ചോദ്യോത്തരങ്ങള്‍ – Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png ചോദ്യോത്തരങ്ങള്‍ – Sathyamargam https://sathyamargam.org 32 32 ബൈബിളിലെ അബ്രഹാം സ്വന്തം പെങ്ങളെയാണോ വിവാഹം കഴിച്ചത്? https://sathyamargam.org/2021/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/ https://sathyamargam.org/2021/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/#respond Fri, 12 Feb 2021 10:50:14 +0000 http://sathyamargam.org/?p=1609 ചോദ്യം: ബൈബിളിലെ അബ്രഹാം വിവാഹം കഴിച്ചത് തന്‍റെ സ്വന്തം പെങ്ങളെ(അപ്പന്‍റെ മകളെ)യാണെന്ന് ബൈബിളില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, രണ്ടു പ്രാവശ്യം അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കുകയും ചെയ്തിട്ടുണ്ടല്ലോ. പ്രവാചകന്മാരെ അവഹേളിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ബൈബിളില്‍ തിരുകിക്കയറ്റിയതല്ലേ ഈ കഥകളെല്ലാം?

ഉത്തരം: ബൈബിള്‍ എന്ന് പറഞ്ഞാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്ന് ചോദിക്കുന്ന ആളുകള്‍ മാത്രമേ ബൈബിളിനെതിരെ ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുകയുള്ളൂ. കാരണം ഈ ആരോപണങ്ങള്‍ എല്ലാം തന്നെ അടിസ്ഥാന രഹിതമാണ്, ബൈബിളില്‍ ഇല്ലാത്തതാണ്. അത് പരിശോധിക്കുന്നതിന് മുന്‍പേ പ്രവാചകന്മാരെ അവഹേളിച്ചത് കൊണ്ട് എന്ത് ലാഭമാണ് ഒരാള്‍ക്ക് കിട്ടാന്‍ പോകുന്നത് എന്നുള്ള കാര്യം ദാവാക്കാര്‍ വ്യക്തമാക്കണം. പ്രവാചകന്മാര്‍ ചെയ്യാത്ത കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ നടന്നതായോ അവര്‍ പ്രവര്‍ത്തിച്ചതായോ എഴുതി ചേര്‍ക്കുന്നതിലൂടെ എന്തെങ്കിലും മെച്ചം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്ത് മെച്ചമാണ് അവര്‍ക്ക് ലഭിച്ചത് എന്നുകൂടി ദാവാക്കാര്‍ വിശദീകരിക്കണം.

വാസ്തവത്തില്‍ ഇങ്ങനെയൊരു വാദം ദാവാക്കാര്‍ ഉന്നയിക്കുന്നതിനൊരു കാരണമുണ്ട്. മുഹമ്മദ്‌ മരിച്ചു കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ ചെയ്തതും ചെയ്യാത്തതും പറഞ്ഞതും പറയാത്തതുമായ പല കഥകളും മുഹമ്മദിന്‍റെ അനുയായികള്‍ മുഹമ്മദിനെ കുറിച്ച് ചമയ്ക്കുകയുണ്ടായിട്ടുണ്ട് എന്ന് ഇസ്ലാമിക ചരിത്രം പഠിച്ചവര്‍ക്കറിയാം. അത്തരം ഹദീസുകളുടെ നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയാതെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്‌. ആ അനുഭവപശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ബൈബിളിലെ പ്രവാചകന്മാരെക്കുറിച്ചും അനുയായികള്‍ ഇല്ലാക്കഥകള്‍ എഴുതി വെച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ ഇത്തരം വ്യാജാരോപണങ്ങള്‍ പടച്ചു വിടുന്നത്. എന്തായാലും ഖുര്‍ആന്‍ പോലെ മനുഷ്യനിര്‍മ്മിതമായ ഗ്രന്ഥമല്ല ബൈബിള്‍, മനുഷ്യന്‍ വിചാരിച്ചാല്‍ ഒരിക്കലും എഴുതാന്‍ പറ്റാത്ത ഒന്നാണ് ബൈബിള്‍ എന്നതുകൊണ്ട്‌ ഒരാള്‍ക്കും തന്‍റെ ഇഷ്ടത്തിനനുസരിച്ച് ബൈബിളില്‍ എന്തെങ്കിലും എഴുതി ചേര്‍ക്കാനോ എടുത്തു കളയാനോ സാധ്യമല്ല എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട് ആരോപണത്തിന്‍റെ മറുപടിയിലേക്ക് കടക്കുന്നു.

അബ്രഹാമിന്‍റെ ഭാര്യയുടെ പേര് സാറ എന്നാണ്. മുന്‍പ് അവര്‍ അബ്രാമും സാറായിയുമായിരുന്നു. ദൈവം പേര് മാറ്റിയിട്ടതോടെയാണ് അവര്‍ അബ്രഹാമും സാറയുമായി മാറുന്നത് (ഉല്‍പ്പത്തി.17:4,5,15).

ഉല്‍പ്പത്തി.20:12-ല്‍ അബ്രഹാം പറയുന്നത് ഇങ്ങനെയാണ്: “വാസ്തവത്തില്‍ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി.”

ഈയൊരു വാക്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അബ്രഹാം സ്വന്തം പെങ്ങളെ വിവാഹം കഴിച്ചു എന്ന് വിമര്‍ശകര്‍ വാദിക്കുന്നത്. സത്യത്തില്‍, എബ്രായരുടെ സംഭാഷണ ശൈലികളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് ഇമ്മാതിരി മണ്ടത്തരം പറയാന്‍ നില്‍ക്കുന്നത്. ഒരേ പൂര്‍വ്വ പിതാവില്‍ നിന്നും ഉള്ളവര്‍ പരസ്പരം സഹോദരന്മാര്‍ എന്ന് വിളിക്കുന്നതും ഒരേ അപ്പന്‍റെ മക്കള്‍ എന്ന് പറയുന്നതും അവരുടെ ശൈലിയായിരുന്നു. അത് മനസ്സിലാക്കാന്‍ ചില തെളിവുകള്‍ ബൈബിളില്‍ നിന്നും തരാം. അബ്രഹാം ലോത്തിനോട് പറയുന്നത് നാം സഹോദരന്മാരല്ലോ എന്നാണ്:

“അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്‍റെ ഇടയന്മാര്‍ക്കും നിന്‍റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ;നാം സഹോദരന്മാരല്ലോ.” (ഉല്‍പ്പത്തി. 13:8)

അബ്രഹാമിന്‍റെ സഹോദരനാണ് ലോത്ത് എന്ന് വേറെയും സ്ഥലങ്ങളില്‍ പറയുന്നുണ്ട്. വിസ്തര ഭയത്താല്‍ ഒരു തെളിവ് മാത്രം തരാം:

“അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.” (ഉല്‍പ്പത്തി. 14:16)

എന്നാല്‍ യഥാര്‍ത്ഥത്തില്‍, അബ്രഹാമിന്‍റെ സഹോദരന്‍റെ പുത്രനാണ് ലോത്ത്:

“അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനില്‍ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ ദേശത്തു എത്തി.” (ഉല്‍പ്പത്തി. 12:5)

അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമില്‍ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.” (ഉല്‍പ്പത്തി. 14:12)

നമ്മളാരും നമ്മുടെ സഹോദരന്‍റെ പുത്രനെ സഹോദരന്‍ എന്ന് വിളിക്കുകയില്ല. തന്‍റെ പിതാവിന്‍റെ സഹോദരനെയും ‘സഹോദരന്‍’ എന്ന് വിളിക്കുകയില്ല. പക്ഷെ എബ്രായര്‍ അങ്ങനെ വിളിച്ചിരുന്നു. ഇനി വേറൊരു തെളിവ് നോക്കാം. യിസ്ഹാക്കിന് ആകെ രണ്ടു മക്കളേ ഉണ്ടായിരുന്നുള്ളൂ, ഏശാവും യാക്കോബും. യാക്കോബ് ഉപായത്താല്‍ പിതാവിനെ പറ്റിച്ച് അനുഗ്രഹങ്ങളെല്ലാം കൈവശമാക്കി. പിന്നീട് എശാവ് വന്നപ്പോള്‍ അവനോട് യിസ്ഹാക്ക് പറയുന്നത് ഇങ്ങനെയാണ്:

“യിസ്ഹാക്‍ ഏശാവിനോടു: ഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്‍റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.” (ഉല്‍പ്പത്തി. 27:37)

ഇവിടെ യിസ്ഹാക് പറയുന്നത് യാക്കോബിന്‍റെ ‘സഹോദരന്മാരെ’ ഒക്കെയും അവന് ദാസന്മാരാക്കി എന്നാണ്. യാക്കോബിന് ആകെ ഒരു സഹോദരനെയുള്ളൂ, എശാവ്. എന്നിട്ടും സഹോദരന്മാരെ എന്ന ബഹുവചനം യിസ്ഹാക്ക് ഉപയോഗിച്ചതെന്താണ്? ഒരുത്തരമേയുള്ളൂ, എശാവിന്‍റെ മക്കളെയും പേരക്കുട്ടികളെയും എല്ലാം ചേര്‍ത്താണ് യാക്കോബിന്‍റെ സഹോദരന്മാര്‍ എന്ന് യിസ്ഹാക് പറയുന്നത്.

ഇനി വേറൊരു തെളിവ് കൂടി തരാം:

“തന്‍റെ അമ്മയുടെ സഹോദരനായ ലാബാന്‍റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തു ചെന്നു കണറ്റിന്‍റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകള്‍ക്കു വെള്ളം കൊടുത്തു” (ഉല്‍പ്പത്തി.29:10)

ഇവിടെ ലാബാനും യാക്കോബും തമ്മിലുള്ള ബന്ധം വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. യാക്കോബിന്‍റെ അമ്മ റിബെക്കയുടെ സഹോദരനാണ്, അഥവാ യാക്കൊബിന്‍റെ അമ്മാവനാണ് ലാബാന്‍. എന്നാല്‍ റാഹേലിന് യാക്കോബ് തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് എങ്ങനെയെന്ന് തൊട്ടു താഴെ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക:

താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു.  (ഉല്‍പ്പത്തി.29:12)

യാക്കോബ് റാഹേലിനോട് പറയുന്നത് താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ ആണെന്നാണ്‌! വാസ്തവത്തില്‍ അവളുടെ അപ്പന്‍റെ സഹോദരനല്ല, അനന്തിരവനാണ്‌ യാക്കോബ്. ലാബാന്‍ യാക്കോബിനെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം:

“ലാബാന്‍ അവനോടു: നീ എന്‍റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്‍റെ അടുക്കല്‍ പാര്‍ത്തു. പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.” (ഉല്‍പ്പത്തി.29:14,15)

നീ എന്‍റെ സഹോദരനാകകൊണ്ടു” എന്നാണ് ലാബാന്‍ യാക്കോബിനോടു പറയുന്നത്. വാസ്തവത്തില്‍ പറയേണ്ടത് നീ എന്‍റെ അനന്തരവനായത് കൊണ്ട് എന്നായിരിക്കണം. എന്തുകൊണ്ടാണ് ഇങ്ങനെ സഹോദരന്‍ എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇവരുടെ പൂര്‍വ്വ പിതാവ് ഒരാളായത് കൊണ്ടാണ് എന്നുത്തരം കിട്ടും.

ഈ വസ്തുത മനസ്സില്‍ വെച്ചിട്ട് നമുക്ക് അബ്രഹാമും സാറയും സഹോദരീ സഹോദരന്മാര്‍ ആണോ എന്ന് നോക്കാം. അബ്രഹാമിന്‍റെയും സാറയുടെയും അമ്മമ്മാര്‍ ഒരാളല്ല, രണ്ടു പേര്‍ ആണെന്ന് അബ്രഹാം വ്യക്തമായി പറയുന്നുണ്ട്, എന്‍റെ അമ്മയുടെ മകളല്ല താനും” എന്ന് (ഉല്‍പ്പത്തി.20:12). അതുകൊണ്ട് ആ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ല. വിശദീകരണം വേണ്ടത് “ഇവള്‍ എന്‍റെ അപ്പന്‍റെ മകള്‍” എന്ന് അബ്രഹാം സാറയെ കുറിച്ച് പറഞ്ഞതിനാണ്. ഇവര്‍ രണ്ടു പേരും ഒരേ അപ്പന്‍റെ മക്കളായിരുന്നോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം. അബ്രഹാമിന്‍റെ പിതാവിന്‍റെ പേര് തേരഹ് എന്നാണ്:

“തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൌത്രന്‍ ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.” (ഉല്‍പ്പത്തി. 11:31)

എന്നാല്‍ സാറയുടെ അപ്പന്‍റെ പേര് തേരഹ് എന്നല്ല, ഹാരാന്‍ എന്നാണ്:

“അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്‍റെ ഭാര്യക്കു സാറായി എന്നും നാഹോരിന്‍റെ ഭാര്യക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ. (ഉല്‍പ്പത്തി.11:29)

തേരഹിന്‍റെ മകനാണ് അബ്രഹാം, ഹാരാന്‍റെ മകളാണ് സാറാ. എന്നിട്ടും അബ്രാം പറഞ്ഞത് സാറായി എന്‍റെ അപ്പന്‍റെ മകള്‍ ആണെന്നാണ്‌. അതെന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് ചോദിച്ചാല്‍ ഇവര്‍ രണ്ട് പേരും ഒരു പൊതു പൂര്‍വ്വികനില്‍ നിന്നും ഉണ്ടായവരാണ് എന്നുള്ള മറുപടി കിട്ടും. അത് അവരുടെ സംഭാഷണ ശൈലിയാണ്. അബ്രഹാമിന്‍റെ കാലശേഷം രണ്ടായിരം വര്‍ഷം കഴിഞ്ഞ് ജീവിച്ചിരുന്ന യേശുക്രിസ്തുവിന്‍റെ കാലഘട്ടത്തിലെ ജനങ്ങള്‍ പോലും പറഞ്ഞത് ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതികള്‍ എന്നായിരുന്നു:

“അവര്‍ അവനോടുഃ ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല” (യോഹ.8:33)

“അവര്‍ അവനോടുഃ അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞു” (യോഹ.8:39)

അവരുടെയെല്ലാം പൊതു പൂര്‍വ്വികന്‍ അബ്രഹാം ആയിരുന്നതിനാലാണ് അബ്രഹാം ആണ് ഞങ്ങളുടെ പിതാവ് എന്നും ഞങ്ങള്‍ അബ്രഹാമിന്‍റെ സന്തതിയാണ് എന്നും അവര്‍ പറഞ്ഞത്. അല്ലാതെ നേരിട്ട് അബ്രഹാമില്‍ നിന്നും ജനിച്ചവരാണ് തങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ അല്ല. അതൊരിക്കലും സാധ്യമല്ലല്ലോ, കാരണം യേശുക്രിസ്തുവിന്‍റെ കാലത്തെ ജനങ്ങളും അബ്രഹാമും തമ്മില്‍ രണ്ടായിരത്തോളം വര്‍ഷത്തെ അന്തരമുണ്ട്. യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതി എന്ന് വിശേഷിപ്പിക്കുന്നുണ്ട്, അതിനര്‍ത്ഥം ദാവീദില്‍ നിന്ന് നേരിട്ട് ജനിച്ചവനാണ് യേശുക്രിസ്തു എന്നല്ല. യേശുക്രിസ്തുവും ദാവീദും തമ്മില്‍ ആയിരം വര്‍ഷത്തെ അന്തരമുണ്ട്.

എബ്രായരെ സംബന്ധിച്ചു, ചില തലമുറകള്‍ക്ക് മുന്‍പ് ഒരു പൂര്‍വ്വികനില്‍ നിന്നും ഉത്ഭവിച്ചവരെല്ലാം പരസ്പരം ഒരേ അപ്പന്‍റെ മക്കള്‍ എന്ന് വിശേഷിപ്പിക്കുന്ന പതിവുണ്ട് എന്നുള്ള കാര്യം അറിയാത്തതുകൊണ്ടാണ് അബ്രഹാം കല്യാണം കഴിച്ചത് തന്‍റെ അര്‍ദ്ധസഹോദരിയെ ആണെന്നും പറഞ്ഞ് വിമര്‍ശകര്‍ ബൈബിളിനു നേരെ കുതിര കേറാന്‍ വരുന്നത്.

ഇനി ഈ വിമര്‍ശനം ഉന്നയിക്കുന്ന ദാവാക്കാരോട് ഞങ്ങള്‍ ഒരു കാര്യം തിരിച്ചു ചോദിക്കട്ടെ. ഖുര്‍ആന്‍ അനുസരിച്ച് ആദമും അവന്‍റെ ഇണയും ഭൂമിയിലേക്ക്‌ വന്നപ്പോള്‍ ഭൂമിയില്‍ വേറെ മനുഷ്യര്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോപ്പിന്നെ എങ്ങനെയാണ് ഭൂമിയില്‍ ഇന്ന് കാണുന്ന മനുഷ്യവര്‍ഗ്ഗം എല്ലാം ഉണ്ടായത്? ആദമിന്‍റെ മക്കള്‍ വിവാഹം കഴിച്ചത് ആരെയായിരുന്നു? ഖുര്‍ആനും ഹദീസുകളും അനുസരിച്ച് ഒന്ന് പറയാമോ?

ഇനി, അബ്രഹാം തന്‍റെ ഭാര്യയെ കൂട്ടിക്കൊടുത്ത് സമ്പത്തുണ്ടാക്കി എന്ന ആരോപണവും നോക്കാം. ബൈബിള്‍ പ്രവാചകന്മാരെ അവഹേളിക്കുന്നത് ജീവിത വ്രതമാക്കിയവരാണ് ഇസ്ലാമിക ദാവാ പ്രവര്‍ത്തകര്‍ എന്നുള്ളതിന് ഉത്തമനിദര്‍ശനമാണ് ഈ ആരോപണം. കാരണം ബൈബിള്‍ ഒരുവട്ടം ഒന്ന് അലസമായി വായിച്ചു പോയവര്‍ക്ക് പോലും ഇത്തരം ഒരു ആരോപണം ആരെങ്കിലും ഉന്നയിക്കുന്നത് കേട്ടാല്‍ അതിന് മറുപടി പറയാന്‍ സാധിക്കും. അത്ര വ്യക്തമായിട്ടാണ് ബൈബിള്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത്.

അബ്രഹാമിന്‍റെ ജീവിതത്തില്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം ജീവാപായം ഉണ്ടാകുമെന്ന ഭയത്തില്‍ അബ്രഹാം രണ്ട് വട്ടം കള്ളം പറഞ്ഞിട്ടുണ്ട്, പില്‍ക്കാല തലമുറയിലുള്ളവര്‍ക്ക് ഭയനിര്‍ദ്ദേശത്തിന് വേണ്ടി അത് രണ്ടും ബൈബിളില്‍ രേഖയാക്കിയിട്ടുമുണ്ട്. ഇതാണ് ആ രണ്ട് വേദഭാഗങ്ങള്‍:

“അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ടു അബ്രാം മിസ്രയീമില്‍ ചെന്നു പാര്‍പ്പാന്‍ അവിടേക്കു പോയി. മിസ്രയീമില്‍ എത്തുമാറായപ്പോള്‍ അവന്‍ തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു. മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍ ഇവള്‍ അവന്‍റെ ഭാര്യയെന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാല്‍ നിന്‍റെ നിമിത്തം എനിക്കു നന്മവരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും. അങ്ങനെ അബ്രാം മിസ്രയീമില്‍ എത്തിയപ്പോള്‍ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു. ഫറവോന്‍റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്‍റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്‍റെ അരമനയില്‍ പോകേണ്ടിവന്നു. അവളുടെ നിമിത്തം അവന്‍ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. അബ്രാമിന്‍റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്‍റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവള്‍ നിന്‍റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? അവള്‍ എന്‍റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ടു എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. ഫറവോന്‍ അവനെക്കുറിച്ചു തന്‍റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്‍റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു” (ഉല്‍പ്പത്തി.12:9-20)

ഇതാണ് ആദ്യത്തെ സംഭവം. അതിനുശേഷം പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടാമത്തെ സംഭവം ഉണ്ടാകുന്നത്:

“അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരില്‍ പരദേശിയായി പാര്‍ത്തു. അബ്രാഹാം തന്‍റെ ഭാര്യയായ സാറയെക്കുറിച്ചുഅവള്‍ എന്‍റെ  പെങ്ങള്‍ എന്നു പറഞ്ഞു. ഗെരാര്‍ രാജാവായ അബീമേലെക്‍ ആളയച്ചു സാറയെ കൊണ്ടുപോയി. എന്നാല്‍ രാത്രിയില്‍ ദൈവം സ്വപ്നത്തില്‍ അബീമേലെക്കിന്‍റെ അടുക്കല്‍ വന്നു അവനോടു നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്‍റെ ഭാര്യ എന്നു അരുളിച്ചെയ്തു. എന്നാല്‍ അബീമേലെക്‍ അവളുടെ അടുക്കല്‍ ചെന്നിരുന്നില്ല. ആകയാല്‍ അവന്‍: കര്‍ത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവള്‍ എന്‍റെ പെങ്ങളാകുന്നു എന്നു അവന്‍ എന്നോടു പറഞ്ഞുവല്ലോ. അവന്‍ എന്‍റെ  ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാര്‍ത്ഥതയോടും കയ്യുടെ നിര്‍മ്മലതയോടും കൂടെ ഞാന്‍ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ദൈവം സ്വപ്നത്തില്‍ അവനോടു: നീ ഇതു ഹൃദയ പരമാര്‍ത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നതു. ഇപ്പോള്‍ ആ പുരുഷന്നു അവന്‍റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന്‍ ഒരു പ്രവാചകന്‍ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്‍ക എന്നു അരുളിച്ചെയ്തു. അബീമേലെക്‍ അതികാലത്തു എഴുന്നേറ്റു തന്‍റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവര്‍ ഏറ്റവും ഭയപ്പെട്ടു. അബീമേലെക്‍ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്‍റെ മേലും എന്‍റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്‍ അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു: ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്‍റെ ഭാര്യനിമിത്തം അവര്‍ എന്നെ കൊല്ലും എന്നു ഞാന്‍ നിരൂപിച്ചു. വാസ്തവത്തില്‍ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകളല്ല താനും; അവള്‍ എനിക്കു ഭാര്യയായി. ന്നാല്‍ ദൈവം എന്നെ എന്‍റെ  പിതൃഭവനത്തില്‍നിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം. നാം ഏതൊരു ദിക്കില്‍ ചെന്നാലും അവിടെ അവന്‍ എന്‍റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു. അബീമേലെക്‍ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്‍റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു. ഇതാ, എന്‍റെ രാജ്യം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്നു അബീമേലെക്‍ പറഞ്ഞു. സാറയോടു അവന്‍ നിന്‍റെ ആങ്ങളെക്കു ഞാന്‍ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടു കൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവര്‍ക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോള്‍ ദൈവം അബീമേലെക്കിനെയും അവന്‍റെ ഭാര്യയെയും അവന്‍റെ ദാസിമാരെയും സൌഖ്യമാക്കി, അവര്‍ പ്രസവിച്ചു. ബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്‍റെ ഭവനത്തിലെ ഗര്‍ഭം ഒക്കെയും അടെച്ചിരുന്നു.” (ഉല്‍പ്പത്തി.20:1-18)

ഇതാണ് രണ്ടാമത്തെ സംഭവം. ഇത് രണ്ടും നടന്ന കാലം നാം നോക്കിയാല്‍ അബ്രഹാമിന്‍റെ വിശ്വാസജീവിതത്തിന്‍റെ ശൈശവദിശയിലാണ് ഇത് സംഭവിച്ചത് എന്ന് കാണാം. അബ്രഹാം ദൈവത്തിന്‍റെ വാക്ക് കേട്ട് അതും വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ടു എങ്കിലും ദൈവം തന്നെ എങ്ങനെയാണ് സംരക്ഷിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ അബ്രഹാമിന് പ്രായോഗികാനുഭവം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സ്വന്തബുദ്ധിയില്‍ ഉരുത്തിരിഞ്ഞ ഒരു ആശയം അബ്രഹാം നടപ്പാക്കി, സാറയെ തന്‍റെ പെങ്ങള്‍ എന്ന് പറഞ്ഞു. ഇത്രയുമാണ് അബ്രഹാം ചെയ്തത്, അത് ദൈവത്തിലുള്ള അവിശ്വാസവും അതുകൊണ്ടുതന്നെ തെറ്റുമായിരുന്നു. അതിന്‍റെ അനന്തര ഫലമായി അബ്രഹാമിന്‍റെ ജീവിതത്തില്‍ അപമാനകരമായ സംഭവങ്ങള്‍ നടന്നു.  

ബൈബിള്‍ ഒരിക്കലും അബ്രഹാമിന്‍റെ ഈ പ്രവൃത്തിയെ ന്യായീകരിക്കുകയോ അബ്രഹാം ചെയ്തത് ശരിയാണെന്ന് പറയുകയോ ചെയ്യുന്നില്ല. ദൈവത്തിന്‍റെ സംരക്ഷണത്തിലുള്ള അബ്രഹാമിന്‍റെ വിശ്വാസക്കുറവ് അവന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയ ദോഷം എത്ര വലുതാണെന്ന് കാണിക്കാന്‍ വേണ്ടി ബൈബിള്‍ അക്കാര്യം അങ്ങനെ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് മാത്രം.

ഇനി ഇസ്ലാമിലെ ഇബ്രാഹീം നബിയുടെ കാര്യം നമുക്കൊന്ന് നോക്കാം. ഇബ്രാഹീം നബിയെക്കുറിച്ച് ഹദീസില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

അബു ഹുറയ്‌റ നിവേദനം: റസൂല്‍ പറഞ്ഞു: മൂന്നു കളവുകളല്ലാതെ ഇബ്രാഹീം നബി പറഞ്ഞിട്ടില്ല. രണ്ടെണ്ണം അല്ലാഹുവിന്‍റെ ദാത്തിന്‍റെ വിഷയത്തിലാണ്. ഞാന്‍ രോഗിയാണ് എന്ന് പറഞ്ഞ വാക്കും, അല്ല അത് ചെയ്തത് അവരിലെ വലിയവനാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന്‍റെ വാക്കും, ഒന്ന് സാറയുടെ കാര്യത്തിലും. അത്, പോക്കിരിയായ ഒരു ഭരണകര്‍ത്താവിന്‍റെ പ്രദേശത്ത്‌ അദ്ദേഹം വന്നു. കൂടെ സാറയുമുണ്ടായിരുന്നു. അവര്‍ അതിസുന്ദരിയുമായിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഇവന്‍ ഒരു പോക്കിരിയാണ്. നീയെന്‍റെ ഭാര്യയാണ് എന്ന് പറഞ്ഞാല്‍ ഇവനെന്നെ നിന്‍റെ കാര്യത്തില്‍ പരാജയപ്പെടുത്തും. നിന്നോടവന്‍ ചോദിച്ചാല്‍ നീയെന്‍റെ സഹോദരിയാണെന്ന് പറഞ്ഞേക്കണം. (യഥാര്‍ത്ഥത്തില്‍) നീ ഇസ്ലാമിലെ എന്‍റെ സഹോദരി തന്നെയാണല്ലോ. നീയും ഞാനുമല്ലാതെ ഭൂമിയിലൊരു മുസ്ലീമുള്ളതായി എനിക്കറിഞ്ഞുകൂടാ. അങ്ങനെ അയാളുടെ നാട്ടില്‍ അവര്‍ പ്രവേശിച്ചപ്പോള്‍ ആ പോക്കിരിയുടെ ഒരു വക്താവ് അവരെ (സാറയെ) കണ്ടു. അവന്‍ അവന്‍റെയടുത്തു ചെന്ന് പറഞ്ഞു: ‘അങ്ങയുടെ ഈ നാട്ടില്‍ ഒരു സ്ത്രീ വന്നിട്ടുണ്ട്. അവള്‍ അങ്ങേക്കല്ലാതെ മറ്റാര്‍ക്കും പറ്റുകയില്ല.’ അങ്ങനെ ആളെ അയച്ചു അവരെ വരുത്തി. അപ്പോള്‍ ഇബ്രാഹീം നബി നമസ്കരിക്കാനായി നിന്നു. സാറയുടെ അടുത്ത് അവന്‍ വന്നപ്പോള്‍ അവരുടെ നേരെ കൈനീട്ടിപ്പിടിക്കാന്‍ അവനു കഴിഞ്ഞില്ല. അവന്‍റെ കൈ ശക്തമായി ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ അവനോട് പറഞ്ഞു: ‘എന്‍റെ കൈ വിടുവിക്കാന്‍ നീ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നെ ഉപദ്രവിക്കുകയില്ല.’ അപ്പോള്‍ അവരങ്ങിനെ ചെയ്തു. എന്നാലവന്‍ വീണ്ടുമത് ചെയ്തു. അപ്പോള്‍ ആദ്യത്തെക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ ആദ്യത്തെപ്പോലെ അവന്‍ പറഞ്ഞു. അവരങ്ങിനെ (പ്രാര്‍ത്ഥിച്ചു). എന്നാല്‍ വീണ്ടും അവനതു ആവര്‍ത്തിച്ചു. അപ്പോള്‍ ആദ്യത്തെ രണ്ടു തവണത്തേക്കാള്‍ ശക്തമായി കൈ ചുരുട്ടിപ്പിടിക്കപ്പെട്ടു. അപ്പോള്‍ അവന്‍ പറഞ്ഞു: ‘എന്‍റെ കൈ നിവര്‍ത്തിക്കിട്ടാന്‍ നീ പ്രാര്‍ത്ഥിക്കൂ. അല്ലാഹുവിനെത്തന്നെ നിന്നെ ഞാന്‍ ഉപദ്രവിക്കുകയില്ല.’ അപ്പോഴും അവരങ്ങിനെ ചെയ്തു. അവന്‍റെ കൈ നീട്ടപ്പെട്ടു. അവരെക്കൊണ്ടുവന്നവനെ വിളിച്ചിട്ട് അവനോട് പറഞ്ഞു: ‘നീ എനിക്ക് കൊണ്ടുവന്നു തന്നത് ഒരു പിശാചിനെയാണ്; ഒരു മനുഷ്യനെയല്ല എത്തിച്ചു തന്നത്. എന്‍റെ പ്രദേശത്ത്‌ നിന്ന് ഇവളെ പുറത്താക്കൂ. ഹാജറയെ അവള്‍ക്ക് കൊടുക്കുക.’

അബു ഹുറയ്‌റ പറയുന്നു: അങ്ങനെ അവള്‍ നടന്നു വന്നു. അവരെ കണ്ടപ്പോള്‍ ഇബ്രാഹീം നബി നമസ്കാരത്തില്‍ നിന്നു വിരമിച്ചു. എന്നിട്ട് അവരോടു ചോദിച്ചു: ‘എന്തുണ്ടായി?’ അവര്‍ പറഞ്ഞു: ‘നല്ലത് മാത്രം, ആ തെമ്മാടിയുടെ കരത്തെ അള്ളാഹു തടഞ്ഞു. അവന്‍റെ ഒരു അടിമ സ്ത്രീയെ തന്നു.’ അബു ഹുറയ്‌റ പറയുന്നു: ‘അറബികളെ, അവരാണ് നിങ്ങളുടെ ഉമ്മ.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 154)

ബൈബിളിലെ അബ്രഹാമിനെ കുറ്റം പറയാന്‍ നടക്കുന്ന ദാവാക്കാര്‍ അവരുടെ സ്വന്തം കിത്താബിലുള്ളത് എന്താണെന്ന് വായിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പരിപാടിയുമായി അവര്‍ വരുന്നത്. ഇനിയെങ്കിലും ബൈബിളിനെതിരെ ഒരു വാക്ക് പറയണമെന്നാഗ്രഹം വരുമ്പോള്‍ സ്വന്തം കിത്താബുകള്‍ ഒന്ന് പരിശോധിച്ച് നോക്കിയിട്ട് പറയാന്‍ നിന്നാല്‍ ദാവാക്കാര്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാം എന്ന് മാത്രമേ പറയുന്നുള്ളൂ.

]]>
https://sathyamargam.org/2021/02/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%be%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82/feed/ 0
മുഹമ്മദിന്‍റെ നിരക്ഷരത ഖുര്‍ആന്‍റെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നതെങ്ങനെ? https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/ https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/#respond Thu, 21 Dec 2017 06:38:13 +0000 http://sathyamargam.org/?p=1431 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

നിരക്ഷരത ഒരു വലിയ കുറവായിട്ടാണ് ലോകം കണക്കാക്കുന്നത്. നിരക്ഷരതയെ ഒരു വലിയ കാര്യമായി ലോകം മുഴുവന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടക്കുന്ന ഒരേയൊരു കൂട്ടരേ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ, അത് മുസ്ലീങ്ങളാണ്. തങ്ങളുടെ പ്രവാചകന്‍ നിരക്ഷരനായിരുന്നു എന്നവര്‍ പറയുന്നത് അടങ്ങാത്ത അഭിമാനത്തോടെയാണ്. അവരുടെ വര്‍ത്തമാനം കേട്ടാല്‍ അല്ലാഹുവിന്‍റെ പ്രവാചകനായിരിക്കാനുള്ള ഒന്നാമത്തെ യോഗ്യത എഴുത്തും വായനയും അറിയാതിരിക്കുന്നതാണ് എന്നൊരാള്‍ക്ക് തോന്നിയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റില്ല. ആ വാദത്തിന്‍റെ പൊള്ളത്തരം മുസ്ലീങ്ങള്‍ക്ക് ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം.

 

മുഹമ്മദിന് അറബി എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഇസ്ലാമിക ലോകത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ വളരെയേറെയാണ്. അതില്‍ ഒരു പ്രശ്നം ഖുര്‍ആന്‍റെ മേലുള്ള വിശ്വാസ്യതയാണ്. അത് പരിഹരിക്കാന്‍ വേണ്ടി ഇറങ്ങിയതായി പറയപ്പെടുന്ന ആയത്താണ് സൂറാ.6:93:

 

“അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌ ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന്‌ നിങ്ങള്‍ക്ക്‌ ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. (എന്ന്‌ മലക്കുകള്‍ പറയും.)”

 

ഇങ്ങനെയൊരു ആയത്ത് ഇറങ്ങാന്‍ ഇടയായതിന്‍റെ പശ്ചാത്തലം വിവരിക്കാം:

 

മുഹമ്മദിന്‍റെ കൂടെ നടന്ന അബ്ദുള്ള ഇബ്നു അബിസാര്‍ഹ് എന്ന സ്വഹാബി മുഹമ്മദിന് ഉണ്ടാകുന്ന വെളിപ്പാടുകള്‍ എഴുതി വെക്കുമായിരുന്നു. പലപ്പോഴും അയാള്‍ ചില ആയത്തുകളെ തന്‍റെ ഇഷ്ടപ്രകാരം മുഹമ്മദ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചൊല്ലും. മുഹമ്മദ് അത് എഴുതിവെക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇത് പലപ്രാവശ്യം ആയപ്പോള്‍ മുഹമ്മദിനെ അബിസാറിന് സംശയമായി. “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് മാറ്റം ഇല്ല എന്നു പറഞ്ഞിട്ട് തന്‍റെ ഇഷ്ടത്തിനു മാറ്റിയ വചനങ്ങള്‍ അല്ലേ ഇപ്പോള്‍ ഖുര്‍ആനില്‍ പലയിടത്തും ഉള്ളത്” എന്നയാള്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ അയാള്‍ വെളിപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ ഇഷ്ടത്തിനു എഴുതുകയും എന്നാല്‍ മുഹമ്മദ് പറഞ്ഞത് പോലെ മുഹമ്മദിന് മുന്‍പില്‍ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. എഴുത്തും വായനയും അറിയാത്തത് കൊണ്ട് ഇവന്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് പരിശോധിച്ച് നോക്കാന്‍ കഴിയാത്ത മുഹമ്മദ് അവന്‍ എഴുതി വെച്ചതിനു അംഗീകാരം കൊടുക്കുകയും ചെയ്തു. അബിസാര്‍ഹ് എഴുതിവെച്ചത് പോലെ ജനത്തെ പഠിപ്പിക്കാനും തുടങ്ങി. പിന്നീട് ഒരിക്കല്‍ മുഹമ്മദിന്‍റെ മുന്‍പില്‍ വെച്ചു ഈ ആയത്ത് (താന്‍ തെറ്റായി എഴുതി വെച്ചത് പോലെ) അബിസാര്‍ഹ് ചൊല്ലിക്കേള്‍പ്പിച്ചു. മുഹമ്മദ് അത് തെറ്റാണെന്ന് പറയുകയുണ്ടായില്ല. അപ്പോള്‍ അബിസാറിന് മനസ്സിലായി മുഹമ്മദ് കള്ളപ്രവാചകനാണെന്ന്. അതോടെ അയാള്‍ ഇസ്ലാം വെടിഞ്ഞു തിരിച്ചു മക്കയിലേക്ക് പോയി. എന്നിട്ട് പറയുകയും ചെയ്തു, “മുഹമ്മദ്‌ പ്രവാചകനാണെങ്കില്‍ ഞാനും പ്രവാചകനാണ്‌. കാരണം, ഖുര്‍ആനില്‍ എന്‍റെ വചനങ്ങളും ഉണ്ട്. ഞാന്‍ കള്ളപ്രവാചകന്‍ ആണെങ്കില്‍ മുഹമ്മദും കള്ളപ്രവാചകനാണ്‌. കാരണം, ഖുര്‍ആനില്‍ എന്‍റെ കള്ളപ്രവചനങ്ങള്‍ ഇടം പിടിക്കുന്നത് തടയാന്‍ മുഹമ്മദിന് കഴിഞ്ഞില്ല” എന്നു. ഇത് മുസ്ലീങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുന്ന ആയത്തുകളില്‍ ഏതൊക്കെയാണ് ജിബ്രീലില്‍ നിന്നും അവതരിക്കപ്പെട്ടത്, ഏതൊക്കെയാണ് ഇബ്നു അബിസാര്‍ഹ് കടത്തിക്കൂട്ടിയത് എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആ സമയത്ത് ജിബ്രീല്‍ അവതരിപ്പിച്ച ആയത്താണ് സൂറാ.6:93.

 

മുഹമ്മദ് മക്ക പിടിച്ചെടുത്തപ്പോള്‍ ആരെയും ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും പത്തു പേരെ എവിടെവെച്ച് കണ്ടാലും (കഅബ ദേവാലയത്തിനകത്ത് വെച്ച് കണ്ടാലും) കൊന്നു കളയാന്‍ പ്രത്യേക ഉത്തരവിട്ടിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ അബ്ദുള്ള ഇബ്നു സഅ’ദ് ഇബ്നു അബിസാര്‍ഹ് ആയിരുന്നു! (എങ്കിലും ഇയാള്‍ അത്ഭുതകരമായി കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെടുകയുണ്ടായി. അത് താഴെ വിവരിക്കുന്നുണ്ട്)

 

ഈ കാര്യം ഒറ്റ ഒരാളല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ധാരാളം ഇസ്ലാമിക പണ്ഡിതന്മാര്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കുറച്ചു തെളിവുകള്‍ നല്‍കാം:

 

(Al-Baidawi commenting on the Qur’an, Sura al-An`am 6:93

 

“‘To me it has been revealed’, when naught has been revealed to him” refers to `Abdallah Ibn Sa`d Ibn Abi Sarh, who used to write for God’s messenger. The verse (23:12) that says, “We created man of an extraction of clay” was revealed, and when Muhammad reached the part that says, “… thereafter We produced him as another creature (23:14), `Abdallah said, “So blessed be God the fairest of creators!” in amazement at the details of man’s creation. The prophet said, “Write it down; for thus it has been revealed.”

 

`Abdallah doubted and said, “If Muhammad is truthful then I receive the revelation as much as he does, and if he is a liar, what I said is a good as what he said.” (Quoted from the famous Tafsir Anwar al-Tanzil wa Asrar al-Ta’wil by `Abdallah Ibn `Umar al-Baidawi.)

 

From Al-Sira by al-‘Iraqi

 

The scribes of Muhammad were 42 in number. `Abdallah Ibn Sarh al-`Amiri was one of them, and he was the first Quraishite among those who wrote in Mecca before he turned away from Islam. He started saying, “I used to direct Muhammad wherever I willed. He would dictate to me ‘Most High, All-Wise’, and I would write down ‘All-Wise’ only. Then he would say, ‘Yes it is all the same’. On a certain occasion he said, ‘Write such and such’, but I wrote ‘Write’ only, and he said, ‘Write whatever you like.'” So when this scribe exposed Muhammad, he wrote in the Qur’an, “And who does greater evil than he who forges against God a lie, or says, ‘To me it has been revealed’, when naught has been revealed to him.” So on the day Muhammad conquered Mecca, he commanded his scribe to be killed. But the scribe fled to `Uthman Ibn `Affan, because `Uthman was his foster brother (his mother suckled `Uthman). `Uthman, therefore, kept him away from Muhammad. After the people calmed down, `Uthman brought the scribe to Muhammad and sought protection for him. Muhammad kept silent for a long time, after which he said yes. When `Uthman had left, Muhammad said “I only kept silent so that you (the people) should kill him.” (Al-Iraqi refers to Sura 6:93 above. From Dawud’s translation Sura 6:93 reads:

 

Who is more wicked than the man who invents a falsehood about God, or says: “This was revealed to me”, when nothing was revealed to him? Or the man who says, “I can reveal the like of what God has revealed”?)

 

Quoting from “The Life of Muhammad”, A Guillaume’s a translation of Ibn Hisham’s “Sirat Rasul Allah”, from page 550:

 

The apostle had instructed his commanders when they entered Mecca only to fight those who resisted them except a small number who were to be killed even if they were found beneath the curtains of the Ka`ba. Among them was `Abdullah b. Sa`d, brother of the B. `Amir b. Lu’ayy. The reason he ordered him to be killed was that he had been a Muslim and used to write down revelation; then he apostatized and returned to Qurahysh [Mecca] and fled to `Uthman b. `Affan whose foster brother he was. [`Uthman was one of Muhammad’s closest friends, and later became the Caliph of Islam]. The latter hid him until he brought him to the apostle after the situation in Mecca was tranquil, and asked that he might be granted immunity. They allege that the apostle remained silent for a long time till finally he said yes, [granting `Abdullah immunity from the execution order]. When `Uthman had left he [Muhammad] said to his companions who were sitting around him, “I kept silent so that one of you might get up and strike off his head!” One of the Ansar [Muhammad’s helpers from Medina] said, then why didn’t you give me a sign, O apostle of God?” He [Muhammad] answered that a prophet does not kill by pointing.

 

Muhammad ordered the execution of 10 people when he took Mecca. Here is the list of names found in Ibn Sa`d “Tabaqat”, Vol 2, page 168.

 

The apostle of Allah entered through Adhakhir, [into Mecca], and prohibited fighting. He ordered six men and four women to be killed, they were (1) Ikrimah Ibn Abi Jahl, (2) Habbar Ibn al-Aswad, (3) Abd Allah Ibn Sa`d Ibn Abi Sarh, (4) Miqyas Ibn Sababah al-Laythi, (5) al-Huwayrith Ibn Nuqaydh, (6) Abd Abbah Ibn Hilal Ibn Khatal al-Adrami, (7) Hind Bint Utbah, (8) Sarah, the mawlat (enfranchised girl) of Amr Ibn Hashim, (9) Fartana and (10) Qaribah.

 

Occasionally, the Sirat, and the Tabaqat use a different name for the same person. #3 in the list given above is such a case. The differences in the name is due to the amount of family lineage given for the man’s name, and the english translation.

 

Ibn Sa`d corroborates Ibn Ishaq and says on page 174:

 

A person of al-Ansar had taken a vow to kill Ibn Abi Sarh [the already mentioned Abdallah] if he saw him. `Uthman whose foster brother he (Ibn Abi Sarh) was, came and interceded for him with the prophet. The Ansari was waiting for the signal of the prophet to kill him. `Uthman interceded and he [Muhammad] let him go. The the apostle of Allah said to the Ansari, “Why did you not fulfil your vow?” He said, “O apostle of Allah! I had my hand on the hilt of the sword waiting for your signal to kill him.” The prophet said signalling would have been a breach of faith. “It does not behave the prophet to make signal.”

 

മുഹമ്മദിന് എഴുത്തും വായനയും അറിയാത്തത് കൊണ്ടാണ് അബ്ദുള്ളാ ഇബ്നു അബിസാറിന് ഇപ്രകാരം തന്‍റെ വാക്യങ്ങള്‍ ഖുര്‍ആനില്‍ കടത്തിക്കൂട്ടാന്‍ കഴിഞ്ഞത്. തന്‍റെ ഗ്രന്ഥം എഴുതി വെക്കാനുള്ള പ്രവാചകനായി എഴുത്തും വായനയും അറിയുന്ന ഒരാളെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെയുള്ള പൊല്ലാപ്പുകള്‍ ഉണ്ടാകും എന്ന് മനസ്സിലാക്കാനുള്ള ബോധം അല്ലാഹുവിനും ഇല്ലാതെ പോയി. തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അല്ലാഹു എന്ന അറേബ്യന്‍ ദേവന് ഒരു സാധാരണ മനുഷ്യന്‍റെ ബുദ്ധി പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം!

 

എനിക്ക് മലയാളം എഴുതാനും വായിക്കാനും പറയാനും അറിയാം. ആ ഒരു യോഗ്യത വെച്ചുകൊണ്ട് ഞാന്‍ നാളെ സിറാജ് പത്രത്തില്‍ ചെന്ന് എന്നെ അതിന്‍റെ പത്രാധിപരായി നിയമിക്കണം എന്ന് പറഞ്ഞാല്‍ അവര്‍ എന്നെ ആ സ്ഥാനത്ത് നിയമിക്കുകയൊന്നുമില്ല. എഴുത്തും വായനയും അറിയാമയിരുന്നിട്ടു പോലും ഒരു പ്രാദേശിക ഭാഷയില്‍ ഇറങ്ങുന്ന പത്രത്തിന്‍റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് എന്നെ നിയമിക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കാനുള്ള ബോധം ആ പത്രത്തിന്‍റെ ഉടമകളായ മുസ്ലീങ്ങള്‍ക്കുണ്ട്. പക്ഷേ, മുഴു ലോകത്തിനും വേണ്ടിയുള്ള അല്ലാഹുവിന്‍റെ സന്ദേശം എന്ന് നിങ്ങള്‍ പറയുന്ന ഖുര്‍ആന്‍റെ കാര്യത്തില്‍, അത് ആരിലൂടെയാണോ അവതരിപ്പിക്കപ്പെട്ടതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നത്, ആ ആള്‍ക്ക് എഴുത്തും വായനയും അറിയേണ്ട ആവശ്യമേ ഇല്ല എന്നുള്ള നിങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം നിങ്ങള്‍ക്ക് ഇനിയും മനസ്സിലാകാത്തത് എന്താണ് മുസ്ലീങ്ങളേ? ഒരു മൂന്നാംകിട പ്രാദേശിക ഭാഷാപത്രം പുലര്‍ത്തുന്ന സ്റ്റാന്‍ഡേര്‍ഡ് പോലും അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന് ആവശ്യമില്ല എന്നാണോ മുസ്ലീങ്ങളൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്? കഷ്ടം എന്നേ പറയാനുള്ളൂ…

 

]]>
https://sathyamargam.org/2017/12/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4-%e0%b4%96/feed/ 0
യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ? https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/ https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/#respond Fri, 12 Jun 2015 09:55:10 +0000 http://www.sathyamargam.org/?p=1109  

ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?

 

ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ്‌ എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.

 

പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. പുതിയ നിയമത്തിലെ 27 പുസ്തകങ്ങളില്‍ ഒരിടത്ത് പോലും ആ വാക്ക് ഉപയോഗിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ദാവാക്കാര്‍ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍, “മതപ്രചാരണത്തിനു വേണ്ടിയുള്ള അവരുടെ സ്വതസിദ്ധമായ കള്ളത്തരം” എന്നേ മറുപടി പറയാനുള്ളൂ. കള്ളം കാണിക്കാനും പറയാനും മലക്കും മുഹമ്മദും അവര്‍ക്ക്‌ അനുവാദം കൊടുത്തിട്ടുള്ളത് കൊണ്ട് ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് പുതുമ ഒന്നും ഇക്കാര്യത്തില്‍ ഇല്ല. മതം പ്രചരിപ്പിക്കാന്‍ വേണ്ടി നുണ പറയുക എന്നത് ദാവാക്കാര്‍ക്ക് പുത്തരിയായ കാര്യവുമല്ല!

 

പെറിക്ലിറ്റോസ് എന്നൊരു പദം ബൈബിളില്‍ ഇല്ലെങ്കിലും ഉച്ചാരണത്തില്‍ അതിനോട് സാമ്യമുള്ള മറ്റൊരു പദം ബൈബിളില്‍ ഉണ്ട്. അത് പറക്ലിറ്റോസ് (παράκλητος) എന്ന പദമാണ്. ഈ വാക്കിന്‍റെ  അര്‍ത്ഥം കാര്യസ്ഥന്‍, ആശ്വാസപ്രദന്‍ എന്നൊക്കെയാണ്. പുതിയ നിയമത്തില്‍ അഞ്ച് സ്ഥലങ്ങളില്‍ ഈ വാക്ക് വന്നിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:

 

“എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും. ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന്നു അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.” (യോഹ.14:16,17)

 

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ.14:26)

 

“ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും” (യോഹ.15:26)

 

“എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും. അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും” (യോഹ.16:7,8)

 

“എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ടു.” (1.യോഹ.2:1)

 

ഇതിലെ അവസാനം പറഞ്ഞത് യേശുക്രിസ്തുവിനെ കുറിച്ചാണ്. അതുകൊണ്ട് ആ വേദഭാഗം നമുക്ക്‌ പരിശോധനക്ക് എടുക്കേണ്ട ആവശ്യമില്ല. ബാക്കി നാല് വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ ആരാണ് എന്ന് നമുക്ക് പരിശോധിക്കാം.

 

മേല്‍ ഉദ്ധരിച്ച നാല് വാക്യങ്ങളിലും കാണുന്ന സത്യത്തിന്‍റെ ആത്മാവ്, പരിശുദ്ധാത്മാവ്‌ എന്നീ വാക്കുകള്‍ വേര്‍പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഈ ഓരോ സന്ദര്‍ഭത്തിലും യേശുക്രിസ്തു ആ ഒരേ വ്യക്തിയെ പറ്റിത്തന്നെയാണ് സംസാരിക്കുന്നത്. കാര്യസ്ഥന്‍ “ആത്മാവാണ്” എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. യേശുക്രിസ്തു ആത്മാവിനെ പുല്ലിംഗരൂപത്തില്‍ സംബോധന ചെയ്യുന്നതിനാല്‍, “കാര്യസ്ഥന്‍” ഒരു മനുഷ്യനായിരിക്കും എന്നുള്ള ചില മുസ്ലീങ്ങളുടെ അഭിപ്രായം ഒരിക്കലും ശരിയല്ല. ഖുര്‍ആനിലും ബൈബിളിലും ദൈവത്തെ പുല്ലിംഗ രൂപത്തിലാണ് സംബോധന ചെയ്യുന്നത്; അതേസമയം ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുപോലെ യേശുക്രിസ്തു എപ്പോഴും കാര്യസ്ഥനെ ആത്മാവ് എന്ന് വിളിക്കുന്നു. അതുകൊണ്ട് അവന്‍ ഒരു മനുഷ്യനല്ല.

 

യോഹ.14.16,17 എന്നീ വാക്കുകള്‍ക്കു ശരിയായ ഒരു വ്യാഖ്യാനം നാം നല്‍കുമെങ്കില്‍ കാര്യസ്ഥന്‍ ഒരിക്കലും മുഹമ്മദ്‌ ആയിരിക്കില്ല എന്നുള്ളതിന് എട്ടില്‍ കുറയാത്ത കാരണങ്ങള്‍ നമുക്ക്‌ കണ്ടെത്താന്‍ കഴിയും.

 

1. “അവന്‍ നിങ്ങള്‍ക്ക് ഒരു കാര്യസ്ഥനെ തരും”

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം “അവര്‍ക്ക്” ഒരു കാര്യസ്ഥനെ അയക്കുമെന്നാണ്. ആ സത്യത്തിന്‍റെ ആത്മാവിനെ പത്രോസിനും യോഹന്നാനും മറ്റു ശിഷ്യന്മാര്‍ക്കും അയക്കാം എന്നാണ് യേശു പറഞ്ഞത്; അല്ലാതെ, മെക്കാ നിവാസികള്‍ക്കോ മദീനാ നിവാസികള്‍ക്കോ അറേബ്യാ നിവാസികള്‍ക്കോ അയക്കുമെന്നല്ല.

 

2. “അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും”

 

മുസ്ലീങ്ങള്‍ ആരോപിക്കുന്നത് പോലെ പെരിക്ലൂറ്റോസ് എന്ന വാക്കിന് പകരമായി ക്രിസ്ത്യാനികള്‍ പറക്ലീറ്റോസ് എന്ന് തിരുത്തിയതാണെങ്കില്‍, ആ വാക്യം ഇപ്രകാരം വായിക്കേണ്ടിയിരിക്കുന്നു: “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു സ്തുത്യര്‍ഹനായ വ്യക്തിയെ തരും. പക്ഷേ ആ പ്രസ്താവന സന്ദര്‍ഭത്തിന് നിരക്കാത്തതും ബൈബിളില്‍ മറ്റെങ്ങും തെളിവില്ലാത്തതും ആയിരിക്കും. യേശുവിനെ പെരിക്ലൂറ്റോസ് എന്ന പേരില്‍ ബൈബിളില്‍ എങ്ങും വിളിച്ചിട്ടില്ല. ഈ വാക്ക് ബൈബിളില്‍ ഒരിടത്തും കാണുന്നുമില്ല. അതുകൊണ്ട് “അവന്‍ നിങ്ങള്‍ക്ക്‌ മറ്റൊരു പെരിക്ലൂറ്റോസിനെ തരും” എന്ന് പറയുന്നത് കേവലം അസ്ഥാനത്തായ പ്രയോഗമാണ്. കാരണം, ക്രിസ്തു ഒരിക്കലും തന്നെപ്പറ്റി അപ്രകാരം ഒരു വാക്ക് പ്രയോഗിച്ചിട്ടില്ല.

 

യോഹ.16:12,13 വാക്യങ്ങളില്‍ നിന്നും പറക്ലീറ്റോസ് എന്ന വാക്കാണ്‌ ശരിയായിട്ടുള്ളത് എന്നുള്ളത് വ്യക്തമാണ്. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല. സത്യത്തിന്‍റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.” മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “ഞാന്‍ പറക്ലീറ്റോസ് അഥവാ ആശ്വാസപ്രദനാണ്. ഇനിയും അനേക കാര്യങ്ങള്‍ നിങ്ങളോട് പറവാനുണ്ട്‌. എന്നാല്‍ ഞാന്‍ സത്യത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് അയച്ചു തരും. അവന്‍ മറ്റൊരു പറക്ലീറ്റോസ് അഥവാ മറ്റൊരു കാര്യസ്ഥനാണ്. 1.യോഹ.2:1-ല്‍ ക്രിസ്തീയ വിശ്വാസികള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പിതാവിന്‍റെ സന്നിധിയില്‍ ഒരു കാര്യസ്ഥന്‍ ഉള്ളതായി വായിക്കുന്നു. “നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍”. അതായത് യേശുക്രിസ്തു നമ്മുടെ പറക്ലീറ്റോസ്, നമ്മുടെ കാര്യസ്ഥന്‍ ആണ്. പരിശുദ്ധാത്മാവ്‌ മറ്റൊരു കാര്യസ്ഥനും.

 

3. “എന്നേക്കും നിങ്ങളോട് കൂടെ ഇരിക്കേണ്ടതിന്”

 

മുഹമ്മദ്‌ വന്നപ്പോള്‍ അവന്‍ തന്‍റെ ജനത്തോടുകൂടി എന്നേക്കും വസിച്ചില്ല. അദ്ദേഹം എ.ഡി.632-ല്‍ മരിച്ചു. അദ്ദേഹത്തെ അടക്കം ചെയ്ത ശവകുടീരം കഴിഞ്ഞ 1300-ല്‍ പരം വര്‍ഷങ്ങളായി മദീനയിലുണ്ട്. പക്ഷേ യേശു പറഞ്ഞത്, കാര്യസ്ഥന്‍ ഒരിക്കല്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഒരിക്കലും തന്‍റെ ശിഷ്യന്മാരെ വിട്ടുപിരികയില്ല എന്നും എന്നേക്കും അവരോടുകൂടെ വസിക്കും എന്നുമാണ്.

 

4. “സത്യത്തിന്‍റെ ആത്മാവിനെ ലഭിക്കാന്‍ ലോകത്തിന് കഴിയുകയില്ല”

 

ഖുര്‍ആന്‍ പറയുന്നത് മനുഷ്യരാശിക് മുഴുവനും വേണ്ടിയുള്ള സന്ദേശവാഹകനായിട്ടാണ് മുഹമ്മദിനെ അയച്ചത് എന്നാണ് (സൂറ.34:28). അങ്ങനെയെങ്കില്‍ യേശു സൂചിപ്പിക്കുന്നത് മുഹമ്മദിനെയല്ല എന്നത് വ്യക്തമാണ്. കാരണം മനുഷ്യരാശിക്ക് മുഴുവനായി സത്യത്തിന്‍റെ ആത്മാവായ ആശ്വാസപ്രദനെ ലഭിപ്പാന്‍ കഴിയുകയില്ല.

 

5. “നിങ്ങള്‍ അവനെ അറിയുന്നു”

 

ഈ പ്രസ്താവനയില്‍ നിന്നും വളരെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാവുന്നത് യേശുവിന്‍റെ ശിഷ്യന്മാര്‍ സത്യത്തിന്‍റെ ആത്മാവിനെ അറിഞ്ഞിരുന്നു എന്നതാണ്. പക്ഷേ മുഹമ്മദ്‌ ജനിച്ചത്‌ പിന്നെയും 500 വര്‍ഷങ്ങള്‍ക്ക് ശേഷമാകയാല്‍ അത് അവനായിരിക്കാന്‍ സാദ്ധ്യമല്ല. ശിഷ്യന്മാര്‍ അവനെ എങ്ങനെ അറിഞ്ഞു എന്നുള്ളതാണ് അടുത്ത പ്രശ്നം. കാര്യസ്ഥന്‍ ആത്മാവായതിനാല്‍ അവന്‍ എപ്പോഴും ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു എന്ന് നമുക്ക്‌ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.

 

6. “അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു”

 

കാര്യസ്ഥന്‍ അവരോടുകൂടെ എവിടെയാണ് വസിച്ചത്? അനേക വാക്യങ്ങളുടെ വെളിച്ചത്തിലും, വിശിഷ്യാ യോഹ.1:32-ന്‍റെ വെളിച്ചത്തിലും “ആത്മാവ് യേശുവിന്മേല്‍ വസിച്ചതായി” നാം കാണുന്നു. ആകയാല്‍ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരോട് കൂടെ വസിച്ചിരുന്നു.

 

7. “അവന്‍ നിങ്ങളില്‍ ഇരിക്കുന്നു”

 

സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദ്‌ ആണെന്നുള്ള ചിന്താഗതിക്ക് ശക്തമായ ഒരു തിരിച്ചടിയാണ് ഇവിടെ ലഭിക്കുന്നത്. ആത്മാവ് യേശുവില്‍ വസിച്ചതുപോലെ അവന്‍ ശിഷ്യന്മാരിലും വസിക്കും എന്നാണ് യേശു പറഞ്ഞത്. ഇവിടെ പറയുന്ന ഗ്രീക്ക് വാക്കിന്‍റെ ആശയം, “നേരെ ഉള്ളില്‍” തന്നെയെന്നാണ്. ആകയാല്‍ “ആത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കും” എന്നാണ് യേശു വാസ്തവത്തില്‍ പറഞ്ഞത്. പക്ഷേ മുഹമ്മദിന് ഇത് എങ്ങനെ സാധിക്കും?

