ബൈബിള്‍ – Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png ബൈബിള്‍ – Sathyamargam https://sathyamargam.org 32 32 പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-3) https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/ https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/#respond Tue, 24 Oct 2017 11:25:46 +0000 http://sathyamargam.org/?p=1423  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

മറ്റ് അപ്പോസ്തലന്മാരെപ്പോലെ പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ഒരു അപ്പോസ്തലനല്ല എന്നുള്ളതിന് ദാവാക്കാര്‍ പറയുന്ന ഒരു ന്യായം പൗലോസിനെ യേശുക്രിസ്തു അപ്പൊസ്തലനായി നിയമിച്ചതിനു തെളിവുകള്‍ ഒന്നുമില്ല അഥവാ പൗലോസിനു അനുകൂലമായ സാക്ഷികള്‍ ആരും ഇല്ല എന്നാണ്. തിരുവെഴുത്തിലുള്ള അവരുടെ വിവരമില്ലായ്മ എന്നല്ലാതെ വേറെ എന്താണ് ഈ വാദത്തിനെ കുറിച്ച് പറയേണ്ടത്? ശൌല്‍ എന്ന മനുഷ്യന്‍ യേശുക്രിസ്തുവില്‍ നിന്നുള്ള ദര്‍ശനത്തിന് ശേഷം പൗലോസ്‌ ആയി മാറിയതോടെ ഉണ്ടായ ജീവിത രൂപാന്തരം മാത്രം പരിശോധിച്ചാല്‍ മതി, പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ശിഷ്യനാണോ അല്ലയോ എന്നറിയാന്‍. മതാന്ധത മൂത്ത് അജ്ഞാനബുദ്ധികളായി നടക്കുന്ന ദാവാക്കാര്‍ക്ക് അങ്ങനെയുള്ളതൊന്നും കണ്ണില്‍പ്പെടില്ല. ഏതായാലും പൗലോസ്‌ അപ്പൊസ്തലന്‍റെ സാക്ഷികളെ നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

പൗലോസ്‌ അപ്പോസ്തലന്‍റെ സാക്ഷികള്‍:

 1. ഡമാസ്കൊസില്‍ പാര്‍ക്കുന്ന എല്ലാവരാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന ശിഷ്യന് യേശുക്രിസ്തു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്, “തന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിയ്ക്കാന്‍” പൌലോസിനെ താന്‍ തിരഞ്ഞെടുത്തായി അറിയിക്കുന്നു (അപ്പൊ.പ്രവൃ.9:8-18)

 

2. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവര്‍” എന്ന് പൌലോസിനും ബര്‍ന്നബാസിനും യെരുശലേം സഭ മുഴുവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു (അപ്പൊ.പ്രവൃ. 15:25)

 

3. പത്രോസ് അപ്പോസ്തലന്‍ പൌലോസിന് സാക്ഷ്യം പറഞ്ഞിരിക്കുന്നു (2.പത്രോസ്.3:15,16)

 

4. പൌലൊസിന്‍റെ പ്രവൃത്തികള്‍ തന്‍റെ അപ്പോസ്തലത്വത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. (ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു. അപ്പൊ.പ്രവൃ.19:11,12)

 

5. അപ്പോസ്തലത്വം യുക്തിയുക്തമായ വിധത്തില്‍ പൗലോസ്‌ അവകാശപ്പെട്ടിരിക്കുന്നു: “ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ? മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്കു ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ” (1.കൊരി.9:1,2)

 

ക്രിസ്ത്യാനിയായിത്തീര്‍ന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള ലാഭം പൗലോസിനുണ്ടായിട്ടുണ്ടോ?

 

ഭൌമികമായ യാതൊരു ലാഭവും പൗലോസിന് ഉണ്ടായിട്ടില്ല. നഷ്ടവും കഷ്ടവും അനവധി ഉണ്ടായിട്ടുണ്ട് താനും. അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ നോക്കാം:

 

“അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? – ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു-ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു. ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.” (2.കൊരി.11:22-28)

 

‘റബ്ബാന്‍ ഗമാലിയേലിന്‍റെ ശിഷ്യന്‍’ എന്ന നിലയില്‍ യെഹൂദന്മാരുടെ എല്ലാവരുടെയും ബഹുമാനവും ആദരവും ആവോളം ലഭിച്ചു കൊണ്ടിരുന്ന അവസ്ഥയില്‍ നിന്നാണ് പൗലോസ്‌ ഈ അവസ്ഥയില്‍ എത്തിയതെന്ന് ഓര്‍ക്കണം. ഭൌമികമായ നേട്ടം ഇല്ലങ്കില്‍ പിന്നെയുള്ളത് മരണാനന്തരജീവിതത്തിലുള്ള നേട്ടമാണ്. എന്നാല്‍ ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ പൗലോസിന് മരണാനന്തര ജീവിതത്തിലും യാതൊരു നേട്ടവും ഉണ്ടാവില്ല, കാരണം, ദൈവത്തിന്‍റെ സത്യസുവിശേഷം അട്ടിമറിച്ച് ഈ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളോളമായി ലോകത്തുള്ള കോടാനുകോടി ആളുകളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ആളാണ്‌ പൗലോസ്‌. അങ്ങനെയുള്ള ഒരാള്‍ക്ക്‌ എങ്ങനെയാണ് സ്വര്‍ഗ്ഗം ലഭിക്കുക. ഫലത്തില്‍ മരണശേഷമുള്ള ജീവിതത്തിലും പൗലോസിന് യാതൊരു ലാഭവും ഇല്ല എന്ന് സാരം! ഇങ്ങനെ ഇഹത്തിലോ പരത്തിലോ യാതൊരു നേട്ടവും ഇല്ലാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കാര്യം ചെയ്യണം എന്നുണ്ടെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുണ്ടായിരിക്കണം.

 

പൗലോസ്‌ അപ്പോസ്തലന് ഭ്രാന്തുണ്ടായിരുന്നോ?

 

പൗലോസ്‌ അപ്പോസ്തലന് ഭ്രാന്തുണ്ട് എന്ന് നാടുവാഴിയായ ഫെസ്തോസ് ഒരിക്കല്‍ ആരോപണം ഉന്നയിക്കുകയുണ്ടായി. പൗലോസ്‌ അപ്പൊസ്തലന്‍ അതിനു മറുപടിയും കൊടുത്തിട്ടുണ്ട്:

 

“ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൗലോസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു. രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു. അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അഗ്രിപ്പാ പൌലൊസിനോടു: ഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. – അതിന്നു പൌലൊസ്; നീ മാത്രമല്ല, ഇന്നു എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പം കൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു. ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.” (അപ്പൊ.പ്രവൃ.26:24-31) എന്ന് മറുപടിയും പറഞ്ഞു.

 

ഈ മറുപടിയിലെ ഒരു പദപ്രയോഗം പ്രത്യേകാല്‍ ശ്രദ്ധിക്കണം, “ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം” എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്. നാടുവാഴിയുടെ മുമ്പില്‍ തടവുകാരനായ പൗലോസ്‌ നില്‍ക്കുന്നത് ചങ്ങല ധരിച്ചു കൊണ്ടാണ്. അങ്ങനെ നിന്നുകൊണ്ട് “എന്‍റെ പ്രസംഗം കേള്‍ക്കുന്ന നിങ്ങളെല്ലാവരും എന്നെപ്പോലെ ആകണം” എന്ന് പൗലോസ്‌ പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും പൌലോസിന് ഭ്രാന്തുണ്ടെന്നു അവര്‍ പറയുമായിരുന്നു. “ഞങ്ങളെല്ലാവരും നിന്നെപ്പോലെ ചങ്ങല ധരിച്ചു തടവുകാരായി മാറണം എന്നാണ് നീ ആഗ്രഹിക്കുന്നത്, ഇത് തന്നെ നിനക്ക് ഭ്രാന്തുണ്ടെന്നതിന് തെളിവാണ്” എന്നവര്‍ പറഞ്ഞാല്‍ പൗലോസിന് മറുപടിയുണ്ടാകില്ല. അതുകൊണ്ടാണ് “ഈ ചങ്ങല ഒഴികെ” എന്ന് പൗലോസ്‌ അപ്പൊസ്തലന്‍ എടുത്തു പറഞ്ഞത്. ഒരു ഭ്രാന്തനായ വ്യക്തിക്ക് ഒരിക്കലും ഇത്ര സുബോധത്തോടെയും കാര്യകാരണവിചാരത്തോടെയും വരുംവരായ്കകളെക്കുറിച്ചുള്ള ബോധത്തോടെയും തനിക്ക് നേരെയുള്ള ആരോപണത്തിനു മറുപടി കൊടുക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് പൗലോസ്‌ അപ്പൊസ്തലന് ഭ്രാന്തുണ്ടായിരുന്നില്ല എന്ന് തെളിയുന്നു.

 

പിന്നെയുള്ള ഏകവഴി, പൗലോസ്‌ അപ്പൊസ്തലന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സത്യമാണെന്ന് അംഗീകരിക്കുക മാത്രമാണ്. എന്നാല്‍ അങ്ങനെ അംഗീകരിച്ചാല്‍ ആ നിമിഷം ഒരു മുസ്ലീമിന് ഇസ്ലാം വിടേണ്ടി വരും എന്നതിനാലാണ് ദാവാക്കാര്‍ പൗലോസ്‌ അപ്പോസ്തലനെ കള്ളനാക്കാന്‍ വേണ്ടി പെടാപ്പാട്‌ പെടുന്നത്. പൗലോസ്‌ അപ്പൊസ്തലന്‍ മറ്റൊരു സുവിശേഷത്തെക്കുറിച്ചും മറ്റൊരു യേശുവിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്:

 

“ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നതു ആശ്ചര്യം” (2. കൊരി.11:4)

 

“എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.” (ഗലാ.1:8,9)

 

‘സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്ന ജിബ്രീല്‍ എന്ന ദൂതന്‍ തനിക്ക് പ്രത്യക്ഷനായി’ എന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ്‌ തന്‍റെ പ്രവാചക ജീവിതം ആരംഭിക്കുന്നത്. പ്രവാചകനെന്നവകാശപ്പെട്ട മുഹമ്മദും ഒരു യേശുവിനെ അവതരിപ്പിക്കുന്നുണ്ട്, ഈസാ നബി എന്ന പേരില്‍. ആ യേശു ദൈവമല്ല, മനുഷ്യന്‍ മാത്രമാണ്; ആ യേശു ക്രൂശിക്കപ്പെടുകയോ മരിക്കുകയോ ഉയര്‍ത്തെഴുന്നെല്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. ആ യേശുവില്‍ വിശ്വസിച്ചത് കൊണ്ട് ഒരാള്‍ക്കും പാപമോചനം കിട്ടുകയുമില്ല! ചുരുക്കത്തില്‍, അപ്പോസ്തലന്മാര്‍ പ്രസംഗിക്കാത്ത യേശുവും അപ്പോസ്തലന്മാര്‍ പറയാത്ത സുവിശേഷവുമാണ് സ്വര്‍ഗ്ഗത്തിലെ (തള്ളപ്പെട്ട) ദൂതന്‍ വന്ന് മുഹമ്മദിന് അറിയിച്ചു കൊടുത്തത്. ബൈബിള്‍ അനുസരിച്ച് ഇങ്ങനെയുള്ളവര്‍ ശപിക്കപ്പെട്ടവരാണ്. യഥാര്‍ത്ഥത്തില്‍ പൗലോസല്ല, മുഹമ്മദാണ് ദൈവത്തിന്‍റെ സന്ദേശം അട്ടിമറിക്കാന്‍ വേണ്ടി പുതിയൊരു മതവും കൊണ്ട് വന്നത്. എന്നിട്ട് ആ മതത്തിന്‍റെ അനുയായികള്‍ ഇന്ന് പറഞ്ഞു നടക്കുന്നത് അനുഗൃഹീത ദൈവഭൃത്യനായ പൗലോസ്‌ അപ്പൊസ്തലനല്ല, മുഹമ്മദാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി എന്നും,, പൗലോസ്‌ യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനങ്ങളെ അട്ടിമറിച്ച് പുതിയൊരു മതം സ്ഥാപിക്കുകയും ചെയ്തു എന്നുമത്രേ!!! (തുടരും…)

 

 

]]>
https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-3/feed/ 0
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-2) https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/ https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/#respond Sat, 21 Oct 2017 17:20:54 +0000 http://sathyamargam.org/?p=1421 അനില്‍കുമാര്‍ വി അയ്യപ്പന്‍

ആരാണ് അപ്പൊസ്തലന്‍?

 

apostolos (απόστολος) എന്ന ഗ്രീക്ക് വാക്കിന്‍റെ  മലയാളീകരണമാണ് അപ്പോസ്തലന്‍ എന്നത്.  ഈ വാക്കിന് ശിഷ്യന്‍ എന്നല്ല, പ്രേഷിതന്‍ അഥവാ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അയക്കുക എന്നര്‍ത്ഥമുള്ള ‘അപോസ്റ്റെല്ലോ’ എന്ന ഗ്രീക്ക് ധാതുവില്‍നിന്നാണ് ഈ പദം ഉണ്ടായിവന്നത്. സുവിശേഷങ്ങളില്‍ പത്തു പ്രാവശ്യവും അപ്പോസ്തല പ്രവൃത്തികളില്‍ 28 പ്രാവശ്യവും ലേഖനങ്ങളില്‍ 38 പ്രാവശ്യവും വെളിപ്പാടില്‍ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ 79 പ്രാവശ്യം ഈ പദം ബൈബിളില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി നിയോഗിക്കപ്പെട്ടവനാണ് അപ്പോസ്തലന്‍.  പൂര്‍ണ്ണ അധികാരത്തോടെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അയക്കപ്പെട്ടവനുണ്ട്. അയച്ച വ്യക്തിയോട് കണക്ക് ബോധിപ്പിക്കുവാന്‍ അയക്കപ്പെട്ടവന്‍ ബാധ്യസ്ഥനാണ്. അപ്പോസ്തലന്‍ എന്ന പ്രയോഗത്തിന്‍റെ വ്യക്തമായ ചിത്രം കര്‍ത്താവ് പറഞ്ഞ യോഹ.17:18-ല്‍ ഉണ്ട്. അവിടെ കര്‍ത്താവ് ഇപ്രകാരം പറയുന്നു: “നീ എന്നെ ലോകത്തിലേക്കു അയച്ചതു പോലെ ഞാന്‍ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.”

 

അപ്പൊസ്തലന്മാരുടെ യോഗ്യതകള്‍:

 

ഒന്നാമതായി അപ്പോസ്തലന്മാര്‍ യേശുവിനെ കണ്ടവരും യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  സാക്ഷികളുമായിരിക്കണം. യോഹന്നാന്‍ അപ്പോസ്തലന്‍റെ വാക്കുകള്‍ നോക്കാം: “ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു” (1.യോഹ.1:1,2) എന്നാണ് അദ്ദേഹം പറയുന്നത്. പത്രോസ് അപ്പോസ്തലന്‍ പറയുന്നത് നോക്കാം: “ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടു കൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം” (അപ്പൊ.പ്രവൃ.1:22)  “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു” (അപ്പൊ.2:32). ഈ യോഗ്യത പൗലോസ്‌ അപ്പോസ്തലനുണ്ട്. യെരുശലേം നഗരത്തില്‍ വളര്‍ന്നവനാണ് താന്‍ എന്ന് അപ്പൊ.പ്രവൃ. 22:3-ല്‍ പൗലോസ്‌ അപ്പൊസ്തലന്‍ മഹാപുരോഹിതന്മാരെ സാക്ഷി നിര്‍ത്തി യെഹൂദാ ജനക്കൂട്ടത്തിനോട് പറയുന്നുണ്ട്. മൂന്നര വര്‍ഷക്കാലം യെരുശലേമിലും ചുറ്റുപാടും പരസ്യമായി പ്രവര്‍ത്തിച്ച യേശുക്രിസ്തുവിനെ തീര്‍ച്ചയായും പൗലോസ്‌ കണ്ടിട്ടുണ്ടെന്ന് താഴെയുള്ള അവകാശവാദത്തില്‍ നിന്ന് പിടികിട്ടും:

 

“ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?” (1.കൊരി.9:1)

 

ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു പൗലോസ്‌ അപ്പോസ്തലന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ  സാക്ഷിയും കൂടിയാണ് വിശുദ്ധ പൗലോസ്‌ ശ്ലീഹാ.

 

അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട രണ്ടാമത്തെ യോഗ്യത പ്രവര്‍ത്തനങ്ങളാണ്. പ്രവര്‍ത്തനങ്ങള്‍ അത്ഭുതങ്ങളിലും അടയാളങ്ങളിലും പ്രത്യക്ഷമാകേണ്ടതാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിന്‍റെ വാക്കുകള്‍ നോക്കാം: “ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.  അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണ സഹിഷ്ണുതയിലും അടയാളങ്ങളാലും അത്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടു വന്നുവല്ലോ” (2.കൊരി.12:11,12). രണ്ടാമത്തെ യോഗ്യതയും കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസിനുണ്ടെന്ന് ചുരുക്കം.

 

മൂന്നാമതായി, കര്‍ത്താവ് നേരിട്ട് വിളിച്ചു നിയമിച്ചവരാണ് അപ്പോസ്തലന്മാര്‍. “നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കു അപ്പൊസ്തലന്മാര്‍ എന്നു പേര്‍ വിളിച്ചു” (ലൂക്കോ.6:13). പൗലോസിനെ അപ്പോസ്തലനായി നിയോഗിച്ചത് ക്രിസ്തു നേരിട്ടാണ്. തനിക്ക് നേരിട്ട് ലഭിച്ച ദൈവവിളിയെ കുറിച്ച് പൗലോസപ്പോസ്തലന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്: (റോമ.1:1; 1.കൊരി.1:1; ഗലാത്യ.1:1, 15). അപ്പോസ്തലന്മാര്‍ക്കുണ്ടായിരിക്കേണ്ട മൂന്നാമത്തെ യോഗ്യതയും പൗലോസ്‌ ശ്ലീഹക്കുണ്ടെന്ന് വ്യക്തം!

 

ക്രിസ്തുവിന്‍റെ സഭയെ മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്നിരുന്ന ശൌല്‍ എന്ന പൌലോസിനോട് യേശുക്രിസ്തു ഇടപെടുന്ന സംഭവം നമുക്ക്‌ അപ്പൊസ്തലപ്രവൃത്തി ഒമ്പതാം അദ്ധ്യായത്തില്‍ കാണാന്‍ കഴിയും. ആ ഭാഗം താഴെ വിവരിക്കുന്നു:

 

“ശൌല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു, ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി. അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിന്നു സമീപിച്ചപ്പോള്‍ പെട്ടെന്നു ആകാശത്തുനിന്നു ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി; അവന്‍ നിലത്തു വീണു; ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കര്‍ത്താവേ, എന്നു അവന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍. നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നതു അവിടെ വെച്ചു നിന്നോടു പറയും എന്നു അവന്‍ പറഞ്ഞു. അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു. ശൌല്‍ നിലത്തുനിന്നു എഴുന്നേറ്റു കണ്ണു തുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈകൂ പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.

 

എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു. അവനെ കര്‍ത്താവു ഒരു ദര്‍ശനത്തില്‍ അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്നു അവന്‍ വിളികേട്ടു. കര്‍ത്താവു അവനോടു: നീ എഴുന്നേറ്റു നേര്‍വ്വീഥി എന്ന തെരുവില്‍ ചെന്നു, യൂദയുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൌല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക; അവന്‍ പ്രാര്‍ത്ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന്നു തന്‍റെ മേല കൈ വെക്കുന്നതു അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്കു എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞ് ഞാന്‍ കേട്ടിരിക്കുന്നു. ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാന്‍ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു. കര്‍ത്താവു അവനോടു: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു. എന്‍റെ നാമത്തിന്നു വേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്‍റെമേല്‍ കൈ വെച്ചു: ശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍റെ കണ്ണില്‍ നിന്നു ചെതുമ്പല്‍ പോലെ വീണു; കാഴ്ച ലഭിച്ചു അവന്‍ എഴുന്നേറ്റു സ്നാനം ഏല്‍ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടു കൂടെ കുറെനാള്‍ പാര്‍ത്തു, യേശു തന്നേ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു. കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കും നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നതു എന്നു പറഞ്ഞു. ശൌലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി” (അപ്പൊ.പ്രവൃ.9:1-22)

 

ഈ ചരിത്രവിവരണം വിശ്വാസയോഗ്യമല്ല എന്ന ആരോപണത്തിന് ബലം പകരാന്‍ ദാവാക്കാര്‍ കൊണ്ടുവരുന്നത് വേറൊരു വേദഭാഗമാണ്. പൗലോസ്‌ അപ്പോസ്തലന്‍ യെഹൂദന്മാരോട് തന്നെക്കുറിച്ച് പറയുന്ന ഒരു സാക്ഷ്യമാണത്:

 

“ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുവന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാന്‍ അവിടേക്കു യാത്രയായി. അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോടു അടുത്തപ്പോള്‍ ഏകദേശം ഉച്ചെക്കു പെട്ടെന്നു ആകശത്തുനിന്നു വലിയോരു വെളിച്ചം എന്‍റെ ചുറ്റും മിന്നി. ഞാന്‍ നിലത്തു വീണു: ശൌലേ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു എന്നു എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്നു: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്നു അവന്‍ എന്നോടു പറഞ്ഞു. എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല. കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചുതിന്നു കര്‍ത്താവു എന്നോടു; എഴുന്നേറ്റു ദമസ്കൊസിലേക്കു പോക; നീ ചെയ്യേണ്ടതിന്നു വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു. ആ വെളിച്ചത്തിന്‍റെ തേജസ്സു ഹേതുവായിട്ടു കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസില്‍ എത്തി. അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നുനിന്നു; സഹോദരനായ ശൌലെ, കാഴ്ചപ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍ തന്നേ ഞാന്‍ കാഴ്ച പ്രാപിച്ചു അവനെ കണ്ടു.” (അപ്പൊ.പ്രവൃ.22:4-13)

 

ഈ രണ്ട് വിവരണങ്ങളും തമ്മില്‍ വൈരുദ്ധ്യമുണ്ട്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് ദാവാക്കാരുടെ വാദം. വൈരുദ്ധ്യമുള്ളതായി അവര്‍ പറയുന്നത് ഇതാണ്:

 

“അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു” (പ്രവൃ.9:7)

 

“എന്നോടു കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോടു സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” (പ്രവൃ.22:9)

 

“ലൂക്കോസ് പറയുന്നത് പൗലോസിന്‍റെ കൂടെയുള്ളവര്‍ ശബ്ദം കേട്ടു എങ്കിലും വെളിച്ചം കണ്ടില്ല’ എന്നാണ്, എന്നാല്‍ പൗലോസ്‌ പറയുന്നത്, ‘തന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും ശബ്ദമൊന്നും കേട്ടില്ല’ എന്നുമാണ്. രണ്ടുപേരുടെയും വിവരണത്തിലുള്ള ഈ വൈരുദ്ധ്യം, ഈ വിവരണങ്ങളെ തള്ളിക്കളയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു” എന്നാണ് ദാവാക്കാര്‍ വാദിക്കുന്നത്. അവരുടെ ഈ വാദത്തിന്‍റെ പൊള്ളത്തരം നോക്കാം:

 

പൌലോസിന്‍റെ കൂടെയുള്ളവര്‍ വെളിച്ചം കണ്ടില്ല എന്ന് ലൂക്കോസ് പറഞ്ഞിട്ടില്ല, അത് ദാവാക്കാരുടെ പതിവ്‌ ദുര്‍വ്യാഖ്യാനം മാത്രമാണ്. ലൂക്കോസ് പറഞ്ഞിരിക്കുന്നത് ‘പൌലോസിനോട് കൂടെയുണ്ടായിരുന്ന പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു’ എന്നാണ്. വെളിച്ചമല്ല അവര്‍ കാണാതിരുന്നത്, മറിച്ച് ആ ശബ്ദം ഉണ്ടാക്കിയ വ്യക്തിയെ ആണ്. അതായത് പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ വെളിച്ചം കണ്ടു എന്ന കാര്യത്തില്‍ രണ്ട് പേരും യോജിക്കുന്നു. ശബ്ദം കേട്ടുവോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് പ്രത്യക്ഷത്തില്‍ എന്തെങ്കിലും തര്‍ക്കമുള്ളത്. അത് നമുക്ക്‌ പരിശോധിക്കാം.

 

‘കേട്ടു’ എന്നതിന് അവിടെ രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം ακούω (ak-oo’-o, അകൂഓ) എന്നതാണ്. ഈ പദത്തിന് Strong’s Dictionary നല്‍കുന്ന അര്‍ത്ഥം ഇവയാണ്:

 

 

1) to be endowed with the faculty of hearing, not deaf

 

2) to hear

 

2b) to attend to, consider what is or has been said

 

2c) to understand, perceive the sense of what is said

 

3) to hear something

 

3a) to perceive by the ear what is announced in one’s presence

 

3b) to get by hearing learn

 

3c) a thing comes to one’s ears, to find out, learn

 

3e) to give ear to a teaching or a teacher

 

3f) to comprehend, to understand

 

വെറുതെ എന്തെങ്കിലും കേള്‍ക്കുക എന്ന് മാത്രമല്ല ആ പദത്തിന് അര്‍ത്ഥമുള്ളത്. ‘ഒരു കാര്യം ശ്രദ്ധാപൂര്‍വ്വം കേട്ട് അര്‍ത്ഥം വ്യക്തമായി ഗ്രഹിക്കുക’ എന്നും ആ പദത്തിന് അര്‍ത്ഥമുണ്ട്. നമ്മുടെ മലയാള ഭാഷയിലും ‘കേള്‍ക്കുക’ എന്നതിന് ‘അര്‍ത്ഥം ഗ്രഹിച്ച് അതനുസരിച്ച് പ്രവര്‍ത്തിക്കുക’ എന്നൊരു അര്‍ത്ഥമുണ്ടല്ലോ. ‘ഇവനോട് എത്ര പറഞ്ഞാലും ഇവന്‍ ഒരക്ഷരം കേള്‍ക്കില്ല’ എന്ന് ഒരദ്ധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞാല്‍ അതിനര്‍ത്ഥം ആ വിദ്യാര്‍ത്ഥിക്ക് കാതു കേള്‍ക്കില്ല എന്നല്ലല്ലോ. മറിച്ച് കേട്ട കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന കാര്യം മലയാളത്തില്‍ അല്പമെങ്കിലും അറിവുള്ള ഏതൊരാള്‍ക്കും പിടികിട്ടും. ഇവിടെ, ലൂക്കോസും പൌലോസും ‘അകൂഓ’ എന്ന പദത്തെ വ്യത്യസ്തമായ ഈ രണ്ടുവിധ അര്‍ത്ഥങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. “എന്നോട് കൂടെയുള്ളവര്‍ എന്നോട് സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല” എന്ന് പൗലോസ്‌ പറഞ്ഞതിനര്‍ത്ഥം, അവന്‍ സംസാരിച്ച കാര്യങ്ങള്‍ കേട്ട് അര്‍ത്ഥം ഗ്രഹിക്കത്തക്ക നിലയില്‍ അവരത് മനസ്സിലാക്കിയില്ല” എന്നാണ്. എന്നാല്‍ ലൂക്കോസ് ആ വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്, ‘പൌലോസിനോട് സംസാരിച്ചവന്‍റെ ശബ്ദം കൂടെയുള്ളവരുടെ ചെവികളില്‍ എത്തി’ എന്നുള്ള അര്‍ത്ഥത്തിലാണ്. ഒരു പക്ഷെ ബഹുഭാഷാപണ്ഡിതനായിരുന്ന പൗലോസിനോട്, അവനറിയാവുന്നതും എന്നാല്‍ കൂടെയുള്ളവര്‍ക്ക് അറിയാത്തതുമായ ഏതെങ്കിലും ഒരു ഭാഷയിലായിരിക്കാം യേശുക്രിസ്തു സംസാരിച്ചത് എന്നും വരാം. അങ്ങനെയാണെങ്കില്‍ കൂടെയുള്ളവര്‍ക്ക് ശബ്ദം കേള്‍ക്കാമെന്നല്ലാതെ അര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കില്ലല്ലോ. ഏതായാലും പൌലോസിന്‍റെ കൂടെയുണ്ടായിരുന്നവര്‍ സംസാരിച്ചവന്‍റെ ശബ്ദം വ്യക്തമായി കേട്ടെങ്കിലും അവന്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് ഗ്രഹിക്കുകയുണ്ടായില്ല എന്നതില്‍ യാതൊരു സംശയത്തിനും അവകാശമില്ല. (തുടരും…)

]]>
https://sathyamargam.org/2017/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4-2/feed/ 0
ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/ https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/#respond Thu, 19 Oct 2017 06:53:04 +0000 http://sathyamargam.org/?p=1418 അനില്‍കുമാര്‍ വി അയ്യപ്പന്‍

 

ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:

 

ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ യേശുക്രിസ്തു. രണ്ട് ജീവിപ്പിക്കുന്ന വചനം അഥവാ എഴുതപ്പെട്ട ദൈവവചനമായ വിശുദ്ധ ബൈബിള്‍. രണ്ടും ദൈവവചനം ആണെങ്കിലും രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു:

 

എഴുതപ്പെട്ട ദൈവവചനം ഒരു വ്യക്തിയല്ല, വസ്തുവാണ്. എന്നാല്‍ നിത്യമായ ദൈവവചനം ഒരു വ്യക്തിയാണ്. ദൈവത്വത്തില്‍ അവന്‍ പുത്രന്‍ എന്നറിയപ്പെടുന്നു. മനുഷ്യശരീരം ധരിച്ചു ഭൂമിയില്‍ വന്നതിനു ശേഷം അവന്‍ യേശുക്രിസ്തു എന്നറിയപ്പെടുന്നു.

 

എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഒരു സൃഷ്ടിയാണ്, സ്രഷ്ടാവല്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനമായ യേശുക്രിസ്തു സൃഷ്ടിയല്ല, സ്രഷ്ടാവാണ് (കൊളോ.1:14,15; റോമര്‍.9:5)

 

ബൈബിള്‍ നിത്യമായ ദൈവവചനമല്ല, അതിന് ആരംഭവും അവസാനവുമുണ്ട്. ഉല്‍പ്പത്തിയില്‍ ആരംഭിക്കുകയും വെളിപ്പാട് പുസ്തകത്തില്‍ അതവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവുമുള്ള ഒന്ന് നിത്യമായിരിക്കുകയില്ല. എന്നാല്‍ യേശുക്രിസ്തു നിത്യനായ ദൈവവചനമാണ്. (യോഹ.1:1)

 

ബൈബിള്‍ ഈ ലോകത്തിലേക്ക് വേണ്ടി മാത്രമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ വചനമാണ്.  അതായത്, പാപിയായ മനുഷ്യന് എങ്ങനെ പാപത്തിന്‍റെ ശിക്ഷയായ രണ്ടാം മരണത്തില്‍ നിന്ന് രക്ഷപ്രാപിക്കാമെന്നും അങ്ങനെ രക്ഷപ്രാപിച്ചവര്‍ പാപം നിറഞ്ഞ ലോകത്ത് പാപം വസിക്കുന്ന ജഡത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ പാപത്തിന്‍റെ സ്വാധീനതയില്‍ നിന്നും രക്ഷപ്പെട്ട് പാപത്തിന്‍റെ മേല്‍ വിജയം വരിച്ച് എങ്ങനെ ജീവിക്കണമെന്നും പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിള്‍ (2.തിമോ.3:15,16). മരണശേഷമോ കര്‍ത്താവിന്‍റെ രണ്ടാം വരവിനു ശേഷമോ തേജസ്കരിക്കപ്പെട്ട ശരീരത്തോടെ പാപമില്ലാത്ത ലോകത്തില്‍ വസിക്കുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശകമായി ഈ വചനത്തിന്‍റെ ആവശ്യമില്ല.

 

എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ച്, ദൈവത്തിന്‍റെ നിത്യവചനമായ യേശുക്രിസ്തു ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും അവന്‍റെ സന്തോഷവിഷയമാണ്. യേശുക്രിസ്തുവിനെ കൂടാതെ ഒരു ജീവിതം ഈ ലോകത്തിലായാലും വരുവാനുള്ള ലോകത്തിലായാലും അവന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. അവന്‍റെ പ്രത്യാശ തന്നെ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് വരികയും തന്നെ അവന്‍റെ അടുക്കലേക്ക് ചേര്‍ക്കുകയും എല്ലാ നാളും അവനോടുകൂടെ ഇരിക്കാന്‍ കഴിയും എന്നുള്ളതാണ് (1.തെസ്സ.4:16,17)

 

എഴുതപ്പെട്ട ദൈവവചനം ആര്‍ക്ക് വേണമെങ്കിലും നശിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ് (യിരെമ്യാ. 36:23). നാശത്തിന് വിധേയമാകുന്ന ഒന്ന് നിത്യമായതാവുകയില്ല. എന്നാല്‍ ജീവിക്കുന്ന ദൈവവചനം ഒരിക്കലും നാശത്തിന് വിധേയമാകുകയില്ല. അവന്‍റെ ജഡം ദ്രവത്വം കണ്ടില്ല എന്നാണ് നാം വായിക്കുന്നത് (അപ്പൊ.പ്രവൃ.2:30). അവന്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റവനാണ്.

 

ഇങ്ങനെ എഴുതപ്പെട്ട ദൈവവചനവും സ്വര്‍ഗ്ഗത്തില്‍ സ്ഥിരമായിരിക്കുന്ന ദൈവവചനവും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉള്ളവനാണ് ഒരു ക്രിസ്ത്യാനി.

 

എന്തുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുന്നത്‌?

 

യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.

 

മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.

 

ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ- ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.

 

ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടി മുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.

 

പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.

 

ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനംഎന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് ഞങ്ങള്‍ വ്യക്തമായിത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

 

“യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു” (സങ്കീ.119:90) എന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ദൈവിക വെളിപ്പടായ പുത്രനെക്കുറിച്ചാണ്, അല്ലാതെ എഴുതപ്പെട്ട ദൈവവചനത്തെക്കുറിച്ചല്ല.

 

എന്നാല്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം, എഴുതപ്പെട്ട ദൈവവചനമായ ബൈബിള്‍ ഇല്ലായെങ്കില്‍ നിത്യദൈവവചനമായ യേശുക്രിസ്തുവിനെ കുറിച്ച് നമുക്ക് ഒന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കില്ല എന്നതാണ്. കാരണം എഴുതപ്പെട്ട വചനമാണ് ജീവിക്കുന്ന വചനത്തെ നമുക്ക് സാക്ഷിക്കുന്നത്. അതുകൊണ്ടാണ് യേശുക്രിസ്തു ഇപ്രകാരം പറഞ്ഞത്: “നിങ്ങള്‍ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടു എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന്നു എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല (യോഹ.5:38,39)

 

ബൈബിള്‍ യേശുക്രിസ്തുവിനെ സാക്ഷീകരിക്കുന്നു, യേശുക്രിസ്തു തന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കുകയും ചെയ്യുന്നു. ജീവിക്കുന്ന വചനമായ യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്ന ഒരാള്‍ക്ക് ആത്മീയമായി ജീവന്‍ പ്രാപിക്കാന്‍ സാധിക്കും. അത് അനുഭവത്തിലൂടെ നമുക്ക് അറിയാന്‍ കഴിയുന്ന കാര്യമാണ്. ജീവന്‍ കൊടുക്കാന്‍ കഴിയുന്ന സാക്ഷാല്‍ ദൈവമായത് കൊണ്ടാണ് യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവര്‍ക്ക് നിത്യജീവന്‍ നല്കാന്‍ അവനു കഴിയുന്നത്.

 

ഏതായാലും ക്രിസ്ത്യാനിറ്റിയില്‍ വചനത്തിന്‍റെ സ്ഥാനം ഇതാണ്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനം ഉണ്ട്. എഴുതപ്പെട്ട ദൈവവചനവും നിത്യനായ ദൈവവചനവും. നിത്യനായ ദൈവവചനം സ്രഷ്ടാവാണ്, ആദിയും അന്ത്യവും ഇല്ലാത്തവനാണ്. എന്നെന്നും നിലനില്‍ക്കുന്നവനാണ്. എഴുതപ്പെട്ട ദൈവവചനം സൃഷ്ടിയാണ്, അത് ഈ ലോകത്തിലേക്ക് മാത്രം ഉള്ളതാണ്.

 

ഇനി ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ് എന്ന് ഇവിടെയുള്ള ഇസ്ലാമിക പണ്ഡിതന്മാര്‍ പറഞ്ഞുതരണം.

 

അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ?

 

ആണെങ്കില്‍ ആ വചനം സൃഷ്ടിക്കപ്പെടുന്നതിന് തൊട്ടു മുന്‍പു വരെ അല്ലാഹു വചനം ഇല്ലാത്തവന്‍ അതായത് മിണ്ടാനും പറയാനും കഴിയാത്ത ഊമയായിരുന്നോ? മിണ്ടാനും പറയാനും പോലും കഴിയാത്ത ഒന്ന് ദൈവമാകുന്നതെങ്ങനെയാണ്? മിണ്ടാനും പറയാനും കഴിയാത്ത വിഗ്രഹങ്ങളെ ദൈവമായി കരുതി ആരാധിക്കുന്നവരും ഒരുകാലത്ത് മിണ്ടാനും പറയാനും കഴിയാതിരുന്ന അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്ന നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്?

 

അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍, അത് സ്രഷ്ടാവായിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്നു ഈ പ്രപഞ്ചത്തിലില്ല. അല്ലാഹുവിന്‍റെ വചനം സൃഷ്ടിയല്ലെങ്കില്‍ തീര്‍ച്ചയായും അത് സ്രഷ്ടാവായിരിക്കും. അങ്ങനെയെങ്കില്‍, സ്രഷ്ടാക്കളായി അല്ലാഹുവും അല്ലാഹുവിനോടൊപ്പം അല്ലാഹുവിന്‍റെ വചനവും ഉണ്ടെന്നു വരുന്നു. അപ്പോപ്പിന്നെ സ്രഷ്ടാവ് ഏകനാണ് എന്നുള്ള ഇസ്ലാമിക തൌഹീദിന് എന്ത് പ്രസക്തിയാണ് ഉള്ളത്?

 

മാന്യമായ ഭാഷയില്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ മറുപടി പ്രതീക്ഷിക്കുന്നു.

]]>
https://sathyamargam.org/2017/10/%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d/feed/ 0
ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍… https://sathyamargam.org/2017/10/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%88/ https://sathyamargam.org/2017/10/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%88/#comments Sat, 07 Oct 2017 09:19:01 +0000 http://sathyamargam.org/?p=1414 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം ചെയ്‌താല്‍ ഒരു ദൈവം ഉണ്ടെന്നുള്ള സത്യം വിശ്വാസത്താല്‍ അംഗീകരിക്കേണ്ടി വരും. ലോകത്തുള്ള ഏതൊരു കാര്യത്തിന്‍റെ പുറകിലും ഒരു കാരണമുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നും ഉണ്ടാകുന്നില്ല എന്ന സത്യം ശാസ്ത്രലോകം എന്നും അംഗീകരിക്കുന്നതാണ്. അങ്ങെനെയാണെങ്കില്‍ അനന്തവിസ്തൃതമായ ഈ പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്നും സ്വയമേവ രൂപം കൊണ്ടു എന്ന് ചിന്തിക്കുന്നത് അബദ്ധമാണ്. അതുപോലെതന്നെ, ജീവനുള്ളവയില്‍ നിന്ന് മാത്രമെ ജീവന്‍ ഉണ്ടാകൂ എന്നതും ശാസ്ത്രം എതിരഭിപ്രായം ഇല്ലാതെ അംഗീകരിക്കുന്ന കാര്യമാണ്. നിര്‍ജ്ജീവമായ ഒന്നില്‍ നിന്നും ജീവന്‍ ഉണ്ടാകുകയില്ല എന്നത് പ്രപഞ്ചസത്യമാണ്. ഈ ഭൂമിയില്‍ പല വിധത്തിലുള്ള ജീവന്‍റെ രൂപങ്ങള്‍ കാണപ്പെടുന്നു. സസ്യങ്ങള്‍, മത്സ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ ജീവന്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നു. ജീവനുള്ളവയില്‍ നിന്ന് മാത്രമേ ജീവനുണ്ടാകൂ എന്ന ശാസ്ത്രതത്വമനുസരിച്ച് ഭൂമിയിലെ ഈ ജീവന്‍ ഉണ്ടായത് മറ്റൊരു ജീവദാദാവില്‍ നിന്നായിരിക്കാനേ തരമുള്ളൂ എന്ന് നമ്മുടെ യുക്തിബോധം നമ്മളോട് പറയുന്നു. ഈ ജീവദാദാവിനെയാണ് മനുഷ്യര്‍ ദൈവം എന്ന് മനസ്സിലാക്കുന്നത്.

 

ലോകത്ത് ദൈവം എന്ന് അവകാശപ്പെടുന്നവര്‍ അനേകരുണ്ട്. ഓരോ മതത്തിലുമുള്ള ആളുകള്‍ തങ്ങള്‍ വിശ്വസിക്കുന്നതാണ് യഥാര്‍ത്ഥ ദൈവം എന്ന് അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍ ഏതാണ് സത്യദൈവം എന്ന് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്ന ഒരു വാക്യം ഇപ്രകാരമാണ്: “വൃക്ഷത്തെ അതിന്‍റെ ഫലംകൊണ്ട് തിരിച്ചറിയാം.” ഒരു വ്യക്തി പുറപ്പെടുവിക്കുന്ന ഫലം എന്നത് അയാളുടെ വാക്കുകളും പ്രവൃത്തികളുമാണ്. ദൈവമെന്ന് അവകാശപ്പെടുന്നവരുടെ വാക്കുകളും പ്രവൃത്തികളും നാം താരതമ്യപ്പെടുത്തി നോക്കിയാല്‍ സത്യദൈവത്തെ തിരിച്ചറിയാന്‍ കഴിയുന്നതാണ്. ഒരു ഉദാഹരണം മാത്രം ഞാന്‍ തരാം:

 

മഹാഭാരത യുദ്ധത്തിന്‍റെ തൊട്ടു മുന്‍പ്‌ യുദ്ധത്തില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന തന്‍റെ ബന്ധുക്കളേയും ഗുരുക്കന്മാരെയും മറ്റും കണ്ടിട്ട് മധ്യപാണ്ഡവനായ അര്‍ജുനന്‍ തന്‍റെ തേരാളിയായ കൃഷ്ണനോട് പറഞ്ഞു, “എന്‍റെ പിതാമഹനെയും സഹോദരങ്ങളേയും ഗുരുജനങ്ങളെയും ബന്ധുമിത്രാദികളെയും വധിച്ചിട്ടു എനിക്കൊന്നും നേടേണ്ട. കുറച്ച് ഭൂമിക്ക് വേണ്ടി ഞാന്‍ ഇവരെയൊക്കെ വധിക്കണോ? എന്‍റെ സഹോദരഭാര്യമാരെ ഞാന്‍ വിധവകളാക്കണോ? വേണ്ട കൃഷ്ണാ, എനിക്ക് യുദ്ധം ചെയ്യാന്‍ താല്പര്യമില്ല.” ഹിന്ദു ദൈവമായ കൃഷ്ണന്‍  അതിനു മറുപടി പറയുന്നത് ഇപ്രകാരമാണ്: “ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക. കുലധര്‍മ്മം വെടിയരുത്. നീ ക്ഷത്രിയ വംശത്തില്‍പ്പെട്ടവനാണ്. ക്ഷത്രിയന്‍റെ കുലധര്‍മ്മം യുദ്ധം ചെയ്യുക എന്നതാണ്. അതിന്‍റെ ഫലം എന്താകും എന്ന് നീ വ്യാകുലപ്പെടേണ്ട. യുദ്ധത്തില്‍ ശത്രുപക്ഷത്തുള്ളത് ആരാണെന്ന് നീ നോക്കുകയും വേണ്ട!”

 

എന്നിട്ടും ആയുധമെടുക്കാന്‍ മടിച്ചു നിന്ന അര്‍ജ്ജുനനോട് കൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഭഗവദ്ഗീതയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

 

യഥാ യഥാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരതാം

അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം

പരിത്രായാണാ സാധൂനാം വിനാശായ ച ദുഷ്കൃതാം

ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ!

 

ശ്ലോകത്തിന്‍റെ അര്‍ത്ഥം ഇപ്രകാരമാണ്: “എപ്പോഴെപ്പോഴൊക്കെ ഭാരതത്തില്‍ ധര്‍മ്മത്തിനു തകര്‍ച്ച നേരിടുകയും അധര്‍മ്മം അഭ്യുത്ഥാനം പ്രാപിക്കുകയും ചെയ്യുന്നുവോ, അപ്പോഴൊക്കെ ഞാന്‍ അവതാരമെടുക്കും. എന്നിട്ട് ദുഷ്കര്‍മ്മികള്‍ക്ക് വിനാശം വരുത്തുകയും നല്ലവരെ എന്‍റെ അടുക്കല്‍ ചേര്‍ക്കുകയും ധര്‍മ്മത്തെ പുന:സ്ഥാപിക്കുകയും ചെയ്യും. ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടിയുള്ള ഈ അവതാരമെടുക്കല്‍ കാലാകാലങ്ങളില്‍ സംഭിച്ചു കൊണ്ടേയിരിക്കും.”

 

ഇനി നമ്മള്‍ ഖുര്‍ആന്‍ പരിശോധിക്കുകയാണെങ്കിലോ അല്ലാഹുവില്‍ വിശ്വസിക്കാത്തവരെയൊക്കെ കൊന്നുകളയാന്‍ വരെയുള്ള കല്പനകള്‍ ആണ് അതിലെ ദൈവമായ അള്ളാഹു ആ ഗ്രന്ഥത്തില്‍ നല്‍കിയിരിക്കുന്നത്. ആ കല്പനകള്‍ അനുസരിക്കാന്‍ തയ്യാറായി ധാരാളം പേര്‍ ഇപ്പോഴും ഭൂമിയിലുണ്ട് എന്നതിന് തെളിവ് ഓരോ ദിവസത്തേയും പത്രവാര്‍ത്തകളില്‍ നിന്നും നമുക്കറിയാന്‍ പറ്റുന്നതായത് കൊണ്ട് ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

 

ഇനി ബൈബിളില്‍ യേശുക്രിസ്തു പറഞ്ഞ കാര്യം കൊടുക്കുന്നു: “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക. നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ; സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ” (മത്തായി.5:38-45)

 

കൃഷ്ണനും അല്ലാഹുവും പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ കാര്യമാണ് യേശുക്രിസ്തു പറഞ്ഞിക്കുന്നത്. ഈ താരതമ്യത്തില്‍ നിന്ന് തന്നെ ആരാണ് സ്രഷ്ടാവായ ദൈവം എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഒരു മനുഷ്യന് രണ്ട് മക്കള്‍ ഉണ്ടെന്നു കരുതുക. ഈ രണ്ടു പേരും കുട്ടികളായിരിക്കുമ്പോള്‍ എന്തെങ്കിലും കാര്യത്തിനു വേണ്ടി വാശിപിടിച്ച് പരസ്പരം അടികൂടിയാല്‍ അവരുടെ പിതാവ്‌ ഏതെങ്കിലും ഒരാളുടെ പക്ഷം പിടിച്ച് മറ്റെയാളെ വധിക്കാന്‍ ആവശ്യപ്പെടുമോ? അങ്ങനെ ആവശ്യപ്പെട്ടാല്‍ അതില്‍നിന്നു തെളിയുന്നത് അയാള്‍ അവരുടെ പിതാവല്ല എന്ന സത്യമാണ്! അയാള്‍ അവരുടെ പിതാവാണെങ്കില്‍ പറയുക ഇപ്രകാരമായിരിക്കും: “നിങ്ങള്‍ പരസ്പരം അടികൂടരുത്. ഒരാളെ അടിച്ചാല്‍ മറ്റേയാള്‍ തിരിച്ചടിക്കരുത്, എന്നോട് വന്നു പറയുക. തെറ്റ് ചെയ്തയാളെ ഞാന്‍ ശിക്ഷിച്ചോളാം.” എന്നാല്‍ ഈ പിതാവ്‌ ദുഃഖിച്ചു കാണണം എന്നാഗ്രഹിക്കുന്ന, പിതാവിന്‍റെ ശത്രുവായ ഒരാള്‍ ആണ് ഇവരുടെ അടി കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഏതെങ്കിലും ഒരാളുടെ പക്ഷം ചേര്‍ന്ന് മറ്റെയാളെ കൂടുതല്‍ ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കും. കാരണം, ഈ മക്കളില്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും തന്‍റെ എതിരാളിയായ അവരുടെ പിതാവിനെ അത് ദുഃഖിപ്പിക്കും എന്നയാള്‍ക്ക്‌ അറിയാം.

 

അതുകൊണ്ടുതന്നെ, ഇവിടെ യേശുക്രിസ്തുവിന്‍റെ കല്പനയാണ് സ്രഷ്ടാവായ ദൈവത്തിന്‍റെ സ്വഭാവം വെളിപ്പെടുത്തിക്കൊണ്ടുള്ളത്. ഒരുത്തനെ ഞാന്‍ ശത്രുവായി വിചാരിച്ചാലും സ്രഷ്ടാവായ ദൈവത്തിന്‍റെ കണ്ണില്‍ അവനും ദൈവത്തിന്‍റെ സൃഷ്ടിയാണ്. എന്നെയും എന്‍റെ ശത്രുവിനേയും ദൈവം തന്നെ സൃഷ്ടിച്ചതായത് കൊണ്ട് ദൈവത്തിന് ഒരിക്കലും എന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് അവനെ കൊല്ലാന്‍ പറയാനോ അല്ലെങ്കില്‍ അവന്‍റെ പക്ഷം ചേര്‍ന്നു കൊണ്ട് എന്നെ കൊല്ലാന്‍ പറയാനോ കഴിയില്ല. ഇതില്‍നിന്നു യേശുക്രിസ്തു നല്‍കിയിരിക്കുന്ന ഉപദേശമാണ് സത്യദൈവത്തില്‍ നിന്നുള്ളത് എന്ന് തെളിയുന്നു. അല്ലാഹുവിന്‍റെയും കൃഷ്ണന്‍റെയും കല്പനകള്‍ സ്രഷ്ടാവായ ദൈവത്തിന്‍റെ എതിരാളികള്‍ ആണ് അവര്‍ എന്ന സത്യം വിളിച്ചോതുന്നു. ബൈബിളിലെ ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. (താഴെ കൊടുക്കുന്ന കാര്യങ്ങളില്‍ കുറച്ച് മാത്രമേ എന്‍റെ വകയായിട്ടുള്ളൂ. ജി.സുശീലന്‍ സാറിന്‍റെയും മറ്റും പുസ്തകങ്ങളില്‍ നിന്നെടുത്തിട്ടുള്ളതാണ് അധികവും.)

 

സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ഏകസത്തയാണ് ദൈവം. ദൈവത്തിന്‍റെ ആണ്മ അഥവാ അസ്തിത്വം അംഗീകരിക്കുന്നില്ലെങ്കില്‍ ദൈവത്തെക്കുറിച്ചുള്ള അറിവിനെപ്പറ്റി പ്രസ്താവിക്കുന്നത് അര്‍ത്ഥരഹിതമാണ്. ദൈവം ഉണ്ട്, ദൈവം ജ്ഞേയനാണ് എന്നിവയാണ് ആസ്തിക്യവാദത്തിന്‍റെ അടിസ്ഥാനം. ദൈവാസ്തിത്വം അംഗീകരിക്കുന്നത് വിശ്വാസത്താലാണ്, ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അത് തെളിയിക്കാവുന്നതല്ല. പ്രസ്തുത വിശ്വാസം അന്ധമല്ല; പ്രത്യുത, വിശ്വാസ്യമായ വസ്തുതകളിലും തെളിവുകളിലും അധിഷ്ഠിതമാണ്. ഈ തെളിവുകള്‍ ദൈവിക തിരുവെഴുത്തായ ബൈബിളില്‍ നിന്നും പ്രകൃതിയിലെ ദൈവിക വെളിപ്പാടുകളില്‍ നിന്നും ലഭിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള അവബോധം എല്ലാ മനുഷ്യരുടെ ഉള്ളിലും പ്രാകൃത ഭാവത്തിലോ സംസ്കൃത ഭാവത്തിലോ അടിഞ്ഞു കിടപ്പുണ്ട്. ദൈവം ഉണ്ടെന്നും, ദൈവമാണ് തങ്ങളുടെ സ്രഷ്ടാവെന്നും തങ്ങള്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും അന്തരംഗം അവരെ ഓര്‍മ്മിപ്പിക്കുന്നു. അവിശ്വാസികള്‍ക്ക്‌ പോലും ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചിട്ടുണ്ട്. “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കു വെളിവായിരിക്കുന്നു; ദൈവം അവര്‍ക്കു വെളിവാക്കിയല്ലോ. അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢന്മാരായിപ്പോയി” (റോമ.1:19-22).

 

മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാനം അവന് ബാഹ്യമാണ്, എന്നാല്‍ ദൈവത്തിന്‍റെ അസ്തിത്വം ബാഹ്യമായ ഒന്നിനേയും ആശ്രയിക്കുന്നില്ല. തന്നില്‍ത്തന്നെയാണ് ദൈവത്തിന്‍റെ അസ്തിത്വത്തിന്‍റെ ആധാരം. ഈ ആശയത്തെയാണ് സ്വയംഭൂ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ദൈവത്തെ സ്വയംഭൂ എന്ന് പറയുന്നതും ശരിയല്ല, അങ്ങനെയൊരു ഭവിക്കല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ഇല്ല. അതുകൊണ്ട് സ്വയം സ്ഥിതന്‍ എന്നോ സ്വയാസ്തിക്യമുള്ളവന്‍ എന്നോ ദൈവത്തെ വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം. തന്‍റെ ഉണ്മ കാരണമായി ദൈവം സ്ഥിതി ചെയ്യുന്നു. ദൈവത്തിന്‍റെ സ്വയാസ്തിത്വം തന്‍റെ ദൃഢപ്രഖ്യാപനത്തില്‍ സൂചിതമാണ്: “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” (പുറ.3:14) എന്ന് ദൈവം മോശയോടു പറഞ്ഞു. അതായത് അവന്‍ എപ്പോഴും ആകുന്നവന്‍ ആണ്, ആയിരുന്നവനോ ആകാന്‍ പോകുന്നവനോ അല്ല. അവന് എല്ലാം വര്‍ത്തമാന കാലം മാത്രമാണ്.

 

ഹോരെബില്‍ വെച്ച് ദൈവം മോശെക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ മുള്‍പ്പടര്‍പ്പ്‌ കത്തിയെങ്കിലും എരിഞ്ഞു ചാമ്പലായില്ല (പുറ.3:2). ആ അഗ്നി സ്വയം തൃപ്തമായിരുന്നു. മുള്‍പ്പടര്‍പ്പിനെ എരിക്കേണ്ട ആവശ്യം അതിനില്ലായിരുന്നു. ദൈവത്തിന്‍റെ അസ്തിത്വവും ഇതേ നിലയിലാണ്. ഏതിലാണോ ദൈവം വെളിപ്പെടുന്നത് അതില്‍നിന്നും ദൈവം സ്വതന്ത്രനാണ്. സ്വന്തം അസ്തിത്വത്തിനു ദൈവം കാരണം എന്ന് പറയുന്നതും ശരിയല്ല. അങ്ങനെയെങ്കില്‍ സ്വയം ഉന്മൂലനം ചെയ്യുന്നതിനും ദൈവത്തിനു കഴിവുണ്ടായിരിക്കണം. എന്നാല്‍ ദൈവത്തിനു തന്നത്താന്‍ ത്യജിക്കാന്‍ കഴിയുകയില്ല എന്ന് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു (2.തിമോ.2:13). ദൈവം തന്നില്‍ത്തന്നെ സ്വതന്ത്രനായിരിക്കുകയും മറ്റുള്ളവയെ എല്ലാം തന്നില്‍ ആശ്രയിക്കുമാറാക്കുകയും ചെയ്യുന്നു.

 

ദൈവം ജ്ഞേയനാണ് എന്ന് തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അപ്രാപ്യമല്ലെന്നും വെളിപ്പാടിലൂടെ മനുഷ്യന് അത് ലഭിക്കുന്നു എന്നും പഴയനിയമവും പുതിയ നിയമവും ഒരുപോലെ വ്യക്തമാക്കുന്നുണ്ട്.

 

“സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നതു പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂര്‍ണ്ണമായിരിക്കയാല്‍ എന്‍റെ വിശുദ്ധ പര്‍വ്വതത്തില്‍ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല” (യെശയ്യാ.11:9).

 

“ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്‍റെ നാമം യിസ്രായേലില്‍ വലിയതാകുന്നു” (സങ്കീ.76:1).

 

സ്വന്തം ശിഷ്യന്മാര്‍ക്ക് വേണ്ടി കഴിച്ച പ്രാര്‍ത്ഥനയില്‍ ക്രിസ്തു വ്യക്തമാക്കി: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു” (യോഹ.17:3).

 

“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു” (1.യോഹ.5:20).

 

ഇപ്പറഞ്ഞവയില്‍ നിന്ന് ദൈവത്തെ പൂര്‍ണ്ണമായി നമുക്ക്‌ ഗ്രഹിക്കാമെന്നു കരുതേണ്ടതില്ല. കാരണം, സ്രഷ്ടാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സൃഷ്ടിക്ക് ഒരിക്കലും കഴിയുകയില്ല. സ്രഷ്ടാവ് തന്നെക്കുറിച്ച് എത്രത്തോളം വെളിപ്പെടുത്തി തരാന്‍ ആഗ്രഹിക്കുന്നോ, അത്രത്തോളം മാത്രമേ സൃഷ്ടിക്ക് അവനെ അറിയാന്‍ കഴിയുകയുള്ളൂ. സ്രഷ്ടാവായ ദൈവം, അപരിമിതനും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ, അരിഞ്ഞിട്ടാല്‍ വെയിലില്ലെങ്കിലും വാടിപ്പോകുന്ന ഇളംപുല്ലിന് തുല്യനായ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിമണ്ഡലത്തില്‍ ഒതുങ്ങണം എന്ന് വാശിപിടിക്കുന്നതിലും വലിയ ഭോഷത്വം വേറെ ഏതാണുള്ളത്?

 

ദൈവം ജ്ഞേയനാണ് എന്ന് പറയുമ്പോള്‍ തന്നെ നാം മനസ്സിലാക്കേണ്ട കാര്യം, ദൈവം നമ്മുടെ അറിവിനും അതീതനാണ് എന്നുള്ള സത്യം കൂടിയാണ്. മനുഷ്യന് പൂര്‍ണ്ണമായി ആറിയുവാനോ വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുവാനോ ഭാവന ചെയ്യുവാനോ കഴിയാത്ത വണ്ണം മഹത്വപൂര്‍ണ്ണനാണ് ദൈവം. ദൈവിക ഗുണങ്ങളിലൊന്നും തന്നെ മനുഷ്യന്‍റെ ബുദ്ധിക്ക് പ്രാപ്യമല്ല. നയമാത്യനായ സോഫര്‍ ചോദിക്കുന്നത് “ദൈവത്തിന്‍റെ ആഗാധത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?” (ഇയ്യോ.11:7,8) എന്നാണ്. പ്രവാചകന്‍ ചോദിക്കുന്നത് നോക്കുക: “ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?” (യെശയ്യാ.40:18). ദൈവത്തിന്‍റെ മഹിമ (സങ്കീ.145:3), വിവേകം (സങ്കീ.147:5), പരിപാലനം (സങ്കീ.139:6) വഴികള്‍ എല്ലാം മനുഷ്യന്‍റെ ബുദ്ധിക്കതീതമാണ് (റോമ.11:33-35). ദൈവത്തിന്‍റെ ആഴങ്ങളെ അറിയുന്നത് ദൈവാത്മാവാണ്. അതിനെ മനുഷ്യന് വെളിപ്പെടുത്തി കൊടുക്കുന്നതും ദൈവാത്മാവ് തന്നെയാണ് (1.കൊരി.2:10-12). ദൈവത്തെപ്പറ്റി സമ്പൂര്‍ണ്ണ അറിവ് മനുഷ്യന് ലഭിക്കാന്‍ സാധ്യമല്ല. ദൈവിക സ്വയം വെളിപ്പാടില്‍ നിന്നാണ് ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക്‌ ലഭിക്കുന്നത്. ദൈവത്തെക്കുറിച്ച് ഒരു വെളിപ്പാടും ലഭിച്ചില്ലെങ്കില്‍ മനുഷ്യന് ദൈവഭയമോ ഭക്തിയോ ഉണ്ടാവുകയില്ല. ആരാധന നിര്‍വ്വഹിക്കാനും മനുഷ്യന് സാധ്യമല്ല.

 

ദൈവം ആത്മസ്വരൂപനാണ്. ആളത്തമില്ലാത്ത ആത്മാവായി ദൈവത്തെ കണക്കാക്കുന്ന ദാര്‍ശനിക വീക്ഷണം ബൈബിള്‍ അംഗീകരിക്കുന്നില്ല. മനുഷ്യാത്മാവ് ആളത്തമായിരിക്കുന്നത് പോലെ ദൈവാത്മാവും ആളത്തമായിരിക്കുന്നു. ജീവിത കാലത്ത് മനുഷ്യനില്‍ ദേഹത്തവും ആളത്തവും എകീഭവിച്ചിരിക്കുന്നു. മരണത്തില്‍ ദേഹത്തം നശിക്കുകയും ആളത്തം നിലനില്‍ക്കുകയും ചെയ്യും. ദൈവത്തിന്‍റെ ആളത്തം ദേഹരഹിതമാണ്. ആളത്തമെന്നത് ആത്മബോധവും സ്വയം നിര്‍ണ്ണയവുമാണ്. ബൈബിള്‍ വെളിപ്പെടുത്തുന്നതനുസരിച്ചു ദൈവത്തിന് ആത്മബോധവും (പുറ.3:14; യെശയ്യാ.45:5; 1.കൊരി.2:10) സ്വയം നിര്‍ണ്ണയവും (ഇയ്യോ.23:13; റോമര്‍ . 9:11; എഫേസ്യ.1:9,11; എബ്രാ.6:17) ഉണ്ട്.

 

“ഞാന്‍” എന്നും “എന്നെ” എന്നും പറയാന്‍ കഴിവുള്ളവനാണ് ദൈവം (പുറ.20:2).

 

“നീ” എന്ന് സംബോധന ചെയ്യുമ്പോള്‍ പ്രതികരിക്കാനും ദൈവത്തിന് കഴിവുണ്ട് (സങ്കീ.90:1).

 

ആളത്തത്തിന്‍റെ മാനസിക സവിശേഷതകളായ ബുദ്ധി (ഉല്‍പ്പത്തി.18:19; പുറ.3:7; അപ്പൊ.പ്രവൃ.15:18) സംവേദനം (ഉല്പത്തി.6:6; സങ്കീ.103:8-14; യോഹ.3:16) ഇച്ഛാശക്തി (ഉല്‍പ്പത്തി.3:15; സങ്കീ.115:3; യോഹ. 6:38) എന്നിവ ദൈവത്തിനുണ്ട്.

 

ദൈവത്തിന്‍റെ ആളത്തലക്ഷണങ്ങളില്‍ പ്രഥമം ആത്മീയതയാണ് (Spirituality). ദൈവം സത്തയാണ്; ഭൌതിക സത്തയല്ല; മറിച്ച്, ആത്മീയ സത്തയാണ്. സൃഷ്ടിപ്പിന്‍റെ വിവരണത്തില്‍ അന്ധകാരത്തില്‍ നിന്ന് വെളിച്ചവും ക്രമരാഹിത്യത്തില്‍ നിന്ന് ക്രമവും സൃഷ്ടിക്കുന്ന ആത്മാവായി ദൈവത്തെ വെളിപ്പെടുത്തുന്നു (ഉല്പ.1:2,3). ആരാധനയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ ആത്മീയ സ്വരൂപത്തെ ക്രിസ്തു ശമര്യാ സ്ത്രീക്ക് വെളിപ്പെടുത്തി കൊടുത്തു. “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം” (യോഹ.4:24). ആത്മീയ സത്ത എന്ന നിലയില്‍ ദൈവം ഭൌതിക രൂപരഹിതനാണ്. വിഗ്രഹങ്ങളെ ഉണ്ടാക്കരുത് എന്ന ബൈബിള്‍ കല്പനയുടെ അടിസ്ഥാനം ദൈവത്തിന്‍റെ ദേഹരഹിത പ്രകൃതിയാണ് (പുറ.20:4,5).

 

ദൈവത്തിന്‍റെ ആത്മീയതയും ആത്മാവോട് കൂടിയ ദൈവ സൃഷ്ടികളും തമ്മിലുള്ള വ്യത്യാസവും മനസ്സിലാക്കേണ്ടതാണ്. മനുഷ്യന്‍ ഭാഗികമായി ദേഹവും ഭാഗികമായി ആത്മാവുമാണ്. ദൈവം അപ്രകാരമല്ല, രൂപമോ ഭാഗങ്ങളോ ഇല്ലാത്ത നിഷ്കലനായ കേവലാത്മാവാണ്. പ്രസ്തുത കാരണത്താല്‍ ദൈവത്തിന് ഭൌതിക സാന്നിധ്യമില്ല. ദൈവത്തെ ആത്മാവെന്നു പറയും, പക്ഷെ ദൈവത്തിന് ആത്മാവുണ്ടെന്നു പറയുകയില്ല. മനുഷ്യന് ആത്മാവുണ്ടെന്നു പറയും, പക്ഷെ മനുഷ്യന്‍ ആത്മാവാണെന്ന് പറയുകയില്ല! ദൈവത്തിന് ശരീര സാന്നിധ്യം ഇല്ലായെന്നു പറയുമ്പോള്‍ത്തന്നെ, തിരുവെഴുത്തുകളില്‍ പല സ്ഥലങ്ങളിലും കാണുന്ന ദൈവത്തിന്‍റെ ശരീരഭാഗങ്ങളുടെ വിവക്ഷയെന്തെന്ന് ചിന്തിക്കേണ്ടതുണ്ട്. കൈകള്‍ (യെശയ്യാ.65:2; എബ്രാ.1:10) കാലുകള്‍ (ഉല്പ.3:8; സങ്കീ.8:6) കണ്ണുകള്‍ (1.രാജാ.8:29; 2.ദിന.16:9) ചെവികള്‍ (നെഹ.1:6; സങ്കീ.34:15) ഇവയെല്ലാം ദൈവത്തെ സാക്ഷാത്കരിക്കുന്നതിനും ദൈവത്തിന്‍റെ വിഭിന്ന താല്പര്യങ്ങളും ശക്തികളും പ്രവര്‍ത്തനങ്ങളും വെളിപ്പെടുത്തുന്നതിനും ഉള്ള മനുഷ്യത്വാരോപപരവും പ്രതീകാത്മവുമായ ചിത്രീകരണങ്ങള്‍ മാത്രമാണ്. ഇമ്മാതിരി ഭൌതിക പദാവലിയിലൂടെയല്ലാതെ നമുക്ക്‌ ദൈവത്തെക്കുറിച്ച് പറയുവാനേ കഴിയുകയില്ല, അത് മനുഷ്യന്‍റെ പരിമിതിയാണ്. ദൈവത്തിന്‍റെ ആത്മീയത പ്രദേയഗുണമാണ്, മനുഷ്യാത്മാവിനോട് സംസാരിക്കാനും ഇടപെടാനും ആത്മീയത സഹായിക്കുന്നു. ദൈവം നല്‍കിയ ആത്മാവിലാണ് അവിടത്തെ മക്കള്‍ ദൈവത്തെ ആരാധിക്കുന്നത് (സെഖര്യാ.12:1; യോഹ.4:24; 1.കൊരി.14:14; ഫിലി. 3:3).

 

ദൈവം അനന്തമായ ആത്മാവാണ്. സ്ഥലകാല ബദ്ധരായ മനുഷ്യര്‍ക്ക്‌ ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടുള്ള നിഗൂഢ സത്യമാണിത്. ദൈവത്തിന്‍റെ ഓരോ അംശവും അനന്തമാണ്. സ്ഥലം, കാലം, ജ്ഞാനം, ശക്തി എന്നിവയില്‍ ദൈവം അനന്തനാണ്. കാലത്തോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തതയെ നിത്യത (Eternity) എന്ന് വിളിക്കുന്നു. ദൈവത്തിന് ആരംഭവും അവസാനവുമില്ല. സ്വയാസ്തിക്യത്തിന്‍റെ അര്‍ത്ഥം അതാണ്‌. ദൈവത്തെ നിത്യ ദൈവമെന്നും (ഉല്പ.21:33) ശാശ്വതവാസിയെന്നും (സങ്കീ.90:2; യെശയ്യാ.57:15) അമര്‍ത്യതയുള്ളവനെന്നും (1.തിമോ.6:6) തിരുവെഴുത്തുകള്‍ വെളിപ്പെടുത്തുന്നു. സ്ഥലത്തോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തതയെ ‘അപ്രമേയത’ എന്നും പ്രപഞ്ചത്തിനുള്ളിലെ തന്‍റെ സാന്നിദ്ധ്യത്തെ സര്‍വ്വവ്യാപിത്വം എന്നും പറയുന്നു. (1.രാജാ.8:27; യെശയ്യാ.66:1; അപ്പൊ.7:48; 17:24; റോമര്‍ . 10:6-8). അതുകൊണ്ടാണ് ദൈവം ഇപ്രകാരം ചോദിക്കുന്നത് “ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്തു ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു” (യിരമ്യാ.23:23,24). ദൈവം സ്വയം അറിയുന്നു (സങ്കീ.147:5; എബ്രാ.4:13; മത്താ.10:30). ദൈവത്തിന്‍റെ സര്‍വ്വവ്യാപിത്വം തന്‍റെ അസ്തിത്വത്തിന്‍റെ ആവശ്യ ഘടകമല്ല, പ്രത്യുത, സ്വന്തം ഇച്ഛാശക്തിയുടെ സ്വതന്ത്ര വ്യവഹാരം മാത്രമാണ്. ദൈവം പ്രപഞ്ചത്തെ ഇല്ലാതാക്കുകയാണെങ്കില്‍ തന്‍റെ സര്‍വ്വവ്യാപിത്വം നിലയ്ക്കും. എന്നാല്‍ ദൈവം സ്വയം ഇല്ലാതാവുകയില്ല.

 

`ജ്ഞാനത്തിലുള്ള ദൈവത്തിന്‍റെ അനന്തതയെ സര്‍വ്വജ്ഞാനം (omniscience) എന്ന് പറയുന്നു. ദൈവം സ്വയം അറിയുക മാത്രമല്ല, നിത്യതയില്‍ നിന്നുള്ള എല്ലാ കാര്യങ്ങളെയും ഏകമായി കാണുന്നു. ആദ്യമേതന്നെ അവസാനവും അവസാനത്തില്‍ നിന്ന് ആരംഭവും അവന്‍ കാണുന്നു: “ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്‍റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്‍റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു” (യെശയ്യാ.66:10). സൃഷ്ടിയിലുള്ള ഒരു വസ്തുവിനും ദൈവത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ല.

 

ശക്തിയോടുള്ള ബന്ധത്തില്‍ ദൈവത്തിന്‍റെ അനന്തത സര്‍വ്വശക്തി (omnipotence) എന്നറിയപ്പെടുന്നു. ദൈവം സര്‍വ്വ ശക്തനും ഇഷ്ടമുള്ളതൊക്കെയും ചെയ്യുവാന്‍ കഴിവുള്ളവനും ആണ്. “നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു” (സങ്കീ.115:3). “ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു” (സങ്കീ.135:6). “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവര്‍‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാ.55:10,11). ദൈവം സര്‍വ്വശക്തനാണെങ്കിലും തന്‍റെ സ്വഭാവത്തിനു എതിരായത് കൊണ്ട് ചില കാര്യങ്ങള്‍ അവന്‍ ചെയ്യുകയില്ല എന്നും ബൈബിള്‍ പറയുന്നു:

 

  1. നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവന്നു കഴികയില്ലല്ലോ” (2.തിമോ.2:13)

 

  1. ഭോഷ്ക് പറയുവാന്‍ ദൈവത്തിന് കഴിയുകയില്ല (തീത്തോ.1:2, എബ്രാ.6:18)

 

  1. പാപത്തിലെക്കുള്ള പ്രേരണ ചെലുത്താന്‍ ദൈവത്തിന് കഴിയുകയില്ല (യാക്കോ. 1:13)

 

ദൈവിക നിര്‍ണ്ണയങ്ങളുടെയും ആജ്ഞകളുടേയും അടിസ്ഥാനം ദൈവത്തിന്‍റെ പരമാധികാരമാണ്. സൃഷ്ടിയില്‍ എല്ലാറ്റിനും അതാതിന്‍റെ സ്ഥാനം നിശ്ചയിക്കുകയും മനുഷ്യരുടെ നിവാസത്തിനു കാലങ്ങളും അതിരുകളും നിര്‍ണ്ണയിക്കുകയും ചെയ്തത് ദൈവം തന്‍റെ പരമാധികാരത്തിലാണ്. ദൈവഹിതത്തിനു വിധേയപ്പെട്ടവര്‍ സമ്പൂര്‍ണ്ണമായ സമാധാനം അനുഭവിക്കുന്നു. ദൈവഹിതം അറിഞ്ഞിട്ടും അവഗണിക്കുന്നവരുടെ ഓഹരി വേദനയും വ്യാകുലതയുമാണ്. “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു; യഹോവ ദാരിദ്ര്യവും ഐശ്വര്യവും നലകുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു. അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു” (1.ശമു.2:6-8). “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കല്‍ നിന്നു വരുന്നു; നീ സര്‍വ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്‍റെ പ്രവൃത്തിയാകുന്നു. (1.ദിന.29:11,12). ദൈവത്തിന്‍റെ പരമാധികാരത്തെ വിശദീകരിക്കാന്‍ ഇതിനേക്കാള്‍ കൂടുതല്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.

 

പരമാധികാരിയായ ദൈവത്തിന്‍റെ ഇച്ഛാശക്തി അനന്തമാണ്. സ്വന്തം നിര്‍ണ്ണയങ്ങള്‍ ദൈവം ആസൂത്രണം ചെയ്യുകയും തന്‍റെ സമയത്തിലും മാര്‍ഗ്ഗത്തിലും അവ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ദൈവം ഒരു കാര്യം ചെയ്യുകയോ ഉദാസീനമായി സംഭവിക്കാന്‍ അനുവദിക്കുകയോ ചെയ്യും. ഇതില്‍ ആദ്യത്തേതിനെ ദൈവത്തിന്‍റെ കര്‍തൃത്വഹിതമെന്നും രണ്ടാമത്തേതിനെ അനുവദനീയ ഹിതമെന്നും വിളിക്കുന്നു. ഭൂമിയില്‍ പാപം പ്രവേശിക്കുവാന്‍ ദൈവം അനുവദിച്ചത് തന്‍റെ അനുവദനീയ ഹിതത്താലാണ്. കാരണം, പാപം ദൈവിക നന്മയുടെയും വിശുദ്ധിയുടേയും വൈരുദ്ധ്യമാണ്. മനുഷ്യന്‍റെ സ്വതന്ത്ര ഇച്ഛക്കും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും മേല്‍ ദൈവം ഇടപെടുന്നില്ല എന്നതാണ് അവിടത്തെ അനുവദനീയഹിതം കൊണ്ട് തെളിയുന്നത്. മനുഷ്യന്‍റെ അവിശ്വാസം കാരണമായി ദൈവഹിതം തടയപ്പെടുന്ന ഹൃദയ സ്പര്‍ശിയായ ഒരുദാഹരണം കര്‍ത്താവിന്‍റെ വാക്കുകളിലുണ്ട്: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കും പോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല” (മത്താ.23:37). ദൈവത്തിന് ഹിതമായിരുന്നെങ്കിലും യിസ്രായേലിന് മനസില്ലാതിരുന്നത് കൊണ്ട് ദൈവം പ്രവര്‍ത്തിക്കാതിരുന്ന കാര്യമാണ് കര്‍ത്താവ് ഇവിടെ യിസ്രായേലിനെ ഓര്‍മ്മിപ്പിക്കുന്നത്.

 

തിന്മയില്‍ നിന്നും പാപത്തില്‍നിന്നും വേര്‍പെട്ടവനാണ് ദൈവം. ഈ അവസ്ഥയെ ദൈവത്തിന്‍റെ വിശുദ്ധി എന്ന് വിളിക്കുന്നു. ഒരര്‍ത്ഥത്തില്‍ വിശുദ്ധി മറ്റു ദൈവിക ലക്ഷണങ്ങളോടു സഹബദ്ധമല്ല; എന്നാല്‍ അവയോട് സഹവ്യാപ്തമാണ്. ഒന്നാമതായി, ഇത് താന്‍ ആയിരിക്കുന്ന എല്ലാത്തിലുമുള്ള ദൈവത്തിന്‍റെ പൂര്‍ണ്ണത ആകുന്നു. രണ്ടാമതായി, തന്‍റെ ആണ്മയുടേയും ഇച്ഛാശക്തിയുടേയും നിത്യാനുരൂപം ആണത്. ദൈവത്തിന്‍റെ ഇച്ഛാശക്തി എന്നത് തന്‍റെ സ്വഭാവത്തിന്‍റെ പ്രകാശനം ആണ്, അത് വിശുദ്ധമാണ്.

 

ബൈബിളില്‍ വെളിപ്പെടുന്ന ദൈവത്തിന്‍റെ ഗുണങ്ങളില്‍ വിശുദ്ധിക്കാണ് പ്രഥമസ്ഥാനം. ദൈവത്തിന്‍റെ വിശുദ്ധി അസൃഷ്ടവും അകളങ്കിതവും ആണ്. തന്‍റെ എല്ലാ പ്രവൃത്തികളിലും അത് ദൃശ്യമാണ്. ദൈവത്തിന് നന്മയുടെ നേര്‍ക്കുള്ള ആഭിമുഖ്യത്തിനും തിന്മയുടെ നേര്‍ക്കുള്ള പരാങ്മുഖത്വത്തിനും അടിസ്ഥാനം ദൈവത്തിന്‍റെ മാറ്റമില്ലാത്ത വിശുദ്ധിയാണ്. പഴയ നിയമകാലത്ത് വിശുദ്ധിയിലാണ് ദൈവം അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നത്.

 

“ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:44),

 

“ആകയാല്‍ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു” (യെശയ്യാ.40:25),

 

“ഇങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധനാമം എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും” (യെഹ.39:7).

 

പുതിയ നിയമത്തിലും ദൈവത്തിന്‍റെ വിശുദ്ധി പരമ പ്രധാനമായ കാര്യമായി അവതരിപ്പിച്ചിട്ടുണ്ട്. “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിന്‍ . “ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നു എഴുതിയിരിക്കുന്നുവല്ലോ” (1.പത്രോ.1:14-16).

 

ലോകത്തില്‍ ദൈവമെന്നവകാശപ്പെടുന്ന മറ്റുള്ളവരും ബൈബിളിലെ സത്യദൈവവും തമ്മിലുള്ള പരമപ്രധാനമായ വ്യത്യാസം വിശുദ്ധിയുടെ കാര്യത്തിലാണ്. ബൈബിളിലെ സത്യദൈവം തന്‍റെ ശക്തി വേണമെങ്കില്‍ താല്‍കാലികമായി മാറ്റി വെച്ചേക്കാം, പക്ഷെ തന്‍റെ വിശുദ്ധി ഒരിക്കലും അവന്‍ മാറ്റി വെക്കുകയില്ല. എന്നാല്‍ ദൈവമെന്നു അവകാശപ്പെടുന്ന ബാക്കിയുള്ളവരുടെ ഗ്രന്ഥങ്ങളില്‍ അവരെക്കുറിച്ചു പരിശോധിച്ചാല്‍ അവര്‍ തങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുത്തിക്കൊണ്ടും തങ്ങളുടെ ശക്തി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളാണ് കാണുന്നത്. ബഹുദൈവാരാധകരുടെ ഗ്രന്ഥങ്ങളില്‍ ദൈവമെന്നവകാശപ്പെടുന്നവര്‍ അന്യോന്യം പാരവെച്ചും യുദ്ധം ചെയ്തും തങ്ങളുടെ ശക്തിയും മേല്‍ക്കോയ്മയും നിലനിറുത്താന്‍ ശ്രമിക്കുന്നത് കാണാം. തങ്ങളുടെ ലക്‌ഷ്യം നിറവേറ്റുന്നതിനു വേണ്ടി അശുദ്ധവും മ്ലേച്ഛവുമായ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക്‌ മടിയില്ല. ഏകദൈവാരാധകരുടെ ഗ്രന്ഥത്തില്‍ കാണുന്നതു, തന്നെ ദൈവമെന്നു പ്രഖ്യാപിച്ച പ്രവാചകന് എന്ത് വൃത്തികേടുകളും ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുന്ന ഒന്നിനെയാണ്. പ്രവാചകന്‍ എന്ത് മ്ലേച്ഛത പ്രവര്‍ത്തിച്ചാലും അപ്പോള്‍ത്തന്നെ അതിനെ ന്യായീകരിച്ചുകൊണ്ട് വചനം ഇറക്കിക്കൊടുത്തു തന്‍റെ പ്രവാചകനെ സംരക്ഷിയ്ക്കാന്‍ ബദ്ധശ്രദ്ധനാണ് ആ ഗ്രന്ഥത്തില്‍ ദൈവമെന്നു അവകാശപ്പെടുന്നയാള്‍ ചെയ്യുന്നത്.

 

എന്നാല്‍ ബൈബിളിലെ ഏക സത്യദൈവമാകട്ടെ വിശുദ്ധിക്ക് ഏറ്റവും പ്രാധാന്യം കൊടുത്തുകൊണ്ട് തെറ്റുകള്‍ക്ക് നേരെ മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്നവനാണ്. തന്‍റെ സ്നേഹിതനായ അബ്രഹാമിനേയും താന്‍ അഭിമുഖമായി സംസാരിച്ചിട്ടുള്ള മോശയെയും ദൈവത്തിന്‍റെ ഹൃദയ പ്രകാരമുള്ള മനുഷ്യന്‍ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറഞ്ഞിട്ടുള്ള ദാവീദിനെയും താന്‍ തിരഞ്ഞെടുത്ത തന്‍റെ സ്വന്ത ജനമായ യിസ്രായേലിനെയും അവരുടെ തെറ്റുകള്‍ക്ക് മുഖം നോക്കാതെ ശിക്ഷിച്ചിട്ടുണ്ട് യഹോവയായ ദൈവം.

 

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധം അടിമ-ഉടമാ ബന്ധമല്ല, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പിതാവാകുന്നു. ദൈവത്തിന് മനുഷ്യരോടുള്ള ബന്ധത്തില്‍ ഏറ്റവും വാത്സല്യപൂര്‍ണ്ണമായ ഒന്നാകുന്നു പിതൃത്വം. പിതാവേ എന്നാണ് പുതിയ നിയമ വിശ്വാസികള്‍ ദൈവത്തെ സംബോധന ചെയ്യുന്നത്. ഈ പിതൃത്വം ആത്മീയ ബന്ധമാണ്. “നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?” (എബ്രാ.12:9). ഉടമ്പടി ബദ്ധജനമായ യിസ്രായേലിന് ദൈവം പിതാവാണ്, ഈ നിലയില്‍ യിസ്രായേല്യര്‍ ദൈവത്തെ പിതാവ്‌ എന്ന് പറയുമെങ്കിലും വ്യക്തിപരമായി ദൈവത്തെ പിതാവേ എന്ന് അവര്‍ വിളിക്കുമായിരുന്നില്ല. അഥവാ “എന്‍റെ” പിതാവേ എന്നല്ല, “ഞങ്ങളുടെ” പിതാവേ എന്നാണ് അവര്‍ വിളിക്കുന്നത്‌ (യെശയ്യാ.64:8). എന്നാല്‍ യേശുക്രിസ്തു മുഖാന്തരം ദൈവമക്കളായിത്തീര്‍ന്ന പുതിയ നിയമ വിശ്വാസികള്‍ക്ക്‌ വ്യക്തിപരമായി ‘എന്‍റെ പിതാവേ’ എന്ന് ദൈവത്തെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

 

സ്വയംസ്ഥിതനും ആത്മബോധമുള്ളവനും പൌരുഷേയനും എല്ലാറ്റിന്‍റെയും ആദികാരണവും സര്‍വ്വാതിശായിയും സര്‍വ്വസന്നിഹിതനും അപ്രമേയനും നിത്യനുമായ ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു എന്നും ബൈബിള്‍ വെളിപ്പെടുത്തുന്നു. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം വ്യക്തിത്വമുള്ളവനാണ്, തന്മൂലം അവന്‍ ഒരു വ്യക്തിയാണ്. ദൈവം, ദൂതന്മാര്‍, മനുഷ്യര്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള വ്യക്തിഗത അവസ്ഥയെകുറിച്ച് ബൈബിള്‍ പറഞ്ഞിട്ടുണ്ട്. തന്നെത്തന്നെ വെളിപ്പെടുത്താനും തന്‍റെ ഇച്ഛയും വികാരവും പ്രകടിപ്പിക്കാനും ഉള്ള കഴിവാണ് വ്യക്തിത്വം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വ്യക്തിത്വമില്ല, തന്മൂലം അവ വ്യക്തികളല്ല. ഒരു പൂച്ചക്ക് മറ്റുള്ള പൂച്ചകളുമായി തന്നെത്തന്നെ അപഗ്രഥനം ചെയ്തു ‘പൂച്ച വര്‍ഗ്ഗത്തിന്‍റെ നന്മക്കായി നമുക്ക്‌ പ്രവര്‍ത്തിക്കാം’ എന്ന് പറയാന്‍ സാധിക്കാത്തത് പൂച്ച ഒരു വ്യക്തിയല്ലാത്തതുകൊണ്ടാണ്.

 

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണ്ണമായും, മുഴുവനായും അടങ്ങിയിരിക്കുന്ന നിത്യമായ ഏക സത്തയാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം. പിതാവ് പുത്രനാണെന്നോ, പുത്രന്‍ പരിശുദ്ധാത്മാവാണെന്നോ പരിശുദ്ധാത്മാവ് പിതാവണെന്നോ ബൈബിള്‍ പറയുന്നില്ല. യേശു ദൈവമാണ് എന്ന് പറയുമ്പോള്‍ പലരുടെയും ധാരണ യേശു പിതാവണെന്നു ഞങ്ങള്‍ പറയുന്നു എന്നാണ്. അത് അറിവില്ലായ്മ കൊണ്ട് ധരിക്കുന്നതാണ്.

 

ത്രിയേകത്വം സംബന്ധിച്ച് ബൈബിളില്‍ ഉള്ള മൂന്നു ഉപദേശങ്ങള്‍ ഇവയാണ്:

 

  1. നിത്യനും മാറ്റമില്ലാത്തവനുമായ ഏക ദൈവമേയുള്ളൂ.

 

  1. തിരുവെഴുത്തുകളില്‍ പറയപ്പെടുന്ന 3 നിത്യമായ വ്യക്തികളുണ്ട്- പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്‌

 

  1. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും പൂര്‍ണ്ണ ദൈവത്വം ബൈബിള്‍ വെളിവാക്കുന്നുണ്ട്. അതായത്, പിതാവിന്‍റെ ദൈവത്വവും യേശുവിന്‍റെ ദൈവത്വവും, പരിശുദ്ധാത്മാവിന്‍റെ ദൈവത്വവും ബൈബിള്‍ ഉപദേശങ്ങളാണ്.

 

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഞാന്‍ ഏക അവബോധ കേന്ദ്രമുള്ള ഒരു അസ്തിത്വമാണ്. എന്‍റെ അസ്തിത്വം മനുഷ്യാസ്തിത്വമാണ്. ദൈവം ഒരു അസ്തിത്വമാണ്. ദൈവത്തിന്‍റെ സത്ത അഥവാ അസ്തിത്വം ദൈവാസ്തിത്വമാണ്. ദൈവത്തിന്‍റെ അസ്തിത്വത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ നിത്യമായ മൂന്നു അവബോധ കേന്ദ്രങ്ങളുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും പരസ്പരം സ്നേഹിക്കുകയും മഹത്വം കൊടുക്കുകയും ചെയ്യുന്നു. പഴയനിയമത്തില്‍ നിഴല്‍ രൂപേണ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ അറിവ് പുതിയ നിയമത്തില്‍ വ്യക്തമായി വെളിപ്പെട്ടിരിക്കുന്നു.

 

ഇനി താത്വികമായി നോക്കിയാല്‍ ദൈവം ത്രിയേകനായിരിക്കണം എന്നതാണ് സത്യം. ത്രിയേകത്വമല്ലാത്ത ഒരു ദൈവദര്‍ശനം യുക്തിക്ക് നിരക്കുന്നതല്ല. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നു:

 

ദൈവം ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള (Morally Perfect) അസ്തിത്വമുള്ളവനായിരിക്കണം. ധാര്‍മ്മികമായി പൂര്‍ണ്ണതയുള്ള ദൈവം സ്നേഹവാനായിരിക്കണം. സ്നേഹമുള്ളതാണ് സ്നേഹമില്ലാത്തതിനേക്കാള്‍ മെച്ചമായിട്ടുള്ളത്. അങ്ങനെയെങ്കില്‍ ദൈവം പൂര്‍ണ്ണ സ്നേഹവാനായിരിക്കണം. സ്നേഹത്തിന് രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌. ഒന്ന് സ്നേഹിക്കുന്നവനും (കര്‍ത്താവ്‌) രണ്ടു സ്നേഹിക്കപ്പെടുന്നവനും (കര്‍മ്മം). ധാര്‍മ്മിക സമ്പൂര്‍ണ്ണതയുള്ള ദൈവം അപ്പോള്‍ത്തന്നെ സ്വയം പര്യാപ്തനുമായിരിക്കണം. സ്വയം പര്യാപ്തതയില്ലെങ്കില്‍ അവന്‍ എന്തെങ്കിലും കുറവുള്ളവനാണ് എന്ന് വരും. കുറവുള്ളവനാണെങ്കില്‍ അവന്‍ എന്തെങ്കിലും ആവശ്യമുള്ളവനാണ് എന്നര്‍ത്ഥം! ആവശ്യമുള്ളവന്‍ സ്വയം പര്യാപ്തനല്ല. സ്വയം പര്യാപ്തതയില്ലാത്തവന് ഒരിക്കലും ദൈവസ്ഥാനത്തിരിക്കാനുള്ള അര്‍ഹതിയുമില്ല. അതുകൊണ്ട് ദൈവം സ്നേഹവാനും സ്വയം പര്യാപ്തനുമായിരിക്കണം.

 

ദൈവം സ്നേഹമാകുന്നെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം ആരെ സ്നേഹിച്ചു? സ്നേഹത്തിന് ഒന്നാമത് ഒരു കര്‍ത്താവും രണ്ടാമത് ഒരു കര്‍മ്മവും ആവശ്യമാണല്ലോ. തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി എന്തിനെയെങ്കിലും സൃഷ്ടിക്കേണ്ടി വരുന്നെങ്കില്‍ ദൈവം സ്വയം പര്യാപ്തനല്ല എന്നാണര്‍ത്ഥം! അങ്ങനെ സ്നേഹം എന്ന തന്‍റെ സ്വഭാവം വെളിപ്പെടുത്തണമെങ്കില്‍ അതിനു സൃഷ്ടികള്‍ ആവശ്യമാണ്‌ എന്ന് വന്നാല്‍ ദൈവം സൃഷ്ടികളെ ആശ്രയിക്കുന്നു എന്ന് വരുന്നു. അതുകൊണ്ടുതന്നെ അവന്‍ ദൈവമല്ലാതായി മാറുന്നു.

 

ഇതുപോലെതന്നെയാണ് ആരാധനയുടെ കാര്യത്തിലും. ദൈവത്തിന്‍റെ ഒരു പേര് ആരാധ്യന്‍ എന്നാണ്. ആരാധനക്കും രണ്ടു അസ്തിത്വങ്ങള്‍ ആവശ്യമാണ്‌, ആരാധിക്കുന്നവനും (കര്‍ത്താവ്) ആരാധിക്കപ്പെടുന്നവനും (കര്‍മ്മം). ദൈവം ആരാധ്യനാകുന്നുവെങ്കില്‍, ഈ പ്രപഞ്ചത്തേയും, ജീവജാലങ്ങളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്‌ ദൈവം എങ്ങനെ ആരാധിക്കപ്പെട്ടു? ദൈവം ആരാധിക്കപ്പെടാതിരുന്ന ഒരു സമയം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം അവന്‍ ആ സമയങ്ങളില്‍ ആരാധ്യന്‍ അല്ലായിരുന്നു എന്നാണ്. ആരാധ്യന്‍ അല്ലാത്ത ഒരാളെ ദൈവമായി പരിഗണിക്കുന്നത് എങ്ങനെയാണ്? താന്‍ ആരാധിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞു തന്നെ ആരാധിക്കേണ്ടതിനു വേണ്ടിയാണ് ദൈവം സൃഷ്ടി നടത്തിയതെങ്കില്‍ അപ്പോഴും ദൈവം തന്‍റെ സൃഷ്ടിയെ ആശ്രയിക്കുകയാണ്, അങ്ങനെയെങ്കില്‍ അവന്‍ സ്വയം പര്യാപ്തനല്ല എന്ന് വരുന്നു. അതോടെ ദൈവം എന്ന സ്ഥാനത്തിരിക്കാനുള്ള യോഗ്യതയും അവനില്ലാതാകുന്നു.

 

ഇന്ത്യയില്‍ ഉള്ളത് നാനാത്വത്തില്‍ ഏകത്വമാണ് എന്ന് പറയുമ്പോള്‍ നമ്മള്‍ അര്‍ത്ഥമാക്കുന്നത് ഇന്ത്യയില്‍ ഒരു ഭാഷ സംസാരിക്കുന്ന, ഒരു നിറത്തിലുള്ള, ഒരു വിശ്വാസ സംഹിത പിന്‍പറ്റുന്ന, ഒരു സാംസ്കാരിക നിലവാരമുള്ള, ഒരു വിദ്യാഭ്യാസ നിലവാരമുള്ള, ഒരു സാമ്പത്തിക നിലവാരമുള്ള, ഒരു തൊഴില്‍ ചെയ്യുന്ന, ഒരു ദേശക്കാരനായ, ഒരു ലിംഗത്തില്‍ പെട്ട ഒരേയൊരു വ്യക്തിമാത്രമേ ഉള്ളൂ എന്നാണോ അതോ മുകളില്‍ പറഞ്ഞ എല്ലാ നിലവാരത്തിലും ഉള്ള ആളുകള്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ഏകത്വം എന്ന അര്‍ത്ഥത്തില്‍ ആണോ? രണ്ടാമത് പറഞ്ഞതാണ് ശരിയെന്നു താങ്കള്‍ സമ്മതിക്കുകയാണെങ്കില്‍ ഏകത്വം എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം താങ്കള്‍ക്ക് പിടികിട്ടി എന്നാണ് അര്‍ത്ഥം. ബൈബിള്‍ ഒരു ഒറ്റയാനായ ഒരു ദൈവത്തെയല്ല പരിചയപ്പെടുത്തുന്നത്.

 

സൃഷ്ടി സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ സൃഷ്ടിയിലുള്ള ബഹുത്വം സ്രഷ്ടാവിലുള്ള ബഹുത്വത്തെ ചൂണ്ടിക്കാണിക്കുന്നു. തികച്ചും ഒറ്റയായ ഒന്നും ഈ പ്രപഞ്ചത്തിലില്ല. നാം എന്തൊരു കാര്യം എടുത്താലും അതില്‍ ബഹുത്വം ഉണ്ട്.

 

ഉദാഹരണത്തിന് നാം കാണുന്നത് ത്രിമാനരൂപത്തില്‍ ആണ്. എന്തുകൊണ്ട് ത്രിമാനരൂപം? ദ്വിമാനരൂപമോ ചതുര്‍മാനരൂപമോ എന്തുകൊണ്ട് സൃഷ്ടിയില്‍ കാണപ്പെടുന്നില്ല?

 

സമയം നാം കണക്കാക്കുന്നതും ത്രിയേകത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സമയം കണക്കാക്കാന്‍ കഴിയൂ.

 

ഗണിതത്തിലും ഈ പ്രത്യേകത നാം കാണുന്നു. പോസിറ്റീവ് സംഖ്യ, നെഗറ്റീവ് സംഖ്യ, പൂജ്യം എന്നിങ്ങനെ മൂന്നു വിധത്തില്‍ മാത്രമേ നമുക്ക്‌ സംഖ്യകളെ മനസ്സിലാക്കാന്‍ പറ്റൂ.

 

മനുഷ്യ ജാതിയെ എടുത്താലും അതില്‍ മൂന്നിന്‍റെ കളി നമുക്ക്‌ കാണാം. പുരുഷന്‍, സ്ത്രീ, നപുംസകം എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ മാത്രമേ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്ളൂ.

 

ഒരു വസ്തുവിനെ എടുക്കുകയാണെങ്കില്‍ നീളം, ഉയരം, വീതി എന്ന നിലയില്‍ മാത്രമേ അതിനെ മനസ്സിലാക്കാന്‍ പറ്റൂ. ഒരു കുഴിയാണെങ്കില്‍ നീളം, വീതി ആഴം എന്നുള്ള വ്യത്യാസം ഉണ്ടാകും. എങ്കിലും അപ്പോഴും മൂന്നു അളവുകള്‍ മാത്രയുള്ളൂ.

 

ഇങ്ങനെ ബൈബിള്‍ പറയുന്ന ത്രിയേകത്വത്തിനു പ്രകൃതിയില്‍ ധാരാളം ഉദാഹരണങ്ങളെ കാണിച്ചു തരാന്‍ ഒരു ബൈബിള്‍ വിശ്വാസിക്ക് കഴിയും. ബൈബിളിലെ ദൈവം പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ഏക ദൈവമാണ്.

]]>
https://sathyamargam.org/2017/10/%e0%b4%a6%e0%b5%88%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b5%88/feed/ 1
തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം! https://sathyamargam.org/2017/03/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81/ https://sathyamargam.org/2017/03/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81/#comments Thu, 30 Mar 2017 22:26:03 +0000 http://sathyamargam.org/?p=1386  അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

“എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ ഈ വാക്കുകള്‍ പുറത്തു വരൂമ്പോള്‍ കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരിയാണ്, തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സഭാവ്യത്യാസമെന്യേ സുവിശേഷത്തെ സ്നേഹിക്കുന്ന, ഭാഷയെ സ്നേഹിക്കുന്ന, പ്രസംഗങ്ങളെ സ്നേഹിക്കുന്ന എല്ലാവരുടെയും സ്വന്തമായിരുന്നു…

 

കന്യാകുമാരി ജില്ലയില്‍ കല്‍ക്കുളം താലൂക്കില്‍ തിരുവട്ടാര്‍ ദേശത്ത് കൊല്‍വേള്‍ എന്ന ഗ്രാമത്തിലെ ജന്മിയായ രാമന്‍പിള്ളയുടെയും മാളി വള്ളിയമ്മയുടെയും നാല് മക്കളില്‍ മൂത്തവനായി ജനിച്ച കൃഷ്ണന്‍കുട്ടി ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ആയിരത്തിലധികം ആടുകളും പാടത്ത് നിന്ന് നെല്ല് കൊണ്ടുവരുന്നതിനായി മാത്രം രണ്ടു കാളവണ്ടികളും ഉണ്ടായിരുന്ന, സ്ഥലം പാട്ടത്തിന് കൊടുത്ത വകയില്‍ തന്നെ ധാരാളം വരുമാനം ലഭിച്ചിരുന്ന ജന്മി കുടുംബത്തിലെ അംഗമായ കൃഷ്ണന്‍കുട്ടി ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നത് സര്‍.സി.പി.യുടെ ദുര്‍ഭരണത്തിനെതിരായും തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയിരുന്ന സമരത്തില്‍ പങ്കെടുത്തതോടെയാണ്‌. സരസമായ വാണീവിലാസത്തോടെ അദ്ദേഹം അക്കാര്യം ഇങ്ങനെ വിവരിക്കാറുണ്ടായിരുന്നു:

 

“തിരുവട്ടാര്‍ ക്ഷേത്രമൈതാനിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായ പി.നീലകണ്‌ഠപ്പിള്ള പ്രസംഗിക്കുന്നു എന്നറിഞ്ഞ ഞാന്‍ അത് കേള്‍ക്കാന്‍ പോയി. എന്‍റെ ജീവിതത്തില്‍ ആദ്യമായി കേട്ട രാഷ്ട്രീയ പ്രസംഗം അതായിരുന്നു. ‘തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സര്‍.സി.പി.രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തിനെതിരായും ബഹുജന മുന്നേറ്റം ഉണ്ടാകണമെന്നും വിദ്യാര്‍ഥികള്‍ ധൈര്യമായി സമരരംഗത്ത് വരണമെന്നും’ എല്ലും തോലുമായിരുന്ന നീലകണ്‌ഠപ്പിള്ള ആകാശത്തേക്ക് മുഷ്ടിചുരുട്ടി ആഹ്വാനം ചെയ്തു. അന്ന് ഞാന്‍ മലയാളം ഏഴാം ക്ലാസില്‍ പഠിക്കുന്നു. പ്രസംഗം കേട്ട് ചോര തിളച്ച് വര്‍ദ്ധിച്ച ആവേശത്തോടെ വീട്ടില്‍ പോയ ഞാന്‍ പിറ്റെന്നാള്‍ സ്കൂളില്‍ എത്തി എന്‍റെ സഹപാഠികളോട് നാഷണല്‍ കോണ്‍ഗ്രസ്സിനെ കുറിച്ചും പി.നീലകണ്‌ഠപ്പിള്ളയുടെ പ്രസംഗത്തെ കുറിച്ചും വിശദീകരിച്ച ശേഷം സി.പി.യുടെ ദുര്‍ഭരണത്തിനെതിരെ വിദ്യാര്‍ഥികളായ നമ്മള്‍ സംഘടിക്കേണ്ടതിനെപ്പറ്റിയും പറഞ്ഞു. ഞാന്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുന്നു എന്ന വാര്‍ത്ത അധ്യാപകര്‍ക്ക് എങ്ങനെയോ ലഭിച്ചു. ഹെഡ്മാസ്റ്റര്‍ കുമാരപിള്ള സര്‍ എന്‍റെ പിതാവിന്‍റെ സ്നേഹിതനായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് ഈ ശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ തെല്ലും വഴങ്ങിയില്ല. തിരുവിതാംകൂറിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ നിങ്ങളും വിദ്യാര്‍ഥികള്‍ക്കൊപ്പം ഉണ്ടാകണം എന്ന സഹായാഭ്യര്‍ത്ഥനയും നടത്തിയിട്ടാണ് ഞാന്‍ പോന്നത്.

 

പിറ്റേന്ന് അമ്മയുടെ അടുത്ത നിന്ന് സംഘടിപ്പിച്ച അര രൂപകൊണ്ട് ഒരു ഗാന്ധിത്തൊപ്പി വാങ്ങി. നീലകണ്ഠപ്പിള്ള ഗാന്ധിത്തൊപ്പി അല്പം ചെരിച്ചാണ് വെച്ചിരുന്നത്, ഞാനും അതുപോലെ തൊപ്പി ചെരിച്ചു വെച്ചു. നീലകണ്‌ഠപ്പിള്ള കീ ജയ്‌, നാഷണല്‍ കോണ്‍ഗ്രസ് കീ ജയ്‌, സ്റ്റേറ്റ് കോണ്‍ഗ്രസ് കീ ജയ്‌, പട്ടം താണുപിള്ള കീ ജയ്‌, എന്ന് ഞങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടു മാര്‍ച്ച് ചെയ്ത് സ്കൂളിലേക്ക് പോയി. ഞങ്ങള്‍ വരുന്നത് അധ്യാപകര്‍ ദൂരെ നിന്ന് കണ്ടു. അധ്യാപകരില്‍ ചിലര്‍ ഗെയ്റ്റിനു മുന്നില്‍ വന്നു നിന്ന് ഞങ്ങളെ തടഞ്ഞു. പത്മനാഭപ്പിള്ള സാര്‍ എന്‍റെ നേരെ രോഷം കൊണ്ടലറി, “എടുക്കെടാ തൊപ്പി”. “എടുക്കില്ല സാര്‍” ഉച്ചത്തില്‍ ഞാനും പ്രതികരിച്ചു. പത്മനാഭപ്പിള്ള സാറിന്‍റെ ശബ്ദം കൂടുതല്‍ കടുത്തു, “കടക്കെടാ പുറത്ത്”. രണ്ടടി പുറകോട്ടു മാറി നിന്ന് സര്‍വ്വ ശക്തിയും സംഭരിച്ച് ഞാന്‍ വിളിച്ചു പറഞ്ഞു,

 

“സി.പി.തന്നെ വന്നു നിന്ന് വലിയ തോക്ക് വെക്കിലും

അടികള്‍ ഇടികള്‍ വെടികള്‍ പൊടികള്‍ മേത്ത് തന്നെ വീഴിലും

സഹന സമര സജ്ജരായ് നമ്മള്‍ തന്നെ നില്‍ക്കണം”

ഞാന്‍ വിളിച്ചു പറഞ്ഞ മുദ്രാവാക്യത്തിന്‍റെ ഈരടിയില്‍ തന്നെ സുഹൃത്തുക്കളും അതേറ്റു വിളിച്ചു. അതോടെ എന്നെ സ്കൂളില്‍ നിന്ന് പുറത്താക്കി.”

 

ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തിയെങ്കിലും വായന അദ്ദേഹം അവസാനിപ്പിച്ചില്ല. വീടിനടുത്തുണ്ടായിരുന്ന രണ്ട് ലൈബ്രറികളില്‍ അംഗത്വമെടുത്ത തിരുവട്ടാര്‍ പരന്ന വായനയിലൂടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അടുത്തു. എങ്കിലും അമ്പലങ്ങളില്‍ പോകുന്നത് മുടക്കിയിരുന്നില്ല. തന്നെക്കാള്‍ മൂന്നു വയസ്സ് പ്രായക്കൂടുതലുള്ള യേശുദാസന്‍ എന്ന ബാല്യകാല സുഹൃത്ത് തിരുവട്ടാറിന്‍റെ പാട്ടക്കാരനായി മാറിയതോടെ അവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിച്ചു. യേശുദാസന്‍ ആണ് ക്രിസ്തുവിനെ കുറിച്ച് ആദ്യമായി തിരുവട്ടാറിനോട് പറയുന്നത്. യേശുദാസന്‍ ക്രിസ്തുവിനെ കുറിച്ച് പറയുമ്പോള്‍ തിരുവട്ടാര്‍ തന്‍റെ കുലത്തിന്‍റെ നാഥനായ കൃഷ്ണനെ കുറിച്ച് പറയും. പലപ്പോഴും അവര്‍ തമ്മിലുള്ള സംസാരം കനത്തിട്ടുണ്ടെങ്കിലും അവരുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. യേശു മാത്രമാണ് യഥാര്‍ത്ഥ ദൈവം എന്ന യേശുദാസന്‍റെ പ്രസ്താവനയോട് തിരുവട്ടാര്‍ ശക്തിയുക്തം എതിര്‍ത്തു നിന്നു.

 

കമ്യൂണിസം തലയ്ക്ക് പിടിച്ചിരുന്നത് കൊണ്ട് ജന്മിയായിരിക്കാതെ തൊഴിലാളിയായി മാറാന്‍ തിരുവട്ടാര്‍ തീരുമാനിച്ചു. പക്ഷെ തൊഴില്‍ ഒന്നും അറിഞ്ഞുകൂടാ. യേശുദാസന്‍ പറഞ്ഞു, ‘ഇഷ്ടംപോലെ ഭൂമി തരിശായി കിടക്കുകയല്ലേ, അതില്‍ കൃഷി ചെയ്യണം’ എന്ന്. കൃഷിയെപറ്റിയുള്ള അടിസ്ഥാന അറിവ് പോലും തനിക്കില്ലെന്ന് തിരുവട്ടാര്‍. കുറച്ചു ദിവസം കഴിഞ്ഞ് ഒരു കുട്ട വാഴക്കണ്ണുമായി യേശുദാസന്‍ തിരുവട്ടാറിന്‍റെ വീട്ടിലെത്തി. വാഴക്കണ്ണ്‍ നടുവാനുള്ള കുഴിയെടുത്ത് ഒരു വാഴക്കണ്ണ്‍ അതില്‍ നട്ടു. എന്നിട്ട് പറഞ്ഞു, ‘ഇതുപോലെ കുഴിയെടുത്ത് എല്ലാ കുഴികളിലും വാഴക്കണ്ണ്‍ നടുക.’ യേശുദാസന്‍ പറഞ്ഞതു പോലെ തിരുവട്ടാര്‍ ചെയ്തു. വാഴയ്ക്ക് വേണ്ട പരിചരണങ്ങള്‍ എല്ലാം യേശുദാസന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവട്ടാര്‍ നല്‍കിപ്പോന്നു. അവസാനം കുലവെട്ടുവാന്‍ പാകമായപ്പോള്‍ നന്നായി പാകമായ ഒരു കുല തിരുവട്ടാര്‍ തന്നെ വെട്ടി ഒരു പണിക്കാരന്‍റെ കൈവശം കുലശേഖരം ചന്തയില്‍ കൊണ്ടുപോയി വിറ്റു. അഞ്ചു രൂപ അമ്പത് പൈസയ്ക്ക് വാഴക്കുല വിറ്റ്‌ പണിക്കാരന്‍ തിരിച്ചെത്തി. അമ്പത് പൈസ പണിക്കാരന് നല്‍കി അഞ്ച് രൂപ തിരുവട്ടാര്‍ സൂക്ഷിച്ചു വെച്ചു. സ്വന്തമായി അദ്ധ്വാനിച്ചു നേടിയ ആദ്യത്തെ കാശ്! അതൊരിക്കലും ചിലവാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ബൈബിള്‍ വായന തുടങ്ങിയപ്പോള്‍ ആ അഞ്ച് രൂപാ നോട്ട് ബൈബിളില്‍ എടുത്തു വെച്ചു. പിന്നീട് വിശ്വാസിയായി മാറിയപ്പോള്‍ വീടും സ്വത്തുമെല്ലാം ഉപേക്ഷിച്ച് സഞ്ചാര സുവിശേഷകനായി അലഞ്ഞ കാലത്ത് പട്ടിണി കിടക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായപ്പോഴും ആ അഞ്ച് രൂപാ നോട്ട് അദ്ദേഹം ചിലവാക്കിയില്ല. ഓര്‍മ്മ നഷ്ടപ്പെടുന്നതിനു കുറച്ചു നാള്‍ മുന്‍പ് വരെ ആ നോട്ട് അദ്ദേഹത്തിന്‍റെ ബൈബിളില്‍ ഉണ്ടായിരുന്നു.

 

കൃഷി ചെയ്യുന്നതിനിടയ്ക്കും യേശുദാസനും തിരുവട്ടാറും തമ്മിലുള്ള തര്‍ക്കം വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. യേശുക്രിസ്തു മാത്രമാണ് ദൈവം എന്ന പ്രസ്താവനയോട് തിരുവട്ടാര്‍ ശക്തിയുക്തം എതിര്‍ത്തു നിന്നു. വൈകുന്നേരങ്ങളില്‍ പതിവായി ചന്തയുടെ ഒരു ഭാഗത്ത് യേശുദാസനും തിരുവാട്ടാറും സന്ധിച്ച് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. യേശുദാസനോടൊപ്പം ചില ക്രിസ്തീയ സുഹൃത്തുക്കളും ഈ ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നിരുന്നു. ആറാം ക്ലാസ്സില്‍ വെച്ച് പഠിച്ച ‘ഉണ്ണിയേശു’ എന്ന കവിതയില്‍ നിന്നും കിട്ടിയ പരിമിതമായ അറിവ് മാത്രമാണ് ക്രിസ്തുവിനെ എതിര്‍ക്കാന്‍ തിരുവട്ടാറിനുള്ള ഏക കൈമുതല്‍. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ “യേശു ഒരു വേശ്യാപുത്രനാണ്” എന്ന് തിരുവട്ടാര്‍ തട്ടിവിട്ടു. യേശുദാസനും കൂട്ടരും ഈ പ്രസ്താവനയെ നഖശിഖാന്തം എതിര്‍ത്തു. ഒടുവില്‍ തിരുവട്ടാര്‍ പറഞ്ഞു: ‘എനിക്ക് ഒരു ബൈബിള്‍ തരിക, അത് വായിച്ചു കഴിഞ്ഞിട്ട് ഞാന്‍ ഇനി നിങ്ങളോട് സംസാരിക്കാന്‍ വരാം.’ ഉടനെത്തന്നെ യേശുദാസന്‍ ഒരു തമിഴ് ബൈബിള്‍ സംഘടിപ്പിച്ചു കൊടുത്തു. ഈ സമയത്തെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു തിരുവട്ടാര്‍.

 

പുസ്തകപ്രേമിയായ തിരുവട്ടാര്‍ ബൈബിള്‍ സസൂക്ഷ്മം വായിക്കാനാരംഭിച്ചു. പഴയ നിയമം വായിച്ചപ്പോള്‍ ക്രിസ്ത്യാനിറ്റിയോട് അനുകൂലമനോഭാവമായിരുന്നില്ല ഉണ്ടായിരുന്നത്. മത്തായിയും മര്‍ക്കോസും ലൂക്കോസും വായിച്ചു കഴിഞ്ഞപ്പോഴും യേശു വേശ്യാപുത്രന്‍ തന്നെ എന്ന നിലപാടില്‍ ഉറച്ചു നിന്നു. പിന്നീട് യോഹന്നാനിലേക്ക് കയറി. അതിന്‍റെ മുഖവര തന്നെ ആകര്‍ഷകമായി തനിക്ക് തോന്നി. വായന തുടരും തോറും യേശുവിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറാന്‍ തുടങ്ങി. ആ സുവിശേഷം വായിച്ചു പൂര്‍ത്തിയായപ്പോഴേക്കും യേശുക്രിസ്തു സാക്ഷാല്‍ സത്യദൈവവും നിത്യജീവനും എന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞിരുന്നു. വീണ്ടും വീണ്ടും യോഹന്നാന്‍ സുവിശേഷം വായിച്ചു. ഒടുവില്‍ 1959 ഡിസംബര്‍ 27 നു തിരുവട്ടാര്‍ തന്‍റെ ജീവിതം യേശുക്രിസ്തുവിന് അടിയറ വെച്ചു..

 

ബൈബിള്‍ വായന മുന്നോട്ടു പോകുന്തോറും സ്നാനപ്പെടണം എന്ന് തനിക്ക് മനസ്സിലായി. യേശുക്രിസ്തുവിനെ സ്നാനപ്പെടുത്തിയത് യോഹന്നാന്‍ സ്നാപകന്‍ ആയതുപോലെ ഒരു ക്രിസ്ത്യന്‍ സന്ന്യാസി വേണം തന്നെ സ്നാനപ്പെടുത്താന്‍ എന്ന് തിരുവട്ടാര്‍ നിശ്ചയിച്ചു. ഇക്കാര്യം  യേശുദാസനോട് പറഞ്ഞപ്പോള്‍ അന്വേഷിച്ചു കണ്ടെത്താം എന്ന് അദ്ദേഹം വാക്ക് നല്‍കി. അതിനിടയില്‍ വേറൊരു കാര്യം കൂടി നടന്നിരുന്നു. അവിടെയുള്ള ഒരു പ്രബല നായര്‍ തറവാട്ടിലെ അംഗമായിരുന്നു വിഘ്നേശ്വരന്‍ നായര്‍. തികഞ്ഞ മദ്യപാനിയും ഏത് അക്രമത്തിനും കൂട്ട് നില്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്ന വിഘ്നേശ്വരന്‍ നായരെ ഭീതിയോടെയാണ് പലരും നോക്കിക്കണ്ടിരുന്നത്. സ്വന്തമായി ഒരു ചായക്കട നടത്തി വന്നിരുന്ന വിഘ്നേശ്വരന്‍ നായരുടെ പേരില്‍ ഒമ്പത് കേസുകള്‍ ഉണ്ടായിരുന്നു. യേശുദാസന്‍ പതിവായി വിഘ്നേശ്വരന്‍ നായരുടെ ചായക്കടയില്‍ ചെല്ലുകയും യേശുക്രിസ്തുവിനെ കുറിച്ച് പറയുകയും ചെയ്യും. ആത്മീയ വിഷയങ്ങളില്‍ അവര്‍ തമ്മില്‍ ഘോരയുദ്ധം തന്നെ നടന്നിരുന്നു. അവസാനം വിഘ്നേശ്വരന്‍ നായര്‍ ക്രിസ്തുവിനെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിച്ചു. തിരുവട്ടാറിന്‍റെ മാനസാന്തരത്തിനോടടുപ്പിച്ചു തന്നെയാണ് ഇതും നടക്കുന്നത്. വിഘ്നേശ്വരന്‍ നായരുടെ മാനസാന്തരം നാട്ടില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. വീട്ടുകാര്‍ മുഴുവന്‍ തനിക്കെതിരെ തിരിഞ്ഞു. ചായക്കട ഒരു മാസത്തിനകം പൂട്ടേണ്ടി വന്നു. വിഘ്നേശ്വരന്‍ നായരുമായി കൂടുതല്‍ അടുപ്പത്തിന് ഇഷ്ടപ്പെടാതിരുന്ന തിരുവട്ടാര്‍ ഈ സംഭവങ്ങള്‍ എല്ലാം അറിഞ്ഞപ്പോള്‍ വിഘ്നേശ്വരന്‍ നായരുടെ അടുക്കല്‍ ചെല്ലുന്നത് പതിവാക്കി.

 

യേശുദാസനും ഒരു കൊല്ലം മുന്‍പാണ് ക്രിസ്തുവിനെ സ്വീകരിച്ചത് എന്നുള്ളത് കൊണ്ട് അദ്ദേഹവും സ്നാനപ്പെട്ടിരുന്നില്ല.  അദ്ദേഹത്തിന്‍റെ അന്വേഷണത്തില്‍ സാധുദേവനേശ്വരന്‍ എന്ന ഒരു ക്രിസ്തീയ സന്യാസി മലവിള എന്ന സ്ഥലത്ത് ആശ്രമം പണിത് ശിഷ്യന്മാരോടൊപ്പം താമസിക്കുന്നുണ്ടെന്ന് അറിവായി. അദ്ദേഹത്തിന്‍റെ കൈക്കീഴില്‍ സ്നാനം സ്വീകരിക്കാം എന്നുള്ള ലക്ഷ്യത്തോടെ മൂവരും മലവിളയിലേക്ക് യാത്രയായി. ആശ്രമത്തിലെത്തി സാധുവിനെ കണ്ട് ആഗ്രഹം അറിയിച്ചു. തിരുവട്ടാറിന്‍റെ പിതാവ് രാമന്‍പിള്ളയുടെ പരിചയക്കാരനായിരുന്നു സാധു. മൂവരുടെയും തീരുമാനം വ്യക്തമായി കേട്ടതിന് ശേഷം സാധു പറഞ്ഞു: “നാളെ ഇവിടെ നടക്കുന്ന യോഗത്തില്‍ സംബന്ധിച്ച് സാക്ഷ്യം പറഞ്ഞെങ്കില്‍ മാത്രമേ സ്നാനപ്പെടുത്താനാവൂ.” സാക്ഷ്യം പറയേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് മൂന്നു പേര്‍ക്കും ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒടുവില്‍ സാധു തന്നെ അതും പറഞ്ഞു കൊടുത്തു. പിറ്റേദിവസത്തെ യോഗത്തിനിടയില്‍ മൂന്നു പേരും സ്നാനപ്പെടാനുള്ള തങ്ങളുടെ ആഗ്രഹം സാക്ഷ്യപ്പെടുത്തി. യോഗം കഴിഞ്ഞപ്പോള്‍ സാധുവും ശിഷ്യന്മാരും വിശ്വാസികളും അടങ്ങുന്ന ഒരു വലിയ ജനാവലിയോടു കൂടെ മൂവരും താമ്രപര്‍ണ്ണി നദിയിലേക്ക് പോയി. അവിടെ വെച്ച് സ്നാനമേറ്റു. സ്നാനം കഴിഞ്ഞ് ആശ്രമത്തില്‍ തിരിച്ചെത്തിയപ്പോള്‍ തനിക്ക് പ്രസംഗിക്കാന്‍ അവസരം തരണമെന്ന് തിരുവട്ടാര്‍ സാധുവിനോട് പറഞ്ഞു. “നേരാം വണ്ണം സാക്ഷ്യം പോലും പറയാന്‍ അറിയാത്ത നീയെങ്ങനെയാണ് പ്രസംഗിക്കുന്നത്?” എന്നായിരുന്നു സാധുവിന്‍റെ പ്രതികരണം. എങ്കിലും തിരുവട്ടാര്‍ തന്‍റെ ആവശ്യത്തില്‍ ഉറച്ചു നിന്നു. നിര്‍ബന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അന്നത്തെ രാത്രിയോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കി. ഗലാത്യര്‍.6:4-നെ അടിസ്ഥാനമാക്കി തിരുവട്ടാര്‍ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചു. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കന്നി പ്രസംഗമായിരുന്നു അത്. അവിടന്നങ്ങോട്ട്, നീണ്ട അമ്പത് വര്‍ഷത്തിലധികം കാലം ആ മനുഷ്യന്‍ ദൈവം വാരിക്കോരി കനിഞ്ഞരുളിയ വാണീവിലാസത്താല്‍, മലയാളത്തിലും തമിഴിലുമായി യേശുക്രിസ്തുവിനെ പ്രസംഗിച്ചു നടന്നു. “വിദേശികള്‍ കടല്‍ കടന്നു കപ്പലില്‍ കയറ്റി കേരള മണ്ണിലേക്ക് കൊണ്ടുവന്ന യേശുവിനെ ഞങ്ങള്‍ അതേ കടലിലൂടെ കപ്പലില്‍ കയറ്റി വിദേശത്തേക്ക് തിരിച്ചയക്കും” എന്ന് ഒരുകാലത്ത് പറഞ്ഞു നടന്നിരുന്ന കൃഷ്ണന്‍കുട്ടി പിന്നീട് അതേ യേശുവിനെ പ്രസംഗിക്കാനായി കടല്‍ കടന്നു വിദേശങ്ങളിലേക്ക് പോയി! തിരിച്ചു വന്ന് നാട്ടിന്‍പുറത്തെ റോഡരികിലും തെരുവോരങ്ങളിലും കവലകളിലും നിന്ന് ആവേശം ഒട്ടും ചോരാതെ ക്രിസ്തുവിനെ പ്രസംഗിച്ചു. വിവാഹയാത്രയില്‍പ്പോലും ആ ആവേശം അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. വിവാഹത്തിന്‍റെ തലേദിവസം രാവിലെ തൃശ്ശൂര്‍ നിന്നും ആരംഭിച്ച യാത്ര രാത്രിയോടെ വധുവിന്‍റെ നാടായാ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തുന്നതിനിടയ്ക്ക് കാണുന്ന കവലകളിലെല്ലാം യേശുക്രിസ്തുവിനെ പ്രസംഗിച്ച വ്യക്തിയാണ് തിരുവട്ടാര്‍!

 

പ്രസംഗത്താല്‍ പ്രകോപിതരായ ശത്രുക്കള്‍ തന്നെയും കൂടെയുള്ളവരെയും ആക്രമിക്കാന്‍ അടുക്കുമ്പോള്‍

 

“ഞാൻ പറയുന്ന ഓരോ വാക്കിനും ഞാനാണ് ഉത്തരവാദി. അതുകൊണ്ട് ഈ പാവങ്ങളുടെ മേൽ ഒരു മൺതരിപോലും വീഴരുത്. എന്നെ എറിഞ്ഞോളൂ. എന്‍റെ മേൽ ഒരു കൽക്കുന്നാക്കിക്കോളൂ. എന്നാൽ ഒരുനാള്‍ എന്‍റെ കര്‍ത്താവിന്‍റെ കാഹളം ഈ ചക്രവാളങ്ങളില്‍ പ്രതിദ്ധ്വനിക്കുമ്പോള്‍ ഞാന്‍ പുനരുഥാനം ചെയ്തു വരും. നിങ്ങള്‍ക്ക് എന്നെ കൊല്ലാം, എന്നാല്‍ എന്‍റെ പുനരുത്ഥാനത്തെ തടയാനാവില്ല”

 

എന്നും

 

“എന്നെ കുത്തണോ? എങ്കിൽ അത് എന്‍റെ നെഞ്ചിലാവണം. ആ കഠാര എന്‍റെ ഹൃദയത്തിൽ ഇറങ്ങണം. അവിടുന്നു ചീറ്റിവരുന്ന രക്തവും യേശുവിനെ പ്രഘോഷിക്കുന്നതായിരിക്കും. ഓർത്തോളൂ, ആ ഓരോ തുള്ളി ചോരയിൽനിന്നും ഒരായിരം കൃഷ്ണൻകുട്ടിമാർ ഉയിർത്തുവന്നു ക്രിസ്തുവിനെ പ്രസംഗിക്കും!

 

എന്നും എതിരാളികളുടെ നേര്‍ക്കുനേരെ നിന്ന് മുഖത്ത് നോക്കി ചങ്കുറപ്പോടെ പറയാന്‍ ഒരുകാലത്ത് മലയാളക്കരയില്‍ ഒരേയൊരു തിരുവട്ടാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

കൃശഗാത്രനായ കൃഷ്ണന്‍കുട്ടി കേരളത്തിലെ പ്രസംഗകരുടെ പ്രഭുവും ക്രിസ്ത്യാനികളിലെ ഗര്‍ജ്ജിക്കുന്ന സിംഹവും, തൂലിക പടവാളാക്കിയ എഴുത്തുകാരനും, കനകം മൂലവും കാമിനിമൂലവും കറപുരളാത്തവനും, ദാവക്കാരുടെ തട്ടിപ്പുകളെ പരസ്യമായി തട്ടി താഴെയിട്ടവനും, സുവിശേഷ വിരോധികളെ അവരുടെ  മടയില്‍ ചെന്ന് വെല്ലുവിളിച്ചവനും, തര്‍ക്കിച്ചതിനു പലതിനും ചങ്കില്‍ കൈ ആഞ്ഞടിച്ച് അവസാന കുത്തിട്ടുറപ്പിച്ചവനും, ആരെയും വിശ്വസിക്കുന്ന നിഷ്കളങ്കനും, തെറ്റിനു നേരെ മുഖം നോക്കാതെ വിമര്‍ശനം ചൊരിഞ്ഞതിനാല്‍ പുറത്തുള്ളതിലും അധികം ശത്രുക്കളെ ക്രിസ്തീയ ഗോളത്തിനകത്ത് സമ്പാദിച്ചവനും  ശത്രുക്കളാല്‍ വളരെയധികം ഉപദ്രവിക്കപ്പെട്ടവനും, സുവിശേഷ തല്‍പര വിശ്വാസികളാല്‍ വേണ്ടും വണ്ണം സഹായിക്കപ്പെട്ടവനും ആണെന്ന് പറഞ്ഞാല്‍ ചരിത്രം എളുപ്പത്തില്‍ തീര്‍ക്കാം. ക്രിസ്തീയ ഗോളത്തിനകത്തും പുറത്തുമുള്ള ശത്രുക്കളാല്‍ ജീവിതത്തില്‍ ധാരാളം അടി കിട്ടിയിട്ടുള്ളയാളാണ് തിരുവട്ടാര്‍. പക്ഷെ അടിയേല്‍ക്കുന്തോറും പൊന്നിന്‍റെ മാറ്റ് കൂടിയതേ ഉള്ളൂ. ഇരുമ്പ് തൂണ് ഉറുമ്പരിക്കില്ല എന്ന ലളിത യാഥാര്‍ത്ഥ്യം ശത്രുക്കള്‍ക്ക് പിടികിട്ടാന്‍ കാലം കുറച്ച് പിടിച്ചു. പിടികിട്ടി വന്നപ്പോഴേക്കും തിരുവട്ടാര്‍ തന്‍റെ ശുശ്രൂഷകള്‍ അവസാനിപ്പിച്ച് വാര്‍ദ്ധക്യം മൂലം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു താനും.

 

ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ശുശ്രൂഷയിലെ അഗ്രഗാമിയാണ് തിരുവട്ടാര്‍. ഇസ്ലാമിക പണ്ഡിതലോകം വെളിപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാതെ മറച്ചു വെച്ചിരുന്ന ഖുര്‍ആനിലെയും ഹദീസുകളിലെയും പല കാര്യങ്ങള്‍ റോഡരികില്‍ നിന്ന് മലയാളികളോട് വിളിച്ചു പറഞ്ഞ കേരളക്കരയിലെ ആദ്യ വ്യക്തി തിരുവട്ടാര്‍ ആയിരുന്നു. ഒരു കാലത്ത്, അപ്രതിരോധ്യമാം ദുര്‍ഗ്ഗമായി നിലനിന്നിരുന്ന ഇസ്ലാമിക വിമര്‍ശന മണ്ഡലത്തിലേക്ക് നിര്‍ഭയം കാലെടുത്തു വെച്ച പോരാളിയായിരുന്നു തിരുവട്ടാര്‍. എം.എം.അക്ബറിന്‍റെ പ്രയാണത്തിനു കൂച്ചുവിലങ്ങിട്ട പെരുമ്പാവൂര്‍ പ്രസംഗം അക്ഷരാര്‍ത്ഥത്തില്‍ മദയാന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെയാണ് കേള്‍വിക്കാര്‍ക്ക് അനുഭവപ്പെട്ടത്. അതിന്‍റെ പക അക്ബറിന്‍റെ ഉള്ളില്‍ കെടാതെ കിടന്നിരുന്നു എന്നുള്ളത് പിന്നീട് നമ്മള്‍ കണ്ടതാണ്. ‘ദാവാക്കാരെ വീട്ടിനകത്ത് കേറ്റാന്‍ കൊള്ളില്ല’ എന്ന് ക്രിസ്ത്യാനികളെക്കൊണ്ട് പറയിപ്പിച്ചു എന്നതല്ലാതെ വേറെ ഒന്നും ആ ചതി കൊണ്ട് ദാവക്കാര്‍ക്ക് നേടാനായില്ല.

 

നൂറ്റാണ്ടുകള്‍ക്കിടയില്‍ ദൈവം തന്‍റെ ജനത്തിന് നല്‍കുന്ന അമൂല്യ സമ്മാനമാണ് ഇതുപോലെയുള്ള ദൈവദാസന്മാര്‍. ക്രൈസ്തവ കൈരളിയില്‍ നിന്നും അതുവരെ ആരും കടന്നിട്ടില്ലാത്ത ഇസ്ലാം എന്ന വനാന്തരത്തിനകത്തെക്ക് ആരെയും കൂസാതെ ഒറ്റയാനെപ്പോലെ കടന്നു പോയ തിരുവട്ടാര്‍ സൃഷ്ടിച്ച ഒറ്റയടിപ്പാതയാണ് പുറകെ വരുന്നവര്‍ക്ക് വേണ്ടി ഞങ്ങള്‍ വഴി വെട്ടി വിശാലമായ പാതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് എന്നുള്ള കാര്യം അഭിമാനത്തോടെ സ്മരിക്കുന്നു.

 

പാരിലെ മനുഷ്യനെ പരത്തിലേക്കുയര്‍ത്തുവാന്‍ പരമ ദൈവം ആസൂത്രണം ചെയ്ത പവിത്രപദ്ധതിയുടെ വിശദീകരണമായ സുവിശേഷത്തിന്‍റെ കൊടിക്കൂറ പാരിടമെങ്ങും പാറിപ്പറപ്പിച്ച മികവുറ്റ വാഗ്മിയും കിടയറ്റ താര്‍ക്കികനും തികവുറ്റ ഗ്രന്ഥകാരനുമായ തിരുവട്ടാറിന് ഞങ്ങള്‍ ഹൃദയത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

 

‘നീതിമാന്‍റെ ഓര്‍മ്മ അനുഗ്രഹിക്കപ്പെട്ടത്’ എന്ന ബൈബിള്‍ വാക്യം ഓര്‍ത്തു പോകുന്നു…

]]>
https://sathyamargam.org/2017/03/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%81/feed/ 3
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5) https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/ https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/#comments Wed, 29 Mar 2017 07:39:29 +0000 http://sathyamargam.org/?p=1378 പഴയ നിയമത്തിലെ യഹോവയുടെ ദൂത പ്രത്യക്ഷതകളും ആ ദൂതന്‍റെ  ശുശ്രൂഷകളും പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളും നാം നിഷ്പക്ഷ ബുദ്ധിയോടുകൂടെ താരതമ്യം ചെയ്‌താല്‍, നമുക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്, യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണത്!! പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എക്കാലഘട്ടത്തിലും മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവമാണ്. യോഹ.1:18-ല്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” ഈ ഒരു വാക്യം ദൈവത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ പഠിക്കേണ്ട വാക്യമാണ്.

പഴയ നിയമ കാലത്തുള്ള സകല പ്രവാചകന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവദൂതന്മാരും ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തു ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തി എന്നല്ല പറഞ്ഞിരിക്കുന്നത്, മറിച്ച്, “ദൈവത്തെ” വെളിപ്പെടുത്തി എന്നാണ്. ദൈവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതും ദൈവത്തെ വെളിപ്പെടുത്തുന്നതും തമ്മില്‍ സാരമായ വ്യത്യാസമുണ്ട്. ദൈവത്തിനു മാത്രമേ ദൈവത്തെ വെളിപ്പെടുത്താന്‍ കഴിയൂ.

ഇത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സങ്കീ.91:9-ല്‍ പറഞ്ഞിരിക്കുന്ന അത്യുന്നതന്‍ ആരാണെന്ന് പരിശോധിക്കാം:

പുത്രനായ യഹോവ പിതാവായ യഹോവയെ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു എന്നാണ് ബൈബിളില്‍ നിന്നും മനസ്സിലാകുന്നത്. യോഹ.1:18 ഇത് വ്യക്തമാക്കുന്നുണ്ട്:

“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.”

ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല എന്ന് ഇവിടെ പറഞ്ഞിരിക്കെ, അബ്രഹാമും മോശയും യോശുവയും കണ്ട ദൈവം ആരായിരുന്നു?  അതിന്‍റെ ഉത്തരം ആ വാചകത്തില്‍ തന്നെയുണ്ട്. ‘തന്‍റെ ഏകജാതനായ പുത്രന്‍’ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. അതായതു ഏതൊരു കാലത്തും ദൈവത്തെ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്, അത് പുതിയ നിയമത്തിലായാലും പഴയ നിയമത്തിലായാലും.

ആ പുത്രന്‍ ഇരിക്കുന്നത് പിതാവിന്‍റെ മടിയില്‍ ആണ്. ഇവിടെ മടി എന്ന് തര്‍ജമ ചെയ്തിരിക്കുന്നത് κόλπος (kolpos) എന്ന ഗ്രീക്ക് വാക്കാണ്‌. ഈ വാക്കിന്‍റെ ആക്ഷരികമായ അര്‍ത്ഥം Lap area; Side; Bosom; Chest; Bay; Creek എന്നിങ്ങനെയാണ്. പുതിയ നിയമത്തില്‍ ഈ പദം ആറു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അബ്രഹാമിന്‍റെ മടി എന്ന് ലൂക്കൊസില്‍ കര്‍ത്താവ് പറഞ്ഞിരിക്കുന്നിടത്തു ഈ വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്. യോഹന്നാന്‍ തന്നെ ഈ വാക്ക്‌ വേറെ ഒരിടത്ത്‌ ഉപയോഗിച്ചിരിക്കുന്നത് നോക്കുക:

“ശിഷ്യന്മാരില്‍ വെച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വ്വിടത്തു ചാരിക്കൊണ്ടിരുന്നു” (യോഹ.13:23)

ഇവിടെ ‘മാര്‍വ്വിടം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് κόλπος (kolpos)  എന്ന വാക്കാണ്‌. യോഹന്നാന്‍ ഇവിടെ ഉപയോഗിച്ചിരിക്കുന്ന അര്‍ത്ഥത്തില്‍ നമ്മള്‍ 1:18 തര്‍ജ്ജമ ചെയ്യുകയാണെങ്കില്‍ “പിതാവിന്‍റെ മാര്‍വ്വിടത്തില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” എന്ന് കിട്ടും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘പിതാവിന്‍റെ ഉള്ളില്‍ ഇരിക്കുകയാണ് പുത്രന്‍’ എന്ന് മനസ്സിലാക്കാം.  ഇത് സങ്കീ.91:9-മായി വളരെ യോജിക്കുന്നുണ്ട്.

മാത്രമല്ല വേറെ ഒരിക്കല്‍ യേശുക്രിസ്തു വളരെ വ്യക്തമായി യെഹൂദന്മാരോടു പറഞ്ഞതുകൂടി നോക്കാം:

“അവര്‍ അവനോടു: നീ ആര്‍ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ. നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു. പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല. ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നേ അവന്‍ എന്നും ഞാന്‍ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും” (യോഹ.8:25-28)

ഇവിടെ യേശുക്രിസ്തു പറയുന്നത് ആദി മുതലേ താന്‍ അവരോടു സംസാരിച്ചു പോരുന്നു എന്നാണ്. ‘പിതാവിനെക്കുറിച്ചു ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞതു എന്നു അവര്‍ ഗ്രഹിച്ചില്ല’ എന്ന് യോഹന്നാന്‍ അപ്പോസ്തലന്‍ എടുത്തു പറയുന്നുമുണ്ട്. അതായത് ആദിമുതലേ സംസാരിച്ചു പോരുന്ന യഹോവ താന്‍ തന്നെയാണ് എന്നാണ് യേശുക്രിസ്തു ഇവിടെ അവകാശപ്പെടുന്നത്. എന്ന് മാത്രമല്ല, തന്നെ ഉയര്‍ത്തിയതിന് ശേഷം (അതായതു കുരിശു മരണത്തിനു ശേഷം) “ഞാന്‍ അഥവാ യേശുക്രിസ്തു തന്നേ അവന്‍ അഥവാ പിതാവ്” എന്ന് നിങ്ങള്‍ വ്യക്തമായി അറിയും എന്നും പറയുന്നു. ഇത് എങ്ങനെയാണ് നാം മനസ്സിലാക്കേണ്ടത്?

എന്‍റെ ദേഹിയും എന്‍റെ ആത്മാവും എന്‍റെ ഉള്ളില്‍ വസിക്കുന്നത് പോലെ പുത്രനും പരിശുദ്ധാത്മാവും പിതാവില്‍ വസിക്കുന്നു. എന്‍റെ ആത്മാവ് ഞാന്‍ ആണ്, എന്‍റെ ദേഹിയും ഞാന്‍ ആണ്, എന്‍റെ ശരീരവും ഞാന്‍ ആണ്. അതുപോലെതന്നെ പിതാവും യഹോവയാണ്, പുത്രനും യഹോവയാണ്, പരിശുദ്ധാത്മാവും യഹോവയാണ്. മനുഷ്യന്‍ ഒരു സൃഷ്ടി ആയതുകൊണ്ടു അവന് തന്‍റെ ഉള്ളില്‍ നിന്ന് തന്‍റെ ആത്മാവിനെയും ദേഹിയെയും മാറ്റി നിര്‍ത്താനുള്ള കഴിവില്ല, അങ്ങനെ ഒരാള്‍ ചെയ്യുന്ന പക്ഷം ഈ ഭൂമിയിലെ അവന്‍റെ ന്‍റെ ജീവിതം അവസാനിക്കും, നിങ്ങള്‍ പറയും ‘അവന്‍ ആത്മഹത്യ ചെയ്തു’ എന്ന്.

എന്നാല്‍ ദൈവം സര്‍വ്വ ശക്തനയത് കൊണ്ട് ദൈവത്തിന് തന്‍റെ ആത്മാവിനെയും പുത്രനേയും തന്‍റെ ഉള്ളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയും. അങ്ങനെ മാറ്റിയത് കൊണ്ട് ദൈവത്തിന്‍റെ ദൈവത്വത്തില്‍ നിന്നും എന്തെങ്കിലും കുറയുന്നില്ല, പുത്രനും പരിശുദ്ധാത്മാവും തിരികെ പിതാവിലേക്ക് വരുമ്പോള്‍ ദൈവത്വത്തില്‍ എന്തെങ്കിലും കൂടുന്നുമില്ല. യേശുക്രിസ്തു പറഞ്ഞു:

“പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26)

പുത്രന്‍ പിതാവിന്‍റെ ഉള്ളില്‍ ആയിരുന്നു. യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരാളുടെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നില്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഇല്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല. ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരാം. എന്നാല്‍ ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല. ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് യേശുക്രിസ്തുവിനെ ദൈവവചനം എന്നു വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്. ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. അവന്‍റെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. അതുകൊണ്ടാണ് വചനമായ ക്രിസ്തുവിനെ പുത്രനെന്നും ആ വചനത്തെ ഉളവാക്കിയ ദൈവത്തെ പിതാവെന്നും ബൈബിള്‍ വിളിക്കുന്നത്‌. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.

പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല.

ഇനി പിതാവും പുത്രനും പരിശുദ്ധാത്മാവും യഹോവ തന്നെയാണു എന്നുള്ള തെളിവുകള്‍ നോക്കാം:

“ഉസ്സീയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മൂഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ ; സര്‍വ്വഭൂമിയും അവന്‍റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു. അവര്‍ ആര്‍ക്കുന്ന ശബ്ദത്താല്‍ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു. അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവില്‍ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.  അപ്പോള്‍ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍കൊണ്ടു ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു എന്‍റെ അടുക്കല്‍ പറന്നുവന്നു, അതു എന്‍റെ വായക്കു തൊടുവിച്ചുഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു. അനന്തരം ഞാന്‍ ആരെ അയക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ടുഅടയിന്‍ ഇതാ അടിയനെ അയക്കേണമേ എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതുനിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.” (യെശയ്യാ.6:1-10)

ഇവിടെ പ്രവാചകനായ യെശയ്യാവ് കാണുന്നത് യഹോവയുടെ മഹത്വമാണ്. യഹോവയുടെ സന്നിധിയില്‍ ആണ് അവന്‍ ചെന്നിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് പുതിയ നിയമത്തില്‍ രണ്ടു സ്ഥലത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:

“ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല. “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കും വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാ പ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു. അവര്‍ക്കു വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവു വേറെ ഒരേടത്തു പറയുന്നതു: “അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനം തിരികയോ താന്‍ അവരെ സൌഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന്നു അവരുടെ കണ്ണു അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു” (യെശയ്യാ.6:10). യെശയ്യാവു അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇതു പറഞ്ഞതു. എന്നിട്ടും പ്രമാണികളില്‍ തന്നെയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളി ഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.” (യോഹ.12:37-41)

ഇവിടെ യോഹന്നാന്‍ പറയുന്നത്: യെശയ്യാവ് അവന്‍റെ തേജസ്സു കണ്ടു അവനെക്കുറിച്ചു സംസാരിച്ചതു കൊണ്ടാകുന്നു ഇത് പറഞ്ഞത് എന്നാണ്. യോഹന്നാന്‍ പറയുന്ന “യെശയ്യാവ് കണ്ട അവന്‍” യേശുക്രിസ്തു ആണ്!! പഴയ നിയമത്തില്‍ അത് യഹോവ ആയിരുന്നു!!!

ഇനി ഇതേ കാര്യം വേറെ ഒരിടത്ത് പറഞ്ഞിരിക്കുന്നത് നോക്കാം:

“ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോടു അവന്‍ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവര്‍ക്കും ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.  അവന്‍ പറഞ്ഞതു ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല. അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാല്‍ ‘“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” (യെശയ്യാ.6:9,10) എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ. ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്കു അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.” (അപ്പൊ.പ്രവൃ.28:23-28)

ഇവിടെ പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നത് അന്ന് യെശയ്യാ പ്രവാചകനോട് സംസാരിച്ചത്‌ പരിശുദ്ധാത്മാവ് ആയിരുന്നു എന്നാണ്. ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്? ഞാന്‍ ഒരു വ്യക്തിയോട് സംസാരിക്കുമ്പോള്‍ എന്‍റെ ശരീരത്തിനും എന്‍റെ ആത്മാവിനും എന്‍റെ ദേഹിക്കും അതില്‍ പങ്കുണ്ട്. ആ വ്യക്തിയുമായി ആശയവിനിമയം നടത്തിയത് എന്‍റെ ശരീരമാണ് എന്ന് പറഞ്ഞാലും എന്‍റെ ദേഹിയാണ് എന്ന് പറഞ്ഞാലും എന്‍റെ ആത്മാവാണ് എന്ന് പറഞ്ഞാലും ബൈബിള്‍ അടിസ്ഥാനത്തില്‍ അത് ശരിയാണ്. അതുപോലെതന്നെയാണ് പഴയ നിയമത്തില്‍ നിന്നുള്ള ഈ വേദഭാഗത്തെ ഉദ്ധരിക്കുമ്പോള്‍ അത് പുത്രന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും പരിശുദ്ധാത്മാവിന്‍റെ വെളിപ്പാടാണ് എന്ന് പറയുന്നതും. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവദര്‍ശനത്തെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഇവിടെ യാതൊരു ആശയക്കുഴപ്പവുമില്ല. ഈ സത്യം പരിശുദ്ധാത്മസഹായത്താല്‍ മനസ്സിലാക്കിയത് കൊണ്ടാണ് സങ്കീര്ത്തനക്കാരന്‍ എഴുതിയത്, “യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു” എന്ന്!! ദൈവം എന്ന് പറഞ്ഞാല്‍ ഒറ്റയനാനാണ് എന്ന് വിചാരിച്ചു നടക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇക്കാര്യം ഒരിക്കലും മനസ്സിലാക്കാന്‍ കഴിയുകയില്ല. അവരുടെ കണക്കില്‍ അല്ലാഹു പേരില്‍ മാത്രം ആരാധനയ്ക്കര്‍ഹനും എന്നാല്‍ ലോകസ സൃഷ്ടിപ്പിന് മുന്‍പ്‌ ആരാധന ലഭിക്കാതിരുന്നവനുമാണ്. ആ കുറവ് തീര്‍ന്നത് അള്ളാഹു സൃഷ്ടി നടത്തിയതിനു ശേഷം മാത്രമാണ്. അതുപോലെതന്നെ അല്ലാഹുവിനു സ്നേഹിക്കാന്‍ ആരും ഇല്ലാതെ ഒറ്റയാനായിരുന്നതിന്‍റെ വിഷമം മാറിയതും സൃഷ്ടി നടത്തിയതിനു ശേഷമാണ്. ചുരുക്കത്തില്‍ അവരുടെ വീക്ഷണമനുസരിച്ചു സൃഷ്ടിപ്പിനോട് കൂടിയാണ് അള്ളാഹു പൂര്‍ണ്ണനാകുന്നത്. അതിനു മുന്‍പുള്ള അള്ളാഹു സ്നേഹിക്കാന്‍ കഴിയാതെ, ആരാധിക്കപ്പെടാതെ ഇരുന്ന ഒന്നാണ്. എന്നാല്‍ ത്രിയേകത്വത്തില്‍ വിശ്വസിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു താത്വിക പ്രതിസന്ധിയില്ല. സൃഷ്ടിപ്പിന് മുന്‍പേ പിതാവും പുത്രനും പരിശുദ്ധാത്മാവും അന്യോന്യം സ്നേഹിച്ചിരുന്നതാണ്. അന്യോന്യം ആരാധനയും ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ബൈബിളില്‍ വെളിപ്പെടുന്ന സത്യ ദൈവം തന്‍റെ ഏകാന്തത മാറ്റുവാനോ തനിക്ക്‌ ആരാധന കിട്ടാനോ തനിക്ക്‌ സ്നേഹിക്കാന്‍ ആരുമില്ലെന്നോ ഉള്ള ദുഃഖം അവസാനിപ്പിക്കാനോ വേണ്ടിയല്ല ലോക സൃഷ്ടി നടത്തിയത്. ഒറ്റയാന്‍ ദൈവവുമായി നടക്കുന്നവര്‍ക്ക് അവരുടെ വാദത്തിന്‍റെ ബലഹീനത ഇതുവരെ മനസ്സിലായിട്ടില്ല, മനസ്സിലാക്കുവാനുള്ള ബുദ്ധി അവര്‍ക്കുണ്ടാകുമെന്നു പ്രതീക്ഷിക്കുകയും വേണ്ട!!  (ലേഖന പരമ്പര അവസാനിച്ചു)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-3/feed/ 3
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3) https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/ https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/#comments Sat, 18 Mar 2017 09:20:00 +0000 http://sathyamargam.org/?p=1347 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പ്രവചനങ്ങള്‍ നമുക്ക്‌ നോക്കാം:

 

  1. സ്നേഹിതന്‍ കാണിച്ചു കൊടുക്കും

 

“ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” (സങ്കീ.41:9)

 

“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ” (സങ്കീ.55:12-14)

 

നിവൃത്തി:

 

“നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു” (യോഹന്നാന്‍ . 13:18,19)

 

“ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു” (യോഹ.13:21)

 

“അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു കൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു” (മത്തായി.26:47-49)

 

  1. കാണിച്ചു കൊടുക്കുന്നവന് നാശം.

 

“അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ. അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ” (സങ്കീ.109:8,9)

 

“അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” (സങ്കീ.69:25)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു: ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. വന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു” (മത്തായി.27:3-5)

 

“സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു” (അപ്പൊ.പ്രവൃ.1:20)

 

  1. 30 വെള്ളിക്കാശിനു ഒറ്റിക്കൊടുക്കപ്പെടും.

 

“ഞാന്‍ അവരോടു: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോടു: അതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു” (സെഖര്യാ.11:12,13)

 

നിവൃത്തി:

 

“അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു. അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു” (മത്തായി.26:14,15)

 

  1. പണം ഭണ്ഡാരത്തില്‍ ഏറിയും.

 

“അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു” (സെഖര്യാ.11:13)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു. ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു.” (മത്തായി.27:3-5)

 

  1. ശിഷ്യന്മാര്‍ ഉപേക്ഷിക്കും:

 

“വാളേ, എന്‍റെ ഇടയന്‍റെ നേരെയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ” (മത്താ.26:30)

 

“ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി” (മര്‍ക്കോ.14:50)

 

  1. കള്ളസാക്ഷികള്‍ കുറ്റപ്പെടുത്തും

 

“കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്‍റെ പ്രാണന്നു അനാഥത്വം വരുത്തുന്നു” (സങ്കീ.35:11,12)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല. ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു” (മത്താ.26:58-60)

 

  1. കുറ്റാരോപകരുടെ മുന്‍പില്‍ മൌനം പാലിക്കും.

 

“തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു” (യെശയ്യാ.53:7)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല” (മത്താ.27:12)

 

  1. മുറിവേല്‍ക്കുകയും തകരുകയും ചെയ്യും.

 

“എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു” (യെശയ്യാ.53:5)

 

നിവൃത്തി:

 

“അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു” (മത്തായി.27:26)

 

  1. കരണത്തടിക്കും.

 

“അടിക്കുന്നവര്‍ക്കു ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

“യിസ്രായേലിന്‍റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു” (മീഖാ.5:1)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു” (മത്തായി.26:67)

 

“ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.” (മര്‍ക്കോ.14:66)

 

 

  1. മുഖത്ത് തുപ്പും.

 

“എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി” (മത്തായി.26:67)

 

  1. പരിഹസിക്കും.

 

“എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു” (സങ്കീ.22:7)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി” (മത്തായി.27:31)

 

  1. കാലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.

 

“എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്‍റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:24,25)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി. അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു” (മത്തായി.27:31,32)

 

  1. കൈകളും കാലുകളും തുളയ്ക്കും.

 

“അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളെച്ചു”  (സങ്കീ.22:10)

 

നിവൃത്തി:

 

“തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു” (ലൂക്കോ.23:33)

 

  1. കള്ളന്മാരോടൊപ്പം ക്രൂശിക്കും.

 

“അവന്‍ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:13)

 

നിവൃത്തി:

 

“അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി” (മര്‍ക്കോ.15:27,28)

 

  1. അതിക്രമക്കാര്‍ക്ക് വേണ്ടി ഇട നില്‍ക്കും.

 

“അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:12)

 

നിവൃത്തി:

 

“എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു” (ലൂക്കോ.23:34)

 

  1. സ്വന്തജനം ഉപേക്ഷിക്കും.

 

“അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല” (യെശയ്യാ.53:3)

 

“എന്‍റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്‍റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു” സങ്കീ.69:8)

 

നിവൃത്തി:

 

“അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല” (യോഹ.7:5)

 

“പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?” (യോഹ.7:48)

 

“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല” (യോഹ.1:11)

 

  1. കാരണം കൂടാതെ പകയ്ക്കും.

 

“കാരണം കൂടാതെ എന്നെ പകെക്കുന്നവര്‍ എന്‍റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു” (സങ്കീ.69:4)

 

“സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും” (യെശയ്യാ.49:7)

 

നിവൃത്തി:

 

“ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ” (യോഹ.15:24,25)

 

  1. അനുയായികള്‍ ദൂരെ നില്‍ക്കും.

 

“എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു” (സങ്കീ.38:11)

 

നിവൃത്തി:

 

“ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തു നിന്നു നോക്കിക്കൊണ്ടിരുന്നു” (മത്തായി.27:55)

 

“അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു” (ലൂക്കോ.23:49)

 

  1. കാണുന്നവര്‍ പരിഹാസത്തോടെ തലകുലുക്കും.

 

“ഞാന്‍ അവര്‍ക്കു ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:25)

 

നിവൃത്തി:

 

“കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു” (മത്തായി.27:39)

 

“കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു” (മര്‍ക്കോ.15:29,30)

 

  1. കാണുന്നവര്‍ ഉറ്റുനോക്കും.

 

“എന്‍റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു” (സങ്കീ.22:17)

 

നിവൃത്തി:

 

“ജനം നോക്കിക്കൊണ്ടു നിന്നു” (ലൂക്കോ.23:35)

 

  1. അങ്കിക്ക് വേണ്ടി ചീട്ടിടും.

 

“എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു” (സങ്കീ.22:18)

 

നിവൃത്തി:

 

“പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു ‘എന്‍റെ അങ്കിക്കായി ചീട്ടിട്ടു’ എന്നുള്ള തിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു” (യോഹ.19:23,24)

 

  1. ദാഹം അനുഭവിക്കും.

 

“എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

“എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു” (സങ്കീ.22:15)

 

നിവൃത്തി:

 

“അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം ‘എനിക്കു ദാഹിക്കുന്നു’ എന്നു പറഞ്ഞു” (യോഹ.19:28)

 

  1. കൈപ്പ് നീര്‍ കുടിക്കാന്‍ കൊടുക്കും.

 

“അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

നിവൃത്തി:

 

“അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല” (മത്തായി.27:34)

 

  1. പരിത്യക്തനായി നിലവിളിക്കും.

 

“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു” (സങ്കീ.22:1)

 

നിവൃത്തി:

 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്തായി.27:46)

 

  1. ആത്മാവിനെ ദൈവത്തിന്‍റെ കയ്യില്‍ ഏല്‍പ്പിക്കും.

 

“നിന്‍റെ കയ്യില്‍ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു” (സങ്കീ.31:5)

 

നിവൃത്തി:

 

“യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:46)

 

  1. അസ്ഥികള്‍ ഒടിക്കപ്പെടുകയില്ല.

 

“അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല” (സങ്കീ.34:20)

 

നിവൃത്തി:

 

“അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു” (യോഹ.19:31-34)

 

  1. അവനെ കുത്തും.

 

“തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും” (സെഖര്യാ.12:10)

 

നിവൃത്തി:

 

“ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചു പോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു” (യോഹ.19:32-35_

 

  1. ഹൃദയം തകരും.

 

“എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവെ ഉരുകിയിരിക്കുന്നു” (സങ്കീ.22:14)

 

നിവൃത്തി:

 

“എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ.19:34)

 

  1. ഇടയനെ വെട്ടും.

 

“ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മര്‍ക്കോ. 14:27)

 

  1. മശിഹ ഛേദിക്കപ്പെടും.

 

“അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും” (ദാനിയേ.9:26)

 

നിവൃത്തി:

 

“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (മര്‍ക്കോ.15:37)

 

  1. ഉച്ചക്ക് അന്ധകാരം വ്യാപിക്കും.

 

“അന്നാളില്‍ ഞാന്‍ ഉച്ചക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും” (ആമോസ്.8:9)

 

നിവൃത്തി:

 

“ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി” (മത്തായി.27:45)

 

(യെഹൂദന്മാര്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരേയും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുമാണ് സമയം കണക്കാക്കുന്നത്. അതിനാല്‍ ആറാം മണി നേരം എന്നത് 12.00 PM-ഉം ഒമ്പതാം മണി എന്നത് 3.00 PM-ഉം ആണ്.)

 

  1. ധനവാന്‍റെ കല്ലറയില്‍ അടക്കപ്പെടും.

 

“അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെ ആയിരുന്നു” (യെശയ്യാ.53:9)

 

നിവൃത്തി:

 

“സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്നു, പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചു കൊടുപ്പാന്‍ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു, താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി” (മത്തായി.27:57-60)

 

യേശുക്രിസ്തു ഭൂമിയില്‍ ജനിക്കുന്നതിനും ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ യേശുക്രിസ്തുവിന്‍റെ ജനനം എങ്ങനെയാണ് സംഭവിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രവാചകന്മാര്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. “അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു” എന്ന് ബി.സി.ആയിരത്തില്‍ ദാവീദ് എഴുതുമ്പോള്‍ ക്രൂശീകരണം എന്ന അതിക്രൂരമായ ശിക്ഷാവിധി മനുഷ്യര്‍ കണ്ടുപിടിച്ചിരുന്നില്ല. പിന്നീട്, ബി.സി.അറുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ ഫോയ്നീഷ്യക്കാരാണ് ജീവനുള്ള മനുഷ്യനെ പച്ച മരത്തില്‍ തറച്ചു കൊല്ലുന്ന വിദ്യ കണ്ടുപിടിക്കുന്നത്. ഫോയ്നീഷ്യക്കാരില്‍ നിന്ന് ഗ്രീക്കുകാരിലേക്കും ഗ്രീക്കുകാരില്‍ നിന്ന് റോമാക്കാരിലേക്കും എത്തിയ ഈ വിദ്യ, യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും കൊടും കുറ്റവാളികളുടെ മേല്‍ എങ്ങനെ പ്രയോഗിക്കണം എന്ന കാര്യത്തില്‍ റോമന്‍ പടയാളികള്‍ അതി നിപുണന്മാരായി മാറിയിരുന്നു. പ്രവചിക്കുന്ന സമയത്ത് നിലവിലില്ലാതിരുന്ന ഒരു ശിക്ഷാസമ്പ്രദായത്തിലൂടെയാണ് മിശിഹ കൊല്ലപ്പെടാന്‍ പോകുന്നത് എന്ന് ഈ ശിക്ഷാസമ്പ്രദായം ആവിര്‍ഭവിക്കുന്നതിനും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന് ചുരുക്കം. (തുടരും…)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/feed/ 1
യേശുക്രിസ്തുവിനെയും പൗലോസ്‌ അപ്പോസ്തലനെയും മുഹമ്മദ്‌ കണ്ടുമുട്ടിയിരുന്നെങ്കില്‍… https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/ https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/#respond Wed, 11 Jan 2017 12:49:11 +0000 http://sathyamargam.org/?p=1350 അനില്‍കുമാര്‍ വി അയ്യപ്പന്‍.

 

ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:

 

“അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ടു ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു. അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു. അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. ഭൂതങ്ങള്‍ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു. “പൊയ്ക്കൊള്‍വിന്‍” എന്നു അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തില്‍ മുങ്ങി ചത്തു. മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.” (മത്തായി.8:28-33)

 

“അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു. അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു. അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു. നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.  അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:20-25)

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചു പോന്നു.” (മര്‍ക്കോ.3:10-12)

 

ഇവിടെയെല്ലാം നമ്മള്‍ പൊതുവായി കാണുന്ന ഒരു വസ്തുതയുണ്ട്. ഭൂതബാധിതരായ ആളുകളെല്ലാം യേശുക്രിസ്തുവിനെ കാണുമ്പോള്‍ യേശുക്രിസ്തുവിന്‍റെ മുമ്പാകെ വീണു നിലവിളിക്കുകയാണ്. “ദൈവപുത്രാ, ദൈവത്തിന്‍റെ പരിശുദ്ധാ, ഞങ്ങളെ ദണ്ഡിപ്പിക്കല്ലേ” എന്നും പറഞ്ഞുകൊണ്ട്. യേശുക്രിസ്തു ആരാണെന്ന് അവക്ക് വ്യക്തമായി അറിയാമായിരുന്നു.

 

ഇനി  പൗലോസ്‌ അപ്പൊസ്തലനും ഭൂതബാധിതരും തമ്മില്‍ നേരിട്ട് കണ്ടപ്പോള്‍ എന്തുണ്ടായെന്ന് നോക്കാം:

 

“ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കും വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.  അവള്‍ പൌലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു. ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.” (അപ്പൊ.പ്രവൃ.16:16-18)

 

പൗലോസ്‌ ആരാണെന്നുള്ള കാര്യം വളരെ വ്യക്തമായി ഭൂതങ്ങള്‍ക്ക് അറിയാം എന്ന് ഇതില്‍ നിന്ന് തെളിയുന്നു. അത് മാത്രമല്ല, ദുരാത്മാവ്‌ ബാധിച്ചവരുടെ മേല്‍ പൗലോസിന്‍റെ വസ്ത്രം ഇട്ടപ്പോള്‍ പോലും ദുരാത്മാക്കള്‍ അവരെ വിട്ടു പോയി എന്ന് വചനത്തില്‍ കാണാം:

 

“ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍ അവന്‍റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെ മേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.” (അപ്പൊ.പ്രവൃ.19:11,12)

 

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധ വേറെ ഒരാളിലേക്കു കൊണ്ടുപോകുകയാണ്. അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത് അദ്ദേഹത്തിനു മാരണം ബാധിച്ചിട്ടുണ്ട് എന്നാണ്:

 

 “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”(സൂറാ. 25:8)

നാട്ടുകാര്‍ ഇത് വെറുതെ പറഞ്ഞതല്ല, അദ്ദേഹത്തിനു മാരണം ബാധിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്:

 

“ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. വീണ്ടും പ്രാര്‍ത്ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു.’(സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189) (Sahih Muslim, Book 26, Hadith 5428)

 

ഈ ഹദീസ്‌ ബുഖാരിയിലുമുണ്ട്.

