വംശാവലി – Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png വംശാവലി – Sathyamargam https://sathyamargam.org 32 32 യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/#comments Mon, 08 Apr 2013 05:02:10 +0000 http://www.sathyamargam.org/?p=704  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക്‌ ഈ പഠനം അവസാനിപ്പിക്കാം.

 

അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ളതാണ് സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന വംശാവലി. മുഹമ്മദടക്കം 25 തലമുറകളാണ് അതില്‍ ആകെ ഉള്ളത്. മുഹമ്മദ്‌ ജനിക്കുന്നത് A.D.570-ലാണ്. ശരാശരി ഒരു തലമുറ 30 വര്‍ഷം (അതായത്, മുപ്പതാമത്തെ വയസ്സില്‍ ഒരാള്‍ തന്‍റെ അടുത്ത തലമുറയെ ജനിപ്പിച്ചു) എന്ന് കണക്ക് കൂട്ടിയാല്‍ നമുക്ക് ലഭിക്കുന്നത് 24×30=720 വര്‍ഷമാണ്. അബ്രഹാമും മുഹമ്മദും തമ്മിലുള്ള കാലദൈര്‍ഘ്യം വെറും 720 വര്‍ഷം മാത്രമാണോ? ആണെങ്കില്‍ അബ്രഹാം ജീവിച്ചിരുന്നത് B.C.150-ലാണെന്ന് (720-570=150) പറയേണ്ടി വരും!!! അതിനര്‍ത്ഥം യിസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദത്തിന് ശേഷമാണ് ആ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ അബ്രഹാം ജനിച്ചതെന്നത്രേ! ഇത് പമ്പര വിഡ്ഢിത്തവും അവജ്ഞയോടെ തള്ളിക്കളയേണ്ട വാദവുമാണെന്നു ചിന്താശേഷിയുള്ള മനുഷ്യര്‍ രണ്ടുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ.

 

മാത്രമല്ല, B.C.മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചാവുകടല്‍ ചുരുളുകളില്‍ അബ്രഹാമിന്‍റെ ജീവിതത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സയ്ദ് യൂസുഫ്‌ നല്‍കുന്ന മുഹമ്മദിന്‍റെ വംശാവലി പ്രകാരം B.C.രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുടെ ജീവചരിത്രം അദ്ദേഹം ജനിക്കുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു! എന്തൊരത്ഭുതമാണിത്!! ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ കാണിക്കാന്‍ ദാവാപ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതല്ലെങ്കില്‍ സയ്ദ് യൂസുഫ്‌ പറയുന്നതനുസരിച്ച് മുഹമ്മദിന്‍റെ വംശാവലി ശരിയാകണമെങ്കില്‍ ഒരു സാധ്യതയുണ്ട്, ആ വംശാവലിയില്‍ ഉള്ള ഓരോ വ്യക്തിയും നൂറ്റിപ്പത്തു വയസ്സ് കഴിഞ്ഞതിനു ശേഷമായിരിക്കണം ആദ്യജാതനെ ജനിപ്പിച്ചത് എന്ന് തെളിയിക്കണം. അങ്ങനെയാണെങ്കില്‍ ഈ വംശാവലിയിലെ അംഗസംഖ്യ ശരിയായിരിക്കും!

 

മുഹമ്മദ്‌ യൂസുഫ്‌ നല്‍കുന്ന വംശാവലിയില്‍ അബ്രഹാം മുതല്‍ ആദാം വരയുള്ളവരുടെ പേരുകള്‍ കാണുന്നില്ല. അത് അറിയുവാന്‍ വേറെ ഒരു വംശാവലിയുണ്ട്. ആ വംശാവലി താഴെ കൊടുക്കുന്നു. ഇത് ഇബ്നു ഇസ്ഹാക്കിന്‍റെ “സീറാ റസൂല്‍ അള്ളാ” എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തു ഇബ്നു ഹിശാം തന്‍റെ സീറയില്‍ കൊടുത്തിട്ടുള്ള വംശാവലിയാണ്:

 

ആദാം ശേത്തിന്‍റെ പിതാവ്; ശേത്ത് യാനിശിന്‍റെ പിതാവ്; യാനിശ് കയിനാന്‍റെ പിതാവ്; കയിനാന്‍ മഹലീലിന്‍റെ പിതാവ്; മഹലീല്‍ യാര്‍ദിന്‍റെ പിതാവ്; യാര്‍ദ് അഖ്നൂഖിന്‍റെ പിതാവ്; അഖ്നൂഖ്‌ മഥൂശലഖിന്‍റെ പിതാവ്; മഥൂശലഖ്‌ ലാമ്കിന്‍റെ പിതാവ്; ലാമ്ക്‌ നൂഹിന്‍റെ പിതാവ്; നൂഹ് ശാമിന്‍റെ പിതാവ്; ശാം അര്‍ഫഖ്ഷാദിന്‍റെ പിതാവ്; അര്‍ഫഖ്ഷാദ് ശാലിഖിന്‍റെ പിതാവ്; ശാലിഖ് അയ്ബറിന്‍റെ പിതാവ്; അയ്ബര്‍ ഫാലിഖിന്‍റെ പിതാവ്; ഫാലിഖ് റാ’ഊവിന്‍റെ പിതാവ്; റാ’ഊ സാരൂഗതിന്‍റെ പിതാവ്; സാരൂഘ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ താരിഹിന്‍റെ പിതാവ്; താരീഹ് ഇബ്രാഹിമിന്‍റെ പിതാവ്; ഇബ്രാഹിം ഇസ്മായീലിന്‍റെ പിതാവ്; ഇസ്മായീല്‍ നാബിത്തിന്‍റെ പിതാവ്; നാബിത്ത് യാശ്ജുബിന്‍റെ പിതാവ്; യാശ്ജുബ് യാ’രുബിന്‍റെ പിതാവ്; യാരുബ്‌ തേരഹിന്‍റെ പിതാവ്; തേരഹ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ മുഖവ്വമ്മിന്‍റെ പിതാവ്; മുഖവ്വം ഉദ്ദിന്‍റെ (ഉദ്ദാദ്?) പിതാവ്; ഉദ്ദ് അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’അദിന്‍റെ പിതാവ്; മ’അദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദരിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്-നദറിന്‍റെ പിതാവ്; അല്-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഫിഹ്റിന്‍റെ പിതാവ്; ഫിഹ്റ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്; കിലാബ് ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ് ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ് നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലിയിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പെ ഇതിന്‍റെ ആധികാരകത എത്രമാത്രമെന്നു നാം അറിഞ്ഞിരിക്കണം. മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ എല്ലാം പച്ചയ്ക്ക് വിവരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥമായതിനാല്‍ മുസ്ലീങ്ങള്‍ പൊതുവേ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഒരു ഗ്രന്ഥമാണ് ‘സീറാ റസൂല്‍ അള്ളാ’. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എഴുതിവെച്ചയാളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അതേ വ്യക്തി യാതൊരു ചരിത്ര രേഖകളുടെയും പിന്‍ബലമില്ലാതെ എഴുതിയ സഹാസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങളെ നിര്‍ലജ്ജം അംഗീകരിക്കുന്നതിനെ ദയനീയം എന്ന് എത്ര വിശേഷിപ്പിച്ചാലും മതിയാകയില്ല. എവിടെ നിന്നാണ് തനിക്ക്‌ ഈ വംശാവലി ലഭിച്ചത് എന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടില്ല. “ക്രിസ്ത്യാനികളുടെ പ്രവാചകന്’ ഒരു വംശാവലിരേഖ ഉള്ളതുപോലെ തങ്ങളുടെ പ്രവാചകനും ഒരു വംശാവലിരേഖ ഉണ്ടാകണം” എന്ന ഇബ്നു ഇസ്ഹാഖിന്‍റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇങ്ങനെ ഒരു വംശാവലി രേഖ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്തായാലും മുഹമ്മദിന് മുന്‍പുള്ള അദ്ദേഹത്തിന്‍റെ ഒരു പൂര്‍വ്വികനും ഇപ്രകാരം വംശാവലിരേഖ എഴുതിവെച്ചതായി ചരിത്രത്തെളിവുകള്‍ ഇല്ലാതിരിക്കെ, A.D.700-നു ശേഷം രചിക്കപ്പെട്ട ഈ വംശാവലിക്ക് യാതൊരു ആധികാരികതയുമില്ലെന്നു നമ്മള്‍ ആദ്യം തന്നെ അറിഞ്ഞിരിക്കണം!

 

മുസ്ലീങ്ങള്‍ എപ്പോഴും പറയും “ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്” എന്ന്. ഖുര്‍ആനില്‍നിന്നും ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ക്ക്‌ ഹദീസുകളിലേക്ക് പോകേണ്ടി വരും, മറുപടി തരാന്‍ . അപ്പോള്‍ ഹദീസ്‌ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വട്ടപ്പൂജ്യമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇപ്പോഴിതാ മുഹമ്മദ്‌ യിശ്മായെലിന്‍റെ സന്തതിപരമ്പരയില്‍ വരുന്ന വ്യക്തിയാണോ എന്ന അതിപ്രധാനമായ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ ഖുര്‍ആനുമല്ല, ഹദീസുകളുമല്ല, അതിന്‍റേം പുറത്തേക്ക് പോയി സീറകള്‍ എടുത്താണ് ഉദ്ധരിക്കേണ്ട ഗതികേടിലാണ് മുസ്ലീങ്ങള്‍ എത്തി നില്‍ക്കുന്നത്.

 

ചില ചോദ്യങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടു ചോദിക്കാനുണ്ട്:

 

1, ഇബ്നു ഇസ്ഹാക്കിന് ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? തനിക്ക് ഈ വിവരം ലഭിച്ചത് എവിടെ നിന്നാണ് എന്ന് ഇബ്നു ഇസ്ഹാക്ക് വെളിപ്പെടുത്തിയിട്ടുണ്ടോ?

 

2, ഖുര്‍ആനില്‍ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും സൂചനകള്‍ ഉണ്ടോ?

 

3, അള്ളാഹു പറഞ്ഞിട്ടുണ്ടോ മുഹമ്മദ്‌ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്ള വ്യക്തിയാണെന്ന്?

 

4, പറഞ്ഞിട്ടില്ല എന്നാണെങ്കില്‍, മുഹമ്മദിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്ര വലിയ കാര്യം എന്തുകൊണ്ട് അല്ലാഹു മിണ്ടിയില്ല?

 

5, മുകളില്‍ കൊടുത്ത വംശാവലിക്ക് മുഹമ്മദിന്‍റെ അംഗീകാരമുണ്ടോ?

 

6, മുഹമ്മദിന്‍റെ പൂര്‍വ്വികര്‍ ആരെങ്കിലും തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?

 

7, വംശാവലി രേഖ എഴുതി സൂക്ഷിക്കുന്ന പതിവ് അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നോ?

 

8, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും റിപ്പോര്‍ട്ട് ചെയ്തത് മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. മുഹമ്മദും ഇവരും തമ്മിലുള്ള അകലം 200-300 വര്‍ഷങ്ങള്‍ മാത്രമാണ്. എന്നാല്‍ അബ്രഹാം ജീവിച്ചിരുന്നത് ബി.സി. രണ്ടായിരത്തിനോടടുപ്പിച്ചാണ്. ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും എ.ഡി. എട്ടു മുതല്‍ പത്തു വരെയുള്ള നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും. അതായത് 2800-3000 വര്‍ഷങ്ങളുടെ അകലം! എന്നിട്ടും ഇവര്‍ ഉണ്ടാക്കിയെടുത്ത “അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ള” വംശാവലി രേഖയെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു.

 

9, തന്‍റെ വംശാവലിയെക്കുറിച്ച് മുഹമ്മദ്‌ പറഞ്ഞ പ്രസ്താവന എന്താണ്?

 

10, മുഹമ്മദിന്‍റെ ഭാര്യമാരോ മറ്റു ബന്ധുക്കളോ അദ്ദേഹത്തിന്‍റെ വംശാവലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്?

 

ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാന്‍ ഒരു മുസ്ലീമിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ വംശാവലിരേഖയെ അവന്‍ വിശ്വസിക്കുന്നതില്‍ വലിയ കാര്യമില്ല.

 

ഈ വംശാവലിയില്‍ ആകെ അമ്പതു അംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന കാര്യം മറക്കരുത്. മുഹമ്മദിനും 570 വര്‍ഷം മുന്‍പ്‌ ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി പരിശോധിച്ചാല്‍ അതില്‍ ആദാം മുതല്‍ യേശുക്രിസ്തു വരെ എഴുപത്തേഴു തലമുറകളെ കാണാന്‍ കഴിയും!! എന്നിട്ടും യേശുക്രിസ്തുവിനും അര സഹസ്രാബ്ദം കഴിഞ്ഞു വന്ന മുഹമ്മദും ആദാമും തമ്മില്‍ നാല്‍പ്പത്തൊമ്പത് തലമുറകളുടെ മാത്രം അകലമേയുള്ളൂ എന്നോ?! ഇത് മനുഷ്യന്‍റെ യുക്തിബോധത്തിന് നേരെ പല്ലിളിച്ചു കാട്ടുന്ന പരിപാടിയാണ്.
ആദ്യമനുഷ്യനും മുഹമ്മദും തമ്മില്‍ 49 തലമുറകള്‍ മാത്രമെയുള്ളൂവെങ്കില്‍ ആദാം ജീവിച്ചിരുന്ന കാലം എപ്പോഴായിരുന്നു? ആദ്യകാലത്ത് ദീര്‍ഘയുസ്സുണ്ടായിരുന്ന മനുഷ്യന്‍ അടുത്ത തലമുറയെ ജനിപ്പിച്ചിരുന്നത് നൂറു വയസ്സിനു ശേഷമായിരുന്നു. എന്നാല്‍ ഇത് ആദ്യത്തെ ചില തലമുറകളില്‍ മാത്രമായിരുന്നു. ജലപ്രളയത്തിനു ശേഷമുള്ള കാലം മുതല്‍ മുപ്പതു വയസ്സൊക്കെ ആകുമ്പോഴേക്കും അടുത്ത തലമുറകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും ആദ്യകാലങ്ങളിലെ ദീര്‍ഘവര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത് ശരാശരി അമ്പതു വയസ്സാകുമ്പോഴേക്കും അടുത്ത തലമുറ ഉണ്ടായി എന്ന് കണക്കാക്കിയാല്‍ 49×50=2450 എന്ന് കിട്ടും. അതായത് മുഹമ്മദിനെക്കാളും 2450 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദാം ജീവിച്ചിരുന്നതത്രേ. കൃത്യമായിപ്പറഞ്ഞാല്‍ B.C.1880-ല്‍!! ലഭ്യമായ ചരിത്ര വിവരങ്ങള്‍ അനുസരിച്ച് അതിനെക്കാളും നൂറ്റമ്പത് വര്‍ഷം മുന്‍പാണ് അബ്രഹാമും ഇയ്യോബും ജീവിച്ചിരുന്നത്!!! ഈ കണക്ക് പ്രകാരം ആദാമിനെക്കാളും മൂത്തവരാണ് അബ്രഹാമും നോഹയും ഹാനോക്കും എല്ലാം…

 

ഇനി ഈ രണ്ടു വംശാവലികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ നമുക്ക്‌ പരിശോധനാ വിധേയമാക്കാം:

 

രണ്ടു വംശാവലികളിലും അദ്നാന്‍ മുതല്‍ മുഹമ്മദ്‌ വരെയുള്ള തലമുറകളുടെ എണ്ണം കൃത്യമാണ്. ആകെ ഒരു വ്യത്യാസം സയ്ദ് യൂസുഫിന്‍റെ വംശാവലിയില്‍ കാണപ്പെടുന്ന ഖുറയ്ഷ് എന്ന നാമം ഇബ്നു ഹിശാമിന്‍റെ വംശാവലിയില്‍ ഫിഹ്റ്‌ എന്നാണു കാണപ്പെടുന്നത് എന്നുള്ളത് മാത്രമാണ്. അതൊരു വലിയ വ്യത്യാസമായി പരിഗണിക്കേണ്ടതുമില്ല. ഖുറയ്ഷിന് ഫിഹ്റ്‌ എന്ന അപരനാമം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാവുന്നതെയുള്ളൂ.

 

എന്നാല്‍ ഒരു വലിയ പ്രശ്നം കിടക്കുന്നത് എന്താണെന്ന് വെച്ചാല്‍, അബ്രഹാം മുതല്‍ അദ്നാന്‍ വരെയുള്ള തലമുറകളില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. സയ്ദ് യൂസുഫ്‌ നല്‍കുന്ന രേഖയനുസരിച്ച് അബ്രഹാമിനും അദ്നാനും ഇടയിലുള്ളത് മൂന്നു തലമുറകളാണ്. എന്നാല്‍ ഇബ്നു ഹിശാം നല്‍കുന്ന വംശാവലി രേഖയില്‍ അത് ഒമ്പത് തലമുറകളാണ്!! എന്തുകൊണ്ട് ഈ വ്യത്യാസം വന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടും ആധികാരികതയില്ലാത്ത ഒരു വംശാവലി രേഖയാണ് അവര്‍ മുഹമ്മദിന്‍റേതായി അവതരിപ്പിക്കുന്നത്‌, അതാണെങ്കില്‍ ഇപ്രകാരം ആളുകളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വിധത്തില്‍ വ്യത്യാസങ്ങളുള്ളതും!

 

തന്നേക്കാള്‍ 2000 വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുമായി രക്തബന്ധമുണ്ടെന്നു ഇന്നൊരാള്‍ അവകാശപ്പെടുകയാണെങ്കില്‍ അത് സ്ഥാപിക്കാന്‍ അയാള്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ട്. അത് നല്കാത്തിടത്തോളം കാലം അയാളുടെ അവകാശവാദത്തിന് യാതൊരു വിലയും ഉണ്ടാകുകയില്ല. മുഹമ്മദിന്‍റെ കാര്യത്തിലാണെങ്കില്‍ ഇശ്മായേലും മുഹമ്മദും തമ്മില്‍ 2500-ലധികം വര്‍ഷങ്ങളുടെ വ്യത്യാസമാണുള്ളത്. ഇശ്മായേലുമായി മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്നു തെളിയിക്കാനാവശ്യമായ യാതൊരു രേഖയും അവകാശവാദം ഉന്നയിക്കുന്നവരുടെ കൈവശമില്ല.

 

തന്‍റെ പ്രവാചകത്വാവകാശത്തിനു പിന്‍ബലം നല്‍കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ അബ്രഹാമുമായി തനിക്ക് രക്തബന്ധമുണ്ടെന്നു പ്രസ്താവിച്ചത്. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം മാത്രമാണ് സത്യദൈവമെന്നും ആ ദൈവം മനുഷ്യരാശിക്ക് നല്‍കിയ സന്ദേശമാണ് ബൈബിള്‍ എന്നും മുഹമ്മദിന് അറിയാവുന്നതാണ്. അപ്പോള്‍ ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു പ്രധാന ജനവിഭാഗങ്ങളായ യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും പിതാവെന്ന് വിളിക്കപ്പെടുന്ന അബ്രഹാമുമായി തനിക്ക് രക്തബന്ധം ഉണ്ടെന്നു വാദിച്ചാല്‍ അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്ന യഹൂദന്മാരുടെയും അബിസീനിയയിലെ ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രാന്തദര്‍ശിയായ മുഹമ്മദ്‌ ഊഹിച്ചു. അബിസീനിയയിലെ രാജാവിന്‍റെ പിന്തുണ മുഹമ്മദിന് ലഭിച്ചിരുന്നെങ്കിലും യഹൂദന്മാര്‍ വംശാവലി രേഖയുടെ പിന്‍ബലമില്ലാതെയുള്ള മുഹമ്മദിന്‍റെ ഈ അവകാശവാദത്തെതെല്ലും വില വച്ചിരുന്നില്ല. അവര്‍ക്ക് മുഹമ്മദ്‌ ഒരു സാധാരാണ അറബി മാത്രമായിരുന്നു. അവര്‍ മുഹമ്മദിനെ ഒരു പ്രവാചകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബനൂ ഖുറൈദ എന്ന അറേബ്യന്‍-യെഹൂദ ഗോത്രത്തിലെ പുരുഷ പ്രജകളെ മുഴുവന്‍ മുഹമ്മദ്‌ കൊന്നുകളഞ്ഞ സംഭവം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്‍റെ പ്രവാചകത്വം അംഗീകരിക്കുകയാണെങ്കില്‍ അവരെ വെറുതെ വിടാം എന്ന് ഒരു വാഗ്ദാനം നല്കപ്പെട്ടുവെങ്കിലും രണ്ടു മൂന്നു പേര്‍ മാത്രമാണ് ആ “ഓഫര്‍” സ്വീകരിച്ചു തങ്ങളുടെ പ്രാണനെ രക്ഷിക്കാന്‍ തുനിഞ്ഞത്. ബാക്കി, 700-ലധികം വരുന്ന ബനൂ ഖുറൈദയിലെ പുരുഷന്മാര്‍, ‘മുഹമ്മദിനെ പ്രവാചകനായും അല്ലാഹുവിനെ ദൈവമായും അംഗീകരിക്കുന്നതിനേക്കാള്‍ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വാസമര്‍പ്പിച്ച് ജീവന്‍ ത്യജിക്കുന്നതാണ് ഉത്തമമായ മാര്‍ഗ്ഗം’ എന്ന് തീരുമാനിച്ചു മരുഭൂമിയിലെ കൊലക്കളത്തിലേക്ക് അതിധൈര്യത്തോടെ നടന്നു നീങ്ങിയവരാണ്! ജീവന്‍ പോയാലും മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയില്ല എന്ന് യഹൂദന്മാര്‍ തീരുമാനിച്ചതുകൊണ്ടായിരിക്കണം മുഹമ്മദ്‌ ഇപ്രകാരം പറഞ്ഞത്:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63.)

 

ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്നു എന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ് പറഞ്ഞതിനുശേഷം ഇന്നുവരെ അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരകയാതന അനുഭവിക്കുകയാണ്. മാത്രമല്ല, യഹൂദജാതി അതിനു ശേഷം ഇസ്ലാമിന്‍റെ പ്രഖ്യാപിത ശത്രുക്കളുമാണ്! എല്ലാം മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാന്‍ യഹൂദര്‍ തയ്യാറാകാതിരുന്നതിന്‍റെ അനന്തരഫലം!!

