും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.    (തുടരും…)

]]>
https://sathyamargam.org/2013/07/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-5/feed/ 0
യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ? https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/ https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/#comments Mon, 27 May 2013 07:27:02 +0000 http://www.sathyamargam.org/?p=730  

യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക്‌ ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ്‌ കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല. ചരിത്രം വിഴുങ്ങികളായ ദാവാക്കാര്‍ക്ക് ചരിത്രത്തില്‍ എന്തെങ്കിലും അറിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്. അതുകൊണ്ടു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനിയും അവരില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 

ഏതായാലും ഇവരുടെ ഈ ചോദ്യത്തിനു ചരിത്രത്തിന്‍റെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കാന്‍ നമുക്ക്‌ ശ്രമിക്കാം. അതിനു മുന്‍പ്‌ അരാമായിക് ഭാഷയില്‍ ഇന്ന് ബൈബിള്‍ നിലവിലില്ല എന്നുള്ള ദാവാക്കാരുടെ വാദം വെറും പൊള്ളയാണ് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അരാമായിക് അഥവാ സുറിയാനി ഭാഷയില്‍ ബൈബിള്‍ പണ്ട് മുതലേ നിലവിലുണ്ട്. ഗ്രീക്കില്‍ നിന്നുള്ള ഈ അരാമായിക് തര്‍ജ്ജമയ്ക്ക് “പ്ശീത്താ” (ലളിതം) എന്നാണു പേര്. ബൈബിള്‍ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ദാവാക്കാര്‍ ഇപ്രകാരമുള്ള അസത്യപ്രചരണങ്ങള്‍ നടത്തുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല എന്നതിനാല്‍ നമുക്ക്‌ അവരോടു ക്ഷമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്തായാലും നമുക്ക്‌ വിഷയത്തിലേക്ക് വരാം.

 

യേശുക്രിസ്തുവിന്‍റെയും ശിഷ്യന്‍മാരുടെയും മാതൃഭാഷ അരാമായിക് ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു പൊതുജനങ്ങളോട് സംസാരിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു. സാധാരണ ഭാഷ അഥവാ പൊതുഭാഷാ എന്നര്‍ത്ഥമുള്ള ‘കൊയ്നെ’ (KOINE) എന്ന പേരില്‍ അറിയപ്പെട്ട ക്ലാസ്സിക്കല്‍ ഗ്രീക്കില്‍ . ഇതിനു കാരണം പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെട്ട യിസ്രായേല്‍ രാജ്യത്തിന്‍റെയും രണ്ടു ഗോത്രങ്ങള്‍ അടങ്ങിയ യെഹൂദാ രാജ്യത്തിന്‍റെയും ചരിത്രം പരിശോധിച്ചാല്‍ കിട്ടുന്നതാണ്. ബി.സി.721-ല്‍ അശ്ശൂര്‍ രാജാവായ ശല്‍മനേസ്സര്‍ യിസ്രായേലിന്‍റെ തലസ്ഥാനമായ ശമര്യ പിടിക്കയും യിസ്രായേലിനെ അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ശല്‍മനേസ്സറിന്‍റെ മകനായ സര്‍ഗ്ഗോന്‍ യിസ്രായേലിലെ പ്രമുഖ പൌരന്മാരെ എല്ലാവരേയും സാധാരണ ജനങ്ങളില്‍ ഭൂരിപക്ഷം പേരേയും അടിമകളായി പിടിച്ചുകൊണ്ടുപോയി. മാത്രമല്ല, സര്‍ഗ്ഗോനും പിന്‍ഗാമികളും സാമ്രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പ്രവാസികളെ ശമര്യയില്‍ കൊണ്ടുവന്നു കുടിപാര്‍പ്പിച്ചു. കാലക്രമേണ ശമര്യയിലുണ്ടായിരുന്ന ന്യൂനപക്ഷം വരുന്ന യിസ്രായേല്‍, ഒരു സമ്മിശ്ര സമൂഹമായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവരുടെ ഭാഷയേയും അത് ബാധിച്ചു. മാതൃഭാഷയായ ഹീബ്രു വീട്ടില്‍ സംസാരിക്കുവാനും പുറമെയുള്ളവരോട് ഇടപെടുവാന്‍ സാമ്രാജ്യഭാഷയായ ‘അരമായിക്കും’ ഉപയോഗിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹീബ്രു മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഭാഷയായിത്തീരുകയും (സംസ്കൃതം പോലെ) അരമായിക്‌ അവരുടെ മാതൃഭാഷയായി മാറുകയും ചെയ്തു. ഈ സമയത്തും തെക്കേ രാജ്യമായ യെഹൂദാ നിലനില്‍ക്കുകയും ഹീബ്രു യെഹൂദന്മാരുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.

 

എന്നാല്‍ ബി.സി.587-ല്‍ ബാബിലോണില്‍ നിന്നുള്ള നെബുഖദ്‌നേസ്സര്‍ യെഹൂദാ രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയും രാജാവിനെയും വലിയൊരു വിഭാഗം ജനത്തേയും അടിമകളാക്കി ബാബിലോണിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വിവിധ ഭാഷക്കാരായ ജനങ്ങളുടെ മദ്ധ്യേ പ്രവാസികളായി പാര്‍ത്ത യെഹൂദന്മാര്‍ക്ക് ആശയവിനിമയത്തിന് അരമായിക്‌ ഭാഷയെ ആശ്രയിക്കേണ്ടി വന്നു. ബി.സി. 538-432-ഓടുകൂടി പ്രവാസികളായിരുന്ന യെഹൂദന്‍മാര്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും തങ്ങളുടെ പൂര്‍വ്വിക ഭാഷയായ ഹീബ്രു മിക്കവാറും മറന്നു കഴിഞ്ഞിരുന്നു. അരമായിക്‌ ആയിരുന്നു അവരുടെ സംസാരഭാഷ. എന്നാല്‍ ബി..സി. 332-ല്‍ മഹാനായ അലക്‌സാണ്ടറുടെ ദിഗ്വിജയത്തോടെ ഗ്രീക്ക് ഭാഷ സര്‍വ്വ ദേശഭാഷയായി ഉയര്‍ന്നു വരികയും അരമായിക്‌ ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുവാനും തുടങ്ങിയിരുന്നു.

 

കവികളും ദാര്‍ശനികന്‍മാരും തങ്ങളുടെ കൃതികള്‍ രചിക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘അത്തിക്‌’ (ATTIC) എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് ഭാഷയില്‍ നിന്ന് കുറേ വ്യത്യസ്തമായിരുന്നു സാമ്രാജ്യമൊട്ടുക്കും സംസാര ഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക്. ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പലസ്തീന്‍ വിട്ടു സാമ്രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലേക്ക്‌ കുടിയേറിയിരുന്ന യെഹൂദന്‍മാര്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരായിത്തീര്‍ന്നിരുന്നു. പലസ്തീനിലുള്ള യെഹൂദന്‍മാര്‍ അരാമായിക് വീട്ടിലും കൊയ്നെ ഗ്രീക്ക് വീട്ടിന് പുറത്തും സംസാരിക്കുന്നവരായിത്തീര്‍ന്നു. ഇങ്ങനെ യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും ഈ രണ്ടു ഭാഷകളും പലസ്തീനില്‍ ഒരുപോലെ ഉപയോഗത്തിലിരുന്നു എന്നുള്ളതാണ് വാസ്തവം. (കന്നടവും തുളുവും വീട്ടിലും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ കാസര്‍കോടും, വീട്ടില്‍ തമിഴും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ പാലക്കാട്ടും തിരുവനന്തപുരത്തും, വീട്ടില്‍ കൊങ്ങിണിയും പുറത്തു മലയാളവും പറയുന്നവരെ എറണാകുളത്തും കാസര്‍കോടും നമുക്ക്‌ കാണാന്‍ കഴിയും) അതുകൊണ്ടുതന്നെ യേശു ക്രിസ്തു ജനങ്ങളെ ഉപദേശിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു എന്നത് ആധുനിക പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.

 

ഈ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തികളും പ്രഭാഷണങ്ങളും പരിശുദ്ധാത്മ സഹായത്താല്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു ഗ്രീക്ക് ഭാഷ തെരഞ്ഞെടുത്തത് സ്വാഭാവികമാണ്. കാരണം, പലസ്തീനിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്ത്‌ ദൈവീക സന്ദേശം അറിയിക്കാനല്ല, ‘ലോകത്തിന്‍റെ അറ്റത്തോളം’ ചെന്ന് സുവിശേഷം അറിയിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. അന്നത്തെ ലോകഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക് തന്നെ ഇക്കാര്യത്തിനു  വേണ്ടി തിരഞ്ഞെടുത്തത് ബുദ്ധിപൂര്‍വ്വമായിരുന്നു. ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക്‌ ലോകത്തിനു മൊത്തം ഒരു സന്ദേശം നല്‍കാന്‍ ഉണ്ടെങ്കില്‍ അയാളത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്താശേഷിയുള്ള ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. അല്ലാതെ അന്തമാനിലെ ഏതെങ്കിലും ഒരു പ്രാകൃത ആദിവാസി ഗോത്ര ഭാഷയില്‍ ആ സന്ദേശം പ്രസിദ്ധീകരിച്ചിട്ട്, ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായതും മഹത്വമേറിയതും പവിത്രമായതുമായ ഭാഷയാണ്‌ തര്‍ജ്ജമക്ക് വഴങ്ങാത്തതും ദുര്‍ഗ്രഹവുമായ ആ ആദിവാസി ഭാഷയെന്നും അതുകൊണ്ടാണ് തന്‍റെ സന്ദേശം ആ ഭാഷയില്‍ പ്രസിദ്ധീകരിച്ചതെന്നും തന്‍റെ സന്ദേശം മനസ്സിലാക്കണമെങ്കില്‍ ആ അന്തമാന്‍ ഗോത്ര ഭാഷ പഠിക്കണം എന്നുമൊക്കെ പറഞ്ഞാല്‍ അതിന്‍റെ യുക്തിയും പ്രായോഗികതയും എത്രത്തോളമുണ്ട് എന്ന് വായനക്കാര്‍ ചിന്തിക്കുക.

 

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. വ്യക്തമായും സുഗ്രാഹ്യമായും ആശയം മനസ്സിലാക്കിത്തരാനുള്ള കഴിവാണ് ഒരു ഭാഷയുടെ ശക്തി. വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള ഒറ്റ പദങ്ങള്‍ ഒരു ഭാഷയിലുണ്ടായിരിക്കുന്നത് ആ ഭാഷയുടെ ശക്തി കുറയ്ക്കും. ഒരു പദത്തിനു ഒരര്‍ത്ഥം മാത്രമേ ഉണ്ടാകാവൂ എന്ന് സാരം! തെക്കന്‍ കേരളത്തില്‍ ഉപയോഗത്തിലിരിക്കുന്ന ചില പദങ്ങള്‍ വ്യത്യസ്തമായ അര്‍ത്ഥത്തിലാണ് മലബാര്‍ മേഖലയില്‍ ഉപയോഗിക്കുന്നത്, അതുപോലെതന്നെ തിരിച്ചും. ഇത് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടി വരുന്നവര്‍ക്ക്‌ ആശയവിനിമയത്തിനു ബുദ്ധിമുട്ടായിത്തീരുന്നു. ചിലപ്പോള്‍ ഇത് കലഹത്തിനും കാരണമാകും. വാസ്തവത്തില്‍ ഇത് ഭാഷയുടെ അപര്യാപ്തതയാണ്. തര്‍ജ്ജമക്ക് വഴങ്ങുന്നതും ധാരാളം പദസമ്പത്തുണ്ടായിരിക്കുന്നതും നല്ല ഭാഷയുടെ ലക്ഷണങ്ങളാണ്.

 

ഈ മാനദണ്ഡങ്ങളുപയോഗിച്ചു പരിശോധിച്ചാല്‍ ഇന്ന് ലോകത്തിലുള്ള ഭാഷകളില്‍ ഏറ്റവും മികച്ചത് ഗ്രീക്ക് ഭാഷയാണെന്ന് കാണാന്‍ പറ്റും. കാരണം, അത് ഒരൊറ്റ വാക്ക് കൊണ്ട് ആശയം കൂടുതല്‍ വിശദമാക്കിത്തരുന്നു. ഉദാഹരണത്തിന് മലയാളത്തില്‍ ‘സ്നേഹം’ എന്ന വാക്ക്‌ എടുക്കുക. ഇഷ്ടം, പ്രേമം, മമത തുടങ്ങിയ ചില വാക്കുകള്‍ മാത്രമേ സ്നേഹം എന്ന വാക്കിന് പകരം ഉപയോഗിക്കാന്‍ മലയാളത്തില്‍ ഉള്ളൂ. അതില്‍ത്തന്നെ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന് പറഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് കേള്‍വിക്കാരന് പിടികിട്ടുകയുമില്ല. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഓരോ ബന്ധത്തെ കുറിക്കുവാനും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഗ്രീക്കില്‍ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന വാചകം കാണുമ്പോള്‍ തന്നെ വായനക്കാരന്/കേള്‍വിക്കാരന് ‘അവനും അവളും’ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും അങ്ങനെ അത് ഏതുവിധത്തിലുള്ള സ്നേഹമാണ് എന്ന് തിരിച്ചറിയാനും ഉതകുന്നു. ഇത് പരിഭാഷപ്പെടുത്തേണ്ടി വരുമ്പോള്‍ യാതൊരുവിധ ആശയക്കുഴപ്പവും കൂടാതെ മൊഴിമാറ്റം ചെയ്യാനും സാധിക്കും.

 

ഇതുപോലെ ഓരോ പദത്തിനുമുള്ള വ്യത്യസ്തത ഗ്രീക്ക് ഭാഷയുടെ മാത്രം പ്രത്യേകതയാണ്. ബയോളജിയിലും കെമിസ്ട്രിയിലും ഫിസിക്സിലും ഗണിതത്തിലുമെല്ലാം ധാരാളം ഗ്രീക്ക് പദങ്ങള്‍ ഉപയോഗിക്കാന്‍ കാരണവും ഈ വ്യത്യസ്തതയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഴുലോകത്തിനുമുള്ള ദൈവത്തിന്‍റെ സന്ദേശം രേഖപ്പെടുത്തി വെയ്ക്കാന്‍ ശിഷ്യന്മാര്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? ഇന്ന് രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യാന്‍ ഈ ലളിതമായ പദഘടനകള്‍ വളരെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.

 

‘അല്ലാഹുവിന്‍റെ വചനങ്ങളായതിനാല്‍ അമാനുഷികമായ പദഘടന ഖുര്‍ആനിനുണ്ട്’ എന്ന മുസ്ലീങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നതും ഇവിടെയാണ്‌. ആശയക്കുഴപ്പമുണ്ടാക്കുന്നതും ദുര്‍ഗ്രഹവും തര്‍ജ്ജമയ്ക്ക് വഴങ്ങാത്തതുമായ ഒരു ഭാഷയില്‍ തന്‍റെ സന്ദേശം ലോകത്തിനു വെളിപ്പെടുത്തിയ അല്ലാഹുവിന്‍റെ അജ്ഞതയില്‍ സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍? വാസ്തവത്തില്‍ ഖുര്‍ആന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ സന്ദേശമാണെങ്കില്‍ എന്തുകൊണ്ടാണത് ഓരോ മനുഷ്യനും അവന്‍റെ മാതൃഭാഷയില്‍ വായിച്ചു മനസിലാക്കാന്‍തക്കവിധം പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ മുസ്ലീങ്ങള്‍ക്ക് ഇത്ര വൈമനസ്യം? എന്തുകൊണ്ടാണ് പരിഭാഷകളെ മുസ്ലീങ്ങള്‍ അംഗീകരിക്കാത്തത്? തികച്ചും മാനവവിരുദ്ധമായ ഖുര്‍ആന്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുടെ കയ്യില്‍ കൊടുത്താല്‍ അല്ലാഹുവും മുഹമ്മദും മനുഷ്യവര്‍ഗ്ഗത്തിന് ചെയ്ത ദോഷങ്ങള്‍ എത്ര വലിയതാണ് എന്ന് അര്‍ത്ഥമറിയാതെ അറബിയില്‍ മാത്രം ഖുര്‍ആന്‍ ഓതി ശീലിച്ച സാധാരണ മുസ്ലീങ്ങളും അമുസ്ലീങ്ങളും മനസ്സിലാക്കും എന്ന ഭയമാണ് തര്‍ജ്ജമകളെ അംഗീകരിക്കാതിരിക്കാന്‍ മുല്ലാക്കമാരെ പ്രേരിപ്പിക്കുന്നത്. ഇതിനു അവര്‍ക്ക്‌ പ്രചോദനം മുഹമ്മദ്‌ തന്നെയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

 

സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 92-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് നബി വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്.

 

‘മുഴുലോകത്തിനുമുള്ള അല്ലാഹുവിന്‍റെ അവസാനത്തെ സന്ദേശം’ എന്ന് ദാവാക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടെങ്കിലും അല്ലാഹുവിനും അവന്‍റെ പ്രവാചകനും ഈ സന്ദേശം മറ്റുള്ളവര്‍ അറിയരുത് എന്ന് ചിന്തിച്ചിരുന്നവരാണ്. കാരണം, പരിഷ്കൃത ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ കൊള്ളാത്ത ഒന്നാണ് ഖുര്‍ആന്‍ എന്ന സത്യം മുഹമ്മദിനും മലക്കിനും അല്ലാഹുവിനും നല്ലവണ്ണം അറിയാമായിരുന്നു. ഇങ്ങനെയുള്ള ഒരു സന്ദേശത്തില്‍ വിശ്വസിക്കുന്നവരാണ് സത്യദൈവത്തില്‍ നിന്നുള്ള സന്ദേശം മനുഷ്യര്‍ക്ക്‌ ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള കര്‍ത്താവിന്‍റെ അപ്പോസ്തലന്മാര്‍ക്ക് നേരെ വ്യാജാരോപണങ്ങള്‍ അഴിച്ചു വിടുന്നത്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കുതന്നെ അറിയാത്തത് കൊണ്ട് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട്‌ സഹതപിക്കുകയും ചെയ്യുകയല്ലാതെ പിന്നെ നമുക്ക്‌ വേറെ ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം!!!

]]>
https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/feed/ 5
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-4 https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-4/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-4/#comments Fri, 24 May 2013 05:04:32 +0000 http://www.sathyamargam.org/?p=725 VI. പ്രവാചകന്‍ സമൂഹത്തിനു ധാര്‍മ്മിക മര്യാദയുടെ കാര്യത്തില്‍ മാതൃകയുള്ളവനായിരിക്കണം.

 

ബൈബിള്‍ പറയുന്നത് പ്രവാചകന്മാര്‍ അടക്കമുള്ള സകല മനുഷ്യരും പാപികളാണ് എന്നാണ്. ബൈബിളിലെ പ്രവാചകന്മാരില്‍ ചിലര്‍ പാപത്തില്‍ വീണുപോയിട്ടുണ്ടെങ്കിലും അവര്‍ തങ്ങള്‍ക്കു വന്ന വീഴ്ചയില്‍ പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്ക് മടങ്ങി സമൂഹത്തിനു മാതൃക കാട്ടിയതല്ലാതെ ഒരിക്കലും തങ്ങള്‍ക്കു സംഭവിച്ച അപരാധം ഒരു നിയമമായി മാറ്റുകയോ അല്ലെങ്കില്‍ അതൊരു നല്ല മാതൃകയാണ് എന്ന നിലയില്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ പലതും മനുഷ്യരുടെ മുമ്പാകെ പറയാന്‍ കൊള്ളാവുന്നതല്ലാതിരുന്നിട്ടും അതിനെ നല്ല മാതൃക എന്ന നിലയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഹദീസുകളില്‍ നിന്നു നോക്കാം:

 

ആഇശ നിവേദനം: റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.

 

അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

 

ആറു വയസ്സുള്ള ഒരു ബാലികയെ വിവാഹം ചെയ്തു ഒമ്പത് വയസ്സായപ്പോള്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ എന്ത് മാതൃകയാണ്, അല്ലെങ്കില്‍ സദാചാര സന്ദേശമാണ് ഒരാള്‍ക്ക് സമൂഹത്തിനു നല്‍കാനുണ്ടാകുക? ഇങ്ങനെയുള്ള കാര്യം പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ഒരാള്‍ ചെയ്യാമോ? ഇതിനു മുസ്ലീങ്ങള്‍ എന്തൊക്കെ ന്യായം പറഞ്ഞാലും മറ്റൊരു ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞത് നോക്കുമ്പോള്‍ കേവലം ഇളം ശരീരത്തില്‍ നിന്നും ലഭിക്കുന്ന ലൈംഗിക ആനന്ദം മാത്രമാണ് ഈ വിവാഹത്തിന്‍റെ പുറകിലെ ചേതോവികാരം എന്ന് മനസ്സിലാക്കാം. ഇതാണ് ആ ഹദീസ്‌:

 

ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ റസൂലിന്‍റെ കൂടെ യുദ്ധത്തിലായിരുന്നു. ഞങ്ങള്‍ മടങ്ങിപ്പോരുമ്പോള്‍ പതുക്കെ  നടക്കുന്ന എന്‍റെ ഒട്ടകപ്പുറത്തു കയറി ഞാന്‍ വേഗത്തില്‍ യാത്ര ചെയ്തു. എന്‍റെ പിന്നില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ എന്‍റെ കൂടെ എത്തി.  അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് എന്‍റെ ഒട്ടകത്തെ കുത്തി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ ആയിരുന്നു.

 

‘ജാബിറേ, നിനക്കെന്താണിത്ര ധൃതി?’ എന്ന് എന്നോട് നബി ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഞാന്‍ അടുത്തകാലത്ത് വിവാഹം ചെയ്ത പുതുമാരനാകുന്നു.’ അപ്പോള്‍ നബി ചോദിച്ചു: ‘കന്യകയെ ആണോ അതോ വിധവയെ ആണോ വിവാഹം കഴിച്ചത്?’ ഞാന്‍ പറഞ്ഞു: ‘വിധവയെ.’ നബി പറഞ്ഞു: നിനക്കവളോടും അവള്‍ക്ക് നിന്നോടും കളിക്കാന്‍ പറ്റുന്ന ഒരു കന്യകയെ വിവാഹം ചെയ്യാമായിരുന്നില്ലേ?’

 

നിവേദകന്‍ പറഞ്ഞു: ‘അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഭാര്യമാരുടെ അടുത്തേക്ക്‌ പോവാനുദ്ദേശിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ രാത്രിയാകും വരെ സാവകാശം നല്‍കുക. അവരുടെ ചിതറിയ തലമുടിയും മറ്റും നേരെയാക്കുവാനും സ്വകാര്യ സ്ഥലങ്ങള്‍ വൃത്തിയാക്കുവാനും (അവര്‍ക്ക്‌ സമയം നല്‍കുക).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 57).

 

ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ പറ്റുന്നത്? കന്യകയെ വിവാഹം ചെയ്‌താല്‍ അന്യോന്യം കളിക്കാമെന്നാണ് മുഹമ്മദ്‌ പറയുന്നത്. ഈ പറഞ്ഞ വ്യക്തിയാണ് ആറു വയസ്സുകാരിയെ വിവാഹം കഴിച്ചത്. സമൂഹത്തിനു ഇതില്‍ നിന്നും ലഭിച്ച സന്ദേശം എന്താണെന്ന് അറിയാന്‍ ഇന്ന് ഗള്‍ഫ്‌ നാടുകളിലും ആഫ്രിക്കന്‍ മുസ്ലീം നാടുകളിലും നടക്കുന്ന ശൈശവ വിവാഹങ്ങള്‍ നോക്കിയാല്‍ മതി. യമനില്‍ ഒരു പത്തു വയസ്സുകാരി വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയില്‍ കയറിച്ചെന്നത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായതാണല്ലോ. അവളുടെ ജീവിത കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത’ എന്ന പേരില്‍ അതിന്‍റെ മലയാള തര്‍ജ്ജമയും പുറത്തിറങ്ങിയിട്ടുണ്ട്. നുജൂദ്‌ ചെറിയ കുട്ടിയാണ് എന്ന് പറഞ്ഞു നുജൂദിന്‍റെ വിവാഹത്തിനു അവളുടെ ചേച്ചി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ നുജൂദിന്‍റെ ബാപ്പ പറയുന്ന ന്യായം മുഹമ്മദ്‌ നബി ആയിഷയെ വിവാഹം കഴിച്ചപ്പോള്‍ ആയിശക്ക് ഒമ്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ആ വാദത്തോടെ അവളുടെ ചേച്ചിക്ക് പിന്നെ എതിര്‍ക്കാന്‍ പറ്റാതായി, കാരണം മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ ഒരു മുസ്ലീമിന് മാതൃകയാണ് എന്നാണ് സൂറാ.33:21-ല്‍ പറയുന്നത്. എന്തായാലും മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക അനുവര്‍ത്തിക്കാന്‍ 1400 വര്‍ഷമായി ധാരാളം മാതാപിതാക്കള്‍ തയ്യാറായത് കൊണ്ട് കോടാനുകോടി വരുന്ന ബാലികമാരുടെ ജീവിതം നരകതുല്യമായി തീര്‍ന്നു എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.

 

മാത്രമല്ല, സൈനബുമായിട്ടുള്ള വിവാഹവും ഈ പോയിന്‍റിനോടുള്ള ബന്ധത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. മുഹമ്മദിന്‍റെ വളര്‍ത്തു മകനായിരുന്ന സൈദ്‌ ഇബ്നു ഹാരിത്തിന്‍റെ ഭാര്യയായിരുന്നു സൈനബ് ബിന്‍ത് ജഹ്ശ്. ഒരിക്കല്‍ സൈദിന്‍റെ വീട്ടിലെത്തിയ മുഹമ്മദ്‌ സൈനബിനെ കണ്ടപ്പോള്‍ ‘ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന അല്ലാഹുവിനു സ്തുതി’ എന്ന് പറയുകയും ചെയ്തു. ഇക്കാര്യം സൈദ്‌ അറിഞ്ഞപ്പോള്‍ സൈദ്‌ അവളെ വിവാഹമോചനം നടത്തുകയും ചെയ്തു. സൈദ്‌ വിവാഹമോചനം നടത്തിക്കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ അവളെ തനിക്ക് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദിനെ തന്നെയാണ് അയക്കുന്നത്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)

 

ഈ സംഭവത്തില്‍ നിന്നും എന്ത് ധാര്‍മ്മിക സദാചാര മാതൃകയാണ് മുഹമ്മദ്‌ ലോകത്തുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത്? സംസ്കാരമില്ലെന്നു പറഞ്ഞു ഇന്നത്തെ മുസ്ലീങ്ങള്‍ കുറ്റപ്പെടുത്തുന്ന ജാഹിലിയ്യാ കാലത്തുള്ള അറബികള്‍ക്ക്  പോലും മുഹമ്മദ്‌ ചെയ്ത ഈ കാര്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് മറക്കാന്‍ പാടില്ല. അങ്ങനെയുള്ള ഒരാളെ പ്രവാചകനായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് എന്നല്ല, ലോകത്തില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും കഴിയുകയില്ല. (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-4/feed/ 1
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-3 https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/#comments Thu, 09 May 2013 12:15:29 +0000 http://www.sathyamargam.org/?p=720 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

v.  പ്രവാചകന്‍ നീതിബോധമുള്ള ആളായിരിക്കണം.

 

മുഹമ്മദ്‌ ഈ കാര്യത്തിലും ഒരു പരാജയമായിരുന്നു. ഇതാ ഹദീസ്‌:

 

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754):

‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.”

 

നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ മുഹമ്മദിന്‍റെ നീതിബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ എന്ന് നിങ്ങള്‍ അവകാശപ്പെടുന്നയാള്‍ ചെയ്തത്. ഇതിന്‍റെ നീതിബോധം എന്താണ്?

 

തീര്‍ന്നിട്ടില്ല, ബൈബിളില്‍ മോശെ മുഖാന്തരം വന്ന ന്യായപ്രമാണത്തില്‍ പറയുന്നത് യിസ്രായേല്‍ ദേശത്തു വസിക്കുന്ന യിസ്രായേല്യനും പരദേശിക്കും നീതിയും ന്യായവും തുല്യമാണ് എന്നാണ്. സംഖ്യാ പുസ്തകം 15:15,16-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.”

 

സംഖ്യാ 15:29-ല്‍ ഇങ്ങനെ വായിക്കുന്നു:

“യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.”

 

നീതിബോധം ഉള്ള ഒരു ദൈവത്തിനു മാത്രമേ ഇപ്രകാരമുള്ള നിയമം കൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ മുഹമ്മദ്‌ എന്താണ് പറഞ്ഞതും ചെയ്തതും? ഹദീസില്‍ നിന്നും നോക്കാം:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

 

ഇതെന്തു നീതി ബോധമാണ്? സ്വദേശിക്കും പരദേശിക്കും നിയമവും പ്രമാണവും ഒന്നുതന്നെ ആയിരിക്കണം എന്നുള്ള മുന്‍വെളിപ്പാടിനെതിരായുള്ള മുഹമ്മദിന്‍റെ വാക്കുകള്‍ ആണിത്. ഇവിടെ മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവരെ താമസിക്കാന്‍ പോലും അനുവദിക്കുകയില്ലെന്നാണ് മുഹമ്മദ്‌ പറയുന്നത്.

 

ബൈബിള്‍ പറയുന്നത് ഒരാള്‍ കുറ്റം ചെയ്‌താല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തി അവന്‍ തന്നെയാണ് കുറ്റവാളി എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അവനെ ശിക്ഷിക്കാവൂ എന്നാണു. എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തതെന്ന് നോക്കാം:

 

അനസ്‌ നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771).

 

ഇതൊക്കെ ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ? തന്‍റെ ഭാര്യമാരില്‍ ഒരുവളുമായി ചേര്‍ത്തു ഒരാളെക്കുറിച്ച് ഒരു ആരോപണം ഉണ്ടായപ്പോള്‍ യാതൊരുവിധ അന്വേഷണവും നടത്താന്‍ ഒരുമ്പെടാതെയാണ് മുഹമ്മദ്‌ ശിക്ഷ വിധിക്കുന്നത്. ഇതെന്തു നീതി ബോധമാണ്?

 

മുഹമ്മദ്‌ പറഞ്ഞതനുസരിച്ച് നോക്കിയാല്‍ മുഹമ്മദിന് മാത്രമല്ല, മുഹമ്മദിനെ പ്രവാചകനായി അയച്ചു എന്ന് പറയുന്ന അല്ലാഹുവിനും നീതി ബോധം അല്പം പോലും ഇല്ലായിരുന്നു എന്ന് കാണാം. ഇതാ ഹദീസ്‌:

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

ഇതൊക്കെ എന്തൊരു നീതിബോധമാണ്? മുഹമ്മദ്‌ ജൂതരെയും ക്രൈസ്തവരേയും അറേബ്യയില്‍ നിന്നും തുരത്തുമെന്നു ശപഥം ചെയ്തിരിക്കുമ്പോള്‍ അല്ലാഹു ചെയ്യാന്‍ പോകുന്നത് മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ അവര്‍ക്ക് പൊറുത്തു കൊടുത്ത് അതെല്ലാം ക്രൈസ്തവരുടെയും ജൂതരുടെയും തലയില്‍ ചുമത്തുകയാണ്. മുഹമ്മദ്‌ ഈ പറഞ്ഞ ഹദീസ്‌ അനുസരിച്ച് നോക്കിയാല്‍ അല്ലാഹുവിനു പറ്റിയ നീതിബോധമുള്ള പ്രവാചകനാണ് മുഹമ്മദ്‌. പക്ഷേ ബൈബിളിലെ ദൈവത്തിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകന്മാരുടെ പരമ്പരയില്‍ മുഹമ്മദിനെ ഉള്‍പ്പെടുത്താന്‍ സത്യവും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്. (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/feed/ 1
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-രണ്ട് https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-2/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-2/#comments Mon, 06 May 2013 18:06:55 +0000 http://www.sathyamargam.org/?p=714  

ബൈബിള്‍ അനുസരിച്ച് ഓരോ പ്രവാചകനും വരുന്നത് മുന്‍വെളിപ്പാടുകളുടെ തുടര്‍ച്ചയായിട്ടാണ്. മുന്‍വെളിപ്പാടുകള്‍ക്ക് എതിരായി സംസാരിക്കുന്നവരെ വിശ്വാസത്തിലെടുക്കരുതെന്നു മാത്രമല്ല, അവരില്‍ നിന്നും അകന്നു മാറണം എന്നുകൂടി ബൈബിള്‍ മുന്നറിയിപ്പ്‌ തരുന്നു.

 

എന്നാല്‍ മുഹമ്മദ്‌ പറഞ്ഞ പല കാര്യങ്ങളും മുന്‍വെളിപ്പാടുകള്‍ക്കെതിരായിട്ടുള്ളതാണ്.

 

ആവ.24:1-4 വരെയുള്ള ഭാഗത്ത്‌ പറയുന്നത് ഒരു പുരുഷന്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തിക്കഴിഞ്ഞാല്‍ പിന്നെ അവളെ അവന്‍ വീണ്ടും വിവാഹം കഴിക്കരുത്, അത് യഹോവയ്ക്കു അറപ്പാകുന്നു എന്നാണു.

 

എന്നാല്‍ സൂറാ.2:230-ല്‍ കാണുന്നത് ഒരാള്‍ തലാഖ്‌ ചൊല്ലിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിച്ചു ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു അവന്‍ അവളെ തലാഖ്‌ ചൊല്ലിയാല്‍ ആദ്യത്തെയാള്‍ക്ക് അവളെ വീണ്ടും വിവാഹം കഴിക്കാം എന്നാണു. യഹോവയ്ക്കു അറപ്പായിട്ടുള്ള കാര്യം ചെയ്യാന്‍ അനുവദിക്കുക വഴി മുന്‍വെളിപ്പാടുകള്‍ക്കെതിരെ സംസാരിക്കുകയാണ് മുഹമ്മദ്‌ ചെയ്തിരിക്കുന്നത്. ആകയാല്‍ ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് അദ്ദേഹം പ്രവാചകത്വത്തിന് അയോഗ്യനാണ് എന്ന് തെളിയുന്നു.

 

അപ്പോള്‍ ഈ മാനദണ്ഡം അനുസരിച്ചും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുവാന്‍ ഞങ്ങള്‍ക്ക്‌ കഴിയുകയില്ല, ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്കും കഴിയുകയില്ല.

 

മുന്‍വെളിപ്പാടുകള്‍ക്ക് മാത്രമല്ല, തന്നിലൂടെ വരുന്ന വെളിപ്പാടുകള്‍ക്ക് എതിരായും പ്രവാചകന്‍ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

 

മുഹമ്മദ്‌ ഇക്കാര്യവും ലംഘിച്ചു എന്ന് ഖുര്‍ആനും ഹദീസുകളും പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

 

സൂറാ.2:234,235 അനുസരിച്ച് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹം ചെയ്യാനുള്ള കാലം അഥവാ ഇദ്ദാ കാലം നാലു മാസവും പത്തു ദിവസവുമാണ്. ഇക്കാലത്തിനുള്ളില്‍ ആ സ്ത്രീകളോട് വിവാഹാഭ്യര്‍ഥന വ്യംഗ്യമായി സൂചിപ്പിക്കുകയോ അല്ലെങ്കില്‍ അത് മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യാന്‍ മാത്രമേ പാടുള്ളൂ എന്ന് ഖുര്‍ആന്‍ കര്‍ശനമായി പറയുന്നു.

 

എന്നാല്‍ മുഹമ്മദ്‌ ഖൈബര്‍ ഗോത്രത്തെ ആക്രമിച്ചു സഫിയയെ ഭാര്യയായി എടുത്തതിനെകുറിച്ചു ഹദീസുകളില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍. 84 (1365)-ല്‍ പറയുന്നത് മുഹമ്മദും സംഘവും ഖൈബര്‍ ആക്രമിച്ചു ശത്രുക്കളെ വധിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തിട്ട് സ്ത്രീകളെ വിഭാഗിച്ചെടുത്തു. ദിഹിയത്ത് എന്ന ഒരുവന് കിട്ടിയ സഫിയയുടെ സൌന്ദര്യത്തെ കുറിച്ച് ചില സ്വഹാബിമാര്‍ മുഹമ്മദിന്‍റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം ദിഹിയത്തിന്‍റെ കയ്യില്‍ നിന്നും ഏഴു അടിമപ്പെണ്‍കുട്ടികളെ പകരം കൊടുത്തു അവളെ തന്‍റെ വകയാക്കി മാറ്റി. സഫിയയുടെ ഭര്‍ത്താവും പിതാവും ഭര്‍തൃ പിതാവും കൊല്ലപ്പെട്ടത് മുഹമ്മദിന്‍റെയും സൈന്യത്തിന്‍റെയും ആക്രമണത്തിലാണ്. ഖൈബറില്‍ നിന്നും മടങ്ങുന്ന വഴി രാത്രിയില്‍ മുഹമ്മദ്‌ സഫിയയോടൊത്ത് കിടക്ക പങ്കിട്ടു.

 

ഇബ്നു ഹിശാമിന്‍റെ സീറയില്‍ പറയുന്നത് അബു അയ്യൂബ് എന്ന അന്‍സാരി ഊരിപ്പിടിച്ച വാളുമായി അന്ന് രാത്രിയില്‍ സ്വഫിയയുമൊത്തുള്ള മുഹമ്മദിന്‍റെ ആദ്യരാത്രിക്ക്‌ കാവല്‍ നിന്നു എന്നാണ്. മുഹമ്മദ്‌ രാവിലെ പുറത്തു വന്നപ്പോള്‍ അബു അയ്യൂബിനെ കണ്ടു എന്തിനാണ് അവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചു. അബു അയ്യൂബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: ഈ യുവതിയുടെ കയ്യാല്‍ അങ്ങേക്ക് എന്തെങ്കിലും ആപത്ത് പിണയുമോ എന്ന് ഞാന്‍ ശങ്കിച്ചു. അവളുടെ പിതാവിനെയും ഭര്‍ത്താവിനേയും ധാരാളം ബന്ധുജനങ്ങളെയും അങ്ങ്‌ കൊന്നുകളഞ്ഞു. അവളാണെങ്കില്‍ കുറച്ചു മുന്‍പ്‌ വരെ അവിശ്വസിയായിരുന്നു. അവള്‍ താങ്കളെ എന്തെങ്കിലും ചെയ്തെക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.”  പ്രവാചകന്‍ അബു അയ്യൂബ് അല്‍ – അന്‍സാരിക്ക് വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.’ (Ibn Hisham, p. 766)

 

ഇദ്ദയുടെ കാലം നാല് മാസവും പത്തു ദിവസവും ആണെന്ന് ഖുര്‍ആനില്‍ അല്ലാഹു വ്യക്തമായ കല്പന കൊടുത്തിരിക്കേ, ആ ആയത്തിന് യാതൊരു വിലയും കൊടുക്കാതെയാണ് മുഹമ്മദ്‌ സ്വഫിയയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. അല്ലാഹുവിന്‍റെ കല്പനയെ ലംഘിക്കുവാന്‍ മടിയില്ലാത്തയാളെ അല്ലാഹുവിന്‍റെ പ്രവാചകനായി പരിഗണിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ചിന്താശേഷിയുള്ളവര്‍ക്ക് കഴിയുകയില്ല.

 

‘അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌.’ (സൂറാ.4:3)

 

ഒരു മുസ്ലീമിന് വിവാഹം ചെയ്യാന്‍ അനുവാദമുള്ളത് പരമാവധി നാല് സ്ത്രീകളെ മാത്രമാണ്. അവര്‍ക്കിടയില്‍ നീതി പാലിക്കുകയും എല്ലാവരേയും തുല്യമായി പരിഗണിക്കുകയും വേണം എന്ന് ഖുര്‍ആന്‍ വ്യക്തമായി പറയുന്നു.

 

എന്നാല്‍ മുഹമ്മദ്‌ നാലിലധികം സ്ത്രീകളെ വിവാഹം കഴിക്കുകയും അവര്‍ക്കിടയില്‍ നീതി പാലിക്കാതിരിക്കുകയും ചെയ്തിരുന്നു. സ്വഹീഹ് മുസ്ലീമില്‍ നിന്നു നോക്കാം:

 

അത്വാഅ് നിവേദനം: ഞങ്ങള്‍ സരിഫ എന്ന സ്ഥലത്ത് ഇബ്നു അബ്ബാസിന്‍റെ കൂടെ നബിയുടെ പത്നി മൈമുനയുടെ മയ്യത്ത് നമസ്കാരത്തില്‍ (ജനാസയില്‍ ) പങ്കെടുത്തു. അപ്പോള്‍ ഇബ്നു അബ്ബാസ്‌ പറഞ്ഞു: ഇത് നബിയുടെ ഭാര്യയാണ്‌. അവരുടെ മയ്യിത്ത് കട്ടില്‍ നിങ്ങള്‍ ചുമന്നാല്‍ നിങ്ങള്‍ അത് ഇളക്കരുത്. കുലുക്കുകയും ചെയ്യരുത്. നിങ്ങള്‍ സൗമ്യത കാണിക്കണം. നബിയുടെ അരികെ ഒമ്പത് ഭാര്യമാരുണ്ടായിരുന്നു. അവരില്‍ എട്ടു പേര്‍ക്ക് അദ്ദേഹം ദിവസം ഭാഗിച്ചിരുന്നു. ഒരാള്‍ക്ക് ദിവസം ഭാഗിച്ചിരുന്നില്ല.’

അത്വാഅ് പറഞ്ഞു: ‘അങ്ങനെ ദിവസം വിഭജിച്ചു നല്‍കാത്ത ഭാര്യ ഹുയയുബ്നു അക്തബിന്‍റെ മകള്‍ സ്വഫിയ ആയിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 51 (1465).

 

ഇവിടേയും മുഹമ്മദ്‌ ഖുര്‍ആനിലെ കല്പനയെ ലംഘിച്ചിരിക്കുകയാണ്. ഖുര്‍ആനിന് മാത്രമല്ല, തന്‍റെ തന്നെ വചനങ്ങള്‍ക്കെതിരായും മുഹമ്മദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹദീസുകളില്‍ നിന്നും നോക്കാം:

 

അബാന്‍ നിവേദനം: ഉസ്മാനു ബ്നു അഫ്ഫാന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: റസൂല്‍ പറഞ്ഞു: ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’

 

(ഉമര്‍ ബ്നു അബ്ദുള്ളാ, ത്വല്‍ഹത്ത് ബ്നു ഉമറിനു ശൈബത്ത് ബ്നു ജുബൈറിന്‍റെ മകളെ വിവാഹം കഴിപ്പിക്കാനുദ്ദേശിക്കുകയും`അതില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു അബാനു ബ്നു ഉസ്മാനിന്‍റെ അടുത്തേക്ക്‌ ആളെ അയക്കുകയും ചെയ്തു. അപ്പോഴാണ് അബാന്‍ മുകളില്‍ പറഞ്ഞത് പ്രകാരം പറഞ്ഞത്. കാരണം, അദ്ദേഹം ആ സമയത്ത് ഹജ്ജ്‌ സംഘത്തിന്‍റെ അമീറായിരുന്നു-വിവ.) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 41(1409)

 

ഇത് വായിക്കുമ്പോള്‍ നമുക്ക് എന്താണു പിടികിട്ടുന്നത്? ‘ഇഹ്‌റാമില്‍ പ്രവേശിച്ചവന്‍ വിവാഹം കഴിക്കുകയോ, വിവാഹം നടത്തികൊടുക്കുകയോ വിവാഹന്വേഷണം നടത്തുകയോ ചെയ്യരുത്‌.’ എന്ന് പറഞ്ഞാല്‍ ഇഹ്‌റാമില്‍ ആയിരിക്കുന്ന അവസ്ഥയില്‍ ഇതൊന്നും ചെയ്യരുത് എന്ന് തന്നെയല്ലേ? മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് താഴെയുള്ള ഹദീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

‘അബൂശഅ്സാഅ് നിവേദനം: ഇബ്നു അബ്ബാസ്‌ അദ്ദേഹത്തോട് പറഞ്ഞു: ‘നബി ഇഹ്‌റാമില്‍ പ്രവേശിച്ചവനായിരിക്കെ മൈനൂനയെ വിവാഹം കഴിച്ചു’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 46(1410)

 

സ്വന്തം വാക്കിന് പോലും വിലകല്പിക്കാത്ത വ്യക്തിയെ പ്രവാചകനായി അംഗീകരിക്കാന്‍ ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും കഴിയുമോ? (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-2/feed/ 1
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/#comments Mon, 08 Apr 2013 05:02:10 +0000 http://www.sathyamargam.org/?p=704  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക്‌ ഈ പഠനം അവസാനിപ്പിക്കാം.

 

അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ളതാണ് സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന വംശാവലി. മുഹമ്മദടക്കം 25 തലമുറകളാണ് അതില്‍ ആകെ ഉള്ളത്. മുഹമ്മദ്‌ ജനിക്കുന്നത് A.D.570-ലാണ്. ശരാശരി ഒരു തലമുറ 30 വര്‍ഷം (അതായത്, മുപ്പതാമത്തെ വയസ്സില്‍ ഒരാള്‍ തന്‍റെ അടുത്ത തലമുറയെ ജനിപ്പിച്ചു) എന്ന് കണക്ക് കൂട്ടിയാല്‍ നമുക്ക് ലഭിക്കുന്നത് 24×30=720 വര്‍ഷമാണ്. അബ്രഹാമും മുഹമ്മദും തമ്മിലുള്ള കാലദൈര്‍ഘ്യം വെറും 720 വര്‍ഷം മാത്രമാണോ? ആണെങ്കില്‍ അബ്രഹാം ജീവിച്ചിരുന്നത് B.C.150-ലാണെന്ന് (720-570=150) പറയേണ്ടി വരും!!! അതിനര്‍ത്ഥം യിസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദത്തിന് ശേഷമാണ് ആ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ അബ്രഹാം ജനിച്ചതെന്നത്രേ! ഇത് പമ്പര വിഡ്ഢിത്തവും അവജ്ഞയോടെ തള്ളിക്കളയേണ്ട വാദവുമാണെന്നു ചിന്താശേഷിയുള്ള മനുഷ്യര്‍ രണ്ടുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ.

 

മാത്രമല്ല, B.C.മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചാവുകടല്‍ ചുരുളുകളില്‍ അബ്രഹാമിന്‍റെ ജീവിതത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സയ്ദ് യൂസുഫ്‌ നല്‍കുന്ന മുഹമ്മദിന്‍റെ വംശാവലി പ്രകാരം B.C.രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുടെ ജീവചരിത്രം അദ്ദേഹം ജനിക്കുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു! എന്തൊരത്ഭുതമാണിത്!! ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ കാണിക്കാന്‍ ദാവാപ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതല്ലെങ്കില്‍ സയ്ദ് യൂസുഫ്‌ പറയുന്നതനുസരിച്ച് മുഹമ്മദിന്‍റെ വംശാവലി ശരിയാകണമെങ്കില്‍ ഒരു സാധ്യതയുണ്ട്, ആ വംശാവലിയില്‍ ഉള്ള ഓരോ വ്യക്തിയും നൂറ്റിപ്പത്തു വയസ്സ് കഴിഞ്ഞതിനു ശേഷമായിരിക്കണം ആദ്യജാതനെ ജനിപ്പിച്ചത് എന്ന് തെളിയിക്കണം. അങ്ങനെയാണെങ്കില്‍ ഈ വംശാവലിയിലെ അംഗസംഖ്യ ശരിയായിരിക്കും!

 

മുഹമ്മദ്‌ യൂസുഫ്‌ നല്‍കുന്ന വംശാവലിയില്‍ അബ്രഹാം മുതല്‍ ആദാം വരയുള്ളവരുടെ പേരുകള്‍ കാണുന്നില്ല. അത് അറിയുവാന്‍ വേറെ ഒരു വംശാവലിയുണ്ട്. ആ വംശാവലി താഴെ കൊടുക്കുന്നു. ഇത് ഇബ്നു ഇസ്ഹാക്കിന്‍റെ “സീറാ റസൂല്‍ അള്ളാ” എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തു ഇബ്നു ഹിശാം തന്‍റെ സീറയില്‍ കൊടുത്തിട്ടുള്ള വംശാവലിയാണ്:

 

ആദാം ശേത്തിന്‍റെ പിതാവ്; ശേത്ത് യാനിശിന്‍റെ പിതാവ്; യാനിശ് കയിനാന്‍റെ പിതാവ്; കയിനാന്‍ മഹലീലിന്‍റെ പിതാവ്; മഹലീല്‍ യാര്‍ദിന്‍റെ പിതാവ്; യാര്‍ദ് അഖ്നൂഖിന്‍റെ പിതാവ്; അഖ്നൂഖ്‌ മഥൂശലഖിന്‍റെ പിതാവ്; മഥൂശലഖ്‌ ലാമ്കിന്‍റെ പിതാവ്; ലാമ്ക്‌ നൂഹിന്‍റെ പിതാവ്; നൂഹ് ശാമിന്‍റെ പിതാവ്; ശാം അര്‍ഫഖ്ഷാദിന്‍റെ പിതാവ്; അര്‍ഫഖ്ഷാദ് ശാലിഖിന്‍റെ പിതാവ്; ശാലിഖ് അയ്ബറിന്‍റെ പിതാവ്; അയ്ബര്‍ ഫാലിഖിന്‍റെ പിതാവ്; ഫാലിഖ് റാ’ഊവിന്‍റെ പിതാവ്; റാ’ഊ സാരൂഗതിന്‍റെ പിതാവ്; സാരൂഘ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ താരിഹിന്‍റെ പിതാവ്; താരീഹ് ഇബ്രാഹിമിന്‍റെ പിതാവ്; ഇബ്രാഹിം ഇസ്മായീലിന്‍റെ പിതാവ്; ഇസ്മായീല്‍ നാബിത്തിന്‍റെ പിതാവ്; നാബിത്ത് യാശ്ജുബിന്‍റെ പിതാവ്; യാശ്ജുബ് യാ’രുബിന്‍റെ പിതാവ്; യാരുബ്‌ തേരഹിന്‍റെ പിതാവ്; തേരഹ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ മുഖവ്വമ്മിന്‍റെ പിതാവ്; മുഖവ്വം ഉദ്ദിന്‍റെ (ഉദ്ദാദ്?) പിതാവ്; ഉദ്ദ് അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’അദിന്‍റെ പിതാവ്; മ’അദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദരിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്-നദറിന്‍റെ പിതാവ്; അല്-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഫിഹ്റിന്‍റെ പിതാവ്; ഫിഹ്റ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്; കിലാബ് ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ് ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ് നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലിയിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പെ ഇതിന്‍റെ ആധികാരകത എത്രമാത്രമെന്നു നാം അറിഞ്ഞിരിക്കണം. മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ എല്ലാം പച്ചയ്ക്ക് വിവരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥമായതിനാല്‍ മുസ്ലീങ്ങള്‍ പൊതുവേ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഒരു ഗ്രന്ഥമാണ് ‘സീറാ റസൂല്‍ അള്ളാ’. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എഴുതിവെച്ചയാളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അതേ വ്യക്തി യാതൊരു ചരിത്ര രേഖകളുടെയും പിന്‍ബലമില്ലാതെ എഴുതിയ സഹാസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങളെ നിര്‍ലജ്ജം അംഗീകരിക്കുന്നതിനെ ദയനീയം എന്ന് എത്ര വിശേഷിപ്പിച്ചാലും മതിയാകയില്ല. എവിടെ നിന്നാണ് തനിക്ക്‌ ഈ വംശാവലി ലഭിച്ചത് എന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടില്ല. “ക്രിസ്ത്യാനികളുടെ പ്രവാചകന്’ ഒരു വംശാവലിരേഖ ഉള്ളതുപോലെ തങ്ങളുടെ പ്രവാചകനും ഒരു വംശാവലിരേഖ ഉണ്ടാകണം” എന്ന ഇബ്നു ഇസ്ഹാഖിന്‍റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇങ്ങനെ ഒരു വംശാവലി രേഖ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്തായാലും മുഹമ്മദിന് മുന്‍പുള്ള അദ്ദേഹത്തിന്‍റെ ഒരു പൂര്‍വ്വികനും ഇപ്രകാരം വംശാവലിരേഖ എഴുതിവെച്ചതായി ചരിത്രത്തെളിവുകള്‍ ഇല്ലാതിരിക്കെ, A.D.700-നു ശേഷം രചിക്കപ്പെട്ട ഈ വംശാവലിക്ക് യാതൊരു ആധികാരികതയുമില്ലെന്നു നമ്മള്‍ ആദ്യം തന്നെ അറിഞ്ഞിരിക്കണം!

 

മുസ്ലീങ്ങള്‍ എപ്പോഴും പറയും “ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്” എന്ന്. ഖുര്‍ആനില്‍നിന്നും ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ക്ക്‌ ഹദീസുകളിലേക്ക് പോകേണ്ടി വരും, മറുപടി തരാന്‍ . അപ്പോള്‍ ഹദീസ്‌ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വട്ടപ്പൂജ്യമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇപ്പോഴിതാ മുഹമ്മദ്‌ യിശ്മായെലിന്‍റെ സന്തതിപരമ്പരയില്‍ വരുന്ന വ്യക്തിയാണോ എന്ന അതിപ്രധാനമായ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ ഖുര്‍ആനുമല്ല, ഹദീസുകളുമല്ല, അതിന്‍റേം പുറത്തേക്ക് പോയി സീറകള്‍ എടുത്താണ് ഉദ്ധരിക്കേണ്ട ഗതികേടിലാണ് മുസ്ലീങ്ങള്‍ എത്തി നില്‍ക്കുന്നത്.

 

ചില ചോദ്യങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടു ചോദിക്കാനുണ്ട്:

 

1, ഇബ്നു ഇസ്ഹാക്കിന് ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? തനിക്ക് ഈ വിവരം ലഭിച്ചത് എവിടെ നിന്നാണ് എന്ന് ഇബ്നു ഇസ്ഹാക്ക് വെളിപ്പെടുത്തിയിട്ടുണ്ടോ?

 

2, ഖുര്‍ആനില്‍ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും സൂചനകള്‍ ഉണ്ടോ?

 

3, അള്ളാഹു പറഞ്ഞിട്ടുണ്ടോ മുഹമ്മദ്‌ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്ള വ്യക്തിയാണെന്ന്?

 

4, പറഞ്ഞിട്ടില്ല എന്നാണെങ്കില്‍, മുഹമ്മദിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്ര വലിയ കാര്യം എന്തുകൊണ്ട് അല്ലാഹു മിണ്ടിയില്ല?

 

5, മുകളില്‍ കൊടുത്ത വംശാവലിക്ക് മുഹമ്മദിന്‍റെ അംഗീകാരമുണ്ടോ?

 

6, മുഹമ്മദിന്‍റെ പൂര്‍വ്വികര്‍ ആരെങ്കിലും തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?

 

7, വംശാവലി രേഖ എഴുതി സൂക്ഷിക്കുന്ന പതിവ് അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നോ?

 

8, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും റിപ്പോര്‍ട്ട് ചെയ്തത് മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. മുഹമ്മദും ഇവരും തമ്മിലുള്ള അകലം 200-300 വര്‍ഷങ്ങള്‍ മാത്രമാണ്. എന്നാല്‍ അബ്രഹാം ജീവിച്ചിരുന്നത് ബി.സി. രണ്ടായിരത്തിനോടടുപ്പിച്ചാണ്. ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും എ.ഡി. എട്ടു മുതല്‍ പത്തു വരെയുള്ള നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും. അതായത് 2800-3000 വര്‍ഷങ്ങളുടെ അകലം! എന്നിട്ടും ഇവര്‍ ഉണ്ടാക്കിയെടുത്ത “അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ള” വംശാവലി രേഖയെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു.

 

9, തന്‍റെ വംശാവലിയെക്കുറിച്ച് മുഹമ്മദ്‌ പറഞ്ഞ പ്രസ്താവന എന്താണ്?

 

10, മുഹമ്മദിന്‍റെ ഭാര്യമാരോ മറ്റു ബന്ധുക്കളോ അദ്ദേഹത്തിന്‍റെ വംശാവലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്?

 

ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാന്‍ ഒരു മുസ്ലീമിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ വംശാവലിരേഖയെ അവന്‍ വിശ്വസിക്കുന്നതില്‍ വലിയ കാര്യമില്ല.

 

ഈ വംശാവലിയില്‍ ആകെ അമ്പതു അംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന കാര്യം മറക്കരുത്. മുഹമ്മദിനും 570 വര്‍ഷം മുന്‍പ്‌ ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി പരിശോധിച്ചാല്‍ അതില്‍ ആദാം മുതല്‍ യേശുക്രിസ്തു വരെ എഴുപത്തേഴു തലമുറകളെ കാണാന്‍ കഴിയും!! എന്നിട്ടും യേശുക്രിസ്തുവിനും അര സഹസ്രാബ്ദം കഴിഞ്ഞു വന്ന മുഹമ്മദും ആദാമും തമ്മില്‍ നാല്‍പ്പത്തൊമ്പത് തലമുറകളുടെ മാത്രം അകലമേയുള്ളൂ എന്നോ?! ഇത് മനുഷ്യന്‍റെ യുക്തിബോധത്തിന് നേരെ പല്ലിളിച്ചു കാട്ടുന്ന പരിപാടിയാണ്.
ആദ്യമനുഷ്യനും മുഹമ്മദും തമ്മില്‍ 49 തലമുറകള്‍ മാത്രമെയുള്ളൂവെങ്കില്‍ ആദാം ജീവിച്ചിരുന്ന കാലം എപ്പോഴായിരുന്നു? ആദ്യകാലത്ത് ദീര്‍ഘയുസ്സുണ്ടായിരുന്ന മനുഷ്യന്‍ അടുത്ത തലമുറയെ ജനിപ്പിച്ചിരുന്നത് നൂറു വയസ്സിനു ശേഷമായിരുന്നു. എന്നാല്‍ ഇത് ആദ്യത്തെ ചില തലമുറകളില്‍ മാത്രമായിരുന്നു. ജലപ്രളയത്തിനു ശേഷമുള്ള കാലം മുതല്‍ മുപ്പതു വയസ്സൊക്കെ ആകുമ്പോഴേക്കും അടുത്ത തലമുറകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും ആദ്യകാലങ്ങളിലെ ദീര്‍ഘവര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത് ശരാശരി അമ്പതു വയസ്സാകുമ്പോഴേക്കും അടുത്ത തലമുറ ഉണ്ടായി എന്ന് കണക്കാക്കിയാല്‍ 49×50=2450 എന്ന് കിട്ടും. അതായത് മുഹമ്മദിനെക്കാളും 2450 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദാം ജീവിച്ചിരുന്നതത്രേ. കൃത്യമായിപ്പറഞ്ഞാല്‍ B.C.1880-ല്‍!! ലഭ്യമായ ചരിത്ര വിവരങ്ങള്‍ അനുസരിച്ച് അതിനെക്കാളും നൂറ്റമ്പത് വര്‍ഷം മുന്‍പാണ് അബ്രഹാമും ഇയ്യോബും ജീവിച്ചിരുന്നത്!!! ഈ കണക്ക് പ്രകാരം ആദാമിനെക്കാളും മൂത്തവരാണ് അബ്രഹാമും നോഹയും ഹാനോക്കും എല്ലാം…

 

ഇനി ഈ രണ്ടു വംശാവലികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ നമുക്ക്‌ പരിശോധനാ വിധേയമാക്കാം:

 

രണ്ടു വംശാവലികളിലും അദ്നാന്‍ മുതല്‍ മുഹമ്മദ്‌ വരെയുള്ള തലമുറകളുടെ എണ്ണം കൃത്യമാണ്. ആകെ ഒരു വ്യത്യാസം സയ്ദ് യൂസുഫിന്‍റെ വംശാവലിയില്‍ കാണപ്പെടുന്ന ഖുറയ്ഷ് എന്ന നാമം ഇബ്നു ഹിശാമിന്‍റെ വംശാവലിയില്‍ ഫിഹ്റ്‌ എന്നാണു കാണപ്പെടുന്നത് എന്നുള്ളത് മാത്രമാണ്. അതൊരു വലിയ വ്യത്യാസമായി പരിഗണിക്കേണ്ടതുമില്ല. ഖുറയ്ഷിന് ഫിഹ്റ്‌ എന്ന അപരനാമം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാവുന്നതെയുള്ളൂ.

 

എന്നാല്‍ ഒരു വലിയ പ്രശ്നം കിടക്കുന്നത് എന്താണെന്ന് വെച്ചാല്‍, അബ്രഹാം മുതല്‍ അദ്നാന്‍ വരെയുള്ള തലമുറകളില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. സയ്ദ് യൂസുഫ്‌ നല്‍കുന്ന രേഖയനുസരിച്ച് അബ്രഹാമിനും അദ്നാനും ഇടയിലുള്ളത് മൂന്നു തലമുറകളാണ്. എന്നാല്‍ ഇബ്നു ഹിശാം നല്‍കുന്ന വംശാവലി രേഖയില്‍ അത് ഒമ്പത് തലമുറകളാണ്!! എന്തുകൊണ്ട് ഈ വ്യത്യാസം വന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടും ആധികാരികതയില്ലാത്ത ഒരു വംശാവലി രേഖയാണ് അവര്‍ മുഹമ്മദിന്‍റേതായി അവതരിപ്പിക്കുന്നത്‌, അതാണെങ്കില്‍ ഇപ്രകാരം ആളുകളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വിധത്തില്‍ വ്യത്യാസങ്ങളുള്ളതും!

 

തന്നേക്കാള്‍ 2000 വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുമായി രക്തബന്ധമുണ്ടെന്നു ഇന്നൊരാള്‍ അവകാശപ്പെടുകയാണെങ്കില്‍ അത് സ്ഥാപിക്കാന്‍ അയാള്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ട്. അത് നല്കാത്തിടത്തോളം കാലം അയാളുടെ അവകാശവാദത്തിന് യാതൊരു വിലയും ഉണ്ടാകുകയില്ല. മുഹമ്മദിന്‍റെ കാര്യത്തിലാണെങ്കില്‍ ഇശ്മായേലും മുഹമ്മദും തമ്മില്‍ 2500-ലധികം വര്‍ഷങ്ങളുടെ വ്യത്യാസമാണുള്ളത്. ഇശ്മായേലുമായി മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്നു തെളിയിക്കാനാവശ്യമായ യാതൊരു രേഖയും അവകാശവാദം ഉന്നയിക്കുന്നവരുടെ കൈവശമില്ല.

 

തന്‍റെ പ്രവാചകത്വാവകാശത്തിനു പിന്‍ബലം നല്‍കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ അബ്രഹാമുമായി തനിക്ക് രക്തബന്ധമുണ്ടെന്നു പ്രസ്താവിച്ചത്. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം മാത്രമാണ് സത്യദൈവമെന്നും ആ ദൈവം മനുഷ്യരാശിക്ക് നല്‍കിയ സന്ദേശമാണ് ബൈബിള്‍ എന്നും മുഹമ്മദിന് അറിയാവുന്നതാണ്. അപ്പോള്‍ ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു പ്രധാന ജനവിഭാഗങ്ങളായ യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും പിതാവെന്ന് വിളിക്കപ്പെടുന്ന അബ്രഹാമുമായി തനിക്ക് രക്തബന്ധം ഉണ്ടെന്നു വാദിച്ചാല്‍ അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്ന യഹൂദന്മാരുടെയും അബിസീനിയയിലെ ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രാന്തദര്‍ശിയായ മുഹമ്മദ്‌ ഊഹിച്ചു. അബിസീനിയയിലെ രാജാവിന്‍റെ പിന്തുണ മുഹമ്മദിന് ലഭിച്ചിരുന്നെങ്കിലും യഹൂദന്മാര്‍ വംശാവലി രേഖയുടെ പിന്‍ബലമില്ലാതെയുള്ള മുഹമ്മദിന്‍റെ ഈ അവകാശവാദത്തെതെല്ലും വില വച്ചിരുന്നില്ല. അവര്‍ക്ക് മുഹമ്മദ്‌ ഒരു സാധാരാണ അറബി മാത്രമായിരുന്നു. അവര്‍ മുഹമ്മദിനെ ഒരു പ്രവാചകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബനൂ ഖുറൈദ എന്ന അറേബ്യന്‍-യെഹൂദ ഗോത്രത്തിലെ പുരുഷ പ്രജകളെ മുഴുവന്‍ മുഹമ്മദ്‌ കൊന്നുകളഞ്ഞ സംഭവം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്‍റെ പ്രവാചകത്വം അംഗീകരിക്കുകയാണെങ്കില്‍ അവരെ വെറുതെ വിടാം എന്ന് ഒരു വാഗ്ദാനം നല്കപ്പെട്ടുവെങ്കിലും രണ്ടു മൂന്നു പേര്‍ മാത്രമാണ് ആ “ഓഫര്‍” സ്വീകരിച്ചു തങ്ങളുടെ പ്രാണനെ രക്ഷിക്കാന്‍ തുനിഞ്ഞത്. ബാക്കി, 700-ലധികം വരുന്ന ബനൂ ഖുറൈദയിലെ പുരുഷന്മാര്‍, ‘മുഹമ്മദിനെ പ്രവാചകനായും അല്ലാഹുവിനെ ദൈവമായും അംഗീകരിക്കുന്നതിനേക്കാള്‍ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വാസമര്‍പ്പിച്ച് ജീവന്‍ ത്യജിക്കുന്നതാണ് ഉത്തമമായ മാര്‍ഗ്ഗം’ എന്ന് തീരുമാനിച്ചു മരുഭൂമിയിലെ കൊലക്കളത്തിലേക്ക് അതിധൈര്യത്തോടെ നടന്നു നീങ്ങിയവരാണ്! ജീവന്‍ പോയാലും മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയില്ല എന്ന് യഹൂദന്മാര്‍ തീരുമാനിച്ചതുകൊണ്ടായിരിക്കണം മുഹമ്മദ്‌ ഇപ്രകാരം പറഞ്ഞത്:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63.)

 

ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്നു എന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ് പറഞ്ഞതിനുശേഷം ഇന്നുവരെ അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരകയാതന അനുഭവിക്കുകയാണ്. മാത്രമല്ല, യഹൂദജാതി അതിനു ശേഷം ഇസ്ലാമിന്‍റെ പ്രഖ്യാപിത ശത്രുക്കളുമാണ്! എല്ലാം മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാന്‍ യഹൂദര്‍ തയ്യാറാകാതിരുന്നതിന്‍റെ അനന്തരഫലം!!

 

ഈ പരിത:സ്ഥിതിയില്‍ മുഹമ്മദിന് അബ്രഹാമുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കേണ്ടതിനു വേണ്ടിയാണ് പില്‍ക്കാലത്ത് ഇബ്നു ഇസ്ഹാഖ് ഇങ്ങനെയൊരു വംശാവലി നിര്‍മ്മിച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ ആധുനികകാലത്ത് ആ വംശാവലി വ്യാജമാണ് എന്ന് തെളിയിക്കാന്‍ ഏതൊരാള്‍ക്കും കഴിയും. മുഹമ്മദിന്‍റെ വംശാവലിയിലെ പോരായ്മകളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധ്യമല്ലാത്തവിധം അത് കുഴപ്പം പിടിച്ചതാണ്. എന്നിട്ടും ഇസ്മായേലിന്‍റെ സന്തതി പരമ്പരയില്‍പ്പെട്ടതാണ് തങ്ങളുടെ പ്രവാചകനായ മുഹമ്മദ്‌ എന്നും യേശുക്രിസ്തുവിന്‍റെ വംശാവലിയാണെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവിധം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ദാവാ പ്രവര്‍ത്തകര്‍ നിങ്ങളോട് പറയും! കാരണം, അവര്‍ അങ്ങനെ പറയാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.

 

സത്യം എന്താണെന്ന് അന്വേഷിച്ചറിഞ്ഞു അത് മനസ്സിലാക്കാനല്ല, സത്യത്തിന് നേരെ അസത്യം പ്രചരിപ്പിക്കാനാണ് ദൈവനിഷേധികളായ മനുഷ്യരെ സാത്താന്‍ പ്രേരിപ്പിക്കുന്നത്. എന്തെന്നാല്‍ അവര്‍ സത്യം അറിഞ്ഞാല്‍ സത്യം അവരെ തന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരാക്കും എന്ന യാഥാര്‍ത്ഥ്യം അവനു നല്ലതുപോലെ അറിയാം. നാം അത് മനസ്സിലാക്കി സാത്താന്‍റെ ഈ വിധമായ കള്ളപ്രചരണങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവന്‍റെ കയ്യിലെ കളിപ്പാവകളായി മാറി സത്യത്തിന് നേരെ പ്രചരണം നടത്തുന്നവര്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് വരുന്നതിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ, ബൈബിളിനെതിരെയുള്ള കള്ളപ്രചരണങ്ങളെ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. അതിനു നമ്മളെ ഓരോരുത്തരേയും സര്‍വ്വശക്തനായ ദൈവം ബലപ്പെടുത്തട്ടെ!!!

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/feed/ 2
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-7) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/#respond Sun, 07 Apr 2013 09:53:58 +0000 http://www.sathyamargam.org/?p=698 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.

 

യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ്‌ യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ എന്നൊക്കെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊന്നിനും ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ല. മുഹമ്മദ്‌ പറഞ്ഞതായി പില്‍ക്കാല മുസ്ളീങ്ങള്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങളല്ലാതെ അദ്ദേഹത്തിനു മുന്‍പുള്ള അദ്ദേഹത്തിന്‍റെ പൂര്‍വ്വികരില്‍ ആരും തന്നെ തങ്ങള്‍ യിശ്മായേലിന്‍റെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ടതായി യാതൊരു രേഖയുമില്ല. വിറ്റുപോയ കുടുംബ സ്വത്ത്‌ അടുത്ത ചാര്‍ച്ചക്കാരന് വീണ്ടെടുക്കാം എന്നൊരു പ്രമാണം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതിനാല്‍, വംശാവലി രേഖ തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യവും അവര്‍ക്കില്ലായിരുന്നു. അന്യോന്യമുള്ള ഗോത്രവൈരത്തിന്‍റെ കാലത്ത്, സ്വഗോത്രാഭിമാന വീര്യത്താല്‍ ജ്വലിച്ച ചില കവികള്‍ തങ്ങളുടെ ഗോത്രത്തിലെ പൂര്‍വ്വികരുടെ വീരസാഹസിക കൃത്യങ്ങള്‍ കവിതാ രൂപത്തില്‍ ചൊല്ലിക്കൊണ്ട് നടന്നതല്ലാതെ തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ച് കൃത്യവും വ്യക്തവുമായ രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ എഴുതിയുണ്ടാക്കിയ മുഹമ്മദിന്‍റെ വംശാവലി നാം പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ചരിത്രം വളച്ചൊടിക്കുവാനുള്ള അവരുടെ ഹീനശ്രമമാണ് എന്ന് പറയാതെ വയ്യ!

 

മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ച് അറിയേണ്ടതിന് ഈ ലേഖകന്‍ പല മുസ്ലീം വെബ്‌സൈറ്റുകളില്‍ നിന്നായി ധാരാളം ആദിമ കാല ഇസ്ലാമിക രേഖകള്‍ പരിശോധിക്കുകയുണ്ടായി. പല സൈറ്റുകളിലും ‘പ്രവാചകന്‍റെ കുടുംബ വൃക്ഷം’ (Prophet’s Family Tree) എന്ന പേരില്‍ യിശ്മായേലില്‍നിന്ന് ശാഖോപശാഖകളായി പിരിഞ്ഞ ഗോത്രങ്ങളുടെയും കുലങ്ങളുടേയും രൂപരേഖ വരച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെപ്പറ്റി അവരില്‍ പലരും നിശ്ശബ്ദത പുലര്‍ത്തുന്നു. മാത്രമല്ല, വംശാവലിയില്‍ ഉള്‍പ്പെട്ടവരുടെ സംഖ്യയില്‍ പല വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന മുഹമ്മദിന്‍റെ വംശാവലി താഴെ കൊടുക്കുന്നു:

 

‘അബ്രാഹം ഹനിഫ ഇസ്മായെലിന്‍റെ പിതാവ്; ഇസ്മായേല്‍ കേദാറിന്‍റെ പിതാവ്; കേദാര്‍ അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’ആദിന്‍റെ പിതാവ്; മ’ആദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദറിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്‍-നദറിന്‍റെ പിതാവ്; അല്‍-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഖുറയ്ഷിന്‍റെ പിതാവ്; ഖുറൈഷ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്‌; കിലാബ്‌ ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ്‌ ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ്‌ നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലി എവിടെ നിന്നാണ് താന്‍ എടുത്തതെന്ന് സെയ്ദ്‌ യൂസുഫ്‌ പറയുന്നില്ല. ആധികാരികമോ അല്ലാത്തതോ ആയ ഒരു രേഖയും അദ്ദേഹം തെളിവിനായി തരുന്നതുമില്ല. ഇനി ഈ വംശാവലി രേഖ ഒരു സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാലോ അബദ്ധങ്ങളുടെ പൊടിപൂരമായിരിക്കും നമുക്ക് കാണാന്‍ കഴിയുന്നത്. മുഹമ്മദിന്‍റെ വംശാവലിയിലേക്ക് കടക്കുന്നതിനു മുന്‍പ്‌ അദ്ദേഹം യിസ്മായെലിന്‍റെ സന്തതി ആണോ എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2) ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്’ (ഉല്പത്തി.21:12)

 

‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)

 

ഇതാണ് യിശ്മായെലിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.

 

അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌ . ഈജിപ്റ്റ്‌ സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോടൊപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

 

പാരാന്‍ എന്നാല്‍ അലങ്കാരം എന്നാണു അര്‍ത്ഥം കാണുന്നത്. ബൈബിളില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്ന പ്രദേശമാണ് പാരാന്‍ . നമുക്കത് പരിശോധിക്കാം:

 

ആദ്യം ഈ ഭൂവിഭാഗത്തെപ്പറ്റി പറയുന്നത് ഉല്‍പ്പത്തി 14:6-ലാണ്. അഞ്ചു രാജാക്കന്മാര്‍ക്കെതിരെ നാല് രാജാക്കന്മാര്‍ ജയം നേടിയതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, “സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു” എന്ന് പറയുന്നു.

 

‘ഏല്‍പാരാന്‍’ എന്ന സ്ഥലം അബ്രഹാം താമസിച്ചിരുന്ന കനാന്‍ ദേശത്തിനടുത്തുതന്നെയുള്ള പ്രദേശമായിരുന്നു എന്ന് ഇതില്‍നിന്ന് തെളിയുന്നു.

 

യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂപ്രയാണകാലത്ത് ഒരു താവളം പാരാന്‍ ആയിരുന്നു: “അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു” (സംഖ്യാ.10:12). ഇതും തെളിയിക്കുന്നത് കനാന്‍ ദേശത്തു നിന്ന് ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ഒരു സ്ഥലമല്ല, വാഗ്ദത്ത നാടിനോട് അടുത്തു തന്നെ കിടക്കുന്ന സ്ഥലമാണ് പാരാന്‍ എന്നത്രേ! അവിടെ അവര്‍ പാളയമിറങ്ങിയതിനെ പറ്റി സംഖ്യാ 12:16-ല്‍ കാണാം: “അതിന്‍റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.”

 

മോശെ ദേശം ഒറ്റുനോക്കുവാന്‍ ചാരന്മാരെ അയച്ചത് ഈ പാരാനില്‍ നിന്നായിരുന്നു എന്ന് ബൈബിള്‍ പറയുന്നു: “അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു” (സംഖ്യാ.13:3).

 

ആ പുരുഷന്മാര്‍ മടങ്ങി എത്തിയതും പാരാനില്‍ തന്നെ ആയിരുന്നു: “അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്‍റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വ സഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു” (സംഖ്യാ.13:25,26)

 

ഇതും തെളിയിക്കുന്നത് പാരാന്‍ മരുഭൂമി സൗദി അറേബ്യയില്‍ ആയിരുന്നില്ല, യിസ്രായേലിനടുത്തായിരുന്നു എന്ന സത്യമത്രേ. ആവര്‍ത്തനപുസ്തകത്തിന്‍റെ ആരംഭ വാക്യത്തില്‍ പാരാനെകുറിച്ച് പറയുന്നുണ്ട്: “സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു.” മാത്രമല്ല, അടുത്ത വചനത്തില്‍ പറയുന്നത് ” സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്” എന്നാണു. എന്തായാലും ഇസ്രായേലിന്-ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക്‌ തന്നെ- പതിനൊന്നു ദിവസം കൊണ്ട് നടന്നു ചെല്ലാന്‍ പറ്റുന്നത്ര ദൂരത്തിലല്ല സൗദി അറേബ്യ സ്ഥിതി ചെയ്യുന്നത്.

 

ദാവീദും പാരാനില്‍ വന്നു പാര്‍ത്തതായി ബൈബിള്‍ പറയുന്നു: “ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്‍റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു” (1.ശമു.25:1). ദാവീദ്‌ സൗദി അറേബ്യയില്‍ പോയി പാര്‍ത്തു എന്ന് ഇതുവരെ ഒരു മുസല്‍മാനും പറഞ്ഞു കേട്ടിട്ടില്ല.

 

പാരാന്‍ ഇസ്രായേലിനും മിസ്രയീമിനും ഇടയില്‍ കിടക്കുന്ന പ്രദേശമാണ് എന്നതിന് വേറെ ഒരു തെളിവ് 1.രാജാ.11:18 ആണ്. അവിടെ ഏദോമിലെ രാജകുമാരനായ ഹദദ് എന്നവന്‍ യോവാബിന്‍റെ കയ്യില്‍ നിന്ന് തെറ്റി ഓടിപ്പോകുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഈ പ്രദേശത്തു എത്തിയിട്ട് അവിടെനിന്നാണ് മിസ്രയീമിലേക്കു പോയതെന്ന് പറയുന്നു: “അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.”

 

ഇത്ര വ്യക്തമായി പാരാനെക്കുറിച്ച് ബൈബിളില്‍ സമകാലീനരാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുമ്പോള്‍ ഏകദേശം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ആധുനിക കാലത്ത് ദാവാ പ്രസംഗകര്‍ പറയുകയാണ്‌, “പാറാന്‍ എന്നത് സൗദി അറേബ്യയിലാണ്” എന്ന്. അല്‍പമെങ്കിലും ഭൂമിശാസ്ത്രം അറിയുന്ന ആരെങ്കിലും ഇത് സമ്മതിച്ചു കൊടുക്കുമോ???

(തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-6) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/#respond Thu, 04 Apr 2013 11:19:06 +0000 http://www.sathyamargam.org/?p=682 (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം പരിശോധിക്കുകയുണ്ടായി.

 

ലൂക്കോസ് തന്‍റെ സുവിശേഷത്തില്‍ വംശാവലിപ്പട്ടിക കൊടുക്കുന്നതിനു മുന്‍പ്‌ യേശുവിന്‍റെ സ്നാനത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. സ്നാന സമയത്തുണ്ടായ ഒരു സംഭവം പറഞ്ഞിട്ടാണ് വംശാവലി രേഖപ്പെടുത്തുന്നത്. ഇതാണ് ആ സംഭവം: “ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” (ലൂക്കോ.3:20,21). ഈ സംഭവം കഴിഞ്ഞു അടുത്ത കാര്യം പറയുന്നതിന് ഇടയില്‍ വംശാവലി നല്‍കുന്നത് വളരെ അര്‍ത്ഥവത്താണ്. കാരണം, “നീ എന്‍റെ പ്രിയ പുത്രന്‍” എന്ന പിതാവാം ദൈവത്തിന്‍റെ വാക്കുകള്‍ക്ക് രേഖാമൂലമുള്ള തെളിവ് നല്‍കുകയാണ് ലൂക്കോസ് ഈ വംശാവലിയിലൂടെ. വംശാവലി അവസാനിക്കുന്നത് “കയിനാന്‍ എനോശിന്‍റെ മകന്‍, എനോശ് ശേത്തിന്‍റെ മകന്‍, ശേത്ത് ആദാമിന്‍റെ മകന്‍, ആദാം ദൈവത്തിന്‍റെ മകന്‍” എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നാമത്തെ ആദാം ദൈവത്തിന്‍റെ മകന്‍ ആയിരുന്നു. പക്ഷേ, അനുസരണക്കേട്‌ കാണിച്ചു പാപിയായിത്തീര്‍ന്നപ്പോള്‍ അവന്‍ പിശാചിന്‍റെ മകനായി മാറി (1.യോഹ.3:8). ആ പാപാവസ്ഥയില്‍ നിന്ന് ആദാമിന്‍റെ സന്തതികളെ വീണ്ടെടുക്കാനായി വന്ന ഒടുക്കത്തെ ആദാമിനെപ്പറ്റി അഥവാ യേശുക്രിസ്തുവിനെപ്പറ്റി ദൈവം തന്നെ സാക്ഷ്യം പറയുന്നത് അവന്‍ തന്‍റെ പുത്രന്‍ ആണെന്നാണ്‌ .

 

ലൂക്കോസ് തന്‍റെ സുവിശേഷം രചിക്കുന്നത് യഹൂദന്മാര്‍ക്ക് വേണ്ടിയല്ല, ഗ്രീക്കുകാര്‍ക്ക് വേണ്ടിയാണ്. ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു (കൊളോ.4:14). അതുകൊണ്ടുതന്നെ യേശുക്രിസ്തുവിന്‍റെ നിയമപരമായതോ രാജകീയമായതോ ആയ പിന്തുടര്‍ച്ചാവകാശമല്ല, ശരീരങ്ങളെ പരിശോധനക്ക്‌ വിധേയമാക്കുന്ന ഒരു വൈദ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിന്‍റെ ശാരീരികമായ പിന്തുടര്‍ച്ചയാണ് ഈ വംശാവലിയിലൂടെ തന്‍റെ സുവിശേഷത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുക്രിസ്തുവുമായി ജഡപ്രകാരമുള്ള ഒരു ബന്ധം അവകാശപ്പെടാന്‍ കഴിയുന്നത് മറിയക്കാണ്, യോസേഫിനല്ല. തന്‍റെ വായനക്കാര്‍ യഹൂദന്മാര്‍ അല്ലാത്തതുകൊണ്ട്, അബ്രഹാമിനോടും ദാവീദിനോടും ചെയ്ത ദൈവത്തിന്‍റെ ഉടമ്പടിയെപ്പറ്റി അവര്‍ ബോധവാന്മാരല്ല എന്നു അദ്ദേഹത്തിനറിയാം. അതിനാല്‍ അബ്രഹാമിലല്ല, ആദ്യമനുഷ്യനായ ആദാമിലാണ് ആ വംശാവലി ചെന്നെത്തേണ്ടത്. ദൈവത്തിന്‍റെ മകനായ ആദാം സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരുടേയും പിതാവായിരിക്കുന്നത് പോലെതന്നെ, ഒടുക്കത്തെ ആദാം ആയ യേശുക്രിസ്തു ദൈവപുത്രന്‍ ആണെന്ന് മാത്രമല്ല, ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണെന്നും ജാതികള്‍ക്കും അവനില്‍ അവകാശമുണ്ടെന്നും ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു.

 

ലൂക്കോസ് നല്‍കുന്ന വംശാവലി മറിയയുടെ വംശാവലിയാണെന്നു എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്? ഒന്ന്, “നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്ന ദാവീദിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറണമെങ്കില്‍ മറിയ ദാവീദിന്‍റെ സന്തതിയായിരിക്കണം.

 

മറ്റൊന്ന് സങ്കീര്‍ത്തനത്തില്‍ നിന്നുള്ള തെളിവാണ്. ദൈവം ഇപ്രകാരം പറയുന്നു: “ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷ്ക്കു പറകയില്ല. അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും” (സങ്കീ.89:35,36).

 

ഇവിടെയും രണ്ടു കാര്യങ്ങള്‍ നാം കാണുന്നു.

 

1) ദാവീദിന്‍റെ സന്തതി.

2) ദാവീദിന്‍റെ സിംഹാസനം.

ദൈവം ദാവീദിനോട് ചെയ്ത വാഗ്ദത്തം നിറവേറണമെങ്കില്‍ ഏതെങ്കിലും ഒന്ന് ശരിയായാല്‍ പോരാ, രണ്ടും ശരിയായി വരണം. മത്തായി നല്‍കുന്ന വംശാവലി വിവരണ പ്രകാരം യേശുവിനു ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവകാശമുണ്ടെങ്കിലും ‘ദാവീദിന്‍റെ സന്തതി’ എന്ന് അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ വിളിക്കാന്‍ കഴിയുകയില്ല. മറിയ ദാവീദിന്‍റെ സന്തതിപരമ്പരയില്‍ വന്നെങ്കില്‍ മാത്രമേ ഈ വാഗ്ദത്ത പ്രകാരം യേശു ദാവീദിന്‍റെ സന്തതി ആകുകയുള്ളൂ.

 

യേശുവിനു രാജാവകാശം ഉണ്ടായിരുന്നു എന്നത് തല്‍മൂദുകളിലും കാണാന്‍ കഴിയുന്ന കാര്യമാണ്. മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട ബാബിലോണിയന്‍ തല്‍മൂദില്‍ റബ്ബി ഉള്ളാ പറയുന്നത് യേശുവിന് രാജകുടുംബാംഗം എന്ന നിലയില്‍ നല്ല വിചാരണയാണ് ലഭിച്ചതെന്നാണ്. 

 

“it was taught: On the eve of the Passover Yeshu was hanged. For forty days before the execution took place, a herald went forth and cried, ‘He is going forth to be stoned because he has practised sorcery and enticed Israel to apostacy. Any one who can say anything in his favour, let him come forward and plead on his behalf.’ But since nothing was brought forward in his favour he was hanged on the eve of the Passover! 

 

Ulla retorted: ‘Do you suppose that he was one for whom a defence could be made? Was he not a Mesith [enticer], concerning whom Scripture says, Neither shalt thou spare, neither shalt thou conceal him? With Yeshu however it was different, for he was connected with the government [or royalty, i.e., influential].’ (Babylonian Talmud, Sanhedrin 43a). 

 

യെഹൂദന്മാരെ വെള്ള പൂശാന്‍ വേണ്ടി റബ്ബി ഉള്ളാ പറയുന്നത് യേശുവിന് ന്യായമായ വിചാരണ ലഭിച്ചു എന്നാണു. യേശുവിനെ ശിക്ഷിക്കുന്നതിനു നാല്പതു ദിവസം മുന്‍പേ ‘ആഭിചാരത്തിനും മതപരിത്യാഗത്തിനും ഉള്ള ശിക്ഷയായി യേശുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ പോകുന്നു എന്ന കാര്യം പ്രസിദ്ധപ്പെടുത്തുകയും കുറ്റവാളിക്ക് അനുകൂലമായി മൊഴികൊടുക്കാന്‍ ആര്‍ക്കു വേണമെങ്കിലും മുന്നോട്ടു വരാം’ എന്ന് പ്രസിദ്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും യേശുവിന് അനുകൂലമായി മൊഴികൊടുക്കാന്‍ വരാതിരുന്നതിനാല്‍ അവനെ പെസഹയുടെ അന്ന് തൂക്കിക്കൊന്നു. ‘അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം’ (ആവ.13:9) എന്ന തിരുവെഴുത്തനുസരിച്ചു അവനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണെങ്കിലും (ആവ.13:11) അവനു രാജകീയ ബന്ധം ഉണ്ടായിരുന്നതിനാല്‍ അവനെ കല്ലെറിഞ്ഞല്ല കൊന്നത് എന്നു റബ്ബി ഉള്ള പറയുന്നു. ഈ വിവരണത്തില്‍ ചരിത്രപരമായ പല പിശകുകളും ഉണ്ട് എന്ന് നമുക്ക് അറിയാം. വിചാരണയ്ക്കും ക്രൂശീകരണത്തിനും ദൃക്സാക്ഷികളായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ രചിച്ച യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളുടെ ആധികാരികത രണ്ടു നൂറ്റാണ്ടിനു ശേഷം രേഖപ്പെടുത്തപ്പെട്ട ഈ തല്മൂദിനില്ല. എങ്കിലും വംശാവലിയോടുള്ള ബന്ധത്തില്‍ ചിലത് മനസിലാക്കാന്‍ ഈ തല്മൂദ്‌ നമുക്ക് ഉപകാരപ്പെടും.

 

ഇവിടെ റബ്ബി ഉള്ള പറയുന്ന യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ‘രാജകീയബന്ധം’ വംശാവലി പ്രകാരം ഉള്ളത് മാത്രമാണ്. കാരണം, അക്കാലത്ത് ആ പ്രദേശത്തു ഉണ്ടായിരുന്ന ഏക രാജാവ് ഹെരോദാവു മാത്രമയിരുന്നു. പിലാത്തോസ് രാജാവായിരുന്നില്ല, റോമന്‍ കൈസറുടെ പ്രതിനിധിയായി യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണ്ണര്‍ ആയിരുന്നു. ഈ രണ്ടു പ്രബലന്മാരുമായി യേശുക്രിസ്തുവിന് വ്യക്തിപരമായ ബന്ധം ഒരിക്കലും ഉണ്ടായിരുന്നില്ല. ഹെരോദാവിന്‍റെ അടുക്കല്‍ വിചാരണക്കായി കൊണ്ടുചെല്ലപ്പെട്ട യേശുവില്‍ കുറ്റം ഒന്നും കണ്ടില്ലെങ്കിലും (ലൂക്കോ.23:14) അവന്‍ യേശുവിനെ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കാതെ “അവനെ പരിഹസിച്ചു നിസ്സാരനാക്കി” പീലാത്തോസിനരികിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. പിലാത്തോസും അപ്രകാരം തന്നെ യേശു നീതിമാന്‍ എന്ന് അറിഞ്ഞിരുന്നുവെങ്കിലും അവനെ ക്രൂശിക്കാന്‍ ഏല്പിച്ചു കൊടുക്കുകയാണുണ്ടായത് (മത്താ.27:24). യേശുക്രിസ്തുവിന് അവരുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അവന് ഇപ്രകാരം ഒരു “അന്യായമായ ശിക്ഷ” ഏല്‍ക്കേണ്ടി വരില്ലായിരുന്നു. 

 

അപ്പോള്‍ റബ്ബി ഉള്ള പറയുന്ന യേശുവിനുണ്ടായിരുന്ന ‘രാജകീയ ബന്ധം’ ഏതായിരുന്നു? അത് വംശാവലി രേഖ പ്രകാരം യേശുവിന് ദാവീദിന്‍റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന അവകാശം ആണ്, അതല്ലാതെ മറ്റൊന്നുമല്ല!! യേശുവിനുള്ള ഈ അവകാശത്തെപ്പറ്റി യഹൂദന്മാര്‍ക്കും നല്ല അറിവുണ്ടായിരുന്നു. ജോസീഫസ് പറയുന്നതനുസരിച്ച്, യിസ്രായേലിലെ സാധാരണ ജനങ്ങളുടെ പൊതു വംശാവലി സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്നപ്പോള്‍ പുരോഹിതന്മാരുടെ വംശാവലി യെരുശലേം ദൈവാലയത്തില്‍ ആണ് സൂക്ഷിച്ചിരുന്നത്. പുരോഹിതന്മാരുടേതല്ലാത്ത വംശാവലി ദൈവാലയത്തില്‍ വേറെ ഉണ്ടായിരുന്നത് ദാവീദിന്‍റെ കുടുംബക്കാരുടെ മാത്രമായിരുന്നു. അതിനു കാരണം, ദൈവം ദാവീദിന് നല്‍കിയ വാഗ്ദത്ത പ്രകാരം അവരുടെ രാജാവായി മിശിഹാ വരും എന്ന പ്രത്യാശയാണ്. ഇക്കാരണത്താല്‍, ‘ദാവീദിന്‍റെ സന്തതി’ എന്ന് വെറുതെ ഒരാള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയില്ല. മാത്രമല്ല, ജനം വെറുതെ ഒരാളെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുമില്ല. ദൈവാലയത്തിലുള്ള വംശാവലി രേഖയുമായി ഒത്തുനോക്കി ഒരുവന്‍റെ അവകാശവാദം സത്യമെന്നു ബോധ്യമായതിനു ശേഷം മാത്രമേ അവനെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുള്ളൂ. യേശുക്രിസ്തുവിനെ “ദാവീദിന്‍റെ സന്തതി” എന്ന് അനേകര്‍ വിളിച്ചിട്ടുണ്ട്. “ദാവീദ്‌ പുത്രന്നു ഹോശന്നാ” എന്ന് ദൈവാലയത്തില്‍ ആരക്കുന്ന ബാലന്മാരെ കണ്ടപ്പോള്‍ പുരോഹിതവര്‍ഗ്ഗം നീരസപ്പെട്ടു (മത്താ.21:15), പക്ഷേ അവര്‍ക്ക് അത് നിര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, അവന്‍ ദാവീദ്‌ പുത്രന്‍ തന്നെ ആയിരുന്നു എന്ന് അവര്‍ക്കും അറിയാമായിരുന്നു!!! 

 

സുവിശേഷങ്ങളിലെ രണ്ടു വംശാവലിയിലും നാം ദാവീദിനെ കാണുന്നുണ്ട്. എന്നാല്‍ ദാവീദില്‍ നിന്ന് ശലോമോന്‍ ജനിച്ചു എന്ന് മത്തായി പറയുമ്പോള്‍ ദാവീദിനു ബേര്‍ശബയില്‍ നിന്ന് ജനിച്ച മറ്റൊരു മകനായ നാഥാനിലൂടെയുള്ള വംശപരമ്പരയെ പറ്റിയാണ് ലൂക്കോസ് പറയുന്നത്. ആ പരമ്പരയുടെ അവസാനം യോസേഫ് ഹേലിയുടെ മകന്‍ എന്ന പ്രസ്താവനയാണ് ഉള്ളത് (ലൂക്കോ.3:24). മത്തായിയില്‍ പറയുന്നത് യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്നാണ്‌ (മത്താ.1:16). തീര്‍ച്ചയായും ഈ രണ്ടു പ്രസ്താവനകളും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം, യോസേഫിനു രണ്ടു പിതാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. 

 

മത്തായി 1:15-ല്‍ “യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു” എന്നെഴുതിയിരിക്കുന്നിടത്തു “ജനിപ്പിച്ചു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഗെന്നാവോ” (gennao) എന്ന ഗ്രീക്ക് പദമാണ്. ആ പദത്തിന് “പിതാവായിത്തീരുക”, “വഹിക്കുക”, ജന്മം നല്‍കുക” എന്നൊക്കെയാണ് അര്‍ത്ഥം. ഇതില്‍നിന്നു അക്ഷരാര്‍ത്ഥത്തില്‍ യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്ന് തെളിയുന്നു. എന്നാല്‍ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ “യോസേഫ് ഹേലിയുടെ മകന്‍” എന്ന് പറഞ്ഞിരിക്കുന്നതിലെ “മകന്‍” എന്ന പദം മൂലഭാഷയില്‍ ഇല്ലാത്തതാണ്. “യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ, ഹേലി മത്ഥാത്തിന്‍റെ, മത്ഥാത്ത് ലേവിയുടെ, ലേവി മെല്‍ക്കിയുടെ, മെല്‍ക്കി യന്നായിയുടെ, യന്നായി യോസേഫിന്‍റെ, യോസേഫ് മത്തഥ്യൊസിന്‍റെ, മത്തഥ്യൊസ് ആമോസിന്‍റെ, ആമോസ് നാഹൂമിന്‍റെ….” എന്ന രീതിയിലാണ് ലൂക്കോസ് എഴുതിയിരിക്കുന്നത്. ഇവിടെ മകന്‍ എന്ന പ്രയോഗം ഒരിക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂ, അത് യേശുക്രിസ്തുവിനോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. “യേശു യോസേഫിന്‍റെ മകന്‍” എന്നല്ല, “യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു” എന്നാണു എഴുതിയിരിക്കുന്നത്. ‘മകന്‍’ എന്ന പ്രയോഗം യോസേഫിനും ഹേലിക്കും ഇടയിലുള്ള ബന്ധത്തെ കുറിക്കുവാന്‍ ദൈവാത്മാവ് ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഹേലിയില്‍ നിന്നല്ല യോസേഫ് ജനിച്ചിരിക്കുന്നത്, മറിച്ചു മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം യാക്കോബ് ആണ് യോസേഫിനെ ജനിപ്പിച്ചത് എന്ന് തെളിയുന്നു. ഇതില്‍നിന്നു മറിയയുടെ ഭര്‍ത്താവ് ആയതിനാല്‍ യോസേഫ് ഹേലിയുടെ മരുമകന്‍ എന്ന അര്‍ത്ഥത്തിലാണ് “യോസേഫ് ഹേലിയുടെ (മകന്‍ )” എന്ന് ലൂക്കോസ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 

 

മറിയയുടെ വംശാവലിയില്‍ എങ്ങനെ യോസേഫ് വന്നു എന്നതാണ് അടുത്ത ചോദ്യം. യഹോവയായ ദൈവം വളരെ വ്യക്തമായി കല്‍പിച്ചിരിക്കുന്ന കാര്യമാണ് വംശാവലി പുരുഷന്മാരുടെ പേരിലാണ് എണ്ണപ്പെടേണ്ടതെന്ന്. സംഖ്യാ.1:1-4 വരെയുള്ള ഭാഗത്ത് ഇങ്ങനെ കാണുന്നു: “അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമന കൂടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബം കുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. ഓരോ ഗോത്രത്തില്‍നിന്നു തന്‍റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.” 

 

“കുടുംബത്തിന്‍റെ തലവന്‍” എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നേയും ദൈവം പറയുന്നത്: “ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു. യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു. (സംഖ്യാ.1:16-19). ഇവിടെയും പുരുഷന്മാരെ മാത്രമേ കാണുന്നുള്ളൂ. ഇങ്ങനെ ഗോത്രം ഗോത്രമായും കുടുംബം കുടുംബമായും എണ്ണമെടുക്കുകയും പിന്നീട് ആ കുടുംബങ്ങളില്‍ നിന്ന് പുതിയ കുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുമ്പോഴൊക്കെ പുരുഷന്മാരുടെ പേരിലാണ് വംശാവലി രേഖയില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ദൈവം കൊടുത്ത ന്യായപ്രമാണത്തിലുള്ള നിയമമാണ്. 

 

എന്നാല്‍ ഈ നിയമത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള വകുപ്പും അതേ ന്യായപ്രമാണത്തില്‍ ഉണ്ടായിരുന്നു. സംഖ്യാ.1:1-11 വരെ നോക്കുക: “അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു. അവര്‍ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍ ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്‍റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കും കൊടുക്കേണം. നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.” 

 

ഈ കല്പനയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍, ആണ്മക്കള്‍ ഇല്ലാത്ത പിതാവിന്‍റെ മരണത്തോടെ സ്വത്തിനവകാശിയായി മാറുന്ന ഒരു സ്ത്രീ വേറെ ഒരു ഗോത്രത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ അവന്‍റെ സ്വത്ത്‌ അന്യഗോത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുപോകും എന്നുള്ളതാണ്. ഇത് സംഭവിക്കാതിരിക്കാനും ദൈവം ഒരു വഴി പറഞ്ഞിരുന്നു: 

 

“യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു: യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി. എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയില്‍നിന്നു പൊയ്പോകും. യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും. അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതു: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ. യഹോവ ശെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു. യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം. അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം. യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു” (സംഖ്യാ.36:1-10). 

 

ഈ വിവരണത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം സഹോദരന്മാര്‍ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ വിവാഹം കഴിക്കേണ്ടത് സ്വന്തം ഗോത്രത്തില്‍പ്പെട്ട ഒരാളെ ആയിരിക്കണം എന്നതാണ്. മറിയക്കു സഹോദരന്മാര്‍ ഉണ്ടായിരുന്നതായി ബൈബിളിലോ പുറമെയുള്ള രേഖകളിലോ ഒരു സൂചനയുമില്ല. മറിയയെ വിവാഹം കഴിച്ചത് സ്വന്ത ഗോത്രത്തില്‍പ്പെട്ട യോസേഫിനെയാണ്. എന്നാല്‍ മറിയയുടെ ചാര്‍ച്ചക്കാരിയായിരുന്ന എലീശബ്ബത്ത് വിവാഹം കഴിച്ചിരുന്നത് യെഹൂദാ ഗോത്രത്തില്‍ നിന്നല്ല, ലേവിഗോത്രത്തില്‍ ഉള്ള പുരോഹിതനായ സഖര്യാവിനെ ആയിരുന്നു. ഇത് നാം പരിശോധിക്കുന്ന സാധ്യതയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്ന തെളിവാണ്. ആണ്‍മക്കള്‍ ഇല്ലാതിരുന്ന ഹേലിയുടെ വംശാവലി തന്‍റെ മകളായ മറിയയിലൂടെ തുടരുകയാണ്. മറിയയെ വിവാഹം കഴിച്ച യോസേഫ് സ്വാഭാവികമായും ആ വംശാവലിയില്‍ ചേര്‍ക്കപ്പെടുകയാണ്. കാരണം, യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ചു വംശാവലി സ്ത്രീകളുടെ പേരില്‍ അല്ല മുന്നോട്ടു പോകേണ്ടത്, പുരുഷന്മാരുടെ പേരില്‍ ആയിരിക്കണം. അതിനു അവര്‍ മരുമകനെ മകന്‍ എന്ന നിലയില്‍ ആ വംശാവലിയില്‍ ഉള്‍പ്പെടുത്തുന്നു. ആണ്‍മക്കള്‍ ഇല്ലാത്ത ഒരാളുടെ മരുമകന്‍ വാസ്തവത്തില്‍ അയാളുടെ മകന് തുല്യമായി പരിഗണിക്കപ്പെടുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല. അയാളുടെ സ്വത്തില്‍ ഒരു മകനുള്ളതു പോലെയുള്ള അവകാശം തന്‍റെ ഭാര്യ മുഖാന്തരം ആ മരുമകന് ലഭിക്കുന്നു എന്നതു തന്നെ കാരണം!! (തുടരും..)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യമോ? (ഭാഗം-5) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/#comments Wed, 03 Apr 2013 05:36:07 +0000 http://www.sathyamargam.org/?p=675  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെട്ട വംശാവലി അനുസരിച്ച് യേശുക്രിസ്തു മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ നിയമപ്രകാരമുള്ളതും എന്നാല്‍ യോഖെന്യാവിനു ലഭിച്ച ദൈവശാപം (യിരെമ്യാ.22:24-29) ഏല്‍ക്കാത്തവനുമായ പിന്തുടര്‍ച്ചാവകാശിയാണ് എന്ന് നാം കണ്ടു. അതുകൊണ്ട് തന്നെ യേശുക്രിസ്തുവിന് സിദ്ധിച്ച രാജത്വം കോപമോ ദൈവശാപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് എന്നും നമുക്ക് മനസ്സിലായി.

 

എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. “നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ .7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ ദാവീദില്‍നിന്നും നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്‍തുടര്‍ച്ചയും ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ, ഈ വംശാവലി അനുസരിച്ച് യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്‍തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദാവീദിനോടു ദൈവം വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. അത് നമുക്ക് പരിശോധിക്കാം:

 

ലൂക്കോസ് യെഹൂദനല്ലെങ്കിലും യേശുക്രിസ്തുവിന്‍റെ ശിഷ്യ വൃന്ദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളായിരുന്നു എന്ന് ക്രൈസ്തവ സഭാ പാരമ്പര്യങ്ങളില്‍ കാണാം. റോമിലെ ഹിപ്പോളിറ്റസ് (A.D.170 – 235, യോഹന്നാന്‍റെ ശിഷ്യനായ പോളിക്കാര്‍പ്പിന്‍റെ ശിഷ്യനായ ഐറേനിയൂസിന്‍റെ ശിഷ്യനായിരുന്നു ഹിപ്പോളിറ്റ്സ്)  ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ്‌ പറയുന്നുണ്ട്. അതില്‍ 14-മത്തെ സ്ഥാനത്തുള്ളത് മര്‍ക്കോസും 15-മത്തെ സ്ഥാനത്തുള്ളത് ലൂക്കോസും ആണ്. അതുപോലെ A.D.263 മുതല്‍ 339 വരെ ജീവിച്ചിരുന്ന ആദിമ സഭാപിതാക്കന്മാരിലൊരാളായിരുന്ന ‘യൂസേബിയൂസ്’ തന്‍റെ പ്രശസ്തമായ ‘ഹിസ്റ്റോറിയ എക്ലേസ്സിയ’ (സഭാ ചരിത്രം) എന്ന A.D.314-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍, ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ്‌ കൊടുക്കുന്നുണ്ട്. അതില്‍ രണ്ടാം സ്ഥാനത്തുള്ളത് ‘മര്‍ക്കോസ് എന്നു മറുപേരുള്ള യോഹന്നാനും’ മൂന്നാം സ്ഥാനത്തുള്ളത് ‘വൈദ്യനായ ലൂക്കോസു’മാണ്. അതുപോലെ തന്നെ വളരെ പുരാതനമായ ഒരു കാനോനിലും ഈ എഴുപതു പേരുടെ ലിസ്റ്റ്‌ കാണാന്‍ കഴിയും. അതില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ് മര്‍ക്കോസും ലൂക്കോസും ഉള്ളത്‌.

 

ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കോസ് ആദ്യമനുഷ്യനായ ആദാമിലാണ് അവന്‍റെ വംശാവലി എത്തിക്കുന്നത്, അബ്രഹാമിലല്ല. ആദാമിനോട് വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതിയാണ് അവന്‍ എന്ന് ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ അത് സ്ത്രീയുടെ അഥവാ വാഗ്ദത്ത സന്തതിയുടെ മാതാവായ മറിയയുടെ വംശാവലിയാണ്, യോസഫിന്‍റേതല്ല!!

 

മത്തായിയില്‍ നിന്ന് വ്യത്യസ്തമായി, മറിയയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് യേശുവിന്‍റെ ജനനത്തെപ്പറ്റി പറയാന്‍ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത്. മറിയക്ക് ദൂതന്‍ പ്രത്യക്ഷനാകുന്നത്, എലീശബത്തിനെ കാണാന്‍ മറിയ ചെല്ലുന്നത്, ശിമോന്‍ ശിശുവായ യേശുവിനെ കയ്യിലേന്തി മറിയയോടു: ‘നിന്‍റെ ഹൃദയത്തില്‍കൂടി ഒരു വാള്‍ കടക്കും’ എന്ന് പറഞ്ഞത്, ബാലനായ യേശു യെരുശലേം ദേവാലയത്തിലെ തിരക്കില്‍ തങ്ങളുടെ അശ്രദ്ധ മൂലം ഉപേക്ഷിക്കപ്പെട്ടത് ഇങ്ങനെ ഒരു മാതൃഹൃദയത്തിന്‍റെ വീക്ഷണത്തിലൂടെയാണ് ഈ ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ‘ഈ കാര്യങ്ങള്‍ എല്ലാം അവന്‍റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു’ എന്ന് രണ്ടു പ്രാവശ്യം (ലൂക്കോ.2:19, 51) രേഖപ്പെടുത്തിയിരിക്കുന്നതും ലൂക്കോസിന് ഈ വിവരങ്ങള്‍ ലഭിച്ചത് മറിയയില്‍ നിന്നാണെന്ന് തെളിയിക്കുന്നു.

 

യേശുക്രിസ്തുവിന്‍റെ സ്നാനത്തിനും പിശാചിനാലുള്ള പരീക്ഷക്കും ഇടയിലാണ് ലൂക്കോസ് വംശാവലിപ്പട്ടിക നല്‍കുന്നത്. ഇതും അര്‍ത്ഥവത്തായ കാര്യമാണ്, അത് നമുക്ക് പുറകെ പരിശോധിക്കാം. അതിനു മുന്‍പ്‌ യേശുക്രിസ്തു ഏറ്റ സ്നാനത്തെക്കുറിച്ചു നോക്കാം.

 

സ്നാപക യോഹന്നാന്‍ കഴിപ്പിച്ചത് മാനസാന്തര സ്നാനം ആണ്. യിസ്രായേലിന്‍റെ ദൈവത്തെ വിട്ടു തെറ്റിപ്പോയ ജനത്തെ തിരികെ ദൈവത്തിങ്കലേക്ക് കൊണ്ടുവന്നു, മനസ്സൊരുക്കമുള്ള ഒരു ജനത്തെ കര്‍ത്താവിനു വേണ്ടി തയ്യാറാക്കേണ്ടതിനു വേണ്ടിയും അതിനേക്കാള്‍ ഉപരിയായി മിശിഹയെ യിസ്രായേലിന് വെളിപ്പെടുത്തിക്കൊടുക്കേണ്ടതിനു വേണ്ടിയും ഉള്ളതായിരുന്നു യോഹന്നാന്‍ കഴിപ്പിച്ച സ്നാനം.

 

യേശുക്രിസ്തു യോഹന്നാന്‍റെ കൈക്കീഴിലാണ് സ്നാനമേറ്റതെങ്കിലും അത് മാനസാന്തര സ്നാനമായിരുന്നില്ല, കാരണം അവന്‍ മാനസാന്തരപ്പെടേണ്ട ആവശ്യമില്ലാത്ത വിധം “പാപം ചെയ്യാത്തവനും പാപം ഇല്ലാത്തവനും പാപം എന്തെന്ന് അറിയാത്തവനുമായിരുന്നു ”. യേശുക്രിസ്തു സ്നാനമേറ്റതിന്‍റെ ഉദ്ദേശ്യം “യിസ്രായേലിന് തന്നെത്തന്നെ വെളിപ്പെടുത്തുക” എന്നതായിരുന്നു. കാരണം, സ്നാനം കഴിപ്പിക്കാന്‍ വന്ന സ്നാപക യോഹന്നാനും അറിയില്ലായിരുന്നു യേശു ആണ് മിശിഹ എന്ന്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്: “പിറ്റേദിവസം യേശു തന്‍റെ അടുക്കല്‍ വരുന്നത് അവന്‍ കണ്ടിട്ട്: ഇതാ ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്ക് മുന്‍പനായിത്തീര്‍ന്നു എന്ന് ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന് വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞു. യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവ് പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു; അത് അവന്‍റെ മേല്‍ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല. എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ എന്നെ അയച്ചവന്‍ എന്നോട്: ആരുടെ മേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നെ എന്ന് സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു” (യോഹ.1:29-34).

 

ഈ വേദഭാഗത്തു നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:

 

1) യേശു ക്രിസ്തു ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ആണ്.

 

2) എങ്കിലും സ്നാപക യോഹന്നാന് അത് അറിയില്ലായിരുന്നു.

 

3) അവന്‍ ആരാണെന്ന് യിസ്രായേലിന് വെളിപ്പെടേണ്ടതിനാണ് സ്നാപക യോഹന്നാനെ മരുഭൂമിയില്‍ നിന്ന് ദൈവം യെഹൂദ്യയിലേക്ക് സ്നാനം കഴിപ്പിക്കുവാന്‍ അയച്ചത്.

 

4) യോഹന്നാന് അവനെ തിരിച്ചറിയുവാനുണ്ടായിരുന്ന ഏക അടയാളം ഒരാളെ സ്നാനപ്പെടുത്തുമ്പോള്‍ മാത്രം ഒരു അത്ഭുതം ഉണ്ടാകും എന്നുള്ളതാണ്. ആ സ്നാനാര്‍ഥിയുടെ മേല്‍ സ്നാനശേഷം പരിശുദ്ധാത്മാവ് ഇറങ്ങുകയും വസിക്കുകയും ചെയ്യും എന്നുള്ളതാണ് ആ അടയാളം.
5) യേശുക്രിസ്തുവിന്‍റെ സ്നാനശേഷം ആ അടയാളം യേശുവില്‍ നിറവേറുകയും യോഹന്നാന്‍ അത് കാണുകയും ചെയ്തത് കൊണ്ട് യേശുവാണ് മിശിഹ എന്ന് യോഹന്നാന്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.

 

ഇതിനെതിരെ നമ്മുടെ ഉള്ളില്‍ പെട്ടെന്ന് കടന്നു വരുന്ന വാക്യം മത്തായി.3:14 ആയിരിക്കും. അവിടെ സ്നാപക യോഹന്നാന്‍ യേശുവിനോട് പറയുന്നത് ഇങ്ങനെയാണ്: “നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ?” എന്ന്. സത്യത്തില്‍ യേശു ആണ് മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന്‍ യേശുവിനെ വിലക്കുന്നത്, വേറെ കാരണം കൊണ്ടാണ്.

 

ലൂക്കോസിന്‍റെ സുവിശേഷത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്. യേശുവിന്‍റെ മാതാവായ മറിയയും സ്നാപക യോഹന്നാന്‍റെ മാതാവായ എലീശബത്തും ബന്ധുക്കള്‍ ആണെന്നുള്ളത്. യേശുവിനെക്കാള്‍ ആറു മാസം മൂത്തവനാണ് സ്നാപക യോഹന്നാന്‍ . ഇവര്‍ ബന്ധുക്കളായതു കൊണ്ട് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത ജീവിതത്തെ പറ്റി യോഹന്നാനു അറിവുള്ളതാണ്. യോര്‍ദ്ദാനില്‍ യോഹന്നാന്‍റെ മുന്‍പാകെ സ്നാനം ഏല്‍ക്കാന്‍ വരുന്നവരെല്ലാം ചുങ്കക്കാരും പാപികളും വ്യഭിചാരികളും ആയ ആളുകളാണ്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ യോഹന്നാന്‍ വളരെ വിശുദ്ധനാണ്. അതുകൊണ്ട് തന്നെ അവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത യോഹന്നാനുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ വിശുദ്ധ ജീവിതത്തെപ്പറ്റി അറിവുള്ള യോഹന്നാനു അവന്‍റെ മുന്നില്‍ താന്‍ പാപിയാണ് എന്നുള്ള ബോധ്യം ഉണ്ടായി. അതുകൊണ്ടാണ് നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം എന്ന് അവന്‍ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, “ഇവിടെ വരുന്ന മറ്റുള്ളവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പക്ഷെ നിന്നെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കില്ല” എന്നത്രേ യോഹന്നാന്‍ പറഞ്ഞതിന്‍റെ സാരം. അല്ലാതെ യേശു ആണ് യഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന്‍ അവനെ തടഞ്ഞത്. അങ്ങനെയെങ്കില്‍ “ഞാനോ അവനെ അറിഞ്ഞില്ല” എന്ന് പിന്നീട് യോഹന്നാന്‍ ജനത്തോട് പറഞ്ഞത് കളവാണെന്ന് വരും!

 

അന്ന് യിസ്രായേലില്‍ ജീവിച്ചിരുന്ന മഹാ പ്രവാചകനായിരുന്നു യോഹന്നാന്‍ സ്നാപകന്‍ . “സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല” എന്ന് യേശുക്രിസ്തു തന്നെ സാക്ഷ്യം പറഞ്ഞത് ഇവനെപ്പറ്റിയാണ്. യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്ന് ഹെരോദാ രാജാവ് അറിഞ്ഞു അവനെ ഭയപ്പെട്ടിരുന്നതായി ദൈവവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നു (മാര്‍ക്കോസ്.6:20). അപ്രിയമായ സത്യം വിളിച്ചു പറഞ്ഞതിന് സ്വന്തം തല തന്നെ വിലയായി കൊടുക്കേണ്ടി വന്ന ധീരവ്യക്തിത്വമാണ് അവന്‍റേത്. മര്‍ക്കോ.6:14-29 വരെയുള്ള ഭാഗത്ത്‌ നാം ആ ചരിത്രം വായിക്കുന്നു.

 

സ്വന്തം ജീവനേക്കാള്‍ സത്യത്തിന് വില കല്‍പിച്ചിരുന്ന ആ പ്രവാചകന്‍റെ വാക്കുകള്‍ക്കു യിസ്രായേലിലെ സാധാരണ ജനം ചെവി കൊടുത്തിരുന്നു. അവന്‍ കള്ളം പറയില്ലെന്ന് അവര്‍ക്കറിയാം. ആദാം മുതലുള്ള മനുഷ്യവര്‍ഗ്ഗത്തിന് ദൈവം വാഗ്ദത്തം ചെയ്തിരുന്ന വീണ്ടെടുപ്പുകാരനായ “സ്ത്രീയുടെ സന്തതിയായ മശിഹ”യെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ഈ യോഹന്നാനെക്കാള്‍ യോഗ്യനായ വേറൊരാള്‍ അന്ന് യിസ്രായേലില്‍ ഉണ്ടായിരുന്നില്ല. മശിഹ ആരാണെന്നു യോഹന്നാനു മനസ്സിലാക്കിക്കൊടുക്കുവാന്‍ ദൈവം ഒരുക്കിയ ക്രമീകരണം ആയിരുന്നു യേശുക്രിസ്തുവിന്‍റെ സ്നാനം. യേശുവാണ് വാഗ്ദത്ത സന്തതി എന്ന് മനസ്സിലായപ്പോള്‍ യോഹന്നാന്‍ അവനെ ലോകത്തിനു മുന്‍പില്‍ ഇപ്രകാരം അവതരിപ്പിച്ചു: “ഇതാ, ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹ.1:29).

 

സ്നാനത്തെക്കുറിച്ചുള്ള വിവരണത്തിന് ശേഷം മത്തായിയും മര്‍ക്കോസും യേശുവിനെ പിശാചു പരീക്ഷിക്കുന്ന കാര്യമാണ് രേഖ പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലൂക്കോസ് യേശുക്രിസ്തുവിന്‍റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു, അതിനുശേഷമാണ് മരുഭൂമിയിലെ പിശാചിന്‍റെ പരീക്ഷയെപ്പറ്റി പറയുന്നത്. പിശാച് പരീക്ഷിക്കുന്ന സംഭവം രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ യേശുവിന്‍റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് വളരെ അര്‍ത്ഥവത്താണ് എന്ന് മുന്‍പേ പറഞ്ഞിരുന്നല്ലോ. ആദ്യമനുഷ്യനായ ആദാം പിശാചിന്‍റെ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ അതേ മനുഷ്യന്‍റെ വംശപരമ്പരയില്‍ വരുന്ന, ദൈവം വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയായ ഒടുക്കത്തെ ആദാം പിശാചിന്‍റെ പരീക്ഷകളെ എപ്രകാരം വിജയിച്ചു എന്ന് വായനക്കാരോട് പറയുന്നതിന് മുന്‍പ്, “ദൈവം ആദാമിനോട് വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയാണ് അവന്‍” എന്ന് വംശാവലി രേഖയുടെ പിന്‍ബലത്തിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. ഈ ആവശ്യത്തിന് വേണ്ടിയാണ് ലൂക്കോസ് മത്തായിയില്‍ നിന്ന് വ്യത്യസ്തമായി ആദാമിനോളം ചെല്ലുന്ന ദീര്‍ഘമായ വംശാവലി ഉപയോഗിച്ചിരിക്കുന്നത്!!

 

‘യേശു യോസേഫിന്‍റെ മകനാണെന്ന് പൊതുജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്നാണു ലൂക്കോസ് പറയുന്നത്. മത്തായിയും ലൂക്കോസും ‘യോസേഫ് യേശുവിന്‍റെ പിതാവല്ല’ എന്ന കാര്യത്തിനു ഊന്നല്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഗബ്രിയേല്‍ ദൂതന്‍റെ വാക്കുകളില്‍നിന്ന് (ലൂക്കോ.1:32) മറിയ ദാവീദിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടവളാണെന്ന് മനസ്സിലാക്കാന്‍ പറ്റും. യേശുക്രിസ്തുവിന് ജഡപ്രകാരമുള്ള ബന്ധം യോസേഫുമായിട്ടല്ല, മറിയയുമായിട്ടാണ് എന്നതിനാല്‍ ദാവീദിന്‍റെ ഉദരത്തില്‍നിന്നും പുറപ്പെട്ട സന്തതിയാണ് യേശു എന്ന് തെളിയുന്നു.

(തുടരും….)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/feed/ 3
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-4) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/#respond Tue, 02 Apr 2013 17:55:56 +0000 http://www.sathyamargam.org/?p=667  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യിസ്രായേല്‍ ജനം വംശാവലി രേഖ സൂക്ഷിച്ചിരുന്നതിന്‍റെ പ്രധാന കാരണം വാഗ്ദത്തനാട്ടിലെ ഭൂമിയില്‍ ദൈവം അവര്‍ക്ക് നല്‍കിയ സ്ഥലങ്ങളുടെ അവകാശ പത്രമാണതു എന്ന നിലയിലാണ്. യോശുവ 13:15 മുതല്‍ 22:7 വരെയുള്ള ഭാഗങ്ങളില്‍ ദൈവം അവര്‍ക്ക് കൊടുത്ത ഭൂമിയുടെ അതിരുകള്‍ കാണാം. (വാസ്തവത്തില്‍ യിസ്രായേല്‍ ജനത്തിന്‍റെ ഭൂമിയുടെ ആധാരമാണ് (പ്രമാണം) യോശുവയുടെ പുസ്തകം.) മറ്റു നാടുകളില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി യിസ്രായേലില്‍ നിലം ശാശ്വതമായി വാങ്ങുവാനോ വില്‍ക്കുവാനോ കഴിയുകയില്ലായിരുന്നു. കാരണം ‘ദേശം യഹോവയുേടതും യിസ്രായേല്‍ ജനം പരദേശികളും ആകുന്നു’ എന്നുള്ളതിനാലാണ് (ലേവ്യാ.25:23,24)

 

“നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്‍റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റത്‌ വീണ്ടെടുക്കണം. എന്നാല്‍ വീണ്ടെടുപ്പാന്‍ അവനു ആരും ഇല്ലാതിരിക്കയും താന്‍ തന്നെ വകയുള്ളവനായി പ്രാപ്തനാകയും ചെയ്‌താല്‍ അവന്‍ അത് വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളത് അത് വാങ്ങിയിരുന്ന ആള്‍ക്ക് മടക്കിക്കൊടുത്തു തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരണം. എന്നാല്‍ മടക്കിക്കൊടുപ്പന്‍ അവനു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയതു യോബേല്‍ സംവത്സരം വരെ വാങ്ങിയവന്‍റെ കയ്യില്‍ ഇരിക്കണം; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കുകയും അവന്‍ തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരികയും വേണം.” (ലേവ്യാ. 25:25-28)

 

ഇത് പോലെ തന്നെയാണ് വീടുകളുടെ കാര്യവും. എന്നാല്‍ മതിലുള്ള പട്ടണങ്ങളിലെ വീടുകള്‍ വിറ്റാല്‍, വിറ്റവന്‍ ഒരു വര്‍ഷത്തിനകം അത് വീണ്ടെടുത്തിരിക്കണം. അങ്ങനെ വീണ്ടെടുത്തില്ലെങ്കില്‍ അത് വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കും; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കേണ്ട (ലേവ്യാ.25:29,30). എന്നാല്‍ മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ ജന്മം വില്‍ക്കുവാന്‍ കഴിയുകയില്ല. അവയെ എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം. വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും യോബേല്‍ സംവത്സരത്തില്‍ അത് വിറ്റവന് തിരികെ ലഭിക്കും (ലേവ്യാ.25:31).

 

വിറ്റുപോയ വസ്തു തന്‍റെ പിതാവിന്‍റെയോ അടുത്ത ചാര്‍ച്ചക്കരന്‍റെയോ ആണെന്ന് വീണ്ടെടുക്കാന്‍ വരുന്നയാള്‍ക്ക് തെളിയിക്കാനുള്ള ഏക വഴി വംശാവലി രേഖയാണ്. വംശാവലി രേഖ കയ്യിലില്ലെങ്കില്‍ അവനു ഒരിക്കലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ല. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി യഹൂദന്മാര്‍ പുരാതനകാലം മുതലേ വംശാവലി രേഖകള്‍ സംരക്ഷിച്ചു വന്നതിനു കാരണമിതാണ്.

 

ഇങ്ങനെയൊരു ക്രമീകരണം ദൈവം ചെയ്തതിനു പുറകില്‍ വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു എന്ന് കാണാം. മിശിഹ ഭൂമിയില്‍ അവതരിക്കുമ്പോള്‍, ‘താന്‍ വാഗ്ദത്തം ചെയ്തിരുന്ന ആദാമിന്‍റെയും അബ്രഹാമിന്‍റെയും ദാവീദിന്‍റെയും സന്തതിയാണ് അവന്‍’ എന്ന് തെളിയിക്കണമെങ്കില്‍ വംശാവലി രേഖ അത്യന്താപേക്ഷിതമാണ്‌ . യിസ്രായേല്‍ ജനം തങ്ങളുടെ വംശാവലി രേഖകള്‍ സംരക്ഷിച്ചു പോന്നെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തങ്ങളുടെ വസ്തു വകകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രമാണമാണ് വംശാവലിരേഖ എന്നതിനാല്‍, യിസ്രായേല്യന്‍ അത് സ്വന്ത ജീവനെപ്പോലെ സംരക്ഷിക്കുകയും ചെയ്യും!! മിശിഹാ വരികയും തന്‍റെ രക്ഷാ വേല നിവര്‍ത്തിക്കുകയും അവന്‍റെ ജീവചരിത്രത്തില്‍ അവന്‍റെ രണ്ടു (മാതാവിന്‍റെയും പിതാവിന്‍റെയും) വംശാവലികള്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവം അതുവരെ സംരക്ഷിച്ചിരുന്ന ദൈവാലയത്തിലെ വംശാവലി രേഖകള്‍ നശിക്കുവാന്‍ അനുവദിച്ചു, A.D.70-ലെ യെരുശലേം നാശത്തില്‍ !!

 

യെഹൂദന്മാര്‍ യേശുക്രിസ്തുവിനെ മിശിഹയായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, മിശിഹ ഇനി വരാന്‍ പോകുന്നതേയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പ്രമാണമനുസരിച്ചു പരിശോധിക്കുമ്പോള്‍ ഇനി ഒരാള്‍, ‘താനാണ് മിശിഹ’ എന്ന് പറഞ്ഞു വന്നാല്‍ (ധാരാളം പേര്‍ അങ്ങനെ വന്നിട്ടുണ്ട്!) പോലും യഹൂദന്മാര്‍ക്കവനെ മിശിഹയായി അംഗീകരിക്കാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം! കാരണം, A.D.70-ലെ യെരുശലേം ദൈവാലയ നാശത്തില്‍ അതിനകത്തുണ്ടായിരുന്ന സകല വംശാവലിരേഖകളും നശിപ്പിക്കപ്പെട്ടു. അതോടുകൂടി മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ഇനിയൊരാള്‍ക്കും ‘താനാണ് മിശിഹ’ എന്ന് രേഖാമൂലമുള്ള പിന്‍ബലത്തോടെ അവകാശപ്പെടാന്‍ കഴിയാതായി. യെരുശലേം നാശത്തിന്‍റെ സമയത്ത്‌ ഇസ്രായേലിനു പുറത്തു താമസിച്ചിരുന്ന പ്രവാസി യെഹൂദന്മാരില്‍ ഒരുത്തന് വേണമെങ്കില്‍ തന്‍റെ കുടുംബത്തിലെ വംശാവലിരേഖയുടെ സഹായത്താല്‍ ഈ അവകാശവാദം ഉന്നയിക്കാം. പക്ഷെ, അവന്‍റെ കുടുംബത്തിലെ വംശാവലി രേഖയുമായി ഒത്തു നോക്കുവാന്‍ ദൈവാലയത്തില്‍ വംശാവലിരേഖകള്‍ ഇല്ലാത്തതുകൊണ്ട് അവന്‍റെ അവകാശവാദം അര്‍ത്ഥരഹിതമായിത്തീരുന്നു. ഫലത്തില്‍, യേശുക്രിസ്തു ഒഴികെ വേറെ ഒരാള്‍ക്കും വംശാവലി രേഖയുടെ പിന്‍ബലത്തോടെ മിശിഹാ സ്ഥാനം അവകാശപ്പെടാന്‍ കഴിയുകയില്ല!!!

 

മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ തന്നെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് യെഹൂദന്മാരെ ഉദ്ദേശിച്ചാണ് എന്ന് മുന്‍പേ സൂചിപ്പിച്ചല്ലോ. യെഹൂദന്മാരുടെ വാഗ്ദത്ത പ്രതീക്ഷയായ, ദാവീദിന്‍റെ സന്തതിയായ മിശിഹ മറിയയുടെ മകനായ യേശു ആണെന്ന് സ്ഥാപിക്കുവാന്‍ ആണ് വംശാവലിയോടു കൂടെ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. മത്തായിയിലെ വംശാവലിയെ പതിനാലു തലമുറകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു നിരകളായി തിരിച്ചിരിക്കുന്നു.

 

1) അബ്രഹാം മുതല്‍ ദാവീദ്‌ വരെ. (യിസ്രായേല്‍ ഒരു രാഷ്ട്രമായി രൂപപ്പെടുന്ന കാലഘട്ടം)

 

2) ദാവീദ്‌ മുതല്‍ ബാബേല്‍ പ്രവാസം വരെ. (ജാതികളുടെ ഇടയില്‍ യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ നിലനില്‍പ്പ്‌)

 

3) ബാബേല്‍ പ്രവാസം മുതല്‍ യേശു ക്രിസ്തു വരെ. (യിസ്രായേല്‍ രാഷ്ട്രം ജാതികളാല്‍ ഭരിക്കപ്പെടുന്നു)

 

ദാവീദ്‌ ഒന്നാമത്തെയും രണ്ടാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാബേല്‍ പ്രവാസം രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദാവീദ്‌ എന്ന എബ്രായ പേരിന്‍റെ സംഖ്യാ മൂല്യമാണ് പതിനാല് (d=4+w=6+d=4). എബ്രായ ഭാഷയില്‍ അക്ഷരങ്ങള്‍ തന്നെയാണ് അക്കങ്ങളും. I=1, V=5, X=10, L=50, C=100 എന്നിങ്ങനെ റോമന്‍ ഭാഷയിലും അക്ഷരങ്ങള്‍ തന്നെ അക്കങ്ങളായിരിക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ. തലമുറകളുടെ എണ്ണം പതിനാലില്‍ ഒതുക്കി നിര്‍ത്തേണ്ടതിനു മത്തായി ചിലയിടങ്ങളില്‍ ചിലരെ ഒഴിവാക്കിയിട്ടുണ്ട്. യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ച് ഈ ഒഴിവാക്കല്‍ സാധൂകരിക്കാവുന്നതാണ്. വംശാവലി പറയുമ്പോള്‍ അപ്രശസ്തരെ ഒഴിവാക്കുന്നത് യെഹൂദന്മാര്‍ക്കിടയില്‍ സാധാരണ സംഭവമാണ്. അതിന്‍റെ ഒരുത്തമോദാഹരണമാണ് മത്താ.1:1. “അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി” എന്ന് പറയുമ്പോള്‍ അബ്രഹാമിനും ദാവീദിനും ഇടയിലുള്ളവരേയും ദാവീദിനും യേശുക്രിസ്തുവിനും ഇടയിലുള്ളവരെയും മത്തായി ഒഴിവാക്കിയിരിക്കുന്നു. മൊത്തം തലമുറകള്‍ നാല്പത്തിരണ്ട് (14×3) ഉണ്ടെന്നു മത്തായി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക.

 

മത്തായിയുടെ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്‍റെ ജനനവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ വീക്ഷണത്തിലൂടെയാണ്. ‘യോസേഫ് മറിയയെ രഹസ്യമായി ഉപേക്ഷിപ്പാന്‍ വിചാരിച്ചു’ (മത്താ.1:19), കര്‍ത്താവിന്‍റെ ദൂതന്‍ അവനു സ്വപ്നത്തില്‍ പ്രത്യക്ഷനായി (മത്താ.1:20; 2:13, 19; 22) എന്നീ വേദ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. മറിയയെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച കാര്യം യോസേഫിനു മാത്രമേ അറിയുകയുള്ളൂ, അതുപോലെ തന്നെയാണ് സ്വപ്നത്തില്‍ അരുളപ്പാടുണ്ടായ കാര്യവും. യോസേഫ് സ്വപ്നം കണ്ടത് പുറത്തു ഒരാള്‍ക്കും അറിയുകയില്ലല്ലോ. മാത്രമല്ല, ‘മകനെ പ്രസവിക്കും വരെ അവന്‍ അവളെ അറിഞ്ഞില്ല’ എന്ന തികച്ചും സ്വകാര്യമായ ഒരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്, മത്താ.1:25 -ല്‍ . മറിയയെ ഉപേക്ഷിപ്പാന്‍ തീരുമാനിച്ചതും കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടതും എല്ലാം യോസേഫ് മറിയയോടു പറയുകയും മറിയ അത് സുവിശേഷ രചയിതാക്കളോട് പറയുകയും ചെയ്തിരിക്കണം. ലൂക്കോസ് മറിയയുടെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ഈ കാര്യങ്ങള്‍ വിട്ടുകളയുകയും മത്തായി യോസേഫിന്‍റെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ലൂക്കോസ് രേഖപ്പെടുത്തിയ കാര്യങ്ങള്‍ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു സുവിശേഷങ്ങളും ചേര്‍ത്തു വെച്ച് വായിക്കുമ്പോള്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു.

 

യെഹൂദന്മാരുടെ രാജാവിന്‍റെ ജനനവും രാജകീയ വംശാവലിയും പരിചയപ്പെടുത്തുമ്പോള്‍ യെഹൂദ സംസ്കാരമനുസരിച്ചു സ്ത്രീയെ (മറിയയെ) ഒഴിവാക്കി പുരുഷന്‍റെ (യോസേഫിന്‍റെ) വീക്ഷണത്തിലൂടെ മത്തായി അത് വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. എങ്കിലും, ലൂക്കൊസില്‍ നിന്ന് വ്യത്യസ്തമായി, മത്തായി നല്‍കുന്ന വംശാവലിയില്‍ സ്ത്രീകളുടെ പേരും കാണപ്പെടുന്നു. മിശിഹായുടെ വംശാവലിയില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന സത്യം പുരുഷമേധാവിത്വ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന യെഹൂദന്മാര്‍ക്ക് അസഹനീയമായിരിക്കും എന്ന് തീര്‍ച്ച! അഞ്ചു സ്ത്രീകളുടെ പേരുകളാണ് യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ കാണപ്പെടുന്നത്:

 

1) തമാര്‍ (തന്‍റെ ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭിണിയായവള്‍ )

 

2) രാഹാബ്‌ (വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന ഒരു കനാന്യ സ്ത്രീ)

 

3) രൂത്ത് (മോവാബ്യ സ്ത്രീ)

 

4) ഊരിയാവിന്‍റെ ഭാര്യ (ബെത്ശേബ, താന്‍ ചെയ്ത തെറ്റ് മറച്ചു വെക്കേണ്ടതിനു ദാവീദിനോടൊപ്പം ചേരുകയും പരോക്ഷമായി തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തിനു കാരണക്കാരിയാകുകയും ചെയ്തവള്‍ . ഇവളുടെ പേര് പറയാതെ ഊരിയാവിന്‍റെ ഭാര്യ എന്ന് മാത്രം ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. യിസ്രായെലിനും ദൈവത്തിന്‍റെ പെട്ടകത്തിനും വേണ്ടി (1.ശമു.11:11) ആത്മാര്‍ത്ഥമായി പോരാടാന്‍ തയ്യാറായ പുറജാതിക്കാരനായ ഊരിയാവിനെ ദൈവം മറന്നു കളഞ്ഞില്ല. താന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ തന്‍റെ വംശാവലിയില്‍ ഹിത്യനായ ഊരിയാവിന്‍റെ പേരും ദൈവം ഉള്‍പ്പെടുത്തിയിരിക്കുന്നു!)

 

5) മറിയ (കൃപ ലഭിച്ച സ്ത്രീരത്നം. ദൈവം മനുഷ്യനായി ഭൂമിയില്‍ വരാന്‍ തയ്യാറായപ്പോള്‍ വിനയവും താഴ്മയുമുള്ള ഈ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് ജനിക്കാനാണ് ദൈവത്തിനു പ്രസാദമായത്.)

 

(ഇവിടെ സാന്ദര്‍ഭികമായി മറിയയുടെയും യോസേഫിന്‍റെയും പ്രായത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഇസ്ലാം മതപ്രവാചകനായ മുഹമ്മദ്‌ 52 വയസ്സുള്ളപ്പോള്‍ തന്‍റെ സ്നേഹിതന്‍ അബൂബക്കറിന്‍റെ 6 വയസ്സുകാരിയായ മകള്‍ ആയിഷയെ വിവാഹം കഴിച്ച കാര്യം നാം ചോദിച്ചാല്‍ മുസ്ലിം ദാവാ പ്രവര്‍ത്തകര്‍ തിരിച്ചു നമ്മോട് ചോദിക്കുന്ന കാര്യമാണ് യോസേഫിന്‍റെയും മറിയയുടെയും വിവാഹ സമയത്തെ പ്രായം. ‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നു’ എന്നാണു അവരുടെ വാദം. നമ്മള്‍ കത്തോലിക്കാ എന്‍സൈക്ലോപീഡിയ പരിശോധിച്ചു നോക്കുകയില്ലെന്നു വിചാരിച്ചാണ് അവര്‍ ഈ തട്ടിപ്പ് പരിപാടി പുറത്തെടുക്കുന്നത്.

 

‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു’ എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ ഇവര്‍ പറയുന്ന വിധത്തില്‍ അല്ല എന്ന് മാത്രം. ഇസ്ലാമിക പക്ഷത്തു നിന്ന് ഈ ആരോപണം ഉന്നയിക്കുന്നവര്‍ കത്തോലിക്‌ എന്സൈക്ലോപീഡിയ വായിച്ചിട്ടുള്ളവരായിരിക്കില്ല. എം.എം. അക്ബറിനെപ്പോലെയുള്ളവര്‍ പറയുന്നത് കേട്ട് വെറുതെ അങ്ങ് പറയുകയാണ്‌ . യഥാര്‍ത്ഥത്തില്‍ കത്തോലിക്‌ എന്‍സൈക്ലോപീഡിയ പറയുന്നതിന്‍റെ ചുരുക്കരൂപം ഇങ്ങനെയാണ്:

 

‘മറിയയുമായുള്ള വിവാഹം നടക്കുമ്പോള്‍ യോസേഫിനു 90 വയസ്സുണ്ടായിരുന്നു എന്ന് ചില അപ്പോക്രിഫ കഥകള്‍ ഉണ്ട്. ധാരാളം ചിത്രങ്ങള്‍ ഈ വിധത്തില്‍ വരക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാകാനാണ് സാധ്യത. കാരണം, യെഹൂദാ പാരമ്പര്യമനുസരിച്ച് 20 വയസ്സ് ആകുമ്പോഴേക്കും ആണ്‍കുട്ടികള്‍ വിവാഹിതരാകുമായിരുന്നു. യോസേഫും അങ്ങനെതന്നെ വിവാഹിതനായിട്ടുണ്ടാകണം. ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് ഒരു 90 വയസ്സുകാരന് ഗലീലയില്‍ നിന്ന് ബേത്ത് ലഹേം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിലും അവിശ്വസനീയമാണ് യേശു ക്രിസ്തുവിനു 12 വയസ്സുള്ളപ്പോള്‍ അവര്‍ യെരുശലെമിലേക്ക് യാത്ര ചെയ്തത്. ഈ കഥ പ്രകാരം അപ്പോള്‍ യോസേഫിനു 102 വയസ്സുണ്ടാകും. മാത്രമല്ല, ഹെരോദാവു ശിശുക്കളെ കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ യോസേഫ് അമ്മയായ മറിയയെയും ശിശുവായ യേശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലെത്തി എന്ന് ബൈബിള്‍ പറയുന്നു. 90 വയസ്സുള്ള ഒരാള്‍ക്ക്‌ ഇത്ര ദൂരം യാത്ര ചെയ്യാനും അവിടെ അമ്മയെയും കുഞ്ഞിനേയും (തൊഴില്‍ ചെയ്തു) സംരക്ഷിക്കാനും സാധിക്കുമെന്ന് തോന്നുന്നില്ല.’
ഈ അഭിപ്രായത്തില്‍ നിന്ന് ഒരുവാക്യത്തിന്‍റെ ഒരു ഭാഗം മാത്രമെടുത്താണ് ഇവര്‍ ഇങ്ങനെ പറയുന്നത്. അതാകട്ടെ, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ് താനും.)

 

ഈ അഞ്ചു സ്ത്രീകളില്‍ മറിയ ഒഴികെയുള്ളവര്‍ എല്ലാം ഏതെങ്കിലും തരത്തില്‍ കളങ്കിതരാണ്. ദൈവസന്നിധിയില്‍ പത്താം തലമുറയ്ക്ക് പോലും കയറാന്‍ അനുവാദമില്ലാത്ത മോവാബ്യ ജാതിയില്‍ [ആവ.32:3] നിന്നാണ് റൂത്തിന്‍റെ വരവ്. അവളുടെ പേരക്കുട്ടിയുടെ മകനാണ് ദാവീദ്‌ [രൂത്ത്.4:17]. രാഹബ്‌ ആകട്ടെ ദൈവം വെറുക്കുന്ന ഒരു കാര്യം തന്‍റെ തൊഴിലായി സ്വീകരിച്ചിരുന്നവളാണ്. താമാറും ദൈവം വിലക്കിയ പാപം ചെയ്തവളാണ്. ബെത്ശേബയും അങ്ങനെ തന്നെ. ഈ സ്ത്രീകളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്. വലിയവനായ ദൈവം പാപികളെ സ്നേഹിക്കുന്നു എന്നതാണ് അത്. ലോകത്തിന്‍റെ നിലവാരം വെച്ച് നോക്കിയാല്‍ യാതൊരു വിധത്തിലും ഈ ലിസ്റ്റില്‍ വരുവാനുള്ള അര്‍ഹത ഇവര്‍ക്കില്ലെന്നു കാണാം. എങ്കിലും കരുണാമയനായ ദൈവം മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കൊത്ത വിധമല്ല, തന്‍റെ കൃപക്കൊത്തവിധമാണ് മനുഷ്യരോട് ഇടപെടുന്നത് എന്ന് ഈ വേദഭാഗങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

യേശുവിന്‍റെ ജനനം പ്രകൃത്യാതീതമായിരുന്നു എന്ന് മത്തായി രേഖപ്പെടുത്തുന്നതിന്‍റെ ഉദ്ദേശ്യം ഈ മഹാരാജാവ് അബ്രഹാമിന്‍റെയും ദാവീദിന്‍റെയും വംശപരമ്പരയില്‍ വരുന്നു എങ്കിലും അവരുടെ ശാരീരിക പിന്തുടര്‍ച്ചാവകാശി(Biological descendant)യല്ല അവന്‍ എന്ന് കാണിക്കാനാണ്. ദൂതന്‍റെ വാക്ക് കേട്ട് യോസേഫ് സ്വീകരിച്ചത് മറിയയെ മാത്രമല്ല, അവളിലുണ്ടായിരുന്ന യേശുവിനെയും കൂടിയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശു മറിയയുടെ ഉള്ളില്‍ കിടക്കുമ്പോള്‍ തന്നെ യോസേഫ് യേശുവിനെ ദത്തെടുക്കുകയായിരുന്നു.

 

യിസ്രായേല്യ ഗോത്രങ്ങളുടെ കുലകൂടസ്ഥനായിരുന്ന യാക്കോബ് തന്‍റെ മകന്‍ യോസേഫിന്‍റെ രണ്ടു മക്കളായിരുന്ന മനശ്ശെ, എഫ്രയീം എന്നിവരെ ദത്തെടുത്ത വിധം ഉല്‍പ. 48:5,6 എന്നീ വേദഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ത്തന്നെ ഇളയവനായിരുന്ന എഫ്രയീമിനെ ആദ്യജാതനുള്ള അവകാശം (ആവ.21:17) നല്‍കിയിട്ടാണ് ദത്തെടുത്തത്. എഫ്രയീം യാക്കോബിന്‍റെ ആദ്യജാതനായി പരിഗണിക്കപ്പെട്ടു. എഫ്രയീമിനെ ആദ്യജാതനായി യാക്കോബ് ദത്തെടുത്തത് ദൈവവും അംഗീകരിച്ചു. “ഞാന്‍ യിസ്രായെലിനു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ” (യിരെ.31:9) എന്ന് ദൈവം തന്നെ സാക്ഷ്യം പറഞ്ഞതിലൂടെ അത് തെളിവാകുന്നുണ്ട്. ഒരു കുടുംബത്തിലെ സ്ഥാനക്രമത്തില്‍ പിതാവിന്‍റെ അടുത്ത പടിയില്‍ ആദ്യജാതന്‍ നില്‍ക്കുന്നു. രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ആദ്യജാതന്‍ കിരീടാവകാശിയാണ് (1.ദിന.21:1-3).

 

ഇങ്ങനെ യേശുവിനെ യോസേഫ് ആദ്യജാതന്‍ എന്ന നിലയില്‍ ദാത്തെടുത്തതിലൂടെ (‘അവന്‍ യോസേഫിന്‍റെ മകന്‍ എന്ന് ജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്ന ലൂക്കോസിന്‍റെ പ്രസ്താവന ശ്രദ്ധിക്കുക) നിയമപരമായി ദാവീദിന്‍റെ സിംഹാസനത്തിനു യേശു അവകാശിയാണ്. എന്നാല്‍, ശാരീരികമായി യോസേഫിന്‍റെ പിന്തുടര്‍ച്ചാവകാശിയല്ലാത്തതിനാല്‍ യൊഖന്യാവിനു ലഭിച്ച ദൈവശാപത്തിനു (യിരെ.22:24-29) യേശു അര്‍ഹനുമല്ല! ഇങ്ങനെ ശാപമോ ദൈവകോപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് യേശുവിനു സിദ്ധിച്ചിരിക്കുന്നത് എന്ന് യേശുവിന്‍റെ വംശാവലിയിലൂടെയും യേശുവിന്‍റെ ജനനത്തിന്‍റെ വിവരണത്തിലൂടെയും മത്തായി വായനക്കാരുടെ മുന്നില്‍ സമര്‍ത്ഥിക്കുന്നു.