 

എട്ടാമത്തേത് ആദ്യം പറഞ്ഞതിനെ ഒന്നുകൂടി ഉറപ്പിച്ചു പറയുന്നതാണ്. കാര്യസ്ഥന്‍റെ സ്വാധീനവലയത്തെക്കുറിച്ച് യേശു പറയുമ്പോഴൊക്കെയും അവന്‍ തന്‍റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? “നിങ്ങള്‍ അവനെ അറിയുന്നു… അവന്‍ നിങ്ങളോട് കൂടെ വസിക്കുന്നു… അവന്‍ നിങ്ങളില്‍ ഇരിക്കും…” മേല്‍ പറഞ്ഞ വാക്കുകളില്‍ നിന്നെല്ലാം ശിഷ്യന്മാര്‍ക്ക് ഊഹിക്കുവാന്‍ കഴിയുന്ന കാര്യം വരുവാനുള്ള കാര്യസ്ഥന്‍ ഒരു ആത്മാവ് ആയിരിക്കുമെന്നും യേശു തങ്ങളെ വിട്ടുപിരിഞ്ഞാല്‍ ഉടന്‍ അവന്‍ വരുമെന്നും മാത്രമാണ്. ഈ വേദ ഭാഗത്തില്‍ നിന്നും ന്യായമായ വേറൊരു വ്യാഖ്യാനം നല്‍കുവാന്‍ കഴിയുന്നതല്ല.

 

ആത്മാവ് യേശുവിന്‍റെ മേല്‍ വന്നത് എങ്ങനെയാണെന്ന് നോക്കാം: “പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെ മേല്‍ ഇറങ്ങിവന്നു.” യേശു നേരത്തെ പറഞ്ഞിരുന്നതുപോലെ, അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം അധികം താമസിയാതെ കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ ശിഷ്യന്മാരുടെ മേലും യേശുവില്‍ വന്നതുപോലെ ഇറങ്ങി വന്നു; “അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്ക്‌ പ്രത്യക്ഷമായി. അവരില്‍ ഓരോരുത്തന്‍റെ മേല്‍ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി” (അപ്പൊ.പ്രവൃ.2:3,4). യേശു ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നപ്പോള്‍ പരിശുദ്ധാത്മാവ്‌ യേശുവില്‍ വസിച്ചുകൊണ്ട് ശിഷ്യന്മാരോട് കൂടെ ഉണ്ടായിരുന്നു. എന്നാല്‍, പെന്തക്കോസ്ത് നാള്‍ മുതല്‍ ആത്മാവ്‌ ശിഷ്യന്മാരുടെ ഉള്ളില്‍ വാസം ചെയ്യുകയാണ്.

 

യേശു വാഗ്ദത്തം ചെയ്തിരുന്നത് പോലെ അവന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്തു ദിവസങ്ങള്‍ക്കകം കാര്യസ്ഥനെ ശിഷ്യന്മാര്‍ക്ക് ലഭിച്ചു. കാര്യസ്ഥനായ പരിശുദ്ധാത്മാവ്‌ വരുന്നത് വരെ യെരുശലേമില്‍ കാത്തിരിക്കണമെന്ന് യേശു തന്‍റെ ശിഷ്യന്മാരോട് കല്പിച്ചിരുന്നു (അപ്പൊ.പ്രവൃ.1:4-8-). അങ്ങനെ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തിന് വേണ്ടി അവര്‍ നഗരത്തില്‍ കാത്തിരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ യേശുവിന്‍റെ വാഗ്ദത്തം നിറവേറി. ഈ ഭാഗത്തോന്നും മുഹമ്മദിന്‍റെ ചിത്രം വരുവാന്‍ ഒരു വിധത്തിലും കഴിയുന്നതല്ല.

 

നമ്മള്‍ നേരത്തെ ഉദ്ധരിച്ച യോഹ.167-ലേക്ക് വീണ്ടും തിരിഞ്ഞാല്‍, ഈ വാക്യത്തിന്‍റെ ആശയം മുഴുവന്‍ യേശുവിന്‍റെ താഴെ പറയുന്ന പ്രസ്താവനയില്‍ നിന്നും വ്യക്തമാകും: “ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല” (യോഹ.16:12). കൂടാതെ, യേശു ഇപ്രകാരം പറഞ്ഞു: “ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം”. ശിഷ്യന്മാര്‍ കേവലം സാധാരണ മനുഷ്യര്‍ ആയിരുന്നതിനാലും, യേശു പറഞ്ഞതിനെ മുഴുവനായി മനസ്സിലാക്കുവാന്‍ അവര്‍ക്ക് ശക്തിയില്ലാതിരുന്നതിനാലും, അവന്‍റെ ഉപദേശങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. സത്യത്തിന്‍റെ ആത്മാവ് യേശുവില്‍ വസിച്ചിരുന്നുവെങ്കിലും അവന്‍റെ ശിഷ്യന്മാരില്‍ അതുവരെയും വാസം തുടങ്ങിയിരുന്നില്ല എന്നതിനാല്‍, യേശുവിന്‍റെ ഉപദേശങ്ങളുടെ ആത്മീയ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അവര്‍ അശക്തരായിരുന്നു. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാര്‍ക്ക് ആത്മാവിനെ ലഭിച്ചതിനാല്‍, അവന്‍റെ ഉപദേശങ്ങളെ മനസ്സിലാക്കുവാനും അക്കാര്യം മറ്റുള്ളവരെ അറിയിക്കുവാനും അവര്‍ പ്രാപ്തരായിത്തീര്‍ന്നു. അതുകൊണ്ടാണ് യേശു പറഞ്ഞത്‌, “ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക്‌ പ്രയോജനം” എന്ന്. പൌലോസും ഇക്കാര്യം ഇതേ നിലയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്:

 

“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു. അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കു ആത്മികമായതു തെളിയിക്കുന്നു” (1കൊരി.2:9-13).

 

ആത്മാവിനെ നേരത്തെ തന്നെ നല്‍കി കഴിഞ്ഞിരുന്നു എന്നാണ് പൗലോസ്‌ വ്യക്തമാക്കുന്നത്. അവനെ നല്കിയില്ലായിരുന്നുവെങ്കില്‍ യേശുവിനെ കൂടാതെയുള്ള ശിഷ്യന്മാര്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകയില്ലായിരുന്നു.

 

ആകയാല്‍ യേശു പ്രവചിച്ച സത്യത്തിന്‍റെ ആത്മാവായ കാര്യസ്ഥന്‍ മുഹമ്മദല്ല എന്നത് വ്യക്തമാണല്ലോ. പിന്നെ ആരാണ് കാര്യസ്ഥന്‍? നാം നേരത്തെ ഉദ്ധരിച്ച വാക്യങ്ങളില്‍ കാണുന്നത് പോലെ ദൈവത്തിന്‍റെ ആത്മാവാണ് അവന്‍. കാര്യസ്ഥന്‍ ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നപ്പോള്‍ അവന്‍റെ അവരോഹണം, “കൊടിയ കാറ്റടിക്കുന്നത് പോലെയുള്ള മുഴക്കത്തോടെ” ആയിരുന്നു (അപ്പൊ.പ്രവൃ.2:2). യെഹൂദന്മാര്‍ അത് കേട്ടപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാനായി ഓടിക്കൂടി. ഒരുമിച്ചു ഓടിക്കൂടി വന്നവരോട് പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: “ഇതു യോവേല്‍ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍ “അന്ത്യകാലത്തു ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും” (അപ്പൊ.പ്രവൃ.2:16,17).

 

യേശുക്രിസ്തു വാഗ്ദത്തം ചെയ്തത് പോലെ കാര്യസ്ഥനായ ദൈവത്തിന്‍റെ ആത്മാവ് ശിഷ്യന്മാരുടെ മേല്‍ ഇറങ്ങി വന്നു. മാത്രമല്ല, സൂര്യന് കീഴെ എല്ലാ രാജ്യത്തുമുള്ള യേശുവില്‍ വിശ്വസിക്കുന്ന സകല സ്ത്രീ പുരുഷന്മാര്‍ക്കും പരിശുദ്ധാത്മാവിനെ നല്‍കുവാനും വേണ്ടിയാണ് അവന്‍ ഈ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം കാര്യസ്ഥനായ പരിശുദ്ധാത്മാവിന്‍റെ അവരോഹണത്തെക്കുറിച്ച് പത്രോസ് എത്ര പെട്ടെന്നാണ് സൂചിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കുക: “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. അതിന്നു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു. അവന്‍ ദൈവത്തിന്‍റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു” (അപ്പൊ.പ്രവൃ.2:32,33).

 

ഉയര്‍ത്തെഴുന്നേറ്റ്, സ്വര്‍ഗ്ഗാരോഹണം ചെയ്ത്, ഉന്നതങ്ങളില്‍ സ്വര്‍ഗ്ഗം അംഗീകരിക്കുന്ന നിലയില്‍ മഹത്വീകരിക്കപ്പെട്ട യേശുവിനോട് വേര്‍ പിരിക്കുവാന്‍ കഴിയാത്ത നിലയില്‍ ബന്ധപ്പെട്ടാണ് ആ കാര്യസ്ഥന്‍റെ അവരോഹണം തീര്‍ച്ചയായും ഇരിക്കുന്നത്. ആശ്വാസപ്രദനെ “ക്രിസ്തുവിന്‍റെ ആത്മാവ്” എന്നും സംബോധന ചെയ്തിട്ടുണ്ട് (റോമര്‍.8:9). അതിന്‍റെ കാരണം, യേശുവിന്‍റെ താഴെ പറയുന്ന വാക്കുകളില്‍ നിന്നും വ്യക്തമാണ്:

 

1 ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹ.16:14)

 

2. ‘അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും’ (യോഹ. 15:26)

 

3. ‘അവര്‍ എന്നില്‍ വിശ്വസിക്കായ്ക കൊണ്ട് അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തും’ (യോഹ. 16:8,9)

 

4. ‘അവന്‍ എനിക്കുള്ളതില്‍ നിന്നും എടുത്തു നിങ്ങള്‍ക്ക്‌ അറിയിച്ചു തരും’ (യോഹ.16:14)

 

5. ‘ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും അവന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും’ (യോഹ. 14:26)

 

ഇവയില്‍ ഏതെങ്കിലും ഒന്ന് മുഹമ്മദിന് യോജിക്കുമോ?

 

ജനത്തെ യേശുവിങ്കലേക്ക് ആനയിക്കുകയും അവനെ രക്ഷിതാവും കര്‍ത്താവുമായി മനസ്സിലാക്കിയ നിലയില്‍ അവന്‍ അവരെ അവങ്കലേക്ക് ആകര്‍ഷിക്കുകയുമാണ്, കാര്യസ്ഥന്‍റെ പരമ പ്രധാനമായ വേല എന്നത് വളരെ വ്യക്തമാണ്. യേശുക്രിസ്തുവിന്‍റെ മഹത്വം മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്താന്‍ വേണ്ടിയാണ് കാര്യസ്ഥനെ നല്‍കിയത്. ഈ ബന്ധത്തില്‍ യോഹന്നാന്‍ അപ്പൊസ്തലന്‍ വളരെ മനോഹരമായ ഒരു ദൃഷ്ടാന്തം ചൂണ്ടിക്കാണിക്കുന്നുണ്ട്: “ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല. യേശുവിനു തേജസ്കരണം വന്ന ശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന് ഇങ്ങനെ ചെയ്തു എന്നും ഓര്‍മ്മ വന്നു” (യോഹ.12:16)

 

യേശുക്രിസ്തു തന്‍റെ ശിഷ്യന്മാരോട് കാര്യസ്ഥന്‍റെ വരവിനെ കുറിച്ച് പറയുവാനുള്ള കാരണം, ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാ സത്യവിശ്വാസികളേയും ആശ്വസിപ്പിക്കുവാനും വീണ്ടും ജനിപ്പിക്കുവാനും വേണ്ടിയാണ്. ആശ്വാസപ്രദനെ കുറിച്ചുള്ള യേശുവിന്‍റെ ഉപദേശങ്ങളുടെ സുപ്രധാനവും സുസ്ഥിരവുമായ ഘടകങ്ങളില്‍ ഒന്നാണിത്. യേശുക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം വളരെ വേഗം കാര്യസ്ഥനെ അയച്ചതിന്‍റെ പരമപ്രധാനമായ കാരണം, മനുഷ്യരെ ക്രിസ്തുവിങ്കലേക്ക് ആകര്‍ഷിക്കുവാനും കാര്യസ്ഥന്‍റെ പ്രവര്‍ത്തനത്തിന്‍റെ സ്വാധീനതയാല്‍ അവര്‍ ക്രിസ്തുവിന്‍റെ അനുയായികളായി തീരുവാനും വേണ്ടിയാണ്. ആകയാല്‍ ബൈബിളില്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ഉണ്ടെന്നുള്ളതിന് വിദൂരമായ ലാഞ്ചന പോലും നമുക്ക്‌ കാണുവാന്‍ കഴിയുകയില്ല. (കടപ്പാട്: ‘ഇസ്ലാം സംവാദം’, ജോഷ്‌ മക്‌ഡവല്‍)

]]>
https://sathyamargam.org/2015/06/%e0%b4%af%e0%b5%8b%e0%b4%b9-167-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%ae%e0%b5%81%e0%b4%b9/feed/ 0
ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1) https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/ https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/#comments Thu, 29 Jan 2015 09:23:42 +0000 http://www.sathyamargam.org/?p=1014 ബൈബിളിലെ പ്രവാചകന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1)

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ്‌ ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പെരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. ഈ വിഷയത്തെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിക്കുകയാണ്. ഒന്നാം ഭാഗത്തില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മുസ്ലീങ്ങളുടെ മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്. ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

 

1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌ (പുറ.6:16-20).

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും മുസ്ലീങ്ങള്‍ ഉണ്ടോ? ഒരാളുമില്ല!!

 

2. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

 

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

 

3. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

 

4. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.  മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

 

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

 

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

 

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

 

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

 

കുട്ടിക്കാലത്ത്, പൂര്‍വ്വികന്മാര്‍ കഥ പറഞ്ഞുകൊടുക്കുന്ന സമയത്ത് കഥ കേട്ടുകൊണ്ടിരുന്ന സ്വഹാബി ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും, അങ്ങനെ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോയതാണ് സംഭവം എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ്  യാക്കോബിന്‍റെ ജീവിതത്തില്‍ നടന്ന കാര്യം മൂസയുടെ കഥയില്‍ വന്നിരിക്കുന്നത്. കേട്ടത് പോലെ എഴുതി വെക്കാനല്ലേ അവര്‍ക്ക്‌ പറ്റൂ…)

 

5. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

 

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

 

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

 

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

 

6. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

 

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

 

7. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

 

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളിക്കാരന്‍ അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

 

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

 

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

 

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

 

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

 

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

 

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

 

8. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

 

1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)

2. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)

3. നിലത്തിലെ പൊടി പേനായി മാറി (8:16)

4. ദേശത്ത് നായീച്ച നിറഞ്ഞു (8:21)

5. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)

6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)

7. കല്മഴയും തീയും ഉണ്ടായി (9:24)

8. വെട്ടുക്കിളി ബാധ (10:14)

9. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)

10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

 

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

 

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

 

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.”

 

9. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

 

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

 

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാല്‍ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

 

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

 

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

 

10. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

 

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

 

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

 

11. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

 

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

 

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

 

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

 

12. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു (യോശുവ.4:15).

 

മൂസാനബി  ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

 

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

 

13. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

 

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

 

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനായിരുന്നു:

 

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്…’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)

 

അബുഹുറയ്റ നിവേദനം: മൂസാ നബിയുടെ അടുക്കലേക്ക് മലക്കുല്‍ മൌത്ത് അയക്കപ്പെട്ടു. മലക്ക്‌ അദ്ദേഹത്തിന്‍റെ അടുത്തു വന്നപ്പോള്‍ മുഖത്തേക്കടിക്കുകയും, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ മലക്ക്‌ അല്ലാഹുവിന്‍റെ അടുക്കലേക്ക് മടങ്ങിയിട്ട് പറഞ്ഞു:  ‘മരിക്കാന്‍ ഉദ്ദേശ്യമില്ലാത്ത ഒരു അടിമയുടെ അടുക്കലേക്കാണല്ലോ നീയെന്നെ അയച്ചത്.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്‍റെ കണ്ണ് മടക്കിക്കൊടുത്തു. എന്നിട്ട് (ഇനിയും) അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ മടങ്ങിച്ചെല്ലൂ. എന്നിട്ട് ഒരു കാളയുടെ പുറത്തു കൈ വെക്കാന്‍ പറയുക. അദ്ദേഹം കരം മൂടി വെച്ച എണ്ണത്തിന്‍റെ വര്‍ഷം അദ്ദേഹത്തിന് ജീവിക്കാം.’ മൂസാ നബി ചോദിച്ചു: ‘അല്ലാഹുവേ, പിന്നെയെന്ത്?.’ അല്ലാഹു പറഞ്ഞു: ‘പിന്നെ മരണം.’ അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിപ്പിക്കുക. എന്നെ വിശുദ്ധ ഭൂമിയിലേക്ക്‌ കല്ലെറിയുന്ന വേഗത്തില്‍ അടുപ്പിക്കേണമേ.’ റസൂല്‍ പറഞ്ഞു: ‘ഞാന്‍ ആ പ്രദേശത്തുണ്ടായിരുന്നെങ്കില്‍ ചുവന്ന മണ്‍ തിട്ടക്ക് കീഴെ വഴിയോരത്ത് അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ ഞാന്‍ കാണിച്ചു തരുമായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 157 (2372) പുറം.2098)

 

14. മോശെ മരിച്ചപ്പോള്‍ ശവം എവിടെയാണ് അടക്കം ചെയ്തതെന്ന് ആര്‍ക്കും അറിയില്ല, അവന്‍റെ കല്ലറയുടെ സ്ഥാനം അജ്ഞാതമാണ് എന്നാണ് ബൈബിള്‍ പറയുന്നത്:

 

“അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു. അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല” (ആവ.34:5,6)

 

മൂസയുടെ ശവക്കുഴി ചുവന്ന മണ്‍തിട്ടക്ക്‌ കീഴെ വഴിയോരത്ത് ആണെന്ന് മുകളിലെ ഹദീസുകളില്‍ കാണാം. വേറൊരു ഹദീസും അക്കാര്യം പറയുന്നുണ്ട്:

അനസ്‌ ബ്നു മാലിക്‌ നിവേദനം: ‘റസൂല്‍ പറഞ്ഞു: ‘ഇസ്രാഅ് ഉണ്ടായ രാത്രി ചുവന്ന മണല്‍ത്തിട്ടക്ക് സമീപം മൂസാ നബിയുടെ ഖബറിനടുത്തുകൂടെ ഞാന്‍ നടന്നു; അല്ലെങ്കില്‍ ഖബറിനടുത്തേക്ക് ഞാന്‍ ചെന്നു. അദ്ദേഹം ആ അവസരത്തില്‍ ഖബറില്‍ നിന്ന് നമസ്കരിക്കുകയായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 43, ഹദീസ്‌ നമ്പര്‍ 164 (2375) പുറം.2100)

 

ഇനി നിങ്ങള്‍ പറയൂ, ബൈബിളില്‍ ഉള്ള മോശെയും ഖുര്‍ആന്‍ പറയുന്ന മൂസാ നബിയും ഒന്നാണോ?

]]>
https://sathyamargam.org/2015/01/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%81%e0%b4%b7%e0%b4%a8%e0%b5%8d%e0%b4%ae/feed/ 3
ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം, ഇസ്ലാമിക ഗ്രന്ഥങ്ങളിലൂടെ… https://sathyamargam.org/2014/12/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4/ https://sathyamargam.org/2014/12/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4/#comments Fri, 12 Dec 2014 17:20:30 +0000 http://www.sathyamargam.org/?p=995  

ഖുര്‍ആന്‍ അമാനുഷിക കൃതിയാണെന്നും അള്ളാഹു ആണ് അത് അവതരിപ്പിച്ചത്, അല്ലാഹു അത് അവസാനം വരെ കാത്തു സൂക്ഷിക്കും എന്നും മുസ്ലീങ്ങള്‍ എപ്പോഴും അവകാശവാദമുന്നയിക്കാറുണ്ട്. എന്താണ് യാഥാര്‍ത്ഥ്യം? ഖുര്‍ആന്‍ ക്രോഡീകരണചരിത്രം നമുക്ക്‌ ഇസ്ലാമിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തന്നെ പരിശോധിച്ച് നോക്കാം:

 

മുഹമ്മദിന്‍റെ കാലത്ത് ഖുര്‍ആന്‍ ഒറ്റ പ്രതിയായി നിലനിന്നിരുന്നില്ല എന്ന്‍ സൈദ്‌ ഇബ്ന്‍ താബിത് പറഞ്ഞതായി പ്രസിദ്ധ പണ്ഡിതന്‍ ഇബ്ന്‍ ഹജാര്‍ അസ്ഖലാനി ഹദീസ്‌ ഉദ്ധരിച്ചു പറയുന്നുണ്ട്:

 

സൈദ്‌ ബിന്‍ താബിത് പറഞ്ഞു: ‘പ്രവാചകന്‍ മരിച്ചു; എന്നാല്‍ ഖുര്‍ആന്‍ ഏകകൃതിയായി സമാഹരിക്കപ്പെട്ടിരുന്നില്ല” (p. 118, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 9)

 

പിന്നെ എപ്പോഴാണ് ഇതൊക്കെ തട്ടിക്കൂട്ടി ഒറ്റ പുസ്തകമാക്കിയത്? അതിനും ഹദീസ്‌ ഉണ്ട്, തരാം…

 

സൈദ്‌ ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ്‌ എന്‍റെ അടുത്തേക്ക്‌ ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍ ) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം.

 

ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്‌. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത്‌ മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “;അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.”

 

അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌ സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍ തന്നെ. ഇപ്രകാരം സെയ്ദ്‌ തയ്യാറാക്കിയ താളുകള്‍ (സുഹൂഫ്‌) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍ അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍ അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.” (സ്വഹീഹ് ബുഖാരി,  വാല്യം 6, ബുക്ക്‌ 61, ഹദീസ്‌ 509,510)

 

ഇബ്ന്‍ ഹജാര്‍ അസ്ഖലാനി എന്ന പ്രസിദ്ധ പണ്ഡിതന്‍ തന്‍റെ ‘ഫത്‌ അല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക: “സുഹ്റി പറയുന്നു: ‘ഖുര്‍ആനിന്‍റെ പല ഭാഗങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ അത് മന:പാഠമാക്കിയിരുന്നവര്‍ യമാമ യുദ്ധത്തില്‍ മരിച്ചു പോയി. അവ അറിഞ്ഞിരുന്നവരുടെ മരണത്തോടെ അവ നശിച്ചു. അബൂബക്കറോ ഉമറോ ഉസ്മാനോ ഖുര്‍ആനിന്‍റെ പാഠങ്ങള്‍ അന്ന് ശേഖരിച്ചിട്ടുമില്ലായിരുന്നു. അവ ഹൃദിസ്ഥമാക്കിയിരുന്നവരുടെ മരണത്തിനു ശേഷം, നഷ്ടപ്പെട്ട ആ ഭാഗങ്ങള്‍ ആരുടെ പക്കലും ഉണ്ടായിരുന്നില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റു യുദ്ധരംഗങ്ങളിലും ഇതുപോലെ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ മരണപ്പെടുകയും അവരുടെ മരണത്തോടെ ആ വാക്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് അബൂബക്കറുടെ വാഴ്ചക്കാലത്ത് ഖുര്‍ആന്‍ പാഠങ്ങള്‍ താളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചത് എന്നാണ്.” (p. 120, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

 

ഖുര്‍ആനിലെ പല ആയത്തുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നു ഈ വിവരണത്തില്‍ നിന്നും മനസിലാക്കാം. “നാമാണ് ഇത് അവതരിപ്പിച്ചത്, നാം തന്നെ അതിനെ കാത്തു സൂക്ഷിക്കും” എന്ന് ഖുര്‍ആനിനെക്കുറിച്ച് മലക്ക്‌ പറയുന്നുണ്ടെങ്കിലും ആ വാക്കുകളോട് നീതി പുലര്‍ത്താന്‍ മലക്കിന് കഴിഞ്ഞിട്ടില്ല എന്ന് ഇതില്‍ നിന്ന് ആര്‍ക്കും പിടികിട്ടും.

 

വേറെ ഹദീസുകള്‍ കൂടി തരാം ഖുറാനില്‍ നിന്നും ആയത്തുകള്‍ നഷ്ടമായിട്ടുണ്ട് എന്നതിന്:

 

അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ് (സ) യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).

 

ഈ ആയത്ത് എങ്ങനെയാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആയിശ പറയുന്ന ഹദീസ്‌ ഇതാ:

 

Narrated Aisha ‘The verse of stoning and of suckling an adult ten times were revealed, and they were (written) on a paper and kept under my bed. When the Messenger of Allah (SAWW.) expired and we were preoccupied with his death, a goat entered and ate away the paper.” (Sunan Ibn Majah, Book of Nikah, Hadith # 1934)

 

ആട് തിന്നു പോയി എന്നാണ് ആയിശ പറയുന്നത്. ഒരാടിന്‍റെ കയ്യില്‍ നിന്ന് പോലും തന്‍റെ വചനം കാത്തു സൂക്ഷിക്കാന്‍ പറ്റാത്തയാളാണ് ഈ മലഖ്‌ എന്ന് മനസ്സിലായല്ലോ. ഇത് പിന്നെ ഒരായത്ത് മാത്രമല്ലേ പോയുള്ളൂ എന്ന് വെക്കാം, എന്നാല്‍ വേറെ ഒരു ഹദീസ്‌ പരിശോധിച്ചാല്‍ കാണുന്നത് രണ്ടു അധ്യായങ്ങള്‍ തന്നെ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണു:

 

അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.

 

അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:

 

‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’

(സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ്‌ നമ്പര്‍ . 119 (1050).

 

രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മലക്ക്‌ ഓതിക്കൊടുത്ത ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? ഇങ്ങനെ ഖുര്‍ആനിലെ സൂറകള്‍ തന്നെ എടുത്തു മാറ്റിയവര്‍ അതിലെ വാക്യങ്ങള്‍ തിരുത്തിയിട്ടില്ല എന്ന് എങ്ങനെ ഉറപ്പിക്കാം???

 

അലി പറഞ്ഞതായുള്ള രണ്ടു പ്രസ്താവനകള്‍ ഇങ്ങനെയാണ്:

 

“അലി പറഞ്ഞു: ‘ദൈവം അബൂബക്കറെ അനുഗ്രഹിക്കട്ടെ, അവനാണല്ലോ രണ്ടു ചട്ടകള്‍ക്കകത്ത് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 6)

 

മറ്റൊന്ന്

 

“മുസ്ഹഫിനെ സംബന്ധിക്കുന്ന ഏറ്റവും മഹനീയമായ പ്രതിഫലം അബൂബക്കര്‍ക്ക് ലഭിക്കും. എന്തെന്നാല്‍ ആദ്യമായി രണ്ട് ചട്ടകള്‍ക്കകത്ത് പാഠങ്ങള്‍ സമാഹരിച്ചത് അവനാകുന്നു” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 5)

 

തന്‍റെ പിതാവ്‌ ഇപ്രകാരം പറഞ്ഞതായി ഹിശാം ഇബ്നു ഉര്‍വ്വ രേഖപ്പെടുത്തിയിരിക്കുന്നു: “പ്രവാചകന്‍റെ മരണത്തിനു ശേഷം അബൂബക്കര്‍ ഖുര്‍ആന്‍ സമാഹരിച്ചു” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 6)

 

ഉമറിനോടും സൈദിനോടും അബൂബക്കര്‍ കല്പിച്ചത്, പള്ളിപ്പടിയില്‍ ഇരുന്നു രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നത് മാത്രം മുസ്ഹഫില്‍ ചേര്‍ക്കുവാനായിരുന്നു. (p. 125, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 11).

 

“മറ്റിടങ്ങളില്‍നിന്ന് നമുക്ക്‌ കിട്ടുന്ന വിവരം, അബൂബക്കറിനുവേണ്ടി തോലിലും പനയോലയിലും സെയ്ദ്‌ ആദ്യമായി ഖുര്‍ആന്‍ എഴുതി എന്നാകുന്നു. അബൂബക്കറുടെ മരണത്തിനു ശേഷം സെയ്ദ്‌ ശേഖരിച്ച വസ്തുതകള്‍ സാഹീഫായി എഴുതുന്നതിനു ഉമര്‍ നിയോഗിക്കുകയും, ഉമര്‍ അത് തന്‍റെ കൈവശം വെക്കുകയും ചെയ്തു എന്നാണ്” (p. 123, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)

 

എന്നാല്‍ ജലാലുദ്ദീന്‍ സുയൂഥിയുടെ ‘അല്‍- ഇത്ഖാന്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നതനുസരിച്ച് അബൂബക്കര്‍ അല്ല, സാലിം ആണ് ആദ്യമായി ഖുര്‍ആന്‍ ക്രോഡീകരിച്ചത്! സുയൂഥിയുടെ പുസ്തകത്തില്‍ നിന്ന്: “എന്നാല്‍ ഖുര്‍ആനിനെ ഒരു ഗ്രന്ഥമായി സലിം സമാഹരിച്ചു കഴിഞ്ഞിരുന്നത് കൊണ്ട് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത് അവനാകുന്നു. എത്യോപ്യയില്‍ അവന്‍ കേട്ട വാക്കായ ‘മുസ്ഹഫ്’ (Mushaf) എന്നവന്‍ അതിനു പേര് നല്‍കി” (p. 121, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 58)

 

എന്നാല്‍ വേറെ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ അബൂബക്കാറോ സലിമോ അല്ല, ഉമറാണ് ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്!!

 

“ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഒരു വാക്യത്തെപ്പറ്റി ഉമര്‍ ബിന്‍ അല്‍ ഖത്താബ് അന്വേഷണം നടത്തി. യെമാമ യുദ്ധത്തില്‍ മരണപ്പെട്ട ഒരാളുടെ കൈവശത്തിലായിരുന്നു അതെന്ന് അറിവ് കിട്ടിയപ്പോള്‍, കൊല്ലപ്പെട്ടവരെപ്പറ്റിയുള്ള മന്ത്രം ഉമര്‍ ജപിച്ചു. ‘നാമെല്ലാം ദൈവത്തിന്‍റേതും നാം തിരികെ ചെല്ലുന്നത് അവനിലേക്കുമാണ്.’ ഉമര്‍ കല്പിക്കുകയും ഖുര്‍ആന്‍ ശേഖരിക്കപ്പെടുകയും ചെയ്തു. അവനായിരുന്നു ആദ്യമായി ഖുര്‍ആന്‍ ശേഖരിച്ചത്.” (p. 120, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

 

“ഒറ്റ പുസ്തകമായി ഖുര്‍ആന്‍ (മുസ്ഹഫ്) പ്രഥമമായി ശേഖരിച്ചത് ഉമര്‍ ആയിരുന്നു. ഖുര്‍ആന്‍ ശേഖരിക്കുവാന്‍ ഉമര്‍ ആഗ്രഹിച്ചു. അവന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു: ‘നിങ്ങളില്‍ ആരെങ്കിലും ഖുര്‍ആനിന്‍റെ ഏതെങ്കിലും ഭാഗം പ്രവാചകന്‍റെ വായില്‍ നിന്ന് നേരിട്ട് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് ഇവിടെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക” (p. 122, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

 

“ഖുര്‍ആന്‍ ശേഖരിക്കാന്‍ ഉമര്‍ തീരുമാനിച്ചു. അവന്‍ പൊതുജനങ്ങളെ ഉദ്ബോധിപ്പിച്ചു: “പ്രവാചകന്‍റെ വായില്‍ നിന്ന് നേരിട്ട് ഖുര്‍ആനിന്‍റെ ഏതെങ്കിലും ഭാഗം സ്വീകരിച്ചിട്ടുള്ളവര്‍ ഇവിടെ അത് കൊണ്ടുവരട്ടെ.” താളുകളിലും കല്പലകകളിലും പനയോലകളിലും, കേട്ടതെല്ലാം അവര്‍ എഴുതി വെച്ചിരുന്നു. രണ്ടു പേര്‍ സാക്ഷ്യപ്പെടുത്താത്തതൊന്നും ഉമര്‍ സ്വീകരിച്ചിരുന്നില്ല. ഈ ശേഖരണത്തില്‍ വ്യാപൃതനായിരിക്കുമ്പോള്‍ അവന്‍ കൊല്ലപ്പെട്ടു. അവന്‍റെ പിന്‍ഗാമിയായ ഉഥ്മാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു: “ദൈവത്തിന്‍റെ ഗ്രന്ഥത്തിന്‍റെ ഏതെങ്കിലും ഭാഗം കൈവശമുള്ളവര്‍ ഇവിടെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരട്ടെ.” രണ്ടു പേര്‍ സാക്ഷ്യപ്പെടുത്താതൊന്നും തന്നെ ഉഥ്മാന്‍ ആരില്‍ നിന്നും സ്വീകരിച്ചില്ല. ഖുസൈമാ ബിന്‍ താബിത് പറഞ്ഞു: “നിങ്ങള്‍ രണ്ടു വാക്യങ്ങള്‍ വിട്ടു പോയതായി ഞാന്‍ കാണുന്നു. നിങ്ങള്‍ അവ എഴുതിയിട്ടില്ല.” അവ ഏതാണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: “എനിക്ക് പ്രവാചകനില്‍ നിന്ന് നേരിട്ട് കിട്ടിയതാണ്: ‘നിങ്ങള്‍ക്ക്‌ സമയമായിരിക്കുന്നു…’ ഉഥ്മാന്‍ പറഞ്ഞു: “ഈ വാക്യങ്ങള്‍ ദൈവത്തില്‍ നിന്നാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.” അവ എവിടെയാണ് ചേര്‍ക്കേണ്ടതെന്ന് അവന്‍ ഖുസൈമയോട് ചോദിച്ചു. അവന്‍ മറുപടി നല്‍കി: “ഖുര്‍ആനിന്‍റെ വെളിപ്പാടിന്‍റെ അവസാനത്തേതായി ചേര്‍ക്കുക.” അപ്രകാരമാണ് ഈ വാക്കുകളാല്‍ ബറാ’അയായി മുദ്ര വെച്ചത്.” (p. 123, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 10)

 

ഇത് മാത്രമല്ലാതെ, അലിയും ഇബ്നു ഉബയ്യും ഇബ്നു മസ്ഊദും ഖുര്‍ആന്‍ ക്രോഡീകരിച്ചതായി രേഖകള്‍ ഉണ്ട്, വിസ്തരഭയത്താല്‍ ഞാന്‍ അതൊന്നും ഉദ്ധരിക്കുന്നില്ല എന്നേയുള്ളൂ. ഇതിന്‍റെയൊക്കെ അനന്തരഫലം എന്തായിരുന്നു എന്ന് വെച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ ഖുര്‍ആന്‍ എന്നതായി ഇസ്ലാമിക സാമ്രാജ്യത്തിലെ അവസ്ഥ! അതോരോന്നും ഓരോ വിധത്തില്‍ ഉള്ളതുമായിരുന്നു. ഉസ്മാന്‍ ഇബ്നു അഫ്ഫാന്‍ ഖലീഫയായി ഇരിക്കുന്ന സമയത്ത് വ്യത്യസ്ത ഖുര്‍ആനുകളുടെ എണ്ണം കൊണ്ട് പല വിധത്തിലുള്ള പ്രശ്നവും ഉണ്ടായിട്ടുണ്ട്. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോള്‍ ഉസ്മാന്‍ ഒരു പണി കാണിച്ചു, പുതിയ ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു ബാക്കിയുള്ള എല്ലാ ഖുര്‍ആനുകളും കത്തിച്ചു കളഞ്ഞു!! ഉസ്മാന്‍ ഖുര്‍ആന്‍ കത്തിച്ചതോടെ ഖുര്‍ആന്‍റെ വിശ്വാസ്യത എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം!!!

 

“മൂസാ അബ് ബിന്‍ സഅദ് പറയുന്നു: ഉഥ്മാന്‍ ജനങ്ങളെ അഭിസംബോധന ചെയ്തു: “നിങ്ങളുടെ പ്രവാചകന്‍ നിങ്ങളെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്നു കൊല്ലമായി. എന്നിട്ടും ഖുര്‍ആനിന്‍റെ കാര്യത്തില്‍ നിങ്ങള്‍ യോജിപ്പിലെത്തിയിട്ടില്ല. നിങ്ങള്‍ ഉബയ്യായുടെ പാരായണത്തെപ്പറ്റിയും അബ്ദുല്ലായുടെ പാരായണത്തെപ്പറ്റിയും സംസാരിക്കുന്നു. ചിലര്‍ പറയുകയാണ്‌, ‘ദൈവത്തെയാണെ എന്‍റെ പാരായണം ശരിയും നിങ്ങളുടേത് തെറ്റുമാണ്.’ ഞാന്‍ ഇപ്പോള്‍ നിങ്ങളോട് കല്പിക്കുന്നത് ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അത് ഇവിടെ കൊണ്ടുവരാനാണ്. ഒരുവന്‍ പനയോലയും, മറ്റൊരുവന്‍ ഖുര്‍ആന്‍ വാക്യമടങ്ങിയ തോല്‍ചട്ടയും (ഫീഹി അല്‍ ഖുര്‍ആന്‍ ) കൊണ്ടുവന്ന് വലിയ ശേഖരണം തന്നെയുണ്ടായി. ഓരോരുത്തരോടായി ഉഥ്മാന്‍ ആണയിട്ടു ചോദിച്ചു, “നിങ്ങള്‍ ഇത് പ്രവാചകന്‍ ചെല്ലുന്നത് കേട്ടിട്ടുണ്ടോ?” അത് ശരിയാണെന്ന് അവര്‍ മറുപടി നല്‍കി. അതിനു ശേഷം ഉസ്മാന്‍ ചോദിച്ചു, “ഗ്രന്ഥവുമായി ഏറ്റവും അടുത്ത ബന്ധമാര്‍ക്കാണുള്ളത്?” അവര്‍ മറുപടി നല്‍കി, “പ്രവാചകന് വേണ്ടി അവ എഴുതിയെടുത്തവന് തന്നെ.” അവന്‍ ചോദിച്ചു, “ആരുടെ അറബി ഭാഷയാണ്‌ ഏറ്റവും ശുദ്ധം?” അവര്‍ പറഞ്ഞു. ‘സെയ്ദിന്‍റെ (Said’s).” ഉഥ്മാന്‍ പറഞ്ഞു, സെയ്ദ്‌ (Said) ചൊല്ലിക്കൊടുക്കുകയും സൈദ് (Zaid) എഴുതുകയും ചെയ്യട്ടെ…” മുസാ അബ് കൂട്ടിച്ചേര്‍ക്കുന്നു: പ്രവാചകന്‍റെ ചില സഹായികള്‍ ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു, “ഉഥ്മാന്‍ ഇത് ഏറ്റെടുത്തത് വളരെ നന്നായി.” (pp. 145-146, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 23-4)

 

അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ്‌ ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍ ) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്‌” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ്‌ ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത്‌ ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”

 

എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.

 

“സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ്‌ ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ്‌ എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത്‌ അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 18)

 

“”മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ”” എന്നത് ശ്രദ്ധിച്ചു കാണുമല്ലോ?

 

മറ്റൊരു ഹദീസ്‌ പ്രകാരം ഇറാഖും സിറിയയും തമ്മില്‍ മാത്രമല്ല, ഇറാഖിലെ വിഭിന്ന ഗോത്രങ്ങളുടെ ഇടയിലും പാഠഭേദങ്ങളില്‍ വ്യത്യാസം കണ്ടതായി ഹുദൈഫാ പറയുന്നുണ്ട്.

 

“ഞങ്ങളെല്ലാവരും പള്ളിയില്‍ ഇരിക്കുകയായിരുന്നു. അബ്ദുല്ല ഖുര്‍ആന്‍ ചൊല്ലിയിരുന്നപ്പോള്‍ ഹുദൈഫാ കയറി വന്നു പറഞ്ഞു: “ഇബ്നു ഉമ് അബ്ദിന്‍റെ വായന! അബു മൂസയുടെ വായന! എന്‍റെ ദൈവമേ! വിശ്വാസികളുടെ നേതാവിനെ കാണുവാന്‍ എന്നെ അനുവദിക്കുകയാണെങ്കില്‍ ഏകമായ ഖുര്‍ആന്‍ വായന കല്പിക്കുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യും!”

 

അബ്ദുള്ള അത്യന്തം ക്ഷോഭിച്ച് ഹുദൈഫയോട് കര്‍ശനമായി സംസാരിച്ചു. അവന്‍ നിശബ്ദനായി ഇരുന്നു.” (p. 142, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

 

“ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ്‌ ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ്‌ കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്.” അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

“ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: “എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 21)

 

“ഹുദൈഫാ പറഞ്ഞു: “അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പ;പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)

 

“അബ്ദുള്ളയും ഹുദൈഫയും അബു മൂസയും അബു മൂസയുടെ വീടിന്‍റെ മട്ടുപ്പാവില്‍ ഇരിക്കുകയായിരുന്നു. അബ്ദുള്ള പറഞ്ഞു, “നിങ്ങള്‍ അതുമിതും പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു.” ഹുദൈഫ പറഞ്ഞു, “ശരി, ഒരുവന്‍റെ പാരായണത്തെപ്പറ്റിയും മറ്റൊരുവന്‍റെ പാരായണത്തെപ്പറ്റിയും ജനങ്ങള്‍ സംസാരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അവര്‍ അമുസ്ലീംകളെപ്പോലെ യോജിപ്പില്ലാത്തവരായിത്തീരുന്നു.” ഹുദൈഫാ തുടര്‍ന്നു, “അബ്ദുള്ളാ ബിന്‍ ക്വയിസേ, ബസ്രാനുകളുടെ ഗവര്‍ണ്ണരും ഉപദേശകനുമായ നിങ്ങളെ അയച്ചു. അവര്‍ നിങ്ങളുടെ അദബും (adab) ഭാഷയും പാഠവും ഏറ്റെടുത്തിരിക്കുന്നു.”

 

ഇബ്നു മസ്ഊദിനോട്‌ അവന്‍ പറഞ്ഞു: “നിങ്ങളെ കുഫാനുകളുടെ ഉപദേശകനായി അയച്ചു. അവരാകട്ടെ നിങ്ങളുടെ അദബും (adab) ഭാഷയും പാഠവും ഏറ്റെടുത്തിരിക്കുന്നു.”

 

ഇബ്നു മസ്ഊദ് പ്രതിവദിച്ചു: “അങ്ങനെയാണെങ്കില്‍ ഞാനവരെ വഴി തെറ്റിച്ചിട്ടില്ല. ദൈവത്തിന്‍റെ ഗ്രന്ഥത്തിലെ ഓരോ വാക്യവും എവിടെ വെച്ച് ഏതു സന്ദര്‍ഭത്തില്‍ വെളിപ്പെടുത്തപ്പെട്ടു എന്നെനിക്കറിയാം. ഈ വിഷയത്തില്‍ എന്നേക്കാള്‍ അറിവുള്ളവനായി ആരെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ അവന്‍റെ അടുത്തു ചെല്ലും.” (p. 147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

 

ഈ അടിപിടി കാരണമാണ് ഉസ്മാന്‍ നിലവിലെ എല്ലാ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു പുതിയ ഖുര്‍ആന്‍ ഉണ്ടാക്കിയത്. ഉച്ചാരണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ എന്നുള്ള മുസ്ലീങ്ങളുടെ വാദം പോളിയുന്നത് ഇവിടെയാണ്‌. കാരണം എല്ലാ ഖുര്‍ആനിലെയും എഴുത്ത് ഒന്നുതന്നെയായിരുന്നു, ഉച്ചാരണത്തില്‍ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ എങ്കില്‍ ഉസ്മാന്‍ ഉണ്ടാക്കിയെടുത്ത പുതിയ ഖുര്‍ആനും ഓരോര്‍ത്തര്‍ തങ്ങള്‍ മുന്‍പ്‌ വായിച്ചിരുന്നത് പോലെതന്നെയായിരിക്കും വായിക്കുക. ഫലം, വീണ്ടും പഴയത് പോലെ ഖുര്‍ആന്‍ ഒതുന്നതിനെ ചൊല്ലി അഭിപ്രായ വ്യത്യാസം ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, “ഖുര്‍ആന്‍റെ ഏക പാഠത്തിന്മേല്‍ ഉഥ്മാന്‍ മുസ്ലീങ്ങളെ യോജിപ്പിച്ചു” (p. 143, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 15) എന്നാണ് ഇബ്ന്‍ ഹജാര്‍ അസ്ഖലാനി പറയുന്നത്! അതായത്, അതുവരെ ഉണ്ടായിരുന്ന ഒരു ഖുര്‍ആന്‍ അല്ല, പുതിയ ഒരു ഖുര്‍ആന്‍ ആണ് ഉസ്മാന്‍ ഉണ്ടാക്കിയെടുത്തതെന്നു സാരം!!

 

ഇനി ഇങ്ങനെ പല വിധത്തില്‍ ഖുര്‍ആന്‍ ചൊല്ലിയാല്‍ അത് നിരോധിക്കാനുള്ള വകുപ്പ്‌ ഉണ്ടോ എന്ന് നമ്മള്‍ പരിശോധിച്ചാല്‍ ഇല്ല എന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദാ, തെളിവ്:

 

“ഉമറിന്‍റെ മുമ്പാകെ ഒരുവന്‍ പാരായണം ചെയ്യുകയും ഉമര്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ അവന്‍ ക്ഷുഭിതനായി, താന്‍ പ്രവാചകന് വേണ്ടി ചൊല്ലിയിട്ടുണ്ടെന്നും പ്രവാചകന്‍ തിരുത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. അവരുടെ തര്‍ക്കം മുഹമ്മദിന്‍റെ മുമ്പാകെ അവര്‍ എത്തിച്ചു.മുഹമ്മദ്‌ തന്നെ നേരിട്ട് ഉപദേശിച്ചിട്ടുണ്ടെന്ന അവകാശവാദത്തെ പ്രവാചകന്‍ ശരിവെച്ചപ്പോള്‍ ഉമറിന്‍റെ മനസ്സില്‍ സംശയം ഉദിച്ചു. ഉമറിന്‍റെ മുഖഭാവം മനസ്സിലാക്കി പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തടവി പറഞ്ഞു, “പിശാചേ,പുറത്ത്!” മുഹമ്മദ്‌ പിന്നെ വിശദീകരിച്ചു. “കൃപയുടെ വചനം ക്രോധത്തിന്‍റെയെന്നോ, നേരെ മറിച്ചോ നിങ്ങള്‍ മാറ്റാത്തതുവരെ എല്ലാ തരം പാരായണങ്ങളും ശരിതന്നെയാണ്.” (p. 148, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 3, p. 507)

 

“ഉബയ്യ്‌ പള്ളിയില്‍ ചെന്ന് ഒരുവന്‍ ചെല്ലുന്നത് കേട്ട് ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചു. തന്നെ പ്രവാചകനാണ് ഉപദേശിച്ചതെന്ന് അവന്‍ മറുപടി നല്‍കി. ഉബയ്യ്‌ പ്രവാചകനെ അന്വേഷിച്ചു പോയി. ആ മനുഷ്യന്‍ ചൊല്ലിയപ്പോള്‍ മുഹമ്മദ് പറഞ്ഞു, “അത് ശരിയാണ്.” ഉബയ്യ്‌ പ്രതിഷേധിച്ചു, “താങ്കള്‍ എന്നെ മറ്റുവിധത്തില്‍ ചൊല്ലാനാണല്ലോ ഉപദേശിച്ചത്.”

 

ഉബയ്യിയുടെ ചൊല്ലും ശരിയാണെന്ന് പ്രവാചകന്‍ പറഞ്ഞു. അത്ഭുതത്തോടെ ഉബയ്യ്‌ പറഞ്ഞു, “ശരിയോ?” പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തലോടി പ്രാര്‍ത്ഥിച്ചു, “ദൈവമേ! സംശയം ദുരീകരിക്കേണമേ!” ഉബയ്യിയുടെ ഹൃദയത്തില്‍ ഭീതി ബാധിച്ച് അവന്‍ വിയര്‍ത്തു. രണ്ടു ദൈവദൂതന്മാര്‍ തന്നെ സമീപിച്ചതായി മുഹമ്മദ്‌ വെളിപ്പെടുത്തി. ഒരുവന്‍ പറഞ്ഞു, “ഖുര്‍ആന്‍ ഒരു രീതിയില്‍ ചൊല്ലൂ.” അതില്‍ കൂടുതല്‍ ചോദിക്കുവാന്‍ ഇതരന്‍ മുഹമ്മദിനെ ഉപദേശിച്ചു. ഒന്നാമത്തെ ദൈവദൂതന്‍ ഒടുവില്‍ ഇപ്രകാരം പറയുന്നത് വരെ അതാവര്‍ത്തിക്കപ്പെട്ടു, “ശരി, അത് ഏഴു രീതിയില്‍ ചൊല്ലൂ!” പ്രവാചകന്‍ പറഞ്ഞു, “ശിക്ഷാവിധിയുള്ള വാക്യം കാരുണ്യപരമായി സമാപിക്കുകയോ അതല്ല, നേരെ മറിച്ചാവുകയോ ചെയ്യുന്നത് വരെ ഏതൊരു രീതിയും കൃപാദായകവും സംരക്ഷണാത്മകവുമാണ്.” (p. 148-149, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, p. 32)

 

“ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ്‌ ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ്‌ ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, “തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു.” (p. 150, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“ഉമര്‍ പറഞ്ഞു: ‘ഹിശാം ബിന്‍ ഹുക്കെയിം സൂറത്ത് അല്‍ ഫുര്‍ഖാന്‍ ചെല്ലുന്നത് ഞാന്‍ കേട്ട് കൊണ്ടിരുന്നു. പ്രവാചകന്‍ എന്നെ ഉപദേശിക്കാത്തത് അവന്‍ ചെല്ലുന്നത് കേട്ട് അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ നേര്‍ക്ക് ഓടി അടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. എന്നാല്‍ അവന്‍ തുടര്‍ന്നപ്പോള്‍ ക്ഷമയോടെ ഇരുന്നു; അവന്‍ വായന അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ സൂറ ചൊല്ലാന്‍ നിന്നെ ആരാണ് പഠിപ്പിച്ചത്?” പ്രവാചകനാണ് തന്നെ പഠിപ്പിച്ചത് എന്നവന്‍ അവകാശപ്പെട്ടു. ഞാന്‍ പറഞ്ഞു, “ദൈവത്തെയാണെ, നീ നുണ പറയുകയാണ്‌.” ഞാനവനെ പ്രവാചകന്‍റെ അരികിലേക്ക്‌ വലിച്ചിഴച്ച് കൊണ്ടുപോയി. പ്രവാചകന്‍ തന്നെ പഠിപ്പിക്കാത്ത വിധത്തില്‍ ഹിശാം ചൊല്ലുന്നതിനെപ്പറ്റി ആക്ഷേപം പറഞ്ഞു. പ്രവാചകന്‍ മൊഴിഞ്ഞു. “അവനെ വിടൂ, ഹിശാം ചൊല്ലൂ.”അവന്‍ ചൊല്ലുന്നതായി ഞാന്‍ കേട്ട വിധത്തില്‍ തന്നെ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അപ്രകാരമാണ് അത് വെളിപ്പെട്ടത്.” അവിടുന്ന് പിന്നീട് പറഞ്ഞു, “ഉമര്‍ ചൊല്ലട്ടെ.” പ്രവാചകന്‍ എന്നെ പഠിപ്പിച്ച വിധത്തില്‍ ഞാന്‍ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അത് ശരിയാണ്, അപ്രകാരമാണ് അത് വെളിപ്പെട്ടത്. ഈ ഖുര്‍ആന്‍ ഏഴു വിധങ്ങളിലാണ് വെളിപ്പെട്ടത്. അതുകൊണ്ട് ഏറ്റവും എളുപ്പമായത് ചൊല്ലിക്കോളൂ.” (p. 150-151, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)

 

“പലരും വിവിധ രൂപങ്ങളെ ഭാഷാപരമായ അവസ്ഥയോട് ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നു. തല്‍ഫലമായി അറബി രാഷ്ട്രത്തിന്‍റെ മുഖ്യ ശാഖയായ മുദാറിലാണ് പ്രവാചകന്‍ ഉദയം ചെയ്തതെന്ന വസ്തുത കണക്കിലെടുത്ത് മുദാറിന്‍റെ ഏഴു ഗ്രാമ്യഭാഷകളിലാണ് ഖുര്‍ആന്‍ വെളിപ്പെട്ടതെന്ന് ആരോപിക്കപ്പെട്ടു.” (p. 152, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 47; Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

ഈ ഗ്രാമ്യ ഭാഷകള്‍ ഹുദൈന്‍, കിനാന, ക്വയിസ്‌, ദബ്ബാ, നയിം-അല്‍ – റബ്ബാബ്, ആസാദ്‌ ബി ഖുസൈമ, ഖുറൈസ് എന്നിവയായിരുന്നു.

 

“ഇബ്നു അബ്ബാസിന്‍റെ വിവരണ രീതി ഇപ്രകാരമാണ്: അഞ്ചു ഹവാസിന്‍ ഗ്രാമ്യഭാഷകളും ഖുറൈസും ഖുസായയും (Khuza’a)” (p. 152, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 66)

 

“എഴുതുവാന്‍ ഉമര്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം ഒരു സംഘം സഹപ്രവര്‍ത്തകരെ നിയോഗിച്ച് അവരെ ഉപദേശിച്ചത്, ഭാഷാപരമായി അവര്‍ യോജിക്കാതെ വരുമ്പോള്‍ മുദാറുടെ ഭാഷയില്‍ എഴുതണമെന്നായിരുന്നു. എന്തുകൊണ്ടെന്നാല്‍ അത് (ഖുര്‍ആന്‍ ) വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് മുദാറിലെ ഒരു മനുഷ്യനാകുന്നു.” (p. 153, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)

 

“അറബി ഭാഷയുടെ ഉച്ചാരണ വിഷമം കണക്കിലെടുത്ത് അറബിയല്ലാത്ത ഒരുവന് ഉച്ചരിക്കുവാന്‍ അസാധ്യമായ പദത്തിന് പകരമായി മറ്റൊരു പദം ഉപയോഗിക്കുവാന്‍ അനുവാദം അബ്ദുള്ളാ ഇബ്നു മസ്ഊദ് നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാരുണ്യവാക്യം ശിക്ഷാവിധി വാക്യമായോ, നേരെ മറിച്ചോ ചൊല്ലുന്നതിലും ദൈവത്തിന്‍റെ ഗ്രന്ഥത്തില്‍ ഇല്ലാത്തത് അതില്‍ ചേര്‍ക്കുന്നതിലും മാത്രമേ തെറ്റുള്ളൂ എന്നാണ് അബ്ദുള്ള വിശദീകരിച്ചിരിക്കുന്നത്.” (p. 151, Ya`qub b. Ibrahim al Kufi, Abu Yusuf, “K. al athar”, Haiderabad, 1355, p. 44; Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 1, p. 47)

 

“ഉമര്‍, അബ്ദുള്ളയോടു കല്പിച്ചതായി പറയുന്നത്, ഖുര്‍ആന്‍ ഹുദൈലിയുടെ ഭാഷയില്‍ ഉപദേശിക്കുവാനായിരുന്നു. അത് വെളിപ്പെടുത്തിയത് ഖുറൈഷി ഭാഷയിലായത് കൊണ്ട് പഠിപ്പിക്കേണ്ടത് ആ ഭാഷയില്‍ തന്നെയാണ്” (p. 154, 200-201, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 7)

 

ഇങ്ങനെ ഏഴു വിധത്തില്‍ ഖുര്‍ആന്‍ ചൊല്ലാം എന്ന് മുഹമ്മദ്‌ തന്നെ പറഞ്ഞിരിക്കെ, അതിനു വിരുദ്ധമായി ഒറ്റ വിധത്തില്‍ ചൊല്ലുന്ന സമ്പ്രദായം കൊണ്ടുവന്നത് ഉസ്മാന്‍ ആണ്. ഉസ്മാന്‍റെ ഖുര്‍ആന്‍ പല എതിര്‍പ്പുകളും വിളിച്ചു വരുത്തിയിട്ടുള്ളതാണ്. പല സ്വഹാബികളും അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഭാഷാപരമായ പല വൈകല്യങ്ങളും അതില്‍ ഉണ്ടെന്നു ഉസ്മാന് തന്നെ അറിയാമായിരുന്നു:

 

“പൂര്‍ത്തിയാക്കപ്പെട്ട മുസ്ഹഫ് തനിക്ക്‌ കിട്ടിയപ്പോള്‍ അതില്‍ ഭാഷാപരമായ ക്രമക്കേടുകള്‍ ഉഥ്മാന്‍ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടാണ് ഉഥ്മാന്‍ ഇപ്രകാരം പറഞ്ഞത്: “ചൊല്ലിക്കൊടുക്കുന്നവന്‍ ഹുദൈല്‍കാരനും എഴുതിക്കൊടുക്കുന്നവന്‍ താക്വിഫ്‌ (Thaqif) കാരനും ആയിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ല.” (p. 169, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 33).

 

ഭാഷാപരമായ ക്രമക്കേടുകള്‍ മാത്രമല്ല, മറ്റുള്ളവരുടെ ഖുര്‍ആനില്‍ ഇല്ലാത്തത് പലതും അതില്‍ ഉണ്ടായിരുന്നു, മറ്റുള്ളവരുടെ ഖുര്‍ആനില്‍ ഉള്ളത് പലതും അതില്‍ ഇല്ലായിരുന്നു:

 

“ഞാന്‍ അബു മൂസയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് അബ്ദുള്ളയേയും ഹുദൈഫയേയും കണ്ടു. ഞാന്‍ അവരുടെ കൂടെ ഇരുന്നു. തങ്ങളുടെ ഖുര്‍ആന്‍ അതോടൊപ്പിച്ചു കൊടുക്കുന്നതിനായി ഉഥ്മാന്‍ അവര്‍ക്കയച്ചു കൊടുത്ത ഒരു മുസ്ഹഫ് അവരുടെ പക്കലുണ്ടായിരുന്നു. തന്‍റെ മുസ്ഹഫില്‍ ഉള്ളതും ഉഥ്മാന്‍റേതിലില്ലാത്തതും അംഗീകരിക്കില്ലായെന്നു അബു മൂസ പ്രഖ്യാപിച്ചു. ഉഥ്മാന്‍റേതിലില്ലാത്തതും തന്‍റേതിലുള്ളതും കൂട്ടിച്ചേര്‍ക്കാം. ഹുദൈഫാ ചോദിച്ചു, “നമ്മള്‍ ചെയ്യുന്നതിന്‍റെ ഉപയോഗം എന്താണ്? ഈ പ്രദേശത്തുള്ളവരാരും ഇതിന്‍റെ പാരായണം വേണ്ടെന്നു വെക്കുകയില്ല. സൈഖും (അബ്ദുള്ള എന്നര്‍ത്ഥം) യെമേനി വംശജരാരും തന്നെ അബു മൂസയുടെ പാഠം ഉപേക്ഷിക്കുകയില്ല.” ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വ മുസ്ഹഫുകളെയും യോജിപ്പിക്കുവാന്‍ ഉഥ്മാനെ ഉപദേശിച്ചത് ഹുദൈഫയായിരുന്നു.” (p. 167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 35)

 

നിങ്ങള്‍ നാല് പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്. ആ നാല് പേരില്‍ ഒരാള്‍ ഇബ്നു മസ്ഊദ് ആണ്. അദ്ദേഹം ഉസ്മാന്‍റെ ഖുര്‍ആന് എതിരായിരുന്നു:

 

ഇബ്നു മസ്ഊദ് പറഞ്ഞു: സെയ്ദ്‌ കുഞ്ഞുവളകളുമിട്ടു കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്നപ്പോള്‍ പ്രവാചകന്‍റെ വായില്‍ നിന്ന് തന്നെ എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടവനാണ്” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)

 

ഇബ്നു മസ്ഊദ് പറയുന്നു: “സെയ്ദ്‌ ഒരു മുസ്ലീം ആകുന്നതിനു മുമ്പ് തന്നെ പ്രവാചകന്‍ എനിക്കുപദേശിച്ച എഴുപതു സൂറകള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

“മുസ്ഹഫുകള്‍ പകര്‍ത്തുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ ജോലി ഞാന്‍ ആദ്യം മുസ്ലീമായ സമയത്ത്, തന്‍റെ പിതാവിന്‍റെ നിയന്ത്രണത്തില്‍ ഒരു അവിശ്വാസിയായിരുന്നവന് (അതായത് സെയ്ദിന്) കൊടുക്കാവുന്നതാണോ?” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)

 

അബ്ദുള്ള തന്‍റെ അനുയായികളെ ഇപ്രകാരം ആഹ്വാനം ചെയ്തതായി അനുമാനിക്കപ്പെടുന്നു: “നിങ്ങളുടെ ഖുര്‍ആനുകള്‍ താഴെ വെക്കുക! പ്രവാചകന്‍റെ വായില്‍ നിന്ന് എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടിരിക്കെ സൈദിന്‍റെ പാഠങ്ങള്‍ ചൊല്ലുവാന്‍ എങ്ങനെ എന്നോട് ആജ്ഞാപിക്കും?”