 

ഈ പരിത:സ്ഥിതിയില്‍ മുഹമ്മദിന് അബ്രഹാമുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കേണ്ടതിനു വേണ്ടിയാണ് പില്‍ക്കാലത്ത് ഇബ്നു ഇസ്ഹാഖ് ഇങ്ങനെയൊരു വംശാവലി നിര്‍മ്മിച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ ആധുനികകാലത്ത് ആ വംശാവലി വ്യാജമാണ് എന്ന് തെളിയിക്കാന്‍ ഏതൊരാള്‍ക്കും കഴിയും. മുഹമ്മദിന്‍റെ വംശാവലിയിലെ പോരായ്മകളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധ്യമല്ലാത്തവിധം അത് കുഴപ്പം പിടിച്ചതാണ്. എന്നിട്ടും ഇസ്മായേലിന്‍റെ സന്തതി പരമ്പരയില്‍പ്പെട്ടതാണ് തങ്ങളുടെ പ്രവാചകനായ മുഹമ്മദ്‌ എന്നും യേശുക്രിസ്തുവിന്‍റെ വംശാവലിയാണെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവിധം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ദാവാ പ്രവര്‍ത്തകര്‍ നിങ്ങളോട് പറയും! കാരണം, അവര്‍ അങ്ങനെ പറയാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.

 

സത്യം എന്താണെന്ന് അന്വേഷിച്ചറിഞ്ഞു അത് മനസ്സിലാക്കാനല്ല, സത്യത്തിന് നേരെ അസത്യം പ്രചരിപ്പിക്കാനാണ് ദൈവനിഷേധികളായ മനുഷ്യരെ സാത്താന്‍ പ്രേരിപ്പിക്കുന്നത്. എന്തെന്നാല്‍ അവര്‍ സത്യം അറിഞ്ഞാല്‍ സത്യം അവരെ തന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരാക്കും എന്ന യാഥാര്‍ത്ഥ്യം അവനു നല്ലതുപോലെ അറിയാം. നാം അത് മനസ്സിലാക്കി സാത്താന്‍റെ ഈ വിധമായ കള്ളപ്രചരണങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവന്‍റെ കയ്യിലെ കളിപ്പാവകളായി മാറി സത്യത്തിന് നേരെ പ്രചരണം നടത്തുന്നവര്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് വരുന്നതിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ, ബൈബിളിനെതിരെയുള്ള കള്ളപ്രചരണങ്ങളെ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. അതിനു നമ്മളെ ഓരോരുത്തരേയും സര്‍വ്വശക്തനായ ദൈവം ബലപ്പെടുത്തട്ടെ!!!

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/feed/ 2
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-7) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/#respond Sun, 07 Apr 2013 09:53:58 +0000 http://www.sathyamargam.org/?p=698 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.

 

യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ്‌ യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ എന്നൊക്കെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊന്നിനും ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ല. മുഹമ്മദ്‌ പറഞ്ഞതായി പില്‍ക്കാല മുസ്ളീങ്ങള്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങളല്ലാതെ അദ്ദേഹത്തിനു മുന്‍പുള്ള അദ്ദേഹത്തിന്‍റെ പൂര്‍വ്വികരില്‍ ആരും തന്നെ തങ്ങള്‍ യിശ്മായേലിന്‍റെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ടതായി യാതൊരു രേഖയുമില്ല. വിറ്റുപോയ കുടുംബ സ്വത്ത്‌ അടുത്ത ചാര്‍ച്ചക്കാരന് വീണ്ടെടുക്കാം എന്നൊരു പ്രമാണം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതിനാല്‍, വംശാവലി രേഖ തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യവും അവര്‍ക്കില്ലായിരുന്നു. അന്യോന്യമുള്ള ഗോത്രവൈരത്തിന്‍റെ കാലത്ത്, സ്വഗോത്രാഭിമാന വീര്യത്താല്‍ ജ്വലിച്ച ചില കവികള്‍ തങ്ങളുടെ ഗോത്രത്തിലെ പൂര്‍വ്വികരുടെ വീരസാഹസിക കൃത്യങ്ങള്‍ കവിതാ രൂപത്തില്‍ ചൊല്ലിക്കൊണ്ട് നടന്നതല്ലാതെ തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ച് കൃത്യവും വ്യക്തവുമായ രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ എഴുതിയുണ്ടാക്കിയ മുഹമ്മദിന്‍റെ വംശാവലി നാം പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ചരിത്രം വളച്ചൊടിക്കുവാനുള്ള അവരുടെ ഹീനശ്രമമാണ് എന്ന് പറയാതെ വയ്യ!

 

മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ച് അറിയേണ്ടതിന് ഈ ലേഖകന്‍ പല മുസ്ലീം വെബ്‌സൈറ്റുകളില്‍ നിന്നായി ധാരാളം ആദിമ കാല ഇസ്ലാമിക രേഖകള്‍ പരിശോധിക്കുകയുണ്ടായി. പല സൈറ്റുകളിലും ‘പ്രവാചകന്‍റെ കുടുംബ വൃക്ഷം’ (Prophet’s Family Tree) എന്ന പേരില്‍ യിശ്മായേലില്‍നിന്ന് ശാഖോപശാഖകളായി പിരിഞ്ഞ ഗോത്രങ്ങളുടെയും കുലങ്ങളുടേയും രൂപരേഖ വരച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെപ്പറ്റി അവരില്‍ പലരും നിശ്ശബ്ദത പുലര്‍ത്തുന്നു. മാത്രമല്ല, വംശാവലിയില്‍ ഉള്‍പ്പെട്ടവരുടെ സംഖ്യയില്‍ പല വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന മുഹമ്മദിന്‍റെ വംശാവലി താഴെ കൊടുക്കുന്നു:

 

‘അബ്രാഹം ഹനിഫ ഇസ്മായെലിന്‍റെ പിതാവ്; ഇസ്മായേല്‍ കേദാറിന്‍റെ പിതാവ്; കേദാര്‍ അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’ആദിന്‍റെ പിതാവ്; മ’ആദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദറിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്‍-നദറിന്‍റെ പിതാവ്; അല്‍-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഖുറയ്ഷിന്‍റെ പിതാവ്; ഖുറൈഷ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്‌; കിലാബ്‌ ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ്‌ ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ്‌ നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലി എവിടെ നിന്നാണ് താന്‍ എടുത്തതെന്ന് സെയ്ദ്‌ യൂസുഫ്‌ പറയുന്നില്ല. ആധികാരികമോ അല്ലാത്തതോ ആയ ഒരു രേഖയും അദ്ദേഹം തെളിവിനായി തരുന്നതുമില്ല. ഇനി ഈ വംശാവലി രേഖ ഒരു സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാലോ അബദ്ധങ്ങളുടെ പൊടിപൂരമായിരിക്കും നമുക്ക് കാണാന്‍ കഴിയുന്നത്. മുഹമ്മദിന്‍റെ വംശാവലിയിലേക്ക് കടക്കുന്നതിനു മുന്‍പ്‌ അദ്ദേഹം യിസ്മായെലിന്‍റെ സന്തതി ആണോ എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2) ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്’ (ഉല്പത്തി.21:12)

 

‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)

 

ഇതാണ് യിശ്മായെലിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.

 

അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌ . ഈജിപ്റ്റ്‌ സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോടൊപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

 

പാരാന്‍ എന്നാല്‍ അലങ്കാരം എന്നാണു അര്‍ത്ഥം കാണുന്നത്. ബൈബിളില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്ന പ്രദേശമാണ് പാരാന്‍ . നമുക്കത് പരിശോധിക്കാം:

 

ആദ്യം ഈ ഭൂവിഭാഗത്തെപ്പറ്റി പറയുന്നത് ഉല്‍പ്പത്തി 14:6-ലാണ്. അഞ്ചു രാജാക്കന്മാര്‍ക്കെതിരെ നാല് രാജാക്കന്മാര്‍ ജയം നേടിയതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, “സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു” എന്ന് പറയുന്നു.

 

‘ഏല്‍പാരാന്‍’ എന്ന സ്ഥലം അബ്രഹാം താമസിച്ചിരുന്ന കനാന്‍ ദേശത്തിനടുത്തുതന്നെയുള്ള പ്രദേശമായിരുന്നു എന്ന് ഇതില്‍നിന്ന് തെളിയുന്നു.

 

യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂപ്രയാണകാലത്ത് ഒരു താവളം പാരാന്‍ ആയിരുന്നു: “അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു” (സംഖ്യാ.10:12). ഇതും തെളിയിക്കുന്നത് കനാന്‍ ദേശത്തു നിന്ന് ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ഒരു സ്ഥലമല്ല, വാഗ്ദത്ത നാടിനോട് അടുത്തു തന്നെ കിടക്കുന്ന സ്ഥലമാണ് പാരാന്‍ എന്നത്രേ! അവിടെ അവര്‍ പാളയമിറങ്ങിയതിനെ പറ്റി സംഖ്യാ 12:16-ല്‍ കാണാം: “അതിന്‍റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.”

 

മോശെ ദേശം ഒറ്റുനോക്കുവാന്‍ ചാരന്മാരെ അയച്ചത് ഈ പാരാനില്‍ നിന്നായിരുന്നു എന്ന് ബൈബിള്‍ പറയുന്നു: “അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു” (സംഖ്യാ.13:3).

 

ആ പുരുഷന്മാര്‍ മടങ്ങി എത്തിയതും പാരാനില്‍ തന്നെ ആയിരുന്നു: “അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്‍റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വ സഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു” (സംഖ്യാ.13:25,26)

 

ഇതും തെളിയിക്കുന്നത് പാരാന്‍ മരുഭൂമി സൗദി അറേബ്യയില്‍ ആയിരുന്നില്ല, യിസ്രായേലിനടുത്തായിരുന്നു എന്ന സത്യമത്രേ. ആവര്‍ത്തനപുസ്തകത്തിന്‍റെ ആരംഭ വാക്യത്തില്‍ പാരാനെകുറിച്ച് പറയുന്നുണ്ട്: “സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു.” മാത്രമല്ല, അടുത്ത വചനത്തില്‍ പറയുന്നത് ” സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്” എന്നാണു. എന്തായാലും ഇസ്രായേലിന്-ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക്‌ തന്നെ- പതിനൊന്നു ദിവസം കൊണ്ട് നടന്നു ചെല്ലാന്‍ പറ്റുന്നത്ര ദൂരത്തിലല്ല സൗദി അറേബ്യ സ്ഥിതി ചെയ്യുന്നത്.

 

ദാവീദും പാരാനില്‍ വന്നു പാര്‍ത്തതായി ബൈബിള്‍ പറയുന്നു: “ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്‍റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു” (1.ശമു.25:1). ദാവീദ്‌ സൗദി അറേബ്യയില്‍ പോയി പാര്‍ത്തു എന്ന് ഇതുവരെ ഒരു മുസല്‍മാനും പറഞ്ഞു കേട്ടിട്ടില്ല.

 

പാരാന്‍ ഇസ്രായേലിനും മിസ്രയീമിനും ഇടയില്‍ കിടക്കുന്ന പ്രദേശമാണ് എന്നതിന് വേറെ ഒരു തെളിവ് 1.രാജാ.11:18 ആണ്. അവിടെ ഏദോമിലെ രാജകുമാരനായ ഹദദ് എന്നവന്‍ യോവാബിന്‍റെ കയ്യില്‍ നിന്ന് തെറ്റി ഓടിപ്പോകുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഈ പ്രദേശത്തു എത്തിയിട്ട് അവിടെനിന്നാണ് മിസ്രയീമിലേക്കു പോയതെന്ന് പറയുന്നു: “അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.”

 

ഇത്ര വ്യക്തമായി പാരാനെക്കുറിച്ച് ബൈബിളില്‍ സമകാലീനരാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുമ്പോള്‍ ഏകദേശം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ആധുനിക കാലത്ത് ദാവാ പ്രസംഗകര്‍ പറയുകയാണ്‌, “പാറാന്‍ എന്നത് സൗദി അറേബ്യയിലാണ്” എന്ന്. അല്‍പമെങ്കിലും ഭൂമിശാസ്ത്രം അറിയുന്ന ആരെങ്കിലും ഇത് സമ്മതിച്ചു കൊടുക്കുമോ???

(തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-6) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/#respond Thu, 04 Apr 2013 11:19:06 +0000 http://www.sathyamargam.org/?p=682 (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം പരിശോധിക്കുകയുണ്ടായി.

 

ലൂക്കോസ് തന്‍റെ സുവിശേഷത്തില്‍ വംശാവലിപ്പട്ടിക കൊടുക്കുന്നതിനു മുന്‍പ്‌ യേശുവിന്‍റെ സ്നാനത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. സ്നാന സമയത്തുണ്ടായ ഒരു സംഭവം പറഞ്ഞിട്ടാണ് വംശാവലി രേഖപ്പെടുത്തുന്നത്. ഇതാണ് ആ സംഭവം: “ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” (ലൂക്കോ.3:20,21). ഈ സംഭവം കഴിഞ്ഞു അടുത്ത കാര്യം പറയുന്നതിന് ഇടയില്‍ വംശാവലി നല്‍കുന്നത് വളരെ അര്‍ത്ഥവത്താണ്. കാരണം, “നീ എന്‍റെ പ്രിയ പുത്രന്‍” എന്ന പിതാവാം ദൈവത്തിന്‍റെ വാക്കുകള്‍ക്ക് രേഖാമൂലമുള്ള തെളിവ് നല്‍കുകയാണ് ലൂക്കോസ് ഈ വംശാവലിയിലൂടെ. വംശാവലി അവസാനിക്കുന്നത് “കയിനാന്‍ എനോശിന്‍റെ മകന്‍, എനോശ് ശേത്തിന്‍റെ മകന്‍, ശേത്ത് ആദാമിന്‍റെ മകന്‍, ആദാം ദൈവത്തിന്‍റെ മകന്‍” എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നാമത്തെ ആദാം ദൈവത്തിന്‍റെ മകന്‍ ആയിരുന്നു. പക്ഷേ, അനുസരണക്കേട്‌ കാണിച്ചു പാപിയായിത്തീര്‍ന്നപ്പോള്‍ അവന്‍ പിശാചിന്‍റെ മകനായി മാറി (1.യോഹ.3:8). ആ പാപാവസ്ഥയില്‍ നിന്ന് ആദാമിന്‍റെ സന്തതികളെ വീണ്ടെടുക്കാനായി വന്ന ഒടുക്കത്തെ ആദാമിനെപ്പറ്റി അഥവാ യേശുക്രിസ്തുവിനെപ്പറ്റി ദൈവം തന്നെ സാക്ഷ്യം പറയുന്നത് അവന്‍ തന്‍റെ പുത്രന്‍ ആണെന്നാണ്‌ .

 

ലൂക്കോസ് തന്‍റെ സുവിശേഷം രചിക്കുന്നത് യഹൂദന്മാര്‍ക്ക് വേണ്ടിയല്ല, ഗ്രീക്കുകാര്‍ക്ക് വേണ്ടിയാണ്. ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു (കൊളോ.4:14). അതുകൊണ്ടുതന്നെ യേശുക്രിസ്തുവിന്‍റെ നിയമപരമായതോ രാജകീയമായതോ ആയ പിന്തുടര്‍ച്ചാവകാശമല്ല, ശരീരങ്ങളെ പരിശോധനക്ക്‌ വിധേയമാക്കുന്ന ഒരു വൈദ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിന്‍റെ ശാരീരികമായ പിന്തുടര്‍ച്ചയാണ് ഈ വംശാവലിയിലൂടെ തന്‍റെ സുവിശേഷത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുക്രിസ്തുവുമായി ജഡപ്രകാരമുള്ള ഒരു ബന്ധം അവകാശപ്പെടാന്‍ കഴിയുന്നത് മറിയക്കാണ്, യോസേഫിനല്ല. തന്‍റെ വായനക്കാര്‍ യഹൂദന്മാര്‍ അല്ലാത്തതുകൊണ്ട്, അബ്രഹാമിനോടും ദാവീദിനോടും ചെയ്ത ദൈവത്തിന്‍റെ ഉടമ്പടിയെപ്പറ്റി അവര്‍ ബോധവാന്മാരല്ല എന്നു അദ്ദേഹത്തിനറിയാം. അതിനാല്‍ അബ്രഹാമിലല്ല, ആദ്യമനുഷ്യനായ ആദാമിലാണ് ആ വംശാവലി ചെന്നെത്തേണ്ടത്. ദൈവത്തിന്‍റെ മകനായ ആദാം സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരുടേയും പിതാവായിരിക്കുന്നത് പോലെതന്നെ, ഒടുക്കത്തെ ആദാം ആയ യേശുക്രിസ്തു ദൈവപുത്രന്‍ ആണെന്ന് മാത്രമല്ല, ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണെന്നും ജാതികള്‍ക്കും അവനില്‍ അവകാശമുണ്ടെന്നും ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു.

 

ലൂക്കോസ് നല്‍കുന്ന വംശാവലി മറിയയുടെ വംശാവലിയാണെന്നു എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്? ഒന്ന്, “നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്ന ദാവീദിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറണമെങ്കില്‍ മറിയ ദാവീദിന്‍റെ സന്തതിയായിരിക്കണം.

 

മറ്റൊന്ന് സങ്കീര്‍ത്തനത്തില്‍ നിന്നുള്ള തെളിവാണ്. ദൈവം ഇപ്രകാരം പറയുന്നു: “ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷ്ക്കു പറകയില്ല. അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും” (സങ്കീ.89:35,36).

 

ഇവിടെയും രണ്ടു കാര്യങ്ങള്‍ നാം കാണുന്നു.

 

1) ദാവീദിന്‍റെ സന്തതി.

2) ദാവീദിന്‍റെ സിംഹാസനം.

ദൈവം ദാവീദിനോട് ചെയ്ത വാഗ്ദത്തം നിറവേറണമെങ്കില്‍ ഏതെങ്കിലും ഒന്ന് ശരിയായാല്‍ പോരാ, രണ്ടും ശരിയായി വരണം. മത്തായി നല്‍കുന്ന വംശാവലി വിവരണ പ്രകാരം യേശുവിനു ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവകാശമുണ്ടെങ്കിലും ‘ദാവീദിന്‍റെ സന്തതി’ എന്ന് അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ വിളിക്കാന്‍ കഴിയുകയില്ല. മറിയ ദാവീദിന്‍റെ സന്തതിപരമ്പരയില്‍ വന്നെങ്കില്‍ മാത്രമേ ഈ വാഗ്ദത്ത പ്രകാരം യേശു ദാവീദിന്‍റെ സന്തതി ആകുകയുള്ളൂ.

 

യേശുവിനു രാജാവകാശം ഉണ്ടായിരുന്നു എന്നത് തല്‍മൂദുകളിലും കാണാന്‍ കഴിയുന്ന കാര്യമാണ്. മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട ബാബിലോണിയന്‍ തല്‍മൂദില്‍ റബ്ബി ഉള്ളാ പറയുന്നത് യേശുവിന് രാജകുടുംബാംഗം എന്ന നിലയില്‍ നല്ല വിചാരണയാണ് ലഭിച്ചതെന്നാണ്. 

 

“it was taught: On the eve of the Passover Yeshu was hanged. For forty days before the execution took place, a herald went forth and cried, ‘He is going forth to be stoned because he has practised sorcery and enticed Israel to apostacy. Any one who can say anything in his favour, let him come forward and plead on his behalf.’ But since nothing was brought forward in his favour he was hanged on the eve of the Passover! 

 

Ulla retorted: ‘Do you suppose that he was one for whom a defence could be made? Was he not a Mesith [enticer], concerning whom Scripture says, Neither shalt thou spare, neither shalt thou conceal him? With Yeshu however it was different, for he was connected with the government [or royalty, i.e., influential].’ (Babylonian Talmud, Sanhedrin 43a). 

 

യെഹൂദന്മാരെ വെള്ള പൂശാന്‍ വേണ്ടി റബ്ബി ഉള്ളാ പറയുന്നത് യേശുവിന് ന്യായമായ വിചാരണ ലഭിച്ചു എന്നാണു. യേശുവിനെ ശിക്ഷിക്കുന്നതിനു നാല്പതു ദിവസം മുന്‍പേ ‘ആഭിചാരത്തിനും മതപരിത്യാഗത്തിനും ഉള്ള ശിക്ഷയായി യേശുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ പോകുന്നു എന്ന കാര്യം പ്രസിദ്ധപ്പെടുത്തുകയും കുറ്റവാളിക്ക് അനുകൂലമായി മൊഴികൊടുക്കാന്‍ ആര്‍ക്കു വേണമെങ്കിലും മുന്നോട്ടു വരാം’ എന്ന് പ്രസിദ്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും യേശുവിന് അനുകൂലമായി മൊഴികൊടുക്കാന്‍ വരാതിരുന്നതിനാല്‍ അവനെ പെസഹയുടെ അന്ന് തൂക്കിക്കൊന്നു. ‘അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം’ (ആവ.13:9) എന്ന തിരുവെഴുത്തനുസരിച്ചു അവനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണെങ്കിലും (ആവ.13:11) അവനു രാജകീയ ബന്ധം ഉണ്ടായിരുന്നതിനാല്‍ അവനെ കല്ലെറിഞ്ഞല്ല കൊന്നത് എന്നു റബ്ബി ഉള്ള പറയുന്നു. ഈ വിവരണത്തില്‍ ചരിത്രപരമായ പല പിശകുകളും ഉണ്ട് എന്ന് നമുക്ക് അറിയാം. വിചാരണയ്ക്കും ക്രൂശീകരണത്തിനും ദൃക്സാക്ഷികളായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ രചിച്ച യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളുടെ ആധികാരികത രണ്ടു നൂറ്റാണ്ടിനു ശേഷം രേഖപ്പെടുത്തപ്പെട്ട ഈ തല്മൂദിനില്ല. എങ്കിലും വംശാവലിയോടുള്ള ബന്ധത്തില്‍ ചിലത് മനസിലാക്കാന്‍ ഈ തല്മൂദ്‌ നമുക്ക് ഉപകാരപ്പെടും.