 

എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. ‘നിന്‍റെ ഉദരത്തില്‍ നിന്ന്‍ പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ 7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്തുടര്‍ച്ചയും ദാവീദില്‍ നിന്ന് ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദൈവം ദാവീദിനോടു വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്തില്‍ നമുക്കത് പരിശോധിക്കാം. (തുടരും…)

 

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-3) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/#respond Mon, 01 Apr 2013 10:51:19 +0000 http://www.sathyamargam.org/?p=658 അനില്‍ കുമാര്‍ വി അയ്യപ്പന്‍

 

യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

 

ദൈവം ദാവീദിനോട്‌ “സന്തതി’യെ വാഗ്‌ദത്തം ചെയ്‌തപ്പോള്‍ രക്ഷകനെക്കുറിച്ചുള്ള ചിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന്‌ കൂടുതല്‍ വ്യക്തമായി. ആദാമിനോട്‌ പറഞ്ഞ “പാമ്പിന്‍റെ തല തകര്‍ക്കുന്ന സ്‌ത്രീയുടെ സന്തതി’ അബ്രഹാമിന്‍റെ സന്തതിയായിരിക്കും, യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിയായിരിക്കും, യാക്കോബിന്‍റെ പന്ത്രണ്ട്‌ മക്കളില്‍ ഒരാളായ യെഹൂദയുടെ സന്തതിയായിരിക്കും, യെഹൂദാ ഗോത്രത്തില്‍ ദാവീദിന്‍റെ വംശത്തില്‍ നിന്നായിരിക്കും ആ സന്തതി വരുന്നത്‌ ! ദാവീദിന്‍റെ വംശത്തില്‍ ഏത്‌ കുലം, ഏത്‌ കുടുംബം എന്നൊന്നും ദൈവം പറഞ്ഞില്ല. പകരം പ്രവാചകന്മാരിലൂടെ, വരുവാനിരിക്കുന്ന ആ സന്തതിയെക്കുറിച്ച്‌ ദൈവം അരുളിച്ചെയ്‌തു തുടങ്ങി. ആ പ്രവചനങ്ങളില്‍ ചിലത്‌ നമുക്കൊന്ന്‌ ശ്രദ്ധിക്കാം. (പ്രവാചക കാലഘട്ടം ബ്രാക്കറ്റില്‍ )

 

1) വാഗ്‌ദത്ത സന്തതി ബേത്‌ലഹേം എഫ്രാത്തയില്‍ ജനിക്കും. മീഖാ.5:2 (ബി.സി.739-687)

 

2) അവന്‍കന്യകയില്‍നിന്നായിരിക്കും ജനിക്കുന്നത്‌ . യെശ.7:14 (ബി.സി.740-688)

 

3) മനു ഷ്യ വര്‍ഗ്ഗത്തിന്‌ നല്‌കപ്പെടുന്ന ഈ സന്തതി വീരനാം ദൈവം തന്നെ ആയിരിക്കും. യെശ.9:6

 

4) ദൈവം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ മധ്യസ്ഥനായ മോശെയെപ്പോലെ ഒരു പ്രവാചകനായിരിക്കും അവന്‍ . ആവ. 18:18 (ബി.സി. 1500). (മോശെക്കു ശേഷം സ്‌നാപക യോഹന്നാന്‍ വരെയുള്ള പ്രവാചകന്മാരെല്ലാവരും യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ പ്രചാരകര്‍ മാത്രമായിരുന്നു. ഈ പ്രചാരകന്മാര്‍ ആരിലൂടെയും ദൈവം പുതിയ ഒരു ഉടമ്പടി സ്ഥാപിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ “മോശെയെപ്പോലെയുള്ള പ്രവാചകന്‍’ എന്ന പദവി ലഭിക്കണമെങ്കില്‍, വാഗ്‌ദത്ത സന്തതി പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കണം!)

 

5) ഈ വാഗ്‌ദത്ത സന്തതി യിസ്രയേലിന്‍റെ രാജാവായിരിക്കും. സെഖ.6:12,13; 9:9 (ബി.സി.516)

 

6) വരുവാനിരിക്കുന്ന സന്തതി “രാജാവും പ്രവാചകനും’ മാത്രമല്ല, പുരോഹിതനു മായിരിക്കും. സെഖ.6:13 (ബി.സി.516), സങ്കീ. 110:4 (ബി.സി.1000)

 

7) അവന്‍ യഹോവയുടെ ദാസന്‍ കൂടിയായിരിക്കും. യെശ.42:1-4

 

8) ഈ ദാസന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനു ഷ്യനല്ല എന്നും തോന്നുമാറ്‌ വിരൂപമാക്കപ്പെടും. യെശ.52:14

 

9) നമ്മുടെ അകൃത്യത്തിനും അതിക്രമത്തിനും പകരമായിട്ടായിരിക്കും അവന്‍ ശിക്ഷിക്കപ്പെടുന്നത്‌ . യെശ.53:5

 

10) അനേകരുടെ പാപം വഹിച്ചുകൊണ്ട്‌ അവന്‍ തന്‍റെ പ്രാണനെ മരണത്തിന്‌ ഒഴുക്കിക്കളയും. യെശ.52:12

 

11) തന്നെത്താന്‍ താഴ്‌ത്തി വായ്‌ തുറക്കാതിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെടും. യെശ.53:7

 

12) അവന്‍ എളിയവരോട്‌ സദ്‌വര്‍ത്തമാനം ഘോഷിക്കും. യെശ. 61:1

 

13) യഹോവയുടെ ആത്മാവ്‌അവന്‍റെ മേല്‍ ഉണ്ടായിരിക്കും. യെശ.61:1

 

14) അവന്‍ തന്‍റെ  ശുശ്രൂഷ ആരംഭിക്കുന്നതിനു  മുമ്പ്‌ അവന്‌ വഴിയൊരുക്കുവാന്‍ മറ്റൊരാള്‍ വരും. യെശ.40:3; മലാ.3:1

 

15) അവന്‍ ഉപമയിലൂടെ ജനത്തോട്‌ സംസാരിക്കും. സങ്കീ.78:2 (ബി.സി.1000)

 

16) അവന്‍ കഴുതപ്പുറത്തും കഴുതക്കുട്ടിയുടെ പുറത്തും കയറി സിയോന്‍ നഗരത്തിലേക്ക്‌ പ്രവേശിക്കും. സെഖ. 9:9

 

17) അവന്‍ മരിക്കുന്നത്‌ കൈകാലുകള്‍ തുളയ്‌ക്കപ്പെട്ടായിരിക്കും. സങ്കീ.22:16 (ബി.സി.1000)

 

18) അവന്‍റെ മരണത്തില്‍ അവന്‍റെ വസ്‌ത്രം പങ്കിടപ്പെടും, അവന്‍റെ അങ്കിക്കായി അവര്‍ചീട്ടിടും. സങ്കീ.22:8

 

19) അവന്‍റെ കൂടെയുള്ളയാള്‍ അവനെ വഞ്ചിക്കും. സങ്കീ.41:9 (ബി.സി.1000)

 

20) അവന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. സങ്കീ.16:10 (ബി.സി.1000)

 

ദൈവം ഈ വിശുദ്ധ പ്രജയെപ്പറ്റി ഇനിയും ധാരാളം കാര്യങ്ങള്‍പ്രവചിച്ചിട്ടുണ്ട്‌ . വിസ്‌തരഭയത്താല്‍ അവയൊന്നും ഇവിടെ രേഖപ്പെടുത്തുന്നില്ല. ഏതായാലും ഓരോ പ്രവാചകനും ഈ വാഗ്‌ദത്ത സന്തതിയെക്കുറിച്ച്‌ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ജനത്തോട്‌ വെളിപ്പെടുത്താന്‍ തുടങ്ങി. യിസ്രായേല്‍ജനം ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും കൂടുതലായി അകന്നുകൊണ്ടിരുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഈ പ്രവാചകകാലഘട്ടം.

 

അങ്ങനെയിരിക്കെ, ദാവീദിന്‍റെ സന്തതിപരമ്പരയില്‍പ്പെട്ട യൊഖെന്യാവ്‌എന്ന യെഹൂദാ രാജാവ്‌ യഹോവയെ അത്യധികം കോപിപ്പിച്ചതുകൊണ്ട് യഹോവയുടെ ശാപത്തിന്‌ പാത്രിഭൂതനായിത്തീര്‍ന്നു. പ്രവാചകനായ യിരെമ്യാവ്‌ മുഖാന്തരം യഹോവ അവനെ ശപിച്ചു: “ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക! ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്‌കാലത്ത്‌ ഒരിക്കലും ശുഭം വരാത്തവന്‍ എന്നും എഴുതുവിന്‍ . ഇനി ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു യെഹൂദ്യയില്‍ വാഴുവാന്‍ അവന്‍റെ സന്തതിയില്‍ ഒരുവനും ഇടവരികയില്ല’ (യിരെമ്യാ.22:29). യൊഖന്യാവിനെ ബാബേല്‍ രാജാവായ നെബുഖദ്‌നേസര്‍ ആക്രമിച്ചു കീഴടക്കി ബാബേലിലേക്ക്‌ തടവുകാരനായി പിടിച്ചുകൊണ്ടുപോയി. അവന്‍റെ മക്കളാരും പിന്നീട്‌ യെഹൂദ്യയില്‍ ഭരണം നടത്തിയിട്ടുമില്ല.

 

നിഷ്‌പക്ഷമതിയായ ഒരു സത്യാന്വേഷകനെ സംബന്ധിച്ചിടത്തോളം അവന്‍ ആശയക്കുഴപ്പത്തിലാകുന്നത് ഇവിടെയാണ്‌ . കാരണം വംശാവലിയിലെ ‘വൈരുദ്ധ്യ’ത്തേക്കാള്‍ വലിയ പ്രശ്‌നമാണ്‌ ഇപ്പോള്‍ അവന്‍റെ മുമ്പാകെയുള്ളത്‌ . വാഗ്‌ദത്ത സന്തതി ദാവീദിന്‍റെ വംശത്തില്‍നിന്ന്‌ വരും എന്നരുളിച്ചെയ്‌ത ദൈവം പ്രവാചകന്മാര്‍ മുഖാന്തരം ആ സന്തതിയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍എല്ലാം തന്നതിനു ശേഷം ഇപ്പോഴിതാ അതേ ദാവീദിന്‍റെ വംശപരമ്പരയിലെ ഒരു രാജാവിനെ ശപിക്കുകയും അവന്‍റെ സന്തതി പരമ്പരയില്‍ ആരും ഇനിമേല്‍ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന്‌ ഭരണം നടത്തുകയില്ലെന്നും പറയുന്നു!! ഇതെങ്ങനെ ശരിയാകും?! ആദാം മുതലിങ്ങോട്ട്‌ ഓരോ തലമുറയില്‍ ദൈവം ഈ സന്തതിയെക്കുറിച്ച്‌ പറഞ്ഞിരുന്നതെല്ലാം വെറുതെയായിരുന്നുവോ?? മനു ഷ്യവംശത്തിന്‌ വിമോചനത്തിന്‍റെ പ്രത്യാശ കൊടുത്തതിനു  ശേഷം തന്‍റെ ഉഗ്രകോപത്തിന്‍റെ ഫലമായി ആ വാഗ്‌ദത്തങ്ങളില്‍ നിന്നെല്ലാം പിന്മാറുന്നവനാണോ സത്യദൈവം??? ഒരിക്കലുമല്ല!!! യൊഖന്യാവിനും അവന്‍റെ സന്തതി പരമ്പരകള്‍ക്കും ലഭിച്ച ശാപം ഏശാത്തവിധം എങ്ങനെയാണ്‌ ദൈവം വാഗ്‌ദത്ത സന്തതിയെ സ്‌ത്രീയുടെ സന്തതിയായി ദാവീദിന്‍റെ പരമ്പരയില്‍ നിന്ന്‌ തന്നെ ജനിപ്പിച്ചത്‌ എന്ന്‌ നമുക്ക്‌ തുടര്‍ന്ന്‌ പരിശോധിക്കാം.

 

വംശാവലിയിലെ ‘വൈരുദ്ധ്യങ്ങള്‍’ ഇതിന്‌ നമ്മെ സഹായിക്കുന്നു.

 

നാല്‌ സുവിശേഷ രചയിതാക്കളും നാല്‌ വ്യത്യസ്‌ത വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌എന്ന്‌ മുന്നമേ സൂചിപ്പിച്ചല്ലോ. മര്‍ക്കോസും യോഹന്നാനും യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതിരുന്നതിന്‍റെ കാരണവും പറഞ്ഞു. രേഖപ്പെടുത്തപ്പെട്ട രണ്ട്‌ വംശാവലികളില്‍ ആദ്യത്തേത്‌ മത്തായിയില്‍ ആണല്ലോ. മത്തായി യേശുക്രിസ്‌തുവിനെ അവതരിപ്പിക്കുന്നത്‌ സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായിട്ടാണ്‌. യിസ്രായേലിന്‍റെ സ്വര്‍ഗ്ഗീയ രാജാവും ആ രാജാവിന്‍റെ പ്രവര്‍ത്തനങ്ങളും ഏത്‌ വിധത്തിലുള്ളതായിരുന്നു എന്ന്‌ മത്തായി 1-11 വരെയുള്ള അധ്യായങ്ങള്‍ വിഭജിച്ചു പഠിച്ചാല്‍ വ്യക്തമാകും.

 

A) അധ്യായം-1

1) രാജാവിന്‍റെ വംശാവലി (1:1-16)

2) രാജാവിന്‍റെ ജനനം

 

 B) അധ്യായം-2

1) വിദ്വാന്മാര്‍രാജാവിനെ ആരാധിക്കുന്നു (2:1-12)

2) രാജാവിനെ വകവരുത്താനു ള്ള ശത്രുവിന്‍റെ പരിശ്രമം (2:16-18)

3) ശത്രുവിന്‍റെ കയ്യില്‍പെടാതെയുള്ള രാജാവിന്‍റെ ഒഴിഞ്ഞുപോക്ക്‌ (2:13-15)

 

C) അധ്യായം-3

1) രാജാവിന്‍റെ മുന്നോടിയുടെ പ്രവര്‍ത്തനം (3:1-12)

2) രാജാവിന്‍റെ സ്‌നാനവും അഭിഷേകവും (3:13-16)

3) രാജാവിനെക്കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യം (3:17)

 

D) അധ്യായം-4

1) പരീക്ഷയില്‍ രാജാവ്‌പിശാചിനെ പരാജയപ്പെടുത്തുന്നു (4:1-11)

2) രാജാവ്‌ തന്‍റെ രാജ്യവ്യാപനത്തിനായി പ്രവര്‍ത്തനം ആരംഭിക്കുന്നു (4:17)

 

E) അധ്യായം-5,6,7

1) തന്‍റെ രാജ്യത്തിലെ പൗരന്മാര്‍ അനു സരിക്കേണ്ട ‘സ്വര്‍ഗ്ഗീയ ഭരണഘടന’ രാജാവ്‌ അധികാരത്തോടെ വിളംബരം ചെയ്യുന്നു

 

F) അധ്യായം-8,9

1) താന്‍മേലില്‍ നിന്നുള്ള രാജാവാണെന്ന്‌ തെളിയിക്കുന്ന തന്‍റെ  അത്യത്ഭുതകരമായ അധികാരശക്തി രാജാവ്‌ വെളിപ്പെടുത്തുന്നു

 

a) രോഗത്തിന്‍റെ മേലുള്ള അധികാരം (8:1-3, 5-15; 9:27-29)

b) പ്രകൃതിയുടെ മേലുള്ള അധികാരം (8:23-27)

c) അശുദ്ധാത്മാക്കളുടെ മേലുള്ള അധികാരം (8:16-17, 28-32; 9:32-34)

d) മരണത്തിന്‍റെ മേലുള്ള അധികാരം (9:18-25)

 

G) അധ്യായം-10

1) രാജാവിനെക്കുറിച്ച്‌ പറയാനും രാജ്യവ്യാപനത്തിനു മായി തന്‍റെ ദാസന്മാരെ ‘ചെന്നായ്‌ക്കളുടെ നടുവില്‍ ആടിനെ’യെന്നപോലെ രാജാവ്‌ അയക്കുന്നു.

 

H) അധ്യായം- 11

1) തന്‍റെ മുന്നോടിയെക്കുറിച്ചുള്ള രാജാവിന്‍റെ സാക്ഷ്യം (11:7-11)

2) തന്‍റെ വീര്യപ്രവൃത്തികള്‍ കണ്ടിട്ടും തന്നെ സ്വീകരിക്കാത്ത പട്ടണങ്ങളെ രാജാവ്‌ ശാസിക്കുന്നു (11:20-24)

3) തന്നെ തിരസ്‌കരിച്ച തന്‍റെ സ്വന്ത ജനത്തെ രാജാവും താത്‌കാലികമായി തിരസ്‌കരിക്കുന്നു. ഇനിമുതല്‍ ജഡപ്രകാരം അബ്രഹാമിന്‍റെ സന്തതികളായിരിക്കുന്നവര്‍ക്കു മാത്രമല്ല, ജാതികള്‍ക്കും ഈ രാജാവിന്‍റെ രാജ്യത്തിലേക്ക്‌ പ്രവേശനമുണ്ട്‌ . അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ള “എല്ലാവരോടും’ തന്‍റെ അടുക്കല്‍ വരുവാന്‍ രാജാവ്‌ ആഹ്വാനം ചെയ്യുന്നു (11:28-30)

 

പന്ത്രണ്ടാം അധ്യായം മുതല്‍ ജാതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെപ്പറ്റിയാണ്‌ രാജാവ്‌ സംസാരിക്കുന്നത്‌ . അതിന്‍റെ തിലകക്കുറിയായുള്ള പ്രസ്‌താവന മത്താ.16:18-ലാണ്‌കാണുന്നത്‌ . അവിടെ, ജഡപ്രകാരമുള്ള യിസ്രായേലില്‍ നിന്ന്‌ വിഭിന്നമായതും പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മവുമായിരുന്ന “സഭ’ എന്ന പുതിയൊരു രാജ്യത്തിന്‍റെ നിര്‍മ്മാണത്തെപ്പറ്റി രാജാവ്‌പ്രഖ്യാപിക്കുന്നു.

 

ഇങ്ങനെ, ‘യെഹൂദന്മാരുടെ രാജാവായി’ അവനെ അവതരിപ്പിക്കുന്നതുകൊണ്ടാണ്‌ മത്തായി യെഹൂദാജനത്തിന്‍റെ പിതാവായ അബ്രാഹാമില്‍നിന്ന്‌ അവന്‍റെ വംശാവലി ആരംഭിക്കുന്നത്‌ . ദാവീദ്‌ മുതല്‍ യെഹോയാഖീന്‍ (യൊഖന്യാവ്‌ ) വരെ ആ വംശാവലിയില്‍ ഉള്ളത്‌ രാജാക്കന്മാര്‍ മാത്രമാണ്‌ . രാജകീയ പിന്‍തുടര്‍ച്ചയാണ്‌ ആ വംശാവലി അര്‍ത്ഥമാക്കുന്നത്‌ . യേശു ഭൂജാതനാകുന്ന കാലത്ത്‌ യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്നത്‌ ദാവീദിന്‍റെ രാജവംശം ആയിരുന്നുവെങ്കില്‍, അന്ന്‌ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന്‌ ഭരിക്കുന്നത്‌ മറിയയുടെ ഭര്‍ത്താവും യേശുവിന്‍റെ വളര്‍ത്തു പിതാവുമായിരുന്ന യോസേഫ്‌ എന്ന തച്ചനല്ലാതെ മറ്റാരുമായിരിക്കില്ല!! യോസേഫിന്‍റെ നിയമപ്രകാരമുള്ള പിന്‍തുടര്‍ച്ചാവകാശി യേശുക്രിസ്‌തു ആണെന്ന്‌ മത്തായിയിലെ വംശാവലി അസന്ദിഗ്‌ദമായി നമ്മോട് പ്രഖ്യാപിക്കുന്നു!  (തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/feed/ 0
യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-2) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/#respond Mon, 01 Apr 2013 05:00:17 +0000 http://www.sathyamargam.org/?p=655  

അനില്‍കുമാര്‍.വി.അയ്യപ്പന്‍

യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

പുതിയനിയമത്തിന്‍റെ ആരംഭ വാക്യവും (മത്താ.1:1) അവസാന വാക്യവും (വെളിപ്പാട്‌ .22:21) യേശുക്രിസ്‌തുവിന്‍റെ പേര്‌ ഉള്‍ക്കൊള്ളുന്നതാണ്‌ . പുതിയ നിയമത്തിന്‍റെ ഉള്ളടക്കവും പ്രതിപാദ്യ വിഷയവും യേശുക്രിസ്‌തു ആണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പുതിയനിയമം യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ . പുതിയനിയമം ഇല്ലായിരുന്നുവെങ്കില്‍, പഴയ നിയമത്തിലെ പല സമസ്യകള്‍ക്കും ചോദ്യങ്ങള്‍ക്കും  അന്വേഷണങ്ങള്‍ക്കും ഉത്തരം ഉണ്ടാകയില്ലായിരുന്നു. പുതിയ നിയമം വന്നില്ലായിരുന്നെങ്കില്‍, യാഗങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും ഇന്നും അന്തമില്ലാതെ തുടര്‍ന്നു പോകുമായിരുന്നു. ഇങ്ങനെ പഴയനിയമത്തിന്‍റെ എല്ലാ കെട്ടുപാടുകളില്‍നിന്നും അടിമത്തത്തില്‍നിന്നും മാനവജാതിയെ മോചിപ്പിച്ച പുതിയനിയമം ആരംഭിക്കുമ്പോള്‍ത്തന്നെ, ആ നിയമദാതാവിന്‍റെ വംശാവലി രേഖപ്പെടുത്തുന്നത്‌ തികച്ചും ഉചിതമാണല്ലോ. മാത്രമല്ല, പുതിയ നിയമത്തിലെ ഒന്നാം പുസ്‌തകം എഴുതിയ മത്തായി ആ നിയമദാതാവിനെ പരിചയപ്പെടുത്തുന്നത്‌ ‘യെഹൂദന്മാരുടെ രാജാവാ’യിട്ടാണ്‌ . പുതിയ നിയമത്തിലെ ഒന്നാമത്തെ ചോദ്യം “യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ?” എന്നതാണ്‌, വിദ്വാന്മാര്‍ ഹെരോദാവിനോട്‌ ചോദിക്കുന്നത്‌ . പുതിയ നിയമത്തിലെ രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചോദ്യത്തോട്‌ ബന്ധപ്പെട്ടതാണ്‌, “ക്രിസ്‌തു എവിടെ ആകുന്നു ജനിക്കുന്നത്‌?”, ഹെരോദാവ്‌ മഹാപുരോഹിതന്മാരോടും ശാസ്‌ത്രിമാരോടും ചോദിക്കുന്നത്‌ . ഈ രണ്ട്‌ ചോദ്യങ്ങളിലൂടെ പരിശുദ്ധാത്മാവ്‌ വായനക്കാരോട്‌ പറയാന്‍ ശ്രമിക്കുന്നത്‌, ‘യെഹൂദന്മാരുടെ രാജാവായി പിറക്കുന്നവന്‍ ക്രിസ്‌തു ആണ്‌’ എന്ന കാര്യം ഹെരോദാവിനും  മഹാപുരോഹിതന്മാര്‍ക്കും ശാസ്‌ത്രിമാര്‍ക്കും അറിയാമായിരുന്നു എന്നതാണ്‌ . മാത്രമല്ല, ആ ക്രിസ്‌തു ആരാണെന്ന കാര്യം ഒന്നാം അധ്യായം പതിനാറാം വാക്യത്തില്‍ മത്തായി വ്യക്തമായി പറഞ്ഞിട്ടുമുണ്ട്‌ : “യാക്കോബ്‌ മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു, അവളില്‍നിന്ന്‌ ക്രിസ്‌തു എന്നു പേരുള്ള യേശു ജനിച്ചു.” രണ്ട്‌ കാര്യങ്ങളാണ്‌ മത്തായി ഈ ഒരൊറ്റ വാക്യത്തിലൂടെ ഊന്നിപ്പറയാന്‍ശ്രമിക്കുന്നത്‌ :

 

1) മറിയയുടെ മകനായി ജനിച്ച യേശു ആണ്‌ യെഹൂദന്മാരുടെ രാജാവായ ക്രിസ്‌തു.

 

2) അവനെ ആരും ജനിപ്പിച്ചതല്ല, അവന്‍ സ്വയമായി ജനിച്ചതാണ്‌.

 

യോഹന്നാന്‍റെ ഭാഷയില്‍പറഞ്ഞാല്‍ ‘വചനം ജഡമായിത്തീര്‍ന്നു.’ ആരെങ്കിലും അങ്ങനെ ആക്കിത്തീര്‍ത്തതല്ല, അവന്‍ സ്വയം ജഡമായിത്തീര്‍ന്നതാണ്‌ . യെഹൂദന്മാരുടെ രാജാവായി ജനിച്ച ഈ യേശുക്രിസ്‌തുവിന്‍റെ വംശാവലി പഠിക്കണമെങ്കില്‍, നാം പഴയനിയമത്തിന്‍റെ താളുകളിലേക്ക്‌ കടന്നു ചെന്ന്‌ അതിലെ ചരിത്രത്തെളിവുകള്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു.

 

പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുള്ള, ക്രിസ്‌തു രാജാവായി ഭരണം നടത്തുന്ന, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമുള്ള ദൈവത്തിന്‍റെ രാജ്യം ഭൂമിയിലേക്ക്‌ വരുന്നത്‌ അബ്രഹാമിന്‍റെ സന്തതിയിലൂടെയാണ്‌ . കേവലം ജഡപ്രകാരം മാത്രമുള്ള സന്തതിയല്ല, വിശ്വാസത്താലും അബ്രഹാമിന്‍റെ സന്തതിയായിരിക്കുന്ന ഒരുവനാണ്‌ ക്രിസ്‌തു. ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണ്‌, ആദാം. എന്നാല്‍ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്‍റെ അഥവാ വിശ്വാസികളുടെ പിതാവാണ്‌ അബ്രഹാം. ദൈവത്തിന്‍റെ രാജ്യം ഭൂമിയില്‍ പണിയപ്പെടുന്നത്‌ കേവലം ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്താലല്ല, പിന്നെയോ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്താലാണ്‌ . അതില്‍ അബ്രഹാമിന്‍റെ മക്കളായ യഥാര്‍ത്ഥ ഇസ്രായേല്യരും (റോമ.9:6-8) ക്രിസ്‌തു യേശുവിലുള്ള വിശ്വാസത്താല്‍ അബ്രഹാമിന്‍റെ മക്കളായിത്തീര്‍ന്നവരും (ഗലാത്യ.3:7,9,29) ഉള്‍പ്പെടുന്നു. അബ്രഹാമിന്‌ എട്ട്‌ മക്കളുണ്ടായിരുന്നു (ഉല്‍പ്പത്തി.16:15; 21:2,3; 25:2). ഈ എട്ടു പേരില്‍ യിസഹാക്ക്‌ മാത്രമാണ്‌ വാഗ്‌ദത്ത സന്തതിയായി എണ്ണപ്പെട്ടത്‌ (റോമ.9:8,9) എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക. യിസഹാക്കിന്‌ ഇരട്ടകളായ രണ്ട്‌ ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്‌, ഏശാവും യാക്കോബും. എങ്കിലും ദൈവം യാക്കോബിനെയാണ്‌ യിസഹാക്കിന്‍റെ അവകാശിയായി തിരഞ്ഞെടുത്തത്‌ (റോമ.9:10-13). ന്യായപ്രമാണം നല്‍കുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ആദ്യജാതനായി ജനിക്കുന്ന ഒരു വ്യക്തിക്കുണ്ടായിരുന്ന ജന്മാവകാശങ്ങള്‍ ഇവയായിരുന്നു:

1. ഭൂമിയും ആടുമാടുകളും അടക്കമുള്ള സകല സ്വത്തുക്കളിലും മറ്റു മക്കളേക്കാള്‍ ഇരട്ടി ഓഹരി

2. കുടുംബത്തിന്‍റെ പൗരോഹിത്യ സ്ഥാനം

3. രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ രാജ്യാവകാശം.

യാക്കോബിനു ജനിച്ച പന്ത്രണ്ട്‌ ആണ്മക്കളില്‍ മൂത്തവനായ രൂബേനായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ മൂന്ന്‌ അവകാശങ്ങളും ലഭിക്കേണ്ടിയിരുന്നത്‌ . എന്നാല്‍ അവന്‍ തന്‍റെ അപ്പന്‍റെ ശയ്യയെ അശുദ്ധമാക്കിയതിനാല്‍ (ഉല്‍.35:22; 49:3,4) ഈ മൂന്ന്‌ അവകാശങ്ങളും അവന്‌ നഷ്‌ടപ്പെടുകയും അവ അവന്‍റെ സഹോദരന്മാര്‍ക്ക്‌ ലഭിക്കുകയും ചെയ്‌തു. (ജഡികസുഖത്തിനു വേണ്ടി ആദ്യജാതന്‍റെ അവകാശങ്ങള്‍ നഷടപ്പെടുത്തിയ രണ്ടു പേരേ ബൈബിളിലുള്ളൂ, ഏശാവും രൂബേനും. ഇതില്‍ രൂബേനുണ്ടായ നഷ്‌ടമാണ്‌ ഏറ്റവും വലുത്‌ . ദൈവത്തിന്‍റെ ജനത്തിന്‍റെ പുരോഹിതനായിരിക്കാനുള്ള അവകാശവും ലോകരക്ഷകന്‍ ഭൂമിയിലേക്ക് പിറന്നു വീണ ഗോത്രമായി മാറാനുള്ള അവസരവുമാണ് അവന്‍ നഷ്ടപ്പെടുത്തിയത്. തലമുറകളെപ്പോലും ബാധിക്കുന്ന നഷ്‌ടം ഉണ്ടാക്കിവെയ്‌ക്കാന്‍ ദൈവമക്കള്‍ക്കും സാധിക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ്‌ രൂബേന്‍ .) ഭൂമിയിലുള്ള ഇരട്ടി ഓഹരി യോസേഫിനു, അഥവാ യോസേഫിന്‍റെ രണ്ടു മക്കളായ എഫ്രയീമിനും  മനശ്ശെക്കും ലഭിച്ചു (യോശുവ.16:17; 1.ദിന.5:1). പൗരോഹിത്യം ലേവി ഗോത്രത്തിനു നല്‍കിക്കൊണ്ടു യഹോവ ലേവ്യരെ യിസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം തെരഞ്ഞെടുത്തു (സംഖ്യാ.3:5-13; 8:14-19). രാജത്വം യെഹൂദാ ഗോത്രത്തിനും  കിട്ടി (ഉല്‍ .49:10; 1.ദിന.5:2). ദൈവരാജ്യത്തിന്‍റെ ഭരണാധികാരിയായ യേശുക്രിസ്‌തു യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിച്ചു (എബ്രാ.7:14). യെഹൂദാ ഗോത്രത്തിലെ ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവനുള്ള അവകാശപ്രഖ്യാപനരേഖയാണ്‌ മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ വിവരിക്കുന്ന വംശാവലിപ്പട്ടിക!

 

ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിയുടേയും പൂര്‍വ്വപിതാവ്‌ എന്നത്‌ ആദാം ആണ്‌ (അപ്പൊ. പ്രവൃ. 17:26). അതുകൊണ്ടു തന്നെ, അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നാം പറയുന്ന കുടംബ മഹിമകള്‍ക്കും വംശപാരമ്പര്യത്തിനുമപ്പുറം ഏതൊരു മനുഷ്യന്‍റെയും വംശാവലി ചെന്നെത്തുന്നത്‌ ദൈവകല്‌പന ലംഘിച്ച്‌ ലോകത്തില്‍ പാപം പ്രവേശിക്കുവാന്‍ ഇടയാക്കിയ ആദാമിലും ഹവ്വയിലുമാണ്‌ . ചുരുക്കിപ്പറഞ്ഞാല്‍, അവിശ്വാസത്തിന്‍റെയും അനുസരണക്കേടിന്‍റെയും ഫലമായി ദൈവസന്നിധിയില്‍നിന്ന്‌ ആട്ടിയോടിക്കപ്പെട്ട്‌ വ്രണിത ഹൃദയരായി ജീവിതം തള്ളി നീക്കിയ ആദിമാതാപിതാക്കളുടെ പാരമ്പര്യമാണ്‌ നമുക്ക്‌ അവകാശപ്പെടാനുള്ളത്‌, അതില്‍കൂടുതലുള്ള ഒരു  കുലമഹിമയുമില്ല! പിതൃപാരമ്പര്യം വ്യര്‍ത്ഥമാണെന്ന്‌ ബൈബിള്‍ പറയാന്‍ കാരണമിതാണ്‌ (1.പത്രാസ്‌ . 1:18). ഈ വംശാവലിയുടെ വിഷയം നാം ആദാമില്‍നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

 

ദൈവം തിന്നരുതെന്ന്‌ കല്‌പിച്ച പഴം ഭക്ഷിച്ച്‌ പാപം പ്രവേശിച്ച ശരീരവും മനസ്സുമായി ഏദന്‍തോട്ടത്തില്‍ നില്‍ക്കുന്ന ആദാമിന്‍റെയും ഹവ്വയുടേയും മുന്നില്‍വെച്ച്‌ ദൈവം പാമ്പിനോട്‌ (പിശാചിനോട്‌ ) പറഞ്ഞു: “സ്‌ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ എന്ന്‌ (ഉല്‌പ.3:15). തോട്ടത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ട ആദാമും ഹവ്വയും കരുതിയത്‌ സ്‌ത്രീയുടെ (ഹവ്വയുടെ) സന്തതിയായി ജനിക്കുന്നവന്‍ പാമ്പിന്‍റെ തല തകര്‍ക്കുമെന്നും അങ്ങനെ തങ്ങള്‍ക്ക്‌ നഷ്‌ടമായ ഏദന്‍തോട്ടത്തിലെ സൗഭാഗ്യാവസ്ഥ അവന്‍ വീണ്ടെടുത്ത്‌ തരുമെന്നുമായിരുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ ആദ്യജാതന്‌ അവര്‍ ‘കായേന്‍’ (‘യഹോവയാല്‍ ലഭിച്ച പുരുഷപ്രജ’ അഥവാ ‘യഹോവയെ എനിക്ക്‌ പുരുഷപ്രജയായി ലഭിച്ചു’) എന്ന്‌ പേര്‍ വിളിച്ചത്‌.

 

എന്നാല്‍ കായേന്‍ യഹോവയില്‍ നിന്നുള്ളവനല്ല, ദുഷ്‌ടനില്‍ നിന്നുള്ളവന്‍ ആയിരുന്നു (1.യോഹ.3:12) എന്നവര്‍ മനസ്സിലാക്കിയത്‌ അവന്‍ തന്‍റെ സഹോദരനും നീതിമാനുമായ ഹാബേലിനെ കൊല ചെയ്‌തപ്പോഴായിരുന്നു. ദുഷ്‌ടനില്‍ നിന്നുള്ള കായേന്‍ തങ്ങളെ രക്ഷിക്കുകയില്ല, യഹോവയില്‍നിന്നുള്ള ഹാബേല്‍ കൊല്ലപ്പെടുകയും ചെയ്‌തു എന്നതില്‍ അവര്‍ നിരാശരായി കാലം കഴിക്കുമ്പോഴാണ്‌ ഒരു മകന്‍കൂടി ജനിക്കുന്നത്‌ . പ്രതീക്ഷകള്‍ നിറഞ്ഞ ആദിമാതാപിതാക്കള്‍ ‘ദൈവത്തില്‍ നിന്നുള്ളവനായിരുന്ന ഹാബേലിനു  പകരം ദൈവം നിയമിച്ചവന്‍’ എന്നു കരുതി അവന്‌ ‘ശേത്ത്‌’ (നിയമിച്ചു) എന്ന്‌ പേരിട്ടു. എന്നാല്‍ ശേത്തിനും അവരെ ഏദന്‍തോട്ടത്തിലെ പഴയ അവസ്ഥയിലേക്ക്‌ മടക്കിക്കൊണ്ടു പോകാനോ അവര്‍ക്കു വേണ്ടി ഏദന്‍തോട്ടം വീണ്ടെടുക്കാനോ കഴിഞ്ഞില്ല. പിന്നീട്‌ തലമുറകള്‍കഴിയും തോറും വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള പ്രതീക്ഷകളും വളര്‍ന്നു വന്നു. പിതാക്കന്മാരില്‍ നിന്ന്‌ മക്കളിലേക്ക്‌ ‘സ്‌ത്രീയുടെ സന്തതി’യായ വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്‌തു പോന്നു!!

 

ജലപ്രളയത്തോടെ ഭൂമുഖത്ത്‌ നോഹയുടെ ഒരു കുടുംബം മാത്രം അവശേഷിച്ചു. നോഹ തന്‍റെ മക്കളോട്‌ പറഞ്ഞത്‌, ദൈവം വാഗ്‌ദത്തം ചെയ്‌ത സന്തതി ‘ശേമിന്‍റെ കൂടാരങ്ങളില്‍ വസിക്കും’ എന്നായിരുന്നു (ഉല്‌പ.9:27b). ആ കുടുംബത്തില്‍ നിന്ന്‌ വീണ്ടും മനുഷ്യജാതി ഉളവായിവന്നു. ബാബേലില്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചതോടെ മനുഷ്യവര്‍ഗ്ഗം പലഭാഷാ ഗോത്രങ്ങളായി പിരിഞ്ഞു പോയി. ഇങ്ങനെ പിരിഞ്ഞു പോയ മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ‘മനുഷ്യ കുലത്തിന്‌ ഒരു വീണ്ടെടുപ്പുകാരന്‍ വരും’ എന്ന വിശ്വാസം നിലനിന്നിരുന്നു. അതുകൊണ്ടാണ്‌ പുരാതന മത വിശ്വാസങ്ങളിലും അവരുടെ ഗ്രന്ഥങ്ങളിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷക്കു വേണ്ടിയുള്ള ദൈവികാവതാരങ്ങളുടെ കഥകള്‍ ഏറ്റക്കുറച്ചിലോടെ കാണപ്പെടുന്നത്‌ . പല ഭൂഖണ്‌ഢങ്ങളിലേക്ക്‌ കുടിയേറിപ്പാര്‍ത്ത മനുഷ്യര്‍ അവരവരുടെ സമൂഹങ്ങളില്‍നിന്ന്‌ മാനവ സമൂഹത്തിന്‍റെ വിമോചകനെ പ്രതീക്ഷിക്കാന്‍ തുടങ്ങി.

 

കാലചക്രം മുന്നോട്ടുരുളവേ, ഏതാണ്ട്‌ ബി.സി..2000 ത്തോടുകൂടി  മധ്യപൂര്‍വ്വേഷ്യയിലെ മെസപ്പൊട്ടോമ്യയില്‍ ഉള്ള ‘ഊര്‍’ എന്ന പട്ടണത്തിലെ അന്തേവാസിയും ശേമ്യ വംശജനുമായ ‘അബ്രാം’ എന്ന വ്യക്തിയെ ദൈവം വിളിച്ചു. താന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക്‌ പുറപ്പെടുവാന്‍ ദൈവം അബ്രാമിനോട്‌ കല്‌പിച്ചു. മാത്രമല്ല, “ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനു ഗ്രഹിച്ചു നിന്‍റെ പേര്‍വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ. 12:2,3) എന്ന്‌ വാഗ്‌ദാനവും നല്‍കി. പിതാക്കന്മാരില്‍ നിന്ന്‌ പറഞ്ഞുകേട്ടിട്ടുള്ള, ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനാണെന്ന്‌ ഒരു പക്ഷെ അബ്രാം ചിന്തിച്ചിരിക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദൈവം അബ്രാമിനോട്‌ : “നീ എന്‍റെ വാക്ക്‌ അനുസരിച്ചതുകൊണ്ട്‌ നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന്‌ ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്‌തിരിക്കുന്നു എന്ന്‌ യഹോവ അരുളിച്ചെയ്തു’ (ഉല്‌പ. 22:18).

 

ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി താനല്ല എന്ന്‌ അബ്രഹാം തിരിച്ചറിഞ്ഞു. വാഗ്‌ദത്താല്‍ ജനിച്ച സന്തതിയായ യിസ്‌ഹാക്ക്‌ ആണതെന്ന്‌ അബ്രഹാം ചിന്തിച്ചിരിക്കാം. എന്നാല്‍ ദൈവം യിസ്‌ഹാക്കിനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ച്‌ നിന്‍റെ സന്തതിക്ക്‌ ഈ ദേശമൊക്കെയും കൊടുക്കും. നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.26:5). ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനല്ലെന്ന്‌ യിസ്‌ഹാക്കും മനസ്സിലാക്കി. മാത്രമല്ല, അത്‌ ദൈവം തിരഞ്ഞെടുത്ത (ഉല്‌പ.25:23) തന്‍റെ ഇളയ സന്തതിയായ യാക്കോബ്‌ ആയിരിക്കാം എന്ന്‌ യിസ്‌ഹാക്ക്‌ ചിന്തിച്ചിരിക്കും. എന്നാല്‍ ദൈവം യാക്കോബിനോട്‌ ഇപ്രകാരം കല്‌പിച്ചു: “നിന്‍റെ സന്തതി ഭൂമിയിലെ പൊടി പോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.28:14)

 

താന്‍ വാഗ്‌ദത്ത സന്തതിയുടെ പിതാവാണ്‌, വാഗ്‌ദത്ത സന്തതിയല്ല എന്ന്‌ അന്ന്‌ അവിവാഹിതനായിരുന്ന യാക്കോബും മനസ്സിലാക്കി. പിന്നീട്‌ തനിക്കുണ്ടായ പന്ത്രണ്ട്‌ ആണ്‍മക്കളില്‍ ആരാണ്‌ ആ വാഗ്‌ദത്ത സന്തതിയെന്ന്‌ യാക്കോബിനു  മനസ്സിലായത്‌ മരണക്കിടക്കയില്‍ വെച്ച്‌ ദൈവം അത്‌ വെളിപ്പെടുത്തിക്കൊടുത്തപ്പോഴാണ്‌ : “അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്‌ഢ്‌ അവന്‍റെ കാലുകളുടെ ഇടയില്‍നിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ അനുസരണം അവനോട്‌ ആകും’ (ഉല്‌പ.49:10) എന്ന്‌ ദൈവദത്തമായ ജ്ഞാനത്താല്‍ യാക്കോബ്‌ പറഞ്ഞു. അങ്ങനെ ആദാമിനോടും അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും ദൈവം വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിക്കും എന്ന്‌ യിസ്രായേലിനെല്ലാം മനസ്സിലായി.

 

പിന്നീട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം യിസ്രായേലിലെ പുല്‍പ്പുറങ്ങളില്‍ ആടുകളെ മേയ്‌ച്ചു കൊണ്ടിരുന്ന ദാവീദിനെ ദൈവം എടുത്ത്‌ തന്‍റെ ജനത്തിന്‍റെ ഇടയനായി നിയമിച്ചപ്പോള്‍ അവനോട്‌ ഇപ്രകാരം പറഞ്ഞു: “നിന്‍റെ ഉദരത്തില്‍നിന്ന്‌ പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്‌കാലം തികഞ്ഞിട്ട്‌ നിന്‍റെ പിതാക്കന്മാരോട്‌ കൂടെ നീ നിദ്ര കൊള്ളുമ്പോള്‍ ഞാന്‍ നിനക്ക്‌ പിന്‍തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവന്‍ എന്‍റെ നാമത്തിന്‌ ഒരു ആലയം പണിയും. ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന്‌ പിതാവും അവന്‍ എനിക്ക്‌ പുത്രനുമായിരിക്കും’ (2.ശമൂ.7:12-14)

 

ഈ വാക്കുകളില്‍ പറഞ്ഞിരിക്കുന്ന ‘സന്തതി’ ദൈവാലയം പണിത ശലോമോന്‍ ആണെന്ന്‌ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അത്‌ ശലോമോനെപ്പറ്റിയല്ല. 13-ം വാക്യത്തില്‍ “ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും’ എന്ന്‌ പറഞ്ഞിരിക്കുന്നത്‌ നോക്കുക. ശലോമോന്‍റെ രാജത്വത്തിന്‍റെ സിംഹാസനം സ്ഥിരമായിരുന്നില്ല. അവന്‍റെ മരണശേഷം രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു. മാത്രമല്ല, തന്‍റെ ജീവിതാന്ത്യത്തില്‍ ശലോമോന്‍ സത്യദൈവത്തെ വിട്ട്‌ മ്ലേച്ഛേ വിഗ്രഹങ്ങളിലേക്ക്‌ തിരിയുകയും അവയെ സേവിക്കുകയും ചെയ്‌തിരുന്നു. അവന്‍ പണിത ദൈവാലയവും സ്ഥിരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, ബി.സി.587 ല്‍, ബാബിലോണിയന്‍ ചക്രവര്‍ത്തിയായിരുന്ന നെബുഖദ്‌നേസര്‍ യെരുശലേമിലെ ദൈവാലയം തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു. ദൈവാലയത്തിനകത്തുണ്ടായിരുന്ന നിയമപ്പെട്ടകത്തെപ്പറ്റിയും ദാവീദിന്‍റെ സിംഹാസനത്തെപ്പറ്റിയും അതിനു  ശേഷം ലോകത്തിന്‌ യാതൊരു അറിവുമില്ല. ശലോമോന്‍റെ സന്തതി പരമ്പരകളില്‍പെട്ട ഒരാളും ദാവീദിന്‍റെ സിംഹാസനത്തില്‍ പിന്നീട്‌ ഇരുന്നിട്ടുമില്ല!!

 

ദൈവം ദാവീദിനോട്‌ പറയുന്ന ‘സന്തതി’ ആദാം മുതലിങ്ങോട്ട്‌ ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്ന സന്തതിയാണ്‌. അവന്‍ പണിയുന്ന ആലയം ഭൗതികമല്ല; ഭൗതികമായതെല്ലാം നാശത്തിനു  വിധേയമാകുന്നതാണ്‌ . അവന്‍ പണിയുന്ന ആലയം നശിച്ചു പോകാത്ത നിത്യാലയമായിരിക്കും. അവന്‍റെ സിംഹാസനവും നിത്യമായിരിക്കും. ഇഹത്തിലുള്ളതെല്ലാം നാശത്തിനു  വിധേയമാകുന്നതുകൊണ്ട്‌ അവന്‍റെ രാജ്യം ‘ഐഹികമായിരിക്കില്ല,’ ആത്മീയമായിരിക്കും. ദൈവം ദാവീദിനോട്‌ വാഗ്‌ദത്തം ചെയ്‌ത ‘സന്തതി’ ക്രിസ്‌തുവും, അവന്‍ ദൈവത്തിനു  വേണ്ടി പണിത ആലയം, സ്ഥാപിക്കപ്പെട്ട അന്നുമുതല്‍ ഇന്നുവരെ സാത്താന്‍റെ പൈശാചിക തന്ത്രങ്ങള്‍ക്ക്‌ തകര്‍ക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നതും എന്നാല്‍ ലോകത്തിനു  കാണാന്‍ കഴിയാത്തതുമായ ദൈവസഭയാണെന്ന്‌ സ്വച്ഛസ്‌ഫടികസമാനം സ്‌പഷ്‌ടം!! (തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/feed/ 0
യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-1) https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/ https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/#respond Sun, 31 Mar 2013 15:31:37 +0000 http://www.sathyamargam.org/?p=647  

അനില്‍കുമാര്‍ . വി. അയ്യപ്പന്‍

 

ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള ബൈബിള്‍ വിമര്‍ശകന്‍മാരുടെ -പ്രത്യേകിച്ച്‌ ദാവാ പ്രസംഗകരുടെ- ഇഷ്‌ടവിഷയങ്ങളിലൊന്നാണ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി. മത്തായിയിലും ലൂക്കോസിലുമുള്ള വംശാവലികളില്‍ ‘വ്യത്യാസങ്ങള്‍’ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും അതുകൊണ്ട്‌ തന്നെ അത്‌ വിശ്വസനീയമല്ലെന്നും അവര്‍ പുരപ്പുറത്ത്‌ കയറി നിന്ന്‌ വിളിച്ചു കൂവും! ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ‘മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞു നില്‍ക്ക, ഇവ നിഷ്‌പ്രയോജനവും വ്യര്‍ത്ഥവുമല്ലോ’ (തീത്തോ.3:9) എന്നും “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല, തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും അന്തമില്ലാത്ത വംശാവലികളേയും ശ്രദ്ധിക്കരുതെന്നും’ (1.തിമൊ.1:3) ദൈവവചനത്തില്‍ ഉള്ളതിനാല്‍ വംശാവലിയെ കൂടുതല്‍ വിലയിരുത്താനോ ആഴത്തില്‍ പഠിക്കാനോ ശ്രമിച്ചു കാണാറില്ല.

 

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട്‌ വേദഭാഗങ്ങളും ബൈബിളിലെ യേശു ക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചല്ല, ആദിമസഭയുടെ അംഗങ്ങളായിത്തീര്‍ന്ന യെഹൂദന്‍മാര്‍ ‘അബ്രഹാമിന്‍റെ മക്കള്‍’ എന്ന തങ്ങളുടെ വംശപാരമ്പര്യത്തെ പൊക്കിപ്പിടിക്കാന്‍ കൊണ്ടുവന്നിരുന്ന വംശാവലികളെക്കുറിച്ചാണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാന്‍ പറ്റും. കാരണം, ‘വംശാവലി’ എന്ന്‌ ഏകവചനത്തിലല്ല, ‘വംശാവലികള്‍’ എന്ന്‌ ബഹുവചനത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌ . അന്തമില്ലാത്ത വംശാവലികള്‍ എന്ന പദപ്രയോഗവും ശ്രദ്ധിക്കേണ്ടതുണ്ട്‌ . യേശുക്രിസ്‌തുവിന്‍റെ വംശാവലിക്ക്‌ ഒരു ആരംഭമുള്ളതുപോലെത്തന്നെ ഒരു അന്തവുമുണ്ട്‌ . തന്‍റെ മരണത്തോടെ ആ വംശാവലി അവസാനിച്ചു. എന്നാല്‍ യെഹൂദന്മാരുടെ വംശാവലികള്‍ക്ക്‌ അന്തമില്ല. കാരണം, പുതിയ തലമുറ ഉണ്ടാകുമ്പോള്‍ അവരുടെ പേരുകള്‍ ഈ  വംശാവലികളില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഈ വംശാവലികള്‍ക്ക്‌ അന്തമുണ്ടാവുകയില്ല. അവ അവസാനിക്കാതെ നീണ്ടുപോവുകയാണിപ്പോഴും!

 

‘തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകള്‍’ എന്നു പറഞ്ഞിരിക്കുന്നത്‌ യെഹൂദാ പാരമ്പര്യത്തില്‍ അഭിരമിച്ചുകൊണ്ട് ഓരോരോ കാലത്ത് ഓരോരുത്തര്‍ രചിച്ച  കഥകളെക്കുറിച്ചാണെന്നു കാണാന്‍പറ്റും. ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും യെഹൂദന്‍മാരായിരുന്നതുകൊണ്ട്‌ ഇത്തരം കെട്ടുകഥകളെക്കുറിച്ച്‌ അവര്‍ക്കു നല്ല അറിവുണ്ടായിരുന്നു. ഈ തരത്തില്‍പ്പെട്ട വംശാവലികളും കെട്ടുകഥകളും വിശ്വാസികളുടെ ഇടയില്‍ മൌഢ്യതര്‍ക്കവും കലഹവും ഉണ്ടാക്കും എന്നാണ്‌ പരിശുദ്ധാത്മാവ്‌ പറയുന്നത്‌. എന്നാല്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചുള്ള അറിവ്‌ നിഷ്‌പ്രയോജനമോ നിരര്‍ത്ഥകമോ അല്ല. പ്രത്യുത, അര്‍ത്ഥസമ്പുഷ്‌ടവും പ്രയോജനകരവും ആത്മിക വര്‍ദ്ധനക്ക്‌ ഉതകുന്നതുമാണ്‌ എന്നതത്ര യാഥാര്‍ത്ഥ്യം!

 

നാല്‌ സുവിശേഷരചയിതാക്കളും വ്യത്യസ്‌തമായ നാല്‌ വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌ . ‘സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ ഇറക്കിക്കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായി’ മത്തായിയും ‘ദൈവത്തെ മനുഷ്യര്‍ എങ്ങനെ അനുസരിക്കണമെന്നുള്ളതിന്‍റെ ഉത്തമ മാതൃകയെന്ന നിലയില്‍ ദൈവത്തിന്‍റെ ദാസനായി’ മര്‍ക്കോസും യവന വൈദ്യനായ ലൂക്കോസ്‌ ‘(പാപ,ശാപ)രോഗങ്ങളൊന്നുമില്ലാത്ത ഒരു സമ്പൂര്‍ണ്ണ മനുഷ്യനായും’ യേശുക്രിസ്‌തുവിന്‍റെ മാറിനോട്‌ ചാരിയിരുന്നിട്ടുള്ള യോഹന്നാന്‍ ‘സമ്പൂര്‍ണ്ണ ദൈവമായും’ യേശുക്രിസ്‌തുവിനെ തങ്ങളുടെ സുവിശേങ്ങളിലൂടെ അവതരിപ്പിക്കുന്നു. മത്തായിയും ലൂക്കോസും മാത്രമേ യേശുക്രിസ്‌തുവിന്‍റെ വംശാവലി നല്‍കുന്നുള്ളൂ. മറ്റു രണ്ടുപേര്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടുകളഞ്ഞത്‌ യാദൃശ്ചികമല്ല,. ഒരു ദാസനെ സംബന്ധിച്ചിടത്തോളം അവന്‌ പാരമ്പര്യമോ വംശാവലിയോ അവകാശപ്പെടാനില്ല; അവന്‍ വെറും അടിമ മാത്രമാണ്‌ . അതുകൊണ്ടാണ്‌ യേശുക്രിസ്‌തുവിനെ ദാസനായി അവതരിപ്പിക്കുന്ന സുവിശേഷത്തില്‍ ദാസന്‍റെ വംശാവലി പരാമര്‍ശിക്കാതെ പോയത്‌ .

 

യോഹന്നാന്‍ യേശുക്രിസ്‌തുവിനെ സത്യദൈവമായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌ . ദൈവത്തിന്‌ വംശാവലിയില്ല. അവന്‍ അന്നും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്‌ . ആദിമധ്യാന്തരഹിതനും പുരാതനനുമാണ്‌ . അതുകൊണ്ടത്ര യോഹന്നാന്‍റെ സുവിശേഷത്തില്‍ പരിശുദ്ധാത്മാവ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടത്‌ !

 

വംശാവലി പൊതുവെ വിരസത ഉളവാക്കുന്ന ഒന്നായിട്ടാണ്‌ ആദ്യവായനയില്‍ നമുക്ക്‌അനുഭവപ്പെടുന്നത്‌ . എന്നാല്‍ വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന യെഹൂദന്‍മാര്‍ക്ക്‌ അത്‌ വളരെ താല്‌പര്യജനകമാണ്‌ . വംശാവലിരേഖ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു യെഹൂദന്‍ സ്വസമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകും. തെളിവുകള്‍ പഴയ നിയമത്തിലുണ്ട്‌ . നെഹ.7:61-ല്‍നാം ഇപ്രകാരം വായിക്കുന്നു: “തേല്‍മേലെഹ്‌, തേല്‍പര്‍ശാ, കെരൂബ്‌, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്ന്‌ മടങ്ങി വന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്ന്‌ തങ്ങളുടെ പിതൃഭവനവും വംശോല്‌പത്തിയും കാണിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.’ നെഹ.7:64-ല്‍ ഈ കൂട്ടരെക്കുറിച്ചു പ്രകാരം പറയുന്നു: “ഇവര്‍ വംശാവലി രേഖ അന്വേഷിച്ചു, കണ്ടില്ല താനും; അതു കൊണ്ട്‌ അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തില്‍ നിന്ന്‌ നീക്കിക്കളഞ്ഞു.’ ഇതേ സംഭവം എസ്രാ.2:59,62 എന്നീ ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്‌ വംശാവലി രേഖയുടെ പ്രാധാന്യം നല്ലവണ്ണം വ്യക്തമാക്കുന്നു.

 

ഒരു യെഹൂദനെ സംബന്ധിച്ചിടത്തോളം ‘ദൈവത്താല്‍ തിരഞ്ഞടുക്കപ്പെട്ട ജനം’ എന്ന വിശുദ്ധവും ഉന്നതവുമായ പദവിയില്‍ ജീവിക്കാനുള്ള അവകാശപത്രമാണ്‌ വംശാവലിരേഖ. സ്വദേശം വിട്ട്‌ വിദേശത്ത്‌ എത്തിപ്പെട്ട ഒരുവന്‌ പാസ്സ്‌പോര്‍ട്ട്‌ എത്ര പ്രധാനമാണോ അതിനേക്കാള്‍ ഒട്ടും കുറയാത്ത പ്രാധാന്യമാണ്‌ ഒരു യെഹൂദന്‍റെ ജീവിതത്തില്‍ വംശാവലി രേഖക്കുള്ളത്‌ . അതുകൊണ്ടു തന്നെ അവനത്‌ യാതൊരു കേടും കൂടാതെ സംരക്ഷിക്കുകയും ചെയ്യും. വംശാവലിരേഖയേക്കാള്‍ ഒരു  യെഹൂദന്‌ വിലപിടിപ്പായിട്ടുള്ളത്‌ സ്വന്തം ജീവന്‍മാത്രമാണ്‌ . മറ്റുള്ളവയെല്ലാം അവനെ സംബന്ധിച്ചിടത്തോളം വംശാവലി രേഖയേക്കാള്‍ താഴെയാണ്‌ . ഇന്ന്‌ ലോകത്തില്‍ ഏറ്റവും പുരാതനമായ വംശാവലിരേഖയുള്ളത്‌ യെഹൂദന്മാര്‍ക്കു മാത്രമാണ്‌ . ക്രി.വ.70-ലെ യെരുശലേം നാശത്തില്‍ യെഹൂദ്യയിലും ഗലീലയിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന്‌ യെഹൂദന്മാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതോടൊപ്പം തന്നെ ജീവനോടെ അവശേഷിച്ചവര്‍ക്ക്‌ വംശാവലിരേഖകളും നഷ്‌ടപ്പെട്ടു. എന്നാല്‍ യിസ്രായേലിനു  പുറത്ത്‌ താമസിച്ചിരുന്ന യെഹൂദന്മാര്‍ക്ക്‌ തങ്ങളുടെ വംശാവലി രേഖകള്‍ നാശത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ കഴിഞ്ഞു.

 

ഒന്നാംനൂറ്റാണ്ടിലെ യെഹൂദ ചരിത്രകാരനായ യോസീഫസിന്‍റെ ‘ആന്റിക്വിറ്റീസ്‌’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതു പ്രകാരം രണ്ടു തരത്തിലുള്ള വംശാവലിരേഖകള്‍ യെഹൂദന്മാര്‍ക്കുണ്ടായിരുന്നു. സിനഗോഗുകളിലോ ദൈവാലയത്തിലോ സൂക്ഷിക്കപ്പെട്ടിരുന്ന പൊതുവംശാവലികളും വീടുകളില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യവംശാവലികളും. പൊതുവംശാവലികള്‍ കുടുംബ കേന്ദ്രീകൃതമായിരുന്നു. ഒരു കുടുംബത്തില്‍നിന്ന്‌അടുത്ത കുടുംബമുണ്ടായി, അതില്‍നിന്ന്‌ അടുത്ത കുടുംബം എന്ന നിലയില്‍ വിവരിക്കപ്പെടുന്ന ഈ വംശാവലികളില്‍ കുടുംബനാഥന്‍റെ പേരിനാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌ . എന്നാല്‍ വീടുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്വകാര്യ വംശാവലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളുടേയും പേരുകള്‍ ഉണ്ടായിരുന്നു.

 

ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും വംശാവലികളുണ്ട്. ആരോഹണ ക്രമത്തിലെ വംശാവലി പരാമര്‍ശ വിധേയനായ വ്യക്തിയില്‍നിന്ന്‌ അയാളുടെ പൂര്‍വ്വ പിതാമഹനിലേക്ക്‌ നീളുന്നു. അവരോഹണ ക്രമത്തിലെ വംശാവലി പൂര്‍വ്വ പിതാമഹനില്‍നിന്ന്‌ ഇങ്ങേയറ്റത്തുള്ള പരാമര്‍ശ വിധേയനായ കൊച്ചുമകനില്‍ചെന്നെത്തുന്നു. സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്ന വംശാവലി അവരോഹണ ക്രമത്തിലുള്ളതും വീടുകളിലേത്‌ ആരോഹണക്രമത്തിലുള്ളതും ആയിരുന്നു. സുവിശേഷങ്ങളില്‍ മത്തായി അവരോഹണക്രമത്തിലെ വംശാവലി ഉപയോഗിക്കുമ്പോള്‍ ലൂക്കോസ്‌ ആരോഹണക്രമത്തിലെ വംശാവലിയാണ്‌ ഉപയോഗിക്കുന്നത്‌ .

 

വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന ഈ രണ്ട്‌ സുവിശേഷ രചയിതാക്കളും എന്തുകൊണ്ടാണ്‌ തങ്ങള്‍ ചരിത്രമെഴുതാന്‍ തുനിഞ്ഞ വ്യക്തിയുടെ രണ്ട്‌ വ്യത്യസ്‌ത വംശാവലികള്‍ ഉപയോഗപ്പെടുത്തിയത്‌? തങ്ങള്‍ എഴുതുന്ന ചരിത്രത്തിന്‍റെ വിശ്വാസ്യതയെ അത്‌ ബാധിക്കുമെന്ന് അവര്‍ക്ക്‌ അറിഞ്ഞുകൂടായിരുന്നോ? എന്തു വിലകൊടുത്തും ‘ക്രിസ്‌ത്യാനിത്വം വ്യാജമാണ്‌’ എന്ന്‌ തെളിയിക്കുവാന്‍ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനേയും അവരുടെ എഴുത്തുകളേയും യെഹൂദന്മാര്‍ സൂക്ഷ്‌മനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ വിശേഷിച്ചും അതവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? തീര്‍ച്ചയായും ആ ഇരു സുവിശേഷ രചയിതാക്കള്‍ക്കും അതറിയാമായിരുന്നു. “ആദിമുതല്‍സകലവും സൂക്ഷ്‌മമായി പരിശോധിച്ചിട്ട്‌ അത്‌ ക്രമമായി എഴുതുന്നു’ (ലൂക്കോ.1:1-4) എന്ന്‌ ലൂക്കോസ്‌ പറയുന്നുമുണ്ട്‌. എന്നിട്ടും മത്തായിയില്‍നിന്ന്‌ വ്യത്യസ്‌തമായ വംശാവലിരേഖ ലൂക്കോസ്‌ സ്വീകരിച്ചു!!

 

യഥാര്‍ത്ഥത്തില്‍ ‘ബൈബിളിന്‍റെ ദൈവനിശ്വാസീയത അഥവാ ബൈബിള്‍ രചയിതാക്കളുടെ പരിശുദ്ധാത്മനിയോഗം’ എന്ന അവകാശവാദത്തെ അരക്കിട്ടുറപ്പിക്കുകയാണ്‌ ഈ വ്യത്യസ്‌തതകള്‍ . തുറന്നതും നിഷ്‌പക്ഷവുമായ മനസ്സോടെ ഈ കാര്യം പഠിക്കുന്ന ആര്‍ക്കും അത്‌ ബോധ്യമാകും. സുവിശേഷ രചയിതാക്കള്‍ ‘തങ്ങളുടെ മനുഷ്യബുദ്ധിക്കൊത്തവിധം രൂപപ്പെടുത്തിയതല്ല സുവിശേഷം’ എന്ന്‌ ഈ വിധമുള്ള വ്യത്യസ്‌തതകള്‍ അഥവാ വൈവിധ്യങ്ങള്‍ നമുക്ക്‌തെളിവു തരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍, അവര്‍ നാലുപേരും ഒരുമിച്ചു കൂടി തങ്ങളുടെ രചനകളെ പരസ്‌പരം താരതമ്യപ്പെടുത്തി വൈവിധ്യമുണ്ടെന്ന്‌ കാണുന്നതെല്ലാം ഒഴിവാക്കുകയോ തിരുത്തി ശരിയാക്കുകയോ ചെയ്യുമായിരുന്നു. എന്നാല്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ച എഴുത്തുകാരോട്‌ രേഖപ്പെടുത്തിവെക്കണമെന്ന്‌ ദൈവാത്മാവ്‌ ആവശ്യപ്പെട്ട സംഗതികളെയെല്ലാം രേഖപ്പെടുത്തിവെക്കുകയാണ്‌ അതിന്‍റെ എഴുത്തുകാര്‍ ചെയ്‌തതെന്ന ബൈബിളിന്‍റെ അവകാശവാദത്തെ (2.പത്രാ.1:21) ഈ വ്യത്യസ്‌തതകള്‍ സാധൂകരിക്കുന്നു. ഈ വ്യത്യസ്‌തതകള്‍ ബൈബിള്‍ തിരുത്തപ്പെട്ടു എന്നതിനല്ല, അതിന്‍റെ എഴുത്തുകാര്‍പോലും അത്‌ തിരുത്താന്‍ ധൈര്യപ്പെട്ടില്ല എന്ന വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌ . ഇനി നമുക്ക്‌ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വംശാവലിയിലെ ഈ വൈവിധ്യങ്ങളെ വിലയിരുത്താം.  (തുടരും….)

]]>
https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/feed/ 0
ആദ്യജാതന്മാരെ സംഹരിച്ചത് ദൈവത്തിന്‍റെ കരുണയ്ക്ക് യോജിച്ചതാണോ? https://sathyamargam.org/2013/03/%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4/ https://sathyamargam.org/2013/03/%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4/#comments Mon, 18 Mar 2013 11:41:20 +0000 http://www.sathyamargam.org/?p=640

ചോദ്യം: മിസ്രയീമില്‍ നിന്നും യഹോവയായ ദൈവം ഇസ്രായേല്‍ സന്തതികളെ വിടുവിച്ചു കൊണ്ടുവന്നത് മിസ്രയീമ്യരുടെ ആദ്യജാതന്മാരെ കൊന്നിട്ടായിരുന്നല്ലോ. ഇങ്ങനെ നിഷ്കളങ്കരായ നവജാത ശിശുക്കളെപ്പോലും കൊല്ലുന്ന ദൈവം എങ്ങനെയാണ് കാരുണ്യവാന്‍ ആകുന്നതു?

 

മറുപടി: ബൈബിള്‍ വിമര്‍ശകന്മാര്‍ സാധാരണ ഉന്നയിക്കാറുള്ള ചോദ്യമാണിത്. ഒറ്റവായനയില്‍ ശരിയാണല്ലോഎന്ന് ആര്‍ക്കും തോന്നിപ്പാകാവുന്ന ചോദ്യം. എന്നാല്‍ ദൈവം കരുണാമയനെന്നതുപോലെ നീതിമാനും കൂടിയാണെന്നും ദൈവം കരുണയോട് കൂടെത്തന്നെയാണ് മിസ്രയീമ്യരോടും ഇടപെട്ടത് എന്നുമുള്ള സത്യം മനസ്സിലാക്കുമ്പോള്‍ ഈ ചോദ്യം ബൈബിള്‍ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നും ഉടലെടുത്തതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നമുക്ക്‌ ആ സംഭവങ്ങള്‍ ബൈബിളില്‍ നിന്നുതന്നെ പരിശോധിക്കാം:

 

യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ യാക്കോബിന്‍റെ സന്തതിയായ യോസേഫിനെ അവന്‍റെ അപ്പന്‍ അധികം സ്നേഹിച്ചതുകൊണ്ട് അവന്‍റെ മറ്റു സഹോദരന്മാര്‍ അവനെ വെറുത്തു കൊല്ലാന്‍ ഭാവിച്ചുവെങ്കിലും കൊല്ലാതെ മിസ്രയീമിലേക്കു പോകുന്ന യിഷ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റുകളഞ്ഞു (ഉല്പത്തി.37). ദൈവം യോസേഫിനോട് കൂടെ ഉണ്ടായിരുന്നത് കൊണ്ട് മിസ്രയീമില്‍ കഷ്ടപ്പാടുകള്‍ കുറെ അനുഭവിക്കേണ്ടി വന്നുവെങ്കിലും ഫറവോ കണ്ട ഒരു സ്വപ്നം യോസേഫ് വ്യാഖ്യാനിച്ചു കൊടുത്തതിന്‍റെ ഫലമായി ഫറവോ അവനെ മിസ്രയീം ദേശത്തിനൊക്കെയും മേലധികാരിയായി നിയമിച്ചു (ഉല്‍പത്തി.41:15-44). സ്വപ്നത്തില്‍ വെളിപ്പെട്ടതനുസരിച്ചു ഏഴു വര്‍ഷം ഭൂമിയില്‍ സുഭിക്ഷതയും പിന്നത്തെ ഏഴുവര്‍ഷം ഒരു മഹാ ക്ഷാമവും ഭൂതലത്തില്‍ ഉണ്ടാകും എന്ന് ഗ്രഹിച്ച യോസേഫ് ആദ്യത്തെ ഏഴുവര്‍ഷത്തെ സുഭിക്ഷാകാലത്ത് മിസ്രയീം ദേശത്തെങ്ങും സഞ്ചരിച്ചു ഓരോ പട്ടണങ്ങളിലും കടക്കല്‍ക്കരയിലെ മണല്‍ പോലെ ധാന്യം സംഭരിച്ചു വെച്ചു (ഉല്‍പത്തി.41:46-49). പിന്നെ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി. എന്നാല്‍ മിസ്രയീം ദേശത്തെങ്ങും ആഹാരമുണ്ടായിരുന്നു. യോസേഫ് പാണ്ടികശാലകള്‍ തുറന്നു മിസ്രയീമ്യര്‍ക്ക് ധാന്യം വിറ്റു. ഭൂമിയില്‍ എങ്ങും ക്ഷാമം കഠിനമായയ്തീര്‍ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം വാങ്ങുവാന്‍ മിസ്രയീമില്‍ യോസേഫിന്‍റെ അടുക്കല്‍ വന്നു (ഉല്‍പത്തി.41:53-57) ഇങ്ങനെ യോസേഫ് തന്‍റെ വിവേകത്താലും ജ്ഞാനത്താലും മിസ്രയീമ്യരെ ക്ഷാമത്തില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഫറവോന് ധാരാളം സമ്പത്തും നേടിക്കൊടുത്തു. ക്ഷാമം അതികഠിനമായിത്തീര്‍ന്നപ്പോള്‍ ജനം തങ്ങളുടെ കന്നുകാലികളെയും നിലങ്ങളെയും അവസാനം തങ്ങളെത്തന്നെയും ഫറവോന്നു വിറ്റുകളഞ്ഞു. യോസേഫ് ജനത്തിനു വിത്ത്‌ സൌജന്യമായി നല്‍കുകയും വിളവിന്‍റെ അഞ്ചിലൊന്ന് ഫറവോന് കൊടുക്കണം എന്നുള്ള നിയമം കൊണ്ടുവരികയും ചെയ്തു. ഈ സംഭവം നടന്നു നാനൂറു വര്‍ഷം കഴിഞ്ഞു മോശെ ഇതേപ്പറ്റി എഴുതുമ്പോള്‍ ഈ നിയമത്തെക്കുറിച്ച് പറയുന്നത് നോക്കുക: “അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു” (ഉല്‍പത്തി.47:26).

 

മിസ്രയീമില്‍ ധാന്യം ഉണ്ടെന്നറിഞ്ഞ് യാക്കോബ് തന്‍റെ പുത്രന്മാരെ മിസ്രയീമിലേക്കു അയക്കുകയും അവര്‍ യോസേഫിനെ കണ്ടുമുട്ടുകയും ചെയ്തു. രണ്ടാം വട്ടം അവര്‍ ധാന്യം വാങ്ങാന്‍ വന്നപ്പോള്‍ യോസേഫ് അവര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തി. തന്‍റെ സഹോദരന്മാര്‍ തന്നോട് ചെയ്ത അന്യായത്തിനു പകരം ചോദിക്കാതെ ദൈവമാണ് തന്നെ ഇങ്ങോട്ട് അയച്ചത് എന്ന് പറഞ്ഞു യോസേഫ് സഹോദരന്മാരെ ആശ്വസിപ്പിക്കുകയും ക്ഷാമം ഇനിയും അഞ്ചു വര്‍ഷം കൂടി തുടരും എന്നുള്ളതിനാല്‍ അപ്പനെയും മറ്റു കുടുംബാംഗങ്ങളേയും മിസ്രയീമിലേക്കു വരുത്തുകയും ചെയ്തു (ഉല്‍പത്തി.45:1-46:7). മിസ്രയീമില്‍ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേര്‍. ഫറവോ അവര്‍ക്ക് നൈല്‍ നദിയുടെ ഡെല്‍റ്റയുടെ വടക്ക് കിഴക്കേ ഭൂഭാഗമായ ഗോശെന്‍ എന്ന് പറയുന്ന പ്രദേശം താമസിക്കാനായി അനുവദിച്ചു കൊടുത്തു. ജലസേചന സൌകര്യമുള്ളത് കൊണ്ട് ഗോശെന്‍ മിസ്രയീമിലെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമായി മാറി.

 

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു, “യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു. യിസ്രായേല്‍മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമില്‍ ഉണ്ടായി. അവന്‍ തന്‍റെ ജനത്തോടു: യിസ്രായേല്‍ ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേര്‍ന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.  എന്നാല്‍ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു; അതുകൊണ്ടു അവര്‍ യിസ്രായേല്‍ മക്കള്‍നിമിത്തം പേടിച്ചു. മിസ്രയീമ്യര്‍ യിസ്രായേല്‍മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്‍ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കൈപ്പാക്കി” (പുറ.1:6-14) എന്ന് ബൈബിള്‍ പറയുന്നു.

 

വാസ്തവത്തില്‍ മിസ്രയീമിലെ ജനങ്ങളും രാജാക്കന്മാരും യിസ്രായേല്യരോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതാണ്. കാരണം ഭൂതലത്തില്‍ എങ്ങുമുണ്ടായ മഹാ ക്ഷാമത്തില്‍ നിന്ന് അവരെ രക്ഷിച്ചത് യോസേഫിന്‍റെ ബുദ്ധിയാണ്. അവന്‍റെ ജ്ഞാനവും വിവേകവുമാണ് ഫറവോന്നു സമ്പത്തുണ്ടാക്കികൊടുത്തത്. മിസ്രയീമിലെ കൃഷി ഭൂമിയില്‍ വിളയുന്ന ഏതൊരു വിളവിന്‍റേയും അഞ്ചിലൊന്ന് ഫറവോന്നുള്ളതാണ് എന്ന നിയമത്താല്‍ ആ രാജവംശത്തിലെ ആളുകള്‍ അതിസമ്പന്നന്‍മാരായി മാറിയതിന് യോസേഫിന്‍റെ ജനത്തോട് നന്ദിയുള്ളവരായി ഇരിക്കേണ്ടതിന് പകരം അവരെ അടിമകളാക്കി മാറ്റുകയാണ് അവര്‍ ചെയ്തത്. യിസ്രായേല്‍ ജനം ഫറവോന്നു വേണ്ടി രണ്ടു നഗരങ്ങള്‍ പണിതുകൊടുത്തു. ഇന്ന് ലോകാത്ഭുതങ്ങളില്‍ ഒന്നായി നിലകൊള്ളുന്ന പിരമിഡുകള്‍ യിസ്രായേല്‍ മക്കളുടെ വിയര്‍പ്പിന്‍റെ ഫലമാണ്. അവരവിടെ കന്നുകാലികളെപ്പോലെ പണിയെടുത്തു. എന്നിട്ടും ഫറവോന്‍റെയും കൂട്ടരുടേയും മനസ്സലിഞ്ഞില്ല, അവര്‍ യിസ്രായേല്‍ മക്കളോട് കൂടുതല്‍ ക്രൂരമായി പെരുമാറി. ബൈബിളില്‍ നിന്ന് തന്നെ നോക്കാം:

 

“എന്നാല്‍ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്‍മ്മിണികളോടു: എബ്രായസ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിന്നു ചെന്നു പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കില്‍ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികര്‍മ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ്‍ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോള്‍ മിസ്രയീം രാജാവു സൂതികര്‍മ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. സൂതികര്‍മ്മിണികള്‍ ഫറവോനോടു: എബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തുമ്മുമ്പെ അവര്‍ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികര്‍മ്മിണികള്‍ക്കു നന്മചെയ്തു; ജനം വര്‍ദ്ധിച്ചു ഏറ്റവം ബലപ്പെട്ടു. സൂതികര്‍മ്മിണികള്‍ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവന്‍ അവര്‍ക്കും കുടുംബവര്‍ദ്ധന നല്കി. പിന്നെ ഫറവോന്‍ തന്‍റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആണ്‍കുട്ടിയെയും നദിയില്‍ ഇട്ടുകളയേണമെന്നും ഏതു പെണ്‍കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു” (പുറ.1:15-22).

 

ഇപ്പോള്‍ യിസ്രായേല്‍ മക്കളുടെ അവസ്ഥ കൂടുതല്‍ ദുരിതമയമായി. തങ്ങള്‍ക്കു ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍ നദിയിലെ മുതലകള്‍ക്ക് ആഹാരമായി മാറുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥ! ഫറവോന്‍ ഈ കല്പന നല്‍കിയിരുന്നത് “തന്‍റെ സകലജനത്തോടും” ആയിരുന്നതിനാല്‍ ഏതൊരു മിസ്രയീമ്യനും തന്‍റെ അയല്‍വീട്ടിലെ യിസ്രായെല്യനു ജനിച്ച ആണ്‍കുട്ടിയെ എടുത്തു നൈല്‍ നദിയില്‍ എറിയാനുള്ള അധികാരമുണ്ട്. കരച്ചിലും നിലവിളിയും ഒഴിയാത്ത ഒരൊറ്റ യിസ്രായേല്‍ ഭവനവും ഇല്ല എന്ന നിലയില്‍ കാര്യങ്ങളെത്തി.

 

ഈ സമയത്താണ് മോശെ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ അമ്മയപ്പന്മാര്‍ ശിശുവിനെ നദിയില്‍ എറിയാന്‍ വിട്ടുകൊടുക്കാതെ മൂന്ന് മാസം രഹസ്യമായി വളര്‍ത്തി. പിന്നെ കുഞ്ഞിനെ ഒളിപ്പിക്കാന്‍ കഴിയാതായപ്പോള്‍ അവര്‍ ഞാങ്ങണപ്പെട്ടകത്തിന്‍റെ അകത്തും പുറത്തും കീല് തേച്ചു ശിശുവിനെ അതിനുള്ളിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിവിട്ടു. നദിയില്‍ കുളിക്കാന്‍ വന്നിരുന്ന ഫറവോന്‍റെ മകള്‍ ആ ശിശുവിനെ കണ്ടു അതിനെ തന്‍റെ കുഞ്ഞായി ദത്തെടുത്തു വളര്‍ത്തി. മിസ്രയീമിലെ എല്ലാ വിദ്യയും അഭ്യസിച്ച മോശെക്കു ഏകദേശം നാല്പത് വയസ്സായപ്പോള്‍ ഒരു മിസ്രയീമ്യന്‍ തന്‍റെ സഹോദരന്മാരെ ഉപദ്രവിക്കുന്നത് കണ്ടപ്പോള്‍ അവന്‍ ആ മിസ്രയീമ്യനെ അടിച്ചു കൊന്നു ശവം രഹസ്യമായി മറവു ചെയ്തു. എങ്കിലും കാര്യം പരസ്യമായി എന്ന് അറിഞ്ഞപ്പോള്‍ അവന്‍ മിദ്യാന്‍ ദേശത്തേക്ക് ഓടിപ്പോയി നാല്പതു വര്‍ഷം അവിടെ പാര്‍ത്തു. ഒരുദിവസം തന്‍റെ അമ്മായിയപ്പന്‍റെ ആടുകളെ മേയ്ക്കാന്‍ വേണ്ടി ഹോരെബ്‌ പര്‍വ്വതത്തില്‍ എത്തിയ മോശെക്കു അവിടെവച്ചു ദൈവം പ്രത്യക്ഷനാകുകയും അടിമത്തത്തില്‍ കഷ്ടതയനുഭവിക്കുന്ന യിസ്രായേല്‍ ജനത്തെ വിടുവിക്കേണ്ടതിനു നായകനായി മോശെയെ അവരോധിക്കുകയും ചെയ്തു.

 

മോശെയും തന്‍റെ മൂത്ത സഹോദരനായ അഹരോനും കൂടി ഫറവോയുടെ അടുത്തു ചെന്ന് യഹോവയ്ക്കു യാഗം അര്‍പ്പിക്കേണ്ടതിനു യിസ്രായേല്‍ മക്കളെ വിട്ടയക്കണം എന്ന് ഫറവോനോടു ആവശ്യപ്പെട്ടു. “‍യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നതായിരുന്നു ഫറവോ നല്‍കിയ മറുപടി. മോശെയും അഹരോനും പിന്നെയും ഫറവോനോടു തങ്ങളുടെ ജനത്തെ വിട്ടയക്കണം എന്ന് അപേക്ഷിച്ചെങ്കിലും അവന്‍ അത് കേട്ടില്ല. അതിനു ശേഷം സംഭവിച്ചത് ഇപ്രകാരമായിരുന്നു:

 

“അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്‍ : “ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതില്‍ കഷ്ടപ്പെടട്ടെ; അവരുടെ വ്യാജവാക്കുകള്‍ കേള്‍ക്കരുതു.” അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: “നിങ്ങള്‍ക്കു വൈക്കോല്‍ തരികയില്ല, നിങ്ങള്‍ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല്‍ ശേഖരിപ്പിന്‍ ; എങ്കിലും നിങ്ങളുടെ വേലയില്‍ ഒട്ടും കുറെക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീം ദേശത്തു എല്ലാടവും ചിതറി നടന്നു. ഊഴിയ വിചാരകന്മാര്‍ അവരെ ഹേമിച്ചു: “വൈക്കോല്‍ കിട്ടിവന്നപ്പോള്‍ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം” എന്നു പറഞ്ഞു. ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ മക്കളുടെ മേല്‍ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു?” എന്നു ചോദിച്ചു. അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; “അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു? അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിന്നു പാപമാകുന്നു” എന്നു പറഞ്ഞു. അതിന്നു അവന്‍ “മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ടുഞങ്ങള്‍ പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു. പോയി വേല ചെയ്‍വിന്‍ ; വൈക്കോല്‍ തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണം താനും” എന്നു കല്പിച്ചു. ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു” (പുറ.5:6-19)

 

അങ്ങനെ കാര്യങ്ങള്‍ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ വഷളായി എന്ന് കണ്ടപ്പോള്‍  മോശെ യഹോവയുടെ അടുക്കല്‍ ചെന്നു: “കര്‍ത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു? ഞാന്‍ നിന്‍റെ നാമത്തില്‍ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കല്‍ ചെന്നതുമുതല്‍ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്നു പരാതി പറഞ്ഞു. യഹോവ മോശെയോടു: “ഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണും. ശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്‍റെ ദേശത്തുനിന്നു ഓടിച്ചുകളയും” എന്നു അരുളിച്ചെയ്തു. പിന്നെ യഹോവയുടെ കല്പന പ്രകാരം മോശെ ഫറവോന്‍റെ മുന്നില്‍ ചെന്ന് യിസ്രായേല്‍ ജനത്തെ വിട്ടയക്കണം എന്ന് പറഞ്ഞു ഒന്‍പതു ബാധകള്‍ വരുത്തി. ഇതില്‍ ചില ബാധകള്‍ ഉണ്ടായപ്പോള്‍ മോശെയെയും അഹരോനെയും വിളിച്ചു വരുത്തിയ ഫറവോ ആവശ്യപ്പെട്ടത് ഇപ്രകാരമായിരുന്നു: “ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍ ; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍. യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല” (പുറ.9:27,28). എന്നാല്‍ ബാധ മാറിക്കഴിയുമ്പോള്‍ ഫറവോന്‍റെ നിലപാട് ഇപ്രകാരമായിരിക്കും: “മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല” (പുറ.9:34,35).

 

ഈ അവസ്ഥയിലാണ് യഹോവയായ ദൈവം യിസ്രായേല്‍ മക്കളെ മിസ്രയീം എന്ന ഇരുമ്പുലയില്‍ നിന്നും വിടുവിപ്പാന്‍ വേണ്ടി പത്താമത്തെ ബാധ -ആദ്യജാതന്മാരുടെ സംഹാരം- അവിടെ വരുത്തുന്നത്. ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ കൊന്നു അതിന്‍റെ രക്തം കുറെ എടുത്തു വീടുകളുടെ വാതിലിന്‍റെ കട്ടിളക്കാല്‍ രണ്ടിന്മേലും കുറുമ്പടി മേലും പുരട്ടണം എന്ന് യഹോവ മോശെ മുഖാന്തരം കല്പന കൊടുത്തു. “ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു. നിങ്ങള്‍ പാര്‍ക്കുന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല” (പുറ.12:12,13) എന്നാണ് യഹോവ മോശയോടു കല്പിച്ചത്. യഹോവ കല്പിച്ചതുപോലെ യിസ്രായേല്‍ മക്കള്‍ ചെയ്തു, യഹോവയുടെ കടിഞ്ഞൂല്‍ സംഹാരത്തില്‍ മിസ്രയീമ്യരുടെ ആദ്യജാതന്മാര്‍ ഒക്കെയും കൊല്ലപ്പെട്ടപ്പോള്‍ പെസഹാ കുഞ്ഞാടിന്‍റെ രക്തം തളിക്കപ്പെട്ടിരുന്ന വീടുകളില്‍ പാര്‍ത്ത യിസ്രായേല്യരുടെ ആദ്യജാതന്മാര്‍ എല്ലാവരും രക്ഷപ്പെട്ടു.

 

“അര്‍ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്‍റെ ആദ്യജാതന്‍ മുതല്‍ കുണ്ടറയില്‍ കിടന്ന തടവുകാരന്‍റെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. ഫറവോനും അവന്‍റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയില്‍ എഴുന്നേറ്റു; മിസ്രയീമില്‍ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല. അപ്പോള്‍ അവന്‍ മോശെയെയും അഹരോനെയും രാത്രിയില്‍ വിളിപ്പിച്ചു: “നിങ്ങള്‍ യിസ്രായേല്‍മക്കളുമായി എഴുന്നേറ്റു എന്‍റെ ജനത്തിന്‍റെ നടുവില്‍നിന്നു പുറപ്പെട്ടു, നിങ്ങള്‍ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന്‍ . നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊള്‍വിന്‍ ; എന്നെയും അനുഗ്രഹിപ്പിന്‍ ” എന്നു പറഞ്ഞു. മിസ്രയീമ്യര്‍ ജനത്തെ നിര്‍ബന്ധിച്ചു വേഗത്തില്‍ ദേശത്തുനിന്നു അയച്ചു: ഞങ്ങള്‍ എല്ലാവരും മരിച്ചു പോകുന്നു എന്നു അവര്‍ പറഞ്ഞു. അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളില്‍ കെട്ടി ചുമലില്‍ എടുത്തു കൊണ്ടുപോയി. യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര്‍ ചോദിച്ചതൊക്കെയും അവര്‍ അവര്‍ക്കും കൊടുത്തു; അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു” (പുറ.12:29-36). അങ്ങനെ ജനമെല്ലാം മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ടു. അതില്‍ പുരുഷന്മാരുടെ അംഗസംഖ്യയെത്രയായിരുന്നു എന്ന് മോശെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നാല്‍ യിസ്രായേല്‍മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു” (പുറ.12:36,37).

എന്നാല്‍ യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും പോന്നു കഴിഞ്ഞതിനു ശേഷം ഫറവോന് അവരെ വിട്ടയച്ചത് അബദ്ധമായിപ്പോയി എന്ന് തോന്നുകയാല്‍ അവന്‍ തന്‍റെ വമ്പിച്ച സൈന്യവുമായി അവരെ പിന്തുടര്‍ന്നു. പക്ഷേ ചെങ്കടലിന്‍റെ പടിഞ്ഞാറേ ശാഖയായ സൂയസ് ഉള്‍ക്കടലിനെ രണ്ടായി ഭാഗിച്ചുകൊണ്ട് യഹോവ യിസ്രായേല്‍ മക്കളുടെ പാദം പോലും  നനയാതെ ഉണങ്ങിയ നിലത്തുകൂടെ അവരെ അക്കരെ കടത്തി. അതുകണ്ട ഫറവോയും സൈന്യവും തൊട്ടുപുറകെ ചെങ്കടല്‍ കടക്കാന്‍ നോക്കിയെങ്കിലും അവര്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ ദൈവകല്പനയാല്‍ മോശെ ചെങ്കടലിനു നേര്‍ക്ക്‌ തന്‍റെ കയ്യിലിരുന്ന വടി നീട്ടിയപ്പോള്‍ ഇരു വശത്തും മതില്‍ പോലെ നിന്ന വെള്ളം പൂവ്വസ്ഥിതിയില്‍ ആകുകയും ഫറവോയും കൂട്ടരും മുങ്ങി മരിക്കുകയും ചെയ്തു. ഇങ്ങനെ യിസ്രായേല്‍ മക്കള്‍ നീണ്ട 430 വര്‍ഷത്തെ മിസ്രയീമ്യ അടിമത്തത്തില്‍ നിന്നും വിമോചിതരായി. ഇതാണ് വിമര്‍ശന വിധേയമായ സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലം. ഇനി നമുക്ക്‌ ഇതൊന്നു അപഗ്രഥിച്ചു നോക്കാം:

 

1. ഫറവോയും മിസ്രയീമ്യരും യിസ്രായേല്‍ മക്കളോട് കാണിച്ചത് തികച്ചും നന്ദികേടാണ്.

 

ഒരു മഹാക്ഷമത്തില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കുകയും ആ ക്ഷാമത്തെ ബുദ്ധിപൂര്‍വ്വം നേരിട്ട് തങ്ങള്‍ക്കു വമ്പിച്ച ധനം ഉണ്ടാക്കിത്തരികയും ചെയ്ത യോസേഫിന്‍റെ ജനത്തെ ആദരിച്ചില്ലെങ്കിലും അടിമകളാക്കാന്‍ പാടില്ലായിരുന്നു. ഫറവോനെ സംബന്ധിച്ച് ആ ക്ഷാമത്തിന് ശേഷം മിസ്രയീമില്‍ ഉണ്ടായിട്ടുള്ള എല്ലാ വിളവിന്‍റേയും അഞ്ചിലൊന്ന് ഫറവോക്ക് ലഭിച്ചു കൊണ്ടിരുന്നത് യോസേഫ് കൊണ്ടുവന്ന നിയമം മൂലമാണ്. രാജ്യത്തെ മറ്റു റവന്യൂ വരുമാനത്തിന് പുറമെയുള്ളതാണ് ഈ വരുമാനം. അതുകൊണ്ട് ഫറവോനും കുടുംബത്തിനും യോസേഫിന്‍റെ ജനത്തിനോട് കൂടുതല്‍ ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ തികച്ചും നന്ദികെട്ടവരായി മാറി യിസ്രായേല്‍ ജനത്തെ അടിമകളാക്കുക മാത്രമല്ല, അവരുടെ ആണ്‍പൈതങ്ങളെ മുഴുവന്‍ നൈല്‍ നദിയില്‍ എറിഞ്ഞു കൊന്നു കളയുക എന്ന ഹീനവും നികൃഷ്ടവുമായ നിലപാടാണ് യിസ്രായേല്‍ ജനത്തിനു നേര്‍ക്ക്‌ കൈക്കൊണ്ടത്.

 

2. മിസ്രയീമ്യരുടെ നേരെയുള്ള ദൈവത്തിന്‍റെ ന്യായവിധി തികച്ചും നീതിയുള്ളതായിരുന്നു.

‘പല്ലിനു പല്ല്, കണ്ണിനു കണ്ണ്, രക്തത്തിന് രക്തം, ജീവന് ജീവന്‍’ എന്നുള്ളത് ന്യായപ്രമാണത്തില്‍ ഉള്ള ദൈവിക നിയമമായിരുന്നു. ആ നിയമത്തിന്‍റെ നിറവേറലാണ് യിസ്രായേല്‍ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തില്‍ നടന്ന ആദ്യജാത സംഹാരം അടക്കമുള്ള പത്തു ബാധകളും. തന്‍റെ ദാസന്മാരായ അബ്രാഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടികള്‍ അനുസരിച്ച് യിസ്രായേല്‍ ജനത്തെ വിടുവിച്ചു കൊണ്ടുവരേണ്ടത് യഹോവയായ ദൈവത്തിന്‍റെ ബാധ്യതയായിരുന്നു. അതവന്‍ ജീവനു പകരം ജീവന്‍ എന്നുള്ള തന്‍റെ നീതിയോടുകൂടെ തന്നെ നിര്‍വഹിച്ചു. അത്രയും ചെയ്തിട്ടും ഫറവോയും കൂട്ടരും യിസ്രായേലിനെ വീണ്ടും അടിമകളാക്കി പിടിക്കാന്‍ പുറകെ വന്നു എന്നുള്ളത് കാണുമ്പോഴാണ് അവരുടെ ഹൃദയ കാഠിന്യവും യഹോവ അവരില്‍ നടത്തിയ ന്യായവിധിയുടെ നീതിയും മനസ്സിലാകുന്നത്. ഫറവോന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മോശെയുടെ പ്രായം എണ്‍പതു വയസ്സായിരുന്നു എന്ന് പുറ.7:7- ല്‍ പറയുന്നുണ്ട്. ആണ്‍പൈതങ്ങളെ മുഴുവന്‍ നദിയില്‍ എറിയുക എന്ന നിയമം മോശെ ജനിക്കുന്നതിനും എത്ര വര്‍ഷം മുന്‍പേയാണ് കൊണ്ടുവന്നത് എന്ന കാര്യം ബൈബിളില്‍ നിന്നും വ്യക്തമല്ലെങ്കിലും കുറഞ്ഞത് എണ്‍പതു വര്‍ഷമെങ്കിലും ആ കിരാത നിയമം നടപ്പിലുണ്ടായിരുന്നു എന്ന് മോശെയുടെ വയസ്സിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക്‌ മനസ്സിലാക്കാം. മോശെയുടെ മാതാപിതാക്കളെപ്പോലെ രഹസ്യമായി ആണ്‍മക്കളെ വളര്‍ത്താന്‍ ധൈര്യം കാണിച്ച ചിലരുടെ സന്താനങ്ങള്‍ ഒഴികെ ബാക്കിയുള്ള ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍ നദിയിലെ മുതലകള്‍ക്ക് ആഹാരമായി മാറുകയാണുണ്ടായത്. സമാനതകളില്ലാത്ത ഈ ക്രൂരതക്ക് നേരെ ദൈവത്തിന്‍റെ ക്രോധം സ്വര്‍ഗ്ഗത്തില്‍ നിന്ന് വെളിപ്പെടില്ല എന്നാണോ വിമര്‍ശകന്മാര്‍ ധരിച്ചു വെച്ചിരിക്കുന്നത്? അതോ ഈ ക്രൂരതക്ക് നേരെ ദൈവം പ്രതികരിക്കരുത് എന്നോ? ന്യായവിധി സ്വന്തം ഗൃഹത്തില്‍ നിന്ന് തന്നെ ആരംഭിക്കുന്ന, മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്ന ദൈവമാണ് ബൈബിളില്‍ വെളിപ്പെടുന്ന ദൈവം. അവന്‍ ദഹിപ്പിക്കുന്ന അഗ്നിയാണ്.

3. മിസ്രയീമ്യര്‍ക്കു നേരെ ദൈവം നടത്തിയ ന്യായവിധി അവന്‍റെ കരുണയ്ക്ക് ഒരു വിധത്തിലും എതിരല്ല.

 

ദൈവം മിസ്രയീമ്യരോട് ഇടപെട്ടത് കരുണയോട് കൂടി തന്നെയാണ്. ക്ഷാമം വരുന്നതിനു മുന്‍പേ അതിനെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുത്തത്, ക്ഷാമത്തെ നേരിടാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോസേഫ് മുഖാന്തരം കൊടുത്തത് തുടങ്ങി ആരംഭം മുതലേ ദൈവം കരുണയോടുകൂടി മിസ്രയീമിനോട് ഇടപെട്ടു. ന്യായവിധിയുടെ കാര്യത്തിലായാലും ദൈവത്തിന്‍റെ കരുണ നമുക്ക്‌ കാണാന്‍ കഴിയും. ആദ്യജാത സംഹാരം അടക്കമുള്ള പത്തു ബാധകള്‍ വരുത്തന്നതിനു മുന്‍പേ ദൈവം മോശയേയും അഹരോനേയും ഫറവോയുടെ സന്നിധിയിലേക്ക് അയക്കുന്നുണ്ട്. അന്ന് മോശെയുടെ വാക്ക് കേട്ട് യിസ്രായേല്‍ മക്കളെ വിട്ടയിച്ചിരുന്നെങ്കില്‍ മറ്റു ബാധകള്‍ ഒന്നും അവര്‍ക്ക്‌ വരില്ലായിരുന്നു. എന്നാല്‍ മോശെ മുഖാന്തരം അരുളിച്ചെയ്ത ദൈവവചനങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാതെ ഫറവോ പറഞ്ഞത് “ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ്. ഇത് സ്വയംകൃതാനര്‍ത്ഥമാണ്, ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നീട് ഉണ്ടായ ഓരോ ബാധയുടെ സമയത്തും ഫറവോന് മനംതിരിയാന്‍ അവസരം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍ മക്കളെ വിട്ടയച്ചാല്‍ അപ്പോള്‍ തീരുമായിരുന്നു ദൈവത്തിന്‍റെ ന്യായവിധി. എന്നാല്‍ ഓരോ പ്രാവശ്യവും അവന്‍ അവരെ വിട്ടയക്കാമെന്നു പറഞ്ഞതല്ലാതെ വിട്ടയച്ചില്ല.

 

ഇനി ആദ്യജാത സംഹാരത്തിലും ന്യായവിധിയുടെ മധ്യേയുള്ള ദൈവിക കരുണ കാണാന്‍ കഴിയും. ജീവന് പകരം ജീവന്‍ എന്ന പ്രമാണപ്രകാരം ആണെങ്കില്‍ കഴിഞ്ഞ എണ്‍പതു വര്‍ഷം കൊണ്ട് കൊല ചെയ്യപ്പെട്ട യിസ്രായേല്യ പൈതങ്ങളുടെ ജീവന് പകരമായി മിസ്രയീമിലുള്ള മുഴുവന്‍ ആണുങ്ങളുടെയും ജീവന്‍ യഹോവയായ ദൈവം എടുക്കേണ്ടതാണ്. എന്നാല്‍ യഹോവ അത് ചെയ്യുന്നില്ല, ആദ്യജാതന്മാരുടെ ജീവനെടുക്കുവാന്‍ മാത്രമേ അവിടുന്ന് ഉദ്ദേശിക്കുന്നുള്ളു. ഇവിടെ ആദ്യജാതന്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക്‌ “ബെഖോര്‍” എന്നതാണ്. ഇത് പുല്ലിംഗ രൂപമാണ്. (സ്ത്രീലിംഗം “ബെഖിറാ”) ഇതില്‍നിന്നു മനസ്സിലാകുന്നത് ഒരു കുടുംബത്തില്‍ മൂത്തത് ആണ്‍കുട്ടിയാണെങ്കില്‍ മാത്രമേ ആ കുടുംബത്തില്‍ മരണം നടക്കൂ എന്നുള്ളതാണ്. പെണ്‍കുട്ടിയാണ് ആ കുടുംബത്തിലെ മൂത്തയാള്‍ എങ്കില്‍ അവിടെ ആരും കൊല്ലപ്പെടുകയില്ല. ഇതും ദൈവത്തിന്‍റെ ന്യായവിധിയില്‍ ഉള്ള കരുണയെ കാണിക്കുന്നു. വിമര്‍ശകന്മാര്‍ ഉന്നയിക്കുന്നത് “ആദ്യജാതന്മാര്‍ നവജാത ശിശുക്കളായിരുന്നു” എന്നാണ്. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയുള്ള ആരോപണം ഉന്നയിക്കുന്നത്. ഒരു കുടുംബത്തിലെ ആദ്യജാതന്‍ എന്നുള്ളത് ഏതു പ്രായക്കാരനും ആകാം എന്നുള്ളത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂത്ത മകന്‍ ചിലപ്പോള്‍ നവജാതശിശു ആകാം, ചിലപ്പോള്‍ 90 വയസ്സുള്ളയാളും ആകാം. അതുകൊണ്ട് നവജാതശിശുക്കളെ മാത്രമാണ് കൊന്നത് എന്നുള്ള വിമര്‍ശകന്മാരുടെ വാദത്തില്‍ കഴമ്പില്ല. ഇനി, ഇതിനേക്കാള്‍ എല്ലാം വലിയൊരു കരുണ ഈ ന്യായവിധിയില്‍ നിന്നും ഒഴിയാന്‍ യഹോവയായ ദൈവം അവര്‍ക്ക്‌ നല്‍കിയിരുന്നു, പെസഹാ കുഞ്ഞാടിന്‍റെ രക്തം!! എല്ലാവര്‍ക്കും പൊതുവെയുള്ള ധാരണ പെസഹ കുഞ്ഞാടിന്‍റെ രക്തത്തിലൂടെ ആദ്യജാത സംഹാരത്തില്‍ നിന്നുള്ള രക്ഷ യിസ്രായേല്‍ മക്കള്‍ക്ക്‌ മാത്രമായിരുന്നു എന്നാണ്. എന്നാല്‍ അത് അവര്‍ക്ക്‌ മാത്രമായിരുന്നില്ല, ദൈവം നല്‍കിയ കല്പന അനുസരിച്ച് പെസഹ കുഞ്ഞാടിനെ കൊന്നു അതിന്‍റെ രക്തം കട്ടിളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടിയിട്ടുള്ള ഏതൊരു വീട് കണ്ടാലും യഹോവ ആ ഭവനത്തെ ഒഴിഞ്ഞു കടന്നു പോകും എന്നായിരുന്നു മോശയോടുള്ള ദൈവിക വാഗ്ദത്തം. ഇതിനു മുന്‍പ്‌ യഹോവ വരുത്തിയ ബാധകളുടെ സമയത്ത് യഹോവയുടെ കല്പന അനുസരിക്കാന്‍ തയ്യാറായ മിസ്രയീമ്യര്‍ക്ക് യഹോവയുടെ ശിക്ഷ ബാധിച്ചിരുന്നില്ല. ഒരു ഉദാഹരണം നോക്കാം:

 

“ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു. എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടു. പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു. യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല” (പുറ.9:20-26). ഇവിടെ 9:20-ല്‍ പറയുന്നത് “ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു” എന്നാണ്. അതായത് യഹോവ പറഞ്ഞത് അനുസരിക്കുവാന്‍ തയ്യാറായവര്‍ക്ക് ന്യായവിധി ബാധിച്ചില്ല എന്നര്‍ത്ഥം! ആദ്യജാത സംഹാരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ യഹോവയായ ദൈവം പറഞ്ഞതനുസരിച്ചാല്‍ മിസ്രയീമ്യര്‍ക്കും സാധിക്കുമായിരുന്നു എന്നാണ് അതിന്‍റെ മറ്റൊരര്‍ത്ഥം!!

 

അങ്ങനെ യഹോവയെ അനുസരിച്ച് തങ്ങളുടെ ആദ്യജാതന്മാരെ രക്ഷിച്ച ധാരാളം പേര്‍ അന്ന് മിസ്രയീമിലുണ്ടായിരുന്നു എന്നതിനു വ്യക്തമായ ഒരു സൂചന നമുക്ക്‌ കിട്ടുന്നുമുണ്ട്. പുറ.12:38-ല്‍ യിസ്രായേല്‍ മക്കളുടെ പുറപ്പാടിനോടുള്ള ബന്ധത്തില്‍ പറയുന്നത് “വലിയൊരു സമ്മിശ്ര ജാതി പുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു” എന്നാണ്. “സമ്മിശ്ര ജാതി പുരുഷാരം” എന്ന് പറഞ്ഞാല്‍ യിസ്രായേല്‍ മക്കളല്ലാത്ത ആളുകള്‍. ഇതില്‍ മിസ്രയീമ്യര്‍ മാത്രമല്ല, മറ്റു ജനവിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. അന്നത്തെ പ്രബല സാമ്രാജ്യമായിരുന്നു മിസ്രയീം മറ്റു രാജ്യങ്ങള്‍ കീഴടക്കി അവിടെ നിന്നും അടിമകളായി കൊണ്ടുവന്നിരുന്ന വിവിധ ദേശക്കാരും ഉള്‍ക്കൊള്ളുന്ന ഒരു വലിയ സംഘം ആളുകളെയാണ് ഇവിടെ സമ്മിശ്രജാതി പുരുഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യിസ്രായേല്‍ മക്കള്‍ റമസേസില്‍ നിന്നും പുറപ്പെടുമ്പോള്‍ “മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു” എന്ന് സംഖ്യാ.33:4-ല്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സമ്മിശ്രജാതി പുരുഷാരത്തിനെ സംബന്ധിച്ചിടത്തോളം അവര്‍ യഹോവയുടെ കല്പന അനുസരിച്ചതിനാല്‍ അവരുടെ കടിഞ്ഞൂലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവര്‍ക്ക്‌ യിസ്രായേല്‍ മക്കളുടെ കൂടെ പുറപ്പെടുവാന്‍ സാധിച്ചു. ഇതില്‍ നിന്നും ദൈവകല്പന അനുസരിക്കാന്‍ തയ്യാറായവരുടെ ആദ്യജാതന്മാര്‍ കൊല്ലപ്പെട്ടില്ല എന്ന് നമുക്ക്‌ മനസ്സിലാക്കാം. ഇങ്ങനെ ന്യായവിധിയുടെ സമയത്തും ദൈവം അവര്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗം തുറന്നിട്ട്‌ കൊണ്ടാണ് ന്യായവിധി നടത്തിയത് എന്ന് ബൈബിളില്‍ നിന്ന് തന്നെ തെളിയുമ്പോള്‍ ആദ്യജാത സംഹാരം ദൈവത്തിന്‍റെ കാരുണ്യത്തിന് എതിരാണ് എന്ന് വിമര്‍ശിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് മാത്രമേ വിമര്‍ശകന്മാരോട് ഞങ്ങള്‍ക്ക്‌ പറയാനുള്ളൂ.

]]>
https://sathyamargam.org/2013/03/%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4/feed/ 1
ക്രിസ്ത്യാനികളും ശബ്ബത്താചരണവും… https://sathyamargam.org/2013/03/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%a4%e0%b5%8d/ https://sathyamargam.org/2013/03/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%a4%e0%b5%8d/#comments Fri, 15 Mar 2013 17:49:45 +0000 http://www.sathyamargam.org/?p=633 ചോദ്യം: എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കുന്നില്ല?

മറുപടി: യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തിനു കൊടുത്ത 613 കല്പനകളടങ്ങിയ ന്യായപ്രമാണത്തിലെ പ്രധാനപ്പെട്ട പത്തു കല്പനകളില്‍ ശബ്ബത്ത് ഒഴികെയുള്ള ഒന്‍പതു കല്പനകളും യേശുക്രിസ്തു പുതിയ നിയമത്തില്‍ നല്‍കുന്നുണ്ട്. കേവലം ആ കല്‍പനകള്‍ ആവര്‍ത്തിക്കുകയല്ല യേശുക്രിസ്തു ചെയ്തിരിക്കുന്നത്. മറിച്ചു, ആ കല്പനകളുടെ പുറകിലുള്ള ആത്മീക വീക്ഷണത്തെക്കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് അത് നല്‍കിയിരിക്കുന്നത്.

ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

(1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

(2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

(3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും.

ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു.

“ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു” (മത്താ.5:31,32)

ഇവിടേയും കര്‍ത്താവ് ന്യായപ്രമാണത്തിലെ കല്പനയുടെ അന്ത:സത്തയും തന്‍റെ ധാര്‍മ്മിക നിയമവും  ജനത്തോട് അറിയിക്കുകയാണ്.

“കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. നിന്‍റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.  നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു” (മത്താ.5: 33-37)

“കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടു കൂടെ പോക” (മത്താ.5:38-41)

“കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ (മത്താ.5:43,44).

ഇങ്ങനെ ന്യായപ്രമാണത്തിലെ കല്പനകളുടെ അന്ത:സത്ത എന്താണെന്ന് വെളിപ്പെടുത്തികൊടുത്ത യേശു ക്രിസ്തു ഒരിക്കലും ശബ്ബത്ത് ആചരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും ശബ്ബത്തിനു എതിരെ സംസാരിക്കുകയും യെഹൂദന്മാരുടെ ശബ്ബത്ത് ലംഘിക്കുകയും താന്‍ ശബ്ബത്തിനും കര്‍ത്താവാണ് എന്നവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

ശബത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം ജോലി ചെയ്യുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് ദൈവം കല്പിച്ചു. “ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു” (പുറ.20:10) എന്ന കല്പനയിലൂടെ തൊഴിലുടമക്ക് മാത്രമല്ല, വേലക്കാര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം വിശ്രമം നിര്‍ബന്ധമാക്കുകയാണ് യഹോവയായ ദൈവം.

ഈ കല്പന, യേശുക്രിസ്തുവില്‍ ഒരുവന് ലഭിക്കാനിരിക്കുന്ന യഥാര്‍ത്ഥ വിശ്രമത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. (പഴയ നിയമത്തില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ഇപ്രകാരമുള്ള ധാരാളം നിഴലുകള്‍ കാണാം) ഒരുവന് യഥാര്‍ത്ഥമായ വിശ്രമം ലഭിക്കുന്നത് അവനു പാപക്ഷമ ലഭിച്ചു എന്നുള്ള ഉറപ്പു കിട്ടുമ്പോള്‍ മാത്രമാണ്. അതുവരേക്കും അവന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കും. അവന്‍ പാപക്ഷമക്ക് വേണ്ടി തീര്‍ഥാടനങ്ങള്‍ നടത്തും, നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യും, മലകള്‍ കയറും. പക്ഷേ പാപക്ഷമ ലഭിച്ചു എന്ന ഉറപ്പു അവനു കിട്ടാത്തതുകൊണ്ട് അടുത്ത വര്‍ഷവും ഇതൊക്കെ ആവര്‍ത്തിക്കും. അവന്‍റെ മരണം വരെ ഇത് തുടരും, മരണ ശേഷം അവന്‍റെ മക്കള്‍ അവനു വേണ്ടി കര്‍മ്മങ്ങള്‍ നടത്തും. അതും അവനു പാപക്ഷമ ലഭിച്ചിട്ടില്ല എന്നുള്ളതിന് ഒന്നാന്തരം തെളിവാണ്. പാപക്ഷമ ലഭിച്ചു കഴിഞ്ഞു അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വേണ്ടി ഇവിടെ ഒരു കര്‍മ്മങ്ങളും ചെയ്യേണ്ട കാര്യമില്ലല്ലോ. എത്രയൊക്കെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തി എന്നുള്ള ഉറപ്പു കൊടുക്കാന്‍ കര്‍മ്മികള്‍ക്ക് കഴിയുകയുമില്ല. ഫലത്തില്‍ ഏതു മതത്തിലായാലും ഈ മരണാനന്തര കര്‍മ്മങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നത് കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിത വൃന്ദത്തിന് മാത്രമായിരിക്കും.

എന്നാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവനു സമ്പൂര്‍ണ്ണമായ പപക്ഷമ ലഭിക്കുന്നു. അവന്‍റെ പാപത്തിന്‍റെ ശിക്ഷ യേശുക്രിസ്തു കുരിശില്‍ ഏറ്റെടുത്തു കഴിഞ്ഞത് കൊണ്ട് അവനു ഇനിയൊരു ശിക്ഷാവിധി ഇല്ല. ഈ ഉറപ്പു അവനു ലഭിക്കുന്നതുകൊണ്ട് അവന്‍ ഇനി പാപത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി തീര്‍ഥാടനങ്ങളോ മല കയറ്റമോ നേര്‍ച്ച കാഴ്ചകളോ നടത്തേണ്ടതില്ല. ഇങ്ങനെയുള്ള അദ്ധ്വാനങ്ങളില്‍ നിന്നും അവനെ വിടുവിച്ചു അവനു സമ്പൂര്‍ണ്ണമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നത് യേശുക്രിസ്തുവിന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ത്താവ് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ.11:28) എന്ന് പറഞ്ഞത്. ഇവിടെ ‘ആശ്വസിപ്പിക്കും’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് αναπαύω എന്നതാണ്. ഇതിന്‍റെ ആക്ഷരികമായ അര്‍ത്ഥം വിശ്രമം എന്നാണ്. (ഇവിടെ അര്‍ത്ഥം കാണാം) അതുകൊണ്ടാണ് ഇംഗ്ലീഷ്‌ ബൈബിളില്‍ ഈ വാക്യം I will give you rest എന്ന് കാണാന്‍ കഴിയുന്നത്. പാപത്തിന്‍റെ ഭാരം ചുമക്കുന്ന, പാപമോചനത്തിനായി അദ്ധ്വാനിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്‍റെ അരികില്‍ വന്നാല്‍ അവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കും. പുതിയ നിയമ വിശ്വാസികള്‍ അങ്ങനെയുള്ള വിശ്രമം ലഭിച്ചവര്‍ ആണെന്നുള്ളതുകൊണ്ടാണ്‌ പഴയ നിയമത്തിലെ ശബ്ബത്തു അവര്‍ അനുസരിക്കേണ്ട കാര്യമില്ലാത്തത്. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുള്ളത് നിഴലായ പഴയ നിയമ ശബ്ബത്തല്ല, പൊരുളായ പുതിയ നിയമ ശബ്ബത്താണ്. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് പൗലോസ്‌ അപ്പോസ്തലിനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയത്: “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്,  ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു”  [കൊലോ.2:16,17]

മാത്രമല്ല, ഒരുവന്‍ ഇപ്പോഴും ശബ്ബത്ത് ആചരിക്കുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ അവന്‍ ന്യായപ്രമാണത്തിന് കീഴില്‍ ഇരിക്കുവാന്‍ ആണ് താല്‍പര്യപ്പെടുന്നത്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു  [ഉല്പത്തി.17:11]. എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ്  [പുറ.31:12-17]. ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനനായിരിക്കുന്നത് [റോമര്‍ 6:15; യോഹ.1:17]. അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ [മത്തായി.11:28-30] നിഴലായ ന്യായപ്രമാണത്തിലെ ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഒരു ക്രിസ്ത്യാനി ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കാത്തത്.

]]>
https://sathyamargam.org/2013/03/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%a4%e0%b5%8d/feed/ 5
മുഹമ്മദിന്‍റെ പ്രവാചകത്വം- ഇസ്ലാമിക വീക്ഷണത്തില്‍ (ഭാഗം-1) https://sathyamargam.org/2013/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d/ https://sathyamargam.org/2013/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d/#comments Thu, 07 Mar 2013 10:25:05 +0000 http://www.sathyamargam.org/?p=618 അനില്‍കുമാര്‍ വി.അയ്യപ്പന്‍ 

മുഹമ്മദ്‌ അല്ലാഹുവില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് മുസ്ലീം ലോകം മുഴുവനും അംഗീകരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രവാചക മാനദണ്ഡം നാം പരിശോധനക്ക്‌ വിധേയമാക്കിയാല്‍ അദ്ദേഹം പ്രവാചകനായിരുന്നു എന്നുള്ളത് അംഗീകരിക്കാന്‍ സാധ്യമല്ല. മുഹമ്മദിന്‍റെ പ്രവാചകത്വത്തെ സംബന്ധിച്ചുള്ള ഒരു അന്വേഷമാണ് ഈ പഠനം.

ആദ്യം പ്രവാചക മാനദണ്ഡമായി ഖുര്‍ആന്‍ പറയുന്ന ഏഴു കാര്യങ്ങള്‍ നോക്കാം:

1. സൂറാ.4:163: പ്രവാചകന്‍ മുന്‍പ്രവാചകന്മാരെ പോലെയുള്ള പ്രവാചകനായിരിക്കണം.

2. സൂറാ.6: 89-90: മുന്‍പ്രവാചകരുടെ നേര്‍മാര്‍ഗ്ഗത്തെ പിന്തുടരണം.

3. സൂറാ. 2: 285 – അവര്‍ക്ക്‌ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ വിശ്വസിക്കണം.

4. സൂറാ. 10: 94-95:- അവതരിപ്പിക്കപ്പെട്ടതിനെകുറിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ മുന്‍വേദക്കാരോട് ചോദിച്ചു സംശയനിവൃത്തി വരുത്തണം.

5. സൂറാ. 16: 43:- മുന്‍പ്രവാചകരുടെ ഗ്രന്ഥത്തില്‍ സത്യമുണ്ട്.

6. സൂറാ. 21: 7:- മുന്‍ പ്രവാചകര്‍ക്ക് വെളിപ്പാടുകള്‍ നല്‍കിയിട്ടുണ്ട്.

7. സൂറാ. 5: 44-47:- യഹൂദന്മാര്‍ തോറ അനുസരിച്ചും ക്രിസ്ത്യാനികള്‍ സുവിശേഷം അനുസരിച്ചും വിധികല്‍പിക്കണം.

മുഹമ്മദ്‌ പ്രവചിച്ചത് സത്യദൈവമായ യഹോവയുടെ നാമത്തിലാണോ? ഖുര്‍ആനില്‍ എവിടെയെങ്കിലും യഹോവ എന്ന നാമം കാണുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണു ഉത്തരം. സത്യദൈവമായ യഹോവയുടെ പേരു പോലും അറിയാത്ത ഒരാള്‍ താന്‍ സത്യദൈവത്തിന്‍റെ പ്രവാചകനാണ് എന്ന് അവകാശപ്പെട്ടാല്‍ ആ അവകാശവാദത്തിനു എന്ത് വിലയാണ് നാം കൊടുക്കേണ്ടത്?

സൂറാ. 5: 44-47:- യഹൂദന്മാര്‍ തോറ അനുസരിച്ചും ക്രിസ്ത്യാനികള്‍ സുവിശേഷം അനുസരിച്ചും വിധികല്‍പിക്കണം എന്ന് അല്ലാഹു പറഞ്ഞിരിക്കെ പിന്നെ എന്തിനാണ് പുതിയ ഒരു പ്രവാചകന്‍റെ ആവശ്യം? അവരവര്‍ തങ്ങളുടെ കൈവശമുള്ള വേദങ്ങളുടെ അടിസ്ഥാനത്തില്‍ വിധി കല്പിച്ചാല്‍ പോരെ?

ഇനി മുഹമ്മദിന് പ്രവാചകത്വം ലഭിച്ച വഴി എങ്ങനെയാണെന്ന് നോക്കാം:

ആയിശ നിവേദനം: ഹിറാ ഗുഹയില്‍ ഇരിക്കുമ്പോഴാണ് അവിടുത്തേക്ക് പെട്ടെന്ന് സത്യം (ദിവ്യസന്ദേശം) ലഭിച്ചത്. അതായത് ദിവ്യസന്ദേശവാഹകനായ മലക്ക്‌ നബിയുടെ അടുക്കല്‍ വന്നു ‘വായിക്കുക’ എന്ന് പറഞ്ഞു. അവിടുന്ന് പ്രതിവചിച്ചു: ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്ക് അറിയില്ല’. അവിടുന്ന് പറയുന്നു: ‘അപ്പോള്‍ ആ മലക്ക്‌ എന്നെ പിടിക്കുകയും ശക്തിയായി ആശ്ലേഷിച്ചു വിടുകയും ചെയ്തു. ഞാന്‍ വല്ലാതെ വിഷമിച്ചു പോയി. പിന്നെയും ആ മലക്ക്‌ വായിക്കുക എന്ന് ആവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞു: ‘എനിക്ക് വായിക്കേണ്ടത് എങ്ങനെയെന്ന് അറിയുകയില്ല.’ അപ്പോള്‍ രണ്ടാം പ്രാവശ്യവും ആ മലക്ക്‌ എന്നെ പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിട്ടു. ഞാനപ്പോഴും വല്ലാതെ വിഷമിച്ചുപോയി. വീണ്ടും ആ മലക്ക്‌ എന്നോട് വായിക്കുക എന്ന് കല്പിച്ചു. ‘എങ്ങനെയാണ് വായിക്കേണ്ടതെന്നു എനിക്കറിയുകയില്ല’ (അഥവാ ‘ഞാന്‍ എന്താണ് വായിക്കേണ്ടത്?’) എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാം പ്രാവശ്യവും എന്നെപ്പിടിച്ചു ശക്തിയായി ആശ്ലേഷിച്ചു വിടുകയും അനന്തരം: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക; മനുഷ്യനെ അവന്‍ രക്തക്കട്ടയില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്‍റെ രക്ഷിതാവ് പേന കൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യനെ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു’ എന്ന് പറയുകയും ചെയ്തു.’ ഉടനെ ഭയവിഹ്വലനായി പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി നബി മടങ്ങി. അദ്ദേഹത്തിന്‍റെ കഴുത്തിലെ പേശികള്‍ ഭയം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ഖദീജയുടെ അരികില്‍ ചെന്ന് ‘എനിക്ക് പുതച്ചു തരൂ, എനിക്ക് പുതച്ചു തരൂ’ എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് ആ ഭയം നിശ്ശേഷം തീരുന്നതുവരെ (ഖദീജ) നബിക്ക്‌ പുതച്ചു കൊടുത്തു. അനന്തരം നബി പറഞ്ഞു: ഓ, ഖദീജാ; എനിക്കെന്താണ് പറ്റിയത്?’ തുടര്‍ന്ന് അദ്ദേഹം തനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ഖദീജയെ അറിയിക്കുകയും ‘എനിക്ക് വല്ല ആപത്തും സംഭവിക്കാന്‍ പോകുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു’ എന്ന് ആശങ്കപ്പെടുകയും ചെയ്തു. ഖദീജ പറഞ്ഞു: ‘ഇല്ല; അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ് സത്യം! അങ്ങയെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അല്ലാഹുവാണെ സത്യം! അങ്ങ് കുടുംബബന്ധം പുലര്‍ത്തുകയും, സത്യം പറയുകയും, പരാശ്രയരുടെ ഭാരം ചുമക്കുകയും, അഗതികള്‍ക്ക് വേണ്ടി അത്യദ്ധ്വാനം ചെയ്യുകയും അതിഥികളെ സത്കരിക്കുകയും ആപത്ത് ബാധിച്ചവരെ സഹായിക്കുകയും ചെയ്യുന്നു.’

ശേഷം ഖദീജ തന്‍റെ പിതൃവ്യ പുത്രനായ വറഖ ബ്നു നൌഫല്‍ ബ്നു അസദ് ബ്നു അബ്ദുല്‍ ഉസ്സായുടെ അടുക്കലേക്ക് നബിയെ കൊണ്ടുപോയി. വറഖ ജാഹിലിയ്യാ കാലത്ത് ക്രിസ്തുമതം സ്വീകരിച്ചവനും അറബി ഭാഷ അറിയുന്നവനുമായിരുന്നു. (തന്നിമിത്തം) അദ്ദേഹം അല്ലാഹുവിന്‍റെ ആഗ്രഹം പോലെ ഇന്‍ജീല്‍ അറബി ഭാഷയില്‍ ധാരാളമായി എഴുതാറുണ്ടായിരുന്നു. അദ്ദേഹം ഒരു വയോവൃദ്ധനും രണ്ടു കണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടവനുമായിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഉടനെ വറഖ നബിയോട് ചോദിച്ചു: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം നബി അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു.

അപ്പോള്‍ വറഖത്തു പറഞ്ഞു: ‘ഇത് അല്ലാഹു മൂസയുടെ അടുക്കലേക്ക് അയച്ചിരുന്നു രഹസ്യ സന്ദേശവാഹകനാണ്. നിന്‍റെ ജനത നിന്നെ ബഹിഷ്കരിക്കുന്ന അവസരത്തില്‍ ഞാനൊരു യുവാവായി ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ ! നബി ചോദിച്ചു: ‘അവര്‍ എന്നെ ബഹിഷ്കരിക്കുമോ?’ വറഖ പറഞ്ഞു: ‘അതെ, നീ കൊണ്ടുവന്നിട്ടുള്ള സന്ദേശവുമായി വന്നിട്ടുള്ള ആരും തന്നെ മര്‍ദ്ദനത്തിനു വിധേയരാകാതിരുന്നിട്ടില്ല. ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിനക്ക് സര്‍വ്വവിധ പിന്തുണയും നല്‍കി നിന്നെ ഞാന്‍ സഹായിക്കുന്നതായിരിക്കും.’

എന്നാല്‍ അല്പനാളുകള്‍ക്ക് ശേഷം വറഖത്ത് മരിക്കുകയും ദിവ്യസന്ദേശം വരുന്നത് കുറച്ചു നാളേക്ക് നിലയ്ക്കുകയും ചെയ്തപ്പോള്‍ നബി അതിദു:ഖിതനായിത്തീരുകയും ഉയരമുള്ള മലകളുടെ മുകളില്‍ കയറി താഴേക്ക്‌ ചാടി സ്വയം ജീവനൊടുക്കാന്‍ അദ്ദേഹം പലവട്ടം ശ്രമം നടത്തിയതായും ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി. ഓരോപ്രാവശ്യവും അദ്ദേഹം താഴേക്ക്‌ ചാടാന്‍ വേണ്ടി മലയുടെ ഉച്ചിയിലേക്ക് കയറുമ്പോള്‍, ജിബ്രീല്‍ അദ്ദേഹത്തിന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിട്ടു പറയും: ‘ഓ മുഹമ്മദ്‌, വാസ്തവമായും താങ്കള്‍ അല്ലഹുവിന്‍റെ സത്യഅപ്പോസ്തലനാണ്.’ ഇത് കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഹൃദയം തണുക്കുകയും അദ്ദേഹം താഴേക്കിറങ്ങി വന്നു സമാധാനത്തോടെ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യും. എന്നാല്‍ വീണ്ടും ദിവ്യവെളിപ്പാടുകള്‍ കുറച്ചു നാളത്തേക്ക് നിലയ്ക്കുമ്പോള്‍ അദ്ദേഹം പഴയതുപോലെ ദു:ഖിതനായിത്തീരുകയും മുന്‍പ്‌ ചെയ്തതുപോലെ ജീവനൊടുക്കാന്‍ വേണ്ടി മലമുകളിലേക്ക് കയറുകയും ചെയ്യും. പക്ഷെ അദ്ദേഹം മലയുടെ ഉച്ചിയില്‍ എത്തുമ്പോള്‍ ജിബ്രീല്‍ പ്രത്യക്ഷനാകുകയും മുന്‍പ്‌ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യും.” (സ്വഹീഹ് ബുഖാരി, വാല്യം 9, പുസ്തകം 87, ഹദീസ്‌ നമ്പര്‍ 111)

 

മുഹമ്മദ്‌ ആത്മഹത്യ ചെയ്യാന്‍ പോയതായി ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള ആയത്തുകള്‍ കൂടി നോക്കാം:

 

“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6)

“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” ( സൂറാ.26:3)

സൂറാ.93:3-ല്‍ “( നബിയേ, ) നിന്‍റെ രക്ഷിതാവ്‌ നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല” എന്നുള്ള ആയത്ത് ജിബ്രീലില്‍ നിന്നും സന്ദേശം ലഭിക്കാതിരുന്ന സമയത്ത് ആത്മഹത്യ ചെയ്യാന്‍ പോയ മുഹമ്മദിനെ ആശ്വസിപ്പിച്ചുകൊണ്ടുള്ള ജിബ്രീലിന്‍റെ വഹിയ്‌ ആണ്.

 

എന്തായാലും കുറെ ചോദ്യങ്ങള്‍ ഇതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക്‌ ചോദിക്കാനുണ്ട്.

 

1. ആത്മാക്കളെ വിവേചിക്കാനുള്ള ശേഷി മുഹമ്മദിന് ഉണ്ടായിരുന്നില്ല എന്ന് ഈ ഹദീസില്‍ നിന്നും തെളിയുന്നു. 1.യോഹ.4:1-ല്‍, “കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍” എന്ന് വ്യക്തമായ കല്പനയുണ്ട്. ബൈബിള്‍ വിശ്വാസികള്‍ക്ക് ആത്മാക്കളെ വിവേചിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ പ്രവാചകന് ആത്മാവിനെ വിവേചിക്കാന്‍ കഴിയാതെ ഒരു ക്രിസ്ത്യാനിയുടെ അടുത്തേക്ക്‌ വരേണ്ടി വരുന്നു. ഇത് മുഹമ്മദിന്‍റെ പ്രവാചകത്വ അവകാശം തള്ളിക്കളയാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു.

2. മുഹമ്മദിന്‍റെ അടുക്കല്‍ വന്ന മലക്ക്‌ എന്തുകൊണ്ട് തന്‍റെ പേര് വെളിപ്പെടുത്തിയില്ല? ബൈബിളില്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദാനിയേലിന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ദാനി.8:16-ലും സെഖര്യാ പുരോഹിതന് പ്രത്യക്ഷപ്പെടുമ്പോള്‍ തന്‍റെ പേര് പറയുന്നതായി ലൂക്കോ.1:19-ലും കാണാം. അപരിചിതനായ ഒരാളുടെ അടുക്കല്‍ ആദ്യമായി ചെല്ലുമ്പോള്‍ തന്‍റെ പേര് പറഞ്ഞു പരിചയപ്പെടുത്തുക എന്നുള്ളത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വരുന്ന മലക്കിന് ഈ മര്യാദാബോധം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?

3, വായിക്കാനറിയാത്ത ഒരാളോട് വായിക്കാന്‍ ആവശ്യപ്പെടുന്നതില്‍ നിന്നും മനസ്സിലാകുന്നത് അന്ന് ഹിറാ ഗുഹയില്‍ മുഹമ്മദിന്‍റെ അരികില്‍ വന്ന മലക്കിന് മുഹമ്മദിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നാണ്‌. ഇത് സര്‍വ്വജ്ഞാനിയായ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിന്നും വരുന്നു എന്ന് പറയപ്പെടുന്ന ഒരു മലക്കിന് യോജിച്ചതാണോ?

4, വായിക്കാനറിയാത്ത ഒരാളെ പിടിച്ചു ശക്തിയായി ഞെരിച്ചാല്‍ അയാള്‍ക്ക്‌ വായിക്കാന്‍ കഴിയുമോ? ഇല്ല എന്നാണ്‌ ഉത്തരമെങ്കില്‍ മലക്ക്‌ മുഹമ്മദിനെ പിടിച്ചു ശക്തിയായി ഞെരിച്ചത് എന്തിനുവേണ്ടിയാണ്?

5, സൂറാ. 33:62-ല്‍ പറയുന്നത് ‘മുമ്പ്‌ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്‍റെ നടപടിക്രമത്തിന്‌ യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല’ എന്നാണു. അങ്ങനെയെങ്കില്‍ അല്ലാഹു മുന്‍പ്രവാചകന്മാര്‍ക്കും മുഹമ്മദിനും വഹിയ്‌ കൊടുത്ത നടപടിക്രമം ഒന്ന് തന്നെ ആയിരിക്കണം. എന്നാല്‍ ഈ വിധം മലക്ക്‌ പ്രവാചകനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഞെരിച്ചു ഭയപ്പെടുത്തിക്കൊണ്ട് വഹിയ്‌ കൊടുക്കുന്നതായിട്ടു ഏതെങ്കിലും ഒരു മുന്‍പ്രവാചകനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഇല്ല എന്നാണെങ്കില്‍ സൂറാ.33:62 അനുസരിച്ച് മുഹമ്മദ്‌ പ്രവാചകത്വത്തിന് അയോഗ്യനാണ്.

6, ഒന്നും എഴുതിക്കൊടുക്കാതെ ചുമ്മാ ‘വായിക്കുക’ എന്ന് ആവശ്യപ്പെട്ടാല്‍ വായിക്കാന്‍ അറിയാവുന്നര്‍ക്ക് പോലും വായിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ നിരക്ഷരനായ മുഹമ്മദിനോട്‌ യാതൊരു വസ്തുവും കൊടുക്കാതെ വായിക്കാന്‍ ആവശ്യപ്പെട്ടാല്‍ മുഹമ്മദ്‌ എന്താണ് വായിക്കേണ്ടത്?

7, മുഹമ്മദിനെ അല്ലാഹുവിന്‍റെ അപ്പോസ്തലനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് എന്തുകൊണ്ടാണ് ആദ്യസന്ദര്‍ശനത്തില്‍ തന്നെ മലക്ക്‌ പറയാതിരുന്നത്? അള്ളാഹു തന്‍റെ പ്രവാചകനായി തിരഞ്ഞെടുത്ത ആളോട് അത് പറയാതെ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? അത് പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് ആത്മഹത്യയെ കുറിച്ച് ചിന്തിക്കേണ്ടി വരുമായിരുന്നില്ലല്ലോ. ബൈബിളിലെ ദൈവം തന്‍റെ പ്രവാചകന്മാരായി വിളിക്കുന്ന ആളുകളോട് അവരെ തന്‍റെ പ്രവാചകന്മാരായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആദ്യം തന്നെ പറയുകയും അവര്‍ക്ക് വിശ്വാസം വരേണ്ടതിന് ആവശ്യമുള്ള തെളിവുകള്‍ നല്‍കുകയും ചെയ്യുന്നു.

8, 1.ശമുവേല്‍ 9:6-9 വരെയുള്ള വേദഭാഗം അനുസരിച്ച് ആളുകള്‍ക്ക് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായാല്‍ അത് തീര്‍ക്കണമെങ്കിലോ അതല്ലെങ്കില്‍ വെളിപ്പാട് ലഭിക്കണമെങ്കിലോ പ്രവാചകന്‍റെ അടുത്തേക്കാണ് പോയിരുന്നത് എന്ന് കാണാം. എന്നാല്‍ ഇവിടെ പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ആള്‍ തനിക്ക് ലഭിച്ച വെളിപ്പാടിനെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍ മറ്റുള്ളവരുടെ അടുത്തേക്കാണ് പോകുന്നത്. ഇതും പ്രവാചകത്വാവകാശത്തിനു എതിരായിട്ടുള്ള കാര്യമാണ്.

9, മലക്കില്‍ നിന്നുള്ള ആദ്യത്തെ വെളിപ്പാടു ലഭിച്ചതിനു ശേഷം മുഹമ്മദിന് തന്‍റെ പ്രവാചകത്വത്തെക്കുറിച്ചു ഉറപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താനൊരു കവിയോ ഭ്രാന്തനോ ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് സംശയിക്കുകയാണ്. ജാഹിലിയ്യാ കാലം മുതലേ അദ്ദേഹം കവികളെ വെറുത്തിരുന്നതിനാല്‍ താനും അവരിലൊരാളായി മാറുമോ എന്ന് ഭയന്നു ആത്മഹത്യ ചെയ്യാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഭാഗ്യത്തിന് ഭാര്യ കദീജയും വറഖയും ഉറപ്പുകൊടുക്കുകയാണ് അദ്ദേഹം ഭ്രാന്തനല്ലെന്നും അദ്ദേഹത്തിനു ലഭിച്ചത് ദിവ്യ വെളിപ്പാടാണെന്നും അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുത്തിരിക്കുന്നു എന്നും. ഇതോടെ മുഹമ്മദും ചിന്തിക്കാന്‍ തുടങ്ങുന്നു, താന്‍ ഒരു പ്രവാചകനാണെന്ന്. വാസ്തവത്തില്‍ അന്ന് വറഖയും ഖദീജയും അങ്ങനെ പറയാതിരുന്നെങ്കില്‍ ഇന്ന് ഇസ്ലാം എന്നൊരു മതം തന്നെ ഉണ്ടാകുമായിരുന്നില്ല. ഖദീജയും വറഖയും പറഞ്ഞ കാര്യത്തിനു അവര്‍ക്ക്‌ എന്ത് ഉറപ്പാണുള്ളത്?

10, തന്‍റെ പ്രവാചകത്വത്തെ കുറിച്ചുതന്നെ ഉറപ്പില്ലാത്ത ഇങ്ങനെയുള്ള പ്രവാചകന് എങ്ങനെയാണ് തനിക്ക് ലഭിക്കുന്ന വെളിപ്പാടുകള്‍ ദൈവത്തില്‍ നിന്നുള്ളതാണോ അതോ സാത്താനില്‍ നിന്നുള്ളതാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നത്?

11, മലക്കുമായുണ്ടായ ആദ്യ ദര്‍ശനത്തിനു ശേഷം അദ്ദേഹം ‘തനിക്കെന്തോ സംഭവിച്ചു’ എന്ന് വളരെയധികം ഭയപ്പെട്ടു എന്ന് കാണുന്നു. ഈ ഭയത്തിന്‍റെ അടിസ്ഥാനമെന്ത്? അദ്ദേഹത്തിന്‍റെ ഭാര്യ ഉറപ്പു കൊടുത്തതില്‍നിന്നാണ് ഭയം അല്‍പമെങ്കിലും അദ്ദേഹത്തില്‍ നിന്നും നീങ്ങി പോകുന്നത്. തന്‍റെ ചിന്താശേഷിക്ക് എന്തോ തകരാറു സംഭവിച്ചിരിക്കുന്നു അഥവാ തനിക്ക് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ഭയപ്പെടുന്നത്. പ്രവാചകനായി തിരഞ്ഞെടുക്കപ്പെട്ട ആളുടെ ചിന്താശേഷിക്ക് തകരാറ് സംഭവിപ്പിക്കുന്ന തരത്തിലുള്ള പ്രവാചകത്വം എന്ത് പ്രവാചകത്വമാണ്?

12, സൂറാ.2:282 അനുസരിച്ച് ഏതൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണ്‌. ഈ തത്വം മുഹമ്മദിന്‍റെ പ്രവാചകത്വത്തിന്‍റെ കാര്യത്തിലും ബാധകമാണ്. താന്‍ മലക്കിനെ കണ്ടു എന്ന് മുഹമ്മദ്‌ സ്വയം അവകാശപ്പെടുന്നതല്ലാതെ വേറെ ആരും അതിനു ദൃക്സാക്ഷികളല്ല. മുഹമ്മദിനെ ഒരു സാക്ഷിയായി പരിഗണിച്ചാലും മുഹമ്മദ്‌ മലക്കിനെ കണ്ടു എന്നുള്ളതിന് രണ്ടാം സാക്ഷി എവിടെയാണ്? എന്തൊരു കാര്യത്തിനും രണ്ടു സാക്ഷികള്‍ ആവശ്യമാണെന്നുള്ള ഖുര്‍ആന്‍റെ അദ്ധ്യാപനം അനുസരിച്ച് മുഹമ്മദ്‌ പ്രവാചക പദവിക്ക് അയോഗ്യനാണ്.

13, മുഹമ്മദിന് പ്രത്യക്ഷപ്പെട്ട മലക്കിനെ തിരിച്ചറിയാന്‍ മുഹമ്മദിന് കഴിയാതിരുന്നപ്പോള്‍ മുഹമ്മദില്‍ നിന്നും കേട്ട വ്യക്തികള്‍ക്ക് വന്നതു ആരാണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍ കഴിഞ്ഞു. കണ്ടയാള്‍ക്ക് മനസ്സിലാകാത്ത കാര്യം കേട്ടയാളുകള്‍ക്ക് മനസ്സിലായി എന്ന് സാരം. ഇങ്ങനെ മനസ്സിലാക്കാന്‍ തക്കവണ്ണം എന്തു അമാനുഷിക കഴിവുകളാണ് അവര്‍ക്ക്‌ ഉണ്ടായിരുന്നത്? അവരുടെ കുടുംബത്തിലോ പരിചയത്തിലോ ഈ മലക്കില്‍ നിന്നും വഹിയ്‌ ലഭിച്ചുകൊണ്ടിരുന്ന വേറെ പ്രവാചകന്മാര്‍ ഉണ്ടായിരുന്നോ?

14, വറഖയും കദീജയും മുഹമ്മദിനെക്കാള്‍ ദൈവിക ജ്ഞാനം ഉള്ളവരായിരുന്നോ? മുഹമ്മദിനെക്കാള്‍ നന്നായി വറഖ ഭാവി പറയുന്നുണ്ടല്ലോ. മുഹമ്മദിനെ വറഖയുടെ മുന്‍പില്‍ കൊണ്ടുചെല്ലുമ്പോള്‍ ഖദീജ പറയുന്നത് ഇങ്ങനെയാണ്: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ അതില്‍കൂടുതല്‍ ഖദീജ പറഞ്ഞിട്ടില്ല. പക്ഷെ ഉടനെതന്നെ വറഖ ചോദിക്കുന്നത്: ‘എന്‍റെ സഹോദരപുത്രാ, നീ എന്താണ് കണ്ടത്?’ എന്നാണ്‌. ഇങ്ങനെ ചോദിക്കാന്‍ വറഖ ഭൂതകാല സംഭവങ്ങള്‍ കാണാന്‍ കഴിവുള്ള വ്യക്തിയായിരുന്നോ? ഖദീജ ഇക്കാര്യം വേറെ ആരോടും പറഞ്ഞിട്ടില്ല, വറഖയാണെങ്കില്‍ ഖദീജയില്‍ നിന്ന് കേട്ടത് ആകെ ഇത്രമാത്രം: ‘പിതൃവ്യപുത്രാ, നിങ്ങളുടെ സഹോദരപുത്രന്‍റെ വിശേഷങ്ങളൊന്നു കേട്ടാലും.’ ഇത് കേട്ടപ്പോഴേക്കും മുഹമ്മദിനോട്‌ വറഖ ചോദിക്കുന്നത് കേട്ടാല്‍ അദ്ദേഹം ഹിറാ ഗുഹയിലെ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു എന്ന് തോന്നിപ്പോകും. മുഹമ്മദ്‌ എന്തോ ഒരു കാഴ്ച കണ്ടതാണ് എന്നുള്ള ജ്ഞാനം വറഖക്ക് എവിടെ നിന്നും ലഭിച്ചു?

15, മാത്രമല്ല, വറഖ മുഹമ്മദിന്‍റെ ഭാവി പറയുകയും ചെയ്യുന്നുണ്ട്, അത് സത്യമായി ഭവിക്കുകയും ചെയ്തു. ഈ ജ്ഞാനം വറഖക്ക് ലഭിച്ചത് അല്ലാഹുവില്‍ നിന്നാണു എന്ന് വരികില്‍ മുഹമ്മദിന്‍റെ കാലത്ത് അറേബിയയില്‍ അല്ലാഹുവിന്‍റെ പ്രവാചകനായി വറഖയും ഉണ്ടായിരുന്നു എന്ന് വരുന്നു. എന്നാല്‍ ഖുര്‍ആന്‍ അനുസരിച്ച് ഈസാ നബിക്ക് ശേഷം വന്ന പ്രവാചകന്‍ മുഹമ്മദ്‌ ആണ്, ഇടയില്‍ വേറെ പ്രവാചകന്മാരില്ല. മാത്രമല്ല, ഇതിനു മുന്‍പ്‌ ഒരു പ്രവാചകനും വന്നിട്ടില്ലാത്ത ജനതയിലെക്കാണ് മുഹമ്മദ്‌ വന്നത് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. അപ്പോള്‍ വറഖക്ക് ലഭിച്ച ഈ ജ്ഞാനം അല്ലാഹുവില്‍ നിന്നുള്ളതല്ല എന്ന് വരുന്നു. പിന്നെയുള്ള സാധ്യത അത് സാത്താനില്‍ നിന്നുള്ളതാണ് എന്നതാണ്. അപ്പോള്‍ സാത്താന്യ വെളിപ്പാടിനാല്‍ ലഭിച്ച ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് മുഹമ്മദ്‌ വിശ്വസിക്കുന്നത്. അല്ലാഹുവിന്‍റെ പ്രവാചകന് ഉറപ്പു കിട്ടാന്‍ വേണ്ടതൊന്നും അല്ലാഹു കൊടുത്തില്ലെന്ന് മാത്രമല്ല, സാത്താന്യ വെളിപ്പാടിനാല്‍ തന്‍റെ പ്രവാചകത്വം ഉറപ്പിക്കേണ്ട ഗതികേടും വന്നിരിക്കുന്നു. ഇങ്ങനെയുള്ള പ്രവാചകത്വത്തിന് എന്ത് വിലയാണുള്ളത്?

16, മുഹമ്മദിന് ഒന്നാമതായി ലഭിക്കുന്ന കല്പനയാണ് ‘വായിക്കുക’ എന്നത്. അദ്ദേഹത്തിനു നാല്പതു വയസ്സുള്ളപ്പോഴാണ് ആദ്യത്തെ വെളിപ്പാട് ലഭിക്കുന്നത്. അതു കഴിഞ്ഞു അദ്ദേഹം 23 വര്‍ഷം ജീവിച്ചിരുന്നു. 23 വര്‍ഷം കൊണ്ട് ഒരാള്‍ക്ക്‌ വായിക്കാന്‍ പഠിക്കാവുന്നതെയുള്ളൂ. എന്നാല്‍ മുഹമ്മദ്‌ മരണം വരെ നിരക്ഷരനായിരുന്നു. അല്ലാഹുവിനെ അനുസരിക്കണം എന്ന ചിന്ത അദ്ദേഹത്തിനു ഉണ്ടായിരുന്നെങ്കില്‍ ഈ ഒന്നാമത്തെ കല്പനയെങ്കിലും അനുസരിക്കാന്‍ മനസ്സ് വെച്ച് മുഹമ്മദ്‌ വായിക്കാന്‍ പഠിക്കുമായിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും അദ്ദേഹം അതിനു മനസ്സ് വയ്ക്കാത്തതു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുവാന്‍ താല്പര്യമുള്ള വ്യക്തിയായിരുന്നില്ല അദ്ദേഹം എന്ന് തെളിയുന്നു. ഇതും അദ്ദേഹത്തിന്‍റെ പ്രവാചകത്വാവകാശവാദത്തെ തള്ളിക്കളയുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. (തുടരും…)

]]>
https://sathyamargam.org/2013/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4%e0%b5%8d/feed/ 1
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 4) https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-4/ https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-4/#comments Sun, 24 Feb 2013 10:25:28 +0000 http://www.sathyamargam.org/?p=590 മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 4)

അനില്‍കുമാര്‍ വി അയ്യപ്പന്‍

(ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപ ണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു:

 

ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

യഹൂദമതത്തിന്റെ ദേവാലയത്തിലെ സ്ഥിരം ഉപദേശിയായ യേശുവിന്റെ ധാര്‍മികതയുടെ അളവുകോല്‍ മോശെയുടെ ന്യായപ്രമാണം ആണെന്നതില്‍ സംശയമില്ല.