 

ആയിഷ (റ) പറയുന്നു: തിരുമേനിക്ക്‌ മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത പ്രവൃത്തികള്‍ ചെയ്തതായി തിരുമേനിക്ക്‌ തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു; വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് (ആയിഷയോട്) ചോദിച്ചു: “എനിക്ക് സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ?” (തുടര്‍ന്ന് തിരുമേനി അരുളി:)  “രണ്ടാളുകള്‍ എന്‍റെ അടുക്കല്‍ വന്നു. ഒരാള്‍ എന്‍റെ തലക്ക്‌ സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോട് ചോദിച്ചു: “ഈ മനുഷ്യന്‍റെ രോഗമെന്താണ്?” “അദ്ദേഹത്തെ മാരണം ബാധിച്ചിരിക്കുകയാണ്” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെ മനുഷ്യന്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല്‍ അ്അസമയാ(ഒരു ജൂതന്‍ )ണത്”  മറ്റേയാള്‍ ചോദിച്ചു: സിഹ്റിന്ന്‍ എന്താണയാള്‍ ഉപയോഗിച്ചിരിക്കുന്നത്? രണ്ടാമന്‍ പറഞ്ഞു: “ചീര്‍പ്പും മുടിയും (അല്ലെങ്കില്‍ പരുത്തി) ഈത്തപ്പനയുടെ ആണ്‍കുലയുടെ കൂമ്പാളയുമാണ് ഉപയോഗിച്ചിരിക്കുന്നത്.”  “എന്നിട്ടെവിടെയാണതുള്ളതെ”ന്ന് ഒന്നാമന്‍ ചോദിച്ചു. ‘ദര്‍വാന്‍’ കിണറ്റിലാണതുള്ളത് എന്ന് രണ്ടാമന്‍ മറുപടി പറഞ്ഞു. ഉടനെ തിരുമേനി അങ്ങോട്ട്‌ പുറപ്പെട്ടു. മടങ്ങിവന്നപ്പോള്‍ ആയിഷ(റ)യോട് പറഞ്ഞു: “അവിടത്തെ ഈത്തപ്പനകള്‍ ശൈത്താന്‍മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അത് പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അത് പുറത്തേക്കെടുക്കുന്നപക്ഷം ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച കുഴപ്പത്തിനു കാരണമായേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1345, പേജ് 668)

 

ആയിഷ പറയുന്നു: തിരുമേനി(സ)ക്ക് മാരണം ബാധിച്ചു. എന്നിട്ട് താന്‍ ചെയ്തിട്ടില്ലാത്ത ചില കാര്യങ്ങള്‍ ചെയ്തതായി അവിടുത്തേക്ക്‌ തോന്നിക്കൊണ്ടിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1305, പേജ് 656, സി.എന്‍.അഹമ്മദ്‌ മൌലവിയുടെ തര്‍ജ്ജമ)

 

ഇനി, നിങ്ങളുടെ ഭാവനയെ ഒന്ന് ചിറകു വിടര്‍ത്തി പരത്താന്‍ അനുവദിക്കൂ. മുഹമ്മദ്‌ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ആയിരുന്നു എന്ന് ചിന്തിക്കുക. മുഹമ്മദ്‌ ജീവിച്ചിരുന്നത് അറേബ്യയില്‍ അല്ല, ഇസ്രയേല്‍ ഭൂപ്രദേശത്തിലോ അതിന്‍റെ ചുറ്റുപാടോ ആയിരുന്നു എന്നും ചിന്തിക്കുക. മുഹമ്മദ്‌ മാരണം ബാധിച്ച് അലഞ്ഞ് നടക്കുന്ന സമയത്ത് ഒരിക്കല്‍ യേശുക്രിസ്തു മുഹമ്മദിന്‍റെ മുന്‍പാകെ വന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?! തീര്‍ച്ചയായും മുഹമ്മദ്‌ ഓടിച്ചെന്ന് ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാല്‍ക്കല്‍ വീണ്:

 

“യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, അത്യുന്നതാനായ പരിശുദ്ധാ, സര്‍വ്വേശ്വരനായ തമ്പുരാനേ, എന്നെ ദണ്ഡിപ്പിക്കാതെ കടന്നു പോകണമേ എന്ന് ഞാന്‍ നിന്നോട് യാചിക്കുന്നു”

 

എന്ന് കരഞ്ഞു പറയുമായിരുന്നു!! അങ്ങനെയായിരുന്നെങ്കില്‍ ഇന്നത്തെ ദാവാക്കാരടക്കമുള്ള സകല മുസ്ലീങ്ങളും യേശുക്രിസ്തുവിനെ ‘ആദരിക്കുന്നത്’ വ്യത്യസ്തമായ നിലയില്‍ ആയിരുന്നേനെ. നിച്ച് ഓഫ് ട്രൂത്തുകാര്‍ ആണെങ്കില്‍ “മുസ്ലീങ്ങള്‍ ആദരിക്കുന്ന ദൈവപുത്രനായ യേശുക്രിസ്തു” എന്ന പേരില്‍ ഇവിടെ കുറെ പ്രോഗ്രാമുകളും സംഘടിപ്പിച്ചേനെ!!

 

ഇനി, മാരണം ബാധിച്ച് അലഞ്ഞുതിരിഞ്ഞു നടന്ന സമയത്ത് മുഹമ്മദിന്‍റെ മുന്‍പാകെ പൗലോസ്‌ എതിര്‍പെട്ടിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? വിശ്വസ്തനായ ഒരു നായ് അതിന്‍റെ യജമാനന്‍റെ പുറകെ വാലാട്ടി നടക്കുന്നത് പോലെ പൗലോസിന്‍റെ പുറകേ നടന്ന് മുഹമ്മദ്‌ ഇപ്രകാരം വിളിച്ചു പറഞ്ഞേനെ, “ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്‍, രക്ഷാമാര്‍ഗ്ഗം നിങ്ങളോടു അറിയിക്കുന്നവന്‍ തന്നെ” എന്ന്!! പൗലോസിന്‍റെ വസ്ത്രത്തിന്‍റെ അഗ്രമെങ്കിലും മുഹമ്മദിന്‍റെ ദേഹത്ത് സ്പര്‍ശിച്ചിരുന്നെങ്കില്‍, മുഹമ്മദിന്‍റെ ദേഹത്ത് കേറിക്കൂടിയ കോടാനുകോടി പിശാചുക്കള്‍ ഇറങ്ങിപ്പോകുകയും സുബോധം വന്ന മുഹമ്മദ്‌ വിശുദ്ധ പൗലോസ്‌ അപ്പോസ്തലന്‍റെ ശിഷ്യനായി മാറി യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന് ഉജ്ജ്വലസാക്ഷിയായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്നു!!! അങ്ങനെയായിരുന്നെങ്കില്‍, ഇന്ന് നമ്മുടെ ഈ ലോകം കുറേക്കൂടി മെച്ചപ്പെട്ട ഒരവസ്ഥയില്‍ ആയിരുന്നേനെ. പക്ഷെ എന്ത് ചെയ്യാം, ഇവര്‍ ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ വ്യത്യസ്തമായിപ്പോയി. അതുകൊണ്ട് മാത്രം ഇതൊന്നും സംഭവിച്ചില്ല.

 

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാല്‍, യേശുക്രിസ്തുവിന്‍റെയും പൗലോസ്‌ അപ്പോസ്തലന്‍റെയും കാലത്തായിരുന്നു മുഹമ്മദ്‌ ജീവിച്ചിരുന്നതെങ്കില്‍ തീരാവുന്ന പ്രശ്നമേ ഇവിടത്തെ ദാവാക്കാര്‍ക്കുള്ളൂ…

 

 

 

]]>
https://sathyamargam.org/2017/01/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%97%e0%b4%b2/feed/ 0
യേശുക്രിസ്തുവും അത്തിമരവും… https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/ https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/#comments Wed, 12 Oct 2016 08:18:17 +0000 http://sathyamargam.org/?p=1337 അനില്‍കുമാര്‍  വി.  അയ്യപ്പന്‍

 

ക്ഷമ എന്നത് തന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത മുഹമ്മദ്‌ നിസ്സാര കാര്യങ്ങള്‍ക്ക് പോലും അനുയായികളെ ശപിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത് എന്നും ഈ ശപിക്കുന്ന സ്വഭാവം നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് തന്‍റെ ശാപം അനുയായികള്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കണം എന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികെട്ട അവസ്ഥയും ഉണ്ടായിരുന്നു എന്ന് ഹദീസ്‌ തെളിവുകളോടെ ക്രൈസ്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ദാവാക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് യേശുക്രിസ്തു അത്തിമരത്തെ ശപിച്ച സംഭവം എടുത്തു കാട്ടിയിട്ടാണ്. “അത്തിപ്പഴത്തിന്‍റെ കാലമാല്ലാതിരുന്നിട്ടും” അത്തിപ്പഴം തേടി പോയ യേശുക്രിസ്തുവിന്‍റെ അജ്ഞതയില്‍ ചിലര്‍ സഹതപിക്കുന്നതും കാണാം. ബൈബിളില്‍  വൈരുദ്ധ്യങ്ങള്‍  ഉണ്ടെന്ന് പറയാനും ചിലര്‍ ഈ  വേദഭാഗം  എടുക്കാറുണ്ട്. അവര്‍ക്കുള്ള മറുപടിയാണ് ഈ കുറിപ്പ്.

 

ദാവാക്കാര്‍ക്ക് ഈന്തപ്പഴവുമായി ബന്ധപ്പെട്ട കാര്യങ്ങളേ അറിയൂ എന്നതു കൊണ്ടാണ് അത്തിപ്പഴത്തിന്‍റെ  കാലമല്ലാതിരുന്നിട്ടും യേശുക്രിസ്തു അത്തിപ്പഴം അന്വേഷിച്ചു എന്ന് കുറ്റപ്പെടുത്താന്‍ നില്‍ക്കുന്നത്. പക്ഷേ അത് വായിക്കുന്ന ഒരു യെഹൂദന് അതില്‍ യാതൊരു അസ്വഭാവികതയും തോന്നില്ല. കാരണം അത്തിമരത്തിന് ഒരു പ്രത്യേകതയുണ്ട്. അത്തിപ്പഴത്തിന്‍റെ സീസണ്‍ ആകുന്നതിന് മുന്‍പ്‌ അതൊന്ന് ചെറുതായി കായ്ക്കും. ആ കായകള്‍ക്ക് തലക്കനി അല്ലെങ്കില്‍ തലപ്പഴം എന്നാണ് പറയുന്നത്. ഇത് കുറച്ചേ ഉണ്ടാകുകയുള്ളുവെങ്കിലും അത്തിപ്പഴത്തിന്‍റെ സീസണില്‍ ഉണ്ടാകുന്ന സാധാരണ അത്തിപ്പഴത്തെക്കാള്‍ സ്വാദുള്ളതായിരിക്കും ഇത്. അത്തിയുടെ തലപ്പഴത്തിനെക്കുറിച്ചുള്ള ബൈബിള്‍ റെഫറന്‍സ്‌ താഴെ കൊടുക്കുന്നു:

 

“മരുഭൂമിയില്‍ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനി പോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു” (ഹോശേയ. 9:10)

 

“അത്തിവൃക്ഷത്തില്‍ ആദ്യം ഉണ്ടായ തലക്കനി” എന്ന് പറഞ്ഞിരിക്കുന്നത് കണ്ടോ? സീസണിന് മുന്‍പ്‌ ഉണ്ടാകുന്നതായത് കൊണ്ടാണ് ആദ്യം ഉണ്ടായ തലക്കനി എന്ന് പറഞ്ഞിരിക്കുന്നത്. ഇനിയും ഉണ്ട് ബൈബിളില്‍ തലപ്പഴത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍:

 

“ഒരു കൊട്ടയില്‍ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറ്റെ കൊട്ടയില്‍ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു” (യിരമ്യാ. 24:2)

 

“എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതു പോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല” (മീഖാ. 7:1)

 

“നിന്‍റെ കോട്ടകള്‍ ഒക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍ പോലെയാകും; കുലുക്കിയാല്‍ അവ തിന്നുന്നവന്‍റെ വായില്‍തന്നേ വീഴും” (നഹൂം.3:11)

 

ഒരു വര്‍ഷത്തെ വിളവ് മോശമായാല്‍ അടുത്ത വര്‍ഷം ആ അത്തിമരത്തില്‍ തലപ്പഴം ഉണ്ടാകുകയില്ല. അതുപോലെതന്നെ തലക്കനി ഉണ്ടായില്ലെങ്കില്‍ വരുന്ന സീസണിലും അതില്‍ നിന്ന് നല്ല വിളവ് കിട്ടുകയില്ല. ഒരു അത്തിമരത്തില്‍ തലക്കനി കണ്ടാല്‍ അവര്‍ക്ക്‌ രണ്ട് കാര്യങ്ങള്‍ മനസ്സിലാകും.

 

1. കഴിഞ്ഞ വര്‍ഷം ആ അത്തിമരം നല്ല വിളവ് കൊടുത്തിരുന്നു.

 

2. ഈ വര്‍ഷവും നല്ല വിളവ് അതില്‍ നിന്നും കിട്ടും.

 

അത്തിപ്പഴത്തിന്‍റെ കാലം അല്ലാതിരുന്നിട്ടും യേശുക്രിസ്തു ആ മരത്തിന്‍റെ അടുക്കലേക്ക് ചെന്നത് തലക്കനി കിട്ടാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അതില്‍ തലപ്പഴം പോലും ഇല്ലാതിരുന്നതില്‍ നിന്നും തെളിയുന്നത് അത് മുന്‍വര്‍ഷങ്ങളില്‍ ഫലം കായ്ച്ചിരുന്നില്ല എന്നും, വരും വര്‍ഷവും ഫലം കായ്ക്കാന്‍ പോകുന്നില്ല എന്നുമാണ്. അതുകൊണ്ടാണ് അതിനെ ശപിച്ചത്.

 

ഇനി ഇതിന്‍റെ ബിബ്ലിക്കല്‍ വീക്ഷണവും കൂടി പറയാം. ബൈബിളില്‍ ഇസ്രയേലിന്‍റെ പ്രതിരൂപകമായിട്ടാണ് അത്തിയെ വര്‍ണ്ണിച്ചിരിക്കുന്നത്. കര്‍ത്താവ്‌ പറഞ്ഞ വാക്കുകള്‍ നോക്കുക:

 

“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (മത്തായി. 24:32)

 

“അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പു ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ” (മര്‍ക്കോസ് 13:27)

 

ഇവിടെ കര്‍ത്താവ്‌ ഉപമിക്കുന്നത് അത്തിയെ യിസ്രായേലിനോടാണ്. ഭാവിയില്‍ യിസ്രായേല്‍ വീണ്ടും തളിര്‍ക്കും എന്നതാണ് കര്‍ത്താവ്‌ പറയുന്നതിന്‍റെ പൊരുള്‍. എന്നാല്‍ നിലവിലെ അവസ്ഥ എന്നത് ഇസ്രായേലിന്‍റെ ദൈവം മനുഷ്യനായി ഇസ്രായേലില്‍ വന്നപ്പോള്‍ ഇസ്രായേല്‍ ഫലം കായ്ക്കുന്നത് അവന്‍ കണ്ടില്ല എന്നുള്ളതാണ്. മുന്‍വര്‍ഷങ്ങളിലും അത് ഫലം കായ്ച്ചിരുന്നില്ല, ഇപ്പോഴും ഫലം കായ്ക്കുന്നില്ല, ഇനി വരാന്‍ പോകുന്ന സീസണിലും ഫലം കായ്ക്കുന്നില്ല. ഇക്കാര്യം കര്‍ത്താവ്‌ ഉപമയായി മുന്‍പ്‌ പഠിപ്പിച്ചിട്ടുമുണ്ട്:

 

“അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. അവന്‍ തോട്ടക്കാരനോടു: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. അതിന്നു അവന്‍: കര്‍ത്താവേ, ഞാന്‍ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. മേലാല്‍ കായിച്ചെങ്കിലോ – ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു” (ലൂക്കോ.13:5-8)

 

താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഫലം കായ്ക്കാത്തത് കൊണ്ട് യിസ്രായേലിനെ തത്സ്ഥാനത്തു നിന്ന് താന്‍ നീക്കിക്കളയാന്‍ പോകുന്നു എന്ന കാര്യം ശിഷ്യന്മാരെ പഠിപ്പിക്കേണ്ടതിനാണ് കര്‍ത്താവ്‌ അത്തിമരത്തെ ശപിച്ചത്. ഏതായാലും സീസണ്‍ അല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് യേശുക്രിസ്തു അത്തിമരത്തില്‍ ഫലം അന്വേഷിച്ചു ചെന്നത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയല്ലോ. ഇനി “വൈരുദ്ധ്യം” എന്ന പേരില്‍ ആരോപിച്ചിരിക്കുന്ന വിഷയം കൂടി പരിശോധിക്കാം:

 

“രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു, അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി. ശിഷ്യന്മാര്‍ അതു കണ്ടാറെഅത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു” (മത്തായി. 21:18-20)

 

“അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു. അവന്‍ അതിനോടു; ഇനി നിങ്കല്‍നിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു. അവര്‍ യെരൂശലേമില്‍ എത്തിയപ്പോള്‍ അവന്‍ ദൈവാലയത്തില്‍ കടന്നു, ദൈവാലയത്തില്‍ വിലക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വിലക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തില്‍കൂടി ഒരു വസ്തുവും കൊണ്ടു പോകുവാന്‍ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചുഎന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു. അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തില്‍ അതിശയിക്കയാല്‍ അവര്‍ അവനെ ഭയപ്പെട്ടിരുന്നു. സന്ധ്യായാകുമ്പോള്‍ അവന്‍ നഗരം വിട്ടു പോകും. രാവിലെ അവര്‍ കടന്നുപോരുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു” (മര്‍ക്കോ.11:13-20)

 

ഇതാണ് സംഭവം. “മത്തായി പറയുന്നത് അത്തിമരം ക്ഷണത്തില്‍ ഉണങ്ങിപ്പോയെന്നാണെങ്കില്‍ മര്‍ക്കോസ് പറയുന്നത് പിറ്റേന്നാള്‍ ഉണങ്ങിപ്പോയെന്നാണ്”. ബൈബിളില്‍ വൈരുദ്ധ്യം ഉണ്ട് എന്ന് ഇവര്‍ പറയുന്നത് ഈ രണ്ട് വിവരണങ്ങള്‍ വെച്ചിട്ടാണ്. എന്നാല്‍ പരാമര്‍ശിത വേദഭാഗം സൂക്ഷ്മതയോടെ പരിശോധിച്ചാല്‍ ഇവര്‍ ഉന്നയിക്കുന്ന വിമര്‍ശനത്തില്‍ കഴമ്പില്ല എന്ന് മനസ്സിലാകും. അത്തിമരം ക്ഷണത്തില്‍ ഉണങ്ങിപ്പോയി എന്ന് മത്തായി പറയുന്നു; മര്‍ക്കോസ് പറയുന്നത് പിറ്റേദിവസം അത് “വേരോടെ” ഉണങ്ങിപ്പോയി എന്നാണ്. കര്‍ത്താവ്‌ ശപിച്ച സമയത്ത് അത്തിവൃക്ഷം ഉണങ്ങിപ്പോയി, പക്ഷേ അത് വേരടക്കം ഉണങ്ങിപ്പോയത് പിറ്റേദിവസമാണ്! രണ്ട് സുവിശേഷകന്മാരും അത് രണ്ടും രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് മാത്രം. ഇതില്‍ യാതൊരു വൈരുദ്ധ്യവുമില്ല!!

]]>
https://sathyamargam.org/2016/10/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%b0/feed/ 5
പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/ https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/#respond Wed, 05 Oct 2016 06:33:08 +0000 http://sathyamargam.org/?p=1332  

അനില്‍കുമാര്‍ വി.അയ്യപ്പന്‍

കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസ് അപ്പോസ്തലന് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമാക്കി മാറ്റിരിയിരിക്കുകയാണ് ഇന്നത്തെ ദാവാ പ്രവര്‍ത്തകര്‍. കര്‍ത്താവിന്‍റെ അനുഗൃഹീത അപ്പോസ്തലനായ പൗലോസ്‌, കര്‍ത്താവിന്‍റെ കല്പനകളെയെല്ലാം റദ്ദു ചെയ്തു തന്‍റെ ഇഷ്ടത്തിനനുസരിച്ച് പുതിയ മതം സ്ഥാപിക്കുകയായിരുന്നു, അതാണ്‌ ഇന്നത്തെ ക്രിസ്തു മതം എന്ന് പറഞ്ഞുകൊണ്ട് അന്ധകാരത്തിന്‍റെ ജാരസന്തതികളായ ദാവാക്കാര്‍ തിരുവചനത്തില്‍ വലിയ നിശ്ചയമില്ലാത്ത ക്രിസ്ത്യാനികളെ തങ്ങളുടെ കൂടെ കൂട്ടുവാന്‍ അക്ഷീണപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ത്താവിന്‍റെ അപ്പൊസ്തലനായ പൌലോസിനെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും തമ്മില്‍ താരതമ്യം ചെയ്തു ആരാണ് യഥാര്‍ത്ഥത്തില്‍ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ആള്‍ എന്ന് പരിശോധിക്കുകയാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. ഇസ്ലാമിക പക്ഷത്തും ക്രൈസ്തവ പക്ഷത്തുമുള്ള നിഷ്പക്ഷമതികളായ സത്യാന്വേഷകര്‍ക്ക് സത്യം മനസ്സിലാക്കാന്‍ സഹായകരമാകട്ടെ എന്ന ചിന്തയിലാണ് ഇങ്ങനെയൊരു പഠനം പ്രസിദ്ധീകരിക്കുന്നത്.

ദൃക്സാക്ഷികളോ വേണ്ടത്ര തെളിവോ ഇല്ലാത്ത ഏതൊരു കുറ്റകൃത്യവും കോടതിയില്‍ തെളിയിക്കണമെങ്കില്‍ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് ബോദ്ധ്യപ്പെടണം. ഇവിടെ പൗലോസ്‌ അപ്പോസ്തലന് നേരെ കുറ്റാരോപണം ഉന്നയിക്കുന്ന ദാവാക്കാരും ഈ കാര്യം തെളിയിക്കാന്‍ ബാധ്യസ്ഥരാണ്. കാരണം, പൗലോസ്‌ അപ്പോസ്തലന്‍ ചെയ്തു എന്ന് ഇവര്‍ അവകാശപ്പെടുന്ന കുറ്റകൃത്യത്തിനു യാതൊരു ദൃക്സാക്ഷിയുമില്ല. തന്‍റെ കാലത്തോ അതിനു ശേഷമുള്ള പത്തു നൂറ്റാണ്ടു വരെയോ ആരും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് തെളിയിച്ചാല്‍ മാത്രമേ അവരുടെ ആരോപണങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകൂ. കുറ്റം ചെയ്തയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ലാഭം ആരോപിക്കപ്പെടുന്ന കുറ്റകൃത്യം ചെയ്തതിലൂടെ ലഭിച്ചിട്ടുണ്ടോ എന്നാണ് ‘കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം എന്ത്?’ എന്നതിലൂടെ പരിശോധിക്കപ്പെടുന്നത്.  തനിക്ക്‌ യാതൊരുവിധത്തിലുള്ള ലാഭവും (ധനസമ്പാദനം, പ്രതികാരം, പ്രശസ്തി, അധികാരം, അംഗീകാരം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് കോടതിയുടെ കണ്ണില്‍ ലാഭം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്) കിട്ടാത്ത ഒരു കാര്യത്തിനു വേണ്ടി ആരെങ്കിലും ഒരു കുറ്റകൃത്യം നടത്തും എന്ന് ലോകത്തുള്ള ഒരു കോടതിയും വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുകൊണ്ട് ലോകത്തെ പല കേസുകളിലും കോടതി കുറ്റാരോപിതരെ വെറുതെ വിട്ടിട്ടുള്ളത്. ഇനി, അങ്ങനെ യാതൊരു ലാഭവുമില്ലാത്ത കാര്യത്തിനു വേണ്ടി ആരെങ്കിലും കുറ്റകൃത്യം നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അയാള്‍ ബുദ്ധിസ്ഥിരത ഇല്ലാത്ത ഒരാളായിരിക്കണം. പൗലോസ്‌ അപ്പോസ്തലന്‍ അങ്ങനെയുള്ള ഒരാളായിരുന്നോ എന്നും നമുക്ക്‌ പരിശോധിക്കാം. മാത്രമല്ല, ഇതേ അളവുകോല്‍ വെച്ച് നാം മുഹമ്മദിനെയും അളക്കേണ്ടതാണ്. ബൈബിളില്‍ ഉള്ള കാര്യങ്ങള്‍ക്കെതിരായി ഇസ്ലാം എന്ന പുതിയൊരു മതം ഉണ്ടാക്കിയതിലൂടെ മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ലാഭം ഉണ്ടായിട്ടുണ്ടോ?  ഉണ്ടെങ്കില്‍ അത് എന്തൊക്കെയാണ്? ഇല്ല എന്നാണെങ്കില്‍ യാതൊരു ലാഭവുമില്ലാതെ ഇങ്ങനെ സത്യദൈവത്തിനെതിരായി ഒരു മതം ഉണ്ടാക്കാന്‍ തക്കവിധം ബുദ്ധിസ്ഥിരതയില്ലാത്ത ആളായിരുന്നോ അദ്ദേഹം തുടങ്ങിയ കാര്യങ്ങള്‍ നാം പഠന വിധേയമാക്കുന്നുണ്ട്.

 

ശൌല്‍ എന്ന പൗലോസ്‌ അപ്പോസ്തലന്‍

 

നമുക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍റെ സ്വന്ത വാക്കുകളില്‍ തന്നെ അദ്ദേഹത്തെക്കുറിച്ച് അറിയാം:

 

“ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്‍ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു. ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു. അതിന്നു മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികള്‍”  (അപ്പൊ.പ്രവൃ.22:3-5).

 

ഇവിടെ അപ്പോസ്തലന്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്:

 

1) കിലിക്യയിലെ തര്‍സോസ് ആണ് തന്‍റെ ജന്മദേശം

 

2) യെരുശലേം നഗരത്തില്‍ വളര്‍ന്ന ഒരു യെഹൂദനാണ്.

 

3) ഗമാലിയേലിന്‍റെ ശിഷ്യനാണ്.

 

4) ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനാണ്.

 

5) മറ്റു യെഹൂദന്മാരെപ്പോലെ ദൈവസേവയില്‍ എരിവുള്ളവനുമായിരുന്നു.

 

6) ക്രിസ്ത്യാനികളായ പുരുഷന്മാരെയും സ്ത്രീകളേയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

 

7) ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നതിന് മഹാപുരോഹിതരും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്ക് സാക്ഷികളാണ്.

 

‘ന്യായപ്രമാണത്തിന്‍റെ മനോഹരത്വം’ എന്ന് വിളിപ്പേരുണ്ടായിരുന്ന ആളായിരുന്നു റബ്ബാന്‍ ഗമാലിയേല്‍. യിസ്രായേലിന്‍റെ ചരിത്രത്തില്‍ ആകെ മൂന്നേ മൂന്നു പേര്‍ക്ക് മാത്രമേ റബ്ബാന്‍ എന്ന സ്ഥാനപ്പേര് ലഭിച്ചിരുന്നുള്ളൂ. അതില്‍ മൂന്നാമത്തെ ആളാണ് ഗമാലിയേല്‍. അദ്ദേഹത്തിനു ശേഷം ഒരാളും ആ സ്ഥാനത്തിന് അര്‍ഹനായിട്ടില്ല എന്ന് പറയുമ്പോള്‍ നമുക്ക്‌ മനസ്സിലാക്കാമല്ലോ അദ്ദേഹത്തിന്‍റെ പാണ്ഡിത്യം! ‘റബ്ബാന്‍ ഗമാലിയേലിന്‍റെ മരണത്തോടെ ന്യായപ്രമാണത്തിന്‍റെ തേജസ്സ്‌ കെട്ടുപോയി’ എന്നാണു യെരുശലേം തല്‍മൂദ്‌ പറയുന്നത്. അദ്ദേഹം സന്‍ഹിദ്രീം സംഘത്തിന്‍റെ തലവനായിരുന്നു. ‘സര്‍വ്വജനത്തിനും ബഹുമാനമുള്ള ധര്‍മ്മോപദേഷ്ടാവായ ഗമാലിയേല്‍’ എന്ന് അപ്പൊ.പ്രവൃ.5:34-ല്‍ കാണാം. ‘അവര്‍ അവനെ (ഗമാലിയേലിനെ) അനുസരിച്ചു’ എന്ന് അപ്പൊ.പ്രവൃ.5:40-ലും കാണാം. സന്‍ഹിദ്രീം സംഘം പോലും അനുസരിച്ചിരുന്ന ഈ ഗമാലിയേലിന്‍റെ ശിഷ്യനാണ് ശൌല്‍ എന്ന് പേരുണ്ടായിരുന്ന പൗലോസ്‌ എന്ന് പറയുമ്പോള്‍ ന്യായപ്രമാണത്തില്‍ എത്ര സൂക്ഷ്മമായ അറിവാണ് അദ്ദേഹത്തിനു ലഭിച്ചിരുന്നത് എന്നും യെഹൂദന്മാരുടെ ഇടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത എത്രമാത്രമായിരുന്നു എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

 

ന്യായപ്രമാണത്തില്‍ മാത്രമല്ല, അതിനു പുറത്തുള്ള വിദ്യാഭ്യാസത്തിലും അദ്ദേഹം ഔന്നത്യം നേടിയിരുന്നു എന്ന് അദ്ദേഹത്തിന്‍റെ എഴുത്തുകളും പ്രസംഗങ്ങളും പരിശോധിച്ചാല്‍ നമുക്ക്‌ ബോധ്യമാകും. അപ്പൊ.പ്രവൃ.17:28-ല്‍ തത്വചിന്തയുടെ വിളനിലമായ ഏതന്‍സില്‍ വെച്ച് പണ്ഡിത വരേണ്യരുമായി സംവദിക്കുമ്പോള്‍ “അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍ ‘നാം അവന്‍റെ സന്താനമല്ലോ’ എന്നു പറഞ്ഞിരിക്കുന്നു” എന്ന് പൗലോസ്‌ ഉദ്ധരിക്കുന്നത് ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആരാറ്റസ് എന്ന കവിയുടെ ‘ഫിനോമിനെന്‍’ എന്ന കവിതയിലെ അഞ്ചാം വരിയുടെ രണ്ടാം ഭാഗമാണ്. മാത്രമല്ല, അദ്ദേഹം തന്‍റെ ശിഷ്യനായ തീത്തോസിനു ലേഖനം എഴുതുമ്പോള്‍ ക്രേത്ത ദ്വീപിലുള്ളവരെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ക്രേത്തര്‍ സര്‍വ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ’ എന്നു അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍ തന്നേ, പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേര്‍ തന്നേ” (തീത്തോ.1:11). “അവരുടെ ഒരു വിദ്വാന്‍” എന്ന് പറഞ്ഞിരിക്കുന്നത് പൌരാണികകാലത്തു ബി.സി.ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ ഗ്രീക്ക് കവിയും തത്വചിന്തകനും ക്രേത്ത ദ്വീപിലെ ഗ്നോസ്സസ് നഗരത്തില്‍ ജനിച്ചവനുമായ എപ്പിമെനിഡിസിനെ കുറിച്ചാണ്.

 

ഏതന്‍സിന്‍റെ തൊട്ടടുത്ത വലിയ നഗരമായ കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ ലേഖനം എഴുതുമ്പോള്‍ പൗലോസ്‌ അപ്പോസ്തലന്‍ മരണശേഷമുള്ള പുനരുത്ഥാനത്തിനു തെളിവായി കൊണ്ടുവരുന്ന വാദങ്ങളില്‍ ചിലത് ഇവയാണ്:

 

1)    സസ്യശാസ്ത്രം. 1.കൊരി.15:35-38

 

2)    ജന്തുശാസ്ത്രം. 1.കൊരി.15:39.

 

3)    വാനശാസ്ത്രം. 1.കൊരി.15:40,41

 

അദ്ദേഹത്തിനു ഈ വിഷയങ്ങളില്‍ ഉണ്ടായിരുന്ന ജ്ഞാനമാണ് ഇത് കാണിക്കുന്നത്. എതെന്‍സിനോട് തൊട്ടുകിടക്കുന്ന കൊരിന്തിലും തത്വചിന്തയും ശാസ്ത്രബോധവും വളരെ ഉയര്‍ന്ന നിലയില്‍ തന്നെ ഉണ്ടായിരുന്നതിനാലാണ് കൊരിന്തില്‍ ഉള്ളവര്‍ക്ക്‌ എളുപ്പം ഗ്രഹിക്കുവാന്‍ സാധിക്കുന്ന ഈ ശാസ്ത്രത്തെളിവുകള്‍ തന്നെ അദ്ദേഹം ഉദാഹരണമായി കൊണ്ടുവരുന്നത്‌. ചുരുക്കത്തില്‍ ദൈവവചനത്തിലും ദൈവവചനത്തിനു പുറത്തും ആഴമായ അറിവുള്ള വ്യക്തിയായിരുന്നു പൗലോസ്‌. വീണ്ടും അദ്ദേഹം തന്നെപ്പറ്റി പറയുന്നത് നോക്കുക:

 

“പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യമീന്‍ ഗോത്രക്കാരന്‍; എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍.” (ഫിലി.3:4-6)

 

ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളില്‍ പറയുന്നതനുസരിച്ച് പൌലോസിന്‍റെ കുടുംബത്തിന്‍റെ തൊഴില്‍ കപ്പല്‍ നിര്‍മ്മാണമായിരുന്നു എന്ന് മനസ്സിലാക്കാം. മാത്രമല്ല. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്ക്‌ റോമന്‍ പൌരത്വവും ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹം റോമാ പൌരനായാണ് ജനിച്ചത്‌. അക്കാര്യം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“തന്നെ വാറു കൊണ്ടു കെട്ടുമ്പോള്‍ പൌലൊസ് അരികെ നിലക്കുന്ന ശതാധിപനോടു: റോമപൌരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടി കൊണ്ടു അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു. ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോടു: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമപൌരന്‍ ആകുന്നു എന്നു ബോധിപ്പിച്ചു. സഹസ്രാധിപന്‍ വന്നു: നീ റോമപൌരന്‍ തന്നേയോ? എന്നോടു പറക എന്നു ചോദിച്ചതിന്നു: അതെ എന്നു അവന്‍ പറഞ്ഞു. ഞാന്‍ ഏറിയ മുതല്‍ കൊടുത്തു ഈ പൌരത്വം സമ്പാദിച്ചു എന്നു സഹസ്രാധിപന്‍ പറഞ്ഞതിന്നു: ‘ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു’ എന്നു പൌലൊസ് പറഞ്ഞു” (അപ്പൊ.പ്രവൃ.22:25-28)

 

മൂന്ന് വിധത്തിലായിരുന്നു അന്ന് ഒരാള്‍ക്ക് റോമാ പൗരത്വം ലഭിച്ചിരുന്നത്. ഒന്ന്, റോമന്‍ പൗരത്വമുള്ള മാതാപിതാക്കളില്‍ നിന്ന് ജനിക്കുന്നതിലൂടെ. രണ്ട്, റോമന്‍ സാമ്രാജ്യത്തിനു വേണ്ടി യുദ്ധരംഗത്തോ മറ്റു രംഗങ്ങളിലോ ചെയ്യുന്ന മഹത്തായ സേവനത്തിനുള്ള പ്രത്യുപകാരമായി. മൂന്ന്, ഏറിയ പണം കൊടുത്ത് റോമാ പൗരത്വം സമ്പാദിക്കുന്നതിലൂടെ. അക്കാലത്ത് റോമാ സാമ്രാജ്യത്തിനുള്ളില്‍ റോമന്‍ പൌരത്വമില്ലാത്തവര്‍ക്ക് അടിമകള്‍ക്കുള്ള പൌരാവകാശങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ റോമന്‍ പൌരത്വമുള്ളവര്‍ക്ക് പല വിശേഷാവകാശങ്ങളും ഉണ്ടായിരുന്നു. ചാട്ടവാര്‍ അടിക്ക് വിധേയനാക്കരുത്,  വാറുകൊണ്ട് കെട്ടരുത് എന്നൊക്കെയുള്ളത് ആ വിശേഷാവകാശങ്ങളില്‍പ്പെട്ടതായിരുന്നു. റോമന്‍ പൌരനല്ലാത്ത ഒരുവന്‍ റോമന്‍ പൌരത്വം അവകാശപ്പെട്ടാല്‍ അവനു ലഭിച്ചിരുന്ന ശിക്ഷ ക്രൂശീകരണം ആയിരുന്നു. അതുകൊണ്ടുതന്നെ റോമന്‍ പൌരനല്ലാത്ത ഒരാള്‍ അങ്ങനെയൊരു അവകാശവാദം ഉന്നയിക്കില്ലായിരുന്നു.

 

തര്‍സോസില്‍ ജനിച്ച യിസ്രായേല്‍ ജാതിക്കാരനായ,  ബെന്യാമീന്‍ ഗോത്രജനായ, എട്ടാം നാളില്‍ പരിച്ഛേദനയേറ്റ, മാതാവും പിതാവും യിസ്രായേല്യര്‍ ആയിരുന്നത് കൊണ്ട് ശുദ്ധമായ എബ്രായ രക്തം സിരകളിലൂടെ ഒഴുകുന്നു എന്നഭിമാനിച്ചിരുന്ന, യെരുശലേമില്‍ വളര്‍ന്ന, ഗമാലിയേലിന്‍റെ പാദപീഠത്തിലിരുന്നു ന്യായപ്രമാണം കാമ്പോട് കാമ്പ്‌ മനഃപാഠമാക്കിയ, ശാസ്ത്രത്തിലും ചരിത്രത്തിലും കവിതയിലും തത്വചിന്തയിലും അവഗാഹമുണ്ടായിരുന്ന, സമൂഹത്തില്‍ വളരെ വലിയ നിലയും വിലയും ഉണ്ടായിരുന്ന, ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് ആര്‍ക്കും ഒരു കുറ്റവും പറയുവാനില്ലാതിരുന്ന, ക്രിസ്ത്യാനികളെ ഉപദ്രവിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രം കൈവശമുണ്ടായിരുന്ന, റോമാ പൌരത്വം ജന്മാവകാശമായി ലഭിച്ച ശൌല്‍ എന്ന ഈ മനുഷ്യന്‍ ഒരിക്കല്‍ ദമാസ്കസില്‍ പാര്‍ക്കുന്ന യെഹൂദ ക്രിസ്ത്യാനികളെ പിടിച്ചു കെട്ടി തടവില്‍ ഏല്‍പ്പിക്കാന്‍ മഹാപുരോഹിതന്മാരുടെ അധികാരപത്രവും വാങ്ങി പോകുമ്പോള്‍ നേര്‍വീഥി എന്ന തെരുവില്‍ വെച്ച് പെട്ടെന്നു ആകാശത്തുനിന്നു നട്ടുച്ചയിലെ സൂര്യനെ കവിയുന്നൊരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി അവന്‍ നിലത്തു വീണു. അവനോടു യേശുക്രിസ്തു ഇടപെട്ടു, തന്നെ ഉപദ്രവിക്കുന്നത് എന്തിന്? എന്ന് ചോദിച്ചു. അത്യുഗ്രമായ വെളിച്ചം കണ്ടതിന്‍റെ അനന്തരഫലമായി അവന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും ഭക്ഷണം കഴിക്കാതെയും ദമാസ്കസില്‍ പാര്‍ത്തു. അവിടെയുള്ള എല്ലാ വിശ്വാസികളാലും നല്ല സാക്ഷ്യം കൊണ്ട അനന്യാസ് എന്ന പുരുഷന് യേശുക്രിസ്തു ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് പ്രകാരം അനന്യാസ് ശൌലിന്‍റെ അരികില്‍ ചെന്ന് അവനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍റെ കണ്ണിന് കാഴ്ച തിരികെ ലഭിച്ചു.

 

അതോടെ ശൌലില്‍ അസാധാരണമായ മാറ്റം സംഭവിക്കുകയും താന്‍ അതുവരെ എതിര്‍ത്തു പോന്നിരുന്ന യേശു തന്നെയാണ് യെഹൂദന്മാര്‍ കാത്തിരുന്ന മിശിഹ എന്ന് പള്ളികളിലും തെരുവുകളിലും ന്യായാസനങ്ങളിലും രാജകൊട്ടാരത്തിലും ചന്തകളിലും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെ പ്രസംഗിച്ചു പോരുകയും ചെയ്തു. യെഹൂദന്മാര്‍ക്ക് ശൌലിനോട് അതികഠിനമായ വിരോധം ഉണ്ടാകുകയും പലവിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തു. ചിലപ്പോള്‍ കൊല്ലാനും അവര്‍ ശ്രമിച്ചു പോന്നു. ക്രിസ്തുവിനു വേണ്ടിയുള്ള തന്‍റെ ജീവിതത്തില്‍ അനേകം കഷ്ടനഷ്ടങ്ങള്‍ സഹിച്ചു കൊണ്ട് ധാരാളം പേരെ ക്രിസ്തുവിന്‍റെ അനുഗാമികള്‍ ആക്കുകയും അനേകം സ്ഥലത്ത് യേശുക്രിസ്തുവിന്‍റെ സഭകള്‍ രൂപീകരിക്കുകയും ചെയ്ത ശേഷം എ.ഡി.67-ല്‍ നീറോ ചക്രവര്‍ത്തിയുടെ കല്പനയാല്‍ റോമില്‍ വെച്ച് പൗലോസിനെ ശിരഃച്ഛേദം ചെയ്തു. അങ്ങനെ ആ മഹത്തായ ജീവിതത്തിന് ഭൌമികമായ അന്ത്യം സംഭവിച്ചു. താന്‍ കൊല്ലപ്പെടുന്നതിനു മുന്‍പ്‌ തന്‍റെ ശിഷ്യനും പുത്രനിര്‍വ്വിശേഷനുമായ തിമോത്തിയോസിന് എഴുതിയത് പോലെ ‘നല്ല പോര്‍ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്ത്, നീതിയുടെ കിരീടം പ്രാപിക്കാന്‍ വേണ്ടി’ അദ്ദേഹം സമാധാനത്തോടും സംതൃപ്തിയോടും കൂടെ താന്‍ പ്രിയം വെച്ചിരുന്ന കര്‍ത്താവിന്‍റെ സന്നിധിയിലേക്ക് യാത്രയായി. ഇതാണ് പൗലോസ്‌ അപ്പോസ്തലനെക്കുറിച്ചുള്ള ചെറു വിവരണം. (തുടരും…)

]]>
https://sathyamargam.org/2016/10/%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d/feed/ 0
മര്‍മ്മം: മഹതിയാം ബാബിലോണ്‍ (വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍) https://sathyamargam.org/2016/06/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8b/ https://sathyamargam.org/2016/06/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8b/#comments Thu, 02 Jun 2016 05:09:02 +0000 http://sathyamargam.org/?p=1288  

ഫിന്നി ടി. വര്‍ഗ്ഗീസ്‌, കാഞ്ഞങ്ങാട്‌

 

പ്രവചനങ്ങള്‍ ചുരുളഴിയുന്നു:

 

ഭാവിയെ കുറിച്ച് അറിയുക എന്നത് ഏതൊരു മനുഷ്യനെയും പ്രലോഭിപ്പിക്കുന്ന ഒരു കാര്യമാണ്. അത് സ്വന്തം ഭാവിയായാലും കുടുംബത്തിന്‍റെ ഭാവിയായാലും രാഷ്ട്രത്തിന്‍റെ ഭാവിയായാലും ലോകത്തിന്‍റെ ഭാവിയായാലും. സ്വന്തം ഭാവിയും കുടുംബത്തിന്‍റെ ഭാവിയും അറിയാന്‍ താല്പര്യമുള്ള മനുഷ്യര്‍ ജോതിഷികളുടെയും മറ്റും സഹായം തേടുന്നു. രാഷ്ട്രത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ലോകത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ ശാസ്ത്രത്തിന്‍റെ  വളര്‍ച്ചയിലേക്കും രാഷ്ട്ര നേതാക്കളുടെ പ്രസംഗങ്ങളിലേക്കും ശ്രദ്ധയൂന്നുന്നു. എന്നാല്‍ ദൈവജനം മാത്രം ഇക്കാര്യങ്ങള്‍ അറിയുവാന്‍ സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിളിലേക്ക് നോക്കുന്നു.

 

മഹതിയാം ബാബിലോണ്‍ ആരാണ്? ബൈബിള്‍ അത് ഇപ്രകാരം വെളിപ്പെടുത്തുന്നു:

 

“പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു. ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു. മര്‍മ്മം: മഹതിയാം ബാബിലോന്‍; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു. വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.” (വെളിപ്പാട്.17:1-6)

 

ഈ സ്ത്രീ ആരാണെന്ന് വെളി.17:18-ല്‍ വ്യക്തമാക്കിയിട്ടുണ്ട്:

 

“നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.”

 

ഈ മഹാനഗരത്തിന്‍റെ സവിശേഷതകള്‍:

 

1. ഭൂമിശാസ്ത്രപരമായ സ്ഥാനം:

 

a മരുഭൂമിയിലാണ് ഈ മഹാനഗരം (17:3)

 

b സമുദ്ര തീരത്താണ് ഈ മരുഭൂമി (വെളി. 18:16-19; also see യെശയ്യാ.21:1,7,9)

 

c ഏഴ് മലകളുടെ മുകളിലാണ് ഈ മഹാനഗരം സ്ഥിതി ചെയ്യുന്നത്‌ (വെളി.17:9)

 

2. ആലങ്കാരികമായ സ്ഥാനം:

 

a. പെരുവെള്ളത്തിന്‍ മീതെ ഇരിക്കുന്നു (വെളി.17:2). ഈ പെരുവെള്ളം “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” ആണ് (വെളി.17:15)

 

b ഏഴ് തലയും പത്തു കൊമ്പും ഉള്ള മൃഗത്തിന്‍റെ മുകളിലാണ് അവള്‍ ഇരിക്കുന്നത് (വെളി.17:7).

 

c സ്ത്രീ ഇരിക്കുന്ന ഏഴ് തലയും ഏഴ് മലയാകുന്നു, അവ ഏഴ് രാജാക്കന്മാരും ആകുന്നു (17:9,10)

 

3. ഈ സ്ത്രീയുടെ (നഗരത്തിന്‍റെ) പ്രത്യേകതകള്‍:

 

a ഭൂരാജാക്കന്മാരോട് വേശ്യാവൃത്തി ചെയ്യുന്നവള്‍ (വെളി.17:2). ഈ വേശ്യാവൃത്തി എന്ന് പറഞ്ഞിരിക്കുന്നത് വിഗ്രഹാരാധനയാണ്. ബൈബിളില്‍ വിഗ്രഹാരാധനയെ വേശ്യാവൃത്തിയോടു ഉപമിച്ചിരിക്കുന്നത്‌ പഴയ നിയമത്തിലുടനീളം കാണാം. ഉദാ: യിരെമ്യാ.3:2,6,9; യെഹസ്കേ.6:9; 16:1-63)

 

b വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കുന്നവള്‍ (വെളി.17:2)

 

c ആഡംബരജീവിതം നയിക്കുന്നവള്‍ (17:4)

 

d തന്നത്താന്‍ ഉയര്‍ത്തുന്നവള്‍ (വെളി.18:7)

 

e വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായവള്‍ (വെളി.17:6)

 

f കച്ചവടം ചെയ്യുന്നവള്‍ (വെളി.18:3, 10-16)

 

4 ഈ സ്ത്രീയുടെ (നഗരത്തിന്‍റെ) വിശേഷണങ്ങള്‍:

 

a മഹതിയാം ബാബിലോണ്‍

 

b വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്‌

 

c രാജ്ഞി

 

d മഹാവേശ്യ

 

ഇനി നമുക്കിതിന്‍റെ വിശദീകരണങ്ങളിലേക്ക് പോകാം. ഈ സ്ത്രീ ആരാണെന്ന് വേദപഠിതാക്കള്‍ക്കിടയില്‍ വിവിധ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. റോം, ഈസ്താംബൂള്‍, യെരുശലേം, ബാബിലോണ്‍ (ഇറാഖ്‌) ഇങ്ങനെ പോകുന്നു ആ പട്ടിക. നമ്മള്‍ ആദ്യമേ പറഞ്ഞ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ പട്ടണങ്ങളോടൊന്നും ഒക്കുന്നില്ല. സമുദ്രതീരത്തോട് ചേര്‍ന്ന മരുഭൂമി ആണെന്നുള്ളത് വ്യക്തമാണല്ലോ. ഏഴ് മലകളുടെ മുകളിലുള്ള റോമാ നഗരം സമുദ്രത്തിന് സമീപമാണെങ്കിലും മരുഭൂമിയല്ല. മറ്റു പട്ടണങ്ങളുടെയൊക്കെ കാര്യവും ഇതുപോലെയോക്കെത്തന്നെ. ഏഴ് ദൂതന്മാരില്‍ ഒരുവന്‍ വന്നു ഈ മഹാവേശ്യയാകുന്ന നഗരത്തെ കാണിച്ചു കൊടുക്കാന്‍ വേണ്ടി യോഹന്നാനെ കൊണ്ടുപോകുന്നത് മരുഭൂമിയിലേക്കാണ്. ലോകത്ത് ഏഴ് മലമുകളിലുള്ള എഴുപത്തഞ്ചോളം പട്ടണങ്ങളുണ്ട്, ഈ കൊച്ചു കേരളത്തിന്‍റെ തലസ്ഥാനമായ അനന്തപുരി ഉള്‍പ്പെടെ. തിരുവനന്തപുരം സമുദ്ര തീരത്താണെങ്കിലും മരുഭൂമിയിലല്ല. എന്നാല്‍ ഈ മൂന്നു കാര്യങ്ങളും, അതിന്‍റെ വിശേഷണങ്ങളും സ്വഭാവങ്ങളും എല്ലാം ഒരുപോലെ യോജിക്കുന്ന ഒരു മഹാ നഗരമാണ് ഹിജാസ്. മക്ക മദീന പട്ടണങ്ങളെ ഒരുമിച്ചു ചേര്‍ത്ത്‌ വിളിക്കുന്ന പേരാണ് ഹിജാസ്. ഇതിന്‍റെ വടക്കു വശത്തായി 30 മുതല്‍ 100 അടി വരെ ഉയരം വരുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണല്‍ക്കുനകള്‍ നിറഞ്ഞ അന്‍-നഫൂദ്‌ മരുഭൂമിയും ലോകത്തിലെ ഏറ്റവും നീളം കൂടിയ (40 കിലോമീറ്റര്‍) അണമുറിയാത്ത മണല്‍കൂനകള്‍ (Linear sand dunes) നിറഞ്ഞ അര്‍-റബ്ബ് അല്‍ കാലി (empty quarter) മരുഭൂമി തെക്ക് ഭാഗത്തും കിടക്കുന്നു. ചെങ്കടല്‍ ഇതിന് അതിരിടുന്നു. ‘കടലില്‍ കപ്പലുള്ളവര്‍ക്കെല്ലാം തന്‍റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം’ എന്ന് വെളി. 18:19-ല്‍ ഈ നഗരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. യിരെമ്യാ.51:13-ല്‍ ‘വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളെന്നും വളരെ നിക്ഷേപങ്ങള്‍ ഉള്ളവളെന്നും ഈ നഗരത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ഈ നിക്ഷേപം അഥവാ ഐശ്വര്യം എണ്ണയാണെന്ന് കൂടുതല്‍ വ്യാഖ്യാനക്കസര്‍ത്ത് നടത്തി സമര്‍ത്ഥിക്കേണ്ട കാര്യമില്ലല്ലോ.

 

ഇനി ഇവള്‍ ഇരിക്കുന്ന ഏഴ് മലകളെ കുറിച്ച് നോക്കാം: സൗദി അറേബ്യയെ ചുറ്റി ഏഴ് പര്‍വ്വത നിരകളുണ്ട്, മക്ക സ്ഥിതി ചെയ്യുന്നത് ഏഴ് മലകളുടെ മുകളിലുമായാണ്. അവ താഴെ കൊടുക്കുന്നു.

 

ഏഴ് പര്‍വ്വത നിരകള്‍:

 

1 ജബ്ബാല്‍ കുബ്ബ

 

2 ജബ്ബാല്‍ അല്‍-ഖ്വീനാ

 

3 ജബ്ബാല്‍ ലീ ആലി

 

4 ജബ്ബാല്‍ ജി ഫാന്‍

 

5 ജബ്ബാല്‍ ജി ജാദ്‌

 

6 ജബ്ബാല്‍ ഖുബൈസ്

 

7 ജബ്ബാല്‍ ഹിന്ദി

 

ഏഴ് കുന്നുകള്‍:

 

1 ജബ്ബാല്‍ അബു സിബ

 

2 ജബ്ബാല്‍ സഫ

 

3 ജബ്ബാല്‍ മര്‍വ

 

4 ജബ്ബാല്‍ അബൂ മില്‍ഹാഹ്

 

5 ജബ്ബാല്‍ അബൂ മായ

 

6 ജബ്ബാല്‍ അബൂ ഹുലായാഹ്

 

7 ജബ്ബാല്‍ അബൂ ഘുസ്ലാന്‍

 

മര്‍മ്മം എന്നത് കൊണ്ട് ഇത് കാലങ്ങളായി മറഞ്ഞിരുന്നു എന്നത് വ്യക്തം. ബാബിലോണും റോമും ഒരിക്കലും മറഞ്ഞിരുന്ന നഗരങ്ങളല്ല. അതുകൊണ്ടുതന്നെ ആ പട്ടണങ്ങളാകാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ കാലങ്ങളായി ഭാവികാല പഠിതാക്കള്‍ക്ക് മറഞ്ഞിരുന്ന ഒരു പട്ടണമാണ് മക്ക. ഈ പട്ടണത്തിന്‍റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം. ഇതൊരു പട്ടണമാണെങ്കിലും ആലങ്കാരികമായി ഇത് സ്ഥിതി ചെയ്യുന്നത് പെരുവെള്ളത്തിന്‍മീതെ അഥവാ വംശങ്ങളുടെയും ജനതകളുടെയും ഭാഷകളുടെയും മുകളിലാണ്. ഇത്, ഈ പട്ടണത്തിന് ഭൂമിയിലുള്ള പല ഭാഷകള്‍ സംസാരിക്കുന്ന അസംഖ്യമായ ജനങ്ങളുടെ മേലുള്ള സ്വാധീനത വിളിച്ചറിയിക്കുന്നു. ‘വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്‌’ എന്ന പ്രയോഗം സത്യാരാധനക്ക് എതിരായിട്ടുള്ള സാത്താന്യ ആരാധനയുടെ ആഴത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. ഇവള്‍ ഇരിക്കുന്ന ഏഴ് മലകള്‍, മനുഷ്യന്‍റെ ഉത്ഭവം മുതലുള്ള ഏഴ് രാജാക്കന്മാരെയും ആ ഏഴ് രാജാക്കന്മാര്‍ ഏഴ് സാമ്രാജ്യങ്ങളെയും പ്രതിനിധികരിക്കുന്നു. അവ:

 

1 ഈജിപ്ഷ്യന്‍ സാമ്രാജ്യം (B.C.3100- B.C. 343)

 

2 അസ്സീറിയന്‍ സാമ്രാജ്യം (B.C.1300- B.C.1265)

 

3 ബാബേല്‍ സാമ്രാജ്യം (B.C.625-B.C.538)

 

4 മേദോ-പേര്‍ഷ്യന്‍ സാമ്രാജ്യം (B.C.538-B.C.330)

 

5 യവന സാമ്രാജ്യം (B.C.332-B.C-168)

 

6 റോമന്‍ സാമ്രാജ്യം (B.C.168-A.D.476 [Western Roman Empire], A.D.1453 [Eastern Roman])

 

ബൈബിള്‍ പ്രകാരവും ലോകചരിത്രപ്രകാരവുമുള്ള ആറ്‌ സാമ്രാജ്യങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. എഴാമത്തവനെ കുറിച്ച് ബൈബിള്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: “ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” (വെളി.17:9,10). മുകളില്‍ പറഞ്ഞതില്‍ ഈജിപ്ത്, അസ്സീറിയ, ബാബേല്‍, മേദോ-പേര്‍ഷ്യ, യവന എന്നീ അഞ്ച് പേര്‍ വീണുപോയി, അര്‍ത്ഥാല്‍ കഴിഞ്ഞു പോയി. യോഹന്നാന്‍ 96 A.D.-യില്‍ വെളിപ്പാട് പുസ്തകം എഴുതുമ്പോള്‍ അന്നുള്ള റോമന്‍ സാമ്രാജ്യത്തെയാണ് “ഇപ്പോള്‍ ഒരുത്തനുണ്ട്” എന്ന് പറഞ്ഞതിന്‍റെ ലക്ഷ്യം. ‘മറ്റവന്‍ ഇതുവരെ വന്നിട്ടില്ല’ എന്നുള്ളത് വരുവാനിരിക്കുന്ന ഏഴാമത്തെ സാമ്രാജ്യത്തെ കുറിക്കുന്നു. അതുകൊണ്ട് ഇത് റോമാ സാമ്രജ്യമല്ലെന്നു പകല്‍ പോലെ വ്യക്തം. ചരിത്രപരമായി പരിധോധിക്കുമ്പോള്‍, റോമന്‍ സാമ്രാജ്യം A.D.364-ല്‍ പാശ്ചാത്യ റോമന്‍ സാമ്രാജ്യം എന്നും പൌരസ്ത്യ റോമാ സാമ്രാജ്യം എന്നും രണ്ടായി പിരിഞ്ഞു. ഇതില്‍ പാശ്ചാത്യ റോമാസാമ്രാജ്യം A.D.476 വരെയും പൌരസ്ത്യ റോമാ സാമ്രാജ്യം A.D.1453 വരെയും നിലനിന്നിരുന്നു. ഇവയില്‍ നിന്നും പിന്നീട് ഉടലെടുത്തത് പത്ത് ഇസ്ലാമിക രാജാക്കന്മാര്‍ അഥവാ ഭരണകൂടങ്ങള്‍ ആയിരുന്നു എന്ന് കാണാം. (വിശദീകരണം പിന്നാലെ.) ദാനിയേല്‍ പ്രവചനം 7, 8 അദ്ധ്യായങ്ങളിലെ വിവരണങ്ങളുമായും വെളിപ്പാട് പുസ്തകത്തിലെ 13-മധ്യായത്തിലെ വിവരണങ്ങളുമായും ഇത് ചേര്‍ത്ത് പഠിക്കണം. വരുവാനിരിക്കുന്ന ഏഴാമത്തെ സാമ്രാജ്യം ഇസ്ലാമിക സാമ്രാജ്യം (മൃഗം) ആയിരുന്നു എന്ന് അന്യത്ര പിന്നാലെ തെളിയിക്കുന്നതാണ്.

 

ഈ സ്ത്രീയുടെ ഏറ്റവും പ്രധാന പ്രത്യേകത അവളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയാണ്. ‘മ്ലേച്ഛതകളുടെ മാതാവ്‌’ എന്ന പ്രയോഗത്തില്‍നിന്നു ഇവള്‍ക്ക് കുറെ സന്താനങ്ങള്‍ ഉണ്ടെന്ന് വരുന്നു. ശിനാര്‍ സമതലത്തില്‍ ഉടലെടുത്ത ബാബിലോന്യ മതത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന സകല ജാതീയ മതങ്ങളും. നിമ്രോദിന്‍റെ ഭാര്യയായിരുന്ന സെമെരിമസ്, നിമ്രോദിന്‍റെ മരണശേഷം തനിക്ക് ജനിച്ച പുത്രന്‍ തമ്മൂസ്‌ ഉല്‍പ്പത്തി.3:15- ലെ സ്ത്രീയുടെ സന്തതിയാണെന്നു അവകാശപ്പെട്ടു. ഇത് സത്യദൈവത്തിനെതിരായ ഒരു പുതിയ മതത്തിന് തുടക്കം കുറിക്കലായിരുന്നു. ഇത് പിന്നെ ഫിന്നിഷ്യരുടെ ഇടയില്‍ അസ്തെരോത്ത്-തമ്മൂസ്‌ ആയും ഈജിപ്തില്‍ ഐസിസ്‌-ഹോരുസ്‌ ആയും അഫോഡൈറ്റ്-ഇറോസ് ആയി യവനന്മാരുടെ ഇടയിലും വീനസ്‌-കുപിഡ് ആയി റോമിലും ഷിങ്മൂ-ഹെഖിദ്‌ ആയി ചൈനയിലും ബെല്‍ത്തൂസ്-ബെല്‍റസ്‌ ആയി അസ്സീറിയയിലും നിലനിന്നിരുന്നു. ഈ രീതിയില്‍ മാത്രമല്ലാതെ, ചിലയിടങ്ങളില്‍ സൂര്യദേവനായും ചന്ദ്രദേവനായുമൊക്കെ ആരാധിക്കപ്പെട്ടും പോന്നു.  അങ്ങനെ നിലനിന്നിരുന്ന ഈ മത സമ്പ്രദായത്തിന്‍റെ പിന്തുടര്‍ച്ചയാണ് ഇസ്ലാം മതവും. ഏഴു മലകളുടെ മുകളിലും ഈ സ്ത്രീ ഇരിക്കുന്നു എന്നുള്ളത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏഴു തലയും പത്തു കൊമ്പുകളും ഉള്ള മൃഗമാണ് അവളെ ചുമക്കുന്നത്. പത്ത് കൊമ്പുകള്‍ എന്നുള്ളത് പത്ത് ഇസ്ലാമിക ഭരണകൂടങ്ങളാകുന്നു.

 

1. അബൂബക്കറിന്‍റെ ഖിലാഫത്ത് (A.D. 632-634)

 

2. ഉമറിന്‍റെ ഖിലാഫത്ത് (A.D. 634-644)

 

3. ഉസ്മാന്‍റെ ഖിലാഫത്ത് (A.D.644-

 

4. അലിയുടെ ഖിലാഫത്ത്

 

5. ഉമയ്യാദ്‌ രാജവംശം (A.D.661-750)

 

6. അബ്ബാസിദ് രാജവംശം (A.D.750-1258)

 

7. മാമൂല്‍ഖ് സാമ്രാജ്യം (A.D.1174-1811, ഈജിപ്തില്‍ )

 

8. സഫാവ്വിദ്‌ സാമ്രാജ്യം (A.D.1502-1722, ഇറാനില്‍ )

 

9. മുഗള്‍ സാമ്രാജ്യം (A.D.1526-1857, ഇന്ത്യയില്‍ )

 

10. ഓട്ടോമാന്‍ സാമ്രാജ്യം (A.D.1301-1922, തുര്‍ക്കിയില്‍ )

 

ദാനിയേല്‍ 7:8-ലും 23,24-ലും ഈ പത്ത് രാജാക്കന്മാരെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ അവയ്ക്ക് തലയില്‍ രാജമുടി ഇല്ല:

 

“ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയില്‍ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാല്‍ മുമ്പിലത്തെ കൊമ്പുകളില്‍ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പില്‍ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.”

 

“അവന്‍ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും. ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.”

 

എന്നാല്‍ വെളിപ്പാട് 13:1-ല്‍ ഈ രാജാക്കന്മാരെ കുറിച്ച് പറയുമ്പോള്‍ അവയ്ക്ക് രാജമുടി ഉണ്ട്:

 

“അപ്പോള്‍ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും സമുദ്രത്തില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു”

 

വെളി.17:12-ല്‍ പറയുന്നത്: “നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും” എന്നാണ്. ഏഴാമത്തെ മലയെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ “എഴാമത്തെവന്‍ വന്നാല്‍ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” എന്നാണ് പറയുന്നത് (വെളി.17:10). റോമാസാമ്രാജ്യത്തില്‍ നിന്ന് ഉടലെടുക്കാന്‍ പോകുന്നത് യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങള്‍ അടങ്ങുന്ന ഒരു സഖ്യം ആണെന്നുള്ള ശക്തമായ പണ്ഡിതമതം നിലനില്‍ക്കുന്നുണ്ട്.   എന്നാല്‍, ചരിത്രപരമായി നമ്മള്‍ പരിശോധിക്കുമ്പോള്‍ റോമാ സാമ്രാജ്യത്തിന്‍റെ രണ്ട് കാലുകളില്‍ നിന്ന് വന്ന ഈ പത്ത് ഭരണകൂടങ്ങള്‍ ഇസ്ലാമിക രാജ്യങ്ങള്‍ ആയിരുന്നു എന്ന് തെളിയുന്നു. വടക്ക് ബ്രിട്ടീഷ്‌ ദ്വീപുകളും വടക്ക് കിഴക്ക് കാസ്പിയന്‍ കടലും കിഴക്ക് മോസെപ്പോട്ടോമിയയും തെക്ക് കിഴക്ക് അറേബ്യന്‍ മരുഭൂമിയും ചെങ്കടലും തെക്ക് പ്രൊകോണ്‍സുലര്‍ ആഫ്രിക്കയും തെക്ക് പടിഞ്ഞാറ് മൌറിത്താനിയയും പടിഞ്ഞാറ് സ്പെയിനും വരെ നീണ്ടുകിടന്നിരുന്ന, ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി നിലകൊണ്ട ഒന്നായിരുന്നു റോമന്‍ സാമ്രാജ്യം. എ.ഡി.364-ല്‍ റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. പാശ്ചാത്യ റോമാസാമ്രാജ്യം എന്നും പൌരസ്ത്യ റോമാസാമ്രാജ്യം എന്നും. ഇതാണ് ദാനിയേല്‍ കണ്ട സ്വപ്നത്തിലെ ബിംബത്തിന്‍റെ ഇരുമ്പും കളിമണ്ണും ഇടകലര്‍ന്ന രണ്ട് കാലുകള്‍. എ.ഡി.476-ല്‍ പാശ്ചാത്യ റോമാസാമ്രാജ്യം അധഃപതിച്ചപ്പോള്‍ അതിന്‍റെ കീഴില്‍ ആയിരുന്ന അറേബ്യന്‍ ഭൂപ്രദേശത്ത് എ.ഡി.630-കളോടെ മുഹമ്മദിന്‍റെ നേതൃത്വത്തില്‍ ഇസ്ലാമിക സാമ്രാജ്യം ഉദയം കൊണ്ടു. മുഹമ്മദിന് ശേഷം സാമ്രാജ്യത്തിന്‍റെ തലവന്മാരായ അബൂബക്കറും ഉസ്മാനും ഈ സാമ്രാജ്യത്തെ കൂടുതല്‍ വിസ്തൃതിയിലേക്ക് നയിച്ചു. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്‍റെ അധീനതയിലായിരുന്ന സിറിയ, ഇറാഖ്‌, ഈജിപ്ത്, യിസ്രായേല്‍, റഷ്യന്‍ പ്രദേശങ്ങള്‍, സ്പെയിന്‍ തുടങ്ങിയ പല പ്രദേശങ്ങളും ഇസ്ലാമിക സാമ്രാജ്യത്തിന്‍റെ കീഴിലായി. പിന്നീട്, 1453-ല്‍ പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഇസ്താംബുള്‍ അഥവാ കോണ്‍സ്റ്റാന്‍ഡിനോപ്പിള്‍ ഒട്ടോമാന്‍ തുര്‍ക്കികള്‍ ആക്രമിച്ചു കീഴടക്കി ഒട്ടോമാന്‍ സാമ്രാജ്യത്തിന് അടിത്തറയിട്ടു. ഇങ്ങനെ ദാനിയേല്‍ കണ്ട സ്വപ്നത്തിലെ ബിംബത്തിന്‍റെ രണ്ട് കാലുകളില്‍ നിന്നുമുള്ള പത്ത് വിരലുകളുടെ ആദ്യഘട്ടത്തിന് സമാരംഭമായി. 1923-ല്‍ കമാല്‍ അത്താത്തുര്‍ക്ക് ഖലീഫാ ഭരണം റദ്ദാക്കുന്നത് വരെ “അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു” (വെളി.17:10) എന്നുള്ള ഏഴാമത്തെ മലയെക്കുറിച്ച് അഥവാ സാമ്രാജ്യത്തെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയായി. ഇനി അവസാന നാളുകളില്‍, എട്ടാമത്തെ സാമ്രാജ്യം ഉടലെടുക്കുന്ന ചിത്രമാണ് വെളി.13-മദ്ധ്യായത്തിലും വെളി.17:11,12-ലും പ്രതിപാദിച്ചിരിക്കുന്നത്.

 

ഇങ്ങനെ വെളിപ്പാട് പുസ്തകത്തില്‍ “മറ്റവന്‍ ഇതുവരെ വന്നിട്ടില്ലെ”ന്ന് പറഞ്ഞ ഏഴാമന്‍ ഈ മുകളില്‍ പറഞ്ഞ ഇസ്ലാമിക സാമ്രാജ്യമാണ് എന്ന് തെളിയുന്നു. 1923-ല്‍ കമാല്‍ അത്താത്തുര്‍ക്ക് നിര്‍ത്തലാക്കിയ ഈ ഖിലാഫത്ത് സാമ്രാജ്യത്തെ പുനര്‍ജ്ജീവിപ്പിക്കാനായിരുന്നു അബൂബക്കര്‍ അല്‍-ബാഗ്ദാദി കഴിഞ്ഞ റംസാനില്‍ ശ്രമിച്ചത്. ഇത് എട്ടാമതായി വരാനിരിക്കുന്ന അവസാന ജാതീയ സാമ്രാജ്യത്തിന്‍റെ കാലൊച്ചയാണെന്ന് എത്ര പേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്? “ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു” (വെളി.17:11) എന്നാണ് ബൈബിള്‍ അവനെക്കുറിച്ച് പറയുന്നത്. ഈ എട്ടാമത്തെ സാമ്രാജ്യമാണ് വെളി.13-ല്‍ കാണുന്ന സമുദ്രത്തില്‍ നിന്ന് കയറി വരുന്ന മൃഗം. ഈ സാമ്രാജ്യത്തെ മൃഗം എന്ന് വിളിച്ചിരിക്കുമ്പോള്‍ തന്നെ, ഇതിന്‍റെ നേതാവിനേയും മൃഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു (വെളി.19:19,20). ഈ നേതാവായിരിക്കും ബൈബിളില്‍ പറയുന്ന എതിര്‍ക്രിസ്തു. ക്രൈസ്തവര്‍ എതിര്‍ക്രിസ്തു എന്ന് പറയുന്നവനെ മുസ്ലീങ്ങള്‍ മഹ്ദി എന്ന് വിവക്ഷിക്കുന്നു. അന്ത്യകാലത്ത്, മുസ്ലീങ്ങളെയെല്ലാം ഒന്നിപ്പിച്ച്, ഇന്ന് ഇസ്ലാമില്‍ കാണുന്ന എല്ലാ വിഭാഗീയതകളും അവസാനിപ്പിച്ച് മുഴുവന്‍ മുസ്ലീം ലോകത്തിന്‍റെയും നേതൃത്വം വഹിക്കുന്ന ഖലീഫയായിരിക്കും മഹ്ദി എന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നു. മുസ്ലീം ലോകത്തുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് അവരെ ഒറ്റക്കെട്ടാക്കി നിര്‍ത്തുന്ന ഈ മഹ്ദിയെയും അന്നത്തെ ഭരണാധികാരികളെയും കുറിച്ച് ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചു കൊടുക്കുന്നു” (വെളി.17:13). ഈ മൃഗം ചുമന്നു കൊണ്ടു നടക്കുന്ന സ്ത്രീയെക്കുറിച്ചാണ് നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത്.

 

ഇനി ഈ സ്ത്രീയുടെ അഥവാ മക്കയുടെ വേശ്യാവൃത്തി എന്താണെന്ന് പരിശോധിക്കാം:

 

“അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു” (വെളി.18:3).

 

ഇതിനോട് ചേര്‍ന്ന് പഴയ നിയമത്തില്‍നിന്നു ഒരു വാക്യം കൂടി നോക്കാം:

 

“ബാബേല്‍ യഹോവയുടെ കയ്യില്‍ സര്‍വ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍ പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ടു അവര്‍ക്ക് ഭ്രാന്തു പിടിച്ചു” (യിരെമ്യാ.51:7)

 

ബൈബിളില്‍ വേശ്യാവൃത്തി പൊതുവേ വിഗ്രഹാരാധനയോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. ഇവിടെ ഒരു വിരോധാഭാസം  ഉണ്ട്. ഇസ്ലാം വിഗ്രഹാരാധനയെ ശക്തിയായി എതിര്‍ക്കുന്നു എന്നാണ് പറയുന്നതെങ്കിലും വാസ്തവത്തില്‍ ലോകത്ത് നിര്‍ബന്ധപൂര്‍വ്വം അതിന്‍റെ അനുയായികളെക്കൊണ്ട് വിഗ്രഹാരാധന ചെയ്യിക്കുന്ന ഒരേയൊരു മതം ഇസ്ലാമാണ്. മക്കയിലുള്ള കഅബ എന്ന കെട്ടിടത്തിന്‍റെ യമാനി മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹജറുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിന്‍റെ നേരെ നോക്കിയാണ് ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും അഞ്ചു നേരം നിസ്കരിക്കുന്നത്. 24 സമയമേഖലകളില്‍ (Time zones) നിസ്കാര സമയമത്തിനനുസരിച്ച് ഈ ആരാധനാരീതി അണമുറിയാത്ത ഒരു മെക്സിക്കന്‍ അലമാല പോലെ തുടര്‍മാനമായി നടന്നു കൊണ്ടേയിരിക്കുന്ന ഒരു നിര്‍ബന്ധിത പ്രക്രിയയാണ്. ഈ കല്ലിനെ തൊടുവാനും ചുംബിക്കുവാനും വേണ്ടി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്ന ഈ വീഞ്ഞിന്‍റെ ലഹരി എത്രമാത്രമാണെന്നുള്ളതിന് ഒരു ചെറിയ ഉദാഹരണം പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശ്രീ.ശൈഖ് മുഹമ്മദ്‌ കാരക്കുന്നിന്‍റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം:

 

“ഞങ്ങള്‍ നിശ്ചിത പ്രാര്‍ത്ഥന ഉരുവിട്ട് വലതു കാല്‍ എടുത്തു വെച്ച് മസ്ജിദുല്‍ ഹറമില്‍ പ്രവേശിച്ചു. അല്പം മുന്നോട്ട് നീങ്ങിയതോടെ പ്രതീക്ഷാപൂര്‍വ്വം കാണാന്‍ കൊതിച്ച ദൃശ്യം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധ കഅബ കണ്ടതോടെ വിവരാണാതീതമായ വികാരങ്ങള്‍ മനസ്സിനെ മഥിച്ചു. അവാച്യമായ അനുഭൂതി. ആത്മാവ്‌ ഹര്‍ഷപുളകിതമായി. ശരീരം കോരിത്തരിച്ചു.” (ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്, ‘ഹജ്ജ്‌ കര്‍മ്മവും ചൈതന്യവും’, പുറം 61)

 

ഹജറുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലിന് ഉള്ളതായി പറയപ്പെടുന്ന ശക്തികളും കഴിവുകളും അത്ഭുത സിദ്ധികളും ലോകത്തെ ഏറ്റവും വലിയ വിഗ്രഹാരാധകന്‍ പോലും തന്‍റെ വിഗ്രഹത്തിന് ഉണ്ടെന്ന് അവകാശപ്പെടില്ല. സ്വര്‍ഗ്ഗത്തില്‍ നിന്ന് വീണെന്നും മനുഷ്യന്‍റെ പാപങ്ങള്‍ വലിച്ചെടുക്കുന്നു എന്നും മനുഷ്യരുടെ ഹൃദയ വികാരങ്ങള്‍ അറിയാന്‍ കഴിയുന്നെന്നും അന്ത്യനാളില്‍ കാണാന്‍ കണ്ണുണ്ടാകുമെന്നും സംസാരിക്കാന്‍ നാവുണ്ടാകുമെന്നും മനുഷ്യന് ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുമെന്നും അല്ലാഹുവിന്‍റെ വലംകൈ ആണെന്നും ഒക്കെയാണ് ഈ കല്ലിനെ കുറിച്ച് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നത്. ഇന്ന് വെറും കല്ല്‌ മാത്രമായി ഇരിക്കുന്ന ഇത് അന്ത്യകാലത്ത് ജീവന്‍ വെക്കുമെന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

 

സര്‍വ്വഭൂമിയെയും ലഹരി പിടിപ്പിക്കുന്ന പൊന്‍പാത്രം എന്ന പ്രയോഗം ഹിജാസിന് (മക്ക-മദീന പട്ടണങ്ങള്‍ക്ക്) എത്രമാത്രം യോജിക്കുന്നു എന്ന് നോക്കുക. ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു” എന്നത് സാധാരണക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇസ്ലാമിക ഭരണകൂടങ്ങളിലെ നേതാക്കന്മാരും പ്രമാണിമാരും കൂടി ഹിജാസിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനെയും ഇവളുടെ എണ്ണ കൊണ്ട് ലോകത്ത് നടക്കുന്ന വന്‍ വ്യാപാര-വ്യവസായങ്ങളെയും ചൂണ്ടിക്കാണിക്കുന്നതാണ്. ഇവള്‍ വാങ്ങുന്ന, അഥവാ ഇവള്‍ക്ക് വില്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ബൈബിളില്‍ കൊടുത്തിട്ടുണ്ട്:

 

“ഭൂമിയിലെ വ്യാപാരികള്‍ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങള്‍, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍, വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്‍മ്മരക്കല്ലും കൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവര്‍ഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍ എന്നീ ചരക്ക്‌ ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു” (വെളി.18:11-13)

 

ഈ ലിസ്റ്റൊന്നു സൂക്ഷിച്ചു നോക്കിയാല്‍ സുഖലോലുപ വസ്തുക്കളും ആഡംബര വാഹനങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും അവയവ കച്ചവടവും എല്ലാം ഉള്‍പ്പെടുന്നതായി കാണാം. ഈ ലിസ്റ്റ് യോജിക്കുന്നത് യൂറോപ്പിനെക്കാള്‍ അറേബ്യന്‍ ഉപദ്വീപിലെ ഉപഭോഗ സംസ്കാരത്തോടാണ്.

 

ഇവള്‍ തന്നത്താന്‍ ഉയര്‍ത്തുന്നവള്‍ ആണെന്ന് ബൈബിള്‍ പറയുന്നു. ആ ഉയര്‍ത്തല്‍ എപ്രകാരമാണ് എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്: “അവള്‍ തന്നെത്താല്‍ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്‍. രാജ്ഞിയായിട്ടു ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്നു അവള്‍ ഹൃദയംകൊണ്ടു പറയുന്നു” (വെളി.18:7).

 

“ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓര്‍ക്കാതെയും ഇരുന്നു. ആകയാല്‍ ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തില്‍ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ, ഇതു കേള്‍ക്ക: പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്നു ഒരു ദിവസത്തില്‍ തന്നേ നിനക്കു ഭവിക്കും; നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്‍റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല. നീ നിന്‍റെ ദുഷ്ടതയില്‍ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്‍റെ ജ്ഞാനവും നിന്‍റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്‍റെ ഹൃദയത്തില്‍ പറഞ്ഞു.” (യെശയ്യാ.47:7-10)

 

യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ മുകളില്‍ തന്നത്താന്‍ ഉയര്‍ത്തുന്ന സ്വഭാവം ഉല്‍പത്തി പത്താം അദ്ധ്യായത്തിലെ നിമ്രോദിന്‍റെ ബാബേല്‍ സ്ഥാപനം മുതല്‍ മുകളില്‍ പറഞ്ഞ മിക്ക സാമ്രാജ്യത്തലവന്മാരിലും കണ്ടു വരുന്ന സ്വഭാവമാണ്. ഇത് മിസ്രയീമിലെ ഫറവോമാരുടെ സ്വഭാവമായിരുന്നു എന്ന് യെശയ്യാ.31:3ലും നെബുഖദ്‌നേസറിന്‍റെ സ്വഭാവമായിരുന്നു എന്ന് ദാനിയേല്‍.4:30-ലും സോര്‍ രാജാവിന്‍റെ സ്വഭാവമായിരുന്നു എന്ന് യെഹസ്കേല്‍.28:1,2 വാക്യങ്ങളിലും കാണാം. അവസാനത്തെ സാമ്രാജ്യമായ ഇസ്ലാമിക ഖിലാഫത്തിന്‍റെയും മുദ്രാവാക്യം “അല്ലാഹു അക്ബര്‍” (അല്ലാഹു ഏറ്റവും വലിയവന്‍) എന്നാണല്ലോ. അതുകൊണ്ട് തന്നെത്താന്‍ ഉയര്‍ത്തുന്ന ഈ പ്രവണത സാത്താന്‍റെ ആണെന്ന് വ്യക്തം (യെശയ്യാ.14:13,14).

 

താന്‍ വിധവയല്ല എന്നതാണ് ഇവളുടെ ധാര്‍ഷ്ട്യം. ദൈവം ഇസ്രായേലിനെ തള്ളിയെന്നും ഇപ്പോള്‍ ഇസ്രായേല്‍ വിധവയാണെന്നും അതുകൊണ്ട് രാജ്ഞി സ്ഥാനം തനിക്കാണെന്നുമാണ് ഇവളുടെ അവകാശവാദം. എന്നാല്‍ ഇവളുടെ ഈ മോഹം വ്യര്‍ത്ഥമാണെന്നും ഇസ്രായേലിനെയും യെഹൂദയയയൂം ദൈവം സ്ഥിരമായി തള്ളിക്കളിഞ്ഞിട്ടില്ലെന്ന് വ്യക്തമായിത്തന്നെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“യിസ്രായേലിന്‍റെയും യെഹൂദയുടെയും ദേശങ്ങള്‍ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യം കൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല” (യിരെമ്യാ.51:5)

 

“നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭര്‍‍ത്താവു;  സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടേടുപ്പുകാരന്‍‍; സര്‍‍വ്വഭൂമിയുടെയും ദൈവം എന്നു അവന്‍ വിളിക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തില്‍ ഇരിക്കുന്ന സ്ത്രിയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൌവനത്തില്‍ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നേ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു. അല്പനേരത്തെക്കു മാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും. ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്‍റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്‍റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു (യെശയ്യാ.54:6-8)

 

അതുകൊണ്ട് ധാര്‍ഷ്ട്യത്തോടെയുള്ള ഇവളുടെ അവകാശവാദങ്ങളും ആരോപണങ്ങളും ഇസ്രായേലിനോടുള്ള അസൂയയില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും ഉടലെടുത്തതാണ് എന്ന് കാണാം.

 

“വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായവള്‍” എന്നാണല്ലോ ഇവളെ വിളിച്ചിരിക്കുന്നത്. ഇസ്ലാം ആരംഭം കുറിച്ച കാലം മുതല്‍ തന്നെ യെഹൂദന്മാരെയും ക്രൈസ്തവരെയും ഒരു പ്രത്യേക പകയോടെ കൊന്നൊടുക്കിയിട്ടുണ്ട്. ആദ്യകാലത്ത് മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കിയ ബൈസാന്‍റിയന്‍ സാമ്രാജ്യത്തെ പിന്നീട് തുടച്ചു നീക്കി ഏഷ്യാമൈനര്‍ പ്രദേശങ്ങളും, എന്തിനേറെ, യെരുശലേ ദൈവാലയം സ്ഥിതിചെയ്തിരുന്ന നഗരവും ഇവര്‍ കൈവശമാക്കി തങ്ങളുടെ മോസ്ക് നിര്‍മ്മിച്ചിരിക്കുകയാണ്. ഇവര്‍ കൊല ചെയ്യുന്ന രീതി ഒന്നാം നൂറ്റാണ്ടില്‍ തന്നെ വളരെ കൃത്യമായി ബൈബിള്‍ പ്രവചിച്ചിട്ടുണ്ട്. യോഹ.16:2,3; വെളി.20:4 തുടങ്ങിയ വേദഭാഗങ്ങളില്‍ പിതാവിനെയും പുത്രനെയും അറിയായ്ക കൊണ്ട്, ദൈവത്തിന് വഴിപാട്‌ അര്‍പ്പിക്കുന്നു എന്ന നിലയില്‍ വിശുദ്ധന്മാരെ കഴുത്തറുത്തു കൊല്ലുന്നതിനെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഈ രീതി ഇന്ന് ആധുനിക കാലത്തും സിറിയയിലും ഇറാഖിലും നമ്മുടെ കണ്‍വെട്ടത്ത് അനുസ്യൂതം നടന്നു കൊണ്ടിരിക്കുന്നത് നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടല്ലോ.

 

ഇവളുടെ മറ്റൊരു അവകാശവാദം നോക്കാം. “ഞാന്‍ രാജ്ഞിയായി ഇരിക്കുന്നു” എന്നാണ് ഇവള്‍ പറയുന്നത്. എന്താണ് ഈ അവകാശവാദത്തിന്‍റെ അര്‍ത്ഥം? യെശയ്യാ.47-ലേക്ക് പോകാം:

 

“കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല” (47:5).

 

“ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞു അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനം ഓര്‍ക്കാതെയും ഇരുന്നു” (47:7)

 

ഞാന്‍ രാജ്യങ്ങളുടെ തമ്പുരാട്ടി ആണെന്ന് അവകാശവാദം ഉന്നയിക്കുന്ന നഗരം ഏതാണ്? ഖുര്‍ആന്‍ നമ്മള്‍ പരിശോധിച്ചാല്‍, സൂറാ.6:92-ല്‍ ഇങ്ങനെ കാണുന്നു:

 

“ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്”

 

ഇതില്‍ മാതൃനഗരി എന്നാണ് മക്കയെ വിശേഷിപ്പിച്ചിരിക്കുന്നത്. വീണ്ടും നമ്മള്‍ നോക്കിയാല്‍ സൂറാ.42:7-ല്‍ മാതൃനഗരി എന്നതിന്‍റെ മൂലഭാഷ ഉമ്മുല്‍ഖുറാ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും.

 

“നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും”

 

ഉമ്മുല്‍ ഖുറാ എന്ന വാക്കിന്‍റെ അര്‍ത്ഥം നഗരങ്ങളുടെ മാതാവ്‌ (Mother of Cities or Queen of Cities) എന്നാണ്. ലോകത്ത് വേറെ ഒരു നഗരത്തിനും ഇങ്ങനെ ഒരു അവകാശവാദമോ വിശേഷണമോ ഇല്ല. മക്കയുടെ ഈ അവകാശവാദത്തെ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമായി വേദപുസ്തകം പരിശോധിക്കുന്നവരില്‍ ഒട്ടും അത്ഭുതം ഉളവാക്കുന്നില്ല.

 

ഇത്രയും വിവരണങ്ങളില്‍ നിന്ന് “മര്‍മം: മഹതിയാം ബാബിലോണ്‍” എന്ന സ്ത്രീ ഹിജാസ് എന്ന മക്ക മദീനാ പട്ടണങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം ആണെന്ന് വസ്തുനിഷ്ഠമായി തെളിയുന്നു. വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍ ഈ സ്ത്രീയുടെ നാശം അഥവാ ന്യായവിധി ആണല്ലോ വെളിപ്പെടുത്തുന്നത്. ഹിജാസ് എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്? ആരാണതിനെ നശിപ്പിക്കുന്നത്? നശിപ്പിക്കാനുള്ള കാരണമെന്ത്? വീണ്ടും നമുക്ക്‌ ബൈബിളിലേക്ക് തിരിയാം. യിരെമ്യാ 51:11-13 വാക്യങ്ങള്‍ താഴെ കൊടുക്കുന്നു:

 

“അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സുണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്‍റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ. ബാബേലിന്‍റെ മതിലുകള്‍ക്കു നേരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ഉറപ്പിപ്പിന്‍; കാവല്‍ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേല്‍നിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിര്‍ണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു. വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്‍റെ അവസാനം, നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.”

 

1. ഹിജാസ് എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്?

 

ഹിജാസ് സ്ഥിതി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. സൗദി അറേബ്യയെ ഭരിക്കുന്നത് സുല്‍ത്താന്മാര്‍ ആണ്. ഇവര്‍ വഹാബി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. സുന്നി വിഭാഗത്തിലെ ഒരു ന്യൂനപക്ഷമാണ് വഹാബികള്‍. ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് ഖലീഫയാണ് ഭരണം നടത്തേണ്ടത്, സുല്‍ത്താനല്ല. ഇസ്ലാമിന്‍റെ വിശുദ്ധ സ്ഥലം ഉള്‍ക്കൊള്ളുന്ന സൗദി അറേബ്യയിലെ ഭരണസംവിധാനത്തെ മറ്റു മുസ്ലീം രാഷ്ട്രങ്ങള്‍ അനിസ്ലാമിക ഭരണകൂടമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭരണകൂടത്തെ നീക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നുള്ളത് ഭൂരിപക്ഷം വരുന്ന സുന്നികളുടെയും ശിയാക്കളുടെയും ആവശ്യമാണ്‌. ഈ അപകടം മുന്‍ കണ്ടുകൊണ്ടാണ് സൗദി അറേബ്യ അമേരിക്കയുമായി സൈനിക സഖ്യം ചെയ്തിട്ടുള്ളത്. ഇസ്ലാമിക്‌ ബ്രദര്‍ഹുഡിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നുള്ളതാണ്. സൌദിയിലും മറ്റു രാജഭരണം ഉള്ളിടങ്ങളിലും ഈ അടുത്ത കാലത്ത് ഉണ്ടായ ജനപ്രക്ഷോഭങ്ങള്‍ ഇതിന്‍റെ സൂചനകളാണ്. ഹിജാസ് നശിപ്പിക്കപ്പെടുമെന്നു അവരുടെ ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു മണിക്കൂര്‍ കൊണ്ട് നശിപ്പിക്കപ്പെടും എന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്: “അതുനിമിത്തം മരണം ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍ തന്നേ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവു ശക്തനല്ലോ. അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചും കൊണ്ടു അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും” (വെളി.18:8-10). വഹാബികള്‍ക്കെതിരെ മറ്റു സുന്നി വിഭാഗങ്ങളും ഷിയാക്കളും കൂടിച്ചേര്‍ന്ന് ഹിജാസിനെ മോചിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് നിറവേറും.

 

2. ആരാണതിനെ നശിപ്പിക്കുന്നത്?

 

യിരെമ്യാ.51:11-ല്‍ ദൈവം ഇത് ചെയ്യിപ്പിക്കുന്നത് മേദ്യ രാജാക്കന്മാരുടെ മനസ്സുണര്‍ത്തിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന് ചുരുക്കം. മേദ്യ (ഇറാന്‍) രാജാവായിരുന്ന കോരേശിനെക്കൊണ്ടാണ് പണ്ട് ദൈവം യെഹൂദ്യയുടെ ബാബേല്‍ പ്രവാസകാലത്ത് ദൈവാലയ നിര്‍മ്മാണത്തിന് ഉത്തരവിടുവിച്ചത്. ഇവിടെ വീണ്ടും യെഹൂദന്മാരുടെ ദൈവാലയ നിര്‍മ്മാണത്തിന് വേണ്ടി ഇറാന്‍റെ നേതൃത്വത്തില്‍ ഒരു നീക്കമുണ്ടാകും. പ്രാകാരം ജാതികള്‍ക്ക് ചവിട്ടാന്‍ വിട്ടേക്കുന്നു എന്ന് വെളി.11:2-ല്‍ പറഞ്ഞിരിക്കുന്നു. ഈ പ്രാകാരത്തിലാണ് അല്‍ അക്സാ മോസ്ക് സ്ഥിതി ചെയ്യുന്നത്. യെഹൂദാ റബ്ബിമാരുടെ അഭിപ്രായമനുസരിച്ച് പ്രാകാരം മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് ദൈവാലയനിര്‍മ്മാണത്തിന് ഒരു സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇറാനും അമേരിക്കയും തമ്മില്‍ ഇപ്പോള്‍ രൂപപ്പെട്ടു വരുന്ന അടുപ്പവും ആണവായുധ ശക്തിയായുള്ള ഇറാന്‍റെ വളര്‍ച്ചയും ഇറാനും സൌദിയും തമ്മിലുള്ള വിരോധവും കൂട്ടിവായിക്കുമ്പോള്‍ പ്രവചന പൂര്‍ത്തീകരണം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു.

 

3. നശിപ്പിക്കാനുള്ള കാരണമെന്ത്?

 

തന്‍റെ മന്ദിരത്തിന് വേണ്ടിയുള്ള പ്രതികാരം എന്നാണ് യഹോവ അരുളിച്ചെയ്തിരിക്കുന്നത്. യഹോവയുടെ മന്ദിരം നിന്ന സ്ഥാനത്ത് അബ്ദുല്‍ മാലിക്‌ ഇബ്ന്‍ മര്‍വ്വാന്‍ ഡോം ഓഫ് റോക്ക് എന്ന ഒരു പള്ളി പണികഴിപ്പിക്കുകയും പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഖുര്‍ആനിലെ വാക്യങ്ങള്‍ അകത്തും പുറത്തും ഉല്ലേഖനം ചെയ്തു വെക്കുകയും ചെയ്തു. ഇന്നുവരെയും യെരുശലേം ദൈവാലയം പുനഃസ്ഥാപിക്കപ്പെടാതിരിക്കുന്നതിന് കാരണം “ശൂന്യമാക്കുന്ന മ്ലേച്ഛത” വിശുദ്ധ സ്ഥലത്ത് നില്‍ക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് ദൈവം തന്‍റെ  മന്ദിരത്തിന് വേണ്ടി പ്രതികാരം ചെയ്യാന്‍ പോകുകയാണ്.

 

മറ്റൊന്ന് ദൈവജനത്തിനു വേണ്ടിയുള്ള പ്രതികാരമാണ്: “സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന്‍” (വെളി.18:20). ഈ മതം ഉണ്ടായ കാലം മുതല്‍ ഇന്നുവരെ ദൈവജനത്തിനോട് ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ക്രൂരതകള്‍ക്കും ദൈവം പ്രതികാരം ചെയ്യുന്നത് തികച്ചും ന്യായമല്ലോ. അതുകൊണ്ട് ഇങ്ങനെയൊരു നീക്കം ആരംഭിക്കുന്നത് കാണുമ്പോഴേ സൌദിയില്‍ ഉള്ള ദൈവജനം അവളെ വിട്ട് ഓടുവാന്‍ തുടങ്ങുക. ഇത് ബൈബിളിന്‍റെ ആഹ്വാനമാണ്:

 

“ബാബേലിന്‍റെ നടുവില്‍നിന്നു ഓടി ഓരോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അതിന്‍റെ അകൃത്യത്തില്‍ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അവന്‍ അതിനോടു പകരം ചെയ്യും” (യിരെമ്യാ51:6)

 

“വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓര്‍ത്തിട്ടുമുണ്ടു.” (വെളി.18:4,5)

]]>
https://sathyamargam.org/2016/06/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%82-%e0%b4%ae%e0%b4%b9%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%82-%e0%b4%ac%e0%b4%be%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8b/feed/ 8
യെശയ്യാ.29:12 -ല്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമുണ്ടോ? https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/ https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/#respond Wed, 01 Jun 2016 08:56:31 +0000 http://sathyamargam.org/?p=1286 ചോദ്യം: യെശയ്യാ.29:12-ല്‍ നിരക്ഷരനായ ഒരു പ്രവാചകനെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നുണ്ടല്ലോ. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ വേറെ ആരും ഉണ്ടായിട്ടില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് യെശയ്യാവ്.29:12-ല്‍ പറഞ്ഞിരിക്കുന്ന മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനത്തെ അവഗണിക്കുന്നത്?

 

ഉത്തരം: ഈ ദാവാക്കാര്‍ എന്ന് പറഞ്ഞാല്‍ അതൊരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഇവരെ പരീക്ഷണവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും ഇത്രമാത്രം ഇരട്ടത്താപ്പും സ്വായത്തമാക്കിയിട്ടുള്ള മറ്റൊരു ജനവിഭാഗം ലോകത്തിലില്ല. ‘ബൈബിള്‍ തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് പറഞ്ഞ് നാവ് വായിലിടുന്നതിനു മുന്‍പ്‌ തന്നെ അവര്‍ ‘ബൈബിളില്‍ ഞങ്ങളുടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്ന് വലിയ വായില്‍ കൂവാന്‍ തുടങ്ങും. അതുപോലെ തന്നെ ‘ഹൈന്ദവ ഗ്രന്ഥങ്ങള്‍ എല്ലാം തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അവയൊന്നും വിശ്വസിക്കാന്‍ പാടില്ല’ എന്ന് പറഞ്ഞ് തീരുന്നതിന് മുന്‍പേ അവര്‍ ‘ഭവിഷ്യപുരാണത്തില്‍ ഞങ്ങടെ മുത്തുനബിയെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്’ എന്നും പറഞ്ഞ് വരും. മനഃശാസ്ത്രപരമായി അപഗ്രഥിച്ചാല്‍, സ്വന്തം മതഗ്രന്ഥങ്ങള്‍ ഒന്നും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവര്‍ മറ്റുള്ളവരുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ തങ്ങളുടെ പ്രവാചകനെ തിരയാന്‍ പോകുന്നത്!!

 

യെശയ്യാ.29:12-താഴെ കൊടുക്കുന്നു:

 

“അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാല്‍ അവന്‍ എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.”

 

കുറഞ്ഞപക്ഷം ഈ ഒരദ്ധ്യായമെങ്കിലും മര്യാദയ്ക്ക് വായിച്ചിരുന്നെങ്കില്‍ ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമാണെന്ന് പറയാന്‍ ചിന്താശേഷിയുള്ള ഒറ്റ മുസ്ലീമും ധൈര്യപ്പെടുകയില്ലായിരുന്നു. സത്യത്തില്‍, ഈ വാക്യം മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഏറെ സന്തോഷിക്കുമായിരുന്ന മനുഷ്യനാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഒരുമാതിരിപ്പെട്ട എല്ലാ ക്രിസ്ത്യാനികളും. പക്ഷേ ഞങ്ങളുടെ ആഗ്രഹം കൊണ്ട് കാര്യമില്ലല്ലോ, ദൈവവചനത്തില്‍ ഉള്ളതല്ലേ പറയാന്‍ പറ്റൂ. ഏതായാലും നമുക്ക്‌ ഈ വാക്യം ആരെക്കുറിച്ചുള്ള പ്രവചനം ആണെന്ന് നോക്കാം.

 

യെശയ്യാ.29 ന്‍റെ പശ്ചാത്തലം എന്നത് യഹോവയെ വിട്ട് അകന്നു പോയ യെഹൂദാ ജനത്തിന് വരാന്‍ പോകുന്ന ന്യായവിധിയും പിന്നീടുള്ള അവരുടെ യാഥാസ്ഥനപ്പെടലും ആണ്. ആദ്യത്തെ മൂന്ന് വാക്യങ്ങളില്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിന്‍; ഉത്സവങ്ങള്‍ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ. എന്നാല്‍ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും. ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാട കോരി നിന്നെ നിരോധിക്കയും നിന്‍റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.”

 

യെരുശലേമിന്‍റെ മറ്റൊരു പേരാണ് അരിയേല്‍. ‘ദൈവത്തിന്‍റെ സിംഹം’ എന്നാണ് വാക്കിന്‍റെ അര്‍ത്ഥം. യെരുശലേമിന് യോജിച്ച പേര് തന്നെ. ദൈവത്തിന് വിരോധമായി ജീവിക്കുന്ന യെരുശലേമിനെതിരെ വരാന്‍ പോകുന്ന ന്യായവിധിയില്‍ ഉള്‍പ്പെടുന്ന ശിക്ഷാവിധിയിലെ ഒരു ഭാഗമാണ് 10 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ യെശയ്യാ പ്രവാചകന്‍ പറയുന്നത്. അത് താഴെ കൊടുക്കാം:

 

“യഹോവ ഗാഢനിദ്ര നിങ്ങളുടെ മേല്‍ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു. അങ്ങനെ നിങ്ങള്‍ക്കു സകലദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍ പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ ‘അവന്‍ എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ’ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കയ്യില്‍ കൊടുത്തു: ‘ഇതൊന്നു വായിക്കേണം’ എന്നു പറഞ്ഞാല്‍ അവന്‍ ‘എനിക്കു അക്ഷര വിദ്യയില്ല’ എന്നു പറയും. ഈ ജനം അടുത്തു വന്നു വായ് കൊണ്ടും അധരം കൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കല്‍നിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.”

 

ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം അല്ലെന്ന് മനസ്സിലാക്കാന്‍ ഈ 10 മുതല്‍ 14 വരെയുള്ള വാക്യങ്ങള്‍ മാത്രം മുസ്ലീങ്ങള്‍ വായിച്ചാല്‍ മതിയായിരുന്നു. പക്ഷേ അങ്ങനെ വായിക്കുന്ന ശീലം അവര്‍ക്കില്ലല്ലോ.

 

ദൈവത്തെ വിട്ടകന്നു പോയ യെരുശലേമിനെതിരെയുള്ള ശിക്ഷാവിധിയില്‍ ഒന്ന്, ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള അവരുടെ ജ്ഞാനം ദൈവം എടുത്തു കളയും എന്നുള്ളതായിരുന്നു. അങ്ങനെ എടുത്തു കളയാനുള്ള കാരണമാണ് പതിനാലാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നത്. അവര്‍ വെറുതെ വായ്‌ കൊണ്ട് ദൈവത്തെ പുകഴ്ത്തുന്നു, പക്ഷേ അവരുടെ ഹൃദയത്തില്‍ ദൈവമില്ല. അതുകൊണ്ട് യേശയ്യാവിലൂടെയും സമകാലീനരായ മറ്റു ദര്‍ശകന്മാരിലൂടെയും നല്‍കപ്പെട്ട ദൈവത്തിന്‍റെ സന്ദേശം ഗ്രഹിക്കാനുള്ള കഴിവിനെ ദൈവം അവരില്‍ നിന്നും എടുത്തു കളഞ്ഞിരിക്കുന്നു. ഇതിനെ ദൈവം ഉപമിച്ചിരിക്കുന്നത്‌ മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തോടാണ്. വായിക്കാന്‍ അറിയാവുന്നവന്‍റെ അടുക്കല്‍ അത് കൊണ്ട് കൊടുത്താല്‍ അവനത് വായിക്കാന്‍ കഴിയില്ല, കാരണം അത് മുദ്രയിട്ടതാണ്. വായിക്കാന്‍ അറിയാത്തവന്‍റെ കൈയില്‍ അത് കൊണ്ടുകൊടുത്താലും കാര്യമില്ല, കാരണം അവന് വായിക്കാന്‍ അറിയില്ലല്ലോ. എങ്ങനെ നോക്കിയാലും ശരി, ആ പുസ്തകത്തില്‍ ഉള്ളത് അറിയാന്‍ കഴിയില്ല. ഇതുപോലെ, എങ്ങനെ നോക്കിയാലും ശരി, ദൈവത്തിന്‍റെ വചനം യെഹൂദ്യയിലുള്ളവര്‍ക്ക്‌ മറവായിരിക്കുന്നു എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്.

 

കര്‍ത്താവായ യേശുക്രിസ്തു ഭൂമിയില്‍ ആയിരിക്കുമ്പോള്‍, ഈ പതിനാലാം വാക്യം ഉദ്ധരിച്ചു കൊണ്ട് പരീശന്മാരോടും ശാസ്ത്രിമാരോടും ഇപ്രകാരം പറഞ്ഞു:

 

“കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യര്‍ത്ഥമായി ഭജിക്കുന്നു” “എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു” (മത്തായി.15:7-9).

 

‘യെശയ്യാ.29:12 മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ആയിരുന്നെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുമായിരുന്നു’ എന്ന് മുന്‍പേ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു. യെശയ്യാ.29:12-ല്‍ പറയപ്പെട്ടിരിക്കുന്ന ആള്‍ കപടഭക്തിക്കാരനും തന്മൂലം ദൈവത്താല്‍ അന്ധത ബാധിക്കപ്പെട്ട ഒരുവനുമാണ്. വായകൊണ്ട് മാത്രം ദൈവത്തെ പുകഴ്ത്തുകയും ഹൃദയത്തില്‍ ദൈവമില്ലാതിരിക്കുകയും ചെയ്യുന്ന ഒരുവനാണ്. നിങ്ങളുടെ പ്രവാചകന്‍ അങ്ങനെയുള്ള ഒരുവനാണ് എന്ന് നിങ്ങള്‍ തന്നെ ശക്തിയുക്തം വാദിക്കുകയാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്? അത് സമ്മതിച്ചു തരാന്‍ ഞങ്ങള്‍ക്ക്‌ നൂറുവട്ടം സമ്മതമേയുള്ളൂ. പക്ഷേ, അത് യെരുശലേമിനെതിരെയുള്ള പ്രവചനമാണ്, അല്ലാതെ മരുഭൂമിയിലെ ഒരറബിയെക്കുറിച്ചുള്ള പ്രവചനം അല്ല എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ സമ്മതിച്ചു തരാത്തത്.

 

എന്തായലും ദാവാക്കാര്‍ വിഷമിക്കുകയൊന്നും വേണ്ട. ഇതേ യെശയ്യാ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് വളരെ വ്യക്തമായി പ്രവചിച്ചിട്ടുണ്ട്. യെശയ്യാ.32:5-ല്‍ പ്രവാചകനായ യെശയ്യാവ് പ്രവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

 

“ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.”

 

ആരാണ് ഇവിടെ പറയപ്പെട്ടിരിക്കുന്ന ഭോഷനും ആഭാസനുമായ വ്യക്തി എന്നറിയണമെങ്കില്‍ താഴെയുള്ള വാക്യം വായിച്ചാല്‍ മതി:
“ഭോഷന്‍ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കു പാനം മുടക്കിയുംകൊണ്ടു അവന്‍റെ ഹൃദയം നീതികേടു പ്രവര്‍ത്തിക്കും” (യെശയ്യാ.32:6).

 

ഭോഷനും ആഭാസനുമായ ഈ വ്യക്തി യഹോവയ്ക്ക് വിരോധമായി അബദ്ധം സംസാരിക്കുക മാത്രമല്ല, വിശപ്പുള്ളവരെ പട്ടിണിക്കിടുകയും ദാഹമുള്ളവരുടെ പാനം മുടക്കുകയും ചെയ്യുന്ന ഒരു പുതിയ രീതികൂടി കൊണ്ടുവരും എന്നാണ് പ്രവാചകനായ യെശയ്യാവ് പറയുന്നത്. ഇവനെ തിരിച്ചറിയാനുള്ള അടയാളം അതാണ്‌. ഇതാരെക്കുറിച്ചുള്ള പ്രവചനമാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസ്സിലായിക്കാണും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങളുടെ വാക്കുകളല്ല, പ്രവാചകനായ യെശയ്യാവിന്‍റെ വാക്കുകളാണ്.

 

ബുദ്ധിയുറയ്ക്കാന്‍ പ്രായമാകുന്നതിന് മുന്‍പേ തന്നെ മസ്തിഷ്കപ്രക്ഷാളനം ചെയ്യപ്പെട്ടതു കൊണ്ട് ഭോഷനും ആഭാസനുമായ ഒരു വ്യക്തിയെ, മനുഷ്യകുലത്തിലെ ഉത്തമനാണ്, മാനവരില്‍ മഹോന്നതനാണ്, കാരുണ്യത്തിന്‍റെ തിരുദൂതരാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നടക്കുന്ന ജനം, ആ വിളികള്‍ നിര്‍ത്തുന്ന ഒരു കാലം വരുന്നു എന്നാണ് യെശയ്യാ പ്രവാചകന്‍ പ്രവചിക്കുന്നത്. എപ്പോഴാണ് ആ കാലം വരുന്നത്? അതറിയാന്‍ അതേ അദ്ധ്യായത്തിന്‍റെ ഒന്നാമത്തെ വാക്യം നോക്കിയാല്‍ മതി. യെശയ്യാ.32:1-

 

“ഒരു രാജാവ്‌ നീതിയോടെ വാഴും.”

 

ഈ ലോകം അനേകം രാജാക്കന്മാരുടെ വാഴ്ച കണ്ടിട്ടുള്ളതാണെങ്കിലും പരിപൂര്‍ണ്ണമായും നീതിയോടുകൂടെയുള്ള വാഴ്ച ഇന്നുവരെ ലോകം കണ്ടിട്ടില്ല. എന്നാല്‍, ഒരു രാജാവ്‌ വരുന്നു, നീതിയോടെ ഈ ഭൂതലത്തെ വാഴുവാന്‍ അതിശ്രേഷ്ടനായ ഒരു രാജാവ്‌ വരുന്നു. അവന്‍റെ പേര് യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല. ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു, ആയിരം വര്‍ഷം നീണ്ടുനില്‍ക്കുന്ന നീതിയും ന്യായവും നിറഞ്ഞ ഒരു ഭരണം ഈ ഭൂമിയില്‍ നടപ്പാക്കാന്‍ വരുന്നു.

 

അവന്‍ നീതിയുള്ള രാജാവ്‌,

 

അവന്‍ ദയയുള്ള രാജാവ്‌,

 

അവന്‍ മഹത്വത്തിന്‍റെ രാജാവ്,

 

അവന്‍ സമാധാനത്തിന്‍റെ രാജാവ്‌,

 

അവന്‍ ആധിപത്യത്തിന്‍റെ രാജാവ്‌,

 

അവന്‍ സത്യത്തിന്‍റെ രാജാവ്‌,

 

അവന്‍ ന്യായത്തിന്‍റെ രാജാവ്‌,

 

അവന്‍ വിശ്വസ്തതയുടെ രാജാവ്‌,

 

അവന്‍ ഇസ്രായേലിന്‍റെ രാജാവ്‌,

 

അവന്‍ അബ്രഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും രാജാവ്‌,

 

അവന്‍ ദാവീദിന്‍റെ രാജാവ്‌,

 

അവന്‍ യെഹൂദന്മാരുടെ രാജാവ്‌,

 

അവന്‍ ജാതികളുടെ രാജാവ്‌,

 

അവന്‍, വചനം എന്ന ഇരു വായ്ത്തലയുള്ള വാള്‍ തന്‍റെ വായില്‍ നിന്നു പുറപ്പെടുവിക്കുന്ന രാജാവ്‌,

 

അവന്‍ ന്യായവിധി നടത്തുന്ന രാജാവ്‌,

 

അവന്‍ മഹാ രാജാവ്,

 

അവന്‍ രാജാധിരാജാവ്‌.

 

അവന്‍ ജീവദായകനായ രാജാവ്.

 

ആ മഹാ രാജാവിന്‍റെ നാമം യേശുക്രിസ്തു എന്നാണ്, അല്ലാഹു എന്നല്ല.

 

ഉയരം കൊണ്ട് മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമായ ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതത്തിലിരുന്ന് ഈ ഭൂതലത്തെ മുഴുവന്‍ അവന്‍ വാഴാന്‍ പോകുന്ന കാലം വരുന്നു. അവന്‍ അന്ന് പലരുടെയും കണ്ണും കാതും ഹൃദയവും തുറക്കും. ഈ ലോകത്തിന്‍റെ ദൈവമായ പിശാച് അടച്ചു വെച്ചിരിക്കുന്ന കണ്ണും കാതും ഹൃദയവും അവന്‍ തുറക്കുന്ന കാലം വരുന്നു. അങ്ങനെ കണ്ണും കാതും ഹൃദയവും തുറക്കപ്പെടുന്ന ഈ ജനം, അന്ന് മനസ്സിലാക്കും തങ്ങള്‍ മഹോന്നതെന്നും മഹാത്മാവെന്നും ഉത്തമനെന്നും പറഞ്ഞുകൊണ്ട് നടന്നിരുന്നവന്‍ യഥാര്‍ത്ഥത്തില്‍ വെറും ഭോഷനും ആഭാസനും ആയിരുന്നു എന്നുള്ള നഗ്നസത്യം. അതാണ്‌ യെശയ്യാ പ്രവാചകന്‍ ഇവിടെ പറയുന്നത്.

 

അതുകൊണ്ട് യെശയ്യാവ് മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടില്ല എന്ന് ഞങ്ങള്‍ ക്രൈസ്തവര്‍ ആരും പറയുന്നില്ല, വളരെ വ്യക്തമായി തന്നെ മുഹമ്മദിനെ കുറിച്ച് യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. ആ പ്രവചനം യെശയ്യാ. 29:12-ലല്ല, മറിച്ച് 32:5,6 വാക്യങ്ങളില്‍ ആണെന്ന് മാത്രം!!

]]>
https://sathyamargam.org/2016/06/%e0%b4%af%e0%b5%86%e0%b4%b6%e0%b4%af%e0%b5%8d%e0%b4%af%e0%b4%be-2912-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95/feed/ 0
യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4) https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/ https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/#comments Sat, 21 May 2016 10:49:05 +0000 http://sathyamargam.org/?p=1277 അനില്‍കുമാര്‍ വി അയ്യപ്പന്‍

വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

 

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പരിശുദ്ധനാണ്, അശുദ്ധി അവന് സഹിക്കാന്‍ കഴിയുന്നതല്ല. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:45) എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവര്‍ത്തിച്ചു വരുന്ന കല്പനകളില്‍ ഒന്നാണ്. തന്‍റെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായ ഒരു പ്രവൃത്തിയും അവന്‍ ചെയ്യുകയില്ല. താന്‍ തെരഞ്ഞെടുത്ത ജനമായ യിസ്രായേല്‍ അശുദ്ധമായിപ്പോയപ്പോള്‍ അവരെ ശിക്ഷിക്കുന്നതിനും കൈവിട്ടുകളയുന്നതിനും താന്‍ വസിക്കുന്ന ആലയം ഇസ്രായേല്‍ രാജാക്കന്മാരാല്‍ അശുദ്ധമായപ്പോള്‍ അതിനെ കൈവിട്ടു കളയുന്നതിനും അവന്‍ ഒരു മടിയും വിചാരിച്ചിട്ടില്ല. ബൈബിളില്‍ നിന്നും നോക്കാം:

 

ഇസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച് കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുമ്പോള്‍ യഹോവയായ ദൈവം കനാന്യരുടെ മ്ലേച്ഛ കൃത്യങ്ങളെ യിസ്രായേല്‍ മക്കള്‍ക്ക് പട്ടികയിട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് ഇപ്രകാരമാണ്:

 

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.  ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യാ.18:24-30)

 

എന്നാല്‍ യിസ്രായേല്‍ യഹോവയുടെ വാക്ക് കേട്ടനുസരിച്ചില്ല. അവരുടെ പുരോഹിതന്മാരും രാജാക്കന്മാരും മൂപ്പന്മാരും പ്രമാണിമാരും ഒക്കെ താന്താങ്ങള്‍ക്ക് ബോധിച്ച വഴിയില്‍ നടന്ന് ദൈവത്തിന്‍റെ നാമത്തിനെയും ദൈവത്തിന്‍റെ ആലയത്തിനെയും അശുദ്ധമാക്കുകയുണ്ടായി. യെരുശലേമില്‍ ശലോമോന്‍ ദൈവാലയം പണിയുന്നതിനു മുന്‍പ്‌ ഇസ്രായേല്‍ ജനത്തിനുണ്ടായിരുന്നത് സമാഗമനകൂടാരമായിരുന്നു. അത് യഹോവയുടെ കല്പനപ്രകാരം (പുറ.25:8) മരുഭൂമിയില്‍ വെച്ച് ബെസലേലിന്‍റെയും ഒഹൊലിയാബിന്‍റെയും നേതൃത്വത്തില്‍ (പുറ.31:1-6) മോശയുടെ മേല്‍നോട്ടത്തില്‍ പണിതതുമായിരുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ പാളയമടിച്ചിരുന്നത് ഈ സമാഗമനകൂടാരത്തിനു ചുറ്റുമായിട്ടായിരുന്നു (സംഖ്യാ.2). യിസ്രായേല്‍ കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ സമാഗമനകൂടാരം ഉറപ്പിച്ചത് ശീലോവ്‌ എന്ന സ്ഥലത്തായിരുന്നു:

 

“അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു” (യോശുവ. 18:1)

 

മഹാപുരോഹിതനായ ഏലെയാസാരും നേതാവായ യോശുവയും ഗോത്രപിതാക്കന്മാരില്‍ പ്രമാണികളും കൂടി ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് കനാന്‍ ദേശം ചീട്ടിട്ട് വിഭാഗിച്ചു കൊടുത്തത് ശീലോവിലെ ഈ ആലയത്തിന് മുന്നില്‍ വെച്ചായിരുന്നു.

 

“ഇവ പുരോഹിതനായ ഏലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു” (യോശുവ. 19:50).

 

ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ ഇസ്രായേല്‍ യോദ്ധാക്കള്‍ എല്ലാം ഒരുമിച്ചു കൂടിയിരുന്നതും ശീലോവിലെ ഈ ആലയത്തിന് മുന്നിലായിരുന്നു:

 

“യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി” (യോശുവ. 22:12)

 

ഇങ്ങനെ ഇസ്രായേല്‍ മക്കളുടെ ജീവിതത്തില്‍ അവിഭാജ്യഘടകമായിരുന്ന ശീലോവിലെ ഈ ആലയം പിന്നീട് യഹോവ തന്നെ നശിപ്പിക്കുകയായിരുന്നു. നശിപ്പിച്ചതിന് കാരണമോ, തന്‍റെ ജനമായ ഇസ്രായേല്‍ ഈ ആലയത്തിലും യിസ്രായേല്‍ രാജ്യത്തിലും നടത്തിയിരുന്ന മ്ലേച്ഛ കൃത്യങ്ങളും. ന്യായാധിപന്മാരുടെ പുസ്തകത്തിലും ശമുവേലിന്‍റെ ഒന്നാം പുസ്തകത്തിലും ആ മ്ലേച്ഛ കൃത്യങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക്‌ കാണാവുന്നതാണ്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടത് എപ്രകാരമാണ് എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് സങ്കീര്‍ത്തനക്കാരനായ ആസാഫിലൂടെയും പ്രവാചകനായ യിരെമ്യാവിലൂടെയും നമുക്കതിനെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്:

 

“എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു. അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്വത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു” (സങ്കീ.78:56-62).

 

“എന്നാല്‍ ആദിയില്‍ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍! ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.7:12-15)

 

യഹോവയായ ദൈവം യിരെമ്യാ പ്രവാചകനിലൂടെ ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടതിനു ശേഷം, ദാവീദിന്‍റെ മകനായ ശലോമോന്‍റെ നേതൃത്വത്തില്‍ യെരുശലേം നഗരത്തില്‍ യഹോവയ്ക്കു ഒരാലയം പണിയുകയുണ്ടായി. മഹത്വം കൊണ്ട് സര്‍വ്വ ദേശത്തിലുമുള്ള എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു അത്. സ്വര്‍ണ്ണവും വെള്ളിയും മുത്തും രത്നവും പവിഴങ്ങളും കല്ലുകളും ദേവദാരു മരങ്ങളും കൊണ്ട് പണിതതായിരുന്നു ആ ദൈവാലയം. യിസ്രായേല്‍ രാജ്യത്തിന്‍റെ മഹത്വവും യിസ്രായേല്‍ ജനങ്ങളുടെ കണ്ണിന്‍റെ ആനന്ദവുമായിരുന്നു യെരുശലേമിലെ ആ കൂറ്റന്‍ ദൈവാലയം. എന്നാല്‍ പിന്നീട് തലമുറകള്‍ പലതു കഴിഞ്ഞപ്പോള്‍ യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്നകലുകയും ഈ ദൈവാലയത്തെ അവര്‍ തങ്ങളുടെ മ്ലേച്ഛകൃത്യങ്ങളാല്‍ അശുദ്ധമാക്കുകയും ചെയ്യുകയുണ്ടായി. ഈ സമയത്താണ് യഹോവയായ ദൈവം യിരെമ്യാ പ്രവാചകന്‍ മുഖാന്തിരം ഇപ്രകാരം ജനത്തോട് സംസാരിക്കുന്നത്:

 

“എന്നാല്‍ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കയില്ലെങ്കില്‍, ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും. യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു. എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി. ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്‍റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിന്‍റെ പ്രവേശനത്തിങ്കല്‍ ഇരുന്നു. പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യന്‍ മരണയോഗ്യന്‍; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു” (യിരെമ്യാ.26:4-11)

 

യെരുശലേം നഗരത്തിനും ദൈവാലയത്തിനും നേരെയുള്ള ദൈവത്തിന്‍റെ വചനം അറിയിച്ചതിന്‍റെ പേരില്‍ യിരെമ്യാ പ്രവാചകന്‍ മാത്രമല്ല, വേറെ പല പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്:

 

“അങ്ങനെ തന്നേ കിര്‍യ്യത്ത്-യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്‍റെ സകലവാക്കുകളെയും പോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു. യെഹോയാക്കീംരാജാവു അവന്‍റെ സകല യുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി. യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്‍റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു. അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്‍റെ ശവത്തെ സാമാന്യജനത്തിന്‍റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.” (യിരെമ്യാ.26:20-23)

 

ഇങ്ങനെ യെഹൂദാ രാജാക്കന്മാരും പുരോഹിതന്മാരും മൂപ്പന്മാരും പ്രമാണികളും സാമാന്യജനവും യഹോവയായ ദൈവത്തെ കോപിപ്പിക്കുന്ന വിധത്തില്‍ സകല മ്ലേച്ഛതകളും ചെയ്യുന്ന സമയത്താണ് സിദെക്കീയാവു രാജാവാകുന്നത്. അവന്‍ എങ്ങനെയുള്ളവന്‍ ആയിരുന്നെന്നും അവന്‍റെ ഭരണകാലത്ത് എന്ത് സംഭവിച്ചു എന്നും നമുക്ക്‌ നോക്കാം:

 

“അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു. ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി. അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.” (2.ദിന.36:12-19).

 

ഇതാണ് യഹോവയായ ദൈവം! അശുദ്ധിക്ക് നേരെ അവന്‍ കണ്ണടയ്ക്കുകയില്ല, അത് ചെയ്തവനെ ശിക്ഷിക്കാതെ വിടുകയുമില്ല. തന്‍റെ ആലയം പോലും അശുദ്ധമായിത്തീര്‍ന്നാല്‍ അതിനെ കൈവിടാന്‍ ഒരു മടിയും യഹോവയായ ദൈവത്തിനില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? അതും നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

മുഹമ്മദ്‌ മക്ക പിടിച്ചെടുക്കുന്നത് വരെ അല്ലാഹുവിന്‍റെ കറുത്ത കല്ലായ ഹജ്‌റുല്‍ അസ്വ്വദ് അടക്കം കഅബയില്‍ 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് യമനിലെ രാജാവായിരുന്ന അബ്രഹത്തിന്‍റെ നേതൃത്വത്തില്‍ ആനകള്‍ അടക്കമുള്ള ഒരു വമ്പിച്ച സൈന്യം കഅബയെ ആക്രമിക്കാന്‍ പുറപ്പെട്ടു വരുന്നത്. അതിനു കാരണം അബ്രഹത്ത് യമന്‍റെ തലസ്ഥാനമായിരുന്ന സനായില്‍ പണിത അല്‍ ഖലീസ്‌ എന്ന ഗംഭീരന്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കകത്ത് കടന്ന് ചില ഖുറൈശികള്‍ മല വിസര്‍ജ്ജനം നടത്തിയതാണ്. ‘അറബികളുടെ തീര്‍ത്ഥാടനം കഅബയില്‍ നിന്ന് അല്‍ ഖലീസ് എന്ന ക്രിസ്ത്യന്‍ പള്ളിയിലേക്ക് താന്‍ മാറ്റും’ എന്ന് അബ്രഹത്ത് വിളംബരപ്പെടുത്തിയിരുന്നതിനാലാണ് അറബികള്‍ അതില്‍ കയറി മലവിസര്‍ജ്ജനം നടത്തിയത്. ഇതറിഞ്ഞപ്പോള്‍ അബ്രഹത്ത് കോപാകുലനാകുകയും കഅബ തകര്‍ത്തുകളയാതെ ഇനി വിശ്രമിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

 

ശേഷം എ.ഡി.570-ലോ 71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്ന് ആനകളും അടങ്ങുന്ന ഒരു വമ്പന്‍ സൈന്യവുമായി അബ്രഹത്ത് മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യെയുള്ള അറബികളുടെ എല്ലാ എതിര്‍പ്പുകളും പരാജയപ്പെടുത്തിക്കൊണ്ട് ആ സൈന്യം മക്കയില്‍ പ്രവേശിക്കുന്നതിനായി എത്തി. അവരുടെ വരവറിഞ്ഞപ്പോള്‍ കഅബയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന മുഹമ്മദിന്‍റെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് പ്രാര്‍ത്ഥിച്ചത് ഇബ്നു ഹിശാമിന്‍റെ സീറയില്‍ ഇപ്രകാരമാണ് ഉദ്ധരിച്ചിരിക്കുന്നത്:

 

“ദൈവമേ, ദാസന്‍ സ്വന്തം വീട് കാക്കുന്നു. നീ നിന്‍റെ വീടും കാത്തു കൊള്ളേണമേ. നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്‍റെ തന്ത്രത്തെ അതിജയിക്കാതിരിക്കണമേ. അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ഇച്ഛിക്കുന്നത് പോലെ കല്പിച്ചു കൊള്ളുക.”

 

അബ്ദുല്‍ മുത്തലബിന്‍റെ പ്രാര്‍ത്ഥനയെ ഇബ്നു ജരീര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:

 

“നാഥാ, അവരെ നേരിടുന്നതിന് ഞാന്‍ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയര്‍പ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരില്‍ നിന്ന് നിന്‍റെ ഹറമിനെ രക്ഷിക്കേണമേ. ഈ മന്ദിരത്തിന്‍റെ ശത്രു നിന്‍റെ ശത്രുവാകുന്നു. നിന്‍റെ പട്ടണം തകര്‍ക്കുന്നവരില്‍ നിന്ന് അവരെ ചെറുക്കേണമേ.”

 

ഏതായാലും ഈ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞപ്പോള്‍, മക്കയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന അബ്രഹത്തിന്‍റെ മഹ്മൂദ്‌ എന്ന് പേരായ പടയാന പെട്ടെന്ന് ഇരുന്നു കളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചു നോക്കിയെങ്കിലും ആനയ്ക്ക് മുറിവേറ്റതല്ലാതെ അത് അനങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടോ വടക്കോട്ടോ തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാല്‍ മക്കയുടെ ദിശയിലേക്ക് തെളിച്ചാല്‍ ഇരുന്നു കളയും. എന്തു ചെയ്താലും നടക്കാന്‍ കൂട്ടാക്കില്ല. ഈ ഘട്ടത്തില്‍ പറവകള്‍ കൂട്ടം കൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരല്‍ക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകള്‍ ഈ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ആ കല്ല്‌ കൊണ്ടവരുടെയെല്ലാം ശരീരം അളിയാന്‍ തുടങ്ങി. മുഹമ്മദ്‌ ഇബ്നു ഇസ്ഹാഖും ഇക്രിമയും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടില്‍ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വര്‍ഷമായിരുന്നു. ഇബ്നു അബ്ബാസ്‌ പറയുന്നു: ആ കല്ല്‌ കൊള്ളുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞു ചൊറിഞ്ഞു ശരീരം പൊട്ടിപ്പൊളിഞ്ഞു ഉതിര്‍ന്നു പോയിത്തുടങ്ങുകയും ചെയ്തു. ഇബ്നു അബ്ബാസിന്‍റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്രഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷ്ണം കഷ്ണമായി വീഴുകയായിരുന്നു. അതിന്‍റെ കഷ്ണങ്ങള്‍ വീണിടത്ത് ദുര്‍നീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവര്‍ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാന്‍ തുടങ്ങി. വഴികാട്ടിയായി ഖശ്‌അമില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന നുഫൈലുബ്നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചു പോകാനുള്ള വഴി കാണിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അദ്ദേഹം അതിന് വിസമ്മതിച്ചു കൊണ്ട് ഇപ്രകാരം പാടുകയാണുണ്ടായത്:

 

“ദൈവം പിന്തുടര്‍ന്ന് കൊണ്ടിരിക്കെ ഇനി നിങ്ങള്‍ എങ്ങോട്ടോടാനാണ്. മുറിമൂക്കന്‍ (അബ്രഹത്ത്) ഇപ്പോള്‍ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല”

 

ഈ നെട്ടോട്ടത്തില്‍ അവര്‍ അവിടവിടെ വീണു മരിച്ചു കൊണ്ടിരുന്നു. അത്വാഉബ്നുയസാര്‍ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലര്‍ അവിടെത്തന്നെ മരിച്ചു. ചിലര്‍ ഓടിപ്പോകുമ്പോള്‍ വഴിയിലങ്ങ് മരിച്ചുവീണു. ഖശ്‌അം പ്രദേശത്തെത്തിയപ്പോള്‍ അബ്രഹത്തും മരിച്ചു. “അല്‍ഫീല്‍” (ആനപ്പട) എന്ന സൂറാ.105 ഈ കാര്യത്തെ സംബന്ധിച്ചുള്ളതാണ്. അബുല്‍ അ്അലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ അദ്ധ്യായത്തിന്‍റെ പശ്ചാത്തല വിവരണത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ ഉള്ളത്. അള്ളാഹു അവന്‍റെ മന്ദിരത്തെ സംരക്ഷിച്ചു എന്നാണ് ഒറ്റ ശ്വാസത്തില്‍ എല്ലാ മുസ്ലീങ്ങളും ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

 

ഇതെപ്പോഴാണ് അല്ലാഹു ഈ മന്ദിരത്തെ സംരക്ഷിച്ചത്? അതില്‍ 360 വിഗ്രഹങ്ങള്‍ ഉള്ളപ്പോള്‍, അതിലെ ചില ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക്‌ മനുഷ്യരെ തന്നെ ബലിയായി കൊടുത്തു കൊണ്ടിരുന്ന സമയത്ത്, വസ്ത്രം ധരിക്കാതെ പൂര്‍ണ്ണ നഗ്നരായി കഅബക്ക് ചുറ്റും ആളുകള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്,  എല്ലവിധമായ മ്ലേച്ഛതകളും കഅബയ്ക്കുള്ളില്‍ അരങ്ങു വാണുകോണ്ടിരുന്നപ്പോള്‍, അപ്പോഴാണ്‌ അല്ലാഹു അതിനൊരു കേടും പറ്റാതെ അക്രമികളില്‍ നിന്നും രക്ഷിച്ചത്!! എന്നാല്‍ കാലം കുറെ കഴിഞ്ഞു. സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ്‌ ചതിയിലൂടെ മക്ക പിടിച്ചെടുത്തു. ശേഷം എന്തുണ്ടായെന്ന് ബുഖാരിയില്‍ നിന്നും മുസ്ലീമില്‍ നിന്നും ഉദ്ധരിക്കാം:

 

ഇബ്നു മസ്ഊദ് പറയുന്നു: മക്കാ വിജയ ദിവസം തിരുമേനി (സ) അവിടെ പ്രവേശിക്കുമ്പോള്‍ കഅബക്ക്‌ ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു.  കയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് അവയെ കുത്തിക്കൊണ്ടു തിരുമേനി ഇങ്ങനെ അരുളിക്കൊണ്ടിരുന്നു: “സത്യം സമാഗതമായിക്കഴിഞ്ഞു; അസത്യത്തിന്‍റെ തല ചതഞ്ഞു പോയി. സത്യം സമാഗതമായിക്കഴിഞ്ഞു; ഇനി അസത്യം ഉടലെടുക്കുകയോ അതാവര്‍ത്തിക്കുകയോ ഇല്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1620, പേജ് 790)

 

അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുനഃസ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 87.)

 

മക്കയിലെ കഅബയില്‍ ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളില്‍ ഹജ്‌റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലോഴികെയുള്ള ഒരു വിഗ്രഹം ഒഴിച്ച് ബാക്കിയുള്ള 359 വിഗ്രഹങ്ങളും മുഹമ്മദ്‌ തകര്‍ത്ത് കളഞ്ഞു. അങ്ങനെ കഅബയെ ഒന്ന് ശുദ്ധീകരിച്ചു. കഅബയില്‍ നിന്നു വിഗ്രഹങ്ങള്‍ എല്ലാം നീക്കിക്കഴിഞ്ഞതിനു ശേഷം, വെറും അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഅബ രണ്ട് വട്ടം ആക്രമിക്കപ്പെട്ടുണ്ട്, അതും മുസ്ലീങ്ങളുടെ കയ്യാല്‍ത്തന്നെ. അതിന്‍റെ ഒരു ചെറിയ വിവരണം താഴെ കൊടുക്കാം:

 

“ഹുസൈന്‍റെ വധം അറിഞ്ഞപ്പോള്‍ ഹിജാസ് മൊത്തം ഇളകി. ഒന്നാം ഖലീഫ അബൂബക്കറിന്‍റെ പേരക്കുട്ടിയായ അബ്ദുല്ലാഹിബ്നു സുബൈര്‍ ഈ അനുകൂലാവസരം മുതലെടുത്ത്‌ സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. സ്വതവേ തന്നെ യാസിദിനോട്‌ വെറുപ്പുണ്ടായിരുന്ന മക്കയിലെയും മദീനയിലെയും ജനങ്ങള്‍ മക്കയിലും മദീനയിലും ഉണ്ടായിരുന്ന യാസിദിന്‍റെ ബന്ധുക്കളായ ഉമയ്യാദ്‌ വംശക്കാരെ തടഞ്ഞു വെച്ചു.  പ്രക്ഷോഭം ഈ ഒരു സന്ദര്‍ഭത്തിൽ എത്തിയപ്പോൾ ഹിജസിലെ ജനങ്ങളുടെ മേലുള്ള തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നു യാസിദിനു മനസിലായി.  പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ദമാസ്കസിൽ നിന്ന് ഒരു സൈന്യത്തെ യാസിദ്‌ നിയോഗിച്ചു. ആ സൈന്യത്തിന്‍റെ നായകനായി പ്രായം ചെന്ന നിഷ്‌ഠൂരനായ മുസ്ലിം ഇബ്ന്‍ ഉഖ്ബാ അൽ മുറി എന്ന മനുഷ്യനെ നിയോഗിച്ചു. പ്രായാധിക്യം ഉണ്ടെങ്കിലും മുസ്ലിം ആ പ്രക്ഷോഭം അടിച്ചമർത്താൻ ഉള്ള ചുമതല ഏറ്റെടുത്തു. യാസിന്‍റെ കൽപനയുമായി ഇരുപതിനായിരം പടയാളികൾ ദമാസ്കസിൽ നിന്ന് പുറപ്പെട്ടു. കൽപന ഇതായിരുന്നു. “പ്രക്ഷോഭത്തെ നിരാകരിക്കുകയും അവരുടെ അനുസരണം (യസീദിനോട്) പുതുക്കുകയും ചെയ്യുക. അതിനു അവർക്ക് 3 ദിവസം അനുവദിക്കുക. അവർ അവരുടെ എതിർപ്പിൽ തന്നെ തുടരുകയാണെങ്കിൽ സൈനികർക്ക് 3 ദിവസം സ്വേച്ഛയാ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം അനുവദിക്കുക. അവർ കൈ വയ്ക്കുന്ന പണമോ, ആയുധമോ, ഭക്ഷണമോ അവരുടേത് ആയിരിക്കും. 3 ദിവസം കഴിഞ്ഞാൽ ജനങ്ങളെ വിട്ടേക്കുക. അൽ-ഹുസൈന്‍റെ മകൻ അലിയെ ഒഴിവാക്കുക. അദ്ദേഹത്തോട് നല്ലത് പ്രവർത്തിക്കാനും ബഹുമാനം കാണിക്കാനും എല്ലാവരേയും ഉപദേശിക്കുക, കാരണം അദ്ദേഹം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലല്ലോ.” (at-Tabarit  on the first pages of Vol. 4 of his Tarikh (Beirut, Lebanon:Al-Amira Publishers, 1426 A.H./2005 A.D.)

 

യാസിദ്‌ നിയമിച്ച സൈന്യാധിപന്‍ മുസ്ലിം ഇബിൻ ഉഖ്ബ അൽ-മുറി അയാളുടെ മ്ലച്ഛേമായ പ്രവർത്തികളാല്‍ “അൽ-മുശ്രിഫ് ” (ദുഷ്‌ടത ചെയ്യുന്നതിൽ അങ്ങേയറ്റം പോകുന്നവൻ) എന്ന് വിളിക്കപ്പെട്ട ഒരുവനാണ്. അയാൾ ഹര്‍റത് വാകിമിൽ എത്തി. മദീനയിലെ ജനങ്ങള്‍ അയാളെ എതിരിടാൻ പുറപ്പെട്ടു. അയാൾ അവരെ അടിച്ചമർത്തി, 3500 മവാലി പുരുഷന്മാരെയും, 1400 അന്‍സരികളെയും വധിച്ചു. പക്ഷെ ചിലർ പറയുന്നത് 1700 ഉം, 1300 ഖുറൈശികളെയും എന്നാണ്. അയാളുടെ സൈന്യം മദീനയിൽ പ്രവേശിച്ചു. അവർ സമ്പത്ത് എല്ലാം കണ്ടുകെട്ടി, കുറച്ചു പേരെ പിടികൂടി, സ്ത്രീകളെ ബാലൽകാരം ചെയ്തു. 800 സ്ത്രീകൾ ഗർഭിണികൾ ആകുകയും പ്രസവിക്കുകയും ചെയ്തു. ആ കുട്ടികൾ ‘ഹര്‍റയുടെ സന്തതികൾ’ എന്ന് അറിയപ്പെട്ടു. അതിനു ശേഷം അയാൾ പ്രമുഖരായ ആൾക്കാരെ വരുത്തി യസീദ് ഇബ്ന്‍ മുആവിയയോടുള്ള അനുസരണ ശപഥം ചെയ്യിപ്പിക്കുകയും, അവരെല്ലാവരും യസീദ് ഇബ്ന്‍ മുഅവിയയുടെ അടിമകൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എതിർത്തവരെ കൊലപ്പെടുത്തി.

 

മദീനയിലെ ജനങ്ങളെ അമർച്ച ചെയ്ത ശേഷം മുസ്ലിം എന്ന പ്രായം ചെന്ന യാസിദിന്‍റെ പട്ടാള മേധാവി മെക്കയിലേക്ക് മാർച്ച് ചെയ്തു. പോകുന്ന വഴി അൽ-മുഷല്ലൽ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ വച്ച് മരണം തന്നെ സമീപിക്കുന്നതായി അയാൾക്ക് തോന്നി തുടങ്ങി. അതുകൊണ്ട് അയാൾ അൽ-ഹസീൻ ഇബിൻ നമീർ അസ്-സുകിനിയെ വിളിച്ചു വരുത്തി പറഞ്ഞു. “കഴുതയുടെ ജീനിയുടെ മകനെ, അള്ളാഹു ആണേ, മരണം എന്നെ സമീപിക്കുന്നു എന്ന് എനിക്ക് തോന്നിയില്ലായിരുന്നു എങ്കിൽ, ഒരിക്കലും സൈന്യത്തിന്‍റെ നിയന്ത്രണം നിനക്ക് ഞാൻ നൽകില്ലായിരുന്നു. പക്ഷെ വിശ്വസ്‌തന്‍റെ (യസീദ് എന്ന് വിവക്ഷ) പട്ടാള മേധാവി നിന്നെ അധികാരത്തിൽ രണ്ടാമൻ ആക്കുന്നു. ആരും അവന്‍റെ ഉത്തരവിനെ അസാധുവാക്കാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തീരുമാനം കേൾക്കുക, ഖുറൈശികളിൽ നിന്ന് ഒരാളുടെയും ഉത്തരവ് കേൾക്കരുത്‌. സിറിയക്കാർ അവരുടെ ശത്രുക്കളുടെ തലയറുക്കുന്നത് നിർത്തിക്കരുത്. ഇബിൻ അസ്-സുബൈർ എന്ന തെമ്മാടിയുടെ അവസാനം കാണുന്നത് വരെ മൂന്നു ദിവസത്തിൽ കൂടുതൽ അത് നിർത്തി വക്കരുത്.”

 

ഇത് അൽ-തബരിയുടെ അറബിയില്‍ ഉള്ള ബൃഹത്തായ ചരിത്ര പുസ്തകത്തിന്‍റെ വോളിയം 4 പേജ് 381-ൽ ആണ് അതിൽ അദ്ദേഹം ഈ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിം അവിടെ മരിക്കുകയും അടക്കം ചെയ്യപ്പെടുകയും ചെയ്തു. സിറിയൻ സൈന്യം അൽ-മുഷാൽ വിട്ട ഉടനെ, ജനങ്ങൾ അയാളുടെ ശവകുടീരം കുഴിച്ചു ശവം പുറത്തെടുത്തു ഒരു പന മരത്തിൽ തൂക്കി. ഈ സംഭവം അറിഞ്ഞ സൈന്യം, ഒരു ചെറിയ സൈനീക വ്യൂഹത്തെ അത് അന്വേഷിക്കാനും കുറ്റവാളികളെ പിടിച്ചു കൊന്നു കളയാനും വേണ്ടി അയക്കുകയും ചെയ്തു. അവർ ആ ശവശരീരം വീണ്ടും സംസ്കരിക്കുകയും സൈനീകരെ എപ്പോഴും അത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അൽ-യഖുബിയുടെ ചരിത്രം, വോളിയം 2, പേജ് 251-ൽ ഇതിന്‍റെ വിവരണങ്ങളും കൂടുതൽ കാര്യങ്ങളും പറയുന്നു

 

തെറ്റാലി(കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം)കൾ മക്കയിലും ഇസ്ലാമിന്‍റെ വിശുദ്ധസ്ഥലമായ കഅബയുടെ പരിസരങ്ങളിലും എല്ലാം സ്ഥാപിച്ചു. തീഗോളങ്ങൾ ചുഴറ്റി എറിയപ്പെട്ടു. കഅബ തീയിൽ അമർന്നു. അതിന്‍റെ മതിലുകൾ തകര്‍ന്നു വീണ് കത്തി അമർന്നു, മുകള്‍ത്തട്ട്‌ നിലംപതിച്ചു. അൽ-മസൂദിയുടെ ബൃഹത്തായ ‘മുറാജ് അൽ തഹബ്’ എന്ന പുസ്തകത്തിന്‍റെ വാല്യം 3, പുറം 71-72 പ്രകാരം, എ.ഡി 680 ഡിസംബർ 28-ആം തിയതി ഒരു ശനിയാഴ്ച യാസിദ്‌ മരിക്കുന്നതിനു 11 ദിവസം മുമ്പ് സിറിയൻ ആർമിയുടെ മേൽ ഇടിവെട്ടേറ്റു. 11 പേർക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. കഅബക്ക് സംഭവിച്ചത് വകവയ്‌ക്കാതെ, മുസ്ലിം പറഞ്ഞ 3 ദിവസം എന്ന അന്ത്യശാസനത്തിൽ കൂടുതൽ യുദ്ധം നീണ്ടു നിന്നു. യുദ്ധം മുഹറം മാസത്തിന്‍റെ അവസാന ദിവസങ്ങളിൽ തുടങ്ങി സഫാർ മാസം മുഴുവനായും നീണ്ടു നിന്നു. യാസിദ്‌ മരിച്ച വിരവം മെക്കയിൽ എത്തി. ഇബ്ന്‍ അസ്-സുബൈർ സിറിയക്കാരെ അഭിസംബോധന ചെയ്തു “നിങ്ങളുടെ സ്വേച്ഛാധിപതി ഇപ്പോള്‍ മരിച്ചു, നിങ്ങളിൽ താല്‍പര്യം ഉള്ളവർക്ക് ഈ ജനങ്ങളോട് ചേരാം, അല്ലാത്തവർക്ക് സിറിയയിലേക്ക് തിരിച്ചു പോകാം”. പക്ഷെ സിറിയക്കാർ അയാളെ ആക്രമിച്ചു. സിറിയൻ സൈനീകരുടെ ക്രൂരത കണ്ട മെക്കക്കാർ എല്ലാവരും ചേർന്ന് ഇബിൻ അസ്-സുബൈറിനെ പരിരക്ഷിക്കുകയും സൈന്യത്തെ പിന്‍വാങ്ങാനും താവളത്തിലേക്ക് പരിമിതപ്പെടുത്താനും ബലം പ്രയോഗിച്ചു. സാവധാനം സിറിയൻ സൈന്യം താവളം ഉപേക്ഷിക്കുകയും മക്കയിൽ ഉള്ള ഉമ്മയ്യാദും ആയി കൂടുകയും, അവർ സിറിയൻ സൈനികരെ ചെറിയ കൂട്ടങ്ങൾ ആയി സിറിയയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അൽ തബരി ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര പുസ്തകം, വോളിയം 7, പുറം 16,17-കളിൽ വിശദീകരിച്ചിട്ടുണ്ട്.

 

അബ്ദുള്ള ഇബിൻ അസ്-സുബൈർ സ്വയം ഖലീഫയായി പ്രഖ്യാപിച്ച് ഒരു പുതിയ ഗവർണറെ മെക്കയിലേക്ക് നിയോഗിച്ചു. ഹിജാസിലെ ജനങ്ങൾ അങ്ങനെ എ.ഡി.692 വരെ സ്വയം ഭരണം ആസ്വദിച്ചു. അൽ-ഹജ്ജാജ് ഇബിൻ യൂസഫ്‌ അത്-തഖാഫി, ഉമ്മയ്യാദ് ഖലിഫ ആയ അബ്ദുൾ മാലിക് ഇബ്ന്‍ മർവാന്‍റെ ഭരണത്തിൻ കീഴിലേക്ക് ഹിജാസിലെ ജനങ്ങളെ മടക്കി കൊണ്ട് വന്നു. അത് എ.ഡി.692 ഇൽ ഒരു തുൽ-ഖിദ്‌ മാസം ആയിരുന്നു, അന്ന് മെക്ക വീണ്ടും അക്രമിക്കപ്പെട്ടു. അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ തല ഹജ്ജാജ് ബ്നു യൂസുഫ്‌ വെട്ടിയെടുത്ത് ഡമാസ്കസിലേക്ക്‌, പുതിയ ഖലീഫ അബ്ദുല്‍ മാലിക്കിന്‍റെ അടുക്കലേക്ക് തന്നെ- അയച്ചു കൊടുക്കുകയും ഇബ്നു സുബൈറിന്‍റെ കബന്ധം കുരിശില്‍ തറയ്ക്കുകയും ചെയ്തു. ദിവസങ്ങളോളം ആ കബന്ധം മക്കയിലെ തെരുവീഥിയില്‍ തൂങ്ങിക്കിടന്നു. അവസാനം ഡമാസ്കസില്‍ നിന്ന് ഖലീഫയുടെ ഉത്തരവ്‌ വന്നപ്പോഴാണ് അത് താഴെയിറക്കി സംസ്കരിച്ചത്. മക്കയുടെ ഗവർണർ സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും  ഉമ്മയ്യാദിനോട് കൂറ് പുലർത്തുന്ന ഒരു പുതിയ ഗവർണർ അവരോധിക്കപ്പെടുകയും ചെയ്തു. തുലാബാൻ എന്ന് പേരായ സിറിയക്കാരൻ ആയിരുന്നു അയാൾ. ഇസ്ലാമിക സിദ്ധാന്തങ്ങളോടും ഹിജാസിലെ ജനങ്ങളോടും അങ്ങേയറ്റം അനാദരവും അവഹേളനവും പ്രകടിപ്പിച്ചു കൊണ്ടിരിക്കെത്തന്നെ ‘താന്‍ ഒരു മുസ്ലീം ആണെ’ന്ന് തുലാബാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു!!

 

ഇതിനെക്കുറിച്ച്‌ വേറൊരു ചരിത്രകാരന്‍ എഴുതിയിരിക്കുന്നു:

 

“കര്‍ബലായിലെ സംഭവം മുസ്ലീം ലോകത്തെ ആകമാനം ഞെട്ടിച്ചു കളഞ്ഞു. മക്കയിലെയും മദീനയിലെയും ജനങ്ങള്‍ പ്രവാചകന്‍റെ പൌത്രനോട് യസീദ് കാട്ടിയ ഈ ക്രൂരകൃത്യത്തില്‍ രോഷാകുലരായിത്തീര്‍ന്നു. യസീദിനെതിരായി മക്കയിലെ ജനങ്ങളുടെ, കോപാഗ്നിയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചു സ്വയം ഖലീഫയായി പ്രഖ്യാപിക്കുവാന്‍ അബ്ദുല്ലാഹിബ്നു സുബൈറിന് ഈ സംഭവവികാസങ്ങള്‍ അവസരം നല്‍കി. മദീനയിലെ ജനങ്ങള്‍ യസീദിന്‍റെ ക്രൂരകൃത്യത്തില്‍ രോഷാകുലരായി. അലിയുടെ കുടുംബം അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകള്‍ക്കു പരിഹാരം കാണുവാനായി ഒരു ദൌത്യ സംഘത്തെ അവര്‍ ഖലീഫയുടെ അടുക്കലേക്ക് അയച്ചു. യസീദാകട്ടെ അവരെ പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പ്രവൃത്തിയില്‍ കുപിതരായ മദീനാവാസികള്‍ യസീദിനെ ഖലീഫയായി ഇനിയും അംഗീകരിക്കുവാന്‍ തയ്യാറില്ല എന്ന് പ്രഖ്യാപിച്ചു. മദീനയിലെ ഗവര്‍ണ്ണറെ അവര്‍ ആട്ടിയോടിച്ചു. അവരെ അടിച്ചമര്‍ത്തുവാന്‍ മുസ്ലീം ഇബ്നു ഉഖ്ബയുടെ നേതൃത്വത്തില്‍ ഒരു സിറിയന്‍ സൈന്യം നിയോഗിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ ഘോരമായ സംഘട്ടനത്തില്‍ അനേകമാളുകള്‍ കൊല്ലപ്പെടുകയും മദീനാ നഗരം നാശമടയുകയും ചെയ്തു. ഒറ്റക്കണ്ണനായ ഉഖ്ബ മദീനയിലേക്ക്‌ സൈന്യത്തെ നയിച്ചു. അവര്‍ മക്കാ നഗരത്തെയും നശിപ്പിക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. യുഗങ്ങളോളം അറബികള്‍ പരിപാവനമായി കരുതിപ്പോന്നിരുന്ന കഅ്ബ കത്തിയെരിഞ്ഞു. അവിടെ സൂക്ഷിച്ചിരുന്ന കറുത്ത ശില പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. യസീദിന്‍റെ അപ്രതീക്ഷിതമായ മരണവാര്‍ത്തയാണ് സിറിയന്‍ സൈന്യത്തെ അതിന്‍റെ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത്. (ഡോ.ടി. ജമാല്‍ മുഹമ്മദ്‌, ‘അറബികളുടെ ചരിത്രം’, പുറം.157)

 

സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍ സി.എന്‍.അഹമ്മദ്‌ മൌലവി ഇപ്രകാരം എഴുതുന്നു:

 

തെറ്റുവില്ലുകൊണ്ടുള്ള  എറ്‌ നിമിത്തം കഅബക്ക് സാരമായ കേട് തട്ടിയിരുന്നു. തന്നിമിത്തം അത് പൊളിച്ചു പണിയേണ്ടി വന്നു. അങ്ങിനെ പണിതപ്പോള്‍ തിരുമേനി ആഗ്രഹിച്ചിരുന്ന ആ ഭേദഗതിയോടു കൂടിയാണ് പുതിക്കിപ്പണിതത്.

 

എന്നാല്‍ ആ ക്രൂരന്‍ ഹജ്ജാജ് എന്തു ചെയ്തുവെന്നറിയാമോ? രണ്ടു വാതിലും പൊളിച്ചു. ആദ്യത്തെ വാതില്‍ അജ്ഞാനകാലത്തെ ബഹുദൈവവിശ്വാസികള്‍ സ്ഥാപിച്ചിരുന്ന അതേ രൂപത്തില്‍ ഭൂമിയില്‍ നിന്ന് അഞ്ചാറടി ഉയര്‍ത്തി വെച്ചു. ഇന്നും അതങ്ങനെ തന്നെയാണുള്ളത്. അത് കാണുമ്പോള്‍ ഉത്ത്ബത്തിനെയും ശൈബത്തിനെയും ഹജ്ജാജിനെയും ഓര്‍മ്മ വരുന്നു. ബഹുദൈവവിശ്വാസികളുടെ കാലത്ത് മറുവശത്ത് വാതിലുണ്ടായിരുന്നില്ലല്ലോ. തന്നിമിത്തം ഹജ്ജാജ് ആ വാതില്‍ നീക്കി കെട്ടിയടപ്പിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ ആഗ്രഹം ധിക്കരിക്കുകയും ബഹുദൈവവിശ്വാസികളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു ഇന്ന് മക്കത്തു ചെല്ലുന്നവര്‍ക്ക് സൂക്ഷിച്ചു നോക്കിയാല്‍ മറുപുറത്തെ വാതില്‍ കെട്ടിയടച്ച അടയാളം വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. സ്വേച്ഛാധിപതികളുടെ ധിക്കാരം നോക്കുക! കഅബത്തിന്മേല്‍ പോലും അവര്‍ കൈവെക്കാതിരുന്നിട്ടില്ല. (സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുര, പുറം 80-81)

 

കഅബയില്‍ വിഗ്രഹങ്ങള്‍ നിറഞ്ഞിരുന്നപ്പോള്‍, അതില്‍ എല്ലാവിധ മ്ലേച്ഛ കൃത്യങ്ങളും നടമാടിയിരുന്നപ്പോള്‍ ആ ആലയത്തെ തൊടാന്‍ പോലും അല്ലാഹു ആരെയും അനുവദിച്ചില്ല. എന്നാല്‍ അതിലെ വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞതോടെ, അതിലെ മ്ലേച്ഛ കൃത്യങ്ങളെല്ലാം നിര്‍ത്തല്‍ ചെയ്തതോടെ അല്ലാഹു ആ മന്ദിരത്തെ കൈവിട്ടു, മുസ്ലീങ്ങള്‍ തന്നെ ആ മന്ദിരത്തെ രണ്ട് വട്ടം തകര്‍ത്ത് കളഞ്ഞു. അതിനെ സംരക്ഷിക്കാന്‍ അല്ലാഹു മിനക്കെട്ടതേയില്ല!!

 

യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു വിടുവിച്ചു കൊണ്ടുവരുമ്പോള്‍ മരുഭൂമിയില്‍ വെച്ച് ദൈവത്തിന്‍റെ കല്പനപ്രകാരം, ദൈവം കാണിച്ചു കൊടുത്ത മാതൃകപ്രകാരം തന്നെ ഇസ്രായേല്‍ മക്കള്‍ പണിതിരുന്ന സമാഗമനകൂടാരം എന്നും സാക്ഷ്യക്കൂടാരം എന്നും തിരുനിവാസം എന്നും ഒക്കെ വിളിച്ച് പോന്നിരുന്ന  ആലയത്തില്‍ മ്ലേച്ഛമായ കാര്യങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ യഹോവയായ ദൈവം തന്നെ ആ കൂടാരത്തെ തകര്‍ത്ത് കളഞ്ഞു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ദാവീദിന്‍റെ മകനായ ശലോമോനിലൂടെ ദൈവം യെരുശലേമില്‍ തനിക്കൊരു വലിയ ദൈവാലയം തന്നെ പണിയുന്നുണ്ട്. അന്ന് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ ദൈവാലയം എന്ന ഖ്യാതി അതിനുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ യെഹൂദാ രാജാക്കന്മാര്‍ പലരും ജാതീയ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും യഹോവയുടെ ആലയത്തില്‍ വിഗ്രഹങ്ങള്‍ കൊണ്ട് വെക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പ്രവാചകന്മാരിലൂടെ അരുളി ചെയ്തിരുന്നത് പോലെ ദൈവം ആ ആലയത്തെ സമ്പൂര്‍ണ്ണമായി നശിപ്പിച്ചു കളഞ്ഞു. ബാബേല്‍ രാജാവായ നെബുഖദ്‌നെസ്സര്‍ വന്ന് ദൈവാലയത്തെ ചുട്ടുകളയുകയും അതിലുണ്ടായിരുന്ന അതിമനോഹര വസ്തുക്കളെല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു. ഇതാണ് സത്യദൈവമായ യഹോവയുടെ രീതി. തന്‍റെ കല്പന പ്രകാരം പണിത ആലയം ആണെങ്കിലും ശരി, അത് അശുദ്ധമായാല്‍ അതിനെ പിന്നെ സംരക്ഷിക്കാന്‍ നോക്കില്ല, കൈവിട്ടു കളയും. എന്നാല്‍ അല്ലാഹു അങ്ങനെയല്ല, നേരെ എതിര്‍ സ്വഭാവമാണ്. വിഗ്രഹങ്ങള്‍ നിറഞ്ഞ് എല്ലാ മ്ലേച്ഛതകളും കൊടി കുത്തി വാഴുമ്പോള്‍ മാത്രമേ അല്ലാഹു തന്‍റെ മന്ദിരത്തെ സംരക്ഷിക്കുകയുള്ളൂ. വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞ് അതിനെ ശുദ്ധീകരിച്ചെന്നു കണ്ടാല്‍, അല്ലാഹു അതിനെ കൈവിട്ടു കളയും. അതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും തമ്മിലുള്ള വ്യത്യാസം. ഇനിയും, ഈ യഹോവയും അല്ലാഹുവും ഒരാള്‍ തന്നെയാണ് എന്ന് വാദിക്കുവാന്‍ ലജ്ജയില്ലേ ദാവാക്കാരെ? നാണം എന്നത് അല്പമെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും ഇങ്ങനെ പറയാന്‍ നില്‍ക്കരുത്. എന്ന് മാത്രമല്ല, സകല അശുദ്ധിയും മ്ലേച്ഛതയും പൈശാചികതയും നിറഞ്ഞ തന്‍റെ ആലയത്തിനെ സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അല്ലാഹുവിനെ വിട്ടുകളഞ്ഞിട്ട്‌ പരിശുദ്ധനും സത്യവാനും നീതിമാനും നിത്യനുമായ യഹോവയിങ്കലേക്കു തിരിയുവാന്‍ ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

 

]]>
https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/feed/ 1
ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്? https://sathyamargam.org/2016/05/%e0%b4%ab%e0%b4%b1%e0%b4%b5%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/ https://sathyamargam.org/2016/05/%e0%b4%ab%e0%b4%b1%e0%b4%b5%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/#comments Sat, 21 May 2016 05:00:30 +0000 http://sathyamargam.org/?p=1275 ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?

 

ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക്‌ പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:

 

  1. “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39)

 

  1. “………….അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത്‌ മനുഷ്യര്‍ക്ക്‌ ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല” (സൂറാ.74:31)

 

  1. “ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന്‌ പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല” (സൂറാ.4:143)

 

  1. “ഏതൊരാളെ നേര്‍വഴിയിലേക്ക്‌ നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക്‌ അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത്‌ പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു” (സൂറാ.6:125)

 

ഇനിയും ധാരാളം ആയത്തുകള്‍ ഇപ്രകാരമുള്ളവയുണ്ടെങ്കിലും വിസ്തരഭയത്താല്‍ ചേര്‍ക്കുന്നില്ല. ഈ ആയത്തുകള്‍ അനുസരിച്ച് അവിശ്വാസികളുടെ ഹൃദയങ്ങള്‍ അള്ളാഹു അടച്ചു മുദ്ര വെച്ചിരിക്കുകയാണ്. അള്ളാഹു അവരുടെ ഹൃദയങ്ങളെ കഠിനമാക്കിയത് കൊണ്ടാണ് അവര്‍ അവിശ്വാസികളായിരിക്കുന്നത്. അങ്ങനെയെങ്കില്‍ അവരെ നരകത്തില്‍ അയക്കുന്നത് എന്തിനാണ്, അത് നീതിയാണോ? എന്ന് ക്രിസ്ത്യാനികള്‍ ചോദിക്കുന്നതിന് മറുചോദ്യമായിട്ടാണ്. ക്രിസ്ത്യാനികളുടെ ചോദ്യത്തിന് ഇതുവരെ മുസ്ലീങ്ങള്‍ മറുപടി തന്നിട്ടില്ലെങ്കിലും മുസ്ലീങ്ങളുടെ (മാത്രമല്ല, എല്ലാവരുടെയും ആത്മീയമായ കാര്യങ്ങളില്‍ ഉള്ള) ചോദ്യങ്ങള്‍ക്ക്‌ ദൈവത്തിന്‍റെ വചനത്തില്‍ മറുപടിയുള്ളതിനാല്‍ ഫറവോനെക്കുറിച്ചുള്ള ഈ ചോദ്യത്തിനും മറുപടിയുണ്ട്:

 

“ഫറവോയുടെ ഹൃദയം ഞാന്‍ കഠിനമാക്കും” എന്ന് യഹോവയായ ദൈവം പറയുന്നത് മോശയോടാണ്. ആ ഭാഗം താഴെ കൊടുക്കുന്നു:

 

“ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്‍റെ സഹോദരനായ അഹരോന്‍ യിസ്രായേല്‍മക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം. എന്നാല്‍ ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്‍റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും. ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേല്‍ എന്‍റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല്‍ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേല്‍ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.” (പുറ.7:2-4)

 

ഫറവോയോട് മോശെ ഏറ്റുമുട്ടാന്‍ പോകുന്നതിനു മുന്‍പാണ് ഈ സംഭാഷണം നടക്കുന്നത്. “ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും പ്രസ്താവിക്കുന്ന” ദൈവമാണ് ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന യഹോവയായ ദൈവം. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യം യഹോവ മോശയോടു അറിയിക്കുന്നതാണ് ഇത്. ഈ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് സംഭവിക്കുകയും യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കുകയും ചെയ്തതായി നാം വായിക്കുന്നുമുണ്ട്. എന്നാല്‍, എപ്പോഴാണ് യഹോവ ഫറവോയുടെ ഹൃദയം കഠിനമാക്കിയത് എന്ന കാര്യം പലരും ശ്രദ്ധിക്കാറില്ല. അത് ശ്രദ്ധിച്ചെങ്കില്‍ മാത്രമേ യഹോവ ഈ പറഞ്ഞതിന്‍റെ പൊരുള്‍ നമുക്ക്‌ തിരിയുകയുള്ളൂ. മൊത്തം 11 പ്രാവശ്യം ഫറവോന്‍റെ ഹൃദയകാഠിന്യത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. അതൊരോന്നോരോന്നായി നമുക്ക്‌ നോക്കാം.  ആദ്യമായി ഫറവോയുടെ ഹൃദയം കഠിനമായ  സന്ദര്‍ഭം ഇതാണ്:

 

“യഹോവ മോശെയോടും അഹരോനോടും: ഫറവോന്‍ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാല്‍ നീ അഹരോനോടു: നിന്‍റെ വടി എടുത്തു ഫറവോന്‍റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്‍പ്പമായ്തീരും എന്നു കല്പിച്ചു. അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതു പോലെ ചെയ്തു. അഹരോന്‍ തന്‍റെ വടി ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു. അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു. അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. ഫറവോന്‍റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല. അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.” (പുറ.7:8-14)

 

ഇവിടെ യഹോവയല്ല ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തിയത്, ഫറവോ സ്വയം കഠിനപ്പെടുത്തുകയായിരുന്നു എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. “ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനപ്പെടുത്തി” എന്നല്ല, “ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു” എന്നാണ് യഹോവ പറയുന്നത്. ഇനി നമുക്ക് രണ്ടാമത്തെ സന്ദര്‍ഭം നോക്കാം:

 

യഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍ നിന്‍റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്‍, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു. മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തില്‍ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്‍ന്നു. നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു. മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല. ഫറവോന്‍ തിരിഞ്ഞു തന്‍റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല” (പുറ.7:19-23)

 

ഇവിടെയും ഫറവോന്‍ തന്‍റെ ഹൃദയം സ്വയം കഠിനമാക്കുകയായിരുന്നു, അല്ലാതെ യഹോവ അവന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുകയായിരുന്നില്ല എന്ന് കാണാം. ഇനി നമുക്ക് മൂന്നാമത്തെ സന്ദര്‍ഭം നോക്കാം:

 

“യഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്‍ മേലും പുഴകളിന്‍ മേലും കുളങ്ങളിന്‍ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു. അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്‍ മേല്‍ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി. എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്‍റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍. എന്നാല്‍ യഹോവക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു. മോശെ ഫറവോനോടു: തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയില്‍ മാത്രം ഇരിക്കേണ്ടതിന്നു ഞാന്‍ നിനക്കും നിന്‍റെ ഭൃത്യന്മാര്‍ക്കും നിന്‍റെ ജനത്തിനും വേണ്ടി എപ്പോള്‍ പ്രാര്‍ത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു. നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്‍റെ വാക്കുപോലെ ആകട്ടെ; തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും നിന്‍റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയില്‍ മാത്രം ഇരിക്കും എന്നു അവന്‍ പറഞ്ഞു. അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കല്‍നിന്നു ഇറങ്ങി ഫറവോന്‍റെ മേല്‍ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാര്‍ത്ഥിച്ചു. മോശെയുടെ പ്രാര്‍ത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി. അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു. എന്നാല്‍ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്‍റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.”