 

ഇവിടെ റബ്ബി ഉള്ള പറയുന്ന യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ‘രാജകീയബന്ധം’ വംശാവലി പ്രകാരം ഉള്ളത് മാത്രമാണ്. കാരണം, അക്കാലത്ത് ആ പ്രദേശത്തു ഉണ്ടായിരുന്ന ഏക രാജാവ് ഹെരോദാവു മാത്രമയിരുന്നു. പിലാത്തോസ് രാജാവായിരുന്നില്ല, റോമന്‍ കൈസറുടെ പ്രതിനിധിയായി യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണ്ണര്‍ ആയിരുന്നു. ഈ രണ്ടു പ്രബലന്മാരുമായി യേശുക്രിസ്തുവിന് വ്യക്തിപരമായ ബന്ധം ഒരിക്കലും ഉണ്ടായിരുന്നില്ല. ഹെരോദാവിന്‍റെ അടുക്കല്‍ വിചാരണക്കായി കൊണ്ടുചെല്ലപ്പെട്ട യേശുവില്‍ കുറ്റം ഒന്നും കണ്ടില്ലെങ്കിലും (ലൂക്കോ.23:14) അവന്‍ യേശുവിനെ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കാതെ “അവനെ പരിഹസിച്ചു നിസ്സാരനാക്കി” പീലാത്തോസിനരികിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. പിലാത്തോസും അപ്രകാരം തന്നെ യേശു നീതിമാന്‍ എന്ന് അറിഞ്ഞിരുന്നുവെങ്കിലും അവനെ ക്രൂശിക്കാന്‍ ഏല്പിച്ചു കൊടുക്കുകയാണുണ്ടായത് (മത്താ.27:24). യേശുക്രിസ്തുവിന് അവരുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അവന് ഇപ്രകാരം ഒരു “അന്യായമായ ശിക്ഷ” ഏല്‍ക്കേണ്ടി വരില്ലായിരുന്നു. 

 

അപ്പോള്‍ റബ്ബി ഉള്ള പറയുന്ന യേശുവിനുണ്ടായിരുന്ന ‘രാജകീയ ബന്ധം’ ഏതായിരുന്നു? അത് വംശാവലി രേഖ പ്രകാരം യേശുവിന് ദാവീദിന്‍റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന അവകാശം ആണ്, അതല്ലാതെ മറ്റൊന്നുമല്ല!! യേശുവിനുള്ള ഈ അവകാശത്തെപ്പറ്റി യഹൂദന്മാര്‍ക്കും നല്ല അറിവുണ്ടായിരുന്നു. ജോസീഫസ് പറയുന്നതനുസരിച്ച്, യിസ്രായേലിലെ സാധാരണ ജനങ്ങളുടെ പൊതു വംശാവലി സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്നപ്പോള്‍ പുരോഹിതന്മാരുടെ വംശാവലി യെരുശലേം ദൈവാലയത്തില്‍ ആണ് സൂക്ഷിച്ചിരുന്നത്. പുരോഹിതന്മാരുടേതല്ലാത്ത വംശാവലി ദൈവാലയത്തില്‍ വേറെ ഉണ്ടായിരുന്നത് ദാവീദിന്‍റെ കുടുംബക്കാരുടെ മാത്രമായിരുന്നു. അതിനു കാരണം, ദൈവം ദാവീദിന് നല്‍കിയ വാഗ്ദത്ത പ്രകാരം അവരുടെ രാജാവായി മിശിഹാ വരും എന്ന പ്രത്യാശയാണ്. ഇക്കാരണത്താല്‍, ‘ദാവീദിന്‍റെ സന്തതി’ എന്ന് വെറുതെ ഒരാള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയില്ല. മാത്രമല്ല, ജനം വെറുതെ ഒരാളെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുമില്ല. ദൈവാലയത്തിലുള്ള വംശാവലി രേഖയുമായി ഒത്തുനോക്കി ഒരുവന്‍റെ അവകാശവാദം സത്യമെന്നു ബോധ്യമായതിനു ശേഷം മാത്രമേ അവനെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുള്ളൂ. യേശുക്രിസ്തുവിനെ “ദാവീദിന്‍റെ സന്തതി” എന്ന് അനേകര്‍ വിളിച്ചിട്ടുണ്ട്. “ദാവീദ്‌ പുത്രന്നു ഹോശന്നാ” എന്ന് ദൈവാലയത്തില്‍ ആരക്കുന്ന ബാലന്മാരെ കണ്ടപ്പോള്‍ പുരോഹിതവര്‍ഗ്ഗം നീരസപ്പെട്ടു (മത്താ.21:15), പക്ഷേ അവര്‍ക്ക് അത് നിര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, അവന്‍ ദാവീദ്‌ പുത്രന്‍ തന്നെ ആയിരുന്നു എന്ന് അവര്‍ക്കും അറിയാമായിരുന്നു!!! 

 

സുവിശേഷങ്ങളിലെ രണ്ടു വംശാവലിയിലും നാം ദാവീദിനെ കാണുന്നുണ്ട്. എന്നാല്‍ ദാവീദില്‍ നിന്ന് ശലോമോന്‍ ജനിച്ചു എന്ന് മത്തായി പറയുമ്പോള്‍ ദാവീദിനു ബേര്‍ശബയില്‍ നിന്ന് ജനിച്ച മറ്റൊരു മകനായ നാഥാനിലൂടെയുള്ള വംശപരമ്പരയെ പറ്റിയാണ് ലൂക്കോസ് പറയുന്നത്. ആ പരമ്പരയുടെ അവസാനം യോസേഫ് ഹേലിയുടെ മകന്‍ എന്ന പ്രസ്താവനയാണ് ഉള്ളത് (ലൂക്കോ.3:24). മത്തായിയില്‍ പറയുന്നത് യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്നാണ്‌ (മത്താ.1:16). തീര്‍ച്ചയായും ഈ രണ്ടു പ്രസ്താവനകളും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം, യോസേഫിനു രണ്ടു പിതാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. 

 

മത്തായി 1:15-ല്‍ “യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു” എന്നെഴുതിയിരിക്കുന്നിടത്തു “ജനിപ്പിച്ചു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഗെന്നാവോ” (gennao) എന്ന ഗ്രീക്ക് പദമാണ്. ആ പദത്തിന് “പിതാവായിത്തീരുക”, “വഹിക്കുക”, ജന്മം നല്‍കുക” എന്നൊക്കെയാണ് അര്‍ത്ഥം. ഇതില്‍നിന്നു അക്ഷരാര്‍ത്ഥത്തില്‍ യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്ന് തെളിയുന്നു. എന്നാല്‍ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ “യോസേഫ് ഹേലിയുടെ മകന്‍” എന്ന് പറഞ്ഞിരിക്കുന്നതിലെ “മകന്‍” എന്ന പദം മൂലഭാഷയില്‍ ഇല്ലാത്തതാണ്. “യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ, ഹേലി മത്ഥാത്തിന്‍റെ, മത്ഥാത്ത് ലേവിയുടെ, ലേവി മെല്‍ക്കിയുടെ, മെല്‍ക്കി യന്നായിയുടെ, യന്നായി യോസേഫിന്‍റെ, യോസേഫ് മത്തഥ്യൊസിന്‍റെ, മത്തഥ്യൊസ് ആമോസിന്‍റെ, ആമോസ് നാഹൂമിന്‍റെ….” എന്ന രീതിയിലാണ് ലൂക്കോസ് എഴുതിയിരിക്കുന്നത്. ഇവിടെ മകന്‍ എന്ന പ്രയോഗം ഒരിക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂ, അത് യേശുക്രിസ്തുവിനോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. “യേശു യോസേഫിന്‍റെ മകന്‍” എന്നല്ല, “യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു” എന്നാണു എഴുതിയിരിക്കുന്നത്. ‘മകന്‍’ എന്ന പ്രയോഗം യോസേഫിനും ഹേലിക്കും ഇടയിലുള്ള ബന്ധത്തെ കുറിക്കുവാന്‍ ദൈവാത്മാവ് ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഹേലിയില്‍ നിന്നല്ല യോസേഫ് ജനിച്ചിരിക്കുന്നത്, മറിച്ചു മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം യാക്കോബ് ആണ് യോസേഫിനെ ജനിപ്പിച്ചത് എന്ന് തെളിയുന്നു. ഇതില്‍നിന്നു മറിയയുടെ ഭര്‍ത്താവ് ആയതിനാല്‍ യോസേഫ് ഹേലിയുടെ മരുമകന്‍ എന്ന അര്‍ത്ഥത്തിലാണ് “യോസേഫ് ഹേലിയുടെ (മകന്‍ )” എന്ന് ലൂക്കോസ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 

 

മറിയയുടെ വംശാവലിയില്‍ എങ്ങനെ യോസേഫ് വന്നു എന്നതാണ് അടുത്ത ചോദ്യം. യഹോവയായ ദൈവം വളരെ വ്യക്തമായി കല്‍പിച്ചിരിക്കുന്ന കാര്യമാണ് വംശാവലി പുരുഷന്മാരുടെ പേരിലാണ് എണ്ണപ്പെടേണ്ടതെന്ന്. സംഖ്യാ.1:1-4 വരെയുള്ള ഭാഗത്ത് ഇങ്ങനെ കാണുന്നു: “അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമന കൂടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബം കുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. ഓരോ ഗോത്രത്തില്‍നിന്നു തന്‍റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.” 

 

“കുടുംബത്തിന്‍റെ തലവന്‍” എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നേയും ദൈവം പറയുന്നത്: “ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു. യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു. (സംഖ്യാ.1:16-19). ഇവിടെയും പുരുഷന്മാരെ മാത്രമേ കാണുന്നുള്ളൂ. ഇങ്ങനെ ഗോത്രം ഗോത്രമായും കുടുംബം കുടുംബമായും എണ്ണമെടുക്കുകയും പിന്നീട് ആ കുടുംബങ്ങളില്‍ നിന്ന് പുതിയ കുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുമ്പോഴൊക്കെ പുരുഷന്മാരുടെ പേരിലാണ് വംശാവലി രേഖയില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ദൈവം കൊടുത്ത ന്യായപ്രമാണത്തിലുള്ള നിയമമാണ്. 

 

എന്നാല്‍ ഈ നിയമത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള വകുപ്പും അതേ ന്യായപ്രമാണത്തില്‍ ഉണ്ടായിരുന്നു. സംഖ്യാ.1:1-11 വരെ നോക്കുക: “അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു. അവര്‍ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍ ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്‍റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കും കൊടുക്കേണം. നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.” 

 

ഈ കല്പനയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍, ആണ്മക്കള്‍ ഇല്ലാത്ത പിതാവിന്‍റെ മരണത്തോടെ സ്വത്തിനവകാശിയായി മാറുന്ന ഒരു സ്ത്രീ വേറെ ഒരു ഗോത്രത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ അവന്‍റെ സ്വത്ത്‌ അന്യഗോത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുപോകും എന്നുള്ളതാണ്. ഇത് സംഭവിക്കാതിരിക്കാനും ദൈവം ഒരു വഴി പറഞ്ഞിരുന്നു: 

 

“യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു: യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി. എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയില്‍നിന്നു പൊയ്പോകും. യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും. അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതു: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ. യഹോവ ശെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു. യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം. അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം. യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു” (സംഖ്യാ.36:1-10). 

 

ഈ വിവരണത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം സഹോദരന്മാര്‍ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ വിവാഹം കഴിക്കേണ്ടത് സ്വന്തം ഗോത്രത്തില്‍പ്പെട്ട ഒരാളെ ആയിരിക്കണം എന്നതാണ്. മറിയക്കു സഹോദരന്മാര്‍ ഉണ്ടായിരുന്നതായി ബൈബിളിലോ പുറമെയുള്ള രേഖകളിലോ ഒരു സൂചനയുമില്ല. മറിയയെ വിവാഹം കഴിച്ചത് സ്വന്ത ഗോത്രത്തില്‍പ്പെട്ട യോസേഫിനെയാണ്. എന്നാല്‍ മറിയയുടെ ചാര്‍ച്ചക്കാരിയായിരുന്ന എലീശബ്ബത്ത് വിവാഹം കഴിച്ചിരുന്നത് യെഹൂദാ ഗോത്രത്തില്‍ നിന്നല്ല, ലേവിഗോത്രത്തില്‍ ഉള്ള പുരോഹിതനായ സഖര്യാവിനെ ആയിരുന്നു. ഇത് നാം പരിശോധിക്കുന്ന സാധ്യതയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്ന തെളിവാണ്. ആണ്‍മക്കള്‍ ഇല്ലാതിരുന്ന ഹേലിയുടെ വംശാവലി തന്‍റെ മകളായ മറിയയിലൂടെ തുടരുകയാണ്. മറിയയെ വിവാഹം കഴിച്ച യോസേഫ് സ്വാഭാവികമായും ആ വംശാവലിയില്‍ ചേര്‍ക്കപ്പെടുകയാണ്. കാരണം, യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ചു വംശാവലി സ്ത്രീകളുടെ പേരില്‍ അല്ല മുന്നോട്ടു പോകേണ്ടത്, പുരുഷന്മാരുടെ പേരില്‍ ആയിരിക്കണം. അതിനു അവര്‍ മരുമകനെ മകന്‍ എന്ന നിലയില്‍ ആ വംശാവലിയില്‍ ഉള്‍പ്പെടുത്തുന്നു. ആണ്‍മക്കള്‍ ഇല്ലാത്ത ഒരാളുടെ മരുമകന്‍ വാസ്തവത്തില്‍ അയാളുടെ മകന് തുല്യമായി പരിഗണിക്കപ്പെടുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല. അയാളുടെ സ്വത്തില്‍ ഒരു മകനുള്ളതു പോലെയുള്ള അവകാശം തന്‍റെ ഭാര്യ മുഖാന്തരം ആ മരുമകന് ലഭിക്കുന്നു എന്നതു തന്നെ കാരണം!! (തുടരും..)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യമോ? (ഭാഗം-5) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/#comments Wed, 03 Apr 2013 05:36:07 +0000 http://www.sathyamargam.org/?p=675  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തപ്പെട്ട വംശാവലി അനുസരിച്ച് യേശുക്രിസ്തു മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ നിയമപ്രകാരമുള്ളതും എന്നാല്‍ യോഖെന്യാവിനു ലഭിച്ച ദൈവശാപം (യിരെമ്യാ.22:24-29) ഏല്‍ക്കാത്തവനുമായ പിന്തുടര്‍ച്ചാവകാശിയാണ് എന്ന് നാം കണ്ടു. അതുകൊണ്ട് തന്നെ യേശുക്രിസ്തുവിന് സിദ്ധിച്ച രാജത്വം കോപമോ ദൈവശാപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് എന്നും നമുക്ക് മനസ്സിലായി.

 

എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. “നിന്‍റെ ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ .7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ ദാവീദില്‍നിന്നും നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്‍തുടര്‍ച്ചയും ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ, ഈ വംശാവലി അനുസരിച്ച് യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്‍തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദാവീദിനോടു ദൈവം വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. അത് നമുക്ക് പരിശോധിക്കാം:

 

ലൂക്കോസ് യെഹൂദനല്ലെങ്കിലും യേശുക്രിസ്തുവിന്‍റെ ശിഷ്യ വൃന്ദത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരാളായിരുന്നു എന്ന് ക്രൈസ്തവ സഭാ പാരമ്പര്യങ്ങളില്‍ കാണാം. റോമിലെ ഹിപ്പോളിറ്റസ് (A.D.170 – 235, യോഹന്നാന്‍റെ ശിഷ്യനായ പോളിക്കാര്‍പ്പിന്‍റെ ശിഷ്യനായ ഐറേനിയൂസിന്‍റെ ശിഷ്യനായിരുന്നു ഹിപ്പോളിറ്റ്സ്)  ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ്‌ പറയുന്നുണ്ട്. അതില്‍ 14-മത്തെ സ്ഥാനത്തുള്ളത് മര്‍ക്കോസും 15-മത്തെ സ്ഥാനത്തുള്ളത് ലൂക്കോസും ആണ്. അതുപോലെ A.D.263 മുതല്‍ 339 വരെ ജീവിച്ചിരുന്ന ആദിമ സഭാപിതാക്കന്മാരിലൊരാളായിരുന്ന ‘യൂസേബിയൂസ്’ തന്‍റെ പ്രശസ്തമായ ‘ഹിസ്റ്റോറിയ എക്ലേസ്സിയ’ (സഭാ ചരിത്രം) എന്ന A.D.314-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍, ലൂക്കോസ്.10:1-ലെ എഴുപതു ശിഷ്യന്മാരുടെ ലിസ്റ്റ്‌ കൊടുക്കുന്നുണ്ട്. അതില്‍ രണ്ടാം സ്ഥാനത്തുള്ളത് ‘മര്‍ക്കോസ് എന്നു മറുപേരുള്ള യോഹന്നാനും’ മൂന്നാം സ്ഥാനത്തുള്ളത് ‘വൈദ്യനായ ലൂക്കോസു’മാണ്. അതുപോലെ തന്നെ വളരെ പുരാതനമായ ഒരു കാനോനിലും ഈ എഴുപതു പേരുടെ ലിസ്റ്റ്‌ കാണാന്‍ കഴിയും. അതില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ് മര്‍ക്കോസും ലൂക്കോസും ഉള്ളത്‌.

 

ഒരു സമ്പൂര്‍ണ്ണ മനുഷ്യനായി യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കോസ് ആദ്യമനുഷ്യനായ ആദാമിലാണ് അവന്‍റെ വംശാവലി എത്തിക്കുന്നത്, അബ്രഹാമിലല്ല. ആദാമിനോട് വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതിയാണ് അവന്‍ എന്ന് ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. അതുകൊണ്ട് തന്നെ അത് സ്ത്രീയുടെ അഥവാ വാഗ്ദത്ത സന്തതിയുടെ മാതാവായ മറിയയുടെ വംശാവലിയാണ്, യോസഫിന്‍റേതല്ല!!

 

മത്തായിയില്‍ നിന്ന് വ്യത്യസ്തമായി, മറിയയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് യേശുവിന്‍റെ ജനനത്തെപ്പറ്റി പറയാന്‍ ലൂക്കോസ് ഉപയോഗിച്ചിരിക്കുന്നത്. മറിയക്ക് ദൂതന്‍ പ്രത്യക്ഷനാകുന്നത്, എലീശബത്തിനെ കാണാന്‍ മറിയ ചെല്ലുന്നത്, ശിമോന്‍ ശിശുവായ യേശുവിനെ കയ്യിലേന്തി മറിയയോടു: ‘നിന്‍റെ ഹൃദയത്തില്‍കൂടി ഒരു വാള്‍ കടക്കും’ എന്ന് പറഞ്ഞത്, ബാലനായ യേശു യെരുശലേം ദേവാലയത്തിലെ തിരക്കില്‍ തങ്ങളുടെ അശ്രദ്ധ മൂലം ഉപേക്ഷിക്കപ്പെട്ടത് ഇങ്ങനെ ഒരു മാതൃഹൃദയത്തിന്‍റെ വീക്ഷണത്തിലൂടെയാണ് ഈ ഭാഗങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ‘ഈ കാര്യങ്ങള്‍ എല്ലാം അവന്‍റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു’ എന്ന് രണ്ടു പ്രാവശ്യം (ലൂക്കോ.2:19, 51) രേഖപ്പെടുത്തിയിരിക്കുന്നതും ലൂക്കോസിന് ഈ വിവരങ്ങള്‍ ലഭിച്ചത് മറിയയില്‍ നിന്നാണെന്ന് തെളിയിക്കുന്നു.

 

യേശുക്രിസ്തുവിന്‍റെ സ്നാനത്തിനും പിശാചിനാലുള്ള പരീക്ഷക്കും ഇടയിലാണ് ലൂക്കോസ് വംശാവലിപ്പട്ടിക നല്‍കുന്നത്. ഇതും അര്‍ത്ഥവത്തായ കാര്യമാണ്, അത് നമുക്ക് പുറകെ പരിശോധിക്കാം. അതിനു മുന്‍പ്‌ യേശുക്രിസ്തു ഏറ്റ സ്നാനത്തെക്കുറിച്ചു നോക്കാം.

 

സ്നാപക യോഹന്നാന്‍ കഴിപ്പിച്ചത് മാനസാന്തര സ്നാനം ആണ്. യിസ്രായേലിന്‍റെ ദൈവത്തെ വിട്ടു തെറ്റിപ്പോയ ജനത്തെ തിരികെ ദൈവത്തിങ്കലേക്ക് കൊണ്ടുവന്നു, മനസ്സൊരുക്കമുള്ള ഒരു ജനത്തെ കര്‍ത്താവിനു വേണ്ടി തയ്യാറാക്കേണ്ടതിനു വേണ്ടിയും അതിനേക്കാള്‍ ഉപരിയായി മിശിഹയെ യിസ്രായേലിന് വെളിപ്പെടുത്തിക്കൊടുക്കേണ്ടതിനു വേണ്ടിയും ഉള്ളതായിരുന്നു യോഹന്നാന്‍ കഴിപ്പിച്ച സ്നാനം.

 

യേശുക്രിസ്തു യോഹന്നാന്‍റെ കൈക്കീഴിലാണ് സ്നാനമേറ്റതെങ്കിലും അത് മാനസാന്തര സ്നാനമായിരുന്നില്ല, കാരണം അവന്‍ മാനസാന്തരപ്പെടേണ്ട ആവശ്യമില്ലാത്ത വിധം “പാപം ചെയ്യാത്തവനും പാപം ഇല്ലാത്തവനും പാപം എന്തെന്ന് അറിയാത്തവനുമായിരുന്നു ”. യേശുക്രിസ്തു സ്നാനമേറ്റതിന്‍റെ ഉദ്ദേശ്യം “യിസ്രായേലിന് തന്നെത്തന്നെ വെളിപ്പെടുത്തുക” എന്നതായിരുന്നു. കാരണം, സ്നാനം കഴിപ്പിക്കാന്‍ വന്ന സ്നാപക യോഹന്നാനും അറിയില്ലായിരുന്നു യേശു ആണ് മിശിഹ എന്ന്. അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് തന്നെ അത് വ്യക്തമാകുന്നുണ്ട്: “പിറ്റേദിവസം യേശു തന്‍റെ അടുക്കല്‍ വരുന്നത് അവന്‍ കണ്ടിട്ട്: ഇതാ ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്ക് മുന്‍പനായിത്തീര്‍ന്നു എന്ന് ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നെ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന് വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞു. യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവ് പോലെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരുന്നത് ഞാന്‍ കണ്ടു; അത് അവന്‍റെ മേല്‍ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല. എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുവാന്‍ എന്നെ അയച്ചവന്‍ എന്നോട്: ആരുടെ മേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നെ എന്ന് സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു” (യോഹ.1:29-34).