 

ഈ പ്രസ്താവനയിലൂടെ തെളിയുന്നത് ശ്രീ.മുഹമ്മദ്‌ ഈസാ ബൈബിളുമായി യാതൊരു പരിചയവും ഇല്ലാത്ത വ്യക്തിയാണ് എന്ന നഗ്നസത്യമത്രേ. യഹൂദ മതത്തിന്‍റെ ദേവാലയത്തിലെ സ്ഥിരം ഉപദേശിയായിരുന്നു യേശു എന്ന് തെളിയിക്കുവാന്‍ ശ്രീ.മുഹമ്മദ്‌ ഈസക്ക് സാധിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഈ വെബ്സൈറ്റ് അടച്ചു പൂട്ടി ഇനിയുള്ള ജീവിതകാലം മുഴുവന്‍ ഇസ്ലാമിനെതിരെ ഒരക്ഷരം മിണ്ടാതിരിക്കാന്‍ തയ്യാറാണ്. യേശുക്രിസ്തു ദൈവാലയത്തില്‍ നിന്നുകൊണ്ട് ഉപദേശിച്ചിട്ടുണ്ട് എന്ന് നമുക്ക്‌ ബൈബിളില്‍ കാണാന്‍ കഴിയും. എന്നാല്‍ ദൈവാലയത്തില്‍ മാത്രമല്ല, സിനഗോഗുകളിലും തെരുക്കോണുകളിലും മലകളിലും കടലോരത്തും വിവാഹ സ്ഥലങ്ങളിലും മരണസ്ഥലങ്ങളിലും അവന്‍ ഉപദേശിച്ചിരുന്നു. അവനെ സംബന്ധിച്ചിടത്തോളം ജനം കൂടി വരുന്നിടത്തൊക്കെയും ജനക്കൂട്ടത്തോട് ദൈവികകാര്യങ്ങള്‍ സംസാരിക്കുക എന്നതല്ലാതെ അത് ഏതെങ്കിലും പ്രത്യേക സ്ഥലമായിരിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ലായിരുന്നു. അവന്‍ യെഹൂദ ദൈവാലയത്തിലെ ഉപദേശിയായിരുന്നില്ല എന്നുള്ളതിന് പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്ന് അവന്‍ ശമര്യരെയും ഉപദേശിച്ചിരുന്നു എന്നുള്ളതാണ്. യെഹൂദന്മാരുമായി സമ്പര്‍ക്കമില്ലാത്ത ശമര്യരുടെ നാട്ടില്‍ ചെന്ന് അവരെ ഉപദേശിച്ചു തിരിച്ചു വന്ന ഒരുവനെ തങ്ങളുടെ ദൈവാലയത്തിലെ സ്ഥിരം ഉപദേശിയായി യെഹൂദ പ്രമാണിമാര്‍ നിയമിക്കും എന്ന് കരുതുന്നതിനേക്കാള്‍ വലിയ മൌഡ്യചിന്താഗതി വേറെ കാണുകയില്ല.

 

ഇനി ‘യേശുക്രിസ്തുവിന്‍റെ ധാര്‍മ്മികതയുടെ അളവുകോല്‍ മോശെയുടെ ന്യായപ്രമാണം ആണെന്നതില്‍ സംശയമില്ല’ എന്ന ഈസാ വചനം ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിക്കാം. ഗിരിപ്രഭാഷണത്തില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

 

“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

 

ഇവിടെ ആദ്യവാചകത്തില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നത് മോശെ ന്യായപ്രമാണത്തില്‍ കല്പിച്ചിട്ടുള്ള കാര്യമാണെങ്കില്‍ പിന്നീട് പറയുന്നത് തന്‍റെ കല്പനയാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

 

“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ട ല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

 

ഇവിടേയും കര്‍ത്താവ് ആദ്യം ന്യായപ്രമാണത്തില്‍ നിന്നും ഉദ്ധരിച്ചിട്ടു അതിനേക്കാള്‍ ഉന്നതമായുള്ള തന്‍റെ ധാര്‍മ്മിക നിയമം നല്‍കുകയാണ്.

 

“ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു” (മത്താ.5:31,32)

 

ഇവിടേയും കര്‍ത്താവ് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായുള്ള തന്‍റെ ധാര്‍മ്മിക നിയമം ജനത്തോട് അറിയിക്കുകയാണ്.

 

“കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. നിന്‍റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.  നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു” (മത്താ.5: 33-37)

 

“കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടു കൂടെ പോക” (മത്താ.5:38-41)

 

“കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ (മത്താ.5:43,44) ശ്രീ. മുഹമ്മദ്‌ ഈസാ ഈ വേദഭാഗങ്ങളെങ്കിലും ഒരുവട്ടം ഒന്നോടിച്ചു വായിച്ചു നോക്കിയിരുന്നെങ്കില്‍ ഒരിക്കലും ഇപ്രകാരമുള്ള വിഡ്ഢിത്തരം എഴുതി വിടില്ലായിരുന്നു. ഇങ്ങനെയുള്ള ആളുകളാണ് ശ്രീ.എം.എം.അക്ബറിന്‍റെ വെബ്സൈറ്റിലും മാസികകളിലും ബൈബിള്‍ സ്റ്റഡി നടത്തുന്നത് എന്ന് പറയുമ്പോള്‍ ആ വെബ്സൈറ്റിന്‍റേയും മാസികകളുടെയും നിലവാരം എത്രത്തോളം ഉണ്ടാകും എന്ന് നമുക്ക്‌ ഊഹിക്കാവുന്നതല്ലേയുള്ളൂ.

 

 ഒരു വ്യക്തി വിവാഹം കഴിച്ചിട്ടില്ലായെന്നത്കൊണ്ട് അവന്റെ മതത്തില്‍ വിവാഹം ഇല്ലായെന്നോ അല്ലെങ്കില്‍ ഒരു വിവാഹം മാത്രമേ കഴിച്ചിട്ടുള്ളൂവെങ്കില്‍ അവന്റെ മതത്തില്‍ ഏകഭാര്യത്വം മാത്രമേ ഉള്ളൂവെന്നോ ആരും കരുതുകയില്ലല്ലോ? മറിച്ച്, അവന്‍ പിന്‍പറ്റുന്ന ദൈവിക ഗ്രന്ഥത്തില്‍ വിവാഹത്തെക്കുറിച്ച് എന്ത് കാഴ്ചപ്പാടാണ് ഉള്ളത് എന്ന് മാത്രമാണ് പരിഗണിക്കുക. ഇതേ പോലെ യേശുവിന്റെ ജീവിതകാലത്ത് വിവാഹം കഴിച്ചോ, ഇല്ലയോ എന്നതായിക്കൂടാ ഈ കാര്യത്തിലെ മാനദണ്ഡം. മറിച്ച്, അദ്ദേഹത്തിന്റെ മതത്തില്‍ ഇത് സംബന്ധമായ നിലപാടാണ് ഇവിടെ സ്വീകാര്യം.

 

ഈ ഒരു കാര്യം ഞങ്ങളുടെ വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു. എന്തെന്നാല്‍ ശ്രീ. മുഹമ്മദ്‌ ഈസായുടെ ഇരട്ടത്താപ്പ്‌ വ്യക്തമായി നിങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുവാന്‍ അദ്ദേഹത്തിന്‍റെ തന്നെ പ്രസ്താവന വളരെയധികം ഉപകാരപ്പെടും. അദ്ദേഹം പറയുന്നതെന്താണ്? ഒരു വ്യക്തി ചെയ്തതോ ചെയ്യാതിരുന്നതോ ആയ കാര്യമായിരിക്കരുത് ഒരു ഉപദേശ വിഷയത്തിന്‍റെ മാനദണ്ഡം. മറിച്ച്, ദൈവിക നിയമത്തില്‍ അത് സംബന്ധമായി നല്‍കിയിരിക്കുന്ന പ്രമാണമാണ് മാനദണ്ഡമാക്കേണ്ടത്. ഈ നിലപാടിനോട് ആരും വിയോജിപ്പ്‌ പ്രകടിപ്പിക്കില്ല എന്ന് നമുക്കറിയാം. എന്നാല്‍ ശ്രീ. മുഹമ്മദ്‌ ഈസാ ഇനിയുള്ള കാര്യങ്ങളില്‍ ഈ നിലപാടാണോ സ്വീകരിക്കുന്നത് എന്ന് നമ്മള്‍ കാണാന്‍ പോകുന്നതേയുള്ളൂ.

 

ദാവീദിന് ലഭിച്ച സങ്കീര്‍ത്തനം എന്ന വചനം മോശെയുടെ നിയമത്തെ കാലഹരണപ്പെടുത്താത്തത്പോലെ യേശുവിന് ലഭിച്ച സുവിശേഷം എന്ന വചനം മോശെയുടെ നിയമത്തെ കാലഹരണപ്പെടുത്തിയില്ല എന്നതാണ് വസ്തുത.

 

വാസ്തവത്തില്‍ ദൈവത്തിന്‍റെ വചനം ഒരുനാളും കാലഹരണപ്പെടുന്നില്ല. ദാവീദ്‌ ഒരിക്കലും മോശെയെപ്പോലെ ഒരു നിയമദാതാവ് ആയിരുന്നുമില്ല. സങ്കീര്‍ത്തനം ദാവീദിന് ലഭിച്ചതല്ല, ദാവീദ്‌ എഴുതിയതാണ്. ദാവീദ്‌ മാത്രമല്ല, മോശെ, ശലോമോന്‍, ആസാഫ്‌, കോരഹിന്‍റെ പുത്രന്മാര്‍  തുടങ്ങി മറ്റനേകരും സങ്കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. അതുപോലും അറിയാതെയാണ് ശ്രീ. മുഹമ്മദ്‌ ഈസാ ബൈബിള്‍ സ്റ്റഡി നടത്തുന്നത്. അപ്രകാരം തന്നെ സുവിശേഷം എന്നത് യേശുവിനു ലഭിച്ച വചനമല്ല, മറിച്ച് യേശുക്രിസ്തു തന്നെയാണ് സുവിശേഷം. ബൈബിള്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട് (ലൂക്കോ.2:10; 2.തിമോ.2:8,9). മാത്രമല്ല, സുവിശേഷം വെറും വചനമല്ല, ഒരു നിയമമാണ്. കൃപയുടെ പുതിയ നിയമം. കൃപയുടെ ഈ പുതിയനിയമം മോശെയുടെ ന്യായപ്രമാണത്തെ കാലഹരണപ്പെടുത്തി എന്ന് ക്രിസ്ത്യാനികള്‍ ആരും വിശ്വസിക്കുന്നതുമില്ല. ക്രിസ്തുവിന്‍റെ പുതിയ നിയമം മോശെയുടെ ന്യായപ്രമാണത്തെ കാലഹരണപ്പെടുത്തുകയല്ല, പൂര്‍ത്തീകരിക്കുകയത്രേ ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇനിയും അപൂര്‍ണ്ണമായിരിക്കുന്ന മോശെയുടെ ന്യായപ്രമാണത്തിലല്ല, പൂര്‍ണ്ണത വരുത്തിയിരിക്കുന്ന യേശുക്രിസ്തുവിന്‍റെ കൃപയുടെ സുവിശേഷത്തിലാണ് മനുഷ്യവര്‍ഗ്ഗം വിശ്വാസമര്‍പ്പി ക്കേണ്ടത്.

 

അങ്ങനെയെങ്കില്‍ സ്ത്രീകളുമായുള്ള ബന്ധത്തില്‍ യേശുവിന്റെ കാഴ്ചപ്പാട് എന്തായിരുന്നു? ആദ്യമായി യേശുവിന്റെ പരിശുദ്ധനായ ദൈവം തന്റെ പ്രവാചകനായ ദാവീദിന് നല്‍കിയ അനുഗ്രഹങ്ങള്‍ വിവരിക്കുന്നതില്‍ നിന്ന് തുടങ്ങാം. “നിന്റെ ജയമാനന്റെ ഭവനം ഞാന്‍ നിനക്ക് തന്നു. നിന്റെ യജമാനന്റെ ഭാര്യമാരെയും ഞാന്‍ നിനക്ക് തന്നു. യിസ്രയേല്‍ ഭവനത്തെയും യഹൂദാഭവനത്തെയും ഞാന്‍ (ദൈവം) നിനക്ക് തന്നു. ഇതെല്ലാം നന്നേ കുറവെങ്കില്‍ ഞാന്‍ നിനക്ക് ഇതിലധികവും നല്‍കുമായിരുന്നു.” (2 ശാമുവേല്‍ 12:8). ഈ ഭാഗങ്ങളില്‍ യേശുവിന്റെ ദൈവം ധാരാളം ഭാര്യമാരെ ദാവീദിന് നല്‍കിയെന്നും ഇനി ആവശ്യമെങ്കില്‍ ഇതിലധികം നല്‍കുമെന്നും പറയുന്നു. ദാവീദ് പ്രവാചകന് ഹെബ്രോന്‍ എന്ന സ്ഥലത്ത് വെച്ച് ആറ് ഭാര്യമാരില്‍ നിന്ന് കുട്ടികള്‍ ജനിച്ചതായി പറയുന്നു. (2 ശാമുവേല്‍ 3:24)

“പിന്നീട് ഇദ്ദേഹം യെരുശലേമില്‍ എത്തുകയും അവിടെവച്ച് കൂടുതല്‍ ഭാര്യമാരെയും വെപ്പാട്ടിമാരെയും സ്വീകരിച്ചു. ഇക്കാലത്ത് ഇദ്ദേഹത്തിന് പലരില്‍ നിന്നായി പതിനൊന്ന് മക്കള്‍ കൂടെ ജനിച്ചു.” (2. ശാമുവേല്‍ 5:1316).

ഇതല്ലാതെയും ദാവീദിന് ധാരാളം ഭാര്യമാര്‍ ഉണ്ടായിരുന്നു. ഇപ്രകാരം ജീവിതം നയിച്ച ദാവീദിന്റെ കൂടെ യേശുവിന്റെ ദൈവമുണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു. “ദാവീദ് യഹോവയ്ക്ക് പ്രസാദകരമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. ഹിത്യനായ ഊരിയാവിന്റെ കാര്യത്തിലൊഴികെ യഹോവയുടെ കല്‍പനകളില്‍ ഒന്നുപോലും അദ്ദേഹം പാലിക്കാതിരുന്നിട്ടില്ല.ക്രൈസ്തവര്‍ ഈ ദൈവം തന്നെയാണ് യേശുവെന്നും വിശ്വസിക്കുന്നു. വിശ്വാസികളുടെ പിതാവും ദൈവത്തിന്റെ സ്നേഹിതനുമായി ബൈബിളും വിവരിക്കുന്ന അബ്രഹാമിന് മൂന്ന് ഭാര്യമാര്‍ സാറ, ഹാഗാര്‍, കെതൂറ. ഇത് കൂടാതെ മറ്റ് വെപ്പാട്ടികളു(ഉല്‍പത്തി 25:6) മുണ്ടായിരുന്നുവെന്ന് ബൈബിള്‍ വചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. “അബ്രഹാമിന് നന്മ ചെയ്ത അബീമാലക്ക് എന്ന ഒരു രാജാവിന് വേണ്ടി അദ്ദേഹം ദൈവത്തോട് പ്രാര്‍ഥിച്ചു. ദൈവം രാജാവിന്റെ ഭാര്യമാരെയും വെപ്പാട്ടികളെയും അനുഗ്രഹിക്കുകയും അവര്‍ക്ക് മക്കള്‍ ജനിക്കുകയും ചെയ്തു.” (ഉല്‍പത്തി 20:17)

ദൈവജനമായി ബൈബിള്‍ പരിചയപ്പെടുത്തുന്ന യിസ്രയേല്‍ മക്കള്‍ എന്നത് യാക്കോബിന്റെ പന്ത്രണ്ട് മക്കളുടെ തലമുറകളെയാണ്. ഈ മക്കള്‍ യാക്കോബിന് ജനിച്ചത് രണ്ട് ഭാര്യമാരില്‍ നിന്നും രണ്ട് വെപ്പാട്ടിമാരില്‍ നിന്നുമാണ് എന്നും ഉല്‍പത്തി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. മോശയുടെ ന്യായപ്രമാണത്തിലെ ഒരു നിയമം ഇങ്ങനെയാണ്. “ഒരാള്‍ രണ്ടാമത് വിവാഹം ചെയ്യുമ്പോള്‍ ആദ്യഭാര്യയ്ക്ക് ഭക്ഷണം, വസ്ത്രം, വൈവാഹിക ആവശ്യം എന്നിവ കുറയ്ക്കരുത്.” (പുറപ്പാട് 21:10)

മുന്‍കാലപ്രവാചകന്മാരില്‍ ആരെങ്കിലുമോ, യേശുവോ ബഹു ഭാര്യത്വത്തെയോ, അടിമ സമ്പ്രദായത്തെയോ വിലക്കിയിട്ടില്ല. വ്യഭിചാരത്തെ മ്ളേച്ഛമായി കാണുകയും കഠിനമായ ശിക്ഷാരീതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്ന ഇവര്‍, ഒരിക്കലും ബഹുഭാര്യത്വത്തെ വ്യഭിചാരമായി വിലയിരുത്തിയില്ല.

ഇപ്രകാരം ഭൂമിയില്‍ ഒരു പുരുഷന് ഭാര്യമാരെയും ദാസികളെയും ദൈവം അനുവദിച്ചിട്ടുണ്ട് എന്ന് ബൈബിളില്‍ വ്യക്തമാക്കുമ്പോള്‍, സ്വര്‍ഗത്തില്‍ ഒരു പുരുഷന് ധാരാളം സ്ത്രീകള്‍ നല്‍കപ്പെടും എന്ന് പറയുന്നത് വിമര്‍ശിക്കേണ്ടതുണ്ടോ? മാത്രമല്ല, പുരുഷന് ധാരാളം സ്ത്രീകളെ ലഭിക്കുമെങ്കില്‍ സ്ത്രീകള്‍ക്ക് ധാരാളം പുരുഷന്മാരെ ലഭിക്കാത്തത് അനീതിയല്ലേ എന്ന പ്രസ്താവന തികച്ചും വേദ വിരുദ്ധമാണ്. കാരണം ഭൂമിയിലും ഒരു സ്ത്രീയ്ക്ക് ഒരുസമയം ഒരു പുരുഷനെ മാത്രമേ ദൈവം അനുവദിച്ചിട്ടുള്ളൂ എന്നാണ് ബൈബിള്‍ വ്യക്തമാക്കുന്നത്. ഇതേ സംവിധാനം തന്നെ സ്വര്‍ഗത്തിലും നിലനിര്‍ത്തിയെന്നു പറയുമ്പോള്‍ അതില്‍ അനീതി കാണുന്നവര്‍ സ്വന്തം അജ്ഞത മാത്രമാണ് വെളിവാക്കുന്നത്.

 

ഇവിടെയാണ്‌ ശ്രീ.മുഹമ്മദ്‌ ഈസായുടെ ഇരട്ടത്താപ്പ്‌ വെളിവാകുന്നത്. ശ്രീ.മുഹമ്മദ്‌ ഈസാ ഇവിടെ ചില സംഭവങ്ങള്‍ ഉദ്ധരിച്ചിട്ടു അതില്‍ നിന്നും ഉപദേശം രൂപീകരിക്കുകയാണ്. ബൈബിള്‍ വ്യാഖ്യാന നിയമങ്ങളുടെ അടിസ്ഥാന തത്വമെങ്കിലും അറിയാമായിരുന്നെങ്കില്‍ അദ്ദേഹം ഇപ്രകാരം ഒരു വിഡ്ഢിത്തരത്തിനു മുതിരുമായിരുന്നില്ല. നാഴികയ്ക്ക് നാല്പതു വട്ടം ന്യായപ്രമാണത്തെക്കുറിച്ച് പറയുന്ന ശ്രീ.മുഹമ്മദ്‌ ഈസാ ഇവിടെ ദാവീദിന്‍റെ കാര്യവും അതിനു മുന്‍പ്‌ അബ്രഹാമിന്‍റേയും യാക്കോബിന്‍റേയും  കാര്യങ്ങളും മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ രാജധര്‍മ്മം എന്താണെന്ന് ദൈവം ന്യായപ്രമാണത്തില്‍  പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അദ്ദേഹം മന:പൂര്‍വ്വം മിണ്ടുന്നതേയില്ല. നമുക്ക്‌ അതൊന്നു പരിശോധിക്കാം:

 

“നിന്‍റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നീ ചെന്ന് അതിനെ കൈവശമാക്കി അവിടെ കുടിപാര്‍ത്ത ശേഷം: എന്‍റെ ചുറ്റുമുള്ള സകല ജാതികളേയും പോലെ ഞാന്‍ ഒരു രാജാവിനെ എന്‍റെ മേല്‍ ആക്കുമെന്നു പറയുമ്പോള്‍ നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്‍റെ മേല്‍ ആക്കണം; നിന്‍റെ സഹോദരന്മാരുടെ ഇടയില്‍ നിന്നു ഒരുത്തനെ നിന്‍റെ മേല്‍ രാജാവക്കണം; നിന്‍റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്‍റെ മേല്‍ ആക്കിക്കൂടാ. എന്നാല്‍ അവനു കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സാമ്പാദിക്കേണ്ടതിനു ജനം മിസ്രയീമിലേക്കു മടങ്ങിപ്പോകുവാന്‍ അവന്‍ ഇടവരുത്തരുത്; ഇനി മേല്‍ ആ വഴിക്ക് തിരിയരുത് എന്ന് യഹോവ നിങ്ങളോട് കല്പിച്ചിട്ടു ണ്ടല്ലോ. അവന്‍റെ ഹൃദയം തെറ്റിപ്പോകാതിരിപ്പാന്‍ അനേകം ഭാര്യമാരെ അവന്‍ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സാമ്പാദിക്കയും അരുത്. അവന്‍ തന്‍റെ രാജാസനത്തില്‍ ഇരിക്കുമ്പോള്‍ ലേവ്യരായ പുരോഹിതന്മാരുടെ പക്കല്‍ നിന്നും ഈ ന്യായപ്രമാണം വാങ്ങി അതിന്‍റെ ഒരു പകര്‍പ്പ്‌ ഒരു പുസ്തകത്തില്‍ എഴുതിയെടുക്കണം. ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവന്‍ പ്രമാണിച്ചു നടന്നു തന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിനു അത് അവന്‍റെ കൈവശം ഇരിക്കയും അവന്‍റെ ഹൃദയം സഹോദരന്മാര്‍ക്ക് മീതെ അഹങ്കരിച്ചുയരാതെയും അവന്‍ കല്പന വിട്ടു ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്‍റെ പുത്രന്മാരും യിസ്രായേലിന്‍റെ ഇടയില്‍ ദീര്‍ഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവന്‍ തന്‍റെ ആയുഷ്ക്കാലമൊക്കെയും അത് വായിക്കയും വേണം” (ആവ.17:14-20)

 

ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ഈ രാജധര്‍മ്മത്തില്‍ ദൈവം വ്യക്തമായി കൊടുത്തിരിക്കുന്ന ഒരു കല്പനയാണ് “അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്” എന്നുള്ളത്. അക്കാര്യത്തെക്കുറിച്ച് ശ്രീ.മുഹമ്മദ്‌ ഈസാ അര്‍ത്ഥഗര്‍ഭമായ മൌനം പുലര്‍ത്തുകയാണ്. ബൈബിള്‍ ഉടനീളം നാം പരിശോധിച്ചാല്‍ രണ്ടു വിധത്തില്‍ ദൈവം തന്‍റെ ഹിതം അനുവദിക്കുന്നതായി നമുക്ക്‌ കാണാന്‍ കഴിയും. ഒന്ന്, ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ഹിതം. രണ്ടു ദൈവത്തിന്‍റെ അനുവദനീയ ഹിതം. നമ്മുടെ നന്മക്ക് വേണ്ടി ദൈവം ഒരുക്കിയിരിക്കുന്ന കാര്യങ്ങളെ നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ ദൈവം പൂര്‍ണ്ണ മനസ്സോടെ അനുവദിക്കുക എന്നതാണ് സമ്പൂര്‍ണ്ണ ഹിതം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നമുക്ക് ദൂരവ്യാപകമായി ദോഷം ഉളവാക്കുന്നതാണ് എന്നറിഞ്ഞു ദൈവം നിരോധിച്ച കാര്യങ്ങളെ നമ്മുടെ ഒടുങ്ങാത്ത ആഗ്രഹത്താല്‍ ദൈവമുമ്പാകെ വെച്ച് പ്രാര്‍ത്ഥിക്കുന്നതിന്‍റെ ഫലമായി ദൈവം അനുവദിച്ചു തരുന്നതാണ് ദൈവത്തിന്‍റെ അനുവദനീയ ഹിതം. അനുവദനീയ ഹിതത്തില്‍ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ ആ കാര്യത്തെവെച്ച് ഉപദേശം രൂപീകരിക്കാനോ സ്ഥാപിക്കാനോ പാടില്ല എന്നുള്ളത് എല്ലാ ബൈബിള്‍ വ്യാഖ്യാതാക്കളും അംഗീകരിച്ചിട്ടുള്ളതാണ്.

 

ദൈവത്തിന്‍റെ അനുവദനീയ ഹിതത്തിന് ഒരുത്തമോദാഹരണം ഹിസ്കീയാ രാജാവിന്‍റെ കാര്യത്തില്‍ നമുക്ക്‌ കാണാം. ഹിസ്കീയാവിനു മരിക്കത്തക്ക രോഗം ബാധിച്ചു. യെശയ്യാ പ്രവാചകന്‍ അവന്‍റെ അടുക്കല്‍  വന്നു ‘നീ മരിച്ചുപോകും; ശേഷിക്കയില്ല’ എന്ന് വ്യക്തമായി അറിയിക്കുകയും ചെയ്തു. എന്നാല്‍ ഹിസ്കീയാവു യഹോവയോടു നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. അതിന്‍റെ ഫലമായി അവന്‍റെ ആയുസ്സ്‌ 15 വര്‍ഷം നീട്ടിക്കിട്ടി (2.രാജാ.20:1-11; യെശയ്യാ.38:1-8).

 

ഇത് നല്ലൊരു കാര്യമായി മാനുഷിക ദൃഷ്ടിയില്‍ തോന്നിയാലും പിന്നീട് ഇതു മൂലം രണ്ടു വിധത്തിലുള്ള ദോഷങ്ങള്‍ ഉണ്ടായതായി കാണാം. ഹിസ്കീയാവിന്‍റെ അസുഖം മാറിയതായി അറിഞ്ഞ ബാബേല്‍ രാജാവായ മെരോദക്-ബലദാന്‍ എഴുത്തും സമ്മാനവും ഹിസ്കീയാവിനു കൊടുത്തയച്ചു. ഹിസ്കീയാവു അവര്‍ക്ക്‌ “തന്‍റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ആയുധശാല ഒക്കെയും തന്‍റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്‍റെ രാജധാനിയിലും തന്‍റെ ആധിപത്യത്തില്‍ പെട്ട സകലത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് യഹോവയ്ക്കു അനിഷ്ടകരം ആയിരുന്നതിനാല്‍ യഹോവയില്‍ നിന്നുള്ള ശാപം അവനു കിട്ടി. “നിന്‍റെ രാജധാനിയില്‍ ഉള്ളതൊക്കെയും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു! നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്‍റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്‍റെ രാജധാനിയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നാണു യെശയ്യാ പ്രവാചകനിലൂടെ യഹോവ അവനെ അറിയിച്ചത് (യെശയ്യാ.39:1-8; 2.രാജാ.20:12-19).

 

രണ്ടാമത്തെ കാര്യം അവനു അധികമായി നീട്ടിക്കിട്ടിയ 15 വര്‍ഷത്തിനുള്ളില്‍ അവനു മനശ്ശെ എന്ന് പേരുള്ള ഒരു മകന്‍ ജനിച്ചു എന്നുള്ളതാണ്. യെഹൂദ്യാ രാജ്യത്തിലെ ഏറ്റവും ദുഷ്ടനായ രാജാവായിരുന്നു മനശ്ശെ. അവനെപ്പോലെ ദുഷ്ടനായ മറ്റൊരു രാജാവ്‌ യെഹൂദ്യയില്‍ ഉണ്ടായിട്ടില്ല. അവനെക്കുറിച്ച് ദൈവവചനം സാക്ഷ്യം പറയുന്നത് ഇപ്രകാരമാണ്: “യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാന്‍ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു” (2.രാജാ.21:9). മനശ്ശെയുടെ മകന്‍ ആമോന്‍, അവന്‍റെ മകന്‍ യോശീയാവ്, അവന്‍റെ മകന്‍ യെഹോവാഹാസ്‌, അവ ന്‍റെ സഹോദരന്‍ യെഹോയാഖീം രാജാവായിരിക്കുന്ന സമയത്താണ് യെഹൂദ്യാ അടിമയായി ബാബേലിലേക്കു പോകേണ്ടി വരുന്നത്. അതായത് മനശ്ശെക്കു ശേഷം മൂന്നു തലമുറ കഴിഞ്ഞാണ് അവര്‍ പ്രവാസികളായി പോകുന്നത്. ദൈവം യെഹൂദ്യയെ ബാബേല്‍ പ്രവാസത്തിലേക്കു കൊണ്ടുപോയതിന്‍റെ കാരണം പറയുന്നത് ഇങ്ങനെയാണ്: “മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്‍റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു. അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാന്‍ യഹോവക്കു മനസ്സായില്ല” (2.രാജാ.24:3,4) തലമുറകള്‍ മൂന്ന് കഴിഞ്ഞിട്ടും മനശ്ശെ ചെയ്ത പാതകങ്ങള്‍ ക്ഷമിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ അതിന്‍റെ കാഠിന്യം നമുക്ക്‌ മനസ്സിലാക്കാമല്ലോ. ഇങ്ങനെയൊരു മകന്‍ ജനിക്കാന്‍ കാരണമായത് ഹിസ്കീയാവിനു നീട്ടിക്കിട്ടിയ 15 വര്‍ഷങ്ങളായിരുന്നു എന്ന് ഗ്രഹിക്കുമ്പോഴാണ് ഹിസ്കീയാവു ദൈവത്തിന്‍റെ ഹിതത്തിന് മീതെ തന്‍റെ ഹിതം വെച്ച് പ്രാര്‍ത്ഥിക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് നാം മനസ്സി ലാക്കുന്നത്.

 

ഇപ്രകാരമുള്ള മറ്റൊരു കാര്യമാണ് യിസ്രായേലിന് രാജാവുണ്ടാകുന്നതില്‍ നാം കാണുന്നത്. ദൈവം ആഗ്രഹിച്ചത്‌ താന്‍ തന്നെ തന്‍റെ ജനത്തിനു രാജാവായിരിക്കണം എന്നാണ് (1.ശമു.8:7). എന്നാല്‍ യിസ്രായേല്‍ ജനം ആഗ്രഹിച്ചത്‌ ജാതികളെപ്പോലെ തങ്ങള്‍ക്ക് ഒരു രാജാവ് വേണം എന്നും. ഒരു രാജാവുണ്ടായാലുള്ള ദോഷം എന്തൊക്കെയായിരിക്കും എന്ന് അവര്‍ക്ക്  മുന്നറിയിപ്പ് കൊടുത്ത ശേഷം (1.ശമു.8:10-22) ദൈവം ശമുവേലിനോട് പറയുന്നത് അവര്‍ക്ക്‌ ഒരു രാജാവിനെ വാഴിച്ചു കൊടുക്കാനാണ്. രാജാവുണ്ടായതിനു ശേഷം യിസ്രായേല്‍ രാജ്യം രണ്ടായി വിഭാഗിക്കപ്പെട്ടു, രാജാക്കന്മാര്‍ ജനത്തെക്കൊണ്ട് പാപം ചെയ്യിച്ചു, ജനം ഊഴിയ വേലക്കാരായി പോകേണ്ടി വന്നു, അവര്‍ യഹോവയോടു നിലവിളിച്ചെങ്കിലും യഹോവ അവരുടെ നിലവിളി കേട്ടില്ല.

 

ഈ രണ്ടു ഉദാഹരണങ്ങള്‍ ഇവിടെ നല്‍കിയത് എന്തിനാണെന്ന് വച്ചാല്‍, ദൈവം തന്‍റെ അനുവദനീയ ഹിതത്തില്‍ എന്തെങ്കിലും അനുവദിച്ചിട്ടുണ്ട് എന്ന് ബൈബിളില്‍ കണ്ടാല്‍ അത് ബൈബിളിന്‍റെ നിയമമായി പരിഗണിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കാനാണ്. അങ്ങനെ ദൈവം അനുവാദം നല്‍കിയിട്ടുള്ളവര്‍ ഒക്കെ അതിന്‍റെ അനന്തരഫലവും അനുഭവിച്ചിട്ടുണ്ട്. അബ്രഹാം സാറയുടെ വാക്ക് കേട്ട് പ്രവര്‍ത്തിച്ചതിന്‍റെ അനന്തരഫലം ഇന്നും ലോകം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ദാവീദിനു പല ഭാര്യമാരിലുണ്ടായ മക്കള്‍ അധികാരത്തിനു വേണ്ടി തമ്മില്‍തല്ലുകയും അന്യോന്യം കൊല്ലുകയും ഏറ്റവും മ്ലേച്ഛമായത് പ്രവര്‍ത്തിക്കു കയും ചെയ്തു.

 

ബഹുഭാര്യാത്വം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായി പരിഗണിക്കേണ്ടത് വിവാഹം എന്ന വ്യവസ്ഥ ദൈവം ഭൂമിയില്‍ സ്ഥാപിച്ചപ്പോള്‍ പറഞ്ഞ നിയമങ്ങള്‍ ആയിരിക്കണം. അതിനു നാം ഉല്പത്തി പുസ്തകത്തിന്‍റെ രണ്ടാം അധ്യായത്തിലേക്ക് പോകണം. അവിടെ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍ അവക്കു എന്തു പേരിടുമെന്നു കാണ്മാന്‍ അവന്‍റെ മുമ്പില്‍ വരുത്തി; സകല ജീവജന്തുക്കള്‍ക്കും മനുഷ്യന്‍ ഇട്ടതു അവക്കു പേരായി; മനുഷ്യന്‍ എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെ അടുക്കല്‍ കൊണ്ടു വന്നു. അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്‍റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്‍റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും” (ഉല്‍പ.2:18-24) എന്ന് അരുളിച്ചെയ്തു.

 

ദൈവം പുരുഷന് ഉണ്ടാക്കികൊടുത്തത് തക്കതുണകളെയല്ല, തുണയെ ആണു. ബഹുഭാര്യാത്വം ദൈവത്തിന്‍റെ പദ്ധതിയില്‍ ഉണ്ടായിരുന്നെങ്കില്‍ അതനുവദിക്കാന്‍ പറ്റിയ ഏറ്റവും ഉചിതമായ സമയം ആദ്യമനുഷ്യരുടെ സൃഷ്ടിപ്പിന്‍റെ കാലത്തായിരുന്നു എന്ന് കാണാന്‍ വിഷമമില്ല. കാരണം, ജനങ്ങള്‍ ഭൂമിയില്‍ പെറ്റുപെരുകേണ്ടത് ആവശ്യമായിരുന്ന കാലം അതായിരുന്നല്ലോ. മനുഷ്യന്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു വാഴുക എന്നതായിരുന്നു ദൈവത്തിന്‍റെ പദ്ധതി എന്ന് ഉല്‍പ.1:22,28 വാക്യങ്ങളില്‍ വ്യക്തമാക്കുന്നുമുണ്ട്. കുറെ ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കില്‍ ജനസംഖ്യ പെട്ടെന്ന് വര്‍ദ്ധിക്കുമായിരുന്നു. എന്നാല്‍ ദൈവം ആദാമിന് ഒരു തുണയെ മാത്രമേ നല്‍കിയുള്ളൂ എന്നതുതന്നെ ‘ഒരുവന് ഒരുത്തി’ എന്നതാണ് ദൈവത്തിന്‍റെ പദ്ധതി യിലുള്ള കാര്യം എന്ന് വ്യക്തമാക്കുന്നു! മാത്രമല്ല, ഒരുവന് ഒരുത്തി എന്ന തത്വത്തില്‍ മാത്രമേ ഭാര്യാഭര്‍ത്താക്കന്മാര്‍ ഏകദേഹമായിത്തീരുകയുള്ളൂ. ഒരുവന് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവന്‍ അവരോരുത്തരുടെയും ദേഹത്തിന്‍റെ അംശമായി മാറുകയാണ്. ഫലത്തില്‍ ഒരു പുരുഷനും ഒരു സ്ത്രീയും തമ്മില്‍ ഏകദേഹമായിത്തീരുക എന്ന ദൈവികപദ്ധതി നിറവേറുകയില്ല എന്ന് സാരം. മാത്രമല്ല, “പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും” എന്നാണ് പറഞ്ഞത്, അല്ലാതെ “പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യമാരോടു പറ്റിച്ചേരും” എന്നല്ല. ആദ്യമായി രണ്ടു ഭാര്യമാരെ എടുത്തത് ആദ്യത്തെ കൊലപാതകിയായ ശപിക്കപ്പെട്ട കയീന്‍റെ  സന്തതി പരമ്പരയില്‍ വരുന്ന ലാമെക്‌ ആണ് (ഉല്‍പ.4:19). അതുതന്നെ തെളിയിക്കുന്നുണ്ട് ബഹുഭാര്യാത്വം ദൈവീകമല്ല, സാത്താന്യമാണ് എന്ന്. ഇന്നും ലോകത്ത് സാത്താന്‍റെ അനുയായികള്‍ക്ക് മാത്രമേ ബഹുഭാര്യാത്വത്തെ തങ്ങളുടെ മതത്തിന്‍റെ നിയമമായി അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂ.

 

ഇനി നമുക്ക് ശ്രീ.മുഹമ്മദ്‌ ഈസാ എഴുതിയ ഈ വാക്യം ഒന്ന് പരിശോധിക്കാം:

 

മോശയുടെ ന്യായപ്രമാണത്തിലെ ഒരു നിയമം ഇങ്ങനെയാണ്. “ഒരാള്‍ രണ്ടാമത് വിവാഹം ചെയ്യുമ്പോള്‍ ആദ്യഭാര്യയ്ക്ക് ഭക്ഷണം, വസ്ത്രം, വൈവാഹിക ആവശ്യം എന്നിവ കുറയ്ക്കരുത്.” (പുറപ്പാട് 21:10)

 

ഇങ്ങനെയൊരു വാക്യം ബൈബിളില്‍ നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയില്ല. ബൈബിളില്‍ ഉള്ളത് ഇപ്രകാരമാണ്: “അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാല്‍ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറക്കരുതു.” ഇവിടെ ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നത് പോലെ രണ്ടാമത് വിവാഹം ചെയ്യുക, ആദ്യഭാര്യ തുടങ്ങിയ പദങ്ങള്‍ ഇല്ല. നമ്മുടെ ഉപബോധമനസ്സിലേക്ക് രണ്ടാം വിവാഹം, ആദ്യഭാര്യ തുടങ്ങിയ പദങ്ങള്‍ കടത്തി വിടുമ്പോള്‍ ബൈബിള്‍ ഇതിനെ അംഗീകരിക്കുന്നു എന്ന് നാം അറിയാതെ തന്നെ ചിന്തിച്ചു പോകും എന്ന് ശ്രീ.മുഹമ്മദ്‌ ഈസാക്ക് അറിയാം. അതുകൊണ്ടാണ് ഇങ്ങനെയുള്ള തന്ത്രം അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ദൈവവചനത്തെ തന്‍റെ ഇഷ്ടപ്രകാരം വളച്ചൊടിക്കുന്നത് അദ്ദേഹത്തിന്‍റെ പതിവ് രീതിയാണ്. ഏതായാലും ഈ വാക്യത്തിന്‍റെ പശ്ചാത്തലം മനസ്സിലാക്കി വേണം ഇതിനെ വ്യാഖ്യാനിക്കേണ്ടത്. അതിന്‍റെ പശ്ചാത്തലം പുറ.21:7-11 വരെയുള്ള വാക്യങ്ങളില്‍ കാണാം:

 

“ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാര്‍ പോകുന്നതു പോലെ പോകരുതു. അവളെ തനിക്കു വിവാഹത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാല്‍ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാന്‍ അവന്നു അധികാരമില്ല. അവന്‍ അവളെ തന്‍റെ പുത്രന്നു നിയമിച്ചു എങ്കില്‍ പുത്രിമാരുടെ ന്യായത്തിന്നു തക്കവ ണ്ണം അവളോടു പെരുമാറേണം.അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാല്‍ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറെക്കരുതു. ഈ മൂന്നു കാര്യവും അവന്‍ അവള്‍ക്കു ചെയ്യാതിരുന്നാല്‍ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.”

 

ഇവിടെ വിവാഹം കഴിച്ച ഒരു വ്യക്തിയോട് ഇടപെടുന്ന കാര്യമല്ല പറഞ്ഞിരിക്കുന്നത്.

 

“”” യജമാനന്‍ അവള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കിയശേഷം”””

 

വിവാഹം കഴിച്ചതിനു ശേഷം എന്നല്ല പറഞ്ഞരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

 

“””അവളെ തന്‍റെ പുത്രനു ഭാര്യയായി നിശ്ചയിച്ചാല്‍ “””

 

തന്‍റെ പുത്രന് ഭാര്യയായി എടുത്താല്‍ എന്നല്ല, നിശ്ചയിച്ചാല്‍ എന്നാണ് പറഞ്ഞിരിക്കുന്നതു, ശ്രദ്ധിച്ചു കാണുമല്ലോ. വിവാഹ വാഗ്ദാനം നല്‍കിയ ഒരു അടിമ സ്ത്രീയെ വിവാഹം കഴിക്കാതെ ഒരുവന്‍ പിന്മാറിയാല്‍ അവളെ പിന്നെയും അടിമയായി പരിഗണിക്കരുത്. അവന്‍ വേറെ ഒരുവളെ വിവാഹം കഴിച്ചാല്‍ ഇവളെ അടിമയായി പിന്നെയും വില്‍ക്കാന്‍ നോക്കരുത്, സ്വതന്ത്രയായി വിട്ടയക്കണം.

 

ഒരുത്തന്‍ മകന് വേണ്ടി തന്‍റെ കൈവശമുള്ള അടിമ സ്ത്രീയെ ഭാര്യയായി എടുക്കാന്‍ നിശ്ചയിച്ചിട്ടു പിന്മാറിയാല്‍ അവന്‍ ചെയ്യേണ്ട കാര്യമാണ് പിന്നെ പറഞ്ഞിരിക്കുന്നത്. അവളെ പിന്നെ അടിമയായി പരിഗണിക്കരുത്, മകളെപ്പോലെ പരിഗണിക്കണം. മകന്‍ വേറെ ഒരുവളെ വിവാഹം കഴിച്ചാല്‍ ഇവളെ പിന്നെ അടിമയായി വില്‍ക്കാതെ സ്വതന്ത്രയായി വിട്ടയക്കേണ്ട കാര്യമാണ് പറഞ്ഞിരിക്കുന്നത്. മനസ്സിരുത്തി വായിക്കാതെ വിമര്‍ശിക്കാന്‍ വേണ്ടി വായിക്കുന്നതിന്‍റെ പ്രശ്നങ്ങളാണ് ഇതെല്ലാം. എന്നാല്‍ ശ്രീ.മുഹമ്മദ്‌ ഈസാ രണ്ടാം വിവാഹം, ആദ്യഭാര്യ എന്നൊക്കെ പറഞ്ഞു ഇത് യിസ്രായേലില്‍ വിവാഹത്തെ സംബന്ധിച്ച് നിലനിന്നിരുന്ന പൊതുനിയമമാണ് എന്ന ധാരണയാണ് വായനക്കാരില്‍ എത്തിക്കുന്നത്. ഇദ്ദേഹത്തെപ്പോലെയുള്ള കള്ളനാണയങ്ങളെ തുറന്നു കാണിക്കുന്ന കാര്യത്തില്‍  ക്രിസ്ത്യാനികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്‌ .

 

മുന്‍കാലപ്രവാചകന്മാരില്‍ ആരെങ്കിലുമോ, യേശുവോ ബഹു ഭാര്യത്വത്തെയോ, അടിമ സമ്പ്രദായത്തെയോ വിലക്കിയിട്ടില്ല. വ്യഭിചാരത്തെ മ്ളേച്ഛമായി കാണുകയും കഠിനമായ ശിക്ഷാരീതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്ന ഇവര്‍, ഒരിക്കലും ബഹുഭാര്യത്വത്തെ വ്യഭിചാരമായി വിലയിരുത്തിയില്ല.

 

പ്രവാചകന്മാര്‍ക്ക് നിയമം കൊണ്ടുവരാനുള്ള അവകാശമില്ല എന്ന ലളിത സത്യം പോലും ബൈബിള്‍ സ്റ്റഡി നടത്തുന്ന ഈ പണ്ഡിതമ്മന്യനറിയില്ലേ? മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രത്തില്‍ ആകെ രണ്ടേ രണ്ടു പേര്‍ മാത്രമേ നിയമം കൊണ്ടുവന്നിട്ടുള്ളൂ, മോശെയും യേശുക്രിസ്തുവും. മോശെ കൊണ്ടുവന്ന ന്യായപ്രമാണത്തിന്‍റെ പ്രചാരകര്‍ മാത്രമായിരുന്നു യോഹന്നാന്‍ സ്നാപകന്‍ വരെയുള്ള പില്‍ക്കാല പ്രവാചകന്മാര്‍ . അവര്‍ക്ക്‌ ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കാര്യങ്ങള്‍ വിലക്കാനോ അനുവദിക്കാനോ കഴിയുകയില്ലായിരുന്നു. അതുകൊണ്ടുതന്നെ സ്നാപകയോഹന്നാന്‍ വരെയുള്ള മുന്‍കാല പ്രവാചകന്മാരില്‍ മോശെ ഒഴികെയുള്ള ആര്‍ക്കും എന്തെങ്കിലും കാര്യങ്ങള്‍ വിലക്കാന്‍ കഴിയില്ല എന്നിരിക്കെ അവര്‍ ബഹു ഭാര്യത്വത്തെയോ, അടിമ സമ്പ്രദായത്തെയോ വിലക്കിയിട്ടില്ല എന്ന് പറയുന്നത് എന്ത് യുക്തിയുടെ പുറത്താണ്? വിലക്കേണ്ടയാള്‍ മോശെയാണ്. മോശെ ന്യായപ്രമാണത്തില്‍ എവിടെയെങ്കിലും ബഹുഭാര്യാത്വം അനുവദിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. മോശെ അനുവദിച്ചിട്ടുള്ളത് പരമാവധി ഒരുത്തിയെ വിവാഹമോചനം നടത്തി വേറെ ഒരുവളെ വിവാഹം കഴിക്കാം എന്ന് മാത്രമാണ്. അപ്പോഴും അവനു ഒരു ഭാര്യ മാത്രമേ ഉണ്ടാകുന്നുള്ളൂ. അല്ലാതെ ഒരേ സമയത്ത് നാല് ഭാര്യമാരെ അനുവദിച്ചിട്ടില്ല, എനിക്ക് മറ്റുള്ളവരേക്കാള്‍ പ്രത്യേക അവകാശങ്ങള്‍ കൂടുതലുണ്ട് എന്ന് പറഞ്ഞു മോശെ ഒരു ഡസനിലധികം പേരെ വിവാഹം കഴിച്ചിട്ടുമില്ല, മുഹമ്മദ്‌ ചെയ്തത് പോലെ.

 

ഇനി യേശുക്രിസ്തു ഈ വിഷയത്തെ സംബന്ധിച്ച് എന്ത് പറഞ്ഞിട്ടുണ്ടെന്ന് നോക്കാം. മോശെ വിവാഹമോചനത്തിനുള്ള അനുവാദം നല്‍കിയത് പോലും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ഹിതത്തില്‍ ഉള്‍പ്പെട്ട കാര്യമല്ല എന്നാണ് കര്‍ത്താവ് പറഞ്ഞത്. അത് യിസ്രായേല്‍ മക്കളുടെ ഹൃദയ കാഠിന്യം നിമിത്തം അനുവദിച്ച കാര്യമാണ് എന്ന് കര്‍ത്താവ് എടുത്തു പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ഈ കാര്യത്തെക്കുറിച്ചുള്ള ചോദ്യം കര്‍ത്താവിന്‍റെ അടുത്തു ചോദിക്കപ്പെട്ടപ്പോള്‍ കര്‍ത്താവ് മോശെയുടെ ന്യായപ്രമാണത്തില്‍ നിന്നല്ല, ഉല്‍പ്പത്തി പുസ്തകത്തില്‍ മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചുള്ള ഭാഗം പരാമര്‍ശിച്ചു കൊണ്ടാണ് മറുപടി കൊടുത്തത്. നമുക്കതൊന്നു പരിശോധിക്കാം:

 

“പരീശന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. അതിന്നു അവന്‍ “സൃഷ്ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും അതു നിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു. അവര്‍ അവനോടു: എന്നാല്‍ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാന്‍ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു. അവന്‍ അവരോടു: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്ത മത്രെ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചതു; ആദിയില്‍ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴി ക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു” (മത്താ.19:3-9)

 

ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നത് യേശു അടക്കമുള്ളവര്‍ ഒരിക്കലും ബഹുഭാര്യത്വത്തെ വ്യഭിചാരമായി വിലയിരുത്തിയില്ല എന്നാണ്. എന്നാല്‍ ദൈവവചനം പറയുന്നത് ബഹുഭാര്യാത്വം തന്നെ വേണമെന്നില്ല, ഭാര്യയെ ഉപേക്ഷിച്ചു വേറെ ഒരുവളെ വിവാഹം കഴിച്ചാല്‍ അത് വ്യഭിചാരമാണെന്ന് യേശു ക്രിസ്തു പഠിപ്പിച്ചു എന്ന സത്യമാണ്. മാത്രമല്ല, ഗിരി പ്രഭാഷണത്തില്‍ കര്‍ത്താവ് പഠിപ്പിച്ചത് “സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” എന്നാണ്. ഇത്ര കര്‍ക്കശമായ വിധത്തിലാണ് കര്‍ത്താവ് ഇക്കാര്യം പഠിപ്പിച്ചത് എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ, ആത്മീയത എന്തെന്ന് തിരിച്ചറിയാതെ തിക ച്ചും ജഡിക ഇച്ഛകള്‍ക്കനുസരിച്ച് ജീവിതം ആടിത്തീര്‍ത്ത മുഹമ്മദിനെ വെള്ളപൂശാനും തങ്ങളുടെ മതം പ്രചരിപ്പിക്കാനും വേണ്ടി ഇവരൊ ക്കെ എന്തിനാണ് ഇങ്ങനെ നിന്ദ്യമായ വിധത്തില്‍ ബൈബിളിലെ ഉപ ദേശ സത്യങ്ങളെ വളച്ചൊടിച്ചു വികൃതമാക്കുന്നത്? ഉളുപ്പ് എന്ന് പറയുന്ന സംഗതി അല്‍പമെങ്കിലും അവശേഷിച്ചിട്ടുള്ളവര്‍ക്ക് ഇങ്ങ നെയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു!

 

ഇപ്രകാരം ഭൂമിയില്‍ ഒരു പുരുഷന് ഭാര്യമാരെയും ദാസികളെയും ദൈവം അനുവദിച്ചിട്ടുണ്ട് എന്ന് ബൈബിളില്‍ വ്യക്തമാക്കുമ്പോള്‍, സ്വര്‍ഗത്തില്‍ ഒരു പുരുഷന് ധാരാളം സ്ത്രീകള്‍ നല്‍കപ്പെടും എന്ന് പറയുന്നത് വിമര്‍ശിക്കേണ്ടതുണ്ടോ? മാത്രമല്ല, പുരുഷന് ധാരാളം സ്ത്രീകളെ ലഭിക്കുമെങ്കില്‍ സ്ത്രീകള്‍ക്ക് ധാരാളം പുരുഷന്മാരെ ലഭിക്കാത്തത് അനീതിയല്ലേ എന്ന പ്രസ്താവന തികച്ചും വേദ വിരുദ്ധമാണ്. കാരണം ഭൂമിയിലും ഒരു സ്ത്രീയ്ക്ക് ഒരുസമയം ഒരു പുരുഷനെ മാത്രമേ ദൈവം അനുവദിച്ചിട്ടുള്ളൂ എന്നാണ് ബൈബിള്‍ വ്യക്തമാക്കുന്നത്. ഇതേ സംവിധാനം തന്നെ സ്വര്‍ഗത്തിലും നിലനിര്‍ത്തിയെന്നു പറയുമ്പോള്‍ അതില്‍ അനീതി കാണുന്നവര്‍ സ്വന്തം അജ്ഞത മാത്രമാണ് വെളിവാക്കുന്നത്.

 

ഇവിടെയാണ് കാര്യം കിടക്കുന്നത്. ബൈബിള്‍ പറയുന്നത് “പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു” (മത്താ.22:30) എന്നാണ്. എന്നാല്‍ മുഹമ്മദ്‌ വെളിപ്പെടുത്തിയ സ്വര്‍ഗ്ഗ ത്തില്‍ തുടുത്ത മാറിടമുള്ള ഹൂറികളും പവിഴനിറമുള്ള ബാലന്മാരും മദ്യവും മാസവും പഴങ്ങളും തേനും പാലും പച്ചവെള്ളവും എല്ലാം ഇഷ്ടം പോലെയുണ്ട്. ഭൂമിയിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന കാര്യങ്ങള്‍ എല്ലാം മുഹമ്മദ്‌ പറഞ്ഞ സ്വര്‍ഗ്ഗത്തില്‍ കിട്ടും. ആത്മീയമാ യ എന്തെങ്കിലും കാര്യം സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകും എന്ന് മുഹമ്മദ്‌ പറ ഞ്ഞതായി ഖുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ ഇവര്‍ നിന്ദിച്ചു പറയുന്ന അനുഗൃഹീത അപ്പൊസ്തലനായ പൗലോസ്‌ ദൈവരാജ്യത്തെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ ഇപ്രകാരമാണ്: “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ” (റോമ.14:17). ഈ ഒരു വാക്യത്തിന്‍റെ നൂറയലത്ത് വരാന്‍ മുഹമ്മദ്‌ പറഞ്ഞ സ്വര്‍ഗ്ഗത്തിന് കഴിയുകയില്ല എന്നറിയാവുന്ന ശ്രീ.മുഹമ്മദ്‌ ഈസാ തന്‍റെ വികൃതമായ ചിന്തകള്‍ക്ക്‌ അനുയോജ്യമായ വിധത്തില്‍ ബൈബിള്‍ വചനങ്ങളെ വളച്ചൊടിച്ചും വാക്കുകള്‍ സ്ഥാനത്ത് നിന്ന് മാറ്റിയും സന്ദര്‍ഭം നോക്കാതെ ഉദ്ധരിച്ചും ഇസ്ലാമിക സ്വര്‍ഗ്ഗം ബൈബിളില്‍ പറഞ്ഞിരിക്കുന്നത് പോലെയുള്ള സ്വര്‍ഗ്ഗമാണെന്നു സ്ഥാപിക്കാന്‍ നടത്തുന്ന വ്യര്‍ത്ഥ പരിശ്രമമാണ് ബൈബിള്‍ സ്റ്റഡി എന്ന പേരില്‍ ശ്രീ.എം.എം.അക്ബറിന്‍റെ വെബ്സൈറ്റില്‍ നടത്തുന്നത്. ബൈബിള്‍ പണ്ഡിതനായി ചമയുന്ന ശ്രീ.മുഹമ്മദ്‌ ഈസ ബൈബിളിനെ സംബന്ധിച്ച് അജ്ഞതയുടെ ക്ലാസ്സ് കയറ്റം കിട്ടിയ വ്യക്തിയാണ് എന്ന് മറ്റുള്ളവര്‍ക്ക് മുന്നില്‍ സ്വയം വെളിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്ന് മാത്രം പറഞ്ഞു ഈ ഭാഗം അവസാനിപ്പിക്കട്ടെ. (തുടരും…)

]]>
https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-4/feed/ 15
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 3) https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-3/ https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-3/#comments Sun, 24 Feb 2013 10:08:57 +0000 http://www.sathyamargam.org/?p=587 മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 3)

അനില്‍കുമാര്‍ വി അയ്യപ്പന്‍

(ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോ സ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹ മ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറി ന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസി കയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷന റി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹ ത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു:

 

ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

ബഹുഭാര്യത്വം, അടിമസ്ത്രീകള്‍, സ്വര്‍ഗത്തിലെ ഹൂറികള്‍…

 

സമ്പൂര്‍ണവിജയം ഉറപ്പിച്ചാണ് ഇസ്ലാമിക വിമര്‍ശകര്‍ ഈ വിഷയത്തി ലേക്ക് കടക്കുന്നത്. അല്ലാഹുവിന്റെ പരിശുദ്ധിയെയും, ഇസ്ലാമിന്റെ ഏകദൈവാദര്‍ശത്തെയും, പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെ യും, പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ ഈ ഒറ്റ വിഷയത്തില്‍ മുക്കിക്കളയാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അതിനാല്‍ തന്നെ യേശുക്രിസ്തുവിന്റെ ധാര്‍മികതയുടെ അളവുകോല്‍ ഉപയോ ഗിച്ചുകൊണ്ട് മുഹമ്മദ് ൃയെ വിലയിരുത്തിയാല്‍ ഇസ്ലാം തകര്‍ന്നു പോകുമോ അതോ, ഉയര്‍ന്നു തിളങ്ങുമോ എന്ന് പ്രമാണബദ്ധമായി നമുക്ക് പരിശോധിക്കാം.

 

നമുക്ക്‌ ശീ. മുഹമ്മദ്‌ ഈസാ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ അക്ഷരംപ്രതി വിശകലനം ചെയ്യാം. ഈ വിഷയത്തില്‍ മാത്രമല്ല, ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സമ്പൂര്‍ണ്ണ വിജയം ഉറപ്പിച്ചു തന്നെയാണ് ഞങ്ങള്‍ സംസാരിക്കാന്‍ നില്‍ക്കുന്നത്. കാരണം, മുസ്ലീങ്ങളുടെ കൈവശം ഇല്ലാത്ത ഒരു സംഗതി ഞങ്ങളുടെ കൈവശമുണ്ട്, മാറ്റമില്ലാത്ത ദൈവത്തിന്‍റെ തിരുവചനം. അത് മാത്രമേ ലോകത്ത് ആത്യന്തിക സത്യമായി നിലകൊള്ളുന്നുള്ളൂ. മറ്റുള്ള എല്ലാ സത്യങ്ങളും ആപേക്ഷികമാണ്. കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞു: “സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു” (യോഹ.17:17) അതിനു മുന്‍പ്‌ കര്‍ത്താവ് ഇപ്രകാരം കൂടി പറഞ്ഞിരു ന്നു: “നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു” (യോഹ.17:8,14) കര്‍ത്താവ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന മാറ്റമില്ലാത്ത ദൈവത്തിന്‍റെ വചനം ഞങ്ങളുടെ കൈവശം ഇരിക്കുന്ന കാലത്തോളം ലോകത്തെ ഏതു മതത്തിന്‍റെ തത്വസംഹിതകള്‍ക്കെതിരെയും ഞങ്ങ ള്‍ പോരാടാന്‍ നില്‍ക്കുന്നത് പരിപൂര്‍ണ്ണ വിജയം പ്രാപിച്ചുതന്നെയാ ണ്. കാരണം ലോകത്തെ ജയിച്ച കര്‍ത്താവ് ഞങ്ങളോടൊപ്പം ഉണ്ട്, അവന്‍ ഞങ്ങള്‍ക്ക് വേണ്ടി സമാപ്തി വരുത്തും എന്നുള്ള അവന്‍റെ വാഗ്ദത്തത്തില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

അല്ലാഹുവിന്റെ പരിശുദ്ധിയെയും, ഇസ്ലാമിന്റെ ഏകദൈവാദര്‍ശത്തെയും, പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെയും, പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ ഈ ഒറ്റ വിഷയത്തില്‍ മുക്കിക്കളയാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അതിനാല്‍ തന്നെ യേശുക്രിസ്തുവിന്റെ ധാര്‍മികതയുടെ അളവുകോല്‍ ഉപയോഗിച്ചുകൊണ്ട് മുഹമ്മദ് ൃയെ വിലയിരുത്തിയാല്‍ ഇസ്ലാം തകര്‍ന്നുപോകുമോ അതോ, ഉയര്‍ന്നു തിളങ്ങുമോ എന്ന് പ്രമാണബദ്ധമായി നമുക്ക് പരിശോധിക്കാം.

 

യേശുക്രിസ്തുവിന്‍റെ ധാര്‍മ്മികതയുടെ അളവുകോല്‍ വെച്ചുകൊണ്ട് മുഹമ്മദിനെ വിലയിരുത്താന്‍ മാത്രം ചങ്കൂറ്റം ഒരാള്‍ക്കുണ്ടാകണമെ ങ്കില്‍ അതിനു രണ്ടേരണ്ടു കാരണങ്ങള്‍ മാത്രമേയുള്ളൂ.

 

  1. അറിവില്ലായ്മ
  2. മനോവിഭ്രാന്തി

 

ശ്രീ.മുഹമ്മദ്‌ ഈസായെ കൊണ്ട് ഇങ്ങനെ ഒരുപ്രസ്താവന നടത്താന്‍ ഇടയാക്കിയത് ഇതില്‍ ഏതു കാരണമാണ് എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ. ആദ്യത്തെ കാരണമാണ് അദ്ദേഹത്തിനുള്ളതെങ്കില്‍ അതു മാറ്റി ത്തരാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അദ്ദേഹം സ്വസ്ഥമായ മനസ്സോടെ ഈ ലേഖനം വായിക്കണം എന്ന് മാത്രം.

 

ലോകത്തെ സകല മനുഷ്യരും ഒരുപോലെ അംഗീകരിക്കുന്ന വ്യക്തി പ്രഭാവമാണ് യേശുക്രിസ്തുവിന്‍റേത്. അനന്തതയില്‍ നിന്ന് അവനിയില്‍ അവതരിച്ച അനന്യവ്യക്തിത്വമാണ് അനുപമനായ യേശുക്രിസ്തു. അവനൊപ്പം പറയാനൊരാളുമില്ല, ഇത:പര്യന്തമുള്ള മനുഷ്യവര്‍ഗ്ഗത്തി ന്‍റെ ചരിത്രത്തില്‍ . അവനെപ്പോലെ ആര്‍ദ്രഹൃദയനായിട്ടുള്ളവന്‍, അവനെപ്പോലെ അധര്‍മ്മത്തിനെതിരെ പ്രതികരിച്ചവന്‍, അവനെപ്പോലെ പാപത്തെ വെറുത്തവന്‍, അവനെപ്പോലെ പാപികളെ സ്നേഹിച്ചവന്‍, അവനെപ്പോലെ കരുണാമയന്‍, അവനെപ്പോലെ സ്നേഹനിധി, അവനെപ്പോലെ നീതിക്കും ന്യായത്തിനും വേണ്ടി സംസാരിച്ചവന്‍, അവനെപ്പോലെ ദൈവിക സ്വഭാവങ്ങള്‍ വെളിപ്പെടുത്തിയവന്‍, അവനെപ്പോലെ പാപരഹിതന്‍, അവനെപ്പോലെ നിര്‍മ്മലന്‍, അവനെപ്പോലെ നിര്‍ദോഷന്‍, അവനെപ്പോലെ നിഷ്കളങ്കന്‍, അവനെപ്പോലെ പാപികളോടു വേര്‍പെട്ടവന്‍, അവനെപ്പോലെ പാപികള്‍ക്കു വേണ്ടി മരിച്ചവന്‍, അവനെപ്പോലെ മരണത്തെ ജയിച്ചു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റവന്‍, അവനെപ്പോലെ സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി പോയവന്‍, അവനെപ്പോലെ പിതാവിന്‍റെ സന്നിധിയില്‍ പക്ഷവാദം ചെയ്യുന്നവന്‍, നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ക്കാനായി ഞാന്‍ വീണ്ടും വരും എന്നരുളിച്ചെയ്ത ഞങ്ങളുടെ അരുമനാഥനെപ്പോലെ വേറെ ആരുണ്ട്‌ ഈ അവനീ മുഖത്ത്? ആരുമില്ല എന്നുള്ളത് ചരിത്രം അടിവരയിട്ടംഗീകരിക്കുന്ന അനശ്വരയാഥാര്‍ത്ഥ്യമാണ്. ചരിത്ര നിഷേധികള്‍ മാത്രമേ അവന് തുല്യനായി വേറെ ആരെങ്കിലും ഉണ്ടെന്നു പറയാന്‍ ധൈര്യപ്പെടു കയുള്ളൂ.

 

ശ്രീ.മുഹമ്മദ്‌ ഈസാ പറഞ്ഞിരിക്കുന്ന അവകാശവാദങ്ങള്‍ നമുക്കൊന്ന് അക്കമിട്ട്‌ പരിശോധിക്കാം:

  1. അല്ലാഹുവിന്റെ പരിശുദ്ധിയെയും,
  2. ഇസ്ലാമിന്റെ ഏകദൈവാദര്‍ശത്തെയും,
  3. പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെയും,
  4. പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ

 

എന്നാണല്ലോ അദ്ദേഹം ലേഖനത്തില്‍ പറഞ്ഞത്.

 

I. അല്ലാഹുവിന്‍റെ പരിശുദ്ധി എത്രത്തോളം ഉണ്ടെന്നു ഖുര്‍ആനും ഹദീസുകളും മറ്റും ഒരുവട്ടം വായിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സി ലാക്കാവുന്നതേയുള്ളൂ. ഖുര്‍ആനില്‍ അല്ലാഹു കൊടുത്തിരിക്കുന്ന ഒരു കല്പന നോക്കാം:

 

“നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാ മാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍ ) നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത്‌ പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ ) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.4:23)

 

ഈ കല്പനയില്‍ അല്ലാഹു പറയുന്നത് ‘നിങ്ങളുടെ ഭാര്യമാരുമായി നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല’ എന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു ചര്‍ച്ച അവരുടെ വെബ്സൈറ്റില്‍ നടന്നപ്പോള്‍ ശ്രീ. മുഹമ്മദ്‌ ഈസാ എതിരാളികളോട് പറഞ്ഞത് ‘വിവാഹം കഴിച്ച സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പേ വിവാഹമോചനം നേടിയാല്‍ ആ സ്ത്രീകളു ടെ മക്കളെ വിവാഹം കഴിച്ചാല്‍ കുറ്റമില്ല’ എന്നാണെന്നാണ്. ഈ വ്യാഖ്യാനത്തിനു എന്ത് തെളിവാണുള്ളത്, ഹദീസില്‍ എവിടെയെങ്കിലും ഇങ്ങനെയൊരു വ്യാഖ്യാനം നിങ്ങളുടെ പ്രവാചകനായ മുഹമ്മദ്‌ നല്‍കിയിട്ടുണ്ടോ എന്ന് എതിരാളികള്‍ ചോദിച്ചപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ആര്‍ക്കും മറുപടിയില്ലായിരുന്നു. വാസ്തവത്തില്‍ അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത് ‘നിങ്ങളുടെ മുന്‍ഭാര്യമാരുമായി നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍’ എന്നല്ല, ‘നിങ്ങളുടെ ഭാര്യമാരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍’ എന്നാണ്. അതിന്‍റെ അര്‍ത്ഥം അവര്‍ വിവാഹമോചനം ചെയ്യപ്പെട്ടവരല്ല, ഇപ്പോഴും ഭാര്യമാരായി ഇരിക്കുന്നവര്‍ തന്നെയാണ് എന്നത്രേ! ഒരു സ്ത്രീയെ വിവാഹം കഴിച്ചു അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെയിരുന്നാല്‍ അവളുടെ മക്കളുമായി വേഴ്ചയില്‍ ഏര്‍പ്പെടാം എന്ന് പറയുന്ന അല്ലാഹു ശ്രീ. മുഹമ്മദ്‌ ഈസായുടെ കണ്ണില്‍ പരിശുദ്ധനായിരിക്കും, പക്ഷേ ഞങ്ങളെപ്പോലുള്ളവരുടെ കണ്ണില്‍ ഇങ്ങനെയുള്ള കല്പന നല്‍കിയ ആള്‍ അധമനാണ്.

 

II. ഇസ്ലാമിന്‍റെ ഏകദൈവാദര്‍ശം. മുന്‍പ്‌ പറഞ്ഞ ചര്‍ച്ച നടന്ന പോസ്റ്റില്‍ ക്രിസ്ത്യാനികളുടെ പക്ഷത്തുനിന്നു മുസ്ലീങ്ങളോട് ചോദിച്ച ചോദ്യമാണ് “എന്താണ് ഏകത്വം? അതിന്‍റെ നിര്‍വചനം പറയുക, പ്രകൃതിയില്‍ നിന്നും ഒരു ഏകത്വത്തിന് ഒരു ഉദാഹരണം നല്‍കുകയും ചെയ്യുക” എന്നുള്ളത്. അതുവരെ ആ ചര്‍ച്ചയില്‍ വളരെ ആക്റ്റീവായി പങ്കെടുത്തു കൊണ്ടിരുന്ന ശ്രീ. മുഹമ്മദ്‌ ഈസാ അടക്കമുള്ള മുസ്ലീങ്ങള്‍ ഒറ്റയടിക്ക്‌ നിശ്ശബ്ദരായി. ഒരാളും അതിനു മറുപടി പറയാന്‍ നിന്നില്ല. ആഴ്ചകള്‍ക്ക് ശേഷം ഒരാള്‍ മറുപടി പറയാന്‍ വന്നപ്പോള്‍ അത് പുലിവാല് പിടിച്ചത് പോലെയുമായി. അദ്ദേഹം പറഞ്ഞ ഏകത്വ ത്തിന്‍റെ അര്‍ത്ഥവും ഉദാഹരണവും എകത്വത്തിനെയല്ല, ബഹുത്വത്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് എകത്വത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ച വ്യക്തി ചൂണ്ടിക്കാട്ടി മറുചോദ്യം ഉന്നയിച്ചപ്പോള്‍ അതിനു മറുപടി പറയാതെ ചോദ്യം ചോദിച്ചയാളെ അപഹസിക്കുകയും തെറി വിളിക്കുകയുമാണ് മുസ്ലീങ്ങള്‍ ചെയ്തത്. പറഞ്ഞു വന്നത്, എന്താണ് ഏകത്വം എന്നുപോലും അറിയാത്തവരാണ് എകത്വത്തെക്കുറിച്ചു വലിയ വായില്‍ സംസാരിക്കാന്‍ നില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം എന്നതാണ്. ഈ പ്രപഞ്ചത്തില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് ത്രിയേകത്വത്തിനുള്ള തെളിവുകള്‍ മാത്രമാണ്. ഇവര്‍ പറയുന്ന വിധത്തില്‍ എകത്വത്തിനുള്ള ഒരു തെളിവും നമുക്ക്‌ പ്രപഞ്ചത്തില്‍ കാണാന്‍ കഴിയില്ല. മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന വിധത്തിലുള്ള ഏകത്വം അല്ലാഹുവിനുണ്ടായിരുന്നെങ്കില്‍ അല്ലാഹു ഒന്നുകില്‍ വ്യക്തിത്വമില്ലാത്ത വ്യക്തിയായിരിക്കണം, അല്ലെങ്കില്‍ വെറും വ്യക്തിത്വം മാത്രമായി രിക്കണം. കാരണം, വ്യക്തിയും വ്യക്തിത്വവും രണ്ടാണ്. രണ്ടുകാര്യങ്ങള്‍ ഒരിടത്ത് സമ്മേളിച്ചു കൊണ്ടുള്ള ഐക്യത്തെയല്ല ഇവര്‍ ഏകത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യക്തിത്വം മാത്രമല്ല, ഗുണങ്ങളും സ്വഭാവങ്ങളും അല്ലഹുവിനുണ്ടാകാന്‍ പാടില്ല. ഇതെല്ലാം ഉണ്ടെങ്കില്‍ ഒരാളില്‍ത്തന്നെ പലവിധ സ്വഭാവഗുണങ്ങള്‍ ഒന്ന് ചേര്‍ന്നുള്ള ഏകത്വമാണ് അഥവാ ബഹുത്വമുള്ള ഏകത്വമാണ്. ഇങ്ങനെയൊരു ഏകത്വത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്നുള്ള ബഹുത്വമുള്ള ഏകത്വത്തെ അംഗീകരിക്കാന്‍ കഴി യാത്തവര്‍ക്ക്‌ ഈ ഏകത്വം എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുക?

 

III. പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെയും

 

ഖുര്‍ആന്‍ പരിശുദ്ധമാണ് എന്നുള്ള അവകാശവാദം തന്നെ പൊള്ളയാണ്. കാരണം, ഇന്നും ലോകമെമ്പാടും അനേക നിരപരാധികളുടെ രക്തം ദിനേന ഒഴുക്കുന്നതിനു മുസ്ലീം തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നത് ഖുര്‍ആനാണ്. യെഹൂദനേയും ക്രിസ്ത്യാനിയേയും ബഹുദൈവാരാധകനെയും മിത്രങ്ങളാക്കി വെക്കരുതെന്നു (സൂറാ. 5:51) അതിന്‍റെ അനുയായികള്‍ക്ക് കല്പന കൊടുത്തിട്ടുള്ള ഖുര്‍ആന്‍, മുഹമ്മദിനെ എതിര്‍ക്കുന്നവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്നും മുറിച്ചു കളയണം (സൂറാ.5:33) എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ള ഖുര്‍ആന്‍, അമുസ്ലീങ്ങളുടെ പൌരാവകാശം നിഷേധിച്ചിട്ടുള്ള ഖുര്‍ആ ന്‍, സമൂഹത്തില്‍ അക്രമത്തിന് ബീജാവാപം ചെയ്തിട്ടുള്ള ഖുര്‍ആന്‍ ! ഇതെങ്ങനെ പരിശുദ്ധമാകും? ഈ പുസ്തകം എവിടെയെല്ലാം എത്തിയിട്ടുണ്ടോ, അവിടെയെല്ലാം മനുഷ്യരുടെ സ്വതന്ത്ര ചിന്തയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു അത് അടക്കം ചെയ്തിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാം എത്തിയോ അവിടെയുള്ള മനുഷ്യരുടെ ശാസ്ത്ര ബോധത്തെ അത് നൂറ്റാണ്ടുകളോളം പുറകോട്ടടിച്ചു കളഞ്ഞിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാം എത്തിയോ അവിടെയെല്ലാമുള്ള മനുഷ്യരെ ഇസ്ലാം മതം തീര്‍ത്ത അടിമത്തത്തിന്‍റെ കുഴിമാടത്തി ലേക്ക് വലിച്ചിട്ട് ഇത് മൂടിക്കളഞ്ഞിട്ടുണ്ട്‌, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ, അവിടെയുള്ള മനുഷ്യരുടെ യുക്തിബോധത്തെ ഇത് ഇല്ലാതാക്കിയിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ അവിടെയുള്ള ജനതയുടെ ജനാധിപത്യമോഹത്തെ ഇത് തകര്‍ത്ത് കളഞ്ഞിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരെ അന്ധവിശ്വാസത്തിന്‍റെ അടിത്തട്ടിലമര്‍ത്താന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരില്‍ അന്യോന്യം സംശയവും വിദ്വേഷവും ഉളവാക്കുവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു പുസ്തകത്തെ പരിശുദ്ധം എന്ന് വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയുകയില്ല.

 

ഇനി ഇതിന്‍റെ അമാനുഷികതയെ കുറിച്ച് ചിന്തിച്ചാലോ? മാനുഷികമായ നിലയില്‍ പരിഗണിച്ചാല്‍ പോലും ഇതിനേക്കാള്‍ നൂറു മടങ്ങ്‌ ഭേദമുള്ള പുസ്തകങ്ങള്‍ ഇന്ന് ലോകത്തില്‍ കാണാന്‍ കഴിയും. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണ ഫലകത്തില്‍ (ളൌഫുല്‍ മഹ്ഫൂസ്‌ ) രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ ആന്‍ എന്ന് അതിന്‍റെ അനുയായികള്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെങ്കിലും ഖുര്‍ആന്‍റെ ഉള്ളടക്കം പരിശോധിച്ചാല്‍ അതില്‍ മനുഷ്യരുടെയും മറ്റും വാക്കുകളാണ് കൂടുതലും കാണുന്നത് എന്ന് മാത്രമല്ല, അതിന്‍റെ ആകെത്തുക ശരാശരിയിലും താഴെയാണ്. ചില കാര്യങ്ങള്‍ പരിശോധിക്കാം:

 

സൂറാ.18:83-86. സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍

 

സൂറാ.31:10; 16:15; 21:31. ഭൂമി നിശ്ചലമാണെന്നു മാത്രമല്ല, ഭൂമി കുലുങ്ങിപ്പോകാതിരിക്കാന്‍ അതില്‍ കനത്ത പര്‍വ്വതങ്ങളെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു.

 

സൂറാ.67:5; 37:6-10; 15:16-18. നക്ഷത്രങ്ങള്‍ പിശാചുക്കളെ എറിയാനുള്ളവയാണ്.

 

സൂറാ.36:39,40. ചന്ദ്രന്‍ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ട് പോലെയാണ്

 

സൂറാ.28:8,38; 40:36. ഹാമാന്‍ ഫറവോയുടെ മന്ത്രിയാകുന്നു

 

സൂറാ.29:39; 40:23-25. ഹാമാനും ഖാറൂനും (ഖാറൂന്‍ ഒരു സാങ്കല്പിക സൃഷ്ടി മാത്രമാകുന്നു, ഇങ്ങനെയൊരാള്‍ ചരിത്രത്തില്‍ ജീവിച്ചിരുന്നിട്ടില്ല) ഈജിപ്തുകാരായിരുന്നു.

 

സൂറാ.11:42,43. നോഹയുടെ മകന്‍ മുങ്ങി മരിക്കുന്നു

 

സൂറാ.2:125-127. അബ്രഹാം അറേബ്യയിലെ (വിഗ്രഹാരാധനയുടെ കേന്ദ്രമായ) കഅബ പണിതു (അബ്രഹാം അറേബ്യയില്‍ പോയിട്ട് പോലുമില്ല)

 

സൂറാ.9:29,41,73,111; 47:4-6,35; 2:216,224:8:12,13,39,60,67; 3:121; അമുസ്ലീങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ മുസ്ലീങ്ങളാക്കുവാനോ അതല്ലെങ്കില്‍ കൊന്നു കളയുവാനോ ആവശ്യപ്പെടുന്നു

 

സൂറാ.2:194. പകരത്തിനു പകരം ചെയ്യാന്‍ ആവശ്യപ്പെടുന്നു

 

സൂറാ.4:3. ബഹുഭാര്യാത്വം നിയമവിധേയമാക്കുന്നു

 

സൂറാ.5:116. വിശുദ്ധ ത്രിത്വത്തില്‍ മറിയവും ഉള്‍പ്പെടുന്നു

 

സൂറാ.4:171;5:73. ക്രിസ്ത്യാനികള്‍ മൂന്നു ദൈവങ്ങളില്‍ വിശ്വസിക്കുന്നു

 

സൂറാ.17:16. അല്ലാഹു ജനങ്ങളെക്കൊണ്ട് ധിക്കാരം പ്രവര്‍ത്തിപ്പിക്കുന്നു

 

സൂറാ.2:30. മാലാഖമാരുടെ അഭിപ്രായം ആരായുന്ന അല്ലാഹു

 

സൂറാ.2:31-34. മനുഷ്യന് സുജൂദ്‌ ചെയ്യാന്‍ അല്ലാഹു ആവശ്യപ്പെടുന്നു

 

സൂറാ.5:38. കള്ളന്‍റെ കൈവെട്ടാന്‍ കല്‍പ്പിക്കുന്നു

 

സൂറാ.4:3;33:50. വെപ്പാട്ടി സമ്പ്രദായം നിയമവിധേയമാക്കുന്നു

 

സൂറാ.4:89. ഇസ്ലാം മതപരിത്യാഗിയെ വധിക്കല്‍ അനുവദനീയം

 

സൂറാ.2:282. സ്ത്രീയുടെ സാക്ഷ്യം പുരുഷന്‍റെ സാക്ഷ്യത്തിന്‍റെ പകുതി

 

സൂറാ.4:11. സ്ത്രീക്ക് പുരുഷന്‍റെ പാതി പിന്തുടര്‍ച്ചാവകാശം

 

സൂറാ.4:34. അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യമാരെ കിടപ്പറയില്‍ കെട്ടിയിട്ടടിക്കുക

 

സൂറാ.8:41. കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മുഹമ്മദിന്

 

സൂറാ.9:29. മുസ്ലീം രാജ്യങ്ങളില്‍ ജീവിക്കുന്ന അമുസ്ലീങ്ങളില്‍ നിന്നും മതനികുതി വാങ്ങുക

 

സൂറാ.24:33. അടിമപ്പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു വ്യഭിചാരം ചെയ്യിപ്പിക്കുന്നതില്‍ കുറ്റമില്ല

 

സൂറാ. 7:148;20:87-95. ജീവനില്ലാത്ത പ്രതിമ മുക്രയിടുന്നു

 

സൂറാ.16:68,69. പഴങ്ങളുടെ സത്ത് വലിച്ചെടുത്തിട്ടാണ് തേനീച്ച തേന്‍ ഉണ്ടാക്കുന്നത്‌. (പൂവുകളില്‍ നിന്നുമാണ് അല്ലാതെ പഴങ്ങളില്‍ നിന്നല്ല തേനീച്ച തേന്‍ സംഭരിക്കുന്നത്)

 

സൂറാ.4:154; 7:171. പര്‍വ്വതങ്ങളെ ഇളക്കിയെടുത്ത് കുട പോലെ പിടിച്ചു

 

സൂറാ.34:10,11. ഇരുമ്പ് മെഴുക് പരുവത്തില്‍

 

സൂറാ.105:1-5. ആകാശത്തിലെ പറവകള്‍ കല്ലുപയോഗിച്ചു യുദ്ധം ചെയ്യുന്നു

 

സൂറാ.13:13. ഇടിമിന്നലും ഒരു മലക്ക്‌ (മാലാഖ) ആകുന്നു

 

സൂറാ.33:37,38. വളര്‍ത്തു മകന്‍റെ ഭാര്യയെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നു

 

ഇനിയും വളരെയധികം കാര്യങ്ങള്‍ ഖുര്‍ആനെക്കുറിച്ച് പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ ഞാന്‍ നീട്ടുന്നില്ല. എന്നാല്‍ ഇങ്ങനെയുള്ള ഒരു പുസ്തകം അമാനുഷികമാണ് എന്ന് പറഞ്ഞാല്‍ പറഞ്ഞവന്‍റെ ബുദ്ധിക്ക് എന്തോ കേടു സംഭവിച്ചിരിക്കുന്നു എന്നേ കേട്ടവര്‍ ധരിക്കുകയുള്ളൂ എന്ന് മാത്രം പറഞ്ഞു ഈ ഭാഗം വിടുന്നു

 

IV. പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ

 

ഇതിനേക്കാള്‍ വലിയ തമാശ ഒരാള്‍ക്കും പറയാന്‍ കഴിയില്ല എന്ന് മുഹമ്മദിന്‍റെ ജീവചരിത്രം സീറകളില്‍ നിന്നും ഹദീസുകളില്‍ നിന്നും തഫ്സീറുകളില്‍ നിന്നും വായിച്ചു മനസ്സിലാക്കിയിട്ടുള്ള ഏതൊരാളും ഉറപ്പിച്ചു പറയും. എന്ത് മഹത്വമാണ് മുഹമ്മദിന് ഉണ്ടായിരുന്നത്? മലക്കിനെ കാണുന്നതിനു മുന്‍പുള്ള കാലത്ത് വിഗ്രഹാരാധിയായി നടന്നതോ? മലക്കിനെ കണ്ടു കഴിഞ്ഞതിനു ശേഷവും കറുത്ത കല്ലിനെ ചുംബിച്ചു നടന്നതോ, അതോ  തന്നെക്കാള്‍ 15 വയസ്സ് കൂടുതലുണ്ടായിരുന്ന ധനികയായ ആദ്യഭാര്യയുടെ മരണം വരെ തന്‍റെ ഉള്ളിലെ കാമാമോഹങ്ങള്‍ അടക്കിവെച്ചു അവരുടെ മരണം കഴിഞ്ഞതിനു ശേഷം അതെല്ലാം ഒന്നൊന്നായി പുറത്തെടുത്തതോ? 51 വയസ്സുള്ളവനായിരിക്കേ ആറു വയസ്സുള്ള പിഞ്ചു ബാലികയെ വിവാഹം കഴിച്ചു അവള്‍ക്കു ഒമ്പത് വയസ്സും തനിക്ക്‌ അമ്പത്തിനാല് വയസ്സും ഉള്ളപ്പോള്‍ അവളുമായി ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതോ? താന്‍ ദത്തെടുത്തു വളര്‍ത്തിയ മകന്‍റെ ഭാര്യയോട് അഭിനിവേശം തോന്നിയപ്പോള്‍ ദത്തുപുത്രനെക്കൊണ്ട് അവളെ വിവാഹമോചനം ചെയ്യിച്ചു പിന്നെ അവളെ തന്‍റെ ഭാര്യയാക്കിയതോ? അതോ മുഹമ്മദ്‌ മദീനയില്‍ എത്തുന്നതിനു മുന്‍പേ അവിടെ സമാധാനത്തില്‍ കഴിഞ്ഞിരുന്ന യഹൂദന്മാരെയും മദീനാ നിവാസികളെയും തമ്മില്‍ ശത്രുക്കളാക്കിച്ചു അവിടെയുള്ള യഹൂദന്മാരെ ആക്രമിച്ചു കൊള്ളയടിച്ചു കൊന്നു മുടിച്ചതോ? ഖൈബറിലെ യഹൂദന്മാരെ ആക്രമിച്ചു അവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തു സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിച്ചു ഭര്‍ത്താക്കന്മാരും പിതാക്കന്മാരും സഹോദരന്മാരും ബന്ധുജനങ്ങളും നഷ്ടപ്പെട്ട അന്ന് തന്നെ ആ സ്ത്രീകളെ ഇസ്ലാമിക സൈന്യത്തിനും തനിക്കും കാമശമനത്തിനായി ഉപയോഗിച്ചതോ? ബനുഖുറയ്ദയിലെ യഹൂദന്മാരിലെ 15 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും കൊന്നൊടുക്കി അവരുടെ സ്ത്രീകളേയും കുട്ടികളേയും അടിമകളായി പിടിച്ചെടുത്തതോ? ക്രിസ്ത്യാനികളേയും യെഹൂദന്മാരെയും അറേബ്യന്‍ ഉപദ്വീപില്‍ നിന്നും നാടുകടത്തും എന്ന് പ്രതിജ്ഞയെടുത്തതോ? ബഹുദൈവാരാധകരെ കൊന്നൊടുക്കി തന്‍റെ മതം പ്രചരിപ്പിച്ചതോ? അതോ പ്രവാചകത്വത്തിനുള്ള യാതൊരു തെളിവും ഹാജരാക്കാതെ താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് വമ്പ് പറഞ്ഞതോ? സത്യദൈവം തന്‍റെ വചനമായ ബൈബിളില്‍ കൂടി നല്‍കിയിരിക്കുന്ന കല്പനകളെയും രക്ഷാ സന്ദേശത്തെയും അതി നിന്ദ്യമായ വിധത്തില്‍ നിഷേധിച്ചു കളഞ്ഞതോ? ഇതില്‍ ഏതു കാര്യം കൊണ്ടാണ് മുഹമ്മദ്‌ മഹത്വമുള്ളവനായി തീര്‍ന്നത് എന്ന് കൂടി ശ്രീ.മുഹമ്മദ്‌ ഈസാ വ്യക്തമാക്കേണ്ടതുണ്ട്. (തുടരും…)

]]>
https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-3/feed/ 2
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 2) https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-2/ https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-2/#comments Sun, 24 Feb 2013 09:56:22 +0000 http://www.sathyamargam.org/?p=582 മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 2)

അനില്‍കുമാര്‍ വി അയ്യപ്പന്‍

(ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോ സ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖന ങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു:

ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

പുരുഷന്റെ താടിരോമം

 

“നിങ്ങളുടെ താടിയുടെ അറ്റം മുറിക്കരുത്.” (ലേവ്യ 19:27) ഈ നിയമത്തെ അനുസരിച്ചാണ് യേശുവും അപ്പൊസ്തലന്മാരും മുന്‍കാല പ്രവാചകന്മാരും താടി വളര്‍ത്തിയത്. താടിരോമം വടിക്കുന്നത് പോയിട്ട്, അതിന്റെ അറ്റം മുറിക്കാന്‍പോലും അവര്‍ക്ക് അനുവദിച്ചിട്ടില്ല. ഇത് സംബന്ധമായ ഒരു സംഭവം ദാവീദ് പ്രവാചകന്റെ കാലത്ത് നടന്നത് ഇങ്ങനെയാണ്.

 

ഒരിക്കല്‍ ദാവീദ് രാജാവ്, അമ്മോന്യ രാജാവായ ഹാനൂനിന്റെ അടുക്കലേക്ക് രണ്ട് ദൂതന്മാരെ അയച്ചു. എന്നാല്‍ ചാരപ്രവര്‍ത്തനത്തിന് വന്നതാണെന്ന് തെറ്റുധരിച്ച ഹാനൂന്‍ രാജാവ് ഇവരുടെ വസ്ത്രം നിതംബമധ്യത്തില്‍വച്ച് മുറിച്ച് മാറ്റുകയും, താടി പകുതി വടിപ്പിക്കുകയും ചെയ്തു. അത്യന്തം അപമാനിതരായ ഇവര്‍ പ്രവാചകനും രാജാവുമായ ദാവീദിനെ വിവരം അറിയിച്ചു. അദ്ദേഹം ഇവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ യെരിഹോവില്‍ തന്നെ താമസിക്കുക. നിങ്ങളുടെ താടി വളര്‍ന്ന് പഴയത് പോലെ ആകുമ്പോള്‍ മടങ്ങി വരിക.” (2 സാമുവേല്‍ 10:5)

 

ഇവിടെ, താടിയുടെ ബാക്കി ഭാഗം കൂടെ വടിച്ചിട്ട് മാന്യന്മാരായി വരുവാനല്ല, മറിച്ച് താടി വളര്‍ന്ന് പൂര്‍വസ്ഥിതിയിലായിട്ട് തിരിച്ച് വന്നാല്‍ മതിയെന്നാണ് നിര്‍ദേശിക്കുന്നത്.

 

ആധുനിക ബൈബിള്‍ പണ്ഡിതമ്മന്യനായ മുഹമ്മദ്‌ ഈസാ ഇവിടെ കഥയറിയാതെ ആട്ടം കാണുകയാണ്. ലേവ്യാ പുസ്തകം 18 മുതല്‍ 20 വരെയുള്ള അദ്ധ്യായങ്ങളിലെ വിഷയം കനാന്‍ നാട്ടിലെ ദുരാചാരങ്ങളും പാപജീവിതവും അതിനെതിരെയുള്ള ദൈവത്തിന്‍റെ പ്രബോധനങ്ങളുമാണ്. യഹോവയായ ദൈവം കനാന്‍ ദേശനിവാസികളെ ശിക്ഷിക്കുന്നതിനു മുന്‍പ്‌ അവരുടെ പാപം എന്താണെന്ന് യിസ്രായേല്‍ മക്കളോട് പറയുകയും അത് നിങ്ങള്‍ അനുകരിക്കരുത് എന്ന് അവര്‍ക്ക്‌ താക്കീത് നല്‍കുകയും ചെയ്യുന്നു. ലേവ്യ.18:2,3 വാക്യങ്ങളില്‍ യഹോവയായ ദൈവം മോശെയോടു പറയുന്നത്: “നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീം ദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുതു; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ ദേശത്തിലെ നടപ്പുപോലെയും അരുതുഅവരുടെ മര്യാദ ആചരിക്കരുതു” എന്നാണ്. തുടര്‍ന്നുള്ള വാക്യങ്ങളില്‍ എന്തായിരുന്നു അവരുടെ പാപപ്രവൃത്തികള്‍ എന്ന് വിശദീകരിക്കുന്നു. (ഇതിനെ സംബന്ധിച്ചുള്ള കൂടുതല്‍ അറിവിനായി യഹോവയുടെ യുദ്ധം: അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും എന്ന ലേഖനങ്ങള്‍ വായിക്കുക) ലേവ്യാ.20:22,23 വാക്യങ്ങളില്‍ ദൈവം പറയുന്നത്:

 

“ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്‍റെ എല്ലാ ചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം. ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറപ്പായി തീര്‍ന്നു” എന്നാണ്. മാത്രമല്ല, ആ അദ്ധ്യായം അവസാനിക്കുന്നത് “വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന്‍ ആകട്ടെ സ്ത്രീയാകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലെറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും” എന്ന് പറഞ്ഞു കൊണ്ടാണ്.

 

ശ്രീ. മുഹമ്മദ്‌ ഈസയുടെ ഈ ലേഖനത്തില്‍ താടിയെ കുറിച്ച് ബൈബിളില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത് മറ്റു പല ലേഖനങ്ങളിലും അദ്ദേഹം ചെയ്തിരിക്കുന്നത് പോലെ അപൂര്‍ണ്ണമായിട്ടാണ്. ലേവ്യാ.19:27 ഞാന്‍ പൂര്‍ണ്ണ രൂപത്തില്‍ താഴെ കൊടുക്കുന്നു:

 

“നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.”

 

എന്തുകൊണ്ടാണ് അദ്ദേഹം ആ വാക്യം പൂര്‍ണ്ണരൂപത്തില്‍ ഉദ്ധരിക്കാതിരുന്നതെന്ന് ഇന്ന് നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന മൊട്ടത്തലയും നിസ്കാരത്തഴമ്പുമുള്ള മുസ്ലീങ്ങളുടെ രൂപം നമ്മോട് വിളിച്ചു പറയുന്നുണ്ട്. “നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു” എന്ന ന്യായപ്രമാണത്തിലെ കല്പന നഗ്നമായി ലംഘിച്ചു കൊണ്ടാണ് മുസ്ലീം സുഹൃത്തുക്കള്‍ തലമൊട്ടയടിച്ചു കൊണ്ട് നടക്കുന്നത്. രണ്ടു കല്പനകളുള്ള ഒരു വാക്യത്തിലെ ഒരു കല്പന ലംഘിക്കുകയും മറ്റേ കല്പന അനുസരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നതിലെ പൊരുത്തക്കേട് ഒഴിവാക്കാന്‍ വേണ്ടി അദ്ദേഹം ആ വാക്യത്തിന്‍റെ ആദ്യഭാഗം അവഗണിച്ചു കളഞ്ഞതാണ്. ശ്രീ. മുഹമ്മദ്‌ ഈസാ സംസാരിക്കുന്നത് ജനങ്ങള്‍ സത്യം മനസ്സിലാക്കാന്‍ വേണ്ടിയല്ല, മറിച്ച് കള്ളത്തരം കാണിച്ചിട്ടായാലും ഇസ്ലാം മതം പ്രചരിപ്പിക്കുക എന്ന നിഗൂഢ ലക്ഷ്യത്തിനു വേണ്ടിയാണ് എന്ന് ഈ തട്ടിപ്പിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

 

ഇനി ഈ വാക്യം കൊണ്ട് ദൈവം എന്താണ് യിസ്രായേല്‍ ജനത്തോട് പറയാന്‍ ഉദ്ദേശിച്ചത് എന്ന് നോക്കാം. അതിനു ഈ വാക്യം മാത്രമല്ല, അതിന്‍റെ മുകളിലും താഴെയുമുള്ള വാക്യങ്ങള്‍ കൂടി നോക്കണം. അത് ഞാന്‍ താഴെ കൊടുക്കുന്നു:

 

“രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂര്‍ത്തം നോക്കരുതു; നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു. മരിച്ചവന്നുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുതു; മെയ്മേല്‍ പച്ചകുത്തരുതു; ഞാന്‍ യഹോവ ആകുന്നു.”

 

കനാന്‍ നാട്ടില്‍ നിലനിന്നിരുന്ന ജാതീയ ആചാരങ്ങളെ യിസ്രായേല്‍ ജനം അനുകരിക്കരുത് എന്നുള്ള കല്പനയാണിത്, അല്ലാതെ നിര്‍ബന്ധമായും താടി വളര്‍ത്തിയിരിക്കണം എന്നുള്ള കല്പനയല്ല. വിഗ്രഹങ്ങള്‍ക്ക്‌ ബലിയര്‍പ്പിച്ച ശേഷം രക്തം കുടിക്കുന്നത് കനാന്‍ നാട്ടിലെ ആചാരമായിരുന്നു. (ഈ ലേഖകന്‍ ഹിന്ദു മതത്തിലായിരുന്ന കാലത്ത് വിഗ്രഹങ്ങള്‍ക്ക്‌ മുന്‍പില്‍ അറുത്ത കോഴിയുടെ കഴുത്തില്‍നിന്ന് രക്തം നേരിട്ട് വായിലേക്ക് ചീറ്റിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്) ആഭിചാരം എന്ന് പറഞ്ഞാല്‍ സ്ത്രീയേയോ പുരുഷനെയോ വശീകരിക്കുന്നതിനു വേണ്ടി ചെയ്യുന്ന മന്ത്രവാദ കര്‍മ്മമാണ്. ദൈവത്തില്‍ വിശ്വസിക്കാതെ രാശി ചക്രങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് എന്തെങ്കിലും പ്രത്യേക കാര്യത്തിനു വേണ്ടി സമയം കുറിക്കുന്നതാണ് മുഹൂര്‍ത്തം നോക്കല്‍. മരിച്ചു പോയവനുവേണ്ടി തലമുടിയുടെ അരികു കത്രിച്ചു കളയുന്നതും താടിയുടെ അറ്റം മുറിച്ചു കളയുന്നതും ശരീരത്തില്‍ മുറിവുണ്ടാക്കുന്നതുമായ ആചാരം കനാന്‍ നാട്ടില്‍ നിലവിലുണ്ടായിരുന്നു. അതു യിസ്രായേല്‍ ജനത്തിനു പാടില്ല എന്ന് വിലക്കുകയാണ് ദൈവം ഇവിടെ. ഇഷ്ടദേവന്‍റെയോ ദേവതയുടെ യോ ചിത്രം ശരീരത്തില്‍ പച്ചകുത്തുന്ന ആചാരവും നിലവിലുണ്ടായി രുന്നു. ഇങ്ങനെ പച്ചകുത്തുന്നതിലൂടെ താന്‍ ഇന്ന ദേവന്‍റെ അല്ലെങ്കില്‍ ദേവതയുടെ വകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. യഹോവയായ ദൈവം ഇക്കാര്യ വും നിരോധിക്കുകയാണ് ഇവിടെ. ഈ കാര്യത്തെയാണ് കഥയറിയാതെ ആട്ടം കാണുന്ന ശ്രീ.മുഹമ്മദ്‌ ഈസാ തന്‍റെ മതപ്രചരണത്തിനു വേണ്ടി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.

 

താടി പുരുഷത്വത്തിന്‍റെ അടയാളമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് വടിച്ചു കളയാതെ നിലനിര്‍ത്തണം എന്ന നിര്‍ബന്ധ കല്പന ലേവ്യാ പുരോഹിതന്മാര്‍ക്ക് മാത്രം നല്കിയിട്ടുള്ളതായിരുന്നു. എന്നാല്‍ അവര്‍ പോലും കുഷ്ഠരോഗ ബാധിതരായിത്തീര്‍ന്നു രോഗവിമുക്തി നേടിയാല്‍ താടി വടിച്ചു കളയണമായിരുന്നു. ലേവ്യാ പുസ്തകത്തില്‍ തന്നെ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്:

 

“കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്‍റെ മേല്‍ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയില്‍ വിടുകയും വേണം. ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തില്‍ കുളിക്കേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവന്‍ പാളയത്തില്‍ ചെന്നു തന്‍റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാര്‍ക്കേണം. ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തില്‍ കഴുകുകയും വേണം; എന്നാല്‍ അവന്‍ ശുദ്ധിയുള്ളവനാകും” (ലേവ്യ.14:9)

 

ഇവിടെ യഹോവയായ ദൈവം പറയുന്നത് “താടി വടിച്ചെങ്കില്‍ മാത്രമേ അവന്‍ ശുദ്ധിയുള്ളവനാകൂ” എന്നാണ്. ഇത് ശ്രീ.മുഹമ്മദ്‌ ഈസായുടെ വാദഗതികള്‍ക്കെതിരാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. മാത്രമല്ല, താടി വടിക്കുന്ന പല സന്ദര്‍ഭങ്ങളും യിസ്രായേല്‍ ജനത്തിനിടയില്‍ ഉണ്ടായിരുന്നു എന്ന് ബൈബിളില്‍ കാണാന്‍ കഴിയും. വിലാപം കഴിക്കുന്ന സമയത്ത് താടി വടിച്ചു കളയുമായിരുന്നു എന്ന് താഴെയുള്ള വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം:

 

“ശെഖേമില്‍നിന്നും ശീലോവില്‍നിന്നും ശമര്യയില്‍നിന്നും എണ്പതു പുരുഷന്മാര്‍ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.” (യിരെമ്യാ 41:5)

 

“ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ എന്‍റെ വസ്ത്രവും മേലങ്കിയും കീറി എന്‍റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.” (എസ്രാ.9:3)

 

ശ്രീ.മുഹമ്മദ്‌ ഈസാ അവകാശപ്പെടുന്നത് പോലെ താടിയുടെ അറ്റം മുറിക്കരുത് എന്നല്ല, വിരൂപമാക്കരുത് എന്നാണ് ദൈവം കല്പിച്ചിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. താടിയുടെ അറ്റം വിരൂപമാക്കരുത് എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം താടിയുടെ അറ്റം മുറിക്കരുത് എന്നല്ലല്ലോ. ആണ് എന്നാണ് ശ്രീ. മുഹമ്മദ്‌ ഈസാ വാദിക്കുന്നതെങ്കില്‍ ഇന്നുള്ള മുസ്ലീങ്ങള്‍ ആരും താടിയുടെ അറ്റം മുറിക്കാതെയാണോ  നടക്കുന്നത്? എന്തായാലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മുഹമ്മദ്‌ ഈസായുടെ ബാലിശമായ ഈ ആരോപണം ഞങ്ങള്‍ക്ക്‌ തലയറഞ്ഞു ചിരിക്കാനുള്ള വക ധാരാളം ഉണ്ടാക്കിയിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ!! (തുടരും…)

]]>
https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%-2/feed/ 4
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-3) https://sathyamargam.org/2013/02/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%9-3/ https://sathyamargam.org/2013/02/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%9-3/#respond Sun, 24 Feb 2013 09:31:49 +0000 http://www.sathyamargam.org/?p=577  

                            അനില്‍കുമാര്‍ വി അയ്യപ്പന്‍

യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്.

നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം:

1.    “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു. എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും. എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും” (പുറ.23:20-23)

യഹോവയായ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോട് പറഞ്ഞ വചനമാണ് മുകളില്‍ ഉള്ളത്. അവിടെ യഹോവ പറയുന്നത് ‘ഒരു ദൂതനെ നിന്‍റെ മുന്‍പില്‍ അയക്കുന്നു’ എന്നാണ്. ഇത് കേവലം ഒരു സന്ദേശ വാഹകനായ ദൂതനല്ല, കാരണം ഈ ദൂതനില്‍ യഹോവയുടെ നാമം ഉണ്ട്. ദൈവത്തിന്‍റെ നാമം ദൈവത്തില്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, അവന്‍റെ സൃഷ്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. യഹോവ എന്ന നാമം യഹോവയ്ക്കു മാത്രമല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് ന്യായപ്രമാണത്തില്‍ കല്പന ഉള്ളപ്പോള്‍ അവന്‍റെ സൃഷ്ടികളായ ദൂതന്മാര്‍ ആ നാമം തങ്ങള്‍ക്കായി എടുക്കും എന്ന് ചിന്തിക്കുന്നത് ഭോഷത്വമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ ദൂതനല്ല എന്ന് വ്യക്തം. ഇവിടെ യഹോവയും യഹോവയുടെ ദൂതനും എന്ന ഭിന്നരായ രണ്ടു വ്യക്തികളെ നാം കാണുന്നു.

2.    “ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്‍റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു” (പുറ.32:34)

“അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നീയും മിസ്രയീം ദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു” (പുറ.33:1-3)

മോശെ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ ഹോരെബ്‌ പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് യിസ്രായേല്‍ ജനം മോശെയെ കാണാതിരുന്നപ്പോള്‍ അഹരോനോടു പറഞ്ഞു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി അതാണ്‌ തങ്ങളെ മിസ്രയീം ദേശത്ത് നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം എന്ന് പറഞ്ഞു. ഈ സംഭവത്തിനുശേഷം ദൈവം മോശെയോടു പറയുന്ന കാര്യമാണ് ഈ രണ്ടു വചനങ്ങളും. യഹോവ പറയുന്നത് ‘നീ ദുശ്ശാഠ്യമുള്ള ജനമായതിനാല്‍ ഞാന്‍ നിന്‍റെ നടുവില്‍ നടക്കുകയില്ല, എന്‍റെ ദൂതനെ ഞാന്‍ നിനക്ക് മുമ്പായി അയക്കും’ എന്നാണ്. ഇവിടേയും യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ് എന്ന് നമുക്ക്‌ കാണാം.

3.    “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: ‘മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു” (1.ദിന.21:15)

ഈ ഭാഗം നാം മുന്‍പ്‌ വിചിന്തനം ചെയ്തിട്ടുള്ളതാണ് എന്നതിനാല്‍ സന്ദര്‍ഭം വിശദീകരിക്കുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്ന ദൂതന്‍ യഹോവയാണെന്നു നാം നേരത്തെ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ ദൂതനെ യഹോവ അയച്ചതാണെന്ന് ദൈവവചനം പറയുന്നു. അര്‍ത്ഥാല്‍ യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ്.

4.    “എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു” (സെഖര്യാ.1”12)

ഇവിടെ യഹോവയുടെ ദൂതന്‍ യഹോവയുടെ മുന്‍പാകെ യെരുശലേമിനും യഹൂദ്യ രാജ്യത്തിനും വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയാണ്. ഇവിടേയും തെളിയുന്നത് യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ് എന്ന സത്യമത്രേ.

യഹോവയുടെ ദൂതന്‍ എന്ന പേരില്‍ മാത്രമല്ലാതെ വേറെ ചില പേരുകളിലും ഈ ദൂതന്‍റെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാവുന്നതാണ്. നമുക്ക്‌ അതും പരിശോധിക്കാം:

1.    യഹോവയുടെ സൈന്യത്തിന്‍റെ അധിപതി എന്ന നിലയിലുള്ള പ്രത്യക്ഷത:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15)

യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു നാല്പതു വര്‍ഷത്തെ  മരുഭൂമി വാസവും കഴിഞ്ഞു യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചു വാഗ്ദത്ത കനാന്‍ നാട്ടില്‍ കടന്നു ഗില്‍ഗാലില്‍ പാളയമിറങ്ങിയിരിക്കുകയാണ്. ഗില്‍ഗാലില്‍ വെച്ച് യോശുവ ജനത്തെ പരിഛേദന കഴിപ്പിച്ചു. അത് വരെ ലഭിച്ചു കൊണ്ടിരുന്ന മന്ന നിന്നുപോയി. കനാന്‍ നാട്ടിലെ ജനങ്ങള്‍ അതിശക്തരാണ്. അനാക്യമല്ലന്മാര്‍ ഉള്ള രാജ്യം. പരിഛേദന കഴിഞ്ഞ പുരുഷപ്രജകള്‍ എല്ലാം വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി കനാന്‍ നാട്ടിലുള്ളവര്‍ യിസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ യിസ്രായേല്‍ സൈന്യാധിപനും നായകനുമായ യോശുവ ചിന്താകുലനായി യെരീഹോവിനു സമീപത്തുള്ള വെളിമ്പ്രദേശത്തു ഇരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി കയ്യില്‍ വാള്‍ ഊരിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നത് കാണുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ വായിച്ചത്. “യഹോവയുടെ സൈന്യത്തിന്‍റെ അധിപതി” എന്നാണു വന്നയാള്‍ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. ‘സൈന്യങ്ങളുടെ യഹോവ’ തന്നെയാണ് ‘യഹോവയുടെ സൈന്യത്തിന്‍റെ അധിപതി’ എന്ന് തിരിച്ചറിഞ്ഞ യോശുവ സാഷ്ടാംഗം നമസ്കരിക്കുകയാണ്. വന്നിരിക്കുന്നത് യഹോവ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ യോശുവയ്ക്ക് കഴിഞ്ഞു. യോശുവ ഈ വ്യക്തിയെ വിളിക്കുന്നത്‌ ‘കര്‍ത്താവ്’ എന്നാണ്. മാത്രമല്ല, മോശെക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവയുടെ ദൂതന്‍ പറഞ്ഞ “നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന അതേ വാചകങ്ങള്‍ തന്നെയാണ് യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും പറഞ്ഞത്. ഇതില്‍നിന്നും യഹോവയുടെ ദൂതനും യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും ഒരേ ആള്‍ തന്നെയാണ് എന്ന് തെളിയുന്നു.

2.    ദൈവപുത്രന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“അപ്പോള്‍ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു. അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു. രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു. നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.  അതിന്നു അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു” (ദാനി.3:19-26)

ബാബിലോണ്‍ സാമ്രാജ്യസ്ഥാപകനായ നെബുഖദ്‌നേസ്സര്‍ ചക്രവര്‍ത്തി ദൂരാ സമഭൂമിയില്‍ സ്ഥാപിച്ച കൂറ്റന്‍ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കാതിരുന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു യെഹൂദാ പുരുഷന്മാരെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞപ്പോള്‍ അഗ്നിജ്വാലയില്‍നിന്നു അവരെ വിടുവിച്ചു അവരോടൊപ്പം എരിയുന്ന തീച്ചൂളയില്‍ നടക്കുന്ന ദൈവപുത്രനെ ഇവിടെ നാം കാണുന്നു.  ദൈവത്തിനു ഒരു പുത്രനുണ്ട് എന്ന് പഴയ നിയമകാലത്തുള്ളവര്‍ മനസ്സിലാക്കിയിരുന്നു. തെളിവിനായി സദൃശ്യവാക്യങ്ങളില്‍നിന്നും ഉദ്ധരിക്കാം:

“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്തു? അവന്‍റെ മകന്‍റെ പേര്‍ എന്തു? നിനക്കറിയാമോ?” (സദൃ.30:4)

മനുഷ്യപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണ് എന്ന് നാം അര്‍ത്ഥം കൊടുക്കുന്നതുപോലെ ദൈവപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് ദൈവമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ എന്നൊക്കെ ബൈബിള്‍ പറയുമ്പോള്‍ ചിലര്‍ ചോദിക്കുന്നത് ദൈവത്തിനു ഭാര്യയില്ലാതിരിക്കെ എങ്ങനെ ഒരു പുത്രനുണ്ടാകും എന്നാണ്. എന്തും ഏതും ജഡികേച്ഛയോടെ മാത്രം നോക്കിക്കാണുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ‘ഉണ്ടാകട്ടെ’ എന്നുള്ള ഒരൊറ്റ വചനത്താല്‍ ഒന്നുമില്ലായ്മയില്‍ നിന്നും സകലതും ഉളവാക്കാന്‍ കഴിയുന്ന ദൈവത്തിനു ഒരു പുത്രന്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭാര്യയുടെ സഹായം കൂടിയേതീരൂ എന്ന് വിശ്വസിച്ച് ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന മന്ദബുദ്ധികള്‍ ഇക്കാലത്തും ഉണ്ടല്ലോ എന്നോര്‍ത്ത്‌ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക്‌ കഴിയുകയില്ല. എന്തായാലും ദൈവപുത്രന്‍ എന്ന നിലയിലും പഴയനിയമത്തില്‍ ദൈവത്തിന്‍റെ ഒരു പ്രത്യക്ഷത നമുക്ക്‌ കാണാന്‍ കഴിയുന്നു.

3.    സംഹാരകന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല” (പുറ.12:23)

മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് യഹോവയാണ് എന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ പറയുന്നത് ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് സംഹാരകന്‍ ആണെന്നാണ്. സംഹാരദൂതന്‍ പലപ്പോഴും യിസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യിസ്രായേലിനെതിരെ ശത്രുക്കള്‍ പ്രബലപ്പെട്ടപ്പോള്‍ അവരെ സംഹരിക്കാന്‍ ഈ ദൂതന്‍ വന്നിട്ടുണ്ട്. അശ്ശൂര്‍ പാളയത്തില്‍ കയറി ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്‍ സൈനികരെ കൊന്നുകളഞ്ഞ സമയത്തു ഈ ദൂതന്‍ സംഹാരകനായിരുന്നു. ദൈവത്തിന്‍റെ കല്പന നിരസിച്ച സമയങ്ങളില്‍ യിസ്രായേലിനെ ശിക്ഷിക്കാനും ഈ സംഹാര ദൂതന്‍ വന്നിട്ടുണ്ട്. ദാന്‍ മുതല്‍ ബേര്‍ശേബ വരെ എഴുപതിനായിരം പേരെ കൊന്നുകളഞ്ഞ സമയത്ത് അവന്‍ സംഹാരകനായിരുന്നു. ഈ സംഹാര ദൂതന്‍റെ വാളിനെ പേടിച്ചിട്ടു യഹോവയോടു അരുളപ്പാട് ചോദിക്കാന്‍ വേണ്ടി യഹോവയുടെ സന്നിധിയിലേക്ക് പോകുവാന്‍ പോലും യഹോവയുടെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ്‌ ഭയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ യഹോവയുടെ ദൂതന്‍, യഹോവയുടെ സൈന്യത്തിന്‍റെ അധിപതി, ദൈവപുത്രന്‍, സംഹാരകന്‍ എന്നീ നിലകളില്‍ യഹോവയുടെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ വിചിന്തനം ചെയ്യുന്നത് യഹോവയുടെ ദൂതപ്രത്യക്ഷത മാത്രമാണ്. ഈ യഹോവയുടെ ദൂതനെ നാം പുതിയ നിയമത്തില്‍ എവിടെയും കാണുന്നില്ല. കര്‍ത്താവിന്‍റെ ദൂതന്‍ എന്ന പേരില്‍ പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്‍ ഉണ്ട്. എന്നാല്‍ ആ ദൂതന്‍ കേവലം സന്ദേശ വാഹകനോ അല്ലെങ്കില്‍ ഏതെങ്കിലും ദൌത്യനിര്‍വ്വഹണത്തിനു അയക്കപ്പെട്ടവനോ മാത്രമാണ്. യഹോവയുടെ ദൂതന്‍ പഴയനിയമത്തില്‍ നടത്തിയതുപോലുള്ള യാതൊരുവിധ അവകാശപ്രസ്താവനയും പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ നടത്തുന്നില്ല. മാത്രമല്ല, പുതിയ നിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതനെ കണ്ട ആരുംതന്നെ ആ ദൂതന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. ഇതില്‍നിന്നും പഴയ നിയമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്‍ അല്ല പുതിയനിയമത്തില്‍ കാണുന്ന കര്‍ത്താവിന്‍റെ ദൂതന്‍ എന്ന് മനസ്സിലാക്കാം.

എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് അടുത്ത ഭാഗത്തില്‍ ഓരോന്നായി പരിശോധിക്കാം. (തുടരും…)

]]>
https://sathyamargam.org/2013/02/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%9-3/feed/ 0
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി- (ഭാഗം 1) https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d/ https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d/#comments Fri, 08 Feb 2013 15:08:05 +0000 http://www.sathyamargam.org/?p=568 മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി- (ഭാഗം 1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍

ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യാം:

അദ്ദേഹം ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്:

“ഇസ്ലാമിനെ വിമര്‍ശിക്കാനായി ക്രൈസ്തവ മിഷനറിമാര്‍ കൊണ്ടുപിടിച്ചുനടക്കാറുള്ള പല ആരോപണങ്ങളും സ്വന്തം പ്രമാണങ്ങള്‍ ശരിവെക്കുന്നതാണെന്ന് അവരുടെ ആദര്‍ശസംഹിത പഠനവിധേയമാക്കിയാല്‍ ബോധ്യപ്പെടും. മാത്രമല്ല, അതില്‍ പലതും തങ്ങള്‍ക്കും തങ്ങളുടെ പൂര്‍വികര്‍ക്കും നിയമമായി കല്‍പിച്ചതുമാണെന്നതാണ് വാസ്തവം. അത്തരത്തിലുള്ള ഏതാനും വിഷയങ്ങളെ അല്‍പമൊന്ന് പരിശോധിക്കാം.”

വാസ്തവത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ ഇസ്ലാമിനെ വിമര്‍ശിക്കാറുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ബൈബിളിനും ക്രൈസ്തവതയ്ക്കും നേരെ ഇസ്ലാമിസ്റ്റുകള്‍ തൊടുത്തു വിടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മിഷനറിമാര്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തിനു നല്‍കാന്‍ സുവിശേഷം എന്നൊരു സന്ദേശം ഞങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കേണ്ട കാര്യമില്ല. എന്നാല്‍ ഞങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട് എന്നതിനാല്‍ മറുപടി പറയാതെ ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുകയുമില്ല. ഞങ്ങളുടെ മറുപടി വിമര്‍ശനമായി ശ്രീ.മുഹമ്മദ്‌ ഈസാക്ക് തോന്നുന്നത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ലല്ലോ.

ഈ ആമുഖത്തിനു ശേഷം അദ്ദേഹം വിഷയത്തിലേക്ക് കടക്കുന്നു:

“പരിഛേദന (ചേലാകര്‍മം)

പുരുഷ ലിംഗത്തിന്റെ അഗ്രഭാഗത്തിലെ ചര്‍മം മുറിച്ച് കളയുന്നതിനാണ് പരിഛേദന എന്ന് പറയുന്നത്. ഇത് ആദ്യമായി നിയമമാകുന്നത് അബ്രഹാമിന്റെ ജനതയിലാണ്. “നീ അനുസരിക്കേണ്ടതും, നിന്നോടും നിനക്ക്ശേഷം നിന്റെ സന്തതിയോടുമായി ഞാന്‍ (ദൈവം) ചെയ്യുന്നതുമായ നിയമം ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാം പരിഛേദന ചെയ്യുകയും അത് എനിക്കും (ദൈവം) നിനക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളമായിരിക്കുകയും ചെയ്യും. നിന്റെ ഭവനത്തില്‍ ജനിച്ചവരും നിന്റെ സന്തതിയില്‍ ഉള്‍പ്പെടാത്തതും അന്യനോട് വിലയ്ക്ക് വാങ്ങിയവരും ഉള്‍പ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ട് ദിവസം പ്രായമായ എല്ലാ പുരുഷപ്രജകളും തലമുറതലമുറയായി പരിഛേദന ചെയ്യണം. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ നിയമം ശാശ്വതമായിരിക്കേണ്ടതാണ്. പരിഛേദന ഏറ്റിട്ടില്ലാത്തവനെ ദൈവജനത്തിന്റെ ഇടയില്‍ നിന്ന് പുറത്താക്കണം. കാരണം അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നുവ ല്ലോ” (ഉല്‍പത്തി 17:914)

പിന്നീട് ഈ നിയമത്തെ മോശെയ്ക്ക് നല്‍കിയ ന്യായപ്രമാണത്തിലൂടെ ദൈവം വീണ്ടും ഓര്‍മപ്പെടുത്തി. “എട്ടാം ദിവസം കുട്ടിയെ പരിഛേദന നടത്തണം” (ലേവ്യ 12:3)

ഇപ്രകാരം അബ്രഹാമിന്റെ സമൂഹത്തിന് നിര്‍ബന്ധമാക്കിയ പരിഛേദന എന്ന നിയമം പിന്നീട് വന്ന സകല പ്രവാചകന്മാരും അനുസരിച്ചിട്ടുണ്ട്. അതേപോലെ തന്നെ യേശുവും അപ്പൊസ്തലന്മാരും അവരുടെ അനുയായികളായ യഹൂദന്മാരും അവര്‍ വഴി വിശ്വസിച്ച യഹൂദേതരായ ജനങ്ങളും എല്ലാം തന്നെ സ്വയം ഈ നിയമത്തെ അനുസരിക്കുന്നതോടൊപ്പം അവരുടെ മക്കളെ പരിഛേദന കഴിക്കുന്നതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചവരായിരുന്നുവെന്ന് മേല്‍ സൂചിത വചനം തന്നെ തെളിയിക്കുന്നു. അബ്രഹാമിന്റെയും അദ്ദേഹത്തിന്റെ തലമുറകളായിവന്ന സമൂഹത്തിന്റെയും ചരിത്രം പറയുന്ന ബൈബിളില്‍ നിന്നും പരിഛേദനയ്ക്ക് എതിരായി പറഞ്ഞ ഏക വ്യക്തിയെയും അദ്ദേഹത്തിന്റെ സമൂഹത്തെയും പുറത്താക്കിയാല്‍ ആദര്‍ശപരമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. “ശ്രദ്ധിക്കുക; പരിഛേദന ഏല്‍ക്കുന്നുവെങ്കില്‍ ക്രിസ്തുവിനെ കൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ല എന്നു പൌലോസായ ഞാന്‍ നിങ്ങളോട് പറയുന്നു.” (ഗലാത്യര്‍ 5:2).

ഇപ്രകാരമുള്ള പൌലോസിന്റെ വാദങ്ങളെ യെരുശലേം സഭയില്‍വെച്ച് അപ്പൊസ്തലന്മാര്‍ തിരുത്തിയത് മുന്‍ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.”

പരിഛേദന എന്ന വിഷയത്തെക്കുറിച്ച് ബൈബിള്‍ ആദിയോടന്ത്യം എന്ത് പറയുന്നു എന്നാണു നമ്മള്‍ നോക്കേണ്ടത്. മാത്രമല്ല, ഇന്നത്തെ മുസ്ലീങ്ങള്‍ ആചരിക്കുന്ന ചേലാകര്‍മ്മവുമായി അതിനെന്തെങ്കിലും ബന്ധമുണ്ടോ എന്നുകൂടി നാം അന്വേഷിക്കണം. ആദ്യം ബൈബിള്‍ ഈ വിഷയത്തെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം. അബ്രഹാമിനും അബ്രഹാമിന്‍റെ ശേഷം അവന്‍റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിഛേദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:

a)തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:10)

b)  എട്ടാം ദിവസമാണ് പരിഛേദനയേല്‍ക്കേണ്ടത്.  (ഉല്പത്തി.17:12)

c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:12)

d) പരിഛേദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. (ഉല്പത്തി.17:12)

വേണമെങ്കില്‍ ചെയ്യാം, വേണ്ടെങ്കില്‍ ചെയ്യണ്ട എന്ന നിലയില്‍ അല്ല യഹോവയായ ദൈവം ഈ കല്പന നല്‍കിയിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ബന്ധമായും അബ്രഹാമിന്‍റെ സന്തതികള്‍  അനുസരിക്കേണ്ട കല്പനയായിട്ടാണ് ഇതിനെ ദൈവം അബ്രഹാമിന് കൊടുത്തത്. ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിഛേദനയേറ്റാലും അത് ദൈവിക നിയമത്തിനു  എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിഛേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ.

പരിഛേദന അവതരിപ്പിക്കാനുണ്ടായ പശ്ചാത്തലം കൂടി നാം മനസ്സിലാക്കണം. സാറായിയില്‍ നിന്ന് നിനക്ക് ഒരു സന്തതിയുണ്ടാകുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ അവിശ്വസിച്ചു ഭാര്യയായ സാറായിയുടെ വാക്കുകള്‍ അനുസരിച്ച് അബ്രാം സാറായിയുടെ ദാസിയായ ഹാഗാറില്‍ നിന്ന് ജഡപ്രകാരം ഒരു സന്തതിയെ-യിശ്മായെലിനെ-ജനിപ്പിച്ചത് എണ്‍പത്തിയാറാം വയസ്സിലാണ് (ഉല്‍പ്പത്തി.16:16) അബ്രാമിന്‍റെ ഈ അവിശ്വസ്തതയോടുള്ള യഹോവയുടെ പ്രതികരണം പതിമൂന്നു വര്‍ഷം അബ്രാമിനോട് സംസാരിക്കാതിരിക്കലായിരുന്നു. പിന്നെ അബ്രാമിന് 99 വയസ്സായപ്പോള്‍ യഹോവ അബ്രാമിന് പ്രത്യക്ഷനായി അവനോടു: “ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു (ഉല്‍പ്പത്തി.17:1,2)

ഇവിടെ ‘നിഷ്കളങ്കനായിരിക്ക’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പടം ‘താമീം’ ആണ്. ഈ പദത്തിന് ‘കുറവുകളില്ലാത്തവനായിരിക്കുക’, ‘പൂര്‍ണ്ണനായിരിക്കുക’ എന്നൊക്കെയാണ് അര്‍ത്ഥം. യഹോവ തന്‍റെ നിയമത്തെപ്പറ്റി പറയുന്നതിന് മുന്‍പേ അബ്രാമിനോട് ആവശ്യപ്പെടുന്നത് താന്‍ സര്‍വ്വശക്തിയുള്ള ദൈവമാകയാല്‍ തന്‍റെ മുമ്പാകെ നടന്നു പൂര്‍ണ്ണനായിരിക്കാനാണ്. എന്തായിരുന്നു അബ്രാമിന്‍റെ അപൂര്‍ണ്ണത? അത് ദൈവത്തിന്‍റെ വാക്കുകളെ അവിശ്വസിച്ചതും ജഡത്തില്‍ ആശ്രയിച്ചു ഒരു സന്തതിയെ ജനിപ്പിച്ചതുമാണ്. യിശ്മായേലിനെ ജനിപ്പിച്ച സമയത്ത് അബ്രാം നടന്നത് തന്‍റെയും ഭാര്യയുടേയും തന്ത്രത്തിനൊത്തവണ്ണമാണ്, അല്ലാതെ ദൈവഹിതപ്രകാരമല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “99 വയസ്സുള്ള നിനക്കും 89 വയസ്സുള്ള നിന്‍റെ ഭാര്യക്കും ഒരു സന്തതിയെ തരുവാന്‍ തക്കവണ്ണം സര്‍വ്വശക്തനായ ദൈവമാണ് ഞാന്‍. നീ ജഡത്തില്‍ ആശ്രയിക്കാതെ പരിപൂര്‍ണ്ണമായി എന്നില്‍ ആശ്രയിച്ചു നടക്കുക” എന്നാണു അതിനര്‍ത്ഥം! ഈ കാര്യം ഗ്രഹിച്ചിട്ടു വേണം നാം തുടര്‍ന്നുള്ള വേദഭാഗങ്ങള്‍ മനസ്സിലാക്കേണ്ടത്.

ദൈവം അബ്രാമിനോട് ചെയ്ത നിയമ വ്യവസ്ഥകള്‍ ഉല്പത്തി.17:3-12 വരെയുള്ള ഭാഗത്ത്‌ പറഞ്ഞിരിക്കുന്നു. അബ്രാമിനോട് നിയമം ചെയ്യുന്നുണ്ടെങ്കിലും അബ്രാമിന്‍റെ ‘സന്തതി’യുമായി ചെയ്യാന്‍ പോകുന്നതാണ് നിത്യനിയമം എന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട് (ഉല്‍പ്പത്തി.17:7) അബ്രാഹാമിനോടു ചെയ്യുന്ന നിയമത്തിന്‍റെ അടയാളമായിട്ടാണ് യഹോവ പരിഛേദന എന്ന നിയമം കൊടുക്കുന്നത് (ഉല്‍പ്പത്തി.17:11) പുരുഷന്‍റെ ലിംഗാഗ്രഭാഗത്തെ ചര്‍മ്മം ഛേദിച്ചു കളയുന്നതാണ് പരിഛേദന. “ദൈവത്തിന്‍റെ വഴികളിലൂടെ നടക്കേണ്ടതിനു ഞാന്‍ എന്‍റെ ജഡമോഹത്തെ ഒഴിവാക്കുകയും ജഡത്തില്‍ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു” എന്നതാണ് പരിഛേദനയുടെ ആത്മിക അര്‍ത്ഥം!

എട്ടാം ദിവസം പരിഛേദന കഴിക്കുന്നതിനു സംഖ്യാപരമായ പ്രതീകാത്മകത്വമുണ്ട്. ഏഴു ദിവസം കൊണ്ട് ഒരാഴ്ച പൂര്‍ത്തിയാകുന്നു, എട്ടാം ദിവസം ഒരു പുതിയ ആഴ്ച ആരംഭിക്കുന്നു. ഒരു പുതിയ ജീവിതത്തെ ചൂണ്ടിക്കാണിക്കുന്ന എട്ടാം ദിവസമാണ് ഒരു കുഞ്ഞ് ദൈവവുമായുള്ള നിയമബന്ധത്തില്‍ പ്രവേശിക്കുന്നത് (ജി.സുശീലന്‍, ബൈബിള്‍ ശബ്ദസാഗരം, പുറം. 879)

കേവലം ശരീരത്തിന്‍റെ ഒരു അവയവത്തില്‍ നിന്നും അല്പം തൊലി കളയുന്ന പ്രക്രിയയായിട്ടല്ല, മറിച്ച് ദൈവവുമായി ചെയ്യുന്ന ഒരു ഉടമ്പടി എന്ന നിലയിലാണ് പരിഛേദനയെ കാണേണ്ടത്. പരിഛേദനയുടെ ആത്മീകാര്‍ത്ഥം വെളിപ്പെടുത്തുന്ന പല വചനങ്ങളും പഴയ നിയമത്തിലുണ്ട്:

“ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്‍വിന്‍; ഇനിമേല്‍ ദുശ്ശാഠ്യമുള്ളവരാകരുതു.” (ആവ.10:16)

“നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവ നിന്‍റെ ഹൃദയവും നിന്‍റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. (ആവ.30:6)

“യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍. (യിരമ്യാവ്.4:4)

ഇവിടെയെല്ലാം പരിഛേദനയുടെ യഥാര്‍ത്ഥ സത്ത എന്താണെന്ന് ദൈവാത്മാവ് വിശദീകരിക്കുകയാണ്. ജഡപ്രകാരം പരിച്ഛേദന ഏല്‍ക്കുകയും എന്നാല്‍ ദൈവത്തിന്‍റെ വഴികളില്‍ നടക്കാതിരിക്കുകയും ചെയ്ത യിസ്രായേലിനെപ്പറ്റിയുള്ള ദൈവത്തിന്‍റെ സാക്ഷ്യം കേള്‍ക്കുക:

“സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.” (യിരമ്യാവ്.9:26)

പുറമേ ജഡത്തിലുള്ള പരിച്ഛേദനയല്ല, അകമേയുള്ള ഹൃദയ പരിച്ഛേദനയാണ് ദൈവം യിസ്രായേല്‍ മക്കളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത് എന്ന് ഈ വാക്യങ്ങള്‍ നമ്മളോട് പറയുന്നു. പരിച്ഛേദനയെ ന്യായപ്രമാണത്തിലെ ഒരു കല്പനയായി ഉള്‍പ്പെടുത്തിയിട്ടും (ലേവ്യാ.12:3) മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ജനിച്ച ഒരാളേയും മോശെ പരിച്ഛേദന ചെയ്യിപ്പിച്ചില്ല എന്ന് ബൈബിളില്‍ കാണാം!!

“അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ അഗ്രചര്‍മ്മഗിരിയിങ്കല്‍വെച്ചു പരിച്ഛേദന ചെയ്തു. യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമില്‍നിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നശേഷം പ്രയാണത്തില്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോയി; പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മരുഭൂമിയില്‍വെച്ചു പ്രയാണത്തില്‍ ജനിച്ചവരില്‍ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. (യോശുവ.5:2-5)

ദൈവത്തോടുള്ള അവിശ്വാസത്തിന്‍റേയും അനുസരണക്കേടിന്‍റേയും ഫലമായി തല്കാലത്തേക്ക് ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട് മരുഭൂമിയില്‍ അലഞ്ഞു തിരിയുന്ന ജനം കേവലം ശരീരത്തില്‍ ഒരു മുറിവ് വരുത്തിയത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നുള്ള സത്യം മോശക്കു നല്ല വണ്ണം അറിയാമായിരുന്നു!!

ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം നാം പരിച്ഛേദന എന്ന വിഷയത്തെപ്പറ്റി പൗലോസ്‌ അപ്പോസ്തലിനിലൂടെ പരിശുദ്ധാത്മാവ്‌ പറഞ്ഞ കാര്യങ്ങള്‍ ഗ്രഹിക്കേണ്ടത്. ക്രിസ്ത്യാനികള്‍ ജഡത്തിലുള്ള പരിച്ഛേദനയല്ല, അകമേയുള്ള പരിച്ഛേദന ഏറ്റവരാണ്. അവര്‍ ക്രിസ്തുവില്‍ പരിച്ഛേദനയേറ്റവരാണ്.

“അവനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.” (കൊളോ.2:11).

“നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവൃത്തികളോടു കൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു” (കൊളോ.3:9-11).

“പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം” (ഗലാത്യര്‍ 6:15).

“ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം” (ഗലാത്യര്‍ 5:6).

ഈ വേദഭാഗങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക. പഴയ നിയമത്തില്‍ ഉള്ളതിനെതിരായ എന്തെങ്കിലും കാര്യം ഇവിടെയുണ്ടോ? മോശയിലൂടെയും പ്രവാചകന്‍മാരിലൂടെയും പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഹൃദയത്തിന്‍റെ പരിച്ഛേദന എന്ന വിഷയത്തെ പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ വ്യക്തമായി വിശദീകരിച്ചു തരികയാണ് പൗലോസ്‌ ചെയ്തിരിക്കുന്നത്. പരിച്ഛേദനക്കെതിരായിട്ടല്ല, മറിച്ച് അകമേ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിയാത്ത- പുതിയ സൃഷ്ടിയാകാത്ത- ഒരുവന്‍ പരിച്ഛേദനയേറ്റിട്ടു പ്രയോജനമില്ല എന്ന കാര്യമാണ് പൗലോസ്‌ സംസാരിച്ചത്. ആത്മികമായ കാര്യങ്ങളെ കാണുവാന്‍ കണ്ണില്ലാതെ, എല്ലാം ജഡികേച്ഛയോടെ മാത്രം കാണുന്ന, ഹൃദയദൃഷ്ടി  കുരുടായിരിക്കുന്ന ഒരാള്‍ മാത്രമേ പൗലോസ്‌ പറഞ്ഞത് തെറ്റാണെന്ന് പറയൂ.

പരിച്ഛേദനയാല്‍ ഉള്ള പ്രയോജനത്തെപ്പറ്റി പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നത് നോക്കുക:

“എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ” (റോമ.3:1,2)

ഇവിടെ വിശുദ്ധ അപ്പോസ്തലന്‍ പറയുന്നത് യിസ്രായേലിന് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ ലഭിച്ചതിനുള്ള കാരണങ്ങളിലൊന്നു അവര്‍ പരിഛേദന ഏറ്റിരുന്നു എന്നതാണെന്നാണ്. താന്‍ എട്ടാം നാളില്‍ പരിച്ഛേദനയേറ്റവനാണെന്ന് പൗലോസ്‌ അഭിമാനത്തോടെ പറയുന്നുമുണ്ട്:

‘പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍ ; ബെന്യമീന്‍ ഗോത്രക്കാരന്‍ ; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍’ (ഫിലി. 3:4-6)

പൗലോസിന്‍റെ ശിഷ്യനായിരുന്ന തിമോത്തിയോസിനെ പൗലോസ്‌ പരിച്ഛേദന കഴിപ്പിക്കുന്നുണ്ട് (അപ്പൊ.പ്രവൃ.16:1-3) എന്നാല്‍ മറ്റൊരു ശിഷ്യനായ തീത്തോസിനെ പരിച്ഛേദന കഴിപ്പിച്ചുമില്ല ഇതിനു കാരണം തിമോത്തിയോസിന്‍റെ മാതാവ് ഒരു യഹൂദാ സ്ത്രീയായിരുന്നു എന്നതാണ്. പരിച്ഛേദന അബ്രഹാമിന്‍റെ സന്തതികള്‍ക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതാണ്, അവര്‍ അത് ഏല്ക്കട്ടെ എന്നതാണ് പൌലോസിന്‍റെ നിലപാട്‌. ഈ നിലപാടിനെ പത്രോസും യാക്കോബും യെരുശലേം സഭ മുഴുവനും അംഗീകരിച്ചു എന്ന് അപ്പൊ.പ്രവൃ.15:7-29 വരെയുള്ള വാക്യങ്ങളില്‍ കാണാം.

എന്നാല്‍ വിശ്വാസം മാത്രം പോരാ, പരിച്ഛേദനയേല്‍ക്കുകയും കൂടി ചെയ്താലേ രക്ഷ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്ന സാത്താന്യ ഉപദേശത്തിനെതിരെ പൗലോസ്‌ അതിശക്തമായി പോരാടുന്നുണ്ട്. രക്ഷ പരിച്ഛേദനയാലാണെങ്കില്‍ അബ്രഹാമിന് മുന്‍പുള്ളവര്‍ രക്ഷ പ്രാപിച്ചതെങ്ങനെ? മാത്രമല്ല, പരിച്ഛേദനയേല്‍ക്കാതിരുന്ന ഇസ്രായേല്‍ ജനം വാഗ്ദത്ത ദേശത്തു പ്രവേശിച്ചതെങ്ങനെ? പരിച്ഛേദനാവാദിയായ ശ്രീ.മുഹമ്മദ്‌ ഈസാ ഉത്തരം പറയേണ്ടതുണ്ട്.

ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നതിലെ വലിയ തമാശ എന്താണെന്ന് വെച്ചാല്‍, ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥമായ ഖുര്‍ആനില്‍ പരിച്ഛേദന ഏല്‍ക്കേണ്ടതിനെ കുറിച്ച് യാതൊന്നും പറയുന്നില്ല എന്നതാണ്. ഖുര്‍ആനിലെ നൂറ്റിപ്പതിനാല് സൂറകളും പരിശോധിച്ച് നോക്കിക്കോളൂ, നിങ്ങള്‍ പരിച്ഛേദന ഏല്‍ക്കണം എന്ന് കല്പിക്കുന്ന ഒരൊറ്റ ആയത്ത് പോലും കാണാന്‍ കഴിയുകയില്ല. ഇനി ഹദീസുകളിലെക്ക് പോയാലോ, നിങ്ങള്‍ എട്ടാം നാള്‍ പരിച്ഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ഹദീസും കാണുകയില്ല. മുഹമ്മദ്‌ എട്ടാം ദിവസം പരിഛേദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല.

സ്ത്രീ പുരുഷന്മാര്‍ പരിഛേദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്‍റെ പരിഛേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിഛേദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.

ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത്  പൗലോസ്‌  ആണെന്നും പൗലോസ്‌ ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ്‌ വന്നതെന്നുമാണ് മുഹമ്മദ്‌ ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിഛേദന ഏല്‍ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!

നിങ്ങള്‍ പരിഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുര്‍ആനില്‍  ഇല്ല.  ശബ്ബത്ത്  ആചരിക്കാനും   മൃഗങ്ങളുടെ  മേദസ്സും  ഒട്ടക മാംസവും ഭക്ഷിക്കാതിരിക്കാനും ന്യായപ്രമാണത്തില്‍ കല്പനയുള്ളപ്പോള്‍ അതെല്ലാം നിഷേധിക്കുന്ന മുസ്ലീങ്ങള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിഛേദന മാത്രം തങ്ങള്‍ക്കു വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??

അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിഛേദന മുഹമ്മദ്‌ അനുശാസിച്ചു എന്നതാണ്. സ്വഹീഹ് ഹദീസുകളില്‍ ഒന്നായ സുനാന്‍ അബുദാവൂദില്‍ നിന്ന്:

“narrated Umm Atiyyah al-Ansariyyah: ‘A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut  severely as that is better for a woman and more desirable for a husband.” (Sunan Abu Dawud, book 41, hadees number 5251).

മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് സ്ത്രീകള്‍ പരിഛേദനയേല്‍ക്കുന്നത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിഛേദന നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്‍റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!! മുഹമ്മദിനും അല്ലാഹുവിനും പോലും അറിയാത്ത കാര്യത്തെക്കുറിച്ച് പുതുതായി ഇസ്ലാം മതം സ്വീകരിച്ച മുഹമ്മദ്‌ ഈസക്ക് അറിവുണ്ടായിരിക്കണം എന്ന് നമ്മള്‍ വാശിപിടിക്കുന്നതില്‍ കാര്യമില്ലല്ലോ.  (തുടരും….)

]]>
https://sathyamargam.org/2013/02/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d/feed/ 5
ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-2) https://sathyamargam.org/2013/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4-2/ https://sathyamargam.org/2013/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4-2/#comments Sun, 27 Jan 2013 19:03:19 +0000 http://www.sathyamargam.org/?p=564 അനില്‍കുമാര്‍ വി. അയ്യപ്പന്‍

ഇനി സീറകളെ കുറിച്ച് ഇവര്‍ പറയുന്നത് നോക്കാം:

1. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയാണ് സീറകള്‍ക്കുള്ളത്.

2. ഖുര്‍ആനിന്‍റേയും സ്ഥിരപ്പെട്ട ഹദീസുകളുടെയുമടിസ്ഥാനത്തിലുള്ള സത്യസന്ധമായ ചരിത്ര വിവരണം മിക്ക സീറകളിലുമുണ്ട്.

3. കേട്ടു കേള്‍വിയുടേയും അനുമാനങ്ങളുടെയുമടിസ്ഥാനത്തിലുള്ള വിവരണങ്ങളും അതേ സീറകളില്‍ തന്നെയുണ്ട്.

4. നിവേദക പരമ്പര പോലുമില്ലാത്ത ചില സംഭവങ്ങള്‍ സീറകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

5. ഗ്രന്ഥകാരന്‍ സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സീറകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

6. ഇബ്നു ഇസ്ഹാഖ് മുഹമ്മദിന്‍റെ ജീവചരിത്രം രചിക്കാന്‍ ജൂത-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെപ്പോലും ആശ്രയിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച വ്യക്തിയാണ്.

7. ഇബ്നു ഇസ്ഹാഖിന്‍റെ സമകാലീനരായിരുന്ന പ്രഗത്ഭ മുസ്ലീം പണ്ഡിതന്മാരായ ഇമാം മാലിക്‌ ഇബ്നു അനസും ഹിശാം ഇബ്നു ഉര്‍വ്വയും ഇബ്നു ഇസ്ഹാഖിന്‍റെ ചരിത്ര ഗ്രന്ഥം വിശ്വസനീയമല്ല എന്ന് പ്രഖ്യാപിച്ചിട്ടുള്ളവരാണ്.

8.ഇത്തരമൊരു പുസ്തകത്തില്‍നിന്ന് ഉദ്ധരിച്ചത് വഴി അനില്‍ കുമാറിന്‍റെ ആശയപാപ്പരത്തം ആണ് വ്യക്തമാകുന്നത്. .

ഈ കാര്യങ്ങളില്‍ അവസാനത്തെ പോയിന്‍റിനു ഞാന്‍ മറുപടി പറയുന്നില്ല. വ്യക്തിപരമായ വിമര്‍ശനത്തിനു മറുപടി പറഞ്ഞു സമയം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയാണ് ഈ നിലപാട്‌ സ്വീകരിക്കുന്നത്. ബാക്കിയുള്ള ഓരോ പോയിന്‍റുകള്‍ നമുക്ക്‌ പരിശോധിക്കാം. അതിനു മുന്‍പ്‌ സീറകളെക്കുറിച്ചും ആദ്യത്തെ സീറ രചിച്ച ഇബ്നു ഇസ്ഹാഖിനെക്കുറിച്ചും ചില കാര്യങ്ങള്‍ വിശദമായി അറിഞ്ഞിരിക്കണം. കാരണം, ഇബ്നു ഇസ്ഹാഖ് സ്വന്തം നിലക്ക കാര്യങ്ങള്‍ എഴുതി വെച്ച് മുഹമ്മദിന്‍റെ വ്യക്തിത്വത്തിന്മേല്‍ ചെളി തെറിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഈ ദാവാക്കാര്‍ ഉന്നയിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഇസ്ലാമിക ലോകം ആദരിക്കുന്ന മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ, ആദ്യകാല മുസ്ലീം പണ്ഡിതര്‍ക്കിടയിലെ തലയെടുപ്പുള്ള ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ് ഒരു നബി നിന്ദകന്‍ ആയിരുന്നു എന്നാണു ഇവരുടെ വാദം. ആ വാദത്തിന്‍റെ പൊള്ളത്തരം പരിശോധിക്കാന്‍ ഇബ്നു ഇസ്ഹാഖിന്‍റെ ജീവചരിത്രം അറിഞ്ഞിരിക്കണം.

ഇബ്നു ഇസ്ഹാഖ്, ഒരു ലഘു വിവരണം.

A.D.704 അഥവാ ഹിജ്റ 85-ലാണ് ഇബ്നു ഇസ്ഹാഖിന്‍റെ ജനനം യാസര്‍ ഇബ്ന്‍ ഖിയാര്‍ എന്നയാളുടെ പേരക്കുട്ടിയായിട്ടാണ് മദീന പട്ടണത്തില്‍ ഇബ്നു ഇസ്ഹാഖ് ജനിക്കുന്നത്. ‘അള്ളാഹുവിന്‍റെ വാള്‍’ എന്ന അപര നാമധേയത്തില്‍ ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്ന ഇറാഖിലെ മിലിട്ടറി ഗവര്‍ണ്ണറും സിറിയയിലെ ഗവര്‍ണ്ണറും ആയിരുന്ന ഖാലിദ്‌ ഇബ്നു അല്‍-വാലിദ് യുദ്ധത്തടവുകാരനായി മദീനയിലേക്ക്‌ കൊണ്ടുവന്ന വ്യക്തിയായിരുന്നു യാസര്‍. അയസ് ബിന്‍ മഖ്റമ ബിന്‍ അല്‍-മുഅലിബ്‌ ബിന്‍ അബ്ദ് മനാഫിന്‍റെ അടിമയായിത്തീര്‍ന്ന യാസര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. മുസ്ലീം ആയതോടെ സ്വതന്ത്രനാക്കപ്പെട്ടുവെങ്കിലും യാസര്‍ മദീന വിട്ടു പോയില്ല. മദീനയിലെ ഒരു മസ്ജിദില്‍ ഒരു മൌലവിയായി അദ്ദേഹം ജോലി നോക്കി. മൂസ, അബ്ദ് അല്‍-റഹ്മാന്‍, ഇസ്ഹാഖ് എന്നീ മൂന്നു പുത്രന്മാരാണ് യാസറിനു ഉണ്ടായിരുന്നത്. ഇവര്‍ മൂന്നു പേരും സ്വഹാബിമാരില്‍ നിന്നും ഹദീസുകള്‍ ശേഖരിച്ചിരുന്നവരും അത് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തവരാണ്. മുഹമ്മദിനെ സംബന്ധിക്കുന്ന വാമൊഴി പാരമ്പര്യങ്ങള്‍ ശേഖരിക്കുന്ന തൊഴിലില്‍ ഇവര്‍ നിഷ്ണാതരായിരുന്നു. ഇവരില്‍ ഇളയവനായ ഇസ്ഹാഖ് മറ്റൊരു മൌലവിയുടെ മകളെ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍നിന്ന് ഇബ്നു ഇസ്ഹാഖ് ജനിക്കുകയും ചെയ്തു. (encyclopaedia of islam, second edition, 2010 Brill online)

ഇബ്നു ഇസ്ഹാഖ് എന്ന് പറഞ്ഞാല്‍ ‘ഇസ്ഹാഖിന്‍റെ പുത്രന്‍’ എന്നാണു അര്‍ത്ഥം. അദ്ദേഹത്തിന്‍റെ ബാല്യകാലത്തെക്കുറിച്ചുള്ള ചരിത്ര വിവരണങ്ങള്‍ നമുക്ക്‌ ലഭ്യമല്ല. എങ്കിലും അദ്ദേഹത്തിന്‍റെ പിതാവും പിതൃവ്യന്മാരും ഹദീസ്‌ ശേഖരണക്കാര്‍ ആയിരുന്നത് കൊണ്ട് ചെറു പ്രായത്തിലേ അദ്ദേഹം അവരില്‍ നിന്ന് നബിയെ സംബന്ധിക്കുന്ന ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ടാകണം. നൂറു വയസ്സ് വരെയൊക്കെ ജീവിച്ചിരുന്ന സ്വഹാബിമാരില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് കേള്‍ക്കാനുള്ള അവസരവും ബാല്യകാലത്ത് അദ്ദേഹത്തിനു കിട്ടിയിട്ടുണ്ടാകും. സ്വഹാബിമാരുടെ ഭാര്യമാരില്‍ നിന്നോ മക്കളില്‍ നിന്നോ ശിഷ്യന്മാരില്‍ നിന്നോ ധാരാളം വിവരങ്ങള്‍ അദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല.