 

ഇവിടെയും യഹോവയല്ല, ഫറവോന്‍ തന്നത്താന്‍ തന്‍റെ ഹൃദയം കഠിനമാക്കുകയായിരുന്നു എന്ന് കാണാം. ഇനി നമുക്ക് നാലാമത്തെ സന്ദര്‍ഭം നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: നിന്‍റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന്‍ ആയ്തീരും എന്നു കല്പിച്ചു. അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പേന്‍ ആയ്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയ്തീര്‍ന്നു. മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ പേന്‍ ഉളവാക്കുവാന്‍ അതുപോലെ ചെയ്തു; അവര്‍ക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ ഉളവായതുകൊണ്ടു മന്ത്രവാദികള്‍ ഫറവോനോടു: ഇതു ദൈവത്തിന്‍റെ വിരല്‍ ആകുന്നു എന്നു പറഞ്ഞു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.” (പുറ.8:16-19)

 

ഇവിടെ ഫറവോന്‍റെ കൂടെയുള്ളവര്‍ വളരെ വ്യക്തമായിത്തന്നെ ഫറവോനോട് പറഞ്ഞു, മോശയും അഹരോനും കാണിക്കുന്നതെല്ലാം ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന്. എന്നിട്ടും ഫറവോ അവരുടെ വാക്ക് കേള്‍ക്കാതെ,  തന്‍റെ ഹൃദയം കഠിനമാക്കുകയായിരുന്നു എന്ന് കാണാം. ഇനി നമുക്ക് അഞ്ചാമത്തെ സന്ദര്‍ഭം നോക്കാം:

 

“പിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്‍റെ മുമ്പാകെ നില്‍ക്ക; അവന്‍ വെള്ളത്തിന്‍റെ അടുക്കല്‍ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാല്‍: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക. നീ എന്‍റെ ജനത്തെ വിട്ടയക്കയില്ല എങ്കില്‍ ഞാന്‍ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെ മേലും നിന്‍റെ ജനത്തിന്‍ മേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും. ഭൂമിയില്‍ ഞാന്‍ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും. എന്‍റെ ജനത്തിന്നും നിന്‍റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും. യഹോവ അങ്ങനെ തന്നേ ചെയ്തു. അനവധി നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാല്‍ ദേശം നശിച്ചു. അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങള്‍ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിന്‍ എന്നു പറഞ്ഞു. അതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്‍ക്കും അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്‍ക്കു അറെപ്പായുള്ളതു അവര്‍ കാണ്‍കെ ഞങ്ങള്‍ യാഗം കഴിച്ചാല്‍ അവര്‍ ഞങ്ങളെ കല്ലെറികയില്ലയോ? ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയില്‍ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു. അപ്പോള്‍ ഫറവോന്‍: നിങ്ങളുടെ ദൈവമായ യഹോവക്കു മരുഭൂമിയില്‍വെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. അതിന്നു മോശെ: ഞാന്‍ നിന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവേക്കു യാഗം കഴിപ്പാന്‍ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാല്‍ ഫറവോന്‍ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു. അങ്ങനെ മോശെ ഫറവോന്‍റെ അടുക്കല്‍ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മോശെയുടെ പ്രാര്‍ത്ഥന പ്രകാരം ചെയ്തു. നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി. എന്നാല്‍ ഫറവോന്‍ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.” (പുറ.9:20-32)

 

ഇപ്പോഴും യാഹോവയല്ല, പഴയത് പോലെത്തന്നെ ഫറവോയാണ് തന്‍റെ ഹൃദയം സ്വയം കഠിനമാക്കുന്നത് എന്നോര്‍ക്കണം. ഇനി നമുക്ക് ആറാമാത്തെ സന്ദര്‍ഭം നോക്കാം:

 

“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്‍റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയക്ക. വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍, യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും. യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വേക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല. നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു. അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു. മിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.” (പുറ.9:1-7)

 

ഇപ്പോഴും യഹോവയല്ല, ഫറവോന്‍ തന്നത്താന്‍ ആണ് തന്‍റെ ഹൃദയം കഠിനപ്പെടുത്തിയത് എന്ന് കാണാന്‍ കഴിയും. ആറ് അവസരങ്ങള്‍ യഹോവ ഫറവോന് നല്‍കി. ആറു പ്രാവശ്യവും അവന്‍ സ്വയം തന്‍റെ ഹൃദയം കഠിനമാക്കിക്കൊണ്ട് വാഗ്ദാന ലംഘനം നടത്തി. ഇനി നമുക്ക് ഏഴാമത്തെ സന്ദര്‍ഭം നോക്കാം:

 

“പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര്‍ കൈ നിറച്ചു വാരുവിന്‍; മോശെ അതു ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ. അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീം ദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു. അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്‍ന്നു. പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.” (പുറ.9:8-12)

 

ഈ ഏഴാം സന്ദര്‍ഭത്തിലാണ് യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കുന്നത്! “അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി” എന്നെഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇത് ബൈബിളിലുള്ള ദൈവത്തിന്‍റെ പ്രത്യേകതയാണ്. അനേകം അവസരങ്ങള്‍ ഒരാള്‍ക്ക് കൊടുത്തിട്ടും ദൈവത്തെ അന്വേഷിക്കാനോ അനുസരിക്കാനോ ഒരാള്‍ മനസ്സ് വെക്കാതെ തുടര്‍ച്ചയായി ഹൃദയത്തെ കഠിനമാക്കുന്നുവെങ്കില്‍, പിന്നെ ദൈവം തന്നെ അയാളുടെ ഹൃദയത്തെ കഠിനമാക്കാന്‍ തുടങ്ങും. എന്നിരുന്നാലും ദൈവം വീണ്ടും ഒരവസരം കൂടി ഫറവോന് നല്‍കുന്നുണ്ട്:

 

“പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു. യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല. അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍.  യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു. മോശെ അവനോടു: ഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല. എന്നാല്‍ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു. അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു. എന്നാല്‍ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല. മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു, മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല. എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതു പോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.” (പുറ.9:22-35)

 

ദൈവം വീണ്ടും ഒരവസരം കൂടി ഫറവോന് നല്‍കിയെങ്കിലും അവന്‍ ഈ അവസരവും ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, ഇപ്രാവശ്യം അവന്‍ മാത്രമല്ലാതെ അവന്‍റെ ഭൃത്യന്മാരും കൂടി തങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തുകയാണ് ഉണ്ടായത്. അങ്ങനെ ദൈവം മൊത്തം ഏഴ് അവസരം ഫറവോന് നല്‍കുകയുണ്ടായി. എന്നാല്‍ ഏഴ് പ്രാവശ്യവും ഫറവോനും അവന്‍റെ ഭൃത്യന്മാരും തങ്ങളുടെ ഹൃദയം സ്വയം കഠിനപ്പെടുത്തുകയാണ് ചെയ്തത്. ബൈബിളില്‍ സംഖ്യകള്‍ക്ക് പ്രധാന്യതയും പ്രത്യേകതയുമുണ്ട്. ഏഴ് എന്ന സംഖ്യ പൂര്‍ണ്ണതയെ കാണിക്കുന്നതാണ്. ഫറവോന് മാനസാന്തരപ്പെടാനുള്ള പൂര്‍ണ്ണമായ അവസരങ്ങള്‍ യഹോവ നല്‍കി. എന്നാല്‍ എല്ലാ അവസരങ്ങളും അവന്‍ നിഷേധിച്ചു കളഞ്ഞു. അതിന് ശേഷമുള്ള മൂന്ന് സന്ദര്‍ഭങ്ങളിലും യഹോവയായ ദൈവം ഫറവോന്‍റെ  ഹൃദയത്തെ കഠിനപ്പെടുത്തുന്നതാണ് നമ്മള്‍ കാണുന്നത്. അതും നമുക്ക് നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: നിലത്തിലെ സകല സസ്യാദികളും കല്മഴയില്‍ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീം ദേശത്തു വരുവാന്‍ നിന്‍റെ കൈ ദേശത്തിന്മേല്‍ നീട്ടുക എന്നു പറഞ്ഞു. അങ്ങനെ മോശെ തന്‍റെ വടി മിസ്രയീംദേശത്തിന്മേല്‍ നീട്ടി; യഹോവ അന്നു പകല്‍ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു. വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്‍റെ അതിര്‍ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല്‍ ഇരുണ്ടുപോയി; കല്മഴയില്‍ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നു കളഞ്ഞു; മിസ്രയീം ദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല. ഫറവോന്‍ മോശെയെയും അഹരോനെയും വേഗത്തില്‍ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന്‍ പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്‍റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. അവന്‍ ഫറവോന്‍റെ അടുക്കല്‍ നിന്നു പറപ്പെട്ട് യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല. എന്നാല്‍ യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.” (പുറ.10:12-20)

 

“അപ്പോള്‍ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പര്‍ശിക്കത്തക്ക ഇരുള്‍ ഉണ്ടാകേണ്ടതിന്നു നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീം ദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി. മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്‍റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല്‍ യിസ്രായേല്‍മക്കള്‍ക്കു എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നു. അപ്പോള്‍ ഫറവോന്‍ മോശെയെ വിളിപ്പിച്ചു. നിങ്ങള്‍ പോയി യഹോവയെ ആരാധിപ്പിന്‍; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. അതിന്നു മോശെ പറഞ്ഞതു: ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവക്കു അര്‍പ്പിക്കേണ്ടതിന്നു യാഗങ്ങള്‍ക്കും സര്‍വ്വാംഗഹോമങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്‍ക്കു തരേണം. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പില്‍ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതില്‍നിന്നല്ലോ ഞങ്ങള്‍ എടുക്കേണ്ടതു; ഏതിനെ അര്‍പ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങള്‍ അറിയുന്നില്ല. എന്നാല്‍ യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവന്നു മനസ്സായില്ല. ഫറവോന്‍ അവനോടു: എന്‍റെ അടുക്കല്‍ നിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്‍റെ മുഖം കാണുന്ന നാളില്‍ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ: നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന്‍ ഇനി നിന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.” (പുറ.10:21-29)

 

“യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്‍മക്കളോടു പറക; അതിന്‍റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള്‍ പാളയം ഇറങ്ങേണം. എന്നാല്‍ അവര്‍ ദേശത്തു ഉഴലുന്നു; മരുഭൂമിയില്‍ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേല്‍മക്കളെക്കുറിച്ചു പറയും. ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്‍റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും. അവര്‍ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മനസ്സുമാറിയിസ്രായേല്യരെ നമ്മുടെ അടിമവേലയില്‍നിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവര്‍ പറഞ്ഞു. പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി. യഹോവ മിസ്രയീംരാജാവായ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു. ഫറവോന്‍റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു. ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേല്‍മക്കള്‍ തലഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു.” (പുറ.14:1-10)

 

ഈ അവസാന ഭാഗത്ത് യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയത് അവന്‍റെ  നാശത്തിന്  വേണ്ടിയായിരുന്നു. ചെങ്കടലിനെ രണ്ടായി വിഭാഗിച്ചു കൊണ്ട് യഹോവ ഇസ്രായേല്‍ ജനത്തെ അക്കരെ കടത്തുകയും അവരെ പിന്തുടര്‍ന്ന ഫറവോനെയും  അവന്‍റെ  സൈന്യത്തെയും ചെങ്കടലിനെ പൂര്‍വ്വസ്ഥിതിയിലാക്കിയിട്ട് മുക്കിക്കളയുകയും ചെയ്തു. ഇത് ബൈബിളില്‍ ഉള്ള ദൈവത്തിന്‍റെ സ്വഭാവമാണ്. ഒരു മനുഷ്യന് ദൈവത്തെ അറിയുവാനുള്ള പൂര്‍ണ്ണമായ അവസരങ്ങള്‍ ധാരാളം കൊടുത്തു കഴിഞ്ഞിട്ടും അവന്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിയുന്നില്ലെങ്കില്‍, പിന്നെ ദൈവം തന്നെ അവന്‍റെ മനസ്സിനെ കട്ടിയാക്കാന്‍ തുടങ്ങും. പിന്നെ അവന്‍ സത്യം വിശ്വസിക്കുകയില്ല, അസത്യത്തിന്  മാത്രമേ ചെവി കൊടുക്കൂ, അസത്യം മാത്രമേ വിശ്വസിക്കൂ. ഇത് പുതിയ നിയമത്തിന്‍റെ ഉപദേശം കൂടിയാണ്. അനുഗൃഹീത അപ്പൊസ്തലനായ പൗലോസിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

 

“അവര്‍ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നേ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്നു ദൈവം അവര്‍ക്കു ഭോഷ്ക്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയക്കുന്നു” (2.തെസ്സലൊനീക്യര്‍.2:10-12)

 

എന്നാണ് ദൈവവചനത്തില്‍ ഉള്ളത്. സത്യത്തില്‍ വിശ്വസിക്കാനുള്ള അവസരങ്ങള്‍ ഇഷ്ടംപോലെ തന്നിട്ടും, അനീതിയില്‍ രസിക്കേണ്ടതിന് വേണ്ടി സത്യത്തെ തിരസ്കരിക്കുന്നതു തുടര്‍ക്കഥയാക്കിയാല്‍, അവന് പിന്നെ സത്യം തിരിച്ചറിയാന്‍ കഴിയാതെ ഭോഷ്ക്ക് മാത്രം വിശ്വസിക്കുവാന്‍ കഴിയുന്ന വിധത്തില്‍ വ്യാജത്തിന്‍റെ  ശക്തി അവന്‍റെ മേല്‍ വ്യാപരിക്കുവാന്‍ ദൈവം ഇടയാക്കും! അത് തന്നെ  ഒരു ശിക്ഷയാണ്. ഒരിക്കലും സത്യം തിരിച്ചറിയാന്‍ ഇടയാകാതെ അസത്യത്തില്‍ തന്നെ  മരണം വരെ കഴിയേണ്ടി വരിക എന്നുള്ളത് ശിക്ഷയല്ലെങ്കില്‍ പിന്നെ വേറെ എന്താണ് ശിക്ഷ? ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഞങ്ങളുമായി തര്‍ക്കിക്കാന്‍ വരുന്ന എല്ലാ ദാവാക്കാരുടേയുംയും അപൂര്‍വ്വം ചില പരിണാമ വാദികളുടെയും നിരീശ്വരവാദികളുടെയും നിരീശ്വരവാദിക്കുപ്പായമിട്ട ഇസ്ലാമിസ്റ്റുകളുടെയും സ്ഥിതി ഇതാണ്. ഇവര്‍ക്ക് ഞങ്ങള്‍ പറയുന്ന സത്യം ഒരിക്കലും മനസ്സിലാകില്ലെന്നും ഭോഷ്ക്ക് കണ്ടാല്‍ ഇവര്‍  ചാടി വീണ് അതില്‍ വിശ്വസിക്കുമെന്നും അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ അവരോട് ചര്‍ച്ചയ്ക്ക് നില്‍ക്കുന്നതിന് കാരണം ഒന്ന് മാത്രം, സത്യാന്വേഷണ തല്പരതയോടെ ചര്‍ച്ച വായിക്കുന്ന അനേകര്‍ ഉണ്ടെന്നുള്ള കാരണം മാത്രം! ഞങ്ങള്‍ പറയുന്ന സത്യം ഞങ്ങളോട് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മനസ്സിലാകില്ലെങ്കിലും ചര്‍ച്ച വീക്ഷിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു തീരുമാനം എടുക്കുന്നതിലേക്ക്‌ അതവരെ നയിക്കുമെന്നുമുള്ള തിരിച്ചറിവ് ഉള്ളത് കൊണ്ടുമാത്രമാണ് ഭീഷണി, നിന്ദ, പരിഹാസം, തെറിവിളി തുടങ്ങിയ കലാപരിപാടികള്‍ എതിരാളികളില്‍ നിന്നും അനുസ്യൂതം ഉണ്ടായിട്ടും ഉത്സാഹത്തില്‍ മടുപ്പില്ലാത്തവരായി തീക്ഷ്ണതതയില്‍ എരിവുള്ളവരായി ഇവിടെ തുടരാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. അത്, എതിരാളികള്‍ ഇനിയെങ്കിലും ഒന്ന് ഓര്‍ത്ത്‌ വെച്ചോ.

]]>
https://sathyamargam.org/2016/05/%e0%b4%ab%e0%b4%b1%e0%b4%b5%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b4%a0%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/feed/ 2
മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/ https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/#comments Mon, 09 May 2016 04:59:56 +0000 http://sathyamargam.org/?p=1261 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം!

ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അതിലേക്ക് കടക്കുന്നതിനു മുന്‍പ്‌ നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

ന്യായപ്രമാണത്തിന്‍റെ ആകെത്തുക എന്നുള്ളത് ‘പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണആത്മാവോടും കൂടി ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെത്തന്നെ നിന്‍റെ കൂട്ടുകാരനെ സ്നേഹിക്കുക’ എന്നുള്ളതാണ്. നമ്മുടെ കര്‍ത്താവ്‌ അത് വ്യക്തമാക്കിയിട്ടുണ്ട്:

“യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഈ രണ്ടു കല്പനകളില്‍ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.” (മത്തായി.22:37-40)

പൗലോസ്‌ അപ്പോസ്തലനും ഇക്കാര്യം പറയുന്നു:

“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.” (ഗലാത്യര്‍. 5:14)

“അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. സ്നേഹം കൂട്ടുകാരന് ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നേ.” (റോമര്‍.13:8-10)

ന്യായപ്രമാണത്തിന്‍റെ ഈ സത്ത ആദാം മുതലുള്ള സകല മനുഷ്യരിലും ദൈവം നല്‍കിയിട്ടുണ്ട്:

“ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷി കൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തും കൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു” (റോമര്‍.2:14,15)

ദൈവവിശ്വാസമില്ലാത്തവരുടെ ഉള്ളില്‍പ്പോലും ന്യായപ്രമാണം ഉള്ളതായാണ് അപ്പൊസ്തലന്‍ പറയുന്നത്. നിഷ്പാപാവസ്ഥയില്‍, ‘ജീവന്‍റെ ആത്മാവിന്‍റെ ഈ ഒരു പ്രമാണം’ മാത്രമേ അവരുടെ ഉള്ളില്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പാപം പ്രവേശിച്ചതോടുകൂടി അവരില്‍ വേറൊരു പ്രമാണവും കൂടി ആധിപത്യം ചെലുത്താന്‍ തുടങ്ങി. അത് ‘പാപത്തിന്‍റെ പ്രമാണം’ അഥവാ ‘മരണത്തിന്‍റെ പ്രമാണം’ ആണ്. പൗലോസ്‌ അപ്പൊസ്തലന്‍ അതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്:

“എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍.7:17-22)

മനുഷ്യന്‍റെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണം മാത്രം ഉണ്ടായിരുന്നപ്പോള്‍, അവര്‍ ദൈവത്തെ അനുസരിക്കുന്നവരും ക്ഷയമില്ലാത്തവരും മരണമില്ലാത്തവരും ദൈവതേജസ് ഉള്ളവരും ആയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ പാപം ചെയ്തപ്പോള്‍, ദൈവം അവരുടെ ഹൃദയത്തില്‍ നല്‍കിയതിന് എതിരായ ഒരു പ്രമാണം അവരുടെ ഉള്ളില്‍ പ്രവേശിച്ചു. ആ പ്രമാണം അവരെ നാശത്തിലേക്കും മരണത്തിലേക്കും എത്തിച്ചു. ഉദാഹരണസഹിതം പറയുകയാണെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാവ്‌ ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ സോഫ്റ്റ്‌വെയറുകള്‍ അതിനകത്ത് ഇന്‍സ്റ്റാള്‍ ചെയ്യും. ആ സോഫ്റ്റ്‌വെയറുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുറമേ നിന്ന് അതിനകത്തേക്ക് വൈറസുകള്‍ പ്രവേശിക്കുകയാണെങ്കില്‍, ശരിയായ വിധത്തില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കേണ്ടതിന് നിര്‍മ്മാതാവ്‌ അതില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകളെയെല്ലാം അത് പ്രവര്‍ത്തനരഹിതമാക്കാന്‍ തുടങ്ങും. വൈറസുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ കമ്പ്യൂട്ടര്‍ ചില തകരാറുകള്‍ കാണിക്കാന്‍ തുടങ്ങും. എന്നാല്‍ വൈറസുകള്‍ പൂര്‍ണ്ണമായി പിടി മുറുക്കിക്കഴിഞ്ഞാല്‍ അവസാനം ആ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായിത്തീരും. ഇത് നമുക്ക്‌ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. പാപം മനുഷ്യരിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതാണ്ട് ഇപ്രകാരം തന്നെയാണ് മനുഷ്യന് സംഭവിച്ചത്. മനുഷ്യനെ സൃഷ്ടിച്ച സമയത്ത് ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരുന്ന ഒരു പ്രമാണം ഉണ്ടായിരുന്നു, അത് ജീവന്‍റെ ആത്മാവിന്‍റെ പ്രമാണമാണ്. എന്നാല്‍ പുറമേ നിന്ന് പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍, ദൈവം അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്ന പ്രമാണത്തെ ഇല്ലാതാക്കുവനാണ് ആദ്യം തന്നെ ശ്രമിച്ചത്. നമുക്കൊരു വാക്യം നോക്കാം:

“ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല. ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല.” (റോമര്‍.8:7,8)

മനുഷ്യരില്‍ പാപം പ്രവേശിച്ചതിന് ശേഷമുള്ള തൊട്ടടുത്ത തലമുറയിലെ കായേന്‍റെ ജീവിതം നോക്കിയാല്‍ നമുക്കത് മനസ്സിലാകും. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചത് ഹാബേല്‍ ആയിരുന്നു, അതുകൊണ്ടാണ് ‘യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല’ എന്ന് എഴുതിയിരിക്കുന്നത്. ഹാബേലില്‍ പ്രസാദിച്ചതിന് ശേഷമാണ് ദൈവം അവന്‍റെ വഴിപാടില്‍ പ്രസാദിച്ചത്. കായേനില്‍ പ്രസാദിക്കാത്തതുകൊണ്ടാണ് അവന്‍റെ വഴിപാടിലും പ്രസാദിക്കാതിരുന്നത്. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുവാന്‍ കായേന് കഴിയാതിരുന്നതിനാലാണ് തന്‍റെ സഹോദരനെ സ്നേഹിക്കുവാനും അവന് സാധിക്കാഞ്ഞതും അവനെ കൊന്നു കളഞ്ഞതും. ദൈവം മനുഷ്യരുടെ ഉള്ളില്‍ നല്‍കിയിരുന്ന പ്രമാണത്തിന്‍റെ മേല്‍ ലോകത്തില്‍നിന്നു അവന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണം പിടിമുറുക്കുന്ന കാഴ്ച നാം അവിടെ കാണുന്നു. അതിനുശേഷമുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രം മുഴുവന്‍ നാം പരിശോധിച്ചാല്‍, മനുഷ്യരുടെ ഉള്ളില്‍ ദൈവം നല്‍കിയ പ്രമാണത്തെ താറുമാറാക്കാന്‍ ശ്രമിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തിന്‍റെ പ്രവൃത്തികള്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക്‌ കാണാന്‍ സാധിക്കും. ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ കഴിയാതെ തെറ്റിനെ ശരിയെന്നുപറഞ്ഞു ന്യായീകരിക്കുകയും ശരിയെ തെറ്റെന്നു പറഞ്ഞ് അവഗണിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിപ്പെട്ടു.

ഈ സ്ഥിതിയിലാണ് ദൈവം തന്‍റെ പ്രമാണത്തെ രേഖയാക്കി നല്‍കുന്നത്. രേഖയായി നല്‍കുന്നതിന് മുന്‍പ്‌ അത് വാമൊഴിയായി ദൈവം തന്‍റെ ദാസനായ അബ്രഹാമിന് നല്‍കിയിരുന്നു:

“യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാല്‍: നീ മിസ്രയീമിലേക്കു പോകരുതു; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക. ഈ ദേശത്തു താമസിക്ക; ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും. അബ്രാഹാം എന്‍റെ വാക്കു കേട്ടു എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിച്ചു നിന്‍റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്‍പ്പത്തി.26:2-5)

അബ്രഹാമിന് ദൈവത്തിന്‍റെ ‘നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും’ ലഭിച്ചിരുന്നു എന്നും അവന്‍ അത് ആചരിച്ചിരുന്നു എന്നും ഇതില്‍ നിന്ന് നമുക്ക്‌ ഗ്രഹിക്കാം. എങ്കിലും യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍. ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍. അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

  1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍
  2. സൈനിക നിയമങ്ങള്‍
  3. പൌരത്വ നിയമങ്ങള്‍
  4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍
  5. കുടുംബ നിയമങ്ങള്‍
  6. അവകാശ നിയമങ്ങള്‍
  7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍
  8. സാമ്പത്തിക പ്രമാണങ്ങള്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍. ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ നോക്കുക.)

ന്യായപ്രമാണത്തിന് അതില്‍ത്തന്നെ എന്തെങ്കിലും കുഴപ്പമുള്ളതായി ബൈബിള്‍ പറയുന്നില്ല. നമുക്ക്‌ ചില വാക്യങ്ങള്‍ നോക്കാം:

“ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും” (റോമര്‍. 2:18)

‘ന്യായപ്രമാണത്തില്‍ നിന്ന് പഠിച്ചാല്‍ ദൈവത്തിന്‍റെ ഇഷ്ടം എന്താണെന്നറിയാം’ എന്നാണ് ഇവിടെ അപ്പൊസ്തലന്‍ പറഞ്ഞിരിക്കുന്നത്.

“ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍” (റോമര്‍.2:19)

‘ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു ലഭിക്കും’ എന്നാണ് ഇവിടെ പൗലോസ്‌ പറയുന്നത്.

“ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?” (റോമര്‍.2:23)

‘ന്യായപ്രമാണത്തെ ലംഘിക്കുന്നവന്‍ ദൈവത്തെ അപമാനിക്കുന്നു’ എന്നാണ് പൗലോസ്‌ അപ്പൊസ്തലന്‍ പറയുന്നത്.

“ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.” (റോമര്‍. 7:7)

‘ന്യായപ്രമാണം പാപമല്ലെന്നു മാത്രമല്ല, ന്യായപ്രമാണത്താല്‍ മാത്രമേ ഒരുവന് പാപത്തെക്കുറിച്ചു സൂക്ഷ്മമായ അറിവ് ലഭിക്കുകയുള്ളൂ’ എന്നും അപ്പൊസ്തലന്‍ ഇവിടെ പറയുന്നു.

“ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നെ” (റോമര്‍. 7:11)

‘ന്യായപ്രമാണം വിശുദ്ധവും ന്യായവും നല്ലതും ആകുന്നു’ എന്നാണ് പൗലോസിലൂടെ ദൈവാത്മാവ്‌ പറയുന്നത്.

എങ്കിലും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല എന്ന് നാം അറിഞ്ഞിരിക്കണം.

“അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു.” (റോമര്‍. 3:20; ഗലാത്യര്‍.2:15 കൂടി നോക്കുക)

ഇതിന് കാരണം, ന്യായപ്രമാണത്തിന്‍റെ തകരാറല്ല, ന്യായപ്രമാണത്തിന് വിരുദ്ധമായി നമ്മുടെ ഉള്ളില്‍ പ്രവേശിച്ചിരിക്കുന്ന പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളുടെ പ്രവര്‍ത്തനമാണ്. ഈ പ്രമാണങ്ങള്‍ നമ്മെക്കൊണ്ട് ന്യായപ്രമാണത്തിന് വിരോധമായി പാപം ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ ഇങ്ങനെ പറഞ്ഞത്:

“ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ. ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” (റോമര്‍,7:13-22)

ഇതാണ് മനുഷ്യന്‍റെ അവസ്ഥ. അവന് നന്മ ചെയ്യണം എന്നും ന്യായപ്രമാണം അനുസരിക്കണം എന്നും ആഗ്രഹമുണ്ട്, പക്ഷേ സാധിക്കുന്നില്ല. അവന്‍റെ ജഡത്തിലുള്ള പാപപ്രമാണം അവനെ അതില്‍നിന്നു തടയുകയും ന്യായപ്രമാണത്തിന് വിരോധമായി അവനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്യുന്നു. ന്യായപ്രമാണത്തിലെ ഒരു കല്പന ഇപ്രകാരമാണ്:

“ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം ആമേന്‍ എന്നു പറയേണം.” (ആവ.27:26)

ന്യായപ്രമാണത്തെ അനുസരിക്കാതെ അതിനെ ലംഘിക്കുന്നുവെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാണ്. അതിപ്പോ ഒരു കല്പന ലംഘിച്ചാലും മൊത്തമുള്ള 613 കല്പന ലംഘിച്ചാലും ഒരു പോലെ ശപിക്കപ്പെട്ടവനാണ് (യാക്കോ.2:10). അതിനാലാണ് അപ്പൊസ്തലന്‍ ഇപ്രകാരം പറഞ്ഞത്:

“എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.” (ഗലാത്യ.3:10)

ന്യായപ്രമാണം ശാപം ആയതുകൊണ്ടല്ല ന്യായപ്രമാണത്തില്‍ ആശ്രയിക്കുന്നവന്‍ ശാപത്തിന്‍ കീഴാകുന്നത്. മറിച്ച് മനുഷ്യനിലുള്ള പാപത്തിന്‍റെയും ജഡത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങള്‍ അവനെക്കൊണ്ട് ന്യായപ്രമാണം ലംഘിപ്പിക്കുന്നതിനാലും, ന്യായപ്രമാണം ലംഘിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു എന്ന് ന്യായപ്രമാണത്തില്‍ പറഞ്ഞിട്ടുള്ളതിനാലുമത്രേ. ന്യായപ്രമാണം രക്ഷയ്ക്ക് വേണ്ടിയുള്ളതല്ല എന്ന് ബൈബിള്‍ പറയുന്നത് ഇക്കാരണംകൊണ്ടാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). പാപപ്രമാണത്തിന്‍റെ പ്രവര്‍ത്തനം കാരണം മനുഷ്യര്‍ക്ക്‌ ന്യായപ്രമാണം ആചരിക്കാന്‍ സാധിക്കാത്തതുകൊണ്ട് “ന്യായപ്രമാണത്തിലെ വിധികളും ചട്ടങ്ങളും പ്രമാണങ്ങളും കല്‍പനകളും ജീവരക്ഷ പ്രാപിക്കാന്‍ മനുഷ്യര്‍ക്ക്‌ ഉതകുന്നതല്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

ന്യായപ്രമാണത്തില്‍ കൃപയുണ്ടെങ്കിലും കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” (സദൃ.17:15) എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി ദൈവസ്സന്നിധിയില്‍ അതിനെ ബലിയര്‍പ്പിച്ച് തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവര്‍ത്തിക്കാനാണ് വന്നത്” എന്ന്. ന്യായപ്രമാണം എന്നു കര്‍ത്താവ്‌ മത്തായി 5:18-ല്‍ പറഞ്ഞിരിക്കുന്നത് 613 കല്പനകളടങ്ങിയ, പുറപ്പാട് പുസ്തകം മുതല്‍ ആവര്‍ത്തനപുസ്തകം വരെയുള്ള സംഗതികളെ അല്ല. പഴയ നിയമത്തെ മുഴുവനുമായിട്ടാണ് അവിടെ ന്യായപ്രമാണം എന്നു പറഞ്ഞിരിക്കുന്നത്. കാരണം, പ്രവാചകന്മാരോട് ചേര്‍ത്താണ് ന്യായപ്രമാണത്തെ പറഞ്ഞിരിക്കുന്നത്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടാ”യ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്:

“ഞാന്‍ യിസ്രായേല്‍ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്ക് പിടിച്ചു മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കും ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാല്‍ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഔര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.31:31-34)

“ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും. ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും. ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.” (യെഹസ്കേല്‍.36:25-27).

എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നു, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

(1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

(2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

(3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും. ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു. ഇതാണ് പൗലോസ്‌ അപ്പോസ്തലന്‍ പറയുന്ന ക്രിസ്തുവിന്‍റെ ന്യായപ്രമാണം (1.കൊരി.9:21). യാക്കോബ് ഇതിനെ വിളിക്കുന്നത്‌ “സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണം” (യാക്കോബ്.1:25, 2:12) എന്നും “രാജകീയന്യായപ്രമാണം” (യാക്കോ.2:8) എന്നുമാണ്.

നിഗമനം:

ന്യായപ്രമാണം ദൈവദത്തമാണെങ്കിലും മനുഷ്യന്‍റെ ഉള്ളിലേക്ക് പ്രവേശിച്ച പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണങ്ങളും ജഡത്തിന്‍റെ ചിന്തയും അവനെ ന്യായപ്രമാണം അനുസരിക്കാന്‍ അശക്തനാക്കുകയും ന്യായപ്രമാണത്തെ ലംഘിക്കുവാന്‍ എപ്പോഴും ഒരുക്കമുള്ളവനാക്കി നിര്‍ത്തുകയും ചെയ്യുന്നു. ന്യായപ്രമാണം അതില്‍ത്തന്നെ നല്ലതാണെങ്കിലും മനുഷ്യന്‍റെ ജഡത്തിന്‍റെ ബലഹീനതയാല്‍ മനുഷ്യനത് ശാപഹേതുവായിത്തീരുന്നു. ന്യായപ്രമാണത്തിന്‍റെ ഈ ശാപത്തില്‍ നിന്നും മനുഷ്യരെ രക്ഷിച്ചത് യേശുക്രിസ്തുവാണ്. ന്യായപ്രമാണം വാഗ്ദത്തം ആയിരുന്നു; ക്രിസ്തുവില്‍ വാഗ്ദത്തം നിറവേറിയിരിക്കുന്നു. ന്യായപ്രമാണം നിഴല്‍ ആയിരുന്നു; അതിന്‍റെ പൊരുള്‍ ക്രിസ്തുവിലാണ് ഉള്ളത്. ന്യായപ്രമാണം അപൂര്‍ണ്ണമാണ്, ക്രിസ്തു അത് പൂര്‍ത്തിയാക്കിയിരിക്കുന്നു. പൂര്‍ത്തിയായത് കൊണ്ട് ഇനിയത് പ്രയോജനമില്ല എന്നല്ല. ഉദാഹരണത്തിന്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം 1947 ആഗ.15-ന് പൂര്‍ത്തിയായി. പൂര്‍ത്തിയായത് കൊണ്ട് ഇനിയാരും സ്വാതന്ത്ര്യ സമരം നടത്തേണ്ട ആവശ്യമില്ല, പകരം ലഭിച്ച സ്വാതന്ത്ര്യത്തിന് അനുസൃതമായി നടന്നാല്‍ മതി. സ്വതന്ത്രനായി നടക്കുക എന്ന് പറഞ്ഞാല്‍ തോന്നിയത് പോലെ നടക്കുക എന്നല്ലല്ലോ അര്‍ത്ഥം. നിയമം അനുസരിച്ച് തന്നെയാണ് നടക്കേണ്ടത്. അത് നിയമം ലംഘിച്ചാല്‍ ഉണ്ടാകുന്ന ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തരുവാന്‍ വേണ്ടി ജീവനും രക്തവും ഒഴുക്കിയ നിയമദാതാക്കളോടുള്ള ബഹുമാനത്തിന്‍റെയും അനുസരണത്തിന്‍റെയും പുറത്തായിരിക്കണം. ഒരു ക്രിസ്തുവിശ്വാസിയെ സംബന്ധിച്ചിടത്തോളം, യേശുക്രിസ്തു അവന് പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും ന്യായവിധിയില്‍ നിന്നും സ്വാതന്ത്ര്യം നേടിത്തന്നിരിക്കുന്നു. അതോടൊപ്പം ക്രിസ്തു തന്‍റെ ന്യായപ്രമാണത്തെ കൂടുതല്‍ കര്‍ക്കശമാക്കി അവന് നല്‍കിയിരിക്കുന്നു. അവന്‍റെ ജഡത്തിലുള്ള പാപത്തിന്‍റെ പ്രമാണത്തിന് മേല്‍ വിജയം വരിക്കേണ്ടതിന്, അതിനെ കീഴടക്കേണ്ടതിന് യേശുക്രിസ്തു  തന്‍റെ പരിശുദ്ധാത്മാവിനെയും അവന്‍റെ ഉള്ളില്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ,  അവന്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണം അനുസരിച്ച് നടക്കുന്നത് അത് ലംഘിച്ചാല്‍ ഉള്ള ശിക്ഷയെ ഭയന്നിട്ടായിരിക്കരുത്, മറിച്ച് അവന് വേണ്ടി ജീവന്‍ തന്നു അവനെ വീണ്ടെടുത്ത കര്‍ത്താവിന്‍റെ സ്നേഹം അവനെ നിര്‍ബന്ധിക്കുന്നത് കൊണ്ട് ആയിരിക്കണം. എങ്കില്‍ മാത്രമേ അത് പൂര്‍ണ്ണ  ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും  പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ ശക്തിയോടും കൂടെ ദൈവത്തെ സ്നേഹിക്കുന്നതായി മാറുകയുള്ളൂ.

]]>
https://sathyamargam.org/2016/05/%e0%b4%ae%e0%b5%8b%e0%b4%b6%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82/feed/ 4
യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ? https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/#respond Fri, 12 Jun 2015 09:55:10 +0000 http://www.sathyamargam.org/?p=1109  

ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?

 

ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ്‌ എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ ഒരിടത്ത് പോലും ആ വാക്ക് ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ദാവാക്കാര്‍ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, “മതപ്രചാരണത്തിനു വേണ്ടിയുള്ള അവരുടെ സ്വതസിദ്ധമായ കള്ളത്തരം” എന്നേ മറുപടി പറയാനുള്ളൂ. കള്ളം കാണിക്കാനും പറയാനും മലക്കും മുഹമ്മദും അവര്‍ക്ക്‌ അനുവാദം കൊടുത്തിട്ടുള്ളത് കൊണ്ട് ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പുതുമ ഒന്നും ഇക്കാര്യത്തില്‍ ഇല്ല. മതം പ്രചരിപ്പിക്കാന്‍ വേണ്ടി നുണ പറയുക എന്നത് ദാവാക്കാര്‍ക്ക് പുത്തരിയായ കാര്യവുമല്ല!

 

പെറിക്ലിറ്റോസ് എന്നൊരു പദം ബൈബിളില്‍ ഇല്ലെങ്കിലും ഉച്ചാരണത്തില്‍ അതിനോട് സാമ്യമുള്ള മറ്റൊരു പദം ബൈബിളില്‍ ഉണ്ട്. അത് പറക്ലിറ്റോസ് (παράκλητος) എന്ന പദമാണ്. ഈ വാക്കിന്‍റെ  അര്‍ത്ഥം കാര്യസ്ഥന്‍, ആശ്വാസപ്രദന്‍ എന്നൊക്കെയാണ്. പുതിയ നിയമത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ ഈ വാക്ക് വന്നിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

 

“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ.14:16,17)

 

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ.14:26)

 

“ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും” (യോഹ.15:26)

 

“എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും” (യോഹ.16:7,8)

 

“എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു.” (1.യോഹ.2:1)

 

ഇതിലെ അവസാനം പറഞ്ഞത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതുകൊണ്ട് ആ വേദഭാഗം നമുക്ക്‌ പരിശോധനക്ക് എടുക്കേണ്ട ആവശ്യമില്ല. ബാക്കി നാല് വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ ആരാണ് എന്ന് നമുക്ക് പരിശോധിക്കാം.

 

മേല്‍ ഉദ്ധരിച്ച നാല് വാക്യങ്ങളിലും കാണുന്ന സത്യത്തിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ്‌ എന്നീ വാക്കുകള്‍ വേര്‍പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ ഓരോ സന്ദര്‍ഭത്തിലും യേശുക്രിസ്തു ആ ഒരേ വ്യക്തിയെ പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. കാര്യസ്ഥന്‍ “ആത്മാവാണ്” എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യേശുക്രിസ്തു ആത്മാവിനെ പുല്ലിംഗരൂപത്തില്‍ സംബോധന ചെയ്യുന്നതിനാല്‍, “കാര്യസ്ഥന്‍” ഒരു മനുഷ്യനായിരിക്കും എന്നുള്ള ചില മുസ്ലീങ്ങളുടെ അഭിപ്രായം ഒരിക്കലും ശരിയല്ല. ഖുര്‍ആനിലും ബൈബിളിലും ദൈവത്തെ പുല്ലിംഗ രൂപത്തിലാണ് സംബോധന ചെയ്യുന്നത്; അതേസമയം ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുപോലെ യേശുക്രിസ്തു എപ്പോഴും കാര്യസ്ഥനെ ആത്മാവ് എന്ന് വിളിക്കുന്നു. അതുകൊണ്ട് അവന്‍ ഒരു മനുഷ്യനല്ല.

 

യോഹ.14.16,17 എന്നീ വാക്കുകള്‍ക്കു ശരിയായ ഒരു വ്യാഖ്യാനം നാം നല്‍കുമെങ്കില്‍ കാര്യസ്ഥന്‍ ഒരിക്കലും മുഹമ്മദ്‌ ആയിരിക്കില്ല എന്നുള്ളതിന് എട്ടില്‍ കുറയാത്ത കാരണങ്ങള്‍ നമുക്ക്‌ കണ്ടെത്താന്‍ കഴിയും.

 

1. “അവന്‍ നിങ്ങള്‍ക്ക് ഒരു കാര്യസ്ഥനെ തരും”

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം “അവര്‍ക്ക്” ഒരു കാര്യസ്ഥനെ അയക്കുമെന്നാണ്. ആ സത്യത്തിന്‍റെ ആത്മാവിനെ പത്രോസിനും യോഹന്നാനും മറ്റു ശിഷ്യന്മാര്‍ക്കും അയക്കാം എന്നാണ് യേശു പറഞ്ഞത്; അല്ലാതെ, മെക്കാ നിവാസികള്‍ക്കോ മദീനാ നിവാസികള്‍ക്കോ അറേബ്യാ നിവാസികള്‍ക്കോ അയക്കുമെന്നല്ല.

 

2. “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും”

 

മുസ്ലീങ്ങള്‍ ആരോപിക്കുന്നത് പോലെ പെരിക്ലൂറ്റോസ് എന്ന വാക്കിന് പകരമായി ക്രിസ്ത്യാനികള്‍ പറക്ലീറ്റോസ് എന്ന് തിരുത്തിയതാണെങ്കില്‍, ആ വാക്യം ഇപ്രകാരം വായിക്കേണ്ടിയിരിക്കുന്നു: “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു സ്തുത്യര്‍ഹനായ വ്യക്തിയെ തരും. പക്ഷേ ആ പ്രസ്താവന സന്ദര്‍ഭത്തിന് നിരക്കാത്തതും ബൈബിളില്‍ മറ്റെങ്ങും തെളിവില്ലാത്തതും ആയിരിക്കും. യേശുവിനെ പെരിക്ലൂറ്റോസ് എന്ന പേരില്‍ ബൈബിളില്‍ എങ്ങും വിളിച്ചിട്ടില്ല. ഈ വാക്ക് ബൈബിളില്‍ ഒരിടത്തും കാണുന്നുമില്ല. അതുകൊണ്ട് “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു പെരിക്ലൂറ്റോസിനെ തരും” എന്ന് പറയുന്നത് കേവലം അസ്ഥാനത്തായ പ്രയോഗമാണ്. കാരണം, ക്രിസ്തു ഒരിക്കലും തന്നെപ്പറ്റി അപ്രകാരം ഒരു വാക്ക് പ്രയോഗിച്ചിട്ടില്ല.

 

യോഹ.16:12,13 വാക്യങ്ങളില്‍ നിന്നും പറക്ലീറ്റോസ് എന്ന വാക്കാണ്‌ ശരിയായിട്ടുള്ളത് എന്നുള്ളത് വ്യക്തമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “ഞാന്‍ പറക്ലീറ്റോസ് അഥവാ ആശ്വാസപ്രദനാണ്. ഇനിയും അനേക കാര്യങ്ങള്‍ നിങ്ങളോട് പറവാനുണ്ട്‌. എന്നാല്‍ ഞാന്‍ സത്യത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് അയച്ചു തരും. അവന്‍ മറ്റൊരു പറക്ലീറ്റോസ് അഥവാ മറ്റൊരു കാര്യസ്ഥനാണ്. 1.യോഹ.2:1-ല്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ സന്നിധിയില്‍ ഒരു കാര്യസ്ഥന്‍ ഉള്ളതായി വായിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍”. അതായത് യേശുക്രിസ്തു നമ്മുടെ പറക്ലീറ്റോസ്, നമ്മുടെ കാര്യസ്ഥന്‍ ആണ്. പരിശുദ്ധാത്മാവ്‌ മറ്റൊരു കാര്യസ്ഥനും.

 

3. “എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിന്”

 

മുഹമ്മദ്‌ വന്നപ്പോള്‍ അവന്‍ തന്‍റെ ജനത്തോടുകൂടി എന്നേക്കും വസിച്ചില്ല. അദ്ദേഹം എ.ഡി.632-ല്‍ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്ത ശവകുടീരം കഴിഞ്ഞ 1300-ല്‍ പരം വര്‍ഷങ്ങളായി മദീനയിലുണ്ട്. പക്ഷേ യേശു പറഞ്ഞത്, കാര്യസ്ഥന്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തന്‍റെ ശിഷ്യന്മാരെ വിട്ടുപിരികയില്ല എന്നും എന്നേക്കും അവരോടുകൂടെ വസിക്കും എന്നുമാണ്.

 

4. “സത്യത്തിന്‍റെ ആത്മാവിനെ ലഭിക്കാന്‍ ലോകത്തിന് കഴിയുകയില്ല”

 

ഖുര്‍ആന്‍ പറയുന്നത് മനുഷ്യരാശിക് മുഴുവനും വേണ്ടിയുള്ള സന്ദേശവാഹകനായിട്ടാണ് മുഹമ്മദിനെ അയച്ചത് എന്നാണ് (സൂറ.34:28). അങ്ങനെയെങ്കില്‍ യേശു സൂചിപ്പിക്കുന്നത് മുഹമ്മദിനെയല്ല എന്നത് വ്യക്തമാണ്. കാരണം മനുഷ്യരാശിക്ക് മുഴുവനായി സത്യത്തിന്‍റെ ആത്മാവായ ആശ്വാസപ്രദനെ ലഭിപ്പാന്‍ കഴിയുകയില്ല.

 

5. “നിങ്ങള്‍ അവനെ അറിയുന്നു”

 

ഈ പ്രസ്താവനയില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാവുന്നത് യേശുവിന്‍റെ ശിഷ്യന്മാര്‍ സത്യത്തിന്‍റെ ആത്മാവിനെ അറിഞ്ഞിരുന്നു എന്നതാണ്. പക്ഷേ മുഹമ്മദ്‌ ജനിച്ചത്‌ പിന്നെയും 500 വര്‍ഷങ്ങള്‍ക്ക് ശേഷമാകയാല്‍ അത് അവനായിരിക്കാന്‍ സാദ്ധ്യമല്ല. ശിഷ്യന്മാര്‍ അവനെ എങ്ങനെ അറിഞ്ഞു എന്നുള്ളതാണ് അടുത്ത പ്രശ്നം. കാര്യസ്ഥന്‍ ആത്മാവായതിനാല്‍ അവന്‍ എപ്പോഴും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു എന്ന് നമുക്ക്‌ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.

 

6. “അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു”

 

കാര്യസ്ഥന്‍ അവരോടുകൂടെ എവിടെയാണ് വസിച്ചത്? അനേക വാക്യങ്ങളുടെ വെളിച്ചത്തിലും, വിശിഷ്യാ യോഹ.1:32-ന്‍റെ വെളിച്ചത്തിലും “ആത്മാവ് യേശുവിന്മേല്‍ വസിച്ചതായി” നാം കാണുന്നു. ആകയാല്‍ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരോട് കൂടെ വസിച്ചിരുന്നു.

 

7. “അവന്‍ നിങ്ങളില്‍ ഇരിക്കുന്നു”

 

സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദ്‌ ആണെന്നുള്ള ചിന്താഗതിക്ക് ശക്തമായ ഒരു തിരിച്ചടിയാണ് ഇവിടെ ലഭിക്കുന്നത്. ആത്മാവ് യേശുവില്‍ വസിച്ചതുപോലെ അവന്‍ ശിഷ്യന്മാരിലും വസിക്കും എന്നാണ് യേശു പറഞ്ഞത്. ഇവിടെ പറയുന്ന ഗ്രീക്ക് വാക്കിന്‍റെ ആശയം, “നേരെ ഉള്ളില്‍” തന്നെയെന്നാണ്. ആകയാല്‍ “ആത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കും” എന്നാണ് യേശു വാസ്തവത്തില്‍ പറഞ്ഞത്. പക്ഷേ മുഹമ്മദിന് ഇത് എങ്ങനെ സാധിക്കും?

 

എട്ടാമത്തേത് ആദ്യം പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നതാണ്. കാര്യസ്ഥന്‍റെ സ്വാധീനവലയത്തെക്കുറിച്ച് യേശു പറയുമ്പോഴൊക്കെയും അവന്‍ തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? “നിങ്ങള്‍ അവനെ അറിയുന്നു… അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു… അവന്‍ നിങ്ങളില്‍ ഇരിക്കും…” മേല്‍ പറഞ്ഞ വാക്കുകളില്‍ നിന്നെല്ലാം ശിഷ്യന്മാര്‍ക്ക് ഊഹിക്കുവാന്‍ കഴിയുന്ന കാര്യം വരുവാനുള്ള കാര്യസ്ഥന്‍ ഒരു ആത്മാവ് ആയിരിക്കുമെന്നും യേശു തങ്ങളെ വിട്ടുപിരിഞ്ഞാല്‍ ഉടന്‍ അവന്‍ വരുമെന്നും മാത്രമാണ്. ഈ വേദ ഭാഗത്തില്‍ നിന്നും ന്യായമായ വേറൊരു വ്യാഖ്യാനം നല്‍കുവാന്‍ കഴിയുന്നതല്ല.

 

ആത്മാവ് യേശുവിന്‍റെ മേല്‍ വന്നത് എങ്ങനെയാണെന്ന് നോക്കാം: “പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെ മേല്‍ ഇറങ്ങിവന്നു.” യേശു നേരത്തെ പറഞ്ഞിരുന്നതുപോലെ, അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അധികം താമസിയാതെ കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരുടെ മേലും യേശുവില്‍ വന്നതുപോലെ ഇറങ്ങി വന്നു; “അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക്‌ പ്രത്യക്ഷമായി. അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി” (അപ്പൊ.പ്രവൃ.2:3,4). യേശു ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നപ്പോള്‍ പരിശുദ്ധാത്മാവ്‌ യേശുവില്‍ വസിച്ചുകൊണ്ട് ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു. എന്നാല്‍, പെന്തക്കോസ്ത് നാള്‍ മുതല്‍ ആത്മാവ്‌ ശിഷ്യന്മാരുടെ ഉള്ളില്‍ വാസം ചെയ്യുകയാണ്.

 

യേശു വാഗ്ദത്തം ചെയ്തിരുന്നത് പോലെ അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്തു ദിവസങ്ങള്‍ക്കകം കാര്യസ്ഥനെ ശിഷ്യന്മാര്‍ക്ക് ലഭിച്ചു. കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ വരുന്നത് വരെ യെരുശലേമില്‍ കാത്തിരിക്കണമെന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്പിച്ചിരുന്നു (അപ്പൊ.പ്രവൃ.1:4-8-). അങ്ങനെ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തിന് വേണ്ടി അവര്‍ നഗരത്തില്‍ കാത്തിരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ യേശുവിന്‍റെ വാഗ്ദത്തം നിറവേറി. ഈ ഭാഗത്തോന്നും മുഹമ്മദിന്‍റെ ചിത്രം വരുവാന്‍ ഒരു വിധത്തിലും കഴിയുന്നതല്ല.

 

നമ്മള്‍ നേരത്തെ ഉദ്ധരിച്ച യോഹ.167-ലേക്ക് വീണ്ടും തിരിഞ്ഞാല്‍, ഈ വാക്യത്തിന്‍റെ ആശയം മുഴുവന്‍ യേശുവിന്‍റെ താഴെ പറയുന്ന പ്രസ്താവനയില്‍ നിന്നും വ്യക്തമാകും: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല” (യോഹ.16:12). കൂടാതെ, യേശു ഇപ്രകാരം പറഞ്ഞു: “ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം”. ശിഷ്യന്മാര്‍ കേവലം സാധാരണ മനുഷ്യര്‍ ആയിരുന്നതിനാലും, യേശു പറഞ്ഞതിനെ മുഴുവനായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് ശക്തിയില്ലാതിരുന്നതിനാലും, അവന്‍റെ ഉപദേശങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. സത്യത്തിന്‍റെ ആത്മാവ് യേശുവില്‍ വസിച്ചിരുന്നുവെങ്കിലും അവന്‍റെ ശിഷ്യന്മാരില്‍ അതുവരെയും വാസം തുടങ്ങിയിരുന്നില്ല എന്നതിനാല്‍, യേശുവിന്‍റെ ഉപദേശങ്ങളുടെ ആത്മീയ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ അശക്തരായിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാര്‍ക്ക് ആത്മാവിനെ ലഭിച്ചതിനാല്‍, അവന്‍റെ ഉപദേശങ്ങളെ മനസ്സിലാക്കുവാനും അക്കാര്യം മറ്റുള്ളവരെ അറിയിക്കുവാനും അവര്‍ പ്രാപ്തരായിത്തീര്‍ന്നു. അതുകൊണ്ടാണ് യേശു പറഞ്ഞത്‌, “ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക്‌ പ്രയോജനം” എന്ന്. പൌലോസും ഇക്കാര്യം ഇതേ നിലയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:

 

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കു ആത്മികമായതു തെളിയിക്കുന്നു” (1കൊരി.2:9-13).

 

ആത്മാവിനെ നേരത്തെ തന്നെ നല്‍കി കഴിഞ്ഞിരുന്നു എന്നാണ് പൗലോസ്‌ വ്യക്തമാക്കുന്നത്. അവനെ നല്കിയില്ലായിരുന്നുവെങ്കില്‍ യേശുവിനെ കൂടാതെയുള്ള ശിഷ്യന്മാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകയില്ലായിരുന്നു.

 

ആകയാല്‍ യേശു പ്രവചിച്ച സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദല്ല എന്നത് വ്യക്തമാണല്ലോ. പിന്നെ ആരാണ് കാര്യസ്ഥന്‍? നാം നേരത്തെ ഉദ്ധരിച്ച വാക്യങ്ങളില്‍ കാണുന്നത് പോലെ ദൈവത്തിന്‍റെ ആത്മാവാണ് അവന്‍. കാര്യസ്ഥന്‍ ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ അവന്‍റെ അവരോഹണം, “കൊടിയ കാറ്റടിക്കുന്നത് പോലെയുള്ള മുഴക്കത്തോടെ” ആയിരുന്നു (അപ്പൊ.പ്രവൃ.2:2). യെഹൂദന്മാര്‍ അത് കേട്ടപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാനായി ഓടിക്കൂടി. ഒരുമിച്ചു ഓടിക്കൂടി വന്നവരോട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍ “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും” (അപ്പൊ.പ്രവൃ.2:16,17).

 

യേശുക്രിസ്തു വാഗ്ദത്തം ചെയ്തത് പോലെ കാര്യസ്ഥനായ ദൈവത്തിന്‍റെ ആത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നു. മാത്രമല്ല, സൂര്യന് കീഴെ എല്ലാ രാജ്യത്തുമുള്ള യേശുവില്‍ വിശ്വസിക്കുന്ന സകല സ്ത്രീ പുരുഷന്മാര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കുവാനും വേണ്ടിയാണ് അവന്‍ ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം കാര്യസ്ഥനായ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തെക്കുറിച്ച് പത്രോസ് എത്ര പെട്ടെന്നാണ് സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കുക: “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു. അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു” (അപ്പൊ.പ്രവൃ.2:32,33).

 

ഉയര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹണം ചെയ്ത്, ഉന്നതങ്ങളില്‍ സ്വര്‍ഗ്ഗം അംഗീകരിക്കുന്ന നിലയില്‍ മഹത്വീകരിക്കപ്പെട്ട യേശുവിനോട് വേര്‍ പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ ബന്ധപ്പെട്ടാണ് ആ കാര്യസ്ഥന്‍റെ അവരോഹണം തീര്‍ച്ചയായും ഇരിക്കുന്നത്. ആശ്വാസപ്രദനെ “ക്രിസ്തുവിന്‍റെ ആത്മാവ്” എന്നും സംബോധന ചെയ്തിട്ടുണ്ട് (റോമര്‍.8:9). അതിന്‍റെ കാരണം, യേശുവിന്‍റെ താഴെ പറയുന്ന വാക്കുകളില്‍ നിന്നും വ്യക്തമാണ്:

 

1 ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹ.16:14)

 

2. ‘അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും’ (യോഹ. 15:26)

 

3. ‘അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ട് അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും’ (യോഹ. 16:8,9)

 

4. ‘അവന്‍ എനിക്കുള്ളതില്‍ നിന്നും എടുത്തു നിങ്ങള്‍ക്ക്‌ അറിയിച്ചു തരും’ (യോഹ.16:14)

 

5. ‘ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും അവന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും’ (യോഹ. 14:26)

 

ഇവയില്‍ ഏതെങ്കിലും ഒന്ന് മുഹമ്മദിന് യോജിക്കുമോ?

 

ജനത്തെ യേശുവിങ്കലേക്ക് ആനയിക്കുകയും അവനെ രക്ഷിതാവും കര്‍ത്താവുമായി മനസ്സിലാക്കിയ നിലയില്‍ അവന്‍ അവരെ അവങ്കലേക്ക് ആകര്‍ഷിക്കുകയുമാണ്, കാര്യസ്ഥന്‍റെ പരമ പ്രധാനമായ വേല എന്നത് വളരെ വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ മഹത്വം മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്താന്‍ വേണ്ടിയാണ് കാര്യസ്ഥനെ നല്‍കിയത്. ഈ ബന്ധത്തില്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ വളരെ മനോഹരമായ ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കുന്നുണ്ട്: “ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല. യേശുവിനു തേജസ്കരണം വന്ന ശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന് ഇങ്ങനെ ചെയ്തു എന്നും ഓര്‍മ്മ വന്നു” (യോഹ.12:16)

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് കാര്യസ്ഥന്‍റെ വരവിനെ കുറിച്ച് പറയുവാനുള്ള കാരണം, ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ സത്യവിശ്വാസികളേയും ആശ്വസിപ്പിക്കുവാനും വീണ്ടും ജനിപ്പിക്കുവാനും വേണ്ടിയാണ്. ആശ്വാസപ്രദനെ കുറിച്ചുള്ള യേശുവിന്‍റെ ഉപദേശങ്ങളുടെ സുപ്രധാനവും സുസ്ഥിരവുമായ ഘടകങ്ങളില്‍ ഒന്നാണിത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം വളരെ വേഗം കാര്യസ്ഥനെ അയച്ചതിന്‍റെ പരമപ്രധാനമായ കാരണം, മനുഷ്യരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാനും കാര്യസ്ഥന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വാധീനതയാല്‍ അവര്‍ ക്രിസ്തുവിന്‍റെ അനുയായികളായി തീരുവാനും വേണ്ടിയാണ്. ആകയാല്‍ ബൈബിളില്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ഉണ്ടെന്നുള്ളതിന് വിദൂരമായ ലാഞ്ചന പോലും നമുക്ക്‌ കാണുവാന്‍ കഴിയുകയില്ല. (കടപ്പാട്: ‘ഇസ്ലാം സംവാദം’, ജോഷ്‌ മക്‌ഡവല്‍)

]]>
https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-11) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/#respond Fri, 03 Apr 2015 11:51:14 +0000 http://www.sathyamargam.org/?p=1073  

അനില്‍കുമാര്‍ വി.  അയ്യപ്പന്‍

 

3.) ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

 

“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.  ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും.  ഒരു സ്ത്രീക്കു ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താല്‍ അവളുടെ അശുദ്ധിയുടെ സ്രവകാലം ഒക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം. രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിയക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം. അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം രക്തസ്രവം മാറി ശുദ്ധിയുള്ളവളായാല്‍ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്‍റെ ശേഷം അവള്‍ ശുദ്ധിയുള്ളവളാകും” (ലേവ്യ.15:19-28)

 

മുഹമ്മദ്‌ ആര്‍ത്തവ സ്ത്രീകളോട് എങ്ങനെയാണ് ഇടപെട്ടിരുന്നത് എന്ന് നോക്കാം:

 

ആയിഷാബീവി (റ) യില്‍ നിന്നുള്ള മറ്റൊരു രിവായത്തില്‍, അവര്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: “ഞങ്ങളില്‍ വല്ലവര്‍ക്കും ആര്‍ത്തവമുണ്ടായി, അവളോടൊപ്പം കിടക്കുവാന്‍ തിരുമേനി ഉദ്ദേശിച്ചു എങ്കില്‍ അവളുടെ ശക്തിയായ ആര്‍ത്തവത്തിന്‍റെ ഘട്ടത്തില്‍ത്തന്നെ വസ്ത്രം ധരിക്കുവാന്‍ തിരുമേനി ഉപദേശിക്കും; അവളോടൊപ്പം തിരുമേനി കിടക്കും. തിരുമേനിക്ക്‌ കഴിഞ്ഞിരുന്നത് പോലെ കാമവികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കഴിയുമോ?” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 202, പേജ് 252)

 

ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ്‌ ഇരുന്നു. അവര്‍ക്ക്‌ അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 204, പേജ് 254)

 

ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 210, പേജ് 256)

 

മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും,  തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ്‌ ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 215, പേജ് 256)

 

ഇബ്നു അബ്ബാസ്‌ സ്വതന്ത്രനാക്കിയ അടിമ കുറൈബ് നിവേദനം: പ്രവാചക പത്നി മൈമുന പറയുന്നത് ഞാന്‍ കേട്ടു: ‘ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ നബി എന്‍റെ കൂടെ കിടക്കാറുണ്ടായിരുന്നു. എനിക്കും അദ്ദേഹത്തിനും ഇടയില്‍ ഒരു വസ്ത്രം ഉണ്ടായിരിക്കും. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 4 (295)

 

ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട്‌ ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക്‌ അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 2)

 

മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 3(294)

 

4.) ന്യായപ്രമാണം പറയുന്നത് നോക്കുക:

 

“നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍ ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു” (ആവ.21:10-14)

 

ഇനി മുഹമ്മദ്‌ എന്താണ് പഠിപ്പിച്ചത് എന്ന് നോക്കാം:

 

അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

(ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്)

 

5.) ന്യായപ്രമാണം പറയുന്നത് നോക്കുക:

 

“ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?” (ആവ.20:19)

 

മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് നോക്കാം:

 

ഇബ്നു ഉമര്‍ പറയുന്നു: തിരുമേനി (സ) ബനുനളീര്‍ ഗോത്രക്കാരുടെ വക ഈത്തപ്പനത്തോട്ടം തീ വെച്ച് നശിപ്പിച്ചു. ബുവൈറായിലുണ്ടായിരുന്ന ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളഞ്ഞു. അപ്പോഴാണ്‌ ഈ ഖുര്‍ആന്‍ വാക്യം അവതരിച്ചത്: “നിങ്ങള്‍ (മുസ്ലീങ്ങള്‍ ) ചില ഈത്തപ്പന വൃക്ഷങ്ങള്‍ മുറിച്ചു കളയുകയോ അല്ലെങ്കില്‍ ചിലത് മുറിക്കാതെ വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്‍റെ അനുമതിയനുസരിച്ച് മാത്രമാണ് അങ്ങനെ ചെയ്തത്. ധിക്കാരികളെ നിന്ദ്യരാക്കിത്തീര്‍ക്കാന്‍ വേണ്ടിയും” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1570, പേജ് 764)

 

ഈ ആയത്ത് ഇറങ്ങാന്‍ കാരണമുണ്ട്. മരുഭൂമിയില്‍ ഭക്ഷണം ഏറ്റവും ദൌര്‍ലഭ്യമുള്ള ഒരു വസ്തുവായത് കൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുക്കളുടെ തോട്ടങ്ങള്‍ പിടിച്ചെടുക്കും എന്നല്ലാതെ ഒരിക്കലും ശത്രുക്കളുടെ തോട്ടങ്ങള്‍ നശിപ്പിച്ചു കളയുകയില്ല. പാരമ്പര്യമായി തുടര്‍ന്ന് വന്നിരുന്ന ഒരു യുദ്ധ മര്യാദ ആയിരുന്നു അത്. എന്നാല്‍ ബനുനളീര്‍ എന്ന്‍ യെഹൂദ ഗോത്രക്കാരെ അപ്രതീക്ഷിതമായി ആക്രമിക്കാന്‍ ചെന്ന മുഹമ്മദിന് കാണാന്‍ കഴിഞ്ഞത് അവര്‍ തങ്ങളുടെ കോട്ടയ്ക്കുള്ളില്‍ കയറി ഒളിച്ചിരിക്കുന്നതാണ്. മുഹമ്മദും സൈന്യവും ഉപരോധം ഏര്‍പ്പെടുത്തി നോക്കി. പക്ഷെ ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നത് കൊണ്ട് ഉപരോധം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ല. എന്ന് മാത്രമല്ല, മറ്റു പല ഗോത്രക്കാരോടും ചെയ്തിട്ടുള്ളത് പോലെ അപ്രതീക്ഷിതമായി ആക്രമണം നടത്തി ആ ഗോത്രക്കാരെ അടിമകളായി പിടിക്കാമെന്നും അവരെ കൊള്ളയിടാം എന്നും ധരിച്ചു വന്നത് കൊണ്ട് മുസ്ലീം സൈന്യത്തിന് ആവശ്യത്തിന് ആഹാരം ഇല്ലാത്ത അവസ്ഥ വന്നു. ഫലത്തില്‍ ഉപരോധം കൊണ്ട് കഷ്ടപ്പെട്ടത് മുഹമ്മദും സംഘവും തന്നെയാണ്. അവസാനം ബനുനളീര്‍ ഗോത്രക്കാരെ കോട്ടയില്‍ നിന്നും പുറത്തിറക്കാന്‍ മുഹമ്മദ്‌ ചെയ്ത തന്ത്രമാണ് അവരുടെ ഈന്തപ്പന തോട്ടങ്ങള്‍ക്ക് തീ കൊടുക്കുക എന്നുള്ളത്. തോട്ടങ്ങള്‍ക്ക് തീ കൊടുത്തപ്പോള്‍ ബനുനളീര്‍ ഗോത്രക്കാര്‍ കീഴടങ്ങാന്‍ തയ്യാറായി. എന്നാല്‍ ഈ കാര്യം ഇസ്ലാമിക സൈന്യത്തില്‍ തന്നെ ഭിന്നിപ്പുണ്ടാക്കി. ആഹാരം തരുന്ന വൃക്ഷങ്ങളെ കത്തിച്ചു കളഞ്ഞത് ശരിയായില്ല എന്ന് ഒരു വിഭാഗം മുസ്ലീം സൈനികര്‍ പിറുപിറുത്തു. ഇത് മുഹമ്മദ്‌ കേട്ട് കുറച്ചു കഴിഞ്ഞപ്പോഴേക്കും മലക്ക്‌ വെളിപ്പാടും കൊണ്ട് വന്നു, “ഞാന്‍ പറഞ്ഞിട്ടാണ് ഈന്തപ്പന തോട്ടങ്ങള്‍ കത്തിച്ചു കളഞ്ഞത്” എന്നും പറഞ്ഞുകൊണ്ട്. അതോടെ പിറുപിറുത്ത മുസ്ലീങ്ങള്‍ നിശ്ശബ്ദരായി. (തുടരും…)

 

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-6/feed/ 0
മുഹമ്മദും ന്യായപ്രമാണവും (ഭാഗം-9) https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/ https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/#respond Thu, 02 Apr 2015 12:21:08 +0000 http://www.sathyamargam.org/?p=1056  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

മോഹിക്കരുത് (പുറ.20:17).

ദുര്‍മോഹത്തെയാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നതെന്ന് ഈ കല്പനയുടെ വിശദീകരണത്തില്‍ നിന്ന് നമുക്ക്‌ പിടികിട്ടും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” എന്നാണ് കല്പനയുടെ പൂര്‍ണ്ണ രൂപം. മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കല്പനയ്ക്കുണ്ട്. മറ്റു കല്പനകളെല്ലാം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമേ ആ കല്പനകള്‍ അനുസരിക്കുകയായിരുന്നോ അതോ ലംഘിക്കുകയായിരുന്നോ എന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഈ കല്പന ഒരാള്‍ ലംഘിച്ചാല്‍ അത് മനുഷ്യന് മനസ്സിലാക്കാന്‍ കഴിയില്ല, ഹൃദയങ്ങളെ ശോധന ചെയ്യുന്ന ദൈവത്തിനു മാത്രമേ ഇക്കാര്യം അറിയാന്‍ കഴിയുകയുള്ളൂ. എല്ലാ പാപവും ഹൃദയത്തിലാണ് ആരംഭിക്കുന്നതെങ്കിലും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നത് ശരീരമാണ്. എന്നാല്‍ ശരീരത്തിന്‍റെ സഹായം ആവശ്യമില്ലാതെ, മനസ്സുകൊണ്ട് മാത്രം ചെയ്യാന്‍ കഴിയുന്ന പാപമാണ് അവസാന കല്പനയുടെ ലംഘനം. ഒരാള്‍ ഈ കല്പന ലംഘിച്ചോ ഇല്ലയോ എന്ന കാര്യം മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം ദുഷ്കരമാണ് എന്ന് വരികിലും അയാളുടെ പ്രവൃത്തി ചിലപ്പോള്‍ അത് വെളിപ്പെടുത്തിയെക്കാം. മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ പരിശോധിച്ച് കൊണ്ട് ഈ കല്പന മുഹമ്മദ്‌ ലംഘിച്ചുവോ ഇല്ലയോ എന്ന് നമുക്ക്‌പരിശോധിച്ച് നോക്കാം.

 

മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ മുഹമ്മദ്‌ ഒരിക്കല്‍ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:

 

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപ്പോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

 

ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ  പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു.  അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ  അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു,   അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു  “ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ്‌ മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്‌?! താങ്കള്‍ക്ക് അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)

 

‘സൈദ്‌ അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ  വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത‍?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട്  ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)

 

തന്‍റെ വളര്‍ത്തു പിതാവ്‌ തന്‍റെ ഭാര്യയെ മോഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ മുഹമ്മദിന് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദ്‌ പോകുന്നുണ്ട്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’

 

“സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ്‌ അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുര്‍മോഹം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ വരെ മോഹിച്ചിരുന്ന ആളായിരുന്നു മുഹമ്മദ്‌ എന്ന് പറയുമ്പോള്‍, ബാക്കിയുള്ളവരുടെ ഭാര്യമാരെയൊന്നും മുഹമ്മദ്‌ മോഹിച്ചിരുന്നില്ല എന്ന് പറയാന്‍ ആര്‍ക്കു കഴിയും? എന്തായാലും മുഹമ്മദിന്‍റെ ഈ നീച പ്രവൃത്തിയെ “കാട്ടറബികള്‍” എന്ന് ഇന്നുള്ള മുസ്ലീങ്ങള്‍ പരിഹസിക്കുന്ന ഖുറൈശികളും മറ്റും അതിനിശിതമായി വിമര്‍ശിക്കുകയുണ്ടായി. ദത്തുപുത്രന്‍ സ്വന്തം പുത്രന് തുല്യമാണെന്നും അവന്‍റെ ഭാര്യയെ സ്വന്തം മരുമകളെപ്പോലെയാണ് കാണേണ്ടത് എന്നും പറഞ്ഞായിരുന്നു മുഹമ്മദിന്‍റെ എതിരാളികള്‍ ഇക്കാര്യത്തില്‍ മുഹമ്മദിനെ വിമര്‍ശിച്ചത്. എന്നാല്‍, മുഹമ്മദിന്‍റെ ശത്രുക്കളുടെ വിമര്‍ശനത്തിന്‍റെ മുനയൊടിക്കാന്‍ അല്ലാഹു തന്നെ സഹായഹസ്തവുമായി മലക്കിനെ പറഞ്ഞു വിടുന്നതാണ് പിന്നെ നാം കാണുന്നത്. ഈ ആയത്തുകള്‍ ഒന്ന് നോക്കൂ:

 

“യാതൊരു മനുഷ്യന്നും അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക്‌ ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക്‌ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.” (സൂറാ.33:4)

 

ദത്തു പുത്രന്മാര്‍ സ്വന്തം പുത്രന്മാരെപ്പോലെയല്ല, അതൊക്കെ നിങ്ങളുടെ വെറും വാക്ക് മാത്രമാണ് എന്നാണ് മലക്കിന്‍റെ വര്‍ത്തമാനം! അപരിഷ്കൃതരെന്നും കാട്ടറബികളെന്നും ഇന്നത്തെ ദാവാക്കാര്‍ പറയുന്ന ജാഹ് ലിയാ കാലഘട്ടത്തിലെ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം. ജാഹ് ലിയാ എന്ന അറബി വാക്കിന് അന്ധകാരം എന്നും അജ്ഞത എന്നുമോക്കെയാണ് അര്‍ത്ഥം.) അറബികള്‍ക്ക്‌ ഉണ്ടായിരുന്ന സംസ്കാരം പോലും അറേബ്യന്‍ ഗോത്ര ദൈവമായ അല്ലാഹുവിനും അല്ലാഹുവിന്‍റെ പ്രവാചകനും ഉണ്ടായിരുന്നില്ല എന്ന് ഇതില്‍ നിന്ന് തെളിയുന്നു. ഈ വിഷയത്തിന്‍റെ പേരില്‍ പിന്നെയും ഖുര്‍ആന്‍ ആയത്തുകള്‍ ഇറങ്ങിയിട്ടുണ്ട്. ഒരെണ്ണം കൂടി നോക്കാം:

 

“നിന്‍റെ ഭാര്യയെ നീ നിന്‍റെ അടുത്ത്‌ തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട്‌ നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്‍റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു. അങ്ങനെ സൈദ്‌ അവളില്‍ നിന്ന്‌ ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക്‌ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്‍മാര്‍ അവരുടെ ഭാര്യമാരില്‍ നിന്ന്‌ ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട്‌ അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക്‌ യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്‌. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.” (സൂറാ.33:37)

 

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയെ കേവലം ‘ആവശ്യം നിറവേറ്റല്‍’ ആയിട്ടാണ് അല്ലാഹു പരിഗണിക്കുന്നത് എന്നത് പോകട്ടെ, ഭര്‍ത്താവിന്‍റെ ആ ‘ആവശ്യം നിറവേറ്റല്‍’ കഴിഞ്ഞാല്‍ പിന്നെ അവന്‍റെ ഭാര്യയെ വളര്‍ത്തു പിതാവിനു വിവാഹം കഴിച്ചു തന്‍റെ ‘ആവശ്യം നിറവേറ്റാം’ എന്ന തികച്ചും സ്ത്രീ വിരുദ്ധമായ നിയമമാണ് അല്ലാഹു മുസ്ലീങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നത്. ഇനിയങ്ങനെ ‘ആവശ്യം നിറവേറ്റുന്ന കാര്യത്തില്‍’ ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും മനഃപ്രയാസം ഉണ്ടെങ്കിലോ? അങ്ങനെയുള്ളവരുടെ ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് ‘ലോകര്‍ക്കാകെ മാതൃകയുമായി അയക്കപ്പെട്ട’ മുഹമ്മദിന്‍റെ വളര്‍ത്തുമകന്‍റെ ഭാര്യയെ മുഹമ്മദിന് ഭാര്യയായി കൊടുത്തു കൊണ്ട് അല്ലാഹു പുതിയൊരു മാതൃക ഇസ്ലാമികലോകത്ത് അവതരിപ്പിച്ചത്‌!!

 

വേറൊരു ഒരു ഹദീസ്‌ കൂടി നോക്കാം:

 

ജാബിര്‍ നിവേദനം: റസൂല്‍ ഒരു സ്ത്രീയെ കാണാനിടയായി. അപ്പോള്‍ അവിടുന്ന് തന്‍റെ ഭാര്യ സൈനബിന്‍റെ അടുത്തു പോയി – അവര്‍ അവരുടെ തോല്‍പ്പാത്രം കഴുകുകയായിരുന്നു. അങ്ങനെ നബിയുടെ ആവശ്യം നിര്‍വ്വഹിച്ചതിനു ശേഷം സ്വഹാബിമാരിലേക്ക് വന്നു ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും സ്ത്രീ പിശാചിന്‍റെ രൂപത്തില്‍ വരികയും, പിശാചിന്‍റെ രൂപത്തില്‍ പോകുകയും ചെയ്യും. അങ്ങനെ ഒരു സ്ത്രീയെ വല്ലവനും കണ്ടാല്‍ അവന്‍ തന്‍റെ ഭാര്യയെ പ്രാപിക്കട്ടെ. അത് അവന്‍റെ മനസ്സിലുള്ളതിനെ ശമിപ്പിക്കും (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 9 (1403)

 

സുന്ദരിയായ ഒരു സ്ത്രീ വഴിയിലൂടെ നടന്നു പോയപ്പോള്‍ അവളെ കണ്ട മാത്രയില്‍ തന്നെ മുഹമ്മദ്‌ അവളെ മോഹിച്ചു എന്ന കാര്യം ഈ ഹദീസില്‍ നിന്നും പിടികിട്ടും. എന്തായാലും ന്യായപ്രമാണത്തിലെ പത്താം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയത്തിന് അവകാശമുണ്ടാകയില്ല. ‘പ്രവാചകനായ മോശെ മുഖാന്തരം ഏക സത്യദൈവം നല്‍കിയ ന്യായപ്രമാണം പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞപ്പോള്‍ അതിനെ പുനഃസ്ഥാപിക്കാന്‍ വേണ്ടി അതേ ഏകസത്യദൈവത്താല്‍ നിയുക്തനായ അന്ത്യപ്രവാചകന്‍ ആണ് മുഹമ്മദ്‌ റസൂല്‍’ എന്ന് മുസ്ലീങ്ങള്‍ ആരെക്കുറിച്ചു പെരുമ്പറ മുഴക്കുന്നുവോ, ആ വ്യക്തിയെക്കുറിച്ച് തന്നെയാണ് നാം ഇതുവരെ പരിശോധിച്ചത്. ന്യായപ്രമാണത്തിന്‍റെ നട്ടെല്ലായ പത്ത് കല്പനകള്‍ പോലും അനുസരിക്കാന്‍ മനസ്സ് വെച്ചില്ലെന്നു മാത്രമല്ല, (മാതാപിതാക്കള്‍ മുന്‍പേ തന്നെ മരിച്ചു പോയിരുന്നതിനാല്‍ ഒരു കല്പനയുടെ കാര്യത്തില്‍ മാത്രം ഒഴിവുണ്ട്) അതൊക്കെ ലംഘിക്കാന്‍ അത്യുത്സാഹം കാണിച്ചിരുന്ന വ്യക്തിയുമായിരുന്നു മുഹമ്മദ്‌ എന്ന്‍ ഇതില്‍ നിന്നും നമുക്ക്‌ മനസ്സിലാകും. ‘ഈ വ്യക്തിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ അല്ലാഹുവിന് ന്യായപ്രമാണം പുനഃസ്ഥാപിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കാന്‍’ എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും മുഹമ്മദിന്‍റെ അനുയായികള്‍ക്കില്ല എന്നത് വ്യസനകരം തന്നെ!! (തുടരും… )

]]>
https://sathyamargam.org/2015/04/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%81%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%b5-4/feed/ 0
മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി (ഭാഗം- 5) https://sathyamargam.org/2015/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-3/ https://sathyamargam.org/2015/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-3/#respond Mon, 30 Mar 2015 19:06:44 +0000 http://www.sathyamargam.org/?p=1031 അനില്‍കുമാര്‍ വി അയ്യപ്പന്‍

(ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു: http://samvadammonthly.com/article.php?a=10

 

ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

ഇസ്ലാമിന്റെ ജിഹാദ്

മേല്‍ തലക്കെട്ടിനെ നേര്‍ക്കുനേര്‍ പരിഭാഷപ്പെടുത്തിയാല്‍ സമാധാനത്തിന്റെ യുദ്ധംഎന്നാണ് അര്‍ഥം വരിക. തികച്ചും വ്യത്യസ്തമായ പ്രസ്തുത രണ്ട് വാക്കുകള്‍ തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കുന്നത് സ്വാഭാവികം.

ശ്രീ.മുഹമ്മദ്‌ ഈസാക്ക് താന്‍ ഉപേക്ഷിച്ചു പോയ വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് മാത്രമേ അറിവില്ലാത്തതുള്ളൂ, അദ്ദേഹം ഇപ്പോള്‍ ചെന്നു പെട്ടിരിക്കുന്ന മതത്തെക്കുറിച്ച് അത്യാവശ്യം അറിവുണ്ടായിരിക്കും എന്നാണു ഈ വാചകങ്ങള്‍ വായിക്കുന്നതുവരെ ഈയുള്ളവന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിനു ഇസ്ലാമിനെക്കുറിച്ചും വലിയ പിടിപാടില്ലെന്നു ഇപ്പോള്‍ മനസ്സിലായി. ‘ഇസ്ലാമിന്‍റെ ജിഹാദ്‌’ എന്നുപറഞ്ഞാല്‍ ‘സമാധാനത്തിന്‍റെ യുദ്ധം’ എന്നാണ് അര്‍ത്ഥമത്രേ! എവിടുന്നു കിട്ടി ഈ വിവരക്കേട്? അറബിയില്‍ അത്യാവശ്യം അറിവുള്ള ഏതൊരു പണ്ഡിതനോടും നിങ്ങള്‍ ചോദിച്ചു നോക്കുക, എന്താണ് ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥമെന്നു. അവര്‍ പറയും കീഴടങ്ങുക എന്നതാണ് ആ വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം, വിശാലമായ അര്‍ത്ഥത്തില്‍ ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങുക എന്നാണ് ഇസ്ലാം എന്നതിന്‍റെ അര്‍ത്ഥം’ എന്നുകൂടി അവര്‍ പറഞ്ഞു തരും. ജിഹാദ്‌ എന്ന് പറഞ്ഞാല്‍ ‘പോരാടുക’ അഥവാ ‘യുദ്ധം ചെയ്യുക’ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ‘ഇസ്ലാമിക ജിഹാദ്‌’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിനും അവന്‍റെ ദൂതനും വേണ്ടി അവിശ്വാസികളെ യുദ്ധം ചെയ്തു കീഴടക്കുക’ അല്ലെങ്കില്‍ ‘അല്ലാഹുവിലും മുഹമ്മദിലും വിശ്വസിക്കാത്തവരോട് യുദ്ധം ചെയ്യുക’ എന്ന അര്‍ത്ഥമല്ലാതെ വേറെ ഒരര്‍ത്ഥവും കിട്ടുകയില്ല. (ഇസ്ലാം സമാധാനമാണ് എന്ന ദാവാ പ്രവര്‍ത്തകരുടെ വ്യാജാവകാശവാദത്തിന്‍റെ പൊള്ളത്തരം അറിയാന്‍ ഈ ലേഖനം വായിക്കുക) അങ്ങനെയിരിക്കെ ഇസ്ലാമിന്‍റെ ജിഹാദ്‌ എന്നതിനെ നേര്‍ക്കുനേര്‍ പരിഭാഷപ്പെടുത്തിയാല്‍ സമാധാനത്തിന്‍റെ യുദ്ധം എന്നര്‍ത്ഥം കിട്ടുമെന്ന് ശ്രീ.മുഹമ്മദ്‌ ഈസാക്ക് എവിടുന്നാണ് വെളിപ്പാടു കിട്ടിയത്? ഖുര്‍ആന്‍ എഴുതപ്പെട്ട കാലത്തുള്ള ഏതെങ്കിലും അറബി കൃതിയില്‍ ഇസ്ലാം എന്ന പദം സമാധാനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായി ശ്രീ.മുഹമ്മദ്‌ ഈസാക്ക് കാണിച്ചു തരാന്‍ കഴിയുമോ? കാണിച്ചുതരാന്‍ കഴിയുമെങ്കില്‍ ശ്രീ.മുഹമ്മദ്‌ ഈസാ പറഞ്ഞ ഈ നേര്‍ക്കുനേര്‍ പരിഭാഷ ഞങ്ങള്‍ അംഗീകരിക്കാം. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു തെളിവ് കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുകയില്ല. എം.എം.അക്ബറിനെപ്പോലെയുള്ള മൂത്ത ദാവാ പ്രസംഗകര്‍ പറയുന്നത് കണ്ണടച്ച് വിഴുങ്ങന്നുത് കൊണ്ടാണ് ഇസ്ലാം എന്ന പദത്തിന് സമാധാനം എന്ന അര്‍ത്ഥമുണ്ടെന്ന് പാവം മുഹമ്മദ്‌ ഈസാ തെറ്റിദ്ധരിച്ചത്!

 

വീണ്ടും ശ്രീ.മുഹമ്മദ്‌ ഈസാ എഴുതുന്നു:

 

ഈ സംശയം നീങ്ങുന്നതിന് ക്രൈസ്തവര്‍ക്ക് നല്‍കാനുള്ള ഏക നിര്‍ദേശം, യേശു ദേവാലയത്തില്‍ വായിച്ച മോശെയുടെ ന്യായപ്രമാണം ദയവായി നിങ്ങളും വായിക്കണം എന്ന് മാത്രമാണ്. മോശെയുടെ പഞ്ചഗ്രന്ഥത്തിലെ അവസാനത്തേതായ ആവര്‍ത്തനപുസ്തകം പറയുന്നത് ഇങ്ങനെയാണ്. “നിങ്ങള്‍ ഒരു നഗരം അക്രമിക്കാന്‍ പോകുമ്പോള്‍, അവിടെയുളള ജനങ്ങളോട് സമാധാനംഎന്ന് വിളിച്ച് പറയണം. അപ്പോള്‍ സമാധാനം എന്ന മറുപടി പറഞ്ഞ് അവര്‍ വാതില്‍ തുറന്നാല്‍ അവിടെയുള്ള ജനം എല്ലാം നിങ്ങള്‍ക്ക് അടിമയായി ജോലി ചെയ്യണം. എന്നാല്‍ അവര്‍ സമാധാനം നിരസിച്ച് യുദ്ധത്തിന് ഒരുങ്ങിയാല്‍ നീ അതിനെ പ്രതിരോധിക്കണം. നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അതിലുള്ള സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിനക്ക് കൊള്ള മുതലായി (ഗനീമത്ത്) എടുക്കാം. നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളില്‍ നിന്നും നല്‍കിയ കൊള്ള വസ്തുക്കള്‍ നിനക്ക് അനുഭവിക്കാം.” “നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നല്‍കുന്ന നഗരങ്ങളിലെ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ ബാക്കിയാക്കരുത്. അല്ലാത്തപക്ഷം അവര്‍ തങ്ങളുടെ അന്യദേവാരാധനയില്‍ ചെയ്യുന്ന മ്ളേച്ഛതകള്‍ പിന്തുടരുവാന്‍ നിങ്ങളെ പഠിപ്പിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി നിങ്ങള്‍ പാപം ചെയ്യുകയും ചെയ്യും.” (ആവര്‍ത്തനം പുസ്തകം 20: 10-18)

 

ഇവിടെ ദൈവത്തെ അനുസരിക്കുന്ന ജനങ്ങളുടെ ഒരു സൈന്യം ഒരു പട്ടണത്തില്‍ചെന്ന് അവരെ സമാധാനത്തിലേക്ക് ക്ഷണിക്കണം. അവര്‍ അത് സ്വീകരിച്ചാല്‍ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ഇവരുടെ വ്യവസ്ഥയനുസരിച്ച് ഭരിക്കുകയും ചെയ്യണം. എന്നാല്‍ ദൈവത്തിന്റെ സമാധാനത്തെ നിഷേധിച്ചാല്‍ അതിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണമെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്വമില്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും സമരാര്‍ജ്ജിത സമ്പത്തായി ജേതാക്കള്‍ക്ക് ഉപയോഗിക്കാമെന്നും നിയമം വ്യക്തമാക്കുന്നു. ശത്രുക്കളായ പുരുഷന്മാരെ ജീവിക്കാന്‍ വിട്ടാല്‍ അവര്‍ നിങ്ങളെ വഴികേടിലാക്കുമെന്നതിനാല്‍ നിര്‍ബന്ധമായി തന്നെ അവരെ കൊല്ലണമെന്നും യേശു വായിച്ചിരുന്ന മോശെയുടെ നിയമം അനുശാസിക്കുന്നു.

 

അതിവിദഗ്ദമായി ആടിനെ പട്ടിയാക്കുന്ന കലാപരിപാടിയാണ് ശ്രീ.മുഹമ്മദ്‌ ഈസാ ഇവിടെ നടത്തിയിരിക്കുന്നത്. യിസ്രായേല്‍ ജനത്തിനു യഹോവയായ ദൈവം നല്‍കിയ കല്പനയെ അതിന്‍റെ സാഹചര്യവും അര്‍ത്ഥവുമറിയാതെ ശ്രീ.മുഹമ്മദ്‌ ഈസാ ദുര്‍വ്യാഖ്യാനിച്ച് അല്ലാഹുവും മുഹമ്മദും നടത്തിയിട്ടുള്ള നരനായാട്ടുകളെയും അനീതികളെയും മ്ലേച്ഛപ്രവൃത്തികളേയും അല്പമെങ്കിലും വെള്ളപൂശാം എന്നുകരുതി വ്യര്‍ത്ഥ പരിശ്രമം നടത്തുകയാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ പരിശ്രമം പാഴായിപ്പോകുന്നത് എങ്ങനെയാണെന്ന് ബൈബിള്‍ വെളിച്ചത്തില്‍ ഈ ഭാഗം പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും. നമുക്കതൊന്നു പരിശോധിക്കാം:

 

യഹോവയായ ദൈവത്തിനു ഭൂമിയില്‍ തന്‍റെ നിയമങ്ങളും ചട്ടങ്ങളും കല്പനകളും പ്രമാണങ്ങളും നടപ്പിലാക്കാന്‍ വേണ്ടിയുള്ള ഏക രാജ്യം കിഴക്ക് യോര്‍ദ്ദാന്‍ നദിയും പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും (meditarenian sea) തെക്ക് മിസ്രയീം തോടും വടക്ക് ദാനും അതിരായിട്ടുള്ള യിസ്രായേല്‍ രാജ്യമായിരുന്നു. പഴയനിയമകാലത്ത് ദൈവത്തിന്‍റെ സ്വന്തജനം എന്ന അതിമഹത്തായ പദവിയോടെ തികച്ചും ഭൌതികമായ ഈ രാജ്യം ശത്രുക്കളുടെ മദ്ധ്യേ നീണ്ട ആയിരത്തിലധികം വര്‍ഷം അജയ്യമായി നിലനിന്നു. ഇവര്‍ ഒരു ജനതയായി രൂപം കൊള്ളുന്നത്‌ ഈജിപ്ത് എന്ന ഇരുമ്പുലയില്‍ അടിമത്തത്തില്‍ ഇരിക്കുമ്പോഴാണ്. അവിടെനിന്നും യഹോവയായ ദൈവം തന്‍റെ ശക്തിയാലും ഭുജവീര്യത്താലും അവരെ വിമോചിപ്പിച്ചു കൊണ്ടുവന്നു കുടിപ്പാര്‍പ്പിച്ചത് പില്‍ക്കാലത്ത് യിസ്രായേല്‍ എന്ന് വിളിക്കപ്പെട്ട കനാന്‍ നാട്ടിലാണ്. ദൈവം തന്‍റെ നീതി വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ് ആ കാര്യം ചെയ്തത്. അങ്ങനെ ശത്രുക്കളുടെ മദ്ധ്യേ യിസ്രായേല്‍ രാജ്യം സ്ഥിതി ചെയ്യുമ്പോള്‍ അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ട അവസ്ഥയില്‍ അനുവര്‍ത്തിക്കേണ്ട നിയമമായിട്ടാണ് ആവ.20:1-20 വരെയുള്ള വാക്യങ്ങളില്‍ കാണുന്നത്. (ശ്രീ. മുഹമ്മദ്‌ ഈസാ 18 വരെയുള്ള വാക്യങ്ങളേ ഉദ്ധരിച്ചുള്ളൂ. എന്തുകൊണ്ടാണ് അദ്ദേഹം 19,20 വാക്യങ്ങള്‍ ഉദ്ധരിക്കാതിരുന്നതെന്ന് ഞാന്‍ പിന്നാലെ പറയാം.)

 

ഇന്നത്തേതുപോലെ ജനാധിപത്യവും ഐക്യരാഷ്ട്രസഭയും ഇല്ലാതിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. രാജാക്കന്മാരുടെ സിംഹാസനങ്ങള്‍ക്കും ധനവാന്മാരുടെ ധനത്തിനും സുഖിമാന്മാരുടെ സുഖലോലുപതക്കും പൌരന്‍മാരുടെ സ്വാതന്ത്ര്യത്തിനും യാതൊരുവിധ ഉറപ്പും ഇല്ലാതിരുന്ന കാലം. എപ്പോള്‍ വേണമെങ്കിലും അയല്‍രാജ്യത്തുനിന്ന് ശത്രു സൈന്യം വന്നു ആക്രമിക്കാം. പ്രത്യേകിച്ചും യിസ്രായേല്‍ ദൈവത്തിന്‍റെ സ്വന്തജനമായിരുന്നത് കൊണ്ട് പിശാചിന്‍റെ അധീനതയില്‍ കിടക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെ അവന്‍ യിസ്രായെലിനെതിരെ എപ്പോഴും യുദ്ധത്തിനു ഉദ്യമിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ യിസ്രായേലിന് സമാധാനം വേണമെങ്കില്‍ ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യിസ്രായേലിന് കീഴടങ്ങിയിരിക്കേണ്ടതുണ്ട്, അതല്ലെങ്കില്‍ യിസ്രായേല്‍ അവര്‍ക്ക് കീഴടങ്ങിയിരിക്കേണ്ടി വരും. അതിനാലാണ് യഹോവയായ ദൈവം ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളോട് യുദ്ധം ചെയ്യുവാന്‍ യിസ്രായേലിന് അനുവാദം കൊടുത്തത്. എന്നാല്‍ ആ യുദ്ധം യിസ്രായേലിന് തോന്നിയപോലെ ആകരുത്, യഹോവയായ ദൈവം നല്‍കിയ കല്പനകള്‍ക്കനുസരിച്ചായിരിക്കണം എന്നുള്ളതിനാലാണ് ആവ.20-മധ്യായത്തില്‍ യുദ്ധസംബന്ധമായ കല്പനകള്‍ കൊടുത്തത്.

 

എന്നാല്‍ ദൈവം പറഞ്ഞതനുസരിച്ച് യിസ്രായേല്‍ ജനം കനാന്‍ നാട്ടിലുള്ള ജനതകളെ മുഴുവനുമായി നീക്കം ചെയ്യുകയോ ചുറ്റുപാടുമുള്ള രാജ്യങ്ങളെ തങ്ങളുടെ അധീനതയില്‍ ആക്കുകയോ ചെയ്തില്ല. ഇതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് നോക്കാം:

 

“യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു” (യോശു.15:63)

 

“എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു” (യോശു.16:10)

 

“എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു” (യോശു.17:12,13)

 

“ബെന്യാമീന്‍ മക്കള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍ മക്കളോടു കൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു” (ന്യായാ.1:21)

 

“മനശ്ശെ ബേത്ത്-ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.

 

“എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

 

“എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.

 

“സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.

 

“ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു.

 

“നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു” (ന്യായാ.1:27-33)

 

ദൈവം പറഞ്ഞതുപോലെ യിസ്രായേല്‍ ജനം പ്രവര്‍ത്തിക്കാതിരുന്നതാണ് ഇതുവരെ വായിച്ചത്. ഇനി ദൈവകല്പന ലംഘിച്ചതിന് യിസ്രായേല്‍ ജനം അനുഭവിച്ചത് എന്തായിരുന്നു എന്ന് നോക്കാം:

 

“അമോര്‍യ്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല” (ന്യായാ.1:34)

 

ദൈവം കൊടുത്ത വാഗ്ദത്ത ഭൂമിയില്‍ ജീവിക്കേണ്ട ദാന്‍ മക്കള്‍ ഇപ്പോള്‍ താഴ്വരയിലേക്ക് ഇറങ്ങാന്‍ കഴിയാതെ ശത്രുവിനെ പേടിച്ചു മലമുകളില്‍  ജീവിക്കേണ്ട അവസ്ഥയിലാണ്! തീര്‍ന്നില്ല, ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യിസ്രായേലിനെ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തതായും ബൈബിള്‍ പറയുന്നുണ്ട്:

 

“മെസോപൊത്തോമ്യനായ കൂശന്‍ രിശാഥായീമിന് യിസ്രായേല്‍ ജനം എട്ടു സംവത്സരം അടിമകളായിരുന്നു” (ന്യായാ.3:8)

 

“അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി. അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു” (ന്യായാ.3:13,14)

 

“കനാന്യ രാജാവായ യാബീന്‍ ഇരുപതു സംവത്സരം യിസ്രായേലിനെ കഠിനമായി ഞെരുക്കി” (ന്യായാ.4:2,3)

 

“മിദ്യാന്യര്‍ ഏഴു വര്‍ഷം യിസ്രായേലിനെ അടിമകളാക്കി” (ന്യായാ.6:1)

 

“ഫെലിസ്ത്യരും അമ്മോന്യരും 18 വര്‍ഷം യിസ്രായേലിനെ ഉപദ്രവിച്ചു ഞെരുക്കി” (ന്യായാ.10:7,8)

 

“നാല്‍പ്പതു സംവത്സരം ഫെലിസ്ത്യര്‍ യിസ്രായേലിനെ അടിമകളാക്കി” (ന്യായാ.13:1)

 

ഇത് ന്യായാധിപന്മാരുടെ കാലത്ത് മാത്രമുള്ള സംഭവങ്ങളാണ്. അത് കഴിഞ്ഞുള്ള കാലങ്ങളിലും യിസ്രായേല്‍ ചുറ്റുപാടുമുള്ള ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് നോക്കുക:

 

“ഇതാ, നിന്‍റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു. അവര്‍ നിന്‍റെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു. അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ, ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും; അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്കു സഹായമായിരുന്നു” (സങ്കീ.83:2-8)

 

യിസ്രായേലിന് ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങളും ഒത്തൊരുമിച്ചു യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം മുടിച്ചു കളയാന്‍ നടത്തിയ പരിശ്രമത്തെയാണ് ആസാഫ്‌ ഇവിടെ വിവരിക്കുന്നത്. ഇവര്‍ എങ്ങനെയാണ് ആക്രമിക്കാന്‍ വരുന്നത് എന്ന് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്:

 

“മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു” (ന്യായാ.6:2-6)

 

യിസ്രായേലിന്‍റെ വിളവെടുപ്പുകാലത്താണ് ഇവര്‍ ആക്രമണവുമായി വരുന്നത്. വന്നു വിള നശിപ്പിക്കുകയാണ്. അതിന്‍റെ അനന്തരഫലം യുദ്ധം തീര്‍ന്നാലും ഭക്ഷണം ലഭിക്കാതെ യിസ്രായേലിലെ ആബാലവൃദ്ധം ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും എന്നതാണ്. ഇങ്ങനെയുള്ള അവസ്ഥയിലേക്ക് ദൈവത്തിന്‍റെ ജനം എത്തിപ്പെടരുത് എന്നുള്ളതിനാലാണ് യഹോവയായ ദൈവം ചുറ്റുമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ യിസ്രായേലിന് അനുവാദം നല്‍കിയത്. അല്ലാതെ ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നതുപോലെ ഇവിടെ ദൈവത്തെ അനുസരിക്കുന്ന ജനങ്ങളുടെ ഒരു സൈന്യം ഒരു പട്ടണത്തില്‍ചെന്ന് അവരെ സമാധാനത്തിലേക്ക് ക്ഷണിക്കണം. അവര്‍ അത് സ്വീകരിച്ചാല്‍ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ഇവരുടെ വ്യവസ്ഥയനുസരിച്ച് ഭരിക്കുകയും ചെയ്യണം” എന്ന് യഹോവയായ ദൈവം പറഞ്ഞിട്ടില്ല. ആ രാജ്യക്കാര്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല എന്നതുകൊണ്ട് അവരെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ യഹോവയുടെ മതവും നിയമവും സ്ഥാപിക്കാന്‍ യഹോവ കല്പിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ശ്രീ.മുഹമ്മദ്‌ ഈസായുടെ ഈദൃശമായ ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ നാം പ്രത്യേകം ജാഗ്രതയുള്ളവരായിരിക്കണം. ഇനി എന്തുകൊണ്ടാണ് ശ്രീ. മുഹമ്മദ്‌ ഈസാ ആവ.20:18 വരെ മാത്രം ഉദ്ധരിച്ചിട്ടു നിറുത്തിക്കളഞ്ഞത്, ബാക്കി രണ്ടു വാക്യങ്ങള്‍ ഉദ്ധരിക്കാതിരുന്നതെന്തു എന്നൊക്കെയുള്ള കാര്യം നോക്കാം:

 

ആവ.20:19,20 ഞാന്‍ താഴെ ഉദ്ധരിക്കുന്നു:

 

“ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ? തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങും വരെ അതിന്‍റെ നേരെ കൊത്തളം പണികയും ചെയ്യാം”

 

ഇവിടെ യഹോവയായ ദൈവം യിസ്രായേല്‍ മക്കള്‍ യുദ്ധത്തിനു പോകുമ്പോള്‍ ആ പ്രദേശത്തുള്ള ഫലവൃക്ഷങ്ങളോട് അനുവര്‍ത്തിക്കേണ്ട യുദ്ധനിയമം നല്‍കുകയാണ്. ഫലവൃക്ഷങ്ങളെ വെട്ടിക്കളയാന്‍ പാടില്ല എന്ന കര്‍ശനമായ കല്പനയാണ് കൊടുക്കുന്നത്. ഇത് ആരും അംഗീകരിക്കുന്ന യുദ്ധനിയമമാണ് എന്നുള്ളതിന് രണ്ടു പക്ഷമില്ല. ഇനി നമുക്ക് ഖുര്‍ആനില്‍ നിന്നുള്ള ഒരു ആയത്ത് നോക്കാം:

 

“നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌” (സൂറാ.59:5).

 

ബനൂ നദീര്‍ ഗോത്രക്കാരുടെ (മദീനക്കടുത്തുണ്ടായിരുന്ന അതിസമ്പന്നരായിരുന്ന ഒരു അറബി യഹൂദ ഗോത്രം) കോട്ടകള്‍ ഉപരോധിച്ച ഘട്ടത്തില്‍ അവരെ പുറത്തുകൊണ്ടുവരാന്‍ അവരുടെ ഈത്തപ്പനകള്‍ മുറിക്കാന്‍ മുഹമ്മദ്‌ കല്പനയിട്ടിരുന്നു. മരുഭൂമിയില്‍ ഭക്ഷ്യവസ്തുക്കള്‍ വളരെ വിലയേറിയതായതുകൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുവിന്‍റെ തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്നല്ലാതെ അത് നശിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. മുഹമ്മദ്‌ അറബികളുടെ ഈ യുദ്ധമര്യാദ ലംഘിച്ചപ്പോള്‍ മുസ്ലീം സൈന്യത്തില്‍ത്തന്നെ അതിനെതിരെ മുറുമുറുപ്പ് ഉണ്ടായി. പല സ്വഹാബിമാരും രഹസ്യമായും പരസ്യമായും ഈ യുദ്ധതന്ത്രത്തെ വിമര്‍ശിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്തിറക്കുന്നത്. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1746-ല്‍ ഇപ്രകാരം കാണുന്നു: “ഇബ്നു ഉമര്‍ നിവേദനം: റസൂല്‍ ബനൂ നദീര്‍ ഗോത്രത്തിന്‍റെ ഈത്തപ്പനകള്‍ മുറിക്കുകയും അത് കത്തിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടു ഹസ്സാന്‍ പാടി: ബുവൈറത്തു പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഈന്തപ്പനകള്‍ കത്തിക്കരിഞ്ഞതിനാല്‍ ബനൂലൂഅയ്യ്‌ ഗോത്രത്തിലെ നായകന്മാര്‍ നിന്ദ്യരായി.” ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ വചനം (സൂറാ.59:5) ഇറങ്ങിയത്. ‘ശത്രുവിന്‍റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്‍റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്. ഇതില്‍ ഏതു പ്രമാണമാണ് നീതിയുക്തമായത് എന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക്‌ ഊഹിക്കാമല്ലോ. ഇസ്ലാമിക ജിഹാദില്‍ ജയിക്കാന്‍ വേണ്ടി ഇപ്രകാരമുള്ള എന്ത് കാര്യങ്ങളും ചെയ്യാന്‍ അല്ലാഹു മുസ്ലീങ്ങള്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട് എന്ന കാര്യം ശ്രീ.മുഹമ്മദ്‌ ഈസാക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ബൈബിളില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ ആവ.20:19,20 ഉദ്ധരിക്കാതെ വിട്ടു കളഞ്ഞത്. കാരണം, അത് ഉദ്ധരിച്ചാല്‍ പിന്നെ വേറെ ഒന്നും ഉദ്ധരിച്ചിട്ടു കാര്യമില്ല എന്ന കാര്യം അദ്ദേഹത്തിനറിയാം.

 

ഇതുമാത്രമല്ല, യിസ്രായേലിന് യഹോവയായ ദൈവം യുദ്ധത്തില്‍ നിഷിദ്ധമാക്കിയിരുന്ന പലതും ഇസ്ലാമിക ജിഹാദില്‍ അല്ലാഹു അനുവദനീയമാക്കിയിട്ടുണ്ട്. ഹദീസുകള്‍ ഓരോന്നോരോന്നായി നാം പരിശോധിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകുന്നത്ര കൊള്ളരുതായ്മകള്‍ കാണിക്കാനാണ് അല്ലാഹുവും മുഹമ്മദും മുസ്ലീങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്. ശ്രീ. മുഹമ്മദ്‌ ഈസാ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ട് നമ്മള്‍ കുറച്ചു ഹദീസുകള്‍ എങ്കിലും ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ് എന്ന് തോന്നിയതിനാല്‍ ആ ഹദീസുകളില്‍ ചിലത് ഞാന്‍ താഴെ കൊടുക്കുന്നു:

 

ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

 

നിങ്ങള്‍ ഒരു പട്ടണത്തെ ആക്രമിക്കാന്‍ ചെല്ലുമ്പോള്‍ അതിനോട് സമാധാനം എന്ന് വിളിച്ചു പറയണം, അവര്‍ സമാധാനം എന്ന് പറഞ്ഞു പട്ടണവാതില്‍ തുറന്നു തന്നാല്‍ അവരെ ആക്രമിക്കാതെ അവരെ കീഴടക്കണം എന്ന് ബൈബിളിലെ ദൈവം യുദ്ധത്തിനു പോകുന്ന യിസ്രായേലിന് കല്പന കൊടുത്തെങ്കില്‍ ഇവിടെ അല്ലാഹു പറയുന്നത് അശ്രദ്ധയിലായിരിക്കുന്ന ജനങ്ങളെ ആക്രമിക്കണം എന്നാണ്. ഇസ്ലാമിന്‍റെ ആരംഭത്തില്‍ യുദ്ധത്തിനു പോയിരുന്നപ്പോള്‍ കുറഞ്ഞത് അവിടെയുള്ള ജനങ്ങളെ ഇസ്ലാം മതം സ്വീകരിക്കാന്‍ പറഞ്ഞു അവര്‍ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയെങ്കിലും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാം പ്രബലപ്പെട്ടപ്പോള്‍ അതും ഇല്ലാതായി. അതിന്‍റെ കാരണം സാമ്പത്തികമാണ് എന്നു സൂക്ഷ്മ പരിശോധനയില്‍ കാണാം. ഒരു ജനവിഭാഗത്തെ ആക്രമിച്ചു കീഴടക്കിയാല്‍ അവരുടെ സ്വത്തുക്കളും സ്ത്രീകളും എല്ലാം ഇസ്ലാമിക സൈനികര്‍ക്കും മുഹമ്മദിനും ഉള്ളതാണ്. എന്നാല്‍ ആരെങ്കിലും ഒരാള്‍ ഇസ്ലാം സ്വീകരിച്ചാല്‍ പിന്നെ അവനെ ഉപദ്രവിക്കുകയോ അവന്‍റെ സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്യരുത് എന്ന് അല്ലാഹുവിന്‍റെ കല്പനയുണ്ട്. ഇസ്ലാമിന്‍റെ ആരംഭത്തില്‍ തങ്ങളുടെ പക്ഷത്തു ആള്‍ബലം കൂടുതല്‍ ഉണ്ടാകണം എന്നുള്ളതിനാല്‍ മുഹമ്മദും കൂട്ടരും ആക്രമണത്തിനു പോകുമ്പോള്‍ അവരോടു തങ്ങള്‍ പറയുന്ന പുതിയ മതമായ ഇസ്ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലക്രമേണ ഇസ്ലാമിക സൈന്യം വികസിച്ചപ്പോള്‍ അവര്‍ക്കാവശ്യം ആള്‍ബലം അല്ല, ആയുധബലമായിരുന്നു. പിന്നെ സൈനികരുടെ ശാരീരികാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സ്ത്രീകളും. അതിനു മറ്റു സ്ഥലങ്ങള്‍ ആക്രമിച്ചു അവരുടെ സ്വത്തും സ്ത്രീകളേയും പിടിച്ചെടുത്താലെ മതിയാകുകയുള്ളൂ. അതുകൊണ്ടാണ് ആദ്യകാലത്ത് ചെയ്തുവന്നിരുന്ന, യുദ്ധത്തിനു മുന്‍പ്‌ ശത്രുവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന പരിപാടി അവര്‍ നിറുത്തലാക്കിയത്. എങ്ങാനും അവര്‍ ഇസ്ലാമിലേക്കുള്ള ക്ഷണം സ്വീകരിച്ചു മുസ്ലീമായാല്‍ പിന്നെ അവരെ ആക്രമിക്കാന്‍ കഴിയില്ല. അതൊഴിവാക്കാന്‍ വേണ്ടി മുഹമ്മദും കൂട്ടരും അവലംബിച്ച തന്ത്രമാണ് യുദ്ധത്തിനു ചെല്ലുമ്പോള്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാതെ അപ്രതീക്ഷിതമായി ആക്രമിക്കുക എന്നുള്ളത്. ഇന്ത്യയില്‍ ഇന്ന് സമാധാനം പ്രസ്താവിച്ചു നടക്കുന്ന ദാവാ പ്രസംഗകര്‍ തങ്ങളുടെ സമാധാനത്തിന്‍റെ മുഖംമൂടി വലിച്ചു മാറ്റാന്‍ അധികം സമയം ഒന്നും വേണ്ട.

 

ശ്രീ.മുഹമ്മദ്‌ ഈസാ എഴുതുന്നത്‌ നോക്കുക:

 

ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട്. ഇപ്രകാരം യുദ്ധത്തിലൂടെ സ്ഥാപിക്കപ്പെടുന്ന സമാധാനം ഏതാണ്? സാധാരണയായി നമ്മള്‍ നല്‍കുന്ന അര്‍ഥം ഇവിടെ അനുയോജ്യമല്ല? കാരണം വ്യഭിചാരിയ്ക്ക് സമാധാനത്തോടെ വ്യഭിചരിക്കാനും മോഷ്ടാവിന് സമാധാനത്തോടെ മോഷ്ടിക്കാനും മദ്യപാനിയ്ക്ക് സമാധാനമായി മദ്യപിക്കാനും കൊലപാതകിക്ക് സമാധാനമായി ഒരാളെ കൊല്ലാനും സ്വാതന്ത്യ്രം നല്‍കുന്ന ശുദ്ധതോന്ന്യാസത്തിന്റെ സമാധാനമല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച്, അക്രമവും അഴിമതിയും മ്ളേച്ഛതയും കൊലപാതകവും ഇല്ലായ്മ ചെയ്യുകയും, പകരം എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുകയും ദൈവികസന്ദേശം എല്ലാവര്‍ക്കും എത്തിക്കാന്‍ ഉതകുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ദൈവിക സമാധാനം എന്ന അര്‍ഥം മാത്രമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഇപ്രകാരം സ്ഥാപിക്കാന്‍ ദൈവജനമായ യിസ്രയേലിന് സാധിക്കുമെങ്കില്‍ മോശെയുടെ ഐഹിക നിയമം അനുസരിച്ച് വേണം പ്രസ്തുത പ്രക്രിയ പൂര്‍ത്തിയാക്കേണ്ടത്.

 

ബൈബിള്‍ അറിയാത്ത മുസ്ലീങ്ങളെയും ഖുര്‍ആനും ഹദീസുകളും അറിയാത്ത ക്രിസ്ത്യാനികളേയും സമര്‍ത്ഥമായി പറ്റിക്കാനുള്ള ശ്രമമാണ് ഇവിടെ ശ്രീ.മുഹമ്മദ്‌ ഈസാ നടത്തിയിരിക്കുന്നത്. ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട് എന്ന പ്രസ്താവന ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവത്തെ ഉദ്ദേശിച്ചാണ് നടത്തിയിരിക്കുന്നതെങ്കില്‍ അത് ശുദ്ധനുണയാണ്. ബൈബിളിലെ ദൈവം ഒരു കാര്യവും ആരുടെ മേലും അടിച്ചേല്പ്പിക്കുന്ന ദൈവമല്ല. യഹോവയായ ദൈവം യിസ്രായേലിന് ന്യായപ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും ഒക്കെ കൊടുത്തു കഴിഞ്ഞതിന് ശേഷം മോശെ മുഖാന്തരം നല്‍കുന്ന ആഹ്വാനം ഇപ്രകാരമാണ്:

 

“നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്താല്‍ യഹോവ നിന്‍റെ പിതാക്കന്മാരില്‍ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും. ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല. ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗ്ഗത്തിലല്ല; ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല; നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. ഇതാ, ഞാന്‍ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു.  എങ്ങനെയെന്നാല്‍ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്‍റെ വഴികളില്‍ നടപ്പാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു. എന്നാല്‍ നീ അനുസരിക്കാതെ നിന്‍റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താല്‍ നീ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്നദേശത്തു ദീര്‍ഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിന്നു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു” (ആവ.30:10-20)

 

യഹോവയായ ദൈവം, താന്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള സ്വതന്ത്ര ഇച്ഛയെ ആദരിക്കുന്ന ദൈവമാണ്. സ്വതന്ത്ര ഇച്ഛയോടു കൂടെ തിരഞ്ഞെടുപ്പിനുള്ള അവസരം യിസ്രായേല്‍മക്കള്‍ക്ക് വിട്ടുകൊടുക്കുന്ന ഭാഗമാണ് ഇവിടെ നാം വായിച്ചത്. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നാണു ദൈവം പറയുന്നത്. നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്യണം എന്നും യഹോവ യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നു. പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ എന്ന് പറഞ്ഞാല്‍ ‘ബാഹ്യമായ യാതൊരു ബലപ്രയോഗവും ഇല്ലാതെ, ഒരുവന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും സ്വയമായി വരുന്ന തീരുമാനത്തോട് കൂടെ’ എന്നാണ് അതിനര്‍ത്ഥം! ‘ജീവന്‍റെയും മരണത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ശാപത്തിന്‍റെയും ഗുണത്തിന്‍റെയും ദോഷത്തിന്‍റെയും’ വചനങ്ങള്‍ ഒരു യിസ്രായേല്യന്‍റെ മുന്‍പാകെ വെച്ചിട്ട് തിരഞ്ഞെടുക്കാനുള്ള അവസരം അവനുതന്നെ വിട്ടുകൊടുക്കുകയാണ് യഹോവ ചെയ്യുന്നത്. ജീവനെ തിരഞ്ഞെടുത്തുകൊള്ളാന്‍ യഹോവ ബുദ്ധി ഉപദേശിക്കുന്നുണ്ട്, പക്ഷേ നിര്‍ബന്ധം ചെലുത്തുന്നില്ല! ജീവനെ തിരഞ്ഞെടുത്താല്‍ അവനു ജീവനും ദീര്‍ഘായുസ്സും ഉണ്ടാകും, ജീവനെ തിരഞ്ഞെടുക്കുന്നില്ലെങ്കിലോ അതിന്‍റെ കഷ്ടവും ബുദ്ധിമുട്ടും നിറഞ്ഞ അനന്തരഫലം അവന്‍ തന്നെ അനുഭവിക്കേണ്ടി വരികയും ചെയ്യും. വാസ്തവം ഇതായിരിക്കേ, എങ്ങനെയാണ് ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട് എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്നതുപോലെ ബൈബിളിലെ ദൈവത്തിനെ കുറിച്ച് പറയാന്‍ കഴിയുക?

 

മാത്രമല്ല, സമാധാനം ഒരിക്കലും അടിച്ചേല്‍പിക്കാന്‍ പറ്റുന്ന ഒന്നല്ല; അത് ആന്തരികമായി ഉണ്ടാകേണ്ട ഒന്നാണ്. ഒരുവന്‍റെ ഉള്ളില്‍ സമാധാനം ഉണ്ടായിരുന്നാല്‍ മാത്രമേ അകത്ത് നിറഞ്ഞു കവിയുന്ന സമാധാനം അവന്‍റെ ഉള്ളില്‍ നിന്നും പുറത്തേക്ക് കവിഞ്ഞ് ഒഴുകുകയുള്ളൂ. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്ന ഒരു മനുഷ്യനും ഒരിക്കലും ഇപ്രകാരമുള്ള സമാധാനം ഉണ്ടാകുകയില്ല. ഖുര്‍ആനിന് മാത്രമല്ല, ഒരു മതത്തിനും ലോകത്തുള്ള ഒരാള്‍ക്കും സമാധാനം നല്‍കാന്‍ കഴിയുകയില്ല. കാരണം ഒരു മതവും ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് സ്വര്‍ഗ്ഗപ്രാപ്തി ഉറപ്പു നല്‍കുന്നില്ല. മരണാനന്തരമുള്ള ന്യായവിധിക്ക് ശേഷമേ സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ മനുഷ്യന്‍ പോകുക എന്ന കാര്യം പറയാന്‍ പറ്റൂ എന്നാണ് മതങ്ങളുടെ പഠിപ്പിക്കല്‍. ഇസ്ലാം മതവും അതില്‍ നിന്ന് ഭിന്നമല്ല. ഇങ്ങനെയുള്ള വിശ്വാസവുമായി നടക്കുന്ന മനുഷ്യര്‍ക്ക്‌ ഒരിക്കലുമൊരിക്കലും സമാധാനം ഉണ്ടാകുകയില്ല എന്ന കാര്യം നൂറുശതമാനവും ഉറപ്പാണ്. (തുടരും…)

 

]]>
https://sathyamargam.org/2015/03/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3-3/feed/ 0
ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/ https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/#comments Thu, 29 Jan 2015 09:23:42 +0000 http://www.sathyamargam.org/?p=1014 ബൈബിളിലെ പ്രവാചകന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ്‌ ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പെരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മുസ്ലീങ്ങളുടെ മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌ (പുറ.6:16-20).

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും മുസ്ലീങ്ങള്‍ ഉണ്ടോ? ഒരാളുമില്ല!!

 

2. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

 

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

 

3. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

 

4. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.  മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

 

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

 

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

 

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

 

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

 

കുട്ടിക്കാലത്ത്, പൂര്‍വ്വികന്മാര്‍ കഥ പറഞ്ഞുകൊടുക്കുന്ന സമയത്ത് കഥ കേട്ടുകൊണ്ടിരുന്ന സ്വഹാബി ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും, അങ്ങനെ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോയതാണ് സംഭവം എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ്  യാക്കോബിന്‍റെ ജീവിതത്തില്‍ നടന്ന കാര്യം മൂസയുടെ കഥയില്‍ വന്നിരിക്കുന്നത്. കേട്ടത് പോലെ എഴുതി വെക്കാനല്ലേ അവര്‍ക്ക്‌ പറ്റൂ…)

 

5. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

 

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

 

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

 

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

 

6. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

 

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

 

7. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

 

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളിക്കാരന്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

 

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

 

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

 

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

 

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

 

8. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

 

1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)

2. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)

3. നിലത്തിലെ പൊടി പേനായി മാറി (8:16)

4. ദേശത്ത് നായീച്ച നിറഞ്ഞു (8:21)

5. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)

6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)

7. കല്മഴയും തീയും ഉണ്ടായി (9:24)

8. വെട്ടുക്കിളി ബാധ (10:14)

9. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)

10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

 

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

 

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

 

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.”

 

9. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

 

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

 

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

 

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

 

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

 

10. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

 

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

 

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

 

11. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

 

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

 

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

 

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

 

12. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു (യോശുവ.4:15).

 

മൂസാനബി  ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

 

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

 

13. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

 

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

 

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനായിരുന്നു:

 

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്…’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)

 

അബുഹുറയ്റ നിവേദനം: മൂസാ നബിയുടെ അടുക്കലേക്ക് മലക്കുല്‍ മൌത്ത് അയക്കപ്പെട്ടു. മലക്ക്‌ അദ്ദേഹത്തിന്‍റെ അടുത്തു വന്നപ്പോള്‍ മുഖത്തേക്കടിക്കുകയും, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ മലക്ക്‌ അല്ലാഹുവിന്‍റെ അടുക്കലേക്ക് മടങ്ങിയിട്ട് പറഞ്ഞു:  ‘മരിക്കാന്‍ ഉദ്ദേശ്യമില്ലാത്ത ഒരു അടിമയുടെ അടുക്കലേക്കാണല്ലോ നീയെന്നെ അയച്ചത്.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ കണ്ണ് മടക്കിക്കൊടുത്തു. എന്നിട്ട് (ഇനിയും) അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെല്ലൂ. എന്നിട്ട് ഒരു കാളയുടെ പുറത്തു കൈ വെക്കാന്‍ പറയുക. അദ്ദേഹം കരം മൂടി വെച്ച എണ്ണത്തിന്‍റെ വര്‍ഷം അദ്ദേഹത്തിന് ജീവിക്കാം.’ മൂസാ നബി ചോദിച്ചു: ‘അല്ലാഹുവേ, പിന്നെയെന്ത്?.’ അല്ലാഹു പറഞ്ഞു: ‘പിന്നെ മരണം.’ അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിപ്പിക്കുക. എന്നെ വിശുദ്ധ ഭൂമിയിലേക്ക്‌ കല്ലെറിയുന്ന വേഗത്തില്‍ അടുപ്പിക്കേണമേ.’ റസൂല്‍ പറഞ്ഞു: ‘ഞാന്‍ ആ പ്രദേശത്തുണ്ടായിരുന്നെങ്കില്‍ ചുവന്ന മണ്‍ തിട്ടക്ക് കീഴെ വഴിയോരത്ത് അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചു തരുമായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 157 (2372) പുറം.2098)

 

14. മോശെ മരിച്ചപ്പോള്‍ ശവം എവിടെയാണ് അടക്കം ചെയ്തതെന്ന് ആര്‍ക്കും അറിയില്ല, അവന്‍റെ കല്ലറയുടെ സ്ഥാനം അജ്ഞാതമാണ് എന്നാണ് ബൈബിള്‍ പറയുന്നത്:

 

“അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല” (ആവ.34:5,6)

 

മൂസയുടെ ശവക്കുഴി ചുവന്ന മണ്‍തിട്ടക്ക്‌ കീഴെ വഴിയോരത്ത് ആണെന്ന് മുകളിലെ ഹദീസുകളില്‍ കാണാം. വേറൊരു ഹദീസും അക്കാര്യം പറയുന്നുണ്ട്:

അനസ്‌ ബ്നു മാലിക്‌ നിവേദനം: ‘റസൂല്‍ പറഞ്ഞു: ‘ഇസ്രാഅ് ഉണ്ടായ രാത്രി ചുവന്ന മണല്‍ത്തിട്ടക്ക് സമീപം മൂസാ നബിയുടെ ഖബറിനടുത്തുകൂടെ ഞാന്‍ നടന്നു; അല്ലെങ്കില്‍ ഖബറിനടുത്തേക്ക് ഞാന്‍ ചെന്നു. അദ്ദേഹം ആ അവസരത്തില്‍ ഖബറില്‍ നിന്ന് നമസ്കരിക്കുകയായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 164 (2375) പുറം.2100)

 

ഇനി നിങ്ങള്‍ പറയൂ, ബൈബിളില്‍ ഉള്ള മോശെയും ഖുര്‍ആന്‍ പറയുന്ന മൂസാ നബിയും ഒന്നാണോ?

]]>
https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/feed/ 3
എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം??? https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/ https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/#comments Mon, 09 Jun 2014 10:53:31 +0000 http://www.sathyamargam.org/?p=957  

നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ്‌ കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി.  എന്നിട്ടും ഉത്തരം നാസ്തി!!!

 

അതുകൊണ്ട് ആ ചോദ്യത്തിന് ഒരു ഉദാഹരണത്തിന്‍റെ സഹായത്തോടെ ഞങ്ങള്‍ തന്നെ ഉത്തരം നല്കാമെന്ന് വിചാരിക്കുന്നു.

 

A യും B യും വളരെ ധനവാന്മാരായ സ്നേഹിതന്മാരാണ്. അവരുടെ നാട്ടില്‍ തന്നെ താമസിക്കുന്ന സുന്ദരിയും വിദ്യാസമ്പന്നയും ബുദ്ധിശാലിയുമായ യുവതിയാണ് C. ഒരിക്കല്‍ C യുടെ വീട്ടിലെത്തിയ A അവളെ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണ് എന്നറിയിച്ചു.

 

C ചോദിച്ചു: “എന്തുകൊണ്ടാണ് ദരിദ്രയായ എന്നെ അതിസമ്പന്നനായ താങ്കള്‍ വിവാഹം കഴിക്കാന്‍ തയ്യാറാകുന്നത്?”

 

A യുടെ മറുപടി ഇങ്ങനെയായിരുന്നു: “നിനക്ക് നല്ല വിദ്യാഭാസവും ബുദ്ധിയും സൌന്ദര്യവും ഒക്കെയുണ്ടെങ്കിലും നീ വളരെ ദാരിദ്രയായി കഴിയുന്നത് കാണുമ്പോള്‍ എനിക്ക് നിന്നോട് വളരെ കരുണ തോന്നുന്നു. ഞാന്‍ വളരെ കരുണയുള്ളവനാണ്. എന്‍റെ കാരുണ്യം നിന്നെ  അനുഭവിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നോടുള്ള എന്‍റെ കരുണ എത്ര വലിയതെന്നു കാണിക്കേണ്ടതിന് ഞാന്‍ നിന്നെ വിവാഹം കഴിക്കാം.”

 

താന്‍ ആലോചിച്ചിട്ടു പിന്നെ തീരുമാനം അറിയിക്കാം എന്ന് അവള്‍ പറഞ്ഞു. പിറ്റേദിവസം B അവളുടെ വീട്ടിലെത്തി താന്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു. A യോട് ചോദിച്ച ചോദ്യം തന്നെ അവള്‍ B യോടും ചോദിച്ചു.

 

B യുടെ മറുപടി ഇങ്ങനെയായിരുന്നു: “ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അതുകൊണ്ട് ഞാന്‍ നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു.”

 

എന്‍റെ പ്രിയപ്പെട്ടവരേ, C ആരെയായിരിക്കും വിവാഹം കഴിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്നെനിക്കറിയാം.

 

ഇതാണ് കരുണയും സ്നേഹവും തമ്മിലുള്ള വ്യത്യാസം. കാരുണ്യം എന്നത് സഹതാപത്തില്‍ നിന്നുളവാകുന്ന, ഒരു വ്യക്തിയുടെ ബലഹീനതയില്‍ നമുക്കുണ്ടാകുന്ന വികാരമാണ്. എല്ലാവരോടും നമുക്ക് കാരുണ്യം ഉണ്ടാവുകയില്ല. അതിനു അര്‍ഹതയുള്ളവരോട് മാത്രമേ നമുക്ക് ആ വികാരമുണ്ടാകൂ. എന്നാല്‍ സ്നേഹം എന്നത് അങ്ങനെയുള്ള ഒന്നല്ല. അത് നമ്മില്‍നിന്ന് വരുന്നത് അന്യന്‍റെ അവസ്ഥ നോക്കിയിട്ടല്ല. നമ്മുടെ സ്നേഹിതന്മാരെ നാം സ്നേഹിക്കുന്നു. പക്ഷെ അവരോടു നാം കാരുണ്യം കാണിക്കുകയാണ് എന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണം എപ്രകാരം ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. നാം സ്നേഹിക്കുന്ന ആള്‍ ഏതു അവസ്ഥയിലാണെങ്കിലും നമുക്ക് അയാളെ സ്നേഹിക്കാന്‍ കഴിയും. പക്ഷെ നാം കരുണ കാണിക്കുന്ന ആളുടെ സഹതാപാര്‍ഹമായ അവസ്ഥക്ക് ഭേദം വന്നാല്‍ പിന്നെ നാം അയാളോട് കരുണ കാണിക്കേണ്ടതില്ല, അയാള്‍ക്കതിന്‍റെ ആവശ്യവുമില്ല. എന്നാല്‍ അതുപോലെയല്ല സ്നേഹം. സ്നേഹത്തില്‍ നിന്ന് കരുണയുണ്ടാകാം, പക്ഷേ കരുണയില്‍ നിന്ന് സ്നേഹം ഉണ്ടാകണമെന്നില്ല. ഇപ്പോള്‍ ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം പ്രിയപ്പെട്ട മുസ്ലീം സുഹൃത്തുക്കള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

 

ബൈബിളിലെ ദൈവം സ്നേഹമാകുന്നു. അവന്‍ മനുഷ്യരോട് തന്‍റെ ദയയും കരുണയും എല്ലാം കാണിക്കുന്നു എങ്കിലും അതിലെല്ലാം മീതെയാണ് അവന്‍റെ സ്നേഹം. “നിത്യസ്നേഹം കൊണ്ട് ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു” എന്നാണു ബൈബിളിലെ ദൈവം മനുഷ്യനോട് പറയുന്നത്. നാം ദൈവത്തോട് ശത്രുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെ അവന്‍ നമ്മെ യേശുക്രിസ്തു മുഖാന്തരം സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു” എന്നും ബൈബിള്‍ പറയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവരേ, നിങ്ങളോടുള്ള ദൈവത്തിന്‍റെ സ്നേഹം തള്ളിക്കളയാതെ നിങ്ങളെ സ്നേഹിച്ചു നിങ്ങള്‍ക്ക് വേണ്ടി ക്രൂശില്‍ സ്വയം യാഗമായി തീര്‍ന്ന യേശുക്രിസ്തുവിന്‍റെ ചാരത്തേക്ക്  വരിക. നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചിവപ്പായിരുന്നാലും അവനത് ഹിമം പോലെ വെളുപ്പിച്ചു തരും. “നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” എന്നാണ് ബൈബിള്‍ പറയുന്നത്. ആകയാല്‍ ദൈവത്തിന്‍റെ സ്നേഹം അനുഭവിച്ചറിയാന്‍ യേശുക്രിസ്തുവിന്‍റെ സന്നിധിയിലേക്ക് കടന്നു വന്നു യേശുവിനോടു പാപങ്ങള്‍ ഏറ്റുപറഞ്ഞ് യേശുവിനെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിക്കൂ… വരാനുള്ള ന്യായവിധിയില്‍ നിന്നും നിത്യ നരകത്തില്‍ നിന്നും രക്ഷ നേടൂ…

]]>
https://sathyamargam.org/2014/06/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b9%e0%b4%b5%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af/feed/ 11
ക്രൈസ്തവ രക്തസാക്ഷികള്‍ (ഭാഗം-1) https://sathyamargam.org/2014/05/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/ https://sathyamargam.org/2014/05/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/#comments Tue, 13 May 2014 13:23:32 +0000 http://www.sathyamargam.org/?p=939  

ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ നല്‍കിയ ആദ്യകാല രക്തസാക്ഷികളുടെ വീരോചിത മാതൃക ഏതൊരു കാലത്തുമുള്ള വിശ്വാസികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ക്രൈസ്തവ സഭാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സഭ വിവരണാതീതമായ പീഡനങ്ങളുടെ മധ്യേ കടന്നു പോയ ആ കാലത്ത് കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച്, തങ്ങള്‍ വിശ്വസിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി സ്വന്തം ജീവന്‍ തൃണസമാനം പരിഗണിച്ചു കൊണ്ട് വിചാരണക്കോടതികളുടെ മുമ്പാകെ അതിധൈര്യത്തോടെ തങ്ങളുടെ രക്ഷകന് സാക്ഷ്യം വഹിച്ചവരായിരുന്നു ആ രക്തസാക്ഷികള്‍. രക്തസാക്ഷികളെ കോടതിയില്‍ വിചാരണ ചെയ്ത രംഗം റോമന്‍ ഓഫീസുകളില്‍ രേഖപ്പെടുത്തിയിരുന്നവ “ആക്ട മാര്‍ത്തിരും” (Acta Martyrum) എന്ന പേരില്‍ അറിയപ്പെടുന്നു. അവയില്‍ ചിലതിന്‍റെ കോപ്പികള്‍ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ജസ്റ്റിന്‍, ഷില്ലയിലെ രക്തസാക്ഷികള്‍, വിശുദ്ധ സിപ്രിയന്‍ എന്നിവരുടെ രക്തസാക്ഷി വിവരണങ്ങള്‍ ഇവയില്‍പ്പെടുന്നു.

 

ഈ ചരിത്ര വസ്തുതകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിന്‍റെ ഉദ്ദേശ്യം നിഷ്പക്ഷരായ വായനക്കാര്‍ ഇസ്ലാമിനേയും ക്രൈസ്തവ മാര്‍ഗ്ഗത്തെയും തമ്മില്‍ ഒരു താരതമ്യം നടത്തും എന്നുള്ള പ്രതീക്ഷയിലാണ്. ഇസ്ലാമിന്‍റെ പ്രചാരണത്തിന് യുദ്ധങ്ങളും കൊള്ളകളും ആവശ്യമായി വന്നപ്പോള്‍ ക്രിസ്തുമാര്‍ഗ്ഗം പ്രചരിച്ചത് പീഡനങ്ങളിലൂടെയയിരുന്നു എന്ന് ചരിത്രം പഠിക്കുന്ന ഏതൊരുവനും ബോധ്യമാകും. “രക്തസാക്ഷികളുടെ രക്തം സഭയുടെ വിത്താണ്” എന്ന് ഒരു സഭാ പിതാവ്‌ പറഞ്ഞിട്ടുണ്ട്. എത്രയോ അന്വര്‍ത്ഥമായ പ്രസ്താവന! കൊന്നു കൊന്നു ഇസ്ലാം വളര്‍ന്നു വന്നപ്പോള്‍ ചത്തു ചത്താണ് ക്രിസ്തുമാര്‍ഗ്ഗം വളര്‍ന്നത്‌. ആദിമ സഭയിലെ രക്തസാക്ഷികളുടെ വിവരണത്തിന്‍റെ ഒന്നാം ഭാഗമാണിത്. ബാക്കി ഭാഗങ്ങള്‍ പുറകെ വരുന്നതാണ്. ആദ്യഭാഗത്തില്‍ വിശുദ്ധ ജസ്റ്റിന്‍റെ വിചാരണയും രക്തസാക്ഷിത്വവുമാണ് വിവരിക്കുന്നത്.

 

വിശുദ്ധ ജസ്റ്റിന്‍റെ രക്തസാക്ഷിത്വം

 

“വിഗ്രഹാരാധനയെ ന്യായീകരിച്ച ദുഷ്ടമനുഷ്യര്‍ വ്യര്‍ത്ഥവിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പണം നടത്താന്‍ ഭക്തക്രിസ്ത്യാനികളെ നിര്‍ബന്ധിക്കുന്നതിന് നഗരത്തിലും നാട്ടുമ്പുറത്തും അവര്‍ക്കെതിരായി ഭക്തിരഹിതമായി ഡിക്രികള്‍ പുറപ്പെടുവിച്ചു. അതിന്‍റെ ഫലമായി വിശുദ്ധരെ പിടിച്ച് റുസ്തിക്കൂസ്‌ എന്ന് പേരുള്ള റോമന്‍ പ്രീഫെക്ടിന്‍റെ മുന്നില്‍ ഹാജരാക്കി.

 

അവരെ ന്യായാസനത്തിന്‍റെ മുമ്പാകെ ഹാജരാക്കിയപ്പോള്‍ പ്രീഫെക്ട് റുസ്തിക്കൂസ്‌ ജസ്റ്റിനോട് കല്പിച്ചു: “ഒന്നാമതായി, ദേവന്മാരെ അനുസരിക്കൂ; രാജാക്കന്മാര്‍ക്ക്‌ വിധേയരായിരിക്കൂ”.

 

ജസ്റ്റിന്‍ പ്രത്യുത്തരിച്ചു: “ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹായുടെ കല്പനകള്‍ അനുസരിക്കുന്നത് ആക്ഷേപാര്‍ഹമോ കുറ്റകരമോ അല്ല”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “എന്ത് തത്വങ്ങളാണ് നീ മുറുകെ പിടിച്ചിരിക്കുന്നത്?”

 

ജസ്റ്റിന്‍ പറഞ്ഞു: “ഞാന്‍ എല്ലാ തത്വങ്ങളും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ക്രിസ്ത്യാനികളുടെ സത്യപ്രബോധനങ്ങള്‍ ഞാന്‍ സ്വീകരിച്ചു.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “നികൃഷ്ട മനുഷ്യാ, ഈ പ്രബോധനങ്ങള്‍ നിന്നെ സന്തുഷ്ടനാക്കുന്നുണ്ടോ?”

 

ജസ്റ്റിന്‍: “അതേ. കാരണം, ഈ വിശ്വാസം ശരിയായിട്ടുള്ളതാണ്. വിശ്വാസമനുസരിച്ച് ഞാന്‍ അതിനെ പിന്‍ചെല്ലണം.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “എന്ത് വിശ്വാസമാണ് നീ അര്‍ത്ഥമാക്കുന്നത്?”

 

ജസ്റ്റിന്‍: “ക്രിസ്ത്യാനികളുടെ ദൈവത്തെ സംബന്ധിച്ച് ഭക്തിപൂര്‍വം ഞങ്ങള്‍ ഏറ്റുപറയുന്ന കാര്യം: ദൃശ്യാസദൃശ്യങ്ങളായ സൃഷ്ടി മുഴുവന്‍റെയും നിര്‍മ്മാതാവും പണിക്കാരനും ആരംഭം മുതലേ സ്ഥിതി ചെയ്യുന്നവനുമായ ഏകദൈവമായ അവനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അതുപോലെ ദൈവപുത്രനായ നമ്മുടെ കര്‍ത്താവീശോമിശിഹായെ സംബന്ധിച്ച്, യഥാര്‍ത്ഥ ശിഷ്യരുടെ ഗുരുവായും രക്ഷയുടെ അറിയിപ്പുകാരനായും മനുഷ്യകുലത്തിന്‍റെ പക്കലേക്ക് വരാനിരിക്കുന്നവന്‍ എന്ന് പ്രവാചകന്മാര്‍ അവിടത്തെപ്പറ്റി മുന്‍കൂട്ടി പ്രഘോഷിച്ചിരുന്നു. അവിടത്തെ അനന്തമായ ദൈവത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വെറുമൊരു മനുഷ്യനായ ഞാന്‍ പറയുന്നത് നിസ്സാരമാണ്. എന്നാല്‍ പ്രവചനത്തിന് ശക്തിയുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. ദൈവപുത്രനെന്നു ഞാന്‍ ഇപ്പോള്‍ പറഞ്ഞ ആളെപ്പറ്റി നേരത്തെതന്നെ പ്രവചനം നടന്നിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ മനുഷ്യരുടെ ഇടയിലേക്കുള്ള അവിടത്തെ വരവിനെ സംബന്ധിച്ച്‌ ആരംഭം മുതലേ പ്രവാചകന്മാര്‍ പ്രവചിച്ചിരുന്നു എന്ന് എനിക്കറിയാം.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: എവിടെയാണ് നിങ്ങള്‍ ഒന്നിച്ചു കൂടുന്നത്?”

 

ജസ്റ്റിന്‍: “തിമോതിയുടെ കടവിനടുത്തു മാര്‍ട്ടിന്‍റെ വീടിനു മുകളിലാണ് ഞാന്‍ താമസിക്കുന്നത്: റോമിലെ എന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്; ഇക്കാലമെല്ലാം അവന്‍റെ വീടല്ലാതെ മറ്റൊരു സമ്മേളനസ്ഥലത്തെപ്പറ്റി എനിക്കറിവില്ല. എന്‍റെ പക്കല്‍ ആരെങ്കിലും വരാനാഗ്രഹിച്ചാല്‍, സത്യവചനം ഞാന്‍ അവന് പകര്‍ന്നു കൊടുത്തിരുന്നു”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “കാര്യത്തിലേക്ക് കടക്കാം; നീയൊരു ക്രിസ്ത്യാനിയാണോ?”

 

ജസ്റ്റിന്‍: “അതെ, ഞാനൊരു ക്രിസ്ത്യാനിയാണ്.”

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ കരിതോനോട്‌: “കരിതോന്‍, നീയെന്ത് പറയുന്നു?”

 

കരിതോന്‍ പറഞ്ഞു: “ദൈവകൃപയാല്‍ ഞാനൊരു ക്രിസ്ത്യാനിയാണ്”.

 

റുസ്തിക്കൂസ്‌ എവുഎല്‍പിസ്തൂസിനോട് ചോദിച്ചു: “നീ ആരാണ്?”

 

സീസറിന്‍റെ ഭൃത്യനായ എവുഎല്‍പിസ്തുസ്‌ മറുപടി പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്; മശിഹാ എന്നെ സ്വതന്ത്രനാക്കി; മശിഹയുടെ കൃപയാല്‍ അതേ പ്രത്യാശയില്‍ ഞാന്‍ പങ്കുകാരനായി”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ഹിയെരാക്സിനോട് ചോദിച്ചു: “നീയും ഒരു ക്രിസ്ത്യാനിയാണോ?”

 

ഹിയെരാക്സ്‌ പറഞ്ഞു: “അതേ, ഞാന്‍ ക്രിസ്ത്യാനിയാണ്; കാരണം, അതേ ദൈവത്തെ ഞാന്‍ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌: “ജസ്റ്റിന്‍ നിങ്ങളെ ക്രിസ്ത്യാനികളാക്കിയോ?”

 

ഹിയെരാക്സ്‌ പറഞ്ഞു: “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്; എന്നും ആയിരിക്കുകയും ചെയ്യും”.

 

പേയോന്‍ എന്ന് പേരുള്ള ഒരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “ആര് നിന്നെ പഠിപ്പിച്ചു?”

 

പേയോന്‍ പറഞ്ഞു: എന്‍റെ മാതാപിതാക്കളില്‍ നിന്ന് ഈ നല്ല വിശ്വാസം എനിക്ക് കിട്ടി”.

 

എവുഎല്‍പിസ്തുസ്‌ പറഞ്ഞു: “ഞാന്‍ സന്തോഷപൂര്‍വ്വം ജസ്റ്റിന്‍റെ വാക്കുകള്‍ ശ്രവിച്ചിട്ടുണ്ട്; എന്നാല്‍ എന്‍റെ മാതാപിതാക്കളില്‍ നിന്നാണ് ഞാന്‍ ക്രിസ്തുമതം സ്വീകരിച്ചത്”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “എവിടെയാണ് നിന്‍റെ മാതാപിതാക്കള്‍?”

 

എവുഎല്‍പിസ്തുസ്‌ പറഞ്ഞു: “കപ്പദോഷ്യയില്‍”.

 

റുസ്തിക്കൂസ്‌ ഹിയെരാക്സിനോട് ചോദിച്ചു: “എവിടെയാണ് നിന്‍റെ മാതാപിതാക്കള്‍?”

 

അവന്‍ ഉത്തരമായി പറഞ്ഞത്: “ഞങ്ങളുടെ യഥാര്‍ത്ഥ പിതാവ് ക്രിസ്തുവും ഞങ്ങളുടെ മാതാവ് അവനിലുള്ള ഞങ്ങളുടെ വിശ്വാസവുമാണ്. എന്‍റെ ഭൌമിക മാതാപിതാക്കള്‍ മരിച്ചു പോയി; ഇവിടെ വരുന്നതിനു മുന്‍പ്‌ ഫ്രീജിയായിലെ ഇക്കോണിയത്തില്‍ നിന്ന് ഞാന്‍ വലിച്ചിഴക്കപ്പെട്ടു”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ലിബേരിയനോട് ചോദിച്ചു: “നീയെന്തു പറയുന്നു? നീ ക്രിസ്ത്യാനിയാണോ? മറ്റുള്ളവരെപ്പോലെ നീയും അവിശ്വാസിയാണോ?”

 

ലിബേരിയന്‍ പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്. കാരണം ഞാന്‍ വിശ്വാസിയാണ്; ഏകസത്യദൈവത്തെ ഞാന്‍ ആരാധിക്കുന്നു”.

 

പ്രീഫെക്ട് ജസ്റ്റിനോട് പറഞ്ഞു: “പണ്ഡിതനെന്നു കരുതപ്പെടുകയും സത്യപ്രബോധനം ലഭിച്ചവനെന്നു കരുതപ്പെടുകയും ചെയ്യുന്ന മനുഷ്യാ, കേള്‍ക്കുക: നിന്നെ പ്രഹരിച്ച ശേഷം തലവെട്ടിയാല്‍ നീ സ്വര്‍ഗ്ഗത്തിലേക്ക് കയറുമെന്ന് നീ കരുതുന്നുണ്ടോ?”

 

ജസ്റ്റിന്‍ പറഞ്ഞു: “ഞാന്‍ ഈ കാര്യങ്ങള്‍ സഹിച്ചാല്‍ അവന്‍റെ ദാനങ്ങള്‍ എനിക്ക് കിട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അപ്രകാരം ജീവിക്കുന്ന എല്ലാവര്‍ക്കും സര്‍വ്വലോകത്തിന്‍റെയും അവസാനം വരെ ദൈവത്തിന്‍റെ സൌജന്യദാനം ലഭിക്കുമെന്ന് എനിക്കറിയാം”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “അപ്പോള്‍ ഏതോ പ്രതിഫലം വാങ്ങാന്‍ നീ സ്വര്‍ഗ്ഗത്തിലേക്ക്‌ കയറുമെന്ന് നീ ചിന്തിക്കുന്നുണ്ടോ?”

 

ജസ്റ്റിന്‍: “ഞാന്‍ ചിന്തിക്കുകയല്ലാ, പിന്നെയോ എനിക്കറിയാം, എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ പറഞ്ഞു: “നമുക്ക്‌ ഇപ്പോള്‍ ചെയ്യേണ്ട അത്യാവശ്യ കാര്യത്തിലേക്ക് കടക്കാം. നിങ്ങള്‍ യോജിച്ച്, ഏകയോഗമായി ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുക”.

 

ജസ്റ്റിന്‍ പറഞ്ഞു: “സുബുദ്ധിയുള്ളവരാരും സത്യവിശ്വാസത്തില്‍നിന്ന് തെറ്റായ വിശ്വാസത്തിലേക്ക്‌ പിന്തിരിയാറില്ല”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ പറഞ്ഞു: നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, ദയാരഹിതമായി നിങ്ങള്‍ ശിക്ഷിക്കപ്പെടും”.

 

ജസ്റ്റിന്‍ പറഞ്ഞു: “ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍, രക്ഷിക്കപ്പെടുമെന്നു ഞങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്.; കാരണം, ലോകത്തെ മുഴുവന്‍ വിധിക്കുന്ന ഞങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായ അവിടുത്തെ ഭയങ്കര ന്യായാസനത്തിന്‍ മുമ്പാകെ ഇതായിരിക്കും ഞങ്ങളുടെ രക്ഷയും ആത്മധൈര്യവും”.

 

മറ്റു രക്തസാക്ഷികളും അപ്രകാരം തന്നെ പറഞ്ഞു: “നിനക്കിഷ്ടമുള്ളത് ചെയ്യുക. ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക്‌ ബലിയര്‍പ്പിക്കുകയില്ല”.

 

പ്രീഫെക്ട് റുസ്തിക്കൂസ്‌ വിധി പ്രസ്താവിച്ചു: “ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുകയും ചക്രവര്‍ത്തിയുടെ കല്പനക്ക് വിധേയരാകുകയും ചെയ്യാത്തവരെ ദണ്ഡിപ്പിച്ച് നിയമമനുസരിച്ച് തലവെട്ടിക്കൊല്ലാനായി കൊണ്ടുപോകട്ടെ”.

 

വിശുദ്ധ രക്തസാക്ഷികള്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് കൊലക്കളത്തിലേക്ക്‌ പോയി. തങ്ങളുടെ രക്ഷകനെ ഏറ്റുപറഞ്ഞുകൊണ്ട് അവര്‍ സാക്ഷ്യം പൂര്‍ത്തിയാക്കി. വിശ്വാസികളില്‍ ചിലര്‍ രഹസ്യമായി അവരുടെ ശരീരമെടുത്ത് സൌകര്യപ്രദമായ സ്ഥലത്ത് മറവു ചെയ്തു; നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ അവരോടുകൂടെ പ്രവര്‍ത്തിച്ചിരുന്നു; അവിടുത്തേക്ക് എന്നുമെന്നും മഹത്വമുണ്ടായിരിക്കട്ടെ, ആമേന്‍.

 

(ജി.ചേടിയത്ത്. ആദിമസഭയുടെ സന്ദേശം, OIRSI, കോട്ടയം, 1994, പേജ് 316-326; ഈ പുസ്തകത്തില്‍ നിന്നും പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴ, തിരുസ്സഭാചരിത്രം, പേജ് 159-162 എന്നിവടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.)

]]>
https://sathyamargam.org/2014/05/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%b5-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/feed/ 1
ശ്രീ. മുഹമ്മദ്‌ ഈസായുടെ രണ്ടാം കത്തിനുള്ള സാക്ഷിയുടെ മറുപടി https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0/ https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0/#comments Mon, 12 May 2014 10:39:16 +0000 http://www.sathyamargam.org/?p=932  

ഇസ്ലാമിക ദാവാ പ്രവര്‍ത്തകനായ ശ്രീ. മുഹമ്മദ്‌ ഈസയുമായി സാക്ഷി അപ്പോളജെറ്റിക്സ് കേരള ഘടകം നടത്തിയ കത്തിടപാടുകള്‍ മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ.  സാക്ഷി നല്‍കിയ കത്തിനുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ മറുപടിയും ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയുണ്ടായി. മുഹമ്മദ്‌ ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടി അദ്ദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് അത് മെയില്‍ ചെയ്യുകയാണ് ഉണ്ടായത്. സാക്ഷിയുടെ മറുപടി സ്വീകരിക്കാതിരിക്കുന്നതിനു മുഹമ്മദ്‌ ഈസ പറഞ്ഞ ന്യായീകരണം സാക്ഷിയുടെ ആ മറുപടിക്കത്ത് എഴുതിയത് ‘അനില്‍കുമാര്‍ വി.അയ്യപ്പന്‍ ആണ്, അനില്‍കുമാര്‍ ഒരു വര്‍ഗ്ഗീയ വാദിയാണ്, വര്‍ഗ്ഗീയവാദിയുമായി ചര്‍ച്ച നടത്താന്‍ എനിക്ക് താല്പര്യം ഇല്ല” എന്നായിരുന്നു. മുഹമ്മദ്‌ ഈസാ എഴുത്തുകുത്തുകള്‍ നടത്തിയത് സാക്ഷി അപ്പോളജെറ്റിക്സ് എന്ന ക്രൈസ്തവ സംഘടനയുമായിട്ടാണ്, അല്ലാതെ അനില്‍കുമാര്‍ എന്ന വ്യക്തിയുമായിട്ടല്ല എന്ന കാര്യം സംവാദം തുടങ്ങും മുന്‍പേയുള്ള പരാജയ ഭീതിയാല്‍ മുഹമ്മദ്‌ ഈസാ മറന്നു പോയിരിക്കുന്നു എന്നല്ലാതെ വേറെ ഒന്നും ആ ആരോപണത്തെക്കുറിച്ച് പറയാന്‍ ഇല്ല. മുഹമ്മദ്‌ ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടിയാണ് താഴെ കൊടുക്കുന്നത്:

 

ശ്രീ.മുഹമ്മദ്‌ ഈസയ്ക്ക് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നല്‍കുന്ന മറുപടി

 

പ്രിയപ്പെട്ട ശ്രീ.മുഹമ്മദ്‌ ഈസയ്ക്ക്,

 

എല്ലാ സത്യപ്രവാചകന്മാരും ഒരുപോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള ഏക സത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ പരിശുദ്ധവും നിസ്തുല്യവും അധികാരവും ഉള്ള നാമത്തില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിന്‍റെ സ്നേഹ വന്ദനങ്ങള്‍!

 

താങ്കള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനായ ബഹു: പാസ്റ്റര്‍ നെബുവിന്‍റെ കൈവശം ഞങ്ങള്‍ക്ക്‌ നല്‍കിയ മറുപടി കാണുകയുണ്ടായി. 15 ദിവസത്തെ കാലാവധിക്കുള്ളില്‍ മറുപടി തരണം എന്ന് പറഞ്ഞായിരുന്നല്ലോ താങ്കളുടെ ആദ്യ കത്തിനുള്ള ഞങ്ങളുടെ പ്രതികരണം അറിയിച്ചിരുന്നത്. എന്നാല്‍ താങ്കള്‍ പലപ്പോഴും സഹോദരന്‍ സിജോയെ വിളിച്ച് സമയം നീട്ടിക്കിട്ടണം എന്ന് ആവശ്യപ്പെട്ട് മറുപടി തരുന്നത് ദീര്‍ഘിച്ചു ദീര്‍ഘിച്ചു പതിനഞ്ചല്ല, മുപ്പതു ദിവസം കഴിഞ്ഞിട്ടും താങ്കളില്‍ നിന്ന് മറുപടി കിട്ടാതായപ്പോള്‍ സാക്ഷി വിചാരിച്ചത് മുന്‍പ്‌ പലപ്പോഴും ഉണ്ടായിട്ടുള്ളത് പോലെ ഇപ്പോഴും താങ്കള്‍ ഞങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ കുറെ വൈകിയാണെങ്കിലും താങ്കള്‍ മറുപടി നല്‍കാന്‍ തയ്യാറായതില്‍ സാക്ഷിക്കുള്ള ഹൃദയംഗമമായ സന്തോഷം ആദ്യം തന്നെ താങ്കളെ അറിയിച്ചു കൊള്ളുന്നു.

 

എന്നാല്‍ താങ്കള്‍ നല്‍കിയ കത്ത് വായിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായത് അമ്പരപ്പും നിരാശയും മാത്രമാണ് എന്ന് തുറന്നു പറയട്ടെ. താങ്കളുടെ മറുപടിയില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വസ്തുതാപരമായ പിഴവുകളും ഇസ്ലാമിക വിഷയത്തിലുള്ള താങ്കളുടെ അജ്ഞതയും മാത്രമാണ് ഞങ്ങള്‍ക്ക്‌ കാണാനായത്. കള്ളം പറഞ്ഞതിലല്ല, ഇരുപക്ഷക്കാരുടെയും കൈവശം വ്യക്തമായ രേഖകളും തെളിവുകളും ഉള്ള വിഷയങ്ങളില്‍ കള്ളം പറഞ്ഞാല്‍ അത് പിടിക്കപ്പെടും എന്ന് തിരിച്ചറിയാനുള്ള സുബോധം പോലും താങ്കള്‍ക്കുണ്ടാകാഞ്ഞതാണ് ഞങ്ങളെ അമ്പരപ്പെടുത്തിയത്. പെരുമ്പാവൂര്‍ വെച്ച് നടന്ന സാക്ഷിയുടെ ഒരു പരിപാടിക്കിടയില്‍ ഈസാ ഇസ്ലാമിനെ പ്രതിനിധീകരിച്ച് സാക്ഷിയുമായി ഒരു സംവാദത്തിന് അപ്പോള്‍ത്തന്നെ തയ്യാറാണെന്ന് ഞങ്ങളെ വെല്ലുവിളിച്ച ആളാണല്ലോ. പക്ഷേ സാക്ഷിയുമായി സംവാദത്തിന് തയ്യാറായി വന്ന ഈസ, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ഏതൊക്കെയെന്നു പോലും അറിയില്ലാത്ത വ്യക്തിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ നിരാശയും താങ്കളുടെ മറുപടി വായിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന കാര്യം ഞങ്ങള്‍ മറച്ചു വെക്കുന്നില്ല.

 

എന്നാല്‍ താങ്കളുടെ കത്തിലെ ചില കാര്യങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു എന്ന് തുറന്നു പറയട്ടെ. ഞങ്ങളുടെ ആദ്യത്തെ കത്തില്‍ ഞങ്ങള്‍ താങ്കളുടെ പുസ്തകങ്ങളില്‍ നിന്നും 66 ഉദ്ധരണികള്‍ നല്കിയിട്ടു ചോദിച്ച കാര്യം താഴെ കൊടുക്കുന്നു:

 

“ഇതൊക്കെ താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ നടത്തിയിട്ടുള്ള അവകാശവാദങ്ങള്‍ ആണ്. ഇതൊക്കെ സത്യമാണ് എന്ന് ഇപ്പോള്‍ താങ്കള്‍ വാദിക്കുന്നില്ലേ? മുഹമ്മദ്‌ മാനവരില്‍ മഹോന്നതന്‍ ആണെന്ന് താങ്കള്‍ക്ക് ഇപ്പോള്‍ വാദമില്ലേ? ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? അബ്രഹാമിന്‍റെ ദൈവമാണ് അള്ളാഹു എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല എന്നും ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നും താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം എന്ന വാദം താങ്കള്‍ക്കിപ്പോഴില്ലേ?

 

ഒരു പക്ഷേ, ആ പുസ്തകങ്ങള്‍ രചിച്ചതിന് ശേഷമുള്ള ഇത്രയും വര്‍ഷങ്ങളില്‍ താങ്കള്‍ കൂടുതല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളും ചരിത്ര പുസ്തകങ്ങളും വായിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് വാദിക്കുന്നില്ലായിരിക്കും എന്ന് സാക്ഷി സംശയിക്കുന്നു.”

 

ഞങ്ങള്‍ പറഞ്ഞ ഈ കാര്യത്തിനെതിരായി ഒരക്ഷരം പോലും താങ്കള്‍ താങ്കളുടെ മറുപടിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് താങ്കള്‍ വാദിക്കുന്നില്ലായിരിക്കും എന്ന ഞങ്ങളുടെ സംശയം ശരിയാണെന്ന് തെളിയുന്നു. അത് ഞങ്ങളെ ഏറെ സന്തോഷപ്പെടുത്തുന്നു. അതുപോലെതന്നെ മുഹമ്മദിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് അദ്ദേഹം പ്രവാചകന്‍ എന്നത് പോയിട്ട് അനുകരിക്കത്തക്ക മാതൃകയുള്ള ഒരു മനുഷ്യന്‍ പോലുമല്ല എന്നും ഖുര്‍ആനില്‍ നിന്നുള്ള അനേകം ഉദ്ധരണികളുടെ സഹായത്താല്‍ ഖുര്‍ആന്‍ അബദ്ധങ്ങളുടെ ഘോഷയാത്ര നിറഞ്ഞ ഒരു പുസ്തകമാണെന്നും അസ്തിത്വം തെളിയിക്കാന്‍ കഴിയാതെ മുഹമ്മദിന്‍റെ മനസ്സിലെ സങ്കല്‍പ സൃഷ്ടി മാത്രമാണ് അല്ലാഹു എന്നുമുള്ള സാക്ഷിയുടെ വാദത്തിന് താങ്കളുടെ മറുപടി മൌനം മാത്രമായതിനാല്‍ ഞങ്ങള്‍ മുന്നോട്ടു വെച്ച തെളിവുകള്‍ എല്ലാം സത്യമാണെന്നും അതിനെ ഖണ്ഡിക്കാന്‍ സാധ്യമല്ല എന്നും താങ്കള്‍ക്കു ബോധ്യമായി എന്ന് ഈ വിഷയത്തിലുള്ള താങ്കളുടെ മൌനത്തില്‍ നിന്ന് സാക്ഷി മനസ്സിലാക്കുന്നു. അതും ഞങ്ങള്‍ക്ക്‌ അനല്പമായ സന്തോഷം തരുന്ന കാര്യമാണ്.

 

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് താങ്കള്‍ നല്‍കിയ മറുപടിയിലെ പൊള്ളത്തരങ്ങള്‍ ഒന്ന് വിശകലനം ചെയ്തു നോക്കാം. ഈസ എഴുതിയിരിക്കുന്നു:

“പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്ക് മുഹമ്മദ്‌ ഈസാ നല്‍കുന്ന മറുപടി.”

 

താങ്കള്‍ ഞങ്ങള്‍ക്ക്‌ നല്‍കിയ കത്തിന്‍റെ തലക്കെട്ടാണിത്. പെരുമ്പാവൂരിലെ പരിപാടിക്കിടയില്‍ രാത്രി ഒമ്പത് മണിക്ക് ‘ഞാന്‍ ഇപ്പോള്‍ സംവാദത്തിന് തയ്യാറാണ്’ എന്ന് താങ്കള്‍ വെല്ലുവിളിച്ചത് സാക്ഷിയെ ആണ്. താങ്കളുടെ കത്തിന് മറുപടി നല്‍കിയത്‌ ആരാണെന്ന് അവസാന ഭാഗത്ത് രേഖപ്പെടുത്തിയിരുന്നത് താങ്കള്‍ കണ്ടു കാണുമല്ലോ?

 

“എന്ന്,

അഡ്മിനിസ്ട്രേറ്റര്‍,

സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌, കേരള ഘടകം.”

 

എന്ന് വ്യക്തമായി ഞങ്ങള്‍ എഴുതിയിരുന്നു. ആ കത്ത് കിട്ടിയതിനു ശേഷം താങ്കള്‍ പെരുമ്പാവൂരുള്ള ക്രൈസ്തവ സഹോദരങ്ങളില്‍ ചിലരോട്: ‘സാക്ഷിയെ ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്തിന്? നമ്മള്‍ പെരുമ്പാവൂര്‍ ഉള്ള ആളുകള്‍ തന്നെ ഉള്‍പ്പെട്ടുകൊണ്ടുള്ള ഒരു സംവാദം നടത്തിയാല്‍ പോരെ?’ എന്ന് പറഞ്ഞതായി അറിഞ്ഞിരുന്നു. സാക്ഷിയുമായി സംവാദം നടത്താന്‍ മറ്റ് ദാവാക്കാരെപ്പോലെതന്നെ മുഹമ്മദ്‌ ഈസക്കും പേടിയാണ് എന്നുള്ള കാര്യം ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് എങ്ങനെയെങ്കിലും ഈ സംവാദത്തില്‍ നിന്ന് സാക്ഷിയെ ഒഴിവാക്കാന്‍ ഈസ ശ്രമിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആ വാര്‍ത്ത ഞങ്ങളില്‍ വലിയ അമ്പരപ്പ് ഉളവാക്കിയില്ല. എന്നാല്‍ താങ്കളുടെ ആ ഭയം പരസ്യമായി സമ്മതിക്കുന്ന വിധത്തില്‍ ഇങ്ങനെ രേഖാമൂലം ഞങ്ങളുടെ കയ്യില്‍ തരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറയട്ടെ!! മുഹമ്മദ്‌ ഈസയുമായി കത്തിടപാട് നടത്തുന്നത് സാക്ഷിയുടെ കേരള ഘടകം ആണെന്ന് വ്യക്തമായി എഴുതി തന്നിട്ടും സാക്ഷി നല്‍കിയ കത്തിന് മുഹമ്മദ്‌ ഈസാ മറുപടി തരുന്നത് സാക്ഷിക്കല്ല, പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്കാണ്!! സാക്ഷി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദാവാക്കാരുടെ ഇടനെഞ്ചില്‍ ഇടിവാള്‍ മിന്നുന്നുണ്ട് എന്ന് ഇത്ര പച്ചയ്ക്ക് സമ്മതിക്കാന്‍ തയ്യാറായ താങ്കളുടെ സമീപനം ഞങ്ങള്‍ക്ക്‌ വളരെ സന്തോഷം നല്‍കുന്നുണ്ട് എന്ന് പറയാതെ വയ്യ. അതിനു ശേഷം താങ്കള്‍ എഴുതിയിരിക്കുന്നു:

 

“യേശുക്രിസ്തുവിന്‍റെ ദൈവീകത, ക്രൈസ്തവ വിശ്വാസപ്രകാരമുള്ള യേശുവിന്‍റെ ദൈവപുത്രത്വം, ത്രിത്വവിശ്വാസം, കുരിശുമരണത്തെ അടിസ്ഥാനമാക്കിയുള്ള നിത്യജീവന്‍, യേശുവിനോടുള്ള പ്രാര്‍ത്ഥന എന്ന് തുടങ്ങിയ ക്രിസ്തുമതത്തിന്‍റെ പ്രധാന ആദര്‍ശങ്ങളൊന്നും ദൈവനിയോഗിതനായ യേശുക്രിസ്തു പഠിപ്പിച്ചതല്ല, മറിച്ച് പില്‍ക്കാലക്കാര്‍ പുതിയതായി നിര്‍മ്മിച്ചവ ആണെന്നതാണ് എന്‍റെ വാദം. ഇക്കാര്യം തെളിവുകള്‍ ഉദ്ധരിച്ച് കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിയുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പൗലോസിന്‍റെയും യേശുവിന്‍റെയും അദ്ധ്യാപനം തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന പുസ്തകവും പ്രസംഗവും മുന്‍പ്‌ തന്നെ ഞാന്‍ പൊതു സമൂഹം മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്. (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1)

 

ഈ പറഞ്ഞ കാര്യം ചെറിയ വ്യത്യാസത്തോടെ താങ്കള്‍ മുന്‍പ്‌ അവതരിപ്പിച്ചിരുന്നു. അതിന് മറുപടി സാക്ഷി മുന്‍ കത്തില്‍ മറുപടി നല്‍കിയിട്ടുള്ളതുമാണ്. താങ്കള്‍ ഒരു പക്ഷേ അത് ശ്രദ്ധിച്ചു വായിച്ചു കാണുകയില്ല എന്ന ധാരണയില്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടി അത് താഴെ കൊടുക്കുന്നു:

 

“ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. (മുഹമ്മദ്‌ ഈസയുടെ ഒന്നാം കത്ത്, പേജ് 1)

 

ഇതിനുള്ള ഞങ്ങളുടെ മറുപടി:

 

“താങ്കളുടെ വാദം ഇത്രമാത്രമേയുള്ളുവോ? താങ്കളുടെ പുസ്തകങ്ങള്‍ ഒന്നോടിച്ചു വായിച്ചു നോക്കിയപ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടത് ക്രിസ്ത്യാനികളുടെ ഇന്നത്തെ വിശ്വാസാചാരങ്ങള്‍ മുഴുവന്‍ യേശു പഠിപ്പിച്ചതല്ല എന്ന് മാത്രമല്ല, യേശു പഠിപ്പിച്ചതും പില്‍ക്കാലത്ത് പൗലോസ്‌ അപ്പോസ്തലനാല്‍ കുഴിച്ചു മൂടിയതുമായ കാര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ നബി(സ) വന്നത് എന്നും കൂടി ആയിരുന്നല്ലോ. ഇസ്ലാം ആണ് സത്യം എന്നും ഖുര്‍ആന്‍ പരിശുദ്ധമാണെന്നും അള്ളാഹു ആണ് ദൈവം എന്നുമൊക്കെ താങ്കള്‍ ആ പുസ്തകങ്ങളില്‍ എഴുതിയിരുന്നല്ലോ. താങ്കള്‍ ഇപ്പോള്‍ ആ വാദങ്ങളില്‍ നിന്നൊക്കെ പുറകോട്ടു പോയോ?

