അള്ളാഹു – Sathyamargam https://sathyamargam.org Call to Speak Truth Sun, 03 Mar 2024 02:58:07 +0000 en-US hourly 1 https://wordpress.org/?v=5.1.19 https://sathyamargam.org/wp-content/uploads/2016/03/cropped-LOGO_SATHYAMARGAM-e1458807268560-32x32.png അള്ളാഹു – Sathyamargam https://sathyamargam.org 32 32 യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-4) https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/ https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/#comments Thu, 04 May 2017 04:30:06 +0000 http://sathyamargam.org/?p=1392 അനില്‍കുമാര്‍ വി. അയ്യപ്പന്‍

ഇനി നാം അല്ലാഹുവിന്‍റെ കാര്യം പരിശോധിച്ചാല്‍, യേശുക്രിസ്തുവിനെതിരെ ദാവാക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അല്ലാഹുവിനാണ് ബാധകമായത് എന്ന് കാണാം. അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ടോ? ഒരിക്കലുമില്ല. ഇക്കാര്യം മാത്രമല്ല, ഒരക്ഷരം പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ല! ജിബ്രീല്‍ എന്ന മലക്ക് മുഖാന്തരമായിരുന്നു സംസാരമെല്ലാം എന്നാണ് കിത്താബില്‍ കാണുന്നത്. ഈ മലക്ക് അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നതാണ് എന്ന് മലക്ക് തന്നെ അവകാശപ്പെട്ടതല്ലാതെ വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ അടുക്കല്‍ ഈ മലക്ക് വന്നിരുന്നു എന്നതിനും വേറെ തെളിവുകളോ സാക്ഷികളോ ഇല്ല. മുഹമ്മദിന്‍റെ വാക്കുകള്‍ മാത്രമാണ് മുസ്ലീങ്ങളുടെ തെളിവുകള്‍.

 

“ഞാന്‍ ദൈവമാകുന്നു എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് ഖുര്‍ആനില്‍ ഒരിടത്ത് പോലും അല്ലാഹു നേരിട്ട് മുഹമ്മദിനോട് പറഞ്ഞിട്ടില്ലെങ്കിലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കരുതി ആരാധിക്കുന്നത് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം അല്ലാഹു ദൈവമാണെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ഇത് അള്ളാഹു നേരിട്ട് പറഞ്ഞതല്ല, മലക്ക് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്‌ പറഞ്ഞത് കൊണ്ടുമാത്രം, അല്ലാഹുവിനെ ദൈവമായി കാണുന്നവരാണ് മുസ്ലീങ്ങള്‍. ഇതിനെയാണ് ഇരട്ടത്താപ്പ് എന്ന് പറയുന്നത്. യേശുക്രിസ്തു ദൈവമാണെന്ന് ബൈബിളില്‍ പല സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. അതൊന്നും ഇവര്‍ക്ക് സ്വീകാര്യമല്ല. യേശുക്രിസ്തു നേരിട്ട് ദൈവമാണെന്ന് പറഞ്ഞാല്‍ മാത്രമേ യേശുക്രിസ്തുവിനെ ദൈവമായി കരുതാന്‍ പാടുള്ളൂ എന്നവര്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ കാര്യത്തില്‍, ‘ഞാന്‍ ദൈവമാകുന്നു’ എന്ന് അല്ലാഹു നേരിട്ട് പറയണം എന്നില്ല, അല്ലാഹുവില്‍ നിന്നുള്ളതെന്നും പറഞ്ഞ് ഒരു മലക്ക് വന്നു മുഹമ്മദിനോട് പറഞ്ഞിട്ട്, മുഹമ്മദ്‌ അക്കാര്യം തന്‍റെ കൂടെയുള്ളവരോട്‌ പറഞ്ഞ്, കൂടെയുള്ളവര്‍ അക്കാര്യം എഴുതി വെച്ചതായാലും മതി, ഞങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണ്ടോളാം എന്നാണ് ഇവര്‍ പറയുന്നത്! ഇത്ര വലിയ ഇരട്ടത്താപ്പ് ലോകത്ത് വേറെ ഒരിടത്തും നാം കാണുകയില്ല.

 

തീര്‍ന്നിട്ടില്ല, ‘യേശുക്രിസ്തു ദൈവത്തിന്‍റെ ദാസനും പ്രവാചകനും മാത്രമാണ്’ എന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. അതിനവര്‍ ബൈബിളില്‍ നിന്നുള്ള ചില വാക്യങ്ങള്‍ കൊണ്ടുവരികയും ചെയ്യും. ഈ വാക്യങ്ങളെല്ലാം യേശുക്രിസ്തുവിനെക്കുറിച്ച് അപ്പൊസ്തലന്മാര്‍ പറഞ്ഞിട്ടുള്ളതാണ്, അല്ലാതെ യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ളതല്ല! അതായത്, “ഞാന്‍ ദൈവത്തിന്‍റെ ദാസനാകുന്നു” എന്നോ “ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാകുന്നു” എന്നോ യേശുക്രിസ്തു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല, മറ്റുള്ളവര്‍ യേശുക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. അതെല്ലാം വിശ്വസിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല. എന്നാല്‍, യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം, യേശുക്രിസ്തു സ്വയം അവകാശപ്പെടണം “ഞാന്‍ ദൈവമാകുന്നു” എന്ന്. എങ്കില്‍ മാത്രമേ അത് വിശ്വസിക്കാന്‍ പാടൂ എന്നാണ് ഇരട്ടത്താപ്പ് മുഖമുദ്രയാക്കിയ ദാവക്കാര്‍ ക്രിസ്ത്യാനികളോട് പറയുന്നത്.

 

ഇനി, യേശുക്രിസ്തുവിന്‍റെയും അല്ലാഹുവിന്‍റെയും ചില അവകാശവാദങ്ങള്‍ നമുക്കൊന്ന് നോക്കാം:

 

1. ആദ്യനും അന്ത്യനും: പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).

 

യേശുക്രിസ്തുവും അതേ അവകാശവാദം ഉന്നയിക്കുന്നു:

 

“അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” (വെളിപ്പാട് 1:17,18)

 

അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കാം:

 

‘അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌’ (സൂറാ.57:3).

 

“ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു” എന്നുള്ളത് യേശുക്രിസ്തു സ്വയം അവകാശപ്പെട്ടതാണ്. എന്നാല്‍ “ഞാന്‍ ആദിയും അന്തിമനും ആകുന്നു” എന്ന് അല്ലാഹു ഒരിക്കലും സ്വയം അവകാശപ്പെട്ടിട്ടില്ല. മറിച്ച്, “അല്ലാഹു ആദിയും അന്തിമനും ആകുന്നു” എന്ന് മലക്ക് അല്ലാഹുവിനെക്കുറിച്ച് ആരോപിക്കുകയും ആ ആരോപണം മുഹമ്മദ്‌ ആവര്‍ത്തിക്കുകയും അങ്ങനെ ആവര്‍ത്തിച്ച കാര്യം സ്വഹാബിമാര്‍ എഴുതി വെക്കുകയും ചെയ്തതാണ് ഇന്നത്തെ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

2. പാപമോചനം. ആരാണ് പാപങ്ങളെ മോചിക്കുന്നത്? പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9).

 

പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെട്ടു. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത്‌ മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.

 

“യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 2:5-7)  ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശുക്രിസ്തു അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

 

ഖുര്‍ആനില്‍ നോക്കിയാല്‍, “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135) എന്നാണ് അവിടെ കാണുന്നത്. ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. മലക്ക് മുഹമ്മദിനോട് പറഞ്ഞ്, മുഹമ്മദ്‌ സ്വഹാബിമാരോട് പറഞ്ഞ്, അവര്‍  ഖുര്‍ആനില്‍ എഴുതി വെച്ചതാണ് ഇക്കാര്യം. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

3. വെളിച്ചം: സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.”

 

യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

 

യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദത്തിന് ശേഷം നാം കാണുന്നത് പിറവിയിലേ കുരുടനായ ഒരു മനുഷ്യന് യേശുക്രിസ്തു കാഴ്ച കൊടുക്കുന്നതാണ് (യോഹന്നാന്‍.9:1-7). ജന്മനാ കുരുടനായ ഒരു മനുഷ്യന്‍ എന്ന് പറഞ്ഞാല്‍, അവന്‍ ജനിച്ചതും വളര്‍ന്നതും എല്ലാം അന്ധകാരത്തിലാണ്. വെളിച്ചം എന്നാല്‍ എന്താണെന്ന് അവന് അറിയുകയില്ല. വെളിച്ചം എന്താണെന്ന് അറിയാത്തവനെയാണ് യേശുക്രിസ്തു വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. ഞാന്‍ ലോകത്തിന്‍റെ വെളിച്ചമാകുന്നു എന്ന തന്‍റെ അവകാശവാദം പ്രവൃത്തിയിലൂടെ തെളിയിക്കുകയും ചെയ്തു, യേശുക്രിസ്തു.

 

ഖുര്‍ആന്‍ നാം പരിശോധിച്ചാല്‍, അവിടെ കാണുന്നത് ഇങ്ങനെയാണ്: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല എന്നോര്‍ക്കണം. പതിവുപോലെ ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

4. അന്ത്യന്യായവിധി: പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

 

“എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8).

 

യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34).

 

“പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതു പോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:21-23)

 

പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).

 

അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക്‌ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. “അന്നേ ദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌” (സൂറാ.22:56,57).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

5. സത്യം

 

പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5).

 

യേശുക്രിസ്തുവും താന്‍ തന്നെയാണ് സത്യമെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ? എന്നാല്‍ അങ്ങനെയല്ല യേശുക്രിസ്തു പറഞ്ഞത്, താന്‍ തന്നെ സത്യമാണെന്നായിരുന്നു.

 

അതുപോലെയുള്ള ഒരു അവകാശപ്രഖ്യാപനം നടത്താനുള്ള ധൈര്യം അല്ലാഹുവിനില്ലാത്തത് കൊണ്ട് അല്പം മയപ്പെടുത്തിയ ഒരു പ്രസ്താവനയാണ് ഖുര്‍ആനില്‍ നാം കാണുന്നത്:

 

തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു (സൂറാ.30:60)

 

ഞാന്‍ തന്നെയാണ് സത്യം എന്നുള്ള യേശുക്രിസ്തുവിന്‍റെ അവകാശ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ ഈ അവകാശവാദം വെറും കുട്ടിക്കളിയാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. എങ്കിലും, ആ കുട്ടിക്കളിയായുള്ള അവകാശവാദം പോലും നേരിട്ട് നടത്താനുള്ള കെല്‍പ്പ് അല്ലാഹുവിനില്ലായിരുന്നു, അതും പതിവ് പോലെ മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുകയാണ് ചെയ്തത്!

 

ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

 

 6 പുനരുത്ഥാനം: മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിള്‍ സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

 

ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).

 

മരിച്ചു അടക്കം ചെയ്യപ്പെട്ട് നാല് നാള്‍ ആയ ലാസറിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് കൊണ്ട് തന്‍റെ അവകാശവാദത്തെ യേശുക്രിസ്തു സാധൂകരിച്ചു. ഖുര്‍ആനില്‍ നാം കാണുന്നത് ഇങ്ങനെയാണ്:

 

“അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്ക് അല്ലാഹുവിന്‍റെ മേല്‍ ആരോപിക്കുന്നതാണ്. ഇവിടെയും മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച വ്യാജാരോപണത്തിലാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

7. ദൈവത്തിന്‍റെ മഹത്വം: പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

 

“എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ് തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).

 

അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:

 

“ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?

 

ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1).

 

ഇതും അള്ളാഹു സ്വയം അവകാശപ്പെട്ടതല്ല, മലക്കിന്‍റെ ആരോപണം മാത്രമാണ്. ഇവിടെ, മുസ്ലീങ്ങളുടെ വിശ്വാസത്തേക്കാള്‍ ശ്രേഷ്ഠമായത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. കാരണം, യേശുക്രിസ്തു സ്വയം അവകാശപ്പെട്ട കാര്യത്തിലാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്! എന്നാല്‍ ഇല്ലാത്ത അല്ലാഹുവിന്‍റെ പേരില്‍ മലക്ക് ഉന്നയിച്ച ആരോപണമാണ് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നത്.

 

ഇവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. ഇത് ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

 

“ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു” (1.യോഹ.5:20)

 

ചുരുക്കി പറഞ്ഞാല്‍, ക്രിസ്ത്യാനികള്‍ അവരുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് യേശുക്രിസ്തു സ്വയം പറഞ്ഞിട്ടുള്ള അവകാശവാദങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ മുസ്ലീങ്ങള്‍ അല്ലാഹുവിനെ ദൈവമായി കണക്കാക്കുന്നത് അല്ലാഹുവിന്‍റെ മേല്‍ മലക്ക് ആരോപിച്ചിട്ടുള്ള ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ദൈവത്തിനു അവശ്യം വേണ്ട ഗുണങ്ങള്‍ സ്വയമായി അവകാശപ്പെടാനുള്ള കെല്‍പ്പ് പോലും ഇല്ലാത്ത അല്ലാഹു ദൈവമാണ് എന്ന് വിശ്വസിക്കുന്നവരാണ്  ഏക സത്യദൈവത്തിനെ ലോകത്തിനു വെളിപ്പെടുത്തിക്കൊടുത്ത യേശുക്രിസ്തുവിന്‍റെ ദൈവത്വം ചോദ്യം ചെയ്യാന്‍ നടക്കുന്നത്. ദാവാക്കാര്‍ ആദ്യം അല്ലാഹുവിന് ഒരു മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കട്ടെ. അതുകഴിഞ്ഞ് യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിന് നേരെ ആരോപണവുമായി വാ. അതാണ്‌ മാന്യത… (അവസാനിച്ചു)

 

]]>
https://sathyamargam.org/2017/05/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-4/feed/ 6
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3) https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/ https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/#comments Sat, 18 Mar 2017 09:20:00 +0000 http://sathyamargam.org/?p=1347 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ആ പ്രവചനങ്ങള്‍ നമുക്ക്‌ നോക്കാം:

 

  1. സ്നേഹിതന്‍ കാണിച്ചു കൊടുക്കും

 

“ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍ പോലും എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” (സങ്കീ.41:9)

 

“എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു. നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു. നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ” (സങ്കീ.55:12-14)

 

നിവൃത്തി:

 

“നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു. അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നേ മശീഹ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറയുന്നു” (യോഹന്നാന്‍ . 13:18,19)

 

“ഇതു പറഞ്ഞിട്ടു യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു” (യോഹ.13:21)

 

“അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു കൊള്‍വിന്‍ എന്നു അവര്‍ക്കും ഒരു അടയാളം കൊടുത്തിരുന്നു. ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു“സ്നേഹിതാ, നീ വന്ന കാര്യം എന്തു” എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വെച്ചു അവനെ പിടിച്ചു” (മത്തായി.26:47-49)

 

  1. കാണിച്ചു കൊടുക്കുന്നവന് നാശം.

 

“അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ. അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ” (സങ്കീ.109:8,9)

 

“അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” (സങ്കീ.69:25)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു: ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. വന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു” (മത്തായി.27:3-5)

 

“സങ്കീര്‍ത്തനപുസ്തകത്തില്‍“അവന്‍റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു” (അപ്പൊ.പ്രവൃ.1:20)

 

  1. 30 വെള്ളിക്കാശിനു ഒറ്റിക്കൊടുക്കപ്പെടും.

 

“ഞാന്‍ അവരോടു: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നുവരികില്‍ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോടു: അതു ഭണ്ഡാരത്തില്‍ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു” (സെഖര്യാ.11:12,13)

 

നിവൃത്തി:

 

“അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്‍യ്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു: നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു. അവര്‍ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു” (മത്തായി.26:14,15)

 

  1. പണം ഭണ്ഡാരത്തില്‍ ഏറിയും.

 

“അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു” (സെഖര്യാ.11:13)

 

നിവൃത്തി:

 

“അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്നു. ഞാന്‍ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്കു എന്തു? നീ തന്നേ നോക്കിക്കൊള്‍ക എന്നു അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു.” (മത്തായി.27:3-5)

 

  1. ശിഷ്യന്മാര്‍ ഉപേക്ഷിക്കും:

 

“വാളേ, എന്‍റെ ഇടയന്‍റെ നേരെയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരെയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ” (മത്താ.26:30)

 

“ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി” (മര്‍ക്കോ.14:50)

 

  1. കള്ളസാക്ഷികള്‍ കുറ്റപ്പെടുത്തും

 

“കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു. അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്‍റെ പ്രാണന്നു അനാഥത്വം വരുത്തുന്നു” (സങ്കീ.35:11,12)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്‍റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു; കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല. ഒടുവില്‍ രണ്ടുപേര്‍ വന്നു: ദൈവ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്നു ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു” (മത്താ.26:58-60)

 

  1. കുറ്റാരോപകരുടെ മുന്‍പില്‍ മൌനം പാലിക്കും.

 

“തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍ പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായെ തുറക്കാതിരുന്നു” (യെശയ്യാ.53:7)

 

നിവൃത്തി:

 

“മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല” (മത്താ.27:12)

 

  1. മുറിവേല്‍ക്കുകയും തകരുകയും ചെയ്യും.

 

“എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍നിമിത്തം തകര്‍‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്‍റെമേല്‍ ആയി അന്‍റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു” (യെശയ്യാ.53:5)

 

നിവൃത്തി:

 

“അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു” (മത്തായി.27:26)

 

  1. കരണത്തടിക്കും.

 

“അടിക്കുന്നവര്‍ക്കു ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

“യിസ്രായേലിന്‍റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു” (മീഖാ.5:1)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു” (മത്തായി.26:67)

 

“ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.” (മര്‍ക്കോ.14:66)

 

 

  1. മുഖത്ത് തുപ്പും.

 

“എന്‍റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല” (യെശയ്യാ.50:6)

 

നിവൃത്തി:

 

“അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി” (മത്തായി.26:67)

 

  1. പരിഹസിക്കും.

 

“എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു” (സങ്കീ.22:7)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി” (മത്തായി.27:31)

 

  1. കാലുകള്‍ക്ക് ബലക്ഷയം സംഭവിക്കും.

 

“എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്‍റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:24,25)

 

നിവൃത്തി:

 

“അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി. അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു” (മത്തായി.27:31,32)

 

  1. കൈകളും കാലുകളും തുളയ്ക്കും.

 

“അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളെച്ചു”  (സങ്കീ.22:10)

 

നിവൃത്തി:

 

“തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു” (ലൂക്കോ.23:33)

 

  1. കള്ളന്മാരോടൊപ്പം ക്രൂശിക്കും.

 

“അവന്‍ തന്‍റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:13)

 

നിവൃത്തി:

 

“അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. അധര്‍മ്മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി” (മര്‍ക്കോ.15:27,28)

 

  1. അതിക്രമക്കാര്‍ക്ക് വേണ്ടി ഇട നില്‍ക്കും.

 

“അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍‍ക്ക് വേണ്ടി ഇടനിന്നും കൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാല്‍ തന്നേ” (യെശയ്യാ.53:12)

 

നിവൃത്തി:

 

“എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു” (ലൂക്കോ.23:34)

 

  1. സ്വന്തജനം ഉപേക്ഷിക്കും.

 

“അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല” (യെശയ്യാ.53:3)

 

“എന്‍റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്‍റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു” സങ്കീ.69:8)

 

നിവൃത്തി:

 

“അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല” (യോഹ.7:5)

 

“പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?” (യോഹ.7:48)

 

“അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല” (യോഹ.1:11)

 

  1. കാരണം കൂടാതെ പകയ്ക്കും.

 

“കാരണം കൂടാതെ എന്നെ പകെക്കുന്നവര്‍ എന്‍റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു” (സങ്കീ.69:4)

 

“സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും” (യെശയ്യാ.49:7)

 

നിവൃത്തി:

 

“ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകെക്കുകയും ചെയ്തിരിക്കുന്നു. “അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ” (യോഹ.15:24,25)

 

  1. അനുയായികള്‍ ദൂരെ നില്‍ക്കും.

 

“എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു” (സങ്കീ.38:11)

 

നിവൃത്തി:

 

“ഗലീലയില്‍ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തു നിന്നു നോക്കിക്കൊണ്ടിരുന്നു” (മത്തായി.27:55)

 

“അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു” (ലൂക്കോ.23:49)

 

  1. കാണുന്നവര്‍ പരിഹാസത്തോടെ തലകുലുക്കും.

 

“ഞാന്‍ അവര്‍ക്കു ഒരു നിന്ദയായ് തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു” (സങ്കീ.109:25)

 

നിവൃത്തി:

 

“കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു” (മത്തായി.27:39)

 

“കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിച്ചു ക്രൂശില്‍ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു” (മര്‍ക്കോ.15:29,30)

 

  1. കാണുന്നവര്‍ ഉറ്റുനോക്കും.

 

“എന്‍റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു” (സങ്കീ.22:17)

 

നിവൃത്തി:

 

“ജനം നോക്കിക്കൊണ്ടു നിന്നു” (ലൂക്കോ.23:35)

 

  1. അങ്കിക്ക് വേണ്ടി ചീട്ടിടും.

 

“എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു” (സങ്കീ.22:18)

 

നിവൃത്തി:

 

“പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു. ഇതു കീറരുതു; ആര്‍ക്കും വരും എന്നു ചീട്ടിടുക എന്നു അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു ‘എന്‍റെ അങ്കിക്കായി ചീട്ടിട്ടു’ എന്നുള്ള തിരുവെഴുത്തിന്നു ഇതിനാല്‍ നിവൃത്തി വന്നു” (യോഹ.19:23,24)

 

  1. ദാഹം അനുഭവിക്കും.

 

“എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

“എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു” (സങ്കീ.22:15)

 

നിവൃത്തി:

 

“അതിന്‍റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം ‘എനിക്കു ദാഹിക്കുന്നു’ എന്നു പറഞ്ഞു” (യോഹ.19:28)

 

  1. കൈപ്പ് നീര്‍ കുടിക്കാന്‍ കൊടുക്കും.

 

“അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്‍റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു” (സങ്കീ.69:21)

 

നിവൃത്തി:

 

“അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവന്നു കുടിപ്പാന്‍ മനസ്സായില്ല” (മത്തായി.27:34)

 

  1. പരിത്യക്തനായി നിലവിളിക്കും.

 

“എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു” (സങ്കീ.22:1)

 

നിവൃത്തി:

 

“ഏകദേശം ഒമ്പതാംമണി നേരത്തു യേശു“ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്തായി.27:46)

 

  1. ആത്മാവിനെ ദൈവത്തിന്‍റെ കയ്യില്‍ ഏല്‍പ്പിക്കും.

 

“നിന്‍റെ കയ്യില്‍ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു” (സങ്കീ.31:5)

 

നിവൃത്തി:

 

“യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:46)

 

  1. അസ്ഥികള്‍ ഒടിക്കപ്പെടുകയില്ല.

 

“അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല” (സങ്കീ.34:20)

 

നിവൃത്തി:

 

“അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാല്‍ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോടു അപേക്ഷിച്ചു. ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചുപോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു” (യോഹ.19:31-34)

 

  1. അവനെ കുത്തും.

 

“തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും” (സെഖര്യാ.12:10)

 

നിവൃത്തി:

 

“ആകയാല്‍ പടയാളികള്‍ വന്നു ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്‍റെയും കാല്‍ ഒടിച്ചു. അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു, അവന്‍ മരിച്ചു പോയി എന്നു കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല. എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു. “അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു. അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു” (യോഹ.19:32-35_

 

  1. ഹൃദയം തകരും.

 

“എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവെ ഉരുകിയിരിക്കുന്നു” (സങ്കീ.22:14)

 

നിവൃത്തി:

 

“എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ടു അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു” (യോഹ.19:34)

 

  1. ഇടയനെ വെട്ടും.

 

“ആടുകള്‍ ചിതറിപ്പോകേണ്ടതിന്നു ഇടയനെ വെട്ടുക” (സെഖര്യാ.13:7)

 

നിവൃത്തി:

 

“യേശു അവരോടു: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മര്‍ക്കോ. 14:27)

 

  1. മശിഹ ഛേദിക്കപ്പെടും.

 

“അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും” (ദാനിയേ.9:26)

 

നിവൃത്തി:

 

“യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു” (മര്‍ക്കോ.15:37)

 

  1. ഉച്ചക്ക് അന്ധകാരം വ്യാപിക്കും.

 

“അന്നാളില്‍ ഞാന്‍ ഉച്ചക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും” (ആമോസ്.8:9)

 

നിവൃത്തി:

 

“ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി” (മത്തായി.27:45)

 

(യെഹൂദന്മാര്‍ സൂര്യാസ്തമയം മുതല്‍ സൂര്യോദയം വരേയും സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുമാണ് സമയം കണക്കാക്കുന്നത്. അതിനാല്‍ ആറാം മണി നേരം എന്നത് 12.00 PM-ഉം ഒമ്പതാം മണി എന്നത് 3.00 PM-ഉം ആണ്.)

 

  1. ധനവാന്‍റെ കല്ലറയില്‍ അടക്കപ്പെടും.

 

“അവര്‍‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തില്‍ അവന്‍ സമ്പന്നന്മാരോടു കൂടെ ആയിരുന്നു” (യെശയ്യാ.53:9)

 

നിവൃത്തി:

 

“സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്നു, പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചു കൊടുപ്പാന്‍ കല്പിച്ചു. യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞു, താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി” (മത്തായി.27:57-60)

 

യേശുക്രിസ്തു ഭൂമിയില്‍ ജനിക്കുന്നതിനും ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ യേശുക്രിസ്തുവിന്‍റെ ജനനം എങ്ങനെയാണ് സംഭവിക്കേണ്ടത് എന്നതിനെക്കുറിച്ച് പ്രവാചകന്മാര്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിരുന്നു. “അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു” എന്ന് ബി.സി.ആയിരത്തില്‍ ദാവീദ് എഴുതുമ്പോള്‍ ക്രൂശീകരണം എന്ന അതിക്രൂരമായ ശിക്ഷാവിധി മനുഷ്യര്‍ കണ്ടുപിടിച്ചിരുന്നില്ല. പിന്നീട്, ബി.സി.അറുന്നൂറിനും അഞ്ഞൂറിനും ഇടയില്‍ ഫോയ്നീഷ്യക്കാരാണ് ജീവനുള്ള മനുഷ്യനെ പച്ച മരത്തില്‍ തറച്ചു കൊല്ലുന്ന വിദ്യ കണ്ടുപിടിക്കുന്നത്. ഫോയ്നീഷ്യക്കാരില്‍ നിന്ന് ഗ്രീക്കുകാരിലേക്കും ഗ്രീക്കുകാരില്‍ നിന്ന് റോമാക്കാരിലേക്കും എത്തിയ ഈ വിദ്യ, യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും കൊടും കുറ്റവാളികളുടെ മേല്‍ എങ്ങനെ പ്രയോഗിക്കണം എന്ന കാര്യത്തില്‍ റോമന്‍ പടയാളികള്‍ അതി നിപുണന്മാരായി മാറിയിരുന്നു. പ്രവചിക്കുന്ന സമയത്ത് നിലവിലില്ലാതിരുന്ന ഒരു ശിക്ഷാസമ്പ്രദായത്തിലൂടെയാണ് മിശിഹ കൊല്ലപ്പെടാന്‍ പോകുന്നത് എന്ന് ഈ ശിക്ഷാസമ്പ്രദായം ആവിര്‍ഭവിക്കുന്നതിനും അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ബൈബിള്‍ പ്രവചിച്ചിരുന്നു എന്ന് ചുരുക്കം. (തുടരും…)

]]>
https://sathyamargam.org/2017/03/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-3/feed/ 1
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-2) https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/ https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/#respond Thu, 08 Dec 2016 13:56:21 +0000 http://sathyamargam.org/?p=1342 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വേദപണ്ഡിതന്മാര്‍ വിവക്ഷിക്കുന്ന തിരുവെഴുത്തിലെ അതിഗഹനവും അപ്പോള്‍ത്തന്നെ മാര്‍മ്മികവുമായ ഒരു വിഷയത്തെക്കുറിച്ച് അറിഞ്ഞാല്‍ മാത്രമേ യേശുക്രിസ്തു തന്‍റെ ഭൗമിക ജീവിത കാലത്ത് ‘ഞാന്‍ ദൈവമാകുന്നു’ എന്ന് നേരിട്ട് പറയാതിരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുകയുള്ളൂ. നാല് സുവിശേഷങ്ങളും നാം പരിശോധിച്ചാല്‍, യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് പിടികിട്ടിയിരുന്നില്ലെന്നും എന്നാല്‍ പരിശുദ്ധാത്മാവ് അവരില്‍ വന്ന ശേഷം യേശുക്രിസ്തു പറഞ്ഞ പല കാര്യങ്ങളും അവരെ ഓര്‍മ്മപ്പെടുത്തുകയും അതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഗ്രഹിപ്പിച്ചു കൊടുക്കുകയും ചെയ്തതായി നമുക്ക് കാണാം. ഒരു ഉദാഹരണം മാത്രം നോക്കാം:

 

“എന്നാല്‍ യെഹൂദന്മാര്‍ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു. യേശു അവരോടു: ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു. യെഹൂദന്മാര്‍ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു. അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.  അവന്‍ ഇതു പറഞ്ഞു എന്നു അവന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ.2:17-21)

 

“ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ വിചാരിച്ചത് ദൈവാലയത്തെക്കുറിച്ചാണ് യേശുക്രിസ്തു പറയുന്നത് എന്നായിരുന്നു. എന്നാല്‍, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞതിനു ശേഷം, പരിശുദ്ധാത്മാവ് അവരില്‍ വന്നപ്പോള്‍ ദൈവാലയത്തെക്കുറിച്ചല്ല, തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായി. പരിശുദ്ധാത്മാവിന്‍റെ ഒരു ജോലി, ദൈവവചനം ശിഷ്യന്മാര്‍ക്ക് ഓര്‍മ്മപ്പെടുത്തിക്കൊടുക്കുക എന്നുള്ളതാണ് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്:

“എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26)

 

മെസ്സിയാനിക് സീക്രട്ടിനെക്കുറിച്ച് പഠിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്‍റെ ഈ ശുശ്രൂഷയെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. തന്‍റെ ഐഹിക ജീവിതകാലത്ത്, താന്‍ ആരാണ് എന്നുള്ള കാര്യം അല്‍പമെങ്കിലും മനസ്സിലാക്കിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് അത് പുറത്തു പറയരുതെന്ന് യേശുക്രിസ്തു നിഷ്കര്‍ഷിക്കുന്നതായി കാണാം:

 

“യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു. “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു. സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതു ഒക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു. പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.” (മത്തായി.16:13-20)

 

ഈ സംഭവം മറ്റു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നിടത്തും ഇക്കാര്യം ഊന്നിപ്പറയുന്നുണ്ട്:

 

“പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.” (മര്‍ക്കോ.8:30)

 

“ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു.” (ലൂക്കോ.9:20)

 

യെഹൂദന്മാര്‍ നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന വാഗ്ദത്ത മശിഹ അഥവാ ക്രിസ്തു താനാണെന്നു ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ യേശുക്രിസ്തു അതിനെ നിഷേധിക്കുന്നില്ല, എങ്കിലും അക്കാര്യം മറ്റാരോടും പറയരുത് എന്ന് കല്പിക്കുകയാണ് ചെയ്തത്. മശിഹ അഥവാ ക്രിസ്തു എന്ന തന്‍റെ ഐഡന്‍റിറ്റി യെഹൂദന്മാരുടെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ യേശുക്രിസ്തുവിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല എന്ന് ഇവിടെ വ്യക്തമാകുകയാണ്.

 

എന്നാല്‍ യെഹൂദര്‍ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തിയിരുന്ന ശമര്യരുടെ അരികില്‍ യേശുക്രിസ്തു ചെന്നപ്പോള്‍ താന്‍ മശിഹയാണ് എന്നുള്ള കാര്യം അവിടെ വെളിപ്പെടുത്തിയതായി കാണാനും കഴിയും:

 

“സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാല്‍ ക്രിസ്തു — വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു. യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു.” (യോഹ.4:23,24)

 

ഇതില്‍ നിന്നും യെഹൂദന്മാരുടെ മുന്‍പാകെ മാത്രമേ മശിഹ എന്ന തന്‍റെ ഐഡന്‍റിറ്റി മറച്ചു വെക്കാന്‍ യേശുക്രിസ്തു ശ്രമിച്ചിട്ടുള്ളൂ എന്ന് മനസ്സിലാക്കാം. ഈ സന്ദര്‍ഭത്തില്‍ മാത്രമല്ല, വേറെ പല സന്ദര്‍ഭങ്ങളിലും മിശിഹ എന്ന നിലയിലുള്ള തന്‍റെ ഐഡന്‍റിറ്റി യേശുക്രിസ്തു മറച്ചു വെക്കാനോ അല്ലെങ്കില്‍ വെളിപ്പെടുത്താതിരിക്കാന്‍ മറ്റുള്ളവരോട് കല്പിക്കുന്നതായോ സുവിശേഷങ്ങളില്‍ കാണാം:

 

“അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു. അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും. തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവന്‍ അവരെ വളരെ ശാസിച്ചുപോന്നു. (മര്‍ക്കോ. 3:10-12)

 

“പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു; അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു. അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു ബാലേ, എഴുന്നേല്‍ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു. ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു ഇതു ആരും അറിയരുതു എന്നു അവന്‍ അവരോടു ഏറിയോന്നു കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു. (മര്‍ക്കോ.5:37-43;)

 

“എന്നാല്‍ അവന്‍ അവളുടെ കൈക്ക് പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു. അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു. (ലൂക്കോ. 8:54-56)

 

“യേശു അവിടെ നിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു കൊണ്ടു പിന്തുടര്‍ന്നു. അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. “ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കര്‍ത്താവേ എന്നു അവര്‍ പറഞ്ഞു.  അവന്‍ അവരുടെ കണ്ണു തൊട്ടു“നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു. പിന്നെ യേശുനോക്കുവിന്‍; ആരും അറിയരുതു എന്നു അമര്‍ച്ചയായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി.” (മത്തായി. 9:27-30)

 

“ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു. യേശു അവനെ അമര്‍ച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുതു; എന്നാല്‍ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്‍റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവര്‍ക്കും സാക്ഷ്യത്തിന്നായി അര്‍പ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; (മാര്‍ക്കോ.1:39-42)

 

“സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഓരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. പലരില്‍ നിന്നും ഭൂതങ്ങള്‍; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞു കൊണ്ടു പുറപ്പെട്ടു പോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.” (ലൂക്കോ.4:40,41)

 

“അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ നിലവിളിച്ചു: നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു. അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.” (മര്‍ക്കോ.1:22-25)

 

“അവിടെ അവര്‍ വിക്കനായോരു ചെകിടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു, അവന്‍റെ മേല്‍ കൈ വെക്കേണം എന്നു അപേക്ഷിച്ചു. അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയില്‍ വിരല്‍ ഇട്ടു, തുപ്പി അവന്‍റെ നാവിനെ തൊട്ടു, സ്വര്‍ഗ്ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ടു അവനോടു: തുറന്നുവരിക എന്നു അര്‍ത്ഥമുള്ള എഫഥാ എന്നു പറഞ്ഞു. ഉടനെ അവന്‍റെ ചെവി തുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ടു അവന്‍ ശരിയായി സംസാരിച്ചു. ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി. അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.” (മര്‍ക്കോ.7:32-37)

 

ഇവിടെയെല്ലാം താന്‍ മശിഹ ആണെന്ന് യെഹൂദന്മാര്‍ തിരിച്ചറിയാന്‍ ഇടയാകരുത് എന്നാഗ്രഹിക്കുന്ന യേശുവിനെ നമ്മള്‍ കാണുന്നു. ജനങ്ങള്‍ എന്നേക്കും ഇത് തിരിച്ചറിയാതെ ഇരിക്കണം എന്നല്ല യേശുക്രിസ്തു ആഗ്രഹിച്ചത്‌. ഒരു നിശ്ചിത കാലം വരെ ജനങ്ങള്‍ ഇതറിയരുത് എന്നാണ് യേശുക്രിസ്തു ശിഷ്യന്മാരോട് കല്പിച്ചത് എന്ന് വേറെ വേദഭാഗത്തു നിന്നും നമുക്ക് കാണാന്‍ കഴിയും:

 

“അവര്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍: മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവന്‍ അവരോടു കല്പിച്ചു. മരിച്ചവരില്‍ നിന്നു എഴുന്നേല്‍ക്ക എന്നുള്ളതു എന്തു എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ടു അവര്‍ ആ വാക്കു ഉള്ളില്‍ സംഗ്രഹിച്ചു” (മര്‍ക്കോ.9:2-10)

 

“അവന്‍ മലയില്‍ നിന്നു ഇറങ്ങുമ്പോള്‍ യേശു അവരോടുമനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുതു എന്നു കല്പിച്ചു.” (മത്തായി. 17:9)

 

തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലയളവ് വരെയ്ക്കുമാണ് ഇക്കാര്യങ്ങളെല്ലാം മറച്ചു വെക്കാന്‍ യേശുക്രിസ്തു ആവശ്യപ്പെടുന്നത്. അതിനു ശേഷം ഇക്കാര്യങ്ങളെല്ലാം ലോകത്തോട്‌ വിളിച്ചു പറയേണ്ട ദൗത്യം ശിഷ്യന്മാര്‍ക്കാണ്. എന്തുകൊണ്ടാണ് തന്‍റെ മരണ പുനരുത്ഥാനം വരെയുള്ള കാലത്തേക്ക് താന്‍ ക്രിസ്തു ആണെന്നുള്ള സത്യം ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാന്‍ യേശുക്രിസ്തു ആഗ്രഹിച്ചത്‌? അത് പഴയ നിയമ പ്രവചനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. മശിഹയെക്കുറിച്ച് പഴയ നിയമത്തില്‍ ധാരാളം പ്രവചനങ്ങള്‍ ഉണ്ട്. ആ പ്രവചനങ്ങള്‍ എല്ലാം നിവൃത്തിയാകേണ്ടത് യേശുക്രിസ്തുവിലാണ്. അതുകൊണ്ടാണ് യേശുക്രിസ്തു ഇങ്ങനെ പറഞ്ഞത്:

 

“ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്” (മത്തായി.5:17)

 

ഈ പഴയ നിയമ പ്രവചനങ്ങള്‍ തന്നില്‍ നിവൃത്തിയാകേണ്ടതിനു തടസ്സമായി വരാവുന്ന എല്ലാത്തിനേയും മറച്ചു വെക്കേണ്ടത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിന് ആവശ്യമായിരുന്നു. പഴയ നിയമ പ്രവചനങ്ങളില്‍ മശിഹയെക്കുറിച്ച് രണ്ടു തരത്തിലുള്ള പ്രവചനങ്ങള്‍ കാണാവുന്നതാണ്.