 

ഈ വേദഭാഗത്തു നിന്ന് നമുക്ക് മനസ്സിലാകുന്ന കാര്യങ്ങള്‍ ഇവയാണ്:

 

1) യേശു ക്രിസ്തു ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് ആണ്.

 

2) എങ്കിലും സ്നാപക യോഹന്നാന് അത് അറിയില്ലായിരുന്നു.

 

3) അവന്‍ ആരാണെന്ന് യിസ്രായേലിന് വെളിപ്പെടേണ്ടതിനാണ് സ്നാപക യോഹന്നാനെ മരുഭൂമിയില്‍ നിന്ന് ദൈവം യെഹൂദ്യയിലേക്ക് സ്നാനം കഴിപ്പിക്കുവാന്‍ അയച്ചത്.

 

4) യോഹന്നാന് അവനെ തിരിച്ചറിയുവാനുണ്ടായിരുന്ന ഏക അടയാളം ഒരാളെ സ്നാനപ്പെടുത്തുമ്പോള്‍ മാത്രം ഒരു അത്ഭുതം ഉണ്ടാകും എന്നുള്ളതാണ്. ആ സ്നാനാര്‍ഥിയുടെ മേല്‍ സ്നാനശേഷം പരിശുദ്ധാത്മാവ് ഇറങ്ങുകയും വസിക്കുകയും ചെയ്യും എന്നുള്ളതാണ് ആ അടയാളം.
5) യേശുക്രിസ്തുവിന്‍റെ സ്നാനശേഷം ആ അടയാളം യേശുവില്‍ നിറവേറുകയും യോഹന്നാന്‍ അത് കാണുകയും ചെയ്തത് കൊണ്ട് യേശുവാണ് മിശിഹ എന്ന് യോഹന്നാന്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.

 

ഇതിനെതിരെ നമ്മുടെ ഉള്ളില്‍ പെട്ടെന്ന് കടന്നു വരുന്ന വാക്യം മത്തായി.3:14 ആയിരിക്കും. അവിടെ സ്നാപക യോഹന്നാന്‍ യേശുവിനോട് പറയുന്നത് ഇങ്ങനെയാണ്: “നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ?” എന്ന്. സത്യത്തില്‍ യേശു ആണ് മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന്‍ യേശുവിനെ വിലക്കുന്നത്, വേറെ കാരണം കൊണ്ടാണ്.

 

ലൂക്കോസിന്‍റെ സുവിശേഷത്തില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്. യേശുവിന്‍റെ മാതാവായ മറിയയും സ്നാപക യോഹന്നാന്‍റെ മാതാവായ എലീശബത്തും ബന്ധുക്കള്‍ ആണെന്നുള്ളത്. യേശുവിനെക്കാള്‍ ആറു മാസം മൂത്തവനാണ് സ്നാപക യോഹന്നാന്‍ . ഇവര്‍ ബന്ധുക്കളായതു കൊണ്ട് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത ജീവിതത്തെ പറ്റി യോഹന്നാനു അറിവുള്ളതാണ്. യോര്‍ദ്ദാനില്‍ യോഹന്നാന്‍റെ മുന്‍പാകെ സ്നാനം ഏല്‍ക്കാന്‍ വരുന്നവരെല്ലാം ചുങ്കക്കാരും പാപികളും വ്യഭിചാരികളും ആയ ആളുകളാണ്. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ യോഹന്നാന്‍ വളരെ വിശുദ്ധനാണ്. അതുകൊണ്ട് തന്നെ അവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത യോഹന്നാനുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ വിശുദ്ധ ജീവിതത്തെപ്പറ്റി അറിവുള്ള യോഹന്നാനു അവന്‍റെ മുന്നില്‍ താന്‍ പാപിയാണ് എന്നുള്ള ബോധ്യം ഉണ്ടായി. അതുകൊണ്ടാണ് നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം എന്ന് അവന്‍ പറയുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, “ഇവിടെ വരുന്ന മറ്റുള്ളവരെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പക്ഷെ നിന്നെ സ്നാനം കഴിപ്പിക്കാനുള്ള യോഗ്യത എനിക്കില്ല” എന്നത്രേ യോഹന്നാന്‍ പറഞ്ഞതിന്‍റെ സാരം. അല്ലാതെ യേശു ആണ് യഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് തിരിച്ചറിഞ്ഞിട്ടല്ല യോഹന്നാന്‍ അവനെ തടഞ്ഞത്. അങ്ങനെയെങ്കില്‍ “ഞാനോ അവനെ അറിഞ്ഞില്ല” എന്ന് പിന്നീട് യോഹന്നാന്‍ ജനത്തോട് പറഞ്ഞത് കളവാണെന്ന് വരും!

 

അന്ന് യിസ്രായേലില്‍ ജീവിച്ചിരുന്ന മഹാ പ്രവാചകനായിരുന്നു യോഹന്നാന്‍ സ്നാപകന്‍ . “സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല” എന്ന് യേശുക്രിസ്തു തന്നെ സാക്ഷ്യം പറഞ്ഞത് ഇവനെപ്പറ്റിയാണ്. യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്ന് ഹെരോദാ രാജാവ് അറിഞ്ഞു അവനെ ഭയപ്പെട്ടിരുന്നതായി ദൈവവചനം അവനെപ്പറ്റി സാക്ഷ്യം പറയുന്നു (മാര്‍ക്കോസ്.6:20). അപ്രിയമായ സത്യം വിളിച്ചു പറഞ്ഞതിന് സ്വന്തം തല തന്നെ വിലയായി കൊടുക്കേണ്ടി വന്ന ധീരവ്യക്തിത്വമാണ് അവന്‍റേത്. മര്‍ക്കോ.6:14-29 വരെയുള്ള ഭാഗത്ത്‌ നാം ആ ചരിത്രം വായിക്കുന്നു.

 

സ്വന്തം ജീവനേക്കാള്‍ സത്യത്തിന് വില കല്‍പിച്ചിരുന്ന ആ പ്രവാചകന്‍റെ വാക്കുകള്‍ക്കു യിസ്രായേലിലെ സാധാരണ ജനം ചെവി കൊടുത്തിരുന്നു. അവന്‍ കള്ളം പറയില്ലെന്ന് അവര്‍ക്കറിയാം. ആദാം മുതലുള്ള മനുഷ്യവര്‍ഗ്ഗത്തിന് ദൈവം വാഗ്ദത്തം ചെയ്തിരുന്ന വീണ്ടെടുപ്പുകാരനായ “സ്ത്രീയുടെ സന്തതിയായ മശിഹ”യെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ഈ യോഹന്നാനെക്കാള്‍ യോഗ്യനായ വേറൊരാള്‍ അന്ന് യിസ്രായേലില്‍ ഉണ്ടായിരുന്നില്ല. മശിഹ ആരാണെന്നു യോഹന്നാനു മനസ്സിലാക്കിക്കൊടുക്കുവാന്‍ ദൈവം ഒരുക്കിയ ക്രമീകരണം ആയിരുന്നു യേശുക്രിസ്തുവിന്‍റെ സ്നാനം. യേശുവാണ് വാഗ്ദത്ത സന്തതി എന്ന് മനസ്സിലായപ്പോള്‍ യോഹന്നാന്‍ അവനെ ലോകത്തിനു മുന്‍പില്‍ ഇപ്രകാരം അവതരിപ്പിച്ചു: “ഇതാ, ലോകത്തിന്‍റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്” (യോഹ.1:29).

 

സ്നാനത്തെക്കുറിച്ചുള്ള വിവരണത്തിന് ശേഷം മത്തായിയും മര്‍ക്കോസും യേശുവിനെ പിശാചു പരീക്ഷിക്കുന്ന കാര്യമാണ് രേഖ പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ലൂക്കോസ് യേശുക്രിസ്തുവിന്‍റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു, അതിനുശേഷമാണ് മരുഭൂമിയിലെ പിശാചിന്‍റെ പരീക്ഷയെപ്പറ്റി പറയുന്നത്. പിശാച് പരീക്ഷിക്കുന്ന സംഭവം രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് തന്നെ യേശുവിന്‍റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് വളരെ അര്‍ത്ഥവത്താണ് എന്ന് മുന്‍പേ പറഞ്ഞിരുന്നല്ലോ. ആദ്യമനുഷ്യനായ ആദാം പിശാചിന്‍റെ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോള്‍ അതേ മനുഷ്യന്‍റെ വംശപരമ്പരയില്‍ വരുന്ന, ദൈവം വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയായ ഒടുക്കത്തെ ആദാം പിശാചിന്‍റെ പരീക്ഷകളെ എപ്രകാരം വിജയിച്ചു എന്ന് വായനക്കാരോട് പറയുന്നതിന് മുന്‍പ്, “ദൈവം ആദാമിനോട് വാഗ്ദത്തം ചെയ്തിരുന്ന സ്ത്രീയുടെ സന്തതിയാണ് അവന്‍” എന്ന് വംശാവലി രേഖയുടെ പിന്‍ബലത്തിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു. ഈ ആവശ്യത്തിന് വേണ്ടിയാണ് ലൂക്കോസ് മത്തായിയില്‍ നിന്ന് വ്യത്യസ്തമായി ആദാമിനോളം ചെല്ലുന്ന ദീര്‍ഘമായ വംശാവലി ഉപയോഗിച്ചിരിക്കുന്നത്!!

 

‘യേശു യോസേഫിന്‍റെ മകനാണെന്ന് പൊതുജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്നാണു ലൂക്കോസ് പറയുന്നത്. മത്തായിയും ലൂക്കോസും ‘യോസേഫ് യേശുവിന്‍റെ പിതാവല്ല’ എന്ന കാര്യത്തിനു ഊന്നല്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ഗബ്രിയേല്‍ ദൂതന്‍റെ വാക്കുകളില്‍നിന്ന് (ലൂക്കോ.1:32) മറിയ ദാവീദിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടവളാണെന്ന് മനസ്സിലാക്കാന്‍ പറ്റും. യേശുക്രിസ്തുവിന് ജഡപ്രകാരമുള്ള ബന്ധം യോസേഫുമായിട്ടല്ല, മറിയയുമായിട്ടാണ് എന്നതിനാല്‍ ദാവീദിന്‍റെ ഉദരത്തില്‍നിന്നും പുറപ്പെട്ട സന്തതിയാണ് യേശു എന്ന് തെളിയുന്നു.

(തുടരും….)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-3/feed/ 3
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-4) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/#respond Tue, 02 Apr 2013 17:55:56 +0000 http://www.sathyamargam.org/?p=667  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യിസ്രായേല്‍ ജനം വംശാവലി രേഖ സൂക്ഷിച്ചിരുന്നതിന്‍റെ പ്രധാന കാരണം വാഗ്ദത്തനാട്ടിലെ ഭൂമിയില്‍ ദൈവം അവര്‍ക്ക് നല്‍കിയ സ്ഥലങ്ങളുടെ അവകാശ പത്രമാണതു എന്ന നിലയിലാണ്. യോശുവ 13:15 മുതല്‍ 22:7 വരെയുള്ള ഭാഗങ്ങളില്‍ ദൈവം അവര്‍ക്ക് കൊടുത്ത ഭൂമിയുടെ അതിരുകള്‍ കാണാം. (വാസ്തവത്തില്‍ യിസ്രായേല്‍ ജനത്തിന്‍റെ ഭൂമിയുടെ ആധാരമാണ് (പ്രമാണം) യോശുവയുടെ പുസ്തകം.) മറ്റു നാടുകളില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി യിസ്രായേലില്‍ നിലം ശാശ്വതമായി വാങ്ങുവാനോ വില്‍ക്കുവാനോ കഴിയുകയില്ലായിരുന്നു. കാരണം ‘ദേശം യഹോവയുേടതും യിസ്രായേല്‍ ജനം പരദേശികളും ആകുന്നു’ എന്നുള്ളതിനാലാണ് (ലേവ്യാ.25:23,24)

 

“നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്‍റെ അവകാശത്തില്‍ ഏതാനും വിറ്റാല്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റത്‌ വീണ്ടെടുക്കണം. എന്നാല്‍ വീണ്ടെടുപ്പാന്‍ അവനു ആരും ഇല്ലാതിരിക്കയും താന്‍ തന്നെ വകയുള്ളവനായി പ്രാപ്തനാകയും ചെയ്‌താല്‍ അവന്‍ അത് വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളത് അത് വാങ്ങിയിരുന്ന ആള്‍ക്ക് മടക്കിക്കൊടുത്തു തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരണം. എന്നാല്‍ മടക്കിക്കൊടുപ്പന്‍ അവനു പ്രാപ്തിയില്ല എങ്കില്‍ വിറ്റുപോയതു യോബേല്‍ സംവത്സരം വരെ വാങ്ങിയവന്‍റെ കയ്യില്‍ ഇരിക്കണം; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കുകയും അവന്‍ തന്‍റെ അവകാശത്തിലേക്ക് മടങ്ങി വരികയും വേണം.” (ലേവ്യാ. 25:25-28)

 

ഇത് പോലെ തന്നെയാണ് വീടുകളുടെ കാര്യവും. എന്നാല്‍ മതിലുള്ള പട്ടണങ്ങളിലെ വീടുകള്‍ വിറ്റാല്‍, വിറ്റവന്‍ ഒരു വര്‍ഷത്തിനകം അത് വീണ്ടെടുത്തിരിക്കണം. അങ്ങനെ വീണ്ടെടുത്തില്ലെങ്കില്‍ അത് വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കും; യോബേല്‍ സംവത്സരത്തില്‍ അത് ഒഴിഞ്ഞുകൊടുക്കേണ്ട (ലേവ്യാ.25:29,30). എന്നാല്‍ മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകള്‍ ജന്മം വില്‍ക്കുവാന്‍ കഴിയുകയില്ല. അവയെ എപ്പോള്‍ വേണമെങ്കിലും വീണ്ടെടുക്കാം. വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും യോബേല്‍ സംവത്സരത്തില്‍ അത് വിറ്റവന് തിരികെ ലഭിക്കും (ലേവ്യാ.25:31).

 

വിറ്റുപോയ വസ്തു തന്‍റെ പിതാവിന്‍റെയോ അടുത്ത ചാര്‍ച്ചക്കരന്‍റെയോ ആണെന്ന് വീണ്ടെടുക്കാന്‍ വരുന്നയാള്‍ക്ക് തെളിയിക്കാനുള്ള ഏക വഴി വംശാവലി രേഖയാണ്. വംശാവലി രേഖ കയ്യിലില്ലെങ്കില്‍ അവനു ഒരിക്കലും അത് തിരിച്ചെടുക്കാന്‍ കഴിയുകയില്ല. മറ്റു ജനവിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി യഹൂദന്മാര്‍ പുരാതനകാലം മുതലേ വംശാവലി രേഖകള്‍ സംരക്ഷിച്ചു വന്നതിനു കാരണമിതാണ്.

 

ഇങ്ങനെയൊരു ക്രമീകരണം ദൈവം ചെയ്തതിനു പുറകില്‍ വ്യക്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു എന്ന് കാണാം. മിശിഹ ഭൂമിയില്‍ അവതരിക്കുമ്പോള്‍, ‘താന്‍ വാഗ്ദത്തം ചെയ്തിരുന്ന ആദാമിന്‍റെയും അബ്രഹാമിന്‍റെയും ദാവീദിന്‍റെയും സന്തതിയാണ് അവന്‍’ എന്ന് തെളിയിക്കണമെങ്കില്‍ വംശാവലി രേഖ അത്യന്താപേക്ഷിതമാണ്‌ . യിസ്രായേല്‍ ജനം തങ്ങളുടെ വംശാവലി രേഖകള്‍ സംരക്ഷിച്ചു പോന്നെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. തങ്ങളുടെ വസ്തു വകകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രമാണമാണ് വംശാവലിരേഖ എന്നതിനാല്‍, യിസ്രായേല്യന്‍ അത് സ്വന്ത ജീവനെപ്പോലെ സംരക്ഷിക്കുകയും ചെയ്യും!! മിശിഹാ വരികയും തന്‍റെ രക്ഷാ വേല നിവര്‍ത്തിക്കുകയും അവന്‍റെ ജീവചരിത്രത്തില്‍ അവന്‍റെ രണ്ടു (മാതാവിന്‍റെയും പിതാവിന്‍റെയും) വംശാവലികള്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവം അതുവരെ സംരക്ഷിച്ചിരുന്ന ദൈവാലയത്തിലെ വംശാവലി രേഖകള്‍ നശിക്കുവാന്‍ അനുവദിച്ചു, A.D.70-ലെ യെരുശലേം നാശത്തില്‍ !!

 

യെഹൂദന്മാര്‍ യേശുക്രിസ്തുവിനെ മിശിഹയായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, മിശിഹ ഇനി വരാന്‍ പോകുന്നതേയുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ പ്രമാണമനുസരിച്ചു പരിശോധിക്കുമ്പോള്‍ ഇനി ഒരാള്‍, ‘താനാണ് മിശിഹ’ എന്ന് പറഞ്ഞു വന്നാല്‍ (ധാരാളം പേര്‍ അങ്ങനെ വന്നിട്ടുണ്ട്!) പോലും യഹൂദന്മാര്‍ക്കവനെ മിശിഹയായി അംഗീകരിക്കാന്‍ കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം! കാരണം, A.D.70-ലെ യെരുശലേം ദൈവാലയ നാശത്തില്‍ അതിനകത്തുണ്ടായിരുന്ന സകല വംശാവലിരേഖകളും നശിപ്പിക്കപ്പെട്ടു. അതോടുകൂടി മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ഇനിയൊരാള്‍ക്കും ‘താനാണ് മിശിഹ’ എന്ന് രേഖാമൂലമുള്ള പിന്‍ബലത്തോടെ അവകാശപ്പെടാന്‍ കഴിയാതായി. യെരുശലേം നാശത്തിന്‍റെ സമയത്ത്‌ ഇസ്രായേലിനു പുറത്തു താമസിച്ചിരുന്ന പ്രവാസി യെഹൂദന്മാരില്‍ ഒരുത്തന് വേണമെങ്കില്‍ തന്‍റെ കുടുംബത്തിലെ വംശാവലിരേഖയുടെ സഹായത്താല്‍ ഈ അവകാശവാദം ഉന്നയിക്കാം. പക്ഷെ, അവന്‍റെ കുടുംബത്തിലെ വംശാവലി രേഖയുമായി ഒത്തു നോക്കുവാന്‍ ദൈവാലയത്തില്‍ വംശാവലിരേഖകള്‍ ഇല്ലാത്തതുകൊണ്ട് അവന്‍റെ അവകാശവാദം അര്‍ത്ഥരഹിതമായിത്തീരുന്നു. ഫലത്തില്‍, യേശുക്രിസ്തു ഒഴികെ വേറെ ഒരാള്‍ക്കും വംശാവലി രേഖയുടെ പിന്‍ബലത്തോടെ മിശിഹാ സ്ഥാനം അവകാശപ്പെടാന്‍ കഴിയുകയില്ല!!!

 

മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ തന്നെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നത് യെഹൂദന്മാരെ ഉദ്ദേശിച്ചാണ് എന്ന് മുന്‍പേ സൂചിപ്പിച്ചല്ലോ. യെഹൂദന്മാരുടെ വാഗ്ദത്ത പ്രതീക്ഷയായ, ദാവീദിന്‍റെ സന്തതിയായ മിശിഹ മറിയയുടെ മകനായ യേശു ആണെന്ന് സ്ഥാപിക്കുവാന്‍ ആണ് വംശാവലിയോടു കൂടെ തന്‍റെ സുവിശേഷം ആരംഭിക്കുന്നത്. മത്തായിയിലെ വംശാവലിയെ പതിനാലു തലമുറകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു നിരകളായി തിരിച്ചിരിക്കുന്നു.

 

1) അബ്രഹാം മുതല്‍ ദാവീദ്‌ വരെ. (യിസ്രായേല്‍ ഒരു രാഷ്ട്രമായി രൂപപ്പെടുന്ന കാലഘട്ടം)

 

2) ദാവീദ്‌ മുതല്‍ ബാബേല്‍ പ്രവാസം വരെ. (ജാതികളുടെ ഇടയില്‍ യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്‍റെ നിലനില്‍പ്പ്‌)

 

3) ബാബേല്‍ പ്രവാസം മുതല്‍ യേശു ക്രിസ്തു വരെ. (യിസ്രായേല്‍ രാഷ്ട്രം ജാതികളാല്‍ ഭരിക്കപ്പെടുന്നു)

 

ദാവീദ്‌ ഒന്നാമത്തെയും രണ്ടാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാബേല്‍ പ്രവാസം രണ്ടാമത്തെയും മൂന്നാമത്തെയും നിരകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ദാവീദ്‌ എന്ന എബ്രായ പേരിന്‍റെ സംഖ്യാ മൂല്യമാണ് പതിനാല് (d=4+w=6+d=4). എബ്രായ ഭാഷയില്‍ അക്ഷരങ്ങള്‍ തന്നെയാണ് അക്കങ്ങളും. I=1, V=5, X=10, L=50, C=100 എന്നിങ്ങനെ റോമന്‍ ഭാഷയിലും അക്ഷരങ്ങള്‍ തന്നെ അക്കങ്ങളായിരിക്കുന്നത് നമുക്ക് സുപരിചിതമാണല്ലോ. തലമുറകളുടെ എണ്ണം പതിനാലില്‍ ഒതുക്കി നിര്‍ത്തേണ്ടതിനു മത്തായി ചിലയിടങ്ങളില്‍ ചിലരെ ഒഴിവാക്കിയിട്ടുണ്ട്. യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ച് ഈ ഒഴിവാക്കല്‍ സാധൂകരിക്കാവുന്നതാണ്. വംശാവലി പറയുമ്പോള്‍ അപ്രശസ്തരെ ഒഴിവാക്കുന്നത് യെഹൂദന്മാര്‍ക്കിടയില്‍ സാധാരണ സംഭവമാണ്. അതിന്‍റെ ഒരുത്തമോദാഹരണമാണ് മത്താ.1:1. “അബ്രഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി” എന്ന് പറയുമ്പോള്‍ അബ്രഹാമിനും ദാവീദിനും ഇടയിലുള്ളവരേയും ദാവീദിനും യേശുക്രിസ്തുവിനും ഇടയിലുള്ളവരെയും മത്തായി ഒഴിവാക്കിയിരിക്കുന്നു. മൊത്തം തലമുറകള്‍ നാല്പത്തിരണ്ട് (14×3) ഉണ്ടെന്നു മത്തായി പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക.