 

അബ്ദുള്ള ചോദിക്കുന്നു- “പ്രവാചകന്‍റെ ചുണ്ടുകളില്‍ നിന്ന് നേരിട്ട് ആര്‍ജ്ജിച്ചിട്ടുള്ളവ ഞാന്‍ തള്ളിക്കളയണമോ?” (pp. 166-167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 15)

 

സൂറ.2:282 പ്രകാരം ഗൗരവമുള്ള ഒരു രേഖ എഴുതുമ്പോള്‍ അതിനു രണ്ടു ആണ്‍ സാക്ഷികള്‍ വേണം. അതുകൊണ്ടാണ് അബൂബക്കര്‍ ഇങ്ങനെ കല്പിച്ചത്:

 

ഉമറിനോടും സൈദിനോടും അബൂബക്കര്‍ കല്പിച്ചത്, പള്ളിപ്പടിയില്‍ ഇരുന്നു രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തുന്നത് മാത്രം മുസ്ഹഫില്‍ ചേര്‍ക്കുവാനായിരുന്നു. (p. 125, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 11).

 

എന്നാല്‍ സെയ്ദ്‌ പായുന്നതനുസരിച്ചു (ഹദീസ്‌ ഞാന്‍ മുകളില്‍ കൊടുത്തിരുന്നു) സൂറത്ത്‌ അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ മാത്രമേ അത് കണ്ടുള്ളൂ. അതായത് രണ്ടു സാക്ഷികളുടെ മൊഴി പ്രകാരം ഖുര്‍ആനില്‍ ഉള്‍പ്പെടുത്തിയ ആയത്ത് അല്ല അത്!! ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന കാര്യത്തിനു തന്നെ വിരുദ്ധമാണ് ഇത്.

 

ഇനി ഒന്നാം ഖലീഫ അബൂബക്കറുടെ കാലത്ത് ഉണ്ടാക്കിയ ആദ്യത്തെ (എന്ന് പലരും പറയുന്ന) ഖുര്‍ആന്‍ പ്രതിക്ക്‌ എന്ത് സംഭവിച്ചു എന്നറിയാമോ? കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ നോക്കാം:

 

“പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

 

എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.” (പേജ്.68-70)

 

ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

 

സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. പക്ഷേ ഖുര്‍ആന്‍ തിരുത്തപ്പെട്ടു എന്നതിന് ഞങ്ങള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ നിന്ന് തെളിവുകള്‍ ഇഷ്ടംപോലെ ഹാജരാക്കും!!!

 

ഇത്ര വിശദമായി ഞാന്‍ ഇത് പറഞ്ഞത് ഖുര്‍ആന്‍ നൂലില്‍ കെട്ടി ഇറക്കിയതാണ് എന്നൊക്കെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ദാവാക്കാര്‍ക്കുണ്ട്, പക്ഷേ ഞങ്ങളോട് സംസാരിക്കുമ്പോള്‍, ഖുര്‍ആന്‍റെ ചരിത്രം വ്യക്തമായിട്ടറിയാവുന്ന ആള്‍ക്കാരോടാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന ബോധം ദാവാക്കാര്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് !!

]]>
https://sathyamargam.org/2014/12/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%8b%e0%b4%a1%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4/feed/ 3
ഒരാളുടെ പാപത്തിന്‍റെ ശിക്ഷ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാമോ? ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു? https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/ https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/#comments Tue, 07 Jan 2014 11:57:12 +0000 http://www.sathyamargam.org/?p=872  

അനില്‍കുമാര്‍ വി. അയ്യപ്പന്‍.

 

ഒരാള്‍ക്ക് മറ്റൊരാളുടെയും പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നു എന്നും അതുകൊണ്ടുതന്നെ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കുരിശില്‍ കയറി എന്നുള്ള ബൈബിള്‍ ഉപദേശം ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ഒരു മുസ്ലീമിന് കഴിയുകയില്ല എന്നും ഇക്കാലത്തെ ദാവാപ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍ എന്താണ് സത്യം? ഖുര്‍ആനിലും ഹദീസിലും വേണ്ടത്ര അറിവ് നേടിയിട്ടില്ലാത്തവരാണ് ഈ ദാവാക്കാര്‍ എന്ന് അവരുടെ ഈ വാദങ്ങള്‍ തന്നെ തെളിവ് തരുന്നു. നമുക്ക്‌ ചില ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും പരിശോധിക്കാം:

 

“തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്‌.” (സൂറ.29:13)

 

ഈ ആയത്തില്‍ മലക്ക്‌ പറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? “സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും” എന്നാണ് മലക്ക്‌ പറയുന്നത്. വേറെയും പാപഭാരങ്ങള്‍ എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ ഭാരം എന്നാണ് അര്‍ത്ഥം എന്ന കാര്യം ഈ ദാവാക്കാര്‍ക്ക് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല! പാപികളായ ഈ മനുഷ്യര്‍ക്ക്‌ പോലും മറ്റുള്ളവരുടെ പാപപാരം വഹിക്കാന്‍ കഴിയും എന്ന് ഖുര്‍ആനില്‍ മലക്ക്‌ തന്നെ സാക്ഷ്യപെടുത്തുമ്പോള്‍ ഇവര്‍ പറയുന്നത് ‘പാപമില്ലാത്ത യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ കഴിയുകയില്ല’ എന്നാണ്. ആര് പറയുന്നതാണ് ഒരു മുസല്‍മാന്‍ വിശ്വാസത്തിലെടുക്കേണ്ടത്? ഖുര്‍ആനില്‍ മലക്ക്‌ പറയുന്നതോ അതോ ഇന്നത്തെ ദാവാക്കാര്‍ പറയുന്നതോ? ദാവാക്കാര്‍ പറയുന്നതാണ് മുസ്ലീമിന് പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയില്ല എന്നവന് വിശ്വസിക്കാം. എന്നാല്‍ ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞതാണ് അവന്‍റെ പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയും എന്നവന് വിശ്വസിക്കാം! ഏതു വേണമെന്ന് അവന്‍ തീരുമാനിച്ചുകൊള്ളട്ടെ!!

 

ഇനി മറ്റൊരു ഹദീസ്‌ നോക്കാം:

 

“തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ (അത്‌ ഇടയാക്കുക.) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!” (സൂറാ.16:25)

 

ഇവിടെ മലക്ക്‌ പറയുന്നത് ‘പാപിയായ ഒരുവന്‍ സ്വന്തം പാപഭാരം മുഴുവന്‍ വഹിക്കണം, അതുപോലെതന്നെ അവന്‍ മുഖാന്തരം എത്ര പേര്‍ പാപം ചെയ്തിട്ടുണ്ടോ, അവരുടെ പാപങ്ങളില്‍ ഒരു ഭാഗവും അവന്‍ വഹിക്കണം’ എന്നാണ്. പാപിയായ ഒരുത്തന് മറ്റുള്ളവരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയും എന്ന് ഇവിടെയും മലക്ക്‌ പ്രഖ്യാപിച്ചിരിക്കെ പാപരഹിതനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയില്ല എന്ന് ഈ ദാവാക്കാര്‍ പറയുന്നത് എങ്ങനെയാണ്? ഇവര്‍ ഖുര്‍ആന്‍ ആയത്തുകളെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിരുന്നെങ്കില്‍ ഈ ജാതി അബദ്ധങ്ങള്‍ എഴുന്നുള്ളിക്കുകയില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു.

 

ഇനി മറ്റൊരു ആയത്ത് നോക്കാം:

 

“ഒരു പരീക്ഷണം (ശിക്ഷ) വരുന്നത്‌ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക്‌ പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.8:25)

 

ഇവിടെ മലക്ക്‌ പറയുന്നത്, അക്രമികളായ കുറച്ച് ആളുകള്‍ ചെയ്യുന്ന തെറ്റിന് അല്ലാഹു ശിക്ഷ അയയ്ക്കുമ്പോള്‍ ആ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് ആ തെറ്റ് ചെയ്ത അക്രമികള്‍ മാത്രമായിരിക്കില്ല എന്നാണ്. ഉദാഹരണത്തിന്, ഒരു നഗരത്തിലെ കുറച്ച് അക്രമികള്‍ ചെയ്ത തെറ്റിന് ശിക്ഷയായി അല്ലാഹു ആ നഗരത്തില്‍ കൊടുങ്കാറ്റ് അല്ലെങ്കില്‍ ചുഴലിക്കാറ്റ്‌ അടിപ്പിച്ചു എന്ന് വെക്കുക. അതല്ലെങ്കില്‍ ആ നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി എന്ന് വെക്കുക. അതുമല്ലെങ്കില്‍ ഒരു സുനാമി അടിപ്പിച്ചു എന്ന് വെക്കുക. ഈ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് അക്രമം പ്രവര്‍ത്തിച്ച ആ കുറച്ച് പേര്‍ മാത്രമല്ലല്ലോ, മുഴുവന്‍ നഗരവാസികളുമാണ്! അതായത്, ആ കുറച്ച് പേര്‍ ചെയ്ത പാപത്തിന്‍റെ ഭാരം മറ്റുള്ള ഭൂരിപക്ഷം പേരും വഹിക്കേണ്ടി വന്നു എന്ന് സാരം! ഇവിടെയും മലക്ക്‌ പറയുന്നത് പാപികളായ മനുഷ്യര്‍ക്ക്‌ മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ സാധിക്കും എന്ന് തന്നെയാണ്! എന്നിട്ടും അന്ധമായ ക്രിസ്തുവിരോധം പുലര്‍ത്തുന്ന ഇന്നത്തെ ദാവാക്കാര്‍ പറയുന്നത് പാപം ചെയ്തിട്ടില്ലാത്ത, പാപം അറിഞ്ഞിട്ടില്ലാത്ത, പാപമേ ഇല്ലാത്ത യേശുക്രിസ്തുവിന് പാപികളായ മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല എന്നാണ്. ഇവരൊക്കെ ഇനി എന്നാണ് ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ത്ഥം ശരിക്കും ഗ്രഹിക്കാന്‍ പോകുന്നത്?

 

ഇനി നമുക്ക്‌ ചില ഹദീസുകള്‍ പരിശോധിക്കാം:

 

ഇബ്നു ഉമര്‍(റ) പറയുന്നു: തിരുമേനി(സ) അരുളി: “അള്ളാഹു ഒരു ജനതയെ ശിക്ഷിക്കുന്ന പക്ഷം ആ ശിക്ഷ അവരിലുള്ള (സദ്‌വൃത്തരും ദുര്‍വൃത്തരുമായ) എല്ലാവരെയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും തങ്ങളുടെ കര്‍മ്മങ്ങളോടെ പുനരുത്ഥാന ദിവസം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 88, ഹദീസ്‌ നമ്പര്‍ 2113, പേജ് 980)

 

ഈ ഹദീസ്‌ നമ്മള്‍ നേരത്തെ പരിശോധിച്ച സൂറ.8:25-നെ വിശദീകരിക്കുന്നത് ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കുന്നില്ല. വേറെ ഒരു ഹദീസ്‌ നോക്കാം:

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ പോലും ഏറ്റെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും കഴിയും എന്നാണ് ഈ ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികളും യെഹൂദന്മാരും ഒരിക്കലും വാദിക്കുന്നില്ല, ‘തങ്ങള്‍ പാപികളല്ല’ എന്ന്. പാപികളായ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും മഹാപാപികളായ മുസ്ലീങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ പിന്നെ പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ സാധ്യമല്ല എന്ന നുണ എന്തിനാണ് ഈ ദാവാക്കാര്‍ പിന്നെയും പിന്നെയും പ്രചരിപ്പിക്കുന്നത്? മറ്റു മനുഷ്യരേയും തങ്ങളോടുകൂടെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകുകയെന്നല്ലാതെ വേറെ എന്തെങ്കിലും ഉദ്ദേശ്യം ഇവര്‍ക്കുണ്ടോ? ഇങ്ങനെയുള്ളവരുടെ കള്ളപ്രചരണങ്ങള്‍ മനസ്സിലാക്കി ഇവരെയൊക്കെ ഒഴിഞ്ഞിരിക്കാന്‍ ഞങ്ങള്‍ ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതന്മാരെയും ബുദ്ധിയുപദേശിക്കുന്നു.

 

ഇനി വേറെ ചില ഹദീസുകള്‍ നോക്കാം:

 

ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 636, പേജ് 402, 404)

 

ആഇശ നിവേദനം: സൈദ്‌ ബ്നുഹാരിസ്‌, ജഅ്ഫര്‍ ബ്നു അബീത്വാലിബ്‌, അബ്ദുല്ലാഹി ബ്നുറവാഹ എന്നിവരുടെ മരണവൃത്താന്തം നബിക്ക്‌ എത്തിയപ്പോള്‍ അദ്ദേഹം ദുഃഖിതനായി ഇരിക്കുകയുണ്ടായി. ആഇശ പറയുന്നു: ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നുകൊണ്ട് ‘അല്ലാഹുവിന്‍റെ ദൂതരേ, ജഅ്ഫറിന്‍റെ സ്ത്രീകള്‍ കരയുന്നുണ്ട്’ എന്ന വിവരം പറഞ്ഞു. അപ്പോള്‍ നബി അദ്ദേഹത്തോട് പോകുവാനും അവരെ അതില്‍ നിന്ന് തടയുവാനും കല്പിച്ചു. ഉടനെ അദ്ദേഹം പോയി. വീണ്ടും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു കൊണ്ട് അവര്‍ അദ്ദേഹത്തെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ രണ്ടാമതും അദ്ദേഹത്തോട്‌ ‘നീ പോയി അവരെ തടയുക’ എന്ന് നബി കല്പിച്ചു. അപ്പോഴും അദ്ദേഹം പോയി. പിന്നെയും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹുവാണ് സത്യം! തീര്‍ച്ചയായും അവര്‍ എന്നെ പരാജയപ്പെടുത്തിയിരിക്കുകയാണ് (അവര്‍ കരച്ചില്‍ നിര്‍ത്തുന്നില്ല). ആഇശ പറയുന്നു: അപ്പോള്‍ നബി പറഞ്ഞു: നീ പോയി അവരുടെ വായില്‍ മണ്ണ് വാരിയിടുക.’ ആഇശ പറയുന്നു: “അപ്പോള്‍ ഞാന്‍ (നബി അയച്ച ആ മനുഷ്യനോട്) പറഞ്ഞു: ‘നീ കൊള്ളരുതാത്തവാന്‍ തന്നെ, അല്ലാഹുവാണ് സത്യം! നബി നിന്നോട് കല്പിച്ച കാര്യം വേണ്ടവണ്ണം ചെയ്യാതെ അവിടത്തെ നീ വിഷമിപ്പിച്ചിരിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 30 (935)

 

എന്തുകൊണ്ടാണ് മരിച്ചവരുടെ മയ്യിത്തിനു മുന്നില്‍ കരയുന്നവരുടെ വായില്‍ മണ്ണ് വാരിയിടുവാന്‍ മുഹമ്മദ്‌ കല്പിച്ചത് എന്നറിയാന്‍ വേറെ ചില ഹദീസുകള്‍ കൂടി നോക്കേണ്ടി വരും. നമുക്ക്‌ ആ ഹദീസുകളും പരിശോധിക്കാം:

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: ഉമറിന്‍റെ പേരില്‍ ഹഫ്സ കരഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുഞ്ഞു മകളേ നിര്‍ത്ത്‌! ബന്ധുക്കള്‍ കരഞ്ഞതിന്‍റെ  പേരില്‍ മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 16(927)

 

ഉമര്‍ നിവേദനം: നബി പറഞ്ഞു: (കുടുംബത്തിന്‍റെയും മറ്റും) വിലപിച്ചുള്ള കരച്ചില്‍ കാരണം മയ്യത്ത് ഖബറില്‍ വെച്ച് ശിക്ഷിക്കപ്പെടുന്നതാണ്. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 17)

 

ഇബ്നു ഉമര്‍ നിവേദനം: ഉമറിനു കഠാരി കൊണ്ടുള്ള കുത്തേറ്റ് ബോധരഹിതനായപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അദ്ദേഹത്തിന്‍റെ പേരില്‍ ഉച്ചത്തില്‍ അട്ടഹസിച്ചു കരഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവര്‍ കരയുന്നത് നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 18)

 

അബു ബുര്‍ദഃ തന്‍റെ പിതാവില്‍ നിന്നും നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (കുത്തേറ്റപ്പോള്‍) സുഹൈബ് ‘ഹാ… സഹോദരാ’ എന്ന് പറഞ്ഞുകൊണ്ട് വിലപിക്കാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സുഹൈബ്. ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് താങ്കള്‍ക്കറിയില്ലേ? (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ്‌ നമ്പര്‍ 19)

 

അബു മൂസാ നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (അബൂലുഅ് ലുഅഃ കഠാരി കൊണ്ട് കുത്തിയപ്പോള്‍) സുഹൈബ് തന്‍റെ വീട്ടില്‍ നിന്നും വന്നു ഉമറിന്‍റെ അരികില്‍ ചെന്ന് കരയാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ ചോദിച്ചു: ‘ആരുടെ പേരിലാണ് നീ കരയുന്നത്? എന്‍റെ പേരിലാണോ?’ അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം! സത്യവിശ്വാസികളുടെ നേതാവേ, അങ്ങയുടെ പേരില്‍ തന്നെയാണ് ഞാന്‍ കരയുന്നത്.’ അപ്പോള്‍ ഉടനേ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഏതൊരു മയ്യത്തിന്‍റെ പേരില്‍ ആളുകള്‍ കരയുന്നുവോ, അത് നിമിത്തം തീര്‍ച്ചയായും മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞതു നിങ്ങള്‍ക്കറിയാം. (എന്നിട്ട് നീ എന്‍റെ പേരില്‍ കരയുകയാണോ?’ നിവേദകന്‍ പറയുന്നു: ഈ കാര്യം ഞാന്‍ മൂസ ബ്നു ത്വല്‍ഹത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജൂതന്മാരുടെ കാര്യത്തിലാണ് ആ പറഞ്ഞത് എന്ന് ആഇശ പറയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 20)

 

അനസ്‌ നിവേദനം: ഉമര്‍ ബ്നുല്‍ ഖത്താബിന് കുത്തേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഹഫ്സ വിലപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലയോ ഹഫ്സാ, ആര്‍ക്കുവേണ്ടി വിലപിക്കപ്പെട്ടുവോ അയാള്‍ (അതിന്‍റെ പേരില്‍) ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ കേട്ടിട്ടില്ലേ? സുഹൈബും അദ്ദേഹത്തിന്‍റെ പേരില്‍ വിലപിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു: ‘ഹേ! സുഹൈബ്, വിലപിക്കപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെന്ന് നിനക്കറിയില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 21)

 

അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ കാരണം മയ്യത്ത്‌ ഖബറില്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 24)

 

അലിയ്യ് ബ്നു റബീഅ് നിവേദനം: കൂഫയില്‍ ആദ്യമായി വിലപിച്ചു കരഞ്ഞത് ഖറളത് ബ്നു കഅ്ബിന്‍റെ പേരിലാണ്. അപ്പോള്‍ മുഗീറത് ബ്നുശുഅ്ബഃ പറഞ്ഞു: ‘നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആര്‍ക്ക് വേണ്ടിയെങ്കിലും വിലപിക്കപ്പെട്ടാല്‍ വിലപിക്കപ്പെട്ടതിന്‍റെ പേരില്‍ പുനരുത്ഥാന നാളില്‍ അവന്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ്‌ നമ്പര്‍ 28 (933)

 

ഒരാള്‍ മരിച്ചു പോയാല്‍ ജീവനോടെ ഇരിക്കുന്ന ബന്ധുക്കള്‍ അയാള്‍ക്ക് വേണ്ടി കരയുന്നത് മലക്കിന്‍റെ ദൃഷ്ടിയില്‍ പാപമാണ്. പക്ഷേ ആ പാപത്തിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതോ, മരിച്ചു പോയ മനുഷ്യരാണ്! ജീവിച്ചിരിക്കുന്നവര്‍ ചെയ്ത പാപം ഏറ്റെടുക്കാന്‍ മരിച്ചുപോയവര്‍ക്ക് പോലും കഴിയും എന്ന് മുഹമ്മദ്‌ വളരെ വ്യക്തമായി പറഞ്ഞ ഹദീസുകള്‍ ഉണ്ടായിരിക്കേ, അതിനെയെല്ലാം നിഷേധിച്ചു കൊണ്ട് ഒരാളുടെ പാപം മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ദാവാക്കാര്‍ പ്രസംഗിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്താണ്? ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മുസ്ലീങ്ങളെ അകറ്റാനുള്ള ഗൂഢതന്ത്രമാണോ ദാവാക്കാര്‍ക്ക് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!

 

ഇനി വേറെ ഒരു ഹദീസ്‌ കൂടി നോക്കാം:

 

ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനി അരുളി: ഏതൊരു മനുഷ്യന്‍ അക്രമമായി വധിക്കപ്പെടുമ്പോഴും (ആ കുറ്റം ആദ്യം നടപ്പില്‍ വരുത്തിയ) ആദാമിന്‍റെ ആദ്യസന്താനത്തിനു ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതെ പോവുകയില്ല. കാരണം, ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത് അവനാണ്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ്‌ നമ്പര്‍ 1364, പേജ് 676)

 

ഈ ഹദീസിലും മുഹമ്മദ്‌ പറയുന്നത് ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഉപദേശസത്യം തന്നെയാണ്. ഭൂമിയില്‍ ആര് കൊലപാതകം എന്ന പാപം ചെയ്താലും അതിന്‍റെ ഒരു പങ്ക് ആദമിന്‍റെ ആദ്യത്തെ സന്താനത്തിനുണ്ട് എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം എന്ന് ചിന്താശേഷിയുള്ളവര്‍ക്ക്‌ മനസ്സിലാകും. ആ കൊലപാതകികളുടെ പാപഭാരം ആദമിന്‍റെ ആദ്യസന്താനം ഏറ്റെടുക്കുകയാണ് ചെയ്യുന്നത് എന്നത്രേ ആ പറഞ്ഞതിന്‍റെ സാരം!

 

പാപിയായ ഒരുത്തന്‍റെ പാപഭാരം പാപിയായ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയും എന്നുള്ളതിന് ഇത്രമാത്രം തെളിവുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഉള്ളപ്പോഴാണ് ഈ ദാവാക്കാര്‍ പറയുന്നത്, ‘പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് പാപികളായ മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല, അത് ഖുര്‍ആന്‍റെയും ഹദീസുകളുടെയും അദ്ധ്യാപനത്തിന് വിരുദ്ധമാണ്, അതുകൊണ്ടുതന്നെ ഒരു മുസ്ലീമിന് അത് അംഗീകരിക്കാന്‍ കഴിയുകയില്ല’ എന്ന്!! മനസ്സിലാകാത്ത അറബി ഭാഷയില്‍ ഇവന്മാര്‍ ഈ ഖുര്‍ആനും ഹദീസുകളും വായിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഒരു പ്രാവശ്യമെങ്കിലും മനസ്സിലാകുന്ന മാതൃഭാഷയില്‍ ഈ പുസ്തകങ്ങള്‍ ഇവര്‍ ഒന്ന് വെറുതെ ഓടിച്ചു വായിച്ചിരുന്നെങ്കില്‍ പോലും ഇവര്‍ ഈ ജാതി വിഡ്ഢിത്തരം പറയില്ലായിരുന്നു!!

]]>
https://sathyamargam.org/2014/01/%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%95/feed/ 15
പന്നിയിറച്ചിയും ദാവാക്കാരും ക്രിസ്ത്യാനികളും പിന്നെ മുഹമ്മദും https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/ https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/#comments Mon, 30 Dec 2013 12:04:05 +0000 http://www.sathyamargam.org/?p=861  

അനില്‍കുമാര്‍ വി.  അയ്യപ്പന്‍

 

എല്ലാ ദാവാക്കാരും ഒരുപോലെ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്ന കാര്യമാണ് “ക്രിസ്ത്യാനികള്‍ പന്നിയിറച്ചി കഴിക്കുന്നു’ എന്നുള്ളത്. ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിട്ടുള്ള കല്പനയാണ് പന്നിയെ തിന്നരുതെന്നുള്ളത്, എന്നാല്‍ ന്യായപ്രമാണമേ വേണ്ട എന്ന് പറയുന്ന പൗലോസിന്‍റെ ഉപദേശമനുസരിച്ചു ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ കല്പനയായ പന്നിയിറച്ചി നിരോധനം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടംപോലെ പന്നിയെ വളര്‍ത്തുകയും തിന്നുകയും ചെയ്യുന്നു എന്നും പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞ ന്യായപ്രമാണത്തിലെ ഇപ്രകാരമുള്ള കാര്യങ്ങളും നിയമങ്ങളും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് അന്ത്യപ്രവാചകനായി മുഹമ്മദ്‌ വന്നത് എന്നും ദാവാക്കാര്‍ വാദിക്കുന്നു. ഇവരുടെ വാദത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് നമുക്കൊന്ന് നോക്കാം:

 

യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ മക്കള്‍ക്ക് നല്‍കിയ ന്യായപ്രമാണത്തിലെ ഭക്ഷണനിയമത്തില്‍ പന്നിയെ ഭക്ഷിക്കരുത് എന്ന് വളരെ വ്യക്തമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, അക്കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ പന്നിയെ ഭക്ഷിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ബൈബിള്‍ നല്‍കുന്നുണ്ട്. യിസ്രായേല്‍ ഒരു ഭൌതികമായ രാജ്യമായിരുന്നു, അവര്‍ക്കുള്ള നിയമങ്ങളും ഭൌതികമായിരുന്നു. എന്നാല്‍ പുതിയ നിയമ യിസ്രായേല്‍ എന്നത് ഒരു ഭൌതിക ജനതയല്ല, ആത്മീയ ജനതയാണ്. യേശുക്രിസ്തുവിനെ വിസ്തരിക്കുന്ന സമയത്ത് കര്‍ത്താവ് പറഞ്ഞിട്ടുള്ള ഒരു വാചകം ഇതാണ്: “എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യഹൂദന്മാരുടെ കയ്യില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല” (യോഹ.18:36). യേശുക്രിസ്തുവിന്‍റെ രാജ്യം ഐഹികമല്ല, ആത്മീയമാണ് എന്നുള്ളതിനാല്‍ ആ രാജ്യത്തിലെ പ്രജകള്‍ക്ക് നല്‍കിയിരിക്കുന്ന നിയങ്ങളും ആത്മീയമായതാണ്. പഴയനിയമത്തില്‍ ദൈവം നല്‍കിയിരിക്കുന്ന ഓരോ കല്പനക്കും ആക്ഷരികമായതും ആത്മീകമായതും എന്നിങ്ങനെ രണ്ടു വശങ്ങള്‍ ഉണ്ട്. ഭക്ഷണനിയമത്തിന്‍റെ ആത്മീക വശം ആ കല്പന കൊടുത്ത് കഴിഞ്ഞിട്ട് അവസാനം ദൈവം പറയുന്നുണ്ട്. അത് ഇതാണ്:

 

“ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയില്‍ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെ തന്നേ അശുദ്ധമാക്കരുതു. ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം. ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തില്‍ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്തു ഇഴയുന്ന ജന്തുക്കളെയും പറ്റിയുള്ള പ്രമാണം ആകുന്നു” (ലേവ്യാ.11:44-47)

 

“ആകയാല്‍ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വെക്കേണം; ഞാന്‍ നിങ്ങള്‍ക്കു അശുദ്ധമെന്നു വേറുതിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്തു ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നേ അറെപ്പാക്കരുതു. നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ജാതികളില്‍ നിന്നു വേറുതിരിച്ചിരിക്കുന്നു” (ലേവ്യാ.20:25,26)

 

യിസ്രായേലിന് ചുറ്റുപാടുമുള്ള ജനം തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെ തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ട് തോന്നിയത് പോലെ ജീവിക്കുമ്പോള്‍, ദൈവത്തിന്‍റെ സ്വന്തജനം എന്ന പദവിയിലിരിക്കുന്ന യിസ്രായേല്‍, ഭക്ഷണകാര്യത്തിലടക്കം സകലത്തിലും അവരില്‍ നിന്നും വേര്‍പെട്ടുകൊണ്ടു വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുകയും അങ്ങനെ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണെന്നു വെളിപ്പെടുത്തുകയും വേണം എന്നതായിരുന്നു ഈ കല്പനയുടെ ആത്മിക വശം. ഇതിന്‍റെ ഭൌതിക വശം എന്നുള്ളത് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. പഴയ നിയമത്തില്‍ ദൈവം തിന്നരുതെന്ന് കല്പിച്ചിട്ടുള്ള ജീവികളെ തിന്നാതിരിക്കുകയാണെങ്കില്‍ പലവിധമായ ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാവുന്നതാണ്. ആ ഉദ്ദേശ്യത്തോടുകൂടി ഈ ജീവികളെ തിന്നാതിരിക്കുന്ന ധാരാളം ക്രിസ്ത്യാനികള്‍ ഇന്ന് ലോകത്തുണ്ട് എന്നത് മറ്റൊരു വശം.

 

ക്രിസ്തുവിന്‍റെ ആത്മിക രാജ്യത്തിലെ പൌരന്മാരായിരിക്കുന്ന പുതിയ നിയമ വിശ്വാസികള്‍ വിശുദ്ധിയും വേര്‍പാടും പാലിക്കേണ്ടത് എന്തെങ്കിലും ജീവികളെ തിന്നുകയോ തിന്നാതിരിക്കുകയോ ചെയ്തു കൊണ്ടല്ല, മറിച്ചു അവരുടെ ജീവിതത്തിലെ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. അത് കര്‍ത്താവ്‌ തന്നെ പറഞ്ഞിട്ടുണ്ട്:

 

“പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍ . പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു (കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ) എന്നു പറഞ്ഞു. അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു. അവന്‍ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ? അതു അവന്‍റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. മനുഷ്യനില്‍ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നു അവന്‍ പറഞ്ഞു” (മര്‍ക്കോ.7:14-23)

 

ഇതുമാത്രമല്ലാതെ, അപ്പോസ്തലനായ പത്രോസിനു ദൈവം നല്‍കിയ ഒരു ദശനത്തിലൂടെയും ദൈവം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്:

 

“പത്രൊസ് ആറാം മണിനേരത്തു പ്രാര്‍ത്ഥിപ്പാന്‍ വെണ്മാടത്തില്‍ കയറി. അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു. ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു. അതില്‍ ഭൂമിയിലെ സകലവിധ നാല്‍ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു. പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി. അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ. ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു” (അപ്പൊ.പ്രവൃത്തി.10:9-16)

 

ന്യായപ്രമാണം അനുസരിച്ച് ജീവിച്ചിരുന്ന പത്രോസ് അതുവരെ അശുദ്ധമൃഗങ്ങളെ ഒന്നിനേയും തിന്നിട്ടുള്ളവനല്ല. എന്നാല്‍, പുതിയ നിയമവിശ്വാസികള്‍ക്ക്‌ ഈ കല്പന ബാധകമല്ലെന്നും, അവരുടെ ശുദ്ധിയും അശുദ്ധിയും തീരുമാനിക്കപ്പെടുന്നത് വയറിനകത്തേക്ക് ചെല്ലുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിമിത്തല്ലെന്നും പത്രോസിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ദൈവം ഈ ദര്‍ശനം നല്‍കിയത്. ഈ കല്പനയുടെ ആത്മീയ സത്യം ഗ്രഹിക്കാനുള്ള കഴിവ് പരിശുദ്ധാത്മാവ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ളത് കൊണ്ടാണ് ഞങ്ങള്‍ ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും വേര്‍തിരിവ് കാണിക്കാത്തത്. അല്ലാതെ ഇത് പൗലോസ്‌ അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ഒന്നുമല്ല.

 

ഇനി നമുക്ക്‌ ഈ വിഷയത്തിലുള്ള ദാവാക്കാരുടെ ഇരട്ടത്താപ്പ് കൂടി ഒന്ന് പരിശോധിച്ച് നോക്കാം. പഴയ നിയമത്തില്‍ യഹോവയായ ദൈവം പന്നിയെ മാത്രമേ തിന്നരുതെന്ന് കല്പിച്ചിട്ടുള്ളോ? ബൈബിള്‍ എന്ത് പറയുന്നു എന്ന് നോക്കാം:

 

“യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: നിങ്ങള്‍ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍: ഭൂമിയിലുള്ള സകലമൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ: മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം. കുഴിമുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം. ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്കു അശുദ്ധം” (ലേവ്യാ.11:1-8)

 

“നിലത്തു ഇഴയുന്ന ഇഴജാതിയില്‍ നിങ്ങള്‍ക്കു അശുദ്ധമായവ ഇവ: പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവന്‍ . എല്ലാ ഇഴജാതിയിലും വെച്ചു ഇവ നിങ്ങള്‍ക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം” (ലേവ്യാ.11:29-31)

 

വെള്ളത്തിലെ ജീവികളില്‍ ഏതൊക്കെയാണ് യെഹൂദന് ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്നത് എന്ന് നോക്കാം:

 

“വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു; അവയുടെ പിണം നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തില്‍ ഉള്ളതൊക്കെയും നിങ്ങള്‍ക്കു അറെപ്പു ആയിരിക്കേണം” (ലേവ്യാ.11:9-12)

 

നിലത്തിഴയുന്ന ജീവികള്‍ ഒന്നും തന്നെ യെഹൂദന് തിന്നാന്‍ അനുവാദമുണ്ടായിരുന്നില്ല:

 

“നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു. ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാല്‍കൊണ്ടു നടക്കുന്നതും അല്ലെങ്കില്‍ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുതു; അവ അറെപ്പാകുന്നു. യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാല്‍ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു” (ലേവ്യാ.11:41-43)

 

ഇനി യിസ്രായേല്യനു കഴിക്കാന്‍ അനുവാദം ഉണ്ടായിരുന്ന മൃഗങ്ങള്‍ ഏതോക്കെയായിരുന്നു എന്ന് നോക്കാം:

 

“നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിതു: കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ . മൃഗങ്ങളില്‍ കുളമ്പു പിളര്‍ന്നതും കുളമ്പു രണ്ടായി പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെ ഒക്കെയും നിങ്ങള്‍ക്കു തിന്നാം” (ആവ.14:4-6)

 

കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവയല്ലാതെ വേറെ ഒറ്റ മൃഗത്തേയും ഭക്ഷിക്കുവാന്‍ ന്യായപ്രമാണം ഒരു യിസ്രായേല്യനെ അനുവദിക്കുന്നില്ല! ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നു എന്ന് ദാവാക്കാര്‍ അവകാശപ്പെടുന്ന മുഹമ്മദും ഈ മൃഗങ്ങളെ മാത്രമേ ഭക്ഷിക്കാവൂ, ഭക്ഷിക്കാന്‍ അനുവാദം കൊടുക്കാവൂ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ മുഹമ്മദ്‌ തന്‍റെയും അനുയായികളുടേയും ഭക്ഷണക്കാര്യത്തില്‍ ന്യായപ്രമാണത്തിലെ ഈ നിയമം തന്നെയാണോ അനുവര്‍ത്തിച്ചത്? നമുക്ക്‌ പരിശോധിക്കാം. ആദ്യം ഖുര്‍ആനില്‍ എന്താണ് മലക്ക്‌ പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം.

 

“ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി (ച്ചുകൊണ്ട്‌ ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു” (സൂറാ.22:36)

 

ഇവിടെ മലക്ക്‌ പറയുന്നത് ഒട്ടകമാംസം ഭക്ഷിക്കാം എന്നാണ്. എന്നാല്‍ ന്യായപ്രമാണം പറയുന്നതെന്താണ്? “എന്നാല്‍ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ടു അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്!! പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് പറയപ്പെടുന്ന മുഹമ്മദിനോ മുഹമ്മദിന് സന്ദേശങ്ങള്‍ കൊണ്ടുവന്നു കൊടുത്തു എന്ന് പറയപ്പെടുന്ന മലക്കിനോ ന്യായപ്രമാണത്തില്‍ ഒട്ടകമാംസം ഭക്ഷിക്കുന്നതിനു എതിരെ ഇങ്ങനെ ഒരു കല്പന നല്‍കിയിട്ടുണ്ട് എന്ന കാര്യം അറിയില്ലായിരുന്നു!!! കഷ്ടംതന്നെ!

 

ഇനി ഹദീസുകള്‍ പരിശോധിച്ചാലോ? ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് അവിടെ കാണാന്‍ കിട്ടുന്നത്:

 

അനസ്‌ (റ) പറയുന്നു: മര്‍റുള്ളഹ്റാന്‍ എന്ന സ്ഥലത്ത് വെച്ച് ഞങ്ങളൊരു മുയലിനെ ഇളക്കിവിട്ടു. ആളുകള്‍ പിന്നാലെ ഓടിയോടി ക്ഷീണിച്ചു പോയി. അവസാനം ഓടിയെത്തിയിട്ട് അതിനെപിടിച്ചു അബൂതല്‍ഹ(റ) യുടെയടുക്കല്‍ കൊണ്ടുവന്നു. അദ്ദേഹം അതിനെ അറുത്തു. തുട രണ്ടും തിരുമേനി (സ) ക്ക് കൊടുത്തയച്ചു. തിരുമേനി അത് സ്വീകരിച്ചു. മറ്റൊരു രിവായത്തില്‍, അവിടുന്ന് അതില്‍നിന്നും അല്പം തിന്നുവെന്നും വന്നിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ്‌ നമ്പര്‍ 1117, പേജ് 568)

 

അനസ്‌ ബ്നു മാലിക്‌ നിവേദനം: ഞങ്ങള്‍ ദഹ്റാനിലെ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലര്‍ ഒരു മുയലിന്‍റെ പിന്നാലെ കൂടി അതിനെ പിടിക്കാന്‍ ശ്രമിക്കുന്നതും അവസാനം ക്ഷീണിതരാകുന്നതും കണ്ടു. അപ്പോള്‍ ഞാന്‍ അതിനുവേണ്ടി ശ്രമിക്കുകയും എനിക്ക് അതിനെ പിടികൂടാന്‍ സാധിക്കുകയും ചെയ്തു. അങ്ങനെ ഞാന്‍ അതുമായി അബൂത്വല്‍ഹയുടെ അടുക്കല്‍ ചെന്നു. അദ്ദേഹം അതിനെ അറുത്തു. അങ്ങനെ അതിന്‍റെ ചണ്ണകളും തുടകളും നബിക്ക്‌ മാറ്റി വെച്ചു. അങ്ങനെ ഞാന്‍ അതുമായി നബിയുടെ അടുക്കല്‍ ചെന്നപ്പോള്‍ അവിടുന്ന് അത് സ്വീകരിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 53 (1953)

 

മുഹമ്മദ്‌ മുയലിനെ തിന്നതായിട്ടാണ് ഹദീസില്‍ കാണുന്നത്. എന്നാല്‍ ന്യായപ്രമാണത്തില്‍ പറയുന്നതോ? “മുയല്‍; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്കു അശുദ്ധം” എന്നാണ് ന്യായപ്രമാണം പറയുന്നത്! ഇക്കാര്യവും മുഹമ്മദിനും മലക്കിനും അറിയില്ലായിരുന്നു…

 

ഇനി ഉടുമ്പ് മാംസം നോക്കാം:

 

ഇബ്നു അബ്ബാസ്‌ പറയുന്നു: എന്‍റെ മാതൃസഹോദരി ഉമ്മുഹുഫൈദ് തിരുമേനി (സ) ക്ക് കുറച്ചു പാല്‍ക്കട്ടിയും നെയ്യും ഉടുമ്പ് മാംസവും കൊടുത്തയച്ചു. തിരുമേനി പാല്‍ക്കട്ടിയും നെയ്യും കഴിച്ചു. അറപ്പുകാരണം ഉടുമ്പ് മാംസം കഴിച്ചില്ല. പക്ഷേ തിരുമേനിയുടെ മുമ്പിലുള്ള സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ അത് തിന്നു. അത് ഹറാമാണെങ്കില്‍ തിരുമേനിയുടെ സുപ്രയില്‍ വെച്ച് മറ്റുള്ളവര്‍ തിന്നുകയില്ലായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 51, ഹദീസ്‌ നമ്പര്‍ 1118, പേജ് 568)

 

ഇബ്നു ഉമര്‍ നിവേദനം: നബിയോട് ഉടുമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അത് തിന്നുന്നവനല്ല, അത് നിഷേധിക്കുന്നവനുമല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 39 (1943)

 

ഇബ്നു ഉമര്‍ നിവേദനം: നബി തന്‍റെ അനുചരന്മാരില്‍പ്പെട്ട കുറച്ചു പേരുടെ കൂടെയായിരുന്നു. അവരില്‍ സഅ്ദും ഉണ്ടായിരുന്നു. ഉടുമ്പിന്‍റെ മാംസം കൊണ്ടുവരപ്പെട്ടു. അപ്പോള്‍ നബിയുടെ ഭാര്യമാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു: ‘അത് ഉടുമ്പിന്‍റെ മാംസമാണ്.’ അപ്പോള്‍ റസൂല്‍ പറഞ്ഞു: ‘നിങ്ങള്‍ തിന്നുക; അത് അനുവദനീയമാണ്. പക്ഷേ എന്‍റെ ഭക്ഷണത്തില്‍ പെട്ടതല്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 42 (1944)

 

ഉടുമ്പ് മാംസം അനുവദനീയമാണ് എന്നാണ് മുഹമ്മദ്‌ പറയുന്നത്. പക്ഷേ ന്യായപ്രമാണം പറയുന്നത് ഉടുമ്പിനെ തിന്നരുതെന്നും!!

 

ഇനി കുതിര മാംസം നോക്കാം:

 

ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ ദിവസം നാടന്‍ കഴുതകളുടെ മാംസം കഴിക്കുന്നത്‌ നിരോധിച്ചു. കുതിരയുടെ മാംസത്തിനു അനുമതി നല്‍കി. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 36 (1941)

 

അസ്മാഅ് നിവേദനം: നബിയുടെ കാലത്ത് ഞങ്ങള്‍ ഒരു കുതിരയെ അറുത്തു. എന്നിട്ട് അതിനെ തിന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 38 (1942)

 

ന്യായപ്രമാണമനുസരിച്ചു കഴിക്കാന്‍ പാടുള്ള ജീവികള്‍ കാള, ചെമ്മരിയാടു, കോലാടു, കലമാന്‍ , പുള്ളിമാന്‍ , കടമാന്‍ , കാട്ടാടു, ചെറുമാന്‍ മലയാടു കവരിമാന്‍ എന്നിവ മാത്രമാണ്. കുതിര ഈ ലിസ്റ്റില്‍ ഇല്ലാത്തതുകൊണ്ട് അത് യെഹൂദന് നിഷിദ്ധമാണ്. ഇക്കാര്യമൊന്നും മലക്കിനോ മുഹമ്മദിനോ അറിഞ്ഞുകൂടായിരുന്നു.

 

ഇനി മുഹമ്മദ്‌ കഴുതകളുടെ മാംസം കഴിച്ചിരുന്നോ എന്ന് നോക്കാം:

 

ജാബിര്‍ ബ്നു അബ്ദുല്ലാ നിവേദനം: ഖൈബര്‍ സമയത്ത് ഞങ്ങള്‍ കുതിരയേയും കാട്ടുകഴുതയേയും ഭക്ഷിച്ചു. നാടന്‍ കഴുതയെ ഞങ്ങളോട് നിരോധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 34, ഹദീസ്‌ നമ്പര്‍ 37)

 

ന്യായപ്രമാണത്തില്‍ കാണുന്ന ലിസ്റ്റില്‍ നാടന്‍ കഴുത മാത്രമല്ല, കാട്ടുകഴുതയും ഇല്ല എന്നുള്ള സത്യം മുഹമ്മദിനും മലക്കിനും അറിഞ്ഞുകൂടായിരുന്നു എന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോ?

 

ഇനി സമുദ്ര ജീവികളുടെ കാര്യം നോക്കാം:

 

ജാബിര്‍ (റ) പറയുന്നു: തിരുമേനി (സ) കടല്‍ത്തീരത്തേക്ക് ഒരു സേനയെ അയച്ചു. നായകനായി അബൂഉബൈദയെ നിയമിച്ചു. അവര്‍ മുന്നൂറു പേര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പുറപ്പെട്ട് കുറെ ദൂരമെത്തിയപ്പോഴേക്കും ആഹാര പദാര്‍ത്ഥങ്ങള്‍ തീര്‍ന്നു പോയി. സൈനികരുടെ പക്കല്‍ അവശേഷിച്ച ആഹാരസാധനങ്ങള്‍ ശേഖരിക്കാന്‍ അബൂഉബൈദ കല്പിച്ചു. അവയെല്ലാം ശേഖരിച്ചു. ആകെ രണ്ടു ചാക്കിലൊതുങ്ങുന്ന ഈത്തപ്പഴം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍നിന്നു ഞങ്ങള്‍ക്കദ്ദേഹം എല്ലാ ദിവസവും കുറേശ്ശെ തന്നുകൊണ്ടിരുന്നു. അവസാനം അതും തീരാറായി. ഓരോ ഈത്തപ്പഴമാണ് ഒരു നേരം ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്നത്. ഇത് കേട്ടപ്പോള്‍ ഒരാള്‍ ജാബിറിനോട് ചോദിച്ചു: “ഒരു ഈത്തപ്പഴം കൊണ്ട് ഞങ്ങള്‍ക്കെന്താകാനാണ്!” അദ്ദേഹം പറഞ്ഞു: “എല്ലാം തീര്‍ന്ന്, അവസാനം അതും കിട്ടാതെ വന്നപ്പോഴാണ് ആ ഓരോ ഈത്തപ്പഴത്തിന്‍റെ വില ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌.  ഒടുവില്‍ ഞങ്ങള്‍ കടല്‍ത്തീരത്തെത്തിയപ്പോഴതാ, അവിടെ കുന്നുപോലുള്ള മത്സ്യം കിടക്കുന്നു! ഞങ്ങള്‍ അത് പതിനെട്ടു ദിവസം ഭക്ഷിച്ചു. പിന്നീട് അതിന്‍റെ രണ്ടു വാരിയെല്ലുകള്‍ ഭൂമിയില്‍ നാട്ടാന്‍ അബൂഉബൈദ കല്‍പിച്ചു. ഉടനെ അത് നാട്ടി. ഒരു ഒട്ടകപ്പുറത്ത് കയറിയിരുന്നുകൊണ്ട് ആ നാട്ടിയ എല്ലിന്‍റെ താഴ്ഭാഗത്ത് കൂടെ കടന്നു പോകാന്‍ ഒരാളോട് അബൂഉബൈദ കല്‍പിച്ചു. ആ എല്ലിന്മേല്‍ തട്ടാതെ അയാള്‍ ഭദ്രമായി കടന്നു പോയി. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1639, പേജ് 802)

 

ജാബിര്‍ (റ) തന്നെ പറയുന്നു: “സമുദ്രതീരത്ത്‌ തിമിംഗിലം എന്ന് വിളിക്കുന്ന ഒരു ജീവി ഞങ്ങള്‍ക്ക്‌ അടിഞ്ഞുകിട്ടി. അരമാസക്കാലം ഞങ്ങള്‍ അതില്‍നിന്ന് ഭക്ഷിച്ചു. അതിന്‍റെ കൊഴുപ്പെടുത്തു ഉരുക്കി ശരീരത്തില്‍ പുരട്ടി. അങ്ങനെ ഞങ്ങളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങളെല്ലാം പൂര്‍വ്വ സ്ഥിതി പ്രാപിച്ചു.” മറ്റൊരു രിവായത്തില്‍ ഇപ്രകാരമാണുള്ളത്: “നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക”യെന്ന് അബൂഉബൈദ പറഞ്ഞു. മദീനയിലെത്തിയപ്പോള്‍ ഈ വിവരം ഞങ്ങള്‍ തിരുമേനിയെ ഉണര്‍ത്തി. അവിടുന്ന് അരുളി: “അള്ളാഹു പ്രധാനം ചെയ്ത ആഹാരം നിങ്ങള്‍ക്ക്‌ ഭക്ഷിക്കാം. വല്ലതും ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക്‌.” അവരിലൊരാള്‍ ഒരു കഷ്ണം തിരുമേനിക്കും കൊടുത്തു. അവിടുന്ന് അത് ഭക്ഷിച്ചു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1640, പേജ് 802)

 

സമുദ്രജീവികളില്‍ ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നതായി ന്യായപ്രമാണം പറയുന്നത് “കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങള്‍ക്കു തിന്നാം. എന്നാല്‍ കടലുകളിലും നദികളിലും ഉള്ള വെള്ളത്തില്‍ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങള്‍ക്കു അറെപ്പായിരിക്കേണം. അവ നിങ്ങള്‍ക്കു അറെപ്പായി തന്നേ ഇരിക്കേണം. അവയുടെ മാംസം തിന്നരുതു” എന്നാണ്. തിമിംഗിലത്തിനു ചിറകുണ്ടെങ്കിലും ചെതുമ്പലില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. യിസ്രായേല്യനെ സംബന്ധിച്ചിടത്തോളം ഭക്ഷിക്കാന്‍ അനുവാദമില്ലാതിരുന്ന അശുദ്ധജീവിയായിരുന്നു തിമിംഗിലം. പക്ഷേ ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന മുഹമ്മദിന് ന്യായപ്രമാണത്തില്‍ ഇങ്ങനെ ഒരു കല്പന ഉണ്ടെന്നുള്ള കാര്യം അജ്ഞാതമായിരുന്നു!!

 

പന്നിയിറച്ചി തിന്നുന്നു എന്ന് ക്രിസ്ത്യാനികളെ കുറ്റം പറയുന്ന മുസ്ലീം സ്നേഹിതര്‍ക്ക് ഇതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളത്? ന്യായപ്രമാണം പുനസ്ഥാപിക്കാന്‍ വന്നയാള്‍ തന്നെ അത് ലംഘിക്കുകയായിരുന്നു ചെയ്തത് എന്ന കാര്യം ഇവിടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരിക്കേ അദ്ദേഹം സത്യദൈവത്തില്‍നിന്നുള്ള പ്രവാചകനല്ല, പിശാചില്‍ നിന്നുള്ള കള്ളപ്രവാചകന്‍ മാത്രമാണ് എന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക്‌ ഇനി എന്താണ് തടസ്സം???!!!

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a6%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95/feed/ 5
മാര്‍ക്കോസ് 16:17,18 അനുസരിച്ച് ഇന്നത്തെ ക്രിസ്ത്യാനികള്‍ വിശ്വാസികള്‍ ആണോ? https://sathyamargam.org/2013/10/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-161718-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/ https://sathyamargam.org/2013/10/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-161718-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/#comments Wed, 23 Oct 2013 17:15:39 +0000 http://www.sathyamargam.org/?p=801  

ചോദ്യം: മര്‍ക്കോസ്.16:17,18 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇന്നത്തെ വിശ്വാസികളില്‍ എന്ത് കൊണ്ട് നടക്കുന്നില്ല? “വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നല്ലേ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്? നിങ്ങള്‍ വിശ്വാസികള്‍ ആണെങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ഇന്ന് നിങ്ങളിലൂടെ നടക്കേണ്ടതല്ലേ?
ഉത്തരം: ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും; എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും; സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; രോഗികളുടെ മേല്‍ കൈ വെച്ചാല്‍ അവര്‍ക്ക് സൗഖ്യം വരും എന്ന് പറഞ്ഞു” (മര്‍ക്കോ.16:17,18).

 

ഇത് കര്‍ത്താവ് പറഞ്ഞ വാക്കാണ്. യേശു കര്‍ത്താവ് നുണ പറഞ്ഞിട്ടില്ല എന്ന് ലോകത്തുള്ള ഏതൊരു മതവിശ്വാസിയും സമ്മതിക്കും. ‘വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും’ എന്നുള്ളത് നാം തെറ്റായി മനസ്സിലാക്കി വെച്ചിരിക്കുന്നതാണ് പ്രശ്നം. യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന് പറയുകയും ഈ അടയാളങ്ങള്‍ ഒന്നും ചെയ്തു കാട്ടാന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അവനെ വിശ്വാസി എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് പല ദാവാക്കാരും ചോദിക്കാറുണ്ട്. വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും എന്ന് പറഞ്ഞത് സത്യമാണ്. അതേസമയം ഈ അടയാളങ്ങള്‍ നടത്തിക്കാണിച്ചാലേ ഒരുവന്‍ വിശ്വാസിയാകൂ എന്ന് പറഞ്ഞാല്‍ സഹതാപമര്‍ഹിക്കുന്ന പമ്പര വിഡ്ഢിത്തമാണത്.

 

ഒരു ഉദാഹരണത്തിലൂടെ അതു ബോധ്യപ്പെടുത്താം: “മനുഷ്യനാല്‍ ശൂന്യാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാന്‍ കഴിയും” എന്ന് ഒരാള്‍ പറഞ്ഞാല്‍ നമ്മള്‍ അത് അംഗീകരിക്കും. എന്നാല്‍ “ശൂന്യാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചെങ്കിലേ ഒരുവന്‍ മനുഷ്യനാകൂ” എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം? ഏതാണ്ട് ഇതുപോലെയുള്ള ഒരു കാര്യമാണ് “ഈ അടയാളങ്ങള്‍ ചെയ്തു കാണിച്ചെങ്കിലേ ഒരുവന്‍ വിശ്വാസിയാകൂ” എന്ന് പറയുന്നതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ആമുഖമായി പറഞ്ഞതാണ്, ഈ ചോദ്യത്തിന് പ്രസക്തിയില്ല എന്ന് കാണിക്കാന്‍ വേണ്ടി മാത്രം! ഇനി പരാമര്‍ശിതമായ വേദഭാഗം പരിശോധിക്കാം:

 

“വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും” എന്നാണു കര്‍ത്താവ് പറഞ്ഞത്. അത്ഭുതങ്ങള്‍ എന്നല്ല, അടയാളങ്ങള്‍ എന്നാണ് കര്‍ത്താവ് പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. അടയാളം എന്തിനു വേണ്ടിയുള്ളതാണ്? വഴിയാത്രയില്‍ നാം അടയാളപ്പലകകള്‍ (sign board) ധാരാളമായി കാണാറുണ്ട്‌. ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് പരിചിതമല്ലാത്ത വഴിയിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ നാം വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന അടയാളപ്പലകകളിലെ അമ്പടയാളങ്ങള്‍ (arrow mark) നോക്കി അതനുസരിച്ചാണ് വാഹനം ഓടിക്കാറുള്ളത്. ലക്ഷ്യത്തില്‍ എത്തുന്നതുവരേയ്ക്കും ഈ അമ്പടയാളങ്ങള്‍ വളരെ പ്രാധാന്യമുള്ളവയാണ്. എന്നാല്‍, ഈ അടയാളങ്ങള്‍ അല്ല നമ്മുടെ ലക്‌ഷ്യം. അവ ലക്ഷ്യത്തിലേക്കുള്ള വഴികാട്ടി മാത്രമാണ്. ലക്ഷ്യത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഈ അടയാളങ്ങളുടെ ആവശ്യം നമുക്കില്ല. ഇക്കാര്യം മനസ്സില്‍ വെച്ചിട്ട് വേണം ഈ വേദഭാഗത്തെ നാം പരിശോധനക്ക് വിധേയമാക്കേണ്ടത്.

 

‘ലക്ഷ്യത്തിലെത്തിക്കാനുള്ള സൂചനകള്‍ മാത്രമാണ് അടയാളങ്ങള്‍’ എങ്കില്‍, ഇവിടെ കര്‍ത്താവ് അടയാളങ്ങള്‍ എന്ന് പറഞ്ഞത് ഏതു ലക്ഷ്യത്തെ ഉദ്ദേശിച്ചായിരിക്കും? ദൈവകൃപയാല്‍ ഇതിനുള്ള ഉത്തരം അതേ അധ്യായത്തിന്‍റെ അവസാനത്തെ വാക്യത്തില്‍ ദൈവാത്മാവു നല്‍കിയിട്ടുണ്ട്: “അവര്‍ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവു അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു” (മര്‍ക്കോ.16:20). “വചനത്തെ ഉറപ്പിക്കുക” എന്ന ലക്‌ഷ്യം നിറവേറാന്‍ വേണ്ടിയായിരുന്നു ഈ പറഞ്ഞ അടയാളങ്ങള്‍ വിശ്വസിക്കുന്നവരിലൂടെ നടക്കും എന്ന് കര്‍ത്താവ് പറഞ്ഞത്. അന്ന് ദൈവവചനം എന്ന് പറയുന്നത് പഴയ നിയമത്തെ മാത്രമായിരുന്നു. പുതിയ നിയമം എഴുതപ്പെട്ടിരുന്നില്ല. അപ്പോസ്തലന്മാര്‍ ചെന്ന് ദൈവവചനം അറിയിക്കുമ്പോള്‍ അത് ദൈവത്തിന്‍റെ വചനമാണെന്ന് കേള്‍വിക്കാര്‍ക്ക് തിരിച്ചറിയാനുള്ള അടയാളമാണ് കര്‍ത്താവ് മുകളില്‍ പറഞ്ഞ വാക്യത്തില്‍ ഉള്ളത്. അല്ലാതെ ഒരുത്തന്‍ വിശ്വാസിയാണോ എന്ന് തിരിച്ചറിയാന്‍ ഉള്ള അടയാളങ്ങള്‍ അല്ല.

 

ഇതേ കാര്യം എബ്രായ ലേഖനകാരനും എഴുതുന്നുണ്ട്: “കര്‍ത്താവു താന്‍  പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്‍റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടു സാക്ഷി നിന്നതും കേട്ടവര്‍ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?” (എബ്രാ.2:3,4). ഈ രക്ഷാവചനം കര്‍ത്താവാണ് പറഞ്ഞു തുടങ്ങിയത്, ദൈവമാണ് അതിനു സാക്ഷി നിന്നത്, പരിശുദ്ധാത്മാവിലൂടെ അടയാളങ്ങളും അത്ഭുതങ്ങളും വിവിധ വീര്യപ്രവൃത്തികളും നടത്തിക്കൊണ്ട് ഈ രക്ഷാ വചനത്തെ ഉറപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള ഇത്ര വലിയ രക്ഷ മനുഷ്യര്‍ ഗണ്യമാക്കാതെ പോയാല്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് അവര്‍ എങ്ങനെതെറ്റി ഒഴിയും എന്നാണു ദൈവാത്മാവു ചോദിക്കുന്നത്.