 

ഒന്ന്, ജയാളിയായ ഒരു രാജാവ്. ഈജിപ്തിന്‍റെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനത്തെ മോശ രക്ഷിച്ചുകൊണ്ടുവന്ന്‍ ഒരു രാഷ്ട്രമാക്കിയത് പോലെ, ചുറ്റുമുള്ള ശത്രുക്കളുടെ കൈയില്‍ നിന്നും ഇസ്രായേല്‍ രാഷ്ട്രത്തെ രക്ഷപ്പെടുത്തിയെടുത്ത്, എല്ലാ ശത്രുക്കളേയും കാല്‍ക്കീഴിലാക്കി, യെരുശലേമിനെ തലസ്ഥാന നഗരിയാക്കി ഭരണം നടത്തുന്ന ദാവീദിന്‍റെ സന്തതിയായ ഒരു രാജാവ്. (യേശുക്രിസ്തുവിന്‍റെ കാലത്തുള്ള യെഹൂദന്മാരുടെ ചിന്തയനുസരിച്ച് റോമാക്കാരുടെ അടിമനുകത്തില്‍ നിന്നും തങ്ങളെ വീണ്ടെടുക്കുന്നവനാണ് മശിഹ).

 

രണ്ട്, കഷ്ടം അനുഭവിക്കുന്ന, വേദന അനുഭവിക്കുന്ന, സങ്കടം അനുഭവിക്കുന്ന, തകര്‍ക്കപ്പെടുന്ന, കൈകാലുകള്‍ കുത്തിത്തുളയ്ക്കപ്പെടുന്ന, വിശപ്പും ദാഹവും അനുഭവിച്ച് ക്രൂരമായ വിധത്തില്‍ മരിക്കുകയും ഉത്ഥാനം പ്രാപിക്കുകയും ചെയ്യുന്ന യഹോവയുടെ ദാസനായ മശിഹ.

 

ഇത് രണ്ടും ഒരാളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ ആണ് എന്ന് ഒന്നാം നൂറ്റാണ്ടിലെ യെഹൂദന്മാര്‍ ചിന്തിച്ചിരുന്നില്ല. പകരം രണ്ട് മശിഹമാര്‍ വരും എന്ന് വരെ പല റബ്ബിമാരും പഠിപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും പൊതുവേ എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്ന മിശിഹയുടെ ചിത്രമെന്നത്, ശത്രുക്കളെ ജയിച്ചടക്കി ഇസ്രായേലിന് സ്വസ്ഥതയും സമാധാനവും നല്‍കുന്ന വീരനായ രാജാവിന്‍റെ ആയിരുന്നു. ജനങ്ങള്‍ ഒരു സമയത്ത് യേശുവിനെ പിടിച്ച് രാജാവാക്കാന്‍ ഭാവിക്കുകയുമുണ്ടായി. എന്നാല്‍ യേശുക്രിസ്തു അവരെ വിട്ട് ഒഴിഞ്ഞു പോവുകയാണ് ഉണ്ടായത്:

 

“അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു. അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി” (യോഹ.6:14,15)

 

ക്രൂശീകരണത്തിനു തടസ്സമായി വരാവുന്ന എല്ലാത്തെയും യേശുക്രിസ്തു ഒഴിവാക്കുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് താന്‍ ആരാണെന്ന് മനസ്സിലായവരോട് തന്‍റെ മരണ പുനരുത്ഥാനം വരെ അത് വെളിപ്പെടുത്തരുതെന്നു യേശുക്രിസ്തു ആവശ്യപ്പെട്ടത്. ഇതിനെയാണ് മിശ്ശിഹയുടെ രഹസ്യം എന്ന് വേദപഠിതാക്കള്‍ വിളിക്കുന്നത്‌. ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു ആകുന്നു’ എന്ന് പത്രോസ് പറഞ്ഞപ്പോള്‍ ‘അതാരോടും പറയരുത്’ എന്ന് കല്‍പിച്ച യേശുക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ മറ്റൊരു ശിഷ്യനായ തോമസ്‌ വിളിക്കുന്നത്‌ “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ” (യോഹ.20:28) എന്നാണ്. തന്നെ ദൈവം എന്ന് നേരിട്ട് വിളിച്ചപ്പോള്‍ പോലും യേശുക്രിസ്തു തോമസിനെ തടഞ്ഞില്ല. അതിന്‍റെ കാരണം, യേശുക്രിസ്തുവിന്‍റെ മരണ-പുനരുത്ഥാനം കഴിഞ്ഞു എന്നുള്ളത് കൊണ്ടാണ്. പരിശുദ്ധാത്മാവ് വന്നതിനു ശേഷമാണ് ശിഷ്യന്മാര്‍ക്ക് പോലും ഇക്കാര്യം ശരിക്കും മനസ്സിലായത്.

 

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ, യേശുക്രിസ്തു സ്വയം “ഞാന്‍ ദൈവമാകുന്നു, എന്നെ ആരാധിക്കണം” എന്ന് പറഞ്ഞിട്ടുണ്ടോ എന്നുള്ള ചോദ്യം ചോദിച്ചു വരുന്ന സകല ദാവാക്കാരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. (തുടരും…)

 

]]>
https://sathyamargam.org/2016/12/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88-2/feed/ 0
യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം. (ഭാഗം-1) https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/ https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/#respond Mon, 26 Sep 2016 14:00:24 +0000 http://sathyamargam.org/?p=1314  

അനില്‍കുമാര്‍ വി അയ്യപ്പന്‍

 

യേശുക്രിസ്തു അത്ഭുതങ്ങള്‍ ചെയ്തതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിനെ ദൈവമായി കണക്കാക്കുന്നത് എന്നാണ് 99 ശതമാനം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. അതവരുടെ അറിവില്ലായ്മ മാത്രമാണ്. ദൈവികമായ അത്ഭുതങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും  കഴിയില്ലെങ്കിലും സാധാരണ അത്ഭുതങ്ങള്‍ ഏതു മനുഷ്യനും ചെയ്യാം. മാജിക് ആണെന്നറിഞ്ഞുകൊണ്ട് നമ്മള്‍ മുതുകാടിന്‍റെ ഒരു പ്രോഗ്രാം കാണുന്നു. അത് മാജിക് ആണെന്നുള്ള ബോധം നമ്മുടെ ഉള്ളില്‍ ഉള്ളതുകൊണ്ട് അദ്ദേഹം ചെയ്യുന്ന പരിപാടിയെ നാം വേറെ വിധത്തില്‍ കണക്കാക്കുന്നില്ല. എന്നാല്‍ അദ്ദേഹം ചെയ്ത അതേ ഐറ്റം ഡേവിഡ് കോപ്പര്‍ ഫീല്‍ഡിനേപ്പോലെയുള്ള ഒരു തെരുവ് മാന്ത്രികന്‍ വളരെ അപ്രതീക്ഷിതമായി നമ്മുടെ മുമ്പാകെ ചെയ്‌താല്‍, അതിന്‍റെ രഹസ്യം എന്താണെന്ന് അറിയുന്നത് വരേയ്ക്കും നമുക്ക് അതൊരു അത്ഭുതം തന്നെയായിരിക്കും, ഒരു സംശയവുമില്ല. ഞാനിത് പറഞ്ഞത്‌ എന്തിനാണെന്ന് വെച്ചാല്‍, അത്ഭുതങ്ങള്‍ ചെയ്തത് കൊണ്ട് ഒരാളെയും ദൈവമായി കണക്കാക്കാന്‍ കഴിയില്ല എന്നുള്ളതാണ് ക്രൈസ്തവ വിശ്വാസം എന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നതു കൊണ്ടാണ്.

 

ബൈബിളില്‍ ദൈവത്തിന്‍റെ ഗുണങ്ങളും സ്വഭാവവും വിവരിച്ചിട്ടുണ്ട്. ആ ഗുണങ്ങളും സ്വഭാവവും തനിക്കുണ്ടെന്ന് ഒരാള്‍ അവകാശപ്പെടുകയും ആ അവകാശവാദത്തെ അയാള്‍ തന്‍റെ പ്രവൃത്തികള്‍ കൊണ്ട് സാധൂകരിക്കുകയും ചെയ്‌താല്‍, തീര്‍ച്ചയായും ആ വ്യക്തിയെ ഞങ്ങള്‍ ദൈവമായി അംഗീകരിക്കും. യേശുക്രിസ്തുവിനെ ഞങ്ങള്‍ ദൈവമായി കാണുന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ അവകാശവാദങ്ങളും ആ അവകാശവാദങ്ങളെ സാധൂകരിക്കുന്ന അദ്ദേഹത്തിന്‍റെ പ്രവൃത്തികളുമാണ്. ഈ ലേഖന പരമ്പരയില്‍ നാം പരിശോധിക്കാന്‍ പോകുന്നത് യഹോവയുടെ അവകാശവാദങ്ങള്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍, അല്ലാഹുവിനെക്കുറിച്ച് മലക്ക് പറഞ്ഞതായുള്ള മുഹമ്മദിന്‍റെ അവകാശവാദങ്ങള്‍ എന്നിവയാണ്. ഈ മൂന്നു കൂട്ടരുടെ അവകാശവാദങ്ങളെയും സസൂക്ഷ്മം വിലയിരുത്തി യേശുക്രിസ്തുവാണോ അതോ അല്ലാഹുവാണോ യഥാര്‍ത്ഥ ദൈവം എന്നുള്ള കാര്യം ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ സ്വയം മനസ്സിലാക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

 

യേശുക്രിസ്തു സംസാരിച്ചതും ഇടപഴകിയതും നിരീശ്വരവാദികളോടോ, ദൈവത്തെ അറിയാത്ത ആളുകളോടോ അല്ല. യേശുക്രിസ്തുവിനും രണ്ടായിരം വര്‍ഷം മുന്‍പ്‌ ദൈവം വിളിച്ചു വേര്‍തിരിച്ച് തിരഞ്ഞെടുത്തു കൊണ്ടുവന്ന അബ്രഹാമിന്‍റെ സന്തതികളോടാണ്. ലോകത്ത്‌ ആദ്യമായി ഏക ദൈവ വിശ്വാസപ്രഖ്യാപനം നടത്തിയത് അവരുടെ എക്കാലത്തെയും വലിയ പ്രവാചകനായ മോശെയാണ്. ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടു ദൈവം എങ്ങനെയാണ് ഇടപെട്ടതെന്നും ഈജിപ്തില്‍ അടിമകളായി കിടന്നിരുന്ന അവരെ എങ്ങനെയാണ് തങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന ഈ ഭൂപ്രദേശത്ത് കൊണ്ടുവന്നു ദൈവം കുടി പാര്‍പ്പിച്ചതെന്നും അവര്‍ക്ക്‌ വ്യക്തമായിട്ടറിയാം. തങ്ങളുടെ പിതാക്കന്മാര്‍ വഴി തെറ്റിപ്പോയ അവസ്ഥയില്‍ ദൈവം എങ്ങനെ അവരെ പ്രവാചകന്മാര്‍ മുഖാന്തരം നേര്‍വഴിക്ക് നടത്തിയെന്നും പിന്നെയും അനുസരണക്കേട്‌ കാണിച്ചപ്പോള്‍ ദൈവം എങ്ങനെ ചുറ്റുമുള്ള രാജ്യങ്ങളെക്കൊണ്ട് തങ്ങളുടെ പിതാക്കന്മാരെ ശിക്ഷിപ്പിച്ചു എന്നും നന്നായിട്ടറിയാവുന്നവരാണവര്‍. അതൊക്കെ രേഖപ്പെടുത്തി വെച്ചിരിക്കുന്ന തോറയും നെബ്ബ്വീമും കെത്തുബീമും അടങ്ങിയ, ക്രിസ്ത്യാനികള്‍ പഴയനിയമം എന്ന് വിളിക്കുന്ന വിശുദ്ധ തിരുവെഴുത്ത് അവരുടെ കൈവശമുണ്ട്.

 

ചുരുക്കി പറഞ്ഞാല്‍, ദൈവം ആരാണെന്നും എങ്ങനെയുള്ളവനാണെന്നും തങ്ങളുടെ പിതാക്കന്മാരോടുള്ള ബന്ധത്തില്‍ ചരിത്രത്തിലെ ദൈവത്തിന്‍റെ ഇടപെടലുകള്‍ ഏതു വിധത്തിലുള്ളതാണ് എന്നതിനെക്കുറിച്ചും നല്ലവണ്ണം അറിയാവുന്ന ആളുകളോടാണ് യേശുക്രിസ്തു സംസാരിക്കുന്നത്. അങ്ങനെയുള്ള ആ ജനത യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നാണ് നാം പരിശോധിക്കേണ്ടത്. അല്ലാതെ യിസ്രായേല്‍ ജനവുമായി യാതൊരു ബന്ധവുമില്ലാത്ത, മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഇടപെടലുകള്‍ എങ്ങനെയുള്ളതാണ് എന്നതിനെക്കുറിച്ച് യാതൊരു എത്തും പിടിയുമില്ലാത്ത, അറേബ്യന്‍ മരുഭൂമിയിലെ കഅബയ്ക്കകത്ത് ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളെ ആരാധിച്ചു നടന്നിരുന്ന എഴുത്തും വായനയും പോലും അറിയാതിരുന്ന ആളുകള്‍ യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങളെ എങ്ങനെ മനസ്സിലാക്കി എന്നല്ല നാം പരിശോധിക്കേണ്ടത്. ഒരുദാഹരണത്തിലൂടെ ഞാനിത് ഒന്നുകൂടി വ്യക്തമാക്കാം:

 

ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ലാസ്സിന്‍റെ മുന്നില്‍ യാദൃശ്ചികമായി ഒരു എല്‍.കെ.ജി വിദ്യാര്‍ഥി എത്തപ്പെട്ടു എന്ന് വിചാരിക്കുക. അവന്‍ അവിടെ നിന്ന് എത്ര സമയം ആ ക്ലാസ്സ്‌ കേട്ടാലും അവിടെ പഠിപ്പിക്കുന്ന വിഷയം അവന് മനസ്സിലാവുകയില്ല. ‘ഇയാളിതെന്തൊക്കെയാണ് പറയുന്നത്, മനുഷ്യന് മനസ്സിലാകുന്ന വിധത്തില്‍ ഇയാള്‍ക്കെന്തെങ്കിലും പറഞ്ഞുകൂടെ?’ എന്നേ അവന്‍ ചിന്തിക്കൂ. അവനങ്ങനെ ചിന്തിക്കാന്‍ കാരണം ക്ലാസ്സെടുക്കുന്ന അധ്യാപകന്‍റെ കുഴപ്പമല്ല, പഠിപ്പിക്കപ്പെടുന്ന വിഷയത്തിന്‍റെ ന്യൂനതയുമല്ല. മറിച്ച്, അവിടെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയം മനസ്സിലാക്കാന്‍ തക്കവിധം അവന്‍റെ ബുദ്ധിക്കും ചിന്താശേഷിക്കും വികാസം വന്നിട്ടില്ല എന്നത് കൊണ്ടാണ് അവനതു മനസ്സിലാക്കാന്‍ പറ്റാത്തത്. സത്യദൈവത്തെക്കുറിച്ചുള്ള അറിവിന്‍റെ കാര്യത്തില്‍ ഈ എല്‍.കെ.ജി വിദ്യാര്‍ഥിയെക്കാളും താഴ്ന്ന മനോനിലയിലാണ് ലോകമെമ്പാടും ഉള്ള സകല മുസ്ലീങ്ങളും ഉള്ളത്. അവര്‍ മനസ്സിലാക്കി വെച്ചിരിക്കുന്ന വികലമായ ഒരു ദൈവസങ്കല്‍പമുണ്ട്, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയുടെയും അയാളുടെ അനുയായികളുടെയും വികലമായൊരു ദൈവസങ്കല്പം! ആ ദൈവസങ്കല്പത്തിനോട് യോജിക്കുന്നവ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ, അല്ലാതെ സത്യദൈവം എങ്ങനെയുള്ളവന്‍ ആണെന്ന് ഗ്രഹിക്കാന്‍ അവര്‍ താല്പര്യം കാണിക്കാറില്ല. അവരുടെ ഈ താല്പര്യമില്ലായ്മ ബൈബിളിന് ഒരു വിഷയവുമല്ല. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യന്‍ മനസ്സിലാക്കണം എന്നല്ലാതെ, മനുഷ്യന്‍റെ തോന്നലുകള്‍ക്കനുസരിച്ചുള്ള കാര്യങ്ങള്‍ ബൈബിളില്‍നിന്ന് കാണിച്ചു തരണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ താളത്തിനനുസരിച്ചു തുള്ളാന്‍ ബൈബിളിനോ ബൈബിളിലെ ദൈവത്തിനോ ആ ദൈവത്തിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തിലും വിശ്വസിക്കുന്ന ഞങ്ങള്‍ക്കോ യാതൊരു നിര്‍ബന്ധവുമില്ല!

 

യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെ സംബന്ധിച്ച് ബൈബിളെന്ത് പറയുന്നു? യേശുക്രിസ്തുവിന്‍റെ അവകാശവാദങ്ങള്‍ കേട്ട യെഹൂദന്മാരായ ശിഷ്യന്മാര്‍ എന്ത് മനസ്സിലാക്കി എന്നുള്ളത് ആദ്യം നോക്കാം:

 

“അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചു പോന്നു.” (യോഹ.5:18)

 

ഇത് യോഹന്നാന്‍ അപ്പൊസ്തലന്‍റെ പ്രസ്താവനയാണ്. യേശുക്രിസ്തുവിന്‍റെ  അവകാശവാദം കേട്ട ജനം എങ്ങനെയാണ് പ്രതികരിച്ചത് എന്നാണ് കര്‍ത്താവിന്‍റെ ശിഷ്യനായ യോഹന്നാന്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നത്. യേശുക്രിസ്തു ആരോടാണോ സംസാരിക്കുന്നത്, അവര്‍ക്ക്‌ കാര്യങ്ങള്‍ കൃത്യമായി മനസ്സിലായി, “ദൈവം സ്വന്തപിതാവു” എന്നു പറഞ്ഞതിലൂടെ   യേശുക്രിസ്തു എന്താണ് അവകാശപ്പെട്ടതെന്ന്. തന്നെ പിതാവ് എന്ന് വിളിക്കാന്‍ ഒരു വിധത്തിലും സമ്മതിക്കാത്ത അല്ലാഹുവില്‍ വിശ്വസിക്കുന്ന ആള്‍ക്കാര്‍ക്ക് ദൈവത്തെ സ്വന്ത പിതാവ് എന്ന് വിളിച്ചതിലൂടെ യേശുക്രിസ്തു എന്താണ് അര്‍ത്ഥമാക്കിയത് എന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. അതേപോലെ, ദൈവത്തിന് ഭാര്യയും മക്കളും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്ള ഹൈന്ദവ സ്നേഹിതന്മാര്‍ക്കും “ദൈവം സ്വന്തപിതാവു” എന്ന് പറഞ്ഞതിലൂടെ യേശുക്രിസ്തു സ്വയം ദൈവത്വമാണ് അവകാശപ്പെട്ടത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍, യെഹൂദാ പശ്ചാത്തലത്തില്‍, ആ അവകാശവാദത്തിന്‍റെ അര്‍ഥം നമ്മള്‍ മനസ്സിലാക്കുന്നത്‌ പോലെയല്ല എന്നറിയാന്‍ യോഹന്നാന്‍ അപ്പോസ്തലന്‍റെ പ്രസ്താവന നോക്കിയാല്‍ മതി.

 

ബൈബിളില്‍ നിന്നും വേറൊരു ഭാഗം ഉദ്ധരിക്കാം. യേശുക്രിസ്തു യെഹൂദന്മാരോട് ഒരു വാചകം പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു എന്ന് നോക്കാം:

 

“ഞാനും പിതാവും ഒന്നാകുന്നു.’  യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തി നിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു യേശു ചോദിച്ചു. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.” (യോഹ,10:30-33)

 

യെഹൂദന്മാര്‍ക്ക് കൃത്യമായി മനസിലായി യേശു എന്താണ് ഉദ്ദേശിക്കുന്നത് എന്ന്. “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇവിടെ പറഞ്ഞിട്ടില്ല, പക്ഷേ “ഞാനും പിതാവും ഒന്നാകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞപ്പോള്‍ അതാരോടാണോ പറഞ്ഞത്, അവര്‍ക്ക്‌ കാര്യം മനസ്സിലായി, ഇവന്‍ ദൈവത്വം ആണ് അവകാശപ്പെടുന്നത് എന്നുള്ളത്. ഇനി വേറൊരു ഭാഗം നോക്കാം:

 

“മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നേയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു. യേശു അവനോടു “ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു” എന്നു പറഞ്ഞു. ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവന്‍ മരണയോഗ്യന്‍ എന്നു അവര്‍ ഉത്തരം പറഞ്ഞു.” (മത്തായി.26:62-65)

 

ഇത് സാധാരണക്കാരായ യെഹൂദന്മാരല്ല, സന്‍ഹിദ്രീം സംഘമാണ്. യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ടപ്പോള്‍, ന്യായപ്രമാണം കാമ്പോടുകാമ്പ് മനസ്സിലാക്കിയിരുന്ന, ന്യായപ്രമാണത്തിലെ ചട്ടങ്ങളെയും വിധികളെയും കല്പനകളെയും പ്രമാണങ്ങളെയും കുറിച്ച് അവഗാഹമായ ജ്ഞാനമുണ്ടായിരുന്ന ഈ സന്‍ഹിദ്രീം സംഘം ഒന്നടങ്കം പറഞ്ഞു, അവന്‍ മരണയോഗ്യന്‍ എന്ന്! അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ മനുഷ്യന്‍, ഒരു തച്ചന്‍റെ മകന്‍, ഒരു തച്ചനായി ജോലി ചെയ്തിരുന്നവന്‍ ഇപ്പോഴിതാ ദൈവത്വം അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ, അവന്‍ മരണയോഗ്യനാണ്. ഇവിടെയും യേശുക്രിസ്തു “ഞാന്‍ ദൈവമാകുന്നു” എന്ന് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ കേട്ടവര്‍ക്ക് മനസ്സിലായി അതു തന്നെയാണ് യേശു അവകാശപ്പെട്ടത് എന്നുള്ള കാര്യം. ഇനി, ‘ദൈവത്വമല്ല ഇവിടെ യേശുക്രിസ്തു അവകാശപ്പെട്ടത്’ എന്ന വാദമുള്ള  ആരെങ്കിലും ഉണ്ടെങ്കില്‍, എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്‍റെ ഈ അവകാശവാദം കേട്ടപ്പോള്‍ അവന്‍റെ മേല്‍ ദൈവദൂഷണം എന്ന കുറ്റം ആരോപിച്ച് അവനെ മരണ ശിക്ഷയ്ക്ക് വിധിച്ചത് എന്നുള്ള കാര്യം കൂടി വ്യക്തമാക്കണം.

 

ചുരുക്കത്തില്‍, യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട യോഹന്നാന്‍ അപ്പൊസ്തലന്‍ അടക്കമുള്ള ശിഷ്യന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്.

 

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട സാധാരണക്കാരായ യെഹൂദന്മാര്‍ക്ക് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവര്‍ അവനെ എറിയാന്‍ കല്ലെടുത്തത്.

 

യേശുക്രിസ്തുവിന്‍റെ അവകാശവാദം കേട്ട മഹാപുരോഹിതന്‍ അടക്കമുള്ള സന്‍ഹിദ്രീം സംഘത്തിന് മനസ്സിലായി, അവന്‍ ദൈവത്വം അവകാശപ്പെടുന്നു എന്ന്. അതുകൊണ്ടാണ് അവന്‍ മരണ യോഗ്യന്‍ എന്ന് അവര്‍ ഏകമനസ്സോടെ ഉത്തരം പറഞ്ഞത്.

 

യേശുക്രിസ്തുവിന്‍റെ ശിഷ്യവൃന്ദത്തിന്, അന്നത്തെ സാധാരണക്കാരായ ജനത്തിന്, വേദപാരംഗതരായ സന്‍ഹിദ്രീം സംഘത്തിലുള്ളവര്‍ക്ക്, അവര്‍ക്കെല്ലാം മനസ്സിലായി യേശുക്രിസ്തു ദൈവത്വമാണ് അവകാശപ്പെടുന്നത് എന്നുള്ള കാര്യം. ഇനി ഇങ്ങനെയല്ലാതെ, യേശുക്രിസ്തു നേരിട്ട് പറയുന്നുണ്ട് താന്‍ ദൈവമാണെന്ന്. വെളിപ്പാട് പുസ്തകം 21:6,7 വാക്യങ്ങള്‍ നോക്കുക:

 

“പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചു തീര്‍ന്നു; ഞാന്‍ അല്ഫയും ഒമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും.”

 

ഇത് യേശുക്രിസ്തു പറയുന്ന വാക്കുകള്‍ ആണ്. ഞാന്‍ അവന്ന്‍ ദൈവം ആയിരിക്കും എന്നാണ് കര്‍ത്താവ്‌ പറയുന്നത്. എന്തുകൊണ്ടാണ് ഭൂമിയില്‍ ജീവനോടെ ഇരുന്നപ്പോള്‍ “ഞാന്‍ ദൈവമാകുന്നു” എന്ന് യേശുക്രിസ്തു ഇതുപോലെ സ്പഷ്ടമായും വ്യക്തമായും പറയാതിരുന്നത്? അതറിയണമെങ്കില്‍, തിയോളജിയന്മാര്‍ ‘മിശിഹയുടെ രഹസ്യം’ (Messianic Secret) എന്ന് വിവക്ഷിക്കുന്ന തിരുവെഴുത്തിലെ ഒരു പ്രധാനപ്പെട്ട മര്‍മ്മം നാം മനസ്സിലാക്കിയിരിക്കണം. ദൈവം അനുവദിച്ചാല്‍ അടുത്ത ഭാഗത്ത് അതിനെക്കുറിച്ച് നമുക്ക് നോക്കാം.

 

യേശു ക്രിസ്തു ദൈവമാണെന്ന് ബൈബിള്‍ പറഞ്ഞിരിക്കെ, കര്‍ത്താവിന്‍റെ കാലശേഷം 600 വര്‍ഷം കഴിഞ്ഞ്, ബൈബിളിലെ ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത, സത്യദൈവമായ യഹോവയുടെ പേര് പോലും അറിയാത്ത, 360 ദേവീ ദേവന്മാരെയും അവരുടെ തലവനായ ചന്ദ്രദേവനേയും ആ ചന്ദ്രദേവന്‍റെ മൂന്നു പെണ്‍മക്കളേയും ആരാധിച്ചു നടന്ന ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു അപരിഷ്കൃത അറബിയും അയാളുടെ അനുയായികളും യേശുക്രിസ്തുവിനെ കുറിച്ച് എന്ത് മനസ്സിലാക്കിയോ അതേ നിങ്ങളും മനസ്സിലാക്കാന്‍ പാടുള്ളൂ, അവര്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള ബൈബിള്‍ വാക്യങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നുവോ, അങ്ങനെ മാത്രമേ നിങ്ങളും വ്യാഖ്യാനിക്കാന്‍ പാടുള്ളൂ എന്നും പറഞ്ഞ് വന്നാല്‍, അത് ചിലവാക്കാന്‍ അങ്ങാടി വേറെ നോക്കിക്കോ. ആ  മണ്ടത്തരം കേട്ട് തലയാട്ടാന്‍ മാത്രം തലയ്ക്ക് ഓളമുള്ളവരല്ല ഞങ്ങള്‍ എന്നുള്ള കാര്യം ആരംഭത്തില്‍ തന്നെ ദാവാക്കാരെ ഒന്നോര്‍മ്മിപ്പിക്കുകയാണ്. (തുടരും…)

 

]]>
https://sathyamargam.org/2016/09/%e0%b4%af%e0%b5%87%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%88%e0%b4%b5/feed/ 0
യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4) https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/ https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/#comments Sat, 21 May 2016 10:49:05 +0000 http://sathyamargam.org/?p=1277 അനില്‍കുമാര്‍ വി അയ്യപ്പന്‍

വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.

 

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പരിശുദ്ധനാണ്, അശുദ്ധി അവന് സഹിക്കാന്‍ കഴിയുന്നതല്ല. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം” (ലേവ്യാ.11:45) എന്നത് പഴയ നിയമത്തിലും പുതിയ നിയമത്തിലും ആവര്‍ത്തിച്ചു വരുന്ന കല്പനകളില്‍ ഒന്നാണ്. തന്‍റെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായ ഒരു പ്രവൃത്തിയും അവന്‍ ചെയ്യുകയില്ല. താന്‍ തെരഞ്ഞെടുത്ത ജനമായ യിസ്രായേല്‍ അശുദ്ധമായിപ്പോയപ്പോള്‍ അവരെ ശിക്ഷിക്കുന്നതിനും കൈവിട്ടുകളയുന്നതിനും താന്‍ വസിക്കുന്ന ആലയം ഇസ്രായേല്‍ രാജാക്കന്മാരാല്‍ അശുദ്ധമായപ്പോള്‍ അതിനെ കൈവിട്ടു കളയുന്നതിനും അവന്‍ ഒരു മടിയും വിചാരിച്ചിട്ടില്ല. ബൈബിളില്‍ നിന്നും നോക്കാം:

 

ഇസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നും വിടുവിച്ച് കനാന്‍ ദേശത്തേക്ക് കൊണ്ടുപോകുമ്പോള്‍ യഹോവയായ ദൈവം കനാന്യരുടെ മ്ലേച്ഛ കൃത്യങ്ങളെ യിസ്രായേല്‍ മക്കള്‍ക്ക് പട്ടികയിട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് പറയുന്നത് ഇപ്രകാരമാണ്:

 

“ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു.  ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ളേച്ഛതകളില്‍ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുതു. ആരെങ്കിലും ഈ സകലമ്ളേച്ഛതകളിലും ഏതെങ്കിലും ചെയ്താല്‍ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തില്‍നിന്നു ഛേദിച്ചുകളയേണം. ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” (ലേവ്യാ.18:24-30)

 

എന്നാല്‍ യിസ്രായേല്‍ യഹോവയുടെ വാക്ക് കേട്ടനുസരിച്ചില്ല. അവരുടെ പുരോഹിതന്മാരും രാജാക്കന്മാരും മൂപ്പന്മാരും പ്രമാണിമാരും ഒക്കെ താന്താങ്ങള്‍ക്ക് ബോധിച്ച വഴിയില്‍ നടന്ന് ദൈവത്തിന്‍റെ നാമത്തിനെയും ദൈവത്തിന്‍റെ ആലയത്തിനെയും അശുദ്ധമാക്കുകയുണ്ടായി. യെരുശലേമില്‍ ശലോമോന്‍ ദൈവാലയം പണിയുന്നതിനു മുന്‍പ്‌ ഇസ്രായേല്‍ ജനത്തിനുണ്ടായിരുന്നത് സമാഗമനകൂടാരമായിരുന്നു. അത് യഹോവയുടെ കല്പനപ്രകാരം (പുറ.25:8) മരുഭൂമിയില്‍ വെച്ച് ബെസലേലിന്‍റെയും ഒഹൊലിയാബിന്‍റെയും നേതൃത്വത്തില്‍ (പുറ.31:1-6) മോശയുടെ മേല്‍നോട്ടത്തില്‍ പണിതതുമായിരുന്നു. യിസ്രായേല്‍ ജനം മരുഭൂമിയില്‍ പാളയമടിച്ചിരുന്നത് ഈ സമാഗമനകൂടാരത്തിനു ചുറ്റുമായിട്ടായിരുന്നു (സംഖ്യാ.2). യിസ്രായേല്‍ കനാന്‍ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ സമാഗമനകൂടാരം ഉറപ്പിച്ചത് ശീലോവ്‌ എന്ന സ്ഥലത്തായിരുന്നു:

 

“അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു” (യോശുവ. 18:1)

 

മഹാപുരോഹിതനായ ഏലെയാസാരും നേതാവായ യോശുവയും ഗോത്രപിതാക്കന്മാരില്‍ പ്രമാണികളും കൂടി ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് കനാന്‍ ദേശം ചീട്ടിട്ട് വിഭാഗിച്ചു കൊടുത്തത് ശീലോവിലെ ഈ ആലയത്തിന് മുന്നില്‍ വെച്ചായിരുന്നു.

 

“ഇവ പുരോഹിതനായ ഏലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേല്‍മക്കളുടെ ഗോത്രപിതാക്കന്മാരില്‍ പ്രധാനികളും ശീലോവില്‍ സമാഗമനക്കുടാരത്തിന്‍റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍വെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു” (യോശുവ. 19:50).

 

ശത്രുക്കളോട് യുദ്ധം ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ ഇസ്രായേല്‍ യോദ്ധാക്കള്‍ എല്ലാം ഒരുമിച്ചു കൂടിയിരുന്നതും ശീലോവിലെ ഈ ആലയത്തിന് മുന്നിലായിരുന്നു:

 

“യിസ്രായേല്‍മക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേല്‍മക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാന്‍ ശീലോവില്‍ ഒന്നിച്ചുകൂടി” (യോശുവ. 22:12)

 

ഇങ്ങനെ ഇസ്രായേല്‍ മക്കളുടെ ജീവിതത്തില്‍ അവിഭാജ്യഘടകമായിരുന്ന ശീലോവിലെ ഈ ആലയം പിന്നീട് യഹോവ തന്നെ നശിപ്പിക്കുകയായിരുന്നു. നശിപ്പിച്ചതിന് കാരണമോ, തന്‍റെ ജനമായ ഇസ്രായേല്‍ ഈ ആലയത്തിലും യിസ്രായേല്‍ രാജ്യത്തിലും നടത്തിയിരുന്ന മ്ലേച്ഛ കൃത്യങ്ങളും. ന്യായാധിപന്മാരുടെ പുസ്തകത്തിലും ശമുവേലിന്‍റെ ഒന്നാം പുസ്തകത്തിലും ആ മ്ലേച്ഛ കൃത്യങ്ങളെകുറിച്ചുള്ള വിവരണങ്ങള്‍ നമുക്ക്‌ കാണാവുന്നതാണ്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടത് എപ്രകാരമാണ് എന്ന് ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് സങ്കീര്‍ത്തനക്കാരനായ ആസാഫിലൂടെയും പ്രവാചകനായ യിരെമ്യാവിലൂടെയും നമുക്കതിനെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്:

 

“എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു. അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്വത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു” (സങ്കീ.78:56-62).

 

“എന്നാല്‍ ആദിയില്‍ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍! ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാ.7:12-15)

 

യഹോവയായ ദൈവം യിരെമ്യാ പ്രവാചകനിലൂടെ ഇങ്ങനെ പറയുന്നതിന് ഒരു കാരണമുണ്ട്. ശീലോവിലെ ആലയം നശിപ്പിക്കപ്പെട്ടതിനു ശേഷം, ദാവീദിന്‍റെ മകനായ ശലോമോന്‍റെ നേതൃത്വത്തില്‍ യെരുശലേം നഗരത്തില്‍ യഹോവയ്ക്കു ഒരാലയം പണിയുകയുണ്ടായി. മഹത്വം കൊണ്ട് സര്‍വ്വ ദേശത്തിലുമുള്ള എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്നായിരുന്നു അത്. സ്വര്‍ണ്ണവും വെള്ളിയും മുത്തും രത്നവും പവിഴങ്ങളും കല്ലുകളും ദേവദാരു മരങ്ങളും കൊണ്ട് പണിതതായിരുന്നു ആ ദൈവാലയം. യിസ്രായേല്‍ രാജ്യത്തിന്‍റെ മഹത്വവും യിസ്രായേല്‍ ജനങ്ങളുടെ കണ്ണിന്‍റെ ആനന്ദവുമായിരുന്നു യെരുശലേമിലെ ആ കൂറ്റന്‍ ദൈവാലയം. എന്നാല്‍ പിന്നീട് തലമുറകള്‍ പലതു കഴിഞ്ഞപ്പോള്‍ യിസ്രായേല്‍ ജനം ദൈവത്തില്‍ നിന്നകലുകയും ഈ ദൈവാലയത്തെ അവര്‍ തങ്ങളുടെ മ്ലേച്ഛകൃത്യങ്ങളാല്‍ അശുദ്ധമാക്കുകയും ചെയ്യുകയുണ്ടായി. ഈ സമയത്താണ് യഹോവയായ ദൈവം യിരെമ്യാ പ്രവാചകന്‍ മുഖാന്തിരം ഇപ്രകാരം ജനത്തോട് സംസാരിക്കുന്നത്:

 

“എന്നാല്‍ നീ അവരോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ച എന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചുനടപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കയില്ലെങ്കില്‍, ഞാന്‍ ഈ ആലയത്തെ ശീലോവിന്നു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും. യിരെമ്യാവു ഈ വാക്കുകളെ യഹോവയുടെ ആലയത്തില്‍വെച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു. എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി. ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്‍റെ അരമനയില്‍ നിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിന്‍റെ പ്രവേശനത്തിങ്കല്‍ ഇരുന്നു. പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും: ഈ മനുഷ്യന്‍ മരണയോഗ്യന്‍; അവന്‍ ഈ നഗരത്തിന്നു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു” (യിരെമ്യാ.26:4-11)

 

യെരുശലേം നഗരത്തിനും ദൈവാലയത്തിനും നേരെയുള്ള ദൈവത്തിന്‍റെ വചനം അറിയിച്ചതിന്‍റെ പേരില്‍ യിരെമ്യാ പ്രവാചകന്‍ മാത്രമല്ല, വേറെ പല പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്:

 

“അങ്ങനെ തന്നേ കിര്‍യ്യത്ത്-യെയാരീമില്‍നിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവു എന്നൊരുത്തന്‍ യഹോവയുടെ നാമത്തില്‍ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്‍റെ സകലവാക്കുകളെയും പോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു. യെഹോയാക്കീംരാജാവു അവന്‍റെ സകല യുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവു അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി. യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്‍റെ മകനായ എല്‍നാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു. അവര്‍ ഊരീയാവെ മിസ്രയീമില്‍നിന്നു യെഹോയാക്കീംരാജാവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്നു അവന്‍റെ ശവത്തെ സാമാന്യജനത്തിന്‍റെ ശ്മശാനത്തില്‍ ഇട്ടുകളഞ്ഞു.” (യിരെമ്യാ.26:20-23)

 

ഇങ്ങനെ യെഹൂദാ രാജാക്കന്മാരും പുരോഹിതന്മാരും മൂപ്പന്മാരും പ്രമാണികളും സാമാന്യജനവും യഹോവയായ ദൈവത്തെ കോപിപ്പിക്കുന്ന വിധത്തില്‍ സകല മ്ലേച്ഛതകളും ചെയ്യുന്ന സമയത്താണ് സിദെക്കീയാവു രാജാവാകുന്നത്. അവന്‍ എങ്ങനെയുള്ളവന്‍ ആയിരുന്നെന്നും അവന്‍റെ ഭരണകാലത്ത് എന്ത് സംഭവിച്ചു എന്നും നമുക്ക്‌ നോക്കാം:

 

“അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്‍റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു. ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി. അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.” (2.ദിന.36:12-19).