 

ഈ ചോദ്യത്തിനു താങ്കള്‍ ഇപ്പോള്‍ നല്‍കിയ മറുപടിയിലെ ഒരു വാചകം മാത്രമാണ് ഉത്തരമായിട്ടുള്ളത്. “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്”  എന്നു താങ്കള്‍ പറയുന്നു. അപ്പോള്‍ ഈ വിഷയം താങ്കള്‍ക്ക് വസ്തുതാപരമായി സ്ഥാപിക്കുക്കുവാന്‍ ബൈബിള്‍ മാത്രം പോരാ, ബൈബിളിലുള്ളത് താരതമ്യപ്പെടുത്തി താങ്കളുടെ വാദം സത്യമാണെന്ന് തെളിയിക്കുവാന്‍ ഖുര്‍ആനും കൂടി വേണം എന്നാണ് വാദിക്കുന്നത്. സാക്ഷിക്ക് ആ കാര്യത്തില്‍ ആക്ഷേപം ഒന്നുമില്ല. അല്ലെങ്കിലും  താങ്കളുടെ വാദം സത്യമാണെന്ന് തെളിയിക്കാന്‍ താങ്കള്‍ ഖുര്‍ആന്‍ ഉപയോഗിക്കണം എന്ന് തന്നെയാണ് സാക്ഷി ആവശ്യപ്പെടുന്നതും. എന്നാല്‍ താങ്കള്‍ പറഞ്ഞ അടുത്ത ഖണ്ഡികയുണ്ടല്ലോ, അതില്‍ താങ്കളുടെ വ്യാജഭാവം നിറഞ്ഞു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ! ആ ഖണ്ഡിക താഴെ കൊടുക്കുന്നു:

 

“അപ്പോള്‍ സംവാദ രൂപരേഖയില്‍ ഞാന്‍ എഴുതിയ വാദവും അംഗീകരിച്ച പ്രമാണവും വളരെ കൃത്യമാണ്. പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്. ഇങ്ങനെ നടക്കേണ്ട ചര്‍ച്ച നമ്മള്‍ തമ്മിലല്ല മറിച്ചു ക്രൈസ്തവര്‍ തമ്മിലാണ്. കാരണം എല്ലാ ക്രൈസ്തവരും ബൈബിള്‍ ദൈവീകം ആണെന്ന് വിശ്വസിക്കുന്നു. പക്ഷേ നമ്മള്‍ തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഞങ്ങളുടെ വാദപ്രകാരം ക്രിസ്തുമതത്തിന്‍റെ ആദര്‍ശങ്ങളും യേശുക്രിസ്തുവിന്‍റെ വാക്കുകളും വിരുദ്ധമാണെന്ന് ഉള്ളതാകുമ്പോള്‍, ഈ വാദത്തിന് എതിര്‍വാദം ക്രൈസ്തവ പക്ഷത്തിന് ഉണ്ടെങ്കിലാണ് ചര്‍ച്ചയും സംവാദവും അനിവാര്യമാകുന്നുള്ളൂ.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1)

 

ഇതിലെ ആദ്യ വാചകം താങ്കള്‍ എഴുതിയത് നുണയാണ്. കാരണം, ഈസ മുന്‍പ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയ സംവാദ രൂപരേഖ ഒന്ന് വായിച്ചു നോക്കൂ, അതില്‍ താങ്കള്‍ അംഗീകരിച്ച പ്രമാണത്തില്‍ ഖുര്‍ആന്‍ ഉണ്ടായിരുന്നില്ല!! താങ്കള്‍ അന്ന് പറഞ്ഞത് ഇപ്രകാരമാണ്:

 

3. സംവാദത്തിന്‍റെ പ്രമാണമായി സ്വീകരിക്കേണ്ടത് ക്രിസ്തുയേശുവിന്‍റെയും മുഹമ്മദ്‌ നബി(സ)യുടേയും ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ആയിരിക്കണം.” (മുഹമ്മദ്‌ ഈസയുടെ ഒന്നാം കത്ത്, പേജ് 1)

 

ഇതിലെവിടെയാണ് ഖുര്‍ആന്‍ ഉള്ളത്? അതോ ഖുര്‍ആന്‍ എന്ന് വെച്ചാല്‍ മുഹമ്മദിന്‍റെ ജീവിത അധ്യാപനങ്ങള്‍ ആണെന്ന് ധരിച്ചു വെച്ചിരിക്കുകയാണോ താങ്കള്‍? അങ്ങനെയാണെങ്കില്‍ താങ്കള്‍ നുണ പറഞ്ഞതല്ല, പുതുതായി ഇസ്ലാം സ്വീകരിച്ച ഒരാളുടെ അറിവില്ലായ്മ മാത്രമാണത് എന്ന് കരുതി സാക്ഷി അതവഗണിക്കുന്നു. അതല്ലെങ്കില്‍ ഈ ഖണ്ഡികയുടെ ഒന്നാം വരി തന്നെ നുണ പറഞ്ഞു കൊണ്ടാണ് താങ്കള്‍ തുടങ്ങുന്നത് എന്ന് വ്യക്തം!

 

അടുത്ത വരിയാണ് അതിനേക്കാള്‍ രസകരം: “പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്” എന്നാണ് ഈസാ ഞങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്!! ക്രൈസ്തവ മാര്‍ഗ്ഗം ആരംഭിക്കുകയും ഭൂമിയിലെമ്പാടും പരക്കാന്‍ തുടങ്ങുകയും ചെയ്തിട്ട് 2000 വര്‍ഷങ്ങള്‍ക്കടുത്തായി. ആ നാള്‍ മുതല്‍ ഇന്നുവരെയും പല കൂട്ടരുമായും ക്രൈസ്തവര്‍ സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്നും ഇന്നും ക്രൈസ്തവരുടെ ഏക പ്രമാണം ബൈബിള്‍ മാത്രമാണ്. ലോകത്ത് ഇസ്ലാം മതം സ്ഥാപിതമായിട്ട് 1400 വര്‍ഷത്തിനടുത്തായി. മുഹമ്മദിന്‍റെ കാലം മുതല്‍ ഇന്നുവരെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ക്രൈസ്തവ-ഇസ്ലാം സംവാദങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഈ സംവാദങ്ങളിലും ക്രൈസ്തവരുടെ പ്രമാണം ബൈബിള്‍ മാത്രമാണ്. ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ പല സംവാദങ്ങളിലും മാറി മറിഞ്ഞു വന്നിട്ടുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും അതല്ല, ഖുര്‍ആനും എല്ലാ ഹദീസുകളും ഇസ്ലാമിന്‍റെ പ്രമാണമാണ് എന്ന് പറഞ്ഞവരുമായും ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും പിന്നെ ബുഖാരിയും മുസ്ലീമും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും പിന്നെ ബുഖാരിയിലും മുസ്ലീമിലും ഉള്ള ചില ഹദീസുകള്‍ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും ഹദീസുകളും ഇബ്ന്‍ കത്തീറും ഇമാം ഗസ്സാലിയും ഒക്കെ ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ആണെന്ന് പറഞ്ഞവരുമായും ക്രിസ്ത്യാനികള്‍ സംവാദം നടത്തിയിട്ടുണ്ട്. അന്നും ഇന്നും ക്രിസ്ത്യാനികള്‍ക്ക് ഒരു പ്രമാണം മാത്രമേ ഉണ്ടായിട്ടുള്ളൂ, അത് ഏക സത്യദൈവത്തിന്‍റെ സമ്പൂര്‍ണ്ണ വെളിപ്പാടായ ബൈബിള്‍ ആണ്. എന്നാല്‍ കഴിഞ്ഞ 1400 വര്‍ഷങ്ങളായി നടന്ന സംവാദങ്ങളില്‍ ഇന്നുവരെ ഒരു മുസ്ലീം വിഭാഗവും ഉന്നയിക്കാത്ത ആവശ്യമാണ്‌ ഇപ്പോള്‍ മുഹമ്മദ്‌ ഈസാ ഉന്നയിച്ചിരിക്കുന്നത്. ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും സംവാദത്തിന് ക്രൈസ്തവരുടെ പ്രമാണമായി അംഗീകരിക്കാന്‍ പാടില്ല എന്നാണ് മുഹമ്മദ്‌ ഈസാ ആവശ്യപ്പെടുന്നത്!! അല്പം സുബോധമെങ്കിലും അവശേഷിച്ചിട്ടുള്ള ആരെങ്കിലും ആവശ്യപ്പെടുന്ന കാര്യമാണോ ഇത്? ഏതെങ്കിലും ക്രിസ്ത്യാനികള്‍ ഇത് സമ്മതിച്ചു കൊടുക്കുമോ? ഇല്ല എന്ന് മുഹമ്മദ്‌ ഈസക്കും വ്യക്തമായി അറിയാം! അതുകൊണ്ടാണ് ഇങ്ങനെ ഒരു ആവശ്യം താങ്കള്‍ മുന്നോട്ടു വെച്ചത് എന്ന് മനസ്സിലാക്കാനുള്ള ബോധം സാക്ഷിക്കുണ്ട്.

 

താങ്കള്‍ ക്രൈസ്തവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുകൊണ്ട് എഴുതിയ രണ്ടു പുസ്തകങ്ങളും പരിശോധിച്ചാല്‍, അതില്‍ നാല് സുവിശേഷങ്ങളെയും അപ്പോസ്തലപ്രവൃത്തികളേയും റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍, യാക്കോബ് മുതലായ ലേഖനങ്ങളെയും പിന്നെ പഴയ നിയമത്തെയുമാണ് ഉദ്ധരിച്ചിരിക്കുന്നത്, അല്ലാതെ യേശുക്രിസ്തുവിന്‍റെ വചനങ്ങളെ മാത്രമായിരുന്നില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണല്ലോ. ആ പുസ്തകങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, താങ്കള്‍ സാക്ഷിക്ക് നല്‍കിയ കത്തില്‍ തന്നെ പറഞ്ഞത്, “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്” എന്നാണ്. അതായത്, സംവാദത്തില്‍ താങ്കള്‍ ഞങ്ങളുടെ നേരെ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും, പക്ഷേ ഞങ്ങള്‍ അതിന് മറുപടി പറയേണ്ടത് ബൈബിളിലെ ചില പ്രത്യേക വചനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം, അല്ലേ? താങ്കള്‍ക്ക് ക്രിസ്ത്യാനികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ എന്ത് ആരോപണങ്ങള്‍ ഉന്നയിക്കാനും ബൈബിളിലെ ഏതു പുസ്തകവും ഉപയോഗിക്കാം, പക്ഷേ ക്രിസ്ത്യാനികള്‍ അതിന് മറുപടി പറയാന്‍ വരുമ്പോള്‍ ബൈബിളിലെ മറ്റു പുസ്തകങ്ങള്‍ ഒന്നും ഉപയോഗിച്ച് കൂടാ, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ, അല്ലേ? ഇങ്ങനെ ശഠിക്കുന്നതിനെയല്ലേ മുഹമ്മദ്‌ ഈസാ നമ്മള്‍ പച്ചമലയാളത്തില്‍ ഇരട്ടത്താപ്പ് എന്ന് പറയുന്നത്? ഒരു ദാവാക്കാരനെ സംബന്ധിച്ചിടത്തോളം ഇരട്ടത്താപ്പ് കാണിക്കുന്നത് വലിയ പ്രശ്നമല്ല എന്ന് ഞങ്ങള്‍ക്കറിയാം. കാരണം അല്ലാഹുവും മുഹമ്മദും അതിനുള്ള അനുവാദം അവനു നല്‍കുന്നുണ്ട് എന്നത് തന്നെ. എന്നാല്‍ സാക്ഷിയുമായി ചര്‍ച്ചക്ക്‌ വരുമ്പോള്‍ ഇതുപോലെയുള്ള ഇരട്ടാത്താപ്പുകള്‍ ഒഴിവാക്കിയിട്ടു വരുന്നതായിരിക്കും നല്ലത് എന്ന് സ്നേഹബുദ്ധിയാല്‍ ഓര്‍മ്മിപ്പിക്കുന്നു.

 

താങ്കളടക്കമുള്ള ദാവാ പ്രവര്‍ത്തകരുടെ വ്യാജ വാദമുഖങ്ങളെ ഒന്നൊന്നായി വലിച്ചു കീറിയ, 2013 ഡിസംബര്‍ ഒന്നാം തിയ്യതി പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെയും ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി പെരുമ്പാവൂരിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന സ്നേഹസന്ദേശം 2013 എന്ന പരിപാടിക്കിടയില്‍ പൊതുജനത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് അനില്‍കുമാര്‍ അയ്യപ്പനുമായി അന്ന് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ടു വന്നത് ക്രിസ്ത്യാനികളുടെ പ്രമാണം മുഴു ബൈബിളും ആണെന്ന് അറിയാതെയാണോ? രാത്രി ഒമ്പത് മണിക്ക് ഒരു സംവാദം പ്രായോഗികമല്ല എന്ന ബോദ്ധ്യമുള്ളതിനാല്‍ സാക്ഷി താങ്കളുടെ ആവശ്യം അംഗീകരിക്കുകയില്ലെന്നു താങ്കള്‍ക്കറിയാം. എന്നാല്‍ “ഞാന്‍ സാക്ഷിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് അവരുടെ പരിപാടിയില്‍ എല്ലാവരും കേള്‍ക്കെ വെല്ലുവിളിച്ചതാണ്, പക്ഷേ എന്‍റെ വെല്ലുവിളി സ്വീകരിക്കാനുള്ള ധൈര്യം സാക്ഷിക്ക് ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞ് അന്നത്തെ പെരുമ്പാവൂര്‍ പ്രോഗ്രാം മുഖാന്തരം താങ്കള്‍ക്കുണ്ടായ മാനക്കേട് കുറക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ വെറും നാലാംകിട തന്ത്രം മാത്രമായിരുന്നു രാത്രി ഒമ്പത് മണിക്ക് സംവാദത്തിന് തയ്യാറാണെന്ന വ്യാജേന നടത്തിയ ആ നാടകം. “സംവാദത്തിന് ക്രൈസ്തവരുടെ പ്രമാണമായി മുഴുവന്‍ ബൈബിളും ഉപയോഗിക്കാന്‍ പാടില്ല” എന്ന ഈ ആവശ്യം ഉന്നയിച്ചതില്‍ നിന്നും അത് വളരെ വ്യക്തമാണ്. മുഹമ്മദ്‌ ഈസായുടെ ഈ ആവശ്യം അംഗീകാരയോഗ്യമല്ല എന്ന് സാക്ഷി പറഞ്ഞാല്‍ അതിന്‍റെ പേരില്‍ സംവാദത്തില്‍ നിന്നും തലയൂരാം എന്നാണ് മുഹമ്മദ്‌ ഈസാ വ്യാമോഹിക്കുന്നത്. ഇതിനു മുന്‍പ്‌ സംവാദത്തിന് വേണ്ടി ഈസയുമായി നടത്തിയ ഇടപാടുകളുടെ വെളിച്ചത്തില്‍ അക്കാര്യം മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, ഇതിനു മുന്‍പ്‌ ഈസാ പലവട്ടം ഒഴിഞ്ഞുമാറിപ്പോയത് പോലെ ഇപ്രാവശ്യവും ഒഴിഞ്ഞു മാറിപ്പോകരുത് എന്ന് ഞങ്ങള്‍ക്ക്‌ ആഗ്രഹമുള്ളത് കൊണ്ട് ഈസായുടെ ഈ ആവശ്യം ഞങ്ങള്‍ അംഗീകരിക്കുന്നു എന്നറിയിച്ചു കൊള്ളുന്നു!! ഈസാ ആവശ്യപ്പെട്ടത് പോലെ മുഴുവന്‍ ബൈബിളും അല്ല, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രം ഞങ്ങളുടെ പ്രമാണമായി സ്വീകരിച്ചു കൊണ്ട് മുഹമ്മദ്‌ ഈസയുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്!!

 

സംവാദത്തിനുള്ള ഈസയുടെ ഇസ്ലാമിക പ്രമാണങ്ങളില്‍ ഒന്ന് ഖുര്‍ആന്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്”  എന്നു താങ്കള്‍ മുകളില്‍ പറഞ്ഞല്ലോ, സംവാദത്തില്‍ ആ ഖുര്‍ആന്‍റെ കാര്യത്തിലും ഇതേ നിലപാട്‌ തന്നെ താങ്കള്‍ സ്വീകരിക്കണം എന്നൊരു നിബന്ധന മാത്രമേ താങ്കളുടെ ആവശ്യം അംഗീകരിക്കാനായി ഞങ്ങള്‍ മുന്നോട്ടു വെക്കുന്നുള്ളൂ. അതിലുള്ള അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമേ താങ്കളുടെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുകയുള്ളൂ! മലക്കിന്‍റെ വചനങ്ങള്‍ ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ല!! അള്ളാഹു മുഹമ്മദിന് നേരിട്ട് പറഞ്ഞു കൊടുത്ത വചനങ്ങള്‍ മാത്രമേ ഞങ്ങള്‍ താങ്കളുടെ പ്രമാണമായി സ്വീകരിക്കുകയുള്ളൂ, അല്ലാത്തവ തള്ളിക്കളയും. അള്ളാഹു മുഹമ്മദിന് ഈ വാക്കുകള്‍ പറഞ്ഞു കൊടുത്തതിനു രണ്ട് സാക്ഷികള്‍ ഉണ്ടാകുകയും വേണം. സാക്ഷികളുടെ കാര്യം ഖുര്‍ആനില്‍ തന്നെ വേണം എന്ന് ഞങ്ങള്‍ക്ക്‌ നിര്‍ബന്ധമില്ല, ഹദീസുകളില്‍ കാണിച്ചു തന്നാലും മതി, ഞങ്ങള്‍ അംഗീകരിച്ചോളാം.

 

യേശുക്രിസ്തു പറഞ്ഞ വചനങ്ങള്‍ക്ക് സാക്ഷികള്‍ ഉണ്ട്. ബൈബിളിലെ ഒരു ഭാഗം ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്: “മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.  അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു” (യോഹ.18:19-21). ഇവിടെ യേശുക്രിസ്തു പറയുന്നത് “താന്‍ ജനങ്ങളെ ഉപദേശിച്ചത് പരസ്യമായിട്ടായിരുന്നു, തന്‍റെ ഉപദേശങ്ങള്‍ കേട്ട അനേകര്‍ ഉണ്ട്, താന്‍ എന്താണ് പഠിപ്പിച്ചത് എന്ന് അവരോടു പോയി ചോദിക്കുവിന്‍” എന്നാണ്. ഇതില്‍ നിന്നും നമുക്ക്‌ വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം യേശുക്രിസ്തു പറയാത്തതോ പഠിപ്പിക്കാത്തതോ ആയ കാര്യങ്ങള്‍ ഒന്നും ശിഷ്യന്മാര്‍ക്ക് യേശുക്രിസ്തുവിന്‍റെ പേരില്‍ എഴുതി വെക്കാന്‍ പറ്റില്ല എന്നാണ്. ഉപദേശം കേട്ടിട്ടുള്ള അനേകര്‍ ഉണ്ട്, ശിഷ്യന്മാര്‍ യേശുക്രിസ്തുവിന്‍റെ പേരില്‍ ഇല്ലാക്കഥകള്‍ എഴുതിയാല്‍ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകള്‍ കേട്ടിട്ടുള്ള സാമാന്യ ജനം ശിഷ്യന്മാര്‍ക്കെതിരെ രംഗത്ത് വരും എന്നുറപ്പാണ്. അങ്ങനെ ആരെങ്കിലും രംഗത്ത് വന്നതായി ബൈബിളിലോ ചരിത്രത്തിലോ യാതൊരു വിധമായ രേഖകളും ഇല്ലാത്തതുകൊണ്ട് ശിഷ്യന്മാര്‍ എഴുതിയ സുവിശേഷങ്ങളും ലേഖനങ്ങളും അവിശ്വസിക്കേണ്ട കാര്യമില്ല. അത് മാത്രമല്ലാതെ, പരിശുദ്ധാത്മാവ്‌ വരുമ്പോള്‍ ശിഷ്യന്മാരെ സകല സത്യത്തിലും വഴി നടത്തേണ്ടതിന് പരിശുദ്ധാത്മാവ്‌ കൂടുതല്‍ കാര്യങ്ങള്‍ ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കും എന്ന് യേശുക്രിസ്തു വാഗ്ദത്തം ചെയ്തിട്ടുമുണ്ടായിരുന്നു. ആ വാഗ്ദത്ത പൂര്‍ത്തീകരണം കൂടിയാണ് പൗലോസ്‌ അടക്കമുള്ള ശിഷ്യന്മാര്‍ എഴുതിയ ലേഖനങ്ങള്‍. അതുകൊണ്ടു, യേശുക്രിസ്തുവിന്‍റെ വചനപ്രകാരം പരിശോധിച്ചാല്‍ തന്നെ, മത്തായി മുതല്‍ വെളിപ്പാട് വരെയുള്ള പുസ്തകങ്ങള്‍ എല്ലാം തന്നെ ക്രിസ്ത്യാനികളുടെ ആധികാരിക പ്രമാണമാണ് എന്ന് തെളിയുന്നു.

 

എന്നാല്‍ ഖുര്‍ആന്‍റെ കാര്യത്തിലേക്ക് വന്നാലോ, അവിടെ ഈ ആധികാരികത കാണാന്‍ കഴിയുമോ? ഇല്ല എന്നതാണ് വസ്തുത. മുഹമ്മദിന് ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടെന്നു മുഹമ്മദ്‌ പറയുന്നു, ആരെങ്കിലും കണ്ടിട്ടുണ്ടോ ജിബ്രീല്‍ മുഹമ്മദിന് പ്രത്യക്ഷപ്പെടുന്നത്? ഇല്ല, ഒരാളും കണ്ടിട്ടില്ല! ഒരു ഹദീസ്‌ ഞങ്ങള്‍ തരാം, അപ്പോള്‍ മനസ്സിലാകും, ജിബ്രീലിനെ വേറെ ആരും കണ്ടിട്ടില്ല എന്ന്:

 

“ആയിഷ(റ) പറയുന്നു: ഒരിക്കല്‍ തിരുമേനി എന്നോടിങ്ങനെ അരുളി: “ആയിഷ! ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. അപ്പോള്‍, ‘വഅലൈ ഹിസ്സലാം-വറഹ്മത്തുല്ലാഹി-വബറക്കാത്തുഹു’ എന്ന് പറഞ്ഞ് അവര്‍ സലാമിന് മറുപടി നല്‍കി. തുടര്‍ന്ന് കൊണ്ട് ആയിഷ പറഞ്ഞു: നബി കാണുന്നത് എനിക്ക് കാണാന്‍ കഴികയില്ലല്ലോ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1322, പേജ് 662).

 

ഇതില്‍ നിന്ന് വളരെ വ്യക്തമാണ് ജിബ്രീലിനെ ആയിശ പോലും കണ്ടിട്ടില്ല എന്ന കാര്യം. ഇനി ഈ ജിബ്രീല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നാണ് വരുന്നതെന്നതിനോ ജിബ്രീല്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നതിനോ വല്ല തെളിവുമുണ്ടോ? ഇല്ലേ ഇല്ല! ഇനി മുഹമ്മദ്‌ അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നതിന് വല്ല സാക്ഷികളുമുണ്ടോ? അതിനും ഇല്ലേ ഇല്ല എന്ന് തന്നെ ഉത്തരം!! ഒരു ഹദീസ്‌ ഞങ്ങള്‍ തരുന്നു:

 

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്. നിവേദകന്‍ പറയുന്നു: ഞാന്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ശരിക്ക് ഇരുന്നിട്ട് പറഞ്ഞു: ‘സത്യവിശ്വാസികളുടെ മാതാവേ, അവിടുന്ന് എനിക്ക് അല്പം സാവകാശം തരണം. ധൃതിപ്പെടരുത് (എനിക്ക് ചില സംശയങ്ങളുണ്ട്.) നിശ്ചയമായും നബി അവനെ (അല്ലാഹുവിനെ) തെളിഞ്ഞ മണ്ഡലത്തില്‍ (ചക്രവാളത്തില്‍) വെച്ച് കണ്ടിരിക്കുന്നുവെന്നും നിശ്ചയമായും മറ്റൊരുപ്രാവശ്യവും നബി അവനെ കണ്ടിരിക്കുന്നുവെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ ആഇശ പറഞ്ഞു: ‘അതിനെക്കുറിച്ച് ഈ സമുദായത്തില്‍ നിന്ന് ആദ്യമായി നബിയോട് ചോദിച്ചത് ഞാനാണ്. അന്നേരം നബി പറഞ്ഞത് അത് ജിബ്‌രീല്‍ ആണെന്നാണ്‌. ‘ഈ രണ്ട് പ്രാവശ്യമല്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ ഞാന്‍ (നബി_ അദ്ദേഹത്തെ കണ്ടിട്ടില്ല. (ഈ രണ്ട് പ്രാവശ്യവും) ആകാശഭൂമികളുടെ ഇടയെ മുഴുവനും മറയത്തക്കവണ്ണം അദ്ദേഹത്തിന്‍റെ ഭയങ്കര രൂപത്തില്‍ അദ്ദേഹം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു.’ അവര്‍ (ആഇശ) തുടര്‍ന്ന് പറഞ്ഞു: കണ്ണുകള്‍ക്ക്‌ അവനെ കാണാന്‍ കഴിയുകയില്ല, അവന്‍ കണ്ണുകളെ കാണും. അവന്‍ സൂക്ഷ്മമായ ജ്ഞാനമുള്ളവനും ശരിക്ക് അറിയുന്നവനുമാണ് എന്ന് പ്രതാപശാലിയായ അല്ലാഹു പറയുന്നത് നീ കേട്ടിട്ടില്ലേ? (മാത്രമല്ല) സന്ദേശം അറിയിക്കുക അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നില്‍ നിന്നും (സംസാരിക്കുക) അല്ലെങ്കില്‍ ദൂതനെ അയക്കുക എന്നീ രൂപങ്ങളിലല്ലാതെ യാതൊരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല. അവന്‍ ഉന്നതനും തത്വജ്ഞാനിയുമാണ് എന്നതുവരെ അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ?’ (അവര്‍ തുടര്‍ന്നു): ‘അതുപോലെ നബി അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് വല്ലതും മറച്ചു വെച്ചിരിക്കുന്നുവെന്ന് പറയുന്നവനും അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. (കാരണം) അല്ലാഹു പറയുന്നു: ഹേ നബിയേ, താങ്കളുടെ റബ്ബില്‍ നിന്ന് ഇറക്കപ്പെട്ടത്‌ (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അത് താങ്കള്‍ ചെയ്തിട്ടില്ലെങ്കില്‍ താങ്കള്‍ ദൌത്യം പൂര്‍ത്തിയാക്കിയിട്ടില്ല.’ (ആഇശ തുടര്‍ന്നു) ‘നബിക്ക്‌ അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് വല്ലവനും പറയുകയാണെങ്കില്‍ അവനും അല്ലാഹുവിന്‍റെ പേരില്‍ വമ്പിച്ച ഒരു കളവ്‌ ആരോപിച്ചവനാണ്. (കാരണം) ‘അല്ലാഹു പറയുന്നു: അല്ലാഹു ഒഴികെ ആകാശഭൂമികളിലുള്ള യാതൊരാളും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

 

“ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്” എന്നത്രേ ആഇശ പറയുന്നത്. മാത്രമല്ല, യാതൊരു മനുഷ്യനോടും നേരിട്ട് അല്ലാഹു സംസാരിക്കുകയില്ല എന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനില്‍ ഉള്ളത് അല്ലാഹു മുഹമ്മദിനോട്‌ പറഞ്ഞ വചനങ്ങള്‍ അല്ല, മലക്ക്‌ മുഹമ്മദിനോട്‌ പറഞ്ഞതായി ആരോപിക്കപ്പെടുന്ന വചനങ്ങള്‍ ആണെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പ്രകാരം വ്യക്തം. മലക്കിന്‍റെ വചനങ്ങള്‍ ഞങ്ങള്‍ക്ക്‌ സ്വീകാര്യമല്ല, അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമേ ഞങ്ങള്‍ മുഹമ്മദ്‌ ഈസായുടെ പ്രമാണമായി അംഗീകരിക്കുകയുള്ളൂ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അല്ലാഹുവിന്‍റെ വചനങ്ങള്‍ ഈസ എവിടുന്നെടുത്തു കൊണ്ടുവന്ന് തന്‍റെ വാദമുഖങ്ങള്‍ സ്ഥാപിക്കും എന്നറിയാന്‍ ഞങ്ങള്‍ക്ക്‌ അനല്പമായ ആകാംക്ഷയുണ്ട്. ഏതായാലും സംവാദത്തിന് മലക്കിന്‍റെ വചനങ്ങള്‍ അല്ലാതെ അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമുള്ള ഖുര്‍ആന്‍ എടുക്കാന്‍ മുഹമ്മദ്‌ ഈസാ തയ്യാറാണെങ്കില്‍ യേശുക്രിസ്തുവിന്‍റെ വചനങ്ങള്‍ മാത്രം എടുത്തു കൊണ്ടുള്ള സംവാദത്തിന് സാക്ഷിയും തയ്യാറാണ് എന്നറിയിക്കുന്നു!

 

മാത്രമല്ല, ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വെറും വട്ടപ്പൂജ്യമാണ് എന്ന കാര്യം താങ്കളെപ്പോലെ തന്നെ സാക്ഷിക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഖുര്‍ആനില്‍ നിന്നും തെളിവുകള്‍ ഉദ്ധരിക്കുമ്പോള്‍ അതിന് ഹദീസിന്‍റെ പിന്‍ബലം വേണമല്ലോ, അങ്ങനെ ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ എല്ലാം തന്നെ മുഹമ്മദ്‌ നേരിട്ട് പറഞ്ഞതായിരിക്കണം. ‘മുഹമ്മദ്‌ ഇങ്ങനെ പറഞ്ഞു’ എന്ന നിലയിലുള്ള സ്വഹാബിമാരുടെ വാക്കുകള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല! ഹദീസ്‌ രചയിതാവിനോട് മുഹമ്മദ്‌ നേരിട്ട് പറഞ്ഞ ഹദീസുകള്‍ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളൂ. ഇസ്ലാമിലെ രണ്ടാം പ്രമാണമായി നിങ്ങള്‍ കൊണ്ട് നടക്കുന്ന പ്രമുഖ ഹദീസ്‌ ഗ്രന്ഥമായ സ്വഹീഹ് ബുഖാരി പോലും എഴുതപ്പെടുന്നത് മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നുള്ളതിനാല്‍ ഈസ എങ്ങനെയാണ് മുഹമ്മദ്‌ നേരിട്ട് പറഞ്ഞ ഹദീസുകള്‍ കൊണ്ട് വരിക എന്നറിയാന്‍ ഞങ്ങള്‍ക്ക്‌ ആഗ്രഹമുണ്ട്. സ്വഹാബിമാര്‍ മുഹമ്മദില്‍ നിന്നും നേരിട്ട് ഹദീസ് രേഖപ്പെടുത്തി വെച്ചു എന്നു വാദിക്കാന്‍ നിന്നിട്ട് കാര്യമില്ല, അത് സ്വഹാബിമാര്‍ക്ക് നേരെ ഉന്നയിക്കുന്ന കടുത്ത ആരോപണമാണ്. അവര്‍ മുഹമ്മദിനെ അനുസരിക്കാത്തവര്‍ ആണെന്നുള്ള ആരോപണം!! ഇതാ, ഈ ഹദീസ് നോക്കൂ:

 

“അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ് പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍- ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ് നമ്പര്‍.17).

 

ഈ ഹദീസ് പ്രകാരം അവര്‍ ഖുര്‍ആന്‍ അല്ലാതെ വേറെ ഒന്നും മുഹമ്മദില്‍ നിന്ന് രേഖപ്പെടുത്തിവെക്കാന്‍ പാടില്ല. ഇനി അങ്ങനെ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കില്‍ത്തന്നെ, “അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” എന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാണത്!! മുഹമ്മദ്‌ പറഞ്ഞത് അനുസരിക്കാന്‍ മടിക്കാത്തവരായിരുന്നു സ്വഹാബിമാര്‍ എങ്കില്‍ അവര്‍ക്ക് മുഹമ്മദിന്‍റെ പേരില്‍ കഥകള്‍ ഉണ്ടാക്കുന്നതിനും മടിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഒരു ഹദീസും വിശ്വസിക്കാന്‍ പറ്റില്ല. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

“നേരെ മറിച്ച്, മുസ്ലീങ്ങളുടെ ഈ വാദത്തിന് ഞങ്ങള്‍ക്ക്‌ എതിര്‍വാദം ഇല്ലെന്നും യേശുക്രിസ്തു പഠിപ്പിച്ചതായി ആരോപണ വിധേയമായ ആദര്‍ശങ്ങളെ ഞങ്ങളും കാണുന്നില്ല എന്ന് ക്രൈസ്തവരും സമ്മതിച്ചാല്‍ എന്‍റെ വാദം നിങ്ങള്‍ക്ക്‌ സ്വീകാര്യമാണെന്ന് വരുകയാണ് എങ്കില്‍ പരസ്പരം ഉള്ള ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് സ്നേഹപൂര്‍വ്വം നമുക്ക്‌ ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. എന്നാല്‍ ക്രൈസ്തവ പക്ഷം അതിന്‍റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് എന്‍റെ വാദത്തിനു എതിര്‍വാദം നടത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ദൈവനിയോഗിതനായ യേശുക്രിസ്തു, ക്രിസ്തുമതത്തിന്‍റെ ആദര്‍ശ രൂപീകരണത്തില്‍ പങ്കു വഹിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിക്കലായിരിക്കും ഫലം. ഇത് നിഷ്കളങ്കരായ ക്രിസ്തു സ്നേഹികളെ ഒരു പുനര്‍ ചിന്തക്ക് പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1)

 

ഇതിലെ ആദ്യവരിയില്‍ താങ്കള്‍ പറയുന്നത് പോലെ ഇത് മുസ്ലീങ്ങളുടെ വാദമാണോ? ലോകത്ത് ഇന്നുവരെ ഏതെങ്കിലും മുസ്ലീങ്ങള്‍ ക്രിസ്ത്യാനികളുമായി നടത്തിയിട്ടുള്ളതോ ഇപ്പോള്‍ നടത്താന്‍ പോകുന്നതോ ആയ ഒരു സംവാദത്തില്‍ “ക്രിസ്ത്യാനികളുടെ പ്രമാണമായി മുഴു ബൈബിളും അംഗീകരിക്കാന്‍ പറ്റില്ല, യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ” എന്നൊരു വാദം മുന്നോട്ടു വെച്ചത് കാണിച്ചു തരാന്‍ കഴിയുമോ? സൃഗാല ബുദ്ധിയോടുകൂടെ താങ്കള്‍ ഉന്നയിച്ച വിഡ്ഢിത്തരത്തിന് എന്തിനാണ് പാവപ്പെട്ട മുസ്ലീം സമൂഹത്തെ മുഴുവന്‍ ഉത്തരവാദികളാക്കുന്നത്? ഏതായാലും താങ്കള്‍ ഉന്നയിച്ച ഈ ദുര്‍ബല വാദത്തിനുള്ള സാക്ഷിയുടെ മറുപടി മുകളില്‍ നല്‍കിയിട്ടുള്ളത് കൊണ്ട് ഇനിയും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ.

 

സംവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറി രക്ഷപ്പെടാനുള്ള താങ്കളുടെ വ്യഗ്രത താഴെയുള്ള ഖണ്ഡിക വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും:

 

“എന്‍റെ വാദത്തിനു എതിര്‍വാദം ഇല്ലെന്ന് സമ്മതിച്ചതിനുശേഷം, യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനത്തോടൊപ്പം പൗലോസിന്‍റെ ലേഖനങ്ങളും ആരെഴുതിയത് എന്ന് വ്യക്തതയില്ലാത്ത എബ്രായ ലേഖനവും കാനോനികമായി സ്വീകരിക്കണോ എന്ന് സംശയിച്ച് ക്രൈസ്തവര്‍ തന്നെ നൂറ്റാണ്ടുകളോളം അകറ്റി നിര്‍ത്തിയിരുന്ന പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം. യേശുവിന്‍റെ ദിവ്യത്വത്തെ സംബന്ധിച്ച് ബൈബിള്‍ മുഴുവനും മാനദണ്ഡമാക്കി നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് യഹോവ സാക്ഷികളുമായാണ്. എന്നാല്‍ അവര്‍ക്കായി തയ്യാറാക്കിയിട്ടുള്ള കുറിപ്പ് ഉപയോഗിച്ച് ഇസ്ലാമിക പക്ഷവുമായി സംവാദം നടത്തുവാന്‍ ആഗ്രഹിക്കുന്നത്, നന്നേ ചുരുങ്ങിയപക്ഷം ഇസ്ലാമിക വാദത്തെ സംബന്ധിച്ചുള്ള അറിവിന്‍റെ അഭാവമാണ് പ്രകടമാക്കുന്നത്.’ (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 1,2)

 

സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും തലയൂരി രക്ഷപ്പെടണം എന്നതാണ് താങ്കളുടെ മനസ്സിലെ വ്യാമോഹമെന്ന് വളരെ വ്യക്തമാക്കുന്ന വരിയാണ് “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്നുള്ളത്. സാക്ഷി ഇന്നുവരെ ഏതൊരു സംവാദത്തിലും തങ്ങളുടെ പ്രമാണമായി അംഗീകരിച്ചിട്ടുള്ളത് ഉല്‍പ്പത്തി മുതല്‍ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങള്‍ അടങ്ങിയ മുഴുബൈബിളിനെയാണ്. അത് മുഹമ്മദ്‌ ഈസക്കും അറിയാവുന്ന കാര്യമാണ്. സാക്ഷിയുടെ പെരുമ്പാവൂര്‍ പ്രോഗ്രാമിനിടയില്‍ വെച്ച് രാത്രി 9 മണിക്ക്, “ഇപ്പോള്‍ത്തന്നെ സംവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്” എന്ന് പറഞ്ഞ് മുഹമ്മദ്‌ ഈസ മുന്നോട്ടു വന്നത് സാക്ഷിയുടെ പ്രമാണം മുഴു ബൈബിളും ആണെന്ന് അറിയാതെയാണോ? ഈ വിധത്തിലുള്ള തന്ത്രങ്ങളിലൂടെ താങ്കള്‍ ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത്? ക്രൈസ്തവരെ ഏതായാലും ഇത് പറഞ്ഞ് പറ്റിക്കാന്‍ പറ്റില്ല. പിന്നെയുള്ളത് സംവാദത്തിന് താങ്കള്‍ തയ്യാറാണ് എന്ന് തെറ്റിദ്ധരിച്ച് താങ്കളെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന മുസ്ലീങ്ങളാണ്. അവര്‍ക്ക്‌ താങ്കള്‍ മുന്നോട്ടു വെച്ച ഈ വാദത്തിന്‍റെ മണ്ടത്തരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സാക്ഷിക്കുള്ള താങ്കളുടെ മറുപടിക്കത്ത് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലാകുന്നുണ്ട്. ഏതായാലും താങ്കള്‍ എഴുതിയ ആ വരിയിലെ അവസാന ഭാഗത്തോട് സാക്ഷിയും യോജിക്കുന്നു, നമ്മള്‍ തമ്മിലുള്ള സംവാദ വിഷയം അതല്ല. സാക്ഷിയും മുഹമ്മദ്‌ ഈസയും തമ്മിലുള്ള സംവാദ വിഷയം എന്താണെന്ന് കഴിഞ്ഞ കത്തില്‍ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു, താങ്കള്‍ ഒരു പക്ഷേ അത് ശ്രദ്ധിച്ചു വായിച്ചു കാണില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ഒരിക്കല്‍ കൂടി അത് കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ സന്തോഷമേയുള്ളൂ. അത് താഴെ കൊടുക്കാം:

 

“ഇനി, ഇസ്ലാമിക വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാത്തത് കൊണ്ട് മുഹമ്മദിന്‍റെ പ്രവാചകത്വം എന്ന വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ വിഷയാവതരണം കേട്ടതിനു ശേഷം ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ മുഹമ്മദ്‌ ഈസാക്ക് കഴിവില്ലാത്തത് കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാരുടെ അടുക്കല്‍ ചെന്ന് ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ കൊടുത്ത് അവയ്ക്കൊക്കെ ഉത്തരം വാങ്ങി വന്ന് പിന്നെ മറുപടി പറഞ്ഞ് ഇസ്ലാമിക വിഷയത്തില്‍ താങ്കള്‍ക്ക് നല്ല അറിവുണ്ട് എന്ന് കാണിച്ചു മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇപ്രകാരമുള്ള ക്രമീകരണം താങ്കള്‍ നടത്തുന്നതെങ്കില്‍, സാക്ഷി മറ്റൊരു പോംവഴി മുന്നോട്ടു വെക്കുന്നു. സാക്ഷിയുമായുള്ള ഏതൊരു സംവാദത്തിലും ഇരു പക്ഷത്തുനിന്നും തത്തുല്യമായ ഓരോ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് സാക്ഷിയുടെ പ്രഖ്യാപിത നിലപാടെങ്കിലും, “ശ്രീ.മുഹമ്മദ്‌ ഈസായുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്എന്ന് പെരുമ്പാവൂരില്‍ വെച്ച് പൊതുജനം കേള്‍ക്കേ പരസ്യമായി ഞങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍, ഞങ്ങളുടെ ആ പ്രസ്താവന സത്യസന്ധവും ആത്മാര്‍ഥതയും നിറഞ്ഞതായത് കൊണ്ട് എങ്ങിനേയും ഈ സംവാദം നടത്തുവാന്‍ സാക്ഷി താല്പര്യപ്പെടുന്നു. ആയതിലേക്ക്, സാക്ഷിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് മുഹമ്മദ്‌ ഈസയുമായി ഒറ്റ ഒരു വിഷയത്തില്‍ മാത്രം സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണെന്ന് അറിയിക്കുന്നു. പൌലോസിന്‍റെ അപ്പോസ്തലത്വം, മുഹമ്മദിന്‍റെ പ്രവാചകത്വംഎന്നിങ്ങനെ രണ്ടു വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനു പകരം, ശ്രീ.മുഹമ്മദ്‌ ഈസ എഴുതിയ യേശുമിശിഹാ ഏതു പക്ഷത്ത്? ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്‌?” എന്നീ രണ്ടു പുസ്തകങ്ങളില്‍ ഉള്ള വിഷയത്തില്‍ മാത്രമായി സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണ്. അതാകുമ്പോള്‍, ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ ഉത്തരമന്വേഷിച്ചു താങ്കള്‍ ഇസ്ലാമിക പണ്ഡിതരുടെ അടുത്തേക്ക്‌ പോകേണ്ട കാര്യമില്ലല്ലോ. കാരണം, താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങളായിരിക്കുമല്ലോ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. (താങ്കള്‍ എഴുതിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ് എന്ന കാര്യം സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.)

 

സാക്ഷി മുന്നോട്ടു വെക്കുന്ന ഈ ഓഫര്‍ താങ്കള്‍ ആര്‍ജ്ജവത്തോടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ജനാബ് എം.എം.അക്ബര്‍ മൌലവി ആദ്യകാലത്ത് മറ്റു മതങ്ങളെ വിമര്‍ശിച്ചു പുസ്തകമെഴുതിയത് പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മുന്‍ നിലപാടുകളില്‍ പലതിനും താന്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നു തുറന്നു സമ്മതിക്കുന്നതും, അങ്ങനെ പഠിക്കാത്തവന്‍ പുസ്തകമെഴുതുന്നതിന്‍റെ പൊള്ളത്തരം ശ്രീ.പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തോട് കൂടി തുറന്നു കാണിക്കുന്നതുമായ ഒരു വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിച്ചത് താങ്കളും കാണുകയുണ്ടായല്ലോ. താങ്കള്‍ എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകം എഴുതിയ ഒരാളാണെന്ന് സാക്ഷി കരുതുന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒരു സംവാദം നടത്താന്‍ സാക്ഷി തയ്യാറാകുമ്പോള്‍ താങ്കള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യും എന്നാണ് സാക്ഷി പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ ഓഫറും സ്വീകരിക്കാതെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെങ്കില്‍, എം.എം.അക്ബര്‍ മൌലവിയെപ്പോലെ കാര്യങ്ങള്‍ പ്രമാണരേഖകളുടെ വെളിച്ചത്തില്‍ പഠിക്കാതെ മനസ്സില്‍ തോന്നിയതൊക്കെ തന്‍റെ ഭാവനക്കൊത്തവിധം എഴുതി പ്രസിദ്ധീകരിച്ചതാണ് ആ രണ്ടു പുസ്തകങ്ങളെന്നും, ഭാവിയില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ താങ്കള്‍ സത്യം ഗ്രഹിച്ച് എം.എം.അക്ബര്‍ മൌലവിയെപ്പോലെ നിലപാട് തിരുത്താന്‍ തയ്യാറാകുകയും ജീവനില്‍ കൊതിയില്ലാത്ത വ്യക്തിയാണെങ്കില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ സത്യത്തിന് അനുസൃതമായി ജീവിക്കുവാന്‍ വേണ്ടി ഇസ്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനും ദൈവവുമായി അംഗീകരിച്ചു ദൈവത്തിങ്കലേക്ക് വരികയും ചെയ്യും എന്ന സത്യം പൊതുജനത്തിനു മനസ്സിലാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് ലോകത്ത് നിലവിലുള്ള സംവാദ രീതിയില്‍ തന്നെ സംവാദം നടത്തുവാന്‍ താങ്കള്‍ തയ്യാറാകണം എന്ന് സാക്ഷി ആവശ്യപ്പെടുന്നു.”

 

മുകളില്‍ എഴുതിയത് താങ്കള്‍ ഇപ്പോള്‍ ശ്രദ്ധിച്ചു വായിച്ചിട്ടുണ്ടാകും എന്ന് ഞങ്ങള്‍ കരുതുന്നു. രൂപീകൃതമായ കാലം മുതല്‍ ഇന്നുവരെ ഒറ്റ വിഷയത്തില്‍ മാത്രമായി സംവാദം നടത്തിയ ചരിത്രം സാക്ഷിക്കില്ല! ‘ക്രൈസ്തവ പക്ഷത്തു നിന്ന് ഒരു വിഷയം, തത്തുല്യമായ ഒരു വിഷയം എതിര്‍പക്ഷത്ത് നിന്നും’ എന്നുള്ളതാണ് സംവാദത്തെ സംബന്ധിച്ച് എന്നും സാക്ഷിയുടെ പ്രഖ്യാപിത നിലപാട്‌. ആ നിലപാടില്‍ ആദ്യമായാണ്‌ ഒരു മാറ്റം വരുത്തി ഒറ്റ വിഷയത്തില്‍ മാത്രം സംവാദം നടത്താന്‍ സാക്ഷി തയ്യാറായിരിക്കുന്നത്. അതിന് കാരണം, ‘മുഹമ്മദ്‌ ഈസയുമായി സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്’ എന്ന് പൊതുജന മധ്യത്തില്‍ വെച്ച് സാക്ഷി നല്‍കിയ വാക്ക്‌ പാലിക്കപ്പെടണം എന്ന അദമ്യമായ ആഗ്രഹം ഒന്ന് മാത്രമാണ്. ‘പൌലോസിന്‍റെ അപ്പോസ്തലത്വം’, ‘മുഹമ്മദിന്‍റെ പ്രവാചകത്വംഎന്നീ രണ്ട് വിഷയങ്ങളില്‍ സംവാദം നടത്താനുള്ള പരിജ്ഞാനം മുഹമ്മദ്‌ ഈസക്കില്ല എന്ന യാഥാര്‍ത്ഥ്യം സാക്ഷി അംഗീകരിക്കുന്നു. പക്ഷേ താന്‍ എഴുതിയ പുസ്തകങ്ങളെ കുറിച്ച് സംവാദം നടത്താനുള്ള അറിവും മുഹമ്മദ്‌ ഈസക്കില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാണ്. എന്തൊക്കെയായാലും താങ്കള്‍ ഒരു മുന്‍ ക്രൈസ്തവന്‍ ആയിരുന്നല്ലോ, എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകമെഴുതാന്‍ മാത്രമുള്ള ബുദ്ധിശൂന്യത ഒരു മുന്‍ ക്രൈസ്തവന്‍ എന്ന നിലയില്‍ താങ്കള്‍ കാണിക്കില്ല എന്നാണ് സാക്ഷി പ്രതീക്ഷിക്കുന്നത്. അതല്ല, “അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് ഞാനും പഠിക്കാതെയാണ് ആ രണ്ട് പുസ്തകങ്ങള്‍ എഴുതിയത്, എന്‍റെ ആ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ മാത്രം അറിവ് എനിക്കില്ല” എന്നാണോ മുഹമ്മദ്‌ ഈസ വാദിക്കുന്നത്? എങ്കില്‍ ‘താങ്കള്‍ എന്തുകൊണ്ട് ക്രിസ്റ്റ്യാനിറ്റി ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു’ എന്ന ചോദ്യത്തിന് ഉത്തരം തേടി വേറെ എങ്ങും പോകേണ്ട കാര്യമില്ല, അറിവില്ലായ്മ കൊണ്ട് ഇതിനു മുന്‍പും പലര്‍ ഇതുപോലെ എടുത്തു ചാടുകയും പിന്നീട് ദുഃഖിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്.

 

ഏതായാലും ഇതിനു ശേഷം താങ്കള്‍ എഴുതിയത് താങ്കളുടെ കത്തിലെ ഏറ്റവും രസകരമായ ഭാഗമാണ്. ഞങ്ങള്‍ക്ക്‌ ആ ഭാഗം ധാരാളം ചിരിക്കാനുള്ള വക ഉണ്ടാക്കിത്തന്നു എന്ന് പറയാന്‍ സന്തോഷമേയുള്ളൂ. ഇതാണ് ആ ഭാഗം:

 

“യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവവചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്. യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പൊസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നും പിന്നീട് ഉടനെ നടന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അഥവാ റോമന്‍ ആക്രമണത്തില്‍ യഹൂദരും യഹൂദ ക്രൈസ്തവരും ചിന്നഭിന്നമാവുകയും കൂടുതല്‍ അപ്പൊസ്തലന്മാര്‍ രക്തസാക്ഷിയാവുകയും ചെയ്തിരിക്കെ, ഇവയൊക്കെ എഴുതിയത് ആരാണെന്നും, ആര്‍ക്കു ലഭിച്ചുവെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2)

 

എന്താണ് ബൈബിള്‍ എന്നറിയാതെയാണ് മുഹമ്മദ്‌ ഈസാ ജീവിക്കുന്നത് എന്ന് മനസ്സിലായത്‌ ഈ ഖണ്ഡിക വായിച്ചപ്പോഴാണ്. നാല് സുവിശേഷങ്ങളെക്കുറിച്ച് പറഞ്ഞിട്ട് പിന്നെ മുഹമ്മദ്‌ ഈസാ ചോദിക്കുന്നത് “യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പൊസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നു” ആണ്!! നാല് സുവിശേഷങ്ങളെ മാത്രമായി ആരെങ്കിലും ബൈബിള്‍ എന്ന് വിളിക്കുമോ? ഇത് പോലും അറിയാതെയാണോ ക്രൈസ്തവതയ്ക്കെതിരെ താങ്കള്‍ പുസ്തകങ്ങള്‍ എഴുതിയത്? ലൂക്കൊസിന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ തന്നെ പറയുന്നത് ഇപ്രകാരമാണ്: “ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു” (ലൂക്കോ.1:1-4). മാര്‍ക്കോസിന്‍റെയും മത്തായിയുടേയും സുവിശേഷങ്ങളെ കുറിച്ചല്ല ലൂക്കോസ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്നുള്ളതിന് എന്ത് തെളിവാണ് ഈസായുടെ കയ്യിലുള്ളത്?

 

ഇനി, താങ്കള്‍ എഴുതിയ പുസ്തകങ്ങള്‍ പരിശോധിച്ചാലോ, അതില്‍ ഈ നാല് പുസ്തകങ്ങളില്‍ നിന്ന് താങ്കളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി താങ്കള്‍ ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ഉദ്ധരിച്ച പലതിനും താങ്കള്‍ ബ്രാക്കറ്റില്‍ റഫറന്‍സ്‌ നല്‍കിയിട്ടില്ല. ബ്രാക്കറ്റില്‍ റഫറന്‍സ്‌ നല്‍കിയിട്ടുള്ളവ എത്രയെണ്ണം ഉണ്ടെന്ന് താങ്കള്‍ക്ക് വല്ല ബോധ്യവുമുണ്ടോ? ഞങ്ങളുടെ കണ്ണില്‍ പെട്ടത് ഇത്രയാണ്:

 

‘യേശുമിശിഹ ഏതു പക്ഷത്ത്?’ എന്ന താങ്കളുടെ ആദ്യ പുസ്തകത്തില്‍ മത്തായിയില്‍ നിന്ന് 21 ഉദ്ധരണികളും മര്‍ക്കൊസില്‍ നിന്ന് 3 ഉദ്ധരണികളും ലൂക്കൊസില്‍ നിന്ന് 2 ഉദ്ധരണികളും യോഹന്നാനില്‍ നിന്ന് 7 ഉദ്ധരണികളും ഉണ്ട്. ‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന താങ്കളുടെ രണ്ടാം പുസ്തകത്തില്‍ മത്തായിയില്‍ നിന്ന് 31 ഉദ്ധരണികളും (ഇതില്‍ രണ്ടെണ്ണം അവതാരിക എഴുതിയ എം.എം.അക്ബര്‍ മൌലവിയുടെ സംഭാവനയാണ്) മര്‍ക്കൊസില്‍ നിന്ന് 4 ഉദ്ധരണികളും ലൂക്കൊസില്‍ നിന്ന് 7 ഉദ്ധരണികളും യോഹന്നാനില്‍ നിന്ന് 16 ഉദ്ധരണികളും അടക്കം ആകെ 91 ഉദ്ധരണികള്‍ ഉണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷം ഉദ്ധരണികളും കുറഞ്ഞത് അഞ്ചോ ആറോ വാക്യങ്ങള്‍ അടങ്ങുന്നതാണ്. മത്തായിയില്‍ നിന്നും യോഹന്നാനില്‍ നിന്നും ഇഷ്ടപോലെ വചനങ്ങള്‍ ഉദ്ധരിച്ചിട്ടാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി മുഹമ്മദ്‌ ആണെന്നും യേശുക്രിസ്തു മുഹമ്മദിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടെന്നും ഈസാ ദുര്‍വ്യാഖ്യാനം നടത്തിയിരിക്കുന്നത്. കൂടാതെ ‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന പുസ്തകത്തിന്‍റെ അന്ത്യഭാഗത്ത്  യോഹ.1:1-18 വരെയുള്ള വേദഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഇസ്ലാം ആണ് ശരി എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിഷ്ഫലമായ ഒരു പൊറാട്ടുനാടകവും എഴുതി വെച്ചിട്ടുണ്ട്!! “യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്” എന്ന് ഞങ്ങളോട് നിബന്ധന വെക്കുന്ന മുഹമ്മദ്‌ ഈസാ, താങ്കള്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇസ്ലാം ആണ് ശരിയെന്നും യേശുക്രിസ്തു മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാനും വേണ്ടി ഈ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിച്ചത് ഈ ഗ്രന്ഥങ്ങളുടെ ആധികാരികത ബോദ്ധ്യപ്പെട്ടിട്ടോ ബോദ്ധ്യപ്പെടാതെയോ? ആ 4 സുവിശേഷങ്ങളുടെയും ആധികാരികത ബോദ്ധ്യപ്പെട്ടിട്ടാണ് താങ്കള്‍ അതില്‍ നിന്ന് ഉദ്ധരിച്ചതെങ്കില്‍ ഇപ്പോള്‍ ഞങ്ങളോട് അവയുടെ ആധികാരികത ബോദ്ധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നതിന്‍റെ  നൈതികത എന്ത്? അതല്ല, അവയുടെ ആധികാരികത ബോദ്ധ്യപ്പെടാതെയാണ് താങ്കള്‍ അവയില്‍ നിന്ന് ഉദ്ധരിച്ചതെങ്കില്‍, ഇസ്ലാമും മുഹമ്മദും ശരിയാണ് എന്ന് തെളിയിക്കാന്‍ ആധികാരികമാണോ അല്ലയോ എന്ന് താങ്കള്‍ക്ക് പോലും ബോധ്യമില്ലാത്ത ഗ്രന്ഥങ്ങളില്‍ നിന്ന് ഉദ്ധരണികള്‍ കൊണ്ടുവന്ന് വാദിക്കേണ്ട സഹതാപാര്‍ഹമായ ഗതികെട്ട അവസ്ഥയാണല്ലോ പ്രിയ മുഹമ്മദ്‌ ഈസാ, താങ്കള്‍ക്കുണ്ടായത്!

 

ഇത് നാല് സുവിശേഷങ്ങളുടെ കാര്യം മാത്രമേ ആയിട്ടുള്ളൂ. താങ്കളുടെ രണ്ട് പുസ്തകങ്ങളിലും പഴയ നിയമത്തില്‍ ഉല്പത്തി മുതല്‍ യോശുവ വരെയുള്ള പുസ്തകങ്ങളില്‍ നിന്നും ശമുവേലിന്‍റെ പുസ്തകത്തില്‍ നിന്നും സങ്കീര്‍ത്തനത്തില്‍ നിന്നും യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നും താങ്കളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ നിയമത്തില്‍ നിന്നാണെങ്കില്‍ നാല് സുവിശേഷങ്ങളില്‍ നിന്നും അപ്പൊസ്തലപ്രവൃത്തിയില്‍ നിന്നും റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍, യാക്കോബ് എന്നീ ലേഖനങ്ങളില്‍ നിന്ന് ഇഷ്ടംപോലെ ഉദ്ധരിച്ചിട്ടുണ്ട്! പക്ഷേ ഇതിന് ഞങ്ങള്‍ മറുപടി പറയാന്‍ വരുമ്പോള്‍ നാല് സുവിശേഷങ്ങളില്‍ ഉള്ള, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രമേ ഞങ്ങളുടെ വാദം സ്ഥാപിക്കാനുള്ള പ്രമാണമായി കൊണ്ടുവരാന്‍ പാടുള്ളൂ, അല്ലേ?! അതുപോലെ തന്നെ, ഇസ്ലാമും മുഹമ്മദും ആണ് ശരി എന്ന് വാദിക്കാന്‍ മുഹമ്മദ്‌ ഈസാ നാല് സുവിശേഷങ്ങളില്‍ നിന്നും ഉദ്ധരിക്കുമ്പോള്‍ അവയുടെ ആധികാരികത സംശയിക്കേണ്ട കാര്യമില്ല, പക്ഷേ ഈസായുടെ ആരോപണങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയാന്‍ വരുമ്പോള്‍ ആദ്യം തന്നെ ഈ നാല് സുവിശേഷങ്ങളുടെയും ആധികാരികത തെളിയിക്കണം!! ഒരു ദാവാക്കാരന് മാത്രമേ ഈ വിധം മലക്കം മറിയാന്‍ പറ്റുകയുള്ളൂ. ഏതായാലും താങ്കളുടെ വക്രബുദ്ധി ഇപ്രകാരം വെളിപ്പെടുത്തിയതില്‍ സന്തോഷം! എന്തെങ്കിലും കാരണം പറഞ്ഞ് സംവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ നോക്കുകയാണ് മുഹമ്മദ്‌ ഈസാ എന്ന സത്യം താങ്കളുടെ കൂടെയുള്ളവര്‍ക്കു മനസ്സിലാകാന്‍ താങ്കളുടെ ഈ ഇരട്ടത്താപ്പ് ഒരു അവസരമായല്ലോ.

 

മുകളില്‍ പറഞ്ഞ 91 ഉദ്ധരണികള്‍ കൂടാതെ ബ്രാക്കറ്റില്‍ റെഫറന്‍സ്‌ നല്‍കാത്ത ഉദ്ധരണികള്‍ ഇഷ്ടംപോലെ വേറെയുമുണ്ട്. അവയില്‍ പലതും ശുദ്ധ വിഡ്ഢിത്തരമാണ്. സണ്ടേസ്കൂളില്‍ രണ്ടാം ക്ലാസ്‌ വരെ പോയിട്ടുള്ളൊരാള്‍ പോലും പറയാത്ത വിധം വിഡ്ഢിത്തരങ്ങളാണ് ബൈബിളില്‍ നിന്നുള്ളതെന്ന വ്യാജേന ഈസാ എഴുതി വെച്ചിരിക്കുന്നത്! ഈ ജാതി വിഡ്ഢിത്തരങ്ങള്‍ താങ്കളുടെ രണ്ട് പുസ്തകത്തിലും ധാരാളം ഉണ്ടെങ്കിലും വിസ്തരഭയത്താല്‍ ഒരെണ്ണം മാത്രം തെളിവിനായി നല്‍കുന്നു:

 

എന്താണ് ഇവിടെ നടന്നത്? യേശുവില്‍ നിന്ന് സുവിശേഷം സ്വീകരിക്കുകയും അത്ഭുതങ്ങളും അടയാളങ്ങളും തന്നിലൂടെ നടക്കുന്നത് മനസ്സിലാക്കുകയും, നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്, പുതുവിശ്വാസിയും ദൈവസഭക്ക് ഉപദ്രവകാരിയുമായ പൗലോസിന്‍റെ വാക്ക്‌ കേട്ട് ജാതികളുടെ കൂടെ ജീവിച്ചു എന്ന്‍ മനസ്സിലാക്കാന്‍ പാടില്ല.” (‘യേശുമിശിഹ ഏതു പക്ഷത്ത്?’ പുറം.34)

 

നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്”  എന്നാണ് മുഹമ്മദ്‌ ഈസ എഴുതിയിരിക്കുന്നത്! വാസ്തവത്തില്‍ ഇങ്ങനെ ഒരു കാര്യം ബൈബിളില്‍ ഉണ്ടോ? യേശുക്രിസ്തു പറഞ്ഞത് നമുക്ക്‌ പരിശോധിക്കാം: “യേശു അവനോടു: ”ബര്‍യോനാ ശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു” (മത്തായി.16:17,18). ഇതാണ് യേശുക്രിസ്തു പറഞ്ഞത്. “നീ പത്രൊസ് ആകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞതിനെ “നീ പാറയാകുന്നു” എന്നും “ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” എന്നുള്ളതിനെ “നിന്‍റെ മേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” എന്നും തന്‍റെ വാദം സ്ഥാപിക്കാന്‍ വേണ്ടി എഴുതുന്നതിനു മുന്‍പ്‌ ഒരു പ്രാവശ്യമെങ്കിലും ബൈബിളില്‍ ആ ഭാഗം ഈസാ ഒന്ന് ഓടിച്ചു വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ബൈബിള്‍ കൈകൊണ്ട്‌ തോട്ടുപോലും നോക്കിയിട്ടില്ലാത്ത പാവം മുസ്ലീങ്ങളെ പറ്റിക്കാന്‍ ഇതുകൊണ്ട് പറ്റുമായിരിക്കും, പക്ഷേ തിരുവെഴുത്തുകളില്‍ പ്രാഥമിക അറിവെങ്കിലും ഉള്ള ഒരാള്‍ ഇത് കാണുമ്പോള്‍ തന്നെ താങ്കളുടെ പുസ്തകത്തെ അവഗണിച്ചു കളയുകയേ ഉള്ളൂ. എന്തുകൊണ്ടാണ് താങ്കളുടെ പുസ്തകങ്ങള്‍ക്ക് മറുപടിയായി ക്രിസ്ത്യാനികള്‍ ഒരു പുസ്തകം എഴുതാത്തത് എന്ന് ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു!

 

ബൈബിളില്‍ നിന്ന് മാത്രമല്ല, ഖുര്‍ആന്‍റെ കാര്യത്തിലും താങ്കള്‍ക്ക് ഒരറിവും ഇല്ലെന്ന് താങ്കളുടെ രണ്ടാം ഗ്രന്ഥത്തിന്‍റെ ആമുഖം വായിക്കുമ്പോള്‍ തന്നെ പിടികിട്ടും. അതില്‍ താങ്കള്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:

 

“ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാനല്ല, നിവര്‍ത്തിക്കുവാനാണ് ഞാന്‍ വന്നത്” (മത്തായി.5:17) എന്ന യേശുവിന്‍റെ വാക്യത്തിന് ഇരുകൂട്ടരും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാറുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് പോലെ, മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ലെന്ന് ഖുര്‍ആനിക ഭൂമികയില്‍ നിന്ന് കൊണ്ട് മുസ്ലീം പ്രബോധകരും, പൂര്‍ത്തീകരിക്കുകയെന്നാല്‍ യേശുവിന്‍റെ പാപപരിഹാര ബലിയിലൂടെയുള്ള ന്യായപ്രമാണത്തിന്‍റെ എന്നന്നേക്കുമുള്ള പൂര്‍ത്തീകരണം അഥവാ അവസാനമാണെന്ന് ബൈബിള്‍ ഭൂമികയില്‍ നിന്ന് കൊണ്ട് ക്രൈസ്തവരും വ്യാഖ്യാനിക്കുമ്പോള്‍, കുഴങ്ങിപ്പോകുന്നത് സത്യാന്വേഷകരായ സാധാരണക്കാരാണ്” (‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’, പുറം.22).

 

ഖുര്‍ആന്‍റെ ഭൂമികയില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ല എന്ന് വാദിക്കാന്‍ കഴിയുക? ഖുര്‍ആന്‍ ഒരുവട്ടമെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിട്ടുള്ള ഒരാള്‍ അങ്ങനെ വാദിക്കാന്‍ തയ്യാറാകുമോ? ഖുര്‍ആന്‍ ഈസാനബിയുടെ നിയോഗത്തെ കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം: “എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍” (സൂറാ.3:50).

 

നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു” ഈസാ നബി ആഗതനായത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു! തൌറാത്തിനെ അങ്ങനെ തന്നെ പിന്‍പറ്റാന്‍ വേണ്ടിയാണ് ഈസാ നബി നിയോഗിക്കപ്പെട്ടതെങ്കില്‍ ഈസാ നബിക്കെങ്ങനെയാണ് തൌറാത്തില്‍ പറഞ്ഞിരിക്കുന്ന നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളെ ജനങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ കഴിയുക? അപ്പോള്‍ തൌറാത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണ് ഈസാ നബി വന്നത് എന്ന് ഖുര്‍ആന്‍ പ്രകാരം വ്യക്തം! ഇക്കാര്യം അറിയാവുന്ന ഒരു മുസ്ലീം പ്രബോധകനും ഖുര്‍ആന്‍റെ ഭൂമികയില്‍ നിന്ന് കൊണ്ട് താങ്കള്‍ പറഞ്ഞത് പോലെ ഒരു വാദം ഒരിക്കലും മുന്നോട്ട് വെക്കുകയില്ല. താങ്കള്‍ ബൈബിള്‍ വായിച്ചു മനസ്സിലാക്കാത്തത് കൊണ്ടാണ് ഇസ്ലാമിലേക്ക് പോയത്. അവിടെ ചെന്ന സ്ഥിതിക്ക് കുറഞ്ഞപക്ഷം ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങളില്‍ ഒന്നാമത്തേതായ ഖുര്‍ആന്‍ എങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചു പഠിക്കാന്‍ ശ്രമിച്ചു കൂടേ? എന്നിട്ട് പോരെ യേശുക്രിസ്തുവിനും ബൈബിളിനും ക്രൈസ്തവതയ്ക്കും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? ഖുര്‍ആന്‍റെ ഭൂമിക എന്താണെന്ന് പിടിയില്ലാത്ത താങ്കളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളൊക്കെ എന്തിനാണ് വെറുതെ മുസ്ലീം പ്രബോധകരുടെ മേല്‍ ആരോപിച്ച് അവരെ നാണംകെടുത്തുന്നത്?

 

ഏതായാലും ഞങ്ങളോട് “യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവവചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്” എന്ന് നിബന്ധന വെക്കുന്ന താങ്കള്‍ ഇതേ മാനദണ്ഡം ഇസ്ലാമിക പ്രമാണങ്ങളുടെ കാര്യത്തിലും ഉപയോഗിക്കാന്‍ തയ്യാറാകണ്ടേ? ഇസ്ലാം ആണ് ശരി, മുഹമ്മദ്‌ ആണ് ശരി എന്ന് വാദിക്കുന്ന താങ്കള്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ കൊണ്ടുവരുന്ന ഖുര്‍ആനെയും ഹദീസുകളെയും ഇതേ അളവു കോല്‍ വെച്ച് അളക്കാന്‍ ബാധ്യസ്ഥനല്ലേ? താങ്കളുടെ രണ്ട് പുസ്തകങ്ങളിലും ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവയുടെ ആധികാരികത ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കില്ലേ? ഖുര്‍ആന്‍റെ ഭൂമിക എന്താണെന്ന് പോലും താങ്കള്‍ക്ക് ശരിക്കും പിടികിട്ടിയിട്ടില്ലത്ത സ്ഥിതിക്ക് ഖുര്‍ആന്‍റെ ചരിത്രത്തെക്കുറിച്ചും ഒന്നും മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയില്ല എന്ന് കരുതുന്നു. അതുകൊണ്ട് താങ്കളുടെ ഒന്നാം പ്രമാണമായ ഖുര്‍ആന്‍റെ ചരിത്രം ഞങ്ങള്‍ താങ്കള്‍ക്ക് പഠിപ്പിച്ചു തരാം.

 

എഴുത്തും വായനയും ഒന്നുമറിയാത്ത നിരക്ഷരനായിരുന്നു മുഹമ്മദ്‌ എന്ന് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ നാട്ടുകാരാരും കാണാതെ പാത്തും പതുങ്ങിയും വന്നു അല്ലാഹുവിന്‍റെതെന്ന വ്യാജേന മലക്ക്‌ പറഞ്ഞിട്ട് പോയതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു സൂക്ഷിക്കാനും മുഹമ്മദിന് കഴിയുമായിരുന്നില്ല. പിന്നെ ആരാണ് ഇതൊക്കെ എഴുതി വെച്ചത് എന്ന് ചോദിച്ചാല്‍ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്ന അനുയായികള്‍ ആയിരുന്നു ഇതിന്‍റെ എഴുത്തുകാര്‍ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. തങ്ങള്‍ എഴുതി വെക്കുന്നത് വായിച്ചു നോക്കി ഉറപ്പു വരുത്തുവാന്‍ മുഹമ്മദിന് കഴിയില്ല എന്ന്‍ ഉറപ്പുള്ളത് കൊണ്ട് ഈ അനുയായികള്‍ ഓരോരുത്തരും മുഹമ്മദ്‌ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെയാണ് എഴുതി വെച്ചത് എന്നതിന് ഖുര്‍ആന്‍ ആയത്തുകള്‍ തന്നെ സാക്ഷി!! ഒരു സംഭവം മലക്ക്‌ ഒരിക്കല്‍ വന്നു പറഞ്ഞിട്ട് പോകുന്നു, മുഹമ്മദില്‍ നിന്ന് അത് കേട്ട അനുയായി തനിക്ക്‌ ബോധിച്ചതുപോലെ അത് എഴുതി വെക്കുന്നു, കുറെ നാള്‍ക്കു ശേഷം അതേ സംഭവം പിന്നെയും പറഞ്ഞിട്ട് പോകുന്നു, ആ സമയത്ത് മുഹമ്മദിന്‍റെ കൂടെയുള്ള അനുയായി മുഹമ്മദില്‍ നിന്ന് അത് കേട്ട് തന്‍റെ ഇഷ്ടംപോലെ എഴുതി വെക്കുന്നു, കുറേ നാള്‍ക്ക് ശേഷം പിന്നെയും മലക്ക്‌ വന്നു അതേ സംഭവം വിവരിച്ചിട്ടു പോകുന്നു, അന്നേരം മുഹമ്മദിന്‍റെ കൂടെയുള്ള സ്വഹാബി തനിക്ക്‌ ബോധിച്ചത് പോലെ അതെഴുതി വെക്കുന്നു! ഞങ്ങള്‍ ഈ പറഞ്ഞത് താങ്കള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ ഞങ്ങള്‍ തെളിവ് തരാം:

 

“ലൂത്തിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുന്‍പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി (സൂറാ.7:80-82).

 

സൂറാ.7:80-82 എഴുതിയ ആളോട് വിയോജിക്കുന്ന നിലപാടാണ് സൂറാ.27:56 എഴുതിയ ആള്‍ക്കുള്ളത്. നോക്കൂ:

 

“ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട്‌ നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട്‌ പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്തിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറേ ആളുകളാകുന്നു” എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി. (സൂറാ.27:56)

 

രണ്ടു വിവരണങ്ങളിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതില്‍ ഏതാണ് ശരി? ആ നാട്ടുകാര്‍ പറഞ്ഞ വാക്കുകള്‍ ഏതാണ്? ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞതാണോ? തീര്‍ന്നില്ല, ഇതേ സംഭവം ഇനി മലക്ക്‌ വേറെ ഒരിടത്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മൂന്നാമത്തെ എഴുത്തുകാരന്‍ മറ്റു രണ്ട് എഴുത്തുകാരോടും വിയോജിക്കുന്നത് കാണുക:

 

“ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ്‌ അവരോട്‌ പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ ‍നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്‍റെ പേരില്‍ ‍നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന്‌ മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ ‍നിന്ന്‌ ആണുങ്ങളുടെ അടുക്കല്‍ ‍ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്നു) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (സൂറാ.26:160-167).

 

സത്യത്തില്‍ അവര്‍ എന്താണ് ലൂത്തിനോട് പറഞ്ഞ വാക്കുകള്‍? ആദ്യം പറഞ്ഞതാണോ രണ്ടാമത് പറഞ്ഞതാണോ അതോ മൂന്നാമത് പറഞ്ഞതാണോ? താങ്കള്‍ക്ക് വല്ല പിടിയും കിട്ടിയോ? തീര്‍ന്നിട്ടില്ല, ഇനി ഇതേ സംഭവം നാലാമത്തെ എഴുത്തുകാരന്‍ വേറെ ഒരു സ്ഥലത്ത് എഴുതി വെച്ചിരിക്കുന്നത് മുകളില്‍ പറഞ്ഞവയുമായി പുലബന്ധം പോലുമില്ലാത്ത വിധത്തിലാണ്:

 

“ലൂത്വിനെയും (ദൂതനായി അയച്ചു) തന്‍റെ ജനതയോട്‌ അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്‌. നിങ്ങള്‍ക്കു മുമ്പ്‌ ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാഎന്ന് പറഞ്ഞതല്ലാതെ. (സൂറാ.29:29)

 

മലക്ക്‌ പറഞ്ഞു കൊടുത്തു ഏന്നു ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ഓരോ എഴുത്തുകാരനും തനിക്ക്‌ ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്! എന്നിട്ട് പറയുന്നതോ, “ഇത് മാത്രമായിരുന്നു ഈ ജനതയുടെ മറുപടി” എന്നും. മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഇവര്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് മുഹമ്മദിന് അറിയാനും നിവൃത്തിയില്ലല്ലോ. ഇതിങ്ങനെ ഒരൊറ്റ സംഭവം മാത്രമല്ല, ഇഷ്ടം പോലെയുണ്ട് ഖുര്‍ആനില്‍. കേട്ടെഴുത്തുകാരന്‍റെ സ്വഭാവവും മാനസിക നിലയും അനുസരിച്ചാണ് ഓരോ ആയത്തുകളും ഖുര്‍ആനില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. സമാധാനമായും സ്വസ്ഥമായും ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് മുഹമ്മദിന്‍റെ കേട്ടെഴുത്തുകാരനാകുന്നതെങ്കില്‍ അവന്‍ ആ രീതിയിലുള്ള കാര്യങ്ങള്‍ എഴുതി വെക്കും. അതല്ല, മറ്റുള്ളവരെ കൊള്ളയടിച്ച് അവരുടെ പണം കൊണ്ട് ജീവിതം സുഭിക്ഷമായി ജീവിച്ചു തീര്‍ക്കാം എന്നാഗ്രഹിക്കുന്ന ആക്രമണ മനോഭാവമുള്ളവര്‍ എഴുത്തുകാരായിരുന്നപ്പോള്‍ അവരുടെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ അവര്‍ ഖുര്‍ആനില്‍ എഴുതി വെച്ചു! ഇത് ഖുര്‍ആനില്‍ എമ്പാടും കാണാവുന്നതാണ്. ഞങ്ങള്‍ ചില തെളിവുകള്‍ തരാം:

 

“(നബിയേ,) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക്‌ അവര്‍ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌” (സൂറാ.45:14)

 

സൂറാ.45:14 എഴുതിയ ആള്‍ ഒരു സമാധാനപ്രിയനാണ് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. എന്നാല്‍ സൂറാ.8:60 എഴുതിയ ആള്‍ ഇയാളോട് യോജിക്കുന്നില്ല. അയാള്‍ എഴുതി വെച്ചിരിക്കുന്നത് നോക്കൂ:

 

“അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക്‌ പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട്‌ അനീതി കാണിക്കപ്പെടുന്നതല്ല” (സൂറാ.8:60)

 

സൂറാ.45:14-ല്‍ പറയുന്നത് സത്യനിഷേധികള്‍ക്ക്‌ മാപ്പ് ചെയ്തു കൊടുക്കാനാണെങ്കില്‍ സൂറാ.8:60-ല്‍ പറയുന്നത് സത്യനിഷേധികളെ ഭയപ്പെടുത്താനാണ്. രണ്ട് എഴുത്തുകാരുടേയും സ്വഭാവം എത്ര വ്യത്യസ്തം! അടുത്തത്‌ നോക്കാം:

 

“എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന്‌ അദ്ദേഹം (പ്രവാചകന്‍) പറയുന്നതും (അല്ലാഹു അറിയും.) അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം! എന്ന്‌ പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞു കൊള്ളും” (സൂറാ.43:88,89)

 

സൂറാ.43:88,89 എഴുതിയ ആളുടെ നിലപാട്‌, ‘വിശ്വസിക്കാത്തവരെ അല്ലാഹു വേണമെങ്കില്‍ ശിക്ഷിച്ചു കൊള്ളട്ടെ, നമ്മള്‍ അവരോടു സലാം (സമാധാനം) പറഞ്ഞാല്‍ മതി’ എന്നതാണ്. എന്നാല്‍ സൂറാ. 47:4 എഴുതിയ ആള്‍ക്ക്, മുസ്ലീങ്ങള്‍ തന്നെ അവിശ്വാസികളുടെ കഴുത്ത് വെട്ടണം എന്ന ക്രൂര നിലപാടാണ് ഉണ്ടായിരുന്നത് എന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

 

“ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട്‌ അതിനു ശേഷം (അവരോട്‌) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത്‌ വരെയത്രെ അത്‌. അതാണ്‌ (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട്‌ പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല” (സൂറാ.47:4)

 

മുഹമ്മദിന്‍റെ സ്വേച്ഛാധികാരത്തില്‍ താല്പര്യമില്ലാത്ത, ഖുര്‍ആന്‍ കൊണ്ട് മാത്രം മതി മതപ്രബോധനം എന്ന് വിചാരിച്ചിരുന്ന ഒരാളാണ് സൂറാ.50:45 എഴുതിയത്:

 

“അവര്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത്‌ ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക” (സൂറാ.50:45)

 

എന്നാല്‍ സൂറാ.8:65 എഴുതിയ ആള്‍ മുഹമ്മദ്‌ യുദ്ധപ്രഭു ആയിരുന്ന്‍ മറ്റുള്ളവരെ കീഴടക്കി വാള്‍ കൊണ്ട് മതം പ്രചരിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ്:

 

“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന്‌ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത്‌ പേരുണ്ടായിരുന്നാല്‍ ഇരുനൂറ്‌ പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. നിങ്ങളുടെ കൂട്ടത്തില്‍ നൂറ്‌ പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന്‌ ആയിരം പേരെ അവര്‍ക്ക്‌ ജയിച്ചടക്കാവുന്നതാണ്‌. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ്‌ എന്നതുകൊണ്ടത്രെ അത്‌” (സൂറാ.8:65)

 

സൂറാ.29:46 എഴുതിയ ആള്‍ യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും കയ്യില്‍ നിന്ന് നന്മ അനുഭവിച്ച ആളാണ്‌ എന്ന് പകല്‍പോലെ വ്യക്തം!

 

“വേദക്കാരോട്‌ ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന്‌ അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌  പറയുക: ഞങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന്‌ കീഴ്പെട്ടവരുമാകുന്നു” (സൂറാ.29:46)

 

എന്നാല്‍ സൂറാ.9:29 എഴുതി വെച്ച ആള്‍ക്ക് ക്രിസ്ത്യാനികളെയും യെഹൂദരെയും കണ്ണിനു നേരെ കണ്ടുകൂടായിരുന്നു എന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും. ഒരു പക്ഷേ അയാളുടെ ശത്രുക്കള്‍ ആരെങ്കിലും യെഹൂദരില്‍ നിന്നോ ക്രിസ്ത്യാനികളില്‍ നിന്നോ നന്മ അനുഭവിക്കുന്നത് കണ്ടിട്ട് അസൂയ മുഴുത്ത് എഴുതി വെച്ചതാകാനും മതി! ആയത്ത് നോക്കൂ;

 

“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ” (സൂറാ.9:29)

 

സൂറാ.2:256 എഴുതി വെച്ച ആള്‍ അല്പം ഉദാരമനസ്കനാണ് എന്ന് വ്യക്തം. മതത്തില്‍ ബലപ്രയോഗം ഒന്നും പാടില്ല എന്ന് ചിന്തിക്കാനുള്ള ബോധം അയാള്‍ക്കുണ്ടായിരുന്നു:

 

“മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യക്തമായി വേര്‍തിരിഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത്‌ ബലമുള്ള ഒരു കയറിലാകുന്നു. അത്‌ പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (സൂറാ.2:256)

 

പക്ഷേ സൂറാ.4:84 എഴുതിയ പുള്ളിക്കാരന് അത്രയും ഉദാരമനസ്സും ചിന്താശേഷിയും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാം:

 

“എന്നാല്‍ (നബിയേ,) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്‍റെ സ്വന്തം കാര്യമല്ലാതെ നിന്നോട്‌ ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു” (സൂറാ.4:84)

 

ഈ കാര്യത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് ഇതുപോലത്തെ സംഗതികള്‍ ഇഷ്ടംപോലെ! മദ്യത്തെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയത് നോക്കിയാല്‍ എഴുത്തുകാരുടെ മദ്യത്തിനോടുള്ള വീക്ഷണ വ്യതിയാനം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ചില ആയത്തുകള്‍ നോക്കാം:

 

“പിശാച്‌ ഉദ്ദേശിക്കുന്നത്‌ മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ? (സൂറാ.5:91)

 

സൂറാ.5:91 എഴുതിയ ആള്‍ വെള്ളമടിയില്‍ താല്പര്യമില്ലാത്ത ആളാണ്‌ എന്ന് മനസിലാകും. എന്ന് മാത്രമല്ല, അത് സമൂഹത്തിനു ദോഷം ചെയ്യുന്നതാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തെ നിഷേധിച്ച് എന്തെങ്കിലും എഴുതി വെച്ചാല്‍ മദ്യത്തില്‍ മുഴുകി ജീവിക്കുന്ന അറബികള്‍ അതനുസരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സൂറാ.5:91 എഴുതിയ ആള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവസാനത്തെ വരി വായിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടാണ് ‘നിങ്ങള്‍ മദ്യവും ചൂതാട്ടവും നിര്‍ത്തണം’ എന്ന് കല്പിക്കുന്നതിന് പകരം ‘നിങ്ങള്‍ (അവയില്‍ നിന്ന്‌) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന് വായനക്കാരോട് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നത്!

 

എന്നാല്‍ സൂറാ.2:291-ന്‍റെ എഴുത്തുകാരന്‍ മദ്യവും ചൂതാട്ടവും അങ്ങനെയങ്ങ് മോശമാണ് എന്ന അഭിപ്രായം ഉള്ള ആളല്ല! ആയത്ത് നോക്കൂ:

 

“(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്‌. ജനങ്ങള്‍ക്ക്‌ ചില പ്രയോജനങ്ങളുമുണ്ട്‌. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ്‌ പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്‌. എന്തൊന്നാണവര്‍ ചെലവ്‌ ചെയ്യേണ്ടതെന്നും അവര്‍ നിന്നോട്‌ ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്‌) മിച്ചമുള്ളത്‌. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക്‌ തെളിവുകള്‍ വിവരിച്ചുതരുന്നു” (സൂറാ.2:291)

 

ഇദ്ദേഹം പറയുന്നത് മദ്യവും ചൂതാട്ടവും ഗുരുതരമായ ദോഷം ആണെങ്കിലും ചില പ്രയോജനങ്ങളും ഇതില്‍ നിന്ന് ഉണ്ടെന്നാണ്. ചിലപ്പോള്‍ ഈ ആയത്തിന്‍റെ എഴുത്തുകാരന്‍ മദ്യ വ്യാപാരി ആയിരുന്നിരിക്കണം. മാത്രമല്ല, വല്ല ചൂതാട്ട കേന്ദ്രവും നടത്തിയിട്ടുണ്ടായിരിക്കണം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും പ്രയോജനം കിട്ടുന്നത് ഇക്കൂട്ടര്‍ക്ക്‌ മാത്രമാണല്ലോ. ഏതായാലും ഈ രണ്ട് കൂട്ടരില്‍ നിന്നും വളരെ വ്യത്യസ്തമായ വീക്ഷണമാണ് സൂറാ.47:15-ന്‍റെ എഴുത്തുകാരനുണ്ടായിരുന്നത്. ‘മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടേയും വെള്ളമടിച്ച് ജീവിക്കണം’ എന്ന അഭിപ്രായക്കാരനാണ് ആ ഭാഗം എഴുതിയതെന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

 

“സൂക്ഷ്മതയുള്ളവര്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്‌. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക്‌ ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്‌. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്‌. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്‌. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത്‌ അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (സൂറാ.47:15)

 

ഇദ്ദേഹം തന്നെയാണ് സൂറാ.83:25,26 എഴുതിയത് എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന ആ വിശിഷ്ടമായ മദ്യത്തിന് വേണ്ടി വാശി കാണിക്കാന്‍ വരെ അദ്ദേഹം എഴുതി ചേര്‍ത്തിട്ടുണ്ട്:

 

“മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ” (സൂറാ.83:25,26)

 

എന്നാല്‍ സൂറാ.37:45-47 വരെയുള്ള ഭാഗങ്ങള്‍ എഴുതിയ ആളുടെ അഭിപ്രായത്തില്‍ ഇത് മദ്യമല്ല, കാരണം ഇത് കുടിച്ചാല്‍ ലഹരി പിടിക്കില്ലത്രേ! നോക്കൂ:

 

“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക്‌ ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത്‌ നിമിത്തം അവര്‍ക്ക്‌ ലഹരി ബാധിക്കുകയുമില്ല” (സൂറാ.37:45-47)

 

ഇനിയും ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഉണ്ട്. ഒരെണ്ണം കൂടി പറഞ്ഞു കൊണ്ട് നിര്‍ത്താം:

 

സൂറാ.52:20 എഴുതിയ ആള്‍ക്ക് ആത്മീയത എന്താണെന്ന് അറിയില്ലെന്ന് മാത്രമല്ല, ലൈംഗികത മാത്രമാണ് ജീവിതം എന്ന് വിചാരിച്ചു നടന്ന ആളായിരുന്നെന്നും ഗ്രഹിക്കാം. മാത്രമല്ല, പുള്ളി കന്നുകാലികളെ ഇണ ചേര്‍ത്തു കൊടുത്തു ശീലമുള്ള ആളുമായിരിക്കണം. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഇങ്ങനെ ഇണ ചേര്‍ത്തു കൊടുക്കുന്നത് സ്വപ്നം കണ്ടാണ് സൂറാ.52:20-ന്‍റെ എഴുത്തുകാരന്‍ ജീവിതം തള്ളി നീക്കിയതെന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും:

 

“വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും” (സൂറാ.52:20)

 

സുബോധം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാള്‍ ഇങ്ങനെ എഴുതി വെക്കുമോ? “വരുന്നവരേയെല്ലാം വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരുത്തി വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ ഇണ ചേര്‍ത്ത് കൊടുക്കുന്നതാണ് സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി” എന്നൊരാള്‍ എഴുതി വെക്കണമെങ്കില്‍ ആ മനുഷ്യന്‍റെ സ്ഥിരബുദ്ധിക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നല്ലേ അര്‍ത്ഥം? അവിശ്വാസികള്‍ ആരെങ്കിലും ആണ് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെങ്കില്‍ ‘മതനിന്ദ’ എന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകള്‍ ലോകത്ത് രക്തപ്പുഴ ഒഴുക്കിയേനെ. ഇതു പക്ഷേ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ എഴുതി വെച്ചതായത് കൊണ്ട്‌ വ്യാഖ്യാനക്കസര്‍ത്ത് നടത്തി രക്ഷപ്പെടാനുള്ള വഴികളേ അവര്‍ക്ക്‌ നോക്കാന്‍ പറ്റൂ.

 

അത് മാത്രമോ? ഒരാള്‍ക്ക് മുസ്ലീമായി ജീവിക്കാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ കാണുകയില്ല. മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവരുടെ ഭാര്യമാരെ, കുട്ടികളെ, സ്വത്തുക്കളെയൊക്കെ പിടിച്ചെടുക്കാനും മുഹമ്മദിനെ പ്രീതിപ്പെടുത്താനും ഉള്ള ആയത്തുകള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ ഉത്സാഹം കാണിച്ച ഖുര്‍ആന്‍റെ എഴുത്തുകാര്‍ പക്ഷെ ഒരുത്തന് മുസ്ലീമാകാനുള്ള ആദ്യ പടിയായ ശഹാദത്ത് കലിമ പോലും ഖുര്‍ആനില്‍ എഴുതി വെക്കാന്‍ താല്പര്യം കാണിച്ചില്ല!! ആദ്യകാല മുസ്ലീങ്ങള്‍ക്ക് ഖുര്‍ആന്‍ എന്ന് പറഞ്ഞാല്‍ മുഹമ്മദിനെ സുഖിപ്പിക്കാനും പിന്നെ അല്ലാഹുവിന്‍റെ പേരില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്കാരെ കൊന്നൊടുക്കാനും അവരുടെ ഭാര്യമാരെ വെപ്പാട്ടികളായും അവരുടെ മക്കളെ അടിമകളായും പിടിച്ചെടുക്കാനും പിന്നെ അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിക്കാനും ഉള്ള യുദ്ധപ്പുസ്തകമായിരുന്നു എന്ന് ഇതില്‍ നിന്ന് തന്നെ തെളിയുന്നുണ്ടല്ലോ. ചില കാര്യങ്ങള്‍ നോക്കാം:

 

അഞ്ചു നേരം നിസ്കരിക്കണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ ഖുര്‍ആന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

നിസ്കരിക്കുമ്പോള്‍ കൈ കെട്ടേണ്ടത് എങ്ങനെയാണ് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

ശഹാദത്ത് കലിമ എങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

ചേലാകര്‍മ്മം ചെയ്യണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

ഹജ്ജ്‌ എങ്ങനെ നിര്‍വ്വഹിക്കണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,

 

സക്കാത്ത് എത്ര ശതമാനമാണ് കൊടുക്കേണ്ടത് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി…

 

പക്ഷേ…

 

മുഹമ്മദിന് ആരെയൊക്കെ കെട്ടാം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:50),

 

മുഹമ്മദിന് ഭാര്യമാരോട് എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.33:51)

 

മുഹമ്മദിനോട്‌ ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:30-33)

 

മുഹമ്മദിന്‍റെ ഭാര്യമാരെ മുഹമ്മദ്‌ മൊഴി ചൊല്ലിയാല്‍ പകരം അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു മുഹമ്മദിന് കൊടുക്കും എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിച്ചു തന്‍റെ ഭാര്യമാരെ പേടിപ്പിച്ചു നിര്‍ത്താനും മുഹമ്മദ്‌ മറന്നില്ല (സൂറാ.66:5)

 

മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:53)

 

മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യപുരുഷന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കേണ്ടത് എങ്ങനെയുള്ള വസ്ത്രമാണ് എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ. 33:59)

 

അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ മുഹമ്മദിനെയും അനുസരിക്കണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല. (സൂറാ.64:12)

 

യുദ്ധത്തില്‍ നേടിയെടുക്കുന്ന കൊള്ളമുതലുകള്‍ അല്ലാഹുവിനും മുഹമ്മദിനും മാത്രമുള്ളതാണ് എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.8:1)

 

കൊള്ളമുതലില്‍ പങ്ക് കൊടുത്തില്ലെങ്കില്‍ കൊള്ളയടിക്കാന്‍ ആള്‍ക്കാര്‍ കൂടെ വരില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ യുദ്ധമുതലിന്‍റെ അഞ്ചിലൊന്ന് മാത്രം അല്ലാഹുവിനും മുഹമ്മദിനും കൊടുത്താല്‍ മതി എന്നൊരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക്‌ പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.8:41)

 

മുഹമ്മദിനെ കാണാന്‍ ചെല്ലുമ്പോള്‍ തിരുമുല്‍ക്കാഴ്ചയും കൊണ്ടേ ചെല്ലാവൂ എന്നെഴുതിവെപ്പിക്കാനും മുഹമ്മദ്‌ മറന്നില്ല. (സൂറാ.58:12)

 

ആരും തിരുമുല്‍ക്കാഴ്ചയും കൊണ്ട് മുഹമ്മദിനെ കാണാന്‍ വരുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ‘നമസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്തു കൊടുക്കുകയും അല്ലാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുകയും ചെയ്‌താല്‍ മതി’ എന്ന വിട്ടുവീഴ്ച ചെയ്യാനും മുഹമ്മദ്‌ മറന്നില്ല (സൂറാ.58:13)

 

മുഹമ്മദിനെതിരെ ഗൂഡാലോചന നടത്തരുത് എന്ന് ഖുര്‍ആനില്‍ എഴുതി വെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.58:9)

 

മുഹമ്മദിന് വഴിതെറ്റിയിട്ടില്ല എന്നും മുഹമ്മദ്‌ ദുര്‍മ്മാര്‍ഗ്ഗിയല്ല എന്നും ഖുര്‍ആനില്‍ എഴുതിവെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല. (സൂറാ.53:2)

 

മുഹമ്മദിന് ഭ്രാന്തില്ല എന്നെഴുതിവെപ്പിക്കാനും മുഹമ്മദ്‌ മറന്നില്ല (സൂറാ.52:29)

 

മുഹമ്മദ്‌ എന്ന പേര് കേട്ടാല്‍ ഉടന്‍ തന്നെ മുഹമ്മദിന് സമാധാനം കിട്ടാന്‍ വേണ്ടി സ്വലാത്ത്‌ ചൊല്ലണം എന്നെഴുതി വെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല (സൂറാ.33:56)

 

മുഹമ്മദിന് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത്‌ ചൊല്ലുന്നുണ്ട് എന്നെഴുതി വെപ്പിക്കാനും മുഹമ്മദ്‌ മടിച്ചില്ല!! (സൂറാ.33:56)

 

ചുരുക്കി പറഞ്ഞാല്‍ ഒരുത്തന് മുസ്ലീമാകാനും മുസ്ലീമായി ജീവിക്കാനും വേണ്ട കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയെങ്കിലും മുഹമ്മദിന് വേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി ലഭിക്കാന്‍ ആവശ്യമായ സംഗതികള്‍ ഒന്നുപോലും നഷ്ടപ്പെടാതെ എഴുതി വെപ്പിക്കാന്‍ മുഹമ്മദ്‌ മറന്നില്ല!!! മുഹമ്മദിനെ വിഗ്രഹവല്‍ക്കരിക്കുവാന്‍ വേണ്ടി മുഹമ്മദിന്‍റെ ഇഷ്ടത്തിന് രചിക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതിന് വേറെ തെളിവന്വേഷിച്ചു പോകേണ്ട കാര്യമുണ്ടോ?

 

ഏതായാലും ഓരോരോ കവിവരന്മാര്‍ താന്താങ്ങളുടെ മനോബോധത്തിനൊത്തവണ്ണം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ തുടങ്ങിയപ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പങ്ങള്‍ വരാനും പലരും മുഹമ്മദിന്‍റെ പ്രവാചകത്വത്തെ സന്ദേഹിക്കാനും തുടങ്ങി. കൂടുതല്‍ പ്രശ്നത്തിലേക്ക് കടക്കുന്നതിനു മുന്‍പ്‌ ഖുര്‍ആന്‍റെ എഴുത്തുകാര്‍ ഒരു ബുദ്ധി പ്രയോഗിച്ചു. തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം ഓരോ സമയത്ത് ഓരോ കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെച്ചത് മുഴുവന്‍ അവര്‍ മലക്കിന്‍റെ മേല്‍ ആരോപിച്ചു കൊണ്ട് വേറെ ചില വരികള്‍ കൂടി ഖുര്‍ആനില്‍ എഴുതിച്ചേര്‍ത്തു! ഇതാണ് ആ വരികള്‍:

 

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?” (സൂറാ.2:106)

 

“ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101.

 

ഇതോടെ ഖുര്‍ആനിലുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങളുടെ എല്ലാ ഉത്തരവാദിത്തവും അല്ലാഹുവിന്‍റെയും മലക്കിന്‍റെയും ചുമലില്‍ വെച്ച് ഖുര്‍ആന്‍റെ എഴുത്തുകാര്‍ കൈകഴുകി! അബ്ദുള്ളാ ഇബ്നു അബിസാര്‍ഹ് എന്ന സ്വഹാബി ചെയ്തത് ഇതിനെക്കാള്‍ വലിയ കാര്യമാണ്!  മുഹമ്മദിന്‍റെ കൂടെ നടന്ന അബ്ദുള്ളാ ഇബ്നു അബിസാര്‍ഹ് മുഹമ്മദിന് ഉണ്ടാകുന്ന വെളിപ്പാടുകള്‍ എഴുതി വെക്കുമായിരുന്നു. പലപ്പോഴും അയാള്‍ ചില ആയത്തുകളെ തന്‍റെ ഇഷ്ടപ്രകാരം മുഹമ്മദ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചൊല്ലും. മുഹമ്മദ് അത് അനുവദിക്കുകയും ചെയ്തിരുന്നു. ഇത് പലപ്രാവശ്യം ആയപ്പോള്‍ മുഹമ്മദിനെ അബിസാറിന് സംശയമായി. “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് മാറ്റം ഇല്ല എന്നു പറഞ്ഞിട്ട് തന്‍റെ ഇഷ്ടത്തിനു മാറ്റിയ വചനങ്ങള്‍ അല്ലേ ഇപ്പോള്‍ ഖുര്‍ആനില്‍ പലയിടത്തും ഉള്ളത്” എന്നയാള്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ അയാള്‍ വെളിപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ ഇഷ്ടത്തിനു എഴുതുകയും എന്നാല്‍ മുഹമ്മദ് പറഞ്ഞത് പോലെ മുഹമ്മദിന് മുന്‍പില്‍ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. അബിസാര്‍ഹ് എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്നറിയാത്ത മുഹമ്മദ് അവന്‍ എഴുതി വെച്ചതിനു അംഗീകാരം കൊടുക്കുകയും ചെയ്തു. പിന്നീട് അബിസാര്‍ഹ് താന്‍ എഴുതിവെച്ചത് പോലെ ജനത്തെ പഠിപ്പിക്കാനും തുടങ്ങി. അതിനുശേഷം ഒരിക്കല്‍ മുഹമ്മദിന്‍റെ മുന്‍പില്‍ വെച്ചു ഈ ആയത്ത് (താന്‍ തെറ്റായി എഴുതി വെച്ചത് പോലെ) അബിസാര്‍ഹ് ചൊല്ലിക്കേള്‍പ്പിച്ചു. മുഹമ്മദ് അത് തെറ്റാണെന്ന് പറയുകയുണ്ടായില്ല. അപ്പോള്‍ അബിസാറിന് മനസ്സിലായി മുഹമ്മദ് കള്ളപ്രവാചകനാണെന്ന്. അതോടെ അയാള്‍ ഇസ്ലാം വെടിഞ്ഞു തിരിച്ചു മക്കയിലേക്ക് പോയി. എന്നിട്ട് പറയുകയും ചെയ്തു, “മുഹമ്മദ്‌ പ്രവാചകന്‍ ആണെങ്കില്‍ ഞാനും പ്രവാചകന്‍ ആണ്. കാരണം, എനിക്കും വഹിയ് ലഭിച്ചിരിക്കുന്നു. ഞാന്‍ കള്ളപ്രവാചകന്‍ ആണെങ്കില്‍ മുഹമ്മദും കള്ളപ്രവാചകന്‍ ആണ്. കാരണം, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് മുഹമ്മദ്‌ അംഗീകരിച്ചിട്ടുണ്ട്, എന്‍റെ വചനങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്” എന്ന്!

 

(മുഹമ്മദ് മക്ക പിടിച്ചെടുത്തപ്പോള്‍ ആരെയും ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും പത്തു പേരെ എവിടെവെച്ച് കണ്ടാലും (കഅബ ദേവാലയത്തിനകത്ത് വെച്ച് കണ്ടാലും) കൊന്നു കളയാന്‍ പ്രത്യേക ഉത്തരവിട്ടിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ അബ്ദുള്ള ഇബ്നു സഅ’ദ് ഇബ്നു അബിസാര്‍ഹ് ആയിരുന്നു!! എങ്കിലും ഇയാള്‍ അത്ഭുതകരമായി കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെട്ടു!!!)

 

അബിസാര്‍ഹ് ഇങ്ങനെ അവകാശവാദം ഉന്നയിച്ചത് വേറെ ചില സ്വഹാബിമാര്‍ക്ക് പിടിച്ചില്ല. അവന്‍ മക്കയിലേക്ക് പോയത് കൊണ്ട് അവനെ കൊല്ലാനും കഴിഞ്ഞില്ല. അവന് നരകത്തില്‍ അതികഠിനമായ ശിക്ഷയുണ്ട് എന്ന് പറഞ്ഞ് സ്വയം സമാധാനിക്കാന്‍ വേണ്ടി ഏതോ ഒരു സ്വഹാബി ഖുര്‍ആനില്‍ ഇപ്രകാരം എഴുതി വെച്ചു:

 

“അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന്‌ നിങ്ങള്‍ക്ക്‌ ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. (എന്ന്‌ മലക്കുകള്‍ പറയും.)” (സൂറാ.6:93)

 

ബൈളാവിയുടെ പ്രശസ്തമായ Anwar al-Tanzil wa Asrar al-Ta’wil എന്ന തഫ്സീര്‍ ഗ്രന്ഥത്തില്‍ സൂറാ.6:93 ന്‍റെ വ്യാഖ്യാനം നോക്കിയാല്‍ ഈ ആയത്ത് ഖുര്‍ആനില്‍ വന്നതിന്‍റെ പശ്ചാത്തലം പിടി കിട്ടും. അബിസാര്‍ഹ് ചെയ്ത “വഞ്ചന”യെക്കുറിച്ച് ബൈളാവി അവിടെ പറയുന്നുണ്ട്. ഇതു കൂടാതെ ഖുര്‍ആനൊപ്പം തന്നെ വേറെ ഒരു ഗ്രന്ഥം കൂടി ആ കവിവരന്മാര്‍ എഴുതി ഉണ്ടാക്കിയിരുന്നു എന്ന് സൂറാ.27:1 വായിച്ചാല്‍ മനസ്സിലാകും:

 

“ത്വാ-സീന്‍. ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു (വചനങ്ങളാകുന്നു)” (സൂറാ.27:1)

 

ഈ ആയത്ത് പതിവ്‌ പോലെ അക്ബര്‍ മൌലവിയുടെ നിച്ച് ഓഫ് ട്രൂത്ത്‌ തര്‍ജ്ജമ ചെയ്ത് ഇറക്കിയത് തട്ടിപ്പ്‌ കാണിച്ചു കൊണ്ടാണ്. “ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ” എന്നാണ് അക്ബര്‍ മൌലവിയുടെ ആളുകള്‍ ഈ ആയത്തിന് പരിഭാഷ കൊടുത്തിരിക്കുന്നത്. വാസ്തവത്തില്‍ “അഥവാ” എന്ന വാക്ക്‌ മൂലഭാഷയില്‍ ഇല്ല എന്നറിയാന്‍ അമാനി മൌലവിയുടെ തഫ്സീറില്‍ നോക്കിയാല്‍ മതി. വാക്യപ്രതിവാക്യമായ അര്‍ത്ഥം അതില്‍ കൊടുത്തിട്ടുണ്ട്. “ത്വാ-സീന്‍ അവ, ഇവ ഖുര്‍ആന്‍റെ ആയത്തുകളാണ്, വേദഗ്രന്ഥത്തിന്‍റെയും, സ്പഷ്ടമായ, സുവ്യക്തമായ” എന്നാണ് അമാനി മൌലവി വാക്യപ്രതിവാക്യമായ അര്‍ത്ഥം കൊടുത്തിരിക്കുന്നത്. മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ ആയത്ത് തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്: “ത്വാ-സീന്‍. ഇതു ഖുര്‍ആന്‍റെയും സുവ്യക്തമായ വേദത്തിന്‍റെയും ലിഖിതങ്ങളത്രേ.” ഖുര്‍ആന്‍ മാത്രമല്ലാതെ മറ്റൊരു വേദഗ്രന്ഥത്തെക്കുറിച്ചും ഇവിടെ പറഞ്ഞിരിക്കുന്നത് കാണാം. അത് സുവ്യക്തമായ, സ്പഷ്ടമായ വേദഗ്രന്ഥം ആണെന്നും കവിവരന്മാര്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ സുവ്യക്തമായ ഗ്രന്ഥം അല്ല എന്ന് ഏതൊരു കുഞ്ഞിനും അറിയാവുന്നതാണ്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെക്കാന്‍ തുടങ്ങിയത് കൊണ്ട് ആദിയും അന്തവുമില്ലാതെ, അലകും പിടിയും തിരിയാത്ത വിധത്തില്‍ ക്രമരഹിതമായി കിടക്കുന്ന വിവരണങ്ങളാല്‍ സമ്പന്നമായ ഗ്രന്ഥമാണ് ഖുര്‍ആന്‍. ആ ഖുര്‍ആന്‍ മനസ്സിലാക്കണമെങ്കില്‍ മുഹമ്മദ്‌ മരിച്ചു 240 വര്‍ഷങ്ങള്‍ക്ക് ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തു നിന്ന് വന്ന ഇമാം ബുഖാരി എഴുതിയ ഹദീസ്‌ ഗ്രന്ഥവും 280 വര്‍ഷങ്ങള്‍ക്ക് ശേഷം ഇമാം മുസ്ലീമിനാല്‍ എഴുതപ്പെട്ട ഹദീസ് ഗ്രന്ഥവും 300 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റു പലരാലും എഴുതപ്പെട്ട ഹദീസ്‌ ഗ്രന്ഥങ്ങളും കൂടി വേണം. ഇതുകൊണ്ട് മാത്രം കാര്യമില്ല, ഈ ഹദീസ് ഗ്രന്ഥങ്ങള്‍ മനസ്സിലാക്കാന്‍ അവയുടെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ കൂടി വേണം. ഈ ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പരിശോധിക്കുകയാണെങ്കിലോ ഓരോരുത്തരുടെ വ്യാഖ്യാനവും ഓരോ രീതിയിലാണ്. നാല് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എടുത്താല്‍ ഒരു വിഷയത്തെ സംബന്ധിച്ച് മാത്രം പതിനാറ് അഭിപ്രായങ്ങള്‍ കാണാം! ഇങ്ങനെയുള്ള ഖുര്‍ആന്‍ സുവ്യക്തമല്ലെന്നു പറയേണ്ടതില്ലല്ലോ. അപ്പോള്‍ സൂറാ.27:1-ല്‍ പറഞ്ഞിരിക്കുന്ന സുവ്യക്തമായ, സ്പഷ്ടമായ വേദഗ്രന്ഥം വേറെയാണ്. ഈ വേദഗ്രന്ഥം എവിടെപ്പോയി? മുസ്ലീങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ല. ഉസ്മാന്‍ പണ്ട് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു നിലവിലുണ്ടായിരുന്ന എല്ലാ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു കളഞ്ഞ കൂട്ടത്തില്‍ ഈ സുവ്യക്തമായ വേദഗ്രന്ഥവും കത്തിച്ചു കളഞ്ഞിരിക്കാനാണ് സകല സാധ്യതയും!

 

ഇത് മാത്രമല്ല, ഓരോരുത്തര്‍ ഓരോന്ന് തന്നിഷ്ടപ്രകാരം ഖുര്‍ആനില്‍ എഴുതി വെച്ചത് എന്തൊക്കെയാണെന്ന് മുഹമ്മദിന് വലിയ പിടിയുണ്ടാകാതിരുന്നതിന് പ്രധാന കാരണം, പല ആയത്തുകളും അദ്ദേഹം മറന്നു പോകുമായിരുന്നു എന്നതാണ്. ഹദീസുകള്‍ പരിശോധിച്ചാല്‍ അതിനും തെളിവുകളുണ്ട്:

 

“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 224 (788)

 

ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ്‌ നമ്പര്‍ 225)

 

ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു. (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1140, പേജ് 576)

 

മുഹമ്മദിന്‍റെ കാലത്തുള്ള ആളുകള്‍ ഖുര്‍ആന്‍ മന:പാഠം ആക്കിയിരുന്നു എന്നൊക്കെ ഹദീസുകളില്‍ വലിയ അറിവില്ലാത്ത ആളുകള്‍ വാദിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഹദീസുകള്‍ വായിച്ചാല്‍ സുവ്യക്തമായി മനസ്സിലാക്കാം, മുഹമ്മദ്‌ തന്നെ ഈ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്ന്! മുഹമ്മദ്‌ മറന്നു പോയ ഈ ആയത്തുകള്‍ മുഹമ്മദിനെ ഓര്‍മ്മിപ്പിക്കുവാന്‍ ഒരു മലക്കും വന്നില്ല എന്നതാണ് ഏറെ രസകരം!! വേറൊരാള്‍ പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതുന്നത് കേട്ടപ്പോഴാണ് അദ്ദേഹത്തിന് അങ്ങനേയും ചില ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് ഓര്‍മ്മ വന്നത്. അദ്ദേഹത്തെയും പറഞ്ഞിട്ട് കാര്യമില്ല, ഓരോരോ സ്വഹാബിമാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതല്ലേ എല്ലാം, മറ്റുള്ളവര്‍ തന്നിഷ്ടംപോലെ എഴുതി വെച്ചതെല്ലാം ഒരാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ കഴിയണം എന്നില്ല, അത് എത്ര വലിയ സ്വയം പ്രഖ്യാപിത പ്രവാചകനായാലും!!

 

ചില ആയത്തുകള്‍ മറന്ന് പോയെങ്കില്‍ വേറെ ചില ആയത്തുകള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുമുണ്ട്. ഇതാ തെളിവ്:

 

“അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍  ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ്(സ)യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍  15 (1691).

 

ഉമര്‍ (റ) പറഞ്ഞു: ‘അല്ലാഹു മുഹമ്മദ്‌ (സ) യെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക്‌ അല്ലാഹു ഖുര്‍ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്, അവിടുത്തേക്ക്‌ അല്ലാഹു അയച്ചു കൊടുത്ത ഖുര്‍ആനിലുണ്ടായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 93, ഹദീസ്‌ നമ്പര്‍ 2169, പേജ് 998)

 

ഇന്നത്തെ ഖുര്‍ആനില്‍ ഒരിടത്തും വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ പറയുന്ന ഒറ്റ ആയത്ത് പോലുമില്ല. എന്നാല്‍ മുഹമ്മദിന്‍റെ കാലത്ത് ജനങ്ങള്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്ന ഖുര്‍ആനില്‍ ഈ ആയത്ത് ഉണ്ടായിരുന്നു.

 

മുഹമ്മദ്‌ ചില ആയത്തുകളാണ് മറന്നു പോയതെങ്കില്‍ മുഹമ്മദിന്‍റെ കാലശേഷം സ്വഹാബിമാര്‍ ഖുര്‍ആനില്‍ നിന്ന് ചില അദ്ധ്യായങ്ങള്‍ തന്നെ മറന്നു പോയിരുന്നു എന്നതാണ് ഏറെ ദയനീയം! ഈ ഹദീസ്‌ ഒന്ന് നോക്കൂ:

 

“അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട്  ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍. 119 (1050).

 

രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മുഹമ്മദിന്‍റെ കാലത്തെ ജനങ്ങള്‍ ഓതിയിരുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? വ്യഭിചാരത്തിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലാന്‍ കല്പിക്കുന്ന ആയത്ത് ഇന്നത്തെ ഖുര്‍ആനില്‍ കാണാത്തതെന്തേ? ഇസ്ലാമിക ലോകത്തിനു ഇന്നും ഉത്തരമില്ല. അവര്‍ വ്യാഖ്യാനക്കസര്‍ത്തു നടത്തി പിടിച്ചു നില്‍ക്കാന്‍ നോക്കുന്നുണ്ട്, പക്ഷേ അത് ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നത് പോലെ വെറും വ്യര്‍ത്ഥപരിശ്രമം മാത്രമാണ്!!

 

ഇനി ഇന്നത്തെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷം പേരും പിന്തുടരുന്നത് പോലെ ഖുര്‍ആന്‍റെ ഒറ്റ രീതിയിലുള്ള ഓത്തു മാത്രമാണോ അന്നുണ്ടായിരുന്നത്? അല്ല എന്നാണുത്തരം! ഓരോ കവിവരന്മാര്‍ തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം എഴുതി വെച്ചത് ഓരോരുത്തര്‍ തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം ചൊല്ലിക്കൊണ്ട് നടക്കുന്ന രീതിയായിരുന്നു മുഹമ്മദിന്‍റെ കാലത്തും അതിന് ശേഷമുള്ള ഒന്നും രണ്ടും ഖലീഫമാരുടെ കാലത്തും ഉണ്ടായിരുന്നത്. മുഹമ്മദ്‌ ഈസാ, താങ്കള്‍ ഈ ഇസ്ലാമിക പണ്ഡിതന്‍മാരുടെ വ്യാഖ്യാനം നോക്കൂ:

 

“ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ്‌ ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ്‌ ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു. (p. 150, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“ഉമര്‍ പറഞ്ഞു: ‘ഹിശാം ബിന്‍ ഹുക്കെയിം സൂറത്ത് അല്‍ ഫുര്‍ഖാന്‍ ചെല്ലുന്നത് ഞാന്‍ കേട്ട് കൊണ്ടിരുന്നു. പ്രവാചകന്‍ എന്നെ ഉപദേശിക്കാത്തത് അവന്‍ ചെല്ലുന്നത് കേട്ട് അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ നേര്‍ക്ക് ഓടി അടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. എന്നാല്‍ അവന്‍ തുടര്‍ന്നപ്പോള്‍ ക്ഷമയോടെ ഇരുന്നു; അവന്‍ വായന അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ സൂറ ചൊല്ലാന്‍ നിന്നെ ആരാണ് പഠിപ്പിച്ചത്?” പ്രവാചകനാണ് തന്നെ പഠിപ്പിച്ചത് എന്നവന്‍ അവകാശപ്പെട്ടു. ഞാന്‍ പറഞ്ഞു, “ദൈവത്തെയാണെ, നീ നുണ പറയുകയാണ്‌.” ഞാനവനെ പ്രവാചകന്‍റെ അരികിലേക്ക്‌ വലിച്ചിഴച്ച് കൊണ്ടുപോയി. പ്രവാചകന്‍ തന്നെ പഠിപ്പിക്കാത്ത വിധത്തില്‍ ഹിശാം ചൊല്ലുന്നതിനെപ്പറ്റി ആക്ഷേപം പറഞ്ഞു. പ്രവാചകന്‍ മൊഴിഞ്ഞു. “അവനെ വിടൂ, ഹിശാം ചൊല്ലൂ.”അവന്‍ ചൊല്ലുന്നതായി ഞാന്‍ കേട്ട വിധത്തില്‍ തന്നെ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അപ്രകാരമാണ് അത് വെളിപ്പെട്ടത്.” അവിടുന്ന് പിന്നീട് പറഞ്ഞു, “ഉമര്‍ ചൊല്ലട്ടെ.” പ്രവാചകന്‍ എന്നെ പഠിപ്പിച്ച വിധത്തില്‍ ഞാന്‍ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അത് ശരിയാണ്, അപ്രകാരമാണ് അത് വെളിപ്പെട്ടത്. ഈ ഖുര്‍ആന്‍ ഏഴു വിധങ്ങളിലാണ് വെളിപ്പെട്ടത്. അതുകൊണ്ട് ഏറ്റവും എളുപ്പമായത് ചൊല്ലിക്കോളൂ.” (p. 150-151, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“ഉബയ്യ്‌ പള്ളിയില്‍ ചെന്ന് ഒരുവന്‍ ചെല്ലുന്നത് കേട്ട് ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചു. തന്നെ പ്രവാചകനാണ് ഉപദേശിച്ചതെന്ന് അവന്‍ മറുപടി നല്‍കി. ഉബയ്യ്‌ പ്രവാചകനെ അന്വേഷിച്ചു പോയി. ആ മനുഷ്യന്‍ ചൊല്ലിയപ്പോള്‍ മുഹമ്മദ് പറഞ്ഞു, “അത് ശരിയാണ്.” ഉബയ്യ്‌ പ്രതിഷേധിച്ചു, “താങ്കള്‍ എന്നെ മറ്റുവിധത്തില്‍ ചൊല്ലാനാണല്ലോ ഉപദേശിച്ചത്.”

 

ഉബയ്യിയുടെ ചൊല്ലും ശരിയാണെന്ന് പ്രവാചകന്‍ പറഞ്ഞു. അത്ഭുതത്തോടെ ഉബയ്യ്‌ പറഞ്ഞു, “ശരിയോ?” പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തലോടി പ്രാര്‍ത്ഥിച്ചു, “ദൈവമേ! സംശയം ദുരീകരിക്കേണമേ!” ഉബയ്യിയുടെ ഹൃദയത്തില്‍ ഭീതി ബാധിച്ച് അവന്‍ വിയര്‍ത്തു. രണ്ടു ദൈവദൂതന്മാര്‍ തന്നെ സമീപിച്ചതായി മുഹമ്മദ്‌ വെളിപ്പെടുത്തി. ഒരുവന്‍ പറഞ്ഞു, “ഖുര്‍ആന്‍ ഒരു രീതിയില്‍ ചൊല്ലൂ.” അതില്‍ കൂടുതല്‍ ചോദിക്കുവാന്‍ ഇതരന്‍ മുഹമ്മദിനെ ഉപദേശിച്ചു. ഒന്നാമത്തെ ദൈവദൂതന്‍ ഒടുവില്‍ ഇപ്രകാരം പറയുന്നത് വരെ അതാവര്‍ത്തിക്കപ്പെട്ടു, “ശരി, അത് ഏഴു രീതിയില്‍ ചൊല്ലൂ!” പ്രവാചകന്‍ പറഞ്ഞു, “ശിക്ഷാവിധിയുള്ള വാക്യം കാരുണ്യപരമായി സമാപിക്കുകയോ അതല്ല, നേരെ മറിച്ചാവുകയോ ചെയ്യുന്നത് വരെ ഏതൊരു രീതിയും കൃപാദായകവും സംരക്ഷണാത്മകവുമാണ്.” (p. 148-149, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, p. 32)

 

“ഉമറിന്‍റെ മുമ്പാകെ ഒരുവന്‍ പാരായണം ചെയ്യുകയും ഉമര്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ അവന്‍ ക്ഷുഭിതനായി, താന്‍ പ്രവാചകന് വേണ്ടി ചൊല്ലിയിട്ടുണ്ടെന്നും പ്രവാചകന്‍ തിരുത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. അവരുടെ തര്‍ക്കം മുഹമ്മദിന്‍റെ മുമ്പാകെ അവര്‍ എത്തിച്ചു. മുഹമ്മദ്‌ തന്നെ നേരിട്ട് ഉപദേശിച്ചിട്ടുണ്ടെന്ന അവകാശവാദത്തെ പ്രവാചകന്‍ ശരിവെച്ചപ്പോള്‍ ഉമറിന്‍റെ മനസ്സില്‍ സംശയം ഉദിച്ചു. ഉമറിന്‍റെ മുഖഭാവം മനസ്സിലാക്കി പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തടവി പറഞ്ഞു, “പിശാചേ, പുറത്ത്!” മുഹമ്മദ്‌ പിന്നെ വിശദീകരിച്ചു. “കൃപയുടെ വചനം ക്രോധത്തിന്‍റെയെന്നോ, നേരെ മറിച്ചോ നിങ്ങള്‍ മാറ്റാത്തതുവരെ എല്ലാ തരം പാരായണങ്ങളും ശരിതന്നെയാണ്.” (p. 148, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 3, p. 507)

 

ഇങ്ങനെ പലരും പലവിധത്തിലാണ് അക്കാലങ്ങളില്‍ ഖുര്‍ആന്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്നത്. ഇത് പില്‍ക്കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തില്‍ ആഭ്യന്തരക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ ഇടയായിത്തീര്‍ന്നു. അതിനെക്കുറിച്ച് പുറകേ പറയാം. ഏതായാലും മുഹമ്മദിന്‍റെ കാലത്ത് ഇന്ന് കാണുന്ന ഖുര്‍ആന്‍ ഉണ്ടായിരുന്നില്ല എന്നത് സുവിദിതമാണ്. എഴുതാന്‍ അറിയാവുന്ന മുഹമ്മദിന്‍റെ അനുയായികള്‍ കണ്ട കല്ലിലും എല്ലിലും തോലിലും മടലിലും ഈന്തപ്പനയോലയിലും മറ്റു കണ്ടം തുണ്ടം വസ്തുക്കളിലും തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചത് വായിക്കാന്‍ അറിയാവുന്ന മുഹമ്മദിന്‍റെ അനുയായികള്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ വായിച്ചുകൊണ്ട് നടന്നിരുന്നതാണ് അക്കാലത്തെ ഖുര്‍ആന്‍. എപ്പോഴാണ് ഇതെല്ലാം കുത്തിക്കെട്ടി ഒറ്റ പുസ്തകമാക്കി മാറ്റിയത്? മുഹമ്മദിന്‍റെ കാലത്താണോ? കുറഞ്ഞ പക്ഷം മുഹമ്മദിന്‍റെ അനുവാദമെങ്കിലും അതിന് ഉണ്ടായിരുന്നോ? ഇല്ല എന്നതാണ് വാസ്തവം! ഈ ഹദീസ്‌ നോക്കിക്കോളൂ:

 

“സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം. ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.” അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍ തന്നെ. ഇപ്രകാരം സെയ്ദ്‌ തയ്യാറാക്കിയ താളുകള്‍ (സുഹൂഫ്‌) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍ അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍ അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.” (സ്വഹീഹ് ബുഖാരി വാല്യം 6, ബുക്ക്‌ 61, ഹദീസ്‌ 509,510)

 

ഈ ഹദീസില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. മുഹമ്മദ്‌ പഠിപ്പിക്കാത്ത കാര്യമാണ് ഖുര്‍ആന്‍ ഒരു പുസ്തകമായി ക്രോഡീകരിക്കുക എന്നത്. അതാണിവിടെ അബൂബക്കറും ഉമറും സെയ്ദും കൂടി ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്ന് ഇബ്ന്‍ ഹജാര്‍ അസ്ഖലാനി എന്ന പ്രസിദ്ധ പണ്ഡിതന്‍ തന്‍റെ ‘ഫത്‌ അല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക: “സുഹ്റി പറയുന്നു: ഖുര്‍ആനിന്‍റെ പല ഭാഗങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ അത് മന:പാഠമാക്കിയിരുന്നവര്‍ യമാമ യുദ്ധത്തില്‍ മരിച്ചു പോയി. അവ അറിഞ്ഞിരുന്നവരുടെ മരണത്തോടെ അവ നശിച്ചു. അബൂബക്കറോ ഉമറോ ഉസ്മാനോ ഖുര്‍ആനിന്‍റെ പാഠങ്ങള്‍ അന്ന് ശേഖരിച്ചിട്ടുമില്ലായിരുന്നു. അവ ഹൃദിസ്ഥമാക്കിയിരുന്നവരുടെ മരണത്തിനു ശേഷം, നഷ്ടപ്പെട്ട ആ ഭാഗങ്ങള്‍ ആരുടെ പക്കലും ഉണ്ടായിരുന്നില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റു യുദ്ധരംഗങ്ങളിലും ഇതുപോലെ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ മരണപ്പെടുകയും അവരുടെ മരണത്തോടെ ആ വാക്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് അബൂബക്കറുടെ വാഴ്ചക്കാലത്ത് ഖുര്‍ആന്‍ പാഠങ്ങള്‍ താളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചത് എന്നാണ്.” (p. 120, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

 

ഏതൊരു സന്ദേശവും രേഖയാക്കിയില്ലെങ്കില്‍ അത് നശിക്കാനും അതില്‍ പുതിയ പല കാര്യങ്ങളും കാലക്രമേണ കടന്നുകൂടാനും ഇടയുണ്ട് എന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണെങ്കിലും അല്ലാഹുവിനും മലക്കിനും മുഹമ്മദിനും അതറിയില്ലായിരുന്നു. അല്ലാഹുവിനും മലക്കിനും മുഹമ്മദിനും തോന്നാത്ത ബുദ്ധിയാണ് ഉമറിനുണ്ടായത് എന്ന് പറയാതെ വയ്യ! ഏതായാലും ഇങ്ങനെ ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയത് സെയ്ദ്‌ മാത്രമല്ല, മറ്റു പലരും ഖുര്‍ആന്‍ പുസ്തക രൂപത്തിലാക്കിയിരുന്നു. ഖുര്‍ആന്‍റെ എഴുത്തുകാര്‍ ഓരോരുത്തരും തങ്ങള്‍ക്ക് ബോധിച്ചത് പോലെ ഓരോന്ന് എഴുതി വെച്ച് അത് മലക്കിന്‍റെ പേരില്‍ ആരോപിക്കുകയായിരുന്നു എന്ന് നാം മുന്‍പേ കണ്ടുവല്ലോ. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങളും പിന്നേ ഏഴു വിധത്തില്‍ ഖുര്‍ആന്‍ ഓതാമെന്നുള്ള മുഹമ്മദിന്‍റെ അനുവാദവും കാരണം ഓരോരുത്തരും പുസ്തകരൂപത്തിലാക്കിയ ഖുര്‍ആനുകള്‍ തമ്മില്‍ യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. ഇത് മുഖാന്തരം മുസ്ലീങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. തങ്ങളുടെ കൈവശം ഇരിക്കുന്നതാണ് ഒറിജിനല്‍ ഖുര്‍ആന്‍, മറ്റുള്ളവരുടെ കൈവശം ഉള്ള ഖുര്‍ആനുകള്‍ എല്ലാം തെറ്റാണെന്ന് ഓരോ കൂട്ടരും വാദിക്കാന്‍ തുടങ്ങി. വികസിക്കാന്‍ തുടങ്ങിയ ഇസ്ലാമിക സാമ്രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക്‌ തള്ളിയിടാന്‍ തക്കവണ്ണം ഗൌരവമേറിയ വിഷയമായി ഇത് മാറി. അപ്പോള്‍ മുസ്ലീങ്ങളെയെല്ലാം ഒന്നിപ്പിക്കാന്‍ വേണ്ടി എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുതിയൊരു ഖുര്‍ആന്‍ ആവശ്യമാണെന്നു അന്നത്തെ ഖലീഫയായിരുന്ന ഉസ്മാന് ബോധ്യം വന്നു. അദ്ദേഹം സെയ്ദ്‌ ഇബ്ന്‍ താബിത്തിനെ വിളിച്ചു വരുത്തി എല്ലാ മുസ്ലീങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുതിയൊരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ സെയ്ദിന്‍റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയുണ്ടാക്കിയിട്ട് വീണ്ടും ഖുര്‍ആന്‍ നിര്‍മ്മാണം ആരംഭിച്ചു. സെയ്ദ്‌ നേതൃത്വം നല്‍കി പുതിയ ഖുര്‍ആന്‍ എഴുതിയുണ്ടാക്കി കഴിഞ്ഞപ്പോള്‍ അതില്‍നിന്നു കുറച്ചു കോപ്പികള്‍ എടുത്ത് സാമ്രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും അയച്ചു കൊടുത്ത് ഈ പുതിയ ഖുര്‍ആനില്‍ നിന്നു പകര്‍ത്തിയുണ്ടാക്കുന്ന കോപ്പികള്‍ മാത്രമേ ഇനി മുതല്‍ ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആന്‍ ആയി അംഗീകരിക്കാന്‍ പാടുള്ളൂ എന്നും നിലവിലുള്ള ഖുര്‍ആന്‍റെ ഭാഗങ്ങള്‍ എഴുതി വെച്ചിരിക്കുന്നതെല്ലാം (പൂര്‍ണ്ണ ഖുര്‍ആന്‍ ആയാലും കുറച്ചു സൂറകള്‍ മാത്രമായാലും കുറച്ചു ആയത്തുകള്‍ മാത്രമായാലും) കത്തിച്ചു കളയാനും ഖലീഫാ ഉസ്മാന്‍ ഉത്തരവിട്ടു! അങ്ങനെ ഏക ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ഉസ്മാന്‍ ഇസ്ലാമിക സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ നോക്കി. (അന്ന് ഉസ്മാന്‍റെ സൈനികരുടെ കയ്യില്‍പ്പെടാതെ സംരക്ഷിക്കപ്പെട്ട ഖുര്‍ആനുകള്‍ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെടുകയും അതില്‍ നിന്ന് അനേകം കോപ്പികള്‍ എടുത്ത് പലയിടങ്ങളിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ഉസ്മാനിയ്യാ ഖുര്‍ആനില്‍ നിന്ന് വളരെ വ്യത്യാസമുള്ളതാണ് ഈ ഖുര്‍ആനുകള്‍.) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ താഴെ കൊടുക്കാം:

 

“ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ്‌ ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ്‌ കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്. അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 21)

 

“ഹുദൈഫാ പറഞ്ഞു: അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

 

“ദൈവത്താണെ ഞങ്ങളോടെല്ലാം അന്വേഷിച്ചതിനു ശേഷമല്ലാതെ അദ്ദേഹം മുസ്ഹഫിനെ കൈകാര്യം ചെയ്തിട്ടില്ല. എന്തെന്നാല്‍ അദ്ദേഹം ചോദിച്ചു, “പാരായണത്തെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായമെന്താണ്?” ചിലര്‍ ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്, “എന്‍റെ പാരായണം നിങ്ങളുടെതിനേക്കാള്‍ മഹത്താണ്.” അത് വേദവിപരീതത്തിനു തുല്യമാണ്. ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു, “താങ്കള്‍ എന്ത് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു?” അദ്ദേഹം മറുപടി നല്‍കി, എന്‍റെ അഭിപ്രായത്തില്‍ ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ നാം മുസ്ലീംകളെയെല്ലാം യോജിപ്പിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മേലാല്‍ യാതൊരു അഭിപ്രായ ഭിന്നതയും വിഘടനയും ഉണ്ടാകയില്ല. ഞങ്ങള്‍ പ്രതിവചിച്ചു, “അത്യുത്തമമായ ആശയം!” ഒരുവന്‍ കയറി ചോദിച്ചു, “ആരുടെതാണ് ഏറ്റവും സംശുദ്ധമായ്‌ അറബി ഭാഷ? ഖുര്‍ആന്‍ പാരായണവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നവന്‍ ആരാണ്?” സംശുദ്ധമായ അറബി ഭാഷ സെയ്ദ്‌ ബിന്‍ അല്‍ ആസിന്‍റേതും ഖുര്‍ആന്‍ പാരയണവുമായി ഏറ്റവും ബന്ധപ്പെട്ടവാന്‍ സെയ്ദ്‌ ബിന്‍ താബിത്തുമാണ്.

 

ഉഥ്മാന്‍ പറഞ്ഞു, “ഒരുവന്‍ എഴുതട്ടെ, അപരന്‍ ചൊല്ലിക്കൊടുക്കട്ടെ.” അവര്‍ ഇരുവരും അപ്രകാരം ജോലി ആരംഭിച്ചു. അങ്ങനെ ഏക പാഠത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഥ്മാന്‍ മുസ്ലീംകളെയെല്ലാം യോജിപ്പിച്ചു.

 

തന്‍റെ വിവരണം അലി ഈ പ്രഖ്യാപനത്തോടെ ഉപസംഹരിക്കുന്നു: “ഞാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഉഥ്മാന്‍ ചെയ്തതെല്ലാം ഞാനും ചെയ്യുമായിരുന്നു” (p. 144, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 22)

 

അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ്‌ ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്‌” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ്‌ ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത്‌ ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”

 

എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും, അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.

 

“സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ്‌ ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ്‌ എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത്‌ അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 18)

 

ഈ ഖുര്‍ആനിനെതിരെ ആരെങ്കിലും രംഗത്ത് വരികയുണ്ടായോ എന്ന് അന്വേഷിച്ചാല്‍, അന്നത്തെ പ്രമുഖ സ്വഹാബികള്‍ ഈ പുതിയ ഖുര്‍ആനിനെ അംഗീകരിച്ചിരുന്നില്ല എന്ന് കാണാം. ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ നിന്ന് ഇബ്നു മസ്ഊദിനെ ഉസ്മാന്‍ ഒഴിവാക്കിയിരുന്നു. അതിലുള്ള ഇബ്നു മസ്ഊദിന്‍റെ അമര്‍ഷം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ വായിക്കൂ:

 

ഇബ്നു മസ്ഊദ് പറയുന്നു: മുസ്ഹഫുകള്‍ പകര്‍ത്തുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ ജോലി ഞാന്‍ ആദ്യം മുസ്ലീമായ സമയത്ത്, തന്‍റെ പിതാവിന്‍റെ നിയന്ത്രണത്തില്‍ ഒരു അവിശ്വാസിയായിരുന്നവന് (അതായത് സെയ്ദിന്) കൊടുക്കാവുന്നതാണോ?” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

ഇബ്നു മസ്ഊദ് പറഞ്ഞു: സെയ്ദ്‌ കുഞ്ഞുവളകളുമിട്ടു കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്നപ്പോള്‍ പ്രവാചകന്‍റെ വായില്‍ നിന്ന് തന്നെ എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടവനാണ്.” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

 

ഇബ്നു മസ്ഊദ് പറയുന്നു: “സെയ്ദ്‌ ഒരു മുസ്ലീം ആകുന്നതിനു മുമ്പ് തന്നെ പ്രവാചകന്‍ എനിക്കുപദേശിച്ച എഴുപതു സൂറകള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

അബ്ദുള്ള തന്‍റെ അനുയായികളെ ഇപ്രകാരം ആഹ്വാനം ചെയ്തതായി അനുമാനിക്കപ്പെടുന്നു: “നിങ്ങളുടെ ഖുര്‍ആനുകള്‍ താഴെ വെക്കുക! പ്രവാചകന്‍റെ വായില്‍ നിന്ന് എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടിരിക്കെ സൈദിന്‍റെ പാഠങ്ങള്‍ ചൊല്ലുവാന്‍ എങ്ങനെ എന്നോട് ആജ്ഞാപിക്കും?”

അബ്ദുള്ള ചോദിക്കുന്നു- പ്രവാചകന്‍റെ ചുണ്ടുകളില്‍ നിന്ന് നേരിട്ട് ആര്‍ജ്ജിച്ചിട്ടുള്ളവ ഞാന്‍ തള്ളിക്കളയണമോ?” (pp. 166-167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 15)

 

“ഞാന്‍ അബു മൂസയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് അബ്ദുള്ളയേയും ഹുദൈഫയേയും കണ്ടു. ഞാന്‍ അവരുടെ കൂടെ ഇരുന്നു. തങ്ങളുടെ ഖുര്‍ആന്‍ അതോടൊപ്പിച്ചു കൊടുക്കുന്നതിനായി ഉഥ്മാന്‍ അവര്‍ക്കയച്ചു കൊടുത്ത ഒരു മുസ്ഹഫ് അവരുടെ പക്കലുണ്ടായിരുന്നു. തന്‍റെ മുസ്ഹഫില്‍ ഉള്ളതും ഉഥ്മാന്‍റേതിലില്ലാത്തതും അംഗീകരിക്കില്ലായെന്നു അബു മൂസ പ്രഖ്യാപിച്ചു. ഉഥ്മാന്‍റേതിലില്ലാത്തതും തന്‍റേതിലില്ലാത്തതും കൂട്ടിച്ചേര്‍ക്കാം. ഹുദൈഫാ ചോദിച്ചു, “നമ്മള്‍ ചെയ്യുന്നതിന്‍റെ ഉപയോഗം എന്താണ്? ഈ പ്രദേശത്തുള്ളവരാരും ഇതിന്‍റെ പാരായണം വേണ്ടെന്നു വെക്കുകയില്ല. സൈഖും (അബ്ദുള്ള എന്നര്‍ത്ഥം) യെമനി വംശജരാരും തന്നെ അബു മൂസയുടെ പാഠം ഉപേക്ഷിക്കുകയില്ല.” ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വ മുസ്ലീങ്ങളെയും യോജിപ്പിക്കുവാന്‍ ഉഥ്മാനെ ഉപദേശിച്ചത് ഹുദൈഫയായിരുന്നു.” (p. 167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 35)

 

ഈ ഇബ്നു മസ്ഊദ് കുറഞ്ഞ പുള്ളിയൊന്നുമല്ല എന്നോര്‍ക്കണം! നിങ്ങള്‍ നാല് പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചു കൊള്ളുക എന്ന് മുഹമ്മദ്‌ ഉത്തരവിട്ടപ്പോള്‍ ആ നാല് പേരില്‍ ഒന്നാമത്തെ ആള്‍ ഇബ്നു മസ്ഊദ് ആയിരുന്നു. വൈപരീത്യം എന്ന് പറയട്ടെ, ആ നാല് പേരില്‍ സെയ്ദ്‌ ഇല്ലായിരുന്നു!! ഇതാ ഹദീസ്:

 

“ഇബ്നു ഉമര്‍ (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ഇബ്നു മസ്ഊദ്, അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിം, ഉബയ്യിബ്നുകഅബ്, മുആദിബ്നുജബല്‍ (റ) എന്നീ നാലുപേരില്‍ നിന്നും നിങ്ങള്‍ ഖുര്‍ആന്‍ പാരായണം പഠിച്ചു കൊള്ളുക. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 61, ഹദീസ്‌ നമ്പര്‍ 1511, പേജ് 732)

 

ഇനി അബൂബക്കറിന്‍റെ കാലത്ത് എഴുതിയുണ്ടാക്കിയ ഒന്നാമത്തെ ഖുര്‍ആന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാമോ? വായിച്ചോളൂ:

 

“പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

 

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു:” ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.” (‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ പേജ്. 70, ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്തത്)

 

ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍ക്കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അവര്‍ പറയുന്നത് മര്‍വാന്‍ നശിപ്പിച്ചു കളഞ്ഞ ഖുര്‍ആനും ഇന്നുള്ള ഖുര്‍ആനും തമ്മില്‍ ഓതുന്നതില്‍ ഉള്ള വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ വാക്കുകളിലോ അക്ഷരങ്ങളിലോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നാണ്. തലയറഞ്ഞു ചിരിക്കാന്‍ കഴിയുന്ന വിശദീകരണമാണിത്.

 

ഓതുന്നതില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എന്തിനാണ് അത് നശിപ്പിച്ചു കളയേണ്ട കാര്യം? നശിപ്പിച്ചു കളഞ്ഞാലും എന്ത് പ്രയോജനമാണുള്ളത്? കാരണം, നശിപ്പിക്കപ്പെട്ട ഖുര്‍ആനില്‍ നിന്നും വള്ളിക്കോ പുള്ളിക്കോ യാതൊരു വ്യത്യാസവുമില്ലാത്തതായിരുന്നു പുതിയ ഖുര്‍ആനും എങ്കില്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ കൈവശം വെച്ചിരുന്ന ആളുകള്‍ പുതിയ ഖുര്‍ആന്‍ ഓതുന്നത് പഴയ രീതിയില്‍ തന്നെ ആകുമായിരുന്നല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ലോകത്ത് അനേകം വിധത്തില്‍ ഖുര്‍ആന്‍ ഓതല്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ലോകത്ത് ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ഖുര്‍ആന്‍ ഓതുന്നത് ഒരേ വിധത്തില്‍ തന്നെയാണ്. ഈ ഒറ്റ കാരണം കൊണ്ടുതന്നെ മര്‍വാന്‍ ഖുര്‍ആന്‍ നശിപ്പിച്ചതിനെക്കുറിച്ചു മുസ്ലീങ്ങള്‍ പറയുന്ന ന്യായവാദം സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല എന്ന് മനസ്സിലാക്കാം.

 

മാത്രമല്ല, ഇന്ത്യയില്‍ ഉളള ഹഫ്സ് ഖുര്‍ആനില്‍ നിന്നും വ്യത്യസ്തമായ ഖുര്‍ആന്‍ ആഫ്രിക്കയിലും മറ്റു ചില മുസ്ലീം രാഷ്ട്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അത് വര്‍ഷ് ഖുര്‍ആന്‍ എന്നറിയപ്പെടുന്നു. സൗദി അറേബ്യയില്‍ വര്‍ഷ് ഖുര്‍ആന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വര്‍ഷ് ഖുര്‍ആന്‍ മാത്രമല്ല, നമ്മുടെ കേരളത്തില്‍ അച്ചടിച്ച അറബി ഹഫ്സ് ഖുര്‍ആനും അവിടെ അംഗീകരിക്കപ്പെടുകയില്ല. കേരളത്തില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകള്‍ ഹറമില്‍ കണ്ടാല്‍ നശിപ്പിക്കപ്പെടുകയാണ് പതിവ്എന്ന് ‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ എന്ന പുസ്തകത്തിന്‍റെ പുറം 142–ല്‍ അബുല്‍ വഫാ കെ.വി.അബ്ദുള്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു. ‘ഹറം’ എന്ന് പറയുന്നത് മക്കയെ ആണ്. കേരളത്തിലെ മുസ്ലീങ്ങള്‍ വലിയ കാര്യമായി ബഹുമാനിച്ചു കൊണ്ട് നടക്കുന്ന അവരുടെ ഖുര്‍ആന് സൗദി അറേബ്യയില്‍ കിട്ടുന്ന പരിഗണന നശിപ്പിക്കപ്പെടുക എന്നുള്ളത് മാത്രമാണ്. കേരളത്തിലെ ഏതെങ്കിലും അമുസ്ലീങ്ങള്‍ ആണ് അവരുടെ ഖുര്‍ആന്‍ നശിപ്പിച്ചതെങ്കില്‍ ഇവിടെ രക്തപ്പുഴ ഒഴുകാന്‍ വേറെ യാതൊരു കാരണവും വേണ്ട. എന്നാല്‍ അതേ കാര്യം സൗദി അറേബ്യന്‍ അധികൃതര്‍ ചെയ്‌താല്‍ കേരള മുസ്ലീങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല, അവര്‍ അതിനു അനുകൂലവുമാണ്. മാത്രമല്ല, അത് വലിയ കാര്യമായി അഭിമാനത്തോടെ പുസ്തകത്തില്‍ എഴുതുകയും ചെയ്യും. ഇതിനെ ബൌദ്ധിക അടിമത്തം എന്നല്ലാതെ എന്താണ് വിളിക്കുക? തങ്ങള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല എന്നുള്ള കുറ്റസമ്മതം കൂടി കേരള മുസ്ലീങ്ങളുടെ ഈ നിലപാടില്‍ നിന്നും ഒരാള്‍ ഊഹിച്ചെടുത്താല്‍ അയാളെ കുറ്റം പറയാന്‍ സാധിക്കില്ല.

 

ഏതായാലും ഉസ്മാനും സെയ്ദും മറ്റുള്ളവരും ഉണ്ടാക്കിയെടുത്ത ഖുര്‍ആന്‍ ഏതു വിധത്തില്‍ ഉള്ളതാണ് എന്ന് അറിയണമെങ്കില്‍ രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതായി ഇമാം സുയൂഥി തന്‍റെ ‘അല്‍ ഇത്ഖാന്‍ ഫി ഉലൂം അല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ വാചകങ്ങള്‍ നോക്കിയാല്‍ മതി:

 

`Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25)

 

(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)

 

ആടു തിന്നു പോയതും ഓര്‍മ്മയില്‍ നിന്ന് മാറിപ്പോയതും ഓര്‍ത്ത്‌ വെച്ചവരുടെ മരണത്തോടെ നഷ്ടപ്പെട്ടതും എല്ലാം കഴിഞ്ഞു അവശേഷിച്ച ഖുര്‍ആന്‍ ആയത്തുകള്‍ മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളൂ എന്നാണു രണ്ടാം ഖലീഫയുടെ മകനും മുഹമ്മദിന്‍റെ അളിയനും ആയിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതിന്‍റെ സാരം! സ്വന്തം കിത്താബ് സംരക്ഷിക്കും എന്ന് ഖുര്‍ആനില്‍ അതിന്‍റെ എഴുത്തുകാര്‍ വാചകമടിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്നതാണ് ചരിത്ര സത്യം. അത് കൊണ്ടാണ് അവശേഷിച്ചത് വെച്ച് തട്ടിക്കൂട്ടി ഖുര്‍ആന്‍ ഉണ്ടാക്കേണ്ട ഗതികേട്‌ മുസ്ലീങ്ങള്‍ക്ക് വന്നു പെട്ടത്. സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. തിരുത്തപ്പെട്ട ഉസ്മാനിയ്യാ ഖുര്‍ആനുമായി നടക്കുന്ന മുഹമ്മദ്‌ ഈസയാണ് സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തില്‍ നിന്നും ഞങ്ങള്‍ തെളിവുദ്ധരിക്കുമ്പോള്‍ അതിന്‍റെ ആധികാരികത തെളിയിക്കണം എന്ന് വാശി പിടിക്കുന്നത്‌, കഷ്ടം തന്നെ!!

 

തീര്‍ന്നിട്ടില്ല, മുഹമ്മദിന്‍റെ കാലത്തുള്ള അറബി ലിപിയില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വരാക്ഷരങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഓരോരുത്തരും തനിക്ക്‌ ബോധിച്ചത് പോലെ വായിക്കാന്‍ തുടങ്ങിയത്. ഇന്നത്തെ ഖുര്‍ആനില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ട്! ആരാണ് ഖുര്‍ആനിലെ വാക്കുകള്‍ക്ക് സ്വരാക്ഷരങ്ങള്‍ ഇട്ടത് എന്നറിയാമോ? കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിച്ചോളൂ:

 

“40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

 

ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.

 

മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന് ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.

 

എന്നാല്‍ സിയാദ് ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ് അയാള്‍  ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന്  അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത് എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)

 

ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.

 

അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ് എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

 

ഇപ്രകാരം ‘ഫാതിഹ’ മുതല്‍  ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ  റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.

 

അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ് എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)

 

“കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍  പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം, പുറം 187).

 

“ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം, പുറം 190).

 

ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍  മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് ഖുര്‍ആന്‍റെ കര്‍തൃത്വം ആരോപിക്കപ്പെടുന്ന അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? മുഹമ്മദിന് കിട്ടി എന്ന് ആരോപിക്കപ്പെടുന്നത് പോലെ ജിബ്രീല്‍ വഴി ഇവര്‍ക്കും വഹിയ് കിട്ടിയോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ ആ ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

 

ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

 

ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാര്‍ മാറ്റം വരുത്തിയ ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ടാണ്? (ഇസ്ലാമിക വിഷയങ്ങളില്‍ താങ്കള്‍ക്ക് അറിവില്ലാത്തത് കൊണ്ട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം താങ്കളില്‍ നിന്ന് കിട്ടും എന്ന് ഞങ്ങള്‍ക്ക്‌ പ്രതീക്ഷയൊന്നുമില്ല. എങ്കിലും താങ്കള്‍ ചിന്തിക്കാന്‍ വേണ്ടി ചോദിച്ചതാണ്.)

 

ഖുര്‍ആന്‍റെ ഈ ചരിത്രം സാക്ഷിക്ക് അറിയാമായിരുന്നിട്ടും സംവാദത്തിന് ‘നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നതിനു മുന്‍പ്‌ ഖുര്‍ആന്‍റെ ആധികാരികത തെളിയിക്കണം’ എന്ന് സാക്ഷി ആവശ്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന് ഈസക്ക് അറിയാമോ? “ബൈബിളിന്‍റെ ദൈവികതയും ഖുര്‍ആന്‍റെ ദൈവികതയും” എന്നതല്ല സംവാദ വിഷയം എന്നത് തന്നെ!! ആ ടോപ്പിക്കില്‍ ആണ് സംവാദം എങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഈ പോയിന്‍റുകളെല്ലാം സംവാദത്തില്‍ ഉന്നയിക്കും. എന്നാല്‍ ഇവിടെ വിഷയം ഖുര്‍ആന്‍റെ ആധികാരികതയല്ല, ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുടെ ആധികാരികതയാണ്. ആ വിഷയത്തില്‍ തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങളായി ഖുര്‍ആനെയും ഹദീസുകളെയും തഫ്സീറുകളെയും ഇസ്ലാമിക പക്ഷം അംഗീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ യാതൊരുവിധ എതിര്‍പ്പും ഇല്ല. ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടു കാര്യവുമില്ല, കാരണം ലോകമെമ്പാടും ഉള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങളായി അംഗീകരിക്കുന്നവയാണ് ഈ ഗ്രന്ഥങ്ങള്‍. സംവാദത്തില്‍ ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണങ്ങളായി ഈ ഗ്രന്ഥങ്ങളെ അംഗീകരിക്കാന്‍ സാക്ഷിക്ക് കഴിയില്ലെന്നും ഇസ്ലാമിക പക്ഷം ഈ ഗ്രന്ഥങ്ങളെ തങ്ങളുടെ പ്രമാണങ്ങളായി കൊണ്ടുവരികയാണെങ്കില്‍ സാക്ഷി സംവാദത്തില്‍ നിന്ന് പിന്മാറും എന്നു ഭീഷണി മുഴക്കുകയും ചെയ്‌താല്‍ പ്രബുദ്ധരായ കേള്‍വിക്കാര്‍ക്ക് കാര്യം മനസ്സിലാകും, ഈസക്ക് ഈ സംവാദത്തില്‍ താല്‍പര്യമില്ലെന്നും എങ്ങനെയെങ്കിലും സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നോക്കുകയാണെന്നും. “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്ന് മുഹമ്മദ്‌ ഈസാ പറയുമ്പോഴും കേള്‍വിക്കാര്‍ക്ക് കാര്യം മനസ്സിലാകും, സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനുള്ള ഈസായുടെ തന്ത്രം മാത്രമാണ് ഇത് എന്നുള്ള സത്യം!

 

എന്നാല്‍ ഈ സത്യം ആരും മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയും വായനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയും താന്‍ മഹാമാനസ്കനാണെന്ന് കാണിക്കാന്‍ വേണ്ടിയും ആണ് താങ്കള്‍ അടുത്ത ഖണ്ഡിക എഴുതിയത് എന്ന് ആര്‍ക്കും പിടികിട്ടും:

 

“പക്ഷെ ഇന്ന് ബൈബിളില്‍ യേശു ക്രിസ്തുവിനെ കുറിച്ച് വിവരിച്ചിട്ടുള്ള നാല് സുവിശേഷങ്ങളും അപ്പോസ്തോല പ്രവൃത്തിയുടെ തുടക്കവും സൂക്ഷമായി പരിശോധിച്ചപ്പോള്‍ ഏതെങ്കിലും കാതലായ ക്രൈസ്തവ ആദര്‍ശം സ്ഥാപിക്കാന്‍ ഉപോല്‍ബലകമായ ഒരു വാക്യം പോലും ഇന്ന് ബൈബിളിലുള്ള യേശു ക്രിസ്തുവില്‍ നിന്നും ക്രിസ്തുമതസ്ഥര്‍ക്ക് ലഭ്യമല്ല എന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഇസ്ലാമിക ആദര്‍ശങ്ങളാണെന്നും നല്ല ബോധ്യമുണ്ട്. ത്രിത്വം, യേശുക്രിസ്തുവിന്റെ ദിവ്യത്വം, യേശുവിനോടുള്ള പ്രാര്‍ത്ഥന, ദൈവ പുത്രാ സങ്കല്പം, കുരിശുമരണത്തിലൂടെ ഉള്ള നിത്യജീവന്‍ മുതലായവ പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് ഏതുവിധേനയും സംവാദം നടക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍, യേശു ക്രിസ്തുവിന്‍റെതായി ബൈബിളില്‍ ഉള്ള സുവിശേഷ വിവരണങ്ങളുടെ ആധികാരികത പരിശോധിക്കണം എന്ന പ്രധാനപ്പെട്ട ആവശ്യം ഉന്നയിക്കാതെ തന്നെ, അവയെ ചര്‍ച്ചയുടെ മാനദണ്ഡമാക്കുവാന്‍ ഞാന്‍ പൂര്‍ണ്ണ സമ്മതം തന്നിരിക്കുന്നു.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2)

 

പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍” എന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ പക്ഷേ പറയുന്നത് “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്നാണ്!! ഇത്ര വലിയ ഇരട്ടത്താപ്പ്‌ അക്ബര്‍ മൌലവി പോലും നടത്തിയതായി ഞങ്ങളുടെ ഓര്‍മ്മയിലില്ല. ഒന്നുകില്‍ “ഞാന്‍ അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് പഠിക്കാതെയാണ് ആ പുസ്തകങ്ങള്‍ രണ്ടും എഴുതിയത്, അതുകൊണ്ട് ആ പുസ്തകങ്ങളെ ആസ്പദമാക്കി സംവാദം നടത്താനുള്ള ജ്ഞാനമോ കെല്‍പ്പോ എനിക്കില്ല, അതുകൊണ്ട് ഞാന്‍ സംവാദത്തില്‍ നിന്ന് പിന്മാറുന്നു” എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാണിക്കണം. അതല്ലെങ്കില്‍ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന ഇസ്ലാമിക വിഷയങ്ങള്‍ ഖുര്‍ആന്‍റെയും ഹദീസുകളുടെയും തഫ്സീറുകളുടെയും അടിസ്ഥാനത്തിലും ക്രൈസ്തവ വിഷയങ്ങള്‍ ബൈബിളിന്‍റെ അടിസ്ഥാനത്തിലും സംവദിക്കാനുള്ള ധൈര്യം താങ്കള്‍ പ്രദര്‍ശിപ്പിക്കണം എന്ന് സാക്ഷി താങ്കളെ ബുദ്ധിയുപദേശിക്കുന്നു, മുഹമ്മദ്‌ ഈസാ. താങ്കളുടെ അടുത്ത ഖണ്ഡിക ആദ്യം പറഞ്ഞ കാര്യങ്ങളുടെ ചര്‍വ്വിത ചര്‍വ്വണം തന്നെയാണ്:

 

“എന്നാല്‍ ഇതുപോരാ, പൌലോസിന്‍റെയും മറ്റുള്ളവരുടെയും ലേഖനങ്ങളും ഉദ്ധരിച്ചു സംവദിക്കാനുള്ള അവസരം നല്‍കണമെന്നു പറയുന്ന ക്രിസ്തുപക്ഷം, എതിര്‍കക്ഷികളുടെ വാദം ഗ്രഹിക്കാതിരുന്നതാണോ, അതോ സംവാദം ഒഴിവാക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാത്രമല്ല, എന്‍റെ ജോലി അല്ലെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിനു ശേഷം ആരാണ് ഈ പുത്തന്‍ ആശയം പ്രചരിപ്പിച്ചതെന്നും ഇതിനോടുള്ള അപ്പൊസ്തല നിലപാട് എന്താണെന്നും, ഇതെങ്ങിനെ ലോകത്ത് ശക്തിപ്പെട്ടെന്നും കൂടിയുള്ള കൃത്യമായ വിവരണം സുവിശേഷങ്ങള്‍ക്ക് ശേഷമുള്ള മറ്റു പുസ്തകങ്ങളും ക്രൈസ്തവ ചരിത്ര രേഖകളും അടിസ്ഥാനമാക്കി ഞാന്‍ പൂര്‍ത്തികരിക്കാം. പക്ഷെ ആദ്യം യേശുക്രിസ്തുവിന്‍റെ മാത്രം അധ്യാപനത്തെ ആശ്രയിച്ചിട്ടുള്ള സംവാദം നടക്കണം. ഇത് ക്രിസ്തുമതക്കാരെയും ക്രിസ്തു സ്നേഹികളെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അത് ക്രൈസ്തവ ഇസ്ലാം സംവാദം അല്ല, മറിച്ച് ക്രൈസ്തവരും മുന്‍ ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ്. അതിനും ഞാന്‍ ഒരുക്കമാണ്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2)

 

മുന്‍ ക്രൈസ്തവനായ ലാസര്‍ യോഹന്നാന്‍ അല്ല, വര്‍ത്തമാനകാല മുസ്ലീം ആയ മുഹമ്മദ്‌ ഈസയാണ് “യേശുമശിഹ ഏതു പക്ഷത്ത്?”, “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങള്‍ രചിച്ചത്. അതുകൊണ്ടുതന്നെ സാക്ഷി സംവാദം നടത്താന്‍ വിളിക്കുന്നത്‌ ആ ഗ്രന്ഥങ്ങളുടെ രചയിതാവായ മുഹമ്മദ്‌ ഈസാ എന്ന ഇപ്പോഴത്തെ മുസ്ലീമിനെയാണ്, അല്ലാതെ മുന്‍ ക്രൈസ്തവനായ ലാസര്‍ യോഹന്നാനെ അല്ല!! മുന്‍ ക്രൈസ്തവന്‍ എന്ന നിലയിലോ ഇപ്പോഴത്തെ മുസ്ലീം എന്ന നിലയിലോ താങ്കളുമായി സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്. പക്ഷേ “യേശുമശിഹ ഏതു പക്ഷത്ത്?”, “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങളിലെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കളുമായി സംവാദം നടത്തുമ്പോള്‍ സാക്ഷി താങ്കളെ കാണുന്നത് മുന്‍ ക്രൈസ്തവന്‍ എന്ന നിലയിലല്ല, ഇന്നത്തെ മുസ്ലീം എന്ന നിലയിലാണ് എന്നോര്‍മ്മിപ്പിക്കുന്നു. സംവാദം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് താങ്കളുടെ കത്ത് വായിക്കുന്ന ഏതൊരാള്‍ക്കും പിടികിട്ടുന്ന കാര്യമാണ് എന്നുള്ളതിനാല്‍ ആ ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. എന്നാല്‍ താങ്കള്‍ പിന്നീട് പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചെറുതായ ഒരു വിശദീകരണം ആവശ്യമാണ്‌. ഇതാണല്ലോ താങ്കള്‍ പറഞ്ഞത്:

 

ഇസ്ലാമിക വിഷയത്തിലുള്ള സംവാദം

 

ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിനുള്ള വാദം പരിശോധിച്ചതിന് ശേഷമാണ് ഞാന്‍ എതിര്‍വാദം സമര്‍പ്പിക്കേണ്ടത്‌. ഒരു പക്ഷെ, നിസ്കാരത്തിന്റെ രൂപം, ശുദ്ധിയാകേണ്ടതെങ്ങിനെ, നോമ്പിന്റെ വിവരണം, ഹജ്ജിലെ മുഴുവന്‍ കര്‍മ്മങ്ങള്‍, സക്കാത്തിന്റെ മുഴുവന്‍ വിവരണം തുടങ്ങിയവ ഒന്നും ഖുറാനില്‍ ഇല്ലായെന്നാണ് ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കുന്നതെങ്കില്‍ (മുമ്പ് സാക്ഷി തമിഴ്നാട്ടില്‍ നടന്ന സംവാദത്തില്‍ വലിയ കാര്യമായി പറഞ്ഞത് പോലെ) നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും സത്യമാണ് എന്ന് ഞാന്‍ എഴുതി തരും. ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിക്കുന്നതിനു പകരം ഇസ്ലാമിക വിഷയത്തെ എതിര്‍ത്ത് കൊണ്ട് നിങ്ങള്‍ വാദം അവതരിപ്പിച്ചാല്‍ തീര്‍ച്ചയായും എതിര്‍വാദം എന്താണെന്ന് വ്യക്തമാക്കി കൊണ്ട് വ്യവസ്ഥ തയ്യാറാക്കാവുന്നതാണ്.