 

ബൈബിളില്‍ വെളിപ്പെട്ടിരിക്കുന്ന സത്യദൈവത്തിന്‍റെ ഒരു വലിയ പ്രത്യേകത അവന്‍ മനുഷ്യന്‍റെ ന്യായമായ സംശയങ്ങള്‍ക്ക്‌ നിവാരണം വരുത്തുന്ന ദൈവമാണ് എന്നുള്ളതാണ്. അവന്‍റെ പ്രവാചകന്മാര്‍ അവന്‍റെ വചനം സംസാരിക്കുമ്പോള്‍ അതിന്‍റെ ആധികാരികത തെളിയിക്കുവാന്‍ അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ദൈവനാമത്തില്‍ സംസാരിക്കാന്‍ വന്നിട്ടുള്ള ഒരു പ്രവാചകനും ചോദ്യകര്‍ത്താക്കളുടെ മുന്‍പില്‍ വിയര്‍ക്കേണ്ടി വന്നിട്ടില്ല. “നീ ദൈവദൂതനാണെങ്കില്‍ ഒരു അത്ഭുതം ചെയ്തു കാണിക്ക്” എന്ന് ആവശ്യപ്പെട്ടിട്ടുള്ളവരോട് “ഞാന്‍ നിങ്ങളെപ്പോലെ വെറും ഒരു മനുഷ്യന്‍ മാത്രമാണ്, അത്ഭുതങ്ങള്‍ എല്ലാം അവന്‍റെ കയ്യിലാണ് ഇരിക്കുന്നത്” എന്ന് പറഞ്ഞു ഉരുണ്ടു കളിക്കേണ്ട ഗതികേട് സത്യദൈവത്തിന്‍റെ പ്രവാചകന്മാര്‍ക്ക് ഒരു കാലത്തും ഉണ്ടായിട്ടില്ല, സത്യം!!

 

പരാമര്‍ശിത വേദഭാഗത്ത്‌ “വിശ്വസിക്കുന്നവരാല്‍” എന്ന് പറഞ്ഞിരിക്കുന്നത് ആരെയാണ് എന്ന് പശ്ചാത്തലത്തിന്‍റെ അടിസ്ഥാനത്തില്‍നിന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പതിനൊന്ന് അപ്പോസ്തലന്മാരോടാണ് ഈ കാര്യം പറയുന്നത്. അവരാണെങ്കില്‍ “യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു” എന്ന മറ്റുള്ളവരുടെ സാക്ഷ്യം വിശ്വസിക്കാന്‍ വിമുഖത കാണിച്ചു നില്‍ക്കുകയുമാണ്. അപ്പോഴാണ്‌ കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷമായി താന്‍ ഉയര്‍ത്തെഴുന്നേറ്റു എന്ന് കാണിച്ചു കൊടുക്കുന്നത്. ആ ഭാഗം നമുക്ക്‌ താഴെ വായിക്കാം:

 

“അവള്‍ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരുന്നവരോടു അറിയിച്ചു. അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടാറെ വിശ്വസിച്ചില്ല. പിന്നെ അവരില്‍ രണ്ടുപേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍  അവര്‍ക്കു  പ്രത്യക്ഷനായി. അവര്‍ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല. പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിന്നിരിക്കുമ്പോള്‍ അവന്‍ അവര്‍ക്ക് പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു  വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു (മര്‍ക്കോ.16:10-14).

 

ദൈവവചനം പറയേണ്ടത് അപ്പൊസ്തലന്മാരും അടയാളങ്ങളുടെ പിന്‍ബലത്തോടെ അതിനെ ഉറപ്പിക്കേണ്ടത് ദൈവവുമാണ്. എന്നാല്‍ ഇവിടെ അപ്പോസ്തലന്മാര്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തിയെ അവിശ്വസിച്ചു നില്‍ക്കുകയാണ്. അവര്‍ ഇത് വിശ്വസിച്ചെങ്കില്‍ മാത്രമേ ഇക്കാര്യം അവര്‍ പരസ്യമായി പ്രസംഗിക്കുകയുള്ളൂ, അവര്‍ അത് പ്രസംഗിച്ചാല്‍ മാത്രമേ ദൈവം അത്ഭുങ്ങളും വീര്യപ്രവൃത്തികളുമാകുന്ന അടയാളങ്ങളോടെ ആ വചനത്തെ ഉറപ്പിക്കുകയുള്ളൂ. അതാണ്‌ കര്‍ത്താവ് അവിടെ പറഞ്ഞത്. അവര്‍ ഇത് വിശ്വസിക്കുകയാണെങ്കില്‍ അവരാല്‍ ഈ അടയാളങ്ങള്‍ നടക്കും. അവര്‍ ഇത് വിശ്വസിക്കുന്നില്ലെങ്കില്‍ അവരാല്‍ ഈ അടയാളങ്ങള്‍ നടക്കുകയില്ല. ഇതാണ് സന്ദര്‍ഭത്തിന്‍റെ അടിസ്ഥാനത്തില്‍ ആ വേദഭാഗം വായിക്കുമ്പോള്‍ ഏവര്‍ക്കും മനസ്സിലാകുന്ന കാര്യം.

 

ഇന്ന് ദൈവവചനം ഉറപ്പിക്കപ്പെട്ടു കിട്ടിയിരിക്കുന്ന ഒന്നാണ്. അതിനെ ഒന്നുകൂടി ഉറപ്പിക്കേണ്ടതിനു വീണ്ടും അടയാളങ്ങളുടെ ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ വിശ്വാസികളാല്‍ ഇക്കാര്യം നടക്കണം എന്ന് വാദിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഇന്നും ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നുണ്ട്, അത് അവന്‍ എക്കാലവും ചെയ്യും. കാരണം, ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം അസാധ്യ കാര്യങ്ങളെ സാധ്യമാക്കിത്തീര്‍ക്കുന്ന അത്ഭുതങ്ങളുടെ തമ്പുരാനാണ്!!! എന്നാല്‍ ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ചെയ്ത അടയാളങ്ങള്‍ ആ ലക്‌ഷ്യം നിറവേറിയതിനു ശേഷവും തുടരണം എന്ന് വാദിക്കുന്നത് ബൈബിളില്‍ തെറ്റുകളുണ്ട് എന്ന് സ്ഥാപിക്കാനുള്ള ദാവാക്കാരുടെ കുതന്ത്രം മാത്രമാകുന്നു.

 

മാത്രമല്ല, ഇതൊരു വാഗ്ദത്തം ആയിട്ടാണ് ദൈവം നല്‍കിയിരിക്കുന്നത്, അല്ലാതെ കല്പനയായിട്ടല്ല എന്നതും ശ്രദ്ധിക്കണം. ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റുന്ന ദൈവമാണ്. പൗലോസ്‌ അപ്പോസ്തലന്‍ സര്‍പ്പത്തെ പിടിച്ചടക്കിയതായി ബൈബിളില്‍ കാണാം:

 

“പൌലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പൊള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്ക് പറ്റി. ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നതു ബര്‍ബരന്മാര്‍ കണ്ടപ്പോള്‍ ‘ഈ മനുഷ്യന്‍ ഒരു കുലപാതകന്‍ സംശയമില്ല; കടലിലല്‍ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല’ എന്നു തമ്മില്‍ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവന്‍ വീര്‍ക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.” (അപ്പൊ.പ്രവൃ.28:3-6)

 

ദൈവം തന്‍റെ വാഗ്ദത്തം നിവര്‍ത്തിക്കുന്നതും ദൈവം തന്‍റെ വാഗ്ദത്തം പോലെ ചെയ്യുമോ ഇല്ലയോ എന്നറിയാന്‍ വേണ്ടി ദൈവത്തെ പരീക്ഷിക്കുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. യേശുക്രിസ്തുവിനെ പരീക്ഷിക്കാന്‍ വേണ്ടി സാത്താന്‍ വന്നപ്പോള്‍ അവന്‍ കര്‍ത്താവിനോട് പറഞ്ഞ ഒരു കാര്യം ദൈവത്തിന്‍റെ വാഗ്ദത്തവുമായി ബന്ധപ്പെട്ടതാണ്. ആ ഭാഗം താഴെ കൊടുക്കുന്നു:

 

“പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു: നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവന്‍ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യില്‍ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. യേശു അവനോടു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു” എന്നും കൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു” (മത്തായി. 4:5-7)

 

കര്‍ത്താവ് അന്ന് പിശാചിനോട് പറഞ്ഞ അതേ മറുപടി തന്നെയാണ് ഇന്ന് ഞങ്ങളോട് വിഷം കുടിച്ചു കാണിക്കാന്‍ ആവശ്യപ്പെടുന്ന ദാവാക്കാരോട് ഞങ്ങള്‍ക്കും പറയാനുള്ളത്! ദൈവത്തെ പരീക്ഷിക്കരുത്!! അതൊരു കല്പനയാണ്, വാഗ്ദത്തമല്ല. വാഗ്ദത്തം ദൈവം ചെയ്യേണ്ടതാണ്, പക്ഷേ കല്പന ഞങ്ങള്‍ അനുസരിക്കേണ്ടാതാണ്!! അതുകൊണ്ടുതന്നെ “ദൈവത്തെ പരീക്ഷിക്കരുത്” എന്ന ദൈവകല്പന ഞങ്ങള്‍ അനുസരിക്കുന്നു.

 

ഈ വിഷയത്തില്‍ ഇത്ര താല്പര്യം കാണിക്കുന്ന മുസ്ലീം സുഹൃത്തുക്കളോട് ഞങ്ങള്‍ക്കൊരു ചോദ്യം തിരിച്ചു ചോദിക്കാനുണ്ട്. ഇസ്ലാമിന്‍റെ പ്രവാചകനായ മുഹമ്മദ്‌ പറഞ്ഞ ഒരു കാര്യം ഇങ്ങനെയാണ്”

 

Narrated Saud: The Prophet said, “If somebody takes some ‘Ajwa dates every morning, he will not be effected by poison or magic on that day till night.” (Another narrator said seven dates). (Sahih Bukhari, Volume 7, Book 71, Number 663)

 

Narrated Saud: I heard Allah’s Apostle saying, “If Somebody takes seven ‘Ajwa dates in the morning, neither magic nor poison will hurt him that day.” (Sahih Bukhari, Volume 7, Book 71, Number 664)

 

“ആമിര്‍ തന്‍റെ പിതാവില്‍നിന്ന് നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയിലെ അതിന്‍റെ രണ്ടു അതിര്‍ത്തിക്കുള്ള കാരക്കയില്‍ നിന്നും ഏഴെണ്ണം രാവിലെ തിന്നാല്‍ വൈകുന്നേരം വരെയും അവനെ ഒരു വിഷവും ബുദ്ധിമുട്ടാക്കുകയില്ല.” (സ്വഹീഹ് മുസ്ലീം, വാള്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 154 (2047)

 

സഅ്ദ് നിവേദനം: റസൂല്‍ പറഞ്ഞു: ‘ഒരാള്‍ രാവിലെ കുഴച്ചു ഉരുളകളാക്കിയ ഏഴു കാരക്ക തിന്നാല്‍ അന്നേ ദിവസം അവനെ എന്തെങ്കിലും വിഷമോ സിഹ്റോ ബാധിക്കയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 3, ഭാഗം 36, ഹദീസ്‌ നമ്പര്‍ 155 (2048)

 

ഇത് ഒരു വാഗ്ദത്തമായിട്ടല്ല, മരുന്നായിട്ടാണ് മുഹമ്മദ്‌ പറഞ്ഞത്. മരുന്ന് എപ്പോഴും പരീക്ഷിച്ചു നോക്കിയിട്ട് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതുകൊണ്ട് നിങ്ങള്‍ ആരെങ്കിലും അല്പം വിഷം കുടിച്ചിട്ട് ഒറ്റ സംഖ്യയില്‍ (ഒന്ന്, മൂന്നു, അഞ്ചു, ഏഴ്, ഒമ്പത്… തുടങ്ങിയ) ഉള്ള ഈന്തപ്പഴം കഴിച്ചു നിങ്ങള്‍ക്ക്‌ വിഷം എല്ക്കുന്നില്ല എന്നും മുഹമ്മദ്‌ വൈദ്യന്മാരുടെ വൈദ്യന്‍ ആണെന്നും സ്ഥാപിച്ചു തന്നാല്‍ വളരെ നന്നായിരുന്നു. നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദ്‌ ലോകം കണ്ട ഏറ്റവും വലിയ വൈദ്യനാണ് എന്ന് ഞങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചു തരുന്നതാണ്!!

 

(NB: വിഷം കഴിച്ചതിനു ശേഷം ഉണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് യാതൊരു വിധത്തിലും സത്യമാര്‍ഗ്ഗം ഉത്തരവാദിയായിരിക്കുന്നതല്ല എന്ന കാര്യം ആദ്യമേ അറിയിച്ചു കൊള്ളുന്നു!) 

]]>
https://sathyamargam.org/2013/10/%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-161718-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d/feed/ 1
ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ? https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4/#comments Sat, 05 Oct 2013 06:18:18 +0000 http://www.sathyamargam.org/?p=791  

ചോദ്യം: ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടോ?

 

മറുപടി: ഖുര്‍ആന്‍ എവിടെയാണ് പറയുന്നത് ബൈബിളില്‍ മാനുഷിക കൈകടത്തല്‍  നടന്നിട്ടുണ്ട് എന്ന്? പോട്ടെ, ഖുര്‍ആന്‍ മാറ്റിവെച്ചു ഹദീസുകള്‍ പരിശോധിക്കാം. ഏതെങ്കിലും ഹദീസുകളില്‍ മുഹമ്മദ്‌ പറഞ്ഞിട്ടുണ്ടോ ബൈബിള്‍ മാനുഷിക കൈകടത്തല്‍ മൂലം വികൃതമായി എന്ന്? മുഹമ്മദും പോട്ടെ, സ്വഹാബിമാര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ബൈബിള്‍ തിരുത്തപ്പെട്ടതാണ് എന്ന്? സ്വഹാബിമാരും പോകട്ടെ, ഹിജ്റ നാലാം നൂറ്റാണ്ടു വരെയുള്ള ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍ പറഞ്ഞിട്ടുണ്ടോ ബൈബിളില്‍ മാനുഷിക കൈകടത്തല്‍ നടന്നിട്ടുണ്ട് എന്ന്? ഉണ്ടെങ്കില്‍ അതിന്‍റെ തെളിവുകള്‍ ഒന്ന് ഹാജരാക്കിയാല്‍ കൊള്ളാം.

 

മുഹമ്മദും സ്വഹാബിമാരും ബൈബിള്‍  അല്ലാഹുവിന്‍റെ വചനം ആണ് എന്നും അത് മനുഷ്യര്‍ക്ക് കൈകടത്തലുകള്‍ നടത്താന്‍ പറ്റാത്തതുമാണ് എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു. മുഹമ്മദിന് ശേഷം ആദ്യ നാല് നൂറ്റാണ്ടുകളില്‍ (A.D.633 – A.D.1000) സുവിശേഷത്തിന്‍റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ഒരു മുസ്ലീം പണ്ഡിതനും ഇല്ലായിരുന്നു. ബൈബിള്‍ തിരുത്തപ്പെട്ടു എന്ന ആശയം ആദ്യമായി മുന്നോട്ട്‌ വെച്ചത് ഇബ്നു ഖാസിം (A.D.1064-ല്‍ കൊര്‍ദോബയില്‍ അന്തരിച്ചു) ആണ്.

 

ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇസ്ലാം സംവാദത്തിനു ഖുര്‍ആനും സുവിശേഷങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഇബ്നു ഖാസിം ഉയര്‍ത്തിക്കാട്ടി. ഇത്തരത്തിലുള്ള വൈരുദ്ധ്യത്തിന് വ്യക്തമായ ഒരു ഉദാഹരണമാണ് “അവര്‍ അവനെ ക്രൂശിച്ചിട്ടില്ല, കൊന്നിട്ടുമില്ല” (സൂറാ.4:156) എന്ന ഖുര്‍ആന്‍ വചനം. “ഇന്‍ജീലിനെ ബഹുമാനിക്കണം എന്ന് മുഹമ്മദു നബി പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഖുര്‍ആനില്‍ നിന്ന് ഇന്‍ജീല്‍ വ്യത്യസ്തത പുലര്‍ത്തുകയും ചെയ്യുന്നു. ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനം ആണ്, അത് ആര്‍ക്കും മാറ്റാന്‍ കഴിയുന്നതല്ല. അപ്പോള്‍ നബിക്ക് ശേഷമുള്ള ക്രിസ്ത്യാനികള്‍ ഇന്‍ജീല്‍ മാറ്റിത്തിരുത്തിയിരിക്കുന്നു” എന്നയാള്‍ വാദിച്ചു.
ഈ വാദം ഒരിക്കലും ചരിത്രത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ചു, ഖുര്‍ആന്‍ സത്യമായിരിക്കണമെന്നുള്ള തന്‍റെ താല്പര്യത്തിന്‍റെ പുറത്തു തന്‍റെ തന്നെ ചിന്താഗതികള്‍ക്കനുസൃതവും ഖുര്‍ആന്‍റെ സംരക്ഷണാര്‍ത്ഥവും ആയിരുന്നു. ഈ വാദഗതി ഉയര്‍ത്തിയ അദ്ദേഹത്തെ ഈ ആരോപണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യാതൊരു നിര്‍വ്വാഹവും ഉണ്ടായിരുന്നില്ല. കാരണം, ഇന്നത്തേതുപോലെ കയ്യെഴുത്ത് പ്രതികളുടെ പഴക്കം കണക്കാക്കുന്ന സംവിധാനം അന്നില്ലാതിരുന്നതിനാല്‍ മുഹമ്മദിന് മുന്‍പുള്ള ബൈബിള്‍ കയ്യെഴുത്ത് പ്രതികള്‍ കൊണ്ടുവന്നാലും കാര്യമില്ലായിരുന്നു.  തന്‍റെ എതിരാളികളെ ആക്രമിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം ഇതാണെന്ന് അദ്ദേഹത്തിനു പെട്ടെന്ന് തന്നെ മനസ്സിലായി. ‘അവരുടെ ഗ്രന്ഥം തന്നെ തെറ്റാണെന്ന് തെളിയിച്ചാല്‍ അതിനിന്നും ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക് പിന്നെ വിലയുണ്ടാകില്ലല്ലോ’ എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്താഗതി. ഇത് ആത്യന്തികമായി അദ്ദേഹത്തെ ഏറ്റവും നിന്ദ്യാവഹമായ ഈ പ്രസ്താവനയിലേക്ക് നയിച്ചു: “ക്രിസ്ത്യാനികള്‍ക്ക് വെളിപ്പെട്ട ഇന്‍ജീലിലെ ചുരുക്കം ചിലത് ഒഴിച്ച് മറ്റുള്ളവയൊക്കെ നഷ്ടപ്പെട്ടു. നിലനിര്‍ത്തപ്പെട്ടവയാകട്ടെ, ദൈവം അവര്‍ക്കെതിരായ തെളിവുകളായി വെച്ചുമിരിക്കുന്നു.” (http://www.answering-islam.org/Bible/jrwhy.html)

 

പിന്നീട് വന്ന എഴുത്തുകാര്‍ ഇതേ വാദഗതി പിന്തുടര്‍ന്നു പൊടിപ്പും തൊങ്ങലും വെച്ച് ഈ ചിന്താഗതി വികസിപ്പിച്ചു. ഇങ്ങനെ ബൈബിള്‍ തിരുത്തപ്പെട്ടു എന്ന ആരോപണം ഉയര്‍ത്തിയവര്‍: സാലിഹ് ഇബ്ന്‍ അല്‍-ഖുസൈന്‍ (മരണം.A.D.1200), അഹമ്മദ്‌ അദ് ഖുറാഫി (മരണം.A.D.1285), സയ്യിദ്‌ ഇബ്ന്‍ ഖസാന്‍ (മരണം.A.D.1320), മുഹമ്മദ്‌ ഇബ്ന്‍ അബി-താലിബ് (മരണം.A.D.1327), ഇബ്നു തയ്മിജ (മരണം.A.D.1378) തുടങ്ങിയ പലരുമാണ്. തുടര്‍ന്ന് ഈ ആരോപണം മുസ്ലീം പണ്ഡിതന്മാരുടെ ബൈബിള്‍  വിമര്‍ശനത്തിന്‍റെ ഒരു അവിഭാജ്യഘടകമായി മാറി. ഇങ്ങനെയുള്ള കള്ളന്മാരെക്കുറിച്ച് മുഹമ്മദ്‌ മുന്‍പേ തന്നെ പറഞ്ഞിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം! ഈ ഹദീസുകള്‍ നോക്കൂ:

 

ആഇശ നിവേദനം: ഏതു ആളുകളാണ് ഉത്തമരെന്നു പ്രവാചകനോട് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാന്‍ ജീവിക്കുന്ന നൂറ്റാണ്ട്, പിന്നെ രണ്ടാമത്തേത്, പിന്നെ മൂന്നാമത്തേത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 216 (2536)

 

അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: എന്‍റെ സമുദായത്തില്‍ നിന്ന് ഏറ്റവും ഉത്തമരായവര്‍ എന്നോട് ചേര്‍ന്ന നൂറ്റാണ്ടിലുള്ളവരാണ്. പിന്നെ അവരോടടുത്തുള്ളവര്‍, പിന്നെ അവരോടടുത്തുള്ളവര്‍. പിന്നെ ഒരു വിഭാഗമാളുകള്‍ വരും. അവരുടെ സാക്ഷ്യം ശപഥത്തെ മറികടക്കും. ശപഥത്തെ സാക്ഷ്യവും മറികടക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 210 (2533)

 

അബുഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ‘നിയുക്തനാക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ് എന്‍റെ സമുദായത്തിലെ ഉത്തമര്‍ . പിന്നെ അവരോടടുത്ത നൂറ്റാണ്ടിലുള്ളവര്‍ .’ മൂന്നാമത്തേത് പറഞ്ഞോ, ഇല്ലയോ എന്ന് അല്ലാഹുവിനറിയാം. അവിടുന്ന് പറഞ്ഞു: ‘പിന്നെ ഒരു വിഭാഗമാളുകള്‍ പുറകെ വരും. അവര്‍ പെരുപ്പം ആഗ്രഹിക്കുന്നവരും അത് പറയാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സാക്ഷിത്വത്തിനു ആവശ്യപ്പെടുന്നതിന് മുന്‍പേ ആവര്‍ സാക്ഷി നില്‍ക്കും. അവര്‍ വഞ്ചിക്കും, നന്മ ആഗ്രഹിക്കുകയില്ല, നേര്‍ച്ച നേരും, അത് വീട്ടുകയില്ല. അവരില്‍ പെരുപ്പിച്ചു പറയല്‍ പ്രകടമാകും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 44, ഹദീസ്‌ നമ്പര്‍ 214, 215 (2535)

 

ഹിജ്റ നാലാം നൂറ്റാണ്ടിനു ശേഷമാണ് ഇബ്നു ഖാസിം ജീവിച്ചിരുന്നത് എന്നോര്‍ക്കണം. അതിനു മുന്‍പുള്ള ഒറ്റ ഇസ്ലാമിക പണ്ഡിതനും പറഞ്ഞിട്ടില്ലാത്ത വിധം ബൈബിള്‍ തിരുത്തപ്പെട്ടു എന്ന് കള്ളം പറഞ്ഞവനാണ് ഇബ്നു ഖാസിം. ഈ ഹദീസ്‌ അനുസരിച്ച് വഞ്ചിക്കുന്ന ആളുകള്‍ വരും എന്ന് മുഹമ്മദ്‌ പറഞ്ഞ നൂറ്റാണ്ടില്‍ വന്നു ഈ കല്ലുവെച്ച നുണ പറഞ്ഞ ഇബ്നു ഖാസിമിന് യാതൊരു വിലയും കൊടുക്കാതെ, ഇബ്നു ഖാസിം കള്ളനാണ് എന്ന് പറഞ്ഞു അയാള്‍ പറഞ്ഞതിനെ നിഷേധിക്കുകയായിരുന്നു മുസ്ലീങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. എല്ലാ കാര്യത്തിലും ഞങ്ങടെ മാതൃക മുഹമ്മദാണെന്നു പറയുന്ന മുസ്ലീങ്ങള്‍ പക്ഷേ, ഈ കാര്യത്തില്‍ മാത്രം അനുകരിക്കുന്നത് മുഹമ്മദിനെയല്ല. തന്‍റെ വാദം ജയിക്കേണ്ടതിനു ഏതു വളഞ്ഞ വഴിയും സ്വീകരിക്കുവാന്‍ മനസുണ്ടായിരുന്ന ഒരു വക്രബുദ്ധിക്കാരനും തന്‍റെ ആത്മാവിനെ നരകത്തിലേക്ക് വിറ്റുകളഞ്ഞവനുമായിരുന്ന ഇബ്ന്‍ ഖാസിമിനെയാണ്. ഹിജ്റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചരിത്ര ബോധമില്ലാത്ത ഒരുത്തനെയാണ് അവര്‍ക്ക് പ്രിയം. അന്ധമായ ബൈബിള്‍ വിരോധം മൂലം ചിന്താശേഷി പണ്ടേയില്ലാത്ത മുസ്ലീങ്ങള്‍ കേട്ടത് പാതി കേള്‍ക്കാത്ത പാതി ഇബ്ന്‍ ഖാസിം പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങിയിരിക്കുകയാണ്. അല്ല എന്ന് പറയാന്‍ ധൈര്യമുള്ള ഏതെങ്കിലും ഒരാള്‍ ഉണ്ടെങ്കില്‍ അവന്‍ ഞാന്‍ പറഞ്ഞതിനെതിരായ തെളിവ് കൊണ്ടുവരട്ടെ. മുഹമ്മദോ സ്വഹാബിമാരോ ആദ്യകാല ഖുര്‍ആന്‍ പണ്ഡിതന്മാരോ ആരെങ്കിലും, ബൈബിള്‍ തിരുത്തപ്പെട്ടതാണെന്ന് പറഞ്ഞതായ ഒരു രേഖ കൊണ്ടുവരട്ടെ!!

]]>
https://sathyamargam.org/2013/10/%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4/feed/ 2
യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ? https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/ https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/#comments Mon, 27 May 2013 07:27:02 +0000 http://www.sathyamargam.org/?p=730  

യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക്‌ ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ്‌ കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല. ചരിത്രം വിഴുങ്ങികളായ ദാവാക്കാര്‍ക്ക് ചരിത്രത്തില്‍ എന്തെങ്കിലും അറിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്. അതുകൊണ്ടു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനിയും അവരില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

 

ഏതായാലും ഇവരുടെ ഈ ചോദ്യത്തിനു ചരിത്രത്തിന്‍റെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കാന്‍ നമുക്ക്‌ ശ്രമിക്കാം. അതിനു മുന്‍പ്‌ അരാമായിക് ഭാഷയില്‍ ഇന്ന് ബൈബിള്‍ നിലവിലില്ല എന്നുള്ള ദാവാക്കാരുടെ വാദം വെറും പൊള്ളയാണ് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അരാമായിക് അഥവാ സുറിയാനി ഭാഷയില്‍ ബൈബിള്‍ പണ്ട് മുതലേ നിലവിലുണ്ട്. ഗ്രീക്കില്‍ നിന്നുള്ള ഈ അരാമായിക് തര്‍ജ്ജമയ്ക്ക് “പ്ശീത്താ” (ലളിതം) എന്നാണു പേര്. ബൈബിള്‍ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ദാവാക്കാര്‍ ഇപ്രകാരമുള്ള അസത്യപ്രചരണങ്ങള്‍ നടത്തുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല എന്നതിനാല്‍ നമുക്ക്‌ അവരോടു ക്ഷമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്തായാലും നമുക്ക്‌ വിഷയത്തിലേക്ക് വരാം.

 

യേശുക്രിസ്തുവിന്‍റെയും ശിഷ്യന്‍മാരുടെയും മാതൃഭാഷ അരാമായിക് ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു പൊതുജനങ്ങളോട് സംസാരിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു. സാധാരണ ഭാഷ അഥവാ പൊതുഭാഷാ എന്നര്‍ത്ഥമുള്ള ‘കൊയ്നെ’ (KOINE) എന്ന പേരില്‍ അറിയപ്പെട്ട ക്ലാസ്സിക്കല്‍ ഗ്രീക്കില്‍ . ഇതിനു കാരണം പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെട്ട യിസ്രായേല്‍ രാജ്യത്തിന്‍റെയും രണ്ടു ഗോത്രങ്ങള്‍ അടങ്ങിയ യെഹൂദാ രാജ്യത്തിന്‍റെയും ചരിത്രം പരിശോധിച്ചാല്‍ കിട്ടുന്നതാണ്. ബി.സി.721-ല്‍ അശ്ശൂര്‍ രാജാവായ ശല്‍മനേസ്സര്‍ യിസ്രായേലിന്‍റെ തലസ്ഥാനമായ ശമര്യ പിടിക്കയും യിസ്രായേലിനെ അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ശല്‍മനേസ്സറിന്‍റെ മകനായ സര്‍ഗ്ഗോന്‍ യിസ്രായേലിലെ പ്രമുഖ പൌരന്മാരെ എല്ലാവരേയും സാധാരണ ജനങ്ങളില്‍ ഭൂരിപക്ഷം പേരേയും അടിമകളായി പിടിച്ചുകൊണ്ടുപോയി. മാത്രമല്ല, സര്‍ഗ്ഗോനും പിന്‍ഗാമികളും സാമ്രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പ്രവാസികളെ ശമര്യയില്‍ കൊണ്ടുവന്നു കുടിപാര്‍പ്പിച്ചു. കാലക്രമേണ ശമര്യയിലുണ്ടായിരുന്ന ന്യൂനപക്ഷം വരുന്ന യിസ്രായേല്‍, ഒരു സമ്മിശ്ര സമൂഹമായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവരുടെ ഭാഷയേയും അത് ബാധിച്ചു. മാതൃഭാഷയായ ഹീബ്രു വീട്ടില്‍ സംസാരിക്കുവാനും പുറമെയുള്ളവരോട് ഇടപെടുവാന്‍ സാമ്രാജ്യഭാഷയായ ‘അരമായിക്കും’ ഉപയോഗിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹീബ്രു മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഭാഷയായിത്തീരുകയും (സംസ്കൃതം പോലെ) അരമായിക്‌ അവരുടെ മാതൃഭാഷയായി മാറുകയും ചെയ്തു. ഈ സമയത്തും തെക്കേ രാജ്യമായ യെഹൂദാ നിലനില്‍ക്കുകയും ഹീബ്രു യെഹൂദന്മാരുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.

 

എന്നാല്‍ ബി.സി.587-ല്‍ ബാബിലോണില്‍ നിന്നുള്ള നെബുഖദ്‌നേസ്സര്‍ യെഹൂദാ രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയും രാജാവിനെയും വലിയൊരു വിഭാഗം ജനത്തേയും അടിമകളാക്കി ബാബിലോണിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വിവിധ ഭാഷക്കാരായ ജനങ്ങളുടെ മദ്ധ്യേ പ്രവാസികളായി പാര്‍ത്ത യെഹൂദന്മാര്‍ക്ക് ആശയവിനിമയത്തിന് അരമായിക്‌ ഭാഷയെ ആശ്രയിക്കേണ്ടി വന്നു. ബി.സി. 538-432-ഓടുകൂടി പ്രവാസികളായിരുന്ന യെഹൂദന്‍മാര്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും തങ്ങളുടെ പൂര്‍വ്വിക ഭാഷയായ ഹീബ്രു മിക്കവാറും മറന്നു കഴിഞ്ഞിരുന്നു. അരമായിക്‌ ആയിരുന്നു അവരുടെ സംസാരഭാഷ. എന്നാല്‍ ബി..സി. 332-ല്‍ മഹാനായ അലക്‌സാണ്ടറുടെ ദിഗ്വിജയത്തോടെ ഗ്രീക്ക് ഭാഷ സര്‍വ്വ ദേശഭാഷയായി ഉയര്‍ന്നു വരികയും അരമായിക്‌ ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുവാനും തുടങ്ങിയിരുന്നു.

 

കവികളും ദാര്‍ശനികന്‍മാരും തങ്ങളുടെ കൃതികള്‍ രചിക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘അത്തിക്‌’ (ATTIC) എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് ഭാഷയില്‍ നിന്ന് കുറേ വ്യത്യസ്തമായിരുന്നു സാമ്രാജ്യമൊട്ടുക്കും സംസാര ഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക്. ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ പലസ്തീന്‍ വിട്ടു സാമ്രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലേക്ക്‌ കുടിയേറിയിരുന്ന യെഹൂദന്‍മാര്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരായിത്തീര്‍ന്നിരുന്നു. പലസ്തീനിലുള്ള യെഹൂദന്‍മാര്‍ അരാമായിക് വീട്ടിലും കൊയ്നെ ഗ്രീക്ക് വീട്ടിന് പുറത്തും സംസാരിക്കുന്നവരായിത്തീര്‍ന്നു. ഇങ്ങനെ യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും ഈ രണ്ടു ഭാഷകളും പലസ്തീനില്‍ ഒരുപോലെ ഉപയോഗത്തിലിരുന്നു എന്നുള്ളതാണ് വാസ്തവം. (കന്നടവും തുളുവും വീട്ടിലും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ കാസര്‍കോടും, വീട്ടില്‍ തമിഴും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ പാലക്കാട്ടും തിരുവനന്തപുരത്തും, വീട്ടില്‍ കൊങ്ങിണിയും പുറത്തു മലയാളവും പറയുന്നവരെ എറണാകുളത്തും കാസര്‍കോടും നമുക്ക്‌ കാണാന്‍ കഴിയും) അതുകൊണ്ടുതന്നെ യേശു ക്രിസ്തു ജനങ്ങളെ ഉപദേശിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു എന്നത് ആധുനിക പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.

 

ഈ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തികളും പ്രഭാഷണങ്ങളും പരിശുദ്ധാത്മ സഹായത്താല്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു ഗ്രീക്ക് ഭാഷ തെരഞ്ഞെടുത്തത് സ്വാഭാവികമാണ്. കാരണം, പലസ്തീനിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്ത്‌ ദൈവീക സന്ദേശം അറിയിക്കാനല്ല, ‘ലോകത്തിന്‍റെ അറ്റത്തോളം’ ചെന്ന് സുവിശേഷം അറിയിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. അന്നത്തെ ലോകഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക് തന്നെ ഇക്കാര്യത്തിനു  വേണ്ടി തിരഞ്ഞെടുത്തത് ബുദ്ധിപൂര്‍വ്വമായിരുന്നു. ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക്‌ ലോകത്തിനു മൊത്തം ഒരു സന്ദേശം നല്‍കാന്‍ ഉണ്ടെങ്കില്‍ അയാളത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്താശേഷിയുള്ള ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. അല്ലാതെ അന്തമാനിലെ ഏതെങ്കിലും ഒരു പ്രാകൃത ആദിവാസി ഗോത്ര ഭാഷയില്‍ ആ സന്ദേശം പ്രസിദ്ധീകരിച്ചിട്ട്, ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായതും മഹത്വമേറിയതും പവിത്രമായതുമായ ഭാഷയാണ്‌ തര്‍ജ്ജമക്ക് വഴങ്ങാത്തതും ദുര്‍ഗ്രഹവുമായ ആ ആദിവാസി ഭാഷയെന്നും അതുകൊണ്ടാണ് തന്‍റെ സന്ദേശം ആ ഭാഷയില്‍ പ്രസിദ്ധീകരിച്ചതെന്നും തന്‍റെ സന്ദേശം മനസ്സിലാക്കണമെങ്കില്‍ ആ അന്തമാന്‍ ഗോത്ര ഭാഷ പഠിക്കണം എന്നുമൊക്കെ പറഞ്ഞാല്‍ അതിന്‍റെ യുക്തിയും പ്രായോഗികതയും എത്രത്തോളമുണ്ട് എന്ന് വായനക്കാര്‍ ചിന്തിക്കുക.

 

ഭാഷ ആശയവിനിമയത്തിനുള്ളതാണ്. വ്യക്തമായും സുഗ്രാഹ്യമായും ആശയം മനസ്സിലാക്കിത്തരാനുള്ള കഴിവാണ് ഒരു ഭാഷയുടെ ശക്തി. വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള ഒറ്റ പദങ്ങള്‍ ഒരു ഭാഷയിലുണ്ടായിരിക്കുന്നത് ആ ഭാഷയുടെ ശക്തി കുറയ്ക്കും. ഒരു പദത്തിനു ഒരര്‍ത്ഥം മാത്രമേ ഉണ്ടാകാവൂ എന്ന് സാരം! തെക്കന്‍ കേരളത്തില്‍ ഉപയോഗത്തിലിരിക്കുന്ന ചില പദങ്ങള്‍ വ്യത്യസ്തമായ അര്‍ത്ഥത്തിലാണ് മലബാര്‍ മേഖലയില്‍ ഉപയോഗിക്കുന്നത്, അതുപോലെതന്നെ തിരിച്ചും. ഇത് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടി വരുന്നവര്‍ക്ക്‌ ആശയവിനിമയത്തിനു ബുദ്ധിമുട്ടായിത്തീരുന്നു. ചിലപ്പോള്‍ ഇത് കലഹത്തിനും കാരണമാകും. വാസ്തവത്തില്‍ ഇത് ഭാഷയുടെ അപര്യാപ്തതയാണ്. തര്‍ജ്ജമക്ക് വഴങ്ങുന്നതും ധാരാളം പദസമ്പത്തുണ്ടായിരിക്കുന്നതും നല്ല ഭാഷയുടെ ലക്ഷണങ്ങളാണ്.

 

ഈ മാനദണ്ഡങ്ങളുപയോഗിച്ചു പരിശോധിച്ചാല്‍ ഇന്ന് ലോകത്തിലുള്ള ഭാഷകളില്‍ ഏറ്റവും മികച്ചത് ഗ്രീക്ക് ഭാഷയാണെന്ന് കാണാന്‍ പറ്റും. കാരണം, അത് ഒരൊറ്റ വാക്ക് കൊണ്ട് ആശയം കൂടുതല്‍ വിശദമാക്കിത്തരുന്നു. ഉദാഹരണത്തിന് മലയാളത്തില്‍ ‘സ്നേഹം’ എന്ന വാക്ക്‌ എടുക്കുക. ഇഷ്ടം, പ്രേമം, മമത തുടങ്ങിയ ചില വാക്കുകള്‍ മാത്രമേ സ്നേഹം എന്ന വാക്കിന് പകരം ഉപയോഗിക്കാന്‍ മലയാളത്തില്‍ ഉള്ളൂ. അതില്‍ത്തന്നെ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന് പറഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് കേള്‍വിക്കാരന് പിടികിട്ടുകയുമില്ല. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഓരോ ബന്ധത്തെ കുറിക്കുവാനും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഗ്രീക്കില്‍ ‘അവന് അവളോട്‌ സ്നേഹമുണ്ട്’ എന്ന വാചകം കാണുമ്പോള്‍ തന്നെ വായനക്കാരന്/കേള്‍വിക്കാരന് ‘അവനും അവളും’ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും അങ്ങനെ അത് ഏതുവിധത്തിലുള്ള സ്നേഹമാണ് എന്ന് തിരിച്ചറിയാനും ഉതകുന്നു. ഇത് പരിഭാഷപ്പെടുത്തേണ്ടി വരുമ്പോള്‍ യാതൊരുവിധ ആശയക്കുഴപ്പവും കൂടാതെ മൊഴിമാറ്റം ചെയ്യാനും സാധിക്കും.

 

ഇതുപോലെ ഓരോ പദത്തിനുമുള്ള വ്യത്യസ്തത ഗ്രീക്ക് ഭാഷയുടെ മാത്രം പ്രത്യേകതയാണ്. ബയോളജിയിലും കെമിസ്ട്രിയിലും ഫിസിക്സിലും ഗണിതത്തിലുമെല്ലാം ധാരാളം ഗ്രീക്ക് പദങ്ങള്‍ ഉപയോഗിക്കാന്‍ കാരണവും ഈ വ്യത്യസ്തതയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഴുലോകത്തിനുമുള്ള ദൈവത്തിന്‍റെ സന്ദേശം രേഖപ്പെടുത്തി വെയ്ക്കാന്‍ ശിഷ്യന്മാര്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? ഇന്ന് രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യാന്‍ ഈ ലളിതമായ പദഘടനകള്‍ വളരെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.

 

‘അല്ലാഹുവിന്‍റെ വചനങ്ങളായതിനാല്‍ അമാനുഷികമായ പദഘടന ഖുര്‍ആനിനുണ്ട്’ എന്ന മുസ്ലീങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നതും ഇവിടെയാണ്‌. ആശയക്കുഴപ്പമുണ്ടാക്കുന്നതും ദുര്‍ഗ്രഹവും തര്‍ജ്ജമയ്ക്ക് വഴങ്ങാത്തതുമായ ഒരു ഭാഷയില്‍ തന്‍റെ സന്ദേശം ലോകത്തിനു വെളിപ്പെടുത്തിയ അല്ലാഹുവിന്‍റെ അജ്ഞതയില്‍ സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍? വാസ്തവത്തില്‍ ഖുര്‍ആന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ സന്ദേശമാണെങ്കില്‍ എന്തുകൊണ്ടാണത് ഓരോ മനുഷ്യനും അവന്‍റെ മാതൃഭാഷയില്‍ വായിച്ചു മനസിലാക്കാന്‍തക്കവിധം പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ മുസ്ലീങ്ങള്‍ക്ക് ഇത്ര വൈമനസ്യം? എന്തുകൊണ്ടാണ് പരിഭാഷകളെ മുസ്ലീങ്ങള്‍ അംഗീകരിക്കാത്തത്? തികച്ചും മാനവവിരുദ്ധമായ ഖുര്‍ആന്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുടെ കയ്യില്‍ കൊടുത്താല്‍ അല്ലാഹുവും മുഹമ്മദും മനുഷ്യവര്‍ഗ്ഗത്തിന് ചെയ്ത ദോഷങ്ങള്‍ എത്ര വലിയതാണ് എന്ന് അര്‍ത്ഥമറിയാതെ അറബിയില്‍ മാത്രം ഖുര്‍ആന്‍ ഓതി ശീലിച്ച സാധാരണ മുസ്ലീങ്ങളും അമുസ്ലീങ്ങളും മനസ്സിലാക്കും എന്ന ഭയമാണ് തര്‍ജ്ജമകളെ അംഗീകരിക്കാതിരിക്കാന്‍ മുല്ലാക്കമാരെ പ്രേരിപ്പിക്കുന്നത്. ഇതിനു അവര്‍ക്ക്‌ പ്രചോദനം മുഹമ്മദ്‌ തന്നെയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും.

 

സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 92-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് നബി വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്.

 

‘മുഴുലോകത്തിനുമുള്ള അല്ലാഹുവിന്‍റെ അവസാനത്തെ സന്ദേശം’ എന്ന് ദാവാക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടെങ്കിലും അല്ലാഹുവിനും അവന്‍റെ പ്രവാചകനും ഈ സന്ദേശം മറ്റുള്ളവര്‍ അറിയരുത് എന്ന് ചിന്തിച്ചിരുന്നവരാണ്. കാരണം, പരിഷ്കൃത ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ കൊള്ളാത്ത ഒന്നാണ് ഖുര്‍ആന്‍ എന്ന സത്യം മുഹമ്മദിനും മലക്കിനും അല്ലാഹുവിനും നല്ലവണ്ണം അറിയാമായിരുന്നു. ഇങ്ങനെയുള്ള ഒരു സന്ദേശത്തില്‍ വിശ്വസിക്കുന്നവരാണ് സത്യദൈവത്തില്‍ നിന്നുള്ള സന്ദേശം മനുഷ്യര്‍ക്ക്‌ ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള കര്‍ത്താവിന്‍റെ അപ്പോസ്തലന്മാര്‍ക്ക് നേരെ വ്യാജാരോപണങ്ങള്‍ അഴിച്ചു വിടുന്നത്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കുതന്നെ അറിയാത്തത് കൊണ്ട് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട്‌ സഹതപിക്കുകയും ചെയ്യുകയല്ലാതെ പിന്നെ നമുക്ക്‌ വേറെ ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം!!!

]]>
https://sathyamargam.org/2013/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8/feed/ 5
ആദ്യജാതന്മാരെ സംഹരിച്ചത് ദൈവത്തിന്‍റെ കരുണയ്ക്ക് യോജിച്ചതാണോ? https://sathyamargam.org/2013/03/%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4/ https://sathyamargam.org/2013/03/%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4/#comments Mon, 18 Mar 2013 11:41:20 +0000 http://www.sathyamargam.org/?p=640

ചോദ്യം: മിസ്രയീമില്‍ നിന്നും യഹോവയായ ദൈവം ഇസ്രായേല്‍ സന്തതികളെ വിടുവിച്ചു കൊണ്ടുവന്നത് മിസ്രയീമ്യരുടെ ആദ്യജാതന്മാരെ കൊന്നിട്ടായിരുന്നല്ലോ. ഇങ്ങനെ നിഷ്കളങ്കരായ നവജാത ശിശുക്കളെപ്പോലും കൊല്ലുന്ന ദൈവം എങ്ങനെയാണ് കാരുണ്യവാന്‍ ആകുന്നതു?

 

മറുപടി: ബൈബിള്‍ വിമര്‍ശകന്മാര്‍ സാധാരണ ഉന്നയിക്കാറുള്ള ചോദ്യമാണിത്. ഒറ്റവായനയില്‍ ശരിയാണല്ലോഎന്ന് ആര്‍ക്കും തോന്നിപ്പാകാവുന്ന ചോദ്യം. എന്നാല്‍ ദൈവം കരുണാമയനെന്നതുപോലെ നീതിമാനും കൂടിയാണെന്നും ദൈവം കരുണയോട് കൂടെത്തന്നെയാണ് മിസ്രയീമ്യരോടും ഇടപെട്ടത് എന്നുമുള്ള സത്യം മനസ്സിലാക്കുമ്പോള്‍ ഈ ചോദ്യം ബൈബിള്‍ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നും ഉടലെടുത്തതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. നമുക്ക്‌ ആ സംഭവങ്ങള്‍ ബൈബിളില്‍ നിന്നുതന്നെ പരിശോധിക്കാം:

 

യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ കുലകൂടസ്ഥനായ യാക്കോബിന്‍റെ സന്തതിയായ യോസേഫിനെ അവന്‍റെ അപ്പന്‍ അധികം സ്നേഹിച്ചതുകൊണ്ട് അവന്‍റെ മറ്റു സഹോദരന്മാര്‍ അവനെ വെറുത്തു കൊല്ലാന്‍ ഭാവിച്ചുവെങ്കിലും കൊല്ലാതെ മിസ്രയീമിലേക്കു പോകുന്ന യിഷ്മായേല്യ കച്ചവടക്കാര്‍ക്ക് വിറ്റുകളഞ്ഞു (ഉല്പത്തി.37). ദൈവം യോസേഫിനോട് കൂടെ ഉണ്ടായിരുന്നത് കൊണ്ട് മിസ്രയീമില്‍ കഷ്ടപ്പാടുകള്‍ കുറെ അനുഭവിക്കേണ്ടി വന്നുവെങ്കിലും ഫറവോ കണ്ട ഒരു സ്വപ്നം യോസേഫ് വ്യാഖ്യാനിച്ചു കൊടുത്തതിന്‍റെ ഫലമായി ഫറവോ അവനെ മിസ്രയീം ദേശത്തിനൊക്കെയും മേലധികാരിയായി നിയമിച്ചു (ഉല്‍പത്തി.41:15-44). സ്വപ്നത്തില്‍ വെളിപ്പെട്ടതനുസരിച്ചു ഏഴു വര്‍ഷം ഭൂമിയില്‍ സുഭിക്ഷതയും പിന്നത്തെ ഏഴുവര്‍ഷം ഒരു മഹാ ക്ഷാമവും ഭൂതലത്തില്‍ ഉണ്ടാകും എന്ന് ഗ്രഹിച്ച യോസേഫ് ആദ്യത്തെ ഏഴുവര്‍ഷത്തെ സുഭിക്ഷാകാലത്ത് മിസ്രയീം ദേശത്തെങ്ങും സഞ്ചരിച്ചു ഓരോ പട്ടണങ്ങളിലും കടക്കല്‍ക്കരയിലെ മണല്‍ പോലെ ധാന്യം സംഭരിച്ചു വെച്ചു (ഉല്‍പത്തി.41:46-49). പിന്നെ യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി. എന്നാല്‍ മിസ്രയീം ദേശത്തെങ്ങും ആഹാരമുണ്ടായിരുന്നു. യോസേഫ് പാണ്ടികശാലകള്‍ തുറന്നു മിസ്രയീമ്യര്‍ക്ക് ധാന്യം വിറ്റു. ഭൂമിയില്‍ എങ്ങും ക്ഷാമം കഠിനമായയ്തീര്‍ന്നതുകൊണ്ടു സകലദേശക്കാരും ധാന്യം വാങ്ങുവാന്‍ മിസ്രയീമില്‍ യോസേഫിന്‍റെ അടുക്കല്‍ വന്നു (ഉല്‍പത്തി.41:53-57) ഇങ്ങനെ യോസേഫ് തന്‍റെ വിവേകത്താലും ജ്ഞാനത്താലും മിസ്രയീമ്യരെ ക്ഷാമത്തില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, ഫറവോന് ധാരാളം സമ്പത്തും നേടിക്കൊടുത്തു. ക്ഷാമം അതികഠിനമായിത്തീര്‍ന്നപ്പോള്‍ ജനം തങ്ങളുടെ കന്നുകാലികളെയും നിലങ്ങളെയും അവസാനം തങ്ങളെത്തന്നെയും ഫറവോന്നു വിറ്റുകളഞ്ഞു. യോസേഫ് ജനത്തിനു വിത്ത്‌ സൌജന്യമായി നല്‍കുകയും വിളവിന്‍റെ അഞ്ചിലൊന്ന് ഫറവോന് കൊടുക്കണം എന്നുള്ള നിയമം കൊണ്ടുവരികയും ചെയ്തു. ഈ സംഭവം നടന്നു നാനൂറു വര്‍ഷം കഴിഞ്ഞു മോശെ ഇതേപ്പറ്റി എഴുതുമ്പോള്‍ ഈ നിയമത്തെക്കുറിച്ച് പറയുന്നത് നോക്കുക: “അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു” (ഉല്‍പത്തി.47:26).

 

മിസ്രയീമില്‍ ധാന്യം ഉണ്ടെന്നറിഞ്ഞ് യാക്കോബ് തന്‍റെ പുത്രന്മാരെ മിസ്രയീമിലേക്കു അയക്കുകയും അവര്‍ യോസേഫിനെ കണ്ടുമുട്ടുകയും ചെയ്തു. രണ്ടാം വട്ടം അവര്‍ ധാന്യം വാങ്ങാന്‍ വന്നപ്പോള്‍ യോസേഫ് അവര്‍ക്ക് തന്നെത്തന്നെ വെളിപ്പെടുത്തി. തന്‍റെ സഹോദരന്മാര്‍ തന്നോട് ചെയ്ത അന്യായത്തിനു പകരം ചോദിക്കാതെ ദൈവമാണ് തന്നെ ഇങ്ങോട്ട് അയച്ചത് എന്ന് പറഞ്ഞു യോസേഫ് സഹോദരന്മാരെ ആശ്വസിപ്പിക്കുകയും ക്ഷാമം ഇനിയും അഞ്ചു വര്‍ഷം കൂടി തുടരും എന്നുള്ളതിനാല്‍ അപ്പനെയും മറ്റു കുടുംബാംഗങ്ങളേയും മിസ്രയീമിലേക്കു വരുത്തുകയും ചെയ്തു (ഉല്‍പത്തി.45:1-46:7). മിസ്രയീമില്‍ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേര്‍. ഫറവോ അവര്‍ക്ക് നൈല്‍ നദിയുടെ ഡെല്‍റ്റയുടെ വടക്ക് കിഴക്കേ ഭൂഭാഗമായ ഗോശെന്‍ എന്ന് പറയുന്ന പ്രദേശം താമസിക്കാനായി അനുവദിച്ചു കൊടുത്തു. ജലസേചന സൌകര്യമുള്ളത് കൊണ്ട് ഗോശെന്‍ മിസ്രയീമിലെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമായി മാറി.

 

വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു, “യോസേഫും സഹോദരന്മാരെല്ലാവരും ആതലമുറ ഒക്കെയും മരിച്ചു. യിസ്രായേല്‍മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമില്‍ ഉണ്ടായി. അവന്‍ തന്‍റെ ജനത്തോടു: യിസ്രായേല്‍ ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേര്‍ന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക. അങ്ങനെ കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്നു അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോന്നു പണിതു.  എന്നാല്‍ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ദ്ധിച്ചു; അതുകൊണ്ടു അവര്‍ യിസ്രായേല്‍ മക്കള്‍നിമിത്തം പേടിച്ചു. മിസ്രയീമ്യര്‍ യിസ്രായേല്‍മക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്‍ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കൈപ്പാക്കി” (പുറ.1:6-14) എന്ന് ബൈബിള്‍ പറയുന്നു.

 

വാസ്തവത്തില്‍ മിസ്രയീമിലെ ജനങ്ങളും രാജാക്കന്മാരും യിസ്രായേല്യരോട് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതാണ്. കാരണം ഭൂതലത്തില്‍ എങ്ങുമുണ്ടായ മഹാ ക്ഷാമത്തില്‍ നിന്ന് അവരെ രക്ഷിച്ചത് യോസേഫിന്‍റെ ബുദ്ധിയാണ്. അവന്‍റെ ജ്ഞാനവും വിവേകവുമാണ് ഫറവോന്നു സമ്പത്തുണ്ടാക്കികൊടുത്തത്. മിസ്രയീമിലെ കൃഷി ഭൂമിയില്‍ വിളയുന്ന ഏതൊരു വിളവിന്‍റേയും അഞ്ചിലൊന്ന് ഫറവോന്നുള്ളതാണ് എന്ന നിയമത്താല്‍ ആ രാജവംശത്തിലെ ആളുകള്‍ അതിസമ്പന്നന്‍മാരായി മാറിയതിന് യോസേഫിന്‍റെ ജനത്തോട് നന്ദിയുള്ളവരായി ഇരിക്കേണ്ടതിന് പകരം അവരെ അടിമകളാക്കി മാറ്റുകയാണ് അവര്‍ ചെയ്തത്. യിസ്രായേല്‍ ജനം ഫറവോന്നു വേണ്ടി രണ്ടു നഗരങ്ങള്‍ പണിതുകൊടുത്തു. ഇന്ന് ലോകാത്ഭുതങ്ങളില്‍ ഒന്നായി നിലകൊള്ളുന്ന പിരമിഡുകള്‍ യിസ്രായേല്‍ മക്കളുടെ വിയര്‍പ്പിന്‍റെ ഫലമാണ്. അവരവിടെ കന്നുകാലികളെപ്പോലെ പണിയെടുത്തു. എന്നിട്ടും ഫറവോന്‍റെയും കൂട്ടരുടേയും മനസ്സലിഞ്ഞില്ല, അവര്‍ യിസ്രായേല്‍ മക്കളോട് കൂടുതല്‍ ക്രൂരമായി പെരുമാറി. ബൈബിളില്‍ നിന്ന് തന്നെ നോക്കാം:

 

“എന്നാല്‍ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്‍മ്മിണികളോടു: എബ്രായസ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിന്നു ചെന്നു പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കില്‍ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു. സൂതികര്‍മ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ്‍ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു. അപ്പോള്‍ മിസ്രയീം രാജാവു സൂതികര്‍മ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു. സൂതികര്‍മ്മിണികള്‍ ഫറവോനോടു: എബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മ്മിണികള്‍ അവരുടെ അടുക്കല്‍ എത്തുമ്മുമ്പെ അവര്‍ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു. അതുകൊണ്ടു ദൈവം സൂതികര്‍മ്മിണികള്‍ക്കു നന്മചെയ്തു; ജനം വര്‍ദ്ധിച്ചു ഏറ്റവം ബലപ്പെട്ടു. സൂതികര്‍മ്മിണികള്‍ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവന്‍ അവര്‍ക്കും കുടുംബവര്‍ദ്ധന നല്കി. പിന്നെ ഫറവോന്‍ തന്‍റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആണ്‍കുട്ടിയെയും നദിയില്‍ ഇട്ടുകളയേണമെന്നും ഏതു പെണ്‍കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു” (പുറ.1:15-22).

 

ഇപ്പോള്‍ യിസ്രായേല്‍ മക്കളുടെ അവസ്ഥ കൂടുതല്‍ ദുരിതമയമായി. തങ്ങള്‍ക്കു ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍ നദിയിലെ മുതലകള്‍ക്ക് ആഹാരമായി മാറുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥ! ഫറവോന്‍ ഈ കല്പന നല്‍കിയിരുന്നത് “തന്‍റെ സകലജനത്തോടും” ആയിരുന്നതിനാല്‍ ഏതൊരു മിസ്രയീമ്യനും തന്‍റെ അയല്‍വീട്ടിലെ യിസ്രായെല്യനു ജനിച്ച ആണ്‍കുട്ടിയെ എടുത്തു നൈല്‍ നദിയില്‍ എറിയാനുള്ള അധികാരമുണ്ട്. കരച്ചിലും നിലവിളിയും ഒഴിയാത്ത ഒരൊറ്റ യിസ്രായേല്‍ ഭവനവും ഇല്ല എന്ന നിലയില്‍ കാര്യങ്ങളെത്തി.

 

ഈ സമയത്താണ് മോശെ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ അമ്മയപ്പന്മാര്‍ ശിശുവിനെ നദിയില്‍ എറിയാന്‍ വിട്ടുകൊടുക്കാതെ മൂന്ന് മാസം രഹസ്യമായി വളര്‍ത്തി. പിന്നെ കുഞ്ഞിനെ ഒളിപ്പിക്കാന്‍ കഴിയാതായപ്പോള്‍ അവര്‍ ഞാങ്ങണപ്പെട്ടകത്തിന്‍റെ അകത്തും പുറത്തും കീല് തേച്ചു ശിശുവിനെ അതിനുള്ളിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിവിട്ടു. നദിയില്‍ കുളിക്കാന്‍ വന്നിരുന്ന ഫറവോന്‍റെ മകള്‍ ആ ശിശുവിനെ കണ്ടു അതിനെ തന്‍റെ കുഞ്ഞായി ദത്തെടുത്തു വളര്‍ത്തി. മിസ്രയീമിലെ എല്ലാ വിദ്യയും അഭ്യസിച്ച മോശെക്കു ഏകദേശം നാല്പത് വയസ്സായപ്പോള്‍ ഒരു മിസ്രയീമ്യന്‍ തന്‍റെ സഹോദരന്മാരെ ഉപദ്രവിക്കുന്നത് കണ്ടപ്പോള്‍ അവന്‍ ആ മിസ്രയീമ്യനെ അടിച്ചു കൊന്നു ശവം രഹസ്യമായി മറവു ചെയ്തു. എങ്കിലും കാര്യം പരസ്യമായി എന്ന് അറിഞ്ഞപ്പോള്‍ അവന്‍ മിദ്യാന്‍ ദേശത്തേക്ക് ഓടിപ്പോയി നാല്പതു വര്‍ഷം അവിടെ പാര്‍ത്തു. ഒരുദിവസം തന്‍റെ അമ്മായിയപ്പന്‍റെ ആടുകളെ മേയ്ക്കാന്‍ വേണ്ടി ഹോരെബ്‌ പര്‍വ്വതത്തില്‍ എത്തിയ മോശെക്കു അവിടെവച്ചു ദൈവം പ്രത്യക്ഷനാകുകയും അടിമത്തത്തില്‍ കഷ്ടതയനുഭവിക്കുന്ന യിസ്രായേല്‍ ജനത്തെ വിടുവിക്കേണ്ടതിനു നായകനായി മോശെയെ അവരോധിക്കുകയും ചെയ്തു.