A.D.737 അഥവാ ഹിജ്റ 119-ല്‍ അദ്ദേഹം അലക്സാണ്ട്രിയയിലെത്തി. യാസിബ്‌ ഇബ്നു ഹബീബ്‌ എന്ന പണ്ഡിതന് കീഴില്‍ പഠനം നടത്തിയതിനു ശേഷം മദീനയില്‍ മടങ്ങിയെത്തി. അതിനുമുന്‍പ്‌ അദ്ദേഹം കിഴക്കോട്ട്, ഇറാഖ്‌ വരെ സന്ദര്‍ശനം നടത്തുകയും പല വിവരങ്ങളും ശേഖരിക്കുകയും ചെയ്തിരുന്നു. മദീനയിലെത്തിയതിനു ശേഷം അദ്ദേഹം വീണ്ടും ഇറാഖിലേക്ക് പോയി. മുആവിയ സ്ഥാപിച്ച ‘ഉമയ്യാദ്‌ രാജവംശത്തെ’ തകര്‍ത്തെറിഞ്ഞു അബ്ബാസിദ് രാജവംശം ഭരണം തുടങ്ങിയ കാലമായിരുന്നു അത്. അബ്ബാസിദ് വംശക്കാര്‍ ഭരണ തലസ്ഥാനം സിറിയയിലെ ദമാസ്കസില്‍ നിന്ന് ഇറാഖിലെ ബാഗ്ദാദിലേക്ക് മാറ്റിയിരുന്നു. ബാഗ്ദാദിലെത്തിയ ഇബ്നു ഇസ്ഹാഖ്, പുതിയ ഭരണാധികാരിയുടെ ശ്രദ്ധയില്‍പ്പെടുകയും അബ്ബാസിദ് സര്‍ക്കാരില്‍ ഉന്നത പദവിയില്‍ എത്തപ്പെടുകയും ചെയ്തു. A.D.767 അഥവാ ഹിജ്റ 150-ല്‍ അദ്ദേഹം ബാഗ്ദാദില്‍ അന്തരിച്ചു.

ഇബ്നു ഇസ്ഹാഖിന്‍റെ കൃതികള്‍ ധാരാളമാണെങ്കിലും ഒന്നൊഴികെ മറ്റുള്ളതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ‘സീറാ അന്‍-നബവിയ്യ’ അഥവാ ‘സീറാ റസൂല്‍ അള്ളാ’യാണ് നഷ്ടപ്പെട്ടു പോകാതെ ആധുനിക ലോകത്തിനു ലഭിച്ചിട്ടുള്ള ഏക കൃതി. പ്രധാനമായും രണ്ടു വഴികളിലൂടെയാണ് സീറാ റസൂല്‍ അള്ളാ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്:

1. ‘സീറാ റസൂല്‍ അള്ളാ’യുടെ ഒരു പാഠാന്തര പരിശോധനാ കോപ്പി’ (critical revision of a text) ഇബ്നു ഇസ്ഹാഖിന്‍റെ ശിഷ്യനായിരുന്ന അല്‍-ബക്കാഇയുടെ പക്കല്‍ ഉണ്ടായിരുന്നു. ഇത് പിന്നീട് ഇബ്നു ഹിശാം എഡിറ്റ് ചെയ്തു പുതിയ സീറ എഴുതിയുണ്ടാക്കി. ബക്കാഇയുടെ പക്കല്‍ ഉണ്ടായിരുന്ന കോപ്പി നഷ്ടപ്പെട്ടെങ്കിലും ഇബ്നു ഹിശാമിന്‍റെ കോപ്പി പല കയ്യെഴുത്ത് പ്രതികളായി കാലത്തെ അതിജീവിച്ചു.

2. സലമ ഇബ്ന്‍ ഫദല്‍ അല്‍-അന്‍സാരി എന്ന ഇബ്നു ഇസ്ഹാഖിന്‍റെ മറ്റൊരു ശിഷ്യന്‍റെ കയ്യിലും സീറാ റസൂല്‍ അള്ളായുടെ ഒരു കയ്യെഴുത്ത് പ്രതി ഉണ്ടായിരുന്നു. ഈ കോപ്പി എഡിറ്റ് ചെയ്താണ് പ്രമുഖ ഇസ്ലാമിക ചരിത്രകാരനായ തബരി പുതിയ സീറ എഴുതിയുണ്ടാക്കിയത്.

3. ഇതുകൂടാതെ പല തുണ്ടുകളായിട്ടു, അപൂര്‍ണ്ണമായ വിധത്തില്‍ സീറാ റസൂല്‍ അള്ളായുടെ ഭാഗങ്ങള്‍ നില നിന്നിരുന്നു. സീറാ റസൂല്‍ അള്ളാ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത ആല്‍ഫ്രെഡ് ഗ്വില്ലുമി, ഈ പുസ്തകത്തിന്‍റെ ആമുഖത്തില്‍ 30-മത്തെ പേജില്‍ ലോകത്തിന്‍റെ പല ഭാഗത്ത് നിലവിലുള്ള സീറാ റസൂല്‍ അള്ളായുടെ തുണ്ടുകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്.

സീറകളെ കുറിച്ചുള്ള ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം ദാവാക്കാരുടെ വാദമുഖങ്ങള്‍ പരിശോധിക്കാന്‍.

1. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയാണ്‌ സീറകള്‍ക്ക് ഉള്ളത് എന്ന് വെറുതെ പറഞ്ഞാല്‍ പോരാ, ഏതൊക്കെ ഭാഗമാണ് സത്യങ്ങളെന്നും ഏതൊക്കെ ഭാഗങ്ങളാണ് അസത്യങ്ങളെന്നും ദാവാക്കാര്‍ വ്യക്തമാക്കണം.

2. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു ഗ്രന്ഥകാരന്‍റെ ഒരു ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ സത്യവും മറ്റു ചില ഭാഗങ്ങള്‍ അസത്യവുമാകുന്നതെന്നും വിശദീകരിക്കേണ്ട ബാധ്യതയും ലേഖകനുണ്ട്.

3. അസത്യമായ കാര്യങ്ങള്‍ വരുംതലമുറക്ക് വേണ്ടി എഴുതി വെച്ച ഒരു എഴുത്തുകാരന്‍റെ ഗ്രന്ഥത്തിലെ ചില കാര്യങ്ങള്‍ സത്യമാണ് എന്ന് പറയുന്നത് എന്ത് ന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ്?

4. ആധുനിക യുഗത്തില്‍, പരിഷ്കൃത മനുഷ്യര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയുന്നത് മാത്രം സത്യസന്ധമായ ചരിത്ര വിവരണമാണെന്ന് പറയുകയും അല്ലാത്തവ കല്പിത കഥകളും അനുമാനങ്ങളും കേട്ടുകേള്‍വികളുമാണെന്നു പറയുന്നതും ഇരട്ടത്താപ്പല്ലേ?

ചോദ്യങ്ങള്‍ ഇനിയുമുണ്ടെങ്കിലും വിസ്തരഭയത്താല്‍ ചോദിക്കുന്നില്ല. എന്നാല്‍ വായനക്കാരെ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പരാമര്‍ശങ്ങള്‍ സീറകളെക്കുറിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതിനാല്‍ വായനക്കാരുടെ തെറ്റിദ്ധാരണ മാറ്റാനായി ചില വിശദീകരണങ്ങള്‍ കൂടി തരാം:

മദീനയില്‍ ജനിച്ചു വളര്‍ത്തപ്പെട്ട വ്യക്തിയാണ് ഇബ്നു ഇസ്ഹാഖ്. മുപ്പതാം വയസ്സില്‍ അലക്സാണ്ട്രിയായിലേക്ക്‌ പോകുന്നതു വരെ മദീനയില്‍ തന്നെയാണ് അദ്ദേഹം ജീവിച്ചത്. തന്‍റെ പിതാവും പിതൃവ്യന്മാരും പ്രവാചക ചരിതങ്ങള്‍ ശേഖരിക്കുന്നവരും പിതാമഹന്‍ മദീനയിലെ ഒരു മസ്ജിദില്‍ മൌലവിയുമായിരുന്നു. തന്‍റെ കുട്ടിക്കാലത്ത്‌ താന്‍ കണ്ടുമുട്ടിയിട്ടുള്ളത് സ്വഹാബിമാരെയും അവരുടെ ഭാര്യമാരെയും മക്കളെയും അവരുടെ ശിഷ്യന്മാരെയും ഒക്കെയാണു. മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടു കഴിഞ്ഞു ഹദീസ്‌ ശേഖരിച്ചവരെക്കാള്‍ വ്യക്തമായും ആധികാരികമായും മുഹമ്മദിന്‍റെ ചരിത്രം ഇബ്നു ഇസ്ഹാഖിനു  കിട്ടിയിട്ടുണ്ട് എന്നത് നൂറു ശതമാനം സത്യമാണ്.

നിവേദക പരമ്പര പോലുമില്ലാതെ ചില സംഭവങ്ങള്‍ സീറകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് ലേഖകന്‍ പറയുന്നത് വായനക്കാരെ വഴി തെറ്റിക്കാനാണ്. മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടു കഴിഞ്ഞു ഹദീസുകള്‍ ശേഖരിച്ചവര്‍ക്കാണ് നിവേദക പരമ്പര ആവശ്യമായി വരുന്നത്. സ്വഹാബിമാരില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ ഗ്രഹിച്ചയാള്‍ക്ക് നിവേദക പരമ്പരയുടെ ആവശ്യമില്ലല്ലോ. അതുകൊണ്ടാണ് സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില സംഭവങ്ങള്‍ക്ക് നിവേദക പരമ്പരയില്ലാത്തത്. എന്നാല്‍ സ്വഹാബിമാരുടെ മക്കളില്‍ നിന്നോ ശിഷ്യന്മാരില്‍ നിന്നോ കേട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അദ്ദേഹം നിവേദക പരമ്പര നല്‍കുന്നുമുണ്ട്.

ഇബ്നു ഇസ്ഹാഖിന്‍റെ ഒന്നാമത്തെ വായനക്കാര്‍ സ്വഹാബിമാരുടെ മക്കളും ഭാര്യമാരും ശിഷ്യന്മാരുമൊക്കെയടങ്ങുന്ന തലമുറയിലുള്ളവരാണ് എന്ന കാര്യം നാം മറക്കരുത്. വാസ്തവ വിരുദ്ധമായതോ സ്വന്തം വകയായി പറഞ്ഞതോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അവരുടെ മുമ്പാകെ ഒരാള്‍ ഒരു പുസ്തകമിറക്കിയാല്‍ അവര്‍ വെറുതെയിരിക്കുമോ? കേവലം ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ്‌ എന്ന് പേരുള്ള ഒരു സാങ്കല്പിക കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ടുള്ള ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകന് മതേതരത്വ ജനാധിപത്യ ഭരണകൂടമുള്ള, നിയമവാഴ്ച നിലനില്‍ക്കുന്ന ഭാരതത്തില്‍ സംഭവിച്ചതെന്താണെന്ന് നാം കണ്ടതാണല്ലോ. ഏതോ കുറച്ചു പേര്‍ ഒരു സിനിമയെടുത്തതിനു അമേരിക്കയുടെ അംബാസഡറെ വരെ കൊന്നുകളയാന്‍ ധൈര്യം കാണിച്ച ടീമുകളാണ് ഇവര്‍ എന്നോര്‍ക്കണം. അപ്പോള്‍ ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന സമയത്ത്, മുഹമ്മദ്‌ ജീവിക്കുകയും മരിച്ചു അടക്കപ്പെടുകയും ചെയ്ത സ്ഥലത്ത്, മുഹമ്മദിനെപ്പറ്റി വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ കുത്തിനിറച്ച് ഒരു ഗ്രന്ഥം ഇറക്കിയാല്‍ സ്വന്തം തല പോകും എന്നറിയാനുള്ള വിവേകം ഇബ്നു ഇസ്ഹാഖിനു ഇല്ലായിരുന്നു എന്നാണോ ദാവാക്കാര്‍ വായനക്കാരോട് പറയാന്‍ ശ്രമിക്കുന്നത്? ഇത് വിശ്വസിക്കാന്‍ മാത്രം ഞങ്ങള്‍ അത്രയ്ക്കും മന്ദബുദ്ധികളാണ് എന്നാണോ ഈ ദാവാക്കാര്‍ ധരിച്ചു വെച്ചിരിക്കുന്നത്? സീറാ റസൂല്‍ അള്ളാ രചിച്ചതിന്‍റെ പേരില്‍ ഇബ്നു ഇസ്ഹാഖിനു യാതൊരു ദോഷവും ഉണ്ടായില്ലെന്ന് മാത്രമല്ല, അന്നത്തെ ഇസ്ലാമിക ഭരണകൂടം അദ്ദേഹത്തെ ഉന്നത പദവി നല്‍കി ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ സീറയെ ഖലീഫ അടക്കമുള്ളവര്‍ അംഗീകരിച്ചു എന്നാണു ഇത് വ്യക്തമാക്കുന്നത്.

മുഹമ്മദിനെ അപഹസിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കുന്ന വിധത്തില്‍ ഇബ്നു ഇസ്ഹാഖ് സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന വ്യാജേന ഉള്‍പ്പെടുത്തി രചിച്ചതാണ് സീറാ റസൂല്‍ അള്ളാ എന്ന ദാവാക്കാരുടെ വാദം പ്രാധാന്യമേറിയ ചില ചോദ്യങ്ങള്‍ക്ക്‌ വഴി മരുന്നിടുന്നു. ഇവയാണ് ആ ചോദ്യങ്ങള്‍:

പൊതുജന മദ്ധ്യത്തില്‍ മുഹമ്മദിനെ അപഹാസ്യനാക്കാന്‍ തക്കവണ്ണമുള്ള വിദ്വേഷം ഇബ്നു ഇസ്ഹാഖിനു മുഹമ്മദിനോടുണ്ടായിരുന്നുവോ? ‘ശഹദത്ത് കലിമ’ ചൊല്ലി മുസ്ലീമായി ജീവിക്കുമ്പോഴും വരും തലമുറകളില്‍ പെട്ടവര്‍ മുഹമ്മദിനെ കുറിച്ച് തെറ്റായി മനസ്സിലാക്കണം എന്ന ഉദ്ദേശ്യത്തോടെ ഒരു ഗ്രന്ഥം രചിക്കുവാന്‍ മാത്രം ഇബ്നു ഇസ്ഹാഖ് മുഹമ്മദിനെ വെറുക്കുവാന്‍ കാരണമെന്ത്? മുഹമ്മദിന്‍റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കിയത് കൊണ്ടാണെന്ന് വരുമോ? അതല്ല, ഇബ്നു ഇസ്ഹാഖിനു മുഹമ്മദിനോട്‌ വിദ്വേഷമൊന്നും ഉണ്ടായിരുന്നില്ല എന്നാണെങ്കില്‍ അദ്ദേഹം എഴുതിയ കാര്യങ്ങള്‍ സത്യസന്ധവും വിശ്വസനീയവുമാണെന്നു അംഗീകരിക്കുന്നതല്ലേ കരണീയം?

മുഹമ്മദിന്‍റെ ജീവചരിത്ര രചനക്ക് ജൂത-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെപ്പോലും ഇബ്നു ഇസ്ഹാഖ് ആശ്രയിച്ചിരുന്നു എന്ന ദാവാക്കാരുടെ വാദവും ഇതേ വിധം പരിശോധിക്കേണ്ടതാണ്. ഇബ്നു ഇസ്ഹാഖ് തന്നെ അക്കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട് എന്ന് പറയുന്ന ദാവാക്കാര്‍, പക്ഷേ അതിനുള്ള തെളിവ് കൊണ്ടുവരുന്നത്‌ ഇബ്നു ഇസ്ഹാഖിന്‍റെ പുസ്തകത്തില്‍ നിന്നല്ല, ഹദീസുകളില്‍ നിന്നുള്ള തെളിവുകളുമല്ല, ഇബ്നു ഇസ്ഹാഖിന്‍റെ കാലത്ത് ജീവിച്ചിരുന്ന ഏതെങ്കിലും മുസ്ലീം എഴുത്തുകാരുടെ രചനകളുമല്ല, ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതന്മാരുടെ പുസ്തകങ്ങളില്‍ നിന്നാണ്.

ഇബ്നു ഇസ്ഹാഖ് ഇങ്ങനെ പറഞ്ഞതായി ആധുനിക കാലത്തുള്ളവര്‍ അഭിപ്രായപ്പെട്ടതല്ലാതെ ഇബ്നു ഇസ്ഹാഖിന്‍റെ രചനകളിലോ അക്കാലഘട്ടത്തിലെ മറ്റു മുസ്ലീം എഴുത്തുകാരുടെ രചനകളിലോ ഇല്ല. സ്വഹാബിമാരുടെ കാലശേഷം അവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്ന കള്ളക്കഥകള്‍ രചിക്കുന്നവര്‍ മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടായി എന്ന് ദാവാക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ള സ്ഥിതിക്ക് ഇബ്നു ഇസ്ഹാഖിന്‍റെ പേരിലും പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ വ്യാജമായി ഉണ്ടാക്കിയെടുത്തതാണ് ഈ ‘ജൂത-ക്രിസ്ത്യന്‍ സിദ്ധാന്തം’ എന്ന് വിശ്വസിക്കുന്നതല്ലേ കൂടുതല്‍ യുക്തിഭദ്രം? മുഹമ്മദിനോട് കഠിന വിരോധമുണ്ടായിരുന്നവരില്‍ നിന്ന് അദ്ദേഹത്തിന്‍റെ ചരിത്രം ശേഖരിക്കാന്‍ പോയാല്‍ അത് തീരെ വസ്തുനിഷ്ഠമായിരിക്കുകയില്ലെന്നു  ഇന്നത്തെ ദാവാക്കാര്‍ക്ക് അറിയാമെന്നും എന്നാല്‍ ഇബ്നു ഇസ്ഹാഖിനെപ്പോലെയുള്ള ഒരു ചരിത്രകാരന് അതറിയില്ലെന്നും പറഞ്ഞാല്‍, അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ കുറച്ചു പ്രയാസമാണ് സുഹൃത്തുക്കളേ.

മറ്റൊന്ന്, ജൂത-ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ ആശ്രയിച്ചുകൊണ്ട് മുഹമ്മദിന്‍റെ ജീവചരിത്രം- അതും ലോകത്തെ ആദ്യത്തെ നബി ചരിത്രം- രചിച്ചാല്‍ അതു മുസ്ലീങ്ങള്‍ അംഗീകരിക്കുകയില്ല എന്ന് ഏതൊരു കൊച്ചു കുട്ടിക്കും അറിയാം. വര്‍ഷങ്ങളോളം താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച മുഹമ്മദിനെപ്പറ്റിയുള്ള അറിവുകളും മറ്റു ചരിത്ര വിവരണങ്ങളും വെച്ച് തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ മുഹമ്മദിന്‍റെ ജീവചരിത്ര ഗ്രന്ഥം, മുസ്ലീം ലോകത്തിന്‍റെ അംഗീകാരമില്ലാത്തതായിരിക്കണം എന്ന് ചിന്തിക്കാന്‍ മാത്രം പമ്പര വിഡ്ഢിയായിരുന്നു ഇബ്നു ഇസ്ഹാഖ് എന്ന് പറഞ്ഞാല്‍, പറയുന്നവന് ഭ്രാന്തുണ്ട് എന്നേ കേള്‍ക്കുന്നവന്‍ ധരിക്കൂ.

ഇബ്നു ഇസ്ഹാഖിന്‍റെ സമകാലീനരും പ്രഗത്ഭ മുസ്ലീം പണ്ഡിതരുമായ ഇമാം മാലിക്കും ഹിശാം ഇബ്നു ഉര്‍വ്വയും ഇമാം ഇബ്നു തൈമിയ്യയും ‘ഇബ്നു ഇസ്ഹാഖിന്‍റെ ചരിത്ര ഗ്രന്ഥം വിശ്വസനീയമല്ല’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളവരാണ് എന്ന ദാവാക്കാരന്‍റെ അഭിപ്രായവും പൊള്ളയാണ് എന്ന് തെളിയുന്നു, താന്‍ നിരത്തിയ തെളിവുകളാല്‍. മാലിക്‌ ഇബ്നു അനസിന്‍റേയൊ ഹിശാം ഇബ്നു ഉര്‍വ്വയുടെയോ ഇമാം തൈമിയ്യയുടെയോ അക്കാലഘട്ടങ്ങളിലെ മറ്റേതെങ്കിലും മുസ്ലീം പണ്ഡിതരുടെയൊ എഴുത്തുകളല്ല, സ്വഹീഹായതോ അഹ്സനായതോ ആയ ഏതെങ്കിലും ഹദീസുകളുമല്ല, നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള പണ്ഡിതരുടെ എഴുത്തുകളാണ് ഇവിടേയും ദാവക്കാര്‍ക്ക് വേദവാക്യം!! ഇതും കള്ളങ്ങള്‍ ചമച്ചുണ്ടാക്കാന്‍ വിദഗ്ദരായ മുസ്ലീങ്ങള്‍ ഇമാം മാലിക്കിന്‍റേയും തൈമിയ്യയുടെയും ഉര്‍വ്വയുടെയും പേരില്‍ വ്യാജമായി ചേര്‍ത്തു പറഞ്ഞതല്ലാതെ മറ്റൊന്നുമല്ല.

ഇബ്നു ഇസ്ഹാഖിന്‍റെ ആധികാരികത

ഇബ്ന്‍ ഹജാര്‍ അസ്കലാന്‍ എന്ന ഇസ്ലാമിക പണ്ഡിതനാണ് ഇബ്നു ഇസ്ഹാഖിനെ തള്ളിപ്പറയാന്‍ ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആദ്യം രംഗത്ത് വരുന്നത്.അദ്ദേഹത്തിന്‍റെ തഹ്ധിബ്‌-അല്‍-തഹ്ധിബ്‌ (ഇവിടെ നാസര്‍ കൊടുത്തിട്ടുള്ള ഉദ്ധരണികള്‍ ഈ പുസ്തകത്തില്‍ നിന്നാണ് എന്ന് വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ) എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇബ്നു ഇസ്ഹാഖിനെ, മാലിക്‌ ഇബ്നു അനസ്‌ ‘സാത്താന്‍ എന്ന് വിളിച്ചിട്ടുണ്ട്’ എന്നാണു. ഒരു പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ശൈത്താന്‍ എന്ന് വിളിച്ചിട്ടുള്ള ഒരാളുടെ ഗ്രന്ഥം വിശ്വസനീയമല്ലെന്നും അസ്കലാന്‍ പറയുന്നു. ഇദ്ദേഹത്തിന്‍റെ ചുവടു പിടിച്ചിട്ടാണ് ഇന്നത്തെ ദാവാക്കാരും ഇബ്നു ഇസ്ഹാഖിനെ അംഗീകരിക്കാത്തത്. എന്നാല്‍ ഇവിടെ ഒരു ചെറിയ പ്രശനമുണ്ട്.

ഇബ്ന്‍ ഹജാര്‍ അസ്കലാന്‍ ജീവിച്ചിരുന്നത് A.D. 1395-1474 വരെയാണ്. (എ.ഡി.1372-1449 വരെ എന്ന മറ്റൊരു രേഖയുമുണ്ട്). പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്ന്‍ ഹജാര്‍ അസ്കലാന് എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ഇസ്ഹാഖിനെ മാലിക്‌ ഇബ്നു അനസ് ശൈത്താന്‍ എന്ന് വിളിച്ച കാര്യം എവിടെ നിന്ന് കിട്ടി?  അസ്കലാന് മുന്‍പുള്ള ഒരാളും ഇങ്ങനെയുള്ള ഇങ്ങനെയൊരു കാര്യം രേഖപ്പെടുത്തി വെച്ചിട്ടില്ലെന്നുള്ളത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. സീറാ റസൂല്‍ അള്ളാ രചിച്ചതിന് അന്നത്തെ ഖലീഫയുടെ പ്രത്യേക പരിഗണനയ്ക്ക് പാത്രീഭൂതനായിത്തീര്‍ന്ന ഇബ്നു ഇസ്ഹാഖിനെപ്പോലുള്ള ഒരു മഹാ ചരിത്രകാരനെ തള്ളിപ്പറയാന്‍ ദാവാക്കാര്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാന്‍ പറ്റുന്നത്, നവോത്ഥാനത്തിന്‍റെ കൊടുങ്കാറ്റു വീശാന്‍ തുടങ്ങിയ പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്ന്‍ ഹജാര്‍ അസ്കലാന്‍ എന്ന പണ്ഡിതന്‍ എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്നു ഇസ്ഹാഖിനെ മാലിക്‌ ഇബ്നു അനസിന്‍റെ ചിലവില്‍ ശൈത്താന്‍ എന്ന് വിളിക്കുകായിരുന്നു എന്നാണു. നവോത്ഥാന കാലത്തോടെ മനുഷ്യന്‍റെ സംസ്കാരത്തിലും ധാര്‍മ്മിക ചിന്താഗതികളിലും വന്ന മാറ്റമായിരിക്കണം (മുഹമ്മദിനെ വെള്ള പൂശാന്‍ വേണ്ടി) ഇബ്നു ഇസ്ഹാഖിനെ തള്ളിപ്പറഞ്ഞു കൊണ്ട് ഇങ്ങനെയൊരു വ്യാജ പരാമര്‍ശവുമായി രംഗത്തുവരാന്‍ ഇബ്ന്‍ ഹജാര്‍ അസ്കലാനെ പ്രേരിപ്പിച്ചത്. കള്ളക്കഥകള്‍ രചിക്കാന്‍ മുസ്ലീങ്ങള്‍ ബഹു മിടുക്കരായിരുന്നു എന്ന് ദാവാക്കാര്‍ തന്നെ മുന്‍പേ സമ്മതിച്ചിട്ടുള്ള കാര്യമാണല്ലോ.

എന്തുകൊണ്ടാണ് മുഹമ്മദിന് അപമാനം ഉണ്ടാകുന്ന തരത്തിലുള്ള കാര്യങ്ങള്‍ ആദ്യകാല ഇസ്ലാമിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തി വെച്ചത് എന്നറിയണമെങ്കില്‍ ആദ്യം അറബികളുടെ ചരിത്രം അറിയണം. മണലാരണ്യത്തില്‍ കൂടാരവാസികളായി കഴിഞ്ഞിരുന്ന അറബികള്‍ക്ക്‌ ഗോത്രവൈരത്താല്‍ അന്യോന്യം ആക്രമിക്കുന്നതോ കൊലപ്പെടുത്തുന്നതോ സ്ത്രീകളേയും കുട്ടികളേയും പിടിച്ചു അടിമകളാക്കുന്നതോ ഒക്കെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായിരുന്നു. അന്യഗോത്രത്തിലെ കൂടുതല്‍ ആളുകളെ കൊല ചെയ്യുന്നതും കൂടുതല്‍ സ്ത്രീകളെ പിടിച്ചെടുത്തു ഭാര്യമാരോ വെപ്പാട്ടിമാരോ ആക്കി വെക്കുന്നതും ധീരതയുടേയും പുരുഷത്വത്തിന്‍റേയും അടയാളമായിട്ടാണ് അപരിഷ്കൃതരായ അറബികള്‍ ഗണിച്ചു വന്നിരുന്നത്. തങ്ങളുടെ പ്രവാചകന്‍ ധീരനും ഉത്തമ പുരുഷ മാതൃകയുമാണെന്ന് ലോകം അറിയണമെന്നുള്ള ഉദ്ദേശ്യത്തോട് കൂടിയാണ് ആദ്യകാല ഇസ്ലാമിക ചരിത്രകാരന്മാര്‍ ഇതെല്ലാം രേഖയാക്കി വെച്ചത്. എന്നാല്‍, മനുഷ്യന്‍ സംസ്കാര സമ്പന്നനാകുന്ന കാലത്ത് ഈ രേഖകളെല്ലാം ആക്ഷേപാര്‍ഹങ്ങളായി കരുതപ്പെടുമെന്നോ ഇതെല്ലാം വിശദമായ വിമര്‍ശനത്തിന് വിധേയമാകുമെന്നോ മണലാരണ്യത്തില്‍ കഴിഞ്ഞിരുന്ന ആ അപരിഷ്കൃത ചരിത്രകാരന്മാര്‍ക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നത്തെ ഇസ്ലാമിസ്റ്റുകള്‍ക്ക് ഇതെല്ലാം ആക്ഷേപാര്‍ഹങ്ങളാണ്. അതുകൊണ്ടാണ് ഏഴായിരത്തിലധികം ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന സ്വഹീഹ് ബുഖാരി അവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ ഹദീസുകളുടെ എണ്ണം രണ്ടായിരമായി കുറയുന്നത്. എഡിറ്റ് ചെയ്യാതെ ഇവയൊന്നും പരിഷ്കൃത ലോകത്തിനു മുന്‍പാകെ അവതരിപ്പിക്കാന്‍ കൊള്ളാവുന്നതല്ല എന്ന് ഇവര്‍ക്ക് തന്നെ നല്ലവണ്ണം അറിയാം എന്നര്‍ത്ഥം!!!

എന്തായാലും ബുഖാരിയടക്കമുള്ള പ്രമുഖ ഹദീസ്‌ സമാഹര്‍ത്താക്കളെല്ലാം തന്നെ സീറകളെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളവരാണ്. പല ഹദീസും സീറകളില്‍ നിന്നെടുത്തിട്ടുള്ളതാണ്.

മുഹമ്മദും മുഹമ്മദ്‌ സ്ഥാപിച്ച മതവും ആ മതത്തിന്‍റെ ആദര്‍ശങ്ങളുമെല്ലാം  കാലത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് തള്ളപ്പെടേണ്ടതാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന എന്നെപ്പോലോരാള്‍ക്ക്  ഖുര്‍ആനും സീറകളും ഹദീസുകളുമെല്ലാം ഒരു പോലെയാണ്. ഒരു പരിഷ്കൃത മനുഷ്യന്‍റെ ജീവിതത്തില്‍ അവയ്ക്കെന്തെങ്കിലും തരത്തിലുള്ള പ്രാധാന്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇവയില്‍ വിശ്വസിക്കേണ്ട ബാധ്യതയും എനിക്കില്ല. എന്നാല്‍ ഒരു ആശയ സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍, മുഹമ്മദിന്‍റെ ജീവിതത്തെക്കുറിച്ചറിയാന്‍ ലോകത്തിന്‍റെ മുമ്പാകെയുള്ള തെളിവുകളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് ഇബ്നു ഇസ്ഹാഖിന്‍റെ സീറാ റസൂല്‍ അള്ളായാണ് എന്നത്രേ എന്‍റെ പക്ഷം. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ ഭാര്യമാരില്‍ നിന്നും മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും കേട്ട കാര്യങ്ങള്‍ രേഖപ്പെടുത്തി ഇവരുടെയൊക്കെ ജീവിത കാലത്ത് തന്നെ പ്രസിദ്ധീകരിച്ചത് പരിഷ്കൃത മനുഷ്യന്‍റെ മുമ്പില്‍ പറയാന്‍ കൊള്ളാത്തതായതിനാല്‍ സത്യമല്ലെന്ന് പറഞ്ഞു നിഷേധിക്കുകയും സംഭവം നടന്നു രണ്ടര മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ളവര്‍ വാമൊഴി പാരമ്പര്യങ്ങളില്‍ നിന്ന് തങ്ങളുടെ മനസ്സിന്‍റെ തോന്നലിന്‍റെ അടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുത്ത്‌ രേഖപ്പെടുത്തിയത് സത്യസന്ധമാണെന്ന് പറയുകയും ചെയ്യുമ്പോള്‍, തലച്ചോറും ചിന്താശേഷിയും പണയപ്പെടുത്തി ‘അടിമ’യായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത് കണ്ണുമടച്ചു വിശ്വസിച്ചേക്കാം. എന്നാല്‍ ചിന്താശക്തിയും വിവേചനശേഷിയുമുള്ള മനുഷ്യര്‍ അത് ചോദ്യം ചെയ്യും. ‘കൈപ്പത്തിയല്ല, കഴുത്തു തന്നെ വെട്ടിമാറ്റും’എന്ന് പറഞ്ഞാലും സത്യം പുറത്തു വരണമെന്നാഗ്രഹിക്കുന്ന സ്വാതന്ത്ര്യ ബോധമുള്ള ധിഷണാശാലിയായ മനുഷ്യര്‍ ഈ അപഹാസ്യ നിലപാടിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കും.

]]>
https://sathyamargam.org/2013/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4-2/feed/ 1
ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-1) https://sathyamargam.org/2013/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86/ https://sathyamargam.org/2013/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86/#comments Sun, 27 Jan 2013 18:55:38 +0000 http://www.sathyamargam.org/?p=561 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

ഏതൊരു മതത്തെക്കുറിച്ച് പഠിക്കുമ്പോഴും അതിന്‍റെ ചരിത്രം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ചരിത്രം രചിക്കുന്നത് എപ്പോഴും വിജയികളായിരിക്കും. അടിമകളായിപ്പോകുന്നവര്‍ക്കും തോറ്റവര്‍ക്കും എഴുതി വെക്കാനുള്ളതല്ലല്ലോ ചരിത്രം. തങ്ങളുടെ തോല്‍വി വരുംതലമുറ അറിയരുത് എന്ന ആഗ്രഹവും തോറ്റവര്‍ ചരിത്രം എഴുതി വെക്കാതിരുന്നതിനു പിന്നിലുണ്ടാകും. (ഇതിനൊരപവാദം യെഹൂദന്മാരാണ്. തങ്ങളുടെ വിജയവും പരാജയവും അവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.) ഇസ്ലാമിന്‍റെ ആദ്യകാല ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുള്ളവര്‍ മുഴുവന്‍ മുസ്ലീങ്ങളാണ്, അതും അറബി മുസ്ലീങ്ങള്‍. സ്വാഭാവികമായും അവര്‍ രചിച്ചിട്ടുള്ള ചരിത്രത്തില്‍ പച്ചനിറം കൂടുതല്‍ കലര്‍ന്നിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആദിമകാല മുസ്ലീം സമൂഹത്തേയും ഇസ്ലാമിക പൂര്‍വ്വ അറേബ്യന്‍ ഗോത്ര സംസ്കൃതിയേയും കുറിച്ചറിയാന്‍ ഈ പച്ചനിറം കലര്‍ന്ന ചരിത്ര രേഖകളേ ഇന്ന് പരിഷ്കൃത ലോകത്തിനു മുന്‍പാകേയുള്ളൂ. അന്നത്തെ ഇസ്ലാമിന്‍റെ എതിരാളികള്‍ക്ക്‌ പറയാനുണ്ടായിരുന്നതും ഈ മുസ്ലീം ചരിത്രകാരന്മാരില്‍ നിന്ന് തന്നെ മനസ്സിലാക്കേണ്ട ദുര്യോഗമാണ് നമുക്കുള്ളത്. വിജയവും തത്ഫലമായി ലഭിക്കുന്ന അധികാരവും മത്തുപിടിപ്പിച്ചിട്ടുള്ള ഒരുകൂട്ടം ആളുകള്‍ അടയാളപ്പെടുത്തി വെച്ചിട്ടുള്ള തങ്ങളുടെ ചരിത്രത്തില്‍, പൊങ്ങച്ചവും അഹന്തയും ആത്മപ്രശംസയും ഓക്കാനമുണ്ടാകും വിധം അധികമായിട്ടുണ്ടാകും.  തികഞ്ഞ പക്ഷപാതപരമായ ഈ ചരിത്ര രേഖകളില്‍ നിന്ന് നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന്‍ സത്യം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും.

ഖുര്‍ആന്‍ വായിച്ചിട്ട് ഒരാള്‍ക്കും മുഹമ്മദിനെപ്പറ്റിയോ ആദ്യകാല മുസ്ലീങ്ങളെ പറ്റിയോ വലുതായിട്ടൊന്നും മനസ്സിലാക്കാന്‍ സാധ്യമല്ല. ‘മുഹമ്മദ്‌’ എന്ന പദം തന്നെ അഞ്ചു പ്രാവശ്യത്തില്‍ താഴെ മാത്രമേ ഖുര്‍ആനില്‍ കാണാന്‍ കഴിയുന്നുള്ളൂ. അധികവും ‘റസൂല്‍’ (ദൂതന്‍), ‘നബി’ (പ്രവാചകന്‍) എന്നൊക്കെയാണ് അതില്‍ മുഹമ്മദിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.  സ്വാഭാവികമായും മുഹമ്മദിനേയും അനുയായികളേയും കുറിച്ചറിയാന്‍ നാം ഖുര്‍ആന് പുറത്തുള്ള സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരുന്നു. സാധാരണയായി ഹദീസുകള്‍ എന്നറിയപ്പെടുന്ന വിവര സ്രോതസ്സുകളാണ് ഇവരെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ‘മുഹമ്മദ്‌ ജീവിച്ചിരുന്ന കാലത്ത് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍’ എന്നതാണ് ഹദീസ്‌ എന്നതുകൊണ്ട് പൊതുവേ വ്യവഹരിക്കപ്പെടുന്നത്. മുഹമ്മദിന് ശേഷം രണ്ടര മൂന്നു നൂറ്റാണ്ടു കാലത്തോളം ഇവ വാമൊഴി പാരമ്പര്യങ്ങള്‍ (Oral Tradition) ആയാണ് നിലനിന്നത്.മറ്റേതൊരു വാമൊഴി പാരമ്പര്യങ്ങളിലുമെന്നപോലെ ഇവയിലും കെട്ടുകഥകളും ഭാവനകളും ഇടകലര്‍ന്നു വികൃതമാകാന്‍ തുടങ്ങി.

വ്യാജ ഹദീസുകള്‍ രൂപം കൊള്ളുവാനിടയായ കാരണങ്ങള്‍.

 

സ്വഹാബികളുടെ കൂട്ടത്തിലൊരാള്‍ നബി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരു ഹദീസുദ്ധരിച്ചാല്‍ ആ വാക്കിനെപ്പറ്റി സംശയിക്കാനുണ്ടയിരുന്നില്ല. പിന്നീട് സമൂഹം ദുഷിച്ചു തുടങ്ങി. കേള്‍ക്കുന്നതും പറയപ്പെടുന്നതും അപ്പടി വിശ്വസിച്ചു കൂടാത്ത സ്ഥിതിയായി (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 50).

ഉസ്മാനുബ്നു അഫ്ഫാന്‍റെ ഭരണത്തില്‍ അവസാന കാലത്തും അലിയുടെ ഭരണ കാലത്തും മുസ്ലീം സമൂഹത്തിലുണ്ടായ രാഷ്ട്രീയ ശൈഥില്യം കാരണമായി ജനങ്ങളില്‍ മാത്സര്യബുദ്ധി വളരുകയും അത് വ്യാജ ഹദീസ്‌ നിര്‍മ്മാണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. കൂടുതലും ശിആ വിഭാഗത്തിലെ തീവ്രവാദികളായിരുന്നു ഈ പ്രവണതക്ക് ആരംഭം കുറിച്ചത്. ഇറാഖായിരുന്നു ശിയാക്കളുടെ അക്കാലത്തെ കേന്ദ്രമെന്നതിനാല്‍ അവിടെ നിന്നാണ് വ്യാജ ഹദീസുകള്‍ പുറത്തിറങ്ങിയിരുന്നത്. പ്രസിദ്ധ ഹദീസ്‌ പണ്ഡിതനും പത്തു സ്വഹാബികളെ നേരില്‍ കാണാനും പഠിക്കാനും സാധിച്ച താബിഉമായ  ഇബ്നു ശിഹാബ്നുസ്സുഹ്രി (മരണം A.D.741) പറയുന്നു: “ഒരു ഹദീസ്‌ ഞങ്ങളുടെ അടുത്തു നിന്ന് പുറത്തു പോകുമ്പോള്‍ (മറ്റൊരാള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുമ്പോള്‍) ഒരു ചാണ്‍ വലുപ്പമേയുണ്ടാകൂ. പിന്നീട് അതേ ഹദീസ്‌ ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ (ഞങ്ങള്‍ അത് വീണ്ടും കേള്‍ക്കുമ്പോള്‍ ) ഒരു മുഴം നീളമുണ്ടായിരിക്കും.” (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 46,47).

വേറൊരു കൂട്ടര്‍ വര്‍ഗ്ഗം, ഗോത്രം, ഭാഷ, നേതൃത്വം എന്നിവ നിലനിര്‍ത്താനാണ് ഹദീസ്‌ നിര്‍മ്മാണം നടത്തിയത്. ചില ഉദാഹരണങ്ങള്‍ കാണുക: ‘അല്ലാഹു കോപിഷ്ടനാകുമ്പോള്‍ അറബിയിലും സന്തുഷ്ടനാകുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയിലുമാണ് വഹയ് (വെളിപ്പാടി) നല്‍കുക’. ഇതിനു മറുപടിയായി തിരിച്ചും ഒരു ഹദീസ്‌ മറു കക്ഷിക്കാര്‍ പ്രചരിപ്പിച്ചു. അറബി-പേര്‍ഷ്യന്‍ പക്ഷപാതിത്വമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 47,48).

ഹദീസ്‌ നിര്‍മ്മാണത്തിന് നിമിത്തമായ ഒരു കാര്യം കര്‍മ്മശാസ്ത്രപരമായ തര്‍ക്കങ്ങളാണ്. തങ്ങളുടെ അഭിപ്രായം ശരിയെന്നു സ്ഥാപിക്കുവാന്‍ ആളുകള്‍ നബിയുടെ മേല്‍ വ്യാജം കേട്ടിപ്പറഞ്ഞു. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 49).

തര്‍ക്കത്തില്‍ ജയിക്കാനും സ്വയം പ്രശസ്തി നേടാനും കച്ചവടച്ചരക്ക് വിറ്റഴിക്കാനും ഹദീസ്‌ നിര്‍മ്മാണം നടത്തിയിരുന്നതായി വേറെയും സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 49). ഒരു ഉദാഹരണം കാണുക:

ഒരിക്കല്‍ അഹമദ്ബ്നു ഹമ്പല്‍, യഹ്യബ്നു മഈന്‍ എന്നീ രണ്ടു പണ്ഡിതന്മാര്‍ റുസ്വാഫയിലെ പള്ളിയില്‍ നമസ്കാരം കഴിഞ്ഞു ഇരിക്കുകയാണ്. അപ്പോള്‍ ഒരു ഉപദേശി വയള് (മതപ്രസംഗം) പറയാനെഴുന്നേറ്റു. അയാള്‍ പ്രസംഗിക്കുകയാണ്: ‘അഹമദ്ബ്നു ഹമ്പലും, യഹ്യബ്നു മഈനും അബ്ദുര്‍റസ്സാഖില്‍ നിന്നും അദ്ദേഹം ഖതാദ:യില്‍ നിന്നും അദ്ദേഹം അനസില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് നബി പറഞ്ഞതായി ഞങ്ങള്‍ക്ക്‌ പഠിപ്പിച്ചു തന്നു. ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന് പറഞ്ഞാല്‍ അതിന്‍റെ ഓരോ വാക്കില്‍ നിന്നും ഓരോ പക്ഷിയെ അല്ലാഹു സൃഷ്ടിക്കുന്നതാണ്. അതിന്‍റെ കൊക്ക് സ്വര്‍ണ്ണവും തൂവലുകള്‍ പവിഴവുമായിരിക്കും.’ ഇങ്ങനെ അതിശയോക്തികള്‍ പറഞ്ഞു ജനങ്ങളെ പിടിച്ചിരുത്തിക്കൊണ്ട് അയാള്‍ വയള് തുടര്‍ന്നു. ഇതുകേട്ട് മേല്‍പറഞ്ഞ രണ്ടു പണ്ഡിതന്മാരും പരസ്പരം മുഖത്ത് നോക്കി. അവര്‍ രണ്ടു പേരുമായിരുന്നു ആ പ്രദേശത്തെ ഏറ്റവും വിശ്വസ്തരും ഹദീസ്‌ ഹൃദ്വിസ്ഥമുള്ളവരുമായ പണ്ഡിതന്മാര്‍. വയള് കഴിഞ്ഞ ശേഷം യഹ്യബ്നു മഈന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു: ‘ഇതാര് പഠിപ്പിച്ച ഹദീസാണ്?’ അയാള്‍ പറഞ്ഞു: ‘എന്‍റെ ഗുരുനാഥന്‍മാരായ യഹ്യബ്നു മഈനും അഹമദ്ബ്നു ഹമ്പലും’. യഹ്യാ പറഞ്ഞു: ‘ഞാനാണ് യഹ്യ. അത് അഹമദ്ബ്നു ഹമ്പലാണ്. ഞങ്ങള്‍ ഇങ്ങനെ ഒരു ഹദീസ്‌ ഉദ്ധരിച്ചിട്ടില്ലല്ലോ.’ അയാള്‍ പറഞ്ഞു: ‘നിങ്ങള്‍ വലിയ വിഡ്ഢി തന്നെ. ലോകത്ത് നിങ്ങളല്ലാത്ത യഹ്യയും അഹമദുമില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 48).

ഇങ്ങനെ കെട്ടുകഥകളും ഭാവനകളും എല്ലാം ഹദീസില്‍ കയറി വരാന്‍ തുടങ്ങിയപ്പോള്‍ ഇവ ലിഖിതരൂപത്തില്‍ ക്രോഡീകരിക്കാന്‍ അന്നത്തെ മുസ്ലീം മതമേധാവികള്‍ തീരുമാനിച്ചു. ‘അബ്ബാസിദ് രാജവംശ’ത്തിന്‍റെ കാലത്താണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ഈ തീരുമാനം വേറെ ഒരു ഹദീസിനു എതിരായിരുന്നു എന്നതാണ് രസകരമായ വസ്തുത! ഈ ഹദീസ്‌ നോക്കൂ:

“അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: ‘നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ്‌ പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍- ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ്‌ നമ്പര്‍ .17).

‘മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട്’ (സൂറാ.33:21) എന്നുള്ള ഖുര്‍ആന്‍ വചനം അനുസരിച്ചിരുന്ന സ്വഹാബിമാര്‍ ഈ ഹദീസ്‌ അനുസരിച്ച് മലക്ക്‌ പറഞ്ഞു കൊടുത്ത കാര്യങ്ങളല്ലാതെ ഒരിക്കലും മുഹമ്മദിന്‍റെ ജീവിതം രേഖയാക്കി വെച്ചിട്ടില്ല എന്ന് നിസംശ്ശയം പറയാന്‍ കഴിയും. തന്‍റെ ജീവിതം രേഖയാക്കി വച്ചില്ലെങ്കില്‍ പില്‍ക്കാലത്ത് ഇങ്ങനെ ഓരോരുത്തന്‍ തോന്നിയതുപോലെ ഓരോന്ന് പറയാന്‍ സാധ്യതയുണ്ട് എന്ന കാര്യം മനസ്സിലാക്കാന്‍ മുഹമ്മദിന് കഴിഞ്ഞതുമില്ല. അല്ലാഹുവിനും ആ ബോധം പോയില്ല!

അല്‍-ബുഖാരി (മുഹമ്മദ്‌ ഇസ്മയില്‍ ഇബ്ന്‍ ഇബ്രാഹിം ഇബ്ന്‍ അല്‍-മുഗീറ ഇബ്ന്‍ ബര്‍ദിസ്ബാഹ് അല്‍-ബുഖാരി, A.D.817-879) എന്ന പ്രശസ്ത പണ്ഡിതനാണ് ആദ്യമായി ഹദീസുകളെ ലിഖിതരൂപത്തില്‍ ക്രോഡീകരിച്ചത്. ഹിജ്റ 251-ലാണ് ബുഖാരിയുടെ ക്രോഡീകരണമുണ്ടായത്. മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആദ്യത്തെ ഹദീസ്‌ സമാഹരണമുണ്ടായത് എന്ന് ചുരുക്കം. ബുഖാരിയുടെ മുന്‍പാകെ ആറു ലക്ഷത്തോളം ഹദീസുകളാണ് വന്നത്. എന്നാല്‍ വ്യാജവും ഭാവനാസമ്പന്നവുമെന്നു തനിക്ക് തോന്നിയതായ ഹദീസുകളെയെല്ലാം ഒഴിവാക്കിയ ബുഖാരി അംഗീകരിച്ചത് 7275 ഹദീസുകള്‍ മാത്രം! ബാക്കി 592700-ഓളം ഹദീസുകള്‍ വെറും കെട്ടുകഥകള്‍ ആണെന്ന് പറഞ്ഞു താന്‍ തള്ളിക്കളഞ്ഞു.

എന്നാല്‍ ബുഖാരിക്ക് ശേഷം ഹദീസുകളെ ശേഖരിച്ച മറ്റൊരു പ്രമുഖ പണ്ഡിതനായ ‘മുസ്ലീം’ (അബുല്‍ ഹുസൈന്‍ മുസ്ലിം ഇബ്ന്‍ അല്‍-ഹജ്ജാജ് ഖുഷയ്റി അല്‍-നിഷാപുരി, A.D.828-A.D.883) 5881 ഹദീസുകള്‍ (ആവര്‍ത്തനം ഇല്ലാതെ) അംഗീകരിച്ചിട്ടുണ്ട്. മറ്റു സമാഹര്‍ത്താക്കളും ഇവര്‍ തള്ളിയതിനെ അംഗീകരിക്കുകയോ ഇവരംഗീകരിച്ചതിനെ തള്ളുകയോ ചെയ്തിട്ടുണ്ട്. പല കാലങ്ങളിലായി പലരും ഹദീസ്‌ ശേഖരിച്ചിട്ടുണ്ട്. അവയെല്ലാം അംഗീകാരയോഗ്യമാണെന്ന് വാദിക്കുന്നവരും ബുഖാരിയും മുസ്ലീമും മാത്രമാണ് അംഗീകാരയോഗ്യമെന്നു വാദിക്കുന്നവരും ഹദീസുകള്‍ ഒന്നും തന്നെ വിശ്വസിക്കരുത്, എല്ലാം വെറും കള്ളമാണ് എന്ന് വാദിക്കുന്നവരും ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. എങ്കിലും പൊതുവേ ‘സ്വഹീഹ്’ (അംഗീകൃതം) ആയ ഹദീസുകള്‍ എന്നറിയപ്പെടുന്നത് ആറെണ്ണമാണ്. അവ:

1. സ്വഹീഹ് ബുഖാരി.   

2. സ്വഹീഹ് മുസ്ലിം

3. സുനാന്‍ അന്‍ നസഈ അല്‍-സുഗ്റ

4. സുനാന്‍ അബു ദാവൂദ്‌

5.  സുനാന്‍ അല്‍-തിര്‍മ്മിദി

6.  സുനാന്‍ ഇബ്നു മാജ എന്നിവയാണ്.

ഇവ പൊതുവേ ‘സ്വിഹാഹുസിത്ത:’ എന്നറിയപ്പെടുന്നു. ‘അംഗീകൃതമായ ആറു’ എന്നാണു ഈ വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം.

ഷിയാ മുസ്ലീങ്ങള്‍ ഈ ഹദീസുകളെയൊന്നും അംഗീകരിക്കുന്നില്ല. അവര്‍ക്ക് വേറെ പാരമ്പര്യങ്ങള്‍ ഉണ്ട്. (യഥാര്‍ത്ഥത്തില്‍ ഇന്ന് നിലവിലിരിക്കുന്ന ഖുര്‍ആനേപ്പോലും ശിയാക്കള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല.) ഈ ഹദീസുകളെല്ലാം ശേഖരിക്കപ്പെട്ടത്‌ മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടിനു ശേഷമാണ് എന്നതിനാല്‍ ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടാണ് പല ഇസ്ലാമിക വിഭാഗങ്ങളും ഇവയില്‍ പലതും അംഗീകരിക്കാത്തതും. വാസ്തവത്തില്‍ ഹദീസുകളുടെ ആധികാരികത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്നത്തേതുപോലെ ശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് അഞ്ചാറ് തലമുറകള്‍ക്ക് മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുടെ ജീവചരിത്രം വാമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ പുന:സൃഷ്ടിക്കുമ്പോള്‍ ‘അവയെത്രമാത്രം വിശ്വസനീയമാണ്?’ എന്ന ചോദ്യത്തെ അവഗണിക്കുവാന്‍ കഴിയുകയില്ല. ‘ചിന്‍വാദ് പാല’ക്കാരന്‍റെ ഭാഷയില്‍ ഹദീസ്‌ എന്നതിന്‍റെ നിര്‍വ്വചനം ഇതാണ്: “ആലുവാപ്പോഴേലെ മീനിന് നല്ല രുശിയാ. ഞമ്മള് കൂട്ടീട്ടില്ല, ഞമ്മടെ അളിയന്‍ കാക്ക പറഞ്ഞതാ. അളിയന്‍ കാക്കേം കൂട്ടീട്ടില്ല, അളിയന്‍ കാക്കാന്‍റെ അളിയന്‍ കാക്കനോട് ഓരുടെ ചെങ്ങായി പറഞ്ഞിട്ട് ഓര് അളിയന്‍ കാക്കാനോട് പറഞ്ഞിട്ട് അളിയന്‍ കാക്ക ഞമ്മളോട് പറഞ്ഞതാ. എന്തായാലും ആലുവാപ്പൊഴേലെ മീനിന് നല്ല രുശിയുണ്ട്, അതൊറപ്പാ…” ഇതാണ് ഹദീസുകളുടെ ആധികാരികതയും വിശ്വസനീയതയും!!!

സീറകള്‍

 

യഥാര്‍ത്ഥത്തില്‍ ഹദീസുകളേക്കാള്‍ വിശ്വാസ്യതയേറിയ ഒരു വിവര സ്രോതസ്സ് മുഹമ്മദിനെയും അനുയായികളേയും കുറിച്ചറിയുവാന്‍ നമ്മുടെ മുന്‍പാകെയുണ്ട്. സീറ (ജീവചരിത്രം) എന്നാണിവ അറിയപ്പെടുന്നത്. മൂന്നു സീറകള്‍ ആണ് ഉള്ളത്. ഇബ്നു ഇസ്ഹാഖ്‌ (മുഹമ്മദ്‌ ഇബ്നു ഇസ്ഹാഖ് ഇബ്നു യാസര്‍ ഇബ്നു ഖിയാര്‍, A.D.704-767) രചിച്ച ‘സീറ റസൂല്‍ അള്ളാ’ (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം) ആണ് ഏറ്റവും പ്രശസ്തമായ സീറ. ഇത് പിന്നീട് ഇബ്നു ഹിശാം (അബു മുഹമ്മദ്‌ അബ്ദ് അല്‍-മാലിക്ക്‌ ബിന്‍ ഹിശാം, മരണം-A.D.833), അല്‍-തബരി (അബു ജാഫര്‍ മുഹമ്മദ്‌ ഇബ്നു ജരീര്‍ അബ്നു യാസിദ്‌ അല്‍-തബരി, A.D.838-923) എന്നീ പണ്ഡിതന്മാര്‍ എഡിറ്റ് ചെയ്യുകയും തങ്ങള്‍ക്കു ലഭിച്ച ഹദീസുകളും കൂട്ടിച്ചേര്‍ത്തു പുതിയ സീറകള്‍ ഇറക്കുകയും ചെയ്തു. അങ്ങനെ പഴക്കമേറിയ മൂന്നു സീറകള്‍ ഉണ്ട്. ഇതില്‍ ഇബ്നു ഇസ്ഹാക്കിന്‍റെ സീറയാണ് ഏറ്റവും വിശ്വസനീയം. മുഹമ്മദ്‌ മരിച്ചു 125 വര്‍ഷത്തിനുള്ളില്‍ എഴുതപ്പെട്ടു എന്നതാണ് മറ്റുള്ളവയെ അപേക്ഷിച്ചു ഈ പുസ്തകത്തെ കൂടുതല്‍ വിശ്വസനീയമാക്കുന്നത്. ഒരു മനുഷ്യന്‍ മരിച്ചു 125 കൊല്ലത്തിനുള്ളില്‍ എഴുതപ്പെട്ട ജീവചരിത്രവും 250 വര്‍ഷം കഴിഞ്ഞു രചിക്കപ്പെട്ട ജീവിത സന്ദര്‍ഭങ്ങളും താരതമ്യപ്പെടുത്തി അവയുടെ ആധികാരികത നിശ്ചയിക്കുകയാണെങ്കില്‍ 125 വര്‍ഷത്തിനുള്ളില്‍ എഴുതപ്പെട്ടവക്കായിരിക്കും കൂടുതല്‍ ആധികാരികത എന്ന് ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. എന്നാല്‍ ദാവാക്കാര്‍ 250 വര്‍ഷങ്ങള്‍ക്കു ശേഷം എഴുതപ്പെട്ടവക്കാണ് കൂടുതല്‍ ആധികാരികത കൊടുക്കുന്നത്. അവര്‍ പറയുന്നത് എന്താണെന്ന് നോക്കാം:

“നബിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പ്രവാചകാനുചരര്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന രീതിയാണ് ഹദീസുകളിലുള്ളത്. പ്രവാചകന്‍റെ ജീവിതത്തിനു സാക്ഷികളായ സ്വഹാബിമാരെല്ലാവരും വിശ്വസ്തരായിരുന്നു. അവരുടെ ചരിത്ര വിവരണങ്ങള്‍ സത്യസന്ധമാണെന്ന കാര്യത്തില്‍ മുസ്ലീം ലോകത്ത് അതിനാല്‍ തന്നെ പക്ഷാന്തരമില്ല. എന്നാല്‍ സ്വഹാബിമാരിലേക്ക് വ്യാജമായി കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യം പില്‍ക്കാത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട്. സ്വഹാബിമാര്‍ പറയാത്ത കാര്യങ്ങള്‍ അവര്‍ പറഞ്ഞു എന്ന് പ്രചരിപ്പിച്ചു നടക്കുന്ന മുസ്ലീം നാമധാരികളായ തട്ടിപ്പുകാര്‍ ധാരാളം ഉണ്ടായി എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സ്വഹാബിമാരില്‍ നിന്നുള്ള ചരിത്ര റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമായ നിവേദക പരമ്പരയിലൂടെ സ്ഥിരപ്പെട്ടു വന്നാല്‍ മാത്രമേ പ്രബലമായി പരിഗണിക്കപ്പെടുകയുള്ളൂ. സീറാ ഗ്രന്ഥങ്ങളുടെ അവസ്ഥ അല്പം കൂടി ഭിന്നമാണ്. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് സീറാ ഗ്രന്ഥങ്ങള്‍ ഉള്ളത്. ഖുര്‍ആന്‍റേയും സ്ഥിരപ്പെട്ട ഹദീസുകളുടെയും അടിസ്ഥാനത്തിലുള്ള സത്യസന്ധമായ ചരിത്ര വിവരണം മിക്ക സീറകളിലും ഉണ്ട്. എന്നാല്‍ അതേ ഗ്രന്ഥങ്ങളില്‍ തന്നെ കേട്ടുകേള്‍വിയുടേയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിവരണങ്ങളും കല്പിത കഥകളും ഉണ്ട്. ചില സംഭവങ്ങള്‍ നിവേദക പരമ്പര പോലും ഇല്ലാതെ സീറാ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥകാരന്‍ സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സീറാ ഗ്രന്ഥങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നു സാരം. ഇബ്നു ഇസ്ഹാക്ക്, പ്രവാചക ചരിത്രത്തിന്‍റെ രചനക്ക് താന്‍ ജൂത,ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ പോലും ആശ്രയിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച വ്യക്തിയാണ്. നബിയോട് കഠിന വിരോധമുണ്ടായിരുന്നവരില്‍ നിന്ന് അദ്ദേഹത്തിന്‍റെ ചരിത്രം രചിക്കാന്‍ പോയാല്‍ അത് തീരെ വസ്തുനിഷ്ഠമായിരിക്കുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇബ്നു ഇസ്ഹാഖിന്‍റെ സമകാലീനരായിരുന്ന പ്രഗത്ഭ മുസ്ലീം പണ്ഡിതരായിരുന്നു മാലിക്‌ ഇബ്നു അനസ്‌, ഹിശാം ഇബ്നു ഉര്‍വ്വ തുടങ്ങിയവര്‍ . അവരെല്ലാം അദ്ദേഹത്തിന്‍റെ ചരിത്ര ഗ്രന്ഥം വിശ്വസനീയമല്ല എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. അത്തരമൊരു പുസ്തകം നിവര്‍ത്തി വെച്ച് പ്രവാചകനെ അപഹസിക്കുന്നത് വഴി മിഷനറിമാരുടെ ആശയപാപ്പരത്തം മാത്രമാണ് അനാവൃതമാകുന്നത് എന്ന് പറഞ്ഞുകൊണ്ടവസാനിപ്പിക്കട്ടെ” (അബ്ദുല്‍ കഹ്ഹാര്‍ പുത്തലം, സ്നേഹസംവാദം, 2010 ജൂലൈ, പുറം 29)

ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ വേറൊരു ദാവക്കാരന്‍ പറഞ്ഞത് ഇപ്രകാരമാണ്:

“ഒരു കൃതിയുടെ ആധികാരികതയും കാലപ്പഴക്കവും തമ്മില്‍ ബന്ധമുണ്ടോ? കൂടുതല്‍ കാലപ്പഴക്കമുള്ള കൂടുതല്‍ ആധികാരികം എന്ന വാദം തന്നെ ബാലിശമാണ്. ഭാരതീയ ഗ്രീക്ക് പുരാണേതിഹാസങ്ങള്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ചരിത്ര പരമായി അടിസ്ഥാന രേഖകളായി ഈ ഇതിഹാസങ്ങളൊന്നും ആരും പരിഗണിക്കാറില്ല. മിത്തും യാഥാര്‍ത്യങ്ങളും ഇട കലര്‍ന്ന് കിടക്കുന്ന കഥകളായി മാത്രമാണ് ഇവയെ ഗണിക്കപെടുന്നത്. ചുരുക്കി പറഞ്ഞാല്‍ കാല പഴക്കമല്ല ആധികാരികതയുടെ മാനദണ്ഡം; വിവരങ്ങളുടെ കൃത്യതയും സ്രോതസ്സുകളുടെ ആധികാരികതയുമാണ്.”

ഒരു കൃതിയുടെ, പ്രത്യേകിച്ച് ഒരു ചരിത്ര കൃതിയുടെ ആധികാരികതയും കാലപ്പഴക്കവും തമ്മില്‍ ബന്ധമില്ല എന്ന വാദം ചിന്താശേഷിയുള്ളവര്‍ മുഖവിലയ്ക്ക് എടുക്കുകയില്ല. ഇവിടെ ദാവാക്കാരന്‍ ചെയ്യുന്ന സമര്‍ത്ഥമായ ഒരു തന്ത്രം ഭാരതീയ-ഗ്രീക്ക് ഐതിഹ്യങ്ങളെ ചരിത്രമെന്ന രൂപേണ അവതരിപ്പിക്കുന്നതാണ്. ഐതിഹ്യം എന്നാല്‍ എന്താണെന്നും ചരിത്രം എന്നാല്‍ എന്താണെന്നും ചരിത്ര ബോധം നഷ്ടപ്പെട്ട ഇവര്‍ക്ക്‌ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു. ചരിത്രകാരന്മാര്‍ പൊതുവേ ചരിത്ര രേഖകള്‍ക്ക് വില കല്പിക്കുന്നത് രണ്ടു വിധത്തിലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ്. ബാഹ്യ തെളിവുകളും ആന്തരിക തെളിവുകളും. ബാഹ്യ തെളിവ് എന്നത് ആ ചരിത്ര രേഖയെ കുറിച്ചോ ആ രേഖയില്‍ ഉള്‍പ്പെട്ട കാര്യങ്ങളെ കുറിച്ചോ പുറമെയുള്ള സമകാലീനമായ ഏതെങ്കിലും രേഖയോ അതല്ലെങ്കില്‍ പുരാവസ്തു തെളിവുകളോ ആയിരിക്കും. ആന്തരിക തെളിവ് എന്നത് ആ രേഖയുടെ ഉള്ളടക്കത്തില്‍ത്തന്നെയുള്ള കാര്യങ്ങളാണ്. ഒരു സംഭവം നടന്നു എന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളുടേയും ആ സംഭവത്തെക്കുറിച്ചുള്ള വ്യക്തികളുടെ സാക്ഷ്യങ്ങളുടേയും വിശ്വാസ്യത പരിഗണിക്കാന്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്ന മാനദണ്ഡം താഴെ പറയുന്നവയാണ്.

തെളിവുകളോടുള്ള ബന്ധത്തില്‍.

 

1. ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഒന്നിലധികം സ്വതന്ത്രമായ ഉത്ഭവസ്ഥാനങ്ങള്‍ ഉണ്ടായിരിക്കണം. ഒരു സംഭവം ഒന്നിലധികം ആളുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിനു കനം വര്‍ദ്ധിക്കുന്നു. ഉദാഹരണമായി, ഒരു അപകടത്തെക്കുറിച്ച് നിങ്ങളോട് ഒരു സുഹൃത്ത് പറയുകയും അത് നിങ്ങള്‍ രണ്ടു പേരോട് പറയുകയും ചെയ്‌താല്‍ അതിനു സ്വതന്ത്രമായ മൂന്നു പ്രഭവകേന്ദ്രങ്ങള്‍ ഇല്ല, ഒന്ന് മാത്രമേ ഉള്ളൂ. അതേസമയം ആ അപകടത്തെക്കുറിച്ച് അതിന്‍റെ ദൃക്സാക്ഷികളായ നിങ്ങളുടെ ഒരു സുഹൃത്തും അദ്ദേഹത്തിന്‍റെ സഹോദരനും നിങ്ങളോട് പറഞ്ഞാല്‍ അതിനു ഒന്നല്ല, സ്വതന്ത്രമായ രണ്ടു പ്രഭവകേന്ദ്രങ്ങള്‍ ഉണ്ട്.

2. ചരിത്ര പരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ശത്രുക്കളുടെ സാക്ഷ്യം. ഒരു സംഭവം സാക്ഷ്യപ്പെടുത്തുന്നത് ആ വ്യക്തിയോട് അനുകമ്പയോ സ്നേഹമോ ഇല്ലാത്ത ഒരാളും അത്‌ ആ വ്യക്തിക്ക് അനുകൂലവുമാണെങ്കില്‍ അതിനു ആധികാരികതയുണ്ട്.

3. അമ്പരിപ്പിക്കുന്നതോ വിഷമം ഉണ്ടാക്കുന്നതോ ആയ വിധമുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു.

4. ദൃക്‌സാക്ഷികളുടെ സാക്ഷ്യം ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു. മറ്റൊരാള്‍ കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ വിലയുള്ളത് ദൃക്സാക്ഷികളുടെ വിവരണത്തിനാണ്.

5. കാലതാമസം ഇല്ലാത്ത സാക്ഷ്യം ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു. അതിശയോക്തി പറയുവാനുള്ള അവസരം ഇല്ലാത്തതിനാല്‍ ഒരു സംഭവം നടന്ന സമയത്തോ അതിനടുത്ത സമയത്തോ ഉള്ളവരുടെ സാക്ഷ്യത്തിനാണ് വിലയുള്ളത്.

സാക്ഷ്യങ്ങളോടുള്ള ബന്ധത്തില്‍

ചരിത്രകാരന്മാര്‍ ഒരാളുടെ സാക്ഷ്യത്തിന് വില കല്പിക്കുന്ന തത്വങ്ങളില്‍ അഞ്ചെണ്ണം താഴെ പറയുന്നവയാണ്:

1. ഒരു സംഭവം ഒന്നിലധികം ഒന്നിലധികം ആളുകള്‍ സ്വതന്ത്രമായി സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിനു കനം കൂടുന്നു.

2. നിഷ്പക്ഷനായ ഒരു വ്യക്തിയോ, എതിരാളിയോ ഉറപ്പിച്ചു പറയുന്ന സാക്ഷ്യത്തിനാണ് ഒരു സ്നേഹിതന്‍റെ സാക്ഷ്യത്തേക്കാള്‍ വിലയുള്ളത്.

3. തങ്ങളുടെ നിലക്ക് കോട്ടം തട്ടുന്ന നിലയിലുള്ള കാര്യങ്ങള്‍ ആരും തന്നെ മെനഞ്ഞെടുത്തു പറയുകയില്ല.

4. കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍   മറ്റൊരാള്‍  പറയുന്നതിനേക്കാള്‍ ശക്തിയുള്ളതും വിലമതിക്കുന്നതും ദൃക്സാക്ഷിയുടെ സാക്ഷ്യത്തിനാണ്.

5. ഒരു സംഭവം നടന്നു ഏറെ വൈകാതെ രേഖപ്പെടുത്തിയ സാക്ഷ്യങ്ങള്‍ക്കാണ് അനേക വര്‍ഷങ്ങള്‍ കഴിഞ്ഞു രേഖപ്പെടുത്തിയതിനെക്കാള്‍ വിശ്വാസ്യത.

ഈ അംഗീകൃത മാനദണ്ഡങ്ങള്‍ ഒന്നും ദാവാക്കാര്‍ക്ക് ബാധകമല്ല. അവരെ സംബന്ധിച്ചിടത്തോളം ‘ഞങ്ങള്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന് അവര്‍ പറയുന്നത് മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന നിലപാടാണ് ഉള്ളത്. ഹദീസുകളെ കുറിച്ച് അവര്‍ പറയുന്നതിന്‍റെ രത്നച്ചുരുക്കം നാല് പോയിന്‍റുകളിലായി ഞാന്‍ താഴെ കൊടുക്കാം:

1. മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്നിട്ടുള്ള സംഭവങ്ങള്‍ അനുചരന്മാര്‍ വിവരിച്ചിട്ടുള്ളതാണ് ഹദീസുകളില്‍ ഉള്ളത്.

2. മുഹമ്മദിന്‍റെ അനുചരന്മാര്‍ (സ്വഹാബികള്‍ ) എല്ലാവരും വിശ്വസ്തരായതിനാല്‍ അവരുടെ വിവരണങ്ങള്‍ സംശയിക്കേണ്ടതില്ല.

3. എന്നാല്‍ സ്വഹാബിമാരുടെ കാലശേഷം അവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്ന കള്ളക്കഥാരചയിതാക്കള്‍ മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടായി.

4. അതുകൊണ്ട് സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള (Chain of Reporters) സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

ഈ പറഞ്ഞ 4 പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഹദീസുകളുടെ വിശ്വസനീയത പരിശോധിച്ചാല്‍ നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന്‍ ചെന്നെത്തുന്നത് ആശയക്കുഴപ്പത്തിന്‍റെ ആഴക്കടലിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവന്‍റെ ഉള്ളിലുണ്ടാകും.

1.  ദാവാക്കാര്‍ പറയുന്നത് സ്വഹാബിമാരുടെ പേരില്‍ കള്ളക്കഥകള്‍ രചിച്ച മുസ്ലീങ്ങള്‍ പില്‍ക്കാലത്തുണ്ടായി എന്നാണല്ലോ. അങ്ങനെയെങ്കില്‍, ഇപ്പോഴുള്ള ഹദീസുകള്‍ ആ കള്ള ഹദീസുകളില്‍പ്പെട്ടതല്ല എന്ന് എങ്ങനെ ഉറപ്പിക്കാം?

2. സ്വഹാബിമാരിലേക്ക് വ്യാജമായി കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന ‘സാഹചര്യം’ ലോകത്ത് പില്‍ക്കാലത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ പറയുന്ന സാഹചര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ ഇടയായത്?

3. ‘മുഴുലോകത്തിനുമുള്ള ജീവിത മാതൃകയുമായി അയക്കപ്പെട്ട ഒരാളുടെ ജീവിതം രേഖപ്പെടുത്തി വെക്കാന്‍ എന്തുകൊണ്ട് അല്ലാഹു ആവശ്യപ്പെട്ടില്ല?

4. തന്‍റെ ജീവിതം രേഖയാക്കി വെക്കണമെന്ന് മുഹമ്മദ്‌ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?

5. തന്‍റെ ജീവിതം രേഖയാക്കി വെക്കരുതെന്നു മുഹമ്മദ്‌ എന്തുകൊണ്ട് ആവശ്യപ്പെട്ടു? പുറത്തു പറയാന്‍ കൊള്ളില്ലാത്ത കാര്യങ്ങള്‍ തന്‍റെ ജീവിതത്തില്‍ ഉണ്ട് എന്ന് മുഹമ്മദ്‌ ഭയന്നതുകൊണ്ടല്ലേ?

6, മുഹമ്മദിന്‍റെ ജീവിതം രേഖപ്പെടുത്തിവെക്കാന്‍ സ്വഹാബിമാര്‍ താല്പര്യം കാണിക്കാതിരുന്നതെന്ത്? രേഖപ്പെടുത്തി വെക്കാനുള്ള മാതൃകയൊന്നും ആ ജീവിതത്തില്‍ ഇല്ല എന്ന് അവര്‍ക്ക് ബോധ്യമായതു കൊണ്ടല്ലേ?

7. ആറു ലക്ഷത്തോളം ഹദീസുകളില്‍ നിന്ന് അല്‍-ബുഖാരി തിരഞ്ഞെടുത്തത് വെറും എഴായിരത്തി ചില്വാനും ഹദീസുകളാണ്. അതായത്, ബുഖാരിയുടെ കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു ഹദീസുകളില്‍ 99 ശതമാനവും കള്ള ഹദീസുകളായിരുന്നു എന്ന് ബുഖാരിക്ക് ബോധ്യമായി എന്നര്‍ത്ഥം! പക്ഷേ, ബുഖാരി തള്ളിക്കളഞ്ഞ ഹദീസുകളില്‍ നിന്നും 2000-ഓളം ഹദീസുകള്‍ മുസ്ലിം തന്‍റെ ഹദീസ്‌ സമാഹരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ ‘അംഗീകാരയോഗ്യമല്ല’ എന്നു പറഞ്ഞ് മുസ്ലിം തള്ളിക്കളഞ്ഞ ആയിരക്കണക്കിന് ഹദീസുകള്‍ ബുഖാരിയും അംഗീകരിച്ചിട്ടുണ്ട്. എന്നുവെച്ചാല്‍, മുസ്ലിം ശേഖരിച്ചിട്ടുള്ള ഹദീസുകളില്‍ 2000-ഓളം എണ്ണം ബുഖാരിയെ സംബന്ധിച്ച് കള്ളഹദീസുകളാണ്. അതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബുഖാരിയിലെ ആയിരക്കണക്കിന് ഹദീസുകള്‍ വ്യാജഹദീസുകളാണ്. മറ്റു സ്വഹീഹായ ഹദീസ്‌ സമാഹര്‍ത്താക്കളെ സംബന്ധിച്ചും ഇത് ബാധകമാണ്. ഒരാള്‍ക്ക്‌ കള്ളമെന്നു തോന്നിയ ഹദീസുകള്‍ മറ്റുള്ളവര്‍ക്ക് സത്യമായ ഹദീസുകളാണ്, തിരിച്ചും അങ്ങനെ തന്നെ. നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് ഈ ദശാസന്ധിയില്‍ തല പുകഞ്ഞു നില്‍ക്കുകയേ നിവൃത്തിയുള്ളൂ. സത്യമറിയാന്‍ യാതൊരു നിവൃത്തിയുമില്ല.

8. ‘സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍’ എന്ന ആശയത്തിന്‍റെ മാനദണ്ഡം എന്താണ്? മുഹമ്മദിന്‍റെ മരണ ശേഷം രണ്ടര നൂറ്റാണ്ടു കഴിഞ്ഞാണ് ആദ്യത്തെ ഹദീസ്‌ ശേഖരണം നടക്കുന്നത്. സ്വഹാബിമാര്‍ മരിച്ചു, അവരുടെ ശേഷമുള്ള തലമുറയും മരിച്ചു, അതിനു ശേഷമുള്ള തലമുറയും മരിച്ചു, അവരുടെയും ശേഷമുള്ള തലമുറ മരിച്ചതിനു ശേഷമുള്ള തലമുറയിലാണ് ആദ്യ ഹദീസ്‌ സമാഹരണം നടക്കുന്നത്. സ്വഹാബിമാരുടെ പേരില്‍ കള്ളക്കഥകള്‍ ചമച്ചവര്‍ക്ക് അവരുടെ പേരില്‍ ഒരു വ്യാജ നിവേദക പരമ്പരയും സൃഷ്ടിക്കാന്‍ എളുപ്പം കഴിയും. നിഷേധിക്കാന്‍ സ്വഹാബിമാരോ അവരുടെ മക്കളോ ശിഷ്യന്മാരോ ഒന്നും ഇല്ലല്ലോ.

9. വ്യാജ ഹദീസുകളില്‍ നിന്ന് യഥാര്‍ത്ഥ ഹദീസുകള്‍ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം ബുഖാരിക്കും മുസ്ലിമിനും അബുദാവൂദിനും ഇബ്നു മജക്കും തിര്‍മ്മിദിക്കും നസാഇക്കുമെല്ലാം വ്യത്യസ്തമായിരുന്നതെന്തുകൊണ്ട്? ഹദീസുകളുടെ തിരഞ്ഞെടുപ്പിന് ഇവര്‍ക്കുണ്ടായിരുന്ന മാനദണ്ഡം എകമായിരുന്നെങ്കില്‍ ആറു ലക്ഷം ഹദീസുകളില്‍ നിന്ന് ഇവര്‍ തിരഞ്ഞെടുക്കുന്നതും സമാന ഹദീസുകളാകുമായിരുന്നു. എന്നാല്‍ ഒരാള്‍ കള്ള ഹദീസുകള്‍ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത് മറ്റൊരാള്‍ സത്യ ഹദീസുകളാണെന്നു പറഞ്ഞു അംഗീകരിച്ചതിലൂടെ ഹദീസുകളുടെ തിരഞ്ഞെടുപ്പിന് ഇവര്‍ക്കുണ്ടായിരുന്ന മാനദണ്ഡം സ്വന്തം മനസ്സിന്‍റെ ബോധ്യം മാത്രമായിരുന്നു എന്ന് പകല്‍ പോലെ വ്യക്തം!

10. രണ്ടര നൂറ്റാണ്ടു കാലത്തോളം വാമൊഴി പാരമ്പര്യത്തിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെട്ടു വന്ന ഒരാളുടെ ജീവിതത്തിലെ നെല്ലും പതിരും തിരിക്കേണ്ടത് ചില മനുഷ്യരുടെ മനസ്സിലെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് ശരിയാണോ? അത് ചരിത്രത്തോട് നീതി പുലര്‍ത്തലാകുമോ?

11. സ്വഹീഹ് അല്ലാത്ത ഹദീസുകള്‍ എന്ന് പറഞ്ഞു തള്ളിക്കളയുന്ന ഹദീസ്‌ ഗ്രന്ഥങ്ങളിലെ പല ഹദീസുകളും ‘സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍’ ഈന്. എന്തുകൊണ്ട് അവയെ തള്ളിക്കളയുന്നു?

12. സ്വഹാബിമാരിലേക്ക് കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യം ലോകത്ത് പില്‍ക്കാലത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ പറയുന്ന ‘പില്‍ക്കാലഘട്ടം’ എപ്പോള്‍? ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്താണോ? അതോ ഉമറിന്‍റെ കാലത്താണോ? അതല്ല, ഉസ്മാന്‍ ഖലീഫയായിരിക്കുമ്പോഴാണോ? ഇനി അതൊന്നുമാല്ലാതെ സ്വഹാബിമാര്‍ എല്ലാവരും മരണപ്പെട്ടതിനു ശേഷമാണോ? ബുഖാരിയുടെ ആദ്യ സമാഹരണത്തിന് മുമ്പുള്ള കാലത്താണോ? അതുമല്ലെങ്കില്‍ സ്വഹീഹായത് എന്ന് മുസ്ലീം ലോകം അംഗീകരിക്കുന്ന ആറു ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടതിനു ശേഷമാണോ?

13. സ്വഹീഹായ ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടതിനു ശേഷമാണ് സ്വഹാബിമാരിലേക്ക് കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യമുണ്ടായത് എങ്കില്‍ അതിനു മുമ്പുണ്ടായിരുന്ന ഹദീസുകള്‍ എല്ലാം (ഏകദേശം ആറു ലക്ഷത്തോളം ഹദീസുകള്‍) അംഗീകരിക്കേണ്ടതല്ലേ?

14. സ്വഹാബിമാര്‍ എല്ലാവരും വിശ്വസ്തരായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണ്. എത്ര വലിയ കള്ളം പറയുന്നവനും ‘ഞാന്‍ സത്യമാണ് പറയുന്നത്, ജീവതത്തില്‍ ഇന്നുവരെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ’ എന്നായിരിക്കും അവകാശപ്പെടുന്നത്. സ്വഹാബിമാര്‍ ഇങ്ങനെ പറഞ്ഞെന്നു രണ്ടര നൂറ്റാണ്ടിനു ശേഷം ഹദീസ്‌ ശേഖരിക്കുന്നവരുടെ മുന്‍പാകെ മറ്റുള്ളവരാണ് അഭിപ്രായപ്പെടുന്നത്. സ്വഹാബിമാര്‍ പറഞ്ഞത് അവരുടെ ജീവിത കാലത്ത് ഒരാളും രേഖയാക്കി വെച്ചിട്ടില്ലാതിരുന്നതുകൊണ്ട് രണ്ടര നൂറ്റാണ്ടിനു ശേഷമുള്ളവരുടെ അഭിപ്രായപ്രകടനത്തെ വില മതിക്കുകയേ രക്ഷയുള്ളൂ.

15. ഏറ്റവും കുറഞ്ഞത് രണ്ടു സന്ദര്‍ഭങ്ങളിലെങ്കിലും സ്വഹാബിമാര്‍ കള്ളം പറഞ്ഞതായി ഹദീസുകളില്‍ ഉണ്ട്. മുഹമ്മദ്‌ കള്ളം പറയാനുള്ള അനുവാദം അവര്‍ക്ക് കൊടുക്കുകയായിരുന്നു. കള്ളം പറഞ്ഞിട്ടുള്ളവരെന്നു തെളിഞ്ഞിട്ടുള്ളവരുടെ സാക്ഷ്യം വിശ്വസനീയമല്ല, ഒരു കോടതിയും അത് വിലക്കെടുക്കുകയില്ല. (അല്ലാഹു കള്ളം കാണിച്ചതായി ഖുര്‍ആന്‍ 8:43,44 വാക്യങ്ങളില്‍ മലക്ക്‌ പറയുന്നുണ്ട്. അല്ലാഹു അങ്ങനെ ചെയ്തിട്ടുള്ളത് കൊണ്ട് സ്വഹാബിമാര്‍ പറഞ്ഞ കള്ളങ്ങള്‍ നമുക്കങ്ങു ക്ഷമിക്കാവുന്നതേയുള്ളൂ, അല്ലേ?)

16. ഇതിനെക്കാളെല്ലാം പരിതാപകരമായ കാര്യം മറ്റൊരു പ്രമുഖ മുസ്ലീം വിഭാഗമായ ഷിയാ മുസ്ലീങ്ങള്‍ ഇപ്പോഴത്തെ ഖുര്‍ആന്‍ പോലും അംഗീകൃതമാണെന്നു അംഗീകരിക്കുന്നില്ല എന്നതാണ്. ഇപ്പോള്‍ നിലവിലുള്ള ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ് എന്നതിന് അവര്‍ യുക്തിഭദ്രമായ മൂന്നു കാരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാമത്തേത് സ്വഹാബിമാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്വഹാബിമാര്‍ നുണയന്‍മാരായിരുന്നു എന്നതുമാണ്. http://www.allaahuakbar.net/shiites/shiite_belief_that_the_present_quran_is_fabricated.htm ഈ ലിങ്കില്‍ കയറി നോക്കിയാല്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യമാകും. “സ്വഹാബികളുടെ കൂട്ടത്തിലൊരാള്‍ നബി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരു ഹദീസുദ്ധരിച്ചാല്‍ ആ വാക്കിനെപ്പറ്റി സംശയിക്കാനുണ്ടയിരുന്നില്ല” എന്ന് ദാവാക്കാര്‍ പറയുന്നത് ഇസ്ലാമിന്‍റെ ഈ ചരിത്രത്തെ പറ്റി അറിവില്ലാത്ത വായനക്കാരെ വഴിതെറ്റിക്കാനാണ് എന്ന് വ്യക്തം! 

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ നടുവില്‍ പകച്ചു നില്‍ക്കാനേ ഹദീസുകളുടെ ആധികാരികത അന്വേഷിച്ചു പോകുന്നയാള്‍ക്ക് കഴിയൂ. മറ്റു മതവിശ്വാസികളുടെ മതഗ്രന്ഥങ്ങളിലും അവരുടെ അവതാരപുരുഷന്മാരുടെ ജീവിത ചരിത്ര വിവരണങ്ങളിലും മാനുഷിക കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് വാദിക്കുന്ന ശ്രീ. എം.എം.അക്ബറിന്‍റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന ഒരു മാസികയില്‍ തന്നെ “മുഹമ്മദിനെപ്പറ്റിയുള്ള ചരിത്ര വിവരങ്ങളും സത്യമല്ല, അവയില്‍ വ്യാജകഥകളും ധാരാളമുണ്ട് എന്നൊരാള്‍ എഴുതിക്കണ്ടതില്‍ വളരെ സന്തോഷം.

നൂറ്റാണ്ടുകളായി ഷിയാ മുസ്ലീങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ ശ്രീ. അബ്ദുല്‍ കഹ്ഹാറിനെപ്പോലെയുള്ളവര്‍ ഇപ്പോഴെങ്കിലും തയ്യാറായത് നല്ല കാര്യമാണ്. എന്നാല്‍ ശിയാക്കള്‍ ഒഴികെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന സ്വഹീഹായ ആറു ഹദീസുകളില്‍ ഏതെല്ലാം ഹദീസുകളാണ് വ്യാജമായിട്ടുള്ളത് എന്ന് കൂടി ശ്രീ. അബ്ദുല്‍ കഹ്ഹാര്‍ വ്യക്തമാക്കണം. താങ്കള്‍ വ്യാജമെന്ന് കരുതുന്ന ഹദീസ്‌ നമ്പരുകള്‍ പറഞ്ഞു തന്നാല്‍ അവയെക്കുറിച്ച് മറ്റു മുസ്ലീം പണ്ഡിതന്മാരോട് ചോദിച്ചു എനിക്ക് സംശയ നിവൃത്തി വരുത്താമായിരുന്നു. കാരണം, ആയിരത്തിലധികം വര്‍ഷങ്ങളായി ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും സത്യമെന്നു കരുതി അംഗീകരിക്കുന്ന മുഹമ്മദിന്‍റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ ‘യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളവയല്ല, വ്യാജമാണ്’ എന്നൊരാള്‍ പറയുമ്പോള്‍ അതെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായമെന്താണെന്നു കൂടി അറിയേണ്ടതുണ്ടല്ലോ. (തുടരും…)

]]>
https://sathyamargam.org/2013/01/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86/feed/ 6
ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ട സ്വഹാബാക്കളുടെ വാക്കുകള്‍ https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/ https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/#comments Fri, 25 Jan 2013 05:48:10 +0000 http://www.sathyamargam.org/?p=556  

പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം സുയൂഥിയുടെ (അബ്ദുറഹ്മാന്‍ ഇബ്നു അബൂബക്കര്‍ ഇബ്നു മുഹമ്മദ്‌ ജലാലുദ്ദീന്‍ അസ്സുയൂഥി, എ.ഡി.1472- എ.ഡി.1537; ഹദീസ്‌, തഫ്സീര്‍, ഫിഖ്‌ഹ്, വ്യാകരണം, അലങ്കാര ശാസ്ത്രം, ഭാഷാ വിജ്ഞാനം, സാഹിത്യം എന്നിവയില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്നു) “അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍” എന്ന ഗ്രന്ഥത്തിന്‍റെ 101 മുതല്‍ 103 വരെയുള്ള പേജുകളുടെ മലയാള വിവര്‍ത്തനം താഴെ കൊടുക്കുന്നു:

പ്രവാചക ശിഷ്യന്മാരുടെ വാക്കുകളില്‍ ചിലത് ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അവരുടെ വാക്കുകള്‍ ഖുര്‍ആന്‍ വചനങ്ങള്‍ എന്ന നിലയില്‍ ചേര്‍ക്കപ്പെട്ടതാണ് ഇക്കാര്യം ഇവിടെ പരാമര്‍ശിക്കുവാനുള്ള കാരണം. ഉമറിന്‍റെ അഭിപ്രായങ്ങളാണ് ചേര്‍ക്കപ്പെട്ടവയില്‍ കൂടുതല്‍. അത്തരം വചനങ്ങള്‍ മ്മാത്രമുള്ള രചനകള്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ നടത്തിയിട്ടുണ്ട്. ഉമറിന്‍റെ വാക്കുകള്‍ക്ക് “സത്യത്തിന്‍റെ ആധികാരികതയുണ്ട്” എന്ന് പ്രവാചകന്‍ അംഗീകരിക്കുന്നതായുള്ള ഒരു ഹദീസ്‌, തിര്‍മിദീ എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാണ്:

 

“ഇബ്നു ഉമര്‍ പറയുന്നു:  പ്രവാചകന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അല്ലാഹു ഉമറിന്‍റെ നാവിലും ഹൃദയത്തിലും സത്യത്തെ സ്ഥാപിച്ചിരിക്കുന്നു. ഇബ്നു ഉമര്‍ പ്രസ്താവിക്കുന്നു: ജനങ്ങള്‍ ഒരു കാര്യം പറയുകയും അതുതന്നെ ഉമര്‍ മറ്റൊരു രീതിയില്‍ പറയുകയും ചെയ്‌താല്‍ ഉമറിന്‍റെ വാക്കുകളെ അക്ഷരംപ്രതി ആവര്‍ത്തിച്ചുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങാതിരിക്കുകയില്ല എന്നതായിരുന്നു അവസ്ഥ.”

 

“ഇബ്നു മര്‍ദുവൈഹി, മുജാഹിദില്‍ നിന്ന് രേഖപ്പെടുത്തുന്നു: ഉമര്‍ ഒരു വീക്ഷണം അവതരിപ്പിച്ചാല്‍ ഉടനെ അതേരീതിയില്‍ത്തന്നെ ഖുര്‍ആന്‍ വചനം ഇറങ്ങുമായിരുന്നു.”

 

“ബുഖാരിയും, മറ്റുചിലരും പ്രവാചകന്‍റെ ഭൃത്യനായിരുന്ന അനസില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉമര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുള്ള ഒരു പ്രസ്താവന ഇപ്രകാരമാണ്: ഞാനും എന്‍റെ റബ്ബുമായി മൂന്നു കാര്യത്തില്‍ യോജിപ്പിലെത്തുകയുണ്ടായി. ഒരിക്കല്‍ പ്രവാചകനോട് “നമ്മള്‍ കഅ്ബയിലെ ‘മഖാമു ഇബ്റാഹീം’ നിസ്കരിക്കുന്ന സ്ഥലമാക്കിയാലോ?” എന്ന് പറഞ്ഞതും ഉടനെ വന്നു: “നിങ്ങള്‍ മഖാമു ഇബ്റാഹീം നിസ്കാരസ്ഥലമാക്കുക” എന്ന് ഖുര്‍ആന്‍ വചനം (സൂറാ.2:125).

 

 “മറ്റൊരിക്കല്‍ നല്ലവരും തെമ്മാടികളുമായവര്‍ നിരുപാധികം പ്രവാചക പത്നിമാരെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പത്നിമാരോടു മറയ്ക്കു പിന്നിലേക്ക് മാറിയിരിക്കുവാന്‍ പറഞ്ഞുകൂടേ എന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. അധികം താമസിയാതെ  തന്നെ പ്രവാചകപത്നിമാര്‍ സന്ദര്‍ശകരില്‍ നിന്ന് മറഞ്ഞിരിക്കണമെന്നു ആവശ്യപ്പെടുന്ന ഹിജാബിന്‍റെ വചനം ഇറക്കപ്പെട്ടു. ഈ സംഭവം ഉണ്ടായപ്പോള്‍ പ്രവാചക പത്നിമാര്‍ കോപത്തോടെ പ്രവാചകന് മുന്നില്‍ ഒരുമിച്ചു ചേര്‍ന്നു. ഞാന്‍ അവരോടു പറഞ്ഞു: പ്രവാചകന്‍ നിങ്ങളെ മൊഴി ചൊല്ലി ഒഴിവാക്കിയാല്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ട ഭാര്യമാരെ അല്ലാഹു അദ്ദേഹത്തിനു നല്കിയേക്കാനിടയുണ്ട്” എന്ന്. ഇപ്പറഞ്ഞതും അതേപടി ഖുര്‍ആനില്‍ വന്നു (സൂറാ. 66:5). മേല്‍ പറഞ്ഞതാണ് ആ യോജിപ്പിന്‍റെ മൂന്നു ഘട്ടങ്ങള്‍ .

 

 ഉമറില്‍ നിന്ന് പുത്രന്‍ ഇബ്നു ഉമര്‍ പറയുന്നതായി മുസ്‌ലീം എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: “ഞാനും എന്‍റെ ദൈവവും ഖുര്‍ആനിലെ മൂന്നു പരാമര്‍ശങ്ങളില്‍ യോജിച്ചിട്ടുണ്ട്: സ്ത്രീകള്‍ മറഞ്ഞിരിക്കണമെന്ന (ഹിജാബിന്‍റെ) നിയമത്തിലും, ബദ്റില്‍ നിന്ന് തടവുകാരായി പിടിച്ചവരുടെ കാര്യം തീരുമാനിക്കുന്നതിലും, കഅബയിലെ മഖാമു ഇബ്രാഹിമിന്‍റെ കാര്യത്തിലും.”

 

ഇബ്നു അബീഹാതം, അനസില്‍ നിന്ന് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ഉമര്‍ പറഞ്ഞിട്ടുണ്ട്: ഞാന്‍ എന്‍റെ റബ്ബിനോട് (ഒരഭിപ്രായപ്രകാരം റബ്ബ് എന്നോട്) നാല് കാര്യങ്ങളില്‍ യോജിച്ചത് ഖുര്‍ആനില്‍ കാണാം: “തീര്‍ച്ചയായും കളിമണ്ണിന്‍റെ സത്തയില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു” എന്ന വചനം (സൂറാ.23:12) ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു: “എങ്കില്‍ അള്ളാഹു എത്ര നല്ല സൃഷ്ടികര്‍ത്താവാണ്” എന്ന്. ഉടനെത്തന്നെ “എങ്കില്‍ അള്ളാഹു എത്ര നല്ല സൃഷ്ടികര്‍ത്താവാണ്” എന്ന വചനം (സൂറാ.23:12-14 അതിന്‍റെ തുടര്‍ച്ചയായി) വന്നു ചേര്‍ന്നു.”

 

അബ്ദുറഹ്മാന്‍ ഇബ്നു അബീലൈലയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ഇപ്രകാരമാണ്: ഒരു ജൂതന്‍ ഒരിക്കല്‍ ഉമറിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ പ്രവാചകന്‍ പറഞ്ഞു നടക്കുന്ന അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍ ജിബ്രീലുണ്ടല്ലോ ആ ജിബ്രീല്‍ ഞങ്ങളുടെ ശത്രുവാണ്” എന്ന്. അതിന് ഉമറിന്‍റെ പ്രതികരണം “ആരെങ്കിലും അല്ലാഹുവിനും മലക്കുകള്‍ക്കും, അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ക്കും, ജിബ്രീല്‍, മികാഈല്‍ എന്നീ മലക്കുകള്‍ക്കും ശത്രുവായിരുന്നാല്‍ നിശ്ചയം, അത്തരം അവിശ്വാസികളായ വിഭാഗത്തോട് അല്ലാഹുവും ശത്രുതയിലാണ്” എന്നതായിരുന്നു.

 

ഉമറിന്‍റെ മേല്‍പറഞ്ഞ പ്രതികരണം ഉടന്‍ തന്നെ ഖുര്‍ആനിലെ ഒരു വചനമായി അവതരിക്കപ്പെട്ടു: “ആരെങ്കിലും അല്ലാഹുവിനും മലക്കുകള്‍ക്കും, അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ക്കും, ജിബ്രീല്‍, മികാഈല്‍ എന്നീ മലക്കുകള്‍ക്കും ശത്രുവായിരുന്നാല്‍ നിശ്ചയം, അത്തരം അവിശ്വാസികളായ വിഭാഗത്തോട് അല്ലാഹുവും ശത്രുതയിലാണ്” (സൂറാ.2:98).

 

സുനൈദ്‌ എന്ന ഖുര്‍ആന്‍ പണ്ഡിതന്‍ അദ്ദേഹത്തിന്‍റെ തഫ്സീറില്‍, സഈദുബ്നു ജുബൈര്‍ എന്ന ആദ്യകാലക്കാരനില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയിശയേയും സ്വാഫ്‌വാനെയും ബന്ധപ്പെട്ട ആരോപണങ്ങള്‍ കേട്ടപ്പോള്‍ സഅ്ദുബ്നു മുആദ് എന്ന പ്രവാചകശിഷ്യന്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:

 

അല്ലാഹുവേ, നിന്നെ ഞാന്‍ വാഴ്ത്തുന്നു. ഇതെത്രമാത്രം ഗൌരവതരമായ ആരോപണമാണ്.” ഇതേ വാക്കുകള്‍ പിന്നീട് ഖുര്‍ആനിലെ ഒരു ആയത്തായിത്തീരുകയുണ്ടായി (സൂറാ.24:16).

 

ഇബ്നു ആഖീമീമീ എന്ന പണ്ഡിതന്‍ തന്‍റെ “ഫവാഇദ്” എന്ന കൃതിയില്‍, സഈദുബ്നുല്‍ മുസയ്യബില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയിശയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേള്‍ക്കാനിടവന്നപ്പോള്‍ പ്രവാചകന്‍റെ അനുയായികളില്‍ നിന്നുള്ള രണ്ടുപേര്‍, “അല്ലാഹുവേ, നിന്നെ ഞാന്‍ വാഴ്ത്തുന്നു. ഇതെത്രമാത്രം ഗൌരവതരമായ ആരോപണമാണ്” എന്ന് പറയാറുണ്ടായിരുന്നു. ആ രണ്ടുപേര്‍ സൈദുബ്നുഹാരിത്തും അബു അയ്യൂബുമായിരുന്നു. അവരുടെ പ്രതികരണം അതേപടി ഖുര്‍ആനില്‍ വന്നു ചേര്‍ന്നു.

 

ഇബ്നു അബുഹാതം, ഇക് രിമയില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉഹദ് യുദ്ധത്തിനു വേണ്ടി പ്രവാചകനും ശിഷ്യന്മാരും പോയ ശേഷം അവരുടെ വിവരങ്ങള്‍ അറിയാന്‍ സ്ത്രീകള്‍ക്ക് താമസം നേരിട്ടപ്പോള്‍, വിവരമന്വേഷിച്ചു ചില സ്ത്രീകള്‍ പുറപ്പെട്ടു പോയി.

 

ആ സ്ത്രീകള്‍ മുന്നോട്ടു പോകവേ രണ്ടുപേര്‍ ഒരു ഒട്ടകപ്പുറത്ത് വരുന്നത് കണ്ടു. ഒരു സ്ത്രീ ആഗതനോട് അന്വേഷിച്ചു: “പ്രവാചകന്‍റെ സ്ഥിതി ഇപ്പോള്‍ എന്താണ്? അദ്ദേഹത്തിനു എന്തുപറ്റി?” “ജീവിച്ചിരുപ്പുണ്ട്,കുഴപ്പമൊന്നുമില്ല” എന്ന് ആഗതരില്‍ ഒരാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ സ്ത്രീയുടെ പ്രതികരണം: “ഇപ്പറഞ്ഞത്‌ ഞാന്‍ ഗൌനിക്കുന്നില്ല. അല്ലാഹു അവന്‍റെ ദാസരില്‍ നിന്നും രക്തസാക്ഷികളെ ഉണ്ടാക്കാതിരിക്കില്ല” എന്നായിരുന്നു. ഈ പ്രതികരണത്തെ അതേപടി പകര്‍ത്തിക്കൊണ്ട്: അല്ലാഹു നിങ്ങളില്‍ നിന്ന് (വിശ്വാസികളില്‍ നിന്ന്) രക്തസാക്ഷികളെ ഉണ്ടാക്കും എന്ന ഖുര്‍ആന്‍ വചനം അവതരിച്ചു.

 

ഇബ്നു സഅദ് തന്‍റെ “അത്തബഖാത്ത്” എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു: ഇബ്രാഹീം ഇബ്നു ശുര്‍ഹബീല്‍ അല്‍ അബ്ദരീ എന്ന ആദ്യകാലക്കാരനില്‍ നിന്നും അറിഞ്ഞത് എന്ന നിലയില്‍ അല്‍വാഖിദീ എന്നോട് പറഞ്ഞിട്ടുള്ള ഒരു വിവരണം ഇപ്രകാരമാണ്:

 

ഉഹദ് യുദ്ധത്തിന്‍റെ ദിനത്തില്‍ (ഇസ്ലാമിക സൈന്യത്തിന് ആദ്യമായി കഠിന പരാജയം നേരിട്ട യുദ്ധമായിരുന്നു മക്കയിലെ ഖുറയ്ഷികളുമായി നടന്ന ഉഹദ് യുദ്ധം. ഈ യുദ്ധത്തില്‍ എതിരാളികളില്‍ ഒരുവന്‍ എറിഞ്ഞ കല്ല്‌ മുഖത്ത് കൊണ്ടതിന്‍റെ ഫലമായി മുഹമ്മദിന് തന്‍റെ വായിലെ ചില പല്ലുകള്‍ നഷ്ടപ്പെട്ടു. രക്തത്തില്‍ കുളിച്ച മുഖവുമായി നില്‍ക്കുന്ന മുഹമ്മദിനെ കണ്ടപ്പോള്‍ എതിരാളികള്‍ “മുഹമ്മദ്‌ കൊല്ലപ്പെട്ടു” എന്ന് അത്യുച്ചത്തില്‍ ആര്‍ത്തു. അതുകേട്ടപ്പോള്‍ ആത്മധൈര്യം നഷ്ടപ്പെട്ട ഇസ്ലാമിക സൈന്യം പിന്തിരിഞ്ഞു ഓടുകയായിരുന്നു – ലേഖകന്‍ ) മുസ്ലീം സേനയുടെ പതാക വഹിച്ചിരുന്നത് മിസ്‌അബ് ഇബ്നു ഉമൈര്‍ ആയിരുന്നു. യുദ്ധത്തിനിടയില്‍ അദ്ദേഹത്തിന്‍റെ വലതു കൈപ്പത്തി അറുക്കപ്പെട്ടു. അപ്പോള്‍ പതാക ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ചു. അങ്ങനെ ചെയ്യുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു:

 

 “മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പ്‌ അനേകം പ്രവാചകന്മാര്‍ വന്നു പോയിട്ടുണ്ട്. അതിനാല്‍ മുഹമ്മദ്‌ നബി മരിക്കുകയോ കൊല്ലപ്പെടുകയോ ആണെങ്കില്‍ മുസ്ലീങ്ങള്‍ പിന്തിരിഞ്ഞു പോകണമെന്നാണോ?”

 

 ഇത് പറഞ്ഞതിന് ശേഷം നടന്ന പോരാട്ടത്തില്‍ മിസ്‌അബിന്‍റെ ഇടതു കയ്യും ഛേദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും വീണുപോയ പതാകയ്ക്കുമേല്‍ അദ്ദേഹം കുനിയുകയും മുറിക്കപ്പെട്ട രണ്ടു കൈകളുടെയും ശേഷിച്ച ഭാഗങ്ങള്‍ കൊണ്ട് ആ പതാക നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുകയും ചെയ്തു. അപ്പോഴും: 

 

 “മുഹമ്മദ്‌ നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പ്‌ അനേകം പ്രവാചകന്മാര്‍ വന്നു പോയിട്ടുണ്ട്. അതിനാല്‍ മുഹമ്മദ്‌ നബി മരിക്കുകയോ കൊല്ലപ്പെടുകയോ ആണെങ്കില്‍ മുസ്ലീങ്ങള്‍ പിന്തിരിഞ്ഞു പോകണമെന്നാണോ?”

 

 എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം വധിക്കപ്പെടുകയും പതാക താഴെ വീണു പോവുകയുമാണുണ്ടായത്. (സൂറാ.3:144) ആ സമയത്ത് (ഉഹദ് യുദ്ധം നടക്കുമ്പോള്‍ ) അവതരിച്ചിരുന്നില്ല. പിന്നീട് സംഭവിച്ചതാണ്, മിസ്‌അബിന്‍റെ വാക്കുകളെ അതേപടി പകര്‍ത്തിക്കൊണ്ടുള്ള അവതരണം.”

ചുരുക്കത്തില്‍ ഖുര്‍ആനില്‍ അല്ലാഹുവിന്‍റെ സ്വന്തം വചനങ്ങള്‍ എന്ന നിലയിലല്ലാതെ, പ്രവാചകന്‍, ജിബ്‌രീല്‍, മറ്റു മലക്കുകള്‍ എന്നിവരുടെതായി വന്നിട്ടുള്ളതൊന്നും ആ നിലയ്ക്ക് അവരുമായിട്ടുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടോ, അവര്‍ പറയുന്നു എന്ന തരത്തിലോ ചേര്‍ക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന്:

നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നുഎന്ന വചനം പ്രവാചകന്‍റേതാണ്.ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല” എന്നര്‍ത്ഥം വരുന്ന വചനത്തിന്‍റെ അന്ത്യമാണ്, മേല്‍വചനം (സൂറാ.6:104) പ്രവാചകന്‍റെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നത്. ഇപ്രകാരം തന്നെ: “ഞാന്‍ അല്ലാഹുവല്ലാതെ മറ്റൊരാളെ വിധികര്‍ത്താവായി അന്വേഷിക്കയോ” (സൂറാ.6:114) എന്ന വചനവും പ്രവാചകന്‍റേതു തന്നെയാണെന്ന് വ്യക്തമാണ്.

 

“നിന്‍റെ നാഥന്‍റെ കല്പനപ്രകാരമല്ലാതെ നാം അവതരിക്കുന്നില്ല” എന്ന വചനം (സൂറാ.19:64) ജിബ്രീലിന്‍റെ സംഭാഷണമാണ്. “ഞങ്ങളില്‍ ഓരോരുത്തര്‍ക്കും  നിര്‍ണ്ണിതമായ പദവികള്‍ ഉണ്ട്. ഞങ്ങള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ പാലിക്കാനായി അണിചേര്‍ന്നവരാണ്. ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നവരുമാണ്” എന്ന വചനം (സൂറാ.37:164-166) മലക്കുകളുടെ സംഭാഷണമാണ്.

 

സൂറാ അല്‍-ഫാത്തിഹയിലെ “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം സഹായാഭ്യര്‍ത്ഥന നടത്തുന്നു” എന്ന വചനം, മനുഷ്യരുടെ, ദാസന്മാരുടെ വാക്കുകളാണ്. ഈ വചനത്തിന് മുന്‍പ്‌ “നിങ്ങള്‍ പറയുക” എന്ന ഖുല്‍ എന്ന ഒരാജ്ഞ സങ്കല്‍പ്പിക്കാവുന്നതാണ്. രണ്ടെണ്ണത്തില്‍ (സൂറാ.6:104,114) “പ്രവാചകരേ പറയുക” എന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ മലക്കുകളുടെ വാക്കുകളില്‍ (സൂറാ.19:64; 37:164-166) ഇത് സാധ്യമല്ല.

 

ഖുര്‍ആന്‍ വ്യാഖ്യാനിക്കണമെങ്കില്‍ സങ്കല്‍പങ്ങളും അനുമാനങ്ങളും കൂടി വേണം എന്നാണ് ഇമാം സുയൂഥി പറയുന്നതിന്‍റെ സാരം. മാത്രമല്ല, മലക്കുകളും അവിശ്വാസികളും സ്വഹാബികളും മുഹമ്മദും പറഞ്ഞ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ഖുര്‍ആന്‍ എന്ന് ഇമാം ജലാലുദ്ദീന്‍ സുയൂഥി നിരത്തുന്ന തെളിവുകളില്‍ നിന്ന് സ്വച്ഛസ്ഫടികശിലസമാനം വ്യക്തമാണ്. മനുഷ്യന്‍ പോയിട്ട്, ഈ ഭൂമിയോ സൗരയൂഥമോ പ്രപഞ്ചമോ ഉണ്ടാകുന്നതിനും മുന്‍പേയുള്ളതെന്നു അവകാശപ്പെടുന്ന ഒരു പുസ്തകത്തിലാണ് ഇവ്വിധം മനുഷ്യരുടേയും മലക്കുകളുടെയും വചനങ്ങള്‍ ഉദ്ധരിച്ചു വെച്ചിരിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം!!

ഇങ്ങനെ ലോകസൃഷ്ടിക്കു മുന്‍പേ ഏറ്റവും ആദ്യം ഉണ്ടായതാണ് ഖുര്‍ആന്‍ എന്ന ഇസ്ലാമിക അവകാശവാദം, ഖുര്‍ആന്‍റെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ നിലനില്‍പ്പില്ലാത്തതാണ് എന്ന് ബുദ്ധിയും ചിന്താശേഷിയുമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.

]]>
https://sathyamargam.org/2013/01/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa/feed/ 12
ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! (ഭാഗം രണ്ട്) https://sathyamargam.org/2012/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8-2/ https://sathyamargam.org/2012/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8-2/#comments Wed, 07 Nov 2012 05:18:30 +0000 http://www.sathyamargam.org/?p=543 എന്‍റെ കൈവശമുള്ള ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം എന്ന പുസ്തകത്തിന്‍റെ 68-70 പേജുകളില്‍ ഇങ്ങനെ വായിക്കാം:

“നബി(സ)യുടെ ജീവിത കാലത്ത് തന്നെ സ്വഹാബിമാര്‍ പലരും ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. പ്രവാചകരുടെ എഴുത്തുകാരായ സൈദു ഇബ്നു സാബിത്ത് നബി(സ)യുടെ സാന്നിധ്യത്തില്‍ത്തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏതു സൂക്തത്തിന് ശേഷം ചേര്‍ക്കണമെന്ന് നബി(സ) നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.  പക്ഷേ ഇന്നത്തെതുപോലെയുള്ള ക്രമീകരണം സ്വഹാബികളുടെ ഹൃദയത്തില്‍ മാത്രമായിരുന്നു.

സൂറത്തുകളുടെ ക്രമീകരണം നബി(സ)യില്‍ നിന്നുള്ളതോ അതോ സ്വഹാബത്തില്‍ നിന്നുള്ളതോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

മുസൈലിമത്തുമായുണ്ടായ യുദ്ധം.

പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍ ) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ്‌ ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല്‌ മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ്‌ ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ്‌ (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്‌ . ഹഫ്സയുടെ വഫാത്തിനു (മരണത്തിന്) ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്‌യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ്‌ ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്‌താല്‍ ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.”

ഇതില്‍ നിന്നു നമുക്ക് മനസ്സിലാകുന്ന കാര്യം എന്താണ്? ഇന്ന് നിലവിലുള്ള ഉസ്മാനിയ ഖുര്‍ആനില്‍ നിന്നും വിഭിന്നമായിരുന്നു ഹഫ്സയുടെ കൈവശമിരുന്ന (അബൂബക്കര്‍ ക്രോഡീകരിച്ച) ഖുര്‍ആന്‍ എന്നല്ലേ? അല്ലായിരുന്നെങ്കില്‍ “ഈ ഖുര്‍ആന്‍ ഇവിടെയിരുന്നാല്‍ വീണ്ടും അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട്” എന്ന് മര്‍വ്വാന്‍ പറയേണ്ട കാര്യമുണ്ടോ? ഈ തിരുത്തപ്പെട്ട ഖുര്‍ആനുമായി നടക്കുന്നവരാണ് സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനം തിരുത്തപ്പെട്ടതാണെന്നുള്ള കഥയും കൊണ്ട് വരുന്നത്, കഷ്ടം!!!

]]>
https://sathyamargam.org/2012/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8-2/feed/ 17
യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ? https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/ https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/#comments Mon, 15 Oct 2012 04:14:56 +0000 http://www.sathyamargam.org/?p=536 ചോദ്യം: ന്യായപ്രമാണം ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു എന്ന് യിരമ്യാവ് 8:8-ല്‍ പ്രവാചകന്‍ തന്നെ പറയുമ്പോള്‍ അത് തിരുത്തപ്പെട്ടതല്ല എന്ന് നിങ്ങള്‍ വാശിപിടിക്കുന്നതെന്തിനു?

ഉത്തരം: യിരമ്യാവ് 8:8 താഴെ കൊടുക്കുന്നു:

“ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.”

 

മുസ്ലീം താര്‍ക്കികന്മാര്‍ക്ക് ബൈബിളിലെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നാണ്  ഇത്. അവരുടെ വ്യാഖ്യാനം ഈ വേദഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘യഹോവയുടെ ന്യായപ്രമാണം ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു’ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറയുന്നു എന്നതാണ്.ഒറ്റ വായനയില്‍ ഇത് സത്യമാണല്ലോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ ഇവിടെ തിരുത്തല്‍ വരുത്തിയിരിക്കുന്നതു യഥാര്‍ത്ഥത്തില്‍ മുസ്ലീം താര്‍ക്കികന്മാര്‍ തന്നെയാണ് എന്ന് കാണാന്‍ വിഷമമില്ല. കാരണം, വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്തിരിക്കുന്നത് തിരുത്തിയിരിക്കുന്നു എന്ന് തിരുത്തിയിരിക്കുന്നത് അവരാണ്. വ്യാജമാക്കിത്തീര്‍ക്കുക എന്നതും തിരുത്തുക എന്നതും വളരെയധികം അര്‍ത്ഥവ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പദങ്ങളാണ്. ഒരു കൃതി വ്യാജമാണെന്ന് പറയാന്‍ പുറമേ നിന്ന് അതിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മതി. എന്നാല്‍ ഒരു കൃതിയെ തിരുത്തണമെങ്കില്‍ ആ കൃതിക്കുള്ളില്‍ കൈകടത്തേണ്ടിവരും. പുറമെയുള്ള ആരോപണങ്ങള്‍ കൊണ്ട് ആ കൃതിയെ തിരുത്താന്‍ കഴിയില്ല. ഈ കാര്യം മനസ്സില്‍ വെച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ യിരമ്യാവ് 8:8-ല്‍ ദൈവം എന്താണ് അര്‍ത്ഥമാക്കിയിരിക്കുന്നതെന്ന് നോക്കാം:

 

ബൈബിളിലെ ഏതൊരു ഭാഗവും വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി നാം മനസ്സിലാക്കിയിരിക്കണം. കാരണം, കണ്ട കല്ലിലും ഒട്ടകത്തിന്‍റെ എല്ലിലും തോലിലും പനയോലയിലും പനമ്പട്ടയിലും യാതൊരു ക്രമവുമില്ലാതെ എഴുതി സൂക്ഷിച്ചു, അതില്‍ കുറച്ചു ആടും തിന്നു പോയിട്ട് ബാക്കിയുള്ളത് കൂട്ടിച്ചേര്‍ത്തു ഉണ്ടാക്കിയ ഒരു ഗ്രന്ഥമല്ല ബൈബിള്‍ . ബൈബിളിനു ഒരു ചരിത്രപരതയുണ്ട്. തെറ്റ് പറ്റാതെ ബൈബിളിനെ വ്യാഖ്യാനിക്കുവാന്‍ ഈ ചരിത്രപശ്ചാത്തലം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യിരമ്യാവിന്‍റെ ചരിത്ര പശ്ചാത്തലമെന്നത് യെഹൂദ്യാ രാജ്യം വളരെയധികം ദൈവത്തില്‍ നിന്ന് അകന്നു പോയ കാലഘട്ടമായിരുന്നു അത് എന്നതാണ്. യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ട് (B.C.626) മുതല്‍ യോശീയാവിന്‍റെ മകനായ സിദക്കീയാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം ആണ്ടിന്‍റെ അവസാനം വരെ (B.C.586) ആണ് യിരമ്യാവ് പ്രവചന ശുശ്രൂഷ നിര്‍വ്വഹിച്ചത് (യിരെ.1:2,3). യോശീയാവ്‌, യെഹോവാഹാസ്‌, യെഹോയാക്കീം, യെഹോയാഖീന്‍, സിദക്കീയാവ്‌ തുടങ്ങി യെഹൂദയിലെ അവസാനത്തെ അഞ്ചു രാജാക്കന്മാരുടെ ഭരണകാലം കൂടിയായിരുന്നു അത്. യോശീയാവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണം തന്‍റെ മരണത്തോടെ അവസാനിക്കുകയും ജനം വീണ്ടും ദൈവത്തെ കോപിപ്പിക്കും വിധം മ്ലേച്ഛതകളിലേക്ക് തിരിയുകയും ചെയ്തു. ആ കാലഘട്ടത്തിന്‍റെ ശരിയായ ഒരു വിവരണം 2.രാജാക്കന്മാര്‍ 23,24 അധ്യായങ്ങളിലും 2.ദിനവൃത്താന്തം.36-ം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 

“അവന്‍ (യെഹോവാഹാസ്‌ ) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:32)

 

“അവന്‍ (യെഹോയാക്കീം) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:37; 2.ദിന.36:5)

 

“അവന്‍ (യെഹോയാഖീന്‍ ) തന്‍റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:8; 2.ദിന.36:9)

 

“യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ (സിദെക്കീയാവ്‌ ) യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:18; 2.ദിന.36:12)

 

മാത്രമല്ല, 2.ദിന.36:11-16 വരെയുള്ള ഭാഗത്ത് നാം ഇപ്രകാരം വായിക്കുന്നു:

 

“സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാ പ്രവാചകന്‍റെ  മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.”

 

യെഹൂദാജനം ദൈവത്തിന്‍റെ വാക്കുകളെ നിരസിക്കുക മാത്രമല്ല, ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതായി യിരമ്യാവിന്‍റെ പ്രവചന പുസ്തകത്തില്‍ കാണാം.  “യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്‍റെ മനസ്സില്‍ തോന്നിയതുമല്ല” (യിരെ.7:30,31)

 

“അവര്‍ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കും അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയില്‍ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല” (യിരെ.19:4,5)

 

“മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോം താഴ്വരയില്‍ ബാലിന്‍റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവര്‍ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്‍റെ മനസ്സില്‍ അതു തോന്നീട്ടുമില്ല” (യിരെ.32:35)

 

ഇവിടെയെല്ലാം ദൈവം ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം ‘അവര്‍ ചെയ്യുന്ന ഈ സംഗതികള്‍ എല്ലാം താന്‍ കല്‍പിച്ചിട്ടുള്ളതോ താന്‍ അരുളിച്ചെയ്തിട്ടുള്ളതോ തന്‍റെ മനസ്സില്‍ തോന്നുകയോ ഉണ്ടായിട്ടുള്ളതല്ല’ എന്നതാണ്‌. എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ അവര്‍ ചെയ്യുന്ന മ്ലേഛതകളെ “താന്‍ പറഞ്ഞിട്ടുള്ളതല്ല” എന്ന് പറഞ്ഞു ആവര്‍ത്തിച്ചു നിഷേധിക്കുന്നത്?

 

തീര്‍ച്ചയായും ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ “ദൈവം കല്പിച്ചിട്ടുള്ളതാണ്, ദൈവം അരുളിച്ചെയ്തതാണ്” എന്ന് പറഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ അന്ന് യെഹൂദ്യയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ദൈവം അത് നിഷേധിക്കുന്നത്. അപ്പോസ്തലനായ പത്രോസ് അവരെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു” (2.പത്രോ. 2:1). പരിശുദ്ധാത്മ നിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ സംസാരിച്ചു കൊണ്ടിരുന്ന കാലത്ത്‌ തന്നെയാണ് കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നത് എന്ന് തൊട്ടു മുകളിലെ വാക്യത്തോട് (2.പത്രോ. 1:21) ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇവരെപ്പറ്റി യഹോവയായ ദൈവം തന്നെ പറഞ്ഞിട്ടുള്ളത് യിരമ്യാവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

 

“യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു” (യിരെ.14:14)

 

“അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.29:23)

 

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:ശെമയ്യാവെ ഞാന്‍ അയക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കിയതുകൊണ്ടു” (യിരെ.29:31)

 

“പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു” (യിരെ.28:15)

 

“നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും  നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവി കൊടുക്കരുതു. നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു” (യിരെ.27:9,10)

 

“നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു. ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്‍റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.27:14,15)

 

ഈ കള്ളപ്രവാചകന്മാരുടെ പേരുകളും അവരുടെ പ്രവൃത്തികളും പ്രവചനങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യിരെ.20-ാമദ്ധ്യായത്തില്‍ പശ്ഹൂര്‍ പുരോഹിതന്‍ (യിരെ.20:1,2,6), 27- മദ്ധ്യായത്തില്‍ പ്രവാചകന്മാര്‍, പ്രശ്നക്കാര്‍, സ്വപ്നക്കാര്‍, ശകുന വാദികള്‍, ക്ഷുദ്രക്കാര്‍ (27:9,10;14-18), 28- മദ്ധ്യായത്തില്‍ ഹനന്യാ പ്രവാചകന്‍ (യിരെ.28:1-17), 29- മദ്ധ്യായത്തില്‍ ബാബേലില്‍ കുറെ പ്രവാചകന്മാര്‍ (യിരെ.29:15), കോലെയാവിന്‍റെ മകനായ ആഹാബ്‌, മയസേയാവിന്‍റെ മകനായ സിദെക്കീയാവ്‌ (29:21) ഇങ്ങനെ ധാരാളം പേര്‍ തങ്ങള്‍ സത്യദൈവത്തിന്‍റെ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുകയും യിരെമ്യാവ് കള്ളപ്രവാചകനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു:

 

“എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി” (യിരെ.26:8,9)

 

കള്ളപ്രവാചകനായിരുന്ന ഹനന്യാവ്‌ യഹോവയുടെ നാമത്തിലാണ് പ്രവചിച്ചിരുന്നത് (യിരെ.28:1,2,10,11). ഇങ്ങനെ ഒരു വശത്തു സത്യദൈവത്തിന്‍റെ പ്രവാചകനായി യിരെമ്യാവും മറുവശത്തു കള്ളപ്രവാചകന്മാരും നിന്നപ്പോള്‍ ജനം ഇന്നത്തേതുപോലെത്തന്നെ അന്നും ഭൂരിപക്ഷത്തോടോപ്പമാണ് നിലയുറപ്പിച്ചത്. യിരെമ്യാവിനെ കള്ളപ്രവാചകന്‍ എന്നവര്‍ മുദ്രകുത്തി:

 

“യിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കല്‍ അയച്ചു പറയിച്ച ഈ സകല വചനങ്ങളും,അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീര്‍ന്നശേഷം ഹോശയ്യാവിന്‍റെ മകനായ അസര്‍യ്യാവും കാരേഹിന്‍റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. കല്ദയര്‍ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യില്‍ ഏല്പിപ്പാന്‍ നേര്യാവിന്‍റെ മകനായ ബാരൂക്‍ നിന്നെ ഞങ്ങള്‍ക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു” യിരെ.43:1-3)

 

ഇതാണ് യിരെ.8:8-ന്‍റെ ചരിത്ര പശ്ചാത്തലം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ‘യഹോവയുടെ ന്യായപ്രമാണം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ വിശ്വസിക്കാതെ കള്ളപ്രവാചകന്മാരെ വിശ്വസിച്ചതിലൂടെ ദൈവത്തിന്‍റെ ന്യായപ്രമാണം വ്യാജമാണ് എന്ന് നിങ്ങള്‍ പ്രവൃത്തിയാല്‍ തെളിയിച്ചിരിക്കുന്നു’ എന്ന് ദൈവം അവരെ കുറ്റപ്പെടുത്തുന്നതായിട്ടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ “ദൈവത്തിന്‍റെ സത്യത്തിനെ അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു” (റോമ.1:25)

 

പഴയ നിയമത്തില്‍ നിന്ന് തന്നെയുള്ള ഒരു ഉദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഉല്‍പ്പത്തിപ്പുസ്തകം രണ്ടാം അദ്ധ്യായത്തില്‍ ദൈവം ആദമിനോട് കല്‍പിക്കുന്നത് “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും” എന്നാണ്. പിന്നീട് പാമ്പ് പറയുന്നത് “അത് തിന്നാല്‍ നിങ്ങള്‍ മരിക്കയില്ല” എന്നുമാണ്. പരസ്പര വിരുദ്ധമായ ഈ രണ്ടു പ്രസ്താവനകളും ഒരേ സമയം സത്യമായിരിക്കില്ല. ഒന്ന് സത്യമാണെങ്കില്‍ മറ്റേതു തീര്‍ച്ചയായും വ്യാജമായിരിക്കും. പാമ്പ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തപ്പോള്‍ അവര്‍ തെളിയിച്ചത് “ദൈവം പറഞ്ഞത് വ്യാജമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ഇതിന്‍റെയര്‍ത്ഥം ദൈവത്തിന്‍റെ വചനം അവര്‍ തിരുത്തി എന്നല്ലല്ലോ.

 

പക്ഷേ, ഇവിടെ നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നതു “ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍” എന്ന പദപ്രയോഗമാണ്. എഴുത്തുകോല്‍ എഴുതാന്‍ ഉപയോഗിക്കുന്നതായതുകൊണ്ട് സ്വാഭാവികമായും നമുക്കുണ്ടാകുന്ന ധാരണ ന്യായപ്രമാണത്തെ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തി വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്നാണ്, യഥാര്‍ത്ഥത്തില്‍ അവിടെ അങ്ങനെ പറയുന്നില്ലെങ്കിലും. എന്തുകൊണ്ടാണു ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ യഹോവയുടെ ന്യായപ്രമാണത്തെ വ്യാജമാക്കിത്തീര്‍ത്തു എന്ന് യിരമ്യാവ് പറയുന്നത്? അതും നമുക്ക്‌ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

 

പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ശാസ്ത്രിമാര്‍ ഉണ്ടായിരുന്നു. യിരമ്യാവിന്‍റെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിയ ശാസ്ത്രി, നേര്യാവിന്‍റെ മകനായ ബാരൂക്ക് ആയിരുന്നു എന്ന് വചനം പറയുന്നു:

 

“അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി” (യിരെ.36:4)

 

“അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്‍റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്‍റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു” (യിരെ.36:32)

 

എഴുതിയ കാര്യങ്ങള്‍ പ്രവാചകന്മാരുടെ പ്രതിനിധിയായി നിന്ന് ജനത്തോട് അറിയിക്കുന്നതും ചിലപ്പോഴൊക്കെ ശാസ്ത്രിമാരുടെ കര്‍ത്തവ്യമായിരുന്നു:

 

“യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല. ആകയാല്‍ നീ ചെന്നു എന്‍റെ വാമൊഴി കേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാ യെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം” (യിരമ്യാവ്.36:5.6)

 

“യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്‍റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു” (യിരമ്യാവ്.36:8)

 

യിരമ്യാവിനു വേണ്ടി ഒരു ബാരൂക്‌ ആണ് ഉണ്ടായിരുന്നതെങ്കില്‍ കള്ളപ്രവാചകന്മാരുടെ കള്ളപ്രവചനം രേഖപ്പെടുത്താനും അത് ജനത്തിനിടയില്‍ വായിക്കാനും പ്രചരിപ്പിക്കാനും എത്രയോ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോലുമായി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നിരിക്കും! ഇന്നും മനുഷ്യദൈവങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്താനും അവരുടെ ‘അരുളപ്പാടുകള്‍’ രേഖപ്പെടുത്താനും മുഖ്യാധാരാ മാധ്യമങ്ങളും മാസികകളും എല്ലാം മത്സരിക്കുന്ന കാഴ്ചകള്‍ നാം കാണുന്നുണ്ടല്ലോ. ചിലര്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മനുഷ്യദൈവങ്ങളാണ് സത്യമെന്നും തങ്ങളുടെ മതവും മതവിശ്വാസങ്ങളും മതഗ്രന്ഥങ്ങളും വ്യാജമാണെന്ന് കരുതി എത്രയോ പേര്‍ ഈ മനുഷ്യദൈവങ്ങളുടെ പിന്നാലെ പോകുന്നുണ്ട്; സ്വദേശികളും വിദേശികളും അടക്കം! അവര്‍ തങ്ങളുടെ മതഗ്രന്ഥങ്ങള്‍ വ്യാജമാണെന്ന് കരുതി അതിലുള്ള വിശ്വാസം ഉപേക്ഷിച്ചു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ആ ഗ്രന്ഥങ്ങള്‍ അവര്‍ തിരുത്തി എന്നാണോ? അങ്ങനെ ചിന്തിക്കുന്നത് തലച്ചോറ് ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃതര്‍ക്ക് പണയം വെച്ചവരോ ബുദ്ധി മരവിച്ചവരോ ആയിരിക്കും.

 

ചുരുക്കത്തില്‍, ദൈവിക ന്യായപ്രമാണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും തങ്ങള്‍ ജ്ഞാനികളാണെന്നും അഹങ്കരിക്കുന്ന ജനത്തോട്, ‘ദൈവിക ന്യായപ്രമാണത്തിന് വിരോധമായി കള്ളപ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍, ആ പ്രവചനങ്ങള്‍ എഴുതിയെടുത്തു പ്രസിദ്ധീകരിക്കുന്ന ശാസ്ത്രിമാരുടെ എഴുത്തുകളെ നിങ്ങള്‍ വിശ്വസിക്കുന്നതിലൂടെ യഹോവയുടെ ന്യായപ്രമാണം വിശ്വസിക്കാന്‍ കൊള്ളാത്ത വ്യാജരേഖയാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്’ എന്ന് ദൈവം കുറ്റപ്പെടുത്തുന്നതാണ് യിരമ്യാവ് 8:8-ല്‍ നാം കാണുന്നത്. അതല്ലാതെ ന്യായപ്രമാണം തിരുത്തപ്പെട്ടു എന്നൊരാശയം ആ വാക്യത്തില്‍ വരുന്നേയില്ല!!!

]]>
https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/feed/ 5
ഉത്തമഗീതം 5:16-ല്‍ മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചനം ഇല്ലേ? https://sathyamargam.org/2012/10/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-516-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/ https://sathyamargam.org/2012/10/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-516-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/#comments Fri, 05 Oct 2012 15:20:50 +0000 http://www.sathyamargam.org/?p=530 ചോദ്യം: ഉത്തമഗീതം 5:16-ല്‍ മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചനം ഇല്ലേ? ക്രിസ്ത്യാനികള്‍ എന്തിനാണ് ആ പ്രവചനം മറച്ചു വെക്കുന്നത്?

ഉത്തരം: ഉത്തമഗീതം 5:16-ല്‍ മൂല ഭാഷയില്‍ ഉള്ളത് ഇപ്രകാരമാണ്:

“ഹിക്കോ മമിത്താക്കിം വി കുല്ലോ മഹമ്മദിം സെഹ്ദൂദെയ്ഹ് വാ സെഹരീ ബൈനാ യെറുഷലായിം”

ഇവിടെ ‘മഹമ്മദീം’ എന്നൊരു പദം ഉണ്ട്, അത് മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ആണ് എന്ന് പറയണമെങ്കില്‍ തൊലിക്കട്ടി കുറച്ചൊന്നും പോരാ. ഒരു വ്യക്തി ഇസ്ലാം മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഇസ്ലാമില്‍ വിശ്വസിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അയാളുടെ ചിന്താശേഷി നശിക്കാന്‍ തുടങ്ങുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വാദം. ഉത്തമഗീതം 5:16-ല്‍ പറഞ്ഞിരിക്കുന്നത് മലയാളത്തില്‍ ഇപ്രകാരമാണ്:

“അവന്‍റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയന്‍ ; ഇവനത്രേ എന്‍റെ സ്നേഹിതന്‍.”

ഇവിടെ “സര്‍വ്വാംഗസുന്ദരന്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ‘മഹമ്മദീം’ എന്ന പദമാണ്. ഇതെടുത്തിട്ടാണ് മുസ്ലീങ്ങള്‍ വാദിക്കുന്നത് മുഹമ്മദിനെ കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട് എന്ന്. ഈ വാക്ക് നാമരൂപമല്ല എന്ന കാര്യം നാം ആദ്യം തന്നെ അറിഞ്ഞിരിക്കണം. മാത്രമല്ല, ബഹുവചനവുമാണ്‌. എബ്രായ ഭാഷയില്‍ “ഈം” ചേര്‍ത്താണ് ബഹുവചനമുണ്ടാക്കുന്നത്. ഉദാ: എലോഹ്, എലോഹീം; കെരൂബ്, കെരൂബീം; ഷെമ്മാ, ഷെമ്മായീം; കെത്തുബ്, കെത്തുബീം തുടങ്ങിയവ.

ഇവിടെ മഹമ്മദീം എന്ന് പറഞ്ഞത് നാമരൂപത്തില്‍ എടുക്കുകയാണെങ്കില്‍ മുഹമ്മദുമാര്‍ എന്ന ബഹുവചനമാണ് വരിക, ഒരിക്കലും മുഹമ്മദ്‌ എന്ന ഏക വചനമല്ല. മാത്രമല്ല, അര്‍ത്ഥം “അവന്‍ മുഹമ്മദുമാര്‍” എന്നായിരിക്കും!!!

ഇനി ഈ പദം വന്നിരിക്കുന്ന പഴയ നിയമത്തിലെ മറ്റു ഭാഗങ്ങള്‍ കൂടി ഒന്ന് പരിശോധിക്കാം:

അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും. (ഹോശേയ.9:6)

“മനോഹരസാധനങ്ങള്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍  അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും. (ഹോശേയ.9:16)

“ഇഷ്ടകരമായ” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

നാളെ ഈ നേരത്തു ഞാന്‍ എന്‍റെ ഭൃത്യന്മാരെ നിന്‍റെ അടുക്കല്‍ അയക്കും; അവര്‍ നിന്‍റെ അരമനയും നിന്‍റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു. (1.രാജാക്കന്മാര്‍ 20:6)

“ഇഷ്ടമുള്ളതൊക്കെയും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്‍റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ. (വിലാപങ്ങള്‍ 1:10)

“മനോഹരവസ്തുക്കള്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

അവളുടെ സര്‍വ്വജനവും നെടുവീര്‍പ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാന്‍ ആഹാരത്തിന്നു വേണ്ടി അവര്‍ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാന്‍ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. (വിലാപങ്ങള്‍ 1:11)

“മനോഹര വസ്തുക്കളെ” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

ശത്രു എന്നപോലെ അവന്‍ വില്ലു കുലെച്ചു, വൈരി എന്നപോലെ അവന്‍ വലങ്കൈ ഓങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍ പുത്രിയുടെ കൂടാരത്തില്‍ തന്‍റെ ക്രോധം തീപോലെ ചൊരിഞ്ഞു; (വിലാപങ്ങള്‍ 2:4)

“കണ്ണിന്നു കൌതുകമുള്ളതു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹര സാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു. (2.ദിനവൃത്താന്തം.39:16)

“മനോഹര സാധനങ്ങള്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

ഞങ്ങളുടെ പിതാക്കന്മാര്‍  നിന്നെ സ്തുതിച്ചു പോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ് തീര്‍ന്നു; ഞങ്ങള്‍ക്ക് മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു (യെശയ്യാ.64:11)

“മനോഹരമായിരുന്നതൊക്കെയും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

മനുഷ്യപുത്രാ, ഞാന്‍ നിന്‍റെ കണ്ണിന്‍റെ ആനന്ദമായവളെ ഒരേ അടിയാല്‍ നിങ്കല്‍നിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുകയോ ചെയ്യരുതു. (യെഹസ്കേല്‍ 24:16)

“കണ്ണിന്‍റെ ആനന്ദമായവളെ” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്. (യെഹസ്കേലിന്‍റെ ഭാര്യയെ ഉദ്ദേശിച്ചാണ് ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. വന്നു വന്നു മുസ്ലീങ്ങള്‍ മുഹമ്മദിനെ ഒരു സ്ത്രീയാക്കി മാറ്റിയോ???)

നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഗര്‍വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്‍റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛയും ആയിരിക്കുന്ന എന്‍റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും. (യെഹസ്കേല്‍ 24:21)

“കണ്ണിന്‍റെ ആനന്ദവും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരില്‍ നിന്ന് എടുത്തുകളയുന്ന നാളില്‍ (യെഹസ്കേല്‍ 24:25)

“കണ്ണിന്‍റെ ആനന്ദവും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

ഇനി ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമായിട്ടു എടുക്കുന്നതിനു കാരണം ഈ ആയത്ത് ആണല്ലോ:

(അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌ . ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. (സൂറാ.7:157)

“തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി” എന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.

ഖുര്‍ആന്‍ അനുസരിച്ച് തൌറാത്ത്‌ എന്ന് പറഞ്ഞാല്‍ മൂസയ്ക്ക് അള്ളാഹു അവതരിപ്പിച്ച അഞ്ചു പുസ്തകങ്ങളാണ്. ഇന്‍ജീല്‍ എന്ന് പറഞ്ഞാല്‍ ഈസാക്ക് അവതരിപ്പിച്ചു കൊടുത്തതാണ്. അപ്പോള്‍ ഈ ഉത്തമഗീതം ഏതു വിഭാഗത്തില്‍ വരും? ഖുര്‍ആന്‍ പറയുന്ന തൌറാത്തിലോ ഇന്‍ജീലിലോ ഇത് വരികയില്ല. അതുകൊണ്ടുതന്നെ ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ആണെങ്കില്‍ പോലും ഖുര്‍ആന്‍ അനുസരിച്ച് ഈ പുസ്തകം ബൈബിളില്‍ വരാത്തതുകൊണ്ട് തങ്ങള്‍ക്കനുകൂലമായ വാദമായി ഇത് എടുക്കാന്‍ പറ്റില്ല. പിന്നെ എന്തിനാണ് മുസ്ലീങ്ങളെ നിങ്ങള്‍ ഇങ്ങനെ വ്യര്‍ത്ഥമായി ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു കഷ്ടപ്പെടുന്നത്?

]]>
https://sathyamargam.org/2012/10/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-516-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/feed/ 10
മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനോ മുഴുലോകത്തിന്‍റേയും പ്രവാചകനോ? https://sathyamargam.org/2012/10/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d/ https://sathyamargam.org/2012/10/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d/#comments Wed, 03 Oct 2012 07:34:25 +0000 http://www.sathyamargam.org/?p=526 ദാവാക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണ് യേശുക്രിസ്തു ഇസ്രായേലിലേക്ക് മാത്രം വന്ന പ്രവാചകനാണ് എന്ന്.  അതിനവര്‍ മത്തായി 10:5,6; 15:24 എന്നീ വേദഭാഗങ്ങള്‍ എടുത്തുകൊണ്ട് വരികയും ചെയ്യും. മാത്രമല്ല, മുഹമ്മദ്‌ നബി മുഴുലോകത്തിലേക്കും വന്ന പ്രവാചകനാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യും. അതിനുവേണ്ടി ഖുര്‍ആന്‍ ആയത്തുകളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ഖുര്‍ആനില്‍ നിന്നുള്ള ഏഴു ആയത്തുകളുടെ പിന്‍ബലത്തോടെ നമുക്ക്‌ സ്ഥാപിക്കാന്‍ കഴിയുന്ന കാര്യമാണ് മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനാണ് എന്നുള്ളത്. ആ ആയത്തുകള്‍ നമുക്കൊന്ന് പരിശോധിക്കാം:

1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)

എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.

2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്‌ ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…

3) “അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക്‌ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2)

‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ നിവാസികളെയാണ്. മുഹമ്മദ്‌ അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ് ഇവിടെ പറയുന്നത്.

4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)

മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ )  അവതരിപ്പിച്ചത്‌ എന്ന് വ്യക്തമായി പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന് വാശി പിടിക്കുന്നത്‌?

5) “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).

മക്കയിലും അതിനു ചുറ്റുമുള്ള അറബി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് മുഹമ്മദ്‌ അവതരിപ്പിച്ച സന്ദേശം എന്ന് ഇവിടെയും വ്യക്തമായി പറഞ്ഞിരിക്കെ മുഹമ്മദ്‌ മുഴുലോകത്തിലേക്കും അയക്കപ്പെട്ട പ്രവാചകനാണെന്ന് വാദിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക്‌ എങ്ങനെ മനസ്സ് വരുന്നുവോ, ആവോ? മാത്രമല്ല, ഈ ആയത്തിന് വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ഈയിടെ കേള്‍ക്കുവാന്‍ ഇടയായി. ‘ഉമ്മുല്‍ഖുറാ’ എന്നുപറഞ്ഞാല്‍ ‘ഗ്രാമങ്ങളുടെ പട്ടണം’ എന്നാണു അര്‍ത്ഥമത്രെ. നിച്ച് ഓഫ് ട്രൂത്തിലെ മുഹമ്മദലി മാസ്റ്റര്‍ ആണ് ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടുപിടിച്ചത്. അദ്ദേഹമാണെങ്കില്‍ എബ്രായ,ഗ്രീക്ക് പണ്ഡിതനാണ് എന്നാണു വെയ്പ്പ്. ഈ വിശദീകരണം കേട്ടപ്പോള്‍ ആണ് അറബി പോലും അദ്ദേഹത്തിന് നേരാം വണ്ണം അറിയില്ല എന്ന് മനസ്സിലായത്‌ . അറബി അറിയാവുന്ന ആരോട് ചോദിച്ചാലും അവര്‍ പറഞ്ഞു തരും, ഉമ്മുല്‍ഖുറാ എന്ന് പറഞ്ഞാല്‍ ‘നഗരങ്ങളുടെ മാതാവ്’ എന്നാണു അര്‍ത്ഥമെന്ന്. ഇസ്ലാമിക സാഹിത്യത്തില്‍ ‘നഗരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് മക്ക നഗരത്തെയാണ്. അതുപോലും അറിയാതെയാണ് ഈ പണ്ഡിതമ്മന്യന്മാര്‍ ഖുര്‍ആന് വ്യാഖ്യാനം ചമക്കാന്‍ പുറപ്പെടുന്നതു, കഷ്ടം!

6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. ‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156)

(സൂറാ.6:156-നു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്: “പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം: “അറബികളായ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!” ഇങ്ങനെയൊരു ന്യായവാദത്തിന് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.”)

ഈ മൂന്നു ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം എന്താണ്? മൂസയ്ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥം പരിപൂര്‍ണ്ണമാണ്. അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവും എല്ലാ കാര്യത്തിനുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും അതിലുണ്ട്. എന്നാല്‍ അറബികളെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം വിദേശഭാഷയില്‍ ആയതിനാല്‍ അത് വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അറബികള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അറബികള്‍ അല്ലാത്തവര്‍ അത് പിന്‍പറ്റണ്ട കാര്യമില്ല. മാത്രമല്ല, മൂസയ്ക്ക് അവതരിപ്പിച്ച പരിപൂര്‍ണ്ണമായ ഗ്രന്ഥം ഇപ്പോള്‍ അറബി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അറബികളും ആ പരിപൂര്‍ണ്ണമായ ഗ്രന്ഥത്തെയാണ് പിന്‍പറ്റണ്ടത്!!

7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).

ഈ ആയത്തില്‍നിന്നും സ്ഫടികസമാനം തെളിയുന്ന കാര്യമാണ് ഖുര്‍ആന്‍ അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന്. അറബികള്‍ക്ക് ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് അത് അറബി ഭാഷയില്‍ കൊടുത്തത്. ഉദാഹരണത്തിന്, ഞാന്‍ മലയാളത്തില്‍ ഒരു പുസ്തകം എഴുതിയിട്ട് മലയാളം അറിയാത്ത തെലുങ്കരോട് പോയി പറയുകയാണ്‌, “നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് ഞാന്‍ ഇത് മലയാളത്തില്‍ എഴുതിയത്’ എന്ന്. ഇത് കേള്‍ക്കുന്ന ഒരാള്‍ എന്നെപ്പറ്റി എന്ത് പറയും? എനിക്ക് വട്ടാണെന്നല്ലേ പറയൂ. എന്നാല്‍ ഞാന്‍ മലയാളത്തില്‍ പുസ്തകം എഴുതിയതിനു ശേഷം ആ പ്രസ്താവന മലയാളികളോടാണ് ചെയ്യുന്നതെങ്കിലോ? അത് യുക്തിഭദ്രമായിരിക്കും. അങ്ങനെയൊരു പ്രസ്താവന നടത്തിയതിനു ഒരാളും എന്നെ പരിഹസിക്കുകയില്ല.

ഇനി ഹദീസില്‍ നിന്നുള്ള തെളിവും കൂടി നോക്കാം:

“സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ‘അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍’ എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്. മുഴുലോകത്തിനും വേണ്ടിയുള്ള സന്ദേശമായിരുന്നെങ്കില്‍ അതുമായി ശത്രുരാജ്യത്തേക്ക് പോകരുതെന്ന് വിലക്കിയതെന്തിനു? യേശുക്രിസ്തുവിന്‍റെ സുവിശേഷം മുഴുലോകത്തിനും വേണ്ടിയുള്ളതായതുകൊണ്ടാണ് ലോകത്തിന്‍റെ അറ്റത്തോളം പോയി സകല സൃഷ്ടികളോടും ആ സന്ദേശം അറിയിക്കാന്‍ അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് കല്പിച്ചത്. അതുകൊണ്ടാണ് ഇന്ന് 2500-ലധികം ഭാഷകളില്‍ ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്ത ഭാഷയില്‍ വായിച്ചു ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി!!!