 

പക്ഷെ, ഞാൻ എഴുതി തന്ന വ്യവസ്ഥയിൽ ഇസ്ലാമിക വിഷയം ഇല്ലായെന്ന് പരാതി പറയുകയാണ് ക്രൈസ്തവ പക്ഷം. യഥാർത്ഥത്തിൽ ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല മറിച്ച് ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദങ്ങൾക്ക് ഈ സംവാദത്തിൽ മറുപടി പറയുകയാണ് എന്‍റെ ജോലി എന്ന് നിങ്ങള്ക്ക് അറിയില്ലെങ്കിലും എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് കൈമാറുന്ന വ്യവസ്ഥയിൽ ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദം നൽകുമ്പോഴാണ് ഞാൻ എതിർവാദം സമർപ്പിക്കെണ്ടതുള്ളൂ. പക്ഷെ ഇതൊന്നും ഗ്രഹിക്കാതെ അധിക പ്രസംഗം നടത്തി സമയം കളഞ്ഞിരിക്കുകയാണ് അനിൽ എന്ന ക്രൈസ്തവ എഴുത്തുകാരൻ . (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 2,3)

 

ഇസ്ലാമിക വിഷയത്തില്‍ ഒരു സംവാദം നടത്തുവാന്‍ തക്കവണ്ണമുള്ള ജ്ഞാനം താങ്കള്‍ക്കുണ്ടെന്ന് താങ്കളോടൊപ്പം നടക്കുന്നവര്‍ പോലും സമ്മതിച്ച് തരികയില്ല എന്ന കാര്യം താങ്കള്‍ക്ക് തന്നെ ബോദ്ധ്യമുള്ളതാണല്ലോ. സാക്ഷിയുടെ പ്രവര്‍ത്തകരുടെ മുമ്പാകെ താങ്കള്‍ പലവട്ടം സമ്മതിച്ചിട്ടുള്ളതുമാണ് ‘ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഞാന്‍ ശരിക്ക് പഠിച്ചിട്ടില്ല’ എന്ന കാര്യം. അങ്ങനെയുള്ള ഒരാളോട് ഇസ്ലാമിക വിഷയത്തില്‍ സംവാദം നടത്തിയാല്‍ സമയം നഷ്ടപ്പെടുത്താം എന്നല്ലാതെ വേറെ പ്രയോജനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്ന കാര്യം സാക്ഷിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് സാക്ഷി അതിന്‍റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ഒരു ഇളവ്‌ അനുവദിച്ചു കൊണ്ട് ഒറ്റ വിഷയത്തില്‍ മാത്രം സംവാദം നടത്താം എന്ന് താങ്കളോട് പറഞ്ഞത്. താങ്കളുടെ രണ്ടു പുസ്തകത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു സംവാദം നടത്താം എന്നാണ് സാക്ഷി നിര്‍ദ്ദേശിക്കുന്നത്. ആ പുസ്തകത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന വാദങ്ങള്‍ക്ക് ഞങ്ങള്‍ എതിര്‍ വാദം ഉന്നയിക്കുമ്പോള്‍ അതിന് മറുപടി പറയാനുള്ള പ്രാപ്തി താങ്കള്‍ക്കില്ലേ? ഇല്ല എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ “അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് പഠിക്കാതെയാണ് ഞാന്‍ ആ രണ്ടു പുസ്തകങ്ങളും എഴുതിയത്. ഭാവിയില്‍ പ്രമാണരേഖകള്‍ വെച്ച് കൊണ്ട് ഞാന്‍ ഈ വിഷയം പഠിക്കുമ്പോള്‍ ഇപ്പോഴുള്ള എന്‍റെ അഭിപ്രായം ഞാന്‍ മാറ്റാന്‍ സാധ്യതയുണ്ട്” എന്ന് തുറന്ന് സമ്മതിക്കുക. അങ്ങനെയാണെങ്കില്‍ താങ്കളുടെ ആഗ്രഹം പോലെ സാക്ഷി താങ്കളുമായുള്ള സംവാദ ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമാണ്. അതല്ല, അങ്ങനെ ഒരു തുറന്ന സമ്മതം താങ്കളുടെ ഭാഗത്ത്‌ നിന്നും ഉണ്ടാകാത്തിടത്തോളം കാലം, താങ്കളുടെ ആ രണ്ടു പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ അനില്‍ കുമാര്‍ അയ്യപ്പനുമായി സംവാദം നടത്താന്‍ താങ്കള്‍ ധൈര്യം കാണിക്കണം എന്നാണ് സാക്ഷി താങ്കളോട് ആവശ്യപ്പെടുന്നത്.

 

സാക്ഷി തമിഴ്നാട്ടില്‍ നടത്തിയ സംവാദത്തെ കുറിച്ച് താങ്കള്‍ സാക്ഷിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശിച്ചത് കൊണ്ട് അക്കാര്യം കൂടി പറയാം. തമിഴ്നാട് തൌഹീദ് ജമാഅത്ത് (TNTJ)  പ്രതിനിധികളുമായി സംവാദക്കരാര്‍ എഴുതാന്‍ ചെന്നപ്പോള്‍ സാക്ഷിയുടെ പ്രതിനിധികള്‍ പിന്നേയും പിന്നേയും അവരോട് പറഞ്ഞു, ‘ഇസ്ലാമിന്‍റെ പ്രമാണരേഖകള്‍ ആയി ഖുര്‍ആന്‍ മാത്രമല്ല, ഹദീസുകളും കൂടി ഉള്‍പ്പെടുത്തണം’ എന്ന്. അവര്‍ സമ്മതിച്ചില്ല. ‘ഞങ്ങള്‍ക്ക്‌ ഖുര്‍ആന്‍ മതി. ഖുര്‍ആനില്‍ ഞങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഉണ്ട്’ എന്ന് അവര്‍ വമ്പ് പറഞ്ഞു. ‘ശരി, നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ’ എന്ന് ഞങ്ങളും പറഞ്ഞു. സംവാദം തുടങ്ങിയപ്പോഴാണ് താങ്കള്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത് പോലെയുള്ള ഒരു ഊരാക്കുടുക്കിലാണ് തങ്ങള്‍ വന്നു പെട്ടത് എന്ന് TNTJ ക്കു മനസ്സിലായത്‌. താങ്കള്‍ ഒരു മുന്‍ ക്രൈസ്തവന്‍ ആയത് കൊണ്ടായിരിക്കണം, സംവാദം തുടങ്ങുന്നതിനു മുന്‍പേ ആ ഊരാക്കുടുക്ക് താങ്കള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു. അവര്‍ക്ക്‌ പക്ഷേ സംവാദം തുടങ്ങിയപ്പോഴേ അത് മനസ്സിലായുള്ളൂ എന്നൊരു വ്യത്യാസം മാത്രമേ നിങ്ങള്‍ തമ്മിലുള്ളൂ. ‘ഞങ്ങള്‍ക്ക്‌ ഖുര്‍ആന്‍ മതി. ഖുര്‍ആനില്‍ ഞങ്ങള്‍ക്ക്‌ വേണ്ടതെല്ലാം ഉണ്ട്’ എന്ന് പറഞ്ഞവരോട് ഒരുവന് മുസ്ലീമായി ജീവിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഖുര്‍ആനില്‍ നിന്ന് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക്‌ അപ്പോള്‍ ഹദീസുകളിലേക്ക് ഓടേണ്ടി വന്നു. അങ്ങനെ മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം ഓരോരുത്തര്‍ തങ്ങളുടെ ഭാവനക്കും മനോബോധത്തിനും ഒത്തവണ്ണം എഴുതിയുണ്ടാക്കിയ ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വെറും വട്ടപ്പൂജ്യം ആണെന്നും ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന് നിലനില്‍പ്പില്ലെന്നും ഒരുവന് മുസ്ലീമായി ജീവിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ ഇല്ലെന്നുമുള്ള സാക്ഷിയുടെ വാദം സത്യമാണെന്ന് TNTJ തങ്ങളുടെ പ്രവൃത്തിയാല്‍ അംഗീകരിച്ചു! ഇങ്ങനെ അവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങളെ കുറിച്ചാണ് താങ്കള്‍ പറയുന്നത് ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിച്ചു” എന്ന്! കഥയറിയാതെ ആട്ടം കാണുക എന്ന് പറഞ്ഞാല്‍ അത് ഇതാണ്! ഏതായാലും ഖുര്‍ആനില്‍ പറയുന്ന സംഭവങ്ങള്‍ നടന്നു രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഓരോരുത്തര്‍ തങ്ങളുടെ മനോബോധത്തിനൊപ്പിച്ചു എഴുതി വെച്ച ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന് നിലനില്‍പ്പില്ല എന്ന് സമ്മതിക്കുന്ന വ്യക്തിയാണ് മുഹമ്മദ്‌ ഈസാ എന്നതിനാല്‍ താങ്കള്‍ കത്തില്‍ പറഞ്ഞിരിക്കുന്ന പോലത്തെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക്‌ താങ്കളോട് ചോദിക്കേണ്ട കാര്യമില്ല.

 

താങ്കള്‍ എഴുതി തന്ന വ്യവസ്ഥയില്‍ ഇസ്ലാമിക വിഷയം ഇല്ല എന്ന് പരാതി പറയുകയല്ല, ആ വസ്തുത ചൂണ്ടിക്കാട്ടുക മാത്രമാണ് ക്രൈസ്തവ പക്ഷം ചെയ്തിരിക്കുന്നത്. ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല” ക്രൈസ്തവ ഇസ്ലാം സംവാദം എന്ന് ഇന്ത്യയില്‍ പലയിടങ്ങളില്‍ മുസ്ലീങ്ങളുമായി സംവാദം നടത്തിയിട്ടുള്ള സാക്ഷിയെ താങ്കള്‍ പഠിപ്പിക്കേണ്ടതില്ല! താങ്കളുടെ രണ്ടു പുസ്തകങ്ങളിലും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഇസ്ലാമാണ് ശരി എന്ന് സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ നിന്നും പല ഭാഗങ്ങളും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തിട്ട് ഇപ്പോള്‍ ക്രൈസ്തവര്‍ അതിന് മറുപടി പറയാന്‍ വരുമ്പോള്‍ ‘ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ ഞാന്‍ സംവാദത്തിന് വരൂ, ഇസ്ലാമിക വിഷയത്തെക്കുറിച്ച് ഞാന്‍ ഒന്നും മിണ്ടാന്‍ ഇല്ല’ എന്ന രീതിയിലുള്ള നിലപാട്‌ എടുക്കുന്നത് ശരിയാണോ മുഹമ്മദ്‌ ഈസാ?

 

താങ്കള്‍ അതിന് ശേഷം എഴുതിയിരിക്കുന്നത് വായിച്ചാല്‍ നേരമ്പോക്കിനുള്ള വകയുണ്ട്. ഇതാണ് താങ്കള്‍ എഴുതിയിരിക്കുന്നത്:

 

“മറ്റൊന്നു ഇസ്ലാമിക വിഷയത്തിൽ ഇരുപക്ഷവും പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ആവണമെന്ന് ഞാൻ അറിയിച്ചിരുന്നു. ഇതിലും ക്രൈസ്തവ പക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നു. യദാർത്ഥത്തിൽ മുഹമ്മദ് നബി (സ) യുടെ പൂർതികരിക്കപെട്ട ഇസ്ലാമിൽ, അദ്ദേഹത്തിന്‍റെ പ്രവാചക കാലഘട്ടത്തിനു മുൻപ് ധാരാളം പ്രവാചകന്മാർ ഉണ്ടെങ്കിലും അദ്ദേഹത്തെ അന്ത്യപ്രവാചകനായി തിരഞ്ഞെടുത്തതിനു ശേഷം അദ്ധേഹത്തിന്‍റെ കുടുംബക്കാരിലോ അനുയായികളിലോ ആര്‍ക്കും തന്നെ ദൈവിക വെളിപാട് ലഭിച്ചുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. നമ്മൾ ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിലെ ആധികാരികമായ ഏക സ്രോതസ്സ് മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളാണ്. ആ അദ്ധ്യാപനത്തിൽ, ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുർ ആനും അതിന്‍റെ വിവരണമായ പ്രവാചക ജീവിതവും ഉൾക്കൊള്ളുന്നുണ്ട്. മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3)

 

സംവാദത്തില്‍ ഉപയോഗിക്കുന്ന പ്രമാണരേഖകള്‍ ഏതൊക്കെ ആയിരിക്കണം എന്ന് മുഹമ്മദ്‌ ഈസാ ഏകപക്ഷീയമായി തീരുമാനിക്കും, സാക്ഷി അത് അംഗീകരിക്കും എന്നാണ് താങ്കള്‍ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ക്രൈസ്തവ വിഷയത്തില്‍ പ്രമാണമായി അംഗീകരിക്കേണ്ടത് മുഴു ബൈബിളും അല്ല, യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രമാണ് എന്ന് മുഹമ്മദ്‌ ഈസ പറഞ്ഞാല്‍ ക്രൈസ്തവ പക്ഷം അതിന് ആമേന്‍ പറയണം. ഇസ്ലാമിക വിഷയത്തില്‍ പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ മാത്രമായിരിക്കണം എന്ന് മുഹമ്മദ്‌ പറയും, ക്രൈസ്തവ പക്ഷം അതിനും ആമേന്‍ പറയണം, അല്ലേ? എന്തിനാണ് മുഹമ്മദ്‌ ഈസാ, താങ്കള്‍ ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം അപഹാസ്യനാകുന്നത്? “മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്” എന്ന് താങ്കള്‍ പറയുന്നു. ഏതൊക്കെയാണ് ആ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് താങ്കള്‍ പറയുന്നുമില്ല! സാക്ഷിക്ക് ഒറ്റ പ്രമാണമേയുള്ളൂ, അത് ഉല്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള 66 പുസ്തകങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍ ആണ് എന്ന് സാക്ഷി എവിടേയും പറയാന്‍ തയ്യാറാണ്! അത് പോലെ മുഹമ്മദ്‌ ഈസയും തുറന്ന് പറയണം, ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണം എന്ന്. ഖുര്‍ആന്‍ മുഹമ്മദ്‌ ഈസാ അംഗീകരിക്കുന്നുണ്ട് എന്ന് പറഞ്ഞതില്‍ സന്തോഷം. പിന്നേയും കിടക്കുന്നുണ്ടല്ലോ മുഹമ്മദിന്‍റെ അദ്ധ്യാപനങ്ങള്‍ ഇഷ്ടം പോലെ. ഇതില്‍ ഏതൊക്കെയാണ് മുഹമ്മദ്‌ ഈസാ അംഗീകരിക്കുന്നത് എന്ന് പറയൂ. പിന്നെ ഒരു കാര്യമുള്ളത്, ഏതെങ്കിലും ഒരു ഹദീസ്‌ ഗ്രന്ഥത്തില്‍ നിന്ന് ഏതെങ്കിലും ഒരു ഹദീസ്‌ മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനം ആണെന്ന് അംഗീകരിക്കാന്‍ മുഹമ്മദ്‌ ഈസാ തയ്യാറായാല്‍ ആ ഹദീസ്‌ ഗ്രന്ഥത്തില്‍ ഉള്ള മുഴുവന്‍ ഹദീസുകളും മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനം ആണെന്ന് അംഗീകരിക്കണം! ഏതെങ്കിലും ഒരു ഹദീസ്‌ ഗ്രന്ഥത്തിലെ ഒരു ഹദീസ്‌ മുഹമ്മദ്‌ ഈസ തള്ളുകയാണെങ്കില്‍ ആ ഹദീസ്‌ സമാഹാരത്തിലെ മുഴുവന്‍ ഹദീസുകളും തള്ളണം! അതല്ലാതെ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി വരുന്ന ഹദീസുകള്‍ മാത്രം അംഗീകരിക്കുകയും എതിരായി വരുന്ന ഹദീസുകളെ തള്ളിക്കളയുകയും ചെയ്യുന്ന ദാവാക്കാരുടെ സ്ഥിരം കലാപരിപാടി സാക്ഷിയുടെ അടുത്തു നടക്കുകയില്ല എന്ന് ആദ്യമേ ഓര്‍മ്മിപ്പിക്കുന്നു.

 

സാക്ഷി ഇത് വെറുതെ പറയുന്നതല്ല, ഇസ്ലാമിക പ്രമാണ രേഖകളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. “കളവ്‌ പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന ഹദീസ്‌ നോക്കുക:

 

“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ്‌ ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 60,621)

 

ഈ ഹദീസ്‌ അനുസരിച്ച് ബുഖാരിയില്‍ പെട്ട ഒരു ഹദീസ്‌ കള്ളമാണ് എന്ന് പറഞ്ഞു നിങ്ങള്‍ തള്ളിയാല്‍, ആ കള്ള ഹദീസ്‌ റിപ്പോര്‍ട്ട് ചെയ്ത ബുഖാരിയും കള്ളന്മാരില്‍പ്പെട്ടവനാണ്. കള്ളന്മാരില്‍പ്പെട്ട ഒരാള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു ഹദീസുകളും കള്ളമായിരിക്കും, അത് വിശ്വാസത്തില്‍ എടുക്കാന്‍ പാടില്ല. ഇത് ഹദീസ്‌ നിദാന ശാസ്ത്രത്തില്‍ ഉള്ളതാണ്, അല്ലാതെ സാക്ഷിയുടെ കണ്ടുപിടുത്തമൊന്നുമല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു ഹദീസ്‌ സമാഹാരത്തില്‍ നിന്നും ഒരു ഹദീസ്‌ മുഹമ്മദ്‌ ഈസാ ഉദ്ധരിച്ചാല്‍, ആ ഹദീസ്‌ സമാഹാരത്തിലെ ബാക്കി ഹദീസുകളില്‍ ഏതില്‍ നിന്ന് വേണമങ്കിലും ഞങ്ങള്‍ ഉദ്ധരിക്കുന്നതായിരിക്കും എന്ന് മറക്കാതിരിക്കുക. ഈ ഒരു ബോധ്യത്തോട് കൂടെ സംവാദത്തില്‍ മുഹമ്മദ്‌ ഈസായുടെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമായി വെളിപ്പെടുത്തുക. മുഹമ്മദ്‌ ഈസാ എത്ര ഗ്രന്ഥങ്ങളുടെ പേരുകള്‍ വേണമെങ്കിലും പറഞ്ഞോളൂ, സാക്ഷിക്ക് അതില്‍ യാതൊരു വിരോധവും ഇല്ല, ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ആണ് അതൊക്കെയെന്നു ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്!!

 

വീണ്ടും താങ്കള്‍ പറയുന്ന അബദ്ധങ്ങള്‍ ഇവയാണ്:

 

“പ്രവാചകന്‍റെ ആദ്ധ്യാപനത്തെയും ജീവിതത്തെയും പഠനവിധേയമാക്കി ധാരാളം പണ്ഡിത ശ്രേഷ്ഠന്മാർ ക്വുർ ആനിനു വ്യാഖ്യാനം എഴുതുകയും ചിലർ ചരിത്രം രചിക്കുകയും ചിലർ കർമശാസ്ത്രം രൂപികരിക്കുകയും മറ്റു ചിലർ ഗവേഷണങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ പഠനങ്ങൾക്കെല്ലാം അവ ഓരോന്നും അർഹിക്കുന്ന സ്ഥാനങ്ങൾ മുസ്ലിങ്ങൾ നല്കുന്നുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന പ്രമാണമായി ആരും കരുതുന്നില്ല. ഈ പണ്ഡിതന്മാര്ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അന്ഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല. നേരെ മറിച്ചു തങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും തങ്ങൾ എത്തി ചേർന്ന നിഗമനങ്ങൾക്ക് തെളിവാക്കിയിട്ടുള്ളത് മുഹമ്മദ് (സ) യുടെ അദ്ധ്യാപനം ആണെന്നും ആ അദ്ധ്യാപനം തങ്ങൾക്കു ലഭിച്ചത് ഈ പരമ്പരയിലൂടെ ആണെന്നും തങ്ങൾ സ്വീകരിച്ച ഈ തെളിവുകളിൽ ദൗർബല്യം കണ്ടെത്തുകയോ ഇതിനേക്കാൾ തെളിവോടു കൂടി മറ്റൊന്നു ലഭിക്കുകയോ ചെയ്താൽ ഞങ്ങളുടെ നിഗമനങ്ങളെ നിങ്ങൾ ഒഴിവാക്കുകയും സ്ഥിരപ്പെട്ടത് സ്വീകരിക്കുകയും ചെയ്യണമെന്നും ഇവർ നിബന്ധന വെച്ചിട്ടുണ്ട്.

 

ഇങ്ങനെ തുടർന്ന് വന്ന ഗവേഷണങ്ങളും ഫലങ്ങളും അതിന്റെ വഴികളും ഒക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളെ മാത്രം പ്രമാണമാക്കണം എന്നത് ഈ സംവാദത്തിനു വേണ്ടി മാത്രം ഞാൻ പറയുന്ന നിബന്ധനയല്ല. മറിച്ച് ഇതല്ലാതെയുള്ള ഒന്നും പ്രമാണമായി സ്വീകരിക്കുന്ന രീതി ഒരു വിഷയത്തിലും മുസ്ലിങ്ങൾക്ക് ഇല്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3)

 

താങ്കള്‍ പറഞ്ഞ ഈ വിഡ്ഢിത്തരത്തിന് മറുപടി ഞങ്ങള്‍ പറയുന്നതിനേക്കാള്‍ കേരളക്കരയില്‍ ജീവിച്ചിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനായ അമാനി മൌലവി പറയുന്നതായിരിക്കും നല്ലത് എന്നുള്ളതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ താഴെ കൊടുക്കുന്നു:

 

“ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍, ഓരോ വാക്കിനും, ഓരോ ആയത്തിനും മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നല്‍കാവൂ എന്നോ, അവരില്‍ നിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേല്‍ വിവരിച്ചതില്‍ നിന്ന് ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:

 

1)         മുന്‍ഗാമികള്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്.

2)         അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്‌ഷ്യം കൂടാതെ ഒന്നിന് മറ്റേതിനേക്കാള്‍ മുന്‍ഗണന നല്‍കരുത്.

3)         ഖുര്‍ആന്‍റെ ഭാഷാ സാഹിത്യത്തില്‍ നിന്നും, മഹാ വിജ്ഞാനങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ട്. എന്നാലവ മുന്‍ഗാമികള്‍ സ്വീകരിച്ചതിനു വിരുദ്ധമാകരുത്.

4)         മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (സ) യുടെ സുന്നത്തിനാണ് വില കല്പിക്കേണ്ടത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകള്‍ക്കും.

5)         അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത കാര്യങ്ങളില്‍ ഖുര്‍ആന്‍റെ പ്രസ്താവനകളില്‍ നിന്ന് നേര്‍ക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചു കൂടാത്തതാണ്.

6)         നബി (സ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളില്‍, നബി(സ)യില്‍ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളില്‍ മാത്രമാണ് മേല്‍ ചൂണ്ടിക്കാട്ടിയ തത്വങ്ങള്‍ സ്വീകരിക്കേണ്ടത്.

7)         ഈ അടിസ്ഥാനത്തിലല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.

 

(മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 68)

 

ഒരാള്‍ക്ക്‌ ഒരു ആദര്‍ശമോ, അഭിപ്രായമോ ഉണ്ടായിരിക്കുക- അത് മതപരമോ, ഭൌതികമോ, ശാസ്ത്രീയമോ, എതെങ്കിലുമാകട്ടെ- അത് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്നോ, പ്രോത്സാഹിപ്പിക്കുന്നുവെന്നോ, വരുന്നതില്‍ അയാള്‍ക്ക്‌ താത്പര്യവും ഉണ്ടായിരിക്കുക, എന്നിട്ട് വല്ല പഴുതും കാണുമ്പോള്‍ അതനുസരിച്ച് ഖുര്‍ആന്‍റെ വചനങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക, ഇതാണ് സ്വന്തം അഭിപ്രായമനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്ന് പറയുന്നത്. ഇതാണ് ആക്ഷേപാര്‍ഹവും കുറ്റകരവും. ആ ആദര്‍ശം- അല്ലെങ്കില്‍ അഭിപ്രായം- യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ചിട്ടില്ലാത്തതായിരിക്കണമെന്നോ, അത് മൌനം അവലംബിച്ചതായിരിക്കനമെന്നോ ഇല്ല. ഖുര്‍ആന്‍ പൊതുവില്‍ അതംഗീകരിച്ചിട്ടുള്ള തത്വമാണെന്നു വന്നാല്‍പ്പോലും ആ വിഷയത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നതല്ലാത്ത ആയത്തുകളുടെ വിവരണത്തില്‍ അതുള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതും ആക്ഷേപാര്‍ഹം തന്നെയാണ്. പലര്‍ക്കും പിണയാറുള്ള ഒരമളിയും, അബദ്ധവുമാണിത്. ചിലപ്പോള്‍ സദുദ്ദേശ്യത്തോടുകൂടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ഓരോ ആയത്തിലേയും പ്രതിപാദ്യ വിഷയങ്ങള്‍ ഏതാണോ അതില്‍ ഏറ്റക്കുറവ് വരുത്താതെ അത് വിവരിക്കുകയും വ്യാഖ്യാനിക്കുകയാണ് വ്യാഖ്യാതാക്കള്‍ ചെയ്യേണ്ടത്. വാചകങ്ങളുടെ ഘടനാവിശേഷതകളോ, മുന്‍ഗാമികളില്‍ നിന്ന് അവയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രസ്താവനകളോ ഗൌനിക്കാതെ-അല്ലെങ്കില്‍ മനസ്സിലാക്കാതെ- വാക്കുകളുടെ ഭാഷാര്‍ത്ഥം മാത്രം ആസ്പദമാക്കി അര്‍ത്ഥവ്യാഖ്യാനം നല്‍കുന്നതും ഭീമമായ അബദ്ധമാകുന്നു. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 68)

 

യഹൂദരില്‍ നിന്നോ, ക്രിസ്ത്യാനികളില്‍ നിന്നോ, അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നതെല്ലാം “ഇസ്രാഈലിയ്യാത്തി”ല്‍ ഉള്‍പ്പെടുന്നു. സത്യാസത്യമോ, ന്യായാന്യായമോ നോക്കാതെ കണ്ടമാനം ഇസ്രാഈലിയ്യാത്ത് ഉദ്ധരിക്കുകയും അവയെ അടിസ്ഥാനമാക്കി ഖുര്‍ആന്‍റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുക വഴി ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അനേകം അബദ്ധങ്ങള്‍ ചെയ്യുകയുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍റെ മൂലതത്വങ്ങള്‍ക്ക് പോലും വിരുദ്ധമായ-അബദ്ധപൂര്‍ണ്ണമായ- പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവ മുഖേന പൊതുജനമദ്ധ്യേ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരെ മറിച്ച്, ഇസ്രാഈലിയ്യാത്തില്‍ പെട്ടതാണെന്നോ ഇസ്രാഈലിയ്യാത്ത് ഉദ്ധരിക്കാറുള്ള ആളുകള്‍ ഉദ്ധരിച്ചതാണെന്നോ ഉള്ള ഏക കാരണത്താല്‍ – സത്യാസത്യമോ, ബാലാബലമോ ഗൌനിക്കാതെ- എല്ലാം അങ്ങ് തള്ളിക്കളയുന്ന ചില ആളുകളെയും കാണാം. ഈ ഭ്രമം പിടിപെട്ടവര്‍ക്ക് ചിലപ്പോള്‍ ഖുര്‍ആന്‍റെയോ ഹദീസിന്‍റെയോ പ്രസ്താവനകളാല്‍ സ്ഥാപിതമായ യാഥാര്‍ത്ഥ്യങ്ങളെപ്പോലും നിരസിക്കേണ്ടതായി നേരിടുന്നതും അപൂര്‍വമല്ല. മുന്‍പറഞ്ഞ പോലെ ഇസ്രാഈലിയ്യാത്തുകള്‍ മുഴുവനും സ്വീകാര്യമോ മുഴുവനും തള്ളിക്കളയേണ്ടതോ അല്ല. രണ്ടിനും നിര്‍വ്വാഹമില്ലാത്ത ഒരു വിഭാഗം കൂടി അതിലുണ്ട് എന്നാലോചിക്കേണ്ടതാകുന്നു. അതുകൊണ്ടാണ് ‘വേദക്കാരെ നിങ്ങള്‍ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യരുത്’ എന്നും മറ്റും നബി (സ) അരുളിച്ചെയ്തിരിക്കുന്നതും. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 69)

 

മുന്‍ഗാമികള്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്” എന്നാണ് അമാനി മൌലവി പറയുന്നത്. പക്ഷേ മുഹമ്മദ്‌ ഈസാ പറയുന്നത്ഈ പണ്ഡിതന്മാര്‍ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അന്ഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല” എന്നാണ്. ഇതില്‍ ആര് പറയുന്നതാണ് ശരി? മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത് എന്ന് പറഞ്ഞ മുഹമ്മദ്‌ അമാനി മൌലവി പറയുന്നതോ അതോ ‘ഈ പണ്ഡിതന്മാരെ മുസ്ലീങ്ങള്‍ നിര്‍ബന്ധമായി അംഗീകരിക്കേണ്ട കാര്യമില്ല’ എന്ന് പറയുന്ന മുഹമ്മദ്‌ ഈസാ പറയുന്നതോ ശരി? ഏതു മുഹമ്മദ്‌ ആണ് ശരി എന്ന് താങ്കള്‍ ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

“ഇസ്ലാമിനെ സംബന്ധിച്ച് ഉപരിപ്ലവമായ ധാരണ ഉള്ളവർക്ക് പോലും ഞാൻ മേൽ പറഞ്ഞത് അസ്വീകാര്യമാവേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞുതരാമോ എന്നാണ് ക്രൈസ്തവപക്ഷം ചോദിക്കുന്നത്. ഞങ്ങൾ സീറയോ, ത്വാരിഖൊ, ഹദീസൊ ഉദ്ധരിക്കുമ്പോൾ ഇതൊന്നും സ്ഥിരപ്പെട്ടതല്ല എന്ന് നിങ്ങൾ പറഞ്ഞാലോ എന്നാണ് ക്രൈസ്തവ ആകുലത. ഇങ്ങനെ ഞങ്ങൾ എന്തെങ്കിലും കാര്യം സ്വീകാര്യമല്ലെന്ന് തെളിവുകൾ സഹിതം പറയുമ്പോൾ ഞങ്ങൾ പറയുന്നത് ഖണ്ഡിക്കാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും ആവശ്യമായ കാര്യങ്ങൾ ക്രൈസ്തവപക്ഷം പഠിച്ചുവരണമെന്നാണ് എനിക്ക് പറയുവാനുള്ളത്. ഏതായാലും മുഹമ്മദ് നബി (സ)യുടെ പേരിൽ പറയപ്പെട്ട ഒരു കാര്യം പോലും ഇസ്ലാമിക പണ്ഡിതന്മാർ സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കാതിരുന്നിട്ടില്ല. ഇവയെല്ലാം കൃത്യമായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ പഠിച്ചു തങ്ങൾക്കു അനുകൂലമായി എന്തെങ്കിലും ലഭിക്കുമെങ്കിൽ സംവാദ വേളയിൽ ഉപയോഗിക്കുകയാണ് വേണ്ടത്.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3)

 

ക്രൈസ്തവ പക്ഷത്തിന്‍റെ ആകുലതയെക്കുറിച്ച് മുഹമ്മദ്‌ ഈസാ വ്യാകുലപ്പെടേണ്ട കാര്യമില്ല. ഞങ്ങളുടെ ചോദ്യത്തിന് ഈസാ ഇപ്പോഴും ഉത്തരം നല്‍കിയിട്ടില്ല. മുഹമ്മദ്‌ നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് പറയുന്നതല്ലാതെ ഏതൊക്കെയാണ് ആ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് പറയാന്‍ മുഹമ്മദ്‌ ഈസക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന കാര്യം ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ലോകത്തുള്ള ഒറ്റ മുസ്ലീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല, ഏതൊക്കെയാണ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് തെളിയിക്കാന്‍. അങ്ങനെയിരിക്കെ മുഹമ്മദ്‌ ഈസാ എന്ത് മാര്‍ഗ്ഗം ഉപയോഗിച്ചാണ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചത് എന്നറിയാന്‍ സാക്ഷിക്ക് ആഗ്രഹമുണ്ട്. ഒരു സംവാദത്തില്‍ ഏര്‍പ്പെടും മുന്‍പേ എന്തൊക്കെയായിരിക്കും സംവാദത്തില്‍ ഉപയോഗിക്കുന്ന പ്രമാണരേഖകള്‍ എന്ന് ഇരു പക്ഷവും വ്യക്തമാക്കേണ്ടതുണ്ട്. ക്രൈസ്തവപക്ഷത്തിന്‍റെ പ്രമാണ രേഖ ബൈബിള്‍ ആയിരിക്കും എന്ന് ഞങ്ങള്‍ പറയുന്നു. അത് പോലെ ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണ രേഖ ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആയിരിക്കും എന്ന് തുറന്ന് പറയാന്‍ മുഹമ്മദ്‌ ഈസക്ക് എന്താണ് ഇത്ര നാണം? ‘മുഹമ്മദ്‌ നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍’ എന്ന അഴകൊഴമ്പന്‍ മറുപടി വിട്ടിട്ട് ധൈര്യപൂര്‍വ്വം പറയണം മുഹമ്മദ്‌ ഈസാ, “ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണ രേഖകള്‍” എന്ന്!!

 

താങ്കള്‍ വീണ്ടും എഴുതിയിരിക്കുന്നു:

 

“പക്ഷെ ഇത്ര ഗഹനമായ പഠനം ഇല്ലെന്നു മാത്രമല്ല, തങ്ങൾ ഉദ്ധരിക്കുന്ന വിഷയത്തിന്‍റെ മുന്‍പും പിന്‍പും പോലും ഈ കൂട്ടർക്ക് അറിയില്ല എന്നതാണ് ഇവരുമായി നടത്തിയ പല ചർച്ചയിലൂടെയും ഞാൻ മനസിലാക്കിയത്. ഇന്‍റർനെറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കുറേ വിമർശനങ്ങളും അമുസ്ലിങ്ങൾ വിവർത്തനം ചെയ്ത പുസ്തകങ്ങളും ഇസ്ലാമിക സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഉന്നയിക്കുന്ന തർക്ക വിഷയങ്ങളും നിരീശ്വര വാദികൾ ഉന്നയിക്കുന്ന ആരോപണങ്ങളും ഒക്കെ തലയും വാലും പരിശോധിക്കാതെ ശേഖരിച്ചു വയ്ക്കുക മാത്രമാണ് സാക്ഷി ചെയ്യുന്നത്. ഇങ്ങനെയുള്ള അസംബന്ധങ്ങളുമായി ഇസ്ലാമിക പണ്ഡിതന്മാരുടെ മുമ്പിൽ ഇവർ വിഷയാവതരണം നടത്തിയാൽ തെളിവില്ലാതെ ദുരാരോപണം പറഞ്ഞതിന്‍റെ പേരിൽ ഏത്തമിടെണ്ടിവരും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മാത്രവുമല്ല അവർ വായിക്കുന്ന ഭാഗത്ത് എഴുതിയിരിക്കുന്നതിന്‍റെ അർഥം പോലും ആവില്ല പലപ്പോഴും പറയുന്നത്.

 

ത്വരിഖ്, ഫത്വ, തഫ്സീർ എന്ന് തുടങ്ങി ഏതു നിങ്ങൾ ഉദ്ധരിച്ചാലും അവയുടെ ഒക്കെ അവലംബം മുഹമ്മദ് നബി (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനം മാത്രം ആവണമെന്നും, അല്ലാത്ത പക്ഷം ഞങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾകുള്ള പ്രമാണം വിഷയാവതരണ ദിവസം തന്നെ ക്രൈസ്തവ പക്ഷം വ്യക്തമാക്കുവാൻ ബാദ്ധ്യസ്തരാണ്. അതിനു പരാജയപ്പെടുന്ന പക്ഷം ഉന്നയിച്ച ആരോപണം പരസ്യമായി മൈക്കിലൂടെ ക്രൈസ്തവ പക്ഷം പിൻവലിക്കെണ്ടാതാണെന്നും അവശേഷിക്കുന്ന ആരോപണങ്ങൾക്ക് മാത്രമേ ഇസ്ലാമിക പക്ഷത്തിന് മറുപടി പറയേണ്ട ബാദ്ധ്യതയുള്ളൂ എന്നും ഓർമപ്പെടുത്തുന്നു.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 3,4)

 

സാക്ഷിയെക്കൊണ്ട് ഏത്തമിടീക്കാന്‍ മുഹമ്മദ്‌ ഈസക്ക് കഴിയില്ല എന്നറിഞ്ഞിട്ടാണോ ഇവിടെ ഇസ്ലാമിക പണ്ഡിതന്മാരുടെ കാര്യം പറഞ്ഞിരിക്കുന്നത്? ഇന്ത്യയിലെ പല ഇസ്ലാമിക പണ്ഡിതന്മാരുമായി സാക്ഷി സംവാദം നടത്തിയിട്ടുണ്ട്, ഒരാള്‍ക്കും സാക്ഷിയെ ഏത്തമിടീക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സംവാദങ്ങളില്‍ മുന്നോട്ടു വെച്ച ഒറ്റ ഒരു വാദം പോലും സാക്ഷിക്ക് പിന്‍വലിക്കേണ്ടി വന്നിട്ടില്ല, ഒരാളും ആ വാദങ്ങളെ ഖണ്ഡിച്ചിട്ടുമില്ല! ഇവിടത്തെ വിഷയം ഇസ്ലാമിക പണ്ഡിതന്മാരുമായി സാക്ഷി നടത്താന്‍ പോകുന്ന സംവാദമല്ല, മുഹമ്മദ്‌ ഈസായുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുഹമ്മദ്‌ ഈസയുമായി സാക്ഷി നടത്താന്‍ പോകുന്ന സംവാദമാണ്. താങ്കളുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ക്ക് നേരെ ചോദ്യം വരുമ്പോള്‍ മറുപടി പറയേണ്ടത് ഗ്രന്ഥകര്‍ത്താവായ താങ്കളോ അതോ വായനക്കാരായ ഏതോ ചില ഇസ്ലാമിക പണ്ഡിതന്മാരോ? എന്താണ് മുഹമ്മദ്‌ ഈസാ താങ്കളുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന വിഷയങ്ങള്‍ക്ക് നേരെ ചോദ്യം വരുമ്പോള്‍ ഉത്തരം പറയാതെ ഓടിയൊളിക്കാന്‍ നോക്കുന്നത്? എം.എം.അക്ബര്‍ മൌലവിയെപ്പോലെ തന്നെ താങ്കളും പഠിക്കാതെയാണോ പുസ്തകമെഴുതിയത്? ബൈബിളിനെക്കുറിച്ച് അറിവില്ലാത്ത പാവം മുസ്ലീങ്ങളുടെ മുന്നില്‍ താങ്കള്‍ കെട്ടിപ്പൊക്കിയെടുക്കാന്‍ ശ്രമിക്കുന്ന പണ്ഡിതന്‍ എന്ന ഇമേജ് ചില്ലുകൊട്ടാരം പോലെ തകര്‍ന്നു വീഴും എന്ന തിരിച്ചറിവാണോ അതോ ഇസ്ലാമിക വിഷയങ്ങളില്‍ അടിസ്ഥാന അറിവ് പോലും താങ്കള്‍ക്കില്ല എന്ന സത്യം പൊതുജനങ്ങളുടെ മുമ്പാകെ വെളിപ്പെടും എന്ന ഭീതിയാണോ, ഏതാണ് മുഹമ്മദ്‌ ഈസാ താങ്കളുടെ പുസ്തകങ്ങളില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തില്‍ സാക്ഷിയുമായി ഒരു സംവാദം നടത്തുന്നതില്‍ നിന്നും താങ്കളെ പുറകോട്ടു വലിക്കുന്നത്?

 

സാക്ഷിക്ക് ഇസ്ലാമിക വിഷയത്തില്‍ ഗഹനമായ പഠനം പോയിട്ട് ഉന്നയിക്കുന്ന വിഷയങ്ങളുടെ തലയും വാലും പോലും അറിയില്ലെന്ന് വെറുതെ ആരോപണം ഉന്നയിക്കുന്നതിന് പകരം മുഹമ്മദ്‌ ഈസ ചെയ്യേണ്ടത്‌ സാക്ഷിയുമായി സംവാദം നടത്തി ഈ ആരോപണം തെളിയിക്കുന്നതല്ലേ? അതോ ‘ഉന്നയിക്കുന്ന വിഷയങ്ങളുടെ തലയും വാലും പോലും അറിയാത്ത അസംബന്ധങ്ങള്‍ പറയുന്ന കൂട്ടരുമായിപ്പോലും ഒരു സംവാദത്തില്‍ പിടിച്ചു നില്‍ക്കാനുള്ള കഴിവ് എനിക്കില്ലേ’ എന്നുള്ള കുറ്റസമ്മതമൊഴിയാണോ മുകളില്‍ മുഹമ്മദ്‌ ഈസാ നല്‍കിയിരിക്കുന്നത്? സാക്ഷി ഇന്ത്യയില്‍ പലയിടങ്ങളില്‍ മുസ്ലീങ്ങളുമായി സംവാദം നടത്തിയിട്ടുണ്ട്, തെളിവ്‌ ഇല്ലാത്ത ഒറ്റ വാദം പോലും സാക്ഷി ഒരിടത്തും മുന്നോട്ടു വെച്ചിട്ടില്ല. സാക്ഷി മുന്നോട്ടു വെച്ച വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയാതെ സ്വഹീഹ് ബുഖാരിയടക്കമുള്ള തങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെ വരെ തള്ളിപ്പറയേണ്ട പരിതാപകാരവും സഹതാപാര്‍ഹവുമായ ഗതികെട്ട അവസ്ഥയിലേക്ക് ഇസ്ലാമിക പക്ഷം വന്നിട്ടുണ്ട് എന്നല്ലാതെ ഒരിക്കല്‍പ്പോലും ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ വാദങ്ങള്‍ പിന്‍വലിക്കേണ്ടി വന്നിട്ടില്ല. ഈ സത്യം അറിയാവുന്നത് കൊണ്ടാണ് മുഹമ്മദ്‌ ഈസാ സാക്ഷിയുമായി സംവാദത്തിന് വരാതെ ഭയന്ന് പിന്മാറി നില്‍ക്കുന്നത് എന്നും ഞങ്ങള്‍ക്കറിയാം!

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

ഇങ്ങനെ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ എന്ന ഏക പ്രമാണം മാത്രമേ ഇസ്ലാമിന് ഉള്ളൂ എന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് അത്ഭുതപ്പെടുക ഒന്നും വേണ്ട. ഇസ്ലാമിക വിഷയത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഖണ്ഡന പ്രസംഗങ്ങളിലും ഇരുപക്ഷവും അംഗീകരിക്കുന്നത് ഞാൻ നിങ്ങള്‍ക്ക് മുൻപിൽ വച്ച ഏക പ്രമാണമായ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണെന്ന് ഇന്‍റെർനെറ്റും മറ്റു സൌകര്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ചുരുക്കത്തിൽ ഇസ്ലാമിക ചർച്ചയ്ക്കായി ഞാൻ മുൻപിൽ വച്ച ഏക പ്രമാണം എന്നത് അപ്രാപ്യമായതും ലോകത്ത് നിലവിൽ ഇല്ലാത്തതുമായ ഒരു സംഗതിയല്ല. പക്ഷെ ഇസ്ലാമിലെ തെളിവ് ഏതെന്നു വേര്‍തിരിച്ച് ഗ്രഹിക്കുവാനുള്ള സാക്ഷിയുടെ പോരായ്മ മറച്ചു വെക്കുവാനുള്ള അനാവശ്യ വാചക കസർത്ത് മാത്രമാണ് സംവാദത്തിനു വിഘാതമാവുന്നത്.(മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 4)

 

ഇവിടെയും താങ്കള്‍ “മുഹമ്മദ്(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ” എന്ന് പറയുന്നതല്ലാതെ ഏതൊക്കെയാണ് ആ അദ്ധ്യാപനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങള്‍ എന്ന് പറയുന്നതേയില്ലല്ലോ. ആ ഗ്രന്ഥങ്ങളുടെ പേര് പറയാന്‍ താങ്കള്‍ എന്താണ് ഇത്രയധികം നാണിക്കുന്നത്? അതോ ആ ഗ്രന്ഥങ്ങളുടെ പേരുകള്‍ ഒന്നും മുഹമ്മദ്‌ ഈസക്ക് അറിയില്ലേ? അറിയില്ലെങ്കില്‍ താങ്കള്‍ ഏതെങ്കിലും കൊള്ളാവുന്ന ഇസ്ലാമിക പണ്ഡിതനെ കണ്ട് ഈ ഗ്രന്ഥങ്ങളുടെ പേര് ചോദിച്ച് മനസ്സിലാക്കിയിട്ട് ഈ കത്തിനു മറുപടി തരുമ്പോള്‍ അതില്‍ എഴുതുക, ‘ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണ രേഖകള്‍’ എന്ന്. ഏറ്റവും കുറഞ്ഞത് അതെങ്കിലും ചെയ്യുക.

 

വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:

 

“സംവാദ വ്യവസ്ഥ പൂർണ്ണമാണ്

 

ചുരുക്കത്തിൽ ക്രൈസ്തവ വിഷയവുമായി ബന്ധപ്പെട്ടു നടക്കേണ്ട സംവാദത്തിൽ ഞാൻ മുന്നോട്ടു വെക്കുന്ന വാദവും അംഗീകരിച്ച പ്രമാണവും ഉൾകൊള്ളിച്ചു ഞാൻ നല്കിയ വ്യവസ്ഥ പൂർണവും യുക്തി സഹജവുമാണ്. അതേ പോലെ ഇസ്ലാമിക വിഷയത്തിൽ നിങ്ങളുടെ വാദം ലഭ്യമല്ലാത്ത സന്ദർഭത്തിൽ എതിർവാദം എഴുതാതിരുന്നതും സംവാദത്തിനു പ്രമാണമായി നിബന്ധനയാക്കിയ മുഹമ്മദ് (സ) നബി സ്ഥിരപ്പെട്ട അദ്ധ്യാപനം എന്നതും തിരുത്തൽ ആവശ്യമില്ലാത്ത വിധം കൃത്യമാണ്. എന്തുകൊണ്ട് ഞാൻ ഇപ്രകാരം എഴുതി എന്ന് ക്രൈസ്തവ പക്ഷം ഗ്രഹിക്കാത്തതിനാൽ ഓരോന്നും വിശദീകരിച്ചു എന്ന് മാത്രം. സംവാദത്തിന്‍റെ സമയഘടന, തീരുമാനിക്കാനുള്ള അവകാശം ആരോപണത്തിന് മറുപടി പറയുന്ന കക്ഷിക്ക് നല്കണം എന്നതിലും ഞാൻ ഉറച്ചു നില്കുന്നു. ഏതായാലും സമയവും വേദിയും നിശ്ചയിക്കുന്നതിന് മുൻപ് തീരുമാനമാകേണ്ട വിഷയങ്ങൾ ബാക്കി നിൽകുന്നതിനാൽ ഇപ്പോൾ അവ ചർച്ച ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 4)

 

ഈ ഒരു പാരഗ്രാഫില്‍ താങ്കള്‍ ചുരുക്കി പറഞ്ഞ കാര്യമാണ് മുകളില്‍ താങ്കള്‍ വിശദമായി എഴുതിയിട്ടുള്ളതും അതിലും വിശദമായി ഞങ്ങള്‍ മറുപടി തന്നിട്ടുള്ളതും. സംവാദത്തില്‍ തന്‍റെ വിഷയം സ്ഥാപിക്കേണ്ടതിന് താന്‍ ഉപയോഗിക്കാന്‍ പോകുന്ന പ്രമാണഗ്രന്ഥങ്ങളുടെ പേര് പോലും പറയാന്‍ കഴിയാത്ത മുഹമ്മദ്‌ ഈസയാണ് ഇപ്പോള്‍ പറയുന്നത് സംവാദ വ്യവസ്ഥ പൂര്‍ണ്ണമാണ് എന്ന്!! ഇസ്ലാമിക വിഷയത്തില്‍ സംവാദം നടത്താനുള്ള പ്രാപ്തി മുഹമ്മദ്‌ ഈസക്കില്ല എന്ന് മുഹമ്മദ്‌ ഈസ തന്നെ മുന്‍പ്‌ സമ്മതിച്ചിട്ടുള്ളതിനാലും സാക്ഷിക്ക് അക്കാര്യം പൂര്‍ണ്ണ ബോധ്യമുള്ളതിനാലും ഇസ്ലാമിക വിഷയത്തില്‍ മുഹമ്മദ്‌ ഈസയുമായി ഒരു സംവാദം നടത്തണം എന്ന ആഗ്രഹം സാക്ഷിക്കില്ല എന്ന് മുന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നതാണല്ലോ. ഒറ്റ വിഷയത്തില്‍ സംവാദം നടത്തിയാല്‍ മതി, അത് മുഹമ്മദ്‌ ഈസായുടെ രണ്ടു പുസ്തകങ്ങളില്‍ മുഹമ്മദ്‌ ഈസാ ഉന്നയിച്ച ആരോപണങ്ങളെയും അവകാശവാദങ്ങളെയും കുറിച്ചായിരിക്കണം എന്ന ന്യായയുക്തവും യുക്തിസഹവുമായ ആവശ്യം മാത്രമേ സാക്ഷി മുന്നോട്ടു വെക്കുന്നുള്ളൂ. ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ പ്രമാണം എന്നത്തെയും പോലെത്തന്നെ ഇപ്പോഴും ബൈബിള്‍ ആയിരിക്കും എന്നു സാക്ഷി അറിയിക്കുന്നു. മുഹമ്മദ്‌ ഈസായുടെ രണ്ടു പുസ്തകങ്ങളില്‍ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചും പറഞ്ഞിരിക്കുന്ന അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് മുഹമ്മദ്‌ ഈസാ വ്യക്തമാക്കണം. എത്ര ഗ്രന്ഥങ്ങള്‍ വേണമെങ്കിലും മുഹമ്മദ്‌ ഈസക്ക് ഉപയോഗിക്കാം, സാക്ഷിക്ക് അതില്‍ യാതൊരുവിധ എതിര്‍പ്പുമില്ല. ആ ഗ്രന്ഥങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി പറഞ്ഞിരിക്കണം എന്ന് മാത്രം. ആ ഗ്രന്ഥങ്ങളില്‍ നിന്നല്ലാതെ വേറെ ഒറ്റ ഗ്രന്ഥത്തില്‍ നിന്നും ഒരു വാചകം പോലും ഉദ്ധരിക്കാനും പാടില്ല. ഇസ്ലാമിന്‍റെ പ്രമാണമായി അംഗീകരിക്കുന്ന ഗ്രന്ഥങ്ങളിലെ എല്ലാ ഭാഗവും അംഗീകരിക്കണം. ഒരു ഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ക്ക്‌ അനുകൂലമായത് എടുക്കുകയും നിങ്ങള്‍ക്ക്‌ പ്രതികൂലമായത്‌ തള്ളിക്കളയുകയും ചെയ്യുന്ന ദാവാക്കാരുടെ പതിവ് ഇരട്ടത്താപ്പ്‌ നയം പാടില്ല. ഇത്രമാത്രമേ സാക്ഷിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളൂ.

 

ഇതിനു ശേഷം താങ്കള്‍ എഴുതിയിരിക്കുന്നത് സംവാദവുമായി ബന്ധമില്ലാത്തതും തികച്ചും വ്യക്തിഹത്യാപരവുമാണ് എന്നതിനാല്‍ മറുപടി പറയേണ്ട എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചതെങ്കിലും മറുപടി പറയാതിരുന്നാല്‍ താങ്കള്‍ പറഞ്ഞ നുണകള്‍ സത്യമാണ് എന്ന് പൊതുജനം തെറ്റിദ്ധരിക്കും എന്നുള്ളത് കൊണ്ട് മാത്രം മറുപടി പറയുന്നു. കത്ത് ഇനിയും ദീര്‍ഘിപ്പിക്കാന്‍ തല്പര്യമില്ലാത്തതിനാല്‍ ഇതുവരെ ചെയ്തു വന്നത് പോലെ ഖണ്ഡിക, ഖണ്ഡികയായി എടുത്ത് മറുപടി പറയുന്നില്ല. താങ്കളുടെ നുണകളെ തുറന്ന് കാണിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന് മറുപടി പറയുന്നതെയുള്ളൂ. താങ്കളുടെ ആദ്യത്തെ നുണ ഇതാണല്ലോ:

 

“ഞാൻ അറിയുന്ന സാക്ഷി

 

സംവാദ വെല്ലുവിളികളുമായി പുകമറ സൃഷ്ടിക്കുന്ന സാക്ഷിയെക്കുറിച്ചു ചിലത് പറയാതെ വയ്യ. പല തവണ ഞാനുമായി സാക്ഷി പ്രവർത്തകർ ചർച്ച നടത്തി. ഒരിക്കൽ പോലും എന്‍റെ വിഷയത്തെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും സംവാദ ചര്ച്ചക്കു വരികയും ഇസ്ലാമിക വിഷയത്തിൽ പ്രമാണത്തിന്‍റെയും സമയ ഘടനയുടെയും വിഷയത്തിൽ തെറ്റിപിരിയുകയും ചെയ്യും. ക്രിസ്തുമത വിഷയം മാത്രമായി ചർച്ച ചെയ്യുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപെടും. എന്നാൽ ക്രൈസ്തവ വിഷയം ഒഴിവാക്കി ഇസ്ലാമിക വിഷയം മാത്രം നിങ്ങൾ അവതരിപ്പിക്കുക, ഒരു സമയം നിശ്ചയിച്ച് ഓരോന്നിനും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞാൽ സാക്ഷി അതിൽ നിന്ന് പിന്മാറും. പറയുന്ന വിഷയത്തിൽ ഒരു ആത്മാർഥതയും സാക്ഷി പുലർത്താറില്ല.

 

സ്വാഭാവികമായും എന്‍റെ ആരോപണങ്ങൾക്ക് ഒരു മറുപടിയും നാളിതുവരെ സാക്ഷി പ്രവർത്തകർ പറയാത്തതിനാൽ ഞാൻ അവരെ പരിഗണിക്കാറില്ല എന്നതാണ് വസ്തുത. എന്നാൽ സാക്ഷിയുടെ പരിപാടികൾ ഞാൻ ശ്രദ്ധിക്കുകയും കൃത്യമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ അബദ്ധങ്ങളും ആശയ ദാരിദ്ര്യവും വളരെയധികമാണ്. അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു. അത്രമാത്രം അബദ്ധങ്ങൾ നിറഞ്ഞതാണ് ജെറി തോമസിന്‍റെ ഇത് വരെ നടന്ന പ്രസംഗങ്ങൾ. ഇക്കാര്യം എന്‍റെ മുൻപിൽ വന്ന സാക്ഷി പ്രവർത്തകർക്കും മുസ്ലിങ്ങൾക്കും ഇപ്പോൾ പെരുമ്പാവൂർ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവർത്തകനായ പാസ്റ്റർ നെബുവിനോടും ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ കൈകാര്യം ചെയ്യുന്ന ക്രിസ്തുമതം, പൗലോസ് തുടങ്ങിയ ആശയപരമായ വലിയ വിഷയങ്ങൾ ഒഴിവാക്കി, സാക്ഷി ജെറി തോമസ് എന്നിവരുടെ അബദ്ധങ്ങള്‍ എന്ന തികച്ചും വ്യക്തി കേന്ദ്രീകൃതവും താരതമ്യേന ലഖുവായ മേഖലയിലേക്കും സമയം നല്‍കുവാനുള്ള സാഹചര്യം ഇപ്പോഴില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 4,5)

 

ഈ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ? പോട്ടെ, സത്യത്തിന്‍റെ കണികയെങ്കിലുമുണ്ടോ? മുഹമ്മദ്‌ ഈസയുമായി സാക്ഷിയുടെ പ്രവര്‍ത്തകര്‍ സംവാദം നടത്താന്‍ വേണ്ടി ചര്‍ച്ചകള്‍ നടത്തി എന്നത് സത്യമാണ്. എന്നാല്‍ ഓരോ തവണയും ചര്‍ച്ച കഴിഞ്ഞ് പോയിട്ട് ചര്‍ച്ചയില്‍ ഇരുകൂട്ടരും അംഗീകരിച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ വേണ്ടി പലപല നിബന്ധനകള്‍ കൊണ്ടുവന്ന് സംവാദത്തില്‍ നിന്നും ഒളിച്ചോടി പോയിട്ടുള്ളത് മുഹമ്മദ്‌ ഈസാ തന്നെയല്ലേ? ഇപ്പോള്‍ ഇങ്ങനെ കത്തെഴുതേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തിയത് ഈസയുടെ ഈ ഇരട്ട നിലപാട് കാരണമല്ലേ? പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെ പ്രോഗ്രാമിനിടയില്‍ രാത്രി ഒമ്പത് മണിക്ക് “സംവാദത്തിന് ഞാന്‍ ഇപ്പോള്‍ തയ്യാറാണ്” എന്ന് പറഞ്ഞ് വന്ന മുഹമ്മദ്‌ ഈസാ പിന്നെ എന്തേ നിലപാട്‌ മാറ്റി? മുഴു ബൈബിളില്‍ നിന്നും വാക്യങ്ങളും സംഭവങ്ങളും പാരഗ്രാഫ്‌ കണക്കിന് ഉദ്ധരിച്ച് ഇസ്ലാമും മുഹമ്മദും ആണ് ശരി എന്ന് വാദിച്ചു കൊണ്ട് പുസ്തകമെഴുതിയ മുഹമ്മദ്‌ ഈസാ ഇപ്പോള്‍ അതിന് മറുപടി പറയാന്‍ വരുന്നവരോട് പറയുന്നത് “നിങ്ങള്‍ മറുപടി പറയേണ്ടത് മുഴു ബൈബിളും ഉപയോഗിച്ചായിരിക്കരുത്, നാല് സുവിശേഷങ്ങളില്‍ ഉള്ള യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രം ഉപയോഗിച്ചായിരിക്കണം, മുഴു ബൈബിളും നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഞാന്‍ സംവാദത്തിനില്ല, സംവാദത്തില്‍ നിന്നും പിന്മാറും” എന്നാണ്. ഇതുപോലെ തന്നെയുള്ള കാര്യങ്ങളല്ലേ ഈസാ ഇതിന് മുന്‍പും പലവട്ടം താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്? അന്ന് പക്ഷേ അതെല്ലാം ഫോണിലൂടെയുള്ള സംസാരം ആയിരുന്നതിനാല്‍ നമ്മള്‍ ഇരുകൂട്ടരും മാത്രമേ കാര്യം അറിഞ്ഞിരുന്നുള്ളൂ. ഈസയാണ് മുങ്ങിയത് എന്ന് തെളിയിക്കാന്‍ ഞങ്ങളുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്ന് താങ്കള്‍ എഴുതി തന്നിട്ടുള്ളത് കൊണ്ട്, ആരാണ് ഓരോ പ്രാവശ്യവും അനാവശ്യ നിബന്ധനകള്‍ മുന്നോട്ടു വെച്ച് സംവാദത്തില്‍ നിന്നും ഓടിയൊളിക്കുന്നത് എന്ന കാര്യം വായനക്കാര്‍ക്ക്‌ മനസ്സിലാകും. “ക്രൈസ്തവ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ വരാം, ഇസ്ലാമിക വിഷയം നിങ്ങള്‍ ഇസ്ലാമിക പണ്ഡിതരുമായി ചര്‍ച്ച ചെയ്തോ” എന്നല്ലേ ഈസാ ഓരോ പ്രാവശ്യവും ഞങ്ങളോട് പറഞ്ഞിട്ടുള്ളത്? ‘യേശു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ ഞാന്‍ വരാം, പക്ഷേ അല്ലാഹു ദൈവമാണ് എന്ന് സ്ഥാപിക്കാന്‍ ഞാന്‍ വരില്ല’ എന്നുള്ള താങ്കളുടെ ഈ നിലപാട്‌ ശരിയാണോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴൊക്കെ ഈസാ ഉത്തരം പറയാതെ തല താഴ്ത്തി ഇരുന്നിട്ടേ ഉള്ളൂ എന്നത് മറക്കരുത്. താങ്കള്‍ ഒരു ദശാബ്ദത്തില്‍ അധികമായല്ലോ ഇസ്ലാം മതത്തില്‍ ചേര്‍ന്നിട്ട്, ഇത്ര നാളായിട്ടും അള്ളാഹു മാത്രമാണ് ദൈവം എന്നും മുഹമ്മദ്‌ പ്രവാചകന്‍ ആണെന്നും ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് വെറുതെ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ കുറ്റം പറയാനും കര്‍ത്താവിന്‍റെ അപ്പോസ്തലന്മാരെ പരിഹസിക്കാനും നിന്ന് സ്വയം അപഹാസ്യനാകുന്നത്?

 

“അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു” എന്ന് താങ്കളുടെ മനസ്സിലിരിപ്പ്‌ തുറന്ന് പറഞ്ഞത് നന്നായി. ഇപ്പോള്‍ ഞങ്ങള്‍ സംവാദത്തിന് വിളിക്കുമ്പോള്‍ ഓടിയൊളിക്കുകയും പിന്നീട് സാക്ഷിയുടെ സംവാദകര്‍ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഓര്‍മ്മക്കുറവും മറ്റ് ശാരീരിക അസ്വസ്ഥകളും അവരെ ബുദ്ധിമുട്ടിക്കുന്ന സമയത്ത് സൗഹൃദ സംഭാഷണം എന്ന വ്യാജേന അവരുമായി സംസാരിച്ച് അതവരറിയാതെ റെക്കോര്‍ഡ് ചെയ്ത് അവരുടെ വാക്കുകളിലെന്തെങ്കിലും ഒന്ന് നിങ്ങള്‍ക്ക്‌ അനുകൂലമായി വ്യാഖ്യാനിക്കാന്‍ പറ്റും എന്ന് കണ്ടാല്‍ ‘സാക്ഷിയുടെ ആളുകള്‍ ബൈബിള്‍ തള്ളിപ്പറയുന്നു’ എന്നും പറഞ്ഞ് ആ വാക്കുകളെ വളച്ചൊടിച്ച് ലേഖനരൂപത്തിലാക്കി പ്രസിദ്ധീകരിക്കുന്ന കാര്യമല്ലേ മുകളില്‍ പറഞ്ഞ ഈസയുടെ ‘കൈകാര്യം’ ചെയ്യല്‍? ഏതായാലും ആ കാര്യമോര്‍ത്ത് മുഹമ്മദ്‌ ഈസ വെറുതെ മന:പായസമുണ്ണണ്ട!

 

ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ പ്രസംഗവേദികളെ പ്രകമ്പനം കൊള്ളിച്ചു നടന്നിരുന്ന സമയത്ത് ശ്രീ. തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സാറിന്‍റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ ഓടിയൊളിച്ചവരാണ് എം.എം.അക്ബര്‍ മൌലവി അടക്കമുള്ള മലയാളക്കരയിലെ എല്ലാ ദാവാക്കാരും! പിന്നീട് അദ്ദേഹം വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവിനാലും മറ്റു ശാരീരിക അവശതകളാലും പ്രസംഗ വേദികളില്‍ നിന്ന് സ്വയം വിരമിച്ചു വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന സമയത്ത്, താങ്കളുടെ നേതൃത്വത്തില്‍ ചില ദാവാക്കാര്‍ സൗഹൃദ സംഭാഷണമെന്ന വ്യാജേന അദ്ദേഹത്തോട് സംസാരിക്കുകയും അത് അദ്ദേഹമറിയാതെ റെക്കോര്‍ഡ്‌ ചെയ്യുകയും അദ്ദേഹത്തിന്‍റെ ചിതറിയ ഓര്‍മ്മകളില്‍ നിന്നും വന്ന വാക്കുകളെ വളച്ചൊടിച്ച് “തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി ബൈബിള്‍ തള്ളിപ്പറയുന്നു” എന്ന ലേബലില്‍ അക്ബര്‍ മൌലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറക്കുന്ന ഒരു ക്ഷുദ്ര മാസികയില്‍ മുഹമ്മദ്‌ ഈസയുടെ പേരിലുള്ള ഒരു ലേഖനപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടതും ഞങ്ങള്‍ മറന്നിട്ടില്ല. ആരോഗ്യത്തോടെ വിരാജിച്ചിരുന്ന സമയത്ത് തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കളുടെ ഏഴയലത്ത് പോലും വരാന്‍ ധൈര്യം കാണിക്കാതിരുന്നവര്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യത്തില്‍ നിന്നും മുതലെടുത്തത് അറിഞ്ഞപ്പോള്‍ സഭാവ്യത്യാസമെന്യേ എല്ലാ ക്രൈസ്തവരും കുറ്റപ്പെടുത്തിയത് ദാവാക്കാരെയല്ല, തിരുവട്ടാറിനെത്തന്നെയായിരുന്നു! ‘ഈ ദാവാക്കാരെയൊക്കെ എന്തിനാണ് വിളിച്ച് കുടുംബത്ത് കയറ്റിയത്?’ എന്നാണ് ചിലര്‍ ചോദിച്ചത്. വേറെ ചില ക്രൈസ്തവര്‍ പറഞ്ഞത് ‘ഇതില്‍ നിന്നും നമ്മള്‍ ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും ദാവാക്കാരെ വീട്ടില്‍ കയറ്റരുത് എന്ന് മനസ്സിലായല്ലോ’ എന്നാണ്. ഏതായാലും ആ സംഭവം കൊണ്ട് മുഹമ്മദ്‌ ഈസയും അക്ബര്‍ മൌലവിയുമൊക്കെ വ്യാമോഹിച്ചത് പോലെ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ ഒറ്റപ്പെട്ടില്ല എന്ന് മാത്രമല്ല, അദ്ദേഹം ഉള്‍പ്പെട്ടു നില്‍ക്കുന്ന ബ്രദറണ്‍ സഭക്കാര്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ വേണ്ടി പെരുമ്പാവൂര്‍ വെച്ച് ഒരു വലിയ പ്രോഗ്രാം സംഘടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ബാല്യകാല സ്നേഹിതരെ വരെ ഇന്‍റര്‍വ്യൂ ചെയ്തും അദ്ദേഹത്തിന്‍റെ 50 വര്‍ഷത്തിലധികമുള്ള പ്രസംഗ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയും പല സഭാവിഭാഗങ്ങളില്‍ ഉള്ളവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി “തിരുവട്ടാര്‍” എന്ന പേരില്‍ ഒരു വലിയ സ്മരണിക പുറത്തിറക്കിയതും മുഹമ്മദ്‌ ഈസയും അറിഞ്ഞു കാണുമല്ലോ. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എന്തിനേറെ, അമേരിക്കയില്‍ നിന്നുമുള്ള ചില മലയാളി ക്രൈസ്തവര്‍ വരെ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു എന്ന് പറയുമ്പോള്‍ അറിയാമല്ലോ, നിങ്ങളുടെ കൌടില്യ ബുദ്ധി കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതിലും ഉന്നതമായ സ്ഥാനമാണ് ക്രൈസ്തവ വിശ്വാസികളുടെ മനസ്സില്‍ തിരുവട്ടാറിനുള്ളതെന്ന്! നിങ്ങളുടെ ആ ഉപായം കൊണ്ട് കേരള ക്രൈസ്തവരുടെ മനസ്സില്‍ ദാവാക്കാരുടെ തനിസ്വഭാവം എത്രമാത്രം ഹീനമായതാണ് എന്ന് തെളിയിക്കപ്പെട്ടു എന്നതല്ലാതെ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നുമുണ്ടായിട്ടില്ല എന്ന് മനസ്സിലാക്കുക.

ബ്രദര്‍. ജെറി തോമസിന്‍റെ പ്രസംഗങ്ങള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണ് എന്ന് പറയുവാന്‍ തക്ക ബൈബിള്‍ പാണ്ഡിത്യം മുഹമ്മദ്‌ ഈസാക്ക് ഉണ്ടെന്ന് “നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്”  എന്ന് താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ തന്നെ ഏതൊരു ക്രൈസ്തവനും പിടികിട്ടും! മാത്രമല്ല, ന്യായപ്രമാണത്തിലും മുഹമ്മദ്‌ ഈസാക്ക് ‘നല്ല അറിവുണ്ടെന്ന്’ താങ്കളുടെ ആദ്യപുസ്തകത്തില്‍ താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ മനസ്സിലാകും. താങ്കള്‍ അതില്‍ എഴുതി: “മുഹമ്മദ്‌ (സ), മോശെ (അ), ശരീഅത്തുകള്‍ ഒരേ സ്രോതസ്സില്‍ നിന്ന്” (യേശുമിശിഹാ ഏത്‌ പക്ഷത്ത്? പുറം.128) എന്ന്. ‘അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന പഴഞ്ചൊല്ലിനു ഉത്തമോദാഹരണമാണ് മുകളില്‍ കൊടുത്ത താങ്കളുടെ ഈ വാക്കുകള്‍. ശരീഅത്ത്‌ എന്താണെന്നും മോശയുടെ ന്യായപ്രമാണം എന്താണെന്നും മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന് വിരുദ്ധമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ബൈബിളും ഖുര്‍ആനും ഹദീസുകളും ഒരുവട്ടമെങ്കിലും വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അടിസ്ഥാനപരമായ ഈ കാര്യങ്ങളെ കുറിച്ച് പോലും മനസ്സിലാക്കിയിട്ടില്ലാത്ത മുഹമ്മദ്‌ ഈസയാണ് ബ്രദര്‍. ജെറി തോമസിന്‍റെ പ്രസംഗങ്ങള്‍ എല്ലാം അബദ്ധങ്ങള്‍ നിറഞ്ഞതാണ് എന്ന് ആരോപണം ഉന്നയിക്കുന്നത്! മോശയുടെ ന്യായപ്രമാണത്തിന് വിരുദ്ധമാണ് മുഹമ്മദിന്‍റെ സുന്നയും പില്‍ക്കാല പണ്ഡിതന്‍മാരുടെ ചിന്തയില്‍ രൂപം കൊണ്ട ശരീഅത്തും എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില തെളിവുകള്‍ താഴെ കൊടുക്കുന്നു:

 

ന്യായപ്രമാണം അനുസരിച്ച് ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടു വേറെ വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ആദ്യത്തെ ഭര്‍ത്താവിന് അവള്‍ ഭാര്യയാകാന്‍ പാടില്ല:

 

“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)

 

ഇനി പ്രവാചകന്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത് എന്ന് നോക്കുക:

 

“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).

 

“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു”  എന്നും “ദേശം മലിനമായ് പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യത്തെക്കുറിച്ച് ഖുര്‍ആന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം:

 

“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ (പുതിയ ഭര്‍ത്താവ്‌) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്‌) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമ പരിധികള്‍ പാലിക്കാമെന്ന്‌ അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ വേണ്ടി അല്ലാഹു അത്‌ വിവരിച്ചു തരുന്നു” (സൂറ.2:230)

 

ഈ ദുഷ്കര്‍മ്മം ചെയ്യുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്! ഇനി മുഹമ്മദ്‌ എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ നമ്പര്‍ 1827, പേജ്. 904)

 

ഈ ഹദീസിന് വ്യാഖ്യാനമെന്ന നിലയില്‍ സി.എന്‍.അഹമ്മദ്‌ മൌലവി തന്‍റെ സ്വഹീഹ് ബുഖാരിയുടെ പരിഭാഷയില്‍ അടിക്കുറിപ്പ്‌ നല്‍കിയിട്ടുണ്ട്. അത് താഴെ നല്‍കുന്നു:

 

‘ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ്‌ ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ്‌ മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)

 

ഇത് വായിച്ചിട്ടുള്ള തലയ്ക്കു സുബോധമുള്ള ഏതെങ്കിലും ഒരാള്‍ പറയുമോ, ഇതൊക്കെ ഒരേ സ്രോതസ്സില്‍ നിന്നുള്ളതാണ് എന്ന്? ഇതൊന്നു മാത്രമല്ല, ഖുര്‍ആനും മുഹമ്മദും ന്യായപ്രമാണത്തിനെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളത് ഇനിയും ധാരാളമുണ്ട്. ന്യായപ്രമാണത്തിലെ നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയാണോ മുഹമ്മദ്‌ ജീവിച്ചത് എന്ന് ഏതൊരാളെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മുഹമ്മദിന്‍റെ ജീവിതം എന്നതിന് ഹദീസുകളില്‍ ഇഷ്ടംപോലെ തെളിവുകളുണ്ടെങ്കിലും വിസ്തരഭയത്താല്‍ ഞങ്ങള്‍ അതൊക്കെ ഒഴിവാക്കുകയാണ്. ഏതായാലും ബൈബിളിലും ഖുര്‍ആനിലും  ഹദീസുകളിലും മുഹമ്മദ്‌ ഈസായ്ക്ക് ‘പാണ്ഡിത്യം’ ഉണ്ടെന്ന് വായനക്കാര്‍ക്ക്‌ പിടികിട്ടുന്നതാണ് “മുഹമ്മദ്‌ (സ), മോശെ (അ), ശരീഅത്തുകള്‍ ഒരേ സ്രോതസ്സില്‍ നിന്ന്” എന്ന പ്രസ്താവന!!

 

“ഞാന്‍ അറിയുന്ന സാക്ഷി” എന്ന് താങ്കള്‍ തലക്കെട്ട്‌ നല്‍കിയിരിക്കുന്നത് പോലെ “സാക്ഷി അറിയുന്ന മുഹമ്മദ്‌ ഈസാ” എന്ന് തലക്കെട്ടോട് കൂടി ഞങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഇത് കത്തല്ല, ഒരു പുസ്തകം ആയി മാറും! അത്ര മാത്രം ഞങ്ങള്‍ക്ക്‌ എഴുതാനുണ്ട്. എങ്കിലും വിസ്തരഭയത്താല്‍ ഒരെണ്ണം മാത്രം എഴുതുന്നു: ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍ക്ക് നേരെ അതിനിന്ദ്യമായ വിധത്തില്‍ വ്യാജാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്നേഹസംവാദം എന്ന പേരില്‍ എം.എം. അക്ബര്‍ മൌലവിയുടെ നേതൃത്വത്തില്‍ പ്രസംഗാഭാസം നടന്നു കൊണ്ടിരുന്നത് ഈസക്ക് ഓര്‍മ്മ കാണുമല്ലോ. ഒറ്റ ഒരിടത്ത് പോലും ഏതെങ്കിലും ക്രൈസ്തവര്‍ ചെന്ന് അക്ബര്‍ മൌലവിയുടെ പരിപാടി നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അവരുടെ ആ പരിപാടിക്കിടയില്‍ യാതൊരുവിധ അലങ്കോലവും ഒരു ക്രിസ്ത്യാനിയും ഉണ്ടാക്കിയിട്ടില്ല. അവര്‍ പരിപാടി നടത്തി പോയതിനു ശേഷം ക്രൈസ്തവര്‍ മറുപടി പ്രസംഗം നടത്തി തങ്ങളുടെ വിശ്വാസത്തിന്‍റെ ശ്രേഷ്ഠത എന്താണെന്ന് ലോകര്‍ക്ക്‌ വെളിപ്പെടുത്തി കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ക്രൈസ്തവര്‍ മറുപടി പറഞ്ഞ ഇടങ്ങളില്‍ പിന്നീട് അക്ബര്‍ മൌലവി സ്നേഹസംവാദം എന്ന പേരിലുള്ള പരമതനിന്ദ നടത്താന്‍ വന്നപ്പോള്‍ അവിടങ്ങളിലെ സുന്നി യുവാക്കാള്‍ അത് തടഞ്ഞിട്ടുണ്ട് എന്നല്ലാതെ ക്രിസ്ത്യാനികള്‍ ഒരിടത്തും അക്ബര്‍ മൌലവിയുടെ പ്രോഗ്രാമിനെ തടസ്സപ്പെടുത്തിയിട്ടില്ല. എന്നാല്‍, സാക്ഷി നിലമ്പൂരില്‍ വെച്ച് അക്ബര്‍ മൌലവിയുടെ ആരോപണങ്ങള്‍ക്ക് ഒരു മറുപടി പ്രസംഗം നടത്തിയപ്പോള്‍, ബ്രദര്‍.ജെറി തോമസ്‌ അക്കമിട്ടക്കമിട്ട് അക്ബര്‍ മൌലവിയുടെ വ്യാജാരോപണങ്ങളെ പ്രമാണ രേഖകളുടെ പിന്‍ബലത്തോട് കൂടി ഖണ്ഡിച്ചു കൊണ്ടിരുന്ന സമയത്ത്, അത് കേട്ട് സഹിക്കാന്‍ കഴിയാതെ ആ പ്രസംഗം അലങ്കോലമാക്കാന്‍ വേണ്ടി സദസ്സിലിരുന്നു ഒച്ച വെക്കുകയും എന്നിട്ടും പ്രസംഗം നില്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ സദസ്സില്‍ ഓടി നടന്നു ബഹളം വെക്കുകയും ചെയ്ത ആളുടെ പേര് മുഹമ്മദ്‌ ഈസാ എന്നായിരുന്നു! ‘പുത്തനച്ചി പുരപ്പുറം തൂക്കും’ എന്ന പഴഞ്ചൊല്ല് പോലെയാണ് ഈസ അന്ന് പ്രവര്‍ത്തിച്ചത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പരിപാടിക്ക്‌ വന്ന മറ്റു മുസ്ലീങ്ങള്‍ എല്ലാം നിശ്ശബ്ദരായിരുന്നു പ്രസംഗം ശ്രവിച്ചു കൊണ്ടിരുന്നപ്പോള്‍ താങ്കള്‍ മാത്രം അവിടെക്കിടന്നു ഒച്ച വെച്ചുകൊണ്ടിരുന്നു. താങ്കളുടെ കൂടെ ഉണ്ടായിരുന്ന മുസ്ലീം സ്നേഹിതര്‍ പോലും താങ്കളുടെ ‘പ്രകടനം’ കണ്ട് ലജ്ജയാല്‍ തല കുനിച്ച് ഇരിക്കുന്നത് ആ പരിപാടിയുടെ സി.ഡി.യില്‍ വളരെ വ്യക്തമായി കാണാവുന്നതാണ്. അവസാനം താങ്കളെ അവിടെ കൊണ്ടുവന്ന ആളുകള്‍ തന്നെ താങ്കളെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നല്ലോ.

 

പരിപാടി കഴിഞ്ഞതിന് ശേഷം സാക്ഷി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം, ‘നിലമ്പൂരുള്ള മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കാന്‍ നോക്കുന്ന ഇവനെ ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് മുന്‍പ്‌ നിങ്ങള്‍ വിളിച്ച് കൊണ്ട് പോ’ എന്ന് തദ്ദേശവാസികളായ ചില മുസ്ലീം സുഹൃത്തുക്കള്‍ താങ്കളെ അവിടെ കൊണ്ടുവന്ന ആളുകളോട് പറഞ്ഞതിന്‍റെ ഫലമായിട്ടാണ് അവര്‍ താങ്കളെ പെട്ടെന്ന് തന്നെ കൂട്ടിക്കൊണ്ടുപോയത് എന്നത്ര. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്, സാക്ഷി അറിയുന്ന ഈസ എന്ന തലക്കെട്ടില്‍ ഞങ്ങളെഴുതാന്‍ തുടങ്ങിയാല്‍ ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഞങ്ങള്‍ക്കെഴുതാനുണ്ട്. വിസ്തരഭയം ഞങ്ങളെ അതൊക്കെ ഇവിടെ എഴുതുന്നതില്‍ നിന്നും തടയുന്നു. ഏതായാലും മറ്റുള്ളവരുടെ പാണ്ഡിത്യം അളക്കാന്‍ നടക്കുന്നതിനു മുന്‍പേ, എതിര്‍ പക്ഷത്തിന്‍റെ ഒരു പരിപാടി നടക്കുമ്പോള്‍ പെരുമാറേണ്ടത് എങ്ങനെയെന്നുള്ള സുജനമര്യാദ എങ്കിലും താങ്കള്‍ കൈവശമാക്കിയാല്‍ നന്നായിരുന്നു എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു!

 

താങ്കളുടെ കത്തില്‍ അല്പം വിശദമായ മറുപടി അര്‍ഹിക്കുന്ന ഖണ്ഡികയാണ് താഴെ കൊടുക്കുന്നത്:

 

“യേശു മിശിഹ ഏതു പക്ഷത്ത്, ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യം എന്ത് എന്ന എന്‍റെ രണ്ടു പുസ്തകങ്ങളിലൂടെ യേശുക്രിസ്തുവും ന്യായപ്രമാണവും തമ്മിലുള്ള ബന്ധം എന്താണെന്നും, പൌലോസിന്‍റെ ഗലാത്യ ലേഖനത്തിലെ എതിര്‍ സുവിശേഷകര്‍ ആരാണെന്നും യേശുവിന്‍റെ കാല ശേഷം അപ്പോസ്തോലന്മാര്‍ ന്യായപ്രമാണവും പരിച്ഛേദനയും അനുഷ്ടിച്ചിരുന്നു എന്നും, യാഗങ്ങളും പാപപരിഹാര ബലികളും യേശുവിന്‍റെ കുരിശു മരണത്തിലൂടെ അവസാനിച്ചില്ലെന്നും അപ്പോസ്തോലന്മാര്‍ പൌലോസിനെ അംഗീകരിചിരുന്നില്ലായെന്നും ഞാന്‍ സമര്‍ഥിച്ചിരുന്നു. ആദ്യ പുസ്തകം ഇറങ്ങിയ ദിവസം നേരിട്ട് വന്നു എന്‍റെ കയ്യില്‍ നിന്നും പത്ത്‌ പുസ്തകം വാങ്ങി ഉടന്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ സാക്ഷി പ്രവര്‍ത്തകര്‍ നാളിതുവരെ ആയിട്ടും ഒരു മറുപടിയും പറഞ്ഞിട്ടില്ല.” (മുഹമ്മദ്‌ ഈസയുടെ രണ്ടാം കത്ത്, പേജ് 5)

 

ഇതില്‍ അവസാനത്തെ വരി താങ്കളുടെ തെറ്റിദ്ധാരണയൊ അല്ലെങ്കില്‍ പതിവ്‌ പോലെയുള്ള താങ്കളുടെ തെറ്റിദ്ധരിപ്പിക്കലോ ആകാം. കാരണം, താങ്കളുടെ ആദ്യ പുസ്തകം പുറത്തിറങ്ങി ചില മാസങ്ങള്‍ക്ക്‌ ശേഷമാണ് സാക്ഷിയുടെ കേരള ഘടകം രൂപീകൃതമാകുന്നത് തന്നെ! അന്ന് കേരളത്തില്‍ ഇല്ലാത്ത സാക്ഷിയുടെ പ്രവര്‍ത്തകര്‍ പിന്നെങ്ങനെയാണ് താങ്കളുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയ ദിവസം തന്നെ താങ്കളുടെ കയ്യില്‍ നിന്നും നേരിട്ട് പത്ത് പുസ്തകം വാങ്ങുന്നത്? താങ്കളുടെ പരിചയത്തിലുള്ള ഏതെങ്കിലും ക്രൈസ്തവ സുഹൃത്ത് ഒരുപക്ഷേ താങ്കളില്‍ നിന്നും ആ പുസ്തകം വാങ്ങിയിട്ടുണ്ടായിരിക്കാം, ആ ക്രൈസ്തവ സുഹൃത്ത് പില്‍ക്കാലത്ത് സാക്ഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും വന്നേക്കാം. അതിനുള്ള സാധ്യത സാക്ഷി തള്ളിക്കളയുന്നില്ല. എന്ന് വെച്ച് അദ്ദേഹം പുസ്തകം വാങ്ങിക്കൊണ്ടുപോയത് അന്ന് കേരളത്തില്‍ ഇല്ലാത്ത സാക്ഷിക്ക് വേണ്ടിയാണെന്നു പറഞ്ഞാല്‍ അത് ശുദ്ധ വിവരക്കേട് ആണ് എന്ന് മാത്രമേ പറയാനുള്ളൂ. താങ്കള്‍ കോഴിക്കോട് വെച്ച് സഹോദരന്മാരായ ഫിന്നി വര്‍ഗ്ഗീസും അനില്‍ കുമാറും ഉള്‍പ്പെട്ട ക്രൈസ്തവപക്ഷത്തിനോട് പറഞ്ഞത് ‘എന്‍റെ ആദ്യ പുസ്തകം ഇറങ്ങിയതിന്‍റെ പിറ്റേദിവസം നിങ്ങളുടെ ചില ആളുകള്‍ വന്നു കുറച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു പോയി’ എന്നായിരുന്നല്ലോ. ഇപ്പൊ ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അത് ‘പുസ്തം ഇറങ്ങിയ അന്ന് തന്നെ’ ആയോ? അന്ന് സാക്ഷിയുടെ പേരേ പറഞ്ഞിരുന്നില്ല ഈസ. ഇപ്പോള്‍ ആ വന്നവര്‍ സാക്ഷിയുടെ പ്രവര്‍ത്തകര്‍ ആയോ? കോഴിക്കോട്ടെ പ്രോഗ്രാമിന്‍റെ സി.ഡി. ഞങ്ങളുടെ കൈവശം ഇരിപ്പുണ്ട് ഈസാ.

 

താങ്കളുടെ പുസ്തകങ്ങള്‍ക്ക് ക്രൈസ്തവര്‍ ആരും മറുപടി പറഞ്ഞിട്ടില്ല എന്ന ആരോപണം താങ്കളുടെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. പുസ്തക രൂപത്തില്‍ മറുപടി പറയാന്‍ തക്കവിധമുള്ള ഘനമേറിയ ഒന്നും താങ്കളുടെ പുസ്തകങ്ങളില്‍ ഇല്ല എന്ന് ഒറ്റ വായനയില്‍ തന്നെ ഏതൊരു ക്രിസ്ത്യാനിക്കും ബോദ്ധ്യപ്പെടും. വസ്തുതകളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും മാത്രമേ ആ പുസ്തകങ്ങളില്‍ താങ്കള്‍ ചെയ്തിട്ടുള്ളൂ. പിന്നെ “നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്”  എന്ന രീതിയിലുള്ള അറിവുകേടുകളും വിളമ്പി വെച്ചിട്ടുണ്ട്. അങ്ങനെയുള്ള പുസ്തകങ്ങള്‍ അര്‍ഹിക്കുന്ന മറുപടി എന്നത് അവജ്ഞയോടുകൂടിയ അവഗണന മാത്രമാണ്. എന്നിട്ടും, പല ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും തങ്ങളുടെ വിലപ്പെട്ട രണ്ടോ മൂന്നോ പേജുകള്‍ അവഗണന മാത്രം അര്‍ഹിക്കുന്ന താങ്കളുടെ പുസ്തകങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടി നീക്കി വെച്ചിരുന്നു എന്നുള്ളത് തന്നെ താങ്കളെ സന്തോഷിപ്പിക്കേണ്ടതാണല്ലോ. അതില്‍ക്കൂടുതലുള്ള മറുപടി താങ്കളുടെ പുസ്തകങ്ങള്‍ക്ക് ലഭിക്കണം എന്ന ആഗ്രഹം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അതിമോഹമല്ലേ മുഹമ്മദ്‌ ഈസാ?

 

ഏതായാലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് പൗലോസ്‌ അപ്പോസ്തലനോടു ഇത്ര വിരോധം എന്നും ഗലാത്യ ലേഖനത്തെ എന്തുകൊണ്ടാണ് ഇങ്ങനെ വിമര്‍ശന വിധേയമാക്കുന്നത് എന്നും പ്രമാണ രേഖകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇവിടെ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരിക്കലും താങ്കള്‍ സാക്ഷിയുടെ മുന്‍പാകെ ‘എന്‍റെ പുസ്തകത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല’ എന്ന് പറയാന്‍ നില്‍ക്കരുത് എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചു ഇങ്ങനെ മറുപടി പറയാന്‍ നില്‍ക്കുന്നത്.

 

മുഹമ്മദ്‌ മാനവരില്‍ മഹോന്നതന്‍ ആണെന്ന് മുസ്ലീങ്ങള്‍ വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ടെങ്കിലും ഹദീസുകളും സീറകളും പരിശോധിച്ചാല്‍ കാണുന്ന യഥാര്‍ത്ഥ മുഹമ്മദിന്‍റെ ചിത്രം വ്യത്യസ്തമാണ്. മഹോന്നതന്‍ എന്നത് പോയിട്ട് ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കാനുള്ള യോഗ്യത പോലും മുഹമ്മദിനുണ്ടോ എന്ന് ഹദീസുകളും സീറകളും വായിക്കുന്ന ഒരാള്‍ സംശയിച്ചു പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റാത്ത വിധത്തിലാണ് അദ്ദേഹത്തിന്‍റെ ജീവിതം ഈ ഗ്രന്ഥങ്ങളില്‍ വരച്ച് വെച്ചിരിക്കുന്നത്. പൗലോസ്‌ അപ്പൊസ്തലന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജഡത്തിന്‍റെ പ്രവൃത്തികള്‍ മാത്രം വെളിപ്പെടുത്തുകയും ആത്മാവിന്‍റെ ഫലം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്ത മനുഷ്യനാണ് മുഹമ്മദ്‌! ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുഹമ്മദ്‌ ഈസ അവകാശപ്പെടുന്ന മുഹമ്മദ്‌ ന്യായപ്രമാണം ലംഘിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന മനുഷ്യനായിരുന്നു. ജഡത്തിന്‍റെ പ്രവൃത്തികളും ആത്മാവിന്‍റെ ഫലവും എന്താണെന്ന് അറിയാവുന്ന ഒരു ക്രൈസ്തവന് മുഹമ്മദിന്‍റെ ജീവിതം പരിശോധിച്ചാല്‍ പെട്ടെന്ന് തന്നെ മനസ്സിലാകും മുഹമ്മദ്‌ ഏതു തരക്കാരന്‍ ആയിരുന്നു എന്ന്. ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്താണെന്നും ആത്മാവിന്‍റെ ഫലമെന്താണെന്നും രേഖപ്പെടുത്തിയത് ഗലാത്യലേഖനത്തില്‍ ആയിരിക്കുന്നത് കൊണ്ടാണ് ദാവാക്കാര്‍ക്ക് ഗലാത്യ ലേഖനത്തോട് ഇത്ര വിരോധം. ഗലാത്യലേഖനം ദൈവത്മാവ് എഴുതിയത് പൗലോസ്‌ അപ്പൊസ്തലനിലൂടെ ആയതിനാല്‍ സ്വാഭാവികമായും ആ വിരോധം അപ്പോസ്തലന് നേരെ തിരിയുകയും ചെയ്യുന്നു. ഒരു ക്രൈസ്തവന് എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയാണിത്. മുഹമ്മദിലൂടെ വന്ന ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്തൊക്കെയാണ് പരിശോധിക്കുന്നതിന് മുന്‍പ്‌ എന്താണ് ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്നറിയണം. അതുകൊണ്ട് ബൈബിളില്‍ നിന്നും ആ ഭാഗം താഴെ കൊടുക്കുന്നു:

 

“ജഡത്തിന്‍റെ പ്രവൃത്തികളോ: ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു. (ഗലാത്യ.5:19-21)

 

15 കൂട്ടം കാര്യങ്ങളാണ് അപ്പൊസ്തലനിലൂടെ ദൈവാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ 15 കൂട്ടം കാര്യങ്ങളില്‍ മുഹമ്മദ്‌ ചെയ്യാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിച്ചാല്‍ ഇല്ല എന്നാണ് നമുക്ക്‌ കിട്ടുന്ന ഉത്തരം!! നമുക്കത് ഓരോന്നോരോന്നായി പരിശോധിച്ച് നോക്കാം:

 

1. ദുര്‍ന്നടപ്പ്: അല്ലാഹു നിനക്ക്‌ (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (സൂറ 33:50)

 

മുഹമ്മദിന് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി അള്ളാഹു അനുവദിച്ചു കൊടുത്തു എന്ന് മലക്ക് പറഞ്ഞതായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ ആരോപിക്കുന്ന ആയത്താണിത്. അള്ളാഹു ദൈവമാണോ അതോ മുഹമ്മദിന്‍റെ വീട്ടു കാര്യസ്ഥനാണോ എന്ന് ഇത് വായിക്കുന്നയാള്‍ക്ക് സംശയം തോന്നിപ്പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ? യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന അടിമസ്ത്രീകളെ, പിതാവിന്‍റെ സഹോദരന്മാരുടെ പുത്രിമാരെ, പിതാവിന്‍റെ സഹോദരിമാരുടെ പുത്രിമാരെ, മാതാവിന്‍റെ സഹോദരന്മാരുടെ പുത്രിമാരെ, മാതാവിന്‍റെ സഹോദരിമാരുടെ പുത്രിമാരെ, പിന്നെ സ്വന്തം ദേഹം മുഹമ്മദിന് ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളേയും മുഹമ്മദിന് വിവാഹം ചെയ്യാം!! പരിഷ്കൃത ലോകത്ത് സഹോദരിമാരായി കണക്കാക്കപ്പെടുന്ന ആളുകളെ വരെ വിവാഹം ചെയ്യാനുള്ള അനുവാദമാണ് മുഹമ്മദിന് അല്ലാഹുവില്‍ നിന്ന് കിട്ടിയിരിക്കുന്നതായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ പറയുന്നത്! അന്നത്തെ അറബികളുടെ ധാര്‍മ്മിക സംസ്കാരത്തില്‍ നിന്നും അല്പം പോലും ഉയര്‍ച്ച അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധത്തിനില്ല എന്ന് തെളിയിക്കുന്ന ആയത്താണിത്. എന്തായാലും സഹോദരിമാരായി പരിഗണിക്കപ്പെടേണ്ട സ്ത്രീകളെ വരെ വിവാഹം ചെയ്ത് നടക്കുന്ന ആളെ ദുര്‍ന്നടപ്പുകാരനായി മാത്രമേ പരിഷ്കൃത മനുഷ്യര്‍ക്ക്‌ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

 

2. അശുദ്ധി: ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട്‌ ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക്‌ അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 2)

 

മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 3(294)

 

ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ്‌ ഇരുന്നു. അവര്‍ക്ക്‌ അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 204, പേജ് 254)

 

ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 210, പേജ് 256)

 

മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും,  തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ്‌ ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 215, പേജ് 256)

 

ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

 

“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.  ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും. (ലേവ്യ.15:19-24)

 

ന്യായപ്രമാണമനുസരിച്ചു മുഹമ്മദ്‌ അശുദ്ധിയില്‍ അഭിരമിച്ചിരുന്ന ഒരുവനായിരുന്നു എന്ന് ഈ ഹദീസുകള്‍ നമുക്ക്‌ തെളിവ് തരുന്നു.

 

3. ദുഷ്കാമം: മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ ഒരിക്കല്‍ മുഹമ്മദ്‌ കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:

 

‘മുഹമ്മദ്‌ ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി.  ശിരോവസ്ത്രം കൊണ്ട് വാതിൽ  മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ  വിവസ്ത്ര ആയി  ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു  സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)

 

ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ  പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു.  അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ  അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു,   അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു  “ഹൃദയങ്ങളെ തിരിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ്‌ മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്‌?! താങ്കളുടെ അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)

 

‘സൈദ്‌ അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ  വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത‍?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33 ) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട്  ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)

 

സൈദ്‌ വിവാഹമോചനം നടത്തിക്കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ അവളെ തനിക്ക് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദിനെ തന്നെയാണ് അയക്കുന്നത്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

 

‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’

 

“സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ്‌ അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുഷ്കാമം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അപരിഷ്കൃതരായിരുന്ന അറബികള്‍ പോലും തങ്ങളുടെ വളര്‍ത്തു മകന്‍റെ ഭാര്യയുടെ നേരെ ദുഷ്കാമത്തോടെ നോക്കുകയില്ല എന്ന് ഇതിന് ശേഷമുണ്ടായ അവരുടെ പ്രതികരണങ്ങളില്‍ നിന്നും അറിയാം. മുഹമ്മദിന് തന്‍റെ ഭാര്യയോട് ആഗ്രഹം തോന്നി എന്ന് മനസ്സിലായതും സെയ്ദ്‌ അവളെ വിവാഹമോചനം ചെയ്ത് വിവാഹാലോചന നടത്തിയതിന് കാരണം മുഹമ്മദിന് അല്ലാഹു നല്‍കിയിരുന്ന പ്രത്യേകമായ 16 പദവികളില്‍ ഒന്ന് കാരണമാണ്. ഇതാണ് ആ പദവി:

 

“മുഹമ്മദ്‌ ഒരു സ്ത്രീയെ നോക്കിയാൽ, ആ സ്ത്രീയിൽ ആഗ്രഹം തോന്നിയാൽ മുഹമ്മദിനു അവളെ വിവാഹം ചെയ്യുന്നതിന് വേണ്ടി അവളുടെ ഭര്‍ത്താവ്‌ അവളെ വിവാഹ ബന്ധം വേർപെടുത്തി നല്കേണ്ടത് ആണ്.” (source: http://quran.al-islam.com/Loader.aspx?pageid=215 )

 

4. വിഗ്രഹാരാധന: മുഹമ്മദ്‌ വിഗ്രഹാരാധന നടത്തുകയോ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നായിരിക്കും ഒരുപക്ഷേ മുഹമ്മദ്‌ ഈസാ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് നോക്കുമ്പോള്‍ മുഹമ്മദ്‌ വിഗ്രഹാരാധന നടത്തുക മാത്രമല്ല, അതിന് ശേഷം ഇന്നുവരെ കോടാനുകോടി മനുഷ്യരെക്കൊണ്ട് വിഗ്രഹാരാധന നടത്തിക്കുകയും ചെയ്ത വ്യക്തിയാണ്. തെളിവുകള്‍ ഇതാ:

 

a) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’

 

b) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: ‘അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.’

 

c) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

 

d) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ‘അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.’

 

e) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.

 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് ‘സീറാ റസൂല്‍ അള്ളാ’യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി ‘അത് വിഗ്രഹാരാധന തന്നെയാണ്’ എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു ‘അള്ളാഹു ഭൂമിയിലേക്ക്‌ ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്’എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല്‌ അല്ലാഹുവിന്‍റെ അടുത്തുനിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ്‌ അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:

 

2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്: “എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.”

 

യഹോവ പറയുന്ന പദപ്രയോഗം ശ്രദ്ധിക്കുക, ‘ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍’ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ്‌ ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍  കോടിക്കണക്കിനു പേര്‍ മുഹമ്മദ്‌ ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.

 

5. ആഭിചാരം: ആഭിചാരം ചെയ്യാന്‍ തന്‍റെ അനുയായികള്‍ക്ക് അനുവാദം കൊടുത്ത വ്യക്തിയാണ് മുഹമ്മദ്‌. ഇതാ ഹദീസില്‍ നിന്നുള്ള തെളിവുകള്‍:

 

“ആയിഷ (റ) പറയുന്നു: കണ്ണേറ് തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ തിരുമേനി (സ) ഉപദേശിച്ചിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ്‌ നമ്പര്‍ 1925)

 

ഉമ്മു സലമ (റ) പറയുന്നു: മുഖത്ത് പാടുള്ള ഒരു പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ തിരുമേനി (സ) അരുളി: ‘അവളെ നിങ്ങള്‍ മന്ത്രിച്ചൂതിക്കൊള്ളുക. അവള്‍ക്ക് കണ്ണേറ് തട്ടിയിരിക്കുന്നു.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ്‌ നമ്പര്‍ 1926)

 

ആയിഷ (റ) പറയുന്നു:  ‘വിഷമുള്ള ഏതു ജന്തു കടിച്ചാലും മന്ത്രിക്കുവാന്‍ തിരുമേനി (സ) അരുളിയിട്ടുണ്ട്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ്‌ നമ്പര്‍ 1928)

 

ഇങ്ങനെ മന്ത്രിച്ചൂതാന്‍ കല്പിച്ച മുഹമ്മദ് പക്ഷേ മന്ത്രവാദത്തിന് വിധേയനായി ജീവിക്കേണ്ടി വന്നു എന്നുള്ളതാണ് രസകരം. ഹദീസ്‌ നോക്കാം:

 

‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ്‌ ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക്‌ സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക്‌ സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ്‌ ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 43 (2189)

 

ബൈബിള്‍ അനുസരിച്ചുളള പ്രവാചകന്മാര്‍ ദുരാത്മാക്കളെ കീഴടക്കുമ്പോള്‍ മുഹമ്മദ്‌ ദുരാത്മാക്കള്‍ക്ക് കീഴടങ്ങുകയാണ്.

 

6. പക: ഏതൊരു മനുഷ്യനേയും അമ്പരപ്പിക്കുന്ന വിധത്തില്‍ പകയുടെ കനലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടന്ന വ്യക്തിയായിരുന്നു മുഹമ്മദ്‌ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം:

 

ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത്‌ വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബു

]]>
https://sathyamargam.org/2014/05/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%88%e0%b4%b8%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0/feed/ 2
ശ്രീ.എം.എം.അക്ബര്‍ മൌലവിയുടെ കപടവാദങ്ങള്‍ക്ക് മറുപടി (ഭാഗം-1) https://sathyamargam.org/2014/04/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af/ https://sathyamargam.org/2014/04/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af/#comments Fri, 18 Apr 2014 11:38:49 +0000 http://www.sathyamargam.org/?p=924 അനില്‍കുമാര്‍ വി.അയ്യപ്പന്‍

 

കേരളത്തിലെ അറിയപ്പെടുന്ന ദാവാ പ്രവര്‍ത്തകനായ ശ്രീ.എം.എം.അക്ബര്‍ മൌലവി ലോകമെമ്പാടുമുള്ള മറ്റു ദാവാക്കാരെപ്പോലെ തന്നെ തന്‍റെ മതം പ്രചരിപ്പിക്കേണ്ടതിനു വേണ്ടി മറ്റുള്ളവരുടെ-പ്രത്യേകാല്‍ ക്രൈസ്തവരുടെ- വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയാണ് എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ പരിപാടികള്‍ വീക്ഷിക്കുന്നവര്‍ക്ക്‌ അറിയാവുന്ന കാര്യമാണല്ലോ. വിമര്‍ശനം എന്ന പേരില്‍ എം.എം.അക്ബര്‍ എഴുതി നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഒരു ക്ഷുദ്രകൃതിയാണ് “ബൈബിളിന്‍റെ ദൈവീകത” എന്ന പുസ്തകം. അസത്യജഡിലമായ ആരോപണങ്ങളും സഭ്യമല്ലാത്ത ഭാഷയും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. പ്രകോപനപരമായ തലക്കെട്ടുകള്‍ ഈ പുസ്തകത്തിന്‍റെ മുഖമുദ്രയാണ്. യേശുക്രിസ്തുവിനെ കുറിച്ചു അക്ബര്‍ മൌലവി ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ചില തലക്കെട്ടുകള്‍:

 

  1. മാതൃബഹുമാനമില്ലാത്ത യേശു
  2. മദ്യം വിളമ്പുന്ന ക്രിസ്തു
  3. അസഹിഷ്ണുവായ പ്രബോധകന്‍
  4. ക്ഷിപ്രകോപിയായ മിശിഹ

 

തുടങ്ങിയവയാണ്. കേരളത്തില്‍ വര്‍ഗ്ഗീയലഹളകള്‍ ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് നിച്ച് ഓഫ് ട്രൂത്ത്‌ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ ഈ തലക്കെട്ടുകള്‍ മാത്രം വായിച്ചു നോക്കിയാല്‍ മതിയാകും. ക്രൈസ്തവര്‍ സമാധാനപ്രേമികളായതുകൊണ്ട് മാത്രം അക്ബര്‍ മൌലവിയുടെ മോഹം നടന്നില്ല എന്നേ പറയാന്‍ പറ്റൂ.

 

അക്ബര്‍ മൌലവി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പല കാര്യങ്ങളും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും ഖുര്‍ആനും എതിരായതാണ് എന്നതത്രേ ഏറ്റവും രസകരം! മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനു മുന്‍പായി അക്ബര്‍ മൌലവി ആദ്യം ചെയ്യേണ്ടത് സ്വന്തം മത ഗ്രന്ഥങ്ങള്‍ ഒരുവട്ടമെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ ഒന്ന് വായിച്ചു നോക്കുകയായിരുന്നു എന്നതാണ് ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്. ഏതായാലും അക്ബര്‍ മൌലവി തന്‍റെ ക്ഷുദ്രകൃതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് പരിശോധിക്കുകയും മറുപടി കൊടുക്കുകയുമാണ് ഈ പഠന പരമ്പരയില്‍ ചെയ്യുന്നത്. ആദ്യം ദാവീദ്‌ രാജാവിനെക്കുറിച്ച് “ദാവീദിന്‍റെ ദുര്‍വൃത്തികള്‍” എന്ന തലക്കെട്ടില്‍ അക്ബര്‍ മൌലവി എഴുതിയിരിക്കുന്നത് നോക്കാം:

 

യഹോവയുടെ കല്പന പ്രകാരം ശമുവേല്‍ പ്രവാചകന്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തവനെന്നും (1.ശമുവേല്‍ 16:1-13) ഗോലിയാത്തിനോട് പൊരുതി അവനെ വധിച്ചുകൊണ്ട് ഇസ്രായീല്യരില്‍ ഏറ്റവും ശ്രേഷ്ഠനായി മാറിയവനെന്നും (1.ശമുവേല്‍ 17:1-58) പഴയ നിയമത്തില്‍ വിവരിക്കപ്പെടുന്ന ദാവീദിന്‍റെ ചരിത്രത്തേയും യെഹൂദ റബ്ബിമാര്‍ വെറുതെ വിട്ടിട്ടില്ല. ഏറ്റവും ശ്രേഷ്ഠനായി വ്യവഹരിക്കപ്പെടുന്ന വ്യക്തിയില്‍ തന്നെ തങ്ങളുടെ ദുഷ്ചെയ്തികള്‍ ആരോപിച്ചുകൊണ്ട് അവയ്ക്ക് ന്യായീകരണം കണ്ടെത്താനാണ് യെഹൂദാപുരോഹിതന്മാര്‍ ശ്രമിച്ചിരിക്കുന്നത്. എബ്രായര്‍ക്കിടയില്‍ ജീവിച്ച കവി സാമ്രാട്ടായിരുന്ന ദാവീദ്‌ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്ന സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന ആശയങ്ങളില്‍ മിക്കവയും അതിമഹത്താണെന്ന കാര്യത്തില്‍ സംശയമില്ല. പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വ്യക്തി തന്നെയാണ് ശമുവേലിന്‍റെ പുസ്തകങ്ങളില്‍ കാണുന്ന അധാര്‍മ്മികതകള്‍ ചെയ്തതെന്ന് വിശ്വസിക്കാന്‍ ബൈബിള്‍ അപ്പടി പ്രമാദമുക്തമാണെന്ന് പറയുന്നവര്‍ക്ക്‌ പോലും കഴിയുമെന്ന് തോന്നുന്നില്ല. രാജാധികാരമുപയോഗിച്ച് ദാവീദ്‌ ചെയ്തുവെന്ന് പറയപ്പെടുന്ന അസാന്മാര്‍ഗ്ഗിക വൃത്തികളെപ്പറ്റി ശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള വിവരണമാണ് ശമുവേലിന്‍റെ രണ്ടാം പുസ്തകത്തില്‍ കാണപ്പെടുന്നത്.

 

അന്യസ്ത്രീ ദാവീദിന്‍റെ കിടപ്പറയില്‍.

 

ദാവീദില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു സംഭവവിവരണം കാണുക. (2.ശാമുവേല്‍ 11-ം അദ്ധ്യായം) ഒരു ദിവസം ദാവീദ്‌ തന്‍റെ കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ്‌ ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്‍റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ്‌ അവളെ തന്‍റെ കിടപ്പറയിലേക്ക് വരുത്തി. ദാവീദ്‌ അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു.

 

ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ്‌ കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്‍റെ കുഞ്ഞിന്‍റെ പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ ഊറിയാ തന്‍റെ വീട്ടില്‍ പോകുവാന്‍ തയ്യാറായില്ല. ദേശസ്നേഹിയായ അദ്ദേഹം പറഞ്ഞ വരികള്‍ ശ്രദ്ധേയമാണ്, ‘പേടകവും ഇസ്രായീലും യഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ദാസരും മൈതാനത്തില്‍ പാളയമടിച്ചിരിക്കുന്നു. ആ നിലക്ക് തിന്നാനും കുടിക്കാനും ഭാര്യയോടൊപ്പം ശയിക്കാനും ഞാന്‍ വീട്ടില്‍ പോകുമോ? അങ്ങാണ്, അങ്ങയുടെ ജീവനാണ് ഇത് ഞാന്‍ ചെയ്കയില്ല’ (2.ശമുവേല്‍. 11:11). അങ്ങനെ, തന്‍റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ പിതൃത്വം ഊറിയായില്‍ കെട്ടിവെക്കാനുള്ള ദാവീദിന്‍റെ ശ്രമം പരാജയപ്പെട്ടു.

 

ചതിയനായ ദാവീദ്‌

പിറ്റേന്നു പ്രഭാതത്തില്‍ദാവീദ്‌ ഊറിയായെ യുദ്ധഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാനായകനായ യോവാബിന് ഒരു കത്തും കൊടുത്തു വിട്ടു. കത്തില്‍ ദാവീദ്‌ ഇപ്രകാരമെഴുതി ‘പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക; അയാള്‍ വെട്ടേറ്റ് വീണു മരിക്കണം’ (2.ശമുവേല്‍.11:15). രാജാവ്‌ കല്പിച്ചത് പ്രകാരം സേനാനായകന്‍ പ്രവര്‍ത്തിച്ചു. പാവം പടയാളി ഊറിയാ യുദ്ധക്കളത്തില്‍ വെച്ച് കൊല്ലപ്പെട്ടു. ഊറിയാവിന്‍റെ ഭാര്യയായ ബത്ശേബയെ വിലാപകാലത്തിനു ശേഷം ദാവീദ്‌ തന്‍റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അയാളുടെ ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. (എം.എം.അക്ബര്‍, ബൈബിളിന്‍റെ ദൈവികത, വിമര്‍ശനങ്ങള്‍ വസ്തുതകള്‍, പുറം 170-172)

 

ഇതാണ് ബൈബിളിനെതിരെ അക്ബര്‍ മൌലവി തന്‍റെ പുസ്തകത്തില്‍ ഉന്നയിക്കുന്ന ഒരു ആരോപണം. അക്ബര്‍ മൌലവിയുടെ പ്രവാചകനായ മുഹമ്മദ്‌ തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ നഗ്നത കണ്ട് മോഹിച്ച് അവളെ വിവാഹം കഴിച്ചപ്പോള്‍ അതിന്‍റെ നൃശംസത ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ എതിര്‍ത്ത നാട്ടുകാരുടെ മുന്നില്‍നിന്നു തന്‍റെ ദാസനെ രക്ഷിക്കാന്‍ വേണ്ടി മലക്കിന്‍റെ കൈവശം ആയത്ത് കൊടുത്തയച്ച ഖുര്‍ആനിലെ അല്ലാഹുവിനെപ്പോലെയാണ് ബൈബിളിലെ ഏകസത്യദൈവവും എന്ന തെറ്റിദ്ധാരണയില്‍ നിന്നായിരിക്കണം അക്ബര്‍ മൌലവി ഇക്കാര്യം ബൈബിളിനു നേരെയുള്ള ഒരാരോപണമായി ഉന്നയിക്കുന്നത്. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പാപത്തെ പാപമെന്നും ദോഷത്തെ ദോഷമെന്നും വിളിക്കുന്നവനാണ്! പാപത്തിന്‍റെ മേല്‍ ശിക്ഷ വിധിക്കുന്നവനുമാണ് അവിടുന്ന്! തന്‍റെ പ്രവാചകനായാലും അല്ലെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അതിനെ തെറ്റ് എന്ന് തന്നെ വിളിക്കാന്‍ ഒരു മടിയും ഈ ദൈവത്തിനില്ല. പുരോഹിതന്മാരായാലും രാജാക്കന്മാരായാലും പ്രവാചകന്മാരായാലും സാമാന്യ ജനമായാലും ശരി, എല്ലാവരും ഒരു പോലെ പാപം ചെയ്ത് ദൈവതേജസ് ഇല്ലാത്തവരായിത്തീര്‍ന്നു എന്നത് ബൈബിളിന്‍റെ അതിപ്രാധാന്യമുള്ള സന്ദേശമാണ്. അതുകൊണ്ടുതന്നെ, മനുഷ്യരാരും പാപം ചെയ്യാതെ ജീവിക്കും എന്ന് ബൈബിള്‍ പറയുന്നില്ല. എന്നുമാത്രമല്ല, അവരുടെ ജീവിതത്തില്‍ സംഭവിച്ച പാപങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. എന്തിനാണ് അത് രേഖപ്പെടുത്തി വെച്ചത് എന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരം പുതിയ നിയമത്തില്‍ നമുക്ക്‌ കാണുകയും ചെയ്യാം:

 

“ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു” (1.കൊരി.10:11)

 

എന്നാണ് ബൈബിള്‍ പറയുന്നത്. ദൈവത്തിന്‍റെ അഭിഷിക്തന്മാരായിരുന്നവര്‍ക്ക് പോലും ഇതുപോലെയുള്ള പരാജയം സംഭവിച്ചു എങ്കില്‍, നമ്മള്‍ എത്രമാത്രം കരുതലോടും ഭയത്തോടും ജാഗ്രതയോടും കൂടി വേണം ഇന്ന് ഈ ലോകത്ത് ജീവിക്കാന്‍ എന്ന് ഇവരുടെ വീഴ്ചകള്‍ നമ്മളെ ബുദ്ധിയുപദേശിക്കുന്നു. ആ ലക്ഷ്യത്തിന് വേണ്ടിയാണ് ബൈബിള്‍ ഇക്കാര്യങ്ങളെല്ലാം രേഖയാക്കിവെച്ചിരിക്കുന്നത്. അത് മനസ്സിലാക്കുവാന്‍ ഉള്ള ബോധം അക്ബര്‍ മൌലവിക്ക് ഇല്ലാതെ പോയതില്‍ അത്ഭുതത്തിന് അവകാശമില്ല. കാരണം, മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകളെയും കൊടുംക്രൂരതകളെയും വെള്ളപൂശുന്ന അല്ലാഹുവിനെയാണല്ലോ അക്ബര്‍ മൌലവിക്ക് പരിചയമുള്ളത്!!

 

അക്ബര്‍ മൌലവിയുടെ മറ്റൊരു ആരോപണം, ബൈബിള്‍ എഴുത്തുകാര്‍ ഇതൊക്കെ എഴുതി വെച്ചത് “തങ്ങളുടെ ദുഷ്ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടിയാണ്” എന്നാണ്. അങ്ങനെയൊരു ഉദ്ദേശ്യത്തോടുകൂടെയാണ് അവരത് രേഖപ്പെടുത്തിയതെങ്കില്‍, ദാവീദ്‌ ചെയ്തത് മ്ലേച്ഛമായ കാര്യമാണെന്നും ഈ പ്രവൃത്തിക്ക് ദൈവത്തില്‍ നിന്നുള്ള ശിക്ഷ ദാവീദിന്‍റെയും കുടുംബത്തിന്‍റെയും മേല്‍ വന്നു എന്നും അവര്‍ എഴുതാന്‍ പാടില്ലായിരുന്നല്ലോ. ദാവീദിന്‍റെ ഈ ദുഷ്പ്രവൃത്തിക്ക് ദൈവം എങ്ങനെയാണ് ദാവീദിനോടു ഇടപെട്ടതെന്ന് ബൈബിളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്:

 

“നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്‍റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്‍റെ ഭാര്യമാരെ എടുത്തു നിന്‍റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്‍റെ വെട്ടത്തു തന്നേ നിന്‍റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്‍റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടു: യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയില്‍ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍ തന്‍റെ വീട്ടിലേക്കു പോയി” (2.ശമുവേല്‍.12:9-14).

 

“തങ്ങളുടെ ദുഷ്പ്രവൃത്തിക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടി” ദാവീദ്‌ ചെയ്യാത്ത കാര്യം ദാവീദിന്‍റെ മേല്‍ ആരോപിച്ചുകൊണ്ട് യെഹൂദ റബ്ബിമാര്‍ എഴുതിച്ചേര്‍ത്തതാണ് ഊരിയാവിന്‍റെ ഭാര്യയുമായുള്ള ദാവീദിന്‍റെ ബന്ധം എന്ന് അക്ബര്‍ മൌലവി ആരോപിക്കുന്നു. അങ്ങനെയാണെങ്കില്‍ ദാവീദിന് കിട്ടിയ ഈ ശിക്ഷ അവര്‍ രേഖപ്പെടുത്തി വെച്ചത് എന്തിനാണ് എന്ന് കൂടി അക്ബര്‍ മൌലവി പറയണം!

 

വാസ്തവത്തില്‍ ആരാണ് തങ്ങളുടെ ദുഷ്പ്രവൃത്തിക്ക് ന്യായീകരണം കിട്ടാന്‍ വേണ്ടി ഓരോന്ന് എഴുതി വെച്ചിട്ട് അത് മലക്കിന്‍റെ മേല്‍ ആരോപിക്കുന്നത് എന്ന് ഖുര്‍ആനും ഹദീസുകളും വായിക്കുന്നവര്‍ക്ക് മനസ്സിലാകും. തന്‍റെ സ്നേഹിതനും തന്നെക്കാള്‍ ഇളയവനുമായ അബൂബക്കറിന്‍റെ ആറ്‌ വയസ്സുള്ള മകളെ അമ്പത്തിരണ്ടാം വയസ്സില്‍ മുഹമ്മദ്‌ വിവാഹം കഴിച്ചതും ഖൈബര്‍ ഗോത്രത്തെ ആക്രമിച്ച് അവിടത്തെ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളേയും യുദ്ധത്തടവുകാരായി പിടിച്ചെടുക്കുകയും ചെയ്തതും ഖൈബര്‍ ഗോത്രനേതാവിന്‍റെ മകളുമായി, അവളുടെ ഭര്‍ത്താവിനെയും പിതാവിനെയും വധിച്ചതിന് ശേഷം തിരിച്ചുള്ള യാത്രയില്‍ മുഹമ്മദ്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും ഒക്കെ നമുക്ക്‌ ഹദീസുകളില്‍ കാണാവുന്ന കാര്യങ്ങളാണ്. “മുഹമ്മദില്‍ ഞങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്” എന്ന് പറഞ്ഞ്, മുഹമ്മദ്‌ ചെയ്ത ഈ പ്രവൃത്തികള്‍ ഒക്കെ ഇന്നും പല ഇസ്ലാമിക രാജ്യങ്ങളിലും അരങ്ങേറുന്നത് പത്രമാധ്യമങ്ങള്‍ മുഖേന അറിയാവുന്നതുമാണല്ലോ.

 

ഇനി, ദാവീദ്‌ ഊരിയാവിനോട് ചെയ്തതായി ബൈബിള്‍ പറയുന്ന കാര്യം യെഹൂദ റബ്ബിമാര്‍ “തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക്‌ ന്യായീകരണം കണ്ടെത്താന്‍ വേണ്ടി കൂട്ടിച്ചേര്‍ത്തതാണെ”ന്നുള്ള അക്ബര്‍ മൌലവിയുടെ വാദം, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനാ വിധേയമാക്കിയാല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം.

 

“മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത്‌ ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക്‌ സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍ ആണ്. ആ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു:

 

ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍

 

അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.

 

ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.

 

അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.

 

അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.

 

ദാവൂദ്‌: ഇല്ല

 

ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക.’

 

ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.

 

അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’

 

ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!

 

അദ്ദേഹം: ‘അതെന്താണ്?’

 

ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.

 

അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.

 

അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

 

ഈ കാര്യങ്ങളൊന്നും അക്ബര്‍ മൌലവി വായിച്ചിട്ടില്ല എന്ന് തോന്നുന്നു! അതല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ കാര്യങ്ങളൊന്നും വയിക്കുകയില്ല എന്ന വ്യാമോഹമായിരുന്നു അക്ബര്‍ മൌലവിക്കു ഉണ്ടായിരുന്നത് എന്നും വരാം. എങ്ങനെയായാലും ഈ സംഭവത്തെക്കുറിച്ചുള്ള ഇസ്ലാമിക വ്യാഖ്യാനം ഒരിക്കലും പരിഷ്കൃത മനുഷ്യന് അംഗീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല. ദാവീദ്‌ തെറ്റ് ചെയ്തപ്പോള്‍ അതിന് മുഖം നോക്കാതെ ശിക്ഷ വിധിച്ച ബൈബിളിലെ ദൈവം ചെയ്തത് തെറ്റാണെന്ന് വാദിക്കുന്ന അക്ബര്‍ മൌലവി പക്ഷേ, ദാവൂദില്‍ നിന്നു അന്യായം അനുഭവിച്ചവനെക്കൊണ്ട് പരലോകത്ത് വെച്ച് പൊരുത്തപ്പെടീക്കാം എന്ന് വാഗ്ദത്തം കൊടുക്കുന്ന അള്ളാഹുവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് അള്ളാഹു ഊരിയാവിനെ ‘ശശി’യാക്കുന്ന ആ മഹനീയ മുഹൂര്‍ത്തം കാണാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!!

 

ഏതായാലും, മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകള്‍ക്ക് ചൂട്ടു പിടിക്കുന്ന, മുഹമ്മദിന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന, മുഹമ്മദിന്‍റെ ഭാര്യമാര്‍ മുഹമ്മദിനെതിരെ വഴക്കുണ്ടാക്കിയാല്‍ ആ ഭാര്യമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് മലക്കിന്‍റെ കയ്യില്‍ ആയത്തും കൊടുത്ത് വിടുന്ന, മുഹമ്മദിന്‍റെ വീട്ടുകാര്യസ്ഥന്‍റെ റോളില്‍ ഖുര്‍ആനില്‍ നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവിനെപ്പോലെയല്ല പാപത്തിനു മുഖം നോക്കാതെ ശിക്ഷ വിധിക്കുന്ന ബൈബിളിലെ ഏക സത്യദൈവം! അക്കാര്യം ഒന്ന് ഓര്‍ത്തിരുന്നിട്ടു മതിയായിരുന്നു ബൈബിളിനെതിരെയുള്ള ഈ വിമര്‍ശനാഭാസം എന്ന് അക്ബര്‍ മൌലവിയും മറ്റു ദാവാക്കാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

]]>
https://sathyamargam.org/2014/04/%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%af/feed/ 2
മൂലപാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ? https://sathyamargam.org/2014/04/%e0%b4%ae%e0%b5%82%e0%b4%b2%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2/ https://sathyamargam.org/2014/04/%e0%b4%ae%e0%b5%82%e0%b4%b2%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2/#comments Wed, 16 Apr 2014 07:40:44 +0000 http://www.sathyamargam.org/?p=919  

എല്ലാ മുസ്ലീം സഹോദരന്മാരും സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നതിലൂടെ എങ്ങനെയാണ് ഒരുവന്‍റെ പാപം മോചിക്കപ്പെടുക എന്നത്. അതിനുള്ള ചെറിയൊരു വിശദീകരണമാണ് ഈ ലേഖനം.

 

ബൈബിള്‍ പറയുന്നത് ആദാം പാപം ചെയ്തതോട് കൂടി ദൈവവും മനുഷ്യരും തമ്മില്‍ ശത്രുതയിലായി എന്നാണ്. നമ്മോട് ഒരാള്‍ അനുസരണക്കേട്‌ കാണിച്ചതുകൊണ്ടു അയാള്‍ നമ്മുടെ ശത്രുവാകുമോ? ഒരാളുടെ ഭാര്യ അയാള്‍ പറഞ്ഞത് അനുസരിച്ചില്ല എന്നുള്ളതുകൊണ്ട് അയാള്‍ തന്‍റെ ഭാര്യയെ ശത്രുവായി കണക്കാക്കുമോ? സുബോധമുള്ള ഒരാളും അത് ചെയ്യുകയില്ല എന്ന് നമുക്കറിയാം. എന്നാല്‍ ആ ഭാര്യ അയാളോട് വിശ്വാസ വഞ്ചന കാണിച്ചു മറ്റൊരാളെ ഭര്‍ത്താവിനു തുല്യമായി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ അവള്‍ക്ക് ശത്രുവായി മാറും, അത് സാധാരണ സംഭവം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ആദാമിന്‍റെയും ഹവ്വയുടെയും അനുസരണക്കേട്‌ അല്ല, പാപമായിത്തീര്‍ന്നത്‌ . അതിനും മുന്‍പേ ഒരു കാര്യം അവരുടെ ഉള്ളില്‍ നടന്നിട്ടുണ്ട്, അതാണ്‌ പാപമായിത്തീര്‍ന്നത്‌ . ഉള്ളില്‍ നടന്ന കാര്യത്തിന്‍റെ ബാഹ്യമായ ഒരു പ്രദര്‍ശനം മാത്രമാണ് നന്മതിന്മകളെ കുറിച്ചുള്ള അറിവിന്‍റെ പഴം പറിച്ചു തിന്നല്‍ അഥവാ അവര്‍ കാണിച്ച അനുസരണക്കേട്‌!

 

യാഹോവയായ ദൈവം അവരെ ഏദന്‍ തോട്ടത്തില്‍ ആക്കിയതിന് ശേഷം പറഞ്ഞത് ഇങ്ങനെയാണ്: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!”

 

പിന്നീട് പിശാചു വന്നു പറയുന്നത് ഇങ്ങനെയാണ്: “പാമ്പു സ്ത്രീയോടു: നിങ്ങള്‍ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു”

 

ഇതില്‍ ഒന്ന് സത്യമാണെങ്കില്‍ മറ്റേതു കള്ളമാണ്. രണ്ടും ഒരു പോലെ സത്യമാവുകയില്ലല്ലോ. പിശാച് പറഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ നോക്കാം.

 

1. നിങ്ങള്‍ മരിക്കുകയില്ല, നിശ്ചയം- ദൈവം പറഞ്ഞത് (തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!) നുണയാണ്. അതു വിശ്വസിക്കേണ്ട കാര്യമില്ല.

 

2. നിങ്ങള്‍ ദൈവത്തെപ്പോലെ ആകും- (ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും നിങ്ങള്‍ക്ക്‌ കൂടുതല്‍ ഉന്നതമായ ഒരു അവസ്ഥയിലേക്ക് പ്രവേശിക്കാം. എന്നാല്‍ നിങ്ങള്‍ക്ക്‌ അങ്ങനെ ഒരു അവസ്ഥ വരുന്നത് ദൈവത്തിനു താല്പര്യമില്ല. അതുകൊണ്ടാണ് ഇത് തിന്നരുതെന്ന് പറഞ്ഞത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ നന്മയില്‍ ദൈവത്തിനു താല്പര്യമില്ല എന്നര്‍ത്ഥം.)

 

ആദാമിനെയും ഹവ്വയെയും സംബന്ധിച്ച് ഇത് ഒരു തിരഞ്ഞെടുപ്പിനുള്ള അവസരമാണ്. ഒന്നുകില്‍ പിശാചിനോട് പറയാം, ‘ഞങ്ങള്‍ കണ്ണ് തുറന്നപ്പോള്‍ ആദ്യം കണ്ടത് ദൈവത്തെയാണ്. ഇന്നുവരെ ഈ ദൈവം ഞങ്ങള്‍ക്ക്‌ ഒരു ദ്രോഹവും ചെയ്തിട്ടില്ല. അതുകൊണ്ട് നീ പറയുന്നത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, നീ നിന്‍റെ പാട്ടിനു പോ’ എന്ന്.

 

അതല്ലെങ്കില്‍ പിശാച് പറഞ്ഞത് മുഴുവന്‍ സത്യമാണ്, ദൈവത്തിനു ഞങ്ങളുടെ നന്മയില്‍ താല്പര്യമില്ലാത്തതുകൊണ്ട് ഞങ്ങള്‍ മരിക്കും എന്ന് നുണ പറഞ്ഞു ഞങ്ങളെ പറ്റിക്കാന്‍ നോക്കുകയാണ് എന്നും വിശ്വസിക്കാം. ഏതു വിശ്വസിച്ചാലും മറ്റേതിനെ അവിശ്വസിക്കുകയും തള്ളിക്കളയുകയും വേണം. രണ്ടും ഒരേപോലെ വിശ്വസിക്കാനും അംഗീകരിക്കാനും പറ്റില്ല.

 

ഇവിടെ ആദാം ദൈവത്തെ അവിശ്വസിക്കുകയും പിശാചിനെ വിശ്വസിക്കുകയും ചെയ്തു. ദൈവത്തെ തള്ളിക്കളയുകയും പിശാചിനെ സ്വീകരിക്കുകയും ചെയ്തു. അവന്‍ ഹൃദയത്തില്‍ ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്തു. അതാണ്‌ ആദ്യത്തെ പാപമായി മാറിയത്. രണ്ടു കാര്യങ്ങള്‍ ആണ് അന്ന് ആദം ചെയ്തത്.

 

1. ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും ചെയ്തു.

 

2. പിശാചിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തു.

 

ഹൃദയത്തില്‍ നടന്ന ഈ സംഭവങ്ങളുടെ ബാഹ്യപ്രകടനമാണ് പഴം പറിച്ചു തിന്നതില്‍ അഥവാ അനുസരണക്കേടില്‍ ഉള്ളത്. ആദ്യത്തെ പാപം എന്നത് അവിശ്വാസവും നിരാകരിക്കലും ആണ് എന്ന് ചുരുക്കം. അതിന്‍റെ പരിഹാരം വിശ്വാസവും സ്വീകരിക്കലും ആണ്!

 

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഭൂമിയെ എല്ലാം അവനു കീഴാക്കി കൊടുക്കുകയാണ് ചെയ്തത്. “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവ ജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു” (ഉല്‍പ്പത്തി 1:28)

 

മനുഷ്യന്‍ ഈ അധികാരം എല്ലാം പിശാചിന്‍റെ കാല്‍ക്കീഴില്‍ കൊണ്ടുവെച്ചു. അതുകൊണ്ടാണ് കര്‍ത്താവിനെ പരീക്ഷിക്കാന്‍ വന്നപ്പോള്‍ പിശാചു പറയുന്നത് “ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം; അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാന്‍ കൊടുക്കുന്നു” (ലൂക്കോ.4:6)

 

“””” അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു”””” എന്നത് ശ്രദ്ധിച്ചോ? ആദാം ആണ് ഇത് അവനു ഏല്‍പ്പിച്ചു കൊടുത്തത്.

 

നമ്മള്‍ എല്ലാവരും ആദാമില്‍ വെച്ചേ പാപികളാണ് എന്ന് ബൈബിള്‍ പറയുന്നു. പഴയ നിയമത്തില്‍ പ്രവാചകന്‍ പറയുന്നത് ഇങ്ങനെയാണ്: “എന്നാല്‍ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു” എന്നാണ് (ഹോശേയ 6:7) പി.ഓ.സി തര്‍ജമയില്‍ കാണുന്നത് “അവര്‍ ആദാമില്‍ വെച്ച് എന്നോട് അവിശ്വസ്തത കാണിച്ചിരിക്കുന്നു” എന്നാണ്. ഇവിടെ “അവര്‍ ” എന്ന് പറയുന്നത് സകല മനുഷ്യവര്‍ഗ്ഗത്തെയും ഉദ്ദേശിച്ചാണ്. ഇന്നുള്ള സകല മനുഷ്യരും ആദാമില്‍ അടങ്ങിയിരുന്നു. ബൈബിള്‍ പറയുന്നത് “അവന്‍ ഭൂതലത്തില്‍ എങ്ങും കുടിയിരിക്കാന്‍ ഒരുവനില്‍ നിന്നും മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി” (അപ്പോ.പ്രവൃ.17:26) എന്നാണ്. ഒരു വിത്തിന് കേടുവരുത്തിയാല്‍ ആ വിത്തില്‍നിന്നുള്ള സകല സസ്യവും കേടുള്ളതായിരിക്കും എന്ന് നമുക്കറിയാം. ഇന്നുള്ള സകല മനുഷ്യരുടെയും വിത്ത്‌ ആദാം ആയിരുന്നു. ഹവ്വയടക്കമുള്ള സകല മനുഷ്യരും ഉണ്ടായത് ആദാമില്‍ നിന്നാണ്. ആദാമിന് കേടു സംഭവിച്ചപ്പോള്‍ അഥവാ പാപം ചെയ്തു മരണത്തിനു അധീനനായപ്പോള്‍ ആ കേട് എല്ലാ മനുഷ്യരിലും പ്രവേശിച്ചതായി നമുക്ക്‌ കാണാന്‍ കഴിയും. കേടില്ലാത്ത ഒരു വിത്തില്‍ നിന്ന് വീണ്ടും ജനിച്ചാല്‍ മാത്രമേ മനുഷ്യര്‍ക്ക്‌ ഇപ്പോഴുള്ള ഈ കേട് പരിഹരിക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.

 

ഏതായാലും നമ്മള്‍ ആദാമില്‍ ഉണ്ടായിരുന്നത് കൊണ്ട് ആദാം ചെയ്ത

 

1. ദൈവത്തെ അവിശ്വസിക്കുകയും തള്ളിക്കളയുകയും

 

2. പിശാചിനെ വിശ്വസിക്കുകയും സ്വീകരിക്കുകയും

 

എന്ന പാപത്തിനു നമ്മളും ഓഹരിക്കാരാണ്. അതിനാണ് നമ്മള്‍ പരിഹാരം ഉണ്ടാക്കേണ്ടത്. അത് ചെയ്യാതെ വേറെ എന്ത് ചെയ്തിട്ടും കാര്യമില്ല. കാരണം, ഇവിടെ പാപം ചെയ്തിരിക്കുന്നത് ദൈവത്തിനു നേരെയാണ്.

 

ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഞാന്‍ ഒരാളോട് എന്തെങ്കിലും കടുത്ത അപരാധം ചെയ്തിട്ട് അതിനു പരിഹാരം വരുത്താതെ എന്‍റെ അയല്‍പക്കത്തുള്ളവര്‍ക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തുള്ളവര്‍ക്കോ ഇഷ്ടമുള്ള എന്തെങ്കിലും കാര്യം ചെയ്താല്‍ പ്രയോജനം ഉണ്ടോ? അവര്‍ക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യുന്നു എന്നുള്ളത് കൊണ്ട് ആദ്യത്തെയാളോട് ഞാന്‍ ചെയ്ത കുറ്റം പരിഹരിക്കപ്പെടുമോ, അയാള്‍ എന്നോട് ക്ഷമിക്കുമോ? ഇന്ന് ലോകം മുഴുവന്‍ ചെയ്യുന്നത് ഇങ്ങനെയാണ്. ദൈവത്തിനോട് ആദാമില്‍ വെച്ച് ചെയ്ത കുറ്റത്തിന് പരിഹാരം വരുത്താതെ ഭൂമിയില്‍ ഉള്ള മനുഷ്യര്‍ക്ക്‌ ദാനധര്‍മ്മങ്ങളോ സത്പ്രവൃത്തികളോ ചെയ്‌താല്‍ മതി, ദൈവം പ്രസാദിക്കും എന്നാണു അവരുടെ വിചാരം. അതുകൊണ്ട് യാതൊരു കാര്യവുമില്ല. ദൈവത്തിനോട് ചെയ്ത കുറ്റത്തിന് ദൈവത്തോട് തന്നെ പരിഹാരം ചെയ്യണം. (ദാനധര്‍മ്മങ്ങളോ സത്പ്രവൃത്തികളോ വേണ്ട എന്ന അര്‍ത്ഥത്തിലല്ല ഇത് പറയുന്നത് എന്ന് പ്രത്യേകാല്‍ ഓര്‍ക്കണം. ദാനധര്‍മ്മങ്ങളും സത്പ്രവൃത്തികളും അതില്‍ത്തന്നെ നല്ലതാണ്. എന്നാല്‍ പാപമോചനത്തിന് അത് പര്യാപ്തമല്ല എന്നാണ് പറഞ്ഞത്.)

 

ദൈവത്തെ അവിശ്വസിച്ചു എന്നുള്ളതിന് പരിഹാരം ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്. ദൈവത്തെ തള്ളിക്കളഞ്ഞു എന്നുള്ളതിന് പരിഹാരം ദൈവത്തെ സ്വീകരിക്കുക എന്നതാണ്.

 

ഇവിടെയാണ്‌ യേശുക്രിസ്തു കടന്നു വരുന്നത്. ദൈവം നീതിമാന്‍ ആയതുകൊണ്ട് തെറ്റിന് ശിക്ഷ കൊടുക്കാതെ വിടാന്‍ പറ്റില്ല. അപ്പോള്‍ തന്നെ ദൈവം സ്നേഹം ആയതുകൊണ്ട് ദൈവത്തിനു നമ്മളെ നാശത്തിലേക്ക്‌ വിടാനും കഴിയില്ല. ദൈവം അതിനു ഒരുക്കിയ പരിഹാരമാണ് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണം. പാപം ചെയ്ത മനുഷ്യന്‍ മരിക്കണം എന്ന ദൈവനീതി നിറവേറ്റാനാണ് യേശുക്രിസ്തു വന്നത്. അവന്‍ പാപം ചെയ്തിട്ടില്ല, അവന്‍റെ മേല്‍ നമ്മുടെ പാപങ്ങളെ ചുമത്തുകയായിരുന്നു. അവന്‍ നമുക്ക് വേണ്ടി മരിക്കുക മാത്രമായിരുന്നില്ല, നമ്മുടെ നീതീകരണത്തിനു വേണ്ടി അവന്‍ ഉയര്‍ത്തെഴുന്നെല്‍ക്കുകയും ചെയ്തു. അങ്ങനെ നമ്മുടെ പാപത്തെ അവന്‍ ക്രൂശില്‍ ശിക്ഷിച്ചു.

 

പാപം ചെയ്യുന്നവന്‍ ഏവനും പിശാചിന്‍റെ മകനാകുന്നു എന്ന് 1.യോഹ.3:8-ല്‍ പറയുന്നുണ്ട്. ഇത് ഏദനില്‍ വെച്ച് സംഭവിച്ചതാണ്. ആദ്യമനുഷ്യനായ ആദാം പിശാചിനെ തന്‍റെ യജമാനനായി സ്വീകരിച്ചതോടെ ആദാമില്‍ നിന്നും ജനിക്കുന്ന സകലരും അവന്‍റെ അധീനതയിലാണ് ജനിക്കുന്നത്. ഇങ്ങനെ പിശാചിന്‍റെ മകനായിരിക്കുന്ന മനുഷ്യന്‍ എന്തൊക്കെ പുണ്യ കര്‍മ്മങ്ങള്‍ ചെയ്താലും ദൈവത്തിന്‍റെ മകനായി മാറുകയില്ല. ഒരാള്‍ എത്ര പരിശ്രമിച്ചാലും അയാള്‍ക്ക് അംബാനിയുടെ മകനാകാന്‍ കഴിയുമോ? എന്നാല്‍ അംബാനി വിചാരിച്ചാല്‍ അയാള്‍ക്ക് അംബാനിയുടെ മകനാകാം. അംബാനി അയാളെ ദത്ത് എടുത്താല്‍ മതി.

 

ദൈവം നമ്മെ യേശുക്രിസ്തുവില്‍ ദത്ത് എടുക്കുകയാണ് ചെയ്യുന്നത് (എഫേസ്യ.1:4). അതിനു നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം. യേശുക്രിസ്തു എന്‍റെ പാപത്തിനു പരിഹാരം വരുത്താന്‍ വേണ്ടിയാണ് മരിച്ചത് എന്ന് വിശ്വസിക്കുകയും യേശുവിനെ സ്വന്തം കര്‍ത്താവായി സ്വീകരിക്കുകയും ചെയ്യുക.

 

ഇത് ചെയ്യുമ്പോള്‍ എങ്ങനെയാണ് നമ്മുടെ പാപത്തിനു പരിഹാരം ലഭിക്കുന്നത് എന്ന് നോക്കാം:

 

നമ്മള്‍ ദൈവത്തോട് പറയുന്നതു ഇങ്ങനെയാണ്: ദൈവമേ ഞാന്‍ ഒരു പാപിയാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍ എന്നെ സ്നേഹിച്ചു എന്‍റെ പാപത്തിനു പരിഹാരം വരുത്തുവാന്‍ യേശുക്രിസ്തു എനിക്ക് വേണ്ടി മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേറ്റു. ഞാന്‍ ഇത് പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു. എനിക്ക് വേണ്ടി മരിച്ച യേശുവിനെ ഞാന്‍ എന്‍റെ കര്‍ത്താവായി സ്വീകരിക്കുന്നു.”

 

1. ഞാന്‍ ഒരു പാപിയാണ്- അന്ന് ആദാമിനോട് ‘നിങ്ങള്‍ മരിക്കുകയില്ല’ എന്ന് പിശാച് പറഞ്ഞതു കളവാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു.  ഞാന്‍ ഒരു പാപിയായതുകൊണ്ട് പാപത്തിന്‍റെ ശമ്പളമായ മരണത്തിനു ഞാന്‍ അധീനനാണ്. അതുകൊണ്ട് ദൈവമേ, അന്ന് ഏദന്‍ തോട്ടത്തില്‍ അങ്ങ് പറഞ്ഞതാണ് സത്യം എന്ന് ഞാന്‍ ഏറ്റുപറയുന്നു.

 

2. യേശുക്രിസ്തു എന്‍റെ പാപത്തിന്‍റെ പരിഹാരത്തിന് വേണ്ടി മരിച്ചു- “നിങ്ങളുടെ നന്മയില്‍ ദൈവത്തിനു താല്പര്യമില്ല” എന്ന് പിശാച് പറഞ്ഞത് നുണയാണ്. കാരണം എന്‍റെ നന്മയില്‍ താല്പര്യമില്ലാത്ത ഒരാള്‍ എനിക്ക് വേണ്ടി മരിക്കുമോ? യേശുക്രിസ്തു ദൈവമാണ്, അവന്‍ മനുഷ്യനായി ഭൂമിയില്‍ വന്ന് എനിക്ക് വേണ്ടി മരിച്ചു. അതിലൂടെ ദൈവത്തിനു എന്‍റെ നന്മയില്‍ താല്പര്യമുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. ആകയാല്‍ ദൈവമേ, ആദാം പിശാചിന്‍റെ വാക്ക് കേട്ട് വിശ്വസിച്ചത് തെറ്റാണെന്ന് ഞാന്‍ ഇവിടെ തിരുത്തുന്നു.

 

3. എനിക്ക് വേണ്ടി മരിച്ച യേശുവിനെ ഞാന്‍ കര്‍ത്താവായി സ്വീകരിക്കുന്നു- ആദാം അന്ന് ദൈവത്തെ അവിശ്വസിച്ചു പിശാചിനെ വിശ്വസിക്കുകയും ദൈവത്തെ തള്ളിക്കളഞ്ഞു പിശാചിനെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ ഇവിടെ അത് തിരുത്തുന്നു. ഞാന്‍ പിശാചിനെ തള്ളിക്കളഞ്ഞു യേശുവിനെ എന്‍റെ ഏക കര്‍ത്താവായി സ്വീകരിക്കുന്നു.

 

ദൈവത്തോട് ഇങ്ങനെയുള്ള ഒരു ഏറ്റുപറച്ചിലിലൂടെ മാത്രമേ പാപത്തിനു പരിഹാരം ഉണ്ടാവുകയുള്ളൂ. നമ്മള്‍ ഇങ്ങനെ ഏറ്റു പറയുമ്പോള്‍ ദൈവം നമ്മെ തന്‍റെ മകനായിട്ടോ മകളായിട്ടോ സ്വീകരിക്കും. അതാണ്‌ യോഹ.1:12,13-ല്‍ നമ്മള്‍ വായിക്കുന്നത്: “അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.”

 

ഇതാണ് ആത്മാവിനാലുള്ള ജനനം. ആദ്യത്തെ ജനനം മാതാപിതാക്കളില്‍ നിന്നുള്ള ജനനം അഥവാ ശാരീരികമായ ജനനം. എന്നാല്‍ രണ്ടാമത്തേത് ദൈവത്തില്‍ നിന്നുള്ള ജനനം അഥവാ ആത്മാവില്‍നിന്നുള്ള ജനനം.

 

ഇത് പാപത്തെക്കുറിച്ചു ബോധ്യം വന്നതിനു ശേഷം ദൈവത്തോട് ചെയ്യുന്ന ഉടമ്പടിയാണ്. പാപത്തെക്കുറിച്ചു മാത്രമല്ല, പാപത്തില്‍ നിന്നും രക്ഷിക്കാന്‍ ദൈവം എന്താണ് യേശുക്രിസ്തുവില്‍ കൂടി ചെയ്തിരിക്കുന്നത് എന്നും തിരിച്ചറിഞ്ഞതിനു ശേഷം ചെയ്യുന്ന ഉടമ്പടി. ഈ ഉടമ്പടിയിലൂടെ മാത്രമേ വീണ്ടും ജനനം നടക്കുന്നുള്ളൂ. അത് അപ്പോസ്തലന്‍ വിവാഹത്തോടു ബന്ധപ്പെടുത്തി എഫെസ്യ.5:32-ല്‍ പറയുന്നുണ്ട്. ഉടമ്പടിയിലൂടെ അല്ലേ വിവാഹം നടക്കുന്നത്? അല്ലാതെ വിവാഹം നടന്നു കാലം കുറേ കഴിഞ്ഞല്ലല്ലോ ഉടമ്പടി. അല്ലെങ്കില്‍ ഉടമ്പടി ചെയ്തു കുറേ നാള്‍ കഴിഞ്ഞല്ലല്ലോ ഭാര്യയാകുന്നത്. ഉടമ്പടി നടന്ന അടുത്ത നിമിഷം മുതല്‍ അവള്‍ അവന്‍റെ സകല സ്വത്തുക്കളുടെയും അവകാശിയായി മാറുന്നു. അതുവരെ തന്‍റെ മാതാപിതാക്കള്‍ക്ക് കീഴടങ്ങിയിരുന്ന അവള്‍ ഇനിമുതല്‍ മാതാപിതാക്കളുടെ ഇഷ്ടമല്ല അനുസരിക്കാന്‍ പോകുന്നത്, ഭര്‍ത്താവിന്‍റെ ഇഷ്ടമാണ്. അവളുടെ വിധേയത്വം ഇനിമുതല്‍ മാതാപിതാക്കളോടോ സഹോദരങ്ങളോടോ അല്ല, ഭര്‍ത്തവിനോടാണ്. വിവാഹത്തിനു വേണ്ടി സ്വന്തം വീട്ടില്‍ നിന്നും വരുന്ന അവള്‍ വിവാഹം കഴിഞ്ഞാല്‍ പോകുന്നത് ഭര്‍ത്താവിന്‍റെ വീട്ടിലേക്കാണ്. അതാണ്‌ അവളുടെ വീട്!

 

ബൈബിള്‍ അനുസരിച്ച് ഒരാള്‍ യേശുക്രിസ്തുവിനെ കര്‍ത്താവായി സ്വീകരിക്കുന്നതിനു മുന്‍പ്‌ പിശാചിന്‍റെ മകനാണ്. അവനെ നിയന്ത്രിക്കുന്നത്‌ പിശാചും പാപവും ലോകവും ഒക്കെയാണ്. അവന്‍ പിശാചിന്‍റെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്തത്തിലാണ്. എന്നാല്‍ അവന്‍ യേശുവിനെ കര്‍ത്താവായി സ്വീകരിച്ച് കഴിഞ്ഞാല്‍ പിന്നെ അവനെ നിയന്ത്രിക്കുന്നത്‌ യേശുക്രിസ്തുവും പരിശുദ്ധാത്മാവും ദൈവവചനവും ആണ്. അവന്‍ പിശാചില്‍ നിന്നും പാപത്തില്‍ നിന്നും മരണഭീതിയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവനായി തീരുന്നു. അതേ, ബൈബിള്‍ പറയുന്നത് പോലെത്തന്നെ “ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു” (2.കൊരി.5:17)

 

ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതരേയും യേശുക്രിസ്തുവിനെ നിങ്ങളുടെ സ്വന്തം കര്‍ത്താവായി സ്വീകരിച്ച് അടിമത്തത്തില്‍നിന്നു സ്വാതന്ത്ര്യത്തിലേക്ക്‌ പ്രവേശിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നിര്‍ത്തുന്നു.

]]>
https://sathyamargam.org/2014/04/%e0%b4%ae%e0%b5%82%e0%b4%b2%e0%b4%aa%e0%b4%be%e0%b4%aa%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2/feed/ 5
പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം. https://sathyamargam.org/2014/03/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa/ https://sathyamargam.org/2014/03/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa/#comments Mon, 03 Mar 2014 14:37:14 +0000 http://www.sathyamargam.org/?p=904  

പഴയ നിയമം യെഹൂദന്മാര്‍ എങ്ങനെയാണ് പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നത് എന്ന് യെഹൂദ തല്മൂദുകളില്‍ കാണാം:

 

1. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ മാത്രമേ സിനഗോഗ് ചുരുളുകള്‍ എഴുതാവൂ

 

2. പ്രസ്തുത തോല്‍ സിനഗോഗിലെ ഉപയോഗത്തിനായി ഒരു യെഹൂദന്‍ തയ്യാറാക്കിയതായിരിക്കണം.

 

3. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ നിന്നെടുത്ത ചരടുകള്‍ മാത്രമേ ഇവ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കാവൂ.

 

4. ഓരോ തോലിലും ഒരു പ്രത്യേക എണ്ണം ഖണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവ ഗ്രന്ഥം മുഴുവന്‍ തുല്യമായിരിക്കുകയും വേണം.

 

5. ഓരോ ഖണ്ഡത്തിന്‍റെയും നീളം 48 വരിയില്‍ കുറയാനോ 60 വരിയില്‍ കൂടാനോ പാടില്ല. വീതി വശം 30 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളണം.

 

6. പ്രതി മുഴുവന്‍ ആദ്യരേഖിതമായിരിക്കനം. വര കൂടാതെ മൂന്ന് വാക്കുകള്‍ എഴുതിയാല്‍ അത് ഉപയോഗശൂന്യമാണ്.

 

7. ഒരു പ്രത്യേക വിധിയില്‍ തയ്യാറാക്കിയ കറുത്ത മഷിയായിരിക്കണം ഉപയോഗിക്കേണ്ടത്. ചെമപ്പോ പച്ചയോ മറ്റേതെങ്കിലും നിറമോ ഉപയോഗിക്കരുത്.

 

8. ഒരധികൃത പ്രതിയായിരിക്കണം മാതൃക. മാതൃകാ പ്രതിയില്‍ നിന്ന് പകര്‍പ്പെഴുത്തുകാരന്‍ അല്‍പവും വ്യതിചലിക്കരുത്.

 

9. മുന്‍പിലിരിക്കുന്ന ഗ്രന്ഥത്തെ നോക്കാതെ ഓര്‍മ്മയില്‍നിന്നു ഒരു വാക്കോ, അക്ഷരമോ, യോദ് (ഒരു പുള്ളി) പോലുമോ എഴുതരുത്.

 

10. ഓരോ വ്യഞ്ജനാക്ഷരത്തിനുമിടയില്‍ ഒരു നാരിടയോ, മുടിയിടയോ സ്ഥലം വിടരുത്.

 

11. ഓരോ പുതിയ ഖണ്ഡത്തിനുമിടയില്‍ ഒമ്പത് വ്യഞ്ജനാക്ഷരങ്ങളുടെ സ്ഥലം വിടണം.

 

12. ഓരോ പുസ്തകത്തിനുമിടയില്‍ മൂന്ന് വരികളുടെ സ്ഥലം വിട്ടിരിക്കനം.

 

13. മോശയുടെ അഞ്ചാം പുസ്തകം ഒരു പൂര്‍ണ്ണവരിയില്‍ അവസാനിക്കണം; മറ്റുള്ളവ അങ്ങനെ ആയിരിക്കണമെന്നില്ല.

 

14. ഇവ കൂടാതെ പകര്‍പ്പെഴുത്തുകാരന്‍ പൂര്‍ണ്ണമായ യെഹൂദവേഷത്തില്‍ ഇരിക്കേണ്ടതാണ്.

 

15. ശരീരമാസകലം കഴുകണം.

 

16. ഉടന്‍ മഷിയില്‍ മുക്കിയ പേന കൊണ്ട് ദൈവത്തിന്‍റെ പേര് എഴുതാന്‍ തുടങ്ങരുത്.

 

17. ആ പേര് (ദൈവത്തിന്‍റെ) എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ചക്രവര്‍ത്തി വിളിച്ചാല്‍പ്പോലും ശ്രദ്ധിക്കരുത്.

 

ഈ ചിട്ടകള്‍ പാലിക്കാതെ എഴുതപ്പെടുന്ന പ്രതികളെ കുഴിച്ചു മൂടുകയോ ചുട്ടുകളയുകയോ ചെയ്തിരുന്നു. അല്ലെങ്കില്‍ പാഠശാലകള്‍ക്ക് പാരായണ ഗ്രന്ഥങ്ങളായി അവ നല്‍കിയിരുന്നു. ഈ നിബന്ധനകള്‍ക്ക് വിധേയമായി എഴുതിക്കഴിയുമ്പോള്‍ മൂലഗ്രന്ഥത്തിന് തുല്യമായി ഒരു വൈകല്യവുമില്ലാത്ത പ്രതി നമുക്ക്‌ ലഭിക്കുകയാണ്. പകര്‍പ്പെഴുതുന്നതില്‍ ഇത്രയും നിഷ്കര്‍ഷ പാലിച്ചിരുന്നത് കൊണ്ട് പഴമ ഒരു വിധത്തിലും ഒരു പ്രതിയുടെയും മാറ്റ് കൂട്ടുന്നില്ല എന്നത് വ്യക്തമാണ്‌. ഓരോ സിനഗോഗിലും വികലമായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിക്കാനുള്ള ഗെനിസ അഥവാ ചെറിയ അലമാരകള്‍ ഉണ്ടായിരുന്നു. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, പുറം 64,65)

]]>
https://sathyamargam.org/2014/03/%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%af%e0%b5%86%e0%b4%b9%e0%b5%82%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa/feed/ 2
എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? https://sathyamargam.org/2014/01/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87/ https://sathyamargam.org/2014/01/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87/#respond Mon, 13 Jan 2014 21:49:32 +0000 http://www.sathyamargam.org/?p=879 ചോദ്യം: എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? മാത്രമല്ല, തന്നോട് സഹായം ചോദിച്ചു വന്ന പുറജാതിക്കാരിയായ സ്ത്രീയെ യേശുക്രിസ്തു നായ്‌ എന്നും വിളിച്ചല്ലോ. ഇതൊരു പ്രവാചകന് ചേര്‍ന്നതാണോ?

 

മറുപടി: ദാവാക്കാരുടെ പ്രവാചകനായ മുഹമ്മദ്‌ ധാരാളം കൊള്ളയും കൊലയും നടത്തുകയും എതിരാളികളോടും വിമര്‍ശകരോടും ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുകയും തന്‍റെ സ്വന്തം അനുയായികളെപ്പോലും കാരണമില്ലാതെ ശപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട്, മുഹമ്മദിനെ വെള്ളപൂശാന്‍ വേണ്ടിയാണ് യേശുക്രിസ്തു കനാന്യ സ്ത്രീയെ നായ എന്ന് വിളിച്ചു എന്നുള്ള ആരോപണം ദാവാക്കാര്‍ ഉന്നയിക്കുന്നത്. ഈ ആരോപണം ഉന്നയിക്കുവാന്‍ ദാവാക്കാര്‍ എടുക്കുന്ന വേദഭാഗം അതിന്‍റെ ചരിത്ര പശ്ചാത്തലത്തില്‍ നമുക്കൊന്ന് പരിശോധിക്കാം:

 

“യേശു അവിടം വിട്ടു, സോര്‍ സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി. ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടു: കര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു. അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ, വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു. അതിന്നു അവന്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ അവള്‍ വന്നു: കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു. അവനോ“മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു. അതിന്നു അവള്‍:  അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു:സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയതു; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.” (മത്തായി 15:21-28)

 

ദാവാക്കാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കര്‍ത്താവ്‌ അവളുടെ മകളെ സൌഖ്യമാക്കാന്‍ പാടില്ലായിരുന്നു. കാരണം, യേശുക്രിസ്തു വന്നത് യിസ്രായേലിലേക്ക് മാത്രമാണ്, അവളാണെങ്കില്‍ യിസ്രായേലില്‍ ഉള്‍പ്പെട്ടവളുമല്ല! അവളെ മാത്രമല്ല, യിസ്രായേലിനു പുറത്തുള്ള ഒരാളേയും യേശുക്രിസ്തു സൌഖ്യമാക്കാനോ അവര്‍ക്ക്‌ എന്തെങ്കിലും തരത്തിലുള്ള ഉപദേശം കൊടുക്കാനോ പാടുള്ളതല്ല. യിസ്രായേല്‍ ഗൃഹത്തിലുള്ളവര്‍ക്ക്‌ വേണ്ടി മാത്രമുള്ളതാമായിരിക്കണം യേശുക്രിസ്തുവിന്‍റെ ശുശ്രൂഷ. എന്നാല്‍ ബൈബിള്‍ പരിശോധിച്ചാല്‍ നാം അങ്ങനെയല്ല കാണുന്നത്. യേശുക്രിസ്തുവിന്‍റെ കാലത്ത് മൂന്നു വിഭാഗം ജനങ്ങള്‍ ലോകത്ത് ഉണ്ടായിരുന്നു.

 

1. ദൈവത്തിന്‍റെ ജനമായ യിസ്രായേല്‍

 

2. ദൈവത്തെ അറിയാത്ത ജാതികള്‍

 

3. യിസ്രായേലും ജാതികളും തമ്മില്‍ ഇടകലര്‍ന്നുണ്ടായ ശമര്യര്‍

 

യേശുക്രിസ്തു ഈ മൂന്നു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കും വേണ്ടി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചില തെളിവുകള്‍ നോക്കാം:

 

“അവന്‍ മലയില്‍നിന്നു ഇറങ്ങിവന്നപ്പോള്‍ വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു. അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു. അവന്‍ കൈ നീട്ടി അവനെ തൊട്ടു “എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക” എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി. യേശു അവനോടു “നോക്കൂ, ആരോടും പറയരുതു; അവര്‍ക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക” എന്നു പറഞ്ഞു. അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്നു അവനോടു: കര്‍ത്താവേ, എന്‍റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു. അവന്‍ അവനോടു “ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.” അതിന്നു ശതാധിപന്‍: കര്‍ത്താവേ, നീ എന്‍റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരന്നു സൌഖ്യം വരും. ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടു: പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.  അതു കേട്ടിട്ടു യേശു അതിശയിച്ചു, പിന്‍ ചെല്ലുന്നവരോടു പറഞ്ഞതു “യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗരാജ്യത്തില്‍ പന്തിക്കിരിക്കും. രാജ്യത്തിന്‍റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” പിന്നെ യേശു ശതാധിപനോടു: “പോക, നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. അ നാഴികയില്‍ തന്നേ അവന്‍റെ ബാല്യക്കാരന്നു സൌഖ്യം വന്നു. യേശു പത്രോസിന്‍റെ വീട്ടില്‍ വന്നപ്പോള്‍ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റു അവര്‍ക്കും ശുശ്രൂഷ ചെയ്തു. വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാര്‍ക്കും സൌഖ്യം വരുത്തി. (മത്തായി.8:1-16)

 

ഇതില്‍ ആദ്യം സൌഖ്യമാക്കപ്പെട്ട കുഷ്ഠരോഗിയും മൂന്നാമത്‌ സൌഖ്യമാക്കപ്പെട്ട പത്രോസിന്‍റെ അമ്മാവിയമ്മയും യിസ്രായേല്‍ക്കാരാണ്. എന്നാല്‍ രണ്ടാമത് പറയപ്പെട്ടിരിക്കുന്ന ശതാധിപന്‍ ജാതീയനാണ്. അതുകൊണ്ടാണ് “യിസ്രായേലില്‍കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്. അവസാന ഭാഗത്ത് പറഞ്ഞിരിക്കുന്ന “പല ഭൂതഗ്രസ്തരും” എന്നുള്ളതില്‍ യിസ്രായേല്‍ സന്തതികളും ജാതികളും ഉള്‍പ്പെടുന്നു.

 

ഇനി ശമര്യാക്കാരുമായി ഇടപെട്ട സംഭവങ്ങള്‍ നോക്കാം:

 

“അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍ ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. അവന്‍ അവരെ കണ്ടിട്ടു: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു. അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യം വന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്‍റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരന്‍ ആയിരുന്നു. പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ? ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. (ലൂക്കോ.17:11-19)

 

“ഞാന്‍ ചെയ്തതു ഒക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു.  അങ്ങനെ ശമര്യര്‍ അവന്‍റെ അടുക്കല്‍ വന്നു തങ്ങളോടു കൂടെ പാര്‍ക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ രണ്ടുനാള്‍ അവിടെ പാര്‍ത്തു. ഏറ്റവും അധികംപേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു ‘ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നതു; ഞങ്ങള്‍ തന്നേ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു’ എന്നു സ്ത്രീയോടു പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞിട്ടു അവന്‍ അവിടം വിട്ടു ഗലീലെക്കു പോയി” (യോഹ.4:37-41).

 

ദാവാക്കാര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയാത്തതല്ല, മന:പൂര്‍വ്വം പറയാത്തതാണ്! ഇതൊക്കെ പറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു മുഹമ്മദ്‌ യേശുവിനെക്കാള്‍ ഉന്നതനാണെന്ന് കള്ളപ്രചരണം നടത്താന്‍ കഴിയുന്നത്?

 

യേശുക്രിസ്തു ഇസ്രായേലിലുള്ളവരോടും ജാതികളോടും ശമര്യരോടും ഇടപെടുന്നതില്‍ യാതൊരു വൈമനസ്യവും കാണിക്കാത്തവന്‍ ആണെങ്കിലും എന്തുകൊണ്ടാണ് ആ കനാന്യ സ്ത്രീയുടെ അപേക്ഷ കേട്ടപ്പോള്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു നിഷേധാത്മകമായി മറുപടി പറഞ്ഞത്? ഇതിന്‍റെ  ഉത്തരം കിട്ടണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോയി ഇതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി പഠിക്കേണ്ടിയിരിക്കുന്നു.

 

യേശുക്രിസ്തു അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും വംശാവലിയില്‍ ഉള്ളവനാണ്. ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ്‌ യഹോവയായ ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തിന്‍റെ നിറവേറലായാണ് യേശുക്രിസ്തു അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഭൂജാതനാകുന്നത്. ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനം രണ്ട് വിധത്തിലുള്ളതായിരുന്നു.

 

“യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്‍പത്തി.12:1-3)

 

രണ്ട് വാഗ്ദാനങ്ങള്‍ നമുക്കിവിടെ കാണാം:

 

1. അബ്രാഹാമും അബ്രഹാമിന്‍റെ വംശവും അനുഗ്രഹിക്കപ്പെടും

 

2. അബ്രഹാം മുഖാന്തിരം ഭൂമിയിലെ സകല ജനങ്ങളും അനുഗ്രഹിക്കപ്പെടും.

 

ഇക്കാര്യം അപ്പോസ്തലന്മാരായ പത്രോസിലൂടെയും പൗലോസിലൂടെയും ദൈവാത്മാവ് പുതിയ നിയമത്തിലും പറയുന്നുണ്ട്:

 

“ഭൂമിയിലെ സകലവംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി. നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍ തന്നേ. നിങ്ങള്‍ക്കു ആദ്യമേ ദൈവം തന്‍റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്‍റെ അകൃത്യങ്ങളില്‍ നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു” (അപ്പോ.പ്രവൃ.3:25,26)

 

“എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു “നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു” (ഗലാ.3:8)

 

“അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ” (ഗലാ.3:14)

 

യേശുക്രിസ്തു ശമര്യാക്കാരി സ്ത്രീയോട് സംസാരിക്കുമ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:

 

“രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നതു” (യോഹ.4:20b)

 

യഹോവയായ ദൈവം അബ്രഹാമിന് നല്‍കിയ വാഗ്ദാനത്തില്‍ ദൈവം തിരഞ്ഞെടുത്ത അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേലും ദൈവത്തെ അറിയാത്ത ജാതികളും ഒരു പോലെ അനുഗ്രഹിക്കപ്പെടും എന്നാണ് പറഞ്ഞിരിക്കുന്നത്. യിസ്രായേലിലെ ഭക്തന്മാരായ ആളുകള്‍ക്ക് ഈ കാര്യം അറിയാമായിരുന്നു. പല സങ്കീര്‍ത്തനങ്ങളും പരിശോധിച്ചാല്‍ ജാതികള്‍ അനുഗ്രഹിക്കപ്പെടുന്നതും രക്ഷിക്കപ്പെടുന്നതുമായ വചനങ്ങള്‍ നമുക്ക്‌ കാണാന്‍ കഴിയും. മാത്രമല്ല, പുതിയ നിയമത്തില്‍ ശിശുവായ യേശുവിനെ ദൈവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ശിമെയോന്‍ എന്ന ഭക്തനായ മനുഷ്യന്‍ യേശുവിനെ കൈകളില്‍ ഏന്തി പരിശുദ്ധാത്മ നിറവില്‍ പ്രവചിച്ചു പറഞ്ഞത് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു” (ലൂക്കോ.2:29-32)

 

യേശുക്രിസ്തുവിന്‍റെ ഐഹിക ശുശ്രൂഷ അബ്രഹാമിലൂടെ നല്‍കിയ ഈ രണ്ട് വാഗ്ദത്തങ്ങളും നിറവേറ്റാന്‍ വേണ്ടിയുള്ളതായിരുന്നു എന്ന സത്യമാണ് ഈ വചനങ്ങളില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യം. ആദ്യം അബ്രഹാമിന്‍റെ സന്തതികളായ യിസ്രായേല്‍ഗൃഹത്തിനും പിന്നെ യിസ്രായേല്‍ ജനം മുഖാന്തിരം ജാതികള്‍ക്കും അനുഗ്രഹം വരേണ്ടതിനാണ് എന്ന് ബൈബിള്‍ വ്യക്തമാക്കുന്നുണ്ട്:

 

പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്‍റെ സത്യം നിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണ നിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു” (റോമര്‍ . 15:8)

 

ദൈവത്തിന്‍റെ പക്കല്‍നിന്നുള്ള രക്ഷയായാലും ശിക്ഷയായാലും ആദ്യം യെഹൂദനും പിന്നെ യവനനും (ജാതികള്‍ക്കും) വരും എന്നുള്ളതാണ് ദൈവിക നീതി. ബൈബിള്‍ പറയുന്നത് നോക്കുക:

 

“തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ” (റോമ.2:9-11)

 

ഈ ദൈവിക നീതിയനുസരിച്ചു യേശുക്രിസ്തു യിസ്രായേലിലേക്ക് വന്നു. യിസ്രായേല്‍ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയെ അംഗീകരിക്കുകയും പിന്നെ യിസ്രായേല്‍ മുഖാന്തരം ആ രക്ഷ ലോകത്തുള്ള സകല ജനതകളിലേക്കും വിളംബരം ചെയ്യപ്പെടുകയും ചെയ്യുക എന്നുള്ളതായിരുന്നു ദൈവിക പദ്ധതി. എന്നാല്‍ യിസ്രായേല്‍ യേശുക്രിസ്തുവിനെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. തന്നെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന യിസ്രായേല്‍ പട്ടണങ്ങളെ യേശുക്രിസ്തു ശാസിക്കുന്നുമുണ്ട്:

 

“പിന്നെ അവന്‍ തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി: “കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത് സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അതു ഇന്നുവരെ നിലക്കുമായിരുന്നു. എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (മത്താ.11:20-24).