 

ഇതാണ് യഹോവയായ ദൈവം! അശുദ്ധിക്ക് നേരെ അവന്‍ കണ്ണടയ്ക്കുകയില്ല, അത് ചെയ്തവനെ ശിക്ഷിക്കാതെ വിടുകയുമില്ല. തന്‍റെ ആലയം പോലും അശുദ്ധമായിത്തീര്‍ന്നാല്‍ അതിനെ കൈവിടാന്‍ ഒരു മടിയും യഹോവയായ ദൈവത്തിനില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? അതും നമുക്കൊന്ന് പരിശോധിച്ച് നോക്കാം:

 

മുഹമ്മദ്‌ മക്ക പിടിച്ചെടുക്കുന്നത് വരെ അല്ലാഹുവിന്‍റെ കറുത്ത കല്ലായ ഹജ്‌റുല്‍ അസ്വ്വദ് അടക്കം കഅബയില്‍ 360 വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് യമനിലെ രാജാവായിരുന്ന അബ്രഹത്തിന്‍റെ നേതൃത്വത്തില്‍ ആനകള്‍ അടക്കമുള്ള ഒരു വമ്പിച്ച സൈന്യം കഅബയെ ആക്രമിക്കാന്‍ പുറപ്പെട്ടു വരുന്നത്. അതിനു കാരണം അബ്രഹത്ത് യമന്‍റെ തലസ്ഥാനമായിരുന്ന സനായില്‍ പണിത അല്‍ ഖലീസ്‌ എന്ന ഗംഭീരന്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കകത്ത് കടന്ന് ചില ഖുറൈശികള്‍ മല വിസര്‍ജ്ജനം നടത്തിയതാണ്. ‘അറബികളുടെ തീര്‍ത്ഥാടനം കഅബയില്‍ നിന്ന് അല്‍ ഖലീസ് എന്ന ക്രിസ്ത്യന്‍ പള്ളിയിലേക്ക് താന്‍ മാറ്റും’ എന്ന് അബ്രഹത്ത് വിളംബരപ്പെടുത്തിയിരുന്നതിനാലാണ് അറബികള്‍ അതില്‍ കയറി മലവിസര്‍ജ്ജനം നടത്തിയത്. ഇതറിഞ്ഞപ്പോള്‍ അബ്രഹത്ത് കോപാകുലനാകുകയും കഅബ തകര്‍ത്തുകളയാതെ ഇനി വിശ്രമിക്കുകയില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

 

ശേഷം എ.ഡി.570-ലോ 71-ലോ അറുപതിനായിരം ഭടന്മാരും പതിമൂന്ന് ആനകളും അടങ്ങുന്ന ഒരു വമ്പന്‍ സൈന്യവുമായി അബ്രഹത്ത് മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യെയുള്ള അറബികളുടെ എല്ലാ എതിര്‍പ്പുകളും പരാജയപ്പെടുത്തിക്കൊണ്ട് ആ സൈന്യം മക്കയില്‍ പ്രവേശിക്കുന്നതിനായി എത്തി. അവരുടെ വരവറിഞ്ഞപ്പോള്‍ കഅബയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന മുഹമ്മദിന്‍റെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് പ്രാര്‍ത്ഥിച്ചത് ഇബ്നു ഹിശാമിന്‍റെ സീറയില്‍ ഇപ്രകാരമാണ് ഉദ്ധരിച്ചിരിക്കുന്നത്:

 

“ദൈവമേ, ദാസന്‍ സ്വന്തം വീട് കാക്കുന്നു. നീ നിന്‍റെ വീടും കാത്തു കൊള്ളേണമേ. നാളെ അവരുടെ കുരിശും തന്ത്രങ്ങളും നിന്‍റെ തന്ത്രത്തെ അതിജയിക്കാതിരിക്കണമേ. അവരെയും ഞങ്ങളുടെ ഖിബ്‌ലയെയും നീ അവയുടെ പാട്ടിനു വിടാന്‍ ഇച്ഛിക്കുന്നുവെങ്കില്‍ നീ ഇച്ഛിക്കുന്നത് പോലെ കല്പിച്ചു കൊള്ളുക.”

 

അബ്ദുല്‍ മുത്തലബിന്‍റെ പ്രാര്‍ത്ഥനയെ ഇബ്നു ജരീര്‍ ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്:

 

“നാഥാ, അവരെ നേരിടുന്നതിന് ഞാന്‍ നിന്നിലല്ലാതെ മറ്റാരിലും പ്രതീക്ഷയര്‍പ്പിക്കുന്നില്ല. അതുകൊണ്ട് നാഥാ, അവരില്‍ നിന്ന് നിന്‍റെ ഹറമിനെ രക്ഷിക്കേണമേ. ഈ മന്ദിരത്തിന്‍റെ ശത്രു നിന്‍റെ ശത്രുവാകുന്നു. നിന്‍റെ പട്ടണം തകര്‍ക്കുന്നവരില്‍ നിന്ന് അവരെ ചെറുക്കേണമേ.”

 

ഏതായാലും ഈ പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞപ്പോള്‍, മക്കയിലേക്ക് മുന്നേറിക്കൊണ്ടിരുന്ന അബ്രഹത്തിന്‍റെ മഹ്മൂദ്‌ എന്ന് പേരായ പടയാന പെട്ടെന്ന് ഇരുന്നു കളഞ്ഞു. വളരെയേറെ അടിച്ചും കുത്തിയും തോട്ടി കൊളുത്തി വലിച്ചുമൊക്കെ ശ്രമിച്ചു നോക്കിയെങ്കിലും ആനയ്ക്ക് മുറിവേറ്റതല്ലാതെ അത് അനങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തെക്കോട്ടോ വടക്കോട്ടോ തെളിക്കുമ്പോഴൊക്കെ അത് ഓടിത്തുടങ്ങും. എന്നാല്‍ മക്കയുടെ ദിശയിലേക്ക് തെളിച്ചാല്‍ ഇരുന്നു കളയും. എന്തു ചെയ്താലും നടക്കാന്‍ കൂട്ടാക്കില്ല. ഈ ഘട്ടത്തില്‍ പറവകള്‍ കൂട്ടം കൂട്ടമായി അവയുടെ കൊക്കുകളിലും കാലുകളിലും ചരല്‍ക്കല്ലുകളുമേന്തി പറന്നെത്തി. അവ ആ കല്ലുകള്‍ ഈ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ആ കല്ല്‌ കൊണ്ടവരുടെയെല്ലാം ശരീരം അളിയാന്‍ തുടങ്ങി. മുഹമ്മദ്‌ ഇബ്നു ഇസ്ഹാഖും ഇക്രിമയും നിവേദനം ചെയ്യുന്നു: അത് വസൂരിയായിരുന്നു. അറബുനാട്ടില്‍ ആദ്യമായി വസൂരി കാണപ്പെട്ടത് ആ വര്‍ഷമായിരുന്നു. ഇബ്നു അബ്ബാസ്‌ പറയുന്നു: ആ കല്ല്‌ കൊള്ളുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലുണ്ടാകുകയും ചൊറിഞ്ഞു ചൊറിഞ്ഞു ശരീരം പൊട്ടിപ്പൊളിഞ്ഞു ഉതിര്‍ന്നു പോയിത്തുടങ്ങുകയും ചെയ്തു. ഇബ്നു അബ്ബാസിന്‍റെയും മറ്റും നിവേദനം ഇങ്ങനെയാണ്: മാംസവും രക്തവും വെള്ളംപോലെ ഒഴുകിപ്പോയി അസ്ഥികള്‍ വെളിപ്പെട്ടുകൊണ്ടിരുന്നു. അബ്രഹത്തിനും ഈ യാതനയുണ്ടായി. അയാളുടെ ദേഹം കഷ്ണം കഷ്ണമായി വീഴുകയായിരുന്നു. അതിന്‍റെ കഷ്ണങ്ങള്‍ വീണിടത്ത് ദുര്‍നീരും ചീഞ്ചലവും ഒഴുകിയിരുന്നു. അവര്‍ സംഭ്രാന്തരായി യമനിലേക്ക് തിരിച്ചോടാന്‍ തുടങ്ങി. വഴികാട്ടിയായി ഖശ്‌അമില്‍ നിന്ന് പിടിച്ചു കൊണ്ടുവന്ന നുഫൈലുബ്നു ഹബീബിനെ തെരഞ്ഞുപിടിച്ച് തിരിച്ചു പോകാനുള്ള വഴി കാണിച്ചു കൊടുക്കാനാവശ്യപ്പെട്ടു. അദ്ദേഹം അതിന് വിസമ്മതിച്ചു കൊണ്ട് ഇപ്രകാരം പാടുകയാണുണ്ടായത്:

 

“ദൈവം പിന്തുടര്‍ന്ന് കൊണ്ടിരിക്കെ ഇനി നിങ്ങള്‍ എങ്ങോട്ടോടാനാണ്. മുറിമൂക്കന്‍ (അബ്രഹത്ത്) ഇപ്പോള്‍ ജയിക്കപ്പെട്ടവനാണ്, ജേതാവല്ല”

 

ഈ നെട്ടോട്ടത്തില്‍ അവര്‍ അവിടവിടെ വീണു മരിച്ചു കൊണ്ടിരുന്നു. അത്വാഉബ്നുയസാര്‍ പറയുന്നു: എല്ലാവരും ഒരേ സമയത്തല്ല നശിച്ചത്. ചിലര്‍ അവിടെത്തന്നെ മരിച്ചു. ചിലര്‍ ഓടിപ്പോകുമ്പോള്‍ വഴിയിലങ്ങ് മരിച്ചുവീണു. ഖശ്‌അം പ്രദേശത്തെത്തിയപ്പോള്‍ അബ്രഹത്തും മരിച്ചു. “അല്‍ഫീല്‍” (ആനപ്പട) എന്ന സൂറാ.105 ഈ കാര്യത്തെ സംബന്ധിച്ചുള്ളതാണ്. അബുല്‍ അ്അലാ മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ അദ്ധ്യായത്തിന്‍റെ പശ്ചാത്തല വിവരണത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ ഉള്ളത്. അള്ളാഹു അവന്‍റെ മന്ദിരത്തെ സംരക്ഷിച്ചു എന്നാണ് ഒറ്റ ശ്വാസത്തില്‍ എല്ലാ മുസ്ലീങ്ങളും ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.

 

ഇതെപ്പോഴാണ് അല്ലാഹു ഈ മന്ദിരത്തെ സംരക്ഷിച്ചത്? അതില്‍ 360 വിഗ്രഹങ്ങള്‍ ഉള്ളപ്പോള്‍, അതിലെ ചില ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍ക്ക്‌ മനുഷ്യരെ തന്നെ ബലിയായി കൊടുത്തു കൊണ്ടിരുന്ന സമയത്ത്, വസ്ത്രം ധരിക്കാതെ പൂര്‍ണ്ണ നഗ്നരായി കഅബക്ക് ചുറ്റും ആളുകള്‍ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്,  എല്ലവിധമായ മ്ലേച്ഛതകളും കഅബയ്ക്കുള്ളില്‍ അരങ്ങു വാണുകോണ്ടിരുന്നപ്പോള്‍, അപ്പോഴാണ്‌ അല്ലാഹു അതിനൊരു കേടും പറ്റാതെ അക്രമികളില്‍ നിന്നും രക്ഷിച്ചത്!! എന്നാല്‍ കാലം കുറെ കഴിഞ്ഞു. സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ്‌ ചതിയിലൂടെ മക്ക പിടിച്ചെടുത്തു. ശേഷം എന്തുണ്ടായെന്ന് ബുഖാരിയില്‍ നിന്നും മുസ്ലീമില്‍ നിന്നും ഉദ്ധരിക്കാം:

 

ഇബ്നു മസ്ഊദ് പറയുന്നു: മക്കാ വിജയ ദിവസം തിരുമേനി (സ) അവിടെ പ്രവേശിക്കുമ്പോള്‍ കഅബക്ക്‌ ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു.  കയ്യിലുണ്ടായിരുന്ന ഒരു വടി കൊണ്ട് അവയെ കുത്തിക്കൊണ്ടു തിരുമേനി ഇങ്ങനെ അരുളിക്കൊണ്ടിരുന്നു: “സത്യം സമാഗതമായിക്കഴിഞ്ഞു; അസത്യത്തിന്‍റെ തല ചതഞ്ഞു പോയി. സത്യം സമാഗതമായിക്കഴിഞ്ഞു; ഇനി അസത്യം ഉടലെടുക്കുകയോ അതാവര്‍ത്തിക്കുകയോ ഇല്ല.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1620, പേജ് 790)

 

അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുനഃസ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 87.)

 

മക്കയിലെ കഅബയില്‍ ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളില്‍ ഹജ്‌റുല്‍ അസ്വ്വദ് എന്ന കറുത്ത കല്ലോഴികെയുള്ള ഒരു വിഗ്രഹം ഒഴിച്ച് ബാക്കിയുള്ള 359 വിഗ്രഹങ്ങളും മുഹമ്മദ്‌ തകര്‍ത്ത് കളഞ്ഞു. അങ്ങനെ കഅബയെ ഒന്ന് ശുദ്ധീകരിച്ചു. കഅബയില്‍ നിന്നു വിഗ്രഹങ്ങള്‍ എല്ലാം നീക്കിക്കഴിഞ്ഞതിനു ശേഷം, വെറും അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഅബ രണ്ട് വട്ടം ആക്രമിക്കപ്പെട്ടുണ്ട്, അതും മുസ്ലീങ്ങളുടെ കയ്യാല്‍ത്തന്നെ. അതിന്‍റെ ഒരു ചെറിയ വിവരണം താഴെ കൊടുക്കാം:

 

“ഹുസൈന്‍റെ വധം അറിഞ്ഞപ്പോള്‍ ഹിജാസ് മൊത്തം ഇളകി. ഒന്നാം ഖലീഫ അബൂബക്കറിന്‍റെ പേരക്കുട്ടിയായ അബ്ദുല്ലാഹിബ്നു സുബൈര്‍ ഈ അനുകൂലാവസരം മുതലെടുത്ത്‌ സ്വയം ഖലീഫയായി പ്രഖ്യാപിച്ചു. സ്വതവേ തന്നെ യാസിദിനോട്‌ വെറുപ്പുണ്ടായിരുന്ന മക്കയിലെയും മദീനയിലെയും ജനങ്ങള്‍ മക്കയിലും മദീനയിലും ഉണ്ടായിരുന്ന യാസിദിന്‍റെ ബന്ധുക്കളായ ഉമയ്യാദ്‌ വംശക്കാരെ തടഞ്ഞു വെച്ചു.  പ്രക്ഷോഭം ഈ ഒരു സന്ദര്‍ഭത്തിൽ എത്തിയപ്പോൾ ഹിജസിലെ ജനങ്ങളുടെ മേലുള്ള തന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു എന്നു യാസിദിനു മനസിലായി.  പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ദമാസ്കസിൽ നിന്ന് ഒരു സൈന്യത്തെ യാസിദ്‌ നിയോഗിച്ചു. ആ സൈന്യത്തിന്‍റെ നായകനായി പ്രായം ചെന്ന നിഷ്‌ഠൂരനായ മുസ്ലിം ഇബ്ന്‍ ഉഖ്ബാ അൽ മുറി എന്ന മനുഷ്യനെ നിയോഗിച്ചു. പ്രായാധിക്യം ഉണ്ടെങ്കിലും മുസ്ലിം ആ പ്രക്ഷോഭം അടിച്ചമർത്താൻ ഉള്ള ചുമതല ഏറ്റെടുത്തു. യാസിന്‍റെ കൽപനയുമായി ഇരുപതിനായിരം പടയാളികൾ ദമാസ്കസിൽ നിന്ന് പുറപ്പെട്ടു. കൽപന ഇതായിരുന്നു. “പ്രക്ഷോഭത്തെ നിരാകരിക്കുകയും അവരുടെ അനുസരണം (യസീദിനോട്) പുതുക്കുകയും ചെയ്യുക. അതിനു അവർക്ക് 3 ദിവസം അനുവദിക്കുക. അവർ അവരുടെ എതിർപ്പിൽ തന്നെ തുടരുകയാണെങ്കിൽ സൈനികർക്ക് 3 ദിവസം സ്വേച്ഛയാ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം അനുവദിക്കുക. അവർ കൈ വയ്ക്കുന്ന പണമോ, ആയുധമോ, ഭക്ഷണമോ അവരുടേത് ആയിരിക്കും. 3 ദിവസം കഴിഞ്ഞാൽ ജനങ്ങളെ വിട്ടേക്കുക. അൽ-ഹുസൈന്‍റെ മകൻ അലിയെ ഒഴിവാക്കുക. അദ്ദേഹത്തോട് നല്ലത് പ്രവർത്തിക്കാനും ബഹുമാനം കാണിക്കാനും എല്ലാവരേയും ഉപദേശിക്കുക, കാരണം അദ്ദേഹം പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടില്ലല്ലോ.” (at-Tabarit  on the first pages of Vol. 4 of his Tarikh (Beirut, Lebanon:Al-Amira Publishers, 1426 A.H./2005 A.D.)

 

യാസിദ്‌ നിയമിച്ച സൈന്യാധിപന്‍ മുസ്ലിം ഇബിൻ ഉഖ്ബ അൽ-മുറി അയാളുടെ മ്ലച്ഛേമായ പ്രവർത്തികളാല്‍ “അൽ-മുശ്രിഫ് ” (ദുഷ്‌ടത ചെയ്യുന്നതിൽ അങ്ങേയറ്റം പോകുന്നവൻ) എന്ന് വിളിക്കപ്പെട്ട ഒരുവനാണ്. അയാൾ ഹര്‍റത് വാകിമിൽ എത്തി. മദീനയിലെ ജനങ്ങള്‍ അയാളെ എതിരിടാൻ പുറപ്പെട്ടു. അയാൾ അവരെ അടിച്ചമർത്തി, 3500 മവാലി പുരുഷന്മാരെയും, 1400 അന്‍സരികളെയും വധിച്ചു. പക്ഷെ ചിലർ പറയുന്നത് 1700 ഉം, 1300 ഖുറൈശികളെയും എന്നാണ്. അയാളുടെ സൈന്യം മദീനയിൽ പ്രവേശിച്ചു. അവർ സമ്പത്ത് എല്ലാം കണ്ടുകെട്ടി, കുറച്ചു പേരെ പിടികൂടി, സ്ത്രീകളെ ബാലൽകാരം ചെയ്തു. 800 സ്ത്രീകൾ ഗർഭിണികൾ ആകുകയും പ്രസവിക്കുകയും ചെയ്തു. ആ കുട്ടികൾ ‘ഹര്‍റയുടെ സന്തതികൾ’ എന്ന് അറിയപ്പെട്ടു. അതിനു ശേഷം അയാൾ പ്രമുഖരായ ആൾക്കാരെ വരുത്തി യസീദ് ഇബ്ന്‍ മുആവിയയോടുള്ള അനുസരണ ശപഥം ചെയ്യിപ്പിക്കുകയും, അവരെല്ലാവരും യസീദ് ഇബ്ന്‍ മുഅവിയയുടെ അടിമകൾ ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എതിർത്തവരെ കൊലപ്പെടുത്തി.

 

മദീനയിലെ ജനങ്ങളെ അമർച്ച ചെയ്ത ശേഷം മുസ്ലിം എന്ന പ്രായം ചെന്ന യാസിദിന്‍റെ പട്ടാള മേധാവി മെക്കയിലേക്ക് മാർച്ച് ചെയ്തു. പോകുന്ന വഴി അൽ-മുഷല്ലൽ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ വച്ച് മരണം തന്നെ സമീപിക്കുന്നതായി അയാൾക്ക് തോന്നി തുടങ്ങി. അതുകൊണ്ട് അയാൾ അൽ-ഹസീൻ ഇബിൻ നമീർ അസ്-സുകിനിയെ വിളിച്ചു വരുത്തി പറഞ്ഞു. “കഴുതയുടെ ജീനിയുടെ മകനെ, അള്ളാഹു ആണേ, മരണം എന്നെ സമീപിക്കുന്നു എന്ന് എനിക്ക് തോന്നിയില്ലായിരുന്നു എങ്കിൽ, ഒരിക്കലും സൈന്യത്തിന്‍റെ നിയന്ത്രണം നിനക്ക് ഞാൻ നൽകില്ലായിരുന്നു. പക്ഷെ വിശ്വസ്‌തന്‍റെ (യസീദ് എന്ന് വിവക്ഷ) പട്ടാള മേധാവി നിന്നെ അധികാരത്തിൽ രണ്ടാമൻ ആക്കുന്നു. ആരും അവന്‍റെ ഉത്തരവിനെ അസാധുവാക്കാൻ കഴിയില്ല. അതുകൊണ്ട് എന്‍റെ തീരുമാനം കേൾക്കുക, ഖുറൈശികളിൽ നിന്ന് ഒരാളുടെയും ഉത്തരവ് കേൾക്കരുത്‌. സിറിയക്കാർ അവരുടെ ശത്രുക്കളുടെ തലയറുക്കുന്നത് നിർത്തിക്കരുത്. ഇബിൻ അസ്-സുബൈർ എന്ന തെമ്മാടിയുടെ അവസാനം കാണുന്നത് വരെ മൂന്നു ദിവസത്തിൽ കൂടുതൽ അത് നിർത്തി വക്കരുത്.”

 

ഇത് അൽ-തബരിയുടെ അറബിയില്‍ ഉള്ള ബൃഹത്തായ ചരിത്ര പുസ്തകത്തിന്‍റെ വോളിയം 4 പേജ് 381-ൽ ആണ് അതിൽ അദ്ദേഹം ഈ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. മുസ്ലിം അവിടെ മരിക്കുകയും അടക്കം ചെയ്യപ്പെടുകയും ചെയ്തു. സിറിയൻ സൈന്യം അൽ-മുഷാൽ വിട്ട ഉടനെ, ജനങ്ങൾ അയാളുടെ ശവകുടീരം കുഴിച്ചു ശവം പുറത്തെടുത്തു ഒരു പന മരത്തിൽ തൂക്കി. ഈ സംഭവം അറിഞ്ഞ സൈന്യം, ഒരു ചെറിയ സൈനീക വ്യൂഹത്തെ അത് അന്വേഷിക്കാനും കുറ്റവാളികളെ പിടിച്ചു കൊന്നു കളയാനും വേണ്ടി അയക്കുകയും ചെയ്തു. അവർ ആ ശവശരീരം വീണ്ടും സംസ്കരിക്കുകയും സൈനീകരെ എപ്പോഴും അത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. അൽ-യഖുബിയുടെ ചരിത്രം, വോളിയം 2, പേജ് 251-ൽ ഇതിന്‍റെ വിവരണങ്ങളും കൂടുതൽ കാര്യങ്ങളും പറയുന്നു

 

തെറ്റാലി(കല്ലുകളും അസ്ത്രങ്ങളും മറ്റും വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പുരാതന ആയുധം)കൾ മക്കയിലും ഇസ്ലാമിന്‍റെ വിശുദ്ധസ്ഥലമായ കഅബയുടെ പരിസരങ്ങളിലും എല്ലാം സ്ഥാപിച്ചു. തീഗോളങ്ങൾ ചുഴറ്റി എറിയപ്പെട്ടു. കഅബ തീയിൽ അമർന്നു. അതിന്‍റെ മതിലുകൾ തകര്‍ന്നു വീണ് കത്തി അമർന്നു, മുകള്‍ത്തട്ട്‌ നിലംപതിച്ചു. അൽ-മസൂദിയുടെ ബൃഹത്തായ ‘മുറാജ് അൽ തഹബ്’ എന്ന പുസ്തകത്തിന്‍റെ വാല്യം 3, പുറം 71-72 പ്രകാരം, എ.ഡി 680 ഡിസംബർ 28-ആം തിയതി ഒരു ശനിയാഴ്ച യാസിദ്‌ മരിക്കുന്നതിനു 11 ദിവസം മുമ്പ് സിറിയൻ ആർമിയുടെ മേൽ ഇടിവെട്ടേറ്റു. 11 പേർക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തു. കഅബക്ക് സംഭവിച്ചത് വകവയ്‌ക്കാതെ, മുസ്ലിം പറഞ്ഞ 3 ദിവസം എന്ന അന്ത്യശാസനത്തിൽ കൂടുതൽ യുദ്ധം നീണ്ടു നിന്നു. യുദ്ധം മുഹറം മാസത്തിന്‍റെ അവസാന ദിവസങ്ങളിൽ തുടങ്ങി സഫാർ മാസം മുഴുവനായും നീണ്ടു നിന്നു. യാസിദ്‌ മരിച്ച വിരവം മെക്കയിൽ എത്തി. ഇബ്ന്‍ അസ്-സുബൈർ സിറിയക്കാരെ അഭിസംബോധന ചെയ്തു “നിങ്ങളുടെ സ്വേച്ഛാധിപതി ഇപ്പോള്‍ മരിച്ചു, നിങ്ങളിൽ താല്‍പര്യം ഉള്ളവർക്ക് ഈ ജനങ്ങളോട് ചേരാം, അല്ലാത്തവർക്ക് സിറിയയിലേക്ക് തിരിച്ചു പോകാം”. പക്ഷെ സിറിയക്കാർ അയാളെ ആക്രമിച്ചു. സിറിയൻ സൈനീകരുടെ ക്രൂരത കണ്ട മെക്കക്കാർ എല്ലാവരും ചേർന്ന് ഇബിൻ അസ്-സുബൈറിനെ പരിരക്ഷിക്കുകയും സൈന്യത്തെ പിന്‍വാങ്ങാനും താവളത്തിലേക്ക് പരിമിതപ്പെടുത്താനും ബലം പ്രയോഗിച്ചു. സാവധാനം സിറിയൻ സൈന്യം താവളം ഉപേക്ഷിക്കുകയും മക്കയിൽ ഉള്ള ഉമ്മയ്യാദും ആയി കൂടുകയും, അവർ സിറിയൻ സൈനികരെ ചെറിയ കൂട്ടങ്ങൾ ആയി സിറിയയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അൽ തബരി ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്‍റെ ചരിത്ര പുസ്തകം, വോളിയം 7, പുറം 16,17-കളിൽ വിശദീകരിച്ചിട്ടുണ്ട്.

 

അബ്ദുള്ള ഇബിൻ അസ്-സുബൈർ സ്വയം ഖലീഫയായി പ്രഖ്യാപിച്ച് ഒരു പുതിയ ഗവർണറെ മെക്കയിലേക്ക് നിയോഗിച്ചു. ഹിജാസിലെ ജനങ്ങൾ അങ്ങനെ എ.ഡി.692 വരെ സ്വയം ഭരണം ആസ്വദിച്ചു. അൽ-ഹജ്ജാജ് ഇബിൻ യൂസഫ്‌ അത്-തഖാഫി, ഉമ്മയ്യാദ് ഖലിഫ ആയ അബ്ദുൾ മാലിക് ഇബ്ന്‍ മർവാന്‍റെ ഭരണത്തിൻ കീഴിലേക്ക് ഹിജാസിലെ ജനങ്ങളെ മടക്കി കൊണ്ട് വന്നു. അത് എ.ഡി.692 ഇൽ ഒരു തുൽ-ഖിദ്‌ മാസം ആയിരുന്നു, അന്ന് മെക്ക വീണ്ടും അക്രമിക്കപ്പെട്ടു. അബ്ദുല്ലാഹിബ്നു സുബൈറിന്‍റെ തല ഹജ്ജാജ് ബ്നു യൂസുഫ്‌ വെട്ടിയെടുത്ത് ഡമാസ്കസിലേക്ക്‌, പുതിയ ഖലീഫ അബ്ദുല്‍ മാലിക്കിന്‍റെ അടുക്കലേക്ക് തന്നെ- അയച്ചു കൊടുക്കുകയും ഇബ്നു സുബൈറിന്‍റെ കബന്ധം കുരിശില്‍ തറയ്ക്കുകയും ചെയ്തു. ദിവസങ്ങളോളം ആ കബന്ധം മക്കയിലെ തെരുവീഥിയില്‍ തൂങ്ങിക്കിടന്നു. അവസാനം ഡമാസ്കസില്‍ നിന്ന് ഖലീഫയുടെ ഉത്തരവ്‌ വന്നപ്പോഴാണ് അത് താഴെയിറക്കി സംസ്കരിച്ചത്. മക്കയുടെ ഗവർണർ സ്ഥാനഭ്രഷ്‌ടനാക്കപ്പെടുകയും  ഉമ്മയ്യാദിനോട് കൂറ് പുലർത്തുന്ന ഒരു പുതിയ ഗവർണർ അവരോധിക്കപ്പെടുകയും ചെയ്തു. തുലാബാൻ എന്ന് പേരായ സിറിയക്കാരൻ ആയിരുന്നു അയാൾ. ഇസ്ലാമിക സിദ്ധാന്തങ്ങളോടും ഹിജാസിലെ ജനങ്ങളോടും അങ്ങേയറ്റം അനാദരവും അവഹേളനവും പ്രകടിപ്പിച്ചു കൊണ്ടിരിക്കെത്തന്നെ ‘താന്‍ ഒരു മുസ്ലീം ആണെ’ന്ന് തുലാബാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു!!

 

ഇതിനെക്കുറിച്ച്‌ വേറൊരു ചരിത്രകാരന്‍ എഴുതിയിരിക്കുന്നു:

 

“കര്‍ബലായിലെ സംഭവം മുസ്ലീം ലോകത്തെ ആകമാനം ഞെട്ടിച്ചു കളഞ്ഞു. മക്കയിലെയും മദീനയിലെയും ജനങ്ങള്‍ പ്രവാചകന്‍റെ പൌത്രനോട് യസീദ് കാട്ടിയ ഈ ക്രൂരകൃത്യത്തില്‍ രോഷാകുലരായിത്തീര്‍ന്നു. യസീദിനെതിരായി മക്കയിലെ ജനങ്ങളുടെ, കോപാഗ്നിയെ കൂടുതല്‍ ഉദ്ദീപിപ്പിച്ചു സ്വയം ഖലീഫയായി പ്രഖ്യാപിക്കുവാന്‍ അബ്ദുല്ലാഹിബ്നു സുബൈറിന് ഈ സംഭവവികാസങ്ങള്‍ അവസരം നല്‍കി. മദീനയിലെ ജനങ്ങള്‍ യസീദിന്‍റെ ക്രൂരകൃത്യത്തില്‍ രോഷാകുലരായി. അലിയുടെ കുടുംബം അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടപ്പാടുകള്‍ക്കു പരിഹാരം കാണുവാനായി ഒരു ദൌത്യ സംഘത്തെ അവര്‍ ഖലീഫയുടെ അടുക്കലേക്ക് അയച്ചു. യസീദാകട്ടെ അവരെ പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പ്രവൃത്തിയില്‍ കുപിതരായ മദീനാവാസികള്‍ യസീദിനെ ഖലീഫയായി ഇനിയും അംഗീകരിക്കുവാന്‍ തയ്യാറില്ല എന്ന് പ്രഖ്യാപിച്ചു. മദീനയിലെ ഗവര്‍ണ്ണറെ അവര്‍ ആട്ടിയോടിച്ചു. അവരെ അടിച്ചമര്‍ത്തുവാന്‍ മുസ്ലീം ഇബ്നു ഉഖ്ബയുടെ നേതൃത്വത്തില്‍ ഒരു സിറിയന്‍ സൈന്യം നിയോഗിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ ഘോരമായ സംഘട്ടനത്തില്‍ അനേകമാളുകള്‍ കൊല്ലപ്പെടുകയും മദീനാ നഗരം നാശമടയുകയും ചെയ്തു. ഒറ്റക്കണ്ണനായ ഉഖ്ബ മദീനയിലേക്ക്‌ സൈന്യത്തെ നയിച്ചു. അവര്‍ മക്കാ നഗരത്തെയും നശിപ്പിക്കുവാനുള്ള ശ്രമത്തില്‍ മുഴുകി. യുഗങ്ങളോളം അറബികള്‍ പരിപാവനമായി കരുതിപ്പോന്നിരുന്ന കഅ്ബ കത്തിയെരിഞ്ഞു. അവിടെ സൂക്ഷിച്ചിരുന്ന കറുത്ത ശില പല കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. യസീദിന്‍റെ അപ്രതീക്ഷിതമായ മരണവാര്‍ത്തയാണ് സിറിയന്‍ സൈന്യത്തെ അതിന്‍റെ നശീകരണപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചത്. (ഡോ.ടി. ജമാല്‍ മുഹമ്മദ്‌, ‘അറബികളുടെ ചരിത്രം’, പുറം.157)

 

സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുരയില്‍ സി.എന്‍.അഹമ്മദ്‌ മൌലവി ഇപ്രകാരം എഴുതുന്നു:

 

തെറ്റുവില്ലുകൊണ്ടുള്ള  എറ്‌ നിമിത്തം കഅബക്ക് സാരമായ കേട് തട്ടിയിരുന്നു. തന്നിമിത്തം അത് പൊളിച്ചു പണിയേണ്ടി വന്നു. അങ്ങിനെ പണിതപ്പോള്‍ തിരുമേനി ആഗ്രഹിച്ചിരുന്ന ആ ഭേദഗതിയോടു കൂടിയാണ് പുതിക്കിപ്പണിതത്.

 

എന്നാല്‍ ആ ക്രൂരന്‍ ഹജ്ജാജ് എന്തു ചെയ്തുവെന്നറിയാമോ? രണ്ടു വാതിലും പൊളിച്ചു. ആദ്യത്തെ വാതില്‍ അജ്ഞാനകാലത്തെ ബഹുദൈവവിശ്വാസികള്‍ സ്ഥാപിച്ചിരുന്ന അതേ രൂപത്തില്‍ ഭൂമിയില്‍ നിന്ന് അഞ്ചാറടി ഉയര്‍ത്തി വെച്ചു. ഇന്നും അതങ്ങനെ തന്നെയാണുള്ളത്. അത് കാണുമ്പോള്‍ ഉത്ത്ബത്തിനെയും ശൈബത്തിനെയും ഹജ്ജാജിനെയും ഓര്‍മ്മ വരുന്നു. ബഹുദൈവവിശ്വാസികളുടെ കാലത്ത് മറുവശത്ത് വാതിലുണ്ടായിരുന്നില്ലല്ലോ. തന്നിമിത്തം ഹജ്ജാജ് ആ വാതില്‍ നീക്കി കെട്ടിയടപ്പിച്ചു. എന്നിട്ട് തിരുമേനി(സ)യുടെ ആഗ്രഹം ധിക്കരിക്കുകയും ബഹുദൈവവിശ്വാസികളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്തു ഇന്ന് മക്കത്തു ചെല്ലുന്നവര്‍ക്ക് സൂക്ഷിച്ചു നോക്കിയാല്‍ മറുപുറത്തെ വാതില്‍ കെട്ടിയടച്ച അടയാളം വ്യക്തമായിത്തന്നെ കാണാന്‍ കഴിയും. സ്വേച്ഛാധിപതികളുടെ ധിക്കാരം നോക്കുക! കഅബത്തിന്മേല്‍ പോലും അവര്‍ കൈവെക്കാതിരുന്നിട്ടില്ല. (സ്വഹീഹുല്‍ ബുഖാരിയുടെ മുഖവുര, പുറം 80-81)

 

കഅബയില്‍ വിഗ്രഹങ്ങള്‍ നിറഞ്ഞിരുന്നപ്പോള്‍, അതില്‍ എല്ലാവിധ മ്ലേച്ഛ കൃത്യങ്ങളും നടമാടിയിരുന്നപ്പോള്‍ ആ ആലയത്തെ തൊടാന്‍ പോലും അല്ലാഹു ആരെയും അനുവദിച്ചില്ല. എന്നാല്‍ അതിലെ വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞതോടെ, അതിലെ മ്ലേച്ഛ കൃത്യങ്ങളെല്ലാം നിര്‍ത്തല്‍ ചെയ്തതോടെ അല്ലാഹു ആ മന്ദിരത്തെ കൈവിട്ടു, മുസ്ലീങ്ങള്‍ തന്നെ ആ മന്ദിരത്തെ രണ്ട് വട്ടം തകര്‍ത്ത് കളഞ്ഞു. അതിനെ സംരക്ഷിക്കാന്‍ അല്ലാഹു മിനക്കെട്ടതേയില്ല!!

 

യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു വിടുവിച്ചു കൊണ്ടുവരുമ്പോള്‍ മരുഭൂമിയില്‍ വെച്ച് ദൈവത്തിന്‍റെ കല്പനപ്രകാരം, ദൈവം കാണിച്ചു കൊടുത്ത മാതൃകപ്രകാരം തന്നെ ഇസ്രായേല്‍ മക്കള്‍ പണിതിരുന്ന സമാഗമനകൂടാരം എന്നും സാക്ഷ്യക്കൂടാരം എന്നും തിരുനിവാസം എന്നും ഒക്കെ വിളിച്ച് പോന്നിരുന്ന  ആലയത്തില്‍ മ്ലേച്ഛമായ കാര്യങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയപ്പോള്‍ യഹോവയായ ദൈവം തന്നെ ആ കൂടാരത്തെ തകര്‍ത്ത് കളഞ്ഞു. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷം ദാവീദിന്‍റെ മകനായ ശലോമോനിലൂടെ ദൈവം യെരുശലേമില്‍ തനിക്കൊരു വലിയ ദൈവാലയം തന്നെ പണിയുന്നുണ്ട്. അന്ന് ലോകത്തുണ്ടായിരുന്ന ഏറ്റവും വലിയ ദൈവാലയം എന്ന ഖ്യാതി അതിനുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്‌ യെഹൂദാ രാജാക്കന്മാര്‍ പലരും ജാതീയ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും യഹോവയുടെ ആലയത്തില്‍ വിഗ്രഹങ്ങള്‍ കൊണ്ട് വെക്കാനുമൊക്കെ തുടങ്ങിയപ്പോള്‍ പ്രവാചകന്മാരിലൂടെ അരുളി ചെയ്തിരുന്നത് പോലെ ദൈവം ആ ആലയത്തെ സമ്പൂര്‍ണ്ണമായി നശിപ്പിച്ചു കളഞ്ഞു. ബാബേല്‍ രാജാവായ നെബുഖദ്‌നെസ്സര്‍ വന്ന് ദൈവാലയത്തെ ചുട്ടുകളയുകയും അതിലുണ്ടായിരുന്ന അതിമനോഹര വസ്തുക്കളെല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു. ഇതാണ് സത്യദൈവമായ യഹോവയുടെ രീതി. തന്‍റെ കല്പന പ്രകാരം പണിത ആലയം ആണെങ്കിലും ശരി, അത് അശുദ്ധമായാല്‍ അതിനെ പിന്നെ സംരക്ഷിക്കാന്‍ നോക്കില്ല, കൈവിട്ടു കളയും. എന്നാല്‍ അല്ലാഹു അങ്ങനെയല്ല, നേരെ എതിര്‍ സ്വഭാവമാണ്. വിഗ്രഹങ്ങള്‍ നിറഞ്ഞ് എല്ലാ മ്ലേച്ഛതകളും കൊടി കുത്തി വാഴുമ്പോള്‍ മാത്രമേ അല്ലാഹു തന്‍റെ മന്ദിരത്തെ സംരക്ഷിക്കുകയുള്ളൂ. വിഗ്രഹങ്ങളെല്ലാം എടുത്തു കളഞ്ഞ് അതിനെ ശുദ്ധീകരിച്ചെന്നു കണ്ടാല്‍, അല്ലാഹു അതിനെ കൈവിട്ടു കളയും. അതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന അല്ലാഹുവും തമ്മിലുള്ള വ്യത്യാസം. ഇനിയും, ഈ യഹോവയും അല്ലാഹുവും ഒരാള്‍ തന്നെയാണ് എന്ന് വാദിക്കുവാന്‍ ലജ്ജയില്ലേ ദാവാക്കാരെ? നാണം എന്നത് അല്പമെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും ഇങ്ങനെ പറയാന്‍ നില്‍ക്കരുത്. എന്ന് മാത്രമല്ല, സകല അശുദ്ധിയും മ്ലേച്ഛതയും പൈശാചികതയും നിറഞ്ഞ തന്‍റെ ആലയത്തിനെ സംരക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന അല്ലാഹുവിനെ വിട്ടുകളഞ്ഞിട്ട്‌ പരിശുദ്ധനും സത്യവാനും നീതിമാനും നിത്യനുമായ യഹോവയിങ്കലേക്കു തിരിയുവാന്‍ ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

 

]]>
https://sathyamargam.org/2016/05/%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae-2/feed/ 1
അല്ലാഹുവിനെയും മലക്കിനെയും മുഹമ്മദിനെയും തിരുത്തിയ മുസ്ലീങ്ങള്‍ !! https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/ https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/#comments Sat, 13 Dec 2014 12:25:11 +0000 http://www.sathyamargam.org/?p=999  

‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം/അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു/മലക്ക്‌ അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:

 

1. “തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)

 

2. “അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌ ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)

 

3. “(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)

 

4. “ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

5. “അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)

 

6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

 

7. “അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ?” (സൂറാ.20:133)

 

8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ്‌ നബി മുഖേന) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)

 

9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

മുഹമ്മദ്‌ മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ്‌ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:

 

“സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌ . എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌ . ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌ . ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)

 

എന്തുകൊണ്ടാണ് താന്‍ ദൃഷ്ടാന്തം അയക്കാത്തത് എന്നും ഖുര്‍ആനില്‍ അല്ലാഹു /മലക്ക്‌) പറയുന്നുണ്ട്:

 

“നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌ . നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട്‌ അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌.” (സൂറാ.17:59)

 

“പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു” എന്ന കാരണത്താലാണ് അല്ലാഹു മുഹമ്മദിന് ദൃഷ്ടാന്തം ഒന്നും നല്‍കാതിരുന്നത് എന്ന് മലക്ക്‌ വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. ഏതായാലും മുഹമ്മദ്‌, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ്‌ ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നു.