ഇത്രയൊക്കെ തെളിവ് ഉണ്ടായാലും അവര്‍ പറയും, മുഹമ്മദ്‌ മുഴുലോകത്തിന്‍റേയും പ്രവാചകനാണ് എന്ന്.

]]>
https://sathyamargam.org/2012/10/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d/feed/ 5
തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ. https://sathyamargam.org/2012/08/%e0%b4%a4%e0%b4%96%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f/ https://sathyamargam.org/2012/08/%e0%b4%a4%e0%b4%96%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f/#comments Thu, 30 Aug 2012 11:15:32 +0000 http://www.sathyamargam.org/?p=505 തഖിയ്യ: ദാവാക്കാരുടെ കുടിലതന്ത്രങ്ങള്‍ക്കുള്ള സൈദ്ധാന്തിക അടിത്തറ.

 അനില്‍കുമാര്‍ വി. അയ്യപ്പന്‍

കര്‍ത്താവില്‍ പ്രസിദ്ധ സുവിശേഷ പ്രസംഗകനായ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കളുമായി പെരുമ്പാവൂരുള്ള മുഹമ്മദ്‌ ഈസയും കൂട്ടരും നടത്തിയതെന്ന അവകാശവാദത്തോടെ ഒരു ഇസ്ലാമിക പ്രസിദ്ധീകരണത്തില്‍ വന്ന ചര്‍ച്ച വായിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് “ഇത് തഖിയ ആണല്ലോ” എന്ന ചിന്തയാണ്. മതപ്രചാരണ രംഗത്തും ഇവര്‍ തഖിയ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും എതിരാളികളെ ആക്ഷേപിക്കേണ്ടതിനു ഈ വിധമുള്ള തഖിയ കേരളക്കരയില്‍ ആര്‍ക്കെങ്കിലും എതിരെ നടത്തിയതായി എന്‍റെ അറിവിലില്ല.

സിംഹം അതിന്‍റെ കാട്ടില്‍ എതിരാളികളില്ലാതെ ഗര്‍ജ്ജിച്ചു മദിച്ചു നടക്കുന്നതുപോലെ, ദൈവം വാരിക്കോരി കനിഞ്ഞരുളിയ തന്‍റെ വാണീവിലാസത്താല്‍ പ്രസംഗവേദികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീണ്ട 50 വര്‍ഷം പ്രസംഗപീഠത്തില്‍ നിന്ന് പ്രസംഗപീഠത്തിലേക്ക്  ജൈത്രയാത്ര നടത്തി സുവിശേഷത്തിന്‍റെ കൊടിക്കൂറ സകല രാഷ്ട്രീയ-മത-തത്വ സംഹിതകള്‍ക്കും മീതെ പാറിപ്പറക്കുവാന്‍ സര്‍വ്വദാ യോഗ്യതയുള്ളതാണെന്നു സര്‍വ്വാത്മനാ അംഗീകരിപ്പിച്ച മഹനീയ പാരമ്പര്യമുണ്ട്, ഞങ്ങള്‍ ബഹുമാനപുരസ്സരം ‘സാര്‍’ എന്ന് വിളിക്കുന്ന ശ്രീ. തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ക്ക്‌. ഇടിമുഴക്കത്തില്‍ നടുങ്ങി വിറയ്ക്കുന്ന വിഷസര്‍പ്പങ്ങളെപ്പോലെ, അന്ന് സാറിന്‍റെയാ പ്രതാപകാലത്ത് തിരുവട്ടാര്‍ എന്ന പേര് കേള്‍ക്കുമ്പോഴേ ഭയന്ന് വിറച്ച് മുട്ടിടിച്ചിരുന്ന, പ്രസംഗവേദികളില്‍ നിന്ന് മേഘഗര്‍ജ്ജനം പോലെയുള്ള ആ വാഗ്ധോരണി കേള്‍ക്കുമ്പോഴേ പേടിച്ചു നടുങ്ങി തങ്ങളുടെ മാളത്തിനുള്ളിലേക്ക് തല വലിച്ച് ചൂളി ചുരുണ്ട് കിടന്നിരുന്ന ദാവാക്കാര്‍, ഇന്ന് വാര്‍ദ്ധക്യത്തിന്‍റെ അവശതകളാല്‍ പ്രസംഗവേദികളില്‍ നിന്ന് വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന ആ കര്‍തൃദാസനെ ആക്രമിക്കേണ്ടതിനു ഒളിവിടങ്ങളില്‍ നിന്ന് പുറത്തു വന്നു സര്‍പ്പദംഷ്ട്രങ്ങളുമായി അദേഹത്തിന്‍റെ മുന്‍പില്‍ തല പൊക്കാനുള്ള ധൈര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു!!

കാലം ഗാത്രത്തേയും വാര്‍ദ്ധക്യം ഓര്‍മ്മയേയും ആക്രമിച്ച് ശാരീരിക ബലഹീനതകളാല്‍ വളരെയധികം ബുദ്ധിമുട്ടുന്ന ഈ പ്രായത്തില്‍ മാത്രമേ തങ്ങളുടെ തന്ത്രങ്ങള്‍ക്കൊത്തവിധം അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിയൂ എന്ന് ദാവാക്കാര്‍ക്ക് നല്ലവണ്ണം അറിയാം. 50 വര്‍ഷത്തിലധികം സുവിശേഷപ്രസംഗം ഒരു ജീവിതസപര്യയായി കൊണ്ട് നടന്നിരുന്ന മനുഷ്യന്‍, ഓര്‍മ്മക്കുറവു കൊണ്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി സ്റ്റേജില്‍ കയറാന്‍ കഴിയാതെയിരിക്കുമ്പോള്‍, സൌഹൃദ സംഭാഷണം എന്ന വ്യാജേനെ അദ്ദേഹത്തോട് സംസാരിക്കുകയും അദ്ദേഹം അറിയാതെ അത് റെക്കോര്‍ഡ്‌ ചെയ്യുകയും ചിതറിയ ഓര്‍മ്മകളില്‍ നിന്ന് വന്ന വാക്കുകളെ വളച്ചൊടിച്ചു വ്യാഖ്യാനിച്ച്, “സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കാനുമുള്ള വഞ്ചനാത്മകമായ കുടിലബുദ്ധി ഇസ്ലാമിസ്റ്റുകള്‍ക്ക് മാത്രമേ ഉണ്ടാകൂ. ഇതുപോലെയുള്ള വഞ്ചനയ്ക്ക് അല്ലാഹുവും മുഹമ്മദും അനുയായികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് എന്നതാണ് യാതൊരു ഉളുപ്പുമില്ലാതെ ഇവര്‍ ഇതേവിധം പ്രവര്‍ത്തിക്കുന്നതിന് കാരണം.

മുഹമ്മദ്‌ ഈസാ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ബൈബിളിന്‍റെ അടിസ്ഥാനത്തിലുള്ള മറുപടി മറ്റൊരു ലേഖനത്തില്‍ പറയുന്നതിനാല്‍ എന്താണ് തഖിയ എന്നും ഇക്കാലഘട്ടത്തിലെ ദാവാക്കാര്‍ അത് എങ്ങനെയാണ് തങ്ങളുടെ മതപ്രചരണത്തിനായി ഉപയോഗിക്കുന്നത് എന്നും ഈ ലേഖനത്തില്‍ പറയാം.

‘അനുവദനീയമായ നുണ’ അല്ലെങ്കില്‍ ‘നിയമവിധേയമായ കള്ളം’ എന്ന ആശയത്തിലാണ് ഇസ്ലാമിക സാഹിത്യങ്ങളില്‍ “തഖിയാ” എന്ന പദം കാണപ്പെടുന്നത്. ക്രിസ്ത്യാനിറ്റിയില്‍ നിന്ന് വിഭിന്നമായി, ചില പ്രത്യേക സാഹചര്യങ്ങളില്‍ നുണ പറയാന്‍ അല്ലാഹുവും മുഹമ്മദും തങ്ങളുടെ അനുയായികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. ‘തഖാ’ എന്നും ‘തഖി’ എന്നും ഉള്ള സംജ്ഞകളില്‍ നിന്ന് രൂപം കൊണ്ടതാണ് തഖിയാ എന്ന പദം. ഈ സംജ്ഞകള്‍ക്ക് “കാവല്‍ ചെയ്യുക”, “സംരക്ഷിക്കുക” എന്നൊക്കെയാണ് വാച്യാര്‍ത്ഥം. ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ഈ പ്രയോഗം അര്‍ത്ഥമാക്കുന്നത് “ഇസ്ലാമിക വിശ്വാസത്തെ കാവല്‍ ചെയ്യുക അല്ലെങ്കില്‍ സംരക്ഷിക്കുക” എന്നതാണ്. ന്യൂനപക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളാണ് ആദ്യകാലങ്ങളില്‍ അധികവും തഖിയാ ഉപയോഗിച്ചിരുന്നത്. ഭൂരിപക്ഷമുള്ള സുന്നി മുസ്ലീങ്ങളില്‍ നിന്ന് തങ്ങളുടെ വിശ്വാസം സംരക്ഷിച്ചു നിര്‍ത്തേണ്ടതിന് അവര്‍ തഖിയാ ഉപയോഗിച്ചിരുന്നതായി ഷിയാക്കളുടെ ചരിത്ര പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. സുന്നികളുടെ ഇടയില്‍ ഷിയാക്കള്‍ തങ്ങളുടെ യഥാര്‍ത്ഥ വിശ്വാസം വെളിപ്പെടുത്താതെ സുന്നികളെപ്പോലെത്തന്നെ ജീവിച്ചു കൊണ്ടാണ് ഷിയാ വിശ്വാസത്തെ സംരക്ഷിച്ചത്, ഇത് തഖിയയാണ്.

ഇന്നും പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും ഉള്ള ഷിയാ മുസ്ലീങ്ങള്‍ തങ്ങളുടെ ജീവരക്ഷക്ക് വേണ്ടി തഖിയാ ഉപയോഗിക്കുന്നുണ്ട്. ഷിയാക്കളെ കണ്ടുപിടിക്കേണ്ടതിനു അവിടങ്ങളിലെ സുന്നികള്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം, ഷിയാക്കള്‍ ആണെന്ന് തങ്ങള്‍ക്കു സംശയമുള്ളവരോട് നാലാം ഖലീഫ അലിയേയും കുടുംബത്തേയും ശപിക്കാന്‍ ആവശ്യപ്പെടുന്നതാണ്. (മുഹമ്മദിന്‍റെ പിതൃസഹോദരന്‍റെ പുത്രനും മകള്‍ ഫാത്തിമയുടെ ഭര്‍ത്താവുമാണ് അലി എന്നോര്‍ക്കണം. മുഹമ്മദിന്‍റെ മകളും പേരക്കുട്ടികളും അടങ്ങുന്നതാണ് അലിയുടെ കുടുംബം!) മുഹമ്മദിനേക്കാള്‍ അധികം അലിയെ സ്നേഹിക്കുന്ന ഷിയാക്കള്‍ ഒരിക്കലും അത് ചെയ്യുകയില്ല എന്ന് സുന്നികള്‍ക്കറിയാം. ഇങ്ങനെ ധാരാളം ഷിയാക്കള്‍ തിരിച്ചറിഞ്ഞു കൊല്ലപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവിടങ്ങളില്‍ ഉള്ള ഷിയാ വിശ്വാസികള്‍ ഹൃദയത്തില്‍ അലിയെ ദൃഢമായി വിശ്വസിച്ചുകൊണ്ടുതന്നെ പുറമേക്ക് അലിയെ തള്ളിപ്പറയുകയും ശപിക്കുകയും അങ്ങനെ തങ്ങളുടെ ജീവന്‍ സംരക്ഷിക്കുകയും ചെയ്തു വരുന്നു. ഈ വിധത്തിലുള്ള തഖിയാ പ്രയോഗിക്കുവാന്‍ മുഹമ്മദ്‌ അനുവദിച്ചിട്ടുള്ളതിനാല്‍ ആണ് അവര്‍ അപ്രകാരം ചെയ്യുന്നത്.

ഷിയാക്കളുടെ ഈ പ്രവൃത്തിയെ അവര്‍ ന്യായീകരിക്കുന്നത്, ഖുര്‍ആനില്‍ ഉള്ള ഒരു ആയത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഇതാണ് ആ ആയത്ത്:

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌.” (സൂറാ.7:150,151).

ഈ ആയത്ത് വളരെ പ്രാധാന്യമുള്ളതാണ്. കാരണം, എല്ലാ മുസ്ലീങ്ങളും മൂസായുടെ സഹോദരനായ ഹാറൂനെ പ്രവാചകനായി പരിഗണിക്കുന്നവരാണ്. പ്രവാചകന്മാര്‍ തെറ്റ് ചെയ്യുകയില്ല എന്നത് ലോകത്തുള്ള സകല മുസ്ലീങ്ങളുടേയും ദൃഢവിശ്വാസമാണ്! “പ്രവാചകരില്‍ ഉത്തമമായ മാതൃകയുണ്ട്” എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതിനാല്‍ പ്രവാചകന്മാര്‍ ചെയ്ത ഏതു പ്രവൃത്തിയും അവര്‍ക്ക് അനുകരണീയമാണ്. തന്‍റെ ജീവന് ആപത്ത് വന്നപ്പോള്‍ ഹാരൂന്‍ അല്ലാഹുവിനെ പുറമേക്ക് തള്ളിപ്പറഞ്ഞു കാളക്കുട്ടിയെ ഉണ്ടാക്കി തന്‍റെ ജീവന്‍ രക്ഷിച്ചത് ആദ്യത്തെ തഖിയാ ആണെന്ന് ഷിയാക്കള്‍ വിശ്വസിക്കുന്നു!

മറ്റൊരു പ്രധാന സംഗതി അമ്മാര്‍ ഇബ്ന്‍ അല്‍-യാസിറുമായി ബന്ധപ്പെട്ടതാണ്. അമ്മാറിനെ ശത്രുക്കള്‍ തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തപ്പോള്‍ അമ്മാര്‍ മുഹമ്മദിനെ “ഹൃദയത്തില്‍ വിശ്വസിക്കുകയും വായ്‌ കൊണ്ട് തള്ളിപ്പറയുകയും”, അങ്ങനെ ജീവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം മദീനയില്‍ എത്തി മുഹമ്മദിനെ കണ്ടു. മദീനയില്‍ എത്തിയപ്പോള്‍ മുസ്ലീങ്ങള്‍ എല്ലാവരും അമ്മാറിനെ കപടവിശ്വാസി എന്ന് വിളിച്ച് ആക്ഷേപിച്ചു. എന്നാല്‍ മുഹമ്മദിന്‍റെ മുന്‍പാകെ അമ്മാര്‍ മാപ്പപേക്ഷിച്ചപ്പോള്‍ മുഹമ്മദ്‌ മാപ്പുകൊടുത്തെന്നു മാത്രമല്ല, ഇനിയും ശത്രുക്കളില്‍ നിന്ന് പീഡനം ഉണ്ടാകുകയാണെങ്കില്‍ മുന്‍പ്‌ ചെയ്തതുപോലെ അല്ലാഹുവിനെയും തന്നേയും തള്ളിപ്പറഞ്ഞു കൊണ്ട് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുവാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവതരിച്ച ആയത്താണ് ഇത്: “വിശ്വസിച്ചതിന്‌ ശേഷം അല്ലാഹുവില്‍ അവിശ്വസിച്ചവരാരോ അവരുടെ –തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും” (സൂറാ.16:106).

ഈ ആയത്തിന് പ്രമുഖ ഇസ്ലാമിക വ്യാഖ്യാതാവായ മൌദൂദി കൊടുക്കുന്ന വിശദീകരണം നോക്കുക. ശരീരം തുണ്ടം തുണ്ടമാക്കി മുറിക്കപ്പെട്ടാലും സത്യത്തിന്‍റെ വചനം മാത്രം ഉറക്കെ പ്രഖ്യാപിക്കുകയാണ് അഭികാമ്യമായ മാര്‍ഗ്ഗം എന്ന് മൌദൂദി പറയുന്നുണ്ടെങ്കിലും പിന്നെ പറയുന്നത് ഇപ്രകാരമാണ്: “അമ്മാറുബ്നു യാസിറിന്‍റെ കണ്‍മുന്‍പില്‍ വെച്ച് കഠിനതരമായ മര്‍ദ്ദനങ്ങളേറ്റ് അദ്ദേഹത്തിന്‍റെ മാതാവും പിതാവും രക്തസാക്ഷികളാകുന്നു. പിന്നീട് ശത്രുക്കള്‍ പറയാന്‍ ആവശ്യപ്പെടുന്നതെല്ലാം ഏറ്റുപറയാന്‍ നിര്‍ബന്ധിതനാകുമാറ്‌ അദ്ദേഹവും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. പക്ഷേ, ഉടനെത്തെന്നെ കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ)യുടെ സന്നിധിയില്‍ വന്നു ബോധിപ്പിക്കുകയാണ്: അല്ലാഹുവിന്‍റെ പ്രവാചകരേ, ഞാന്‍ അങ്ങയെപ്പറ്റി ദുഷിച്ചു പറയുകയും അവരുടെ ദൈവങ്ങളെക്കുറിച്ച് നല്ലത് പറയുകയും ചെയ്തപ്പോള്‍ മാത്രമാണ് അവര്‍ എന്നെ വിട്ടയച്ചത്.’ തിരുമേനി ചോദിച്ചു: നിന്‍റെ ഹൃദയം എന്ത് പറയുന്നു?’ ‘ഹൃദയം സത്യവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നു.’ ഉടനെ തിരുമേനി പറഞ്ഞു: ‘അവര്‍ ഇനിയും മര്‍ദ്ദനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ നീ വീണ്ടും അങ്ങനെ പറഞ്ഞുകൊള്ളുക.’ (അബുല്‍ അ്അലാ മൌദൂദി, തഫ്ഹീമുല്‍ ഖുര്‍ആന്‍, വാല്യം 2, പുറം 532).

ഈ ആയത്തനുസരിച്ചു ജീവന് ഭീഷണി വരുന്ന നിര്‍ബന്ധഘട്ടത്തില്‍, അള്ളാഹുവില്‍ വിശ്വസിച്ചുകൊണ്ടുതന്നെ ഒരു മുസല്‍മാനു അല്ലാഹുവിനെയും മുഹമ്മദിനേയും തള്ളിപ്പറഞ്ഞു ശ്രീരാമന് ജയ് വിളിക്കാം, ശ്രീകൃഷ്ണനെ തോളിലേറ്റാം, പരമശിവന് സ്തുതി പാടാം, ഗണേശ പൂജ നടത്താം, മഹാവിഷ്ണുവിനെ കുമ്പിടാം, ഗുരുവായൂരില്‍ ചെന്ന് ഭജനയിരിക്കാം, ചോറ്റാനിക്കരയില്‍ എത്തി വ്രതം നോല്‍ക്കാം, കൊടുങ്ങല്ലൂരില്‍ പോയി ശയനപ്രദിക്ഷണം നടത്താം, എന്തും ചെയ്യാം. ഹൃദയത്തില്‍ അല്ലാഹുവിനെ തള്ളിപ്പറയാതിരുന്നാല്‍ മാത്രം മതി!!!

ക്രിസ്തുവിനെ തള്ളിപ്പറയുന്നതിനേക്കാള്‍ ഉചിതം സ്വന്തം ജീവന്‍ കളയുന്നതാണ് എന്ന് ചിന്തിക്കുന്ന ദൈവമക്കള്‍ക്ക് ഈ തത്വം ഒരിക്കലും മനസ്സിലാക്കാന്‍ പറ്റില്ല. അവനെ സംബന്ധിച്ചിടത്തോളം “ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും” (മത്തായി.16:25) എന്നും “മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍ മുമ്പില്‍ ഞാനും തള്ളിപ്പറയും” (മത്തായി.10:33) എന്നുമുള്ള കര്‍ത്താവിന്‍റെ വാക്കുകളാണ് സ്വന്തം ജീവരക്ഷയേക്കാള്‍ വലുത്!!!

ഇക്കാലത്ത്, സുന്നി മുസ്ലീങ്ങള്‍ അമ്മാറിന്‍റെ പ്രവൃത്തിയെ അതിനിശിതമായി വിമര്‍ശിക്കുന്നുണ്ട്. എങ്കിലും അവരും തഖിയ ഉപയോഗിക്കുന്നു. അവര്‍ തഖിയ ഉപയോഗിക്കുന്നതും അല്ലാഹു പറഞ്ഞിട്ടാണ്. ഖുര്‍ആനില്‍ നിന്നുള്ള  ഈ ആയത്ത് നമുക്ക് നോക്കാം:

“സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. -അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന്‌ യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്‌” (സൂറാ.3:28).

ഖുര്‍ആന്‍ അനുസരിച്ച് ഒരു മുസല്‍മാന്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കി വെക്കരുത്. ആരെങ്കിലും അങ്ങനെ അമുസ്ലീങ്ങളെ സ്നേഹിതരാക്കിയാല്‍ അവന് അല്ലാഹുവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ അമുസ്ലീങ്ങളെ സ്നേഹിതരാക്കാന്‍ വേറെ ഒരു ഉപാധി അല്ലാഹു പറയുന്നത് അതേ ആയത്തില്‍ തന്നെയുണ്ട്, “നിങ്ങള്‍ അവരോട്‌ കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ” എന്ന അല്ലാഹുവിന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചോ? ഈ ആയത്തിന്‍റെ ഇംഗ്ലീഷ്‌ തര്‍ജ്ജമ താഴെ കൊടുക്കുന്നു:

Let not the believers take disbelievers for their friends in preference to believers. Whoso doeth that hath no connection with Allah unless (it be) that ye but guard yourselves against them, taking (as it were) security. Allah biddeth you beware (only) of Himself. Unto Allah is the journeying. (S. 3:28, Pickthall)

Allah unless (it be) that ye but guard yourselves against them, taking (as it were) securityഎന്നാണു അല്ലാഹു പറയുന്നത്. അതായത് ഒരു മുസല്‍മാന് മറ്റേതെങ്കിലും മതത്തിലുള്‍പ്പെട്ട ഒരു വ്യക്തിയോട് ഒരിക്കലും ആത്മാര്‍ത്ഥതയുള്ള സ്നേഹബന്ധം ഉണ്ടാകരുതെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ വഞ്ചനയാണ്. പുറമേക്ക് എത്രയൊക്കെ സ്നേഹം കാണിച്ചാലും അകത്ത്, അവനെ അവിശ്വസിക്കുകയും അവനെതിരെ കരുതലോടെ ഇരിക്കുകയും വേണം. ഇതും തഖിയ ആണ്. കാരണം, മറ്റവന്‍ ഇവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കുന്നുണ്ടാകും. അവന്‍ ഇവനെ അന്ധമായി വിശ്വസിക്കുന്നുമുണ്ടാകും. പക്ഷേ, അല്ലാഹുവിന്‍റെ ഈ കല്പനയെക്കുറിച്ചു അറിയാവുന്ന ഒരു മുസ്ലീമിന് ആത്മാര്‍ത്ഥ സ്നേഹം അഭിനയിക്കമെന്നല്ലാതെ ഒരിക്കലും അവനെ ആത്മാര്‍ത്ഥ സ്നേഹിതനായി പരിഗണിക്കാന്‍ സാധിക്കില്ല. ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുള്ള പല മുസ്ലീങ്ങള്‍ക്കും ഇങ്ങനെയൊരു ആയത്ത് ഖുര്‍ആനില്‍ ഉണ്ടെന്നു അറിയാത്തതിനാല്‍ അവര്‍ അന്യമതത്തില്‍പ്പെട്ട ആളുകളുമായി ആത്മാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നുണ്ട്! എന്നാല്‍ ഈ ആയത്തിനെപ്പറ്റി അറിയാവുന്ന മുസ്ലീങ്ങള്‍ ഇപ്പോഴും അല്ലാഹുവിന്‍റെ കല്പന അക്ഷരംപ്രതി നടപ്പാക്കുന്നുമുണ്ട്!! ഈയൊരു സ്ഥലത്ത് മാത്രമല്ല അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വേറെ ചില ആയത്തുകള്‍ കൂടി നോക്കാം:

“സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന്‌ നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?” (സൂറാ.4:144)

“സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.” (സൂറാ.5:51).

ഇത്രയും വ്യക്തമായ ആയത്തുകള്‍ ഉണ്ടായിട്ടും മുസ്ലീങ്ങള്‍ അമുസ്ലീങ്ങളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതിന് പുറകില്‍ രണ്ടു കാരണങ്ങളാണ് ഉള്ളത്:

1. ഖുര്‍ആന്‍ മാതൃഭാഷയില്‍ വായിക്കാതെ അറബിയില്‍ മാത്രം ഓതുന്നതുകൊണ്ട് അതില്‍ എഴുതിയിരിക്കുന്നതിന്‍റെ അര്‍ത്ഥം ഗ്രഹിക്കാത്തതിനാല്‍ അമുസ്ലീങ്ങളുമായി മുസ്ലീങ്ങള്‍ യഥാര്‍ത്ഥ സൗഹൃദം പുലര്‍ത്തുന്നു.

2. അല്ലാഹു കല്പിച്ചതുപോലെത്തന്നെ അകത്ത് കത്തിയും പുറത്തു പത്തിയുമായുള്ള സൗഹൃദം അഥവാ വഞ്ചനാത്മകമായ സൗഹൃദം.

കള്ളം കാണിക്കാനും നുണ പറയാനും അല്ലാഹു തന്നെ അനുവദിച്ചിരിക്കുന്നതുകൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്കു കള്ളത്തരങ്ങള്‍ കാണിക്കാന്‍ യാതൊരു മടിയും മന:സാക്ഷിക്കുത്തും ഇല്ല. ആദ്യ മുസ്ലീമും ഇസ്ലാമിന്‍റെ ഏക പ്രവാചകനുമായ മുഹമ്മദ്‌ തഖിയ ഉപയോഗിക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്തത് നാം നേരത്തെ അമ്മാറിന്‍റെ കാര്യത്തില്‍ കണ്ടതാണല്ലോ. അത് മുസ്ലീമിന്‍റെ  ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നൊരു ന്യായമെങ്കിലും പറയാം. എന്നാല്‍, എതിരാളിയുടെ ജീവന്‍ എടുക്കാന്‍ വേണ്ടിയും തഖിയ ഉപയോഗിക്കാന്‍ “സമാധാനത്തിന്‍റെ പ്രവാചകന്‍” അനുയായികള്‍ക്ക് അനുവാദം കൊടുക്കുന്നുണ്ട്. ഹദീസില്‍ നിന്നും നമുക്ക്‌ അത്  പരിശോധിക്കാം:

“ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: ‘ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?’ നബി പറഞ്ഞു: ‘അതെ.’ അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.നബി പറഞ്ഞു: പറഞ്ഞുകൊള്ളുക. അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: ‘ഈ മനുഷ്യന്‍ (മുഹമ്മദ്‌) ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: ‘തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ അവന്‍ ചോദിച്ചു: ‘നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?’ അദ്ദേഹം ചോദിച്ചു: ‘എന്ത് പണയം തരണം?’ അവന്‍ പറഞ്ഞു: ‘നിങ്ങളുടെ സ്ത്രീകളെ പണയം തരണം.’ അദ്ദേഹം പറഞ്ഞു: ‘നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?’ അപ്പോള്‍ അവന്‍ ചോദിച്ചു: ‘എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ ഞങ്ങളില്‍ ഒരാളുടെ പുത്രന്‍ ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.’ അവന്‍ പറഞ്ഞു: ‘ശരി, അങ്ങനെയാകട്ടെ.’ ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: ‘അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ) സുഫ്‌യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: ‘രക്തം (തേടുന്നവന്‍റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.’ അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.’ മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. ‘നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.’ അവന്‍ പറഞ്ഞു: ‘അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.’ അദ്ദേഹം ചോദിച്ചു: ‘അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?’ അവന്‍ പറഞ്ഞു: ‘ഓ, മണത്തോളൂ.’ അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: ‘ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.’ അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍ .119 (1801).

ഈ ഹദീസില്‍ നിന്നും ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:

1.  ഒരു മുസ്ലീമിന് ശത്രുവിനെ കൊല്ലാന്‍ നുണ പറയാം!

2.  ഒരു മുസ്ലീമിന് മറ്റു മനുഷ്യരോട് വിശ്വാസ വഞ്ചന കാണിക്കാം!!

3.  ഒരു മുസ്ലീമിന് നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍ ചതിച്ചു കൊല്ലാം!!!

അല്ലാഹുവിന്‍റെ പ്രവാചകന്‍ തന്‍റെ അനുയായികള്‍ക്ക് കാണിച്ചു കൊടുത്ത മഹനീയ മാതൃകയാണിത്‌!! എന്നിരുന്നാല്‍ത്തന്നെയും മുഹമ്മദ്‌ ഒരിക്കലും മതപ്രചാരണത്തിന് വേണ്ടി തഖിയ ഉപയോഗിച്ചതായി ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഇതുവരെ ഈ ലേഖകന്‍ വായിച്ചിട്ടില്ല. എന്നാല്‍ ആധുനിക ദാവാക്കാര്‍ മുഹമ്മദിനെയും കടത്തി വെട്ടിക്കൊണ്ടു തങ്ങള്‍ മുഹമ്മദിനൊത്ത അനുയായികള്‍ തന്നെ എന്ന് അല്ലാഹുവിന്‍റെ മുമ്പാകെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. “ഗുരുവിനെപ്പോലെ ആകുന്നതു ശിഷ്യന് മതി” എന്നാണ് യേശുക്രിസ്തു പറഞ്ഞത്. അതുകൊണ്ട് യേശുക്രിസ്തുവിന്‍റെ അനുയായികള്‍ തങ്ങളുടെ ഗുരുവിനോളം മാത്രമേ വളരാന്‍ ശ്രമിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെയൊരു വാചകം മുഹമ്മദ്‌ പറഞ്ഞിട്ടില്ലാത്തതിനാലാണെന്ന് തോന്നുന്നു, ഇവര്‍ മതപ്രചരണ രംഗത്തും തഖിയ ഉപയോഗിച്ച് മുഹമ്മദിനെ കടത്തി വെട്ടാന്‍ ശ്രമിക്കുന്നത്!! വഞ്ചന കൊണ്ട് തിരുവട്ടാര്‍ സാറിനെ ആക്രമിക്കാനുള്ള മുഹമ്മദ്‌ ഈസായുടെ ഈ വ്യര്‍ത്ഥ പരിശ്രമം കാണുമ്പോള്‍ അതാണ്‌ തോന്നിപ്പോകുന്നത്!!!

 

]]>
https://sathyamargam.org/2012/08/%e0%b4%a4%e0%b4%96%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f/feed/ 16
ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-2) https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a-2/ https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a-2/#comments Sun, 26 Aug 2012 15:35:48 +0000 http://www.sathyamargam.org/?p=497

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

“യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” (ആവര്‍ത്തനം.6:4) എന്ന മോശെയുടെ ഏകദൈവവിശ്വാസപ്രഖ്യാപനത്തില്‍ ഉള്ള എബ്രായ പദങ്ങള്‍ പഠനവിധേയമാക്കാതെ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്ന് ആദ്യഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ. നമുക്ക്‌ ഈ ഭാഗത്ത് അതൊന്നു പരിശോധിക്കാം:

 

‘നമ്മുടെ ദൈവം’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ‘എലോഹീനു’ എന്നതാണ്. ‘എലോഹീം’ എന്ന പദമാണ് ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നത്. ഉല്‍പത്തി.1:1-ല്‍ “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്ന വാക്യത്തില്‍ ‘ദൈവം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നതും ഇതേ ‘എലോഹീം’ എന്ന പദം തന്നെയാണ്. ഇതൊരു ബഹുവചനരൂപമാണ്. ‘ഏല്‍’ എന്നും ‘എലാഹ’ എന്നുമാണ് ഇതിന്‍റെ ഏകവചനപ്രയോഗം. ‘എലോഹീം’ എന്ന പദത്തിന്‍റെ ആക്ഷരികമായ അര്‍ത്ഥം ‘ശക്തന്മാര്‍’ എന്നാണു. സത്യദൈവത്തെക്കുറിക്കുമ്പോള്‍ ഈ പദം എകവചനമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും അന്യദൈവങ്ങളെക്കുറിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളിടത്തൊക്കെ ഈ പദത്തിനെ ബഹുവചനരൂപമായിട്ടു തന്നെയാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചില ഉദാഹരണങ്ങള്‍ നോക്കാം:

 

1. “ഈ രാത്രിയില്‍ ഞാന്‍ മിസ്രയീം ദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റേയും മൃഗത്തിന്‍റേയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു” (പുറ.12:12)

 

യഹോവയായ ദൈവം ഈജിപ്തുകാരെ മാത്രമല്ല, ഈജിപ്തിലെ സകല ദേവന്മാരെയും ന്യായം വിധിക്കും’ എന്ന കാര്യം മോശെയോടു അറിയിക്കുമ്പോള്‍ ‘ദേവന്മാര്‍’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്.

 

2. “യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?” (പുറ.15:11).

 

യിസ്രായേല്‍ മക്കളെ യഹോവയായ ദൈവം ഫറവോന്‍റെ കയ്യില്‍നിന്നും ചെങ്കടല്‍ പിളര്‍ത്തി രക്ഷിക്കുകയും ഫറവോനെയും അവന്‍റെ സൈന്യത്തേയും ചെങ്കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തപ്പോള്‍ മോശെയും യിസ്രായേല്‍ ജനവും യഹോവയ്ക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതിലെ ഒരു വരിയാണ് മുകളില്‍ ഉള്ളത്. അവിടെ “ദേവന്മാര്‍” എന്നതിന് ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

 

3. “യഹോവ സകലദേവന്മാരിലും വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. അതേ, ഇവരോടു അവര്‍ അഹങ്കരിച്ച കാര്യത്തില്‍ തന്നേ” (പുറ.18:11)

 

മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോയോട് യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയില്‍ തങ്ങള്‍ക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും മോശെ വിവരിച്ചു പറഞ്ഞപ്പോള്‍’ യിത്രോയുടെ പ്രതികരണമാണ് മുകളില്‍ പറഞ്ഞ വാക്യം. വിഗ്രഹാരാധിയും വിഗ്രഹങ്ങളുടെ പുരോഹിതനുമായ യിത്രോ പറയുന്നത് ‘താന്‍ ഇതുവരെ പൂജിച്ചു വന്നിരുന്ന സകല ദേവന്മാരേക്കാളും വലിയവന്‍ ആണ് യഹോവ’ എന്നത്രേ. ഇവിടെ ‘ദേവന്മാര്‍’ എന്നതിനുപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്. അതു ബഹുവചനരൂപത്തില്‍ത്തന്നെ ഉപയോഗിച്ചിരിക്കുന്നു.

 

4. “ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു” (പുറ.20:3).

 

ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണ് ഇത്. ഇവിടെ ‘ദൈവങ്ങള്‍’ എന്നതിനുപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്. ഇതിലെ ശ്രദ്ധാര്‍ഹമായ കാര്യം എന്താണെന്ന് വെച്ചാല്‍, ഒന്നും രണ്ടും വാക്യങ്ങളാണ്:

 

“ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു” (പുറ.20:1,2). ഈ വാക്യങ്ങളില്‍ ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നതും ‘എലോഹീം’ എന്ന പദം തന്നെയാണ്!! അതായത്, “എലോഹീം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ എലോഹീം ആകുന്നു; ഞാനല്ലാതെ അന്യഎലോഹീം നിനക്കു ഉണ്ടാകരുതു” എന്നാണു ദൈവം പറഞ്ഞത്. ‘എലോഹീം’ എന്ന പദം യഹോവയ്ക്കു ഉപയോഗിക്കുമ്പോള്‍ മാത്രമേ ഏകവചനത്തില്‍ ഉപയോഗിക്കുന്നുള്ളൂ. അല്ലാത്തപ്പോഴെല്ലാം അതിന്‍റെ സ്വാഭാവിക അര്‍ത്ഥമായ ‘ദൈവങ്ങള്‍’ എന്നോ ‘ദേവന്മാര്‍’ എന്നോ ബഹുവചനരൂപത്തില്‍ത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

5.“വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യ.19:4).

 

ഇവിടെയും ‘എലോഹീം’ എന്ന പദം ജാതീയ ദൈവങ്ങളോട് ബന്ധപ്പെടുത്തി ‘ദേവന്മാര്‍’ എന്നു ബഹുവചനത്തിലും സത്യദൈവത്തോട് ബന്ധപ്പെടുത്തി ‘ദൈവം’ എന്ന് ഏകവചനത്തിലും ഉപയോഗിച്ചിരിക്കുന്നു.

 

6. “അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു” (സംഖ്യാ.25:2). മിദ്യാന്യ ദൈവങ്ങളെ കുറിക്കുവാന്‍ ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

 

7. “കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും. എങ്കിലും അവിടെ വെച്ചു നിന്‍റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും. നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്‍റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്‍റെ വാക്കു അനുസരിക്കും. നിന്‍റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്‍റെ നിയമം മറക്കയുമില്ല.” (ആവ.4:28-31). ഇവിടെയും എലോഹീം എന്ന പദം ‘ദേവന്മാര്‍’ എന്നു അന്യദൈവങ്ങളെ കുറിക്കാനും ‘ദൈവം’ എന്നു യഹോവയെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നു.

 

പഴയനിയമത്തില്‍ 2600 പ്രാവശ്യത്തോളം ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ ഏകദേശം 220-ലധികം സ്ഥലത്ത് ‘ദേവന്മാര്‍’ എന്നോ ‘ദൈവങ്ങള്‍’ എന്നോ അന്യദൈവങ്ങളെ ഉദ്ദേശിച്ച് ബഹുവചനരൂപത്തിലാണ് ഈ പദം ഉള്ളത്! എന്തുകൊണ്ടാണ് ഒരേ പദം യഹോവയായ ദൈവത്തെക്കുറിക്കുമ്പോള്‍ ഏകവചനത്തിലും ജാതീയ ദൈവങ്ങളെക്കുറിക്കുമ്പോള്‍ ബഹുവചനത്തിലും ഉപയോഗിക്കുന്നത്? അതിനു ഉത്തരം കിട്ടണമെങ്കില്‍ ബൈബിളിലെ ആദ്യവാചകത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്ന വാക്യത്തില്‍ ‘ആദി’ എന്നതിന് ‘റേഷിത്’എന്നും ‘ദൈവം’ എന്നതിന് ‘എലോഹീം’ എന്നും ‘ആകാശം’ എന്നതിന് ‘ഷാമയീം’ എന്നും ‘ഭൂമി’ എന്നതിന് ‘എറെറ്റ്സ്’ എന്നും ‘സൃഷ്ടിച്ചു’ എന്നതിന് ‘ബാറാ’ എന്നും ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ എലോഹീം, ഷാമയീം എന്നിവ ബഹുവചനരൂപങ്ങളാണ്. യഥാക്രമം ദൈവങ്ങള്‍, ആകാശങ്ങള്‍ എന്നാണ് അവയുടെ അര്‍ത്ഥം. എന്നാല്‍ ‘ബാറാ’ എന്നത് ഏകവചനമാണ്. ഹീബ്രു ഭാഷയുടെ വ്യാകരണ നിയമമനുസരിച്ച് കര്‍ത്താവ് ഏകവചനമാണെങ്കില്‍ ക്രിയയും ഏകവചനമായിരിക്കും. കര്‍ത്താവ് ബഹുവചനമാണെങ്കില്‍ ക്രിയയും ബഹുവചനമായിരിക്കണം.

 

ഇവിടെ എലോഹീം, ഷാമയീം എന്നിവ ബഹു വചനമായിരിക്കുകയും ബാറാ ഏകവചനമായിരിക്കുകയും ചെയ്യുന്നത് ഹീബ്രു വ്യാകരണമനുസരിച്ചു തെറ്റായ വാചകഘടനയാണ്! ഒരിക്കലും അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ദൈവത്തിന്‍റെ വചനം മോശയിലൂടെ ദൈവാത്മാവ് രേഖപ്പെടുത്തിവെച്ചപ്പോള്‍ ഇപ്രകാരമാണ് ആ വാചകം എഴുതിയത്. അതിന്‍റെ അര്‍ത്ഥം എലോഹീം എന്നത് ഒന്നിലധികം വ്യക്തികള്‍ ആണെങ്കിലും അവര്‍ ചെയ്ത ക്രിയയില്‍ അഥവാ സൃഷ്ടികര്‍മ്മത്തില്‍ അവര്‍ ഏകമായിരുന്നു എന്നതാണ്. ഈ ദൈവിക മര്‍മ്മം മനസ്സിലായതുകൊണ്ടാണ് മോശെയും ശേഷം ഇസ്രായേലും സത്യദൈവത്തെക്കുറിക്കുവാന്‍ എലോഹീം എന്ന പദം ഉപയോഗിച്ചപ്പോള്‍ അതിനെ ഏകവചനമായി പരിഗണിച്ചത്!!

 

ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ‘ഷേമ’യുടെ ആക്ഷരികമായ തര്‍ജ്ജമ ഇങ്ങനെയാണ്: “കേള്‍ക്ക, ഇസ്രായേലെ! യഹോവ നമ്മുടെ ദൈവങ്ങള്‍; യഹോവ ഏകന്‍!” ഇത് മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം. എന്നാല്‍ ബൈബിള്‍ അങ്ങനെയാണ് ദൈവത്തെക്കുറിച്ച് പറയുന്നത്. എന്തുകൊണ്ടാണ് ‘നമ്മുടെ ദൈവങ്ങളായ യഹോവ ഏകന്‍ ആകുന്നു’ എന്ന് ബൈബിള്‍ പറയുന്നത്? അതിനു ഉത്തരം ലഭിക്കണമെങ്കില്‍ ഏകന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം അറിയണം.

 

ഏകന്‍ എന്നതിന് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. ഒന്ന്, ഒന്നാമത്തെ, ഒരു, വേറൊരു, ഓരോ, ഒരുമിച്ചു, തനിച്ച്, ഒരുപോലെ, ഏതോ ഒന്ന്   തുടങ്ങി പലവിധമായ അര്‍ത്ഥത്തില്‍ ഈ പദം പഴയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. നമുക്കതില്‍ ചിലത് പരിശോധിക്കാം.

 

ആദ്യമായി ഈ വാക്ക്‌ ബൈബിളില്‍ വരുന്നത് ഉല്‍പ്പത്തി.1:5-ലാണ്: “ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” ഇതില്‍ ‘ഒന്നാം ദിവസം’ എന്ന് പറഞ്ഞിരിക്കുന്നതിലെ ‘ഒന്ന്’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. സന്ധ്യയും ഉഷസ്സും ചേര്‍ന്നതാണ് ഒരു ദിവസം എന്ന് അവിടെ പറഞ്ഞിരിക്കുന്നു. “തികച്ചും ഒറ്റയായ” എന്ന അര്‍ത്ഥത്തിലല്ല, ബഹുത്വം (സന്ധ്യ+ ഉഷസ്സ്) ഉള്‍ക്കൊള്ളുന്ന ഒരു ഏകത്വമാണ് ഈ പദത്തിനുള്ള ഒരര്‍ത്ഥം എന്ന് ഇവിടെ തെളിയുന്നു.

 

അടുത്തതായി ഈ പദം വരുന്നത് ഉല്‍പ്പത്തി.2:11-ലാണ്: “തോട്ടം നനെപ്പാന്‍ ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോന്‍ എന്നു പേര്‍; അതു ഹവീലാ ദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.” ഇവിടെ ‘ഒന്നാമത്തേതിന്നു’ എന്നുള്ളതില്‍ ‘ഏഹാദ്‌’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘നാല് ശാഖകളില്‍ ഒന്ന്’ അഥവാ, ‘കൂട്ടത്തില്‍ ഒന്ന്’ എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

 

അടുത്തത്‌ ഉല്‍പ്പത്തി.2:21-ലാണ്: “ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” ഇവിടെ ‘വാരിയെല്ലുകളില്‍ ഒന്ന്’എന്ന് പറഞ്ഞിടത്തും ‘ഏഹാദ്‌’ എന്ന പദം തന്നെ ഉപയോഗിച്ചിരിക്കുന്നു. ‘അനേകത്തില്‍ ഒന്ന്’ എന്ന ആശയമാണ് ഈ പദത്തിന് ഇവിടെയുള്ളത്.

 

അടുത്തത്‌ ഉല്‍പ്പത്തി.2:24-ലാണ്: “അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏകദേഹമായി തീരും.” ഇവിടെ ‘ഏകദേഹം’ എന്നതിലെ ‘ഏകം’ എന്നതിന് ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഇവിടെ രണ്ടു ദേഹമുണ്ട്, പുരുഷന്‍റെ ദേഹവും സ്ത്രീയുടെ ദേഹവും. എന്നാല്‍ ദൈവം പറയുന്നത് അവര്‍ “ഏകദേഹമായി” തീരും എന്നത്രേ! ഇവിടെ ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വത്തെയാണ്, അഥവാ ഐക്യതയെ ആണ് ഈ പദം അര്‍ത്ഥമാക്കുന്നത്.

 

അടുത്തത്‌ ഉല്‍പ്പത്തി.3:22-ലാണ്: “യഹോവയായ ദൈവം: മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.” ഇവിടെ ‘നമ്മില്‍ ഒരുത്തനെപ്പോലെ’ എന്ന് പറയുമ്പോള്‍ ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

 

ജനം ദൈവത്തോട് മറുതലിച്ചു കൊണ്ട് ബാബേല്‍ ഗോപുരം പണിയുന്ന സമയത്ത് ദൈവം പറയുന്നത് കേള്‍ക്കുക: “അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്നു; അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല” (ഉല്‍പ്പത്തി.11:6). ഇവിടെ ‘ജനം ഒന്ന്’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. ബഹുത്വത്തെ കുറിക്കുന്ന ഏകത്വമാണ് ഇവിടെയും വിവക്ഷ. ലക്ഷക്കണക്കിനോ കോടിക്കണക്കിനോ വരുന്ന മനുഷ്യരെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ‘ജനം ഒന്ന്’ എന്ന് പറയുന്നത്. അതുപോലെ ‘ഭാഷയും ഒന്ന്’ എന്നു പറഞ്ഞിരിക്കുന്നിടത്തു ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ തന്നെയാണ്. ‘നിസ്തുല്യമായ ഒന്ന്’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ആ പദം ഉപയോഗിച്ചിരിക്കുന്നത്.

 

ഹാഗാറിനേയും യിശ്മായേലിനേയും വീട്ടില്‍നിന്ന് അബ്രഹാം ഇറക്കിവിട്ടതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നുണ്ട്: “തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു” (ഉല്‍പ്പത്തി.21:15) എന്നാണു. ഇവിടെ ‘ഒരു കുറുങ്കാട്’ എന്നതിലെ ‘ഒരു’ എന്നതിന് ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇതും ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്. കുറുങ്കാട്ടില്‍ ഒന്നിലധികം സസ്യങ്ങള്‍ ഉണ്ടാകുമല്ലോ.

 

ഇതെല്ലാം ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നു മാത്രമുള്ളതാണ്. പഴയനിയമത്തില്‍ ആകെ 964 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. വിസ്തരഭയത്താല്‍ ഉല്‍പത്തി പുസ്തകത്തിന് പുറത്തേക്ക് കടക്കുന്നില്ല. ഈ 964 ഭാഗങ്ങളും എടുത്തു പരിശോധിച്ചാല്‍ തികച്ചും ഒറ്റയായ ഏകത്വത്തെ കുറിക്കുവാന്‍ ഈ പദം ഉപയോഗിച്ചിട്ടില്ല എന്നു കാണുവാന്‍ കഴിയും!!

 

‘തികച്ചും ഒറ്റയായ’ എന്നതിനുപയോഗിച്ചിരിക്കുന്ന വാക്ക്‌ ‘യാഹിദ്‌’ എന്നതാണ്. ഇത് പന്ത്രണ്ടു വട്ടം പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യിരമ്യാവ് 6:26-ല്‍ “എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്തു വെണ്ണീറില്‍ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരെ വരും” എന്നു പറയുന്നിടത്ത് ‘ഏകജാതന്‍’ എന്നതിലെ ‘ഏക’ എന്നതിന് ‘യാഹിദ്‌’ ഉപയോഗിച്ചിരിക്കുന്നു. ആമോസ് 8:10; സെഖര്യാ 12:10 എന്നിവിടങ്ങളിലും ‘ഏകജാതന്‍’ എന്നതില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നു. യിസഹാക്കിനെ ‘ഏകജാതന്‍’ എന്നു ഉല്‍പത്തി 22:2,12,16 എന്നീ ഭാഗങ്ങളില്‍ വിശേഷിപ്പിക്കുമ്പോള്‍ ഇതേ ‘യാഹിദ്‌’ എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ദൈവിക വാഗ്ദത്താല്‍ അബ്രഹാമിനു ജനിച്ച ഒരേയൊരു മകന്‍,അതുപോലെ വേറെ ഒരുവനില്ല’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഏകജാതന്‍ എന്നു യിസഹാക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

ദൈവത്തിന്‍റെ ഏകത്വത്തെക്കുറിക്കുവാന്‍ ഒരിടത്തുപോലും ‘യാഹീദ്‌’ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ‘യഹോവ എകനാകുന്നു’ എന്നു ബൈബിള്‍ പറയുമ്പോള്‍ ‘യഹോവ യാഹീദ്‌ ആകുന്നു’ എന്നല്ല, മറിച്ച് ‘യഹോവ ഏഹാദ്‌ ആകുന്നു’ എന്നാണു പറയുന്നത്. ഒറ്റയാനായ ഒരു ദൈവത്തെയല്ല ബൈബിള്‍ ‘ഏകത്വം’ എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത് എന്നു സാരം!! മറിച്ച്, ബഹുത്വമുള്ള എക ദൈവത്തെയാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത്. ആ ഏകദൈവത്തില്‍ മൂന്നു ആളത്വങ്ങള്‍ ഉണ്ട്‌. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ആളത്വങ്ങള്‍ ആണ് ഏക ദൈവത്തില്‍ ഉള്ളത് എന്ന് പുതിയ നിയമം പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. (തുടരും…)

]]>
https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a-2/feed/ 8
ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-1) https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8/ https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8/#comments Fri, 24 Aug 2012 18:26:14 +0000 http://www.sathyamargam.org/?p=492  

 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

അറുപത്താറ്‌ പുസ്തകങ്ങളും ആയിരത്തിഒരുന്നൂറ്റിഎണ്‍പത്തൊമ്പത് അദ്ധ്യായങ്ങളും   മുപ്പത്തോരായിരത്തിഒരുന്നൂറ്റിഎഴുപത്തിമൂന്ന് വാക്യങ്ങളും ഏഴുലക്ഷത്തി അമ്പത്തിമൂവായിരത്തിഒരുന്നൂറ്റിമുപ്പത്തേഴ് വാക്കുകളും മുപ്പത്തിയഞ്ചുലക്ഷത്തി അറുപത്താറായിരത്തിനാനൂറ്റിയെണ്‍പത്‌ ന്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്ന്‍ ഭൂഖണ്ഡങ്ങളില്‍ വെച്ച് ആയിരത്തിയഞ്ഞൂറ്‌  വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിള്‍ എന്ന നിസ്തുല്യ ഗ്രന്ഥത്തില്‍ വെളിപ്പെടുന്ന പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ പഠനത്തില്‍ വിഷയം അവതരിപ്പിക്കുന്നതിനു മുന്‍പ്‌ ആമുഖമായി ചില കാര്യങ്ങള്‍ പറയുവാന്‍ താല്പര്യപ്പെടുന്നു.

 

‘ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയണം’ എന്ന് വാശിപിടിക്കുന്ന ഒരു മനുഷ്യനും, ആകാശത്തിലെ പൂര്‍ണ്ണ ചന്ദ്രനെക്കണ്ട് ‘എനിക്ക് കളിക്കാന്‍ അതിനെ പിടിച്ചു തരണം’ എന്ന് വാശിപിടിച്ചു കരയുന്ന കുഞ്ഞും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പിന്നേയും തമ്മില്‍ ഭേദം ആ കുഞ്ഞാണ്. അറിവില്ലായ്മ കൊണ്ടാണ് അത് അമ്പിളിയമ്മാമനെ പിടിച്ചു തരണം എന്ന് പറയുന്നത്. വലുതായിക്കഴിയുമ്പോള്‍ ആ അറിവില്ലായ്മ മാറിക്കൊള്ളും. എന്നാല്‍ ദൈവത്തെക്കുറിച്ച് സമ്പൂര്‍ണ്ണമായി അറിയണം എന്നാഗ്രഹിച്ചു നടക്കുന്ന ഒരാളുടെ അറിവില്ലായ്മ എന്നെങ്കിലും മാറും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാരണം, അറിവില്ലായ്മയാണ് തനിക്കുള്ളത് എന്ന് തിരിച്ചറിയാന്‍ പോലും ആ മനുഷ്യന് അറിവില്ല എന്നതാണ് ദയനീയമായ യാഥാര്‍ത്ഥ്യം! മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറിവ് തനിക്കുണ്ടെന്നും മറ്റുള്ളവര്‍ ചിന്തിക്കാത്ത പലതും താന്‍ ചിന്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ദൈവത്തെപ്പറ്റി താന്‍ ഇങ്ങനെ അറിയാന്‍ ആഗ്രഹിക്കുന്നത് എന്നുമൊക്കെയായിരിക്കും അയാളുടെ ഉള്ളിലുണ്ടാകുന്ന വിചാരം. എന്നാല്‍ സ്രഷ്ടാവായ ദൈവം, അപരിമിതനും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ, അരിഞ്ഞിട്ടാല്‍ വെയിലില്ലെങ്കിലും വാടിപ്പോകുന്ന ഇളംപുല്ലിന് തുല്യനായ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിമണ്ഡലത്തില്‍ ഒതുങ്ങണം എന്ന് ചിന്തിക്കുന്നതിലും വലിയ ഭോഷത്വം വേറെ ഏതാണുള്ളത്? തലക്കൊരടിയേറ്റാല്‍ മരവിച്ചു പോകുന്ന ബുദ്ധിക്കുള്ളില്‍ അഖിലാണ്ഡത്തിന്‍റേയും സ്രഷ്ടാവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒതുങ്ങുമോ? ഒരിക്കലുമില്ല എന്ന് നിസ്സംശയം പറയാം!!

 

ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിക്കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ദൈവത്തെപ്പറ്റി മനുഷ്യര്‍ക്ക്‌ അറിയുകയുള്ളൂ. തന്നെക്കുറിച്ച് മനുഷ്യര്‍ എത്രത്തോളം അറിയണമെന്നാണോ ദൈവം ആഗ്രഹിച്ചത്‌, അത്രത്തോളം കാര്യങ്ങള്‍ അവന്‍ തന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിളിലൂടെ വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അതില്‍കൂടുതല്‍ നമുക്ക്‌ അവനെക്കുറിച്ച് അറിയുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതുകൊണ്ടാണ് ബൈബിള്‍ ഇപ്രകാരം പറയുന്നത്: മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്‍റെ സകലവചനങ്ങളും അനുസരിച്ചു നടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു” (ആവ.29:28) എന്ന്. ഇനി ദൈവത്തെക്കുറിച്ച് ദൈവം വെളിപ്പെടുത്തിത്തന്നിരിക്കുന്ന കാര്യങ്ങള്‍ എടുത്തു പരിശോധിച്ചാല്‍, പലതും നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമേറിയതായിരിക്കും. അത് യുക്തിക്ക് നിരക്കുന്ന കാര്യവുമാണ്, കാരണം, ദൈവം നമ്മുടെ ബുദ്ധിക്കുള്ളില്‍ ഒതുങ്ങുന്നവനല്ല എന്നതുതന്നെ! നമ്മുടെ യുക്തിക്ക് അതീതമായി അവന്‍ പ്രവര്‍ത്തിച്ചേക്കാം. പക്ഷേ, ഒരിക്കലും നമ്മുടെ യുക്തിക്ക് എതിരായി അവന്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, അവന്‍ നമുക്ക്‌ നല്‍കിയ യുക്തി ബോധത്തെ അവന്‍ മാനിക്കുന്നു.

 

ദൈവം മനുഷ്യബുദ്ധിക്കതീതനാണ്. മനുഷ്യന് പൂര്‍ണ്ണമായി അറിയാനോ ഗ്രഹിക്കാനോ ഭാവന ചെയ്യാനോ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനോ സാധിക്കാതവണ്ണം അവന്‍ മഹോന്നതനും ശാശ്വതനുമാണ്. പൊടിയില്‍നിന്നുത്ഭവിച്ചു മണ്‍പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതഞ്ഞു പോകുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി നിന്നുകൊണ്ട് നയമാത്യനായ സോഫര്‍ ഇപ്രകാരം ചോദിക്കുന്നു: “ദൈവത്തിന്‍റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?” (ഇയ്യോബ്‌.11:7,8). സ്രഷ്ടാവിനോട്‌ ഉപമിക്കാന്‍ പറ്റാവുന്ന ഒന്നും സൃഷ്ടിയില്‍ ഇല്ലാത്തതുകൊണ്ട് ദൃശ്യപ്രപഞ്ചത്തിലേക്ക് നോക്കി ദൈവത്തെപ്പറ്റി സമ്പൂര്‍ണ്ണമായ അറിവ് ലഭിക്കാന്‍ മനുഷ്യന് സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. അതുകൊണ്ടാണ് പ്രവാചകന്‍ ചോദിക്കുന്നത്: “ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?” (യേശ.40:18) എന്ന്.

 

മാത്രമല്ല, ബൈബിളിലെ ഏതൊരു വിഷയം പഠിക്കുമ്പോഴും ‘പുരോഗമനാത്മകമായ ദൈവിക വെളിപ്പാട്’ എന്ന ബൈബിളിന്‍റെ ആശയം മനസ്സിലുണ്ടായിരിക്കണം. ബൈബിള്‍ ഒരു മനുഷ്യന്‍റെ ജീവിതകാലത്തിനുള്ളില്‍ എഴുതപ്പെട്ട പുസ്തകമല്ലാത്തതുകൊണ്ട് ബൈബിളിലെ എല്ലാ സത്യങ്ങളും ഒറ്റയടിക്ക് ഒരാള്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുക്കുകയല്ല ദൈവം ചെയ്തിരിക്കുന്നത്. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ തന്നെക്കുറിച്ചുള്ള കാര്യങ്ങളും ദൈവം പടിപടിയായാണ് മനുഷ്യര്‍ക്ക്‌ അറിയിച്ചു കൊടുത്തിട്ടുള്ളത്. അതായത്, ആദാമിന് ദൈവത്തെക്കുറിച്ച് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹാനോക്കിനു അറിയാമായിരുന്നു, ഹാനോക്കിനു ദൈവത്തെക്കുറിച്ച് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നോഹക്ക് അറിയാമായിരുന്നു. നോഹയേക്കാള്‍ കൂടുതല്‍ അബ്രഹാമിനും അബ്രഹാമിനേക്കാള്‍ കൂടുതല്‍ മോശെക്കും മോശയേക്കാള്‍ കൂടുതല്‍ ദാവീദിനും ദാവീദിനേക്കാള്‍ കൂടുതല്‍ പിന്‍തലമുറയിലുള്ളവര്‍ക്കും ദൈവത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന് സാരം. അതുകൊണ്ടാണ് എബ്രായ ലേഖനകാരന്‍ ഇപ്രകാരം പറയുന്നത്: “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു” (എബ്രാ.1:1) എന്ന്. ദൈവം തന്നെക്കുറിച്ചുള്ള വെളിപ്പാടുകള്‍ ലോകത്തിനു പണ്ടുമുതലേ നല്‍കിപ്പോരുന്നുണ്ടായിരുന്നെങ്കിലും ദൈവത്തിന്‍റെ ആത്യന്തിക വെളിപ്പാട് യേശുക്രിസ്തു മുഖാന്തരമാണ് നടത്തിയിരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.1:18). മറ്റുള്ള പ്രവാചകന്മാരെല്ലാം “ദൈവത്തെക്കുറിച്ച്” വെളിപ്പെടുത്തിയപ്പോള്‍, യേശുക്രിസ്തു “ദൈവത്തെ” വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. പഠനം മുന്നോട്ടു പോകുമ്പോള്‍ ദൈവം അനുവദിച്ചാല്‍ നാം ആ വ്യത്യാസം എന്താണെന്ന് തീര്‍ച്ചയായും മനസ്സിലാക്കും.

 

ഇത്രയും ആമുഖമായി പറഞ്ഞത്, നാം വിചിന്തനം ചെയ്യാന്‍ പോകുന്ന ഈ വിഷയം എത്രമാത്രം ഘനതരമായതാണ് എന്നും അപരിമേയനായ ദൈവത്തിന്‍റെ ആളത്വത്തെപ്പറ്റി സംസാരിക്കാന്‍ പോകുന്ന എന്‍റേയും വായിക്കുന്ന താങ്കളുടേയും ബുദ്ധിയും ജ്ഞാനവും ഗ്രഹണശേഷിയും എത്രമാത്രം പരിമിതമായതാണ് എന്ന  ബോധ്യമുള്ളതിനാലും ആണ്. അതിഗൌരവതരവും അതിഘനതരവുമായ ഒരു വിഷയമാണിതെങ്കിലും കാര്യങ്ങളെ വ്യക്തമായി ഗ്രഹിക്കാനും ബോധ്യപ്പെടുവാനും സര്‍വ്വകൃപാലുവായ ദൈവം നമ്മുടെ ജ്ഞാനത്തെ വികസിപ്പിക്കുകയും ഹൃദയങ്ങളെ തുറക്കുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ വിഷയത്തിലേക്ക് പ്രവേശിക്കുന്നു.

 

1. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം എകദൈവമാണ്.

 

“റാ” എന്ന സൂര്യദേവനും “ഒസിരിസ്‌” എന്ന നൈല്‍ ദേവനും “ഹോറസ്” എന്ന മറ്റൊരു സൂര്യദേവനും “ആമെന്‍ റാ” എന്ന പൊതുദേവനും മുതല്‍ നൈല്‍ നദിയിലെ മുതലയും മുതലയുടെ ആഹാരമായ തവളയും മീനും മീനിനെ തിന്നുന്ന പൂച്ചയും പൂച്ചയുടെ ദേഹത്ത് വന്നിരിക്കുന്ന ഈച്ചയും പേനും കുരങ്ങും പശുവും കാളക്കുട്ടിയും വരെ ദൈവങ്ങളായിക്കരുതി ആരാധിക്കപ്പെട്ടു പോന്നിരുന്ന ഈജിപ്തില്‍ 400 വര്‍ഷം അടിമകളായിക്കഴിഞ്ഞ യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം തന്‍റെ ശക്തിയാലും ഭുജവീര്യത്താലും പ്രവാചകനായ മോശെ മുഖാന്തരം വിടുവിച്ചു കൊണ്ടുവരുമ്പോള്‍, “ബാല്‍” എന്ന മൊസപ്പോട്ടോമ്യന്‍ ചന്ദ്രദേവനേയും (ഹോശേയ.2:13, ഇത് അറേബ്യന്‍ പ്രദേശങ്ങളില്‍ “ഹുബാല്‍” എന്നറിയപ്പെട്ടിരുന്നു), “ബേല്‍” എന്ന സൂര്യദേവനേയും (യിരമ്യാ.50:2;50:44), “ഹദദ്” എന്ന അരാമ്യ ദേവനെയും “മോലെക്ക്” എന്ന അമോന്യ ദേവനെയും (യിരമ്യാ.32:35), “കൊമേശ്” എന്ന മോവാബ്യ ദേവനേയും (1.രാജാ.11:7), “ദാഗോന്‍” എന്ന ഫെലിസ്ത്യ ദേശീയ ദേവനേയും (1.ശമു. 5:2), “നിബ്ഹസ്” എന്ന അശ്ശൂര്യ ദേവനേയും (2.രാജാ.17:31), “രിമ്മോന്‍” എന്ന അരാമ്യ ദേവനേയും (2.രാജാ.5:18), “കിയൂന്‍” എന്ന നക്ഷത്ര ദേവനേയും (ആമോസ്.5:26), “തമ്മൂസ്‌” എന്ന കാമദേവനേയും (യെഹസ്കേല്‍ . 8:14), “അശേരാ” എന്ന സാഗരകന്യകയായ കാമദേവതയേയും (ന്യായാധിപന്മാര്‍.3:7), “നെബോ” എന്ന ബാബിലോണ്യ ദേവനേയും (യെശയ്യാ.46:1), “അസ്തോരെത്ത്” എന്ന സന്താന ദേവതയേയും (ന്യായാ.2:13;10:6), “അശീമ” എന്ന ഹമാത്യ ദേവനേയും (2.രാജാ.17:31), “അദ്രമേലെക്” എന്ന ഉത്തര പശ്ചിമ മൊസോപ്പൊത്തോമ്മ്യന്‍ ദേവനേയും (2.രാജാ.17:31), “അനമേലെക്” എന്ന ബാബിലോന്യ ആകാശദേവനേയും (2.രാജാ.17:31), “സിക്കൂത്ത്” എന്ന ബാബിലോന്യ നക്ഷത്ര ദേവനേയും (ആമോസ്.5:26), “മില്‍ക്കോം’ എന്ന അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹത്തേയും (1.രാജാ.11:5,31), “സായീര്‍” എന്ന വനഭൂതത്തെയും (യെശയ്യാ.34:14), “മെനി” എന്ന ഭാഗ്യദേവതയേയും “ഗാദ്” എന്ന സൗഭാഗ്യദേവനേയും (യെശയ്യാ.65:11),   “സുക്കൊത്ത്-ബെനോത്ത്” എന്ന ബാബിലോണ്യ ദേവതയേയും (2.രാജാ.17:31), “മെരോദാക്” എന്ന അക്കാദിയന്‍ ദേവനേയും (യിരമ്യാ.50:2), “സിസ്റോക്ക്” (2.രാജാ.19:36,37), “തര്‍ത്തക്ക്” എന്നീ അശ്ശൂര്യദേവന്മാരേയും (2.രാജാ.17:31), “നേര്‍ഗാല്‍” എന്ന ബാബിലോണ്യ സൂര്യദേവനേയും (2.രാജാ.17:30), “ബാല്‍ സെബൂബ്‌” അഥവാ “ഈച്ചകളുടെ തമ്പുരാന്‍” എന്നറിയപ്പെട്ടിരുന്ന ഫെലിസ്ത്യ ദേവനേയും (2.രാജാ.1:2), “ബാല്‍-പെയോര്‍” എന്ന മോവാബ്യ ദേവനേയും (സംഖ്യാ.25:1-3), “ബാല്‍ ബെരീത്ത്” എന്ന ശേഖേമ്യ ദേവനേയും (ന്യായാ.8:33;9:4), “രേഫാന്‍” എന്ന നക്ഷത്ര ദേവനേയും (അപ്പൊ.പ്രവൃ.7:43) ആരാധിച്ചു വന്നിരുന്ന ജനതതികള്‍ ചുറ്റുപാടും അധിവസിക്കുന്ന സീനായ്‌ മരുഭൂമിയില്‍ വെച്ച് പന്ത്രണ്ടു യിസ്രായേല്‍ ഗോത്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതും, ദൈവം അധിവസിക്കുന്നതും തഹശുതോല്‍ കൊണ്ട് പുറമൂടിയിട്ടിരുന്നതും തിരുനിവാസമെന്നും യഹോവയുടെ കൂടാരമെന്നും വിശുദ്ധ മന്ദിരമെന്നും സാക്ഷ്യക്കൂടാരമെന്നും യഹോവയുടെ ആലയമെന്നും പേരുള്ള സമാഗമനകൂടാരത്തിന്‍റെ മുന്‍പില്‍ നിന്നുംകൊണ്ട് യിസ്രായേലിന്‍റെ ചരിത്രത്തിലെ സമാനതകളില്ലാത്ത മഹാപ്രവാചകനായി എണ്ണപ്പെട്ടു വരുന്ന മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു:

 

שְׁמַע יִשְׂרָאֵל יהוה אֱלֹהֵינוּ יהוה אֶחָד (“ഷ്മാ! യിസ്രാഏല്‍; യഹോവാ എലോഹീനു; യഹോവ ഏഹാദ്‌”; “യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” ആവര്‍ത്തനം.6:4).

 

ബഹുദൈവാരാധികളുടെ നടുവില്‍ നിന്ന് പുറപ്പെട്ടു പോന്നു, ബഹുദൈവാരാധികളുടെ മദ്ധ്യേ വെച്ച് ചെയ്ത മോശെയുടെ ഈ പ്രഖ്യാപനം മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ഏകദൈവവിശ്വാസ പ്രഖ്യാപനമാണ്. അതിനു മുന്‍പ് ജീവിച്ചിരുന്ന ഹാനോക്കും നോഹയും അബ്രഹാമും ഇസ്ഹാക്കും യാക്കൊബുമെല്ലാം ഏകദൈവവിശ്വാസികള്‍ ആയിരുന്നെങ്കിലും അവരാരും ഇപ്രകാരം ഒരു വിശ്വാസപ്രഖ്യാപനം നടത്തിയതായി രേഖകളില്ല. ഈ വിശ്വാസ പ്രഖ്യാപനം “ഷേമാ” എന്നറിയപ്പെടുന്നു. “ഷ്മാ” എന്ന എബ്രായ ധാതുവില്‍നിന്ന് ഉണ്ടായതാണ് ആ വാക്ക്. ‘ഷ്മാ’ എന്ന്‍ എബ്രായധാതുവിന് ‘കേള്‍ക്കുക, ശ്രദ്ധിക്കുക, അനുസരിക്കുക’ എന്നെല്ലാം അര്‍ത്ഥം പറയാം.

 

ഈ വിശ്വാസ പ്രഖ്യാപനം ഒരു യിസ്രായേല്യനെ സംബന്ധിച്ച് അവന്‍റെ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ്. അവന്‍ ജനിച്ചു വീഴുമ്പോള്‍ ആദ്യം അവന്‍റെ കാതുകളില്‍ മന്ത്രിക്കുന്നത് ഈ ‘ഷേമ’യാണ്. അവന്‍ ഒരു ദിവസം കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും ‘ഷേമ’ ചൊല്ലണം. അവന് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ആ കുഞ്ഞിന്‍റേയും ചെവിയില്‍ ആദ്യം മന്ത്രിക്കുന്നത് മോശെ പഠിപ്പിച്ചു കൊടുത്ത ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ വിശ്വാസപ്രഖ്യാപനമാണ്‌! ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാക്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.    (തുടരും..)

]]>
https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8/feed/ 3
മര്‍ക്കോസ് 10:17,18 പ്രകാരം യേശുക്രിസ്തു ദൈവമല്ലല്ലോ? https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/ https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comments Tue, 14 Aug 2012 12:49:37 +0000 http://www.sathyamargam.org/?p=488 ചോദ്യം: യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല (മര്‍കോസ് 10:17-18). യേശുക്രിസ്തുവിന്‍റെ ഈ ചോദ്യത്തില്‍ നിന്നും പ്രസ്താവനയില്‍ നിന്നും തെളിയുന്നത് താന്‍ ദൈവമല്ല എന്നല്ലേ?

 

മറുപടി: യേശുക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കേണ്ടതിനു ക്രിസ്ത്യാനികള്‍ സാധാരണ ഉയോഗിക്കുന്ന വാക്യമാണിത്. അതേ വാക്യം തന്നെ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിനെതിരെ ഉപയോഗിക്കുകയാണ് ഇന്ന് ദാവാപ്രവര്‍ത്തകര്‍ . പരിശുദ്ധാത്മാവിനാല്‍ വിരചിതമായ ബൈബിളില്‍ ഉള്ള സത്യങ്ങള്‍ മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവ്‌ ലഭിച്ചവര്‍ക്ക് മാത്രമേ കഴിയൂ എന്ന സത്യം ഒന്നുകൂടി ഉറപ്പിക്കപ്പെടുകയാണ് ദാവാക്കാരുടെ ഈ ചോദ്യത്തിലൂടെ. പരാമര്‍ശിത വേദഭാഗത്ത് “ഞാന്‍ നല്ലവനല്ല, ദൈവം മാത്രമേ നല്ലവനുള്ളൂ” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? ദാവാക്കാരുടെ വാദം കേട്ടാല്‍ തോന്നുക, “ഞാനൊക്കെ മഹാ മോശമാണ്, ഒരു ഗുണവും ഇല്ലാത്തവന്‍, ദൈവം ഒരാള് മാത്രമേ നല്ലവനുള്ളൂ” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നാണ്.

 

ഇനി നമുക്ക്‌ യേശുവിന്‍റെ വാക്കുകള്‍ അപഗ്രഥിച്ചു നോക്കാം:

 

“എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്?”

 

ലോകത്തുള്ള സകല മതങ്ങളുടേയും സ്ഥാപകര്‍ തങ്ങളെക്കുറിച്ചല്ല, തങ്ങള്‍ കൊണ്ടുവന്ന ആശയത്തെക്കുറിച്ച് അല്ലെങ്കില്‍ സന്ദേശത്തെക്കുറിച്ചാണ് ജനങ്ങളോട് ചോദിക്കുക. തങ്ങളുടെ വ്യക്തിത്വം അല്ല, മറിച്ചു തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്തുടരപ്പെടേണ്ടതെന്നും അവര്‍ പറയും. എന്നാല്‍ മറ്റു പല വിഷയത്തിലും എന്നപോലെ ഈ വിഷയത്തിലും യേശുക്രിസ്തു മാത്രം ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി നിലകൊള്ളുന്നു. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ “യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു” എന്നതല്ല, മറിച്ച് “യേശു ക്രിസ്തു ആരാണ്” എന്നതിലാണ് അടങ്ങിയിരിക്കുന്നത്. ക്രിസ്തു മാര്‍ഗ്ഗത്തിന്‍റെ കേന്ദ്രബിന്ദു യേശുക്രിസ്തു എന്ന വ്യക്തി പ്രഭാവമാണ്. ഇത് യേശുക്രിസ്തു ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം:

 

“യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ  ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു.  “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ് ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു’ എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” (മത്തായി.16:13-17) എന്ന് പറഞ്ഞു.

 

ഇവിടെ യേശു ക്രിസ്തുവിന്‍റെ ചോദ്യം “ജനങ്ങള്‍ മനുഷ്യപുത്രന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് എന്ത് പറയുന്നു” എന്നല്ല. പ്രത്യുത, “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്ന് പറയുന്നു” എന്നതാണ്. യേശു ക്രിസ്തു എന്ന ആളത്തത്തെ മനസ്സിലാക്കി അംഗീകരിക്കാതെ യേശുവിന്‍റെ പഠിപ്പിക്കലുകളെ മാത്രം പിന്തുടര്‍ന്നിട്ട് യാതൊരു കാര്യവുമില്ല എന്ന് അര്‍ത്ഥം! ഇത് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്.

 

“അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍, ഞാന്‍ മേലില്‍ നിന്നുള്ളവന്‍; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍, ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല. ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു” (യോഹ.8:23,24).

 

“ഞാന്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നല്ല, മറിച്ച്, “””””””””””ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും”””””””” എന്നാണു യേശു ക്രിസ്തു പറഞ്ഞത്. പാപമോചനം പ്രാപിക്കണമെങ്കില്‍ യേശുക്രിസ്തു എങ്ങനെയുള്ളവനാണ് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവും അവനിലുള്ള വിശ്വാസവും ഏതൊരുവനും ആവശ്യമാണ്‌ (റോമ.10:14-17). ശിഷ്യന്മാരോട് മാത്രമല്ല, പരീശന്മാരോടും യേശുക്രിസ്തു തന്നെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: “പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍?” എന്ന് ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു” (മത്തായി.22:41,42).

 

“ക്രിസ്തു പഠിപ്പിച്ചതിനെക്കുറിച്ച് എന്ത് തോന്നുന്നു” എന്നല്ല, “ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു” എന്നാണു ചോദ്യം. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവരോട് അവര്‍ തന്നെക്കുറിച്ച് എന്താണ് ധരിച്ചു വെച്ചിട്ടുള്ളത് എന്ന കാര്യം  അവിടുന്ന് ചോദിക്കാറുണ്ട്. ഇവിടേയും അത് തന്നെയാണ് ചെയ്യുന്നത്.

 

ശമര്യാക്കാരി സ്ത്രീയോട് സംസാരിക്കുമ്പോഴും യേശുക്രിസ്തു തന്‍റെ ആളത്തം അവളുടെ മുന്നില്‍ വെളിപ്പെടുത്തുന്നുണ്ട്: “യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു” (യോഹ.4:26)

 

യേശുക്രിസ്തുവിന്‍റെ സുപ്രസിദ്ധമായ ഒരു ആഹ്വാനത്തിലും ഇതേ വസ്തുത കാണാന്‍ കഴിയും: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി.11:28).

 

എന്‍റെ കല്പനകള്‍ പ്രമാണിച്ചു നടന്നാല്‍ നിങ്ങള്‍ക്ക്‌ ആശ്വാസം കിട്ടിയേക്കാം എന്നല്ല യേശുക്രിസ്തു പറഞ്ഞത്, മറിച്ചു ‘എന്‍റെ അടുക്കല്‍ വരിക, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും’ എന്നാണു. ഇവിടേയും യേശുക്രിസ്തു തന്‍റെ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്യുന്നത്.

 

ഉപമ പറഞ്ഞപ്പോള്‍ പോലും കര്‍ത്താവ് തന്‍റെ ആളത്തത്തെ മറ്റു പ്രവാചകരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മര്‍ക്കോസ് 12:1-7 വരെയുള്ള വേദഭാഗങ്ങള്‍ നോക്കാം:

 

“പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞു തുടങ്ങിയതു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കുംകുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു. അവര്‍ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. അവന്നു ഇനി ഒരുത്തന്‍, ഒരു പ്രിയമകന്‍, ഉണ്ടായിരുന്നു. എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു. ആ കുടിയാന്മാരോ: ഇവന്‍ അവകാശി ആകുന്നു; വരുവിന്‍; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു. അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍ നിന്നു എറിഞ്ഞുകളഞ്ഞു.”

 

ഈ ഉപമയില്‍ കര്‍ത്താവ് വ്യക്തമായി തന്‍റെ മരണത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് എന്ന് മാത്രമല്ല, തനിക്ക് മുന്‍പ്‌ വന്നവര്‍ ആരായിരുന്നു എന്നും പറയുന്നു. ആരെയാണ് ഈ ഉപമയില്‍ ദാസന്മാര്‍ എന്ന പദപ്രയോഗം കൊണ്ട് കര്‍ത്താവ് അര്‍ത്ഥമാക്കിയത്? അതറിയണമെങ്കില്‍ പഴയനിയമത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. യിരമ്യാ.7:25-ല്‍ പ്രവാചകന്‍ മുഖാന്തരം യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

 

“നിങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീം ദേശത്ത് നിന്ന് പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകല ദാസന്മാരേയും നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചു വന്നു.”

 

ആമോസ് 3:7-ല്‍ ഇപ്രകാരം കാണാം:

 

“യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ക്കു തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”

 

തനിക്ക് മുന്‍പ്‌ വന്ന പ്രവാചകന്മാരെല്ലാം വെറും ദാസന്മാര്‍ ആയിരുന്നു എന്നും എന്നാല്‍ താന്‍ ദാസനല്ല, അവകാശിയായ പുത്രന്‍ ആണെന്നും ഈ ഉപമയില്‍ കര്‍ത്താവ് വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, ആ പുത്രന്‍ കൊല്ലപ്പെട്ടെങ്കില്‍ മാത്രമേ അവന്‍റെ അവകാശം മനുഷ്യവര്‍ഗ്ഗത്തിനു ലഭിക്കുകയുള്ളൂ എന്നും തെളിവായി പറയുന്നുണ്ട്.

 

ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം മര്‍ക്കോസ് 10:18 വ്യാഖ്യാനിക്കാന്‍. യേശുവിന്‍റെ മുന്‍പാകെ വന്ന വ്യക്തിയുടെ ദൈവം ധനമാണ്. അവനോടുള്ള കര്‍ത്താവിന്‍റെ സംസാരത്തില്‍ അത് വളരെ വ്യക്തമാകുന്നുണ്ട്. “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.  അവന്‍ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചു പോരുന്നു എന്നു പറഞ്ഞു” (മര്‍ക്കോസ്. 10:19,20)

 

ന്യായപ്രമാണത്തിലെ അഞ്ചാം കല്പന മുതലാണ് യേശുക്രിസ്തു അവനോടു പറയുന്നത്. അന്യന്‍റേതായ ഒന്നും മോഹിക്കരുത് എന്ന അവസാന കല്പന പറയുന്നുമില്ല. എന്തുകൊണ്ടാണ് യേശുക്രിസ്തു ആദ്യത്തെ നാല് കല്പനകളും അവസാനത്തെ കല്പനയും ഒഴിവാക്കിയത്? ന്യായപ്രമാണത്തിലെ ആദ്യ നാല് കല്പനകള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നതാണ്. ആ കാര്യത്തില്‍ അവന്‍ പരാജയമാണ്. അവന്‍റെ ദൈവം പണമാണ്, പണം അവന്‍റെ വിഗ്രഹമാണ്. പണം ഉണ്ടാക്കേണ്ടതിനു ദൈവത്തിന്‍റെ നാമം വൃഥാവാക്കുന്നതിനും അവനു മടിയില്ല, ശബ്ബത്തിലും അവന്‍ പണമുണ്ടാക്കാന്‍ വേണ്ടി അധ്വാനിക്കുന്നവനാണ്. അന്യന്‍റെ മുതല്‍ കണ്ടാല്‍ അത് സ്വന്തമാക്കേണ്ടതിനു അവന്‍ മോഹിക്കുകയും ചെയ്യുന്നു. അവനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ എല്ലാം അറിയാവുന്നതുകൊണ്ടാണ് കര്‍ത്താവ് ഈ കാര്യങ്ങള്‍ ഒഴിവാക്കി അവനോടു ബാക്കി കാര്യങ്ങള്‍ മാത്രം പറയുന്നത്. അവന്‍റെ ദൈവം ധനം ആയതുകൊണ്ടാണ് “യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” (മാര്‍ക്കോസ്. 10:21) എന്നു പറഞ്ഞത്.

 

‘നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുത്താല്‍ നിനക്ക് നിത്യജീവന്‍ ഉണ്ടാകും’ എന്നല്ല, ‘നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും’ എന്നാണ് യേശുക്രിസ്തു പറഞ്ഞത്. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും എന്ന് പറഞ്ഞാല്‍ “സ്വര്‍ഗ്ഗത്തില്‍ പോകും” എന്നല്ല അര്‍ത്ഥം എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ‘സ്വിസ്സ് ബാങ്കില്‍ എനിക്ക് നിക്ഷേപം ഉണ്ടാകും’ എന്ന് പറഞ്ഞാല്‍ ‘ഞാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകും’ എന്നല്ലല്ലോ അര്‍ത്ഥം. നിത്യജീവന്‍ ഉണ്ടാകണമെങ്കില്‍ എന്ത് ചെയ്യണം എന്ന് തൊട്ടു താഴെ തന്നെ കര്‍ത്താവ്‌ പറയുന്നുണ്ട്: “പിന്നെ വന്നു എന്നെ അനുഗമിക്ക.” അവന്‍റെ ദൈവമായിരിക്കുന്ന ധനത്തെ മാറ്റിക്കളഞ്ഞിട്ടു പകരം അവിടെ അവന്‍റെ ദൈവമായിട്ടു അഥവാ കര്‍ത്താവായിട്ടു യേശുക്രിസ്തുവിനെ സ്വീകരിക്കുക എന്നതാണ് നിത്യജീവന്‍ പ്രാപിക്കുവാനുള്ള ഉപാധിയായിട്ടു കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞത്. അവനോടു മാത്രമല്ല, എല്ലാവരോടും ബൈബിള്‍ പറയുന്നത് ഈ സന്ദേശം തന്നെയാണ്. മനുഷ്യര്‍ ദൈവങ്ങളായിക്കരുതി ആരാധിക്കുന്ന എല്ലാത്തിനേയും (മതങ്ങളിലെ ദൈവങ്ങള്‍ മാത്രം അല്ല, ധനം, പ്രശസ്തി, അധികാരം, രാഷ്ട്രീയം എന്നിവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും) ഒഴിവാക്കി യേശുവിനെ തന്‍റെ കര്‍ത്താവായി സ്വീകരിക്കുക. അപ്പോള്‍ അവന്‍ രക്ഷിക്കപ്പെടും. രക്ഷ എന്നത് ശിക്ഷയില്‍ നിന്നുള്ള വിടുതലാണ്. ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നുള്ള വിടുതല്‍ !!

 

“എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്?” എന്ന ചോദ്യത്തിന്‍റെ അര്‍ത്ഥം “ഞാന്‍ ആരാണെന്ന് മനസ്സിലാക്കിയിട്ട് തന്നെയാണോ നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌” എന്നാണ്. തന്‍റെ ആളത്തം അവന്‍റെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ വേണ്ടിയാണ് ആ ചോദ്യം ചോദിക്കുന്നത്. അടുത്ത വാചകത്തില്‍ ഈ കാര്യം കൂടുതല്‍ തെളിയുന്നു: “ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.”

‘ദൈവം മാത്രമേ നല്ലവനായി ഉള്ളൂ, നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു. ഞാന്‍ ദൈവമാണെന്ന് അറിഞ്ഞു തന്നെയാണോ നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌?” എന്നതാണ് ഇവിടെ യേശുക്രിസ്തു വിവക്ഷിക്കുന്നത്. യേശുക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കാന്‍ ഞങ്ങള്‍ സാധാരണ ഉപയോഗിക്കാറുള്ള വാക്യം ആണിത് എന്ന് ഞാന്‍ ആരംഭത്തില്‍ത്തന്നെ പറഞ്ഞത് ഇതുകൊണ്ടാണ്.

 

‘യേശുക്രിസ്തു നല്ലവനല്ല’ എന്ന് അവനെ അറിഞ്ഞ ഒരാളും പറയുകയില്ല. അവന്‍റെ ജീവിതം പരിശോധിച്ച അവന്‍റെ അനുയായികളും എതിരാളികളും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ് “അവന്‍ നല്ലവനാണ്” എന്നത്. തന്നെ ക്രൂശിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന എതിരാളികളോട് യേശുക്രിസ്തുതന്നെ ഒരിക്കല്‍ ചോദിച്ചു: “നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” (യോഹ.8:46). ഈ ചോദ്യത്തിന്‍റെ അര്‍ത്ഥം, “ഞാന്‍ ചെയ്ത ഇന്ന കാര്യം പാപമാണ് എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?” എന്നതാണ്. അവനെ കൊല്ലാന്‍ ആഗ്രഹിച്ചു നടന്ന ഒരാള്‍ക്കും അവന്‍ ചെയ്ത ഏതെങ്കിലും കാര്യം തെറ്റായതാണ് എന്ന് അവനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അവന്‍റെ ജീവിതത്തില്‍ പാപമേ ഉണ്ടായിരുന്നില്ല. ബൈബിള്‍ ഇത് വ്യക്തമാക്കുന്നുണ്ട്:

 

“അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1.പത്രോസ്.2:22)

 

“പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി” (2.കൊരി.5:21).

 

“പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല” (1.യോഹ.3:5).

 

അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍ പാപം അറിഞ്ഞിട്ടില്ല; അവനില്‍ പാപം ഇല്ല എന്ന് ബൈബിള്‍ സ്വച്ഛസ്ഫടിക സമാനം വ്യക്തമാക്കുമ്പോള്‍ “അവന്‍ നല്ലവനല്ല” എന്ന് വാദിക്കാന്‍ ആര്‍ക്കു കഴിയും? അവന്‍ നല്ലവനാണ്, ദൈവം ഒരുവന്‍ മാത്രമേ നല്ലവന്‍ ഉള്ളൂ എന്ന് അവന്‍ പറഞ്ഞിട്ടുമുണ്ട്. അര്‍ത്ഥം സുവ്യക്തമാണ് സുഹൃത്തേ. അവന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആന്‍റെ ഭൂമികയിലും പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടല്ല, ബൈബിള്‍ വായിക്കേണ്ടത്. മറിച്ച്, ബൈബിളിന്‍റെ വീക്ഷണകോണിലൂടെ ആയിരിക്കണം. നിങ്ങളുടെ മതഗ്രന്ഥവും പ്രവാചകനും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ബൈബിളിന്‍റെ മുകളില്‍ ആരോപിക്കാന്‍ നില്‍ക്കരുത്. ബൈബിള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം ബൈബിളില്‍ നിന്ന് മനസ്സിലാക്കുക. ആ മനസ്സിലാക്കിയ കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യുക. അല്ലാതെ തോന്നലുകളുടെയും മുന്‍വിധികളുടേയും അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും ബൈബിളിന്‍റെ ദൈവികതയെയും ചോദ്യം ചെയ്യാന്‍ വരരുത്.

]]>
https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/feed/ 13
യഹോവയായ ദൈവം മനുഷ്യനെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയതെന്തുകൊണ്ട്? https://sathyamargam.org/2012/08/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b4%be%e0%b4%af-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%8f%e0%b4%a6/ https://sathyamargam.org/2012/08/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b4%be%e0%b4%af-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%8f%e0%b4%a6/#comments Sat, 04 Aug 2012 15:02:02 +0000 http://www.sathyamargam.org/?p=473 ചോദ്യം: ദൈവം എന്തുകൊണ്ടാണ് മനുഷ്യരെ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നാന്‍ സമ്മതിക്കാതെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിക്കളഞ്ഞത്? ബൈബിളിലെ ദൈവത്തിനു മനുഷ്യവര്‍ഗ്ഗത്തോട് സ്നേഹമില്ല എന്നല്ലേ ഇതില്‍നിന്ന് നമുക്ക്‌ മനസ്സിലാകുന്നത്?

മറുപടി: ഒറ്റ വായനയില്‍ അപ്രകാരം തോന്നിപ്പോകാം. എന്നാല്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ബൈബിളിലെ സന്ദേശം എന്താണെന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ ദൈവം മനുഷ്യരെ സ്നേഹിച്ചതുകൊണ്ടാണ് അവരെ തോട്ടത്തില്‍നിന്ന് പുറത്താക്കിയത് എന്ന് കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ചു നോക്കാം.

ദൈവം ആദ്യമനുഷ്യനോട് പറഞ്ഞത് “തോട്ടത്തിലെ സകല വൃക്ഷങ്ങളുടെ ഫലവും നിനക്ക് ഇഷ്ടം പോലെ ഭക്ഷിക്കാം, എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം നീ തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!” എന്നാണു. ഏതൊരു സമൂഹവും നിലനിന്നു പോകാന്‍ നിയമങ്ങള്‍ ആവശ്യമാണ്‌. നിയമങ്ങളില്ലാത്ത സമൂഹത്തില്‍ അരാജകത്വമാണ് ഫലം. ഇവിടെ ഏദന്‍ തോട്ടത്തില്‍, അവര്‍ പാപമില്ലാത്തവരാണ്, അവര്‍ക്ക് നന്മ മാത്രമേ അറിയൂ, അവര്‍ ചെയ്യുന്നതെന്തും നന്മയാണ്. അതുകൊണ്ട് ഇന്നുള്ളതുപോലെ വകുപ്പുകളും ഉപവകുപ്പുകളുമായി എണ്ണമില്ലാത്ത നിയമങ്ങളുടെ ഒന്നും ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല. ഒരേയൊരു നിയമം മാത്രം, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഭക്ഷിക്കരുത്, അത്ര മാത്രം! ഇന്ന് നമുക്കുള്ളതുപോലെ, നമ്മുടെ അകത്തുനിന്നു നമ്മെ പ്രലോഭിപ്പിക്കുന്ന പാപം അവര്‍ക്കില്ലാതിരുന്നതിനാല്‍ അഥവാ, അവരുടെ ജഡത്തില്‍ പാപം വസിക്കാതിരുന്നതിനാല്‍ അവര്‍ക്ക് ഈ കല്പന എളുപ്പത്തില്‍ അനുസരിക്കാന്‍ കഴിയുന്നതായിരുന്നു.

ഇനി നന്മയും തിന്മയും തിരിച്ചറിയുന്നത്‌ നല്ലതല്ലേ എന്നൊരു ചോദ്യം വരാം. തീര്‍ച്ചയായും നല്ലതാണ്, അവര്‍ നമ്മുടെ അവസ്ഥയിലായിരുന്നെങ്കില്‍! എന്നാല്‍ അവര്‍ ഉണ്ടായിരുന്നത് നിഷ്പാപാവസ്ഥയിലാണ്, പാപം എന്തെന്നുപോലും അറിഞ്ഞു കൂടാത്ത, നന്മ മാത്രം അറിയുന്ന അവസ്ഥ!! അവര്‍ ചെയ്യുന്നതെല്ലാം നന്മയാണ്, അഥവാ അവര്‍ക്ക് നന്മ മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഈ സ്ഥിതിയില്‍, മറ്റേതൊരു പിതാവിനേയും പോലെ ദൈവം ആഗ്രഹിച്ചത്‌ തന്‍റെ മക്കള്‍ തിന്മയെന്തെന്നറിയരുതെന്നാണ്. അതുകൊണ്ടാണ് അവരോടു അത് ഭക്ഷിക്കരുതെന്നു കല്പിച്ചത്.

അങ്ങനെയെങ്കില്‍ ദൈവം എന്തിനു ആ വൃക്ഷം അവിടെ മുളപ്പിച്ചു എന്ന് ചോദിച്ചേക്കാം, രണ്ടു കാരണങ്ങള്‍ ഉണ്ട്, ഒന്ന് നേരത്തെ പറഞ്ഞ നിയമം. രണ്ടാമത്തേത് പൂര്‍ണ്ണ ഹൃദയത്തോടെ ഉള്ളതായിരിക്കണം ദൈവത്തോടുള്ള സ്നേഹവും അനുസരണവും എന്ന ദൈവത്തിന്‍റെ ആഗ്രഹമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും ഉള്ളവനായിട്ടാണ്. ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം എന്നത് നമ്മളൊക്കെ ഊഹിക്കുന്നതിന്‍റെ അപ്പുറത്താണ്. ഏതൊരു മനുഷ്യനും തന്‍റെ മകന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്നു എന്നവകാശപ്പെട്ടാലും ഒരു പരിധിക്കപ്പുറം അവനു സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന് കാണാം. തന്നെ തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യം ഒരിക്കലും അയാള്‍ തന്‍റെ മക്കള്‍ക്ക്‌ കൊടുക്കുകയില്ല. അവര്‍ തന്നെ അനുസരിക്കണമെന്നും സ്നേഹിക്കണമെന്നും അയാള്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവത്തെ തള്ളിപ്പറയാനും കൂടി ഉള്ളത്ര വലിയതാണ്. ഞങ്ങളുടെ കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കുക: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിക്കണം.” പൂര്‍ണ്ണ മനസ്സോടെ എന്ന് പറയുമ്പോള്‍, ഒരു നിര്‍ബന്ധത്തിന്‍റെ പുറത്തും ആയിരിക്കരുത് എന്നര്‍ത്ഥം!! അവന്‍ പൂര്‍ണ്ണ മനസ്സോടെ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍, അതിനുള്ള പ്രതിഫലം ദൈവം ഇഹലോകത്തും പരലോകത്തും നല്‍കും; അതല്ല, സ്വന്ത വഴികളില്‍ നടക്കേണ്ടതിനു ദൈവത്തെ തള്ളിക്കളയുകയാണെങ്കില്‍ അതിന്‍റെ പ്രതിഫലവും ദൈവം അവനു ഇഹലോകത്തിലും പരലോകത്തിലും കൊടുക്കും. ദൈവം ഏദന്‍ തോട്ടത്തില്‍ ആ വൃക്ഷം മുളപ്പിച്ചത് “മനുഷ്യന് തിരഞ്ഞെടുപ്പിന്മേലുള്ള സ്വാതന്ത്ര്യം” അനുവദിക്കാന്‍ വേണ്ടിയാണ്.

ഇന്നും ദൈവം അത് തന്നെയാണ് ചെയ്യുന്നത്, മനുഷ്യരുടെ പാപത്തിനു പരിഹാരം വരുത്തേണ്ടതിനു കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട യേശുവിനെ ദൈവം പരസ്യമായി മനുഷ്യ വര്‍ഗ്ഗത്തിന് മുന്‍പാകെ നിര്‍ത്തിയിരിക്കുന്നു. അവനെ സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക്‌ കൊടുത്തിരിക്കുന്നു. അന്ന് ആദാമിനും ഇന്ന് നമുക്കും ഉള്ളത് ഒരേ പോലെയുള്ള അവസരമാണ് എന്ന് സാരം. ബൈബിളില്‍ വെളിപ്പെടുന്ന ദൈവം മുഖപക്ഷമില്ലാത്തവനാണ്!!!

ഇനി വിലക്കപ്പെട്ട പഴം കഴിച്ചു പാപികളായിത്തീര്‍ന്ന മനുഷ്യരെ എന്തിനാണ് ദൈവം തോട്ടത്തില്‍ നിന്ന് പുറത്താക്കിയത്? “പാപം ചെയ്ത മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം കൂടി പറിച്ചു തിന്നു എന്നേക്കും ജീവിക്കാന്‍ ഇടയാകരുത്” എന്നതിനാലാണ് ദൈവം മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് (ഉല്പ. 3:22-24) എന്ന് ബൈബിള്‍ പറയുന്നു. ‘പാപം ചെയ്ത ദേഹി മരിക്കണം’ എന്നുള്ളത് ദൈവനീതിയാണ്. പാപികളായ മനുഷ്യരെ വീണ്ടെടുക്കെണ്ടതിനു പാപമില്ലാത്ത ഒരു മനുഷ്യന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി മരിക്കണം എന്നുള്ളതും ദൈവനീതിയാണ്. മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നാല്‍ ഇത് രണ്ടും സംഭവിക്കുകയില്ല, അവന്‍ മരണമില്ലാത്ത പാപിയായി എന്നുമെന്നേക്കും ജീവിക്കേണ്ടി വരും! അവനെ വീണ്ടെടുക്കേണ്ടതിനു ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചിട്ടും കാര്യമില്ല. കാരണം, മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നു മരണമില്ലാത്തവനായിത്തീര്‍ന്നിരിക്കയാല്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനും മരിക്കാന്‍ കഴിയാതെ വരും!! അതൊഴിവാക്കേണ്ടതിനാണ് ദൈവം അവരെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയത്!!!

മനുഷ്യന്‍ പാപത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് മരണമില്ലാത്തവനായി എന്നന്നേക്കും ജീവിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കുക. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, പോള്‍പോട്ട്, ബിന്‍ലാദന്‍, മുല്ലാ ഒമര്‍, കലിഗുള, നീറോ തുടങ്ങിയ മനുഷ്യര്‍ക്ക്‌ കീഴില്‍ ആയിപ്പോകുന്ന മാനവകുലം അതില്‍ നിന്നൊരു മോചനമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ നരകിക്കും. മനുഷ്യന്‍റെ അന്ധമായ ലാഭക്കൊതിയുടെ നേര്‍ചിത്രമായി ഇന്ന് നമ്മുടെ മുമ്പാകെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കാര്യം ഓര്‍ക്കുക. പാപത്തില്‍ അകപ്പെട്ട മനുഷ്യന് മരണമില്ലാത്ത അവസ്ഥയായിരുന്നെങ്കില്‍ ഇവരും ഇവരെപ്പോലെയുള്ള മറ്റനേകരും ഈ ദുരിതവും പേറി എന്നെന്നേക്കും ജീവിക്കേണ്ടി വരുന്നത് എത്ര ഭയാനകം!!

തീര്‍ച്ചയായും മനുഷ്യ വര്‍ഗ്ഗത്തെ മുഴുവന്‍ യഹോവയായ ദൈവം സ്നേഹിച്ചതുകൊണ്ടുതന്നെയാണ് അന്ന് ആദാമിനെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കി തിരിഞ്ഞു കൊണ്ടിരുന്ന വാളിന്‍റെ ജ്വാലയുമായി കെരൂബുകളെ തോട്ടത്തിനു കാവല്‍ നിറുത്തിയത്. യഹോവയായ ദൈവം അന്നത് ചെയ്തില്ലായിരുന്നു എങ്കില്‍, പിന്നെ നമുക്ക് ഒരു രക്ഷാമാര്‍ഗ്ഗവും ഉണ്ടാകുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം!!!

]]>
https://sathyamargam.org/2012/08/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b4%be%e0%b4%af-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%8f%e0%b4%a6/feed/ 15
ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comments Tue, 31 Jul 2012 15:18:36 +0000 http://www.sathyamargam.org/?p=361  

“അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് ഖുര്‍ആനെക്കുറിച്ച് പല മുസ്ലീം സുഹൃത്തുക്കളും അഭിമാനത്തോടെ പ്രസ്താവിക്കുന്നത് കാണാന്‍ ഇടയായി. ഒന്നുകില്‍ അവര്‍ ഖുര്‍ആന്‍റെ ചരിത്രമറിയാതെ സംസാരിക്കുന്നു, അല്ലെങ്കില്‍ മന:പൂര്‍വ്വം ആള്‍ക്കാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. ഇതാ, കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ :

 

“40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

 

ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.

 

മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന്‍ ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.

 

എന്നാല്‍ സിയാദ്‌ ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ്‌ അയാള്‍  ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന്  അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത്‌ എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)

 

ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.

 

അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ്‌ എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

 

ഇപ്രകാരം ‘ഫാതിഹ’ മുതല്‍  ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ  റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.

 

അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ്‌ എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്‌, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)

 

“കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍  പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്‍കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 187).

 

“ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 190).

 

ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍  മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? ജിബ്രീല്‍ ഇവര്‍ക്കും വഹിയ്‌ കൊടുത്തോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ അങ്ങനെയൊരു ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

 

ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

 

 ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാരാല്‍ മാറ്റം വരുത്തപ്പെട്ട ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ട്? 

]]>
https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/feed/ 17
“ഞാന്‍ ദൈവമാകുന്നു; എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/ https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comments Sat, 28 Jul 2012 11:56:22 +0000 http://www.sathyamargam.org/?p=323 ചോദ്യം: “ഞാന്‍ ദൈവമാകുന്നു; എന്നെ ആരാധിക്കുക” എന്ന് കൃത്യമായ വാക്കുകളില്‍ യേശു പറഞ്ഞിരിക്കുന്നത് എവിടെയാണ്?

മറുപടി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ മുകളില്‍ ചോദിക്കപ്പെട്ട ചോദ്യം ക്രിസ്ത്യാനികളോട് ചോദിക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്. എന്നിരുന്നാലും മേലുദ്ധരിച്ച വാചകം യേശു പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ യേശു ദൈവമാണെന്ന് അവകാശപ്പെടാനാകൂ എന്ന് അവര്‍ അഭിപ്രായപ്പെടുകയാണെങ്കില്‍ നമുക്ക് താഴെ പറയും പ്രകാരം ചോദിക്കാം:

“ഞാന്‍ ഒരു പ്രവാചകന്‍ മാത്രമാണ്; എന്നെ ആരാധിക്കരുത്” എന്ന് കൃത്യമായ വാക്കുകളില്‍ യേശു എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരു പ്രത്യേക വാചകത്തിന് വേണ്ടി യുക്തിരഹിതമായി നിരന്തരം വാദിക്കുകയാണെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ തന്നെ ചിന്താഗതിയെ നിരാകരിക്കുകയാണ്. ഭാഗ്യവശാല്‍ യേശു തന്നെക്കുറിച്ചുതന്നെ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് പരിശോധിക്കുവാന്‍ ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്. ബൈബിളിന്‍റെ വെളിച്ചത്തിലും ഖുര്‍ആന്‍റെ വെളിച്ചത്തിലും ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ചില പ്രത്യേക വിശേഷണങ്ങളുണ്ട്. ഉദാഹരണമായി, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നു ദൈവത്തിനു മാത്രമേ അവകാശപ്പെടാനാകൂ. “ഞാനാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന്” ഒരു മനുഷ്യന്‍ പറയുകയാണെങ്കില്‍ ആ പ്രസ്താവന തെറ്റായിരിക്കും. കാരണം, ദൈവമൊഴികെ ആര്‍ക്കും അങ്ങനെ അവകാശപ്പെടാനാകില്ല. അങ്ങനെ ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍ യേശു അവകാശപ്പെട്ടു എങ്കില്‍ അതിനര്‍ത്ഥം യേശു താന്‍തന്നെ ദൈവമാണെന്ന് അവകാശപ്പെട്ടു എന്നത്രേ. യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ദൈവത്തിനു മാത്രം അവകാശപ്പെടാവുന്നതും അല്ലെങ്കില്‍ ദൈവത്തെക്കുറിച്ചുമാത്രം പരാമര്‍ശിക്കപ്പെടാവുന്നതുമായ ചില സ്വഭാവങ്ങള്‍ ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. അവയില്‍ ചിലത് നമുക്ക്‌ പരിശോധിക്കാം:

1. ആദ്യനും അന്ത്യനും

(സൂറാ.57:3). അല്ലാഹുവിനെ “ആദ്യനും അന്ത്യനും,” ഏറ്റവും ഉയര്‍ന്നവനും ഏറ്റവും അടുത്തിരിക്കുന്നവനും എന്ന് വെളിപെടുത്തുന്നു. പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).

പഴയനിയമത്തില്‍ ദൈവം (LORD) എന്ന് വലിയ അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അത് യഹോവയെ അഥവാ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനെ പരാമര്‍ശിക്കുന്നു. ബൈബിളും ഖുര്‍ആനും “ആദ്യനും അന്ത്യനും” എന്ന ശീര്‍ഷകം ദൈവത്തിനു മാത്രം നല്‍കുന്നു. അങ്ങനെയെങ്കില്‍ പുതിയ നിയമത്തില്‍ വെളിപ്പാട് 1:17,18 വാക്യങ്ങളില്‍ യേശു പറയുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വലിയോരാഘാതമായിരിക്കും. “അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” വെറും ഒരു പ്രവാചകന് “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു” എന്ന് അവകാശപ്പെടാനാകുമോ?

2. പാപമോചനം.  ആരാണ് പാപങ്ങളെ മോചിക്കുന്നത്?

ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പാപം ചെയ്യുമ്പോള്‍, എല്ലാ പാപങ്ങളും ദൈവാഭിമുഖമാണെന്ന യാഥാര്‍ത്ഥ്യബോധം അവന്‍റെ മന:സാക്ഷിയില്‍ നിലനില്‍ക്കുന്നു. അപ്രകാരം, ഞാനും നിങ്ങളും തമ്മില്‍ ചെയ്ത പാപങ്ങള്‍ക്ക്‌ എനിക്കും നിങ്ങള്‍ക്കും തമ്മില്‍ ക്ഷമിക്കാമെങ്കിലും ദൈവത്തിന് മാത്രമേ പാപമോചനം നല്‍കാന്‍ സാധ്യമാകയുള്ളൂ. അതുകൊണ്ടുതന്നെ, ദാവീദ്‌ ദൈവത്തോട് പറയുന്നത് “നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു” (സങ്കീ.51:4) എന്നാണ്. പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9). ആത്യന്തികമായി പാപം മോചിക്കാവുന്നത് ദൈവത്തിന് മാത്രമാണെന്ന് ഖുര്‍ആനും പ്രസ്താവിക്കുന്നു. “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135). പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെടുന്നത് മുസ്ലീങ്ങളെ ആശ്ച്ചര്യപ്പെടുത്തും. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത്‌ മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.

“അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മാര്‍ക്കോസ് 2:3-7). ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശു (തന്നത്താന്‍ ‘മനുഷ്യപുത്രന്‍’ എന്ന് വിളിച്ചിരിക്കേ) അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

3. വെളിച്ചം

സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.” ഖുര്‍ആനും സമാനാര്‍ത്ഥത്തില്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

4. സത്യം

പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5). ഖുര്‍ആനും ഇപ്രകാരം സാക്ഷീകരിക്കുന്നു: “അല്ലാഹു തന്നെ സത്യമാകുന്നു.” അപ്പോള്‍ത്തന്നെ, യേശുക്രിസ്തുവും താന്‍ സത്യമാണെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ?

5. അന്ത്യന്യായവിധി.

പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

“എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8). ഖുര്‍ആനും അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക്‌ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും സാക്ഷീകരിക്കുന്നു. “അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌” (സൂറാ.22:56,57).

യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34). 

“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

ഇപ്രകാരം സ്വര്‍ഗ്ഗ-നരകങ്ങളിലേക്ക് മനുഷ്യനെ അയക്കുന്നത് ദൈവത്തിന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമല്ലേ?

 

6 പുനരുത്ഥാനം.

മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിളും ഖുര്‍ആനും സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

“അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).

ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).

7. ദൈവത്തിന്‍റെ മഹത്വം.

ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1). പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

“എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).

അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:

“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?

കൂടുതല്‍ തെളിവുകള്‍:

മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.

മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് തെളിയിക്കുന്നു.

യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.

മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു.

മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.

യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.

മത്തായി.18:20-ല്‍ തന്നെ അനുഗമിക്കുന്നവര്‍ തന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും താന്‍ ഉണ്ടെന്നു പറയുന്നു.

മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.

എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ പുത്രനേയും ബഹുമാനിക്കേണ്ടാതാകുന്നു എന്നും യേശു പറഞ്ഞു: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).

 നിഗമനം:

എവിടെയാണ് യേശു ഞാന്‍ ദൈവമാണ്, എന്നെ ആരാധിക്കുക എന്ന് പറഞ്ഞിട്ടുള്ളത്? നാം കണ്ടതുപോലെ യേശു താന്‍ ആദ്യനും അന്ത്യനുമാണെന്നും. പാപങ്ങളെ മോചിപ്പിക്കാന്‍ അധികാരമുള്ളവനാണെന്നും അവകാശപ്പെട്ടു. താന്‍ വെളിച്ചവും, സത്യവും, അന്ത്യവിധികര്‍ത്താവും, പുനരുത്ഥാനവും ആണെന്ന് ഉദ്ഘോഷിച്ചു. ലോകസൃഷ്ടിക്ക് മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നു എന്നും ശബ്ബത്തിനും ദാവീദ്‌ രാജാവിനും കര്‍ത്താവാണെന്നും താന്‍ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നും താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്നും പ്രഖ്യാപിച്ചു. തനിക്ക് പിതാവുമായി നിസ്തുല്യബന്ധമുണ്ടെന്നും താന്‍ പ്രാര്‍ത്ഥനക്ക് മറുപടി നല്‍കുന്നു എന്നും എല്ലായിടത്തും തന്നെ അനുഗമിക്കുന്നവരോട് കൂടെ താന്‍ ഉണ്ടെന്നും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തനിക്ക് സര്‍വ്വ അധികാരവുമുണ്ടെന്നും തന്‍റെ ശിഷ്യന്മാരോട് കൂടെ എല്ലാ നാളും താന്‍ ഉണ്ടെന്നും താന്‍ എല്ലാത്തിന്‍റേയും അവകാശിയാണെന്നും അവന്‍ അവകാശപ്പെട്ടു! മാത്രമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ തന്നെയും ബഹുമാനിക്കേണ്ടതാണെന്നും അവന്‍ പറഞ്ഞു!!

മുകളിലുദ്ധരിച്ചവയില്‍ ഒന്നോ രണ്ടോ വേറെ രീതിയില്‍ വ്യാഖ്യാനിക്കാമെന്നു ചിലര്‍ പ്രതിവാദിച്ചാലും പൊതുവായി കണക്കാക്കുമ്പോള്‍ ആ അവകാശവാദങ്ങള്‍ കേവലമൊരു മനുഷ്യന്‍റേതല്ല എന്ന് മനസ്സിലാക്കാം. അവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. അവ ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

ആരാധിക്കപ്പെടുന്നതിനാല്‍ മാത്രമേ ഒരു ആളത്വം ദൈവം എന്ന് തെളിയുകയുള്ളൂ എന്ന് വാദിക്കുന്ന മുസ്ലീം സുഹൃത്തുക്കള്‍ ബുദ്ധിമുട്ടിലാകുന്ന ഒരു വിഷയം ഉണ്ട്. ബൈബിളില്‍ ദൈവത്തെക്കുറിച്ച് പറയുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ഏകദൈവം എന്നതാണ്. എന്നാല്‍ ഖുര്‍ആന്‍ ഒരു ഒറ്റയാനായ അല്ലാഹുവിനെയാണ് പരിചയപ്പെടുത്തുന്നത്. ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പുള്ള കാലത്ത്‌ അല്ലാഹു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അല്ലാഹു ആരാധിക്കപ്പെട്ടിരുന്നോ? ഇല്ലേ ഇല്ല!! അല്ലാഹു ആരാധിക്കപ്പെടാതെ ഇരുന്ന ആ കാലത്ത് അല്ലാഹു എങ്ങനെയാണ് ദൈവം എന്ന പദവിക്ക്‌ അര്‍ഹനാകുന്നത്? അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം അല്ലാഹുവിന്‍റെ ദൈവത്വം തെളിയിക്കണമെങ്കില്‍ ഈ സൃഷ്ടവസ്തുക്കള്‍ ആവശ്യമാണ്‌ എന്നതാണ്.  താന്‍ ആരാധന അര്‍ഹിക്കുന്നു എന്നും എന്നാല്‍ തന്നെ ആരാധിക്കാന്‍ ആരുമില്ലാത്തതിനാല്‍ താന്‍ ആരാധിക്കപ്പെടാതെ പോകുന്നു എന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് അല്ലാഹു മനുഷ്യരെയും ജിന്നുകളെയും ഉണ്ടാക്കിയത്. ഇത് ദൈവമെന്നു അവകാശപ്പെടുന്ന ഒരു ആളത്വത്തിന് ചേര്‍ന്നതാണോ??? ബൈബിളില്‍ ആണെങ്കില്‍ ഈ പ്രശ്നം വരുന്നില്ല. നിത്യതയില്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആരാധന ലഭിച്ചിരുന്നു.

യേശുക്രിസ്തുവിനെപ്പറ്റിയുള്ള ക്രിസ്ത്യാനികളുടെ കാഴ്ചപ്പാട് ബൈബിള്‍ നിസംശയം സാധൂകരിക്കുന്നതിനാല്‍ യേശു ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിക്കുന്ന മുസ്ലീങ്ങള്‍ “സുവിശേഷം തിരുത്തപ്പെട്ടു” എന്ന് വാദിക്കുന്നു. ബൈബിള്‍ തിരുത്തപ്പെട്ടതാണെങ്കില്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോട് സുവിശേഷം അനുസരിച്ച് വിധിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്? സുവിശേഷങ്ങളില്‍ കാണും പ്രകാരം ക്രിസ്ത്യാനികളോട് വിധിക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നതിലൂടെ ഇസ്ലാമിനെ തിരസ്കരിക്കാന്‍ ക്രിസ്ത്യാനികളോട് പരോക്ഷമായി ആവശ്യപ്പെടുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. ക്രിസ്തീയ തിരുവെഴുത്തുകളുടെ വിശ്വാസ്യതയും സത്യസന്ധതയും ഖുര്‍ആന്‍ ഉറപ്പിക്കുന്നു (സൂറാ.3:3,4; 5:47,66; 7:157. 10:94). മാത്രമല്ല, മനുഷ്യന് ദൈവവചനം തിരുത്താനാകില്ലെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു (സൂറാ.6:114,115; 18:27). ആയതിനാല്‍ മുസ്ലീങ്ങള്‍ക്ക് സുവിശേഷങ്ങളെ നിരാകരിക്കാനാവില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ വലിയ ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുകയാണ് ചെയ്യുന്നത്.

സുവിശേഷങ്ങള്‍ വിശ്വസനീയമാണെങ്കില്‍ ഖുര്‍ആന്‍ തെറ്റായിരിക്കും. കാരണം, സുവിശേഷങ്ങള്‍ യേശുവിനെ ദൈവമായി അവതരിപ്പിക്കുന്നു. തിരിച്ചാണെങ്കില്‍പ്പോലും, അതായത് സുവിശേഷങ്ങള്‍ വിശ്വസനീയമല്ലെങ്കിലും ഇസ്ലാം തെറ്റായിരിക്കും!! കാരണം, സുവിശേഷങ്ങള്‍ ദൈവവചനമാണെന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. ഏതു വിധത്തില്‍ ചിന്തിച്ചാലും ഇസ്ലാം തെറ്റാണ്. സത്യത്തെ അന്വേഷിക്കുന്ന ആര്‍ക്കും സത്യം ഖുര്‍ആനില്‍ നിന്നും കണ്ടെത്താനാകില്ല!!!

കടപ്പാട്: http://www.answeringmuslims.com

]]> https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/feed/ 7 കട്ടവന്‍റെ കൈ വെട്ടുന്നത് കളവ്‌ കുറയ്ക്കാന്‍ സഹായിക്കുമോ? https://sathyamargam.org/2012/07/%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/ https://sathyamargam.org/2012/07/%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/#comments Thu, 26 Jul 2012 09:58:53 +0000 http://www.sathyamargam.org/?p=318 ചോദ്യം: ഇസ്ലാമിക നിയമമനുസരിച്ച് മോഷ്ടാവിനുള്ള ശിക്ഷ അവന്‍റെ കൈവെട്ടിക്കളയുന്നതാണല്ലോ. ശിക്ഷയിലെ ഈ കാഠിന്യം കളവു കുറയ്ക്കാന്‍ സഹായിക്കില്ലേ?

 

മറുപടി: അങ്ങനെ മുസ്ലീങ്ങള്‍ പറയുന്നു. കാരണം, ഖുര്‍ആന്‍ കളവിന് നല്‍കുന്ന ശിക്ഷ അതാണ്‌:

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ

മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (സൂറാ.5:38).

കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

ഇനി ന്യായപ്രമാണത്തില്‍ മോഷ്ടാവിന് നല്‍കിയിരുന്ന ശിക്ഷ എന്താണെന്ന് നോക്കാം:

“ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വിലക്കുകയാകട്ടെ ചെയ്താല്‍ അവന്‍ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം” (പുറ.22:1).

മോഷ്ടിച്ചവന്‍ നാല്, അല്ലെങ്കില്‍ അഞ്ച് ഇരട്ടി പകരം കൊടുക്കുന്നതുകൊണ്ട് മോഷ്ടിക്കപ്പെട്ടവന് നഷ്ടമില്ല. മോഷ്ടിച്ചവന് തന്‍റെ കയ്യിലുള്ളതും കൂടി നഷ്ടപ്പെടുന്നു എന്നതല്ലാതെ തന്‍റെ കൈ നഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവനു മോഷണം നിര്‍ത്തി അദ്ധ്വാനിച്ചു ജീവിക്കാന്‍ അവസരമുണ്ട്. ഇനി അവനു നാലോ അഞ്ചോ ഇരട്ടി കൊടുക്കാന്‍ വകയില്ലെങ്കിലോ? അതിനും ന്യായപ്രമാണം വഴിപറയുന്നുണ്ട്‌. തുടര്‍ന്ന് വായിക്കുക:

“കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്‍റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം” (പുറ.22:2,3)

മോഷ്ടാവിന്‍റെ കൈവശം ഇത്രയിരട്ടി പകരം കൊടുക്കാനില്ലെങ്കില്‍ അവനെ അടിമയായിട്ടു വില്‍ക്കണം. വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ടവന് ലഭിക്കേണ്ട നഷ്ടപരിഹാരം കൊടുക്കണം. മോഷ്ടിക്കപ്പെട്ടയാള്‍ക്ക് നഷ്ടം ഉണ്ടാകുന്നില്ല എന്ന് സാരം.

ഇനി മോഷ്ടാവിന്‍റെ അവസ്ഥയോ? അവന്‍ ജീവിതകാലം മുഴുവന്‍ അടിമയാണോ? ഒരു മോഷണം നടത്തിയതിന്‍റെ പേരില്‍ ഒരുവന്‍ ജീവിതകാലം മുഴുവന്‍ അടിമയായി കഴിയുക എന്ന് പറഞ്ഞാല്‍ അത് കടുത്ത അനീതിയല്ലേ? തീര്‍ച്ചയായും അതേ എന്നാണു ആരും പറയുക. അതുകൊണ്ടുതന്നെ അവന്‍ അടിമയായിരിക്കുന്നത് ജീവിത കാലം മുഴുവനുമല്ല, ഒരു നിശ്ചിത കാലം വരെയാണ്. ന്യായപ്രമാണത്തില്‍നിന്നും നമുക്ക് നോക്കാം:

“നിന്‍റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു. നിന്‍റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം” (ആവ.15:12-14).

ആറു വര്‍ഷം മാത്രമേ അവന്‍ അടിമയായി ഇരിക്കേണ്ട കാര്യമുള്ളൂ. ഏഴാം വര്‍ഷത്തില്‍ അവന്‍ സ്വതന്ത്രനാണ്. സ്വതന്ത്രനാകുമ്പോള്‍ അവന്‍ ഒന്നുമില്ലാത്തവനായിട്ടല്ല ഇതുവരെ സേവിച്ച യജമാനനെ വിട്ടു പോകേണ്ടത്. അവനു ഒരു പുതിയ ജീവിതം തുടങ്ങാന്‍ ആവശ്യമായ വസ്തുക്കള്‍ പഴയ യജമാനന്‍ അവനു നല്‍കണം. അവന്‍ ആറു വര്‍ഷം കൂലിയില്ലാതെ ജോലി ചെയ്തതാണ്, അതുകൊണ്ടുതന്നെ അവനു അതിനു അവകാശമുണ്ട്.

ഒരു മോഷണം നിമിത്തം തന്‍റെ ജീവിതത്തിലെ ആറു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു, ഇനി മോഷ്ടിച്ചാല്‍ ഇനിയും ആറു വര്‍ഷം നഷ്ടപ്പെടും എന്നതിനാല്‍ അവന്‍ വീണ്ടും മോഷണത്തിലേക്ക് തിരിയാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, കഴിഞ്ഞ ആറു വര്‍ഷമായി അവന്‍ മാടിനെപ്പോലെ അദ്ധ്വാനിക്കുകയായിരുന്നു. ഇത്രയും വര്‍ഷങ്ങളിലെ തുടര്‍ച്ചയായ അദ്ധ്വാനം ജോലിചെയ്തു ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കും. പിന്നെയുള്ള അവന്‍റെ ജീവിതത്തില്‍ അവന്‍ സമൂഹത്തിനോ കുടുംബത്തിനോ ഒരു ബാധ്യതയാകുന്നില്ല എന്നുമാത്രമല്ല, അവന്‍ സമൂഹത്തിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്നു.

മൂവായിരത്തിയഞ്ഞൂറ്‌ വര്‍ഷം മുന്‍പുള്ള ഒരു ജനസമൂഹത്തില്‍ ഇതിനേക്കാള്‍ നന്നായി ഈ വിഷയം കൈകാര്യം ചെയ്ത ഏതെങ്കിലും നിയമം ഉണ്ടോ? ഏതാണ് മാതൃകാപരവും നീതിയുക്തവും ആയിട്ടുള്ളതു? നിങ്ങളുടെ മന:സാക്ഷിയോടു ചോദിക്കുക, മുസ്ലീം സുഹൃത്തുക്കളേ….

]]>
https://sathyamargam.org/2012/07/%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/feed/ 4
യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയത് എന്തിന്? https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9e%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9e%e0%b5%8d/#comments Sun, 22 Jul 2012 01:35:39 +0000 http://www.sathyamargam.org/?p=304 ചോദ്യം:

യേശുക്രിസ്തുവിന്‍റെ ആദ്യത്തെ അത്ഭുതം കല്യാണവീട്ടില്‍ മദ്യം തീര്‍ന്നുപോയപ്പോള്‍ അതുണ്ടാക്കിക്കൊടുത്തതാണല്ലോ. ദൈവമാണെന്നവകാശപ്പെടുന്ന ഒരാള്‍ ഇപ്രകാരമുള്ള പ്രവൃത്തി ചെയ്യുമോ? മദ്യാസക്തരായ ക്രിസ്ത്യാനികള്‍ മദ്യപിക്കാനുള്ള ‘ലൈസന്‍സ്’ ലഭിക്കാന്‍ വേണ്ടി പില്‍ക്കാലത്ത് ബൈബിളില്‍ ഇത് കൂട്ടിച്ചേര്‍ത്തതായിരിക്കാനല്ലേ സാധ്യത?

മറുപടി:

യേശുക്രിസ്തു പച്ചവെള്ളം മദ്യമാക്കി മാറ്റി എന്ന ആരോപണം വസ്തുതകള്‍ക്ക്‌ നിരക്കുന്നതല്ല.  യേശുക്രിസ്തു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുകയാണുണ്ടായത്. വീഞ്ഞും മദ്യവും വ്യത്യസ്തമായ രണ്ടു സംഗതികളാണ്. ഈ വ്യത്യാസം പോലും അറിയാതെയാണ് ദാവാക്കാര്‍ യേശുക്രിസ്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇതിലെ തമാശ എന്താണെന്നുവെച്ചാല്‍ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവര്‍ക്ക് കൊടുക്കുന്നത് മദ്യത്തിന്‍റെ അരുവികള്‍ ആണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്. (കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ മദ്യത്തിന്‍റെ അരുവികളില്‍ നീന്തിത്തുടിക്കാം എന്ന് ദിവാസ്വപ്നവും കണ്ടുകൊണ്ട് നടക്കുന്നവരാണ് യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയതിനെ കുറ്റം പറയാന്‍ നില്‍ക്കുന്നത്, കാലം പോയ പോക്കേ…

യേശുക്രിസ്തു കാനാവിലെ കല്യാണവീട്ടില്‍ വെച്ച് പച്ചവെള്ളം വീഞ്ഞാക്കി മാറ്റി തന്‍റെ മഹത്വം വെളിപ്പെടുത്തിയ സംഭവത്തെപ്പറ്റി പഠിക്കുന്നതിന് മുന്‍പ്‌ ആദ്യം വീഞ്ഞ് എന്താണെന്നും യിസ്രായേല്‍ ജനത്തിനിടയില്‍ അതിന്‍റെ പ്രാധാന്യം എന്താണെന്നും അറിഞ്ഞിരിക്കണം. മാത്രമല്ല, അക്കാലഘട്ടത്തിലെ വിവാഹ സല്‍ക്കാരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. പുരാതന കാലത്തു എഴുതപ്പെട്ട ഏതൊരു ചരിത്ര പുസ്തകവും വായിക്കുമ്പോഴും ആ പുസ്തകം എഴുതിയ കാലഘട്ടത്തിലെ ജനതയുടെ ജീവിത സാഹചര്യം ഏതു വിധമായിരുന്നു എന്നുള്ളതും അറിഞ്ഞിരിക്കണം. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നിന്നുകൊണ്ടല്ല, അന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം അതിനെ മനസ്സിലാക്കാന്‍. നമുക്ക് വിഷയത്തിലേക്ക് കടക്കാം:

കനാന്‍ നാട് മുന്തിരിക്കൃഷിക്ക് പേരുകേട്ടതായിരുന്നു. യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചടക്കാന്‍ വരുമ്പോള്‍ മോശെ ദേശം ഒറ്റു നോക്കുവാന്‍ അയച്ച ചാരന്മാര്‍ അവിടെ നിന്ന് മുന്തിരിക്കുല കൊണ്ട് വന്നതിനെപ്പറ്റി ബൈബിളിലുണ്ട്:

“അവര്‍ എസ്കോല്‍ താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍ കൂടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു” (സംഖ്യാ.13:23).

ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തപ്പോള്‍ അത് ചുമക്കാന്‍ രണ്ടുപേര്‍ വേണ്ടി വന്നു എന്നതുതന്നെ ആ പ്രദേശത്തു മുന്തിരി കൃഷി എത്രമാത്രം വ്യാപകമായിരുന്നു എന്നതിനെ കാണിക്കുന്നു. യിസ്രായേല്യര്‍ കനാന്‍ നാട്ടില്‍ താമസമുറപ്പിച്ചു കഴിഞ്ഞപ്പോള്‍ മുന്തിരിക്കൃഷി അവരും തുടര്‍ന്നു പോന്നു. വിളവെടുപ്പ് കഴിയുമ്പോള്‍ മുന്തിരി ചക്കിലിട്ടു ചവിട്ടി അത് വീഞ്ഞാക്കിയും വീഞ്ഞ് വാറ്റി മദ്യമാക്കിയും ഇനി ഇതൊന്നുമില്ലാതെ ഉണക്ക മുന്തിരിയാക്കിയും അവര്‍ ഉപയോഗിച്ചിരുന്നു. വീഞ്ഞ് തന്നെ രണ്ടു വിധത്തിലുള്ളതുണ്ടായിരുന്നു. ലഹരിയേറിയതും ലഹരി തീരെ കുറഞ്ഞതും. ബൈബിള്‍ വീഞ്ഞ് കുടിക്കാനുള്ള അനുവാദം നല്‍കുന്നുണ്ട്, ലഹരി തീരെ കുറഞ്ഞ വീഞ്ഞിനെയാണ് ബൈബിള്‍ അനുവദിച്ചിരിക്കുന്നത്. വീഞ്ഞിനെക്കുറിക്കുന്ന ഒട്ടനവധി പദങ്ങള്‍ എബ്രായ ഭാഷയിലുണ്ട്. ഓരോ പദങ്ങളും ബൈബിളിലുപയോഗിച്ചിരിക്കുന്നത് അവയുടെ ലഹരിയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്. മദ്യം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഷേഖാര്‍” എന്ന പദമാണ്. ഷേഖാര്‍ കുടിക്കരുത് എന്ന് ബൈബിള്‍ കല്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ ലഹരിയേറിയ വീഞ്ഞും കുടിക്കരുത് എന്ന് ബൈബിള്‍ പറയുന്നുണ്ട്.

യിസ്രായേലില്‍ സ്ത്രീകളടക്കമുള്ളവര്‍ കുടിക്കുന്ന സര്‍വ്വസാധാരണമായ പാനീയമായിരുന്നു വീഞ്ഞ്.  എന്നാല്‍ ലഹരി തീരെ കുറഞ്ഞ വീഞ്ഞായാലും അമിതമായി കുടിച്ചാല്‍ ലഹരി ബാധിക്കുമായിരുന്നു. അതുകൊണ്ട് അമിതമായി വീഞ്ഞ് കുടിക്കരുത് എന്ന് ബൈബിള്‍ വിലക്കിയിട്ടുണ്ട്: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു; കുടിയനും അതിഭക്ഷകനും ദരിദ്രരായ്ത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും” (സദൃശ്യ.23:20,21).

“ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം? ആര്‍ക്കു ആവലാതി, ആര്‍ക്കു അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.  ഒടുക്കം അതു സര്‍പ്പം പോലെ കടിക്കും; അണലിപോലെ കൊത്തും” (സദൃശ്യ.23:29-32).

ഇനി യിസ്രായേലില്‍ വീഞ്ഞ് എപ്രകാരമെല്ലാം ഉപയോഗിച്ചിരുന്നു എന്ന് പരിശോധിക്കാം:

അതിഥി സല്‍ക്കാരത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:

“ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു” (ഉല്‍പ്പത്തി.14:18)

“ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു. അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്‍റെ മേശ ചമയിച്ചുമിരിക്കുന്നു” (സദൃശ്യ.9:1,2).

പാനീയയാഗം ആയി വീഞ്ഞ് ഉപയോഗിക്കാന്‍ ദൈവം ന്യായപ്രമാണത്തില്‍ കല്പിച്ചിരുന്നു:

“ഇടിച്ചെടുത്ത കാല്‍ ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം” (പുറ.29:40)

“അതിന്‍റെ ഭോജനയാഗം എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി വീഞ്ഞുആയിരിക്കേണം” (ലേവ്യ.23:13)

“ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ ഹീന്‍  വീഞ്ഞുകൊണ്ടുവരേണം” (സംഖ്യാ.15:5).

“അതിന്‍റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം” (സംഖ്യാ.15:7)

യഹോവയ്ക്കു നിവേദിക്കേണ്ട ആദ്യഫലത്തില്‍ വീഞ്ഞ്  ഉള്‍പ്പെട്ടിരുന്നു:

“ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്‍റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.” (ആവ.18:4).

“യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞുകവിഞ്ഞൊഴുകും” (സദൃശ്യ. 3:10).

“എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു” (സംഖ്യാ.18:12).

അനുഗ്രഹത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:

“ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.” (ഉല്‍പ്പത്തി.27:28)

“അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്‍റെ ഗര്‍ഭഫലവും നിന്‍റെ കൃഷിഫലവും ധാന്യവുംവീഞ്ഞും എണ്ണയും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. (ആവ.7:13)

“നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്‍റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാല്‍ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാന്‍ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുന്‍മഴയും പിന്‍ മഴയും പെയ്യിക്കും” (ആവ.11:13,14)

“ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍ നിര്‍ഭയമായും യാക്കോബിന്‍ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു” (ആവ.33:28).

വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു:

“അവന്‍ ഭൂമിയില്‍ നിന്ന് ആഹാരവും മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞുംഅവന്‍റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു” (സങ്കീ.104:15)

“നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്‍റെ പ്രവൃത്തികളില്‍ പ്രസാദിച്ചിരിക്കുന്നുവല്ലോ” (സഭാപ്രസംഗി.9:7)

“സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു” (സഭാപ്രസംഗി.10:19).

ബൈബിള്‍ വീഞ്ഞും മദ്യവും പ്രത്യേകം പ്രത്യേകം പറഞ്ഞിരിക്കുന്നു:

“നീയും നിന്‍റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം” (ലേവ്യ.10:9)

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിന്നു നാസീര്‍ വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണം. വീഞ്ഞിന്‍റെ കാടിയും മദ്യത്തിന്‍റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.” (സംഖ്യാ.6:1-3).

“ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്‍റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍ എന്‍റെ ഹൃദയം പകരുകയത്രേ ചെയ്തതു” (1.ശമു. 1:15,16).

ഇനി പുതിയ നിയമത്തില്‍ മദ്യപാനത്തെപ്പറ്റി എന്ത് പറഞ്ഞിരിക്കുന്നു എന്ന് നോക്കാം:

“അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല” (1.കൊരി.6:9,10).

“ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു” (ഗലാ.5:19-21).

“കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലുംധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി” (1.പത്രോസ്.4:3).

“വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ” (എഫേസ്യ.5:18).

ഇങ്ങനെ അതികര്‍ക്കശമായി വിലക്കപ്പെട്ടിട്ടുള്ളപ്പോള്‍ത്തന്നെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വീഞ്ഞ് കുടിക്കാനുള്ള അനുവാദവും പുതിയ നിയമത്തില്‍ ഉണ്ട്:

“മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്‍റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചു കൊള്‍ക” (1.തിമോഥെയോസ്. 5:23).

അസുഖത്തിനുള്ള മരുന്ന് ആയിട്ട് വീഞ്ഞ് ഉപയോഗിക്കാനാണ് പുതിയ നിയമം അനുവാദം നല്‍കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന അസുഖം അജീര്‍ണ്ണം ആണ്, അതായത് ദഹനക്കേട്. ദാഹനക്കേടിനുള്ള ഔഷധമായി അന്നുള്ളവര്‍ വീഞ്ഞ് ഉപയോഗിച്ചിരുന്നു.

ഈ വേദപുസ്തക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം യേശു പച്ചവെള്ളത്തെ വീഞ്ഞാക്കിയ സംഭവത്തെ നോക്കിക്കാണാന്‍. അതിഥി സത്കാരത്തിന്‍റെ ഭാഗമായി വിവാഹ സദ്യക്ക് വീഞ്ഞ് വിളമ്പുന്നത് യിസ്രായേലില്‍ സാധാരണ സംഭവമായിരുന്നു. വിവാഹ സദ്യക്ക് വരുന്നവരെ സ്വീകരിച്ചിരുന്നത് തന്നെ ലഹരി തീരെ കുറഞ്ഞ വീഞ്ഞ് കൊടുത്തു കൊണ്ടാണ്‌. ദഹനത്തെ സഹായിക്കും എന്നുള്ളതും സദ്യകളില്‍ വീഞ്ഞ് ഉപയോഗിക്കുന്നതിന് ഒരു പ്രധാന കാരണമായിരുന്നു. ലഹരി തീരെക്കുറഞ്ഞ വീഞ്ഞ് ഉപയോഗിക്കുന്നതിന് ദൈവവചനം അനുവാദം നല്‍കിയിട്ടുമുണ്ട്. കാനാവിലെ കല്യാണവീട്ടില്‍ ആ വീഞ്ഞ് തീര്‍ന്നു പോയപ്പോഴാണ് യേശുക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിയത്.

ഇത് ദൈവവചനത്തിന് ഏതെങ്കിലും വിധത്തില്‍ എതിരായ ഒരു കാര്യമല്ല, എന്ന് മാത്രമല്ല ഒരു അടയാളമായിരുന്നു എന്ന് യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്താണ് ആ അടയാളം? അവന്‍റെ സന്നിധിയിലേക്ക് വന്നാല്‍ നിങ്ങളുടെ ആവശ്യങ്ങളില്‍ അവന്‍ നിങ്ങളെ സഹായിക്കുന്നവനാണ് എന്ന് തിരിച്ചറിയുവാനുള്ള അടയാളം. മാത്രമല്ല, വേറെ ഒരു അടയാളം കൂടിയുണ്ട്, വീഞ്ഞ് യേശുവിന്‍റെ രക്തത്തിന്‍റെ പ്രതീകമാണ്!

“പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു. ‘എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കും നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്തായി.26:27,28).

വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് പോലെ തന്നെ, യേശുക്രിസ്തുവിന്‍റെ രക്തം ഒരു പാപിയുടെ പാപം മോചിച്ചു അവന്‍റെ ഹൃദയത്തില്‍ സന്തോഷം ഉണ്ടാക്കുന്നു!! ആ സന്തോഷം അഭൌമികമായതാണ്, ഭൂമിയിലെ ഒരു വസ്തുവിനും അത്രയും സന്തോഷം മനുഷ്യഹൃദയങ്ങളില്‍ ഉണ്ടാക്കുവാന്‍ കഴിയില്ല!! ഞങ്ങള്‍ ആ സന്തോഷം അനുഭവിക്കുന്നവരാണ്.

ഇനി “നല്ല വീഞ്ഞ്” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് നോക്കാം:

നമ്മള്‍ “നല്ല മദ്യം” എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത് കൂടുതല്‍ “കിക്ക്‌” ഉണ്ടാക്കുന്ന മദ്യം എന്നാണു. അതേ അര്‍ത്ഥത്തിലാണ് നല്ലവീഞ്ഞു എന്ന പ്രയോഗത്തെയും നമ്മള്‍ കാണുന്നത്. എന്നാല്‍ യഹൂദന്മാര്‍ ‘നല്ല വീഞ്ഞ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘മട്ട് മാറ്റിയ ഗുണമേന്മയുള്ള വീഞ്ഞ്’ എന്നതാണ്. പഴുത്തു പാകമായ ഗുണനിലവാരമുള്ള നല്ല മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന വീഞ്ഞിനെയാണ് നല്ല വീഞ്ഞ് എന്ന് വിളിച്ചിരുന്നത്‌. സ്വാഭാവികമായും ഇതിനു വില കൂടുതലായിരുന്നു. വിവാഹത്തിനു വരുന്നവര്‍ക്ക് ഈ ഗുണനിലവാരമുള്ള വീഞ്ഞ് ആണ് നല്‍കുക. ആചാരത്തിന്‍റെ ഭാഗമായും ദഹനത്തെ സഹായിക്കുന്നതും എന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ നല്‍കുകയുമുള്ളൂ. എന്നാല്‍ ചിലര്‍ “വീഞ്ഞ് കുടിച്ചു മത്തരാകാന്‍” വേണ്ടി പിന്നെയും പിന്നെയും ഇത് ആവശ്യപ്പെടും. നല്ല വീഞ്ഞ് വിലയേറിയതായതുകൊണ്ട് ഇങ്ങനെയുള്ളവരെ മണവാളന്‍ കൈകാര്യം ചെയ്തിരുന്നത് അവര്‍ മത്തരായി എന്ന് മനസ്സിലായാല്‍ അവര്‍ക്ക് രണ്ടാംതരമോ മൂന്നാംതരമോ ആയ ഗുണനിലവാരം തീരെക്കുറഞ്ഞ വീഞ്ഞ് കൊടുത്തു കൊണ്ടാണ്‌. വിരുന്നുവാഴിക്കാണ് (നമ്മുടെ നാട്ടിലെ കലവറക്കാരന്‍ ആണ് ഈ പറഞ്ഞ വിരുന്നുവാഴി!) ഇതിന്‍റെ ചുമതല.

ഒരു അതിഥി പരിചാരകരോട് പിന്നെയും പിന്നെയും വീഞ്ഞ് ആവശ്യപ്പെടുമ്പോള്‍ പരിചാരകര്‍ വന്നു വിരുന്നുവാഴിയോട് പറയും, അങ്ങനെയുള്ളവര്‍ക്ക് അയാള്‍ ഈ വിലയും ഗുണവും കുറഞ്ഞ വീഞ്ഞ് പകര്‍ന്നു കൊടുത്തുവിടും. കാനാവിലെ കല്യാണവീട്ടില്‍ ഉണ്ടായിരുന്ന വിരുന്നുവാഴിയും ഇതുപോലെ പല കല്യാണ വീടുകളിലും ഗുണവും തരവും കുറഞ്ഞ വീഞ്ഞ് കൊടുത്തിട്ടുള്ള ആളായിരിക്കണം. അതുകൊണ്ടാണ് അയാള്‍ മണവാളനോട് അങ്ങനെ പറഞ്ഞത്. ഏതായാലും കര്‍ത്താവ് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയപ്പോള്‍, അത് ആ കല്യാണവീട്ടില്‍ കൊടുത്തിരുന്ന ഗുണമുള്ള വീഞ്ഞിനെപ്പോലും നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ഗുണനിലവാരം ഏറ്റവും കൂടിയ “നല്ലവീഞ്ഞ്” ആയിരുന്നു!! അതേ, അവന്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും നല്ല വിധത്തിലാണ്. നിങ്ങളുടെ ജീവിതത്തില്‍ അവന് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ അവസരം കൊടുക്കുമെങ്കില്‍ അവന്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഗുണവും തരവും ഉയര്‍ത്തി നിങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തും. ഒരു സ്വാദും ഇല്ലാത്ത പച്ചവെള്ളത്തെ മുന്തിരിവേര് വലിച്ചെടുത്തു അതിന്‍റെ പഴത്തിലെത്തിച്ചു പിന്നെ അത് പറിച്ചെടുത്ത് ചക്കിലിട്ടു ചവിട്ടി പുളിപ്പിക്കാന്‍ വെച്ച് അത് നല്ല വീഞ്ഞായി മാറാന്‍ മാസങ്ങള്‍ എടുക്കുമ്പോള്‍, അവന് ആ പ്രവൃത്തി ചെയ്യുവാന്‍ ഒരു നിമിഷം പോലും വേണ്ട. അവന്‍റെ കല്പനയാല്‍ പച്ചവെള്ളം മുന്തിരിച്ചെടിയുടെയും മുന്തിരിപ്പഴത്തിന്‍റേയും സഹായമില്ലാതെ തന്നെ വീഞ്ഞായി മാറുന്നു!!

പച്ചവെള്ളം പോലെ ഒരു രുചിയോ നിറമോ ഗുണമോ ഇല്ലാത്ത ജീവിതമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവന്‍റെ സന്നിധിയില്‍ ചെല്ലുക, അവന്‍റെ അമ്മയായ മറിയ പറഞ്ഞതുപോലെ “അവന്‍ നിങ്ങളോട് കല്പിക്കുന്നത്” ചെയ്യുക, തീര്‍ച്ചയായും നിങ്ങളുടെ ജീവിതം ഗുണവും രുചിയും ആനന്ദവും നിറഞ്ഞതായി മാറും!!!

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9e%e0%b5%8d/feed/ 11
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-2) https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b49-2/ https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b49-2/#comments Thu, 19 Jul 2012 00:29:19 +0000 http://www.sathyamargam.org/?p=296 അടുത്തത്‌ യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ന്യായാധിപന്മാരുടെ പുസ്തകം പതിമൂന്നാം അധ്യായത്തിലാണ്:

“എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്‍റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്‍റെ അടുക്കൽ വന്നു; അവന്‍റെ ആകൃതി ഒരു ദൈവദൂതന്‍റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്‍റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭം മുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു. മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്‍റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.

ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്‍റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു. മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്‍റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. മാനോഹ അവനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്‍റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.

മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്‍റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല. മാനോഹ യഹോവയുടെ ദൂതനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്‍റെ പേരെന്തു എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോടു: എന്‍റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു. അങ്ങനെ മാനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്‍റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു. ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു” (ന്യായാ.13:2-23).

ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷനായത് സര്‍വ്വശക്തിയുള്ള ദൈവമായ യഹോവ തന്നെ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. 21,22 വാക്യങ്ങളില്‍ “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല;  അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു”എന്ന് കാണുന്നു. ‘യഹോവയുടെ ദൂതന്‍’ എന്നതു ദൈവം തന്നെയാണ് എന്ന സത്യം യിസ്രായേലിന് അറിയാമായിരുന്നു എന്ന് അവരുടെ ഭയത്തോടു കൂടിയ വചനങ്ങള്‍ തെളിയിക്കുന്നു. 

മാത്രമല്ല, യഹോവയുടെ ദൂതന്‍റെ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ‘അത് അതിശയമുള്ളത്’ എന്നായിരുന്നു. ഈ പേരിലൂടെ ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് പില്‍ക്കാലത്ത് യെശയ്യാ പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തുന്നുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും” (യെശയ്യാ.6:9). ‘അത്ഭുതമന്ത്രി’ എന്ന മലയാളം തര്‍ജമ മൂലഭാഷയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നതല്ല. ഇംഗ്ലീഷ്‌ തര്‍ജ്ജമ താഴെ കൊടുക്കുന്നു:

“For to us a child is born, to us a son is given, and the government will be on his shoulders. And he will be called Wonderful Counselor, Mighty God, Everlasting Father, Prince of Peace.”