 

മാത്രമല്ല, ദൈവിക വാഗ്ദത്തത്തിന്‍റെ നിറവേറലനുസരിച്ചു ആദ്യം യെഹൂദന്‍ എന്ന ക്രമത്തില്‍ അതുവരെ യിസ്രായേല്‍ മക്കളോട് മാത്രം പ്രസംഗിച്ചിരുന്ന യേശുക്രിസ്തു പിന്നീട് എല്ലാവരോടും തന്‍റെ അടുക്കല്‍ വരാന്‍ ആവശ്യപ്പെടുകയാണ്:

 

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു” (മത്താ.11:28-30)

 

യോഹന്നാന്‍ അപ്പോസ്തലന്‍ തന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ഇക്കാര്യം വളരെ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്:

 

“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു” (യോഹ.1:11,12)

 

ഈ ചരിത്ര പശ്ചാത്തലത്തിന്‍റെയും വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വേണം നാം കനാന്യ സ്ത്രീയോട് യേശുക്രിസ്തു ഇടപെട്ട വിധം മനസ്സിലാക്കേണ്ടത്. മൂന്നു കാര്യങ്ങളാണ് യേശുക്രിസ്തു അവിടെ ജനങ്ങളെ പഠിപ്പിക്കാന്‍ ശ്രമിച്ചത്:

 

1. ദൈവിക വാഗ്ദാനത്തിന്‍റെ നിറവേറല്‍

 

2. ദൈവത്തിലുള്ള യിസ്രായേലിന്‍റെ അവിശ്വാസം

 

3. ദൈവത്തിലുള്ള ജാതികളുടെ വിശ്വാസം.

 

“യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നുള്ള യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ യെഹസ്കേല്‍ 34:16-ലെ ദൈവിക വാഗ്ദാനത്തിന്‍റെ നിറവേറലാണ്. ദൈവം യിസ്രായേലിനോടുള്ള തന്‍റെ വാഗ്ദത്തങ്ങള്‍ നിറവേറ്റുന്നതില്‍ അവിശ്വസ്തത കാണിച്ചിട്ടുള്ളവനല്ല. പക്ഷേ, യിസ്രായേല്‍ ജനം ദൈവത്തോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതിനു പകരം എപ്പോഴും അവിശ്വസ്തതയുള്ളവരായിരുന്നു. യേശുക്രിസ്തുവിന്‍റെ വീര്യപ്രവൃത്തികള്‍ കാണുകയും അവന്‍റെ പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തിട്ടും അവര്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവില്‍ വിശ്വസിച്ചില്ല. എന്നാല്‍ പുറജാതിക്കാരിയായ ആ കനാന്യ സ്ത്രീയാകട്ടെ, യേശുക്രിസ്തുവില്‍ അടിയുറച്ച വിശ്വാസമുള്ളവളായിരുന്നു. അവളുടെ ആ വിശ്വാസം മറ്റുള്ളവരുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതിനാണ് യേശുക്രിസ്തു യിസ്രായേലിനെ മക്കളോടും അവരെ നായ്ക്കുട്ടികളോടും ഉപമിച്ചത്. അവളാകട്ടെ, തങ്ങളുടെ അവസ്ഥ ദൈവമുമ്പാകെ എന്തെങ്കിലും ലഭിക്കാന്‍ തക്കവിധം യോഗ്യതയുള്ളതല്ല എന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. അവളുടെ താഴ്മയേയും വലിയ വിശ്വാസത്തേയും യേശുക്രിസ്തു പ്രകീര്‍ത്തിക്കുകയും അവള്‍ ആവശ്യപ്പെട്ട കാര്യം ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍റെ താഴ്ചയെ കുറിക്കുവാന്‍ നായ്‌ എന്ന് പ്രയോഗിക്കുന്നത് ബൈബിള്‍ നാടുകളില്‍ പരക്കെ പ്രചാരത്തിലിരുന്ന ശൈലിയാണ്. ചില ഉദാഹരണങ്ങള്‍ പഴയ നിയമത്തില്‍ നിന്നും പരിശോധിക്കാം:

 

ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളു എന്നു ഹസായേല്‍ പറഞ്ഞതിന്നു എലീശാ: ‘നീ അരാമില്‍ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു” (2.രാജാ.8:13)

 

അരാം രാജാവായ ബെന്‍ ഹദദിന്‍റെ സേനാപതിയായ ഹാസയേല്‍ എലീശാ പ്രവാചകന്‍റെ മുമ്പാകെ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “നായ്‌” എന്നാണ്.

 

ആരെ തേടിയാകുന്നു യിസ്രായേല്‍രാജാവു പുറപ്പെട്ടിരിക്കുന്നതു? ആരെയാകുന്നു പിന്തുടരുന്നതു? ഒരു ചത്തനായയെ, ഒരു ചെള്ളിനെ അല്ലയോ?” (1.ശമുവേല്‍.24:14)

 

യിസ്രായേല്‍ രാജാവായ ശൌലിന്‍റെ മുമ്പില്‍ ദാവീദ്‌ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “ചത്ത നായ്‌” എന്നാണ്.

 

“അവന്‍ നമസ്കരിച്ചുംകൊണ്ടു: ‘ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളു’ എന്നു പറഞ്ഞു”  (2.ശമുവേല്‍.9:8)

 

ശൌലിന്‍റെ മകന്‍ യോനാഥാന്‍റെ മകന്‍ മേഫീബോശേത്ത് ദാവീദ്‌ രാജാവിന്‍റെ മുന്‍പില്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത് “ചത്ത നായ്‌” എന്നാണ്. ഇതേ ആശയത്തില്‍ തന്നെയാണ് “നായ്‌ത്തല” എന്ന പ്രയോഗവും:

 

അബ്നേര്‍ ഈശ്-ബോശെത്തിന്‍റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞതു: ഞാന്‍ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്‍റെ അപ്പനായ ശൌലിന്‍റെ ഗൃഹത്തോടും അവന്‍റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്‍റെ കയ്യില്‍ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്നു ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?” (2.ശമു.3:8)

 

യിസ്രായേലില്‍ ഉള്ളവരും യിസ്രായേലിന് പുറത്തുള്ളവരും ഒരുപോലെ തങ്ങളുടെ താഴ്ചയെ കുറിക്കുവാന്‍ നായ്‌ എന്ന് വിളിച്ചിരുന്നു എന്ന് ഇതില്‍നിന്ന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ദൈവിക വാഗ്ദത്തം ലഭിച്ച, തന്മൂലം അഹങ്കാരികളായിത്തീര്‍ന്ന യിസ്രായേല്‍ ജനം തങ്ങളെ രക്ഷിക്കാന്‍ വന്ന മശിഹയെ തള്ളിക്കളഞ്ഞപ്പോള്‍ വാഗ്ദത്ത നിയമങ്ങള്‍ക്ക് അന്യരായിരുന്ന പുറജാതികാരിയായിരുന്ന ആ സ്ത്രീ തന്നെത്തന്നെ ദൈവമുമ്പാകെ  താഴ്ത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്ക്‌ ദൈവത്തില്‍ നിന്ന് രക്ഷയും ആശ്വാസവും ലഭിച്ചു. അവര്‍ക്ക്‌ മാത്രമല്ല, ദൈവമുമ്പാകെ തങ്ങളെത്തന്നെ താഴ്ത്താനും സ്വന്തപാപങ്ങള്‍ ഏറ്റുപറഞ്ഞ്, തങ്ങളെ പാപത്തില്‍ നിന്നും വീണ്ടെടുക്കാന്‍ വന്ന ദൈവപുത്രനായ യേശുക്രിസ്തുവിനെ തങ്ങളുടെ കര്‍ത്താവായി സ്വീകരിക്കുന്ന ആര്‍ക്കും ജാതിമതഭേദമന്യേ ഈ രക്ഷ കരസ്ഥമാക്കാന്‍ കഴിയുന്നതാണ്. ദാവാക്കാരുടെ കുപ്രചരണങ്ങളില്‍ വീണു കിടക്കുന്ന മുസ്ലീം സ്നേഹിതര്‍ക്കും യേശുക്രിസ്തുവിനെ കര്‍ത്താവും ദൈവവുമായി അംഗീകരിക്കുന്നത് വഴി ഈ രക്ഷയ്ക്ക്‌ അവകാശികളായി തീരാം, നസ്രായനായ യേശു അതിന് നിങ്ങളെ സഹായിക്കട്ടെ… 

]]>
https://sathyamargam.org/2014/01/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%87/feed/ 0
ഒരാളുടെ പാപത്തിന്‍റെ ശിക്ഷ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാമോ? ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു? https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/ https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/#comments Tue, 07 Jan 2014 11:57:12 +0000 http://www.sathyamargam.org/?p=872  

അനില്‍കുമാര്‍ വി. അയ്യപ്പന്‍.

 

ഒരാള്‍ക്ക് മറ്റൊരാളുടെയും പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നു എന്നും അതുകൊണ്ടുതന്നെ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കുരിശില്‍ കയറി എന്നുള്ള ബൈബിള്‍ ഉപദേശം ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ഒരു മുസ്ലീമിന് കഴിയുകയില്ല എന്നും ഇക്കാലത്തെ ദാവാപ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍ എന്താണ് സത്യം? ഖുര്‍ആനിലും ഹദീസിലും വേണ്ടത്ര അറിവ് നേടിയിട്ടില്ലാത്തവരാണ് ഈ ദാവാക്കാര്‍ എന്ന് അവരുടെ ഈ വാദങ്ങള്‍ തന്നെ തെളിവ് തരുന്നു. നമുക്ക്‌ ചില ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും പരിശോധിക്കാം:

 

“തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.” (സൂറ.29:13)

 

ഈ ആയത്തില്‍ മലക്ക്‌ പറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? “സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും” എന്നാണ് മലക്ക്‌ പറയുന്നത്. വേറെയും പാപഭാരങ്ങള്‍ എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ ഭാരം എന്നാണ് അര്‍ത്ഥം എന്ന കാര്യം ഈ ദാവാക്കാര്‍ക്ക് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല! പാപികളായ ഈ മനുഷ്യര്‍ക്ക്‌ പോലും മറ്റുള്ളവരുടെ പാപപാരം വഹിക്കാന്‍ കഴിയും എന്ന് ഖുര്‍ആനില്‍ മലക്ക്‌ തന്നെ സാക്ഷ്യപെടുത്തുമ്പോള്‍ ഇവര്‍ പറയുന്നത് ‘പാപമില്ലാത്ത യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ കഴിയുകയില്ല’ എന്നാണ്. ആര് പറയുന്നതാണ് ഒരു മുസല്‍മാന്‍ വിശ്വാസത്തിലെടുക്കേണ്ടത്? ഖുര്‍ആനില്‍ മലക്ക്‌ പറയുന്നതോ അതോ ഇന്നത്തെ ദാവാക്കാര്‍ പറയുന്നതോ? ദാവാക്കാര്‍ പറയുന്നതാണ് മുസ്ലീമിന് പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയില്ല എന്നവന് വിശ്വസിക്കാം. എന്നാല്‍ ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞതാണ് അവന്‍റെ പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയും എന്നവന് വിശ്വസിക്കാം! ഏതു വേണമെന്ന് അവന്‍ തീരുമാനിച്ചുകൊള്ളട്ടെ!!

 

ഇനി മറ്റൊരു ഹദീസ്‌ നോക്കാം:

 

“തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ (അത്‌ ഇടയാക്കുക.) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!” (സൂറാ.16:25)

 

ഇവിടെ മലക്ക്‌ പറയുന്നത് ‘പാപിയായ ഒരുവന്‍ സ്വന്തം പാപഭാരം മുഴുവന്‍ വഹിക്കണം, അതുപോലെതന്നെ അവന്‍ മുഖാന്തരം എത്ര പേര്‍ പാപം ചെയ്തിട്ടുണ്ടോ, അവരുടെ പാപങ്ങളില്‍ ഒരു ഭാഗവും അവന്‍ വഹിക്കണം’ എന്നാണ്. പാപിയായ ഒരുത്തന് മറ്റുള്ളവരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയും എന്ന് ഇവിടെയും മലക്ക്‌ പ്രഖ്യാപിച്ചിരിക്കെ പാപരഹിതനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയില്ല എന്ന് ഈ ദാവാക്കാര്‍ പറയുന്നത് എങ്ങനെയാണ്? ഇവര്‍ ഖുര്‍ആന്‍ ആയത്തുകളെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിരുന്നെങ്കില്‍ ഈ ജാതി അബദ്ധങ്ങള്‍ എഴുന്നുള്ളിക്കുകയില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു.

 

ഇനി മറ്റൊരു ആയത്ത് നോക്കാം:

 

“ഒരു പരീക്ഷണം (ശിക്ഷ) വരുന്നത്‌ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക്‌ പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.8:25)

 

ഇവിടെ മലക്ക്‌ പറയുന്നത്, അക്രമികളായ കുറച്ച് ആളുകള്‍ ചെയ്യുന്ന തെറ്റിന് അല്ലാഹു ശിക്ഷ അയയ്ക്കുമ്പോള്‍ ആ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് ആ തെറ്റ് ചെയ്ത അക്രമികള്‍ മാത്രമായിരിക്കില്ല എന്നാണ്. ഉദാഹരണത്തിന്, ഒരു നഗരത്തിലെ കുറച്ച് അക്രമികള്‍ ചെയ്ത തെറ്റിന് ശിക്ഷയായി അല്ലാഹു ആ നഗരത്തില്‍ കൊടുങ്കാറ്റ് അല്ലെങ്കില്‍ ചുഴലിക്കാറ്റ്‌ അടിപ്പിച്ചു എന്ന് വെക്കുക. അതല്ലെങ്കില്‍ ആ നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി എന്ന് വെക്കുക. അതുമല്ലെങ്കില്‍ ഒരു സുനാമി അടിപ്പിച്ചു എന്ന് വെക്കുക. ഈ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് അക്രമം പ്രവര്‍ത്തിച്ച ആ കുറച്ച് പേര്‍ മാത്രമല്ലല്ലോ, മുഴുവന്‍ നഗരവാസികളുമാണ്! അതായത്, ആ കുറച്ച് പേര്‍ ചെയ്ത പാപത്തിന്‍റെ ഭാരം മറ്റുള്ള ഭൂരിപക്ഷം പേരും വഹിക്കേണ്ടി വന്നു എന്ന് സാരം! ഇവിടെയും മലക്ക്‌ പറയുന്നത് പാപികളായ മനുഷ്യര്‍ക്ക്‌ മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ സാധിക്കും എന്ന് തന്നെയാണ്! എന്നിട്ടും അന്ധമായ ക്രിസ്തുവിരോധം പുലര്‍ത്തുന്ന ഇന്നത്തെ ദാവാക്കാര്‍ പറയുന്നത് പാപം ചെയ്തിട്ടില്ലാത്ത, പാപം അറിഞ്ഞിട്ടില്ലാത്ത, പാപമേ ഇല്ലാത്ത യേശുക്രിസ്തുവിന് പാപികളായ മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല എന്നാണ്. ഇവരൊക്കെ ഇനി എന്നാണ് ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ത്ഥം ശരിക്കും ഗ്രഹിക്കാന്‍ പോകുന്നത്?

 

ഇനി നമുക്ക്‌ ചില ഹദീസുകള്‍ പരിശോധിക്കാം:

 

ഇബ്നു ഉമര്‍(റ) പറയുന്നു: തിരുമേനി(സ) അരുളി: “അള്ളാഹു ഒരു ജനതയെ ശിക്ഷിക്കുന്ന പക്ഷം ആ ശിക്ഷ അവരിലുള്ള (സദ്‌വൃത്തരും ദുര്‍വൃത്തരുമായ) എല്ലാവരെയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും തങ്ങളുടെ കര്‍മ്മങ്ങളോടെ പുനരുത്ഥാന ദിവസം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 88, ഹദീസ്‌ നമ്പര്‍ 2113, പേജ് 980)

 

ഈ ഹദീസ്‌ നമ്മള്‍ നേരത്തെ പരിശോധിച്ച സൂറ.8:25-നെ വിശദീകരിക്കുന്നത് ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കുന്നില്ല. വേറെ ഒരു ഹദീസ്‌ നോക്കാം:

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ പോലും ഏറ്റെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും കഴിയും എന്നാണ് ഈ ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികളും യെഹൂദന്മാരും ഒരിക്കലും വാദിക്കുന്നില്ല, ‘തങ്ങള്‍ പാപികളല്ല’ എന്ന്. പാപികളായ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും മഹാപാപികളായ മുസ്ലീങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ പിന്നെ പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ സാധ്യമല്ല എന്ന നുണ എന്തിനാണ് ഈ ദാവാക്കാര്‍ പിന്നെയും പിന്നെയും പ്രചരിപ്പിക്കുന്നത്? മറ്റു മനുഷ്യരേയും തങ്ങളോടുകൂടെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകുകയെന്നല്ലാതെ വേറെ എന്തെങ്കിലും ഉദ്ദേശ്യം ഇവര്‍ക്കുണ്ടോ? ഇങ്ങനെയുള്ളവരുടെ കള്ളപ്രചരണങ്ങള്‍ മനസ്സിലാക്കി ഇവരെയൊക്കെ ഒഴിഞ്ഞിരിക്കാന്‍ ഞങ്ങള്‍ ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതന്മാരെയും ബുദ്ധിയുപദേശിക്കുന്നു.

 

ഇനി വേറെ ചില ഹദീസുകള്‍ നോക്കാം:

 

ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636, പേജ് 402, 404)

 

ആഇശ നിവേദനം: സൈദ്‌ ബ്നുഹാരിസ്‌, ജഅ്ഫര്‍ ബ്നു അബീത്വാലിബ്‌, അബ്ദുല്ലാഹി ബ്നുറവാഹ എന്നിവരുടെ മരണവൃത്താന്തം നബിക്ക്‌ എത്തിയപ്പോള്‍ അദ്ദേഹം ദുഃഖിതനായി ഇരിക്കുകയുണ്ടായി. ആഇശ പറയുന്നു: ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നുകൊണ്ട് ‘അല്ലാഹുവിന്‍റെ ദൂതരേ, ജഅ്ഫറിന്‍റെ സ്ത്രീകള്‍ കരയുന്നുണ്ട്’ എന്ന വിവരം പറഞ്ഞു. അപ്പോള്‍ നബി അദ്ദേഹത്തോട് പോകുവാനും അവരെ അതില്‍ നിന്ന് തടയുവാനും കല്പിച്ചു. ഉടനെ അദ്ദേഹം പോയി. വീണ്ടും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു കൊണ്ട് അവര്‍ അദ്ദേഹത്തെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ രണ്ടാമതും അദ്ദേഹത്തോട്‌ ‘നീ പോയി അവരെ തടയുക’ എന്ന് നബി കല്പിച്ചു. അപ്പോഴും അദ്ദേഹം പോയി. പിന്നെയും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹുവാണ് സത്യം! തീര്‍ച്ചയായും അവര്‍ എന്നെ പരാജയപ്പെടുത്തിയിരിക്കുകയാണ് (അവര്‍ കരച്ചില്‍ നിര്‍ത്തുന്നില്ല). ആഇശ പറയുന്നു: അപ്പോള്‍ നബി പറഞ്ഞു: നീ പോയി അവരുടെ വായില്‍ മണ്ണ് വാരിയിടുക.’ ആഇശ പറയുന്നു: “അപ്പോള്‍ ഞാന്‍ (നബി അയച്ച ആ മനുഷ്യനോട്) പറഞ്ഞു: ‘നീ കൊള്ളരുതാത്തവാന്‍ തന്നെ, അല്ലാഹുവാണ് സത്യം! നബി നിന്നോട് കല്പിച്ച കാര്യം വേണ്ടവണ്ണം ചെയ്യാതെ അവിടത്തെ നീ വിഷമിപ്പിച്ചിരിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 30 (935)

 

എന്തുകൊണ്ടാണ് മരിച്ചവരുടെ മയ്യിത്തിനു മുന്നില്‍ കരയുന്നവരുടെ വായില്‍ മണ്ണ് വാരിയിടുവാന്‍ മുഹമ്മദ്‌ കല്പിച്ചത് എന്നറിയാന്‍ വേറെ ചില ഹദീസുകള്‍ കൂടി നോക്കേണ്ടി വരും. നമുക്ക്‌ ആ ഹദീസുകളും പരിശോധിക്കാം:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: ഉമറിന്‍റെ പേരില്‍ ഹഫ്സ കരഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുഞ്ഞു മകളേ നിര്‍ത്ത്‌! ബന്ധുക്കള്‍ കരഞ്ഞതിന്‍റെ  പേരില്‍ മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 16(927)

 

ഉമര്‍ നിവേദനം: നബി പറഞ്ഞു: (കുടുംബത്തിന്‍റെയും മറ്റും) വിലപിച്ചുള്ള കരച്ചില്‍ കാരണം മയ്യത്ത് ഖബറില്‍ വെച്ച് ശിക്ഷിക്കപ്പെടുന്നതാണ്. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 17)

 

ഇബ്നു ഉമര്‍ നിവേദനം: ഉമറിനു കഠാരി കൊണ്ടുള്ള കുത്തേറ്റ് ബോധരഹിതനായപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അദ്ദേഹത്തിന്‍റെ പേരില്‍ ഉച്ചത്തില്‍ അട്ടഹസിച്ചു കരഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവര്‍ കരയുന്നത് നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 18)

 

അബു ബുര്‍ദഃ തന്‍റെ പിതാവില്‍ നിന്നും നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (കുത്തേറ്റപ്പോള്‍) സുഹൈബ് ‘ഹാ… സഹോദരാ’ എന്ന് പറഞ്ഞുകൊണ്ട് വിലപിക്കാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സുഹൈബ്. ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് താങ്കള്‍ക്കറിയില്ലേ? (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 19)

 

അബു മൂസാ നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (അബൂലുഅ് ലുഅഃ കഠാരി കൊണ്ട് കുത്തിയപ്പോള്‍) സുഹൈബ് തന്‍റെ വീട്ടില്‍ നിന്നും വന്നു ഉമറിന്‍റെ അരികില്‍ ചെന്ന് കരയാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ ചോദിച്ചു: ‘ആരുടെ പേരിലാണ് നീ കരയുന്നത്? എന്‍റെ പേരിലാണോ?’ അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം! സത്യവിശ്വാസികളുടെ നേതാവേ, അങ്ങയുടെ പേരില്‍ തന്നെയാണ് ഞാന്‍ കരയുന്നത്.’ അപ്പോള്‍ ഉടനേ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഏതൊരു മയ്യത്തിന്‍റെ പേരില്‍ ആളുകള്‍ കരയുന്നുവോ, അത് നിമിത്തം തീര്‍ച്ചയായും മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞതു നിങ്ങള്‍ക്കറിയാം. (എന്നിട്ട് നീ എന്‍റെ പേരില്‍ കരയുകയാണോ?’ നിവേദകന്‍ പറയുന്നു: ഈ കാര്യം ഞാന്‍ മൂസ ബ്നു ത്വല്‍ഹത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജൂതന്മാരുടെ കാര്യത്തിലാണ് ആ പറഞ്ഞത് എന്ന് ആഇശ പറയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 20)

 

അനസ്‌ നിവേദനം: ഉമര്‍ ബ്നുല്‍ ഖത്താബിന് കുത്തേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഹഫ്സ വിലപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലയോ ഹഫ്സാ, ആര്‍ക്കുവേണ്ടി വിലപിക്കപ്പെട്ടുവോ അയാള്‍ (അതിന്‍റെ പേരില്‍) ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ കേട്ടിട്ടില്ലേ? സുഹൈബും അദ്ദേഹത്തിന്‍റെ പേരില്‍ വിലപിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു: ‘ഹേ! സുഹൈബ്, വിലപിക്കപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെന്ന് നിനക്കറിയില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 21)

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ കാരണം മയ്യത്ത്‌ ഖബറില്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 24)

 

അലിയ്യ് ബ്നു റബീഅ് നിവേദനം: കൂഫയില്‍ ആദ്യമായി വിലപിച്ചു കരഞ്ഞത് ഖറളത് ബ്നു കഅ്ബിന്‍റെ പേരിലാണ്. അപ്പോള്‍ മുഗീറത് ബ്നുശുഅ്ബഃ പറഞ്ഞു: ‘നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആര്‍ക്ക് വേണ്ടിയെങ്കിലും വിലപിക്കപ്പെട്ടാല്‍ വിലപിക്കപ്പെട്ടതിന്‍റെ പേരില്‍ പുനരുത്ഥാന നാളില്‍ അവന്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 28 (933)

 

ഒരാള്‍ മരിച്ചു പോയാല്‍ ജീവനോടെ ഇരിക്കുന്ന ബന്ധുക്കള്‍ അയാള്‍ക്ക് വേണ്ടി കരയുന്നത് മലക്കിന്‍റെ ദൃഷ്ടിയില്‍ പാപമാണ്. പക്ഷേ ആ പാപത്തിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതോ, മരിച്ചു പോയ മനുഷ്യരാണ്! ജീവിച്ചിരിക്കുന്നവര്‍ ചെയ്ത പാപം ഏറ്റെടുക്കാന്‍ മരിച്ചുപോയവര്‍ക്ക് പോലും കഴിയും എന്ന് മുഹമ്മദ്‌ വളരെ വ്യക്തമായി പറഞ്ഞ ഹദീസുകള്‍ ഉണ്ടായിരിക്കേ, അതിനെയെല്ലാം നിഷേധിച്ചു കൊണ്ട് ഒരാളുടെ പാപം മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ദാവാക്കാര്‍ പ്രസംഗിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്താണ്? ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മുസ്ലീങ്ങളെ അകറ്റാനുള്ള ഗൂഢതന്ത്രമാണോ ദാവാക്കാര്‍ക്ക് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!

 

ഇനി വേറെ ഒരു ഹദീസ്‌ കൂടി നോക്കാം:

 

ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനി അരുളി: ഏതൊരു മനുഷ്യന്‍ അക്രമമായി വധിക്കപ്പെടുമ്പോഴും (ആ കുറ്റം ആദ്യം നടപ്പില്‍ വരുത്തിയ) ആദാമിന്‍റെ ആദ്യസന്താനത്തിനു ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതെ പോവുകയില്ല. കാരണം, ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത് അവനാണ്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1364, പേജ് 676)

 

ഈ ഹദീസിലും മുഹമ്മദ്‌ പറയുന്നത് ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഉപദേശസത്യം തന്നെയാണ്. ഭൂമിയില്‍ ആര് കൊലപാതകം എന്ന പാപം ചെയ്താലും അതിന്‍റെ ഒരു പങ്ക് ആദമിന്‍റെ ആദ്യത്തെ സന്താനത്തിനുണ്ട് എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം എന്ന് ചിന്താശേഷിയുള്ളവര്‍ക്ക്‌ മനസ്സിലാകും. ആ കൊലപാതകികളുടെ പാപഭാരം ആദമിന്‍റെ ആദ്യസന്താനം ഏറ്റെടുക്കുകയാണ് ചെയ്യുന്നത് എന്നത്രേ ആ പറഞ്ഞതിന്‍റെ സാരം!

 

പാപിയായ ഒരുത്തന്‍റെ പാപഭാരം പാപിയായ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയും എന്നുള്ളതിന് ഇത്രമാത്രം തെളിവുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഉള്ളപ്പോഴാണ് ഈ ദാവാക്കാര്‍ പറയുന്നത്, ‘പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് പാപികളായ മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല, അത് ഖുര്‍ആന്‍റെയും ഹദീസുകളുടെയും അദ്ധ്യാപനത്തിന് വിരുദ്ധമാണ്, അതുകൊണ്ടുതന്നെ ഒരു മുസ്ലീമിന് അത് അംഗീകരിക്കാന്‍ കഴിയുകയില്ല’ എന്ന്!! മനസ്സിലാകാത്ത അറബി ഭാഷയില്‍ ഇവന്മാര്‍ ഈ ഖുര്‍ആനും ഹദീസുകളും വായിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഒരു പ്രാവശ്യമെങ്കിലും മനസ്സിലാകുന്ന മാതൃഭാഷയില്‍ ഈ പുസ്തകങ്ങള്‍ ഇവര്‍ ഒന്ന് വെറുതെ ഓടിച്ചു വായിച്ചിരുന്നെങ്കില്‍ പോലും ഇവര്‍ ഈ ജാതി വിഡ്ഢിത്തരം പറയില്ലായിരുന്നു!!

]]>
https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/feed/ 15
ന്യായപ്രമാണത്തിലെ 613 കല്പനകള്‍ https://sathyamargam.org/2013/12/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-613-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa/ https://sathyamargam.org/2013/12/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-613-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa/#comments Mon, 30 Dec 2013 17:21:32 +0000 http://www.sathyamargam.org/?p=865 (ഇത് മുഴുവനും ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” ഒന്നാം വാല്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)

 

റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ന്യായപ്രമാണ കല്പനകള്‍ രണ്ടു ഗണത്തില്‍പ്പെടുന്നു; വിധികളും നിഷേധങ്ങളും. 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.

 

വിധികള്‍:

 

I. ദൈവം

 

1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. പുറ.20:2

 

2. ദൈവത്തിന്‍റെ ഏകത്വം ഏറ്റു പറയണം. ആവ.6:4

 

3. ദൈവത്തെ സ്നേഹിക്കണം. ആവ.6:5

 

4. ദൈവത്തെ ഭയപ്പെടണം. ആവ.6:13

 

5. ദൈവത്തെ സേവിക്കണം. പുറ.23:25; ആവ.11:13

 

6. ദൈവത്തോട് ചേര്‍ന്ന് ഇരിക്കണം. ആവ.10:20

 

7. അവന്‍റെ നാമത്തില്‍ സത്യം ചെയ്യണം. ആവ.10:20

 

8. അവന്‍റെ വഴികളില്‍ നടക്കണം. ആവ.28:9

 

9. യഹോവയുടെ നാമം വിശുദ്ധീകരിക്കണം. ലേവ്യാ.22:32

 

II. ന്യായപ്രമാണം.

 

10. രാവിലേയും വൈകുന്നേരവും ഷേമ ഉരുവിടണം. ആവ. 6:7

 

11. ന്യായപ്രമാണം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. ആവ. 6:7

 

12. നെറ്റിയില്‍ മന്ത്രപ്പട്ട കെട്ടണം: ആവ 6:8

 

13. ഭുജത്തിലും അത് കെട്ടണം. ആവ. 6:8

 

14. വസ്ത്രത്തിന്‍റെ കോണ്‍ തലയ്ക്കല്‍ പൊടിപ്പു ഉണ്ടാക്കണം: സംഖ്യാ. 15:38

 

15. അതിനെ കട്ടിളകളിന്മേല്‍ ഉറപ്പിക്കണം: ആവ.6:9

 

16. ഏഴേഴു വര്‍ഷം കൂടുമ്പോള്‍ വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളില്‍ ന്യായപ്രമാണം കേള്‍ക്കുന്നതിനു എല്ലാവരും കൂടി വരണം. ആവ.31:11

 

17. രാജാവ് ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ്‌ എഴുതിയെടുക്കേണ്ടതാണ്: ആവ.17:18

 

18. ഓരോ യെഹൂദനും ന്യായപ്രമാണത്തിന്‍റെ ചുരുള്‍ ഉണ്ടായിരിക്കേണ്ടതാണ്. ആവ.31:19

 

19. ഭക്ഷണത്തിന് ശേഷം ദൈവത്തിനു സ്തോത്രം ചെയ്യണം. ആവ. 8:10

 

III. ദൈവാലയവും പുരോഹിതനും.

 

20. യെഹൂദന്മാര്‍ ഒരു വിശുദ്ധ മന്ദിരം നിര്‍മ്മിക്കേണം: പുറ. 25:8

 

21. വിശുദ്ധ മന്ദിരത്തോട് ഭയഭക്തി കാണിക്കണം: ലേവ്യ. 19:30

 

22. അതിനെ എല്ലായ്പ്പോഴും സൂക്ഷിക്കണം: സംഖ്യാ. 18:4

 

23. ലേവ്യര്‍ അതിലെ പ്രത്യേക ചുമതലകള്‍ നിര്‍വ്വഹിക്കണം: സംഖ്യാ. 18:23

 

24. വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കയോ, അതിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുകയോ ചെയ്യുന്നതിന് മുന്‍പ്‌ പുരോഹിതന്മാര്‍ തങ്ങളുടെ കൈകളും കാലുകളും കഴുകണം: പുറ. 30:19

 

25. പുരോഹിതന്മാര്‍ ദിവസവും നിലവിളക്ക്‌ കത്തിക്കണം: പുറ. 27:20,221

 

26. പുരോഹിതന്മാര്‍ യിസ്രായേലിനെ അനുഗ്രഹിക്കണം: സംഖ്യാ. 6:23

 

27. പുരോഹിതന്മാര്‍ ധൂപപീഠത്തിന്‍റെ മുന്‍പില്‍ കാഴ്ചയപ്പവും കുന്തുരുക്കവും വെക്കണം: പുറ. 25:30

 

28. സ്വര്‍ണ്ണധൂപ പീഠത്തില്‍ ദിവസം രണ്ടു പ്രാവശ്യം സുഗന്ധ ധൂപം കത്തിക്കണം: പുറ. 30:7,8

 

29. യാഗപീഠത്തില്‍ തീ നിരന്തരം കത്തിക്കൊണ്ടിരിക്കണം: ലേവ്യ. 6:13

 

30. വെണ്ണീര്‍ ദിവസവും മാറ്റണം: ലേവ്യ. 6:10,11

 

31. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവരെ വിശുദ്ധ മന്ദിരത്തിനു പുറത്താക്കണം: സംഖ്യാ. 5:2

 

32. യിസ്രായേല്‍ മക്കള്‍ പുരോഹിതന്മാരെ ബഹുമാനിക്കണം: ലേവ്യ.21:8

 

33. പുരോഹിതന്മാര്‍ വിശേഷ പൌരോഹിത്യ വസ്ത്രം ധരിക്കണം: പുറ.28:2

 

34. പുരോഹിതന്മാര്‍ നിയമപ്പെട്ടകം തോളില്‍ ചുമക്കണം: സംഖ്യാ. 7:9

 

35. അഭിഷേക തൈലം പ്രത്യേക വിധിയനുസരിച്ച് തയ്യാറാക്കണം: പുറ. 30:31

 

36. പുരോഹിത കുടുംബങ്ങള്‍ ക്രമം അനുസരിച്ച് പൌരോഹിത്യ ശുശ്രൂഷ ചെയ്യണം: ആവ. 18:6-8

 

37. മരിച്ചു പോയ ഉറ്റ ചാര്‍ച്ചക്കാര്‍ക്ക് വേണ്ടി പുരോഹിതന്മാര്‍ക്ക് കാര്‍മ്മികമായി അശുദ്ധരാകാം: ലേവ്യ.21:2,3

 

38. മഹാപുരോഹിതന്‍ കന്യകയെ മാത്രമേ വിവാഹം ചെയ്യാവൂ: ലേവ്യ. 21:13

 

IV. യാഗങ്ങള്‍

 

39. ദിവസവും രണ്ടു പ്രാവശ്യം നിരന്തര ഹോമയാഗം അര്‍പ്പിക്കണം: സംഖ്യാ. 28:3

 

40. മഹാപുരോഹിതന്‍ ദിവസവും രണ്ടു പ്രാവശ്യം ഭോജനയാഗം അര്‍പ്പിക്കണം: ലേവ്യ.6:14

 

41. ശബ്ബത്തു തോറും മറ്റൊരു ഹോമയാഗം കൂടെ കഴിക്കേണ്ടതാണ്: സംഖ്യാ. 28:9

 

42. മാസാരംഭങ്ങളില്‍ ഒരു ഹോമയാഗം കൂടെ അര്‍പ്പിക്കേണ്ടതാണ്: സംഖ്യാ. 28:11

 

43. പെസഹയുടെ ഏഴു ദിവസങ്ങളില്‍ ഓരോ ദിവസവും ദഹനയാഗം അര്‍പ്പിക്കണം: ലേവ്യ. 23:36

 

44. പെസഹയുടെ രണ്ടാം ദിവസം ആദ്യത്തെ യവം കൊണ്ടുള്ള ഭോജനയാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.23:10

 

45. ആദ്യഫല ദിവസത്തില്‍ ഹോമയാഗം അര്‍പ്പിക്കണം: സംഖ്യാ. 28:26,27

 

46. നീരാജനാര്‍പ്പണമായി പുളിപ്പുള്ള രണ്ടു അപ്പങ്ങളെ അര്‍പ്പിക്കണം. ലേവ്യ.23:17

 

47. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) ഒരു ഹോമയാഗം കൂടുതലായി അര്‍പ്പിക്കണം. സംഖ്യാ.29:1,2

 

48. പാപപരിഹാരദിവസത്തില്‍ ഒരു പ്രത്യേക യാഗം അര്‍പ്പിക്കേണ്ടതാണ്. സംഖ്യാ.29:7,8

 

49. പാപപരിഹാര ദിവസത്തില്‍ ദഹനയാഗം അര്‍പ്പിക്കേണം. ലേവ്യ.16:3

 

50. കൂടാരപ്പെരുന്നാളില്‍ ദിവസവും ദഹനയാഗം കഴിക്കണം. സംഖ്യാ.29:13

 

51. എട്ടാം ദിവസവും ഹോമയാഗം അര്‍പ്പിക്കണം. സംഖ്യാ.29:36

 

52. സകല യിസ്രായേല്യ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവാലയത്തില്‍ വരണം. പുറ.23:14

 

53. മൂന്നു തീര്‍ത്ഥാടകോത്സവങ്ങളിലും യിസ്രായേല്യ പുരുഷന്മാര്‍ ദൈവസന്നിധിയില്‍ എത്തണം: (പുറ.34:23; ആവ.16:16. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍, വാരോത്സവം, കൂടാരപ്പെരുന്നാള്‍ എന്നിവയാണ് തീര്‍ത്ഥാടനോത്സവങ്ങള്‍.)

 

54. ഈ ഉത്സവങ്ങളില്‍ എല്ലാവരും സന്തോഷിക്കണം. ആവ.16:14

 

55 നീസാന്‍ മാസം പതിനാലാം തിയ്യതി പെസഹക്കുഞ്ഞാടിനെ അറുക്കണം: പുറ.12:6

 

56. കുഞ്ഞാടിനെ ചുട്ടു അതിന്‍റെ മാംസം രാത്രി ഭക്ഷിക്കണം: പുറ.12:8

 

57. നീസാന്‍ മാസത്തില്‍ കാര്‍മ്മികമായി അശുദ്ധരായവര്‍ ഈയ്യാര്‍ മാസം പതിനാലാം തിയ്യതി പെസഹാക്കുഞ്ഞാടിനെ അറുക്കണം: സംഖ്യാ.9:11

 

58. അത് പുളിപ്പില്ലാത്ത അപ്പത്തോടും കയ്പ്പു ചീരയോടും കൂടെ കഴിക്കേണ്ടതാണ്: സംഖ്യാ.9:11

 

59. ഉത്സവയാഗങ്ങളിലും ഉപദ്രവകാലത്തും കാഹളം ധ്വനിപ്പിക്കേണ്ടതാണ്: സംഖ്യാ. 10:10

 

60. യാഗമായി അര്‍പ്പിക്കപ്പെടുന്ന കന്നുകാലികള്‍ക്ക് കുറഞ്ഞത് എട്ടു ദിവസം പ്രായമുണ്ടായിരിക്കണം: ലേവ്യ.22:27

 

61. ആവ ഊനമില്ലാത്തവ ആയിരിക്കണം: ലേവ്യ.22:21

 

62. എല്ലാ വഴിപാടുകളിലും ഉപ്പ് ചേര്‍ക്കണം: ലേവ്യ.2:13

 

63. ഹോമയാഗാര്‍പ്പണം ഒരു കല്പനയാണ്: ലേവ്യ.1:2

 

64. പാപയാഗവും കല്പനയാണ്: ലേവ്യ.6:8

 

65. അകൃത്യയാഗവും കല്പനയാണ്: ലേവ്യ.7:1

 

66. സമാധാനയാഗവും കല്പനയാണ്: ലേവ്യ.3:1

 

67. ഭോജനയാഗവും കല്പനയാണ്: ലേവ്യ.2:1; 6:7

 

68. ന്യായാധിപ സഭ ഏതെങ്കിലും തീരുമാനത്തില്‍ തെറ്റിയാല്‍ അതിലെ അംഗങ്ങള്‍ പാപയാഗം കൊണ്ടുവരണം: ലേവ്യ.4:13

 

69. ഒരു സാധാരണക്കാരന്‍ അറിയാതെ ലംഘനം ചെയ്‌താല്‍ അവനും ഈ യാഗം അര്‍പ്പിക്കണം: ലേവ്യ.4:27

 

70. ഏതെങ്കിലും വിലക്കുകളെ അറിയാതെ ലംഘിച്ചാലും അറിയുമ്പോള്‍ അവന്‍ അകൃത്യയാഗം അര്‍പ്പിക്കണം: ലേവ്യ.5:17,18

 

71. മോഷ്ടിക്കുകയോ, കള്ളസത്യം ചെയ്യുകയോ, അതുപോലുള്ള മറ്റു പാപങ്ങള്‍ ചെയ്കയോ ചെയ്‌താല്‍ അകൃത്യയാഗം അര്‍പ്പിക്കണം: ലേവ്യ.5:15; 19:20; 21:21-25

 

72. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ ശേഷി അനുസരിച്ച് പാപയാഗം ചെയ്യേണ്ടതാണ്: ലേവ്യ.5:1-11

 

73. പാപം ദൈവസന്നിധിയില്‍ ഏറ്റുപറയുകയും അനുതപിക്കുകയും വേണം: സംഖ്യാ.5:6,7

 

74. സ്രവക്കാരന്‍ യാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.15:13-15

 

75. സ്രവക്കാരി യാഗം കൊണ്ടുവരേണ്ടതാണ്: ലേവ്യ.15:28,29

 

76. പ്രസവത്തിനു ശേഷം സ്ത്രീ യാഗം അര്‍പ്പിക്കണം: ലേവ്യ.12:6

 

77. കുഷ്ഠരോഗി ശുദ്ധനായ ശേഷം യാഗം അര്‍പ്പിക്കണം: ലേവ്യ.14:10

 

78. കന്നുകാലികളുടെ ദശാംശം കൊടുക്കണം: ലേവ്യ.27:32

 

79. ശുദ്ധിയുള്ള കന്നുകാലികളില്‍ കടിഞ്ഞൂലുകളെ യാഗം കഴിക്കണം: പുറ.13:2

 

80. മനുഷ്യരിലെ ആദ്യജാതന്മാരെ വീണ്ടെടുക്കേണ്ടാതാണ്: പുറ.22:28; സംഖ്യാ. 18:15

 

81. കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കേണം: പുറ.34:20

 

82. അല്ലെങ്കില്‍ അതിന്‍റെ കഴുത്തു ഒടിച്ചു കളയണം: പുറ.13:13

 

83. യാഗത്തിനായി വേര്‍തിരിച്ച മൃഗങ്ങളെ വൈകാതെ യെരുശലേമില്‍ കൊണ്ടുവരേണ്ടതാണ്: ആവ.12:5,6

 

84. അവയെ വിശുദ്ധ മന്ദിരത്തില്‍ മാത്രമേ യാഗം അര്‍പ്പിക്കാവൂ: ആവ.12:14

 

85. യിസ്രായേല്‍ ദേശത്തിന് വെളിയിലുള്ള വഴിപാടുകളും വിശുദ്ധ മന്ദിരത്തിലേക്ക് കൊണ്ടുവരേണ്ടതാണ്: ആവ.12:26

 

86. വിശുദ്ധീകരിക്കപ്പെട്ട മൃഗങ്ങള്‍ക്ക് ഊനമുണ്ടായാല്‍ അവയെ വീണ്ടെടുക്കേണ്ടതാണ്: ആവ.12:15

 

87. വഴിപാടായി വെച്ചു മാറിയ മൃഗവും വിശുദ്ധമാണ്: ലേവ്യ.27:33

 

88. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുരോഹിതന്മാര്‍ ഭക്ഷിക്കേണം: ലേവ്യ.6:16

 

89. പാപ, അകൃത്യ യാഗങ്ങളുടെ മാംസവും അവര്‍ ഭക്ഷിക്കണം: പുറ.29:33

 

90. വിശുദ്ധീകരിക്കപ്പെട്ട മാംസം കാര്‍മ്മികമായി അശുദ്ധമായാല്‍ അതിനെ ദഹിപ്പിക്കേണ്ടതാണ്: ലേവ്യ.7:19

 

91. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷിക്കാത്ത മാംസത്തെ ചുട്ടുകളയണം: ലേവ്യ.7:17

 

V. നേര്‍ച്ചകള്‍

 

92. നാസീര്‍ വ്രതസ്ഥന്‍ വ്രതകാലം മുഴുവന്‍ തലമുടി വളര്‍ത്തണം: സംഖ്യാ.6:5

 

93. വ്രതകാലം പൂര്‍ത്തിയാകുമ്പോള്‍ അവന്‍ തല ക്ഷൌരം ചെയ്കയും വഴിപാടു കൊണ്ടുവരികയും ചെയ്യണം: സംഖ്യാ.6:18

 

94. നേര്‍ച്ചകളും ആണകളും നിവര്‍ത്തിക്കേണ്ടതാണ്: ആവ.23:21-32

 

95. നിയമാനുസൃതമായി മാത്രമേ ഇവ റദ്ദാക്കാവൂ: സംഖ്യാ.30:3

 

VI. കാര്‍മ്മികമായ വിശുദ്ധി

 

96. പിണം തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.11:8,24

 

97. എട്ടിനം ഇഴ ജന്തുക്കളെ തൊടുന്നവന്‍ കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.11:29-31

 

98. അശുദ്ധവസ്തുവിന്‍റെ സ്പര്‍ശനം കൊണ്ട് ഭക്ഷണപദാര്‍ത്ഥങ്ങള്‍ അശുദ്ധമാകും: ലേവ്യ.11:34

 

99. ഋതുവായ സ്ത്രീ കാര്‍മ്മികമായി അശുദ്ധയാണ്: ലേവ്യ.15:19

 

100. പ്രസവത്തിനു ശേഷം ഏഴു ദിവസത്തേക്ക് സ്ത്രീകള്‍ കാര്‍മ്മികമായി അശുദ്ധകളാണ്: ലേവ്യ.12:2

 

101. കുഷ്ഠരോഗി കാര്‍മ്മികമായി അശുദ്ധനാണ്: ലേവ്യ.13:3

 

102. കുഷ്ഠബാധിതമായ വസ്ത്രം കാര്‍മ്മികമായി അശുദ്ധമാണ്: ലേവ്യ.13:51

 

103. കുഷ്ഠം ബാധിച്ച വീട് കാര്‍മ്മികമായി അശുദ്ധമാണ്: ലേവ്യ.14:44

 

104. സ്രവക്കാരന്‍ അശുദ്ധനാണ്: ലേവ്യ.15:2

 

105. ബീജം അശുദ്ധമാണ്: ലേവ്യ.15:16

 

106. രക്തസ്രവക്കാരി അശുദ്ധയാണ്: ലേവ്യ.15:19

 

107. മനുഷ്യശവം അശുദ്ധമാണ്: സംഖ്യാ.19:14.

 

108. ശുദ്ധീകരണ ജലം അശുദ്ധനെ ശുദ്ധിയാക്കുന്നു. എന്നാല്‍ അത് ശുദ്ധനെ കാര്‍മ്മികമായി അശുദ്ധിയാക്കുന്നു: സംഖ്യാ.19:13,21

 

109. കാര്‍മ്മികമായ സ്നാനം കൊണ്ട് കാര്‍മ്മികമായി ശുദ്ധനാകണം എന്നത് കല്പനയാണ്: ലേവ്യ.15:16

 

110. കുഷ്ഠശുദ്ധീകരണത്തിന് പ്രത്യേക നടപടി ക്രമം പിന്തുടരേണ്ടതാണ്: ലേവ്യ.14:2

 

111. കുഷ്ഠരോഗി സകല രോമവും ക്ഷൌരം ചെയ്യണം: ലേവ്യ.14:9

 

112. ശുദ്ധീകരിക്കപ്പെടുന്നത് വരെ കുഷ്ഠരോഗി തിരിച്ചറിയും വിധം തലമൂടാതിരിക്കുകയും വസ്ത്രം കീറിക്കളയുകയും വേണം: ലേവ്യ.13:45

 

113. കാര്‍മ്മികമായ  ശുദ്ധീകരണത്തിന് ചുവന്ന പശുക്കിടാവിന്‍റെ ഭസ്മം ഉപയോഗിക്കേണ്ടതാണ്: സംഖ്യാ.19:2-9

 

VII. വിശുദ്ധ മന്ദിരത്തിലേക്കുള്ള സംഭാവനകള്‍:

 

114. ഒരാള്‍ തന്‍റെ മതിപ്പ് വില വിശുദ്ധ മന്ദിരത്തിലേക്ക് കൊടുക്കുവാന്‍ നേരുകയാണെങ്കില്‍ അവന്‍ അപ്രകാരം ചെയ്യണം: ലേവ്യ.27:2-8

 

115. ഒരുവന്‍ അശുദ്ധ മൃഗത്തെ വിശുദ്ധ മന്ദിരത്തിലേക്ക് നേരുകയാണെങ്കില്‍ പുരോഹിതന്‍റെ മതിപ്പ്‌ അനുസരിച്ച് മൃഗത്തിന്‍റെ വില പണമായി കൊടുക്കണം: ലേവ്യ.27:11,12

 

116. വീടിനെ സംബന്ധിച്ച് ഇത് തന്നെ ചെയ്യണം: ലേവ്യ.27:14

 

117. അവകാശ നിലത്തെ സംബന്ധിച്ചും ഇത് പോലെ ചെയ്യണം: ലേവ്യ.27:16,22,23

 

118. ഒരുവന്‍ അറിയാതെ വിശുദ്ധ മന്ദിരത്തിന്‍റെ വസ്തുക്കളില്‍ നിന്ന് എന്തെങ്കിലും എടുക്കുകയാണെങ്കില്‍ പൂര്‍ണ്ണമായ നഷ്ടപരിഹാരവും അഞ്ചില്‍ ഒന്നും ചേര്‍ത്തു കൊടുക്കണം: ലേവ്യ.5:16

 

119. നാലാം വര്‍ഷത്തിലെ വൃക്ഷഫലം വിശുദ്ധമാണ്. അത് യെരുശലേമില്‍ വെച്ചു ഭക്ഷിക്കണം: ലേവ്യ.19:24

 

120. നിലം കൊയ്യുമ്പോള്‍ അതിലെ അരികുകള്‍ സാധാരണക്കാര്‍ക്ക്‌ വേണ്ടി കൊയ്യാതെ വിടണം: ലേവ്യ.19:9

 

121. കൊയ്ത്തിന്‍റെ കാലായും വിടേണ്ടതാണ്: ലേവ്യ.19:9

 

122. വയലില്‍ മറന്നു പോയ കറ്റയും ദരിദ്രന് വേണ്ടി ഉപേക്ഷിക്കണം: ആവ.24:19

 

123. വീണു കിടക്കുന്ന മുന്തിരിപ്പഴവും വിട്ടു കളയണം: ലേവ്യ.19:10

 

124. മുന്തിരിത്തോട്ടത്തിലെ കാലായും വിട്ടുകളയണം: ലേവ്യ.19:10

 

125. ആദ്യഫലം വേര്‍തിരിച്ചു ആലയത്തില്‍ കൊണ്ടുവരണം: പുറ.23:19

 

126. ഉദച്ചാര്‍പ്പണം വിശുദ്ധീകരിച്ച് ആലയത്തില്‍ കൊണ്ടുവരണം: ആവ.18:3,4

 

127. ഉല്‍പ്പന്നങ്ങളുടെ ദശാംശം ലേവ്യര്‍ക്ക് നല്‍കണം: ലേവ്യ.27:30; സംഖ്യാ.18:24

 

128. രണ്ടാമത്തെ ദശാംശം വേര്‍തിരിച്ച് യെരുശലേമില്‍ മാത്രം വെച്ചു ഭക്ഷിക്കേണ്ടതാണ്: ആവ.14:22,23

 

129. ലേവ്യര്‍ തങ്ങളുടെ ദശാംശത്തിന്‍റെ ദശാംശം പുരോഹിതന്മാര്‍ക്ക് നല്‍കണം: സംഖ്യാ.18:26

 

130. സപ്തവത്സരചക്രത്തില്‍ മൂന്നും ആറും വര്‍ഷങ്ങളില്‍ ദരിദ്രന്മാര്‍ക്ക് വേണ്ടി രണ്ടാമതൊരു ദശാംശം കൂടി വേര്‍തിരിക്കേണ്ടതാണ്: ആവ.14:28

 

131. ദശാംശങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ ഒരു പ്രഖ്യാപനം ഉരുവിടേണ്ടതാണ്: ആവ.26:13

 

132. ആദ്യഫലം ആലയത്തില്‍ കൊണ്ടുവരുമ്പോഴും ഇത് ചെയ്യണം: ആവ.26:5

 

133. ആദ്യത്തെ തിരിമാവുകൊണ്ടുള്ള വട പുരോഹിതന് കൊടുക്കണം: സംഖ്യാ.15:20

 

VIII. ശബ്ബത്താണ്ട്

 

134. ഏഴാം വര്‍ഷം വളരുന്നവയ്ക്ക് ഉടമസ്ഥരില്ല, അത് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്: പുറ.23:11

 

135. ഏഴാം വര്‍ഷം നിലം കൃഷി ചെയ്യാതെ തരിശിടേണ്ടതാണ്: പുറ.34:21

 

136. യോബേല്‍ സംവത്സരത്തെ (50-ം വര്‍ഷം) വിശുദ്ധീകരിക്കണം: ലേവ്യ.25:10

 

137. പാപപരിഹാര ദിവസത്തില്‍ കാഹളം ഊതി എബ്രായ അടിമകളെ സ്വതന്ത്രമാക്കണം: ലേവ്യ.25:9

 

138. യോബേല്‍ സംവത്സരത്തില്‍ മുഴുവന്‍ ഭൂമിയും ഉടമസ്ഥര്‍ക്ക് മടക്കികൊടുക്കണം: ലേവ്യ.25:24

 

139. മതിലുള്ള പട്ടണത്തില്‍ ഒരു വീട് വിറ്റാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അത് വീണ്ടെടുക്കണം: ലേവ്യ.25:29,30

 

140. യിസ്രായേല്‍ ദേശത്ത് പ്രവേശിക്കുന്നതു മുതല്‍ യോബേല്‍ സംവത്സരം എണ്ണി വിളംബരം ചെയ്യണം: ലേവ്യ.25:8

 

141. ഏഴാം വര്‍ഷം എല്ലാ കടവും റദ്ദാക്കണം: ആവ.15:3

 

142. എന്നിരുന്നാലും അന്യ\ജാതിക്കാരനോട് കടം മടക്കി വാങ്ങാം: ആവ.15:3

 

IX. ഭക്ഷണത്തിനുള്ള മൃഗങ്ങളെ സംബന്ധിച്ച്

 

143. അറുക്കപ്പെട്ട മൃഗത്തിന്‍റെ ഓഹരി പുരോഹിതന് കൊടുക്കണം: ആവ.18:3

 

144. ആടുകളെ കത്രിക്കുന്ന ആദ്യരോമവും അവനു കൊടുക്കണം: ആവ.18:4

 

145. ശപഥാര്‍പ്പിതത്തില്‍ വിശുദ്ധ മന്ദിരത്തിനുള്ളതും പുരോഹിതന്മാര്‍ക്കുള്ളതും തമ്മില്‍ വേര്‍പെടുത്തണം: ലേവ്യ.27:21,28

 

146. ഭക്ഷ്യയോഗ്യമാകേണ്ടതിനു മൃഗവും പറവയും നിയമാനുസൃതം അറുക്കപ്പെടണം: ആവ.12:21

 

147. അവ ഗാര്‍ഹിക ജന്തുക്കള്‍ അല്ലെങ്കില്‍ കൊന്നതിനു ശേഷം അവയുടെ രക്തം മണ്ണിട്ട്‌ മൂടേണ്ടതാണ്: ലേവ്യ.17:13

 

148. പക്ഷിക്കൂടില്‍ നിന്ന് കുഞ്ഞുങ്ങളെ എടുത്താല്‍ തള്ളയെ വിടണം: ആവ.22:7

 

149. മൃഗങ്ങള്‍ ഭക്ഷ്യയോഗ്യമാണോ എന്ന് പരിശോധിക്കേണ്ടതാണ്: ലേവ്യ.11:2

 

150. പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ആവ.14:11

 

151. വെട്ടുക്കിളികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ലേവ്യ.11:21

 

152. മത്സ്യങ്ങളെ പക്ഷികളെക്കുറിച്ചും അപ്രകാരം ചെയ്യണം: ലേവ്യ.11:9

 

153. ന്യായാധിപ സഭ മാസത്തിലെ ആദ്യദിവസം വിശുദ്ധീകരിച്ച് വര്‍ഷങ്ങളേയും കാലങ്ങളെയും കണക്ക് കൂട്ടേണ്ടതാണ്: പുറ.12:2; ആവ.16:1

 

X. ഉത്സവങ്ങള്‍

 

154. ശബ്ബത്തുനാളില്‍ സ്വസ്ഥമായിരിക്കണം: പുറ.23:12

 

155. ശബ്ബത്തു നാളിന്‍റെ ആരംഭവും അവസാനവും വിശുദ്ധം എന്ന് പ്രഖ്യാപിക്കണം: പുറ.20:8

 

156. നീസാന്‍ മാസം 14-ം തിയ്യതി പുളിച്ച മാവ് വീടുകളില്‍ നിന്ന് മാറ്റണം: പുറ.12:15

 

157. നീസാന്‍ മാസം 15-ം തിയ്യതി പുറപ്പാടിന്‍റെ വിവരണം നല്‍കണം: പുറ.13:8

 

158. 15-ം തിയ്യതി പുളിപ്പില്ലാത്ത അപ്പം തിന്നണം: പുറ.12:18

 

159. പെസഹയുടെ ആദ്യ നാളില്‍ വിശ്രമിക്കണം: പുറ.12:16

 

160. പെസഹയുടെ ഏഴാം നാളിലും വിശ്രമിക്കണം: പുറ.12:16

 

161. കൊയ്ത്തിലെ ആദ്യത്തെ കറ്റ (നീരാജനക്കറ്റ) കൊണ്ടുവന്ന ദിവസം മുതല്‍ (നീസാന്‍ 16-ം തിയ്യതി) 49 ദിവസം എണ്ണണം: ലേവ്യ.23:15

 

162. സഭായോഗം കൂടുന്ന നാളില്‍ വിശ്രമിക്കണം: ലേവ്യ.23

 

163. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന=പുതുവത്സരം) വിശ്രമിക്കണം: ലേവ്യ.23:24

 

164. പാപപരിഹാര ദിവസത്തില്‍ ആത്മതപനം ചെയ്യണം: ലേവ്യ.16:29

 

165. പാപപരിഹാരദിവസത്തില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.16:29,31

 

166. കൂടാരപ്പെരുന്നാളിന്‍റെ ആദ്യ ദിവസത്തില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.23:35

 

167. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം നാളില്‍ സ്വസ്ഥമായിരിക്കണം: ലേവ്യ.23:36

 

168. കൂടാരപ്പെരുന്നാളിന്‍റെ കാലത്ത് യിസ്രായേല്‍ കൂടാരങ്ങളില്‍ പാര്‍ക്കണം: ലേവ്യ.23:43

 

169. കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നതിന് നാല് തരത്തിലുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തണം: ലേവ്യ.23:40

 

170. കാഹളനാദോത്സവത്തിനു (റോഷ്ഹഷാന) കാഹളം ഊതണം: സംഖ്യാ.29:1

 

XI. സാമുദായിക നിയമങ്ങള്‍

 

171. ഓരോ പുരുഷനും വര്‍ഷം തോറും അര ശേക്കല്‍ ആലയത്തില്‍ കൊടുക്കണം: പുറ.30:12,13

 

172. ഒരു പ്രവാചകനെ അനുസരിക്കണം: ആവ.18:15

 

173. ഒരു രാജാവിനെ നിയമിക്കണം: ആവ.17:15

 

174. ന്യായാധിപസഭയെ (സന്‍ഹെദ്രീം) അനുസരിക്കണം: ആവ.17:11

 

175. അഭിപ്രായവ്യത്യാസം ഉണ്ടായാല്‍ ഭൂരിപക്ഷാഭിപ്രായം സ്വീകരിക്കണം: പുറ.23:2

 

176. ഓരോ പട്ടണത്തിലും ന്യായാധിപതിമാരേയും പ്രമാണികളെയും നിയമിക്കേണം: ആവ.16:18

 

177. അവര്‍ നിഷ്പക്ഷമായി ന്യായം വിധിക്കണം: ലേവ്യ.19:15

 

178. ഒരു സംഭവത്തിനു സാക്ഷിയായവന്‍ കോടതിയില്‍ നിന്ന് സാക്ഷ്യം പറയണം: ലേവ്യ.5:1

 

179. സാക്ഷികളെ സൂക്ഷ്മമായി പരിശോധിക്കണം: ആവ.13:15

 

180. കള്ളസാക്ഷി കുറ്റം ആരോപിക്കപ്പെട്ടവന് വരുത്തുവാന്‍ ആഗ്രഹിച്ചത് അവനോടു ചെയ്യണം: (ആവ.19:19. കുറ്റം ആരോപിക്കപ്പെട്ടവന് നല്‍കേണ്ട ശിക്ഷ കള്ളസാക്ഷിക്ക് നല്‍കണം)

 

181. തെളിയാത്ത കൊലപാതകത്തിനു ചുവന്ന പശുക്കിടാവിന്‍റെ യാഗം അര്‍പ്പിക്കണം: ആവ.21:4

 

182. ആറു സാങ്കേതനഗരങ്ങള്‍ വേര്‍തിരിക്കണം: ആവ.19:3

 

183. ലേവ്യര്‍ക്ക് വസിക്കുന്നതിന് പട്ടണങ്ങള്‍ നല്‍കണം: സംഖ്യാ.35:2

 

184. അപകടം ഒഴിവാക്കുവാന്‍ വീടിന്‍റെ മുകളില്‍ കൈമത്തില്‍ നിര്‍മ്മിക്കണം: ആവ.22:8

 

XII. വിഗ്രഹാരാധന

 

185. വിഗ്രഹാരാധനയും അതുമായി ബന്ധപ്പെട്ടവയും നശിപ്പിച്ചു കളയണം: ആവ.7:5; 12:2

 

186. വിഗ്രഹാരാധനയിലേക്ക് മറിക്കപ്പെട്ട പട്ടണത്തോടു നിയമാനുസൃതം പ്രവര്‍ത്തിക്കണം: ആവ.13:17

 

187. ഏഴു കനാന്യജാതികളെ സംഹരിക്കണം: ആവ.20:17

 

188. അമാലേക്കിന്‍റെ ഓര്‍മ്മയെ മായിച്ചു കളയണം: ആവ.25:19

 

189. അമാലേക്കിന്‍റെ പ്രവൃത്തികളെ മായിച്ചു കളയണം: ആവ.25:17

 

XIII. യുദ്ധം

 

190. യുദ്ധത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍ എല്ലാം അനുസരിക്കണം: ആവ.20:10-12

 

191. യുദ്ധകാലത്ത് പ്രത്യേക ചുമതലകള്‍ നല്‍കി ഒരു പുരോഹിതനെ നിയമിക്കണം: ആവ.20:2

 

192. സൈനിക പാളയം ശുചിയായി സൂക്ഷിക്കണം: ആവ.23:14,15

 

193. ഓരോ പടയാളിക്കും അതിനു ആവശ്യമായ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം: ആവ.23:13

 

XIV. സാമൂഹിക നിയമങ്ങള്‍

 

194. മോഷ്ടിച്ച വസ്തു ഉടമസ്ഥന് മടക്കിക്കൊടുക്കണം: ലേവ്യ.6:4

 

195. ദരിദ്രനോട് ഔദാര്യം കാണിക്കണം: ലേവ്യ.25:35,36; ആവ.15:8

 

196. ഒരു എബ്രായ അടിമയെ സ്വതന്ത്രമാക്കുമ്പോള്‍ ഔദാര്യ ദാനങ്ങള്‍ കൊടുക്കേണ്ടതാണ്: ആവ.15:14

 

197. പലിശ കൂടാതെ ദരിദ്രന് വായ്പ കൊടുക്കണം: പുറ.22:25

 

198. അന്യന് പലിശക്ക് കടം കൊടുക്കാം: ആവ.23:30

 

199. ഉടമസ്ഥന് ആവശ്യമാണെങ്കില്‍ പണയവസ്തു മടക്കിക്കൊടുക്കണം: പുറ. 22:26; ആവ.24:13

 

200. കൂലിക്കാരന് കൂലി യഥാസമയം കൊടുക്കണം: ആവ.24:15

 

201. വേലക്കാരന് ഉത്പന്നങ്ങളില്‍ നിന്ന് ഭക്ഷിക്കാം: ആവ.23:24,25

 

202. ആവശ്യസമയത്തു മൃഗത്തിന്‍റെ ചുമലിലുള്ള ചുമട് മാറ്റുന്നതിന് സഹായിക്കേണ്ടതാണ്. പുറ.23:5

 

203. ആവശ്യപ്പെട്ടാല്‍ ചുമടില്‍ സഹോദരനെ സഹായിക്കണം: ആവ.22:4

 

204. നഷ്ടപ്പെട്ട വസ്തുവിനെ യജമാനന്‍റെ പക്കല്‍ എത്തിച്ചു കൊടുക്കേണ്ടതാണ്: പുറ.23:4; ആവ.22:1

 

205. പാപിയെ ശാസിക്കണം: ലേവ്യ.19:17

 

206. കൂട്ടുകാരനെ തന്നെപ്പോലെ തന്നെ സ്നേഹിക്കണം: ലേവ്യ.19:18

 

207. പരദേശിയെ സ്നേഹിക്കണം: ആവ.10:19

 

208. അളവുകളും തൂക്കങ്ങളും കൃത്യമായിരിക്കണം: ലേവ്യ.19:36

 

XV. കുടുംബം

 

209. ജ്ഞാനിയെ ബഹുമാനിക്കണം: ലേവ്യ.19:32

 

210. അപ്പനേയും അമ്മയേയും ബഹുമാനിക്കണം: പുറ.20:12

 

211. അമ്മയേയും അപ്പനേയും ഭയപ്പെടണം: ലേവ്യ.19:3

 

212. മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വിവാഹം കഴിക്കണം: ഉത്പ.1:28

 

213. വിവാഹം നിയമാനുസരണം ആയിരിക്കണം: ആവ.24:1

 

214. വരന്‍ വധുവിനോടൊപ്പം ഒരു വര്‍ഷം സന്തോഷിക്കേണ്ടതാണ്: ആവ.24:5

 

215. ആണ്‍മക്കളെ പരിച്ഛേദനം ചെയ്യേണ്ടതാണ്: ഉല്പ.17:10; ലേവ്യ.12:3

 

216. ഒരുവന്‍ പുത്രനില്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ മരിച്ചവന്‍റെ വിധവയെ വിധവയെ വിവാഹം കഴിക്കണം: ആവ.25:5

 

217. ദേവരന്‍ വിവാഹം ചെയ്തില്ലെങ്കില്‍ അവന്‍ അവളെ സ്വതന്ത്രയായി വിടേണ്ടതാണ്: ആവ.25:9

 

218. ഒരു കന്യകയെ വഷളാക്കുന്നവന്‍ അവളെ വിവാഹം കഴിക്കുകയും പിന്നീട് ഒരിക്കലും അവളെ വിവാഹമോചനം ചെയ്യാതിരിക്കുകയും വേണം: ആവ.22:29

 

219. ഭാര്യയില്‍ അന്യായമായി വിവാഹ പൂര്‍വ്വ ദൂഷ്യം ആരോപിക്കുന്നവനെ ദണ്ഡിക്കണം; അവന്‍ ഒരിക്കലും അവളെ വിവാഹമോചനം ചെയ്യുവാന്‍ പാടില്ല: ആവ.22:18,19

 

220. കന്യകയെ വശീകരിക്കുന്നവനെ നിയമാനുസൃതം ശിക്ഷിക്കണം: പുറ.22:16

 

221. ഒരു ബദ്ധയോട് പ്രത്യേക നിയമം അനുസരിച്ച് പെരുമാറേണ്ടതാണ്: ആവ.21:11

 

222. ഉപേക്ഷണപത്രം മുഖേന മാത്രമേ വിവാഹമോചനം ചെയ്യാവൂ: സംഖ്യാ.24:1

 

223. വ്യഭിചാരം സംശയിക്കപ്പെട്ട സ്ത്രീയെ നിയമാനുസൃതമുള്ള പരിശോധനക്ക് വിധേയമാക്കണം: സംഖ്യാ.5:15-27

 

XVI. ശിക്ഷാസംബന്ധമായ നിയമങ്ങള്‍

 

224. ദണ്ഡനം നല്‍കേണ്ടത് നിയമാനുസരണം ആയിരിക്കണം: ആവ.25:2

 

225. യാദൃശ്ചികമായി കൊലപാതകം ചെയ്തവനെ സാങ്കേതനഗരത്തില്‍ ഒളിപ്പിക്കണം: സംഖ്യാ.35:25

 

226. വധശിക്ഷ വാളാല്‍ ആകാം: പുറ.21:20

 

227. അത് കഴുത്തു ഞെരിച്ചും ആകാം: പുറ..21:16

 

228. അത് അഗ്നിയില്‍ ദഹിപ്പിച്ചും ആകാം: ലേവ്യ.20:14

 

229. അത് കല്ലെറിഞ്ഞും ആകാം: ആവ.22:24

 

230. ചില കുറ്റങ്ങളില്‍ വധത്താല്‍ ശിക്ഷിക്കപ്പെട്ടവന്‍റെ ശവത്തെ മരത്തില്‍ തൂക്കാം: ആവ.21:22

 

231. മരത്തില്‍ തൂക്കപ്പെട്ട ശരീരം അന്ന് തന്നെ കുഴിച്ചിടണം: ആവ.21:23

 

XVII. അടിമകള്‍

 

232. എബ്രായ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: പുറ.21:2

 

233. എബ്രായ ദാസിയെ യജമാനന് വിവാഹം ചെയ്യാം: പുറ.21:8

 

234. അല്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കണം: പുറ.21:8

 

235. അന്യ അടിമകളോട് അവര്‍ക്കുള്ള പ്രത്യേക നിയമം അനുസരിച്ച് പെരുമാറണം: ലേവ്യ.25:46

 

XVIII. നഷ്ടപരിഹാരം

 

236. ഒരു മനുഷ്യന്‍ ദോഷം സംഭവിച്ചവന് നഷ്ടപരിഹാരം അനുയോജ്യമായ നിയമം അനുസരിച്ച് ചെയ്യണം: പുറ.21:18

 

237. മൃഗത്താല്‍ ദോഷം സംഭവിച്ചാലും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.21:28

 

238. കുഴിയില്‍ വീണു ദോഷം സംഭവിച്ചാലും നഷ്ടപരിഹാരം ചെയ്യേണ്ടതാണ്: പുറ.21:33,34

 

239. കള്ളന്മാരെ ശിക്ഷിക്കണം: പുറ.22:1-4

 

240. കന്നുകാലികള്‍ അതിക്രമിച്ചു കയറി ദോഷം വരുത്തിയാല്‍ പകരം കൊടുക്കേണ്ടതാണ്: പുറ.22:5

 

241. തീവെയ്പ്പു നിമിത്തം നഷ്ടം സംഭവിച്ചു എങ്കില്‍ തീ കത്തിച്ചവന്‍ നഷ്ടപരിഹാരം ചെയ്യണം: പുറ.22:6

 

242. കൂലി കൂടാതെ സൂക്ഷിപ്പാന്‍ ഏല്പിച്ച മുതല്‍ നഷ്ടപ്പെട്ടാല്‍ നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:7-9

 

243. കൂലിക്ക് അല്ലാതെ സൂക്ഷിക്കാന്‍ ഏല്പിച്ച മുതലിനെ സംബന്ധിച്ചും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:10-13

 

244. കൂലിക്ക് വാങ്ങിയവയുടെയും കടം വാങ്ങിയവയുടെയും മേലുള്ള അവകാശവാദത്തിന്‍മേലും നിയമാനുസരണം ചെയ്യേണ്ടതാണ്: പുറ.22:14

 

245. ക്രയവിക്രയം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ക്കും ഈ നിയമം ബാധകമാണ്: ലേവ്യാ.25:14

 

246. അവകാശത്തര്‍ക്കങ്ങള്‍ക്കും ഇത് ബാധകമാണ്: പുറ.22:9

 

247. ഇതുപോലുള്ള മറ്റെല്ലാ വ്യവഹാരങ്ങള്‍ക്കും ഇത് ബാധകമാണ്: ആവ.25:12

 

248. പീഡകനെ കൊന്നാണെങ്കില്‍ പോലും പീഡിതരെ രക്ഷിക്കെണ്ടാതാണ്.

 

നിഷേധ കല്പനകള്‍.

 

I വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ

 

1. ഏകസത്യദൈവത്തെയല്ലാതെ അന്യദൈവങ്ങളെ ആരാധിക്കരുത്: പുറ.20:13

 

2. നിനക്ക് വേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്: പുറ.20:4

 

3. മറ്റുള്ളവര്‍ക്ക് ആരാധിക്കാന്‍ വേണ്ടി വിഗ്രഹം ഉണ്ടാക്കരുത്: ലേവ്യാ.19:4

 

4. എന്തുദ്ദേശ്യത്തിനും വിഗ്രഹങ്ങള്‍ ഉണ്ടാക്കരുത്: പുറ.20:23

 

5. ഒരു വിഗ്രഹത്തെയും നമസ്കരിക്കരുത്: പുറ.20:5

 

6. ഒരു വിഗ്രഹത്തെയും സേവിക്കരുത്: പുറ.20:5

 

7. മോലെക്കിനു കുഞ്ഞുങ്ങളെ ബലി കഴിക്കരുത്: ലേവ്യാ.18:21

 

8. വെളിച്ചപ്പാടന്മാരുടെ അടുക്കല്‍ പോകരുത്: ലേവ്യാ. 19:31

 

9. മന്ത്രവാദികളുടെ അടുക്കല്‍ പോകരുത്: ലേവ്യാ.19:31

 

10. വിഗ്രഹപുരാണങ്ങളെ ഗൌരവമായി കണക്കാക്കരുത്: ലേവ്യാ.19:4

 

11. ദൈവത്തെ ആരാധിക്കാന്‍ പോലും ശിലാസ്തംഭം നാട്ടരുത്: ആവ.16:22

 

12. അതേ ഉദ്ദേശ്യത്തിനായി വേദി നിര്‍മ്മിക്കരുത്‌: ആവ.16:22

 

13. വിശുദ്ധ മന്ദിരത്തില്‍ അശേരാപ്രതിഷ്ഠ പ്രതിഷ്ഠിക്കരുത്: ആവ.16:21

 

14. വിഗ്രഹങ്ങളുടെ പേരില്‍ സത്യം ചെയ്യുകയോ, ഒരു വിഗ്രഹാരാധിയെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യരുത്: പുറ.23:13

 

15. യിസ്രായേല്യരല്ലാത്തവരെപ്പോലും വിഗ്രഹാരാധനക്ക് പ്രേരിപ്പിക്കരുത്: പുറ.23:13

 

16. യിസ്രായേല്യരെ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കരുത്: ആവ.13:13

 

17. വിഗ്രഹാരാധനയ്ക്ക് ഉപദേഷിക്കുന്നവന്‍റെ വാക്ക് കേള്‍ക്കരുത്: ആവ.13:8

 

18. അവനെ വെറുക്കാതിരിക്കരുത്: ആവ.13:9

 

19. അവനോടു കനിവ്‌ തോന്നരുത്: ആവ.13:9

 

20. അവനെ ഒളിപ്പിക്കരുത്: ആവ.13:9

 

21. അവന്‍റെ കുറ്റം മറയ്ക്കരുത്: ആവ.13:9

 

22. വിഗ്രഹങ്ങളുടെ ആഭരണങ്ങളില്‍ നിന്ന് ഒന്നും എടുക്കരുത്: ആവ.7:25

 

23. നശിപ്പിക്കപ്പെട്ട വിഗ്രഹങ്ങളെ വീണ്ടും പണിയരുത്: ആവ.13:17

 

24. അതിന്‍റെ സമ്പത്തില്‍\നിന്ന് ഒന്നും അനുഭവിക്കരുത്: ആവ.13:18

 

25. വിഗ്രഹവും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടവ ഒന്നും ഉപയോഗിക്കരുത്: ആവ.7:26

 

26. വിഗ്രഹങ്ങളുടെ നാമത്തില്‍ പ്രവചിക്കരുത്: ആവ.18:20

 

27. ദൈവത്തിന്‍റെ നാമത്തില്‍ വ്യാജമായി പ്രവചിക്കരുത്: ആവ.18:20

 

28. വിഗ്രഹങ്ങള്‍ക്ക്‌ വേണ്ടി പ്രവചിക്കുന്നവനെ കേള്‍ക്കരുത്: ആവ.13:3

 

29. കള്ളപ്രവാചകനെ ഭയപ്പെടുകയോ അവന്‍റെ വധശിക്ഷയെ തടയുകയോ ചെയ്യരുത്. ആവ.18:22

 

30. വിഗ്രഹാരാധികളുടെ വഴികളെ അനുകരിക്കുകയോ, അവരുടെ മര്യാദകളെ പിന്തുടരുകയോ ചെയ്യരുത്: ലേവ്യാ.20:23

 

31. അവരുടെ ആചാര\മര്യാദകള്‍ അനുസരിക്കരുത്: ലേവ്യാ.19:26

 

32. പ്രശ്നം നോക്കരുത്: ആവ.18:10

 

33. മുഹൂര്‍ത്തം നോക്കരുത്: ആവ.18:10

 

34. ആഭിചാരം നോക്കരുത്: ആവ.18:10

 

35. മന്ത്രവാദം ചെയ്യരുത്: ആവ.18:10,11

 

36. ക്ഷുദ്രം പ്രവര്‍ത്തിക്കരുത്: ആവ.18:10

 

37. ലക്ഷണം നോക്കരുത്: ആവ.18:11

 

38. അഞ്ജനം നോക്കരുത് (മരിച്ചവരോട് ചോദിക്കരുത്) ആവ.18:11

 

39. പുരുഷന്‍റെ വസ്ത്രം സ്ത്രീ ധരിക്കരുത്: ആവ.22:5

 

40. സ്ത്രീയുടെ വസ്ത്രം പുരുഷന്‍ ധരിക്കരുത്: ആവ.22:5

 

41. വിഗ്രഹാരാധികളെപ്പോലെ ശരീരത്തില്‍ പച്ച കുത്തരുത്: ലേവ്യാ.19:28

 

42. ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്: ആവ.22:11

 

43. തലമുടി ചുറ്റും വിളുമ്പ് വടിക്കരുത്: ലേവ്യാ.19:27

 

44. താടിയുടെ അറ്റം വിരൂപമാക്കരുത്: ലേവ്യാ.19:27

 

45. മരിച്ചവന് വേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്: ലേവ്യാ.19:28; ആവ.14:1

 

II. ചരിത്ര സംഭവവുമായി ബന്ധപ്പെട്ട വിലക്കുകള്‍

 

46. മിസ്രായീമിലേക്ക് മടങ്ങിച്ചെന്നു അവിടെ സ്ഥിരമായി പാര്‍ക്കരുത്: ആവ.17:16

 

47. അശുദ്ധചിന്തകളിലും കാഴ്ച്ചകളിലും മുഴുകരുത്. സംഖ്യാ.15:39

 

48. കനാനിലെ ഏഴു ജാതികളോടു ഉടമ്പടി ചെയ്യരുത്. പുറ.23:32

 

49. അവരില്‍ ആരേയും ജീവനോടെ വെച്ചേക്കരുത്: ആവ.20:16

 

50. വിഗ്രഹാരാധികളോട് കൃപ കാണിക്കരുത്: ആവ.7:2

 

51. അവരെ യിസ്രായേലില്‍ പാര്‍ക്കുവാന്‍ അനുവദിക്കരുത്: പുറ.23:33

 

52. അവരുമായി മിശ്രവിവാഹത്തില്‍ ഏര്‍പ്പെടരുത്: ആവ.7:3

 

53. യെഹൂദാമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍പ്പോലും ഒരു അമ്മോന്യനേയോ, മോവാബ്യനേയോ യെഹൂദാ സ്ത്രീ വിവാഹം കഴിക്കരുത്: ആവ.23:4

 

54. വംശപാരമ്പര്യം നിമിത്തം എശാവിന്‍റെ സന്തതിയെ വെറുക്കരുത്: ആവ.23:7

 

55. വംശപാരമ്പര്യം നിമിത്തം മിസ്രായീമ്യനെ വെറുക്കരുത്: ആവ.23:8

 

56. അമ്മോന്യ, മോവാബ്യ ജാതികളുമായി ഉടമ്പടി ചെയ്യരുത്: ആവ.23:3

 

57. യുദ്ധകാലത്ത് പോലും ഫല വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കരുത്: ആവ.20:19

 

58. ശത്രുവിനെ ഭയപ്പെടരുത്: ആവ.7:21

 

59. അമാലേക്ക് ചെയ്ത ദോഷം മറക്കരുത്: ആവ.25:19

 

III. ദൈവദൂഷണം

 

60. തിരുനാമാത്തെ ദുഷിക്കരുത്: ലേവ്യാ.24:16

 

61. യഹോവയുടെ നാമത്തെക്കൊണ്ട് കള്ളസത്യം ചെയ്യരുത്: ലേവ്യാ.19:12

 

62. യഹോവയുടെ നാമം വൃഥാ എടുക്കരുത്: പുറ.20:7

 

63. യഹോവയുടെ നാമം അശുദ്ധമാക്കരുത്: ലേവ്യാ.22:32

 

64. ദൈവമായ യഹോവയെ പരീക്ഷിക്കരുത്: ആവ.6:12

 

65. വിശുദ്ധ തിരുവെഴുത്തുകളില്‍നിന്ന് യഹോവയുടെ നാമത്തെ അഴിക്കുകയോ, അവന്‍റെ ആരാധനാ സ്ഥാപനങ്ങളെ നശിപ്പിക്കുകയോ ചെയ്യരുത്: ആവ.12:4

 

66. മരത്തിന്മേല്‍ തൂക്കപ്പെട്ടവന്‍റെ ശവം മരത്തില്‍ രാത്രി മുഴുവന്‍ ഇരിക്കരുത്: ആവ.21:22

 

IV. ദൈവാലയം

 

67. ദൈവാലയം സൂക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്: സംഖ്യാ.18:5

 

68. മഹാപുരോഹിതന്‍ തോന്നുമ്പോഴൊക്കെ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യാ.16:2

 

69. അംഗഹീനനായ പുരോഹിതന്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യാ.21:23

 

70. താല്‍കാലികമായ അംഗഹീനത ബാധിച്ചാലും ദൈവാലയത്തിനകത്ത് വരരുത്: ലേവ്യാ.21:17

 

71. അംഗഹീനത നഷ്ടപ്പെടുന്നത് വരെ ശുശ്രൂഷയില്‍ പങ്കെടുക്കരുത്. ലേവ്യാ.21:18

 

72. ലേവ്യരും പുരോഹിതന്മാരും തങ്ങളുടെ പ്രവൃത്തി പരസ്പരം മാറ്റിച്ചെയ്യരുത്: സംഖ്യാ.18:3

 

73. മദ്യപന്‍ സമാഗമനകൂടാരത്തില്‍ പ്രവേശിക്കുകയോ, ന്യായപ്രമാണം പഠിപ്പിക്കുകയോ ചെയ്യരുത്: ലേവ്യാ.10:9-11

 

74. പുരോഹിതന്മാര്‍ അല്ലാത്തവര്‍ വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: സംഖ്യാ.18:4

 

75. അശുദ്ധരായ പുരോഹിതന്മാരും വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്: ലേവ്യാ.22:2

 

76. അശുദ്ധരായ പുരോഹിതന്മാര്‍ ആവശ്യമായ ശുദ്ധീകരണം കഴിഞ്ഞാലും അവരുടെ അശുദ്ധിയുടെ കാലത്ത് വിശുദ്ധ മന്ദിരത്തില്‍ ശുശ്രൂഷിക്കരുത്. ലേവ്യാ.21:6

 

77. അശുദ്ധര്‍ ആലയത്തില്‍ പ്രവേശിക്കരുത്: സംഖ്യാ.5:3

 

78. അശുദ്ധന്‍ ദൈവാലയം സ്ഥിതി ചെയ്യുന്ന മലയില്‍ പ്രവേശിക്കരുത്. ആവ.23:11

 

79. ചെത്തിയ കല്ലുകൊണ്ട് യാഗപീഠം നിര്‍മ്മിക്കരുത്‌: പുറ.20:25

 

80. യാഗപീഠത്തിന്മേല്‍ പടികളാല്‍ കയറരുത്: പുറ.20:26

 

81. യാഗപീഠത്തിലെ തീ അണയരുത്: ലേവ്യാ.6:9

 

82. നിയമാനുസൃതമായ സുഗന്ധധൂപം അല്ലാതെ മറ്റൊന്നും സ്വര്‍ണ്ണധൂപ പീഠത്തില്‍ കത്തിക്കരുത്: പുറ.30:9

 

83. അഭിഷേക തൈലം നിര്‍മ്മിക്കുന്ന അതേ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിത്യോപയോഗത്തിനുള്ള തൈലം നിര്‍മ്മിക്കരുത്‌: പുറ.30:32

 

84. അഭിഷേക തൈലം മനുഷ്യന്‍റെ ദേഹത്തില്‍ ഒഴിക്കരുത്: പുറ.30:32

 

85. സ്വര്‍ണ്ണധൂപപീഠത്തില്‍ സാധാരണ സുഗന്ധവര്‍ഗ്ഗം ഉപയോഗിക്കരുത്: പുറ.30:37

 

86. തണ്ടുകള്‍ പെട്ടകത്തില്‍ നിന്ന് മാറ്റരുത്: പുറ.25:15

 

87. പതക്കം ഏഫോദില്‍ നിന്ന് മാറ്റരുത്: പുറ.28:28

 

88. മഹാപുരോഹിതന്‍റെ അങ്കി കീറരുത്: പുറ.28:32

 

V. യാഗങ്ങള്‍

 

89. ആലയത്തിന് പുറത്തു യാഗങ്ങള്‍ അര്‍പ്പിക്കരുത്: ആവ.12:13

 

90. വിശുദ്ധീകരിക്കപ്പട്ട മൃഗങ്ങളെ സമാഗമന കൂടാരത്തിന് പുറത്തു വെച്ച് അറുക്കരുത്: ലേവ്യാ.17:3,4

 

91. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കരുത്: ലേവ്യാ.22:20

 

92. ഊനമുള്ള മൃഗത്തെ അറുക്കരുത്: ലേവ്യാ.22:22

 

93. ഊനമുള്ള മൃഗത്തിന്‍റെ രക്തം തളിക്കരുത്: ലേവ്യാ.22:24

 

94. ഊനമുള്ള മൃഗത്തിന്‍റെ ആന്തരാവയവങ്ങള്‍ യാഗപീഠത്തിന്മേല്‍ ദഹിപ്പിക്കരുത്: ആവ.22:23

 

95. ഊനം താത്കാലികമായിരുന്നാല്‍പ്പോലും മേല്‍പ്പറഞ്ഞവ ഒന്നും ചെയ്യരുതു: ആവ.17:1

 

96. ഊനമുള്ള മൃഗത്തെ അര്‍പ്പിക്കുവാന്‍ അന്യനെപ്പോലും അനുവദിക്കരുത്: ലേവ്യാ.22:25

 

97. യാഗത്തിന് വിശുദ്ധീകരിക്കപ്പെട്ട മൃഗത്തിനു ഒരു ഊനവും വരുത്തരുത്: ലേവ്യാ.22:21

 

98. പുളിപ്പും തേനും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: ലേവ്യാ.2:11

 

99. ഉപ്പ് ചേര്‍ക്കാത്തതൊന്നും യാഗപീഠത്തില്‍ അര്‍പ്പിക്കരുത്: ലേവ്യാ.2:13

 

100. വേശ്യയുടെ കൂലിയായോ, നായയുടെ വിലയായോ ലഭിച്ച ഒരു മൃഗത്തേയും ആലയത്തില്‍ കൊണ്ടുവരരുത്: ആവ.23:19

 

101. ഒരു മൃഗത്തേയും അതിന്‍റെ കുട്ടിയേയും ഒരു ദിവസത്തില്‍ അറുക്കരുത്: ലേവ്യാ.22:28

 

102. പാപയാഗത്തില്‍ ഒലിവെണ്ണ ഒഴിക്കരുത്: ലേവ്യാ.5:11

 

103. അതില്‍ കുന്തുരുക്കവും ഇടരുത്: ലേവ്യാ.5:11

 

104. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ ഒലിവെണ്ണ ഉപയോഗിക്കരുത്: സംഖ്യാ.5:15

 

105. അപരാധജ്ഞാപകമായ ഭോജനയാഗത്തില്‍ കുന്തുരുക്കം ഇടരുത്: സംഖ്യാ.5:15

 

106. യാഗമൃഗങ്ങളെ വെച്ചുമാറരുത്: ലേവ്യാ.27:10

 

107. ഒരു ഗണത്തിലുള്ളതിനെ മറ്റൊരു ഗണത്തിലേക്ക് മാറ്റരുത്: ലേവ്യാ.27:26

 

108. വിശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്: സംഖ്യാ.18:17

 

109. കന്നുകാലികളുടെ ദശാംശത്തെ വില്‍ക്കരുത്‌: ലേവ്യാ.27:32

 

110. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വില്‍ക്കരുത്‌: ലേവ്യാ.27:28

 

111. ശപഥാര്‍പ്പിതമായി വേര്‍തിരിച്ച നിലത്തെ വീണ്ടെടുക്കരുത്: ലേവ്യാ.27:28

 

112. പാപയാഗമായി അര്‍പ്പിക്കുന്ന പക്ഷിയെ കൊല്ലുമ്പോള്‍ അതിന്‍റെ തല രണ്ടായി പിളര്‍ക്കരുത്: ലേവ്യ.5:8

 

113. മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്: ആവ.15:19

 

114. ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കരുത്: ആവ.15:19

 

115. പുളിപ്പുള്ളപ്പോള്‍ പെസഹാക്കുഞ്ഞാടിനെ അറുക്കരുത്: പുറ.34:25

 

116. അര്‍പ്പിക്കേണ്ട ഭാഗങ്ങളെ പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: പുറ.12:10

 

117. പെസഹാക്കുഞ്ഞാടിന്‍റെ ഭക്ഷിക്കേണ്ട ഭാഗങ്ങളേയും പിറ്റെന്നാള്‍ പ്രഭാതം വരെ സൂക്ഷിക്കരുത്: പുറ.12:10

 

118. ഉത്സവാര്‍പ്പണത്തിലെ യാതൊരംശവും മൂന്നാം ദിവസം വരെ വെച്ചേക്കരുത്: ലേവ്യ.7:17,18; 19:6

 

119. രണ്ടാം പെസഹയിലെ യാതൊന്നും ശേഷിപ്പിക്കരുത്: സംഖ്യാ.9:12

 

120. സ്തോത്രയാഗത്തെ പിറ്റേന്നാളത്തേക്ക് ശേഷിപ്പിക്കരുത്: ലേവ്യ.22:29,30

 

121. പെസഹക്കുഞ്ഞാടിന്‍റെ അസ്ഥി ഒന്നും ഒടിക്കരുത്: പുറ.12:46

 

122. രണ്ടാം പെസഹാക്കുഞ്ഞാടിന്‍റെയും അസ്ഥി ഒന്നും ഒടിക്കരുത്: സംഖ്യാ9:12.

 

123. പെസഹാമാംസം ഭക്ഷിക്കുന്ന വീട്ടില്‍നിന്നു ആ മാംസം ഒട്ടും പുറത്തുകൊണ്ടുപോകരുത്: പുറ.12:46

 

124. ഭോജനയാഗത്തിന്‍റെ ശേഷിപ്പ് പുളിക്കുവാന്‍ അനുവദിക്കരുത്: ലേവ്യ.2:11

 

125. പെസഹാക്കുഞ്ഞാടിനെ പച്ചയായോ, വെള്ളത്തില്‍ പുഴുങ്ങിയോ തിന്നരുത്: പുറ.12:9

 

126. പരദേശിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:45

 

127. പരിച്ഛേദന ഏല്ക്കാത്തവനെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:48

 

128. വിശ്വാസത്യാഗിയെ അത് ഭക്ഷിക്കുവാന്‍ അനുവദിക്കരുത്: പുറ.12:43

 

129. കാര്‍മ്മികമായി അശുദ്ധി ബാധിച്ചവന്‍ യാതൊരു വിശുദ്ധ വസ്തുവും ഭക്ഷിക്കരുത്: ലേവ്യ.12:4

 

130. അശുദ്ധമായിത്തീര്‍ന്ന വിശുദ്ധ വസ്തുക്കള്‍ ഭക്ഷിക്കുവാന്‍ പാടില്ല: ലേവ്യ.7:19

 

131. കാലാവധി കഴിഞ്ഞു ശേഷിക്കുന്ന യാഗമാംസം ഭക്ഷിക്കരുത്: ലേവ്യ.19:6-8

 

132. ദുരുദ്ദേശ്യത്തോടുകൂടി അറുക്കപ്പെട്ട മാംസം ഭക്ഷിക്കരുത്: ലേവ്യ.7:18

 

133. പുരോഹിതനല്ലാത്തവന്‍ ഉദര്‍ച്ചാര്‍പ്പണം ഭക്ഷിക്കരുത്: ലേവ്യ.22:10

 

134. പുരോഹിതന്‍റെ അടുക്കല്‍ വന്നു പാര്‍ക്കുന്നവനും കൂലിക്കാരനും അത് ഭക്ഷിക്കരുത്: ലേവ്യ.22:10

 

135. പരിച്ഛേദന ഏല്ക്കാത്തവന്‍ അത് ഭക്ഷിക്കരുത്: ലേവ്യ.22:10

 

136. അശുദ്ധനായ പുരോഹിതന്‍ അത് ഭക്ഷിക്കരുത്: ലേവ്യ.22:4

 

137. പുരോഹിതന്‍ അല്ലാത്ത ഒരുവനെ വിവാഹം കഴിച്ച പുരോഹിത പുത്രി വിശുദ്ധ സാധനങ്ങള്‍ ഭക്ഷിക്കരുത്: ലേവ്യ.22:12

 

138. പുരോഹിതന്‍റെ ഭോജനയാഗം ഭക്ഷിക്കരുത്: ലേവ്യ.6:23

 

139. പാപയഗത്തിന്‍റെ മാംസം ഭക്ഷിക്കരുത്: ലേവ്യ.6:30

 

140. വിശുദ്ധീകരിക്കപ്പെട്ട മൃഗം ഊനമുള്ളതായിത്തീര്‍ന്നാല്‍ ഭക്ഷിക്കരുത്: ആവ.14:3

 

141. ധാന്യത്തിന്‍റെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.12:17

 

142. വീഞ്ഞിന്‍റെ രണ്ടാമത്തെ ദശാംശം കുടിക്കരുത്: ആവ.12:17

 

143. എണ്ണയുടെ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.12:17

 

144. ഊനമില്ലാത്ത കടിഞ്ഞൂലുകളെ യെരുശലേമിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: ആവ.12:17

 

145. പുരോഹിതന്മാര്‍ പാപയാഗത്തേയും അകൃത്യയാഗത്തേയും പ്രാകാരത്തിന് പുറത്തു വെച്ചു ഭക്ഷിക്കരുത്: ആവ.12:17

 

146. ഹോമയാഗത്തിന്‍റെ മാംസം ഭക്ഷിക്കുകയേ അരുത്: ആവ. 12:17

 

147. രക്തം തളിക്കുന്നതിനു മുന്‍പ്‌ മറ്റു യാഗങ്ങളെയും ഭക്ഷിക്കരുത്: ആവ.12:17

 

148. വിശുദ്ധ യാഗങ്ങളെ പുരോഹിതന്‍ അല്ലാത്തവര്‍ ഭക്ഷിക്കരുത്: ആവ.12:7

 

149. പുരോഹിതന്‍ പ്രാകാരത്തിന് പുറത്തു വെച്ചു ആദ്യഫലം ഭക്ഷിക്കരുത്: പുറ.19:32

 

150. അശുദ്ധനായിരിക്കുമ്പോള്‍ രണ്ടാമത്തെ ദശാംശം ഭക്ഷിക്കരുത്: ആവ.26:14

 

151. വിലാപത്തില്‍ ആയിരിക്കുമ്പോഴും അത് ചെയ്യരുത്‌: ആവ.26:14

 

152. അതിന്‍റെ വീണ്ടെടുപ്പ് വില ഭക്ഷണപാനീയങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ല: ആവ.26:14

 

153. ദശാംശം വേര്‍തിരിക്കാത്ത ഉത്പന്നങ്ങള്‍ ഒന്നും ഭക്ഷിക്കരുത്: പുറ.22:28

 

154. വിവിധ ദശാംശങ്ങള്‍ വേര്‍തിരിക്കുന്ന ക്രമം മാറ്റരുത്: പുറ.22:28

 

155. സ്വമേധാദാനമോ, അല്ലാത്തതോ ആയ വഴിപാടുകളുടെ വില നല്‍കുവാന്‍ താമസിക്കരുത്: ആവ.23:23

 

156. തീര്‍ഥാടനോത്സവങ്ങളില്‍ ദൈവാലയത്തില്‍ വെറും കൈയായി വരരുത്: പുറ.23:15-17

 

157. നേര്‍ച്ച ലംഘിക്കരുത്: സംഖ്യാ.30:3

 

VI. പുരോഹിതന്മാര്‍

 

158. പുരോഹിതന്‍ വേശ്യയെ വിവാഹം കഴിക്കരുത്: ലേവ്യാ.21:7

 

159. അവന്‍ ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്: ലേവ്യ.21:7

 

160. വിവാഹമോചനം കഴിഞ്ഞവളെ അവന്‍ വിവാഹം കഴിക്കരുത്: ലേവ്യ.21:7

 

161. മഹാപുരോഹിതന്‍ വിധവയെ വിവാഹം കഴിക്കരുത്: ലേവ്യ.21:14

 

162. അവന്‍ ഒരു വെപ്പാട്ടിയെ എടുക്കരുത്: ലേവ്യ.21:14

 

163. തലമുടി നീട്ടിവളര്‍ത്തി പുരോഹിതന്മാര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യ.10:6

 

164. കീറിയ വസ്ത്രത്തോട് കൂടെ അവര്‍ വിശുദ്ധ മന്ദിരത്തില്‍ പ്രവേശിക്കരുത്: ലേവ്യ.10:6

 

165. ദൈവാലയെ ശുശ്രൂഷ നടന്നു കൊണ്ടിരിക്കുമ്പോള്‍ പുരോഹിതന്മാര്‍ പ്രാകാരം വിട്ടു പോകരുത്: ലേവ്യ.10:7

 

166. പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ബന്ധുക്കളാലല്ലാതെ ഒരു സാധാരണ പുരോഹിതന്‍ അശുദ്ധനാകരുത്: ലേവ്യ.21:1-3

 

167. മഹാപുരോഹിതന്‍ ആരാലും അശുദ്ധനാകാന്‍ പാടില്ല: ലേവ്യ.21:11

 

168. ഏതു കാരണത്താലും അവന്‍ അശുദ്ധനാകരുത്: ലേവ്യ.21:11

 

169. ലേവി ഗോത്രത്തിന് യിസ്രായേല്‍ ദേശത്തിന്‍റെ വിഭജനത്തില്‍ ഓഹരി ഉണ്ടായിരിക്കരുത്: ആവ.18:1

 

170. യുദ്ധത്തിലെ കൊള്ളയുടെ വിഭജനത്തില്‍ അവര്‍ക്ക്‌ പങ്കുണ്ടാകരുത്: ആവ.18:1

 

171. മൃതവിലാപത്തിന്‍റെ അടയാളമായി കഷണ്ടി ഉണ്ടാക്കുവാന്‍ പാടില്ല: ആവ.14:1

 

VII. ഭോജനനിയമങ്ങള്‍

 

172. യെഹൂദന്‍ അശുദ്ധമൃഗങ്ങളെ ഭക്ഷിക്കരുത്: ആവ.14:7

 

173. അവന്‍ അശുദ്ധ മത്സ്യം ഭക്ഷിക്കരുത്: ലേവ്യ.11:9,10

 

174. അശുദ്ധപക്ഷികളെ അവന്‍ ഭക്ഷിക്കരുത്: ലേവ്യ.11:13

 

175. പറക്കുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കരുത്: ആവ.14:19

 

176. നിലത്ത് ഇഴയുന്ന ഇഴജീവികളെ അവന്‍ ഭക്ഷിക്കുവാന്‍ പാടില്ല: ലേവ്യ.11:41

 

177. അവന്‍ ഇഴജന്തുക്കളെ തിന്നരുത്: ലേവ്യ.11:44

 

178. ഫലങ്ങളിലോ ഉത്പ്പന്നങ്ങളിലോ കാണപ്പെടുന്ന പുഴുക്കളെ ഭക്ഷിക്കരുത്: ലേവ്യ.11:42

 

179. അറപ്പായ ജന്തുക്കളെ ഭക്ഷിക്കരുത്: ലേവ്യ.11:43

 

180. താനേ ചത്തവയെ തിന്നരുത്: ആവ.14:21

 

181. പറിച്ചു കീറിപ്പോയതിനെ ഭക്ഷിക്കരുത്: പുറ.22:31

 

182. ജീവനുള്ള മൃഗത്തില്‍ നിന്നെടുത്ത യാതൊരു അവയവവും തിന്നരുത്: ആവ.12:23

 

183. തുടയുടെ തരത്തിലെ ഞരമ്പ്‌ തിന്നരുത്: ഉത്പത്തി.32:32

 

184. രക്തം ഭക്ഷിക്കരുത്: ലേവ്യ.7:26

 

185. ഒരു പ്രത്യേക തരം മേദസ്സ് തിന്നാന്‍ പാടില്ല: ലേവ്യ.7:23

 

186. മാംസത്തെ പാലിനോടൊപ്പം പാകം ചെയ്യരുത്: പുറ.23:19

 

187. അങ്ങനെ പാകം ചെയ്തതിനെ ഭക്ഷിക്കരുത്: പുറ.34:26

 

188. കല്ലെറിഞ്ഞു കൊല്ലപ്പെട്ട കാളയുടെ മാംസം ഭക്ഷിക്കരുത്: പുറ.21:28

 

189. നീസാന്‍ മാസം പതിനാറാം തിയ്യതി വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ പുതിയ ധാന്യം കൊണ്ടുണ്ടാക്കിയ അപ്പം ഭക്ഷിക്കരുത്: ലേവ്യ.23:14

 

190. വഴിപാട്‌ കൊണ്ടുവരുന്ന ദിവസം വരെ മലര്‍ ഭക്ഷിക്കരുത്: ലേവ്യ.23:14

 

191. കതിര്‍ ഭക്ഷിക്കരുത്: ലേവ്യ.23:14

 

192. ആദ്യത്തെ മൂന്നു വര്‍ഷത്തെ ഫലം ഭക്ഷിക്കരുത്: ലേവ്യ.19:23

 

193. മുന്തിരിത്തോട്ടത്തില്‍ വേറൊരു വിത്ത്‌ നട്ടാല്‍ അതിന്‍റെ ഫലം ഭക്ഷിക്കരുത്: ആവ.22:9

 

194. വിഗ്രഹങ്ങള്‍ക്ക്‌ പാനീയ ബലി അര്‍പ്പിക്കരുത്: ആവ.32:37

 

195. അമിതഭക്ഷണവും മദ്യപാനവും അരുത്: ആവ.21:20

 

196. പാപപരിഹാര ദിവസത്തില്‍ ഭക്ഷണം കഴിക്കരുത്: ലേവ്യ.23:29

 

197. പെസഹയ്ക്ക് പുളിപ്പ്‌ ഭക്ഷിക്കരുത്: പുറ.13:3

 

198. പെസഹയ്ക്ക് പുളിപ്പുള്ള യാതൊന്നും ഭക്ഷിക്കരുത്: പുറ.13:7

 

199. പെസഹയുടെ തലേ ദിവസം പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്” ആവ.16:3

 

200. പെസഹായ്ക്ക് ആരുടേയും കൈവശം പുളിപ്പൊന്നും കാണരുത്: പുറ.13:7

 

201. പെസഹയുടെ ഏഴു ദിവസങ്ങളിലും പുളിച്ച മാവ് കാണരുത്: പുറ.12:19

 

VIII. നാസീര്‍ വ്രതം

202. നാസീര്‍ വ്രതസ്ഥന്‍ വീഞ്ഞും മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്: സംഖ്യാ.6:3

 

203. പഴുത്ത മുന്തിരിങ്ങാ തിന്നരുത്: സംഖ്യാ.6:3

 

204. ഉണങ്ങിയ മുന്തിരിങ്ങാ തിന്നരുത്: സംഖ്യാ.6:3

 

205. മുന്തിരിയുടെ കുരു തിന്നരുത്: സംഖ്യാ.6:4

 

206. മുന്തിരിങ്ങയുടെ തൊലി തിന്നരുത്: സംഖ്യാ.6:4

 

207. ബന്ധുക്കളുടെ മരണം നിമിത്തം അവന്‍ കാര്‍മ്മികമായി സ്വയം അശുദ്ധനാകരുത്: സംഖ്യാ.6:7

 

208. ശവമുള്ള കൂടാരത്തില്‍ അവന്‍ പ്രവേശിക്കരുത്: ലേവ്യ.21:11

 

209. തല ക്ഷൌരം ചെയ്യരുത്: സംഖ്യാ.6:5

 

IX. കൃഷി

 

210. സാധുക്കള്‍ക്ക് വിടാതെ വയലിന്‍റെ അരിക് തീര്‍ത്ത്‌ കൊയ്യരുത്: ലേവ്യ.23:22

 

211. കൊയ്ത്തു സമയത്ത് വീണ കാലാ പെറുക്കരുത്: ലേവ്യ.19:9

 

212. മുന്തിരിത്തോട്ടത്തിലെ കാലാ പെറുക്കരുത്: ലേവ്യ.19:10

 

213. മുന്തിരിത്തോട്ടത്തില്‍ വീണു കിടക്കുന്ന പഴം പെറുക്കരുത്: ലേവ്യ.19:10

 

214. മറന്നു പോയ കറ്റ എടുക്കാന്‍ മടങ്ങിപ്പോകരുത്: ആവ.24:19

 

215. വയലില്‍ കൂട്ടുവിത്തു വിതയ്ക്കരുത്: ലേവ്യ.10:19

 

216. മുന്തിരിത്തോട്ടത്തില്‍ ധാന്യം വിതയ്ക്കരുത്: ആവ.22:9

 

217. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുത്: ലേവ്യ.19:19

 

218. രണ്ടുതരം മൃഗങ്ങളെ ഒന്നിച്ചു പൂട്ടി ഉഴരുത്: ആവ.22:10

 

219. മെതിയ്ക്കുമ്പോള്‍ അത് ഭക്ഷിക്കാതിരിക്കുന്നതിനു കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്: ആവ.25:4

 

220. ഏഴാം വര്‍ഷത്തില്‍ നിലം വിതയ്ക്കരുത്: ലേവ്യ.25:4

 

221. ഏഴാം വര്‍ഷത്തില്‍ മുന്തിരിത്തോട്ടത്തില്‍ വള്ളിത്തല മുറിക്കരുത്: ലേവ്യ.25:4

 

222. ഏഴാം വര്‍ഷം (പതിവ് പോലെ) കൊയ്യരുത്: ലേവ്യ.25:5

 

223. ഏഴാം വര്‍ഷം പഴം പറിക്കരുത്: ലേവ്യ.25:5

 

224. യോബേല്‍ സംവത്സരത്തില്‍ വിതയ്ക്കുകയോ, വള്ളിത്തല മുറിക്കുകയോ ചെയ്യരുത്: ലേവ്യ.25:11

 

225. യോബേല്‍ സംവത്സരത്തില്‍ കൊയ്യരുതു: ലേവ്യ.25:11

 

226. യോബേല്‍ സംവത്സരത്തില്‍ പഴം പറിക്കരുത്: ലേവ്യ.25:11

 

227. യിസ്രായേല്‍ ദേശത്തു നിലം ജന്മം വില്‍ക്കരുത്‌: ലേവ്യ.25:23

 

228. ലേവ്യരുടെ ഭൂമി മാറ്റരുത്: ലേവ്യ.25:33

 

229. ലേവ്യനു ഉപജീവനം നല്‍കാതെ ഉപേക്ഷിക്കരുത്: ആവ.12:19

 

X. വായ്പ, വ്യാപാരം, അടിമകളോടുള്ള പെരുമാറ്റം

 

230. ഏഴാം വര്‍ഷത്തിനു ശേഷം വായ്പ മടക്കിച്ചോദിക്കാന്‍ പാടില്ല: ആവ.15:2

 

231. വിമോചന സംവത്സരം അടുത്തു എന്ന് പറഞ്ഞ് ദരിദ്രന് വായ്പ നിഷേധിക്കരുത്: ആവ.15:9

 

232. ദരിദ്രന് ഔദാര്യം നിഷേധിക്കരുത്: ആവ.15:7

 

233. സേവനകാലം പൂര്‍ത്തിയാകുമ്പോള്‍ എബ്രായ അടിമയെ വെറുങ്കയ്യായി അയച്ചു കളയരുത്: ആവ.15:13

 

234. മടക്കിക്കൊടുക്കുവാന്‍ നിവൃത്തി ഇല്ലാത്തവന്‍ എന്നറിഞ്ഞ് ഒരു കടക്കാരനെ ഉപേക്ഷിക്കരുത്: പുറ.22:25

 

235. മറ്റൊരു യെഹൂദന് പലിശക്ക്‌ പണം കടം കൊടുക്കരുത്: ലേവ്യ.25:37

 

236. മറ്റൊരു യെഹൂദനില്‍ നിന്ന് പലിശക്ക്‌ പണം കടം വാങ്ങരുത്: ലേവ്യ.23:20

 

237. ജാമ്യക്കാരനായോ, സാക്ഷിയായോ, ഉടമ്പടിയുടെ എഴുത്തുകാരനായോ പലിശയുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയില്‍ പങ്കാളിയാകരുത്: പുറ.22:25

 

238. കൂലിക്കാരന്‍റെ കൂലി വൈകിപ്പിക്കരുത്: ലേവ്യ.19:13

 

239. കടക്കാരനില്‍നിന്ന് പണയം ബലം പ്രയോഗിച്ചു വാങ്ങരുത്: ആവ.24:10

 

240. ദരിദ്രന്‍റെ പണയവസ്തു അവന് ആവശ്യമുള്ളപ്പോള്‍ നിന്‍റെ കൈവശം വയ്ക്കരുത്: ആവ.24:12

 

241. വിധവയുടെ കയ്യില്‍ നിന്ന് പണയം വാങ്ങരുത്: ആവ.24:17

 

242. ജീവനോപാധിയായ വസ്തുവിനെ കടക്കാരനില്‍ നിന്ന് പണയമായി വാങ്ങരുത്: ആവ.24:6

 

243. യെഹൂദനെ തട്ടിക്കൊണ്ട് പോകരുത്: പുറ.21:16

 

244. മോഷ്ടിക്കരുത്: ലേവ്യ.19:11

 

245. കൂട്ടുകാരന്‍റെ വസ്തു കവര്‍ച്ച ചെയ്യരുത്: ലേവ്യ.19:13

 

246. കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്: ആവ.19:14

 

247. ചതിക്കരുത്: ലേവ്യ.19:11

 

248. കടമോ, നിക്ഷേപമോ ആയി വാങ്ങിയതിനെ നിഷേധിക്കരുത്: ലേവ്യ.19:11

 

249. മറ്റൊരുവന്‍റെ വസ്തു സംബന്ധിച്ച് കള്ളസത്യം ചെയ്യരുത്: ലേവ്യ.19:11

 

250. വ്യാപാരത്തില്‍ ആരെയും വഞ്ചിക്കരുത്: ലേവ്യ.25:14

 

251. വാക്കാല്‍പ്പോലും ഒരുവനെ തെറ്റിദ്ധരിപ്പിക്കരുത്: ലേവ്യ.25:17

 

252. അന്യനെ വാക്കാല്‍പ്പോലും പീഡിപ്പിക്കരുത്: പുറ.22:21

 

253. കച്ചവടത്തില്‍ അവന് ദോഷം വരുത്തരുത്: പുറ.22:20

 

254. ഒളിച്ചോടി യിസ്രായേല്‍ ദേശത്തെത്തിയ അടിമയെ അവന്‍റെ യജമാനന്‍റെ കയ്യിലേല്‍പ്പിക്കരുത്: ആവ.23:15

 

255. ഇപ്രകാരമുള്ള അടിമയെ സ്വാര്‍ത്ഥത്തിനായി ഉപയോഗിക്കരുത്: ആവ.23:16

 

256. വിധവയെയും അനാഥനേയും ക്ലേശിപ്പിക്കരുത്: പുറ.22:22

 

257. എബ്രായ അടിമയെ പീഡിപ്പിക്കരുത്: ലേവ്യ.25:39

 

258. എബ്രായ അടിമയെ വില്‍ക്കരുത്‌: ലേവ്യ.25:42

 

259. അവരോടു കഠിനമായി പെരുമാറരുത്: ലേവ്യ.25:43

 

260. എബ്രായ അടിമയോടു കഠിനമായി പെരുമാറാന്‍ ഒരു വിജാതീയനെ അനുവദിക്കരുത്: ലേവ്യ.25:53

 

261. എബ്രായ ദാസിയെ വില്‍ക്കരുത്‌: പുറ.21:8

 

262. അവളെ വിവാഹം കഴിച്ചാല്‍ അവളുടെ ഉപജീവനം, ഉടുപ്പ്, വിവാഹമുറ എന്നിവ കുറയ്ക്കരുത്: പുറ.21:10

 

263. വിവാഹിതയായ ബദ്ധയെ വില്‍ക്കരുത്‌: ആവ.21:14

 

264. അവളോട്‌ അടിമയോടെന്നപോലെ പെരുമാറരുത്: ആവ.21:14

 

265. കൂട്ടുകാരനുള്ള യാതൊന്നും  മോഹിക്കരുത്: പുറ.20:17

 

266. വഷളത്തം പ്രവര്‍ത്തിക്കരുത്: ആവ.5:18

 

267. കൂട്ടുകാരന്‍റെ വിളവില്‍ അരിവാള്‍ വെയ്ക്കരുത്: ആവ.23:25

 

268. ഭക്ഷിക്കാവുന്നതിലധികം മുന്തിരിപ്പഴം പറിക്കരുത്: ആവ.23:24

 

269. കളഞ്ഞു കിട്ടിയ വസ്തു കയ്യില്‍ വച്ചേക്കരുത്: ആവ.22:3

 

270. ഭാരത്തിന്‍ കീഴെ കഷ്ടപ്പെടുന്ന മനുഷ്യനായാലും മൃഗത്തിനായാലും സഹായം നിഷേധിക്കരുത്: പുറ.23:5

 

271. അളവിലും തൂക്കത്തിലും അന്യായം ചെയ്യരുത്: ലേവ്യ.19:35

 

272. കൃത്യമല്ലാത്ത പടി സൂക്ഷിക്കരുത്: ആവ.25:13

 

XI. ന്യായപാലനം

 

273. ഒരു ന്യായാധിപതി അന്യായം ചെയ്യരുത്: ലേവ്യ.19:15

 

274. അവന്‍ സമ്മാനം വാങ്ങരുത്: പുറ.23:8

 

275. അവന്‍ പക്ഷാപാതം കാണിക്കരുത്: ലേവ്യ.19:15

 

276. അവന്‍ മനുഷ്യനെ ഭയപ്പെടരുത്: ആവ.1:17

 

277. ദരിദ്രനോട് പക്ഷാപാതം കാണിക്കരുത്: പുറ.23:3; ലേവ്യ.19:15

 

278. ദുഷ്ടനെ നീതീകരിക്കരുത്: പുറ.23:7

 

279. കുറ്റക്കാരനോട് കനിവ് കാണിക്കരുത്: ആവ.19:13

 

280. പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചു കളയരുത്: ആവ.24:17

 

281. അപരന്‍റെ അസാന്നിധ്യത്തില്‍ ഒരു വ്യവഹാരക്കാരന്‍റെ വാക്ക് കേള്‍ക്കരുത്: പുറ.23:2

 

282. ഒന്നിന്‍റെ ഭൂരിപക്ഷത്തില്‍ കൊലപാതകക്കുറ്റം വിധിക്കരുത്: പുറ.23:2

 

283. സത്യം എന്ന് ബോധ്യം ഇല്ലെങ്കില്‍ മറ്റൊരു ന്യായാധിപന്‍റെ അഭിപ്രായം ന്യായാധിപന്‍ സ്വീകരിക്കരുത്: പുറ.23:2

 

284. നിയമം അറിഞ്ഞുകൂടാത്തവനെ ന്യായാധിപനായി നിയമിക്കരുത്: ആവ.1:17

 

285. കള്ളസാക്ഷ്യം പറയരുത്: പുറ.20:16

 

286. ദുഷ്ടന്‍റെ സാക്ഷ്യം സ്വീകരിക്കരുത്: പുറ.23:1

 

287. വ്യവഹാരത്തില്‍ ഉള്‍പ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്ന് സാക്ഷ്യം സ്വീകരിക്കരുത്: ആവ.24:16

 

288. ഏക സാക്ഷിയുടെ വാമൊഴിയില്‍ വിധി പുറപ്പെടുവിക്കരുത്: ആവ.19:15

 

289. കൊല ചെയ്യരുത്: പുറ.20:13

 

290. സാഹചര്യത്തെളിവിനെ മാത്രം അടിസ്ഥാനമാക്കി കുറ്റം വിധിക്കരുത്: പുറ.23:7

 

291. വധശിക്ഷ അര്‍ഹിക്കുന്ന വ്യവഹാരങ്ങളില്‍ സാക്ഷി ന്യായാധിപനായിരിക്കുവാന്‍ പാടില്ല: സംഖ്യാ.35:30

 

292. ശരിയായ വിസ്താരവും കുറ്റസമ്മതവും കൂടാതെ ആരെയും വിധിക്കരുത്: സംഖ്യാ.35:12

 

293. പിന്നില്‍ നിന്നുപദ്രവിക്കുന്ന വ്യക്തിയോട് കനിവ് കാണിക്കുകയോ, ആ വ്യക്തിയുടെ ശിക്ഷയില്‍നിന്നൊഴിവാക്കുകയോ ചെയ്യരുത്: ആവ.25:12

 

294. ഭീഷണിമേല്‍ സംഭവിച്ച കുറ്റത്തിന് ശിക്ഷ നല്‍കരുത്: ആവ.22:26

 

295. മരണയോഗ്യനായ കൊലപാതകന്‍റെ ജീവന് വേണ്ടി വീണ്ടെടുപ്പുവില വാങ്ങരുത്: സംഖ്യാ.35:31

 

296. സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ കാലത്തിനു മുമ്പ് മടങ്ങി വരേണ്ടതിന് അവന്‍റെ വീണ്ടെടുപ്പുവില വാങ്ങരുത്: സംഖ്യാ.35:32

 

297. അപകടത്തില്‍പ്പെട്ടവനെ രക്ഷിക്കാന്‍ സംശയിക്കരുത്: ലേവ്യ.19:16

 

298. വഴിയില്‍ ഇടര്‍ച്ച വെക്കരുത്: ലേവ്യ.19:14

 

299. അബദ്ധോപദേശം നല്‍കി ആരേയും വഴി തെറ്റിക്കരുത്: ലേവ്യ.19:14

 

300. കുറ്റക്കാരനെ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടിപ്പിക്കരുത്: ആവ.25:2,3

 

301. ഏഷണി പറഞ്ഞ് നടക്കരുത്: ലേവ്യ.19:16

 

302. ഹൃദയത്തില്‍ സഹോദരനെ ദ്വേഷിക്കരുത്: ലേവ്യ.19:17

 

303. യെഹൂദനെ അപമാനിക്കരുത്: ലേവ്യ.19:17

 

304. പക വെയ്ക്കരുത്: ലേവ്യ.19:18

 

305. പ്രതികാരം ചെയ്യരുത്: ലേവ്യ.19:18

 

306. പക്ഷിക്കുഞ്ഞുങ്ങളെ എടുക്കുമ്പോള്‍ തള്ളയെ എടുക്കരുത്: ആവ.22:6

 

307. പുറ്റില്‍ ക്ഷൌരം ചെയ്യരുത്: ലേവ്യ.13:33

 

308. കുഷ്ഠരോഗത്തിന്‍റെ മറ്റു അടയാളങ്ങളെ മാറ്റിക്കളയരുത്: ആവ.24:8

 

309. വധിക്കപ്പെട്ട ശരീരം കണ്ടെടുത്ത താഴ്വരയില്‍ കൃഷി ചെയ്യരുത്: ആവ.21:4

 

310. ക്ഷുദ്രക്കാരത്തിയെ ജീവനോടെ വെച്ചേക്കരുത്: പുറ.22:18

 

311. പുതുതായി വിവാഹിതനായവനെ ഒരു വര്‍ഷം സൈന്യസേവനത്തിനു നിര്‍ബന്ധിക്കരുത്: ആവ.24:5

 

312. ന്യായപ്രമാണത്തിന്‍റെ പാരമ്പര്യം സംപ്രേഷണം ചെയ്യുന്നവരോട് മത്സരിക്കരുത്: ആവ.17:11

 

313. ന്യായപ്രമാണത്തിലെ കല്പനകളോട് ഒന്നും കൂട്ടരുത്: ആവ.13:1

 

314.  ന്യായപ്രമാണത്തിലെ കല്പനകളില്‍നിന്ന് ഒന്നും കുറയ്ക്കരുത്: ആവ.13:1

 

315. ന്യായാധിപതിയെ ശപിക്കരുത്: പുറ.22:28

 

316. അധിപതിയെ ശപിക്കരുത്: പുറ.22:27

 

317. യെഹൂദനെ ശപിക്കരുത്: ലേവ്യ.19:14

 

318. അപ്പനെയോ, അമ്മയേയോ ശപിക്കരുത്: പുറ.21:17

 

319. അപ്പനെയോ, അമ്മയേയോ അടിക്കരുത്: പുറ.21:15

 

320. ശബ്ബത്തു നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.20:10

 

321. അന്ന് നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറം നടക്കരുത്: പുറ.16:29

 

322. ശബ്ബത്തു നാളില്‍ ശിക്ഷിക്കരുത്: പുറ.35:3

 

323. പെസഹയുടെ ഒന്നാം നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.12:16

 

324. പെസഹയുടെ ഏഴാം നാളില്‍ ഒരു വേലയും ചെയ്യരുത്: പുറ.12:16

 

325. ആദ്യഫലാര്‍പ്പണദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:21

 

326. കാഹളനാദോത്സവത്തില്‍ സാമാന്യ വേല യാതൊന്നും ചെയ്യരുത്: ലേവ്യ.23:25

 

327. കൂടാരപ്പെരുന്നാളിന്‍റെ ഒന്നാം ദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:25

 

328. കൂടാരപ്പെരുന്നാളിന്‍റെ എട്ടാം ദിവസം വേല ഒന്നും ചെയ്യരുത്: ലേവ്യ.23:36

 

329. പാപപരിഹാരദിവസത്തില്‍ വേല ഒന്നും ചെയ്യരുത്: ലേവ്യ.23:28

 

XII. അഗമ്യഗമനവും മറ്റു വിലക്കപ്പെട്ട ബന്ധങ്ങളും

 

330. അമ്മയോട് ലൈംഗിക ബന്ധം അരുത്: ലേവ്യ.18:7

 

331. അപ്പന്‍റെ ഭാര്യയോടൊപ്പവും അരുത്: ലേവ്യ.18:8

 

332. സഹോദരിയോടൊപ്പവും അരുത്: ലേവ്യ.18:9

 

333. അര്‍ദ്ധസഹോദരിയുമായി അരുത്: ലേവ്യ.18:11

 

334. മകന്‍റെ മകളുമായി അരുത്: ലേവ്യ.18:10

 

335. ചെറുമകളുമായും അരുത്: ലേവ്യ.18:10

 

336. മകളുമായും അരുത്: ലേവ്യ.18:10

 

337. ഒരു സ്ത്രീയോടും അവളുടെ മകളോടും ലൈംഗികബന്ധം അരുത്: ലേവ്യ.18:17

 

338. ഒരു സ്ത്രീയോടും അവളുടെ മരുമകളോടും ബന്ധം അരുത്: ലേവ്യ.18:17

 

339. അമ്മൂമ്മയോടും അവളുടെ ചെറുമകളോടും ബന്ധം അരുത്: ലേവ്യ.18:17

 

340. മരുമകനും അമ്മായിയമ്മയും തമ്മിലും ബന്ധം അരുത്: ലേവ്യ.18:12

 

341. അമ്മയുടെ സഹോദരിയുമായി അരുത്: ലേവ്യ.18:13

 

342. ഇളയമ്മയോടും ബന്ധം അരുത്: ലേവ്യ.18:14

 

343. മരുമകളോട് ബന്ധം അരുത്: ലേവ്യ.18:15

 

344. സഹോദരന്‍റെ ഭാര്യയുമായി ലൈംഗിക ബന്ധം അരുത്: ലേവ്യ.18:16

 

345. ഭാര്യയുടെ സഹോദരിയുമായി ലൈംഗികബന്ധം അരുത്: ലേവ്യ.18:18

 

346. ഋതുവായ സ്ത്രീയോടു ലൈംഗിക ബന്ധം അരുത്: ലേവ്യ.18:19

 

347. വ്യഭിചാരം ചെയ്യരുത്: ലേവ്യ.18:20

 

348. പുരുഷന്‍ മൃഗസംഗം ചെയ്യരുത്: ലേവ്യ.18:23

 

349. സ്ത്രീ മൃഗസംഗം ചെയ്യരുത്: ലേവ്യ.18:23

 

350. സ്വവര്‍ഗ്ഗസംഭോഗം അരുത്: ലേവ്യ.18:22

 

351. പിതാവിനോടൊപ്പം സ്വവര്‍ഗ്ഗസംഭോഗം അരുത്: ലേവ്യ.18:17

 

352. അപ്പന്‍റെ സഹോദരനോടും സ്വവര്‍ഗ്ഗ സംഭോഗം അരുത്: ലേവ്യ.18:14

 

353. സ്വന്തം ഭാര്യയോടല്ലാതെ മറ്റാരോടും അടുത്ത ശാരീരിക ബന്ധം പുലര്‍ത്തരുത്: ലേവ്യ.18:6

 

354. യെഹൂദന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്യരുത്: ആവ.23:3

 

355. വേശ്യാവൃത്തി ചെയ്യരുത്: ആവ.23:18

 

356. വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മറ്റൊരുവനെ വിവാഹം ചെയ്തു എങ്കില്‍ വീണ്ടും ആദ്യഭര്‍ത്താവിനെ വിവാഹം ചെയ്യരുത്: ആവ.24:4

 

357. പുത്രനില്ലാത്ത വിധവ ദേവരനെ (=ഭര്‍ത്താവിന്‍റെ സഹോദരന്‍) അല്ലാതെ മറ്റാരെയും വിവാഹം ചെയ്യരുത്: ആവ.25:5

 

358. ബലാത്സംഗം ചെയ്തശേഷം വിവാഹം ചെയ്ത സ്ത്രീയെ അവന്‍ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: ആവ.22:29

 

359. വിവാഹം കഴിച്ച കന്യകയെ അപവാദം പറഞ്ഞുണ്ടാക്കിയവനും അവളെ ഒരിക്കലും വിവാഹമോചനം ചെയ്യരുത്: ആവ.22:19

 

360. ഷണ്ഡന്‍ യെഹൂദസ്ത്രീയെ വിവാഹം കഴിക്കരുത്: ആവ.23:2

 

361. വൃഷണഛേദനം അരുത്: ലേവ്യ.22:24

 

XIII രാജവാഴ്ച

 

362. തിരഞ്ഞെടുക്കപ്പെട്ട രാജാവ് യിസ്രായേല്‍ സന്തതി ആയിരിക്കണം: ആവ.17:15

 

363. അവന് കുതിര അനവധി ഉണ്ടാകരുത്: ആവ. 17:16

 

364. അവന്‍ അനേകം ഭാര്യമാരെ എടുക്കരുത്: ആവ. 17:17

 

365. അവന്‍ അധികം സമ്പാദിക്കരുത്: ആവ.17:17

]]>
https://sathyamargam.org/2013/12/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-613-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%aa/feed/ 1
പന്നിയിറച്ചിയും ദാവാക്കാരും ക്രിസ്ത്യാനികളും പിന്നെ മുഹമ്മദും https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/ https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/#comments Mon, 30 Dec 2013 12:04:05 +0000 http://www.sathyamargam.org/?p=861  

അനില്‍കുമാര്‍ വി.  അയ്യപ്പന്‍

 

എല്ലാ ദാവാക്കാരും ഒരുപോലെ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്ന കാര്യമാണ് “ക്രിസ്ത്യാനികള്‍ പന്നിയിറച്ചി കഴിക്കുന്നു’ എന്നുള്ളത്. ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിട്ടുള്ള കല്പനയാണ് പന്നിയെ തിന്നരുതെന്നുള്ളത്, എന്നാല്‍ ന്യായപ്രമാണമേ വേണ്ട എന്ന് പറയുന്ന പൗലോസിന്‍റെ ഉപദേശമനുസരിച്ചു ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ കല്പനയായ പന്നിയിറച്ചി നിരോധനം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടംപോലെ പന്നിയെ വളര്‍ത്തുകയും തിന്നുകയും ചെയ്യുന്നു എന്നും പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞ ന്യായപ്രമാണത്തിലെ ഇപ്രകാരമുള്ള കാര്യങ്ങളും നിയമങ്ങളും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് അന്ത്യപ്രവാചകനായി മുഹമ്മദ്‌ വന്നത് എന്നും ദാവാക്കാര്‍ വാദിക്കുന്നു. ഇവരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നമുക്കൊന്ന് നോക്കാം:

 

യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ മക്കള്‍ക്ക് നല്‍കിയ ന്യായപ്രമാണത്തിലെ ഭക്ഷണനിയമത്തില്‍ പന്നിയെ ഭക്ഷിക്കരുത് എന്ന് വളരെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, അക്കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ പന്നിയെ ഭക്ഷിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ബൈബിള്‍ നല്‍കുന്നുണ്ട്. യിസ്രായേല്‍ ഒരു ഭൌതികമായ രാജ്യമായിരുന്നു, അവര്‍ക്കുള്ള നിയമങ്ങളും ഭൌതികമായിരുന്നു. എന്നാല്‍ പുതിയ നിയമ യിസ്രായേല്‍ എന്നത് ഒരു ഭൌതിക ജനതയല്ല, ആത്മീയ ജനതയാണ്. യേശുക്രിസ്തുവിനെ വിസ്തരിക്കുന്ന സമയത്ത് കര്‍ത്താവ് പറഞ്ഞിട്ടുള്ള ഒരു വാചകം ഇതാണ്: “എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല” (യോഹ.18:36). യേശുക്രിസ്തുവിന്‍റെ രാജ്യം ഐഹികമല്ല, ആത്മീയമാണ് എന്നുള്ളതിനാല്‍ ആ രാജ്യത്തിലെ പ്രജകള്‍ക്ക് നല്‍കിയിരിക്കുന്ന നിയങ്ങളും ആത്മീയമായതാണ്. പഴയനിയമത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ഓരോ കല്പനക്കും ആക്ഷരികമായതും ആത്മീകമായതും എന്നിങ്ങനെ രണ്ടു വശങ്ങള്‍ ഉണ്ട്. ഭക്ഷണനിയമത്തിന്‍റെ ആത്മീക വശം ആ കല്പന കൊടുത്ത് കഴിഞ്ഞിട്ട് അവസാനം ദൈവം പറയുന്നുണ്ട്. അത് ഇതാണ്:

 

“ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു. ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു” (ലേവ്യാ.11:44-47)

 

“ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു. നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു” (ലേവ്യാ.20:25,26)

 

യിസ്രായേലിന് ചുറ്റുപാടുമുള്ള ജനം തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ട് തോന്നിയത് പോലെ ജീവിക്കുമ്പോള്‍, ദൈവത്തിന്‍റെ സ്വന്തജനം എന്ന പദവിയിലിരിക്കുന്ന യിസ്രായേല്‍, ഭക്ഷണകാര്യത്തിലടക്കം സകലത്തിലും അവരില്‍ നിന്നും വേര്‍പെട്ടുകൊണ്ടു വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുകയും അങ്ങനെ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണെന്നു വെളിപ്പെടുത്തുകയും വേണം എന്നതായിരുന്നു ഈ കല്പനയുടെ ആത്മിക വശം. ഇതിന്‍റെ ഭൌതിക വശം എന്നുള്ളത് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. പഴയ നിയമത്തില്‍ ദൈവം തിന്നരുതെന്ന് കല്പിച്ചിട്ടുള്ള ജീവികളെ തിന്നാതിരിക്കുകയാണെങ്കില്‍ പലവിധമായ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്. ആ ഉദ്ദേശ്യത്തോടുകൂടി ഈ ജീവികളെ തിന്നാതിരിക്കുന്ന ധാരാളം ക്രിസ്ത്യാനികള്‍ ഇന്ന് ലോകത്തുണ്ട് എന്നത് മറ്റൊരു വശം.

 

ക്രിസ്തുവിന്‍റെ ആത്മിക രാജ്യത്തിലെ പൌരന്മാരായിരിക്കുന്ന പുതിയ നിയമ വിശ്വാസികള്‍ വിശുദ്ധിയും വേര്‍പാടും പാലിക്കേണ്ടത് എന്തെങ്കിലും ജീവികളെ തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്തു കൊണ്ടല്ല, മറിച്ചു അവരുടെ ജീവിതത്തിലെ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. അത് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ട്:

 

“പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ . പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു (കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു. അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. അവന്‍ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അതു അവന്‍റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു” (മര്‍ക്കോ.7:14-23)

 

ഇതുമാത്രമല്ലാതെ, അപ്പോസ്തലനായ പത്രോസിനു ദൈവം നല്‍കിയ ഒരു ദശനത്തിലൂടെയും ദൈവം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്:

 

“പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി. അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു. അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു” (അപ്പൊ.പ്രവൃത്തി.10:9-16)

 

ന്യായപ്രമാണം അനുസരിച്ച് ജീവിച്ചിരുന്ന പത്രോസ് അതുവരെ അശുദ്ധമൃഗങ്ങളെ ഒന്നിനേയും തിന്നിട്ടുള്ളവനല്ല. എന്നാല്‍, പുതിയ നിയമവിശ്വാസികള്‍ക്ക്‌ ഈ കല്പന ബാധകമല്ലെന്നും, അവരുടെ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കപ്പെടുന്നത് വയറിനകത്തേക്ക് ചെല്ലുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിമിത്തല്ലെന്നും പത്രോസിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ദൈവം ഈ ദര്‍ശനം നല്‍കിയത്. ഈ കല്പനയുടെ ആത്മീയ സത്യം ഗ്രഹിക്കാനുള്ള കഴിവ് പരിശുദ്ധാത്മാവ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും വേര്‍തിരിവ് കാണിക്കാത്തത്. അല്ലാതെ ഇത് പൗലോസ്‌ അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ഒന്നുമല്ല.

 

ഇനി നമുക്ക്‌ ഈ വിഷയത്തിലുള്ള ദാവാക്കാരുടെ ഇരട്ടത്താപ്പ് കൂടി ഒന്ന് പരിശോധിച്ച് നോക്കാം. പഴയ നിയമത്തില്‍ യഹോവയായ ദൈവം പന്നിയെ മാത്രമേ തിന്നരുതെന്ന് കല്പിച്ചിട്ടുള്ളോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം:

 

“യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ: മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം. കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യാ.11:1-8)

 

“നിലത്തു ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്കു അശുദ്ധമായവ ഇവ: പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവന്‍ . എല്ലാ ഇഴജാതിയിലും വെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം” (ലേവ്യാ.11:29-31)

 

വെള്ളത്തിലെ ജീവികളില്‍ ഏതൊക്കെയാണ് യെഹൂദന് ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്നത് എന്ന് നോക്കാം:

 

“വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം” (ലേവ്യാ.11:9-12)

 

നിലത്തിഴയുന്ന ജീവികള്‍ ഒന്നും തന്നെ യെഹൂദന് തിന്നാന്‍ അനുവാദമുണ്ടായിരുന്നില്ല:

 

“നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു. ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു. യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു” (ലേവ്യാ.11:41-43)

 

ഇനി യിസ്രായേല്യനു കഴിക്കാന്‍ അനുവാദം ഉണ്ടായിരുന്ന മൃഗങ്ങള്‍ ഏതോക്കെയായിരുന്നു എന്ന് നോക്കാം:

 

“നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു: കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ . മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം” (ആവ.14:4-6)

 

കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവയല്ലാതെ വേറെ ഒറ്റ മൃഗത്തേയും ഭക്ഷിക്കുവാന്‍ ന്യായപ്രമാണം ഒരു യിസ്രായേല്യനെ അനുവദിക്കുന്നില്ല! ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നു എന്ന് ദാവാക്കാര്‍ അവകാശപ്പെടുന്ന മുഹമ്മദും ഈ മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാവൂ, ഭക്ഷിക്കാന്‍ അനുവാദം കൊടുക്കാവൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ മുഹമ്മദ്‌ തന്‍റെയും അനുയായികളുടേയും ഭക്ഷണക്കാര്യത്തില്‍ ന്യായപ്രമാണത്തിലെ ഈ നിയമം തന്നെയാണോ അനുവര്‍ത്തിച്ചത്? നമുക്ക്‌ പരിശോധിക്കാം. ആദ്യം ഖുര്‍ആനില്‍ എന്താണ് മലക്ക്‌ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

 

“ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ചുകൊണ്ട്‌ ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു” (സൂറാ.22:36)

 

ഇവിടെ മലക്ക്‌ പറയുന്നത് ഒട്ടകമാംസം ഭക്ഷിക്കാം എന്നാണ്. എന്നാല്‍ ന്യായപ്രമാണം പറയുന്നതെന്താണ്? “എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്!! പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് പറയപ്പെടുന്ന മുഹമ്മദിനോ മുഹമ്മദിന് സന്ദേശങ്ങള്‍ കൊണ്ടുവന്നു കൊടുത്തു എന്ന് പറയപ്പെടുന്ന മലക്കിനോ ന്യായപ്രമാണത്തില്‍ ഒട്ടകമാംസം ഭക്ഷിക്കുന്നതിനു എതിരെ ഇങ്ങനെ ഒരു കല്പന നല്‍കിയിട്ടുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു!!! കഷ്ടംതന്നെ!

 

ഇനി ഹദീസുകള്‍ പരിശോധിച്ചാലോ? ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് അവിടെ കാണാന്‍ കിട്ടുന്നത്:

 

അനസ്‌ (റ) പറയുന്നു: മര്‍റുള്ളഹ്റാന്‍ എന്ന സ്ഥലത്ത് വെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ പിന്നാലെ ഓടിയോടി ക്ഷീണിച്ചു പോയി. അവസാനം ഓടിയെത്തിയിട്ട് അതിനെപിടിച്ചു അബൂതല്‍ഹ(റ) യുടെയടുക്കല്‍ കൊണ്ടുവന്നു. അദ്ദേഹം അതിനെ അറുത്തു. തുട രണ്ടും തിരുമേനി (സ) ക്ക് കൊടുത്തയച്ചു. തിരുമേനി അത് സ്വീകരിച്ചു. മറ്റൊരു രിവായത്തില്‍, അവിടുന്ന് അതില്‍നിന്നും അല്പം തിന്നുവെന്നും വന്നിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ്‌ നമ്പര്‍ 1117, പേജ് 568)

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: ഞങ്ങള്‍ ദഹ്റാനിലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലര്‍ ഒരു മുയലിന്‍റെ പിന്നാലെ കൂടി അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും അവസാനം ക്ഷീണിതരാകുന്നതും കണ്ടു. അപ്പോള്‍ ഞാന്‍ അതിനുവേണ്ടി ശ്രമിക്കുകയും എനിക്ക് അതിനെ പിടികൂടാന്‍ സാധിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ അതുമായി അബൂത്വല്‍ഹയുടെ അടുക്കല്‍ ചെന്നു. അദ്ദേഹം അതിനെ അറുത്തു. അങ്ങനെ അതിന്‍റെ ചണ്ണകളും തുടകളും നബിക്ക്‌ മാറ്റി വെച്ചു. അങ്ങനെ ഞാന്‍ അതുമായി നബിയുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് അത് സ്വീകരിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 53 (1953)

 

മുഹമ്മദ്‌ മുയലിനെ തിന്നതായിട്ടാണ് ഹദീസില്‍ കാണുന്നത്. എന്നാല്‍ ന്യായപ്രമാണത്തില്‍ പറയുന്നതോ? “മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്! ഇക്കാര്യവും മുഹമ്മദിനും മലക്കിനും അറിയില്ലായിരുന്നു…

 

ഇനി ഉടുമ്പ് മാംസം നോക്കാം:

 

ഇബ്നു അബ്ബാസ്‌ പറയുന്നു: എന്‍റെ മാതൃസഹോദരി ഉമ്മുഹുഫൈദ് തിരുമേനി (സ) ക്ക് കുറച്ചു പാല്‍ക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും കൊടുത്തയച്ചു. തിരുമേനി പാല്‍ക്കട്ടിയും നെയ്യും കഴിച്ചു. അറപ്പുകാരണം ഉടുമ്പ് മാംസം കഴിച്ചില്ല. പക്ഷേ തിരുമേനിയുടെ മുമ്പിലുള്ള സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ അത് തിന്നു. അത് ഹറാമാണെങ്കില്‍ തിരുമേനിയുടെ സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ തിന്നുകയില്ലായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ്‌ നമ്പര്‍ 1118, പേജ് 568)

 

ഇബ്നു ഉമര്‍ നിവേദനം: നബിയോട് ഉടുമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അത് തിന്നുന്നവനല്ല, അത് നിഷേധിക്കുന്നവനുമല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 39 (1943)

 

ഇബ്നു ഉമര്‍ നിവേദനം: നബി തന്‍റെ അനുചരന്മാരില്‍പ്പെട്ട കുറച്ചു പേരുടെ കൂടെയായിരുന്നു. അവരില്‍ സഅ്ദും ഉണ്ടായിരുന്നു. ഉടുമ്പിന്‍റെ മാംസം കൊണ്ടുവരപ്പെട്ടു. അപ്പോള്‍ നബിയുടെ ഭാര്യമാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘അത് ഉടുമ്പിന്‍റെ മാംസമാണ്.’ അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘നിങ്ങള്‍ തിന്നുക; അത് അനുവദനീയമാണ്. പക്ഷേ എന്‍റെ ഭക്ഷണത്തില്‍ പെട്ടതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 42 (1944)

 

ഉടുമ്പ് മാംസം അനുവദനീയമാണ് എന്നാണ് മുഹമ്മദ്‌ പറയുന്നത്. പക്ഷേ ന്യായപ്രമാണം പറയുന്നത് ഉടുമ്പിനെ തിന്നരുതെന്നും!!

 

ഇനി കുതിര മാംസം നോക്കാം:

 

ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ ദിവസം നാടന്‍ കഴുതകളുടെ മാംസം കഴിക്കുന്നത്‌ നിരോധിച്ചു. കുതിരയുടെ മാംസത്തിനു അനുമതി നല്‍കി. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 36 (1941)

 

അസ്മാഅ് നിവേദനം: നബിയുടെ കാലത്ത് ഞങ്ങള്‍ ഒരു കുതിരയെ അറുത്തു. എന്നിട്ട് അതിനെ തിന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 38 (1942)

 

ന്യായപ്രമാണമനുസരിച്ചു കഴിക്കാന്‍ പാടുള്ള ജീവികള്‍ കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവ മാത്രമാണ്. കുതിര ഈ ലിസ്റ്റില്‍ ഇല്ലാത്തതുകൊണ്ട് അത് യെഹൂദന് നിഷിദ്ധമാണ്. ഇക്കാര്യമൊന്നും മലക്കിനോ മുഹമ്മദിനോ അറിഞ്ഞുകൂടായിരുന്നു.

 

ഇനി മുഹമ്മദ്‌ കഴുതകളുടെ മാംസം കഴിച്ചിരുന്നോ എന്ന് നോക്കാം:

 

ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ സമയത്ത് ഞങ്ങള്‍ കുതിരയേയും കാട്ടുകഴുതയേയും ഭക്ഷിച്ചു. നാടന്‍ കഴുതയെ ഞങ്ങളോട് നിരോധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 37)

 

ന്യായപ്രമാണത്തില്‍ കാണുന്ന ലിസ്റ്റില്‍ നാടന്‍ കഴുത മാത്രമല്ല, കാട്ടുകഴുതയും ഇല്ല എന്നുള്ള സത്യം മുഹമ്മദിനും മലക്കിനും അറിഞ്ഞുകൂടായിരുന്നു എന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോ?

 

ഇനി സമുദ്ര ജീവികളുടെ കാര്യം നോക്കാം:

 

ജാബിര്‍ (റ) പറയുന്നു: തിരുമേനി (സ) കടല്‍ത്തീരത്തേക്ക് ഒരു സേനയെ അയച്ചു. നായകനായി അബൂഉബൈദയെ നിയമിച്ചു. അവര്‍ മുന്നൂറു പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറപ്പെട്ട് കുറെ ദൂരമെത്തിയപ്പോഴേക്കും ആഹാര പദാര്‍ത്ഥങ്ങള്‍ തീര്‍ന്നു പോയി. സൈനികരുടെ പക്കല്‍ അവശേഷിച്ച ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അബൂഉബൈദ കല്പിച്ചു. അവയെല്ലാം ശേഖരിച്ചു. ആകെ രണ്ടു ചാക്കിലൊതുങ്ങുന്ന ഈത്തപ്പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്നു ഞങ്ങള്‍ക്കദ്ദേഹം എല്ലാ ദിവസവും കുറേശ്ശെ തന്നുകൊണ്ടിരുന്നു. അവസാനം അതും തീരാറായി. ഓരോ ഈത്തപ്പഴമാണ് ഒരു നേരം ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്നത്. ഇത് കേട്ടപ്പോള്‍ ഒരാള്‍ ജാബിറിനോട് ചോദിച്ചു: “ഒരു ഈത്തപ്പഴം കൊണ്ട് ഞങ്ങള്‍ക്കെന്താകാനാണ്!” അദ്ദേഹം പറഞ്ഞു: “എല്ലാം തീര്‍ന്ന്, അവസാനം അതും കിട്ടാതെ വന്നപ്പോഴാണ് ആ ഓരോ ഈത്തപ്പഴത്തിന്‍റെ വില ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌.  ഒടുവില്‍ ഞങ്ങള്‍ കടല്‍ത്തീരത്തെത്തിയപ്പോഴതാ, അവിടെ കുന്നുപോലുള്ള മത്സ്യം കിടക്കുന്നു! ഞങ്ങള്‍ അത് പതിനെട്ടു ദിവസം ഭക്ഷിച്ചു. പിന്നീട് അതിന്‍റെ രണ്ടു വാരിയെല്ലുകള്‍ ഭൂമിയില്‍ നാട്ടാന്‍ അബൂഉബൈദ കല്‍പിച്ചു. ഉടനെ അത് നാട്ടി. ഒരു ഒട്ടകപ്പുറത്ത് കയറിയിരുന്നുകൊണ്ട് ആ നാട്ടിയ എല്ലിന്‍റെ താഴ്ഭാഗത്ത് കൂടെ കടന്നു പോകാന്‍ ഒരാളോട് അബൂഉബൈദ കല്‍പിച്ചു. ആ എല്ലിന്മേല്‍ തട്ടാതെ അയാള്‍ ഭദ്രമായി കടന്നു പോയി. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1639, പേജ് 802)

 

ജാബിര്‍ (റ) തന്നെ പറയുന്നു: “സമുദ്രതീരത്ത്‌ തിമിംഗിലം എന്ന് വിളിക്കുന്ന ഒരു ജീവി ഞങ്ങള്‍ക്ക്‌ അടിഞ്ഞുകിട്ടി. അരമാസക്കാലം ഞങ്ങള്‍ അതില്‍നിന്ന് ഭക്ഷിച്ചു. അതിന്‍റെ കൊഴുപ്പെടുത്തു ഉരുക്കി ശരീരത്തില്‍ പുരട്ടി. അങ്ങനെ ഞങ്ങളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങളെല്ലാം പൂര്‍വ്വ സ്ഥിതി പ്രാപിച്ചു.” മറ്റൊരു രിവായത്തില്‍ ഇപ്രകാരമാണുള്ളത്: “നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക”യെന്ന് അബൂഉബൈദ പറഞ്ഞു. മദീനയിലെത്തിയപ്പോള്‍ ഈ വിവരം ഞങ്ങള്‍ തിരുമേനിയെ ഉണര്‍ത്തി. അവിടുന്ന് അരുളി: “അള്ളാഹു പ്രധാനം ചെയ്ത ആഹാരം നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം. വല്ലതും ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌.” അവരിലൊരാള്‍ ഒരു കഷ്ണം തിരുമേനിക്കും കൊടുത്തു. അവിടുന്ന് അത് ഭക്ഷിച്ചു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1640, പേജ് 802)

 

സമുദ്രജീവികളില്‍ ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നതായി ന്യായപ്രമാണം പറയുന്നത് “കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു” എന്നാണ്. തിമിംഗിലത്തിനു ചിറകുണ്ടെങ്കിലും ചെതുമ്പലില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. യിസ്രായേല്യനെ സംബന്ധിച്ചിടത്തോളം ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്ന അശുദ്ധജീവിയായിരുന്നു തിമിംഗിലം. പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന മുഹമ്മദിന് ന്യായപ്രമാണത്തില്‍ ഇങ്ങനെ ഒരു കല്പന ഉണ്ടെന്നുള്ള കാര്യം അജ്ഞാതമായിരുന്നു!!

 

പന്നിയിറച്ചി തിന്നുന്നു എന്ന് ക്രിസ്ത്യാനികളെ കുറ്റം പറയുന്ന മുസ്ലീം സ്നേഹിതര്‍ക്ക് ഇതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്? ന്യായപ്രമാണം പുനസ്ഥാപിക്കാന്‍ വന്നയാള്‍ തന്നെ അത് ലംഘിക്കുകയായിരുന്നു ചെയ്തത് എന്ന കാര്യം ഇവിടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കേ അദ്ദേഹം സത്യദൈവത്തില്‍നിന്നുള്ള പ്രവാചകനല്ല, പിശാചില്‍ നിന്നുള്ള കള്ളപ്രവാചകന്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക്‌ ഇനി എന്താണ് തടസ്സം???!!!

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/feed/ 5
ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം. https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/ https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/#respond Sat, 05 Oct 2013 06:26:27 +0000 http://www.sathyamargam.org/?p=794 അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 

 

യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

 

“ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു” (യോഹ.20:30,31)

 

“ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു” (യോഹ.19:33)

 

“ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു. യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു” (യോഹ.21:24,25)

 

“ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — (1യോഹ.1:1,2)

 

മറ്റൊരു ശിഷ്യനായ പത്രോസ് പറയുന്നത് ഇപ്രകാരമാണ്:

“ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു” (2.പത്രോസ് . 1:16-18)

 

ചുരുക്കത്തില്‍ യേശുക്രിസ്തു ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ക്ക് അനേകം ദൃക്സാക്ഷികള്‍ ഉണ്ട്. ഇനി പഴയ നിയമത്തിലേക്ക് പോയാലോ, അവിടെയും ദൈവം ചെയ്ത പ്രവൃത്തികള്‍ക്ക് ദൃക്സാക്ഷികള്‍ ഉണ്ട്. നമുക്ക്‌ നോക്കാം:

 

“അപ്പോള്‍ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന്‍ മേലും കുതിരപ്പടയുടെ മേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല്‍ കൈനീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്‍റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവില്‍ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല. യിസ്രായേല്‍മക്കള്‍ കടലിന്‍റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്‍ക്കരയില്‍ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:26-31)

 

ദൈവം ചെങ്കടലിനെ വിഭാഗിച്ചു ഉണങ്ങിയ നിലത്തുകൂടി യിസ്രായേല്‍ മക്കളെ മറുകര കടത്തുകയും യിസ്രായേല്‍ മക്കളെ പിന്തുടര്‍ന്ന ഫറവോനേയും സൈന്യത്തെയും ചെങ്കടലില്‍ മുക്കിക്കല്ലുകയും ചെയ്തപ്പോള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരുന്നത് ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം ആയിരുന്നു. ആ അത്ഭുതപ്രവൃത്തിയുടെ അനന്തരഫലം എന്തായിരുന്നു എന്ന് അവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്: “ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” എന്നാണ് പറഞ്ഞിരിക്കുന്നത്.

 

ഇനി യഹോവയായ ദൈവം മോശെക്ക് തന്‍റെ ന്യായപ്രമാണം നല്‍കുന്നതിനോട് അനുബന്ധിച്ച് നടന്ന ഒരു സംഭവം നോക്കാം:

 

“യഹോവ മോശെയോടു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന്‍ ഇതാ, മേഘതമസ്സില്‍ നിന്‍റെ അടുക്കല്‍ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്‍റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വ്വത്തില്‍ ഇറങ്ങും. ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ. മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്‍റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു. അവന്‍ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു. മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്‍റെ അടിവാരത്തു നിന്നു. യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി. യഹോവ സീനായി പര്‍വ്വതത്തില്‍ പര്‍വ്വതത്തിന്‍റെ കൊടുമുടിയില്‍ ഇറങ്ങി; യഹോവ മോശെയെ പര്‍വ്വതത്തിന്‍റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു” (പുറ.19:9-20)

 

ഈ സംഭവത്തിനും ജനം ദൃക്സാക്ഷികളാണ്. പര്‍വ്വതത്തില്‍ അവര്‍ കണ്ട കാര്യങ്ങള്‍ ഒരിക്കലും മോശെയുടെ മാന്ത്രിക വിദ്യകളല്ല, സര്‍വ്വശക്തനായ ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ ആണെന്ന് ജനത്തിനു മനസ്സിലായി. അതുകൊണ്ട് പിന്നെ അവര്‍ മോശെയോടു പറയുന്നത് ഇപ്രകാരമാണ്:

 

“ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. അവര്‍ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടുഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ അവങ്കലുള്ള ഭയം നിങ്ങള്‍ക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു” (പുറ.20:18-21)

 

ഇവിടെ ജനം വളരെ വ്യക്തമായി മനസ്സിലാക്കി, ദൈവം ആണ് തങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്ന്. എന്തിനാണ് ദൈവം അവരുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നത് എന്നു മോശ അവരോടു പറയുകയും ചെയ്തു.

 

മാത്രമല്ല, ദൈവവുമായി മോശെ നാല്പതു രാവും നാല്പതു പകലും സീനായ്‌ പര്‍വ്വതത്തില്‍ ഇരുന്ന ശേഷം താഴെ ഇറങ്ങിവന്നപ്പോള്‍ അവന്‍റെ മുഖത്തിനു വന്ന മാറ്റം എന്തായിരുന്നു എന്ന് ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

 

“യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു. അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്‍റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല. അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്‍റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിച്ചു. അതിന്‍റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്‍റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും. യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്‍റെ മുഖത്തു ഇട്ടുകൊള്ളും” (പുറ.34:27-35)

 

ഇവിടെയും ജനത്തിനു മനസ്സിലായി മോശെയോടു സംസാരിക്കുന്നത് ദൈവമാണ്, അതുകൊണ്ടാണ് മോശയുടെ മുഖത്തെ ത്വക്ക്‌ പ്രകാശിക്കുന്നത് എന്ന്.

 

ഇനി യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം യോര്‍ദ്ദാന്‍ നദി വിഭജിച്ചു വാഗ്ദത്ത ദേശത്ത് പ്രവേശിപ്പിച്ച സംഭവം നോക്കാം:

 

“ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്‍റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു. ആകയാല്‍ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ . സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും. അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു. കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്‍റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു; സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി” (യോശുവ.3:11-17)

 

അവര്‍ അക്കരെ കടന്നതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നത് നോക്കുക:

 

“അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി; അവര്‍ മോശെയെ ബഹുമാനിച്ചതു പോലെ അവനെയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കി വെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്‍റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി. ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്‍റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി” (യോശുവ.4:14-19)

 

ഈ സംഭവത്തിലൂടെ ജനത്തിനു മനസ്സിലായി ദൈവം മോശയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തത് പോലെ തന്നെ യോശുവയേയും തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു എന്ന്. അതുകൊണ്ടാണ് അവര്‍ മോശയെ ബഹുമാനിച്ചത് പോലെ യോശുവയേയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചത്.

 

ഈ സംഭവങ്ങള്‍ ഒന്നും ഒരാള്‍ക്ക്‌ മാത്രം അനുഭവവേദ്യമായ കാര്യങ്ങളല്ല, ലക്ഷക്കണക്കിന് വരുന്ന ഒരു ജനതതി ദൃക്സാക്ഷികള്‍ ആയ കാര്യമാണ്. അതുകൊണ്ടുതന്നെ യഹോവ മോശയുടെയോ യോശുവയുടെയോ മനസ്സില്‍ ഉടലെടുത്ത ഒരു സാങ്കല്പിക ദൈവം ആണ് എന്ന് വാദിക്കാന്‍ കഴിയുകയില്ല. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയ അനേകര്‍ യഹോവയുടെ ദൈവത്വത്തിനു തെളിവായി ഉണ്ടാകും.

 

ഭാവിയില്‍ ആരെങ്കിലും യിസ്രായെലില്‍ ദൈവത്തെ നിഷേധിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാന്‍ ദൈവം ഒരു കാര്യം ചെയ്യാന്‍ യോശുവയോടു പറയുന്നുണ്ട്:

 

“ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍ : നിങ്ങള്‍ ഓരോ ഗോത്രത്തില്‍ നിന്നു ഓരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു യോര്‍ദ്ദാന്‍റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ . അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞതു: യോര്‍ദ്ദാന്‍റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യയ്ക്ക് ഒത്തവണ്ണം നിങ്ങളില്‍ ഓരോരുത്തന്‍ ഓരോ കല്ലു ചുമലില്‍ എടുക്കേണം. ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം. യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോര്‍ദ്ദാന്‍റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു” (യോശുവ.4:1-9).

 

യിസ്രായേലിലെ വരും തലമുറയ്ക്ക് യഹോവ ആരാണെന്ന് മനസ്സിലാക്കാന്‍ വണ്ടിയുള്ള തെളിവ് ആയിട്ടാണ് യോര്‍ദ്ദാന്‍ നദിയുടെ ആഴത്തിലുള്ള കല്ലുകള്‍ എടുക്കാന്‍ യഹോവ കല്പിച്ചത്.

 

ചുരുക്കത്തില്‍, യഹോവ ജീവനുള്ള സത്യദൈവം എന്ന് വ്യക്തമായി ബൈബിളില്‍ ദൈവം മനസ്സിലാക്കി തരുന്നുണ്ട്. മാത്രമല്ല, ആ സത്യദൈവമായ യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു എന്നും അവരുടെ സ്വഭാവങ്ങളിലൂടെയും അവര്‍ക്ക്‌ നല്‍കിയിട്ടുള്ള പദവി നാമങ്ങളിലൂടെയും ബൈബിള്‍ വെളിപ്പെടുത്തുന്നു.

 

ഈ വിധം അല്ലാഹു കേവലം മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക ദൈവം അല്ല, അസ്തിത്വം ഉള്ളവനാണ് എന്ന് മുസ്ലീങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിട്ടു വേണം അല്ലാഹു ദൈവമാണ് എന്ന് പറയേണ്ടത്. ഖുര്‍ആനിലോ ഹദീസുകളിലോ എവിടെയെങ്കിലും അല്ലാഹു മുഹമ്മദിനോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സമകാലീനര്‍ക്കോ പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ടോ? അതല്ലെങ്കില്‍ മുഹമ്മദിനോ അല്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കെങ്കിലുമോ ചെയ്യാന്‍ കഴിയാത്ത ഒരു അമാനുഷിക കൃത്യം മുഹമ്മദിന്‍റെ സമകാലീനരും ദൃക്സാക്ഷികളുമായ ആളുകള്‍ ഉള്ളപ്പോള്‍ അല്ലാഹു ചെയ്തിട്ടുണ്ടോ? അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടുണ്ടോ? ഇതിനൊക്കെയുള്ള ഉത്തരം ഇല്ല എന്നാണെങ്കില്‍ ഖുര്‍ആനിലെ അല്ലാഹു മുഹമ്മദിന്‍റെ മനസ്സില്‍ രൂപം കൊണ്ട ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ് എന്ന് ഏതു ബുദ്ധിയില്ലാത്തവനും മനസിലാകും!!

]]>
https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%b8/feed/ 0
അല്ലാഹുവിനെക്കാള്‍ ശക്തന്‍ പൗലോസ്‌ അഥവാ പൌലോസിനു മുന്നില്‍ മുട്ടുമടക്കിയ അല്ലാഹു!!! https://sathyamargam.org/2013/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4/#comments Thu, 03 Oct 2013 10:22:09 +0000 http://www.sathyamargam.org/?p=785 അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

 

അനുഗൃഹീത അപ്പോസ്തലനായ പൗലോസിനു നേരെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കുകന്നത് ദാവാക്കാര്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുകയാണല്ലോ. അവരുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം:

 

1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക്‌ ഈസാ നബിയെ അയച്ചു. (ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക്‌ അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത്‌ കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിനു മുമ്പോ പിമ്പോ ഒരാളും ജനിച്ചിട്ടില്ല. പ്രസവിച്ച്‌ തൊട്ടിലില്‍ കിടത്തിയിരിക്കുന്ന സമയത്ത്‌ ഈസാ സംസാരിച്ചതു പോലെ (സൂറാ.19:27-33) അതിനു മുമ്പോ പിമ്പോ ഒരു ശിശുവും സംസാരിച്ചിട്ടില്ല. “ഈസാ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്‌ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അള്ളാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അള്ളാഹുവിന്‍റെ അനുവാദപ്രകാരം ജന്മനാ കാഴ്‌ചയില്ലാത്തവരേയും പാണ്ടുരോഗിയേയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍” (സൂറാ.3:49). ഈസയുടെ കുട്ടിക്കാലത്ത്‌ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണു കൊണ്ട്‌ പ്രാവുകളെ ഉണ്ടാക്കി അവയില്‍ ഊതി അവക്ക്‌ ജീവന്‍ കൊടുത്തതു പോലെ അതിനു മുമ്പോ പിമ്പോ ഒരാളും ചെയ്‌തിട്ടില്ല. ‘റൂഹള്ളാ’ (അള്ളാഹുവിന്‍റെ ആത്മാവ്‌, സൂറാ.4:171) എന്ന്‌ അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. ‘കലിമത്തുള്ളാ’ (അള്ളാഹുവിന്‍റെ വചനം, സൂറാ.3:45) എന്നും അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. “വ്യക്തമായ അടയാളങ്ങളുമായി മര്‍യമിന്‍റെ മകനായ ഈസായെ നാം അയയ്‌ക്കുകയും പരിശുദ്ധാത്മാവിനാല്‍ അവന്‌ പിന്‍ബലം കൊടുക്കുകയും ചെയ്‌തു” (സൂറാ.2:253) എന്ന്‌ അള്ളാഹു പറഞ്ഞിട്ടുള്ളത്‌ ഈസാ നബിയെപ്പറ്റി മാത്രമാണ്‌, മുഹമ്മദിനു പോലും അള്ളാഹു അങ്ങനെയൊരു പിന്‍ബലം നല്‍കിയതായി ഖുര്‍ ആനിലില്ല!! ഈസാ അള്ളാഹുവിന്‍റെ പക്കല്‍നിന്നുള്ള അനേകം ദൃഷ്‌ടാന്തങ്ങളും കൊണ്ടാണ്‌ യിസ്രായീല്യരുടെ അടുക്കല്‍ വന്നത്‌. കുരുടന്മാര്‍ക്ക്‌ കാഴ്‌ച കൊടുത്തത്‌, മുടന്തരെ നടത്തിയത്‌, ഊമര്‍ക്ക്‌ സംസാരശേഷി കൊടുത്തത്‌, കുഷ്‌ഠരോഗികള്‍ക്ക്‌ സൗഖ്യം കൊടുത്തത്‌, ഭക്ഷണം അനേകായിരമിരട്ടി വര്‍ദ്ധിപ്പിച്ച്‌ കൊടുത്തത്‌, മരിച്ചവരെ ഉയിര്‍പ്പിച്ചത്‌ തുടങ്ങി അനേകമനേകം ദൃഷ്‌ടാന്തങ്ങള്‍ ഈസാ നബി കാണിച്ചപ്പോള്‍ മരുന്നിനു പോലും ഒരു ദൃഷ്‌ടാന്തം കാണിക്കാന്‍ മുഹമ്മദിഌ കഴിഞ്ഞില്ല എന്നതും മറക്കരുത്‌.)