 

മത്തായിയുടെ സുവിശേഷത്തില്‍ യേശുക്രിസ്തുവിന്‍റെ ജനനവും അനുബന്ധ സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് മറിയയുടെ ഭര്‍ത്താവായ യോസേഫിന്‍റെ വീക്ഷണത്തിലൂടെയാണ്. ‘യോസേഫ് മറിയയെ രഹസ്യമായി ഉപേക്ഷിപ്പാന്‍ വിചാരിച്ചു’ (മത്താ.1:19), കര്‍ത്താവിന്‍റെ ദൂതന്‍ അവനു സ്വപ്നത്തില്‍ പ്രത്യക്ഷനായി (മത്താ.1:20; 2:13, 19; 22) എന്നീ വേദ ഭാഗങ്ങള്‍ ശ്രദ്ധിക്കുക. മറിയയെ രഹസ്യമായി ഉപേക്ഷിക്കുവാന്‍ തീരുമാനിച്ച കാര്യം യോസേഫിനു മാത്രമേ അറിയുകയുള്ളൂ, അതുപോലെ തന്നെയാണ് സ്വപ്നത്തില്‍ അരുളപ്പാടുണ്ടായ കാര്യവും. യോസേഫ് സ്വപ്നം കണ്ടത് പുറത്തു ഒരാള്‍ക്കും അറിയുകയില്ലല്ലോ. മാത്രമല്ല, ‘മകനെ പ്രസവിക്കും വരെ അവന്‍ അവളെ അറിഞ്ഞില്ല’ എന്ന തികച്ചും സ്വകാര്യമായ ഒരു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്, മത്താ.1:25 -ല്‍ . മറിയയെ ഉപേക്ഷിപ്പാന്‍ തീരുമാനിച്ചതും കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ടതും എല്ലാം യോസേഫ് മറിയയോടു പറയുകയും മറിയ അത് സുവിശേഷ രചയിതാക്കളോട് പറയുകയും ചെയ്തിരിക്കണം. ലൂക്കോസ് മറിയയുടെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ഈ കാര്യങ്ങള്‍ വിട്ടുകളയുകയും മത്തായി യോസേഫിന്‍റെ വീക്ഷണകോണിലൂടെ യേശുവിന്‍റെ ജനനം രേഖപ്പെടുത്തിയതിനാല്‍ ലൂക്കോസ് രേഖപ്പെടുത്തിയ കാര്യങ്ങള്‍ വിട്ടുകളയുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം രണ്ടു സുവിശേഷങ്ങളും ചേര്‍ത്തു വെച്ച് വായിക്കുമ്പോള്‍ യേശുവിന്‍റെ ജനനത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നു.

 

യെഹൂദന്മാരുടെ രാജാവിന്‍റെ ജനനവും രാജകീയ വംശാവലിയും പരിചയപ്പെടുത്തുമ്പോള്‍ യെഹൂദ സംസ്കാരമനുസരിച്ചു സ്ത്രീയെ (മറിയയെ) ഒഴിവാക്കി പുരുഷന്‍റെ (യോസേഫിന്‍റെ) വീക്ഷണത്തിലൂടെ മത്തായി അത് വായനക്കാര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. എങ്കിലും, ലൂക്കൊസില്‍ നിന്ന് വ്യത്യസ്തമായി, മത്തായി നല്‍കുന്ന വംശാവലിയില്‍ സ്ത്രീകളുടെ പേരും കാണപ്പെടുന്നു. മിശിഹായുടെ വംശാവലിയില്‍ സ്ത്രീകളും ഉള്‍പ്പെട്ടിരിക്കുന്നു എന്ന സത്യം പുരുഷമേധാവിത്വ ചിന്താഗതി വെച്ച് പുലര്‍ത്തുന്ന യെഹൂദന്മാര്‍ക്ക് അസഹനീയമായിരിക്കും എന്ന് തീര്‍ച്ച! അഞ്ചു സ്ത്രീകളുടെ പേരുകളാണ് യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ കാണപ്പെടുന്നത്:

 

1) തമാര്‍ (തന്‍റെ ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭിണിയായവള്‍ )

 

2) രാഹാബ്‌ (വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചിരുന്ന ഒരു കനാന്യ സ്ത്രീ)

 

3) രൂത്ത് (മോവാബ്യ സ്ത്രീ)

 

4) ഊരിയാവിന്‍റെ ഭാര്യ (ബെത്ശേബ, താന്‍ ചെയ്ത തെറ്റ് മറച്ചു വെക്കേണ്ടതിനു ദാവീദിനോടൊപ്പം ചേരുകയും പരോക്ഷമായി തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തിനു കാരണക്കാരിയാകുകയും ചെയ്തവള്‍ . ഇവളുടെ പേര് പറയാതെ ഊരിയാവിന്‍റെ ഭാര്യ എന്ന് മാത്രം ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. യിസ്രായെലിനും ദൈവത്തിന്‍റെ പെട്ടകത്തിനും വേണ്ടി (1.ശമു.11:11) ആത്മാര്‍ത്ഥമായി പോരാടാന്‍ തയ്യാറായ പുറജാതിക്കാരനായ ഊരിയാവിനെ ദൈവം മറന്നു കളഞ്ഞില്ല. താന്‍ മനുഷ്യനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ തന്‍റെ വംശാവലിയില്‍ ഹിത്യനായ ഊരിയാവിന്‍റെ പേരും ദൈവം ഉള്‍പ്പെടുത്തിയിരിക്കുന്നു!)

 

5) മറിയ (കൃപ ലഭിച്ച സ്ത്രീരത്നം. ദൈവം മനുഷ്യനായി ഭൂമിയില്‍ വരാന്‍ തയ്യാറായപ്പോള്‍ വിനയവും താഴ്മയുമുള്ള ഈ സ്ത്രീയുടെ ഉദരത്തില്‍ നിന്ന് ജനിക്കാനാണ് ദൈവത്തിനു പ്രസാദമായത്.)

 

(ഇവിടെ സാന്ദര്‍ഭികമായി മറിയയുടെയും യോസേഫിന്‍റെയും പ്രായത്തെക്കുറിച്ച് പറയേണ്ടിയിരിക്കുന്നു. ഇസ്ലാം മതപ്രവാചകനായ മുഹമ്മദ്‌ 52 വയസ്സുള്ളപ്പോള്‍ തന്‍റെ സ്നേഹിതന്‍ അബൂബക്കറിന്‍റെ 6 വയസ്സുകാരിയായ മകള്‍ ആയിഷയെ വിവാഹം കഴിച്ച കാര്യം നാം ചോദിച്ചാല്‍ മുസ്ലിം ദാവാ പ്രവര്‍ത്തകര്‍ തിരിച്ചു നമ്മോട് ചോദിക്കുന്ന കാര്യമാണ് യോസേഫിന്‍റെയും മറിയയുടെയും വിവാഹ സമയത്തെ പ്രായം. ‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നു’ എന്നാണു അവരുടെ വാദം. നമ്മള്‍ കത്തോലിക്കാ എന്‍സൈക്ലോപീഡിയ പരിശോധിച്ചു നോക്കുകയില്ലെന്നു വിചാരിച്ചാണ് അവര്‍ ഈ തട്ടിപ്പ് പരിപാടി പുറത്തെടുക്കുന്നത്.

 

‘വിവാഹ സമയത്ത് യോസേഫിനു 90 വയസ്സ് പ്രായമുണ്ടായിരുന്നു’ എന്ന് കത്തോലിക്കാ എന്‍സൈക്ലോപീഡിയ പറയുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ ഇവര്‍ പറയുന്ന വിധത്തില്‍ അല്ല എന്ന് മാത്രം. ഇസ്ലാമിക പക്ഷത്തു നിന്ന് ഈ ആരോപണം ഉന്നയിക്കുന്നവര്‍ കത്തോലിക്‌ എന്സൈക്ലോപീഡിയ വായിച്ചിട്ടുള്ളവരായിരിക്കില്ല. എം.എം. അക്ബറിനെപ്പോലെയുള്ളവര്‍ പറയുന്നത് കേട്ട് വെറുതെ അങ്ങ് പറയുകയാണ്‌ . യഥാര്‍ത്ഥത്തില്‍ കത്തോലിക്‌ എന്‍സൈക്ലോപീഡിയ പറയുന്നതിന്‍റെ ചുരുക്കരൂപം ഇങ്ങനെയാണ്:

 

‘മറിയയുമായുള്ള വിവാഹം നടക്കുമ്പോള്‍ യോസേഫിനു 90 വയസ്സുണ്ടായിരുന്നു എന്ന് ചില അപ്പോക്രിഫ കഥകള്‍ ഉണ്ട്. ധാരാളം ചിത്രങ്ങള്‍ ഈ വിധത്തില്‍ വരക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത് വെറും കെട്ടുകഥ മാത്രമാകാനാണ് സാധ്യത. കാരണം, യെഹൂദാ പാരമ്പര്യമനുസരിച്ച് 20 വയസ്സ് ആകുമ്പോഴേക്കും ആണ്‍കുട്ടികള്‍ വിവാഹിതരാകുമായിരുന്നു. യോസേഫും അങ്ങനെതന്നെ വിവാഹിതനായിട്ടുണ്ടാകണം. ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് ഒരു 90 വയസ്സുകാരന് ഗലീലയില്‍ നിന്ന് ബേത്ത് ലഹേം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. അതിലും അവിശ്വസനീയമാണ് യേശു ക്രിസ്തുവിനു 12 വയസ്സുള്ളപ്പോള്‍ അവര്‍ യെരുശലെമിലേക്ക് യാത്ര ചെയ്തത്. ഈ കഥ പ്രകാരം അപ്പോള്‍ യോസേഫിനു 102 വയസ്സുണ്ടാകും. മാത്രമല്ല, ഹെരോദാവു ശിശുക്കളെ കൊല്ലാന്‍ ഉത്തരവിട്ടപ്പോള്‍ യോസേഫ് അമ്മയായ മറിയയെയും ശിശുവായ യേശുവിനെയും കൂട്ടിക്കൊണ്ടു ഈജിപ്തിലെത്തി എന്ന് ബൈബിള്‍ പറയുന്നു. 90 വയസ്സുള്ള ഒരാള്‍ക്ക്‌ ഇത്ര ദൂരം യാത്ര ചെയ്യാനും അവിടെ അമ്മയെയും കുഞ്ഞിനേയും (തൊഴില്‍ ചെയ്തു) സംരക്ഷിക്കാനും സാധിക്കുമെന്ന് തോന്നുന്നില്ല.’
ഈ അഭിപ്രായത്തില്‍ നിന്ന് ഒരുവാക്യത്തിന്‍റെ ഒരു ഭാഗം മാത്രമെടുത്താണ് ഇവര്‍ ഇങ്ങനെ പറയുന്നത്. അതാകട്ടെ, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തതാണ് താനും.)

 

ഈ അഞ്ചു സ്ത്രീകളില്‍ മറിയ ഒഴികെയുള്ളവര്‍ എല്ലാം ഏതെങ്കിലും തരത്തില്‍ കളങ്കിതരാണ്. ദൈവസന്നിധിയില്‍ പത്താം തലമുറയ്ക്ക് പോലും കയറാന്‍ അനുവാദമില്ലാത്ത മോവാബ്യ ജാതിയില്‍ [ആവ.32:3] നിന്നാണ് റൂത്തിന്‍റെ വരവ്. അവളുടെ പേരക്കുട്ടിയുടെ മകനാണ് ദാവീദ്‌ [രൂത്ത്.4:17]. രാഹബ്‌ ആകട്ടെ ദൈവം വെറുക്കുന്ന ഒരു കാര്യം തന്‍റെ തൊഴിലായി സ്വീകരിച്ചിരുന്നവളാണ്. താമാറും ദൈവം വിലക്കിയ പാപം ചെയ്തവളാണ്. ബെത്ശേബയും അങ്ങനെ തന്നെ. ഈ സ്ത്രീകളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്. വലിയവനായ ദൈവം പാപികളെ സ്നേഹിക്കുന്നു എന്നതാണ് അത്. ലോകത്തിന്‍റെ നിലവാരം വെച്ച് നോക്കിയാല്‍ യാതൊരു വിധത്തിലും ഈ ലിസ്റ്റില്‍ വരുവാനുള്ള അര്‍ഹത ഇവര്‍ക്കില്ലെന്നു കാണാം. എങ്കിലും കരുണാമയനായ ദൈവം മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കൊത്ത വിധമല്ല, തന്‍റെ കൃപക്കൊത്തവിധമാണ് മനുഷ്യരോട് ഇടപെടുന്നത് എന്ന് ഈ വേദഭാഗങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 

യേശുവിന്‍റെ ജനനം പ്രകൃത്യാതീതമായിരുന്നു എന്ന് മത്തായി രേഖപ്പെടുത്തുന്നതിന്‍റെ ഉദ്ദേശ്യം ഈ മഹാരാജാവ് അബ്രഹാമിന്‍റെയും ദാവീദിന്‍റെയും വംശപരമ്പരയില്‍ വരുന്നു എങ്കിലും അവരുടെ ശാരീരിക പിന്തുടര്‍ച്ചാവകാശി(Biological descendant)യല്ല അവന്‍ എന്ന് കാണിക്കാനാണ്. ദൂതന്‍റെ വാക്ക് കേട്ട് യോസേഫ് സ്വീകരിച്ചത് മറിയയെ മാത്രമല്ല, അവളിലുണ്ടായിരുന്ന യേശുവിനെയും കൂടിയാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശു മറിയയുടെ ഉള്ളില്‍ കിടക്കുമ്പോള്‍ തന്നെ യോസേഫ് യേശുവിനെ ദത്തെടുക്കുകയായിരുന്നു.

 

യിസ്രായേല്യ ഗോത്രങ്ങളുടെ കുലകൂടസ്ഥനായിരുന്ന യാക്കോബ് തന്‍റെ മകന്‍ യോസേഫിന്‍റെ രണ്ടു മക്കളായിരുന്ന മനശ്ശെ, എഫ്രയീം എന്നിവരെ ദത്തെടുത്ത വിധം ഉല്‍പ. 48:5,6 എന്നീ വേദഭാഗത്തു രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ത്തന്നെ ഇളയവനായിരുന്ന എഫ്രയീമിനെ ആദ്യജാതനുള്ള അവകാശം (ആവ.21:17) നല്‍കിയിട്ടാണ് ദത്തെടുത്തത്. എഫ്രയീം യാക്കോബിന്‍റെ ആദ്യജാതനായി പരിഗണിക്കപ്പെട്ടു. എഫ്രയീമിനെ ആദ്യജാതനായി യാക്കോബ് ദത്തെടുത്തത് ദൈവവും അംഗീകരിച്ചു. “ഞാന്‍ യിസ്രായെലിനു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ” (യിരെ.31:9) എന്ന് ദൈവം തന്നെ സാക്ഷ്യം പറഞ്ഞതിലൂടെ അത് തെളിവാകുന്നുണ്ട്. ഒരു കുടുംബത്തിലെ സ്ഥാനക്രമത്തില്‍ പിതാവിന്‍റെ അടുത്ത പടിയില്‍ ആദ്യജാതന്‍ നില്‍ക്കുന്നു. രാജകുടുംബത്തെ സംബന്ധിച്ചിടത്തോളം ആദ്യജാതന്‍ കിരീടാവകാശിയാണ് (1.ദിന.21:1-3).

 

ഇങ്ങനെ യേശുവിനെ യോസേഫ് ആദ്യജാതന്‍ എന്ന നിലയില്‍ ദാത്തെടുത്തതിലൂടെ (‘അവന്‍ യോസേഫിന്‍റെ മകന്‍ എന്ന് ജനം വിചാരിച്ചു’ (ലൂക്കോ.3:23) എന്ന ലൂക്കോസിന്‍റെ പ്രസ്താവന ശ്രദ്ധിക്കുക) നിയമപരമായി ദാവീദിന്‍റെ സിംഹാസനത്തിനു യേശു അവകാശിയാണ്. എന്നാല്‍, ശാരീരികമായി യോസേഫിന്‍റെ പിന്തുടര്‍ച്ചാവകാശിയല്ലാത്തതിനാല്‍ യൊഖന്യാവിനു ലഭിച്ച ദൈവശാപത്തിനു (യിരെ.22:24-29) യേശു അര്‍ഹനുമല്ല! ഇങ്ങനെ ശാപമോ ദൈവകോപമോ ഏശാത്ത കളങ്കരഹിതമായ രാജത്വമാണ് യേശുവിനു സിദ്ധിച്ചിരിക്കുന്നത് എന്ന് യേശുവിന്‍റെ വംശാവലിയിലൂടെയും യേശുവിന്‍റെ ജനനത്തിന്‍റെ വിവരണത്തിലൂടെയും മത്തായി വായനക്കാരുടെ മുന്നില്‍ സമര്‍ത്ഥിക്കുന്നു.

 

എന്നാല്‍ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുന്ന സംഗതി ദൈവം ദാവീദിനോടു ചെയ്ത ഉടമ്പടിയിലെ ഒരു പദപ്രയോഗമാണ്. ‘നിന്‍റെ ഉദരത്തില്‍ നിന്ന്‍ പുറപ്പെടുവാനിരിക്കുന്ന സന്തതിക്കു’ പിന്തുടര്‍ച്ചാവകാശം കൊടുത്ത് അവന്‍റെ രാജത്വം സ്ഥിരപ്പെടുത്തും (2.ശമുവേല്‍ 7:12) എന്നാണു ദൈവം പറഞ്ഞിട്ടുള്ളത്. ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി എന്നതിലൂടെ നിയമപരമായ പിന്തുടര്‍ച്ചാവകാശം മാത്രമല്ല, ശാരീരികമായ പിന്തുടര്‍ച്ചയും ദാവീദില്‍ നിന്ന് ഈ രാജാവിനുണ്ടായിരിക്കണം എന്ന് വ്യക്തമാകുന്നു. എന്നാല്‍ യേശു യോസേഫിന്‍റെ പുത്രനല്ല എന്ന് മത്തായി ഖണ്ഡിതമായി പറഞ്ഞിരിക്കെ യേശുവിനു ദാവീദിന്‍റെ ശാരീരിക പിന്തുടര്‍ച്ച അവകാശപ്പെടാന്‍ കഴിയില്ല. പിന്നെ എങ്ങനെ യേശു ദൈവം ദാവീദിനോടു വാഗ്ദത്തം ചെയ്ത സന്തതിയാകും? ഇതിന്‍റെ ഉത്തരം ലൂക്കോസ് നല്‍കുന്ന വംശാവലിയിലാണ് ഉള്ളത്. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്തില്‍ നമുക്കത് പരിശോധിക്കാം. (തുടരും…)

 

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-2/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-3) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/#respond Mon, 01 Apr 2013 10:51:19 +0000 http://www.sathyamargam.org/?p=658 അനില്‍ കുമാര്‍ വി അയ്യപ്പന്‍

 

യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

 

ദൈവം ദാവീദിനോട്‌ “സന്തതി’യെ വാഗ്‌ദത്തം ചെയ്‌തപ്പോള്‍ രക്ഷകനെക്കുറിച്ചുള്ള ചിത്രങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിന്‌ കൂടുതല്‍ വ്യക്തമായി. ആദാമിനോട്‌ പറഞ്ഞ “പാമ്പിന്‍റെ തല തകര്‍ക്കുന്ന സ്‌ത്രീയുടെ സന്തതി’ അബ്രഹാമിന്‍റെ സന്തതിയായിരിക്കും, യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിയായിരിക്കും, യാക്കോബിന്‍റെ പന്ത്രണ്ട്‌ മക്കളില്‍ ഒരാളായ യെഹൂദയുടെ സന്തതിയായിരിക്കും, യെഹൂദാ ഗോത്രത്തില്‍ ദാവീദിന്‍റെ വംശത്തില്‍ നിന്നായിരിക്കും ആ സന്തതി വരുന്നത്‌ ! ദാവീദിന്‍റെ വംശത്തില്‍ ഏത്‌ കുലം, ഏത്‌ കുടുംബം എന്നൊന്നും ദൈവം പറഞ്ഞില്ല. പകരം പ്രവാചകന്മാരിലൂടെ, വരുവാനിരിക്കുന്ന ആ സന്തതിയെക്കുറിച്ച്‌ ദൈവം അരുളിച്ചെയ്‌തു തുടങ്ങി. ആ പ്രവചനങ്ങളില്‍ ചിലത്‌ നമുക്കൊന്ന്‌ ശ്രദ്ധിക്കാം. (പ്രവാചക കാലഘട്ടം ബ്രാക്കറ്റില്‍ )

 

1) വാഗ്‌ദത്ത സന്തതി ബേത്‌ലഹേം എഫ്രാത്തയില്‍ ജനിക്കും. മീഖാ.5:2 (ബി.സി.739-687)

 

2) അവന്‍കന്യകയില്‍നിന്നായിരിക്കും ജനിക്കുന്നത്‌ . യെശ.7:14 (ബി.സി.740-688)

 

3) മനു ഷ്യ വര്‍ഗ്ഗത്തിന്‌ നല്‌കപ്പെടുന്ന ഈ സന്തതി വീരനാം ദൈവം തന്നെ ആയിരിക്കും. യെശ.9:6

 

4) ദൈവം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ മധ്യസ്ഥനായ മോശെയെപ്പോലെ ഒരു പ്രവാചകനായിരിക്കും അവന്‍ . ആവ. 18:18 (ബി.സി. 1500). (മോശെക്കു ശേഷം സ്‌നാപക യോഹന്നാന്‍ വരെയുള്ള പ്രവാചകന്മാരെല്ലാവരും യഹോവയായ ദൈവം മോശെ മുഖാന്തിരം തന്‍റെ ജനവുമായി ചെയ്‌ത ഉടമ്പടിയുടെ പ്രചാരകര്‍ മാത്രമായിരുന്നു. ഈ പ്രചാരകന്മാര്‍ ആരിലൂടെയും ദൈവം പുതിയ ഒരു ഉടമ്പടി സ്ഥാപിച്ചിട്ടില്ല. അതുകൊണ്ട്‌ തന്നെ “മോശെയെപ്പോലെയുള്ള പ്രവാചകന്‍’ എന്ന പദവി ലഭിക്കണമെങ്കില്‍, വാഗ്‌ദത്ത സന്തതി പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിരിക്കണം!)