 

ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:

 

“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).

 

ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ്‌ പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ്‌ ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ്‌ ആകാശത്തേക്ക്‌ കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ്‌ ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!

 

ഇതെങ്ങനെയാണ് മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.

 

വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി’ താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ്‌ മടുത്തു പോകാതിരിക്കാന്‍ മലക്ക്‌ ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ്‌ ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത് എന്നൊന്നും ചോദിച്ചേക്കരുത്!!

 

ഖുര്‍ആന്‍ അല്ലാതെ വേറെ ദൃഷ്ടാന്തങ്ങള്‍ ഒന്നും മുഹമ്മദില്‍ നിന്നും വന്നിട്ടില്ല എന്നതിന് തെളിവായി ഒരു ഹദീസും ഉണ്ട്:

 

അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ യാതൊരാള്‍ക്കും ജനങ്ങള്‍ വിശ്വസിച്ചത് പോലെയുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്കപ്പെടാതിരുന്നിട്ടില്ല. എനിക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തം അള്ളാഹു എനിക്ക് നല്‍കിയ ദിവ്യസന്ദേശം ആണ്. അതിനാല്‍ പുനരുത്ഥാന ദിവസം അവരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനാകണമെന്നാണ് എന്‍റെ ആഗ്രഹം. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 239 (152)

 

ഇത്രയും ഖുര്‍ആന്‍ ആയത്തുകളില്‍ നിന്നും പിന്നെ ഈ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് മുഹമ്മദിന് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ ഉണ്ടായിരുന്നില്ലെന്നും ഖുര്‍ആന്‍ മാത്രമാണ് മുഹമ്മദിന്‍റെ ഏക ദൃഷ്ടാന്തം എന്നും.

 

എന്നാല്‍ കഥയുടെ ട്വിസ്റ്റ്‌ ഇനിയാണ് വരാന്‍ പോകുന്നത്. മുഹമ്മദ്‌ മരിച്ചു, കാലം കുറെ കഴിഞ്ഞു. ഇസ്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളിലും പരക്കാന്‍ തുടങ്ങി. പല മതക്കാരുമായും മുസ്ലീങ്ങള്‍ക്ക് ഇടപഴകേണ്ടി വന്നു. തങ്ങളുടെ പ്രവാചകന്‍ യാതൊരു അത്ഭുതവും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ് മുസ്ലീങ്ങളില്‍ സ്വതവേയുള്ള അപകര്‍ഷതയെ ആളിക്കത്തിക്കാന്‍ തുടങ്ങി. ‘മുഹമ്മദിന്‍റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ മാത്രം മതി’ എന്നുള്ള മലക്കിന്‍റെ വാക്കുകളോ മുഹമ്മദിന്‍റെ വാക്കുകളോ മുസ്ലീങ്ങളുടെ ആളിക്കത്തിയ അപകര്‍ഷതയെ കെടുത്താന്‍ പോരായിരുന്നു! പിന്നെ എന്തുണ്ടായി എന്നറിയാമോ? മുഹമ്മദ്‌ ഇഷ്ടംപോലെ അത്ഭുതങ്ങള്‍ ചെയ്തതായി മുസ്ലീങ്ങള്‍ ഹദീസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി!! മുഹമ്മദിനെ കണ്ടാല്‍ തലകുനിക്കുന്ന ഈന്തപ്പന വൃക്ഷങ്ങളുടെ കഥകള്‍ മുതല്‍ മുഹമ്മദ്‌ വെളിക്കിരിക്കാന്‍ പോകുമ്പോള്‍ മരങ്ങള്‍ വന്ന് ചുറ്റും നിന്ന് മറവുണ്ടാക്കുന്നതും കല്ല്‌ മുഹമ്മദിനോട്‌ സലാം പറയുന്നതും വാള്‍ കൊണ്ടുള്ള വെട്ടേറ്റ് മുറിവേറ്റയാളുടെ മുറിവില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ ആ മുറിവ് പൊറുത്തുപോയതും വെള്ളമില്ലാത്ത കിണറ്റില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ കിണറ്റില്‍ നിറച്ചും വെള്ളം ഉണ്ടായതും യാത്രയില്‍ ഒരിടത്ത് വെള്ളമില്ലാതെ മുഹമ്മദും സംഘവും ദാഹിച്ചു വലഞ്ഞതും അന്നേരം മുഹമ്മദിന്‍റെ കൈ വിരലുകള്‍ക്കിടയില്‍ നിന്നും ഉറവുകള്‍ ഉണ്ടായി എല്ലാവരുടെയും ദാഹം തീര്‍ക്കാന്‍ മതിയായാത്ര വെള്ളം പുറത്തു വന്നതും എന്ന് തുടങ്ങി ചന്ദ്രനെ പിളര്‍ത്തിയത് വരെയുള്ള കഥകള്‍ അവര്‍ മെനഞ്ഞുണ്ടാക്കി!!

 

തമാശ ഇതൊന്നുമല്ല, ഖുര്‍ആന്‍ ആയത്തുകള്‍ക്ക് വിരോധമായ ഈ കഥകളില്‍ പലതും ബുഖാരിയും മുസ്ലീമും എടുത്തു “സ്വഹീഹ്” ആയ തങ്ങളുടെ ഹദീസ്‌ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണത്!! “പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നതുകൊണ്ട് നാം ദൃഷ്ടാന്തം അയക്കുന്നില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടും “എനിക്ക് ഉള്ള ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടും മുസ്ലീങ്ങള്‍ക്ക് അതൊന്നും പോരാ. യാതൊരു ദൃഷ്ടാന്തവും പ്രവര്‍ത്തിക്കാത്തവന്‍ ദൈവദൂതന്‍ എന്ന പദവിക്കര്‍ഹനല്ല എന്ന തോന്നലും മറ്റുള്ളവരുടെ പ്രവാചകന്മാര്‍ പല അത്ഭുതങ്ങളും ചെയ്തതായി അവര്‍ അവകാശപ്പെടുകയും ചെയ്തതാണ് അല്ലാഹുവിനെയും മുഹമ്മദിനെയും തിരുത്താന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട!! എന്തായാലും “മുഹമ്മദിന്‍റെ ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് പറഞ്ഞ അല്ലാഹുവും മലക്കും മുഹമ്മദും അവസാനം ശശികളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ…

]]>
https://sathyamargam.org/2014/12/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86/feed/ 10
അല്ലാഹു എലിയാകുന്നു! (ഇനി മുതല്‍ ഡിങ്കനും രക്ഷയില്ല!!) https://sathyamargam.org/2014/02/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf/ https://sathyamargam.org/2014/02/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf/#comments Mon, 17 Feb 2014 08:15:06 +0000 http://www.sathyamargam.org/?p=892  

മുഹമ്മദിനെ കുറിച്ച് ബൈബിളില്‍ പ്രവചനം ഉണ്ടെന്ന് ദാവാക്കാര്‍ എപ്പോഴും വാദിക്കാറുള്ളതാണ്. മുഹമ്മദ്‌ എന്ന വാക്ക് പോലും ബൈബിളില്‍ ഉണ്ടെന്ന് അവര്‍ പറയും!! ഉത്തമഗീതം 5:16-ല്‍ ഉള്ള “മുഹമ്മദീം” എന്ന വാക്ക്‌ ആണ് അവര്‍ അതിന് വേണ്ടി കൊണ്ടുവരുന്നത്‌. എന്നാല്‍ ഉത്തമഗീതത്തില്‍ മാത്രമല്ല, പഴയ നിയമത്തിലെ മറ്റു പല വേദഭാഗങ്ങളിലും ഈ പദമുണ്ട്. “മനോഹരമായത്” എന്നാണ് ആ വാക്കിനര്‍ത്ഥം. (ഉത്തമഗീതത്തില്‍ മുഹമ്മദ്‌ ഉണ്ടെന്നുള്ള ഇസ്ലാമിക വ്യാജ വാദങ്ങള്‍ക്കുള്ള ക്രൈസ്തവ മറുപടി കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: http://www.sathyamargam.org/?p=530 )

ഇനി മുസ്ലീങ്ങള്‍ വാദിക്കുന്നത് പോലെ ബൈബിളില്‍ ഉള്ള ‘മുഹമ്മദീം’ എന്ന ഹീബ്രു പദം മുഹമ്മദിനെ കുറിക്കുന്നതാണെങ്കില്‍ വേറെ ചില ഹീബ്രു വാക്കുകള്‍ കൂടി നമ്മള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. മുസ്ലീങ്ങള്‍ എപ്പോഴും ആര്‍ത്തട്ടഹസിക്കുന്നത് “അല്ലാഹു അക്ബര്‍” എന്ന് വിളിച്ചു കൊണ്ടാണല്ലോ. ഈ ‘അക്ബര്‍’ എന്ന വാക്കും ബൈബിളില്‍ ഉണ്ട്. എന്താണ് ആ വാക്കിന്‍റെ അര്‍ത്ഥം എന്നറിയാമോ? ഹീബ്രു ഭാഷയില്‍ “എലി” എന്നാണ് അക്ബര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം!!! (അര്‍ത്ഥം അറിയാന്‍ ഈ ലിങ്കില്‍ പോയി നോക്കുക: http://www.bibleasia.com/hebrew/5909.htm ) അപ്പോള്‍ “അല്ലാഹു അക്ബര്‍” എന്ന് പറഞ്ഞാല്‍ “അള്ളാഹു എലിയാകുന്നു” എന്നാണ് അര്‍ത്ഥം.

 

ഇതുവരെ ബൈബിളിലും ഭവിഷ്യപുരാണത്തിലും ഒക്കെ ദാവാക്കാര്‍ മുഹമ്മദിനെ അന്വേഷിച്ചു നടന്നു. ഇനി ഡിങ്കമതക്കാര്‍ക്കും രക്ഷയില്ല, അല്ലാഹു എലിയാണ് എന്ന് മനസ്സിലായ സ്ഥിതിക്ക് അവര്‍ ബാലമംഗളത്തിലും മുഹമ്മദിനെ തപ്പാന്‍ തുടങ്ങും! പാവം ഡിങ്ക മതക്കാര്‍!!!

]]>
https://sathyamargam.org/2014/02/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf/feed/ 15
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-3) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-3/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-3/#comments Mon, 02 Dec 2013 05:22:02 +0000 http://www.sathyamargam.org/?p=842  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

ഈ പുസ്തകങ്ങളില്‍ നിന്നാണ് മുഹമ്മദ്‌ തന്‍റെ ഖുര്‍ആനില്‍ ചേര്‍ക്കാന്‍ വേണ്ടി മര്‍യത്തിന്‍റെയും ഈസയുടെയും കഥകള്‍ എടുത്തിട്ടുള്ളത് എന്ന് കൂടി അറിയുമ്പോഴാണ്, ഈ പുസ്തകങ്ങള്‍ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ഇസ്ലാമിക വാദത്തിന്‍റെ യഥാര്‍ത്ഥ ലക്‌ഷ്യം നമുക്ക്‌ പിടി കിട്ടുന്നത്!! ഈ പൊട്ടക്കഥകള്‍ അവരുടെ ഗ്രന്ഥമായ ഖുര്‍ആനില്‍ കോപ്പിയടിച്ചു വെച്ചിരിക്കുന്നത് നമുക്ക്‌ ഒന്ന് പരിശോധിച്ച് നോക്കാം:

 

ഈസായുടെ മാതാവായ മര്‍യം എന്ന സ്ത്രീയെക്കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് നോക്കുക:

 

“ഇംറാന്‍റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്‍റെ രക്ഷിതാവേ, എന്‍റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ്‌ ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന്‌ നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ. എന്നിട്ട്‌ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ച കുട്ടി പെണ്ണാണല്ലോ. – എന്നാല്‍ അല്ലാഹു അവള്‍ പ്രസവിച്ചതിനെപ്പറ്റി കൂടുതല്‍ അറിവുള്ളവനത്രെ – ആണ്‌ പെണ്ണിനെപ്പോലെയല്ല. ആ കുട്ടിക്ക്‌ ഞാന്‍ മര്‍യം എന്ന്‌ പേരിട്ടിരിക്കുന്നു. ശപിക്കപ്പെട്ട പിശാചില്‍ നിന്നും അവളെയും അവളുടെ സന്തതികളെയും രക്ഷിക്കുവാനായി ഞാന്‍ നിന്നില്‍ ശരണം പ്രാപിക്കുകയും ചെയ്യുന്നു” (സൂറാ.3:35,36)

 

ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? ഖുര്‍ആനില്‍ അവകാശപ്പെടുന്നത് പോലെ ‘അദൃശ്യകാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുന്ന’ മലക്കില്‍ നിന്നും കിട്ടിയതാണോ അതോ വേറെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ? നമുക്ക്‌ പരിശോധിക്കാം:

 

എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഒരു അപ്പോക്രിഫാ പുസ്തകമാണ് ‘യാക്കോബിന്‍റെ ആദ്യ സുവിശേഷം’ എന്ന കൃതി. ഈ കൃതിയുടെ അവസാന വാക്യത്തില്‍ ‘യാക്കോബ് എന്ന ഞാന്‍ യെരുശലേമില്‍ വെച്ച് ഈ പുസ്തകം എഴുതി’ എന്ന് പറയുന്നുണ്ടെങ്കിലും പണ്ഡിതന്മാര്‍ അത് അംഗീകരിച്ചിട്ടില്ല. കാരണം, ഇതിന്‍റെ എഴുത്തുകാരന് യെഹൂദ പാരമ്പര്യങ്ങളെക്കുറിച്ചും യെഹൂദാചാരങ്ങളെക്കുറിച്ചും വലിയ പിടിപാടില്ല എന്ന് പുസ്തകം വായിച്ചാല്‍ പിടികിട്ടും. യെരുശലേമില്‍ ജീവിച്ചിരുന്ന യെഹൂദനായ യാക്കോബ്  ഒരിക്കലും ഈ വക കാര്യങ്ങളില്‍ അജ്ഞനായിരിക്കില്ലല്ലോ. അതുകൊണ്ടുതന്നെ യെഹൂദനല്ലാത്ത ഏതോ ഒരാള്‍ എഴുതി യാക്കോബിന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചതാണ് പ്രസ്തുത ഗ്രന്ഥം എന്ന് ആര്‍ക്കും  ഗ്രഹിക്കാവുന്നതേയുള്ളൂ. ക്രിസ്തുവിജ്ഞാനീയവുമായി ബന്ധപ്പെടുത്താതെ, നസറേത്തിലെ മറിയം എന്ന വ്യക്തിയില്‍ മാത്രമായി താല്‍പര്യമെടുക്കുന്ന ആദ്യ ക്രൈസ്തവ ഗ്രന്ഥമാണ് ‘യാക്കോബിന്‍റെ ആദ്യസുവിശേഷം’ എന്ന് ഫാ.ജോസ്‌ മാണിപ്പറമ്പില്‍ എഴുതിയ ‘പുതിയ നിയമത്തിലെ മറിയം’ എന്ന കൃതിയില്‍ പറയുന്നുണ്ട്.

 

ഈ പുസ്തകത്തില്‍ പറയുന്നതനുസരിച്ച്, മക്കളില്ലാതിരുന്ന യോവാക്കിം-അന്ന ദമ്പതിമാര്‍ക്ക്‌ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ഉണ്ടായ പുത്രിയാണ് മറിയം. ആ പുസ്തകത്തില്‍നിന്നും ഉദ്ധരിക്കാം:

 

“അപ്പോള്‍ അതാ, കര്‍ത്താവിന്‍റെ ഒരു മാലാഖ അരികില്‍ നിന്ന് കൊണ്ട് പറഞ്ഞു: “അന്നാ, അന്നാ, കര്‍ത്താവ്‌ നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നീ ഗര്‍ഭം ധരിക്കും. പ്രസവിക്കുകയും ചെയ്യും. നിന്‍റെ സന്തതി പരമ്പര ലോകം മുഴുവന്‍ സംസാര വിഷയമാകും”.

 

അപ്പോള്‍ അന്ന പറഞ്ഞു: “എന്‍റെ ദൈവമായ കര്‍ത്താവ്‌ ജീവിക്കുന്നതിനാല്‍, ഞാന്‍ പ്രസവിക്കുന്നത് ആണായാലും പെണ്ണായാലും, അതിനെ എന്‍റെ ദൈവമായ കര്‍ത്താവിനുള്ള ഉപഹാരമായി വളര്‍ത്തും. അതിന്‍റെ ജീവിത കാലം മുഴുവന്‍ വിശുദ്ധമായ കാര്യങ്ങളില്‍ അത് ദൈവത്തെ സഹായിക്കും”.

 

അതാ നോക്കൂ, അപ്പോള്‍ അതാ രണ്ടു മാലാഖമാര്‍ വന്നു. അവര്‍ അവളോട്‌ പറഞ്ഞു: “നോക്കൂ, നിന്‍റെ ഭര്‍ത്താവ് യോവാക്കീം കന്നുകാലിക്കൂട്ടത്തോടൊപ്പം വരുന്നുണ്ട്.” എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിന്‍റെ ഒരു മാലാഖ അവന്‍റെ അടുത്തേക്ക്‌ ഇറങ്ങി വന്നുകൊണ്ട് പറഞ്ഞു: “യൊവാക്കിം, യൊവാക്കിം, കര്‍ത്താവായ ദൈവം നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. ഇവിടെ നിന്ന് പോകൂ. എന്തുകൊണ്ടെന്നാല്‍, നോക്കൂ, നിന്‍റെ ഭാര്യ അന്ന ഗര്‍ഭം ധരിക്കും.” അപ്പോള്‍ യൊവാക്കിം താഴെ പോയി തന്‍റെ ആട്ടിടയന്മാരെ വിളിച്ചു കൊണ്ട് പറഞ്ഞു: “പുള്ളിക്കുത്തോ, കളങ്കമോ ഇല്ലാത്ത പത്തു പെണ്ണാടുകളെ ഇവിടെ എന്‍റെ അടുത്തേക്ക്‌ കൊണ്ടുവരൂ. അവ പുരോഹിതന്മാര്‍ക്കും കാരണവന്മാര്‍ക്കും ഉള്ളതായിരിക്കും. പിന്നെ ജനങ്ങള്‍ക്കെല്ലാവര്‍ക്കുമായി നൂറു ആടുകളേയും.” അതാ നോക്കൂ, യോവാക്കിം തന്‍റെ കന്നുകാലിക്കൂട്ടങ്ങളുമായി വന്നു. അന്ന പടിവാതില്‍ക്കല്‍ നിന്നു. യോവാക്കിം വരുന്നത് കണ്ടു അവാളോടിച്ചെന്ന് അവന്‍റെ കഴുത്തില്‍ തൂങ്ങിക്കൊണ്ട് പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവായ ദൈവം എന്നെ അതിയായി അനുഗ്രഹിച്ചിരിക്കുന്നു എന്ന്. എന്തുകൊണ്ടെന്നാല്‍, നോക്കൂ, ഈ വിധവ മേലാല്‍ വിധവയല്ല. വന്ധ്യയായ ഞാന്‍ മേലാല്‍ ഗര്‍ഭം ധരിക്കും.” യോവാക്കിം ആ ദിവസം തന്‍റെ വീട്ടില്‍ വിശ്രമിച്ചു.

 

അടുത്ത ദിവസം അവന്‍ വഴിപാടുകള്‍ കൊണ്ടുവന്നു സ്വയം പറഞ്ഞു: “കര്‍ത്താവായ ദൈവം എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെങ്കില്‍ പുരോഹിതന്‍റെ നെറ്റിത്തടത്തിലെ തകിട് അതെനിക്ക് വെളിപ്പെടുത്തിത്തരും.” യോവാക്കിം തന്‍റെ വഴിപാടുകള്‍ കൊണ്ടുവന്നു. എന്നിട്ട് കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്ക് കയറുമ്പോള്‍, പുരോഹിതന്‍റെ തകിട് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചു. അവന്‍ തന്നിലൊരു പാപവും കണ്ടില്ല.

 

യോവാക്കിം പറഞ്ഞു: “ഇപ്പോള്‍ ഞാനറിയുന്നു, കര്‍ത്താവ്‌ എന്നോട് കരുണയുള്ളവനാണെന്ന്; എന്‍റെ എല്ലാ പാപങ്ങളും പൊറുത്തിരിക്കുന്നു എന്നു.” എന്നിട്ട് സംതൃപ്തിയോടെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നിറങ്ങി സ്വന്ത വീട്ടിലേക്ക്‌ തിരിച്ചു. അവളുടെ മാസങ്ങള്‍ നിറവേറ്റപ്പെട്ടു. ഒമ്പതാം മാസം അന്ന പ്രസവിച്ചു.

 

അവള്‍ വയറ്റാട്ടിയോട് ചോദിച്ചു: “ഞാന്‍ എന്തിനെയാണ് പ്രസവിച്ചിട്ടുള്ളത്?” അപ്പോള്‍ വയറ്റാട്ടി പറഞ്ഞു: “ഒരു പെണ്‍കുട്ടി.” അന്ന പറഞ്ഞു: “ഈ ദിവസം എന്‍റെ ആത്മാവ് വലുതാക്കപ്പെട്ടിരിക്കുന്നു.” എന്നിട്ടവള്‍ കുഞ്ഞിനെ കിടത്തി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അന്ന ശുദ്ധീകരിക്കപ്പെട്ടു. അവള്‍ കുഞ്ഞിനെ മുലയൂട്ടി. അവളെ മറിയം എന്ന് പേര് വിളിച്ചു. (യാക്കോബിന്‍റെ ആദ്യ സുവിശേഷം. വാക്യം.4,5)

 

ചിന്താശേഷി നശിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും ഈ കഥ വായിക്കുമ്പോള്‍ മനസ്സിലാകും ഖുര്‍ആനില്‍ പറയുന്ന മര്‍യത്തിന്‍റെ കഥ എവിടെ നിന്നാണ് വന്നിട്ടുള്ളതെന്ന്. അപ്പോക്രിഫാ പുസ്തക രചയിതാവ്‌ വിശദീകരിച്ചു പറഞ്ഞിട്ടുള്ള കാര്യമാണ് ഖുര്‍ആനില്‍ മലക്ക്‌ ചുരുക്കി പറഞ്ഞിരിക്കുന്നത് എന്ന് കാണാന്‍ വിഷമമില്ല. വയറ്റിലുള്ള കുഞ്ഞിനെ അതിന്‍റെ അമ്മ ദൈവത്തിനായി നേരുന്നു, ജനിക്കുന്ന കുഞ്ഞു പെണ്ണാണ്. ആ കുട്ടിക്ക്‌ മറിയം എന്ന് പേരിടുന്നു. ഇക്കാര്യങ്ങള്‍ രണ്ടു ഗ്രന്ഥത്തിലും കാണാം. സംശയലേശമെന്യേ ഏതൊരാള്‍ക്കും പറയാന്‍ കഴിയും, ആദ്യം എഴുതപ്പെട്ട ഗ്രന്ഥത്തില്‍നിന്നും (അതായത് യാക്കോബിന്‍റെ ആദ്യസുവിശേഷത്തില്‍ നിന്നും) കോപ്പിയടിച്ചതാണ് രണ്ടാം പുസ്തകത്തില്‍ (അതായത് ഖുര്‍ആനില്‍ ) ഉള്ള വിവരണം എന്ന കാര്യം. മലക്കിന്‍റെ കോപ്പിയടി തീര്‍ന്നിട്ടില്ല, ഇനിയും കുറെ ഉണ്ട്. നമുക്ക്‌ ഓരോന്നോരോന്നായി പരിശോധിക്കാം. മര്‍യത്തെ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും സഖര്യാവ്‌ പുരോഹിതന്‍ മര്‍യത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അള്ളാഹു മര്‍യത്തിനു ആഹാരം കൊടുക്കുകയും ചെയ്തിരുന്നു എന്നും ഖുര്‍ആന്‍ പറയുന്നുണ്ട്, നോക്കുക:

 

“അങ്ങനെ അവളുടെ (മര്‍യമിന്‍റെ) രക്ഷിതാവ്‌ അവളെ നല്ല നിലയില്‍ സ്വീകരിക്കുകയും, നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും, അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ത്ഥനാവേദിയില്‍ ) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത്‌ എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക്‌ എവിടെ നിന്നാണിത്‌ കിട്ടിയത്‌? അവള്‍ മറുപടി പറഞ്ഞു. അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ കണക്ക്‌ നോക്കാതെ നല്‍കുന്നു” (സൂറാ.3:37)

 

ഈ കഥ മുഹമ്മദിന് എവിടുന്നു കിട്ടിയതാണ്? യാക്കോബിന്‍റെ ആദ്യ സുവിശേഷത്തില്‍ പറയുന്നതനുസരിച്ചു മറിയയുടെ മാതാപിതാക്കള്‍ അവളെ ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുന്നു. സഖരിയാ പുരോഹിതനാണ് ദൈവാലയത്തിലെ അവളുടെ ചുമതല ഏറ്റെടുക്കുന്നത്. ആ ഭാഗം ഞാന്‍ താഴെ കൊടുക്കുന്നു:

 

“അവളുടേതിനൊപ്പം കുഞ്ഞിന്‍റെ മാസങ്ങളും കടന്നു പോയി. കുഞ്ഞിനു രണ്ടു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “നാം കൈക്കൊണ്ട ശപഥം നിറവേറ്റാനായി കര്‍ത്താവിന്‍റെ ദൈവാലയത്തിലേക്ക് അവളെ കൊണ്ടുപോകാം. അല്ലാത്തപക്ഷം നമ്മുടെ പ്രാര്‍ത്ഥന കര്‍ത്താവ് സ്വീകരിക്കുകയില്ല.” അപ്പോള്‍ അന്ന പറഞ്ഞു: “നമുക്ക്‌ മൂന്നാമത്തെ കൊല്ലത്തിനു വേണ്ടി കാത്തിരിക്കാം. അങ്ങനെയാകുമ്പോള്‍ കുട്ടി അപ്പനെയോ അമ്മയെയോ അന്വേഷിച്ചേക്കില്ല.” യൊവാക്കിം പറഞ്ഞു: “അങ്ങനെയെങ്കില്‍ നമുക്ക്‌ കാക്കാം.” അങ്ങനെ കുട്ടിക്ക് മൂന്നു വയസ്സായപ്പോള്‍ യൊവാക്കിം പറഞ്ഞു: “മലിനപ്പെടാത്ത യെഹൂദപുത്രിമാരെ ക്ഷണിക്കൂ, അവര്‍ ഓരോ വിളക്കേന്തട്ടെ. കുഞ്ഞു തിരിഞ്ഞു നോക്കാത്ത വിധത്തില്‍, കര്‍ത്താവിന്‍റെ ദേവാലയത്തില്‍നിന്ന് അവളുടെ ഹൃദയം വശീകരിക്കും വിധത്തില്‍, വിളക്കുകള്‍ കത്തിക്കൊണ്ട് നില്‍ക്കട്ടെ.” കര്‍ത്താവിന്‍റെ ദേവാലയത്തിലേക്ക് കയറിപ്പോകും വരെ അപ്രകാരം അവര്‍ ചെയ്തു.

 

പുരോഹിതന്‍ കുഞ്ഞിനെ സ്വീകരിച്ച്, ചുംബിച്ച്, അനുഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു: “എല്ലാ തലമുറകളിലും നിന്‍റെ നാമം കര്‍ത്താവ്‌ മഹത്വവത്കരിച്ചിരിക്കുന്നു. ദിവസങ്ങളുടെ അന്ത്യത്തില്‍, ഇസ്രായേല്‍ പുത്രന്മാര്‍ക്കുള്ള പാപവിമോചനം അവന്‍ നിന്നില്‍ വെളിപ്പെടുത്തും.” പുരോഹിതന്‍ കുഞ്ഞിനെ അള്‍ത്താരയുടെ മൂന്നാമത്തെ പടിയില്‍ വെച്ചു. കര്‍ത്താവായ ദൈവം അവളില്‍ അനുഗ്രഹം ചൊരിഞ്ഞു. അവള്‍ പാദങ്ങള്‍ കൊണ്ട് നൃത്തമാടി. ഇസ്രായേലിലെ എല്ലാ വീടുകളും അവളെ സ്നേഹിച്ചു.

 

അവളുടെ രക്ഷിതാക്കള്‍ ആശ്ചര്യപ്പെട്ടുകൊണ്ടും കര്‍ത്താവായ ദൈവത്തെ സ്തുതിച്ചു കൊണ്ടും പടിയിറങ്ങി. എന്തുകൊണ്ടെന്നാല്‍ കുഞ്ഞു പിന്‍തിരിഞ്ഞു നോക്കിയിരുന്നില്ല. കര്‍ത്താവിന്‍റെ ദേവാലയത്തില്‍ വസിക്കുന്ന ഒരു മാടപ്രാവ് എന്ന പോലെയായിരുന്നു മറിയം. ഒരു മാലാഖയുടെ കയ്യില്‍ നിന്ന് അവള്‍ ആഹാരം സ്വീകരിക്കുകയും ചെയ്തു.

 

അവള്‍ക്ക് പന്ത്രണ്ട് വയസ്സായപ്പോള്‍ പുരോഹിതന്മാരുടെ ഒരു ആലോചനാ സമിതി കൂടി. അവര്‍ പറഞ്ഞു: “നോക്കൂ, കര്‍ത്താവിന്‍റെ ദേവാലയത്തില്‍ മറിയത്തിനു പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. നാമിനി അവളെ എന്ത് ചെയ്യണം? അവള്‍ കര്‍ത്താവിന്‍റെ ശ്രീകോവില്‍ കളങ്കപ്പെടുത്തുമെങ്കിലോ?” അവര്‍ മുഖ്യപുരോഹിതനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ അള്‍ത്താരക്കരികിലാണല്ലോ അങ്ങ് നില്‍ക്കുന്നത്. അകത്തേക്ക് പോയി അവളെച്ചൊല്ലി പ്രാര്‍ത്ഥിക്കൂ.  കര്‍ത്താവ് അങ്ങേയ്ക്ക് എന്ത് വെളിപ്പെടുത്തിത്തരുന്നുവോ അത് ഞങ്ങള്‍ ചെയ്യും.”

 

ശ്രീകോവിലിന്‍റെ ഉള്ളറയിലേക്ക് പന്ത്രണ്ട് മണികളുള്ള മേലങ്കിയെടുത്തു കൊണ്ട് മുഖ്യപുരോഹിതന്‍ കടന്നു. അവളെച്ചൊല്ലി അയാള്‍ പ്രാര്‍ത്ഥിച്ചു. അതാ നോക്കൂ, കര്‍ത്താവിന്‍റെ ഒരു മാലാഖ അയാള്‍ക്കരികില്‍ നിന്ന് കൊണ്ട് അയാളോടായി പറഞ്ഞു: “സെഖറിയാസ്‌, സെഖറിയാസ്, പുറത്തു പോയി ജനങ്ങള്‍ക്കിടയിലെ വിഭാര്യന്മാരെ വിളിച്ചു കൂട്ടു. അവര്‍ ഓരോരുത്തരും തങ്ങളുടെ സ്ഥാനദണ്ഡ് കൊണ്ടുവരട്ടെ. കര്‍ത്താവ് ആര്‍ക്കാണോ അടയാളം കാണിക്കുന്നത് ആ ആളുടെ ഭാര്യയായിരിക്കും ഇവള്‍.”

 

ഇസ്രായേലില്‍ എല്ലായിടത്തും വിളംബരക്കാര്‍ സഞ്ചരിച്ചു. കര്‍ത്താവിന്‍റെ കാഹളവാദ്യം മുഴങ്ങി. എല്ലാവരും ഓടിക്കൂടി.” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.7,8)

 

ഈ കഥയില്‍ മര്‍യത്തിന്‍റെ മാതാപിതാക്കള്‍ തങ്ങള്‍ക്ക്  ജനിച്ചതു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോള്‍ അവളെ സന്തോഷത്തോടെ സ്വീകരിക്കുകയും നല്ല നിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. പിന്നീട് അവളെ ദേവാലയത്തിലാക്കുന്നു. അവളുടെ സംരക്ഷണച്ചുമതല സഖറിയാസ് ഏറ്റെടുക്കുന്നു. അവള്‍ക്ക് ഒരു മാലാഖ ആഹാരം കൊണ്ട് കൊടുക്കുന്നു! ഇതെല്ലാം ഖുര്‍ആനില്‍ മലക്ക്‌ പറഞ്ഞ കഥയിലും ഉണ്ട്!! മാത്രമല്ല, മറിയയുടെ വിവാഹം നടത്താന്‍ വേണ്ടി പുരോഹിതര്‍ നടത്തുന്ന ഒരുക്കങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതും ഖുര്‍ആനിലെ മലക്ക്‌ കോപ്പിയടിച്ചിട്ടുണ്ട്!!

 

(ഈ പുസ്തകത്തിന്‍റെ രചയിതാവ് യെരുശലേമിലെ യാക്കോബ് അല്ല എന്നത് പോയിട്ട് ഒരു യെഹൂദന്‍ പോലുമല്ല എന്നതിന് തെളിവാണ് ദൈവാലയത്തിന്‍റെ ശ്രീകോവിലിലേക്ക് മറിയയുടെ വിവാഹത്തിന്‍റെ കാര്യം ചോദിക്കാന്‍ വേണ്ടി മഹാപുരോഹിതന്‍ കടന്നു ചെന്നതായി പറയപ്പെടുന്ന ഭാഗം. യിസ്രായേലിലെ ദൈവാലയത്തെ കുറിച്ച് യാതൊരു അറിവും എഴുത്തുകാരനില്ല എന്ന് ഇതില്‍നിന്നു വ്യക്തമാണ്. കാരണം, തോന്നുമ്പോള്‍ കടന്നു ചെല്ലാന്‍ പറ്റുന്ന സ്ഥലമല്ല ദൈവാലയത്തിലെ അതിവിശുദ്ധ മന്ദിരം. സംവത്സരത്തില്‍ ഒരിക്കല്‍ മാത്രമേ മഹാപുരോഹിതന് ദൈവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തേക്ക്‌ പ്രവേശനം ഉണ്ടായിരുന്നുള്ളൂ (ലേവ്യാ.16) എന്ന കാര്യം യിസ്രായേലിലെ ഏതു കൊച്ചു കുട്ടിയോട് ചോദിച്ചാലും പറഞ്ഞുതരും. അങ്ങനെ പ്രവേശിക്കുന്നത് ഏതെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയുമല്ല, യിസ്രായേലിനെ മുഴുവന്‍ പ്രതിനിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നു. ബൈബിള്‍ പറയുന്നത് നോക്കുക: “ഇവ ഇങ്ങനെ തീര്‍ന്ന ശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍ കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും. രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും” (എബ്രാ.9:6,7)

 

ഇങ്ങനെ ആണ്ടിലൊരിക്കല്‍ (ഏഴാം മാസം പത്താം തിയ്യതി) മാത്രം മഹാപുരോഹിതന് കടന്നു ചെല്ലാന്‍ കഴിയുന്ന അതിവിശുദ്ധ സ്ഥലത്തേക്കാണ് ഈ കഥയിലെ മഹാപുരോഹിതന്‍ ഒരു തയ്യാറെടുപ്പും കൂടാതെ കടന്നു ചെല്ലുന്നത്. അത് അസംഭവ്യമായ കാര്യമാണെന്ന് യെഹൂദന് അറിയാമെങ്കിലും പുറജാതിക്കാരന് അറിയണം എന്നില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം എഴുതിയത് യെഹൂദനല്ലെന്ന കാര്യം വളരെ വ്യക്തമാണ്.)

 

മറിയയുടെ വിവാഹത്തിനു വേണ്ടി അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തി എന്നുള്ളത് ഈ കഥയുടെ ഒരു അറേബ്യന്‍ വേര്‍ഷന്‍ മാത്രമാണ്. കാരണം അമ്പുകളിട്ട് കൊണ്ട് നറുക്കെടുപ്പ് നടത്തുന്ന ശീലം അറബികളുടെ ഇടയില്‍ മാത്രം നിലനിന്നിരുന്ന ഒരു ആചാരമായിരുന്നു. യിസ്രായേലില്‍ ഒരിടത്തും ഇങ്ങനെ ഒരാചാരം നിലവിലുണ്ടായിരുന്നില്ല. ഖുര്‍ആന്‍ ആയത്ത് താഴെ കൊടുക്കുന്നു:

 

“(നബിയേ,) നാം നിനക്ക്‌ ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ്‌ മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന്‌ തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട്‌ നറുക്കെടുപ്പ്‌ നടത്തിയിരുന്ന സമയത്ത്‌ നീ അവരുടെ അടുത്ത് ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല” (സൂറാ.3:44)

 

“ജോസഫ്‌ തന്‍റെ കോടാലി വലിച്ചെറിഞ്ഞു അവരോടൊപ്പം ചേരാനായി പുറത്തിറങ്ങി. എല്ലാവരും ഒത്തു ചേര്‍ന്നപ്പോള്‍ തങ്ങളുടെ ദണ്ഡുകളുമേന്തി അവര്‍ മുഖ്യപുരോഹിതന്‍റെ അടുത്തേക്ക്‌ പോയി. പുരോഹിതന്‍ അവരുടെ എല്ലാവരുടെയും ഊന്നു ദണ്ഡുകള്‍ എടുത്തുകൊണ്ട് ദേവാലയത്തിനകത്തെക്ക് കടന്നു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന അവസാനിച്ച ശേഷം അയാള്‍ ദണ്ഡുകള്‍ എടുത്തു പുറത്തേക്ക് വന്നു അവ അവര്‍ക്ക്‌ കൊടുത്തു. എന്നാല്‍ അവയില്‍ അടയാളമൊന്നും ഉണ്ടായിരുന്നില്ല. അവസാനം ദണ്ഡെടുത്തത് ജോസഫ്‌ ആയിരുന്നു. അതാ നോക്കൂ, ഒരു മാടപ്രാവ്‌ ദണ്ഡില്‍ നിന്ന് പുറത്തേക്ക് വന്നു ജോസഫിന്‍റെ തലക്ക്‌ മീതെ പറന്നു. പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “കര്‍ത്താവിന്‍റെ കന്യകയെ നിന്‍റെ സംരക്ഷണയില്‍ ഏല്‍പ്പിക്കാന്‍ നറുക്കെടുപ്പിനാല്‍ നീ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.”