 

2) ഈസാ നബി യെഹൂദന്മാരെ അള്ളാഹുവില്‍ നിന്ന്‌ ഇറക്കിക്കിട്ടിയ ഇഞ്ചീല്‍ പഠിപ്പിച്ചു.

 

3) അതിനു ശേഷം ഈസാ നബി സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു.

 

4) ഈസാ നബി ഭൂമിയില്‍ നിന്ന്‌ മാറ്റപ്പെട്ടതിനു ശേഷം പൗലോസ്‌ രംഗപ്രവേശം ചെയ്യുന്നു.

 

5) പൗലോസ്‌ ഈസാ നബിയുടെ സന്ദേശത്തേയും പഠിപ്പിക്കലുകളെയുമെല്ലാം മാറ്റിത്തിരുത്തുകയും അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിക്കുകയും ചെയ്യുന്നു. (അള്ളാഹുവിന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിന്‌ ഒരൊറ്റ അത്ഭുതം പോലും ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍, ഈസാനബി ചെയ്‌തതു പോലെത്തന്നെ മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‌പിച്ചും രോഗികളെ സൗഖ്യമാക്കിയും ഭൂതങ്ങളെ പുറത്താക്കിയുമാണ്‌ (പൗലോസിന്‍റെ വസ്‌ത്രവും തോള്‍മുണ്ടും രോഗികളുടെ മേല്‍ കൊണ്ടുവന്ന്‌ ഇടുമ്പോള്‍ വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ വിട്ടുപോവുകയും ചെയ്‌തു-അപ്പോ.പ്രവൃ.19:11,12) പൗലോസ്‌ അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിച്ചത്‌!!)

 

6) ഈ കാര്യങ്ങളെല്ലാം ചെയ്‌തതിനു ശേഷം ‘ക്രിസ്‌ത്യാനിത്വത്തിനു വേണ്ടി റോമാക്കാരുടെ കയ്യാല്‍’ പൗലോസ്‌ ക്രിസ്തുവിന്‍റെ രക്തസാക്ഷിയാകുന്നു!!

 

6) അള്ളാഹുവിന്‍റെ സന്ദേശത്തിനെതിരായി പൗലോസ്‌ പറഞ്ഞ കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറി.

 

7) അള്ളാഹുവില്‍ നിന്ന്‌ ഈസാനബി അറിയിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ നിഷ്‌കരുണം ചവിട്ടി മെതിക്കപ്പെടുകയും കാലക്രമേണ വിസ്‌മൃതമാക്കപ്പെടുകയും ചെയ്‌തു!!!

 

ഇതാണ്‌ ഇവിടെയുള്ള കുറെ മുസ്ലീങ്ങള്‍ പറയുന്നതിന്‍റെ ചുരുക്കം. അള്ളാഹു എത്രമാത്രം ബലഹീനനാണെന്ന്‌ നോക്കുക. ‘മല പോലെ വന്നത്‌ എലി പോലെ പോയി’ എന്ന പഴഞ്ചൊല്ലു പോലെ അതിനു മുമ്പോ പിമ്പോ ഉള്ള ഒരാള്‍ക്കും കൊടുക്കാത്ത അത്യത്ഭുത ദൃഷ്‌ടാന്തങ്ങള്‍ കൊടുത്തുകൊണ്ട്‌ ഈസാ നബിയിലൂടെ അള്ളാഹു അവതരിപ്പിച്ച ഇഞ്ചീല്‍ വെറും ഗ്യാസ്‌ പോലെ ആയിത്തീര്‍ന്നു!! തന്‍റെ പ്രവാചകനായ ഈസാ നബിയിലൂടെ താന്‍ അവതരിപ്പിച്ച തന്‍റെ സന്ദേശത്തെ സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാത്ത വെറുമൊരു ദുര്‍ബ്ബലനാണ്‌ അള്ളാഹു എന്നത്ര ഈ മുസ്ലീങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി അവരുടെ വാദങ്ങള്‍ വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌ . ഇതുപോലൊരു ഗതികേട്‌ അള്ളാഹുവിനെന്നല്ല, ഞങ്ങളോട്‌ കഠിനവിരോധം പുലര്‍ത്തുന്നവര്‍ക്ക്‌ പോലും ഉണ്ടാകരുതെന്നാണ്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്‌ . പൌലോസിനെതിരെ പ്രചരണം നടത്തുന്ന മുസ്ലീങ്ങളുടെ ഈ അഭിപ്രായങ്ങള്‍ തന്നെയാണോ തങ്ങളുടെ ദേവനായ അള്ളാഹുവിനെക്കുറിച്ച്‌ ബാക്കിയുള്ള മുസ്ലീങ്ങള്‍ക്കും ഉള്ളത്? അള്ളാഹു ഇത്രത്തോളം ദുര്‍ബ്ബലനല്ല എന്നാണ്‌ അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, അവര്‍ പൗലോസ്‌ അപ്പോസ്തലനെതിരെ പറഞ്ഞത് പിന്‍വലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യേണ്ടതായിരുന്നില്ല? അവര്‍ അങ്ങനെ ചെയ്യാത്തതുകൊണ്ട്‌ അവരുടേയും വിശ്വാസം ഇതുപോലെയൊക്കെത്തന്നെയാണെന്ന്‌ ഒരാള്‍ ധരിച്ചുപോയാല്‍, അയാളെ കുറ്റം പറയാനൊക്കുമോ? അള്ളാഹുവിന്‍റെ സന്ദേശത്തേയും പദ്ധതികളേയും ഒറ്റക്ക്‌ നിന്ന്‌ അട്ടിമറിച്ച പൗലോസിന്‌ അള്ളാഹുവിനേക്കാള്‍ ശക്തിയുണ്ട്‌ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ ഞങ്ങള്‍ പൗലോസിനെ അള്ളാഹുവിനേക്കാള്‍ വളരെ ഉയര്‍ന്നവനായി പരിഗണിക്കുകയും പൗലോസ്‌ പറഞ്ഞതെല്ലാം അതേപടി വിശ്വസിക്കുകയും ചെയ്യുന്നു. മറുവശത്ത്‌, സര്‍വ്വശക്തനെന്നവകാശപ്പെടുകയും എന്നാല്‍ (ഇവിടെയുള്ള ചില മുസീങ്ങള്‍ വാദിക്കുന്നത് പ്രകാരം) തന്‍റെ സ്വന്തം സന്ദേശം പോലും സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബലനായ അള്ളാഹുവിന്‍റെ ദയനീയാവസ്ഥയില്‍ ഞങ്ങള്‍ക്ക്‌ സഹതാപമല്ലാതെ വേറെ യാതൊന്നുമില്ല!

 

ഇവരുടെ ഈ വാദമുഖം ഒരു ഇസ്ലാം മതവിശ്വാസിയുടെ മുമ്പാകെ അവന്‍റെ ആത്മരക്ഷയോടുള്ള ബന്ധത്തില്‍ വളരെ താത്വികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. അവയ്‌ക്ക്‌ വ്യക്തമായ ഉത്തരം കിട്ടിയില്ലെങ്കില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്ക്‌ ഇസ്ലാം മതവിശ്വാസിയായി തുടരാന്‍ സ്വന്തം മനഃസാക്ഷിയെ കുഴിവെട്ടി മൂടേണ്ടി വരും. അഭിമാനിയായ ഒരു മനുഷ്യന്‍ തന്‍റെ വാക്ക്‌ സംരക്ഷിക്കേണ്ടതിന്‌ സ്വന്തം ജീവനും ബലി കഴിക്കാന്‍ തയ്യാറാകും എന്ന്‌ നമുക്കറിയാം. വാക്കിന്‌ ജീവനേക്കാള്‍ വിലയുണ്ട്‌ എന്നര്‍ത്ഥം. എന്നാല്‍ അതേ മനുഷ്യന്‍ തന്‍റെ അടിമയുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ തന്റെ ജീവന്‍ നഷ്‌ടപ്പെടുത്തുമോ? ഒരു നാളും ഇല്ല. മറിച്ച്‌ അടിമയാണ്‌ തന്‍റെ യജമാനനു വേണ്ടി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തേണ്ടത്‌. എന്നാല്‍ തന്‍റെ[ മക്കളുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ ആ യജമാനന്‍ തന്‍റെ ജീവനും ന്‌ടപ്പെടുത്താന്‍ തയ്യാറാകും. ഒരു അടിമക്ക്‌ സ്വന്തം ജീവനല്ല, തന്‍റെ യജമാനന്‍റെ ജീവനാണ്‌ വലുത്‌. യജമാനന്‌ താന്‍ കൊടുക്കുന്ന വാക്ക്‌ ആണ്‌ തന്‍റെ സ്വന്തം ജീവനേക്കാള്‍ വലുത്‌.

 

ഇവിടെ അടിമ എന്നത്‌ ഇസ്ലാം മത വിശ്വാസിയാണ്‌ . യജമാനന്‍ അള്ളാഹുവാണ്‌ . യജമാനന്‍റെ വാക്കുകള്‍ എന്നത്‌ താന്‍ ഈസാ നബിയ്‌ക്ക്‌ കൊടുത്ത ഇഞ്‌ജീല്‍ ആണ്‌ . തന്‍റെ സ്വന്തം വാക്കുകളെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത അള്ളാഹുവിന്‌ തന്‍റെ അടിമകളുടെ ജീവന്‍ സംരക്ഷിക്കാഌള്ള താല്‍പര്യം എത്രമാത്രമുണ്ടാകും? എന്ത്‌ ധൈര്യത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഭരമേല്‍പിക്കേണ്ടത്‌? തന്‍റെ വാക്കുകള്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയില്ലാത്ത ഒരാള്‍ക്ക്‌ തന്‍റെ അടിമകളുടെ ജീവന്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയുണ്ടാകുമോ? മനുഷ്യനേക്കാള്‍ എത്രയോ ശക്തിയുള്ളവനാണ്‌ ഇബിലീസ്‌ . അരിഞ്ഞിട്ടാല്‍ വാടിപ്പോകുന്ന ഇളം പുല്ലിന്‌ തുല്യനായ ഒരു മനുഷ്യന്‍റെ (പൗലോസിന്‍റെ) കയ്യില്‍ നിന്ന്‌ സ്വന്തം സന്ദേശം രക്ഷിച്ചെടുക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെയാണ്‌ ഇബിലീസിന്‍റെ കയ്യില്‍ നിന്ന്‌ തന്‍റെ അടിമകളുടെ ആത്മാക്കളെ മോചിപ്പിക്കുക? എന്തു വിശ്വാസത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഏല്‍പ്പിക്കേണ്ടത്‌? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ. യുക്തിബോധവും ചിന്താശേഷിയുമുള്ള ഏത്‌ കൊച്ചു കുട്ടിക്കും എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ഈ ചോദ്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാതെ അനുഗൃഹീത അപ്പൊസ്തലനായ പൌലോസിനു എതിരെ പ്രചരണം നടത്തുന്ന ദാവാക്കാരുടെ ബൗദ്ധിക പാപ്പരത്തവും യുക്തിഹീനതയും എത്രത്തോളമുണ്ടെന്ന്‌ വായനക്കാര്‍ ചിന്തിച്ചു കൊള്ളുക.

 

ബൈബിളിലെ സത്യദൈവം ഈ വിധം ദുര്‍ബ്ബലനല്ലെന്ന്‌ മാത്രമല്ല, സര്‍വ്വശക്തഌം സര്‍വ്വജ്ഞാനിയും അത്യുന്നതനുമാകയാല്‍, പണ്ട്‌ പിതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ഭാഗം ഭാഗമായും വിവിധമായും നല്‍കപ്പെട്ട തന്‍റെ സന്ദേശങ്ങളുടെ പൂര്‍ണ്ണതയായി, അന്ത്യകാലത്ത്‌ തന്‍റെ ഏകജാതനായ പുത്രനിലൂടെ നല്‍കപ്പെട്ട സമ്പൂര്‍ണ്ണ വെളിപ്പാടിന്‌ ഒരു ഗ്ലാനിയും സംഭവിക്കുവാന്‍- അതിലെ ഒരു വള്ളിയോ പുള്ളിയോ മാറിപ്പോകുവാന്‍ പോലും- അവന്‍ അഌവദിക്കുന്നതല്ല! തന്‍റെ ശരീരമായ സഭയെ ഉപദ്രവിച്ചു മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്ന ശൗല്‍ എന്ന പരീശപ്രമാണിയെ തന്‍റെ ശക്തിയുള്ള കരത്താല്‍ പിടിച്ചതും, അവനെ തന്‍റെ നാമത്തിഌ വേണ്ടി ഉപദ്രവങ്ങളും കഷ്‌ടങ്ങളും പീഢകളും ത്യാഗങ്ങളും സഹിപ്പാനുള്ള പൗലോസ്‌ എന്ന ഒരു പാത്രമാക്കിത്തീര്‍ത്തതും യെഹൂദന്മാരുടേയും ജാതികളുടേയും ഇടയില്‍ തന്‍റെ മാറ്റമില്ലാത്ത സുവിശേഷ സന്ദേശം എത്തിക്കേണ്ടതിന്‌ അവനെ അപ്പൊസ്‌തലനായി അഭിഷേകം ചെയ്‌തതും ഇതേ സര്‍വ്വശക്തിയുള്ള ദൈവമായ യേശുക്രിസ്‌തു തന്നെ!! അവന്‍റെ സന്ദേശങ്ങള്‍ മാറ്റിമറിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല…

]]>
https://sathyamargam.org/2013/10/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4/feed/ 3
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4) https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/ https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/#comments Thu, 19 Sep 2013 11:52:12 +0000 http://www.sathyamargam.org/?p=777 എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് ഓരോന്നായി പരിശോധിക്കാം.

 

1. പിതാവിന്‍റെ നാമം വെളിപ്പെടുത്തിക്കൊടുക്കുന്നു.

പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു’ എന്ന നാമം വെളിപ്പെടുത്തിക്കൊടുത്തത് യഹോവയുടെ ദൂതനാണ്. പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ യേശുക്രിസ്തു പറയുന്നത് “നീ ലോകത്തില്‍നിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.17:6) “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കും വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും” (യോഹ.17:26) എന്നാണ്. ഇതു പറഞ്ഞിട്ട് കര്‍ത്താവ് ശിഷ്യന്മാരുമായി കിദ്രോന്‍ തോടിനക്കരേക്ക് പോയി. അവിടെയുള്ള തോട്ടത്തില്‍ ആയിരിക്കുമ്പോഴാണ് മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരും പട്ടാളക്കാരും ഇസ്കര്യാത്തോ യൂദയുടെ നേതൃത്വത്തില്‍ കര്‍ത്താവിനെ പിടിക്കാന്‍ വരുന്നത്. അവര്‍ വന്നപ്പോള്‍ കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു’ എന്ന്. അവര്‍പറഞ്ഞു: ‘നസറായനായ യേശുവിനെ’ എന്ന്. അപ്പോള്‍ കര്‍ത്താവ് പറഞ്ഞു: ‘അത് ഞാന്‍ ആകുന്നു’ എന്ന്. അതുകേട്ടതും അവര്‍ പിന്‍വാങ്ങി നിലത്തുവീണു. വീണ്ടും കര്‍ത്താവ് അവരോടു ചോദിച്ചു: ‘നിങ്ങള്‍ ആരെ തിരയുന്നു?’ എന്ന്. നസറായനായ യേശുവിനെ എന്നവര്‍ മറുപടി പറഞ്ഞപ്പോള്‍ “ഞാന്‍ ആകുന്നു എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പോയ്ക്കൊള്ളട്ടെ’ എന്നു യേശു ഉത്തരം പറഞ്ഞു.

 

ഇവിടെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുള്ളത് ‘നിന്‍റെ നാമം ഞാന്‍ ഇനിയും വെളിപ്പെടുത്തും’ എന്ന് പിതാവിനോട് പറഞ്ഞിട്ട് പിന്നെ യേശു ക്രിസ്തു പറയുഞ്ഞ ‘ഞാന്‍ ആകുന്നു’ എന്ന വാക്കാണ്‌. പുറപ്പാട് 3:14-ല്‍ മോശെ ദൈവത്തിന്‍റെ നാമം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതും ‘ഞാന്‍ ആകുന്നു’ എന്ന വാക്കു തന്നെയാണ്. പുറപ്പാടില്‍ മോശെക്കു പ്രത്യക്ഷപ്പെട്ട് തന്‍റെ നാമം വെളിപ്പെടുത്തിയ യഹോവയുടെ ദൂതനും യേശുക്രിസ്തുവും ഒരേ ആളത്വമാണ് എന്ന് ഇതില്‍നിന്നും തെളിയുന്നു.

 

2. നിയോഗിച്ചയക്കുന്നു.

പുറ.3:7-10 വരെയുള്ള ഭാഗത്ത് യഹോവയുടെ ദൂതന്‍ മിസ്രയീമില്‍ അടിമത്തത്തിലിരിക്കുന്ന യിസ്രായേല്‍ ജനത്തെ മോചിപ്പിക്കാന്‍ വേണ്ടി മോശെയെ നിയോഗിച്ചയക്കുന്നത് കാണാം. ന്യായാ.6:14-ല്‍ യഹോവയുടെ ദൂതന്‍ മിദ്യാന്യ അടിമത്തത്തില്‍ കഴിയുന്ന യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ഗിദേയോനെ നിയോഗിച്ചയക്കുന്നത് കാണാം: “അപ്പോള്‍ യഹോവ അവനെ നോക്കി: “നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യില്‍നിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയക്കുന്നതു എന്നു പറഞ്ഞു.” ന്യായാ.13:1-21 വരെയുള്ള ഭാഗത്ത് ഫെലിസ്ത്യരുടെ അടിമത്തത്തില്‍ നിന്ന് യിസ്രായേലിനെ മോചിപ്പിക്കാന്‍ വേണ്ടി ശിംശോനെ ജനനത്തിനു മുന്‍പേ നിയോഗിക്കുന്നത് കാണാന്‍ കഴിയും. അപ്രകാരം തന്നെ പുതിയ നിയമത്തില്‍ യേശുക്രിസ്തു സാത്താന്‍റെ അധീനതയില്‍ നിന്ന് ലോകത്തെ വിടുവിക്കേണ്ടതിനു തന്‍റെ ശിഷ്യന്മാരെ സുവിശേഷവുമായി നിയോഗിച്ചയക്കുന്നത് കാണാം: “യേശു അടുത്തുചെന്നു: “സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റേയും പുത്രന്‍റേയും പരിശുദ്ധാത്മാവിന്‍റേയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു” (മത്തായി.28:18-20)

 

3.         ബന്ധനത്തിലിരിക്കുന്നവരെ മോചിപ്പിക്കുന്നു

സങ്കീ.34:7-ല്‍ പറയുന്നത് “യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു” എന്നാണ്. ഇതിനുള്ള നല്ലൊരു ഉദാഹരണം 2.രാജാ.19:35-ല്‍ കാണാം. ഹിസ്കിയാ രാജാവിനെതിരെ പടയുമായി വന്നു യിസ്രായെലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്ന അശ്ശൂര്യസൈന്യത്തിന്‍റെ പാളയത്തില്‍ യഹോവയുടെ ദൂതന്‍ രാത്രിയില്‍ കടന്നു ചെന്ന് ഒരുലക്ഷത്തിഎണ്‍പത്തയ്യായിരം സൈനികരെ കൊന്നു യിസ്രായേലിനെ വിടുവിച്ചതായി പറയുന്നുണ്ട്. ഇനി പുതിയനിയമത്തില്‍ യേശുക്രിസ്തുവിനെ നോക്കിയാലോ? എബ്രായ ലേഖനകാരന്‍ പറയുന്നു: “മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു” (എബ്രാ.2:14,15). യേശുക്രിസ്തുവിന്‍റെ അരികില്‍ കടന്നു ചെന്ന് ജീവരക്ഷ പ്രാപിച്ച അനേകരെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി അവന്‍ മരണ ഭീതിയില്‍ നിന്നും വിടുവിച്ചു നിത്യസമാധാനത്തിലാക്കി വെക്കുന്നു.

 

4.         പക്ഷവാദം ചെയ്യുന്നു.

സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ യഹോവയുടെ ദൂതന്‍ യെരുശലേമിനും യെഹൂദ്യപട്ടണങ്ങള്‍ക്കും വേണ്ടി യഹോവയോടു പക്ഷവാദം ചെയ്യുന്നത് നാം കാണുന്നുണ്ട് (സെഖര്യാ.1:12). പുതിയനിയമത്തില്‍ 1.യോഹ.2:1,2-ല്‍ പറയുന്നത് ഇപ്രകാരമാണ്: “എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു. അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്‍റെ പാപത്തിന്നും തന്നേ.”

 

5.         ആശ്വസിപ്പിക്കുന്നു.

ഉല്‍പത്തി.16:7-13 വരെയുള്ള ഭാഗത്ത് സാറായിയുടെ മുന്നില്‍നിന്നു ഓടിപ്പോകുന്ന ഹാഗാറിനെ യഹോവയുടെ ദൂതന്‍ ആശ്വസിപ്പിക്കുന്നത് നാം കാണുന്നുണ്ട്. ഇനി പുതിയ നിയമത്തിലേക്ക് വന്നാല്‍ ഇതേ ശുശ്രൂഷ കര്‍ത്താവായ യേശുക്രിസ്തു നിര്‍വ്വഹിക്കുന്നതായി കാണാം:

 

“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്റെ ആത്മാവു എന്‍റെമേല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല്‍ പതിഞ്ഞിരുന്നു. അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി” (ലൂക്കോ.4:18-21).

 

മറ്റൊരു വേദഭാഗം കൂടി നോക്കാം:

 

“അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടത്തും” (മത്തായി.11:28,29)

 

അതേ, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഭൌമിക ശുശ്രൂഷകളില്‍ അതിപ്രധാനമായ ഒന്നായിരുന്നു ആശ്വാസം വേണ്ടവര്‍ക്ക് ആശ്വാസം കൊടുക്കല്‍ . പഴയനിയമകാലത്ത് യഹോവയുടെ ദൂതന്‍ നിര്‍വ്വഹിച്ചിരുന്ന ഈ ശുശ്രൂഷ പുതിയ നിയമത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവാണ് നിര്‍വ്വഹിക്കുന്നത്.

 

6.         ഉടമ്പടി ഉറപ്പിക്കുന്നു.

 

ഉല്‍പ്പത്തി.22:15-19 വരെയുള്ള ഭാഗത്ത് നാം വായിക്കുന്നത് ഇപ്രകാരമാണ്: “യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്‍റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കല്‍ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍-ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയില്‍ പാര്‍ത്തു.”

 

ഉല്‍പ്പത്തി.12,15 എന്നീ അദ്ധ്യായങ്ങളില്‍ യഹോവ അബ്രാഹാമിനോടു ഉടമ്പടി ചെയ്തിട്ടുള്ളതായി നാം വായിക്കുന്നുണ്ട്. ഇപ്പോള്‍ അതേ ഉടമ്പടി ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇവിടെ യഹോവയുടെ ദൂതന്‍ . പഴയനിയമത്തില്‍ മറ്റൊരു സ്ഥലത്തും യഹോവയുടെ ദൂതന്‍ ജനങ്ങളുമായി ഉടമ്പടി  ചെയ്തതായി പറയുന്നുണ്ട്:

 

“അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലില്‍നിന്നു ബോഖീമിലേക്കു വന്നുപറഞ്ഞതു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും നിങ്ങള്‍ ഈ ദേശനിവാസികളോടു ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാല്‍ നിങ്ങള്‍ എന്‍റെ വാക്കു അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തതു എന്തു? അതുകൊണ്ടു ഞാന്‍ അവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.” (ന്യായാ.2:1-3)

 

ഇവിടെ യഹോവയുടെ ദൂതന്‍ പറയുന്നത് “നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല” എന്ന് താന്‍ പറഞ്ഞിരുന്ന കാര്യമാണ് വിഷയത്തോടുള്ള ബന്ധത്തില്‍ നാം ചിന്തിക്കുന്നത്. വാസ്തവത്തില്‍ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തോട് നിയമം ചെയ്യുന്നത് (പുറ.24:8) യഹോവയായ ദൈവമാണ്! എന്നാല്‍ ഇവിടെ യഹോവയുടെ ദൂതന്‍ അവകാശപ്പെടുന്നത് ‘താനാണ് നിയമം ചെയ്തത്’ എന്നത്രേ!!

 

ഇനി പുതിയ നിയമത്തിലേക്ക് വന്നാലോ? യേശുക്രിസ്തു ജനവുമായി എന്തെങ്കിലും നിയമം ചെയ്തിട്ടുണ്ടോ? നമുക്ക്‌ നോക്കാം:

 

“അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു. “വാങ്ങി ഭക്ഷിപ്പിന്‍; ഇതു എന്‍റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: “എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്താ.26:26-28)

 

യേശുക്രിസ്തു ഒരു പുതിയ ഉടമ്പടി സ്ഥാപിച്ചിട്ടുണ്ട്! യഹോവയായ ദൈവം മോശ മുഖാന്തരം ചെയ്ത ഉടമ്പടി യിസ്രായേല്‍ ജനത്തോട് മാത്രമായിരുന്നെങ്കില്‍ യേശുക്രിസ്തു ചെയ്ത ഉടമ്പടി മുഴു ലോകത്തിനും ബാധകമാകുന്ന ഉടമ്പടിയാണ്. യിസ്രായേല്‍ ജനവും യഹോവയും തമ്മിലുള്ള ഉടമ്പടിയുടെ മധ്യസ്ഥനായ മോശ മരണത്തിനു വിധേയനായിരുന്നെങ്കില്‍ പുതിയ ഉടമ്പടിയുടെ മധ്യസ്ഥന്‍ മരണത്തെ ജയിച്ചു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തുവാണ്. മോശൈക ഉടമ്പടി ഉറപ്പിക്കപ്പെട്ടത്‌ കാളക്കിടാങ്ങളുടെ രക്തത്താലായിരുന്നുവെങ്കില്‍ മനുഷ്യവര്‍ഗ്ഗവുമായുള്ള ദൈവത്തിന്‍റെ പുതിയ ഉടമ്പടി ഉറപ്പിക്കപ്പെടുന്നത് യേശുക്രിസ്തുവിന്‍റെ പാപമില്ലാത്ത പരിശുദ്ധമായ രക്തത്താലാണ്. അതേ, എന്തുകൊണ്ടും പഴയ നിയമത്തെക്കാള്‍ എത്രയോ ഉന്നതമായതാണ് പുതിയ നിയമം!

 

വേറൊരു വേദഭാഗം കൂടി നോക്കാം:

 

“അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്കു ലഭിക്കേണ്ടതിന്നു അവന്‍ പുതിയ നിയമത്തിന്‍റെ മദ്ധ്യസ്ഥന്‍ ആകുന്നു. നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം. മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല. അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല. മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു  “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു. അങ്ങനെ തന്നേ അവന്‍ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. ആകയാല്‍ സ്വര്‍ഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാല്‍ ശുദ്ധമാക്കുന്നതു ആവശ്യം. സ്വര്‍ഗ്ഗീയമായവെക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം. ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കു വേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. മഹാപുരോഹിതന്‍ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല” (എബ്രാ.9:15-25)

 

7.         ന്യായവിധി നടപ്പിലാക്കുന്നു.

 

പഴയനിയമത്തില്‍ യഹോവയുടെ ദൂതന്‍ ന്യായവിധി നടപ്പാക്കിയിരുന്നതായി നമുക്ക്‌ കാണാന്‍ കഴിയും. ചില വേദഭാഗങ്ങള്‍ നാം മുന്‍പേ ചിന്തിച്ചതുമാണ്. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു” (1.ദിന.21:15,16)

 

“അന്നു രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തില്‍ ഒരു ലക്ഷത്തെണ്‍പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു” (2.രാജാ.19:35)

 

ഇവിടെ മാത്രമല്ല, മറ്റു പലയിടങ്ങളിലും ന്യായവിധി നടത്തുന്നത് യഹോവയുടെ ദൂതന്‍ ആണെന്ന് പഴയ നിയമം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സംഹാരകന്‍ എന്ന പേരില്‍ ഇതേ ദൂതന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, പഴനിയമത്തിന്‍റെ താളുകളില്‍ ! പുതിയ നിയമത്തിലേക്ക് വന്നാലോ? പുതിയ നിയമത്തില്‍ ആരാണ് ന്യായവിധി നടത്തുന്നത്? നമുക്ക്‌ നോക്കാം:

 

“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു” (യോഹ.5:22)

 

പുതിയനിയമമനുസരിച്ച് ന്യായവിധി നടത്തുന്നത് യേശുക്രിസ്തുവാണ്!! അതിനുള്ള കാരണവും കര്‍ത്താവ് പറയുന്നുണ്ട്, “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു” എന്നതാണ് ആ കാരണം. പിതാവിനെ എങ്ങനെയാണോ ബഹുമാനിക്കേണ്ടത്, അങ്ങനെ തന്നെ പുത്രനേയും ബഹുമാനിക്കേണ്ടതുണ്ട്! പിതാവിനെ സ്രഷ്ടാവ്‌ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സ്രഷ്ടാവ്‌ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം! പിതാവിനെ ദൈവം എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും ദൈവം എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!! പിതാവിനെ സര്‍വ്വശക്തന്‍ എന്ന നിലയില്‍ ബഹുമാനിക്കുകയാണെങ്കില്‍ പുത്രനേയും സര്‍വ്വ ശക്തന്‍ എന്ന നിലയില്‍ തന്നെ ബഹുമാനിക്കണം!!! (തുടരും..)

]]>
https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4-2/feed/ 4
യഹോവയുടെ ദൂത പ്രത്യക്ഷതകള്‍ (ഭാഗം-3) https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/ https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/#respond Thu, 19 Sep 2013 04:44:50 +0000 http://www.sathyamargam.org/?p=772 യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്.

നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം:

  1. “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു. എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും. എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്‍യ്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും” (പുറ.23:20-23)

യഹോവയായ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോട് പറഞ്ഞ വചനമാണ് മുകളില്‍ ഉള്ളത്. അവിടെ യഹോവ പറയുന്നത് ‘ഒരു ദൂതനെ നിന്‍റെ മുന്‍പില്‍ അയക്കുന്നു’ എന്നാണ്. ഇത് കേവലം ഒരു സന്ദേശ വാഹകനായ ദൂതനല്ല, കാരണം ഈ ദൂതനില്‍ യഹോവയുടെ നാമം ഉണ്ട്. ദൈവത്തിന്‍റെ നാമം ദൈവത്തില്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, അവന്‍റെ സൃഷ്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. യഹോവ എന്ന നാമം യഹോവയ്ക്കു മാത്രമല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് ന്യായപ്രമാണത്തില്‍ കല്പന ഉള്ളപ്പോള്‍ അവന്‍റെ സൃഷ്ടികളായ ദൂതന്മാര്‍ ആ നാമം തങ്ങള്‍ക്കായി എടുക്കും എന്ന് ചിന്തിക്കുന്നത് ഭോഷത്വമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ ദൂതനല്ല എന്ന് വ്യക്തം. ഇവിടെ യഹോവയും യഹോവയുടെ ദൂതനും എന്ന ഭിന്നരായ രണ്ടു വ്യക്തികളെ നാം കാണുന്നു.

  1. “ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്‍റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു” (പുറ.32:34)

“അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നീയും മിസ്രയീം ദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു” (പുറ.33:1-3)

മോശെ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ ഹോരെബ്‌ പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് യിസ്രായേല്‍ ജനം മോശെയെ കാണാതിരുന്നപ്പോള്‍ അഹരോനോടു പറഞ്ഞു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി അതാണ്‌ തങ്ങളെ മിസ്രയീം ദേശത്ത് നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം എന്ന് പറഞ്ഞു. ഈ സംഭവത്തിനുശേഷം ദൈവം മോശെയോടു പറയുന്ന കാര്യമാണ് ഈ രണ്ടു വചനങ്ങളും. യഹോവ പറയുന്നത് ‘നീ ദുശ്ശാഠ്യമുള്ള ജനമായതിനാല്‍ ഞാന്‍ നിന്‍റെ നടുവില്‍ നടക്കുകയില്ല, എന്‍റെ ദൂതനെ ഞാന്‍ നിനക്ക് മുമ്പായി അയക്കും’ എന്നാണ്. ഇവിടേയും യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ് എന്ന് നമുക്ക്‌ കാണാം.

  1. “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: ‘മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു” (1.ദിന.21:15)

ഈ ഭാഗം നാം മുന്‍പ്‌ വിചിന്തനം ചെയ്തിട്ടുള്ളതാണ് എന്നതിനാല്‍ സന്ദര്‍ഭം വിശദീകരിക്കുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്ന ദൂതന്‍ യഹോവയാണെന്നു നാം നേരത്തെ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ ദൂതനെ യഹോവ അയച്ചതാണെന്ന് ദൈവവചനം പറയുന്നു. അര്‍ത്ഥാല്‍ യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ്.

  1. “എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു” (സെഖര്യാ.1”12)

ഇവിടെ യഹോവയുടെ ദൂതന്‍ യഹോവയുടെ മുന്‍പാകെ യെരുശലേമിനും യഹൂദ്യ രാജ്യത്തിനും വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയാണ്. ഇവിടേയും തെളിയുന്നത് യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ് എന്ന സത്യമത്രേ.

യഹോവയുടെ ദൂതന്‍ എന്ന പേരില്‍ മാത്രമല്ലാതെ വേറെ ചില പേരുകളിലും ഈ ദൂതന്‍റെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാവുന്നതാണ്. നമുക്ക്‌ അതും പരിശോധിക്കാം:

  1. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി എന്ന നിലയിലുള്ള പ്രത്യക്ഷത:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15)

യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു നാല്പതു വര്‍ഷത്തെ  മരുഭൂമി വാസവും കഴിഞ്ഞു യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചു വാഗ്ദത്ത കനാന്‍ നാട്ടില്‍ കടന്നു ഗില്‍ഗാലില്‍ പാളയമിറങ്ങിയിരിക്കുകയാണ്. ഗില്‍ഗാലില്‍ വെച്ച് യോശുവ ജനത്തെ പരിഛേദന കഴിപ്പിച്ചു. അത് വരെ ലഭിച്ചു കൊണ്ടിരുന്ന മന്ന നിന്നുപോയി. കനാന്‍ നാട്ടിലെ ജനങ്ങള്‍ അതിശക്തരാണ്. അനാക്യമല്ലന്മാര്‍ ഉള്ള രാജ്യം. പരിഛേദന കഴിഞ്ഞ പുരുഷപ്രജകള്‍ എല്ലാം വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി കനാന്‍ നാട്ടിലുള്ളവര്‍ യിസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ യിസ്രായേല്‍ സൈന്യാധിപനും നായകനുമായ യോശുവ ചിന്താകുലനായി യെരീഹോവിനു സമീപത്തുള്ള വെളിമ്പ്രദേശത്തു ഇരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി കയ്യില്‍ വാള്‍ ഊരിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നത് കാണുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ വായിച്ചത്. “യഹോവയുടെ സൈന്യത്തിന്‍റെ അധിപതി” എന്നാണു വന്നയാള്‍ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. ‘സൈന്യങ്ങളുടെ യഹോവ’ തന്നെയാണ് ‘യഹോവയുടെ സൈന്യത്തിന്‍റെ അധിപതി’ എന്ന് തിരിച്ചറിഞ്ഞ യോശുവ സാഷ്ടാംഗം നമസ്കരിക്കുകയാണ്. വന്നിരിക്കുന്നത് യഹോവ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ യോശുവയ്ക്ക് കഴിഞ്ഞു. യോശുവ ഈ വ്യക്തിയെ വിളിക്കുന്നത്‌ ‘കര്‍ത്താവ്’ എന്നാണ്. മാത്രമല്ല, മോശെക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവയുടെ ദൂതന്‍ പറഞ്ഞ “നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന അതേ വാചകങ്ങള്‍ തന്നെയാണ് യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും പറഞ്ഞത്. ഇതില്‍നിന്നും യഹോവയുടെ ദൂതനും യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും ഒരേ ആള്‍ തന്നെയാണ് എന്ന് തെളിയുന്നു.

  1. ദൈവപുത്രന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“അപ്പോള്‍ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു. അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു. രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു. നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.  അതിന്നു അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു” (ദാനി.3:19-26)

ബാബിലോണ്‍ സാമ്രാജ്യസ്ഥാപകനായ നെബുഖദ്‌നേസ്സര്‍ ചക്രവര്‍ത്തി ദൂരാ സമഭൂമിയില്‍ സ്ഥാപിച്ച കൂറ്റന്‍ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കാതിരുന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു യെഹൂദാ പുരുഷന്മാരെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞപ്പോള്‍ അഗ്നിജ്വാലയില്‍നിന്നു അവരെ വിടുവിച്ചു അവരോടൊപ്പം എരിയുന്ന തീച്ചൂളയില്‍ നടക്കുന്ന ദൈവപുത്രനെ ഇവിടെ നാം കാണുന്നു.  ദൈവത്തിനു ഒരു പുത്രനുണ്ട് എന്ന് പഴയ നിയമകാലത്തുള്ളവര്‍ മനസ്സിലാക്കിയിരുന്നു. തെളിവിനായി ഒരു വാക്യം ഉദ്ധരിക്കാം:

“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്ത്? അവന്‍റെ മകന്‍റെ പേര്‍ എന്ത്? നിനക്കറിയാമോ?” (സദൃ.30:4)

മനുഷ്യപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണ്, അല്ലാതെ പട്ടിയോ പൂച്ചയോ ആടോ കടുവയോ ഒന്നുമല്ല എന്ന് നാം അര്‍ത്ഥം കൊടുക്കുന്നതുപോലെ ദൈവപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് ദൈവമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് ചിലര്‍ ചോദിക്കുന്നത് ദൈവത്തിനു ഭാര്യയില്ലാതിരിക്കെ എങ്ങനെ ഒരു പുത്രനുണ്ടാകും എന്നാണ്. എന്തും ഏതും ജഡികേച്ഛയോടെ മാത്രം നോക്കിക്കാണുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ‘ഉണ്ടാകട്ടെ’ എന്നുള്ള ഒരൊറ്റ വചനത്താല്‍ ഒന്നുമില്ലായ്മയില്‍ നിന്നും സകലതും ഉളവാക്കാന്‍ കഴിയുന്ന ദൈവത്തിനു ഒരു പുത്രന്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭാര്യയുടെ സഹായം കൂടിയേ തീരൂ എന്ന് വിചാരിച്ച് ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന മന്ദബുദ്ധികള്‍ ഇക്കാലത്തും ഉണ്ടല്ലോ എന്നോര്‍ത്ത്‌ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക്‌ കഴിയുകയില്ല. എന്തായാലും ദൈവപുത്രന്‍ എന്ന നിലയിലും പഴയനിയമത്തില്‍ ദൈവത്തിന്‍റെ പ്രത്യക്ഷത നമുക്ക്‌ കാണാന്‍ കഴിയുന്നു.

  1. സംഹാരകന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല” (പുറ.12:23)

മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് യഹോവയാണ് എന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ പറയുന്നത് ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് സംഹാരകന്‍ ആണെന്നാണ്. സംഹാരദൂതന്‍ പലപ്പോഴും യിസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യിസ്രായേലിനെതിരെ ശത്രുക്കള്‍ പ്രബലപ്പെട്ടപ്പോള്‍ അവരെ സംഹരിക്കാന്‍ ഈ ദൂതന്‍ വന്നിട്ടുണ്ട്. അശ്ശൂര്‍ പാളയത്തില്‍ കയറി ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്‍ സൈനികരെ കൊന്നുകളഞ്ഞ സമയത്തു ഈ ദൂതന്‍ സംഹാരകനായിരുന്നു. ദൈവത്തിന്‍റെ കല്പന നിരസിച്ച സമയങ്ങളില്‍ യിസ്രായേലിനെ ശിക്ഷിക്കാനും ഈ സംഹാര ദൂതന്‍ വന്നിട്ടുണ്ട്. ദാന്‍ മുതല്‍ ബേര്‍ശേബ വരെ എഴുപതിനായിരം പേരെ കൊന്നുകളഞ്ഞ സമയത്ത് അവന്‍ സംഹാരകനായിരുന്നു. ഈ സംഹാര ദൂതന്‍റെ വാളിനെ പേടിച്ചിട്ടു യഹോവയോടു അരുളപ്പാട് ചോദിക്കാന്‍ വേണ്ടി യഹോവയുടെ സന്നിധിയിലേക്ക് പോകുവാന്‍ പോലും യഹോവയുടെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ്‌ ഭയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ യഹോവയുടെ ദൂതന്‍, യഹോവയുടെ സൈന്യത്തിന്‍റെ അധിപതി, ദൈവപുത്രന്‍, സംഹാരകന്‍ എന്നീ നിലകളില്‍ യഹോവയുടെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ വിചിന്തനം ചെയ്യുന്നത് യഹോവയുടെ ദൂതപ്രത്യക്ഷത മാത്രമാണ്. ഈ യഹോവയുടെ ദൂതനെ നാം പുതിയ നിയമത്തില്‍ എവിടെയും കാണുന്നില്ല. കര്‍ത്താവിന്‍റെ ദൂതന്‍ എന്ന പേരില്‍ പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്‍ ഉണ്ട്. എന്നാല്‍ ആ ദൂതന്‍ കേവലം സന്ദേശ വാഹകനോ അല്ലെങ്കില്‍ ഏതെങ്കിലും ദൌത്യനിര്‍വ്വഹണത്തിനു അയക്കപ്പെട്ടവനോ മാത്രമാണ്. യഹോവയുടെ ദൂതന്‍ പഴയനിയമത്തില്‍ നടത്തിയതുപോലുള്ള യാതൊരുവിധ അവകാശപ്രസ്താവനയും പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ നടത്തുന്നില്ല. മാത്രമല്ല, പുതിയ നിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതനെ കണ്ട ആരുംതന്നെ ആ ദൂതന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. ഇതില്‍നിന്നും പഴയ നിയമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്‍ അല്ല പുതിയനിയമത്തില്‍ കാണുന്ന കര്‍ത്താവിന്‍റെ ദൂതന്‍ എന്ന് മനസ്സിലാക്കാം. (തുടരും…)

]]>
https://sathyamargam.org/2013/09/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%95/feed/ 0
ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/ https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/#respond Tue, 06 Aug 2013 14:21:00 +0000 http://www.sathyamargam.org/?p=764  

1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)

 

2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)

 

3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)

 

4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)

 

5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)

 

6. ആമേന്‍  (വെളി.3:14)

 

7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)

 

8. ഇമ്മാനുവേല്‍ (മത്താ.1:23)

 

9. ഉദയ നക്ഷത്രം  (വെളി.22:16)

 

10. എല്ലാവരുടെയും കര്‍ത്താവ് (അപ്പൊ.പ്രവൃ.10:36)

 

11. ഏക മധ്യസ്ഥന്‍ (1 .തിമോ.2:5)

 

12. ഒന്നാമത്തവനും ഒടുക്കത്തവനും (വെളി.22:13)

 

13. ഒടുക്കത്തെ ആദാം (1.കൊരി.15:45)

 

14. കര്‍ത്താധി കര്‍ത്താവ് (വെളി.19:16)

 

15. കര്‍ത്താവ് (2.പത്രോ.2:20)

 

16. കാര്യസ്ഥന്‍  (1.യോഹ.2:1)

 

17. കുഞ്ഞാട് (വെളി.13:8)

 

18. ക്രിസ്തു  (1.യോഹ.2:22)

 

19. ഗുരു  (യോഹ.11:27 )

 

20. ജീവന്‍ (യോഹ.14:6; കൊളോ.3:4)

 

21. ജീവനായകന്‍  (അപ്പൊ.പ്രവൃ.3:15)

 

22. ജീവനുള്ള കല്ല്‌ (1.പത്രോ.2:4)

 

23. ജീവനുള്ളവന്‍ (വെളി.1:18)

 

24. ജീവന്‍റെ അപ്പം  (യോഹ.6:35; 6:48)

 

25. ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതി (അപ്പൊ.പ്രവൃ.10:42)

 

26. ഞാന്‍ ആകുന്നു (യോഹ.8:58)

 

27. ദാവീദിന്‍റെ പുത്രന്‍  (ലൂക്കോ.18:39)

 

28. ദാവീദിന്‍റെ വേര് (വെളി.5:5; 22:16)

 

29. ദാവീദിന്‍റെ വംശം (വെളി.22:16)

 

30. ദൈവം (യോഹ. 1:1; 20:28; എബ്രാ.1:8; റോമ.. 9:5; 2.പത്രോ.1:1; 1.യോഹ.5:20; വെളി.21:7)

 

31. ദൈവത്തിന്‍റെ അപ്പം  (യോഹ. 6:33)

 

32. ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍ (യോഹ.1:18; 1.യോഹ.4:9)
33. ദൈവത്തിന്‍റെ കുഞ്ഞാട് (യോഹ.1:29)

 

34. ദൈവജ്ഞാനം (1.കൊരി.1:24)

 

35. ദൈവത്തിന്‍റെ പ്രതിമ (2 .കൊരി.4:4)

 

36. ദൈവപുത്രന്‍ (യോഹ.1:49; എബ്രാ.4:14)

 

37. ദൈവവചനം (വെളി.19:13)

 

38. ദൈവശക്തി (1.കൊരി.1:24)

 

39. ദൈവസൃഷ്ടിയുടെ ആരംഭമായവന്‍ (വെളി.3:14)

 

40. ധന്യനായ ഏകാധിപതി  (1.തിമോ.6:15)

 

41. നാം സ്വീകരിച്ചു പറയുന്ന അപ്പോസ്തലന്‍  (എബ്രാ.3:1)

 

42. നല്ല ഇടയന്‍ (യോഹ.10:11,14)

 

43. നമ്മുടെ നീതി (1.കൊരി.1:30)

 

44. നമ്മുടെ പെസഹാക്കുഞ്ഞാട് (1.കൊരി.5:7)

 

45. നമ്മുടെ വീണ്ടെടുപ്പ് (1.കൊരി.1:30)

 

46. നമ്മുടെ ശുദ്ധീകരണം (1.കൊരി.1:30)

 

47. നമ്മുടെ സമാധാനം (എഫേ.2:14)

 

48. നിത്യജീവന്‍ (1.യോഹ.1:2; 5:20)

 

49. നിത്യ രാജാവ് (1.തിമോ.1:17)

 

50. നീതിമാന്‍ (അപ്പൊ.പ്രവൃ. 7:52; 1.യോഹ.2:1)

 

51. നീതിയുള്ള മുള (യിരമ്യാ.23:5)

 

52. നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാട് (1.പത്രോ.1:19)

 

53. പരിശുദ്ധന്‍ (അപ്പൊ.പ്രവൃ.3:14)

 

54. പാറ (1.കൊരി.10:4)

 

55. പുതിയ നിയമത്തിന്‍റെ മധ്യസ്ഥന്‍ (എബ്രാ.9:15)

 

56. പുനരുത്ഥാനവും ജീവനും (യോഹ.11:25)

 

57. പ്രത്യാശ (1.തിമോ.1:1)

 

58.  പ്രധാന മൂലക്കല്ല് (എഫേ. 2:20)

 

59. പ്രവാചകന്‍ (അപ്പൊ.പ്രവൃ.3:22)

 

60. ഭൂരാജാക്കന്മാര്‍ക്ക് അധിപതി (വെളി.1:5)

 

61. മണവാളന്‍ (മത്താ. 9:15)

 

62. മനുഷ്യ പുത്രന്‍ (മത്താ. 8:20)

 

63. മരിച്ചവരില്‍ നിന്നുള്ള ആദ്യജാതന്‍ (വെളി.1:5)

 

64. മഹത്വത്തിന്‍റെ കര്‍ത്താവ് (1.കൊരി.2:8)

 

65. മഹത്വത്തിന്‍റെ പ്രത്യാശ (കൊളോ. 1:27)

 

66. മഹാദൈവവും നമ്മുടെ രക്ഷിതാവും (തീത്തോ.2:13)

 

67. മഹാ പുരോഹിതന്‍ (എബ്രാ.2:17)

 

68. മാന്യമായ കല്ല്‌ (അപ്പൊ.പ്രവൃ.4:11; 1.പത്രോ.2:7)

 

69. യജമാനന്‍ (ലൂക്കോ.5:5; 8:24; 9:33)

 

70. യിസ്രായേലിന്‍റെ രാജാവ് (യോഹ.1:49)

 

71. യെഹൂദന്മാരുടെ രാജാവ്‌ (മത്താ. 27:11)

 

72. യെഹൂദാ ഗോത്രത്തിലെ സിംഹം (വെളി. 5:5)

 

73. യേശു ക്രിസ്തു (മത്താ.1:18)

 

74. രക്ഷകന്‍ (എഫേ. 5:23; തീത്തോ.1:4; 3:6; 2.പത്രോ.2:20)

 

75. രക്ഷയുടെ കൊമ്പ് (ലൂക്കോ.1:69)

 

76. രക്ഷാനായകന്‍  (എബ്രാ.2:10)

 

77. രാജാധിരാജാവ് (1.തിമോ.6:15; വെളി.19:16)

 

78. ലോകത്തിന്‍റെ വെളിച്ചം  (യോഹ.8:12)

 

79. വലിയ ഇടയന്‍ (എബ്രാ.13:20)

 

80. വചനം (യോഹ.1:1)

 

81. വാതില്‍ (യോഹ.10:9)

 

82. വഴി  (യോഹ.14:6)

 

83. വിടുവിക്കുന്നവന്‍ (റോമ.11:26)

 

84. വിലയേറിയ മൂലക്കല്ല് (1.പത്രോ.2:6)

 

85. വിശുദ്ധനും സത്യവാനും (വെളി.3:7)

 

86. വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനും (എബ്രാ.12:2)

 

87. വിശ്വസ്തനും സത്യവാനും (വെളി.19:11)

 

88. വിശ്വസ്തനും സത്യവാനുമായ സാക്ഷി (വെളി.3:14)

 

89. വീടു പണിഞ്ഞവര്‍ തള്ളിക്കളഞ്ഞ കല്ല്‌ (അപ്പൊ.പ്രവൃ.4:11)

 

90. വീരനാം ദൈവം (യെശയ്യാ.9:6)

 

91. ശ്രേഷ്ഠ മഹാപുരോഹിതന്‍ (എബ്രാ.4:14)

 

92. സകലത്തിനും അവകാശി (എബ്രാ.1:2)

 

93. സത്യം  (യോഹ.1:14; 14:6)

 

94. സത്യവെളിച്ചം (യോഹ.1:9)

 

95. സത്യസാക്ഷി (വെളി.1:5)

 

96. സഭയുടെ തല (എഫേ.1:22; 4:15; 5:23)

 

97. സര്‍വ്വ ജാതികളുടെയും രാജാവ് (വെളി.15:3)

 

98. സര്‍വ്വ ലോകത്തിന്‍റെയും പ്രായശ്ചിത്തം (1.യോഹ. 2:2)

 

99. സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവ്  (വെളി.. 1:8)

 

100. സര്‍വ്വ സൃഷ്ടിക്കും ആദ്യജാതന്‍ (കൊളോ.1:15)

 

101. സാക്ഷാല്‍ അപ്പം (യോഹ.6:32)

 

102. സാക്ഷാല്‍ മുന്തിരിവള്ളി  (യോഹ.15:1)

 

103. സ്രഷ്ടാവ് (യോഹ.1:3)

 

104. സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന അപ്പം (യോഹ.6:50)

 

105. സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍ (1.കൊരി.15:48)

 

106. സംരക്ഷകന്‍ (2.തെസ്സ.3:3)

 

107. റബ്ബി (മത്താ.26:25)

]]>
https://sathyamargam.org/2013/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8/feed/ 0
യേശുക്രിസ്തുവും പൌലോസും ശേഷം അപ്പൊസ്തലന്മാരും-ഒരു താരതമ്യം. https://sathyamargam.org/2013/08/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82/ https://sathyamargam.org/2013/08/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82/#comments Sat, 03 Aug 2013 03:51:39 +0000 http://www.sathyamargam.org/?p=758 അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ബൈബിളിനും യേശുക്രിസ്തുവിനും അപ്പോസ്തലന്മാര്‍ക്കും എതിരെ ഉന്നയിക്കുന്നത് ദാവാ പ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയാണ്. അവരുടെ വേദഗ്രന്ഥങ്ങളില്‍ സത്യം അല്പം പോലും ഇല്ല എന്ന തിരിച്ചറിവാണ് ഇപ്രകാരം ക്രിസ്ത്യാനികള്‍ക്കും അവരുടെ വിശുദ്ധ ഗ്രന്ഥത്തിനും നേരെ ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പൗലോസ്‌ അപ്പോസ്തലന്‍ യേശുക്രിസ്തുവിനും മറ്റു അപ്പോസ്തലന്മാര്‍ക്കും എതിരായ സുവിശേഷമാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഇസ്ലാമിക വ്യാജവാദം ബൈബിള്‍ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണോ എന്ന് ഈ ലേഖനത്തില്‍ പരിശോധിക്കുകയാണ്.

 

പൗലോസ്‌ അപ്പോസ്തലനോട് ഇതേപ്പറ്റി ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി എന്തായിരിക്കും? തീര്‍ച്ചയായും അദ്ദേഹം പറയുന്ന മറുപടി 1.കൊരി.15:3-5 വരെയുള്ള വാക്യങ്ങളായിരിക്കും. അവിടെ നാം ഇപ്രകാരം വായിക്കുന്നു:

 

“ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.”

 

ഇവിടെ അപ്പോസ്തലന്‍ പറയുന്നത് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും  ഉയര്‍ത്തെഴുന്നേറ്റതും എല്ലാം തിരുവെഴുത്തുകളിന്‍ പ്രകാരമായിരുന്നു എന്നാണെന്നാണ്. അതിന്‍റെ അര്‍ത്ഥം ‘ഇത് എന്‍റെ സ്വന്തം കണ്ടുപിടുത്തമല്ല, ഞാന്‍ ജനിക്കുന്നതിനും ഒന്നര സഹസ്രാബ്ദം മുന്‍പേ എഴുതാന്‍ തുടങ്ങുകയും എന്‍റെ ജനനത്തിനു അര സഹസ്രാബ്ദം മുന്‍പേ എഴുതി പൂര്‍ത്തിയാക്കുകയും ചെയ്ത പഴയ നിയമ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയതനുസരിച്ചാണ് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും  ഉയര്‍ത്തെഴുന്നേറ്റതും’ എന്നാണ്. മാത്രമല്ല, ‘ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നെല്‍പ്പിനു അപ്പോസ്തലന്മാരെല്ലാവരും സാക്ഷികളും ആയിരുന്നു, ഞാന്‍ ഈ കാര്യങ്ങള്‍ അപ്പോസ്തലന്മാരില്‍ നിന്ന് ഗ്രഹിച്ചതുമാണ്’ എന്നത്രേ പൗലോസ്‌ തുടര്‍ന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പൗലോസ്‌ അപ്പോസ്തലനെതിരെ ഇക്കൂട്ടര്‍ ഉന്നയിക്കുന്ന ദുരാരോപണങ്ങളെല്ലാം കടല്‍ത്തീരത്തെ പാറക്കെട്ടില്‍ വന്നടിച്ചു ചിതറി ഇല്ലാതായിപ്പോകുന്ന തിരമാലകളെപ്പോലെ നിഷ്പ്രഭമായിപ്പോകുന്നു, ഈ വാക്യത്തിന്‍റെ മുന്‍പില്‍ . ഏതായാലും ഈ ലേഖനത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്ത് നമുക്ക്‌ പൗലോസ്‌ അപ്പോസ്തലന്‍ പഠിപ്പിച്ചതും യേശുക്രിസ്തു പഠിപ്പിച്ചതും അപ്പോസ്തലന്മാര്‍ പഠിപ്പിച്ചതും ഒന്നു താരതമ്യം ചെയ്യാം. ഇവരുടെ പഠിപ്പിക്കലുകളില്‍ വ്യത്യാസം വല്ലതും ഉണ്ടോ എന്ന് അറിയാമല്ലോ.

 

ആദ്യം നമുക്ക്‌ എന്തായിരുന്നു പൗലോസ് അപ്പൊസ്തലന്‍റെ സുവിശേഷം എന്ന് നോക്കാം. പൗലോസ് അപ്പൊസ്തലൻ തന്നെ പറയുന്നത് കേൾക്കുക: “ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തു കൊൾക. അത് ആകുന്നു എന്‍റെ സുവിശേഷം” (2.തിമൊ.2:8).  ഇവിടെ പൗലോസ് അപ്പൊസ്തലൻ മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട് :

 

1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയായി ജനിച്ചവനാണ്.

 

2) യേശുക്രിസ്തു മരിച്ചു.

 

3) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു.

 

പൗലോസ് അപ്പൊസ്തലൻ പറയാൻ തുടങ്ങുന്നതിനു മുമ്പേ, ഇക്കാര്യം യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ വേറെ ആരെങ്കിലുമോ പറഞ്ഞിട്ടുണ്ടോ? നമുക്ക് നോക്കാം:

 

1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതി.

 

a) എന്ന് മത്തായി പറയുന്നു (മത്തായി.1:1)

 

b) എന്ന് ഗബ്രിയേൽ ദൂതൻ പറയുന്നു (ലൂക്കോസ്.1:32)

 

c) എന്ന് രണ്ടു കുരുടന്മാർ പറയുന്നു (മത്താ.9:27)

 

d) എന്ന് പുരുഷാരം പറയുന്നു (മത്താ.12:23)

 

e) എന്ന് കനാന്യ സ്ത്രീ വിളിക്കുന്നു (മത്താ. 15:22)

 

f) എന്ന് വേറെ രണ്ടു കുരുടന്മാർ പറയുന്നു (മത്താ. 20:30,31)

 

g) എന്ന് പുരുഷാരം പറയുന്നു (മത്താ.21:9)

 

h) എന്ന് ബാലന്മാർ പറയുന്നു (മത്താ. 21:15)

 

i) എന്ന് പരീശന്മാർ പറയുന്നു (മത്താ. 22:42)

 

j) എന്ന് ബർതിമായി പറയുന്നു (മർക്കോസ്. 10:47,48; ലൂക്കോസ്. 18:38,39)

 

k) എന്ന് വേറെ പുരുഷാരം പറയുന്നു (യോഹന്നാൻ. 7:42)

 

l) എന്ന് സ്വർഗ്ഗത്തിലെ മൂപ്പന്മാരിൽ ഒരാൾ പറയുന്നു (വെളി.5:5)

 

m) എന്ന് യേശുക്രിസ്തു പറയുന്നു (വെളി. 22:16)

 

ഇത്രയധികം ഭാഗത്ത് യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതിയെന്നോ, ദാവിദിന്‍റെ പുത്രനെന്നോ, ദാവീദിന്‍റെ വേര് എന്നോ, ദാവീദിന്‍റെ വംശമെന്നോ ഒക്കെ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് പൗലോസും പറഞ്ഞത്. ഇതിലെന്തു വ്യത്യാസമാണുള്ളത്?

 

2) യേശുക്രിസ്തു മരിച്ചു

 

a) എന്ന് മത്തായി പറയുന്നു (മത്താ. 27:50)

 

b) എന്ന് മർക്കോസ് പറയുന്നു (മർ.15:37)

 

c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ. 23:46)

 

d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.19:30,33; 20:9; 21:14)

 

e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ.2:23,36; 4:10; 10:39; 1.പത്രോ.1:3,21; 2:24)

 

f) എന്ന് പത്രോസും ശേഷം അപ്പൊസ്തന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)

 

g) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർ.16:6; ലൂക്കോ.24:7)

 

h) എന്ന് ക്ലെയോപ്പാവും സ്നേഹിതനും പറയുന്നു (ലൂക്കോ.24:20)

 

i) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ മരണം പ്രവചിച്ചിരിക്കുന്നു (മത്താ.20:19; 26:2; മർക്കോ.8:31; 9:31; 10:34; യോഹ.2:18-22)

 

j) പിലാത്തോസിന് ശതാധിപൻ യേശുക്രിസ്തുവിന്‍റെ മരണ സർട്ടിഫിക്കറ്റ് നൽകുന്നു (മർക്കോ.15:44,45)

 

k) താൻ മരിച്ചു എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നു (വെളി.1:18;2:8; ലൂക്കോ.24:46)

 

l) യേശു മരിച്ചു എന്ന് ദൈവം പറയുന്നു (വെളി.11:8)

 

ഇതും പൗലോസിന്‍റെ സ്വന്ത കണ്ടുപിടുത്തമല്ല എന്നു വ്യക്തമാകുന്നു, ഇത്രയധികം തെളിവുകളിലൂടെ! ഇനി നമുക്ക് മൂന്നാമത്തെ കാര്യം കൂടി പരിശോധിക്കാം:

 

3) യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നു.

 

a) എന്ന് മത്തായി പറയുന്നു (മത്താ.27:53)

 

b) എന്ന് മർക്കോസ് പറയുന്നു (മർക്കോ.16:9,13,14)

 

c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ.24:15)

 

d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.2:22;21:14)

 

e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ2:32; 4:10; 10:40)

 

f) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർക്കോ.16:6; ലൂക്കോ.24:6)

 

g) എന്ന് മഗ്ദലന മറിയ പറയുന്നു (മർക്കോ.16:9-11)

 

h) എന്ന് മഗ്ദലനക്കാരി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയയും അവരോട് കൂടെയുള്ള സ്ത്രീകളും പറയുന്നു (ലൂക്കോ.24:10)

 

i) എന്ന് പതിനൊരുവർ പറയുന്നു (ലൂക്കോ.24:34)

 

j) എന്ന് പത്രോസും ശേഷം അപ്പൊസ്തലന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)

 

k) എന്ന് രണ്ടു പേർ പറയുന്നു (മർക്കോ.16:12,13)

 

l) എന്ന് അപ്പൊസ്തലനായ തോമസ് പറയുന്നു (യോഹ.20:24-29)

 

m) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ പുനരുത്ഥാനം പ്രവചിച്ചിട്ടുണ്ട്. (മത്താ.17:9; 26:32; 20:19; 27:63; മർക്കോ.8:31; 9:31; 10:34; 14:28; ലൂക്കോ.18:33; 24:7,46)

 

പൗലോസ് ക്രിസ്ത്യാനിയാകുന്നതിനും മുൻപേ ഇത്രയധികം പേർ യേശുക്രിസ്തു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതിന് ദൃക്സാക്ഷികളാണ്. എന്നിട്ടും യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം പൗലോസിന്‍റെ കണ്ടുപി’ടുത്തമാണെന്ന് പറയണമെങ്കിൽ കാണ്ടാമൃഗം തോറ്റുപോകുന്ന വിധത്തിലുള്ള തൊലിക്കട്ടി തന്നെ വേണം!! ഇത്രയധികം തെളിവുകളുണ്ടായാലും ചിന്താശേഷി പണയം വെച്ച മുസ്ലീങ്ങള്‍ പറയുന്നത് പൗലോസ്‌ പഠിപ്പിച്ചത് യേശുക്രിസ്തുവും ശിഷ്യന്മാരും പഠിപ്പിച്ചതിനെതിരായ കാര്യങ്ങള്‍ ആണെന്നാണ്‌.

 

കഴിഞ്ഞിട്ടില്ല സുഹൃത്തുക്കളേ, പൗലോസ് പ്രസംഗിച്ചതും എഴുതിയതുമായ ഓരോ കാര്യങ്ങളും യേശുക്രിസ്തുവോ അപ്പൊസ്തലന്മാരോ പറഞ്ഞിട്ടുള്ളതു തന്നെയാണെന്ന് ബൈബിളിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ തെളിയിക്കാം. വിസ്തര ഭയത്താൽ ഇനിയുള്ള തെളിവു വാക്യങ്ങൾക്ക് ഞങ്ങൾ വിശദീകരണം തരുന്നില്ല. റഫറൻസുകൾ തരുന്നു, ബൈബിൾ എടുത്തു വെച്ച് നിങ്ങൾ പരിശോധിച്ചു നോക്കുക:

 

4) യേശു തന്നെയാണ് മിശിഹാ അഥവാ ക്രിസ്തു.

 

a) യോഹന്നാൻ 4:26-ൽ യേശുക്രിസ്തു പറയുന്നു

 

b) മത്തായി 16:15-17 – ൽ പത്രോസ് അപ്പൊസ്തലൻ പറയുന്നു

 

c) അപ്പൊ.പ്രവൃ 18:5- ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

5) യേശു ദൈവപുത്രൻ ആകുന്നു

 

a) യോഹന്നാൻ.9:35-37;5:25; മത്താ.26:63,64 എന്നീ ഭാഗങ്ങളിൽ യേശുക്രിസ്തു പറയുന്നു

 

b) ലൂക്കോ.1:35-ൽ ഗബ്രിയേൽ ദൂതൻ പറയുന്നു

 

c) മത്തായി 16:15-17 – ൽ പത്രോസ് അപ്പൊസ്തലൻ പറയുന്നു

 

d) 1.യോഹന്നാൻ. 5:20-ൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു

 

e) മർക്കോസ് 3:11- ൽ അശുദ്ധാത്മാക്കൾ പറയുന്നു

 

f) മത്തായി 27:54-ൽ ശതാധിപൻ പറയുന്നു

 

g) അപ്പൊ.പ്രവൃ.9:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

6) യേശുക്രിസ്തു കർത്താവ് ആകുന്നു

 

a) യോഹന്നാൻ 13:13-ൽ യേശുക്രിസ്തു പറയുന്നു

 

b) മത്തായി 17:4-ൽ പത്രോസ് പറയുന്നു

 

c) യോഹന്നാൻ 9:38-ൽ ജന്മനാ കുരുടനായ മനുഷ്യൻ പറയുന്നു

 

d) 1.കൊരിന്ത്യർ. 8:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

7) യേശുക്രിസ്തു ദൈവം ആകുന്നു

 

a) യോഹന്നാൻ 20:28,29-ൽ തോമസ് അപ്പൊസ്തലൻ പറയുന്നു

 

b) 1.യോഹന്നാൻ. 5:20-ൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു

 

c) റോമർ. 9:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

8) യേശുക്രിസ്തു മനുഷ്യൻ ആകുന്നു

 

a) യോഹന്നാൻ 8:40-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ. 2:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

9) യേശു ക്രിസ്തു സ്ത്രീയുടെ സന്തതി ആകുന്നു

 

a) ലൂക്കോ. 1:30,31-ൽ ദൂതൻ പറയുന്നു

 

b) ഗലാത്യർ 4:4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

10) ദൈവം യേശു ക്രിസ്തുവിനെ അയച്ചു

 

a) യോഹന്നാൻ 8:42-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) റോമർ 8:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

11) യേശു ക്രിസ്തു ആണ് പിതാവിലേക്കുള്ള വഴി

 

a) യോഹന്നാൻ 14:6-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേസ്യർ 2:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

12) യേശു ക്രിസ്തു വെളിച്ചം ആകുന്നു

 

a) യോഹന്നാൻ 8:12-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.കൊരി. 6:14,15-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

13) യേശു ക്രിസ്തു ജീവൻ ആകുന്നു

 

a) യോഹ.14:6-ൽ യേശുക്രിസ്തു പറയുന്നു

 

b) കൊലോസ്യ.3:4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

14) യേശുക്രിസ്തു ആരംഭം ആകുന്നു

 

a) വെളിപ്പാട് 22:13-ൽ യേശുക്രിസ്തു പറയുന്നു

 

b) കൊലോസ്യർ 1:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

15) യേശുക്രിസ്തു ആദ്യൻ ആകുന്നു

 

a) വെളിപ്പാട് 1:17,18-ൽ യേശുക്രിസ്തു പറയുന്നു

 

b) കൊലോ.1:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

16) യേശുക്രിസ്തു മണവാളൻ ആകുന്നു

 

a) മർക്കോ.2:19,20-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.കൊരി.11:2-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

17) യേശുക്രിസ്തു രക്ഷകൻ ആകുന്നു

 

a) യോഹ.3:17-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ.1:15-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

18) യേശു സത്യം ആകുന്നു

 

a) യോഹ.14:6-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.4:21-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

19) യേശുക്രിസ്തു ദരിദ്രൻ ആയിരുന്നു

 

a) മത്താ.8:20-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.കൊരി.8:9-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

20) യേശുക്രിസ്തു രാജാവ് ആകുന്നു

 

a) യോഹ.18:36,37-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.5:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

21) യേശു സ്വർഗ്ഗത്തിൽ കയറിയവൻ

 

a) യോഹ.3:13-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.4:9- ല്‍ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

22) ദൈവത്തിന്‍റെ മഹത്വം യേശുവിന്‍റെ മുഖത്ത് പ്രകാശിക്കുന്നു

 

a) മത്താ.17:1,2-ൽ മത്തായി പറയുന്നു

 

b) 2.കൊരി.4:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

23) യേശുക്രിസ്തു പിതാവിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുന്നവൻ

 

a) മർക്കോ.14:61,62-ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേസ്യർ.1:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

24) യേശുക്രിസ്തു കർതൃമേശ സ്ഥാപിച്ചു

 

a) മത്താ.26:26-28 വരെ മത്തായി പറയുന്നു

 

b) 1.കൊരി.11:23-25 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

25) യേശു ക്രിസ്തു പൊന്തിയാസ് പിലാത്തോസിന്‍റെ മുന്നിൽ വിസ്തരിക്കപ്പെട്ടു

 

a) യോഹ.18:33-37 വരെ യോഹന്നാൻ പറയുന്നു

 

b) 1.തിമൊ.6:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

26) യേശുക്രിസ്തുവിനെ ക്രൂശിച്ചു

 

a) യോഹ.19:18-ൽ യോഹന്നാൻ പറയുന്നു

 

b) 1.കൊരി.1:23-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

27) യേശുക്രിസ്തു ത്യാഗം സഹിച്ചു

 

a) മത്താ.16:21-ൽ യേശുക്രിസ്തു പ്രവചിക്കുന്നു

 

b) 2.കൊരി.1:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

28) യേശുക്രിസ്തു അടക്കപ്പെട്ടു

 

a) മത്താ.27:59,60-ൽ മത്തായി പറയുന്നു

 

b) റോമ.6:4; 1.കൊരി.15;3,4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

29) യേശുക്രിസ്തു വീണ്ടും വരും

 

a) മത്താ24:30-ൽ യേശുക്രിസ്തു പറഞ്ഞു

 

b) 1.തെസ്സ.4:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

30) യേശു ആടുകൾക്കു വേണ്ടി മരിച്ചു

 

a) യോഹ.10:15-ൽ യേശുക്രിസ്തു പറയുന്നു

 

b) അപ്പൊ.പ്രവൃ.20:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

31) യേശു നമ്മോടുള്ള സ്നേഹം കാരണം മരിച്ചു

 

a) യോഹ.15:12,13-ൽ യേശുക്രിസ്തു പറയുന്നു

 

b) ഗലാ.2:20-ല്‍ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

32) യശുവിന്‍റെ മരണം ദൈവസ്നേഹത്തിന്‍റെ പ്രദർശനം

 

a) യോഹ.3:16-ൽ യോഹന്നാൻ പറയുന്നു

 

b) റോമ.5:8-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

33) യേശു മറുവിലയായി തന്നെത്താൻ കൊടുത്തു

 

a) മത്താ.20:28; മർക്കോ.10:45 എന്നീ ഭാഗങ്ങളിൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ.2:5,6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

34) യേശുവിനെ ക്രൂശിച്ചവർ അറിവില്ലാതെയാണ് അത് ചെയ്തത്

 

a) ലൂക്കോ.23:34-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.കൊരി.2:7,8-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

35) യേശുവിന്‍റെ മരണവും അടക്കവും പുനരുത്ഥാനവും തിരുവെഴുത്തുകളിൻ പ്രകാരം

 

a) ലൂക്കോ.24:44-46 വരെ യേശുക്രിസ്തു പറയുന്നു

 

b) 1.കൊരി.15:3,4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

36) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിനു ശേഷം പത്രോസിനും മറ്റ് അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു

 

a) ലൂക്കോ.24:33-36 ൽ ലൂക്കോസ് പറയുന്നു

 

b) 1.കൊരി.15:4,5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

37) കർത്താവിന്‍റെ ദിവസം കള്ളനെപ്പോലെ വരും

 

a) മത്താ.24:42-44 ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തെസ്സ.5:2-4 ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

38) യേശുക്രിസ്തുവിന്‍റെ വരവിനു വേണ്ടി വിശ്വാസികൾ ഒരുങ്ങിയിരിക്കണം, ഉണർന്നിരിക്കണം, കുടിയന്മാരായിരിക്കരുത്.

 

a) മത്താ. 24:42,44,48-50 എന്നിവിടങ്ങളില്‍ യേശുക്രിസ്തു പറയുന്നു

 

b) 1.തെസ്സ.5:4-7 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

39) കർത്താവിന്‍റെ ദിവസത്തെപ്പറ്റിപ്പറയുമ്പോൾ പ്രസവവേദനയോട് അതിനെ ഉപമിച്ചിരിക്കുന്നു

 

a) മത്താ.24:7,8-ൽ യേശുക്രിസ്തു ഉപമിച്ചിരിക്കുന്നു

 

b) 1.തെസ്സ. 5:2,3 -ൽ പൗലോസ് അപ്പൊസ്തലൻ ഉപമിച്ചിരിക്കുന്നു

 

40) യേശു ദൂതന്മാരോടൊപ്പം വരും

 

a) മത്താ.25:31-ൽ യേശു കർത്താവ് പറഞ്ഞിരിക്കുന്നു

 

b) 2.തെസ്സ.1:6,7-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

41) കർത്താവിന്‍റെ വീണ്ടും വരവിൽ കാഹളധ്വനിയുണ്ടാകും

 

a) മത്താ.24:30,31-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 1.തെസ്സ.4:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

42) നാം യേശുവിനെ തള്ളിപ്പറഞ്ഞാൽ യേശു നമ്മെയും തള്ളിപ്പറയും

 

a) മത്താ.10:33-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 2.തിമൊ.2:12-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

43) യേശുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു

 

a) യോഹ.11:25,26-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തിമൊ.1:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

44) യേശു വിശ്വാസികളിൽ വസിക്കുന്നു

 

a) യോഹ.17:26 ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) ഗലാ.2:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

45) മാലാഖമാർ യേശുവിനു കീഴിലുള്ളവർ

 

a) മത്താ.13:41-ൽ യേശുക്രിസ്തു പറയുന്നു

 

b) 2.തെസ്സ.1:7-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

46) യേശുക്രിസ്തു ന്യായാധിപതി

 

a) യോഹ.5:22-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) അപ്പൊ.പ്രവൃ.17:31-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

47) യേശു തനിക്കുള്ള എല്ലാവരേയും ഒരുമിച്ചു കൂട്ടും

 

a) യോഹ.10:16; 12:32,33-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) എഫേ.2:13-16 ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

48) യേശു വിശ്വാസികളോടൊപ്പം ലോകത്തിൽ എല്ലാനാളും ഉണ്ട്

 

a) മത്താ.28:20-ൽ യേശുക്രിസ്തു പറയുന്നു

 

b) റോമ. 8:35-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

49) വിശ്വാസികൾ യേശുവിനോടൊപ്പം സ്വർഗ്ഗത്തിലായിരിക്കും

 

a) യോഹ.14:2,3-ൽ യേശുക്രിസ്തു പറയുന്നു

 

b) 1.തെസ്സ.4:16,17-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

50) യേശുക്രിസ്തു മൂലക്കല്ല്

 

a) മത്താ.21:37-42 വരെ യേശുക്രിസ്തു പറയുന്നു

 

b) എഫേ.2:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

51) വിശ്വാസികൾ താന്താന്‍റെ ക്രൂശ് ചുമക്കണം

 

a) മത്താ. 16:24 ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) ഗലാ. 6:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

52) യേശുവിനു വേണ്ടി ജീവൻ കൊടുത്താൽ യേശുവിനോടൊപ്പം ജീവിക്കും

 

a) മത്താ.16:25 ൽ യേശുക്രിസ്തു പറയുന്നു

 

b) 2.തിമൊ.2:11-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

53) ഏകദൈവമേയുള്ളൂ

 

a) മർക്കോ.12:29 ൽ യേശുക്രിസ്തു പറയുന്നു

 

b) റോമ.3:30-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

54) ദൈവത്തിനു എല്ലാം സാധ്യം

 

a) മർക്കോ.10:27 ൽ യേശുക്രിസ്തു പറയുന്നു

 

b) എഫേ.1:18,19-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

55) ദൈവം പിതാവാകുന്നു

 

a) യോഹ.8:54 ൽ കർത്താവ് പറയുന്നു

 

b) എഫേ.1:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

56) പരിശുദ്ധാത്മാവിനെപ്പറ്റി

 

a) യോഹ.20:22 ൽ യേശുക്രിസ്തു പറയുന്നു

 

b) റോമ.15:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

57) പരിശുദ്ധാത്മാവ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു

 

a) എന്ന് അപ്പൊ.പ്രവൃ.1:4,5 ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് എഫേ.1:14-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

58) പിതാവ് പരിശുദ്ധാത്മാവിനെ അയക്കുന്നു

 

a) എന്ന് യോഹ.14:26 ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് ഗലാ.4:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

59) പരിശുദ്ധാത്മാവ് വിശ്വാസികളിൽ വസിക്കുന്നു

 

a) എന്ന് യോഹ.14:17-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് 1.കൊരി.6:19-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

60) ദൈവത്തിന്‍റെ സന്ദേശം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്

 

a) എന്ന് യോഹ.16:12,13-ൽ കർത്താവ് പറയുന്നു

 

b) എന്ന് 1.കൊരി.2:10,12-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

61) പരിശുദ്ധാത്മാവ് യേശുവിന് സാക്ഷ്യം വഹിക്കും

 

a) എന്ന് യോഹ.15:26; 16:14 എന്നീ ഭാഗങ്ങളിൽ കര്‍ത്താവ് പറയുന്നു

 

b) എന്ന് 1.കൊരി.12:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

62) പരിശുദ്ധാത്മാവ് നമ്മുടെ സഹായകനാണ്

 

a) എന്ന് യോഹ.14:16,17-ൽ കർത്താവ് പറയുന്നു

 

b) എന്ന് റോമ.8:26,27-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

63) പരിശുദ്ധാത്മാവ് പ്രവാചകന്മാരിലൂടെ സംസാരിച്ചു

 

a) എന്ന് മർക്കോ.12:36-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് അപ്പൊ.പ്രവൃ.28:25-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

64) ക്ഷമിക്കുക, എന്നാൽ ദൈവം നമ്മോടും ക്ഷമിക്കും

 

a) എന്ന് മത്താ. 18:32-35 ൽ കർത്താവ് പറയുന്നു

 

b) എന്ന് കൊലോ.3:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

65) ദൈവത്തെ സ്നേഹിക്കുന്നതിന്‍റെ പ്രാധാന്യം

 

a) മത്താ.22:37,38-ൽ യേശുകർത്താവ് പറയുന്നു

 

b) റോമ.8:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

66) ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിൽ മനുഷ്യബുദ്ധിക്കും ജ്ഞാനത്തിനും ഒരു പ്രാധാന്യവുമില്ല

 

a) എന്ന് മത്താ.11:25-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് 1.കൊരി.1:27-29 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

67) നിന്നെപ്പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക-ന്യായപ്രമാണത്തിന്‍റെ സംഗ്രഹം

 

a) എന്ന് മത്താ.22:39,40-ൽ കർത്താവ് പറയുന്നു

 

b) എന്ന് റോമ. 13:9-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

68) ദൈവിക സന്ദേശം അവഗണിക്കുന്നവരുടെ നേരെ കാലിലെ പൊടി തട്ടിക്കളയുക.

 

a) ലൂക്കോ.10:10,11-ൽ യേശുക്രിസ്തു പറയുന്നു

 

b) പ്രവൃ. 13:50,51-ൽ പൗലോസ് അപ്പൊസ്തലനും കൂട്ടരും അത് ചെയ്യുന്നു

 

69) വേലക്കാരൻ തന്‍റെ കൂലിക്ക് യോഗ്യൻ

 

a) എന്ന് ലൂക്കോ.10:7-ൽ യേശുക്രിസ്തു പറയുന്നു

 

b) എന്ന് 1.തിമൊ.5:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

70) നിങ്ങൾക്ക് തരുന്നതെന്തും ഭക്ഷിക്കുക

 

a) എന്ന് ലൂക്കോ.10:8-ൽ ക്രിസ്തു പറയുന്നു

 

b) എന്ന് 1.കൊരി.10:27-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

71) നേതാക്കൾ ഇടയന്മാരും വിശ്വാസികൾ ആട്ടിൻ കൂട്ടവുമാണ്

 

a) എന്ന് യോഹ.21:15-17 വരെ കർത്താവ് പറയുന്നു

 

b) എന്ന് പ്രവൃ.20:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

72) വിശ്വാസികൾ പാമ്പിനെ പിടിച്ചടക്കും

 

a) എന്ന് മർക്കോ.16:18-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.28:3-5 വരെ പൗലോസ് അത് ചെയ്യുന്നു

 

73) രോഗികളുടെ മേൽ കൈവെച്ചാൽ സൗഖ്യം

 

a) മർക്കോ.16:18-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.28:9 വരെ പൗലോസ് അത് ചെയ്യുന്നു

 

74) ഭൂതങ്ങളെ പുറത്താക്കൽ

 

a) മർക്കോ.16:17-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.19:11-ൽ പൗലോസ് അത് ചെയ്യുന്നു

 

75) ‘അതെ’ എന്നും ‘അല്ല’ എന്നും ഒരേ സമയം പറയരുത്

 

a) മത്താ. 5:37-ൽ കർത്താവ് പറഞ്ഞിരിക്കുന്നു

 

b) 2.കൊരി.1:17-20 വരെ പൗലോസ് പറയുന്നു

 

76) ഉപേക്ഷണവും പുനർവിവാഹവും വ്യഭിചാരമാണ്

 

a) എന്ന് മർക്കോ.10:11,12-ൽ കർത്താവ് പറഞ്ഞിരിക്കുന്നു

 

b) എന്ന് റോമ.7:2,3-ൽ പൗലോസ് പറയുന്നു

 

77) കർത്താവിനു വേണ്ടിയുള്ള ബ്രഹ്മചര്യത്തെപ്പറ്റി

 

a) മത്താ.19:10-12 വരെ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 1.കൊരി.7:32-35 വരെ പൗലോസ് പറയുന്നു

 

78) വിതയ്ക്കപ്പെടുന്നതിന്‍റെ മരണവും വീണ്ടുമുള്ള ജീവനും

 

a) യോഹ.12:24-ൽ കർത്താവ് പറയുന്നു

 

b) 1.കൊരി.15:36-ൽ പൗലോസ് പറയുന്നു

 

79) പ്രധാന പ്രശ്നങ്ങൾ സ്വത്തുമായി ബന്ധപ്പെട്ടതാണ്

 

a) എന്ന് മത്താ.19:21-24 വരെ കർത്താവ് പറയുന്നു

 

b) എന്ന് 1.തിമൊ.6:9,10-ൽ പൗലോസ് പറയുന്നു

 

80) സ്നാനത്തെപ്പറ്റി

 

a) മത്താ.28:19-ൽ കർത്താവ് പറഞ്ഞു

 

b) പ്രവൃ.16:29-33 വരെയുള്ള ഭാഗത്ത് പൗലോസ് സ്നാനപ്പെടുത്തുന്നു

 

81) പിശാചിനെപ്പറ്റി

 

a) യോഹ.8:44-ൽ കർത്താവ് പറയുന്നു

 

b) എഫേ. 6:11-ൽ പൗലോസ് പറയുന്നു

 

82) വിശ്വാസികളുടെ മഹത്വീകരണത്തെപ്പറ്റി

 

a) യോഹ.17:22-ൽ യേശുകർത്താവ് പറയുന്നു

 

b) റോമ.8:17-ൽ പൗലോസ് പറയുന്നു

 

83) സുവിശേഷം പ്രസംഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി

 

a) മർക്കോ.16:15-ൽ കർത്താവ് പറയുന്നു

 

b) റോമ.10:13-15 വരെയുള്ള ഭാഗത്ത് പൗലോസ് പറയുന്നു

 

84) അന്യഭാഷയെപ്പറ്റി

 

a) മർക്കോ.16:17-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) 1.കൊരി.12:7,8,10-ൽ പൗലോസ് പറയുന്നു

 

85) യെഹൂദന് ആദ്യം

 

a) എന്ന് ലൂക്കോസ് 24:47-ൽ കർത്താവ് പറയുന്നു

 

b) എന്ന് പ്രവൃ.13:45,46-ൽ പൗലോസ് പറയുന്നു

 

86) മരിച്ചവരെ ജീവിപ്പിക്കുന്നത്

 

a) മത്താ.9:18,19,23-26 വരെയുള്ള ഭാഗത്ത് യേശുക്രിസ്തു പെൺകുട്ടിയെ ജീവിപ്പിക്കുന്നു

 

b) പ്രവൃ.20:7-12 വരെയുള്ള ഭാഗത്ത് പൗലോസ്‌ യൂത്തിക്കോസിനെ ജീവിപ്പിക്കുന്നു

 

87) ജീവിതത്തിലെ നന്മയുടേയും തിന്മയുടേയും ഫലം

 

a) യോഹ.5:28,29-ൽ കർത്താവ് പറയുന്നു

 

b) റോമ.2:6-8 വരെ പൗലോസ് പറയുന്നു

 

88) ഉപദ്രവിക്കുന്നവർക്ക് നന്മ ചെയ്യുക

 

a) മത്താ.5:44,45-ൽ യേശുകർത്താവ് പറയുന്നു

 

b) റോമ.12:14-ൽ പൗലോസ് പറയുന്നു

 

89) യേശുവും പൗലോസും യെഹൂദന്മാർ

 

a) യോഹ.4:7-9 വരെ യേശു യെഹൂദനെന്ന് ശമര്യാ സ്ത്രീ പറയുന്നു

 

b) ഫിലി.3:5-ൽ പൗലോസ് പറയുന്നു

 

90) പരിഛേദനയേറ്റവർ

 

a) ലൂക്കോ.2:21-ൽ യേശു പരിഛേദനയേൽക്കുന്നു

 

b) ഫിലി.3:4-ൽ എട്ടാം നാളിൽ പരിഛേദനയേറ്റ കാര്യം പൗലോസ് പറയുന്നു

 

91) യേശുവും പൗലോസും സഹനത്തിന്‍റെ സമയത്ത് 3 പ്രാവശ്യം പ്രാർത്ഥിച്ചു

 

a) മത്താ.26:39,42,44 എന്നിവിടങ്ങളില്‍ കർത്താവിന്‍റെ പ്രാർത്ഥന

 

b) 2.കൊരി.12:7-9 വരെ, പൗലോസിന്‍റെ പ്രാർത്ഥന

 

92) തങ്ങളുടെ ദൗത്യത്തിന്‍റെ ഭാഗമായുള്ള യെരുശലേം യാത്ര

 

a) ലൂക്കോ.9:51-53 വരെ, കർത്താവ് യെരുശലേമിലേക്ക് പോകുന്നു

 

b) അപ്പൊ.പ്രവൃ.20:22-24 വരെ, പൗലോസ് യെരുശലേമിലേക്ക് പോകുന്നു

 

93) യെരുശലേമിൽ സംഭവിപ്പാനുള്ള കഷ്ടപ്പാടുകൾ യേശുവും പൗലോസും മുമ്പേ അറിഞ്ഞിരുന്നു

 

a) മർക്കോ. 10:32-34 വരെ, യേശുക്രിസ്തുവിന്‍റെ വാക്കുകൾ

 

b) പ്രവൃ.20:22-24 വരെ, പൗലോസിന്‍റെ വാക്കുകൾ

 

94) യേശുവിനേയും പൗലോസിനേയും സന്നിഹിദ്രീം സംഘം വിചാരണ ചെയ്തു

 

a) ലൂക്കോ.22:66-ൽ യേശുക്രിസ്തുവിനെ വിചാരണ ചെയ്യുന്നു

 

b) പ്രവൃ.20:30-ൽ പൗലോസിനെ വിചാരണ ചെയ്യുന്നു

 

95) അധികാരികളുടെ മുന്നിൽ വെച്ച് യേശുവും പൗലോസും അന്യായമായി മുഖത്തടിയേറ്റു

 

a) യോഹ.18:19-23 യേശുക്രിസ്തു അടിയേൽക്കുന്നു

 

b) പ്രവൃ.23:1-3 വരെ, പൗലോസ് അടിയേൽക്കുന്നു

 

96) യേശുവും പൗലോസും റോമാ ഗവർണ്ണർമാർക്കു മുൻപിൽ കൊണ്ടുവരപ്പെട്ടു

 

a) മത്താ.27:1,2-ൽ യേശുവിനെ കൊണ്ടു വരുന്നു

 

b) പ്രവൃ.23:33-24:2 വരെ, പൗലോസിനെ കൊണ്ടു വരുന്നു

 

97) യേശുവും പൗലോസും യെശയ്യാവിന്‍റെ വാക്കുകൾ ഉദ്ധരിക്കുന്നു

 

a) മത്താ.13:14,15-ല്‍ യേശുക്രിസ്തു ഉദ്ധരിക്കുന്നു

 

b) പ്രവൃ.28:25-27 വരെ, പൗലോസ് ഉദ്ധരിക്കുന്നു

 

98) കഷ്ടം സഹിക്കുന്നത്

 

a) 1.പത്രോസ്.1:21, യേശുക്രിസ്തു നമുക്ക് വേണ്ടി കഷ്ടം അനുഭവിച്ചു

 

b) പ്രവൃ.9:16; 2.കൊരി.11:23-28 വരെ, പൗലോസ് യേശുവിനു വേണ്ടി കഷ്ടം സഹിക്കുന്നു

 

99) യെഹൂദന്മാരുടേയും ജാതികളുടേയും രാജാക്കന്മാരുടേയും മുൻപിൽ പൗലോസ് യേശുവിനെ പ്രസംഗിക്കും

 

a) എന്ന് അപ്പൊ.പ്രവൃ.9:15-ൽ കർത്താവ് പ്രവചിക്കുന്നു

 

b) പ്രവൃ.9:19-22; 21:40-22:21 വരെ, യെഹൂദന്മാരുടെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

c) പ്രവൃ.15:12-ല്‍ ജാതികളുടെ ഇടയിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

d) പ്രവൃ. 13:7-12 ദേശാധിപതി സെർഗ്ഗ്യൊസ് പൗലോസിന്‍റെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

e) പ്രവൃ. 24:10-26 വരെ, രാജശ്രീ ഫെലിക്സിന്‍റെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

f) പ്രവൃ. 26:1-29 വരെ, രാജശ്രീ ഫെസ്തോസിന്‍റെയും അഗ്രിപ്പാ രാജാവിന്‍റെയും മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.

 

100) രക്ഷ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം

 

a) യോഹ.8:24; 6:40; 3:16; ലൂക്കോ.18:42; മർക്കോ.1:15- എന്നിവിടങ്ങളില്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു

 

b) എഫേ.2:8; റോമ.3:221-25; ഗലാ.2:16; 1.തിമൊ.1:15,16 എന്നിവിടങ്ങളില്‍ പൗലോസ് പറയുന്നു

 

101) യിസ്രായേലിനുള്ള മുൻഗണനയെപ്പറ്റി

 

a) യോഹ.4:22-ൽ കർത്താവ് പറയുന്നു

 

b) റോമ.3:1,2; 11:1,2, 11-28; എഫേ.2:12 എന്നിവിടങ്ങളിൽ പൗലോസ് പറയുന്നു

 

102) ദൈവരാജ്യത്തെപ്പറ്റി

 

a) യോഹ.3:3-5; മർക്കോ.1:14,15; ലൂക്കോ.6:20 യേശുകർത്താവ് പറഞ്ഞിരിക്കുന്നു

 

b) പ്രവൃ. 28:30; റോമ.14:17 പൗലോസ് അപ്പൊസ്തലൻ പറയുന്നു

 

103) അബ്രഹാമിനോടുള്ള വാഗ്ദത്തത്തെപ്പറ്റി

 

a) ഉല്പ.12:1-3,7; 13:13-17; 15:4-6, 13-21; 17:7,8; 22:16-18 എന്നീ ഭാഗങ്ങളില്‍ യഹോവയായ ദൈവം അബ്രഹാമിനു സന്തതിയെ വാഗ്ദത്തം ചെയ്യുന്നു

 

b) ഗലാ.3:16 ൽ ആ സന്തതി യേശുക്രിസ്തു ആണെന്ന് പൗലോസ് പറയുന്നു

 

104) യേശുക്രിസ്തു ദൈവമാകുന്നു

 

a) എന്ന് വെളി.21:7-ല്‍ യേശുക്രിസ്തു പറയുന്നു

 

b) 1.യോഹ.5:20-ല്‍ യോഹന്നാന്‍ അപ്പോസ്തലന്‍ പറയുന്നു.

 

c) റോമ.9:5; തീത്തോ.2:12 എന്നിവിടങ്ങളില്‍ പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നു.

 

നൂറിലധികം തെളിവുകളാണ് ഞങ്ങൾ നിങ്ങളുടെ മുമ്പാകെ ബൈബിളിൽ നിന്നെടുത്ത് കാണിച്ചിരിക്കുന്നത്. മുപ്പത്തഞ്ചോളം തെളിവുകൾ ഇനിയുമുണ്ടെങ്കിലും വിസ്താരഭയത്താൽ ഞങ്ങൾ ഇവിടം കൊണ്ട് നിർത്തുന്നു. ഇപ്രകാരം തെളിവുകളുടെ വെറുമൊരു കൂമ്പാരമല്ല, ഒരു മഹാ പർവ്വതം തന്നെ ഉള്ളപ്പോഴാണ് ഈ നാണമില്ലാത്ത ദാവാക്കാര്‍ പറയുന്നത് “പൗലോസ് പ്രസംഗിച്ച സുവിശേഷവും പഠിപ്പിക്കലുകളും യേശുക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും അന്യമായിരുന്നു” എന്ന്!! ഇങ്ങനെ കല്ലുവെച്ച നുണ പറഞ്ഞുകൊണ്ട് ആളുകളെ തന്‍റെ മതത്തിൽ ചേർക്കുന്നതിലൂടെ ഈ ദാവാക്കാര്‍ക്കോ അല്ലെങ്കിൽ ഇവരുടെ ഭോഷ്ക് വിശ്വസിക്കുന്നവർക്കോ എന്ത് നന്മയാണ് ഉണ്ടാകാൻ പോകുന്നത്? ‘സ്വന്തം മന:സാക്ഷിയോടെങ്കിലും സത്യസന്ധത പുലർത്തുക’ എന്ന സാമാന്യ സദാചാര ബോധം പോലും ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നതോടു കൂടി ദാവാക്കാര്‍ക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു! ഇങ്ങനെയുള്ളഅവര്‍ക്ക്‌ അയ്യോ, കഷ്ടം!!

]]>
https://sathyamargam.org/2013/08/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8c%e0%b4%b2%e0%b5%8b%e0%b4%b8%e0%b5%81%e0%b4%82/feed/ 2
യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ? https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/ https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/#comments Mon, 27 May 2013 07:27:02 +0000 http://www.sathyamargam.org/?p=730  

യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക്‌ ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ്‌ കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല. ചരിത്രം വിഴുങ്ങികളായ ദാവാക്കാര്‍ക്ക് ചരിത്രത്തില്‍ എന്തെങ്കിലും അറിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്. അതുകൊണ്ടു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനിയും അവരില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 

ഏതായാലും ഇവരുടെ ഈ ചോദ്യത്തിനു ചരിത്രത്തിന്‍റെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കാന്‍ നമുക്ക്‌ ശ്രമിക്കാം. അതിനു മുന്‍പ്‌ അരാമായിക് ഭാഷയില്‍ ഇന്ന് ബൈബിള്‍ നിലവിലില്ല എന്നുള്ള ദാവാക്കാരുടെ വാദം വെറും പൊള്ളയാണ് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അരാമായിക് അഥവാ സുറിയാനി ഭാഷയില്‍ ബൈബിള്‍ പണ്ട് മുതലേ നിലവിലുണ്ട്. ഗ്രീക്കില്‍ നിന്നുള്ള ഈ അരാമായിക് തര്‍ജ്ജമയ്ക്ക് “പ്ശീത്താ” (ലളിതം) എന്നാണു പേര്. ബൈബിള്‍ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ദാവാക്കാര്‍ ഇപ്രകാരമുള്ള അസത്യപ്രചരണങ്ങള്‍ നടത്തുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല എന്നതിനാല്‍ നമുക്ക്‌ അവരോടു ക്ഷമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്തായാലും നമുക്ക്‌ വിഷയത്തിലേക്ക് വരാം.

 

യേശുക്രിസ്തുവിന്‍റെയും ശിഷ്യന്‍മാരുടെയും മാതൃഭാഷ അരാമായിക് ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു പൊതുജനങ്ങളോട് സംസാരിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു. സാധാരണ ഭാഷ അഥവാ പൊതുഭാഷാ എന്നര്‍ത്ഥമുള്ള ‘കൊയ്നെ’ (KOINE) എന്ന പേരില്‍ അറിയപ്പെട്ട ക്ലാസ്സിക്കല്‍ ഗ്രീക്കില്‍ . ഇതിനു കാരണം പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെട്ട യിസ്രായേല്‍ രാജ്യത്തിന്‍റെയും രണ്ടു ഗോത്രങ്ങള്‍ അടങ്ങിയ യെഹൂദാ രാജ്യത്തിന്‍റെയും ചരിത്രം പരിശോധിച്ചാല്‍ കിട്ടുന്നതാണ്. ബി.സി.721-ല്‍ അശ്ശൂര്‍ രാജാവായ ശല്‍മനേസ്സര്‍ യിസ്രായേലിന്‍റെ തലസ്ഥാനമായ ശമര്യ പിടിക്കയും യിസ്രായേലിനെ അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ശല്‍മനേസ്സറിന്‍റെ മകനായ സര്‍ഗ്ഗോന്‍ യിസ്രായേലിലെ പ്രമുഖ പൌരന്മാരെ എല്ലാവരേയും സാധാരണ ജനങ്ങളില്‍ ഭൂരിപക്ഷം പേരേയും അടിമകളായി പിടിച്ചുകൊണ്ടുപോയി. മാത്രമല്ല, സര്‍ഗ്ഗോനും പിന്‍ഗാമികളും സാമ്രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പ്രവാസികളെ ശമര്യയില്‍ കൊണ്ടുവന്നു കുടിപാര്‍പ്പിച്ചു. കാലക്രമേണ ശമര്യയിലുണ്ടായിരുന്ന ന്യൂനപക്ഷം വരുന്ന യിസ്രായേല്‍, ഒരു സമ്മിശ്ര സമൂഹമായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവരുടെ ഭാഷയേയും അത് ബാധിച്ചു. മാതൃഭാഷയായ ഹീബ്രു വീട്ടില്‍ സംസാരിക്കുവാനും പുറമെയുള്ളവരോട് ഇടപെടുവാന്‍ സാമ്രാജ്യഭാഷയായ ‘അരമായിക്കും’ ഉപയോഗിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹീബ്രു മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഭാഷയായിത്തീരുകയും (സംസ്കൃതം പോലെ) അരമായിക്‌ അവരുടെ മാതൃഭാഷയായി മാറുകയും ചെയ്തു. ഈ സമയത്തും തെക്കേ രാജ്യമായ യെഹൂദാ നിലനില്‍ക്കുകയും ഹീബ്രു യെഹൂദന്മാരുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.

 

എന്നാല്‍ ബി.സി.587-ല്‍ ബാബിലോണില്‍ നിന്നുള്ള നെബുഖദ്‌നേസ്സര്‍ യെഹൂദാ രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയും രാജാവിനെയും വലിയൊരു വിഭാഗം ജനത്തേയും അടിമകളാക്കി ബാബിലോണിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വിവിധ ഭാഷക്കാരായ ജനങ്ങളുടെ മദ്ധ്യേ പ്രവാസികളായി പാര്‍ത്ത യെഹൂദന്മാര്‍ക്ക് ആശയവിനിമയത്തിന് അരമായിക്‌ ഭാഷയെ ആശ്രയിക്കേണ്ടി വന്നു. ബി.സി. 538-432-ഓടുകൂടി പ്രവാസികളായിരുന്ന യെഹൂദന്‍മാര്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും തങ്ങളുടെ പൂര്‍വ്വിക ഭാഷയായ ഹീബ്രു മിക്കവാറും മറന്നു കഴിഞ്ഞിരുന്നു. അരമായിക്‌ ആയിരുന്നു അവരുടെ സംസാരഭാഷ. എന്നാല്‍ ബി..സി. 332-ല്‍ മഹാനായ അലക്‌സാണ്ടറുടെ ദിഗ്വിജയത്തോടെ ഗ്രീക്ക് ഭാഷ സര്‍വ്വ ദേശഭാഷയായി ഉയര്‍ന്നു വരികയും അരമായിക്‌ ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുവാനും തുടങ്ങിയിരുന്നു.

 

കവികളും ദാര്‍ശനികന്‍മാരും തങ്ങളുടെ കൃതികള്‍ രചിക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘അത്തിക്‌’ (ATTIC) എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് ഭാഷയില്‍ നിന്ന് കുറേ വ്യത്യസ്തമായിരുന്നു സാമ്രാജ്യമൊട്ടുക്കും സംസാര ഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക്. ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പലസ്തീന്‍ വിട്ടു സാമ്രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലേക്ക്‌ കുടിയേറിയിരുന്ന യെഹൂദന്‍മാര്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരായിത്തീര്‍ന്നിരുന്നു. പലസ്തീനിലുള്ള യെഹൂദന്‍മാര്‍ അരാമായിക് വീട്ടിലും കൊയ്നെ ഗ്രീക്ക് വീട്ടിന് പുറത്തും സംസാരിക്കുന്നവരായിത്തീര്‍ന്നു. ഇങ്ങനെ യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും ഈ രണ്ടു ഭാഷകളും പലസ്തീനില്‍ ഒരുപോലെ ഉപയോഗത്തിലിരുന്നു എന്നുള്ളതാണ് വാസ്തവം. (കന്നടവും തുളുവും വീട്ടിലും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ കാസര്‍കോടും, വീട്ടില്‍ തമിഴും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ പാലക്കാട്ടും തിരുവനന്തപുരത്തും, വീട്ടില്‍ കൊങ്ങിണിയും പുറത്തു മലയാളവും പറയുന്നവരെ എറണാകുളത്തും കാസര്‍കോടും നമുക്ക്‌ കാണാന്‍ കഴിയും) അതുകൊണ്ടുതന്നെ യേശു ക്രിസ്തു ജനങ്ങളെ ഉപദേശിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു എന്നത് ആധുനിക പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.

 

ഈ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തികളും പ്രഭാഷണങ്ങളും പരിശുദ്ധാത്മ സഹായത്താല്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു ഗ്രീക്ക് ഭാഷ തെരഞ്ഞെടുത്തത് സ്വാഭാവികമാണ്. കാരണം, പലസ്തീനിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്ത്‌ ദൈവീക സന്ദേശം അറിയിക്കാനല്ല, ‘ലോകത്തിന്‍റെ അറ്റത്തോളം’ ചെന്ന് സുവിശേഷം അറിയിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. അന്നത്തെ ലോകഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക് തന്നെ ഇക്കാര്യത്തിനു  വേണ്ടി തിരഞ്ഞെടുത്തത് ബുദ്ധിപൂര്‍വ്വമായിരുന്നു. ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക്‌ ലോകത്തിനു മൊത്തം ഒരു സന്ദേശം നല്‍കാന്‍ ഉണ്ടെങ്കില്‍ അയാളത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്താശേഷിയുള്ള ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. അല്ലാതെ അന്തമാനിലെ ഏതെങ്കിലും ഒരു പ്രാകൃത ആദിവാസി ഗോത്ര ഭാഷയില്‍ ആ സന്ദേശം പ്രസിദ്ധീകരിച്ചിട്ട്, ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായതും മഹത്വമേറിയതും പവിത്രമായതുമായ ഭാഷയാണ്‌ തര്‍ജ്ജമക്ക് വഴങ്ങാത്തതും ദുര്‍ഗ്രഹവുമായ ആ ആദിവാസി ഭാഷയെന്നും അതുകൊണ്ടാണ് തന്‍റെ സന്ദേശം ആ ഭാഷയില്‍ പ്രസിദ്ധീകരിച്ചതെന്നും തന്‍റെ സന്ദേശം മനസ്സിലാക്കണമെങ്കില്‍ ആ അന്തമാന്‍ ഗോത്ര ഭാഷ പഠിക്കണം എന്നുമൊക്കെ പറഞ്ഞാല്‍ അതിന്‍റെ യുക്തിയും പ്രായോഗികതയും എത്രത്തോളമുണ്ട് എന്ന് വായനക്കാര്‍ ചിന്തിക്കുക.

 

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. വ്യക്തമായും സുഗ്രാഹ്യമായും ആശയം മനസ്സിലാക്കിത്തരാനുള്ള കഴിവാണ് ഒരു ഭാഷയുടെ ശക്തി. വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള ഒറ്റ പദങ്ങള്‍ ഒരു ഭാഷയിലുണ്ടായിരിക്കുന്നത് ആ ഭാഷയുടെ ശക്തി കുറയ്ക്കും. ഒരു പദത്തിനു ഒരര്‍ത്ഥം മാത്രമേ ഉണ്ടാകാവൂ എന്ന് സാരം! തെക്കന്‍ കേരളത്തില്‍ ഉപയോഗത്തിലിരിക്കുന്ന ചില പദങ്ങള്‍ വ്യത്യസ്തമായ അര്‍ത്ഥത്തിലാണ് മലബാര്‍ മേഖലയില്‍ ഉപയോഗിക്കുന്നത്, അതുപോലെതന്നെ തിരിച്ചും. ഇത് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടി വരുന്നവര്‍ക്ക്‌ ആശയവിനിമയത്തിനു ബുദ്ധിമുട്ടായിത്തീരുന്നു. ചിലപ്പോള്‍ ഇത് കലഹത്തിനും കാരണമാകും. വാസ്തവത്തില്‍ ഇത് ഭാഷയുടെ അപര്യാപ്തതയാണ്. തര്‍ജ്ജമക്ക് വഴങ്ങുന്നതും ധാരാളം പദസമ്പത്തുണ്ടായിരിക്കുന്നതും നല്ല ഭാഷയുടെ ലക്ഷണങ്ങളാണ്.

 

ഈ മാനദണ്ഡങ്ങളുപയോഗിച്ചു പരിശോധിച്ചാല്‍ ഇന്ന് ലോകത്തിലുള്ള ഭാഷകളില്‍ ഏറ്റവും മികച്ചത് ഗ്രീക്ക് ഭാഷയാണെന്ന് കാണാന്‍ പറ്റും. കാരണം, അത് ഒരൊറ്റ വാക്ക് കൊണ്ട് ആശയം കൂടുതല്‍ വിശദമാക്കിത്തരുന്നു. ഉദാഹരണത്തിന് മലയാളത്തില്‍ ‘സ്നേഹം’ എന്ന വാക്ക്‌ എടുക്കുക. ഇഷ്ടം, പ്രേമം, മമത തുടങ്ങിയ ചില വാക്കുകള്‍ മാത്രമേ സ്നേഹം എന്ന വാക്കിന് പകരം ഉപയോഗിക്കാന്‍ മലയാളത്തില്‍ ഉള്ളൂ. അതില്‍ത്തന്നെ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന് പറഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് കേള്‍വിക്കാരന് പിടികിട്ടുകയുമില്ല. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഓരോ ബന്ധത്തെ കുറിക്കുവാനും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഗ്രീക്കില്‍ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന വാചകം കാണുമ്പോള്‍ തന്നെ വായനക്കാരന്/കേള്‍വിക്കാരന് ‘അവനും അവളും’ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും അങ്ങനെ അത് ഏതുവിധത്തിലുള്ള സ്നേഹമാണ് എന്ന് തിരിച്ചറിയാനും ഉതകുന്നു. ഇത് പരിഭാഷപ്പെടുത്തേണ്ടി വരുമ്പോള്‍ യാതൊരുവിധ ആശയക്കുഴപ്പവും കൂടാതെ മൊഴിമാറ്റം ചെയ്യാനും സാധിക്കും.

 

ഇതുപോലെ ഓരോ പദത്തിനുമുള്ള വ്യത്യസ്തത ഗ്രീക്ക് ഭാഷയുടെ മാത്രം പ്രത്യേകതയാണ്. ബയോളജിയിലും കെമിസ്ട്രിയിലും ഫിസിക്സിലും ഗണിതത്തിലുമെല്ലാം ധാരാളം ഗ്രീക്ക് പദങ്ങള്‍ ഉപയോഗിക്കാന്‍ കാരണവും ഈ വ്യത്യസ്തതയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഴുലോകത്തിനുമുള്ള ദൈവത്തിന്‍റെ സന്ദേശം രേഖപ്പെടുത്തി വെയ്ക്കാന്‍ ശിഷ്യന്മാര്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? ഇന്ന് രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യാന്‍ ഈ ലളിതമായ പദഘടനകള്‍ വളരെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.

 

‘അല്ലാഹുവിന്‍റെ വചനങ്ങളായതിനാല്‍ അമാനുഷികമായ പദഘടന ഖുര്‍ആനിനുണ്ട്’ എന്ന മുസ്ലീങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നതും ഇവിടെയാണ്‌. ആശയക്കുഴപ്പമുണ്ടാക്കുന്നതും ദുര്‍ഗ്രഹവും തര്‍ജ്ജമയ്ക്ക് വഴങ്ങാത്തതുമായ ഒരു ഭാഷയില്‍ തന്‍റെ സന്ദേശം ലോകത്തിനു വെളിപ്പെടുത്തിയ അല്ലാഹുവിന്‍റെ അജ്ഞതയില്‍ സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍? വാസ്തവത്തില്‍ ഖുര്‍ആന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ സന്ദേശമാണെങ്കില്‍ എന്തുകൊണ്ടാണത് ഓരോ മനുഷ്യനും അവന്‍റെ മാതൃഭാഷയില്‍ വായിച്ചു മനസിലാക്കാന്‍തക്കവിധം പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ മുസ്ലീങ്ങള്‍ക്ക് ഇത്ര വൈമനസ്യം? എന്തുകൊണ്ടാണ് പരിഭാഷകളെ മുസ്ലീങ്ങള്‍ അംഗീകരിക്കാത്തത്? തികച്ചും മാനവവിരുദ്ധമായ ഖുര്‍ആന്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുടെ കയ്യില്‍ കൊടുത്താല്‍ അല്ലാഹുവും മുഹമ്മദും മനുഷ്യവര്‍ഗ്ഗത്തിന് ചെയ്ത ദോഷങ്ങള്‍ എത്ര വലിയതാണ് എന്ന് അര്‍ത്ഥമറിയാതെ അറബിയില്‍ മാത്രം ഖുര്‍ആന്‍ ഓതി ശീലിച്ച സാധാരണ മുസ്ലീങ്ങളും അമുസ്ലീങ്ങളും മനസ്സിലാക്കും എന്ന ഭയമാണ് തര്‍ജ്ജമകളെ അംഗീകരിക്കാതിരിക്കാന്‍ മുല്ലാക്കമാരെ പ്രേരിപ്പിക്കുന്നത്. ഇതിനു അവര്‍ക്ക്‌ പ്രചോദനം മുഹമ്മദ്‌ തന്നെയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

 

സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 92-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് നബി വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്.

 

‘മുഴുലോകത്തിനുമുള്ള അല്ലാഹുവിന്‍റെ അവസാനത്തെ സന്ദേശം’ എന്ന് ദാവാക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടെങ്കിലും അല്ലാഹുവിനും അവന്‍റെ പ്രവാചകനും ഈ സന്ദേശം മറ്റുള്ളവര്‍ അറിയരുത് എന്ന് ചിന്തിച്ചിരുന്നവരാണ്. കാരണം, പരിഷ്കൃത ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ കൊള്ളാത്ത ഒന്നാണ് ഖുര്‍ആന്‍ എന്ന സത്യം മുഹമ്മദിനും മലക്കിനും അല്ലാഹുവിനും നല്ലവണ്ണം അറിയാമായിരുന്നു. ഇങ്ങനെയുള്ള ഒരു സന്ദേശത്തില്‍ വിശ്വസിക്കുന്നവരാണ് സത്യദൈവത്തില്‍ നിന്നുള്ള സന്ദേശം മനുഷ്യര്‍ക്ക്‌ ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള കര്‍ത്താവിന്‍റെ അപ്പോസ്തലന്മാര്‍ക്ക് നേരെ വ്യാജാരോപണങ്ങള്‍ അഴിച്ചു വിടുന്നത്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കുതന്നെ അറിയാത്തത് കൊണ്ട് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട്‌ സഹതപിക്കുകയും ചെയ്യുകയല്ലാതെ പിന്നെ നമുക്ക്‌ വേറെ ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം!!!

]]>
https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/feed/ 5
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/#comments Mon, 08 Apr 2013 05:02:10 +0000 http://www.sathyamargam.org/?p=704  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക്‌ ഈ പഠനം അവസാനിപ്പിക്കാം.

 

അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ളതാണ് സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന വംശാവലി. മുഹമ്മദടക്കം 25 തലമുറകളാണ് അതില്‍ ആകെ ഉള്ളത്. മുഹമ്മദ്‌ ജനിക്കുന്നത് A.D.570-ലാണ്. ശരാശരി ഒരു തലമുറ 30 വര്‍ഷം (അതായത്, മുപ്പതാമത്തെ വയസ്സില്‍ ഒരാള്‍ തന്‍റെ അടുത്ത തലമുറയെ ജനിപ്പിച്ചു) എന്ന് കണക്ക് കൂട്ടിയാല്‍ നമുക്ക് ലഭിക്കുന്നത് 24×30=720 വര്‍ഷമാണ്. അബ്രഹാമും മുഹമ്മദും തമ്മിലുള്ള കാലദൈര്‍ഘ്യം വെറും 720 വര്‍ഷം മാത്രമാണോ? ആണെങ്കില്‍ അബ്രഹാം ജീവിച്ചിരുന്നത് B.C.150-ലാണെന്ന് (720-570=150) പറയേണ്ടി വരും!!! അതിനര്‍ത്ഥം യിസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദത്തിന് ശേഷമാണ് ആ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ അബ്രഹാം ജനിച്ചതെന്നത്രേ! ഇത് പമ്പര വിഡ്ഢിത്തവും അവജ്ഞയോടെ തള്ളിക്കളയേണ്ട വാദവുമാണെന്നു ചിന്താശേഷിയുള്ള മനുഷ്യര്‍ രണ്ടുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുന്ന കാര്യമാണല്ലോ.

 

മാത്രമല്ല, B.C.മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ചാവുകടല്‍ ചുരുളുകളില്‍ അബ്രഹാമിന്‍റെ ജീവിതത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. സയ്ദ് യൂസുഫ്‌ നല്‍കുന്ന മുഹമ്മദിന്‍റെ വംശാവലി പ്രകാരം B.C.രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആളുടെ ജീവചരിത്രം അദ്ദേഹം ജനിക്കുന്നതിനും ഒരു നൂറ്റാണ്ടു മുന്‍പേ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു! എന്തൊരത്ഭുതമാണിത്!! ഇങ്ങനെയുള്ള അത്ഭുതങ്ങള്‍ കാണിക്കാന്‍ ദാവാപ്രവര്‍ത്തകര്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. അതല്ലെങ്കില്‍ സയ്ദ് യൂസുഫ്‌ പറയുന്നതനുസരിച്ച് മുഹമ്മദിന്‍റെ വംശാവലി ശരിയാകണമെങ്കില്‍ ഒരു സാധ്യതയുണ്ട്, ആ വംശാവലിയില്‍ ഉള്ള ഓരോ വ്യക്തിയും നൂറ്റിപ്പത്തു വയസ്സ് കഴിഞ്ഞതിനു ശേഷമായിരിക്കണം ആദ്യജാതനെ ജനിപ്പിച്ചത് എന്ന് തെളിയിക്കണം. അങ്ങനെയാണെങ്കില്‍ ഈ വംശാവലിയിലെ അംഗസംഖ്യ ശരിയായിരിക്കും!

 

മുഹമ്മദ്‌ യൂസുഫ്‌ നല്‍കുന്ന വംശാവലിയില്‍ അബ്രഹാം മുതല്‍ ആദാം വരയുള്ളവരുടെ പേരുകള്‍ കാണുന്നില്ല. അത് അറിയുവാന്‍ വേറെ ഒരു വംശാവലിയുണ്ട്. ആ വംശാവലി താഴെ കൊടുക്കുന്നു. ഇത് ഇബ്നു ഇസ്ഹാക്കിന്‍റെ “സീറാ റസൂല്‍ അള്ളാ” എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്തു ഇബ്നു ഹിശാം തന്‍റെ സീറയില്‍ കൊടുത്തിട്ടുള്ള വംശാവലിയാണ്:

 

ആദാം ശേത്തിന്‍റെ പിതാവ്; ശേത്ത് യാനിശിന്‍റെ പിതാവ്; യാനിശ് കയിനാന്‍റെ പിതാവ്; കയിനാന്‍ മഹലീലിന്‍റെ പിതാവ്; മഹലീല്‍ യാര്‍ദിന്‍റെ പിതാവ്; യാര്‍ദ് അഖ്നൂഖിന്‍റെ പിതാവ്; അഖ്നൂഖ്‌ മഥൂശലഖിന്‍റെ പിതാവ്; മഥൂശലഖ്‌ ലാമ്കിന്‍റെ പിതാവ്; ലാമ്ക്‌ നൂഹിന്‍റെ പിതാവ്; നൂഹ് ശാമിന്‍റെ പിതാവ്; ശാം അര്‍ഫഖ്ഷാദിന്‍റെ പിതാവ്; അര്‍ഫഖ്ഷാദ് ശാലിഖിന്‍റെ പിതാവ്; ശാലിഖ് അയ്ബറിന്‍റെ പിതാവ്; അയ്ബര്‍ ഫാലിഖിന്‍റെ പിതാവ്; ഫാലിഖ് റാ’ഊവിന്‍റെ പിതാവ്; റാ’ഊ സാരൂഗതിന്‍റെ പിതാവ്; സാരൂഘ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ താരിഹിന്‍റെ പിതാവ്; താരീഹ് ഇബ്രാഹിമിന്‍റെ പിതാവ്; ഇബ്രാഹിം ഇസ്മായീലിന്‍റെ പിതാവ്; ഇസ്മായീല്‍ നാബിത്തിന്‍റെ പിതാവ്; നാബിത്ത് യാശ്ജുബിന്‍റെ പിതാവ്; യാശ്ജുബ് യാ’രുബിന്‍റെ പിതാവ്; യാരുബ്‌ തേരഹിന്‍റെ പിതാവ്; തേരഹ് നാഹൂരിന്‍റെ പിതാവ്; നാഹൂര്‍ മുഖവ്വമ്മിന്‍റെ പിതാവ്; മുഖവ്വം ഉദ്ദിന്‍റെ (ഉദ്ദാദ്?) പിതാവ്; ഉദ്ദ് അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’അദിന്‍റെ പിതാവ്; മ’അദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദരിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്-നദറിന്‍റെ പിതാവ്; അല്-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഫിഹ്റിന്‍റെ പിതാവ്; ഫിഹ്റ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്; കിലാബ് ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ് ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ് നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലിയിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പെ ഇതിന്‍റെ ആധികാരകത എത്രമാത്രമെന്നു നാം അറിഞ്ഞിരിക്കണം. മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ എല്ലാം പച്ചയ്ക്ക് വിവരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥമായതിനാല്‍ മുസ്ലീങ്ങള്‍ പൊതുവേ അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഒരു ഗ്രന്ഥമാണ് ‘സീറാ റസൂല്‍ അള്ളാ’. ദൃക്സാക്ഷികളില്‍ നിന്നും അവരുടെ മക്കളില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എഴുതിവെച്ചയാളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ അതേ വ്യക്തി യാതൊരു ചരിത്ര രേഖകളുടെയും പിന്‍ബലമില്ലാതെ എഴുതിയ സഹാസ്രാബ്ദങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങളെ നിര്‍ലജ്ജം അംഗീകരിക്കുന്നതിനെ ദയനീയം എന്ന് എത്ര വിശേഷിപ്പിച്ചാലും മതിയാകയില്ല. എവിടെ നിന്നാണ് തനിക്ക്‌ ഈ വംശാവലി ലഭിച്ചത് എന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടില്ല. “ക്രിസ്ത്യാനികളുടെ പ്രവാചകന്’ ഒരു വംശാവലിരേഖ ഉള്ളതുപോലെ തങ്ങളുടെ പ്രവാചകനും ഒരു വംശാവലിരേഖ ഉണ്ടാകണം” എന്ന ഇബ്നു ഇസ്ഹാഖിന്‍റെ അടങ്ങാത്ത ആഗ്രഹമായിരിക്കാം ഇങ്ങനെ ഒരു വംശാവലി രേഖ നിര്‍മ്മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്തായാലും മുഹമ്മദിന് മുന്‍പുള്ള അദ്ദേഹത്തിന്‍റെ ഒരു പൂര്‍വ്വികനും ഇപ്രകാരം വംശാവലിരേഖ എഴുതിവെച്ചതായി ചരിത്രത്തെളിവുകള്‍ ഇല്ലാതിരിക്കെ, A.D.700-നു ശേഷം രചിക്കപ്പെട്ട ഈ വംശാവലിക്ക് യാതൊരു ആധികാരികതയുമില്ലെന്നു നമ്മള്‍ ആദ്യം തന്നെ അറിഞ്ഞിരിക്കണം!

 

മുസ്ലീങ്ങള്‍ എപ്പോഴും പറയും “ഖുര്‍ആന്‍ സമ്പൂര്‍ണ്ണ ഗ്രന്ഥമാണ്” എന്ന്. ഖുര്‍ആനില്‍നിന്നും ചില ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവര്‍ക്ക്‌ ഹദീസുകളിലേക്ക് പോകേണ്ടി വരും, മറുപടി തരാന്‍ . അപ്പോള്‍ ഹദീസ്‌ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വട്ടപ്പൂജ്യമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇപ്പോഴിതാ മുഹമ്മദ്‌ യിശ്മായെലിന്‍റെ സന്തതിപരമ്പരയില്‍ വരുന്ന വ്യക്തിയാണോ എന്ന അതിപ്രധാനമായ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ ഖുര്‍ആനുമല്ല, ഹദീസുകളുമല്ല, അതിന്‍റേം പുറത്തേക്ക് പോയി സീറകള്‍ എടുത്താണ് ഉദ്ധരിക്കേണ്ട ഗതികേടിലാണ് മുസ്ലീങ്ങള്‍ എത്തി നില്‍ക്കുന്നത്.

 

ചില ചോദ്യങ്ങള്‍ ഇതിനോട് ബന്ധപ്പെട്ടു ചോദിക്കാനുണ്ട്:

 

1, ഇബ്നു ഇസ്ഹാക്കിന് ഈ വിവരം എവിടെ നിന്നാണ് ലഭിച്ചത്? തനിക്ക് ഈ വിവരം ലഭിച്ചത് എവിടെ നിന്നാണ് എന്ന് ഇബ്നു ഇസ്ഹാക്ക് വെളിപ്പെടുത്തിയിട്ടുണ്ടോ?

 

2, ഖുര്‍ആനില്‍ ഇതിനെക്കുറിച്ച്‌ എന്തെങ്കിലും സൂചനകള്‍ ഉണ്ടോ?

 

3, അള്ളാഹു പറഞ്ഞിട്ടുണ്ടോ മുഹമ്മദ്‌ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്ള വ്യക്തിയാണെന്ന്?

 

4, പറഞ്ഞിട്ടില്ല എന്നാണെങ്കില്‍, മുഹമ്മദിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്ര വലിയ കാര്യം എന്തുകൊണ്ട് അല്ലാഹു മിണ്ടിയില്ല?

 

5, മുകളില്‍ കൊടുത്ത വംശാവലിക്ക് മുഹമ്മദിന്‍റെ അംഗീകാരമുണ്ടോ?

 

6, മുഹമ്മദിന്‍റെ പൂര്‍വ്വികര്‍ ആരെങ്കിലും തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയില്‍ ഉള്‍പ്പെടുന്നവര്‍ ആണെന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ?

 

7, വംശാവലി രേഖ എഴുതി സൂക്ഷിക്കുന്ന പതിവ് അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നോ?

 

8, മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്ന ചില കാര്യങ്ങള്‍ ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും റിപ്പോര്‍ട്ട് ചെയ്തത് മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. മുഹമ്മദും ഇവരും തമ്മിലുള്ള അകലം 200-300 വര്‍ഷങ്ങള്‍ മാത്രമാണ്. എന്നാല്‍ അബ്രഹാം ജീവിച്ചിരുന്നത് ബി.സി. രണ്ടായിരത്തിനോടടുപ്പിച്ചാണ്. ഇബ്നു ഹിശാമും തബരിയും ഇബ്ന്‍ സാദും എ.ഡി. എട്ടു മുതല്‍ പത്തു വരെയുള്ള നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്നവരും. അതായത് 2800-3000 വര്‍ഷങ്ങളുടെ അകലം! എന്നിട്ടും ഇവര്‍ ഉണ്ടാക്കിയെടുത്ത “അബ്രഹാം മുതല്‍ മുഹമ്മദ്‌ വരെയുള്ള” വംശാവലി രേഖയെ മുസ്ലീങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു.

 

9, തന്‍റെ വംശാവലിയെക്കുറിച്ച് മുഹമ്മദ്‌ പറഞ്ഞ പ്രസ്താവന എന്താണ്?

 

10, മുഹമ്മദിന്‍റെ ഭാര്യമാരോ മറ്റു ബന്ധുക്കളോ അദ്ദേഹത്തിന്‍റെ വംശാവലിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്താണ്?

 

ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തരാന്‍ ഒരു മുസ്ലീമിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ഈ വംശാവലിരേഖയെ അവന്‍ വിശ്വസിക്കുന്നതില്‍ വലിയ കാര്യമില്ല.

 

ഈ വംശാവലിയില്‍ ആകെ അമ്പതു അംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന കാര്യം മറക്കരുത്. മുഹമ്മദിനും 570 വര്‍ഷം മുന്‍പ്‌ ജനിച്ച യേശുക്രിസ്തുവിന്‍റെ വംശാവലി പരിശോധിച്ചാല്‍ അതില്‍ ആദാം മുതല്‍ യേശുക്രിസ്തു വരെ എഴുപത്തേഴു തലമുറകളെ കാണാന്‍ കഴിയും!! എന്നിട്ടും യേശുക്രിസ്തുവിനും അര സഹസ്രാബ്ദം കഴിഞ്ഞു വന്ന മുഹമ്മദും ആദാമും തമ്മില്‍ നാല്‍പ്പത്തൊമ്പത് തലമുറകളുടെ മാത്രം അകലമേയുള്ളൂ എന്നോ?! ഇത് മനുഷ്യന്‍റെ യുക്തിബോധത്തിന് നേരെ പല്ലിളിച്ചു കാട്ടുന്ന പരിപാടിയാണ്.
ആദ്യമനുഷ്യനും മുഹമ്മദും തമ്മില്‍ 49 തലമുറകള്‍ മാത്രമെയുള്ളൂവെങ്കില്‍ ആദാം ജീവിച്ചിരുന്ന കാലം എപ്പോഴായിരുന്നു? ആദ്യകാലത്ത് ദീര്‍ഘയുസ്സുണ്ടായിരുന്ന മനുഷ്യന്‍ അടുത്ത തലമുറയെ ജനിപ്പിച്ചിരുന്നത് നൂറു വയസ്സിനു ശേഷമായിരുന്നു. എന്നാല്‍ ഇത് ആദ്യത്തെ ചില തലമുറകളില്‍ മാത്രമായിരുന്നു. ജലപ്രളയത്തിനു ശേഷമുള്ള കാലം മുതല്‍ മുപ്പതു വയസ്സൊക്കെ ആകുമ്പോഴേക്കും അടുത്ത തലമുറകള്‍ ഉണ്ടാകാന്‍ തുടങ്ങിയിരുന്നു. എങ്കിലും ആദ്യകാലങ്ങളിലെ ദീര്‍ഘവര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്ത് ശരാശരി അമ്പതു വയസ്സാകുമ്പോഴേക്കും അടുത്ത തലമുറ ഉണ്ടായി എന്ന് കണക്കാക്കിയാല്‍ 49×50=2450 എന്ന് കിട്ടും. അതായത് മുഹമ്മദിനെക്കാളും 2450 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ആദാം ജീവിച്ചിരുന്നതത്രേ. കൃത്യമായിപ്പറഞ്ഞാല്‍ B.C.1880-ല്‍!! ലഭ്യമായ ചരിത്ര വിവരങ്ങള്‍ അനുസരിച്ച് അതിനെക്കാളും നൂറ്റമ്പത് വര്‍ഷം മുന്‍പാണ് അബ്രഹാമും ഇയ്യോബും ജീവിച്ചിരുന്നത്!!! ഈ കണക്ക് പ്രകാരം ആദാമിനെക്കാളും മൂത്തവരാണ് അബ്രഹാമും നോഹയും ഹാനോക്കും എല്ലാം…

 

ഇനി ഈ രണ്ടു വംശാവലികളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ നമുക്ക്‌ പരിശോധനാ വിധേയമാക്കാം:

 

രണ്ടു വംശാവലികളിലും അദ്നാന്‍ മുതല്‍ മുഹമ്മദ്‌ വരെയുള്ള തലമുറകളുടെ എണ്ണം കൃത്യമാണ്. ആകെ ഒരു വ്യത്യാസം സയ്ദ് യൂസുഫിന്‍റെ വംശാവലിയില്‍ കാണപ്പെടുന്ന ഖുറയ്ഷ് എന്ന നാമം ഇബ്നു ഹിശാമിന്‍റെ വംശാവലിയില്‍ ഫിഹ്റ്‌ എന്നാണു കാണപ്പെടുന്നത് എന്നുള്ളത് മാത്രമാണ്. അതൊരു വലിയ വ്യത്യാസമായി പരിഗണിക്കേണ്ടതുമില്ല. ഖുറയ്ഷിന് ഫിഹ്റ്‌ എന്ന അപരനാമം ഉണ്ടായിരുന്നു എന്ന് ചിന്തിക്കാവുന്നതെയുള്ളൂ.

 

എന്നാല്‍ ഒരു വലിയ പ്രശ്നം കിടക്കുന്നത് എന്താണെന്ന് വെച്ചാല്‍, അബ്രഹാം മുതല്‍ അദ്നാന്‍ വരെയുള്ള തലമുറകളില്‍ വന്നിട്ടുള്ള വ്യത്യാസമാണ്. സയ്ദ് യൂസുഫ്‌ നല്‍കുന്ന രേഖയനുസരിച്ച് അബ്രഹാമിനും അദ്നാനും ഇടയിലുള്ളത് മൂന്നു തലമുറകളാണ്. എന്നാല്‍ ഇബ്നു ഹിശാം നല്‍കുന്ന വംശാവലി രേഖയില്‍ അത് ഒമ്പത് തലമുറകളാണ്!! എന്തുകൊണ്ട് ഈ വ്യത്യാസം വന്നു എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഒട്ടും ആധികാരികതയില്ലാത്ത ഒരു വംശാവലി രേഖയാണ് അവര്‍ മുഹമ്മദിന്‍റേതായി അവതരിപ്പിക്കുന്നത്‌, അതാണെങ്കില്‍ ഇപ്രകാരം ആളുകളുടെ എണ്ണത്തില്‍ അവിശ്വസനീയമായ വിധത്തില്‍ വ്യത്യാസങ്ങളുള്ളതും!

 

തന്നേക്കാള്‍ 2000 വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുമായി രക്തബന്ധമുണ്ടെന്നു ഇന്നൊരാള്‍ അവകാശപ്പെടുകയാണെങ്കില്‍ അത് സ്ഥാപിക്കാന്‍ അയാള്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ട്. അത് നല്കാത്തിടത്തോളം കാലം അയാളുടെ അവകാശവാദത്തിന് യാതൊരു വിലയും ഉണ്ടാകുകയില്ല. മുഹമ്മദിന്‍റെ കാര്യത്തിലാണെങ്കില്‍ ഇശ്മായേലും മുഹമ്മദും തമ്മില്‍ 2500-ലധികം വര്‍ഷങ്ങളുടെ വ്യത്യാസമാണുള്ളത്. ഇശ്മായേലുമായി മുഹമ്മദിന് എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെന്നു തെളിയിക്കാനാവശ്യമായ യാതൊരു രേഖയും അവകാശവാദം ഉന്നയിക്കുന്നവരുടെ കൈവശമില്ല.

 

തന്‍റെ പ്രവാചകത്വാവകാശത്തിനു പിന്‍ബലം നല്‍കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ അബ്രഹാമുമായി തനിക്ക് രക്തബന്ധമുണ്ടെന്നു പ്രസ്താവിച്ചത്. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം മാത്രമാണ് സത്യദൈവമെന്നും ആ ദൈവം മനുഷ്യരാശിക്ക് നല്‍കിയ സന്ദേശമാണ് ബൈബിള്‍ എന്നും മുഹമ്മദിന് അറിയാവുന്നതാണ്. അപ്പോള്‍ ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടു പ്രധാന ജനവിഭാഗങ്ങളായ യഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും പിതാവെന്ന് വിളിക്കപ്പെടുന്ന അബ്രഹാമുമായി തനിക്ക് രക്തബന്ധം ഉണ്ടെന്നു വാദിച്ചാല്‍ അന്ന് മദീനയിലും പരിസരപ്രദേശങ്ങളിലും വസിച്ചിരുന്ന യഹൂദന്മാരുടെയും അബിസീനിയയിലെ ക്രിസ്ത്യാനികളുടേയും പിന്തുണ തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ക്രാന്തദര്‍ശിയായ മുഹമ്മദ്‌ ഊഹിച്ചു. അബിസീനിയയിലെ രാജാവിന്‍റെ പിന്തുണ മുഹമ്മദിന് ലഭിച്ചിരുന്നെങ്കിലും യഹൂദന്മാര്‍ വംശാവലി രേഖയുടെ പിന്‍ബലമില്ലാതെയുള്ള മുഹമ്മദിന്‍റെ ഈ അവകാശവാദത്തെതെല്ലും വില വച്ചിരുന്നില്ല. അവര്‍ക്ക് മുഹമ്മദ്‌ ഒരു സാധാരാണ അറബി മാത്രമായിരുന്നു. അവര്‍ മുഹമ്മദിനെ ഒരു പ്രവാചകനായി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ബനൂ ഖുറൈദ എന്ന അറേബ്യന്‍-യെഹൂദ ഗോത്രത്തിലെ പുരുഷ പ്രജകളെ മുഴുവന്‍ മുഹമ്മദ്‌ കൊന്നുകളഞ്ഞ സംഭവം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദിന്‍റെ പ്രവാചകത്വം അംഗീകരിക്കുകയാണെങ്കില്‍ അവരെ വെറുതെ വിടാം എന്ന് ഒരു വാഗ്ദാനം നല്കപ്പെട്ടുവെങ്കിലും രണ്ടു മൂന്നു പേര്‍ മാത്രമാണ് ആ “ഓഫര്‍” സ്വീകരിച്ചു തങ്ങളുടെ പ്രാണനെ രക്ഷിക്കാന്‍ തുനിഞ്ഞത്. ബാക്കി, 700-ലധികം വരുന്ന ബനൂ ഖുറൈദയിലെ പുരുഷന്മാര്‍, ‘മുഹമ്മദിനെ പ്രവാചകനായും അല്ലാഹുവിനെ ദൈവമായും അംഗീകരിക്കുന്നതിനേക്കാള്‍ തങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വാസമര്‍പ്പിച്ച് ജീവന്‍ ത്യജിക്കുന്നതാണ് ഉത്തമമായ മാര്‍ഗ്ഗം’ എന്ന് തീരുമാനിച്ചു മരുഭൂമിയിലെ കൊലക്കളത്തിലേക്ക് അതിധൈര്യത്തോടെ നടന്നു നീങ്ങിയവരാണ്! ജീവന്‍ പോയാലും മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുകയില്ല എന്ന് യഹൂദന്മാര്‍ തീരുമാനിച്ചതുകൊണ്ടായിരിക്കണം മുഹമ്മദ്‌ ഇപ്രകാരം പറഞ്ഞത്:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 63.)

 

ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്നു എന്ന് ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ് പറഞ്ഞതിനുശേഷം ഇന്നുവരെ അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരകയാതന അനുഭവിക്കുകയാണ്. മാത്രമല്ല, യഹൂദജാതി അതിനു ശേഷം ഇസ്ലാമിന്‍റെ പ്രഖ്യാപിത ശത്രുക്കളുമാണ്! എല്ലാം മുഹമ്മദിനെ പ്രവാചകനായി അംഗീകരിക്കാന്‍ യഹൂദര്‍ തയ്യാറാകാതിരുന്നതിന്‍റെ അനന്തരഫലം!!

 

ഈ പരിത:സ്ഥിതിയില്‍ മുഹമ്മദിന് അബ്രഹാമുമായി ബന്ധമുണ്ടെന്നു സ്ഥാപിക്കേണ്ടതിനു വേണ്ടിയാണ് പില്‍ക്കാലത്ത് ഇബ്നു ഇസ്ഹാഖ് ഇങ്ങനെയൊരു വംശാവലി നിര്‍മ്മിച്ചത് എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ ആധുനികകാലത്ത് ആ വംശാവലി വ്യാജമാണ് എന്ന് തെളിയിക്കാന്‍ ഏതൊരാള്‍ക്കും കഴിയും. മുഹമ്മദിന്‍റെ വംശാവലിയിലെ പോരായ്മകളെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സാധ്യമല്ലാത്തവിധം അത് കുഴപ്പം പിടിച്ചതാണ്. എന്നിട്ടും ഇസ്മായേലിന്‍റെ സന്തതി പരമ്പരയില്‍പ്പെട്ടതാണ് തങ്ങളുടെ പ്രവാചകനായ മുഹമ്മദ്‌ എന്നും യേശുക്രിസ്തുവിന്‍റെ വംശാവലിയാണെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളാത്തവിധം വൈരുദ്ധ്യം നിറഞ്ഞതാണെന്നും ദാവാ പ്രവര്‍ത്തകര്‍ നിങ്ങളോട് പറയും! കാരണം, അവര്‍ അങ്ങനെ പറയാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്.

 

സത്യം എന്താണെന്ന് അന്വേഷിച്ചറിഞ്ഞു അത് മനസ്സിലാക്കാനല്ല, സത്യത്തിന് നേരെ അസത്യം പ്രചരിപ്പിക്കാനാണ് ദൈവനിഷേധികളായ മനുഷ്യരെ സാത്താന്‍ പ്രേരിപ്പിക്കുന്നത്. എന്തെന്നാല്‍ അവര്‍ സത്യം അറിഞ്ഞാല്‍ സത്യം അവരെ തന്‍റെ അടിമത്തത്തില്‍നിന്നും സ്വതന്ത്രരാക്കും എന്ന യാഥാര്‍ത്ഥ്യം അവനു നല്ലതുപോലെ അറിയാം. നാം അത് മനസ്സിലാക്കി സാത്താന്‍റെ ഈ വിധമായ കള്ളപ്രചരണങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അവന്‍റെ കയ്യിലെ കളിപ്പാവകളായി മാറി സത്യത്തിന് നേരെ പ്രചരണം നടത്തുന്നവര്‍ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് വരുന്നതിനു വേണ്ടി നാം പ്രാര്‍ത്ഥിക്കുന്നതോടൊപ്പം തന്നെ, ബൈബിളിനെതിരെയുള്ള കള്ളപ്രചരണങ്ങളെ തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. അതിനു നമ്മളെ ഓരോരുത്തരേയും സര്‍വ്വശക്തനായ ദൈവം ബലപ്പെടുത്തട്ടെ!!!

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-6/feed/ 2
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-7) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/#respond Sun, 07 Apr 2013 09:53:58 +0000 http://www.sathyamargam.org/?p=698 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.

 

യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ്‌ യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ എന്നൊക്കെ അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനൊന്നിനും ചരിത്രത്തെളിവുകളുടെ പിന്‍ബലമില്ല. മുഹമ്മദ്‌ പറഞ്ഞതായി പില്‍ക്കാല മുസ്ളീങ്ങള്‍ രേഖപ്പെടുത്തി വെച്ച കാര്യങ്ങളല്ലാതെ അദ്ദേഹത്തിനു മുന്‍പുള്ള അദ്ദേഹത്തിന്‍റെ പൂര്‍വ്വികരില്‍ ആരും തന്നെ തങ്ങള്‍ യിശ്മായേലിന്‍റെ പിന്മുറക്കാരാണെന്ന് അവകാശപ്പെട്ടതായി യാതൊരു രേഖയുമില്ല. വിറ്റുപോയ കുടുംബ സ്വത്ത്‌ അടുത്ത ചാര്‍ച്ചക്കാരന് വീണ്ടെടുക്കാം എന്നൊരു പ്രമാണം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതിനാല്‍, വംശാവലി രേഖ തയ്യാറാക്കി സൂക്ഷിക്കേണ്ട കാര്യവും അവര്‍ക്കില്ലായിരുന്നു. അന്യോന്യമുള്ള ഗോത്രവൈരത്തിന്‍റെ കാലത്ത്, സ്വഗോത്രാഭിമാന വീര്യത്താല്‍ ജ്വലിച്ച ചില കവികള്‍ തങ്ങളുടെ ഗോത്രത്തിലെ പൂര്‍വ്വികരുടെ വീരസാഹസിക കൃത്യങ്ങള്‍ കവിതാ രൂപത്തില്‍ ചൊല്ലിക്കൊണ്ട് നടന്നതല്ലാതെ തങ്ങളുടെ പൂര്‍വ്വികരെക്കുറിച്ച് കൃത്യവും വ്യക്തവുമായ രേഖകള്‍ എഴുതി സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പില്‍ക്കാലത്ത് മുസ്ലീങ്ങള്‍ എഴുതിയുണ്ടാക്കിയ മുഹമ്മദിന്‍റെ വംശാവലി നാം പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ചരിത്രം വളച്ചൊടിക്കുവാനുള്ള അവരുടെ ഹീനശ്രമമാണ് എന്ന് പറയാതെ വയ്യ!

 

മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ച് അറിയേണ്ടതിന് ഈ ലേഖകന്‍ പല മുസ്ലീം വെബ്‌സൈറ്റുകളില്‍ നിന്നായി ധാരാളം ആദിമ കാല ഇസ്ലാമിക രേഖകള്‍ പരിശോധിക്കുകയുണ്ടായി. പല സൈറ്റുകളിലും ‘പ്രവാചകന്‍റെ കുടുംബ വൃക്ഷം’ (Prophet’s Family Tree) എന്ന പേരില്‍ യിശ്മായേലില്‍നിന്ന് ശാഖോപശാഖകളായി പിരിഞ്ഞ ഗോത്രങ്ങളുടെയും കുലങ്ങളുടേയും രൂപരേഖ വരച്ചു വെച്ചിട്ടുണ്ടെങ്കിലും ഈ വിവരങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെപ്പറ്റി അവരില്‍ പലരും നിശ്ശബ്ദത പുലര്‍ത്തുന്നു. മാത്രമല്ല, വംശാവലിയില്‍ ഉള്‍പ്പെട്ടവരുടെ സംഖ്യയില്‍ പല വ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. സെയ്ദ്‌ യൂസുഫ്‌ നല്‍കിയിരിക്കുന്ന മുഹമ്മദിന്‍റെ വംശാവലി താഴെ കൊടുക്കുന്നു:

 

‘അബ്രാഹം ഹനിഫ ഇസ്മായെലിന്‍റെ പിതാവ്; ഇസ്മായേല്‍ കേദാറിന്‍റെ പിതാവ്; കേദാര്‍ അദ്നാന്‍റെ പിതാവ്; അദ്നാന്‍ മ’ആദിന്‍റെ പിതാവ്; മ’ആദ് നിസാറിന്‍റെ പിതാവ്; നിസാര്‍ മുദറിന്‍റെ പിതാവ്; മുദര്‍ ഇല്ലിയാസിന്‍റെ പിതാവ്; ഇല്ലിയാസ് മുദ്രിഖയുടെ പിതാവ്; മുദ്രിഖ ഖുസൈമയുടെ പിതാവ്; ഖുസൈമ കിനാനയുടെ പിതാവ്; കിനാന അല്‍-നദറിന്‍റെ പിതാവ്; അല്‍-നദര്‍ മാലിക്കിന്‍റെ പിതാവ്; മാലിക്ക് ഖുറയ്ഷിന്‍റെ പിതാവ്; ഖുറൈഷ് ഘാലിബിന്‍റെ പിതാവ്; ഘാലിബ് ലുഅയ്യിന്‍റെ പിതാവ്; ലുഅയ്യ് ക’അബിന്‍റെ പിതാവ്; ക’അബ് മുറായുടെ പിതാവ്; മുറാ കിലാബിന്‍റെ പിതാവ്‌; കിലാബ്‌ ഖുസൈയുടെ പിതാവ്; ഖുസൈ അബ്ദ് മനാഫിന്‍റെ പിതാവ്; അബ്ദ് മനാഫ്‌ ഹാഷിമിന്‍റെ പിതാവ്; ഹാഷിം അബ്ദുള്‍ മുത്തലിബിന്‍റെ പിതാവ്; അബ്ദുള്‍ മുത്തലിബ് അബ്ദുള്ളയുടെ പിതാവ്; അബ്ദുള്ളാ മുഹമ്മദ്‌ നബി(സ)യുടെ പിതാവ്.”

 

ഈ വംശാവലി എവിടെ നിന്നാണ് താന്‍ എടുത്തതെന്ന് സെയ്ദ്‌ യൂസുഫ്‌ പറയുന്നില്ല. ആധികാരികമോ അല്ലാത്തതോ ആയ ഒരു രേഖയും അദ്ദേഹം തെളിവിനായി തരുന്നതുമില്ല. ഇനി ഈ വംശാവലി രേഖ ഒരു സൂക്ഷ്മപഠനത്തിന് വിധേയമാക്കിയാലോ അബദ്ധങ്ങളുടെ പൊടിപൂരമായിരിക്കും നമുക്ക് കാണാന്‍ കഴിയുന്നത്. മുഹമ്മദിന്‍റെ വംശാവലിയിലേക്ക് കടക്കുന്നതിനു മുന്‍പ്‌ അദ്ദേഹം യിസ്മായെലിന്‍റെ സന്തതി ആണോ എന്ന് നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2) ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പ.16:8) ജനിച്ച യിശ്മായേലും (ഉല്പ.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ ‘യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്’ (ഉല്പത്തി.21:12)

 

‘യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ടുവന്നു.’ (ഉല്പത്തി. 21:8-21)

 

ഇതാണ് യിശ്മായെലിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല.

 

അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌ . ഈജിപ്റ്റ്‌ സ്വദേശിയായ ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! ‘അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു’ എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോടൊപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

 

പാരാന്‍ എന്നാല്‍ അലങ്കാരം എന്നാണു അര്‍ത്ഥം കാണുന്നത്. ബൈബിളില്‍ പലവട്ടം പരാമര്‍ശിക്കപ്പെടുന്ന പ്രദേശമാണ് പാരാന്‍ . നമുക്കത് പരിശോധിക്കാം:

 

ആദ്യം ഈ ഭൂവിഭാഗത്തെപ്പറ്റി പറയുന്നത് ഉല്‍പ്പത്തി 14:6-ലാണ്. അഞ്ചു രാജാക്കന്മാര്‍ക്കെതിരെ നാല് രാജാക്കന്മാര്‍ ജയം നേടിയതിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, “സേയീര്‍മലയിലെ ഹോര്‍യ്യരെയും മരുഭൂമിക്കു സമീപമുള്ള ഏല്‍പാരാന്‍ വരെ തോല്പിച്ചു” എന്ന് പറയുന്നു.

 

‘ഏല്‍പാരാന്‍’ എന്ന സ്ഥലം അബ്രഹാം താമസിച്ചിരുന്ന കനാന്‍ ദേശത്തിനടുത്തുതന്നെയുള്ള പ്രദേശമായിരുന്നു എന്ന് ഇതില്‍നിന്ന് തെളിയുന്നു.

 

യിസ്രായേല്‍ ജനത്തിന്‍റെ മരുഭൂപ്രയാണകാലത്ത് ഒരു താവളം പാരാന്‍ ആയിരുന്നു: “അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു” (സംഖ്യാ.10:12). ഇതും തെളിയിക്കുന്നത് കനാന്‍ ദേശത്തു നിന്ന് ആയിരത്തിലധികം കിലോമീറ്ററുകള്‍ക്കപ്പുറം കിടക്കുന്ന ഒരു സ്ഥലമല്ല, വാഗ്ദത്ത നാടിനോട് അടുത്തു തന്നെ കിടക്കുന്ന സ്ഥലമാണ് പാരാന്‍ എന്നത്രേ! അവിടെ അവര്‍ പാളയമിറങ്ങിയതിനെ പറ്റി സംഖ്യാ 12:16-ല്‍ കാണാം: “അതിന്‍റെ ശേഷം ജനം ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പാളയമിറങ്ങി.”

 

മോശെ ദേശം ഒറ്റുനോക്കുവാന്‍ ചാരന്മാരെ അയച്ചത് ഈ പാരാനില്‍ നിന്നായിരുന്നു എന്ന് ബൈബിള്‍ പറയുന്നു: “അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു” (സംഖ്യാ.13:3).

 

ആ പുരുഷന്മാര്‍ മടങ്ങി എത്തിയതും പാരാനില്‍ തന്നെ ആയിരുന്നു: “അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്‍റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വ സഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു” (സംഖ്യാ.13:25,26)

 

ഇതും തെളിയിക്കുന്നത് പാരാന്‍ മരുഭൂമി സൗദി അറേബ്യയില്‍ ആയിരുന്നില്ല, യിസ്രായേലിനടുത്തായിരുന്നു എന്ന സത്യമത്രേ. ആവര്‍ത്തനപുസ്തകത്തിന്‍റെ ആരംഭ വാക്യത്തില്‍ പാരാനെകുറിച്ച് പറയുന്നുണ്ട്: “സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ അരാബയില്‍വെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിതു.” മാത്രമല്ല, അടുത്ത വചനത്തില്‍ പറയുന്നത് ” സേയീര്‍പര്‍വ്വതം വഴിയായി ഹോരേബില്‍നിന്നു കാദേശ് ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്” എന്നാണു. എന്തായാലും ഇസ്രായേലിന്-ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക്‌ തന്നെ- പതിനൊന്നു ദിവസം കൊണ്ട് നടന്നു ചെല്ലാന്‍ പറ്റുന്നത്ര ദൂരത്തിലല്ല സൗദി അറേബ്യ സ്ഥിതി ചെയ്യുന്നത്.

 

ദാവീദും പാരാനില്‍ വന്നു പാര്‍ത്തതായി ബൈബിള്‍ പറയുന്നു: “ശമൂവേല്‍ മരിച്ചു; യിസ്രായേല്‍ ഒക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമയില്‍ അവന്‍റെ വീട്ടിന്നരികെ അവനെ അടക്കം ചെയ്തു. ദാവീദ് പുറപ്പെട്ടു പാരാന്‍ മരുഭൂമിയില്‍ പോയി പാര്‍ത്തു” (1.ശമു.25:1). ദാവീദ്‌ സൗദി അറേബ്യയില്‍ പോയി പാര്‍ത്തു എന്ന് ഇതുവരെ ഒരു മുസല്‍മാനും പറഞ്ഞു കേട്ടിട്ടില്ല.

 

പാരാന്‍ ഇസ്രായേലിനും മിസ്രയീമിനും ഇടയില്‍ കിടക്കുന്ന പ്രദേശമാണ് എന്നതിന് വേറെ ഒരു തെളിവ് 1.രാജാ.11:18 ആണ്. അവിടെ ഏദോമിലെ രാജകുമാരനായ ഹദദ് എന്നവന്‍ യോവാബിന്‍റെ കയ്യില്‍ നിന്ന് തെറ്റി ഓടിപ്പോകുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഈ പ്രദേശത്തു എത്തിയിട്ട് അവിടെനിന്നാണ് മിസ്രയീമിലേക്കു പോയതെന്ന് പറയുന്നു: “അവര്‍ മിദ്യാനില്‍ നിന്നു പുറപ്പെട്ടു പാറാനില്‍ എത്തി; പാറാനില്‍നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില്‍ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കല്‍ ചെന്നു; അവന്‍ അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.”

 

ഇത്ര വ്യക്തമായി പാരാനെക്കുറിച്ച് ബൈബിളില്‍ സമകാലീനരാല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുമ്പോള്‍ ഏകദേശം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ആധുനിക കാലത്ത് ദാവാ പ്രസംഗകര്‍ പറയുകയാണ്‌, “പാറാന്‍ എന്നത് സൗദി അറേബ്യയിലാണ്” എന്ന്. അല്‍പമെങ്കിലും ഭൂമിശാസ്ത്രം അറിയുന്ന ആരെങ്കിലും ഇത് സമ്മതിച്ചു കൊടുക്കുമോ???

(തുടരും…)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-5/feed/ 0
യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-6) https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/ https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/#respond Thu, 04 Apr 2013 11:19:06 +0000 http://www.sathyamargam.org/?p=682 (അനില്‍കുമാര്‍ വി. അയ്യപ്പന്‍)

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം പരിശോധിക്കുകയുണ്ടായി.

 

ലൂക്കോസ് തന്‍റെ സുവിശേഷത്തില്‍ വംശാവലിപ്പട്ടിക കൊടുക്കുന്നതിനു മുന്‍പ്‌ യേശുവിന്‍റെ സ്നാനത്തെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. സ്നാന സമയത്തുണ്ടായ ഒരു സംഭവം പറഞ്ഞിട്ടാണ് വംശാവലി രേഖപ്പെടുത്തുന്നത്. ഇതാണ് ആ സംഭവം: “ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി” (ലൂക്കോ.3:20,21). ഈ സംഭവം കഴിഞ്ഞു അടുത്ത കാര്യം പറയുന്നതിന് ഇടയില്‍ വംശാവലി നല്‍കുന്നത് വളരെ അര്‍ത്ഥവത്താണ്. കാരണം, “നീ എന്‍റെ പ്രിയ പുത്രന്‍” എന്ന പിതാവാം ദൈവത്തിന്‍റെ വാക്കുകള്‍ക്ക് രേഖാമൂലമുള്ള തെളിവ് നല്‍കുകയാണ് ലൂക്കോസ് ഈ വംശാവലിയിലൂടെ. വംശാവലി അവസാനിക്കുന്നത് “കയിനാന്‍ എനോശിന്‍റെ മകന്‍, എനോശ് ശേത്തിന്‍റെ മകന്‍, ശേത്ത് ആദാമിന്‍റെ മകന്‍, ആദാം ദൈവത്തിന്‍റെ മകന്‍” എന്ന് പറഞ്ഞു കൊണ്ടാണ്. ഒന്നാമത്തെ ആദാം ദൈവത്തിന്‍റെ മകന്‍ ആയിരുന്നു. പക്ഷേ, അനുസരണക്കേട്‌ കാണിച്ചു പാപിയായിത്തീര്‍ന്നപ്പോള്‍ അവന്‍ പിശാചിന്‍റെ മകനായി മാറി (1.യോഹ.3:8). ആ പാപാവസ്ഥയില്‍ നിന്ന് ആദാമിന്‍റെ സന്തതികളെ വീണ്ടെടുക്കാനായി വന്ന ഒടുക്കത്തെ ആദാമിനെപ്പറ്റി അഥവാ യേശുക്രിസ്തുവിനെപ്പറ്റി ദൈവം തന്നെ സാക്ഷ്യം പറയുന്നത് അവന്‍ തന്‍റെ പുത്രന്‍ ആണെന്നാണ്‌ .

 

ലൂക്കോസ് തന്‍റെ സുവിശേഷം രചിക്കുന്നത് യഹൂദന്മാര്‍ക്ക് വേണ്ടിയല്ല, ഗ്രീക്കുകാര്‍ക്ക് വേണ്ടിയാണ്. ലൂക്കോസ് ഒരു ഭിഷഗ്വരന്‍ ആയിരുന്നു (കൊളോ.4:14). അതുകൊണ്ടുതന്നെ യേശുക്രിസ്തുവിന്‍റെ നിയമപരമായതോ രാജകീയമായതോ ആയ പിന്തുടര്‍ച്ചാവകാശമല്ല, ശരീരങ്ങളെ പരിശോധനക്ക്‌ വിധേയമാക്കുന്ന ഒരു വൈദ്യന്‍ എന്ന നിലയില്‍ യേശുക്രിസ്തുവിന്‍റെ ശാരീരികമായ പിന്തുടര്‍ച്ചയാണ് ഈ വംശാവലിയിലൂടെ തന്‍റെ സുവിശേഷത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശുക്രിസ്തുവുമായി ജഡപ്രകാരമുള്ള ഒരു ബന്ധം അവകാശപ്പെടാന്‍ കഴിയുന്നത് മറിയക്കാണ്, യോസേഫിനല്ല. തന്‍റെ വായനക്കാര്‍ യഹൂദന്മാര്‍ അല്ലാത്തതുകൊണ്ട്, അബ്രഹാമിനോടും ദാവീദിനോടും ചെയ്ത ദൈവത്തിന്‍റെ ഉടമ്പടിയെപ്പറ്റി അവര്‍ ബോധവാന്മാരല്ല എന്നു അദ്ദേഹത്തിനറിയാം. അതിനാല്‍ അബ്രഹാമിലല്ല, ആദ്യമനുഷ്യനായ ആദാമിലാണ് ആ വംശാവലി ചെന്നെത്തേണ്ടത്. ദൈവത്തിന്‍റെ മകനായ ആദാം സൃഷ്ടിക്കപ്പെട്ട സകല മനുഷ്യരുടേയും പിതാവായിരിക്കുന്നത് പോലെതന്നെ, ഒടുക്കത്തെ ആദാം ആയ യേശുക്രിസ്തു ദൈവപുത്രന്‍ ആണെന്ന് മാത്രമല്ല, ദൈവത്താല്‍ വിളിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തിന്‍റെ പിതാവാണെന്നും ജാതികള്‍ക്കും അവനില്‍ അവകാശമുണ്ടെന്നും ഈ വംശാവലിയിലൂടെ ലൂക്കോസ് സമര്‍ത്ഥിക്കുന്നു.

 

ലൂക്കോസ് നല്‍കുന്ന വംശാവലി മറിയയുടെ വംശാവലിയാണെന്നു എങ്ങനെയാണ് നാം മനസ്സിലാക്കുന്നത്? ഒന്ന്, “നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുവാനിരിക്കുന്ന സന്തതി” എന്ന ദാവീദിനോടുള്ള ദൈവത്തിന്‍റെ വാഗ്ദത്തം നിറവേറണമെങ്കില്‍ മറിയ ദാവീദിന്‍റെ സന്തതിയായിരിക്കണം.

 

മറ്റൊന്ന് സങ്കീര്‍ത്തനത്തില്‍ നിന്നുള്ള തെളിവാണ്. ദൈവം ഇപ്രകാരം പറയുന്നു: “ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷ്ക്കു പറകയില്ല. അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും” (സങ്കീ.89:35,36).

 

ഇവിടെയും രണ്ടു കാര്യങ്ങള്‍ നാം കാണുന്നു.

 

1) ദാവീദിന്‍റെ സന്തതി.

2) ദാവീദിന്‍റെ സിംഹാസനം.

ദൈവം ദാവീദിനോട് ചെയ്ത വാഗ്ദത്തം നിറവേറണമെങ്കില്‍ ഏതെങ്കിലും ഒന്ന് ശരിയായാല്‍ പോരാ, രണ്ടും ശരിയായി വരണം. മത്തായി നല്‍കുന്ന വംശാവലി വിവരണ പ്രകാരം യേശുവിനു ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ അവകാശമുണ്ടെങ്കിലും ‘ദാവീദിന്‍റെ സന്തതി’ എന്ന് അക്ഷരാര്‍ത്ഥത്തില്‍ യേശുവിനെ വിളിക്കാന്‍ കഴിയുകയില്ല. മറിയ ദാവീദിന്‍റെ സന്തതിപരമ്പരയില്‍ വന്നെങ്കില്‍ മാത്രമേ ഈ വാഗ്ദത്ത പ്രകാരം യേശു ദാവീദിന്‍റെ സന്തതി ആകുകയുള്ളൂ.

 

യേശുവിനു രാജാവകാശം ഉണ്ടായിരുന്നു എന്നത് തല്‍മൂദുകളിലും കാണാന്‍ കഴിയുന്ന കാര്യമാണ്. മൂന്നാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട ബാബിലോണിയന്‍ തല്‍മൂദില്‍ റബ്ബി ഉള്ളാ പറയുന്നത് യേശുവിന് രാജകുടുംബാംഗം എന്ന നിലയില്‍ നല്ല വിചാരണയാണ് ലഭിച്ചതെന്നാണ്. 

 

“it was taught: On the eve of the Passover Yeshu was hanged. For forty days before the execution took place, a herald went forth and cried, ‘He is going forth to be stoned because he has practised sorcery and enticed Israel to apostacy. Any one who can say anything in his favour, let him come forward and plead on his behalf.’ But since nothing was brought forward in his favour he was hanged on the eve of the Passover! 

 

Ulla retorted: ‘Do you suppose that he was one for whom a defence could be made? Was he not a Mesith [enticer], concerning whom Scripture says, Neither shalt thou spare, neither shalt thou conceal him? With Yeshu however it was different, for he was connected with the government [or royalty, i.e., influential].’ (Babylonian Talmud, Sanhedrin 43a). 

 

യെഹൂദന്മാരെ വെള്ള പൂശാന്‍ വേണ്ടി റബ്ബി ഉള്ളാ പറയുന്നത് യേശുവിന് ന്യായമായ വിചാരണ ലഭിച്ചു എന്നാണു. യേശുവിനെ ശിക്ഷിക്കുന്നതിനു നാല്പതു ദിവസം മുന്‍പേ ‘ആഭിചാരത്തിനും മതപരിത്യാഗത്തിനും ഉള്ള ശിക്ഷയായി യേശുവിനെ കല്ലെറിഞ്ഞു കൊല്ലാന്‍ പോകുന്നു എന്ന കാര്യം പ്രസിദ്ധപ്പെടുത്തുകയും കുറ്റവാളിക്ക് അനുകൂലമായി മൊഴികൊടുക്കാന്‍ ആര്‍ക്കു വേണമെങ്കിലും മുന്നോട്ടു വരാം’ എന്ന് പ്രസിദ്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും യേശുവിന് അനുകൂലമായി മൊഴികൊടുക്കാന്‍ വരാതിരുന്നതിനാല്‍ അവനെ പെസഹയുടെ അന്ന് തൂക്കിക്കൊന്നു. ‘അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം’ (ആവ.13:9) എന്ന തിരുവെഴുത്തനുസരിച്ചു അവനെ കല്ലെറിഞ്ഞു കൊല്ലേണ്ടതാണെങ്കിലും (ആവ.13:11) അവനു രാജകീയ ബന്ധം ഉണ്ടായിരുന്നതിനാല്‍ അവനെ കല്ലെറിഞ്ഞല്ല കൊന്നത് എന്നു റബ്ബി ഉള്ള പറയുന്നു. ഈ വിവരണത്തില്‍ ചരിത്രപരമായ പല പിശകുകളും ഉണ്ട് എന്ന് നമുക്ക് അറിയാം. വിചാരണയ്ക്കും ക്രൂശീകരണത്തിനും ദൃക്സാക്ഷികളായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ രചിച്ച യേശുവിന്‍റെ ജീവചരിത്രങ്ങളായ സുവിശേഷങ്ങളുടെ ആധികാരികത രണ്ടു നൂറ്റാണ്ടിനു ശേഷം രേഖപ്പെടുത്തപ്പെട്ട ഈ തല്മൂദിനില്ല. എങ്കിലും വംശാവലിയോടുള്ള ബന്ധത്തില്‍ ചിലത് മനസിലാക്കാന്‍ ഈ തല്മൂദ്‌ നമുക്ക് ഉപകാരപ്പെടും.