 

5) ഈ വാഗ്‌ദത്ത സന്തതി യിസ്രയേലിന്‍റെ രാജാവായിരിക്കും. സെഖ.6:12,13; 9:9 (ബി.സി.516)

 

6) വരുവാനിരിക്കുന്ന സന്തതി “രാജാവും പ്രവാചകനും’ മാത്രമല്ല, പുരോഹിതനു മായിരിക്കും. സെഖ.6:13 (ബി.സി.516), സങ്കീ. 110:4 (ബി.സി.1000)

 

7) അവന്‍ യഹോവയുടെ ദാസന്‍ കൂടിയായിരിക്കും. യെശ.42:1-4

 

8) ഈ ദാസന്‍റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാല്‍ മനു ഷ്യനല്ല എന്നും തോന്നുമാറ്‌ വിരൂപമാക്കപ്പെടും. യെശ.52:14

 

9) നമ്മുടെ അകൃത്യത്തിനും അതിക്രമത്തിനും പകരമായിട്ടായിരിക്കും അവന്‍ ശിക്ഷിക്കപ്പെടുന്നത്‌ . യെശ.53:5

 

10) അനേകരുടെ പാപം വഹിച്ചുകൊണ്ട്‌ അവന്‍ തന്‍റെ പ്രാണനെ മരണത്തിന്‌ ഒഴുക്കിക്കളയും. യെശ.52:12

 

11) തന്നെത്താന്‍ താഴ്‌ത്തി വായ്‌ തുറക്കാതിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെടും. യെശ.53:7

 

12) അവന്‍ എളിയവരോട്‌ സദ്‌വര്‍ത്തമാനം ഘോഷിക്കും. യെശ. 61:1

 

13) യഹോവയുടെ ആത്മാവ്‌അവന്‍റെ മേല്‍ ഉണ്ടായിരിക്കും. യെശ.61:1

 

14) അവന്‍ തന്‍റെ  ശുശ്രൂഷ ആരംഭിക്കുന്നതിനു  മുമ്പ്‌ അവന്‌ വഴിയൊരുക്കുവാന്‍ മറ്റൊരാള്‍ വരും. യെശ.40:3; മലാ.3:1

 

15) അവന്‍ ഉപമയിലൂടെ ജനത്തോട്‌ സംസാരിക്കും. സങ്കീ.78:2 (ബി.സി.1000)

 

16) അവന്‍ കഴുതപ്പുറത്തും കഴുതക്കുട്ടിയുടെ പുറത്തും കയറി സിയോന്‍ നഗരത്തിലേക്ക്‌ പ്രവേശിക്കും. സെഖ. 9:9

 

17) അവന്‍ മരിക്കുന്നത്‌ കൈകാലുകള്‍ തുളയ്‌ക്കപ്പെട്ടായിരിക്കും. സങ്കീ.22:16 (ബി.സി.1000)

 

18) അവന്‍റെ മരണത്തില്‍ അവന്‍റെ വസ്‌ത്രം പങ്കിടപ്പെടും, അവന്‍റെ അങ്കിക്കായി അവര്‍ചീട്ടിടും. സങ്കീ.22:8

 

19) അവന്‍റെ കൂടെയുള്ളയാള്‍ അവനെ വഞ്ചിക്കും. സങ്കീ.41:9 (ബി.സി.1000)

 

20) അവന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. സങ്കീ.16:10 (ബി.സി.1000)

 

ദൈവം ഈ വിശുദ്ധ പ്രജയെപ്പറ്റി ഇനിയും ധാരാളം കാര്യങ്ങള്‍പ്രവചിച്ചിട്ടുണ്ട്‌ . വിസ്‌തരഭയത്താല്‍ അവയൊന്നും ഇവിടെ രേഖപ്പെടുത്തുന്നില്ല. ഏതായാലും ഓരോ പ്രവാചകനും ഈ വാഗ്‌ദത്ത സന്തതിയെക്കുറിച്ച്‌ കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ ജനത്തോട്‌ വെളിപ്പെടുത്താന്‍ തുടങ്ങി. യിസ്രായേല്‍ജനം ദൈവത്തില്‍ നിന്നും ദൈവവചനത്തില്‍ നിന്നും കൂടുതലായി അകന്നുകൊണ്ടിരുന്ന സന്ദര്‍ഭം കൂടിയായിരുന്നു ഈ പ്രവാചകകാലഘട്ടം.

 

അങ്ങനെയിരിക്കെ, ദാവീദിന്‍റെ സന്തതിപരമ്പരയില്‍പ്പെട്ട യൊഖെന്യാവ്‌എന്ന യെഹൂദാ രാജാവ്‌ യഹോവയെ അത്യധികം കോപിപ്പിച്ചതുകൊണ്ട് യഹോവയുടെ ശാപത്തിന്‌ പാത്രിഭൂതനായിത്തീര്‍ന്നു. പ്രവാചകനായ യിരെമ്യാവ്‌ മുഖാന്തരം യഹോവ അവനെ ശപിച്ചു: “ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക! ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്‌കാലത്ത്‌ ഒരിക്കലും ശുഭം വരാത്തവന്‍ എന്നും എഴുതുവിന്‍ . ഇനി ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരുന്നു യെഹൂദ്യയില്‍ വാഴുവാന്‍ അവന്‍റെ സന്തതിയില്‍ ഒരുവനും ഇടവരികയില്ല’ (യിരെമ്യാ.22:29). യൊഖന്യാവിനെ ബാബേല്‍ രാജാവായ നെബുഖദ്‌നേസര്‍ ആക്രമിച്ചു കീഴടക്കി ബാബേലിലേക്ക്‌ തടവുകാരനായി പിടിച്ചുകൊണ്ടുപോയി. അവന്‍റെ മക്കളാരും പിന്നീട്‌ യെഹൂദ്യയില്‍ ഭരണം നടത്തിയിട്ടുമില്ല.

 

നിഷ്‌പക്ഷമതിയായ ഒരു സത്യാന്വേഷകനെ സംബന്ധിച്ചിടത്തോളം അവന്‍ ആശയക്കുഴപ്പത്തിലാകുന്നത് ഇവിടെയാണ്‌ . കാരണം വംശാവലിയിലെ ‘വൈരുദ്ധ്യ’ത്തേക്കാള്‍ വലിയ പ്രശ്‌നമാണ്‌ ഇപ്പോള്‍ അവന്‍റെ മുമ്പാകെയുള്ളത്‌ . വാഗ്‌ദത്ത സന്തതി ദാവീദിന്‍റെ വംശത്തില്‍നിന്ന്‌ വരും എന്നരുളിച്ചെയ്‌ത ദൈവം പ്രവാചകന്മാര്‍ മുഖാന്തരം ആ സന്തതിയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍എല്ലാം തന്നതിനു ശേഷം ഇപ്പോഴിതാ അതേ ദാവീദിന്‍റെ വംശപരമ്പരയിലെ ഒരു രാജാവിനെ ശപിക്കുകയും അവന്‍റെ സന്തതി പരമ്പരയില്‍ ആരും ഇനിമേല്‍ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന്‌ ഭരണം നടത്തുകയില്ലെന്നും പറയുന്നു!! ഇതെങ്ങനെ ശരിയാകും?! ആദാം മുതലിങ്ങോട്ട്‌ ഓരോ തലമുറയില്‍ ദൈവം ഈ സന്തതിയെക്കുറിച്ച്‌ പറഞ്ഞിരുന്നതെല്ലാം വെറുതെയായിരുന്നുവോ?? മനു ഷ്യവംശത്തിന്‌ വിമോചനത്തിന്‍റെ പ്രത്യാശ കൊടുത്തതിനു  ശേഷം തന്‍റെ ഉഗ്രകോപത്തിന്‍റെ ഫലമായി ആ വാഗ്‌ദത്തങ്ങളില്‍ നിന്നെല്ലാം പിന്മാറുന്നവനാണോ സത്യദൈവം??? ഒരിക്കലുമല്ല!!! യൊഖന്യാവിനും അവന്‍റെ സന്തതി പരമ്പരകള്‍ക്കും ലഭിച്ച ശാപം ഏശാത്തവിധം എങ്ങനെയാണ്‌ ദൈവം വാഗ്‌ദത്ത സന്തതിയെ സ്‌ത്രീയുടെ സന്തതിയായി ദാവീദിന്‍റെ പരമ്പരയില്‍ നിന്ന്‌ തന്നെ ജനിപ്പിച്ചത്‌ എന്ന്‌ നമുക്ക്‌ തുടര്‍ന്ന്‌ പരിശോധിക്കാം.

 

വംശാവലിയിലെ ‘വൈരുദ്ധ്യങ്ങള്‍’ ഇതിന്‌ നമ്മെ സഹായിക്കുന്നു.

 

നാല്‌ സുവിശേഷ രചയിതാക്കളും നാല്‌ വ്യത്യസ്‌ത വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌എന്ന്‌ മുന്നമേ സൂചിപ്പിച്ചല്ലോ. മര്‍ക്കോസും യോഹന്നാനും യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതിരുന്നതിന്‍റെ കാരണവും പറഞ്ഞു. രേഖപ്പെടുത്തപ്പെട്ട രണ്ട്‌ വംശാവലികളില്‍ ആദ്യത്തേത്‌ മത്തായിയില്‍ ആണല്ലോ. മത്തായി യേശുക്രിസ്‌തുവിനെ അവതരിപ്പിക്കുന്നത്‌ സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായിട്ടാണ്‌. യിസ്രായേലിന്‍റെ സ്വര്‍ഗ്ഗീയ രാജാവും ആ രാജാവിന്‍റെ പ്രവര്‍ത്തനങ്ങളും ഏത്‌ വിധത്തിലുള്ളതായിരുന്നു എന്ന്‌ മത്തായി 1-11 വരെയുള്ള അധ്യായങ്ങള്‍ വിഭജിച്ചു പഠിച്ചാല്‍ വ്യക്തമാകും.

 

A) അധ്യായം-1

1) രാജാവിന്‍റെ വംശാവലി (1:1-16)

2) രാജാവിന്‍റെ ജനനം

 

 B) അധ്യായം-2

1) വിദ്വാന്മാര്‍രാജാവിനെ ആരാധിക്കുന്നു (2:1-12)

2) രാജാവിനെ വകവരുത്താനു ള്ള ശത്രുവിന്‍റെ പരിശ്രമം (2:16-18)

3) ശത്രുവിന്‍റെ കയ്യില്‍പെടാതെയുള്ള രാജാവിന്‍റെ ഒഴിഞ്ഞുപോക്ക്‌ (2:13-15)

 

C) അധ്യായം-3

1) രാജാവിന്‍റെ മുന്നോടിയുടെ പ്രവര്‍ത്തനം (3:1-12)

2) രാജാവിന്‍റെ സ്‌നാനവും അഭിഷേകവും (3:13-16)

3) രാജാവിനെക്കുറിച്ചുള്ള സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യം (3:17)

 

D) അധ്യായം-4

1) പരീക്ഷയില്‍ രാജാവ്‌പിശാചിനെ പരാജയപ്പെടുത്തുന്നു (4:1-11)

2) രാജാവ്‌ തന്‍റെ രാജ്യവ്യാപനത്തിനായി പ്രവര്‍ത്തനം ആരംഭിക്കുന്നു (4:17)

 

E) അധ്യായം-5,6,7

1) തന്‍റെ രാജ്യത്തിലെ പൗരന്മാര്‍ അനു സരിക്കേണ്ട ‘സ്വര്‍ഗ്ഗീയ ഭരണഘടന’ രാജാവ്‌ അധികാരത്തോടെ വിളംബരം ചെയ്യുന്നു

 

F) അധ്യായം-8,9

1) താന്‍മേലില്‍ നിന്നുള്ള രാജാവാണെന്ന്‌ തെളിയിക്കുന്ന തന്‍റെ  അത്യത്ഭുതകരമായ അധികാരശക്തി രാജാവ്‌ വെളിപ്പെടുത്തുന്നു

 

a) രോഗത്തിന്‍റെ മേലുള്ള അധികാരം (8:1-3, 5-15; 9:27-29)

b) പ്രകൃതിയുടെ മേലുള്ള അധികാരം (8:23-27)

c) അശുദ്ധാത്മാക്കളുടെ മേലുള്ള അധികാരം (8:16-17, 28-32; 9:32-34)

d) മരണത്തിന്‍റെ മേലുള്ള അധികാരം (9:18-25)

 

G) അധ്യായം-10

1) രാജാവിനെക്കുറിച്ച്‌ പറയാനും രാജ്യവ്യാപനത്തിനു മായി തന്‍റെ ദാസന്മാരെ ‘ചെന്നായ്‌ക്കളുടെ നടുവില്‍ ആടിനെ’യെന്നപോലെ രാജാവ്‌ അയക്കുന്നു.

 

H) അധ്യായം- 11

1) തന്‍റെ മുന്നോടിയെക്കുറിച്ചുള്ള രാജാവിന്‍റെ സാക്ഷ്യം (11:7-11)

2) തന്‍റെ വീര്യപ്രവൃത്തികള്‍ കണ്ടിട്ടും തന്നെ സ്വീകരിക്കാത്ത പട്ടണങ്ങളെ രാജാവ്‌ ശാസിക്കുന്നു (11:20-24)

3) തന്നെ തിരസ്‌കരിച്ച തന്‍റെ സ്വന്ത ജനത്തെ രാജാവും താത്‌കാലികമായി തിരസ്‌കരിക്കുന്നു. ഇനിമുതല്‍ ജഡപ്രകാരം അബ്രഹാമിന്‍റെ സന്തതികളായിരിക്കുന്നവര്‍ക്കു മാത്രമല്ല, ജാതികള്‍ക്കും ഈ രാജാവിന്‍റെ രാജ്യത്തിലേക്ക്‌ പ്രവേശനമുണ്ട്‌ . അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ള “എല്ലാവരോടും’ തന്‍റെ അടുക്കല്‍ വരുവാന്‍ രാജാവ്‌ ആഹ്വാനം ചെയ്യുന്നു (11:28-30)

 

പന്ത്രണ്ടാം അധ്യായം മുതല്‍ ജാതികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാജ്യത്തെപ്പറ്റിയാണ്‌ രാജാവ്‌ സംസാരിക്കുന്നത്‌ . അതിന്‍റെ തിലകക്കുറിയായുള്ള പ്രസ്‌താവന മത്താ.16:18-ലാണ്‌കാണുന്നത്‌ . അവിടെ, ജഡപ്രകാരമുള്ള യിസ്രായേലില്‍ നിന്ന്‌ വിഭിന്നമായതും പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മവുമായിരുന്ന “സഭ’ എന്ന പുതിയൊരു രാജ്യത്തിന്‍റെ നിര്‍മ്മാണത്തെപ്പറ്റി രാജാവ്‌പ്രഖ്യാപിക്കുന്നു.

 

ഇങ്ങനെ, ‘യെഹൂദന്മാരുടെ രാജാവായി’ അവനെ അവതരിപ്പിക്കുന്നതുകൊണ്ടാണ്‌ മത്തായി യെഹൂദാജനത്തിന്‍റെ പിതാവായ അബ്രാഹാമില്‍നിന്ന്‌ അവന്‍റെ വംശാവലി ആരംഭിക്കുന്നത്‌ . ദാവീദ്‌ മുതല്‍ യെഹോയാഖീന്‍ (യൊഖന്യാവ്‌ ) വരെ ആ വംശാവലിയില്‍ ഉള്ളത്‌ രാജാക്കന്മാര്‍ മാത്രമാണ്‌ . രാജകീയ പിന്‍തുടര്‍ച്ചയാണ്‌ ആ വംശാവലി അര്‍ത്ഥമാക്കുന്നത്‌ . യേശു ഭൂജാതനാകുന്ന കാലത്ത്‌ യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്നത്‌ ദാവീദിന്‍റെ രാജവംശം ആയിരുന്നുവെങ്കില്‍, അന്ന്‌ ദാവീദിന്‍റെ സിംഹാസനത്തിലിരുന്ന്‌ ഭരിക്കുന്നത്‌ മറിയയുടെ ഭര്‍ത്താവും യേശുവിന്‍റെ വളര്‍ത്തു പിതാവുമായിരുന്ന യോസേഫ്‌ എന്ന തച്ചനല്ലാതെ മറ്റാരുമായിരിക്കില്ല!! യോസേഫിന്‍റെ നിയമപ്രകാരമുള്ള പിന്‍തുടര്‍ച്ചാവകാശി യേശുക്രിസ്‌തു ആണെന്ന്‌ മത്തായിയിലെ വംശാവലി അസന്ദിഗ്‌ദമായി നമ്മോട് പ്രഖ്യാപിക്കുന്നു!  (തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82%e0%b4%b6/feed/ 0
യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-2) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/#respond Mon, 01 Apr 2013 05:00:17 +0000 http://www.sathyamargam.org/?p=655  

അനില്‍കുമാര്‍.വി.അയ്യപ്പന്‍

യേശുക്രിസ്‌തുവിന്‍റെ വംശാവലി- മത്തായിയുടെ സുവിശേഷത്തിലൂടെ

പുതിയനിയമത്തിന്‍റെ ആരംഭ വാക്യവും (മത്താ.1:1) അവസാന വാക്യവും (വെളിപ്പാട്‌ .22:21) യേശുക്രിസ്‌തുവിന്‍റെ പേര്‌ ഉള്‍ക്കൊള്ളുന്നതാണ്‌ . പുതിയ നിയമത്തിന്‍റെ ഉള്ളടക്കവും പ്രതിപാദ്യ വിഷയവും യേശുക്രിസ്‌തു ആണെന്ന്‌ ഇത്‌ തെളിയിക്കുന്നു. പുതിയനിയമം യഥാര്‍ത്ഥത്തില്‍ പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ . പുതിയനിയമം ഇല്ലായിരുന്നുവെങ്കില്‍, പഴയ നിയമത്തിലെ പല സമസ്യകള്‍ക്കും ചോദ്യങ്ങള്‍ക്കും  അന്വേഷണങ്ങള്‍ക്കും ഉത്തരം ഉണ്ടാകയില്ലായിരുന്നു. പുതിയ നിയമം വന്നില്ലായിരുന്നെങ്കില്‍, യാഗങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും ഇന്നും അന്തമില്ലാതെ തുടര്‍ന്നു പോകുമായിരുന്നു. ഇങ്ങനെ പഴയനിയമത്തിന്‍റെ എല്ലാ കെട്ടുപാടുകളില്‍നിന്നും അടിമത്തത്തില്‍നിന്നും മാനവജാതിയെ മോചിപ്പിച്ച പുതിയനിയമം ആരംഭിക്കുമ്പോള്‍ത്തന്നെ, ആ നിയമദാതാവിന്‍റെ വംശാവലി രേഖപ്പെടുത്തുന്നത്‌ തികച്ചും ഉചിതമാണല്ലോ. മാത്രമല്ല, പുതിയ നിയമത്തിലെ ഒന്നാം പുസ്‌തകം എഴുതിയ മത്തായി ആ നിയമദാതാവിനെ പരിചയപ്പെടുത്തുന്നത്‌ ‘യെഹൂദന്മാരുടെ രാജാവാ’യിട്ടാണ്‌ . പുതിയ നിയമത്തിലെ ഒന്നാമത്തെ ചോദ്യം “യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ?” എന്നതാണ്‌, വിദ്വാന്മാര്‍ ഹെരോദാവിനോട്‌ ചോദിക്കുന്നത്‌ . പുതിയ നിയമത്തിലെ രണ്ടാമത്തെ ചോദ്യം ആദ്യത്തെ ചോദ്യത്തോട്‌ ബന്ധപ്പെട്ടതാണ്‌, “ക്രിസ്‌തു എവിടെ ആകുന്നു ജനിക്കുന്നത്‌?”, ഹെരോദാവ്‌ മഹാപുരോഹിതന്മാരോടും ശാസ്‌ത്രിമാരോടും ചോദിക്കുന്നത്‌ . ഈ രണ്ട്‌ ചോദ്യങ്ങളിലൂടെ പരിശുദ്ധാത്മാവ്‌ വായനക്കാരോട്‌ പറയാന്‍ ശ്രമിക്കുന്നത്‌, ‘യെഹൂദന്മാരുടെ രാജാവായി പിറക്കുന്നവന്‍ ക്രിസ്‌തു ആണ്‌’ എന്ന കാര്യം ഹെരോദാവിനും  മഹാപുരോഹിതന്മാര്‍ക്കും ശാസ്‌ത്രിമാര്‍ക്കും അറിയാമായിരുന്നു എന്നതാണ്‌ . മാത്രമല്ല, ആ ക്രിസ്‌തു ആരാണെന്ന കാര്യം ഒന്നാം അധ്യായം പതിനാറാം വാക്യത്തില്‍ മത്തായി വ്യക്തമായി പറഞ്ഞിട്ടുമുണ്ട്‌ : “യാക്കോബ്‌ മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു, അവളില്‍നിന്ന്‌ ക്രിസ്‌തു എന്നു പേരുള്ള യേശു ജനിച്ചു.” രണ്ട്‌ കാര്യങ്ങളാണ്‌ മത്തായി ഈ ഒരൊറ്റ വാക്യത്തിലൂടെ ഊന്നിപ്പറയാന്‍ശ്രമിക്കുന്നത്‌ :

 

1) മറിയയുടെ മകനായി ജനിച്ച യേശു ആണ്‌ യെഹൂദന്മാരുടെ രാജാവായ ക്രിസ്‌തു.

 

2) അവനെ ആരും ജനിപ്പിച്ചതല്ല, അവന്‍ സ്വയമായി ജനിച്ചതാണ്‌.