 

എന്നാല്‍, ജോസഫ്‌ നിരസിച്ചു കണ്ട് പറഞ്ഞു: “എനിക്ക് കുട്ടികളുണ്ട്. ഞാനൊരു വൃദ്ധനാണ്. അവളൊരു കൊച്ചു പെണ്‍കുട്ടിയാണ്. ഇസ്രായേലിന്‍റെ പുത്രന്മാര്‍ക്ക് ഞാനൊരു പരിഹാസപാത്രമായി തീര്‍ന്നെക്കുമെന്നു ഭയപ്പെടുന്നു.” അപ്പോള്‍ പുരോഹിതന്‍ ജോസഫിനോട് പറഞ്ഞു: “നിന്‍റെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടൂ. ദാത്താന്‍, അബീരാം, കൊരഹ് എന്നിവരോട് കര്‍ത്താവ്‌ ചെയ്തത് എന്താണെന്നും അവരുടെ എതിര്‍പ്പ് മൂലം ഭൂമി പിളര്‍ന്നു അവരെ വിഴുങ്ങിയത് എപ്രകാരമാണെന്നും ഓര്‍ക്കൂ. അല്ലയോ ജോസഫ്‌, ഭയപ്പെടൂ. അല്ലാത്തപക്ഷം ഇതേ സംഗതികള്‍ നിന്‍റെ വീട്ടിലും സംഭവിച്ചേക്കും.” ജോസഫ്‌ ഭയപ്പെടുക തന്നെ ചെയ്തു. അവളെ തന്‍റെ സംരക്ഷണത്തിന്‍ കീഴിലെടുത്തു. ജോസഫ്‌ മറിയത്തോട് പറഞ്ഞു: “നോക്കൂ, ഞാന്‍ നിന്നെ കര്‍ത്താവിന്‍റെ ദേവാലയത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാ, ഇപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ വീട്ടിലേക്ക്‌ കൊണ്ട് പോകുന്നു. ഞാന്‍ കെട്ടിടം പണിയാന്‍ അകലെ പോകുകയാണ്. ഞാന്‍ നിന്‍റെ അടുത്തേക്ക്‌ വന്നു കൊള്ളാം. കര്‍ത്താവ്‌ നിന്നെ രക്ഷിക്കും!” (യാക്കോബിന്‍റെ ആദ്യ സുവിശേഷം, വാക്യം.9)

 

എന്തൊരു സാമ്യം, അല്ലേ? (തുടരും…)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-3/feed/ 2
പുതിയ നിയമ അപ്പോക്രിഫകളും ഖുര്‍ആനും, ഒരു പഠനം (ഭാഗം-2) https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-2/ https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-2/#respond Mon, 02 Dec 2013 05:14:50 +0000 http://www.sathyamargam.org/?p=839  

അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

എന്തുകൊണ്ടാണ് ഇന്ന് രഹസ്യ സുവിശേഷങ്ങള്‍ എന്നറിയപ്പെടുന്ന ഈ പുസ്തകങ്ങള്‍ തങ്ങളുടെ വിശുദ്ധ ലിഖിതങ്ങളായി ക്രൈസ്തവര്‍ അംഗീകരിക്കാതിരുന്നത്? അതിനു ഒറ്റ ഉത്തരമേ നല്‍കാനുള്ളൂ, ‘അവ ദൈവവചനം ആയിരുന്നില്ല’ എന്നത് തന്നെ. അവയൊന്നും അപ്പോസ്തലന്മാര്‍ എഴുതിയതല്ല, അപ്പൊസ്തലന്മാരുടെ പേരുകള്‍ വെച്ചുകൊണ്ട് ആരൊക്കെയോ പില്‍ക്കാലങ്ങളില്‍ എഴുതിക്കൂട്ടിയതാണ്. അവയിലുള്ള അബദ്ധങ്ങള്‍ ആണെങ്കിലോ, ആര്‍ക്കും ചിരിക്കാന്‍ വക നല്കുന്നുവയാണ് താനും. ചില ഉദാഹരണങ്ങള്‍ നല്‍കുന്നു:

 

“യേശു പറഞ്ഞു: മനുഷ്യന്‍ തിന്നുന്ന സിംഹം ഭാഗ്യമുള്ളതാണ്. എന്തുകൊണ്ടെന്നാല്‍ സിംഹം മനുഷ്യനായിത്തീരുന്നു. സിംഹം ഏതെങ്കിലും മനുഷ്യനെ തിന്നാല്‍, ആ മനുഷ്യന്‍ നിന്ദ്യനായിത്തീരുന്നു. അപ്പോഴും സിംഹം മനുഷ്യനായിത്തീരുന്നു” (തോമസിന്‍റെ സുവിശേഷം. വാക്യം.7)

 

“ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു: “നീ ഞങ്ങളെ ഉപേക്ഷിക്കാന്‍ പോവുകയാണെന്ന് ഞങ്ങള്‍ക്കറിയാം. ആരായിരിക്കും ഞങ്ങളുടെ നേതാവ്?”

 

യേശു അവരോടു പറഞ്ഞു: “നിങ്ങള്‍ എവിടെയായിരുന്നാലും പ്രശ്നമില്ല, നീതിമാനായ യാക്കോബിന്‍റെ അടുത്തേക്ക് പോകേണ്ടവരാണ് നിങ്ങള്‍. അവനു വേണ്ടിയാണ് സ്വര്‍ഗ്ഗവും ഭൂമിയും നിലവില്‍ വന്നത്” (തോമസിന്‍റെ സുവിശേഷം. വാക്യം.12)

 

“ശിമയോന്‍ പത്രോസ് അവനോടു പറഞ്ഞു: “മറിയത്തെ നമ്മില്‍ നിന്ന് വിടുവിപ്പിക്കൂ. എന്തുകൊണ്ടെന്നാല്‍ സ്ത്രീകള്‍ ജീവിതം അര്‍ഹിക്കുന്നില്ല.”

 

യേശു പറഞ്ഞു: “നോക്കൂ, പുരുഷനാകാനായി ഞാന്‍ അവള്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കും. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ പുരുഷന്മാരോട് സാദൃശ്യമുള്ള ഒരു സചേതന ആത്മാവായി അവളും ആയിത്തീര്‍ന്നേക്കാം. എന്തുകൊണ്ടെന്നാല്‍ സ്വയം പുരുഷനാകുന്ന ഓരോ സ്ത്രീയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കും.” (തോമസിന്‍റെ സുവിശേഷം. വാക്യം.114)

 

ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്ന ഒരു പുസ്തകം ദൈവവചനമായി അംഗീകരിക്കണം എന്ന് സുബോധമുള്ള ആരെങ്കിലും ആവശ്യപ്പെടുമോ? പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഏതെങ്കിലും ഒരു സഭ ഈ പുസ്തകത്തെ ദൈവവചനമായി അംഗീകരിക്കുമോ? ഇത്തരം പുസ്തകങ്ങള്‍ സ്വയമേവ തള്ളപ്പെട്ടു പോകും എന്ന് ബുദ്ധിക്ക് ഭ്രംശം സംഭവിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. മറ്റു പുസ്തകങ്ങളുടെയും അവസ്ഥ ഇപ്രകാരം തന്നെയാണ്. ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്നല്ല, ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം മരിച്ചു എന്നാണ് ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ കാണുന്നത്:

 

“ക്രിസ്തു ആദ്യം മരിച്ചുവെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റുവെന്നും പറയുന്നവര്‍ ആശയക്കുഴപ്പത്തിലാണ് നിലനില്‍ക്കുന്നത്. കാരണം, അവന്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍ക്കുകയും (പിന്നീട്) മരിക്കുകയുമാണ് ചെയ്തത്. ഒരുവന്‍ ആദ്യം ഉയര്‍ത്തെഴുന്നേല്‍പ്പ് കൈവരിക്കുന്നുവെങ്കില്‍ അവന്‍ മരിക്കുകയില്ല. ദൈവം ജീവിച്ചിരിക്കവേ, അവന്‍ (മരിക്കുകയില്ല…)” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.22)

 

മറ്റൊരു വാക്യം നോക്കാം:

 

“രണ്ടു വൃക്ഷങ്ങള്‍ പറുദീസയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. ഒന്ന് മൃഗങ്ങളെ ഉത്പാദിപ്പിക്കുന്നു. മറ്റൊന്ന് മനുഷ്യരെ ഉത്പാദിപ്പിക്കുന്നു. മൃഗങ്ങളെ ഉത്പാദിപ്പിക്കുന്ന വൃക്ഷത്തില്‍ നിന്ന് ആദാം ഭക്ഷിച്ചു. അവനൊരു മൃഗമായിത്തീരുകയും മൃഗങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇക്കാരണത്താലാണ് ആദാമിന്‍റെ മക്കള്‍ മൃഗങ്ങളെ ആരാധിക്കുന്നത്. വൃക്ഷം (…) ഫലം ആണ് (…) വര്‍ദ്ധിച്ചു (…) ഭക്ഷിച്ചു (…) അതിന്‍റെ കനി (…) മനുഷ്യരെ ഉല്പാദിപ്പിക്കുന്നു, (…) മനുഷ്യന്‍ (…).” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.91)

 

ഈ കൃതികളില്‍ പാഷാണ്ഡത വളരെ വ്യക്തമായിത്തന്നെ നമുക്ക്‌ കാണാവുന്നതാണ്. നന്മയേയും തിന്മയേയും നിരാകരിക്കുന്ന ഒരു വചനം കാണുക:

 

“വെളിച്ചവും ഇരുട്ടും, ജീവിതവും മരണവും, വലത്തും ഇടത്തും പരസ്പരം സഹോദരരാണ്. അവര്‍ അവിഭാജ്യരാണ്. തന്മൂലം നന്മ നന്മയല്ല, തിന്മ തിന്മയല്ല, ജീവിതം ജീവിതമല്ല, മരണം മരണമല്ല. ഇക്കാരണത്താല്‍, ഓരോരുത്തരും അതിന്‍റെ ആദ്യകാല ഉറവിടത്തില്‍ വിലയിക്കും. എന്നാല്‍, ലോകത്തിലുപരി ഉയര്‍ത്തപ്പെട്ടവര്‍ ലയിക്കാത്തവരാണ്, നിത്യരാണ്.” (ഫിലിപ്പോസിന്‍റെ സുവിശേഷം. വാക്യം.9)

 

ഇനിയും ഇപ്രകാരമുള്ള ധാരാളം കാര്യങ്ങള്‍ ഈ പുസ്തകങ്ങളില്‍ കാണാന്‍ കഴിയും. വിസ്തരഭയത്താല്‍ അതൊന്നും ഉദ്ധരിക്കുന്നില്ല എന്ന് മാത്രം. ഇങ്ങനെയുള്ള പൊട്ടത്തരങ്ങള്‍ ദൈവവചനമായ ബൈബിളില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ സാത്താന്‍റെ അനുയായികള്‍ അല്ലാതെ വേറെ ആരും ആയിരിക്കില്ലല്ലോ.

 

ഇങ്ങനെയുള്ള പുസ്തകങ്ങള്‍ ദൈവവചനമായി അംഗീകരിക്കണം എന്ന് വാദിക്കാന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ, കാരണം എന്തൊക്കെയായാലും ഇവ ഖുര്‍ആനേക്കാള്‍ ഭേദമാണ് എന്നവര്‍ക്കറിയാം. “ഇതിലും മോശമായ ഖുര്‍ആനെ ഞങ്ങള്‍ ദൈവവചനമായി അംഗീകരിക്കുന്നുണ്ടല്ലോ, പിന്നെന്താ നിങ്ങള്‍ക്ക്‌ ഈ പുസ്തകങ്ങളെ ദൈവവചനം ആയി അംഗീകരിച്ചാല്‍?” എന്നായിരിക്കണം അവരുടെ ഉള്ളിലിരുപ്പ്. പക്ഷേ അത് ക്രിസ്ത്യാനികളുടെ അടുത്ത് ചിലവാക്കാന്‍ നോക്കണ്ട എന്നേ ഞങ്ങള്‍ക്ക്‌ പറയാനുള്ളൂ… (തുടരും…)

]]>
https://sathyamargam.org/2013/12/%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ab%e0%b4%95%e0%b4%b3-2/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-6) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/#comments Fri, 22 Nov 2013 19:39:42 +0000 http://www.sathyamargam.org/?p=830  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

VI. അല്ലാഹുവിന്‍റെ നീതിബോധം അപലപനീയമാണ്.

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

ഇതെന്ത് നീതിബോധമാണ്? പാപം ചെയ്തവരെ ശിക്ഷിക്കുക എന്നതല്ലാതെ മുസ്ലീങ്ങളുടെ പാപങ്ങള്‍ എന്തിനാണ് യെഹൂദന്മാരുടെയും ക്രിസ്ത്യാനികളുടെയും മേല്‍ ചുമത്തുന്നത്? അങ്ങനെ ചുമത്തുക മാത്രമല്ല, പര്‍വ്വതം പോലുള്ള പാപങ്ങള്‍ ചെയ്ത മുസ്ലീങ്ങള്‍ക്ക് പൊറുത്തു കൊടുത്ത് സ്വര്‍ഗ്ഗത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യുന്നു. മറ്റൊരു ഹദീസ്‌ നമ്മള്‍ പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോടും യെഹൂദന്‍മാരോടും അല്ലാഹുവിന് ഇത്ര വെറുപ്പ്‌ ഉണ്ടായത് എന്ന് കാണാം:

 

‘ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2 , ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

 

അന്ധമായ വര്‍ഗ്ഗീയതയുള്ള ഒരു വ്യക്തിക്ക് മാത്രമേ ഇപ്രകാരം ചിന്തിക്കാന്‍ കഴിയൂ. മുഹമ്മദിന് യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പ്‌ ഉണ്ടായിരുന്നതുകൊണ്ട് അല്ലാഹുവിനും യെഹൂദന്മാരോടും ക്രിസ്ത്യാനികളോടും വെറുപ്പായി. കാരണം, മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലാഹുവിന് ഒരിക്കലും മുഹമ്മദിന്‍റെ ഇഷ്ടങ്ങള്‍ക്കെതിരായി ചിന്തിക്കാന്‍ കഴിയില്ലല്ലോ. മരണക്കിടക്കയില്‍ പോലും മുഹമ്മദിന് യെഹൂദരോടും ക്രിസ്ത്യനികളോടും കൊടുംവിരോധമായിരുന്നു എന്നും അസഹനീയമായ വേദനയ്ക്കിടയിലും അവരെ ശപിച്ചിരുന്നു എന്നും ഈ ഹദീസില്‍ നിന്ന് കാണാം:

 

ആഇശ, അബ്ദുല്ലാഹിബ്നു അബ്ബാസ്‌ എന്നിവര്‍ നിവേദനം: നബി തന്‍റെ മരണം ആസന്നമായ സന്ദര്‍ഭത്തില്‍ ഒരു തട്ടം മുഖത്തിടുകയും, വിഷമം തോന്നുമ്പോള്‍ അത് മുഖത്ത് നിന്നു നീക്കം ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അന്നേരം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ക്രിസ്ത്യാനികള്‍ക്കും യെഹൂദികള്‍ക്കും മേല്‍ അല്ലാഹുവിന്‍റെ ശാപം. അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ പള്ളികളാക്കി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 5, ഹദീസ്‌ നമ്പര്‍ 22 (531)

 

VII. അള്ളാഹുവിന് സമൂഹത്തിന്‍റെ ഉന്നമനത്തില്‍ താല്പര്യമില്ല.

 

“മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (സൂറാ.5:38).

 

കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

 

A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

 

B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

 

ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

 

മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

 

വാസ്തവത്തില്‍ മുഹമ്മദിന്‍റെ മനസ്സിലെ ശിക്ഷാസമ്പ്രദായം ആണ് അല്ലാഹുവിന്‍റെ പേരില്‍ മലക്കിലൂടെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

 

VIII. അല്ലാഹുവിന് വ്യാകരണവും അറിയില്ല.

 

“അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക്‌ സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക്‌ വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.” (സൂറാ.10:22)

 

ഇവിടെ സംഭാഷണം ആരംഭിക്കുന്നത് ‘നിങ്ങള്‍ക്ക്‌ സഞ്ചാര സൌകര്യം നല്‍കുന്നത്’, ‘നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും’ എന്നൊക്കെ പറഞ്ഞു കൊണ്ടാണെങ്കിലും പെട്ടെന്ന് ‘അവര്‍’ എന്ന് പറഞ്ഞുകൊണ്ട് സംഭാഷണം മാറുകയാണ്. ഭാഷാവ്യാകരണം അനുസരിച്ച് ഇതൊരിക്കലും വരാന്‍ പാടില്ലാത്തതാണ്. ‘നിങ്ങള്‍’ എന്ന മധ്യമ പുരുഷനെ വാക്യത്തിലുടനീളം നിലനിര്‍ത്തുകയാണ് വേണ്ടിയിരുന്നത് എന്ന് വ്യാകരണം അറിയാവുന്ന ആരും പറയും. എന്നാല്‍ എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് വ്യാകരണത്തില്‍ ഉള്ള അറിവില്ലായ്മ മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടിയായ അല്ലഹുവിലേക്കും ബാധിച്ചു എന്നതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാകും! (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-6/feed/ 3
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-5) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/#respond Fri, 22 Nov 2013 18:16:23 +0000 http://www.sathyamargam.org/?p=826 അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

IV. അള്ളാഹു ഗണിതശാസ്ത്രത്തില്‍ യാതൊരു അറിവുമില്ലാത്തവനാണ്.

 

ഖുര്‍ആനില്‍ നിന്നുള്ള ഈ കണക്ക്‌ പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകുന്നത് എഴുത്തും വായനയും അറിയാത്ത മുഹമ്മദിന് ഗണിത ശാസ്ത്രത്തില്‍ എത്രമാത്രം അറിവുണ്ടായിരുന്നോ അത്രമാത്രം അറിവേ അല്ലാഹുവിനും ഉള്ളൂ എന്ന സത്യമാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്:

 

“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌. ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

 

നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌. ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).

 

ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???

 

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു:  Rs.3,00,000

ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000

ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000

പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000

 

ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000

മാതാവിന്: 1/6 = Rs.50,000

പിതാവിന് 1/6 = Rs.50,000

 

മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000

 

ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല! സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!! ഒരിക്കലും ദൈവത്തിനു ഇങ്ങനെ ഒരു അബദ്ധം പിണയുകയില്ല എന്ന് ആര്‍ക്കും അറിയാം. എന്നാല്‍ അല്ലാഹുവിനു പിണയാം, കാരണം അള്ളാഹു എന്നത് മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണല്ലോ. അതുകൊണ്ടാണ് ഗണിതത്തില്‍ മുഹമ്മദിനുള്ള അറിവ് മാത്രം അല്ലാഹുവിനും ഉള്ളത്.

 

V. അല്ലാഹുവിനു ഭാവിയെ കുറിച്ച് അറിവില്ല.

 

ഈ ആയത്തുകള്‍ പരിശോധിച്ചാല്‍ ഭാവിയെ കുറിച്ചുള്ള അല്ലാഹുവിന്‍റെ അജ്ഞത നമുക്ക്‌ മനസ്സിലാക്കാം:

 

“സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിയിരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം” (സൂറാ.3:130)

 

””നിങ്ങള്‍ വിജയികളായേക്കാം”” എന്നാണ് അള്ളാഹു പറയുന്നത്. അല്ലാഹുവിനു യാതൊരു ഉറപ്പുമില്ല, വിജയിക്കുമോ ഇല്ലയോ എന്ന്. വെറും പ്രതീക്ഷ മാത്രം…

 

““നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം.” (സൂറാ.3:132)

 

തന്നെയും തന്‍റെ റസൂലിനേയും അനുസരിച്ചാല്‍ അനുയായികള്‍ അനുഗൃഹീതരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല. പറയുന്നത് കണ്ടില്ലേ, ”’നിങ്ങള്‍ അനുഗൃഹീതരായേക്കാം”” എന്ന്.  ഇവിടേയും അല്ലാഹുവിന് പ്രതീക്ഷ മാത്രം, ഉറപ്പില്ല.

 

“എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം” (സൂറാ.20:44)

 

ഇവിടേയും അല്ലാഹുവിന്‍റെ അവസ്ഥ തഥൈവ!!

 

“(നബിയേ,) നിനക്ക്‌ എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ? അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.” (സൂറാ.80:2,3)

 

ഇവിടേയും കാര്യങ്ങള്‍ക്ക് വ്യത്യാസമൊന്നുമില്ല.

 

“നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്‌) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌. ആ (യുദ്ധ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന്‌ രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്‌. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.” (സൂറാ.3:140)

 

“”””””വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും”’’”””

 

വിശ്വസിച്ചവരെ തിരിച്ചറിയണമെങ്കിലും സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന് യുദ്ധം നടത്തേണ്ട ഗതികേടാണ്……

 

“അതല്ല, നിങ്ങളില്‍ നിന്ന്‌ ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന്‌ നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?” (സൂറാ.3:142)

 

വെറുതെയല്ല, ഇന്ന് ധാരാളം മുസ്ലീങ്ങള്‍ ആത്മഹത്യാസ്ഫോടനങ്ങള്‍ നടത്തുന്നത്. തങ്ങള്‍ വിശ്വാസിച്ചവരാണെന്നു അല്ലാഹു തിരിച്ചറിയാന്‍ വേണ്ടി അവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ക്ക് അടിസ്ഥാനം ഇങ്ങനെയുള്ള ആയത്തുകളാണ്.

 

“രണ്ട്‌ സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക്‌ ബാധിച്ച വിപത്ത്‌ അല്ലാഹുവിന്‍റെ അനുമതിയോടെത്തന്നെയാണുണ്ടായത്‌. സത്യവിശ്വാസികളാരെന്ന്‌ അവന്‌ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌.” (സൂറാ.3:166)

 

അല്ലാഹുവിനു സത്യവിശ്വാസികളെ തിരിച്ചറിയാന്‍ വേണ്ടി യുദ്ധത്തിനിടക്ക് മുസ്ലീങ്ങള്‍ക്ക് തന്നെ പണി കൊടുത്ത കാര്യമാണ് ഈ പറഞ്ഞിരിക്കുന്നത് !!!!

 

“നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത്‌ നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന്‌ കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന്‌ ഞങ്ങള്‍ക്ക്‌ ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന്‌ പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്‌. അന്ന്‌ സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക്‌ അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട്‌ അവര്‍ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്‌. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.” (സൂറാ.3:167)

 

“””’””കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു””””” കാപട്യക്കാരെ തിരിച്ചറിയണമെങ്കിലും അല്ലാഹുവിനു അവരുടെ വാക്കുകള്‍ കേള്‍ക്കണം!! അവരുടെ ഹൃദയത്തില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്ന് സമ്മതിക്കുകയാണ് ഇവിടെ.

 

“സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌. വല്ലവനും അതിന്‌ ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.” (സൂറാ.5:94)

 

”””””അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌””””””

 

പരീക്ഷയില്ലാതെ ഒന്നും അറിയാന്‍ അല്ലാഹുവിന് കഴിയില്ല.

 

“അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്‌. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന്‌ അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.” (സൂറാ.29:3)

 

പരീക്ഷ നടത്തി മാത്രമേ അല്ലാഹുവിന് കാര്യങ്ങള്‍ അറിയാന്‍ പറ്റൂ.

 

“നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.” (സൂറാ.67:2)

 

അല്ലാഹുവിന്‍റെ പരീക്ഷണ വസ്തുക്കളാണ് മനുഷ്യര്‍….

 

ഇനി തന്‍റെ പ്രവാചകന്‍റെ കാര്യത്തിലും അല്ലാഹിവിനു ഉറപ്പില്ല. നോക്കാം:

 

“ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു.” (സൂറാ.11:12)

 

”””””’നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം””””””” അല്ലാഹുവിന് യാതൊരു ഉറപ്പുമില്ല!!!!

 

“അതിനാല്‍ ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിച്ചില്ലെങ്കില്‍ അവര്‍ പിന്തിരിഞ്ഞ്‌ പോയതിനെത്തുടര്‍ന്ന്‌ (അതിലുള്ള) ദുഃഖത്താല്‍ നീ ജീവനൊടുക്കുന്നവനായേക്കാം.” (സൂറാ.18:6).

 

””””നീ ജീവനൊടുക്കുന്നവനായേക്കാം””””” തന്‍റെ പ്രവാചകന്‍ ആത്മഹത്യ ചെയ്യുമോ ഇല്ലയോ എന്ന് അല്ലാഹുവിന് ഒരു പിടിയുമില്ല!!

 

“അവര്‍ വിശ്വാസികളാകാത്തതിന്‍റെ പേരില്‍ നീ നിന്‍റെ ജീവന്‍ നശിപ്പിച്ചേക്കാം” (സൂറാ.26:3)

 

ഇവിടേയും കാര്യങ്ങള്‍ തഥൈവ!!

 

ഭാവിയെ കുറിച്ച് മുഹമ്മദിന് അറിവുള്ള കാര്യങ്ങള്‍ മാത്രമേ അല്ലാഹുവിനും അറിയൂ എന്ന്‍ ഈ ആയത്തുകള്‍ നമ്മളോട് പറയുന്നുണ്ട്. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ സാങ്കല്പിക സൃഷ്ടി മാത്രമാണെന്ന് അടിവരയിട്ടുറപ്പിക്കുകയാണ് ഈ ആയത്തുകള്‍ . (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-5/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-4) https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/ https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/#comments Mon, 04 Nov 2013 10:59:26 +0000 http://www.sathyamargam.org/?p=821  

അനില്‍ കുമാര്‍ വി.അയ്യപ്പന്‍

 

III. ഖുര്‍ആനിലെ മന്‍സൂഖും നസ്ഖും (അള്ളാഹുവിന്‍റെ വാക്കിന് വിലയില്ല!)

 

തനിക്ക്‌ ജിബ്രീലില്‍ നിന്ന് ആദ്യവെളിപ്പാട് ലഭിച്ചു എന്നവകാശപ്പെട്ടതിനു ശേഷമുള്ള മൂന്നു വര്‍ഷങ്ങളില്‍ മുഹമ്മദ്‌ രഹസ്യമായാണ് പ്രബോധനം നിര്‍വ്വഹിച്ചിരുന്നത്. അടുത്ത ബന്ധുക്കളോടും ഏറ്റവുമടുത്ത സുഹൃത്തുക്കളോടും മാത്രം അദ്ദേഹം അള്ളാഹുവിനെപ്പറ്റി പറഞ്ഞു.  ആദ്യത്തെ മൂന്ന്‍ വര്‍ഷത്തിനു ശേഷമുള്ള പത്തു വര്‍ഷങ്ങള്‍ പരസ്യ പ്രബോധന കാലമായിരുന്നു. അങ്ങനെ മൊത്തം 13 വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് മുഹമ്മദിന് മക്കയില്‍ നിന്നും നേടാന്‍ കഴിഞ്ഞത് നൂറില്‍ താഴെ അനുയായികളെ മാത്രമായിരുന്നു. അതും സാമൂഹ്യശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവര്‍ . പ്രമാണിമാരായ അനുയായികള്‍ എന്ന് പറയാനുള്ളത് അബൂബക്കര്‍, ഉമര്‍ ഇബ്നു ഖത്താബ്, ഉസ്മാന്‍, അലി തുടങ്ങി ഒരു കയ്യിലെ വിരല്‍ കൊണ്ട് എണ്ണാന്‍ പറ്റുന്നത്ര ചുരുക്കം പേര്‍ !

 

ഇങ്ങനെ മക്കയിലെ ബഹുദൈവാരാധകര്‍ക്കിടയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായി മുസ്ലീങ്ങള്‍ ജീവിക്കുന്ന കാലത്ത് മലക്ക്‌ മുഹമ്മദിന് ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും പില്‍ക്കാലത്ത് മുഹമ്മദ്‌ മദീനയിലേക്ക്‌ പലായനം ചെയ്തു മദീന കേന്ദ്രമാക്കിക്കൊണ്ട് ഒരു ഇസ്ലാമിക രാഷ്ട്രം വാളിന്‍റെ വായ്ത്തലയുടെ ബലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം മലക്ക്‌ ഓതിക്കൊടുത്തു എന്ന് പറയപ്പെടുന്ന ആയത്തുകളും തമ്മില്‍ ഉള്ളടക്കത്തില്‍ വളരെ വലിയ വ്യത്യാസമാണുള്ളത്. കാലാനുക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിച്ചാല്‍ ഈ വൈരുദ്ധ്യം എളുപ്പം കണ്ണില്‍പ്പെടും എന്നുള്ളതിനാലാണ് ഇന്നത്തെ നിലയില്‍ അടുക്കും ചിട്ടയുമില്ലാത്ത വിധം ഖുര്‍ആന്‍ ക്രമപ്പെടുത്തപ്പെട്ടിരിക്കുന്നത്. തന്‍റെ അനുയായികള്‍ ദുര്‍ബ്ബലരായിരിക്കുമ്പോള്‍ സമാധാന മാര്‍ഗ്ഗം ഉപദേശിക്കുകയും അനുയായികള്‍ക്ക് അധികാരം ലഭിച്ചു കഴിഞ്ഞപ്പോള്‍ സമാധാന മാര്‍ഗ്ഗം തള്ളിക്കളഞ്ഞു അക്രമത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇരുവാക്കുകാരനാണ് അള്ളാഹു എന്ന് മറ്റുള്ളവര്‍ പറയാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ ഇന്നത്തെ നിലയില്‍ കുഴഞ്ഞു മറിഞ്ഞു തന്നെ കിടക്കണം.

 

ആദ്യം താന്‍ പറഞ്ഞ വാക്യങ്ങള്‍ക്കെതിരായി പുതിയ വാക്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവതരിപ്പിക്കുമ്പോള്‍ അതിനും മലക്കിന് ന്യായീകരണമുണ്ട്. സൂറാ,2:106 നോക്കാം. (ഖുര്‍ആന്‍ കാലാനുക്രമമായിട്ടാണ് ക്രോഡീകരിച്ചിരുന്നതെങ്കില്‍ ഈ ആയത്ത് സൂറാ.87- ല്‍ ആണ് വരേണ്ടിയിരുന്നത്):

 

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്‌?“

 

“ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101. കാലനുക്രമത്തിലാണെങ്കില്‍ സൂറാ 70-ലായിരുന്നു ഈ ആയത്ത് ഉണ്ടാകുക)

 

ഖുര്‍ആനിലെ ആയത്തുകളെ ദുര്‍ബ്ബലപ്പെടുത്തുകയോ റദ്ദ്‌ ചെയ്യുകയോ ചെയ്യുന്ന ഈ കലാപരിപാടിക്ക് മുസ്ലീം പണ്ഡിതര്‍ പറയുന്ന പേരാണ് ‘മന്‍സൂഖ്’ എന്നത്. ദുര്‍ബ്ബലപ്പെടുത്തുകയോ റദ്ദു ചെയ്യുകയോ ചെയ്തിട്ട് പകരം മലക്ക്‌ ഓതിക്കൊടുത്തെന്നു പറയപ്പെടുന്ന ആയത്തുകള്‍ക്ക് പറയുന്ന പേര് ‘നസ്ഖ്‌’ എന്നാണ്. ഖുര്‍ആനിലെ ഏതെല്ലാം ആയത്തുകളാണ് ‘മന്‍സൂഖ്’, ഏതെല്ലാം ആയത്തുകളാണ് ‘നസ്ഖ്‌’ എന്ന കാര്യത്തില്‍ മുസ്ലീം പണ്ഡിതര്‍ക്കിടയില്‍ എകാഭിപ്രായമല്ല ഉള്ളത്. മന്‍സൂഖായതെന്നു ചിലര്‍ കരുതുന്ന ആയത്തുകള്‍ മറ്റുചിലരുടെ ദൃഷ്ടിയില്‍ മന്‍സൂഖ് അല്ല. ചിലര്‍ വാദിക്കുന്നത് മന്‍സൂഖ് ആയ ആയത്തുകള്‍ മുസ്ലീങ്ങള്‍ അനുസരിക്കേണ്ട ആവശ്യമില്ലെന്നാണ്. മറുഭാഗത്തുള്ളവര്‍ വാദിക്കുന്നത് ഖുര്‍ആനിലെ എല്ലാ ആയത്തുകളും ഒരു ഇസ്ലാം മതവിശ്വാസി അനുസരിക്കാന്‍ കടപ്പെട്ടവനാണ് എന്നത്രേ. ചുരുക്കത്തില്‍, മലക്ക്‌ അല്ലെങ്കില്‍ മുഹമ്മദ്‌ റദ്ദ്‌  ചെയ്ത ആയത്തുകള്‍ ഏതു, സ്ഥിരപ്പെടുത്തിയ ആയത്തുകള്‍ ഏതു എന്നറിയാതെ പാവം മുസ്ലീം പണ്ഡിതര്‍ അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഇരുട്ടില്‍ തപ്പുകയാണ്.

 

ഇതിലെ തമാശ ഇതൊന്നുമല്ല. ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ (സൂറാ.10:64), “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ ഭേദഗതി വരുത്താനാരുമില്ല” (സൂറാ.18:27) “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌” (സൂറാ.15:9) എന്ന് ഇതേ ഖുര്‍ആനില്‍ ഇതേ മലക്ക്‌ പ്രസ്താവിച്ചിട്ടുമുണ്ട് എന്നതാണത്. ഇതില്‍ ഏതാണ് ഒരു മുസ്ലീം വിശ്വാസത്തിലെടുക്കേണ്ടത്? ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ എന്നത് സത്യമാണെന്ന് വിശ്വസിച്ചാല്‍, ‘അള്ളാഹു തന്‍റെ തന്നെ വചനങ്ങളെ ദുര്‍ബ്ബലപ്പെടുത്തി പകരം അതിനേക്കാള്‍ മെച്ചമായവ കൊണ്ടുവരും’ എന്ന് പറഞ്ഞിരിക്കുന്ന ആയത്തുകള്‍ എല്ലാം നുണയാണ്, അത് അല്ലാഹുവിന്‍റെ വചനമാണെന്ന് ഒരു മുസ്ലീം വിശ്വസിക്കരുത്. അതല്ല, ‘അള്ളാഹു അടിക്കടി തന്‍റെ വചനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ആളാണെങ്കില്‍ ‘അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക്‌ മാറ്റം ഉണ്ടാവുകയില്ല’ എന്ന മട്ടിലുള്ള ആയത്തുകളെല്ലാം നുണയാണ്, അത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള വചനമാണെന്ന് വിശ്വസിക്കാന്‍ പാടില്ല. ഏതായാലും ഇത് രണ്ടും ഒരുമിച്ചു സത്യമാവുകയില്ല എന്ന കാര്യം ചിന്താശേഷിയുള്ള ഏതൊരാളും രണ്ടാമതൊരുവട്ടം ചിന്തിക്കാതെ തന്നെ സമ്മതിക്കുമെന്ന കാര്യത്തില്‍ വായനക്കാര്‍ക്ക്‌ സംശയമുണ്ടാവുകയില്ലല്ലോ! മാത്രമല്ല, വെറും 23 കൊല്ലത്തിനിടയിലാണ് ഈ മാറ്റം മറിച്ചലുകള്‍ വന്നിരിക്കുന്നതെന്നും ഓര്‍ക്കണം.

 

ഭാവികാണാന്‍ കഴിവില്ലാത്ത മനുഷ്യനാണ് ഓരോ കാലഘട്ടത്തിലും ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ട പ്രമാണങ്ങള്‍ കൊണ്ടുവന്നു സമൂഹത്തെയും ജീവിതത്തേയും പുരോഗതിയിലേക്ക് നയിക്കാന്‍ പരിശ്രമിക്കുന്നത്. എന്നാല്‍ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളെല്ലാം ഒരുപോലെ അറിയുന്ന സര്‍വ്വജ്ഞാനിയെന്നു മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹുവിന് “ഓരോ കാലഘട്ടത്തിനും ഓരോ പ്രമാണഗ്രന്ഥമുണ്ട്” (സൂറാ.13:38) എന്നും “വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന്‌ തുല്യമായതോ നാം കൊണ്ടുവരുന്നതാണ്‌” (സൂറാ.2:106) എന്നും പറയേണ്ടി വരുന്നതിലൂടെ തെളിയുന്നത് മനുഷ്യന്‍റെ പരിമിതമായ ബുദ്ധിശക്തിക്ക് തുല്യമായ ബുദ്ധിശക്തി മാത്രമേ ഖുര്‍ആനിലെ അല്ലാഹുവിന് ഉള്ളൂ എന്നതല്ലേ? മുസ്ലീങ്ങള്‍ പറയുന്ന അള്ളാഹു സര്‍വ്വജ്ഞാനി ആയിരുന്നെങ്കില്‍, ‘ആദ്യത്തേതിനേക്കാള്‍ ഉത്തമമായത്’ എന്ന് പറഞ്ഞു തന്ന ഈ ആയത്തുകളെല്ലാം ആദ്യം തന്നെ തന്നാല്‍ മതിയായിരുന്നല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ താന്‍ പറഞ്ഞത് വിഴുങ്ങേണ്ടി വരുന്ന സഹതാപാര്‍ഹമായ ദുര്‍ഗതി ഒഴിവാക്കുകയും ചെയ്യാമായിരുന്നു. ഇതില്‍നിന്നും നമുക്ക്‌ മനസ്സിലാക്കാന്‍ പറ്റുന്നത്‌ ഭാവി അറിയാന്‍ കഴിവില്ലാത്ത സാധാരണ മനുഷ്യന്‍ മാത്രമായ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമാണ് അള്ളാഹു എന്നതാണ്.

 

ഇനി നമുക്ക്‌ ‘മന്‍സൂഖ്’ (റദ്ദ്‌ ചെയ്യപ്പെട്ടത്) ആയതും ‘നസ്ഖ്‌’ (റദ്ദ്‌ ചെയ്യപ്പെട്ടതിനു പകരം കൊണ്ടുവന്നത്‌ ) ആയതുമായ ഖുര്‍ആന്‍ വചനങ്ങളില്‍ ചിലത് പരിശോധിക്കാം. കാലനുക്രമത്തിലാണ് ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ആ സൂറയുടെ സ്ഥാനം എത്രാമത്തെ ആയിരിക്കും എന്നുള്ളത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു:

 

A . അപവാദത്തോടുള്ള സമീപനം

 

“അവര്‍ ( അവിശ്വാസികള്‍ ) പറയുന്നതിനെപ്പറ്റി നീ ക്ഷമിക്കുകയും, ഭംഗിയായ വിധത്തില്‍ അവരില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക” സൂറാ. 3:10 (സൂറാ.73:10)

 

(“സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാന്‍ ഒരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറി നില്ക്കാന്‍ അല്ലാഹു നബി(സ)യെ ഉദ്ബോധിപ്പിക്കുന്നു” എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുമുണ്ട്.)