 

മോശെയും തന്‍റെ മൂത്ത സഹോദരനായ അഹരോനും കൂടി ഫറവോയുടെ അടുത്തു ചെന്ന് യഹോവയ്ക്കു യാഗം അര്‍പ്പിക്കേണ്ടതിനു യിസ്രായേല്‍ മക്കളെ വിട്ടയക്കണം എന്ന് ഫറവോനോടു ആവശ്യപ്പെട്ടു. “‍യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നതായിരുന്നു ഫറവോ നല്‍കിയ മറുപടി. മോശെയും അഹരോനും പിന്നെയും ഫറവോനോടു തങ്ങളുടെ ജനത്തെ വിട്ടയക്കണം എന്ന് അപേക്ഷിച്ചെങ്കിലും അവന്‍ അത് കേട്ടില്ല. അതിനു ശേഷം സംഭവിച്ചത് ഇപ്രകാരമായിരുന്നു:

 

“അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാല്‍ : “ഇഷ്ടിക ഉണ്ടാക്കുവാന്‍ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോല്‍ കൊടുക്കരുതു; അവര്‍ തന്നേ പോയി വൈക്കോല്‍ ശേഖരിക്കട്ടെ. എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു. അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതില്‍ കഷ്ടപ്പെടട്ടെ; അവരുടെ വ്യാജവാക്കുകള്‍ കേള്‍ക്കരുതു.” അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: “നിങ്ങള്‍ക്കു വൈക്കോല്‍ തരികയില്ല, നിങ്ങള്‍ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോല്‍ ശേഖരിപ്പിന്‍ ; എങ്കിലും നിങ്ങളുടെ വേലയില്‍ ഒട്ടും കുറെക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീം ദേശത്തു എല്ലാടവും ചിതറി നടന്നു. ഊഴിയ വിചാരകന്മാര്‍ അവരെ ഹേമിച്ചു: “വൈക്കോല്‍ കിട്ടിവന്നപ്പോള്‍ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം” എന്നു പറഞ്ഞു. ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേല്‍ മക്കളുടെ മേല്‍ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു?” എന്നു ചോദിച്ചു. അതുകൊണ്ടു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; “അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു? അടിയങ്ങള്‍ക്കു വൈക്കോല്‍ തരാതെ ഇഷ്ടിക ഉണ്ടാക്കുവിന്‍ എന്നു അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിന്നു പാപമാകുന്നു” എന്നു പറഞ്ഞു. അതിന്നു അവന്‍ “മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ടുഞങ്ങള്‍ പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു. പോയി വേല ചെയ്‍വിന്‍ ; വൈക്കോല്‍ തരികയില്ല, ഇഷ്ടിക കണകൂപോലെ ഏല്പിക്കേണം താനും” എന്നു കല്പിച്ചു. ദിവസംതോറുമുള്ള ഇഷ്ടികക്കണക്കില്‍ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്‍മക്കളുടെ പ്രാമണികള്‍ കണ്ടു” (പുറ.5:6-19)

 

അങ്ങനെ കാര്യങ്ങള്‍ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ വഷളായി എന്ന് കണ്ടപ്പോള്‍  മോശെ യഹോവയുടെ അടുക്കല്‍ ചെന്നു: “കര്‍ത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു? ഞാന്‍ നിന്‍റെ നാമത്തില്‍ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കല്‍ ചെന്നതുമുതല്‍ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്നു പരാതി പറഞ്ഞു. യഹോവ മോശെയോടു: “ഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണും. ശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്‍റെ ദേശത്തുനിന്നു ഓടിച്ചുകളയും” എന്നു അരുളിച്ചെയ്തു. പിന്നെ യഹോവയുടെ കല്പന പ്രകാരം മോശെ ഫറവോന്‍റെ മുന്നില്‍ ചെന്ന് യിസ്രായേല്‍ ജനത്തെ വിട്ടയക്കണം എന്ന് പറഞ്ഞു ഒന്‍പതു ബാധകള്‍ വരുത്തി. ഇതില്‍ ചില ബാധകള്‍ ഉണ്ടായപ്പോള്‍ മോശെയെയും അഹരോനെയും വിളിച്ചു വരുത്തിയ ഫറവോ ആവശ്യപ്പെട്ടത് ഇപ്രകാരമായിരുന്നു: “ഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍ ; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍. യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല” (പുറ.9:27,28). എന്നാല്‍ ബാധ മാറിക്കഴിയുമ്പോള്‍ ഫറവോന്‍റെ നിലപാട് ഇപ്രകാരമായിരിക്കും: “മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല” (പുറ.9:34,35).

 

ഈ അവസ്ഥയിലാണ് യഹോവയായ ദൈവം യിസ്രായേല്‍ മക്കളെ മിസ്രയീം എന്ന ഇരുമ്പുലയില്‍ നിന്നും വിടുവിപ്പാന്‍ വേണ്ടി പത്താമത്തെ ബാധ -ആദ്യജാതന്മാരുടെ സംഹാരം- അവിടെ വരുത്തുന്നത്. ഒരു വയസ്സ് പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ കൊന്നു അതിന്‍റെ രക്തം കുറെ എടുത്തു വീടുകളുടെ വാതിലിന്‍റെ കട്ടിളക്കാല്‍ രണ്ടിന്മേലും കുറുമ്പടി മേലും പുരട്ടണം എന്ന് യഹോവ മോശെ മുഖാന്തരം കല്പന കൊടുത്തു. “ഈ രാത്രിയില്‍ ഞാന്‍ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു. നിങ്ങള്‍ പാര്‍ക്കുന്ന വീടുകളിന്മേല്‍ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായ്തീരുകയില്ല” (പുറ.12:12,13) എന്നാണ് യഹോവ മോശയോടു കല്പിച്ചത്. യഹോവ കല്പിച്ചതുപോലെ യിസ്രായേല്‍ മക്കള്‍ ചെയ്തു, യഹോവയുടെ കടിഞ്ഞൂല്‍ സംഹാരത്തില്‍ മിസ്രയീമ്യരുടെ ആദ്യജാതന്മാര്‍ ഒക്കെയും കൊല്ലപ്പെട്ടപ്പോള്‍ പെസഹാ കുഞ്ഞാടിന്‍റെ രക്തം തളിക്കപ്പെട്ടിരുന്ന വീടുകളില്‍ പാര്‍ത്ത യിസ്രായേല്യരുടെ ആദ്യജാതന്മാര്‍ എല്ലാവരും രക്ഷപ്പെട്ടു.

 

“അര്‍ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്‍റെ ആദ്യജാതന്‍ മുതല്‍ കുണ്ടറയില്‍ കിടന്ന തടവുകാരന്‍റെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു. ഫറവോനും അവന്‍റെ സകലഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയില്‍ എഴുന്നേറ്റു; മിസ്രയീമില്‍ വലിയോരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല. അപ്പോള്‍ അവന്‍ മോശെയെയും അഹരോനെയും രാത്രിയില്‍ വിളിപ്പിച്ചു: “നിങ്ങള്‍ യിസ്രായേല്‍മക്കളുമായി എഴുന്നേറ്റു എന്‍റെ ജനത്തിന്‍റെ നടുവില്‍നിന്നു പുറപ്പെട്ടു, നിങ്ങള്‍ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന്‍ . നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോയ്ക്കൊള്‍വിന്‍ ; എന്നെയും അനുഗ്രഹിപ്പിന്‍ ” എന്നു പറഞ്ഞു. മിസ്രയീമ്യര്‍ ജനത്തെ നിര്‍ബന്ധിച്ചു വേഗത്തില്‍ ദേശത്തുനിന്നു അയച്ചു: ഞങ്ങള്‍ എല്ലാവരും മരിച്ചു പോകുന്നു എന്നു അവര്‍ പറഞ്ഞു. അതുകൊണ്ടു ജനം കുഴെച്ച മാവു പുളിക്കുന്നതിന്നു മുമ്പെ തൊട്ടികളോടുകൂടെ ശീലകളില്‍ കെട്ടി ചുമലില്‍ എടുത്തു കൊണ്ടുപോയി. യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യര്‍ക്കും ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവര്‍ ചോദിച്ചതൊക്കെയും അവര്‍ അവര്‍ക്കും കൊടുത്തു; അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു” (പുറ.12:29-36). അങ്ങനെ ജനമെല്ലാം മിസ്രയീം ദേശത്തു നിന്ന് പുറപ്പെട്ടു. അതില്‍ പുരുഷന്മാരുടെ അംഗസംഖ്യയെത്രയായിരുന്നു എന്ന് മോശെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്: “എന്നാല്‍ യിസ്രായേല്‍മക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാല്‍നടയായി റമസേസില്‍നിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു. വലിയോരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു” (പുറ.12:36,37).

എന്നാല്‍ യിസ്രായേല്‍ ജനം മിസ്രയീമില്‍ നിന്നും പോന്നു കഴിഞ്ഞതിനു ശേഷം ഫറവോന് അവരെ വിട്ടയച്ചത് അബദ്ധമായിപ്പോയി എന്ന് തോന്നുകയാല്‍ അവന്‍ തന്‍റെ വമ്പിച്ച സൈന്യവുമായി അവരെ പിന്തുടര്‍ന്നു. പക്ഷേ ചെങ്കടലിന്‍റെ പടിഞ്ഞാറേ ശാഖയായ സൂയസ് ഉള്‍ക്കടലിനെ രണ്ടായി ഭാഗിച്ചുകൊണ്ട് യഹോവ യിസ്രായേല്‍ മക്കളുടെ പാദം പോലും  നനയാതെ ഉണങ്ങിയ നിലത്തുകൂടെ അവരെ അക്കരെ കടത്തി. അതുകണ്ട ഫറവോയും സൈന്യവും തൊട്ടുപുറകെ ചെങ്കടല്‍ കടക്കാന്‍ നോക്കിയെങ്കിലും അവര്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ ദൈവകല്പനയാല്‍ മോശെ ചെങ്കടലിനു നേര്‍ക്ക്‌ തന്‍റെ കയ്യിലിരുന്ന വടി നീട്ടിയപ്പോള്‍ ഇരു വശത്തും മതില്‍ പോലെ നിന്ന വെള്ളം പൂവ്വസ്ഥിതിയില്‍ ആകുകയും ഫറവോയും കൂട്ടരും മുങ്ങി മരിക്കുകയും ചെയ്തു. ഇങ്ങനെ യിസ്രായേല്‍ മക്കള്‍ നീണ്ട 430 വര്‍ഷത്തെ മിസ്രയീമ്യ അടിമത്തത്തില്‍ നിന്നും വിമോചിതരായി. ഇതാണ് വിമര്‍ശന വിധേയമായ സംഭവത്തിന്‍റെ ചരിത്ര പശ്ചാത്തലം. ഇനി നമുക്ക്‌ ഇതൊന്നു അപഗ്രഥിച്ചു നോക്കാം:

 

1. ഫറവോയും മിസ്രയീമ്യരും യിസ്രായേല്‍ മക്കളോട് കാണിച്ചത് തികച്ചും നന്ദികേടാണ്.

 

ഒരു മഹാക്ഷമത്തില്‍ നിന്ന് തങ്ങളുടെ രാജ്യത്തെ രക്ഷിക്കുകയും ആ ക്ഷാമത്തെ ബുദ്ധിപൂര്‍വ്വം നേരിട്ട് തങ്ങള്‍ക്കു വമ്പിച്ച ധനം ഉണ്ടാക്കിത്തരികയും ചെയ്ത യോസേഫിന്‍റെ ജനത്തെ ആദരിച്ചില്ലെങ്കിലും അടിമകളാക്കാന്‍ പാടില്ലായിരുന്നു. ഫറവോനെ സംബന്ധിച്ച് ആ ക്ഷാമത്തിന് ശേഷം മിസ്രയീമില്‍ ഉണ്ടായിട്ടുള്ള എല്ലാ വിളവിന്‍റേയും അഞ്ചിലൊന്ന് ഫറവോക്ക് ലഭിച്ചു കൊണ്ടിരുന്നത് യോസേഫ് കൊണ്ടുവന്ന നിയമം മൂലമാണ്. രാജ്യത്തെ മറ്റു റവന്യൂ വരുമാനത്തിന് പുറമെയുള്ളതാണ് ഈ വരുമാനം. അതുകൊണ്ട് ഫറവോനും കുടുംബത്തിനും യോസേഫിന്‍റെ ജനത്തിനോട് കൂടുതല്‍ ബാധ്യത ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ തികച്ചും നന്ദികെട്ടവരായി മാറി യിസ്രായേല്‍ ജനത്തെ അടിമകളാക്കുക മാത്രമല്ല, അവരുടെ ആണ്‍പൈതങ്ങളെ മുഴുവന്‍ നൈല്‍ നദിയില്‍ എറിഞ്ഞു കൊന്നു കളയുക എന്ന ഹീനവും നികൃഷ്ടവുമായ നിലപാടാണ് യിസ്രായേല്‍ ജനത്തിനു നേര്‍ക്ക്‌ കൈക്കൊണ്ടത്.

 

2. മിസ്രയീമ്യരുടെ നേരെയുള്ള ദൈവത്തിന്‍റെ ന്യായവിധി തികച്ചും നീതിയുള്ളതായിരുന്നു.

‘പല്ലിനു പല്ല്, കണ്ണിനു കണ്ണ്, രക്തത്തിന് രക്തം, ജീവന് ജീവന്‍’ എന്നുള്ളത് ന്യായപ്രമാണത്തില്‍ ഉള്ള ദൈവിക നിയമമായിരുന്നു. ആ നിയമത്തിന്‍റെ നിറവേറലാണ് യിസ്രായേല്‍ ജനത്തെ വിടുവിക്കുന്നതിനോടുള്ള ബന്ധത്തില്‍ നടന്ന ആദ്യജാത സംഹാരം അടക്കമുള്ള പത്തു ബാധകളും. തന്‍റെ ദാസന്മാരായ അബ്രാഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടികള്‍ അനുസരിച്ച് യിസ്രായേല്‍ ജനത്തെ വിടുവിച്ചു കൊണ്ടുവരേണ്ടത് യഹോവയായ ദൈവത്തിന്‍റെ ബാധ്യതയായിരുന്നു. അതവന്‍ ജീവനു പകരം ജീവന്‍ എന്നുള്ള തന്‍റെ നീതിയോടുകൂടെ തന്നെ നിര്‍വഹിച്ചു. അത്രയും ചെയ്തിട്ടും ഫറവോയും കൂട്ടരും യിസ്രായേലിനെ വീണ്ടും അടിമകളാക്കി പിടിക്കാന്‍ പുറകെ വന്നു എന്നുള്ളത് കാണുമ്പോഴാണ് അവരുടെ ഹൃദയ കാഠിന്യവും യഹോവ അവരില്‍ നടത്തിയ ന്യായവിധിയുടെ നീതിയും മനസ്സിലാകുന്നത്. ഫറവോന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മോശെയുടെ പ്രായം എണ്‍പതു വയസ്സായിരുന്നു എന്ന് പുറ.7:7- ല്‍ പറയുന്നുണ്ട്. ആണ്‍പൈതങ്ങളെ മുഴുവന്‍ നദിയില്‍ എറിയുക എന്ന നിയമം മോശെ ജനിക്കുന്നതിനും എത്ര വര്‍ഷം മുന്‍പേയാണ് കൊണ്ടുവന്നത് എന്ന കാര്യം ബൈബിളില്‍ നിന്നും വ്യക്തമല്ലെങ്കിലും കുറഞ്ഞത് എണ്‍പതു വര്‍ഷമെങ്കിലും ആ കിരാത നിയമം നടപ്പിലുണ്ടായിരുന്നു എന്ന് മോശെയുടെ വയസ്സിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക്‌ മനസ്സിലാക്കാം. മോശെയുടെ മാതാപിതാക്കളെപ്പോലെ രഹസ്യമായി ആണ്‍മക്കളെ വളര്‍ത്താന്‍ ധൈര്യം കാണിച്ച ചിലരുടെ സന്താനങ്ങള്‍ ഒഴികെ ബാക്കിയുള്ള ആണ്‍കുഞ്ഞുങ്ങള്‍ നൈല്‍ നദിയിലെ മുതലകള്‍ക്ക് ആഹാരമായി മാറുകയാണുണ്ടായത്. സമാനതകളില്ലാത്ത ഈ ക്രൂരതക്ക് നേരെ ദൈവത്തിന്‍റെ ക്രോധം സ്വര്‍ഗ്ഗത്തില്‍ നിന്ന് വെളിപ്പെടില്ല എന്നാണോ വിമര്‍ശകന്മാര്‍ ധരിച്ചു വെച്ചിരിക്കുന്നത്? അതോ ഈ ക്രൂരതക്ക് നേരെ ദൈവം പ്രതികരിക്കരുത് എന്നോ? ന്യായവിധി സ്വന്തം ഗൃഹത്തില്‍ നിന്ന് തന്നെ ആരംഭിക്കുന്ന, മുഖപക്ഷം കൂടാതെ ന്യായം വിധിക്കുന്ന ദൈവമാണ് ബൈബിളില്‍ വെളിപ്പെടുന്ന ദൈവം. അവന്‍ ദഹിപ്പിക്കുന്ന അഗ്നിയാണ്.

3. മിസ്രയീമ്യര്‍ക്കു നേരെ ദൈവം നടത്തിയ ന്യായവിധി അവന്‍റെ കരുണയ്ക്ക് ഒരു വിധത്തിലും എതിരല്ല.

 

ദൈവം മിസ്രയീമ്യരോട് ഇടപെട്ടത് കരുണയോട് കൂടി തന്നെയാണ്. ക്ഷാമം വരുന്നതിനു മുന്‍പേ അതിനെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുത്തത്, ക്ഷാമത്തെ നേരിടാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോസേഫ് മുഖാന്തരം കൊടുത്തത് തുടങ്ങി ആരംഭം മുതലേ ദൈവം കരുണയോടുകൂടി മിസ്രയീമിനോട് ഇടപെട്ടു. ന്യായവിധിയുടെ കാര്യത്തിലായാലും ദൈവത്തിന്‍റെ കരുണ നമുക്ക്‌ കാണാന്‍ കഴിയും. ആദ്യജാത സംഹാരം അടക്കമുള്ള പത്തു ബാധകള്‍ വരുത്തന്നതിനു മുന്‍പേ ദൈവം മോശയേയും അഹരോനേയും ഫറവോയുടെ സന്നിധിയിലേക്ക് അയക്കുന്നുണ്ട്. അന്ന് മോശെയുടെ വാക്ക് കേട്ട് യിസ്രായേല്‍ മക്കളെ വിട്ടയിച്ചിരുന്നെങ്കില്‍ മറ്റു ബാധകള്‍ ഒന്നും അവര്‍ക്ക്‌ വരില്ലായിരുന്നു. എന്നാല്‍ മോശെ മുഖാന്തരം അരുളിച്ചെയ്ത ദൈവവചനങ്ങളെ കേള്‍ക്കാന്‍ കൂട്ടാക്കാതെ ഫറവോ പറഞ്ഞത് “ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നാണ്. ഇത് സ്വയംകൃതാനര്‍ത്ഥമാണ്, ദൈവത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നീട് ഉണ്ടായ ഓരോ ബാധയുടെ സമയത്തും ഫറവോന് മനംതിരിയാന്‍ അവസരം ഉണ്ടായിരുന്നു. അവന്‍ യിസ്രായേല്‍ മക്കളെ വിട്ടയച്ചാല്‍ അപ്പോള്‍ തീരുമായിരുന്നു ദൈവത്തിന്‍റെ ന്യായവിധി. എന്നാല്‍ ഓരോ പ്രാവശ്യവും അവന്‍ അവരെ വിട്ടയക്കാമെന്നു പറഞ്ഞതല്ലാതെ വിട്ടയച്ചില്ല.

 

ഇനി ആദ്യജാത സംഹാരത്തിലും ന്യായവിധിയുടെ മധ്യേയുള്ള ദൈവിക കരുണ കാണാന്‍ കഴിയും. ജീവന് പകരം ജീവന്‍ എന്ന പ്രമാണപ്രകാരം ആണെങ്കില്‍ കഴിഞ്ഞ എണ്‍പതു വര്‍ഷം കൊണ്ട് കൊല ചെയ്യപ്പെട്ട യിസ്രായേല്യ പൈതങ്ങളുടെ ജീവന് പകരമായി മിസ്രയീമിലുള്ള മുഴുവന്‍ ആണുങ്ങളുടെയും ജീവന്‍ യഹോവയായ ദൈവം എടുക്കേണ്ടതാണ്. എന്നാല്‍ യഹോവ അത് ചെയ്യുന്നില്ല, ആദ്യജാതന്മാരുടെ ജീവനെടുക്കുവാന്‍ മാത്രമേ അവിടുന്ന് ഉദ്ദേശിക്കുന്നുള്ളു. ഇവിടെ ആദ്യജാതന്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ വാക്ക്‌ “ബെഖോര്‍” എന്നതാണ്. ഇത് പുല്ലിംഗ രൂപമാണ്. (സ്ത്രീലിംഗം “ബെഖിറാ”) ഇതില്‍നിന്നു മനസ്സിലാകുന്നത് ഒരു കുടുംബത്തില്‍ മൂത്തത് ആണ്‍കുട്ടിയാണെങ്കില്‍ മാത്രമേ ആ കുടുംബത്തില്‍ മരണം നടക്കൂ എന്നുള്ളതാണ്. പെണ്‍കുട്ടിയാണ് ആ കുടുംബത്തിലെ മൂത്തയാള്‍ എങ്കില്‍ അവിടെ ആരും കൊല്ലപ്പെടുകയില്ല. ഇതും ദൈവത്തിന്‍റെ ന്യായവിധിയില്‍ ഉള്ള കരുണയെ കാണിക്കുന്നു. വിമര്‍ശകന്മാര്‍ ഉന്നയിക്കുന്നത് “ആദ്യജാതന്മാര്‍ നവജാത ശിശുക്കളായിരുന്നു” എന്നാണ്. അറിവില്ലായ്മ കൊണ്ടാണ് അങ്ങനെയുള്ള ആരോപണം ഉന്നയിക്കുന്നത്. ഒരു കുടുംബത്തിലെ ആദ്യജാതന്‍ എന്നുള്ളത് ഏതു പ്രായക്കാരനും ആകാം എന്നുള്ളത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂത്ത മകന്‍ ചിലപ്പോള്‍ നവജാതശിശു ആകാം, ചിലപ്പോള്‍ 90 വയസ്സുള്ളയാളും ആകാം. അതുകൊണ്ട് നവജാതശിശുക്കളെ മാത്രമാണ് കൊന്നത് എന്നുള്ള വിമര്‍ശകന്മാരുടെ വാദത്തില്‍ കഴമ്പില്ല. ഇനി, ഇതിനേക്കാള്‍ എല്ലാം വലിയൊരു കരുണ ഈ ന്യായവിധിയില്‍ നിന്നും ഒഴിയാന്‍ യഹോവയായ ദൈവം അവര്‍ക്ക്‌ നല്‍കിയിരുന്നു, പെസഹാ കുഞ്ഞാടിന്‍റെ രക്തം!! എല്ലാവര്‍ക്കും പൊതുവെയുള്ള ധാരണ പെസഹ കുഞ്ഞാടിന്‍റെ രക്തത്തിലൂടെ ആദ്യജാത സംഹാരത്തില്‍ നിന്നുള്ള രക്ഷ യിസ്രായേല്‍ മക്കള്‍ക്ക്‌ മാത്രമായിരുന്നു എന്നാണ്. എന്നാല്‍ അത് അവര്‍ക്ക്‌ മാത്രമായിരുന്നില്ല, ദൈവം നല്‍കിയ കല്പന അനുസരിച്ച് പെസഹ കുഞ്ഞാടിനെ കൊന്നു അതിന്‍റെ രക്തം കട്ടിളക്കാല്‍ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടിയിട്ടുള്ള ഏതൊരു വീട് കണ്ടാലും യഹോവ ആ ഭവനത്തെ ഒഴിഞ്ഞു കടന്നു പോകും എന്നായിരുന്നു മോശയോടുള്ള ദൈവിക വാഗ്ദത്തം. ഇതിനു മുന്‍പ്‌ യഹോവ വരുത്തിയ ബാധകളുടെ സമയത്ത് യഹോവയുടെ കല്പന അനുസരിക്കാന്‍ തയ്യാറായ മിസ്രയീമ്യര്‍ക്ക് യഹോവയുടെ ശിക്ഷ ബാധിച്ചിരുന്നില്ല. ഒരു ഉദാഹരണം നോക്കാം:

 

“ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു. എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടു. പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു. ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു. യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല” (പുറ.9:20-26). ഇവിടെ 9:20-ല്‍ പറയുന്നത് “ഫറവോന്‍റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു” എന്നാണ്. അതായത് യഹോവ പറഞ്ഞത് അനുസരിക്കുവാന്‍ തയ്യാറായവര്‍ക്ക് ന്യായവിധി ബാധിച്ചില്ല എന്നര്‍ത്ഥം! ആദ്യജാത സംഹാരത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ യഹോവയായ ദൈവം പറഞ്ഞതനുസരിച്ചാല്‍ മിസ്രയീമ്യര്‍ക്കും സാധിക്കുമായിരുന്നു എന്നാണ് അതിന്‍റെ മറ്റൊരര്‍ത്ഥം!!

 

അങ്ങനെ യഹോവയെ അനുസരിച്ച് തങ്ങളുടെ ആദ്യജാതന്മാരെ രക്ഷിച്ച ധാരാളം പേര്‍ അന്ന് മിസ്രയീമിലുണ്ടായിരുന്നു എന്നതിനു വ്യക്തമായ ഒരു സൂചന നമുക്ക്‌ കിട്ടുന്നുമുണ്ട്. പുറ.12:38-ല്‍ യിസ്രായേല്‍ മക്കളുടെ പുറപ്പാടിനോടുള്ള ബന്ധത്തില്‍ പറയുന്നത് “വലിയൊരു സമ്മിശ്ര ജാതി പുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടു കൂടെ പോന്നു” എന്നാണ്. “സമ്മിശ്ര ജാതി പുരുഷാരം” എന്ന് പറഞ്ഞാല്‍ യിസ്രായേല്‍ മക്കളല്ലാത്ത ആളുകള്‍. ഇതില്‍ മിസ്രയീമ്യര്‍ മാത്രമല്ല, മറ്റു ജനവിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നു. അന്നത്തെ പ്രബല സാമ്രാജ്യമായിരുന്നു മിസ്രയീം മറ്റു രാജ്യങ്ങള്‍ കീഴടക്കി അവിടെ നിന്നും അടിമകളായി കൊണ്ടുവന്നിരുന്ന വിവിധ ദേശക്കാരും ഉള്‍ക്കൊള്ളുന്ന ഒരു വലിയ സംഘം ആളുകളെയാണ് ഇവിടെ സമ്മിശ്രജാതി പുരുഷാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യിസ്രായേല്‍ മക്കള്‍ റമസേസില്‍ നിന്നും പുറപ്പെടുമ്പോള്‍ “മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയില്‍ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു” എന്ന് സംഖ്യാ.33:4-ല്‍ പറയുന്നുണ്ട്. എന്നാല്‍ ഈ സമ്മിശ്രജാതി പുരുഷാരത്തിനെ സംബന്ധിച്ചിടത്തോളം അവര്‍ യഹോവയുടെ കല്പന അനുസരിച്ചതിനാല്‍ അവരുടെ കടിഞ്ഞൂലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവര്‍ക്ക്‌ യിസ്രായേല്‍ മക്കളുടെ കൂടെ പുറപ്പെടുവാന്‍ സാധിച്ചു. ഇതില്‍ നിന്നും ദൈവകല്പന അനുസരിക്കാന്‍ തയ്യാറായവരുടെ ആദ്യജാതന്മാര്‍ കൊല്ലപ്പെട്ടില്ല എന്ന് നമുക്ക്‌ മനസ്സിലാക്കാം. ഇങ്ങനെ ന്യായവിധിയുടെ സമയത്തും ദൈവം അവര്‍ക്ക് ഒരു രക്ഷാമാര്‍ഗ്ഗം തുറന്നിട്ട്‌ കൊണ്ടാണ് ന്യായവിധി നടത്തിയത് എന്ന് ബൈബിളില്‍ നിന്ന് തന്നെ തെളിയുമ്പോള്‍ ആദ്യജാത സംഹാരം ദൈവത്തിന്‍റെ കാരുണ്യത്തിന് എതിരാണ് എന്ന് വിമര്‍ശിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്ന് മാത്രമേ വിമര്‍ശകന്മാരോട് ഞങ്ങള്‍ക്ക്‌ പറയാനുള്ളൂ.

]]>
https://sathyamargam.org/2013/03/%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%9c%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4/feed/ 1
ക്രിസ്ത്യാനികളും ശബ്ബത്താചരണവും… https://sathyamargam.org/2013/03/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%a4%e0%b5%8d/ https://sathyamargam.org/2013/03/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%a4%e0%b5%8d/#comments Fri, 15 Mar 2013 17:49:45 +0000 http://www.sathyamargam.org/?p=633 ചോദ്യം: എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കുന്നില്ല?

മറുപടി: യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തിനു കൊടുത്ത 613 കല്പനകളടങ്ങിയ ന്യായപ്രമാണത്തിലെ പ്രധാനപ്പെട്ട പത്തു കല്പനകളില്‍ ശബ്ബത്ത് ഒഴികെയുള്ള ഒന്‍പതു കല്പനകളും യേശുക്രിസ്തു പുതിയ നിയമത്തില്‍ നല്‍കുന്നുണ്ട്. കേവലം ആ കല്‍പനകള്‍ ആവര്‍ത്തിക്കുകയല്ല യേശുക്രിസ്തു ചെയ്തിരിക്കുന്നത്. മറിച്ചു, ആ കല്പനകളുടെ പുറകിലുള്ള ആത്മീക വീക്ഷണത്തെക്കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് അത് നല്‍കിയിരിക്കുന്നത്.

ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

“കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

(1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

(2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

(3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും.

ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

“വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു.

“ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു” (മത്താ.5:31,32)

ഇവിടേയും കര്‍ത്താവ് ന്യായപ്രമാണത്തിലെ കല്പനയുടെ അന്ത:സത്തയും തന്‍റെ ധാര്‍മ്മിക നിയമവും  ജനത്തോട് അറിയിക്കുകയാണ്.

“കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. നിന്‍റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.  നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു” (മത്താ.5: 33-37)

“കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടു കൂടെ പോക” (മത്താ.5:38-41)

“കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ (മത്താ.5:43,44).

ഇങ്ങനെ ന്യായപ്രമാണത്തിലെ കല്പനകളുടെ അന്ത:സത്ത എന്താണെന്ന് വെളിപ്പെടുത്തികൊടുത്ത യേശു ക്രിസ്തു ഒരിക്കലും ശബ്ബത്ത് ആചരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും ശബ്ബത്തിനു എതിരെ സംസാരിക്കുകയും യെഹൂദന്മാരുടെ ശബ്ബത്ത് ലംഘിക്കുകയും താന്‍ ശബ്ബത്തിനും കര്‍ത്താവാണ് എന്നവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

ശബത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം ജോലി ചെയ്യുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് ദൈവം കല്പിച്ചു. “ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു” (പുറ.20:10) എന്ന കല്പനയിലൂടെ തൊഴിലുടമക്ക് മാത്രമല്ല, വേലക്കാര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം വിശ്രമം നിര്‍ബന്ധമാക്കുകയാണ് യഹോവയായ ദൈവം.

ഈ കല്പന, യേശുക്രിസ്തുവില്‍ ഒരുവന് ലഭിക്കാനിരിക്കുന്ന യഥാര്‍ത്ഥ വിശ്രമത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. (പഴയ നിയമത്തില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ഇപ്രകാരമുള്ള ധാരാളം നിഴലുകള്‍ കാണാം) ഒരുവന് യഥാര്‍ത്ഥമായ വിശ്രമം ലഭിക്കുന്നത് അവനു പാപക്ഷമ ലഭിച്ചു എന്നുള്ള ഉറപ്പു കിട്ടുമ്പോള്‍ മാത്രമാണ്. അതുവരേക്കും അവന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കും. അവന്‍ പാപക്ഷമക്ക് വേണ്ടി തീര്‍ഥാടനങ്ങള്‍ നടത്തും, നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യും, മലകള്‍ കയറും. പക്ഷേ പാപക്ഷമ ലഭിച്ചു എന്ന ഉറപ്പു അവനു കിട്ടാത്തതുകൊണ്ട് അടുത്ത വര്‍ഷവും ഇതൊക്കെ ആവര്‍ത്തിക്കും. അവന്‍റെ മരണം വരെ ഇത് തുടരും, മരണ ശേഷം അവന്‍റെ മക്കള്‍ അവനു വേണ്ടി കര്‍മ്മങ്ങള്‍ നടത്തും. അതും അവനു പാപക്ഷമ ലഭിച്ചിട്ടില്ല എന്നുള്ളതിന് ഒന്നാന്തരം തെളിവാണ്. പാപക്ഷമ ലഭിച്ചു കഴിഞ്ഞു അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വേണ്ടി ഇവിടെ ഒരു കര്‍മ്മങ്ങളും ചെയ്യേണ്ട കാര്യമില്ലല്ലോ. എത്രയൊക്കെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തി എന്നുള്ള ഉറപ്പു കൊടുക്കാന്‍ കര്‍മ്മികള്‍ക്ക് കഴിയുകയുമില്ല. ഫലത്തില്‍ ഏതു മതത്തിലായാലും ഈ മരണാനന്തര കര്‍മ്മങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നത് കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിത വൃന്ദത്തിന് മാത്രമായിരിക്കും.

എന്നാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവനു സമ്പൂര്‍ണ്ണമായ പപക്ഷമ ലഭിക്കുന്നു. അവന്‍റെ പാപത്തിന്‍റെ ശിക്ഷ യേശുക്രിസ്തു കുരിശില്‍ ഏറ്റെടുത്തു കഴിഞ്ഞത് കൊണ്ട് അവനു ഇനിയൊരു ശിക്ഷാവിധി ഇല്ല. ഈ ഉറപ്പു അവനു ലഭിക്കുന്നതുകൊണ്ട് അവന്‍ ഇനി പാപത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി തീര്‍ഥാടനങ്ങളോ മല കയറ്റമോ നേര്‍ച്ച കാഴ്ചകളോ നടത്തേണ്ടതില്ല. ഇങ്ങനെയുള്ള അദ്ധ്വാനങ്ങളില്‍ നിന്നും അവനെ വിടുവിച്ചു അവനു സമ്പൂര്‍ണ്ണമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നത് യേശുക്രിസ്തുവിന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ത്താവ് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ.11:28) എന്ന് പറഞ്ഞത്. ഇവിടെ ‘ആശ്വസിപ്പിക്കും’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് αναπαύω എന്നതാണ്. ഇതിന്‍റെ ആക്ഷരികമായ അര്‍ത്ഥം വിശ്രമം എന്നാണ്. (ഇവിടെ അര്‍ത്ഥം കാണാം) അതുകൊണ്ടാണ് ഇംഗ്ലീഷ്‌ ബൈബിളില്‍ ഈ വാക്യം I will give you rest എന്ന് കാണാന്‍ കഴിയുന്നത്. പാപത്തിന്‍റെ ഭാരം ചുമക്കുന്ന, പാപമോചനത്തിനായി അദ്ധ്വാനിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്‍റെ അരികില്‍ വന്നാല്‍ അവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കും. പുതിയ നിയമ വിശ്വാസികള്‍ അങ്ങനെയുള്ള വിശ്രമം ലഭിച്ചവര്‍ ആണെന്നുള്ളതുകൊണ്ടാണ്‌ പഴയ നിയമത്തിലെ ശബ്ബത്തു അവര്‍ അനുസരിക്കേണ്ട കാര്യമില്ലാത്തത്. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുള്ളത് നിഴലായ പഴയ നിയമ ശബ്ബത്തല്ല, പൊരുളായ പുതിയ നിയമ ശബ്ബത്താണ്. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് പൗലോസ്‌ അപ്പോസ്തലിനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയത്: “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്,  ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു”  [കൊലോ.2:16,17]

മാത്രമല്ല, ഒരുവന്‍ ഇപ്പോഴും ശബ്ബത്ത് ആചരിക്കുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ അവന്‍ ന്യായപ്രമാണത്തിന് കീഴില്‍ ഇരിക്കുവാന്‍ ആണ് താല്‍പര്യപ്പെടുന്നത്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു  [ഉല്പത്തി.17:11]. എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ്  [പുറ.31:12-17]. ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനനായിരിക്കുന്നത് [റോമര്‍ 6:15; യോഹ.1:17]. അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ [മത്തായി.11:28-30] നിഴലായ ന്യായപ്രമാണത്തിലെ ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഒരു ക്രിസ്ത്യാനി ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കാത്തത്.

]]>
https://sathyamargam.org/2013/03/%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b6%e0%b4%ac%e0%b5%8d%e0%b4%ac%e0%b4%a4%e0%b5%8d/feed/ 5
യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ? https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/ https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/#comments Mon, 15 Oct 2012 04:14:56 +0000 http://www.sathyamargam.org/?p=536 ചോദ്യം: ന്യായപ്രമാണം ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു എന്ന് യിരമ്യാവ് 8:8-ല്‍ പ്രവാചകന്‍ തന്നെ പറയുമ്പോള്‍ അത് തിരുത്തപ്പെട്ടതല്ല എന്ന് നിങ്ങള്‍ വാശിപിടിക്കുന്നതെന്തിനു?

ഉത്തരം: യിരമ്യാവ് 8:8 താഴെ കൊടുക്കുന്നു:

“ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.”

 

മുസ്ലീം താര്‍ക്കികന്മാര്‍ക്ക് ബൈബിളിലെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നാണ്  ഇത്. അവരുടെ വ്യാഖ്യാനം ഈ വേദഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘യഹോവയുടെ ന്യായപ്രമാണം ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു’ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറയുന്നു എന്നതാണ്.ഒറ്റ വായനയില്‍ ഇത് സത്യമാണല്ലോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ ഇവിടെ തിരുത്തല്‍ വരുത്തിയിരിക്കുന്നതു യഥാര്‍ത്ഥത്തില്‍ മുസ്ലീം താര്‍ക്കികന്മാര്‍ തന്നെയാണ് എന്ന് കാണാന്‍ വിഷമമില്ല. കാരണം, വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്തിരിക്കുന്നത് തിരുത്തിയിരിക്കുന്നു എന്ന് തിരുത്തിയിരിക്കുന്നത് അവരാണ്. വ്യാജമാക്കിത്തീര്‍ക്കുക എന്നതും തിരുത്തുക എന്നതും വളരെയധികം അര്‍ത്ഥവ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പദങ്ങളാണ്. ഒരു കൃതി വ്യാജമാണെന്ന് പറയാന്‍ പുറമേ നിന്ന് അതിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മതി. എന്നാല്‍ ഒരു കൃതിയെ തിരുത്തണമെങ്കില്‍ ആ കൃതിക്കുള്ളില്‍ കൈകടത്തേണ്ടിവരും. പുറമെയുള്ള ആരോപണങ്ങള്‍ കൊണ്ട് ആ കൃതിയെ തിരുത്താന്‍ കഴിയില്ല. ഈ കാര്യം മനസ്സില്‍ വെച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ യിരമ്യാവ് 8:8-ല്‍ ദൈവം എന്താണ് അര്‍ത്ഥമാക്കിയിരിക്കുന്നതെന്ന് നോക്കാം:

 

ബൈബിളിലെ ഏതൊരു ഭാഗവും വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി നാം മനസ്സിലാക്കിയിരിക്കണം. കാരണം, കണ്ട കല്ലിലും ഒട്ടകത്തിന്‍റെ എല്ലിലും തോലിലും പനയോലയിലും പനമ്പട്ടയിലും യാതൊരു ക്രമവുമില്ലാതെ എഴുതി സൂക്ഷിച്ചു, അതില്‍ കുറച്ചു ആടും തിന്നു പോയിട്ട് ബാക്കിയുള്ളത് കൂട്ടിച്ചേര്‍ത്തു ഉണ്ടാക്കിയ ഒരു ഗ്രന്ഥമല്ല ബൈബിള്‍ . ബൈബിളിനു ഒരു ചരിത്രപരതയുണ്ട്. തെറ്റ് പറ്റാതെ ബൈബിളിനെ വ്യാഖ്യാനിക്കുവാന്‍ ഈ ചരിത്രപശ്ചാത്തലം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യിരമ്യാവിന്‍റെ ചരിത്ര പശ്ചാത്തലമെന്നത് യെഹൂദ്യാ രാജ്യം വളരെയധികം ദൈവത്തില്‍ നിന്ന് അകന്നു പോയ കാലഘട്ടമായിരുന്നു അത് എന്നതാണ്. യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ട് (B.C.626) മുതല്‍ യോശീയാവിന്‍റെ മകനായ സിദക്കീയാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം ആണ്ടിന്‍റെ അവസാനം വരെ (B.C.586) ആണ് യിരമ്യാവ് പ്രവചന ശുശ്രൂഷ നിര്‍വ്വഹിച്ചത് (യിരെ.1:2,3). യോശീയാവ്‌, യെഹോവാഹാസ്‌, യെഹോയാക്കീം, യെഹോയാഖീന്‍, സിദക്കീയാവ്‌ തുടങ്ങി യെഹൂദയിലെ അവസാനത്തെ അഞ്ചു രാജാക്കന്മാരുടെ ഭരണകാലം കൂടിയായിരുന്നു അത്. യോശീയാവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണം തന്‍റെ മരണത്തോടെ അവസാനിക്കുകയും ജനം വീണ്ടും ദൈവത്തെ കോപിപ്പിക്കും വിധം മ്ലേച്ഛതകളിലേക്ക് തിരിയുകയും ചെയ്തു. ആ കാലഘട്ടത്തിന്‍റെ ശരിയായ ഒരു വിവരണം 2.രാജാക്കന്മാര്‍ 23,24 അധ്യായങ്ങളിലും 2.ദിനവൃത്താന്തം.36-ം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

 

“അവന്‍ (യെഹോവാഹാസ്‌ ) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:32)

 

“അവന്‍ (യെഹോയാക്കീം) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:37; 2.ദിന.36:5)

 

“അവന്‍ (യെഹോയാഖീന്‍ ) തന്‍റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:8; 2.ദിന.36:9)

 

“യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ (സിദെക്കീയാവ്‌ ) യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:18; 2.ദിന.36:12)

 

മാത്രമല്ല, 2.ദിന.36:11-16 വരെയുള്ള ഭാഗത്ത് നാം ഇപ്രകാരം വായിക്കുന്നു:

 

“സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാ പ്രവാചകന്‍റെ  മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.”

 

യെഹൂദാജനം ദൈവത്തിന്‍റെ വാക്കുകളെ നിരസിക്കുക മാത്രമല്ല, ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതായി യിരമ്യാവിന്‍റെ പ്രവചന പുസ്തകത്തില്‍ കാണാം.  “യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്‍റെ മനസ്സില്‍ തോന്നിയതുമല്ല” (യിരെ.7:30,31)

 

“അവര്‍ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കും അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയില്‍ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല” (യിരെ.19:4,5)

 

“മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോം താഴ്വരയില്‍ ബാലിന്‍റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവര്‍ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്‍റെ മനസ്സില്‍ അതു തോന്നീട്ടുമില്ല” (യിരെ.32:35)

 

ഇവിടെയെല്ലാം ദൈവം ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം ‘അവര്‍ ചെയ്യുന്ന ഈ സംഗതികള്‍ എല്ലാം താന്‍ കല്‍പിച്ചിട്ടുള്ളതോ താന്‍ അരുളിച്ചെയ്തിട്ടുള്ളതോ തന്‍റെ മനസ്സില്‍ തോന്നുകയോ ഉണ്ടായിട്ടുള്ളതല്ല’ എന്നതാണ്‌. എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ അവര്‍ ചെയ്യുന്ന മ്ലേഛതകളെ “താന്‍ പറഞ്ഞിട്ടുള്ളതല്ല” എന്ന് പറഞ്ഞു ആവര്‍ത്തിച്ചു നിഷേധിക്കുന്നത്?

 

തീര്‍ച്ചയായും ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ “ദൈവം കല്പിച്ചിട്ടുള്ളതാണ്, ദൈവം അരുളിച്ചെയ്തതാണ്” എന്ന് പറഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ അന്ന് യെഹൂദ്യയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ദൈവം അത് നിഷേധിക്കുന്നത്. അപ്പോസ്തലനായ പത്രോസ് അവരെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു” (2.പത്രോ. 2:1). പരിശുദ്ധാത്മ നിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ സംസാരിച്ചു കൊണ്ടിരുന്ന കാലത്ത്‌ തന്നെയാണ് കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നത് എന്ന് തൊട്ടു മുകളിലെ വാക്യത്തോട് (2.പത്രോ. 1:21) ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇവരെപ്പറ്റി യഹോവയായ ദൈവം തന്നെ പറഞ്ഞിട്ടുള്ളത് യിരമ്യാവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

 

“യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു” (യിരെ.14:14)

 

“അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.29:23)

 

“യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:ശെമയ്യാവെ ഞാന്‍ അയക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കിയതുകൊണ്ടു” (യിരെ.29:31)

 

“പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു” (യിരെ.28:15)

 

“നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും  നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവി കൊടുക്കരുതു. നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു” (യിരെ.27:9,10)

 

“നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു. ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്‍റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.27:14,15)

 

ഈ കള്ളപ്രവാചകന്മാരുടെ പേരുകളും അവരുടെ പ്രവൃത്തികളും പ്രവചനങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യിരെ.20-ാമദ്ധ്യായത്തില്‍ പശ്ഹൂര്‍ പുരോഹിതന്‍ (യിരെ.20:1,2,6), 27- മദ്ധ്യായത്തില്‍ പ്രവാചകന്മാര്‍, പ്രശ്നക്കാര്‍, സ്വപ്നക്കാര്‍, ശകുന വാദികള്‍, ക്ഷുദ്രക്കാര്‍ (27:9,10;14-18), 28- മദ്ധ്യായത്തില്‍ ഹനന്യാ പ്രവാചകന്‍ (യിരെ.28:1-17), 29- മദ്ധ്യായത്തില്‍ ബാബേലില്‍ കുറെ പ്രവാചകന്മാര്‍ (യിരെ.29:15), കോലെയാവിന്‍റെ മകനായ ആഹാബ്‌, മയസേയാവിന്‍റെ മകനായ സിദെക്കീയാവ്‌ (29:21) ഇങ്ങനെ ധാരാളം പേര്‍ തങ്ങള്‍ സത്യദൈവത്തിന്‍റെ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുകയും യിരെമ്യാവ് കള്ളപ്രവാചകനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു:

 

“എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി” (യിരെ.26:8,9)

 

കള്ളപ്രവാചകനായിരുന്ന ഹനന്യാവ്‌ യഹോവയുടെ നാമത്തിലാണ് പ്രവചിച്ചിരുന്നത് (യിരെ.28:1,2,10,11). ഇങ്ങനെ ഒരു വശത്തു സത്യദൈവത്തിന്‍റെ പ്രവാചകനായി യിരെമ്യാവും മറുവശത്തു കള്ളപ്രവാചകന്മാരും നിന്നപ്പോള്‍ ജനം ഇന്നത്തേതുപോലെത്തന്നെ അന്നും ഭൂരിപക്ഷത്തോടോപ്പമാണ് നിലയുറപ്പിച്ചത്. യിരെമ്യാവിനെ കള്ളപ്രവാചകന്‍ എന്നവര്‍ മുദ്രകുത്തി:

 

“യിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കല്‍ അയച്ചു പറയിച്ച ഈ സകല വചനങ്ങളും,അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീര്‍ന്നശേഷം ഹോശയ്യാവിന്‍റെ മകനായ അസര്‍യ്യാവും കാരേഹിന്‍റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. കല്ദയര്‍ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യില്‍ ഏല്പിപ്പാന്‍ നേര്യാവിന്‍റെ മകനായ ബാരൂക്‍ നിന്നെ ഞങ്ങള്‍ക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു” യിരെ.43:1-3)

 

ഇതാണ് യിരെ.8:8-ന്‍റെ ചരിത്ര പശ്ചാത്തലം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ‘യഹോവയുടെ ന്യായപ്രമാണം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ വിശ്വസിക്കാതെ കള്ളപ്രവാചകന്മാരെ വിശ്വസിച്ചതിലൂടെ ദൈവത്തിന്‍റെ ന്യായപ്രമാണം വ്യാജമാണ് എന്ന് നിങ്ങള്‍ പ്രവൃത്തിയാല്‍ തെളിയിച്ചിരിക്കുന്നു’ എന്ന് ദൈവം അവരെ കുറ്റപ്പെടുത്തുന്നതായിട്ടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ “ദൈവത്തിന്‍റെ സത്യത്തിനെ അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു” (റോമ.1:25)

 

പഴയ നിയമത്തില്‍ നിന്ന് തന്നെയുള്ള ഒരു ഉദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഉല്‍പ്പത്തിപ്പുസ്തകം രണ്ടാം അദ്ധ്യായത്തില്‍ ദൈവം ആദമിനോട് കല്‍പിക്കുന്നത് “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും” എന്നാണ്. പിന്നീട് പാമ്പ് പറയുന്നത് “അത് തിന്നാല്‍ നിങ്ങള്‍ മരിക്കയില്ല” എന്നുമാണ്. പരസ്പര വിരുദ്ധമായ ഈ രണ്ടു പ്രസ്താവനകളും ഒരേ സമയം സത്യമായിരിക്കില്ല. ഒന്ന് സത്യമാണെങ്കില്‍ മറ്റേതു തീര്‍ച്ചയായും വ്യാജമായിരിക്കും. പാമ്പ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തപ്പോള്‍ അവര്‍ തെളിയിച്ചത് “ദൈവം പറഞ്ഞത് വ്യാജമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ഇതിന്‍റെയര്‍ത്ഥം ദൈവത്തിന്‍റെ വചനം അവര്‍ തിരുത്തി എന്നല്ലല്ലോ.

 

പക്ഷേ, ഇവിടെ നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നതു “ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍” എന്ന പദപ്രയോഗമാണ്. എഴുത്തുകോല്‍ എഴുതാന്‍ ഉപയോഗിക്കുന്നതായതുകൊണ്ട് സ്വാഭാവികമായും നമുക്കുണ്ടാകുന്ന ധാരണ ന്യായപ്രമാണത്തെ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തി വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്നാണ്, യഥാര്‍ത്ഥത്തില്‍ അവിടെ അങ്ങനെ പറയുന്നില്ലെങ്കിലും. എന്തുകൊണ്ടാണു ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ യഹോവയുടെ ന്യായപ്രമാണത്തെ വ്യാജമാക്കിത്തീര്‍ത്തു എന്ന് യിരമ്യാവ് പറയുന്നത്? അതും നമുക്ക്‌ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

 

പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ശാസ്ത്രിമാര്‍ ഉണ്ടായിരുന്നു. യിരമ്യാവിന്‍റെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിയ ശാസ്ത്രി, നേര്യാവിന്‍റെ മകനായ ബാരൂക്ക് ആയിരുന്നു എന്ന് വചനം പറയുന്നു:

 

“അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി” (യിരെ.36:4)

 

“അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്‍റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്‍റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു” (യിരെ.36:32)

 

എഴുതിയ കാര്യങ്ങള്‍ പ്രവാചകന്മാരുടെ പ്രതിനിധിയായി നിന്ന് ജനത്തോട് അറിയിക്കുന്നതും ചിലപ്പോഴൊക്കെ ശാസ്ത്രിമാരുടെ കര്‍ത്തവ്യമായിരുന്നു:

 

“യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല. ആകയാല്‍ നീ ചെന്നു എന്‍റെ വാമൊഴി കേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാ യെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം” (യിരമ്യാവ്.36:5.6)

 

“യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്‍റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു” (യിരമ്യാവ്.36:8)

 

യിരമ്യാവിനു വേണ്ടി ഒരു ബാരൂക്‌ ആണ് ഉണ്ടായിരുന്നതെങ്കില്‍ കള്ളപ്രവാചകന്മാരുടെ കള്ളപ്രവചനം രേഖപ്പെടുത്താനും അത് ജനത്തിനിടയില്‍ വായിക്കാനും പ്രചരിപ്പിക്കാനും എത്രയോ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോലുമായി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നിരിക്കും! ഇന്നും മനുഷ്യദൈവങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്താനും അവരുടെ ‘അരുളപ്പാടുകള്‍’ രേഖപ്പെടുത്താനും മുഖ്യാധാരാ മാധ്യമങ്ങളും മാസികകളും എല്ലാം മത്സരിക്കുന്ന കാഴ്ചകള്‍ നാം കാണുന്നുണ്ടല്ലോ. ചിലര്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മനുഷ്യദൈവങ്ങളാണ് സത്യമെന്നും തങ്ങളുടെ മതവും മതവിശ്വാസങ്ങളും മതഗ്രന്ഥങ്ങളും വ്യാജമാണെന്ന് കരുതി എത്രയോ പേര്‍ ഈ മനുഷ്യദൈവങ്ങളുടെ പിന്നാലെ പോകുന്നുണ്ട്; സ്വദേശികളും വിദേശികളും അടക്കം! അവര്‍ തങ്ങളുടെ മതഗ്രന്ഥങ്ങള്‍ വ്യാജമാണെന്ന് കരുതി അതിലുള്ള വിശ്വാസം ഉപേക്ഷിച്ചു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ആ ഗ്രന്ഥങ്ങള്‍ അവര്‍ തിരുത്തി എന്നാണോ? അങ്ങനെ ചിന്തിക്കുന്നത് തലച്ചോറ് ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃതര്‍ക്ക് പണയം വെച്ചവരോ ബുദ്ധി മരവിച്ചവരോ ആയിരിക്കും.

 

ചുരുക്കത്തില്‍, ദൈവിക ന്യായപ്രമാണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും തങ്ങള്‍ ജ്ഞാനികളാണെന്നും അഹങ്കരിക്കുന്ന ജനത്തോട്, ‘ദൈവിക ന്യായപ്രമാണത്തിന് വിരോധമായി കള്ളപ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍, ആ പ്രവചനങ്ങള്‍ എഴുതിയെടുത്തു പ്രസിദ്ധീകരിക്കുന്ന ശാസ്ത്രിമാരുടെ എഴുത്തുകളെ നിങ്ങള്‍ വിശ്വസിക്കുന്നതിലൂടെ യഹോവയുടെ ന്യായപ്രമാണം വിശ്വസിക്കാന്‍ കൊള്ളാത്ത വ്യാജരേഖയാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്’ എന്ന് ദൈവം കുറ്റപ്പെടുത്തുന്നതാണ് യിരമ്യാവ് 8:8-ല്‍ നാം കാണുന്നത്. അതല്ലാതെ ന്യായപ്രമാണം തിരുത്തപ്പെട്ടു എന്നൊരാശയം ആ വാക്യത്തില്‍ വരുന്നേയില്ല!!!

]]>
https://sathyamargam.org/2012/10/%e0%b4%af%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b5%8d-88-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af/feed/ 5
ഉത്തമഗീതം 5:16-ല്‍ മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചനം ഇല്ലേ? https://sathyamargam.org/2012/10/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-516-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/ https://sathyamargam.org/2012/10/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-516-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/#comments Fri, 05 Oct 2012 15:20:50 +0000 http://www.sathyamargam.org/?p=530 ചോദ്യം: ഉത്തമഗീതം 5:16-ല്‍ മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചനം ഇല്ലേ? ക്രിസ്ത്യാനികള്‍ എന്തിനാണ് ആ പ്രവചനം മറച്ചു വെക്കുന്നത്?

ഉത്തരം: ഉത്തമഗീതം 5:16-ല്‍ മൂല ഭാഷയില്‍ ഉള്ളത് ഇപ്രകാരമാണ്:

“ഹിക്കോ മമിത്താക്കിം വി കുല്ലോ മഹമ്മദിം സെഹ്ദൂദെയ്ഹ് വാ സെഹരീ ബൈനാ യെറുഷലായിം”

ഇവിടെ ‘മഹമ്മദീം’ എന്നൊരു പദം ഉണ്ട്, അത് മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനം ആണ് എന്ന് പറയണമെങ്കില്‍ തൊലിക്കട്ടി കുറച്ചൊന്നും പോരാ. ഒരു വ്യക്തി ഇസ്ലാം മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞാല്‍ അല്ലെങ്കില്‍ ഇസ്ലാമില്‍ വിശ്വസിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ അയാളുടെ ചിന്താശേഷി നശിക്കാന്‍ തുടങ്ങുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വാദം. ഉത്തമഗീതം 5:16-ല്‍ പറഞ്ഞിരിക്കുന്നത് മലയാളത്തില്‍ ഇപ്രകാരമാണ്:

“അവന്‍റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയന്‍ ; ഇവനത്രേ എന്‍റെ സ്നേഹിതന്‍.”

ഇവിടെ “സര്‍വ്വാംഗസുന്ദരന്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ‘മഹമ്മദീം’ എന്ന പദമാണ്. ഇതെടുത്തിട്ടാണ് മുസ്ലീങ്ങള്‍ വാദിക്കുന്നത് മുഹമ്മദിനെ കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട് എന്ന്. ഈ വാക്ക് നാമരൂപമല്ല എന്ന കാര്യം നാം ആദ്യം തന്നെ അറിഞ്ഞിരിക്കണം. മാത്രമല്ല, ബഹുവചനവുമാണ്‌. എബ്രായ ഭാഷയില്‍ “ഈം” ചേര്‍ത്താണ് ബഹുവചനമുണ്ടാക്കുന്നത്. ഉദാ: എലോഹ്, എലോഹീം; കെരൂബ്, കെരൂബീം; ഷെമ്മാ, ഷെമ്മായീം; കെത്തുബ്, കെത്തുബീം തുടങ്ങിയവ.

ഇവിടെ മഹമ്മദീം എന്ന് പറഞ്ഞത് നാമരൂപത്തില്‍ എടുക്കുകയാണെങ്കില്‍ മുഹമ്മദുമാര്‍ എന്ന ബഹുവചനമാണ് വരിക, ഒരിക്കലും മുഹമ്മദ്‌ എന്ന ഏക വചനമല്ല. മാത്രമല്ല, അര്‍ത്ഥം “അവന്‍ മുഹമ്മദുമാര്‍” എന്നായിരിക്കും!!!