 

യോഹന്നാന്‍റെ ഭാഷയില്‍പറഞ്ഞാല്‍ ‘വചനം ജഡമായിത്തീര്‍ന്നു.’ ആരെങ്കിലും അങ്ങനെ ആക്കിത്തീര്‍ത്തതല്ല, അവന്‍ സ്വയം ജഡമായിത്തീര്‍ന്നതാണ്‌ . യെഹൂദന്മാരുടെ രാജാവായി ജനിച്ച ഈ യേശുക്രിസ്‌തുവിന്‍റെ വംശാവലി പഠിക്കണമെങ്കില്‍, നാം പഴയനിയമത്തിന്‍റെ താളുകളിലേക്ക്‌ കടന്നു ചെന്ന്‌ അതിലെ ചരിത്രത്തെളിവുകള്‍ ഗ്രഹിക്കേണ്ടിയിരിക്കുന്നു.

 

പ്രവാചകന്മാര്‍ പ്രവചിച്ചിട്ടുള്ള, ക്രിസ്‌തു രാജാവായി ഭരണം നടത്തുന്ന, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമുള്ള ദൈവത്തിന്‍റെ രാജ്യം ഭൂമിയിലേക്ക്‌ വരുന്നത്‌ അബ്രഹാമിന്‍റെ സന്തതിയിലൂടെയാണ്‌ . കേവലം ജഡപ്രകാരം മാത്രമുള്ള സന്തതിയല്ല, വിശ്വാസത്താലും അബ്രഹാമിന്‍റെ സന്തതിയായിരിക്കുന്ന ഒരുവനാണ്‌ ക്രിസ്‌തു. ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണ്‌, ആദാം. എന്നാല്‍ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്‍റെ അഥവാ വിശ്വാസികളുടെ പിതാവാണ്‌ അബ്രഹാം. ദൈവത്തിന്‍റെ രാജ്യം ഭൂമിയില്‍ പണിയപ്പെടുന്നത്‌ കേവലം ദൈവത്താല്‍ സൃഷ്‌ടിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്താലല്ല, പിന്നെയോ ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്താലാണ്‌ . അതില്‍ അബ്രഹാമിന്‍റെ മക്കളായ യഥാര്‍ത്ഥ ഇസ്രായേല്യരും (റോമ.9:6-8) ക്രിസ്‌തു യേശുവിലുള്ള വിശ്വാസത്താല്‍ അബ്രഹാമിന്‍റെ മക്കളായിത്തീര്‍ന്നവരും (ഗലാത്യ.3:7,9,29) ഉള്‍പ്പെടുന്നു. അബ്രഹാമിന്‌ എട്ട്‌ മക്കളുണ്ടായിരുന്നു (ഉല്‍പ്പത്തി.16:15; 21:2,3; 25:2). ഈ എട്ടു പേരില്‍ യിസഹാക്ക്‌ മാത്രമാണ്‌ വാഗ്‌ദത്ത സന്തതിയായി എണ്ണപ്പെട്ടത്‌ (റോമ.9:8,9) എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക. യിസഹാക്കിന്‌ ഇരട്ടകളായ രണ്ട്‌ ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്‌, ഏശാവും യാക്കോബും. എങ്കിലും ദൈവം യാക്കോബിനെയാണ്‌ യിസഹാക്കിന്‍റെ അവകാശിയായി തിരഞ്ഞെടുത്തത്‌ (റോമ.9:10-13). ന്യായപ്രമാണം നല്‍കുന്നതിനു മുന്‍പുള്ള കാലഘട്ടത്തില്‍ ആദ്യജാതനായി ജനിക്കുന്ന ഒരു വ്യക്തിക്കുണ്ടായിരുന്ന ജന്മാവകാശങ്ങള്‍ ഇവയായിരുന്നു:

1. ഭൂമിയും ആടുമാടുകളും അടക്കമുള്ള സകല സ്വത്തുക്കളിലും മറ്റു മക്കളേക്കാള്‍ ഇരട്ടി ഓഹരി

2. കുടുംബത്തിന്‍റെ പൗരോഹിത്യ സ്ഥാനം

3. രാജകുടുംബത്തില്‍ ജനിച്ചവരാണെങ്കില്‍ രാജ്യാവകാശം.

യാക്കോബിനു ജനിച്ച പന്ത്രണ്ട്‌ ആണ്മക്കളില്‍ മൂത്തവനായ രൂബേനായിരുന്നു യഥാര്‍ത്ഥത്തില്‍ ഈ മൂന്ന്‌ അവകാശങ്ങളും ലഭിക്കേണ്ടിയിരുന്നത്‌ . എന്നാല്‍ അവന്‍ തന്‍റെ അപ്പന്‍റെ ശയ്യയെ അശുദ്ധമാക്കിയതിനാല്‍ (ഉല്‍.35:22; 49:3,4) ഈ മൂന്ന്‌ അവകാശങ്ങളും അവന്‌ നഷ്‌ടപ്പെടുകയും അവ അവന്‍റെ സഹോദരന്മാര്‍ക്ക്‌ ലഭിക്കുകയും ചെയ്‌തു. (ജഡികസുഖത്തിനു വേണ്ടി ആദ്യജാതന്‍റെ അവകാശങ്ങള്‍ നഷടപ്പെടുത്തിയ രണ്ടു പേരേ ബൈബിളിലുള്ളൂ, ഏശാവും രൂബേനും. ഇതില്‍ രൂബേനുണ്ടായ നഷ്‌ടമാണ്‌ ഏറ്റവും വലുത്‌ . ദൈവത്തിന്‍റെ ജനത്തിന്‍റെ പുരോഹിതനായിരിക്കാനുള്ള അവകാശവും ലോകരക്ഷകന്‍ ഭൂമിയിലേക്ക് പിറന്നു വീണ ഗോത്രമായി മാറാനുള്ള അവസരവുമാണ് അവന്‍ നഷ്ടപ്പെടുത്തിയത്. തലമുറകളെപ്പോലും ബാധിക്കുന്ന നഷ്‌ടം ഉണ്ടാക്കിവെയ്‌ക്കാന്‍ ദൈവമക്കള്‍ക്കും സാധിക്കും എന്നതിന്‍റെ ഉത്തമോദാഹരണമാണ്‌ രൂബേന്‍ .) ഭൂമിയിലുള്ള ഇരട്ടി ഓഹരി യോസേഫിനു, അഥവാ യോസേഫിന്‍റെ രണ്ടു മക്കളായ എഫ്രയീമിനും  മനശ്ശെക്കും ലഭിച്ചു (യോശുവ.16:17; 1.ദിന.5:1). പൗരോഹിത്യം ലേവി ഗോത്രത്തിനു നല്‍കിക്കൊണ്ടു യഹോവ ലേവ്യരെ യിസ്രായേലിലെ ആദ്യജാതന്മാര്‍ക്കു പകരം തെരഞ്ഞെടുത്തു (സംഖ്യാ.3:5-13; 8:14-19). രാജത്വം യെഹൂദാ ഗോത്രത്തിനും  കിട്ടി (ഉല്‍ .49:10; 1.ദിന.5:2). ദൈവരാജ്യത്തിന്‍റെ ഭരണാധികാരിയായ യേശുക്രിസ്‌തു യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിച്ചു (എബ്രാ.7:14). യെഹൂദാ ഗോത്രത്തിലെ ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവനുള്ള അവകാശപ്രഖ്യാപനരേഖയാണ്‌ മത്തായി തന്‍റെ സുവിശേഷത്തിന്‍റെ ആരംഭത്തില്‍ വിവരിക്കുന്ന വംശാവലിപ്പട്ടിക!

 

ഇന്ന്‌ ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിയുടേയും പൂര്‍വ്വപിതാവ്‌ എന്നത്‌ ആദാം ആണ്‌ (അപ്പൊ. പ്രവൃ. 17:26). അതുകൊണ്ടു തന്നെ, അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നാം പറയുന്ന കുടംബ മഹിമകള്‍ക്കും വംശപാരമ്പര്യത്തിനുമപ്പുറം ഏതൊരു മനുഷ്യന്‍റെയും വംശാവലി ചെന്നെത്തുന്നത്‌ ദൈവകല്‌പന ലംഘിച്ച്‌ ലോകത്തില്‍ പാപം പ്രവേശിക്കുവാന്‍ ഇടയാക്കിയ ആദാമിലും ഹവ്വയിലുമാണ്‌ . ചുരുക്കിപ്പറഞ്ഞാല്‍, അവിശ്വാസത്തിന്‍റെയും അനുസരണക്കേടിന്‍റെയും ഫലമായി ദൈവസന്നിധിയില്‍നിന്ന്‌ ആട്ടിയോടിക്കപ്പെട്ട്‌ വ്രണിത ഹൃദയരായി ജീവിതം തള്ളി നീക്കിയ ആദിമാതാപിതാക്കളുടെ പാരമ്പര്യമാണ്‌ നമുക്ക്‌ അവകാശപ്പെടാനുള്ളത്‌, അതില്‍കൂടുതലുള്ള ഒരു  കുലമഹിമയുമില്ല! പിതൃപാരമ്പര്യം വ്യര്‍ത്ഥമാണെന്ന്‌ ബൈബിള്‍ പറയാന്‍ കാരണമിതാണ്‌ (1.പത്രാസ്‌ . 1:18). ഈ വംശാവലിയുടെ വിഷയം നാം ആദാമില്‍നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.

 

ദൈവം തിന്നരുതെന്ന്‌ കല്‌പിച്ച പഴം ഭക്ഷിച്ച്‌ പാപം പ്രവേശിച്ച ശരീരവും മനസ്സുമായി ഏദന്‍തോട്ടത്തില്‍ നില്‍ക്കുന്ന ആദാമിന്‍റെയും ഹവ്വയുടേയും മുന്നില്‍വെച്ച്‌ ദൈവം പാമ്പിനോട്‌ (പിശാചിനോട്‌ ) പറഞ്ഞു: “സ്‌ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും’ എന്ന്‌ (ഉല്‌പ.3:15). തോട്ടത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ട ആദാമും ഹവ്വയും കരുതിയത്‌ സ്‌ത്രീയുടെ (ഹവ്വയുടെ) സന്തതിയായി ജനിക്കുന്നവന്‍ പാമ്പിന്‍റെ തല തകര്‍ക്കുമെന്നും അങ്ങനെ തങ്ങള്‍ക്ക്‌ നഷ്‌ടമായ ഏദന്‍തോട്ടത്തിലെ സൗഭാഗ്യാവസ്ഥ അവന്‍ വീണ്ടെടുത്ത്‌ തരുമെന്നുമായിരുന്നു. അതുകൊണ്ടാണ്‌ തങ്ങളുടെ ആദ്യജാതന്‌ അവര്‍ ‘കായേന്‍’ (‘യഹോവയാല്‍ ലഭിച്ച പുരുഷപ്രജ’ അഥവാ ‘യഹോവയെ എനിക്ക്‌ പുരുഷപ്രജയായി ലഭിച്ചു’) എന്ന്‌ പേര്‍ വിളിച്ചത്‌.

 

എന്നാല്‍ കായേന്‍ യഹോവയില്‍ നിന്നുള്ളവനല്ല, ദുഷ്‌ടനില്‍ നിന്നുള്ളവന്‍ ആയിരുന്നു (1.യോഹ.3:12) എന്നവര്‍ മനസ്സിലാക്കിയത്‌ അവന്‍ തന്‍റെ സഹോദരനും നീതിമാനുമായ ഹാബേലിനെ കൊല ചെയ്‌തപ്പോഴായിരുന്നു. ദുഷ്‌ടനില്‍ നിന്നുള്ള കായേന്‍ തങ്ങളെ രക്ഷിക്കുകയില്ല, യഹോവയില്‍നിന്നുള്ള ഹാബേല്‍ കൊല്ലപ്പെടുകയും ചെയ്‌തു എന്നതില്‍ അവര്‍ നിരാശരായി കാലം കഴിക്കുമ്പോഴാണ്‌ ഒരു മകന്‍കൂടി ജനിക്കുന്നത്‌ . പ്രതീക്ഷകള്‍ നിറഞ്ഞ ആദിമാതാപിതാക്കള്‍ ‘ദൈവത്തില്‍ നിന്നുള്ളവനായിരുന്ന ഹാബേലിനു  പകരം ദൈവം നിയമിച്ചവന്‍’ എന്നു കരുതി അവന്‌ ‘ശേത്ത്‌’ (നിയമിച്ചു) എന്ന്‌ പേരിട്ടു. എന്നാല്‍ ശേത്തിനും അവരെ ഏദന്‍തോട്ടത്തിലെ പഴയ അവസ്ഥയിലേക്ക്‌ മടക്കിക്കൊണ്ടു പോകാനോ അവര്‍ക്കു വേണ്ടി ഏദന്‍തോട്ടം വീണ്ടെടുക്കാനോ കഴിഞ്ഞില്ല. പിന്നീട്‌ തലമുറകള്‍കഴിയും തോറും വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള പ്രതീക്ഷകളും വളര്‍ന്നു വന്നു. പിതാക്കന്മാരില്‍ നിന്ന്‌ മക്കളിലേക്ക്‌ ‘സ്‌ത്രീയുടെ സന്തതി’യായ വീണ്ടെടുപ്പുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്‌തു പോന്നു!!

 

ജലപ്രളയത്തോടെ ഭൂമുഖത്ത്‌ നോഹയുടെ ഒരു കുടുംബം മാത്രം അവശേഷിച്ചു. നോഹ തന്‍റെ മക്കളോട്‌ പറഞ്ഞത്‌, ദൈവം വാഗ്‌ദത്തം ചെയ്‌ത സന്തതി ‘ശേമിന്‍റെ കൂടാരങ്ങളില്‍ വസിക്കും’ എന്നായിരുന്നു (ഉല്‌പ.9:27b). ആ കുടുംബത്തില്‍ നിന്ന്‌ വീണ്ടും മനുഷ്യജാതി ഉളവായിവന്നു. ബാബേലില്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചതോടെ മനുഷ്യവര്‍ഗ്ഗം പലഭാഷാ ഗോത്രങ്ങളായി പിരിഞ്ഞു പോയി. ഇങ്ങനെ പിരിഞ്ഞു പോയ മനുഷ്യവര്‍ഗ്ഗത്തിനിടയില്‍ ‘മനുഷ്യ കുലത്തിന്‌ ഒരു വീണ്ടെടുപ്പുകാരന്‍ വരും’ എന്ന വിശ്വാസം നിലനിന്നിരുന്നു. അതുകൊണ്ടാണ്‌ പുരാതന മത വിശ്വാസങ്ങളിലും അവരുടെ ഗ്രന്ഥങ്ങളിലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷക്കു വേണ്ടിയുള്ള ദൈവികാവതാരങ്ങളുടെ കഥകള്‍ ഏറ്റക്കുറച്ചിലോടെ കാണപ്പെടുന്നത്‌ . പല ഭൂഖണ്‌ഢങ്ങളിലേക്ക്‌ കുടിയേറിപ്പാര്‍ത്ത മനുഷ്യര്‍ അവരവരുടെ സമൂഹങ്ങളില്‍നിന്ന്‌ മാനവ സമൂഹത്തിന്‍റെ വിമോചകനെ പ്രതീക്ഷിക്കാന്‍ തുടങ്ങി.

 

കാലചക്രം മുന്നോട്ടുരുളവേ, ഏതാണ്ട്‌ ബി.സി..2000 ത്തോടുകൂടി  മധ്യപൂര്‍വ്വേഷ്യയിലെ മെസപ്പൊട്ടോമ്യയില്‍ ഉള്ള ‘ഊര്‍’ എന്ന പട്ടണത്തിലെ അന്തേവാസിയും ശേമ്യ വംശജനുമായ ‘അബ്രാം’ എന്ന വ്യക്തിയെ ദൈവം വിളിച്ചു. താന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക്‌ പുറപ്പെടുവാന്‍ ദൈവം അബ്രാമിനോട്‌ കല്‌പിച്ചു. മാത്രമല്ല, “ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനു ഗ്രഹിച്ചു നിന്‍റെ പേര്‍വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ. 12:2,3) എന്ന്‌ വാഗ്‌ദാനവും നല്‍കി. പിതാക്കന്മാരില്‍ നിന്ന്‌ പറഞ്ഞുകേട്ടിട്ടുള്ള, ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനാണെന്ന്‌ ഒരു പക്ഷെ അബ്രാം ചിന്തിച്ചിരിക്കാം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദൈവം അബ്രാമിനോട്‌ : “നീ എന്‍റെ വാക്ക്‌ അനുസരിച്ചതുകൊണ്ട്‌ നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന്‌ ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്‌തിരിക്കുന്നു എന്ന്‌ യഹോവ അരുളിച്ചെയ്തു’ (ഉല്‌പ. 22:18).

 

ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി താനല്ല എന്ന്‌ അബ്രഹാം തിരിച്ചറിഞ്ഞു. വാഗ്‌ദത്താല്‍ ജനിച്ച സന്തതിയായ യിസ്‌ഹാക്ക്‌ ആണതെന്ന്‌ അബ്രഹാം ചിന്തിച്ചിരിക്കാം. എന്നാല്‍ ദൈവം യിസ്‌ഹാക്കിനോട്‌ ഇപ്രകാരം പറഞ്ഞു: “ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ച്‌ നിന്‍റെ സന്തതിക്ക്‌ ഈ ദേശമൊക്കെയും കൊടുക്കും. നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.26:5). ദൈവം ആദാമിനോട്‌ വാഗ്‌ദത്തം ചെയ്‌തിരുന്ന സ്‌ത്രീയുടെ സന്തതി താനല്ലെന്ന്‌ യിസ്‌ഹാക്കും മനസ്സിലാക്കി. മാത്രമല്ല, അത്‌ ദൈവം തിരഞ്ഞെടുത്ത (ഉല്‌പ.25:23) തന്‍റെ ഇളയ സന്തതിയായ യാക്കോബ്‌ ആയിരിക്കാം എന്ന്‌ യിസ്‌ഹാക്ക്‌ ചിന്തിച്ചിരിക്കും. എന്നാല്‍ ദൈവം യാക്കോബിനോട്‌ ഇപ്രകാരം കല്‌പിച്ചു: “നിന്‍റെ സന്തതി ഭൂമിയിലെ പൊടി പോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും’ (ഉല്‌പ.28:14)

 

താന്‍ വാഗ്‌ദത്ത സന്തതിയുടെ പിതാവാണ്‌, വാഗ്‌ദത്ത സന്തതിയല്ല എന്ന്‌ അന്ന്‌ അവിവാഹിതനായിരുന്ന യാക്കോബും മനസ്സിലാക്കി. പിന്നീട്‌ തനിക്കുണ്ടായ പന്ത്രണ്ട്‌ ആണ്‍മക്കളില്‍ ആരാണ്‌ ആ വാഗ്‌ദത്ത സന്തതിയെന്ന്‌ യാക്കോബിനു  മനസ്സിലായത്‌ മരണക്കിടക്കയില്‍ വെച്ച്‌ ദൈവം അത്‌ വെളിപ്പെടുത്തിക്കൊടുത്തപ്പോഴാണ്‌ : “അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്‌ഢ്‌ അവന്‍റെ കാലുകളുടെ ഇടയില്‍നിന്നും നീങ്ങിപ്പോകയില്ല. ജാതികളുടെ അനുസരണം അവനോട്‌ ആകും’ (ഉല്‌പ.49:10) എന്ന്‌ ദൈവദത്തമായ ജ്ഞാനത്താല്‍ യാക്കോബ്‌ പറഞ്ഞു. അങ്ങനെ ആദാമിനോടും അബ്രാഹാമിനോടും യിസ്‌ഹാക്കിനോടും യാക്കോബിനോടും ദൈവം വാഗ്‌ദത്തം ചെയ്‌തിരുന്ന സന്തതി യെഹൂദാ ഗോത്രത്തില്‍നിന്ന്‌ ഉത്ഭവിക്കും എന്ന്‌ യിസ്രായേലിനെല്ലാം മനസ്സിലായി.

 

പിന്നീട്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം യിസ്രായേലിലെ പുല്‍പ്പുറങ്ങളില്‍ ആടുകളെ മേയ്‌ച്ചു കൊണ്ടിരുന്ന ദാവീദിനെ ദൈവം എടുത്ത്‌ തന്‍റെ ജനത്തിന്‍റെ ഇടയനായി നിയമിച്ചപ്പോള്‍ അവനോട്‌ ഇപ്രകാരം പറഞ്ഞു: “നിന്‍റെ ഉദരത്തില്‍നിന്ന്‌ പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്‌കാലം തികഞ്ഞിട്ട്‌ നിന്‍റെ പിതാക്കന്മാരോട്‌ കൂടെ നീ നിദ്ര കൊള്ളുമ്പോള്‍ ഞാന്‍ നിനക്ക്‌ പിന്‍തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും. അവന്‍ എന്‍റെ നാമത്തിന്‌ ഒരു ആലയം പണിയും. ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. ഞാന്‍ അവന്‌ പിതാവും അവന്‍ എനിക്ക്‌ പുത്രനുമായിരിക്കും’ (2.ശമൂ.7:12-14)

 

ഈ വാക്കുകളില്‍ പറഞ്ഞിരിക്കുന്ന ‘സന്തതി’ ദൈവാലയം പണിത ശലോമോന്‍ ആണെന്ന്‌ തോന്നാമെങ്കിലും യഥാര്‍ത്ഥത്തില്‍ അത്‌ ശലോമോനെപ്പറ്റിയല്ല. 13-ം വാക്യത്തില്‍ “ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും’ എന്ന്‌ പറഞ്ഞിരിക്കുന്നത്‌ നോക്കുക. ശലോമോന്‍റെ രാജത്വത്തിന്‍റെ സിംഹാസനം സ്ഥിരമായിരുന്നില്ല. അവന്‍റെ മരണശേഷം രാജ്യം തന്നെ രണ്ടായി വിഭജിക്കപ്പെട്ടു. മാത്രമല്ല, തന്‍റെ ജീവിതാന്ത്യത്തില്‍ ശലോമോന്‍ സത്യദൈവത്തെ വിട്ട്‌ മ്ലേച്ഛേ വിഗ്രഹങ്ങളിലേക്ക്‌ തിരിയുകയും അവയെ സേവിക്കുകയും ചെയ്‌തിരുന്നു. അവന്‍ പണിത ദൈവാലയവും സ്ഥിരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, ബി.സി.587 ല്‍, ബാബിലോണിയന്‍ ചക്രവര്‍ത്തിയായിരുന്ന നെബുഖദ്‌നേസര്‍ യെരുശലേമിലെ ദൈവാലയം തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു. ദൈവാലയത്തിനകത്തുണ്ടായിരുന്ന നിയമപ്പെട്ടകത്തെപ്പറ്റിയും ദാവീദിന്‍റെ സിംഹാസനത്തെപ്പറ്റിയും അതിനു  ശേഷം ലോകത്തിന്‌ യാതൊരു അറിവുമില്ല. ശലോമോന്‍റെ സന്തതി പരമ്പരകളില്‍പെട്ട ഒരാളും ദാവീദിന്‍റെ സിംഹാസനത്തില്‍ പിന്നീട്‌ ഇരുന്നിട്ടുമില്ല!!