 

ഖുര്‍ആനില്‍ ഈ വാക്യം 73ം അധ്യായത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ മക്കയില്‍ വെച്ച് താന്‍ പ്രവാചകനാണെന്ന് അരസ്യപ്പെടുത്തിയ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കാലക്രമമനുസരിച്ചു ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളും ക്രമീകരിച്ചിരുന്നെങ്കില്‍ മൂന്നാം അധ്യായത്തിലായിരിക്കും ഈ ആയത്ത് സ്ഥിതി ചെയ്യുമായിരുന്നത്. ഈ ആയത്ത് അവതരിച്ച പശ്ചാത്തലം നാം മനസ്സിലാക്കണം. മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയല്ലാതെ മറ്റാരും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവനും പരിഹസിക്കുന്നു. അവരോടു എതിരിടാനുള്ള ശേഷിയും ശേമുഷിയും മുഹമ്മദിനില്ല. അവരോട് എതിരിടാന്‍ നിന്നാല്‍ മുഹമ്മദിന്‍റെ തടി കേടാകും എന്ന് മനസ്സിലാക്കിയ മലക്ക്‌ ബുദ്ധിപൂര്‍വ്വം ഉപദേശം കൊടുക്കുകയാണിവിടെ, ‘നീയങ്ങ് ക്ഷമിക്ക്, എന്നിട്ട് ഭംഗിയായ വിധത്തില്‍ (തടി കേടാകാത്ത വിധത്തില്‍’ എന്ന് പച്ച മലയാളം) അവരില്‍ നിന്ന് മാറിപ്പോയ്ക്കോ’ എന്ന്. ഈ ഉപദേശത്തെ കുറ്റം പറയാന്‍ പറ്റില്ല. ക്ഷമിക്കുന്നതെപ്പോഴും നല്ല കാര്യമാണ്. ‘ക്ഷമ ആട്ടിന്‍ സൂപ്പിന്‍റെ ഫലം ചെയ്യും’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ.

 

എന്നാല്‍ കാലം കുറെ കഴിഞ്ഞു, മുഹമ്മദ്‌ മദീനയിലെത്തി. മദീനക്ക് സമീപത്തുകൂടി പോയിരുന്ന വാണിജ്യസംഘങ്ങളെ കൊള്ളയടിച്ചു മുഹമ്മദും സംഘവും സമ്പത്തുണ്ടാക്കുകയും ആ സമ്പത്തുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നെ മദീനയിലും ചുറ്റുപാടുമുള്ള യെഹൂദ ഗോത്രങ്ങളെ ആക്രമിച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും ചെയ്തു. ഇങ്ങനെ മദീന കേന്ദ്രമാക്കി ഒരു മുസ്ലീം രാഷ്ട്രം രൂപീകരിക്കപ്പെടുകയും മുഹമ്മദിന്‍റെ കീഴില്‍ സുശക്തമായ മുസ്ലീം സൈന്യം നില കൊള്ളുകയും ചെയ്തപ്പോള്‍ അതാ വരുന്നു മലക്കിന്‍റെ ആയത്ത്, സൂറാ. 8:12 (88:12) ന്‍റെ രൂപത്തില്‍ :

 

“നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.”

 

കുറച്ചു നാള്‍ മുന്‍പേ മലക്ക്‌ വേറെ ഒരു ആയത്തും കൂടി കൊണ്ടുവന്നു കൊടുത്തിരുന്നു:

 

“അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” (സൂറാ.2:191 (87:91)

 

എങ്ങനെയുണ്ട് കാര്യം? മുഹമ്മദും കൂട്ടരും മക്കയില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായി ജീവിച്ചിരുന്ന കാലത്ത് സത്യനിഷേധികളുടെ മനസ്സില്‍ ഭയം ഇട്ടുകൊടുക്കാനുള്ള കഴിവ് അല്ലാഹുവിനുണ്ടായിരുന്നില്ലേ? അനുയായികള്‍ ദുര്‍ബ്ബലരയിരിക്കുമ്പോള്‍ അല്ലാഹു ദുര്‍ബ്ബലരില്‍ ദുര്‍ബ്ബലന്‍; അനുയായികള്‍ ശക്തരായിക്കുമ്പോള്‍ അല്ലാഹുവും ശക്തരില്‍ ശക്തന്‍ !!തീര്‍ന്നില്ല, മുഹമ്മദും കൂട്ടരും മക്കയും കീഴടക്കി ശക്തി പ്രാപിച്ചു കഴിഞ്ഞപ്പോള്‍ അതാ വീണ്ടും വരുന്നു മലക്ക്‌, പുതിയൊരു ആയത്തും കൊണ്ട്:

 

“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും” സൂറാ.5:33 (112:33)

 

പോരേ പൂരം! മക്കയില്‍ വെച്ച് അല്ലാഹുവിനെയും മുഹമ്മദിനേയും എതിര്‍ത്തവരോട് ക്ഷമിക്കാന്‍ പറഞ്ഞ മലക്ക്‌ തന്നെയാണ് പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റിയത് എന്നോര്‍ക്കണം. യഥാര്‍ത്ഥ ദൈവം ഇങ്ങനെ വാക്ക് മാറ്റുന്നവനല്ല എന്ന് ക്രിസ്ത്യാനികളായ ഞങ്ങള്‍ക്കറിയാം.

 

ഇവിടെ ആശയക്കുഴപ്പത്തിലകപ്പെടുന്നത് ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസല്‍മാനാണ്. മുഹമ്മദിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഖുര്‍ആന്‍ 73:10 പ്രകാരം അവരോട് ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണമോ അതോ ഖുര്‍ആന്‍ 5:33 പ്രകാരം അവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്ന് വെട്ടിക്കളഞ്ഞു പിന്നെ അവരെ കൊല്ലണമോ? ഏതെങ്കിലും ഒന്ന് അനുസരിച്ചാല്‍ മറുഭാഗത്തുള്ള ആയത്ത് ലംഘിക്കുകയാണ്. ലംഘിക്കുന്നതും അല്ലാഹുവിന്‍റെ ആയത്ത് തന്നെയാണ്, ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം എന്നോര്‍ക്കണം!!

 

B. വിശ്വാസം

 

അല്ലാഹുവിലുള്ള വിശ്വാസത്തേയും അവിശ്വാസത്തെയും പറ്റി ഖുര്‍ആനിലുള്ള വിരുദ്ധ ആയത്തുകള്‍ കാണുക:

 

“നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവരെല്ലാം ഒന്നിച്ച്‌ വിശ്വസിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ സത്യവിശ്വാസികളാകുവാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ? യാതൊരാള്‍ക്കും അല്ലാഹുവിന്‍റെ അനുമതിപ്രകാരമല്ലാതെ വിശ്വസിക്കാന്‍ കഴിയുന്നതല്ല. ചിന്തിച്ചു മനസ്സിലാക്കാത്തവര്‍ക്ക്‌ അല്ലാഹു നികൃഷ്ടത വരുത്തിവെക്കുന്നതാണ്‌.” സൂറാ.10:99,100 (സൂറാ.51:99,100)

 

യാതൊരു വ്യാഖ്യാനത്തിനും ആവശ്യമില്ലാത്ത വിധം വളരെ വ്യക്തമായ വാക്യങ്ങളാണ് മുകളില്‍ ഉള്ളത്. ഭൂമിയിലുള്ളവരെല്ലാം സത്യവിശ്വാസികളാകാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങളെ സത്യവിശ്വാസം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അല്ലാഹു വ്യക്തമാക്കുന്നു. എന്നാല്‍ മുഹമ്മദ്‌ ശക്തി പ്രാപിച്ചതിനു ശേഷം മലക്ക്‌ കൊണ്ടുവന്നു കൊടുത്ത ആയത്തുകള്‍ നോക്കുക, മുകളില്‍ പറഞ്ഞതിന് കടകവിരുദ്ധമാണത്:

 

“മര്‍ദ്ദനം ഇല്ലാതാവുകയും, മതം അല്ലാഹുവിന്‌ വേണ്ടിയാവുകയും ചെയ്യുന്നത്‌ വരെ നിങ്ങളവരോട്‌ യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന്‌ ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട്‌ യാതൊരു കയ്യേറ്റവും പാടുള്ളതല്ല” സൂറാ.2:193 (സൂറാ.87:193)

 

“കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ. നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌” സൂറാ.8:39 (സൂറാ.88:39)

 

“സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” സൂറാ.9:123 (സൂറാ.113:123)

 

മതം മാറാന്‍ ആരേയും നിര്‍ബന്ധിക്കരുത് എന്ന് സൂറ.10:99,100- ല്‍ പറഞ്ഞിട്ടുള്ള മലക്ക്‌, മുസ്ലീങ്ങള്‍ സംഘടിത ശക്തിയായിത്തീര്‍ന്നതിന് ശേഷം കല്‍പ്പിക്കുന്നത് ‘മതം മുഴുവന്‍ അല്ലാഹുവിന്‍റെ കീഴിലാകുന്നത് വരെ സത്യനിഷേധികളോട് യുദ്ധം ചെയ്യണം’ എന്നാണ്. ഇത് രണ്ടും മലക്ക്‌ കൊടുത്തു എന്ന്‍ പറയപ്പെടുന്ന ഇന്നത്തെ ഖുര്‍ആനില്‍ ഉള്ള ആയത്തുകളാണ്. ഖുര്‍ആന്‍ അക്ഷരംപ്രതി അനുസരിക്കണം എന്ന് ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇങ്ങനെയുള്ള വൈരുദ്ധ്യം നിറഞ്ഞ ആയത്തുകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ അനുസരിക്കാന്‍ പറ്റൂ.

 

C. ശത്രുക്കളോടുള്ള സമീപനം.

 

മറ്റു പല വിഷയങ്ങളിലും എന്നപോലെ ഇക്കാര്യത്തിലും ഖുര്‍ആനില്‍ ഉള്ള വൈരുദ്ധ്യ നിലപാട്‌ നോക്കുക:

 

“തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്കുക” സൂറാ.15:85 (സൂറാ.54:85)

 

ഈ ആയത്തിന് നിച്ച് ഓഫ് ട്രൂത്ത്‌ പുറത്തിറക്കിയ ഖുര്‍ആനില്‍ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്‌ ഇങ്ങനെയാണ്: “സത്യനിഷേധികള്‍ ശിക്ഷിക്കപ്പെടാതെ പോകുമെന്ന് കരുതി വ്യാകുലപ്പെടെണ്ടതില്ല. ന്യായവിധിയുടെ നാള്‍ വരുമെന്ന് ഉറപ്പാണ്. അതിനാല്‍ അവരുടെ ദുഷ്ടതകള്‍ക്ക് മാപ്പ് നല്കിയേക്കുക. അല്ലാഹു അവരെ കൈകാര്യം ചെയ്തു കൊള്ളും.” തീര്‍ച്ചയായും ഈ വിധമുള്ള ചിന്താഗതി യുക്തിഭദ്രമാണ്. പരലോകത്ത് നരകശിക്ഷാവിധി സത്യനിഷേധികള്‍ക്കുണ്ട് എന്നറിഞ്ഞ്, അജ്ഞത മൂലം തെറ്റുകള്‍ ചെയ്യുന്ന സത്യനിഷേധിക്ക് മാപ്പ് കൊടുക്കേണ്ടത് ഒരു സത്യ വിശ്വാസിയുടെ ബാധ്യതയാണ്. എന്നാല്‍ ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കുന്നവരെക്കുറിച്ചുള്ള ഒരു ആയത്ത് നോക്കുക:

 

“അവര്‍ അവിശ്വസിച്ചത്‌ പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ്‌ അവര്‍ കൊതിക്കുന്നത്‌. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട്‌ വിട്ടുവരുന്നതു വരെ അവരില്‍ നിന്ന്‌ നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച്‌ പോകരുത്‌. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച്‌ നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന്‌ യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്‌” സൂറാ.4:89 (സൂറാ.92:89).

 

പരമകാരുണികനെന്ന് മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന അല്ലാഹു, ഇസ്ലാം സ്വീകരിച്ചതിന് ശേഷം പിന്മാറിപ്പോയവരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് ഇവിടെ വെളിപ്പെടുത്തുകയാണ്. നരകശിക്ഷയുമില്ല, മാപ്പ് കൊടുക്കലുമില്ല, കണ്ടുമുട്ടിയാല്‍ തട്ടിക്കളയുക, അത്രതന്നെ! ഇത് മുഹമ്മദിന്‍റെ കാലത്ത് നടന്നത് എങ്ങനെയെന്ന് അറിയുവാന്‍ രണ്ട് ഹദീസുകള്‍ നല്‍കാം:

 

“അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ് നമ്പര്‍ . 26.)

 

അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന് കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല.  ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.

 

പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്കുകയും ഇരിക്കാന്‍ ഒരു തലയിണ നല്കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.’ മുആദ് പറഞ്ഞു: ‘ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റേയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.’ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്‍റേയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.’ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ . 15)

 

ഇത് ഇസ്ലാം സ്വീകരിച്ചതിന് ശേഷം തങ്ങളുടെ പഴയ മതത്തിലേക്ക്‌ തിരിച്ചു പോയ ആളുകളെ കൈകാര്യം ചെയ്യേണ്ട വിധമാണ്. ഇനി നമുക്ക്‌ ഇസ്ലാം സ്വീകരിക്കാത്ത ‘സത്യനിഷേധികളെ’ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് മലക്ക്‌ കല്‍പിച്ചിട്ടുള്ളത്‌ എന്ന് നോക്കാം:

 

“അവരെ കണ്ടുമുട്ടുന്നേടത്ത്‌ വെച്ച്‌ നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത്‌ നിന്ന്‌ നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത്‌ വെച്ച്‌ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യരുത്‌; അവര്‍ നിങ്ങളോട്‌ അവിടെ വെച്ച്‌ യുദ്ധം ചെയ്യുന്നത്‌ വരെ. ഇനി അവര്‍ നിങ്ങളോട്‌ ( അവിടെ വെച്ച്‌ ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ്‌ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം” സൂറാ.2:191 (സൂറാ.87:191)

 

എവിടെപ്പോയി മാപ്പ് കൊടുക്കലും നരകശിക്ഷാവിധിയുമൊക്കെ എന്ന് ആരും ആശ്ചര്യപ്പെടും ഈ ആയത്തുകള്‍ വായിക്കുമ്പോള്‍. മുസ്ലീങ്ങള്‍ ന്യൂനപക്ഷമായിരിക്കുമ്പോള്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷാവിധിയുള്ളതിനാല്‍ നിങ്ങള്‍ അവര്‍ക്ക്‌ മാപ്പ് കൊടുക്കുക എന്ന് പറഞ്ഞ മലക്ക്‌ മുസ്ലീങ്ങള്‍ ഭൂരിപക്ഷമായിത്തീര്‍ന്നപ്പോള്‍ പറയുന്നത് സത്യനിഷേധികളോട് യുദ്ധം ചെയ്യാനും അവരെ കൊല്ലാനുമാണ്. തീര്‍ന്നില്ല, സത്യനിഷേധികള്‍ക്ക് സഹായം ചെയ്യുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും മലക്ക്‌ പറയുന്നുണ്ട്:

 

“വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു. അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ്‌ ) കാലെടുത്ത്‌ വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു” സൂറാ.33:26,27 (സൂറാ.90:26,27)

 

സത്യനിഷേധികള്‍ക്ക്‌ ആരെങ്കിലും പിന്തുണ കൊടുത്താല്‍ അവരുടെ ഭവനങ്ങളില്‍ നിന്ന് അവരെ ഇറക്കി വിടുക, അവരിലെ പുരുഷന്മാരെ കൊല്ലുക, സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിക്കുക, അവരുടെ വീടും സ്വത്തുക്കളും പിടിച്ചടക്കുക! ഇങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്, അല്ലാതെ സൂറാ.15:85-ല്‍ പറഞ്ഞിരിക്കുന്നതനുസരിച്ചു പരലോകത്ത് നരകശിക്ഷാവിധിയുണ്ടെന്നു വിചാരിച്ചു അവര്‍ക്ക്‌ മാപ്പ് കൊടുത്തുകൊണ്ടല്ല!! (26-മത്തെ ആയത് ബനുഖുറൈദയിലെ യെഹൂദന്മാരോടും 27-മത്തെ ആയത് ഖൈബറിലെ യെഹൂദന്‍മാരോടും മുഹമ്മദും കൂട്ടരും ഇടപെട്ട രീതിയെപ്പറ്റിയാണ്‌ സൂചിപ്പിക്കുന്നത്.)

 

ഖുര്‍ആനിലെ പല വിഷയങ്ങളും ഇതുപോലെ അടുക്കും ചിട്ടയുമില്ലാതെ ക്രമരഹിതമായി കിടക്കുകയാണ്. ഖുര്‍ആന്‍ കാലാനുക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഈ വൈരുധ്യങ്ങള്‍ വായനക്കാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞേനെ. റദ്ദ്‌ ചെയ്യപ്പെട്ടവയോ ദുര്‍ബ്ബലപ്പെടുത്തപ്പെട്ടവയോ ആയിട്ടുള്ള ആയത്തുകളും ഒട്ടേറെ വൈരുധ്യങ്ങളും ശ്രദ്ധയില്‍ പെടാതിരിക്കണമെങ്കില്‍ ഖുര്‍ആന്‍ കുഴഞ്ഞു മറിഞ്ഞ രൂപത്തില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത് എന്ന്‍ ക്രോഡീകരിച്ചവര്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് തോന്നും വിധമാണ് ഖുര്‍ആന്‍റെ ഇപ്പോഴത്തെ അവസ്ഥ!

 

‘മന്‍സൂഖ്, നസ്ഖ്’ എന്നീ കാര്യങ്ങളെക്കുറിച്ച് ചിന്താശേഷിയുള്ള ഏതൊരാളുടെയും നിലപാട്‌ താഴെ പറയുന്നവയായിരിക്കും:

 

A ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്‍റെ വചനമായിരുന്നെങ്കില്‍, അത് ഒരു വിധത്തിലുള്ള മാറ്റവും ആര്‍ക്കും വരുത്താന്‍ കഴിയാത്തതായിരിക്കണം.

 

B. ഖുര്‍ആന്‍ യഥാര്‍ത്ഥത്തില്‍ സത്യദൈവത്തിന്‍റെ വചനമായിരുന്നെങ്കില്‍, അത് പൂര്‍ണ്ണതയുള്ളതായിരിക്കണം. അതില്‍ ഒരു വാക്യം പോലും മറ്റേതെങ്കിലും വാക്യത്തിന്‍റെ മുകളിലോ താഴെയോ ആയിരിക്കരുത്, മറിച്ച്, തുല്യമായിരിക്കണം.

 

ദയനീയമെന്നു പറയട്ടെ, ഈ രണ്ടു കാഴ്ചപ്പാടുകള്‍ക്കൊത്തവിധമല്ല ഖുര്‍ആന്‍ ഉള്ളത്. 23 വര്‍ഷത്തിനുള്ളില്‍ തന്നെ അതില്‍ പല മാറ്റങ്ങളും വന്നിട്ടുണ്ട്, അതും സാഹചര്യങ്ങള്‍ക്കൊത്ത വിധം. അതിലെ ചില വാചകങ്ങള്‍ നീക്കിക്കളഞ്ഞിട്ടു പകരം അതിനേക്കാള്‍ മെച്ചമായ വാക്യങ്ങള്‍ കൊണ്ടുവരും എന്ന് പറഞ്ഞിട്ടുള്ളത് വേറെ ആരുമല്ല, മലക്ക്‌ തന്നെയാണ് (സൂറാ.2:106).

 

ഇതില്‍നിന്നും തെളിയുന്നത് സര്‍വ്വജ്ഞാനിയായ ദൈവത്തില്‍ നിന്നുള്ള ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നത് വെറും മിഥ്യാധാരാണ മാത്രമാണെന്നും ആ ഖുര്‍ആനില്‍ സര്‍വ്വജ്ഞാനിയായി പ്രത്യക്ഷപ്പെടുന്ന അള്ളാഹുവിന് മുഹമ്മദിനുള്ള ജ്ഞാനം മാത്രമേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണെന്നുമാണ്.  (തുടരും…)

]]>
https://sathyamargam.org/2013/11/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-4/feed/ 2
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-3) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-3/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-3/#comments Thu, 31 Oct 2013 08:51:19 +0000 http://www.sathyamargam.org/?p=817  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

II. അമാനുഷികമായ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അല്ലാഹുവിനില്ല.

 

നാം ഖുര്‍ആന്‍ പരിശോധിച്ചാല്‍ കാണുന്ന ഒരു പ്രധാന വസ്തുത, ഏതെങ്കിലും തരത്തിലുള്ള ഒരു അത്ഭുതമോ അമാനുഷികമായ കാര്യങ്ങളോ ചെയ്യാന്‍ അല്ലാഹുവിനു കഴിഞ്ഞിട്ടില്ല എന്ന നഗ്നയാഥാര്‍ത്ഥ്യമാണ്. നമുക്ക്‌ ചില ഖുര്‍ആന്‍ ആയത്തുകള്‍ പരിശോധിക്കാം:

 

ഖുര്‍ആനിലെ അള്ളാഹു അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ലാത്തയാളാണ്. ‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം / അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട്‌ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:

 

1. “തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)

 

ഇതെന്തൊരു ന്യായീകരണമാണ്?  ‘തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌’ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുമ്പോള്‍ ഒരു ദൃഷ്ടാന്തമെങ്കിലും ഇറക്കികൊടുക്കേണ്ട ബാധ്യത അള്ളാഹുവിനുണ്ടായിരുന്നില്ലേ? അത് ചെയ്യാതെ ‘ദൃഷ്ടാന്തം വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല’ എന്ന് പറഞ്ഞു പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുകയാണ് അള്ളാഹു ചെയ്തത്.

 

2. “അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ ( നബിക്ക്‌ ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ ( നേരിട്ട്‌ ) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? ( നബിയേ, ) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)

ഇവിടേയും ജനം തന്‍റെ ദാസനില്‍ വിശ്വസിക്കെണ്ടതിനു അള്ളാഹു യാതൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

 

3. “(നബിയെ പരിഹസിച്ചുകൊണ്ട്‌ ) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)

 

ഇതിനും അല്ലാഹുവിന്‍റെ മറുപടി തഥൈവ!!

 

4. “ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

എല്ലാ കാര്യത്തിന്‍റെയും സംരക്ഷണം ഏറ്റിട്ടുള്ള അള്ളാഹു തന്‍റെ ദാസനെ ബഹുദൈവാരാധകരുടെ പരിഹാസശരങ്ങളില്‍ നിന്ന് സംരക്ഷിക്കേണ്ട കാര്യം മാത്രം ഏറ്റിരുന്നില്ല എന്ന് തോന്നുന്നു.

 

5. “അവിശ്വസിച്ചവര്‍ ( നബിയെപറ്റി ) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? ( നബിയേ, ) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)

 

വിശ്വസിക്കേണ്ടതിന് തെളിവ് ചോദിച്ചവരെ അള്ളാഹു വഴികേടിലാക്കിയിരിക്കുന്നു എന്നാണ് പറയുന്നത്. ഇത് ശരിയായ ഒരു മറുപടിയാണോ എന്ന് വായനക്കാര്‍ ചിന്തിക്കുക.

 

6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല.” (സൂറാ.17:90-93)

 

ഇതിന് അള്ളാഹു പറയുന്ന മറുപടി നോക്കുക:

 

“(നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:93)

 

തീര്‍ച്ചയായും മുഹമ്മദ്‌ ഒരു മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ നാമോര്‍ക്കേണ്ടത് മുന്‍ പ്രവാചകന്മാര്‍ എല്ലാവരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു എന്നതാണ്. എന്നിട്ടും അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു, മരിച്ചവരെ ജീവിപ്പിച്ചത് അടക്കമുള്ള അത്ഭുതങ്ങള്‍ !! ഇവരെയെല്ലാം ഭൂമിയിലേക്ക് സന്ദേശവുമായി വിട്ടത് അല്ലാഹുവാണെന്നാണ് ഖുര്‍ആന്‍ പറയുന്നത് (സൂറാ.2:136; 3:3,4). യഥാര്‍ത്ഥത്തില്‍ ഇവരെയെല്ലാം ഭൂമിയിലേക്ക് അയച്ചത് അള്ളാഹു ആയിരുന്നുവെങ്കില്‍ ഇവര്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ അല്ലേ തന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിലൂടെ അള്ളാഹു ചെയ്യേണ്ടിയിരുന്നത്? അവര്‍ ചെയ്തതിനേക്കാള്‍ വലിയ അത്ഭുതങ്ങള്‍ വേണമെന്നില്ല, അവര്‍ ചെയ്ത അത്രയും വേണമെന്നുമില്ല, അതിന്‍റെ പതിനായിരത്തിലൊരംശം വരുന്ന ഒരത്ഭുതം മുഹമ്മദിലൂടെ അള്ളാഹു ചെയ്യിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. പക്ഷേ, അങ്ങനെയോന്നുണ്ടായില്ല. ‘ഈ പ്രവാചകന്മാരെയൊക്കെ അയക്കുന്ന സമയത്ത് അല്ലാഹു യുവാവായിരുന്നു, പിന്നീട് നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം മുഹമ്മദിനെ അറബികള്‍ക്കിടയിലേക്ക് പ്രവാചകനായി അയക്കുന്ന സമയം ആയപ്പോഴേക്കും വാര്‍ദ്ധക്യത്തിലെത്തിയ അല്ലാഹുവിന്‍റെ ശക്തിയൊക്കെയും ക്ഷയിച്ചു പോയിട്ടുണ്ടാകും. അതുകൊണ്ടാണ് മുഹമ്മദിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അല്ലാഹുവിനു കഴിയാതിരുന്നത്’ എന്നാരെങ്കിലും സംശയിച്ചു പോയാല്‍ അത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല എന്ന് മാത്രം പറയട്ടെ.

 

ഇനി സൂറാ.17:90-93 വരെയുള്ള ആയത്തുകള്‍ അവതരിക്കുവാന്‍ ഇടയാക്കിയ സാഹചര്യം കൂടി പരിശോധിച്ച് നോക്കുക. സൂറാ.17:1-ല്‍ പറഞ്ഞിരിക്കുന്ന കാര്യത്തിന്‍റെ അനുബന്ധമായുള്ള ചോദ്യങ്ങളാണ് സൂറാ.17:90-93 വരെയുള്ള ഭാഗത്തുള്ളത്. സൂറാ.17:1 ഇപ്രകാരമാണ്:

 

‘തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.”

 

ഈ ആയത്തിന് ശ്രീ.എം.എം.അക്ബറിന്‍റെ നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടിക്കുറിപ്പ്‌ കൊടുത്തിട്ടുണ്ട്:

 

‘അള്ളാഹു മുഹമ്മദ്‌ നബി(സ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്നും പലസ്തീനിലെ മസ്ജിദുല്‍ അക്സാ (അല്‍ ബൈത്തുല്‍ മുഖദ്ദസ് )യിലേക്കും പിന്നീട് അവിടെനിന്നു ആകാശങ്ങളിലെക്കും കൊണ്ടുപോകുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു ‘മുഅ്ജിസത്ത്’ (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുന്‍പ്‌ റബ്ബീ ഉല്‍ അവ്വല്‍ 17-ം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.’

 

മുഹമ്മദ്‌ ഒരൊറ്റ രാത്രികൊണ്ട് മക്കയില്‍ നിന്ന് യെരുശലേമിലെത്തി അവിടത്തെ പള്ളിയിലെത്തി രണ്ടു റകഅ്ത്ത് നിസ്കാരവും കഴിഞ്ഞ് ഏഴാം സ്വര്‍ഗ്ഗത്തിലെത്തി അല്ലാഹുവുമായി അഭിമുഖ സംഭാഷണവും കഴിഞ്ഞ് നേരം വെളുക്കുന്നതിനു മുന്‍പ്‌ തിരിച്ച് മക്കയിലെ ഭവനത്തില്‍, തന്‍റെ കിടക്കയില്‍ തന്നെ വന്ന കാര്യം മറ്റുള്ളവരോട് പറഞ്ഞപ്പോള്‍ സ്വാഭാവികമായും അവര്‍ അത് അവിശ്വസിച്ചു. മുഹമ്മദ്‌ സ്വപ്നം കണ്ടിരിക്കാനാണ് സാധ്യത എന്ന് മുസ്ലീങ്ങളില്‍ തന്നെ പലരും സംശയിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. ഈ സംഭവം അറിഞ്ഞപ്പോള്‍ അമുസ്ലീങ്ങള്‍ മുഹമ്മദിനോട്‌ തെളിവ് ആവശ്യപ്പെട്ട കാര്യമാണ് സൂറാ.17:90-93 വരെയുള്ള ഭാഗത്ത് നാം കണ്ടത്.

 

മുഹമ്മദിന്‍റെ ആകാശയാത്രയ്ക്ക് ഖുറൈശികള്‍ തെളിവ് ആവശ്യപ്പെട്ടുകൊണ്ടെയിരുന്നപ്പോള്‍ അവരുടെ ശല്യത്തില്‍ നിന്ന് തന്‍റെ ദാസനെ രക്ഷിക്കാന്‍ മലക്ക്‌ അവതരിപ്പിച്ച ആയത്താണ് സൂറാ.17:1. (ഖുര്‍ആനില്‍ ഓരോ അധ്യായത്തിലെയും ആയത്തുകള്‍ പോലും കുഴഞ്ഞു മറിഞ്ഞാണ് കിടക്കുന്നത് എന്നതിന് തെളിവാണ് 17:90-93-ല്‍ സംശയാലുക്കള്‍ ഉന്നയിക്കുന്ന പ്രശ്നത്തിന് 17:1-ല്‍ മലക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന വിചിത്ര രീതി). ഈ ആയത്തിറങ്ങിയതോടെ മുഹമ്മദിന്‍റെ ആകാശ യാത്രയില്‍ സംശയാലുക്കളായിരുന്ന മുസ്ലീങ്ങള്‍ സംശയം ഉപേക്ഷിച്ചു. എങ്കിലും ഖുറൈശികള്‍ മുഹമ്മദ്‌ പറഞ്ഞത് വിശ്വസിച്ചില്ല. അന്നത്തെ പ്രശ്നത്തില്‍ തന്‍റെ ദാസനെ രക്ഷിക്കാന്‍ അള്ളാഹു ആയത്ത് ഇറക്കിയെങ്കിലും ഇന്നത്തെ ചിന്താ ശേഷിയുള്ള മുസ്ലീങ്ങള്‍ക്ക് ഈ ആയത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. മുഹമ്മദിന്‍റെ കാലത്ത് നിലവിലില്ലാതിരുന്ന ഒരു പള്ളിയാണ് മസ്ജിദുല്‍ അഖ്സാ. (എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ യെരുശലേം ദേവാലയം തകര്‍ക്കപ്പെട്ടിരുന്നു) ‘അതിലേക്ക് മുഹമ്മദിനെ നാം കൊണ്ടുപോയി’ എന്നും ഇല്ലാത്ത ‘പള്ളിയുടെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു എന്നും മലക്ക്‌ പറയുന്നത് ശുദ്ധ നുണയാണ്. കള്ളം പറഞ്ഞുകൊണ്ട് വേണം അല്ലാഹുവിനു തന്‍റെ ദാസനെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ എന്നര്‍ത്ഥം!  എന്തായാലും ജനങ്ങള്‍ മുഹമ്മദ്‌ പറഞ്ഞത് വിശ്വസിക്കാന്‍ തെളിവ് ആവശ്യപ്പെട്ടപ്പോള്‍ ‘സര്‍വ്വശക്തനായ’ അള്ളാഹു ഒന്നും പ്രവര്‍ത്തിക്കാതെ ഇരുന്നത് വളരെ മോശമായിപ്പോയി എന്ന് പറയാതെ വയ്യ!!!

 

7. “അവര്‍ പറഞ്ഞു: അദ്ദേഹം ( പ്രവാചകന്‍ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ?” (സൂറാ.20:133)

 

പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ പല തെളിവുകളുമുണ്ട്, അതില്‍ തര്‍ക്കമില്ല. എന്നാല്‍ ആ പൂര്‍വ്വ ഗ്രന്ഥങ്ങള്‍ക്കും അല്ലാഹുവിനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടെന്നു ചിന്താശേഷിയുള്ള ആരും പറയില്ല.  തെളിവുകള്‍ ആവശ്യപ്പെടുന്ന ജനത്തോട് ജീവനുള്ള സത്യദൈവത്തിന്‍റെ വചനത്തില്‍ (അതും വേദക്കാര്‍ കൈകടത്തി, കാല്‍ കടത്തി എന്നൊക്കെ ഇന്നത്തെ മുസ്ലീങ്ങള്‍ നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞു നടക്കുന്ന അതേ പൂര്‍വ്വ ഗ്രന്ഥങ്ങളില്‍ ) തെളിവുകള്‍ ഉണ്ട് എന്ന് പറഞ്ഞു അള്ളാഹു രക്ഷപ്പെടുന്നത് കാണാന്‍ നല്ല രസമുണ്ട്.

 

8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം ( മുഹമ്മദ്‌ നബി മുഖേന ) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)

 

പ്രവാചകന്മാര്‍ അത്ഭുതങ്ങള്‍ കാണിച്ചതും അത് കണ്ട ജനത്തിന്‍റെ പ്രതികരണവും മുന്‍ വേദങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനം മോശയോടു മറുതലിച്ചതായും അനുസരണക്കേട്‌ കാണിച്ചതായും പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും ‘മോശ യഹോവയുടെ പ്രവാചകനല്ല’ എന്ന് ജനം പറഞ്ഞിട്ടില്ല. (താങ്കള്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ അത് നല്‍കാം)

 

വസ്തുത ഇതായിരിക്കെ, സൂറാ.28:48-ന്‍റെ അവസാന ഭാഗത്ത്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശുദ്ധ നുണയാണ്. മുന്‍പ്രവാചകന്മാര്‍ക്ക് നല്‍കിയത് പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ മുഹമ്മദിന് നല്‍കാന്‍ അല്ലാഹുവിന് കഴിയുകയില്ല എന്നതിനാല്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് മോശയുടെ കാലത്തെ ജനങ്ങളില്‍ കുറ്റം ആരോപിച്ചു മലക്ക്‌ ആയത്തിറക്കിയത്‌ എന്നാത്രേ ഇത് വായിക്കുമ്പോള്‍ ഒരാള്‍ക്ക് മനസ്സിലാകുന്നത്.

 

9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ ( കായ്കനികള്‍ ) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? ( റസൂലിനെ പറ്റി ) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

 

 

മുഹമ്മദ്‌ മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ്‌ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:

 

“സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌. എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌. ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌. ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)

 

മുഹമ്മദ്‌, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ്‌ ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നു.

 

ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:

 

“നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).

 

ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ്‌ പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ്‌ ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ്‌ ആകാശത്തേക്ക്‌ കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ്‌ ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!

 

ഇതെങ്ങനെയാണ് മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.

 

വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ ( അവിശ്വാസികള്‍ ) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ്‌ മടുത്തു പോകാതിരിക്കാന്‍ മലക്ക്‌ ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ്‌ ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത്!!

 

 

വാസ്തവത്തില്‍ അള്ളാഹു അത്ഭുതം കാണിച്ചതായി അവകാശപ്പെടുന്നത് മുഴുവന്‍ പൂര്‍വ്വ ഗ്രന്ഥങ്ങളിലെ പ്രവാചകന്മാരുടെ കാര്യത്തില്‍ മാത്രമാണ്. പൂര്‍വ്വ വേദങ്ങളിലെ പ്രവാചകന്മാരുടെ അത്ഭുതങ്ങളെ കുറിച്ച് പല വിവരങ്ങളും നല്‍കുന്ന ഖുര്‍ആനില്‍ പൂര്‍വ്വ വേദങ്ങളിളില്ലാത്ത പ്രവാചകന്മാരുടെ അത്ഭുതങ്ങളെ കുറിച്ചുള്ള വിവരണം വായിക്കുമ്പോള്‍ ചിരി വരും. അള്ളാഹു സലിഹ് എന്ന ദൂതനെ ‘ഥമൂദ്‌’ എന്ന സമുദായത്തിലേക്ക് നിയോഗിച്ചതായി ഖുര്‍ആനില്‍ പറയുന്നുണ്ട്. (ഥമൂദ്‌ എന്ന സമുദായം നിലവിലുണ്ടായിരുന്നോ ഇല്ലയോ എന്നതിനെ സംബന്ധിച്ച് പുരാവസ്തു ഗവേഷകര്‍ക്ക് കൃത്യമായ ഉറപ്പൊന്നുമില്ല.) സൂറാ.26:151-158 വരെയുള്ള ഭാഗത്ത് ആ വിവരണം കാണാം. സ്ഥലപരിമിതി മൂലം 153-158 വരെയുള്ള ഭാഗങ്ങള്‍ മാത്രമേ താഴെ കൊടുക്കുന്നുള്ളൂ:

 

“അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു; നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌ അതിനാല്‍ ‍നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ ‍വല്ല ദൃഷ്ടാന്തവും കൊണ്ട്‌ വരൂ. അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന്‌ വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട്‌ നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്‌; ഒരു നിശ്ചിത ദിവസത്തില്‍ നിങ്ങള്‍ അതിന്‌ യാതൊരു ദ്രോഹവും ഏല്‍പിക്കരുത്‌ (അങ്ങനെ ചെയ്യുന്ന പക്ഷം) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും. എന്നാല്‍ അവര്‍ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവര്‍ ഖേദക്കാരായിത്തീര്‍ന്നു. ഉടനെ ശിക്ഷ അവരെ പിടികൂടി തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.”

 

ഇവിടെ അല്ലാഹുവിന്‍റെ ദൂതനെന്നു മലക്ക്‌ പറയുന്ന സാലിഹില്‍ വിശ്വസിക്കേണ്ടതിന് ജനം ഒരു ദൃഷ്ടാന്തം ആവശ്യപ്പെട്ടപ്പോള്‍ സാലിഹ് കൊണ്ടുക്കൊടുക്കുന്നത് ഒരു ഒട്ടകത്തെയാണ്. ആ ഒട്ടകത്തില്‍ തീര്‍ച്ചയായും മനുഷ്യര്‍ക്ക്‌ ഒരു ദൃഷ്ടാന്തമുണ്ടെന്നും സലിഹ് പറയുകയും ചെയ്യുന്നു. തലയ്ക്കു വെളിവുള്ള ആരെങ്കിലും ആ പ്രസ്താവനയെ അംഗീകരിക്കുമോ? ഞാന്‍ ദൈവത്തിന്‍റെ പ്രവാചകനാണെന്ന് നിങ്ങളോട് അവകാശപ്പെടുകയും പ്രവാചകത്വത്തിന്‍റെ തെളിവ് നിങ്ങള്‍ എന്നോട് ആവശ്യപ്പെടുമ്പോള്‍ ഞാന്‍ ഒരു പശുവിനെയോ എരുമയെയോ കാളയെയോ പോത്തിനെയോ അതുമല്ലെങ്കില്‍ ഒരു ആനയേയോ കൊണ്ടുവന്നു നിങ്ങളുടെ മുന്‍പാകെ നിര്‍ത്തി, “ഇതാണ് എന്‍റെ പ്രവാചകത്വത്തിന്‍റെ തെളിവ്, ഇതില്‍ നിങ്ങള്‍ക്ക്‌ വേണ്ടുന്ന ദൃഷ്ടാന്തമുണ്ട് എന്ന് പറയുകയും ചെയ്‌താല്‍ നിങ്ങള്‍ എന്നെ പ്രവാചകനായി വിശ്വസിച്ചു അംഗീകരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ സാലിഹില്‍ വിശ്വസിക്കാതിരുന്നവരെ കുറ്റം പറയാന്‍ എങ്ങനെ സാധിക്കും? ജനത്തിനു വേണ്ടുന്ന തെളിവ്, മനുഷ്യര്‍ക്ക്‌ ഒരിക്കലും ചെയ്യാന്‍ കഴിയാത്തതും ദൈവത്തിനു മാത്രം ചെയ്യാന്‍ കഴിയുന്നതുമായിരിക്കണം. അപ്രകാരമുള്ള യാതൊരു വിധ അത്ഭുതങ്ങളും അള്ളാഹു ഒരിക്കല്‍പ്പോലും അറബികളുടെ മുന്‍പാകെ മുഹമ്മദിലൂടെ ചെയ്തു കാണിച്ചതായി ഖുര്‍ആനില്‍ ഇല്ല!!