മനുഷ്യകുലത്തിന് നല്‍കപ്പെട്ട മകനും മനുഷ്യവംശത്തിലേക്ക് ജനിച്ച ശിശുവുമായവനെയാണ് ‘അതിശയമുള്ള ആലോചനക്കാരന്‍’ എന്ന് വിളിക്കുന്നത്‌. ഇവിടെ യെശയ്യാവ് പ്രവചിക്കുന്ന ശിശുവും മകനും ഒരാള്‍ തന്നെയാണെന്നും അത് കര്‍ത്താവായ യേശുക്രിസ്തു തന്നെയാണെന്നും ബൈബിള്‍ വെറുതെയൊന്നു ഓടിച്ചു വായിച്ചിട്ടുള്ളവര്‍ക്ക് വരെ അറിയാവുന്ന കാര്യമാണ്.

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.1:18) എന്ന സത്യം പുതിയ നിയമ കാലത്തേക്ക് മാത്രമുള്ളതല്ല. ഏതൊരു കാലത്തും മനുഷ്യര്‍ക്ക് ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. ആദാം മുതല്‍ മനുഷ്യവര്‍ഗ്ഗത്തോട് ഇടപെട്ടിട്ടുള്ള അതേ ദൈവമാണ് കാലത്തിന്‍റെ തികവില്‍ മനുഷ്യവേഷം ധരിച്ചു ഭൂമിയില്‍ അവതരിച്ചു മനുഷ്യരുടെ പാപം മുഴുവന്‍ ഏറ്റെടുത്തു കുരിശില്‍ കയറിയത്.

യഹോവയുടെദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത സന്ദര്‍ഭം 2.ശമു.24ാമധ്യായമാണ്. അത് അല്പം കൂടെ വിശദമായി 1.ദിന.21-ാമധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമുക്ക് 1.ദിന.21:15-20 വരെയുള്ള വേദഭാഗങ്ങള്‍ പരിശോധിക്കാം:

“ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധക്കായിട്ടു നിന്‍റെ ജനത്തിന്മേല്‍ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തില്‍ യഹോവക്കു ഒരു യാഗപീഠം പണിയണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു. യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്‍റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.”

ദാവീദിന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരു അവിവേകത്തിന്‍റെ അനന്തരഫലമായി ദൈവം ദാവീദിനെയും യിസ്രായേലിനെയും ശിക്ഷിക്കുന്നതാണ് സന്ദര്‍ഭം. (ഇതിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ പോസ്റ്റ്‌ വായിക്കുക: http://www.sathyamargam.org/?p=193 ) ഇവിടെ യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ ദാവീദും മൂപ്പന്മാരും സാഷ്ടാംഗം വീണു എന്ന് വായിക്കുന്നു. ദൂതന്‍ അവരുടെ ഈ പ്രവൃത്തിയെ തടഞ്ഞതുമില്ല. മാത്രമോ, ദൂതന്‍റെ മുന്നില്‍ സാഷ്ടാംഗം വീണിട്ട് ദാവീദ്‌ പ്രാര്‍ത്ഥിക്കുന്നത് ‘യഹോവേ’ എന്ന് വിളിച്ചിട്ടാണ്. ‘നിന്‍റെ കൈ പിന്‍വലിക്ക’ എന്ന് ദൂതനോടു യഹോവ പറയുമ്പോള്‍ ‘എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധക്കായിട്ടു നിന്‍റെ ജനത്തിന്മേല്‍ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ’ എന്നാണു ദാവീദ്‌ ദൂതനോടു പറയുന്നത്. യഹോവ എന്നും ദൈവം എന്നുമാണ് ഇവിടെ ദാവീദ്‌ യഹോവയുടെ ദൂതനെ വിളിക്കുന്നത്‌. തീര്‍ന്നില്ല, ദാവീദിനോട് അറിയിക്കേണ്ടതിനു യഹോവയുടെ ദൂതന്‍ ഗാദ് പ്രവാചകനോട് പറഞ്ഞ കാര്യം യഹോവ പറഞ്ഞതായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനം’ എന്നത് ശ്രദ്ധിക്കുക.

യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത വേദഭാഗം 2.രാജാ.19:35-ആണ്: “അന്ന് രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു ആശ്ശൂര്‍ പാളയത്തില്‍ ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ കൊന്നു”

ഇതിന്‍റെ പശ്ചാത്തലം യെഹൂദാ രാജാവായ ഹിസ്കിയാവിനും യെരുശലേമിനും നേരെ അശ്ശൂര്‍ രാജാവായ സന്‍ഹേരിബ്‌ തന്‍റെ മഹാ സൈന്യവുമായി പുറപ്പെട്ടു വന്നതാണ്. ഹിസ്കിയാവ് യഹോവയോടു നിലവിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവയുടെ ദൂതന്‍ ആ നഗരത്തെ രക്ഷിക്കാന്‍ അശ്ശൂര്‍ പാളയത്തിന് നേരെ ചെന്ന് അതിലെ പടയാളികളെ കൊന്നു കളഞ്ഞു.  ഈ യഹോവയുടെ ദൂതന്‍ ആരാണെന്ന് പിന്നാലെ പറയാം.

യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത വേദഭാഗം സഖര്യാ പ്രവാചകന്‍റെ പുസ്തകം മൂന്നാം അധ്യായമാണ്:

“അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പിൽ നിൽക്കയായിരുന്നു. അവൻ തന്‍റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്‍റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു. അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു. യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളിൽ നടക്കയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്‍റെ ആലയത്തെ പരിപാലിക്കയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും” (സഖര്യാ.3:1-7).

ഇവിടെയും യഹോവയുടെ ദൂതന്‍ എന്നും യഹോവ എന്നും മാറി മാറി ഉപയോഗിച്ചിരിക്കുന്നത് കാണാന്‍ കഴിയുന്നു.

 

ഇനി യഹോവയുടെ ദൂതന്‍ എന്ന് പേര് പറഞ്ഞിട്ടില്ലെങ്കിലും അതിനു തുല്യമായി പ്രത്യക്ഷപ്പെടുന്ന ഒരാളെ കൂടി ഒന്ന് നോക്കാം, യോശുവയുടെ പുസ്തകത്തില്‍ നിന്ന്:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15).

യോശുവയുടെ നേതൃത്വത്തില്‍  യിസ്രായേല്‍ മക്കള്‍ കനാനില്‍  പ്രവേശിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ഈ സംഭവം നടക്കുന്നത്. ഈ അപരിചിതനായ വ്യക്തി ആരാണെന്ന് അയാളുടെ മറുപടിയില്‍ നിന്നുതന്നെ യോശുവക്ക് മനസ്സിലായി, അതുകൊണ്ടാണ് ‘യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു’ അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നത്‌ . സൈന്യങ്ങളുടെ അധിപതി യഹോവയാണ്, അതുകൊണ്ടാണ് “ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞപ്പോള്‍ യോശുവക്ക് ആളെ മനസിലായത്. മാത്രമല്ല, “നിന്‍റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന് ദൈവത്തിനു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ, യഹോവയുടെ ദൂതന്‍ മുന്‍പ്‌ മോശെയോടു പറഞ്ഞിട്ടുള്ള അതേ വചനങ്ങളാണ് അത്. ആ സ്ഥലം വിശുദ്ധമായതുകൊണ്ടല്ല, മറിച്ചു പരിശുദ്ധനായ ദൈവം അവിടെ വന്നതുകൊണ്ട് ആ സ്ഥലം വിശുദ്ധമായിത്തീര്‍ന്നിരിക്കുകയാണ്.

ഇത്രയും തെളിവുകളില്‍ നിന്ന് നമുക്ക് മനസ്സിലക്കാന്‍ കഴിയുന്ന കാര്യം, യഹോവ എന്നും യഹോവയുടെ ദൂതന്‍ എന്ന പേരിലും പഴയ നിയമത്തില്‍ ദൈവം വെളിപ്പെട്ടിരുന്നു, അന്നുള്ളവര്‍ക്ക് അത് അറിയുകയും ചെയ്യാമായിരുന്നു എന്നതാണ്. ഇന്ന് പുതിയനിയമ വിശ്വാസികള്‍  മനസ്സിലാക്കുന്നത് പോലെ അവര്‍ ത്രിയേകത്വത്തെ മനസ്സിലാക്കിയിരുന്നില്ലെങ്കിലും ദൈവം ത്രിയേകനാണ് എന്നത് അവര്‍ക്കും അറിയാമായിരുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. അതിനു തിലകക്കുറിയായി ഒരു വാക്യം സങ്കീര്‍ത്തനങ്ങളില്‍ ഉണ്ട്:

“യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു” (സങ്കീ.91:9).

ഇവിടെ പറയുന്നത് ശ്രദ്ധിക്കുക, “യഹോവ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നത് അത്യന്നതനെയാണ്!!” അത്യുന്നതങ്ങളെ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നല്ല, “അത്യുന്നതനെ” യഹോവ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നത്രേ. അതാരാണ് യാഹോവയേക്കാളും വലിയ അത്യുന്നതന്‍???!!!! ആ സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെ “അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്‍റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്‍റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു” എന്ന് പറഞ്ഞുകൊണ്ടാണ്. ഈ അത്യുന്നതന്‍ യഹോവയാണ് എന്നായിരിക്കും സങ്കീര്‍ത്തനം വായിക്കുന്നവര്‍ ചിന്തിക്കുക. എന്നാല്‍ ഒമ്പതാം വാക്യത്തില്‍ എത്തുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു, അത് യഹോവയല്ല, യഹോവ വാസസ്ഥലമാക്കി ഇരിക്കുന്ന അത്യുന്നതനെ കുറിച്ചാണ് പറയുന്നതെന്ന്!! അപ്പോള്‍ യഹോവയും യാഹോവയേക്കാള്‍ വലിയ ഒരു “അത്യുന്നതനും” ഉണ്ടെന്നു പഴയ നിയമകാലത്തെ വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. എന്നിട്ടും അവര്‍ പറഞ്ഞത് “ദൈവം ഏകന്‍” എന്നായിരുന്നു!!!  (തുടരും…)

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b49-2/feed/ 6
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-1) https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/ Wed, 18 Jul 2012 04:45:06 +0000 http://www.sathyamargam.org/?p=276

 ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് ചോദിക്കുന്ന ഒരു കാര്യമാണ് “യേശുക്രിസ്തു ജനിച്ചത്‌ രണ്ടായിരം വര്‍ഷം മുന്‍പല്ലേ, യേശു ദൈവമാണെങ്കില്‍ അതിന് മുന്‍പും ഉണ്ടായിരിക്കേണ്ടതല്ലേ? പഴയ നിയമത്തിലെവിടെയാണ് യേശുവിനെ കാണുന്നത്?” എന്നുള്ളത്.

 

ഇത് ബൈബിളില്‍ വലിയ അറിവില്ലാത്ത ക്രിസ്ത്യാനികളില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു ചോദ്യമാണ്. ആശയക്കുഴപ്പമുണ്ടാക്കുക എന്നതുതന്നെയാണ് ദാവാക്കാരുടെ ഉദ്ദേശ്യവും. ബൈബിളിന്‍റെ ആരംഭം മുതല്‍ അവസാനം വരെ നിറഞ്ഞു നില്‍ക്കുന്നത് ഒരേയൊരു വ്യക്തിപ്രഭാവമാണ്. ‘ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ ആയ യേശുക്രിസ്തു ആണ് ആ വ്യക്തിപ്രഭാവം. മനുഷ്യശരീരത്തില്‍ എവിടെ കീറിയാലും രക്തം പൊടിഞ്ഞുവരുന്നത്‌ പോലെ ബൈബിളില്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ഏതൊരു താള്‍ എടുത്തു നോക്കിയാലും അതില്‍ ഈ ദൈവകുഞ്ഞാടിന്‍റെ രക്തം കാണാം! പഴയനിയമത്തില്‍ ഈ സത്യം നിഴലുകളിലൂടെ വെളിപ്പെടുത്തപ്പെട്ടപ്പോള്‍ പുതിയനിയമത്തില്‍ പൊരുളായിത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു!!

 

പഴയനിയമത്തില്‍ യഹോവ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട്. അതുപോലെത്തന്നെ ‘യഹോവയുടെ ദൂതന്‍’ എന്ന പേരില്‍ മനുഷ്യരുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്ന വേറെ ഒരു വ്യക്തിയേയും നാം കാണുന്നുണ്ട്. പഴയനിയമത്തിന്‍റെ താളുകളില്‍. മാത്രം കാണപ്പെടുന്ന ഈ ദൂതന്‍ സാധാരണയുള്ള ദൂതന്മാരില്‍ നിന്നും വ്യത്യസ്തനാണ്. യഹോവയുടെ നാമം അവന്‍റെ മേല്‍ ഉണ്ട്. യഹോവയ്ക്കു മാത്രമുള്ള പ്രത്യേക അവകാശവാദങ്ങള്‍ ഈ ദൂതന്‍ പുറപ്പെടുവിക്കുന്നുണ്ട്. ഈ ദൂതനെ ചിലയിടങ്ങളില്‍ ദൈവം എന്നും ചിലയിടങ്ങളില്‍ യഹോവ എന്നും വിളിക്കുന്നുണ്ട്. ആശ്ചര്യകരമായ കാര്യം പഴയനിയമത്തില്‍ പലയിടങ്ങളിലും കാണപ്പെടുന്ന യഹോവയുടെ ദൂതനെ പുതിയ നിയമത്തില്‍ ഒരൊറ്റ സ്ഥലത്ത് പോലും നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നുള്ളതാണ്. എന്തുകൊണ്ടാണ് പുതിയ നിയമത്തില്‍ ഈ ദൂതനെ കാണാന്‍ കഴിയാത്തത്? അതറിയണമെങ്കില്‍ ആരാണ് ഈ യഹോവയുടെ ദൂതന്‍ എന്നും എന്തായിരുന്നു യഹോവയുടെ ദൂതന്‍റെ ശുശ്രൂഷകള്‍ എന്നും നാം അറിയണം. അത് മനസ്സിലാക്കിയാല്‍ പഴയ നിയമത്തിലെവിടെയാണ് യേശുക്രിസ്തുവിനെ കാണാന്‍ കഴിയുന്നതെന്ന ദാവാക്കാരുടെ ചോദ്യത്തിന് ഉത്തരം നമുക്ക്‌ എളുപ്പത്തില്‍ പിടികിട്ടും! ഈ പഠനത്തില്‍ നമ്മള്‍ അത് മനസ്സിലാക്കാന്‍ പോവുകയാണ്.

 

“യഹോവയുടെ ദൂതന്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “മലഖ്‌ യഹോവ” എന്നാണു. ‘യഹോവയുടെ മാലാഖ’ എന്ന് അര്‍ത്ഥം.  ഉല്‍പത്തി 16:7-13 വരെയുള്ള വാക്യങ്ങളില്‍ ആണ് ഈ ദൂതനെ നാം ആദ്യമായി കാണുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു:

 

“പിന്നെ യഹോവയുടെ ദൂതന്മാരുഭൂമിയില്‍ ഒരു നീരുറവിന്‍റെ അരികെ, ശൂരിനു പോകുന്ന നീരുറവിന്‍റെ അരികെ വെച്ചുതന്നെ അവളെ കണ്ടു. സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്ന് വരുന്നു? എവിടേക്ക് പോകുന്നു എന്ന് ചോദിച്ചു. അതിനു അവള്‍: ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്ന് പറഞ്ഞു. യഹോവയുടെ ദൂതന്‍ അവളോട്‌: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്‍റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്‍റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്‍റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.”

 

ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആദ്യം പറഞ്ഞിട്ട് 11, 13 വാക്യങ്ങളില്‍ ആ ദൂതനെ യഹോവ എന്ന് പറഞ്ഞിരിക്കുന്നു. ഹാഗാര്‍ തന്‍റെ സങ്കടം പറഞ്ഞത് യഹോവയുടെ ദൂതനോടാണ്. പക്ഷെ യാഹോവയാണ് അവളുടെ സങ്കടം കേട്ടത് എന്ന് പറഞ്ഞിരിക്കുന്നു. അവളോട്‌ സംസാരിച്ചത് യഹോവയുടെ ദൂതനാണ്. പക്ഷെ അവളോട്‌ അരുളിച്ചെയ്തതു യഹോവ തന്നെയാണ് എന്ന് 13-ം വാക്യത്തില്‍ പറഞ്ഞിരിക്കുന്നു. മാത്രമല്ല, “ഞാൻ നിന്‍റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും” എന്ന് പറയാന്‍ ഒരു ദൂതന് കഴിയുകയില്ല എന്നതും നമ്മള്‍ ഓര്‍ത്തിരിക്കണം.

 

അടുത്തത്‌ യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ഉല്‍പത്തി 22-മധ്യായത്തിലാണ്. അബ്രഹാം തന്‍റെ മകനായ യിസഹാക്കിനെ യാഗമര്‍പ്പിക്കാന്‍ പോകുന്നതാണ് സന്ദര്‍ഭം. ഉല്‍പത്തി 22:9-18 വരെയുള്ള ഭാഗത്ത്‌ നാം ഇപ്രകാരം വായിക്കുന്നു:

 

“ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്‍റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. ബാലന്‍റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്‍റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകന്നു പകരം ഹോമയാഗം കഴിച്ചു. അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു. യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.”

 

ഇവിടെയും യഹോവയുടെ ദൂതനെ യഹോവ എന്ന് വിളിച്ചിരിക്കുന്നത് കാണാം. “യഹോവ-യിരെ” എന്നാല്‍ “യഹോവ കരുതിക്കൊള്ളും” എന്നാണ് അര്‍ത്ഥം. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്ന് പറയുന്നുണ്ടെങ്കിലും അവിടെ പ്രത്യക്ഷനായത് യഹോവയുടെ ദൂതനായിരുന്നു. ഒരു ദൂതന് ഒരിക്കലും പറയാന്‍ കഴിയാത്തതും പറയാന്‍ അനുവാദവുമില്ലാത്തതായ വാക്കുകളാണ് 17,18 വാക്യങ്ങളില്‍ ഉള്ളത്.  യഹോവയുടെ ദൂതനാണ് അബ്രാഹാമിനോടു സംസാരിക്കുന്നതെങ്കിലും “യഹോവ അരുളിച്ചെയ്യുന്നു” എന്നാണു അവസാനം പറഞ്ഞിരിക്കുന്നത്. മാത്രമല്ല, ഇവിടെ യഹോവയുടെ ദൂതനാണ് “ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു” എന്ന് പറയുന്നത്. എന്നാല്‍ എബ്രായ ലേഖനത്തിലേക്ക് നാം വരുമ്പോള്‍, എബ്രായ ലേഖനകാരന്‍ പറയുന്നത്: “ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍തന്നെക്കാള്‍ വലിയവനെക്കൊണ്ട് സത്യം ചെയ്യുവാന്‍ ഇല്ലാതിരുന്നിട്ടു തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തു: ‘ഞാന്‍ നിന്നെ അനുഗ്രഹിക്കുകയും നിന്നെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു” എന്ന് പറയുന്നു (എബ്രായ.6:13,14). യഹോവ തന്നെയാണ് അബ്രാഹാമിനോടു സത്യം ചെയ്തത് എന്ന് ഇവിടെനിന്ന് നമുക്ക് മനസ്സിലാകുന്നു.

 

യഹോവയുടെ ദൂതന്‍ പ്രത്യക്ഷനാകുന്ന അടുത്ത വേദഭാഗം പുറപ്പാട് മൂന്നാം അധ്യായമാണ്.

 

“അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്‍റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു. മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു. നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്‍റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു. ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി. യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു. യിസ്രായേൽമക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു. ആകയാൽ വരിക; നീ എന്‍റെ  ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയക്കും.

 

മോശെ ദൈവത്തോടു: ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു. അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു. മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്‍റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ  ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു. നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്‍റേയും യിസ്ഹാക്കിന്‍റേയും യാക്കോബിന്‍റേയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു. മിസ്രയീമിലെ കഷ്ടതയിൽനിന്നു കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകുവാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറക. എന്നാൽ അവർ നിന്‍റെ വാക്കു കേൾക്കും. അപ്പോൾ നീയും യിസ്രായേൽ മൂപ്പന്മാരും മിസ്രയീം രാജാവിന്‍റെ അടുക്കൽ ചെന്നു അവനോടു: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങൾക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറവിൻ. എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അത്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്‍റെ ശേഷം അവൻ നിങ്ങളെ വിട്ടയക്കും.” (പുറപ്പാട് 3:2-20)

 

ഇവിടെ യഹോവയുടെ ദൂതന്‍ എന്ന് ആരംഭത്തില്‍ പറഞ്ഞിട്ട് പിന്നെ പറയുന്നത് മുഴുവന്‍ യഹോവ എന്നും ദൈവം എന്നുമാണ്. “ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക” എന്നുള്ളത് പരിശുദ്ധനായ ദൈവത്തിനല്ലാതെ ഒരു ദൂതന് ഒരിക്കലും പറയാന്‍ പറ്റാത്ത കാര്യമാണ്. ദൂതന്മാര്‍ മനുഷ്യരുടെ മുന്‍പില്‍ പ്രത്യക്ഷമായ അനേകം സന്ദര്‍ഭങ്ങള്‍ ബൈബിളില്‍ കാണാം. അപ്പോഴൊന്നും ഇങ്ങനെയൊരു നിര്‍ദ്ദേശം ഒരു ദൂതനും കൊടുക്കുന്നില്ല. മാത്രമല്ല,  “ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു” എന്ന് ഒരു ദൂതന്‍ ഒരിക്കലും പറയുകയുമില്ല, അത് ദൈവദൂഷണമാണ്!! “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി” എന്ന് യിസ്രായേല്‍ മൂപ്പന്മാരോട് പറയുവാന്‍ ഈ ദൂതന്‍ മോശെയോടു ആവശ്യപ്പെടുന്നതില്‍നിന്നും ഇത് കേവലം ഒരു ദൂതനല്ല, സര്‍വ്വശക്തനായ ദൈവം തന്നെയായിരുന്നു എന്ന് മനസ്സിലാക്കാം.

 

അടുത്തതായി യഹോവയുടെ ദൂതന്‍ പ്രത്യക്ഷനാകുന്നത് ന്യായാധിപന്മാരുടെ പുസ്തകത്തിലാണ്:

 

“അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്‍റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്‍റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെ വെച്ചു മെതിക്കയായിരുന്നു. യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു. ഗിദെയോൻ അവനോടു: അയ്യോ, യജമാനനേ, യഹോവ നമ്മോടു കൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു അറിയിച്ചിട്ടുള്ള അവന്‍റെ അത്ഭുതങ്ങൾ ഒക്കെയും എവിടെ? ഇപ്പോൾ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അപ്പോൾ യഹോവ അവനെ നോക്കി: നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു. അവൻ അവനോടു: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു. അതിന്നു അവൻ: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ. ഞാൻ പോയി എന്‍റെ വഴിപാടു കൊണ്ടുവന്നു നിന്‍റെ മുമ്പാകെ വെക്കുവോളം ഇവിടെനിന്നു പോകരുതേ എന്നു അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാൻ താമസിക്കാം എന്നു അവൻ അരുളിച്ചെയ്തു. അങ്ങനെ ഗിദെയോൻ ചെന്നു ഒരു കോലാട്ടിൻ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയിൽവെച്ചു ചാറു ഒരു കിണ്ണത്തിൽ പകർന്നു കരുവേലകത്തിൻ കീഴെ കൊണ്ടുവന്നു അവന്‍റെ  മുമ്പിൽ വെച്ചു. അപ്പോൾ ദൈവത്തിന്‍റെ ദൂതൻ അവനോടു: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്തു ഈ പാറമേൽ വെച്ചു ചാറു അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു. യഹോവയുടെ ദൂതൻ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതൻ അവന്‍റെ കണ്ണിന്നു മറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു ഗിദെയോൻ കണ്ടപ്പോൾ: അയ്യോ, ദൈവമായ യഹോവേ, ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടു പോയല്ലോ എന്നു പറഞ്ഞു. യഹോവ അവനോടു: നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു. ഗിദെയോൻ അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യർക്കുള്ള ഒഫ്രയിൽ ഉണ്ടു.” (ന്യായാ.6:11-24).

 

ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷമായത് യഹോവ തന്നെയാണ് എന്ന് നമുക്ക് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാകുന്നു. “ഞാനല്ലയോ നിന്നെ അയക്കുന്നതു,” “ഞാൻ നിന്നോടുകൂടെ ഇരിക്കും”  എന്ന പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. മാത്രമല്ല, യഹോവയുടെ ദൂതനാണത് എന്ന് കണ്ടപ്പോള്‍ത്തന്നെ ഗിദെയോനു കാര്യം മനസ്സിലായി, അതാരാണെന്ന്. അതുകൊണ്ടാണ് അവന്‍ ഭയന്ന് നിലവിളിക്കുന്നത്. അവന്‍റെ ഭയത്തിന്‍റെ കാരണം മോശെയോടു യഹോവയായ ദൈവം പറഞ്ഞിട്ടുള്ള ഒരു വാക്കാണ്‌ : “നിനക്ക് എന്‍റെ മുഖം കാണാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല” (പുറ.33:21) എന്ന യഹോവയുടെ വചനം അനുസരിച്ച് താന്‍ മരിച്ചുപോകുമെന്ന് ഗിദേയോന്‍ ഭയന്നതു കൊണ്ടാണ് അവന്‍ നിലവിളിക്കുന്നത്. അവന്‍റെ ഈ ഭയം മനസ്സിലാക്കിയതിനാലാണ് യഹോവ പറയുന്നത് “നിനക്കു സമാധാനം: ഭയപ്പെടേണ്ടാ, നീ മരിക്കയില്ല” എന്ന്. ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ടത് യഹോവ തന്നെ ആയിരുന്നു എന്ന് വ്യക്തമായി നമുക്ക് മനസ്സിലാകുന്നു.                        (പഠനം തുടരാം…)

]]>
യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-1) https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/ https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/#comments Sat, 14 Jul 2012 01:19:40 +0000 http://www.sathyamargam.org/?p=233 ഖുര്‍ആനിലെ അല്ലാഹുവും ബൈബിളിലെ യഹോവയും ഒരേ ആളത്വമാണ് എന്ന് വാദിക്കുന്ന മുസ്ലീം സുഹൃത്തുക്കള്‍ ഇവരുടെ സാമ്യങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ, വ്യത്യാസങ്ങള്‍ അവഗണിക്കുകയാണ് സാധാരണ ചെയ്തു വരാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ പരിഗണിക്കേണ്ടത് സാമ്യങ്ങള്‍ അല്ല, വ്യത്യാസങ്ങള്‍ ആണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം:

 

നിങ്ങളുടെ കയ്യില്‍ വന്നുപെട്ട അഞ്ഞൂറിന്‍റെ ഒരു നോട്ടു കള്ളനോട്ടാണെന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായാല്‍ നിങ്ങള്‍ അത് നല്ല നോട്ടുമായി ഒത്തു നോക്കും. 99 ശതമാനവും നല്ലനോട്ടും കള്ളനോട്ടും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. രണ്ടും ഒരുപോലെത്തന്നെയിരിക്കും. ഒരേയൊരു വ്യത്യാസം മാത്രമേ ചിലപ്പോള്‍ കള്ളനോട്ടിന് ഉണ്ടാവുകയുള്ളൂ. നല്ല നോട്ടുമായി 99 ശതമാനവുമുള്ള സാമ്യത്തിന്‍റെ പേരില്‍ നിങ്ങള്‍ കള്ളനോട്ടിനെ നല്ലനോട്ടായി പ്രഖ്യാപിച്ചു പോക്കെറ്റില്‍ വെയ്ക്കുമോ അതോ അതിലുള്ള ഒരേയൊരു വ്യത്യാസത്തിന്‍റെ പേരില്‍ അത് കള്ളനോട്ടാണെന്നു മനസ്സിലാക്കി അതിനെ നശിപ്പിച്ചു കളയുമോ? നശിപ്പിച്ചു കളയും എന്നാണു നിങ്ങളുടെ മറുപടിയെങ്കില്‍ ഇതേ അളവുകോല്‍ ദൈവത്തിന്‍റെ കാര്യത്തിലും ബാധകമാക്കണ്ടേ? യഹോവയും അല്ലാഹുവും തമ്മിലുള്ള സാദൃശ്യത്തെക്കാള്‍ നമ്മള്‍ വൈജാത്യമല്ലേ പരിഗണിക്കേണ്ടത്? അത് ചെയ്യാതെ മതസൗഹാര്‍ദ്ദം എന്ന ഓമനപ്പേരില്‍ സകലമതങ്ങളിലും ദൈവമെന്നു അവകാശപ്പെടുന്നവയുടെ സാമ്യങ്ങള്‍ മാത്രം പരിഗണിച്ചു അവയെല്ലാം ഒരേ ശക്തിയാണെന്ന് വാദിച്ചാല്‍, ഒരുപക്ഷേ ലോകത്ത് നിങ്ങള്‍ക്ക്‌ നല്ല പേരുണ്ടായി എന്നുവരാം. എന്നാല്‍, സത്യദൈവത്തെ തിരിച്ചറിയാന്‍ കഴിയാതെ നിത്യ നരകത്തിലേക്ക് നിങ്ങളുടെ ആത്മാവ് എത്തിപ്പെടും എന്നതാണ് അതിന്‍റെ സ്വാഭാവികമായ അനന്തരഫലം എന്ന് മാത്രം ഓര്‍മ്മപ്പെടുത്തട്ടെ.

 

അമ്മയേയും മകളേയും വിവാഹം ചെയ്യുന്നതിനെപ്പറ്റിയും വിവാഹമോചനം ചെയ്യപ്പെട്ടവരുടെ പുനര്‍വിവാഹത്തിന്‍റെ കാര്യത്തിലും അല്ലാഹുവും യഹോവയും നല്‍കിയ കല്‍പ്പനകളിലെ വ്യത്യാസങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു:

 

“നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃ സഹോദരിമാര്‍, സഹോദര പുത്രിമാര്‍, സഹോദരി പുത്രിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനേയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍, എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരും. (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും നിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒന്നിച്ചു ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു) മുമ്പ് ചെയ്തു പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.4:23)

 

“””””””നിങ്ങള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരും. (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ കുറ്റമില്ല“”””””””  ഇങ്ങനെ പ്രബോധനം ചെയ്തിട്ടുള്ള ഏതു പൂര്‍വപ്രവാചകന്മാരാണുള്ളത്?

 
ബൈബിള്‍ പറയുന്നത് കേള്‍ക്കുക:

 
ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം” (ലേവ്യാ.20:14)

ചെയ്യുന്നവരെ തീയിലിട്ടു ചുട്ടു കളയേണ്ട ദുഷ്കര്‍മ്മം എന്ന് യഹോവയായ ദൈവം ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതും “ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ കുറ്റമില്ല” എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതും ഒന്നാണെന്ന് തോന്നുന്നവരുണ്ടായിരിക്കാം. പക്ഷേ വിവേചന ശേഷി നഷ്ടപ്പെടാത്തവര്‍ക്ക് അത് രണ്ടും രണ്ടു കാര്യങ്ങള്‍ തന്നെയാണ്.

 

മറ്റൊരു ആയത്ത് കൂടി നോക്കാം:

“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനു ശേഷം ബന്ധപ്പെടല്‍ അവനു അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേയ്ക്കും. എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചു പോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമപരിധികള്‍ പാലിക്കാമെന്നു അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമപരിധികളത്രേ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചു തരുന്നു” (സൂറാ.2:230)

 

വിവാഹ മോചനം കഴിഞ്ഞ ഒരു സ്ത്രീ വേറെ വിവാഹം കഴിച്ചു ആ ഭര്‍ത്താവില്‍നിന്നും വിവാഹ മോചിതയായാല്‍ ആദ്യഭര്‍ത്താവിന്‍റെ അടുത്തേക്ക്‌ തിരിച്ചു ചെല്ലാം എന്നാണു അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പ്രബോധനം ചെയ്തിട്ടുള്ള പൂര്‍വ്വ പ്രവാചകന്മാര്‍ ആരെങ്കിലും ഉണ്ടോ?

 

ബൈബിള്‍ ഈ വിഷയത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം:

 

“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നും അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്ന് അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)

 

ഇത് ന്യായപ്രമാണത്തിലെ കാര്യം. ഇനി പ്രവാചകന്‍ എന്ത് പറയുന്നു എന്ന് നോക്കാം:

 

“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).

 

“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു”  എന്നും “ദേശം മലിനമായ്‌ പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യം അല്ലാഹുവിനു അനുവദനീയമാണ്!!!

 

എന്നിട്ടും “അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍വപ്രവാചകന്മാരും മുഹമ്മദ്‌ നബിയും ഒരേ സംഗതിയാണ് പ്രബോധനം ചെയ്തിട്ടുള്ളത്, ബൈബിളിലെ ദൈവവും ഖുര്‍ആനിലെ ദൈവവും അടിസ്ഥാനപരമായി ഒരേ ശക്തിയാണ്” എന്നൊക്കെ നിര്‍ലജ്ജം തട്ടിമൂളിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. അവര്‍ സ്വയം അന്ധന്മാരായിത്തീരുക മാത്രമല്ല, അനേകരെ ഇരുട്ടിലേക്ക് നടത്തുകയും ചെയ്യുന്നു. അങ്ങനെയുള്ളവരെ ഒഴിഞ്ഞിരിക്കുക. മാത്രമല്ല, അവരുടെ ഈവാദത്തിന്‍റെ പൊള്ളത്തരം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കുകയും ചെയ്യുക, പ്രിയപ്പെട്ടവരേ.

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf/feed/ 5
മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ? https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/ https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comments Fri, 13 Jul 2012 04:19:16 +0000 http://www.sathyamargam.org/?p=228  

ചോദ്യം: മത്തായി.12:40-ല്‍ യേശുക്രിസ്തു പറയുന്നത്  “യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്നാണ്. യേശുക്രിസ്തു വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടു ഞായറാഴ്ച ഉയര്‍ത്തെഴുന്നേറ്റു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയാണെങ്കില്‍ കല്ലറയ്ക്കുള്ളില്‍ മൂന്നു രാവും മൂന്നു പകലും ഇരിക്കും എന്ന യേശുവിന്‍റെ പ്രവചനം നിറവേറിയില്ലല്ലോ. ഇതിനെന്തു മറുപടിയാണുള്ളത്?

 

ഉത്തരം: യേശുക്രിസ്തുവിനെ ക്രൂശിച്ച ദിവസം വെള്ളിയാഴ്ചയാണ് എന്ന് ബൈബിളില്‍ പറയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നതാണ് ഉത്തരം. ഏതു ദിവസമാണ് യേശുവിനെ ക്രൂശിച്ചത് എന്ന് ബൈബിള്‍ പറയുന്നില്ല. ക്രൂശീകരണത്തിന്‍റെ പിറ്റെന്നാള്‍ ശബ്ബത്തു ആയിരുന്നു എന്ന കാര്യം മാത്രമേ ബൈബിളില്‍ നിന്ന് നമുക്ക് ലഭിക്കുന്നുള്ളൂ. ശബ്ബത്ത് ശനിയാഴ്ച ആയതുകൊണ്ട് യേശുക്രിസ്തുവിനെ വെള്ളിയാഴ്ച ക്രൂശിച്ചു എന്ന് ഈ വിഷയത്തെപ്പറ്റി വേണ്ടത്ര പഠിക്കാതെ തന്നെ ആളുകള്‍ വാദിക്കുന്നു. ഈ വാദം കേട്ടുകേട്ടു നമ്മില്‍ പലരുടെയും ഉള്ളില്‍ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്‌ വെള്ളിയാഴ്ചയാണെന്നു ഒരു ധാരണ കിടക്കുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ ഈ അറിവ് നമ്മുടെ ഉള്ളിലേക്ക് പകരപ്പെടുകയും നമ്മളും അത് സത്യമെന്നു കരുതി വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളില്‍ ഇങ്ങനെ ഒരു അറിവ് കിടക്കുന്നതിനാല്‍ നിഷ്പക്ഷമായി ഈ ഭാഗങ്ങള്‍ നമുക്ക് വായിക്കാന്‍ കഴിയാതെ പോകുന്നു. വായന ഈ ഭാഗത്ത് എത്തുമ്പോള്‍ നാം അറിയാതെ തന്നെ നമ്മുടെ മനസ്സ് വെള്ളിയാഴ്ച ക്രൂശീകരണം നടന്നു എന്നു സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശ്രദ്ധിക്കുകയും അതിനെതിരായി വരുന്ന വാക്യങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.

 

വെള്ളിയാഴ്ച ക്രൂശീകരണം നടന്നു എന്ന് വാദിക്കുന്നവര്‍ക്ക് വിശദീകരണം തരാന്‍ പ്രയാസമുള്ള വേദഭാഗങ്ങളാണ് മര്‍ക്കോസ്.16:1-ഉം ലൂക്കോസ്. 23:56-ഉം.

 

മര്‍ക്കോസ്.16:1 ആദ്യം നോക്കാം: “ശബ്ബത്ത് കഴിഞ്ഞ ശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവര്‍ഗ്ഗം വാങ്ങി.”

 

ഇനി ലൂക്കോസ്.23:56 നോക്കാം: “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും കല്ലറയും ശരീരവും വെച്ച വിധവും കണ്ടിട്ട് മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമള തൈലവും ഒരുക്കി; കല്പനയനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു.”

 

വിവരണത്തിലെ വൈരുധ്യം ശ്രദ്ധിച്ചു കാണുമല്ലോ? സുഗന്ധവര്‍ഗ്ഗം ഒരുക്കിയത് ശബ്ബത്തു കഴിഞ്ഞതിനു ശേഷമാണെന്ന് മര്‍ക്കോസും ശബ്ബത്തിനു മുന്‍പാണെന്ന് ലൂക്കോസും പറയുന്നു. ഇതെങ്ങനെ ശരിയാകും? മത ഗ്രന്ഥങ്ങളില്‍ ഉള്ളതുപോലെ ദൈവത്തിന്‍റെ വചനമായ ബൈബിളില്‍ വൈരുധ്യമില്ല എന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്. വെള്ളിയാഴ്ചയാണ് ക്രൂശീകരണം നടന്നത് എന്ന് വാദിക്കുന്നവര്‍ ഈ രണ്ടു വാക്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതെ പോകുന്നതിനു യുക്തമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല!!  

 

യെഹൂദന്മാരുടെ ശബ്ബത്തിനെപ്പറ്റി പഠിക്കാതെ ഈ വിഷയം നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ ആദ്യം യെഹൂദന്മാരുടെ ശബ്ബത്തുകള്‍ നമുക്ക് ഒന്ന് പരിശോധിക്കാം. ശനിയാഴ്ച മാത്രമേ യെഹൂദന്‍ ശബ്ബത്ത് ആചരിച്ചിരുന്നുള്ളൂ എന്നത് തെറ്റിദ്ധാരണയാണ്. ലേവ്യാപുസ്തകം ഇരുപത്തിമൂന്നാം അധ്യായത്തില്‍ യഹോവയുടെ ഉത്സവങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ആദ്യം ശബ്ബത്തിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതാരംഭിക്കുന്നത്:

 

“ആറു ദിവസം വേലചെയ്യണം. ഏഴാം ദിവസം വിശുദ്ധ സഭായോഗം കൂടേണ്ടുന്ന സ്വസ്ഥതക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.”[1]

 

ശബ്ബത്തിന്‍റെ പ്രമാണങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. രണ്ടു കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്.

1) അന്ന് വിശുദ്ധ സഭായോഗം കൂടണം.

2) അന്ന് യാതൊരു വേലയും ചെയ്യരുത്.

 

ശബ്ബത്തിനെക്കുറിച്ചു പറഞ്ഞതിനു ശേഷം ഉത്സവങ്ങളെക്കുറിച്ചു പറയുകയാണ്. അതില്‍ ചില ഉത്സവങ്ങള്‍ ഈ വിഷയത്തോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്:

 

“അതത് കാലത്ത് വിശുദ്ധ സഭായോഗം വിളിച്ചു കൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ഇവയാകുന്നു: ഒന്നാം മാസം പതിനാലാം തിയ്യതി സന്ധ്യാ സമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്.”[2] 

 

“ശബ്ബത്തിന്‍റെ പിറ്റന്നാള്‍ മുതല്‍, നിങ്ങള്‍ നീരാജനത്തിന്‍റെ കറ്റകൊണ്ടുവന്ന ദിവസം മുതല്‍ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം. ഏഴാമത്തെ ശബ്ബത്തിന്‍റെ പിറ്റേദിവസം വരെ അമ്പതുദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യം കൊണ്ട് ഒരു ഭോജന യാഗം അര്‍പ്പിക്കണം. നീരാജനത്തിനു രണ്ടിടങ്ങഴി മാവ് കൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരണം; അത് നേരിയ മാവു കൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്കു ആദ്യ വിളവു. അപ്പത്തോട് കൂടെ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍കുട്ടിയേയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം. ഒരു കൊലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സ് പ്രായമുള്ള രണ്ടു ആട്ടിന്‍’കുട്ടിയെ സമാധാനയാഗമായും അര്‍പ്പിക്കണം. പുരോഹിതന്‍ അവയെ ആദ്യ വിളവിന്‍റെ അപ്പത്തോടും രണ്ടു ആട്ടിന്‍കുട്ടിയോടും കൂടെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യണം; അവ പുരോഹിതനു വേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം. അന്ന് തന്നെ നിങ്ങള്‍ വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടണം; അന്ന് സാമാന്യ വേല യാതൊന്നും ചെയ്യരുത്; ഇത് നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.”[3]

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്‍ക്ക് കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധ സഭായോഗമുള്ള സ്വസ്ഥ ദിവസവുമായിരിക്കണം. അന്ന് സാമാന്യ വേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അര്‍പ്പിയ്ക്കണം”[4]

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്ന് നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; നിങ്ങള്‍ ആത്മതപനം ചെയ്യുകയും യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കുകയും വേണം. അന്ന് നിങ്ങള്‍ യാതൊരു വേലയും ചെയ്യരുത്; അത് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം. അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്‍റെ ജനത്തില്‍ നിന്ന് ചേദിച്ചു കളയണം. അന്ന് ആരെങ്കിലും വല്ല വേലയും ചെയ്‌താല്‍ അവനെ ഞാന്‍ അവന്‍റെ ജനത്തിന്‍റെ ഇടയില്‍ നിന്ന് നശിപ്പിക്കും. യാതൊരു വേലയും ചെയ്യരുത്; ഇത് നിങ്ങള്‍ക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. അത് നിങ്ങള്‍ക്ക് സ്വസ്ഥതക്കുള്ള ശബ്ബത്ത്; അന്ന് നിങ്ങള്‍ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരം വരെ നിങ്ങള്‍ ശബ്ബത്ത് ആചരിക്കണം.”[5]

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഏഴു ദിവസം യഹോവയ്ക്കു കൂടാരാപ്പെരുന്നാള്‍ ആകുന്നു. ഒന്നാം ദിവസത്തില്‍ വിശുദ്ധ സഭായോഗം ഉണ്ടാകണം; അന്ന് സാമാന്യ വേല യാതൊന്നും ചെയ്യരുത്. ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം; എട്ടാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അര്‍പ്പിക്കണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്” [6]

 

തടിപ്പിച്ച ഭാഗങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. ‘വിശുദ്ധ സഭായോഗം കൂടണം; സാമാന്യവേല യാതൊന്നും ചെയ്യരുത്’ എന്നുള്ളത് ശബ്ബത്തിന്‍റെ നിയമങ്ങളാണ്. ഉത്സവങ്ങളോട് ബന്ധപ്പെട്ടു ഏഴു പ്രാവശ്യം യഹോവയായ ദൈവം ഈ കല്പന കൊടുക്കുന്നുണ്ട്. അതായത് സാധാരണയുള്ള ശബ്ബത്തുകള്‍ക്ക് പുറമേ ഏഴു ശബ്ബത്തുകള്‍ കൂടി ഒരു വര്‍ഷത്തില്‍ യിസ്രായേല്‍ ജനം ആചരിക്കേണ്ടിയിരുന്നു എന്ന് സാരം! ഏഴു ഉത്സവങ്ങളില്‍ പെസഹക്കും ആദ്യഫലക്കറ്റയുടെ പെരുന്നാളിനും മാത്രമേ അവര്‍ക്ക് അധിക ശബ്ബത്ത് ഇല്ലാത്തതായുള്ളൂ. പകരം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനും കൂടാരപ്പെരുന്നാളിനും അവര്‍ ഈരണ്ടു ശബ്ബത്തുകള്‍ വീതം ആചരിക്കണമായിരുന്നു.

 

ഇനി പെസഹയെക്കുറിച്ചും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനെക്കുറിച്ചും  ചില കാര്യങ്ങള്‍ നോക്കാം:

 

‘പെസഹാവ്യാഴം, ദുഃഖ:വെള്ളി’ എന്നൊക്കെ സാധാരണ പറയുന്നത് കേട്ട്കേട്ട് വ്യാഴാഴ്ചയാണ് പെസഹ എന്നൊരു ധാരണ നമ്മില്‍ പലരുടെയും ഉള്ളില്‍ കിടക്കുന്നുണ്ട്. പെസഹാ കുഞ്ഞാട്[7] പെസഹയുടെ അന്നല്ലേ അറുക്കപ്പെടേണ്ടത്, അല്ലാതെ പെസഹയുടെ പിറ്റെന്നാള്‍ ആണോ? പെസഹ വ്യാഴാഴ്ചയും, പെസഹയുടെ പിറ്റെന്നാള്‍ വെള്ളിയാഴ്ച പെസഹാകുഞ്ഞാടിനെ അറുക്കുകയും വേണം എന്നല്ലല്ലോ ദൈവം കല്പിച്ചത്? പെസഹാ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ‘എന്നാണു പെസഹാ ആചരിക്കേണ്ടത്, വ്യാഴാഴ്ചയാണോ?’ ദൈവവചനം എന്ത് പറയുന്നു എന്ന് നോക്കാം:

 

“ഒന്നാം മാസം പതിനാലാം തിയ്യതി സന്ധ്യാ സമയത്ത് യഹോവയുടെ പെസഹ” എന്നാണു നാം കാണുന്നത്. ‘ഒന്നാം മാസം പതിനാലാം തിയ്യതി’ എന്നുള്ളത് ഞായര്‍ മുതല്‍ ശനി വരെയുള്ള ഏതു ദിവസവും ആകാം. (ജനുവരി പതിനാലു ഏതു ദിവസമാണ് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും?) ഓരോ വര്‍ഷവും അത് മാറിമറിഞ്ഞു വരും. അതുകൊണ്ടു തന്നെ പെസഹാ ഇന്ന ദിവസമാണ് വരുന്നത് എന്ന് ഖണ്ഡിതമായി പറയാന്‍ മനുഷ്യര്‍ക്ക്‌ കഴിയുകയില്ല.

 

ഇനി പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനെപ്പറ്റി നോക്കാം:

 

“ആ മാസം  (ഒന്നാം മാസം) പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹന യാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്”

 

പെസഹയുടെ പിറ്റെന്നാള്‍ മുതല്‍ ഏഴു ദിവസമാണ് (അതായത് ഒന്നാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഇരുപത്തൊന്നാം തിയ്യതിവരെ) പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ആചരിക്കേണ്ടത്. ഇതില്‍ പതിനഞ്ചാം തിയ്യതിയും ഇരുപത്തൊന്നാം തിയ്യതിയും ‘സാമാന്യവേല യാതൊന്നും ചെയ്യാതെ വിശുദ്ധ സഭായോഗം കൂടണം, അഥവാ ശബ്ബത്ത് ആചരിക്കണം’ എന്ന് ദൈവം കല്പിച്ചിട്ടുമുണ്ട്. ഒന്നാം മാസം പതിനഞ്ചാം തിയ്യതി എന്നുള്ളത് വര്‍ഷത്തിലെ ഏതു ദിവസവും ആകാം. അത് ഏതെങ്കിലും പ്രത്യേക ദിവസമാണെന്ന് പറയുന്നത് വിവരക്കേടാണ്. യെഹൂദന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ അധികമായി ആചരിക്കേണ്ടി വരുന്ന ഏഴു ശബ്ബത്തുകളില്‍ ആദ്യത്തേതാണ് പെസഹയുടെ പിറ്റേന്നാള്‍ അഥവാ ഒന്നാം മാസം പതിനഞ്ചാം തിയ്യതി വരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിലെ ആദ്യദിനമായ ശബ്ബത്ത്. ഇതിനെയാണ് യെഹൂദന്മാര്‍ വലിയ ശബ്ബത്ത് എന്ന് വിളിച്ചിരുന്നത്‌ . മര്‍ക്കോസ്.16:1-ലും ലൂക്കോസ്.23:54-ലും യോഹന്നാന്‍ .19:31-ലും പരാമര്‍ശിച്ചിരിക്കുന്നത് ഈ ശബ്ബത്തിനെയാണ്.

 

ഈ ശബ്ബത്തിനും സാധാരണ ശബ്ബത്തിനും ഇടയില്‍ ഉള്ള ദിവസത്തിലാണ് സഹോദരിമാര്‍ പോയി സുഗന്ധവര്‍ഗ്ഗവും പരിമിള തൈലവും വാങ്ങിയത്. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലനക്കാരി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധ വര്‍ഗ്ഗം വാങ്ങി” എന്നു മര്‍ക്കോസ്.16:1-ല്‍ പറഞ്ഞിരിക്കുന്നതു, ‘വലിയ ശബ്ബത്തു കഴിഞ്ഞ ശേഷം വാങ്ങി’ എന്ന അര്‍ത്ഥത്തിലാണ്.

 

എന്നാല്‍ “സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗവും പരിമിള തൈലവും ഒരുക്കി, കല്പന അനുസരിച്ച് ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു’ എന്നു ലൂക്കോസ്.23:56-ല്‍ പറഞ്ഞിരിക്കുന്നത്, വലിയ ശബ്ബത്തു കഴിഞ്ഞതിനു ശേഷമുള്ള വെള്ളിയാഴ്ച ഇതെല്ലാം വാങ്ങി ഒരുക്കി വെച്ചതിനു ശേഷം ശനിയാഴ്ചയിലെ സാധാരണ ശബ്ബത്തില്‍ അവര്‍ സ്വസ്ഥമായിരുന്ന കാര്യമാണ്. ഇവിടെ യാതൊരു വൈരുദ്ധ്യവുമില്ല!! ഈ രണ്ടു ശബ്ബത്തുകളെക്കുറിച്ചു ഗ്രഹിക്കാത്തിടത്തോളം കാലം മര്‍ക്കോസ്.16:1-ഉം ലൂക്കോസ്.23:56-ഉം മനസ്സിലാക്കുവാന്‍ കഴിയുകയില്ല.

 

ഇനി നമ്മുടെ പ്രധാന വിഷയത്തിലേക്ക് വരാം. യേശുക്രിസ്തു എന്നാണു ക്രൂശിക്കപ്പെട്ടത്‌? ഇത്രയും തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ബുധനാഴ്ചയാണ് ക്രൂശീകരണം നടന്നത് എന്നാണു. ബുധനാഴ്ച ക്രൂശിക്കപ്പെടുകയും സൂര്യാസ്തമയത്തോടെ അടക്കപ്പെടുകയും ചെയ്യുന്നു. യഹൂദന്‍റെ ദിവസം സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍ സൂര്യാസ്തമയം വരെയാണ്. “സന്ധ്യയായി, ഉഷസ്സുമായി” എന്ന ഉല്പത്തിയിലെ പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. (ഉല്‍പ.1:5,8,13,19,22,31. നമ്മുടെ ശൈലി അനുസരിച്ചാണെങ്കില്‍ “രാവിലെ മുതല്‍ രാത്രിവരെ” എന്നായിരിക്കും പറയുക.) സൂര്യാസ്തമയത്തോടെ ബുധനാഴ്ച അവസാനിക്കുകയും വ്യാഴാഴ്ച ആരംഭിക്കുകയും ചെയ്തു. വ്യാഴാഴ്ച വലിയ ശബ്ബത്ത് ആണ്. വെള്ളിയാഴ്ച പകല്‍ സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങുകയും അവ ഒരുക്കുകയും ചെയ്തു. അന്ന് പകല്‍ അവസാനിച്ചതോടെ ശനിയാഴ്ച അഥവാ സാധാരണ ശബ്ബത്ത് ആരംഭിക്കുന്നു. ആ ശബ്ബത്തില്‍ സ്വസ്ഥമായിരുന്ന സ്ത്രീകള്‍ ശബ്ബത്തു കഴിഞ്ഞ ശേഷം ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതായത് ഞായറാഴ്ച അതിരാവിലെ കല്ലറക്കല്‍ എത്തുന്നു. അവിടെ അവര്‍ ഒഴിഞ്ഞ കല്ലറയും ദൂതന്മാരെയും മാത്രം കാണുന്നു.

 

ഈ പറഞ്ഞ കാര്യങ്ങള്‍ ബൈബിളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. വാക്യങ്ങള്‍ പരിശോധിക്കാം:

 

(ബുധനാഴ്ച) രാവിലെ ഒന്‍പതു മണിക്ക് യേശുക്രിസ്തുവിനെ ക്രൂശിക്കുന്നു[8]. ഇത് പ്രഭാത യാഗത്തിന്‍റെ സമയമാണ്[9]. (സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തുന്ന നട്ടുച്ചക്കും (പന്ത്രണ്ടു മണി) മൂന്നു മണിക്കൂര്‍ മുന്‍പാണ് പ്രഭാത യാഗം.) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് യേശുക്രിസ്തു ആത്മാവിനെ ഏല്പിച്ചു കൊടുക്കുന്നു[10].  ഇത് സന്ധ്യായാഗത്തിന്‍റെ സമയമാണ്[11]. ഇതിനു ശേഷം അരിമഥ്യക്കാരനായ യോസേഫ് പിലാത്തോസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ ശരീരം ചോദിക്കുന്നു[12].  ശതാധിപനില്‍ നിന്ന് മരണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പിലാത്തോസ് യേശുവിന്‍റെ ഉടല്‍ യോസേഫിനു വിട്ടു കൊടുക്കുന്നു[13]. യോസേഫും നിക്കൊദേമോസും കൂടി യഹൂദന്മാരുടെ സമ്പ്രദായ പ്രകാരം യേശുവിന്‍റെ ശരീരത്തെ സുഗന്ധവര്‍ഗ്ഗത്തോട് കൂടെ ശീല പൊതിഞ്ഞു കെട്ടി[14] ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു[15]. ഇതിനെല്ലാത്തിനും കൂടി മൂന്നു മണിക്കൂറോളം സമയം എടുത്തു. എന്തെന്നാല്‍, ശരീരം കല്ലറയില്‍ വെച്ച സമയത്ത് തന്നെ സൂര്യന്‍ അസ്തമിക്കുകയും പുതിയ ദിവസം (വ്യാഴാഴ്ച, ആ വര്‍ഷത്തെ വലിയ ശബ്ബത്ത്) ആരംഭിക്കുകയും ചെയ്തതായി ലൂക്കോസ് പറയുന്നു[16]. വലിയ ശബ്ബത്തു കഴിഞ്ഞതിനു ശേഷം (വെള്ളിയാഴ്ച) സ്ത്രീകള്‍ ചെന്നു സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും വാങ്ങി[17].  വാങ്ങുക മാത്രമല്ല, അത് ഒരുക്കുകയും ചെയ്തു എന്ന് ലൂക്കോസിന്‍റെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം[18].  വെള്ളിയാഴ്ച പകല്‍ മുഴുവനും ഇതിനു വേണ്ടി എടുത്തിട്ടുണ്ടാകണം. കാരണം, അവര്‍ അത് ഒരുക്കി തീര്‍ന്നപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു പുതിയ ദിവസം (ശനിയാഴ്ച) ആരംഭിച്ചതിനാല്‍ അവര്‍ക്ക് കര്‍ത്താവിന്‍റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശാന്‍ പോകാന്‍ കഴിയാതെ കല്പന അനുസരിച്ചു (ശനിയാഴ്ച) ശബ്ബത്തില്‍ സ്വസ്ഥമായിരിക്കേണ്ടി വന്നു[19]. അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗവും എടുത്തു ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ (ഞായറാഴ്ച) അതികാലത്തു അവര്‍ കല്ലറക്കല്‍ എത്തി[20].  അതിനു മുന്‍പേ ഇരുട്ടുള്ളപ്പോള്‍ത്തന്നെ മഗ്ദലക്കാരത്തി മറിയ കല്ലറക്കല്‍ ചെന്നിരുന്നു എന്ന് യോഹന്നാന്‍ പറയുന്നുണ്ട്[21]. ഇവര്‍ ഇത്ര രാവിലേതന്നെ ചെല്ലാന്‍ കാരണം മരണം നടന്നു അന്നേക്ക് നാല് ദിവസമായത് കൊണ്ടായിരിക്കണം. എന്തെന്നാല്‍, നാറ്റം വെക്കുന്നതിനു മുന്‍പേ അവര്‍ക്കവരുടെ കര്‍ത്താവിന്‍റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും പൂശേണ്ടതുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചെന്നപ്പോള്‍ കാണുന്നത് ഒഴിഞ്ഞ കല്ലറയാണ്. താന്‍ പറഞ്ഞത് പോലെ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലിരുന്നതിനു ശേഷം[22] അവരുടെ കര്‍ത്താവ് ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം ദിവസം (ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം) മരണത്തെ ജയിച്ചു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.

 

മൂന്ന് രാവും മുന്ന് പകലും കിട്ടുന്നത് നോക്കുക:

 

ദിവസം : 1

ബുധന്‍  6  pm    മുതല്‍ വ്യാഴം 6 am   ഒരു രാത്രി

വ്യാഴം 6 am      മുതല്‍  വ്യാഴം  6  pm   ഒരു പകല്‍

 

ദിവസം : 2

വ്യാഴം  6  pm       മുതല്‍  വെള്ളി   6  am   ഒരു രാത്രി

വെള്ളി    6  am       മുതല്‍  വെള്ളി   6  pm   ഒരു പകല്‍

 

ദിവസം : 3

വെള്ളി 6  pm       മുതല്‍  ശനി    6  am   ഒരു രാത്രി

ശനി  6  am       മുതല്‍  ശനി    6  pm   ഒരു പകല്‍

 
ഇതാണ് കര്‍ത്താവിന്‍റെ ക്രൂശീകരണ ദിവസത്തെക്കുറിച്ച് മുന്‍വിധികള്‍ ഇല്ലാതെ പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്. ഈ വിഷയം മനസ്സിലാക്കാന്‍ മര്‍ക്കോസ്.16:1-ഉം ലൂക്കോസ്.23:56-ഉം നമ്മെ സഹായിക്കുന്നു. “മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അക്ഷരംപ്രതി നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും. 

*********************************************************************************************************************
[1] ലേവ്യാ.23:3

[2] ലേവ്യാ.23:4-8

[3] ലേവ്യാ.23:15-21

[4] ലേവ്യാ.23:23-25

[5] ലേവ്യാ.23:26-32

[6] ലേവ്യാ.23:33-36

[7] 1.കൊരി.5:7

[8] മര്‍ക്കോ.15:25

[9] സംഖ്യാ.28:3-8

[10] മത്താ.45-50

[11] സംഖ്യാ.28:3-8

[12] മര്‍ക്കോ.15:43

[13] മര്‍ക്കോ. 15:45

[14] യോഹ.19:38-40

[15] ലൂക്കോ.23:53

[16] ലൂക്കോ. 23:54

[17] മര്‍ക്കോ.16:1

[18] ലൂക്കോ.23:56

[19] ലൂക്കോ.23:56

[20] ലൂക്കോ.24:1

[21] യോഹ.20:1

[22] മത്താ.12:40

]]>
https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/feed/ 58
യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത്‌ എവിടെ വെച്ച്? https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8c%e0%b4%96%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8c%e0%b4%96%e0%b5%8d/#comments Wed, 11 Jul 2012 13:15:02 +0000 http://www.sathyamargam.org/?p=223 ചോദ്യം: യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത്‌ എവിടെ വെച്ച്? യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണെന്ന് മര്‍ക്കോസും യെരീഹോവിനോട് അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസും പറയുന്നു. ഇത് ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യമല്ലേ? സുവിശേഷ രചയിതാക്കള്‍ പാലസ്തീനിന്‍റെയോ അതിന്‍റെ പരിസരപ്രദേശങ്ങളിലോ ഉള്ളവരായിരുന്നില്ല എന്നല്ലേ ഈ വൈരുദ്ധ്യം തെളിയിക്കുന്നത്?

 

ഉത്തരം: ഈ ചോദ്യം ഇരുപതാം നൂറ്റാണ്ട് വരെയുള്ള ബൈബിള്‍ വിശ്വാസികള്‍ക്ക് മറുപടി കൊടുക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ചോദ്യമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ പുരാവസ്തുശാസ്ത്രം വളര്‍ച്ച പ്രാപിച്ചതോടുകൂടി ഉത്ഖനനങ്ങള്‍ നിറയെ നടക്കുകയും ചെയ്തതോടെ ഇതിലെ പ്രഹേളിക നീങ്ങിപ്പോകുവാന്‍ ഇടയായിത്തീര്‍ന്നു. നമുക്ക് പരാമര്‍ശിത വേദഭാഗങ്ങളെ പരിശോധിക്കാം:

 

“അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍  തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു” (മര്‍ക്കോസ്.10:46)

 

“അവന്‍ യെരീഹോവിനു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഭിക്ഷ യാചിച്ചു കൊണ്ട് വഴിയരികെ ഇരിക്കയായിരുന്നു” (ലൂക്കോസ്. 18:35)

 

യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണ് ബര്‍ത്തിമായിയെ കണ്ടതെന്ന് മര്‍ക്കോസ്. യെരീഹോവിനു അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസ്. ഏതാണ് സത്യം?

 

രണ്ടു പേരും പറഞ്ഞത് സത്യമാണ്. പുരാവസ്തു ഗവേഷണത്തിന്‍റെ ഫലമായി കണ്ടെത്തിയ കാര്യമാണ് യേശുവിന്‍റെ കാലത്ത് രണ്ടു യെരീഹോ ഉണ്ടായിരുന്നു എന്നത്. ഒന്ന്  പഴയ യെരീഹോയും (ഇന്ന് ഈ നഗരത്തിന്‍റെ പേര് ‘ടെല്‍-എസ്‌-സുല്‍ത്താന്‍’ എന്നാണ്.) മറ്റേതു പുതിയ യെരീഹോയും. രണ്ടു കിലോമീറ്റര്‍ വ്യത്യാസത്തിലാണ് രണ്ടു യെരീഹോയും നിലനിന്നിരുന്നത്. (നമ്മുടെ ഡല്‍ഹിയും ന്യൂഡല്‍ഹിയും പോലെ, അല്ലെങ്കില്‍ മുംബൈയും നവിമുംബൈയും പോലെ) പഴയ യെരീഹോവില്‍ നിന്ന് പുറപ്പെട്ടു പുതിയ യെരീഹോവിനു അടുത്തപ്പോള്‍ ആണ് ഈ സംഭവം നടക്കുന്നത്.

 

മര്‍ക്കോസ് പഴയ യെരീഹോവിനു ഊന്നല്‍ കൊടുത്തപ്പോള്‍ ലൂക്കോസ് പുതിയ യെരീഹോവിനു ഊന്നല്‍ കൊടുത്തിരിക്കുന്നു. അത്രയേയുള്ളൂ സംഭവം. പക്ഷെ, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ പഴയ യെരീഹോയുടെ സ്ഥാനം കണ്ടുപിടിക്കുന്നത് വരെ ഈ രണ്ടു വേദഭാഗങ്ങളെയും തമ്മില്‍ യോജിപ്പിക്കുവാനോ എതിരാളികളുടെ ചോദ്യത്തിന് മറുപടി കൊടുക്കുവാനോ വിശ്വാസികള്‍ക്ക് കഴിഞ്ഞിരുന്നില്ല!

 

ബൈബിളും മറ്റു മതഗ്രന്ഥങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണിത്. ശാസ്ത്രം കൂടുതല്‍ കൂടുതല്‍ പുരോഗമിക്കുംതോറും മതഗ്രന്ഥങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചവറ്റുകുട്ടയോടു അടുക്കുകയാണ്. എന്നാല്‍ ബൈബിളിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെങ്കില്‍ ശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം!!

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8c%e0%b4%96%e0%b5%8d/feed/ 2
യഹോവയുടെ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല? https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/ https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/#comments Wed, 11 Jul 2012 03:04:18 +0000 http://www.sathyamargam.org/?p=217 ചോദ്യം: പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ട ദൈവം തന്നെയാണോ പുതിയ നിയമത്തില്‍ യേശു എന്ന നാമത്തില്‍ വെളിപ്പെട്ടത്? അങ്ങനെയാണെങ്കില്‍ ആ ദൈവം തന്നെയാണ് അല്ലാഹു എന്ന നാമത്തില്‍ അറേബ്യയില്‍ മുഹമ്മദിന് വെളിപ്പെട്ടത് എന്ന് ചിന്തിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?

 

ഉത്തരം: “ഒരു പേരിലെന്തിരിക്കുന്നു?” എന്ന് പണ്ട് ബര്‍ണാഡ് ഷാ ചോദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പേരിലാണ് സകലവും ഇരിക്കുന്നത്. താങ്കള്‍ താമസിക്കുന്ന വീടും പറമ്പും താങ്കളുടെ പേരില്‍ അല്ലെങ്കിള്‍ താങ്കള്‍ക്കതില്‍ എന്തവകാശമാണ് ഉള്ളത്? താങ്കളുടെ കയ്യിലിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ താങ്കളുടെ പേരല്ല ഉള്ളതെങ്കില്‍ താങ്കള്‍ക്ക് അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? താങ്കളുടെ വീട്ടിലുള്ള റേഷന്‍കാര്‍ഡില്‍ താങ്കളുടെ പേരല്ല, വേറെ ആരുടെയെങ്കിലും പേരാണ് ഉള്ളതെങ്കില്‍ എന്തൊക്കെ പൊല്ലാപ്പാണ് ഉണ്ടാവുക എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? താങ്കള്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരാള്‍ പുറകില്‍ നിന്ന് താങ്കളെ താങ്കളുടെ അയല്‍പക്കത്തുള്ള ഒരാളുടെ  പേരില്‍ വിളിച്ചാല്‍ താങ്കള്‍ വിളി കേള്‍ക്കുമോ? താങ്കള്‍ വിളി കേള്‍ക്കണമെങ്കില്‍ താങ്കളുടെ പേര് തന്നെ വിളിക്കണം. ഇതുപോലെ സത്യദൈവം വിളി കേള്‍ക്കണമെങ്കില്‍ അവന്‍റെ പേര് തന്നെ വിളിക്കണം! അതുകൊണ്ടാണ് അല്ലാഹുവും യഹോവയും ഒരാളാണെന്ന് പറയുന്നവരോട് ഞങ്ങള്‍ പലവട്ടം ചോദിച്ചിട്ടുള്ളത്, ‘യിസ്രായേലില്‍ നിന്ന് സൗദിഅറേബ്യ വരെ എത്തിയപ്പോഴേക്കും ദൈവത്തിന്‍റെ  പേര് മാറിപ്പോയോ’ എന്ന്.

 

ബൈബിളില്‍ പേരുകള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്. അത് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധി മാത്രമല്ല, വ്യക്തിയുടെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതുമാണ്. പേര് കൂടാതെ ഒന്നും നിലനില്‍ക്കുന്നില്ല.  “ഒരുത്തന്‍ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേര്‍ വിളിച്ചിരിക്കുന്നു” (സഭാപ്രസംഗി.6:10) എന്നാണു ബൈബിള്‍ പറയുന്നത്. വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതാണ് പേര്.

 

നിത്യനും പരിശുദ്ധനുമായി, മനുഷ്യര്‍ക്ക് അടുത്തുകൂടാന്‍ പറ്റാത്ത വെളിച്ചത്തില്‍ വസിക്കുന്ന സത്യദൈവം മനുഷ്യവര്‍ഗ്ഗത്തിന് തന്നെത്തന്നെ വെളിപ്പെടുത്തി. “അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” (റോമ.1:20) എന്ന് ബൈബിള്‍ പറയുന്നു. ഇത് പൊതുവെളിപ്പാടാണ്. ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല, ഇതിനു പുറകില്‍ ഒരു സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ഒരു നീതിബോധമുള്ള പരിശുദ്ധ ന്യായാധിപന്‍ ഉണ്ടായേ മതിയാകൂ എന്ന് പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതില്‍നിന്ന് നമുക്ക്‌ മനസ്സിലാകുന്നു.  എന്നാല്‍ ഈ മനസ്സിലാക്കല്‍ കൊണ്ട് ഒരു ദൈവം ഉണ്ട് എന്നറിയാം എന്നതല്ലാതെ ആ ദൈവത്തെക്കുറിച്ച് ഒന്നും അറിയാന്‍ നമുക്ക്‌ കഴിയുകയില്ല. അതറിയണമെങ്കില്‍, ആ ദൈവം തന്നെക്കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്ന വെളിപ്പാടു ആവശ്യമാണ്‌. അങ്ങനെയുള്ള ദൈവത്തിന്‍റെ ഏക വെളിപ്പാട് ആണ് പഴയ പുതിയ നിയമങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍! ലോകത്തില്‍ ദൈവം വേറെ ഒരു പുസ്തകത്തിലൂടെയും തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദൈവത്തിന്‍റെ വചനം പറയുന്നത് നോക്കുക: “അവന്‍ യാക്കോബിന്നു തന്‍റെ വചനവും യിസ്രായേലിന്നു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്‍റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല” (സങ്കീ.147:19,20).

 

അങ്ങനെ തന്‍റെ വചനത്തിലൂടെ അവന് തന്നെക്കുറിച്ച് നല്‍കിയ വെളിപ്പാടില്‍ ഏറ്റവും വ്യക്തമായ വെളിപ്പാടാണ് അവന്‍റെ നാമത്തിലൂടെയുള്ളത്. ദൈവനാമം അറിയുന്നത് ദൈവപ്രകൃതി അറിയുന്നതിന് തുല്യമാണ്.

 

യിസ്രായേല്‍ ജനത്തെ വീണ്ടെടുക്കാന്‍ ദൈവം മോശെയെ നിയോഗിക്കുമ്പോള്‍ മോശെ ദൈവത്തോട് അവന്‍റെ പേര് ചോദിക്കുന്നുണ്ട്. പുറപ്പാട്.3:13-15 വരെയുള്ള ഭാഗത്ത്‌ നാം അത് കാണുന്നു:

 

“മോശെ ദൈവത്തോടു: ഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവന്‍റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍: നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു.”

 

“ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നുള്ളത് എബ്രായ ഭാഷയില്‍ “എഹ്യെഹ് അഷെര്‍ എഹ്യെഹ്” എന്നാണു. “എഹ്യെഹ്” എന്ന ധാതുവില്‍ നിന്നാണ് “യ്ഹ് വേ” എന്ന പദം രൂപം കൊള്ളുന്നത്‌.  “എഹ്യെഹ്” എന്നതിനുതുല്യമായി നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന മലയാളപ്രയോഗം “സ്വയംഭൂ” എന്നതാണ്. “ഞാന്‍ ആകുന്നു” എന്ന് ദൈവം തന്നെക്കുറിച്ച് പറയുമ്പോള്‍ ആ “ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്‍റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്‍റെ അസ്തിത്വത്തിന് കാരണം തന്നില്‍ത്തന്നെയാണ്, മറ്റൊന്നിലല്ല എന്ന് സാരം. അവന്‍ ആകുന്നതു അവന്‍ ആകുന്നതിനാലാണ്, അല്ലാതെ വേറെ ഒന്നുമല്ല. മാത്രമല്ല, “അവന്‍ ആയിരുന്നവനോ (ഭൂതകാല പ്രയോഗം) ആകാന്‍ പോകുന്നവനോ അല്ല, എന്നുമെന്നേക്കും അവന്‍ (ദൈവം) ആകുന്നു” (വര്‍ത്തമാനകാലപ്രയോഗം) എന്നത് അവന്‍റെ ഉണ്മ കാലാതീതമായി നില്‍ക്കുന്നതാണ് എന്ന് തെളിയിക്കുന്നു. പതിനായിരം വര്‍ഷം മുന്‍പുള്ളതും പതിനായിരം വര്‍ഷത്തിനു ശേഷമുള്ളതും അവനു “ഇന്ന്” എന്ന പോലെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന് എന്നും വര്‍ത്തമാനകാലമാണ്.

 

ദൈവത്തിന്‍റെ ആണ്മയേയും ഉണ്മയേയും വെളിപ്പെടുത്തുന്നവയാണ് ദൈവത്തിന്‍റെ പേരുകള്‍. തന്‍റെ ജനത്തിന്‍റെ ഓരോ ആവശ്യത്തിനും പര്യാപ്തമായ നിലയിലാണ് ദൈവം സ്വന്തം പേരുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അബ്രഹാമിന് സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്‍കുമ്പോള്‍ “എല്‍ശദ്ദായ്‌” (സര്‍വ്വശക്തന്‍) എന്ന തന്‍റെ നാമം വെളിപ്പെടുത്തി (ഉല്‍പ്പത്തി.17:1). 99 വയസ്സുള്ള അബ്രഹാമിന് സന്തതിയെ കൊടുക്കാന്‍ താന്‍ ശക്തനാണ് എന്ന സന്ദേശമാണ് ഈ പേര് വെളിപ്പെടുത്തിയതിലൂടെ ദൈവം അബ്രഹാമിന് നല്‍കിയത്. മാറായിലെ കയ്പുള്ള വെള്ളം മധുരമാക്കിക്കൊടുത്ത ശേഷമാണു “സൌഖ്യമാക്കുന്ന യഹോവ” (യഹോവ റൊഫേക്കാ) എന്ന് യിസ്രായേലിന് തന്‍റെ പേര് അവന്‍ വെളിപ്പെടുത്തിയത് (പുറ.15:26).

 

മാത്രമല്ല, പിതാക്കന്മാര്‍ ഓരോ സംഭവത്തോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും:

 

ദൈവകല്പന അനുസരിച്ച് യിസഹാക്കിനെ യാഗം കഴിക്കാന്‍ അബ്രഹാം മോറിയാ മലയിലേക്ക് പോയപ്പോള്‍ യഹോവ അവിടെ ഒരു ആട്ടിന്‍കുട്ടിയെ യിസഹാക്കിനു പകരമായി കരുതി വെച്ചിരുന്നു. അതുകൊണ്ട് അവര്‍ വിളിച്ചു: “യഹോവാ-യിരേ” (യഹോവ കരുതും, ഉല്‍പ്പത്തി.22:14) എന്ന്.

 

ഈജിപ്തില്‍ നിന്നും യിസ്രായേലിനെ ദൈവം പുറപ്പെടുവിച്ചു കൊണ്ട് വരുമ്പോള്‍ രെഫീദീമില്‍ വെച്ച് അമാലേക്യര്‍ അവരോടു യുദ്ധത്തിനു വന്നു. യഹോവ യിസ്രായേലിന് വിജയം കൊടുത്തപ്പോള്‍ അവര്‍ വിളിച്ചു: “യഹോവാ നിസ്സി” (യഹോവ എന്‍റെ കൊടി, പുറപ്പാട്.17:15).

 

മിദ്യാന്യരില്‍ നിന്നും യിസ്രായേലിനെ വീണ്ടെടുത്തു അവര്‍ക്ക് സമാധാനം നല്‍കും എന്ന് ഗിദെയോനോട് യഹോവ പറഞ്ഞപ്പോള്‍ ഗിദെയോന്‍ ഒരു യാഗപീഠം പണിത് അതിനു “യഹോവാ ശാലോം” (യഹോവ സമാധാനം, ന്യായാ. 6:24) എന്ന് പേര്‍ വിളിച്ചു.

 

ഇനിയും ഉണ്ട്, “യഹോവാ റ്റ്സിദ്കെനു” (യഹോവ നമ്മുടെ നീതി, യിരെമ്യാ.23:6), “യഹോവാ ശമ്മാ” (യഹോവ അവിടെ, യെഹ.48:35), “യഹോവാ റോയ്‌” (യഹോവ എന്‍റെ ഇടയന്‍, സങ്കീ.23:1) തുടങ്ങി അനേക സ്ഥലങ്ങളില്‍ യഹോവയുടെ പ്രവൃത്തിയോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിക്കപ്പെട്ടിരുന്നു.

 

ഈ നാമത്തിന് ധാരാളം പ്രത്യേകതകളുണ്ട്. “ഈ നാമം വൃഥാ ഉപയോഗിക്കരുത്” എന്നുള്ളത് ന്യായപ്രമാണത്തിലെ പത്തു കല്പനകളില്‍ ഒന്നാണ്: “നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” (പുറപ്പാട്.20:7). ഇക്കാരണത്താല്‍ യഹൂദന്മാര്‍ ഒരിക്കലും “ഞാന്‍ ആകുന്നു” എന്ന് പറയാറില്ല. (പണ്ട് രാജഭരണം ഉണ്ടായിരുന്ന കാലത്ത് രാജാവിന്‍റെ മുന്നിലും ആരും “ഞാന്‍” എന്ന് പറയാറുണ്ടായിരുന്നില്ല. “ആരവിടെ?” എന്ന് രാജാവ് ചോദിച്ചാല്‍ “റാന്‍, അടിയന്‍” എന്നൊക്കെയാണ് വിളി കേട്ടിരുന്നത് എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക.) പില്‍ക്കാലത്ത് യേശുക്രിസ്തു മാത്രമാണ് “ഞാന്‍ ആകുന്നു’ (യോഹ.18:5-8) എന്ന് പറഞ്ഞിട്ടുള്ള ഏക യഹൂദന്‍ !!

 

പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് ഈ നാമത്തിലാണ്:(ആവര്‍ത്തനം.18:19; യിരെ.26:20; 44:16). അനുഗ്രഹങ്ങളും ശാപങ്ങളും നല്‍കിയിരുന്നത് ഈ നാമത്തിലാണ് (സംഖ്യാ.23,24,അധ്യാ.). അവന്‍റെ നാമത്തില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അനുസരിക്കുവാന്‍ യിസ്രായേല്‍ ജനം ബാധ്യസ്ഥരായിരുന്നു: (ആവ.6:13). യഹോവയുടെ നാമം വലിയതാണ് (സങ്കീ.76:1), മഹത്തും ഭയങ്കരവുമാണ് (ആവ.28:58), ശ്രേഷ്ഠമാണ് (സങ്കീ.8:1), വിശുദ്ധമാണ് (ലേവ്യ.20:3; 22:32; 1.ദിനവൃത്താന്തം.29:16; സങ്കീ.33:21). ദൈവത്തിന്‍റെ വിശുദ്ധിയും ശക്തിയും അധികാരവും ആ നാമത്തിനുണ്ട്. അതുകൊണ്ടാണു ആ നാമം വൃഥാ ഉപയോഗിക്കാന്‍ പാടില്ല എന്ന് കല്പിച്ചത്!!

 

മാത്രമല്ല, രക്ഷ പ്രാപിക്കുവാന്‍ ഈ നാമം തന്നെ വിളിച്ചപേക്ഷിക്കണം! “എന്നാല്‍ യഹോവയുടെ  നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും” (യോവേല്‍.2:32). രക്ഷ തരുന്ന നാമമാണത്!! ഈ നാമം മഹത്വമേറിയതാണ്, ആ മഹത്വം അവന്‍ ആര്‍ക്കും വിട്ടു കൊടുക്കുകയില്ല: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

 

പുതിയ നിയമത്തില്‍ എന്തുകൊണ്ട് ഈ നാമം കാണപ്പെടുന്നില്ല? 

ഇനി ഈ കാര്യത്തില്‍ ഉണ്ടാകാനിടയുള്ള സംശയം ക്രിസ്ത്യാനികള്‍ യഹോവയെ അല്ലല്ലോ യേശുക്രിസ്തുവിനെ അല്ലേ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് എന്നതാണ്. ഇത്ര ഉന്നതമായ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല എന്നതും സ്വാഭാവികമായ സംശയം ആയിരിക്കും. അതിനു മറുപടി തരാം.

 

പുതിയ നിയമത്തില്‍ നാം കാണുന്ന യേശു എന്ന പേരിന്‍റെ പൂര്‍ണ്ണരൂപം “യഹോവ ശുവ” എന്നാണു. ആ വാക്കിന്‍റെ അര്‍ത്ഥം “യഹോവ രക്ഷകന്‍” എന്നാകുന്നു. ‘യഹോവശുവാ’ എന്ന പേര് ചുരുങ്ങിയതാണ് ‘യോശുവ’ എന്നത്. യോശുവ പിന്നേയും ചുരുങ്ങിയതാണ് ‘യേശു’ എന്ന പേര്. ‘ക്രിസ്തു’ എന്ന പദം ഗ്രീക്ക് ആണ്. ‘മശിഹ’ എന്ന എബ്രായ പദത്തിനു തുല്യമായ ഗ്രീക്ക് പദമാണത്. “അഭിഷിക്തന്‍” എന്നര്‍ത്ഥം. ‘യേശുക്രിസ്തു’ എന്ന പദത്തിന്‍റെ ശരിയായ ഉച്ഛാരണം “യാഹോവശുവ ക്രിസ്തു’ എന്നാണു. അര്‍ത്ഥം, “യഹോവ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ്.

 

ഇതുകൊണ്ടാണ് ദൈവദൂതന്‍ യോസേഫിനോട് സ്വപ്നത്തില്‍ പ്രത്യക്ഷനായി, “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കണം” എന്ന് പറഞ്ഞത് (മത്താ.1:21).

 

പഴയ നിയമത്തില്‍ യഹോവയെ അവിടത്തെ പ്രവൃത്തികളോട് ചേര്‍ത്തു പേരിട്ടു വിളിച്ചു എന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു. പുതിയ നിയമത്തില്‍ അവിടത്തെ പ്രവൃത്തി ‘മനുഷ്യ വര്‍ഗ്ഗത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുക’ എന്നതാണ്. അതുകൊണ്ട് ആ പ്രവൃത്തി ചേര്‍ത്തുള്ള പേരാണ് യഹോവയെ പുതിയ നിയമത്തില്‍ വിളിച്ചിരിക്കുന്നത്, യാഹോവശുവ എന്ന പേര്. ആ രൂപത്തില്‍ അല്ല, അതിന്‍റെ ചുരുക്ക രൂപത്തിലാണ് അതായത് യേശു എന്ന രൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് മാത്രം!!

 

പഴയനിയമത്തില്‍ തന്നെ പ്രവാചകന്‍ വരാന്‍ പോകുന്ന മശിഹയുടെ നാമത്തെക്കുറിച്ചു പ്രവചിക്കുന്നുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും” (യെശയ്യാവ്.9:6). ജനിച്ചിരിക്കുന്ന ശിശുവിന്‍റെ പേര് “വീരനാം ദൈവം” എന്നാണെന്നാണ് പ്രവാചകന്‍ പറയുന്നത്! വീരനാം ദൈവം തന്നെ ശിശുവായി ജനിക്കും എന്ന് പ്രവാചകന് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു!!

 

പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തിനുള്ള പ്രാധാന്യം പുതിയ നിയമത്തില്‍ യേശു എന്ന നാമത്തിനുണ്ട്. “യഹോവയുടെ  നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും” (യോവേല്‍ .2:32) എന്ന് പഴയ നിയമത്തില്‍ ദൈവം വെളിപ്പെടുത്തിയെങ്കില്‍ പുതിയ നിയമത്തില്‍ പറയുന്നത് “അവനില്‍ (ക്രിസ്തുവില്‍) വിശ്വസിക്കുന്ന ഏവന്നും അവന്‍റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു” (അപ്പൊ.പ്ര.10:43) എന്നാണു. പാപമോചനം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആണ്!! യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുക എന്നത് യോഹന്നാന്‍റെ എഴുത്തുകളില്‍ മാത്രം 5 പ്രാവശ്യം കാണുന്ന ഒരു പ്രയോഗമാണ്: (യോഹ.1:12, 2:23, 3:18, 1.യോഹ.3:23, 5:13). പ്രാര്‍ത്ഥിക്കേണ്ടത് യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് (യോഹ.14:13,14). രോഗസൗഖ്യം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആണ് (അപ്പൊ.പ്ര.3:6, 4:10). വിളിച്ചപേക്ഷിക്കേണ്ടത് യേശുക്രിസ്തുവിന്‍റെ നാമത്തെയാണ് (1.കൊരി.1:2). സകല നാമത്തിനും മേലായ നാമം ആണത് (ഫിലി.2:9). യേശുവിന്‍റെ നാമം നിഷേധിക്കരുത് (വെളി.3:8). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ.പ്ര.4:12).

 

യേശുക്രിസ്തു പിതാവിന്‍റെ നാമം വെളിപ്പെടുത്തുന്നു:

 

 “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹ.17:26).

 

 യേശുക്രിസ്തു ഇവിടെ രണ്ടു കാര്യങ്ങള്‍ പറയുന്നു:

1. പിതാവിന്‍റെ  നാമം താന്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.

2. ഇനിയും ആ നാമം വെളിപ്പെടുത്തും.

 

യേശു എവിടെയാണ് പിതാവിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നത്? അതിനു മുന്‍പുള്ള അദ്ധ്യായങ്ങള്‍ പരിശോധിച്ചാള്‍ നമുക്കത് ലഭിക്കും. നിഴലായി വെളിപ്പെട്ട പഴയ നിയമത്തില്‍ “ഞാന്‍ ആകുന്നു” എന്ന് മാത്രം ദൈവത്തെക്കുറിച്ച് വെളിപ്പെട്ടപ്പോള്‍ പൊരുളായ പുതിയ നിയമത്തില്‍ ദൈവത്തിന്‍റെ നാമം സംബന്ധിച്ച് വ്യക്തമായ വെളിപ്പാട് പുത്രന്‍ മുഖാന്തരം ലഭിക്കുകയുണ്ടായി. ആരെങ്കിലും “എന്താണ് താങ്കളുടെ പേര്?” എന്ന് ചോദിച്ചാന്‍ “ഞാന്‍ ആകുന്നു” എന്ന് മാത്രമാണ് താങ്കള്‍ ഉത്തരം പറയുന്നതെങ്കില്‍ അത് അപൂര്‍ണ്ണമായ മറുപടിയാണ്. “ഞാന്‍ ഇന്നയാള്‍ (പേര്) ആകുന്നു” എന്നുള്ളതാണ് പൂര്‍ണ്ണമായ ഉത്തരം. അങ്ങനെതന്നെ പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ടപ്പോള്‍ അവന്‍ അപൂര്‍ണ്ണമായിട്ടാണ് തന്‍റെ നാമം വെളിപ്പെടുത്തിയതെങ്കില്‍ പുതിയ നിയമത്തില്‍ “യഹോവ ശുവ” എന്ന നാമത്തില്‍ വെളിപ്പെട്ടപ്പോള്‍ അവന്‍ തന്‍റെ നാമത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ നടത്തി. “ഞാന്‍ നല്ല ഇടയന്‍ ആകുന്നു”, “ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു”, “ഞാന്‍ നിത്യജീവന്‍റെ അപ്പം ആകുന്നു”, “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു”, “ഞാന്‍ വാതില്‍ ആകുന്നു”, “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു”, “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു”, “ഞാന്‍ സാക്ഷാല്‍ മുന്തിരി വള്ളി ആകുന്നു” തുടങ്ങി അനേകം വാക്യങ്ങളിലൂടെ യേശുക്രിസ്തു പിതാവിന്‍റെ നാമം വെളിപ്പെടുത്തി.

 

മാത്രമല്ല, “ഞാന്‍ നിന്‍റെ നാമം ഇനിയും വെളിപ്പെടുത്തും” എന്ന് പറഞ്ഞു പുറത്തു വരുമ്പോഴാണ് യേശുവിനെ പിടിക്കാന്‍ ദൈവാലയത്തിലെ പടയാളികള്‍ വരുന്നത്. അപ്പോഴാണ്‌ പഴയ നിയമത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള ദൈവത്തിന്‍റെ പേര് യേശു വെളിപ്പെടുത്തുന്നത്: “യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ അതു ഞാന്‍ ആകുന്നു എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാന്‍ ആകുന്നു എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വാങ്ങി നിലത്തുവീണു” (യോഹ.18:4-6).

 

“ഞാന്‍ ആകുന്നു” എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ പിന്‍വാങ്ങി നിലത്ത് വീഴാന്‍ കാരണമെന്ത്? ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ ശക്തിയും വിശുദ്ധിയും അധികാരവും “ഞാന്‍ ആകുന്നു” എന്ന വാക്കിനുണ്ട്.  അവനെ സംബന്ധിച്ചിടത്തോളം ദൈവത്തിനു മാത്രം പറയാന്‍ കഴിയുന്ന വാക്കാണത്. ആ വാക്കിലുള്ള അധികാരവും ശക്തിയും ആണ് അവരെ പിന്‍വാങ്ങി നിലത്തു വീഴുമാറാക്കിയത്‌!! പിന്നെയും യേശുക്രിസ്തു ആ നാമം വെളിപ്പെടുത്തുന്നുണ്ട്, മഹാപുരോഹിതന്‍റെ അടുക്കല്‍: “മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി, ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ?  നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു” (മത്തായി.26:62-65)

 

യേശു “ഞാന്‍ ആകുന്നു” എന്ന് പറഞ്ഞപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറിയത് അവരെ സംബന്ധിച്ചിടത്തോളം ആ പ്രയോഗം ഒരു മനുഷ്യന്‍റെ അധരത്തില്‍നിന്നു പുറത്തു വരുന്നത് മരണശിക്ഷക്ക് യോഗ്യമായ ദൈവദൂഷണം ആണ് എന്നുള്ളതിനാലായിരുന്നു.

 

ഏതായാലും പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരു പോലെ വെളിപ്പെടുന്ന ഇങ്ങനെയുള്ള അതിശയ നാമം സൗദി അറേബ്യയില്‍ എത്തിയപ്പോഴേക്കും വിട്ടു കളഞ്ഞു അല്ലാഹു എന്ന നാമം ബൈബിളിലെ സത്യദൈവം സ്വീകരിച്ചു എന്ന് പറഞ്ഞാല്‍ അതിലെന്തു യുക്തിയാണുള്ളത്? ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും അത് അംഗീകരിക്കാനാകുമോ? ദൈവത്തിന്‍റെ നാമത്തിന് പ്രാധാന്യമുണ്ടെന്നും, ആ നാമം ശാശ്വതമായി നിലനില്‍ക്കുന്ന നിത്യ നാമം ആണെന്നും അല്ലാഹു എന്ന നാമവുമായി അതിനു യാതൊരു ബന്ധവുമില്ലെന്നും വായനക്കാര്‍ക്ക് മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

 

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/feed/ 8
അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ? https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comments Sat, 07 Jul 2012 06:25:31 +0000 http://www.sathyamargam.org/?p=208 അള്ളാഹു പഴയ നിയമത്തില്‍ ഉള്ള യഹോവയാണെന്നു വാദിക്കുന്ന മുസ്ലീങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികളും നമ്മുടെ ഇടയിലുണ്ട്. ഖുറാന്‍റെ  അവകാശവാദവും (സൂറ. 3:3,4) മുസ്ലിങ്ങളുടെ പ്രചാരണവും കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് പോലും ഇവര്‍ രണ്ടു പേരും ഒന്നാണെന്നുള്ള ചിന്ത വരുന്നത്. പ്രധാനമായും യഹോവ ഏകനെന്നു പറഞ്ഞിരിക്കുന്നത് പോലെ (ആവ.6:4) അല്ലാഹുവും ഏകനെന്നു പറഞ്ഞിരിക്കുന്നതിനാല്‍ (സൂറ.112:1) മുസ്ലീങ്ങള്‍ ഈ നൂറ്റിപന്ത്രണ്ടാം അദ്ധ്യായം ഉപയോഗിച്ച് ക്രിസ്ത്യാനികളെ പറ്റിക്കാന്‍ നോക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ആയതിനാല്‍ ഈ വിഷയം നമുക്കൊന്ന് പരിശോധിക്കാം:

 

ആദ്യം സൂറ 112 – താഴെ കൊടുക്കുന്നു:

 

‘പ്രവാചകന്‍ പറഞ്ഞു കൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു, ഏകന്‍. അള്ളാഹു ആരുടേയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവനു സന്തതിയെതുമില്ല, അവന്‍ ആരുടേയും സന്താനവുമല്ല. അവനു തുല്യനായി ആരുമില്ല.’

 
പ്രമുഖ ഖുറാന്‍ വ്യാഖ്യാതാവും ‘ജമാ അത്തെ ഇസ്ലാമി’ സ്ഥാപകനുമായ ജനാബ് അബുല്‍ അഅലാ മൌദൂദി രചിച്ച ‘തഹ്ഫീമുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ഈ അധ്യായത്തിന്‍റെ വാക്യ പ്രതിവാക്യമായ വിവര്‍ത്തനമുണ്ട്, അതിങ്ങനെയാണ്:

 

“നീ പറയുക: അല്ലാഹുവാണ് ഏകന്‍. അള്ളാഹു ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല). ഇല്ല അവനു തുല്യനായി  ആരും.”

 

ഈ അവകാശ വാദങ്ങള്‍  ഓരോന്നോരോന്നായി പരിശോധിക്കാം. ആദ്യം അല്ലാഹുവിന്‍റെ ഏകത്വം എന്ന വിഷയം:

 

ആവര്‍ത്തന പുസ്തകത്തില്‍ ‘യഹോവ ഏകനാകുന്നു’ എന്ന് പറഞ്ഞിടത്ത് ഉപയോഗിച്ചിരിക്കുന്ന  എബ്രായ പദം ‘എക്കാദ്’ ആണ്. ‘ഒറ്റ’ എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്ന അര്‍ത്ഥത്തിലാണ് ബൈബിള്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ആദാമിനേയും ഹവ്വയെയും കുറിച്ച് ‘അവര്‍ ഏക ദേഹമായി തീരും’ (ഉല്പത്തി. 2:25) എന്ന് പറയുവാന്‍ ഈ പദം മോശെ ഉപയോഗിച്ചിരിക്കുന്നു. ഭാരതീയരായ നാം ‘നാനാത്വത്തില്‍ ഏകത്വം’ എന്ന് പറയുമ്പോള്‍ ഉദേശിക്കുന്നത് ‘ഭാരതത്തില്‍ ഒരു ജനത മാത്രമേ ഉള്ളൂ’ എന്നല്ല, ഉള്ളവരെല്ലാം ഒന്നാണ് എന്നാണു.

 

ഏകം എന്ന പദത്തിന് നമ്മില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത് പോലെ ‘ഒന്ന്’ എന്നല്ല അര്‍ഥം, ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നാണു. ഏകം എന്ന പദത്തിന്‍റെ  മറ്റൊരു രൂപമാണ് ‘ഐക്യം’ എന്നത്. ഒരാള്‍ക്ക്‌ ഒരിക്കലും ഐക്യത്തോടെ നില്‍ക്കാന്‍ കഴിയില്ല, അതിനു കുറഞ്ഞത്‌ രണ്ടു പേരെങ്കിലും വേണം.

 

‘ഒറ്റ’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന  എബ്രായ പദം ‘യാഖീദ്’ ആണ്. യിഫ്താഹിന്‍റെ  ഏക പുത്രി എന്ന് ന്യായാ.11:34-ല്‍ പറയുമ്പോള്‍ അവിടെ യാഖീദ് എന്നാണു ഉപയോഗിച്ചിരിക്കുന്നത്. ബൈബിളില്‍ ഒരിടത്ത് പോലും യഹോവയായ ദൈവത്തെ കുറിക്കുവാന്‍ യഖീദ് എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് മറക്കാതിരിക്കുക. എന്നാല്‍ ഖുറാനില്‍ അല്ലാഹുവിനെ ‘ഏകന്‍’ എന്ന് പറഞ്ഞിരിക്കുന്നത് ഏതു ആശയത്തിലാണ്? എക്കാദ് എന്ന അര്‍ത്ഥത്തിലാണോ അതോ യഖീദ് എന്ന അര്‍ത്ഥത്തിലാണോ?
ഇത് രണ്ടുമല്ല എന്നതാണ് വാസ്തവം!! ‘അള്ളാഹു ഏകന്‍ ആണ്’ എന്ന് സൂറ 112:1-ല്‍ പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘അഹദ്’ എന്നാണു. ഈ പദത്തിന് ‘ഒന്ന്’ എന്നോ ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നോ അല്ല, ‘ഒരുവന്‍’ എന്നാണു അര്‍ത്ഥം. വെറും ഒരുവനല്ല, ഒരു കൂട്ടത്തില്‍ ഉള്ള ഒരുവന്‍!! (ആയിരത്തില്‍ ഒരുവന്‍ എന്നൊക്കെ പറയുന്നത് പോലെ) ഖുറാനില്‍ അഹദ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന മറ്റു ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ചില ആയത്തുകള്‍ നോക്കാം:

 

1) സൂറ. 2:96   ‘ബഹുദൈവ വിശ്വാസികളില്‍ ഒരുവന്‍’

2) സൂറ. 2:136  ‘പ്രവാചകന്മാരില്‍ ഒരുവന്‍’

3) സൂറ. 9:84   ‘അവിശ്വാസികളില്‍ ‘ഒരുവന്‍റെ’ ഖബറിന്നരികില്‍ നിന്ന്
പ്രാര്‍ത്ഥിക്കരുത്’
ഈ ആയത്തുകളുടെ വെളിച്ചത്തില്‍ സൂറ 112:1 ‘അള്ളാഹു അഹദ് ആകുന്നു’ എന്ന് പറയുമ്പോള്‍ ആര്‍ക്കും കിട്ടുന്ന അര്‍ത്ഥം ‘അള്ളാഹു (കൂട്ടത്തില്‍) ഒരുവന്‍ ആകുന്നു ‘ എന്നാണു.

 

മൌദൂദി സൂറ 112 ന്‍റെ വ്യാഖ്യാനത്തില്‍ അഹദ് എന്ന പദത്തിന് കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക:

 

“ഇവിടെ ആദ്യമായി ഗ്രഹിച്ചിരിക്കേണ്ട സംഗതിയിതാണ്: ഈ വാക്യത്തില്‍ അല്ലാഹുവിനെ ‘അഹദ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് അറബി ഭാഷയില്‍ ഈ പദത്തിന്‍റെ  അസാധാരണമായ പ്രയോഗമാണ്. സാധാരണ ഗതിയില്‍ ഈ പദം മറ്റൊന്നിനെ അതിനോട് ഘടിപ്പിച്ചു കൊണ്ടോ അതിനെ മറ്റൊന്നിനോട് ഘടിപ്പിച്ചു കൊണ്ടോ ആണ് ഉപയോഗിക്കുക. ഉദാ: ആഴ്ചയിലെ പ്രഥമ ദിവസം, നിങ്ങളിലൊരാളെ അയക്കുക. മൊത്തമായ നിഷേധത്തെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. ഉദാ: എന്‍റെ അടുത്തു ആരും വന്നില്ല. അല്ലെങ്കില്‍ ചോദ്യ വാക്യത്തില്‍ സാമാന്യതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: നിന്‍റെയടുത്തു വല്ലവനും ഉണ്ടോ?  സോപാധിക വാക്യത്തിലും സാമാന്യതയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കാറുണ്ട്. ഉദാ: നിന്‍റെയടുക്കല്‍  വല്ലവനും വന്നെങ്കില്‍.

 

…ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ഈ ഉപയോഗങ്ങള്‍ക്കല്ലാതെ, അറബി ഭാഷയില്‍ ഈ പദം ഒരു വസ്തുവിന്‍റെയോ വ്യക്തിയുടെയോ വിശേഷണമായി ഉപയോഗിച്ചതിനു ഉദാഹരണം കാണുകയില്ല. ഖുറാനിന്‍റെ അവതരണശേഷം ഈ പദം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോന്നു . അത് മറ്റാരുടെയും വിശേഷണമായി ഉപയോഗിക്കാറില്ല. അസാധാരണ രീതിയിലുള്ള ഈ ഭാഷാ പ്രയോഗം തന്നെ ഏകത്വവും എകനായിരിക്കുന്നതും അല്ലാഹുവിന്‍റെ  മാത്രം ഗുണമാണെന്നു വ്യക്തമാക്കുന്നു.”

 

മൌദൂദിയുടെ വ്യാഖ്യാനത്തിന്‍റെ അവസാന  ഭാഗം വെറും പൊള്ളയാണ്‌. കാരണം, അസാധാരണ രീതിയിലുള്ള ഭാഷാ പ്രയോഗം ഒന്നും അതിലില്ല. മാത്രമല്ല, ഈ പറഞ്ഞ വിധത്തിലുള്ള ഏകത്വം അല്ലാഹുവിനു മാത്രമല്ല, ആര്‍ക്കും ഉള്ള ഗുണമാണ്. പിശാചിനും മനുഷ്യര്‍ക്കും ഒരു പോലെ ഈ ഗുണം ആരോപിക്കാം. അവരോരുത്തരും കൂട്ടത്തില്‍ ഒരുവന്‍ മാത്രമാണ്.

 

എന്നാല്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ഏകത്വം ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വം ആണ്.  മാത്രമല്ല, ഒരു കൂട്ടത്തില്‍ ഒരുവനെ ചൂണ്ടിക്കാണിക്കുവാന്‍ ഉപയോഗിച്ചിരുന്ന സാധാരണ അറബി വാക്കായ അഹദ് എന്ന പദത്തെ, അത് അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ ഖുറാനില്‍ ഉപയോഗിച്ചതിനു ശേഷം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോരുന്നു എന്ന് മൌദൂദി തന്നെ സമ്മതിക്കുന്നു. ഖുറാനിലെ പല വാക്കുകളുടെയും അര്‍ത്ഥം ഇത് പോലെ കാലാ കാലങ്ങളില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ നിശ്ചയിച്ച അര്‍ത്ഥങ്ങളാണ്. അല്ലാതെ, മുഹമ്മദിന്‍റെ കാലത്ത് നിലനിന്നിരുന്ന അര്‍ഥങ്ങളല്ല ഖുറാനിലെ പല വാക്കുകള്‍ക്കും ഇപ്പോള്‍ ഉള്ളത്. എങ്കിലും അഹദ് എന്ന പദത്തിന്‍റെ അര്‍ഥം കൂട്ടത്തില്‍ ഒരുവന്‍ ആണെന്ന് തന്നെയാണ് മൌദൂദിയും സമ്മതിക്കുന്നത്.   ‘എനിക്ക് തുല്യനായി ആരുമില്ല’ എന്ന് പറയുന്ന യഹോവയും, ‘ആള്‍ക്കൂട്ടത്തിലെ ഒരാളാണ് ഞാന്‍’ എന്ന് പറയുന്ന അല്ലാഹുവും ഒരേ വ്യക്തി ആകുമോ? ഒരിക്കലുമില്ല!!!

 

ഇനി നമുക്ക് “അള്ളാഹു ആരെയും ആശ്രയിക്കാത്തവന്‍ ആണെന്ന” ഖുറാന്‍റെ അവകാശവാദം പരിശോധിക്കാം:

 

ബൈബിളിലെ യഹോവയായ ദൈവം തന്‍റെ സന്ദേശം ജനത്തെ അറിയിക്കേണ്ടതിനു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്ക് സ്വപ്നത്തിലൂടെയോ ദര്‍ശനത്തിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം നല്‍കി. പ്രവാചകന്മാര്‍ അത് ജനത്തെ അറിയിച്ചു. ദൈവത്തിനും പ്രവാചകനും ഇടയില്‍ ഇടനിലക്കാര്‍ ആരും ഉണ്ടായിരുന്നില്ല. തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കുവാന്‍ യാഹോവക്ക് ആരെയും ആശ്രയിക്കേണ്ടതുണ്ടായിരുന്നില്ല.

 

എന്നാല്‍ അതാണോ അല്ലാഹുവിന്‍റെ അവസ്ഥ? ഒരിക്കലുമല്ല!! മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടില്ല. മുഹമ്മദിനോട് അല്ലാഹു ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. അല്ലാഹുവിന്‍റെ മലഖ് (മാലാഖ) എന്ന് അവകാശപ്പെട്ട ജിബ്രീല്‍ എന്ന ഒരു ആത്മാവ് ആണ് മുഹമ്മദിന് സന്ദേശം എത്തിച്ചു കൊടുത്തിരുന്നത്. ഈ ജിബ്രീലിനെ മുഹമ്മദ്‌ മാത്രമേ കണ്ടിട്ടുള്ളു, മുഹമ്മദിന്‍റെ  കൂടെയുള്ളവര്‍ കണ്ടിട്ടില്ല. മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്ന് കിട്ടുന്ന സന്ദേശങ്ങള്‍ എഴുതി വെക്കാന്‍ വേറെ ആളുകള്‍ വേണമായിരുന്നു. (എഴുതാനും വായിക്കാനും അറിയാത്തയാളെ പിടിച്ചു ‘അത്ഭുതങ്ങളില്‍ അത്ഭുതമായ ഖുറാന്‍’ അവതരിപ്പിക്കാന്‍  തിരഞ്ഞെടുത്തത് ഇംഗ്ലിഷ് അറിയാത്ത ആളെ പിടിച്ചു ന്യൂയോര്‍ക്ക്‌ ടൈംസിന്‍റെ പത്രാധിപരാക്കുന്നത് പോലെ അവിശ്വസനീയമാണ്!!) ഈ ആളുകളാണ് (സ്വഹാബിമാര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്.) ജനങ്ങളെ ഖുറാന്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ അല്ലാഹുവില്‍ നിന്ന് ജനത്തിലേക്ക് സന്ദേശമെത്തുന്ന ആ ചങ്ങല ഒന്ന് ക്രമമാക്കിയാല്‍ ഇങ്ങനെയിരിക്കും:

 

1) അല്ലാഹു

2) ജിബ്രീല്‍

3) മുഹമ്മദ്‌

4) സ്വഹാബിമാര്‍

5) ജനങ്ങള്‍

 

ഈ പട്ടികയില്‍ നിന്ന് മനസ്സിലാകുന്നത്‌ അല്ലാഹു തന്‍റെ പ്രവാചകന് സന്ദേശം എത്തിക്കാന്‍ വേണ്ടി ജിബ്രീലിനെ ആശ്രയിച്ചു എന്നും മുഹമ്മദ്‌ ഈ സന്ദേശം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി സ്വഹാബിമാരെ ആശ്രയിച്ചു എന്നുമാണ്. ബൈബിളിലെ ദൈവത്തെപ്പോലെ സ്വപ്നങ്ങളിലൂടെയോ ദര്‍ശനങ്ങളിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ, ഇടയില്‍ ജിബ്രീലിനെ ആശ്രയിക്കേണ്ട ഗതികേട് വന്ന അല്ലാഹു പറയുന്നത് താന്‍ ആരെയും ആശ്രയിക്കാത്ത ആളാണെന്നാണ്!! ഇത് കണ്ണുമടച്ചു വിശ്വസിക്കാന്‍ ചിന്താശേഷിയുള്ളവരെ കിട്ടുകയില്ല.

 

മാത്രമല്ല, ഖുറാന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ക്ക്‌ ഇതൊരു നല്ല ആയുധവുമാണ്. കാരണം, ഒരു മനുഷ്യന്‍റെ മാത്രം സാക്ഷ്യം അല്ലാതെ വേറെ ഒന്നും ഖുര്‍ആന്‍റെ  ദൈവികതയ്ക്ക് തെളിവായിട്ടില്ല. സ്വഹാബിമാര്‍ ഒരിക്കലും ജിബ്രീലിനെ കണ്ടിട്ടില്ല, മുഹമ്മദ്‌  മാത്രമേ കണ്ടിട്ടുള്ളൂ. മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല, ജിബ്രീല്‍ അല്ലാഹുവിനെ കണ്ടു എന്ന് മുഹമ്മദിനോട്‌ പറയുകയായിരുന്നു. ഇതിനൊക്കെ എന്തു തെളിവുണ്ടെന്ന് ചോദിച്ചാല്‍ ‘മുഹമ്മദ്‌ സത്യസന്ധനായിരുന്നു, അദ്ദേഹം ഒരിക്കലും നുണ പറയുകയില്ല’ എന്ന മറുപടിയാണ് കിട്ടുക. കോടിക്കണക്കിന് മനുഷ്യരുടെ നിത്യത നിര്‍ണ്ണയിക്കപ്പെടെണ്ടത് ഒരൊറ്റ മനുഷ്യന്‍റെ മാത്രം വാക്കുകളുടെ അടിസ്ഥാനത്തിലാണോ?

 

ഇവിടെ ബൈബിള്‍ അതിന്‍റെ വിശ്വസ്യതക്കായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. യഹോവ മനുഷ്യന്‍റെ രക്ഷയോടുള്ള ബന്ധത്തില്‍ ഒരു കാര്യവും രഹസ്യമായി ചെയ്തിട്ടില്ല. യഹോവയായ ദൈവം തന്നെ നേരിട്ട് ഇടപെടുന്നതാണ് നാം ഉല്പത്തി മുതല്‍ മലാഖി വരെയുള്ള പുസ്തകങ്ങളില്‍ കാണുന്നത്. ഏദന്‍ തോട്ടത്തില്‍ പാപം ചെയ്ത മനുഷ്യനെ തേടി ഇറങ്ങി വന്നതും പെട്ടകം ഉണ്ടാക്കാന്‍ നോഹയോടു കല്പിക്കുന്നതും അബ്രാഹാമിനെ വിളിച്ചു വേര്‍തിരിക്കുന്നതും ഇസ്രായേല്‍ മക്കളെ രക്ഷിക്കാന്‍ വേണ്ടി മോശെയെ അയക്കുന്നതും മിസ്രയീമ്യരുടെ കടിഞ്ഞൂല്‍ സന്തതികളെ സംഹരിക്കുന്നതും ഒക്കെ യഹോവ നേരിട്ടാണ്. മാത്രമല്ല,  ഈജിപ്തില്‍ താന്‍ നടത്തിയ പത്തു ബാധകള്‍ക്ക് ഇസ്രായേല്‍ ജനം മാത്രമല്ല, ഈജിപ്ഷ്യന്സും ദൃക്സാക്ഷികള്‍ ആണ്. ചെങ്കടല്‍ പിളര്‍ത്തി യിസ്രായേല്‍ ജനത്തെ അക്കരെ കടത്തുക മാത്രമല്ല, അവരെ പിന്തുടര്‍ന്ന മിസ്രയീമ്യ സൈന്യത്തെ അതേ ചെങ്കടലില്‍ മുക്കിക്കൊന്നതിനും യിസ്രായേല്‍ മക്കള്‍ ദൃക്സാക്ഷികളാണ്.

 

മോശെക്കു യഹോവ ന്യായപ്രമാണം നല്‍കിയത് സീനായ് മല മുകളില്‍ വെച്ചാണ്. ലക്ഷക്കണക്കിന് ജനം താഴ്വാരത്തില്‍ നോക്കി നില്‍ക്കുന്ന സമയത്താണ് മോശെ മലമുകളിലേക്ക് കയറി പോകുന്നത്. പര്‍വതത്തില്‍ ഇടി മിന്നലുണ്ടാകുന്നതും കാഹളം ധ്വനിക്കുന്നതും പുക പൊങ്ങുന്നതും തീ കത്തുന്നതും മേഘം പര്‍വതത്തെ മൂടുന്നതും ഒക്കെ ജനം കാണ്‍കെ നടന്ന കാര്യങ്ങളാണ്. ആ പര്‍വതത്തില്‍ നിന്ന് മോശെ ഇറങ്ങി വന്നു ‘യഹോവയുടെ ന്യായപ്രമാണമാണിത്’ എന്ന് പറഞ്ഞു ഒരു നിയമ സംഹിത അവതരിപ്പിക്കുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കുകയില്ല.

 

പ്രവാചകന്മാരിലൂടെ യഹോവയായ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയപ്പോള്‍ അതിനു ദൃക്സക്ഷികളായി ഒരു ജനസമൂഹം തന്നെയുണ്ടായിരുന്നു. യഹോവ തന്നെയാണ് സത്യ ദൈവം എന്ന് വിശ്വാസത്യാഗം സംഭവിച്ച ജനത്തിന് തിരിച്ചറിയുവാന്‍ ഈ അടയാളങ്ങള്‍ സഹായകരമായിരുന്നു.

 

പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ അവിടെയും ഇതേ അത്ഭുതങ്ങളും അടയാളങ്ങളും കാണാം. ശിഷ്യന്മാരും ശത്രുക്കളുമടങ്ങിയ ഒരു വലിയ ജന സഞ്ചയത്തിന് മുന്നിലാണ് അത്ഭുതങ്ങള്‍ എല്ലാം നടന്നത്. ഈ അടയാളങ്ങളുടെ ഘോഷയാത്രയെന്നു പറയാവുന്ന അകമ്പടിയോടു കൂടെയാണ് യേശുക്രിസ്തു തന്‍റെ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്. ആ അവകാശ വാദത്തെ ഖണ്ഡിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല.

 

എന്നാല്‍ ഈ വിധം തെളിവുകളുടെ ശക്തമായ ഒരടിത്തറ ഖുറാന് അവകാശപ്പെടാന്‍ കഴിയുകയില്ല. മുഹമ്മദ്‌ എന്ന ഒരു മനുഷ്യന്‍റെ മാത്രം അവകാശ വാദമേ (അതും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്‍ബലമില്ലാത്ത അവകാശവാദം) ഖുറാന് തുണയായി ഉള്ളൂ.

 

‘അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല.)’ എന്ന അല്ലാഹുവിനെക്കുറിച്ചുള്ള അവകാശവാദവും പരിഗണിക്കേണ്ടതാണ്. ബൈബിളിലെ ദൈവം ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ ആയ ഏക ദൈവമാണ്. പിതൃത്വവും പുത്രത്വവും ബൈബിളിലെ ദൈവത്തില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ്. രക്ഷിക്കപ്പെട്ട ദൈവമക്കളെ സംബന്ധിച്ചിടത്തോളം ദൈവം അവരുടെ പിതാവാണ്. എന്നാല്‍ അല്ലാഹു അവകാശപ്പെടുന്നത് അവന്‍ ആരുടേയും പിതാവല്ലെന്നാണ്. ഈ അവകാശവാദത്തില്‍ നിന്ന് തന്നെ യഹോവയും അല്ലാഹുവും ഒരാളല്ലെന്നു തെളിയുന്നു.

 

ഇവിടെ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരു വ്യക്തിക്ക് അനുസരണവും ബഹുമാനവും കീഴ്പ്പെടലും സ്നേഹവും ആവശ്യപ്പെടാന്‍ കഴിയുന്നത് സ്വന്തം ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ മാത്രമാണ്. ആദ്യം പറഞ്ഞ മൂന്നെണ്ണം തന്‍റെ ജോലിക്കാരില്‍ നിന്നോ കീഴുദ്യോഗസ്ഥരില്‍ നിന്നോ ആവശ്യപ്പെടാം. എന്നാല്‍ അവരില്‍ നിന്ന് സ്നേഹം ആവശ്യപ്പെടാന്‍ അയാള്‍ക്ക്‌ കഴിയുകയില്ല. തന്‍റെ സുഹൃത്തക്കളില്‍ നിന്ന് അയാള്‍ക്ക്‌ സ്നേഹം ആവശ്യപ്പെടാം. പക്ഷെ, അവരില്‍ നിന്ന് അനുസരണവും ബഹുമാനവും കീഴ്പ്പെടലും അയാള്‍ക്ക്‌ ആവശ്യപ്പെടാന്‍ കഴിയില്ല. മനുഷ്യവര്‍ഗ്ഗം അല്ലാഹുവിന്‍റെ മക്കളല്ല, അല്ലാഹു അവരുടെ പിതാവുമല്ലെങ്കില്‍ അല്ലാഹുവിനു മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ആരാധന ചോദിക്കുവാന്‍ എന്തു യോഗ്യതയാണ് ഉള്ളത്?

 

ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രധാനപ്പെട്ട-ഏറ്റവും പ്രധാനപ്പെട്ട- കാര്യം കൂടി ഇതോടുള്ള ബന്ധത്തില്‍ മനസ്സിലാക്കണം. ദൈവമെന്നു അവകാശപ്പെട്ടു വന്ന അല്ലാഹു ദൈവത്തിന്‍റെ പിതൃത്വവും പുത്രത്വവും നിഷേധിക്കുകയാണ് ഈ ആയത്തിലൂടെ ചെയ്തിരിക്കുന്നത്. 1.യോഹന്നാന്‍.2:22,23 പ്രകാരം പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ ആണ് എതിര്‍ ക്രിസ്തു!! ഇസ്ലാം ഒഴികെ ലോകത്തു വേറെ ഒരു മതവിഭാഗവും യേശു ക്രിസ്തുവിന്‍റെ പുത്രത്വവും ദൈവത്തിന്‍റെ പിതൃത്വവും നിഷേധിക്കുന്നവരായിട്ടില്ല. യേശു ക്രിസ്തുവിന്‍റെ ദൈവപുത്രത്വം നിഷേധിക്കുന്ന അനേകം കള്‍ട്ടുകള്‍ ലോകത്തുണ്ടെങ്കിലും അവയൊന്നും ദൈവത്തിന്‍റെ പിതൃത്വത്തെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇസ്ലാം മാത്രം ദൈവത്തിന്‍റെ പിതൃത്വവും യേശുക്രിസ്തുവിന്‍റെ പുത്രത്വവും നിഷേധിക്കുന്നു. 1.യോഹന്നാന്‍.2:22,23 പ്രകാരം ‘പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ അല്ലാതെ എതിര്‍ക്രിസ്തു ആര്‍ ആകുന്നു?’ എന്ന ചോദ്യത്തിന് ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്തിയാല്‍ അത് പ്രസക്തവും പ്രയോജനപ്രദവും ആയിരിക്കും. കാരണം, ഖുറാന്‍ അവകാശപ്പെടുന്നത് പോലെ അള്ളാഹു യഹോവയായ ദൈവം അല്ല എന്ന് മാത്രമല്ല, അത് എതിര്‍ ക്രിസ്തുവിന്‍റെ ആത്മാവ് ആണ് എന്ന് കൂടി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. ബൈബിളിന്‍റെ തുടര്‍ച്ചയാണ് ഖുറാന്‍ എന്നും ബൈബിളിലെ ദൈവം തന്നെയാണ് ഇസ്ലാമിലെ ദൈവവും എന്ന് വിചാരിച്ചു കാലം കഴിക്കുന്ന അല്‍പ ബുദ്ധികള്‍ക്ക് തങ്ങളുടെ തെറ്റിദ്ധാരണയുടെ ആഴം ഗ്രഹിക്കുവാന്‍ അതു വളരെ സഹായകരമായിരിക്കും!!

]]>
https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/feed/ 16
ക്രൂശീകരണം, സുവിശേഷ വിവരണങ്ങളിലെ വ്യത്യസ്തതകള്‍ എന്തുകൊണ്ട്? https://sathyamargam.org/2012/07/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0/ https://sathyamargam.org/2012/07/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0/#respond Sat, 07 Jul 2012 06:03:42 +0000 http://www.sathyamargam.org/?p=204 ചോദ്യം:

 

ബൈബിളില്‍ ക്രൂശീകരണ സംഭവത്തെപ്പറ്റി നാല് സുവിശേഷങ്ങളിലും കാണുന്ന വിവരണങ്ങളില്‍ വൈരുദ്ധ്യമുണ്ടല്ലോ. ഇത് ക്രൂശീകരണം നടന്നിട്ടില്ല എന്നതിനെ സാധൂകരിക്കുന്ന സംഗതിയല്ലേ?

 

മറുപടി:

 

ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്നവരാണ്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവത്തിന്‍റെ സന്ദര്‍ഭവും ചരിത്ര പശ്ചാത്തലവും നോക്കാതെ അതിനെ വ്യാഖ്യാനിക്കുക, ബൈബിളില്‍ പല സന്ദര്‍ഭങ്ങളിലായി പല പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ വികല വ്യാഖ്യാനത്തിനു വേണ്ടി ഒരുമിച്ചു ചേര്‍ത്തു പറയുക, ഒരു സംഭവത്തെ പല എഴുത്തുകാര്‍ രേഖപ്പെടുത്തുമ്പോള്‍ വിവരണങ്ങളിലും വിശദീകരണങ്ങളിലും വരുന്ന സ്വാഭാവികമായ വ്യത്യാസങ്ങളെ “വൈരുധ്യങ്ങള്‍” എന്ന് പറഞ്ഞു എടുത്തു കാണിക്കുക തുടങ്ങിയവയെല്ലാം അവരുടെ പതിവ് കുതന്ത്രങ്ങളാണ്. ആ കുതന്ത്രത്തില്‍ അവര്‍ സാധാരണ കൊണ്ടുവരാറുള്ള ഒരു വാദമാണ് “ക്രൂശീകരണം നടന്നിട്ടില്ല എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്” എന്നത്. ബൈബിളില്‍ വലിയ പരിജ്ഞാനം ഒന്നുമില്ലാത്ത പാവം ക്രിസ്ത്യാനികളെ ഇങ്ങനെ പറഞ്ഞു പറ്റിച്ചു തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമാണെന്നു അവര്‍ ചിന്തിക്കുന്നുണ്ടാകും.

 

തങ്ങളുടെ വ്യാജവാദം “തെളിയിക്കാന്‍” ഇവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ നാല് സുവിശേഷങ്ങളിലും ക്രൂശീകരണത്തെപ്പറ്റി പറയുമ്പോള്‍ വിശദീകരണങ്ങളില്‍ വരുന്ന വൈവിധ്യമാണ്. ഇവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ കാശിനു വിലയില്ലാത്തതാണ്. ഒരു ഉദാഹരണം നോക്കുക: “യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടതു രണ്ടു കള്ളന്മാര്‍ ആണെന്ന് മത്തായിയും (മത്താ.27:38) മര്‍ക്കോസും (മാര്‍ക്കോസ്.15:27) രേഖപ്പെടുത്തുമ്പോള്‍ “അവര്‍ ദുഷ്പ്രവര്‍ത്തിക്കാര്‍ ആയിരുന്നു” എന്നാണു ലൂക്കോസ് (ലൂക്കോ.23:33) പറയുന്നത്, ഇത് വൈരുദ്ധ്യമാണത്രേ! മോഷണം എന്ന് പറയുന്നത് ദുഷ്പ്രവൃത്തിയല്ല, സത്പ്രവൃത്തിയാണെന്നാണ് ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോന്നുന്നു.

 

സുവിശേഷങ്ങള്‍ നാലും രചിക്കപ്പെട്ടത് നാലു വ്യത്യസ്ത വ്യക്തികളാലാണ്. ദൈവാത്മപ്രേരിതരായാണ് അവര്‍ അത് രേഖപ്പെടുത്തിവെച്ചത്. പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിലായിരുന്നു അവര്‍ ആ കൃത്യം നിര്‍വഹിച്ചതെങ്കിലും വെറും കേട്ടെഴുത്തുകാര്‍ ആയിരുന്നില്ല ആ നാലു പേരും.  അവരവരുടെ ശൈലിയില്‍ ആണ് അവര്‍ അത് എഴുതിയിരിക്കുന്നത്. അവരുടെ തൊഴിലിന്‍റെ സ്വാധീനം ഓരോരുത്തരുടെ എഴുത്തുകളില്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് വൈദ്യനായിരുന്ന ലൂക്കോസിന്‍റെ സുവിശേഷം പരിശോധിച്ചാല്‍, യേശുക്രിസ്തു രോഗസൗഖ്യം നല്‍കുന്ന ഇടങ്ങളില്‍ എല്ലാം ഒരു വൈദ്യന്‍റെ നിരീക്ഷണ പാടവത്തോടെയാണ് ആ ഭാഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. ലൂക്കോസ് തന്നെ എഴുതിയ അപ്പോസ്തലപ്രവൃത്തിയില്‍ നിന്ന് ഒരു ഭാഗം നോക്കാം. “അപ്പോള്‍ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു. അവനെ വലങ്കൈക്കൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു” (അപ്പൊ.3:6-8). “ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു” എന്ന പദപ്രയോഗം ശ്രദ്ധിക്കുക. മറ്റൊരു സുവിശേഷകന്മാരും ഇങ്ങനെയൊരു പദപ്രയോഗം നടത്തുന്നില്ല. ലൂക്കോസ് ഒരു വൈദ്യന്‍ ആയതു കൊണ്ടാണ് കാലിനേയും നരിയാണിയേയും കുറിച്ച് പറയുന്നത്. സുവിശേഷം രേഖപ്പെടുത്തുമ്പോള്‍ ഇപ്രകാരം പദങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പരിശുദ്ധാത്മാവ് എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു.

 

ഒരു സംഭവം നാലു പേര്‍  റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ നാലുപേരുടെ റിപ്പോര്‍ട്ടും ഒരുപോലെതന്നെ ആയിരിക്കുമോ? മുഖ്യമന്ത്രി പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ച് പിറ്റെന്നാളത്തെ നാലു പത്രങ്ങളില്‍ വായിച്ചു നോക്കുക. അടിസ്ഥാനപരമായ കാര്യങ്ങള്‍ നാലുപത്രങ്ങളിലും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അപ്പോള്‍ത്തന്നെ വിശദീകരണങ്ങളില്‍ വൈവിധ്യം ഉണ്ടായിരിക്കുകയും ചെയ്യും. അങ്ങനെ വിശദീകരണങ്ങളില്‍ വൈവിധ്യം ഉണ്ടായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നാലുപേരും കൂടിയിരുന്നു ഒരുമിച്ചു തീരുമാനിച്ചു എഴുതിവെച്ചതാണ് ആ റിപ്പോര്‍ട്ട് എന്നാണു. അത് ആ വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കളയുന്നു.

 

ഇവിടെ അടിസ്ഥാനപരമായ കാര്യം യേശുവിന്‍റെ മരണമാണ്. അതും കുരിശില്‍ തറയ്ക്കപ്പെട്ടുള്ള മരണം. ആ വധശിക്ഷ നടപ്പിലാക്കുന്നത് റോമാക്കാര്‍ ആണ്. ഈ അടിസ്ഥാനകാര്യത്തില്‍ നാല് സുവിശേഷകരും ഒരുപോലെ യോജിപ്പ് പ്രകടിപ്പിക്കുന്നു. യേശു മരിച്ചില്ല എന്ന് ഈ നാല് പേരില്‍ ഒരാളും പറഞ്ഞിട്ടില്ല. കുരിശില്‍ തറച്ചല്ല, കല്ലെറിഞ്ഞാണ് യേശുവിനെ കൊന്നത് എന്നാരും രേഖപ്പെടുത്തിയിട്ടില്ല. റോമാക്കാരല്ല, യഹൂദന്മാരാണ് യേശുവിനെ വധിച്ചത് എന്ന് ഈ നാല് പേരില്‍ ആരും എഴുതി വെച്ചിട്ടില്ല. അപ്പോള്‍ അടിസ്ഥാനപരമായ കാര്യത്തില്‍ നാല് പേരും ഒരുപോലെ യോജിപ്പ് പ്രകടിപ്പിക്കുന്നു എന്ന സത്യം അംഗീകരിക്കുക.

 

ഇവിടെ ചോദിച്ച കാര്യം  വിശദീകരണങ്ങളില്‍ വരുന്നതാണ്. മരണ സമയത്തെ സംഭവങ്ങള്‍ നാലുപേരും വിശദമായി വിവരിക്കുന്നു. ഇതില്‍ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ വിട്ടുകളയുന്നു, അയാള്‍ പറയുന്നത് വേറെ ഒരാള്‍ വിട്ടു കളയുന്നു. അത് സാധാരണ സംഗതിയാണ്. ഈ നാല് സുവിശേഷങ്ങളും ഒരുമിച്ചു വെച്ച് പഠിക്കുമ്പോള്‍ ക്രൂശീകരണ ദിവസം നടന്ന സംഭവങ്ങളുടെ വിശദമായ ചിത്രം നമുക്ക് ലഭിക്കുന്നു. നാലുപേരും ഒരേപോലെ എഴുതി വെയ്ക്കാനാണെങ്കില്‍ എന്തിനാണ് നാല് സുവിശേഷങ്ങള്‍, ഒരാള്‍ എഴുതിയത് പോരേ?

 

നാല് സുവിശേഷങ്ങളും നാല് രീതിയില്‍ ആണ് യേശുവിനെ അവതരിപ്പിക്കുന്നത്‌. മത്തായി യഹൂദന്മാരുടെ രാജാവായും മാര്‍ക്കോസ് ദൈവത്തിന്‍റെ ദാസനായും ലൂക്കോസ് സമ്പൂര്‍ണ്ണ മനുഷ്യനായും യോഹന്നാന്‍ സത്യദൈവമായും തങ്ങളുടെ സുവിശേഷങ്ങളിലൂടെ യേശുവിനെ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, തങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കത്തക്കവണ്ണം പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓരോരുത്തര്‍ രേഖപ്പെടുത്തുകയും മറ്റുള്ളത് അവഗണിക്കുകയും ചെയ്തു. അതുകൊണ്ടാണ് വിശദീകരണങ്ങളില്‍ ഈ വൈവിധ്യം വന്നത്.

 

പക്ഷേ, ഖുര്‍ആന്‍ ഇങ്ങനെ പല ആളുകളാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രന്ഥമല്ല. അത് അല്ലാഹു ജിബ്രീലിനു പറഞ്ഞുകൊടുത്തു ജിബ്രീല്‍ മുഹമ്മദിനോട്‌ പറഞ്ഞു മുഹമ്മദ്‌ സ്വഹാബിമാരോട് പറഞ്ഞു അവര്‍ അതൊക്കെ എഴുതിയെടുത്തു ജനത്തെ പഠിപ്പിച്ച സംഗതിയാണ്. ചുരുക്കത്തില്‍ അല്ലാഹു അവതരിപ്പിച്ചതാണ് അത്. അപ്പോള്‍ ഈ വിധമുള്ള വിശദീകരണങ്ങളിലെ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഒരാള്‍ താന്‍ ദൃക്സാക്ഷിയായ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് എവിടെയും ഒരുപോലെ ആയിരിക്കണം. ഒരിടത്ത് പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി മറ്റൊരിടത്ത് റിപ്പോര്‍ട്ട് ചെയ്‌താല്‍ അതിനര്‍ത്ഥം ഒന്നുകില്‍ അയാള്‍ നുണ പറഞ്ഞു, അല്ലെങ്കില്‍ ആദ്യത്തെ റിപ്പോര്‍ട്ടിംഗിന്‍റെ സമയത്ത് അയാള്‍ക്ക്‌ മറവി ബാധിച്ചിരുന്നു എന്നതാണ്. നമുക്ക് ഒരേ സംഭവം ഖുര്‍ആനില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോക്കാം:

 

“ലൂത്തിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുന്‍പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).

സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.

ഇവരെ നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” (സൂറാ.7:80-82).

 

“എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി”  എന്ന അല്ലാഹുവിന്‍റെ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മാത്രമായിരുന്നു അവര്‍ പറഞ്ഞത് എന്ന് പറഞ്ഞാല്‍ വേറെ ഒന്നും അവര്‍ പറഞ്ഞിട്ടില്ല എന്നാണു അതിനര്‍ത്ഥം. ഇനി നമുക്ക് സൂറാ.27:56-നോക്കാം:

 

“ലൂത്തിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറേ ആളുകളാകുന്നു’ എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.”

 

രണ്ടു വിവരണങ്ങളിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതില്‍ ഏതാണ് ശരി? ആ നാട്ടുകാര്‍ പറഞ്ഞ വാക്കുകള്‍ ഏതാണ്? ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞതാണോ?

 

തീര്‍ന്നില്ല, ഇതേ സംഭവം ഇനിയും അല്ലാഹു വേറെ ഒരിടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കുക: “അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്നു) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (സൂറാ.26:167). ഇപ്പോള്‍ വായനക്കാരന് അകെ ആശയക്കുഴപ്പമാണ്. സത്യത്തില്‍ അവര്‍ എന്താണ് ലൂത്തിനോട് പറഞ്ഞത്? നിങ്ങള്‍ക്ക് വല്ല പിടിയും കിട്ടിയോ?

 

തീര്‍ന്നിട്ടില്ല, ഇനി വേറെ ഒരു സ്ഥലത്ത് അല്ലാഹു ഇതെപ്പറ്റി പറഞ്ഞിരിക്കുന്നതു മുകളില്‍ പറഞ്ഞവയുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്:

 

“നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; ‘നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാ’ എന്ന് പറഞ്ഞതല്ലാതെ.” (സൂറാ.29:29)

 

ഇത് വ്യത്യാസമല്ല, പ്രകടമായ വൈരുദ്ധ്യമാണ്. ഇതില്‍ ഏതാണ് സത്യത്തില്‍ ആ ജനങ്ങള്‍ പറഞ്ഞ മറുപടി. “ഇത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” എന്ന് അല്ലാഹു പറഞ്ഞിട്ട് ഓരോ സ്ഥലത്ത് ആ സംഭവം രേഖപ്പെടുത്തുമ്പോള്‍ ഓരോരോ മറുപടികളാണ് കിട്ടുന്നത്. ഒന്നുകില്‍ ആദ്യത്തെ കാര്യം പറയുമ്പോള്‍ അല്ലാഹുവിനു ഓര്‍മ്മക്കുറവുണ്ടായിരുന്നു. അല്ലെങ്കില്‍ ആദ്യം പറഞ്ഞത് സത്യം, അല്ലാഹു പിന്നെ പറഞ്ഞത് മുഴുവന്‍ നുണ!

 

അല്ലാഹുവിനു ഓര്‍മ്മക്കുറവായിരുന്നോ അതോ അള്ളാഹു നുണ പറഞ്ഞതാണോ???!!!!

]]>
https://sathyamargam.org/2012/07/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0/feed/ 0
മനുഷ്യന്‍റെ ഗര്‍ഭകാലമെത്ര? https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4/ https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4/#comments Sat, 07 Jul 2012 04:58:03 +0000 http://www.sathyamargam.org/?p=198 ഈ ചോദ്യത്തിന് ഉത്തരം സാധാരണ ഗതിയില്‍ നിങ്ങള്‍ പറയാന്‍ പോകുന്നത് പത്തുമാസം എന്നായിരിക്കും. അല്‍പംകൂടി സൂക്ഷ്മമായി കാര്യങ്ങളെ വിശദീകരിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ ഒന്ന് അല്ലാഹുവിനോട് ചോദിച്ചു നോക്കൂ. അല്ലാഹു പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ അന്ധാളിച്ചു പോകും. കാരണം അല്ലാഹുവിനു ഈ കാര്യത്തെക്കുറിച്ച് വലിയ പിടിപാടില്ല എന്നത് തന്നെ!! നമുക്ക് ചില ആയത്തുകള്‍ നോക്കാം:

 

“മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അന്ത്യശാസനം നല്‍കിയിരിക്കുന്നു-ക്ഷീണത്തിന്മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്‍റെ അടുത്തേക്കാണ് നിന്‍റെ മടക്കം” (സൂറാ.31:14).

 
“അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്” എന്ന് അള്ളാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. രണ്ടുവര്‍ഷം എന്ന് പറഞ്ഞാല്‍ ഇരുപത്തിനാല് മാസം. സൂറാ 2:233-ല്‍ ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാണ്’ എന്ന് പറയുന്നുമുണ്ട്. ഇനി നമ്മള്‍ സൂറാ.46:15 വായിച്ചാലോ? അവിടെ അല്ലാഹു പറഞ്ഞത് എന്താണെന്നു ഞാന്‍ താഴെ എഴുതുന്നു:

 
“തന്‍റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം എന്ന് നാം മനുഷ്യരോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു.”

 
” അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു” എന്നാണ് അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത്. മുലകുടിയെപ്പറ്റി അല്ലാഹു മുന്‍പ്‌ പറഞ്ഞിട്ടുള്ളത് ‘രണ്ടു വര്‍ഷമാണ് മുല കൊടുക്കേണ്ടത്’ എന്നാണു. അതായത് ഇരുപത്തിനാല് മാസം. മുപ്പതു മാസത്തില്‍ നിന്ന് ഇരുപത്തിനാല് മാസം കുറച്ചാല്‍ പിന്നെ ബാക്കിയുള്ളത് ആറു മാസമാണ്. “അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു” എന്ന അല്ലാഹുവിന്‍റെ വചനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം, മനുഷ്യന്‍റെ ഗര്‍ഭകാലം ആറുമാസമാണ് എന്നത്രേ അല്ലാഹുവിന്‍റെ ധാരണ എന്നതാണ്.

സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബുല്‍ അലാ മൌദൂദിയുടെ വിശ്വപ്രസിദ്ധമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി പറയുന്നത് നോക്കുക:

“ഈ സൂക്തത്തില്‍നിന്നും സൂറാ. ലുഖ്മാന്‍ 14-ം സൂക്തത്തില്‍നിന്നും സൂറാ.അല്‍-ബഖറ.233-ം സൂക്തത്തില്‍നിന്നും കൂടി നിയമപരമായ ഒരു തത്വം വ്യക്തമാകുന്നുണ്ട്. ഹ:അലിയും ഇബ്നു അബ്ബാസും ഒരു കേസില്‍ അത് വെളിപ്പെടുത്തുകയും അതനുസരിച്ച് ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്യുകയുമുണ്ടായിട്ടുണ്ട്. സംഭവമിതാണ്: ഹ: ഉസ്മാന്‍റെ ഭരണകാലത്ത് ഒരാള്‍ ജുഹൈന ഗോത്രക്കാരിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആറു മാസം മാത്രം പിന്നിട്ടപ്പോള്‍ അവള്‍ തികഞ്ഞ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. വരന്‍ ഹ: ഉസ്മാന്‍റെ സന്നിധിയില്‍ കേസുമായെത്തി. അദ്ദേഹം ആ സ്ത്രീ വ്യഭിചാരിണിയാണെന്നും അവളെ കല്ലെറിയണമെന്നും വിധിച്ചു. വിവരമറിഞ്ഞ ഹ: അലി ഉടനെ ഉസ്മാന്‍റെ സന്നിധിയിലെത്തിയിട്ട് ചോദിച്ചു: “താങ്കള്‍ എന്താണ് വിധിച്ചു കളഞ്ഞത്?” ഉസ്മാന്‍ പറഞ്ഞു: കല്യാണം കഴിഞ്ഞു ആറുമാസം മാത്രം പിന്നിട്ടപ്പോള്‍ എല്ലാം തികഞ്ഞ ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചുവെന്നത് അവള്‍ വ്യഭിചാരിണിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നില്ലേ?’ അലി പറഞ്ഞു: ഇല്ല. തുടര്‍ന്നദ്ദേഹം ഖുര്‍ആനിലെ ഈ മൂന്നു  സൂക്തങ്ങളും ക്രമപ്രകാരം ഉദ്ധരിച്ചു: സൂറ അല്‍-ബഖറയില്‍ അല്ലാഹു പറയുന്നു: ‘ശിശുവിന് പൂര്‍ണ്ണരൂപത്തില്‍ മുലയൂട്ടണമെന്നാഗ്രഹിക്കുന്ന പിതാക്കള്‍ക്കുവേണ്ടി മാതാക്കള്‍ തികച്ചും രണ്ടു കൊല്ലം മുലയൂട്ടേണ്ടതാകുന്നു.’ സൂറ ലുഖ്മാനില്‍ പറയുന്നു: ‘മുലകുടി മാറ്റുന്നതില്‍ രണ്ടുകൊല്ലം കഴിയുന്നു.’ സൂറത്തുല്‍ അഫ്ഖാഫില്‍ പറയുന്നു: ഗര്‍ഭവും മുലയൂട്ടലുമായി 30 മാസങ്ങളായി.’ അപ്പോള്‍ മുപ്പത് മാസങ്ങളില്‍ നിന്ന് മുലയൂട്ടലിന്‍റെ രണ്ടുകൊല്ലം കിഴിക്കുകയാണെങ്കില്‍ ഗര്‍ഭത്തിന് ആറു മാസങ്ങളേ അവശേഷിക്കുകയുള്ളൂ.  തികഞ്ഞ കുട്ടിയെ പ്രസവിക്കുന്നതിനുള്ള ഗര്‍ഭത്തിന്‍റെ ഏറ്റവും ചുരുങ്ങിയ കാലം ആറുമാസമാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അതിനാല്‍, കല്യാണത്തിനു ശേഷം ആറു മാസം പിന്നിട്ട സ്ത്രീ കുട്ടിയെ പ്രസവിച്ചാല്‍, അവള്‍ വ്യഭിചാരിണിയാണെന്ന് വിധിച്ചുകൂടാ. ഇതുകേട്ട് ഉസ്മാന്‍ പറഞ്ഞു: ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.’ അനന്തരം അദ്ദേഹം ആ സ്ത്രീയെ തിരിച്ചു വിളിക്കുകയും തന്‍റെ വിധി തിരുത്തുകയും ചെയ്തു.

ഹ: അലിയുടെ വാദത്തെ ഇബ്നു അബ്ബാസ്‌ കൂടി പിന്താങ്ങിയെന്നും അനന്തരം ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്തുവെന്നുമാണ് മറ്റൊരു നിവേദനത്തിലുള്ളത്. (ഇബ്നു ജരീര്‍, ഇബ്നു കഥീര്‍, ജസ്സാസ്‌-അഹ്കാമുല്‍ ഖുര്‍ആന്‍).”

സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനു മനുഷ്യന്‍റെ ഗര്‍ഭകാലത്തെക്കുറിച്ച് വലിയ പിടിപാട് ഒന്നും ഇല്ലായിരുന്നു എന്ന് പകല്‍പോലെ വ്യക്തം!!

]]>
https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4/feed/ 16
ദാവീദ്‌ ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ? https://sathyamargam.org/2012/07/%e0%b4%a6%e0%b4%be%e0%b4%b5%e0%b5%80%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4/ https://sathyamargam.org/2012/07/%e0%b4%a6%e0%b4%be%e0%b4%b5%e0%b5%80%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4/#comments Sat, 07 Jul 2012 04:29:19 +0000 http://www.sathyamargam.org/?p=193 ചോദ്യം:

1.ദിനവൃത്താന്തം.21:1-ല്‍ യിസ്രായേലില്‍ ജനസംഖ്യയെടുക്കുവാന്‍ ദാവീദിന്‍റെ ഹൃദയത്തില്‍ തോന്നിച്ചത് സാത്താന്‍ ആണെന്നും എന്നാല്‍ 2.ശമുവേല്‍ . 24:1-ല്‍ യഹോവയാണ് അങ്ങനെ തോന്നിച്ചത് എന്നും എഴുതിയിരിക്കുന്നു. ഇത് ബൈബിളിലെ വ്യക്തമായ ഒരു വൈരുദ്ധ്യമല്ലേ? വൈരുദ്ധ്യമല്ല എന്ന് വരുകില്‍ യഹോവയും സാത്താനും ഒരാള്‍ തന്നെയാണ് എന്നല്ലേ ഇതില്‍നിന്നും മനസ്സിലാകുന്നത്?

മറുപടി:

“യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു” (2.ശമുവേല്‍ .24:1)

“അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു” (1.ദിനവൃത്താന്തം.21:1).

പരാമര്‍ശിത വേദഭാഗങ്ങളെ സന്ദര്‍ഭം മനസിലാക്കി സൂക്ഷ്മതയോടെ പഠിക്കുമ്പോള്‍ മുകളില്‍ ചോദിക്കപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കും നിലനില്‍പ്പില്ലെന്നു മനസ്സിലാകും.

ജനസംഖ്യ എടുക്കേണ്ടതിനുള്ള ക്രമീകരണം ന്യായപ്രമാണത്തില്‍ യഹോവ കല്‍പിച്ചിട്ടുണ്ട്‌ : “യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍ : യിസ്രായേല്‍മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഓരോരുത്തന്‍ താന്താന്‍റെ ജീവന്നുവേണ്ടി യഹോവക്കു വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.  എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊടുക്കേണം” (പുറ.30:11-14).

മോശെ രണ്ടു പ്രാവശ്യം ജനസംഖ്യയെടുത്തു (സംഖ്യാ.1, 26 അധ്യായങ്ങള്‍ ). ജനസംഖ്യ എടുത്തതല്ല, ജനസംഖ്യ എടുക്കുന്നതിനുണ്ടായ പ്രേരക ശക്തിയാണ് പാപമായിത്തീര്‍ന്നത്‌. ജനസംഖ്യ എടുക്കേണ്ടത് പുരോഹിതന്മാരെക്കൊണ്ടും ലേവ്യരെക്കൊണ്ടുമാണ്. എന്നാല്‍ സേനാധിപതിയായ യോവാബിനേയും മറ്റു സൈനികൊദ്യോഗസ്ഥരെയും കൊണ്ടാണ് ദാവീദ്‌ ജനസംഖ്യ എടുപ്പിച്ചത്. അധികാരവും ഐശ്വര്യവും ദാവീദിന് അഹങ്കാരത്തിനു കാരണമായിത്തീര്‍ന്നു. യഹോവയിലുള്ള ആശ്രയ ഭാവം തത്ക്കാലം ദാവീദില്‍ നിന്ന് വിട്ടു മാറി. ഭൂമിയിലുള്ള മറ്റു ജാതികള്‍ക്കൊപ്പം തന്‍റെ സാമ്രാജ്യത്തെ ഒരു ലോക ശക്തിയായി സംവിധാനം ചെയ്യുവാനുള്ള ആഗ്രഹം ദാവീദില്‍ ഉണ്ടായി. സുശക്തമായ സൈന്യമൊന്നും കൂടെ ഇല്ലാതിരുന്ന കാലത്ത്, “യഹോവ എന്‍റെ ബലവും എന്‍റെ പരിചയും എന്‍റെ കോട്ടയും” എന്ന് പറഞ്ഞിരുന്ന ദാവീദ്‌ ഇപ്പോള്‍ യഹോവയിലുള്ള ആശ്രയത്തേക്കാള്‍ ഉപരിയായി സൈന്യബലത്തില്‍ ആശ്രയിക്കുന്ന രാജാവായി മാറി. ഒരു ദൈവായത്ത രാഷ്ട്രം എന്ന നിലയില്‍ നിന്ന് യിസ്രായേലിനും മാറ്റം സംഭവിക്കുകയായിരുന്നു.

“ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍” എന്ന കല്പന ദാവീദിന്‍റെ ഹൃദയത്തില്‍ ഉടലെടുത്ത നിഗളത്തെയും ലൌകികതയേയും വെളിപ്പെടുത്തുന്നു. തന്‍റെ സൈന്യബലം നിര്‍ണ്ണയിച്ചു അതില്‍ അഭിമാനം കൊള്ളുകയായിരുന്നു ദാവീദിന്‍റെ ലക്‌ഷ്യം. സേനാനായകനായ യോവാബിന്‍റെ ചോദ്യം അത് വെളിപ്പെടുത്തുന്നു: “അതിന്നു യോവാബ്: യഹോവ തന്‍റെ ജനത്തെ ഉള്ളതില്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും എന്‍റെ യജമാനനായ രാജാവേ, അവര്‍ ഒക്കെയും യജമാനന്‍റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്‍റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു”  (1.ദിനവൃത്താന്തം.21:3). യാതൊരു തത്വദീക്ഷയുമില്ലാത്ത യോവാബിന് പോലും ദാവീദിന്‍റെ പ്രവൃത്തി തെറ്റാണെന്ന് ബോധ്യപ്പെട്ടു. “യജമാനനായ രാജാവിന്‍റെ കാലത്തുതന്നെ സൈന്യത്തെ ഇഷ്ടംപോലെ വര്‍ദ്ധിപ്പിക്കുന്നതിന് ദൈവത്തിനു കഴിയും. പിന്നെ എന്തിനാണ് ഈ ജനസംഖ്യയെടുപ്പ്?” എന്നാണു യോവാബ് ചോദിച്ചതിന്‍റെ ധ്വനി.

യിസ്രായേലിനും ദാവീദിനും സംഭവിച്ച ഈ മാറ്റം ആണ് “യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിക്കാന്‍” കാരണമായത്‌ . വീണ്ടും എന്ന് പറഞ്ഞിരിക്കുന്നത് “ദാവീദിന്‍റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്‍റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു” എന്ന 2.ശമുവേല്‍ 21:1-നു ശേഷമാണ് ഈ കാര്യം നടന്നതെന്നതിനെ സൂചിപ്പിക്കുന്നു.

ദാവീദിന്‍റേയും യിസ്രായേലിന്‍റേയും നേരെ യഹോവയുടെ കോപം ജ്വലിച്ചപ്പോള്‍ ദാവീദിനു പ്രബോധനം നല്‍കുന്നതിനും യിസ്രായേലിനെ ശിക്ഷിക്കുന്നതിനുമായി ദൈവത്തിനു ഹിതകരമല്ലാത്ത ഒരു പ്രവൃത്തി ചെയ്യുവാന്‍ പ്രേരണ നല്‍കുന്നതിന് ദൈവം സാത്താന് അനുവാദം കൊടുത്തു.  ദൈവം തന്‍റെ നിര്‍ണ്ണയങ്ങള്‍ നിവര്‍ത്തിക്കുന്നതിനു അന്ധകാരശക്തികളെ അനുവദിക്കും. അവ ചെയ്യുന്നത് ദൈവത്തിന്‍റെ അനുവാദത്തോടു കൂടി ആയതുകൊണ്ട് അവയുടെ കര്‍തൃത്വം ദൈവത്തിനാണ്. അതുകൊണ്ടാണ് ഒരിടത്ത് “യിസ്രായേലിന് വിരോധമായി യഹോവ തോന്നിച്ചു” എന്നും വേറെ ഒരിടത്ത് “സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു” എന്നും എഴുതിയിരിക്കുന്നത്.

ഇങ്ങനെയുള്ള ചില സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇയ്യോബിന്‍റെ കാര്യം ഉദാഹരണം. ഇയ്യോബിനെ കഷ്ടപ്പെടുത്തുന്നതിനു ദൈവം സാത്താന് അനുമതി നല്‍കി: “അതിന്നു സാത്താന്‍ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്‍റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു. ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി” (ഇയ്യോബ്‌ .1:9-12)

“സാത്താന്‍ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍  തനിക്കുള്ളതൊക്കെയും തന്‍റെ ജീവന്നു പകരം കൊടുത്തു കളയും. നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: ഇതാ, അവന്‍ നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു” (ഇയ്യോബ്‌ . 2:4-6)

ഇവിടെ ഇയ്യോബിനു യഹോവ കഷ്ടം വരുത്തി എന്ന് പറഞ്ഞാലും ശരിയാണ്, സാത്താന്‍ കഷ്ടം വരുത്തി എന്ന് പറഞ്ഞാലും ശരിയാണ്. കാരണം സാത്താന്‍ വരുത്തിയ കഷ്ടങ്ങള്‍ക്ക് യഹോവ അനുവാദം കൊടുത്തതുകൊണ്ട് അതിന്‍റെ കര്‍തൃത്വം യഹോവയ്ക്കാണ്.

മറ്റൊരുദാഹരണം 1.ശമുവേല്‍ .16:14-ല്‍ “എന്നാല്‍ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു” എന്ന് കാണുന്നതാണ്. ശൌലിന് കഷ്ടം വരുത്തിയത് യഹോവയാണ് എന്നും പറയാം, ദുരാത്മാവാണ് എന്നും പറയാം. അതിനര്‍ത്ഥം  രണ്ടുപേരും ഒന്നാണെന്നല്ല. ചിന്താശേഷിയുള്ള ആര്‍ക്കും അക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒന്നിനേയും കണ്ണുമടച്ചു വിശ്വസിക്കാതെ എല്ലാത്തിനെയും ചോദ്യം ചെയ്യുക. സത്യം കണ്ടെത്തുന്നതുവരെ ചോദ്യം ചെയ്യുക. സത്യം കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സത്യത്തിന്‍റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുക. ഞങ്ങളും അത് മാത്രമേ നിങ്ങളോട് ആവശ്യപ്പെടുന്നുള്ളൂ. ബൈബിള്‍ അങ്ങനെ പറയുന്നതുകൊണ്ടാണ് ഞങ്ങളും അത് പറയുന്നത്. “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ ” (1.തെസ്സലൊനീക്യര്‍ .5:21) എന്നും “പ്രിയമുള്ളവരേ, കള്ള പ്രവാചകന്മാര്‍  പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ ” (1.യോഹ.4:1) എന്നും ബൈബിള്‍ ആവശ്യപ്പെടുന്നു. അതനുസരിച്ചതുകൊണ്ട് ലാഭമല്ലാതെ നഷ്ടം ഉണ്ടാവുകയില്ല എന്ന കാര്യം മാത്രം ഞങ്ങള്‍ ഉറപ്പുതരാം!!

]]>
https://sathyamargam.org/2012/07/%e0%b4%a6%e0%b4%be%e0%b4%b5%e0%b5%80%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4/feed/ 1
ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2) https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1-2/ https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1-2/#comments Sat, 07 Jul 2012 01:15:21 +0000 http://www.sathyamargam.org/?p=173 ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

 

മാത്രമല്ല, മോലെക്ക് എന്ന ദേവനെയും അവര്‍ ആരാധിച്ചിരുന്നു. ആരാണ് ഈ മോലെക്ക്? അമോര്യരുടെ ദേവനാണ് മോലെക്ക്. കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി വിടര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ ദേവന്‍റെ പത്തുപതിനഞ്ചു അടി വലുപ്പമുള്ള ഉള്ളു പൊള്ളയായ ലോഹവിഗ്രഹം ഉണ്ടാക്കി അതിനകത്തും പുറത്തും മരം നിറച്ചു തീ കൊടുത്തു വിഗ്രഹത്തെ ചുട്ടുപഴുപ്പിച്ചതിനു ശേഷം വിഗ്രഹത്തിനടുത്തുള്ള തട്ടില്‍ കയറിനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ മോലെക്കിന്‍റെ ചുട്ടു പഴുത്ത കൈകളിലേക്ക് ഇട്ടുകൊടുക്കും.   മോലെക്കിന്‍റെ കൈകളില്‍ വീഴുന്ന കുഞ്ഞുങ്ങള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ട് കരിക്കട്ടയായി മാറുകയും ചെയ്യും. ഈ കൊടും ക്രൂരതയ്ക്കാണ് അഗ്നിപ്രവേശം ചെയ്യിക്കുക എന്ന് പറയുന്നത്! ഇത് മാത്രമല്ല, അന്നത്തെ കനാന്‍ ദേവീ-ദേവന്മാരില്‍ ഭൂരിഭാഗവും മനുഷ്യരക്തം ആവശ്യപ്പെട്ടിരുന്നവരായിരുന്നു. അതുകൊണ്ടാണ് യഹോവയായ ദൈവം അന്യദൈവങ്ങളെ ആരാധിക്കരുതെന്നു യിസ്രായേല്‍മക്കളോട് അമര്‍ച്ചയായി കല്‍പിച്ചത്‌. എന്നിട്ടും പില്‍ക്കാലത്ത് യിസ്രായേല്‍ ഈ മ്ലേച്ഛകൃത്യം ചെയ്തിരുന്നു, രാജാക്കന്മാര്‍ അടക്കം!! ഇതാ തെളിവുകള്‍:

 

“അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു. തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു” (1.രാജാ.11:7,8).

 

“അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു” (2.രാജാ.17:17).

 

അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്‍റെ ആലയത്തിന്‍റെ നടുവില്‍ ചെയ്തതു” (യെഹ.23:39).

 

“അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ? നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാല്‍, എന്നാണ ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു” (യെഹ.20:31).

 

“അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്‍റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു. അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു” (2.രാജാ.16:3,4).

 

“അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു, തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു. അവര്‍തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു. അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു. അവരെ തന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല” (2.രാജാ,17:17).

 

“അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീം ദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു” (2.രാജാ.17:31).

 

“അവന്‍ തന്‍റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു” (2.രാജാ.21:6)

 

“അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു ബാല്‍വിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി. അവന്‍ ബെന്‍ -ഹിന്നോം താഴ്വരയില്‍ ധൂപം കാട്ടുകയും യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. അവന്‍ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു” (2.ദിനവൃത്താന്തം. 28:2-4).

 

“നീ എനിക്കു പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു. നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവക്കു ഏല്പിച്ചുകൊടുത്തതു?” (യെഹ.16:20,21)

 

“ഞാന്‍ യഹോവ എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി” (യെഹ.20:26).

 

താന്‍ മാത്രമാണ് സത്യദൈവം എന്നുള്ളതുകൊണ്ട് മാത്രമല്ല അന്യദേവന്മാരെ സേവിക്കരുതെന്നു യഹോവയായ ദൈവം കല്പനയിട്ടത്, ഈ മ്ലേച്ഛമായ അവസ്ഥയിലേക്ക് അവയെ ആരാധിക്കുന്നവര്‍ പോകേണ്ടി വരും എന്നുള്ളതു കൊണ്ടും കൂടിയാണ്. “ഞാന്‍ വിശുദ്ധനായിരിക്കുന്നത് പോലെ നിങ്ങളും വിശുദ്ധനായിരിപ്പിന്‍” എന്ന് യഹോവയായ ദൈവം ന്യായപ്രമാണത്തില്‍ ആവര്‍ത്തിച്ചു കല്പനയിടുന്നതിനു കാരണവും ഇതുതന്നെ!! കനാന്‍ ദേശത്തുണ്ടായിരുന്നവര്‍ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ദൈവവചനം പറയുന്നത് നോക്കുക:

 

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചു കളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം” (ലേവ്യാ.18:24-27).

 

“ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യാ.18:30).

 

“ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്‍റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം. ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു” (ലേവ്യാ.20:22,23).

“നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു. തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു. ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവേക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു. നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം. നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്‍റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല” (ആവ.18:9-14).

 

“നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുംമ്പോഴും അവര്‍ നിന്‍റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം. നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ  പുത്രീപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ” (ആവ.12:29-31).

 

“യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു. എന്നാല്‍ നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്‍റെ മുമ്പില്‍ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ നശിപ്പിക്കയും ചെയ്യും. നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷം എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു. നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്‍റെ നീതിനിമിത്തവും നിന്‍റെ ഹൃദയപരമാര്‍ത്ഥം നിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു. ആകയാല്‍ നിന്‍റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്‍റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ; നീ മരുഭൂമിയില്‍വെച്ചു നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു” (ആവ.9:1-7).

 

തെളിവുകള്‍ ഇത്ര മതിയാകുമെന്നു കരുതുന്നു. പാപം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ നാല്  സന്ദര്‍ഭങ്ങള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും. നോഹയുടെ കാലത്താണ് ഒന്നാമത്തേത്. ദൈവം ജലപ്രളയത്താല്‍ ആ തലമുറയെ ന്യായം വിധിച്ചു. സോദോം ഗോമൊറാ ആദ്മാ, സെബോയീം, സോവര്‍ (ഇന്നത്തെ ചാവുകടല്‍) പ്രദേശങ്ങളിലെ ജനങ്ങളുടെ പാപമായിരുന്നു അടുത്തത്‌. അന്ന് അഗ്നിയും ഗന്ധകവും ഉപയോഗിച്ച് യഹോവ ന്യായവിധി നടത്തി. കനാനും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പാപമായിരുന്നു അടുത്തത്‌. അവരുടെ മേല്‍ ന്യായവിധി നടത്താന്‍ യഹോവ ഉപയോഗിച്ചത് വെള്ളമോ അഗ്നിയോ ആയിരുന്നില്ല, യിസ്രായേല്‍ ജനത്തെ ആയിരുന്നു. അതിനു കാരണം ദൈവം പറയുന്നത് “യിസ്രായേല്‍ അത് കണ്ടു ഭയപ്പെടണം” എന്നാണു. ആ പ്രദേശത്തു യിസ്രായേല്‍ താമസിക്കുമ്പോള്‍ ഇങ്ങനെയുള്ള മ്ലേച്ഛത പ്രവര്‍ത്തിച്ചാല്‍ യിസ്രായേലിന് നേരെയും യഹോവ ന്യായവിധി നടത്തും എന്ന് അവര്‍ അറിയേണ്ടതിനാണ് അവരെ ഉപയോഗിച്ച് കനാന്യരെ നശിപ്പിച്ചത്!! ദൈവം അത് നടത്തുകയും ചെയ്തു. നാലാമതായി, യിസ്രായേലിന്‍റെ പാപം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ ദൈവം ആശ്ശൂര്യരെ കൊണ്ടുവന്നു, യിസ്രായേലിലെ പത്തു ഗോത്രങ്ങളെ അടിമകളാക്കി പിടിച്ചു അശ്ശൂരിലേക്ക് കൊണ്ട് പോകാന്‍ ഇടയാക്കി. പിന്നീട് യെഹൂദാ രാജ്യത്തിന് നേരെ ബാബിലോണ്യരെ കൊണ്ടുവന്നു എഴുപതു വര്‍ഷം അവരെ ബാബേലില്‍ അടിമകളാക്കിത്തീര്‍ത്തു! യഹോവ മുഖപക്ഷമില്ലാതെ പാപത്തിനു ശിക്ഷ വിധിക്കുന്ന ദൈവമാണ്!!

 

നോക്കുക, ദൈവം കണ്ണുമടച്ചു ശിക്ഷിക്കുകയായിരുന്നില്ല.

 

1. അവര്‍ക്ക് മാനസാന്തരപ്പെടാന്‍ ദീര്‍ഘമായ ഒരു കാലയളവ് കൊടുത്തു.

2. അവരുടെ ഇടയിലേക്ക് തന്‍റെ സാക്ഷികളെ അയച്ചു പ്രബോധിപ്പിച്ചു.

3. അവരുടെ അതിക്രമങ്ങള്‍ പട്ടികയിട്ടു നിരത്തി അഥവാ അവരുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

 

കഴിഞ്ഞില്ല, ദൈവം കനാന്യരെ ശിക്ഷിച്ചത് നീതിയോടും ന്യായത്തോടും കൂടിയാണ് എന്നുള്ളതിന് വേറെ ചില കാര്യങ്ങള്‍ കൂടി ബൈബിളില്‍ നിന്ന് കാണാന്‍ കഴിയും. ഈ ന്യായവിധികള്‍ നടത്താന്‍ പോകുന്ന യിസ്രായേലിന് ദൈവം ചില പരിമിതികള്‍ നിയമിച്ചു.

 

ഒന്നാമത്തെ പരിമിതി- അതിര്‍ത്തികളുടെ പരിമിതി. ദൈവം യിസ്രായേലിനോടു പറഞ്ഞു, ‘ഈ സ്ഥലം മുതല്‍ ഈ സ്ഥലം വരെയാണ് നിങ്ങളുടെ അതിര്‍ത്തി. ഈ സ്ഥലത്തിനു പുറത്തു നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.’  കനാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമായിരുന്നു ഇത്.  ആ മ്ലേച്ഛ ദേവന്മാരില്‍ നിന്നും അവരുടെ അധാര്‍മ്മിക സംസ്കാരം നിറഞ്ഞുകിടക്കുന്ന ഭൂപ്രദേശത്തു നിന്നും ഓടി രക്ഷപ്പെടുക! കനാന്‍ ദേശത്തിന്‍റെ അതിര്‍ത്തി കടന്നാല്‍പ്പിന്നെ യിസ്രായേലിന് അവരെ ഒന്നും ചെയ്യാന്‍ പറ്റില്ല!! എന്നാല്‍ തങ്ങളുടെ ദേവന്മാരേയും അവര്‍ അനുശാസിച്ച അധാര്‍മ്മിക ജീവിതത്തേയും വിട്ടു പിരിയാന്‍ കൂട്ടാക്കാതെ ഇരുന്ന ആളുകളെ ദൈവം യിസ്രായേലിന്‍റെ കയ്യാല്‍ ശിക്ഷിച്ചു.

 

തീര്‍ന്നില്ല, ആവ.21:10-i4 വരെയുള്ള വാക്യങ്ങളില്‍ ദൈവം യിസ്രായേല്‍ ജനത്തിനു വീണ്ടും ഒരു പരിമിതി വെച്ചതായി കാണാം:

 

“നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍, ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു”

 

നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, അന്നുണ്ടായിരുന്ന ഒരു സംസ്കാരത്തിലും യുദ്ധത്തടവുകാരികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു നിയമം ഇല്ലായിരുന്നു എന്നതാണ്. (മുഹമ്മദും കൂട്ടരും യുദ്ധത്തടവുകാരികളോട് ഏര്‍പ്പെട്ടതെങ്ങനെയെന്നു നാം പിന്നാലെ കാണുന്നതാണ്).   യുദ്ധത്തടവുകാരികളായി പിടിക്കപ്പെടുന്ന സ്ത്രീകളെ വിവാഹം ചെയ്യാതെ തൊടുവാന്‍ പോലും അനുവദിക്കാത്ത പിതാവിന്‍റെ ഹൃദയമാണ് ബൈബിളിലെ സത്യദൈവത്തിനുള്ളത്!!

 

തീര്‍ന്നിട്ടില്ല, എല്ലാവരെയും കൊല്ലുവാനായി പഴയ നിയമത്തില്‍ പറഞ്ഞിട്ടില്ല. പുറപ്പാട് 23:23-ം വാക്യത്തില്‍ അവരെ ഉന്മൂലനം ചെയ്യുക എന്നുള്ള പദം ഉപയോഗിക്കുമ്പോള്‍ പുറ.23:27-ല്‍ കാണുന്നത് “അവരെ പിന്തിരിപ്പിച്ചു ഓടിപ്പിക്കുക” എന്നതാണ്. ഇതെങ്ങനെയാണ് മനസ്സിലാക്കേണ്ടത്? സംഖ്യാ.33:52-ല്‍ നിന്ന് നാം മനസ്സിലാക്കുന്നത് നിരായുധരായ ജനങ്ങളെ അവര്‍ പിന്തിരിച്ചു ഓടിപ്പിച്ചു വിട്ടു എന്നതാണ്. അപ്പോള്‍ത്തന്നെ ആയുധധാരികളായ പടയാളികളെ അവര്‍ ഉന്മൂലനം ചെയ്യുകയും ചെയ്തു. രാഷ്ട്രം എന്ന നിലയില്‍ അവരെ തുടച്ചു നീക്കുകയും വ്യക്തികള്‍ എന്ന നിലയില്‍ അവരെ പിന്തിരിപ്പിച്ചു ഓടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

 

ഇതിനൊരു ഉദാഹരണം സംഖ്യാ പുസ്തകത്തില്‍ നിന്നും കാണാന്‍ കഴിയും. മിദ്യാന്യരാല്‍ വശീകരിക്കപ്പെട്ടു യിസ്രായേല്‍ മക്കള്‍ അന്യദൈവാരാധനയിലേക്കും അവരുടെ ദുര്‍ന്നടപ്പിലേക്കും പോയതായി സംഖ്യ 25-മധ്യായത്തില്‍ കാണാം. യഹോവ തന്‍റെ ജനത്തിന്മേല്‍ ശിക്ഷ വിധിച്ചു, ഇരുപത്തിനാലായിരം യിസ്രായേല്‍ക്കാര്‍ കൊല്ലപ്പെട്ടു. പിന്നീട് ദൈവം മിദ്യാന്യരുടെ മേല്‍ ന്യായവിധി നടത്താന്‍ മോശെയോടു ആവശ്യപ്പെടുന്നത് 31-ം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മുപ്പത്തൊന്നാം അദ്ധ്യായം വായിക്കുമ്പോള്‍ മോശെ മിദ്യാന്യരെ ഉന്മൂലനാശം വരുത്തി എന്നാണു നമുക്ക് തോന്നുക. എന്നാല്‍ അത് ശരിയല്ല എന്ന് നമുക്ക്‌ ന്യായാധിപന്മാരുടെ പുസ്തകത്തിലേക്ക് വരുമ്പോള്‍ മനസ്സിലാകും. ന്യായാധിപന്മാര്‍ 6:1-10 വരെയുള്ള ഭാഗത്ത് നാം ഇങ്ങനെ വായിക്കുന്നു:

 

“യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കയ്യില്‍ ഏല്പിച്ചു. മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു. യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതു: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യില്‍നിന്നും ഞാന്‍ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങള്‍ക്കു തന്നു. യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തുള്ള അമോര്‍യ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാന്‍ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്‍റെ വാക്കു കേട്ടില്ല.”

 

മോശെ മിദ്യാന്യര്‍ക്ക് സമ്പൂര്‍ണ്ണ നാശം വരുത്തിയിരുന്നെങ്കില്‍ ഇങ്ങനെ യിസ്രായേലിനെ ഞെരുക്കാന്‍ മിദ്യാന്യര്‍ ബാക്കിയുണ്ടാകുമായിരുന്നില്ലല്ലോ. യിസ്രായേല്‍ ജനതയുടെ മേല്‍ ദൈവിക ന്യായവിധി വരാന്‍ തക്കവിധം അവരെ പാപത്തിലേക്ക് വലിച്ചിഴച്ച മിദ്യാന്യരെ മാത്രമേ അന്ന് മോശെ നശിപ്പിച്ചുള്ളൂ എന്ന് ഈ ഭാഗത്ത് നിന്നും വ്യക്തമാകുന്നു.

 

മാത്രമല്ല, യഹോവയുടെ നീതിബോധം സ്വച്ഛസ്ഫടിക സമാനം തെളിയുന്ന കാര്യം കൂടിയാണ് മിദ്യാനര്‍ക്കെതിരെയുള്ള സംഖ്യാ പുസ്തകത്തിലെ ഈ യുദ്ധം എന്ന് ബൈബിള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും:

 

“യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു. എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍.” (സംഖ്യാ.25:1-9).

 

ദൈവവചനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ദൈവത്തിന്‍റെ ജനത്തിനു ശിക്ഷ കൊടുത്തതിനു ശേഷമാണ് ദൈവം അതിനു കാരണക്കാരായവരെ- അതായത് മിദ്യാന്യരെ- ശിക്ഷിക്കുന്നത്. ദൈവത്തിന്‍റെ ജനത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിനാലായിരം പേര്‍ എന്ന് ദൈവവചനത്തില്‍ കാണുന്നു.

 

മിദ്യാന്യര്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപത്തില്‍ പങ്കാളികളാകുകയും ചെയ്തു. യിസ്രായേല്‍ പാപം ചെയ്തു. ഇരട്ടി ശിക്ഷ കിട്ടേണ്ടത് മിദ്യാന്യര്‍ക്കാണ്. പക്ഷേ, ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്‍റെ ജനത്തെ മിദ്യാന്യര്‍ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചു പാപം ചെയ്യിച്ചപ്പോള്‍ ദൈവം ആദ്യം ശിക്ഷിച്ചത് തന്‍റെ സ്വന്തം ജനത്തെയാണ്!! അതും മറുവശത്തുള്ള ജനത്തിന്‍റെ ഇരട്ടിയിലധികം പേരെ!!! (ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍). അതിനു ശേഷമാണ് അവരെക്കൊണ്ട് പാപം ചെയ്യിപ്പിക്കാന്‍ ഇടയാക്കിയ ജനത്തെ ശിക്ഷിക്കുന്നത്. ആ ശിക്ഷിക്കുന്ന വിവരണമാണ് സംഖ്യാ.31-മധ്യായത്തില്‍ കാണുന്നത്. ന്യായവിധി ദൈവഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന നീതിമാനായ ദൈവമാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവ. അല്ലാഹു ഈ വിധമാണോ ശിക്ഷ നടപ്പാക്കുന്നത്? ഹദീസില്‍ നിന്ന് നമുക്ക് നോക്കാം:

 

“അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ഉയിര്‍ത്തെഴുന്നെല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ മേല്‍ വെക്കും” (സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍.  51 (2767).

 

ഇതെന്ത് നീതിബോധമാണ്? മുസ്ലീങ്ങളുടെ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങള്‍ അല്ലാഹു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മേല്‍ വെച്ചിട്ട് മുസ്ലീങ്ങള്‍ക്ക് പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിന്‍റെ നൈതികത എന്താണ്? ഈ നീതിബോധവുമായി ജീവിക്കുന്ന മുസ്ലീമിന് പാപത്തിനു നേരെ മുഖപക്ഷം കൂടാതെ ശിക്ഷ വിധിക്കുകയും അത് തന്‍റെ ജനത്തില്‍ നിന്ന് തന്നെ ആരംഭിക്കുകയും മറ്റവരേക്കാള്‍ ഇരട്ടി ശിക്ഷ സ്വന്തം ജനത്തിനു കൊടുക്കുകയും ചെയ്ത യഹോവയെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്??

 

യഹോവയായ ദൈവം കനാന്യരോട് യുദ്ധംചെയ്യുവാന്‍ തന്‍റെ ജനമായ യിസ്രായേലിനോടു കല്പിച്ചതില്‍ അനീതിയോ അധാര്‍മ്മികമോ ആയ യാതൊന്നും ഇല്ലെന്നും മറിച്ചു, പാപത്തിനു ശിക്ഷ വിധിക്കുന്ന അവന്‍റെ ദിവ്യ സ്വഭാവമാണ് വെളിപ്പെടുന്നത് എന്ന് നിഷ്പക്ഷ ബുദ്ധിയോടെ ബൈബിള്‍ വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ആ ന്യായവിധിക്ക് അവന്‍ യിസ്രായേല്‍ ജനത്തെ മാധ്യമമായി ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂ. അല്ലാഹുവില്‍ വിശ്വസിക്കാതിരുന്നവരെ കൊന്നു കളയാന്‍ അല്ലാഹു ആവശ്യപ്പെടുന്നത് പോലെ യഹോവയില്‍ വിശ്വസിക്കാതിരുന്നതിന്‍റെ പേരില്‍ ഒരു അവിശ്വാസിയേയും കൊന്നുകളയുവാന്‍ യഹോവ ആവശ്യപ്പെടുന്നില്ല.

 

قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ

 

“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ” (സൂറാ.9:29)

 

എന്നും

 

وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ

 

ഫിത്ന ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌” (സൂറാ. 8:39)

 

എന്നും അല്ലാഹു പറയുന്നു. എന്നാല്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല എന്ന കാരണത്താല്‍ അയല്‍ രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ യഹോവയുടെ മതവും യഹോവയുടെ ഭരണവും സ്ഥാപിക്കാന്‍ യഹോവ ആവശ്യപ്പെടുന്നില്ല. “മതം മുഴുവന്‍ യഹോവയുടേത്‌ ആകുന്നതുവരെ നിങ്ങള്‍ അവിശ്വാസികളോട് യുദ്ധം ചെയ്യണം” എന്ന് യഹോവ പറഞ്ഞിട്ടുമില്ല!!

 

ബൈബിളിലെ ദൈവം യിസ്രായേല്‍ ജനത്തെ ഉപയോഗിച്ച് കനാന്യരെ ശിക്ഷിക്കുമ്പോള്‍ എന്ത് കാരണം കൊണ്ടാണ് അവരെ ശിക്ഷിക്കുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. തന്നില്‍ വിശ്വസിക്കാത്തത് കൊണ്ടോ തന്നെ അനുസരിക്കാത്തത് കൊണ്ടോ അല്ല അവരെ ശിക്ഷിക്കുന്നത്, അവരുടെ തന്നെ മ്ലേച്ഛമായ ജീവിതം മൂലമായിരുന്നു അത് എന്ന് വ്യക്തമാക്കിയിട്ടാണ് അവരെ ശിക്ഷിക്കുന്നത്. എന്ന് മാത്രമല്ല, ബൈബിളിലെ ദൈവം യിസ്രായേലിനോട് പറഞ്ഞതു ലോകം മുഴുവന്‍ കീഴടക്കികൊള്ളാനല്ല, മ്ലേച്ഛമായ ജീവിതം നയിച്ചിരുന്ന കനാന്യരെ മാത്രം കീഴടക്കി അവരുടെ ദേശം മാത്രം അവകാശമായി കൈവശപ്പെടുത്തിക്കോളാന്‍ ആണ്. യിസ്രായേലിന് ദൈവം അതിരുകള്‍ നിശ്ചയിച്ചു കൊടുത്തിട്ടുണ്ടായിരുന്നു, ഇതാ വായിച്ചോളൂ:

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍: നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം. തെക്കെ ഭാഗം സീന്‍ മരുഭൂമി തുടങ്ങി എദോമിന്‍റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്‍റെ അറ്റം തുടങ്ങി ആയിരിക്കേണം. പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം. പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം. പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍. വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം. ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം; പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍. കിഴക്കോ ഹസാര്‍-എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം. അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്‍റെ അതിര്‍ ആയിരിക്കേണം. മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതു: നിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ. രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ. ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു” (സംഖ്യാ.34:1-15)

 

ഈ അതിര്‍ത്തിക്കു പുറത്തു ജീവിച്ചിരുന്ന ജനതകളെ ആക്രമിച്ചു അവരുടെ ദേശം പിടിച്ചെടുക്കാനോ അവിടെ അവകാശം സ്ഥാപിക്കാനോ പോകരുത് എന്ന് ദൈവം യിസ്രായേലിനോടു കല്പിച്ചിരുന്നു:

 

“പിന്നെ യഹോവ എന്നോടു കല്പിച്ചതു: നിങ്ങള്‍ ഈ പര്‍വ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിന്‍ . നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍: സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്‍റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. നിങ്ങള്‍ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു. നിങ്ങള്‍ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം. നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയില്‍ നീ സഞ്ചരിക്കുന്നതു അവന്‍ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല. അങ്ങനെ നാം സേയീരില്‍ കുടിയിരുന്ന ഏശാവിന്‍റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്‍റെയും എസ്യോന്‍ -ഗേബെരിന്‍റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു. അപ്പോള്‍ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്‍റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു” (ആവ.2:2-9)

 

ദൈവം പറയുന്നത് താന്‍ വാഗ്ദാനം ചെയ്ത അതിരിന് പുറത്ത് യിസ്രായേലിന് യാതൊരു അവകാശങ്ങളും ഇല്ല എന്നാണ്. അതുകൊണ്ടുതന്നെയാണ് ഇസ്ലാം രൂപം കൊള്ളുന്നതിനും രണ്ടു സഹസ്രാബ്ദത്തിലും മേലെ രൂപം കൊണ്ട മതമായിട്ടും യിസ്രായേല്‍ ലോകം മുഴുവന്‍ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കാഞ്ഞത്. ഒരിക്കലും യിസ്രായേല്‍ യൂറോപ്പിലെ ഒറ്റരാജ്യത്തെയും ആക്രമിച്ചിട്ടില്ല, ഈജിപ്ത് ഒഴികെ ഒറ്റ ആഫ്രിക്കന്‍ രാഷ്ട്രത്തേയും ആക്രമിച്ചിട്ടില്ല. അമേരിക്കയുടെയും ആസ്ട്രേലിയയുടെയും കാര്യം പറയുകയും വേണ്ട!

 

എന്നാല്‍ അതല്ല ഖുര്‍ആനിലെ മുസ്ലീങ്ങളോടുള്ള കല്പന. ഇസ്ലാം ചെന്ന് ചേരുന്ന സ്ഥലങ്ങളില്‍ എല്ലാം, മതം മുഴുവന്‍ അല്ലാഹുവിന്‍റെ ആകുന്നതു വരെ അഥവാ ഇസ്ലാം മതം ഒഴികെ മറ്റൊരു മതവും ഇല്ലാതാകുന്നത് വരെ, അവിശ്വാസികളോട് യുദ്ധം ചെയ്യാനാണ് മലക്കിന്‍റെ കല്പന! ആ കല്പനകള്‍ ഖുര്‍ആനില്‍ ഉള്ളത് കൊണ്ടാണ് ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ദിവസവും ഇസ്ലാമിക ചാവേര്‍ ബോംബുകള്‍ ഉണ്ടായികൊണ്ടേ ഇരിക്കുന്നത്. ഒറ്റയൊരു യെഹൂദാ ചാവേര്‍ ബോംബറിന്‍റെ പേര് കാണിച്ചു തരാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമോ? പക്ഷേ മുസ്ലീം ചാവേര്‍ ബോംബറുകളുടെ പേരുകള്‍ കിട്ടാന്‍ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി.

]]>
https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1-2/feed/ 7
ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1) https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1/ https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1/#comments Sat, 07 Jul 2012 00:58:27 +0000 http://www.sathyamargam.org/?p=167 ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

ബൈബിളിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരെ നൂറ്റാണ്ടുകളായി വിമര്‍ശകന്മാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ബൈബിളിലെ ദൈവം യുദ്ധക്കൊതിയനായ ദൈവമാണെന്നുള്ളത്. യുക്തിവാദ പ്രസ്ഥാനക്കാര്‍ ആണ് പൊതുവേ ഈ വാദം ഉന്നയിക്കാറുള്ളത്. ബൈബിളിനെ ആക്രമിക്കാനുള്ള കോപ്പ് ഒരിക്കലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മറ്റു പലതിലും എന്നപോലെ ഈ വിഷയത്തിലും യുക്തിവാദികളുടെ ആരോപണങ്ങള്‍ ദൈവവചനം എന്ന പോലെ സ്വീകരിച്ചു ബൈബിളിനെ ആക്രമിക്കുകയാണ്. അങ്ങനെ ആക്രമിക്കുന്നതിനു മുന്‍പ്‌ അവര്‍ അവരുടെ സ്വന്തം മതഗ്രന്ഥം ഒരുവട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഈ ആരോപണമെങ്കിലും ബൈബിളിനെതിരെ ഉന്നയിക്കുമായിരുന്നില്ല.

ബൈബിള്‍ വെളിപ്പെടുത്തുന്ന സത്യദൈവവും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും ഒരാളാണെന്ന് രക്ഷിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയും വിശ്വസിക്കുകയില്ല. അതുകൊണ്ടുതന്നെ, ഖുര്‍ആന്‍ ദൈവവചനമല്ലെന്നും അല്ലാഹു ദൈവമല്ലെന്നും വാദിക്കുന്നതിന് അവനു തടസ്സങ്ങളില്ല. എന്നാല്‍ അതല്ല ഒരു മുസ്ലീമിന്‍റെ അവസ്ഥ. അല്ലാഹു പറയുന്നത് “താന്‍ തന്നെയാണ് മൂസയേയും ഈസയേയും അയച്ച ദൈവം” എന്നാണ് (സൂറാ.3:3,4).  അപ്പോള്‍ ബൈബിളിലെ ദൈവത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന ഒരു മുസ്ലീം അവന്‍റെ മതഗ്രന്ഥം പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കുന്നത് “നിങ്ങളുടെ ദൈവവും ഞങ്ങളുടെ ദൈവവും” (സൂറാ. 29:46) ഒന്നാണെന്ന് പറയുന്ന അല്ലാഹുവിനു നേരെ തന്നെയാണ്. അന്ധമായ ബൈബിള്‍ വിരോധത്തില്‍ കടുത്തു പോയ മനസ്സുമായി ജീവിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് ഈ ബോധം ഇപ്പോഴും ഉണ്ടായിട്ടില്ല.

ഇനി ബൈബിളിലെ യുദ്ധങ്ങളുടെ കാര്യത്തിലാണെങ്കിലോ ഒരു ആയത്ത് മാത്രം മതി മുസ്ലീങ്ങള്‍ക്ക് ബൈബിളിനെതിരെ തിരിയുവാന്‍ ധാര്‍മ്മിക യോഗ്യത ഇല്ല എന്ന് മനസ്സിലാക്കുവാന്‍. ഇതാണ് ആ ആയത്ത്:
“എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്ര ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും” (സൂറാ.5:21).

ഇസ്രായേല്‍ മക്കളോട് കനാന്‍ നാട്ടില്‍ പ്രവേശിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്ന ആയത്താണിത്. (ഇതിനു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ ഉള്ള അടിക്കുറിപ്പ് നോക്കുക: “അല്ലാഹു ഒരു വിഭാഗത്തെ ഒരിടത്ത് അധിവസിപ്പിക്കുമെന്നു പറഞ്ഞാല്‍ അവിടെയുള്ളവരെയൊക്കെ കുടിയൊഴിപ്പിച്ചു സ്ഥലം കാലിയാക്കി ഏല്‍പ്പിച്ചു കൊടുക്കുമെന്നല്ല അതിന്‍റെ അര്‍ത്ഥം. അച്ചടക്കത്തോടും ധീരതയോടും കൂടി മുന്നേറുകയും, എതിര്‍പ്പുകളെ അതിജയിക്കുകയും ചെയ്തുകൊണ്ട് അവിടെ അധിനിവേശം നടത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കും. അതാണ്‌ അല്ലാഹുവിന്‍റെ നടപടി ക്രമം.) ഖുര്‍ആന്‍ അനുസരിച്ച് അല്ലാഹുവാണ് അവരോടു അധിനിവേശം നടത്തുവാന്‍ കല്പിച്ചിരിക്കുന്നത്!!! അല്ലാഹു പറഞ്ഞത് അനുസരിച്ച് ഇസ്രായേല്‍ ജനം അധിനിവേശം ചെയ്തത് തെറ്റായിപ്പോയി എന്ന് ഒരു മുസ്ലീമിന് തോന്നുന്നുണ്ടെങ്കില്‍ യിസ്രായേല്‍ ജനത്തെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ്‌ ഒരു മുസ്ലീം ചോദ്യം ചെയ്യേണ്ടത് ഇങ്ങനെയൊരു കല്പന ഞാനാണ് കൊടുത്തത് എന്ന് ഖുര്‍ആനില്‍ അവകാശപ്പെടുന്ന അല്ലാഹുവിനെയല്ലേ? അത് ചെയ്യാതെ ബൈബിളിനും യിസ്രായേലിനും ക്രിസ്ത്യാനികള്‍ക്കും നേരെ ചാടിപ്പുറപ്പെടുന്നത്  എന്തിനാണ്?

ഇത്രയും പറഞ്ഞത് ഇസ്രായേല്‍ യുദ്ധം ചെയ്തു എന്ന് പറഞ്ഞു ബൈബിളിനു നേരെ ആരോപണം ഉന്നയിക്കുവാന്‍ ഒരു യുക്തിവാദിക്കുള്ള അര്‍ഹത ഒരു മുസ്ലീമിനില്ല എന്ന് കാണിക്കാനാണ്. പ്രത്യേകിച്ചും അല്ലാഹുവിന്‍റെ യുദ്ധനിയമങ്ങളെ പറ്റി പഠിക്കുമ്പോള്‍ നമുക്കത് ശരിക്കും ബോധ്യമാകുകയും ചെയ്യും. ഇനി നമുക്ക് യുക്തിവാദികള്‍ ബൈബിളിനെതിരെ ഉന്നയിക്കുന്ന ആരോപണം ബൈബിളിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനത്തില്‍  ഒന്ന് പരിശോധിച്ച് നോക്കാം:

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം സ്നേഹമാകുന്നു. അവന്‍ പരമ കാരുണികനാകുന്നു. അപ്പോള്‍ത്തന്നെ അവന്‍ നീതിമാനുമാകുന്നു! അവന്‍ കാരുണ്യവാനും നീതിമാനും ആകുന്നു എന്നുള്ളത് കേവലം വാക്കുകള്‍ കൊണ്ട് മാത്രം പറയുന്ന കാര്യമല്ല, പഴയ-പുതിയ നിയമത്തില്‍ ഉടനീളം പരിശോധിച്ച് നോക്കുക. അവന്‍റെ പ്രവൃത്തികളില്‍ നിന്ന് നമുക്ക് വെളിപ്പെടുന്ന അവന്‍റെ സ്വഭാവസവിശേഷതയാണ് അവന്‍ കാരുണ്യവാന്‍ ആകുന്നു അവന്‍ നീതിമാന്‍ ആകുന്നു എന്നുള്ളത്. പലര്‍ക്കും ഉള്ള ഒരു ധാരണയാണ് പഴയ നിയമത്തിലെ യഹോവ യുദ്ധം ചെയ്യാന്‍ കല്പന പുറപ്പെടുവിച്ചത് പോലെയാണ് അല്ലാഹു ഖുര്‍ആനില്‍ യുദ്ധം ചെയ്യാന്‍ കല്പിച്ചത് എന്ന്. അല്ലാഹുവിന്‍റെ കാര്യം നമുക്ക്‌ പിന്നീട് പരിശോധിക്കാം.

യഹോവയായ ദൈവം കനാന്യരെ ഉന്മൂലനം ചെയ്യുവാന്‍ മോശെയോടു പറയുന്നതിന് മുന്‍പേ, യോശുവയോടു പറയുന്നതിന് മുന്‍പേ, ദൈവം അതെപ്പറ്റി പിതാവായ അബ്രാഹാമിനോടു പറഞ്ഞിരുന്നു:

“സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെ മേല്‍ വീണു.  അപ്പോള്‍ അവന്‍ അബ്രാമിനോടു: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞു കൊള്‍ക. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. സൂര്യന്‍ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു. (ഉല്‍പത്തി.15:12-21 ).

ഇവിടെ ദൈവം പറയുന്നത് “കനാന്‍ നാട്ടിലുള്ളവരുടെ മേല്‍ ശിക്ഷാവിധി നടപ്പാക്കുന്നത് ദീര്‍ഘമായ 400 വര്‍ഷം കഴിഞ്ഞിട്ടായിരിക്കും” എന്നാണ്. മ്ലേച്ഛതയില്‍ ജീവിച്ച കനാന്‍ നാട്ടിലെ നിവാസികള്‍ക്ക്‌ മാനസാന്തരപ്പെടാന്‍ ഒരു കാലയളവ് ദൈവം നല്‍കി. ആ കാലയളവ് 5 വര്‍ഷമോ 10 വര്‍ഷമോ 23 വര്‍ഷമോ ഒന്നുമല്ല, ദീര്‍ഘമായ 400 വര്‍ഷങ്ങളാണ്!! മാത്രമല്ല, ദൈവം അവരുടെ ഇടയിലേക്ക് തന്‍റെ പ്രവാചകന്മാരെ അയക്കുകയും ചെയ്തിരുന്നു. ഉല്‍പ്പത്തി.14:18-ല്‍ നാം വായിക്കുന്നത്: “ശാലേംരാജാവായ മല്‍ക്കീ സേദെക്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു” എന്നാണ്. “അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്ന” മല്‍ക്കിസേദേക്ക് അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു. പിതാക്കന്മാരായ അബ്രഹാം, യിസഹാക്‌, യാക്കോബ്, യാക്കോബിന്‍റെ 12 മക്കള്‍ എല്ലാം അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു.  അബ്രഹാമിനെക്കുറിച്ച് ജനം പറയുന്നത് “നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്‍റെ ഒരു പ്രഭുവാകുന്നു” എന്നാണ് (ഉല്‍പ്പത്തി.23:6). ഇങ്ങനെ ദീര്‍ഘമായ ഒരു കാലയളവ് കൊടുക്കുക മാത്രമല്ല, ദൈവത്തിന്‍റെ സാക്ഷികള്‍ ആ കാലയളവില്‍ അവരുടെ മുന്‍പാകെ ജീവിച്ചിട്ടുള്ളതുമാണ്. എന്നിട്ടും അവര്‍ തങ്ങളുടെ അതിക്രമം വിട്ടുതിരിഞ്ഞു മാനസാന്തരപ്പെട്ടില്ല!!
എന്തായിരുന്നു അവരുടെ അതിക്രമം? യഹോവയില്‍ വിശ്വസിച്ചില്ല എന്നതായിരുന്നോ അവരുടെ അതിക്രമം? ഒരിക്കലുമല്ല!  അവരുടെ അതിക്രമത്തിന്‍റെ പട്ടിക ലേവ്യാ പുസ്തകം 18, 20 അധ്യായങ്ങളില്‍ കൊടുത്തിട്ടുണ്ട്. നമുക്കതൊന്നു പരിശോധിക്കാം:

“നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു. നിന്‍റെ അപ്പന്‍റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്‍റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു. അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ അപ്പന്‍റെ നഗ്നതയല്ലോ. അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ നിന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു. നിന്‍റെ മകന്‍റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്‍റേതു തന്നേയല്ലോ. നിന്‍റെ അപ്പന്നു ജനിച്ചവളും അവന്‍റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ സഹോദരിയല്ലോ. അപ്പന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ. അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ. അപ്പന്‍റെ സഹോദരന്‍റെ നഗ്നത അനാവൃതമാക്കരുതു; അവന്‍റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്‍റെ ഇളയമ്മയല്ലോ. നിന്‍റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ മകന്‍റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു. സഹോദരന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ സഹോദരന്‍റെ നഗ്നതയല്ലോ. ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്‍റെയോ മകളുടെയോ മകളുടെ നഗ്നത  അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു; അവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം. ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു. ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത  അനാവൃതമാക്കുമാറു അവളോടു അടുക്കരുതു. കൂട്ടുകാരന്‍റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു. നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം. ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു” (ലേവ്യാ.18:6-24).

ഇനി ലേവ്യാ പുസ്തകം 20-ാമധ്യായത്തില്‍ നിന്ന് നോക്കാം:

“നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍: യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം. അവന്‍ തന്‍റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല്‍ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന്‍ അവന്‍റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്‍റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും” (ലേവ്യാ.20:2,3).

“ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം. അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും. സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ളേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം. ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം. ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരു പുരുഷന്‍ തന്‍റെ അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ തന്‍റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്‍റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്‍റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്‍റെ കുറ്റം വഹിക്കും. ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത  അനാവൃതമാക്കിയാല്‍ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്‍റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്‍റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം. നിന്‍റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്‍റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവന്‍ തന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും. ഒരു പുരുഷന്‍ ഇളയപ്പന്‍റെ ഭാര്യയോടുകൂടെ ശയിച്ചാല്‍ അവന്‍ ഇളയപ്പന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം. ഒരുത്തന്‍ സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിച്ചാല്‍ അതു മാലിന്യം; അവന്‍ സഹോദരന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതിയില്ലാത്തവര്‍ ആയിരിക്കേണം” (ലേവ്യാ.20:10-21).

അവരുടെ കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ദൈവം ഇവിടെ പറയുന്നു. അപ്പന്‍ മകളോടൊത്തു ശയിക്കുന്നു, മകന്‍ അമ്മയോടൊത്ത്, പിതാമഹന്‍ പേരക്കുട്ടിയോടൊത്ത്, അമ്മായപ്പന്‍ മകന്‍റെ ഭാര്യയോടൊത്ത്, സഹോദരന്‍ സഹോദരിയോടൊത്ത്, മകന്‍ അപ്പന്‍റെ ഭാര്യയോടൊത്ത്, ഇളയപ്പന്‍റെ ഭാര്യയോടൊത്ത്, അമ്മയുടെ സഹോദരിയോടൊത്തു, കൂട്ടുകാരന്‍റെ ഭാര്യയോടൊത്ത്,  ഭാര്യയുടെ മാതാവിനോടൊത്തു, ഭാര്യയുടെ സഹോദരിയോടൊത്തു, സഹോദരന്‍റെ ഭാര്യയോടൊത്ത്, സ്ത്രീയോടെന്നപോലെ പുരുഷനോടൊത്തു, പുരുഷനോടെന്നപോലെ സ്ത്രീയോടൊത്തു, മൃഗത്തോടൊത്തു ശയിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ജനവിഭാഗമായിരുന്നു അവര്‍ എന്ന് ദൈവം വ്യക്തമായി പറയുന്നു! (തുടരും..)

]]>
https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1/feed/ 4
ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-2) https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa-2/ https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa-2/#comments Wed, 20 Jun 2012 03:14:06 +0000 http://www.sathyamargam.org/?p=150 (ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.)

 

ന്യായപ്രമാണം എന്നു കര്‍ത്താവ് മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, തൊട്ടു മുകളില്‍ പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്.

 

ദൈവം മനുഷ്യര്‍ക്ക്‌ വീണ്ടെടുപ്പ് വാഗ്ദത്തം ചെയ്തിരിക്കുന്നത് ഒരിക്കലും അവരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ അല്ല, മറിച്ചു ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്നുത്ഭവിച്ച കൃപയുടെയും കരുണയുടെയും അടിസ്ഥാനത്തില്‍ ആണു. ദൈവം മനുഷ്യരോട് ചെയ്തിട്ടുള്ളത് മുഴുവന്‍ ഉടമ്പടികള്‍ ആണു. ഈ ഉടമ്പടികള്‍ക്കിടയില്‍ കടന്നു വന്ന സാധനമാണ് ന്യായപ്രമാണം.

 

ഓരോ ഉടമ്പടികളും നമുക്ക് പരിശോധിക്കാം:

 

1, ഏദനില്‍ വെച്ചുള്ള ഉടമ്പടി.

ഉടമ്പടി എന്ന വാക്ക് അവിടെ നമുക്ക് കാണാന്‍ കഴിയുന്നില്ല എന്നത് ശരിയാണ്. പക്ഷേ, മറ്റു സ്ഥലങ്ങളിലുള്ള ഉടമ്പടിയുടെ സ്വഭാവം അതിനുണ്ട്. ഉല്‍പ്പത്തി.1:28-30; 2:16,17 എന്നിവിടങ്ങളില്‍ ഈ ഉടമ്പടി നമുക്ക് കാണാന്‍ കഴിയും. ഏഴു കാര്യങ്ങള്‍ ഈ ഉടമ്പടിയില്‍ ഉണ്ടായിരുന്നു:

 

1. സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറയുക.
2. ഭൂമിയെ അടക്കി വാഴുക.
3. ജന്തുലോകത്തിന്മേല്‍ വാഴുക.
4. സസ്യങ്ങളും ഫലങ്ങളും ഭക്ഷിക്കുക.
5. ഏദന്‍ തോട്ടത്തില്‍ വേല ചെയ്യുകയും അതിനെ കാക്കുകയും ചെയ്യുക.
6. നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം തിന്നാതിരിക്കുക.
7. ഉടമ്പടി ലംഘിച്ചാല്‍ ശിക്ഷ- മരണം.

 

ഈ ഉടമ്പടി ആദാം ലംഘിച്ചു. ദൈവം പില്‍ക്കാലത്തു ഹോശേയാ പ്രവാചകനിലൂടെ പറയുന്നത് നോക്കുക: “അവിടെ അവര്‍ ആദാം ചെയ്തപോലെ നിയമത്തെ ലംഘിച്ചു” (ഹോശേയാ.6:7). ഈ ഉടമ്പടി ലഘനത്തിനു ശേഷം ദൈവം വീണ്ടും ആദാമിനോട് വേറൊരു ഉടമ്പടി ചെയ്യുന്നുണ്ട്. ഈ ഉടമ്പടി നിരുപാധികമാണ്. ആദ്യത്തെ ഉടമ്പടി അനുഗ്രഹങ്ങള്‍ നിറഞ്ഞതായിരുന്നെങ്കില്‍ ഈ ഉടമ്പടി രക്ഷകനെക്കുറിച്ചുള്ള പ്രഥമ വാഗ്ദത്തവും ശിക്ഷയും നിറഞ്ഞതാണ്. ഇതിലും ഏഴു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്:

 

1. സാത്താന്‍റെ ആയുധമായ സര്‍പ്പം ശപിക്കപ്പെട്ടു. (3:14)

2. രക്ഷകനെക്കുറിച്ചുള്ള പ്രഥമ വാഗ്ദത്തം. (3:15)

3. സ്ത്രീയുടെ അവസ്ഥാമാറ്റം. (3:16)
(a) ഗര്‍ഭധാരണം, (b) വേദനയോടെ പ്രസവം, (c) സ്ത്രീയുടെ മേല്‍ പുരുഷന്‍റെ അധീശത്വം.

4. ഭൂമി ശാപവിധേയമായി. (3:17)

5. കഷ്ടതയോടെയുള്ള അഹോവൃത്തി. (3:17)

6. വിയര്‍പ്പോടെ ഉപജീവനം. (3:118,19)

7. ശാരീരിക മരണം. (3:19)

മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ പെരുകിയപ്പോള്‍ അവരുടെ മേല്‍ പാപം കൂടുതല്‍ കൂടുതല്‍ ആധിപത്യം ചെലുത്തുകയും അവര്‍ ശിക്ഷായോഗ്യരായി മാറുകയും ചെയ്തു. ദൈവം ജലപ്രളയത്താല്‍ ഭൂമിയെ ശുദ്ധീകരിച്ചു. ജലപ്രളയാനന്തരം പെട്ടകത്തിന് പുറത്തു വന്ന നോഹയോടു ദൈവം ചെയ്ത ഉടമ്പടിയാണ് അടുത്തത്‌. ഈ ഉടമ്പടിയുടെ അടയാളം മഴവില്ല് ആണു (9:13). ഈ ഉടമ്പടിക്കും ഏഴു പ്രത്യേകതകള്‍ ഉണ്ടായിരുന്നു:

 

1. മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കുകയില്ലെന്നു ദൈവം അരുളിച്ചെയ്തു. (8:21)
2. പ്രകൃതിയുടെ ക്രമം സ്ഥിരമാക്കി. ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നു പോകയില്ല. (8:22)
3. മാനുഷ ഭരണം സ്ഥാപിച്ചു. (9:1-6)
4. ജലപ്രളയം കൊണ്ട് ഇനി ഭൂമിയെ നശിപ്പിക്കയില്ലെന്നു ഉറപ്പു നല്‍കി. (8:21; 9:11)
5. ഹാമിനു ഒരു അധമ സന്തതിയുണ്ടാകുമെന്ന് മുന്നറിയിച്ചു. (9:24,25)
6. ശേമിനും യാഹോവക്കും തമ്മില്‍ ഒരു പ്രത്യേക ബന്ധം വാഗ്ദത്തം ചെയ്തു. ദൈവിക വെളിപ്പാടുകള്‍ ശേമ്യ സന്തതിയിലൂടെയായിരുന്നു മനുഷ്യ വര്‍ഗ്ഗത്തിന് ലഭിച്ചത്. ക്രിസ്തു ജനിച്ചതും ശേമിന്‍റെ വംശത്തില്‍ തന്നെ. (9:26)
7. യാഫെത്തിന്‍റെ സന്തതിയുടെ വര്‍ദ്ധനവ്‌. (9:27)

 

ഈ നിയമത്തോടുകൂടിയാണ് മാംസഭക്ഷണം ദൈവം മനുഷ്യന് അനുവദിച്ചത്. രക്തം കൂടാതെ മാംസം ഭക്ഷിക്കാനാണ് ദൈവം മനുഷ്യന് അനുവാദം കൊടുത്തത്. രക്തത്തിന്‍റെ വിശുദ്ധിയെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം ക്രിസ്തു കാല്‍വരിയില്‍ ചൊരിയേണ്ടിയിരുന്ന രക്തത്തെ ചൂണ്ടിക്കാണിക്കുക കൂടിയായിരുന്നു ഈ കല്പനയിലൂടെ ചെയ്തത്. വധശിക്ഷയുടെ നിയമം ദൈവം നടപ്പിലാക്കി. ഇതുവരെയും കൊലപാതകിയെ ദൈവമാണ് ശിക്ഷിച്ചിരുന്നത്. ഈ ഉടമ്പടിയോടുകൂടി കൊലപാതകിക്ക് വധശിക്ഷ നല്‍കേണ്ട ഉത്തരവാദിത്തം മാനുഷഭരണത്തിന്‍ കീഴിലായി (ഉല്‍പ്പത്തി.9:6).

 

(ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഉടമ്പടിയാണ് ഇത്. നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ സന്തതികളാണ് പ്രളയാനന്തരം ഭൂമിയില്‍ നിറഞ്ഞത്. യാഫേത്യസന്തതികളെ കുറിക്കുവാനാണ് നാം ആര്യന്മാര്‍ അഥവാ ഇന്‍ഡോ-യൂറോപ്യന്മാര്‍ എന്ന പേരുപയോഗിക്കുന്നത്. ഹാമിന്‍റെ സന്തതികളായിരുന്നു പശ്ചിമേഷ്യയിലും ഉത്തര ആഫ്രിക്കയിലും കുടി പാര്‍ത്തത്. പലസ്തീനിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും വസിച്ചവരാന് ശേമിന്‍റെ സന്തതികള്‍.

 

സഭയുടെ പ്രാരംഭ ചരിത്രത്തില്‍ മൂന്നു വ്യക്തികളുടെ മാനസാന്തരം അപ്പോ.പ്രവൃ.8,9,10 അധ്യായങ്ങളില്‍ കാണാം. ഇവര്‍ മൂന്നുപേരും മുകളില്‍ പറഞ്ഞ മൂന്നു ജാതികളില്‍ നിന്നുള്ളവരായിരുന്നു എന്നത് പ്രത്യേക ശ്രദ്ധേയമാണ്. എത്യോപ്യ രാജ്ഞിയുടെ ഷണ്ഡന്‍ ഹാമ്യനും പൗലോസ്‌ ശേമ്യനും കൊര്‍ന്നാലിയോസ്‌ യാഫെത്യനും ആണു.)

 

വീണ്ടും മനുഷ്യവര്‍ഗ്ഗം പാപത്തിലേക്ക് നിപതിച്ചു. അവര്‍ ദൈവത്തോട് മത്സരിച്ചുകൊണ്ട് ബാബേല്‍ ദേശത്തു ഒരു ഗോപുരം പണിയാന്‍ ശ്രമിച്ചു എങ്കിലും ദൈവം അതിനനുവദിച്ചില്ല. ദൈവം ഭാഷ കലക്കിക്കളഞ്ഞതുകൊണ്ട് മനുഷ്യവര്‍ഗ്ഗം ഭൂമിയില്‍ എല്ലായിടവും പരക്കാന്‍ തുടങ്ങി. അപ്പോള്‍ ദൈവം ഒരു മനുഷ്യനെ വിളിച്ചു വേര്‍തിരിച്ചു. ആ മനുഷ്യനുമായി ദൈവം ഒരു ഉടമ്പടി ചെയ്തു. നിരുപാധികമായ ആ ഉടമ്പടിയിലൂടെ ആ മനുഷ്യനും അവന്‍റെ സന്തതിക്കും ഭൂമിയിലെ സകല വംശങ്ങള്‍ക്കും എല്ലാക്കാലത്തെക്കുമുള്ള അനുഗ്രഹം ദൈവം ഉറപ്പിച്ചു. ആ മനുഷ്യന്‍റെ പേര് അബ്രഹാം എന്നായിരുന്നു. ഈ ഉടമ്പടിയുടെ അടയാളം പരിഛേദന ആണ്. ഈ ഉടമ്പടിയില്‍ ഏഴു വാഗ്ദത്തങ്ങളുണ്ട്:

 

1. ഞാന്‍ നിന്നെ വലിയൊരു ജാതിയാക്കും (ഉല്‍പ്പത്തി.12:1)
2. ഞാന്‍ നിന്നെ അനുഗ്രഹിക്കും (12:2)
3. ഞാന്‍ നിന്‍റെ പേര് വലുതാക്കും (12:2)
4. നീ ഒരു അനുഗ്രഹമായിരിക്കും (12:2)
5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും (12:3)
6. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും (12:3)
7. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും (12:3)

ഈ ഉടമ്പടി ശാശ്വത ഉടമ്പടിയാണ്. രക്തം ചൊരിഞ്ഞു യാഗത്തിലൂടെ ഉറപ്പിക്കപ്പെട്ട ഉടമ്പടിയാണ് ഇത് (15:7-21; യിരെമ്യാ.34:18). അബ്രഹാമിന്‍റെ സന്തതികളായ യിസഹാക്കിനോടും യാക്കോബിനോടും ദൈവം ഈ ഉടമ്പടി ഉറപ്പിച്ചു. ഈ മൂന്നു പേരോടുമായി എട്ടു പ്രാവശ്യം ദൈവം ഈ ഉടമ്പടി ഉറപ്പിക്കുന്നുണ്ട് (ഉല്‍പ്പത്തി. 12:1-3; 13:14-17; 15:1-21; 17:1-21; 22:15-18; 26:3-5; 28:13-17; 35:10-12).

 

താന്‍ വിളിച്ചു വേര്‍തിരിച്ച അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേല്‍ ജനത്തെ അടിമവീടായ മിസ്രയീമില്‍ നിന്നും വാഗ്ദത്തദേശമായ കനാന്‍ നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ സീനായ്‌ പര്‍വ്വതത്തില്‍ വെച്ച് മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോട് ചെയ്ത ഉടമ്പടിയാണ് അടുത്തത്‌. ഇത് ന്യായപ്രമാണം എന്നും മോശൈക ഉടമ്പടിയെന്നും അറിയപ്പെടുന്നു. ഈ ഉടമ്പടിയുടെ അടയാളമാണ് ശബ്ബത്ത് (പുറ.31:16,17). ന്യായപ്രമാണം പ്രവൃത്തികളുടെതാണ്. അനുഗ്രഹം മനുഷ്യന്‍റെ വിശ്വസ്തതയില്‍ അധിഷ്ഠിതവുമായിരുന്നു. മോശൈക ഉടമ്പടിയെ നിത്യനിയമം എന്നു ഒരിടത്തും വിളിച്ചിട്ടില്ല.

 

അടുത്തത്‌ പൌരോഹിത്യ നിയമമാണ്. പുറ.19:5-ല്‍ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോടു പറയുന്നത് ഇപ്രകാരമാണ്: ആകയാല്‍ നിങ്ങള്‍ എന്‍റെ വാക്ക് കേട്ട് അനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്താല്‍ നിങ്ങള്‍ എനിക്ക് സകല ജാതികളിലും വെച്ച് പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങള്‍ എനിക്ക് ഒരു പുരോഹിത രാജ്യവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേല്‍ മക്കളോട് പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.”

 

“നിങ്ങള്‍ എനിക്ക് ഒരു പുരോഹിത രാജ്യവും വിശുദ്ധജനവും ആകും” എന്നു പറഞ്ഞിരിക്കുന്നത് യിസ്രായേല്‍ ജനത്തോട് മുഴുവനും ആണ്. ഏതെങ്കിലും ചില വ്യക്തികള്‍ക്കല്ല ഇവിടെ ദൈവം പൌരോഹിത്യം നല്കാം എന്ന് പറയുന്നത്. ഈ ഉടമ്പടി സോപാധികമാണ്. ദൈവം വെച്ച ഉപാധി ഇതായിരുന്നു: “നിങ്ങള്‍ എന്‍റെ വാക്ക് കേട്ട് അനുസരിക്കുകയും എന്‍റെ നിയമം പ്രമാണിക്കുകയും ചെയ്യുക.” ഈ ഉപാധി അവര്‍ ലംഘിച്ചു, മോശെ പര്‍വ്വതത്തിന്‍റെ മുകളിലേക്ക് കയറിപ്പോയപ്പോള്‍. അവര്‍ കാളക്കുട്ടിയെ ഉണ്ടാക്കി, അതിനെ ദൈവമെന്നു വിളിച്ചു. ഈ വിധം നഗ്നമായി ദൈവത്തിന്‍റെ വചനം ലംഘിക്കപ്പെട്ടപ്പോള്‍ പര്‍വ്വതത്തില്‍ നിന്നും ഇറങ്ങി വന്ന മോശെ പാളയത്തിന്‍റെ വാതില്‍ക്കല്‍ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തില്‍ ഉള്ളവന്‍ എന്‍റെ അടുക്കല്‍ വരട്ടെ എന്നു പറഞ്ഞു. അപ്പോള്‍ ലേവ്യര്‍ എല്ലാവരും അവന്‍റെ അടുക്കല്‍ വന്നുകൂടി (പുറ.32:26). അവര്‍ മോശെയുടെ കല്പന പ്രകാരം “താന്താന്‍റെ വാള്‍ അരയ്ക്കു കെട്ടി പാളയത്തില്‍ കൂടി വാതില്‍ തോറും കടന്നു താന്താന്‍റെ സഹോദരനെയും താന്താന്‍റെ സ്നേഹിതനെയും താന്താന്‍റെ കൂട്ടുകാരനേയും” കൊന്നു കളഞ്ഞു. യഹോവയ്ക്കു വേണ്ടി ലേവ്യര്‍ തീക്ഷ്ണത കാണിച്ചതിനാല്‍ യഹോവ എല്ലാ യിസ്രയേലില്‍ നിന്നും ലേവ്യാ ഗോത്രത്തെ തനിക്ക് ശുശ്രൂഷ ചെയ്യുവാനായി തിരഞ്ഞെടുത്തു.

 

അതിനെക്കുറിച്ച് മോശെ തന്‍റെ മരണത്തിനു തൊട്ടു മുന്‍പ്‌ പറയുന്നത് നോക്കുക: “അവന്‍ തന്‍റെ അപ്പനെയും അമ്മയേയും കുറിച്ച്: ഞാന്‍ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്‍റെ വചനം അവര്‍ പ്രമാണിച്ചു, നിന്‍റെ നിയമം കാത്തു കൊള്‍കയും ചെയ്തു. അവര്‍ യാക്കോബിന് നിന്‍റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്‍റെ സന്നിധിയില്‍ സുഗന്ധധൂപവും യാഗപീഠത്തിന്മേല്‍ സര്‍വ്വാംഗഹോമവും അര്‍പ്പിക്കും” (ആവ.33:9,10). ഇങ്ങനെ ലേവ്യാഗോത്രത്തിനു പ്രത്യേക അവകാശവും ലേവ്യാ ഗോത്രത്തിലുള്‍പ്പെട്ട അഹരോനു മഹാപുരോഹിത സ്ഥാനവും ലഭിച്ചു.

 

എന്നാല്‍ ഇതിനിടയില്‍ ഒരു സംഭവമുണ്ടായി. യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യ സ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്ക് വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു പോന്നു. യിസ്രായേല്‍ ബാല്‍പെയോരിനോട്‌ ചേര്‍ന്നു. യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു (സംഖ്യാ.25:1-3). യിസ്രായേല്‍ മക്കളില്‍ ഇരുപത്തിനാലായിരം പേര്‍ ബാധ കൊണ്ട് മരിച്ചു പോയി (25:9). ജനം ഒക്കെയും ശവശരീരങ്ങള്‍ കണ്ടു സമാഗമാനകൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ശിമെയോന്‍ ഗോത്രത്തിലെ ഒരു പ്രഭുവായ സാലൂവിന്‍റെ മകന്‍ സിമ്രി എന്നു പേരായ ഒരു നീചന്‍ മിദ്യാന്യ ഗോത്രത്തില്‍ ജനാധിപനായിരുന്ന സൂരിന്‍റെ മകള്‍ കൊസ്ബി എന്ന മിദ്യാന്യ സ്ത്രീയേയും കൊണ്ട് തന്‍റെ പാളയത്തിലേക്ക് വന്നു. അഹരോന്‍റെ മകനായ ഏലെയസരിന്‍റെ മകനായ ഫീനെഹാസ്‌ അതുകണ്ടപ്പോള്‍ സഭയുടെ മദ്ധ്യേ നിന്ന് എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു അവരുടെ പിന്നാലെ ചെന്ന് ഇരുവരെയും കുത്തി കൊന്നുകളഞ്ഞു. അപ്പോള്‍ ബാധ യിസ്രായേല്‍ ജനത്തെ വിട്ടുമാറി. അതിനു ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തു: ഞാന്‍ എന്‍റെ തീക്ഷ്ണതയില്‍ യിസ്രായേല്‍ മക്കളെ സംഹരിക്കാതിരിക്കേണ്ടതിനു അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ്‌ അവരുടെ മദ്ധ്യേ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്‍റെ ക്രോധം യിസ്രായേല്‍ മക്കളെ വിട്ടുപോകാനിടയാക്കിയിരിക്കുന്നു. ആകയാല്‍ ഇതാ, ഞാന്‍ അവനു എന്‍റെ സമാധാന നിയമം കൊടുക്കുന്നു. അവന്‍ തന്‍റെ ദൈവത്തിനു വേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേല്‍ മക്കള്‍ക്ക് വേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട്, അത് അവനും അവന്‍റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്‍റെ നിയമമാകുന്നു എന്നു നീ പറയണം (25:6-15). ഈ സംഭവത്തോടെ പൌരോഹിത്യസ്ഥാനം യിസ്രായേലിലെ ഒരു കുടുംബത്തിന് മാത്രമായി ലഭിച്ചു, ഫീനെഹാസിനും അവന്‍റെ സന്തതിപരമ്പരകള്‍ക്കും മാത്രം!

 

ഈ പൌരോഹിത്യനിയമം നിത്യവും നിരുപാധികവും ആണ് (സങ്കീ. 106:30,31). ഈ നിയമവും പില്‍ക്കാലത്ത് ദാവീദിനോടു ചെയ്ത നിയമവും ദുര്‍ബ്ബലപ്പെടുത്താവുന്നതല്ല: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്ത് രാവും പകലും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്‍റെ നിയമവും രാത്രിയോടുള്ള എന്‍റെ നിയമവും ദുര്‍ബ്ബലമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, എന്‍റെ ദാസനായ ദാവീദിന് അവന്‍റെ സിംഹാസനത്തില്‍ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യാപുരോഹിതന്മാരോടും ഉള്ള എന്‍റെ നിയമം ദുര്‍ബ്ബലമായ്‌ വരാം” (യിരെമ്യാ.33:20,21). ഫീനെഹാസിനോടുള്ള വാഗ്ദത്തം സാദോക്കിന്‍റെ സന്തതിയിലൂടെ സഹസ്രാബ്ദ വാഴ്ചയിലും തുടരുന്നതായിരിക്കും (യെഹസ്കേല്‍ 40:46; 43:19;44:15;48:11). ദാവീദിനോടും ശലോമോനോടും വിശ്വസ്തത കാണിച്ച മഹാപുരോഹിഹനായിരുന്നു സാദോക്ക് (1.രാജാ.1:32-40).

 

അടുത്ത ഉടമ്പടി ചെയ്യുന്നത് യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തു പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പാണ്. വാഗ്ദത്ത നാടായ കനാന്‍ ശത്രുക്കളുടെ കയ്യിലാണ്. കനാനില്‍ പ്രവേശിക്കുവാനുള്ള യിസ്രായേലിന്‍റെ ഏതൊരു ശ്രമത്തെയും കനാന്യര്‍ ചെറുക്കും. ഈ എതിര്‍പ്പിന്‍റെ മുന്‍പില്‍ യിസ്രായേല്‍ മക്കളുടെ ഹൃദയത്തിലുണ്ടാകാനിടയുള്ള സംശയം ദുരീകരിക്കുന്നതിന് വേണ്ടി ദൈവം ദേശത്തിന്‍റെ കൈവശാവകാശം സംബന്ധിച്ച് ഈ ഉടമ്പടി ചെയ്തു (ആവ.30:1-10). അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയുടെ സ്ഥിരീകരണവും വിപുലനവും ആണ് ഈ നിയമം. ന്യായപ്രമാണകാലത്താണ് നല്കപ്പെട്ടതെങ്കിലും ഇതിന്‍റെ പൂര്‍ണ്ണമായ നിവൃത്തി സഹസ്രാബ്ദ വാഴ്ചയിലായിരിക്കും. ഈ നിയമത്തിനും ഏഴു കാര്യങ്ങള്‍ ഉണ്ട്:

 

1. അനുസരണക്കേടിന് ചിതറിക്കല്‍ (ആവ.30:3)
2. ചിതറിക്കപ്പെട്ടിരിക്കുമ്പോള്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിയല്‍ (30:2)
3. മശിഹയുടെ മടങ്ങി വരവ് (30:3-6)
4. ദേശത്തിന്‍റെ പുന:പ്രാപ്തി (30:5)
5. യിസ്രായേലിന്‍റെ ജാതീയ പുനരുത്ഥാനം (30:4-8; റോമ.11:26,27-ഉമായി ഒത്തു നോക്കുക)
6. ശത്രുക്കളുടെ ന്യായവിധി (30:7)
7. ദേശീയമായ അഭിവൃദ്ധി (30:9)

 

ഈ ഉടമ്പടിയുടെ ചില ഭാഗങ്ങള്‍ ആക്ഷരികമായി നിറവേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും. യിസ്രായേലിന്‍റെ അവിശ്വസ്തതയുടെ ശിക്ഷയായി ചിതറലുകളും യഥാസ്ഥാപനങ്ങളും നടന്നു. അന്തിമമായ യഥാസ്ഥാപനം ഇനി നടക്കേണ്ടതുണ്ട്. യിസ്രായേലിന്‍റെ അനവധി ശത്രുക്കള്‍ ശിക്ഷിക്കപ്പെട്ടു.

 

അടുത്ത ഉടമ്പടി ദാവീദിനോടു ചെയ്യുന്നതാണ്. നാഥാന്‍ പ്രവാചകന്‍ മുഖാന്തരം യഹോവ ദാവീദിനോടു ചെയ്ത ഈ ഉടമ്പടിയെ (2.ശമുവേല്‍.7:8-17) പില്‍ക്കാലത്ത് സങ്കീ.89:27-37 ല്‍ ദൈവീക ആണ കൊണ്ട് സ്ഥിരീകരിച്ചു. ദാവീദിനോടുള്ള ഈ ഉടമ്പടി ദൈവം ഏകപക്ഷീയമായി ചെയ്തതാണ്. ഈ ഉടമ്പടി റദ്ദാക്കപ്പെടാവുന്നതല്ല (1.ദിന.17:13), നിത്യവുമാണ് (2.ദിന.13:5; 21:7). ഈ ഉടമ്പടി പൂര്‍ണ്ണമായി നിറവേറിയത്‌ ക്രിസ്തുവിലാണ്.

 

അടുത്ത ഉടമ്പടി യേശുക്രിസ്തു മുഖാന്തരം ദൈവം മനുഷ്യരോട് ചെയ്ത പുതിയ ഉടമ്പടിയാണ്. കര്‍ത്താവായ യേശുക്രിസ്തു കാല്‍വരിയില്‍ പൂര്‍ത്തിയാക്കിയ വീണ്ടെടുപ്പിലധിഷ്ഠിതമായ, നിരുപാധികമായ അനുഗ്രഹത്തിന്‍റെ ഉടമ്പടിയാണ് പുതിയ നിയമം. നിരുപാധികമായ ഈ നിയമം ഏകപക്ഷീയവും നിത്യവും നീങ്ങിപ്പോകാത്തതും ആണ്. മോശേയിലൂടെ നല്‍കിയ സോപാധികമായ പഴയനിയമത്തെ ഈ നിയമം നീക്കിക്കളയുന്നു. കാരണം, മോശൈക ന്യായപ്രമാണം താല്‍കാലികമായ ഒരു ഏര്‍പ്പാടായിരുന്നു. അപ്പൊസ്തലന്‍ ഗലാത്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ പറയുന്നത് നോക്കുക: “എന്നാല്‍ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില്‍ ഏല്പിച്ചതുമത്രേ.” വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം എന്നു പറയഞ്ഞത് യേശുക്രിസ്തുവിന്‍റെ വരവിനെയാണ്. വാഗ്ദത്തസന്തതി വരുന്നത് വരെയേ ന്യായപ്രമാണത്തിനു നിലനില്‍പ്പുള്ളൂ എന്നു ഇതിനാല്‍ തെളിയുന്നു. മുന്‍പുണ്ടായിരുന്ന എല്ലാ ഉടമ്പടികളുടെയും പൂര്‍ത്തീകരണമാണ് വാഗ്ദത്ത സന്തതിയിലൂടെയുള്ള ഈ പുതിയ ഉടമ്പടി.

 

ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം നമ്മള്‍ മത്തായി.5:18 വ്യാഖ്യാനിക്കാന്‍. ദൈവം ഓരോ കാലഘട്ടത്തിലും മനുഷ്യരോട് ചെയ്ത ഓരോ ഉടമ്പടിയും ന്യായപ്രമാണാനന്തരകാലഘട്ടത്തിലെ വാഗ്ദത്ത സന്തതിയെക്കുറിച്ചുള്ള പ്രവചനങ്ങളും എല്ലാം നിറവേറാന്‍ പോകുന്നത് യേശുക്രിസ്തുവിലാണ്. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരേയും നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രേ വന്നത് എന്നു. നിറവേറാന്‍ പോകുന്ന ഈ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന ന്യായപ്രമാണം കെട്ടുകഥകളോ ഭാവനാസൃഷ്ടിയോ അല്ല, മറിച്ചു ആകാശവും ഭൂമിയും നീങ്ങിപ്പോയാലും മാറ്റമില്ലാത്ത ദൈവത്തിന്‍റെ വചനമാണത് എന്നാണ് യേശുക്രിസ്തു പറഞ്ഞതിന്‍റെ താത്പര്യം. അപ്പൊസ്തലന്‍ പറയുന്നത് ശ്രദ്ധിക്കുക: “ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു” (1.കൊരി.15:3,4). “തിരുവെഴുത്തുകളിന്‍ പ്രകാരം” എന്നു രണ്ടുവട്ടമാണ് ആ വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിന്‍റെ മരണവും അടക്കവും പുനരുത്ഥാനവും എല്ലാം ന്യായപ്രമാണത്തില്‍ എഴുതിയിരുന്നതിന്‍റെ നിറവേറലായിരുന്നു എന്നാണ് ദൈവവചനം പറയുന്നത്. ഇതുമാത്രമല്ല, ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നിറവേറാനുള്ളതാണ്. യിസ്രായേലിന്‍റെ യഥാസ്ഥാപനവും ലോകത്തിന്‍റെ അവസാനവുമെല്ലാം ന്യായപ്രമാണത്തില്‍ പറഞ്ഞിട്ടുള്ളതാണ്. പുതിയ ഉടമ്പടി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടിയാണ് ഈ സംഭവങ്ങളുടെയെല്ലാം ആരംഭത്തിലേക്ക് മനുഷ്യവര്‍ഗ്ഗം പ്രവേശിക്കുന്നത്. അതെല്ലാം സംഭവിക്കുന്നതുവരെയ്ക്കും ന്യായപ്രമാണത്തില്‍നിന്നും ഒരു കുത്തോ കോമയോ നീങ്ങിപ്പോകയില്ല എന്നാണ് കര്‍ത്താവ്‌ പറയുന്നത്.

]]>
https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa-2/feed/ 3
ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-1) https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b/ https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b/#comments Wed, 20 Jun 2012 03:04:21 +0000 http://www.sathyamargam.org/?p=146 (ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.)

ദാവാ പ്രസംഗകര്‍ പൗലോസിനെതിരെ എപ്പോഴും കൊണ്ടുവരുന്ന ഒരു വാക്യമാണ് മത്തായി.5:17,18-ല്‍ കര്‍ത്താവ് പറഞ്ഞിട്ടുള്ള “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന വചനം. ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നു നാഴികയ്ക്ക് നാല്പതുവട്ടം ഉദ്ഘോഷിക്കുന്ന ഇവര്‍ക്ക് പക്ഷേ, ഇവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ എടുക്കുന്ന സമയത്ത് ബൈബിള്‍ തിരുത്തപ്പെടാത്ത വിശുദ്ധ ഗ്രന്ഥമാണ്. ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍, അത് ഇതാണ്!

 

ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുന്നതും ന്യായപ്രമാണം ക്രിസ്തുവില്‍ നീങ്ങിപ്പോയി എന്ന് പറയുന്നതും ഒരു പോലെ ശരിയായ കാര്യമാണ്. ന്യായപ്രമാണം എന്ന് പറഞ്ഞാല്‍ നമ്മുടെ മനസ്സിലുള്ള ധാരണകള്‍ വ്യത്യസ്തമായതുകൊണ്ടാണ് ഈ കാര്യത്തില്‍ നമുക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത്. നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

 

യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍ . ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

 

613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

 

1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

 

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

 

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

 

ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

 

പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍ . അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

 

ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

 

1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍

2. സൈനിക നിയമങ്ങള്‍

3. പൌരത്വ നിയമങ്ങള്‍

4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍

5. കുടുംബ നിയമങ്ങള്‍

6. അവകാശ നിയമങ്ങള്‍

7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍

8. സാമ്പത്തിക പ്രമാണങ്ങള്‍

 

എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

 

മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍ . ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ ഒന്ന് നോക്കുക.)

 

നാം പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, ന്യായപ്രമാണം ഒരിക്കലും രക്ഷക്കുവേണ്ടിയുള്ളതല്ല എന്ന അതിപ്രധാന സംഗതിയാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). ന്യായപ്രമാണം ആചരിച്ചതുകൊണ്ട് “ജീവരക്ഷ പ്രാപിക്കാന്‍ കഴിയുകയില്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

 

ന്യായപ്രമാണത്തില്‍ കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവാര്‍ത്തിക്കാനാണ് വന്നത്” എന്ന്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടായ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

 

മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് (യിരെമ്യാ.31:31-34; യെഹസ്കേല്‍ .36:26,27). എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നുമുണ്ട്, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബാലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

 

പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ശബ്ബത്ത് മാത്രമാണ് കര്‍ത്താവ് നമ്മോട് ആചരിക്കാന്‍ പറയാത്തതുള്ളൂ. അതിനു കാരണം ശബ്ബത്തും ക്രിസ്തുവില്‍ നീങ്ങിപ്പോകേണ്ടിയിരുന്ന ഒരു നിഴല്‍ ആയിരുന്നതിനാലാണ് (കൊളോ.2:16,17).

 

എന്നാല്‍ ശബ്ബത്തിനു പകരം കര്‍ത്താവ് പുതിയ ഒരു കല്പന നമുക്ക് തന്നിട്ടുണ്ട്: “നിങ്ങള്‍ അന്യോന്യം സ്നേഹിക്കണം എന്ന പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്ക് തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം എന്നു തന്നെ. നിങ്ങള്‍ക്ക് അന്യോന്യം സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്നു എല്ലാവരും അറിയും” (യോഹ.13:34,35). ഇപ്പോള്‍ കല്പനകളുടെ എണ്ണം പത്തു തന്നെ!!

 

ഇനിയും സ്വാഭാവികമായും ഉണ്ടാകുന്ന മറ്റൊരു ചോദ്യം ദൈവം ഇനി ഇതിനേക്കാള്‍ നല്ല വേറെ ഒരു നിയമം കൊണ്ടുവരാന്‍ സാധ്യതയില്ലേ എന്നതായിരിക്കും. പഴയനിയമത്തെ മാറ്റി പുതിയതൊന്നു കൊണ്ടുവന്നു, ഇനി ഇതിനെയും മാറ്റി വേറെ ഒന്ന് കൊണ്ടുവരുന്നതിന് എന്താണ് തടസ്സം? തീര്‍ച്ചയായും തടസ്സം ഉണ്ട്. ഒന്നാമത്തെ കാര്യം പുതിയ പ്രമാണം നല്‍കിയ ദൈവപുത്രന്‍റെ മരണത്തോടുകൂടെയാണ് ഇത് ഉറപ്പിക്കപ്പെട്ടത്‌ എന്നതത്രേ. എബ്രായലേഖനകാരന്‍ അതിനെ ഇപ്രകാരം വിശദീകരിക്കുന്നു: “മരണപത്രത്തിന്‍റെ കാര്യത്തില്‍ അത് എഴുതിയവന്‍റെ മരണം സ്ഥിരീകരിക്കപ്പെടണം. മരണപത്രം സാധൂകരിക്കപ്പെടുന്നത് മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവാന്‍ ജീവിച്ചിരിക്കെ അതിനു ഒരു സാധുതയുമില്ലല്ലോ” (എബ്രായര്‍.9:16,17. പി.ഓ.സി തര്‍ജ്ജമ). മരണപത്രം തയ്യാറാക്കിയ ആള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അത് മാറ്റാനാകില്ല. യേശുക്രിസ്തു പുതിയനിയമത്തെ തന്‍റെ മരണത്തിലൂടെയാണ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ അത് മാറ്റാന്‍ പറ്റാത്ത നിയമമായി മാറി!!

 

ഇനി ഈ നിയമം മാറ്റാന്‍ ദൈവത്തിനു കഴിയില്ല എന്നുള്ളതിന് രണ്ടാമത്തെ കാരണം ദൈവം തന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണ് എന്നുള്ളതാണ്. അബ്രഹാമിന്‍റെ സന്തതിയുമായി താന്‍ സ്ഥാപിക്കുന്നത് “നിത്യനിയമം” ആയിരിക്കും എന്നു ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തിട്ടുണ്ട് (ഉല്‍പത്തി.17:7). തന്‍റെ വചനത്തിനെതിരായി ദൈവം ഒരിക്കലും പ്രവര്‍ത്തിക്കുകയില്ല. അതായത് അബ്രഹാമിന്‍റെ സന്തതിയായ യേശുക്രിസ്തു സ്ഥാപിച്ച പുതിയനിയമം ഇനി ഒരിക്കലും മാറിപ്പോകാത്തതാണെന്നു ചുരുക്കം!!!  (തുടരും…)

 

]]>
https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b/feed/ 15
‘ഇസ്ലാം’ എന്നാല്‍ സമാധാനമോ? https://sathyamargam.org/2012/06/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae/ https://sathyamargam.org/2012/06/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae/#comments Wed, 20 Jun 2012 02:15:32 +0000 http://www.sathyamargam.org/?p=140

അനില്‍കുമാര്‍ വി. അയ്യപ്പന്‍

ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം സമാധാനം എന്നാണെന്നും അതുകൊണ്ടുതന്നെ ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും പറഞ്ഞുകൊണ്ടുള്ള ധാരാളം പുസ്തകങ്ങളും ലഘുലേഖകളും ഈ അടുത്ത കാലത്ത് ദാവാ പ്രസംഗകര്‍ ധാരാളമായി പുറത്തിറക്കുന്നുണ്ട്. ഇസ്ലാം മതസ്ഥാപകനായ ശ്രീ.മുഹമ്മദ്‌ സമാധാനത്തിന്‍റെ ആള്‍രൂപമാണെന്ന് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും വരച്ചു കാണിക്കാന്‍ ദാവാ പ്രസംഗകര്‍ ബദ്ധശ്രദ്ധരുമാണ്. സെക്കുലര്‍ പ്രസിദ്ധീകരണങ്ങളിലായാലും അവരുടെ സ്വന്തം മൌലികവാദ പ്രസിദ്ധീകരണങ്ങളായാലും മുഹമ്മദ്‌ സമാധാനത്തിന്‍റെ വക്താവാണെന്നും ഇസ്ലാം സമാധാനത്തിന്‍റെ ആദര്‍ശമാണെന്നും യാതൊരു ലജ്ജയുമില്ലാതെ അവര്‍ ചമച്ചു വിടും. ചരിത്ര നിഷേധികളായ ഇക്കൂട്ടര്‍ക്ക് പിന്തുണ നല്‍കി സംസാരിക്കാന്‍ ഇതര മത വിഭാഗങ്ങളിലെ ഉന്നതരുമുണ്ട് എന്നതൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജിഹാദിനെ (പുറമേക്ക്) തള്ളിപ്പറയുന്ന ദാവാ പ്രസംഗകര്‍ അതിന് പുതിയ വ്യാഖ്യാനമാണ് നല്‍കിയിരിക്കുന്നത്. ‘ജിഹാദ്‌’ എന്ന പദത്തിന്‍റെ അര്‍ത്ഥം ‘പോരാട്ടം’ എന്നാണെന്നും “ഒരുവന്‍ തന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന കാമ,ക്രോധ, മോഹാദികള്‍ക്കെതിരെ, അഥവാ തന്‍റെ സ്വാര്‍ത്ഥ മോഹങ്ങള്‍ക്കെതിരെ പോരാടുക” എന്നതാണ് ‘ജിഹാദ്‌’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുമാണ് ദാവാ പ്രസംഗകരുടെ പുതിയ വ്യാഖ്യാനം.

 

‘സഹിക്കുക’ എന്നും ‘പൊരുതുക’ എന്നും അര്‍ത്ഥമുള്ള ‘ജിഹാദ്‌’ എന്ന പദത്തിനോട് വേറെ ചില അറബി പദങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇവര്‍ ഈ പുതിയ വ്യാഖ്യാനം ചമയ്ക്കുന്നത്. ആ അറബി പദങ്ങള്‍ ഇവയാണ്:

 

ജിഹാദ്‌ അശ്-ശൈത്താന്‍: ചെകുത്താനെതിരെ പോരാടുക.

 

ജിഹാദ്‌ അല്‍-മുനാഫിഖ്വീന്‍: കപട വിശ്വാസത്തിനെതിരെ പൊരുതുക.

 

ജിഹാദ്‌ അല്‍-ഫാസിഖ്വീന്‍: അഴിമതിക്കാരനായ മുസ്ലീമിനെതിരെ പൊരുതുക.

 

ജിഹാദ്‌ അല്‍-കുഫ്ഫാര്‍: അവിശ്വാസിക്കെതിരെ പൊരുതുക.

 

ജിഹാദ്‌ അന്‍-നഫ്സ്‌: സ്വയത്തിനെതിരെ പൊരുതുക.

 

ഇസ്ലാമിനെപ്പറ്റി വലിയ അറിവില്ലാത്ത അന്യമതത്തില്‍പ്പെട്ട ആളുകളും സമാധാനകാംക്ഷികളായ മുസ്ലീങ്ങളില്‍ പലരും ഈദൃശമായ വ്യാഖ്യാനങ്ങളില്‍ പലപ്പോഴും വീണുപോകാറുണ്ട്. അതുകൊണ്ടാണ് സാംസ്കാരിക സംഘടനകള്‍ എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ മുസ്ലീം സംഘടനകള്‍ക്കും വേണ്ടി സംസാരിക്കുവാന്‍ ഇങ്ങനെയുള്ളവര്‍ അവരുടെ വേദികളിലെത്തുന്നത്. വാസ്തവമറിയാതെ ഇവരെ പിന്തുണയ്ക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന വിഡ്ഢിത്തത്തിന്‍റെ അപകടകരമായ അനന്തരഫലം എന്തായിരിക്കും എന്ന് ഇസ്ലാമിക ചരിത്രത്തിന്‍റെ പിന്‍ബലത്തോട് കൂടി ഉദാഹരണ സഹിതം തെളിയിച്ചു കൊടുക്കുക എന്നതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌, “ഇസ്ലാം എന്നാല്‍ സമാധാനമാണ്” എന്ന ദാവാപ്രസംഗകരുടെ വ്യാജപ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം. കാര്യങ്ങള്‍ എങ്ങനെയാണ് ഇവര്‍ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കും.

 

ഇസ്ലാം എന്നാല്‍ സമാധാനമോ?

‘ഇസ്ലാം’ എന്ന അറബി വാക്കിന്‍റെ ആക്ഷരിക അര്‍ത്ഥം ‘കീഴടങ്ങുക’ അഥവാ ‘അടിമപ്പെടുക’ എന്നാണ്. വിശാലമായ അര്‍ത്ഥത്തില്‍, ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങിയിരിക്കുക’ എന്ന അര്‍ത്ഥത്തിലാണ് ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. “ഖുറാനില്‍ ഉള്ള അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതിലൂടെ അല്ലാഹുവിനും, മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ ഉള്ള ഹദീസുകളില്‍ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ജീവിക്കുന്നതിലൂടെ മുഹമ്മദിനും കീഴടങ്ങുക” എന്ന് അര്‍ത്ഥം! വാസ്തവം ഇതായിരിക്കേ എന്തുകൊണ്ടാണ് ഇസ്ലാം എന്ന പദത്തിന് ‘കീഴടങ്ങുക’ എന്ന അര്‍ത്ഥത്തിനു പകരം, ‘സമാധാനം’ എന്ന അര്‍ത്ഥം പുത്തന്‍കൂറ്റുകാരായ ദാവാ പ്രസംഗകര്‍ കൊടുക്കുന്നത്? ഭാഷാ ശാസ്ത്രപരമായി എന്ത് ന്യായീകരണമാണ് ഇങ്ങനെ അര്‍ത്ഥ വ്യതിയാനം വരുത്തുന്നതിന് ഇവര്‍ക്കുള്ളത്? ഈ ചോദ്യത്തിന് സമാധാന സിദ്ധാന്തക്കാര്‍ പറയുന്ന മറുപടി ഏതാണ്ട് ഇപ്രകാരമാണ്:

 

‘ഇസ്ലാം’ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത് ‘സലമ’ എന്ന അറബി ധാതുവില്‍ നിന്നാണ്. (യഥാര്‍ത്ഥത്തില്‍ ‘സലമ’ അല്ല, ‘സ് ല്മ്’ (SLM) എന്നാണ് ശരിയായ ഉച്ചാരണം) സലമ എന്ന അറബി ധാതുവില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ള മറ്റൊരു അറബി വാക്ക് ആണ് സലാം എന്നത്. സലാം എന്ന വാക്കിന്‍റെ അര്‍ത്ഥം ‘സമാധാനം’ എന്നാണ്. (ഹീബ്രുവില്‍ ‘ശാലോം’ എന്ന പദത്തിന് തുല്യമായ അര്‍ത്ഥമാണ് അറബിയില്‍ സലാം എന്ന വാക്കിനുള്ളത്). സമാധാനം എന്നര്‍ത്ഥമുള്ള സലാം എന്ന പദത്തിന് മുന്നില്‍ ‘ഇ’ എന്നൊരു സ്വരാക്ഷരം കൂടിച്ചേര്‍ന്നിട്ടാണ് ‘ഇസ്ലാം’ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത്. ‘സലാം’ എന്ന പദത്തിന്‍റെയും ‘ഇസ്ലാം’ എന്ന പദത്തിന്‍റെയും ധാതു ഒന്നാക കൊണ്ടും സലാം എന്ന പദത്തിന്‍റെ അര്‍ത്ഥം സമാധാനം എന്നാക കൊണ്ടും ഇസ്ലാം എന്ന പദത്തിനും സമാധാനം എന്ന അര്‍ത്ഥം കൊടുക്കാം എന്നാണ് അവരുടെ വ്യാഖ്യാനം.

 

ഇസ്ലാമിന്‍റെ രൂപീകരണവും എങ്ങനെയാണ് അത് ലോകമെമ്പാടും പരന്നത് എന്നും അറിയാത്തവര്‍ക്ക് ഈ വ്യാഖ്യാനം സ്വീകാര്യമായി തോന്നാം. എന്നാല്‍ ഭാഷാശാസ്ത്രവും ചരിത്രവും ഈ പുതിയ നിര്‍വചനത്തിനു (സമാധാന സിദ്ധാന്തത്തിന്) എതിരാണ് എന്നതാണ് വാസ്തവം.

 

സെമിറ്റിക്‌ ഭാഷകളുടെ പ്രത്യേകതകളിലൊന്ന് അവയ്ക്ക് ആരംഭ കാലത്ത് സ്വരാക്ഷരങ്ങളില്ലായിരുന്നു എന്നതാണ്. പില്‍ക്കാലത്ത് ഭാഷ വികസിച്ചു സ്വരാക്ഷരങ്ങള്‍ രൂപം കൊണ്ടതിനു ശേഷം മൂന്നോ നാലോ വ്യഞ്ജനാക്ഷരങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സ്വരാക്ഷരങ്ങള്‍ ഉള്‍ച്ചേര്‍ത്തു പുതിയ പദങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ധാരാളം പുതിയ പദങ്ങള്‍ ഇങ്ങനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. (മുഹമ്മദിന്‍റെ കാലത്തെ അറബി ഭാഷയില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. ‘കുഫിക്‌ ലിപി’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഖുറാന്‍ രചിച്ചത് കുഫിക്‌ ലിപിയിലാണ്. എന്നാല്‍ ഇന്ന് നിലവിലുള്ള ഖുറാനില്‍ സ്വരാക്ഷരങ്ങളുണ്ട്. ഖുറാന്‍ മാനുഷിക കൈകടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്നതിന് ഒരു അപ്രധാനമല്ലാത്ത തെളിവാണ് ഇത്. സ്വരാക്ഷരങ്ങളുള്ള ഇന്നത്തെ ഖുറാന്‍ ഭാഷ അറിയപ്പെടുന്നത് ‘അല്മായിക്‌ ലിപി’ എന്നാണ്).

 

ഒരേ ധാതുവില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ള, വ്യത്യസ്ത അര്‍ത്ഥങ്ങളോട് കൂടിയ അനേകം പദങ്ങള്‍ ഈ ഭാഷകളിലുണ്ട്. ഒരേ ധാതുവില്‍ നിന്ന് രൂപംകൊണ്ടു എന്നതിനാല്‍ ഇവക്ക് ഒരേ അര്‍ത്ഥം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും വിപരീതാര്‍ത്ഥം ഉണ്ടാകുകയും ചെയ്യും. ഉദാഹരണത്തിന് സംസ്കൃത ഭാഷയിലെ ‘സത്’ എന്ന ധാതു എടുക്കാം. ‘സത്യം’ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത് ‘സത്’ എന്ന ധാതുവില്‍ നിന്നാണ്. സത്+തത്+യം=സത്യം. വിചിത്രമെന്നു പറയട്ടെ, അസത്യം എന്ന പദത്തിന്‍റെ ധാതുവും ‘സത്’ ആണ്. അ+സത്+തത്+യം=അസത്യം. ഒരേ ധാതുവില്‍ നിന്നുണ്ടായ ഈ രണ്ടു വാക്കുകളുടെയും അര്‍ത്ഥം ഒന്നാണെന്ന് തലക്ക് വെളിവുള്ളവര്‍ പറയുകയില്ലല്ലോ. ധര്‍മ്മം, അധര്‍മ്മം; സുഖം, അസുഖം; ഭക്തി, അഭക്തി; കൃത്യം, അകൃത്യം; ക്രമം, അക്രമം; ജ്ഞാനം, അജ്ഞാനം; നാഥന്‍, അനാഥന്‍; മര്‍ത്യന്‍, അമര്‍ത്യന്‍; തുടങ്ങി ഇഷ്ടം പോലെ വാക്കുകള്‍ എടുത്തു കാണിക്കാന്‍ കഴിയും. ഇംഗ്ലീഷിലും ഇതുപോലെയുള്ള ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഒരു ധാതുവിന്‍റെ മുന്‍പിലോ പിന്‍പിലോ ചില അക്ഷരങ്ങള്‍ ചേര്‍ത്താണ് (prefix & suffix) അവര്‍ വിപരീതാര്‍ത്ഥമുള്ള പദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. un (belive & unbelive) ir (regular & irregular) less (count & countless) im (mature ?& immature) തുടങ്ങിയ പദങ്ങള്‍ നമുക്ക് സുപരിചിതമാണല്ലോ.

 

ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം ദാവാ പ്രസംഗകരുടെ പുതിയ തന്ത്രമായ ‘സമാധാന സിദ്ധാന്ത’ത്തെ വിലയിരുത്താന്‍. ‘സലമ’ എന്ന ധാതുവില്‍ നിന്ന് രൂപം കൊണ്ട, ‘സമാധാനം’ എന്ന അര്‍ത്ഥമുള്ള ‘സലാം’ എന്ന പദത്തിന് മുന്‍പില്‍ ‘ഇ’ എന്ന സ്വരം ചേര്‍ത്തു ‘ഇസ്ലാം’ എന്ന പദമുണ്ടാക്കുമ്പോള്‍ സ്വാഭാവികമായും സലാം എന്ന പദത്തിന്‍റെ വിപരീത അര്‍ത്ഥമാണ് അത് ഉള്‍ക്കൊള്ളുന്നത്. എന്നുവെച്ചാല്‍ ‘സമാധാനമില്ലായ്മ’ എന്നാണ് ‘ഇസ്ലാം’ എന്ന പദത്തിന്‍റെ മറ്റൊരു അര്‍ത്ഥം എന്ന് സാരം. എങ്ങനെയാണ് സമാധാനമില്ലായ്മ എന്ന അര്‍ത്ഥം ഇസ്ലാം എന്ന വാക്കിന് കിട്ടുന്നത് എന്ന് നോക്കാം.

 

അറബി ഭാഷയില്‍ പാണ്ഡിത്യമുള്ള ഏതൊരു വ്യക്തിയോടും ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം ചോദിച്ചാല്‍ നമുക്ക് ലഭിക്കുന്ന മറുപടി, ‘കീഴടങ്ങുക, സമര്‍പ്പിക്കുക, അടിമപ്പെടുക’ എന്നൊക്കെയായിരിക്കും. ഖുറാന്‍ 5:49-ല്‍ ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങാന്‍’ അനുശാസിക്കുന്നുമുണ്ട്. മുഹമ്മദിന്‍റെ കാലത്ത് അല്ലാഹുവിനു കീഴടങ്ങുക എന്നതിന്‍റെ പ്രായോഗിക തലം എന്ന് പറയുന്നത് മുഹമ്മദിന് കീഴടങ്ങുക എന്നതാണ്. കാരണം, അല്ലാഹുവിന്‍റേത് എന്ന പേരിലുള്ള കല്പനകളെല്ലാം മുഹമ്മദിന്‍റെ വായിലൂടെയാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അല്ലാഹുവിന്‍റെ പേരിലായാലും അല്ലെങ്കിലും മുഹമ്മദ്‌ പറയുന്നതെല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കുവാനും അനുസരിക്കാനും മാത്രം വിധിക്കപ്പെട്ടവരായിരുന്നു ആദ്യകാല മുസ്ലീം സമൂഹം. അല്ലാഹുവിന്‍റെ കല്പനകള്‍ അറബികള്‍ക്കിടയില്‍ എത്തിക്കുവാന്‍ ഇടനിലക്കാരനായി നിന്ന അക്ഷരാഭ്യാസമില്ലാത്ത ഒരാള്‍ക്ക്‌, വരും തലമുറയില്‍പ്പെട്ടവര്‍ പോലും കീഴടങ്ങണം എന്ന് പറയുമ്പോള്‍ അത് സ്വാതന്ത്ര്യ നിഷേധമാണ്. മുഹമ്മദ്‌ പറഞ്ഞിട്ടുള്ളതും ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും അനുസരിക്കുകയും വേണം എന്ന് പറയുന്നത് ചിന്താസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ്. ഇസ്ലാം മതത്തില്‍ ജനിച്ച ഒരാളായാലും മതം മാറി ഇസ്ലാമായ ഒരാളായാലും ഈ ചിന്താസ്വാതന്ത്ര്യനിഷേധത്തിനു വിധേയനാണ്. ഇസ്ലാം ശരിയല്ലാത്ത ഒരു മതമാണെന്ന് ബോധ്യപ്പെട്ടാലും ജീവനില്‍ കൊതിയുള്ളവനാണെങ്കില്‍ അവന്‍ അതിനുള്ളില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടവനാണ്. കാരണം, മതപരിത്യാഗിയെ വധിക്കണമെന്നാണ് ഖുറാന്‍ അനുശാസിക്കുന്നത്.

 

ഇങ്ങനെ ചിന്താസ്വാതന്ത്ര്യവും ആത്മീക സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് മരണം വരെ കീഴടങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ടവന് സമാധാനമില്ലായ്മയല്ലാതെ മറ്റെന്താണ് കൈമുതലായി ഉണ്ടാകുന്നത്? അടിമയാക്കപ്പെട്ടവന് എന്ത് സമാധാനമാണ് ഉണ്ടാകുക? ഇവ്വിധം ഭാഷാശാസ്ത്രപരമായും അനുസരിക്കേണ്ട മത, ജീവിത നിയമങ്ങളുടെ അടിസ്ഥാനത്തിലും ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം സമാധാനമില്ലായ്മയാണ് എന്ന് തെളിയുന്നു.

 

മുസ്ലീങ്ങള്‍ പരസ്പരം സമാധാനമുള്ളവരാണോ?

വര്‍ത്തമാനകാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍, അശാന്തിയുടെയും അസമാധാനത്തിന്‍റേയും വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഇസ്ലാമിക ലോകത്ത് നിന്നാണ്. ഇറാന്‍-ഇറാഖ്; ഇറാഖ്-കുവൈറ്റ്‌; ഇറാഖ്-തുര്‍ക്കി; പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍; സുന്നി-ഷിയാ; ഈജിപ്ത്, യെമെന്‍, സിറിയ, സൊമാലിയ തുടങ്ങി മുസ്ലീം രാജ്യങ്ങളില്‍ നിന്നും മുസ്ലീം വിഭാഗങ്ങളില്‍ നിന്നുമാണ് സമാധാനമില്ലായ്മയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ആധുനിക കാലത്ത് മാത്രമല്ല, ഇസ്ലാമിന്‍റെ ആരംഭ കാലം മുതലേ മുസ്ലീങ്ങള്‍ തമ്മിലടിച്ചിരുന്നു എന്ന് ചരിത്രം തെളിവ് തരുന്നു. A.D.633-ല്‍ മുഹമ്മദ്‌ മരിച്ചതിന് ശേഷം ഒന്നാമത്തെ ഖലീഫയായി അധികാരമേറ്റ അബൂബക്കര്‍ സിദ്ധിഖിന് ആദ്യം നേരിടേണ്ടി വന്ന പ്രതിസന്ധി ഇസ്ലാം ഉപേക്ഷിച്ചു തങ്ങളുടെ പഴയ മതത്തിലേക്ക് തിരിച്ചുപോയ അറബികളുടെ നിലപാടായിരുന്നു. രണ്ടു വര്‍ഷത്തോളം അവരോടു യുദ്ധം ചെയ്തു അവരെ അടിച്ചമര്‍ത്തി വീണ്ടും അവരെക്കൊണ്ട് ഇസ്ലാം സ്വീകരിപ്പിച്ചതിനു ശേഷമാണ് അദ്ദേഹത്തിനു ഒന്ന് വിശ്രമിക്കാന്‍ പോലും അവസരം കിട്ടിയത്. അതിന് ശേഷം അധികാരത്തിലെത്തിയ ഖലീഫമാരുടെ അവസ്ഥയും തഥൈവ…!!!

 

ഇസ്ലാമിലെ ആദ്യത്തെ നാല് ഖലീഫമാരില്‍ അബൂബക്കര്‍ സിദ്ധിഖിന് മാത്രമാണ് സ്വാഭാവിക മരണം വരിക്കാനുള്ള ഭാഗ്യമുണ്ടായത്. ബാക്കിയുള്ള മൂന്നു ഖലീഫമാരും കൊല്ലപ്പെടുകയായിരുന്നു. കൊലയാളികള്‍ ബഹുദൈവവിശ്വാസികളോ ക്രിസ്ത്യാനികളോ യഹൂദന്മാരോ ഒന്നുമല്ല, നല്ല ഒന്നാം നമ്പര്‍ മുസ്ലീങ്ങള്‍ തന്നെയായിരുന്നു എന്നറിയുമ്പോഴാണ് ദാവാ പ്രസംഗകരുടെ സമാധാന വാദത്തിന്‍റെ പൊള്ളത്തരം നാം കൂടുതല്‍ മനസ്സിലാക്കുന്നത്. പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടാം ഖലീഫാ ഉമറിനു കുത്തേല്‍ക്കുന്നത്. ഇസ്ലാമിക സാമ്രാജ്യത്തിനകത്ത് അധികാരത്തിനു വേണ്ടിയുള്ള കിടമത്സരത്തില്‍ മുന്‍ ഖലീഫ അബൂബക്കറിന്‍റെ മകന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്‍റെ കയ്യാലാണ് മൂന്നാം ഖലീഫ ഉസ്മാന്‍ കൊല്ലപ്പെടുന്നത്. (ഖുറാനിനകത്തുണ്ടായിരുന്ന പല വൈരുദ്ധ്യങ്ങളും നീക്കി ഇന്ന് കാണുന്ന വിധത്തില്‍ ഖുറാന്‍ ക്രോഡീകരിച്ചതും അതിന് മുന്‍പുണ്ടായിരുന്ന എല്ലാ ഖുറാനുകളും കത്തിച്ചു കളഞ്ഞു ഒറ്റ ഖുറാന്‍ മാത്രമാക്കിത്തീര്‍ത്തതും ഈ ഉസ്മാനാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഖുറാന്‍ അറിയപ്പെടുന്നത് “ഉസ്മാനിയ്യ മുസ്സഫ്‌” എന്നാണ്.) ഉസ്മാന്‍റെ അന്ത്യനിമിഷങ്ങള്‍ പ്രബല ഇസ്ലാമിക ചരിത്രകാരനായ അല്‍-തബരി രേഖപ്പെടുത്തിയിട്ടുണ്ട്. വായനക്കാരുടെ അറിവിലേക്കായി ഞാന്‍ അത് താഴെ കൊടുക്കുന്നു.

 

“History of Al-Tabari”, volume 15, “The Crisis of the Early Caliphate” എന്ന ഭാഗത്ത് നിന്ന് എടുത്തിട്ടുള്ളതാണ് ഇത്:

 

Muhammad b. Abi Bakr (Abu Bakr’s son), came with thirteen men and went up to Uthman. He seized his beard and shook it until I heard his teeth chattering. Muhammad b. Abi Bakr said, “Muawiyah was no help to you, nor was Ibn Amir, nor your letters.” Uthman said, “Let go of my beard, son of my brother! Let go of my beard!” Then I saw Ibn Abi Bakr signaling with his eye to one of the rebels. He came over to him with a broad iron headed arrow and stabbed him in the head with it…. They gathered round him and killed him.” (pages 190, 191).

 

Muhammad b. Abi Bakr went up to him and seized his beard, saying, “You have behaved toward us in a manner which Abu Bakr would not have done.” Then he went out and left him. Another man, named the Black Death, entered Uthman’s presence and throttled him and slapped him. Then he went out and said, “By God, I have never seen anything softer than his throat. By God, I throttled him until I saw his soul shaking in his body like the soul of a jinn.” Then he went out. (page 205).

 

A certain man went in to Uthman, in front of whom lay the Quran, and he said, “The Book of God is between you and me.” The intruder went for him with his sword; Uthman protected himself with his hand and it was cut. I do not know whether he sliced the hand clear off or cut it without severing it. Then he said, “Yea, by God, this is the first palm which has crossed the Quran.” (page 205).

 

As to Amr b. al-Hamiq, he jumped on Uthman and sat on his chest – he was still barely alive – and stabbed him nine times. Amr said, “I stabbed him three times for God’s sake, and six times because of the anger in my breast against him.” (page 220).

 

Within the house they (the rebels) cried out, “Seize the public treasury! No one must get there ahead of you!” The guards of the Public Treasury – in which there were but two sacks – heard their voices and said, “Run! These people are only after worldly goods” They fled, while the rebels came to the Treasury and pillaged it. (page 216).

 

നാലാം ഖലീഫ അലി വധിക്കപ്പെടുന്നതും മുസ്ലീം സൈനികരുടെ കയ്യാലാണ്. അതിനുമുന്‍പ്‌ മുഹമ്മദിന്‍റെ വിധവയായിരുന്ന ആയിശയുമായി അലി യുദ്ധം നടത്തിയിട്ടുണ്ട്. (ആയിശ സത്യവിശ്വാസികളുടെ മാതാവാണെന്നോര്‍ക്കണം!!) ഈ യുദ്ധത്തില്‍ ഒരു ഒട്ടകത്തിന്‍റെ പുറത്തു കയറി ആയിശ നേരിട്ട് യുദ്ധത്തിനു നേതൃത്വം വഹിക്കുകയായിരുന്നു. ഇക്കാരണത്താല്‍ ഈ യുദ്ധം ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത് “ഒട്ടകത്തിന്‍റെ യുദ്ധം” എന്നാണ്. ആയിശയുടെ പരാജയത്തിലാണ് ഈ യുദ്ധം അവസാനിച്ചത്.

 

അലിയുടെ ഭാര്യയും മുഹമ്മദിന്‍റെ പ്രിയമകളുമായിരുന്ന ഫാത്തിമയുടെ മരണത്തിനു കാരണക്കാര്‍ ഉസ്മാന്‍റെ സൈനികരായിരുന്നു എന്ന് ഷിയാ മുസ്ലീങ്ങളുടെ ചരിത്രം പറയുന്നു. ഉസ്മാന്‍റെ സൈനികരിലൊരാളുടെ വാളുകൊണ്ടുള്ള വെട്ടു അലിക്ക് കൊള്ളാതിരിക്കാന്‍ വേണ്ടി ഫാത്തിമ ഇടയില്‍ കയറുകയായിരുന്നത്രേ! വെട്ടേറ്റു നിലത്തുവീണ ഫാത്തിമ ചില ദിവസങ്ങള്‍ ശയ്യാവലംബിയായി കിടന്നിട്ടാണ് മരിച്ചത്. (അലിയും ഫാത്തിമയും താമസിച്ചിരുന്ന ഭവനത്തിന്‍റെ വാതില്‍ അബൂബക്കര്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഗര്‍ഭിണിയായ ഫാത്തിമയുടെ മേലേക്ക് വാതില്‍ വീണു പരുക്കേറ്റാണ് ഫാത്തിമ മരണമടഞ്ഞതെന്നു വേറെ ചില ഷിയാ ഹദീസുകളില്‍ കാണുന്നു.)

 

ഫാത്തിമയുടെയും അലിയുടെയും മക്കളായിരുന്ന ഹസ്സന്‍റേയും ഹുസ്സൈന്‍റെയും ഗതിയും മുസ്ലീം സൈന്യത്താല്‍ കൊല്ലപ്പെടാനായിരുന്നു. അലിയെ വധിച്ച മുആവിയയുടെ ചതി പ്രയോഗത്താലാണ് ഹസ്സന്‍ വധിക്കപ്പെട്ടതെന്നു ശിയാക്കള്‍ വിശ്വസിക്കുന്നു. മുആവിയയുടെ മകന്‍ യാസിദ്‌ ഖലീഫാ സ്ഥാനത്തെത്തുന്നതിന് തടസ്സമായിരുന്ന ഹസ്സന് മുആവിയ (ഹസ്സന്‍റെ ഒരു ഭാര്യയെ ഉപയോഗിച്ച്) വിഷം കൊടുക്കുകയായിരുന്നുവത്രേ. ഹസ്സന്‍റെ പിതാമഹന്‍ മുഹമ്മദിന്‍റെ ഖബറിനടുത്തു ഹസ്സനെയും സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്തെങ്കിലും ‘ഖദീജ ബിന്‍ത് ഖുവൈലിദിന്‍റെ പേരക്കുട്ടിയെ എന്‍റെ പറമ്പില്‍ അടക്കം ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞു ആയിശ ആ ശവസംസ്കാരത്തെ തടസ്സപ്പെടുത്തി. (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക: http://www.al-hadi.us/religion/research/controversies/3.html). അവസാനം മദീനയിലെ പള്ളിയിലെ ഖബറിസ്ഥാനില്‍ ഹസ്സനെ അടക്കം ചെയ്തു. സമാധാന സിദ്ധാന്തക്കാരുടെ മാതാവ് തന്‍റെ ഭര്‍ത്താവിന്‍റെ പേരക്കുട്ടിയുടെ മൃതദേഹത്തോടു പോലും സമാധാനം കാണിച്ചില്ലെന്നര്‍ത്ഥം!!

 

മുഹമ്മദിന്‍റെ ആദ്യകാല എതിരാളിയും മുഹമ്മദിനെതിരെ പല യുദ്ധങ്ങള്‍ നടത്തുകയും ചെയ്തിരുന്ന മക്കയിലെ ഖുറൈഷി പ്രമുഖനായിരുന്നു അബു സുഫ്‌യാന്‍. മുസ്ലീങ്ങളുടെ മെക്കാ അധിനിവേശത്തോടെ തടവുകാരനാക്കപ്പെട്ട അബു സുഫ്‌യാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഇസ്ലാം സ്വീകരിക്കുകയായിരുന്നു. അറബികളുടെ സഹജമായ ഗോത്ര വൈരവും പ്രതികാരമനോഭാവവും നിമിത്തം അബു സുഫ്‌യാന്‍റെ കുടുംബക്കാരില്‍ മുഹമ്മദില്‍ നിന്നേറ്റ പരാജയം കൈപ്പ് നീരായി കിടന്നു. മുഹമ്മദിന്‍റെ മരുമകന്‍ അലിയേയും പേരക്കുട്ടി ഹസ്സനെയും വധിച്ച മുആവിയ അബു സുഫ്‌യാന്‍റെ പുത്രനായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അബു സുഫ്‌യാന്‍റെ പേരക്കുട്ടി ഖലീഫാ സ്ഥാനത്തെത്തി, ഖലീഫാ യാസിദ്‌ ഇബ്നു മുആവിയ (A.D.680-683). മുഹമ്മദ്‌ ഏറെ സ്നേഹിച്ചിരുന്ന മകള്‍ ഫാത്തിമയുടെ മകനായ ഇമാം ഹുസൈന്‍ ബിന്‍ അലിയേയും കുടുംബത്തെയും A.D.680-ലെ “കര്‍ബല കൂട്ടക്കൊല”യില്‍ അതിക്രൂരമായ വിധത്തില്‍ ഇല്ലാതാക്കിയത് അബു സുഫ്‌യാന്‍റെ പൌത്രനായ യാസിദ്‌ ഇബ്നു മുആവിയയുടെ നിര്‍ദ്ദേശത്താല്‍ അബ്ദുല്ലാഹിബ്നു സിയാദ്‌  ആണ്. മുഹമ്മദിന്‍റെ കുടുംബത്തിലെ ഒരു കുഞ്ഞുപോലും അവശേഷിക്കരുതെന്നു അബു സുഫ്‌യാന്‍റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു കര്‍ബലയില്‍ സിയാദിന്‍റെ ‘പ്രകടനം!!’

 

എന്നിട്ടം മുഹമ്മദിന്‍റെ കുടുംബത്തോടുള്ള അബു സുഫ്‌യാന്‍റെ കുടുംബത്തിന്‍റെ പക അവസാനിച്ചില്ല. ഫാത്തിമയുടെ ഭര്‍ത്താവും ഇമാം ഹുസൈന്‍ ബിന്‍ അലിയുടെ പിതാവും നാലാം ഖലീഫയുമായിരുന്ന അലി ബിന്‍ മുത്തലിബിന്‍റെ കുടുംബത്തിനെതിരെ ശാപവചനം ചൊല്ലാന്‍ ഖലീഫാ മുആവിയ ഉത്തരവിറക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ ഭാഗമായി പള്ളികളില്‍ നടത്തിവരുന്ന “ഖുത്തുബ” (പ്രസംഗം)യില്‍ ഇത് നിര്‍ബന്ധമാക്കി. ശാപവചനം ചൊല്ലാന്‍ വിസമ്മതിക്കുന്നവരെ കൊല്ലാനായിരുന്നു ഖലീഫയുടെ കല്പന. 65 വര്‍ഷത്തോളം ഈ ശാപം ചൊല്ലല്‍ സമ്പ്രദായം നില നിന്നതായി ഇസ്ലാമിക  ചരിത്രം നമ്മോട് പറയുന്നു:

 

“Cursing Imam Ali (AS) was an order from the beginning of Muawiyah’s reign for 65 years. He was Umar Ibn Abdil Aziz (may Allah be easy with him) who canceled this order after more than half a century. Some historians even believe that the Umayyah descendants themselves killed (poisoned) Umar Ibn Abdil Aziz, because he changed their Sunnah, one of which was cursing Ali.” (See the Sunni book entitled “History of the Saracens,” by Amir Ali, Chapter X, pp 126-127).

 

(കൂടുതല്‍ അറിവിനായി ഇതില്‍ നോക്കുക:  http://www.al-islam.org/encyclopedia/chapter5a/1.html )

 

A.D.847 മുതല്‍ 861 വരെ ഖലീഫയായിരുന്ന ഖലീഫാ മുതവക്കീല്‍, ഇമാം ഹുസൈന്‍ ബിന്‍ അലിയുടെ ശ്മശാനം ഉഴുതു മറിക്കുകയും അവിടേക്ക് വെള്ളം തിരിച്ചുവിട്ടു മുഹമ്മദിന്‍റെ ഈ പേരക്കുട്ടിയുടെ സ്മരണ പോലും തുടച്ചു മാറ്റാന്‍ ശ്രമിച്ചതായും ശിയാക്കളുടെ ചരിത്രവും പറയുന്നു.

 

എന്തായാലും “എന്‍റെ കരളിന്‍റെ കഷണമാണ് ഫാത്തിമ” എന്ന് മുഹമ്മദ്‌ ആരെക്കുറിച്ചു പറഞ്ഞുവോ, ആ ഫാത്തിമയേയും അവളുടെ ഭര്‍ത്താവിനേയും സന്താനങ്ങളെയും യാതൊരു ദയയുമില്ലാതെ വാളിനിരയാക്കുന്നതില്‍ ഇന്നത്തെ സമാധാന വാദക്കാരുടെ മുന്‍തലമുറക്കാര്‍ അത്യുത്സാഹികളായിരുന്നു. ഇങ്ങനെ തങ്ങളില്‍ തന്നെ സമാധാനമില്ലാതെ, തങ്ങളുടെ കൂട്ടത്തിലുള്ളവരോടോ അവരുടെ ശവശരീരത്തോടോ സമാധാനം കാണിക്കാതെ, എന്തിന്, തങ്ങളുടെ നേതാവിന്‍റെ കുടുംബത്തിലെ ഒരു കുഞ്ഞിനോടുപോലും സമാധാനം കാണിക്കാന്‍ കഴിയാതവണ്ണം അദ്ദേഹത്തിന്‍റെ കുടുംബത്തെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്തവരുടെ അനന്തരഗാമികളാണ് ഇന്ന് അന്യമതസ്ഥരോട് ‘സമാധാനം, സമാധാനം’ എന്ന് പറഞ്ഞു വരുന്നത്. ഇസ്ലാമിനെപ്പറ്റി അറിവില്ലാത്ത ആളുകള്‍ അതില്‍ വീണേക്കാം. പക്ഷേ, ഇസ്ലാമിക ചരിത്രത്തില്‍ അറിവുള്ള ഏതൊരുവനും ഈ കെണി മനസ്സിലാക്കി അതിനെ പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കണം.

 

വാസ്തവത്തില്‍, സമാധാനത്തിന്‍റെ മുഖംമൂടി ധരിപ്പിച്ചു പൊതുജനമധ്യത്തില്‍ ഇസ്ലാമിനെ അവതരിപ്പിക്കാനുള്ള ദാവാ പ്രസംഗകരുടെ ശ്രമം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് “വെള്ളതേച്ച ശവക്കല്ലറകള്‍” എന്ന കര്‍ത്താവിന്‍റെ പദപ്രയോഗമാണ്. സമാധാനത്തിന്‍റെ ആ മുഖംമൂടി അങ്ങ് വലിച്ചു മാറ്റിയാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് ആകെ ചീഞ്ഞു നാറുന്ന കാര്യങ്ങളാണ്. 14 നൂറ്റാണ്ടുകളായി ഇസ്ലാമിന്‍റെ വാളിനിരയായിത്തീര്‍ന്നിട്ടുള്ള അനേക കോടി ജനങ്ങളുടെ നിലവിളിയുടെ ശബ്ദമാണ് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. യെഹൂദന്മാരുടെ, ക്രിസ്ത്യാനികളുടെ, പാര്‍സികളുടെ, ഹിന്ദുക്കളുടെ, നീഗ്രോകളുടെ, അറേബ്യന്‍ മണലാരണ്യത്തിലെ ബഹുദൈവാരാധകരുടെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനവിഭാഗങ്ങളുടെ രക്തം ഇപ്പോഴും ഭൂമിയില്‍ നിന്ന് ഖുര്‍ആന്‍റെ അനുയായികള്‍ക്കെതിരെ നിലവിളിക്കുന്നു. ഈ ആധുനിക യുഗത്തില്‍ ബെല്‍റ്റ്‌ ബോംബ്‌ ധരിച്ചു നിരപരാധികളുടെ ഇടയില്‍ പൊട്ടിത്തെറിച്ചും പൊതുസ്ഥലങ്ങളില്‍ സ്ഫോടന പരമ്പര നടത്തിയും കെട്ടിടങ്ങളിലേക്ക് വിമാനങ്ങള്‍ ഇടിച്ചു കയറ്റിയും മറ്റും കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്നവര്‍ ഉള്ളപ്പോഴാണ് യാതൊരു ഉളുപ്പുമില്ലാതെ ദാവാ പ്രസംഗകര്‍ സമാധാനത്തിന്‍റെ പുറംപൂച്ചുമായി വരുന്നത്!!

]]>
https://sathyamargam.org/2012/06/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae/feed/ 9
ഇസ്ലാം മതപരിത്യാഗത്തിന്‍റെ ശിക്ഷ, ഖുര്‍ആനില്‍. https://sathyamargam.org/2012/06/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/ https://sathyamargam.org/2012/06/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/#comments Wed, 20 Jun 2012 01:19:08 +0000 http://www.sathyamargam.org/?p=133 നമ്മുടെ രാഷ്ട്രമായ ഭാരതം ഒരു മതേതരജനാധിപത്യ രാജ്യമാകയാലും ഇവിടെ ഇസ്ലാം ന്യൂനപക്ഷമാകയാലും ഇവിടെയുള്ള ദാവാ പ്രസംഗകര്‍ എപ്പോഴും ഊന്നിപ്പറയുന്ന ഒരു കാര്യമാണ് “ഇസ്ലാം സമാധാനത്തിന്‍റെ മതമാണ്‌” എന്നുള്ളത്. മാത്രമല്ല, മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണം’ എന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ പറയുന്നത് “ആര്‍ക്കും ഏതു മതവും സ്വീകരിക്കാനുള്ള അവകാശം മൌലികമാണെന്നും അത് നിഷേധിക്കരുതെന്നും” ആയിരിക്കും. കേള്‍ക്കുന്നവര്‍ക്ക് ഇവരുടെ വാദം ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ സത്യത്തില്‍ എന്താണ് മതംമാറ്റത്തെപ്പറ്റി ഇസ്ലാം പഠിപ്പിക്കുന്നത്? ഇസ്ലാമിക നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇസ്ലാം ഉപേക്ഷിച്ചു വേറെ ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടോ? ഇസ്ലാം മതം ഉപേക്ഷിച്ചു പോകുന്നവനെ എന്ത് ചെയ്യണമെന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നത്? നമുക്ക് പരിശോധിക്കാം:

 

അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ്‌ നമ്പര്‍ 26.)

 

വ്യഭിചാരിക്കും കൊലപാതകിക്കുമൊപ്പമാണ് മുഹമ്മദ്‌ ഇസ്ലാം മതപരിത്യാഗിയെ പരിഗണിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. ഒന്നാം സ്ഥാനം മതപരിത്യാഗിക്കാണ്, അത് കഴിഞ്ഞിട്ടേ വ്യഭിചാരിയും കൊലയാളിയും വരുന്നുള്ളൂ.

 

അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന്‍ കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല. ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.

 

പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്‍കുകയും ഇരിക്കാന്‍ ഒരു തലയിണ നല്‍കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.’ മുആദ് പറഞ്ഞു: ‘ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.’ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.’ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്‍പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ്‌ നമ്പര്‍ 15.)

 

ഒരു മനുഷ്യന്‍ മുസ്ലീമായാല്‍, പിന്നെ ജീവിതകാലം മുഴുവന്‍ മുസ്ലീമായിത്തന്നെ ജീവിക്കേണ്ടി വരുന്നു. നാളെ ആ മതം തെറ്റാണെന്ന് മനസ്സിലായാല്‍ അയാള്‍ക്ക് വേറെ ഒരു വിശ്വാസത്തിലേക്കും മാറാന്‍ കഴിയില്ല. അങ്ങനെ മാറിയാല്‍, അവന്‍റെ മേല്‍ “അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിധി നടപ്പിലാക്കുന്നതു” അവനെ കൊന്നു കളഞ്ഞുകൊണ്ടായിരിക്കും. അങ്ങോട്ടേക്ക് മതം മാറാനുള്ള സ്വാതന്ത്ര്യം മാത്രമേ ആ മതം നല്‍കുന്നുള്ളൂ. അതിലേക്കു മാറിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അടിമയായിട്ടു തന്നെ കഴിയണം. ചിന്താസ്വാതന്ത്ര്യം പോലും പണയപ്പെടുത്തേണ്ടി വരുന്നു. ഇതാണോ സമാധാനം നല്‍കുന്ന മതം?

 

മതപരിത്യാഗം ചെയ്തവരോട് മാത്രമല്ല, മറ്റു മതസ്ഥരോടും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്:

 

ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63.)

 

ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്ന പ്രദേശമായിരുന്നു അറേബ്യന്‍ ഉപദ്വീപ് എന്ന് ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ്‌ മുസ്ലീങ്ങള്‍ക്ക് ഓതിക്കൊടുത്തതിന്‍റെ ഫലമായി ഇന്നും അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരക യാതന അനുഭവിക്കുന്നു.

 

അന്യമതങ്ങളെ ആദരിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലീം എന്ന് ദാവാക്കാര്‍ വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ട്, ഇന്ത്യയില്‍. (മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഇങ്ങനെയൊരു കാര്യമേ മിണ്ടുകയില്ല, ഇവര്‍!) അങ്ങനെയെങ്കില്‍ മുഹമ്മദ്‌ യഥാര്‍ത്ഥ മുസ്ലീമല്ല എന്ന് പറയേണ്ടി വരുമല്ലോ. ഈ ഹദീസ്‌ നോക്കുക:

 

അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുന:സ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 87.)

 

അന്യമതസ്ഥരെ ആദരിക്കുന്നത് മുസ്ലീമിന്‍റെ ലക്ഷണമാണെങ്കില്‍ മുഹമ്മദ്‌ ഇപ്രകാരം ചെയ്തതോടെ മുസ്ലീം അല്ലാതായല്ലോ. ഞങ്ങളുടെ ചോദ്യം “ഇസ്ലാമാണ് സത്യമതമെങ്കില്‍ എന്തിനാണ് മുഹമ്മദ്‌ ഇത്ര കഷ്ടപ്പെട്ട് അവരുടെ വിഗ്രഹങ്ങളെ തച്ചുടച്ചത്?” എന്നതാണ്. ജനങ്ങള്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെങ്കില്‍ അവര്‍ തന്നെ ആ വിഗ്രഹങ്ങളെ തകര്‍ത്തു കളയുമായിരുന്നല്ലോ. സമാനമായ ഒരു സംഭവം ബൈബിളില്‍നിന്ന് പരിശോധിക്കാം:

 

“ഇതു എഫേസൊസില്‍ പാര്‍ക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്‍റെ നാമം മഹിമപ്പെട്ടു. വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കു കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു. ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.” (അപ്പൊ.പ്രവൃ.19:17-20)

 

ഇതല്ലേ അനുകരണീയമായ മാതൃക? സത്യം മനസിലാക്കിയവര്‍ ആരുടേയും നിര്‍ബന്ധമില്ലാതെ തങ്ങളുടെ പഴയ ലജ്ജാകരമായ ജീവിതത്തെ ഉപേക്ഷിച്ചു ദൈവത്തിന്‍റെ വഴിയില്‍ നടക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയൊരു മാതൃക മുഹമ്മദ് നല്‍കിയില്ല?

]]>
https://sathyamargam.org/2012/06/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/feed/ 2
ഖുര്‍ആനിലെ സ്വര്‍ഗ്ഗം! https://sathyamargam.org/2012/06/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82/ https://sathyamargam.org/2012/06/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82/#comments Wed, 20 Jun 2012 01:04:07 +0000 http://www.sathyamargam.org/?p=128 എന്താണ് ഖുറാന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

(ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍ . വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

ഇതും അറബികളുടെ സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റി അറിയാവുന്നത് കൊണ്ട് മുഹമ്മദ്‌ തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയതാണ്.

മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

പാലിന്‍റെ അരുവികള്‍ : സൂറാ.47:15

തേനിന്‍റെ അരുവികള്‍ : സൂറാ.47:15

മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

 

ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

 

സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും..’

സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

ഇനി ഹദീസില്‍ നിന്നുള്ള ഒരു കാര്യം കൂടി നോക്കാം. ഇതില്‍ പറയുന്നത് വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത് സ്വര്‍ഗ്ഗത്തില്‍ ബ്യൂട്ടിപാര്‍ലറും ഉണ്ടെന്നാണ്:

“അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌ . മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധാനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. ഇത് കിട്ടുന്നതിനു വേണ്ടി ഭൂമിയില്‍ ഒരു ആയുസ്സ്‌ മുഴുവന്‍ ജീവിച്ചു തീര്‍ത്തു പരലോകത്തെത്താന്‍ (അവിടെയെത്തുമെന്നു മുസ്ലീങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ല!!) വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ? ഇവിടെത്തന്നെയങ്ങ് അനുഭവിച്ചാല്‍ പോരെ??

]]>
https://sathyamargam.org/2012/06/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%97%e0%b4%82/feed/ 23
ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത… https://sathyamargam.org/2012/05/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%81%e0%b4%9c%e0%b5%82%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%b5%e0%b4%af%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d-10-%e0%b4%b5%e0%b4%bf%e0%b4%b5-3/ Sun, 27 May 2012 17:50:22 +0000 http://www.sathyamargam.org/?p=94 വളരെ നാളുകള്‍ക്കു ശേഷമാണ് കയ്യില്‍ കിട്ടിയ ഒരു പുസ്തകം ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തത്. പുസ്തകത്തിന്‍റെ പേര് “ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത” (I Am Nujood, Age 10 and Divorced) എന്നാണു. നുജൂദ്‌ അലിയും ഡെല്‍ഫിന്‍ മിനോയിയും ചേര്‍ന്ന് എഴുതിയത്. വളരെ ചെറുപ്രായത്തില്‍ വിവാഹിതയാകുകയും പത്താം വയസ്സില്‍ വിവാഹമോചിതയാകുകയും ചെയ്ത യെമനിലെ നുജൂദ്‌ അലിയുടെ ജീവിതരേഖ. മുസ്ലീം രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ശൈശവ വിവാഹത്തിന്‍റെ ഇരയായി ഒടുങ്ങിപ്പോകാന്‍ തയ്യാറാകാതെ നിയമത്തോടും ലോകത്തോടും തന്‍റെ ദുരനുഭവങ്ങള്‍ വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച കൊച്ചു പെണ്‍കുട്ടി! ‘ദി ന്യൂയോര്‍ക്കര്‍’ അവളെ വിശേഷിപ്പിച്ചത് “മന:ക്കരുത്തിന്‍റെ, ആത്മധൈര്യത്തിന്‍റെ, അന്താരാഷ്‌ട്രബിംബം” എന്നാണ്!! നിക്കോള്‍ കിഡ്മാന്‍, ഹില്ലാരി ക്ലിന്‍റണ്‍, കോണ്ടലീസാ റൈസ്‌ എന്നിവരോടൊപ്പം ആ വര്‍ഷത്തെ വനിതയായി ന്യൂയോര്‍ക്കിലെ “ഗ്ലാമര്‍” മാസിക 2008-ല്‍ ആ പത്തുവയസ്സുകാരിയെ തെരഞ്ഞെടുത്തു!!!

 

നുജൂദിന്‍റെ പുസ്തകത്തില്‍ നിന്നുള്ള   ചില വിവരങ്ങള്‍ ഇതാ:

 

“അവസരം കിട്ടുമ്പോഴൊക്കെ ഞാൻ ഏതെങ്കിലും ഒരു മൂലയിൽ ഒളിച്ചിരിക്കും. പേടിച്ച് പരിഭ്രമിച്ച്… എല്ലാം നഷ്‌ടപ്പെട്ട്. ഞാൻ തനിച്ചായിരുന്നു. ആരോടും ഒന്നും തുറന്നുപറയാൻ വയ്യ. ഒരാളുമില്ല ഇത്തിരിനേരം സംസാരിച്ചിരിക്കാൻ. രാത്രിയിലെ കാര്യങ്ങൾ ആലോചിക്കുമ്പോൾ പേടി കൊണ്ട് പല്ലുകൾ കൂട്ടിമുട്ടാൻ തുടങ്ങും. ഞാൻ അയാളെ കഠിനമായി വെറുത്തിരുന്നു. അയാളില്‍നിന്നും അവസാനം ഞാന്‍ മനസ്സിലാക്കി, ക്രൂരത എന്ന വാക്കിന്‍റെ അര്‍ത്ഥം. അങ്ങനെ രാത്രികളും പകലുകളും കടന്നു പോയി. ദിവസങ്ങളുടെ എണ്ണം കൃത്യമായി ഓർക്കാനാകുന്നില്ല. ഓരോ ദിവസവും രാത്രി അയാൾ വന്ന് ക്രൂരമായ പീഡനങ്ങൾ നടത്തിക്കഴിയുന്നതോടെ എന്‍റെ ഉറക്കം കൈവിട്ടുപോകുന്നു.

 

പകലാകട്ടെ ദിവസം മുഴുവൻ അമ്മായിഅമ്മയുടെ കല്പനകൾ. കറിക്കു നുറുക്കണം, കോഴികളെ തീറ്റണം, നിലം തുടച്ചുമിനുക്കണം, പാത്രങ്ങൾ കഴുകണം. അല്പസമയം വെറുതെ ഇരുന്നാൽ അമ്മായിഅമ്മ പാഞ്ഞെത്തും. മുടിയിൽ പിടിച്ചു വലിച്ച് എഴുന്നേല്പിക്കും. എല്ലാ ദിവസവും എന്‍റെ പുറത്തും കൈയിലും കാണാം, പുതിയ പുതിയ അടിപ്പാടുകൾ, മുറിവുകൾ. അതിനു പുറമേ അടിവയറ്റിലെ ചുട്ടുനീറ്റം. ദേഹം മുഴുവൻ വൃത്തികെട്ടതായിരിക്കുന്നു എന്നു തോന്നി.

 

രക്ഷപ്പെടുക? എവിടേക്കാണ് ഞാൻ രക്ഷപ്പെടുക? ഗ്രാമത്തിൽ ഒരാളെയും പരിചയമില്ല. അതുകൊണ്ട് ഒരു വീട്ടിലും അഭയം തേടിച്ചെല്ലാനുമാകില്ല.

 

അബ്ബയെയോ ഉമ്മയെയോ വിവരമറിയിക്കാൻ ഒരു മാർഗവുമുണ്ടായിരുന്നില്ല. ഖാർഡ്‌ജിയിൽ വൈദ്യുതി ഉണ്ടായിരുന്നില്ല; പിന്നെയല്ലേ ടെലഫോൺ. ഈ ഗ്രാമത്തിലേക്ക് കാറോ ബസ്സോ വരാറില്ല. വീട്ടിലേക്ക് ഒരു എഴുത്തയയ്‌ക്കാമായിരുന്നു. അതിനു എഴുത്തറിഞ്ഞിട്ടുവേണ്ടേ?”

 

*********************

 

പിന്നീടൊരിക്കല്‍ സ്വന്തം വീട്ടിലെത്തിച്ചേര്‍ന്ന ആ ബാലിക സ്വന്തം മാതാപിതാക്കളോട് തന്നെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ചുവെങ്കിലും സമുദായ നിയമപ്രകാരം അവള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ തന്നെയാണ് നില്‍ക്കേണ്ടതെന്നു പറഞ്ഞു അവര്‍ അവളെ കയ്യൊഴിയുകയാണ്. ആ ദുര്‍ഘടസന്ധിയില്‍ അവള്‍ക്കു രക്ഷപ്പെടാനുള്ള വഴി പറഞ്ഞു കൊടുക്കുന്നത് അവളുടെ പിതാവിന്‍റെ രണ്ടാം ഭാര്യയായ ദൌലയാണ് (അവര്‍ തെരുവില്‍ ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്). ആ സംഭവം പുസ്തകത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു:

 

“കോടതിയില്‍ പോകണം” ദൌല വീണ്ടും പറഞ്ഞു. “എനിക്കറിയാവുന്നിടത്തോളം അങ്ങനെ ഒരു സ്ഥലത്ത് നിന്ന് മാത്രമേ നിനക്ക് നീതി ലഭിക്കൂ. ജഡ്ജിയെ കാണണമെന്ന് പറയണം. സര്‍ക്കാറിനെ പ്രതിനിധീകരിക്കുന്നത് ജഡ്ജിയാണ്. എല്ലാ അധികാരവുമുള്ള ആള്‍… പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം പിതൃതുല്യന്‍. അന്യായത്തിനു ഇരയായവരെ സഹായിക്കലാണ് അദ്ദേഹത്തിന്‍റെ ജോലി.”

 

ദൌല കാര്യം പറഞ്ഞു എന്നെ ബോധ്യപ്പെടുത്തി. ആ നിമിഷം മുതല്‍ എന്‍റെ ചിന്തകള്‍ക്ക് ഒരു വ്യക്തത കൈ വന്നു. ബാപ്പയും ഉമ്മയും സഹായിക്കുന്നില്ലെങ്കില്‍ വേണ്ട; എന്‍റെ കാര്യങ്ങള്‍ക്ക് ഞാന്‍ തന്നെ മുന്‍കൈ എടുക്കും. ഞാന്‍ മനസ്സുകൊണ്ടുറപ്പിച്ചു. ചെയ്യേണ്ട കാര്യം ഞാന്‍ തന്നെ ചെയ്യും. ഏതു മലയും കയറിമറയാന്‍ തയ്യാറാണ്. എന്നാലും ഇനി ഒരിക്കല്‍ കൂടി ആ മെത്തയില്‍ ചെന്നുകിടക്കാന്‍ എന്നെ കിട്ടില്ല. ആ വന്യമൃഗത്തോടൊപ്പം… ഞാന്‍ തനിയെ… ഇനിയുമിനിയും എത്ര രാത്രികള്‍. ഞാന്‍ നിറഞ്ഞ നന്ദിയോടെ ദൌലയെ കെട്ടിപ്പിടിച്ചു.

 

“നുജൂദ്‌”

 

 

“എന്താ?”

 

“ഇത് കയ്യില്‍ വെച്ചോളൂ; ആവശ്യം വരും” അവര്‍ എന്‍റെ കയ്യിലേക്ക് ഇരുന്നൂറു (യെമനി)റിയാലുകള്‍ വെച്ചുതന്നു. ഒരു ഡോളര്‍ കൂടി തികയില്ല. അവരുടെ അന്നത്തെ സമ്പാദ്യം മുഴുവനുമായിരുന്നു അത്… അടുത്ത കവലയില്‍ ചെന്നുനിന്ന് പിച്ചതെണ്ടി സമ്പാദിച്ചത്.

 

“നന്ദി ദൌലാ… വീണ്ടും വീണ്ടും നന്ദി.”

 

***********************

 

അടുത്ത ദിവസം ഉമ്മ പ്രഭാതഭക്ഷണത്തിന് റൊട്ടി വാങ്ങാന്‍ കൊടുത്തയച്ച നൂറ്റമ്പത് (യെമനി)റിയാലുകള്‍ കൂടി കയ്യില്‍ വന്നപ്പോള്‍ ആ പത്തുവയസ്സുകാരി നഗരത്തിലേക്ക് വണ്ടി കയറുകയാണ്, ഒറ്റയ്ക്ക്!! നഗരത്തില്‍ വന്ന അവള്‍ കോടതി കണ്ടുപിടിക്കുകയും ന്യായാധിപനെ ചെന്നു കണ്ടു തന്‍റെ പരാതി ബോധിപ്പിക്കുകയും ചെയ്തു. അവളെപ്പറ്റി  കേട്ടറിഞ്ഞപ്പോള്‍ യെമനില്‍ സ്ത്രീകളുടെയും കുട്ടികളുടേയും അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സദാ നസീര്‍ (പുസ്തകത്തില്‍ യമനി ഉച്ചാരണമായ ഷാദാ എന്നാണ്) എന്ന വക്കീല്‍ അവളെ അന്വേഷിച്ചു കണ്ടുപിടിച്ചു അവളുടെ കേസ്‌ ഏറ്റെടുക്കുന്നു. നുജൂദിന്‍റെ കഥ പത്രങ്ങളില്‍ വരുന്നു. അവസാനം കോടതിയില്‍ നിന്ന് അവള്‍ക്കു വിവാഹമോചനം ലഭിക്കുന്നു.

 

ഈ പുസ്തകം നിങ്ങള്‍ക്ക് കണ്ണ് നിറയാതെ വായിച്ചു തീര്‍ക്കാന്‍ സാധ്യമല്ല, ആര്‍ദ്രതയും ഹൃദയപരമാര്‍ത്ഥതയും ഉള്ളൊരു വ്യക്തിയാണ് നിങ്ങളെങ്കില്‍!! ‘ബാല്യകാലസഖി’യെപ്പറ്റി എം.പി.പോള്‍ പറഞ്ഞ അഭിപ്രായം ഈ പുസ്തകത്തിനും ചേരും, “ഇത് ജീവിതത്തില്‍ നിന്ന് കീറിയെടുത്ത ഒരേടാണ്, അതിന്‍റെ വക്കുകളില്‍ രക്തം പൊടിഞ്ഞു നില്‍ക്കുന്നു.” ഹൃദയദ്രവീകരണക്ഷമമായ സംഭവഗതികള്‍ ഈ പുസ്തകത്തില്‍ ധാരാളമുണ്ട്; കേസ്‌ കോടതിയില്‍ നടക്കുന്ന കാലത്ത് കോടതി വിവാഹ മോചനം അനുവദിച്ചില്ലെങ്കിലോ എന്ന് പേടിച്ചു നുജൂദ്‌ തന്‍റെ വക്കീലായ ഷാദയോട് തന്നെ തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിലേക്കു തിരിച്ചയക്കരുതെന്നു അപേക്ഷിക്കുന്നുണ്ട്. അവളെ ആശ്വസിപ്പിച്ചതിനു ശേഷം ഷാദ അവളോട്‌ ഒരു കാര്യം ചോദിക്കുന്നു. പുസ്തകത്തില്‍ അത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

 

“ഇനി ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?”

 

“ആയിക്കോട്ടെ”

 

“എവിടെനിന്നാണ് നിനക്കിത്രത്തോളം ധൈര്യം കിട്ടിയത്; ഈ കോടതിവരെ ഓടിയെത്താന്‍.”