ഇനി ഈ പദം വന്നിരിക്കുന്ന പഴയ നിയമത്തിലെ മറ്റു ഭാഗങ്ങള്‍ കൂടി ഒന്ന് പരിശോധിക്കാം:

അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും. (ഹോശേയ.9:6)

“മനോഹരസാധനങ്ങള്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായിക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍  അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും. (ഹോശേയ.9:16)

“ഇഷ്ടകരമായ” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

നാളെ ഈ നേരത്തു ഞാന്‍ എന്‍റെ ഭൃത്യന്മാരെ നിന്‍റെ അടുക്കല്‍ അയക്കും; അവര്‍ നിന്‍റെ അരമനയും നിന്‍റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു. (1.രാജാക്കന്മാര്‍ 20:6)

“ഇഷ്ടമുള്ളതൊക്കെയും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്‍റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ. (വിലാപങ്ങള്‍ 1:10)

“മനോഹരവസ്തുക്കള്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

അവളുടെ സര്‍വ്വജനവും നെടുവീര്‍പ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാന്‍ ആഹാരത്തിന്നു വേണ്ടി അവര്‍ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാന്‍ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ. (വിലാപങ്ങള്‍ 1:11)

“മനോഹര വസ്തുക്കളെ” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

ശത്രു എന്നപോലെ അവന്‍ വില്ലു കുലെച്ചു, വൈരി എന്നപോലെ അവന്‍ വലങ്കൈ ഓങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍ പുത്രിയുടെ കൂടാരത്തില്‍ തന്‍റെ ക്രോധം തീപോലെ ചൊരിഞ്ഞു; (വിലാപങ്ങള്‍ 2:4)

“കണ്ണിന്നു കൌതുകമുള്ളതു” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹര സാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു. (2.ദിനവൃത്താന്തം.39:16)

“മനോഹര സാധനങ്ങള്‍” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

ഞങ്ങളുടെ പിതാക്കന്മാര്‍  നിന്നെ സ്തുതിച്ചു പോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്കു ഇരയായ് തീര്‍ന്നു; ഞങ്ങള്‍ക്ക് മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു (യെശയ്യാ.64:11)

“മനോഹരമായിരുന്നതൊക്കെയും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

മനുഷ്യപുത്രാ, ഞാന്‍ നിന്‍റെ കണ്ണിന്‍റെ ആനന്ദമായവളെ ഒരേ അടിയാല്‍ നിങ്കല്‍നിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുകയോ ചെയ്യരുതു. (യെഹസ്കേല്‍ 24:16)

“കണ്ണിന്‍റെ ആനന്ദമായവളെ” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്. (യെഹസ്കേലിന്‍റെ ഭാര്യയെ ഉദ്ദേശിച്ചാണ് ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. വന്നു വന്നു മുസ്ലീങ്ങള്‍ മുഹമ്മദിനെ ഒരു സ്ത്രീയാക്കി മാറ്റിയോ???)

നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഗര്‍വ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്‍റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛയും ആയിരിക്കുന്ന എന്‍റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും. (യെഹസ്കേല്‍ 24:21)

“കണ്ണിന്‍റെ ആനന്ദവും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരില്‍ നിന്ന് എടുത്തുകളയുന്ന നാളില്‍ (യെഹസ്കേല്‍ 24:25)

“കണ്ണിന്‍റെ ആനന്ദവും” എന്നതിന് ഉപയോഗിച്ചിരിക്കുന്നത് മഹമ്മദീം എന്ന പദമാണ്.

ഇനി ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനമായിട്ടു എടുക്കുന്നതിനു കാരണം ഈ ആയത്ത് ആണല്ലോ:

(അതായത്‌ ) തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ) പിന്‍പറ്റുന്നവര്‍ക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌ . ) അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. (സൂറാ.7:157)

“തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി” എന്നാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.

ഖുര്‍ആന്‍ അനുസരിച്ച് തൌറാത്ത്‌ എന്ന് പറഞ്ഞാല്‍ മൂസയ്ക്ക് അള്ളാഹു അവതരിപ്പിച്ച അഞ്ചു പുസ്തകങ്ങളാണ്. ഇന്‍ജീല്‍ എന്ന് പറഞ്ഞാല്‍ ഈസാക്ക് അവതരിപ്പിച്ചു കൊടുത്തതാണ്. അപ്പോള്‍ ഈ ഉത്തമഗീതം ഏതു വിഭാഗത്തില്‍ വരും? ഖുര്‍ആന്‍ പറയുന്ന തൌറാത്തിലോ ഇന്‍ജീലിലോ ഇത് വരികയില്ല. അതുകൊണ്ടുതന്നെ ഇത് മുഹമ്മദിനെ കുറിച്ചുള്ള പ്രവചനം ആണെങ്കില്‍ പോലും ഖുര്‍ആന്‍ അനുസരിച്ച് ഈ പുസ്തകം ബൈബിളില്‍ വരാത്തതുകൊണ്ട് തങ്ങള്‍ക്കനുകൂലമായ വാദമായി ഇത് എടുക്കാന്‍ പറ്റില്ല. പിന്നെ എന്തിനാണ് മുസ്ലീങ്ങളെ നിങ്ങള്‍ ഇങ്ങനെ വ്യര്‍ത്ഥമായി ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്തു കഷ്ടപ്പെടുന്നത്?

]]>
https://sathyamargam.org/2012/10/%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-516-%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c/feed/ 10
മര്‍ക്കോസ് 10:17,18 പ്രകാരം യേശുക്രിസ്തു ദൈവമല്ലല്ലോ? https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/ https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/#comments Tue, 14 Aug 2012 12:49:37 +0000 http://www.sathyamargam.org/?p=488 ചോദ്യം: യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല (മര്‍കോസ് 10:17-18). യേശുക്രിസ്തുവിന്‍റെ ഈ ചോദ്യത്തില്‍ നിന്നും പ്രസ്താവനയില്‍ നിന്നും തെളിയുന്നത് താന്‍ ദൈവമല്ല എന്നല്ലേ?

 

മറുപടി: യേശുക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കേണ്ടതിനു ക്രിസ്ത്യാനികള്‍ സാധാരണ ഉയോഗിക്കുന്ന വാക്യമാണിത്. അതേ വാക്യം തന്നെ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിനെതിരെ ഉപയോഗിക്കുകയാണ് ഇന്ന് ദാവാപ്രവര്‍ത്തകര്‍ . പരിശുദ്ധാത്മാവിനാല്‍ വിരചിതമായ ബൈബിളില്‍ ഉള്ള സത്യങ്ങള്‍ മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവ്‌ ലഭിച്ചവര്‍ക്ക് മാത്രമേ കഴിയൂ എന്ന സത്യം ഒന്നുകൂടി ഉറപ്പിക്കപ്പെടുകയാണ് ദാവാക്കാരുടെ ഈ ചോദ്യത്തിലൂടെ. പരാമര്‍ശിത വേദഭാഗത്ത് “ഞാന്‍ നല്ലവനല്ല, ദൈവം മാത്രമേ നല്ലവനുള്ളൂ” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? ദാവാക്കാരുടെ വാദം കേട്ടാല്‍ തോന്നുക, “ഞാനൊക്കെ മഹാ മോശമാണ്, ഒരു ഗുണവും ഇല്ലാത്തവന്‍, ദൈവം ഒരാള് മാത്രമേ നല്ലവനുള്ളൂ” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നാണ്.

 

ഇനി നമുക്ക്‌ യേശുവിന്‍റെ വാക്കുകള്‍ അപഗ്രഥിച്ചു നോക്കാം:

 

“എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്?”

 

ലോകത്തുള്ള സകല മതങ്ങളുടേയും സ്ഥാപകര്‍ തങ്ങളെക്കുറിച്ചല്ല, തങ്ങള്‍ കൊണ്ടുവന്ന ആശയത്തെക്കുറിച്ച് അല്ലെങ്കില്‍ സന്ദേശത്തെക്കുറിച്ചാണ് ജനങ്ങളോട് ചോദിക്കുക. തങ്ങളുടെ വ്യക്തിത്വം അല്ല, മറിച്ചു തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്തുടരപ്പെടേണ്ടതെന്നും അവര്‍ പറയും. എന്നാല്‍ മറ്റു പല വിഷയത്തിലും എന്നപോലെ ഈ വിഷയത്തിലും യേശുക്രിസ്തു മാത്രം ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി നിലകൊള്ളുന്നു. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ “യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു” എന്നതല്ല, മറിച്ച് “യേശു ക്രിസ്തു ആരാണ്” എന്നതിലാണ് അടങ്ങിയിരിക്കുന്നത്. ക്രിസ്തു മാര്‍ഗ്ഗത്തിന്‍റെ കേന്ദ്രബിന്ദു യേശുക്രിസ്തു എന്ന വ്യക്തി പ്രഭാവമാണ്. ഇത് യേശുക്രിസ്തു ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം:

 

“യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ  ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു.  “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ് ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു’ എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” (മത്തായി.16:13-17) എന്ന് പറഞ്ഞു.

 

ഇവിടെ യേശു ക്രിസ്തുവിന്‍റെ ചോദ്യം “ജനങ്ങള്‍ മനുഷ്യപുത്രന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് എന്ത് പറയുന്നു” എന്നല്ല. പ്രത്യുത, “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്ന് പറയുന്നു” എന്നതാണ്. യേശു ക്രിസ്തു എന്ന ആളത്തത്തെ മനസ്സിലാക്കി അംഗീകരിക്കാതെ യേശുവിന്‍റെ പഠിപ്പിക്കലുകളെ മാത്രം പിന്തുടര്‍ന്നിട്ട് യാതൊരു കാര്യവുമില്ല എന്ന് അര്‍ത്ഥം! ഇത് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്.

 

“അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍, ഞാന്‍ മേലില്‍ നിന്നുള്ളവന്‍; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍, ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല. ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു” (യോഹ.8:23,24).

 

“ഞാന്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നല്ല, മറിച്ച്, “””””””””””ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും”””””””” എന്നാണു യേശു ക്രിസ്തു പറഞ്ഞത്. പാപമോചനം പ്രാപിക്കണമെങ്കില്‍ യേശുക്രിസ്തു എങ്ങനെയുള്ളവനാണ് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവും അവനിലുള്ള വിശ്വാസവും ഏതൊരുവനും ആവശ്യമാണ്‌ (റോമ.10:14-17). ശിഷ്യന്മാരോട് മാത്രമല്ല, പരീശന്മാരോടും യേശുക്രിസ്തു തന്നെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: “പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍?” എന്ന് ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു” (മത്തായി.22:41,42).

 

“ക്രിസ്തു പഠിപ്പിച്ചതിനെക്കുറിച്ച് എന്ത് തോന്നുന്നു” എന്നല്ല, “ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു” എന്നാണു ചോദ്യം. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവരോട് അവര്‍ തന്നെക്കുറിച്ച് എന്താണ് ധരിച്ചു വെച്ചിട്ടുള്ളത് എന്ന കാര്യം  അവിടുന്ന് ചോദിക്കാറുണ്ട്. ഇവിടേയും അത് തന്നെയാണ് ചെയ്യുന്നത്.

 

ശമര്യാക്കാരി സ്ത്രീയോട് സംസാരിക്കുമ്പോഴും യേശുക്രിസ്തു തന്‍റെ ആളത്തം അവളുടെ മുന്നില്‍ വെളിപ്പെടുത്തുന്നുണ്ട്: “യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു” (യോഹ.4:26)

 

യേശുക്രിസ്തുവിന്‍റെ സുപ്രസിദ്ധമായ ഒരു ആഹ്വാനത്തിലും ഇതേ വസ്തുത കാണാന്‍ കഴിയും: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി.11:28).

 

എന്‍റെ കല്പനകള്‍ പ്രമാണിച്ചു നടന്നാല്‍ നിങ്ങള്‍ക്ക്‌ ആശ്വാസം കിട്ടിയേക്കാം എന്നല്ല യേശുക്രിസ്തു പറഞ്ഞത്, മറിച്ചു ‘എന്‍റെ അടുക്കല്‍ വരിക, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും’ എന്നാണു. ഇവിടേയും യേശുക്രിസ്തു തന്‍റെ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്യുന്നത്.

 

ഉപമ പറഞ്ഞപ്പോള്‍ പോലും കര്‍ത്താവ് തന്‍റെ ആളത്തത്തെ മറ്റു പ്രവാചകരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മര്‍ക്കോസ് 12:1-7 വരെയുള്ള വേദഭാഗങ്ങള്‍ നോക്കാം:

 

“പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞു തുടങ്ങിയതു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കുംകുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു. അവര്‍ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. അവന്നു ഇനി ഒരുത്തന്‍, ഒരു പ്രിയമകന്‍, ഉണ്ടായിരുന്നു. എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു. ആ കുടിയാന്മാരോ: ഇവന്‍ അവകാശി ആകുന്നു; വരുവിന്‍; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു. അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍ നിന്നു എറിഞ്ഞുകളഞ്ഞു.”

 

ഈ ഉപമയില്‍ കര്‍ത്താവ് വ്യക്തമായി തന്‍റെ മരണത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് എന്ന് മാത്രമല്ല, തനിക്ക് മുന്‍പ്‌ വന്നവര്‍ ആരായിരുന്നു എന്നും പറയുന്നു. ആരെയാണ് ഈ ഉപമയില്‍ ദാസന്മാര്‍ എന്ന പദപ്രയോഗം കൊണ്ട് കര്‍ത്താവ് അര്‍ത്ഥമാക്കിയത്? അതറിയണമെങ്കില്‍ പഴയനിയമത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. യിരമ്യാ.7:25-ല്‍ പ്രവാചകന്‍ മുഖാന്തരം യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

 

“നിങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീം ദേശത്ത് നിന്ന് പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകല ദാസന്മാരേയും നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചു വന്നു.”

 

ആമോസ് 3:7-ല്‍ ഇപ്രകാരം കാണാം:

 

“യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ക്കു തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”

 

തനിക്ക് മുന്‍പ്‌ വന്ന പ്രവാചകന്മാരെല്ലാം വെറും ദാസന്മാര്‍ ആയിരുന്നു എന്നും എന്നാല്‍ താന്‍ ദാസനല്ല, അവകാശിയായ പുത്രന്‍ ആണെന്നും ഈ ഉപമയില്‍ കര്‍ത്താവ് വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, ആ പുത്രന്‍ കൊല്ലപ്പെട്ടെങ്കില്‍ മാത്രമേ അവന്‍റെ അവകാശം മനുഷ്യവര്‍ഗ്ഗത്തിനു ലഭിക്കുകയുള്ളൂ എന്നും തെളിവായി പറയുന്നുണ്ട്.

 

ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം മര്‍ക്കോസ് 10:18 വ്യാഖ്യാനിക്കാന്‍. യേശുവിന്‍റെ മുന്‍പാകെ വന്ന വ്യക്തിയുടെ ദൈവം ധനമാണ്. അവനോടുള്ള കര്‍ത്താവിന്‍റെ സംസാരത്തില്‍ അത് വളരെ വ്യക്തമാകുന്നുണ്ട്. “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.  അവന്‍ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചു പോരുന്നു എന്നു പറഞ്ഞു” (മര്‍ക്കോസ്. 10:19,20)

 

ന്യായപ്രമാണത്തിലെ അഞ്ചാം കല്പന മുതലാണ് യേശുക്രിസ്തു അവനോടു പറയുന്നത്. അന്യന്‍റേതായ ഒന്നും മോഹിക്കരുത് എന്ന അവസാന കല്പന പറയുന്നുമില്ല. എന്തുകൊണ്ടാണ് യേശുക്രിസ്തു ആദ്യത്തെ നാല് കല്പനകളും അവസാനത്തെ കല്പനയും ഒഴിവാക്കിയത്? ന്യായപ്രമാണത്തിലെ ആദ്യ നാല് കല്പനകള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നതാണ്. ആ കാര്യത്തില്‍ അവന്‍ പരാജയമാണ്. അവന്‍റെ ദൈവം പണമാണ്, പണം അവന്‍റെ വിഗ്രഹമാണ്. പണം ഉണ്ടാക്കേണ്ടതിനു ദൈവത്തിന്‍റെ നാമം വൃഥാവാക്കുന്നതിനും അവനു മടിയില്ല, ശബ്ബത്തിലും അവന്‍ പണമുണ്ടാക്കാന്‍ വേണ്ടി അധ്വാനിക്കുന്നവനാണ്. അന്യന്‍റെ മുതല്‍ കണ്ടാല്‍ അത് സ്വന്തമാക്കേണ്ടതിനു അവന്‍ മോഹിക്കുകയും ചെയ്യുന്നു. അവനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ എല്ലാം അറിയാവുന്നതുകൊണ്ടാണ് കര്‍ത്താവ് ഈ കാര്യങ്ങള്‍ ഒഴിവാക്കി അവനോടു ബാക്കി കാര്യങ്ങള്‍ മാത്രം പറയുന്നത്. അവന്‍റെ ദൈവം ധനം ആയതുകൊണ്ടാണ് “യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” (മാര്‍ക്കോസ്. 10:21) എന്നു പറഞ്ഞത്.

 

‘നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുത്താല്‍ നിനക്ക് നിത്യജീവന്‍ ഉണ്ടാകും’ എന്നല്ല, ‘നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും’ എന്നാണ് യേശുക്രിസ്തു പറഞ്ഞത്. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും എന്ന് പറഞ്ഞാല്‍ “സ്വര്‍ഗ്ഗത്തില്‍ പോകും” എന്നല്ല അര്‍ത്ഥം എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ‘സ്വിസ്സ് ബാങ്കില്‍ എനിക്ക് നിക്ഷേപം ഉണ്ടാകും’ എന്ന് പറഞ്ഞാല്‍ ‘ഞാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകും’ എന്നല്ലല്ലോ അര്‍ത്ഥം. നിത്യജീവന്‍ ഉണ്ടാകണമെങ്കില്‍ എന്ത് ചെയ്യണം എന്ന് തൊട്ടു താഴെ തന്നെ കര്‍ത്താവ്‌ പറയുന്നുണ്ട്: “പിന്നെ വന്നു എന്നെ അനുഗമിക്ക.” അവന്‍റെ ദൈവമായിരിക്കുന്ന ധനത്തെ മാറ്റിക്കളഞ്ഞിട്ടു പകരം അവിടെ അവന്‍റെ ദൈവമായിട്ടു അഥവാ കര്‍ത്താവായിട്ടു യേശുക്രിസ്തുവിനെ സ്വീകരിക്കുക എന്നതാണ് നിത്യജീവന്‍ പ്രാപിക്കുവാനുള്ള ഉപാധിയായിട്ടു കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞത്. അവനോടു മാത്രമല്ല, എല്ലാവരോടും ബൈബിള്‍ പറയുന്നത് ഈ സന്ദേശം തന്നെയാണ്. മനുഷ്യര്‍ ദൈവങ്ങളായിക്കരുതി ആരാധിക്കുന്ന എല്ലാത്തിനേയും (മതങ്ങളിലെ ദൈവങ്ങള്‍ മാത്രം അല്ല, ധനം, പ്രശസ്തി, അധികാരം, രാഷ്ട്രീയം എന്നിവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും) ഒഴിവാക്കി യേശുവിനെ തന്‍റെ കര്‍ത്താവായി സ്വീകരിക്കുക. അപ്പോള്‍ അവന്‍ രക്ഷിക്കപ്പെടും. രക്ഷ എന്നത് ശിക്ഷയില്‍ നിന്നുള്ള വിടുതലാണ്. ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നുള്ള വിടുതല്‍ !!

 

“എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്?” എന്ന ചോദ്യത്തിന്‍റെ അര്‍ത്ഥം “ഞാന്‍ ആരാണെന്ന് മനസ്സിലാക്കിയിട്ട് തന്നെയാണോ നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌” എന്നാണ്. തന്‍റെ ആളത്തം അവന്‍റെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ വേണ്ടിയാണ് ആ ചോദ്യം ചോദിക്കുന്നത്. അടുത്ത വാചകത്തില്‍ ഈ കാര്യം കൂടുതല്‍ തെളിയുന്നു: “ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.”

‘ദൈവം മാത്രമേ നല്ലവനായി ഉള്ളൂ, നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു. ഞാന്‍ ദൈവമാണെന്ന് അറിഞ്ഞു തന്നെയാണോ നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌?” എന്നതാണ് ഇവിടെ യേശുക്രിസ്തു വിവക്ഷിക്കുന്നത്. യേശുക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കാന്‍ ഞങ്ങള്‍ സാധാരണ ഉപയോഗിക്കാറുള്ള വാക്യം ആണിത് എന്ന് ഞാന്‍ ആരംഭത്തില്‍ത്തന്നെ പറഞ്ഞത് ഇതുകൊണ്ടാണ്.

 

‘യേശുക്രിസ്തു നല്ലവനല്ല’ എന്ന് അവനെ അറിഞ്ഞ ഒരാളും പറയുകയില്ല. അവന്‍റെ ജീവിതം പരിശോധിച്ച അവന്‍റെ അനുയായികളും എതിരാളികളും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ് “അവന്‍ നല്ലവനാണ്” എന്നത്. തന്നെ ക്രൂശിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന എതിരാളികളോട് യേശുക്രിസ്തുതന്നെ ഒരിക്കല്‍ ചോദിച്ചു: “നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” (യോഹ.8:46). ഈ ചോദ്യത്തിന്‍റെ അര്‍ത്ഥം, “ഞാന്‍ ചെയ്ത ഇന്ന കാര്യം പാപമാണ് എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?” എന്നതാണ്. അവനെ കൊല്ലാന്‍ ആഗ്രഹിച്ചു നടന്ന ഒരാള്‍ക്കും അവന്‍ ചെയ്ത ഏതെങ്കിലും കാര്യം തെറ്റായതാണ് എന്ന് അവനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അവന്‍റെ ജീവിതത്തില്‍ പാപമേ ഉണ്ടായിരുന്നില്ല. ബൈബിള്‍ ഇത് വ്യക്തമാക്കുന്നുണ്ട്:

 

“അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1.പത്രോസ്.2:22)

 

“പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി” (2.കൊരി.5:21).

 

“പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല” (1.യോഹ.3:5).

 

അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍ പാപം അറിഞ്ഞിട്ടില്ല; അവനില്‍ പാപം ഇല്ല എന്ന് ബൈബിള്‍ സ്വച്ഛസ്ഫടിക സമാനം വ്യക്തമാക്കുമ്പോള്‍ “അവന്‍ നല്ലവനല്ല” എന്ന് വാദിക്കാന്‍ ആര്‍ക്കു കഴിയും? അവന്‍ നല്ലവനാണ്, ദൈവം ഒരുവന്‍ മാത്രമേ നല്ലവന്‍ ഉള്ളൂ എന്ന് അവന്‍ പറഞ്ഞിട്ടുമുണ്ട്. അര്‍ത്ഥം സുവ്യക്തമാണ് സുഹൃത്തേ. അവന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആന്‍റെ ഭൂമികയിലും പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടല്ല, ബൈബിള്‍ വായിക്കേണ്ടത്. മറിച്ച്, ബൈബിളിന്‍റെ വീക്ഷണകോണിലൂടെ ആയിരിക്കണം. നിങ്ങളുടെ മതഗ്രന്ഥവും പ്രവാചകനും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ബൈബിളിന്‍റെ മുകളില്‍ ആരോപിക്കാന്‍ നില്‍ക്കരുത്. ബൈബിള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം ബൈബിളില്‍ നിന്ന് മനസ്സിലാക്കുക. ആ മനസ്സിലാക്കിയ കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യുക. അല്ലാതെ തോന്നലുകളുടെയും മുന്‍വിധികളുടേയും അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും ബൈബിളിന്‍റെ ദൈവികതയെയും ചോദ്യം ചെയ്യാന്‍ വരരുത്.

]]>
https://sathyamargam.org/2012/08/%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b8%e0%b5%8d-101718-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%af%e0%b5%87%e0%b4%b6%e0%b5%81/feed/ 13
യഹോവയായ ദൈവം മനുഷ്യനെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയതെന്തുകൊണ്ട്? https://sathyamargam.org/2012/08/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b4%be%e0%b4%af-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%8f%e0%b4%a6/ https://sathyamargam.org/2012/08/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b4%be%e0%b4%af-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%8f%e0%b4%a6/#comments Sat, 04 Aug 2012 15:02:02 +0000 http://www.sathyamargam.org/?p=473 ചോദ്യം: ദൈവം എന്തുകൊണ്ടാണ് മനുഷ്യരെ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നാന്‍ സമ്മതിക്കാതെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിക്കളഞ്ഞത്? ബൈബിളിലെ ദൈവത്തിനു മനുഷ്യവര്‍ഗ്ഗത്തോട് സ്നേഹമില്ല എന്നല്ലേ ഇതില്‍നിന്ന് നമുക്ക്‌ മനസ്സിലാകുന്നത്?

മറുപടി: ഒറ്റ വായനയില്‍ അപ്രകാരം തോന്നിപ്പോകാം. എന്നാല്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ബൈബിളിലെ സന്ദേശം എന്താണെന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ ദൈവം മനുഷ്യരെ സ്നേഹിച്ചതുകൊണ്ടാണ് അവരെ തോട്ടത്തില്‍നിന്ന് പുറത്താക്കിയത് എന്ന് കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ചു നോക്കാം.

ദൈവം ആദ്യമനുഷ്യനോട് പറഞ്ഞത് “തോട്ടത്തിലെ സകല വൃക്ഷങ്ങളുടെ ഫലവും നിനക്ക് ഇഷ്ടം പോലെ ഭക്ഷിക്കാം, എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം നീ തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!” എന്നാണു. ഏതൊരു സമൂഹവും നിലനിന്നു പോകാന്‍ നിയമങ്ങള്‍ ആവശ്യമാണ്‌. നിയമങ്ങളില്ലാത്ത സമൂഹത്തില്‍ അരാജകത്വമാണ് ഫലം. ഇവിടെ ഏദന്‍ തോട്ടത്തില്‍, അവര്‍ പാപമില്ലാത്തവരാണ്, അവര്‍ക്ക് നന്മ മാത്രമേ അറിയൂ, അവര്‍ ചെയ്യുന്നതെന്തും നന്മയാണ്. അതുകൊണ്ട് ഇന്നുള്ളതുപോലെ വകുപ്പുകളും ഉപവകുപ്പുകളുമായി എണ്ണമില്ലാത്ത നിയമങ്ങളുടെ ഒന്നും ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല. ഒരേയൊരു നിയമം മാത്രം, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഭക്ഷിക്കരുത്, അത്ര മാത്രം! ഇന്ന് നമുക്കുള്ളതുപോലെ, നമ്മുടെ അകത്തുനിന്നു നമ്മെ പ്രലോഭിപ്പിക്കുന്ന പാപം അവര്‍ക്കില്ലാതിരുന്നതിനാല്‍ അഥവാ, അവരുടെ ജഡത്തില്‍ പാപം വസിക്കാതിരുന്നതിനാല്‍ അവര്‍ക്ക് ഈ കല്പന എളുപ്പത്തില്‍ അനുസരിക്കാന്‍ കഴിയുന്നതായിരുന്നു.

ഇനി നന്മയും തിന്മയും തിരിച്ചറിയുന്നത്‌ നല്ലതല്ലേ എന്നൊരു ചോദ്യം വരാം. തീര്‍ച്ചയായും നല്ലതാണ്, അവര്‍ നമ്മുടെ അവസ്ഥയിലായിരുന്നെങ്കില്‍! എന്നാല്‍ അവര്‍ ഉണ്ടായിരുന്നത് നിഷ്പാപാവസ്ഥയിലാണ്, പാപം എന്തെന്നുപോലും അറിഞ്ഞു കൂടാത്ത, നന്മ മാത്രം അറിയുന്ന അവസ്ഥ!! അവര്‍ ചെയ്യുന്നതെല്ലാം നന്മയാണ്, അഥവാ അവര്‍ക്ക് നന്മ മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഈ സ്ഥിതിയില്‍, മറ്റേതൊരു പിതാവിനേയും പോലെ ദൈവം ആഗ്രഹിച്ചത്‌ തന്‍റെ മക്കള്‍ തിന്മയെന്തെന്നറിയരുതെന്നാണ്. അതുകൊണ്ടാണ് അവരോടു അത് ഭക്ഷിക്കരുതെന്നു കല്പിച്ചത്.

അങ്ങനെയെങ്കില്‍ ദൈവം എന്തിനു ആ വൃക്ഷം അവിടെ മുളപ്പിച്ചു എന്ന് ചോദിച്ചേക്കാം, രണ്ടു കാരണങ്ങള്‍ ഉണ്ട്, ഒന്ന് നേരത്തെ പറഞ്ഞ നിയമം. രണ്ടാമത്തേത് പൂര്‍ണ്ണ ഹൃദയത്തോടെ ഉള്ളതായിരിക്കണം ദൈവത്തോടുള്ള സ്നേഹവും അനുസരണവും എന്ന ദൈവത്തിന്‍റെ ആഗ്രഹമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും ഉള്ളവനായിട്ടാണ്. ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം എന്നത് നമ്മളൊക്കെ ഊഹിക്കുന്നതിന്‍റെ അപ്പുറത്താണ്. ഏതൊരു മനുഷ്യനും തന്‍റെ മകന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്നു എന്നവകാശപ്പെട്ടാലും ഒരു പരിധിക്കപ്പുറം അവനു സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന് കാണാം. തന്നെ തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യം ഒരിക്കലും അയാള്‍ തന്‍റെ മക്കള്‍ക്ക്‌ കൊടുക്കുകയില്ല. അവര്‍ തന്നെ അനുസരിക്കണമെന്നും സ്നേഹിക്കണമെന്നും അയാള്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവത്തെ തള്ളിപ്പറയാനും കൂടി ഉള്ളത്ര വലിയതാണ്. ഞങ്ങളുടെ കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കുക: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിക്കണം.” പൂര്‍ണ്ണ മനസ്സോടെ എന്ന് പറയുമ്പോള്‍, ഒരു നിര്‍ബന്ധത്തിന്‍റെ പുറത്തും ആയിരിക്കരുത് എന്നര്‍ത്ഥം!! അവന്‍ പൂര്‍ണ്ണ മനസ്സോടെ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍, അതിനുള്ള പ്രതിഫലം ദൈവം ഇഹലോകത്തും പരലോകത്തും നല്‍കും; അതല്ല, സ്വന്ത വഴികളില്‍ നടക്കേണ്ടതിനു ദൈവത്തെ തള്ളിക്കളയുകയാണെങ്കില്‍ അതിന്‍റെ പ്രതിഫലവും ദൈവം അവനു ഇഹലോകത്തിലും പരലോകത്തിലും കൊടുക്കും. ദൈവം ഏദന്‍ തോട്ടത്തില്‍ ആ വൃക്ഷം മുളപ്പിച്ചത് “മനുഷ്യന് തിരഞ്ഞെടുപ്പിന്മേലുള്ള സ്വാതന്ത്ര്യം” അനുവദിക്കാന്‍ വേണ്ടിയാണ്.

ഇന്നും ദൈവം അത് തന്നെയാണ് ചെയ്യുന്നത്, മനുഷ്യരുടെ പാപത്തിനു പരിഹാരം വരുത്തേണ്ടതിനു കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട യേശുവിനെ ദൈവം പരസ്യമായി മനുഷ്യ വര്‍ഗ്ഗത്തിന് മുന്‍പാകെ നിര്‍ത്തിയിരിക്കുന്നു. അവനെ സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക്‌ കൊടുത്തിരിക്കുന്നു. അന്ന് ആദാമിനും ഇന്ന് നമുക്കും ഉള്ളത് ഒരേ പോലെയുള്ള അവസരമാണ് എന്ന് സാരം. ബൈബിളില്‍ വെളിപ്പെടുന്ന ദൈവം മുഖപക്ഷമില്ലാത്തവനാണ്!!!

ഇനി വിലക്കപ്പെട്ട പഴം കഴിച്ചു പാപികളായിത്തീര്‍ന്ന മനുഷ്യരെ എന്തിനാണ് ദൈവം തോട്ടത്തില്‍ നിന്ന് പുറത്താക്കിയത്? “പാപം ചെയ്ത മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം കൂടി പറിച്ചു തിന്നു എന്നേക്കും ജീവിക്കാന്‍ ഇടയാകരുത്” എന്നതിനാലാണ് ദൈവം മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് (ഉല്പ. 3:22-24) എന്ന് ബൈബിള്‍ പറയുന്നു. ‘പാപം ചെയ്ത ദേഹി മരിക്കണം’ എന്നുള്ളത് ദൈവനീതിയാണ്. പാപികളായ മനുഷ്യരെ വീണ്ടെടുക്കെണ്ടതിനു പാപമില്ലാത്ത ഒരു മനുഷ്യന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി മരിക്കണം എന്നുള്ളതും ദൈവനീതിയാണ്. മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നാല്‍ ഇത് രണ്ടും സംഭവിക്കുകയില്ല, അവന്‍ മരണമില്ലാത്ത പാപിയായി എന്നുമെന്നേക്കും ജീവിക്കേണ്ടി വരും! അവനെ വീണ്ടെടുക്കേണ്ടതിനു ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചിട്ടും കാര്യമില്ല. കാരണം, മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നു മരണമില്ലാത്തവനായിത്തീര്‍ന്നിരിക്കയാല്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനും മരിക്കാന്‍ കഴിയാതെ വരും!! അതൊഴിവാക്കേണ്ടതിനാണ് ദൈവം അവരെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയത്!!!

മനുഷ്യന്‍ പാപത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് മരണമില്ലാത്തവനായി എന്നന്നേക്കും ജീവിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കുക. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, പോള്‍പോട്ട്, ബിന്‍ലാദന്‍, മുല്ലാ ഒമര്‍, കലിഗുള, നീറോ തുടങ്ങിയ മനുഷ്യര്‍ക്ക്‌ കീഴില്‍ ആയിപ്പോകുന്ന മാനവകുലം അതില്‍ നിന്നൊരു മോചനമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ നരകിക്കും. മനുഷ്യന്‍റെ അന്ധമായ ലാഭക്കൊതിയുടെ നേര്‍ചിത്രമായി ഇന്ന് നമ്മുടെ മുമ്പാകെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കാര്യം ഓര്‍ക്കുക. പാപത്തില്‍ അകപ്പെട്ട മനുഷ്യന് മരണമില്ലാത്ത അവസ്ഥയായിരുന്നെങ്കില്‍ ഇവരും ഇവരെപ്പോലെയുള്ള മറ്റനേകരും ഈ ദുരിതവും പേറി എന്നെന്നേക്കും ജീവിക്കേണ്ടി വരുന്നത് എത്ര ഭയാനകം!!

തീര്‍ച്ചയായും മനുഷ്യ വര്‍ഗ്ഗത്തെ മുഴുവന്‍ യഹോവയായ ദൈവം സ്നേഹിച്ചതുകൊണ്ടുതന്നെയാണ് അന്ന് ആദാമിനെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കി തിരിഞ്ഞു കൊണ്ടിരുന്ന വാളിന്‍റെ ജ്വാലയുമായി കെരൂബുകളെ തോട്ടത്തിനു കാവല്‍ നിറുത്തിയത്. യഹോവയായ ദൈവം അന്നത് ചെയ്തില്ലായിരുന്നു എങ്കില്‍, പിന്നെ നമുക്ക് ഒരു രക്ഷാമാര്‍ഗ്ഗവും ഉണ്ടാകുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം!!!

]]>
https://sathyamargam.org/2012/08/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b4%be%e0%b4%af-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%86-%e0%b4%8f%e0%b4%a6/feed/ 15
ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/#comments Tue, 31 Jul 2012 15:18:36 +0000 http://www.sathyamargam.org/?p=361  

“അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് ഖുര്‍ആനെക്കുറിച്ച് പല മുസ്ലീം സുഹൃത്തുക്കളും അഭിമാനത്തോടെ പ്രസ്താവിക്കുന്നത് കാണാന്‍ ഇടയായി. ഒന്നുകില്‍ അവര്‍ ഖുര്‍ആന്‍റെ ചരിത്രമറിയാതെ സംസാരിക്കുന്നു, അല്ലെങ്കില്‍ മന:പൂര്‍വ്വം ആള്‍ക്കാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നു. ഇതാ, കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ :

 

“40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.

 

ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.

 

മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന്‍ ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.

 

എന്നാല്‍ സിയാദ്‌ ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ്‌ അയാള്‍  ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന്  അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത്‌ എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)

 

ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.

 

അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ്‌ എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.

 

ഇപ്രകാരം ‘ഫാതിഹ’ മുതല്‍  ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ  റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.

 

അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ്‌ എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്‌, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)

 

“കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍  പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്‍കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 187).

 

“ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ്‌ വിജ്ഞാന പുനരുദ്ധാരണം, പുറം 190).

 

ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍  മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? ജിബ്രീല്‍ ഇവര്‍ക്കും വഹിയ്‌ കൊടുത്തോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ അങ്ങനെയൊരു ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?

 

ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:

 

 ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാരാല്‍ മാറ്റം വരുത്തപ്പെട്ട ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ട്? 

]]>
https://sathyamargam.org/2012/07/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d/feed/ 17
“ഞാന്‍ ദൈവമാകുന്നു; എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/ https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/#comments Sat, 28 Jul 2012 11:56:22 +0000 http://www.sathyamargam.org/?p=323 ചോദ്യം: “ഞാന്‍ ദൈവമാകുന്നു; എന്നെ ആരാധിക്കുക” എന്ന് കൃത്യമായ വാക്കുകളില്‍ യേശു പറഞ്ഞിരിക്കുന്നത് എവിടെയാണ്?

മറുപടി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ മുകളില്‍ ചോദിക്കപ്പെട്ട ചോദ്യം ക്രിസ്ത്യാനികളോട് ചോദിക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്. എന്നിരുന്നാലും മേലുദ്ധരിച്ച വാചകം യേശു പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ യേശു ദൈവമാണെന്ന് അവകാശപ്പെടാനാകൂ എന്ന് അവര്‍ അഭിപ്രായപ്പെടുകയാണെങ്കില്‍ നമുക്ക് താഴെ പറയും പ്രകാരം ചോദിക്കാം:

“ഞാന്‍ ഒരു പ്രവാചകന്‍ മാത്രമാണ്; എന്നെ ആരാധിക്കരുത്” എന്ന് കൃത്യമായ വാക്കുകളില്‍ യേശു എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരു പ്രത്യേക വാചകത്തിന് വേണ്ടി യുക്തിരഹിതമായി നിരന്തരം വാദിക്കുകയാണെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ തന്നെ ചിന്താഗതിയെ നിരാകരിക്കുകയാണ്. ഭാഗ്യവശാല്‍ യേശു തന്നെക്കുറിച്ചുതന്നെ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് പരിശോധിക്കുവാന്‍ ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്. ബൈബിളിന്‍റെ വെളിച്ചത്തിലും ഖുര്‍ആന്‍റെ വെളിച്ചത്തിലും ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ചില പ്രത്യേക വിശേഷണങ്ങളുണ്ട്. ഉദാഹരണമായി, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നു ദൈവത്തിനു മാത്രമേ അവകാശപ്പെടാനാകൂ. “ഞാനാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന്” ഒരു മനുഷ്യന്‍ പറയുകയാണെങ്കില്‍ ആ പ്രസ്താവന തെറ്റായിരിക്കും. കാരണം, ദൈവമൊഴികെ ആര്‍ക്കും അങ്ങനെ അവകാശപ്പെടാനാകില്ല. അങ്ങനെ ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍ യേശു അവകാശപ്പെട്ടു എങ്കില്‍ അതിനര്‍ത്ഥം യേശു താന്‍തന്നെ ദൈവമാണെന്ന് അവകാശപ്പെട്ടു എന്നത്രേ. യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ദൈവത്തിനു മാത്രം അവകാശപ്പെടാവുന്നതും അല്ലെങ്കില്‍ ദൈവത്തെക്കുറിച്ചുമാത്രം പരാമര്‍ശിക്കപ്പെടാവുന്നതുമായ ചില സ്വഭാവങ്ങള്‍ ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. അവയില്‍ ചിലത് നമുക്ക്‌ പരിശോധിക്കാം:

1. ആദ്യനും അന്ത്യനും

(സൂറാ.57:3). അല്ലാഹുവിനെ “ആദ്യനും അന്ത്യനും,” ഏറ്റവും ഉയര്‍ന്നവനും ഏറ്റവും അടുത്തിരിക്കുന്നവനും എന്ന് വെളിപെടുത്തുന്നു. പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).

പഴയനിയമത്തില്‍ ദൈവം (LORD) എന്ന് വലിയ അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അത് യഹോവയെ അഥവാ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനെ പരാമര്‍ശിക്കുന്നു. ബൈബിളും ഖുര്‍ആനും “ആദ്യനും അന്ത്യനും” എന്ന ശീര്‍ഷകം ദൈവത്തിനു മാത്രം നല്‍കുന്നു. അങ്ങനെയെങ്കില്‍ പുതിയ നിയമത്തില്‍ വെളിപ്പാട് 1:17,18 വാക്യങ്ങളില്‍ യേശു പറയുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വലിയോരാഘാതമായിരിക്കും. “അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” വെറും ഒരു പ്രവാചകന് “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു” എന്ന് അവകാശപ്പെടാനാകുമോ?

2. പാപമോചനം.  ആരാണ് പാപങ്ങളെ മോചിക്കുന്നത്?

ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പാപം ചെയ്യുമ്പോള്‍, എല്ലാ പാപങ്ങളും ദൈവാഭിമുഖമാണെന്ന യാഥാര്‍ത്ഥ്യബോധം അവന്‍റെ മന:സാക്ഷിയില്‍ നിലനില്‍ക്കുന്നു. അപ്രകാരം, ഞാനും നിങ്ങളും തമ്മില്‍ ചെയ്ത പാപങ്ങള്‍ക്ക്‌ എനിക്കും നിങ്ങള്‍ക്കും തമ്മില്‍ ക്ഷമിക്കാമെങ്കിലും ദൈവത്തിന് മാത്രമേ പാപമോചനം നല്‍കാന്‍ സാധ്യമാകയുള്ളൂ. അതുകൊണ്ടുതന്നെ, ദാവീദ്‌ ദൈവത്തോട് പറയുന്നത് “നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു” (സങ്കീ.51:4) എന്നാണ്. പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9). ആത്യന്തികമായി പാപം മോചിക്കാവുന്നത് ദൈവത്തിന് മാത്രമാണെന്ന് ഖുര്‍ആനും പ്രസ്താവിക്കുന്നു. “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135). പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെടുന്നത് മുസ്ലീങ്ങളെ ആശ്ച്ചര്യപ്പെടുത്തും. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത്‌ മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.

“അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മാര്‍ക്കോസ് 2:3-7). ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശു (തന്നത്താന്‍ ‘മനുഷ്യപുത്രന്‍’ എന്ന് വിളിച്ചിരിക്കേ) അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

3. വെളിച്ചം

സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.” ഖുര്‍ആനും സമാനാര്‍ത്ഥത്തില്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

4. സത്യം

പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5). ഖുര്‍ആനും ഇപ്രകാരം സാക്ഷീകരിക്കുന്നു: “അല്ലാഹു തന്നെ സത്യമാകുന്നു.” അപ്പോള്‍ത്തന്നെ, യേശുക്രിസ്തുവും താന്‍ സത്യമാണെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ?

5. അന്ത്യന്യായവിധി.

പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

“എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8). ഖുര്‍ആനും അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക്‌ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും സാക്ഷീകരിക്കുന്നു. “അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌” (സൂറാ.22:56,57).

യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34). 

“എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

ഇപ്രകാരം സ്വര്‍ഗ്ഗ-നരകങ്ങളിലേക്ക് മനുഷ്യനെ അയക്കുന്നത് ദൈവത്തിന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമല്ലേ?

 

6 പുനരുത്ഥാനം.

മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിളും ഖുര്‍ആനും സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

“അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).

ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).

7. ദൈവത്തിന്‍റെ മഹത്വം.

ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1). പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

“എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).

അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:

“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?

കൂടുതല്‍ തെളിവുകള്‍:

മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.

മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് തെളിയിക്കുന്നു.

യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.

മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു.

മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.

യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.

മത്തായി.18:20-ല്‍ തന്നെ അനുഗമിക്കുന്നവര്‍ തന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും താന്‍ ഉണ്ടെന്നു പറയുന്നു.

മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.

എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ പുത്രനേയും ബഹുമാനിക്കേണ്ടാതാകുന്നു എന്നും യേശു പറഞ്ഞു: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).

 നിഗമനം:

എവിടെയാണ് യേശു ഞാന്‍ ദൈവമാണ്, എന്നെ ആരാധിക്കുക എന്ന് പറഞ്ഞിട്ടുള്ളത്? നാം കണ്ടതുപോലെ യേശു താന്‍ ആദ്യനും അന്ത്യനുമാണെന്നും. പാപങ്ങളെ മോചിപ്പിക്കാന്‍ അധികാരമുള്ളവനാണെന്നും അവകാശപ്പെട്ടു. താന്‍ വെളിച്ചവും, സത്യവും, അന്ത്യവിധികര്‍ത്താവും, പുനരുത്ഥാനവും ആണെന്ന് ഉദ്ഘോഷിച്ചു. ലോകസൃഷ്ടിക്ക് മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നു എന്നും ശബ്ബത്തിനും ദാവീദ്‌ രാജാവിനും കര്‍ത്താവാണെന്നും താന്‍ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നും താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്നും പ്രഖ്യാപിച്ചു. തനിക്ക് പിതാവുമായി നിസ്തുല്യബന്ധമുണ്ടെന്നും താന്‍ പ്രാര്‍ത്ഥനക്ക് മറുപടി നല്‍കുന്നു എന്നും എല്ലായിടത്തും തന്നെ അനുഗമിക്കുന്നവരോട് കൂടെ താന്‍ ഉണ്ടെന്നും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തനിക്ക് സര്‍വ്വ അധികാരവുമുണ്ടെന്നും തന്‍റെ ശിഷ്യന്മാരോട് കൂടെ എല്ലാ നാളും താന്‍ ഉണ്ടെന്നും താന്‍ എല്ലാത്തിന്‍റേയും അവകാശിയാണെന്നും അവന്‍ അവകാശപ്പെട്ടു! മാത്രമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ തന്നെയും ബഹുമാനിക്കേണ്ടതാണെന്നും അവന്‍ പറഞ്ഞു!!

മുകളിലുദ്ധരിച്ചവയില്‍ ഒന്നോ രണ്ടോ വേറെ രീതിയില്‍ വ്യാഖ്യാനിക്കാമെന്നു ചിലര്‍ പ്രതിവാദിച്ചാലും പൊതുവായി കണക്കാക്കുമ്പോള്‍ ആ അവകാശവാദങ്ങള്‍ കേവലമൊരു മനുഷ്യന്‍റേതല്ല എന്ന് മനസ്സിലാക്കാം. അവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. അവ ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

ആരാധിക്കപ്പെടുന്നതിനാല്‍ മാത്രമേ ഒരു ആളത്വം ദൈവം എന്ന് തെളിയുകയുള്ളൂ എന്ന് വാദിക്കുന്ന മുസ്ലീം സുഹൃത്തുക്കള്‍ ബുദ്ധിമുട്ടിലാകുന്ന ഒരു വിഷയം ഉണ്ട്. ബൈബിളില്‍ ദൈവത്തെക്കുറിച്ച് പറയുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ഏകദൈവം എന്നതാണ്. എന്നാല്‍ ഖുര്‍ആന്‍ ഒരു ഒറ്റയാനായ അല്ലാഹുവിനെയാണ് പരിചയപ്പെടുത്തുന്നത്. ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പുള്ള കാലത്ത്‌ അല്ലാഹു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അല്ലാഹു ആരാധിക്കപ്പെട്ടിരുന്നോ? ഇല്ലേ ഇല്ല!! അല്ലാഹു ആരാധിക്കപ്പെടാതെ ഇരുന്ന ആ കാലത്ത് അല്ലാഹു എങ്ങനെയാണ് ദൈവം എന്ന പദവിക്ക്‌ അര്‍ഹനാകുന്നത്? അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം അല്ലാഹുവിന്‍റെ ദൈവത്വം തെളിയിക്കണമെങ്കില്‍ ഈ സൃഷ്ടവസ്തുക്കള്‍ ആവശ്യമാണ്‌ എന്നതാണ്.  താന്‍ ആരാധന അര്‍ഹിക്കുന്നു എന്നും എന്നാല്‍ തന്നെ ആരാധിക്കാന്‍ ആരുമില്ലാത്തതിനാല്‍ താന്‍ ആരാധിക്കപ്പെടാതെ പോകുന്നു എന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് അല്ലാഹു മനുഷ്യരെയും ജിന്നുകളെയും ഉണ്ടാക്കിയത്. ഇത് ദൈവമെന്നു അവകാശപ്പെടുന്ന ഒരു ആളത്വത്തിന് ചേര്‍ന്നതാണോ??? ബൈബിളില്‍ ആണെങ്കില്‍ ഈ പ്രശ്നം വരുന്നില്ല. നിത്യതയില്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആരാധന ലഭിച്ചിരുന്നു.

യേശുക്രിസ്തുവിനെപ്പറ്റിയുള്ള ക്രിസ്ത്യാനികളുടെ കാഴ്ചപ്പാട് ബൈബിള്‍ നിസംശയം സാധൂകരിക്കുന്നതിനാല്‍ യേശു ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിക്കുന്ന മുസ്ലീങ്ങള്‍ “സുവിശേഷം തിരുത്തപ്പെട്ടു” എന്ന് വാദിക്കുന്നു. ബൈബിള്‍ തിരുത്തപ്പെട്ടതാണെങ്കില്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോട് സുവിശേഷം അനുസരിച്ച് വിധിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്? സുവിശേഷങ്ങളില്‍ കാണും പ്രകാരം ക്രിസ്ത്യാനികളോട് വിധിക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നതിലൂടെ ഇസ്ലാമിനെ തിരസ്കരിക്കാന്‍ ക്രിസ്ത്യാനികളോട് പരോക്ഷമായി ആവശ്യപ്പെടുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. ക്രിസ്തീയ തിരുവെഴുത്തുകളുടെ വിശ്വാസ്യതയും സത്യസന്ധതയും ഖുര്‍ആന്‍ ഉറപ്പിക്കുന്നു (സൂറാ.3:3,4; 5:47,66; 7:157. 10:94). മാത്രമല്ല, മനുഷ്യന് ദൈവവചനം തിരുത്താനാകില്ലെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു (സൂറാ.6:114,115; 18:27). ആയതിനാല്‍ മുസ്ലീങ്ങള്‍ക്ക് സുവിശേഷങ്ങളെ നിരാകരിക്കാനാവില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ വലിയ ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുകയാണ് ചെയ്യുന്നത്.

സുവിശേഷങ്ങള്‍ വിശ്വസനീയമാണെങ്കില്‍ ഖുര്‍ആന്‍ തെറ്റായിരിക്കും. കാരണം, സുവിശേഷങ്ങള്‍ യേശുവിനെ ദൈവമായി അവതരിപ്പിക്കുന്നു. തിരിച്ചാണെങ്കില്‍പ്പോലും, അതായത് സുവിശേഷങ്ങള്‍ വിശ്വസനീയമല്ലെങ്കിലും ഇസ്ലാം തെറ്റായിരിക്കും!! കാരണം, സുവിശേഷങ്ങള്‍ ദൈവവചനമാണെന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. ഏതു വിധത്തില്‍ ചിന്തിച്ചാലും ഇസ്ലാം തെറ്റാണ്. സത്യത്തെ അന്വേഷിക്കുന്ന ആര്‍ക്കും സത്യം ഖുര്‍ആനില്‍ നിന്നും കണ്ടെത്താനാകില്ല!!!

കടപ്പാട്: http://www.answeringmuslims.com

]]> https://sathyamargam.org/2012/07/%e0%b4%9e%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86/feed/ 7 കട്ടവന്‍റെ കൈ വെട്ടുന്നത് കളവ്‌ കുറയ്ക്കാന്‍ സഹായിക്കുമോ? https://sathyamargam.org/2012/07/%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/ https://sathyamargam.org/2012/07/%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/#comments Thu, 26 Jul 2012 09:58:53 +0000 http://www.sathyamargam.org/?p=318 ചോദ്യം: ഇസ്ലാമിക നിയമമനുസരിച്ച് മോഷ്ടാവിനുള്ള ശിക്ഷ അവന്‍റെ കൈവെട്ടിക്കളയുന്നതാണല്ലോ. ശിക്ഷയിലെ ഈ കാഠിന്യം കളവു കുറയ്ക്കാന്‍ സഹായിക്കില്ലേ?

 

മറുപടി: അങ്ങനെ മുസ്ലീങ്ങള്‍ പറയുന്നു. കാരണം, ഖുര്‍ആന്‍ കളവിന് നല്‍കുന്ന ശിക്ഷ അതാണ്‌:

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ

മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (സൂറാ.5:38).

കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

ഇനി ന്യായപ്രമാണത്തില്‍ മോഷ്ടാവിന് നല്‍കിയിരുന്ന ശിക്ഷ എന്താണെന്ന് നോക്കാം:

“ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വിലക്കുകയാകട്ടെ ചെയ്താല്‍ അവന്‍ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം” (പുറ.22:1).

മോഷ്ടിച്ചവന്‍ നാല്, അല്ലെങ്കില്‍ അഞ്ച് ഇരട്ടി പകരം കൊടുക്കുന്നതുകൊണ്ട് മോഷ്ടിക്കപ്പെട്ടവന് നഷ്ടമില്ല. മോഷ്ടിച്ചവന് തന്‍റെ കയ്യിലുള്ളതും കൂടി നഷ്ടപ്പെടുന്നു എന്നതല്ലാതെ തന്‍റെ കൈ നഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവനു മോഷണം നിര്‍ത്തി അദ്ധ്വാനിച്ചു ജീവിക്കാന്‍ അവസരമുണ്ട്. ഇനി അവനു നാലോ അഞ്ചോ ഇരട്ടി കൊടുക്കാന്‍ വകയില്ലെങ്കിലോ? അതിനും ന്യായപ്രമാണം വഴിപറയുന്നുണ്ട്‌. തുടര്‍ന്ന് വായിക്കുക:

“കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്‍റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം” (പുറ.22:2,3)

മോഷ്ടാവിന്‍റെ കൈവശം ഇത്രയിരട്ടി പകരം കൊടുക്കാനില്ലെങ്കില്‍ അവനെ അടിമയായിട്ടു വില്‍ക്കണം. വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ടവന് ലഭിക്കേണ്ട നഷ്ടപരിഹാരം കൊടുക്കണം. മോഷ്ടിക്കപ്പെട്ടയാള്‍ക്ക് നഷ്ടം ഉണ്ടാകുന്നില്ല എന്ന് സാരം.

ഇനി മോഷ്ടാവിന്‍റെ അവസ്ഥയോ? അവന്‍ ജീവിതകാലം മുഴുവന്‍ അടിമയാണോ? ഒരു മോഷണം നടത്തിയതിന്‍റെ പേരില്‍ ഒരുവന്‍ ജീവിതകാലം മുഴുവന്‍ അടിമയായി കഴിയുക എന്ന് പറഞ്ഞാല്‍ അത് കടുത്ത അനീതിയല്ലേ? തീര്‍ച്ചയായും അതേ എന്നാണു ആരും പറയുക. അതുകൊണ്ടുതന്നെ അവന്‍ അടിമയായിരിക്കുന്നത് ജീവിത കാലം മുഴുവനുമല്ല, ഒരു നിശ്ചിത കാലം വരെയാണ്. ന്യായപ്രമാണത്തില്‍നിന്നും നമുക്ക് നോക്കാം:

“നിന്‍റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു. നിന്‍റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം” (ആവ.15:12-14).

ആറു വര്‍ഷം മാത്രമേ അവന്‍ അടിമയായി ഇരിക്കേണ്ട കാര്യമുള്ളൂ. ഏഴാം വര്‍ഷത്തില്‍ അവന്‍ സ്വതന്ത്രനാണ്. സ്വതന്ത്രനാകുമ്പോള്‍ അവന്‍ ഒന്നുമില്ലാത്തവനായിട്ടല്ല ഇതുവരെ സേവിച്ച യജമാനനെ വിട്ടു പോകേണ്ടത്. അവനു ഒരു പുതിയ ജീവിതം തുടങ്ങാന്‍ ആവശ്യമായ വസ്തുക്കള്‍ പഴയ യജമാനന്‍ അവനു നല്‍കണം. അവന്‍ ആറു വര്‍ഷം കൂലിയില്ലാതെ ജോലി ചെയ്തതാണ്, അതുകൊണ്ടുതന്നെ അവനു അതിനു അവകാശമുണ്ട്.

ഒരു മോഷണം നിമിത്തം തന്‍റെ ജീവിതത്തിലെ ആറു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു, ഇനി മോഷ്ടിച്ചാല്‍ ഇനിയും ആറു വര്‍ഷം നഷ്ടപ്പെടും എന്നതിനാല്‍ അവന്‍ വീണ്ടും മോഷണത്തിലേക്ക് തിരിയാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, കഴിഞ്ഞ ആറു വര്‍ഷമായി അവന്‍ മാടിനെപ്പോലെ അദ്ധ്വാനിക്കുകയായിരുന്നു. ഇത്രയും വര്‍ഷങ്ങളിലെ തുടര്‍ച്ചയായ അദ്ധ്വാനം ജോലിചെയ്തു ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കും. പിന്നെയുള്ള അവന്‍റെ ജീവിതത്തില്‍ അവന്‍ സമൂഹത്തിനോ കുടുംബത്തിനോ ഒരു ബാധ്യതയാകുന്നില്ല എന്നുമാത്രമല്ല, അവന്‍ സമൂഹത്തിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്നു.

മൂവായിരത്തിയഞ്ഞൂറ്‌ വര്‍ഷം മുന്‍പുള്ള ഒരു ജനസമൂഹത്തില്‍ ഇതിനേക്കാള്‍ നന്നായി ഈ വിഷയം കൈകാര്യം ചെയ്ത ഏതെങ്കിലും നിയമം ഉണ്ടോ? ഏതാണ് മാതൃകാപരവും നീതിയുക്തവും ആയിട്ടുള്ളതു? നിങ്ങളുടെ മന:സാക്ഷിയോടു ചോദിക്കുക, മുസ്ലീം സുഹൃത്തുക്കളേ….

]]>
https://sathyamargam.org/2012/07/%e0%b4%95%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4/feed/ 4
യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയത് എന്തിന്? https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9e%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9e%e0%b5%8d/#comments Sun, 22 Jul 2012 01:35:39 +0000 http://www.sathyamargam.org/?p=304 ചോദ്യം:

യേശുക്രിസ്തുവിന്‍റെ ആദ്യത്തെ അത്ഭുതം കല്യാണവീട്ടില്‍ മദ്യം തീര്‍ന്നുപോയപ്പോള്‍ അതുണ്ടാക്കിക്കൊടുത്തതാണല്ലോ. ദൈവമാണെന്നവകാശപ്പെടുന്ന ഒരാള്‍ ഇപ്രകാരമുള്ള പ്രവൃത്തി ചെയ്യുമോ? മദ്യാസക്തരായ ക്രിസ്ത്യാനികള്‍ മദ്യപിക്കാനുള്ള ‘ലൈസന്‍സ്’ ലഭിക്കാന്‍ വേണ്ടി പില്‍ക്കാലത്ത് ബൈബിളില്‍ ഇത് കൂട്ടിച്ചേര്‍ത്തതായിരിക്കാനല്ലേ സാധ്യത?