 

ചുരുക്കത്തില്‍ ‘അള്ളാഹു പലതും ചെയ്തിട്ടുണ്ട്’ എന്ന് മലക്ക്‌ അവകാശപ്പെടുന്നതല്ലാതെ അല്ലാഹു എന്തെങ്കിലും പ്രവര്‍ത്തിച്ചതായി ഖുര്‍ആന്‍ ഉപയോഗിച്ച് തെളിയിക്കാന്‍ കഴിയില്ല. അള്ളാഹു മുഹമ്മദിന്‍റെ മനസ്സിലെ ഭാവനാ സൃഷ്ടി മാത്രമാണ് എന്നതിന് ഇക്കാര്യം നല്ലൊരു തെളിവാണ്.

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-3/feed/ 1
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-2) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/#respond Mon, 28 Oct 2013 12:17:34 +0000 http://www.sathyamargam.org/?p=812 അനില്‍ കുമാര്‍ വി അയ്യപ്പന്‍ 

 

I. താന്‍ ദൈവമാണെന്ന് അള്ളാഹു ഒരിക്കലും മുഹമ്മദിനോട്‌ അവകാശപ്പെട്ടിട്ടില്ല.

 

ഇസ്ലാം ലോകാരംഭം മുതലേ ഉണ്ടായിരുന്നു എന്നും മുന്‍കാല പ്രവാചകന്മാര്‍ എല്ലാവരും അല്ലഹുവിനാല്‍ അയക്കപ്പെട്ടവര്‍ ആണെന്നും അവര്‍ ഏകനായ അല്ലാഹുവിനെ ആരാധിക്കാനാണ് പ്രബോധിപ്പിച്ചിരുന്നതെന്നും മുസ്ലീങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചരിത്ര വസ്തുതകള്‍ ഈ അവകാശവാദങ്ങളുമായി യോജിച്ചു പോകുന്നില്ല എന്നതാണ് സത്യം. മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ ഒരു മുസ്ലീമാണ് എന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ പോലുമില്ല. മുഹമ്മദിന് മുന്‍പുള്ള ഒരാള്‍ പോലും താന്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍ ആണെന്ന് അവകാശപ്പെട്ടതായി ഒരു ചരിത്ര രേഖ നമുക്ക്‌ കാണാന്‍ കഴിയില്ല. അല്‍ – ആഥ് എന്നൊരു ദൈവം അറബികള്‍ക്കിടയില്‍ ഉള്ളതായി ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ആ അല്ലാഹുവിന്‍റെ പ്രവാചകന്‍ എന്ന അവകാശവാദം ആദ്യമായി ഉന്നയിച്ച ആള്‍ മുഹമ്മദാണ്. മുഹമ്മദിന്‍റെ കാലത്തും അതിനു ശേഷവും പലരും അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍ എന്ന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസൈലിമത്തും മിര്‍സാ ഗുലാം അഹമ്മദ്‌ ഖാദിയാനിയും അവരില്‍ ചിലരാണ്. എന്നാല്‍ മുഹമ്മദിന് മുന്‍പുള്ള ഒരാളും താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകനാണെന്ന് അവകാശപ്പെട്ടതായി നമുക്ക്‌ ചരിത്ര രേഖകള്‍ പ്രകാരം കാണാന്‍ കഴിയില്ല.

 

ഇനി ‘താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്ന് വന്നിട്ടുള്ള പ്രവാചകനാണ്’ എന്ന മുഹമ്മദിന്‍റെ അവകാശവാദത്തിന് സാക്ഷികളായി ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്ന ദയനീയമായ ഉത്തരമാണ് ഇസ്ലാമിക പക്ഷത്തു നിന്നും കിട്ടുക. മുഹമ്മദിന് അള്ളാഹു പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശങ്ങളോ കല്പനകളോ ഉപദേശങ്ങളോ കൊടുത്തിട്ടുണ്ടോ എന്ന് നാം ഇസ്ലാമിക പ്രമാണങ്ങളില്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് അങ്ങനെയൊരു സംഭവം ഒരിക്കലും ഇല്ലായിരുന്നു എന്നാണ്. ഹദീസില്‍ നിന്നും നോക്കാം:

 

മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: “ഏതൊരാള്‍ മുഹമ്മദ്‌ നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ്‌ ആരോപിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ . 287 (177)

 

ഇതില്‍നിന്നും വളരെ വ്യക്തമായി നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത് മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല എന്ന സത്യമാണ്. പിന്നെ മുഹമ്മദ്‌ ആരെയാണ് കണ്ടിട്ടുള്ളത്? ഇസ്ലാമിക പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ കാണുന്നത് ജിബ്രീല്‍ എന്ന് പേരുള്ള ഒരു മലക്ക്‌ മുഹമ്മദിന് പ്രത്യക്ഷപ്പെട്ടതായിട്ടാണ്. ഈ മലക്കിനെ മുഹമ്മദ്‌ ഒഴികെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ വീണ്ടും നമുക്ക്‌ കിട്ടുന്നത് “ഇല്ല” എന്ന ആ പഴയ ദയനീയമായ മറുപടി തന്നെയാണ്. മുഹമ്മദിന്‍റെ അടുത്തു വന്ന ഒരു മനുഷ്യന്‍ മുഹമ്മദിനോട്‌ ചില ചോദ്യങ്ങള്‍ ചോദിച്ചു പോയതിനു ശേഷം ‘അത് ജിബ്രീല്‍ മലക്ക്‌ ആയിരുന്നു’ എന്ന് മുഹമ്മദ്‌ പറയുന്നതായി ചില ഹദീസുകളില്‍ കാണാന്‍ കഴിയും. എന്നാല്‍ അവിടേയും മുഹമ്മദിന്‍റെ ആ അവകാശവാദത്തിന് ഒരു രണ്ടാം സാക്ഷി ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും കിട്ടുന്നത് ആ പഴയ ദയനീയമായ “ഇല്ല” എന്ന മറുപടി തന്നെയാണ്. വന്ന മനുഷ്യന്‍ ഒരിക്കലും അവകാശപ്പെട്ടില്ല ‘ഞാന്‍ ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ ഉള്ളപ്പോഴല്ല മുഹമ്മദ്‌ പറയുന്നത് ‘ഇദ്ദേഹം ജിബ്രീല്‍ ആണ്’ എന്ന്. അയാള്‍ പോയതിനു ശേഷമാണ്. അയാളുടെ സാന്നിധ്യത്തില്‍ മുഹമ്മദ്‌ ‘ഈ വന്നിരിക്കുന്നത് ജിബ്രീല്‍ ആണ്’ എന്ന് പറയുകയും അയാള്‍ അത് നിഷേധിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ അയാളെ നമുക്ക്‌ രണ്ടാം സാക്ഷിയായി പരിഗണിക്കാമായിരുന്നു. എന്നാല്‍ ഇവിടെ അതിനും നിവൃത്തിയില്ല.

 

ഇനി, ജിബ്രീല്‍ അള്ളാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന മലക്ക്‌ ആണെന്നുള്ള വിശ്വാസത്തിനു ആധാരമായി എന്തെങ്കിലും വസ്തുതകള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ പിന്നെയും നമുക്ക്‌ കിട്ടുന്ന ഉത്തരം ആ അതിദയനീയമായ “ഇല്ല” എന്നത് തന്നെയാണ്. ജിബ്രീല്‍ പറയുന്നു, താന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്ന സന്ദേശവാഹകനാണെന്ന്, അതിന് ആരെങ്കിലും സാക്ഷികള്‍ ഉണ്ടോ? വീണ്ടും ദയനീയതയുടെ അങ്ങേയറ്റമായ “ഇല്ല” എന്ന ആ പഴമ്പുരാണം തന്നെ ആവര്‍ത്തിക്കണം. മുഹമ്മദ്‌ ഒരിക്കലും കണ്ടിട്ടില്ലാത്ത, മുഹമ്മദിനോട് ഒരിക്കലും സംസാരിച്ചിട്ടില്ലാത്ത അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നും വന്നു എന്നവകാശപ്പെടുന്ന ജിബ്രീല്‍ എന്ന മലക്കിനെ മാത്രമേ മുഹമ്മദിനറിയൂ. ഫലത്തില്‍, സാക്ഷികളില്ലാത്ത ഒരു കാര്യത്തില്‍ അന്ധമായി വിശ്വസിക്കാനാണ് ഇസ്ലാം നമ്മോട് ആവശ്യപ്പെടുന്നത്. നിഷ്പക്ഷ ബുദ്ധിയോടുകൂടെ വസ്തുതകളെ വിലയിരുത്തുന്ന ഒരാള്‍ക്കു ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണിത്, അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതുമാണ്.

 

മുഹമ്മദ്‌ ജിബ്രീലിനെ കണ്ടിരുന്നു എന്ന വാദവും ഇപ്രകാരം തന്നെ സാക്ഷികളുടെ അഭാവത്താല്‍ തള്ളിക്കളയേണ്ട അവകാശവാദമാണ്. മുഹമ്മദിന്‍റെ കാലത്തെ ആളുകള്‍ മുഹമ്മദിനോട്‌ ഇക്കാര്യം പറയുന്നത് നമുക്ക്‌ ഖുര്‍ആനില്‍ കാണാന്‍ കഴിയും:

 

“ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ ( നിന്നെപറ്റി ) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

 

മുഹമ്മദിന് ദൈവത്തില്‍നിന്നുള്ള സന്ദേശം കിട്ടുന്നുണ്ടെന്നുള്ള അവകാശവാദത്തിന് ഇവിടെ ജനങ്ങള്‍ ആവശ്യപ്പെടുന്ന തെളിവുകളിലൊന്ന് “ഇയാളോടൊപ്പം ഒരു മലക്ക്‌ വരാത്തതെന്ത്‌?” എന്നാണ്. അതായത് മുഹമ്മദിന്‍റെ അടുക്കല്‍ മലക്ക്‌ വന്നിരുന്നു എന്നുള്ള കഥ അക്കാലത്തെ മക്കയിലെ ജനങ്ങള്‍, മുഹമ്മദിന്‍റെ സമകാലീനരായ ജനങ്ങള്‍ തന്നെ വിശ്വസിച്ചിരുന്നില്ല എന്ന് നമുക്ക്‌ ഖുര്‍ആനില്‍ നിന്ന് തന്നെ കാണാന്‍ കഴിയും. ജനങ്ങളുടെ മുന്നില്‍ ഒരിക്കല്‍പ്പോലും പ്രത്യക്ഷപ്പെടാത്ത ഈ മലക്ക്‌ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ അതോ മുഹമ്മദിന്‍റെ മനസ്സിലെ മിഥ്യാഭ്രമം മാത്രമാണോ എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

 

ഏതായാലും അള്ളാഹു ഒരിക്കലും മുഹമ്മദിന് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയോ “ഞാന്‍ അല്ലാഹുവാകുന്നു, എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് പറയുകയോ ചെയ്തിട്ടില്ല എന്ന് ഇസ്ലാമിക പ്രമാണരേഖകള്‍ വെച്ച് കൊണ്ട് നിസംശയം നമുക്ക്‌ പറയാവുന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്‍റെ അസ്തിത്വം ഇസ്ലാമിക പ്രമാണ രേഖകള്‍ വെച്ചുകൊണ്ട് തെളിയിക്കാന്‍ ലോകത്ത് ഒരൊറ്റ മുസല്‍മാനും സാധിക്കുകയില്ല. അള്ളാഹു നിലനില്‍ക്കുന്നത് മുസ്ലീങ്ങളുടെ മനസ്സില്‍ മാത്രമാണ്, അതിന് പുറത്ത് ഒരു നിലനില്‍പ്പ്‌ അല്ലാഹുവിനില്ല… (തുടരും…)

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4-2/feed/ 0
ഖുര്‍ആനിലെ അള്ളാഹു ഏക സത്യദൈവമോ അതോ മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക സൃഷ്ടി മാത്രമോ!! (ഭാഗം-1) https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/ https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/#respond Mon, 28 Oct 2013 11:39:02 +0000 http://www.sathyamargam.org/?p=808  

അനില്‍ കുമാര്‍ വി. അയ്യപ്പന്‍

 

മുസ്ലീങ്ങള്‍ ദൈവമായി ആരാധിക്കുന്ന അല്ലാഹുവിന്‍റെ ദൈവത്വവും അതിനു മുന്‍പ്‌ അല്ലാഹുവിന്‍റെ അസ്തിത്വവും പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഈ പേപ്പറിലൂടെ ഞാന്‍ ചെയ്യുന്നത്. ( ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം എന്ന വിഷയം ഞാന്‍ വേറെ ഒരു പോസ്റ്റ്‌ ആയി മുന്‍പേ ഇട്ടിട്ടുള്ളതാണ് ) അള്ളാഹു മാത്രമാണ് ഏകസത്യദൈവമെന്നു കുട്ടിക്കാലം മുതലേ കേട്ടു വളര്‍ന്നിട്ടുള്ള എന്‍റെ മുസ്ലീം സ്നേഹിതന്മാര്‍ ആ കാര്യം അന്ധമായി വിശ്വസിച്ചു പോരുന്നതല്ലാതെ നിരൂപണ ബുദ്ധ്യാ ഇക്കാര്യം പരിശോധിക്കാന്‍ മിനക്കെടാറില്ല. എന്ന് മാത്രമല്ല, അങ്ങനെ അല്ലാഹുവിന്‍റെ അസ്തിത്വത്തെയോ ദൈവത്വത്തെയോ പരിശോധിച്ച് നോക്കുന്നത് ദൈവനിന്ദയാകും എന്ന് കരുതി ഭയപ്പെടുന്നവരുമാണ്. വാസ്തവത്തില്‍ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതകളുടെ പിന്‍ബലമില്ലെങ്കില്‍ അവനത് പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊള്ളാനാകില്ല. കാരണം, ഒരുത്തന്‍റെ തലച്ചോറിന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യം അവന്‍റെ ഹൃദയത്തിന് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതുകൊണ്ടാണ് എല്ലാ മനുഷ്യര്‍ക്കും തങ്ങള്‍ വിശ്വസിക്കുന്ന വിഷയത്തില്‍ വസ്തുതകളുടെ പിന്‍ബലം അത്യാവശ്യമായിരിക്കുന്നത്. വസ്തുതകളുടെ പിന്‍ബലം എന്നുള്ളത് അവന്‍ അന്വേഷിച്ച് പരിശോധിച്ച് കണ്ടെത്തേണ്ട, അവന്‍റെ മാത്രം ഉത്തരവാദിത്തമാണ്. ഈ അന്വേഷണത്തില്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്ക്  അനുകൂലമായത് മാത്രമല്ല,  പ്രതികൂലമായ തെളിവുകളും നിഷ്പക്ഷബുദ്ധിയോടെ ഒരുവന്‍  പരിശോധിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ തന്‍റെ വിശ്വാസത്തിനു എതിരായി വരുന്ന വസ്തുതകളെയും തെളിവുകളെയുമെല്ലാം നിഷ്പക്ഷ ബുദ്ധിയോടെയുള്ള പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധനാഫലം അവന്‍റെ വിശ്വാസത്തിനു അനുകൂലവും ആണെങ്കില്‍, അവന്‍റെ വിശ്വാസം അചഞ്ചലമായിരിക്കും.

 

ഇങ്ങനെ ഒരു അന്വേഷണമോ പരിശോധനയോ നടത്താതെ അന്ധമായി വിശ്വാസ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ സ്വാഭാവികമായും ദുര്‍ബല വിശ്വാസികളാണ്. തങ്ങള്‍ വിശ്വസിക്കുന്ന കാര്യം തങ്ങളുടെ തലച്ചോറിനെ തന്നെ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക്‌ പല സൂത്രപ്പണികളും ചെയ്യേണ്ടി വരുന്നു. ഇങ്ങനെയുള്ള സൂത്രപ്പണികളില്‍ പ്രധാനപ്പെട്ട ഒന്ന് ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ശാസ്ത്രജ്ഞര്‍ തങ്ങളുടെ വര്‍ഷങ്ങളോളമുള്ള അദ്ധ്വാനത്തിന്‍റെ ഫലമായി ഒരു കണ്ടുപിടുത്തം നടത്തിയാല്‍, ഈ ദുര്‍ബ്ബല വിശ്വാസികള്‍ ഉടനെ തന്നെ അതിന്‍റെ ഉത്തരവാദിത്തം തങ്ങള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തിന് ചാര്‍ത്തിക്കൊടുക്കും. ഇതെല്ലാം വളരെക്കാലം മുന്‍പേ ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ള സംഗതികളാണ് എന്ന് നിര്‍ല്ലജ്ജം തട്ടിവിടും. പിന്നെ ചിലര്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥം തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുക എന്ന് നോക്കാതെ ലോകത്തെ പ്രശസ്തരായ ആളുകള്‍ തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ വായില്‍ ഘോഷിച്ചു നടക്കും. വേറെ ചിലര്‍ മറ്റുള്ളവരുടെ മതഗ്രന്ഥങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും തങ്ങളുടെ പുണ്യപുരുഷന്മാരെ കുറിച്ച് പ്രവചനം ഉണ്ടെന്നായിരിക്കും പറയുക. അല്പം ആഴത്തില്‍ ചിന്തിച്ചാല്‍, തങ്ങളുടെ ഉള്ളിലുള്ള അപകര്‍ഷത കൊണ്ടാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസ്സിലാക്കാം. മറ്റു വിശ്വാസങ്ങളിലുള്ളവരെ പറ്റിക്കുക എന്നതിനേക്കാള്‍ ഉപരിയായി തങ്ങളുടെ തന്നെ മന:സാക്ഷിയെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഈ പാവങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് വാസ്തവം. സത്യത്തില്‍ മറ്റുള്ളവരെയല്ല, തങ്ങളെതന്നെയാണ് തങ്ങള്‍ വഞ്ചിക്കുന്നത് എന്ന കാര്യം ഇവര്‍ക്ക്‌ ഒരിക്കലും മനസ്സിലാകുകയുമില്ല എന്നതാണ്‌ ഏറ്റവും വലിയ ദുര്യോഗം. എന്നാല്‍ നാം നേരത്തേ ചിന്തിച്ചത് പോലെയുള്ള ഒരു ദൃഡവിശ്വാസി ഒരിക്കലും ഇങ്ങനെയുള്ള ഗിമ്മിക്കുകളുടെ പുറകെ പോകുകയില്ല. ശാസ്ത്രജ്ഞന്മാര്‍ പുതിയതായി എന്തെങ്കിലും കണ്ടെത്തിയാല്‍ അവന്‍റെ വിശ്വാസം വര്‍ദ്ധിക്കുകയോ കണ്ടെത്തിയില്ലെങ്കില്‍ അവന്‍റെ വിശ്വാസത്തിനു ഇടിവ് സംഭവിക്കുകയോ ചെയ്യുകയില്ല. ആരെങ്കിലും തന്‍റെ പുണ്യപുരുഷന്മാരെ കുറിച്ച് അനുകൂലമായി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക്‌ സന്തോഷം ഉണ്ടാകും എന്നല്ലാതെ വിശ്വാസത്തില്‍ വര്‍ദ്ധനയുണ്ടാകില്ല. അതുപോലെതന്നെ എതിരായി എന്തെങ്കിലും പറഞ്ഞെന്നു കരുതി അവരുടെ വിശ്വാസം തീര്‍ന്നു പോകുകയുമില്ല. ഉറപ്പേറിയ വസ്തുതകളുടെ പിന്‍ബലത്തോടെ തന്‍റെ വിശ്വാസം ആരിലാണോ അര്‍പ്പിച്ചിരിക്കുന്നത്, ആ ദൈവത്തെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അവന്‍റെ മനസ്സ്‌ ചഞ്ചലപ്പെടുകയില്ല, അവന്‍ പ്രകോപിതനാകുകയുമില്ല.

 

എന്നാല്‍ പുറമേക്ക് വലിയ വിശ്വാസിയാണെന്ന് കാണിക്കുകയും അതേസമയം, അകമേ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബല വിശ്വാസികള്‍ പെട്ടെന്ന് പ്രകോപിതരാകുകയും തന്‍റെ വിശ്വാസത്തിന് എതിരായി വരുന്ന തെളിവുകള്‍ എടുത്തു കാണിക്കുന്നവനെ ആക്രമിച്ചു നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ ഭയപ്പെടുന്നത് എതിരാളിയെ അല്ല, മറിച്ച് തങ്ങളെത്തന്നെയാണ്. തന്‍റെ വിശ്വാസത്തിനെതിരായി എതിരാളി ചൂണ്ടിക്കാട്ടുന്ന തെളിവുകള്‍ക്ക് തന്‍റെ പക്കല്‍ മറുപടിയില്ലാത്തതിനാല്‍ തന്‍റെ വിശ്വാസം നഷ്ടപ്പെട്ടു പോകുമോ എന്ന ഭയമാണ് അവരെ ഇപ്രകാരം പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഉറപ്പും ബോധ്യവുമുള്ള ഒരുത്തന്‍ എതിരാളി കൊണ്ടുവരുന്ന തെളിവുകള്‍ക്കെതിരായി താന്‍ മുന്‍പേ അന്വേഷിച്ച് പരിശോധിച്ച് മനസ്സിലാക്കി വെച്ചിരിക്കുന്ന വസ്തുതകളെ ഉയര്‍ത്തിക്കാട്ടുകയും അങ്ങനെ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കുകയും ചെയ്യും. ദുര്‍ബ്ബല വിശ്വാസികള്‍ എതിരാളിയെ നിശ്ശബ്ദനാക്കുമ്പോള്‍ അചഞ്ചല വിശ്വാസികള്‍ എതിരാളിയുടെ വാദങ്ങളെ നിശ്ശബ്ദമാക്കും. ഇത് വളരെ വലിയൊരു വ്യത്യാസമാണ്.

 

ആമുഖമായി ഇത്രയും പറഞ്ഞതിന് കാരണം എന്താണെന്ന് വച്ചാല്‍, ഈ പേപ്പറില്‍ ഞാന്‍ മുന്നോട്ടു വെയ്ക്കുന്ന തെളിവുകള്‍ക്കും വാദമുഖങ്ങള്‍ക്കും എതിരായി വസ്തുതകളില്‍ അധിഷ്ഠിതമായ തെളിവുകള്‍ വെച്ചുകൊണ്ടുള്ള ഒരു മറുവാദം ആയിരിക്കണം എതിര്‍പക്ഷത്തു നിന്നും ഉണ്ടാകേണ്ടത് എന്ന ആഗ്രഹമുള്ളതിനാലാണ്. ഇനി നമുക്ക്‌ അല്ലാഹുവിന്‍റെ അസ്തിത്വവും ദൈവത്വവും ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ച് പരിശോധിക്കാം. (തുടരും…)

]]>
https://sathyamargam.org/2013/10/%e0%b4%96%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%86%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81-%e0%b4%8f%e0%b4%95-%e0%b4%b8%e0%b4%a4/feed/ 0
മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-3 https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/ https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/#comments Thu, 09 May 2013 12:15:29 +0000 http://www.sathyamargam.org/?p=720 അനില്‍കുമാര്‍ വി. അയ്യപ്പന്‍

 

v.  പ്രവാചകന്‍ നീതിബോധമുള്ള ആളായിരിക്കണം.

 

മുഹമ്മദ്‌ ഈ കാര്യത്തിലും ഒരു പരാജയമായിരുന്നു. ഇതാ ഹദീസ്‌:

 

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754):

‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.”

 

നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ മുഹമ്മദിന്‍റെ നീതിബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ എന്ന് നിങ്ങള്‍ അവകാശപ്പെടുന്നയാള്‍ ചെയ്തത്. ഇതിന്‍റെ നീതിബോധം എന്താണ്?

 

തീര്‍ന്നിട്ടില്ല, ബൈബിളില്‍ മോശെ മുഖാന്തരം വന്ന ന്യായപ്രമാണത്തില്‍ പറയുന്നത് യിസ്രായേല്‍ ദേശത്തു വസിക്കുന്ന യിസ്രായേല്യനും പരദേശിക്കും നീതിയും ന്യായവും തുല്യമാണ് എന്നാണ്. സംഖ്യാ പുസ്തകം 15:15,16-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്:

 

“നിങ്ങള്‍ക്കാകട്ടെ വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.”

 

സംഖ്യാ 15:29-ല്‍ ഇങ്ങനെ വായിക്കുന്നു:

“യിസ്രായേല്‍മക്കളുടെ ഇടയില്‍ അബദ്ധവശാല്‍ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നു പാര്‍ക്കുംന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.”

 

നീതിബോധം ഉള്ള ഒരു ദൈവത്തിനു മാത്രമേ ഇപ്രകാരമുള്ള നിയമം കൊണ്ടുവരാന്‍ കഴിയൂ. എന്നാല്‍ മുഹമ്മദ്‌ എന്താണ് പറഞ്ഞതും ചെയ്തതും? ഹദീസില്‍ നിന്നും നോക്കാം:

 

“ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

 

ഇതെന്തു നീതി ബോധമാണ്? സ്വദേശിക്കും പരദേശിക്കും നിയമവും പ്രമാണവും ഒന്നുതന്നെ ആയിരിക്കണം എന്നുള്ള മുന്‍വെളിപ്പാടിനെതിരായുള്ള മുഹമ്മദിന്‍റെ വാക്കുകള്‍ ആണിത്. ഇവിടെ മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവരെ താമസിക്കാന്‍ പോലും അനുവദിക്കുകയില്ലെന്നാണ് മുഹമ്മദ്‌ പറയുന്നത്.

 

ബൈബിള്‍ പറയുന്നത് ഒരാള്‍ കുറ്റം ചെയ്‌താല്‍ അതിനെക്കുറിച്ച് അന്വേഷണം നടത്തി അവന്‍ തന്നെയാണ് കുറ്റവാളി എന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ അവനെ ശിക്ഷിക്കാവൂ എന്നാണു. എന്നാല്‍ മുഹമ്മദ്‌ എന്താണ് ചെയ്തതെന്ന് നോക്കാം:

 

അനസ്‌ നിവേദനം: നബിയുടെ കുഞ്ഞിന്‍റെ മാതാവുമായി ഒരാള്‍ക്ക് ബന്ധമുള്ളതായി ആരോപണമുന്നയിക്കപ്പെട്ടിരുന്നു. അപ്പോള്‍ പ്രവാചകന്‍ അലിയോടു പറഞ്ഞു: ‘നീ പോയി അവന്‍റെ കഴുത്തു വെട്ടുക.’ അങ്ങനെ അലി അവന്‍റെ അടുക്കല്‍ ചെന്നു. അവന്‍ ഒരു കിണറ്റിന്‍റെ അരികില്‍ കുളിക്കുകയായിരുന്നു. അലി അവനോടു പുറത്തു വരാന്‍ പറഞ്ഞു: എന്നിട്ട് അവന്‍റെ കൈ പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു. അപ്പോള്‍ അവന്‍ ലിംഗം മുറിഞ്ഞ ജനനേന്ദ്രിയമില്ലാത്തവനായിരുന്നു. അപ്പോള്‍ അദ്ദേഹം അവനെ ഒഴിവാക്കി. പിന്നീട് നബിയുടെ അടുക്കല്‍ ചെന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതരേ, അവന്‍ ലിംഗം മുറിഞ്ഞവനാണ്, അവനു ജനനേന്ദ്രിയമില്ല.’ സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 59 (2771).

 

ഇതൊക്കെ ആര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമാണോ? തന്‍റെ ഭാര്യമാരില്‍ ഒരുവളുമായി ചേര്‍ത്തു ഒരാളെക്കുറിച്ച് ഒരു ആരോപണം ഉണ്ടായപ്പോള്‍ യാതൊരുവിധ അന്വേഷണവും നടത്താന്‍ ഒരുമ്പെടാതെയാണ് മുഹമ്മദ്‌ ശിക്ഷ വിധിക്കുന്നത്. ഇതെന്തു നീതി ബോധമാണ്?

 

മുഹമ്മദ്‌ പറഞ്ഞതനുസരിച്ച് നോക്കിയാല്‍ മുഹമ്മദിന് മാത്രമല്ല, മുഹമ്മദിനെ പ്രവാചകനായി അയച്ചു എന്ന് പറയുന്ന അല്ലാഹുവിനും നീതി ബോധം അല്പം പോലും ഇല്ലായിരുന്നു എന്ന് കാണാം. ഇതാ ഹദീസ്‌:

 

അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക്‌ പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ്‌ നമ്പര്‍ 51 (2767).

 

ഇതൊക്കെ എന്തൊരു നീതിബോധമാണ്? മുഹമ്മദ്‌ ജൂതരെയും ക്രൈസ്തവരേയും അറേബ്യയില്‍ നിന്നും തുരത്തുമെന്നു ശപഥം ചെയ്തിരിക്കുമ്പോള്‍ അല്ലാഹു ചെയ്യാന്‍ പോകുന്നത് മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ അവര്‍ക്ക് പൊറുത്തു കൊടുത്ത് അതെല്ലാം ക്രൈസ്തവരുടെയും ജൂതരുടെയും തലയില്‍ ചുമത്തുകയാണ്. മുഹമ്മദ്‌ ഈ പറഞ്ഞ ഹദീസ്‌ അനുസരിച്ച് നോക്കിയാല്‍ അല്ലാഹുവിനു പറ്റിയ നീതിബോധമുള്ള പ്രവാചകനാണ് മുഹമ്മദ്‌. പക്ഷേ ബൈബിളിലെ ദൈവത്തിന്‍റെ അടുക്കല്‍ നിന്ന് വന്ന പ്രവാചകന്മാരുടെ പരമ്പരയില്‍ മുഹമ്മദിനെ ഉള്‍പ്പെടുത്താന്‍ സത്യവും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ അനുയായികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്. (തുടരും…)

]]>
https://sathyamargam.org/2013/05/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a4-3/feed/ 1
മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനോ മുഴുലോകത്തിന്‍റേയും പ്രവാചകനോ? https://sathyamargam.org/2012/10/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d/ https://sathyamargam.org/2012/10/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d/#comments Wed, 03 Oct 2012 07:34:25 +0000 http://www.sathyamargam.org/?p=526 ദാവാക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണ് യേശുക്രിസ്തു ഇസ്രായേലിലേക്ക് മാത്രം വന്ന പ്രവാചകനാണ് എന്ന്.  അതിനവര്‍ മത്തായി 10:5,6; 15:24 എന്നീ വേദഭാഗങ്ങള്‍ എടുത്തുകൊണ്ട് വരികയും ചെയ്യും. മാത്രമല്ല, മുഹമ്മദ്‌ നബി മുഴുലോകത്തിലേക്കും വന്ന പ്രവാചകനാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യും. അതിനുവേണ്ടി ഖുര്‍ആന്‍ ആയത്തുകളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ഖുര്‍ആനില്‍ നിന്നുള്ള ഏഴു ആയത്തുകളുടെ പിന്‍ബലത്തോടെ നമുക്ക്‌ സ്ഥാപിക്കാന്‍ കഴിയുന്ന കാര്യമാണ് മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനാണ് എന്നുള്ളത്. ആ ആയത്തുകള്‍ നമുക്കൊന്ന് പരിശോധിക്കാം:

1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)

എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.

2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്‌ ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…

3) “അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക്‌ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2)

‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ നിവാസികളെയാണ്. മുഹമ്മദ്‌ അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ് ഇവിടെ പറയുന്നത്.

4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)

മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ )  അവതരിപ്പിച്ചത്‌ എന്ന് വ്യക്തമായി പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന് വാശി പിടിക്കുന്നത്‌?

5) “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).

മക്കയിലും അതിനു ചുറ്റുമുള്ള അറബി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് മുഹമ്മദ്‌ അവതരിപ്പിച്ച സന്ദേശം എന്ന് ഇവിടെയും വ്യക്തമായി പറഞ്ഞിരിക്കെ മുഹമ്മദ്‌ മുഴുലോകത്തിലേക്കും അയക്കപ്പെട്ട പ്രവാചകനാണെന്ന് വാദിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക്‌ എങ്ങനെ മനസ്സ് വരുന്നുവോ, ആവോ? മാത്രമല്ല, ഈ ആയത്തിന് വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ഈയിടെ കേള്‍ക്കുവാന്‍ ഇടയായി. ‘ഉമ്മുല്‍ഖുറാ’ എന്നുപറഞ്ഞാല്‍ ‘ഗ്രാമങ്ങളുടെ പട്ടണം’ എന്നാണു അര്‍ത്ഥമത്രെ. നിച്ച് ഓഫ് ട്രൂത്തിലെ മുഹമ്മദലി മാസ്റ്റര്‍ ആണ് ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടുപിടിച്ചത്. അദ്ദേഹമാണെങ്കില്‍ എബ്രായ,ഗ്രീക്ക് പണ്ഡിതനാണ് എന്നാണു വെയ്പ്പ്. ഈ വിശദീകരണം കേട്ടപ്പോള്‍ ആണ് അറബി പോലും അദ്ദേഹത്തിന് നേരാം വണ്ണം അറിയില്ല എന്ന് മനസ്സിലായത്‌ . അറബി അറിയാവുന്ന ആരോട് ചോദിച്ചാലും അവര്‍ പറഞ്ഞു തരും, ഉമ്മുല്‍ഖുറാ എന്ന് പറഞ്ഞാല്‍ ‘നഗരങ്ങളുടെ മാതാവ്’ എന്നാണു അര്‍ത്ഥമെന്ന്. ഇസ്ലാമിക സാഹിത്യത്തില്‍ ‘നഗരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് മക്ക നഗരത്തെയാണ്. അതുപോലും അറിയാതെയാണ് ഈ പണ്ഡിതമ്മന്യന്മാര്‍ ഖുര്‍ആന് വ്യാഖ്യാനം ചമക്കാന്‍ പുറപ്പെടുന്നതു, കഷ്ടം!

6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. ‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156)

(സൂറാ.6:156-നു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്: “പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം: “അറബികളായ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!” ഇങ്ങനെയൊരു ന്യായവാദത്തിന് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.”)

ഈ മൂന്നു ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം എന്താണ്? മൂസയ്ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥം പരിപൂര്‍ണ്ണമാണ്. അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവും എല്ലാ കാര്യത്തിനുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും അതിലുണ്ട്. എന്നാല്‍ അറബികളെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം വിദേശഭാഷയില്‍ ആയതിനാല്‍ അത് വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അറബികള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അറബികള്‍ അല്ലാത്തവര്‍ അത് പിന്‍പറ്റണ്ട കാര്യമില്ല. മാത്രമല്ല, മൂസയ്ക്ക് അവതരിപ്പിച്ച പരിപൂര്‍ണ്ണമായ ഗ്രന്ഥം ഇപ്പോള്‍ അറബി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അറബികളും ആ പരിപൂര്‍ണ്ണമായ ഗ്രന്ഥത്തെയാണ് പിന്‍പറ്റണ്ടത്!!

7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).

ഈ ആയത്തില്‍നിന്നും സ്ഫടികസമാനം തെളിയുന്ന കാര്യമാണ് ഖുര്‍ആന്‍ അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന്. അറബികള്‍ക്ക് ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് അത് അറബി ഭാഷയില്‍ കൊടുത്തത്. ഉദാഹരണത്തിന്, ഞാന്‍ മലയാളത്തില്‍ ഒരു പുസ്തകം എഴുതിയിട്ട് മലയാളം അറിയാത്ത തെലുങ്കരോട് പോയി പറയുകയാണ്‌, “നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കേണ്ടതിനാണ് ഞാന്‍ ഇത് മലയാളത്തില്‍ എഴുതിയത്’ എന്ന്. ഇത് കേള്‍ക്കുന്ന ഒരാള്‍ എന്നെപ്പറ്റി എന്ത് പറയും? എനിക്ക് വട്ടാണെന്നല്ലേ പറയൂ. എന്നാല്‍ ഞാന്‍ മലയാളത്തില്‍ പുസ്തകം എഴുതിയതിനു ശേഷം ആ പ്രസ്താവന മലയാളികളോടാണ് ചെയ്യുന്നതെങ്കിലോ? അത് യുക്തിഭദ്രമായിരിക്കും. അങ്ങനെയൊരു പ്രസ്താവന നടത്തിയതിനു ഒരാളും എന്നെ പരിഹസിക്കുകയില്ല.

ഇനി ഹദീസില്‍ നിന്നുള്ള തെളിവും കൂടി നോക്കാം:

“സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 94-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. ‘അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍’ എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്. മുഴുലോകത്തിനും വേണ്ടിയുള്ള സന്ദേശമായിരുന്നെങ്കില്‍ അതുമായി ശത്രുരാജ്യത്തേക്ക് പോകരുതെന്ന് വിലക്കിയതെന്തിനു? യേശുക്രിസ്തുവിന്‍റെ സുവിശേഷം മുഴുലോകത്തിനും വേണ്ടിയുള്ളതായതുകൊണ്ടാണ് ലോകത്തിന്‍റെ അറ്റത്തോളം പോയി സകല സൃഷ്ടികളോടും ആ സന്ദേശം അറിയിക്കാന്‍ അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് കല്പിച്ചത്. അതുകൊണ്ടാണ് ഇന്ന് 2500-ലധികം ഭാഷകളില്‍ ബൈബിള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വന്ത ഭാഷയില്‍ വായിച്ചു ചിന്തിച്ചു മനസ്സിലാക്കാന്‍ വേണ്ടി!!!

ഇത്രയൊക്കെ തെളിവ് ഉണ്ടായാലും അവര്‍ പറയും, മുഹമ്മദ്‌ മുഴുലോകത്തിന്‍റേയും പ്രവാചകനാണ് എന്ന്.

]]>
https://sathyamargam.org/2012/10/%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c-%e0%b4%85%e0%b4%b1%e0%b4%ac%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d/feed/ 5
അല്ലാഹുവും യഹോവയും ഒരാള്‍ തന്നെയാണോ? https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/ https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/#comments Sat, 07 Jul 2012 06:25:31 +0000 http://www.sathyamargam.org/?p=208 അള്ളാഹു പഴയ നിയമത്തില്‍ ഉള്ള യഹോവയാണെന്നു വാദിക്കുന്ന മുസ്ലീങ്ങളും അത് സത്യമാണെന്ന് വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികളും നമ്മുടെ ഇടയിലുണ്ട്. ഖുറാന്‍റെ  അവകാശവാദവും (സൂറ. 3:3,4) മുസ്ലിങ്ങളുടെ പ്രചാരണവും കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് പോലും ഇവര്‍ രണ്ടു പേരും ഒന്നാണെന്നുള്ള ചിന്ത വരുന്നത്. പ്രധാനമായും യഹോവ ഏകനെന്നു പറഞ്ഞിരിക്കുന്നത് പോലെ (ആവ.6:4) അല്ലാഹുവും ഏകനെന്നു പറഞ്ഞിരിക്കുന്നതിനാല്‍ (സൂറ.112:1) മുസ്ലീങ്ങള്‍ ഈ നൂറ്റിപന്ത്രണ്ടാം അദ്ധ്യായം ഉപയോഗിച്ച് ക്രിസ്ത്യാനികളെ പറ്റിക്കാന്‍ നോക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ആയതിനാല്‍ ഈ വിഷയം നമുക്കൊന്ന് പരിശോധിക്കാം:

 

ആദ്യം സൂറ 112 – താഴെ കൊടുക്കുന്നു:

 

‘പ്രവാചകന്‍ പറഞ്ഞു കൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു, ഏകന്‍. അള്ളാഹു ആരുടേയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവനു സന്തതിയെതുമില്ല, അവന്‍ ആരുടേയും സന്താനവുമല്ല. അവനു തുല്യനായി ആരുമില്ല.’