 

ഇവിടെ റബ്ബി ഉള്ള പറയുന്ന യേശുക്രിസ്തുവിന് ഉണ്ടായിരുന്ന ‘രാജകീയബന്ധം’ വംശാവലി പ്രകാരം ഉള്ളത് മാത്രമാണ്. കാരണം, അക്കാലത്ത് ആ പ്രദേശത്തു ഉണ്ടായിരുന്ന ഏക രാജാവ് ഹെരോദാവു മാത്രമയിരുന്നു. പിലാത്തോസ് രാജാവായിരുന്നില്ല, റോമന്‍ കൈസറുടെ പ്രതിനിധിയായി യെഹൂദ്യയില്‍ ഭരണം നടത്തിയിരുന്ന ഗവര്‍ണ്ണര്‍ ആയിരുന്നു. ഈ രണ്ടു പ്രബലന്മാരുമായി യേശുക്രിസ്തുവിന് വ്യക്തിപരമായ ബന്ധം ഒരിക്കലും ഉണ്ടായിരുന്നില്ല. ഹെരോദാവിന്‍റെ അടുക്കല്‍ വിചാരണക്കായി കൊണ്ടുചെല്ലപ്പെട്ട യേശുവില്‍ കുറ്റം ഒന്നും കണ്ടില്ലെങ്കിലും (ലൂക്കോ.23:14) അവന്‍ യേശുവിനെ നിരപരാധി എന്ന് പറഞ്ഞു വിട്ടയക്കാതെ “അവനെ പരിഹസിച്ചു നിസ്സാരനാക്കി” പീലാത്തോസിനരികിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. പിലാത്തോസും അപ്രകാരം തന്നെ യേശു നീതിമാന്‍ എന്ന് അറിഞ്ഞിരുന്നുവെങ്കിലും അവനെ ക്രൂശിക്കാന്‍ ഏല്പിച്ചു കൊടുക്കുകയാണുണ്ടായത് (മത്താ.27:24). യേശുക്രിസ്തുവിന് അവരുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും അവന് ഇപ്രകാരം ഒരു “അന്യായമായ ശിക്ഷ” ഏല്‍ക്കേണ്ടി വരില്ലായിരുന്നു. 

 

അപ്പോള്‍ റബ്ബി ഉള്ള പറയുന്ന യേശുവിനുണ്ടായിരുന്ന ‘രാജകീയ ബന്ധം’ ഏതായിരുന്നു? അത് വംശാവലി രേഖ പ്രകാരം യേശുവിന് ദാവീദിന്‍റെ സിംഹാസനത്തില്‍ ഉണ്ടായിരുന്ന അവകാശം ആണ്, അതല്ലാതെ മറ്റൊന്നുമല്ല!! യേശുവിനുള്ള ഈ അവകാശത്തെപ്പറ്റി യഹൂദന്മാര്‍ക്കും നല്ല അറിവുണ്ടായിരുന്നു. ജോസീഫസ് പറയുന്നതനുസരിച്ച്, യിസ്രായേലിലെ സാധാരണ ജനങ്ങളുടെ പൊതു വംശാവലി സിനഗോഗുകളില്‍ സൂക്ഷിച്ചിരുന്നപ്പോള്‍ പുരോഹിതന്മാരുടെ വംശാവലി യെരുശലേം ദൈവാലയത്തില്‍ ആണ് സൂക്ഷിച്ചിരുന്നത്. പുരോഹിതന്മാരുടേതല്ലാത്ത വംശാവലി ദൈവാലയത്തില്‍ വേറെ ഉണ്ടായിരുന്നത് ദാവീദിന്‍റെ കുടുംബക്കാരുടെ മാത്രമായിരുന്നു. അതിനു കാരണം, ദൈവം ദാവീദിന് നല്‍കിയ വാഗ്ദത്ത പ്രകാരം അവരുടെ രാജാവായി മിശിഹാ വരും എന്ന പ്രത്യാശയാണ്. ഇക്കാരണത്താല്‍, ‘ദാവീദിന്‍റെ സന്തതി’ എന്ന് വെറുതെ ഒരാള്‍ക്കും അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയില്ല. മാത്രമല്ല, ജനം വെറുതെ ഒരാളെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുമില്ല. ദൈവാലയത്തിലുള്ള വംശാവലി രേഖയുമായി ഒത്തുനോക്കി ഒരുവന്‍റെ അവകാശവാദം സത്യമെന്നു ബോധ്യമായതിനു ശേഷം മാത്രമേ അവനെ ദാവീദിന്‍റെ സന്തതി എന്ന് വിളിക്കുകയുള്ളൂ. യേശുക്രിസ്തുവിനെ “ദാവീദിന്‍റെ സന്തതി” എന്ന് അനേകര്‍ വിളിച്ചിട്ടുണ്ട്. “ദാവീദ്‌ പുത്രന്നു ഹോശന്നാ” എന്ന് ദൈവാലയത്തില്‍ ആരക്കുന്ന ബാലന്മാരെ കണ്ടപ്പോള്‍ പുരോഹിതവര്‍ഗ്ഗം നീരസപ്പെട്ടു (മത്താ.21:15), പക്ഷേ അവര്‍ക്ക് അത് നിര്‍ത്തിക്കുവാന്‍ കഴിഞ്ഞില്ല. കാരണം, അവന്‍ ദാവീദ്‌ പുത്രന്‍ തന്നെ ആയിരുന്നു എന്ന് അവര്‍ക്കും അറിയാമായിരുന്നു!!! 

 

സുവിശേഷങ്ങളിലെ രണ്ടു വംശാവലിയിലും നാം ദാവീദിനെ കാണുന്നുണ്ട്. എന്നാല്‍ ദാവീദില്‍ നിന്ന് ശലോമോന്‍ ജനിച്ചു എന്ന് മത്തായി പറയുമ്പോള്‍ ദാവീദിനു ബേര്‍ശബയില്‍ നിന്ന് ജനിച്ച മറ്റൊരു മകനായ നാഥാനിലൂടെയുള്ള വംശപരമ്പരയെ പറ്റിയാണ് ലൂക്കോസ് പറയുന്നത്. ആ പരമ്പരയുടെ അവസാനം യോസേഫ് ഹേലിയുടെ മകന്‍ എന്ന പ്രസ്താവനയാണ് ഉള്ളത് (ലൂക്കോ.3:24). മത്തായിയില്‍ പറയുന്നത് യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്നാണ്‌ (മത്താ.1:16). തീര്‍ച്ചയായും ഈ രണ്ടു പ്രസ്താവനകളും ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം, യോസേഫിനു രണ്ടു പിതാക്കന്മാര്‍ ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ. 

 

മത്തായി 1:15-ല്‍ “യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു” എന്നെഴുതിയിരിക്കുന്നിടത്തു “ജനിപ്പിച്ചു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഗെന്നാവോ” (gennao) എന്ന ഗ്രീക്ക് പദമാണ്. ആ പദത്തിന് “പിതാവായിത്തീരുക”, “വഹിക്കുക”, ജന്മം നല്‍കുക” എന്നൊക്കെയാണ് അര്‍ത്ഥം. ഇതില്‍നിന്നു അക്ഷരാര്‍ത്ഥത്തില്‍ യോസേഫിന്‍റെ പിതാവ് യാക്കോബ് ആണെന്ന് തെളിയുന്നു. എന്നാല്‍ ലൂക്കോസിന്‍റെ സുവിശേഷത്തില്‍ “യോസേഫ് ഹേലിയുടെ മകന്‍” എന്ന് പറഞ്ഞിരിക്കുന്നതിലെ “മകന്‍” എന്ന പദം മൂലഭാഷയില്‍ ഇല്ലാത്തതാണ്. “യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; യോസേഫ് ഹേലിയുടെ, ഹേലി മത്ഥാത്തിന്‍റെ, മത്ഥാത്ത് ലേവിയുടെ, ലേവി മെല്‍ക്കിയുടെ, മെല്‍ക്കി യന്നായിയുടെ, യന്നായി യോസേഫിന്‍റെ, യോസേഫ് മത്തഥ്യൊസിന്‍റെ, മത്തഥ്യൊസ് ആമോസിന്‍റെ, ആമോസ് നാഹൂമിന്‍റെ….” എന്ന രീതിയിലാണ് ലൂക്കോസ് എഴുതിയിരിക്കുന്നത്. ഇവിടെ മകന്‍ എന്ന പ്രയോഗം ഒരിക്കല്‍ മാത്രമേ നടത്തിയിട്ടുള്ളൂ, അത് യേശുക്രിസ്തുവിനോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. “യേശു യോസേഫിന്‍റെ മകന്‍” എന്നല്ല, “യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു” എന്നാണു എഴുതിയിരിക്കുന്നത്. ‘മകന്‍’ എന്ന പ്രയോഗം യോസേഫിനും ഹേലിക്കും ഇടയിലുള്ള ബന്ധത്തെ കുറിക്കുവാന്‍ ദൈവാത്മാവ് ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ഹേലിയില്‍ നിന്നല്ല യോസേഫ് ജനിച്ചിരിക്കുന്നത്, മറിച്ചു മത്തായി സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം യാക്കോബ് ആണ് യോസേഫിനെ ജനിപ്പിച്ചത് എന്ന് തെളിയുന്നു. ഇതില്‍നിന്നു മറിയയുടെ ഭര്‍ത്താവ് ആയതിനാല്‍ യോസേഫ് ഹേലിയുടെ മരുമകന്‍ എന്ന അര്‍ത്ഥത്തിലാണ് “യോസേഫ് ഹേലിയുടെ (മകന്‍ )” എന്ന് ലൂക്കോസ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. 

 

മറിയയുടെ വംശാവലിയില്‍ എങ്ങനെ യോസേഫ് വന്നു എന്നതാണ് അടുത്ത ചോദ്യം. യഹോവയായ ദൈവം വളരെ വ്യക്തമായി കല്‍പിച്ചിരിക്കുന്ന കാര്യമാണ് വംശാവലി പുരുഷന്മാരുടെ പേരിലാണ് എണ്ണപ്പെടേണ്ടതെന്ന്. സംഖ്യാ.1:1-4 വരെയുള്ള ഭാഗത്ത് ഇങ്ങനെ കാണുന്നു: “അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയില്‍ സമാഗമന കൂടാരത്തില്‍വെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബം കുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. ഓരോ ഗോത്രത്തില്‍നിന്നു തന്‍റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.” 

 

“കുടുംബത്തിന്‍റെ തലവന്‍” എന്ന പ്രയോഗം ശ്രദ്ധിക്കുക. പിന്നേയും ദൈവം പറയുന്നത്: “ഇവര്‍ സംഘത്തില്‍നിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളില്‍ പ്രഭുക്കന്മാരും യിസ്രായേലില്‍ സഹസ്രാധിപന്മാരും ആയിരുന്നു. കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. രണ്ടാം മാസം ഒന്നാം തിയ്യതി അവര്‍ സര്‍വ്വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതല്‍ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു. യഹോവ മോശെയോടു കല്പിച്ചതു പോലെ അവന്‍ സീനായിമരുഭൂമിയില്‍വെച്ചു അവരുടെ എണ്ണമെടുത്തു. (സംഖ്യാ.1:16-19). ഇവിടെയും പുരുഷന്മാരെ മാത്രമേ കാണുന്നുള്ളൂ. ഇങ്ങനെ ഗോത്രം ഗോത്രമായും കുടുംബം കുടുംബമായും എണ്ണമെടുക്കുകയും പിന്നീട് ആ കുടുംബങ്ങളില്‍ നിന്ന് പുതിയ കുടുംബങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുമ്പോഴൊക്കെ പുരുഷന്മാരുടെ പേരിലാണ് വംശാവലി രേഖയില്‍ കുടുംബത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ദൈവം കൊടുത്ത ന്യായപ്രമാണത്തിലുള്ള നിയമമാണ്. 

 

എന്നാല്‍ ഈ നിയമത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള വകുപ്പും അതേ ന്യായപ്രമാണത്തില്‍ ഉണ്ടായിരുന്നു. സംഖ്യാ.1:1-11 വരെ നോക്കുക: “അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ളാ, നോവ, ഹോഗ്ള, മില്‍ക്കാ, തിര്‍സാ, എന്നിവരായിരുന്നു. അവര്‍ സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ മോശെയുടെയും എലെയാസാര്‍പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാല്‍ ഞങ്ങളുടെ അപ്പന്‍ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാല്‍ അവന്‍ യഹോവേക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താല്‍ അത്രേ മരിച്ചതു; അവന്നു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല. ഞങ്ങളുടെ അപ്പന്നു മകന്‍ ഇല്ലായ്കകൊണ്ടു അവന്‍റെ പേര്‍ കുടുംബത്തില്‍നിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കു ഒരു അവകാശം തരേണം. മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. യഹോവ മോശെയോടു അരുളിച്ചെയ്തതു: സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കും കൊടുക്കേണം. നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍ ഒരുത്തന്‍ മകനില്ലാതെ മരിച്ചാല്‍ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം. അവന്നു മകള്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കും കൊടുക്കേണം. അവന്‍റെ അപ്പന്നു സഹോദരന്മാര്‍ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ അവന്‍റെ കുടുംബത്തില്‍ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്നു അവന്‍റെ അവകാശം കൊടുക്കേണം അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേല്‍മക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.” 

 

ഈ കല്പനയില്‍ അടങ്ങിയിരിക്കുന്ന ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍, ആണ്മക്കള്‍ ഇല്ലാത്ത പിതാവിന്‍റെ മരണത്തോടെ സ്വത്തിനവകാശിയായി മാറുന്ന ഒരു സ്ത്രീ വേറെ ഒരു ഗോത്രത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ അവന്‍റെ സ്വത്ത്‌ അന്യഗോത്രത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുപോകും എന്നുള്ളതാണ്. ഇത് സംഭവിക്കാതിരിക്കാനും ദൈവം ഒരു വഴി പറഞ്ഞിരുന്നു: 

 

“യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളില്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേല്‍മക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു: യിസ്രായേല്‍മക്കള്‍ക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കും കൊടുപ്പാന്‍ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി. എന്നാല്‍ അവര്‍ യിസ്രായേല്‍മക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരില്‍ വല്ലവര്‍ക്കും ഭാര്യമാരായാല്‍ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തില്‍നിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയില്‍നിന്നു പൊയ്പോകും. യിസ്രായേല്‍മക്കളുടെ യോബേല്‍ സംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തില്‍നിന്നു വിട്ടുപോകയും ചെയ്യും. അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേല്‍മക്കളോടു കല്പിച്ചതു: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ. യഹോവ ശെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാല്‍: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കും ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കും മാത്രമേ ആകാവു. യിസ്രായേല്‍മക്കളുടെ അവകാശം ഒരു ഗോത്രത്തില്‍ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേല്‍മക്കളില്‍ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേല്‍മക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേല്‍മക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തില്‍ ഒരുത്തന്നു ഭാര്യയാകേണം. അങ്ങനെ അവകാശം ഒരു ഗോത്രത്തില്‍നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേല്‍മക്കളുടെ ഗോത്രങ്ങളില്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം. യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു” (സംഖ്യാ.36:1-10). 

 

ഈ വിവരണത്തില്‍ നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം സഹോദരന്മാര്‍ ഒന്നും ഇല്ലാത്ത ഒരു സ്ത്രീ വിവാഹം കഴിക്കേണ്ടത് സ്വന്തം ഗോത്രത്തില്‍പ്പെട്ട ഒരാളെ ആയിരിക്കണം എന്നതാണ്. മറിയക്കു സഹോദരന്മാര്‍ ഉണ്ടായിരുന്നതായി ബൈബിളിലോ പുറമെയുള്ള രേഖകളിലോ ഒരു സൂചനയുമില്ല. മറിയയെ വിവാഹം കഴിച്ചത് സ്വന്ത ഗോത്രത്തില്‍പ്പെട്ട യോസേഫിനെയാണ്. എന്നാല്‍ മറിയയുടെ ചാര്‍ച്ചക്കാരിയായിരുന്ന എലീശബ്ബത്ത് വിവാഹം കഴിച്ചിരുന്നത് യെഹൂദാ ഗോത്രത്തില്‍ നിന്നല്ല, ലേവിഗോത്രത്തില്‍ ഉള്ള പുരോഹിതനായ സഖര്യാവിനെ ആയിരുന്നു. ഇത് നാം പരിശോധിക്കുന്ന സാധ്യതയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്ന തെളിവാണ്. ആണ്‍മക്കള്‍ ഇല്ലാതിരുന്ന ഹേലിയുടെ വംശാവലി തന്‍റെ മകളായ മറിയയിലൂടെ തുടരുകയാണ്. മറിയയെ വിവാഹം കഴിച്ച യോസേഫ് സ്വാഭാവികമായും ആ വംശാവലിയില്‍ ചേര്‍ക്കപ്പെടുകയാണ്. കാരണം, യെഹൂദന്മാരുടെ സമ്പ്രദായമനുസരിച്ചു വംശാവലി സ്ത്രീകളുടെ പേരില്‍ അല്ല മുന്നോട്ടു പോകേണ്ടത്, പുരുഷന്മാരുടെ പേരില്‍ ആയിരിക്കണം. അതിനു അവര്‍ മരുമകനെ മകന്‍ എന്ന നിലയില്‍ ആ വംശാവലിയില്‍ ഉള്‍പ്പെടുത്തുന്നു. ആണ്‍മക്കള്‍ ഇല്ലാത്ത ഒരാളുടെ മരുമകന്‍ വാസ്തവത്തില്‍ അയാളുടെ മകന് തുല്യമായി പരിഗണിക്കപ്പെടുന്നതില്‍ അതിശയോക്തിയൊന്നും ഇല്ല. അയാളുടെ സ്വത്തില്‍ ഒരു മകനുള്ളതു പോലെയുള്ള അവകാശം തന്‍റെ ഭാര്യ മുഖാന്തരം ആ മരുമകന് ലഭിക്കുന്നു എന്നതു തന്നെ കാരണം!! (തുടരും..)

]]>
https://sathyamargam.org/2013/04/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%82-4/feed/ 0
യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-3) https://sathyamargam.org/2013/02/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%9-3/ https://sathyamargam.org/2013/02/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%9-3/#respond Sun, 24 Feb 2013 09:31:49 +0000 http://www.sathyamargam.org/?p=577  

                            അനില്‍കുമാര്‍ വി അയ്യപ്പന്‍

യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്.

നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം:

1.    “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനില്‍ ഉണ്ടു. എന്നാല്‍ നീ അവന്‍റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താല്‍ നിന്നെ പകെക്കുന്നവരെ ഞാന്‍ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും. എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും” (പുറ.23:20-23)

യഹോവയായ ദൈവം മോശെ മുഖാന്തരം യിസ്രായേല്‍ മക്കളോട് പറഞ്ഞ വചനമാണ് മുകളില്‍ ഉള്ളത്. അവിടെ യഹോവ പറയുന്നത് ‘ഒരു ദൂതനെ നിന്‍റെ മുന്‍പില്‍ അയക്കുന്നു’ എന്നാണ്. ഇത് കേവലം ഒരു സന്ദേശ വാഹകനായ ദൂതനല്ല, കാരണം ഈ ദൂതനില്‍ യഹോവയുടെ നാമം ഉണ്ട്. ദൈവത്തിന്‍റെ നാമം ദൈവത്തില്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ, അവന്‍റെ സൃഷ്ടികളില്‍ ഉണ്ടാകാന്‍ പാടില്ല. യഹോവ എന്ന നാമം യഹോവയ്ക്കു മാത്രമല്ലാതെ വേറെ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. അവന്‍റെ നാമം വൃഥാ എടുക്കരുതെന്ന് ന്യായപ്രമാണത്തില്‍ കല്പന ഉള്ളപ്പോള്‍ അവന്‍റെ സൃഷ്ടികളായ ദൂതന്മാര്‍ ആ നാമം തങ്ങള്‍ക്കായി എടുക്കും എന്ന് ചിന്തിക്കുന്നത് ഭോഷത്വമാണ്. അതുകൊണ്ടുതന്നെ ഇത് സാധാരണ ദൂതനല്ല എന്ന് വ്യക്തം. ഇവിടെ യഹോവയും യഹോവയുടെ ദൂതനും എന്ന ഭിന്നരായ രണ്ടു വ്യക്തികളെ നാം കാണുന്നു.

2.    “ആകയാല്‍ നീ പോയി ഞാന്‍ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പില്‍ നടക്കും. എന്നാല്‍ എന്‍റെ സന്ദര്‍ശനദിവസത്തില്‍ ഞാന്‍ അവരുടെ പാപം അവരുടെമേല്‍ സന്ദര്‍ശിക്കും എന്നു അരുളിച്ചെയ്തു” (പുറ.32:34)

“അനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാല്‍: നീയും മിസ്രയീം ദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യന്‍, അമോര്‍യ്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും. വഴിയില്‍വെച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാന്‍ നിന്‍റെ നടുവില്‍ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു” (പുറ.33:1-3)

മോശെ നാല്പതു രാവും നാല്പതു പകലും ദൈവത്തോടുകൂടെ ഹോരെബ്‌ പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് യിസ്രായേല്‍ ജനം മോശെയെ കാണാതിരുന്നപ്പോള്‍ അഹരോനോടു പറഞ്ഞു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി അതാണ്‌ തങ്ങളെ മിസ്രയീം ദേശത്ത് നിന്നും വിടുവിച്ചു കൊണ്ടുവന്ന ദൈവം എന്ന് പറഞ്ഞു. ഈ സംഭവത്തിനുശേഷം ദൈവം മോശെയോടു പറയുന്ന കാര്യമാണ് ഈ രണ്ടു വചനങ്ങളും. യഹോവ പറയുന്നത് ‘നീ ദുശ്ശാഠ്യമുള്ള ജനമായതിനാല്‍ ഞാന്‍ നിന്‍റെ നടുവില്‍ നടക്കുകയില്ല, എന്‍റെ ദൂതനെ ഞാന്‍ നിനക്ക് മുമ്പായി അയക്കും’ എന്നാണ്. ഇവിടേയും യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ് എന്ന് നമുക്ക്‌ കാണാം.

3.    “ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: ‘മതി, നിന്‍റെ കൈ പിന്‍ വലിക്ക എന്നു കല്പിച്ചു, യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു” (1.ദിന.21:15)

ഈ ഭാഗം നാം മുന്‍പ്‌ വിചിന്തനം ചെയ്തിട്ടുള്ളതാണ് എന്നതിനാല്‍ സന്ദര്‍ഭം വിശദീകരിക്കുന്നില്ല. ഇവിടെ പരാമര്‍ശിക്കുന്ന ദൂതന്‍ യഹോവയാണെന്നു നാം നേരത്തെ മനസ്സിലാക്കിയതാണ്. എന്നാല്‍ ആ ദൂതനെ യഹോവ അയച്ചതാണെന്ന് ദൈവവചനം പറയുന്നു. അര്‍ത്ഥാല്‍ യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ്.

4.    “എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു” (സെഖര്യാ.1”12)

ഇവിടെ യഹോവയുടെ ദൂതന്‍ യഹോവയുടെ മുന്‍പാകെ യെരുശലേമിനും യഹൂദ്യ രാജ്യത്തിനും വേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്തുകയാണ്. ഇവിടേയും തെളിയുന്നത് യഹോവയുടെ ദൂതനും യഹോവയും ഭിന്നരാണ് എന്ന സത്യമത്രേ.

യഹോവയുടെ ദൂതന്‍ എന്ന പേരില്‍ മാത്രമല്ലാതെ വേറെ ചില പേരുകളിലും ഈ ദൂതന്‍റെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാവുന്നതാണ്. നമുക്ക്‌ അതും പരിശോധിക്കാം:

1.    യഹോവയുടെ സൈന്യത്തിന്‍റെ അധിപതി എന്ന നിലയിലുള്ള പ്രത്യക്ഷത:

“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കയ്യില്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നിലക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കര്‍ത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15)

യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു നാല്പതു വര്‍ഷത്തെ  മരുഭൂമി വാസവും കഴിഞ്ഞു യോശുവയുടെ നേതൃത്വത്തില്‍ യോര്‍ദ്ദാന്‍ നദിയെ വിഭജിച്ചു വാഗ്ദത്ത കനാന്‍ നാട്ടില്‍ കടന്നു ഗില്‍ഗാലില്‍ പാളയമിറങ്ങിയിരിക്കുകയാണ്. ഗില്‍ഗാലില്‍ വെച്ച് യോശുവ ജനത്തെ പരിഛേദന കഴിപ്പിച്ചു. അത് വരെ ലഭിച്ചു കൊണ്ടിരുന്ന മന്ന നിന്നുപോയി. കനാന്‍ നാട്ടിലെ ജനങ്ങള്‍ അതിശക്തരാണ്. അനാക്യമല്ലന്മാര്‍ ഉള്ള രാജ്യം. പരിഛേദന കഴിഞ്ഞ പുരുഷപ്രജകള്‍ എല്ലാം വിശ്രമത്തിലാണ്. അപ്രതീക്ഷിതമായി കനാന്‍ നാട്ടിലുള്ളവര്‍ യിസ്രായേലിനെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ യിസ്രായേല്‍ സൈന്യാധിപനും നായകനുമായ യോശുവ ചിന്താകുലനായി യെരീഹോവിനു സമീപത്തുള്ള വെളിമ്പ്രദേശത്തു ഇരിക്കുമ്പോള്‍ അപരിചിതനായ ഒരു വ്യക്തി കയ്യില്‍ വാള്‍ ഊരിപ്പിടിച്ചു കൊണ്ട് നില്‍ക്കുന്നത് കാണുന്നു. അവര്‍ തമ്മിലുള്ള സംഭാഷണമാണ് മുകളില്‍ വായിച്ചത്. “യഹോവയുടെ സൈന്യത്തിന്‍റെ അധിപതി” എന്നാണു വന്നയാള്‍ തന്നെത്തന്നെ പരിചയപ്പെടുത്തിയത്. ‘സൈന്യങ്ങളുടെ യഹോവ’ തന്നെയാണ് ‘യഹോവയുടെ സൈന്യത്തിന്‍റെ അധിപതി’ എന്ന് തിരിച്ചറിഞ്ഞ യോശുവ സാഷ്ടാംഗം നമസ്കരിക്കുകയാണ്. വന്നിരിക്കുന്നത് യഹോവ തന്നെയാണ് എന്ന് തിരിച്ചറിയാന്‍ യോശുവയ്ക്ക് കഴിഞ്ഞു. യോശുവ ഈ വ്യക്തിയെ വിളിക്കുന്നത്‌ ‘കര്‍ത്താവ്’ എന്നാണ്. മാത്രമല്ല, മോശെക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ യഹോവയുടെ ദൂതന്‍ പറഞ്ഞ “നിന്‍റെ കാലില്‍നിന്നു ചെരിപ്പു അഴിച്ചുകളക; നീ നിലക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന അതേ വാചകങ്ങള്‍ തന്നെയാണ് യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും പറഞ്ഞത്. ഇതില്‍നിന്നും യഹോവയുടെ ദൂതനും യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയും ഒരേ ആള്‍ തന്നെയാണ് എന്ന് തെളിയുന്നു.

2.    ദൈവപുത്രന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“അപ്പോള്‍ നെബൂഖദ്നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു. അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു. രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു. നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടു: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍: സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.  അതിന്നു അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കു ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു. നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതില്‍ക്കല്‍ അടുത്തു ചെന്നു; അത്യുന്നതദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ് നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയില്‍നിന്നു പുറത്തുവന്നു” (ദാനി.3:19-26)

ബാബിലോണ്‍ സാമ്രാജ്യസ്ഥാപകനായ നെബുഖദ്‌നേസ്സര്‍ ചക്രവര്‍ത്തി ദൂരാ സമഭൂമിയില്‍ സ്ഥാപിച്ച കൂറ്റന്‍ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കാതിരുന്ന ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു യെഹൂദാ പുരുഷന്മാരെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞപ്പോള്‍ അഗ്നിജ്വാലയില്‍നിന്നു അവരെ വിടുവിച്ചു അവരോടൊപ്പം എരിയുന്ന തീച്ചൂളയില്‍ നടക്കുന്ന ദൈവപുത്രനെ ഇവിടെ നാം കാണുന്നു.  ദൈവത്തിനു ഒരു പുത്രനുണ്ട് എന്ന് പഴയ നിയമകാലത്തുള്ളവര്‍ മനസ്സിലാക്കിയിരുന്നു. തെളിവിനായി സദൃശ്യവാക്യങ്ങളില്‍നിന്നും ഉദ്ധരിക്കാം:

“സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്തു? അവന്‍റെ മകന്‍റെ പേര്‍ എന്തു? നിനക്കറിയാമോ?” (സദൃ.30:4)

മനുഷ്യപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് മനുഷ്യനാണ് എന്ന് നാം അര്‍ത്ഥം കൊടുക്കുന്നതുപോലെ ദൈവപുത്രന്‍ എന്ന് പറഞ്ഞാല്‍ അത് ദൈവമാണ് എന്ന് മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ദൈവപുത്രന്‍ എന്നൊക്കെ ബൈബിള്‍ പറയുമ്പോള്‍ ചിലര്‍ ചോദിക്കുന്നത് ദൈവത്തിനു ഭാര്യയില്ലാതിരിക്കെ എങ്ങനെ ഒരു പുത്രനുണ്ടാകും എന്നാണ്. എന്തും ഏതും ജഡികേച്ഛയോടെ മാത്രം നോക്കിക്കാണുന്ന ആളുകളില്‍ നിന്ന് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം. ‘ഉണ്ടാകട്ടെ’ എന്നുള്ള ഒരൊറ്റ വചനത്താല്‍ ഒന്നുമില്ലായ്മയില്‍ നിന്നും സകലതും ഉളവാക്കാന്‍ കഴിയുന്ന ദൈവത്തിനു ഒരു പുത്രന്‍ ഉണ്ടാകണമെങ്കില്‍ ഒരു ഭാര്യയുടെ സഹായം കൂടിയേതീരൂ എന്ന് വിശ്വസിച്ച് ദൈവത്തിന്‍റെ ശക്തിയെക്കുറിച്ച് അറിവില്ലാതിരിക്കുന്ന മന്ദബുദ്ധികള്‍ ഇക്കാലത്തും ഉണ്ടല്ലോ എന്നോര്‍ത്ത്‌ സഹതപിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ നമുക്ക്‌ കഴിയുകയില്ല. എന്തായാലും ദൈവപുത്രന്‍ എന്ന നിലയിലും പഴയനിയമത്തില്‍ ദൈവത്തിന്‍റെ ഒരു പ്രത്യക്ഷത നമുക്ക്‌ കാണാന്‍ കഴിയുന്നു.

3.    സംഹാരകന്‍ എന്ന നിലയിലുള്ള പ്രത്യക്ഷത:

“യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരും; എന്നാല്‍ കുറുമ്പടിമേലും കട്ടളക്കാല്‍ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതില്‍ ഒഴിഞ്ഞു കടന്നു പോകും; നിങ്ങളുടെ വീടുകളില്‍ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിന്നു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല” (പുറ.12:23)

മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് യഹോവയാണ് എന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ പറയുന്നത് ദണ്ഡിപ്പിക്കേണ്ടതിന്നു കടന്നുവരുന്നത് സംഹാരകന്‍ ആണെന്നാണ്. സംഹാരദൂതന്‍ പലപ്പോഴും യിസ്രായേലിന്‍റെ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യിസ്രായേലിനെതിരെ ശത്രുക്കള്‍ പ്രബലപ്പെട്ടപ്പോള്‍ അവരെ സംഹരിക്കാന്‍ ഈ ദൂതന്‍ വന്നിട്ടുണ്ട്. അശ്ശൂര്‍ പാളയത്തില്‍ കയറി ഒരുലക്ഷത്തിയെണ്‍പത്തയ്യായിരം അശ്ശൂര്‍ സൈനികരെ കൊന്നുകളഞ്ഞ സമയത്തു ഈ ദൂതന്‍ സംഹാരകനായിരുന്നു. ദൈവത്തിന്‍റെ കല്പന നിരസിച്ച സമയങ്ങളില്‍ യിസ്രായേലിനെ ശിക്ഷിക്കാനും ഈ സംഹാര ദൂതന്‍ വന്നിട്ടുണ്ട്. ദാന്‍ മുതല്‍ ബേര്‍ശേബ വരെ എഴുപതിനായിരം പേരെ കൊന്നുകളഞ്ഞ സമയത്ത് അവന്‍ സംഹാരകനായിരുന്നു. ഈ സംഹാര ദൂതന്‍റെ വാളിനെ പേടിച്ചിട്ടു യഹോവയോടു അരുളപ്പാട് ചോദിക്കാന്‍ വേണ്ടി യഹോവയുടെ സന്നിധിയിലേക്ക് പോകുവാന്‍ പോലും യഹോവയുടെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ്‌ ഭയപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ യഹോവയുടെ ദൂതന്‍, യഹോവയുടെ സൈന്യത്തിന്‍റെ അധിപതി, ദൈവപുത്രന്‍, സംഹാരകന്‍ എന്നീ നിലകളില്‍ യഹോവയുടെ പ്രത്യക്ഷതകള്‍ പഴയ നിയമത്തില്‍ ഉണ്ടെങ്കിലും നമ്മള്‍ വിചിന്തനം ചെയ്യുന്നത് യഹോവയുടെ ദൂതപ്രത്യക്ഷത മാത്രമാണ്. ഈ യഹോവയുടെ ദൂതനെ നാം പുതിയ നിയമത്തില്‍ എവിടെയും കാണുന്നില്ല. കര്‍ത്താവിന്‍റെ ദൂതന്‍ എന്ന പേരില്‍ പുതിയ നിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൂതന്‍ ഉണ്ട്. എന്നാല്‍ ആ ദൂതന്‍ കേവലം സന്ദേശ വാഹകനോ അല്ലെങ്കില്‍ ഏതെങ്കിലും ദൌത്യനിര്‍വ്വഹണത്തിനു അയക്കപ്പെട്ടവനോ മാത്രമാണ്. യഹോവയുടെ ദൂതന്‍ പഴയനിയമത്തില്‍ നടത്തിയതുപോലുള്ള യാതൊരുവിധ അവകാശപ്രസ്താവനയും പുതിയനിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതന്‍ നടത്തുന്നില്ല. മാത്രമല്ല, പുതിയ നിയമത്തില്‍ കര്‍ത്താവിന്‍റെ ദൂതനെ കണ്ട ആരുംതന്നെ ആ ദൂതന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. ഇതില്‍നിന്നും പഴയ നിയമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവയുടെ ദൂതന്‍ അല്ല പുതിയനിയമത്തില്‍ കാണുന്ന കര്‍ത്താവിന്‍റെ ദൂതന്‍ എന്ന് മനസ്സിലാക്കാം.

എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് അടുത്ത ഭാഗത്തില്‍ ഓരോന്നായി പരിശോധിക്കാം. (തുടരും…)

]]>
https://sathyamargam.org/2013/02/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b4%9-3/feed/ 0
യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ? https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/ https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/#comments Mon, 15 Oct 2012 04:14:56 +0000 http://www.sathyamargam.org/?p=536 ചോദ്യം: ന്യായപ്രമാണം ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു എന്ന് യിരമ്യാവ് 8:8-ല്‍ പ്രവാചകന്‍ തന്നെ പറയുമ്പോള്‍ അത് തിരുത്തപ്പെട്ടതല്ല എന്ന് നിങ്ങള്‍ വാശിപിടിക്കുന്നതെന്തിനു?

ഉത്തരം: യിരമ്യാവ് 8:8 താഴെ കൊടുക്കുന്നു:

“ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.”

 

മുസ്ലീം താര്‍ക്കികന്മാര്‍ക്ക് ബൈബിളിലെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നാണ്  ഇത്. അവരുടെ വ്യാഖ്യാനം ഈ വേദഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘യഹോവയുടെ ന്യായപ്രമാണം ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു’ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറയുന്നു എന്നതാണ്.ഒറ്റ വായനയില്‍ ഇത് സത്യമാണല്ലോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ ഇവിടെ തിരുത്തല്‍ വരുത്തിയിരിക്കുന്നതു യഥാര്‍ത്ഥത്തില്‍ മുസ്ലീം താര്‍ക്കികന്മാര്‍ തന്നെയാണ് എന്ന് കാണാന്‍ വിഷമമില്ല. കാരണം, വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്തിരിക്കുന്നത് തിരുത്തിയിരിക്കുന്നു എന്ന് തിരുത്തിയിരിക്കുന്നത് അവരാണ്. വ്യാജമാക്കിത്തീര്‍ക്കുക എന്നതും തിരുത്തുക എന്നതും വളരെയധികം അര്‍ത്ഥവ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പദങ്ങളാണ്. ഒരു കൃതി വ്യാജമാണെന്ന് പറയാന്‍ പുറമേ നിന്ന് അതിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മതി. എന്നാല്‍ ഒരു കൃതിയെ തിരുത്തണമെങ്കില്‍ ആ കൃതിക്കുള്ളില്‍ കൈകടത്തേണ്ടിവരും. പുറമെയുള്ള ആരോപണങ്ങള്‍ കൊണ്ട് ആ കൃതിയെ തിരുത്താന്‍ കഴിയില്ല. ഈ കാര്യം മനസ്സില്‍ വെച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ യിരമ്യാവ് 8:8-ല്‍ ദൈവം എന്താണ് അര്‍ത്ഥമാക്കിയിരിക്കുന്നതെന്ന് നോക്കാം:

 

ബൈബിളിലെ ഏതൊരു ഭാഗവും വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി നാം മനസ്സിലാക്കിയിരിക്കണം. കാരണം, കണ്ട കല്ലിലും ഒട്ടകത്തിന്‍റെ എല്ലിലും തോലിലും പനയോലയിലും പനമ്പട്ടയിലും യാതൊരു ക്രമവുമില്ലാതെ എഴുതി സൂക്ഷിച്ചു, അതില്‍ കുറച്ചു ആടും തിന്നു പോയിട്ട് ബാക്കിയുള്ളത് കൂട്ടിച്ചേര്‍ത്തു ഉണ്ടാക്കിയ ഒരു ഗ്രന്ഥമല്ല ബൈബിള്‍ . ബൈബിളിനു ഒരു ചരിത്രപരതയുണ്ട്. തെറ്റ് പറ്റാതെ ബൈബിളിനെ വ്യാഖ്യാനിക്കുവാന്‍ ഈ ചരിത്രപശ്ചാത്തലം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യിരമ്യാവിന്‍റെ ചരിത്ര പശ്ചാത്തലമെന്നത് യെഹൂദ്യാ രാജ്യം വളരെയധികം ദൈവത്തില്‍ നിന്ന് അകന്നു പോയ കാലഘട്ടമായിരുന്നു അത് എന്നതാണ്. യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ട് (B.C.626) മുതല്‍ യോശീയാവിന്‍റെ മകനായ സിദക്കീയാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം ആണ്ടിന്‍റെ അവസാനം വരെ (B.C.586) ആണ് യിരമ്യാവ് പ്രവചന ശുശ്രൂഷ നിര്‍വ്വഹിച്ചത് (യിരെ.1:2,3). യോശീയാവ്‌, യെഹോവാഹാസ്‌, യെഹോയാക്കീം, യെഹോയാഖീന്‍, സിദക്കീയാവ്‌ തുടങ്ങി യെഹൂദയിലെ അവസാനത്തെ അഞ്ചു രാജാക്കന്മാരുടെ ഭരണകാലം കൂടിയായിരുന്നു അത്. യോശീയാവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണം തന്‍റെ മരണത്തോടെ അവസാനിക്കുകയും ജനം വീണ്ടും ദൈവത്തെ കോപിപ്പിക്കും വിധം മ്ലേച്ഛതകളിലേക്ക് തിരിയുകയും ചെയ്തു. ആ കാലഘട്ടത്തിന്‍റെ ശരിയായ ഒരു വിവരണം 2.രാജാക്കന്മാര്‍ 23,24 അധ്യായങ്ങളിലും 2.ദിനവൃത്താന്തം.36-ം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 

“അവന്‍ (യെഹോവാഹാസ്‌ ) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:32)

 

“അവന്‍ (യെഹോയാക്കീം) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:37; 2.ദിന.36:5)

 

“അവന്‍ (യെഹോയാഖീന്‍ ) തന്‍റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:8; 2.ദിന.36:9)

 

“യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ (സിദെക്കീയാവ്‌ ) യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:18; 2.ദിന.36:12)

 

മാത്രമല്ല, 2.ദിന.36:11-16 വരെയുള്ള ഭാഗത്ത് നാം ഇപ്രകാരം വായിക്കുന്നു:

 

“സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാ പ്രവാചകന്‍റെ  മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.”

 

യെഹൂദാജനം ദൈവത്തിന്‍റെ വാക്കുകളെ നിരസിക്കുക മാത്രമല്ല, ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതായി യിരമ്യാവിന്‍റെ പ്രവചന പുസ്തകത്തില്‍ കാണാം.  “യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്‍റെ മനസ്സില്‍ തോന്നിയതുമല്ല” (യിരെ.7:30,31)

 

“അവര്‍ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കും അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയില്‍ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല” (യിരെ.19:4,5)

 

“മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോം താഴ്വരയില്‍ ബാലിന്‍റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവര്‍ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്‍റെ മനസ്സില്‍ അതു തോന്നീട്ടുമില്ല” (യിരെ.32:35)

 

ഇവിടെയെല്ലാം ദൈവം ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം ‘അവര്‍ ചെയ്യുന്ന ഈ സംഗതികള്‍ എല്ലാം താന്‍ കല്‍പിച്ചിട്ടുള്ളതോ താന്‍ അരുളിച്ചെയ്തിട്ടുള്ളതോ തന്‍റെ മനസ്സില്‍ തോന്നുകയോ ഉണ്ടായിട്ടുള്ളതല്ല’ എന്നതാണ്‌. എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ അവര്‍ ചെയ്യുന്ന മ്ലേഛതകളെ “താന്‍ പറഞ്ഞിട്ടുള്ളതല്ല” എന്ന് പറഞ്ഞു ആവര്‍ത്തിച്ചു നിഷേധിക്കുന്നത്?

 

തീര്‍ച്ചയായും ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ “ദൈവം കല്പിച്ചിട്ടുള്ളതാണ്, ദൈവം അരുളിച്ചെയ്തതാണ്” എന്ന് പറഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ അന്ന് യെഹൂദ്യയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ദൈവം അത് നിഷേധിക്കുന്നത്. അപ്പോസ്തലനായ പത്രോസ് അവരെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു” (2.പത്രോ. 2:1). പരിശുദ്ധാത്മ നിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ സംസാരിച്ചു കൊണ്ടിരുന്ന കാലത്ത്‌ തന്നെയാണ് കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നത് എന്ന് തൊട്ടു മുകളിലെ വാക്യത്തോട് (2.പത്രോ. 1:21) ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇവരെപ്പറ്റി യഹോവയായ ദൈവം തന്നെ പറഞ്ഞിട്ടുള്ളത് യിരമ്യാവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

 

“യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു” (യിരെ.14:14)

 

“അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.29:23)

 

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:ശെമയ്യാവെ ഞാന്‍ അയക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കിയതുകൊണ്ടു” (യിരെ.29:31)

 

“പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു” (യിരെ.28:15)

 

“നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും  നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവി കൊടുക്കരുതു. നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു” (യിരെ.27:9,10)

 

“നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു. ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്‍റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.27:14,15)

 

ഈ കള്ളപ്രവാചകന്മാരുടെ പേരുകളും അവരുടെ പ്രവൃത്തികളും പ്രവചനങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യിരെ.20-ാമദ്ധ്യായത്തില്‍ പശ്ഹൂര്‍ പുരോഹിതന്‍ (യിരെ.20:1,2,6), 27- മദ്ധ്യായത്തില്‍ പ്രവാചകന്മാര്‍, പ്രശ്നക്കാര്‍, സ്വപ്നക്കാര്‍, ശകുന വാദികള്‍, ക്ഷുദ്രക്കാര്‍ (27:9,10;14-18), 28- മദ്ധ്യായത്തില്‍ ഹനന്യാ പ്രവാചകന്‍ (യിരെ.28:1-17), 29- മദ്ധ്യായത്തില്‍ ബാബേലില്‍ കുറെ പ്രവാചകന്മാര്‍ (യിരെ.29:15), കോലെയാവിന്‍റെ മകനായ ആഹാബ്‌, മയസേയാവിന്‍റെ മകനായ സിദെക്കീയാവ്‌ (29:21) ഇങ്ങനെ ധാരാളം പേര്‍ തങ്ങള്‍ സത്യദൈവത്തിന്‍റെ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുകയും യിരെമ്യാവ് കള്ളപ്രവാചകനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു:

 

“എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി” (യിരെ.26:8,9)

 

കള്ളപ്രവാചകനായിരുന്ന ഹനന്യാവ്‌ യഹോവയുടെ നാമത്തിലാണ് പ്രവചിച്ചിരുന്നത് (യിരെ.28:1,2,10,11). ഇങ്ങനെ ഒരു വശത്തു സത്യദൈവത്തിന്‍റെ പ്രവാചകനായി യിരെമ്യാവും മറുവശത്തു കള്ളപ്രവാചകന്മാരും നിന്നപ്പോള്‍ ജനം ഇന്നത്തേതുപോലെത്തന്നെ അന്നും ഭൂരിപക്ഷത്തോടോപ്പമാണ് നിലയുറപ്പിച്ചത്. യിരെമ്യാവിനെ കള്ളപ്രവാചകന്‍ എന്നവര്‍ മുദ്രകുത്തി:

 

“യിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കല്‍ അയച്ചു പറയിച്ച ഈ സകല വചനങ്ങളും,അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീര്‍ന്നശേഷം ഹോശയ്യാവിന്‍റെ മകനായ അസര്‍യ്യാവും കാരേഹിന്‍റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. കല്ദയര്‍ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യില്‍ ഏല്പിപ്പാന്‍ നേര്യാവിന്‍റെ മകനായ ബാരൂക്‍ നിന്നെ ഞങ്ങള്‍ക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു” യിരെ.43:1-3)

 

ഇതാണ് യിരെ.8:8-ന്‍റെ ചരിത്ര പശ്ചാത്തലം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ‘യഹോവയുടെ ന്യായപ്രമാണം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ വിശ്വസിക്കാതെ കള്ളപ്രവാചകന്മാരെ വിശ്വസിച്ചതിലൂടെ ദൈവത്തിന്‍റെ ന്യായപ്രമാണം വ്യാജമാണ് എന്ന് നിങ്ങള്‍ പ്രവൃത്തിയാല്‍ തെളിയിച്ചിരിക്കുന്നു’ എന്ന് ദൈവം അവരെ കുറ്റപ്പെടുത്തുന്നതായിട്ടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ “ദൈവത്തിന്‍റെ സത്യത്തിനെ അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു” (റോമ.1:25)

 

പഴയ നിയമത്തില്‍ നിന്ന് തന്നെയുള്ള ഒരു ഉദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഉല്‍പ്പത്തിപ്പുസ്തകം രണ്ടാം അദ്ധ്യായത്തില്‍ ദൈവം ആദമിനോട് കല്‍പിക്കുന്നത് “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും” എന്നാണ്. പിന്നീട് പാമ്പ് പറയുന്നത് “അത് തിന്നാല്‍ നിങ്ങള്‍ മരിക്കയില്ല” എന്നുമാണ്. പരസ്പര വിരുദ്ധമായ ഈ രണ്ടു പ്രസ്താവനകളും ഒരേ സമയം സത്യമായിരിക്കില്ല. ഒന്ന് സത്യമാണെങ്കില്‍ മറ്റേതു തീര്‍ച്ചയായും വ്യാജമായിരിക്കും. പാമ്പ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തപ്പോള്‍ അവര്‍ തെളിയിച്ചത് “ദൈവം പറഞ്ഞത് വ്യാജമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ഇതിന്‍റെയര്‍ത്ഥം ദൈവത്തിന്‍റെ വചനം അവര്‍ തിരുത്തി എന്നല്ലല്ലോ.

 

പക്ഷേ, ഇവിടെ നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നതു “ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍” എന്ന പദപ്രയോഗമാണ്. എഴുത്തുകോല്‍ എഴുതാന്‍ ഉപയോഗിക്കുന്നതായതുകൊണ്ട് സ്വാഭാവികമായും നമുക്കുണ്ടാകുന്ന ധാരണ ന്യായപ്രമാണത്തെ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തി വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്നാണ്, യഥാര്‍ത്ഥത്തില്‍ അവിടെ അങ്ങനെ പറയുന്നില്ലെങ്കിലും. എന്തുകൊണ്ടാണു ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ യഹോവയുടെ ന്യായപ്രമാണത്തെ വ്യാജമാക്കിത്തീര്‍ത്തു എന്ന് യിരമ്യാവ് പറയുന്നത്? അതും നമുക്ക്‌ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

 

പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ശാസ്ത്രിമാര്‍ ഉണ്ടായിരുന്നു. യിരമ്യാവിന്‍റെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിയ ശാസ്ത്രി, നേര്യാവിന്‍റെ മകനായ ബാരൂക്ക് ആയിരുന്നു എന്ന് വചനം പറയുന്നു:

 

“അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി” (യിരെ.36:4)

 

“അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്‍റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്‍റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു” (യിരെ.36:32)

 

എഴുതിയ കാര്യങ്ങള്‍ പ്രവാചകന്മാരുടെ പ്രതിനിധിയായി നിന്ന് ജനത്തോട് അറിയിക്കുന്നതും ചിലപ്പോഴൊക്കെ ശാസ്ത്രിമാരുടെ കര്‍ത്തവ്യമായിരുന്നു:

 

“യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല. ആകയാല്‍ നീ ചെന്നു എന്‍റെ വാമൊഴി കേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാ യെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം” (യിരമ്യാവ്.36:5.6)

 

“യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്‍റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു” (യിരമ്യാവ്.36:8)

 

യിരമ്യാവിനു വേണ്ടി ഒരു ബാരൂക്‌ ആണ് ഉണ്ടായിരുന്നതെങ്കില്‍ കള്ളപ്രവാചകന്മാരുടെ കള്ളപ്രവചനം രേഖപ്പെടുത്താനും അത് ജനത്തിനിടയില്‍ വായിക്കാനും പ്രചരിപ്പിക്കാനും എത്രയോ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോലുമായി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നിരിക്കും! ഇന്നും മനുഷ്യദൈവങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്താനും അവരുടെ ‘അരുളപ്പാടുകള്‍’ രേഖപ്പെടുത്താനും മുഖ്യാധാരാ മാധ്യമങ്ങളും മാസികകളും എല്ലാം മത്സരിക്കുന്ന കാഴ്ചകള്‍ നാം കാണുന്നുണ്ടല്ലോ. ചിലര്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മനുഷ്യദൈവങ്ങളാണ് സത്യമെന്നും തങ്ങളുടെ മതവും മതവിശ്വാസങ്ങളും മതഗ്രന്ഥങ്ങളും വ്യാജമാണെന്ന് കരുതി എത്രയോ പേര്‍ ഈ മനുഷ്യദൈവങ്ങളുടെ പിന്നാലെ പോകുന്നുണ്ട്; സ്വദേശികളും വിദേശികളും അടക്കം! അവര്‍ തങ്ങളുടെ മതഗ്രന്ഥങ്ങള്‍ വ്യാജമാണെന്ന് കരുതി അതിലുള്ള വിശ്വാസം ഉപേക്ഷിച്ചു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ആ ഗ്രന്ഥങ്ങള്‍ അവര്‍ തിരുത്തി എന്നാണോ? അങ്ങനെ ചിന്തിക്കുന്നത് തലച്ചോറ് ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃതര്‍ക്ക് പണയം വെച്ചവരോ ബുദ്ധി മരവിച്ചവരോ ആയിരിക്കും.

 

ചുരുക്കത്തില്‍, ദൈവിക ന്യായപ്രമാണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും തങ്ങള്‍ ജ്ഞാനികളാണെന്നും അഹങ്കരിക്കുന്ന ജനത്തോട്, ‘ദൈവിക ന്യായപ്രമാണത്തിന് വിരോധമായി കള്ളപ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍, ആ പ്രവചനങ്ങള്‍ എഴുതിയെടുത്തു പ്രസിദ്ധീകരിക്കുന്ന ശാസ്ത്രിമാരുടെ എഴുത്തുകളെ നിങ്ങള്‍ വിശ്വസിക്കുന്നതിലൂടെ യഹോവയുടെ ന്യായപ്രമാണം വിശ്വസിക്കാന്‍ കൊള്ളാത്ത വ്യാജരേഖയാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്’ എന്ന് ദൈവം കുറ്റപ്പെടുത്തുന്നതാണ് യിരമ്യാവ് 8:8-ല്‍ നാം കാണുന്നത്. അതല്ലാതെ ന്യായപ്രമാണം തിരുത്തപ്പെട്ടു എന്നൊരാശയം ആ വാക്യത്തില്‍ വരുന്നേയില്ല!!!

]]>
https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/feed/ 5
ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-2) https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a-2/ https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a-2/#comments Sun, 26 Aug 2012 15:35:48 +0000 http://www.sathyamargam.org/?p=497

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

“യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” (ആവര്‍ത്തനം.6:4) എന്ന മോശെയുടെ ഏകദൈവവിശ്വാസപ്രഖ്യാപനത്തില്‍ ഉള്ള എബ്രായ പദങ്ങള്‍ പഠനവിധേയമാക്കാതെ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്ന് ആദ്യഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ. നമുക്ക്‌ ഈ ഭാഗത്ത് അതൊന്നു പരിശോധിക്കാം:

 

‘നമ്മുടെ ദൈവം’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ‘എലോഹീനു’ എന്നതാണ്. ‘എലോഹീം’ എന്ന പദമാണ് ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നത്. ഉല്‍പത്തി.1:1-ല്‍ “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്ന വാക്യത്തില്‍ ‘ദൈവം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നതും ഇതേ ‘എലോഹീം’ എന്ന പദം തന്നെയാണ്. ഇതൊരു ബഹുവചനരൂപമാണ്. ‘ഏല്‍’ എന്നും ‘എലാഹ’ എന്നുമാണ് ഇതിന്‍റെ ഏകവചനപ്രയോഗം. ‘എലോഹീം’ എന്ന പദത്തിന്‍റെ ആക്ഷരികമായ അര്‍ത്ഥം ‘ശക്തന്മാര്‍’ എന്നാണു. സത്യദൈവത്തെക്കുറിക്കുമ്പോള്‍ ഈ പദം എകവചനമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും അന്യദൈവങ്ങളെക്കുറിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളിടത്തൊക്കെ ഈ പദത്തിനെ ബഹുവചനരൂപമായിട്ടു തന്നെയാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചില ഉദാഹരണങ്ങള്‍ നോക്കാം:

 

1. “ഈ രാത്രിയില്‍ ഞാന്‍ മിസ്രയീം ദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റേയും മൃഗത്തിന്‍റേയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു” (പുറ.12:12)

 

യഹോവയായ ദൈവം ഈജിപ്തുകാരെ മാത്രമല്ല, ഈജിപ്തിലെ സകല ദേവന്മാരെയും ന്യായം വിധിക്കും’ എന്ന കാര്യം മോശെയോടു അറിയിക്കുമ്പോള്‍ ‘ദേവന്മാര്‍’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്.

 

2. “യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?” (പുറ.15:11).

 

യിസ്രായേല്‍ മക്കളെ യഹോവയായ ദൈവം ഫറവോന്‍റെ കയ്യില്‍നിന്നും ചെങ്കടല്‍ പിളര്‍ത്തി രക്ഷിക്കുകയും ഫറവോനെയും അവന്‍റെ സൈന്യത്തേയും ചെങ്കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തപ്പോള്‍ മോശെയും യിസ്രായേല്‍ ജനവും യഹോവയ്ക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതിലെ ഒരു വരിയാണ് മുകളില്‍ ഉള്ളത്. അവിടെ “ദേവന്മാര്‍” എന്നതിന് ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

 

3. “യഹോവ സകലദേവന്മാരിലും വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. അതേ, ഇവരോടു അവര്‍ അഹങ്കരിച്ച കാര്യത്തില്‍ തന്നേ” (പുറ.18:11)

 

മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോയോട് യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയില്‍ തങ്ങള്‍ക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും മോശെ വിവരിച്ചു പറഞ്ഞപ്പോള്‍’ യിത്രോയുടെ പ്രതികരണമാണ് മുകളില്‍ പറഞ്ഞ വാക്യം. വിഗ്രഹാരാധിയും വിഗ്രഹങ്ങളുടെ പുരോഹിതനുമായ യിത്രോ പറയുന്നത് ‘താന്‍ ഇതുവരെ പൂജിച്ചു വന്നിരുന്ന സകല ദേവന്മാരേക്കാളും വലിയവന്‍ ആണ് യഹോവ’ എന്നത്രേ. ഇവിടെ ‘ദേവന്മാര്‍’ എന്നതിനുപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്. അതു ബഹുവചനരൂപത്തില്‍ത്തന്നെ ഉപയോഗിച്ചിരിക്കുന്നു.

 

4. “ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു” (പുറ.20:3).

 

ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണ് ഇത്. ഇവിടെ ‘ദൈവങ്ങള്‍’ എന്നതിനുപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്. ഇതിലെ ശ്രദ്ധാര്‍ഹമായ കാര്യം എന്താണെന്ന് വെച്ചാല്‍, ഒന്നും രണ്ടും വാക്യങ്ങളാണ്:

 

“ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു” (പുറ.20:1,2). ഈ വാക്യങ്ങളില്‍ ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നതും ‘എലോഹീം’ എന്ന പദം തന്നെയാണ്!! അതായത്, “എലോഹീം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ എലോഹീം ആകുന്നു; ഞാനല്ലാതെ അന്യഎലോഹീം നിനക്കു ഉണ്ടാകരുതു” എന്നാണു ദൈവം പറഞ്ഞത്. ‘എലോഹീം’ എന്ന പദം യഹോവയ്ക്കു ഉപയോഗിക്കുമ്പോള്‍ മാത്രമേ ഏകവചനത്തില്‍ ഉപയോഗിക്കുന്നുള്ളൂ. അല്ലാത്തപ്പോഴെല്ലാം അതിന്‍റെ സ്വാഭാവിക അര്‍ത്ഥമായ ‘ദൈവങ്ങള്‍’ എന്നോ ‘ദേവന്മാര്‍’ എന്നോ ബഹുവചനരൂപത്തില്‍ത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

 

5.“വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യ.19:4).

 

ഇവിടെയും ‘എലോഹീം’ എന്ന പദം ജാതീയ ദൈവങ്ങളോട് ബന്ധപ്പെടുത്തി ‘ദേവന്മാര്‍’ എന്നു ബഹുവചനത്തിലും സത്യദൈവത്തോട് ബന്ധപ്പെടുത്തി ‘ദൈവം’ എന്ന് ഏകവചനത്തിലും ഉപയോഗിച്ചിരിക്കുന്നു.

 

6. “അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു” (സംഖ്യാ.25:2). മിദ്യാന്യ ദൈവങ്ങളെ കുറിക്കുവാന്‍ ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

 

7. “കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും. എങ്കിലും അവിടെ വെച്ചു നിന്‍റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും. നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്‍റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്‍റെ വാക്കു അനുസരിക്കും. നിന്‍റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്‍റെ നിയമം മറക്കയുമില്ല.” (ആവ.4:28-31). ഇവിടെയും എലോഹീം എന്ന പദം ‘ദേവന്മാര്‍’ എന്നു അന്യദൈവങ്ങളെ കുറിക്കാനും ‘ദൈവം’ എന്നു യഹോവയെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നു.

 

പഴയനിയമത്തില്‍ 2600 പ്രാവശ്യത്തോളം ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ ഏകദേശം 220-ലധികം സ്ഥലത്ത് ‘ദേവന്മാര്‍’ എന്നോ ‘ദൈവങ്ങള്‍’ എന്നോ അന്യദൈവങ്ങളെ ഉദ്ദേശിച്ച് ബഹുവചനരൂപത്തിലാണ് ഈ പദം ഉള്ളത്! എന്തുകൊണ്ടാണ് ഒരേ പദം യഹോവയായ ദൈവത്തെക്കുറിക്കുമ്പോള്‍ ഏകവചനത്തിലും ജാതീയ ദൈവങ്ങളെക്കുറിക്കുമ്പോള്‍ ബഹുവചനത്തിലും ഉപയോഗിക്കുന്നത്? അതിനു ഉത്തരം കിട്ടണമെങ്കില്‍ ബൈബിളിലെ ആദ്യവാചകത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്ന വാക്യത്തില്‍ ‘ആദി’ എന്നതിന് ‘റേഷിത്’എന്നും ‘ദൈവം’ എന്നതിന് ‘എലോഹീം’ എന്നും ‘ആകാശം’ എന്നതിന് ‘ഷാമയീം’ എന്നും ‘ഭൂമി’ എന്നതിന് ‘എറെറ്റ്സ്’ എന്നും ‘സൃഷ്ടിച്ചു’ എന്നതിന് ‘ബാറാ’ എന്നും ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ എലോഹീം, ഷാമയീം എന്നിവ ബഹുവചനരൂപങ്ങളാണ്. യഥാക്രമം ദൈവങ്ങള്‍, ആകാശങ്ങള്‍ എന്നാണ് അവയുടെ അര്‍ത്ഥം. എന്നാല്‍ ‘ബാറാ’ എന്നത് ഏകവചനമാണ്. ഹീബ്രു ഭാഷയുടെ വ്യാകരണ നിയമമനുസരിച്ച് കര്‍ത്താവ് ഏകവചനമാണെങ്കില്‍ ക്രിയയും ഏകവചനമായിരിക്കും. കര്‍ത്താവ് ബഹുവചനമാണെങ്കില്‍ ക്രിയയും ബഹുവചനമായിരിക്കണം.

 

ഇവിടെ എലോഹീം, ഷാമയീം എന്നിവ ബഹു വചനമായിരിക്കുകയും ബാറാ ഏകവചനമായിരിക്കുകയും ചെയ്യുന്നത് ഹീബ്രു വ്യാകരണമനുസരിച്ചു തെറ്റായ വാചകഘടനയാണ്! ഒരിക്കലും അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ദൈവത്തിന്‍റെ വചനം മോശയിലൂടെ ദൈവാത്മാവ് രേഖപ്പെടുത്തിവെച്ചപ്പോള്‍ ഇപ്രകാരമാണ് ആ വാചകം എഴുതിയത്. അതിന്‍റെ അര്‍ത്ഥം എലോഹീം എന്നത് ഒന്നിലധികം വ്യക്തികള്‍ ആണെങ്കിലും അവര്‍ ചെയ്ത ക്രിയയില്‍ അഥവാ സൃഷ്ടികര്‍മ്മത്തില്‍ അവര്‍ ഏകമായിരുന്നു എന്നതാണ്. ഈ ദൈവിക മര്‍മ്മം മനസ്സിലായതുകൊണ്ടാണ് മോശെയും ശേഷം ഇസ്രായേലും സത്യദൈവത്തെക്കുറിക്കുവാന്‍ എലോഹീം എന്ന പദം ഉപയോഗിച്ചപ്പോള്‍ അതിനെ ഏകവചനമായി പരിഗണിച്ചത്!!

 

ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ‘ഷേമ’യുടെ ആക്ഷരികമായ തര്‍ജ്ജമ ഇങ്ങനെയാണ്: “കേള്‍ക്ക, ഇസ്രായേലെ! യഹോവ നമ്മുടെ ദൈവങ്ങള്‍; യഹോവ ഏകന്‍!” ഇത് മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം. എന്നാല്‍ ബൈബിള്‍ അങ്ങനെയാണ് ദൈവത്തെക്കുറിച്ച് പറയുന്നത്. എന്തുകൊണ്ടാണ് ‘നമ്മുടെ ദൈവങ്ങളായ യഹോവ ഏകന്‍ ആകുന്നു’ എന്ന് ബൈബിള്‍ പറയുന്നത്? അതിനു ഉത്തരം ലഭിക്കണമെങ്കില്‍ ഏകന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം അറിയണം.

 

ഏകന്‍ എന്നതിന് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. ഒന്ന്, ഒന്നാമത്തെ, ഒരു, വേറൊരു, ഓരോ, ഒരുമിച്ചു, തനിച്ച്, ഒരുപോലെ, ഏതോ ഒന്ന്   തുടങ്ങി പലവിധമായ അര്‍ത്ഥത്തില്‍ ഈ പദം പഴയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. നമുക്കതില്‍ ചിലത് പരിശോധിക്കാം.

 

ആദ്യമായി ഈ വാക്ക്‌ ബൈബിളില്‍ വരുന്നത് ഉല്‍പ്പത്തി.1:5-ലാണ്: “ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” ഇതില്‍ ‘ഒന്നാം ദിവസം’ എന്ന് പറഞ്ഞിരിക്കുന്നതിലെ ‘ഒന്ന്’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. സന്ധ്യയും ഉഷസ്സും ചേര്‍ന്നതാണ് ഒരു ദിവസം എന്ന് അവിടെ പറഞ്ഞിരിക്കുന്നു. “തികച്ചും ഒറ്റയായ” എന്ന അര്‍ത്ഥത്തിലല്ല, ബഹുത്വം (സന്ധ്യ+ ഉഷസ്സ്) ഉള്‍ക്കൊള്ളുന്ന ഒരു ഏകത്വമാണ് ഈ പദത്തിനുള്ള ഒരര്‍ത്ഥം എന്ന് ഇവിടെ തെളിയുന്നു.

 

അടുത്തതായി ഈ പദം വരുന്നത് ഉല്‍പ്പത്തി.2:11-ലാണ്: “തോട്ടം നനെപ്പാന്‍ ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോന്‍ എന്നു പേര്‍; അതു ഹവീലാ ദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.” ഇവിടെ ‘ഒന്നാമത്തേതിന്നു’ എന്നുള്ളതില്‍ ‘ഏഹാദ്‌’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘നാല് ശാഖകളില്‍ ഒന്ന്’ അഥവാ, ‘കൂട്ടത്തില്‍ ഒന്ന്’ എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

 

അടുത്തത്‌ ഉല്‍പ്പത്തി.2:21-ലാണ്: “ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” ഇവിടെ ‘വാരിയെല്ലുകളില്‍ ഒന്ന്’എന്ന് പറഞ്ഞിടത്തും ‘ഏഹാദ്‌’ എന്ന പദം തന്നെ ഉപയോഗിച്ചിരിക്കുന്നു. ‘അനേകത്തില്‍ ഒന്ന്’ എന്ന ആശയമാണ് ഈ പദത്തിന് ഇവിടെയുള്ളത്.

 

അടുത്തത്‌ ഉല്‍പ്പത്തി.2:24-ലാണ്: “അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏകദേഹമായി തീരും.” ഇവിടെ ‘ഏകദേഹം’ എന്നതിലെ ‘ഏകം’ എന്നതിന് ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഇവിടെ രണ്ടു ദേഹമുണ്ട്, പുരുഷന്‍റെ ദേഹവും സ്ത്രീയുടെ ദേഹവും. എന്നാല്‍ ദൈവം പറയുന്നത് അവര്‍ “ഏകദേഹമായി” തീരും എന്നത്രേ! ഇവിടെ ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വത്തെയാണ്, അഥവാ ഐക്യതയെ ആണ് ഈ പദം അര്‍ത്ഥമാക്കുന്നത്.

 

അടുത്തത്‌ ഉല്‍പ്പത്തി.3:22-ലാണ്: “യഹോവയായ ദൈവം: മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.” ഇവിടെ ‘നമ്മില്‍ ഒരുത്തനെപ്പോലെ’ എന്ന് പറയുമ്പോള്‍ ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

 

ജനം ദൈവത്തോട് മറുതലിച്ചു കൊണ്ട് ബാബേല്‍ ഗോപുരം പണിയുന്ന സമയത്ത് ദൈവം പറയുന്നത് കേള്‍ക്കുക: “അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്നു; അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല” (ഉല്‍പ്പത്തി.11:6). ഇവിടെ ‘ജനം ഒന്ന്’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. ബഹുത്വത്തെ കുറിക്കുന്ന ഏകത്വമാണ് ഇവിടെയും വിവക്ഷ. ലക്ഷക്കണക്കിനോ കോടിക്കണക്കിനോ വരുന്ന മനുഷ്യരെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ‘ജനം ഒന്ന്’ എന്ന് പറയുന്നത്. അതുപോലെ ‘ഭാഷയും ഒന്ന്’ എന്നു പറഞ്ഞിരിക്കുന്നിടത്തു ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ തന്നെയാണ്. ‘നിസ്തുല്യമായ ഒന്ന്’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ആ പദം ഉപയോഗിച്ചിരിക്കുന്നത്.

 

ഹാഗാറിനേയും യിശ്മായേലിനേയും വീട്ടില്‍നിന്ന് അബ്രഹാം ഇറക്കിവിട്ടതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നുണ്ട്: “തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു” (ഉല്‍പ്പത്തി.21:15) എന്നാണു. ഇവിടെ ‘ഒരു കുറുങ്കാട്’ എന്നതിലെ ‘ഒരു’ എന്നതിന് ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇതും ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്. കുറുങ്കാട്ടില്‍ ഒന്നിലധികം സസ്യങ്ങള്‍ ഉണ്ടാകുമല്ലോ.

 

ഇതെല്ലാം ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നു മാത്രമുള്ളതാണ്. പഴയനിയമത്തില്‍ ആകെ 964 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. വിസ്തരഭയത്താല്‍ ഉല്‍പത്തി പുസ്തകത്തിന് പുറത്തേക്ക് കടക്കുന്നില്ല. ഈ 964 ഭാഗങ്ങളും എടുത്തു പരിശോധിച്ചാല്‍ തികച്ചും ഒറ്റയായ ഏകത്വത്തെ കുറിക്കുവാന്‍ ഈ പദം ഉപയോഗിച്ചിട്ടില്ല എന്നു കാണുവാന്‍ കഴിയും!!

 

‘തികച്ചും ഒറ്റയായ’ എന്നതിനുപയോഗിച്ചിരിക്കുന്ന വാക്ക്‌ ‘യാഹിദ്‌’ എന്നതാണ്. ഇത് പന്ത്രണ്ടു വട്ടം പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യിരമ്യാവ് 6:26-ല്‍ “എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്തു വെണ്ണീറില്‍ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരെ വരും” എന്നു പറയുന്നിടത്ത് ‘ഏകജാതന്‍’ എന്നതിലെ ‘ഏക’ എന്നതിന് ‘യാഹിദ്‌’ ഉപയോഗിച്ചിരിക്കുന്നു. ആമോസ് 8:10; സെഖര്യാ 12:10 എന്നിവിടങ്ങളിലും ‘ഏകജാതന്‍’ എന്നതില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നു. യിസഹാക്കിനെ ‘ഏകജാതന്‍’ എന്നു ഉല്‍പത്തി 22:2,12,16 എന്നീ ഭാഗങ്ങളില്‍ വിശേഷിപ്പിക്കുമ്പോള്‍ ഇതേ ‘യാഹിദ്‌’ എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ദൈവിക വാഗ്ദത്താല്‍ അബ്രഹാമിനു ജനിച്ച ഒരേയൊരു മകന്‍,അതുപോലെ വേറെ ഒരുവനില്ല’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഏകജാതന്‍ എന്നു യിസഹാക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

 

ദൈവത്തിന്‍റെ ഏകത്വത്തെക്കുറിക്കുവാന്‍ ഒരിടത്തുപോലും ‘യാഹീദ്‌’ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ‘യഹോവ എകനാകുന്നു’ എന്നു ബൈബിള്‍ പറയുമ്പോള്‍ ‘യഹോവ യാഹീദ്‌ ആകുന്നു’ എന്നല്ല, മറിച്ച് ‘യഹോവ ഏഹാദ്‌ ആകുന്നു’ എന്നാണു പറയുന്നത്. ഒറ്റയാനായ ഒരു ദൈവത്തെയല്ല ബൈബിള്‍ ‘ഏകത്വം’ എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത് എന്നു സാരം!! മറിച്ച്, ബഹുത്വമുള്ള എക ദൈവത്തെയാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത്. ആ ഏകദൈവത്തില്‍ മൂന്നു ആളത്വങ്ങള്‍ ഉണ്ട്‌. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ആളത്വങ്ങള്‍ ആണ് ഏക ദൈവത്തില്‍ ഉള്ളത് എന്ന് പുതിയ നിയമം പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. (തുടരും…)

]]>
https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a-2/feed/ 8
ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-1) https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8/ https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8/#comments Fri, 24 Aug 2012 18:26:14 +0000 http://www.sathyamargam.org/?p=492  

 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

അറുപത്താറ്‌ പുസ്തകങ്ങളും ആയിരത്തിഒരുന്നൂറ്റിഎണ്‍പത്തൊമ്പത് അദ്ധ്യായങ്ങളും   മുപ്പത്തോരായിരത്തിഒരുന്നൂറ്റിഎഴുപത്തിമൂന്ന് വാക്യങ്ങളും ഏഴുലക്ഷത്തി അമ്പത്തിമൂവായിരത്തിഒരുന്നൂറ്റിമുപ്പത്തേഴ് വാക്കുകളും മുപ്പത്തിയഞ്ചുലക്ഷത്തി അറുപത്താറായിരത്തിനാനൂറ്റിയെണ്‍പത്‌ ന്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്ന്‍ ഭൂഖണ്ഡങ്ങളില്‍ വെച്ച് ആയിരത്തിയഞ്ഞൂറ്‌  വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിള്‍ എന്ന നിസ്തുല്യ ഗ്രന്ഥത്തില്‍ വെളിപ്പെടുന്ന പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ പഠനത്തില്‍ വിഷയം അവതരിപ്പിക്കുന്നതിനു മുന്‍പ്‌ ആമുഖമായി ചില കാര്യങ്ങള്‍ പറയുവാന്‍ താല്പര്യപ്പെടുന്നു.

 

‘ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയണം’ എന്ന് വാശിപിടിക്കുന്ന ഒരു മനുഷ്യനും, ആകാശത്തിലെ പൂര്‍ണ്ണ ചന്ദ്രനെക്കണ്ട് ‘എനിക്ക് കളിക്കാന്‍ അതിനെ പിടിച്ചു തരണം’ എന്ന് വാശിപിടിച്ചു കരയുന്ന കുഞ്ഞും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പിന്നേയും തമ്മില്‍ ഭേദം ആ കുഞ്ഞാണ്. അറിവില്ലായ്മ കൊണ്ടാണ് അത് അമ്പിളിയമ്മാമനെ പിടിച്ചു തരണം എന്ന് പറയുന്നത്. വലുതായിക്കഴിയുമ്പോള്‍ ആ അറിവില്ലായ്മ മാറിക്കൊള്ളും. എന്നാല്‍ ദൈവത്തെക്കുറിച്ച് സമ്പൂര്‍ണ്ണമായി അറിയണം എന്നാഗ്രഹിച്ചു നടക്കുന്ന ഒരാളുടെ അറിവില്ലായ്മ എന്നെങ്കിലും മാറും എന്ന് പ്രതീക്ഷിക്കേണ്ടതില്ല. കാരണം, അറിവില്ലായ്മയാണ് തനിക്കുള്ളത് എന്ന് തിരിച്ചറിയാന്‍ പോലും ആ മനുഷ്യന് അറിവില്ല എന്നതാണ് ദയനീയമായ യാഥാര്‍ത്ഥ്യം! മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറിവ് തനിക്കുണ്ടെന്നും മറ്റുള്ളവര്‍ ചിന്തിക്കാത്ത പലതും താന്‍ ചിന്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ദൈവത്തെപ്പറ്റി താന്‍ ഇങ്ങനെ അറിയാന്‍ ആഗ്രഹിക്കുന്നത് എന്നുമൊക്കെയായിരിക്കും അയാളുടെ ഉള്ളിലുണ്ടാകുന്ന വിചാരം. എന്നാല്‍ സ്രഷ്ടാവായ ദൈവം, അപരിമിതനും സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ദൈവം, തന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ, അരിഞ്ഞിട്ടാല്‍ വെയിലില്ലെങ്കിലും വാടിപ്പോകുന്ന ഇളംപുല്ലിന് തുല്യനായ മനുഷ്യന്‍റെ പരിമിതമായ ബുദ്ധിമണ്ഡലത്തില്‍ ഒതുങ്ങണം എന്ന് ചിന്തിക്കുന്നതിലും വലിയ ഭോഷത്വം വേറെ ഏതാണുള്ളത്? തലക്കൊരടിയേറ്റാല്‍ മരവിച്ചു പോകുന്ന ബുദ്ധിക്കുള്ളില്‍ അഖിലാണ്ഡത്തിന്‍റേയും സ്രഷ്ടാവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഒതുങ്ങുമോ? ഒരിക്കലുമില്ല എന്ന് നിസ്സംശയം പറയാം!!

 

ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിക്കൊടുത്തിട്ടുള്ള കാര്യങ്ങള്‍ മാത്രമേ ദൈവത്തെപ്പറ്റി മനുഷ്യര്‍ക്ക്‌ അറിയുകയുള്ളൂ. തന്നെക്കുറിച്ച് മനുഷ്യര്‍ എത്രത്തോളം അറിയണമെന്നാണോ ദൈവം ആഗ്രഹിച്ചത്‌, അത്രത്തോളം കാര്യങ്ങള്‍ അവന്‍ തന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിളിലൂടെ വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അതില്‍കൂടുതല്‍ നമുക്ക്‌ അവനെക്കുറിച്ച് അറിയുവാന്‍ യാതൊരു നിര്‍വ്വാഹവുമില്ല. അതുകൊണ്ടാണ് ബൈബിള്‍ ഇപ്രകാരം പറയുന്നത്: മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്‍റെ സകലവചനങ്ങളും അനുസരിച്ചു നടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു” (ആവ.29:28) എന്ന്. ഇനി ദൈവത്തെക്കുറിച്ച് ദൈവം വെളിപ്പെടുത്തിത്തന്നിരിക്കുന്ന കാര്യങ്ങള്‍ എടുത്തു പരിശോധിച്ചാല്‍, പലതും നമുക്ക് ഗ്രഹിക്കാന്‍ പ്രയാസമേറിയതായിരിക്കും. അത് യുക്തിക്ക് നിരക്കുന്ന കാര്യവുമാണ്, കാരണം, ദൈവം നമ്മുടെ ബുദ്ധിക്കുള്ളില്‍ ഒതുങ്ങുന്നവനല്ല എന്നതുതന്നെ! നമ്മുടെ യുക്തിക്ക് അതീതമായി അവന്‍ പ്രവര്‍ത്തിച്ചേക്കാം. പക്ഷേ, ഒരിക്കലും നമ്മുടെ യുക്തിക്ക് എതിരായി അവന്‍ പ്രവര്‍ത്തിക്കുകയില്ല. കാരണം, അവന്‍ നമുക്ക്‌ നല്‍കിയ യുക്തി ബോധത്തെ അവന്‍ മാനിക്കുന്നു.

 

ദൈവം മനുഷ്യബുദ്ധിക്കതീതനാണ്. മനുഷ്യന് പൂര്‍ണ്ണമായി അറിയാനോ ഗ്രഹിക്കാനോ ഭാവന ചെയ്യാനോ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനോ സാധിക്കാതവണ്ണം അവന്‍ മഹോന്നതനും ശാശ്വതനുമാണ്. പൊടിയില്‍നിന്നുത്ഭവിച്ചു മണ്‍പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതഞ്ഞു പോകുന്ന മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി നിന്നുകൊണ്ട് നയമാത്യനായ സോഫര്‍ ഇപ്രകാരം ചോദിക്കുന്നു: “ദൈവത്തിന്‍റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വ്വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ? അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായതു; നിനക്കെന്തറിയാം?” (ഇയ്യോബ്‌.11:7,8). സ്രഷ്ടാവിനോട്‌ ഉപമിക്കാന്‍ പറ്റാവുന്ന ഒന്നും സൃഷ്ടിയില്‍ ഇല്ലാത്തതുകൊണ്ട് ദൃശ്യപ്രപഞ്ചത്തിലേക്ക് നോക്കി ദൈവത്തെപ്പറ്റി സമ്പൂര്‍ണ്ണമായ അറിവ് ലഭിക്കാന്‍ മനുഷ്യന് സാധ്യമല്ല എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. അതുകൊണ്ടാണ് പ്രവാചകന്‍ ചോദിക്കുന്നത്: “ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?” (യേശ.40:18) എന്ന്.

 

മാത്രമല്ല, ബൈബിളിലെ ഏതൊരു വിഷയം പഠിക്കുമ്പോഴും ‘പുരോഗമനാത്മകമായ ദൈവിക വെളിപ്പാട്’ എന്ന ബൈബിളിന്‍റെ ആശയം മനസ്സിലുണ്ടായിരിക്കണം. ബൈബിള്‍ ഒരു മനുഷ്യന്‍റെ ജീവിതകാലത്തിനുള്ളില്‍ എഴുതപ്പെട്ട പുസ്തകമല്ലാത്തതുകൊണ്ട് ബൈബിളിലെ എല്ലാ സത്യങ്ങളും ഒറ്റയടിക്ക് ഒരാള്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുക്കുകയല്ല ദൈവം ചെയ്തിരിക്കുന്നത്. മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ തന്നെക്കുറിച്ചുള്ള കാര്യങ്ങളും ദൈവം പടിപടിയായാണ് മനുഷ്യര്‍ക്ക്‌ അറിയിച്ചു കൊടുത്തിട്ടുള്ളത്. അതായത്, ആദാമിന് ദൈവത്തെക്കുറിച്ച് അറിയാവുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഹാനോക്കിനു അറിയാമായിരുന്നു, ഹാനോക്കിനു ദൈവത്തെക്കുറിച്ച് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നോഹക്ക് അറിയാമായിരുന്നു. നോഹയേക്കാള്‍ കൂടുതല്‍ അബ്രഹാമിനും അബ്രഹാമിനേക്കാള്‍ കൂടുതല്‍ മോശെക്കും മോശയേക്കാള്‍ കൂടുതല്‍ ദാവീദിനും ദാവീദിനേക്കാള്‍ കൂടുതല്‍ പിന്‍തലമുറയിലുള്ളവര്‍ക്കും ദൈവത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന് സാരം. അതുകൊണ്ടാണ് എബ്രായ ലേഖനകാരന്‍ ഇപ്രകാരം പറയുന്നത്: “ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍മുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു” (എബ്രാ.1:1) എന്ന്. ദൈവം തന്നെക്കുറിച്ചുള്ള വെളിപ്പാടുകള്‍ ലോകത്തിനു പണ്ടുമുതലേ നല്‍കിപ്പോരുന്നുണ്ടായിരുന്നെങ്കിലും ദൈവത്തിന്‍റെ ആത്യന്തിക വെളിപ്പാട് യേശുക്രിസ്തു മുഖാന്തരമാണ് നടത്തിയിരിക്കുന്നത്. യോഹന്നാന്‍റെ സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.1:18). മറ്റുള്ള പ്രവാചകന്മാരെല്ലാം “ദൈവത്തെക്കുറിച്ച്” വെളിപ്പെടുത്തിയപ്പോള്‍, യേശുക്രിസ്തു “ദൈവത്തെ” വെളിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇത് തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ട്. പഠനം മുന്നോട്ടു പോകുമ്പോള്‍ ദൈവം അനുവദിച്ചാല്‍ നാം ആ വ്യത്യാസം എന്താണെന്ന് തീര്‍ച്ചയായും മനസ്സിലാക്കും.

 

ഇത്രയും ആമുഖമായി പറഞ്ഞത്, നാം വിചിന്തനം ചെയ്യാന്‍ പോകുന്ന ഈ വിഷയം എത്രമാത്രം ഘനതരമായതാണ് എന്നും അപരിമേയനായ ദൈവത്തിന്‍റെ ആളത്വത്തെപ്പറ്റി സംസാരിക്കാന്‍ പോകുന്ന എന്‍റേയും വായിക്കുന്ന താങ്കളുടേയും ബുദ്ധിയും ജ്ഞാനവും ഗ്രഹണശേഷിയും എത്രമാത്രം പരിമിതമായതാണ് എന്ന  ബോധ്യമുള്ളതിനാലും ആണ്. അതിഗൌരവതരവും അതിഘനതരവുമായ ഒരു വിഷയമാണിതെങ്കിലും കാര്യങ്ങളെ വ്യക്തമായി ഗ്രഹിക്കാനും ബോധ്യപ്പെടുവാനും സര്‍വ്വകൃപാലുവായ ദൈവം നമ്മുടെ ജ്ഞാനത്തെ വികസിപ്പിക്കുകയും ഹൃദയങ്ങളെ തുറക്കുകയും ബുദ്ധിയെ പ്രകാശിപ്പിക്കുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ വിഷയത്തിലേക്ക് പ്രവേശിക്കുന്നു.

 

1. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം എകദൈവമാണ്.

 

“റാ” എന്ന സൂര്യദേവനും “ഒസിരിസ്‌” എന്ന നൈല്‍ ദേവനും “ഹോറസ്” എന്ന മറ്റൊരു സൂര്യദേവനും “ആമെന്‍ റാ” എന്ന പൊതുദേവനും മുതല്‍ നൈല്‍ നദിയിലെ മുതലയും മുതലയുടെ ആഹാരമായ തവളയും മീനും മീനിനെ തിന്നുന്ന പൂച്ചയും പൂച്ചയുടെ ദേഹത്ത് വന്നിരിക്കുന്ന ഈച്ചയും പേനും കുരങ്ങും പശുവും കാളക്കുട്ടിയും വരെ ദൈവങ്ങളായിക്കരുതി ആരാധിക്കപ്പെട്ടു പോന്നിരുന്ന ഈജിപ്തില്‍ 400 വര്‍ഷം അടിമകളായിക്കഴിഞ്ഞ യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം തന്‍റെ ശക്തിയാലും ഭുജവീര്യത്താലും പ്രവാചകനായ മോശെ മുഖാന്തരം വിടുവിച്ചു കൊണ്ടുവരുമ്പോള്‍, “ബാല്‍” എന്ന മൊസപ്പോട്ടോമ്യന്‍ ചന്ദ്രദേവനേയും (ഹോശേയ.2:13, ഇത് അറേബ്യന്‍ പ്രദേശങ്ങളില്‍ “ഹുബാല്‍” എന്നറിയപ്പെട്ടിരുന്നു), “ബേല്‍” എന്ന സൂര്യദേവനേയും (യിരമ്യാ.50:2;50:44), “ഹദദ്” എന്ന അരാമ്യ ദേവനെയും “മോലെക്ക്” എന്ന അമോന്യ ദേവനെയും (യിരമ്യാ.32:35), “കൊമേശ്” എന്ന മോവാബ്യ ദേവനേയും (1.രാജാ.11:7), “ദാഗോന്‍” എന്ന ഫെലിസ്ത്യ ദേശീയ ദേവനേയും (1.ശമു. 5:2), “നിബ്ഹസ്” എന്ന അശ്ശൂര്യ ദേവനേയും (2.രാജാ.17:31), “രിമ്മോന്‍” എന്ന അരാമ്യ ദേവനേയും (2.രാജാ.5:18), “കിയൂന്‍” എന്ന നക്ഷത്ര ദേവനേയും (ആമോസ്.5:26), “തമ്മൂസ്‌” എന്ന കാമദേവനേയും (യെഹസ്കേല്‍ . 8:14), “അശേരാ” എന്ന സാഗരകന്യകയായ കാമദേവതയേയും (ന്യായാധിപന്മാര്‍.3:7), “നെബോ” എന്ന ബാബിലോണ്യ ദേവനേയും (യെശയ്യാ.46:1), “അസ്തോരെത്ത്” എന്ന സന്താന ദേവതയേയും (ന്യായാ.2:13;10:6), “അശീമ” എന്ന ഹമാത്യ ദേവനേയും (2.രാജാ.17:31), “അദ്രമേലെക്” എന്ന ഉത്തര പശ്ചിമ മൊസോപ്പൊത്തോമ്മ്യന്‍ ദേവനേയും (2.രാജാ.17:31), “അനമേലെക്” എന്ന ബാബിലോന്യ ആകാശദേവനേയും (2.രാജാ.17:31), “സിക്കൂത്ത്” എന്ന ബാബിലോന്യ നക്ഷത്ര ദേവനേയും (ആമോസ്.5:26), “മില്‍ക്കോം’ എന്ന അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹത്തേയും (1.രാജാ.11:5,31), “സായീര്‍” എന്ന വനഭൂതത്തെയും (യെശയ്യാ.34:14), “മെനി” എന്ന ഭാഗ്യദേവതയേയും “ഗാദ്” എന്ന സൗഭാഗ്യദേവനേയും (യെശയ്യാ.65:11),   “സുക്കൊത്ത്-ബെനോത്ത്” എന്ന ബാബിലോണ്യ ദേവതയേയും (2.രാജാ.17:31), “മെരോദാക്” എന്ന അക്കാദിയന്‍ ദേവനേയും (യിരമ്യാ.50:2), “സിസ്റോക്ക്” (2.രാജാ.19:36,37), “തര്‍ത്തക്ക്” എന്നീ അശ്ശൂര്യദേവന്മാരേയും (2.രാജാ.17:31), “നേര്‍ഗാല്‍” എന്ന ബാബിലോണ്യ സൂര്യദേവനേയും (2.രാജാ.17:30), “ബാല്‍ സെബൂബ്‌” അഥവാ “ഈച്ചകളുടെ തമ്പുരാന്‍” എന്നറിയപ്പെട്ടിരുന്ന ഫെലിസ്ത്യ ദേവനേയും (2.രാജാ.1:2), “ബാല്‍-പെയോര്‍” എന്ന മോവാബ്യ ദേവനേയും (സംഖ്യാ.25:1-3), “ബാല്‍ ബെരീത്ത്” എന്ന ശേഖേമ്യ ദേവനേയും (ന്യായാ.8:33;9:4), “രേഫാന്‍” എന്ന നക്ഷത്ര ദേവനേയും (അപ്പൊ.പ്രവൃ.7:43) ആരാധിച്ചു വന്നിരുന്ന ജനതതികള്‍ ചുറ്റുപാടും അധിവസിക്കുന്ന സീനായ്‌ മരുഭൂമിയില്‍ വെച്ച് പന്ത്രണ്ടു യിസ്രായേല്‍ ഗോത്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതും, ദൈവം അധിവസിക്കുന്നതും തഹശുതോല്‍ കൊണ്ട് പുറമൂടിയിട്ടിരുന്നതും തിരുനിവാസമെന്നും യഹോവയുടെ കൂടാരമെന്നും വിശുദ്ധ മന്ദിരമെന്നും സാക്ഷ്യക്കൂടാരമെന്നും യഹോവയുടെ ആലയമെന്നും പേരുള്ള സമാഗമനകൂടാരത്തിന്‍റെ മുന്‍പില്‍ നിന്നുംകൊണ്ട് യിസ്രായേലിന്‍റെ ചരിത്രത്തിലെ സമാനതകളില്ലാത്ത മഹാപ്രവാചകനായി എണ്ണപ്പെട്ടു വരുന്ന മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു:

 

שְׁמַע יִשְׂרָאֵל יהוה אֱלֹהֵינוּ יהוה אֶחָד (“ഷ്മാ! യിസ്രാഏല്‍; യഹോവാ എലോഹീനു; യഹോവ ഏഹാദ്‌”; “യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” ആവര്‍ത്തനം.6:4).

 

ബഹുദൈവാരാധികളുടെ നടുവില്‍ നിന്ന് പുറപ്പെട്ടു പോന്നു, ബഹുദൈവാരാധികളുടെ മദ്ധ്യേ വെച്ച് ചെയ്ത മോശെയുടെ ഈ പ്രഖ്യാപനം മനുഷ്യചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ഏകദൈവവിശ്വാസ പ്രഖ്യാപനമാണ്. അതിനു മുന്‍പ് ജീവിച്ചിരുന്ന ഹാനോക്കും നോഹയും അബ്രഹാമും ഇസ്ഹാക്കും യാക്കൊബുമെല്ലാം ഏകദൈവവിശ്വാസികള്‍ ആയിരുന്നെങ്കിലും അവരാരും ഇപ്രകാരം ഒരു വിശ്വാസപ്രഖ്യാപനം നടത്തിയതായി രേഖകളില്ല. ഈ വിശ്വാസ പ്രഖ്യാപനം “ഷേമാ” എന്നറിയപ്പെടുന്നു. “ഷ്മാ” എന്ന എബ്രായ ധാതുവില്‍നിന്ന് ഉണ്ടായതാണ് ആ വാക്ക്. ‘ഷ്മാ’ എന്ന്‍ എബ്രായധാതുവിന് ‘കേള്‍ക്കുക, ശ്രദ്ധിക്കുക, അനുസരിക്കുക’ എന്നെല്ലാം അര്‍ത്ഥം പറയാം.

 

ഈ വിശ്വാസ പ്രഖ്യാപനം ഒരു യിസ്രായേല്യനെ സംബന്ധിച്ച് അവന്‍റെ ജീവിതത്തിലെ പരമപ്രധാനമായ കാര്യമാണ്. അവന്‍ ജനിച്ചു വീഴുമ്പോള്‍ ആദ്യം അവന്‍റെ കാതുകളില്‍ മന്ത്രിക്കുന്നത് ഈ ‘ഷേമ’യാണ്. അവന്‍ ഒരു ദിവസം കുറഞ്ഞത് രണ്ടു പ്രാവശ്യമെങ്കിലും ‘ഷേമ’ ചൊല്ലണം. അവന് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ ആ കുഞ്ഞിന്‍റേയും ചെവിയില്‍ ആദ്യം മന്ത്രിക്കുന്നത് മോശെ പഠിപ്പിച്ചു കൊടുത്ത ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ വിശ്വാസപ്രഖ്യാപനമാണ്‌! ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാക്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.    (തുടരും..)

]]>
https://sathyamargam.org/2012/08/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8/feed/ 3
ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2) https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1-2/ https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1-2/#comments Sat, 07 Jul 2012 01:15:21 +0000 http://www.sathyamargam.org/?p=173 ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

 

മാത്രമല്ല, മോലെക്ക് എന്ന ദേവനെയും അവര്‍ ആരാധിച്ചിരുന്നു. ആരാണ് ഈ മോലെക്ക്? അമോര്യരുടെ ദേവനാണ് മോലെക്ക്. കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി വിടര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ ദേവന്‍റെ പത്തുപതിനഞ്ചു അടി വലുപ്പമുള്ള ഉള്ളു പൊള്ളയായ ലോഹവിഗ്രഹം ഉണ്ടാക്കി അതിനകത്തും പുറത്തും മരം നിറച്ചു തീ കൊടുത്തു വിഗ്രഹത്തെ ചുട്ടുപഴുപ്പിച്ചതിനു ശേഷം വിഗ്രഹത്തിനടുത്തുള്ള തട്ടില്‍ കയറിനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ മോലെക്കിന്‍റെ ചുട്ടു പഴുത്ത കൈകളിലേക്ക് ഇട്ടുകൊടുക്കും.   മോലെക്കിന്‍റെ കൈകളില്‍ വീഴുന്ന കുഞ്ഞുങ്ങള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ട് കരിക്കട്ടയായി മാറുകയും ചെയ്യും. ഈ കൊടും ക്രൂരതയ്ക്കാണ് അഗ്നിപ്രവേശം ചെയ്യിക്കുക എന്ന് പറയുന്നത്! ഇത് മാത്രമല്ല, അന്നത്തെ കനാന്‍ ദേവീ-ദേവന്മാരില്‍ ഭൂരിഭാഗവും മനുഷ്യരക്തം ആവശ്യപ്പെട്ടിരുന്നവരായിരുന്നു. അതുകൊണ്ടാണ് യഹോവയായ ദൈവം അന്യദൈവങ്ങളെ ആരാധിക്കരുതെന്നു യിസ്രായേല്‍മക്കളോട് അമര്‍ച്ചയായി കല്‍പിച്ചത്‌. എന്നിട്ടും പില്‍ക്കാലത്ത് യിസ്രായേല്‍ ഈ മ്ലേച്ഛകൃത്യം ചെയ്തിരുന്നു, രാജാക്കന്മാര്‍ അടക്കം!! ഇതാ തെളിവുകള്‍:

 

“അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു. തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു” (1.രാജാ.11:7,8).

 

“അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു” (2.രാജാ.17:17).

 

അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്‍റെ ആലയത്തിന്‍റെ നടുവില്‍ ചെയ്തതു” (യെഹ.23:39).

 

“അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ? നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാല്‍, എന്നാണ ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു” (യെഹ.20:31).

 

“അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്‍റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു. അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു” (2.രാജാ.16:3,4).

 

“അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു, തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു. അവര്‍തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു. അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു. അവരെ തന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല” (2.രാജാ,17:17).

 

“അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീം ദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു” (2.രാജാ.17:31).

 

“അവന്‍ തന്‍റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു” (2.രാജാ.21:6)

 

“അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു ബാല്‍വിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി. അവന്‍ ബെന്‍ -ഹിന്നോം താഴ്വരയില്‍ ധൂപം കാട്ടുകയും യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. അവന്‍ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു” (2.ദിനവൃത്താന്തം. 28:2-4).

 

“നീ എനിക്കു പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു. നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവക്കു ഏല്പിച്ചുകൊടുത്തതു?” (യെഹ.16:20,21)

 

“ഞാന്‍ യഹോവ എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി” (യെഹ.20:26).

 

താന്‍ മാത്രമാണ് സത്യദൈവം എന്നുള്ളതുകൊണ്ട് മാത്രമല്ല അന്യദേവന്മാരെ സേവിക്കരുതെന്നു യഹോവയായ ദൈവം കല്പനയിട്ടത്, ഈ മ്ലേച്ഛമായ അവസ്ഥയിലേക്ക് അവയെ ആരാധിക്കുന്നവര്‍ പോകേണ്ടി വരും എന്നുള്ളതു കൊണ്ടും കൂടിയാണ്. “ഞാന്‍ വിശുദ്ധനായിരിക്കുന്നത് പോലെ നിങ്ങളും വിശുദ്ധനായിരിപ്പിന്‍” എന്ന് യഹോവയായ ദൈവം ന്യായപ്രമാണത്തില്‍ ആവര്‍ത്തിച്ചു കല്പനയിടുന്നതിനു കാരണവും ഇതുതന്നെ!! കനാന്‍ ദേശത്തുണ്ടായിരുന്നവര്‍ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ദൈവവചനം പറയുന്നത് നോക്കുക:

 

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചു കളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം” (ലേവ്യാ.18:24-27).

 

“ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യാ.18:30).

 

“ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്‍റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം. ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു” (ലേവ്യാ.20:22,23).

“നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു. തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു. ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവേക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു. നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം. നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്‍റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല” (ആവ.18:9-14).

 

“നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുംമ്പോഴും അവര്‍ നിന്‍റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം. നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ  പുത്രീപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ” (ആവ.12:29-31).

 

“യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു. എന്നാല്‍ നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്‍റെ മുമ്പില്‍ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ നശിപ്പിക്കയും ചെയ്യും. നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷം എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു. നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്‍റെ നീതിനിമിത്തവും നിന്‍റെ ഹൃദയപരമാര്‍ത്ഥം നിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു. ആകയാല്‍ നിന്‍റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്‍റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ; നീ മരുഭൂമിയില്‍വെച്ചു നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു” (ആവ.9:1-7).

 

തെളിവുകള്‍ ഇത്ര മതിയാകുമെന്നു കരുതുന്നു. പാപം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ നാല്  സന്ദര്‍ഭങ്ങള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും. നോഹയുടെ കാലത്താണ് ഒന്നാമത്തേത്. ദൈവം ജലപ്രളയത്താല്‍ ആ തലമുറയെ ന്യായം വിധിച്ചു. സോദോം ഗോമൊറാ ആദ്മാ, സെബോയീം, സോവര്‍ (ഇന്നത്തെ ചാവുകടല്‍) പ്രദേശങ്ങളിലെ ജനങ്ങളുടെ പാപമായിരുന്നു അടുത്തത്‌. അന്ന് അഗ്നിയും ഗന്ധകവും ഉപയോഗിച്ച് യഹോവ ന്യായവിധി നടത്തി. കനാനും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പാപമായിരുന്നു അടുത്തത്‌. അവരുടെ മേല്‍ ന്യായവിധി നടത്താന്‍ യഹോവ ഉപയോഗിച്ചത് വെള്ളമോ അഗ്നിയോ ആയിരുന്നില്ല, യിസ്രായേല്‍ ജനത്തെ ആയിരുന്നു. അതിനു കാരണം ദൈവം പറയുന്നത് “യിസ്രായേല്‍ അത് കണ്ടു ഭയപ്പെടണം” എന്നാണു. ആ പ്രദേശത്തു യിസ്രായേല്‍ താമസിക്കുമ്പോള്‍ ഇങ്ങനെയുള്ള മ്ലേച്ഛത പ്രവര്‍ത്തിച്ചാല്‍ യിസ്രായേലിന് നേരെയും യഹോവ ന്യായവിധി നടത്തും എന്ന് അവര്‍ അറിയേണ്ടതിനാണ് അവരെ ഉപയോഗിച്ച് കനാന്യരെ നശിപ്പിച്ചത്!! ദൈവം അത് നടത്തുകയും ചെയ്തു. നാലാമതായി, യിസ്രായേലിന്‍റെ പാപം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ ദൈവം ആശ്ശൂര്യരെ കൊണ്ടുവന്നു, യിസ്രായേലിലെ പത്തു ഗോത്രങ്ങളെ അടിമകളാക്കി പിടിച്ചു അശ്ശൂരിലേക്ക് കൊണ്ട് പോകാന്‍ ഇടയാക്കി. പിന്നീട് യെഹൂദാ രാജ്യത്തിന് നേരെ ബാബിലോണ്യരെ കൊണ്ടുവന്നു എഴുപതു വര്‍ഷം അവരെ ബാബേലില്‍ അടിമകളാക്കിത്തീര്‍ത്തു! യഹോവ മുഖപക്ഷമില്ലാതെ പാപത്തിനു ശിക്ഷ വിധിക്കുന്ന ദൈവമാണ്!!

 

നോക്കുക, ദൈവം കണ്ണുമടച്ചു ശിക്ഷിക്കുകയായിരുന്നില്ല.

 

1. അവര്‍ക്ക് മാനസാന്തരപ്പെടാന്‍ ദീര്‍ഘമായ ഒരു കാലയളവ് കൊടുത്തു.

2. അവരുടെ ഇടയിലേക്ക് തന്‍റെ സാക്ഷികളെ അയച്ചു പ്രബോധിപ്പിച്ചു.

3. അവരുടെ അതിക്രമങ്ങള്‍ പട്ടികയിട്ടു നിരത്തി അഥവാ അവരുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

 

കഴിഞ്ഞില്ല, ദൈവം കനാന്യരെ ശിക്ഷിച്ചത് നീതിയോടും ന്യായത്തോടും കൂടിയാണ് എന്നുള്ളതിന് വേറെ ചില കാര്യങ്ങള്‍ കൂടി ബൈബിളില്‍ നിന്ന് കാണാന്‍ കഴിയും. ഈ ന്യായവിധികള്‍ നടത്താന്‍ പോകുന്ന യിസ്രായേലിന് ദൈവം ചില പരിമിതികള്‍ നിയമിച്ചു.

 

ഒന്നാമത്തെ പരിമിതി- അതിര്‍ത്തികളുടെ പരിമിതി. ദൈവം യിസ്രായേലിനോടു പറഞ്ഞു, ‘ഈ സ്ഥലം മുതല്‍ ഈ സ്ഥലം വരെയാണ് നിങ്ങളുടെ അതിര്‍ത്തി. ഈ സ്ഥലത്തിനു പുറത്തു നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.’  കനാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമായിരുന്നു ഇത്.  ആ മ്ലേച്ഛ ദേവന്മാരില്‍ നിന്നും അവരുടെ അധാര്‍മ്മിക സംസ്കാരം നിറഞ്ഞുകിടക്കുന്ന ഭൂപ്രദേശത്തു നിന്നും ഓടി രക്ഷപ്പെടുക! കനാന്‍ ദേശത്തിന്‍റെ അതിര്‍ത്തി കടന്നാല്‍പ്പിന്നെ യിസ്രായേലിന് അവരെ ഒന്നും ചെയ്യാന്‍ പറ്റില്ല!! എന്നാല്‍ തങ്ങളുടെ ദേവന്മാരേയും അവര്‍ അനുശാസിച്ച അധാര്‍മ്മിക ജീവിതത്തേയും വിട്ടു പിരിയാന്‍ കൂട്ടാക്കാതെ ഇരുന്ന ആളുകളെ ദൈവം യിസ്രായേലിന്‍റെ കയ്യാല്‍ ശിക്ഷിച്ചു.

 

തീര്‍ന്നില്ല, ആവ.21:10-i4 വരെയുള്ള വാക്യങ്ങളില്‍ ദൈവം യിസ്രായേല്‍ ജനത്തിനു വീണ്ടും ഒരു പരിമിതി വെച്ചതായി കാണാം:

 

“നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍, ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു”

 

നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, അന്നുണ്ടായിരുന്ന ഒരു സംസ്കാരത്തിലും യുദ്ധത്തടവുകാരികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു നിയമം ഇല്ലായിരുന്നു എന്നതാണ്. (മുഹമ്മദും കൂട്ടരും യുദ്ധത്തടവുകാരികളോട് ഏര്‍പ്പെട്ടതെങ്ങനെയെന്നു നാം പിന്നാലെ കാണുന്നതാണ്).   യുദ്ധത്തടവുകാരികളായി പിടിക്കപ്പെടുന്ന സ്ത്രീകളെ വിവാഹം ചെയ്യാതെ തൊടുവാന്‍ പോലും അനുവദിക്കാത്ത പിതാവിന്‍റെ ഹൃദയമാണ് ബൈബിളിലെ സത്യദൈവത്തിനുള്ളത്!!

 

തീര്‍ന്നിട്ടില്ല, എല്ലാവരെയും കൊല്ലുവാനായി പഴയ നിയമത്തില്‍ പറഞ്ഞിട്ടില്ല. പുറപ്പാട് 23:23-ം വാക്യത്തില്‍ അവരെ ഉന്മൂലനം ചെയ്യുക എന്നുള്ള പദം ഉപയോഗിക്കുമ്പോള്‍ പുറ.23:27-ല്‍ കാണുന്നത് “അവരെ പിന്തിരിപ്പിച്ചു ഓടിപ്പിക്കുക” എന്നതാണ്. ഇതെങ്ങനെയാണ് മനസ്സിലാക്കേണ്ടത്? സംഖ്യാ.33:52-ല്‍ നിന്ന് നാം മനസ്സിലാക്കുന്നത് നിരായുധരായ ജനങ്ങളെ അവര്‍ പിന്തിരിച്ചു ഓടിപ്പിച്ചു വിട്ടു എന്നതാണ്. അപ്പോള്‍ത്തന്നെ ആയുധധാരികളായ പടയാളികളെ അവര്‍ ഉന്മൂലനം ചെയ്യുകയും ചെയ്തു. രാഷ്ട്രം എന്ന നിലയില്‍ അവരെ തുടച്ചു നീക്കുകയും വ്യക്തികള്‍ എന്ന നിലയില്‍ അവരെ പിന്തിരിപ്പിച്ചു ഓടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

 

ഇതിനൊരു ഉദാഹരണം സംഖ്യാ പുസ്തകത്തില്‍ നിന്നും കാണാന്‍ കഴിയും. മിദ്യാന്യരാല്‍ വശീകരിക്കപ്പെട്ടു യിസ്രായേല്‍ മക്കള്‍ അന്യദൈവാരാധനയിലേക്കും അവരുടെ ദുര്‍ന്നടപ്പിലേക്കും പോയതായി സംഖ്യ 25-മധ്യായത്തില്‍ കാണാം. യഹോവ തന്‍റെ ജനത്തിന്മേല്‍ ശിക്ഷ വിധിച്ചു, ഇരുപത്തിനാലായിരം യിസ്രായേല്‍ക്കാര്‍ കൊല്ലപ്പെട്ടു. പിന്നീട് ദൈവം മിദ്യാന്യരുടെ മേല്‍ ന്യായവിധി നടത്താന്‍ മോശെയോടു ആവശ്യപ്പെടുന്നത് 31-ം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മുപ്പത്തൊന്നാം അദ്ധ്യായം വായിക്കുമ്പോള്‍ മോശെ മിദ്യാന്യരെ ഉന്മൂലനാശം വരുത്തി എന്നാണു നമുക്ക് തോന്നുക. എന്നാല്‍ അത് ശരിയല്ല എന്ന് നമുക്ക്‌ ന്യായാധിപന്മാരുടെ പുസ്തകത്തിലേക്ക് വരുമ്പോള്‍ മനസ്സിലാകും. ന്യായാധിപന്മാര്‍ 6:1-10 വരെയുള്ള ഭാഗത്ത് നാം ഇങ്ങനെ വായിക്കുന്നു:

 

“യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കയ്യില്‍ ഏല്പിച്ചു. മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു. യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതു: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യില്‍നിന്നും ഞാന്‍ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങള്‍ക്കു തന്നു. യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തുള്ള അമോര്‍യ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാന്‍ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്‍റെ വാക്കു കേട്ടില്ല.”

 

മോശെ മിദ്യാന്യര്‍ക്ക് സമ്പൂര്‍ണ്ണ നാശം വരുത്തിയിരുന്നെങ്കില്‍ ഇങ്ങനെ യിസ്രായേലിനെ ഞെരുക്കാന്‍ മിദ്യാന്യര്‍ ബാക്കിയുണ്ടാകുമായിരുന്നില്ലല്ലോ. യിസ്രായേല്‍ ജനതയുടെ മേല്‍ ദൈവിക ന്യായവിധി വരാന്‍ തക്കവിധം അവരെ പാപത്തിലേക്ക് വലിച്ചിഴച്ച മിദ്യാന്യരെ മാത്രമേ അന്ന് മോശെ നശിപ്പിച്ചുള്ളൂ എന്ന് ഈ ഭാഗത്ത് നിന്നും വ്യക്തമാകുന്നു.

 

മാത്രമല്ല, യഹോവയുടെ നീതിബോധം സ്വച്ഛസ്ഫടിക സമാനം തെളിയുന്ന കാര്യം കൂടിയാണ് മിദ്യാനര്‍ക്കെതിരെയുള്ള സംഖ്യാ പുസ്തകത്തിലെ ഈ യുദ്ധം എന്ന് ബൈബിള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും:

 

“യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു. എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍.” (സംഖ്യാ.25:1-9).

 

ദൈവവചനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ദൈവത്തിന്‍റെ ജനത്തിനു ശിക്ഷ കൊടുത്തതിനു ശേഷമാണ് ദൈവം അതിനു കാരണക്കാരായവരെ- അതായത് മിദ്യാന്യരെ- ശിക്ഷിക്കുന്നത്. ദൈവത്തിന്‍റെ ജനത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിനാലായിരം പേര്‍ എന്ന് ദൈവവചനത്തില്‍ കാണുന്നു.

 

മിദ്യാന്യര്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപത്തില്‍ പങ്കാളികളാകുകയും ചെയ്തു. യിസ്രായേല്‍ പാപം ചെയ്തു. ഇരട്ടി ശിക്ഷ കിട്ടേണ്ടത് മിദ്യാന്യര്‍ക്കാണ്. പക്ഷേ, ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്‍റെ ജനത്തെ മിദ്യാന്യര്‍ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചു പാപം ചെയ്യിച്ചപ്പോള്‍ ദൈവം ആദ്യം ശിക്ഷിച്ചത് തന്‍റെ സ്വന്തം ജനത്തെയാണ്!! അതും മറുവശത്തുള്ള ജനത്തിന്‍റെ ഇരട്ടിയിലധികം പേരെ!!! (ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍). അതിനു ശേഷമാണ് അവരെക്കൊണ്ട് പാപം ചെയ്യിപ്പിക്കാന്‍ ഇടയാക്കിയ ജനത്തെ ശിക്ഷിക്കുന്നത്. ആ ശിക്ഷിക്കുന്ന വിവരണമാണ് സംഖ്യാ.31-മധ്യായത്തില്‍ കാണുന്നത്. ന്യായവിധി ദൈവഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന നീതിമാനായ ദൈവമാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവ. അല്ലാഹു ഈ വിധമാണോ ശിക്ഷ നടപ്പാക്കുന്നത്? ഹദീസില്‍ നിന്ന് നമുക്ക് നോക്കാം:

 

“അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ഉയിര്‍ത്തെഴുന്നെല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ മേല്‍ വെക്കും” (സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍.  51 (2767).

 

ഇതെന്ത് നീതിബോധമാണ്? മുസ്ലീങ്ങളുടെ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങള്‍ അല്ലാഹു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മേല്‍ വെച്ചിട്ട് മുസ്ലീങ്ങള്‍ക്ക് പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിന്‍റെ നൈതികത എന്താണ്? ഈ നീതിബോധവുമായി ജീവിക്കുന്ന മുസ്ലീമിന് പാപത്തിനു നേരെ മുഖപക്ഷം കൂടാതെ ശിക്ഷ വിധിക്കുകയും അത് തന്‍റെ ജനത്തില്‍ നിന്ന് തന്നെ ആരംഭിക്കുകയും മറ്റവരേക്കാള്‍ ഇരട്ടി ശിക്ഷ സ്വന്തം ജനത്തിനു കൊടുക്കുകയും ചെയ്ത യഹോവയെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്??

 

യഹോവയായ ദൈവം കനാന്യരോട് യുദ്ധംചെയ്യുവാന്‍ തന്‍റെ ജനമായ യിസ്രായേലിനോടു കല്പിച്ചതില്‍ അനീതിയോ അധാര്‍മ്മികമോ ആയ യാതൊന്നും ഇല്ലെന്നും മറിച്ചു, പാപത്തിനു ശിക്ഷ വിധിക്കുന്ന അവന്‍റെ ദിവ്യ സ്വഭാവമാണ് വെളിപ്പെടുന്നത് എന്ന് നിഷ്പക്ഷ ബുദ്ധിയോടെ ബൈബിള്‍ വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ആ ന്യായവിധിക്ക് അവന്‍ യിസ്രായേല്‍ ജനത്തെ മാധ്യമമായി ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂ. അല്ലാഹുവില്‍ വിശ്വസിക്കാതിരുന്നവരെ കൊന്നു കളയാന്‍ അല്ലാഹു ആവശ്യപ്പെടുന്നത് പോലെ യഹോവയില്‍ വിശ്വസിക്കാതിരുന്നതിന്‍റെ പേരില്‍ ഒരു അവിശ്വാസിയേയും കൊന്നുകളയുവാന്‍ യഹോവ ആവശ്യപ്പെടുന്നില്ല.

 

قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ

 

“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ” (സൂറാ.9:29)

 

എന്നും

 

وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ

 

ഫിത്ന ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌” (സൂറാ. 8:39)

 

എന്നും അല്ലാഹു പറയുന്നു. എന്നാല്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല എന്ന കാരണത്താല്‍ അയല്‍ രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ യഹോവയുടെ മതവും യഹോവയുടെ ഭരണവും സ്ഥാപിക്കാന്‍ യഹോവ ആവശ്യപ്പെടുന്നില്ല. “മതം മുഴുവന്‍ യഹോവയുടേത്‌ ആകുന്നതുവരെ നിങ്ങള്‍ അവിശ്വാസികളോട് യുദ്ധം ചെയ്യണം” എന്ന് യഹോവ പറഞ്ഞിട്ടുമില്ല!!

 

ബൈബിളിലെ ദൈവം യിസ്രായേല്‍ ജനത്തെ ഉപയോഗിച്ച് കനാന്യരെ ശിക്ഷിക്കുമ്പോള്‍ എന്ത് കാരണം കൊണ്ടാണ് അവരെ ശിക്ഷിക്കുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. തന്നില്‍ വിശ്വസിക്കാത്തത് കൊണ്ടോ തന്നെ അനുസരിക്കാത്തത് കൊണ്ടോ അല്ല അവരെ ശിക്ഷിക്കുന്നത്, അവരുടെ തന്നെ മ്ലേച്ഛമായ ജീവിതം മൂലമായിരുന്നു അത് എന്ന് വ്യക്തമാക്കിയിട്ടാണ് അവരെ ശിക്ഷിക്കുന്നത്. എന്ന് മാത്രമല്ല, ബൈബിളിലെ ദൈവം യിസ്രായേലിനോട് പറഞ്ഞതു ലോകം മുഴുവന്‍ കീഴടക്കികൊള്ളാനല്ല, മ്ലേച്ഛമായ ജീവിതം നയിച്ചിരുന്ന കനാന്യരെ മാത്രം കീഴടക്കി അവരുടെ ദേശം മാത്രം അവകാശമായി കൈവശപ്പെടുത്തിക്കോളാന്‍ ആണ്. യിസ്രായേലിന് ദൈവം അതിരുകള്‍ നിശ്ചയിച്ചു കൊടുത്തിട്ടുണ്ടായിരുന്നു, ഇതാ വായിച്ചോളൂ:

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍: നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം. തെക്കെ ഭാഗം സീന്‍ മരുഭൂമി തുടങ്ങി എദോമിന്‍റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്‍റെ അറ്റം തുടങ്ങി ആയിരിക്കേണം. പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം. പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം. പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍. വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം. ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം; പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍. കിഴക്കോ ഹസാര്‍-എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം. അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്‍റെ അതിര്‍ ആയിരിക്കേണം. മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതു: നിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ. രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ. ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു” (സംഖ്യാ.34:1-15)

 

ഈ അതിര്‍ത്തിക്കു പുറത്തു ജീവിച്ചിരുന്ന ജനതകളെ ആക്രമിച്ചു അവരുടെ ദേശം പിടിച്ചെടുക്കാനോ അവിടെ അവകാശം സ്ഥാപിക്കാനോ പോകരുത് എന്ന് ദൈവം യിസ്രായേലിനോടു കല്പിച്ചിരുന്നു:

 

“പിന്നെ യഹോവ എന്നോടു കല്പിച്ചതു: നിങ്ങള്‍ ഈ പര്‍വ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിന്‍ . നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍: സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്‍റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. നിങ്ങള്‍ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു. നിങ്ങള്‍ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം. നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയില്‍ നീ സഞ്ചരിക്കുന്നതു അവന്‍ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല. അങ്ങനെ നാം സേയീരില്‍ കുടിയിരുന്ന ഏശാവിന്‍റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്‍റെയും എസ്യോന്‍ -ഗേബെരിന്‍റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു. അപ്പോള്‍ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്‍റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു” (ആവ.2:2-9)

 

ദൈവം പറയുന്നത് താന്‍ വാഗ്ദാനം ചെയ്ത അതിരിന് പുറത്ത് യിസ്രായേലിന് യാതൊരു അവകാശങ്ങളും ഇല്ല എന്നാണ്. അതുകൊണ്ടുതന്നെയാണ് ഇസ്ലാം രൂപം കൊള്ളുന്നതിനും രണ്ടു സഹസ്രാബ്ദത്തിലും മേലെ രൂപം കൊണ്ട മതമായിട്ടും യിസ്രായേല്‍ ലോകം മുഴുവന്‍ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കാഞ്ഞത്. ഒരിക്കലും യിസ്രായേല്‍ യൂറോപ്പിലെ ഒറ്റരാജ്യത്തെയും ആക്രമിച്ചിട്ടില്ല, ഈജിപ്ത് ഒഴികെ ഒറ്റ ആഫ്രിക്കന്‍ രാഷ്ട്രത്തേയും ആക്രമിച്ചിട്ടില്ല. അമേരിക്കയുടെയും ആസ്ട്രേലിയയുടെയും കാര്യം പറയുകയും വേണ്ട!

 

എന്നാല്‍ അതല്ല ഖുര്‍ആനിലെ മുസ്ലീങ്ങളോടുള്ള കല്പന. ഇസ്ലാം ചെന്ന് ചേരുന്ന സ്ഥലങ്ങളില്‍ എല്ലാം, മതം മുഴുവന്‍ അല്ലാഹുവിന്‍റെ ആകുന്നതു വരെ അഥവാ ഇസ്ലാം മതം ഒഴികെ മറ്റൊരു മതവും ഇല്ലാതാകുന്നത് വരെ, അവിശ്വാസികളോട് യുദ്ധം ചെയ്യാനാണ് മലക്കിന്‍റെ കല്പന! ആ കല്പനകള്‍ ഖുര്‍ആനില്‍ ഉള്ളത് കൊണ്ടാണ് ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ദിവസവും ഇസ്ലാമിക ചാവേര്‍ ബോംബുകള്‍ ഉണ്ടായികൊണ്ടേ ഇരിക്കുന്നത്. ഒറ്റയൊരു യെഹൂദാ ചാവേര്‍ ബോംബറിന്‍റെ പേര് കാണിച്ചു തരാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമോ? പക്ഷേ മുസ്ലീം ചാവേര്‍ ബോംബറുകളുടെ പേരുകള്‍ കിട്ടാന്‍ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി.

]]>
https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1-2/feed/ 7
ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1) https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1/ https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1/#comments Sat, 07 Jul 2012 00:58:27 +0000 http://www.sathyamargam.org/?p=167 ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

ബൈബിളിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരെ നൂറ്റാണ്ടുകളായി വിമര്‍ശകന്മാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ബൈബിളിലെ ദൈവം യുദ്ധക്കൊതിയനായ ദൈവമാണെന്നുള്ളത്. യുക്തിവാദ പ്രസ്ഥാനക്കാര്‍ ആണ് പൊതുവേ ഈ വാദം ഉന്നയിക്കാറുള്ളത്. ബൈബിളിനെ ആക്രമിക്കാനുള്ള കോപ്പ് ഒരിക്കലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മറ്റു പലതിലും എന്നപോലെ ഈ വിഷയത്തിലും യുക്തിവാദികളുടെ ആരോപണങ്ങള്‍ ദൈവവചനം എന്ന പോലെ സ്വീകരിച്ചു ബൈബിളിനെ ആക്രമിക്കുകയാണ്. അങ്ങനെ ആക്രമിക്കുന്നതിനു മുന്‍പ്‌ അവര്‍ അവരുടെ സ്വന്തം മതഗ്രന്ഥം ഒരുവട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ഈ ആരോപണമെങ്കിലും ബൈബിളിനെതിരെ ഉന്നയിക്കുമായിരുന്നില്ല.

ബൈബിള്‍ വെളിപ്പെടുത്തുന്ന സത്യദൈവവും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും ഒരാളാണെന്ന് രക്ഷിക്കപ്പെട്ട ഒരു ക്രിസ്ത്യാനിയും വിശ്വസിക്കുകയില്ല. അതുകൊണ്ടുതന്നെ, ഖുര്‍ആന്‍ ദൈവവചനമല്ലെന്നും അല്ലാഹു ദൈവമല്ലെന്നും വാദിക്കുന്നതിന് അവനു തടസ്സങ്ങളില്ല. എന്നാല്‍ അതല്ല ഒരു മുസ്ലീമിന്‍റെ അവസ്ഥ. അല്ലാഹു പറയുന്നത് “താന്‍ തന്നെയാണ് മൂസയേയും ഈസയേയും അയച്ച ദൈവം” എന്നാണ് (സൂറാ.3:3,4).  അപ്പോള്‍ ബൈബിളിലെ ദൈവത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന ഒരു മുസ്ലീം അവന്‍റെ മതഗ്രന്ഥം പറയുന്നതിന്‍റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കുന്നത് “നിങ്ങളുടെ ദൈവവും ഞങ്ങളുടെ ദൈവവും” (സൂറാ. 29:46) ഒന്നാണെന്ന് പറയുന്ന അല്ലാഹുവിനു നേരെ തന്നെയാണ്. അന്ധമായ ബൈബിള്‍ വിരോധത്തില്‍ കടുത്തു പോയ മനസ്സുമായി ജീവിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ക്ക് ഈ ബോധം ഇപ്പോഴും ഉണ്ടായിട്ടില്ല.

ഇനി ബൈബിളിലെ യുദ്ധങ്ങളുടെ കാര്യത്തിലാണെങ്കിലോ ഒരു ആയത്ത് മാത്രം മതി മുസ്ലീങ്ങള്‍ക്ക് ബൈബിളിനെതിരെ തിരിയുവാന്‍ ധാര്‍മ്മിക യോഗ്യത ഇല്ല എന്ന് മനസ്സിലാക്കുവാന്‍. ഇതാണ് ആ ആയത്ത്:
“എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്ര ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും” (സൂറാ.5:21).

ഇസ്രായേല്‍ മക്കളോട് കനാന്‍ നാട്ടില്‍ പ്രവേശിക്കാന്‍ അല്ലാഹു ആവശ്യപ്പെടുന്ന ആയത്താണിത്. (ഇതിനു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ ഉള്ള അടിക്കുറിപ്പ് നോക്കുക: “അല്ലാഹു ഒരു വിഭാഗത്തെ ഒരിടത്ത് അധിവസിപ്പിക്കുമെന്നു പറഞ്ഞാല്‍ അവിടെയുള്ളവരെയൊക്കെ കുടിയൊഴിപ്പിച്ചു സ്ഥലം കാലിയാക്കി ഏല്‍പ്പിച്ചു കൊടുക്കുമെന്നല്ല അതിന്‍റെ അര്‍ത്ഥം. അച്ചടക്കത്തോടും ധീരതയോടും കൂടി മുന്നേറുകയും, എതിര്‍പ്പുകളെ അതിജയിക്കുകയും ചെയ്തുകൊണ്ട് അവിടെ അധിനിവേശം നടത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കും. അതാണ്‌ അല്ലാഹുവിന്‍റെ നടപടി ക്രമം.) ഖുര്‍ആന്‍ അനുസരിച്ച് അല്ലാഹുവാണ് അവരോടു അധിനിവേശം നടത്തുവാന്‍ കല്പിച്ചിരിക്കുന്നത്!!! അല്ലാഹു പറഞ്ഞത് അനുസരിച്ച് ഇസ്രായേല്‍ ജനം അധിനിവേശം ചെയ്തത് തെറ്റായിപ്പോയി എന്ന് ഒരു മുസ്ലീമിന് തോന്നുന്നുണ്ടെങ്കില്‍ യിസ്രായേല്‍ ജനത്തെ കുറ്റപ്പെടുത്തുന്നതിനു മുന്‍പ്‌ ഒരു മുസ്ലീം ചോദ്യം ചെയ്യേണ്ടത് ഇങ്ങനെയൊരു കല്പന ഞാനാണ് കൊടുത്തത് എന്ന് ഖുര്‍ആനില്‍ അവകാശപ്പെടുന്ന അല്ലാഹുവിനെയല്ലേ? അത് ചെയ്യാതെ ബൈബിളിനും യിസ്രായേലിനും ക്രിസ്ത്യാനികള്‍ക്കും നേരെ ചാടിപ്പുറപ്പെടുന്നത്  എന്തിനാണ്?

ഇത്രയും പറഞ്ഞത് ഇസ്രായേല്‍ യുദ്ധം ചെയ്തു എന്ന് പറഞ്ഞു ബൈബിളിനു നേരെ ആരോപണം ഉന്നയിക്കുവാന്‍ ഒരു യുക്തിവാദിക്കുള്ള അര്‍ഹത ഒരു മുസ്ലീമിനില്ല എന്ന് കാണിക്കാനാണ്. പ്രത്യേകിച്ചും അല്ലാഹുവിന്‍റെ യുദ്ധനിയമങ്ങളെ പറ്റി പഠിക്കുമ്പോള്‍ നമുക്കത് ശരിക്കും ബോധ്യമാകുകയും ചെയ്യും. ഇനി നമുക്ക് യുക്തിവാദികള്‍ ബൈബിളിനെതിരെ ഉന്നയിക്കുന്ന ആരോപണം ബൈബിളിന്‍റെയും ചരിത്രത്തിന്‍റെയും അടിസ്ഥാനത്തില്‍  ഒന്ന് പരിശോധിച്ച് നോക്കാം:

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം സ്നേഹമാകുന്നു. അവന്‍ പരമ കാരുണികനാകുന്നു. അപ്പോള്‍ത്തന്നെ അവന്‍ നീതിമാനുമാകുന്നു! അവന്‍ കാരുണ്യവാനും നീതിമാനും ആകുന്നു എന്നുള്ളത് കേവലം വാക്കുകള്‍ കൊണ്ട് മാത്രം പറയുന്ന കാര്യമല്ല, പഴയ-പുതിയ നിയമത്തില്‍ ഉടനീളം പരിശോധിച്ച് നോക്കുക. അവന്‍റെ പ്രവൃത്തികളില്‍ നിന്ന് നമുക്ക് വെളിപ്പെടുന്ന അവന്‍റെ സ്വഭാവസവിശേഷതയാണ് അവന്‍ കാരുണ്യവാന്‍ ആകുന്നു അവന്‍ നീതിമാന്‍ ആകുന്നു എന്നുള്ളത്. പലര്‍ക്കും ഉള്ള ഒരു ധാരണയാണ് പഴയ നിയമത്തിലെ യഹോവ യുദ്ധം ചെയ്യാന്‍ കല്പന പുറപ്പെടുവിച്ചത് പോലെയാണ് അല്ലാഹു ഖുര്‍ആനില്‍ യുദ്ധം ചെയ്യാന്‍ കല്പിച്ചത് എന്ന്. അല്ലാഹുവിന്‍റെ കാര്യം നമുക്ക്‌ പിന്നീട് പരിശോധിക്കാം.

യഹോവയായ ദൈവം കനാന്യരെ ഉന്മൂലനം ചെയ്യുവാന്‍ മോശെയോടു പറയുന്നതിന് മുന്‍പേ, യോശുവയോടു പറയുന്നതിന് മുന്‍പേ, ദൈവം അതെപ്പറ്റി പിതാവായ അബ്രാഹാമിനോടു പറഞ്ഞിരുന്നു:

“സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെ മേല്‍ വീണു.  അപ്പോള്‍ അവന്‍ അബ്രാമിനോടു: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞു കൊള്‍ക. എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും. നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. സൂര്യന്‍ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദി വരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനിസ്യര്‍, കദ്മോന്യര്‍, ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍, അമോര്‍യ്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു. (ഉല്‍പത്തി.15:12-21 ).

ഇവിടെ ദൈവം പറയുന്നത് “കനാന്‍ നാട്ടിലുള്ളവരുടെ മേല്‍ ശിക്ഷാവിധി നടപ്പാക്കുന്നത് ദീര്‍ഘമായ 400 വര്‍ഷം കഴിഞ്ഞിട്ടായിരിക്കും” എന്നാണ്. മ്ലേച്ഛതയില്‍ ജീവിച്ച കനാന്‍ നാട്ടിലെ നിവാസികള്‍ക്ക്‌ മാനസാന്തരപ്പെടാന്‍ ഒരു കാലയളവ് ദൈവം നല്‍കി. ആ കാലയളവ് 5 വര്‍ഷമോ 10 വര്‍ഷമോ 23 വര്‍ഷമോ ഒന്നുമല്ല, ദീര്‍ഘമായ 400 വര്‍ഷങ്ങളാണ്!! മാത്രമല്ല, ദൈവം അവരുടെ ഇടയിലേക്ക് തന്‍റെ പ്രവാചകന്മാരെ അയക്കുകയും ചെയ്തിരുന്നു. ഉല്‍പ്പത്തി.14:18-ല്‍ നാം വായിക്കുന്നത്: “ശാലേംരാജാവായ മല്‍ക്കീ സേദെക്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു” എന്നാണ്. “അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്ന” മല്‍ക്കിസേദേക്ക് അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു. പിതാക്കന്മാരായ അബ്രഹാം, യിസഹാക്‌, യാക്കോബ്, യാക്കോബിന്‍റെ 12 മക്കള്‍ എല്ലാം അവരുടെ മധ്യത്തില്‍ ഉണ്ടായിരുന്നു.  അബ്രഹാമിനെക്കുറിച്ച് ജനം പറയുന്നത് “നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്‍റെ ഒരു പ്രഭുവാകുന്നു” എന്നാണ് (ഉല്‍പ്പത്തി.23:6). ഇങ്ങനെ ദീര്‍ഘമായ ഒരു കാലയളവ് കൊടുക്കുക മാത്രമല്ല, ദൈവത്തിന്‍റെ സാക്ഷികള്‍ ആ കാലയളവില്‍ അവരുടെ മുന്‍പാകെ ജീവിച്ചിട്ടുള്ളതുമാണ്. എന്നിട്ടും അവര്‍ തങ്ങളുടെ അതിക്രമം വിട്ടുതിരിഞ്ഞു മാനസാന്തരപ്പെട്ടില്ല!!
എന്തായിരുന്നു അവരുടെ അതിക്രമം? യഹോവയില്‍ വിശ്വസിച്ചില്ല എന്നതായിരുന്നോ അവരുടെ അതിക്രമം? ഒരിക്കലുമല്ല!  അവരുടെ അതിക്രമത്തിന്‍റെ പട്ടിക ലേവ്യാ പുസ്തകം 18, 20 അധ്യായങ്ങളില്‍ കൊടുത്തിട്ടുണ്ട്. നമുക്കതൊന്നു പരിശോധിക്കാം:

“നിങ്ങളില്‍ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോടു അടുക്കരുതു; ഞാന്‍ യഹോവ ആകുന്നു. നിന്‍റെ അപ്പന്‍റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുതു. അവള്‍ നിന്‍റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുതു. അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ അപ്പന്‍റെ നഗ്നതയല്ലോ. അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ നിന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; വീട്ടില്‍ ജനിച്ചവരായാലും പുറമെ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുതു. നിന്‍റെ മകന്‍റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുതു; അവരുടെ നഗ്നത നിന്‍റേതു തന്നേയല്ലോ. നിന്‍റെ അപ്പന്നു ജനിച്ചവളും അവന്‍റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ സഹോദരിയല്ലോ. അപ്പന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ അപ്പന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ. അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ. അപ്പന്‍റെ സഹോദരന്‍റെ നഗ്നത അനാവൃതമാക്കരുതു; അവന്‍റെ ഭാര്യയോടു അടുക്കയുമരുതു; അവള്‍ നിന്‍റെ ഇളയമ്മയല്ലോ. നിന്‍റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുതു; അവള്‍ നിന്‍റെ മകന്‍റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുതു. സഹോദരന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുതു; അതു നിന്‍റെ സഹോദരന്‍റെ നഗ്നതയല്ലോ. ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുതു; അവളുടെ മകന്‍റെയോ മകളുടെയോ മകളുടെ നഗ്നത  അനാവൃതമാക്കുമാറു അവരെ പരിഗ്രഹിക്കരുതു; അവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മ്മം. ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖീപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറു അവളെ കൂടെ പരിഗ്രഹിക്കരുതു. ഒരു സ്ത്രീ ഋതു നിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത  അനാവൃതമാക്കുമാറു അവളോടു അടുക്കരുതു. കൂട്ടുകാരന്‍റെ ഭാര്യയോടുകൂടെ ശയിച്ചു അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുതു. നിന്‍റെ സന്തതിയില്‍ ഒന്നിനെയും മോലേക്കിന്നു അര്‍പ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ളേച്ഛത. യാതൊരു മൃഗത്തോടുംകൂടെ ശയിച്ചു അതിനാല്‍ നിന്നെ അശുദ്ധനാക്കരുതു; യാതൊരു സ്ത്രീയും ഒരു മൃഗത്തോടും കൂടെ ശയിക്കേണ്ടതിന്നു അതിന്‍റെ മുമ്പില്‍ നില്‍ക്കയും അരുതു; അതു നികൃഷ്ടം. ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു” (ലേവ്യാ.18:6-24).

ഇനി ലേവ്യാ പുസ്തകം 20-ാമധ്യായത്തില്‍ നിന്ന് നോക്കാം:

“നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍: യിസ്രായേല്‍മക്കളിലോ യിസ്രായേലില്‍ വന്നു പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ സന്തതിയില്‍ ഒന്നിനെ മോലെക്കിന്നു കൊടുത്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലെറിയേണം. അവന്‍ തന്‍റെ സന്തതിയെ മോലെക്കിന്നു കൊടുത്തതിനാല്‍ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ടു ഞാന്‍ അവന്‍റെ നേരെ ദൃഷ്ടിവെച്ചു അവനെ അവന്‍റെ ജനത്തില്‍നിന്നു ഛേദിച്ചുകളയും” (ലേവ്യാ.20:2,3).

“ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍ , കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരംചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നേ, മരണശിക്ഷ അനുഭവിക്കേണം. അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണ ശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാല്‍ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ട കര്‍മ്മം ചെയ്തു; അവരുടെ രക്തം അവരുടെ മേല്‍ ഇരിക്കും. സ്ത്രീയോടുകൂടെ ശയിക്കുന്നതു പോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും മ്ളേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം. ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം. ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാല്‍ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേല്‍ ഇരിക്കും. ഒരു പുരുഷന്‍ തന്‍റെ അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ തന്‍റെ സഹോദരിയെ പരിഗ്രഹിച്ചു അവളുടെ നഗ്നത കാണുകയും അവള്‍ അവന്‍റെ നഗ്നത കാണുകയും ചെയ്താല്‍ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്‍റെ മുമ്പില്‍വെച്ചു തന്നേ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്‍റെ കുറ്റം വഹിക്കും. ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടുകൂടെ ശയിച്ചു അവളുടെ നഗ്നത  അനാവൃതമാക്കിയാല്‍ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്‍റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്‍റെ ഇടയില്‍നിന്നു ഛേദിച്ചുകളയേണം. നിന്‍റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്‍റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുതു; അങ്ങനെത്തവന്‍ തന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും. ഒരു പുരുഷന്‍ ഇളയപ്പന്‍റെ ഭാര്യയോടുകൂടെ ശയിച്ചാല്‍ അവന്‍ ഇളയപ്പന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം. ഒരുത്തന്‍ സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിച്ചാല്‍ അതു മാലിന്യം; അവന്‍ സഹോദരന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതിയില്ലാത്തവര്‍ ആയിരിക്കേണം” (ലേവ്യാ.20:10-21).

അവരുടെ കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ദൈവം ഇവിടെ പറയുന്നു. അപ്പന്‍ മകളോടൊത്തു ശയിക്കുന്നു, മകന്‍ അമ്മയോടൊത്ത്, പിതാമഹന്‍ പേരക്കുട്ടിയോടൊത്ത്, അമ്മായപ്പന്‍ മകന്‍റെ ഭാര്യയോടൊത്ത്, സഹോദരന്‍ സഹോദരിയോടൊത്ത്, മകന്‍ അപ്പന്‍റെ ഭാര്യയോടൊത്ത്, ഇളയപ്പന്‍റെ ഭാര്യയോടൊത്ത്, അമ്മയുടെ സഹോദരിയോടൊത്തു, കൂട്ടുകാരന്‍റെ ഭാര്യയോടൊത്ത്,  ഭാര്യയുടെ മാതാവിനോടൊത്തു, ഭാര്യയുടെ സഹോദരിയോടൊത്തു, സഹോദരന്‍റെ ഭാര്യയോടൊത്ത്, സ്ത്രീയോടെന്നപോലെ പുരുഷനോടൊത്തു, പുരുഷനോടെന്നപോലെ സ്ത്രീയോടൊത്തു, മൃഗത്തോടൊത്തു ശയിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന ജനവിഭാഗമായിരുന്നു അവര്‍ എന്ന് ദൈവം വ്യക്തമായി പറയുന്നു! (തുടരും..)

]]>
https://sathyamargam.org/2012/07/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1/feed/ 4
ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-1) https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b/ https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b/#comments Wed, 20 Jun 2012 03:04:21 +0000 http://www.sathyamargam.org/?p=146 (ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.)

ദാവാ പ്രസംഗകര്‍ പൗലോസിനെതിരെ എപ്പോഴും കൊണ്ടുവരുന്ന ഒരു വാക്യമാണ് മത്തായി.5:17,18-ല്‍ കര്‍ത്താവ് പറഞ്ഞിട്ടുള്ള “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന വചനം. ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നു നാഴികയ്ക്ക് നാല്പതുവട്ടം ഉദ്ഘോഷിക്കുന്ന ഇവര്‍ക്ക് പക്ഷേ, ഇവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ എടുക്കുന്ന സമയത്ത് ബൈബിള്‍ തിരുത്തപ്പെടാത്ത വിശുദ്ധ ഗ്രന്ഥമാണ്. ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍, അത് ഇതാണ്!

 

ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുന്നതും ന്യായപ്രമാണം ക്രിസ്തുവില്‍ നീങ്ങിപ്പോയി എന്ന് പറയുന്നതും ഒരു പോലെ ശരിയായ കാര്യമാണ്. ന്യായപ്രമാണം എന്ന് പറഞ്ഞാല്‍ നമ്മുടെ മനസ്സിലുള്ള ധാരണകള്‍ വ്യത്യസ്തമായതുകൊണ്ടാണ് ഈ കാര്യത്തില്‍ നമുക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത്. നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

 

യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍ . ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

 

613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

 

1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

 

ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

 

ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

 

ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

 

പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍ . അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

 

ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

 

1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍

2. സൈനിക നിയമങ്ങള്‍

3. പൌരത്വ നിയമങ്ങള്‍

4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍

5. കുടുംബ നിയമങ്ങള്‍

6. അവകാശ നിയമങ്ങള്‍

7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍

8. സാമ്പത്തിക പ്രമാണങ്ങള്‍

 

എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

 

മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍ . ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ ഒന്ന് നോക്കുക.)

 

നാം പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, ന്യായപ്രമാണം ഒരിക്കലും രക്ഷക്കുവേണ്ടിയുള്ളതല്ല എന്ന അതിപ്രധാന സംഗതിയാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). ന്യായപ്രമാണം ആചരിച്ചതുകൊണ്ട് “ജീവരക്ഷ പ്രാപിക്കാന്‍ കഴിയുകയില്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

 

ന്യായപ്രമാണത്തില്‍ കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവാര്‍ത്തിക്കാനാണ് വന്നത്” എന്ന്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടായ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

 

മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് (യിരെമ്യാ.31:31-34; യെഹസ്കേല്‍ .36:26,27). എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നുമുണ്ട്, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബാലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

 

പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ശബ്ബത്ത് മാത്രമാണ് കര്‍ത്താവ് നമ്മോട് ആചരിക്കാന്‍ പറയാത്തതുള്ളൂ. അതിനു കാരണം ശബ്ബത്തും ക്രിസ്തുവില്‍ നീങ്ങിപ്പോകേണ്ടിയിരുന്ന ഒരു നിഴല്‍ ആയിരുന്നതിനാലാണ് (കൊളോ.2:16,17).

 

എന്നാല്‍ ശബ്ബത്തിനു പകരം കര്‍ത്താവ് പുതിയ ഒരു കല്പന നമുക്ക് തന്നിട്ടുണ്ട്: “നിങ്ങള്‍ അന്യോന്യം സ്നേഹിക്കണം എന്ന പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്ക് തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം എന്നു തന്നെ. നിങ്ങള്‍ക്ക് അന്യോന്യം സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്നു എല്ലാവരും അറിയും” (യോഹ.13:34,35). ഇപ്പോള്‍ കല്പനകളുടെ എണ്ണം പത്തു തന്നെ!!

 

ഇനിയും സ്വാഭാവികമായും ഉണ്ടാകുന്ന മറ്റൊരു ചോദ്യം ദൈവം ഇനി ഇതിനേക്കാള്‍ നല്ല വേറെ ഒരു നിയമം കൊണ്ടുവരാന്‍ സാധ്യതയില്ലേ എന്നതായിരിക്കും. പഴയനിയമത്തെ മാറ്റി പുതിയതൊന്നു കൊണ്ടുവന്നു, ഇനി ഇതിനെയും മാറ്റി വേറെ ഒന്ന് കൊണ്ടുവരുന്നതിന് എന്താണ് തടസ്സം? തീര്‍ച്ചയായും തടസ്സം ഉണ്ട്. ഒന്നാമത്തെ കാര്യം പുതിയ പ്രമാണം നല്‍കിയ ദൈവപുത്രന്‍റെ മരണത്തോടുകൂടെയാണ് ഇത് ഉറപ്പിക്കപ്പെട്ടത്‌ എന്നതത്രേ. എബ്രായലേഖനകാരന്‍ അതിനെ ഇപ്രകാരം വിശദീകരിക്കുന്നു: “മരണപത്രത്തിന്‍റെ കാര്യത്തില്‍ അത് എഴുതിയവന്‍റെ മരണം സ്ഥിരീകരിക്കപ്പെടണം. മരണപത്രം സാധൂകരിക്കപ്പെടുന്നത് മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവാന്‍ ജീവിച്ചിരിക്കെ അതിനു ഒരു സാധുതയുമില്ലല്ലോ” (എബ്രായര്‍.9:16,17. പി.ഓ.സി തര്‍ജ്ജമ). മരണപത്രം തയ്യാറാക്കിയ ആള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അത് മാറ്റാനാകില്ല. യേശുക്രിസ്തു പുതിയനിയമത്തെ തന്‍റെ മരണത്തിലൂടെയാണ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ അത് മാറ്റാന്‍ പറ്റാത്ത നിയമമായി മാറി!!

 

ഇനി ഈ നിയമം മാറ്റാന്‍ ദൈവത്തിനു കഴിയില്ല എന്നുള്ളതിന് രണ്ടാമത്തെ കാരണം ദൈവം തന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണ് എന്നുള്ളതാണ്. അബ്രഹാമിന്‍റെ സന്തതിയുമായി താന്‍ സ്ഥാപിക്കുന്നത് “നിത്യനിയമം” ആയിരിക്കും എന്നു ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തിട്ടുണ്ട് (ഉല്‍പത്തി.17:7). തന്‍റെ വചനത്തിനെതിരായി ദൈവം ഒരിക്കലും പ്രവര്‍ത്തിക്കുകയില്ല. അതായത് അബ്രഹാമിന്‍റെ സന്തതിയായ യേശുക്രിസ്തു സ്ഥാപിച്ച പുതിയനിയമം ഇനി ഒരിക്കലും മാറിപ്പോകാത്തതാണെന്നു ചുരുക്കം!!!  (തുടരും…)

 

]]>
https://sathyamargam.org/2012/06/%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b5%80%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b/feed/ 15
ലേവ്യാ 12-ം അദ്ധ്യായം https://sathyamargam.org/2012/05/%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be-12-%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82/ https://sathyamargam.org/2012/05/%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be-12-%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82/#respond Thu, 24 May 2012 12:26:02 +0000 http://www.sathyamargam.org/?p=69 ബൈബിളിന്‍റെ സ്ത്രീ വിരുദ്ധതക്ക് തെളിവായി ഇസ്ലാമിസ്റ്റുകള്‍ കാണിക്കുന്ന വേദ ഭാഗങ്ങളിലൊന്ന് ലേവ്യ പുസ്തകം പന്ത്രണ്ടാം അധ്യായമാണ്. അത് താഴെ കൊടുക്കുന്നു:

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കണം. ഋതുവിന്‍റെ മാലിന്യകാലത്തിലെന്ന പോലെ അവള്‍ അശുദ്ധയായിരിക്കണം. എട്ടാം ദിവസം അവന്‍റെ അഗ്രചര്‍മം പരിഛേദന ചെയ്യണം. പിന്നെ അവള്‍ മുപ്പത്തിമൂന്നു ദിവസം തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം; അവളുടെ ശുദ്ധീകരണ കാലം തികയുന്നത് വരെ അവള്‍ യാതൊരു വിശുദ്ധ വസ്തുവും തൊടരുത്; വിശുദ്ധ മന്ദിരത്തിലേക്ക് വരികയും അരുത്. പെണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്ന പോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം അവള്‍ തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം. മകന് വേണ്ടിയോ മകള്‍ക്ക് വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞ ശേഷം അവള്‍ ഒരു വയസ്സ് പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. അവന്‍ അത് യഹോവയുടെ സന്നിധിയില്‍ അര്‍പ്പിച്ചു പ്രയിശ്ചിത്തം കഴിക്കണം; എന്നാല്‍ അവളുടെ രക്തസ്രവം നിന്നശേഷം അവള്‍ ശുദ്ധയാകും. ഇത് ആണ്‍കുഞ്ഞിനെയോ  പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം. ആട്ടിന്‍കുട്ടിക്ക് അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനായിട്ടും ഒന്നിനെ പാപയാഗത്തിനായിട്ടും കൊണ്ടുവരണം; പുരോഹിതന്‍ അവള്‍ക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാല്‍ അവള്‍ ശുദ്ധയാകും.”

 

ഈ വേദ ഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിസ്റ്റുകളുടെ വാദം ‘യഹോവ സ്ത്രീ വിവേചനം കാണിക്കുന്ന ദൈവമാണെ’ന്നാണ്. പ്രസവത്തോട് കൂടി സ്ത്രീ അശുദ്ധയായിത്തീരുന്നു എന്നും പെണ്‍കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഇരട്ടി അശുദ്ധിയുണ്ടാകുന്നു  എന്നും പറയുന്നത് സ്ത്രീ വിവേചനത്തിനു ഉത്തമ ഉദാഹരണങ്ങളാണ് എന്നാണവരുടെ വാദം. ഒറ്റ നോട്ടത്തില്‍ ഈ വാദമുഖങ്ങളില്‍ കഴമ്പുണ്ടെന്ന് ചിലപ്പോള്‍ തോന്നിപ്പോകാം. എന്നാല്‍ ഈ വേദഭാഗത്തെ ഒരു സൂക്ഷ്മപഠനത്തിനു വിധേയമാക്കിയാല്‍, സൂര്യോദയത്തിങ്കല്‍ പ്രഭാതമഞ്ഞു അപ്രത്യക്ഷമാകുന്നത് പോലെ ബൈബിളിനെതിരെയുള്ള ആരോപണങ്ങള്‍ മാഞ്ഞു പോകുന്നത് കാണാം.

 

മറ്റേതു വേദഭാഗത്തെയും പോലെത്തന്നെ പരാമര്‍ശിത വേദഭാഗത്തെയും നാം ദൈവശാസ്ത്ര തലത്തിലും പ്രായോഗിക തലത്തിലുമുള്ള  രണ്ടു വീക്ഷണ കോണുകളിലൂടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ആദ്യം ദൈവശാസ്ത്രപരമായ തലത്തില്‍ ഈ വേദഭാഗത്തെ നമുക്ക് പരിശോധിക്കാം:

 

പൗരോഹിത്യ നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേവ്യാ പുസ്തകത്തിലെ, 11 മുതല്‍ 15 വരെയും 18 മുതല്‍ 22 വരെയും ഉള്ള അദ്ധ്യായങ്ങള്‍ ശുദ്ധിയേയും അശുദ്ധിയേയും തമ്മില്‍ വേര്‍തിരിക്കുന്ന, ശുദ്ധീകരണ നിയമങ്ങള്‍ അടങ്ങിയതാണ്. “ഞാന്‍ യഹോവ ആകുന്നു. എന്‍റെ വിശുദ്ധ നാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു” എന്നും “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ ” എന്നുമുള്ള കല്പനകള്‍ യഹോവയായ ദൈവം ഈ അധ്യായങ്ങളില്‍ ആവര്‍ത്തിച്ചു നല്‍കുന്നത് കാണാം. ഭക്ഷണത്തിലൂടെയുള്ള അശുദ്ധി, സ്രവത്താലുള്ള അശുദ്ധി, രോഗത്താലുള്ള അശുദ്ധി, പിണത്താലുള്ള  അശുദ്ധി തുടങ്ങി ഒരു യിസ്രായേല്യന്‍ താത്കാലികമായോ എന്നന്നേക്കുമായോ യിസ്രായേല്‍ പാളയത്തില്‍ നിന്ന് ബഹിഷ്കൃതനാകുവാന്‍ ഇടയുള്ള കാര്യങ്ങളെപ്പറ്റി ലേവ്യാ പുസ്തകം നമുക്ക് അറിവ് തരുന്നു.

 

‘നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി വാഴുവിന്‍’ എന്നാണു ദൈവം ആദ്യ മനുഷ്യര്‍ക്ക്‌ നല്‍കിയിരുന്ന കല്പന. അതിനാല്‍, കുഞ്ഞിനെ പ്രസവിക്കുന്നത് പാപമല്ലെന്ന് മാത്രമല്ല, അത് ആദിയില്‍ ദൈവം നല്‍കിയ കല്പനയുടെ നിറവേറല്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ‘പ്രസവത്തിലൂടെ സ്ത്രീ അശുദ്ധയാകുന്നു’ എന്നല്ല,  പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രവത്താലാണ് സ്ത്രീ അശുദ്ധയായിത്തീരുന്നത്’ എന്നത്രേ ബൈബിള്‍ പറയുന്നത്. ‘ഋതുവിന്റെ മാലിന്യകാലത്തെന്ന പോലെ’ എന്ന് രണ്ടാം വാക്യത്തിലും അഞ്ചാം വാക്യത്തിലും പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ‘അവളുടെ രക്തസ്രവം നിന്ന ശേഷം അവള്‍ ശുദ്ധയാകും’ എന്ന  ഏഴാം വാക്യവും പ്രസവത്താലല്ല, പ്രസവാനന്തരമുള്ള രക്തസ്രവത്താലാണ് അശുദ്ധിയുണ്ടാകുന്നത് എന്നതിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട്, ‘പ്രസവത്തോട് കൂടി സ്ത്രീ അശുദ്ധയാകുന്നു എന്നാണു ബൈബിള്‍ പറയുന്നത്’ എന്ന ഇസ്ലാമിസ്റ്റുകളുടെ വാദം കഥയറിയാതെ ആട്ടം കാണുന്നവന്‍റെ ജല്പനം മാത്രമാണ്.

 

‘സ്ത്രീക്ക് പുരുഷന്‍റെ ഇരട്ടി പാപമുണ്ട്‌’ എന്ന് ബൈബിള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ഇരട്ടി പാപം ഉണ്ടായിരുന്നെങ്കില്‍ ശുദ്ധീകരണ ദിവസങ്ങള്‍ ഇരട്ടിയാക്കിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. (എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും പാപം പാപമായിത്തന്നെ ഇരിക്കും, അതൊരിക്കലും പുണ്യമായി മാറുകയില്ല!! ) മറിച്ചു, പാപ പരിഹാരത്തിനായി അര്‍പ്പിക്കപ്പെടുന്ന യാഗങ്ങളുടെ എണ്ണത്തിലായിരുന്നു ഇരട്ടിപ്പ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍, ആണ്‍കുഞ്ഞു ജനിച്ചാലും പെണ്‍കുഞ്ഞു ജനിച്ചാലും അര്‍പ്പിക്കപ്പെടുന്ന യാഗങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമില്ല, അവ തുല്യമാണ്. മാത്രമല്ല, ആട്ടിന്‍കുട്ടിയെ യാഗമര്‍പ്പിക്കുവാന്‍ വകയില്ലാത്തവളാണ് മാതാവ് എങ്കില്‍, പ്രാവിന്‍ കുഞ്ഞിനേയും കുറുപ്രാവിനേയും യാഗമര്‍പ്പിച്ചാല്‍ മതി എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ച സമ്പന്നയായ മാതാവ് അര്‍പ്പിക്കുന്ന ആട്ടിന്‍കുട്ടിയുടെ രക്തവും, ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച ദരിദ്രയായ മാതാവ് അര്‍പ്പിക്കുന്ന പ്രാക്കളുടെ രക്തവും ഒരേ മൂല്യമുള്ളതായാണ്‌ ദൈവം പരിഗണിക്കുന്നത് എന്ന് മനസ്സിലാക്കാം. കുഞ്ഞുങ്ങളുടെ ലിംഗ ഭേദത്തിന്‍റെ അടിസ്ഥാനത്തില്‍ യാഗങ്ങള്‍ക്കു ഒരു വ്യത്യാസവും ദൈവം കല്പിച്ചിട്ടില്ല.

 

യേശുക്രിസ്തുവിനെക്കുറിച്ചുള്ള  ആദ്യത്തെ പ്രവചനത്തില്‍ ദൈവം തന്നെ രക്ഷകനെ വിശേഷിപ്പിക്കുന്നത് ‘സ്ത്രീയുടെ സന്തതി’ എന്നാണു. യേശുക്രിസ്തുവിന്‍റെ ജനനം സ്ത്രീയില്‍ നിന്ന് മാത്രമുള്ളതായിരുന്നു, ഒരു പുരുഷനും അതില്‍ പങ്കില്ലായിരുന്നു. ദൈവത്തിനു തന്നെ സ്ത്രീയില്‍ നിന്ന് ജനിക്കാനും സ്ത്രീയുടെ സന്തതിയെന്നു അറിയപ്പെടാനും യാതൊരു ലജ്ജയുമുണ്ടായിരുന്നില്ലെന്നു ബൈബിള്‍ വ്യക്തമാക്കുമ്പോള്‍, ‘പുരുഷന്‍റെ ഇരട്ടി പാപം സ്ത്രീക്കുണ്ടെന്നാണ് ബൈബിള്‍ പറയുന്നത് ‘ എന്ന് വാദിക്കുന്നവരോട് സഹതപിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാനാണ്?

 

ഇനി നമുക്ക് ഇതിന്‍റെ പ്രായോഗിക തലത്തിലുള്ള വിശദീകരണവും പരിശോധിക്കാം:

 

ആണ്‍കുഞ്ഞിനെ  പ്രസവിച്ച ശേഷം ഏഴു ദിവസം അശുദ്ധയായും  മുപ്പത്തിമൂന്നു ദിവസം രക്ത ശുദ്ധീകരണത്തിലും പെണ്‍കുഞ്ഞിനെ പ്രസവിച്ചശേഷം പതിനാലു ദിവസം അശുദ്ധയായും അറുപത്താറു ദിവസം രക്ത ശുദ്ധീകരണത്തിലും ഇരിക്കണം എന്ന ദൈവകല്പന അനുസരിക്കുന്നതിലൂടെ ‘പ്രസവാനന്തര വിശ്രമം’ (Bed Rest) ആണ് പ്രായോഗിക തലത്തില്‍ മാതാവിന് ലഭിക്കുന്നത്. ആണ്‍കുഞ്ഞിനെ എട്ടാം ദിവസം പരിച്ചേദന കഴിപ്പിക്കേണ്ടത് കൊണ്ടാണ് (ലേവ്യ.12:3) ദൈവം ഏഴാം ദിവസം അമ്മയുടെ അശുദ്ധി അവസാനിപ്പിക്കുന്നത്. പെണ്‍കുഞ്ഞിന്‍റെത് പോലെ പതിനാലു ദിവസത്തെ അശുദ്ധിയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ച അമ്മയ്ക്കും ദൈവം നല്‍കിയിരുന്നതെങ്കില്‍, യിസ്രായേല്‍ സമൂഹത്തിലേക്കു തന്‍റെ മകനെ പ്രവേശിപ്പിക്കുന്ന, തന്‍റെ മകന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ചടങ്ങില്‍ നിന്ന് അവനെ പ്രസവിച്ച മാതാവ് ബഹിഷ്കൃതയാകുമായിരുന്നു! എങ്കില്‍ അതായിരുന്നേനെ ഏറ്റവും വലിയ സ്ത്രീ വിവേചനം!! എന്നാല്‍ തന്‍റെ മകന്‍റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ആ ദിവസം മറ്റു കുടുംബാംഗങ്ങളോട് ഒത്തുകൂടി ദൈവസന്നിധിയില്‍ സന്തോഷിക്കുവാന്‍ അവന്‍റെ മാതാവിനും അവകാശമുണ്ടെന്നതിനാലാണ് ഏഴാം ദിവസത്തോടെ അവളുടെ അശുദ്ധി ദൈവം അവസാനിപ്പിക്കുന്നത്. യിസ്രായേലിലെ ഒരു മാതാവിന്‍റെ ന്യായമായ അവകാശത്തെ ഹനിക്കുവാന്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അനുവദിക്കുന്നില്ല എന്നത് എത്രയോ ഹൃദയസ്പര്‍ശിയായ കാര്യമാണ്!!

 

വാസ്തവത്തില്‍, ദൈവം വച്ച ഈ നിയമത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ യിസ്രായേലില്‍ പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന മാതാവാണ് കൂടുതല്‍ ഭാഗ്യവതി എന്ന് കാണാം. പ്രസവാനന്തര വിശ്രമം കൂടുതല്‍ ലഭിക്കുന്നതും തന്‍റെ കുഞ്ഞിനോടോത്തു കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ കഴിയുന്നതും പെണ്‍കുഞ്ഞിന്‍റെ അമ്മക്കാണ് എന്നത് തന്നെ കാരണം. അതുപോലെ, ഈ നിയമമനുസരിച്ചു ആണ്‍കുഞ്ഞിനെക്കാള്‍ ഭാഗ്യവതി പെണ്‍കുഞ്ഞാണെന്നും കാണാം. അമ്മയുടെ ശരീരത്തിന്‍റെ ചൂടും സ്നേഹ വാത്സല്യങ്ങളും അനുഭവിക്കുന്ന കാര്യത്തില്‍ തന്‍റെ സഹോദരന്മാരെക്കാള്‍ ഇരട്ടി ഓഹരിയാണ് അവള്‍ക്കു കിട്ടുന്നത്. പെണ്‍മക്കളെ കൂടുതല്‍ സ്നേഹിക്കുകയും അവര്‍ക്ക് വേണ്ടി കരുതുകയും ചെയ്യുന്ന സാധാരണ പിതാക്കന്മാരുടെ മനസ്സ് തന്നെയാണ് പെണ്‍കുട്ടികളോട് സ്വര്‍ഗ്ഗീയ പിതാവിനുമുള്ളത് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

 

ആദ്യത്തെ രണ്ടുമൂന്നു മാസക്കാലത്തെ ശരിയായ പരിചരണം ശിശുക്കളുടെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണെന്ന് മന:ശാസ്ത്ര വിദഗ്ദര്‍ പറയുന്നു. ആ കാല ദൈര്‍ഘ്യം ആണ്‍കുഞ്ഞുങ്ങളെക്കാള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക്‌ ഇരട്ടിയായിരിക്കണമെന്നു ദൈവം ആവശ്യപ്പെട്ടതിന്‍റെ പുറകിലെ  കാരണം ‘സ്ത്രീജനം ബലഹീന പാത്രമാ’കയാല്‍ അവള്‍ക്കു കൂടുതല്‍ പരിചരണവും പരിഗണയും ആവശ്യമാണെന്നുള്ള വലിയ സത്യം നമ്മെ പഠിപ്പിക്കാന്‍ വേണ്ടിത്തന്നെയാണ്. ഇങ്ങനെ പെണ്‍ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെപ്പോലും ഗുണപരമായി സ്വാധീനിക്കുന്ന തരത്തില്‍ ദൈവം യിസ്രായേല്‍ മക്കള്‍ക്ക്‌ നല്‍കിയിരുന്ന ശുദ്ധീകരണ നിയമത്തെയാണ് ഇസ്ലാമിസ്റ്റുകള്‍ സ്ത്രീ വിരുദ്ധതക്ക് ഉദാഹരണമായി എടുത്തു കാണിക്കുന്നത്.  ഹാ, കഷ്ടം! എന്ന് സഹതപിക്കുകയല്ലാതെ വേറെ ഒന്നും ചെയ്യാനില്ല.

]]>
https://sathyamargam.org/2012/05/%e0%b4%b2%e0%b5%87%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be-12-%e0%b4%82-%e0%b4%85%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%82/feed/ 0