മറുപടി:

യേശുക്രിസ്തു പച്ചവെള്ളം മദ്യമാക്കി മാറ്റി എന്ന ആരോപണം വസ്തുതകള്‍ക്ക്‌ നിരക്കുന്നതല്ല.  യേശുക്രിസ്തു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുകയാണുണ്ടായത്. വീഞ്ഞും മദ്യവും വ്യത്യസ്തമായ രണ്ടു സംഗതികളാണ്. ഈ വ്യത്യാസം പോലും അറിയാതെയാണ് ദാവാക്കാര്‍ യേശുക്രിസ്തുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇതിലെ തമാശ എന്താണെന്നുവെച്ചാല്‍ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്നവര്‍ക്ക് കൊടുക്കുന്നത് മദ്യത്തിന്‍റെ അരുവികള്‍ ആണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്. (കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ മദ്യത്തിന്‍റെ അരുവികളില്‍ നീന്തിത്തുടിക്കാം എന്ന് ദിവാസ്വപ്നവും കണ്ടുകൊണ്ട് നടക്കുന്നവരാണ് യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയതിനെ കുറ്റം പറയാന്‍ നില്‍ക്കുന്നത്, കാലം പോയ പോക്കേ…

യേശുക്രിസ്തു കാനാവിലെ കല്യാണവീട്ടില്‍ വെച്ച് പച്ചവെള്ളം വീഞ്ഞാക്കി മാറ്റി തന്‍റെ മഹത്വം വെളിപ്പെടുത്തിയ സംഭവത്തെപ്പറ്റി പഠിക്കുന്നതിന് മുന്‍പ്‌ ആദ്യം വീഞ്ഞ് എന്താണെന്നും യിസ്രായേല്‍ ജനത്തിനിടയില്‍ അതിന്‍റെ പ്രാധാന്യം എന്താണെന്നും അറിഞ്ഞിരിക്കണം. മാത്രമല്ല, അക്കാലഘട്ടത്തിലെ വിവാഹ സല്‍ക്കാരങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം. പുരാതന കാലത്തു എഴുതപ്പെട്ട ഏതൊരു ചരിത്ര പുസ്തകവും വായിക്കുമ്പോഴും ആ പുസ്തകം എഴുതിയ കാലഘട്ടത്തിലെ ജനതയുടെ ജീവിത സാഹചര്യം ഏതു വിധമായിരുന്നു എന്നുള്ളതും അറിഞ്ഞിരിക്കണം. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നിന്നുകൊണ്ടല്ല, അന്നത്തെ സാഹചര്യത്തില്‍ നിന്നുകൊണ്ട് വേണം അതിനെ മനസ്സിലാക്കാന്‍. നമുക്ക് വിഷയത്തിലേക്ക് കടക്കാം:

കനാന്‍ നാട് മുന്തിരിക്കൃഷിക്ക് പേരുകേട്ടതായിരുന്നു. യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചടക്കാന്‍ വരുമ്പോള്‍ മോശെ ദേശം ഒറ്റു നോക്കുവാന്‍ അയച്ച ചാരന്മാര്‍ അവിടെ നിന്ന് മുന്തിരിക്കുല കൊണ്ട് വന്നതിനെപ്പറ്റി ബൈബിളിലുണ്ട്:

“അവര്‍ എസ്കോല്‍ താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടു പേര്‍ കൂടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു” (സംഖ്യാ.13:23).

ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തപ്പോള്‍ അത് ചുമക്കാന്‍ രണ്ടുപേര്‍ വേണ്ടി വന്നു എന്നതുതന്നെ ആ പ്രദേശത്തു മുന്തിരി കൃഷി എത്രമാത്രം വ്യാപകമായിരുന്നു എന്നതിനെ കാണിക്കുന്നു. യിസ്രായേല്യര്‍ കനാന്‍ നാട്ടില്‍ താമസമുറപ്പിച്ചു കഴിഞ്ഞപ്പോള്‍ മുന്തിരിക്കൃഷി അവരും തുടര്‍ന്നു പോന്നു. വിളവെടുപ്പ് കഴിയുമ്പോള്‍ മുന്തിരി ചക്കിലിട്ടു ചവിട്ടി അത് വീഞ്ഞാക്കിയും വീഞ്ഞ് വാറ്റി മദ്യമാക്കിയും ഇനി ഇതൊന്നുമില്ലാതെ ഉണക്ക മുന്തിരിയാക്കിയും അവര്‍ ഉപയോഗിച്ചിരുന്നു. വീഞ്ഞ് തന്നെ രണ്ടു വിധത്തിലുള്ളതുണ്ടായിരുന്നു. ലഹരിയേറിയതും ലഹരി തീരെ കുറഞ്ഞതും. ബൈബിള്‍ വീഞ്ഞ് കുടിക്കാനുള്ള അനുവാദം നല്‍കുന്നുണ്ട്, ലഹരി തീരെ കുറഞ്ഞ വീഞ്ഞിനെയാണ് ബൈബിള്‍ അനുവദിച്ചിരിക്കുന്നത്. വീഞ്ഞിനെക്കുറിക്കുന്ന ഒട്ടനവധി പദങ്ങള്‍ എബ്രായ ഭാഷയിലുണ്ട്. ഓരോ പദങ്ങളും ബൈബിളിലുപയോഗിച്ചിരിക്കുന്നത് അവയുടെ ലഹരിയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണ്. മദ്യം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് “ഷേഖാര്‍” എന്ന പദമാണ്. ഷേഖാര്‍ കുടിക്കരുത് എന്ന് ബൈബിള്‍ കല്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ ലഹരിയേറിയ വീഞ്ഞും കുടിക്കരുത് എന്ന് ബൈബിള്‍ പറയുന്നുണ്ട്.

യിസ്രായേലില്‍ സ്ത്രീകളടക്കമുള്ളവര്‍ കുടിക്കുന്ന സര്‍വ്വസാധാരണമായ പാനീയമായിരുന്നു വീഞ്ഞ്.  എന്നാല്‍ ലഹരി തീരെ കുറഞ്ഞ വീഞ്ഞായാലും അമിതമായി കുടിച്ചാല്‍ ലഹരി ബാധിക്കുമായിരുന്നു. അതുകൊണ്ട് അമിതമായി വീഞ്ഞ് കുടിക്കരുത് എന്ന് ബൈബിള്‍ വിലക്കിയിട്ടുണ്ട്: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു; കുടിയനും അതിഭക്ഷകനും ദരിദ്രരായ്ത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും” (സദൃശ്യ.23:20,21).

“ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം? ആര്‍ക്കു ആവലാതി, ആര്‍ക്കു അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പു? വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ. വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.  ഒടുക്കം അതു സര്‍പ്പം പോലെ കടിക്കും; അണലിപോലെ കൊത്തും” (സദൃശ്യ.23:29-32).

ഇനി യിസ്രായേലില്‍ വീഞ്ഞ് എപ്രകാരമെല്ലാം ഉപയോഗിച്ചിരുന്നു എന്ന് പരിശോധിക്കാം:

അതിഥി സല്‍ക്കാരത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:

“ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു” (ഉല്‍പ്പത്തി.14:18)

“ജ്ഞാനമായവള്‍ തനിക്കു ഒരു വീടുപണിതു; അതിന്നു ഏഴു തൂണ്‍ തീര്‍ത്തു. അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്‍റെ മേശ ചമയിച്ചുമിരിക്കുന്നു” (സദൃശ്യ.9:1,2).

പാനീയയാഗം ആയി വീഞ്ഞ് ഉപയോഗിക്കാന്‍ ദൈവം ന്യായപ്രമാണത്തില്‍ കല്പിച്ചിരുന്നു:

“ഇടിച്ചെടുത്ത കാല്‍ ഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാല്‍ ഹീന്‍ വീഞ്ഞും ആട്ടിന്‍ കുട്ടിയോടുകൂടെ അര്‍പ്പിക്കേണം” (പുറ.29:40)

“അതിന്‍റെ ഭോജനയാഗം എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി വീഞ്ഞുആയിരിക്കേണം” (ലേവ്യ.23:13)

“ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാല്‍ ഹീന്‍  വീഞ്ഞുകൊണ്ടുവരേണം” (സംഖ്യാ.15:5).

“അതിന്‍റെ പാനീയയാഗത്തിന്നു ഹീനില്‍ മൂന്നിലൊന്നു വീഞ്ഞും യഹോവക്കു സൌരഭ്യവാസനയായി അര്‍പ്പിക്കേണം” (സംഖ്യാ.15:7)

യഹോവയ്ക്കു നിവേദിക്കേണ്ട ആദ്യഫലത്തില്‍ വീഞ്ഞ്  ഉള്‍പ്പെട്ടിരുന്നു:

“ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്‍റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവന്നു കൊടുക്കേണം.” (ആവ.18:4).

“യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക. അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളില്‍ വീഞ്ഞുകവിഞ്ഞൊഴുകും” (സദൃശ്യ. 3:10).

“എണ്ണയില്‍ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവക്കു അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു” (സംഖ്യാ.18:12).

അനുഗ്രഹത്തില്‍ വീഞ്ഞ് ഉള്‍പ്പെട്ടിരുന്നു:

“ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.” (ഉല്‍പ്പത്തി.27:28)

“അവന്‍ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വര്‍ദ്ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്നു നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു നിന്‍റെ ഗര്‍ഭഫലവും നിന്‍റെ കൃഷിഫലവും ധാന്യവുംവീഞ്ഞും എണ്ണയും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും. (ആവ.7:13)

“നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്‍റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാല്‍ ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാന്‍ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുന്‍മഴയും പിന്‍ മഴയും പെയ്യിക്കും” (ആവ.11:13,14)

“ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേല്‍ നിര്‍ഭയമായും യാക്കോബിന്‍ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു” (ആവ.33:28).

വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു:

“അവന്‍ ഭൂമിയില്‍ നിന്ന് ആഹാരവും മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞുംഅവന്‍റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു” (സങ്കീ.104:15)

“നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്‍റെ പ്രവൃത്തികളില്‍ പ്രസാദിച്ചിരിക്കുന്നുവല്ലോ” (സഭാപ്രസംഗി.9:7)

“സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു” (സഭാപ്രസംഗി.10:19).

ബൈബിള്‍ വീഞ്ഞും മദ്യവും പ്രത്യേകം പ്രത്യേകം പറഞ്ഞിരിക്കുന്നു:

“നീയും നിന്‍റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തില്‍ കടക്കുമ്പോള്‍വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങള്‍ക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം” (ലേവ്യ.10:9)

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍മക്കളോടു പറയേണ്ടതെന്തെന്നാല്‍: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിന്നു നാസീര്‍ വ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍വീഞ്ഞും മദ്യവും വര്‍ജ്ജിച്ചിരിക്കേണം. വീഞ്ഞിന്‍റെ കാടിയും മദ്യത്തിന്‍റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.” (സംഖ്യാ.6:1-3).

“ഏലി അവളോടു: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്‍റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു. അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയില്‍ എന്‍റെ ഹൃദയം പകരുകയത്രേ ചെയ്തതു” (1.ശമു. 1:15,16).

ഇനി പുതിയ നിയമത്തില്‍ മദ്യപാനത്തെപ്പറ്റി എന്ത് പറഞ്ഞിരിക്കുന്നു എന്ന് നോക്കാം:

“അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല” (1.കൊരി.6:9,10).

“ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു” (ഗലാ.5:19-21).

“കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലുംധര്‍മ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി” (1.പത്രോസ്.4:3).

“വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ” (എഫേസ്യ.5:18).

ഇങ്ങനെ അതികര്‍ക്കശമായി വിലക്കപ്പെട്ടിട്ടുള്ളപ്പോള്‍ത്തന്നെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വീഞ്ഞ് കുടിക്കാനുള്ള അനുവാദവും പുതിയ നിയമത്തില്‍ ഉണ്ട്:

“മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്‍റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചു കൊള്‍ക” (1.തിമോഥെയോസ്. 5:23).

അസുഖത്തിനുള്ള മരുന്ന് ആയിട്ട് വീഞ്ഞ് ഉപയോഗിക്കാനാണ് പുതിയ നിയമം അനുവാദം നല്‍കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന അസുഖം അജീര്‍ണ്ണം ആണ്, അതായത് ദഹനക്കേട്. ദാഹനക്കേടിനുള്ള ഔഷധമായി അന്നുള്ളവര്‍ വീഞ്ഞ് ഉപയോഗിച്ചിരുന്നു.

ഈ വേദപുസ്തക പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം യേശു പച്ചവെള്ളത്തെ വീഞ്ഞാക്കിയ സംഭവത്തെ നോക്കിക്കാണാന്‍. അതിഥി സത്കാരത്തിന്‍റെ ഭാഗമായി വിവാഹ സദ്യക്ക് വീഞ്ഞ് വിളമ്പുന്നത് യിസ്രായേലില്‍ സാധാരണ സംഭവമായിരുന്നു. വിവാഹ സദ്യക്ക് വരുന്നവരെ സ്വീകരിച്ചിരുന്നത് തന്നെ ലഹരി തീരെ കുറഞ്ഞ വീഞ്ഞ് കൊടുത്തു കൊണ്ടാണ്‌. ദഹനത്തെ സഹായിക്കും എന്നുള്ളതും സദ്യകളില്‍ വീഞ്ഞ് ഉപയോഗിക്കുന്നതിന് ഒരു പ്രധാന കാരണമായിരുന്നു. ലഹരി തീരെക്കുറഞ്ഞ വീഞ്ഞ് ഉപയോഗിക്കുന്നതിന് ദൈവവചനം അനുവാദം നല്‍കിയിട്ടുമുണ്ട്. കാനാവിലെ കല്യാണവീട്ടില്‍ ആ വീഞ്ഞ് തീര്‍ന്നു പോയപ്പോഴാണ് യേശുക്രിസ്തു പച്ചവെള്ളം വീഞ്ഞാക്കിയത്.

ഇത് ദൈവവചനത്തിന് ഏതെങ്കിലും വിധത്തില്‍ എതിരായ ഒരു കാര്യമല്ല, എന്ന് മാത്രമല്ല ഒരു അടയാളമായിരുന്നു എന്ന് യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്താണ് ആ അടയാളം? അവന്‍റെ സന്നിധിയിലേക്ക് വന്നാല്‍ നിങ്ങളുടെ ആവശ്യങ്ങളില്‍ അവന്‍ നിങ്ങളെ സഹായിക്കുന്നവനാണ് എന്ന് തിരിച്ചറിയുവാനുള്ള അടയാളം. മാത്രമല്ല, വേറെ ഒരു അടയാളം കൂടിയുണ്ട്, വീഞ്ഞ് യേശുവിന്‍റെ രക്തത്തിന്‍റെ പ്രതീകമാണ്!

“പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു. ‘എല്ലാവരും ഇതില്‍ നിന്നു കുടിപ്പിന്‍. ഇതു അനേകര്‍ക്കു വേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്‍റെ രക്തം; എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കും നാള്‍ വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്നു ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു” (മത്തായി.26:27,28).

വീഞ്ഞ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നത് പോലെ തന്നെ, യേശുക്രിസ്തുവിന്‍റെ രക്തം ഒരു പാപിയുടെ പാപം മോചിച്ചു അവന്‍റെ ഹൃദയത്തില്‍ സന്തോഷം ഉണ്ടാക്കുന്നു!! ആ സന്തോഷം അഭൌമികമായതാണ്, ഭൂമിയിലെ ഒരു വസ്തുവിനും അത്രയും സന്തോഷം മനുഷ്യഹൃദയങ്ങളില്‍ ഉണ്ടാക്കുവാന്‍ കഴിയില്ല!! ഞങ്ങള്‍ ആ സന്തോഷം അനുഭവിക്കുന്നവരാണ്.

ഇനി “നല്ല വീഞ്ഞ്” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് നോക്കാം:

നമ്മള്‍ “നല്ല മദ്യം” എന്ന് പറഞ്ഞാല്‍ അര്‍ത്ഥമാക്കുന്നത് കൂടുതല്‍ “കിക്ക്‌” ഉണ്ടാക്കുന്ന മദ്യം എന്നാണു. അതേ അര്‍ത്ഥത്തിലാണ് നല്ലവീഞ്ഞു എന്ന പ്രയോഗത്തെയും നമ്മള്‍ കാണുന്നത്. എന്നാല്‍ യഹൂദന്മാര്‍ ‘നല്ല വീഞ്ഞ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘മട്ട് മാറ്റിയ ഗുണമേന്മയുള്ള വീഞ്ഞ്’ എന്നതാണ്. പഴുത്തു പാകമായ ഗുണനിലവാരമുള്ള നല്ല മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന വീഞ്ഞിനെയാണ് നല്ല വീഞ്ഞ് എന്ന് വിളിച്ചിരുന്നത്‌. സ്വാഭാവികമായും ഇതിനു വില കൂടുതലായിരുന്നു. വിവാഹത്തിനു വരുന്നവര്‍ക്ക് ഈ ഗുണനിലവാരമുള്ള വീഞ്ഞ് ആണ് നല്‍കുക. ആചാരത്തിന്‍റെ ഭാഗമായും ദഹനത്തെ സഹായിക്കുന്നതും എന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ നല്‍കുകയുമുള്ളൂ. എന്നാല്‍ ചിലര്‍ “വീഞ്ഞ് കുടിച്ചു മത്തരാകാന്‍” വേണ്ടി പിന്നെയും പിന്നെയും ഇത് ആവശ്യപ്പെടും. നല്ല വീഞ്ഞ് വിലയേറിയതായതുകൊണ്ട് ഇങ്ങനെയുള്ളവരെ മണവാളന്‍ കൈകാര്യം ചെയ്തിരുന്നത് അവര്‍ മത്തരായി എന്ന് മനസ്സിലായാല്‍ അവര്‍ക്ക് രണ്ടാംതരമോ മൂന്നാംതരമോ ആയ ഗുണനിലവാരം തീരെക്കുറഞ്ഞ വീഞ്ഞ് കൊടുത്തു കൊണ്ടാണ്‌. വിരുന്നുവാഴിക്കാണ് (നമ്മുടെ നാട്ടിലെ കലവറക്കാരന്‍ ആണ് ഈ പറഞ്ഞ വിരുന്നുവാഴി!) ഇതിന്‍റെ ചുമതല.

ഒരു അതിഥി പരിചാരകരോട് പിന്നെയും പിന്നെയും വീഞ്ഞ് ആവശ്യപ്പെടുമ്പോള്‍ പരിചാരകര്‍ വന്നു വിരുന്നുവാഴിയോട് പറയും, അങ്ങനെയുള്ളവര്‍ക്ക് അയാള്‍ ഈ വിലയും ഗുണവും കുറഞ്ഞ വീഞ്ഞ് പകര്‍ന്നു കൊടുത്തുവിടും. കാനാവിലെ കല്യാണവീട്ടില്‍ ഉണ്ടായിരുന്ന വിരുന്നുവാഴിയും ഇതുപോലെ പല കല്യാണ വീടുകളിലും ഗുണവും തരവും കുറഞ്ഞ വീഞ്ഞ് കൊടുത്തിട്ടുള്ള ആളായിരിക്കണം. അതുകൊണ്ടാണ് അയാള്‍ മണവാളനോട് അങ്ങനെ പറഞ്ഞത്. ഏതായാലും കര്‍ത്താവ് പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയപ്പോള്‍, അത് ആ കല്യാണവീട്ടില്‍ കൊടുത്തിരുന്ന ഗുണമുള്ള വീഞ്ഞിനെപ്പോലും നിഷ്പ്രഭമാക്കുന്ന വിധത്തില്‍ ഗുണനിലവാരം ഏറ്റവും കൂടിയ “നല്ലവീഞ്ഞ്” ആയിരുന്നു!! അതേ, അവന്‍ പ്രവര്‍ത്തിക്കുന്നത് ഏറ്റവും നല്ല വിധത്തിലാണ്. നിങ്ങളുടെ ജീവിതത്തില്‍ അവന് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ അവസരം കൊടുക്കുമെങ്കില്‍ അവന്‍ നിങ്ങളുടെ ജീവിതത്തിന്‍റെ ഗുണവും തരവും ഉയര്‍ത്തി നിങ്ങളെ ഒരു പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തും. ഒരു സ്വാദും ഇല്ലാത്ത പച്ചവെള്ളത്തെ മുന്തിരിവേര് വലിച്ചെടുത്തു അതിന്‍റെ പഴത്തിലെത്തിച്ചു പിന്നെ അത് പറിച്ചെടുത്ത് ചക്കിലിട്ടു ചവിട്ടി പുളിപ്പിക്കാന്‍ വെച്ച് അത് നല്ല വീഞ്ഞായി മാറാന്‍ മാസങ്ങള്‍ എടുക്കുമ്പോള്‍, അവന് ആ പ്രവൃത്തി ചെയ്യുവാന്‍ ഒരു നിമിഷം പോലും വേണ്ട. അവന്‍റെ കല്പനയാല്‍ പച്ചവെള്ളം മുന്തിരിച്ചെടിയുടെയും മുന്തിരിപ്പഴത്തിന്‍റേയും സഹായമില്ലാതെ തന്നെ വീഞ്ഞായി മാറുന്നു!!

പച്ചവെള്ളം പോലെ ഒരു രുചിയോ നിറമോ ഗുണമോ ഇല്ലാത്ത ജീവിതമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അവന്‍റെ സന്നിധിയില്‍ ചെല്ലുക, അവന്‍റെ അമ്മയായ മറിയ പറഞ്ഞതുപോലെ “അവന്‍ നിങ്ങളോട് കല്പിക്കുന്നത്” ചെയ്യുക, തീര്‍ച്ചയായും നിങ്ങളുടെ ജീവിതം ഗുണവും രുചിയും ആനന്ദവും നിറഞ്ഞതായി മാറും!!!

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9e%e0%b5%8d/feed/ 11
മനുഷ്യപുത്രന്‍ മൂന്ന് രാവും മൂന്നു പകലും കല്ലറയില്‍ ഇരുന്നുവോ? https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/ https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/#comments Fri, 13 Jul 2012 04:19:16 +0000 http://www.sathyamargam.org/?p=228  

ചോദ്യം: മത്തായി.12:40-ല്‍ യേശുക്രിസ്തു പറയുന്നത്  “യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്നാണ്. യേശുക്രിസ്തു വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടു ഞായറാഴ്ച ഉയര്‍ത്തെഴുന്നേറ്റു എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയാണെങ്കില്‍ കല്ലറയ്ക്കുള്ളില്‍ മൂന്നു രാവും മൂന്നു പകലും ഇരിക്കും എന്ന യേശുവിന്‍റെ പ്രവചനം നിറവേറിയില്ലല്ലോ. ഇതിനെന്തു മറുപടിയാണുള്ളത്?

 

ഉത്തരം: യേശുക്രിസ്തുവിനെ ക്രൂശിച്ച ദിവസം വെള്ളിയാഴ്ചയാണ് എന്ന് ബൈബിളില്‍ പറയുന്നുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നതാണ് ഉത്തരം. ഏതു ദിവസമാണ് യേശുവിനെ ക്രൂശിച്ചത് എന്ന് ബൈബിള്‍ പറയുന്നില്ല. ക്രൂശീകരണത്തിന്‍റെ പിറ്റെന്നാള്‍ ശബ്ബത്തു ആയിരുന്നു എന്ന കാര്യം മാത്രമേ ബൈബിളില്‍ നിന്ന് നമുക്ക് ലഭിക്കുന്നുള്ളൂ. ശബ്ബത്ത് ശനിയാഴ്ച ആയതുകൊണ്ട് യേശുക്രിസ്തുവിനെ വെള്ളിയാഴ്ച ക്രൂശിച്ചു എന്ന് ഈ വിഷയത്തെപ്പറ്റി വേണ്ടത്ര പഠിക്കാതെ തന്നെ ആളുകള്‍ വാദിക്കുന്നു. ഈ വാദം കേട്ടുകേട്ടു നമ്മില്‍ പലരുടെയും ഉള്ളില്‍ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത്‌ വെള്ളിയാഴ്ചയാണെന്നു ഒരു ധാരണ കിടക്കുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ ഈ അറിവ് നമ്മുടെ ഉള്ളിലേക്ക് പകരപ്പെടുകയും നമ്മളും അത് സത്യമെന്നു കരുതി വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളില്‍ ഇങ്ങനെ ഒരു അറിവ് കിടക്കുന്നതിനാല്‍ നിഷ്പക്ഷമായി ഈ ഭാഗങ്ങള്‍ നമുക്ക് വായിക്കാന്‍ കഴിയാതെ പോകുന്നു. വായന ഈ ഭാഗത്ത് എത്തുമ്പോള്‍ നാം അറിയാതെ തന്നെ നമ്മുടെ മനസ്സ് വെള്ളിയാഴ്ച ക്രൂശീകരണം നടന്നു എന്നു സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശ്രദ്ധിക്കുകയും അതിനെതിരായി വരുന്ന വാക്യങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.

 

വെള്ളിയാഴ്ച ക്രൂശീകരണം നടന്നു എന്ന് വാദിക്കുന്നവര്‍ക്ക് വിശദീകരണം തരാന്‍ പ്രയാസമുള്ള വേദഭാഗങ്ങളാണ് മര്‍ക്കോസ്.16:1-ഉം ലൂക്കോസ്. 23:56-ഉം.

 

മര്‍ക്കോസ്.16:1 ആദ്യം നോക്കാം: “ശബ്ബത്ത് കഴിഞ്ഞ ശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവര്‍ഗ്ഗം വാങ്ങി.”

 

ഇനി ലൂക്കോസ്.23:56 നോക്കാം: “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും കല്ലറയും ശരീരവും വെച്ച വിധവും കണ്ടിട്ട് മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമള തൈലവും ഒരുക്കി; കല്പനയനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു.”

 

വിവരണത്തിലെ വൈരുധ്യം ശ്രദ്ധിച്ചു കാണുമല്ലോ? സുഗന്ധവര്‍ഗ്ഗം ഒരുക്കിയത് ശബ്ബത്തു കഴിഞ്ഞതിനു ശേഷമാണെന്ന് മര്‍ക്കോസും ശബ്ബത്തിനു മുന്‍പാണെന്ന് ലൂക്കോസും പറയുന്നു. ഇതെങ്ങനെ ശരിയാകും? മത ഗ്രന്ഥങ്ങളില്‍ ഉള്ളതുപോലെ ദൈവത്തിന്‍റെ വചനമായ ബൈബിളില്‍ വൈരുധ്യമില്ല എന്ന കാര്യം ഏവര്‍ക്കും അറിവുള്ളതാണ്. വെള്ളിയാഴ്ചയാണ് ക്രൂശീകരണം നടന്നത് എന്ന് വാദിക്കുന്നവര്‍ ഈ രണ്ടു വാക്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതെ പോകുന്നതിനു യുക്തമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല!!  

 

യെഹൂദന്മാരുടെ ശബ്ബത്തിനെപ്പറ്റി പഠിക്കാതെ ഈ വിഷയം നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ ആദ്യം യെഹൂദന്മാരുടെ ശബ്ബത്തുകള്‍ നമുക്ക് ഒന്ന് പരിശോധിക്കാം. ശനിയാഴ്ച മാത്രമേ യെഹൂദന്‍ ശബ്ബത്ത് ആചരിച്ചിരുന്നുള്ളൂ എന്നത് തെറ്റിദ്ധാരണയാണ്. ലേവ്യാപുസ്തകം ഇരുപത്തിമൂന്നാം അധ്യായത്തില്‍ യഹോവയുടെ ഉത്സവങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ആദ്യം ശബ്ബത്തിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതാരംഭിക്കുന്നത്:

 

“ആറു ദിവസം വേലചെയ്യണം. ഏഴാം ദിവസം വിശുദ്ധ സഭായോഗം കൂടേണ്ടുന്ന സ്വസ്ഥതക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.”[1]

 

ശബ്ബത്തിന്‍റെ പ്രമാണങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. രണ്ടു കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്.

1) അന്ന് വിശുദ്ധ സഭായോഗം കൂടണം.

2) അന്ന് യാതൊരു വേലയും ചെയ്യരുത്.

 

ശബ്ബത്തിനെക്കുറിച്ചു പറഞ്ഞതിനു ശേഷം ഉത്സവങ്ങളെക്കുറിച്ചു പറയുകയാണ്. അതില്‍ ചില ഉത്സവങ്ങള്‍ ഈ വിഷയത്തോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്:

 

“അതത് കാലത്ത് വിശുദ്ധ സഭായോഗം വിളിച്ചു കൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ഇവയാകുന്നു: ഒന്നാം മാസം പതിനാലാം തിയ്യതി സന്ധ്യാ സമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്.”[2] 

 

“ശബ്ബത്തിന്‍റെ പിറ്റന്നാള്‍ മുതല്‍, നിങ്ങള്‍ നീരാജനത്തിന്‍റെ കറ്റകൊണ്ടുവന്ന ദിവസം മുതല്‍ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം. ഏഴാമത്തെ ശബ്ബത്തിന്‍റെ പിറ്റേദിവസം വരെ അമ്പതുദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യം കൊണ്ട് ഒരു ഭോജന യാഗം അര്‍പ്പിക്കണം. നീരാജനത്തിനു രണ്ടിടങ്ങഴി മാവ് കൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരണം; അത് നേരിയ മാവു കൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്കു ആദ്യ വിളവു. അപ്പത്തോട് കൂടെ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍കുട്ടിയേയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം. ഒരു കൊലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സ് പ്രായമുള്ള രണ്ടു ആട്ടിന്‍’കുട്ടിയെ സമാധാനയാഗമായും അര്‍പ്പിക്കണം. പുരോഹിതന്‍ അവയെ ആദ്യ വിളവിന്‍റെ അപ്പത്തോടും രണ്ടു ആട്ടിന്‍കുട്ടിയോടും കൂടെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യണം; അവ പുരോഹിതനു വേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം. അന്ന് തന്നെ നിങ്ങള്‍ വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടണം; അന്ന് സാമാന്യ വേല യാതൊന്നും ചെയ്യരുത്; ഇത് നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.”[3]

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്‍ക്ക് കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധ സഭായോഗമുള്ള സ്വസ്ഥ ദിവസവുമായിരിക്കണം. അന്ന് സാമാന്യ വേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അര്‍പ്പിയ്ക്കണം”[4]

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്ന് നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; നിങ്ങള്‍ ആത്മതപനം ചെയ്യുകയും യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കുകയും വേണം. അന്ന് നിങ്ങള്‍ യാതൊരു വേലയും ചെയ്യരുത്; അത് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം. അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്‍റെ ജനത്തില്‍ നിന്ന് ചേദിച്ചു കളയണം. അന്ന് ആരെങ്കിലും വല്ല വേലയും ചെയ്‌താല്‍ അവനെ ഞാന്‍ അവന്‍റെ ജനത്തിന്‍റെ ഇടയില്‍ നിന്ന് നശിപ്പിക്കും. യാതൊരു വേലയും ചെയ്യരുത്; ഇത് നിങ്ങള്‍ക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. അത് നിങ്ങള്‍ക്ക് സ്വസ്ഥതക്കുള്ള ശബ്ബത്ത്; അന്ന് നിങ്ങള്‍ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരം വരെ നിങ്ങള്‍ ശബ്ബത്ത് ആചരിക്കണം.”[5]

 

“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഏഴു ദിവസം യഹോവയ്ക്കു കൂടാരാപ്പെരുന്നാള്‍ ആകുന്നു. ഒന്നാം ദിവസത്തില്‍ വിശുദ്ധ സഭായോഗം ഉണ്ടാകണം; അന്ന് സാമാന്യ വേല യാതൊന്നും ചെയ്യരുത്. ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം; എട്ടാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അര്‍പ്പിക്കണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്” [6]

 

തടിപ്പിച്ച ഭാഗങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. ‘വിശുദ്ധ സഭായോഗം കൂടണം; സാമാന്യവേല യാതൊന്നും ചെയ്യരുത്’ എന്നുള്ളത് ശബ്ബത്തിന്‍റെ നിയമങ്ങളാണ്. ഉത്സവങ്ങളോട് ബന്ധപ്പെട്ടു ഏഴു പ്രാവശ്യം യഹോവയായ ദൈവം ഈ കല്പന കൊടുക്കുന്നുണ്ട്. അതായത് സാധാരണയുള്ള ശബ്ബത്തുകള്‍ക്ക് പുറമേ ഏഴു ശബ്ബത്തുകള്‍ കൂടി ഒരു വര്‍ഷത്തില്‍ യിസ്രായേല്‍ ജനം ആചരിക്കേണ്ടിയിരുന്നു എന്ന് സാരം! ഏഴു ഉത്സവങ്ങളില്‍ പെസഹക്കും ആദ്യഫലക്കറ്റയുടെ പെരുന്നാളിനും മാത്രമേ അവര്‍ക്ക് അധിക ശബ്ബത്ത് ഇല്ലാത്തതായുള്ളൂ. പകരം പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനും കൂടാരപ്പെരുന്നാളിനും അവര്‍ ഈരണ്ടു ശബ്ബത്തുകള്‍ വീതം ആചരിക്കണമായിരുന്നു.

 

ഇനി പെസഹയെക്കുറിച്ചും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനെക്കുറിച്ചും  ചില കാര്യങ്ങള്‍ നോക്കാം:

 

‘പെസഹാവ്യാഴം, ദുഃഖ:വെള്ളി’ എന്നൊക്കെ സാധാരണ പറയുന്നത് കേട്ട്കേട്ട് വ്യാഴാഴ്ചയാണ് പെസഹ എന്നൊരു ധാരണ നമ്മില്‍ പലരുടെയും ഉള്ളില്‍ കിടക്കുന്നുണ്ട്. പെസഹാ കുഞ്ഞാട്[7] പെസഹയുടെ അന്നല്ലേ അറുക്കപ്പെടേണ്ടത്, അല്ലാതെ പെസഹയുടെ പിറ്റെന്നാള്‍ ആണോ? പെസഹ വ്യാഴാഴ്ചയും, പെസഹയുടെ പിറ്റെന്നാള്‍ വെള്ളിയാഴ്ച പെസഹാകുഞ്ഞാടിനെ അറുക്കുകയും വേണം എന്നല്ലല്ലോ ദൈവം കല്പിച്ചത്? പെസഹാ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ‘എന്നാണു പെസഹാ ആചരിക്കേണ്ടത്, വ്യാഴാഴ്ചയാണോ?’ ദൈവവചനം എന്ത് പറയുന്നു എന്ന് നോക്കാം:

 

“ഒന്നാം മാസം പതിനാലാം തിയ്യതി സന്ധ്യാ സമയത്ത് യഹോവയുടെ പെസഹ” എന്നാണു നാം കാണുന്നത്. ‘ഒന്നാം മാസം പതിനാലാം തിയ്യതി’ എന്നുള്ളത് ഞായര്‍ മുതല്‍ ശനി വരെയുള്ള ഏതു ദിവസവും ആകാം. (ജനുവരി പതിനാലു ഏതു ദിവസമാണ് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും?) ഓരോ വര്‍ഷവും അത് മാറിമറിഞ്ഞു വരും. അതുകൊണ്ടു തന്നെ പെസഹാ ഇന്ന ദിവസമാണ് വരുന്നത് എന്ന് ഖണ്ഡിതമായി പറയാന്‍ മനുഷ്യര്‍ക്ക്‌ കഴിയുകയില്ല.

 

ഇനി പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനെപ്പറ്റി നോക്കാം:

 

“ആ മാസം  (ഒന്നാം മാസം) പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹന യാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്”

 

പെസഹയുടെ പിറ്റെന്നാള്‍ മുതല്‍ ഏഴു ദിവസമാണ് (അതായത് ഒന്നാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഇരുപത്തൊന്നാം തിയ്യതിവരെ) പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ആചരിക്കേണ്ടത്. ഇതില്‍ പതിനഞ്ചാം തിയ്യതിയും ഇരുപത്തൊന്നാം തിയ്യതിയും ‘സാമാന്യവേല യാതൊന്നും ചെയ്യാതെ വിശുദ്ധ സഭായോഗം കൂടണം, അഥവാ ശബ്ബത്ത് ആചരിക്കണം’ എന്ന് ദൈവം കല്പിച്ചിട്ടുമുണ്ട്. ഒന്നാം മാസം പതിനഞ്ചാം തിയ്യതി എന്നുള്ളത് വര്‍ഷത്തിലെ ഏതു ദിവസവും ആകാം. അത് ഏതെങ്കിലും പ്രത്യേക ദിവസമാണെന്ന് പറയുന്നത് വിവരക്കേടാണ്. യെഹൂദന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ അധികമായി ആചരിക്കേണ്ടി വരുന്ന ഏഴു ശബ്ബത്തുകളില്‍ ആദ്യത്തേതാണ് പെസഹയുടെ പിറ്റേന്നാള്‍ അഥവാ ഒന്നാം മാസം പതിനഞ്ചാം തിയ്യതി വരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിലെ ആദ്യദിനമായ ശബ്ബത്ത്. ഇതിനെയാണ് യെഹൂദന്മാര്‍ വലിയ ശബ്ബത്ത് എന്ന് വിളിച്ചിരുന്നത്‌ . മര്‍ക്കോസ്.16:1-ലും ലൂക്കോസ്.23:54-ലും യോഹന്നാന്‍ .19:31-ലും പരാമര്‍ശിച്ചിരിക്കുന്നത് ഈ ശബ്ബത്തിനെയാണ്.

 

ഈ ശബ്ബത്തിനും സാധാരണ ശബ്ബത്തിനും ഇടയില്‍ ഉള്ള ദിവസത്തിലാണ് സഹോദരിമാര്‍ പോയി സുഗന്ധവര്‍ഗ്ഗവും പരിമിള തൈലവും വാങ്ങിയത്. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലനക്കാരി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധ വര്‍ഗ്ഗം വാങ്ങി” എന്നു മര്‍ക്കോസ്.16:1-ല്‍ പറഞ്ഞിരിക്കുന്നതു, ‘വലിയ ശബ്ബത്തു കഴിഞ്ഞ ശേഷം വാങ്ങി’ എന്ന അര്‍ത്ഥത്തിലാണ്.

 

എന്നാല്‍ “സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗവും പരിമിള തൈലവും ഒരുക്കി, കല്പന അനുസരിച്ച് ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു’ എന്നു ലൂക്കോസ്.23:56-ല്‍ പറഞ്ഞിരിക്കുന്നത്, വലിയ ശബ്ബത്തു കഴിഞ്ഞതിനു ശേഷമുള്ള വെള്ളിയാഴ്ച ഇതെല്ലാം വാങ്ങി ഒരുക്കി വെച്ചതിനു ശേഷം ശനിയാഴ്ചയിലെ സാധാരണ ശബ്ബത്തില്‍ അവര്‍ സ്വസ്ഥമായിരുന്ന കാര്യമാണ്. ഇവിടെ യാതൊരു വൈരുദ്ധ്യവുമില്ല!! ഈ രണ്ടു ശബ്ബത്തുകളെക്കുറിച്ചു ഗ്രഹിക്കാത്തിടത്തോളം കാലം മര്‍ക്കോസ്.16:1-ഉം ലൂക്കോസ്.23:56-ഉം മനസ്സിലാക്കുവാന്‍ കഴിയുകയില്ല.

 

ഇനി നമ്മുടെ പ്രധാന വിഷയത്തിലേക്ക് വരാം. യേശുക്രിസ്തു എന്നാണു ക്രൂശിക്കപ്പെട്ടത്‌? ഇത്രയും തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ബുധനാഴ്ചയാണ് ക്രൂശീകരണം നടന്നത് എന്നാണു. ബുധനാഴ്ച ക്രൂശിക്കപ്പെടുകയും സൂര്യാസ്തമയത്തോടെ അടക്കപ്പെടുകയും ചെയ്യുന്നു. യഹൂദന്‍റെ ദിവസം സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍ സൂര്യാസ്തമയം വരെയാണ്. “സന്ധ്യയായി, ഉഷസ്സുമായി” എന്ന ഉല്പത്തിയിലെ പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. (ഉല്‍പ.1:5,8,13,19,22,31. നമ്മുടെ ശൈലി അനുസരിച്ചാണെങ്കില്‍ “രാവിലെ മുതല്‍ രാത്രിവരെ” എന്നായിരിക്കും പറയുക.) സൂര്യാസ്തമയത്തോടെ ബുധനാഴ്ച അവസാനിക്കുകയും വ്യാഴാഴ്ച ആരംഭിക്കുകയും ചെയ്തു. വ്യാഴാഴ്ച വലിയ ശബ്ബത്ത് ആണ്. വെള്ളിയാഴ്ച പകല്‍ സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങുകയും അവ ഒരുക്കുകയും ചെയ്തു. അന്ന് പകല്‍ അവസാനിച്ചതോടെ ശനിയാഴ്ച അഥവാ സാധാരണ ശബ്ബത്ത് ആരംഭിക്കുന്നു. ആ ശബ്ബത്തില്‍ സ്വസ്ഥമായിരുന്ന സ്ത്രീകള്‍ ശബ്ബത്തു കഴിഞ്ഞ ശേഷം ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതായത് ഞായറാഴ്ച അതിരാവിലെ കല്ലറക്കല്‍ എത്തുന്നു. അവിടെ അവര്‍ ഒഴിഞ്ഞ കല്ലറയും ദൂതന്മാരെയും മാത്രം കാണുന്നു.

 

ഈ പറഞ്ഞ കാര്യങ്ങള്‍ ബൈബിളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. വാക്യങ്ങള്‍ പരിശോധിക്കാം:

 

(ബുധനാഴ്ച) രാവിലെ ഒന്‍പതു മണിക്ക് യേശുക്രിസ്തുവിനെ ക്രൂശിക്കുന്നു[8]. ഇത് പ്രഭാത യാഗത്തിന്‍റെ സമയമാണ്[9]. (സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തുന്ന നട്ടുച്ചക്കും (പന്ത്രണ്ടു മണി) മൂന്നു മണിക്കൂര്‍ മുന്‍പാണ് പ്രഭാത യാഗം.) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് യേശുക്രിസ്തു ആത്മാവിനെ ഏല്പിച്ചു കൊടുക്കുന്നു[10].  ഇത് സന്ധ്യായാഗത്തിന്‍റെ സമയമാണ്[11]. ഇതിനു ശേഷം അരിമഥ്യക്കാരനായ യോസേഫ് പിലാത്തോസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ ശരീരം ചോദിക്കുന്നു[12].  ശതാധിപനില്‍ നിന്ന് മരണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പിലാത്തോസ് യേശുവിന്‍റെ ഉടല്‍ യോസേഫിനു വിട്ടു കൊടുക്കുന്നു[13]. യോസേഫും നിക്കൊദേമോസും കൂടി യഹൂദന്മാരുടെ സമ്പ്രദായ പ്രകാരം യേശുവിന്‍റെ ശരീരത്തെ സുഗന്ധവര്‍ഗ്ഗത്തോട് കൂടെ ശീല പൊതിഞ്ഞു കെട്ടി[14] ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു[15]. ഇതിനെല്ലാത്തിനും കൂടി മൂന്നു മണിക്കൂറോളം സമയം എടുത്തു. എന്തെന്നാല്‍, ശരീരം കല്ലറയില്‍ വെച്ച സമയത്ത് തന്നെ സൂര്യന്‍ അസ്തമിക്കുകയും പുതിയ ദിവസം (വ്യാഴാഴ്ച, ആ വര്‍ഷത്തെ വലിയ ശബ്ബത്ത്) ആരംഭിക്കുകയും ചെയ്തതായി ലൂക്കോസ് പറയുന്നു[16]. വലിയ ശബ്ബത്തു കഴിഞ്ഞതിനു ശേഷം (വെള്ളിയാഴ്ച) സ്ത്രീകള്‍ ചെന്നു സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും വാങ്ങി[17].  വാങ്ങുക മാത്രമല്ല, അത് ഒരുക്കുകയും ചെയ്തു എന്ന് ലൂക്കോസിന്‍റെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം[18].  വെള്ളിയാഴ്ച പകല്‍ മുഴുവനും ഇതിനു വേണ്ടി എടുത്തിട്ടുണ്ടാകണം. കാരണം, അവര്‍ അത് ഒരുക്കി തീര്‍ന്നപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു പുതിയ ദിവസം (ശനിയാഴ്ച) ആരംഭിച്ചതിനാല്‍ അവര്‍ക്ക് കര്‍ത്താവിന്‍റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശാന്‍ പോകാന്‍ കഴിയാതെ കല്പന അനുസരിച്ചു (ശനിയാഴ്ച) ശബ്ബത്തില്‍ സ്വസ്ഥമായിരിക്കേണ്ടി വന്നു[19]. അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗവും എടുത്തു ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ (ഞായറാഴ്ച) അതികാലത്തു അവര്‍ കല്ലറക്കല്‍ എത്തി[20].  അതിനു മുന്‍പേ ഇരുട്ടുള്ളപ്പോള്‍ത്തന്നെ മഗ്ദലക്കാരത്തി മറിയ കല്ലറക്കല്‍ ചെന്നിരുന്നു എന്ന് യോഹന്നാന്‍ പറയുന്നുണ്ട്[21]. ഇവര്‍ ഇത്ര രാവിലേതന്നെ ചെല്ലാന്‍ കാരണം മരണം നടന്നു അന്നേക്ക് നാല് ദിവസമായത് കൊണ്ടായിരിക്കണം. എന്തെന്നാല്‍, നാറ്റം വെക്കുന്നതിനു മുന്‍പേ അവര്‍ക്കവരുടെ കര്‍ത്താവിന്‍റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും പൂശേണ്ടതുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചെന്നപ്പോള്‍ കാണുന്നത് ഒഴിഞ്ഞ കല്ലറയാണ്. താന്‍ പറഞ്ഞത് പോലെ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലിരുന്നതിനു ശേഷം[22] അവരുടെ കര്‍ത്താവ് ആഴ്ച്ചവട്ടത്തിന്‍റെ ഒന്നാം ദിവസം (ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം) മരണത്തെ ജയിച്ചു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.

 

മൂന്ന് രാവും മുന്ന് പകലും കിട്ടുന്നത് നോക്കുക:

 

ദിവസം : 1

ബുധന്‍  6  pm    മുതല്‍ വ്യാഴം 6 am   ഒരു രാത്രി

വ്യാഴം 6 am      മുതല്‍  വ്യാഴം  6  pm   ഒരു പകല്‍

 

ദിവസം : 2

വ്യാഴം  6  pm       മുതല്‍  വെള്ളി   6  am   ഒരു രാത്രി

വെള്ളി    6  am       മുതല്‍  വെള്ളി   6  pm   ഒരു പകല്‍

 

ദിവസം : 3

വെള്ളി 6  pm       മുതല്‍  ശനി    6  am   ഒരു രാത്രി

ശനി  6  am       മുതല്‍  ശനി    6  pm   ഒരു പകല്‍

 
ഇതാണ് കര്‍ത്താവിന്‍റെ ക്രൂശീകരണ ദിവസത്തെക്കുറിച്ച് മുന്‍വിധികള്‍ ഇല്ലാതെ പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്. ഈ വിഷയം മനസ്സിലാക്കാന്‍ മര്‍ക്കോസ്.16:1-ഉം ലൂക്കോസ്.23:56-ഉം നമ്മെ സഹായിക്കുന്നു. “മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അക്ഷരംപ്രതി നിറവേറിയതായി നമുക്ക് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും. 

*********************************************************************************************************************
[1] ലേവ്യാ.23:3

[2] ലേവ്യാ.23:4-8

[3] ലേവ്യാ.23:15-21

[4] ലേവ്യാ.23:23-25

[5] ലേവ്യാ.23:26-32

[6] ലേവ്യാ.23:33-36

[7] 1.കൊരി.5:7

[8] മര്‍ക്കോ.15:25

[9] സംഖ്യാ.28:3-8

[10] മത്താ.45-50

[11] സംഖ്യാ.28:3-8

[12] മര്‍ക്കോ.15:43

[13] മര്‍ക്കോ. 15:45

[14] യോഹ.19:38-40

[15] ലൂക്കോ.23:53

[16] ലൂക്കോ. 23:54

[17] മര്‍ക്കോ.16:1

[18] ലൂക്കോ.23:56

[19] ലൂക്കോ.23:56

[20] ലൂക്കോ.24:1

[21] യോഹ.20:1

[22] മത്താ.12:40

]]>
https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b0%e0%b4%be/feed/ 58
യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത്‌ എവിടെ വെച്ച്? https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8c%e0%b4%96%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8c%e0%b4%96%e0%b5%8d/#comments Wed, 11 Jul 2012 13:15:02 +0000 http://www.sathyamargam.org/?p=223 ചോദ്യം: യേശു ബര്‍ത്തിമായിയെ സൌഖ്യമാക്കുന്നത്‌ എവിടെ വെച്ച്? യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണെന്ന് മര്‍ക്കോസും യെരീഹോവിനോട് അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസും പറയുന്നു. ഇത് ഭൂമിശാസ്ത്രപരമായ വൈരുദ്ധ്യമല്ലേ? സുവിശേഷ രചയിതാക്കള്‍ പാലസ്തീനിന്‍റെയോ അതിന്‍റെ പരിസരപ്രദേശങ്ങളിലോ ഉള്ളവരായിരുന്നില്ല എന്നല്ലേ ഈ വൈരുദ്ധ്യം തെളിയിക്കുന്നത്?

 

ഉത്തരം: ഈ ചോദ്യം ഇരുപതാം നൂറ്റാണ്ട് വരെയുള്ള ബൈബിള്‍ വിശ്വാസികള്‍ക്ക് മറുപടി കൊടുക്കുവാന്‍ വളരെ ബുദ്ധിമുട്ടുണ്ടായിരുന്ന ചോദ്യമായിരുന്നു. എന്നാല്‍ ദൈവകൃപയാല്‍ പുരാവസ്തുശാസ്ത്രം വളര്‍ച്ച പ്രാപിച്ചതോടുകൂടി ഉത്ഖനനങ്ങള്‍ നിറയെ നടക്കുകയും ചെയ്തതോടെ ഇതിലെ പ്രഹേളിക നീങ്ങിപ്പോകുവാന്‍ ഇടയായിത്തീര്‍ന്നു. നമുക്ക് പരാമര്‍ശിത വേദഭാഗങ്ങളെ പരിശോധിക്കാം:

 

“അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍  തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു” (മര്‍ക്കോസ്.10:46)

 

“അവന്‍ യെരീഹോവിനു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഭിക്ഷ യാചിച്ചു കൊണ്ട് വഴിയരികെ ഇരിക്കയായിരുന്നു” (ലൂക്കോസ്. 18:35)

 

യെരീഹോവില്‍ നിന്ന് പുറപ്പെടുമ്പോള്‍ ആണ് ബര്‍ത്തിമായിയെ കണ്ടതെന്ന് മര്‍ക്കോസ്. യെരീഹോവിനു അടുത്തപ്പോള്‍ ആണെന്ന് ലൂക്കോസ്. ഏതാണ് സത്യം?

 

രണ്ടു പേരും പറഞ്ഞത് സത്യമാണ്. പുരാവസ്തു ഗവേഷണത്തിന്‍റെ ഫലമായി കണ്ടെത്തിയ കാര്യമാണ് യേശുവിന്‍റെ കാലത്ത് രണ്ടു യെരീഹോ ഉണ്ടായിരുന്നു എന്നത്. ഒന്ന്  പഴയ യെരീഹോയും (ഇന്ന് ഈ നഗരത്തിന്‍റെ പേര് ‘ടെല്‍-എസ്‌-സുല്‍ത്താന്‍’ എന്നാണ്.) മറ്റേതു പുതിയ യെരീഹോയും. രണ്ടു കിലോമീറ്റര്‍ വ്യത്യാസത്തിലാണ് രണ്ടു യെരീഹോയും നിലനിന്നിരുന്നത്. (നമ്മുടെ ഡല്‍ഹിയും ന്യൂഡല്‍ഹിയും പോലെ, അല്ലെങ്കില്‍ മുംബൈയും നവിമുംബൈയും പോലെ) പഴയ യെരീഹോവില്‍ നിന്ന് പുറപ്പെട്ടു പുതിയ യെരീഹോവിനു അടുത്തപ്പോള്‍ ആണ് ഈ സംഭവം നടക്കുന്നത്.

 

മര്‍ക്കോസ് പഴയ യെരീഹോവിനു ഊന്നല്‍ കൊടുത്തപ്പോള്‍ ലൂക്കോസ് പുതിയ യെരീഹോവിനു ഊന്നല്‍ കൊടുത്തിരിക്കുന്നു. അത്രയേയുള്ളൂ സംഭവം. പക്ഷെ, ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ പഴയ യെരീഹോയുടെ സ്ഥാനം കണ്ടുപിടിക്കുന്നത് വരെ ഈ രണ്ടു വേദഭാഗങ്ങളെയും തമ്മില്‍ യോജിപ്പിക്കുവാനോ എതിരാളികളുടെ ചോദ്യത്തിന് മറുപടി കൊടുക്കുവാനോ വിശ്വാസികള്‍ക്ക് കഴിഞ്ഞിരുന്നില്ല!

 

ബൈബിളും മറ്റു മതഗ്രന്ഥങ്ങളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണിത്. ശാസ്ത്രം കൂടുതല്‍ കൂടുതല്‍ പുരോഗമിക്കുംതോറും മതഗ്രന്ഥങ്ങള്‍ കൂടുതല്‍ കൂടുതല്‍ ചവറ്റുകുട്ടയോടു അടുക്കുകയാണ്. എന്നാല്‍ ബൈബിളിലെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടണമെങ്കില്‍ ശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ്യം!!

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81-%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8%e0%b5%8c%e0%b4%96%e0%b5%8d/feed/ 2
യഹോവയുടെ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല? https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/ https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/#comments Wed, 11 Jul 2012 03:04:18 +0000 http://www.sathyamargam.org/?p=217 ചോദ്യം: പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ട ദൈവം തന്നെയാണോ പുതിയ നിയമത്തില്‍ യേശു എന്ന നാമത്തില്‍ വെളിപ്പെട്ടത്? അങ്ങനെയാണെങ്കില്‍ ആ ദൈവം തന്നെയാണ് അല്ലാഹു എന്ന നാമത്തില്‍ അറേബ്യയില്‍ മുഹമ്മദിന് വെളിപ്പെട്ടത് എന്ന് ചിന്തിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്?

 

ഉത്തരം: “ഒരു പേരിലെന്തിരിക്കുന്നു?” എന്ന് പണ്ട് ബര്‍ണാഡ് ഷാ ചോദിച്ചിട്ടുണ്ട്. വാസ്തവത്തില്‍ പേരിലാണ് സകലവും ഇരിക്കുന്നത്. താങ്കള്‍ താമസിക്കുന്ന വീടും പറമ്പും താങ്കളുടെ പേരില്‍ അല്ലെങ്കിള്‍ താങ്കള്‍ക്കതില്‍ എന്തവകാശമാണ് ഉള്ളത്? താങ്കളുടെ കയ്യിലിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ താങ്കളുടെ പേരല്ല ഉള്ളതെങ്കില്‍ താങ്കള്‍ക്ക് അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? താങ്കളുടെ വീട്ടിലുള്ള റേഷന്‍കാര്‍ഡില്‍ താങ്കളുടെ പേരല്ല, വേറെ ആരുടെയെങ്കിലും പേരാണ് ഉള്ളതെങ്കില്‍ എന്തൊക്കെ പൊല്ലാപ്പാണ് ഉണ്ടാവുക എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ? താങ്കള്‍ വഴിയിലൂടെ പോകുമ്പോള്‍ ഒരാള്‍ പുറകില്‍ നിന്ന് താങ്കളെ താങ്കളുടെ അയല്‍പക്കത്തുള്ള ഒരാളുടെ  പേരില്‍ വിളിച്ചാല്‍ താങ്കള്‍ വിളി കേള്‍ക്കുമോ? താങ്കള്‍ വിളി കേള്‍ക്കണമെങ്കില്‍ താങ്കളുടെ പേര് തന്നെ വിളിക്കണം. ഇതുപോലെ സത്യദൈവം വിളി കേള്‍ക്കണമെങ്കില്‍ അവന്‍റെ പേര് തന്നെ വിളിക്കണം! അതുകൊണ്ടാണ് അല്ലാഹുവും യഹോവയും ഒരാളാണെന്ന് പറയുന്നവരോട് ഞങ്ങള്‍ പലവട്ടം ചോദിച്ചിട്ടുള്ളത്, ‘യിസ്രായേലില്‍ നിന്ന് സൗദിഅറേബ്യ വരെ എത്തിയപ്പോഴേക്കും ദൈവത്തിന്‍റെ  പേര് മാറിപ്പോയോ’ എന്ന്.

 

ബൈബിളില്‍ പേരുകള്‍ക്ക് അതിയായ പ്രാധാന്യമുണ്ട്. അത് ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധി മാത്രമല്ല, വ്യക്തിയുടെ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതുമാണ്. പേര് കൂടാതെ ഒന്നും നിലനില്‍ക്കുന്നില്ല.  “ഒരുത്തന്‍ എന്തു തന്നേ ആയിരുന്നാലും അവന്നു പണ്ടേ തന്നേ പേര്‍ വിളിച്ചിരിക്കുന്നു” (സഭാപ്രസംഗി.6:10) എന്നാണു ബൈബിള്‍ പറയുന്നത്. വ്യക്തിത്വത്തിന്‍റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതാണ് പേര്.

 

നിത്യനും പരിശുദ്ധനുമായി, മനുഷ്യര്‍ക്ക് അടുത്തുകൂടാന്‍ പറ്റാത്ത വെളിച്ചത്തില്‍ വസിക്കുന്ന സത്യദൈവം മനുഷ്യവര്‍ഗ്ഗത്തിന് തന്നെത്തന്നെ വെളിപ്പെടുത്തി. “അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു” (റോമ.1:20) എന്ന് ബൈബിള്‍ പറയുന്നു. ഇത് പൊതുവെളിപ്പാടാണ്. ഈ പ്രപഞ്ചം തനിയെ ഉണ്ടായതല്ല, ഇതിനു പുറകില്‍ ഒരു സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വസാന്നിധ്യമുള്ളവനുമായ ഒരു നീതിബോധമുള്ള പരിശുദ്ധ ന്യായാധിപന്‍ ഉണ്ടായേ മതിയാകൂ എന്ന് പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതില്‍നിന്ന് നമുക്ക്‌ മനസ്സിലാകുന്നു.  എന്നാല്‍ ഈ മനസ്സിലാക്കല്‍ കൊണ്ട് ഒരു ദൈവം ഉണ്ട് എന്നറിയാം എന്നതല്ലാതെ ആ ദൈവത്തെക്കുറിച്ച് ഒന്നും അറിയാന്‍ നമുക്ക്‌ കഴിയുകയില്ല. അതറിയണമെങ്കില്‍, ആ ദൈവം തന്നെക്കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്ന വെളിപ്പാടു ആവശ്യമാണ്‌. അങ്ങനെയുള്ള ദൈവത്തിന്‍റെ ഏക വെളിപ്പാട് ആണ് പഴയ പുതിയ നിയമങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍! ലോകത്തില്‍ ദൈവം വേറെ ഒരു പുസ്തകത്തിലൂടെയും തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദൈവത്തിന്‍റെ വചനം പറയുന്നത് നോക്കുക: “അവന്‍ യാക്കോബിന്നു തന്‍റെ വചനവും യിസ്രായേലിന്നു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു. അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്‍റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല” (സങ്കീ.147:19,20).

 

അങ്ങനെ തന്‍റെ വചനത്തിലൂടെ അവന് തന്നെക്കുറിച്ച് നല്‍കിയ വെളിപ്പാടില്‍ ഏറ്റവും വ്യക്തമായ വെളിപ്പാടാണ് അവന്‍റെ നാമത്തിലൂടെയുള്ളത്. ദൈവനാമം അറിയുന്നത് ദൈവപ്രകൃതി അറിയുന്നതിന് തുല്യമാണ്.

 

യിസ്രായേല്‍ ജനത്തെ വീണ്ടെടുക്കാന്‍ ദൈവം മോശെയെ നിയോഗിക്കുമ്പോള്‍ മോശെ ദൈവത്തോട് അവന്‍റെ പേര് ചോദിക്കുന്നുണ്ട്. പുറപ്പാട്.3:13-15 വരെയുള്ള ഭാഗത്ത്‌ നാം അത് കാണുന്നു:

 

“മോശെ ദൈവത്തോടു: ഞാന്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ചെന്നു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവന്‍റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാല്‍: നീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു.”