 
പ്രമുഖ ഖുറാന്‍ വ്യാഖ്യാതാവും ‘ജമാ അത്തെ ഇസ്ലാമി’ സ്ഥാപകനുമായ ജനാബ് അബുല്‍ അഅലാ മൌദൂദി രചിച്ച ‘തഹ്ഫീമുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ഈ അധ്യായത്തിന്‍റെ വാക്യ പ്രതിവാക്യമായ വിവര്‍ത്തനമുണ്ട്, അതിങ്ങനെയാണ്:

 

“നീ പറയുക: അല്ലാഹുവാണ് ഏകന്‍. അള്ളാഹു ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല). ഇല്ല അവനു തുല്യനായി  ആരും.”

 

ഈ അവകാശ വാദങ്ങള്‍  ഓരോന്നോരോന്നായി പരിശോധിക്കാം. ആദ്യം അല്ലാഹുവിന്‍റെ ഏകത്വം എന്ന വിഷയം:

 

ആവര്‍ത്തന പുസ്തകത്തില്‍ ‘യഹോവ ഏകനാകുന്നു’ എന്ന് പറഞ്ഞിടത്ത് ഉപയോഗിച്ചിരിക്കുന്ന  എബ്രായ പദം ‘എക്കാദ്’ ആണ്. ‘ഒറ്റ’ എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്ന അര്‍ത്ഥത്തിലാണ് ബൈബിള്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ആദാമിനേയും ഹവ്വയെയും കുറിച്ച് ‘അവര്‍ ഏക ദേഹമായി തീരും’ (ഉല്പത്തി. 2:25) എന്ന് പറയുവാന്‍ ഈ പദം മോശെ ഉപയോഗിച്ചിരിക്കുന്നു. ഭാരതീയരായ നാം ‘നാനാത്വത്തില്‍ ഏകത്വം’ എന്ന് പറയുമ്പോള്‍ ഉദേശിക്കുന്നത് ‘ഭാരതത്തില്‍ ഒരു ജനത മാത്രമേ ഉള്ളൂ’ എന്നല്ല, ഉള്ളവരെല്ലാം ഒന്നാണ് എന്നാണു.

 

ഏകം എന്ന പദത്തിന് നമ്മില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത് പോലെ ‘ഒന്ന്’ എന്നല്ല അര്‍ഥം, ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നാണു. ഏകം എന്ന പദത്തിന്‍റെ  മറ്റൊരു രൂപമാണ് ‘ഐക്യം’ എന്നത്. ഒരാള്‍ക്ക്‌ ഒരിക്കലും ഐക്യത്തോടെ നില്‍ക്കാന്‍ കഴിയില്ല, അതിനു കുറഞ്ഞത്‌ രണ്ടു പേരെങ്കിലും വേണം.

 

‘ഒറ്റ’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന  എബ്രായ പദം ‘യാഖീദ്’ ആണ്. യിഫ്താഹിന്‍റെ  ഏക പുത്രി എന്ന് ന്യായാ.11:34-ല്‍ പറയുമ്പോള്‍ അവിടെ യാഖീദ് എന്നാണു ഉപയോഗിച്ചിരിക്കുന്നത്. ബൈബിളില്‍ ഒരിടത്ത് പോലും യഹോവയായ ദൈവത്തെ കുറിക്കുവാന്‍ യഖീദ് എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് മറക്കാതിരിക്കുക. എന്നാല്‍ ഖുറാനില്‍ അല്ലാഹുവിനെ ‘ഏകന്‍’ എന്ന് പറഞ്ഞിരിക്കുന്നത് ഏതു ആശയത്തിലാണ്? എക്കാദ് എന്ന അര്‍ത്ഥത്തിലാണോ അതോ യഖീദ് എന്ന അര്‍ത്ഥത്തിലാണോ?
ഇത് രണ്ടുമല്ല എന്നതാണ് വാസ്തവം!! ‘അള്ളാഹു ഏകന്‍ ആണ്’ എന്ന് സൂറ 112:1-ല്‍ പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘അഹദ്’ എന്നാണു. ഈ പദത്തിന് ‘ഒന്ന്’ എന്നോ ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നോ അല്ല, ‘ഒരുവന്‍’ എന്നാണു അര്‍ത്ഥം. വെറും ഒരുവനല്ല, ഒരു കൂട്ടത്തില്‍ ഉള്ള ഒരുവന്‍!! (ആയിരത്തില്‍ ഒരുവന്‍ എന്നൊക്കെ പറയുന്നത് പോലെ) ഖുറാനില്‍ അഹദ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന മറ്റു ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ചില ആയത്തുകള്‍ നോക്കാം:

 

1) സൂറ. 2:96   ‘ബഹുദൈവ വിശ്വാസികളില്‍ ഒരുവന്‍’

2) സൂറ. 2:136  ‘പ്രവാചകന്മാരില്‍ ഒരുവന്‍’

3) സൂറ. 9:84   ‘അവിശ്വാസികളില്‍ ‘ഒരുവന്‍റെ’ ഖബറിന്നരികില്‍ നിന്ന്
പ്രാര്‍ത്ഥിക്കരുത്’
ഈ ആയത്തുകളുടെ വെളിച്ചത്തില്‍ സൂറ 112:1 ‘അള്ളാഹു അഹദ് ആകുന്നു’ എന്ന് പറയുമ്പോള്‍ ആര്‍ക്കും കിട്ടുന്ന അര്‍ത്ഥം ‘അള്ളാഹു (കൂട്ടത്തില്‍) ഒരുവന്‍ ആകുന്നു ‘ എന്നാണു.

 

മൌദൂദി സൂറ 112 ന്‍റെ വ്യാഖ്യാനത്തില്‍ അഹദ് എന്ന പദത്തിന് കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക:

 

“ഇവിടെ ആദ്യമായി ഗ്രഹിച്ചിരിക്കേണ്ട സംഗതിയിതാണ്: ഈ വാക്യത്തില്‍ അല്ലാഹുവിനെ ‘അഹദ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് അറബി ഭാഷയില്‍ ഈ പദത്തിന്‍റെ  അസാധാരണമായ പ്രയോഗമാണ്. സാധാരണ ഗതിയില്‍ ഈ പദം മറ്റൊന്നിനെ അതിനോട് ഘടിപ്പിച്ചു കൊണ്ടോ അതിനെ മറ്റൊന്നിനോട് ഘടിപ്പിച്ചു കൊണ്ടോ ആണ് ഉപയോഗിക്കുക. ഉദാ: ആഴ്ചയിലെ പ്രഥമ ദിവസം, നിങ്ങളിലൊരാളെ അയക്കുക. മൊത്തമായ നിഷേധത്തെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. ഉദാ: എന്‍റെ അടുത്തു ആരും വന്നില്ല. അല്ലെങ്കില്‍ ചോദ്യ വാക്യത്തില്‍ സാമാന്യതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: നിന്‍റെയടുത്തു വല്ലവനും ഉണ്ടോ?  സോപാധിക വാക്യത്തിലും സാമാന്യതയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കാറുണ്ട്. ഉദാ: നിന്‍റെയടുക്കല്‍  വല്ലവനും വന്നെങ്കില്‍.

 

…ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ഈ ഉപയോഗങ്ങള്‍ക്കല്ലാതെ, അറബി ഭാഷയില്‍ ഈ പദം ഒരു വസ്തുവിന്‍റെയോ വ്യക്തിയുടെയോ വിശേഷണമായി ഉപയോഗിച്ചതിനു ഉദാഹരണം കാണുകയില്ല. ഖുറാനിന്‍റെ അവതരണശേഷം ഈ പദം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോന്നു . അത് മറ്റാരുടെയും വിശേഷണമായി ഉപയോഗിക്കാറില്ല. അസാധാരണ രീതിയിലുള്ള ഈ ഭാഷാ പ്രയോഗം തന്നെ ഏകത്വവും എകനായിരിക്കുന്നതും അല്ലാഹുവിന്‍റെ  മാത്രം ഗുണമാണെന്നു വ്യക്തമാക്കുന്നു.”

 

മൌദൂദിയുടെ വ്യാഖ്യാനത്തിന്‍റെ അവസാന  ഭാഗം വെറും പൊള്ളയാണ്‌. കാരണം, അസാധാരണ രീതിയിലുള്ള ഭാഷാ പ്രയോഗം ഒന്നും അതിലില്ല. മാത്രമല്ല, ഈ പറഞ്ഞ വിധത്തിലുള്ള ഏകത്വം അല്ലാഹുവിനു മാത്രമല്ല, ആര്‍ക്കും ഉള്ള ഗുണമാണ്. പിശാചിനും മനുഷ്യര്‍ക്കും ഒരു പോലെ ഈ ഗുണം ആരോപിക്കാം. അവരോരുത്തരും കൂട്ടത്തില്‍ ഒരുവന്‍ മാത്രമാണ്.

 

എന്നാല്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ഏകത്വം ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വം ആണ്.  മാത്രമല്ല, ഒരു കൂട്ടത്തില്‍ ഒരുവനെ ചൂണ്ടിക്കാണിക്കുവാന്‍ ഉപയോഗിച്ചിരുന്ന സാധാരണ അറബി വാക്കായ അഹദ് എന്ന പദത്തെ, അത് അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ ഖുറാനില്‍ ഉപയോഗിച്ചതിനു ശേഷം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോരുന്നു എന്ന് മൌദൂദി തന്നെ സമ്മതിക്കുന്നു. ഖുറാനിലെ പല വാക്കുകളുടെയും അര്‍ത്ഥം ഇത് പോലെ കാലാ കാലങ്ങളില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ നിശ്ചയിച്ച അര്‍ത്ഥങ്ങളാണ്. അല്ലാതെ, മുഹമ്മദിന്‍റെ കാലത്ത് നിലനിന്നിരുന്ന അര്‍ഥങ്ങളല്ല ഖുറാനിലെ പല വാക്കുകള്‍ക്കും ഇപ്പോള്‍ ഉള്ളത്. എങ്കിലും അഹദ് എന്ന പദത്തിന്‍റെ അര്‍ഥം കൂട്ടത്തില്‍ ഒരുവന്‍ ആണെന്ന് തന്നെയാണ് മൌദൂദിയും സമ്മതിക്കുന്നത്.   ‘എനിക്ക് തുല്യനായി ആരുമില്ല’ എന്ന് പറയുന്ന യഹോവയും, ‘ആള്‍ക്കൂട്ടത്തിലെ ഒരാളാണ് ഞാന്‍’ എന്ന് പറയുന്ന അല്ലാഹുവും ഒരേ വ്യക്തി ആകുമോ? ഒരിക്കലുമില്ല!!!

 

ഇനി നമുക്ക് “അള്ളാഹു ആരെയും ആശ്രയിക്കാത്തവന്‍ ആണെന്ന” ഖുറാന്‍റെ അവകാശവാദം പരിശോധിക്കാം:

 

ബൈബിളിലെ യഹോവയായ ദൈവം തന്‍റെ സന്ദേശം ജനത്തെ അറിയിക്കേണ്ടതിനു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്ക് സ്വപ്നത്തിലൂടെയോ ദര്‍ശനത്തിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം നല്‍കി. പ്രവാചകന്മാര്‍ അത് ജനത്തെ അറിയിച്ചു. ദൈവത്തിനും പ്രവാചകനും ഇടയില്‍ ഇടനിലക്കാര്‍ ആരും ഉണ്ടായിരുന്നില്ല. തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കുവാന്‍ യാഹോവക്ക് ആരെയും ആശ്രയിക്കേണ്ടതുണ്ടായിരുന്നില്ല.

 

എന്നാല്‍ അതാണോ അല്ലാഹുവിന്‍റെ അവസ്ഥ? ഒരിക്കലുമല്ല!! മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടില്ല. മുഹമ്മദിനോട് അല്ലാഹു ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. അല്ലാഹുവിന്‍റെ മലഖ് (മാലാഖ) എന്ന് അവകാശപ്പെട്ട ജിബ്രീല്‍ എന്ന ഒരു ആത്മാവ് ആണ് മുഹമ്മദിന് സന്ദേശം എത്തിച്ചു കൊടുത്തിരുന്നത്. ഈ ജിബ്രീലിനെ മുഹമ്മദ്‌ മാത്രമേ കണ്ടിട്ടുള്ളു, മുഹമ്മദിന്‍റെ  കൂടെയുള്ളവര്‍ കണ്ടിട്ടില്ല. മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്ന് കിട്ടുന്ന സന്ദേശങ്ങള്‍ എഴുതി വെക്കാന്‍ വേറെ ആളുകള്‍ വേണമായിരുന്നു. (എഴുതാനും വായിക്കാനും അറിയാത്തയാളെ പിടിച്ചു ‘അത്ഭുതങ്ങളില്‍ അത്ഭുതമായ ഖുറാന്‍’ അവതരിപ്പിക്കാന്‍  തിരഞ്ഞെടുത്തത് ഇംഗ്ലിഷ് അറിയാത്ത ആളെ പിടിച്ചു ന്യൂയോര്‍ക്ക്‌ ടൈംസിന്‍റെ പത്രാധിപരാക്കുന്നത് പോലെ അവിശ്വസനീയമാണ്!!) ഈ ആളുകളാണ് (സ്വഹാബിമാര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്.) ജനങ്ങളെ ഖുറാന്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ അല്ലാഹുവില്‍ നിന്ന് ജനത്തിലേക്ക് സന്ദേശമെത്തുന്ന ആ ചങ്ങല ഒന്ന് ക്രമമാക്കിയാല്‍ ഇങ്ങനെയിരിക്കും:

 

1) അല്ലാഹു

2) ജിബ്രീല്‍

3) മുഹമ്മദ്‌

4) സ്വഹാബിമാര്‍

5) ജനങ്ങള്‍

 

ഈ പട്ടികയില്‍ നിന്ന് മനസ്സിലാകുന്നത്‌ അല്ലാഹു തന്‍റെ പ്രവാചകന് സന്ദേശം എത്തിക്കാന്‍ വേണ്ടി ജിബ്രീലിനെ ആശ്രയിച്ചു എന്നും മുഹമ്മദ്‌ ഈ സന്ദേശം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി സ്വഹാബിമാരെ ആശ്രയിച്ചു എന്നുമാണ്. ബൈബിളിലെ ദൈവത്തെപ്പോലെ സ്വപ്നങ്ങളിലൂടെയോ ദര്‍ശനങ്ങളിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ, ഇടയില്‍ ജിബ്രീലിനെ ആശ്രയിക്കേണ്ട ഗതികേട് വന്ന അല്ലാഹു പറയുന്നത് താന്‍ ആരെയും ആശ്രയിക്കാത്ത ആളാണെന്നാണ്!! ഇത് കണ്ണുമടച്ചു വിശ്വസിക്കാന്‍ ചിന്താശേഷിയുള്ളവരെ കിട്ടുകയില്ല.

 

മാത്രമല്ല, ഖുറാന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ക്ക്‌ ഇതൊരു നല്ല ആയുധവുമാണ്. കാരണം, ഒരു മനുഷ്യന്‍റെ മാത്രം സാക്ഷ്യം അല്ലാതെ വേറെ ഒന്നും ഖുര്‍ആന്‍റെ  ദൈവികതയ്ക്ക് തെളിവായിട്ടില്ല. സ്വഹാബിമാര്‍ ഒരിക്കലും ജിബ്രീലിനെ കണ്ടിട്ടില്ല, മുഹമ്മദ്‌  മാത്രമേ കണ്ടിട്ടുള്ളൂ. മുഹമ്മദ്‌ ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല, ജിബ്രീല്‍ അല്ലാഹുവിനെ കണ്ടു എന്ന് മുഹമ്മദിനോട്‌ പറയുകയായിരുന്നു. ഇതിനൊക്കെ എന്തു തെളിവുണ്ടെന്ന് ചോദിച്ചാല്‍ ‘മുഹമ്മദ്‌ സത്യസന്ധനായിരുന്നു, അദ്ദേഹം ഒരിക്കലും നുണ പറയുകയില്ല’ എന്ന മറുപടിയാണ് കിട്ടുക. കോടിക്കണക്കിന് മനുഷ്യരുടെ നിത്യത നിര്‍ണ്ണയിക്കപ്പെടെണ്ടത് ഒരൊറ്റ മനുഷ്യന്‍റെ മാത്രം വാക്കുകളുടെ അടിസ്ഥാനത്തിലാണോ?

 

ഇവിടെ ബൈബിള്‍ അതിന്‍റെ വിശ്വസ്യതക്കായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. യഹോവ മനുഷ്യന്‍റെ രക്ഷയോടുള്ള ബന്ധത്തില്‍ ഒരു കാര്യവും രഹസ്യമായി ചെയ്തിട്ടില്ല. യഹോവയായ ദൈവം തന്നെ നേരിട്ട് ഇടപെടുന്നതാണ് നാം ഉല്പത്തി മുതല്‍ മലാഖി വരെയുള്ള പുസ്തകങ്ങളില്‍ കാണുന്നത്. ഏദന്‍ തോട്ടത്തില്‍ പാപം ചെയ്ത മനുഷ്യനെ തേടി ഇറങ്ങി വന്നതും പെട്ടകം ഉണ്ടാക്കാന്‍ നോഹയോടു കല്പിക്കുന്നതും അബ്രാഹാമിനെ വിളിച്ചു വേര്‍തിരിക്കുന്നതും ഇസ്രായേല്‍ മക്കളെ രക്ഷിക്കാന്‍ വേണ്ടി മോശെയെ അയക്കുന്നതും മിസ്രയീമ്യരുടെ കടിഞ്ഞൂല്‍ സന്തതികളെ സംഹരിക്കുന്നതും ഒക്കെ യഹോവ നേരിട്ടാണ്. മാത്രമല്ല,  ഈജിപ്തില്‍ താന്‍ നടത്തിയ പത്തു ബാധകള്‍ക്ക് ഇസ്രായേല്‍ ജനം മാത്രമല്ല, ഈജിപ്ഷ്യന്സും ദൃക്സാക്ഷികള്‍ ആണ്. ചെങ്കടല്‍ പിളര്‍ത്തി യിസ്രായേല്‍ ജനത്തെ അക്കരെ കടത്തുക മാത്രമല്ല, അവരെ പിന്തുടര്‍ന്ന മിസ്രയീമ്യ സൈന്യത്തെ അതേ ചെങ്കടലില്‍ മുക്കിക്കൊന്നതിനും യിസ്രായേല്‍ മക്കള്‍ ദൃക്സാക്ഷികളാണ്.

 

മോശെക്കു യഹോവ ന്യായപ്രമാണം നല്‍കിയത് സീനായ് മല മുകളില്‍ വെച്ചാണ്. ലക്ഷക്കണക്കിന് ജനം താഴ്വാരത്തില്‍ നോക്കി നില്‍ക്കുന്ന സമയത്താണ് മോശെ മലമുകളിലേക്ക് കയറി പോകുന്നത്. പര്‍വതത്തില്‍ ഇടി മിന്നലുണ്ടാകുന്നതും കാഹളം ധ്വനിക്കുന്നതും പുക പൊങ്ങുന്നതും തീ കത്തുന്നതും മേഘം പര്‍വതത്തെ മൂടുന്നതും ഒക്കെ ജനം കാണ്‍കെ നടന്ന കാര്യങ്ങളാണ്. ആ പര്‍വതത്തില്‍ നിന്ന് മോശെ ഇറങ്ങി വന്നു ‘യഹോവയുടെ ന്യായപ്രമാണമാണിത്’ എന്ന് പറഞ്ഞു ഒരു നിയമ സംഹിത അവതരിപ്പിക്കുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കുകയില്ല.

 

പ്രവാചകന്മാരിലൂടെ യഹോവയായ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയപ്പോള്‍ അതിനു ദൃക്സക്ഷികളായി ഒരു ജനസമൂഹം തന്നെയുണ്ടായിരുന്നു. യഹോവ തന്നെയാണ് സത്യ ദൈവം എന്ന് വിശ്വാസത്യാഗം സംഭവിച്ച ജനത്തിന് തിരിച്ചറിയുവാന്‍ ഈ അടയാളങ്ങള്‍ സഹായകരമായിരുന്നു.

 

പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ അവിടെയും ഇതേ അത്ഭുതങ്ങളും അടയാളങ്ങളും കാണാം. ശിഷ്യന്മാരും ശത്രുക്കളുമടങ്ങിയ ഒരു വലിയ ജന സഞ്ചയത്തിന് മുന്നിലാണ് അത്ഭുതങ്ങള്‍ എല്ലാം നടന്നത്. ഈ അടയാളങ്ങളുടെ ഘോഷയാത്രയെന്നു പറയാവുന്ന അകമ്പടിയോടു കൂടെയാണ് യേശുക്രിസ്തു തന്‍റെ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്. ആ അവകാശ വാദത്തെ ഖണ്ഡിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല.

 

എന്നാല്‍ ഈ വിധം തെളിവുകളുടെ ശക്തമായ ഒരടിത്തറ ഖുറാന് അവകാശപ്പെടാന്‍ കഴിയുകയില്ല. മുഹമ്മദ്‌ എന്ന ഒരു മനുഷ്യന്‍റെ മാത്രം അവകാശ വാദമേ (അതും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്‍ബലമില്ലാത്ത അവകാശവാദം) ഖുറാന് തുണയായി ഉള്ളൂ.

 

‘അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല.)’ എന്ന അല്ലാഹുവിനെക്കുറിച്ചുള്ള അവകാശവാദവും പരിഗണിക്കേണ്ടതാണ്. ബൈബിളിലെ ദൈവം ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ ആയ ഏക ദൈവമാണ്. പിതൃത്വവും പുത്രത്വവും ബൈബിളിലെ ദൈവത്തില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ്. രക്ഷിക്കപ്പെട്ട ദൈവമക്കളെ സംബന്ധിച്ചിടത്തോളം ദൈവം അവരുടെ പിതാവാണ്. എന്നാല്‍ അല്ലാഹു അവകാശപ്പെടുന്നത് അവന്‍ ആരുടേയും പിതാവല്ലെന്നാണ്. ഈ അവകാശവാദത്തില്‍ നിന്ന് തന്നെ യഹോവയും അല്ലാഹുവും ഒരാളല്ലെന്നു തെളിയുന്നു.

 

ഇവിടെ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരു വ്യക്തിക്ക് അനുസരണവും ബഹുമാനവും കീഴ്പ്പെടലും സ്നേഹവും ആവശ്യപ്പെടാന്‍ കഴിയുന്നത് സ്വന്തം ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ മാത്രമാണ്. ആദ്യം പറഞ്ഞ മൂന്നെണ്ണം തന്‍റെ ജോലിക്കാരില്‍ നിന്നോ കീഴുദ്യോഗസ്ഥരില്‍ നിന്നോ ആവശ്യപ്പെടാം. എന്നാല്‍ അവരില്‍ നിന്ന് സ്നേഹം ആവശ്യപ്പെടാന്‍ അയാള്‍ക്ക്‌ കഴിയുകയില്ല. തന്‍റെ സുഹൃത്തക്കളില്‍ നിന്ന് അയാള്‍ക്ക്‌ സ്നേഹം ആവശ്യപ്പെടാം. പക്ഷെ, അവരില്‍ നിന്ന് അനുസരണവും ബഹുമാനവും കീഴ്പ്പെടലും അയാള്‍ക്ക്‌ ആവശ്യപ്പെടാന്‍ കഴിയില്ല. മനുഷ്യവര്‍ഗ്ഗം അല്ലാഹുവിന്‍റെ മക്കളല്ല, അല്ലാഹു അവരുടെ പിതാവുമല്ലെങ്കില്‍ അല്ലാഹുവിനു മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ആരാധന ചോദിക്കുവാന്‍ എന്തു യോഗ്യതയാണ് ഉള്ളത്?

 

ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രധാനപ്പെട്ട-ഏറ്റവും പ്രധാനപ്പെട്ട- കാര്യം കൂടി ഇതോടുള്ള ബന്ധത്തില്‍ മനസ്സിലാക്കണം. ദൈവമെന്നു അവകാശപ്പെട്ടു വന്ന അല്ലാഹു ദൈവത്തിന്‍റെ പിതൃത്വവും പുത്രത്വവും നിഷേധിക്കുകയാണ് ഈ ആയത്തിലൂടെ ചെയ്തിരിക്കുന്നത്. 1.യോഹന്നാന്‍.2:22,23 പ്രകാരം പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ ആണ് എതിര്‍ ക്രിസ്തു!! ഇസ്ലാം ഒഴികെ ലോകത്തു വേറെ ഒരു മതവിഭാഗവും യേശു ക്രിസ്തുവിന്‍റെ പുത്രത്വവും ദൈവത്തിന്‍റെ പിതൃത്വവും നിഷേധിക്കുന്നവരായിട്ടില്ല. യേശു ക്രിസ്തുവിന്‍റെ ദൈവപുത്രത്വം നിഷേധിക്കുന്ന അനേകം കള്‍ട്ടുകള്‍ ലോകത്തുണ്ടെങ്കിലും അവയൊന്നും ദൈവത്തിന്‍റെ പിതൃത്വത്തെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇസ്ലാം മാത്രം ദൈവത്തിന്‍റെ പിതൃത്വവും യേശുക്രിസ്തുവിന്‍റെ പുത്രത്വവും നിഷേധിക്കുന്നു. 1.യോഹന്നാന്‍.2:22,23 പ്രകാരം ‘പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ അല്ലാതെ എതിര്‍ക്രിസ്തു ആര്‍ ആകുന്നു?’ എന്ന ചോദ്യത്തിന് ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്തിയാല്‍ അത് പ്രസക്തവും പ്രയോജനപ്രദവും ആയിരിക്കും. കാരണം, ഖുറാന്‍ അവകാശപ്പെടുന്നത് പോലെ അള്ളാഹു യഹോവയായ ദൈവം അല്ല എന്ന് മാത്രമല്ല, അത് എതിര്‍ ക്രിസ്തുവിന്‍റെ ആത്മാവ് ആണ് എന്ന് കൂടി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. ബൈബിളിന്‍റെ തുടര്‍ച്ചയാണ് ഖുറാന്‍ എന്നും ബൈബിളിലെ ദൈവം തന്നെയാണ് ഇസ്ലാമിലെ ദൈവവും എന്ന് വിചാരിച്ചു കാലം കഴിക്കുന്ന അല്‍പ ബുദ്ധികള്‍ക്ക് തങ്ങളുടെ തെറ്റിദ്ധാരണയുടെ ആഴം ഗ്രഹിക്കുവാന്‍ അതു വളരെ സഹായകരമായിരിക്കും!!

]]>
https://sathyamargam.org/2012/07/%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b5%81%e0%b4%82-%e0%b4%af%e0%b4%b9%e0%b5%8b%e0%b4%b5%e0%b4%af%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b3%e0%b5%8d/feed/ 16
മനുഷ്യന്‍റെ ഗര്‍ഭകാലമെത്ര? https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4/ https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4/#comments Sat, 07 Jul 2012 04:58:03 +0000 http://www.sathyamargam.org/?p=198 ഈ ചോദ്യത്തിന് ഉത്തരം സാധാരണ ഗതിയില്‍ നിങ്ങള്‍ പറയാന്‍ പോകുന്നത് പത്തുമാസം എന്നായിരിക്കും. അല്‍പംകൂടി സൂക്ഷ്മമായി കാര്യങ്ങളെ വിശദീകരിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ ഒന്ന് അല്ലാഹുവിനോട് ചോദിച്ചു നോക്കൂ. അല്ലാഹു പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ അന്ധാളിച്ചു പോകും. കാരണം അല്ലാഹുവിനു ഈ കാര്യത്തെക്കുറിച്ച് വലിയ പിടിപാടില്ല എന്നത് തന്നെ!! നമുക്ക് ചില ആയത്തുകള്‍ നോക്കാം:

 

“മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അന്ത്യശാസനം നല്‍കിയിരിക്കുന്നു-ക്ഷീണത്തിന്മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്‍റെ അടുത്തേക്കാണ് നിന്‍റെ മടക്കം” (സൂറാ.31:14).

 
“അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്” എന്ന് അള്ളാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. രണ്ടുവര്‍ഷം എന്ന് പറഞ്ഞാല്‍ ഇരുപത്തിനാല് മാസം. സൂറാ 2:233-ല്‍ ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാണ്’ എന്ന് പറയുന്നുമുണ്ട്. ഇനി നമ്മള്‍ സൂറാ.46:15 വായിച്ചാലോ? അവിടെ അല്ലാഹു പറഞ്ഞത് എന്താണെന്നു ഞാന്‍ താഴെ എഴുതുന്നു:

 
“തന്‍റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം എന്ന് നാം മനുഷ്യരോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു.”

 
” അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു” എന്നാണ് അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത്. മുലകുടിയെപ്പറ്റി അല്ലാഹു മുന്‍പ്‌ പറഞ്ഞിട്ടുള്ളത് ‘രണ്ടു വര്‍ഷമാണ് മുല കൊടുക്കേണ്ടത്’ എന്നാണു. അതായത് ഇരുപത്തിനാല് മാസം. മുപ്പതു മാസത്തില്‍ നിന്ന് ഇരുപത്തിനാല് മാസം കുറച്ചാല്‍ പിന്നെ ബാക്കിയുള്ളത് ആറു മാസമാണ്. “അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു” എന്ന അല്ലാഹുവിന്‍റെ വചനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം, മനുഷ്യന്‍റെ ഗര്‍ഭകാലം ആറുമാസമാണ് എന്നത്രേ അല്ലാഹുവിന്‍റെ ധാരണ എന്നതാണ്.

സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബുല്‍ അലാ മൌദൂദിയുടെ വിശ്വപ്രസിദ്ധമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി പറയുന്നത് നോക്കുക:

“ഈ സൂക്തത്തില്‍നിന്നും സൂറാ. ലുഖ്മാന്‍ 14-ം സൂക്തത്തില്‍നിന്നും സൂറാ.അല്‍-ബഖറ.233-ം സൂക്തത്തില്‍നിന്നും കൂടി നിയമപരമായ ഒരു തത്വം വ്യക്തമാകുന്നുണ്ട്. ഹ:അലിയും ഇബ്നു അബ്ബാസും ഒരു കേസില്‍ അത് വെളിപ്പെടുത്തുകയും അതനുസരിച്ച് ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്യുകയുമുണ്ടായിട്ടുണ്ട്. സംഭവമിതാണ്: ഹ: ഉസ്മാന്‍റെ ഭരണകാലത്ത് ഒരാള്‍ ജുഹൈന ഗോത്രക്കാരിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആറു മാസം മാത്രം പിന്നിട്ടപ്പോള്‍ അവള്‍ തികഞ്ഞ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. വരന്‍ ഹ: ഉസ്മാന്‍റെ സന്നിധിയില്‍ കേസുമായെത്തി. അദ്ദേഹം ആ സ്ത്രീ വ്യഭിചാരിണിയാണെന്നും അവളെ കല്ലെറിയണമെന്നും വിധിച്ചു. വിവരമറിഞ്ഞ ഹ: അലി ഉടനെ ഉസ്മാന്‍റെ സന്നിധിയിലെത്തിയിട്ട് ചോദിച്ചു: “താങ്കള്‍ എന്താണ് വിധിച്ചു കളഞ്ഞത്?” ഉസ്മാന്‍ പറഞ്ഞു: കല്യാണം കഴിഞ്ഞു ആറുമാസം മാത്രം പിന്നിട്ടപ്പോള്‍ എല്ലാം തികഞ്ഞ ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചുവെന്നത് അവള്‍ വ്യഭിചാരിണിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നില്ലേ?’ അലി പറഞ്ഞു: ഇല്ല. തുടര്‍ന്നദ്ദേഹം ഖുര്‍ആനിലെ ഈ മൂന്നു  സൂക്തങ്ങളും ക്രമപ്രകാരം ഉദ്ധരിച്ചു: സൂറ അല്‍-ബഖറയില്‍ അല്ലാഹു പറയുന്നു: ‘ശിശുവിന് പൂര്‍ണ്ണരൂപത്തില്‍ മുലയൂട്ടണമെന്നാഗ്രഹിക്കുന്ന പിതാക്കള്‍ക്കുവേണ്ടി മാതാക്കള്‍ തികച്ചും രണ്ടു കൊല്ലം മുലയൂട്ടേണ്ടതാകുന്നു.’ സൂറ ലുഖ്മാനില്‍ പറയുന്നു: ‘മുലകുടി മാറ്റുന്നതില്‍ രണ്ടുകൊല്ലം കഴിയുന്നു.’ സൂറത്തുല്‍ അഫ്ഖാഫില്‍ പറയുന്നു: ഗര്‍ഭവും മുലയൂട്ടലുമായി 30 മാസങ്ങളായി.’ അപ്പോള്‍ മുപ്പത് മാസങ്ങളില്‍ നിന്ന് മുലയൂട്ടലിന്‍റെ രണ്ടുകൊല്ലം കിഴിക്കുകയാണെങ്കില്‍ ഗര്‍ഭത്തിന് ആറു മാസങ്ങളേ അവശേഷിക്കുകയുള്ളൂ.  തികഞ്ഞ കുട്ടിയെ പ്രസവിക്കുന്നതിനുള്ള ഗര്‍ഭത്തിന്‍റെ ഏറ്റവും ചുരുങ്ങിയ കാലം ആറുമാസമാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അതിനാല്‍, കല്യാണത്തിനു ശേഷം ആറു മാസം പിന്നിട്ട സ്ത്രീ കുട്ടിയെ പ്രസവിച്ചാല്‍, അവള്‍ വ്യഭിചാരിണിയാണെന്ന് വിധിച്ചുകൂടാ. ഇതുകേട്ട് ഉസ്മാന്‍ പറഞ്ഞു: ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.’ അനന്തരം അദ്ദേഹം ആ സ്ത്രീയെ തിരിച്ചു വിളിക്കുകയും തന്‍റെ വിധി തിരുത്തുകയും ചെയ്തു.

ഹ: അലിയുടെ വാദത്തെ ഇബ്നു അബ്ബാസ്‌ കൂടി പിന്താങ്ങിയെന്നും അനന്തരം ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്തുവെന്നുമാണ് മറ്റൊരു നിവേദനത്തിലുള്ളത്. (ഇബ്നു ജരീര്‍, ഇബ്നു കഥീര്‍, ജസ്സാസ്‌-അഹ്കാമുല്‍ ഖുര്‍ആന്‍).”

സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനു മനുഷ്യന്‍റെ ഗര്‍ഭകാലത്തെക്കുറിച്ച് വലിയ പിടിപാട് ഒന്നും ഇല്ലായിരുന്നു എന്ന് പകല്‍പോലെ വ്യക്തം!!

]]>
https://sathyamargam.org/2012/07/%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%95%e0%b4%be%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a4/feed/ 16
അള്ളാഹുവിന്‍റെ കണക്ക്‌ !!! https://sathyamargam.org/2012/05/%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/ https://sathyamargam.org/2012/05/%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/#comments Thu, 24 May 2012 12:54:17 +0000 http://www.sathyamargam.org/?p=80 അള്ളാഹുവിന്‍റെ കണക്ക്‌ !!!!

ഈ കണക്ക് ഖുറാനില്‍ നിന്നുള്ളതാണ്. സ്വത്ത് ഭാഗം വെയ്ക്കുന്നതിനെ പറ്റി പറയുമ്പോഴാണ് ഈ കണക്ക് അള്ളാഹു പറയുന്നത്.

“നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കുന്നു; ആണിന്‌ രണ്ട്‌ പെണ്ണിന്‍റെതിന്‌ തുല്യമായ ഓഹരിയാണുള്ളത്‌ . ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍ ) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ്‌ അവര്‍ക്കുള്ളത്‌ . ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക്‌ പകുതിയാണുള്ളത്‌ . മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്‌. ഇനി അയാള്‍ക്ക്‌ സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികള്‍ ആയിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന്‌ മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാള്‍ക്ക്‌ സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന്‌ ആറിലൊന്നുണ്ടായിരിക്കും. മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട്‌ നിങ്ങളോട്‌ ഏറ്റവും അടുത്തവര്‍ ആരാണെന്ന്‌ നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്‌ . തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

നിങ്ങളുടെ ഭാര്യമാര്‍ക്ക്‌ സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന്‌ നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌. നിങ്ങള്‍ക്ക്‌ സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന്‌ നാലിലൊന്നാണ്‌ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌ ) ഉള്ളത്‌ . ഇനി നിങ്ങള്‍ക്ക്‌ സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന്‌ എട്ടിലൊന്നാണ്‌ അവര്‍ക്കുള്ളത്‌. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്‌ . അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക്‌ (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദര സഹോദരിമാരില്‍ ) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്‌ . ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌ . അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു.” (സൂറാ.4:11,12).

ഇതനുസരിച്ച് മാതാപിതാക്കളും ഭര്‍ത്താവും രണ്ടു പെണ്‍മക്കളും ഉള്ള, മൂന്നു ലക്ഷം രൂപ സ്വത്തുള്ള ഒരു സ്ത്രീ മരിച്ചുപോയാല്‍ എങ്ങനെയായിരിക്കും അവരുടെ സ്വത്ത് പങ്കുവെക്കുന്നത്???

മരണപ്പെട്ട സ്ത്രീയുടെ സ്വത്തു:  Rs.3,00,000

ഭര്‍ത്താവിന് അവകാശപ്പെട്ടത്: 1/4 = Rs.75,000

ബാക്കി: Rs.3,00,000- Rs.75,000= Rs.2,25,000

പെണ്മക്കള്‍ക്ക്: 2/3 = Rs.2,00,000

ബാക്കി: Rs.3,00,000 – Rs.2,75,000= Rs.25,000

മാതാവിന്: 1/6 = Rs.50,000

പിതാവിന് 1/6 = Rs.50,000

മൊത്തം Rs.75,000 + Rs.20,0000 + Rs.50,000 + Rs.50,000 = Rs.3,75,000

ആകെയുള്ളത് മൂന്നു ലക്ഷം രൂപ. അല്ലാഹു പറഞ്ഞതനുസരിച്ച് ഭാഗം വെച്ചാല്‍ എല്ലാവര്‍ക്കും കൊടുക്കണമെങ്കില്‍ എഴുപത്തയ്യായിരം രൂപ ഭാഗം വെയ്ക്കുന്നയാള്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കൊടുക്കണം!! ഇനി ഈ മരണപ്പെട്ട സ്ത്രീയുടെ മാതാപിതാക്കള്‍ ജീവനോടെ ഇല്ല എങ്കില്‍, സ്വത്ത് ഭാഗം വെയ്ക്കുമ്പോള്‍ 25,000 രൂപ ബാക്കി വരും. അത് എന്ത് ചെയ്യണം എന്ന് അല്ലാഹു പറയുന്നില്ല!

സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിന്‍റെ കണക്കാണിത്!!!

ഭാഗം വെയ്ക്കുന്നയാള്‍ക്ക് നഷ്ടം വരാത്ത വിധം ഈ കണക്ക് ഒന്ന് ആര്‍ക്കെങ്കിലും പരിഹരിക്കാമോ???

]]>
https://sathyamargam.org/2012/05/%e0%b4%85%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e2%80%8c/feed/ 11