 

ദൈവം ദാവീദിനോട്‌ പറയുന്ന ‘സന്തതി’ ആദാം മുതലിങ്ങോട്ട്‌ ദൈവം വാഗ്‌ദത്തം ചെയ്‌തിരിക്കുന്ന സന്തതിയാണ്‌. അവന്‍ പണിയുന്ന ആലയം ഭൗതികമല്ല; ഭൗതികമായതെല്ലാം നാശത്തിനു  വിധേയമാകുന്നതാണ്‌ . അവന്‍ പണിയുന്ന ആലയം നശിച്ചു പോകാത്ത നിത്യാലയമായിരിക്കും. അവന്‍റെ സിംഹാസനവും നിത്യമായിരിക്കും. ഇഹത്തിലുള്ളതെല്ലാം നാശത്തിനു  വിധേയമാകുന്നതുകൊണ്ട്‌ അവന്‍റെ രാജ്യം ‘ഐഹികമായിരിക്കില്ല,’ ആത്മീയമായിരിക്കും. ദൈവം ദാവീദിനോട്‌ വാഗ്‌ദത്തം ചെയ്‌ത ‘സന്തതി’ ക്രിസ്‌തുവും, അവന്‍ ദൈവത്തിനു  വേണ്ടി പണിത ആലയം, സ്ഥാപിക്കപ്പെട്ട അന്നുമുതല്‍ ഇന്നുവരെ സാത്താന്‍റെ പൈശാചിക തന്ത്രങ്ങള്‍ക്ക്‌ തകര്‍ക്കാന്‍ കഴിയാതെ നിലനില്‍ക്കുന്നതും എന്നാല്‍ ലോകത്തിനു  കാണാന്‍ കഴിയാത്തതുമായ ദൈവസഭയാണെന്ന്‌ സ്വച്ഛസ്‌ഫടികസമാനം സ്‌പഷ്‌ടം!! (തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5-2/feed/ 0
യേശുക്രിസ്‌തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-1) https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/ https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/#respond Sun, 31 Mar 2013 15:31:37 +0000 http://www.sathyamargam.org/?p=647  

അനില്‍കുമാര്‍ . വി. അയ്യപ്പന്‍

 

ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള ബൈബിള്‍ വിമര്‍ശകന്‍മാരുടെ -പ്രത്യേകിച്ച്‌ ദാവാ പ്രസംഗകരുടെ- ഇഷ്‌ടവിഷയങ്ങളിലൊന്നാണ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി. മത്തായിയിലും ലൂക്കോസിലുമുള്ള വംശാവലികളില്‍ ‘വ്യത്യാസങ്ങള്‍’ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും അതുകൊണ്ട്‌ തന്നെ അത്‌ വിശ്വസനീയമല്ലെന്നും അവര്‍ പുരപ്പുറത്ത്‌ കയറി നിന്ന്‌ വിളിച്ചു കൂവും! ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ‘മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞു നില്‍ക്ക, ഇവ നിഷ്‌പ്രയോജനവും വ്യര്‍ത്ഥവുമല്ലോ’ (തീത്തോ.3:9) എന്നും “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല, തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും അന്തമില്ലാത്ത വംശാവലികളേയും ശ്രദ്ധിക്കരുതെന്നും’ (1.തിമൊ.1:3) ദൈവവചനത്തില്‍ ഉള്ളതിനാല്‍ വംശാവലിയെ കൂടുതല്‍ വിലയിരുത്താനോ ആഴത്തില്‍ പഠിക്കാനോ ശ്രമിച്ചു കാണാറില്ല.

 

മുകളില്‍ പറഞ്ഞിരിക്കുന്ന രണ്ട്‌ വേദഭാഗങ്ങളും ബൈബിളിലെ യേശു ക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചല്ല, ആദിമസഭയുടെ അംഗങ്ങളായിത്തീര്‍ന്ന യെഹൂദന്‍മാര്‍ ‘അബ്രഹാമിന്‍റെ മക്കള്‍’ എന്ന തങ്ങളുടെ വംശപാരമ്പര്യത്തെ പൊക്കിപ്പിടിക്കാന്‍ കൊണ്ടുവന്നിരുന്ന വംശാവലികളെക്കുറിച്ചാണ്‌ പറയുന്നതെന്ന്‌ മനസ്സിലാക്കാന്‍ പറ്റും. കാരണം, ‘വംശാവലി’ എന്ന്‌ ഏകവചനത്തിലല്ല, ‘വംശാവലികള്‍’ എന്ന്‌ ബഹുവചനത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌ . അന്തമില്ലാത്ത വംശാവലികള്‍ എന്ന പദപ്രയോഗവും ശ്രദ്ധിക്കേണ്ടതുണ്ട്‌ . യേശുക്രിസ്‌തുവിന്‍റെ വംശാവലിക്ക്‌ ഒരു ആരംഭമുള്ളതുപോലെത്തന്നെ ഒരു അന്തവുമുണ്ട്‌ . തന്‍റെ മരണത്തോടെ ആ വംശാവലി അവസാനിച്ചു. എന്നാല്‍ യെഹൂദന്മാരുടെ വംശാവലികള്‍ക്ക്‌ അന്തമില്ല. കാരണം, പുതിയ തലമുറ ഉണ്ടാകുമ്പോള്‍ അവരുടെ പേരുകള്‍ ഈ  വംശാവലികളില്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഈ വംശാവലികള്‍ക്ക്‌ അന്തമുണ്ടാവുകയില്ല. അവ അവസാനിക്കാതെ നീണ്ടുപോവുകയാണിപ്പോഴും!

 

‘തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകള്‍’ എന്നു പറഞ്ഞിരിക്കുന്നത്‌ യെഹൂദാ പാരമ്പര്യത്തില്‍ അഭിരമിച്ചുകൊണ്ട് ഓരോരോ കാലത്ത് ഓരോരുത്തര്‍ രചിച്ച  കഥകളെക്കുറിച്ചാണെന്നു കാണാന്‍പറ്റും. ഒന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ സഭയുടെ അംഗങ്ങളില്‍ ഭൂരിപക്ഷം പേരും യെഹൂദന്‍മാരായിരുന്നതുകൊണ്ട്‌ ഇത്തരം കെട്ടുകഥകളെക്കുറിച്ച്‌ അവര്‍ക്കു നല്ല അറിവുണ്ടായിരുന്നു. ഈ തരത്തില്‍പ്പെട്ട വംശാവലികളും കെട്ടുകഥകളും വിശ്വാസികളുടെ ഇടയില്‍ മൌഢ്യതര്‍ക്കവും കലഹവും ഉണ്ടാക്കും എന്നാണ്‌ പരിശുദ്ധാത്മാവ്‌ പറയുന്നത്‌. എന്നാല്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലിയെക്കുറിച്ചുള്ള അറിവ്‌ നിഷ്‌പ്രയോജനമോ നിരര്‍ത്ഥകമോ അല്ല. പ്രത്യുത, അര്‍ത്ഥസമ്പുഷ്‌ടവും പ്രയോജനകരവും ആത്മിക വര്‍ദ്ധനക്ക്‌ ഉതകുന്നതുമാണ്‌ എന്നതത്ര യാഥാര്‍ത്ഥ്യം!

 

നാല്‌ സുവിശേഷരചയിതാക്കളും വ്യത്യസ്‌തമായ നാല്‌ വിധത്തിലാണ്‌ യേശുക്രിസ്‌തുവിനെ വരച്ച്‌ കാണിക്കുന്നത്‌ . ‘സ്വര്‍ഗ്ഗരാജ്യം ഭൂമിയിലേക്ക്‌ ഇറക്കിക്കൊണ്ടു വന്ന യെഹൂദന്മാരുടെ രാജാവായി’ മത്തായിയും ‘ദൈവത്തെ മനുഷ്യര്‍ എങ്ങനെ അനുസരിക്കണമെന്നുള്ളതിന്‍റെ ഉത്തമ മാതൃകയെന്ന നിലയില്‍ ദൈവത്തിന്‍റെ ദാസനായി’ മര്‍ക്കോസും യവന വൈദ്യനായ ലൂക്കോസ്‌ ‘(പാപ,ശാപ)രോഗങ്ങളൊന്നുമില്ലാത്ത ഒരു സമ്പൂര്‍ണ്ണ മനുഷ്യനായും’ യേശുക്രിസ്‌തുവിന്‍റെ മാറിനോട്‌ ചാരിയിരുന്നിട്ടുള്ള യോഹന്നാന്‍ ‘സമ്പൂര്‍ണ്ണ ദൈവമായും’ യേശുക്രിസ്‌തുവിനെ തങ്ങളുടെ സുവിശേങ്ങളിലൂടെ അവതരിപ്പിക്കുന്നു. മത്തായിയും ലൂക്കോസും മാത്രമേ യേശുക്രിസ്‌തുവിന്‍റെ വംശാവലി നല്‍കുന്നുള്ളൂ. മറ്റു രണ്ടുപേര്‍ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടുകളഞ്ഞത്‌ യാദൃശ്ചികമല്ല,. ഒരു ദാസനെ സംബന്ധിച്ചിടത്തോളം അവന്‌ പാരമ്പര്യമോ വംശാവലിയോ അവകാശപ്പെടാനില്ല; അവന്‍ വെറും അടിമ മാത്രമാണ്‌ . അതുകൊണ്ടാണ്‌ യേശുക്രിസ്‌തുവിനെ ദാസനായി അവതരിപ്പിക്കുന്ന സുവിശേഷത്തില്‍ ദാസന്‍റെ വംശാവലി പരാമര്‍ശിക്കാതെ പോയത്‌ .

 

യോഹന്നാന്‍ യേശുക്രിസ്‌തുവിനെ സത്യദൈവമായിട്ടാണ്‌ അവതരിപ്പിക്കുന്നത്‌ . ദൈവത്തിന്‌ വംശാവലിയില്ല. അവന്‍ അന്നും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്‌ . ആദിമധ്യാന്തരഹിതനും പുരാതനനുമാണ്‌ . അതുകൊണ്ടത്ര യോഹന്നാന്‍റെ സുവിശേഷത്തില്‍ പരിശുദ്ധാത്മാവ്‌ യേശുക്രിസ്‌തുവിന്‍റെ വംശാവലി രേഖപ്പെടുത്താതെ വിട്ടത്‌ !

 

വംശാവലി പൊതുവെ വിരസത ഉളവാക്കുന്ന ഒന്നായിട്ടാണ്‌ ആദ്യവായനയില്‍ നമുക്ക്‌അനുഭവപ്പെടുന്നത്‌ . എന്നാല്‍ വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന യെഹൂദന്‍മാര്‍ക്ക്‌ അത്‌ വളരെ താല്‌പര്യജനകമാണ്‌ . വംശാവലിരേഖ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു യെഹൂദന്‍ സ്വസമുദായത്തില്‍നിന്ന്‌ ബഹിഷ്‌കൃതനാകും. തെളിവുകള്‍ പഴയ നിയമത്തിലുണ്ട്‌ . നെഹ.7:61-ല്‍നാം ഇപ്രകാരം വായിക്കുന്നു: “തേല്‍മേലെഹ്‌, തേല്‍പര്‍ശാ, കെരൂബ്‌, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍നിന്ന്‌ മടങ്ങി വന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്ന്‌ തങ്ങളുടെ പിതൃഭവനവും വംശോല്‌പത്തിയും കാണിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.’ നെഹ.7:64-ല്‍ ഈ കൂട്ടരെക്കുറിച്ചു പ്രകാരം പറയുന്നു: “ഇവര്‍ വംശാവലി രേഖ അന്വേഷിച്ചു, കണ്ടില്ല താനും; അതു കൊണ്ട്‌ അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തില്‍ നിന്ന്‌ നീക്കിക്കളഞ്ഞു.’ ഇതേ സംഭവം എസ്രാ.2:59,62 എന്നീ ഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നത്‌ വംശാവലി രേഖയുടെ പ്രാധാന്യം നല്ലവണ്ണം വ്യക്തമാക്കുന്നു.

 

ഒരു യെഹൂദനെ സംബന്ധിച്ചിടത്തോളം ‘ദൈവത്താല്‍ തിരഞ്ഞടുക്കപ്പെട്ട ജനം’ എന്ന വിശുദ്ധവും ഉന്നതവുമായ പദവിയില്‍ ജീവിക്കാനുള്ള അവകാശപത്രമാണ്‌ വംശാവലിരേഖ. സ്വദേശം വിട്ട്‌ വിദേശത്ത്‌ എത്തിപ്പെട്ട ഒരുവന്‌ പാസ്സ്‌പോര്‍ട്ട്‌ എത്ര പ്രധാനമാണോ അതിനേക്കാള്‍ ഒട്ടും കുറയാത്ത പ്രാധാന്യമാണ്‌ ഒരു യെഹൂദന്‍റെ ജീവിതത്തില്‍ വംശാവലി രേഖക്കുള്ളത്‌ . അതുകൊണ്ടു തന്നെ അവനത്‌ യാതൊരു കേടും കൂടാതെ സംരക്ഷിക്കുകയും ചെയ്യും. വംശാവലിരേഖയേക്കാള്‍ ഒരു  യെഹൂദന്‌ വിലപിടിപ്പായിട്ടുള്ളത്‌ സ്വന്തം ജീവന്‍മാത്രമാണ്‌ . മറ്റുള്ളവയെല്ലാം അവനെ സംബന്ധിച്ചിടത്തോളം വംശാവലി രേഖയേക്കാള്‍ താഴെയാണ്‌ . ഇന്ന്‌ ലോകത്തില്‍ ഏറ്റവും പുരാതനമായ വംശാവലിരേഖയുള്ളത്‌ യെഹൂദന്മാര്‍ക്കു മാത്രമാണ്‌ . ക്രി.വ.70-ലെ യെരുശലേം നാശത്തില്‍ യെഹൂദ്യയിലും ഗലീലയിലും ഉണ്ടായിരുന്ന ലക്ഷക്കണക്കിന്‌ യെഹൂദന്മാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതോടൊപ്പം തന്നെ ജീവനോടെ അവശേഷിച്ചവര്‍ക്ക്‌ വംശാവലിരേഖകളും നഷ്‌ടപ്പെട്ടു. എന്നാല്‍ യിസ്രായേലിനു  പുറത്ത്‌ താമസിച്ചിരുന്ന യെഹൂദന്മാര്‍ക്ക്‌ തങ്ങളുടെ വംശാവലി രേഖകള്‍ നാശത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ കഴിഞ്ഞു.

 

ഒന്നാംനൂറ്റാണ്ടിലെ യെഹൂദ ചരിത്രകാരനായ യോസീഫസിന്‍റെ ‘ആന്റിക്വിറ്റീസ്‌’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതു പ്രകാരം രണ്ടു തരത്തിലുള്ള വംശാവലിരേഖകള്‍ യെഹൂദന്മാര്‍ക്കുണ്ടായിരുന്നു. സിനഗോഗുകളിലോ ദൈവാലയത്തിലോ സൂക്ഷിക്കപ്പെട്ടിരുന്ന പൊതുവംശാവലികളും വീടുകളില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യവംശാവലികളും. പൊതുവംശാവലികള്‍ കുടുംബ കേന്ദ്രീകൃതമായിരുന്നു. ഒരു കുടുംബത്തില്‍നിന്ന്‌അടുത്ത കുടുംബമുണ്ടായി, അതില്‍നിന്ന്‌ അടുത്ത കുടുംബം എന്ന നിലയില്‍ വിവരിക്കപ്പെടുന്ന ഈ വംശാവലികളില്‍ കുടുംബനാഥന്‍റെ പേരിനാണ്‌ പ്രാധാന്യമുണ്ടായിരുന്നത്‌ . എന്നാല്‍ വീടുകളില്‍ സൂക്ഷിക്കപ്പെട്ടിരുന്ന സ്വകാര്യ വംശാവലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളുടേയും പേരുകള്‍ ഉണ്ടായിരുന്നു.

 

ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും വംശാവലികളുണ്ട്. ആരോഹണ ക്രമത്തിലെ വംശാവലി പരാമര്‍ശ വിധേയനായ വ്യക്തിയില്‍നിന്ന്‌ അയാളുടെ പൂര്‍വ്വ പിതാമഹനിലേക്ക്‌ നീളുന്നു. അവരോഹണ ക്രമത്തിലെ വംശാവലി പൂര്‍വ്വ പിതാമഹനില്‍നിന്ന്‌ ഇങ്ങേയറ്റത്തുള്ള പരാമര്‍ശ വിധേയനായ കൊച്ചുമകനില്‍ചെന്നെത്തുന്നു. സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്ന വംശാവലി അവരോഹണ ക്രമത്തിലുള്ളതും വീടുകളിലേത്‌ ആരോഹണക്രമത്തിലുള്ളതും ആയിരുന്നു. സുവിശേഷങ്ങളില്‍ മത്തായി അവരോഹണക്രമത്തിലെ വംശാവലി ഉപയോഗിക്കുമ്പോള്‍ ലൂക്കോസ്‌ ആരോഹണക്രമത്തിലെ വംശാവലിയാണ്‌ ഉപയോഗിക്കുന്നത്‌ .

 

വംശാവലിയുടെ പ്രാധാന്യം നല്ലവണ്ണം അറിയാവുന്ന ഈ രണ്ട്‌ സുവിശേഷ രചയിതാക്കളും എന്തുകൊണ്ടാണ്‌ തങ്ങള്‍ ചരിത്രമെഴുതാന്‍ തുനിഞ്ഞ വ്യക്തിയുടെ രണ്ട്‌ വ്യത്യസ്‌ത വംശാവലികള്‍ ഉപയോഗപ്പെടുത്തിയത്‌? തങ്ങള്‍ എഴുതുന്ന ചരിത്രത്തിന്‍റെ വിശ്വാസ്യതയെ അത്‌ ബാധിക്കുമെന്ന് അവര്‍ക്ക്‌ അറിഞ്ഞുകൂടായിരുന്നോ? എന്തു വിലകൊടുത്തും ‘ക്രിസ്‌ത്യാനിത്വം വ്യാജമാണ്‌’ എന്ന്‌ തെളിയിക്കുവാന്‍ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനേയും അവരുടെ എഴുത്തുകളേയും യെഹൂദന്മാര്‍ സൂക്ഷ്‌മനിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ വിശേഷിച്ചും അതവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ? തീര്‍ച്ചയായും ആ ഇരു സുവിശേഷ രചയിതാക്കള്‍ക്കും അതറിയാമായിരുന്നു. “ആദിമുതല്‍സകലവും സൂക്ഷ്‌മമായി പരിശോധിച്ചിട്ട്‌ അത്‌ ക്രമമായി എഴുതുന്നു’ (ലൂക്കോ.1:1-4) എന്ന്‌ ലൂക്കോസ്‌ പറയുന്നുമുണ്ട്‌. എന്നിട്ടും മത്തായിയില്‍നിന്ന്‌ വ്യത്യസ്‌തമായ വംശാവലിരേഖ ലൂക്കോസ്‌ സ്വീകരിച്ചു!!

 

യഥാര്‍ത്ഥത്തില്‍ ‘ബൈബിളിന്‍റെ ദൈവനിശ്വാസീയത അഥവാ ബൈബിള്‍ രചയിതാക്കളുടെ പരിശുദ്ധാത്മനിയോഗം’ എന്ന അവകാശവാദത്തെ അരക്കിട്ടുറപ്പിക്കുകയാണ്‌ ഈ വ്യത്യസ്‌തതകള്‍ . തുറന്നതും നിഷ്‌പക്ഷവുമായ മനസ്സോടെ ഈ കാര്യം പഠിക്കുന്ന ആര്‍ക്കും അത്‌ ബോധ്യമാകും. സുവിശേഷ രചയിതാക്കള്‍ ‘തങ്ങളുടെ മനുഷ്യബുദ്ധിക്കൊത്തവിധം രൂപപ്പെടുത്തിയതല്ല സുവിശേഷം’ എന്ന്‌ ഈ വിധമുള്ള വ്യത്യസ്‌തതകള്‍ അഥവാ വൈവിധ്യങ്ങള്‍ നമുക്ക്‌തെളിവു തരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍, അവര്‍ നാലുപേരും ഒരുമിച്ചു കൂടി തങ്ങളുടെ രചനകളെ പരസ്‌പരം താരതമ്യപ്പെടുത്തി വൈവിധ്യമുണ്ടെന്ന്‌ കാണുന്നതെല്ലാം ഒഴിവാക്കുകയോ തിരുത്തി ശരിയാക്കുകയോ ചെയ്യുമായിരുന്നു. എന്നാല്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ച എഴുത്തുകാരോട്‌ രേഖപ്പെടുത്തിവെക്കണമെന്ന്‌ ദൈവാത്മാവ്‌ ആവശ്യപ്പെട്ട സംഗതികളെയെല്ലാം രേഖപ്പെടുത്തിവെക്കുകയാണ്‌ അതിന്‍റെ എഴുത്തുകാര്‍ ചെയ്‌തതെന്ന ബൈബിളിന്‍റെ അവകാശവാദത്തെ (2.പത്രാ.1:21) ഈ വ്യത്യസ്‌തതകള്‍ സാധൂകരിക്കുന്നു. ഈ വ്യത്യസ്‌തതകള്‍ ബൈബിള്‍ തിരുത്തപ്പെട്ടു എന്നതിനല്ല, അതിന്‍റെ എഴുത്തുകാര്‍പോലും അത്‌ തിരുത്താന്‍ ധൈര്യപ്പെട്ടില്ല എന്ന വസ്‌തുതയിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌ . ഇനി നമുക്ക്‌ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വംശാവലിയിലെ ഈ വൈവിധ്യങ്ങളെ വിലയിരുത്താം.  (തുടരും….)

]]>
https://sathyamargam.org/2013/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82/feed/ 0