 

“ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു” എന്നുള്ളത് എബ്രായ ഭാഷയില്‍ “എഹ്യെഹ് അഷെര്‍ എഹ്യെഹ്” എന്നാണു. “എഹ്യെഹ്” എന്ന ധാതുവില്‍ നിന്നാണ് “യ്ഹ് വേ” എന്ന പദം രൂപം കൊള്ളുന്നത്‌.  “എഹ്യെഹ്” എന്നതിനുതുല്യമായി നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന മലയാളപ്രയോഗം “സ്വയംഭൂ” എന്നതാണ്. “ഞാന്‍ ആകുന്നു” എന്ന് ദൈവം തന്നെക്കുറിച്ച് പറയുമ്പോള്‍ ആ “ആകുന്നു’ എന്ന ഉണ്മ മറ്റൊന്നിന്‍റെ ഉണ്മയോടും തുല്യപ്പെടുത്താവുന്നതല്ല. തന്‍റെ അസ്തിത്വത്തിന് കാരണം തന്നില്‍ത്തന്നെയാണ്, മറ്റൊന്നിലല്ല എന്ന് സാരം. അവന്‍ ആകുന്നതു അവന്‍ ആകുന്നതിനാലാണ്, അല്ലാതെ വേറെ ഒന്നുമല്ല. മാത്രമല്ല, “അവന്‍ ആയിരുന്നവനോ (ഭൂതകാല പ്രയോഗം) ആകാന്‍ പോകുന്നവനോ അല്ല, എന്നുമെന്നേക്കും അവന്‍ (ദൈവം) ആകുന്നു” (വര്‍ത്തമാനകാലപ്രയോഗം) എന്നത് അവന്‍റെ ഉണ്മ കാലാതീതമായി നില്‍ക്കുന്നതാണ് എന്ന് തെളിയിക്കുന്നു. പതിനായിരം വര്‍ഷം മുന്‍പുള്ളതും പതിനായിരം വര്‍ഷത്തിനു ശേഷമുള്ളതും അവനു “ഇന്ന്” എന്ന പോലെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന് എന്നും വര്‍ത്തമാനകാലമാണ്.

 

ദൈവത്തിന്‍റെ ആണ്മയേയും ഉണ്മയേയും വെളിപ്പെടുത്തുന്നവയാണ് ദൈവത്തിന്‍റെ പേരുകള്‍. തന്‍റെ ജനത്തിന്‍റെ ഓരോ ആവശ്യത്തിനും പര്യാപ്തമായ നിലയിലാണ് ദൈവം സ്വന്തം പേരുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. അബ്രഹാമിന് സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തം നല്‍കുമ്പോള്‍ “എല്‍ശദ്ദായ്‌” (സര്‍വ്വശക്തന്‍) എന്ന തന്‍റെ നാമം വെളിപ്പെടുത്തി (ഉല്‍പ്പത്തി.17:1). 99 വയസ്സുള്ള അബ്രഹാമിന് സന്തതിയെ കൊടുക്കാന്‍ താന്‍ ശക്തനാണ് എന്ന സന്ദേശമാണ് ഈ പേര് വെളിപ്പെടുത്തിയതിലൂടെ ദൈവം അബ്രഹാമിന് നല്‍കിയത്. മാറായിലെ കയ്പുള്ള വെള്ളം മധുരമാക്കിക്കൊടുത്ത ശേഷമാണു “സൌഖ്യമാക്കുന്ന യഹോവ” (യഹോവ റൊഫേക്കാ) എന്ന് യിസ്രായേലിന് തന്‍റെ പേര് അവന്‍ വെളിപ്പെടുത്തിയത് (പുറ.15:26).

 

മാത്രമല്ല, പിതാക്കന്മാര്‍ ഓരോ സംഭവത്തോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും:

 

ദൈവകല്പന അനുസരിച്ച് യിസഹാക്കിനെ യാഗം കഴിക്കാന്‍ അബ്രഹാം മോറിയാ മലയിലേക്ക് പോയപ്പോള്‍ യഹോവ അവിടെ ഒരു ആട്ടിന്‍കുട്ടിയെ യിസഹാക്കിനു പകരമായി കരുതി വെച്ചിരുന്നു. അതുകൊണ്ട് അവര്‍ വിളിച്ചു: “യഹോവാ-യിരേ” (യഹോവ കരുതും, ഉല്‍പ്പത്തി.22:14) എന്ന്.

 

ഈജിപ്തില്‍ നിന്നും യിസ്രായേലിനെ ദൈവം പുറപ്പെടുവിച്ചു കൊണ്ട് വരുമ്പോള്‍ രെഫീദീമില്‍ വെച്ച് അമാലേക്യര്‍ അവരോടു യുദ്ധത്തിനു വന്നു. യഹോവ യിസ്രായേലിന് വിജയം കൊടുത്തപ്പോള്‍ അവര്‍ വിളിച്ചു: “യഹോവാ നിസ്സി” (യഹോവ എന്‍റെ കൊടി, പുറപ്പാട്.17:15).

 

മിദ്യാന്യരില്‍ നിന്നും യിസ്രായേലിനെ വീണ്ടെടുത്തു അവര്‍ക്ക് സമാധാനം നല്‍കും എന്ന് ഗിദെയോനോട് യഹോവ പറഞ്ഞപ്പോള്‍ ഗിദെയോന്‍ ഒരു യാഗപീഠം പണിത് അതിനു “യഹോവാ ശാലോം” (യഹോവ സമാധാനം, ന്യായാ. 6:24) എന്ന് പേര്‍ വിളിച്ചു.

 

ഇനിയും ഉണ്ട്, “യഹോവാ റ്റ്സിദ്കെനു” (യഹോവ നമ്മുടെ നീതി, യിരെമ്യാ.23:6), “യഹോവാ ശമ്മാ” (യഹോവ അവിടെ, യെഹ.48:35), “യഹോവാ റോയ്‌” (യഹോവ എന്‍റെ ഇടയന്‍, സങ്കീ.23:1) തുടങ്ങി അനേക സ്ഥലങ്ങളില്‍ യഹോവയുടെ പ്രവൃത്തിയോട് ബന്ധപ്പെട്ടു യഹോവയുടെ നാമം വിളിക്കപ്പെട്ടിരുന്നു.

 

ഈ നാമത്തിന് ധാരാളം പ്രത്യേകതകളുണ്ട്. “ഈ നാമം വൃഥാ ഉപയോഗിക്കരുത്” എന്നുള്ളത് ന്യായപ്രമാണത്തിലെ പത്തു കല്പനകളില്‍ ഒന്നാണ്: “നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല” (പുറപ്പാട്.20:7). ഇക്കാരണത്താല്‍ യഹൂദന്മാര്‍ ഒരിക്കലും “ഞാന്‍ ആകുന്നു” എന്ന് പറയാറില്ല. (പണ്ട് രാജഭരണം ഉണ്ടായിരുന്ന കാലത്ത് രാജാവിന്‍റെ മുന്നിലും ആരും “ഞാന്‍” എന്ന് പറയാറുണ്ടായിരുന്നില്ല. “ആരവിടെ?” എന്ന് രാജാവ് ചോദിച്ചാല്‍ “റാന്‍, അടിയന്‍” എന്നൊക്കെയാണ് വിളി കേട്ടിരുന്നത് എന്ന കാര്യം ഇത്തരുണത്തില്‍ ഓര്‍ക്കുക.) പില്‍ക്കാലത്ത് യേശുക്രിസ്തു മാത്രമാണ് “ഞാന്‍ ആകുന്നു’ (യോഹ.18:5-8) എന്ന് പറഞ്ഞിട്ടുള്ള ഏക യഹൂദന്‍ !!

 

പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് ഈ നാമത്തിലാണ്:(ആവര്‍ത്തനം.18:19; യിരെ.26:20; 44:16). അനുഗ്രഹങ്ങളും ശാപങ്ങളും നല്‍കിയിരുന്നത് ഈ നാമത്തിലാണ് (സംഖ്യാ.23,24,അധ്യാ.). അവന്‍റെ നാമത്തില്‍ എടുക്കുന്ന പ്രതിജ്ഞകള്‍ അനുസരിക്കുവാന്‍ യിസ്രായേല്‍ ജനം ബാധ്യസ്ഥരായിരുന്നു: (ആവ.6:13). യഹോവയുടെ നാമം വലിയതാണ് (സങ്കീ.76:1), മഹത്തും ഭയങ്കരവുമാണ് (ആവ.28:58), ശ്രേഷ്ഠമാണ് (സങ്കീ.8:1), വിശുദ്ധമാണ് (ലേവ്യ.20:3; 22:32; 1.ദിനവൃത്താന്തം.29:16; സങ്കീ.33:21). ദൈവത്തിന്‍റെ വിശുദ്ധിയും ശക്തിയും അധികാരവും ആ നാമത്തിനുണ്ട്. അതുകൊണ്ടാണു ആ നാമം വൃഥാ ഉപയോഗിക്കാന്‍ പാടില്ല എന്ന് കല്പിച്ചത്!!

 

മാത്രമല്ല, രക്ഷ പ്രാപിക്കുവാന്‍ ഈ നാമം തന്നെ വിളിച്ചപേക്ഷിക്കണം! “എന്നാല്‍ യഹോവയുടെ  നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും” (യോവേല്‍.2:32). രക്ഷ തരുന്ന നാമമാണത്!! ഈ നാമം മഹത്വമേറിയതാണ്, ആ മഹത്വം അവന്‍ ആര്‍ക്കും വിട്ടു കൊടുക്കുകയില്ല: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

 

പുതിയ നിയമത്തില്‍ എന്തുകൊണ്ട് ഈ നാമം കാണപ്പെടുന്നില്ല? 

ഇനി ഈ കാര്യത്തില്‍ ഉണ്ടാകാനിടയുള്ള സംശയം ക്രിസ്ത്യാനികള്‍ യഹോവയെ അല്ലല്ലോ യേശുക്രിസ്തുവിനെ അല്ലേ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് എന്നതാണ്. ഇത്ര ഉന്നതമായ നാമം എന്തുകൊണ്ട് പുതിയ നിയമത്തില്‍ കാണപ്പെടുന്നില്ല എന്നതും സ്വാഭാവികമായ സംശയം ആയിരിക്കും. അതിനു മറുപടി തരാം.

 

പുതിയ നിയമത്തില്‍ നാം കാണുന്ന യേശു എന്ന പേരിന്‍റെ പൂര്‍ണ്ണരൂപം “യഹോവ ശുവ” എന്നാണു. ആ വാക്കിന്‍റെ അര്‍ത്ഥം “യഹോവ രക്ഷകന്‍” എന്നാകുന്നു. ‘യഹോവശുവാ’ എന്ന പേര് ചുരുങ്ങിയതാണ് ‘യോശുവ’ എന്നത്. യോശുവ പിന്നേയും ചുരുങ്ങിയതാണ് ‘യേശു’ എന്ന പേര്. ‘ക്രിസ്തു’ എന്ന പദം ഗ്രീക്ക് ആണ്. ‘മശിഹ’ എന്ന എബ്രായ പദത്തിനു തുല്യമായ ഗ്രീക്ക് പദമാണത്. “അഭിഷിക്തന്‍” എന്നര്‍ത്ഥം. ‘യേശുക്രിസ്തു’ എന്ന പദത്തിന്‍റെ ശരിയായ ഉച്ഛാരണം “യാഹോവശുവ ക്രിസ്തു’ എന്നാണു. അര്‍ത്ഥം, “യഹോവ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ്.

 

ഇതുകൊണ്ടാണ് ദൈവദൂതന്‍ യോസേഫിനോട് സ്വപ്നത്തില്‍ പ്രത്യക്ഷനായി, “അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കണം” എന്ന് പറഞ്ഞത് (മത്താ.1:21).

 

പഴയ നിയമത്തില്‍ യഹോവയെ അവിടത്തെ പ്രവൃത്തികളോട് ചേര്‍ത്തു പേരിട്ടു വിളിച്ചു എന്ന് ബൈബിള്‍ സാക്ഷ്യം പറയുന്നു. പുതിയ നിയമത്തില്‍ അവിടത്തെ പ്രവൃത്തി ‘മനുഷ്യ വര്‍ഗ്ഗത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുക’ എന്നതാണ്. അതുകൊണ്ട് ആ പ്രവൃത്തി ചേര്‍ത്തുള്ള പേരാണ് യഹോവയെ പുതിയ നിയമത്തില്‍ വിളിച്ചിരിക്കുന്നത്, യാഹോവശുവ എന്ന പേര്. ആ രൂപത്തില്‍ അല്ല, അതിന്‍റെ ചുരുക്ക രൂപത്തിലാണ് അതായത് യേശു എന്ന രൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് മാത്രം!!

 

പഴയനിയമത്തില്‍ തന്നെ പ്രവാചകന്‍ വരാന്‍ പോകുന്ന മശിഹയുടെ നാമത്തെക്കുറിച്ചു പ്രവചിക്കുന്നുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും” (യെശയ്യാവ്.9:6). ജനിച്ചിരിക്കുന്ന ശിശുവിന്‍റെ പേര് “വീരനാം ദൈവം” എന്നാണെന്നാണ് പ്രവാചകന്‍ പറയുന്നത്! വീരനാം ദൈവം തന്നെ ശിശുവായി ജനിക്കും എന്ന് പ്രവാചകന് ദൈവം വെളിപ്പെടുത്തിക്കൊടുത്തിരുന്നു!!

 

പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തിനുള്ള പ്രാധാന്യം പുതിയ നിയമത്തില്‍ യേശു എന്ന നാമത്തിനുണ്ട്. “യഹോവയുടെ  നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും” (യോവേല്‍ .2:32) എന്ന് പഴയ നിയമത്തില്‍ ദൈവം വെളിപ്പെടുത്തിയെങ്കില്‍ പുതിയ നിയമത്തില്‍ പറയുന്നത് “അവനില്‍ (ക്രിസ്തുവില്‍) വിശ്വസിക്കുന്ന ഏവന്നും അവന്‍റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു” (അപ്പൊ.പ്ര.10:43) എന്നാണു. പാപമോചനം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആണ്!! യേശുവിന്‍റെ നാമത്തില്‍ വിശ്വസിക്കുക എന്നത് യോഹന്നാന്‍റെ എഴുത്തുകളില്‍ മാത്രം 5 പ്രാവശ്യം കാണുന്ന ഒരു പ്രയോഗമാണ്: (യോഹ.1:12, 2:23, 3:18, 1.യോഹ.3:23, 5:13). പ്രാര്‍ത്ഥിക്കേണ്ടത് യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് (യോഹ.14:13,14). രോഗസൗഖ്യം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ആണ് (അപ്പൊ.പ്ര.3:6, 4:10). വിളിച്ചപേക്ഷിക്കേണ്ടത് യേശുക്രിസ്തുവിന്‍റെ നാമത്തെയാണ് (1.കൊരി.1:2). സകല നാമത്തിനും മേലായ നാമം ആണത് (ഫിലി.2:9). യേശുവിന്‍റെ നാമം നിഷേധിക്കരുത് (വെളി.3:8). “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ.പ്ര.4:12).

 

യേശുക്രിസ്തു പിതാവിന്‍റെ നാമം വെളിപ്പെടുത്തുന്നു:

 

 “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹ.17:26).

 

 യേശുക്രിസ്തു ഇവിടെ രണ്ടു കാര്യങ്ങള്‍ പറയുന്നു:

1. പിതാവിന്‍റെ  നാമം താന്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.

2. ഇനിയും ആ നാമം വെളിപ്പെടുത്തും.

 

യേശു എവിടെയാണ് പിതാവിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നത്? അതിനു മുന്‍പുള്ള അദ്ധ്യായങ്ങള്‍ പരിശോധിച്ചാള്‍ നമുക്കത് ലഭിക്കും. നിഴലായി വെളിപ്പെട്ട പഴയ നിയമത്തില്‍ “ഞാന്‍ ആകുന്നു” എന്ന് മാത്രം ദൈവത്തെക്കുറിച്ച് വെളിപ്പെട്ടപ്പോള്‍ പൊരുളായ പുതിയ നിയമത്തില്‍ ദൈവത്തിന്‍റെ നാമം സംബന്ധിച്ച് വ്യക്തമായ വെളിപ്പാട് പുത്രന്‍ മുഖാന്തരം ലഭിക്കുകയുണ്ടായി. ആരെങ്കിലും “എന്താണ് താങ്കളുടെ പേര്?” എന്ന് ചോദിച്ചാന്‍ “ഞാന്‍ ആകുന്നു” എന്ന് മാത്രമാണ് താങ്കള്‍ ഉത്തരം പറയുന്നതെങ്കില്‍ അത് അപൂര്‍ണ്ണമായ മറുപടിയാണ്. “ഞാന്‍ ഇന്നയാള്‍ (പേര്) ആകുന്നു” എന്നുള്ളതാണ് പൂര്‍ണ്ണമായ ഉത്തരം. അങ്ങനെതന്നെ പഴയ നിയമത്തില്‍ യഹോവ എന്ന നാമത്തില്‍ വെളിപ്പെട്ടപ്പോള്‍ അവന്‍ അപൂര്‍ണ്ണമായിട്ടാണ് തന്‍റെ നാമം വെളിപ്പെടുത്തിയതെങ്കില്‍ പുതിയ നിയമത്തില്‍ “യഹോവ ശുവ” എന്ന നാമത്തില്‍ വെളിപ്പെട്ടപ്പോള്‍ അവന്‍ തന്‍റെ നാമത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ വെളിപ്പെടുത്തല്‍ നടത്തി. “ഞാന്‍ നല്ല ഇടയന്‍ ആകുന്നു”, “ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു”, “ഞാന്‍ നിത്യജീവന്‍റെ അപ്പം ആകുന്നു”, “ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു”, “ഞാന്‍ വാതില്‍ ആകുന്നു”, “ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു”, “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ആകുന്നു”, “ഞാന്‍ സാക്ഷാല്‍ മുന്തിരി വള്ളി ആകുന്നു” തുടങ്ങി അനേകം വാക്യങ്ങളിലൂടെ യേശുക്രിസ്തു പിതാവിന്‍റെ നാമം വെളിപ്പെടുത്തി.

 

മാത്രമല്ല, “ഞാന്‍ നിന്‍റെ നാമം ഇനിയും വെളിപ്പെടുത്തും” എന്ന് പറഞ്ഞു പുറത്തു വരുമ്പോഴാണ് യേശുവിനെ പിടിക്കാന്‍ ദൈവാലയത്തിലെ പടയാളികള്‍ വരുന്നത്. അപ്പോഴാണ്‌ പഴയ നിയമത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള ദൈവത്തിന്‍റെ പേര് യേശു വെളിപ്പെടുത്തുന്നത്: “യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍ അതു ഞാന്‍ ആകുന്നു എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാന്‍ ആകുന്നു എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വാങ്ങി നിലത്തുവീണു” (യോഹ.18:4-6).

 

“ഞാന്‍ ആകുന്നു” എന്ന് പറഞ്ഞപ്പോഴേക്കും അവര്‍ പിന്‍വാങ്ങി നിലത്ത് വീഴാന്‍ കാരണമെന്ത്? ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‍റെ ശക്തിയും വിശുദ്ധിയും അധികാരവും “ഞാന്‍ ആകുന്നു” എന്ന വാക്കിനുണ്ട്.  അവനെ സംബന്ധിച്ചിടത്തോളം ദൈവത്തിനു മാത്രം പറയാന്‍ കഴിയുന്ന വാക്കാണത്. ആ വാക്കിലുള്ള അധികാരവും ശക്തിയും ആണ് അവരെ പിന്‍വാങ്ങി നിലത്തു വീഴുമാറാക്കിയത്‌!! പിന്നെയും യേശുക്രിസ്തു ആ നാമം വെളിപ്പെടുത്തുന്നുണ്ട്, മഹാപുരോഹിതന്‍റെ അടുക്കല്‍: “മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു: “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വ്വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി, ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ?  നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു” (മത്തായി.26:62-65)

 

യേശു “ഞാന്‍ ആകുന്നു” എന്ന് പറഞ്ഞപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറിയത് അവരെ സംബന്ധിച്ചിടത്തോളം ആ പ്രയോഗം ഒരു മനുഷ്യന്‍റെ അധരത്തില്‍നിന്നു പുറത്തു വരുന്നത് മരണശിക്ഷക്ക് യോഗ്യമായ ദൈവദൂഷണം ആണ് എന്നുള്ളതിനാലായിരുന്നു.

 

ഏതായാലും പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരു പോലെ വെളിപ്പെടുന്ന ഇങ്ങനെയുള്ള അതിശയ നാമം സൗദി അറേബ്യയില്‍ എത്തിയപ്പോഴേക്കും വിട്ടു കളഞ്ഞു അല്ലാഹു എന്ന നാമം ബൈബിളിലെ സത്യദൈവം സ്വീകരിച്ചു എന്ന് പറഞ്ഞാല്‍ അതിലെന്തു യുക്തിയാണുള്ളത്? ചിന്താശേഷിയുള്ള ആര്‍ക്കെങ്കിലും അത് അംഗീകരിക്കാനാകുമോ? ദൈവത്തിന്‍റെ നാമത്തിന് പ്രാധാന്യമുണ്ടെന്നും, ആ നാമം ശാശ്വതമായി നിലനില്‍ക്കുന്ന നിത്യ നാമം ആണെന്നും അല്ലാഹു എന്ന നാമവുമായി അതിനു യാതൊരു ബന്ധവുമില്ലെന്നും വായനക്കാര്‍ക്ക് മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

 

]]>
https://sathyamargam.org/2012/07/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%be%e0%b4%ae%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/feed/ 8
ക്രൂശീകരണം, സുവിശേഷ വിവരണങ്ങളിലെ വ്യത്യസ്തതകള്‍ എന്തുകൊണ്ട്? https://sathyamargam.org/2012/07/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0/ https://sathyamargam.org/2012/07/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0/#respond Sat, 07 Jul 2012 06:03:42 +0000 http://www.sathyamargam.org/?p=204 ചോദ്യം:

 

ബൈബിളില്‍ ക്രൂശീകരണ സംഭവത്തെപ്പറ്റി നാല് സുവിശേഷങ്ങളിലും കാണുന്ന വിവരണങ്ങളില്‍ വൈരുദ്ധ്യമുണ്ടല്ലോ. ഇത് ക്രൂശീകരണം നടന്നിട്ടില്ല എന്നതിനെ സാധൂകരിക്കുന്ന സംഗതിയല്ലേ?

 

മറുപടി:

 

ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളെ ആശയക്കുഴപ്പത്തിലാക്കുവാന്‍ അക്ഷീണം പ്രയത്നിക്കുന്നവരാണ്. ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവത്തിന്‍റെ സന്ദര്‍ഭവും ചരിത്ര പശ്ചാത്തലവും നോക്കാതെ അതിനെ വ്യാഖ്യാനിക്കുക, ബൈബിളില്‍ പല സന്ദര്‍ഭങ്ങളിലായി പല പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ വികല വ്യാഖ്യാനത്തിനു വേണ്ടി ഒരുമിച്ചു ചേര്‍ത്തു പറയുക, ഒരു സംഭവത്തെ പല എഴുത്തുകാര്‍ രേഖപ്പെടുത്തുമ്പോള്‍ വിവരണങ്ങളിലും വിശദീകരണങ്ങളിലും വരുന്ന സ്വാഭാവികമായ വ്യത്യാസങ്ങളെ “വൈരുധ്യങ്ങള്‍” എന്ന് പറഞ്ഞു എടുത്തു കാണിക്കുക തുടങ്ങിയവയെല്ലാം അവരുടെ പതിവ് കുതന്ത്രങ്ങളാണ്. ആ കുതന്ത്രത്തില്‍ അവര്‍ സാധാരണ കൊണ്ടുവരാറുള്ള ഒരു വാദമാണ് “ക്രൂശീകരണം നടന്നിട്ടില്ല എന്ന് ബൈബിള്‍ തന്നെ പറയുന്നുണ്ട്” എന്നത്. ബൈബിളില്‍ വലിയ പരിജ്ഞാനം ഒന്നുമില്ലാത്ത പാവം ക്രിസ്ത്യാനികളെ ഇങ്ങനെ പറഞ്ഞു പറ്റിച്ചു തങ്ങളുടെ മതത്തിലേക്ക് ചേര്‍ക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമാണെന്നു അവര്‍ ചിന്തിക്കുന്നുണ്ടാകും.

 

തങ്ങളുടെ വ്യാജവാദം “തെളിയിക്കാന്‍” ഇവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ നാല് സുവിശേഷങ്ങളിലും ക്രൂശീകരണത്തെപ്പറ്റി പറയുമ്പോള്‍ വിശദീകരണങ്ങളില്‍ വരുന്ന വൈവിധ്യമാണ്. ഇവര്‍ കൊണ്ടുവരുന്ന തെളിവുകള്‍ കാശിനു വിലയില്ലാത്തതാണ്. ഒരു ഉദാഹരണം നോക്കുക: “യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടതു രണ്ടു കള്ളന്മാര്‍ ആണെന്ന് മത്തായിയും (മത്താ.27:38) മര്‍ക്കോസും (മാര്‍ക്കോസ്.15:27) രേഖപ്പെടുത്തുമ്പോള്‍ “അവര്‍ ദുഷ്പ്രവര്‍ത്തിക്കാര്‍ ആയിരുന്നു” എന്നാണു ലൂക്കോസ് (ലൂക്കോ.23:33) പറയുന്നത്, ഇത് വൈരുദ്ധ്യമാണത്രേ! മോഷണം എന്ന് പറയുന്നത് ദുഷ്പ്രവൃത്തിയല്ല, സത്പ്രവൃത്തിയാണെന്നാണ് ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോന്നുന്നു.

 

സുവിശേഷങ്ങള്‍ നാലും രചിക്കപ്പെട്ടത് നാലു വ്യത്യസ്ത വ്യക്തികളാലാണ്. ദൈവാത്മപ്രേരിതരായാണ് അവര്‍ അത് രേഖപ്പെടുത്തിവെച്ചത്. പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിലായിരുന്നു അവര്‍ ആ കൃത്യം നിര്‍വഹിച്ചതെങ്കിലും വെറും കേട്ടെഴുത്തുകാര്‍ ആയിരുന്നില്ല ആ നാലു പേരും.  അവരവരുടെ ശൈലിയില്‍ ആണ് അവര്‍ അത് എഴുതിയിരിക്കുന്നത്. അവരുടെ തൊഴിലിന്‍റെ സ്വാധീനം ഓരോരുത്തരുടെ എഴുത്തുകളില്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന് വൈദ്യനായിരുന്ന ലൂക്കോസിന്‍റെ സുവിശേഷം പരിശോധിച്ചാല്‍, യേശുക്രിസ്തു രോഗസൗഖ്യം നല്‍കുന്ന ഇടങ്ങളില്‍ എല്ലാം ഒരു വൈദ്യന്‍റെ നിരീക്ഷണ പാടവത്തോടെയാണ് ആ ഭാഗങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. ലൂക്കോസ് തന്നെ എഴുതിയ അപ്പോസ്തലപ്രവൃത്തിയില്‍ നിന്ന് ഒരു ഭാഗം നോക്കാം. “അപ്പോള്‍ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞു. അവനെ വലങ്കൈക്കൂ പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു” (അപ്പൊ.3:6-8). “ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറെച്ചു” എന്ന പദപ്രയോഗം ശ്രദ്ധിക്കുക. മറ്റൊരു സുവിശേഷകന്മാരും ഇങ്ങനെയൊരു പദപ്രയോഗം നടത്തുന്നില്ല. ലൂക്കോസ് ഒരു വൈദ്യന്‍ ആയതു കൊണ്ടാണ് കാലിനേയും നരിയാണിയേയും കുറിച്ച് പറയുന്നത്. സുവിശേഷം രേഖപ്പെടുത്തുമ്പോള്‍ ഇപ്രകാരം പദങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം പരിശുദ്ധാത്മാവ് എഴുത്തുകാര്‍ക്ക് നല്‍കിയിരുന്നു.

 

ഒരു സംഭവം നാലു പേര്‍  റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ നാലുപേരുടെ റിപ്പോര്‍ട്ടും ഒരുപോലെതന്നെ ആയിരിക്കുമോ? മുഖ്യമന്ത്രി പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ച് പിറ്റെന്നാളത്തെ നാലു പത്രങ്ങളില്‍ വായിച്ചു നോക്കുക. അടിസ്ഥാനപരമായ കാര്യങ്ങള്‍ നാലുപത്രങ്ങളിലും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അപ്പോള്‍ത്തന്നെ വിശദീകരണങ്ങളില്‍ വൈവിധ്യം ഉണ്ടായിരിക്കുകയും ചെയ്യും. അങ്ങനെ വിശദീകരണങ്ങളില്‍ വൈവിധ്യം ഉണ്ടായിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം നാലുപേരും കൂടിയിരുന്നു ഒരുമിച്ചു തീരുമാനിച്ചു എഴുതിവെച്ചതാണ് ആ റിപ്പോര്‍ട്ട് എന്നാണു. അത് ആ വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിക്കളയുന്നു.

 

ഇവിടെ അടിസ്ഥാനപരമായ കാര്യം യേശുവിന്‍റെ മരണമാണ്. അതും കുരിശില്‍ തറയ്ക്കപ്പെട്ടുള്ള മരണം. ആ വധശിക്ഷ നടപ്പിലാക്കുന്നത് റോമാക്കാര്‍ ആണ്. ഈ അടിസ്ഥാനകാര്യത്തില്‍ നാല് സുവിശേഷകരും ഒരുപോലെ യോജിപ്പ് പ്രകടിപ്പിക്കുന്നു. യേശു മരിച്ചില്ല എന്ന് ഈ നാല് പേരില്‍ ഒരാളും പറഞ്ഞിട്ടില്ല. കുരിശില്‍ തറച്ചല്ല, കല്ലെറിഞ്ഞാണ് യേശുവിനെ കൊന്നത് എന്നാരും രേഖപ്പെടുത്തിയിട്ടില്ല. റോമാക്കാരല്ല, യഹൂദന്മാരാണ് യേശുവിനെ വധിച്ചത് എന്ന് ഈ നാല് പേരില്‍ ആരും എഴുതി വെച്ചിട്ടില്ല. അപ്പോള്‍ അടിസ്ഥാനപരമായ കാര്യത്തില്‍ നാല് പേരും ഒരുപോലെ യോജിപ്പ് പ്രകടിപ്പിക്കുന്നു എന്ന സത്യം അംഗീകരിക്കുക.

 

ഇവിടെ ചോദിച്ച കാര്യം  വിശദീകരണങ്ങളില്‍ വരുന്നതാണ്. മരണ സമയത്തെ സംഭവങ്ങള്‍ നാലുപേരും വിശദമായി വിവരിക്കുന്നു. ഇതില്‍ ഒരാള്‍ പറയുന്നത് മറ്റൊരാള്‍ വിട്ടുകളയുന്നു, അയാള്‍ പറയുന്നത് വേറെ ഒരാള്‍ വിട്ടു കളയുന്നു. അത് സാധാരണ സംഗതിയാണ്. ഈ നാല് സുവിശേഷങ്ങളും ഒരുമിച്ചു വെച്ച് പഠിക്കുമ്പോള്‍ ക്രൂശീകരണ ദിവസം നടന്ന സംഭവങ്ങളുടെ വിശദമായ ചിത്രം നമുക്ക് ലഭിക്കുന്നു. നാലുപേരും ഒരേപോലെ എഴുതി വെയ്ക്കാനാണെങ്കില്‍ എന്തിനാണ് നാല് സുവിശേഷങ്ങള്‍, ഒരാള്‍ എഴുതിയത് പോരേ?

 

നാല് സുവിശേഷങ്ങളും നാല് രീതിയില്‍ ആണ് യേശുവിനെ അവതരിപ്പിക്കുന്നത്‌. മത്തായി യഹൂദന്മാരുടെ രാജാവായും മാര്‍ക്കോസ് ദൈവത്തിന്‍റെ ദാസനായും ലൂക്കോസ് സമ്പൂര്‍ണ്ണ മനുഷ്യനായും യോഹന്നാന്‍ സത്യദൈവമായും തങ്ങളുടെ സുവിശേഷങ്ങളിലൂടെ യേശുവിനെ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ, തങ്ങള്‍ അവതരിപ്പിക്കുന്ന വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കത്തക്കവണ്ണം പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓരോരുത്തര്‍ രേഖപ്പെടുത്തുകയും മറ്റുള്ളത് അവഗണിക്കുകയും ചെയ്തു. അതുകൊണ്ടാണ് വിശദീകരണങ്ങളില്‍ ഈ വൈവിധ്യം വന്നത്.

 

പക്ഷേ, ഖുര്‍ആന്‍ ഇങ്ങനെ പല ആളുകളാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രന്ഥമല്ല. അത് അല്ലാഹു ജിബ്രീലിനു പറഞ്ഞുകൊടുത്തു ജിബ്രീല്‍ മുഹമ്മദിനോട്‌ പറഞ്ഞു മുഹമ്മദ്‌ സ്വഹാബിമാരോട് പറഞ്ഞു അവര്‍ അതൊക്കെ എഴുതിയെടുത്തു ജനത്തെ പഠിപ്പിച്ച സംഗതിയാണ്. ചുരുക്കത്തില്‍ അല്ലാഹു അവതരിപ്പിച്ചതാണ് അത്. അപ്പോള്‍ ഈ വിധമുള്ള വിശദീകരണങ്ങളിലെ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഒരാള്‍ താന്‍ ദൃക്സാക്ഷിയായ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത് എവിടെയും ഒരുപോലെ ആയിരിക്കണം. ഒരിടത്ത് പറഞ്ഞതില്‍നിന്നും വ്യത്യസ്തമായി മറ്റൊരിടത്ത് റിപ്പോര്‍ട്ട് ചെയ്‌താല്‍ അതിനര്‍ത്ഥം ഒന്നുകില്‍ അയാള്‍ നുണ പറഞ്ഞു, അല്ലെങ്കില്‍ ആദ്യത്തെ റിപ്പോര്‍ട്ടിംഗിന്‍റെ സമയത്ത് അയാള്‍ക്ക്‌ മറവി ബാധിച്ചിരുന്നു എന്നതാണ്. നമുക്ക് ഒരേ സംഭവം ഖുര്‍ആനില്‍ പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് നോക്കാം:

 

“ലൂത്തിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുന്‍പ്‌ ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).

സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു.

ഇവരെ നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” (സൂറാ.7:80-82).

 

“എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി”  എന്ന അല്ലാഹുവിന്‍റെ വാക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മാത്രമായിരുന്നു അവര്‍ പറഞ്ഞത് എന്ന് പറഞ്ഞാല്‍ വേറെ ഒന്നും അവര്‍ പറഞ്ഞിട്ടില്ല എന്നാണു അതിനര്‍ത്ഥം. ഇനി നമുക്ക് സൂറാ.27:56-നോക്കാം:

 

“ലൂത്തിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറേ ആളുകളാകുന്നു’ എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.”

 

രണ്ടു വിവരണങ്ങളിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതില്‍ ഏതാണ് ശരി? ആ നാട്ടുകാര്‍ പറഞ്ഞ വാക്കുകള്‍ ഏതാണ്? ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞതാണോ?

 

തീര്‍ന്നില്ല, ഇതേ സംഭവം ഇനിയും അല്ലാഹു വേറെ ഒരിടത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കുക: “അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്നു) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (സൂറാ.26:167). ഇപ്പോള്‍ വായനക്കാരന് അകെ ആശയക്കുഴപ്പമാണ്. സത്യത്തില്‍ അവര്‍ എന്താണ് ലൂത്തിനോട് പറഞ്ഞത്? നിങ്ങള്‍ക്ക് വല്ല പിടിയും കിട്ടിയോ?

 

തീര്‍ന്നിട്ടില്ല, ഇനി വേറെ ഒരു സ്ഥലത്ത് അല്ലാഹു ഇതെപ്പറ്റി പറഞ്ഞിരിക്കുന്നതു മുകളില്‍ പറഞ്ഞവയുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്:

 

“നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; ‘നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാ’ എന്ന് പറഞ്ഞതല്ലാതെ.” (സൂറാ.29:29)

 

ഇത് വ്യത്യാസമല്ല, പ്രകടമായ വൈരുദ്ധ്യമാണ്. ഇതില്‍ ഏതാണ് സത്യത്തില്‍ ആ ജനങ്ങള്‍ പറഞ്ഞ മറുപടി. “ഇത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” എന്ന് അല്ലാഹു പറഞ്ഞിട്ട് ഓരോ സ്ഥലത്ത് ആ സംഭവം രേഖപ്പെടുത്തുമ്പോള്‍ ഓരോരോ മറുപടികളാണ് കിട്ടുന്നത്. ഒന്നുകില്‍ ആദ്യത്തെ കാര്യം പറയുമ്പോള്‍ അല്ലാഹുവിനു ഓര്‍മ്മക്കുറവുണ്ടായിരുന്നു. അല്ലെങ്കില്‍ ആദ്യം പറഞ്ഞത് സത്യം, അല്ലാഹു പിന്നെ പറഞ്ഞത് മുഴുവന്‍ നുണ!

 

അല്ലാഹുവിനു ഓര്‍മ്മക്കുറവായിരുന്നോ അതോ അള്ളാഹു നുണ പറഞ്ഞതാണോ???!!!!

]]>
https://sathyamargam.org/2012/07/%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0/feed/ 0
ദാവീദ്‌ ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ? https://sathyamargam.org/2012/07/%e0%b4%a6%e0%b4%be%e0%b4%b5%e0%b5%80%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4/ https://sathyamargam.org/2012/07/%e0%b4%a6%e0%b4%be%e0%b4%b5%e0%b5%80%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4/#comments Sat, 07 Jul 2012 04:29:19 +0000 http://www.sathyamargam.org/?p=193 ചോദ്യം:

1.ദിനവൃത്താന്തം.21:1-ല്‍ യിസ്രായേലില്‍ ജനസംഖ്യയെടുക്കുവാന്‍ ദാവീദിന്‍റെ ഹൃദയത്തില്‍ തോന്നിച്ചത് സാത്താന്‍ ആണെന്നും എന്നാല്‍ 2.ശമുവേല്‍ . 24:1-ല്‍ യഹോവയാണ് അങ്ങനെ തോന്നിച്ചത് എന്നും എഴുതിയിരിക്കുന്നു. ഇത് ബൈബിളിലെ വ്യക്തമായ ഒരു വൈരുദ്ധ്യമല്ലേ? വൈരുദ്ധ്യമല്ല എന്ന് വരുകില്‍ യഹോവയും സാത്താനും ഒരാള്‍ തന്നെയാണ് എന്നല്ലേ ഇതില്‍നിന്നും മനസ്സിലാകുന്നത്?

മറുപടി:

“യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു” (2.ശമുവേല്‍ .24:1)

“അനന്തരം സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു” (1.ദിനവൃത്താന്തം.21:1).

പരാമര്‍ശിത വേദഭാഗങ്ങളെ സന്ദര്‍ഭം മനസിലാക്കി സൂക്ഷ്മതയോടെ പഠിക്കുമ്പോള്‍ മുകളില്‍ ചോദിക്കപ്പെട്ട രണ്ടു ചോദ്യങ്ങള്‍ക്കും നിലനില്‍പ്പില്ലെന്നു മനസ്സിലാകും.

ജനസംഖ്യ എടുക്കേണ്ടതിനുള്ള ക്രമീകരണം ന്യായപ്രമാണത്തില്‍ യഹോവ കല്‍പിച്ചിട്ടുണ്ട്‌ : “യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാല്‍ : യിസ്രായേല്‍മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോള്‍ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരില്‍ ഓരോരുത്തന്‍ താന്താന്‍റെ ജീവന്നുവേണ്ടി യഹോവക്കു വീണ്ടെടുപ്പുവില കൊടുക്കേണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെല്‍ കൊടുക്കേണം. ശേക്കെല്‍ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെല്‍ യഹോവേക്കു വഴിപാടു ആയിരിക്കേണം.  എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവേക്കു വഴിപാടു കൊടുക്കേണം” (പുറ.30:11-14).

മോശെ രണ്ടു പ്രാവശ്യം ജനസംഖ്യയെടുത്തു (സംഖ്യാ.1, 26 അധ്യായങ്ങള്‍ ). ജനസംഖ്യ എടുത്തതല്ല, ജനസംഖ്യ എടുക്കുന്നതിനുണ്ടായ പ്രേരക ശക്തിയാണ് പാപമായിത്തീര്‍ന്നത്‌. ജനസംഖ്യ എടുക്കേണ്ടത് പുരോഹിതന്മാരെക്കൊണ്ടും ലേവ്യരെക്കൊണ്ടുമാണ്. എന്നാല്‍ സേനാധിപതിയായ യോവാബിനേയും മറ്റു സൈനികൊദ്യോഗസ്ഥരെയും കൊണ്ടാണ് ദാവീദ്‌ ജനസംഖ്യ എടുപ്പിച്ചത്. അധികാരവും ഐശ്വര്യവും ദാവീദിന് അഹങ്കാരത്തിനു കാരണമായിത്തീര്‍ന്നു. യഹോവയിലുള്ള ആശ്രയ ഭാവം തത്ക്കാലം ദാവീദില്‍ നിന്ന് വിട്ടു മാറി. ഭൂമിയിലുള്ള മറ്റു ജാതികള്‍ക്കൊപ്പം തന്‍റെ സാമ്രാജ്യത്തെ ഒരു ലോക ശക്തിയായി സംവിധാനം ചെയ്യുവാനുള്ള ആഗ്രഹം ദാവീദില്‍ ഉണ്ടായി. സുശക്തമായ സൈന്യമൊന്നും കൂടെ ഇല്ലാതിരുന്ന കാലത്ത്, “യഹോവ എന്‍റെ ബലവും എന്‍റെ പരിചയും എന്‍റെ കോട്ടയും” എന്ന് പറഞ്ഞിരുന്ന ദാവീദ്‌ ഇപ്പോള്‍ യഹോവയിലുള്ള ആശ്രയത്തേക്കാള്‍ ഉപരിയായി സൈന്യബലത്തില്‍ ആശ്രയിക്കുന്ന രാജാവായി മാറി. ഒരു ദൈവായത്ത രാഷ്ട്രം എന്ന നിലയില്‍ നിന്ന് യിസ്രായേലിനും മാറ്റം സംഭവിക്കുകയായിരുന്നു.

“ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍” എന്ന കല്പന ദാവീദിന്‍റെ ഹൃദയത്തില്‍ ഉടലെടുത്ത നിഗളത്തെയും ലൌകികതയേയും വെളിപ്പെടുത്തുന്നു. തന്‍റെ സൈന്യബലം നിര്‍ണ്ണയിച്ചു അതില്‍ അഭിമാനം കൊള്ളുകയായിരുന്നു ദാവീദിന്‍റെ ലക്‌ഷ്യം. സേനാനായകനായ യോവാബിന്‍റെ ചോദ്യം അത് വെളിപ്പെടുത്തുന്നു: “അതിന്നു യോവാബ്: യഹോവ തന്‍റെ ജനത്തെ ഉള്ളതില്‍ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും എന്‍റെ യജമാനനായ രാജാവേ, അവര്‍ ഒക്കെയും യജമാനന്‍റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നതു എന്തു? യിസ്രായേലിന്നു കുറ്റത്തിന്‍റെ കാരണമായി തീരുന്നതു എന്തിന്നു എന്നു പറഞ്ഞു”  (1.ദിനവൃത്താന്തം.21:3). യാതൊരു തത്വദീക്ഷയുമില്ലാത്ത യോവാബിന് പോലും ദാവീദിന്‍റെ പ്രവൃത്തി തെറ്റാണെന്ന് ബോധ്യപ്പെട്ടു. “യജമാനനായ രാജാവിന്‍റെ കാലത്തുതന്നെ സൈന്യത്തെ ഇഷ്ടംപോലെ വര്‍ദ്ധിപ്പിക്കുന്നതിന് ദൈവത്തിനു കഴിയും. പിന്നെ എന്തിനാണ് ഈ ജനസംഖ്യയെടുപ്പ്?” എന്നാണു യോവാബ് ചോദിച്ചതിന്‍റെ ധ്വനി.

യിസ്രായേലിനും ദാവീദിനും സംഭവിച്ച ഈ മാറ്റം ആണ് “യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരെ ജ്വലിക്കാന്‍” കാരണമായത്‌ . വീണ്ടും എന്ന് പറഞ്ഞിരിക്കുന്നത് “ദാവീദിന്‍റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൌല്‍ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്‍റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു” എന്ന 2.ശമുവേല്‍ 21:1-നു ശേഷമാണ് ഈ കാര്യം നടന്നതെന്നതിനെ സൂചിപ്പിക്കുന്നു.

ദാവീദിന്‍റേയും യിസ്രായേലിന്‍റേയും നേരെ യഹോവയുടെ കോപം ജ്വലിച്ചപ്പോള്‍ ദാവീദിനു പ്രബോധനം നല്‍കുന്നതിനും യിസ്രായേലിനെ ശിക്ഷിക്കുന്നതിനുമായി ദൈവത്തിനു ഹിതകരമല്ലാത്ത ഒരു പ്രവൃത്തി ചെയ്യുവാന്‍ പ്രേരണ നല്‍കുന്നതിന് ദൈവം സാത്താന് അനുവാദം കൊടുത്തു.  ദൈവം തന്‍റെ നിര്‍ണ്ണയങ്ങള്‍ നിവര്‍ത്തിക്കുന്നതിനു അന്ധകാരശക്തികളെ അനുവദിക്കും. അവ ചെയ്യുന്നത് ദൈവത്തിന്‍റെ അനുവാദത്തോടു കൂടി ആയതുകൊണ്ട് അവയുടെ കര്‍തൃത്വം ദൈവത്തിനാണ്. അതുകൊണ്ടാണ് ഒരിടത്ത് “യിസ്രായേലിന് വിരോധമായി യഹോവ തോന്നിച്ചു” എന്നും വേറെ ഒരിടത്ത് “സാത്താന്‍ യിസ്രായേലിന്നു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിന്നു തോന്നിച്ചു” എന്നും എഴുതിയിരിക്കുന്നത്.

ഇങ്ങനെയുള്ള ചില സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഇയ്യോബിന്‍റെ കാര്യം ഉദാഹരണം. ഇയ്യോബിനെ കഷ്ടപ്പെടുത്തുന്നതിനു ദൈവം സാത്താന് അനുമതി നല്‍കി: “അതിന്നു സാത്താന്‍ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്‍റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു. ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ മേല്‍ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി” (ഇയ്യോബ്‌ .1:9-12)

“സാത്താന്‍ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യന്‍  തനിക്കുള്ളതൊക്കെയും തന്‍റെ ജീവന്നു പകരം കൊടുത്തു കളയും. നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. യഹോവ സാത്താനോടു: ഇതാ, അവന്‍ നിന്‍റെ കയ്യില്‍ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍ മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു” (ഇയ്യോബ്‌ . 2:4-6)

ഇവിടെ ഇയ്യോബിനു യഹോവ കഷ്ടം വരുത്തി എന്ന് പറഞ്ഞാലും ശരിയാണ്, സാത്താന്‍ കഷ്ടം വരുത്തി എന്ന് പറഞ്ഞാലും ശരിയാണ്. കാരണം സാത്താന്‍ വരുത്തിയ കഷ്ടങ്ങള്‍ക്ക് യഹോവ അനുവാദം കൊടുത്തതുകൊണ്ട് അതിന്‍റെ കര്‍തൃത്വം യഹോവയ്ക്കാണ്.

മറ്റൊരുദാഹരണം 1.ശമുവേല്‍ .16:14-ല്‍ “എന്നാല്‍ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു” എന്ന് കാണുന്നതാണ്. ശൌലിന് കഷ്ടം വരുത്തിയത് യഹോവയാണ് എന്നും പറയാം, ദുരാത്മാവാണ് എന്നും പറയാം. അതിനര്‍ത്ഥം  രണ്ടുപേരും ഒന്നാണെന്നല്ല. ചിന്താശേഷിയുള്ള ആര്‍ക്കും അക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒന്നിനേയും കണ്ണുമടച്ചു വിശ്വസിക്കാതെ എല്ലാത്തിനെയും ചോദ്യം ചെയ്യുക. സത്യം കണ്ടെത്തുന്നതുവരെ ചോദ്യം ചെയ്യുക. സത്യം കണ്ടെത്തിക്കഴിഞ്ഞാല്‍ ആ സത്യത്തിന്‍റെ വിശ്വാസ്യതയേയും ചോദ്യം ചെയ്യുക. ഞങ്ങളും അത് മാത്രമേ നിങ്ങളോട് ആവശ്യപ്പെടുന്നുള്ളൂ. ബൈബിള്‍ അങ്ങനെ പറയുന്നതുകൊണ്ടാണ് ഞങ്ങളും അത് പറയുന്നത്. “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ ” (1.തെസ്സലൊനീക്യര്‍ .5:21) എന്നും “പ്രിയമുള്ളവരേ, കള്ള പ്രവാചകന്മാര്‍  പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ ” (1.യോഹ.4:1) എന്നും ബൈബിള്‍ ആവശ്യപ്പെടുന്നു. അതനുസരിച്ചതുകൊണ്ട് ലാഭമല്ലാതെ നഷ്ടം ഉണ്ടാവുകയില്ല എന്ന കാര്യം മാത്രം ഞങ്ങള്‍ ഉറപ്പുതരാം!!

]]>
https://sathyamargam.org/2012/07/%e0%b4%a6%e0%b4%be%e0%b4%b5%e0%b5%80%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%9c%e0%b4%a8%e0%b4%b8%e0%b4%82%e0%b4%96%e0%b5%8d%e0%b4%af%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4/feed/ 1
മത്തായി 27:9-10 ബൈബിളിലെ പ്രമാദമല്ലേ? https://sathyamargam.org/2012/05/%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-279-10-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a6/ https://sathyamargam.org/2012/05/%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-279-10-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a6/#comments Sat, 26 May 2012 06:58:54 +0000 http://www.sathyamargam.org/?p=105 ചോദ്യം: മത്തായി 27:9-10 “യിസ്രായേൽമക്കൾ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,കർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്‍റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തിവന്നു.”

ഇങ്ങനെ ഒന്ന് യിരമ്യാപ്രവാചകന്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന് പറയാമോ ?

 

ഉത്തരം: പ്രിയ സ്നേഹിതാ, ഇത് മനസ്സിലാക്കാന്‍ മത്തായി. 27:6 മുതലുള്ള വാക്യങ്ങള്‍ പരിശോധിക്കണം: “മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശു എടുത്തു: ഇത് രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നത് വിഹിതമല്ല എന്ന് പറഞ്ഞു കൂടി ആലോചിച്ചു, പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ട് കുശവന്‍റെ നിലം വാങ്ങി. ആകയാല്‍ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു. “യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു, കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്ന് യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിനു അന്ന് നിവൃത്തി വന്നു.”

 

യഥാര്‍ത്ഥത്തില്‍ ഈ ഉദ്ധരണിയുടെ ആദ്യഭാഗം സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നാണ്. സെഖര്യാ.11:12,13- വാക്യങ്ങള്‍ പരിശോധിക്കാം: “ഞാന്‍ അവരോടു: നിങ്ങള്‍ക്ക് മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നു വരുകില്‍ തരേണ്ട എന്ന് പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോട്: അത് ഭണ്ഡാരത്തില്‍ ഇട്ടുകളയുക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നേ എന്ന് കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.”

 

യിരമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതായി മത്തായി പറഞ്ഞിരിക്കുന്നത് ‘ഒറ്റിക്കൊടുത്തു കിട്ടിയ പണം കൊണ്ട് കുശവന്‍റെ നിലം വാങ്ങി’ എന്ന കാര്യമാണ്. ഈ ഭാഗത്ത് മത്തായി ഊന്നല്‍ കൊടുത്തിരിക്കുന്നതും അതിനു തന്നെയാണ്. “ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു” എന്ന മത്തായിയുടെ പ്രസ്താവന അക്കാര്യം കൂടുതല്‍ ഉറപ്പിക്കുന്നു. എന്താണ് “കുശവന്‍റെ നിലം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആരാണ് പഴയനിയമത്തില്‍ കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്? സെഖര്യാവില്‍ എവിടെയെങ്കിലും കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ? കുശവന്‍റെ പോട്ടെ, ഏതെങ്കിലും നിലത്തെപ്പറ്റി സെഖര്യാ.11:12,13 വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ടോ? ഇല്ലേ ഇല്ല!! കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് യിരമ്യാവ് ആണ്!!! യിരെമ്യാ 18, 19 അധ്യായങ്ങള്‍ പരിശോധിച്ച് നോക്കുക. 18:2-ല്‍ കുശവന്‍റെ വീട്ടിലേക്കു ചെല്ലാന്‍ യഹോവ യിരെമ്യാവിനോട് ആവശ്യപ്പെടുകയാണ്. കുശവന്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പുതിയ പാത്രം പോട്ടിപ്പോകുന്നതും അതേ മണ്ണുകൊണ്ട് പുതിയ പാത്രം ഉണ്ടാക്കുന്നതുമെല്ലാം താഴെ വിവരിച്ചിട്ടുണ്ട്.

 

ഇനി യിരെമ്യാ 19:1-12 വരെ പരിശോധിക്കാം: യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോട് ഒരു മണ്‍കുടം വിലെക്ക് വാങ്ങി ജനത്തിന്‍റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു ഹര്‍സീത്തു (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമെയുള്ള ബെന്‍-ഹിന്നോം താഴ്വരയില്‍ ചെന്ന്, ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ പ്രസ്താവിച്ചു പറയേണ്ടുന്നതു: യെഹൂദാരാജാക്കന്മാരും യെരുശലേം നിവാസികലുമായുള്ളോരെ, യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നവന്‍റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിനു ഒരനര്‍ത്ഥം വരുത്തും. അവര്‍ എന്നെ ഉപേക്ഷിച്ചു ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാ രാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്ക് അവിടെവെച്ചു ധൂപം കാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തെവരുടെ രക്തം കൊണ്ട് നിറക്കുകയും ബാലിന് ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിലിട്ടു ദഹിപ്പിക്കാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അത് ഞാന്‍ കല്പിച്ചിട്ടില്ല; അരുളിച്ചെയ്തിട്ടില്ല; എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്ന് പേര്‍ പറയാതെ കൊലത്താഴ്വര എന്ന് പേര് പറയുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരുശലേമിന്‍റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുന്‍പില്‍ വാള്‍കൊണ്ടും അവര്‍ക്ക് പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കുകയും ചെയ്യും. ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീര്‍ക്കും; അതിന്നരികെ കടന്നു പോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും. അവരുടെ ശത്രുക്കളും അവര്‍ക്ക് പ്രാണഹാനി വരുത്താന്‍ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധനത്തിലും ഞാന്‍ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും. പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാര്‍ കാണ്‍കെ നീ ആ മണ്‍കുടം ഉടച്ചു അവരോടു പറയേണ്ടതെന്തെന്നാല്‍: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ ഞാന്‍ ഈ ജനത്തേയും ഈ നഗരത്തേയും ഉടച്ചുകളയും. അടക്കം ചെയ്യുവാന്‍ വേറെ സ്ഥലമില്ലായ്കകൊണ്ട് അവരെ തോഫെത്തില്‍ അടക്കം ചെയ്യും. ഇങ്ങനെ ഞാന്‍ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും.ഞാന്‍ ഈ നഗരത്തെ തോഫെത്തിനു സമമാക്കും എന്ന് യഹോവയുടെ അരുളപ്പാട്.” (തോഫെത്ത് എന്ന വാക്കിന് ‘അഗ്നികുണ്ഡം, ദാഹനസ്ഥലം’ എന്നൊക്കെയാണ് അര്‍ഥം. യെശയ്യാ.30:33 നോക്കുക)

 

യിരമ്യാവിന്‍റെ ഈ പ്രവചനത്തിന് ശേഷം ‘കുശവന്‍റെ നിലം’ എന്ന് പറഞ്ഞാല്‍ ‘നാശത്തിന്‍റെ നിലം, ശപിക്കപ്പെട്ട നിലം, ഉടച്ചുകളഞ്ഞ നിലം’ എന്നൊക്കെയാണ് യഹൂദര്‍ വിവക്ഷിച്ചിരുന്നത്. ഇതാണ് മത്തായിയും അവലംബമാക്കുന്നത്. (‘രക്തനിലം’ (അക്കല്‍ദാമ) എന്ന് സുവിശേഷത്തില്‍ പറയുന്ന സ്ഥലം ബെന്‍-ഹിന്നോം താഴ്വരയുടെ തെക്കേവശത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു.)

 

ഇനി നമുക്ക് മത്തായി 27:8,9 വാക്യങ്ങള്‍ പരിശോധിക്കാം: “യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു” എന്നുള്ളത് സെഖര്യാവിന്‍റെ പുസ്തകത്തില്‍ നിന്നും “കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്നുള്ളത് യിരെമ്യാവിന്‍റെ പുസ്തകത്തില്‍ നിന്നുമാണ് മത്തായി എടുത്തിരിക്കുന്നത്. യിരമ്യാവില്‍ നിന്നുള്ള ഒറ്റ ഉദ്ധരണിയല്ല, മറിച്ചു യിരെമ്യാ പ്രവാചകന്‍ കുശവന്‍റെ നിലത്തെപ്പറ്റി പ്രവചിച്ച കാര്യങ്ങളുടെ സംക്ഷിപ്തരൂപമായിട്ടുള്ള ഒരു വാചകമായി അത് ചേര്‍ത്തിരിക്കുന്നു. “യിരെമ്യാവ്‌ എഴുതിയതുപോലെ” എന്നല്ല, “യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു പോലെ” എന്നാണു മത്തായി പറയുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

 

അടുത്ത പ്രശനം, രണ്ടു പ്രവാചകന്മാരില്‍ നിന്ന് എടുത്തു പറഞ്ഞിട്ടും എന്തുകൊണ്ട് ഒരു പ്രവാചകന്‍റെ പേര് മാത്രം പറഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ഇത് യെഹൂദാ റബ്ബിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന ഒരു പതിവാണ്. രണ്ടു പ്രവാചകന്മാരില്‍ നിന്നും ഉദ്ധരിക്കേണ്ടി വരുമ്പോള്‍, അതിലെ വലിയ പ്രവാചകന്‍റെ പേരില്‍ ആയിരിക്കും ആ ഉദ്ധരണി അറിയപ്പെടുന്നത്. (യെശയ്യാവ്, യിരെമ്യാവ്‌, യെഹസ്കേല്‍, ദാനിയേല്‍ എന്നിവരെയാണ് വലിയ പ്രവാചകന്മാര്‍ എന്ന് പൊതുവേ വിളിക്കുന്നത്‌). യെഹൂദാ റബ്ബിമാരുടെ ഈ പതിവ് മത്തായിയും പിന്തുടരുന്നു എന്നേയുള്ളൂ.

 

മത്തായി മാത്രമല്ല, മര്‍ക്കോസും ഇതേ രീതി പിന്തുടരുന്നുണ്ട്. മാര്‍ക്കോസ്.1:2,3 നോക്കുക: “ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ യോഹന്നാന്‍ വന്നു….”

 

വാസ്തവത്തില്‍ “ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും” എന്നുള്ളത് മലാഖി 3:1-ല്‍ നിന്നുള്ള ഉദ്ധരണിയാണ്. “കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നുള്ളത് യെശയ്യാവ് 40:3-ല്‍ നിന്നുള്ളതും. പക്ഷേ, മാര്‍ക്കോസ് വലിയ പ്രവാചകനായ യെശയ്യാവിനെ മാത്രമേ ഇവിടെ പറയുന്നുള്ളൂ, മലാഖിയെപ്പറ്റി മിണ്ടുന്നില്ല. തിരുവേഴുത്തുകളില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ യെഹൂദന്മാര്‍ക്ക് ഇങ്ങനെയൊരു പതിവുണ്ടെന്നു അറിയാത്തതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കാന്‍ ഇടയായത്.

]]>
https://sathyamargam.org/2012/05/%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%af%e0%b4%bf-279-10-%e0%b4%ac%e0%b5%88%e0%b4%ac%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%a6/feed/ 2