 

“ഓടിപ്പോരാനുള്ള ധൈര്യമോ? അയാളുടെ ദുഷ്ടത്തരം എനിക്ക് കൂടുതല്‍ സഹിക്കാന്‍ സാധിച്ചില്ല… സാധിച്ചില്ല”

 

**********************

 

നുജൂദിന്‍റെ വിവാഹമോചനം നടന്നു കഴിഞ്ഞതിനു ശേഷം അവള്‍ ഷാദയോട് ഒരു കാര്യം ആവശ്യപ്പെടുന്നുണ്ട്. പുസ്തകത്തില്‍ നിന്ന്:

 

എന്‍റെ വിവാഹമോചനം നടന്നു കഴിഞ്ഞു. ഞാന്‍ കേസ്‌ ജയിച്ചിരിക്കുന്നു. എന്‍റെ വിവാഹം… എന്നെന്നേക്കുമായി അതില്ലാതായിരിക്കുന്നു. എന്‍റെ മനസ്സിന് പരിചയമില്ലാത്തൊരു ലാഘവം. ഇത് പതിവില്ലാത്തതാണ്.

 

ഞാന്‍ വീണ്ടും ഒരു കുട്ടിയായതുപോലെ.

 

“ഷാദാ അമ്മായി”

 

‘എന്തുവേണം നുജൂദ്‌?”

 

“എനിക്ക് കുറച്ചു പുതിയ കളിപ്പാട്ടങ്ങള്‍ വേണം… ചോക്ലേറ്റും കേക്കും തിന്നാനും തോന്നുന്നുണ്ട്.”

 

ഷാദാ എന്‍റെ നേരെ തിരിഞ്ഞു… ആ മുഖം നിറയെ തെളിഞ്ഞ ഒരു ചിരി.

 

********************

 

ഇസ്ലാം മതപ്രവാചകനായ മുഹമ്മദ്‌ തന്‍റെ അടുത്ത അനുയായിയും തന്നെക്കാള്‍ പ്രായം കുറഞ്ഞവനുമായ അബൂബക്കറിന്‍റെ മകള്‍ ആയിഷക്ക് ആറു വയസ്സുള്ളപ്പോള്‍ വിവാഹം കഴിക്കുകയും മൂന്നു വര്‍ഷം തികഞ്ഞപ്പോള്‍ കുടുംബ ജീവിതം നടത്തിയതുമായ സംഭവമാണ് മുസ്ലീം രാജ്യങ്ങളില്‍ ഇപ്പോഴും ഈ ദുരാചാരം തുടര്‍ന്ന് പോകാന്‍ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നത്. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള അല്ലാഹുവിന്‍റെ അനുവാദവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അല്ലാഹുവിന്‍റെ അനുവാദം വന്നിരിക്കുന്നത് വിവാഹമോചനം എന്ന അധ്യായത്തിലെ നാലാമത്തെ ആയത്തിന്‍റെ ആദ്യഭാഗത്താണ്. ആ ആയത്ത് താഴെ വിവരിക്കുന്നു:

 

“നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവത്തെ സംബന്ധിച്ചു നിരാശപ്പെട്ടിട്ടുള്ളവരെ[1] സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദ:യുടെ[2] കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്നു മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെ തന്നെ. ഗര്‍ഭവതികളായ സ്ത്രീകളാകട്ടെ, അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു. വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവനു അവന്‍റെ കാര്യത്തില്‍ അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്.” (സൂറാ.65:4).

 

അടിവരയിട്ട ഭാഗം ശ്രദ്ധിച്ചു കാണുമല്ലോ. ആര്‍ത്തവപ്രായം കഴിഞ്ഞു പോയവരെ വിവാഹമോചനം ചെയ്‌താല്‍ പിന്നെ പുനര്‍വിവാഹം ചെയ്യാന്‍ മൂന്നു മാസം കാത്തിരിക്കണം. അതുപോലെ തന്നെയാണ് ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെ കാര്യത്തിലും!! അതായത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ വിവാഹം കഴിക്കാനും വിവാഹമോചനം നടത്താനും ഖുറാനിലെ അല്ലാഹു തന്‍റെ അനുയായികള്‍ക്ക് അനുവാദം കൊടുത്തിരിക്കുകയാണ് ഈ ആയത്തിലൂടെ!! ഇസ്ലാമിക ലോകത്ത് അനേകം വിഭാഗങ്ങള്‍ നിലവിലുണ്ട്. ഖുറാന്‍ വ്യാഖ്യാനിക്കുന്നതില്‍ ഉള്ള അഭിപ്രായ ഭിന്നതയാണ് ഇത്രമാത്രം വിഭാഗങ്ങള്‍ ഇസ്ലാമില്‍ ഉണ്ടാകാന്‍ കാരണം. എന്നാല്‍ ഈ ആയത്തിന്‍റെ കാര്യത്തില്‍ മാത്രം ആര്‍ക്കും വ്യാഖ്യാന വ്യത്യാസങ്ങളില്ല. ഏതു പ്രായത്തിലുള്ള പെണ്‍കുട്ടിയെ വേണമെങ്കിലും വിവാഹം കഴിക്കാന്‍ അല്ലാഹു അനുവാദം തന്നിട്ടുണ്ടെന്ന് എല്ലാ വിഭാഗക്കാരുടെയും പണ്ഡിതന്മാര്‍ ഒരുപോലെ അഭിപ്രായപ്പെടുന്നു.

 

ഇവിടെ ‘സ്ത്രീകള്‍’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘നിസാ’ എന്നാണ്. സ്ത്രീകള്‍ എന്നതിനേക്കാള്‍ ശിശുക്കളെ കുറിക്കാനാണ് ഈ പദം പ്രായേണ ഉപയോഗിക്കാറുള്ളത്. ഖുറാനില്‍ത്തന്നെ ഈ പദം ‘പശു’ എന്ന അധ്യായത്തില്‍ ഉപയോഗിച്ചിരിക്കുന്നത് നമുക്ക് നോക്കാം:

 

“നിങ്ങളുടെ പുരുഷസന്താനങ്ങളെ അറുകൊല ചെയ്തുകൊണ്ടും, നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും നിങ്ങള്‍ക്ക് നിഷ്ഠൂരമര്‍ദ്ദനമേല്‍പ്പിച്ചുകൊണ്ടിരുന്ന ഫിര്‍ഔന്‍റെ കൂട്ടരില്‍നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം ഓര്‍മ്മിക്കുക. നിങ്ങളുടെ രക്ഷിതാവില്‍ നിന്ന് വലിയ പരീക്ഷണമാണ് അതിലുണ്ടായിരുന്നത്” (സൂറാ.2:49).

 

ഇവിടെ പരാമര്‍ശിക്കുന്നത് ഇസ്രായേല്‍ ജനം മിസ്രയീമില്‍ അടിമകളായിരുന്നപ്പോള്‍ ഫറവോയുടെ കല്പനയാല്‍ യിസ്രായേല്യരുടെ ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടതുമായ സംഭവമാണ്. (അല്ലാഹു പറയുന്നത് ആ ദുരവസ്ഥയില്‍നിന്നു യിസ്രായേല്‍ മക്കളെ രക്ഷപ്പെടുത്തിയത് താനാണെന്നാണ്! ഈ വിഷയവുമായി ബന്ധമുള്ളതല്ലാത്തതിനാല്‍ ആ അവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല) ബൈബിളില്‍ ആ സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “പിന്നെ ഫറവോന്‍ തന്‍റെ സകല ജനത്തോടും: ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം നദിയില്‍ ഇട്ടുകളയണമെന്നും പെണ്‍കുട്ടികളെയെല്ലാം ജീവനോടെ രക്ഷിക്കണമെന്നും കല്പിച്ചു” (പുറപ്പാട്.1:22). കുഞ്ഞുങ്ങള്‍ വളര്‍ന്നതിന് ശേഷം അതിലെ ആണ്‍കുട്ടികളെ കൊല്ലണം എന്നല്ല, ജനിച്ച ഉടനെ തന്നെ കൊല്ലാനാണ് കല്പന. നവജാതശിശുക്കളില്‍ ഒരു കൂട്ടരെ കൊല്ലാനും മറ്റൊരു കൂട്ടരെ വളര്‍ത്താനുമാണ് ഫറവോന്‍ കല്പനയിട്ടത്.

 

“നിങ്ങളുടെ സ്ത്രീജനങ്ങളെ ജീവിക്കാന്‍ വിട്ടുകൊണ്ടും” എന്ന് അല്ലാഹു ഈ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍, ‘സ്ത്രീജനങ്ങള്‍’ എന്ന് ഉപയോഗിച്ചിരിക്കുന്ന പദം ‘നിസാ’ എന്നതാണ്. ഫറവോന്‍റെ കല്പനയാല്‍ ജീവിതത്തിലേക്ക് കടന്ന ആ നവജാതശിശുക്കളെ കുറിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ‘നിസാ’ എന്ന പദം തന്നെയാണ് സൂറാ.65:4-ല്‍ “നിങ്ങളുടെ സ്ത്രീകളില്‍നിന്നു ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരെ” വിവാഹമോചനം ചെയ്യുന്ന കാര്യത്തെക്കുറിച്ച് പറയുമ്പോഴും അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. (അതുകൊണ്ടുതന്നെ, ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ വേണമെങ്കിലും വിവാഹം കഴിക്കാം എന്ന് വാദിക്കുന്ന പണ്ഡിതരും ഉണ്ട്.)

 

എന്നാല്‍ ആധുനിക കാലത്ത്‌ പരിഷ്കൃത മനുഷ്യരുടെ മുന്‍പാകെ ഇക്കാര്യം സമ്മതിക്കുന്നത് ലജ്ജാവഹമാണെന്നറിയാവുന്ന ദാവാ പ്രവര്‍ത്തകര്‍ സൂറാ.65:4-നു പുതിയ ഭാഷ്യങ്ങള്‍ ചമയ്ക്കുകയാണ്. മുതിര്‍ന്ന സ്ത്രീകളെത്തന്നെയാണ് അവിടെ ഉദ്ദേശിക്കുന്നത് എന്നാണു അവരുടെ വാദം. പക്ഷെ, ഈ വിഷയത്തില്‍ പ്രമുഖരായ ഇസ്ലാമിക പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങള്‍ ദാവാ പ്രവര്‍ത്തകരുടെ പുത്തന്‍ വ്യാഖ്യാനത്തിനെതിരാണ്. തഫ്സീര്‍ ഇബ്ന്‍ കത്തീര്‍, തഫ്സീര്‍ അല്‍-ജലൈലാന്‍, തഫ്സീര്‍ ഇബ്ന്‍ അബ്ബാസ്‌, തഫ്സീര്‍ അല്‍-തബരി എന്നീ ഗ്രന്ഥങ്ങളിലെല്ലാം പറയുന്നത് സൂറാ.65:4-ല്‍ “ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും” എന്ന് പറഞ്ഞിരിക്കുന്നത് “അതിനുള്ള പ്രായം എത്തിയിട്ടില്ലാത്തവരെ” ഉദ്ദേശിച്ചാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പറഞ്ഞ തഫ്സീറുകള്‍ രചിച്ചവര്‍ ആദിമ ഇസ്ലാമിക ലോകത്തെ തലയെടുപ്പുള്ള പണ്ഡിതന്മാരാണ്. അറബി ഭാഷയില്‍ അവഗാഹമുള്ളവര്‍! അവരുടെ വ്യാഖ്യാനം അങ്ങനെയങ്ങ് തള്ളിക്കളയാന്‍ പറ്റുന്നതല്ല, ഒരു മുസ്ലീമിനും!!

 

കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.avraidire.com/2010/04/a-modern-muslim-argument-that-sura-654-is-not-about-pre-puberty-wives/

 

ചെറിയ കുട്ടികളെ വിവാഹം കഴിക്കാന്‍ അല്ലാഹു അനുവാദം കൊടുത്തിട്ടുണ്ട് എന്നുള്ളതിന് പണ്ഡിതന്മാര്‍ എടുത്തു കാണിക്കുന്ന പ്രായോഗിക ഉദാഹരണം അവരുടെ പ്രവാചകനായ മുഹമ്മദ്‌ തന്‍റെ അടുത്ത അനുയായിയും തന്നെക്കാള്‍ പ്രായം കുറഞ്ഞവനുമായ അബൂബക്കറിന്‍റെ മകള്‍ ആയിഷക്ക് ആറു വയസ്സുള്ളപ്പോള്‍ വിവാഹം കഴിക്കുകയും മൂന്നു വര്‍ഷം തികഞ്ഞപ്പോള്‍ കുടുംബ ജീവിതം നടത്തിയതുമായ സംഭവമാണ്. ഇവരുടെ വിവാഹത്തെപ്പറ്റി ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നത് എന്താണെന്ന് നോക്കാം:

 

സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69-lല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

 

“ആഇശ നിവേദനം: റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീടുകൂടുകയും ചെയ്തു.

 

അവര്‍ (ആഇശ) പറയുന്നു: ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാന്‍ എന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെ അവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതില്‍ക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ്.. എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍ പെട്ട കുറെ സ്ത്രീകളുണ്ടായിരുന്നു. അവര്‍ എനിക്ക് നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പ്പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെ അടുക്കല്‍ വന്നില്ല. (ളുഹാ സമയത്ത് നബി വന്നു) അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പ്പിച്ചു കൊടുത്തു.”

 

ഇതിന്‍റെ താഴെയുള്ള ഹദീസില്‍ ആയിഷ ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ കൂടെ തന്‍റെ പാവകളുമുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്.  കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: http://www.scribd.com/doc/17141748/The-Truth-About-Muhammad-and-Aisha

 

മുഹമ്മദിന്‍റെയും ആയിഷയുടെയും വിവാഹത്തെപ്പറ്റി പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ സയ്യിദ്‌ സുലൈമാന്‍ നദുവി രചിച്ചു എം.പി. അബ്ദുല്‍ റഹ്മാന്‍ കുരിക്കള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു മഞ്ചേരി ഹാദി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച “ഹസ്രത്ത്‌ ആയിശ(റ)” എന്ന ഗ്രന്ഥത്തിന്‍റെ നാലാം പേജില്‍ പറയുന്നത് എ.ഡി.614 ജൂലൈ മാസത്തിലാണ് ആയിശ ജനിച്ചതെന്നാണ്. പതിമൂന്നാം പേജില്‍ പറയുന്നത് എ.ഡി.620 മെയ്‌ മാസത്തിലാണ് മുഹമ്മദുമായുള്ള വിവാഹം നടന്നതെന്നുമാണ്. അപ്പോള്‍ വിവാഹ സമയത്ത് ആയിഷയുടെ പ്രായം അഞ്ചു വയസ്സും പത്തു മാസവും മാത്രം. മൂന്നു വര്‍ഷം തികഞ്ഞപ്പോള്‍ അവരുടെ കുടുംബ ജീവിതം ആരംഭിച്ചു. ഹദീസുകളില്‍ കാണുന്നത് ‘കിടപ്പറയിലേക്ക് പോകുമ്പോള്‍ ആയിശയുടെ കൈവശം തന്‍റെ കളിപ്പാട്ടവും ഉണ്ടായിരുന്നു’ എന്നാണു.

 

“അല്ലാഹുവിന്‍റെ ദൂതനില്‍  നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്” എന്നാണു ഖുറാന്‍ പറയുന്നത്. അതിന്‍റെ അര്‍ത്ഥം മുഹമ്മദ്‌ പറഞ്ഞതും ചെയ്തതുമായ എന്തും മുസ്ലീങ്ങള്‍ അനുകരിക്കണം എന്നാണു. ഒമ്പതു വയസ്സ് പൂര്‍ത്തിയാകാത്ത ഒരു ബാലികയുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ഒരാള്‍ തന്‍റെ അനുയായികള്‍ക്ക് നല്‍കുന്ന മാതൃക എത്തരത്തിലുള്ളതാണെന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ കാലത്തു നമ്മുടെ നാട്ടിലായിരുന്നു ആ മാതൃകാ പുരുഷന്‍ ജീവിച്ചിരുന്നതെങ്കില്‍ തന്‍റെയീ പ്രവൃത്തികളുടെ ഫലമായി ബാലപീഢനത്തിനു അഴിയെണ്ണേണ്ടി വരുമായിരുന്നില്ലേ??!!

*******************************

എം.എം. അക്ബറിന്‍റെയും ജമാഅത്തെ ഇസ്ലാമിയുടേയും പുസ്തകങ്ങളിലൂടെ ഇസ്ലാമിനെപ്പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഈ പുസ്തകം നിര്‍ബന്ധമായും ഒന്ന് വായിച്ചിരിക്കണം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അറേബ്യന്‍ മണലാരണ്യത്തില്‍ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍ ചെയ്തു കൂട്ടിയ പേക്കൂത്തുകളെ ഇന്നും ഒരു ഉത്തമ മാതൃക എന്ന നിലയില്‍ പല രാജ്യങ്ങളിലും ആ മനുഷ്യന്‍റെ അനുയായികള്‍ അനുവര്‍ത്തിച്ചു പോരുന്നുണ്ട്. മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ് ഈ പേക്കൂത്തുകള്‍ ഇന്നും അരങ്ങേറുന്നത് എന്നതിനാല്‍ ആര്‍ക്കും അതിനെതിരെ ശബ്ദിക്കാന്‍ ധൈര്യമില്ല. യെമനില്‍ സാധാരണമായുള്ള ഒരു പഴഞ്ചൊല്ല് “സുഖകരമായ ദാമ്പത്യം ഉറപ്പുവരുത്താന്‍ ഒമ്പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക” എന്നതാണ്. നുജൂദിന്‍റെ വിവാഹത്തിനും ന്യായീകരണമായി അവളുടെ അബ്ബ പറഞ്ഞത് പ്രവാചകന്‍റെ ആയിശയുമായുള്ള വിവാഹമാണ്. പുസ്തകത്തില്‍ നിന്ന്:

 

“അന്ന് വൈകുന്നേരം അബ്ബയും മോനയും (നുജൂദിന്‍റെ ചേച്ചി, ബാല്യത്തില്‍ തന്നെ ഇവരെ ഒരുത്തന്‍ ബലാത്സംഗം ചെയ്യുകയും പിന്നീട് അവളുടെ പതിമൂന്നാം വയസ്സില്‍ അവന്‍ തന്നെ വിവാഹം കഴിക്കുകയുമുണ്ടായി) തമ്മില്‍ നടന്ന സംഭാഷണം ഞാന്‍ കേള്‍ക്കാനിടയായി.

 

“നുജൂദിന് കല്യാണപ്രായമായിട്ടില്ല… അവള്‍ തീരെ ചെറുപ്പമാണ്.”

 

ദൃഢമായിരുന്നു മോനയുടെ സ്വരം.

 

“തീരെ ചെറുപ്പമോ?” അബ്ബയുടെ ഒച്ച ഉയര്‍ന്നു. “പ്രവാചകനായ മുഹമ്മദ്‌ നബി ഐഷയെ വിവാഹം കഴിച്ചപ്പോള്‍ അവള്‍ക്കു വയസ്സ് ഒമ്പതേ ആയിരുന്നുള്ളൂ.”

 

“ശരിയായിരിക്കാം… പക്ഷേ അത് പ്രവാചകന്‍റെ കാലത്ത്… ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. കാര്യങ്ങള്‍ക്കും വ്യത്യാസമുണ്ട്.”

 

*****************

 

യെമനിലും സൗദിയിലും മറ്റു മുസ്ലീം രാജ്യങ്ങളിലും നാട്ടുനടപ്പായ ഈ ശൈശവ വിവാഹത്തിനെതിരെ രംഗത്തിറങ്ങാന്‍ നുജൂദിന്‍റെ വിജയത്തോടെ പലര്‍ക്കും ധൈര്യമുണ്ടായി എന്നതൊരു നല്ല വാര്‍ത്തയാണ്. പുസ്തകത്തില്‍ നിന്നൊരു ഖണ്ഡിക:

 

“അറേബിയ എന്ന ഉപഭൂഖണ്ഡത്തില്‍പെട്ട ഈ രാജ്യത്ത് ചെറിയ പെണ്‍കുട്ടികളുടെ വിവാഹം പരമ്പരയായി നടന്നു വരുന്ന ഒരു ആചാരമാണ്. അടുത്തകാലംവരെ, അതിനെന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. നുജൂദ്‌ കാണിച്ച അവിശ്വസനീയമായ ആ ധൈര്യം പല കുഞ്ഞുസ്വരങ്ങള്‍ക്കും കരുത്തുനല്‍കിയിരിക്കുന്നു, സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍. കോടതിയില്‍ നുജൂദിന്‍റെ കേസ്‌ വന്നതിനു ശേഷം വേറെ രണ്ടു കുട്ടികളും കൂടി ധൈര്യം കാണിച്ചു. ഒമ്പത് വയസ്സായ അര്‍വയും പന്ത്രണ്ടു വയസ്സായ റിമ്മും. ഏറ്റവും അപരിഷ്കൃതമായ ദാമ്പത്യബന്ധനത്തില്‍നിന്നും മോചനം നേടാന്‍ വേണ്ടി നിയമപരമായ പോരാട്ടത്തിന് തന്നെ തയ്യാറായി മുന്നോട്ടു വന്നു. നുജൂദിന്‍റെ ചരിത്രപ്രസിദ്ധമായ വിവാഹമോചനം കഴിഞ്ഞു ഒരു വര്‍ഷത്തിനുശേഷം അയല്‍രാജ്യമായ സൗദിഅറേബ്യയിലും ഒരു പെണ്‍കുട്ടി വിവാഹമോചനത്തിനായി കേസ്‌ കൊടുത്ത് വിജയം നേടി. എട്ടു വയസ്സായ പെണ്‍കുട്ടി. അച്ഛന്‍ അവളെ വിവാഹം ചെയ്തു കൊടുത്തത് അമ്പതു വയസ്സ് കഴിഞ്ഞ ഒരു പുരുഷന്. കടുത്ത യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തുന്ന ആ രാജ്യത്ത് ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.

 

2009 ഫെബ്രുവരിയില്‍ യെമനി പാര്‍ലമെന്‍റ് അവസാനം ആ നിയമം പാസ്സാക്കി. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിവാഹപ്രായം നിയമപരമായി പതിനേഴുവയസ്സാക്കി ഉയര്‍ത്തി.”

 

“യെമന്‍ ടൈംസി”ലെ പ്രധാന പത്രാധിപയായ നാദിയ അല്‍-സഖാഫ്‌ പറഞ്ഞ ഒരു സംഭവം ഈ പുസ്തകത്തില്‍ ഉണ്ട്: “സൗദിഅറേബ്യക്കാരനായ ഒരാള്‍ക്ക്‌ വിവാഹം ചെയ്തു കൊടുക്കപ്പെട്ട ഒരു പെണ്‍കുട്ടി, വിവാഹത്തിനു ശേഷം മൂന്നാം ദിവസം മരിച്ചു. അവള്‍ക്കു ഒമ്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും നിന്ദ്യവും ഭീഭത്സവുമായ ഒരു സംഭവം. എന്നിട്ടും അതിനെക്കുറിച്ച് ഒരന്വേഷണം നടത്താനല്ല പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുതിര്‍ന്നത്. അവര്‍ ജമാതാവിനോട് മാപ്പിരുന്നു. മരിച്ചുപോയ പെണ്‍കുട്ടിക്ക് പകരം അവളുടെ ഏഴു വയസ്സായ അനുജത്തിയെ വധുവായി നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. കേടുപറ്റിയ ഒരു കച്ചവടച്ചരക്കിനു നഷ്ടപരിഹാരം നല്‍കുന്നതുപോലെ. നുജൂദിന്‍റെ പ്രതിഷേധം അഭിമാനാര്‍ഹമായ ഒരു കാര്യം തന്നെ. എന്നാല്‍ യാഥാസ്ഥിതികരായ നാട്ടുകാര്‍ കാണുന്നത്, കടുത്ത ധിക്കാരമായിട്ടാണ്. തീവ്രവാദികളുടെ നോട്ടത്തില്‍ വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റമാണ് അവള്‍ ചെയ്തിരിക്കുന്നത്… മാനം കാക്കാന്‍ വധശിക്ഷ!”

 

********************

 

സൗദിയില്‍ മാത്രമല്ല, നമ്മളുമായി ഒരേ സാംസ്കാരിക പൈതൃകം പിന്തുടരുന്ന പാക്കിസ്ഥാനിലും കാര്യങ്ങള്‍ സൗദിയില്‍ നിന്നു വ്യത്യസ്തമല്ല എന്ന് അവിടെ നിന്നുള്ള പത്രവാര്‍ത്തകള്‍ നമ്മോട് പറയുന്നു.

 

പാക്കിസ്ഥാനിലെ പ്രശസ്തനായ മുന്‍നിര വക്കീലന്മാരില്‍ ഒരാളും ലാഹോര്‍ ഹൈക്കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ മുന്‍പ്രസിഡണ്ടുമായ ചൌധരി മുഹമ്മദ്‌ നയീം തന്‍റെ വീട്ടു ജോലിക്കാരിയായ ഷാസിയ മസീഹ് എന്ന പന്ത്രണ്ടുവയസ്സുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടേയും പത്രങ്ങളുടെയും നിരന്തര ശ്രമഫലമായി കുറേ നാളുകള്‍ക്കു ശേഷം മുഹമ്മദ്‌ നയീമിനെ അറസ്റ്റ്‌ ചെയ്തു. എന്നാല്‍ ഏറെ ഞെട്ടിക്കുന്നതും ഏറ്റവും ഭയപ്പെടുത്തുന്നതും അറപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ അരങ്ങേറിയത് അതിനു ശേഷമാണ്. മുഹമ്മദ്‌ നയീമിനെ റിമാന്‍ഡ്‌ ചെയ്തപ്പോള്‍ അഭിഭാഷകര്‍ ഒറ്റക്കെട്ടായി നയീമിന് വേണ്ടി തെരുവിലിറങ്ങി. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി കേസ്‌ വാദിക്കാന്‍ തങ്ങളാരും തയ്യറാകുകയില്ലെന്നു അഭിഭാഷകര്‍ പ്രസ്താവനയിറക്കി. ശരീ-അത്ത് നിയമപ്രകാരം തങ്ങളുടെ വീട്ടു ജോലിക്കാരികളെ എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം വീട്ടുടയവനുണ്ടെന്നും അക്കാരണത്താല്‍ മുഹമ്മദ്‌ നയീം ചെയ്തത് തെറ്റല്ലെന്നും അവര്‍ പറഞ്ഞു. (സൗമ്യയുടെ കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ വന്ന വക്കീലിനെതിരായാണ് ഇവിടെ ജനങ്ങള്‍ തെരുവിലിറങ്ങിയത്!!)

 

ഈ അഭിഭാഷകരാണ് ഭാവിയില്‍ പാക്കിസ്ഥാനിലെ ന്യായാധിപന്മാരാകാന്‍ പോകുന്നതെന്ന് നാം ഓര്‍ക്കണം. നീതിക്ക് വേണ്ടി വാദിക്കേണ്ടവരുടെ മാനസിക നില ഇതാണെങ്കില്‍ മറ്റുള്ളവരുടെ കയ്യാല്‍ അവിടെയുള്ള ഇതര മതസ്ഥര്‍ അനുഭവിക്കുന്ന നീതി നിഷേധം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഷാസിയാ മസീഹിന്‍റെ കേസിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്കുകള്‍ സന്ദര്‍ശിക്കുക:

 

http://islam-watch.org/index.php?option=com_content&view=article&id=339:shazia-masih-rape-a-killing-the-evil-of-islam-in-action&catid=118:kisan&Itemid=58

 

http://www.nowpublic.com/world/shazia-masih-12

 

http://forum.pakistanidefence.com/index.php?showtopic=87358

 

**************************************

 

നുജൂദ്‌ ഇപ്പോള്‍ അവളുടെ അനിയത്തോടൊപ്പം സ്കൂളില്‍ പഠിക്കുകയാണ്. അവരുടെ പഠനത്തിനുള്ള ചെലവ് ഈ പുസ്തകത്തിന്‍റെ റോയല്‍റ്റിയില്‍ നിന്നാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകം നിങ്ങള്‍ വാങ്ങി വായിക്കണം. അവളുടെ സ്വപ്നം ഒരു വക്കീല്‍ ആകണമെന്നാണ്. അതിനെപ്പറ്റി അവള്‍ പറയുന്നത് കേള്‍ക്കുക:

 

“എനിക്ക് പ്രായമാകുമ്പോള്‍ ഞാന്‍ ഷാദയെപ്പോലെ ഒരു വക്കീലാകും. എന്നെപ്പോലെയുള്ള മറ്റു ചെറിയ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. എനിക്ക് സാധിക്കുമെങ്കില്‍ ഞാന്‍ നിര്‍ദ്ദേശിക്കും, പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തണമെന്ന്. അല്ലെങ്കില്‍ ഇരുപതു. ഇരുപത്തിരണ്ടായാലും തരക്കേടില്ല. അതിനുള്ള വീറും വാശിയും എനിക്കുണ്ടാകണം. പുരുഷന്മാരോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണില്‍ത്തന്നെ നോക്കി നില്‍ക്കാനുള്ള ധൈര്യം ഞാന്‍ സ്വയം ഉണ്ടാക്കണം. വിശുദ്ധ നബി ആയിഷയെ ഒമ്പതാം വയസ്സില്‍ വിവാഹം കഴിച്ചു എന്ന് ഇനി അബ്ബ പറയുമ്പോള്‍ അത് തെറ്റാണ് എന്ന് എടുത്തു കാണിക്കാനുള്ള ധൈര്യം ഞാന്‍ അടുത്തുതന്നെ നേടിയെടുക്കും. ഞാന്‍ ഷാദയെപ്പോലെ മുഖം മറയ്ക്കാതെ നടക്കും. കാലില്‍ ഉപ്പൂറ്റി പൊങ്ങിയ ഷൂസുകള്‍ ധരിക്കും. നിക്കാബ്‌[3] ധരിക്കുന്ന സ്ത്രീ… എങ്ങനെയാണ് സുഖമായി ശ്വാസോച്ഛ്വാസം ചെയ്യുക? അതൊക്കെ പതുക്കെയാകാം. ആദ്യം ചെയ്യേണ്ടത് ആദ്യം. പാഠങ്ങള്‍ കൃത്യമായി പഠിക്കണം. നല്ലൊരു വിദ്യാര്‍ത്ഥിയാകണം. എങ്കിലേ കോളേജില്‍ ചേര്‍ന്ന് നിയമം പഠിക്കാമെന്ന് പ്രതീക്ഷിക്കാനാവൂ. വേണ്ടത്ര അധ്വാനിക്കുകയാണെങ്കില്‍, അവിടെ ഞാന്‍ ചെന്നെത്തും… തീര്‍ച്ച.”

 

******************

 

നിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകട്ടെ, എന്‍റെ കുഞ്ഞു സഹോദരീ… നീ എന്നെ അറിയില്ല. പക്ഷേ ഇവിടെ, നീ അധിവസിക്കുന്ന ഉപഭൂഖണ്ഡത്തില്‍നിന്ന് എത്രയോ കാതങ്ങള്‍ അകലെ മറ്റൊരു ഉപഭൂഖണ്ഡത്തിലിരുന്ന്, നിറഞ്ഞ കണ്ണുകളോടും അതിനേക്കാള്‍ നിറഞ്ഞ ഹൃദയത്തോടും കൂടി നിന്‍റെ ഈ ജേഷ്ഠസഹോദരന്‍ നിര്‍വ്യാജമായ സ്നേഹത്തോടു കൂടെ നിന്നെ ആശ്ലേഷിക്കുന്നു. കണ്ണീരുപ്പുപുരട്ടിയ ജീവിതപലഹാരത്തിന്‍റെ രുചി ഇത്ര കയ്പു നിറഞ്ഞതാണെന്ന് ഈ ചെറിയ പ്രായത്തിലേ നീ അറിയാനിട വന്നല്ലോ…

 

നിന്‍റെ അനുജത്തിമാര്‍ക്ക്, നിന്‍റെ നാട്ടിലുള്ള കുഞ്ഞുസഹോദരിമാര്‍ക്ക്, നിനക്കുണ്ടായ ദുരനുഭവം ആവര്‍ത്തിക്കാന്‍ ഇടയാകരുതെന്നുണ്ടെങ്കില്‍ നീ നിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണം. അന്ന് കോടതിയില്‍ പോകാന്‍ ഉപദേശിച്ച ദൌലയുടെ മുന്‍പാകെ നിന്ന് നീ ചിന്തിച്ചല്ലോ, “ചെയ്യേണ്ട കാര്യം ഞാന്‍ തന്നെ ചെയ്യും. ഏതു മലയും കയറിമറയാന്‍ തയ്യാറാണ്” എന്ന്. അതുപോലെയുള്ള ഒരു ദൃഢചിത്തത നിനക്ക് ഈ കാര്യത്തിലും ഉണ്ടാകട്ടെ. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ജീവിച്ചിരുന്ന ഒരു മനുഷ്യന്‍റെ ദുഷ്പ്രവൃത്തികള്‍ വിശുദ്ധ മാതൃകയാണെന്ന് കരുതി ഇപ്പോഴും അനുവര്‍ത്തിക്കുന്ന ഒരു പുരുഷാധിപത്യ സമുദായത്തില്‍നിന്ന് നിന്നെപ്പോലെ അനേകം നുജൂദുമാര്‍ ഉണ്ടാകാന്‍ നീ മുന്‍പേ നടക്കുക, സോദരീ…

_______________________________________________________________________

[1]  ആര്‍ത്തവപ്രായം കഴിഞ്ഞു പോയവര്‍

 

[2]  വിവാഹമോചിത മറ്റൊരു വിവാഹത്തിലേര്‍പ്പെടാതെ കാത്തിരിക്കാന്‍ ബാദ്ധ്യസ്ഥയായ ദീക്ഷാകാലത്തിനാണ് ഇദ്ദ: എന്ന് പറയുന്നത്.

 

[3]  കറുത്ത മേലങ്കികള്‍ക്ക് ഇണങ്ങുന്ന, കണ്ണുകള്‍ മാത്രം പുറത്തു കാണുന്ന വിധം മുഖത്തെ മറയ്ക്കുന്ന മുഖാവരണം.

]]>
മത്തായി 27:9-10 ബൈബിളിലെ പ്രമാദമല്ലേ? https://sathyamargam.org/2012/05/%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-279-10-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a6/ https://sathyamargam.org/2012/05/%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-279-10-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a6/#comments Sat, 26 May 2012 06:58:54 +0000 http://www.sathyamargam.org/?p=105 ചോദ്യം: മത്തായി 27:9-10 “യിസ്രായേൽമക്കൾ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,കർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്‍റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തിവന്നു.”

ഇങ്ങനെ ഒന്ന് യിരമ്യാപ്രവാചകന്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന് പറയാമോ ?

 

ഉത്തരം: പ്രിയ സ്നേഹിതാ, ഇത് മനസ്സിലാക്കാന്‍ മത്തായി. 27:6 മുതലുള്ള വാക്യങ്ങള്‍ പരിശോധിക്കണം: “മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശു എടുത്തു: ഇത് രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നത് വിഹിതമല്ല എന്ന് പറഞ്ഞു കൂടി ആലോചിച്ചു, പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ട് കുശവന്‍റെ നിലം വാങ്ങി. ആകയാല്‍ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു. “യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു, കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്ന് യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിനു അന്ന് നിവൃത്തി വന്നു.”

 

യഥാര്‍ത്ഥത്തില്‍ ഈ ഉദ്ധരണിയുടെ ആദ്യഭാഗം സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നാണ്. സെഖര്യാ.11:12,13- വാക്യങ്ങള്‍ പരിശോധിക്കാം: “ഞാന്‍ അവരോടു: നിങ്ങള്‍ക്ക് മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നു വരുകില്‍ തരേണ്ട എന്ന് പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോട്: അത് ഭണ്ഡാരത്തില്‍ ഇട്ടുകളയുക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നേ എന്ന് കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.”

 

യിരമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതായി മത്തായി പറഞ്ഞിരിക്കുന്നത് ‘ഒറ്റിക്കൊടുത്തു കിട്ടിയ പണം കൊണ്ട് കുശവന്‍റെ നിലം വാങ്ങി’ എന്ന കാര്യമാണ്. ഈ ഭാഗത്ത് മത്തായി ഊന്നല്‍ കൊടുത്തിരിക്കുന്നതും അതിനു തന്നെയാണ്. “ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു” എന്ന മത്തായിയുടെ പ്രസ്താവന അക്കാര്യം കൂടുതല്‍ ഉറപ്പിക്കുന്നു. എന്താണ് “കുശവന്‍റെ നിലം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആരാണ് പഴയനിയമത്തില്‍ കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്? സെഖര്യാവില്‍ എവിടെയെങ്കിലും കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ? കുശവന്‍റെ പോട്ടെ, ഏതെങ്കിലും നിലത്തെപ്പറ്റി സെഖര്യാ.11:12,13 വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ടോ? ഇല്ലേ ഇല്ല!! കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് യിരമ്യാവ് ആണ്!!! യിരെമ്യാ 18, 19 അധ്യായങ്ങള്‍ പരിശോധിച്ച് നോക്കുക. 18:2-ല്‍ കുശവന്‍റെ വീട്ടിലേക്കു ചെല്ലാന്‍ യഹോവ യിരെമ്യാവിനോട് ആവശ്യപ്പെടുകയാണ്. കുശവന്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പുതിയ പാത്രം പോട്ടിപ്പോകുന്നതും അതേ മണ്ണുകൊണ്ട് പുതിയ പാത്രം ഉണ്ടാക്കുന്നതുമെല്ലാം താഴെ വിവരിച്ചിട്ടുണ്ട്.

 

ഇനി യിരെമ്യാ 19:1-12 വരെ പരിശോധിക്കാം: യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോട് ഒരു മണ്‍കുടം വിലെക്ക് വാങ്ങി ജനത്തിന്‍റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു ഹര്‍സീത്തു (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമെയുള്ള ബെന്‍-ഹിന്നോം താഴ്വരയില്‍ ചെന്ന്, ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ പ്രസ്താവിച്ചു പറയേണ്ടുന്നതു: യെഹൂദാരാജാക്കന്മാരും യെരുശലേം നിവാസികലുമായുള്ളോരെ, യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നവന്‍റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിനു ഒരനര്‍ത്ഥം വരുത്തും. അവര്‍ എന്നെ ഉപേക്ഷിച്ചു ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാ രാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്ക് അവിടെവെച്ചു ധൂപം കാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തെവരുടെ രക്തം കൊണ്ട് നിറക്കുകയും ബാലിന് ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിലിട്ടു ദഹിപ്പിക്കാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അത് ഞാന്‍ കല്പിച്ചിട്ടില്ല; അരുളിച്ചെയ്തിട്ടില്ല; എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്ന് പേര്‍ പറയാതെ കൊലത്താഴ്വര എന്ന് പേര് പറയുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരുശലേമിന്‍റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുന്‍പില്‍ വാള്‍കൊണ്ടും അവര്‍ക്ക് പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കുകയും ചെയ്യും. ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീര്‍ക്കും; അതിന്നരികെ കടന്നു പോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും. അവരുടെ ശത്രുക്കളും അവര്‍ക്ക് പ്രാണഹാനി വരുത്താന്‍ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധനത്തിലും ഞാന്‍ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും. പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാര്‍ കാണ്‍കെ നീ ആ മണ്‍കുടം ഉടച്ചു അവരോടു പറയേണ്ടതെന്തെന്നാല്‍: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ ഞാന്‍ ഈ ജനത്തേയും ഈ നഗരത്തേയും ഉടച്ചുകളയും. അടക്കം ചെയ്യുവാന്‍ വേറെ സ്ഥലമില്ലായ്കകൊണ്ട് അവരെ തോഫെത്തില്‍ അടക്കം ചെയ്യും. ഇങ്ങനെ ഞാന്‍ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും.ഞാന്‍ ഈ നഗരത്തെ തോഫെത്തിനു സമമാക്കും എന്ന് യഹോവയുടെ അരുളപ്പാട്.” (തോഫെത്ത് എന്ന വാക്കിന് ‘അഗ്നികുണ്ഡം, ദാഹനസ്ഥലം’ എന്നൊക്കെയാണ് അര്‍ഥം. യെശയ്യാ.30:33 നോക്കുക)

 

യിരമ്യാവിന്‍റെ ഈ പ്രവചനത്തിന് ശേഷം ‘കുശവന്‍റെ നിലം’ എന്ന് പറഞ്ഞാല്‍ ‘നാശത്തിന്‍റെ നിലം, ശപിക്കപ്പെട്ട നിലം, ഉടച്ചുകളഞ്ഞ നിലം’ എന്നൊക്കെയാണ് യഹൂദര്‍ വിവക്ഷിച്ചിരുന്നത്. ഇതാണ് മത്തായിയും അവലംബമാക്കുന്നത്. (‘രക്തനിലം’ (അക്കല്‍ദാമ) എന്ന് സുവിശേഷത്തില്‍ പറയുന്ന സ്ഥലം ബെന്‍-ഹിന്നോം താഴ്വരയുടെ തെക്കേവശത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു.)

 

ഇനി നമുക്ക് മത്തായി 27:8,9 വാക്യങ്ങള്‍ പരിശോധിക്കാം: “യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു” എന്നുള്ളത് സെഖര്യാവിന്‍റെ പുസ്തകത്തില്‍ നിന്നും “കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്നുള്ളത് യിരെമ്യാവിന്‍റെ പുസ്തകത്തില്‍ നിന്നുമാണ് മത്തായി എടുത്തിരിക്കുന്നത്. യിരമ്യാവില്‍ നിന്നുള്ള ഒറ്റ ഉദ്ധരണിയല്ല, മറിച്ചു യിരെമ്യാ പ്രവാചകന്‍ കുശവന്‍റെ നിലത്തെപ്പറ്റി പ്രവചിച്ച കാര്യങ്ങളുടെ സംക്ഷിപ്തരൂപമായിട്ടുള്ള ഒരു വാചകമായി അത് ചേര്‍ത്തിരിക്കുന്നു. “യിരെമ്യാവ്‌ എഴുതിയതുപോലെ” എന്നല്ല, “യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു പോലെ” എന്നാണു മത്തായി പറയുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

 

അടുത്ത പ്രശനം, രണ്ടു പ്രവാചകന്മാരില്‍ നിന്ന് എടുത്തു പറഞ്ഞിട്ടും എന്തുകൊണ്ട് ഒരു പ്രവാചകന്‍റെ പേര് മാത്രം പറഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ഇത് യെഹൂദാ റബ്ബിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന ഒരു പതിവാണ്. രണ്ടു പ്രവാചകന്മാരില്‍ നിന്നും ഉദ്ധരിക്കേണ്ടി വരുമ്പോള്‍, അതിലെ വലിയ പ്രവാചകന്‍റെ പേരില്‍ ആയിരിക്കും ആ ഉദ്ധരണി അറിയപ്പെടുന്നത്. (യെശയ്യാവ്, യിരെമ്യാവ്‌, യെഹസ്കേല്‍, ദാനിയേല്‍ എന്നിവരെയാണ് വലിയ പ്രവാചകന്മാര്‍ എന്ന് പൊതുവേ വിളിക്കുന്നത്‌). യെഹൂദാ റബ്ബിമാരുടെ ഈ പതിവ് മത്തായിയും പിന്തുടരുന്നു എന്നേയുള്ളൂ.

 

മത്തായി മാത്രമല്ല, മര്‍ക്കോസും ഇതേ രീതി പിന്തുടരുന്നുണ്ട്. മാര്‍ക്കോസ്.1:2,3 നോക്കുക: “ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ യോഹന്നാന്‍ വന്നു….”

 

വാസ്തവത്തില്‍ “ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും” എന്നുള്ളത് മലാഖി 3:1-ല്‍ നിന്നുള്ള ഉദ്ധരണിയാണ്. “കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നുള്ളത് യെശയ്യാവ് 40:3-ല്‍ നിന്നുള്ളതും. പക്ഷേ, മാര്‍ക്കോസ് വലിയ പ്രവാചകനായ യെശയ്യാവിനെ മാത്രമേ ഇവിടെ പറയുന്നുള്ളൂ, മലാഖിയെപ്പറ്റി മിണ്ടുന്നില്ല. തിരുവേഴുത്തുകളില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ യെഹൂദന്മാര്‍ക്ക് ഇങ്ങനെയൊരു പതിവുണ്ടെന്നു അറിയാത്തതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കാന്‍ ഇടയായത്.

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-279-10-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a6/feed/ 2
അള്ളാഹുവിന്‍റെ കണക്ക്‌ !!! https://sathyamargam.org/2012/05/%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/ https://sathyamargam.org/2012/05/%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/#comments Thu, 24 May 2012 12:54:17 +0000 http://www.sathyamargam.org/?p=80 അള്ളാഹുവിന്‍റെ കണക്ക്‌ !!!!

ഈ കണക്ക് ഖുറാനില്‍ നിന്നുള്ളതാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്.

“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌ . ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌ . ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌ . മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികള്‍ ആയിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌ . തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌ . ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌ . അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര സഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌ . ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌ . അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).

ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും രണ്ടു പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു:  Rs.3,00,000

ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000

ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000

പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000

ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000

മാതാവിന്: 1/6 = Rs.50,000

പിതാവിന് 1/6 = Rs.50,000

മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000

ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല!

സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!!!

ഭാഗം വെയ്ക്കുന്നയാള്‍ക്ക് നഷ്ടം വരാത്ത വിധം ഈ കണക്ക് ഒന്ന് ആര്‍ക്കെങ്കിലും പരിഹരിക്കാമോ???

]]>
https://sathyamargam.org/2012/05/%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/feed/ 11
ലേവ്യാ 12-ം അദ്ധ്യായം https://sathyamargam.org/2012/05/%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be-12-%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82/ https://sathyamargam.org/2012/05/%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be-12-%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82/#respond Thu, 24 May 2012 12:26:02 +0000 http://www.sathyamargam.org/?p=69 ബൈബിളിന്‍റെ സ്ത്രീ വിരുദ്ധതക്ക് തെളിവായി ഇസ്ലാമിസ്റ്റുകള്‍ കാണിക്കുന്ന വേദ ഭാഗങ്ങളിലൊന്ന് ലേവ്യ പുസ്തകം പന്ത്രണ്ടാം അധ്യായമാണ്. അത് താഴെ കൊടുക്കുന്നു:

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കണം. ഋതുവിന്‍റെ മാലിന്യകാലത്തിലെന്ന പോലെ അവള്‍ അശുദ്ധയായിരിക്കണം. എട്ടാം ദിവസം അവന്‍റെ അഗ്രചര്‍മം പരിഛേദന ചെയ്യണം. പിന്നെ അവള്‍ മുപ്പത്തിമൂന്നു ദിവസം തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം; അവളുടെ ശുദ്ധീകരണ കാലം തികയുന്നത് വരെ അവള്‍ യാതൊരു വിശുദ്ധ വസ്തുവും തൊടരുത്; വിശുദ്ധ മന്ദിരത്തിലേക്ക് വരികയും അരുത്. പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്ന പോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം അവള്‍ തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം. മകന് വേണ്ടിയോ മകള്‍ക്ക് വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞ ശേഷം അവള്‍ ഒരു വയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. അവന്‍ അത് യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രയിശ്ചിത്തം കഴിക്കണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നശേഷം അവള്‍ ശുദ്ധയാകും. ഇത് ആണ്‍കുഞ്ഞിനെയോ  പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം. ആട്ടിന്‍കുട്ടിക്ക് അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനായിട്ടും ഒന്നിനെ പാപയാഗത്തിനായിട്ടും കൊണ്ടുവരണം; പുരോഹിതന്‍ അവള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാല്‍ അവള്‍ ശുദ്ധയാകും.”

 

ഈ വേദ ഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിസ്റ്റുകളുടെ വാദം ‘യഹോവ സ്ത്രീ വിവേചനം കാണിക്കുന്ന ദൈവമാണെ’ന്നാണ്. പ്രസവത്തോട് കൂടി സ്ത്രീ അശുദ്ധയായിത്തീരുന്നു എന്നും പെണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഇരട്ടി അശുദ്ധിയുണ്ടാകുന്നു  എന്നും പറയുന്നത് സ്ത്രീ വിവേചനത്തിനു ഉത്തമ ഉദാഹരണങ്ങളാണ് എന്നാണവരുടെ വാദം. ഒറ്റ നോട്ടത്തില്‍ ഈ വാദമുഖങ്ങളില്‍ കഴമ്പുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകാം. എന്നാല്‍ ഈ വേദഭാഗത്തെ ഒരു സൂക്ഷ്മപഠനത്തിനു വിധേയമാക്കിയാല്‍, സൂര്യോദയത്തിങ്കല്‍ പ്രഭാതമഞ്ഞു അപ്രത്യക്ഷമാകുന്നത് പോലെ ബൈബിളിനെതിരെയുള്ള ആരോപണങ്ങള്‍ മാഞ്ഞു പോകുന്നത് കാണാം.

 

മറ്റേതു വേദഭാഗത്തെയും പോലെത്തന്നെ പരാമര്‍ശിത വേദഭാഗത്തെയും നാം ദൈവശാസ്ത്ര തലത്തിലും പ്രായോഗിക തലത്തിലുമുള്ള  രണ്ടു വീക്ഷണ കോണുകളിലൂടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ആദ്യം ദൈവശാസ്ത്രപരമായ തലത്തില്‍ ഈ വേദഭാഗത്തെ നമുക്ക് പരിശോധിക്കാം:

 

പൗരോഹിത്യ നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേവ്യാ പുസ്തകത്തിലെ, 11 മുതല്‍ 15 വരെയും 18 മുതല്‍ 22 വരെയും ഉള്ള അദ്ധ്യായങ്ങള്‍ ശുദ്ധിയേയും അശുദ്ധിയേയും തമ്മില്‍ വേര്‍തിരിക്കുന്ന, ശുദ്ധീകരണ നിയമങ്ങള്‍ അടങ്ങിയതാണ്. “ഞാന്‍ യഹോവ ആകുന്നു. എന്‍റെ വിശുദ്ധ നാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു” എന്നും “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നുമുള്ള കല്പനകള്‍ യഹോവയായ ദൈവം ഈ അധ്യായങ്ങളില്‍ ആവര്‍ത്തിച്ചു നല്‍കുന്നത് കാണാം. ഭക്ഷണത്തിലൂടെയുള്ള അശുദ്ധി, സ്രവത്താലുള്ള അശുദ്ധി, രോഗത്താലുള്ള അശുദ്ധി, പിണത്താലുള്ള  അശുദ്ധി തുടങ്ങി ഒരു യിസ്രായേല്യന്‍ താത്കാലികമായോ എന്നന്നേക്കുമായോ യിസ്രായേല്‍ പാളയത്തില്‍ നിന്ന് ബഹിഷ്കൃതനാകുവാന്‍ ഇടയുള്ള കാര്യങ്ങളെപ്പറ്റി ലേവ്യാ പുസ്തകം നമുക്ക് അറിവ് തരുന്നു.

 

‘നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി വാഴുവിന്‍’ എന്നാണു ദൈവം ആദ്യ മനുഷ്യര്‍ക്ക്‌ നല്‍കിയിരുന്ന കല്പന. അതിനാല്‍, കുഞ്ഞിനെ പ്രസവിക്കുന്നത് പാപമല്ലെന്ന് മാത്രമല്ല, അത് ആദിയില്‍ ദൈവം നല്‍കിയ കല്പനയുടെ നിറവേറല്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ‘പ്രസവത്തിലൂടെ സ്ത്രീ അശുദ്ധയാകുന്നു’ എന്നല്ല,  പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രവത്താലാണ് സ്ത്രീ അശുദ്ധയായിത്തീരുന്നത്’ എന്നത്രേ ബൈബിള്‍ പറയുന്നത്. ‘ഋതുവിന്റെ മാലിന്യകാലത്തെന്ന പോലെ’ എന്ന് രണ്ടാം വാക്യത്തിലും അഞ്ചാം വാക്യത്തിലും പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ‘അവളുടെ രക്തസ്രവം നിന്ന ശേഷം അവള്‍ ശുദ്ധയാകും’ എന്ന  ഏഴാം വാക്യവും പ്രസവത്താലല്ല, പ്രസവാനന്തരമുള്ള രക്തസ്രവത്താലാണ് അശുദ്ധിയുണ്ടാകുന്നത് എന്നതിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട്, ‘പ്രസവത്തോട് കൂടി സ്ത്രീ അശുദ്ധയാകുന്നു എന്നാണു ബൈബിള്‍ പറയുന്നത്’ എന്ന ഇസ്ലാമിസ്റ്റുകളുടെ വാദം കഥയറിയാതെ ആട്ടം കാണുന്നവന്‍റെ ജല്പനം മാത്രമാണ്.

 

‘സ്ത്രീക്ക് പുരുഷന്‍റെ ഇരട്ടി പാപമുണ്ട്‌’ എന്ന് ബൈബിള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ഇരട്ടി പാപം ഉണ്ടായിരുന്നെങ്കില്‍ ശുദ്ധീകരണ ദിവസങ്ങള്‍ ഇരട്ടിയാക്കിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. (എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാപം പാപമായിത്തന്നെ ഇരിക്കും, അതൊരിക്കലും പുണ്യമായി മാറുകയില്ല!! ) മറിച്ചു, പാപ പരിഹാരത്തിനായി അര്‍പ്പിക്കപ്പെടുന്ന യാഗങ്ങളുടെ എണ്ണത്തിലായിരുന്നു ഇരട്ടിപ്പ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍, ആണ്‍കുഞ്ഞു ജനിച്ചാലും പെണ്‍കുഞ്ഞു ജനിച്ചാലും അര്‍പ്പിക്കപ്പെടുന്ന യാഗങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമില്ല, അവ തുല്യമാണ്. മാത്രമല്ല, ആട്ടിന്‍കുട്ടിയെ യാഗമര്‍പ്പിക്കുവാന്‍ വകയില്ലാത്തവളാണ് മാതാവ് എങ്കില്‍, പ്രാവിന്‍ കുഞ്ഞിനേയും കുറുപ്രാവിനേയും യാഗമര്‍പ്പിച്ചാല്‍ മതി എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച സമ്പന്നയായ മാതാവ് അര്‍പ്പിക്കുന്ന ആട്ടിന്‍കുട്ടിയുടെ രക്തവും, ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ദരിദ്രയായ മാതാവ് അര്‍പ്പിക്കുന്ന പ്രാക്കളുടെ രക്തവും ഒരേ മൂല്യമുള്ളതായാണ്‌ ദൈവം പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കാം. കുഞ്ഞുങ്ങളുടെ ലിംഗ ഭേദത്തിന്‍റെ അടിസ്ഥാനത്തില്‍ യാഗങ്ങള്‍ക്കു ഒരു വ്യത്യാസവും ദൈവം കല്പിച്ചിട്ടില്ല.

 

യേശുക്രിസ്തുവിനെക്കുറിച്ചുള്ള  ആദ്യത്തെ പ്രവചനത്തില്‍ ദൈവം തന്നെ രക്ഷകനെ വിശേഷിപ്പിക്കുന്നത് ‘സ്ത്രീയുടെ സന്തതി’ എന്നാണു. യേശുക്രിസ്തുവിന്‍റെ ജനനം സ്ത്രീയില്‍ നിന്ന് മാത്രമുള്ളതായിരുന്നു, ഒരു പുരുഷനും അതില്‍ പങ്കില്ലായിരുന്നു. ദൈവത്തിനു തന്നെ സ്ത്രീയില്‍ നിന്ന് ജനിക്കാനും സ്ത്രീയുടെ സന്തതിയെന്നു അറിയപ്പെടാനും യാതൊരു ലജ്ജയുമുണ്ടായിരുന്നില്ലെന്നു ബൈബിള്‍ വ്യക്തമാക്കുമ്പോള്‍, ‘പുരുഷന്‍റെ ഇരട്ടി പാപം സ്ത്രീക്കുണ്ടെന്നാണ് ബൈബിള്‍ പറയുന്നത് ‘ എന്ന് വാദിക്കുന്നവരോട് സഹതപിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാനാണ്?

 

ഇനി നമുക്ക് ഇതിന്‍റെ പ്രായോഗിക തലത്തിലുള്ള വിശദീകരണവും പരിശോധിക്കാം:

 

ആണ്‍കുഞ്ഞിനെ  പ്രസവിച്ച ശേഷം ഏഴു ദിവസം അശുദ്ധയായും  മുപ്പത്തിമൂന്നു ദിവസം രക്ത ശുദ്ധീകരണത്തിലും പെണ്‍കുഞ്ഞിനെ പ്രസവിച്ചശേഷം പതിനാലു ദിവസം അശുദ്ധയായും അറുപത്താറു ദിവസം രക്ത ശുദ്ധീകരണത്തിലും ഇരിക്കണം എന്ന ദൈവകല്പന അനുസരിക്കുന്നതിലൂടെ ‘പ്രസവാനന്തര വിശ്രമം’ (Bed Rest) ആണ് പ്രായോഗിക തലത്തില്‍ മാതാവിന് ലഭിക്കുന്നത്. ആണ്‍കുഞ്ഞിനെ എട്ടാം ദിവസം പരിച്ചേദന കഴിപ്പിക്കേണ്ടത് കൊണ്ടാണ് (ലേവ്യ.12:3) ദൈവം ഏഴാം ദിവസം അമ്മയുടെ അശുദ്ധി അവസാനിപ്പിക്കുന്നത്. പെണ്‍കുഞ്ഞിന്‍റെത് പോലെ പതിനാലു ദിവസത്തെ അശുദ്ധിയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ച അമ്മയ്ക്കും ദൈവം നല്‍കിയിരുന്നതെങ്കില്‍, യിസ്രായേല്‍ സമൂഹത്തിലേക്കു തന്‍റെ മകനെ പ്രവേശിപ്പിക്കുന്ന, തന്‍റെ മകന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ചടങ്ങില്‍ നിന്ന് അവനെ പ്രസവിച്ച മാതാവ് ബഹിഷ്കൃതയാകുമായിരുന്നു! എങ്കില്‍ അതായിരുന്നേനെ ഏറ്റവും വലിയ സ്ത്രീ വിവേചനം!! എന്നാല്‍ തന്‍റെ മകന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആ ദിവസം മറ്റു കുടുംബാംഗങ്ങളോട് ഒത്തുകൂടി ദൈവസന്നിധിയില്‍ സന്തോഷിക്കുവാന്‍ അവന്‍റെ മാതാവിനും അവകാശമുണ്ടെന്നതിനാലാണ് ഏഴാം ദിവസത്തോടെ അവളുടെ അശുദ്ധി ദൈവം അവസാനിപ്പിക്കുന്നത്. യിസ്രായേലിലെ ഒരു മാതാവിന്‍റെ ന്യായമായ അവകാശത്തെ ഹനിക്കുവാന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അനുവദിക്കുന്നില്ല എന്നത് എത്രയോ ഹൃദയസ്പര്‍ശിയായ കാര്യമാണ്!!

 

വാസ്തവത്തില്‍, ദൈവം വച്ച ഈ നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ യിസ്രായേലില്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന മാതാവാണ് കൂടുതല്‍ ഭാഗ്യവതി എന്ന് കാണാം. പ്രസവാനന്തര വിശ്രമം കൂടുതല്‍ ലഭിക്കുന്നതും തന്‍റെ കുഞ്ഞിനോടോത്തു കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ കഴിയുന്നതും പെണ്‍കുഞ്ഞിന്‍റെ അമ്മക്കാണ് എന്നത് തന്നെ കാരണം. അതുപോലെ, ഈ നിയമമനുസരിച്ചു ആണ്‍കുഞ്ഞിനെക്കാള്‍ ഭാഗ്യവതി പെണ്‍കുഞ്ഞാണെന്നും കാണാം. അമ്മയുടെ ശരീരത്തിന്‍റെ ചൂടും സ്നേഹ വാത്സല്യങ്ങളും അനുഭവിക്കുന്ന കാര്യത്തില്‍ തന്‍റെ സഹോദരന്മാരെക്കാള്‍ ഇരട്ടി ഓഹരിയാണ് അവള്‍ക്കു കിട്ടുന്നത്. പെണ്‍മക്കളെ കൂടുതല്‍ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടി കരുതുകയും ചെയ്യുന്ന സാധാരണ പിതാക്കന്മാരുടെ മനസ്സ് തന്നെയാണ് പെണ്‍കുട്ടികളോട് സ്വര്‍ഗ്ഗീയ പിതാവിനുമുള്ളത് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

 

ആദ്യത്തെ രണ്ടുമൂന്നു മാസക്കാലത്തെ ശരിയായ പരിചരണം ശിശുക്കളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണെന്ന് മന:ശാസ്ത്ര വിദഗ്ദര്‍ പറയുന്നു. ആ കാല ദൈര്‍ഘ്യം ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ ഇരട്ടിയായിരിക്കണമെന്നു ദൈവം ആവശ്യപ്പെട്ടതിന്‍റെ പുറകിലെ  കാരണം ‘സ്ത്രീജനം ബലഹീന പാത്രമാ’കയാല്‍ അവള്‍ക്കു കൂടുതല്‍ പരിചരണവും പരിഗണയും ആവശ്യമാണെന്നുള്ള വലിയ സത്യം നമ്മെ പഠിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ്. ഇങ്ങനെ പെണ്‍ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെപ്പോലും ഗുണപരമായി സ്വാധീനിക്കുന്ന തരത്തില്‍ ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ നല്‍കിയിരുന്ന ശുദ്ധീകരണ നിയമത്തെയാണ് ഇസ്ലാമിസ്റ്റുകള്‍ സ്ത്രീ വിരുദ്ധതക്ക് ഉദാഹരണമായി എടുത്തു കാണിക്കുന്നത്.  ഹാ, കഷ്ടം! എന്ന് സഹതപിക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.

]]>
https://sathyamargam.org/2012/05/%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be-12-%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം- 6) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/#comments Wed, 23 May 2012 03:59:55 +0000 http://www.sathyamargam.org/?p=57     അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

6) നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. (പുറപ്പാട്. 20:12)

 

ഈ കല്‍പന പൌലോസ് അപ്പൊസ്തലനും നല്‍കുന്നുണ്ട് “കുഞ്ഞുങ്ങളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അത് ന്യായമല്ലോ” ( എഫെസ്യര്‍ 6:1). മുഹമ്മദ്‌ ജനിക്കുന്നതിനു മുമ്പേ പിതാവും ഏഴു വയസ്സുള്ളപ്പോള്‍ മാതാവും ഇഹലോക വാസം വെടിഞ്ഞതിനാല്‍ ഈ അഞ്ചാം കല്‍പന അനുസരിക്കാനോ നിഷേധിക്കാനോ അദ്ദേഹത്തിനു അവസരം കിട്ടിയില്ല.

 

7) കൊല ചെയ്യരുത്. (പുറപ്പാട് 20:13)

 

കൊല ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നത് കുറ്റവാളികള്‍ക്കുള്ള വധശിക്ഷയെ അല്ല, കൊലപാതകത്തെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഒരാള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ തീവ്രതയനുസരിച്ചു  വധശിക്ഷ വരെ നല്‍കാന്‍ പഴയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കണ്ണിനു കണ്ണ്; പല്ലിനു പല്ല്; രക്തത്തിന് രക്തം; ജീവന് ജീവന്‍ എന്നതായിരുന്നു ന്യായപ്രമാണത്തിന്‍റെ നീതി. “കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ്” ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്.

 

ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് ദൈവവചനത്തില്‍ പറയുന്ന ദാവീദ് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞപ്പോള്‍ മുഖപക്ഷം കൂടാതെ അതിനും ശിക്ഷ വിധിച്ച ദൈവമാണ് ബൈബിളിലെ യഹോവ. എന്നാല്‍ ഖുറാനിലെ അല്ലാഹു അങ്ങനെയല്ല. ഒരു സംഭവം ഹദീസില്‍ നിന്ന് പരിശോധിക്കാം:

 

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 1754:

 

‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.”

 

മുഹമ്മദിന്‍റെയും  അനുയായികളുടെയും സ്വഭാവം എപ്രകാരമുള്ളതായിരുന്നു എന്ന് ചിന്താശേഷി നശിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ഈ ഹദീസ് വായിച്ചാല്‍ മനസ്സിലാകും. നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ ചെയ്തത്. ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്. കുറ്റമില്ലാത്ത രക്തം ചിന്തുന്ന കാര്യത്തില്‍ കാരുണ്യത്തിന്‍റെ പ്രവാചകനും അനുയായികള്‍ക്കും യാതൊരു മന:സാക്ഷിക്കുത്തും ഉണ്ടായിരുന്നില്ലെന്ന് ആ ഹദീസുകള്‍ നമ്മോടു പറയുന്നു.

 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രമായ ഇബ്നു ഇസഹക്കിന്‍റെ  ‘സീറാ റസൂല്‍ അള്ളാ’ (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം എന്നാണു സീറാ റസൂല്‍ അള്ളാ എന്നതിന്‍റെ അര്‍ത്ഥം. ആദ്യമായി പുസ്തക രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് ആയ ‘സ്വഹീഹുല്‍ ബുഖാരി’യേക്കാള്‍ 125 വര്‍ഷം മുമ്പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ.) പരിശോധിച്ചാല്‍ കിട്ടുന്ന വിവരങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. ബദര്‍ യുദ്ധത്തില്‍ മക്കയിലുള്ള അറബികള്‍ മുസ്ലിങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മുഹമ്മദിനെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ കവിതകള്‍ എഴുതിയതിനു, അബു അഫാക് എന്ന് പേരുള്ള 120 വയസ്സായ ഒരു യെഹൂദാ വൃദ്ധനെ, രാത്രിയില്‍ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം സാലിം ഇബ്നു ഉമൈര്‍ എന്ന സ്വഹാബി വധിച്ച കാര്യം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Ibn Ishaq, Sira Rsool Allah, transilated by Alfred Guillumi, page 675) ഇബ്ന്‍ സഅദിന്‍റെ ‘കിത്താബ് അല്‍ തബാഖത്ത്  അല്‍ കബീര്‍, വാല്യം 2, പേജ് 31; അലി ദസ്തിയുടെ “23 years, A Study of the prophetic carreer of muhammad”  പേജ് 3 എന്നിവിടങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്.

 

അബു അഫാക് ഒരിക്കലും മുഹമ്മദിന്‍റെ ജീവന് ഭീഷണിയായിരുന്നില്ല എന്നോര്‍ക്കണം. മക്കയിലെ അറബികളോടുണ്ടായിരുന്ന സ്നേഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും  പേരില്‍ അവരുടെ കൊലയാളികളെ തന്‍റെ കവിതകളിലൂടെ ആക്ഷേപിച്ചു എന്ന കുറ്റമല്ലാതെ വേറെ ഒന്നും അയാള്‍ ചെയ്തിട്ടില്ല. തന്‍റെ സുഹൃത്തുക്കളെ വധിച്ചയാളെ പുകഴ്ത്തിക്കൊണ്ട്‌ അയാള്‍ കവിതകള്‍ രചിക്കണമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്?

 

അതിനു ശേഷമുണ്ടായ സംഭവങ്ങള്‍ മുകളില്‍ പറഞ്ഞ മൂന്നു പുസ്തകങ്ങളിലും നല്‍കിയിട്ടുണ്ട്. അത് മറ്റൊരു കൊലപാതകത്തിന്‍റെ വിവരണമാണ്. അതും ചുരുക്കി വിവരിക്കാം:

 

അബു   അഫാകിന്‍റെ  കൊലപാതകത്തിനോടുള്ള പ്രതിഷേധമായി മറ്റൊരു യെഹൂദാ കവയത്രിയായ അസ്മ ബിന്ദ് മര്‍വാന്‍ എന്ന യുവതി മുഹമ്മദിനെതിരെ ഒരു കവിത രചിച്ചു. ഈ കവിതയിലൂടെ ഇസ്ലാമിന്‍റെ പ്രവാചകനെ വധിക്കാന്‍ അവള്‍ ആഹ്വാനം ചെയ്തു. ഈ വിവരം മുഹമ്മദിന്‍റെ ചെവിയിലെത്തിയപ്പോള്‍ അസ്മ ബിന്ദ് മര്‍വാനെ വധിക്കാന്‍ ഉമൈര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ പ്രവാചകന്‍ അയച്ചു. അസ്മക്ക് ചെറിയ അഞ്ചു ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഉമൈര്‍ രാത്രിയില്‍ അസ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ നാല് ആണ്‍കുട്ടികള്‍ അസ്മയുടെ ഇടത്തും വലത്തും ഇളയ കുട്ടി പാല്‍ കുടിച്ചു കൊണ്ട് അസ്മയുടെ മാറിടത്തില്‍ കിടന്നും ഉറങ്ങിപ്പോയിരുന്നു. നല്ല ഉറക്കത്തിലായിരുന്ന അസ്മയുടെ മാറിടത്തില്‍ നിന്ന് കുഞ്ഞിനെ മാറ്റിയ ശേഷം ഉമൈര്‍ തന്‍റെ വാള്‍ അസ്മയുടെ നഗ്നമായ മാറിടത്തില്‍ കുത്തിയിറക്കുകയും അത് അവളുടെ മുതുകു തുളച്ചു പുറത്തു വരികയും ചെയ്തു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പിലിട്ടു അവരുടെ അമ്മയെ കൊന്നു കളഞ്ഞതിന് ശേഷം ഉമൈര്‍ രാവിലെ തന്നെ പ്രവാചകന്‍റെ മുമ്പില്‍ ഹാജരായി അസ്മയെ വധിച്ച കാര്യം അറിയിച്ചു. പ്രവാചകന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: “അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിച്ച ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉമൈര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ നോക്കിക്കൊള്ളട്ടെ”

 

അസ്മയും മുഹമ്മദിന്‍റെ ജീവന് ഒരു ഭീഷണിയായിരുന്നില്ല. അബു അഫാക്കും അസ്മയും യാതൊരുവിധ അധികാര ശ്രേണിയിലും ഉള്‍പ്പെട്ടവരല്ല. അവര്‍ മദീനയില്‍ താമസിക്കുന്നവര്‍ പോലുമായിരുന്നില്ല. അബു അഫാക്കിന്‍റെയും അസ്മയുടെയും ഭവനത്തില്‍ നിന്ന് രാത്രി മുഴുവന്‍ യാത്ര ചെയ്താണ് കൊലയാളി മുഹമ്മദിനടുത്തെത്തുന്നത്. അത്ര ദൂരത്തിലായിരുന്നു അവരുടെ ഗോത്രങ്ങള്‍ താമസിച്ചിരുന്നത്. അവരുടെ കവിതകള്‍ മുഹമ്മദിന് അനിഷ്ടകരമായിരുന്നെങ്കില്‍ അവരുടെ ഗോത്രത്തലവന്മാരോട് പറഞ്ഞു അവരെ ശിക്ഷിപ്പിക്കണമായിരുന്നു. അല്ലാതെ, 120 വയസുള്ള ഒരു പടുവൃദ്ധനെയും  5 മക്കളുടെ മുമ്പിലിട്ടു അവരെ അമ്മയെയും ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലിക്കുന്നതാണോ പ്രവാചക ധര്‍മ്മം? ഇനി അവര്‍ ചെയ്യുന്നത് ശരിയല്ലെങ്കില്‍ അല്ലാഹുവിനു അവരുടെ ജീവനെടുത്താല്‍ മതിയായിരുന്നല്ലോ, അങ്ങനെയാണെങ്കില്‍ മുഹമ്മദിനെ ആരും കുറ്റപ്പെടുത്തുകയുമില്ലായിരുന്നു. പക്ഷെ, ഒരു ജീവനെടുക്കാനുള്ള ശക്തി പോലും അല്ലാഹുവിനു ഇല്ലാതിരിക്കുന്നത് കൊണ്ടാണ് അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിക്കാന്‍ ഇന്നും ഉമൈര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിമാര്‍ ആവശ്യമായി വരുന്നത്.

 

തീര്‍ന്നില്ല, ഇനിയുമുണ്ട് ഇത്തരം സംഭവങ്ങള്‍ അനേകം. വിസ്താരഭയത്താല്‍ ചുരുക്കി വിവരിക്കാം ചിലത്:

 

1) മുഹമ്മദ്‌ മെക്കയിലായിരുന്ന സമയത്ത് പേര്‍ഷ്യയിലെ രാജാക്കന്മാരുടെയും യുദ്ധവീരന്മാരുടെയും കഥകള്‍ പറഞ്ഞിരുന്ന അല്‍- നദര്‍ ബിന്‍ ഹാരിത്ത് എന്നൊരാള്‍ ഉണ്ടായിരുന്നു. ഓരോ കഥ പറഞ്ഞു തീരുമ്പോഴും അയാള്‍ പറയും: ‘മുഹമ്മദും ഇത് പോലെ തന്നെയുള്ള കഥകളാണ് പറയുന്നത്. എന്നില്‍ നിന്ന് കേട്ട കഥകളാണ് മുഹമ്മദ്‌ കോപ്പിയടിച്ചു പലപ്പോഴും ദൈവവചനമാണെന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌ . ‘ഈ ആരോപണങ്ങളെക്കുറിച്ച് ഖുറാന്‍ പറയുന്നത് നോക്കുക: ‘സത്യനിഷേധികള്‍ പറഞ്ഞു: “ഇത് (ഖുറാന്‍) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിനു സഹായിചിട്ടുമുണ്ട്”. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്. “ഇത് പൂര്‍വ്വന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്, ഇവന്‍ ഇത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവനു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു” എന്നും അവര്‍ പറഞ്ഞു’ (സൂറ.25:4,5) (സൂറ.68:15; 83:13; 52:33 ഇത്യാദി  ഭാഗങ്ങളിലും മുഹമ്മദിന്‍റെ സമകാലീനരുടെ ഇതു പോലെയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.)

 

എന്തായാലും ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ നദറും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുക മോചനദ്രവ്യമായി വാങ്ങി തടവുകാരെ മുഹമ്മദ്‌ വിട്ടയച്ചു. പക്ഷെ, അല്‍ നദറിനെ കണ്ടപ്പോള്‍, അവന്‍ വലിയ തുക നല്‍കാമെന്നേറ്റിട്ടും മുഹമ്മദ്‌ സമ്മതിച്ചില്ല. തിരികെ മദീനയിലേക്കുള്ള യാത്രയില്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം അല്‍ നദറിന്‍റെ തല മുഹമ്മദിന്‍റെ മരുമകന്‍ അലി വെട്ടിക്കളഞ്ഞു. (Ibn Ishaq, പേജ് 136,163, 181, 308)

 

2) അല്‍ നദറിന്‍റെ അവസ്ഥ തന്നെയാണ് ഉഖ്ബ ബിന്‍ അബു മുവൈദിനുമുണ്ടായത്. അദ്ദേഹവും മുഹമ്മദിനെ പരിഹസിച്ചു കൊണ്ട് ഗാനങ്ങള്‍ എഴുതിയിരുന്ന ആളായിരുന്നു. അദ്ദേഹവും ബദര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. അല്‍ നദറിനെപ്പോലെത്തന്നെ, മോചനദ്രവ്യ വാഗ്ദാനം മുഹമ്മദ്‌ തള്ളിക്കളഞ്ഞു; തല കൊയ്യാന്‍ ഉത്തരവിട്ടു. ഉഖ്ബ വേദനയോടെ ചോദിച്ചു: “ഇനി എന്‍റെ കുഞ്ഞുങ്ങളെ ആരു നോക്കും, മുഹമ്മദേ?”  “നരകം!” അല്ലാഹുവിന്‍റെ ദൂതന്‍ മറുപടി പറഞ്ഞു. അടുത്ത നിമിഷം സ്വഹാബികളിലൊരാളുടെ  വാള്‍ ഉഖ്ബയുടെ കഴുത്തില്‍ പതിച്ചു (Ibn Ishaq, പേജ് 308). സ്വഹീഹ് ബുഖാരിയും മുസ്ലിമും ഈ സംഭവം വിവരിക്കുന്നുണ്ട്. (ഇബ്നു ഇസഹാക്കിന്‍റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്‌ അവരുടെ ശവക്കുഴിയിലേക്ക് നോക്കി അല്‍ നദറിന്‍റെയും ഉഖ്ബയുടെയും ശവശരീരങ്ങളെ പരിഹസിക്കുന്ന രംഗങ്ങളുണ്ട്). ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഈ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരെയും മോചനദ്രവ്യം വാങ്ങി മുഹമ്മദ്‌ വിട്ടയച്ചു എന്ന് കൂടി ഓര്‍ക്കണം!

 

ഇനിയുള്ള കൊലപാതകങ്ങളുടെ ചരിത്രം പല സന്ദര്‍ഭങ്ങളിലായി ഈ ലേഖന പരമ്പരയില്‍ പറയുന്നത് കൊണ്ട് ഇപ്പോള്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. ഈ കൊല്ലപ്പെട്ടവരെല്ലാം തന്നെ മുഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് ഗാനങ്ങളോ  കവിതകളോ രചിച്ചവരാണ്. വിമര്‍ശനങ്ങളോടുള്ള മുഹമ്മദിന്‍റെ അസഹിഷ്ണുത എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കും. മുഹമ്മദിന്‍റെ അനുയായികളായ ഇന്നത്തെ മുസ്ലിം ഭരണാധികാരികളുടെയും സ്വഭാവം മുഹമ്മദിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ അറബി-ആഫ്രിക്കന്‍ നാടുകളിലേക്ക് നോക്കിയാല്‍ മതി. സദ്ദാം ഹുസൈന്‍, മുഅമ്മര്‍ ഗദ്ദാഫി, സഅദ് അല്‍ ബാഷര്‍, ആയത്തുല്ലാ ഖൊമൈനി, സൈനുല്‍ ആബിദീന്‍, ഹോസ്നി മുബാറക് തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍; ഈ ക്രൂരന്മാരായ ഏകാധിപതികള്‍ക്ക് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതാ മനോഭാവം അവരുടെ മാതൃകാ പുരുഷനില്‍ നിന്നല്ലാതെ വേറെ എവിടെ നിന്നാണ് കിട്ടിയത്? ഇന്നത്തെ ദാവാ പ്രസംഗകര്‍ അവതരിപ്പിക്കുന്നത്‌ പോലെയല്ല മുഹമ്മദിന്‍റെയും സ്വഹാബികളുടെയും സ്വഭാവം എന്ന് ആദ്യകാല മുസ്ലിം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും പിടികിട്ടും.

 

(ഇക്കഥകളൊന്നും  പരിഷ്കൃത മനുഷ്യര്‍ അറിയരുതെന്ന ആഗ്രഹത്താലാണ് ഈ ഹദീസുകളും സീറകളും ഇവര്‍ സമ്പൂര്‍ണ്ണ രൂപത്തില്‍ മലയാളത്തിലോ മറ്റു ഭാഷകളിലേക്കോ പരിഭാഷപ്പെടുത്താത്തത്. അറബിയില്‍ തന്നെ ഇതെല്ലാം വായിച്ചു മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിയും? ഹദീസുകള്‍ മാത്രമല്ല, ഖുറാനും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനെ വിലക്കുന്നതിന്‍റെ കാരണം ഇതു തന്നെ. മുഹമ്മദിന്‍റെ വാക്കുകള്‍ തന്നെ അതിനു തെളിവ്. സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ‘അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍’ എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്.

 

ഇതു ബൈബിളുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കണം. ലോകത്തെ നൂറു കണക്കിന് ഭാഷകളില്‍ ലിപി ഉണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ബൈബിള്‍ ആ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. നമ്മുടെ മലയാള ഭാഷയില്‍ ത്തന്നെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം രചിച്ചത് ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തി മലയാളം പഠിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന മിഷനറിയാണ്. ഇവിടെയുള്ള അന്നത്തെ സാഹിത്യത്തമ്പുരാക്കന്മാര്‍ സംസ്കൃതത്തിലും മണിപ്രവാളത്തിലും മാത്രം സാഹിത്യ രചന നടത്തിക്കൊണ്ടിരുന്നപ്പോള്‍ – മലയാളത്തിലെഴുതുന്നത് അധ:കൃത സാഹിത്യമായി പരിഗണിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍- ജെര്‍മ്മനിയില്‍ നിന്നൊരാള്‍ വന്നിട്ടാണ് മലയാളികളെ മലയാള വ്യാകരണം പഠിപ്പിച്ചത്. എന്തിനു വേണ്ടിയാണ് ഒരു പുരുഷായുസ്സു മുഴുവന്‍ ആ മനുഷ്യന്‍ മലയാള ഭാഷ പഠിക്കേണ്ടതിനു ചെലവിട്ടത്? ഉത്തരം ഒന്ന് മാത്രം. മലയാള ഭാഷയില്‍ ബൈബിള്‍ പുറത്തിറങ്ങുമ്പോള്‍, വായനക്കാരന് അര്‍ത്ഥം സുവ്യക്തമായി പിടികിട്ടണം!! ദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ക്രിസ്ത്യന്‍ മിഷനറിമാര്‍ ലോകത്തിന്‍റെ പല കോണുകളില്‍ ഭാഷകള്‍ക്ക് ലിപിയുണ്ടാക്കാനും വ്യാകരണ ഗ്രന്ഥങ്ങള്‍ ചമക്കാനും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചപ്പോള്‍, അല്ലാഹുവിന്‍റെ ദൂതന്‍ പറയുന്നു, ‘ഈ സന്ദേശം ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ ഭയമുള്ളവനാണ്’ എന്ന്. ഈ ചരിത്ര വസ്തുതയെ മൂടി വെച്ചിട്ടാണ് ഇന്നത്തെ ദാവാ പ്രസംഗകര്‍ “ഖുര്‍ആന്‍ മുഴു ലോകത്തിനും വേണ്ടിയുള്ള സന്ദേശമാണ്” എന്ന് നിര്‍ലജ്ജം ഗീര്‍വ്വാണമടിക്കുന്നത്. ഏതായാലും ഇന്‍റര്‍നെറ്റിന്‍റെ വരവോടു കൂടി വിവരങ്ങള്‍ മൂടി വെക്കാന്‍ കഴിയാതായത് ദാവാ പ്രസംഗകരെ ആകെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്.)

 

കുറ്റമില്ലാത്ത രക്തം ചൊരിയാന്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നു സീറകളില്‍ നിന്നും ഹദീസുകളില്‍ നിന്നും  ഗ്രഹിക്കാം. ആറാം പ്രമാണത്തിന്‍റെ നഗ്നമായ ലംഘനങ്ങളുടെ   ഘോഷ യാത്രകള്‍ നിങ്ങള്‍ക്കതില്‍ കാണാം .

 

കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ് ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. (തുടരും…)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/feed/ 1
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-10/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-10/#respond Wed, 23 May 2012 03:39:28 +0000 http://www.sathyamargam.org/?p=53  

 അനില്‍ കുമാര്‍. വി. അയ്യപ്പന്‍

 

3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7)

 

മുഹമ്മദ്‌ ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ്‌ ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം.

 

മഹത്തും ഭയങ്കരവും അതിശയകരവുമായ യഹോവയുടെ നാമത്തെ ഭയപ്പെടുകയും ആ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ കല്പനയുടെ പ്രാഥമികമായ അര്‍ത്ഥം. തന്‍റെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ദൈവത്തിന്‍റെ നാമത്തെ ഉപയോഗിക്കാതിരിക്കുക എന്ന രണ്ടാമത്തെ അര്‍ത്ഥവും ആദ്യത്തേതിന് തുല്യം തന്നെ. മുഹമ്മദ്‌ ഭയപ്പെടുകയും മഹത്വം കൊടുക്കുകയും ചെയ്തത് യഹോവ എന്ന നാമത്തിനല്ല, അള്ളാഹു എന്ന നാമത്തിനാണ് എന്നതിനാല്‍ ഒന്നാമത്തെ അര്‍ത്ഥത്തില്‍ മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു. ഖുറാനും  ഹദീസുകളും പരിശോധിച്ചാല്‍ രണ്ടാമത്തെ അര്‍ത്ഥത്തിലും മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു എന്ന് കാണാം. ചില  തെളിവുകള്‍ പരിശോധിക്കാം:

 

‘അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പ് അവന്‍ നിനക്ക് തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു’ (സൂറ. 3:3). തൌറാത്തും ഇന്‍ജീലും (പഴയനിയമവും പുതിയനിയമവും) അവതരിപ്പിച്ചത് ജാതീയ ദേവനായ അല്ലാഹുവാണെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ യഹോവയെ അല്ലാഹുവിനോട് തുല്യനാക്കുകയാണ് മുഹമ്മദ്‌ ചെയ്തത്. ഇത് അവന്‍റെ വിശുദ്ധ നാമത്തെ ദുഷിക്കുന്ന സംഗതിയാണ്.

 

മുഹമ്മദ്‌ യുദ്ധങ്ങള്‍ നടത്തുകയും ശത്രുക്കളുടെ വാസസ്ഥലവും ഭക്ഷ്യധ്യാന്യവും പിടിച്ചെടുക്കുകയും അവരെ അടിമകളാക്കി വില്‍ക്കുകയും അവരുടെ സ്ത്രീകളെ തന്‍റെ ഭാര്യമാരോ വെപ്പാട്ടിമാരോ അടിമകളോ ഒക്കെ ആക്കുകയും ചെയ്തത് ‘അബ്രഹാം ആരില്‍ വിശ്വസിച്ചോ, അതേ ദൈവത്തില്‍ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്’ എന്ന് പറഞ്ഞു കൊണ്ടാണ്. കൂടാതെ യുദ്ധം ചെയ്തു കിട്ടുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് മുഹമ്മദിന് അവകാശപ്പെട്ടതുമായിരുന്നു (സൂറ.8:41). (യഥാര്‍ത്ഥത്തില്‍ യുദ്ധമുതല്‍ മുഴുവനും മുഹമ്മദിനും അല്ലാഹുവിനും എന്നാണു മുഹമ്മദ്‌ ആദ്യം പറഞ്ഞത് (സൂറ.8:1). എന്നാല്‍ അറബികള്‍ ഈ ആയത്തിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ വരുത്തിയ മാറ്റമാണ് യുദ്ധമുതലിന്‍റെ  അഞ്ചിലൊന്ന് മതി എന്നത്!!) അബ്രഹാം വിശ്വസിച്ചിരുന്ന ദൈവം യഹോവയായിരുന്നു. തന്‍റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മുഹമ്മദ്‌ അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നാമം ഉപയോഗിക്കുകയായിരുന്നു.  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ മൂന്നാം കല്‍പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സാരം!!

 

4) ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല മുഴുവന്‍ ചെയ്യുക.ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലിനകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ.20:8-10)

 

ഇത് നാലാം കല്‍പന. ‘ശബ്ബത്ത്’ എന്ന പദത്തിന് ‘വിശ്രമം’ എന്നര്‍ത്ഥം. മനുഷ്യന്‍ ആറുദിവസം അദ്ധ്വാനിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും വേണം എന്ന് യഹോവ യിസ്രായേല്‍ മക്കളോട് ആവശ്യപ്പെടുന്നു. ഖുറാനില്‍ അള്ളാഹു എന്ത് പറയുന്നു എന്ന് നോക്കാം:

 

“അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” (സൂറ.9:5). ഖുറാന്‍ വ്യക്തമായി പറയുന്ന കാര്യം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങള്‍ മാത്രമാണ് വിശ്രമത്തിനായുള്ളത് എന്നാണു (അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു . റംസാന്‍ ഈ നാല് മാസങ്ങളിലൊന്നാണ്). വിശ്രമം എന്ന് പറഞ്ഞത് യുദ്ധത്തില്‍ നിന്നുള്ള വിശ്രമം ആണ്. ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനോ മറ്റു അദ്ധ്വാനത്തിണോ ഈ നാല് മാസത്തിലും യാതൊരു തടസ്സവുമില്ല. പിന്നെയുള്ളത് റംസാന്‍ മാസത്തിലെ നോമ്പ് ആണ്. അതില്‍ തന്നെ പകല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് രാത്രി അനുവദനീയവുമാണ്. ചുരുക്കത്തില്‍ ബൈബിളില്‍ കല്പിച്ചിരിക്കുന്ന തരത്തിലുള്ള ശബ്ബത്ത് ഖുറാനില്‍ കാണാനില്ല, മുഹമ്മദ്‌ അത് അനുഷ്ടിച്ചിരുന്നില്ല, മുസ്ലിങ്ങളോട് അനുഷ്ടിക്കാന്‍ കല്പിച്ചതുമില്ല!! ശബ്ബത്ത് ഏഴാം ദിവസം അഥവാ ശനിയാഴ്ചയായിരുന്നു. എന്നാല്‍ അദ്ദേഹം മുസ്ലിങ്ങളോട് ഒന്നിച്ചുകൂടി നിസ്കരിക്കാന്‍ കല്‍പിച്ചിരുന്നത്‌ ആറാം ദിവസമായ വെള്ളിയാഴ്ചയാണ്.

 

സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: “അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: ‘നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകണമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു.”

 

സ്വഹിഹ് അല്‍ ബുഖാരി, വാല്യം 1, പുസ്തകം 16, ഹദീസ് നമ്പര്‍ 1-ല്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച്ചക്കും (യഹൂദന്‍റെ ദിവസം)  ഞായറാഴ്ച്ചക്കും (ക്രിസ്ത്യാനിയുടെ ദിവസം) മുമ്പേയുള്ള ദിവസം തെരഞ്ഞെടുത്തതിന്‍റെ കാരണം ഈ രണ്ടു കൂട്ടരെക്കാള്‍ മുമ്പേ മുസ്ലിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. ചിരിക്കാന്‍ വക നല്‍കുന്ന കാരണമാണിത്. എന്തായാലും യെഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഓരോ വിശുദ്ധ ദിവസമുണ്ട്, തങ്ങള്‍ക്കും വേണം ഒരു വിശുദ്ധ ദിവസം എന്ന ചിന്തയില്‍ നിന്നാണ് വെള്ളിയാഴ്ചയെ മുഹമ്മദ്‌ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചതെന്ന് വ്യക്തം!!

 

(യെഹൂദന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും അവരുടെ ആചാരങ്ങളെ കോപ്പിയടിച്ചു തന്‍റെ പുതിയ മതത്തില്‍ ചേര്‍ക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല, വേറെയും കുറേയുണ്ട്. സ്ഥല പരിമിതി മൂലം ഒരുദാഹരണം മാത്രം പറയാം. സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128:

 

ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: ‘നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്? ‘ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.’ അന്നേരം നബി പറഞ്ഞു: ‘എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍   മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.’ അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു.” (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല.  മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!)

 

ന്യായപ്രമാണമനുസരിച്ച് ശബ്ബത്ത് ലംഘിക്കുന്നവനെ കൊന്നു കളയണം (പുറ.31:14,15) മുഹമ്മദ്‌ ശബ്ബത്തിനെ ലംഘിക്കുക മാത്രമല്ല, ശബ്ബത്തിനെത്തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചത്!!

 

യഥാര്‍ത്ഥത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തി ഒരു വിധത്തിലും ശബ്ബത്തിനെ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു (ഉല്പത്തി.17:11). എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് (പുറ.31:12-17). ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. എന്നാല്‍ മുഹമ്മദ്‌ ആ അടയാളം മാറ്റി പകരം വെള്ളിയാഴ്ചയെന്ന പുതിയ ഒരടയാളം കൊടുക്കുകയാണ് ചെയ്തത്.

 

ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരായിരിക്കുന്നത് (റോമര്‍ 6:15; യോഹ.1:17). അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ (മത്തായി.11:28-30) നിഴലായ ന്യായപ്രമാണത്തിലെ   ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ് ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് . പക്ഷെ, മോശെയുടെ ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നയാള്‍ എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്ന അറേബ്യയിലെ മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന്‍റെ അടയാളമായി ദൈവം കൊടുത്ത ശബ്ബത്തിനെത്തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിനെന്തു ന്യായീകരണമാണു  ശ്രീ. മുഹമ്മദ്‌ ഈസാക്ക്‌ പറയാനുള്ളത്?  (തുടരും… )

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-10/feed/ 0
മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/#comments Wed, 23 May 2012 03:20:54 +0000 http://www.sathyamargam.org/?p=49 അനില്‍ കുമാര്‍. വി. അയ്യപ്പന്‍.

 

3) ‘ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു കീഴെ  വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കുകയോ ചെയ്യരുത്.’ (പുറപ്പാട്. 20:4,5)

 

യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയാണിത്. ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള (ജീവനുള്ളതോ ഇല്ലാത്തതോ ആയ) യാതൊന്നിന്‍റെയും പ്രതിമയെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് എന്ന് വളരെ വ്യക്തമായി തന്നെ കല്പിച്ചിരിക്കുന്നു. ഈ കല്പനയും മുഹമ്മദിന് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു ഖുറാനും ഹദിസുകളും പരിശോധിച്ചാല്‍ മനസ്സിലാകും. നമുക്ക് അവയൊന്നു പരിശോധിച്ച് നോക്കാം:

 

a)  ‘അവന്‍ നിന്നെ നഷ്ടപ്പെട്ടവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു’ (സൂറ. 93:7) ഈ ആയത്ത്‌ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ അല്ലാഹുവില്‍ നിന്ന് മാര്‍ഗ്ഗദര്‍ശനം കിട്ടുന്നതിനു മുന്‍പുള്ള കാലത്ത് മുഹമ്മദ്‌ നഷ്ടം പറ്റിയ ഒരുവനായിട്ടാണ് അഥവാ നരകാവകാശിയായിട്ടാണ് ജീവിച്ചിരുന്നതെന്ന് വ്യക്തം! ‘നഷ്ടം പറ്റിയവര്‍’ എന്ന പദത്താല്‍ ഖുര്‍ആന്‍ പൊതുവേ വിവക്ഷിക്കുന്നത് ബഹുദൈവാരാധകരേയും വിഗ്രഹാരാധകരേയും ആകുന്നു. മുഹമ്മദ്‌ അവരില്‍പെട്ട ഒരുവനായിരുന്നു എന്ന് സാരം.

 

വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കുകയാണ് അള്ളാഹു ചെയ്തത്. ബൈബിളിലെ സത്യദൈവം ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ദൈവം തന്നെ വിളിക്കുന്നതിനു മുന്‍പ് അബ്രഹാം വിഗ്രഹാരാധകരുടെ ഇടയിലാണ് ജീവിച്ചിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും ഒരു വിഗ്രഹാരാധിയായിരുന്നില്ല. പിന്നീട് മോശെ മുതല്‍ മലാഖി വരെയുള്ള സകല പ്രവാചകന്മാരെ എടുത്തു നോക്കിയാലും സത്യദൈവം അവരെ വിളിക്കുന്നതിനു മുന്‍പോ പിന്‍പോ ഉള്ള ഒരു സമയത്തും അവര്‍ വിഗ്രഹങ്ങളെ നമസ്കരിച്ചിരുന്നില്ലെന്നു കാണാം. അതുകൊണ്ട് തന്നെ വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയും അവര്‍ക്കുണ്ടായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയുള്ളവരെ മാത്രമേ യഹോവയാം ദൈവം തന്‍റെ പ്രവാചകരായി തിരഞ്ഞെടുത്തിട്ടുള്ളൂ. എന്നാല്‍ അല്ലാഹുവിനു തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അങ്ങനെയൊരു മാനദണ്ഡം ഇല്ല!!

 

ഇനി ഹദീസുകളും സീറകളും പരിശോധിച്ചാല്‍ നമുക്ക് കിട്ടുന്നത് മുഹമ്മദ്‌ വിഗ്രഹങ്ങള്‍ക്ക് ബലി കഴിക്കുകയും ആ ബലി മൃഗത്തിന്‍റെ മാംസം വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തിട്ടുള്ള കഥകളാണ്. സീറാ റസൂലല്ലാ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ആല്‍ഫ്രെഡ്‌ ഗ്വില്ലുമിയുടെ ‘ഇസ്ലാം’ എന്ന ഗ്രന്ഥത്തില്‍ നിന്ന് ഒരു ഭാഗം നമുക്ക് പരിശോധിക്കാം:

 

‘സൈദ്‌ ഇബ്നു അംറു ഇബ്നു നുഫൈലിനെപ്പറ്റി അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ പറഞ്ഞതായി എനിക്ക് കിട്ടിയിട്ടുള്ള വിവരം: ‘അദ്ദേഹമാണ് വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ആദ്യമായി  കുറ്റപ്പെടുത്തിയ ആള്‍ . എന്‍റെ വിഗ്രഹാരാധനയെ ആദ്യമായി തടഞ്ഞതും അദ്ദേഹം തന്നെ. ഞാനും സൈദ്‌ ഇബ്നു ഹാരിത്തും അല്‍-തായ്ഫില്‍ നിന്ന് ഒരുമിച്ചു വരികയായിരുന്നു. മെക്കയിലെ പര്‍വ്വതവാസിയായ സൈദ്‌ ഇബ്നു അംറിനെ ഞങ്ങള്‍ കണ്ടുമുട്ടി. സ്വമതപരിത്യാഗത്തിന്‍റെ നല്ലൊരു ഉദാഹരണമായിട്ടാണ് ഖുറൈശികള്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. അദ്ദേഹം അതുകൊണ്ട് അവരുടെ ഇടയില്‍ നിന്നു മാറി മക്കയിലെ പര്‍വ്വതങ്ങളിലാണ് ജീവിച്ചിരുന്നത്. ഞാന്‍ അദ്ദേഹത്തിന്‍റെ അരികില്‍ ഇരുന്നു. ഞങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലി കഴിച്ചു അര്‍പ്പിച്ച മാംസം അടങ്ങിയ സഞ്ചി എനിക്കുണ്ടായിരുന്നു. സൈദ്‌ ഇബ്നു ഹാരിത്താണ് അത് ചുമന്നിരുന്നത്. ഞാന്‍ അത് സൈദ്‌ ഇബ്നു അംറിന്  നല്‍കി. ഞാന്‍ ഒരു കൌമാരക്കാരനായിരുന്നു ആ സമയത്ത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘പിതൃവ്യാ, ഈ ഭക്ഷണം  അല്പം കഴിക്കൂ.’ അദ്ദേഹം ചോദിച്ചു: ‘തീര്‍ച്ചയായും ഇത് അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു നിവേദിച്ചതിന്‍റെ ഒരു ഭാഗമായിരിക്കുമല്ലോ?’ ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ എന്‍റെ മകനെ, നീ അബ്ദുല്‍ മുത്തലിബിന്‍റെ പെണ്മക്കളോട് ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒരിക്കലും ഈ ബലിയിറച്ചി കഴിക്കില്ലെന്ന്, അതിനുള്ള ആഗ്രഹം പോലും എനിക്കില്ലെന്ന്.’ പിന്നെ അദ്ദേഹം എന്‍റെ വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ശാസിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അവ യാതൊരു വിലയുമില്ലാത്ത കാര്യമാണ്. ഒരാള്‍ക്കും ഗുണമോ ദോഷമോ ചെയ്യാന്‍ അവയ്ക്ക് കഴിവില്ല.’ പിന്നെ അപ്പോസ്തലന്‍ കൂട്ടി ചേര്‍ത്തു: ‘അതിനു ശേഷം അള്ളാഹു തന്‍റെ അപ്പോസ്തലത്വം എനിക്ക് തരുന്നത് വരെ ഞാന്‍ അറിഞ്ഞു കൊണ്ട് ഒരിക്കലും അവരുടെ വിഗ്രഹങ്ങളിലോന്നിനെപ്പോലും തഴുകുവാനോ അവയ്ക്ക് ബലിയര്‍പ്പിക്കുവാനോ പോയിട്ടില്ല.’ (Guillaume, Islam (Penguin USA: ISBN: 0140203117) Page 26,27)

 

ഇതേ സംഭവം അല്പം ചെറിയ മാറ്റത്തോടെ സ്വഹിഹ് ബുഖാരി, വാല്യം 7, ഹദിസ് നമ്പര്‍ 407-ല്‍ നമുക്ക് കാണാന്‍ കഴിയും. ഈ സംഭവത്തിന്‌  ദൃക്സാക്ഷിയായ സൈദ്‌ ബിന്‍ ഹാരിത്തില്‍ നിന്നുള്ള വിവരണം ‘ശരഫ് അല്‍-മുസ്തഫ’ എന്ന ഗ്രന്ഥത്തിലുണ്ടു. തന്‍റെ വിഗ്രഹങ്ങളിലൊന്നിനു (നുസുബ് മിന്‍ അല്‍-അന്സാബ്) വേണ്ടി പ്രവാചകന്‍ ഒരു പെണ്ണാടിനെ അറുത്തു. പിന്നെ അദ്ദേഹം അത് പൊരിച്ചിട്ടു തന്‍റെ കൈവശമെടുത്തു. താഴ്‌വരയുടെ മുകള്‍ ഭാഗത്ത്‌ വെച്ച് സൈദ്‌ ഇബ്ന്‍ അംറു ഇബ്ന്‍ നുഫൈല്‍ ഞങ്ങളെ കണ്ടുമുട്ടി. അത് മെക്കയിലെ ഏറ്റവും ചൂടുള്ള ഒരു ദിവസമായിരുന്നു. ഞങ്ങള്‍ കണ്ടു മുട്ടിയപ്പോള്‍ ജാഹിലിയ്യാ കാലഘട്ടത്തിലെ സമ്പ്രദായമനുസരിച്ചു ഞങ്ങള്‍ പരസ്പരം ‘ഇന്‍ആം സബഹാന്‍’ എന്ന് അഭിവാദ്യം ചെയ്തു. പ്രവാചകന്‍ ചോദിച്ചു: അംറിന്‍റെ പുത്രാ, എന്തുകൊണ്ടാണ് താങ്കളുടെ സ്വന്തം ജനങ്ങള്‍ താങ്കളെ വെറുക്കുന്നതായി ഞാന്‍ കാണുന്നത്?.’ അദ്ദേഹം പറഞ്ഞു: ‘ഇത് അവരുടെ വെറുപ്പ്‌ കൊണ്ട് സംഭവിച്ചതല്ല, മറിച്ചു അവര്‍ ദൈവത്തോട് പങ്കു ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ കണ്ടതുകൊണ്ട് ഉണ്ടായതാണ്. ഞാന്‍ അതൊരിക്കലും ചെയ്യുകയില്ല. ഞാന്‍ അബ്രഹാമിന്‍റെ മതത്തില്‍ പറയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു.’ പ്രവാചകന്‍ ചോദിച്ചു: ‘ഞാന്‍ താങ്കള്‍ക്ക് കുറച്ചു ആഹാരം തരട്ടെയോ?’ ‘ശരി,’ അദ്ദേഹം പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന്‍റെ മുന്‍പാകെ പെണ്ണാടിന്‍റെ മാംസം എടുത്തു വെച്ചു. അദ്ദേഹം (സൈദ്‌ ബിന്‍ അംറു) ചോദിച്ചു: ഓ മുഹമ്മദ്‌, എന്തിനു മുന്‍പിലാണ് നീ ഇത് ബലിയര്‍പ്പിച്ചത്?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ വിഗ്രഹങ്ങളില്‍  ഒന്നിന്’  അപ്പോള്‍ സൈദ്‌ പറഞ്ഞു: ‘ദൈവത്തിനല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്ക് ബലിയര്‍പ്പിച്ചത് ഭക്ഷിക്കുന്ന ഒരുവനല്ല, ഞാന്‍.’ (Al-Kharqushi, Sharaf Al-Mustafa, cited in F.E.Peters, Muhammaed and the Religion of Islam (State university of New York Press (SUNY), Albany 1994), pages 1226,1227)

 

വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കേണ്ടി വന്ന ഗതികേടാണ് അല്ലഹുവിനുണ്ടായത് എന്ന് മുകളിലെ തെളിവുകള്‍ നമ്മോടു പറയുന്നു.

 

“ഇതെല്ലാം അള്ളാഹു അദ്ദേഹത്തെ പ്രവാചകനായി തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള കാര്യങ്ങളാണ്, അദ്ദേഹം പ്രവാചകനായി തീര്‍ന്നതിനു ശേഷം യാതൊരു വിഗ്രഹങ്ങളുടെ മുന്‍പിലും നമസ്കരിച്ചിട്ടില്ല” എന്ന് മുസ്ലിം സുഹൃത്തുക്കള്‍ സാധാരണയായി വാദിക്കാറുണ്ട്. ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ട് പരിശോധിച്ചാല്‍, ഈ വാദഗതിയുടെ പൊള്ളത്തരം പിടികിട്ടും! അറബികളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ മുഹമ്മദ്‌ വിഗ്രഹാരാധനക്കെതിരെ സംസാരിച്ചു എന്ന് തോന്നാം. പക്ഷെ, ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ മുഹമ്മദ്‌ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്!!

 

മദീന കേന്ദ്രമാക്കിക്കൊണ്ടു വാളിന്‍റെ വായ്ത്തലയുടെ ശക്തിയില്‍ മുഹമ്മദ്‌ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹവും അനുയായികളും ഹിജ്റ ഒമ്പതാം വര്‍ഷം മെക്കാ പിടിച്ചെടുത്തു. അന്ന് മെക്കാ ഒരു വലിയ ഒരു തീര്‍ഥാടന കേന്ദ്രമാണ്. അവിടത്തെ കഅ്ബ എന്ന ജാതീയ ദേവാലയത്തിനകത്ത് 360 ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങളുണ്ടായിരുന്നു. (അക്കൂട്ടത്തില്‍ അല്ലാഹുവിന്‍റെ മൂന്നു പെണ്മക്കളായ അല്‍-ലാത്ത, അല്‍-ഉസ്സ, അല്‍-മനാത്തെ എന്നിവരുടെ വിഗ്രഹങ്ങളും ഉള്‍പ്പെട്ടിരുന്നു!!) അറബികളുടെ കാലഗണന സൗരവര്‍ഷത്തിലല്ല, ചന്ദ്രവര്‍ഷത്തിലായിരുന്നു. (ഇന്നും മുസ്ലിങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചന്ദ്രവര്‍ഷ കലണ്ടര്‍ ആണ്.) അതിനാല്‍ അവരുടെ ഒരു വര്‍ഷം എന്നത് നമ്മുടേത്‌ പോലെ  365.25 ദിവസമല്ല, മറിച്ചു 30 ദിവസങ്ങളുള്ള 12 മാസങ്ങള്‍ അഥവാ 360 ദിവസമാണ്. ഓരോ ദിവസത്തിനും ഓരോ ദേവന്‍ എന്ന നിലയിലാണ് ഈ 360 ദേവന്മാരെ പരിഗണിച്ചിരുന്നത്. ഈ ദേവഗണത്തിന്‍റെ തലവന്‍ എന്ന സ്ഥാനമുണ്ടായിരുന്നത് മുഹമ്മദ്‌ ഉള്‍പ്പെടുന്ന ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവമായ അല്ലാഹുവിനായിരുന്നു.

 

ദേവന്മാരും ദേവതകളും ഉള്‍പ്പെടുന്ന അള്ളാഹു ഒഴികെയുള്ള ഈ 359 എണ്ണത്തില്‍ പലതും അറേബ്യന്‍ ഉപദ്വീപിലെ മറ്റു പല ഗോത്രക്കാരുടെയും കുല ദൈവങ്ങളായിരുന്നു. ഓരോ ദേവന്മാര്‍ക്കും (ദേവതമാര്‍ക്കും) ബിംബങ്ങളും ഉണ്ടായിരുന്നു. ഇതില്‍ അല്ലാഹുവിന്‍റെ ബിംബമായി പരിഗണിച്ചിരുന്നത്, അള്ളാഹു ആകാശത്ത് നിന്ന് ഇറക്കി കൊടുത്തു എന്ന് അറബികള്‍ വിശ്വസിച്ചിരുന്ന ഒരു കറുത്ത കല്ലിനെയായിരുന്നു. ഈ കറുത്ത കല്ല്‌ ‘ഹജ്ജറുള്‍ അസവദ്’ എന്നറിയപ്പെടുന്നു. (കത്തിത്തീരാതെ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ  അവശിഷ്ട ഭാഗമായിരിക്കണം ഈ കല്ല്) മുഹമ്മദ് മെക്ക പിടിച്ചടക്കിയതിനു ശേഷം കഅ്ബയിലുണ്ടായിരുന്ന 359 വിഗ്രഹങ്ങളെയും നശിപ്പിച്ചുവെങ്കിലും ഹജറുല്‍ അസുവദിന്‍റെമേല്‍ കൈ വെയ്ക്കുവാനുള്ള ധൈര്യം ഉണ്ടായില്ല.

 

മുഹമ്മദ്‌ ആ കല്ലിനെ നശിപ്പിച്ചില്ലെന്ന് മാത്രമല്ല, ജാഹലിയ്യ കാലഘട്ടത്തില്‍ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം) അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ കല്ലിനെ ചുംബിക്കുന്ന കലാപരിപാടി അങ്ങനെ തന്നെ ഇസ്ലാമിലേക്ക് സ്വീകരിക്കുകയുണ്ടായി. (തന്‍റെ പുതിയ മതത്തിനു അറബികള്‍ക്കിടയില്‍ സ്വീകാര്യത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.) ഇന്നും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഈ കറുത്ത കല്ലിനെ ദര്‍ശിക്കുവാന്‍ അവസരം കിട്ടിയാല്‍ ജീവിതം ധന്യമായി എന്ന് കരുതുന്നവരാണ്. മുഹമ്മദിന്‍റെ അനുയായികളില്‍ ചിന്താശേഷി ഉണ്ടായിരുന്ന ഉമര്‍ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നതിനോട് വളരെ  വിയോജിപ്പുള്ള ആളായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ എതിര്‍പ്പിനു വിലയില്ലാതെ പോയി. നമുക്ക് ഹദിസുകളില്‍ നിന്ന് ചില തെളിവുകള്‍ പരിശോധിക്കാം:

 

1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

 

2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: ‘അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.’

 

3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

 

4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ‘അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.’

 

5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് ‘സീറാ റസൂല്‍ അള്ളാ’യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി ‘അത് വിഗ്രഹാരാധന തന്നെയാണ്’ എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു ‘അള്ളാഹു ഭൂമിയിലേക്ക്‌ ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്’എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല്‌ അല്ലാഹുവിന്‍റെ അടുത്തുനിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ്‌ അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:

 

2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്: “എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.” ഇതിന്‍റെ പശ്ചാത്തലം വിവരിക്കാം: അന്നത്തെ രാജാവടക്കമുള്ള യിസ്രായേല്‍ ജനം യഹോവയെ വിട്ടു ‘ബാല്‍’ എന്ന അന്യദൈവത്തിലേക്ക് തിരിഞ്ഞു. തിശ്ബ്യനായ ഏലിയാവ് എന്ന പ്രവാചകന്‍  കല്പിച്ചതനുസരിച്ചു മൂന്നര വര്‍ഷം മഞ്ഞോ മഴയോ ഉണ്ടായില്ല. അതിനു ശേഷം യിസ്രായേല്‍   രാജാവിനെയും ജനങ്ങളെയും ഏലിയാവ് കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ഒന്നിച്ചു കൂട്ടുകയും അവിടെ വെച്ച് യഹോവ തന്നെയാണ് സത്യദൈവം എന്ന് ജനങ്ങള്‍ക്ക്‌ തെളിയിച്ചു കൊടുക്കുകയും ചെയ്തു.  പിന്നെ എലിയാവിന്‍റെ കല്പന പ്രകാരം ജനം ബാലിന്‍റെ 450 പ്രവാചകന്മാരെയും രാജ്ഞിയുടെ മേശയിങ്കല്‍ ഭക്ഷിച്ചു വരുന്ന 400 അശേരാ പ്രവാചകന്മാരെയും കൊന്നു കളഞ്ഞു.

 

ഇതറിഞ്ഞ ഇസ്സബേല്‍ രാജ്ഞി ആളയച്ചു ഏലിയാവിനോട് പറഞ്ഞു: “നാളെ ഈ നേരമാകുന്നതിനു  മുന്‍പ് അവരില്‍ (കൊല്ലപ്പെട്ടവരില്‍ ) ഒരുത്തനെപ്പോലെ ഞാന്‍ നിന്നെയും ആക്കും.’ അപ്പോള്‍ ഏലിയാവ് ഭയപ്പെട്ടു ജീവരക്ഷക്കായി അവിടെ നിന്ന് ഓടിപ്പോയി. പിന്നെ അവന്‍ യഹോവയോടു പറയുന്നത് ‘സൈന്യങ്ങളുടെ ദൈവമായ യാഹോവക്ക് വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു. യിസ്രായേല്‍ മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു നിന്‍റെ പ്രവാചകന്മാരെ വാള്‍ കൊണ്ട് കൊന്നു കളഞ്ഞു. ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു. അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു. അതുകൊണ്ട് എന്‍റെ പ്രാണനെ എടുത്തു കൊള്ളണമേ’ എന്ന്. ഏലിയാവിന്‍റെ ഈ പ്രാര്‍ത്ഥനക്കുള്ള മറുപടിയായിട്ടാണ് യഹോവ  പറയുന്നത് ‘നീ മാത്രമല്ല, ഏഴായിരം പേര്‍ എനിക്ക് യിസ്രായേലില്‍ ഉണ്ട്’ എന്ന്.

 

യഹോവയുടെ മറുപടിയിലെ ഒരു പദപ്രയോഗം ശ്രദ്ധിക്കുക, ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍’ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ്‌ ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍  കോടിക്കണക്കിനു പേര്‍ മുഹമ്മദ്‌ ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.

 

യഹോവയായ ദൈവം  നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സുതരാം വ്യക്തം!  (തുടരും…)


]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81/feed/ 2
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-9/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-9/#respond Wed, 23 May 2012 02:50:39 +0000 http://www.sathyamargam.org/?p=45  

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3)

 

ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. ‘യഹോവ’ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം ‘ഞാന്‍ ആകുന്നു’ എന്നാണ്.

 

പുറപ്പാട് 3:13,14-ല്‍ “മോശെ തനിക്കു പ്രത്യക്ഷനായ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. അതിനു ദൈവം മോശെയോടു: ‘ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ഞാന്‍ ആകുന്നു എന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോട് പറയണം’ എന്ന് കല്പിച്ചു” എന്ന് നാം വായിക്കുന്നു. അവിടെ  ദൈവം പറഞ്ഞ ‘ഞാന്‍ ആകുന്നു’ എന്ന വാക്കിന്‍റെ എബ്രായ രൂപമായ ‘യെഹ്യത്’ എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് യഹോവ എന്ന നാമം.

 

തലമുറതലമുറയായി നില്‍ക്കുന്ന നാമം ആണത്, മാറ്റമില്ലാത്ത നാമം. അതിശയമുള്ള നാമം. യെശയ്യാവ്.42:8-ല്‍ ‘ഞാന്‍ യഹോവ; അതുതന്നെ എന്‍റെ നാമം’ എന്ന് വായിക്കുന്നു. ‘പര്‍വതങ്ങളെ നിര്‍മ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോടു അവന്‍റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം’ എന്ന് ആമോസ്.4:13-ല്‍ വായിക്കുന്നു.

 

അതെ, അത് സര്‍വ്വശക്തിയുള്ള നാമമാണ്.

ആ നാമം വലിയതാണ് (സങ്കീ.76:1)

വിടുവിക്കുന്ന നാമം (സങ്കീ.79:9)

നീതിപാതകളില്‍ നടത്തുന്ന തിരുനാമം (സങ്കീ.23:3)

മഹത്തും ഭയങ്കരവുമായ നാമം (ആവര്‍ത്തനം.28:58)!

ആ നാമം വെറുതെ എടുക്കരുത് (പുറപ്പാട്.20:7)

തിരുനാമത്തെ ദുഷിക്കുന്നവര്‍ മരണശിക്ഷ അനുഭവിക്കണം (ലേവ്യ.24:16)

പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് യഹോവയുടെ നാമത്തിലാണ്. (ആവ.18;19)

അന്യദൈവങ്ങളുടെ നാമത്തില്‍ പ്രവചിക്കുന്നവനെ കൊന്നു കളയണം (ആവ.18:20).

 

ബൈബിളില്‍ ‘ദൈവം’ എന്ന പദവിനാമത്തില്‍ മാത്രമല്ല, ‘യഹോവ’ എന്ന വ്യക്തിനാമത്തിലും സര്‍വ്വശക്തനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

 

മക്കയിലെ കഅ്ബാ ദേവാലയത്തില്‍ 360 വിഗ്രഹങ്ങളുടെ നായകസ്ഥാനം വഹിച്ചു കൊണ്ടിരുന്ന ഖുറൈഷി ഗോത്ര കുലദൈവത്തിന്‍റെ പേരാണ്  ‘അല്ലാഹു’. ഇതൊരു വ്യക്തി നാമമാണ്. ‘ഇലാഹ്’ എന്ന പദമാണ് അറബിയില്‍ ‘ദൈവം’ എന്ന പദവി നാമത്തിനു ഉപയോഗിക്കുന്നത്. ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്ന് പറഞ്ഞാല്‍ ‘അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ് (ദൈവം) ഇല്ല’ എന്നാണു അര്‍ഥം. ‘ഞാന്‍ ഇലാഹിന്‍റെ നാമത്തില്‍ ആണ് സംസാരിക്കുന്നത്’ എന്ന് മുഹമ്മദ്‌ പറഞ്ഞിരുന്നെങ്കില്‍ ആ അവകാശവാദം ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, മുഹമ്മദ്‌ സംസാരിച്ചത് അറേബ്യന്‍ ഗോത്രദൈവത്തിന്‍റെ പേരിലാണ്. അല്ലാഹു എന്ന ഈ ജാതീയ അറബി ഗോത്രദൈവത്തിന്‍റെ പേര് ബൈബിളില്‍ ഒറ്റയൊരു പ്രാവശ്യം പോലും കാണുന്നില്ല എന്നത് ചിന്തനീയമാണ്.

 

അല്ലാഹുവിന്‍റെ പേരിലുള്ള ഇന്നത്തെ ആഘോഷങ്ങളെല്ലാം ഇസ്ലാം രൂപം കൊള്ളുന്നതിനും മുന്‍പേ നിലനിന്നിരുന്ന ജാതീയ ആഘോഷങ്ങളായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കഅബയിലേക്കുള്ള തീര്‍ത്ഥാടനം, റംസാന്‍ മാസത്തിലെ ഉപവാസം, കഅ്ബയെ ഏഴു തവണ വലം വെക്കല്‍, ഹജ്റുള്‍ അസുവദ്  എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നത്, തല മുണ്ഡനം ചെയ്യുന്നത്, മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്, സഫ-മര്‍വ മലകള്‍ക്കിടയില്‍ ഓടുന്നത്, ആത്മരൂപിയായ പിശാചിനെ കല്ലെറിയുന്നത്‌ (ശരീരമില്ലാത്ത പിശാചിനെ കല്ലെറിയുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു), വെള്ളം മൂക്കില്‍ വലിക്കുന്നതും പുറത്തു വിടുന്നതും, നിസ്കാരം, സക്കാത്ത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തുടങ്ങിയ എല്ലാ കാര്യങ്ങളും മുഹമ്മദ്‌ ജനിക്കുന്നതിനു മുന്‍പേ നിലനിന്നിരുന്നതാണ്. ഈ ചരിത്ര വസ്തുതയെ നിഷേധിക്കാന്‍ ഇന്ന് വരെ ഒരു മുസ്ലിം പണ്ഡിതനും തുനിഞ്ഞിട്ടില്ല!!

 

‘യഹോവയായ ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്’  എന്ന ഒന്നാം കല്പന തന്നെ മുഹമ്മദ്‌ ലംഘിച്ചതായി നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് മനസ്സിലാകും. മുഹമ്മദിന്‍റെ ദൈവം ഒരിക്കലും സത്യദൈവമായ യഹോവയായിരുന്നില്ല, മറിച്ചു അറേബ്യന്‍ മരുഭൂമിയിലെ  മക്കാ പ്രദേശത്തുള്ള കഅബ ദേവാലയത്തിനകത്ത് സ്ഥിതി ചെയ്തിരുന്ന 360 ദേവന്മാരിലൊരാളും മുഹമ്മദ്‌ ജനിച്ച ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവവുമായിരുന്ന അള്ളാഹു എന്ന അറബി ദേവനായിരുന്നു. യഹോവ എന്ന നാമം ഒരിടത്ത് പോലും ഖുറാനില്‍ കാണപ്പെടുന്നില്ല. മുഹമ്മദ്‌ ആ നാമം കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. (അള്ളാഹു എന്നത് എബ്രായ  ഭാഷയില്‍ ദൈവം എന്നതിനുപയോഗിക്കുന്ന എലോഹിം  എന്ന പദത്തിന്‍റെ അറബി രൂപമാണ് എന്ന് ചിലര്‍ പറയാറുണ്ട്.  കാശിനു വിലയില്ലാത്ത അഭിപ്രായമാണിത്. അവര്‍ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ഈ അഭിപ്രായത്തില്‍ കഴമ്പില്ലെന്ന് കാണാം. കാരണം പഴയ നിയമത്തില്‍ ദൈവം എന്ന പദവി നാമത്തില്‍ മാത്രമല്ലാതെ യഹോവ എന്ന വ്യക്തി നാമത്തിലും സര്‍വ്വ ശക്തനായ സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലെ അള്ളാഹു ഒരിടത്ത് പോലും തന്നെ യഹോവ എന്ന് പരിചയപ്പെടുത്തുന്നില്ല. മുഹമ്മദും യഹോവ എന്ന സത്യദൈവത്തിന്‍റെ നാമം ഉപയോഗിച്ചതായി ഖുറാനിലോ  ഹദിസുകളിലോ ഇല്ല.) സത്യദൈവത്തിന്‍റെ പ്രവാചകന്‍ എന്ന് അവകാശപ്പെട്ടു വന്നയാള്‍ക്ക് ആ സത്യദൈവത്തിന്‍റെ പേരറിയില്ലെങ്കില്‍, അത് ആരാല്‍ അയക്കപ്പെട്ട പ്രവാചകന്‍ എന്ന് നമുക്ക് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ (ആവ. 13:1-16; 18:20-22; 1. യോഹ. 4:1-3).

 

പഴയനിയമകാലത്ത് വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാവരും യഹോവയുടെ നാമത്തിലാണ് സംസാരിച്ചിട്ടുള്ളത്. യഹോവയുടെ നാമത്തില്‍ സംസാരിക്കാത്ത പ്രവാചകനെ  കള്ളപ്രവാചകനെന്നു  മുദ്രകുത്തി  കല്ലെറിഞ്ഞു  കൊല്ലണം  എന്നുള്ളത്   ന്യായപ്രമാണത്തിലെ അലംഘനീയ കല്പനയാണ്!!

 

പുതിയനിയമത്തില്‍ ഉള്ള അവസാനത്തെ ന്യായപ്രമാണകാല പ്രവാചകനായ യോഹന്നാന്‍ സ്നാപകന്‍ വന്നത് ‘യഹോവക്ക് വഴി ഒരുക്കുവാന്‍’ ആണ് (യെശയ്യ. 40:3,4 ഒ.നോ മാര്‍ക്കോ.1:2-4) യോഹന്നാന്‍ വന്നു വഴി ഒരുക്കിയത് യേശു ക്രിസ്തുവിനാണ്. കാരണം, യേശുക്രിസ്തു പഴയ നിയമത്തില്‍ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ഏതൊരു കാലത്തിലും മനുഷ്യരുടെ മുന്‍പാകെ വെളിപ്പെട്ടിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. ‘ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. തന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു’ (യോഹ.1:18) എന്ന വാക്യം അതിനു തെളിവാണ്. പഴയ നിയമത്തിലായാലും   പുതിയ നിയമത്തിലായാലും ‘ആരും ഒരു നാളും കണ്ടിട്ടില്ലാത്ത ദൈവത്തെ’ മനുഷ്യവര്‍ഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുള്ളത് തന്‍റെ ഏകജാതനായ പുത്രനായ യേശു ക്രിസ്തു മാത്രമാണ്.

 

യേശുക്രിസ്തു എന്ന നാമത്തിന്‍റെ അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. രണ്ടു  എബ്രായ പദങ്ങളും ഒരു ഗ്രീക്ക് പദവും ചേര്‍ന്നതാണാ നാമം. ‘യഹോവ’, ‘ശൂവാ’ എന്നീ എബ്രായ പദങ്ങള്‍ ചേര്‍ന്നുണ്ടായ ‘യെഹോശൂവ’ എന്ന പേരിന്‍റെ ചുരുക്ക രൂപമാണ് ‘യോശുവ’ എന്നത്. യോശുവ വീണ്ടും ചുരുങ്ങിയതാണ് ‘യേശു’. ‘ശൂവ’ എന്ന എബ്രായ പദത്തിന് ‘രക്ഷ’ എന്നര്‍ത്ഥം. (‘മേല്ക്കി-ശുവാ’ എന്ന  പദത്തിന്‍റെ അര്‍ത്ഥം ‘രാജാവ് രക്ഷകന്‍’ എന്നാണു.) ‘യെഹോശൂവ’ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം ‘യഹോവ രക്ഷകന്‍’ എന്നാണു. ‘ക്രിസ്തോസ്’ എന്ന ഗ്രീക്ക് പദത്തിന്‍റെ മലയാള രൂപമാണ് ‘ക്രിസ്തു’ എന്നത്. ഈ പദത്തിന് ‘അഭിഷേകം ചെയ്യപ്പെട്ടവന്‍’ എന്നാണു അര്‍ത്ഥം. ‘യെഹോശുവാ ക്രിസ്തു’ അഥവാ ‘യേശുക്രിസ്തു’ എന്നതിന് ‘രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ട യഹോവ’ എന്നര്‍ത്ഥം! അതുകൊണ്ടാണ് കര്‍ത്താവിന്‍റെ ദൂതന്‍ മറിയയുടെ ഭര്‍ത്താവായ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കേണം’ (മത്താ.1:22) എന്ന് കല്പിച്ചതു.

 

ഈ സത്യം മനസ്സിലായത്‌ കൊണ്ടാണ് പൗലോസും പത്രോസും യാക്കോബും യോഹന്നാനുമടക്കമുള്ളവര്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചത്. തന്‍റെ നാമത്തില്‍ സംസാരിക്കാന്‍ യേശു ക്രിസ്തു ആവശ്യപ്പെട്ടതിന്‍റെ (യോഹ.14:13,14) പുറകിലെ കാരണവും ഇത് തന്നെ! മുഹമ്മദ്‌ സംസാരിച്ചത് യഹോവയുടെ നാമത്തിലോ യേശു ക്രിസ്തുവിന്‍റെ നാമത്തിലോ അല്ലാതെ, അന്യദൈവത്തിന്‍റെ നാമത്തിലാകയാല്‍, പ്രവാചകന്‍ എന്ന നിലയിലല്ല, കല്ലെറിഞ്ഞു കൊല്ലപ്പെടുവാന്‍ മാത്രം യോഗ്യതയുള്ള കള്ളപ്രവാചകന്‍ എന്ന നിലയിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമുള്ളൂ… (തുടരും…)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-9/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-2) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-8/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-8/#respond Wed, 23 May 2012 02:32:50 +0000 http://www.sathyamargam.org/?p=41  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

യിസ്രായേലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്   മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്രത്തെളിവും  ഇല്ല. മുഹമ്മദിന്‍റെ അബ്രഹാം മുതലുള്ള വംശാവലിരേഖ ഹാജരാക്കുവാന്‍ ഇന്നു വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില്‍ ‍കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്രത്തെളിവും ഇല്ല.

 

അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2)  ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍,  മെദാന്‍,  മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ  ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും  (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍. സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍. ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ  അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്.’ (ഉല്പത്തി.21:12)

 

‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക;  ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)

 

ഇതാണ് യിസഹാക്കിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ  വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ  പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.

 

അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള  സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌. ഈജിപ്റ്റ്‌ സ്വദേശിയായ  ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം  അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി  വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

 

ഇങ്ങനെ അബ്രഹമുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു ജന വിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദിന് ന്യായപ്രമാണം അനുസരിക്കേണ്ട യാതൊരു ബാധ്യതയുമില്ല എന്നതാണ് സത്യം. എങ്കിലും ശ്രീ. മുഹമ്മദ്‌ ഈസാ തന്‍റെ പുസ്തകത്തില്‍ വാദിക്കുന്നത് മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണം അനുഷ്ഠിച്ചിരുന്നെന്നും ആ ന്യായപ്രമാണം അനുസരിച്ചാണ് ഇസ്ലാം മതം സ്ഥാപിച്ചതെന്നുമത്രേ!!

 

ഖുറാനില്‍ അള്ളാഹു ന്യായപ്രമാണം നല്‍കിയിട്ടുണ്ടോ?

 

പത്തു കല്‍പനകളോ അനുബന്ധമായി നല്‍കപ്പെട്ട 603 കല്‍പനകളോ ഉള്‍പെട്ട  ന്യായപ്രമാണം 6666 വചനങ്ങളുള്ള ഖുറാനില്‍ ഒരിടത്തുമില്ല. എന്ന് മാത്രമല്ല,  ന്യായപ്രമാണത്തിലെ വിശുദ്ധമായ (റോമ.7:12) ധാര്‍മ്മിക നിയമങ്ങള്‍ക്ക്   എതിരായ അനേകം കല്പനകള്‍ അള്ളാഹു മുഹമ്മദ് വഴി നല്‍കിയിട്ടുമുണ്ട്. (അവ നമുക്ക് വഴിയെ പരിശോധിക്കാം). ന്യായപ്രമാണമേ ലഭിച്ചിട്ടില്ലാത്ത ഇവര്‍  ന്യായപ്രമാണം അനുഷ്ഠിക്കണമെന്നും പറഞ്ഞു ബഹളം കൂട്ടുന്നതും ശ്രീ.മുഹമ്മദ്‌ ഈസാ അതിനു ഓശാന പാടുന്നതും കാണുമ്പോള്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നല്ല നേരം പോക്കിനുള്ള വകയുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

 

മുഹമ്മദ്  ന്യായപ്രമാണം അനുസരിച്ചിരുന്നോ?

 

നമുക്ക് ഓരോന്നോരോന്നായി  പരിശോധിച്ച് നോക്കാം.

 

1) പരിഛേദന: യഹോവ മോശെ മുഖാന്തിരം യിസ്രായേല്‍മക്കള്‍ക്ക്‌ ന്യായപ്രമാണം നല്‍കുന്നതിനും 400 വര്‍ഷം മുന്‍പാണ് (ഉല്പത്തി.15:13-16) യഹോവയായ ദൈവം തന്‍റെ സ്നേഹിതനായ (യാക്കോബ് 2:23) അബ്രാമിന്‍റെ പേര് അബ്രഹാം എന്ന് മാറ്റിയതിനു ശേഷം പരിഛേദന എന്ന നിയമം കൊടുക്കുന്നത്. (അബ്രാം എന്നതിന് ‘ജനതകള്‍ക്ക് പിതാവ്’ എന്നര്‍ത്ഥം. അബ്രഹാം എന്നതിന് ‘ബഹുജനതകള്‍ക്ക് പിതാവ്’ എന്നാണര്‍ത്ഥം. അബ്രഹമില്‍നിന്ന് ധാരാളം ജനതകള്‍ ഉത്ഭവിക്കും എന്നാണു ഈ പേര് മാറ്റത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് . അബ്രഹാമിനും അബ്രഹാമിന്‍റെ ശേഷം അവന്‍റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിഛേദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:

 

a) തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:10)

 

b) എട്ടാം ദിവസമാണ് പരിഛേദനയേല്‍ക്കേണ്ടത്.  (ഉല്പത്തി.17:12)

 

c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:12)

 

d) പരിഛേദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. (ഉല്പത്തി.17:12 )

 

ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിഛേദനയേറ്റാലും അത് ദൈവിക നിയമത്തിനു  എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിഛേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ. മുഹമ്മദ്‌ എട്ടാം ദിവസം പരിഛേദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല.

 

സ്ത്രീ പുരുഷന്മാര്‍ പരിഛേദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്‍റെ പരിഛേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിഛേദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.

 

ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത്  പൗലോസ്‌  ആണെന്നും പൗലോസ്‌ ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ്‌ വന്നതെന്നുമാണ് ശ്രീ. മുഹമ്മദ്‌ ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിഛേദന ഏല്‍ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!

 

നിങ്ങള്‍ പരിഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുറാനില്‍‍ ഇല്ല.  ശബ്ബത്ത് ആചരിക്കുക,  മൃഗങ്ങളുടെ  മേദസ്സും  ഒട്ടക മാംസവും ഭക്ഷിക്കാതിരിക്കുക തുടങ്ങി ബൈബിളിലുള്ള അനേകം കാര്യങ്ങള്‍ മുസ്ലിങ്ങള്‍ നിഷേധിക്കുമ്പോള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിഛേദന മാത്രം തങ്ങള്‍ക്കു വേണം എന്ന് മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??

 

അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിഛേദന മുഹമ്മദ്‌ അനുശാസിച്ചു എന്നതാണ്. സ്വഹീഹ് ഹദീസുകളില്‍ ഒന്നായ സുനാന്‍ അബുദാവൂദില്‍ നിന്ന്:

 

“narrated Umm Atiyyah al-Ansariyyah: ‘A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut  severely as that is better for a woman and more desirable for a husband.” (Sunan Abu Dawud, book 41, hadees number 5251).

 

മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് മുസ്ലീം സ്ത്രീകള്‍ പരിഛേദനയേല്‍ക്കേണ്ടത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിഛേദന നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് പോലും സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്‍റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!!     (തുടരും….)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-8/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-1) https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-7/ https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-7/#comments Tue, 22 May 2012 17:53:14 +0000 http://www.sathyamargam.org/?p=37


മുഹമ്മദും ന്യായപ്രമാണവും-1 

  അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

(ഈ ലേഖന പരമ്പര വായിക്കുമ്പോള്‍ ഇത് തങ്ങള്‍ക്കു വളരെ അപമാനകരമാണല്ലോ എന്ന് ഒരു ഇസ്ലാം മതവിശ്വാസിക്ക് തോന്നിയേക്കാം. പക്ഷെ, ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല, മറിച്ച് ക്രൈസ്തവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കും വിശുദ്ധഗ്രന്ഥത്തിനും അപ്പോസ്തലനായ പൌലോസിനും  എതിരെ ഇസ്ലാമ്യപക്ഷത്ത് നിന്ന് ഉന്നയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്ന  വ്യാജാരോപണങ്ങളുടെ സത്യാവസ്ഥ നിഷ്പക്ഷമതിയായ സത്യാന്വേഷകന്‍ ഗ്രഹിക്കാന്‍ ഇടയാകട്ടെ എന്ന സദുദ്ദ്യേശ്യത്തോടെ ആണ് ഇതെഴുതുന്നത് എന്ന് പ്രാരംഭത്തില്‍ തന്നെ വ്യക്തമാക്കട്ടെ. ഇങ്ങനെയൊരു ലേഖനപരമ്പര രചിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിത്തീരുകയാണ് ഉണ്ടായത് എന്നതാണ് യഥാര്‍ത്ഥ്യം. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു ഇപ്പോള്‍ ഇസ്ലാംമത വിശ്വാസിയായിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസ എഴുതിയ ‘യേശു മിശിഹ ഏത് പക്ഷത്ത്?’ എന്ന ക്ഷുദ്ര കൃതി പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് തന്നെ ഞങ്ങള്‍ കണ്ടതാണ്. അതച്ചടിക്കാനുപയോഗിച്ച കടലാസിന്‍റെ വില പോലും അതിനില്ലെന്നു മനസ്സിലായതിനാല്‍ മറുപടിയെഴുതി ഞങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് മനസില്ലായിരുന്നു.

 

ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും, ഖുറാനും സ്വഹീഹ് ഹദീസുകള്‍ക്കും, തഫ്സീറുകള്‍ക്കും, വിരുദ്ധമാണ് എന്നുള്ളതിനാല്‍  ഇസ്ലാമിക ലോകം തന്നെ ഈ അബദ്ധപ്പഞ്ചാംഗത്തെ തിരസ്കരിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. (ഇസ്ലാമിക സാഹിത്യത്തില്‍ ക്രൈസ്തവരായ ഞങ്ങള്‍ക്കുള്ളത്ര അറിവുപോലും പല  മുസ്ലിങ്ങള്‍ക്കും ഇല്ലെന്നു ഈ ക്ഷുദ്രകൃതിയെ കൊണ്ടാടിയതിലൂടെ അവര്‍ തെളിയിച്ചു എന്നത് വേറെകാര്യം!) ഇസ്ലാമിസ്റ്റുകളുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ക്രൈസ്തവജനതയെ ബോധവല്‍ക്കരിക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്‌ എന്നതിനാലാണ് ഇവ്വിധം ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തുന്നത്.

 

മുഹമ്മദ്‌ ഈസ അവകാശപ്പെടുന്നത് പോലെ ഇസ്ലാം മതസ്ഥാപകനായ അറേബ്യയിലെ മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ കൃപയുടെ പ്രമാണവും അനുസരിച്ചാണോ ജീവിച്ചതെന്നും തന്‍റെ മതം സ്ഥാപിക്കേണ്ടതിനു അദ്ദേഹം മോശെയുടെയും യേശുവിന്‍റെയും പ്രമാണങ്ങളെ അനുസരിക്കുകയായിരുന്നോ അതോ അവയെ പുല്ലുപോലെ കാറ്റില്‍ പറത്തുകയായിരുന്നോ ചെയ്തത് എന്നും ഈ ലേഖന പരമ്പരയില്‍ പഠനവിധേയമാക്കുന്നു. (ഞങ്ങള്‍ ഇവിടെ നിരത്തുന്ന തെളിവുകളെല്ലാം തന്നെ ഖുറാനില്‍നിന്നും അംഗീകൃത ഹദീസുകളില്‍നിന്നും മുസ്ലിങ്ങള്‍ അംഗീകരിച്ചിട്ടുള്ള മുഹമ്മദിന്‍റെ ജീവചരിത്രങ്ങളില്‍ നിന്നും എടുത്തിട്ടുള്ളതാണ്. ശിയാക്കളുടെ ഹദീസ് ഞങ്ങള്‍ മന:പൂര്‍വ്വം ഒഴിവാക്കുകയാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും  മുഹമ്മദ്‌ അടക്കമുള്ള മുസ്ലിങ്ങളെ  പഠിപ്പിക്കാനും ഉള്ള അധികാരം അള്ളാഹു ഞങ്ങള്‍ക്ക് തന്നിട്ടുണ്ടെങ്കിലും (സൂറ.10:94  വായിച്ചു  നോക്കുക) ഇതിലുള്ള ഒരു കാര്യങ്ങള്‍ക്കും  ഞങ്ങള്‍ വ്യാഖ്യാനം കൊടുക്കുന്നില്ല. ഞങ്ങള്‍ ദുര്‍വ്യാഖ്യാനമാണ് നടത്തിയത് എന്ന പഴി ഒഴിവാക്കാന്‍ വേണ്ടിയാണത്.   എന്നാല്‍  മന:സാക്ഷിയോട്  സത്യസന്ധത   പുലര്‍ത്തുന്ന  വായനക്കാര്‍  എന്ന  നിലയില്‍, ഈ  അംഗീകൃത ഇസ്ലാമിക   ഗ്രന്ഥങ്ങള്‍  വായിച്ചപ്പോള്‍  ഞങ്ങളുടെ  മനസ്സിലുണ്ടായ സംശയങ്ങളും  ചോദ്യങ്ങളും  അഭിപ്രായങ്ങളും  ഇവിടെ  രേഖപ്പെടുത്തുന്നുണ്ട്.)

 

എന്താണ് ന്യായപ്രമാണം?

 

മുഹമ്മദിനും രണ്ടായിരം വര്‍ഷം മുന്‍പ് യഹോവയായ   ദൈവം  തന്‍റെ   പ്രവാചകനായ മോശെ  മുഖാന്തിരം  താന്‍  ഈജിപ്തില്‍ നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനു കൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട്   അര്‍ത്ഥമാക്കുന്നത്. ഒരു  യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള   ബന്ധം  എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം  613 കല്പനകളാണ്  ന്യായപ്രമാണത്തില്‍  ഉള്ളതെങ്കിലും ആദ്യത്തെ  പത്ത് കല്പനകളാണ് ഏറെ  പ്രസിദ്ധം. ഈ   പത്തു   കല്പനകളില്‍   ആദ്യത്തെ നാലെണ്ണം  ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും  എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ  613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും  കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

 

613  കല്പനകള്‍  ഉള്‍ക്കൊള്ളുന്ന  ന്യായപ്രമാണത്തിനു  മൂന്നു  ഭാഗങ്ങളുണ്ട്.

 

1) കല്പനകള്‍:  ഇവ   ധാര്‍മ്മിക  നിയമങ്ങളാണ്.  പുറപ്പാട്. 20:1-17 വരെ.

 

2) വിധികള്‍:  ഇവ പൌരനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

 

3) ആരാധനാനിയമങ്ങള്‍:  പുറപ്പാട്. 24:12-31:18 വരെ.

 

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. (ഇതില്‍ ശബ്ബത്ത് ഒരു അപവാദമാണ്. ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ശബ്ബത്ത് ആചരിക്കുന്നില്ല എന്നത് പിന്നാലെ വിശദീകരിക്കുന്നുണ്ട്.) ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന   സുവ്യക്തമായ  വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം  ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ  ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

 

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍   248 എണ്ണം  വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

 

ചെയ്യേണ്ടത് ചെയ്യതിരുന്നാലും ചെയ്യരുതാത്തത്‌ ചെയ്താലും  ദൈവമുമ്പാകെ ഒരു യിസ്രയേല്യന്‍ കുറ്റക്കാരനായിത്തീരും. ന്യായപ്രമാണം മുഴുലോകത്തിനും വേണ്ടിയുള്ളതായിരുന്നില്ല, യിസ്രായേലിന് മാത്രമുള്ളതായിരുന്നു. ഒരു പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമേ ന്യായപ്രമാണത്തിലെ എല്ലാ കല്പനകളും അനുസരിക്കാന്‍ സാധിക്കുകയുള്ളൂ.

 

ഉദാഹരണമായി,  ശബ്ബത്ത് ആചരിക്കുന്നത്.  യെഹൂദന്മാരുടെ ഒരു ദിവസം എന്നുള്ളത്   സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍   സൂര്യാസ്തമയം  വരെയാണ്. (ലേവ്യാ.23:22). ഏഴാം ദിവസം അഥവാ ശനിയാഴ്ചയാണ്   (യെഹൂദാ കലണ്ടറനുസരിച്ചു വെള്ളിയാഴ്ച സൂര്യാസ്തമയം മുതല്‍ ശനിയാഴ്ച സൂര്യാസ്തമയം വരെ) ശബ്ബത്ത്. ഗോളാകൃതിയിലുള്ള   ഭൂമിയിലെ എല്ലാ  ജനങ്ങള്‍ക്കും  ഒരേ സമയത്ത്   ശബ്ബത്ത് ആചരിക്കുവാന്‍  കഴിയുകയില്ല.  കാരണം,  ഭൂഗോളത്തിന്‍റെ  ഒരു വശത്ത് വെള്ളിയാഴ്ച സൂര്യന്‍ അസ്തമിക്കുമ്പോള്‍  മറുവശത്തുള്ളവര്‍ക്ക് സൂര്യന്‍  ഉദിച്ചു വെള്ളിയാഴ്ച ആരംഭിക്കുന്നതേയുള്ളൂ. ഒരുവശത്തുള്ള ജനം ശനിയാഴ്ച ശബ്ബത്ത് ആചരിക്കുമ്പോള്‍ മറുവശത്തുള്ളവര്‍ക്ക് വെള്ളിയാഴ്ച ആരംഭിച്ചിട്ടേയുള്ളൂ. ഇവര്‍ ശബ്ബത്ത് ആചരിക്കുന്ന സമയമാകുമ്പോഴേക്കും മറ്റവര്‍ക്കു ഞായറാഴ്ച നേരം  പുലര്‍ന്നിട്ടുണ്ടാകും. ലോകം മുഴുവനുമുള്ളവര്‍ക്ക് ആചരിക്കാനുള്ളതല്ല ശബ്ബത്   എന്നതിന് വേറെ തെളിവ് വേണ്ടല്ലോ? (യിസ്രായേലിന് പുറത്ത് താമസിക്കുന്ന   യെഹൂദന്മാരും ശബ്ബത്ത് ആചരിക്കുന്നുണ്ട്. പക്ഷെ, ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ വാഗ്ദാനം ചെയ്തിരുന്നത് ‘പാലും തേനും ഒഴുകുന്ന കനാന്‍ ദേശം’ മാത്രമായിരുന്നു. അവര്‍ പാപം ചെയ്തത് കൊണ്ടാണ് ദൈവം അവരെ ശത്രുക്കള്‍ക്ക് ഏല്‍പ്പിച്ചതും അവര്‍ പ്രവാസികളായി പുറം രാജ്യത്ത് താമസിക്കേണ്ടി  വന്നതും. അത് ദൈവത്തിന്‍റെ പദ്ധതിയിലുണ്ടായിരുന്ന കാര്യമല്ല.)

 

ഇതേപോലെ തന്നെയുള്ള ഒരു കാര്യമാണ് യാഗങ്ങളോടുള്ള ബന്ധത്തില്‍ കാണുന്നതും. ഒരുവന് വഴിപാടു അര്‍പ്പിക്കണമെങ്കിലോ, അല്ലെങ്കില്‍ തെറ്റ് ചെയ്തതിനു പരിഹാരം വരുത്തണമെങ്കിലോ അവന്‍ ദൈവാലയത്തില്‍ കാളയെയോ, ആടിനെയോ, പ്രാവിനെയോ യാഗമായി അര്‍പ്പിക്കണമായിരുന്നു. അവന്‍റെ വാസസ്ഥലത്തുനിന്ന് യാഗമൃഗത്തേയും കൊണ്ടവന്‍ ദൈവാലയത്തിലേക്കു പോകണം. അവിടെ വെച്ച് പുരോഹിതന്‍ അവനു വേണ്ടി ആ മൃഗത്തെ യാഗം കഴിക്കണം. (ലേവ്യപുസ്തകം.1-5 അദ്ധ്യായം) യഹോവയായ ദൈവം ഭൂമിയില്‍ വസിച്ചിരുന്നത് യിസ്രായേല്‍ ജനത്തിന്‍റെ നടുവിലായിരുന്നു (പുറപ്പാട്.25:8).

 

ലോകമെമ്പാടുമുള്ളവര്‍ക്ക് ആചരിക്കേണ്ടതായിരുന്നു ന്യായപ്രമാണമെങ്കില്‍ അവരീ യാഗമൃഗത്തേയും കൊണ്ട് യെരുശലേമിലേക്ക് പോവുക എന്നുള്ളത് നടക്കുന്ന കാര്യമല്ലല്ലോ. യിസ്രായേല്‍ മാത്രം അനുസരിച്ച് നടക്കേണ്ടതിനാണ് ന്യായപ്രമാണം നല്‍കപ്പെട്ടത്‌ എന്ന് യാഗങ്ങളും തെളിയിക്കുന്നു.  (തുടരും…)

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-7/feed/ 4